<?xml version="1.0" encoding="UTF-8"?>
<bible translation="Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))" status="Malayalam OV Bible - സത്യവേദപുസ്തകം © The Bible Society of India, 2016. Used by permission. All rights reserved worldwide." link="https://www.bible.com/bible/1693/GEN.33.MALOVBSI">
	<testament name="Old">
		<book number="1">
			<chapter number="1">
				<verse number="1">ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്‍ടിച്ചു.</verse>
				<verse number="2">ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്മീതെ പരിവര്‍ത്തിച്ചു കൊണ്ടിരുന്നു.</verse>
				<verse number="3">വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി.</verse>
				<verse number="4">വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു; ദൈവം വെളിച്ചവും ഇരുളും തമ്മിൽ വേര്‍പിരിച്ചു.</verse>
				<verse number="5">ദൈവം വെളിച്ചത്തിനു പകൽ എന്നും ഇരുളിനു രാത്രി എന്നും പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, ഒന്നാം ദിവസം.</verse>
				<verse number="6">ദൈവം: വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ; അതു വെള്ളത്തിനും വെള്ളത്തിനും തമ്മിൽ വേര്‍പിരിവായിരിക്കട്ടെ എന്നു കല്പിച്ചു.</verse>
				<verse number="7">വിതാനം ഉണ്ടാക്കിയിട്ടു ദൈവം വിതാനത്തിന്‍കീഴുള്ള വെള്ളവും വിതാനത്തിന്മീതെയുള്ള വെള്ളവും തമ്മിൽ വേര്‍പിരിച്ചു; അങ്ങനെ സംഭവിച്ചു.</verse>
				<verse number="8">ദൈവം വിതാനത്തിന് ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.</verse>
				<verse number="9">ദൈവം: ആകാശത്തിന്‍കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.</verse>
				<verse number="10">ഉണങ്ങിയ നിലത്തിനു ദൈവം ഭൂമി എന്നും വെള്ളത്തിന്‍റെ കൂട്ടത്തിനു സമുദ്രം എന്നും പേരിട്ടു; നല്ലത് എന്നു ദൈവം കണ്ടു.</verse>
				<verse number="11">ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെയെന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.</verse>
				<verse number="12">ഭൂമിയിൽനിന്നു പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവന്നു; നല്ലത് എന്നു ദൈവം കണ്ടു.</verse>
				<verse number="13">സന്ധ്യയായി ഉഷസ്സുമായി, മൂന്നാം ദിവസം.</verse>
				<verse number="14">പകലും രാവും തമ്മിൽ വേര്‍പിരിവാന്‍ ആകാശവിതാനത്തിൽ വെളിച്ചങ്ങള്‍ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും കാലം, ദിവസം, സംവത്സരം എന്നിവ തിരിച്ചറിവാനായും ഉതകട്ടെ;</verse>
				<verse number="15">ഭൂമിയെ പ്രകാശിപ്പിപ്പാന്‍ ആകാശവിതാനത്തിൽ അവ വെളിച്ചങ്ങളായിരിക്കട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.</verse>
				<verse number="16">പകൽ വാഴേണ്ടതിനു വലിപ്പമേറിയ വെളിച്ചവും രാത്രി വാഴേണ്ടതിനു വലിപ്പം കുറഞ്ഞ വെളിച്ചവും ആയി രണ്ടു വലിയ വെളിച്ചങ്ങളെ ദൈവം ഉണ്ടാക്കി; നക്ഷത്രങ്ങളെയും ഉണ്ടാക്കി.</verse>
				<verse number="17">ഭൂമിയെ പ്രകാശിപ്പിപ്പാനും പകലും രാത്രിയും വാഴുവാനും വെളിച്ചത്തെയും ഇരുളിനെയും തമ്മിൽ വേര്‍പിരിപ്പാനുമായി</verse>
				<verse number="18">ദൈവം അവയെ ആകാശവിതാനത്തിൽ നിര്‍ത്തി; നല്ലത് എന്നു ദൈവം കണ്ടു.</verse>
				<verse number="19">സന്ധ്യയായി ഉഷസ്സുമായി, നാലാം ദിവസം.</verse>
				<verse number="20">വെള്ളത്തിൽ ജലജന്തുക്കള്‍ കൂട്ടമായി ജനിക്കട്ടെ; ഭൂമിയുടെമീതെ ആകാശവിതാനത്തിൽ പറവജാതി പറക്കട്ടെ എന്നു ദൈവം കല്പിച്ചു.</verse>
				<verse number="21">ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതുതരം ജീവജന്തുക്കളെയും അതതുതരം പറവജാതിയെയും സൃഷ്‍ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു.</verse>
				<verse number="22">നിങ്ങള്‍ വര്‍ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിന്‍; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.</verse>
				<verse number="23">സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.</verse>
				<verse number="24">അതതുതരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കള്‍ ഭൂമിയിൽനിന്ന് ഉളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.</verse>
				<verse number="25">ഇങ്ങനെ ദൈവം അതതുതരം കാട്ടുമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും അതതുതരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.</verse>
				<verse number="26">അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മ്ലഷ്യനെ ഉണ്ടാക്കുക; അവര്‍ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സര്‍വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.</verse>
				<verse number="27">ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.</verse>
				<verse number="28">ദൈവം അവരെ അനുഗ്രഹിച്ചു: നിങ്ങള്‍ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകല ഭൂചരജന്തുവിന്മേലും വാഴുവിന്‍ എന്ന് അവരോടു കല്പിച്ചു.</verse>
				<verse number="29">ഭൂമിയിൽ എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്‍റെ വിത്തുള്ള ഫലം കായ്ക്കുന്ന സകല വൃക്ഷങ്ങളും ഇതാ, ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു; അവ നിങ്ങള്‍ക്ക് ആഹാരമായിരിക്കട്ടെ;</verse>
				<verse number="30">ഭൂമിയിലെ സകല മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും ഭൂമിയിൽ ചരിക്കുന്ന സകല ഭൂചരജന്തുക്കള്‍ക്കും ആഹാരമായിട്ടു പച്ചസസ്യമൊക്കെയും ഞാന്‍ കൊടുത്തിരിക്കുന്നു എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.</verse>
				<verse number="31">താന്‍ ഉണ്ടാക്കിയതിനെയൊക്കെയും ദൈവം നോക്കി, അത് എത്രയും നല്ലത് എന്നു കണ്ടു. സന്ധ്യയായി ഉഷസ്സുമായി, ആറാം ദിവസം.</verse>
			</chapter>
			<chapter number="2">
				<verse number="1">ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.</verse>
				<verse number="2">താന്‍ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീര്‍ത്തശേഷം താന്‍ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.</verse>
				<verse number="3">താന്‍ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.</verse>
				<verse number="4">യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്‍ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്‍ടിച്ചതിന്‍റെ ഉൽപത്തി വിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളച്ചിരുന്നതുമില്ല.</verse>
				<verse number="5">യഹോവയായ ദൈവം ഭൂമിയിൽ മഴ പെയ്യിച്ചിരുന്നില്ല; നിലത്തു വേല ചെയ്‍വാന്‍ മനുഷ്യനും ഉണ്ടായിരുന്നില്ല.</verse>
				<verse number="6">ഭൂമിയിൽനിന്നു മഞ്ഞു പൊങ്ങി, നിലമൊക്കെയും നനച്ചുവന്നു.</verse>
				<verse number="7">യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിര്‍മ്മിച്ചിട്ട് അവന്‍റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു.</verse>
				<verse number="8">അനന്തരം യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താന്‍ സൃഷ്‍ടിച്ച മനുഷ്യനെ അവിടെ ആക്കി.</verse>
				<verse number="9">കാണ്‍മാന്‍ ഭംഗിയുള്ളതും തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷവും തോട്ടത്തിന്‍റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.</verse>
				<verse number="10">തോട്ടം നനപ്പാന്‍ ഒരു നദി ഏദെനിൽനിന്നു പുറപ്പെട്ടു; അത് അവിടെനിന്നു നാലു ശാഖയായി പിരിഞ്ഞു.</verse>
				<verse number="11">ഒന്നാമത്തേതിനു പീശോന്‍ എന്നു പേര്‍; അതു ഹവീലാദേശമൊക്കെയും ചുറ്റുന്നു; അവിടെ പൊന്നുണ്ട്.</verse>
				<verse number="12">ആ ദേശത്തിലെ പൊന്ന് മേൽത്തരമാകുന്നു; അവിടെ ഗുല്ഗുലുവും ഗോമേദകവും ഉണ്ട്.</verse>
				<verse number="13">രണ്ടാം നദിക്കു ഗീഹോന്‍ എന്നു പേര്‍; അതു കൂശ്ദേശമൊക്കെയും ചുറ്റുന്നു.</verse>
				<verse number="14">മൂന്നാം നദിക്കു ഹിദ്ദേക്കെൽ എന്നു പേര്‍; അത് അശ്ശൂരിനു കിഴക്കോട്ട് ഒഴുകുന്നു; നാലാം നദി ഫ്രാത്ത് ആകുന്നു.</verse>
				<verse number="15">യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടു പോയി ഏദെന്‍തോട്ടത്തിൽ വേല ചെയ്‍വാനും അതിനെ കാപ്പാനും അവിടെ ആക്കി.</verse>
				<verse number="16">യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാൽ: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം.</verse>
				<verse number="17">എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും.</verse>
				<verse number="18">അനന്തരം യഹോവയായ ദൈവം: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവനു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്ന് അരുളിച്ചെയ്തു:</verse>
				<verse number="19">യഹോവയായ ദൈവം ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ എല്ലാ പറവകളെയും നിലത്തുനിന്നു നിര്‍മ്മിച്ചിട്ടു മനുഷ്യന്‍ അവയ്ക്ക് എന്തു പേരിടുമെന്നു കാണ്‍മാന്‍ അവന്‍റെ മുമ്പിൽ വരുത്തി; സകല ജീവജന്തുക്കള്‍ക്കും മനുഷ്യന്‍ ഇട്ടത് അവയ്ക്ക് പേരായി;</verse>
				<verse number="20">മനുഷ്യന്‍ എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും എല്ലാ കാട്ടുമൃഗങ്ങള്‍ക്കും പേരിട്ടു; എങ്കിലും മനുഷ്യനു തക്കതായൊരു തുണ കണ്ടുകിട്ടിയില്ല.</verse>
				<verse number="21">ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്‍റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് അതിനു പകരം മാംസം പിടിപ്പിച്ചു.</verse>
				<verse number="22">യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="23">അപ്പോള്‍ മനുഷ്യന്‍: ഇത് ഇപ്പോള്‍ എന്‍റെ അസ്ഥിയിൽനിന്ന് അസ്ഥിയും എന്‍റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്ന് എടുത്തിരിക്കയാൽ ഇവള്‍ക്കു നാരി എന്നു പേരാകും എന്നു പറഞ്ഞു.</verse>
				<verse number="24">അതുകൊണ്ടു പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവര്‍ ഏകദേഹമായി തീരും.</verse>
				<verse number="25">മനുഷ്യനും ഭാര്യയും ഇരുവരും നഗ്നരായിരുന്നു; അവര്‍ക്കു നാണം തോന്നിയില്ലതാനും.</verse>
			</chapter>
			<chapter number="3">
				<verse number="1">യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പ് കൗശലമേറിയതായിരുന്നു. അതു സ്ത്രീയോട്: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.</verse>
				<verse number="2">സ്ത്രീ പാമ്പിനോട്: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങള്‍ക്കു തിന്നാം;</verse>
				<verse number="3">എന്നാൽ നിങ്ങള്‍ മരിക്കാതിരിക്കേണ്ടതിനു തോട്ടത്തിന്‍റെ നടുവിലുള്ള വൃക്ഷത്തിന്‍റെ ഫലം തിന്നരുത്, തൊടുകയും അരുത് എന്നു ദൈവം കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.</verse>
				<verse number="4">പാമ്പ് സ്ത്രീയോട്: നിങ്ങള്‍ മരിക്കയില്ല നിശ്ചയം;</verse>
				<verse number="5">അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങള്‍ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്‍മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു.</verse>
				<verse number="7">ഉടനെ ഇരുവരുടെയും കണ്ണു തുറന്നു തങ്ങള്‍ നഗ്നരെന്ന് അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്ക് അരയാട ഉണ്ടാക്കി.</verse>
				<verse number="8">വെയിലാറിയപ്പോള്‍ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവര്‍ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിപ്പാന്‍ തോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചു.</verse>
				<verse number="9">യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു: നീ എവിടെ എന്നു ചോദിച്ചു.</verse>
				<verse number="10">തോട്ടത്തിൽ നിന്‍റെ ഒച്ച കേട്ടിട്ടു ഞാന്‍ നഗ്നനാകകൊണ്ടു ഭയപ്പെട്ട് ഒളിച്ചു എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="11">നീ നഗ്നനെന്നു നിന്നോട് ആര്‍ പറഞ്ഞു? തിന്നരുതെന്നു ഞാന്‍ നിന്നോടു കല്പിച്ച വൃക്ഷഫലം നീ തിന്നുവോ എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="12">അതിനു മനുഷ്യന്‍: എന്നോടുകൂടെ ഇരിപ്പാന്‍ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാന്‍ തിന്നുകയും ചെയ്തു എന്നു പറഞ്ഞു.</verse>
				<verse number="13">യഹോവയായ ദൈവം സ്ത്രീയോട്: നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാന്‍ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു.</verse>
				<verse number="14">യഹോവയായ ദൈവം പാമ്പിനോടു കല്പിച്ചത്: നീ ഇതു ചെയ്കകൊണ്ട് എല്ലാ കന്നുകാലികളിലും എല്ലാ കാട്ടുമൃഗങ്ങളിലുംവച്ചു നീ ശപിക്കപ്പെട്ടിരിക്കുന്നു; നീ ഉരസ്സുകൊണ്ടു ഗമിച്ചു നിന്‍റെ ആയുഷ്കാലമൊക്കെയും പൊടി തിന്നും.</verse>
				<verse number="15">ഞാന്‍ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവന്‍ നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാൽ തകര്‍ക്കും.</verse>
				<verse number="16">സ്ത്രീയോടു കല്പിച്ചത്: ഞാന്‍ നിനക്കു കഷ്ടവും ഗര്‍ഭധാരണവും ഏറ്റവും വര്‍ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്‍റെ ആഗ്രഹം നിന്‍റെ ഭര്‍ത്താവിനോട് ആകും; അവന്‍ നിന്നെ ഭരിക്കും.</verse>
				<verse number="17">മനുഷ്യനോടു കല്പിച്ചതോ: നീ നിന്‍റെ ഭാര്യയുടെ വാക്ക് അനുസരിക്കയും തിന്നരുതെന്നു ഞാന്‍ കല്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ടു നിന്‍റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്‍റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽനിന്ന് അഹോവൃത്തി കഴിക്കും.</verse>
				<verse number="18">മുള്ളും പറക്കാരയും നിനക്ക് അതിൽനിന്നു മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും.</verse>
				<verse number="19">നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയര്‍പ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.</verse>
				<verse number="20">മനുഷ്യന്‍ തന്‍റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവള്‍ ജീവനുള്ളവര്‍ക്കെല്ലാം മാതാവല്ലോ.</verse>
				<verse number="21">യഹോവയായ ദൈവം ആദാമിനും അവന്‍റെ ഭാര്യക്കും തോൽകൊണ്ട് ഉടുപ്പ് ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.</verse>
				<verse number="22">യഹോവയായ ദൈവം: മനുഷ്യന്‍ നന്മ തിന്മകളെ അറിവാന്‍ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നിരിക്കുന്നു; ഇപ്പോള്‍ അവന്‍ കൈ നീട്ടി ജീവവൃക്ഷത്തിന്‍റെ ഫലംകൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാന്‍ സംഗതി വരരുത് എന്നു കല്പിച്ചു.</verse>
				<verse number="23">അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിനു യഹോവയായ ദൈവം അവനെ ഏദെന്‍തോട്ടത്തിൽനിന്നു പുറത്താക്കി.</verse>
				<verse number="24">ഇങ്ങനെ അവന്‍ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്‍റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാന്‍ അവന്‍ ഏദെന്‍തോട്ടത്തിനു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്‍റെ ജ്വാലയുമായി നിര്‍ത്തി.</verse>
			</chapter>
			<chapter number="4">
				<verse number="1">അനന്തരം മനുഷ്യന്‍ തന്‍റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു.</verse>
				<verse number="2">പിന്നെ അവള്‍ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീന്‍ കൃഷിക്കാരനും ആയിത്തീര്‍ന്നു.</verse>
				<verse number="3">കുറെക്കാലം കഴിഞ്ഞിട്ടു കയീന്‍ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു.</verse>
				<verse number="4">ഹാബെലും ആട്ടിന്‍കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു.</verse>
				<verse number="5">കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി.</verse>
				<verse number="6">എന്നാറെ യഹോവ കയീനോട്: നീ കോപിക്കുന്നത് എന്തിന്? നിന്‍റെ മുഖം വാടുന്നതും എന്ത്?</verse>
				<verse number="7">നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്‍റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.</verse>
				<verse number="8">എന്നാറെ കയീന്‍ തന്‍റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവര്‍ വയലിൽ ഇരിക്കുമ്പോള്‍ കയീന്‍ തന്‍റെ അനുജനായ ഹാബെലിനോടു കയര്‍ത്ത് അവനെ കൊന്നു.</verse>
				<verse number="9">പിന്നെ യഹോവ കയീനോട്: നിന്‍റെ അനുജനായ ഹാബെൽ എവിടെ എന്നു ചോദിച്ചതിന്: ഞാന്‍ അറിയുന്നില്ല; ഞാന്‍ എന്‍റെ അനുജന്‍റെ കാവൽക്കാരനോ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="10">അതിന് അവന്‍ അരുളിച്ചെയ്തത്: നീ എന്തു ചെയ്തു? നിന്‍റെ അനുജന്‍റെ രക്തത്തിന്‍റെ ശബ്ദം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.</verse>
				<verse number="11">ഇപ്പോള്‍ നിന്‍റെ അനുജന്‍റെ രക്തം നിന്‍റെ കൈയിൽനിന്ന് ഏറ്റുകൊള്‍വാന്‍ വായ് തുറന്ന ദേശം നീ വിട്ടു ശാപഗ്രസ്തനായി പോകേണം.</verse>
				<verse number="12">നീ കൃഷി ചെയ്യുമ്പോള്‍ നിലം ഇനിമേലാൽ തന്‍റെ വീര്യം നിനക്കു തരികയില്ല; നീ ഭൂമിയിൽ ഉഴന്നലയുന്നവന്‍ ആകും.</verse>
				<verse number="13">കയീന്‍ യഹോവയോട്: എന്‍റെ കുറ്റം പൊറുപ്പാന്‍ കഴിയുന്നതിനെക്കാള്‍ വലിയതാകുന്നു.</verse>
				<verse number="14">ഇതാ, നീ ഇന്ന് എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധി വിട്ട് ഒളിച്ചു ഭൂമിയിൽ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാൽ, എന്നെ കൊല്ലും എന്നു പറഞ്ഞു.</verse>
				<verse number="15">യഹോവ അവനോട്: അതുകൊണ്ട് ആരെങ്കിലും കയീനെ കൊന്നാൽ അവന് ഏഴിരട്ടി പകരം കിട്ടും എന്ന് അരുളിച്ചെയ്തു; കയീനെ കാണുന്നവര്‍ ആരും കൊല്ലാതിരിക്കേണ്ടതിനു യഹോവ അവന് ഒരു അടയാളം വച്ചു.</verse>
				<verse number="16">അങ്ങനെ കയീന്‍ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ട് ഏദെനു കിഴക്കു നോദ്‍ദേശത്തു ചെന്നു പാര്‍ത്തു.</verse>
				<verse number="17">കയീന്‍ തന്‍റെ ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ചു ഹാനോക്കിനെ പ്രസവിച്ചു. അവന്‍ ഒരു പട്ടണം പണിതു, ഹാനോക് എന്നു തന്‍റെ മകന്‍റെ പേരിട്ടു.</verse>
				<verse number="18">ഹാനോക്കിന് ഈരാദ് ജനിച്ചു; ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു; മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു; മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു.</verse>
				<verse number="19">ലാമെക് രണ്ടു ഭാര്യമാരെ എടുത്തു; ഒരുത്തിക്ക് ആദാ എന്നും മറ്റവള്‍ക്കു സില്ലാ എന്നും പേര്‍.</verse>
				<verse number="20">ആദാ യാബാലിനെ പ്രസവിച്ചു; അവന്‍ കൂടാരവാസികള്‍ക്കും പശുപാലകന്മാര്‍ക്കും പിതാവായിത്തീര്‍ന്നു.</verse>
				<verse number="21">അവന്‍റെ സഹോദരനു യൂബാൽ എന്നു പേര്‍. ഇവന്‍ കിന്നരവും വേണുവും പ്രയോഗിക്കുന്ന എല്ലാവര്‍ക്കും പിതാവായിത്തീര്‍ന്നു.</verse>
				<verse number="22">സില്ലാ തൂബൽകയീനെ പ്രസവിച്ചു; അവന്‍ ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള ആയുധങ്ങളെ തീര്‍ക്കുന്നവനായിത്തീര്‍ന്നു; തൂബൽകയീന്‍റെ പെങ്ങള്‍ നയമാ.</verse>
				<verse number="23">ലാമെക് തന്‍റെ ഭാര്യമാരോടു പറഞ്ഞത്: ആദായും സില്ലായും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; ലാമെക്കിന്‍ ഭാര്യമാരേ, എന്‍റെ വചനത്തിനു ചെവിതരുവിന്‍! എന്‍റെ മുറിവിനു പകരം ഞാന്‍ ഒരു പുരുഷനെയും എന്‍റെ പരുക്കിനു പകരം ഒരു യുവാവിനെയും കൊല്ലും.</verse>
				<verse number="24">കയീനുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ ലാമെക്കിനുവേണ്ടി എഴുപത്തേഴ് ഇരട്ടി പകരം ചെയ്യും.</verse>
				<verse number="25">ആദാം തന്‍റെ ഭാര്യയെ പിന്നെയും പരിഗ്രഹിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചു: കയീന്‍ കൊന്ന ഹാബെലിനു പകരം ദൈവം എനിക്കു മറ്റൊരു സന്തതിയെ തന്നു എന്നു പറഞ്ഞ് അവനു ശേത്ത് എന്നു പേരിട്ടു.</verse>
				<verse number="26">ശേത്തിനും ഒരു മകന്‍ ജനിച്ചു; അവന് എനോശ് എന്നു പേരിട്ടു. ആ കാലത്തു യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങി.</verse>
			</chapter>
			<chapter number="5">
				<verse number="1">ആദാമിന്‍റെ വംശപാരമ്പര്യമാവിത്: ദൈവം മനുഷ്യനെ സൃഷ്‍ടിച്ചപ്പോള്‍ ദൈവത്തിന്‍റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി;</verse>
				<verse number="2">ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു; സൃഷ്‍ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവര്‍ക്ക് ആദാമെന്നു പേരിടുകയും ചെയ്തു.</verse>
				<verse number="3">ആദാമിനു നൂറ്റിമുപ്പതു വയസ്സായപ്പോള്‍ അവന്‍ തന്‍റെ സാദൃശ്യത്തിൽ തന്‍റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവനു ശേത്ത് എന്നു പേരിട്ടു.</verse>
				<verse number="4">ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="5">ആദാമിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
				<verse number="6">ശേത്തിനു നൂറ്റഞ്ചു വയസ്സായപ്പോള്‍ അവന്‍ എനോശിനെ ജനിപ്പിച്ചു.</verse>
				<verse number="7">എനോശിനെ ജനിപ്പിച്ചശേഷം ശേത്ത് എണ്ണൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="8">ശേത്തിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി പന്ത്രണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
				<verse number="9">എനോശിനു തൊണ്ണൂറു വയസ്സായപ്പോള്‍ അവന്‍ കേനാനെ ജനിപ്പിച്ചു.</verse>
				<verse number="10">കേനാനെ ജനിപ്പിച്ചശേഷം എനോശ് എണ്ണൂറ്റിപ്പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="11">എനോശിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
				<verse number="12">കേനാന് എഴുപതു വയസ്സായപ്പോള്‍ അവന്‍ മഹലലേലിനെ ജനിപ്പിച്ചു.</verse>
				<verse number="13">മഹലലേലിനെ ജനിപ്പിച്ചശേഷം കേനാന്‍ എണ്ണൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="14">കേനാന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിപ്പത്തു സംവത്സരം ആയിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
				<verse number="15">മഹലലേലിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ യാരെദിനെ ജനിപ്പിച്ചു.</verse>
				<verse number="16">യാരെദിനെ ജനിപ്പിച്ചശേഷം മഹലലേൽ എണ്ണൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="17">മഹലലേലിന്‍റെ ആയുഷ്കാലം ആകെ എണ്ണൂറ്റിത്തൊണ്ണൂറ്റഞ്ചു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
				<verse number="18">യാരെദിനു നൂറ്ററുപത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഹാനോക്കിനെ ജനിപ്പിച്ചു.</verse>
				<verse number="19">ഹാനോക്കിനെ ജനിപ്പിച്ചശേഷം യാരെദ് എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="20">യാരെദിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തിരണ്ടു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
				<verse number="21">ഹാനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ മെഥൂശലഹിനെ ജനിപ്പിച്ചു.</verse>
				<verse number="22">മെഥൂശലഹിനെ ജനിപ്പിച്ചശേഷം ഹാനോക് മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.</verse>
				<verse number="23">ഹാനോക്കിന്‍റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.</verse>
				<verse number="24">ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.</verse>
				<verse number="25">മെഥൂശലഹിനു നൂറ്റെണ്‍പത്തേഴു വയസ്സായപ്പോള്‍ അവന്‍ ലാമേക്കിനെ ജനിപ്പിച്ചു.</verse>
				<verse number="26">ലാമേക്കിനെ ജനിപ്പിച്ചശേഷം മെഥൂശലഹ് എഴുനൂറ്റെണ്‍പത്തിരണ്ടു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="27">മെഥൂശലഹിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തറുപത്തൊമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
				<verse number="28">ലാമേക്കിനു നൂറ്റെണ്‍പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ഒരു മകനെ ജനിപ്പിച്ചു.</verse>
				<verse number="29">യഹോവ ശപിച്ച ഭൂമിയിൽ നമ്മുടെ പ്രവൃത്തിയിലും നമ്മുടെ കൈകളുടെ പ്രയത്നത്തിലും ഇവന്‍ നമ്മെ ആശ്വസിപ്പിക്കുമെന്നു പറഞ്ഞ് അവനു നോഹ എന്നു പേര്‍ ഇട്ടു.</verse>
				<verse number="30">നോഹയെ ജനിപ്പിച്ചശേഷം ലാമേക് അഞ്ഞൂറ്റി തൊണ്ണൂറ്റഞ്ചു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="31">ലാമേക്കിന്‍റെ ആയുഷ്കാലം ആകെ എഴുനൂറ്റെഴുപത്തേഴു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
				<verse number="32">നോഹയ്ക്ക് അഞ്ഞൂറു വയസ്സായശേഷം നോഹ ശേമിനെയും ഹാമിനെയും യാഫെത്തിനെയും ജനിപ്പിച്ചു.</verse>
			</chapter>
			<chapter number="6">
				<verse number="1">മനുഷ്യന്‍ ഭൂമിയിൽ പെരുകിത്തുടങ്ങി അവര്‍ക്കു പുത്രിമാര്‍ ജനിച്ചപ്പോള്‍</verse>
				<verse number="2">ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.</verse>
				<verse number="3">അപ്പോള്‍ യഹോവ: മനുഷ്യനിൽ എന്‍റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ ജഡം തന്നെയല്ലോ; എങ്കിലും അവന്‍റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="4">അക്കാലത്തു ഭൂമിയിൽ മല്ലന്മാര്‍ ഉണ്ടായിരുന്നു; അതിന്‍റെ ശേഷവും ദൈവത്തിന്‍റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ട് അവര്‍ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാര്‍, കീര്‍ത്തിപ്പെട്ട പുരുഷന്മാര്‍ തന്നെ.</verse>
				<verse number="5">ഭൂമിയിൽ മനുഷ്യന്‍റെ ദുഷ്ടത വലിയതെന്നും അവന്‍റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.</verse>
				<verse number="6">താന്‍ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അത് അവന്‍റെ ഹൃദയത്തിനു ദുഃഖമായി:</verse>
				<verse number="7">ഞാന്‍ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാന്‍ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.</verse>
				<verse number="8">എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.</verse>
				<verse number="9">നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്‍റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.</verse>
				<verse number="10">ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.</verse>
				<verse number="11">എന്നാൽ ഭൂമി ദൈവത്തിന്‍റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.</verse>
				<verse number="12">ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്‍റെ വഴി വഷളാക്കിയിരുന്നു.</verse>
				<verse number="13">ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകല ജഡത്തിന്‍റെയും അവസാനം എന്‍റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.</verse>
				<verse number="14">നീ ഗോഫര്‍മരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് അറകള്‍ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.</verse>
				<verse number="15">അത് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നാൽ: പെട്ടകത്തിന്‍റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.</verse>
				<verse number="16">പെട്ടകത്തിനു കിളിവാതിൽ ഉണ്ടാക്കേണം; മേൽനിന്ന് ഒരു മുഴം താഴെ അതിനെ വയ്ക്കേണം; പെട്ടകത്തിന്‍റെ വാതിൽ അതിന്‍റെ വശത്തു വയ്ക്കേണം; താഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.</verse>
				<verse number="17">ആകാശത്തിന്‍ കീഴിൽനിന്നും ജീവശ്വാസമുള്ള സര്‍വജഡത്തെയും നശിപ്പിപ്പാന്‍ ഞാന്‍ ഭൂമിയിൽ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.</verse>
				<verse number="18">നിന്നോടോ ഞാന്‍ ഒരു നിയമം ചെയ്യും; നീയും നിന്‍റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽ കടക്കേണം.</verse>
				<verse number="19">സകല ജീവികളിൽനിന്നും, സര്‍വജഡത്തിൽനിന്നും തന്നെ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷയ്ക്കായിട്ടു പെട്ടകത്തിൽ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.</verse>
				<verse number="20">അതതുതരം പക്ഷികളിൽനിന്നും അതതുതരം മൃഗങ്ങളിൽനിന്നും ഭൂമിയിലെ അതതുതരം ഇഴജാതികളിൽനിന്നൊക്കെയും ഈരണ്ടീരണ്ടു ജീവരക്ഷയ്ക്കായിട്ടു നിന്‍റെ അടുക്കൽ വരേണം.</verse>
				<verse number="21">നീയോ സകല ഭക്ഷണസാധനങ്ങളിൽനിന്നും വേണ്ടുന്നത് എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവയ്ക്കും ആഹാരമായിരിക്കേണം.</verse>
				<verse number="22">ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെതന്നെ അവന്‍ ചെയ്തു.</verse>
			</chapter>
			<chapter number="7">
				<verse number="1">അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാൽ: നീയും സര്‍വകുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാന്‍ നിന്നെ ഈ തലമുറയിൽ എന്‍റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.</verse>
				<verse number="2">ശുദ്ധിയുള്ള സകല മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടും,</verse>
				<verse number="3">ആകാശത്തിലെ പറവകളിൽനിന്നും പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിനു നീ ചേര്‍ത്തുകൊള്ളേണം.</verse>
				<verse number="4">ഇനി ഏഴു ദിവസം കഴിഞ്ഞിട്ട് ഞാന്‍ ഭൂമിയിൽ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാന്‍ ഉണ്ടാക്കിയിട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയിൽ നിന്നു നശിപ്പിക്കും.</verse>
				<verse number="5">യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു.</verse>
				<verse number="6">ഭൂമിയിൽ ജലപ്രളയം ഉണ്ടായപ്പോള്‍ നോഹയ്ക്ക് അറുനൂറു വയസ്സായിരുന്നു.</verse>
				<verse number="7">നോഹയും പുത്രന്മാരും അവന്‍റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തിൽ കടന്നു.</verse>
				<verse number="8">ശുദ്ധിയുള്ള മൃഗങ്ങളിൽനിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്നും പറവകളിൽനിന്നും ഭൂമിയിലുള്ള ഇഴജാതിയിൽനിന്നൊക്കെയും,</verse>
				<verse number="9">ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ട് ആണും പെണ്ണുമായി നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.</verse>
				<verse number="10">ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയിൽ ജലപ്രളയം തുടങ്ങി.</verse>
				<verse number="11">നോഹയുടെ ആയുസ്സിന്‍റെ അറുനൂറാം സംവത്സരത്തിൽ രണ്ടാം മാസം പതിനേഴാം തീയതി, അന്നുതന്നെ ആഴിയുടെ ഉറവുകളൊക്കെയും പിളര്‍ന്നു; ആകാശത്തിന്‍റെ കിളിവാതിലുകളും തുറന്നു.</verse>
				<verse number="12">നാല്പതു രാവും നാല്പതു പകലും ഭൂമിയിൽ മഴ പെയ്തു.</verse>
				<verse number="13">അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവന്‍റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു.</verse>
				<verse number="14">അവരും അതതുതരം കാട്ടുമൃഗങ്ങളും അതതുതരം കന്നുകാലികളും നിലത്ത് ഇഴയുന്ന അതതുതരം ഇഴജാതിയും അതതുതരം പറവകളും അതതുതരം പക്ഷികളുംതന്നെ.</verse>
				<verse number="15">ജീവശ്വാസമുള്ള സര്‍വജഡത്തിൽനിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കൽ വന്നു പെട്ടകത്തിൽ കടന്നു.</verse>
				<verse number="16">ദൈവം അവനോടു കല്പിച്ചതുപോലെ അകത്തു കടന്നവ സര്‍വജഡത്തിൽനിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതിൽ അടച്ചു.</verse>
				<verse number="17">ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വര്‍ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്ന് ഉയര്‍ന്നു.</verse>
				<verse number="18">വെള്ളം പൊങ്ങി ഭൂമിയിൽ ഏറ്റവും പെരുകി; പെട്ടകം വെള്ളത്തിൽ ഒഴുകിത്തുടങ്ങി.</verse>
				<verse number="19">വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിന്‍കീഴെങ്ങുമുള്ള ഉയര്‍ന്ന പര്‍വതങ്ങളൊക്കെയും മൂടിപ്പോയി.</verse>
				<verse number="20">പര്‍വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവയ്ക്കു മീതെ പൊങ്ങി.</verse>
				<verse number="21">പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകല മനുഷ്യരും ചത്തുപോയി.</verse>
				<verse number="22">കരയിലുള്ള സകലത്തിലും മൂക്കിൽ ജീവശ്വാസമുള്ളതൊക്കെയും ചത്തു.</verse>
				<verse number="23">ഭൂമിയിൽ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയിൽ ഉണ്ടായിരുന്ന സകല ജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയിൽനിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു.</verse>
				<verse number="24">വെള്ളം ഭൂമിയിൽ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിലുള്ള സകല ജീവികളെയും സകല മൃഗങ്ങളെയും ഓര്‍ത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം നിലച്ചു.</verse>
				<verse number="2">ആഴിയുടെ ഉറവുകളും ആകാശത്തിന്‍റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു.</verse>
				<verse number="3">വെള്ളം ഇടവിടാതെ ഭൂമിയിൽനിന്ന് ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞുതുടങ്ങി.</verse>
				<verse number="4">ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരത്ത് പര്‍വതത്തിൽ ഉറച്ചു.</verse>
				<verse number="5">പത്താം മാസംവരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പര്‍വതശിഖരങ്ങള്‍ കാണായി.</verse>
				<verse number="6">നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താന്‍ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു.</verse>
				<verse number="7">അവന്‍ ഒരു മലങ്കാക്കയെ പുറത്തുവിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു.</verse>
				<verse number="8">ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവന്‍ ഒരു പ്രാവിനെയും തന്‍റെ അടുക്കൽനിന്നു പുറത്തുവിട്ടു;</verse>
				<verse number="9">എന്നാൽ സര്‍വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവ് കാൽ വയ്പാന്‍ സ്ഥലം കാണാതെ അവന്‍റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവന്‍ കൈ നീട്ടി അതിനെ പിടിച്ചു തന്‍റെ അടുക്കൽ പെട്ടകത്തിലാക്കി.</verse>
				<verse number="10">ഏഴു ദിവസം കഴിഞ്ഞിട്ട് അവന്‍ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽനിന്നു പുറത്തുവിട്ടു.</verse>
				<verse number="11">പ്രാവ് വൈകുന്നേരത്ത് അവന്‍റെ അടുക്കൽ വന്നു; അതിന്‍റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു.</verse>
				<verse number="12">പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ട് അവന്‍ ആ പ്രാവിനെ പുറത്തുവിട്ടു; അതു പിന്നെ അവന്‍റെ അടുക്കൽ മടങ്ങിവന്നില്ല.</verse>
				<verse number="13">അറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്‍റെ മേൽത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു.</verse>
				<verse number="14">രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു.</verse>
				<verse number="15">ദൈവം നോഹയോട് അരുളിച്ചെയ്തത്:</verse>
				<verse number="16">നീയും നിന്‍റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിന്‍.</verse>
				<verse number="17">പറവകളും മൃഗങ്ങളും നിലത്തിഴയുന്ന ഇഴജാതിയുമായ സര്‍വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വര്‍ധിക്കയും പെറ്റുപെരുകുകയും ചെയ്യട്ടെ.</verse>
				<verse number="18">അങ്ങനെ നോഹയും അവന്‍റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി.</verse>
				<verse number="19">സകല മൃഗങ്ങളും ഇഴജാതികളൊക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതി ജാതിയായി പെട്ടകത്തിൽനിന്ന് ഇറങ്ങി.</verse>
				<verse number="20">നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു, ശുദ്ധിയുള്ള സകല മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പറവകളിലും ചിലത് എടുത്തു യാഗപീഠത്തിന്മേൽ ഹോമയാഗം അര്‍പ്പിച്ചു.</verse>
				<verse number="21">യഹോവ സൗരഭ്യവാസന മണത്തപ്പോള്‍ യഹോവ തന്‍റെ ഹൃദയത്തിൽ അരുളിച്ചെയ്തത്: ഞാന്‍ മനുഷ്യന്‍റെ നിമിത്തം ഇനി ഭൂമിയെ ശപിക്കയില്ല. മനുഷ്യന്‍റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ളത് ആകുന്നു; ഞാന്‍ ചെയ്തതുപോലെ സകല ജീവികളെയും ഇനി നശിപ്പിക്കയില്ല.</verse>
				<verse number="22">ഭൂമിയുള്ള കാലത്തോളം വിതയും കൊയ്ത്തും, ശീതവും ഉഷ്ണവും, വേനലും വര്‍ഷവും, രാവും പകലും നിന്നുപോകയുമില്ല.</verse>
			</chapter>
			<chapter number="9">
				<verse number="1">ദൈവം നോഹയെയും അവന്‍റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങള്‍ സന്താനപുഷ്‍ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിന്‍.</verse>
				<verse number="2">നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകല മൃഗങ്ങള്‍ക്കും ആകാശത്തിലെ എല്ലാ പറവകള്‍ക്കും സകല ഭൂചരങ്ങള്‍ക്കും സമുദ്രത്തിലെ സകല മത്സ്യങ്ങള്‍ക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു.</verse>
				<verse number="3">ഭൂചരജന്തുക്കളൊക്കെയും നിങ്ങള്‍ക്ക് ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാന്‍ സകലവും നിങ്ങള്‍ക്കു തന്നിരിക്കുന്നു.</verse>
				<verse number="4">പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങള്‍ മാംസം തിന്നരുത്.</verse>
				<verse number="5">നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിനു ഞാന്‍ പകരം ചോദിക്കും; സകല മൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്‍റെ സഹോദരനോടും ഞാന്‍ മനുഷ്യന്‍റെ പ്രാണനു പകരം ചോദിക്കും.</verse>
				<verse number="6">ആരെങ്കിലും മനുഷ്യന്‍റെ രക്തം ചൊരിയിച്ചാൽ അവന്‍റെ രക്തം മനുഷ്യന്‍ ചൊരിയിക്കും; ദൈവത്തിന്‍റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്.</verse>
				<verse number="7">ആകയാൽ നിങ്ങള്‍ സന്താനപുഷ്‍ടിയുള്ളവരായി പെരുകുവിന്‍; ഭൂമിയിൽ അനവധിയായി പെറ്റുപെരുകുവിന്‍.</verse>
				<verse number="8">ദൈവം പിന്നെയും നോഹയോടും അവന്‍റെ പുത്രന്മാരോടും അരുളിച്ചെയ്തത്:</verse>
				<verse number="9">ഞാന്‍, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും</verse>
				<verse number="10">ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകല മൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു.</verse>
				<verse number="11">ഇനി സകല ജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാന്‍ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാന്‍ നിങ്ങളോട് ഒരു നിയമം ചെയ്യുന്നു.</verse>
				<verse number="12">പിന്നെയും ദൈവം അരുളിച്ചെയ്തത്: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്‍റെ അടയാളം ആവിത്:</verse>
				<verse number="13">ഞാന്‍ എന്‍റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന് അടയാളമായിരിക്കും.</verse>
				<verse number="14">ഞാന്‍ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോള്‍ മേഘത്തിൽ വില്ല് കാണും.</verse>
				<verse number="15">അപ്പോള്‍ ഞാനും നിങ്ങളും സര്‍വജഡവുമായ സകല ജീവജന്തുക്കളും തമ്മിലുള്ള എന്‍റെ നിയമം ഞാന്‍ ഓര്‍ക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാന്‍ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.</verse>
				<verse number="16">വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സര്‍വജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓര്‍ക്കേണ്ടതിനു ഞാന്‍ അതിനെ നോക്കും.</verse>
				<verse number="17">ഞാന്‍ ഭൂമിയിലുള്ള സര്‍വജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന് ഇത് അടയാളം എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.</verse>
				<verse number="18">പെട്ടകത്തിൽനിന്നു പുറപ്പെട്ടവരായ നോഹയുടെ പുത്രന്മാര്‍ ശേമും ഹാമും യാഫെത്തും ആയിരുന്നു; ഹാം എന്നവനോ കനാന്‍റെ പിതാവ്.</verse>
				<verse number="19">ഇവര്‍ മൂവരും നോഹയുടെ പുത്രന്മാര്‍; അവരെക്കൊണ്ടു ഭൂമിയൊക്കെയും നിറഞ്ഞു.</verse>
				<verse number="20">നോഹ കൃഷി ചെയ്‍വാന്‍ തുടങ്ങി; ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി.</verse>
				<verse number="21">അവന്‍ അതിലെ വീഞ്ഞു കുടിച്ചു ലഹരി പിടിച്ചു തന്‍റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.</verse>
				<verse number="22">കനാന്‍റെ പിതാവായ ഹാം പിതാവിന്‍റെ നഗ്നത കണ്ടു വെളിയിൽ ചെന്നു തന്‍റെ രണ്ടു സഹോദരന്മാരെയും അറിയിച്ചു.</verse>
				<verse number="23">ശേമും യാഫെത്തും ഒരു വസ്ത്രം എടുത്തു, ഇരുവരുടെയും തോളിൽ ഇട്ടു വിമുഖരായി ചെന്നു പിതാവിന്‍റെ നഗ്നത മറച്ചു; അവരുടെ മുഖം തിരിഞ്ഞിരുന്നതുകൊണ്ട് അവര്‍ പിതാവിന്‍റെ നഗ്നത കണ്ടില്ല.</verse>
				<verse number="24">നോഹ ലഹരി വിട്ടുണര്‍ന്നപ്പോള്‍ തന്‍റെ ഇളയമകന്‍ ചെയ്തത് അറിഞ്ഞു.</verse>
				<verse number="25">അപ്പോള്‍ അവന്‍: കനാന്‍ ശപിക്കപ്പെട്ടവന്‍; അവന്‍ തന്‍റെ സഹോദരന്മാര്‍ക്ക് അധമദാസനായിത്തീരും എന്നു പറഞ്ഞു.</verse>
				<verse number="26">ശേമിന്‍റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍; കനാന്‍ അവരുടെ ദാസനാകും.</verse>
				<verse number="27">ദൈവം യാഫെത്തിനെ വര്‍ധിപ്പിക്കട്ടെ; അവന്‍ ശേമിന്‍റെ കൂടാരങ്ങളിൽ വസിക്കും; കനാന്‍ അവരുടെ ദാസനാകും എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="28">ജലപ്രളയത്തിന്‍റെശേഷം നോഹ മുന്നൂറ്റമ്പതു സംവത്സരം ജീവിച്ചിരുന്നു.</verse>
				<verse number="29">നോഹയുടെ ആയുഷ്കാലം ആകെ തൊള്ളായിരത്തമ്പതു സംവത്സരമായിരുന്നു; പിന്നെ അവന്‍ മരിച്ചു.</verse>
			</chapter>
			<chapter number="10">
				<verse number="1">നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിത്: ജലപ്രളയത്തിന്‍റെശേഷം അവര്‍ക്കു പുത്രന്മാര്‍ ജനിച്ചു.</verse>
				<verse number="2">യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബൽ, മേശെക്, തീരാസ്.</verse>
				<verse number="3">ഗോമെരിന്‍റെ പുത്രന്മാര്‍: അസ്കെനാസ്, രീഫത്ത്, തോഗര്‍മ്മാ.</verse>
				<verse number="4">യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശ്ശീശ്, കിത്തീം, ദോദാനീം.</verse>
				<verse number="5">ഇവരാൽ ജാതികളുടെ ദ്വീപുകള്‍ അതതു ദേശത്തിൽ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.</verse>
				<verse number="6">ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, മിസ്രയീം, പൂത്ത്, കനാന്‍.</verse>
				<verse number="7">കൂശിന്‍റെ പുത്രന്മാര്‍: സെബ, ഹവീലാ, സബ്താ, രാമാ, സബ്തെക്ക;</verse>
				<verse number="8">രാമായുടെ പുത്രന്മാര്‍: ശെബയും ദെദാനും. കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവന്‍ ഭൂമിയിൽ ആദ്യവീരനായിരുന്നു.</verse>
				<verse number="9">അവന്‍ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു; അതുകൊണ്ട്: യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരന്‍ എന്നു പഴഞ്ചൊല്ലായി.</verse>
				<verse number="10">അവന്‍റെ രാജ്യത്തിന്‍റെ ആരംഭം ശിനാര്‍ദേശത്തു ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവയായിരുന്നു.</verse>
				<verse number="11">ആ ദേശത്തുനിന്ന് അശ്ശൂര്‍ പുറപ്പെട്ടു നീനെവേ, രെഹോബോത്ത് പട്ടണം,</verse>
				<verse number="12">കാലഹ്, നീനെവേക്കും കാലഹിനും മധ്യേ മഹാനഗരമായ രേസന്‍ എന്നിവ പണിതു.</verse>
				<verse number="13">മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,</verse>
				<verse number="14">പത്രൂസീം, കസ്ളൂഹീം- ഇവരിൽനിന്നു ഫെലിസ്ത്യര്‍ ഉദ്ഭവിച്ചു- കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.</verse>
				<verse number="15">കനാന്‍ തന്‍റെ ആദ്യജാതനായ സീദോന്‍,</verse>
				<verse number="16">[16,17] ഹേത്ത്, യെബൂസ്യന്‍, അമോര്യന്‍, ഗിര്‍ഗ്ഗശ്യന്‍,</verse>
				<verse number="17"></verse>
				<verse number="18">ഹിവ്യന്‍, അര്‍ക്ക്യന്‍, സീന്യന്‍, അര്‍വ്വാദ്യന്‍, സെമാര്യന്‍, ഹമാത്യന്‍ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങള്‍ പരന്നു.</verse>
				<verse number="19">കനാന്യരുടെ അതിര്‍ സീദോന്‍ തുടങ്ങി ഗെരാര്‍ വഴിയായി ഗസ്സാവരെയും സൊദോമും ഗൊമോറായും ആദ്മായും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.</verse>
				<verse number="20">ഇവര്‍ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ഹാമിന്‍റെ പുത്രന്മാര്‍.</verse>
				<verse number="21">ഏബെരിന്‍റെ പുത്രന്മാര്‍ക്കൊക്കെയും പിതാവും യാഫെത്തിന്‍റെ ജ്യേഷ്ഠനുമായ ശേമിനും പുത്രന്മാര്‍ ജനിച്ചു.</verse>
				<verse number="22">ശേമിന്‍റെ പുത്രന്മാര്‍: ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷാദ്, ലൂദ്, അരാം.</verse>
				<verse number="23">അരാമിന്‍റെ പുത്രന്മാര്‍: ഊസ്, ഹൂള്‍, ഗേഥര്‍, മശ്.</verse>
				<verse number="24">അര്‍പ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.</verse>
				<verse number="25">ഏബെരിനു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തനു പേലെഗ് എന്നു പേര്‍; അവന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയത്; അവന്‍റെ സഹോദരനു യൊക്താന്‍ എന്നു പേര്‍.</verse>
				<verse number="26">യൊക്താനോ: അൽമോദാദ്, ശാലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്,</verse>
				<verse number="27">ഹദോരാം, ഊസാൽ, ദിക്ലാ,</verse>
				<verse number="28">ഓബാൽ, അബീമയേൽ, ശെബ,</verse>
				<verse number="29">ഓഫീര്‍, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവര്‍ എല്ലാവരും യൊക്താന്‍റെ പുത്രന്മാര്‍ ആയിരുന്നു.</verse>
				<verse number="30">അവരുടെ വാസസ്ഥലം മേശാ തുടങ്ങി കിഴക്കന്‍ മലയായ സെഫാര്‍വരെ ആയിരുന്നു.</verse>
				<verse number="31">ഇവര്‍ അതതു ദേശത്തിൽ ജാതിജാതിയായും കുലംകുലമായും ഭാഷഭാഷയായും ശേമിന്‍റെ പുത്രന്മാര്‍.</verse>
				<verse number="32">ഇവര്‍തന്നെ ജാതിജാതിയായും കുലം കുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങള്‍. അവരിൽനിന്നാകുന്നു ജലപ്രളയത്തിന്‍റെശേഷം ഭൂമിയിൽ ജാതികള്‍ പിരിഞ്ഞുപോയത്.</verse>
			</chapter>
			<chapter number="11">
				<verse number="1">ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.</verse>
				<verse number="2">എന്നാൽ അവര്‍ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാര്‍ദേശത്ത് ഒരു സമഭൂമി കണ്ട് അവിടെ കുടിയിരുന്നു.</verse>
				<verse number="3">അവര്‍ തമ്മിൽ: വരുവിന്‍, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇഷ്ടക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു.</verse>
				<verse number="4">വരുവിന്‍; നാം ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാന്‍ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="5">മനുഷ്യര്‍ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങിവന്നു.</verse>
				<verse number="6">അപ്പോള്‍ യഹോവ: ഇതാ, ജനം ഒന്ന്, അവര്‍ക്കെല്ലാവര്‍ക്കും ഭാഷയും ഒന്ന്; ഇതും അവര്‍ ചെയ്തുതുടങ്ങുന്നു; അവര്‍ ചെയ്‍വാന്‍ നിരൂപിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമാകയില്ല.</verse>
				<verse number="7">വരുവിന്‍; നാം ഇറങ്ങിച്ചെന്ന്, അവര്‍ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാന്‍ അവരുടെ ഭാഷ കലക്കിക്കളക എന്ന് അരുളിച്ചെയ്തു.</verse>
				<verse number="8">അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവര്‍ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.</verse>
				<verse number="9">സര്‍വഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളകയാൽ അതിനു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.</verse>
				<verse number="10">ശേമിന്‍റെ വംശപാരമ്പര്യമാവിത്: ശേമിനു നൂറു വയസ്സായപ്പോള്‍ അവന്‍ ജലപ്രളയത്തിനു പിമ്പ് രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു.</verse>
				<verse number="11">അര്‍പ്പക്ഷാദിനെ ജനിപ്പിച്ചശേഷം ശേം അഞ്ഞൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="12">അര്‍പ്പക്ഷാദിനു മുപ്പത്തഞ്ചു വയസ്സായപ്പോള്‍ അവന്‍ ശാലഹിനെ ജനിപ്പിച്ചു.</verse>
				<verse number="13">ശാലഹിനെ ജനിപ്പിച്ചശേഷം അര്‍പ്പക്ഷാദ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="14">ശാലഹിനു മുപ്പതു വയസ്സായപ്പോള്‍ അവന്‍ ഏബെരിനെ ജനിപ്പിച്ചു.</verse>
				<verse number="15">ഏബെരിനെ ജനിപ്പിച്ചശേഷം ശാലഹ് നാനൂറ്റിമൂന്നു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="16">ഏബെരിനു മുപ്പത്തിനാലു വയസ്സായപ്പോള്‍ അവന്‍ പേലെഗിനെ ജനിപ്പിച്ചു.</verse>
				<verse number="17">പേലെഗിനെ ജനിപ്പിച്ചശേഷം ഏബെര്‍ നാനൂറ്റിമുപ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="18">പേലെഗിനു മുപ്പതു വയസ്സായപ്പോള്‍ അവന്‍ രെയൂവിനെ ജനിപ്പിച്ചു.</verse>
				<verse number="19">രെയൂവിനെ ജനിപ്പിച്ചശേഷം പേലെഗ് ഇരുനൂറ്റൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="20">രെയൂവിനു മുപ്പത്തിരണ്ടു വയസ്സായപ്പോള്‍ അവന്‍ ശെരൂഗിനെ ജനിപ്പിച്ചു.</verse>
				<verse number="21">ശെരൂഗിനെ ജനിപ്പിച്ചശേഷം രെയൂ ഇരുനൂറ്റേഴു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="22">ശെരൂഗിനു മുപ്പതു വയസ്സായപ്പോള്‍ അവന്‍ നാഹോരിനെ ജനിപ്പിച്ചു.</verse>
				<verse number="23">നാഹോരിനെ ജനിപ്പിച്ചശേഷം ശെരൂഗ് ഇരുനൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="24">നാഹോരിന് ഇരുപത്തൊമ്പതു വയസ്സായപ്പോള്‍ അവന്‍ തേരഹിനെ ജനിപ്പിച്ചു.</verse>
				<verse number="25">തേരഹിനെ ജനിപ്പിച്ചശേഷം നാഹോര്‍ നൂറ്റിപ്പത്തൊമ്പതു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="26">തേരഹിന് എഴുപതു വയസ്സായപ്പോള്‍ അവന്‍ അബ്രാം, നാഹോര്‍, ഹാരാന്‍ എന്നിവരെ ജനിപ്പിച്ചു.</verse>
				<verse number="27">തേരഹിന്‍റെ വംശപാരമ്പര്യമാവിത്: തേരഹ് അബ്രാമിനെയും നാഹോരിനെയും ഹാരാനെയും ജനിപ്പിച്ചു; ഹാരാന്‍ ലോത്തിനെ ജനിപ്പിച്ചു.</verse>
				<verse number="28">എന്നാൽ ഹാരാന്‍ തന്‍റെ ജന്മദേശത്തു വച്ചു, കൽദയരുടെ ഒരു പട്ടണമായ ഊരിൽ വച്ചുതന്നെ, തന്‍റെ അപ്പനായ തേരഹിനു മുമ്പേ മരിച്ചുപോയി.</verse>
				<verse number="29">അബ്രാമും നാഹോരും ഭാര്യമാരെ എടുത്തു: അബ്രാമിന്‍റെ ഭാര്യക്കു സാറായി എന്നും നാഹോരിന്‍റെ ഭാര്യക്കു മിൽക്കാ എന്നും പേര്‍. ഇവള്‍ മിൽക്കായുടെയും യിസ്കായുടെയും അപ്പനായ ഹാരാന്‍റെ മകള്‍ തന്നെ.</verse>
				<verse number="30">സാറായി മച്ചിയായിരുന്നു; അവള്‍ക്കു സന്തതി ഉണ്ടായിരുന്നില്ല.</verse>
				<verse number="31">തേരഹ് തന്‍റെ മകനായ അബ്രാമിനെയും ഹാരാന്‍റെ മകനായ തന്‍റെ പൗത്രന്‍ ലോത്തിനെയും തന്‍റെ മകനായ അബ്രാമിന്‍റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാന്‍ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍വരെ വന്ന് അവിടെ പാര്‍ത്തു.</verse>
				<verse number="32">തേരഹിന്‍റെ ആയുഷ്കാലം ഇരുനൂറ്റഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവച്ചു മരിച്ചു.</verse>
			</chapter>
			<chapter number="12">
				<verse number="1">യഹോവ അബ്രാമിനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്‍റെ ദേശത്തെയും ചാര്‍ച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ട്, ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.</verse>
				<verse number="2">ഞാന്‍ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്‍റെ പേര്‍ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും.</verse>
				<verse number="3">നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും; നിന്നിൽ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.</verse>
				<verse number="4">യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു; ലോത്തും അവനോടുകൂടെ പോയി; ഹാരാനിൽനിന്നു പുറപ്പെടുമ്പോള്‍ അബ്രാമിന് എഴുപത്തഞ്ചു വയസ്സായിരുന്നു.</verse>
				<verse number="5">അബ്രാം തന്‍റെ ഭാര്യയായ സാറായിയെയും സഹോദരന്‍റെ മകനായ ലോത്തിനെയും തങ്ങള്‍ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങള്‍ ഹാരാനിൽവച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാന്‍ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു കനാന്‍ദേശത്ത് എത്തി.</verse>
				<verse number="6">അബ്രാം ശെഖേമെന്ന സ്ഥലംവരെയും ഏലോന്‍മോരേവരെയും ദേശത്തുകൂടി സഞ്ചരിച്ചു. അന്നു കനാന്യര്‍ ദേശത്തു പാര്‍ത്തിരുന്നു.</verse>
				<verse number="7">യഹോവ അബ്രാമിനു പ്രത്യക്ഷനായി: നിന്‍റെ സന്തതിക്കു ഞാന്‍ ഈ ദേശം കൊടുക്കുമെന്ന് അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവന്‍ അവിടെ ഒരു യാഗപീഠം പണിതു.</verse>
				<verse number="8">അവന്‍ അവിടെനിന്നു ബേഥേലിനു കിഴക്കുള്ള മലയ്ക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവന്‍ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.</verse>
				<verse number="9">അബ്രാം പിന്നെയും തെക്കോട്ടു യാത്ര ചെയ്തുകൊണ്ടിരുന്നു.</verse>
				<verse number="10">ദേശത്തു ക്ഷാമം ഉണ്ടായി; ദേശത്തു ക്ഷാമം കഠിനമായി തീര്‍ന്നതുകൊണ്ട് അബ്രാം മിസ്രയീമിൽ ചെന്നുപാര്‍പ്പാന്‍ അവിടേക്കു പോയി.</verse>
				<verse number="11">മിസ്രയീമിൽ എത്തുമാറായപ്പോള്‍ അവന്‍ തന്‍റെ ഭാര്യ സാറായിയോടു പറഞ്ഞത്: ഇതാ, നീ സൗന്ദര്യമുള്ള സ്ത്രീയെന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="12">മിസ്രയീമ്യര്‍ നിന്നെ കാണുമ്പോള്‍: ഇവള്‍ അവന്‍റെ ഭാര്യ എന്നു പറഞ്ഞു എന്നെ കൊല്ലുകയും നിന്നെ ജീവനോടെ രക്ഷിക്കയും ചെയ്യും.</verse>
				<verse number="13">നീ എന്‍റെ സഹോദരിയെന്നു പറയേണം; എന്നാൽ നിന്‍റെ നിമിത്തം എനിക്കു നന്മ വരികയും ഞാന്‍ ജീവിച്ചിരിക്കയും ചെയ്യും.</verse>
				<verse number="14">അങ്ങനെ അബ്രാം മിസ്രയീമിൽ എത്തിയപ്പോള്‍ സ്ത്രീ അതിസുന്ദരി എന്നു മിസ്രയീമ്യര്‍ കണ്ടു.</verse>
				<verse number="15">ഫറവോന്‍റെ പ്രഭുക്കന്മാരും അവളെ കണ്ടു, ഫറവോന്‍റെ മുമ്പാകെ അവളെ പ്രശംസിച്ചു; സ്ത്രീ ഫറവോന്‍റെ അരമനയിൽ പോകേണ്ടിവന്നു.</verse>
				<verse number="16">അവളുടെ നിമിത്തം അവന്‍ അബ്രാമിനു നന്മ ചെയ്തു; അവന് ആടുമാടുകളും ആണ്‍കഴുതകളും ദാസന്മാരും ദാസിമാരും പെണ്‍കഴുതകളും ഒട്ടകങ്ങളും ഉണ്ടായിരുന്നു.</verse>
				<verse number="17">അബ്രാമിന്‍റെ ഭാര്യയായ സാറായി നിമിത്തം യഹോവ ഫറവോനെയും അവന്‍റെ കുടുംബത്തെയും അത്യന്തം ദണ്ഡിപ്പിച്ചു.</verse>
				<verse number="18">അപ്പോള്‍ ഫറവോന്‍ അബ്രാമിനെ വിളിച്ചു: നീ എന്നോട് ഈ ചെയ്തത് എന്ത്? ഇവള്‍ നിന്‍റെ ഭാര്യയെന്ന് എന്നെ അറിയിക്കാഞ്ഞത് എന്ത്?</verse>
				<verse number="19">അവള്‍ എന്‍റെ സഹോദരി എന്ന് എന്തിനു പറഞ്ഞു? ഞാന്‍ അവളെ ഭാര്യയായിട്ട് എടുപ്പാന്‍ സംഗതി വന്നുപോയല്ലോ; ഇപ്പോള്‍ ഇതാ, നിന്‍റെ ഭാര്യ; അവളെ കൂട്ടിക്കൊണ്ടുപോക എന്നു പറഞ്ഞു.</verse>
				<verse number="20">ഫറവോന്‍ അവനെക്കുറിച്ചു തന്‍റെ ആളുകളോടു കല്പിച്ചു; അവര്‍ അവനെയും അവന്‍റെ ഭാര്യയെയും അവനുള്ള സകലവുമായി പറഞ്ഞയച്ചു.</verse>
			</chapter>
			<chapter number="13">
				<verse number="1">ഇങ്ങനെ അബ്രാമും ഭാര്യയും അവനുള്ളതൊക്കെയും അവനോടുകൂടെ ലോത്തും മിസ്രയീമിൽനിന്നു പുറപ്പെട്ടു തെക്കേ ദേശത്തു വന്നു.</verse>
				<verse number="2">കന്നുകാലി, വെള്ളി, പൊന്ന് ഈവകയിൽ അബ്രാം ബഹുസമ്പന്നനായിരുന്നു.</verse>
				<verse number="3">അവന്‍ തന്‍റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താന്‍ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.</verse>
				<verse number="4">അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.</verse>
				<verse number="5">അബ്രാമിനോടുകൂടെ വന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.</verse>
				<verse number="6">അവര്‍ ഒന്നിച്ചു പാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന് അവരെ വഹിച്ചുകൂടാഞ്ഞു; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവര്‍ക്ക് ഒന്നിച്ചു പാര്‍പ്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="7">അബ്രാമിന്‍റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും ലോത്തിന്‍റെ കന്നുകാലികളുടെ ഇടയന്മാര്‍ക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാര്‍ത്തിരുന്നു.</verse>
				<verse number="8">അതുകൊണ്ട് അബ്രാം ലോത്തിനോട്: എനിക്കും നിനക്കും എന്‍റെ ഇടയന്മാര്‍ക്കും നിന്‍റെ ഇടയന്മാര്‍ക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.</verse>
				<verse number="9">ദേശമെല്ലാം നിന്‍റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാന്‍ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാന്‍ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.</verse>
				<verse number="10">അപ്പോള്‍ ലോത്ത് നോക്കി യോര്‍ദ്ദാനരികെയുള്ള പ്രദേശമൊക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതിനുമുമ്പേ അതു യഹോവയുടെ തോട്ടംപോലെയും സോവാര്‍വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.</verse>
				<verse number="11">ലോത്ത് യോര്‍ദ്ദാനരികെയുള്ള പ്രദേശമൊക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവര്‍ തമ്മിൽ പിരിഞ്ഞു.</verse>
				<verse number="12">അബ്രാം കനാന്‍ദേശത്തു പാര്‍ത്തു; ലോത്ത് ആ പ്രദേശത്തിലെ പട്ടണങ്ങളിൽ പാര്‍ത്തു സൊദോംവരെ കൂടാരം നീക്കിനീക്കി അടിച്ചു.</verse>
				<verse number="13">സൊദോംനിവാസികള്‍ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.</verse>
				<verse number="14">ലോത്ത് അബ്രാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: തല പൊക്കി, നീ ഇരിക്കുന്ന സ്ഥലത്തുനിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.</verse>
				<verse number="15">നീ കാണുന്ന ഭൂമിയൊക്കെയും ഞാന്‍ നിനക്കും നിന്‍റെ സന്തതിക്കും ശാശ്വതമായി തരും.</verse>
				<verse number="16">ഞാന്‍ നിന്‍റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാന്‍ കഴിയുമെങ്കിൽ നിന്‍റെ സന്തതിയെയും എണ്ണാം.</verse>
				<verse number="17">നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാന്‍ അതു നിനക്കു തരും.</verse>
				<verse number="18">അപ്പോള്‍ അബ്രാം കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വന്നുപാര്‍ത്തു; അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.</verse>
			</chapter>
			<chapter number="14">
				<verse number="1">ശിനാര്‍രാജാവായ അമ്രാഫെൽ, എലാ സാര്‍രാജാവായ അര്യോക്, ഏലാംരാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത്</verse>
				<verse number="2">ഇവര്‍ സൊദോംരാജാവായ ബേര, ഗൊമോറാരാജാവായ ബിര്‍ശ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെര്‍, സോവാര്‍ എന്ന ബേലയിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്തു.</verse>
				<verse number="3">ഇവരെല്ലാവരും സിദ്ദീംതാഴ്വരയിൽ ഒന്നിച്ചുകൂടി. അത് ഇപ്പോള്‍ ഉപ്പുകടലാകുന്നു.</verse>
				<verse number="4">അവര്‍ പന്ത്രണ്ടു സംവത്സരം കെദൊര്‍ലായോമെരിനു കീഴടങ്ങിയിരുന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു.</verse>
				<verse number="5">അതുകൊണ്ടു പതിന്നാലാം സംവത്സരത്തിൽ കെദൊര്‍ലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കര്‍ന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും</verse>
				<verse number="6">ശാവേകിര്യാത്തായീമിലെ ഏമ്യരെയും സേയീര്‍മലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാന്‍വരെ തോല്പിച്ചു.</verse>
				<verse number="7">പിന്നെ അവര്‍ തിരിഞ്ഞു കാദേശ് എന്ന ഏന്‍മിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസെസോന്‍-താമാരിൽ പാര്‍ത്തിരുന്ന അമോര്യരെയുംകൂടെ തോല്പിച്ചു.</verse>
				<verse number="8">അപ്പോള്‍ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവാര്‍ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്വരയിൽ വച്ച്</verse>
				<verse number="9">ഏലാംരാജാവായ കെദൊര്‍ലായോമെര്‍, ജാതികളുടെ രാജാവായ തീദാൽ, ശിനാര്‍രാജാവായ അമ്രാഫെൽ, എലാസാര്‍രാജാവായ അര്യോക് എന്നിവരുടെ നേരേ പടനിരത്തി; നാലു രാജാക്കന്മാര്‍ അഞ്ചു രാജാക്കന്മാരുടെ നേരേതന്നെ.</verse>
				<verse number="10">സിദ്ദീംതാഴ്വരയിൽ കീൽകുഴികള്‍ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവര്‍ പര്‍വതത്തിലേക്ക് ഓടിപ്പോയി.</verse>
				<verse number="11">സൊദോമിലും ഗൊമോറായിലുമുള്ള സമ്പത്തും ഭക്ഷണസാധനങ്ങളും എല്ലാം അവര്‍ എടുത്തു കൊണ്ടുപോയി.</verse>
				<verse number="12">അബ്രാമിന്‍റെ സഹോദരന്‍റെ മകനായി സൊദോമിൽ പാര്‍ത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവര്‍ കൊണ്ടുപോയി.</verse>
				<verse number="13">ഓടിപ്പോന്ന ഒരുത്തന്‍ വന്ന് എബ്രായനായ അബ്രാമിനെ അറിയിച്ചു. അവന്‍ എശ്ക്കോലിന്‍റെയും ആനേരിന്‍റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാര്‍ത്തിരുന്നു; അവര്‍ അബ്രാമിനോടു സഖ്യത ചെയ്തവര്‍ ആയിരുന്നു.</verse>
				<verse number="14">തന്‍റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോള്‍ അവന്‍ തന്‍റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാന്‍വരെ പിന്തുടര്‍ന്നു.</verse>
				<verse number="15">രാത്രിയിൽ അവനും അവന്‍റെ ദാസന്മാരും അവരുടെ നേരേ ഭാഗംഭാഗമായി പിരിഞ്ഞു ചെന്ന് അവരെ തോല്പിച്ചു ദമ്മേശെക്കിന്‍റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടര്‍ന്നു.</verse>
				<verse number="16">അവന്‍ സമ്പത്തൊക്കെയും മടക്കിക്കൊണ്ടുവന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയുംകൂടെ മടക്കിക്കൊണ്ടുവന്നു.</verse>
				<verse number="17">അവന്‍ കെദൊര്‍ലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോള്‍ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.</verse>
				<verse number="18">ശാലേംരാജാവായ മൽക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവന്‍ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു.</verse>
				<verse number="19">അവന്‍ അവനെ അനുഗ്രഹിച്ചു. സ്വര്‍ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;</verse>
				<verse number="20">നിന്‍റെ ശത്രുക്കളെ നിന്‍റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.</verse>
				<verse number="21">സൊദോംരാജാവ് അബ്രാമിനോട്: ആളുകളെ എനിക്കു തരിക; സമ്പത്ത് നീ എടുത്തുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="22">അതിന് അബ്രാം സൊദോംരാജാവിനോടു പറഞ്ഞത്: ഞാന്‍ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാന്‍ ഞാന്‍ ഒരു ചരടാകട്ടെ ചെരുപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാന്‍</verse>
				<verse number="23">സ്വര്‍ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.</verse>
				<verse number="24">ബാല്യക്കാര്‍ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേര്‍, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടൂ; ഇവര്‍ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.</verse>
			</chapter>
			<chapter number="15">
				<verse number="1">അതിന്‍റെശേഷം അബ്രാമിനു ദര്‍ശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.</verse>
				<verse number="2">അതിന് അബ്രാം: കര്‍ത്താവായ യഹോവേ, നീ എനിക്ക് എന്തു തരും? ഞാന്‍ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്‍റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസര്‍ അത്രേ എന്നു പറഞ്ഞു.</verse>
				<verse number="3">നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്‍റെ വീട്ടിൽ ജനിച്ച ദാസന്‍ എന്‍റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.</verse>
				<verse number="4">അവന്‍ നിന്‍റെ അവകാശിയാകയില്ല; നിന്‍റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവന്‍തന്നെ നിന്‍റെ അവകാശിയാകും എന്ന് അവനു യഹോവയുടെ അരുളപ്പാടുണ്ടായി.</verse>
				<verse number="5">പിന്നെ അവന്‍ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാന്‍ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്‍റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.</verse>
				<verse number="6">അവന്‍ യഹോവയിൽ വിശ്വസിച്ചു; അത് അവന്‍ അവനു നീതിയായി കണക്കിട്ടു.</verse>
				<verse number="7">പിന്നെ അവനോട്: ഈ ദേശത്തെ നിനക്ക് അവകാശമായി തരുവാന്‍ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാന്‍ ആകുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="8">കര്‍ത്താവായ യഹോവേ, ഞാന്‍ അതിനെ അവകാശമാക്കുമെന്നുള്ളത് എനിക്ക് എന്തൊന്നിനാൽ അറിയാം എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="9">അവന്‍ അവനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിന്‍കുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു.</verse>
				<verse number="10">ഇവയെയൊക്കെയും അവന്‍ കൊണ്ടുവന്ന് ഒത്ത നടുവേ പിളര്‍ന്നു ഭാഗങ്ങളെ നേര്‍ക്കുനേരേ വച്ചു; പക്ഷികളെയോ അവന്‍ പിളര്‍ന്നില്ല.</verse>
				<verse number="11">ഉടലുകളിന്മേൽ റാഞ്ചന്‍പക്ഷികള്‍ ഇറങ്ങി വന്നപ്പോള്‍ അബ്രാം അവയെ ആട്ടിക്കളഞ്ഞു.</verse>
				<verse number="12">സൂര്യന്‍ അസ്തമിക്കുമ്പോള്‍ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്‍റെമേൽ വീണു.</verse>
				<verse number="13">അപ്പോള്‍ അവന്‍ അബ്രാമിനോട്: നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവര്‍ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊള്‍ക.</verse>
				<verse number="14">എന്നാൽ അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ വിധിക്കും; അതിന്‍റെശേഷം അവര്‍ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും.</verse>
				<verse number="15">നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോടു ചേരും; നല്ല വാര്‍ധക്യത്തിൽ അടക്കപ്പെടും.</verse>
				<verse number="16">നാലാം തലമുറക്കാര്‍ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്ന് അരുളിച്ചെയ്തു.</verse>
				<verse number="17">സൂര്യന്‍ അസ്തമിച്ച് ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവേ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി.</verse>
				<verse number="18">അന്ന് യഹോവ അബ്രാമിനോട് ഒരു നിയമം ചെയ്തു: നിന്‍റെ സന്തതിക്കു ഞാന്‍ മിസ്രയീംനദി തുടങ്ങി ഫ്രാത്ത്നദിയായ</verse>
				<verse number="19">മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യര്‍, കെനീസ്യര്‍, കദ്മോന്യര്‍,</verse>
				<verse number="20">ഹിത്യര്‍, പെരിസ്യര്‍, രെഫായീമ്യര്‍,</verse>
				<verse number="21">അമോര്യര്‍, കനാന്യര്‍, ഗിര്‍ഗ്ഗശ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു എന്ന് അരുളിച്ചെയ്തു.</verse>
			</chapter>
			<chapter number="16">
				<verse number="1">അബ്രാമിന്‍റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവള്‍ക്കു ഹാഗാര്‍ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.</verse>
				<verse number="2">സാറായി അബ്രാമിനോട്: ഞാന്‍ പ്രസവിക്കാതിരിപ്പാന്‍ യഹോവ എന്‍റെ ഗര്‍ഭം അടച്ചിരിക്കുന്നുവല്ലോ. എന്‍റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കള്‍ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്ക് അനുസരിച്ചു.</verse>
				<verse number="3">അബ്രാം കനാന്‍ദേശത്തു പാര്‍ത്തു പത്തു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്രാമിന്‍റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്‍റെ ഭര്‍ത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു.</verse>
				<verse number="4">അവന്‍ ഹാഗാറിന്‍റെ അടുക്കൽ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു; താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള്‍ കണ്ടപ്പോള്‍ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി.</verse>
				<verse number="5">അപ്പോള്‍ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാന്‍ എന്‍റെ ദാസിയെ നിന്‍റെ മാര്‍വിടത്തിൽ തന്നു; എന്നാൽ താന്‍ ഗര്‍ഭം ധരിച്ചു എന്ന് അവള്‍ കണ്ടപ്പോള്‍ ഞാന്‍ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="6">അബ്രാം സാറായിയോട്: നിന്‍റെ ദാസി നിന്‍റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോള്‍ അവള്‍ അവളെ വിട്ട് ഓടിപ്പോയി.</verse>
				<verse number="7">പിന്നെ യഹോവയുടെ ദൂതന്‍ മരുഭൂമിയിൽ ഒരു നീരുറവിന്‍റെ അരികെ, ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്‍റെ അരികെവച്ചുതന്നെ അവളെ കണ്ടു.</verse>
				<verse number="8">സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന് അവള്‍: ഞാന്‍ എന്‍റെ യജമാനത്തി സാറായിയെ വിട്ട് ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="9">യഹോവയുടെ ദൂതന്‍ അവളോട്: നിന്‍റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവള്‍ക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.</verse>
				<verse number="10">യഹോവയുടെ ദൂതന്‍ പിന്നെയും അവളോട്: ഞാന്‍ നിന്‍റെ സന്തതിയെ ഏറ്റവും വര്‍ധിപ്പിക്കും; അത് എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.</verse>
				<verse number="11">നീ ഗര്‍ഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്‍റെ സങ്കടം കേള്‍ക്കകൊണ്ട് അവനു യിശ്മായേൽ എന്നു പേര്‍ വിളിക്കേണം;</verse>
				<verse number="12">അവന്‍ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യന്‍ ആയിരിക്കും; അവന്‍റെ കൈ എല്ലാവര്‍ക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവന്‍ തന്‍റെ സകല സഹോദരന്മാര്‍ക്കും എതിരേ പാര്‍ക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">എന്നാറെ അവള്‍: എന്നെ കാണുന്നവനെ ഞാന്‍ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോട് അരുളിച്ചെയ്ത യഹോവയ്ക്ക്: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേര്‍ വിളിച്ചു.</verse>
				<verse number="14">അതുകൊണ്ട് ആ കിണറ്റിനു ബേര്‍-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിനും ബേരെദിനും മധ്യേ ഇരിക്കുന്നു.</verse>
				<verse number="15">പിന്നെ ഹാഗാര്‍ അബ്രാമിന് ഒരു മകനെ പ്രസവിച്ചു; ഹാഗാര്‍ പ്രസവിച്ച തന്‍റെ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.</verse>
				<verse number="16">ഹാഗാര്‍ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോള്‍ അബ്രാമിന് എണ്‍പത്താറു വയസ്സായിരുന്നു.</verse>
			</chapter>
			<chapter number="17">
				<verse number="1">അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോള്‍ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: ഞാന്‍ സര്‍വശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക.</verse>
				<verse number="2">എനിക്കും നിനക്കും മധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വര്‍ധിപ്പിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="3">അപ്പോള്‍ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ:</verse>
				<verse number="4">എനിക്കു നിന്നോട് ഒരു നിയമമുണ്ട്; നീ ബഹുജാതികള്‍ക്കു പിതാവാകും;</verse>
				<verse number="5">ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിയിരിക്കയാൽ നിന്‍റെ പേര്‍ അബ്രാഹാം എന്നിരിക്കേണം.</verse>
				<verse number="6">ഞാന്‍ നിന്നെ അധികമധികമായി വര്‍ധിപ്പിച്ച്, അനേകജാതികളാക്കും; നിന്നിൽനിന്നു രാജാക്കന്മാരും ഉദ്ഭവിക്കും.</verse>
				<verse number="7">ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാന്‍ എനിക്കും നിനക്കും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിക്കും മധ്യേ എന്‍റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.</verse>
				<verse number="8">ഞാന്‍ നിനക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാന്‍ദേശമൊക്കെയും ശാശ്വതാവകാശമായി തരും; ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും.</verse>
				<verse number="9">ദൈവം പിന്നെയും അബ്രാഹാമിനോട് അരുളിച്ചെയ്തത്: നീയും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിയും എന്‍റെ നിയമം പ്രമാണിക്കേണം.</verse>
				<verse number="10">എനിക്കും നിങ്ങള്‍ക്കും നിന്‍റെശേഷം നിന്‍റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്‍റെ നിയമം ആവിത്: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.</verse>
				<verse number="11">നിങ്ങളുടെ അഗ്രചര്‍മം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങള്‍ക്കും മധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും.</verse>
				<verse number="12">തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടു ദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദന ഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോടു വിലയ്ക്കു വാങ്ങിയവനായാലും ശരി.</verse>
				<verse number="13">നിന്‍റെ വീട്ടിൽ ജനിച്ച ദാസനും നീ വില കൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേ കഴിയൂ; എന്‍റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.</verse>
				<verse number="14">അഗ്രചര്‍മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവന്‍ എന്‍റെ നിയമം ലംഘിച്ചിരിക്കുന്നു.</verse>
				<verse number="15">ദൈവം പിന്നെയും അബ്രാഹാമിനോട്: നിന്‍റെ ഭാര്യയായ സാറായിയെ സാറായി എന്നല്ല വിളിക്കേണ്ടത്; അവളുടെ പേര്‍ സാറാ എന്ന് ഇരിക്കേണം.</verse>
				<verse number="16">ഞാന്‍ അവളെ അനുഗ്രഹിച്ച് അവളിൽനിന്നു നിനക്ക് ഒരു മകനെ തരും; ഞാന്‍ അവളെ അനുഗ്രഹിക്കയും അവള്‍ ജാതികള്‍ക്കു മാതാവായിത്തീരുകയും ജാതികളുടെ രാജാക്കന്മാര്‍ അവളിൽനിന്ന് ഉദ്ഭവിക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="17">അപ്പോള്‍ അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവനു മകന്‍ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്‍റെ ഹൃദയത്തിൽ പറഞ്ഞു.</verse>
				<verse number="18">യിശ്മായേൽ നിന്‍റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്ന് അബ്രാഹാം ദൈവത്തോടു പറഞ്ഞു.</verse>
				<verse number="19">അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്‍റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക് എന്നു പേരിടേണം; ഞാന്‍ അവനോടും അവന്‍റെ ശേഷം അവന്‍റെ സന്തതിയോടും എന്‍റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും.</verse>
				<verse number="20">യിശ്മായേലിനെക്കുറിച്ചും ഞാന്‍ നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാന്‍ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്‍ടിയുള്ളവനാക്കി വര്‍ധിപ്പിക്കും. അവന്‍ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാന്‍ അവനെ വലിയോരു ജാതിയാക്കും.</verse>
				<verse number="21">എന്‍റെ നിയമം ഞാന്‍ ഉറപ്പിക്കുന്നതോ, ഇനിയത്തെ ആണ്ട് ഈ സമയത്തു സാറാ നിനക്കു പ്രസവിപ്പാനുള്ള യിസ്ഹാക്കിനോട് ആകുന്നു.</verse>
				<verse number="22">ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തുതീര്‍ന്നശേഷം അവനെ വിട്ടു കയറിപ്പോയി.</verse>
				<verse number="23">അനന്തരം അബ്രാഹാം തന്‍റെ മകനായ യിശ്മായേലിനെയും തന്‍റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താന്‍ വിലയ്ക്കു വാങ്ങിയവരെയൊക്കെയും അബ്രാഹാമിന്‍റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചര്‍മത്തെ അന്നുതന്നെ പരിച്ഛേദന കഴിച്ചു.</verse>
				<verse number="24">അബ്രാഹാം പരിച്ഛേദനയേറ്റപ്പോള്‍ അവനു തൊണ്ണൂറ്റൊമ്പതു വയസ്സായിരുന്നു.</verse>
				<verse number="25">അവന്‍റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോള്‍ അവനു പതിമൂന്നു വയസ്സായിരുന്നു.</verse>
				<verse number="26">അബ്രാഹാമും അവന്‍റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽ പരിച്ഛേദന ഏറ്റു.</verse>
				<verse number="27">വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോട് അവന്‍ വിലയ്ക്കു വാങ്ങിയവരുമായി അവന്‍റെ വീട്ടിലുള്ളവര്‍ എല്ലാവരും അവനോടു കൂടെ പരിച്ഛേദന ഏറ്റു.</verse>
			</chapter>
			<chapter number="18">
				<verse number="1">അനന്തരം യഹോവ അവനു മമ്രേയുടെ തോപ്പിൽവച്ചു പ്രത്യക്ഷനായി; വെയിലുറച്ചപ്പോള്‍ അവന്‍ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു.</verse>
				<verse number="2">അവന്‍ തലപൊക്കി നോക്കിയപ്പോള്‍ മൂന്നു പുരുഷന്മാര്‍ തന്‍റെ നേരേ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോള്‍ അവന്‍ കൂടാരവാതിൽക്കൽനിന്ന് അവരെ എതിരേല്പാന്‍ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:</verse>
				<verse number="3">യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ.</verse>
				<verse number="4">അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിന്‍കീഴിൽ ഇരിപ്പിന്‍.</verse>
				<verse number="5">ഞാന്‍ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ടു നിങ്ങള്‍ക്കു പോകാം; ഇതിനായിട്ടല്ലോ നിങ്ങള്‍ അടിയന്‍റെ അടുക്കൽ കയറിവന്നത് എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="6">അബ്രാഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറായുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവ് എടുത്തു കുഴച്ച് അപ്പമുണ്ടാക്കുക എന്നു പറഞ്ഞു.</verse>
				<verse number="7">അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ച് ഒരു ബാല്യക്കാരന്‍റെ പക്കൽ കൊടുത്തു; അവന്‍ അതിനെ ക്ഷണത്തിൽ പാകം ചെയ്തു.</verse>
				<verse number="8">പിന്നെ അവന്‍ വെണ്ണയും പാലും താന്‍ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽവച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിന്‍കീഴിൽ ശുശ്രൂഷിച്ചുനിന്നു; അവര്‍ ഭക്ഷണം കഴിച്ചു.</verse>
				<verse number="9">അവര്‍ അവനോട്: നിന്‍റെ ഭാര്യ സാറാ എവിടെ എന്നു ചോദിച്ചതിന്: കൂടാരത്തിൽ ഉണ്ട് എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="10">ഒരു ആണ്ട് കഴിഞ്ഞിട്ടു ഞാന്‍ നിന്‍റെ അടുക്കൽ മടങ്ങിവരും;അപ്പോള്‍ നിന്‍റെ ഭാര്യ സാറായ്ക്ക് ഒരു മകന്‍ ഉണ്ടാകും എന്ന് അവന്‍ പറഞ്ഞു. സാറാ കൂടാരവാതിൽക്കൽ അവന്‍റെ പിന്‍വശത്തു കേട്ടുകൊണ്ടു നിന്നു.</verse>
				<verse number="11">എന്നാൽ അബ്രാഹാമും സാറായും വയസ്സു ചെന്നു വൃദ്ധരായിരുന്നു. സ്ത്രീകള്‍ക്കുള്ള പതിവു സാറായ്ക്കു നിന്നുപോയിരുന്നു.</verse>
				<verse number="12">ആകയാൽ സാറാ ഉള്ളുകൊണ്ടു ചിരിച്ചു: വൃദ്ധയായിരിക്കുന്ന എനിക്കു സുഖഭോഗമുണ്ടാകുമോ? എന്‍റെ ഭര്‍ത്താവും വൃദ്ധനായിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">യഹോവ അബ്രാഹാമിനോട്: വൃദ്ധയായ ഞാന്‍ പ്രസവിക്കുന്നതു വാസ്തവമോ എന്നു പറഞ്ഞു സാറാ ചിരിച്ചത് എന്ത്?</verse>
				<verse number="14">യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ട് കഴിഞ്ഞിട്ട് ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്‍റെ അടുക്കൽ മടങ്ങിവരും; സാറായ്ക്ക് ഒരു മകന്‍ ഉണ്ടാകും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="15">സാറാ ഭയപ്പെട്ടു: ഇല്ല, ഞാന്‍ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="16">ആ പുരുഷന്മാര്‍ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാന്‍ അവരോടുകൂടെ പോയി.</verse>
				<verse number="17">അപ്പോള്‍ യഹോവ അരുളിച്ചെയ്തത്: ഞാന്‍ ചെയ്‍വാനിരിക്കുന്നത് അബ്രാഹാമിനോടു മറച്ചുവയ്ക്കുമോ?</verse>
				<verse number="18">അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.</verse>
				<verse number="19">യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവനു നിവൃത്തിച്ചു കൊടുപ്പാന്‍ തക്കവണ്ണം അബ്രാഹാം തന്‍റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവര്‍ത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാന്‍ കല്പിക്കേണ്ടതിനു ഞാന്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.</verse>
				<verse number="20">പിന്നെ യഹോവ: സൊദോമിന്‍റെയും ഗൊമോറായുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.</verse>
				<verse number="21">ഞാന്‍ ചെന്ന് എന്‍റെ അടുക്കൽ വന്നെത്തിയ നിലവിളിപോലെ അവര്‍ കേവലം പ്രവര്‍ത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നോക്കി അറിയും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="22">അങ്ങനെ ആ പുരുഷന്മാര്‍ അവിടെനിന്നു തിരിഞ്ഞു സൊദോമിലേക്കു പോയി. അബ്രാഹാമോ യഹോവയുടെ സന്നിധിയിൽതന്നെ നിന്നു.</verse>
				<verse number="23">അബ്രാഹാം അടുത്തുചെന്നു പറഞ്ഞത്: ദുഷ്ടനോടുകൂടെ നീതിമാനെയും നീ സംഹരിക്കുമോ?</verse>
				<verse number="24">പക്ഷേ ആ പട്ടണത്തിൽ അമ്പതു നീതിമാന്മാര്‍ ഉണ്ടെങ്കിൽ നീ അതിനെ സംഹരിക്കുമോ? അതിലെ അമ്പതു നീതിമാന്മാര്‍ നിമിത്തം ആ സ്ഥലത്തോടു ക്ഷമിക്കയില്ലയോ?</verse>
				<verse number="25">ഇങ്ങനെ നീ ഒരുനാളും ചെയ്യുന്നതല്ലല്ലോ? നീതിമാന്‍ ദുഷ്ടനെപ്പോലെ ആകത്തക്കവണ്ണം ദുഷ്ടനോടുകൂടെ നീതിമാനെ നീ ഒരുനാളും കൊല്ലുകയില്ല. സര്‍വഭൂമിക്കും ന്യായാധിപതിയായവന്‍ നീതി പ്രവര്‍ത്തിക്കാതിരിക്കുമോ?</verse>
				<verse number="26">അതിനു യഹോവ: ഞാന്‍ സൊദോമിൽ, പട്ടണത്തിനകത്ത്, അമ്പതു നീതിമാന്മാരെ കാണുന്നു എങ്കിൽ അവരുടെ നിമിത്തം ആ സ്ഥലത്തോടൊക്കെയും ക്ഷമിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="27">പൊടിയും വെണ്ണീറുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ.</verse>
				<verse number="28">അമ്പതു നീതിമാന്മാരിൽ പക്ഷേ അഞ്ചു പേര്‍ കുറഞ്ഞുപോയെങ്കിലോ? അഞ്ചു പേര്‍ കുറഞ്ഞതുകൊണ്ടു നീ ആ പട്ടണം മുഴുവനും നശിപ്പിക്കുമോ എന്ന് അബ്രാഹാം പറഞ്ഞതിന്: നാല്പത്തഞ്ചു പേരെ ഞാന്‍ അവിടെ കണ്ടാൽ അതിനെ നശിപ്പിക്കയില്ല എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="29">അവന്‍ പിന്നെയും അവനോടു സംസാരിച്ചു: പക്ഷേ നാല്പതു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞതിന്: ഞാന്‍ നാല്പതു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="30">അതിന് അവന്‍: ഞാന്‍ പിന്നെയും സംസാരിക്കുന്നു; കര്‍ത്താവു കോപിക്കരുതേ; പക്ഷേ മുപ്പതു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ മുപ്പതു പേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="31">ഞാന്‍ കര്‍ത്താവിനോടു സംസാരിപ്പാന്‍ തുനിഞ്ഞുവല്ലോ; പക്ഷേ ഇരുപതു പേരെ അവിടെ കണ്ടാലോ എന്ന് അവന്‍ പറഞ്ഞതിന്: ഞാന്‍ ഇരുപതു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="32">അപ്പോള്‍ അവന്‍: കര്‍ത്താവു കോപിക്കരുതേ; ഞാന്‍ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ പത്തു പേരുടെ നിമിത്തം നശിപ്പിക്കയില്ല എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="33">യഹോവ അബ്രാഹാമിനോട് അരുളിച്ചെയ്തു തീര്‍ന്നശേഷം അവിടെനിന്നു പോയി. അബ്രാഹാമും തന്‍റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.</verse>
			</chapter>
			<chapter number="19">
				<verse number="1">ആ രണ്ടു ദൂതന്മാര്‍ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോം പട്ടണവാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കണ്ടിട്ടു ലോത്ത് എഴുന്നേറ്റ് എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:</verse>
				<verse number="2">യജമാനന്മാരേ, അടിയന്‍റെ വീട്ടിൽ വന്നു നിങ്ങളുടെ കാലുകളെ കഴുകി രാപാര്‍പ്പിന്‍; കാലത്ത് എഴുന്നേറ്റു നിങ്ങളുടെ വഴിക്കു പോകുകയുമാവാം എന്നു പറഞ്ഞതിന്: അല്ല, ഞങ്ങള്‍ വീഥിയിൽ തന്നെ രാപാര്‍ക്കും എന്ന് അവര്‍ പറഞ്ഞു. അവന്‍ അവരെ ഏറ്റവും നിര്‍ബന്ധിച്ചു;</verse>
				<verse number="3">അപ്പോള്‍ അവര്‍ അവന്‍റെ അടുക്കൽ തിരിഞ്ഞ് അവന്‍റെ വീട്ടിൽ ചെന്നു; അവന്‍ അവര്‍ക്കു വിരുന്നൊരുക്കി, പുളിപ്പില്ലാത്ത അപ്പം ചുട്ടു; അവര്‍ ഭക്ഷണം കഴിച്ചു.</verse>
				<verse number="4">അവര്‍ ഉറങ്ങുവാന്‍ പോകും മുമ്പേ സൊദോം പട്ടണത്തിലെ പുരുഷന്മാര്‍ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു.</verse>
				<verse number="5">അവര്‍ ലോത്തിനെ വിളിച്ചു: ഈ രാത്രി നിന്‍റെ അടുക്കൽ വന്ന പുരുഷന്മാര്‍ എവിടെ? ഞങ്ങള്‍ അവരെ ഭോഗിക്കേണ്ടതിനു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="6">ലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതക് അടച്ചുംവച്ചു:</verse>
				<verse number="7">സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ.</verse>
				<verse number="8">പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ട്; അവരെ ഞാന്‍ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവര്‍ എന്‍റെ വീട്ടിന്‍റെ നിഴലിൽ വന്നത് എന്നു പറഞ്ഞു.</verse>
				<verse number="9">മാറിനില്ക്ക എന്ന് അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുന്നു; ന്യായം വിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതിൽ പൊളിപ്പാന്‍ അടുത്തു.</verse>
				<verse number="10">അപ്പോള്‍ ആ പുരുഷന്മാര്‍ കൈ പുറത്തോട്ടു നീട്ടി ലോത്തിനെ തങ്ങളുടെ അടുക്കൽ അകത്തു കയറ്റി വാതിൽ അടച്ചു,</verse>
				<verse number="11">വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാര്‍ക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അതുകൊണ്ട് അവര്‍ വാതിൽ തപ്പി നടന്നു വിഷമിച്ചു.</verse>
				<verse number="12">ആ പുരുഷന്മാര്‍ ലോത്തിനോട്: ഇവിടെ നിനക്കു മറ്റു വല്ലവരുമുണ്ടോ? മരുമക്കളോ പുത്രന്മാരോ പുത്രിമാരോ ഇങ്ങനെ പട്ടണത്തിൽ നിനക്കുള്ളവരെയൊക്കെയും ഈ സ്ഥലത്തുനിന്നു കൊണ്ടുപൊയ്ക്കൊള്‍ക;</verse>
				<verse number="13">ഇവരെക്കുറിച്ചുള്ള ആവലാതി യഹോവയുടെ മുമ്പാകെ വലുതായിത്തീര്‍ന്നിരിക്കകൊണ്ടു ഞങ്ങള്‍ ഈ സ്ഥലത്തെ നശിപ്പിക്കും. അതിനെ നശിപ്പിപ്പാന്‍ യഹോവ ഞങ്ങളെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">അങ്ങനെ ലോത്ത് ചെന്നു തന്‍റെ പുത്രിമാരെ വിവാഹം ചെയ്‍വാനുള്ള മരുമക്കളോടു സംസാരിച്ചു: നിങ്ങള്‍ എഴുന്നേറ്റ് ഈ സ്ഥലം വിട്ടു പുറപ്പെടുവിന്‍; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു. എന്നാൽ അവന്‍ കളിപറയുന്നു എന്ന് അവന്‍റെ മരുമക്കള്‍ക്കു തോന്നി.</verse>
				<verse number="15">ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്‍റെ അകൃത്യത്തിൽ നശിക്കാതിരിപ്പാന്‍ എഴുന്നേറ്റു നിന്‍റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്‍റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="16">അവന്‍ താമസിച്ചപ്പോള്‍, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാര്‍ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്‍റെ പുറത്തു കൊണ്ടുപോയി ആക്കി.</verse>
				<verse number="17">അവരെ പുറത്തു കൊണ്ടുവന്നശേഷം അവന്‍: ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുത്; ഈ പ്രദേശത്തെങ്ങും നില്ക്കയുമരുത്; നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വതത്തിലേക്ക് ഓടിപ്പോക എന്നു പറഞ്ഞു.</verse>
				<verse number="18">ലോത്ത് അവരോടു പറഞ്ഞത്: അങ്ങനെയല്ല കര്‍ത്താവേ;</verse>
				<verse number="19">നിനക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്‍റെ ജീവനെ രക്ഷിപ്പാന്‍ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പര്‍വതത്തിൽ ഓടി എത്തുവാന്‍ എനിക്ക് കഴികയില്ല; പക്ഷേ എനിക്ക് ദോഷം തട്ടി മരണം ഭവിക്കും.</verse>
				<verse number="20">ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്ക് എനിക്ക് ഓടാം; അതു ചെറിയതുമാകുന്നു; ഞാന്‍ അവിടേക്ക് ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും.</verse>
				<verse number="21">അവന്‍ അവനോട്: ഇക്കാര്യത്തിലും ഞാന്‍ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാന്‍ മറിച്ചുകളകയില്ല.</verse>
				<verse number="22">ബദ്ധപ്പെട്ട് അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്ക് ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിനു സോവാര്‍ എന്നു പേരായി.</verse>
				<verse number="23">ലോത്ത് സോവാരിൽ കടന്നപ്പോള്‍ സൂര്യന്‍ ഉദിച്ചിരുന്നു.</verse>
				<verse number="24">യഹോവ സൊദോമിന്‍റെയും ഗൊമോറായുടെയുംമേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തുനിന്നുതന്നെ, ഗന്ധകവും തീയും വര്‍ഷിപ്പിച്ചു.</verse>
				<verse number="25">ആ പട്ടണങ്ങള്‍ക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകല നിവാസികള്‍ക്കും നിലത്തെ സസ്യങ്ങള്‍ക്കും ഉന്മൂലനാശം വരുത്തി.</verse>
				<verse number="26">ലോത്തിന്‍റെ ഭാര്യ അവന്‍റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.</verse>
				<verse number="27">അബ്രാഹാം രാവിലെ എഴുന്നേറ്റു താന്‍ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു,</verse>
				<verse number="28">സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു.</verse>
				<verse number="29">എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോള്‍ ദൈവം അബ്രാഹാമിനെ ഓര്‍ത്തു. ലോത്ത് പാര്‍ത്ത പട്ടണങ്ങള്‍ക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.</verse>
				<verse number="30">അനന്തരം ലോത്ത് സോവാര്‍ വിട്ടുപോയി; അവനും അവന്‍റെ രണ്ടു പുത്രിമാരും പര്‍വതത്തിൽ ചെന്നു പാര്‍ത്തു; സോവാരിൽ പാര്‍പ്പാന്‍ അവന്‍ ഭയപ്പെട്ടു; അവനും അവന്‍റെ രണ്ടു പുത്രിമാരും ഒരു ഗുഹയിൽ പാര്‍ത്തു.</verse>
				<verse number="31">അങ്ങനെയിരിക്കുമ്പോള്‍ മൂത്തവള്‍ ഇളയവളോട്: നമ്മുടെ അപ്പന്‍ വൃദ്ധനായിരിക്കുന്നു; ഭൂമിയിൽ എല്ലാടവും ഉള്ള നടപ്പുപോലെ നമ്മുടെ അടുക്കൽ വരുവാന്‍ ഭൂമിയിൽ ഒരു പുരുഷനുമില്ല.</verse>
				<verse number="32">വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന് അവനെ വീഞ്ഞു കുടിപ്പിച്ച് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.</verse>
				<verse number="33">അങ്ങനെ അന്നു രാത്രി അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; മൂത്തവള്‍ അകത്തു ചെന്ന് അപ്പനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.</verse>
				<verse number="34">പിറ്റന്നാള്‍ മൂത്തവള്‍ ഇളയവളോട്: ഇന്നലെ രാത്രി ഞാന്‍ അപ്പനോടുകൂടെ ശയിച്ചു; നാം അവനെ ഇന്നു രാത്രിയും വീഞ്ഞു കുടിപ്പിക്ക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിനു നീയും അകത്തു ചെന്ന് അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.</verse>
				<verse number="35">അങ്ങനെ അന്നു രാത്രിയും അവര്‍ അപ്പനെ വീഞ്ഞു കുടിപ്പിച്ചു; ഇളയവള്‍ ചെന്ന് അവനോടുകൂടെ ശയിച്ചു; അവള്‍ ശയിച്ചതും എഴുന്നേറ്റതും അവന്‍ അറിഞ്ഞില്ല.</verse>
				<verse number="36">ഇങ്ങനെ ലോത്തിന്‍റെ രണ്ടു പുത്രിമാരും അപ്പനാൽ ഗര്‍ഭം ധരിച്ചു.</verse>
				<verse number="37">മൂത്തവള്‍ ഒരു മകനെ പ്രസവിച്ചു. അവന് മോവാബ് എന്നു പേരിട്ടു; അവന്‍ ഇന്നുള്ള മോവാബ്യര്‍ക്കു പിതാവ്.</verse>
				<verse number="38">ഇളയവളും ഒരു മകനെ പ്രസവിച്ചു; അവന് ബെന്‍-അമ്മീ എന്നു പേരിട്ടു; അവന്‍ ഇന്നുള്ള അമ്മോന്യര്‍ക്കു പിതാവ്.</verse>
			</chapter>
			<chapter number="20">
				<verse number="1">അനന്തരം അബ്രാഹാം അവിടെനിന്നു തെക്കേദേശത്തേക്കു യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മധ്യേ കുടിയിരുന്ന് ഗെരാരിൽ പരദേശിയായി പാര്‍ത്തു.</verse>
				<verse number="2">അബ്രാഹാം തന്‍റെ ഭാര്യയായ സാറായെക്കുറിച്ച്: അവള്‍ എന്‍റെ പെങ്ങള്‍ എന്നു പറഞ്ഞു. ഗെരാര്‍രാജാവായ അബീമേലെക് ആളയച്ചു സാറായെ കൊണ്ടുപോയി.</verse>
				<verse number="3">എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്‍റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവള്‍ ഒരു പുരുഷന്‍റെ ഭാര്യ എന്ന് അരുളിച്ചെയ്തു.</verse>
				<verse number="4">എന്നാൽ അബീമേലെക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവന്‍: കര്‍ത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?</verse>
				<verse number="5">ഇവള്‍ എന്‍റെ പെങ്ങളാകുന്നു എന്ന് അവന്‍ എന്നോടു പറഞ്ഞുവല്ലോ. അവന്‍ എന്‍റെ ആങ്ങള എന്ന് അവളും പറഞ്ഞു. ഹൃദയപരമാര്‍ഥതയോടും കൈയുടെ നിര്‍മ്മലതയോടുംകൂടെ ഞാന്‍ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">അതിനു ദൈവം സ്വപ്നത്തിൽ അവനോട്: നീ ഇതു ഹൃദയപരമാര്‍ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാന്‍ ഞാന്‍ നിന്നെ സമ്മതിക്കാതിരുന്നത്.</verse>
				<verse number="7">ഇപ്പോള്‍ ആ പുരുഷന് അവന്‍റെ ഭാര്യയെ മടക്കിക്കൊടുക്ക; അവന്‍ ഒരു പ്രവാചകനാകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊള്‍ക എന്ന് അരുളിച്ചെയ്തു.</verse>
				<verse number="8">അബീമേലെക് അതികാലത്ത് എഴുന്നേറ്റു തന്‍റെ സകല ഭൃത്യന്മാരെയും വരുത്തി ഈ കാര്യമൊക്കെയും അവരോടു പറഞ്ഞു; അവര്‍ ഏറ്റവും ഭയപ്പെട്ടു.</verse>
				<verse number="9">അബീമേലെക് അബ്രാഹാമിനെ വിളിപ്പിച്ച് അവനോട്: നീ ഞങ്ങളോടു ചെയ്തത് എന്ത്? നീ എന്‍റെമേലും എന്‍റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോട് എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="10">നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത് എന്ന് അബീമേലെക് അബ്രാഹാമിനോടു ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്:</verse>
				<verse number="11">ഈ സ്ഥലത്തു ദൈവഭയമില്ല നിശ്ചയം; എന്‍റെ ഭാര്യ നിമിത്തം അവര്‍ എന്നെ കൊല്ലും എന്നു ഞാന്‍ നിരൂപിച്ചു.</verse>
				<verse number="12">വാസ്തവത്തിൽ അവള്‍ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകള്‍; എന്‍റെ അമ്മയുടെ മകള്‍ അല്ലതാനും; അവള്‍ എനിക്കു ഭാര്യയായി.</verse>
				<verse number="13">എന്നാൽ ദൈവം എന്നെ എന്‍റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോള്‍ ഞാന്‍ അവളോട്: നീ എനിക്ക് ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ, അവന്‍ എന്‍റെ ആങ്ങള എന്ന് എന്നെക്കുറിച്ച് പറയേണം എന്നു പറഞ്ഞിരുന്നു.</verse>
				<verse number="14">അബീമേലെക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്‍റെ ഭാര്യയായ സാറായെയും അവനു മടക്കിക്കൊടുത്തു:</verse>
				<verse number="15">ഇതാ, എന്‍റെ രാജ്യം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ബോധിച്ചേടത്തു പാര്‍ത്തുകൊള്‍ക എന്ന് അബീമേലെക് പറഞ്ഞു.</verse>
				<verse number="16">സാറായോട് അവന്‍: നിന്‍റെ ആങ്ങളയ്ക്ക് ഞാന്‍ ആയിരം വെള്ളിക്കാശ് കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്ക് ഒരു പ്രതിശാന്തി; നീ എല്ലാവര്‍ക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="17">അബ്രാഹാം ദൈവത്തോട് അപേക്ഷിച്ചു; അപ്പോള്‍ ദൈവം അബീമേലെക്കിനെയും അവന്‍റെ ഭാര്യയെയും അവന്‍റെ ദാസിമാരെയും സൗഖ്യമാക്കി, അവര്‍ പ്രസവിച്ചു.</verse>
				<verse number="18">അബ്രാഹാമിന്‍റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്‍റെ ഭവനത്തിലെ ഗര്‍ഭമൊക്കെയും അടച്ചിരുന്നു.</verse>
			</chapter>
			<chapter number="21">
				<verse number="1">അനന്തരം യഹോവ താന്‍ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദര്‍ശിച്ചു; താന്‍ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു.</verse>
				<verse number="2">അബ്രാഹാമിന്‍റെ വാര്‍ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന അവധിക്ക് സാറാ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="3">സാറാ അബ്രാഹാമിനു പ്രസവിച്ച മകന് അവന്‍ യിസ്ഹാക് എന്നു പേരിട്ടു.</verse>
				<verse number="4">ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവന്‍ തന്‍റെ മകനായ യിസ്ഹാക്കിന് എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.</verse>
				<verse number="5">തന്‍റെ മകനായ യിസ്ഹാക് ജനിച്ചപ്പോള്‍ അബ്രാഹാമിന് നൂറു വയസ്സായിരുന്നു.</verse>
				<verse number="6">ദൈവം എനിക്കു ചിരിയുണ്ടാക്കി; കേള്‍ക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.</verse>
				<verse number="7">സാറാ മക്കള്‍ക്കു മുല കൊടുക്കുമെന്ന് അബ്രാഹാമിനോട് ആര്‍ പറയുമായിരുന്നു. അവന്‍റെ വാര്‍ധക്യത്തിലല്ലോ ഞാന്‍ ഒരു മകനെ പ്രസവിച്ചത് എന്നും അവള്‍ പറഞ്ഞു.</verse>
				<verse number="8">പൈതൽ വളര്‍ന്നു മുലകുടി മാറി; യിസ്ഹാക്കിന്‍റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.</verse>
				<verse number="9">മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിനു പ്രസവിച്ച മകന്‍ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:</verse>
				<verse number="10">ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകന്‍ എന്‍റെ മകന്‍ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത് എന്നു പറഞ്ഞു.</verse>
				<verse number="11">തന്‍റെ മകന്‍ നിമിത്തം ഈ കാര്യം അബ്രാഹാമിന് അനിഷ്ടമായി.</verse>
				<verse number="12">എന്നാൽ ദൈവം അബ്രാഹാമിനോട്: ബാലന്‍റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേള്‍ക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്‍റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്.</verse>
				<verse number="13">ദാസിയുടെ മകനെയും ഞാന്‍ ഒരു ജാതിയാക്കും; അവന്‍ നിന്‍റെ സന്തതിയല്ലോ എന്ന് അരുളിച്ചെയ്തു.</verse>
				<verse number="14">അബ്രാഹാം അതികാലത്ത് എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്‍റെ തോളിൽ വച്ചു, കുട്ടിയെയും കൊടുത്ത് അവളെ അയച്ചു; അവള്‍ പുറപ്പെട്ടുപോയി ബേര്‍-ശേബ മരുഭൂമിയിൽ ഉഴന്നുനടന്നു.</verse>
				<verse number="15">തുരുത്തിയിലെ വെള്ളം ചെലവായശേഷം അവള്‍ കുട്ടിയെ ഒരു കുറുങ്കാട്ടിന്‍ തണലിൽ ഇട്ടു.</verse>
				<verse number="16">അവള്‍ പോയി അതിനെതിരേ ഒരു അമ്പിന്‍പാടു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞ് എതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.</verse>
				<verse number="17">ദൈവം ബാലന്‍റെ നിലവിളി കേട്ടു; ദൈവത്തിന്‍റെ ദൂതന്‍ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലന്‍ ഇരിക്കുന്നേടത്തുനിന്ന് അവന്‍റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.</verse>
				<verse number="18">നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊള്‍ക; ഞാന്‍ അവനെ ഒരു വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="19">ദൈവം അവളുടെ കണ്ണു തുറന്നു; അവള്‍ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.</verse>
				<verse number="20">ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മരുഭൂമിയിൽ പാര്‍ത്തു, മുതിര്‍ന്നപ്പോള്‍ ഒരു വില്ലാളിയായിത്തീര്‍ന്നു.</verse>
				<verse number="21">അവന്‍ പാരാന്‍ മരുഭൂമിയിൽ പാര്‍ത്തു; അവന്‍റെ അമ്മ മിസ്രയീംദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.</verse>
				<verse number="22">അക്കാലത്ത് അബീമേലെക്കും അവന്‍റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്‍റെ സകല പ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ട്;</verse>
				<verse number="23">ആകയാൽ നീ എന്നോടോ എന്‍റെ സന്തതിയോടോ എന്‍റെ കുലത്തോടോ വ്യാജം പ്രവര്‍ത്തിക്കാതെ ഞാന്‍ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാര്‍ത്തുവരുന്ന ദേശത്തോടും ദയ കാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെ വച്ച് എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.</verse>
				<verse number="24">സത്യം ചെയ്യാം എന്ന് അബ്രാഹാം പറഞ്ഞു.</verse>
				<verse number="25">എന്നാൽ അബീമേലെക്കിന്‍റെ ദാസന്മാര്‍ അപഹരിച്ച കിണര്‍ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭര്‍ത്സിച്ചു പറഞ്ഞു.</verse>
				<verse number="26">അതിന് അബീമേലെക്; ഇക്കാര്യം ചെയ്തത് ആരെന്നു ഞാന്‍ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാന്‍ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.</verse>
				<verse number="27">പിന്നെ അബ്രാഹാം അബീമേലെക്കിന് ആടുമാടുകളെ കൊടുത്തു; അവര്‍ ഇരുവരും തമ്മിൽ ഉടമ്പടി ചെയ്തു.</verse>
				<verse number="28">അബ്രാഹാം ഏഴു പെണ്ണാട്ടുകുട്ടികളെ വേറിട്ടു നിര്‍ത്തി.</verse>
				<verse number="29">അപ്പോള്‍ അബീമേലെക് അബ്രാഹാമിനോട്: നീ വേറിട്ടു നിര്‍ത്തിയ ഈ ഏഴു പെണ്ണാട്ടുകുട്ടികള്‍ എന്തിന് എന്നു ചോദിച്ചു.</verse>
				<verse number="30">ഞാന്‍ ഈ കിണര്‍ കുഴിച്ചു എന്നതിനു സാക്ഷിയായി നീ ഈ ഏഴു പെണ്ണാട്ടുകുട്ടികളെ എന്നോടു വാങ്ങേണം എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="31">അവര്‍ ഇരുവരും അവിടെവച്ചു സത്യം ചെയ്കകൊണ്ട് അവന്‍ ആ സ്ഥലത്തിനു ബേര്‍-ശേബ എന്നു പേരിട്ടു.</verse>
				<verse number="32">ഇങ്ങനെ അവര്‍ ബേര്‍-ശേബയിൽവച്ച് ഉടമ്പടി ചെയ്തു. അബീമേലെക്കും അവന്‍റെ സേനാപതിയായ പീക്കോലും എഴുന്നേറ്റ് ഫെലിസ്ത്യരുടെ ദേശത്തേക്ക് മടങ്ങിപ്പോയി.</verse>
				<verse number="33">അബ്രാഹാം ബേര്‍-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു, നിത്യദൈവമായ യഹോവയുടെ നാമത്തിൽ അവിടെവച്ച് ആരാധന കഴിച്ചു.</verse>
				<verse number="34">അബ്രാഹാം കുറെക്കാലം ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്തു.</verse>
			</chapter>
			<chapter number="22">
				<verse number="1">അതിന്‍റെശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്: ഞാനിതാ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="2">അപ്പോള്‍ അവന്‍: നിന്‍റെ മകനെ, നീ സ്നേഹിക്കുന്ന നിന്‍റെ ഏകജാതനായ യിസ്ഹാക്കിനെതന്നെ, കൂട്ടിക്കൊണ്ടു മോറിയാദേശത്തു ചെന്ന്, അവിടെ ഞാന്‍ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു.</verse>
				<verse number="3">അബ്രാഹാം അതികാലത്ത് എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടു പേരെയും തന്‍റെ മകന്‍ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.</verse>
				<verse number="4">മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു.</verse>
				<verse number="5">അബ്രാഹാം ബാല്യക്കാരോട്: നിങ്ങള്‍ കഴുതയുമായി ഇവിടെ ഇരിപ്പിന്‍; ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞു.</verse>
				<verse number="6">അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്തു തന്‍റെ മകനായ യിസ്ഹാക്കിന്‍റെ ചുമലിൽ വച്ചു; തീയും കത്തിയും താന്‍ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.</verse>
				<verse number="7">അപ്പോള്‍ യിസ്ഹാക് തന്‍റെ അപ്പനായ അബ്രാഹാമിനോട്: അപ്പാ, എന്നു പറഞ്ഞതിന് അവന്‍: എന്താകുന്നു മകനെ എന്നു പറഞ്ഞു. തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിന്‍കുട്ടി എവിടെ എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="8">ദൈവം തനിക്കു ഹോമയാഗത്തിന് ഒരു ആട്ടിന്‍കുട്ടിയെ നോക്കിക്കൊള്ളും, മകനെ, എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരും ഒന്നിച്ചു നടന്നു.</verse>
				<verse number="9">ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവര്‍ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്‍റെ മകന്‍ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.</verse>
				<verse number="10">പിന്നെ അബ്രാഹാം കൈ നീട്ടി തന്‍റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു.</verse>
				<verse number="11">ഉടനെ യഹോവയുടെ ദൂതന്‍ ആകാശത്തുനിന്ന്: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാന്‍ ഇതാ, എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="12">ബാലന്‍റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്‍റെ ഏകജാതനായ മകനെ തരുവാന്‍ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="13">അബ്രാഹാം തല പൊക്കി നോക്കിയപ്പോള്‍ പിമ്പുറത്ത് ഒരു ആട്ടുകൊറ്റന്‍ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്‍റെ മകനു പകരം ഹോമയാഗം കഴിച്ചു.</verse>
				<verse number="14">അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പര്‍വതത്തിൽ അവന്‍ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.</verse>
				<verse number="15">യഹോവയുടെ ദൂതന്‍ രണ്ടാമതും ആകാശത്തുനിന്ന് അബ്രാഹാമിനോടു വിളിച്ച് അരുളിച്ചെയ്തത്:</verse>
				<verse number="16">നീ ഈ കാര്യം ചെയ്തു, നിന്‍റെ ഏകജാതനായ മകനെ തരുവാന്‍ മടിക്കായ്കകൊണ്ട്</verse>
				<verse number="17">ഞാന്‍ നിന്നെ ഐശ്വര്യമായി അനുഗ്രഹിക്കും; നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടൽക്കരയിലെ മണൽപോലെയും അത്യന്തം വര്‍ധിപ്പിക്കും; നിന്‍റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും.</verse>
				<verse number="18">നീ എന്‍റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെടും എന്നു ഞാന്‍ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="19">പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവര്‍ ഒന്നിച്ചു പുറപ്പെട്ടു ബേര്‍-ശേബയിലേക്കു പോന്നു; അബ്രാഹാം ബേര്‍-ശേബയിൽ പാര്‍ത്തു.</verse>
				<verse number="20">അനന്തരം മിൽക്കായും നിന്‍റെ സഹോദരനായ നാഹോരിനു മക്കളെ പ്രസവിച്ചിരിക്കുന്നു എന്ന് അബ്രാഹാമിനു വര്‍ത്തമാനം കിട്ടി.</verse>
				<verse number="21">അവര്‍ ആരെന്നാൽ: ആദ്യജാതന്‍ ഊസ്, അവന്‍റെ അനുജന്‍ ബൂസ്,</verse>
				<verse number="22">അരാമിന്‍റെ പിതാവായ കെമൂവേൽ, കേശെദ്, ഹസോ, പിൽദാശ്, ഇദലാഫ്, ബെഥൂവേൽ.</verse>
				<verse number="23">ബെഥൂവേൽ റിബെക്കായെ ജനിപ്പിച്ചു. ഈ എട്ടു പേരെ മിൽക്കാ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിനു പ്രസവിച്ചു.</verse>
				<verse number="24">അവന്‍റെ വെപ്പാട്ടി രെയൂമാ എന്നവളും തേബഹ്, ഗഹാം, തഹശ്, മാഖാ എന്നിവരെ പ്രസവിച്ചു.</verse>
			</chapter>
			<chapter number="23">
				<verse number="1">സാറായ്ക്കു നൂറ്റിയിരുപത്തേഴ് വയസ്സ് ആയിരുന്നു; ഇതു സാറായുടെ ആയുഷ്കാലം.</verse>
				<verse number="2">സാറാ കനാന്‍ദേശത്തു ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബയിൽവച്ചു മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരവാന്‍ വന്നു.</verse>
				<verse number="3">പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു:</verse>
				<verse number="4">ഞാന്‍ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നുപാര്‍ക്കുന്നവനും ആകുന്നു; ഞാന്‍ എന്‍റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="5">ഹിത്യര്‍ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും:</verse>
				<verse number="6">നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്‍റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽ വച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊള്‍ക; മരിച്ചവളെ അടക്കുവാന്‍ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="7">അപ്പോള്‍ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ച് അവരോടു സംസാരിച്ചു:</verse>
				<verse number="8">എന്‍റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാന്‍ സമ്മതമുണ്ടെങ്കിൽ നിങ്ങള്‍ എന്‍റെ അപേക്ഷ കേട്ട് എനിക്കുവേണ്ടി സോഹരിന്‍റെ മകനായ എഫ്രോനോട്,</verse>
				<verse number="9">അവന്‍ തന്‍റെ നിലത്തിന്‍റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന് അപേക്ഷിപ്പിന്‍; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അവന്‍ അതിനെ പിടിപ്പതു വിലയ്ക്കു തരേണം എന്നു പറഞ്ഞു.</verse>
				<verse number="10">എന്നാൽ എഫ്രോന്‍ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോന്‍ തന്‍റെ നഗരവാസികളായ ഹിത്യര്‍ എല്ലാവരും കേള്‍ക്കെ അബ്രാഹാമിനോട്:</verse>
				<verse number="11">അങ്ങനെയല്ല, യജമാനനേ, കേള്‍ക്കേണമേ; നിലം ഞാന്‍ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്‍റെ സ്വജനം കാണ്‍കെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നുത്തരം പറഞ്ഞു.</verse>
				<verse number="12">അപ്പോള്‍ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു.</verse>
				<verse number="13">ദേശത്തിലെ ജനം കേള്‍ക്കെ അവന്‍ എഫ്രോനോട്: ദയ ചെയ്തു കേള്‍ക്കേണം; നിലത്തിന്‍റെ വില ഞാന്‍ നിനക്കു തരുന്നത് എന്നോടു വാങ്ങേണം; എന്നാൽ ഞാന്‍ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="14">എഫ്രോന്‍ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും:</verse>
				<verse number="15">നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അത് എനിക്കും നിനക്കും എന്തുള്ളൂ? മരിച്ചവളെ അടക്കം ചെയ്തുകൊള്‍ക എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="16">അബ്രാഹാം എഫ്രോന്‍റെ വാക്ക് സമ്മതിച്ചു ഹിത്യര്‍ കേള്‍ക്കെ എഫ്രോന്‍ പറഞ്ഞതുപോലെ കച്ചവടക്കാര്‍ക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറ് അവനു തൂക്കിക്കൊടുത്തു.</verse>
				<verse number="17">ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാ നിലവും അതിലെ ഗുഹയും നിലത്തിന്‍റെ അതിര്‍ക്കകത്തുള്ള സകല വൃക്ഷങ്ങളും,</verse>
				<verse number="18">അവന്‍റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി.</verse>
				<verse number="19">അതിന്‍റെ ശേഷം അബ്രാഹാം തന്‍റെ ഭാര്യയായ സാറായെ കനാന്‍ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.</verse>
				<verse number="20">ഇങ്ങനെ ഹിത്യര്‍ ആ നിലവും അതിലെ ഗുഹയും അബ്രാഹാമിന് ശ്മശാനാവകാശമായി ഉറപ്പിച്ചുകൊടുത്തു.</verse>
			</chapter>
			<chapter number="24">
				<verse number="1">അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.</verse>
				<verse number="2">തന്‍റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിനൊക്കെയും വിചാരകനുമായ ദാസനോട് അബ്രാഹാം പറഞ്ഞത്: നിന്‍റെ കൈ എന്‍റെ തുടയിന്‍കീഴിൽ വയ്ക്കുക;</verse>
				<verse number="3">ചുറ്റും പാര്‍ക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്ന് നീ എന്‍റെ മകനു ഭാര്യയെ എടുക്കാതെ,</verse>
				<verse number="4">എന്‍റെ ദേശത്തും എന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലും ചെന്ന് എന്‍റെ മകനായ യിസ്ഹാക്കിനു ഭാര്യയെ എടുക്കുമെന്ന് സ്വര്‍ഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.</verse>
				<verse number="5">ദാസന്‍ അവനോട്: പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാന്‍ മനസ്സില്ലങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാന്‍ നിന്‍റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.</verse>
				<verse number="6">അബ്രാഹാം അവനോട് പറഞ്ഞത്: എന്‍റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.</verse>
				<verse number="7">എന്‍റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്‍റെ സന്തതിക്ക് ഞാന്‍ ഈ ദേശം കൊടുക്കുമെന്ന് എന്നോടു സത്യം ചെയ്തവനുമായി സ്വര്‍ഗത്തിന്‍റെ ദൈവമായ യഹോവ എന്‍റെ മകനു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാന്‍ തക്കവണ്ണം നിനക്കു മുമ്പായി തന്‍റെ ദൂതനെ അയയ്ക്കും.</verse>
				<verse number="8">എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാന്‍ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്‍റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകുക മാത്രം അരുത്.</verse>
				<verse number="9">അപ്പോള്‍ ദാസന്‍ തന്‍റെ യജമാനനായ അബ്രാഹാമിന്‍റെ തുടയിന്‍കീഴിൽ കൈ വച്ച് അങ്ങനെ അവനോടു സത്യം ചെയ്തു.</verse>
				<verse number="10">അനന്തരം ആ ദാസന്‍ തന്‍റെ യജമാനന്‍റെ ഒട്ടകങ്ങളിൽ പത്ത് ഒട്ടകങ്ങളെയും യജമാനനുള്ള വിവിധമായ വിശേഷവസ്തുക്കളെയും കൊണ്ടു പുറപ്പെട്ട് മെസൊപ്പൊത്താമ്യയിൽ നാഹോരിന്‍റെ പട്ടണത്തിൽ ചെന്നു.</verse>
				<verse number="11">വൈകുന്നേരം സ്ത്രീകള്‍ വെള്ളം കോരുവാന്‍ വരുന്ന സമയത്ത് അവന്‍ ഒട്ടകങ്ങളെ പട്ടണത്തിനു പുറത്ത് ഒരു കിണറ്റിനരികെ നിറുത്തി പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="12">എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, എന്‍റെ യജമാനനായ അബ്രാഹാമിനോട് കൃപ ചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചു തരേണമേ.</verse>
				<verse number="13">ഇതാ, ഞാന്‍ കിണറ്റിനരികെ നില്ക്കുന്നു; ഈ പട്ടണക്കാരുടെ കന്യകമാര്‍ വെള്ളം കോരുവാന്‍ വരുന്നു.</verse>
				<verse number="14">നിന്‍റെ പാത്രം ഇറക്കി എനിക്ക് കുടിപ്പാന്‍ തരേണം എന്നു ഞാന്‍ പറയുമ്പോള്‍: കുടിക്ക; നിന്‍റെ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുക്കാമെന്നു പറയുന്ന സ്ത്രീതന്നെ നീ നിന്‍റെ ദാസനായ യിസ്ഹാക്കിന് നിയമിച്ചവളായിരിക്കട്ടെ; നീ എന്‍റെ യജമാനനോട് കൃപ ചെയ്തു എന്നു ഞാന്‍ അതിനാൽ ഗ്രഹിക്കും.</verse>
				<verse number="15">അവന്‍ പറഞ്ഞു തീരുംമുമ്പേ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിന്‍റെ ഭാര്യ മിൽക്കായുടെ മകന്‍ ബെഥൂവേലിന്‍റെ മകള്‍ റിബെക്കാ തോളിൽ പാത്രവുമായി വന്നു.</verse>
				<verse number="16">ബാല അതിസുന്ദരിയും പുരുഷന്‍ തൊടാത്ത കന്യകയും ആയിരുന്നു; അവള്‍ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ച് കയറിവന്നു.</verse>
				<verse number="17">ദാസന്‍ വേഗത്തിൽ അവളെ എതിരേറ്റു ചെന്ന്: നിന്‍റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു.</verse>
				<verse number="18">യജമാനനേ, കുടിക്ക എന്ന് അവള്‍ പറഞ്ഞു വേഗം പാത്രം കൈയിൽ ഇറക്കി അവന് കുടിപ്പാന്‍ കൊടുത്തു.</verse>
				<verse number="19">അവനു കുടിപ്പാന്‍ കൊടുത്തശേഷം: നിന്‍റെ ഒട്ടകങ്ങള്‍ക്കും വേണ്ടുവോളം ഞാന്‍ കോരിക്കൊടുക്കാം എന്നു പറഞ്ഞു,</verse>
				<verse number="20">പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാന്‍ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്‍റെ ഒട്ടകങ്ങള്‍ക്കും എല്ലാം കോരിക്കൊടുത്തു.</verse>
				<verse number="21">ആ പുരുഷന്‍ അവളെ ഉറ്റുനോക്കി, യഹോവ തന്‍റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിനു മിണ്ടാതിരുന്നു.</verse>
				<verse number="22">ഒട്ടകങ്ങള്‍ കുടിച്ചുതീര്‍ന്നപ്പോള്‍ അവന്‍ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്‍മൂക്കുത്തിയും അവളുടെ കൈക്കിടുവാന്‍ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊന്‍വളയും എടുത്ത് അവളോട്:</verse>
				<verse number="23">നീ ആരുടെ മകള്‍? പറക; നിന്‍റെ അപ്പന്‍റെ വീട്ടിൽ ഞങ്ങള്‍ക്കു രാപാര്‍പ്പാന്‍ സ്ഥലം ഉണ്ടോ എന്നു ചോദിച്ചു.</verse>
				<verse number="24">അവള്‍ അവനോട്: നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്‍റെ മകളാകുന്നു ഞാന്‍ എന്നു പറഞ്ഞു.</verse>
				<verse number="25">ഞങ്ങളുടെയവിടെ വൈക്കോലും തീനും വേണ്ടുവോളം ഉണ്ട്; രാപാര്‍പ്പാന്‍ സ്ഥലവും ഉണ്ട് എന്നും അവള്‍ പറഞ്ഞു.</verse>
				<verse number="26">അപ്പോള്‍ ആ പുരുഷന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു:</verse>
				<verse number="27">എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍ എന്‍റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്‍റെ യജമാനന്‍റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="28">ബാല ഓടിച്ചെന്ന് അമ്മയുടെ വീട്ടുകാരെ ഈ വസ്തുത അറിയിച്ചു.</verse>
				<verse number="29">റിബെക്കായ്ക്ക് ഒരു സഹോദരന്‍ ഉണ്ടായിരുന്നു; അവനു ലാബാനെന്നു പേര്‍. ലാബാന്‍ പുറത്ത് കിണറ്റിങ്കൽ ആ പുരുഷന്‍റെ അടുക്കൽ ഓടിച്ചെന്നു.</verse>
				<verse number="30">അവന്‍ മൂക്കുത്തിയും സഹോദരിയുടെ കൈമേൽ വളയും കാണുകയും ആ പുരുഷന്‍ ഇന്നപ്രകാരം എന്നോടു പറഞ്ഞു എന്നു തന്‍റെ സഹോദരിയായ റിബെക്കായുടെ വാക്കു കേള്‍ക്കയും ചെയ്തപ്പോള്‍ ആ പുരുഷന്‍റെ അടുക്കൽ ചെന്നു; അവന്‍ കിണറ്റിങ്കൽ ഒട്ടകങ്ങളുടെ അരികെ നില്ക്കയായിരുന്നു.</verse>
				<verse number="31">അപ്പോള്‍ അവന്‍: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തുവരിക; എന്തിനു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങള്‍ക്കു സ്ഥലവും ഞാന്‍ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="32">അങ്ങനെ ആ പുരുഷന്‍ വീട്ടിൽ ചെന്നു. അവന്‍ ഒട്ടകങ്ങളെ കോപ്പഴിച്ച് ഒട്ടകങ്ങള്‍ക്ക് വൈക്കോലും തീനും അവനും കൂടെയുള്ളവര്‍ക്കും കാലുകളെ കഴുകുവാന്‍ വെള്ളവും കൊടുത്തു, അവന്‍റെ മുമ്പിൽ ഭക്ഷണം വച്ചു.</verse>
				<verse number="33">ഞാന്‍ വന്ന കാര്യം അറിയിക്കും മുമ്പേ ഭക്ഷണം കഴിക്കയില്ല എന്ന് അവന്‍ പറഞ്ഞു. പറക എന്ന് അവനും പറഞ്ഞു.</verse>
				<verse number="34">അപ്പോള്‍ അവന്‍ പറഞ്ഞത്: ഞാന്‍ അബ്രാഹാമിന്‍റെ ദാസന്‍.</verse>
				<verse number="35">യഹോവ എന്‍റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു; അവന്‍ മഹാനായിത്തീര്‍ന്നു; അവന്‍ അവന് ആട്, മാട്, പൊന്ന്, വെള്ളി, ദാസീദാസന്മാര്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.</verse>
				<verse number="36">എന്‍റെ യജമാനന്‍റെ ഭാര്യയായ സാറാ വൃദ്ധയായ ശേഷം എന്‍റെ യജമാനന് ഒരു മകനെ പ്രസവിച്ചു; അവന്‍ തനിക്കുള്ളതൊക്കെയും അവനു കൊടുത്തിരിക്കുന്നു.</verse>
				<verse number="37">ഞാന്‍ പാര്‍ക്കുന്ന കനാന്‍ദേശത്തിലെ കനാന്യകന്യകമാരിൽനിന്നു നീ എന്‍റെ മകനു ഭാര്യയെ എടുക്കാതെ,</verse>
				<verse number="38">എന്‍റെ പിതൃഭവനത്തിലും വംശക്കാരുടെ അടുക്കലും ചെന്ന് എന്‍റെ മകനു ഭാര്യയെ എടുക്കേണമെന്നു പറഞ്ഞ് യജമാനന്‍ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു.</verse>
				<verse number="39">ഞാന്‍ യജമാനനോട്: പക്ഷേ സ്ത്രീ എന്നോടുകൂടെ പോരുന്നില്ലെങ്കിലോ എന്നു പറഞ്ഞതിന് അവന്‍ എന്നോട്:</verse>
				<verse number="40">ഞാന്‍ സേവിച്ചുപോരുന്ന യഹോവ തന്‍റെ ദൂതനെ നിന്നോടുകൂടെ അയച്ച്, നീ എന്‍റെ വംശത്തിൽനിന്നും പിതൃഭവനത്തിൽനിന്നും എന്‍റെ മകനു ഭാര്യയെ എടുപ്പാന്‍ തക്കവണ്ണം നിന്‍റെ യാത്രയെ സഫലമാക്കും;</verse>
				<verse number="41">എന്‍റെ വംശക്കാരുടെ അടുക്കൽ ചെന്നാൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; അവര്‍ നിനക്കു തരുന്നില്ല എന്നു വരികിലും നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും എന്ന് പറഞ്ഞു.</verse>
				<verse number="42">ഞാന്‍ ഇന്നു കിണറ്റിനരികെ വന്നപ്പോള്‍ പറഞ്ഞത്: എന്‍റെ യജമാനനായ അബ്രാഹാമിന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നിരിക്കുന്ന ഈ യാത്രയെ നീ സഫലമാക്കി എങ്കിൽ-</verse>
				<verse number="43">ഇതാ, ഞാന്‍ കിണറ്റിനരികെ നില്ക്കുന്നു; വെള്ളം കോരുവാന്‍ ഒരു കന്യക വരികയും ഞാന്‍ അവളോട്: നിന്‍റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാന്‍ തരിക എന്നു പറയുമ്പോള്‍,</verse>
				<verse number="44">അവള്‍ എന്നോട്: കുടിക്ക, ഞാന്‍ നിന്‍റെ ഒട്ടകങ്ങള്‍ക്കും കോരിക്കൊടുക്കാമെന്നു പറകയും ചെയ്താൽ അവള്‍തന്നെ യഹോവ എന്‍റെ യജമാനന്‍റെ മകനു നിയമിച്ച സ്ത്രീയായിരിക്കട്ടെ.</verse>
				<verse number="45">ഞാന്‍ ഇങ്ങനെ ഹൃദയത്തിൽ പറഞ്ഞുതീരുംമുമ്പേ ഇതാ,റിബെക്കാ തോളിൽ പാത്രവുമായി വന്നു കിണറ്റിൽ ഇറങ്ങി വെള്ളം കോരി; ഞാന്‍ അവളോട്: എനിക്കു കുടിപ്പാന്‍ തരേണം എന്നു പറഞ്ഞു.</verse>
				<verse number="46">അവള്‍ വേഗം തോളിൽനിന്നു പാത്രം ഇറക്കി: കുടിക്ക, ഞാന്‍ നിന്‍റെ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുക്കാം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ കുടിച്ചു; അവള്‍ ഒട്ടകങ്ങള്‍ക്കും കുടിപ്പാന്‍ കൊടുത്തു.</verse>
				<verse number="47">ഞാന്‍ അവളോട്: നീ ആരുടെ മകള്‍ എന്നു ചോദിച്ചതിന് അവള്‍: മിൽക്കാ നാഹോരിനു പ്രസവിച്ച മകനായ ബെഥൂവേലിന്‍റെ മകള്‍ എന്നു പറഞ്ഞു. ഞാന്‍ അവളുടെ മൂക്കിനു മൂക്കുത്തിയും കൈകള്‍ക്കു വളയും ഇട്ടു.</verse>
				<verse number="48">ഞാന്‍ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു, എന്‍റെ യജമാനന്‍റെ സഹോദരന്‍റെ മകളെ അവന്‍റെ മകനായിട്ട് എടുപ്പാന്‍ എന്നെ നേര്‍വഴിക്കു കൊണ്ടുവന്നവനായി എന്‍റെ യജമാനന്‍ അബ്രാഹാമിന്‍റെ ദൈവമായ യഹോവയെ വാഴ്ത്തുകയും ചെയ്തു.</verse>
				<verse number="49">ആകയാൽ നിങ്ങള്‍ എന്‍റെ യജമാനനോടു ദയയും വിശ്വസ്തതയും കാണിക്കുമെങ്കിൽ എന്നോടു പറവിന്‍; അല്ലാ എന്നു വരികിൽ അതും പറവിന്‍; എന്നാൽ ഞാന്‍ ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞുകൊള്ളാം.</verse>
				<verse number="50">അപ്പോള്‍ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാന്‍ ഞങ്ങള്‍ക്കു കഴികയില്ല.</verse>
				<verse number="51">ഇതാ, റിബെക്കാ നിന്‍റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടു പോക; യഹോവ കല്പിച്ചതുപോലെ അവള്‍ നിന്‍റെ യജമാനന്‍റെ മകനു ഭാര്യയാകട്ടെ എന്നുത്തരം പറഞ്ഞു.</verse>
				<verse number="52">അബ്രാഹാമിന്‍റെ ദാസന്‍ അവരുടെ വാക്കു കേട്ടപ്പോള്‍ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.</verse>
				<verse number="53">പിന്നെ ദാസന്‍ വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും എടുത്ത് റിബെക്കായ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും വിശേഷവസ്തുക്കള്‍ കൊടുത്തു.</verse>
				<verse number="54">അവനും കൂടെയുള്ളവരും ഭക്ഷിച്ചു പാനംചെയ്തു രാപാര്‍ത്തു. രാവിലെ അവര്‍ എഴുന്നേറ്റശേഷം അവന്‍: എന്‍റെ യജമാനന്‍റെ അടുക്കൽ എന്നെ അയയ്ക്കേണമെന്നു പറഞ്ഞു.</verse>
				<verse number="55">അതിന് അവളുടെ സഹോദരനും അമ്മയും: ബാല ഒരു പത്തു ദിവസമെങ്കിലും ഞങ്ങളോടുകൂടെ പാര്‍ത്തിട്ടു പിന്നെ പോരട്ടെ എന്നു പറഞ്ഞു.</verse>
				<verse number="56">അവന്‍ അവരോട്: എന്നെ താമസിപ്പിക്കരുതേ; യഹോവ എന്‍റെ യാത്ര സഫലമാക്കിയിരിക്കുന്നുവല്ലോ; യജമാനന്‍റെ അടുക്കൽ പോകുവാന്‍ എന്നെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="57">ഞങ്ങള്‍ ബാലയെ വിളിച്ച് അവളോടു ചോദിക്കട്ടെ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="58">അവര്‍ റിബെക്കായെ വിളിച്ച് അവളോട്: നീ ഈ പുരുഷനോടുകൂടെ പോകുന്നുവോ എന്നു ചോദിച്ചു. ഞാന്‍ പോകുന്നു എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="59">അങ്ങനെ അവര്‍ തങ്ങളുടെ സഹോദരിയായ റിബെക്കായെയും അവളുടെ ധാത്രിയെയും അബ്രാഹാമിന്‍റെ ദാസനെയും അവന്‍റെ ആളുകളെയും പറഞ്ഞയച്ചു.</verse>
				<verse number="60">അവര്‍ റിബെക്കായെ അനുഗ്രഹിച്ച് അവളോട്: സഹോദരീ, നീ അനേകായിരമായി തീരുക; നിന്‍റെ സന്തതി, തന്നെ ദ്വേഷിക്കുന്നവരുടെ പടിവാതിൽ കൈവശമാക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="61">പിന്നെ റിബെക്കായും അവളുടെ ദാസിമാരും എഴുന്നേറ്റ് ഒട്ടകപ്പുറത്തു കയറി ആ പുരുഷനോടുകൂടെ പോയി; അങ്ങനെ ദാസന്‍ റിബെക്കായെ കൂട്ടിക്കൊണ്ടു പോയി.</verse>
				<verse number="62">എന്നാൽ യിസ്ഹാക് ബേര്‍-ലഹയീ-രോയീവരെ വന്നു; അവന്‍ തെക്കേദേശത്തു പാര്‍ക്കയായിരുന്നു.</verse>
				<verse number="63">വൈകുന്നേരത്തു യിസ്ഹാക് ധ്യാനിപ്പാന്‍ വെളിമ്പ്രദേശത്തു പോയിരുന്നു; അവന്‍ തല പൊക്കി നോക്കി ഒട്ടകങ്ങള്‍ വരുന്നതു കണ്ടു.</verse>
				<verse number="64">റിബെക്കായും തല പൊക്കി യിസ്ഹാക്കിനെ കണ്ടിട്ട് ഒട്ടകപ്പുറത്തുനിന്ന് ഇറങ്ങി.</verse>
				<verse number="65">അവള്‍ ദാസനോട്: വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷന്‍ ആരെന്നു ചോദിച്ചതിന് എന്‍റെ യജമാനന്‍തന്നെ എന്നു ദാസന്‍ പറഞ്ഞു. അപ്പോള്‍ അവള്‍ ഒരു മൂടുപടം എടുത്തു തന്നെ മൂടി.</verse>
				<verse number="66">താന്‍ ചെയ്ത കാര്യമൊക്കെയും ദാസന്‍ യിസ്ഹാക്കിനോടു വിവരിച്ചുപറഞ്ഞു.</verse>
				<verse number="67">യിസ്ഹാക് അവളെ തന്‍റെ അമ്മയായ സാറായുടെ കൂടാരത്തിൽ കൊണ്ടുപോയി. അവന്‍ റിബെക്കായെ പരിഗ്രഹിച്ചു; അവള്‍ അവനു ഭാര്യയായിത്തീര്‍ന്നു; അവന് അവളിൽ സ്നേഹമായി. ഇങ്ങനെ യിസ്ഹാക്കിനു തന്‍റെ അമ്മയുടെ മരണദുഃഖം തീര്‍ന്നു.</verse>
			</chapter>
			<chapter number="25">
				<verse number="1">അബ്രാഹാം വേറൊരു ഭാര്യയെ പരിഗ്രഹിച്ചു; അവള്‍ക്കു കെതൂറാ എന്നു പേര്‍.</verse>
				<verse number="2">അവള്‍ സിമ്രാന്‍, യൊക്ശാന്‍, മെദാന്‍, മിദ്യാന്‍, യിശ്ബാക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.</verse>
				<verse number="3">യൊക്ശാന്‍ ശെബയെയും ദെദാനെയും ജനിപ്പിച്ചു; ദെദാന്‍റെ പുത്രന്മാര്‍ അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവര്‍.</verse>
				<verse number="4">മിദ്യാന്‍റെ പുത്രന്മാര്‍ ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എൽദാഗാ എന്നിവര്‍. ഇവര്‍ എല്ലാവരും കെതൂറായുടെ മക്കള്‍.</verse>
				<verse number="5">എന്നാൽ അബ്രാഹാം തനിക്കുള്ളതൊക്കെയും യിസ്ഹാക്കിന് കൊടുത്തു.</verse>
				<verse number="6">അബ്രാഹാമിനുണ്ടായിരുന്ന വെപ്പാട്ടികളുടെ മക്കള്‍ക്കോ അബ്രാഹാം ദാനങ്ങള്‍ കൊടുത്തു; താന്‍ ജീവനോടിരിക്കുമ്പോള്‍തന്നെ അവരെ തന്‍റെ മകനായ യിസ്ഹാക്കിന്‍റെ അടുക്കൽനിന്നു കിഴക്കോട്ട്, കിഴക്കുദേശത്തേക്ക് അയച്ചു.</verse>
				<verse number="7">അബ്രാഹാമിന്‍റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു.</verse>
				<verse number="8">അബ്രാഹാം വയോധികനും കാലസമ്പൂര്‍ണനുമായി നല്ല വാര്‍ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്‍റെ ജനത്തോടു ചേര്‍ന്നു.</verse>
				<verse number="9">അവന്‍റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേയ്ക്കരികെ സോഹരിന്‍റെ മകനായ എഫ്രോനെന്ന ഹിത്യന്‍റെ നിലത്ത് മക്പേലാ ഗുഹയിൽ അവനെ അടക്കംചെയ്തു.</verse>
				<verse number="10">അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തുതന്നെ; അവിടെ അബ്രാഹാമിനെയും അവന്‍റെ ഭാര്യയായ സാറായെയും അടക്കംചെയ്തു.</verse>
				<verse number="11">അബ്രാഹാം മരിച്ചശേഷം ദൈവം അവന്‍റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക് ബേര്‍ലഹയീരോയീക്കരികെ പാര്‍ത്തു.</verse>
				<verse number="12">സാറായുടെ മിസ്രയീമ്യദാസി ഹാഗാര്‍ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിന്‍റെ വംശപാരമ്പര്യം</verse>
				<verse number="13">അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്‍റെ പുത്രന്മാരുടെ പേരുകള്‍ ആവിത്: യിശ്മായേലിന്‍റെ</verse>
				<verse number="14">ആദ്യജാതന്‍ നെബായോത്ത്, കേദാര്‍, അദ്ബെയേൽ,</verse>
				<verse number="15">മിബ്ശാം, മിശ്മ, ദൂമാ, മശ, ഹദാദ്, തേമ, യെതൂര്‍, നാഫീശ്, കേദെമാ.</verse>
				<verse number="16">പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്‍റെ പുത്രന്മാര്‍ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവര്‍ ആകുന്നു; അവരുടെ പേരുകള്‍ ഇവതന്നെ.</verse>
				<verse number="17">യിശ്മായേലിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു; അവന്‍ പ്രാണനെ വിട്ടു മരിച്ചു, തന്‍റെ ജനത്തോടു ചേര്‍ന്നു.</verse>
				<verse number="18">ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിനു കിഴക്കുള്ള ശൂര്‍വരെ അവര്‍ കുടിയിരുന്നു; അവന്‍ തന്‍റെ സകല സഹോദരന്മാര്‍ക്കും എതിരേ പാര്‍ത്തു.</verse>
				<verse number="19">അബ്രാഹാമിന്‍റെ മകനായ യിസ്ഹാക്കിന്‍റെ വംശപാരമ്പര്യമാവിത്: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.</verse>
				<verse number="20">യിസ്ഹാക്കിനു നാല്പതു വയസ്സായപ്പോള്‍ അവന്‍ പദ്ദന്‍-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്‍റെ പുത്രിയും അരാമ്യനായ ലാബാന്‍റെ സഹോദരിയുമായ റിബെക്കായെ ഭാര്യയായി പരിഗ്രഹിച്ചു.</verse>
				<verse number="21">തന്‍റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ട് യിസ്ഹാക് അവള്‍ക്കുവേണ്ടി യഹോവയോടു പ്രാര്‍ഥിച്ചു; യഹോവ അവന്‍റെ പ്രാര്‍ഥന കേട്ടു; അവന്‍റെ ഭാര്യ റിബെക്കാ ഗര്‍ഭം ധരിച്ചു.</verse>
				<verse number="22">അവളുടെ ഉള്ളിൽ ശിശുക്കള്‍ തമ്മിൽ തിക്കിയപ്പോള്‍ അവള്‍: ഇങ്ങനെയായാൽ ഞാന്‍ എന്തിനു ജീവിക്കുന്നു എന്നു പറഞ്ഞ്, യഹോവയോടു ചോദിപ്പാന്‍ പോയി.</verse>
				<verse number="23">യഹോവ അവളോട്: രണ്ടു ജാതികള്‍ നിന്‍റെ ഗര്‍ഭത്തിൽ ഉണ്ട്. രണ്ടു വംശങ്ങള്‍ നിന്‍റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും, മൂത്തവന്‍ ഇളയവനെ സേവിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="24">അവള്‍ക്കു പ്രസവകാലം തികഞ്ഞപ്പോള്‍ ഇരട്ടപ്പിള്ളകള്‍ അവളുടെ ഗര്‍ഭത്തിൽ ഉണ്ടായിരുന്നു.</verse>
				<verse number="25">ഒന്നാമത്തവന്‍ ചുവന്നവനായി പുറത്തുവന്നു, മേൽമുഴുവനും രോമംകൊണ്ടുള്ള വസ്ത്രംപോലെ ഇരുന്നു; അവന് ഏശാവ് എന്നു പേരിട്ടു.</verse>
				<verse number="26">പിന്നെ അവന്‍റെ സഹോദരന്‍ പുറത്തുവന്നു; അവന്‍റെ കൈ ഏശാവിന്‍റെ കുതികാൽ പിടിച്ചിരുന്നു; അവന് യാക്കോബ് എന്നു പേരിട്ടു. അവള്‍ അവരെ പ്രസവിച്ചപ്പോള്‍ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.</verse>
				<verse number="27">കുട്ടികള്‍ വളര്‍ന്നു; ഏശാവ് വേട്ടയിൽ സമര്‍ഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.</verse>
				<verse number="28">ഏശാവിന്‍റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക് അവനെ സ്നേഹിച്ചു; റിബെക്കായോ യാക്കോബിനെ സ്നേഹിച്ചു.</verse>
				<verse number="29">ഒരിക്കൽ യാക്കോബ് ഒരു പായസംവച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവന്‍ നന്നാ ക്ഷീണിച്ചിരുന്നു.</verse>
				<verse number="30">ഏശാവ് യാക്കോബിനോട്: ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാന്‍ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ട് അവന് എദോം (ചുവന്നവന്‍) എന്നു പേരായി.</verse>
				<verse number="31">നിന്‍റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു.</verse>
				<verse number="32">അതിന് ഏശാവ്: ഞാന്‍ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="33">ഇന്ന് എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവന്‍ അവനോടു സത്യം ചെയ്തു; തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.</verse>
				<verse number="34">യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു. അവന്‍ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റു പോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.</verse>
			</chapter>
			<chapter number="26">
				<verse number="1">അബ്രാഹാമിന്‍റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോള്‍ യിസ്ഹാക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്‍റെ അടുക്കൽ പോയി.</verse>
				<verse number="2">യഹോവ അവനു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുത്; ഞാന്‍ നിന്നോടു കല്പിക്കുന്ന ദേശത്തു പാര്‍ക്ക.</verse>
				<verse number="3">ഈ ദേശത്ത് താമസിക്ക; ഞാന്‍ നിന്നോടുകൂടെയിരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്‍റെ സന്തതിക്കും ഈ ദേശമൊക്കെയും തരും; നിന്‍റെ പിതാവായ അബ്രാഹാമിനോടു ഞാന്‍ ചെയ്ത സത്യം നിവര്‍ത്തിക്കും.</verse>
				<verse number="4">അബ്രാഹാം എന്‍റെ വാക്കുകേട്ട് എന്‍റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു</verse>
				<verse number="5">ഞാന്‍ നിന്‍റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ധിപ്പിച്ച് നിന്‍റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും.</verse>
				<verse number="6">അങ്ങനെ യിസ്ഹാക് ഗെരാരിൽ പാര്‍ത്തു.</verse>
				<verse number="7">ആ സ്ഥലത്തെ ജനം അവന്‍റെ ഭാര്യയെക്കുറിച്ച് അവനോടു ചോദിച്ചു; അവള്‍ എന്‍റെ സഹോദരി എന്ന് അവന്‍ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവള്‍ എന്‍റെ ഭാര്യ എന്നു പറവാന്‍ അവന്‍ ശങ്കിച്ചു.</verse>
				<verse number="8">അവന്‍ അവിടെ ഏറെക്കാലം പാര്‍ത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക് കിളിവാതിൽക്കൽക്കൂടി നോക്കി യിസ്ഹാക് തന്‍റെ ഭാര്യയായ റിബെക്കായോടുകൂടെ വിനോദിക്കുന്നതു കണ്ടു.</verse>
				<verse number="9">അബീമേലെക് യിസ്ഹാക്കിനെ വിളിച്ചു: അവള്‍ നിന്‍റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്‍റെ സഹോദരി എന്നു നീ പറഞ്ഞത് എങ്ങനെയെന്നു ചോദിച്ചതിന് യിസ്ഹാക് അവനോട്: അവളുടെ നിമിത്തം മരിക്കാതിരിപ്പാന്‍ ആകുന്നു ഞാന്‍ അങ്ങനെ പറഞ്ഞത് എന്നു പറഞ്ഞു.</verse>
				<verse number="10">അപ്പോള്‍ അബീമേലെക്: നീ ഞങ്ങളോട് ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്‍റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="11">പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്‍റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും എന്നു സകല ജനത്തോടും കല്പിച്ചു.</verse>
				<verse number="12">യിസ്ഹാക് ആ ദേശത്തു വിതച്ചു; ആയാണ്ടിൽ നൂറു മേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.</verse>
				<verse number="13">അവന്‍ വര്‍ധിച്ചു വര്‍ധിച്ചു മഹാധനവാനായിത്തീര്‍ന്നു.</verse>
				<verse number="14">അവന് ആട്ടിന്‍കൂട്ടങ്ങളും മാട്ടിന്‍കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യര്‍ക്ക് അവനോട് അസൂയ തോന്നി.</verse>
				<verse number="15">എന്നാൽ അവന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്ത് അവന്‍റെ പിതാവിന്‍റെ ദാസന്മാര്‍ കുഴിച്ചിരുന്ന കിണറൊക്കെയും ഫെലിസ്ത്യര്‍ മണ്ണിട്ടു നികത്തിക്കളഞ്ഞിരുന്നു.</verse>
				<verse number="16">അബീമേലെക് യിസ്ഹാക്കിനോട്: നീ ഞങ്ങളെക്കാള്‍ ഏറ്റവും ബലവാനാകകൊണ്ട് ഞങ്ങളെ വിട്ടുപോക എന്നു പറഞ്ഞു.</verse>
				<verse number="17">അങ്ങനെ യിസ്ഹാക് അവിടെനിന്നു പുറപ്പെട്ടു ഗെരാര്‍താഴ്വരയിൽ കൂടാരമടിച്ചു, അവിടെ പാര്‍ത്തു.</verse>
				<verse number="18">തന്‍റെ പിതാവായ അബ്രാഹാമിന്‍റെ കാലത്തു കുഴിച്ചതും അബ്രാഹാം മരിച്ചശേഷം ഫെലിസ്ത്യര്‍ നികത്തിക്കളഞ്ഞതുമായ കിണറുകള്‍ യിസ്ഹാക് പിന്നെയും കുഴിച്ച്, തന്‍റെ പിതാവ് അവയ്ക്ക് ഇട്ടിരുന്ന പേര്‍തന്നെ ഇട്ടു.</verse>
				<verse number="19">യിസ്ഹാക്കിന്‍റെ ദാസന്മാര്‍ ആ താഴ്വരയിൽ കുഴിച്ചു; നീരുറവുള്ള ഒരു കിണറ് കണ്ടു.</verse>
				<verse number="20">അപ്പോള്‍ ഗെരാര്‍ദേശത്തിലെ ഇടയന്മാര്‍: ഈ വെള്ളം ഞങ്ങള്‍ക്കുള്ളത് എന്നു പറഞ്ഞു യിസ്ഹാക്കിന്‍റെ ഇടയന്മാരോടു ശണ്ഠയിട്ടു; അവര്‍ തന്നോടു ശണ്ഠയിട്ടതുകൊണ്ട് അവന്‍ ആ കിണറ്റിന് ഏശെക് എന്നു പേര്‍ വിളിച്ചു.</verse>
				<verse number="21">അവര്‍ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവര്‍ ശണ്ഠയിട്ടതുകൊണ്ട് അവന്‍ അതിന് സിത്നാ എന്നു പേര്‍ വിളിച്ചു.</verse>
				<verse number="22">അവന്‍ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ച് അവര്‍ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോള്‍ നമുക്ക് ഇടം ഉണ്ടാക്കി നാം ദേശത്തു വര്‍ധിക്കുമെന്നു പറഞ്ഞ് അവന്‍ അതിനു രെഹോബോത്ത് എന്നു പേരിട്ടു.</verse>
				<verse number="23">അവിടെനിന്ന് അവന്‍ ബേര്‍-ശേബയ്ക്കു പോയി.</verse>
				<verse number="24">അന്നു രാത്രി യഹോവ അവനു പ്രത്യക്ഷനായി: ഞാന്‍ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവമാകുന്നു; നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ട്; എന്‍റെ ദാസനായ അബ്രാഹാം നിമിത്തം ഞാന്‍ നിന്നെ അനുഗ്രഹിച്ചു നിന്‍റെ സന്തതിയെ വര്‍ധിപ്പിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="25">അവിടെ അവന്‍ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്‍റെ കൂടാരം അടിച്ചു. അവിടെയും യിസ്ഹാക്കിന്‍റെ ദാസന്മാര്‍ ഒരു കിണറ് കുഴിച്ചു.</verse>
				<verse number="26">അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്ന് അവന്‍റെ അടുക്കൽ വന്നു.</verse>
				<verse number="27">യിസ്ഹാക് അവരോട്: നിങ്ങള്‍ എന്തിന് എന്‍റെ അടുക്കൽ വരുന്നു? നിങ്ങള്‍ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽ നിന്ന് അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="28">അതിന് അവര്‍: യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങള്‍ സ്പഷ്ടമായി കണ്ടു; അതുകൊണ്ടു നമുക്കു തമ്മിൽ, ഞങ്ങള്‍ക്കും നിനക്കും തമ്മിൽത്തന്നെ, ഒരു സത്യബന്ധമുണ്ടായിരിക്കേണം.</verse>
				<verse number="29">ഞങ്ങള്‍ നിന്നെ തൊട്ടിട്ടില്ലാത്തതുപോലെയും നന്മമാത്രം നിനക്കു ചെയ്തു നിന്നെ സമാധാനത്തോടെ അയച്ചതുപോലെയും നീ ഞങ്ങളോട് ഒരു ദോഷവും ചെയ്കയില്ല എന്നു ഞങ്ങളും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക. നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനല്ലോ എന്നു പറഞ്ഞു.</verse>
				<verse number="30">അവന്‍ അവര്‍ക്ക് ഒരു വിരുന്നൊരുക്കി; അവര്‍ ഭക്ഷിച്ചു പാനം ചെയ്തു.</verse>
				<verse number="31">അവര്‍ അതികാലത്ത് എഴുന്നേറ്റ്, തമ്മിൽ സത്യം ചെയ്തശേഷം യിസ്ഹാക് അവരെ യാത്രയയച്ചു, അവര്‍ സമാധാനത്തോടെ പിരിഞ്ഞുപോയി.</verse>
				<verse number="32">ആ ദിവസംതന്നെ യിസ്ഹാക്കിന്‍റെ ദാസന്മാര്‍ വന്നു തങ്ങള്‍ കുഴിച്ച കിണറ്റിന്‍റെ വസ്തുത അവനെ അറിയിച്ചു: ഞങ്ങള്‍ വെള്ളം കണ്ടു എന്നു പറഞ്ഞു.</verse>
				<verse number="33">അവന്‍ അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ആ പട്ടണത്തിന് ഇന്നുവരെ ബേര്‍-ശേബ എന്നു പേര്‍.</verse>
				<verse number="34">ഏശാവിനു നാല്പതു വയസ്സായപ്പോള്‍ അവന്‍ ഹിത്യനായ ബേരിയുടെ മകള്‍ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്‍റെ മകള്‍ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.</verse>
				<verse number="35">ഇവര്‍ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനകാരണമായിരുന്നു.</verse>
			</chapter>
			<chapter number="27">
				<verse number="1">യിസ്ഹാക് വൃദ്ധനായി അവന്‍റെ കണ്ണു കാണ്‍മാന്‍ വഹിയാതവണ്ണം മങ്ങിയപ്പോള്‍ അവന്‍ ഒരു ദിവസം മൂത്തമകനായ ഏശാവിനെ വിളിച്ച് അവനോട്: മകനേ എന്നു പറഞ്ഞു. അവന്‍ അവനോട്: ഞാന്‍ ഇതാ എന്നു പറഞ്ഞു.</verse>
				<verse number="2">അപ്പോള്‍ അവന്‍: ഞാന്‍ വൃദ്ധനായിരിക്കുന്നു; എന്‍റെ മരണദിവസം അറിയുന്നതുമില്ല.</verse>
				<verse number="3">നീ ഇപ്പോള്‍ നിന്‍റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്ന് എനിക്കു വേണ്ടി വേട്ട തേടി</verse>
				<verse number="4">എനിക്ക് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാന്‍ മരിക്കും മുമ്പേ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്‍റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു.</verse>
				<verse number="5">യിസ്ഹാക് തന്‍റെ മകനായ ഏശാവിനോടു പറയുമ്പോള്‍ റിബെക്കാ കേട്ടു. ഏശാവോ വേട്ട തേടി കൊണ്ടുവരുവാന്‍ കാട്ടിൽ പോയി.</verse>
				<verse number="6">റിബെക്കാ തന്‍റെ മകനായ യാക്കോബിനോടു പറഞ്ഞത്: നിന്‍റെ അപ്പന്‍ നിന്‍റെ സഹോദരനായ ഏശാവിനോട് സംസാരിച്ചു:</verse>
				<verse number="7">ഞാന്‍ എന്‍റെ മരണത്തിനു മുമ്പേ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാന്‍ കേട്ടു.</verse>
				<verse number="8">ആകയാൽ മകനേ, നീ എന്‍റെ വാക്കു കേട്ട്, ഞാന്‍ നിന്നോടു കല്പിക്കുന്നതു ചെയ്ക.</verse>
				<verse number="9">ആട്ടിന്‍കൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിന്‍കുട്ടികളെ കൊണ്ടുവരിക; ഞാന്‍ അവയെക്കൊണ്ട് നിന്‍റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.</verse>
				<verse number="10">നിന്‍റെ അപ്പന്‍ തിന്നു തന്‍റെ മരണത്തിനുമുമ്പേ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അവന്‍റെ അടുക്കൽ കൊണ്ടുചെല്ലേണം.</verse>
				<verse number="11">അതിനു യാക്കോബ് തന്‍റെ അമ്മയായ റിബെക്കായോട്: എന്‍റെ സഹോദര നായ ഏശാവ് രോമമുള്ളവനും ഞാന്‍ രോമം ഇല്ലാത്തവനും ആകുന്നുവല്ലോ.</verse>
				<verse number="12">പക്ഷേ അപ്പന്‍ എന്നെ തപ്പിനോക്കും; ഞാന്‍ ഉപായി എന്ന് അവന് തോന്നിയിട്ട് ഞാന്‍ എന്‍റെമേൽ അനുഗ്രഹമല്ല ശാപംതന്നെ വരുത്തും എന്നു പറഞ്ഞു.</verse>
				<verse number="13">അവന്‍റെ അമ്മ അവനോട്: മകനേ, നിന്‍റെ ശാപം എന്‍റെമേൽ വരട്ടെ; എന്‍റെ വാക്കു മാത്രം കേള്‍ക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു.</verse>
				<verse number="14">അവന്‍ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്‍റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി.</verse>
				<verse number="15">പിന്നെ റിബെക്കാ വീട്ടിൽ തന്‍റെ പക്കലുള്ളതായ മൂത്തമകന്‍ ഏശാവിന്‍റെ വിശേഷവസ്ത്രം എടുത്ത് ഇളയമകന്‍ യാക്കോബിനെ ധരിപ്പിച്ചു.</verse>
				<verse number="16">അവള്‍ കോലാട്ടിന്‍കുട്ടികളുടെ തോൽകൊണ്ട് അവന്‍റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു.</verse>
				<verse number="17">താന്‍ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്‍റെ മകനായ യാക്കോബിന്‍റെ കൈയിൽ കൊടുത്തു.</verse>
				<verse number="18">അവന്‍ അപ്പന്‍റെ അടുക്കൽ ചെന്ന്: അപ്പാ, എന്നു പറഞ്ഞതിന്: ഞാന്‍ ഇതാ; നീ ആര്‍, മകനെ എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="19">യാക്കോബ് അപ്പനോട്: ഞാന്‍ നിന്‍റെ ആദ്യജാതന്‍ ഏശാവ്; എന്നോടു കല്പിച്ചതു ഞാന്‍ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്‍റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="20">യിസ്ഹാക് തന്‍റെ മകനോട്: മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ എന്ന് ചോദിച്ചതിന് നിന്‍റെ ദൈവമായ യഹോവ എന്‍റെ നേര്‍ക്കു വരുത്തിത്തന്നു എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="21">യിസ്ഹാക് യാക്കോബിനോട്: മകനേ, അടുത്തു വരിക; നീ എന്‍റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാന്‍ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="22">യാക്കോബ് തന്‍റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവന്‍ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്‍റെ ശബ്ദം; കൈകള്‍ ഏശാവിന്‍റെ കൈകള്‍തന്നെ എന്നു പറഞ്ഞു.</verse>
				<verse number="23">അവന്‍റെ കൈകള്‍ സഹോദരനായ ഏശാവിന്‍റെ കൈകള്‍പോലെ രോമമുള്ളവയാകകൊണ്ട് അവന്‍ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു.</verse>
				<verse number="24">നീ എന്‍റെ മകന്‍ ഏശാവുതന്നെയോ എന്ന് അവന്‍ ചോദിച്ചതിന്: അതേ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="25">അപ്പോള്‍ അവന്‍: എന്‍റെ അടുക്കൽ കൊണ്ടുവാ; ഞാന്‍ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്‍റെ മകന്‍റെ വേട്ടയിറച്ചി ഞാന്‍ തിന്നാം എന്നു പറഞ്ഞു; അവന്‍ അടുക്കൽ കൊണ്ടുചെന്നു, അവന്‍ തിന്നു; അവന്‍ വീഞ്ഞും കൊണ്ടുചെന്നു, അവന്‍ കുടിച്ചു.</verse>
				<verse number="26">പിന്നെ അവന്‍റെ അപ്പനായ യിസ്ഹാക് അവനോട്: മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്ക എന്നു പറഞ്ഞു.</verse>
				<verse number="27">അവന്‍ അടുത്തു ചെന്ന് അവനെ ചുംബിച്ചു; അവന്‍ അവന്‍റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: ഇതാ, എന്‍റെ മകന്‍റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ.</verse>
				<verse number="28">ദൈവം ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ പുഷ്‍ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ.</verse>
				<verse number="29">വംശങ്ങള്‍ നിന്നെ സേവിക്കട്ടെ; ജാതികള്‍ നിന്നെ വണങ്ങട്ടെ; നിന്‍റെ സഹോദരന്മാര്‍ക്കു നീ പ്രഭുവായിരിക്ക; നിന്‍റെ മാതാവിന്‍റെ പുത്രന്മാര്‍ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍; നിന്നെ അനുഗ്രഹിക്കുന്നവന്‍ എല്ലാം അനുഗ്രഹിക്കപ്പെട്ടവന്‍.</verse>
				<verse number="30">യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോള്‍ യാക്കോബ് തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്‍റെ സഹോദരന്‍ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു.</verse>
				<verse number="31">അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്‍റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: അപ്പന്‍ എഴുന്നേറ്റു മകന്‍റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="32">അവന്‍റെ അപ്പനായ യിസ്ഹാക് അവനോട്: നീ ആര്‍ എന്നു ചോദിച്ചതിന്: ഞാന്‍ നിന്‍റെ മകന്‍, നിന്‍റെ ആദ്യജാതന്‍ ഏശാവ് എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="33">അപ്പോള്‍ യിസ്ഹാക് അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്‍റെ അടുക്കൽ കൊണ്ടുവന്നവന്‍ ആര്‍? നീ വരുംമുമ്പേ ഞാന്‍ സകലവും തിന്ന് അവനെ അനുഗ്രഹിച്ചിരിക്കുന്നു: അവന്‍ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു.</verse>
				<verse number="34">ഏശാവ് അപ്പന്‍റെ വാക്കു കേട്ടപ്പോള്‍ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ എന്ന് അപ്പനോടു പറഞ്ഞു.</verse>
				<verse number="35">അതിന് അവന്‍: നിന്‍റെ സഹോദരന്‍ ഉപായത്തോടെ വന്നു നിന്‍റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="36">ശരി, യാക്കോബ് എന്നല്ലോ അവന്‍റെ പേര്‍; രണ്ടു പ്രാവശ്യം അവന്‍ എന്നെ ചതിച്ചു; അവന്‍ എന്‍റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോള്‍ ഇതാ, എന്‍റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്ന് അവന്‍ പറഞ്ഞു. നീ എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="37">യിസ്ഹാക് ഏശാവിനോട്: ഞാന്‍ അവനെ നിനക്കു പ്രഭുവാക്കി അവന്‍റെ സഹോദരന്മാരെയൊക്കെയും അവനു ദാസന്മാരാക്കി; അവനു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കു ഞാന്‍ എന്തു തരേണ്ടൂ മകനേ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="38">ഏശാവ് പിതാവിനോട്: നിനക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു.</verse>
				<verse number="39">എന്നാറെ അവന്‍റെ അപ്പനായ യിസ്ഹാക് ഉത്തരമായിട്ട് അവനോടു പറഞ്ഞത്: നിന്‍റെ വാസം ഭൂമിയിലെ പുഷ്‍ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും.</verse>
				<verse number="40">നിന്‍റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്‍റെ സഹോദരനെ നീ സേവിക്കും. നിന്‍റെ കെട്ട് അഴിഞ്ഞുപോകുമ്പോള്‍ നീ അവന്‍റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും.</verse>
				<verse number="41">തന്‍റെ അപ്പന്‍ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോള്‍ ഞാന്‍ എന്‍റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു.</verse>
				<verse number="42">മൂത്തമകനായ ഏശാവിന്‍റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോള്‍, അവള്‍ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ച് അവനോടു പറഞ്ഞത്: നിന്‍റെ സഹോദരന്‍ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാന്‍ ഭാവിക്കുന്നു.</verse>
				<verse number="43">ആകയാൽ മകനേ, എന്‍റെ വാക്കു കേള്‍ക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്‍റെ സഹോദരനായ ലാബാന്‍റെ അടുക്കലേക്ക് ഓടിപ്പോക.</verse>
				<verse number="44">നിന്‍റെ സഹോദരന്‍റെ ക്രോധം ശമിക്കുവോളം കുറെനാള്‍ അവന്‍റെ അടുക്കൽ പാര്‍ക്ക.</verse>
				<verse number="45">നിന്‍റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തത് അവന്‍ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാന്‍ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസംതന്നെ നിങ്ങള്‍ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്?</verse>
				<verse number="46">പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: ഈ ഹിത്യസ്ത്രീകള്‍ നിമിത്തം എന്‍റെ ജീവന്‍ എനിക്ക് അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാന്‍ എന്തിനു ജീവിക്കുന്നു? എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="28">
				<verse number="1">അനന്തരം യിസ്ഹാക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: നീ കനാന്യ സ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്.</verse>
				<verse number="2">പുറപ്പെട്ട് പദ്ദന്‍-അരാമിൽ നിന്‍റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്‍റെ വീട്ടിൽ ചെന്നു നിന്‍റെ അമ്മയുടെ സഹോദരനായ ലാബാന്‍റെ പുത്രിമാരിൽനിന്നു നിനക്ക് ഒരു ഭാര്യയെ എടുക്ക.</verse>
				<verse number="3">സര്‍വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായിത്തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്‍ടിയുള്ളവനായി പെരുക്കുകയും</verse>
				<verse number="4">ദൈവം അബ്രാഹാമിനു കൊടുത്തതും നീ പരദേശിയായി പാര്‍ക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന് അബ്രാഹാമിന്‍റെ അനുഗ്രഹം നിനക്കും നിന്‍റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.</verse>
				<verse number="5">അങ്ങനെ യിസ്ഹാക് യാക്കോബിനെ പറഞ്ഞയച്ചു; അവന്‍ പദ്ദന്‍-അരാമിൽ അരാമ്യനായ ബെഥൂവേലിന്‍റെ മകനും യാക്കോബിന്‍റെയും ഏശാവിന്‍റെയും അമ്മയായ റിബെക്കായുടെ സഹോദരനുമായ ലാബാന്‍റെ അടുക്കൽ പോയി.</verse>
				<verse number="6">യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ച്, പദ്ദന്‍-അരാമിൽനിന്ന് ഒരു ഭാര്യയെ എടുപ്പാന്‍ അവനെ അവിടേക്ക് അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോള്‍: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുതെന്ന് അവനോടു കല്പിച്ചതും</verse>
				<verse number="7">യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ച് പദ്ദന്‍-അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോള്‍,</verse>
				<verse number="8">കനാന്യസ്ത്രീകള്‍ തന്‍റെ അപ്പനായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ല എന്നു കണ്ട്</verse>
				<verse number="9">ഏശാവ് യിശ്മായേലിന്‍റെ അടുക്കൽ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്‍റെ മകനായ യിശ്മായേലിന്‍റെ മകളും നെബായോത്തിന്‍റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.</verse>
				<verse number="10">എന്നാൽ യാക്കോബ് ബേര്‍-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.</verse>
				<verse number="11">അവന്‍ ഒരു സ്ഥലത്ത് എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിക്കകൊണ്ട് അവിടെ രാപാര്‍ത്തു; അവന്‍ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയ ണയായിവച്ച് അവിടെ കിടന്നുറങ്ങി.</verse>
				<verse number="12">അവന്‍ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി; അതിന്‍റെ തല സ്വര്‍ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്‍റെ ദൂതന്മാര്‍ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.</verse>
				<verse number="13">അതിന്മീതെ യഹോവ നിന്ന് അരുളിച്ചെയ്തത്: ഞാന്‍ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും, യിസ്ഹാക്കിന്‍റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാന്‍ നിനക്കും നിന്‍റെ സന്തതിക്കും തരും.</verse>
				<verse number="14">നിന്‍റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.</verse>
				<verse number="15">ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോട് അരുളിച്ചെയ്തതു നിവര്‍ത്തിക്കും.</verse>
				<verse number="16">അപ്പോള്‍ യാക്കോബ് ഉറക്കമുണര്‍ന്നു: യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല എന്നു പറഞ്ഞു.</verse>
				<verse number="17">അവന്‍ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്‍റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്‍ഗത്തിന്‍റെ വാതിൽ തന്നെ എന്നു പറഞ്ഞു.</verse>
				<verse number="18">യാക്കോബ് അതികാലത്ത് എഴുന്നേറ്റ് തലയണയായി വച്ചിരുന്ന കല്ല് എടുത്തു തൂണായി നിര്‍ത്തി, അതിന്മേൽ എണ്ണ ഒഴിച്ചു.</verse>
				<verse number="19">അവന്‍ ആ സ്ഥലത്തിനു ബേഥേൽ എന്നു പേര്‍ വിളിച്ചു; ആദ്യം ആ പട്ടണത്തിനു ലൂസ് എന്നു പേരായിരുന്നു.</verse>
				<verse number="20">യാക്കോബ് ഒരു നേര്‍ച്ച നേര്‍ന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാന്‍ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്കു തരികയും</verse>
				<verse number="21">എന്നെ എന്‍റെ അപ്പന്‍റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.</verse>
				<verse number="22">ഞാന്‍ തൂണായി നിര്‍ത്തിയ ഈ കല്ല് ദൈവത്തിന്‍റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാന്‍ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="29">
				<verse number="1">പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്ത് എത്തി.</verse>
				<verse number="2">അവന്‍ വെളിമ്പ്രദേശത്ത് ഒരു കിണറ് കണ്ടു. അതിനരികെ മൂന്ന് ആട്ടിന്‍കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിന്‍കൂട്ടങ്ങള്‍ക്കു വെള്ളം കൊടുക്കുന്നത്; എന്നാൽ കിണറ്റിന്‍റെ വായ്ക്കലുള്ള കല്ല് വലുതായിരുന്നു.</verse>
				<verse number="3">ആ സ്ഥലത്തു കൂട്ടങ്ങളൊക്കെ കൂടുകയും അവര്‍ കിണറ്റിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി ആടുകള്‍ക്കു വെള്ളം കൊടുക്കയും കല്ല് കിണറ്റിന്‍റെ വായ്ക്കൽ അതിന്‍റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കയും ചെയ്യും.</verse>
				<verse number="4">യാക്കോബ് അവരോട്: സഹോദരന്മാരേ, നിങ്ങള്‍ എവിടുത്തുകാര്‍ എന്നു ചോദിച്ചതിന്: ഞങ്ങള്‍ ഹാരാന്യര്‍ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="5">അവന്‍ അവരോട്: നിങ്ങള്‍ നാഹോരിന്‍റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്: അറിയും എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="6">അവന്‍ അവരോട്: അവന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നെ; അവന്‍റെ മകള്‍ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു എന്ന് അവര്‍ അവനോടു പറഞ്ഞു.</verse>
				<verse number="7">പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകള്‍ക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിന്‍ എന്ന് അവന്‍ പറഞ്ഞതിന് അവര്‍:</verse>
				<verse number="8">കൂട്ടങ്ങളൊക്കെയും കൂടുവോളം ഞങ്ങള്‍ക്കു വയ്യാ; അവര്‍ കിണറ്റിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങള്‍ ആടുകള്‍ക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു.</verse>
				<verse number="9">അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ റാഹേൽ തന്‍റെ അപ്പന്‍റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നത്.</verse>
				<verse number="10">തന്‍റെ അമ്മയുടെ സഹോദരനായ ലാബാന്‍റെ മകള്‍ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകളെയും കണ്ടപ്പോള്‍ യാക്കോബ് അടുത്തുചെന്നു കിണറ്റിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്‍റെ ആടുകള്‍ക്കു വെള്ളം കൊടുത്തു.</verse>
				<verse number="11">യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.</verse>
				<verse number="12">താന്‍ അവളുടെ അപ്പന്‍റെ സഹോദരന്‍ എന്നും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവള്‍ ഓടിച്ചെന്നു തന്‍റെ അപ്പനെ അറിയിച്ചു.</verse>
				<verse number="13">ലാബാന്‍ തന്‍റെ സഹോദരിയുടെ മകനായ യാക്കോബിന്‍റെ വസ്തുത കേട്ടപ്പോള്‍ അവനെ എതിരേല്പാന്‍ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവന്‍ ലാബാനോടു വിവരമൊക്കെയും പറഞ്ഞു.</verse>
				<verse number="14">ലാബാന്‍ അവനോട്: നീ എന്‍റെ അസ്ഥിയും മാംസവുംതന്നെ എന്നു പറഞ്ഞു. അവന്‍ ഒരു മാസക്കാലം അവന്‍റെ അടുക്കൽ പാര്‍ത്തു.</verse>
				<verse number="15">പിന്നെ ലാബാന്‍ യാക്കോബിനോട്: നീ എന്‍റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കേണമോ? നിനക്ക് എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു.</verse>
				<verse number="16">എന്നാൽ ലാബാന് രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു: മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേൽ എന്നും പേര്‍.</verse>
				<verse number="17">ലേയായുടെ കണ്ണ് ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു.</verse>
				<verse number="18">യാക്കോബ് റാഹേലിനെ സ്നേഹിച്ചു: നിന്‍റെ ഇളയമകള്‍ റാഹേലിനുവേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു.</verse>
				<verse number="19">അതിനു ലാബാന്‍: ഞാന്‍ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലത്; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു.</verse>
				<verse number="20">അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി.</verse>
				<verse number="21">അനന്തരം യാക്കോബ് ലാബാനോട്: എന്‍റെ സമയം തികഞ്ഞിരിക്കയാൽ ഞാന്‍ എന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാന്‍ അവളെ തരേണം എന്നു പറഞ്ഞു.</verse>
				<verse number="22">അപ്പോള്‍ ലാബാന്‍ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു.</verse>
				<verse number="23">എന്നാൽ രാത്രിയിൽ അവന്‍ തന്‍റെ മകള്‍ ലേയായെ കൂട്ടി അവന്‍റെ അടുക്കൽ കൊണ്ടുപോയി ആക്കി; അവന്‍ അവളുടെ അടുക്കൽ ചെന്നു.</verse>
				<verse number="24">ലാബാന്‍ തന്‍റെ മകള്‍ ലേയായ്ക്ക് തന്‍റെ ദാസി സില്പായെ ദാസിയായി കൊടുത്തു.</verse>
				<verse number="25">നേരം വെളുത്തപ്പോള്‍ അതു ലേയാ എന്നു കണ്ട് അവന്‍ ലാബാനോട്: നീ എന്നോടു ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാന്‍ നിന്നെ സേവിച്ചത്? നീ എന്തിന് എന്നെ ചതിച്ചു എന്നു പറഞ്ഞു.</verse>
				<verse number="26">അതിനു ലാബാന്‍: മൂത്തവള്‍ക്കു മുമ്പേ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല.</verse>
				<verse number="27">ഇവളുടെ ആഴ്ചവട്ടം നിവര്‍ത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്‍റെ അടുക്കൽ ചെയ്യുന്ന സേവയ്ക്കുവേണ്ടി ഞങ്ങള്‍ അവളെയും നിനക്കു തരാം എന്നു പറഞ്ഞു.</verse>
				<verse number="28">യാക്കോബ് അങ്ങനെതന്നെ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവര്‍ത്തിച്ചു; അവന്‍ തന്‍റെ മകള്‍ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു.</verse>
				<verse number="29">തന്‍റെ മകള്‍ റാഹേലിന് ലാബാന്‍ തന്‍റെ ദാസി ബിൽഹായെ ദാസിയായി കൊടുത്തു.</verse>
				<verse number="30">അവന്‍ റാഹേലിന്‍റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാള്‍ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്‍റെ അടുക്കൽ സേവ ചെയ്തു.</verse>
				<verse number="31">ലേയാ അനിഷ്ട എന്നു യഹോവ കണ്ടപ്പോള്‍ അവളുടെ ഗര്‍ഭത്തെ തുറന്നു; റാഹേലോ മച്ചിയായിരുന്നു.</verse>
				<verse number="32">ലേയാ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: യഹോവ എന്‍റെ സങ്കടം കണ്ടു; ഇപ്പോള്‍ എന്‍റെ ഭര്‍ത്താവ് എന്നെ സ്നേഹിക്കും എന്നു പറഞ്ഞ് അവള്‍ അവനു രൂബേന്‍ എന്നു പേരിട്ടു.</verse>
				<verse number="33">അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഞാന്‍ അനിഷ്ട എന്നു യഹോവ കേട്ടതുകൊണ്ട് ഇവനെയും എനിക്കു തന്നു എന്നു പറഞ്ഞ് അവനു ശിമെയോന്‍ എന്നു പേരിട്ടു.</verse>
				<verse number="34">അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു: ഇപ്പോള്‍ ഈ സമയം എന്‍റെ ഭര്‍ത്താവ് എന്നോടു പറ്റിച്ചേരും; ഞാന്‍ അവനു മൂന്നു പുത്രന്മാരെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു; അതുകൊണ്ട് അവള്‍ അവനു ലേവി എന്നു പേരിട്ടു.</verse>
				<verse number="35">അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഇപ്പോള്‍ ഞാന്‍ യഹോവയെ സ്തുതിക്കും എന്ന് അവള്‍ പറഞ്ഞു; അതുകൊണ്ട് അവള്‍ അവനു യെഹൂദാ എന്നു പേരിട്ടു. പിന്നെ അവള്‍ക്കു പ്രസവം നിന്നു.</verse>
			</chapter>
			<chapter number="30">
				<verse number="1">താന്‍ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേൽ കണ്ടു തന്‍റെ സഹോദരിയോട് അസൂയപ്പെട്ടു യാക്കോബിനോട്: എനിക്കു മക്കളെ തരേണം; അല്ലെങ്കിൽ ഞാന്‍ മരിച്ചുപോകും എന്നു പറഞ്ഞു.</verse>
				<verse number="2">അപ്പോള്‍ യാക്കോബിനു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗര്‍ഭഫലം തരാതിരിക്കുന്ന ദൈവത്തിന്‍റെ സ്ഥാനത്തോ ഞാന്‍ എന്നു പറഞ്ഞു.</verse>
				<verse number="3">അതിന് അവള്‍: എന്‍റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവള്‍ എന്‍റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കള്‍ ഉണ്ടാകും എന്നു പറഞ്ഞു.</verse>
				<verse number="4">അങ്ങനെ അവള്‍ തന്‍റെ ദാസി ബിൽഹായെ അവനു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.</verse>
				<verse number="5">ബിൽഹാ ഗര്‍ഭം ധരിച്ചു യാക്കോബിന് ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="6">അപ്പോള്‍ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്‍റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ട് അവനു ദാന്‍ എന്നു പേരിട്ടു.</verse>
				<verse number="7">റാഹേലിന്‍റെ ദാസി ബിൽഹാ പിന്നെയും ഗര്‍ഭം ധരിച്ചു യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.</verse>
				<verse number="8">ഞാന്‍ എന്‍റെ സഹോദരിയോടു വലിയോരു പോര്‍ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേൽ പറഞ്ഞ് അവനു നഫ്താലി എന്നു പേരിട്ടു.</verse>
				<verse number="9">തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്‍റെ ദാസി സില്പായെ വിളിച്ച് അവളെ യാക്കോബിനു ഭാര്യയായി കൊടുത്തു.</verse>
				<verse number="10">ലേയായുടെ ദാസി സില്പാ യാക്കോബിന് ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="11">അപ്പോള്‍ ലേയാ: ഭാഗ്യം എന്നു പറഞ്ഞ് അവനു ഗാദ് എന്നു പേരിട്ടു.</verse>
				<verse number="12">ലേയായുടെ ദാസി സില്പാ യാക്കോബിനു രണ്ടാമത് ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="13">ഞാന്‍ ഭാഗ്യവതി; സ്ത്രീകള്‍ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞ് അവന് ആശേര്‍ എന്നു പേരിട്ടു.</verse>
				<verse number="14">കോതമ്പു കൊയ്ത്തുകാലത്തു രൂബേന്‍ പുറപ്പെട്ട്, വയലിൽ ദൂദായിപ്പഴം കണ്ടു തന്‍റെ അമ്മയായ ലേയായുടെ അടുക്കൽ കൊണ്ടുവന്നു. റാഹേൽ ലേയായോട്: നിന്‍റെ മകന്‍റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.</verse>
				<verse number="15">അവള്‍ അവളോട്: നീ എന്‍റെ ഭര്‍ത്താവിനെ എടുത്തതു പോരയോ? എന്‍റെ മകന്‍റെ ദൂദായിപ്പഴവുംകൂടെ വേണമോ എന്നു പറഞ്ഞതിനു റാഹേൽ: ആകട്ടെ; നിന്‍റെ മകന്‍റെ ദൂദായിപ്പഴത്തിനുവേണ്ടി ഇന്നു രാത്രി അവന്‍ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.</verse>
				<verse number="16">യാക്കോബ് വൈകുന്നേരം വയലിൽനിന്നു വരുമ്പോള്‍ ലേയാ അവനെ എതിരേറ്റു ചെന്നു: നീ എന്‍റെ അടുക്കൽ വരേണം; എന്‍റെ മകന്‍റെ ദൂദായിപ്പഴംകൊണ്ടു ഞാന്‍ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവന്‍ അവളോടുകൂടെ ശയിച്ചു.</verse>
				<verse number="17">ദൈവം ലേയായുടെ അപേക്ഷ കേട്ടു. അവള്‍ ഗര്‍ഭം ധരിച്ചു യാക്കോബിന് അഞ്ചാമത് ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="18">അപ്പോള്‍ ലേയാ: ഞാന്‍ എന്‍റെ ദാസിയെ എന്‍റെ ഭര്‍ത്താവിനു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞ്, അവനു യിസ്സാഖാര്‍ എന്നു പേരിട്ടു.</verse>
				<verse number="19">ലേയാ പിന്നെയും ഗര്‍ഭം ധരിച്ചു, യാക്കോബിന് ആറാമത് ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="20">ദൈവം എനിക്ക് ഒരു നല്ല ദാനം തന്നിരിക്കുന്നു; ഇപ്പോള്‍ എന്‍റെ ഭര്‍ത്താവ് എന്നോടുകൂടെ വസിക്കും; ഞാന്‍ അവന് ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞ് അവനു സെബൂലൂന്‍ എന്നു പേരിട്ടു.</verse>
				<verse number="21">അതിന്‍റെശേഷം അവള്‍ ഒരു മകളെ പ്രസവിച്ച് അവള്‍ക്കു ദീനാ എന്നു പേരിട്ടു.</verse>
				<verse number="22">ദൈവം റാഹേലിനെ ഓര്‍ത്തു; ദൈവം അവളുടെ അപേക്ഷ കേട്ട് അവളുടെ ഗര്‍ഭത്തെ തുറന്നു.</verse>
				<verse number="23">അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ദൈവം എന്‍റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="24">യഹോവ എനിക്ക് ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞ് അവനു യോസേഫ് എന്നു പേരിട്ടു.</verse>
				<verse number="25">റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: ഞാന്‍ എന്‍റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാന്‍ എന്നെ അയയ്ക്കേണം.</verse>
				<verse number="26">ഞാന്‍ നിന്നെ സേവിച്ചതിന്‍റെ പ്രതിഫലമായ എന്‍റെ ഭാര്യമാരെയും മക്കളെയും എനിക്കു തരേണം; ഞാന്‍ പോകട്ടെ; ഞാന്‍ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="27">ലാബാന്‍ അവനോട്: നിനക്ക് എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്‍റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.</verse>
				<verse number="28">നിനക്ക് എന്തു പ്രതിഫലം വേണം എന്നു പറക; ഞാന്‍ തരാം എന്നു പറഞ്ഞു.</verse>
				<verse number="29">അവന്‍ അവനോട്: ഞാന്‍ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്‍റെ ആട്ടിന്‍കൂട്ടം എന്‍റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.</verse>
				<verse number="30">ഞാന്‍ വരുംമുമ്പേ നിനക്ക് അല്പമേ ഉണ്ടായിരുന്നുള്ളൂ; ഇപ്പോള്‍ അത് അത്യന്തം വര്‍ധിച്ചിരിക്കുന്നു; ഞാന്‍ കാൽ വച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്‍റെ സ്വന്തഭവനത്തിനുവേണ്ടി ഞാന്‍ എപ്പോള്‍ കരുതും എന്നും പറഞ്ഞു.</verse>
				<verse number="31">ഞാന്‍ നിനക്ക് എന്തു തരേണം എന്ന് അവന്‍ ചോദിച്ചതിനു യാക്കോബ് പറഞ്ഞത്: നീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാൽ ഞാന്‍ നിന്‍റെ ആട്ടിന്‍കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.</verse>
				<verse number="32">ഞാന്‍ ഇന്നു നിന്‍റെ എല്ലാ കൂട്ടങ്ങളിലുംകൂടി കടന്ന്, അവയിൽനിന്ന് പുള്ളിയും മറുവും ഉള്ള ആടുകളെയൊക്കെയും ചെമ്മരിയാടുകളിൽ കറുത്തതിനെയൊക്കെയും കോലാടുകളിൽ പുള്ളിയും മറുവുമുള്ളതിനെയും വേര്‍തിരിക്കാം; അത് എന്‍റെ പ്രതിഫലമായിരിക്കട്ടെ.</verse>
				<verse number="33">നാളെ ഒരിക്കൽ എന്‍റെ പ്രതിഫലം സംബന്ധിച്ച് നീ നോക്കുവാന്‍ വരുമ്പോള്‍ എന്‍റെ നീതി തെളിവായിരിക്കും; കോലാടുകളിൽ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളിൽ കറുത്ത നിറമില്ലാത്തതുമെല്ലാം മോഷ്‍ടിച്ചതായി എണ്ണാം.</verse>
				<verse number="34">അതിനു ലാബാന്‍: നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="35">അന്നുതന്നെ അവന്‍ വരയും മറുവും ഉള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെണ്‍കോലാടുകളെയൊക്കെയും വെണ്‍മയുള്ളതിനെയൊക്കെയും ചെമ്മരിയാടുകളിൽ കറുത്ത നിറമുള്ളതിനെയൊക്കെയും വേര്‍തിരിച്ച് അവന്‍റെ പുത്ര ന്മാരുടെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="36">അവന്‍ തനിക്കും യാക്കോബിനും ഇടയിൽ മൂന്നു ദിവസത്തെ വഴി അകലം വച്ചു; ലാബാന്‍റെ ശേഷമുള്ള ആട്ടിന്‍കൂട്ടങ്ങളെ യാക്കോബ് മേയിച്ചു.</verse>
				<verse number="37">എന്നാൽ യാക്കോബ് പുന്നവൃക്ഷത്തിന്‍റെയും ബദാംവൃക്ഷത്തിന്‍റെയും അരിഞ്ഞിൽവൃക്ഷത്തിന്‍റെയും പച്ചക്കൊമ്പുകളെ എടുത്ത് അവയിൽ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.</verse>
				<verse number="38">ആടുകള്‍ കുടിപ്പാന്‍ വന്നപ്പോള്‍ അവന്‍, താന്‍ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പിൽ വച്ചു; അവ വെള്ളം കുടിപ്പാന്‍ വന്നപ്പോള്‍ ചനയേറ്റു.</verse>
				<verse number="39">ആടുകള്‍ കൊമ്പുകളെ കണ്ടുകൊണ്ട് ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.</verse>
				<verse number="40">ആ ആട്ടിന്‍കുട്ടികളെ യാക്കോബ് വേര്‍തിരിച്ച് ആടുകളെ ലാബാന്‍റെ ആടുകളിൽ വരയും മറുവുമുള്ള എല്ലാറ്റിനും അഭിമുഖമായി നിര്‍ത്തി; തന്‍റെ സ്വന്തകൂട്ടങ്ങളെ ലാബാന്‍റെ ആടുകളോടു ചേര്‍ക്കാതെ വേറേ ആക്കി.</verse>
				<verse number="41">ബലമുള്ള ആടുകള്‍ ചനയേൽക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേൽക്കേണ്ടതിനു യാക്കോബ് ആ കൊമ്പുകളെ പാത്തികളിൽ ആടുകളുടെ കണ്ണിനു മുമ്പിൽ വച്ചു.</verse>
				<verse number="42">ബലമില്ലാത്ത ആടുകള്‍ ചനയേൽക്കുമ്പോള്‍ അവയെ വച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാനും ബലമുള്ള വ യാക്കോബിനും ആയിത്തീര്‍ന്നു.</verse>
				<verse number="43">അവന്‍ മഹാസമ്പന്നനായി അവനു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.</verse>
			</chapter>
			<chapter number="31">
				<verse number="1">എന്നാൽ ഞങ്ങളുടെ അപ്പനുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്‍റെ വകകൊണ്ട് അവന്‍ ഈ ധനമൊക്കെയും സമ്പാദിച്ചു എന്നു ലാബാന്‍റെ പുത്രന്മാര്‍ പറഞ്ഞ വാക്കുകളെ അവന്‍ കേട്ടു.</verse>
				<verse number="2">യാക്കോബ് ലാബാന്‍റെ മുഖത്തു നോക്കിയാറെ അതു തന്‍റെ നേരേ മുമ്പേ ഇരുന്നതു പോലെയല്ല എന്നു കണ്ടു.</verse>
				<verse number="3">അപ്പോള്‍ യഹോവ യാക്കോബിനോട്: നിന്‍റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിന്നോടുകൂടെ ഇരിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="4">യാക്കോബ് ആളയച്ചു റാഹേലിനെയും ലേയായെയും വയലിൽ തന്‍റെ ആട്ടിന്‍കൂട്ടത്തിന്‍റെ അടുക്കൽ വിളിപ്പിച്ചു.</verse>
				<verse number="5">അവരോടു പറഞ്ഞത്: നിങ്ങളുടെ അപ്പന്‍റെ മുഖം എന്‍റെ നേരേ മുമ്പേപ്പോലെ അല്ല എന്നു ഞാന്‍ കാണുന്നു; എങ്കിലും എന്‍റെ അപ്പന്‍റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="6">നിങ്ങളുടെ അപ്പനെ ഞാന്‍ എന്‍റെ സര്‍വബലത്തോടുംകൂടെ സേവിച്ചു എന്നു നിങ്ങള്‍ക്കുതന്നെ അറിയാമല്ലോ.</verse>
				<verse number="7">നിങ്ങളുടെ അപ്പനോ എന്നെ ചതിച്ച് എന്‍റെ പ്രതിഫലം പത്തു പ്രാവശ്യം മാറ്റി; എങ്കിലും എന്നോടു ദോഷം ചെയ്‍വാന്‍ ദൈവം അവനെ സമ്മതിച്ചില്ല.</verse>
				<verse number="8">പുള്ളിയുള്ളവ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ എന്ന് അവന്‍ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും പുള്ളിയുള്ള കുട്ടികളെ പെറ്റു; വരയുള്ളവ നിന്‍റെ പ്രതിഫലം ആയിരിക്കട്ടെ എന്ന് അവന്‍ പറഞ്ഞു എങ്കിൽ കൂട്ടമൊക്കെയും വരയുള്ള കുട്ടികളെ പെറ്റു.</verse>
				<verse number="9">ഇങ്ങനെ ദൈവം നിങ്ങളുടെ അപ്പന്‍റെ ആട്ടിന്‍കൂട്ടത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു.</verse>
				<verse number="10">ആടുകള്‍ ചനയേൽക്കുന്ന കാലത്തു ഞാന്‍ സ്വപ്നത്തിൽ ആടുകളിന്മേൽ കയറുന്ന മുട്ടാടുകള്‍ വരയും പുള്ളിയും മറുവും ഉള്ളവ എന്നു കണ്ടു.</verse>
				<verse number="11">ദൈവത്തിന്‍റെ ദൂതന്‍ സ്വപ്നത്തിൽ എന്നോട്: യാക്കോബേ എന്നു വിളിച്ചു; ഞാന്‍ ഇതാ, എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="12">അപ്പോള്‍ അവന്‍: നീ തല പൊക്കി നോക്കുക; ആടുകളുടെമേൽ കയറുന്ന മുട്ടാടുകളൊക്കെയും വരയും പുള്ളിയും മറുവുമുള്ളവയല്ലോ; ലാബാന്‍ നിന്നോടു ചെയ്യുന്നതൊക്കെയും ഞാന്‍ കണ്ടിരിക്കുന്നു.</verse>
				<verse number="13">നീ തൂണിനെ അഭിഷേകം ചെയ്കയും എന്നോടു നേര്‍ച്ച നേരുകയും ചെയ്ത സ്ഥലമായ ബേഥേലിന്‍റെ ദൈവം ആകുന്നു ഞാന്‍; ആകയാൽ നീ എഴുന്നേറ്റ്, ഈ ദേശം വിട്ടു നിന്‍റെ ജന്മദേശത്തേക്കു മടങ്ങിപ്പോക എന്നു കല്പിച്ചിരിക്കുന്നു.</verse>
				<verse number="14">റാഹേലും ലേയായും അവനോട് ഉത്തരം പറഞ്ഞത്: അപ്പന്‍റെ വീട്ടിൽ ഞങ്ങള്‍ക്ക് ഇനി ഓഹരിയും അവകാശവും ഉണ്ടോ?</verse>
				<verse number="15">അവന്‍ ഞങ്ങളെ അന്യരായിട്ടല്ലയോ വിചാരിക്കുന്നത്? ഞങ്ങളെ വിറ്റു വിലയും എല്ലാം തിന്നുകളഞ്ഞുവല്ലോ.</verse>
				<verse number="16">ദൈവം ഞങ്ങളുടെ അപ്പന്‍റെ പക്കൽനിന്ന് എടുത്തുകളഞ്ഞ സമ്പത്തൊക്കെയും ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും ഉള്ളതല്ലോ; ആകയാൽ ദൈവം നിന്നോടു കല്പിച്ചതൊക്കെയും ചെയ്തുകൊള്‍ക.</verse>
				<verse number="17">അങ്ങനെ യാക്കോബ് എഴുന്നേറ്റ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും ഒട്ടകപ്പുറത്തു കയറ്റി.</verse>
				<verse number="18">തന്‍റെ കന്നുകാലികളെയൊക്കെയും താന്‍ സമ്പാദിച്ച സമ്പത്തൊക്കെയും താന്‍ പദ്ദന്‍-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തൊക്കെയും ചേര്‍ത്തുകൊണ്ട് കനാന്‍ ദേശത്തു തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കൽ പോകുവാന്‍ പുറപ്പെട്ടു.</verse>
				<verse number="19">ലാബാന്‍ തന്‍റെ ആടുകളെ രോമം കത്രിപ്പാന്‍ പോയിരുന്നു; റാഹേൽ തന്‍റെ അപ്പനുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്‍ടിച്ചു.</verse>
				<verse number="20">താന്‍ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോട് അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയത്.</verse>
				<verse number="21">ഇങ്ങനെ അവന്‍ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവന്‍ പുറപ്പെട്ടു നദി കടന്നു. ഗിലെയാദുപര്‍വതത്തിനു നേരേ തിരിഞ്ഞു.</verse>
				<verse number="22">യാക്കോബ് ഓടിപ്പോയി എന്നു ലാബാനു മൂന്നാം ദിവസം അറിവു കിട്ടി.</verse>
				<verse number="23">ഉടനെ അവന്‍ തന്‍റെ സഹോദരന്മാരെ കൂട്ടിക്കൊണ്ട് ഏഴു ദിവസത്തെ വഴി അവനെ പിന്‍തുടര്‍ന്നു ഗിലെയാദുപര്‍വതത്തിൽ അവനോടൊപ്പം എത്തി.</verse>
				<verse number="24">എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്‍റെ അടുക്കൽ വന്ന് അവനോട്: നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.</verse>
				<verse number="25">ലാബാന്‍ യാക്കോബിനോടൊപ്പം എത്തി; യാക്കോബ് പര്‍വതത്തിൽ കൂടാരം അടിച്ചിരുന്നു; ലാബാനും തന്‍റെ സഹോദരന്മാരുമായി ഗിലെയാദുപര്‍വതത്തിൽ കൂടാരം അടിച്ചു.</verse>
				<verse number="26">ലാബാന്‍ യാക്കോബിനോടു പറഞ്ഞത്: നീ എന്നെ ഒളിച്ചു പൊയ്ക്കളകയും എന്‍റെ പുത്രിമാരെ വാളാൽ പിടിച്ചവരെപ്പോലെ കൊണ്ടുപോകയും ചെയ്തത് എന്ത്?</verse>
				<verse number="27">നീ എന്നെ തോല്പിച്ചു രഹസ്യമായിട്ട് ഓടിപ്പോകയും ഞാന്‍ സന്തോഷത്തോടും സംഗീതത്തോടും മുരജത്തോടും വീണയോടും കൂടെ നിന്നെ അയപ്പാന്‍ തക്കവണ്ണം എന്നെ അറിയിക്കാതിരിക്കയും</verse>
				<verse number="28">എന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാന്‍ എനിക്ക് ഇടതരാതിരിക്കയും ചെയ്തത് എന്ത്? ഭോഷത്തമാകുന്നു നീ ചെയ്തത്.</verse>
				<verse number="29">നിങ്ങളോട് ദോഷം ചെയ്‍വാന്‍ എന്‍റെ പക്കൽ ശക്തിയുണ്ട്; എങ്കിലും നീ യാക്കോബിനോടു ഗുണമെങ്കിലും ദോഷമെങ്കിലും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക എന്നു നിങ്ങളുടെ പിതാവിന്‍റെ ദൈവം കഴിഞ്ഞ രാത്രി എന്നോട് കല്പിച്ചിരിക്കുന്നു.</verse>
				<verse number="30">ആകട്ടെ, നിന്‍റെ പിതൃഭവനത്തിനായുള്ള അതിവാഞ്ഛയാൽ നീ പുറപ്പെട്ടു പോന്നു; എന്നാൽ എന്‍റെ ദേവന്മാരെ മോഷ്‍ടിച്ചത് എന്തിന്?</verse>
				<verse number="31">യാക്കോബ് ലാബാനോട്: പക്ഷേ നിന്‍റെ പുത്രിമാരെ നീ എന്‍റെ പക്കൽനിന്ന് അപഹരിക്കും എന്നു ഞാന്‍ ഭയപ്പെട്ടു.</verse>
				<verse number="32">എന്നാൽ നീ ആരുടെ പക്കൽ എങ്കിലും നിന്‍റെ ദേവന്മാരെ കണ്ടാൽ അവന്‍ ജീവനോടിരിക്കരുത്; എന്‍റെ പക്കൽ നിന്‍റെ വക വല്ലതും ഉണ്ടോ എന്നു നീ നമ്മുടെ സഹോദരന്മാര്‍ കാണ്‍കെ നോക്കി എടുക്ക എന്നുത്തരം പറഞ്ഞു. റാഹേൽ അവയെ മോഷ്‍ടിച്ചതു യാക്കോബ് അറിഞ്ഞില്ല.</verse>
				<verse number="33">അങ്ങനെ ലാബാന്‍ യാക്കോബിന്‍റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും രണ്ടു ദാസിമാരുടെ കൂടാരത്തിലും ചെന്നു നോക്കി, ഒന്നും കണ്ടില്ലതാനും; അവന്‍ ലേയായുടെ കൂടാരത്തിൽനിന്ന് ഇറങ്ങി റാഹേലിന്‍റെ കൂടാരത്തിൽ ചെന്നു.</verse>
				<verse number="34">എന്നാൽ റാഹേൽ വിഗ്രഹങ്ങളെ എടുത്ത് ഒട്ടകക്കോപ്പിനകത്ത് ഇട്ട് അതിന്മേൽ ഇരിക്കയായിരുന്നു. ലാബാന്‍ കൂടാരത്തിലൊക്കെയും തിരഞ്ഞുനോക്കി, കണ്ടില്ലതാനും.</verse>
				<verse number="35">അവള്‍ അപ്പനോട്: യജമാനന്‍ കോപിക്കരുതേ; നിന്‍റെ മുമ്പാകെ എഴുന്നേല്പാന്‍ എനിക്കു കഴിവില്ല; സ്ത്രീകള്‍ക്കുള്ള മുറ എനിക്കു വന്നിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവന്‍ ശോധന കഴിച്ചു; ഗൃഹവിഗ്രഹങ്ങളെ കണ്ടില്ലതാനും.</verse>
				<verse number="36">അപ്പോള്‍ യാക്കോബിനു കോപം ജ്വലിച്ചു, അവന്‍ ലാബാനോടു വാദിച്ചു. യാക്കോബ് ലാബാനോടു പറഞ്ഞത് എന്തെന്നാൽ: എന്‍റെ കുറ്റം എന്ത്? നീ ഇത്ര ഉഗ്രതയോടെ എന്‍റെ പിന്നാലെ ഓടി വരേണ്ടതിന് എന്‍റെ തെറ്റ് എന്ത്?</verse>
				<verse number="37">നീ എന്‍റെ സാമാനമൊക്കെയും ശോധന കഴിച്ചുവല്ലോ; നിന്‍റെ വീട്ടിലെ സാമാനം വല്ലതും കണ്ടുവോ? എന്‍റെ സഹോദരന്മാര്‍ക്കും നിന്‍റെ സഹോദരന്മാര്‍ക്കും മുമ്പാകെ ഇവിടെ വയ്ക്കുക; അവര്‍ നമുക്കിരുവര്‍ക്കും മധ്യേ വിധിക്കട്ടെ.</verse>
				<verse number="38">ഈ ഇരുപതു സംവത്സരം ഞാന്‍ നിന്‍റെ അടുക്കൽ പാര്‍ത്തു; നിന്‍റെ ചെമ്മരിയാടുകള്‍ക്കും കോലാടുകള്‍ക്കും ചനനാശം വന്നിട്ടില്ല; നിന്‍റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാന്‍ തിന്നുകളഞ്ഞിട്ടുമില്ല.</verse>
				<verse number="39">ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്‍റെ അടുക്കൽ കൊണ്ടുവരാതെ ഞാന്‍ അതിന് ഉത്തരവാദിയായിരുന്നു; പകൽ കളവുപോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു.</verse>
				<verse number="40">ഇങ്ങനെയായിരുന്നു എന്‍റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാന്‍ ക്ഷയിച്ചു; എന്‍റെ കണ്ണിന് ഉറക്കമില്ലാതെയായി.</verse>
				<verse number="41">ഈ ഇരുപതു സംവത്സരം ഞാന്‍ നിന്‍റെ വീട്ടിൽ പാര്‍ത്തു; പതിന്നാലു സംവത്സരം നിന്‍റെ രണ്ടു പുത്രിമാര്‍ക്കായിട്ടും ആറു സംവത്സരം നിന്‍റെ ആട്ടിന്‍കൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്‍റെ പ്രതിഫലം മാറ്റി.</verse>
				<verse number="42">എന്‍റെ പിതാവിന്‍റെ ദൈവമായി അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവുമായവന്‍ എനിക്ക് ഇല്ലാതിരുന്നു എങ്കിൽ നീയിപ്പോള്‍ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു. ദൈവം എന്‍റെ കഷ്ടതയും എന്‍റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു.</verse>
				<verse number="43">ലാബാന്‍ യാക്കോബിനോട്: പുത്രിമാര്‍ എന്‍റെ പുത്രിമാര്‍, മക്കള്‍ എന്‍റെ മക്കള്‍, ആട്ടിന്‍കൂട്ടം എന്‍റെ ആട്ടിന്‍കൂട്ടം; നീ കാണുന്നതൊക്കെയും എനിക്കുള്ളതുതന്നെ; ഈ എന്‍റെ പുത്രിമാരോടോ അവര്‍ പ്രസവിച്ച മക്കളോടോ ഞാന്‍ ഇന്ന് എന്തു ചെയ്യും?</verse>
				<verse number="44">ആകയാൽ വരിക, ഞാനും നീയും തമ്മിൽ ഒരു ഉടമ്പടി ചെയ്ക; അത് എനിക്കും നിനക്കും മധ്യേ സാക്ഷിയായിരിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="45">അപ്പോള്‍ യാക്കോബ് ഒരു കല്ല് എടുത്തു തൂണായി നിര്‍ത്തി.</verse>
				<verse number="46">കല്ല് കൂട്ടുവിന്‍ എന്നു യാക്കോബ് തന്‍റെ സഹോദരന്മാരോടു പറഞ്ഞു; അവര്‍ കല്ല് എടുത്ത് ഒരു കൂമ്പാരമുണ്ടാക്കി; കൂമ്പാരത്തിന്മേൽ വച്ച് അവര്‍ ഭക്ഷണം കഴിച്ചു.</verse>
				<verse number="47">ലാബാന്‍ അതിന് യെഗര്‍-സാഹദൂഥാ (സാക്ഷ്യത്തിന്‍റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിനു ഗലേദ് (സാക്ഷ്യത്തിന്‍റെ കൂമ്പാരം) എന്നു പേരിട്ടു.</verse>
				<verse number="48">ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ സാക്ഷി എന്ന് ലാബാന്‍ പറഞ്ഞു. അതുകൊണ്ട് അതിനു ഗലേദ് എന്നും മിസ്പാ (കാവൽമാടം) എന്നും പേരായി.</verse>
				<verse number="49">നാം തമ്മിൽ അകന്നിരിക്കുമ്പോള്‍ യഹോവ എനിക്കും നിനക്കും നടുവേ കാവലായിരിക്കട്ടെ.</verse>
				<verse number="50">നീ എന്‍റെ പുത്രിമാരെ ഉപദ്രവിക്കയോ എന്‍റെ പുത്രിമാരെയല്ലാതെ വേറെ സ്ത്രീകളെ പരിഗ്രഹിക്കയോ ചെയ്യുമെങ്കിൽ നമ്മോടു കൂടെ ആരും ഇല്ല; നോക്കുക, ദൈവംതന്നെ എനിക്കും നിനക്കും മധ്യേ സാക്ഷി എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="51">ലാബാന്‍ പിന്നെയും യാക്കോബിനോട്: ഇതാ, ഈ കൂമ്പാരം; ഇതാ, എനിക്കും നിനക്കും മധ്യേ നിര്‍ത്തിയ തൂണ്‍.</verse>
				<verse number="52">ദോഷത്തിനായി ഞാന്‍ ഈ കൂമ്പാരം കടന്നു നിന്‍റെ അടുക്കൽ വരാതെയും നീ ഈ കൂമ്പാരവും ഈ തൂണും കടന്ന് എന്‍റെ അടുക്കൽ വരാതെയും ഇരിക്കേണ്ടതിന് ഈ കൂമ്പാരവും സാക്ഷി, ഈ തൂണും സാക്ഷി.</verse>
				<verse number="53">അബ്രാഹാമിന്‍റെ ദൈവവും നാഹോരിന്‍റെ ദൈവവും അവരുടെ പിതാവിന്‍റെ ദൈവവുമായവന്‍ നമുക്കു മധ്യേ വിധിക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ഭയമായവനെച്ചൊല്ലി സത്യം ചെയ്തു.</verse>
				<verse number="54">പിന്നെ യാക്കോബ് പര്‍വതത്തിൽ യാഗം അര്‍പ്പിച്ചു ഭക്ഷണം കഴിപ്പാന്‍ തന്‍റെ സഹോദരന്മാരെ വിളിച്ചു; അവര്‍ ഭക്ഷണം കഴിച്ചു പര്‍വതത്തിൽ രാപാര്‍ത്തു.</verse>
				<verse number="55">ലാബാന്‍ അതികാലത്ത് എഴുന്നേറ്റ് തന്‍റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിക്കയും അനുഗ്രഹിക്കയും ചെയ്തശേഷം അവിടെനിന്നു പുറപ്പെട്ടു സ്വദേശത്തേക്കു മടങ്ങിപ്പോയി.</verse>
			</chapter>
			<chapter number="32">
				<verse number="1">യാക്കോബ് തന്‍റെ വഴിക്കു പോയി; ദൈവത്തിന്‍റെ ദൂതന്മാര്‍ അവന്‍റെ എതിരേ വന്നു.</verse>
				<verse number="2">യാക്കോബ് അവരെ കണ്ടപ്പോള്‍: ഇതു ദൈവത്തിന്‍റെ സേന എന്നു പറഞ്ഞു. ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു.</verse>
				<verse number="3">അനന്തരം യാക്കോബ് എദോംനാടായ സേയീര്‍ദേശത്ത് തന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കൽ തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.</verse>
				<verse number="4">അവരോടു കല്പിച്ചത് എന്തെന്നാൽ: എന്‍റെ യജമാനനായ ഏശാവിനോട് ഇങ്ങനെ പറവിന്‍: നിന്‍റെ അടിയാന്‍ യാക്കോബ് ഇപ്രകാരം പറയുന്നു: ഞാന്‍ ലാബാന്‍റെ അടുക്കൽ പരദേശിയായി പാര്‍ത്ത് ഇന്നുവരെ അവിടെ താമസിച്ചു.</verse>
				<verse number="5">എനിക്കു കാളയും കഴുതയും ആടും ദാസീദാസന്മാരും ഉണ്ട്; നിനക്ക് എന്നോട് കൃപ തോന്നേണ്ടതിനാകുന്നു യജമാനനെ അറിയിപ്പാന്‍ ആളയയ്ക്കുന്നത്.</verse>
				<verse number="6">ദൂതന്മാര്‍ യാക്കോബിന്‍റെ അടുക്കൽ മടങ്ങിവന്നു: ഞങ്ങള്‍ നിന്‍റെ സഹോദരനായ ഏശാവിന്‍റെ അടുക്കൽ പോയി വന്നു; അവന്‍ നാനൂറ് ആളുമായി നിന്നെ എതിരേല്പാന്‍ വരുന്നു എന്നു പറഞ്ഞു.</verse>
				<verse number="7">അപ്പോള്‍ യാക്കോബ് ഏറ്റവും ഭ്രമിച്ചു ഭയവശനായി, തന്നോടുകൂടെ ഉണ്ടായിരുന്ന ജനത്തെയും ആടുകളെയും കന്നുകാലികളെയും ഒട്ടകങ്ങളെയും രണ്ടു കൂട്ടമായി വിഭാഗിച്ചു.</verse>
				<verse number="8">ഏശാവ് ഒരു കൂട്ടത്തിന്‍റെ നേരേ വന്ന് അതിനെ നശിപ്പിച്ചാൽ മറ്റേ കൂട്ടത്തിന് ഓടിപ്പോകാമല്ലോ എന്നു പറഞ്ഞു.</verse>
				<verse number="9">പിന്നെ യാക്കോബ് പ്രാര്‍ഥിച്ചത്: എന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും എന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവവുമായുള്ളോവേ, നിന്‍റെ ദേശത്തേക്കും നിന്‍റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാന്‍ നിനക്ക് നന്മ ചെയ്യുമെന്ന് എന്നോട് അരുളിച്ചെയ്ത യഹോവേ,</verse>
				<verse number="10">അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാന്‍ അപാത്രമത്രേ; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാന്‍ ഈ യോര്‍ദ്ദാന്‍ കടന്നത്; ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.</verse>
				<verse number="11">എന്‍റെ സഹോദരനായ ഏശാവിന്‍റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ; പക്ഷേ അവന്‍ വന്ന് എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാന്‍ ഭയപ്പെടുന്നു.</verse>
				<verse number="12">നീയോ: ഞാന്‍ നിന്നോടു നന്മ ചെയ്യും; നിന്‍റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണിക്കൂടാത്ത കടല്ക്കരയിലെ മണൽപോലെ ആക്കുമെന്ന് അരുളിച്ചെയ്തുവല്ലോ.</verse>
				<verse number="13">അന്നു രാത്രി അവന്‍ അവിടെ പാര്‍ത്തു; തന്‍റെ പക്കൽ ഉള്ളതിൽ തന്‍റെ സഹോദരനായ ഏശാവിനു സമ്മാനമായിട്ട്</verse>
				<verse number="14">ഇരുനൂറു കോലാടിനെയും ഇരുപതു കോലാട്ടുകൊറ്റനെയും ഇരുനൂറു ചെമ്മരിയാടിനെയും ഇരുപതു ചെമ്മരിയാട്ടുകൊറ്റനെയും</verse>
				<verse number="15">കറവുള്ള മുപ്പതു ഒട്ടകത്തെയും അവയുടെ കുട്ടികളെയും നാല്പതു പശുവിനെയും പത്തു കാളയെയും ഇരുപതു പെണ്‍കഴുതയെയും പത്തു കഴുതക്കുട്ടിയെയും വേര്‍തിരിച്ചു.</verse>
				<verse number="16">തന്‍റെ ദാസന്മാരുടെ പക്കൽ ഓരോ കൂട്ടത്തെ പ്രത്യേകം പ്രത്യേകമായി ഏല്പിച്ചു, തന്‍റെ ദാസന്മാരോട്: നിങ്ങള്‍ എനിക്കു മുമ്പായി കടന്നുപോയി അതതു കൂട്ടത്തിനു മധ്യേ ഇടയിടുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="17">ഒന്നാമതു പോകുന്നവനോട് അവന്‍: എന്‍റെ സഹോദരനായ ഏശാവ് നിന്നെ കണ്ട്: നീ ആരുടെ ആള്‍? എവിടെ പോകുന്നു? നിന്‍റെ മുമ്പിൽ പോകുന്ന ഇവ ആരുടെ വക എന്നിങ്ങനെ നിന്നോടു ചോദിച്ചാൽ:</verse>
				<verse number="18">നിന്‍റെ അടിയാന്‍ യാക്കോബിന്‍റെ വക ആകുന്നു; ഇതു യജമാനനായ ഏശാവിന് അയച്ചിരിക്കുന്ന സമ്മാനം; അതാ, അവനും പിന്നാലെ വരുന്നു എന്നു നീ പറയേണം എന്നു കല്പിച്ചു.</verse>
				<verse number="19">രണ്ടാമത്തവനോടും മൂന്നാമത്തവനോടും കൂട്ടങ്ങളെ നടത്തിക്കൊണ്ടുപോകുന്ന എല്ലാവരോടും: നിങ്ങള്‍ ഏശാവിനെ കാണുമ്പോള്‍ ഇപ്രകാരം അവനോടു പറവിന്‍;</verse>
				<verse number="20">അതാ, നിന്‍റെ അടിയാന്‍ യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന്‍ എന്ന് അവന്‍ കല്പിച്ചു. എനിക്കു മുമ്പായി പോകുന്ന സമ്മാനംകൊണ്ട് അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന്‍ അവന്‍റെ മുഖം കണ്ടുകൊള്ളാം; പക്ഷേ അവന് എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="21">അങ്ങനെ സമ്മാനം അവന്‍റെ മുമ്പായി പോയി; അവനോ അന്നു രാത്രി കൂട്ടത്തോടുകൂടെ പാര്‍ത്തു.</verse>
				<verse number="22">രാത്രിയിൽ അവന്‍ എഴുന്നേറ്റു തന്‍റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടി യബ്ബോക് കടവു കടന്നു.</verse>
				<verse number="23">അങ്ങനെ അവന്‍ അവരെ കൂട്ടി ആറ്റിനക്കരെ കടത്തി; തനിക്കുള്ളതൊക്കെയും അക്കരെ കടത്തിയശേഷം യാക്കോബ് തനിയെ ശേഷിച്ചു.</verse>
				<verse number="24">അപ്പോള്‍ ഒരു പുരുഷന്‍ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു.</verse>
				<verse number="25">അവനെ ജയിക്കയില്ല എന്നു കണ്ടപ്പോള്‍ അവന്‍ അവന്‍റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്‍റെ തുടയുടെ തടം ഉളുക്കിപ്പോയി.</verse>
				<verse number="26">എന്നെ വിടുക; ഉഷസ്സ് ഉദിക്കുന്നുവല്ലോ എന്ന് അവന്‍ പറഞ്ഞതിന്: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ നിന്നെ വിടുകയില്ല എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="27">നിന്‍റെ പേര്‍ എന്ത് എന്ന് അവന്‍ അവനോടു ചോദിച്ചതിന്: യാക്കോബ് എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="28">നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="29">യാക്കോബ് അവനോട്: നിന്‍റെ പേര്‍ എനിക്കു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു: നീ എന്‍റെ പേര്‍ ചോദിക്കുന്നത് എന്ത് എന്ന് അവന്‍ പറഞ്ഞു, അവിടെവച്ച് അവനെ അനുഗ്രഹിച്ചു.</verse>
				<verse number="30">ഞാന്‍ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.</verse>
				<verse number="31">അവന്‍ പെനീയേൽ കടന്നുപോകുമ്പോള്‍ സൂര്യന്‍ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവന്‍ മുടന്തി നടന്നു.</verse>
				<verse number="32">അവന്‍ യാക്കോബിന്‍റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കള്‍ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.</verse>
			</chapter>
			<chapter number="33">
				<verse number="1">അനന്തരം യാക്കോബ് തല പൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളും വരുന്നതു കണ്ടു; തന്‍റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്‍റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിര്‍ത്തി.</verse>
				<verse number="2">അവന്‍ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയായെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിര്‍ത്തി.</verse>
				<verse number="3">അവന്‍ അവര്‍ക്കു മുമ്പായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്‍റെ സഹോദരനോട് അടുത്തുചെന്നു.</verse>
				<verse number="4">ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്‍റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.</verse>
				<verse number="5">പിന്നെ അവന്‍ തല പൊക്കി സ്ത്രീകളെയും കുഞ്ഞുങ്ങളെയും കണ്ടു: നിന്നോടു കൂടെയുള്ള ഇവര്‍ ആര്‍ എന്നു ചോദിച്ചതിന്: ദൈവം അടിയനു നല്കിയിരിക്കുന്ന മക്കള്‍ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="6">അപ്പോള്‍ ദാസിമാരും മക്കളും അടുത്തുവന്നു നമസ്കരിച്ചു;</verse>
				<verse number="7">ലേയായും മക്കളും അടുത്തുവന്ന് നമസ്കരിച്ചു; ഒടുവിൽ യോസേഫും റാഹേലും അടുത്തുവന്നു നമസ്കരിച്ചു.</verse>
				<verse number="8">ഞാന്‍ വഴിക്കുകണ്ട ആ കൂട്ടമൊക്കെയും എന്തിന് എന്ന് അവന്‍ ചോദിച്ചതിന്: യജമാനന് എന്നോടു കൃപ തോന്നേണ്ടതിന് ആകുന്നു എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="9">അതിന് ഏശാവ്: സഹോദരാ, എനിക്കു വേണ്ടുന്നത് ഉണ്ട്; നിനക്കുള്ളതു നിനക്ക് ഇരിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="10">അതിനു യാക്കോബ്: അങ്ങനെയല്ല, എന്നോടു കൃപയുണ്ടെങ്കിൽ എന്‍റെ സമ്മാനം എന്‍റെ കൈയിൽനിന്നു വാങ്ങേണമേ; ദൈവത്തിന്‍റെ മുഖം കാണുന്നതുപോലെ ഞാന്‍ നിന്‍റെ മുഖം കാണുകയും നിനക്ക് എന്നോടു ദയ തോന്നുകയും ചെയ്തുവല്ലോ;</verse>
				<verse number="11">ഞാന്‍ അയച്ചിരിക്കുന്ന കാഴ്ച വാങ്ങേണമേ; ദൈവം എന്നോടു കൃപ ചെയ്തിരിക്കുന്നു; എനിക്കു വേണ്ടുവോളം ഉണ്ട് എന്നു പറഞ്ഞ് അവനെ നിര്‍ബന്ധിച്ചു; അങ്ങനെ അവന്‍ അതു വാങ്ങി.</verse>
				<verse number="12">പിന്നെ അവന്‍: നാം പ്രയാണം ചെയ്തു പോക; ഞാന്‍ നിനക്കു മുമ്പായി നടക്കാം എന്നു പറഞ്ഞു.</verse>
				<verse number="13">അതിന് അവന്‍ അവനോട്: കുട്ടികള്‍ നന്നാ ഇളയവര്‍ എന്നും കറവുള്ള ആടുകളും കന്നുകാലികളും കൂടെയുണ്ടെന്നും യജമാനന്‍ അറിയുന്നുവല്ലോ; അവയെ ഒരു ദിവസം അധികമായി ഓടിച്ചാൽ കൂട്ടമെല്ലാം ചത്തുപോകും.</verse>
				<verse number="14">യജമാനന്‍ അടിയനു മുമ്പായി പോയാലും; എന്‍റെ കൂടെയുള്ള കന്നുകാലികളുടെയും കുഞ്ഞുങ്ങളുടെയും പ്രാപ്തിക്ക് ഒത്തവണ്ണം ഞാന്‍ സാവധാനത്തിൽ അവയെ നടത്തിക്കൊണ്ടു സേയീരിൽ യജമാനന്‍റെ അടുക്കൽ വന്നുകൊള്ളാം എന്നു പറഞ്ഞു.</verse>
				<verse number="15">എന്‍റെ ആളുകളിൽ ചിലരെ ഞാന്‍ നിന്‍റെ അടുക്കൽ നിര്‍ത്തട്ടെ എന്ന് ഏശാവ് പറഞ്ഞതിന്: എന്തിന്? യജമാനന്‍റെ കൃപയുണ്ടായാൽ മതി എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="16">അങ്ങനെ ഏശാവ് അന്നു തന്‍റെ വഴിക്കു സേയീരിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="17">യാക്കോബോ സുക്കോത്തിനു യാത്ര പുറപ്പെട്ടു; തനിക്ക് ഒരു വീടു പണിതു; കന്നുകാലിക്കൂട്ടത്തിനു തൊഴുത്തുകളും കെട്ടി; അതുകൊണ്ട് ആ സ്ഥലത്തിന് സുക്കോത്ത് എന്നു പേര്‍ പറയുന്നു.</verse>
				<verse number="18">യാക്കോബ് പദ്ദന്‍-അരാമിൽനിന്നു വന്ന ശേഷം കനാന്‍ദേശത്തിലെ ശെഖേം പട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിനരികെ പാളയമടിച്ചു.</verse>
				<verse number="19">താന്‍ കൂടാരം അടിച്ച നിലം ശെഖേമിന്‍റെ അപ്പനായ ഹമോരിന്‍റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വാങ്ങി.</verse>
				<verse number="20">അവിടെ അവന്‍ ഒരു യാഗപീഠം പണിത്, അതിന് ഏൽ-എലോഹേ-യിസ്രായേൽ എന്നു പേര്‍ ഇട്ടു.</verse>
			</chapter>
			<chapter number="34">
				<verse number="1">ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാണ്‍മാന്‍ പോയി.</verse>
				<verse number="2">എന്നാറെ ഹിവ്യനായ ഹമോരിന്‍റെ മകനായി ദേശത്തിന്‍റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവള്‍ക്കു പോരായ്ക വരുത്തി.</verse>
				<verse number="3">അവന്‍റെ ഉള്ളം യാക്കോബിന്‍റെ മകളായ ദീനായോടു പറ്റിച്ചേര്‍ന്നു; അവന്‍ ബാലയെ സ്നേഹിച്ചു, ബാലയോടു ഹൃദ്യമായി സംസാരിച്ചു.</verse>
				<verse number="4">ശെഖേം തന്‍റെ അപ്പനായ ഹമോരിനോട്: ഈ ബാലയെ എനിക്കു ഭാര്യയായിട്ട് എടുക്കേണം എന്നു പറഞ്ഞു.</verse>
				<verse number="5">തന്‍റെ മകളായ ദീനായെ അവന്‍ വഷളാക്കി എന്നു യാക്കോബ് കേട്ടു; അവന്‍റെ പുത്രന്മാര്‍ ആട്ടിന്‍കൂട്ടത്തോടുകൂടെ വയലിൽ ആയിരുന്നു; അവര്‍ വരുവോളം യാക്കോബ് മിണ്ടാതിരുന്നു.</verse>
				<verse number="6">ശെഖേമിന്‍റെ അപ്പനായ ഹമോര്‍ യാക്കോബിനോടു സംസാരിപ്പാന്‍ അവന്‍റെ അടുക്കൽ വന്നു.</verse>
				<verse number="7">യാക്കോബിന്‍റെ പുത്രന്മാര്‍ വസ്തുത കേട്ടു വയലിൽനിന്നു വന്നു. അവന്‍ യാക്കോബിന്‍റെ മകളോടുകൂടെ ശയിച്ചു, അങ്ങനെ അരുതാത്ത കാര്യം ചെയ്തു യിസ്രായേലിൽ വഷളത്തം പ്രവര്‍ത്തിച്ചതുകൊണ്ട് ആ പുരുഷന്മാര്‍ക്ക് വ്യസനം തോന്നി മഹാകോപവും ജ്വലിച്ചു.</verse>
				<verse number="8">ഹമോര്‍ അവരോടു സംസാരിച്ചു: എന്‍റെ മകന്‍ ശെഖേമിന്‍റെ ഉള്ളം നിങ്ങളുടെ മകളോട് പറ്റിയിരിക്കുന്നു; അവളെ അവനു ഭാര്യയായി കൊടുക്കേണം.</verse>
				<verse number="9">നിങ്ങള്‍ ഞങ്ങളോടു വിവാഹസംബന്ധംകൂടി നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ക്കു തരികയും ഞങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ക്ക് എടുക്കയും ചെയ്‍വിന്‍.</verse>
				<verse number="10">നിങ്ങള്‍ക്കു ഞങ്ങളോടുകൂടെ പാര്‍ക്കാം; ദേശത്തു നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടാകും; അതിൽ പാര്‍ത്തു വ്യാപാരം ചെയ്തു വസ്തു സമ്പാദിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="11">ശെഖേമും അവളുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങള്‍ക്ക് എന്നോടു കൃപ തോന്നിയാൽ നിങ്ങള്‍ പറയുന്നതു ഞാന്‍ തരാം.</verse>
				<verse number="12">എന്നോട് സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിന്‍; നിങ്ങള്‍ പറയുംപോലെ ഞാന്‍ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.</verse>
				<verse number="13">തങ്ങളുടെ സഹോദരിയായ ദീനായെ ഇവന്‍ വഷളാക്കിയതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാര്‍ ശെഖേമിനോടും അവന്‍റെ അപ്പനായ ഹമോരിനോടും സംസാരിച്ചു കപടമായി ഉത്തരം പറഞ്ഞത്:</verse>
				<verse number="14">ഞങ്ങളുടെ സഹോദരിയെ അഗ്രചര്‍മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങള്‍ക്കു പാടുള്ളതല്ല; അതു ഞങ്ങള്‍ക്ക് അപമാനം ആകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങള്‍ സമ്മതിക്കാം.</verse>
				<verse number="15">നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദനയേറ്റു നിങ്ങള്‍ ഞങ്ങളെപ്പോലെ ആയിത്തീരുമെങ്കിൽ</verse>
				<verse number="16">ഞങ്ങളുടെ സ്ത്രീകളെ നിങ്ങള്‍ക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ എടുക്കയും നിങ്ങളോടുകൂടെ പാര്‍ത്ത് ഒരു ജനമായിത്തീരുകയും ചെയ്യാം.</verse>
				<verse number="17">പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്ക് സമ്മതിക്കാഞ്ഞാലോ ഞങ്ങള്‍ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.</verse>
				<verse number="18">അവരുടെ വാക്ക് ഹമോരിനും ഹമോരിന്‍റെ മകനായ ശെഖേമിനും ബോധിച്ചു.</verse>
				<verse number="19">ആ യൗവനക്കാരന് യാക്കോബിന്‍റെ മകളോട് അനുരാഗം വര്‍ധിച്ചതുകൊണ്ട് അവന്‍ ആ കാര്യം നടത്തുവാന്‍ താമസം ചെയ്തില്ല; അവന്‍ തന്‍റെ പിതൃ ഭവനത്തിൽ എല്ലാവരിലും ശ്രേഷ്ഠനായിരുന്നു.</verse>
				<verse number="20">അങ്ങനെ ഹമോരും അവന്‍റെ മകനായ ശെഖേമും തങ്ങളുടെ പട്ടണഗോപുരത്തിങ്കൽ ചെന്നു, പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:</verse>
				<verse number="21">ഈ മനുഷ്യര്‍ നമ്മോടു സമാധാനമായിരിക്കുന്നു; അതുകൊണ്ട് അവര്‍ ദേശത്തു പാര്‍ത്തു വ്യാപാരം ചെയ്യട്ടെ; അവര്‍ക്കും നമുക്കും മതിയാകുംവണ്ണം ദേശം വിസ്താരമുള്ളതല്ലോ; അവരുടെ സ്ത്രീകളെ നാം വിവാഹം കഴിക്കയും നമ്മുടെ സ്ത്രീകളെ അവര്‍ക്കു കൊടുക്കയും ചെയ്ക.</verse>
				<verse number="22">എങ്കിലും അവര്‍ പരിച്ഛേദനയുള്ളവരായിരിക്കുംപോലെ നമ്മിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റാൽ മാത്രമേ അവര്‍ നമ്മോടുകൂടെ പാര്‍ത്ത് ഒരു ജനമായിരിപ്പാന്‍ സമ്മതിക്കയുള്ളൂ.</verse>
				<verse number="23">അവരുടെ ആട്ടിന്‍കൂട്ടവും സമ്പത്തും മൃഗങ്ങളൊക്കെയും നമുക്ക് ആകയില്ലയോ? അവര്‍ പറയുംവണ്ണം സമ്മതിച്ചാൽ മതി; എന്നാൽ അവര്‍ നമ്മോടുകൂടെ പാര്‍ക്കും എന്നു പറഞ്ഞു.</verse>
				<verse number="24">അപ്പോള്‍ ഹമോരിന്‍റെ പട്ടണക്കാരെല്ലാവരും അവന്‍റെയും മകന്‍ ശെഖേമിന്‍റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദനയേറ്റു.</verse>
				<verse number="25">മൂന്നാം ദിവസം അവര്‍ വേദനപ്പെട്ടിരിക്കുമ്പോള്‍ യാക്കോബിന്‍റെ രണ്ടു പുത്രന്മാരായി ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും താന്താന്‍റെ വാളെടുത്തു നിര്‍ഭയമായിരുന്ന പട്ടണത്തിന്‍റെ നേരേ ചെന്ന് ആണിനെയൊക്കെയും കൊന്നുകളഞ്ഞു.</verse>
				<verse number="26">അവര്‍ ഹമോരിനെയും അവന്‍റെ മകനായ ശെഖേമിനെയും വാളിന്‍റെ വായ്ത്തലയാൽ കൊന്നു ദീനായെ ശെഖേമിന്‍റെ വീട്ടിൽനിന്നു കൂട്ടിക്കൊണ്ടുപോന്നു.</verse>
				<verse number="27">പിന്നെ യാക്കോബിന്‍റെ പുത്രന്മാര്‍ നിഹതന്മാരുടെ ഇടയിൽ ചെന്നു, തങ്ങളുടെ സഹോദരിയെ അവര്‍ വഷളാക്കിയതുകൊണ്ടു പട്ടണത്തെ കൊള്ളയിട്ടു.</verse>
				<verse number="28">അവര്‍ അവരുടെ ആട്, കന്നുകാലി, കഴുത ഇങ്ങനെ പട്ടണത്തിലും വെളിയിലും ഉള്ളവയൊക്കെയും അപഹരിച്ചു.</verse>
				<verse number="29">അവരുടെ സമ്പത്തൊക്കെയും എല്ലാ പൈതങ്ങളെയും സ്ത്രീകളെയും അവര്‍ കൊണ്ടുപോയി; വീടുകളിലുള്ളതൊക്കെയും കൊള്ളയിട്ടു.</verse>
				<verse number="30">അപ്പോള്‍ യാക്കോബ് ശിമെയോനോടും ലേവിയോടും: ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങള്‍ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാന്‍ ആള്‍ ചുരുക്കമുള്ളവനല്ലോ; അവര്‍ എനിക്കു വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കയും ഞാനും എന്‍റെ ഭവനവും നശിക്കയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="31">അതിന് അവര്‍: ഞങ്ങളുടെ സഹോദരിയോട് അവന് ഒരു വേശ്യയോട് എന്നപോലെ പെരുമാറാമോ എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="35">
				<verse number="1">അനന്തരം ദൈവം യാക്കോബിനോട്: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാര്‍ക്ക; നിന്‍റെ സഹോദരനായ ഏശാവിന്‍റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോള്‍ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.</verse>
				<verse number="2">അപ്പോള്‍ യാക്കോബ് തന്‍റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിന്‍.</verse>
				<verse number="3">നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്‍റെ കഷ്ടകാലത്ത് എന്‍റെ പ്രാര്‍ഥന കേള്‍ക്കയും ഞാന്‍ പോയ വഴിയിൽ എന്നോടുകൂടെയിരിക്കയും ചെയ്ത ദൈവത്തിന് ഞാന്‍ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.</verse>
				<verse number="4">അങ്ങനെ അവര്‍ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെയൊക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്‍റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിന്‍കീഴിൽ കുഴിച്ചിട്ടു.</verse>
				<verse number="5">പിന്നെ അവര്‍ യാത്ര പുറപ്പെട്ടു; അവരുടെ ചുറ്റും ഇരുന്ന പട്ടണങ്ങളുടെമേൽ ദൈവത്തിന്‍റെ ഭീതി വീണതുകൊണ്ട് യാക്കോബിന്‍റെ പുത്രന്മാരെ ആരും പിന്‍തുടര്‍ന്നില്ല.</verse>
				<verse number="6">യാക്കോബും കൂടെയുള്ള ജനമൊക്കെയും കനാന്‍ദേശത്തിലെ ലൂസ് എന്ന ബേഥേലിൽ എത്തി.</verse>
				<verse number="7">അവിടെ അവന്‍ ഒരു യാഗപീഠം പണിതു; തന്‍റെ സഹോദരന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകുമ്പോള്‍ അവന് അവിടെവച്ചു ദൈവം പ്രത്യക്ഷനായതുകൊണ്ട് അവന്‍ ആ സ്ഥലത്തിന് ഏൽ-ബേഥേൽ എന്നു പേര്‍ വിളിച്ചു.</verse>
				<verse number="8">റിബെക്കായുടെ ധാത്രിയായ ദബോറാ മരിച്ചു, അവളെ ബേഥേലിനു താഴെ ഒരു കരുവേലകത്തിന്‍കീഴിൽ അടക്കി; അതിന് അല്ലോന്‍-ബാഖൂത്ത് (വിലാപ വൃക്ഷം) എന്നു പേരിട്ടു.</verse>
				<verse number="9">യാക്കോബ് പദ്ദന്‍-അരാമിൽനിന്നു വന്നശേഷം ദൈവം അവനു പിന്നെയും പ്രത്യക്ഷനായി അവനെ അനുഗ്രഹിച്ചു.</verse>
				<verse number="10">ദൈവം അവനോട്: നിന്‍റെ പേര്‍ യാക്കോബ് എന്നല്ലോ; ഇനി നിനക്ക് യാക്കോബ് എന്നല്ല യിസ്രായേൽ എന്നുതന്നെ പേരാകേണം എന്നു കല്പിച്ച് അവനു യിസ്രായേൽ എന്നു പേരിട്ടു.</verse>
				<verse number="11">ദൈവം പിന്നെയും അവനോട്: ഞാന്‍ സര്‍വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്‍ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽനിന്ന് ഉദ്ഭവിക്കും; രാജാക്കന്മാരും നിന്‍റെ കടിപ്രദേശത്തുനിന്നു പുറപ്പെടും.</verse>
				<verse number="12">ഞാന്‍ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരും; നിന്‍റെശേഷം നിന്‍റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">അവനോടു സംസാരിച്ച സ്ഥലത്തുനിന്ന് ദൈവം അവനെ വിട്ടു കയറിപ്പോയി.</verse>
				<verse number="14">അവന്‍ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കൽത്തൂണ്‍ നിര്‍ത്തി; അതിന്മേൽ ഒരു പാനീയയാഗം ഒഴിച്ച് എണ്ണയും പകര്‍ന്നു.</verse>
				<verse number="15">ദൈവം തന്നോട് സംസാരിച്ച സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.</verse>
				<verse number="16">അവര്‍ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു; എഫ്രാത്തയിൽ എത്തുവാന്‍ അല്പദൂരം മാത്രമുള്ളപ്പോള്‍ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോള്‍ അവള്‍ക്കു കഠിനവേദനയുണ്ടായി.</verse>
				<verse number="17">അങ്ങനെ പ്രസവത്തിൽ അവള്‍ക്കു കഠിനവേദനയായിരിക്കുമ്പോള്‍ സൂതികര്‍മിണി അവളോട്: ഭയപ്പെടേണ്ടാ; ഇതും ഒരു മകനായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="18">എന്നാൽ അവള്‍ മരിച്ചുപോയി; ജീവന്‍ പോകുന്ന സമയം അവള്‍ അവനു ബെനോനീ എന്നു പേരിട്ടു; അവന്‍റെ അപ്പനോ അവനു ബെന്യാമീന്‍ എന്നു പേരിട്ടു.</verse>
				<verse number="19">റാഹേൽ മരിച്ചിട്ട് അവളെ ബേത്‍ലഹേം എന്ന എഫ്രാത്തിനു പോകുന്ന വഴിയിൽ അടക്കം ചെയ്തു.</verse>
				<verse number="20">അവളുടെ കല്ലറയിന്മേല്‍ യാക്കോബ് ഒരു തൂണ്‍ നിര്‍ത്തി അതു റാഹേലിന്‍റെ കല്ലറത്തൂണ്‍ എന്ന പേരോടെ ഇന്നുവരെയും നില്ക്കുന്നു.</verse>
				<verse number="21">പിന്നെ യിസ്രായേൽ യാത്ര പുറപ്പെട്ടു, ഏദെര്‍ഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു.</verse>
				<verse number="22">യിസ്രായേൽ ആ ദേശത്തു പാര്‍ത്തിരിക്കുമ്പോള്‍ രൂബേന്‍ ചെന്നു തന്‍റെ അപ്പന്‍റെ വെപ്പാട്ടിയായ ബിൽഹായോടുകൂടെ ശയിച്ചു; യിസ്രായേൽ അതു കേട്ടു.</verse>
				<verse number="23">യാക്കോബിന്‍റെ പുത്രന്മാര്‍ പന്ത്രണ്ടു പേരായിരുന്നു. ലേയായുടെ പുത്രന്മാര്‍: യാക്കോബിന്‍റെ ആദ്യജാതന്‍ രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍.</verse>
				<verse number="24">റാഹേലിന്‍റെ പുത്രന്മാര്‍: യോസേഫും ബെന്യാമീനും.</verse>
				<verse number="25">റാഹേലിന്‍റെ ദാസിയായ ബിൽഹായുടെ പുത്രന്മാര്‍: ദാനും നഫ്താലിയും.</verse>
				<verse number="26">ലേയായുടെ ദാസിയായ സില്പായുടെ പുത്രന്മാര്‍: ഗാദും ആശേരും. ഇവര്‍ യാക്കോബിനു പദ്ദന്‍-അരാമിൽവച്ചു ജനിച്ച പുത്രന്മാര്‍.</verse>
				<verse number="27">പിന്നെ യാക്കോബ് കിര്യത്തര്‍ബാ എന്ന മമ്രേയിൽ തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ അടുക്കൽ വന്നു; അബ്രാഹാമും യിസ്ഹാക്കും പാര്‍ത്തിരുന്ന ഹെബ്രോന്‍ ഇതുതന്നെ.</verse>
				<verse number="28">യിസ്ഹാക്കിന്‍റെ ആയുസ്സ് നൂറ്റെണ്‍പതു സംവത്സരമായിരുന്നു.</verse>
				<verse number="29">യിസ്ഹാക് വയോധികനും കാലസമ്പൂര്‍ണനുമായി പ്രാണനെ വിട്ടു മരിച്ചു തന്‍റെ ജനത്തോടു ചേര്‍ന്നു; അവന്‍റെ പുത്രന്മാരായ ഏശാവും യാക്കോബുംകൂടി അവനെ അടക്കം ചെയ്തു.</verse>
			</chapter>
			<chapter number="36">
				<verse number="1">എദോം എന്ന ഏശാവിന്‍റെ വംശപാരമ്പര്യമാവിത്:</verse>
				<verse number="2">ഏശാവ് ഹിത്യനായ ഏലോന്‍റെ മകള്‍ ആദാ, ഹിവ്യനായ സിബെയോന്‍റെ മകളായ അനായുടെ മകള്‍ ഒഹൊലീബാമാ എന്നീ കനാന്യകന്യകമാരെയും</verse>
				<verse number="3">യിശ്മായേലിന്‍റെ മകളും നെബായോത്തിന്‍റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.</verse>
				<verse number="4">ആദാ ഏശാവിന് എലീഫാസിനെ പ്രസവിച്ചു; ബാസമത്ത് രെയൂവേലിനെ പ്രസവിച്ചു.</verse>
				<verse number="5">ഒഹൊലീബാമാ യെയൂശിനെയും യലാമിനെയും കോരഹിനെയും പ്രസവിച്ചു; ഇവര്‍ ഏശാവിനു കനാന്‍ദേശത്തു വച്ചു ജനിച്ച പുത്രന്മാര്‍.</verse>
				<verse number="6">എന്നാൽ ഏശാവ് തന്‍റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും വീട്ടിലുള്ളവരെയൊക്കെയും തന്‍റെ ആടുമാടുകളെയും സകല മൃഗങ്ങളെയും കനാന്‍ദേശത്തു സമ്പാദിച്ച സമ്പത്തൊക്കെയും കൊണ്ടു തന്‍റെ സഹോദരനായ യാക്കോബിന്‍റെ സമീപത്തുനിന്നു ദൂരെ ഒരു ദേശത്തേക്കു പോയി.</verse>
				<verse number="7">അവര്‍ക്ക് ഒന്നിച്ചു പാര്‍പ്പാന്‍ വഹിയാതവണ്ണം അവരുടെ സമ്പത്ത് അധികമായിരുന്നു; അവരുടെ ആടുമാടുകള്‍ ഹേതുവായി അവര്‍ പരദേശികളായി പാര്‍ത്തിരുന്ന ദേശത്തിന് അവരെ വഹിച്ചുകൂടാതെയിരുന്നു.</verse>
				<verse number="8">അങ്ങനെ എദോം എന്നും പേരുള്ള ഏശാവ് സേയീര്‍പര്‍വതത്തിൽ കുടിയിരുന്നു.</verse>
				<verse number="9">സേയീര്‍പര്‍വതത്തിലുള്ള എദോമ്യരുടെ പിതാവായ ഏശാവിന്‍റെ വംശപാരമ്പര്യമാവിത്:</verse>
				<verse number="10">ഏശാവിന്‍റെ പുത്രന്മാരുടെ പേരുകള്‍ ഇവ: ഏശാവിന്‍റെ ഭാര്യയായ ആദായുടെ മകന്‍ എലീഫാസ്; ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ മകന്‍ രെയൂവേൽ.</verse>
				<verse number="11">എലീഫാസിന്‍റെ പുത്രന്മാര്‍: തേമാന്‍, ഓമാര്‍, സെഫോ, ഗത്ഥാം, കെനസ്.</verse>
				<verse number="12">തിമ്നാ എന്നവള്‍ ഏശാവിന്‍റെ മകനായ എലീഫാസിന്‍റെ വെപ്പാട്ടി ആയിരുന്നു. അവള്‍ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു; ഇവര്‍ ഏശാവിന്‍റെ ഭാര്യയായ ആദായുടെ പുത്രന്മാര്‍.</verse>
				<verse number="13">രെയൂവേലിന്‍റെ പുത്രന്മാര്‍: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ; ഇവര്‍ ഏശാവിന്‍റെ ഭാര്യയായ ബാസമത്തിന്‍റെ പുത്രന്മാര്‍.</verse>
				<verse number="14">സിബെയോന്‍റെ മകളായ അനായുടെ മകള്‍ ഒഹൊലീബാമാ എന്ന ഏശാവിന്‍റെ ഭാര്യയുടെ പുത്രന്മാര്‍ ആരെന്നാൽ: അവള്‍ ഏശാവിനു യെയൂശ്, യലാം, കോരഹ് എന്നിവരെ പ്രസവിച്ചു.</verse>
				<verse number="15">ഏശാവിന്‍റെ പുത്രന്മാരിലെ പ്രഭുക്കന്മാര്‍ ആരെന്നാൽ: ഏശാവിന്‍റെ ആദ്യജാതന്‍ എലീഫാസിന്‍റെ പുത്രന്മാര്‍: തേമാന്‍പ്രഭു, ഓമാര്‍പ്രഭു, സെഫോപ്രഭു, കെനസ്പ്രഭു,</verse>
				<verse number="16">കോരഹ് പ്രഭു, ഗത്ഥാംപ്രഭു, അമാലേക്പ്രഭു; ഇവര്‍ എദോംദേശത്ത് എലീഫാസിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാര്‍; ഇവര്‍ ആദായുടെ പുത്രന്മാര്‍.</verse>
				<verse number="17">ഏശാവിന്‍റെ മകനായ രെയൂവേലിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: നഹത്ത്പ്രഭു, സേരഹ്പ്രഭു, ശമ്മാപ്രഭു, മിസ്സാപ്രഭു; ഇവര്‍ എദോം ദേശത്ത് രെയൂവേലിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാര്‍; ഇവര്‍ ഏശാവിന്‍റെ ഭാര്യ ബാസമത്തിന്‍റെ പുത്രന്മാര്‍.</verse>
				<verse number="18">ഏശാവിന്‍റെ ഭാര്യയായ ഒഹോലീബാമായുടെ പുത്രന്മാര്‍ ആരെന്നാൽ: യെയൂശ്പ്രഭു, യലാംപ്രഭു, കോരഹ് പ്രഭു; ഇവര്‍ അനായുടെ മകളായി ഏശാവിന്‍റെ ഭാര്യയായ ഒഹൊലീബാമായിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാര്‍.</verse>
				<verse number="19">ഇവര്‍ എദോം എന്നും പേരുള്ള ഏശാവിന്‍റെ പുത്രന്മാരും അവരിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാരും ആകുന്നു.</verse>
				<verse number="20">ഹോര്യനായ സേയീരിന്‍റെ പുത്രന്മാരായി ദേശത്തിലെ പൂര്‍വനിവാസികളായവര്‍ ആരെന്നാൽ: ലോതാന്‍, ശോബാൽ, സിബെയോന്‍, അനാ,</verse>
				<verse number="21">ദീശോന്‍, ഏസെര്‍, ദീശാന്‍; ഇവര്‍ എദോംദേശത്ത് സേയീരിന്‍റെ പുത്രന്മാരായ ഹോര്യപ്രഭുക്കന്മാര്‍.</verse>
				<verse number="22">ലോതാന്‍റെ പുത്രന്മാര്‍ ഹോരിയും ഹേമാമും ആയിരുന്നു. ലോതാന്‍റെ സഹോദരി തിമ്നാ.</verse>
				<verse number="23">ശോബാലിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: അൽവാന്‍, മാനഹത്ത്, ഏബാൽ, ശെഫോ, ഓനാം.</verse>
				<verse number="24">സിബെയോന്‍റെ പുത്രന്മാര്‍: അയ്യാവും അനാവും ആയിരുന്നു; മരുഭൂമിയിൽ തന്‍റെ അപ്പനായ സിബെയോന്‍റെ കഴുതകളെ മേയിക്കുമ്പോള്‍ ചൂടുറവുകള്‍ കണ്ടെത്തിയ അനാ ഇവന്‍തന്നെ.</verse>
				<verse number="25">അനാവിന്‍റെ മക്കള്‍ ഇവര്‍: ദീശോനും അനാവിന്‍റെ മകള്‍ ഒഹൊലീബാമായും ആയിരുന്നു.</verse>
				<verse number="26">ദീശോന്‍റെ പുത്രന്മാര്‍ ആരെന്നാൽ: ഹെംദാന്‍, എശ്ബാന്‍, യിത്രാന്‍, കെരാന്‍.</verse>
				<verse number="27">ഏസെരിന്‍റെ പുത്രന്മാര്‍: ബിൽഹാന്‍, സാവാന്‍, അക്കാന്‍.</verse>
				<verse number="28">ദീശാന്‍റെ പുത്രന്മാര്‍ ഊസും അരാനും ആയിരുന്നു.</verse>
				<verse number="29">ഹോര്യപ്രഭുക്കന്മാര്‍ ആരെന്നാൽ: ലോതാന്‍പ്രഭു, ശോബാൽപ്രഭു, സിബെയോന്‍പ്രഭു, അനാപ്രഭു,</verse>
				<verse number="30">ദീശോന്‍പ്രഭു, ഏസെര്‍പ്രഭു, ദീശാന്‍പ്രഭു; ഇവര്‍ സേയീര്‍ദേശത്തു വാണ ഹോര്യപ്രഭുക്കന്മാര്‍ ആകുന്നു.</verse>
				<verse number="31">യിസ്രായേൽമക്കള്‍ക്കു രാജാവുണ്ടാകുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാൽ:</verse>
				<verse number="32">ബെയോരിന്‍റെ പുത്രനായ ബേല എദോമിൽ രാജാവായിരുന്നു; അവന്‍റെ പട്ടണത്തിന് ദിന്‍ഹാബാ എന്നു പേര്‍.</verse>
				<verse number="33">ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്‍റെ മകന്‍ യോബാബ് അവനു പകരം രാജാവായി.</verse>
				<verse number="34">യോബാബ് മരിച്ചശേഷം തേമാന്യദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.</verse>
				<verse number="35">ഹൂശാം മരിച്ചശേഷം മോവാബു സമഭൂമിയിൽ വച്ചു മിദ്യാനെ തോല്പിച്ച ബെദദിന്‍റെ മകന്‍ ഹദദ് അവനു പകരം രാജാവായി; അവന്‍റെ പട്ടണത്തിന് അവീത്ത് എന്നു പേര്‍.</verse>
				<verse number="36">ഹദദ് മരിച്ചശേഷം മസ്രേക്കക്കാരന്‍ സമ്ലാ അവനു പകരം രാജാവായി.</verse>
				<verse number="37">സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്ത് പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.</verse>
				<verse number="38">ശൗൽ മരിച്ചശേഷം അക്ബോരിന്‍റെ മകന്‍ ബാൽഹാനാന്‍ അവനു പകരം രാജാവായി.</verse>
				<verse number="39">അക്ബോരിന്‍റെ മകനായ ബാൽഹാനാന്‍ മരിച്ചശേഷം ഹദര്‍ അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിന് പാവൂ എന്നു പേര്‍. അവന്‍റെ ഭാര്യക്ക് മെഹേതബേൽ എന്നു പേര്‍; അവള്‍ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="40">വംശംവംശമായും ദേശംദേശമായും പേരുപേരായും ഏശാവിൽനിന്ന് ഉദ്ഭവിച്ച പ്രഭുക്കന്മാരുടെ പേരുകള്‍ ആവിത്: തിമ്നാപ്രഭു, അൽവാപ്രഭു, യെഥേത്ത്പ്രഭു,</verse>
				<verse number="41">ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോന്‍പ്രഭു,</verse>
				<verse number="42">കെനസ് പ്രഭു, തേമാന്‍പ്രഭു, മിബ്സാര്‍പ്രഭു,</verse>
				<verse number="43">മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവര്‍ താന്താങ്ങളുടെ അവകാശദേശത്തും വാസസ്ഥലങ്ങളിലും വാണ എദോമ്യപ്രഭുക്കന്മാര്‍ ആകുന്നു; എദോമ്യരുടെ പിതാവ് ഏശാവു തന്നെ.</verse>
			</chapter>
			<chapter number="37">
				<verse number="1">യാക്കോബ് തന്‍റെ പിതാവ് പരദേശിയായി പാര്‍ത്ത ദേശമായ കനാന്‍ദേശത്തു വസിച്ചു.</verse>
				<verse number="2">യാക്കോബിന്‍റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിനു പതിനേഴു വയസ്സായപ്പോള്‍ അവന്‍ തന്‍റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്‍റെ അപ്പന്‍റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.</verse>
				<verse number="3">യോസേഫ് വാര്‍ധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാ മക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.</verse>
				<verse number="4">അപ്പന്‍ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്‍റെ സഹോദരന്മാര്‍ കണ്ടിട്ട് അവനെ പകച്ചു; അവനോടു സമാധാനമായി സംസാരിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="5">യോസേഫ് ഒരു സ്വപ്നം കണ്ടു. അതു തന്‍റെ സഹോദരന്മാരോട് അറിയിച്ചതുകൊണ്ട് അവര്‍ അവനെ പിന്നെയും അധികം പകച്ചു.</verse>
				<verse number="6">അവന്‍ അവരോടു പറഞ്ഞത്: ഞാന്‍ കണ്ട സ്വപ്നം കേട്ടുകൊള്‍വിന്‍.</verse>
				<verse number="7">നാം വയലിൽ കറ്റ കെട്ടിക്കൊണ്ടിരുന്നു; അപ്പോള്‍ എന്‍റെ കറ്റ എഴുന്നേറ്റു നിവര്‍ന്നു നിന്നു; നിങ്ങളുടെ കറ്റകള്‍ ചുറ്റും നിന്ന് എന്‍റെ കറ്റയെ നമസ്കരിച്ചു.</verse>
				<verse number="8">അവന്‍റെ സഹോദരന്മാര്‍ അവനോട്: നീ ഞങ്ങളുടെ രാജാവാകുമോ? നീ ഞങ്ങളെ വാഴുമോ എന്നു പറഞ്ഞു, അവന്‍റെ സ്വപ്നങ്ങള്‍ നിമിത്തവും അവന്‍റെ വാക്കു നിമിത്തവും അവനെ പിന്നെയും അധികം ദ്വേഷിച്ചു.</verse>
				<verse number="9">അവന്‍ മറ്റൊരു സ്വപ്നം കണ്ടു തന്‍റെ സഹോദരന്മാരോട് അറിയിച്ചു: ഞാന്‍ പിന്നെയും ഒരു സ്വപ്നം കണ്ടു; സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു എന്നു പറഞ്ഞു.</verse>
				<verse number="10">അവന്‍ അത് അപ്പനോടും സഹോദരന്മാരോടും അറിയിച്ചപ്പോള്‍ അപ്പന്‍ അവനെ ശാസിച്ച് അവനോട്: നീ ഈ കണ്ട സ്വപ്നം എന്ത്? ഞാനും നിന്‍റെ അമ്മയും നിന്‍റെ സഹോദരന്മാരും സാഷ്ടാംഗം വീണു നിന്നെ നമസ്കരിപ്പാന്‍ വരുമോ എന്നു പറഞ്ഞു.</verse>
				<verse number="11">അവന്‍റെ സഹോദരന്മാര്‍ക്ക് അവനോട് അസൂയ തോന്നി; അപ്പനോ ഈ വാക്ക് മനസ്സിൽ സംഗ്രഹിച്ചു.</verse>
				<verse number="12">അവന്‍റെ സഹോദരന്മാര്‍ അപ്പന്‍റെ ആടുകളെ മേയിപ്പാന്‍ ശെഖേമിൽ പോയിരുന്നു.</verse>
				<verse number="13">യിസ്രായേൽ യോസേഫിനോട്: നിന്‍റെ സഹോദരന്മാര്‍ ശെഖേമിൽ ആടു മേയിക്കുന്നുണ്ടല്ലോ; വരിക, ഞാന്‍ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും എന്നു പറഞ്ഞതിന് അവന്‍ അവനോട്: ഞാന്‍ പോകാം എന്നു പറഞ്ഞു.</verse>
				<verse number="14">അവന്‍ അവനോട്: നീ ചെന്നു നിന്‍റെ സഹോദരന്മാര്‍ക്ക് സുഖം തന്നെയോ? ആടുകള്‍ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞ് ഹെബ്രോന്‍ താഴ്വരയിൽനിന്ന് അവനെ അയച്ചു; അവന്‍ ശെഖേമിൽ എത്തി.</verse>
				<verse number="15">അവന്‍ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നത് ഒരുത്തന്‍ കണ്ടു: നീ എന്ത് അന്വേഷിക്കുന്നു എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="16">അതിന് അവന്‍: ഞാന്‍ എന്‍റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവര്‍ എവിടെ ആടു മേയിക്കുന്നു എന്ന് എന്നോട് അറിയിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="17">അവര്‍ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്ക് പോക എന്ന് അവര്‍ പറയുന്നതു ഞാന്‍ കേട്ടു എന്ന് അവന്‍ പറഞ്ഞു. അങ്ങനെ യോസേഫ് തന്‍റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു.</verse>
				<verse number="18">അവര്‍ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവന്‍ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു:</verse>
				<verse number="19">അതാ, സ്വപ്നക്കാരന്‍ വരുന്നു; വരുവിന്‍, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളക;</verse>
				<verse number="20">ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്‍റെ സ്വപ്നങ്ങള്‍ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.</verse>
				<verse number="21">രൂബേന്‍ അതു കേട്ടിട്ട്: നാം അവനു ജീവഹാനി വരുത്തരുത് എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു വിടുവിച്ചു.</verse>
				<verse number="22">അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്‍റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേന്‍ അവരോട്: രക്തം ചൊരിയിക്കരുത്; നിങ്ങള്‍ അവന്‍റെമേൽ കൈവയ്ക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="23">യോസേഫ് തന്‍റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോള്‍ അവന്‍ ഉടുത്തിരുന്ന നിലയങ്കി അവര്‍ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു.</verse>
				<verse number="24">അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.</verse>
				<verse number="25">അവര്‍ ഭക്ഷണം കഴിപ്പാന്‍ ഇരുന്നപ്പോള്‍ തല പൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.</verse>
				<verse number="26">അപ്പോള്‍ യെഹൂദാ തന്‍റെ സഹോദരന്മാരോട്: നാം നമ്മുടെ സഹോദരനെ കൊന്ന് അവന്‍റെ രക്തം മറച്ചിട്ട് എന്ത് ഉപകാരം?</verse>
				<verse number="27">വരുവിന്‍, നാം അവനെ യിശ്മായേല്യര്‍ക്കു വില്ക്കുക; നാം അവന്‍റെ മേൽ കൈ വയ്ക്കരുത്; അവന്‍ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്‍റെ സഹോദരന്മാര്‍ അതിനു സമ്മതിച്ചു.</verse>
				<verse number="28">മിദ്യാന്യകച്ചവടക്കാര്‍ കടന്നുപോകുമ്പോള്‍ അവര്‍ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യര്‍ക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവര്‍ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.</verse>
				<verse number="29">രൂബേന്‍ തിരികെ കുഴിയുടെ അടുക്കൽ ചെന്നപ്പോള്‍ യോസേഫ് കുഴിയിൽ ഇല്ല എന്നു കണ്ടു തന്‍റെ വസ്ത്രം കീറി,</verse>
				<verse number="30">സഹോദരന്മാരുടെ അടുക്കൽ വന്നു: ബാലനെ കാണുന്നില്ലല്ലോ; ഞാന്‍ ഇനി എവിടെ പോകേണ്ടൂ എന്നു പറഞ്ഞു.</verse>
				<verse number="31">പിന്നെ അവര്‍ ഒരു കോലാട്ടു കൊറ്റനെ കൊന്ന്, യോസേഫിന്‍റെ അങ്കി എടുത്തു രക്തത്തിൽ മുക്കി.</verse>
				<verse number="32">അവര്‍ നിലയങ്കി തങ്ങളുടെ അപ്പന്‍റെ അടുക്കൽ കൊടുത്തയച്ചു: ഇതു ഞങ്ങള്‍ക്കു കണ്ടുകിട്ടി; ഇതു നിന്‍റെ മകന്‍റെ അങ്കിയോ അല്ലയോ എന്ന് നോക്കേണം എന്നു പറഞ്ഞു.</verse>
				<verse number="33">അവന്‍ അതു തിരിച്ചറിഞ്ഞു: ഇത് എന്‍റെ മകന്‍റെ അങ്കി തന്നെ; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു: യോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു.</verse>
				<verse number="34">യാക്കോബ് വസ്ത്രം കീറി, അരയിൽ രട്ടുശീല ചുറ്റി ഏറിയനാള്‍ തന്‍റെ മകനെച്ചൊല്ലി ദുഃഖിച്ചുകൊണ്ടിരുന്നു.</verse>
				<verse number="35">അവന്‍റെ പുത്രന്മാരും പുത്രിമാരും എല്ലാം അവനെ ആശ്വസിപ്പിപ്പാന്‍ വന്നു; അവനോ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതെ: ഞാന്‍ ദുഃഖത്തോടെ എന്‍റെ മകന്‍റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്‍റെ അപ്പന്‍ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.</verse>
				<verse number="36">എന്നാൽ മിദ്യാന്യര്‍ അവനെ മിസ്രയീമിൽ ഫറവോന്‍റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫറിനു വിറ്റു.</verse>
			</chapter>
			<chapter number="38">
				<verse number="1">അക്കാലത്ത് യെഹൂദാ തന്‍റെ സഹോദരന്മാരെ വിട്ട് ഹീരാ എന്നു പേരുള്ള ഒരു അദുല്ലാമ്യന്‍റെ അടുക്കൽ ചെന്നു;</verse>
				<verse number="2">അവിടെ ശൂവാ എന്നു പേരുള്ള ഒരു കനാന്യന്‍റെ മകളെ കണ്ടു; അവളെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നു.</verse>
				<verse number="3">അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഏര്‍ എന്നു പേരിട്ടു.</verse>
				<verse number="4">അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ഓനാന്‍ എന്നു പേരിട്ടു.</verse>
				<verse number="5">അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; അവന് ശേലാ എന്നു പേരിട്ടു. അവള്‍ ഇവനെ പ്രസവിച്ചപ്പോള്‍ അവന്‍ കെസീബിൽ ആയിരുന്നു.</verse>
				<verse number="6">യെഹൂദാ തന്‍റെ ആദ്യജാതനായ ഏരിനു താമാര്‍ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു.</verse>
				<verse number="7">യെഹൂദായുടെ ആദ്യജാതനായ ഏര്‍ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് യഹോവ അവനെ മരിപ്പിച്ചു.</verse>
				<verse number="8">അപ്പോള്‍ യെഹൂദാ ഓനാനോട്: നിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കൽ ചെന്ന് അവളോടു ദേവരധര്‍മം അനുഷ്ഠിച്ച്, ജ്യേഷ്ഠന്‍റെ പേര്‍ക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു.</verse>
				<verse number="9">എന്നാൽ ആ സന്തതി തന്‍റേതായിരിക്കയില്ല എന്ന് ഓനാന്‍ അറികകൊണ്ട് ജ്യേഷ്ഠന്‍റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോള്‍ ജ്യേഷ്ഠനു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിനു നിലത്തു വീഴ്ത്തിക്കളഞ്ഞു.</verse>
				<verse number="10">അവന്‍ ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നതുകൊണ്ട് അവന്‍ ഇവനെയും മരിപ്പിച്ചു.</verse>
				<verse number="11">അപ്പോള്‍ യെഹൂദാ തന്‍റെ മരുമകളായ താമാരോട്: എന്‍റെ മകന്‍ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്‍റെ വീട്ടിൽ വിധവയായി പാര്‍ക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുത് എന്ന് അവന്‍ വിചാരിച്ചു; അങ്ങനെ താമാര്‍ അപ്പന്‍റെ വീട്ടിൽ പോയി പാര്‍ത്തു.</verse>
				<verse number="12">കുറെക്കാലം കഴിഞ്ഞിട്ട് ശൂവയുടെ മകള്‍, യെഹൂദായുടെ ഭാര്യ മരിച്ചു; യെഹൂദായുടെ ദുഃഖം മാറിയശേഷം അവന്‍ തന്‍റെ സ്നേഹിതന്‍ അദുല്ലാമ്യനായ ഹീരായോടുകൂടെ തന്‍റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരത്തിനു പോയി.</verse>
				<verse number="13">നിന്‍റെ അമ്മായപ്പന്‍ തന്‍റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരത്തിനു തിമ്നായ്ക്കു പോകുന്നു എന്നു താമാറിന് അറിവു കിട്ടി.</verse>
				<verse number="14">ശേലാ പ്രാപ്തിയായിട്ടും തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ട് അവള്‍ വൈധവ്യവസ്ത്രം മാറ്റിവച്ച്, ഒരു മൂടുപടം മൂടി പുതച്ച് തിമ്നായ്ക്കു പോകുന്ന വഴിക്കുള്ള എനയീം പട്ടണത്തിന്‍റെ ഗോപുരത്തിൽ ഇരുന്നു.</verse>
				<verse number="15">യെഹൂദാ അവളെ കണ്ടപ്പോള്‍ അവള്‍ മുഖം മൂടിയിരുന്നതുകൊണ്ട് ഒരു വേശ്യ എന്നു നിരൂപിച്ചു.</verse>
				<verse number="16">അവന്‍ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞ് തന്‍റെ മരുമകള്‍ എന്ന് അറിയാതെ: വരിക, ഞാന്‍ നിന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്‍റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും എന്ന് അവള്‍ ചോദിച്ചു.</verse>
				<verse number="17">ഞാന്‍ ആട്ടിന്‍കൂട്ടത്തിൽനിന്ന് ഒരു കോലാട്ടിന്‍കുട്ടിയെ നിനക്കു കൊടുത്തയയ്ക്കാം എന്ന് അവന്‍ പറഞ്ഞു. നീ കൊടുത്തയയ്ക്കുവോളത്തിന് ഒരു പണയം തരുമോ എന്ന് അവള്‍ ചോദിച്ചു.</verse>
				<verse number="18">എന്തു പണയം തരേണം എന്ന് അവന്‍ ചോദിച്ചതിനു നിന്‍റെ മുദ്രമോതിരവും മോതിരച്ചരടും നിന്‍റെ കൈയിലെ വടിയും എന്ന് അവള്‍ പറഞ്ഞു. ഇവ അവള്‍ക്കു കൊടുത്തു, അവന്‍ അവളുടെ അടുക്കൽ ചെന്നു; അവള്‍ ഗര്‍ഭം ധരിക്കയും ചെയ്തു.</verse>
				<verse number="19">പിന്നെ അവള്‍ എഴുന്നേറ്റു പോയി, തന്‍റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു.</verse>
				<verse number="20">സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിനു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്‍റെ കൈവശം ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചു; അവന്‍ അവളെ കണ്ടില്ലതാനും.</verse>
				<verse number="21">അവന്‍ ആ സ്ഥലത്തെ ആളുകളോട്: എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെയെന്നു ചോദിച്ചതിന്: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="22">അവന്‍ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: ഞാന്‍ അവളെ കണ്ടില്ല; ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവിടെയുള്ള ആളുകള്‍ പറഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="23">അപ്പോള്‍ യെഹൂദാ: നമുക്ക് അപകീര്‍ത്തി ഉണ്ടാകാതിരിപ്പാന്‍ അവള്‍ അത് എടുത്തുകൊള്ളട്ടെ; ഞാന്‍ ഈ ആട്ടിന്‍കുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു.</verse>
				<verse number="24">ഏകദേശം മൂന്നു മാസം കഴിഞ്ഞിട്ട്: നിന്‍റെ മരുമകള്‍ താമാര്‍ പരസംഗം ചെയ്തു, പരസംഗത്താൽ ഗര്‍ഭിണിയായിരിക്കുന്നു എന്നു യെഹൂദായ്ക്ക് അറിവു കിട്ടി. അപ്പോള്‍ യെഹൂദാ: അവളെ പുറത്തു കൊണ്ടുവരുവിന്‍; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു.</verse>
				<verse number="25">അവളെ പുറത്തു കൊണ്ടുവന്നപ്പോള്‍ അവള്‍ അമ്മായപ്പന്‍റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാന്‍ ഗര്‍ഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആര്‍ക്കുള്ളത് എന്നു നോക്കി അറിയേണം എന്നു പറയിച്ചു.</verse>
				<verse number="26">യെഹൂദാ അവയെ അറിഞ്ഞു: അവള്‍ എന്നിലും നീതിയുള്ളവള്‍; ഞാന്‍ അവളെ എന്‍റെ മകന്‍ ശേലാവിനു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.</verse>
				<verse number="27">അവള്‍ക്കു പ്രസവകാലം ആയപ്പോള്‍ അവളുടെ ഗര്‍ഭത്തിൽ ഇരട്ടപ്പിള്ളകള്‍ ഉണ്ടായിരുന്നു.</verse>
				<verse number="28">അവള്‍ പ്രസവിക്കുമ്പോള്‍ ഒരു പിള്ള കൈ പുറത്തു നീട്ടി; അപ്പോള്‍ സൂതികര്‍മിണി ഒരു ചുവന്ന നൂൽ എടുത്ത് അവന്‍റെ കൈക്കു കെട്ടി; ഇവന്‍ ആദ്യം പുറത്തുവന്നു എന്നു പറഞ്ഞു.</verse>
				<verse number="29">അവനോ കൈ പിന്നെയും അകത്തേക്കു വലിച്ചു. അപ്പോള്‍ അവന്‍റെ സഹോദരന്‍ പുറത്തു വന്നു: നീ ഛിദ്രം ഉണ്ടാക്കിയത് എന്ത് എന്ന് അവള്‍ പറഞ്ഞു. അതുകൊണ്ട് അവനു പേരെസ്സ് എന്നു പേരിട്ടു.</verse>
				<verse number="30">അതിന്‍റെശേഷം കൈമേൽ ചുവന്ന നൂലുള്ള അവന്‍റെ സഹോദരന്‍ പുറത്തു വന്നു; അവനു സേരഹ് എന്നു പേരിട്ടു.</verse>
			</chapter>
			<chapter number="39">
				<verse number="1">എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്‍റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫര്‍ എന്ന ഒരു മിസ്രയീമ്യന്‍ അവനെ വിലയ്ക്കു വാങ്ങി.</verse>
				<verse number="2">യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ കൃതാര്‍ഥനായി, മിസ്രയീമ്യനായ യജമാനന്‍റെ വീട്ടിൽ പാര്‍ത്തു.</verse>
				<verse number="3">യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്‍ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്‍റെ യജമാനന്‍ കണ്ടു.</verse>
				<verse number="4">അതുകൊണ്ടു യോസേഫ് അവന് ഇഷ്ടനായി ശുശ്രൂഷ ചെയ്തു; അവന്‍ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്‍റെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="5">അവന്‍ തന്‍റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്‍റെ നിമിത്തം മിസ്രയീമ്യന്‍റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി.</verse>
				<verse number="6">അവന്‍ തനിക്കുള്ളതൊക്കെയും യോസേഫിന്‍റെ കൈയിൽ ഏല്പിച്ചു; താന്‍ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്‍റെ കൈവശമുള്ള മറ്റു യാതൊന്നും അവന്‍ അറിഞ്ഞില്ല.</verse>
				<verse number="7">യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്‍റെ ഭാര്യ യോസേഫിന്‍മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.</verse>
				<verse number="8">അവന്‍ അതിനു സമ്മതിക്കാതെ യജമാനന്‍റെ ഭാര്യയോട്: ഇതാ, വീട്ടിൽ എന്‍റെ കൈവശമുള്ള യാതൊന്നും എന്‍റെ യജമാനന്‍ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.</verse>
				<verse number="9">ഈ വീട്ടിൽ എന്നെക്കാള്‍ വലിയവനില്ല; നീ അവന്‍റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവന്‍ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ട് ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു.</verse>
				<verse number="10">അവള്‍ ദിനംപ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവന്‍ അവളെ അനുസരിച്ചില്ല.</verse>
				<verse number="11">ഒരു ദിവസം അവന്‍ തന്‍റെ പ്രവൃത്തി ചെയ്‍വാന്‍ വീട്ടിനകത്തു ചെന്നു; വീട്ടിലുള്ളവര്‍ ആരും അവിടെ ഇല്ലായിരുന്നു.</verse>
				<verse number="12">അവള്‍ അവന്‍റെ വസ്ത്രം പിടിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു; എന്നാൽ അവന്‍ തന്‍റെ വസ്ത്രം അവളുടെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിക്കളഞ്ഞു.</verse>
				<verse number="13">അവന്‍ വസ്ത്രം തന്‍റെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോള്‍,</verse>
				<verse number="14">അവള്‍ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന് അവന്‍ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവന്‍ എന്നോടുകൂടെ ശയിക്കേണ്ടതിന് എന്‍റെ അടുക്കൽ വന്നു; എന്നാൽ ഞാന്‍ ഉറക്കെ നിലവിളിച്ചു.</verse>
				<verse number="15">ഞാന്‍ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോള്‍ അവന്‍ തന്‍റെ വസ്ത്രം എന്‍റെ അടുക്കൽ വിട്ടേച്ച് ഓടിപ്പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="16">യജമാനന്‍ വീട്ടിൽ വരുവോളം അവള്‍ ആ വസ്ത്രം തന്‍റെ പക്കൽ വച്ചുകൊണ്ടിരുന്നു.</verse>
				<verse number="17">അവനോട് അവള്‍ അവ്വണ്ണംതന്നെ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസന്‍ എന്നെ ഹാസ്യമാക്കുവാന്‍ എന്‍റെ അടുക്കൽ വന്നു.</verse>
				<verse number="18">ഞാന്‍ ഉറക്കെ നിലവിളിച്ചപ്പോള്‍ അവന്‍ തന്‍റെ വസ്ത്രം എന്‍റെ അടുക്കൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു പറഞ്ഞു.</verse>
				<verse number="19">നിന്‍റെ ദാസന്‍ ഇങ്ങനെ എന്നോടു ചെയ്തു എന്നു തന്‍റെ ഭാര്യ പറഞ്ഞ വാക്ക് യജമാനന്‍ കേട്ടപ്പോള്‍ അവനു കോപം ജ്വലിച്ചു.</verse>
				<verse number="20">യോസേഫിന്‍റെ യജമാനന്‍ അവനെ പിടിച്ച് രാജാവിന്‍റെ ബദ്ധന്മാര്‍ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവന്‍ കാരാഗൃഹത്തിൽ കിടന്നു.</verse>
				<verse number="21">എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവനു കൃപ നല്കി.</verse>
				<verse number="22">കാരാഗൃഹത്തിലെ സകല ബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്‍റെ കൈയിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവന്‍ വിചാരകനായിരുന്നു.</verse>
				<verse number="23">യഹോവ അവനോടുകൂടെ ഇരുന്ന് അവന്‍ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട് അവന്‍റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.</verse>
			</chapter>
			<chapter number="40">
				<verse number="1">അനന്തരം മിസ്രയീംരാജാവിന്‍റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീംരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.</verse>
				<verse number="2">ഫറവോന്‍ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്‍റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.</verse>
				<verse number="3">അവരെ അകമ്പടിനായകന്‍റെ വീട്ടിൽ യോസേഫ് ബദ്ധനായിക്കിടന്ന കാരാഗൃഹത്തിൽ ആക്കി.</verse>
				<verse number="4">അകമ്പടിനായകന്‍ അവരെ യോസേഫിന്‍റെ പക്കൽ ഏല്പിച്ചു; അവന്‍ അവര്‍ക്കു ശുശ്രൂഷ ചെയ്തു; അവര്‍ കുറെക്കാലം തടവിൽ കിടന്നു.</verse>
				<verse number="5">മിസ്രയീംരാജാവിന്‍റെ പാനപാത്രവാഹകനും അപ്പക്കാരനും ഇങ്ങനെ കാരാഗൃഹത്തിൽ ബദ്ധന്മാരായിരുന്ന രണ്ടു പേരും ഒരു രാത്രിയിൽതന്നെ വെവ്വേറെ അര്‍ഥമുള്ള ഓരോ സ്വപ്നം കണ്ടു.</verse>
				<verse number="6">രാവിലെ യോസേഫ് അവരുടെ അടുക്കൽ വന്നു നോക്കിയപ്പോള്‍ അവര്‍ വിഷാദിച്ചിരിക്കുന്നതു കണ്ടു.</verse>
				<verse number="7">അവന്‍ യജമാനന്‍റെ വീട്ടിൽ തന്നോടുകൂടെ തടവിൽ കിടക്കുന്നവരായ ഫറവോന്‍റെ ഉദ്യോഗസ്ഥന്മാരോട്: നിങ്ങള്‍ ഇന്നു വിഷാദഭാവത്തോടെ ഇരിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="8">അവര്‍ അവനോട്: ഞങ്ങള്‍ സ്വപ്നം കണ്ടു; വ്യാഖ്യാനിച്ചു തരുവാന്‍ ആരുമില്ല എന്നു പറഞ്ഞു. യോസേഫ് അവരോട്: സ്വപ്നവ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? അത് എന്നോടു പറവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="9">അപ്പോള്‍ പാനപാത്ര വാഹകന്മാരുടെ പ്രമാണി യോസേഫിനെ തന്‍റെ സ്വപ്നം അറിയിച്ചു പറഞ്ഞത്: എന്‍റെ സ്വപ്നത്തിൽ ഇതാ, എന്‍റെ മുമ്പിൽ ഒരു മുന്തിരിവള്ളി.</verse>
				<verse number="10">മുന്തിരിവള്ളിയിൽ മൂന്നു കൊമ്പ്; അതു തളിര്‍ത്തു പൂത്തു; കുലകളിൽ മുന്തിരിങ്ങ പഴുത്തു.</verse>
				<verse number="11">ഫറവോന്‍റെ പാനപാത്രം എന്‍റെ കൈയിൽ ഉണ്ടായിരുന്നു; ഞാന്‍ മുന്തിരിപ്പഴം പറിച്ചു ഫറവോന്‍റെ പാനപാത്രത്തിൽ പിഴിഞ്ഞു; പാനപാത്രം ഫറവോന്‍റെ കൈയിൽ കൊടുത്തു.</verse>
				<verse number="12">യോസേഫ് അവനോടു പറഞ്ഞത്: അതിന്‍റെ അര്‍ഥം ഇതാകുന്നു, മൂന്ന് കൊമ്പ് മൂന്നു ദിവസം.</verse>
				<verse number="13">മൂന്നു ദിവസത്തിനകം ഫറവോന്‍ നിന്നെ കടാക്ഷിച്ച്, വീണ്ടും നിന്‍റെ സ്ഥാനത്ത് ആക്കും. നീ പാനപാത്രവാഹകനായി മുമ്പിലത്തെ പതിവുപോലെ ഫറവോന്‍റെ കൈയിൽ പാനപാത്രം കൊടുക്കും.</verse>
				<verse number="14">എന്നാൽ നീ ശുഭമായിരിക്കുമ്പോള്‍ എന്നെ ഓര്‍ത്ത് എന്നോടു ദയ ചെയ്ത് ഫറവോനെ എന്‍റെ വസ്തുത ബോധിപ്പിച്ച് എന്നെ ഈ വീട്ടിൽനിന്നും വിടുവിക്കേണമേ.</verse>
				<verse number="15">എന്നെ എബ്രായരുടെ ദേശത്തുനിന്നു കട്ടുകൊണ്ടുപോന്നതാകുന്നു; ഈ കുണ്ടറയിൽ എന്നെ ഇടേണ്ടതിന് ഞാന്‍ ഇവിടെയും യാതൊന്നും ചെയ്തിട്ടില്ല.</verse>
				<verse number="16">അര്‍ഥം നല്ലതെന്ന് അപ്പക്കാരുടെ പ്രമാണി കണ്ടിട്ടു യോസേഫിനോട്: ഞാനും സ്വപ്നത്തിൽ എന്‍റെ തലയിൽ വെളുത്ത അപ്പമുള്ള മൂന്നു കുട്ട കണ്ടു.</verse>
				<verse number="17">മേലത്തെ കുട്ടയിൽ ഫറവോന്‍റെ വക അപ്പത്തരങ്ങളൊക്കെയും ഉണ്ടായിരുന്നു; പക്ഷികള്‍ എന്‍റെ തലയിലെ കുട്ടയിൽനിന്ന് അവയെ തിന്നുകളഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="18">അതിനു യോസേഫ്: അതിന്‍റെ അര്‍ഥം ഇതാകുന്നു, മൂന്നു കുട്ട മൂന്നു ദിവസം.</verse>
				<verse number="19">മൂന്നു ദിവസത്തിനകം ഫറവോന്‍ നിന്‍റെ തല വെട്ടി നിന്നെ ഒരു മരത്തിന്മേൽ തൂക്കും; പക്ഷികള്‍ നിന്‍റെ മാംസം തിന്നുകളയും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="20">മൂന്നാം നാളിൽ ഫറവോന്‍റെ തിരുനാളിൽ അവന്‍ തന്‍റെ സകല ദാസന്മാര്‍ക്കും ഒരു വിരുന്നു കഴിച്ചു. തന്‍റെ ദാസന്മാരുടെ മധ്യേ പാനപാത്രവാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഓര്‍ത്തു.</verse>
				<verse number="21">പാനപാത്രവാഹകന്മാരുടെ പ്രമാണിയെ ഫറവോന്‍റെ കൈയിൽ പാനപാത്രം കൊടുക്കേണ്ടതിനു വീണ്ടും അവന്‍റെ സ്ഥാനത്ത് ആക്കി.</verse>
				<verse number="22">അപ്പക്കാരുടെ പ്രമാണിയെയോ അവന്‍ തൂക്കിച്ചു; യോസേഫ് അര്‍ഥം പറഞ്ഞതുപോലെ തന്നെ.</verse>
				<verse number="23">എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഓര്‍ക്കാതെ അവനെ മറന്നുകളഞ്ഞു.</verse>
			</chapter>
			<chapter number="41">
				<verse number="1">രണ്ടു സംവത്സരം കഴിഞ്ഞശേഷം ഫറവോന്‍ ഒരു സ്വപ്നം കണ്ടതെന്തെന്നാൽ: അവന്‍ നദീതീരത്തു നിന്നു.</verse>
				<verse number="2">അപ്പോള്‍ രൂപഗുണവും മാംസപുഷ്‍ടിയുമുള്ള ഏഴു പശു നദിയിൽനിന്നു കയറി, ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.</verse>
				<verse number="3">അവയുടെ പിന്നാലെ മെലിഞ്ഞും വിരൂപമായുമുള്ള വേറെ ഏഴു പശു നദിയിൽനിന്നു കയറി, നദീതീരത്തു മറ്റേ പശുക്കളുടെ അരികെ നിന്നു.</verse>
				<verse number="4">മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ രൂപഗുണവും മാംസപുഷ്‍ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു; അപ്പോള്‍ ഫറവോന്‍ ഉണര്‍ന്നു.</verse>
				<verse number="5">അവന്‍ പിന്നെയും ഉറങ്ങി, രണ്ടാമതും ഒരു സ്വപ്നം കണ്ടു; പുഷ്‍ടിയുള്ളതും നല്ലതുമായ ഏഴു കതിര്‍ ഒരുതണ്ടിൽനിന്നു പൊങ്ങിവന്നു.</verse>
				<verse number="6">അവയുടെ പിന്നാലെ നേര്‍ത്തും കിഴക്കന്‍ കാറ്റിനാൽ കരിഞ്ഞും ഇരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.</verse>
				<verse number="7">നേര്‍ത്ത ഏഴു കതിരുകള്‍ പുഷ്‍ടിയും മണിക്കരുത്തുമുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോന്‍ ഉണര്‍ന്നു, അതു സ്വപ്നം എന്ന് അറിഞ്ഞു.</verse>
				<verse number="8">പ്രാതഃകാലത്ത് അവന്‍ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോട് തന്‍റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.</verse>
				<verse number="9">അപ്പോള്‍ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞത്: ഇന്നു ഞാന്‍ എന്‍റെ കുറ്റം ഓര്‍ക്കുന്നു.</verse>
				<verse number="10">ഫറവോന്‍ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്‍റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ.</verse>
				<verse number="11">അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽതന്നെ സ്വപ്നം കണ്ടു; വെവ്വേറെ അര്‍ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തന്‍ കണ്ടത്.</verse>
				<verse number="12">അവിടെ അകമ്പടിനായകന്‍റെ ദാസനായ ഒരു എബ്രായ യൗവനക്കാരന്‍ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങള്‍ അവനോട് അറിയിച്ചാറെ അവന്‍ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തനു താന്താന്‍റെ സ്വപ്നത്തിന്‍റെ അര്‍ഥം പറഞ്ഞുതന്നു.</verse>
				<verse number="13">അവന്‍ അര്‍ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.</verse>
				<verse number="14">ഉടനെ ഫറവോന്‍ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവര്‍ അവനെ വേഗത്തിൽ കുണ്ടറയിൽനിന്ന് ഇറക്കി; അവന്‍ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="15">ഫറവോന്‍ യോസേഫിനോട്: ഞാന്‍ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യാനിപ്പാന്‍ ആരുമില്ല; എന്നാൽ നീയൊരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാന്‍ കേട്ടിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="16">അതിനു യോസേഫ് ഫറവോനോട്: ഞാനല്ല, ദൈവം തന്നെ ഫറവോന് ശുഭമായൊരു ഉത്തരം നല്കും എന്നു പറഞ്ഞു.</verse>
				<verse number="17">പിന്നെ ഫറവോന്‍ യോസേഫിനോടു പറഞ്ഞത്: എന്‍റെ സ്വപ്നത്തിൽ ഞാന്‍ നദീതീരത്തു നിന്നു.</verse>
				<verse number="18">അപ്പോള്‍ മാംസപുഷ്‍ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു.</verse>
				<verse number="19">അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറിവന്നു; അത്ര വിരൂപമായവയെ ഞാന്‍ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല.</verse>
				<verse number="20">എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കള്‍ പുഷ്‍ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു;</verse>
				<verse number="21">ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെതന്നെ വിരൂപമുള്ളവ ആയിരുന്നു. അപ്പോള്‍ ഞാന്‍ ഉണര്‍ന്നു.</verse>
				<verse number="22">പിന്നെയും ഞാന്‍ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിര്‍ ഒരു തണ്ടിൽ പൊങ്ങിവന്നു.</verse>
				<verse number="23">അവയുടെ പിന്നാലെ ഉണങ്ങിയും നേര്‍ത്തും കിഴക്കന്‍ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിര്‍ പൊങ്ങിവന്നു.</verse>
				<verse number="24">നേര്‍ത്ത കതിരുകള്‍ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാന്‍ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.</verse>
				<verse number="25">അപ്പോള്‍ യോസേഫ് ഫറവോനോടു പറഞ്ഞത്: ഫറവോന്‍റെ സ്വപ്നം ഒന്നുതന്നെ; താന്‍ ചെയ്‍വാന്‍ ഭാവിക്കുന്നതു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.</verse>
				<verse number="26">ഏഴു നല്ല പശു ഏഴു സംവത്സരം; നല്ല കതിരും ഏഴു സംവത്സരം; സ്വപ്നം ഒന്നുതന്നെ.</verse>
				<verse number="27">അവയുടെ പിന്നാലെ കയറിവന്ന മെലിഞ്ഞും വിരൂപമായുമുള്ള ഏഴു പശുവും കിഴക്കന്‍ കാറ്റിനാൽ കരിഞ്ഞു പതിരായുള്ള ഏഴു കതിരും ഏഴു സംവത്സരം; അവ ക്ഷാമമുള്ള ഏഴു സംവത്സരമാകുന്നു.</verse>
				<verse number="28">ദൈവം ചെയ്‍വാന്‍ ഭാവിക്കുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു. അതാകുന്നു ഞാന്‍ ഫറവോനോടു പറഞ്ഞത്.</verse>
				<verse number="29">മിസ്രയീംദേശത്തൊക്കെയും ബഹുസുഭിക്ഷമായ ഏഴു സംവത്സരം വരും.</verse>
				<verse number="30">അതു കഴിഞ്ഞിട്ടു ക്ഷാമമുള്ള ഏഴു സംവത്സരം വരും; അപ്പോള്‍ മിസ്രയീംദേശത്ത് ആ സുഭിക്ഷതയൊക്കെയും മറന്നിരിക്കും; ക്ഷാമത്താൽ ദേശമൊക്കെയും ക്ഷയിച്ചുപോകും.</verse>
				<verse number="31">പിന്‍വരുന്ന ക്ഷാമം അതികഠിനമായിരിക്കയാൽ ദേശത്തുണ്ടായിരുന്ന സുഭിക്ഷത അറിയാതെയായിപ്പോകും.</verse>
				<verse number="32">ഫറവോനു സ്വപ്നം രണ്ടു വട്ടം ഉണ്ടായതോ കാര്യം ദൈവത്തിന്‍റെ മുമ്പാകെ സ്ഥിരമായിരിക്കകൊണ്ടും ദൈവം അതിനെ വേഗത്തിൽ വരുത്തുവാനിരിക്കകൊണ്ടും ആകുന്നു.</verse>
				<verse number="33">ആകയാൽ ഫറവോന്‍ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ച് മിസ്രയീംദേശത്തിനു മേലധികാരി ആക്കി വയ്ക്കേണം.</verse>
				<verse number="34">അതുകൂടാതെ ഫറവോന്‍ ദേശത്തിന്മേൽ വിചാരകന്മാരെ ആക്കി, സുഭിക്ഷതയുള്ള ഏഴു സംവത്സരത്തിൽ മിസ്രയീംദേശത്തിലെ വിളവിൽ അഞ്ചിലൊന്നു വാങ്ങേണം.</verse>
				<verse number="35">ഈ വരുന്ന നല്ല സംവത്സരങ്ങളിലെ വിളവൊക്കെയും ശേഖരിച്ചു പട്ടണങ്ങളിൽ ഫറവോന്‍റെ അധീനത്തിൽ ധാന്യം സൂക്ഷിച്ചു വയ്ക്കേണം.</verse>
				<verse number="36">ആ ധാന്യം മിസ്രയീംദേശത്തു വരുവാന്‍ പോകുന്ന ക്ഷാമമുള്ള ഏഴു സംവത്സരത്തേക്കു ദേശത്തിനു സംഗ്രഹമായിട്ടിരിക്കേണം; എന്നാൽ ദേശം ക്ഷാമംകൊണ്ടു നശിക്കയില്ല.</verse>
				<verse number="37">ഈ വാക്ക് ഫറവോനും അവന്‍റെ സകല ഭൃത്യന്മാര്‍ക്കും ബോധിച്ചു.</verse>
				<verse number="38">ഫറവോന്‍ തന്‍റെ ഭൃത്യന്മാരോട്: ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുത്തനെ കണ്ടുകിട്ടുമോ എന്നു പറഞ്ഞു.</verse>
				<verse number="39">പിന്നെ ഫറവോന്‍ യോസേഫിനോട്: ദൈവം ഇതൊക്കെയും നിനക്കു വെളിപ്പെടുത്തിത്തന്നതുകൊണ്ടു നിന്നെപ്പോലെ വിവേകവും ജ്ഞാനവുമുള്ളവന്‍ ഒരുത്തനുമില്ല.</verse>
				<verse number="40">നീ എന്‍റെ ഗൃഹത്തിനു മേലധികാരിയാകും; നിന്‍റെ വാക്ക് എന്‍റെ ജനമെല്ലാം അനുസരിച്ചു നടക്കും; സിംഹാസനംകൊണ്ടു മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="41">ഇതാ, മിസ്രയീംദേശത്തിനൊക്കെയും ഞാന്‍ നിന്നെ മേലധികാരി ആക്കിയിരിക്കുന്നു എന്നും ഫറവോന്‍ യോസേഫിനോടു പറഞ്ഞു.</verse>
				<verse number="42">ഫറവോന്‍ തന്‍റെ കൈയിൽനിന്ന് മുദ്രമോതിരം ഊരി, യോസേഫിന്‍റെ കൈക്ക് ഇട്ടു, അവനെ നേര്‍മയുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു സ്വര്‍ണസരപ്പളിയും അവന്‍റെ കഴുത്തിലിട്ടു.</verse>
				<verse number="43">തന്‍റെ രണ്ടാം രഥത്തിൽ അവനെ കയറ്റി: മുട്ടുകുത്തുവിന്‍ എന്ന് അവന്‍റെ മുമ്പിൽ വിളിച്ചു പറയിച്ചു; ഇങ്ങനെ അവനെ മിസ്രയീംദേശത്തിനൊക്കെയും മേലധികാരി ആക്കി.</verse>
				<verse number="44">പിന്നെ ഫറവോന്‍ യോസേഫിനോട്: ഞാന്‍ ഫറവോനാകുന്നു; നിന്‍റെ കല്പന കൂടാതെ മിസ്രയീംദേശത്ത് എങ്ങും യാതൊരുത്തനും കൈയോ കാലോ അനക്കുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="45">ഫറവോന്‍ യോസേഫിനു സാപ്നത്ത് പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്തിനെ അവനു ഭാര്യയായി കൊടുത്തു. പിന്നെ യോസേഫ് മിസ്രയീംദേശത്തു സഞ്ചരിച്ചു.</verse>
				<verse number="46">യോസേഫ് മിസ്രയീംരാജാവായ ഫറവോന്‍റെ മുമ്പാകെ നില്ക്കുമ്പോള്‍ അവനു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്‍റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് മിസ്രയീംദേശത്തൊക്കെയും സഞ്ചരിച്ചു.</verse>
				<verse number="47">എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു.</verse>
				<verse number="48">മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യമൊക്കെയും അവന്‍ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു.</verse>
				<verse number="49">അങ്ങനെ യോസേഫ് കടല്ക്കരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചുവച്ചു; അളപ്പാന്‍ കഴിവില്ലായ്കയാൽ അളവു നിര്‍ത്തിക്കളഞ്ഞു.</verse>
				<verse number="50">ക്ഷാമകാലം വരുംമുമ്പേ യോസേഫിനു രണ്ടു പുത്രന്മാര്‍ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകള്‍ ആസ്നത്ത് പ്രസവിച്ചു.</verse>
				<verse number="51">എന്‍റെ സകല കഷ്ടതയും എന്‍റെ പിതൃഭവനമൊക്കെയും ദൈവം എന്നെ മറക്കു മാറാക്കി എന്നു പറഞ്ഞു യോസേഫ് തന്‍റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.</verse>
				<verse number="52">സങ്കടദേശത്തു ദൈവം എന്നെ വര്‍ധിപ്പിച്ചു എന്നു പറഞ്ഞ്, അവന്‍ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.</verse>
				<verse number="53">മിസ്രയീംദേശത്തുണ്ടായ സുഭിക്ഷതയുള്ള ഏഴു സംവത്സരം കഴിഞ്ഞപ്പോള്‍</verse>
				<verse number="54">യോസേഫ് പറഞ്ഞതുപോലെ ക്ഷാമമുള്ള ഏഴു സംവത്സരം തുടങ്ങി; സകല ദേശങ്ങളിലും ക്ഷാമം ഉണ്ടായി; എന്നാൽ മിസ്രയീംദേശത്ത് എല്ലായിടവും ആഹാരം ഉണ്ടായിരുന്നു.</verse>
				<verse number="55">പിന്നെ മിസ്രയീംദേശത്ത് എല്ലായിടവും ക്ഷാമം ഉണ്ടായപ്പോള്‍ ജനങ്ങള്‍ ആഹാരത്തിനായി ഫറവോനോട് നിലവിളിച്ചു; ഫറവോന്‍ മിസ്രയീമ്യരോടൊക്കെയും: നിങ്ങള്‍ യോസേഫിന്‍റെ അടുക്കൽ ചെല്ലുവിന്‍; അവന്‍ നിങ്ങളോടു പറയുംപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="56">ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകളൊക്കെയും തുറന്നു, മിസ്രയീമ്യര്‍ക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായിത്തീര്‍ന്നു.</verse>
				<verse number="57">ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായിത്തീര്‍ന്നതുകൊണ്ട് സകല ദേശക്കാരും ധാന്യംകൊള്ളുവാന്‍ മിസ്രയീമിൽ യോസേഫിന്‍റെ അടുക്കൽ വന്നു.</verse>
			</chapter>
			<chapter number="42">
				<verse number="1">മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോള്‍ തന്‍റെ പുത്രന്മാരോട്: നിങ്ങള്‍ തമ്മിൽ തമ്മിൽ നോക്കി നില്ക്കുന്നതെന്ത്?</verse>
				<verse number="2">മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം കൊള്ളുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="3">യോസേഫിന്‍റെ സഹോദരന്മാര്‍ പത്തു പേര്‍ മിസ്രയീമിൽ ധാന്യം കൊള്ളുവാന്‍ പോയി.</verse>
				<verse number="4">എന്നാൽ യോസേഫിന്‍റെ അനുജനായ ബെന്യാമീനു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നു വച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.</verse>
				<verse number="5">അങ്ങനെ ധാന്യം കൊള്ളുവാന്‍ വന്നവരുടെ ഇടയിൽ യിസ്രായേലിന്‍റെ പുത്രന്മാരും വന്നു; കനാന്‍ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.</verse>
				<verse number="6">യോസേഫ് ദേശത്തിന് അധിപതിയായിരുന്നു; അവന്‍ തന്നെയായിരുന്നു ദേശത്തിലെ സകല ജനങ്ങള്‍ക്കും ധാന്യം വിറ്റത്; യോസേഫിന്‍റെ സഹോദരന്മാരും വന്ന് അവനെ സാഷ്ടാംഗം നമസ്കരിച്ചു.</verse>
				<verse number="7">യോസേഫ് തന്‍റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ച് അവരോടു കഠിനമായി സംസാരിച്ചു: നിങ്ങള്‍ എവിടെനിന്നു വരുന്നുവെന്ന് അവരോടു ചോദിച്ചതിന്: ആഹാരം കൊള്ളുവാന്‍ കനാന്‍ദേശത്തുനിന്നു വരുന്നുവെന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="8">യോസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവര്‍ അവനെ അറിഞ്ഞില്ല.</verse>
				<verse number="9">യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങള്‍ ഓര്‍ത്ത് അവരോട്: നിങ്ങള്‍ ഒറ്റുകാരാകുന്നു; ദേശത്തിന്‍റെ ദുര്‍ബലഭാഗം നോക്കുവാന്‍ നിങ്ങള്‍ വന്നിരിക്കുന്നു എന്ന് പറഞ്ഞു.</verse>
				<verse number="10">അവര്‍ അവനോട്: അല്ല, യജമാനനേ, അടിയങ്ങള്‍ ആഹാരം കൊള്ളുവാന്‍ വന്നിരിക്കുന്നു;</verse>
				<verse number="11">ഞങ്ങള്‍ എല്ലാവരും ഒരാളുടെ മക്കള്‍; ഞങ്ങള്‍ പരമാര്‍ഥികളാകുന്നു; അടിയങ്ങള്‍ ഒറ്റുകാരല്ല എന്നു പറഞ്ഞു.</verse>
				<verse number="12">അവന്‍ അവരോട്: അല്ല, നിങ്ങള്‍ ദേശത്തിന്‍റെ ദുര്‍ബലഭാഗം നോക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">അതിന് അവര്‍: അടിയങ്ങള്‍ കനാന്‍ദേശത്തുള്ള ഒരാളുടെ മക്കള്‍; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഇളയവന്‍ ഇന്നു ഞങ്ങളുടെ അപ്പന്‍റെ അടുക്കൽ ഉണ്ട്; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല എന്നു പറഞ്ഞു.</verse>
				<verse number="14">യോസേഫ് അവരോടു പറഞ്ഞത്: ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒറ്റുകാര്‍തന്നെ.</verse>
				<verse number="15">ഇതിനാൽ ഞാന്‍ നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരന്‍ ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങള്‍ ഇവിടെനിന്നു പുറപ്പെടുകയില്ല.</verse>
				<verse number="16">നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാന്‍ നിങ്ങളിൽ ഒരുത്തനെ അയപ്പിന്‍; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങള്‍ നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലന്നുവരികിൽ, ഫറവോനാണ, നിങ്ങള്‍ ഒറ്റുകാര്‍ തന്നെ.</verse>
				<verse number="17">അങ്ങനെ അവന്‍ അവരെ മൂന്നു ദിവസം തടവിൽ ആക്കി.</verse>
				<verse number="18">മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞത്: ഞാന്‍ ദൈവത്തെ ഭയപ്പെടുന്നു; നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന് ഇതു ചെയ്‍വിന്‍:</verse>
				<verse number="19">നിങ്ങള്‍ പരമാര്‍ഥികള്‍ എങ്കിൽ നിങ്ങളുടെ ഒരു സഹോദരന്‍ കാരാഗൃഹത്തിൽ കിടക്കട്ടെ; നിങ്ങള്‍ പുറപ്പെട്ട്, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം കൊണ്ടുപോകുവിന്‍.</verse>
				<verse number="20">എന്നാൽ നിങ്ങളുടെ ഇളയസഹോദരനെ എന്‍റെ അടുക്കൽ കൊണ്ടുവരേണം; അതിനാൽ നിങ്ങളുടെ വാക്ക് നേരെന്നു തെളിയും; നിങ്ങള്‍ മരിക്കേണ്ടിവരികയില്ല; അവര്‍ അങ്ങനെ സമ്മതിച്ചു.</verse>
				<verse number="21">ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന്‍ നമ്മോടു കെഞ്ചിയപ്പോള്‍ നാം അവന്‍റെ പ്രാണസങ്കടം കണ്ടാറെയും അവന്‍റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്ന് അവര്‍ തമ്മിൽ പറഞ്ഞു.</verse>
				<verse number="22">അതിനു രൂബേന്‍: ബാലനോടു ദോഷം ചെയ്യരുതെന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള്‍ കേട്ടില്ല; ഇപ്പോള്‍ ഇതാ, അവന്‍റെ രക്തം നമ്മോടു ചോദിക്കുന്നു എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="23">യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷി മുഖാന്തരം ആയിരുന്നതുകൊണ്ട് അവന്‍ ഇതു ഗ്രഹിച്ചു എന്ന് അവര്‍ അറിഞ്ഞില്ല.</verse>
				<verse number="24">അവന്‍ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കൽ വന്ന് അവരോടു സംസാരിച്ച് അവരുടെ കൂട്ടത്തിൽനിന്നു ശിമെയോനെ പിടിച്ച് അവര്‍ കാണ്‍കെ ബന്ധിച്ചു.</verse>
				<verse number="25">അവരുടെ ചാക്കിൽ ധാന്യം നിറപ്പാനും അവരുടെ ദ്രവ്യം അവനവന്‍റെ ചാക്കിൽ തിരികെ വയ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്‍ക്കു കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെതന്നെ അവര്‍ക്കു ചെയ്തുകൊടുത്തു.</verse>
				<verse number="26">അവര്‍ ധാന്യം കഴുതപ്പുറത്ത് കയറ്റി അവിടെനിന്നു പുറപ്പെട്ടു.</verse>
				<verse number="27">വഴിയമ്പലത്തിൽ വച്ച് അവരിൽ ഒരുത്തന്‍ കഴുതയ്ക്കു തീന്‍ കൊടുപ്പാന്‍ ചാക്ക് അഴിച്ചപ്പോള്‍ തന്‍റെ ദ്രവ്യം ചാക്കിന്‍റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു,</verse>
				<verse number="28">തന്‍റെ സഹോദരന്മാരോട്: എന്‍റെ ദ്രവ്യം എനിക്കു തിരികെ കിട്ടി. അത് ഇതാ, എന്‍റെ ചാക്കിൽ ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ അവരുടെ ഉള്ളം തളര്‍ന്നു, അവര്‍ വിറച്ചു: ദൈവം നമ്മോട് ഈ ചെയ്തത് എന്ത് എന്ന് തമ്മിൽ തമ്മിൽ പറഞ്ഞു.</verse>
				<verse number="29">അവര്‍ കനാന്‍ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്‍റെ അടുക്കൽ എത്തിയാറെ, തങ്ങള്‍ക്കു സംഭവിച്ചതൊക്കെയും അവനോട് അറിയിച്ചു പറഞ്ഞത്:</verse>
				<verse number="30">ദേശത്തിലെ അധിപതിയായവന്‍ ഞങ്ങള്‍ ദേശത്തെ ഒറ്റുനോക്കുന്നവര്‍ എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.</verse>
				<verse number="31">ഞങ്ങള്‍ അവനോട്: ഞങ്ങള്‍ പരമാര്‍ഥികളാകുന്നു, ഞങ്ങള്‍ ഒറ്റുകാരല്ല.</verse>
				<verse number="32">ഞങ്ങള്‍ ഒരു അപ്പന്‍റെ മക്കള്‍; പന്ത്രണ്ടു സഹോദരന്മാരാകുന്നു; ഒരുത്തന്‍ ഇപ്പോള്‍ ഇല്ല; ഇളയവന്‍ കനാന്‍ദേശത്ത് ഞങ്ങളുടെ അപ്പന്‍റെ അടുക്കൽ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="33">അതിനു ദേശത്തിലെ അധിപതിയായവന്‍ ഞങ്ങളോടു പറഞ്ഞത്: നിങ്ങള്‍ പരമാര്‍ഥികള്‍ എന്നു ഞാന്‍ ഇതിനാൽ അറിയും: നിങ്ങളുടെ ഒരു സഹോദരനെ എന്‍റെ അടുക്കൽ വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിനു ധാന്യം വാങ്ങി കൊണ്ടുപോകുവിന്‍.</verse>
				<verse number="34">നിങ്ങളുടെ ഇളയസഹോദരനെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍; അതിനാൽ നിങ്ങള്‍ ഒറ്റുകാരല്ല, പരമാര്‍ഥികള്‍ തന്നെ എന്നു ഞാന്‍ അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങള്‍ക്ക് ഏല്പിച്ചുതരും; നിങ്ങള്‍ക്കു ദേശത്തു വ്യാപാരവും ചെയ്യാം.</verse>
				<verse number="35">പിന്നെ അവര്‍ ചാക്ക് ഒഴിക്കുമ്പോള്‍ ഇതാ, ഓരോരുത്തന്‍റെ ചാക്കിൽ അവനവന്‍റെ പണക്കെട്ട് ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ട് കണ്ടാറെ ഭയപ്പെട്ടുപോയി.</verse>
				<verse number="36">അവരുടെ അപ്പനായ യാക്കോബ് അവരോട്: നിങ്ങള്‍ എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോന്‍ ഇല്ല; ബെന്യാമീനെയും നിങ്ങള്‍ കൊണ്ടുപോകും; സകലവും എനിക്കു പ്രതികൂലംതന്നെ എന്നു പറഞ്ഞു.</verse>
				<verse number="37">അതിനു രൂബേന്‍ അപ്പനോട്: എന്‍റെ കൈയിൽ അവനെ ഏല്പിക്ക; ഞാന്‍ അവനെ നിന്‍റെ അടുക്കൽ മടക്കിക്കൊണ്ടുവരും; ഞാന്‍ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്‍റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.</verse>
				<verse number="38">എന്നാൽ അവന്‍: എന്‍റെ മകന്‍ നിങ്ങളോടുകൂടെ പോരുകയില്ല; അവന്‍റെ ജ്യേഷ്ഠന്‍ മരിച്ചുപോയി, അവന്‍ ഒരുത്തനേ ശേഷിപ്പുള്ളൂ; നിങ്ങള്‍ പോകുന്ന വഴിയിൽ അവനു വല്ല ആപത്തും വന്നാൽ നിങ്ങള്‍ എന്‍റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="43">
				<verse number="1">എന്നാൽ ക്ഷാമം ദേശത്തു കഠിനമായിത്തീര്‍ന്നു.</verse>
				<verse number="2">അവര്‍ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീര്‍ന്നപ്പോള്‍ അവരുടെ അപ്പന്‍ അവരോട്: നിങ്ങള്‍ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="3">അതിനു യെഹൂദാ അവനോടു പറഞ്ഞത്: നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങള്‍ എന്‍റെ മുഖം കാണുകയില്ല എന്ന് അദ്ദേഹം തീര്‍ച്ചയായും ഞങ്ങളോടു പറഞ്ഞിരിക്കുന്നു.</verse>
				<verse number="4">നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളോടുകൂടെ അയച്ചാൽ ഞങ്ങള്‍ ചെന്ന് ആഹാരം വാങ്ങിക്കൊണ്ടുവരാം;</verse>
				<verse number="5">അയയ്ക്കാഞ്ഞാലോ ഞങ്ങള്‍ പോകയില്ല. നിങ്ങളുടെ സഹോദരന്‍ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങള്‍ എന്‍റെ മുഖം കാണുകയില്ല എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.</verse>
				<verse number="6">നിങ്ങള്‍ക്ക് ഇനിയും ഒരു സഹോദരന്‍ ഉണ്ടെന്ന് നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന് എന്നു യിസ്രായേൽ പറഞ്ഞു.</verse>
				<verse number="7">അതിന് അവര്‍: നിങ്ങളുടെ അപ്പന്‍ ജീവിച്ചിരിക്കുന്നുവോ? നിങ്ങള്‍ക്ക് ഇനിയും ഒരു സഹോദരന്‍ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയുംകുറിച്ചു താൽപര്യമായി ചോദിച്ചതുകൊണ്ടു ഞങ്ങള്‍ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങള്‍ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="8">പിന്നെ യെഹൂദാ തന്‍റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത്: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിനു ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങള്‍ പോകാം.</verse>
				<verse number="9">ഞാന്‍ അവനുവേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്‍റെ കൈയിൽനിന്നു ചോദിക്കേണം; ഞാന്‍ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവന്ന് അവനെ നിന്‍റെ മുമ്പിൽ നിര്‍ത്തുന്നില്ലങ്കിൽ ഞാന്‍ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.</verse>
				<verse number="10">ഞങ്ങള്‍ താമസിച്ചിരുന്നില്ലങ്കിൽ ഇപ്പോള്‍ രണ്ടു പ്രാവശ്യം പോയി വരുമായിരുന്നു.</verse>
				<verse number="11">അപ്പോള്‍ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിന്‍: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേന്‍, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ച വയ്പിന്‍.</verse>
				<verse number="12">ഇരട്ടിദ്രവ്യവും കൈയിൽ എടുത്തുകൊള്‍വിന്‍; നിങ്ങളുടെ ചാക്കിന്‍റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കൈയിൽ തിരികെ കൊണ്ടുപോകുവിന്‍; പക്ഷേ അതു കൈമറിച്ചലായിരിക്കും.</verse>
				<verse number="13">നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്‍റെ അടുക്കൽ വീണ്ടും ചെല്ലുവിന്‍.</verse>
				<verse number="14">അവന്‍ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയയ്ക്കേണ്ടതിന് സര്‍വ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാന്‍ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.</verse>
				<verse number="15">അങ്ങനെ അവര്‍ ആ കാഴ്ചയും ഇരട്ടി ദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്‍റെ മുമ്പിൽ നിന്നു.</verse>
				<verse number="16">അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോള്‍ അവന്‍ തന്‍റെ ഗൃഹവിചാരകനോട്: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവര്‍ ഉച്ചയ്ക്ക് എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊള്‍ക എന്നു കല്പിച്ചു.</verse>
				<verse number="17">യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു; അവരെ യോസേഫിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി.</verse>
				<verse number="18">തങ്ങളെ യോസേഫിന്‍റെ വീട്ടിൽ കൊണ്ടുപോകയാൽ അവര്‍ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="19">അവര്‍ യോസേഫിന്‍റെ ഗൃഹവിചാരകന്‍റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോടു സംസാരിച്ചു:</verse>
				<verse number="20">യജമാനനേ, ആഹാരം കൊള്ളുവാന്‍ ഞങ്ങള്‍ മുമ്പേ വന്നിരുന്നു.</verse>
				<verse number="21">ഞങ്ങള്‍ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോള്‍ ഓരോരുത്തന്‍റെ ദ്രവ്യം മുഴുവനും അവനവന്‍റെ ചാക്കിന്‍റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങള്‍ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.</verse>
				<verse number="22">ആഹാരം കൊള്ളുവാന്‍ വേറേ ദ്രവ്യവും ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്നു ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ എന്നു പറഞ്ഞു.</verse>
				<verse number="23">അതിന് അവന്‍: നിങ്ങള്‍ക്കു സമാധാനം; നിങ്ങള്‍ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്‍റെ ദൈവംതന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങള്‍ക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.</verse>
				<verse number="24">പിന്നെ അവന്‍ അവരെ യോസേഫിന്‍റെ വീട്ടിനകത്തു കൊണ്ടുപോയി; അവര്‍ക്കു വെള്ളം കൊടുത്തു, അവര്‍ കാലുകളെ കഴുകി; അവരുടെ കഴുതകള്‍ക്ക് അവന്‍ തീന്‍ കൊടുത്തു.</verse>
				<verse number="25">ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവര്‍ കാഴ്ച ഒരുക്കിവച്ചു; തങ്ങള്‍ക്കു ഭക്ഷണം അവിടെ എന്ന് അവര്‍ കേട്ടിരുന്നു.</verse>
				<verse number="26">യോസേഫ് വീട്ടിൽ വന്നപ്പോള്‍ അവര്‍ കൈവശമുള്ള കാഴ്ച അകത്തു കൊണ്ടുചെന്ന് അവന്‍റെ മുമ്പാകെ വച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.</verse>
				<verse number="27">അവന്‍ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങള്‍ പറഞ്ഞ വൃദ്ധന്‍, നിങ്ങളുടെ അപ്പന്‍ സൗഖ്യമായിരിക്കുന്നുവോ? അവന്‍ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.</verse>
				<verse number="28">അതിന് അവര്‍: ഞങ്ങളുടെ അപ്പനായ നിന്‍റെ അടിയാനു സുഖം തന്നെ; അവന്‍ ജീവനോടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.</verse>
				<verse number="29">പിന്നെ അവന്‍ തല ഉയര്‍ത്തി, തന്‍റെ അമ്മയുടെ മകനും തന്‍റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങള്‍ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവന്‍ എന്നു ചോദിച്ചു; ദൈവം നിനക്കു കൃപ നല്കട്ടെ മകനേ എന്നു പറഞ്ഞു.</verse>
				<verse number="30">അനുജനെ കണ്ടിട്ടു യോസേഫിന്‍റെ മനസ്സ് ഉരുകിയതുകൊണ്ട് അവന്‍ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, അറയിൽ ചെന്ന് അവിടെവച്ചു കരഞ്ഞു.</verse>
				<verse number="31">പിന്നെ അവന്‍ മുഖം കഴുകി പുറത്തുവന്നു തന്നെത്താന്‍ അടക്കി: ഭക്ഷണം കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.</verse>
				<verse number="32">അവര്‍ അവനു പ്രത്യേകവും അവര്‍ക്കു പ്രത്യേകവും അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യര്‍ക്കു പ്രത്യേകവും കൊണ്ടുവന്നു വച്ചു; മിസ്രയീമ്യര്‍ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യര്‍ക്കു വെറുപ്പാകുന്നു.</verse>
				<verse number="33">മൂത്തവന്‍ മുതൽ ഇളയവന്‍വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്‍റെ മുമ്പാകെ ഇരുത്തി; അവര്‍ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.</verse>
				<verse number="34">അവന്‍ തന്‍റെ മുമ്പിൽനിന്ന് അവര്‍ക്ക് ഓഹരി കൊടുത്തയച്ചു; ബെന്യാമീന്‍റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു: അവര്‍ പാനം ചെയ്ത് അവനോടുകൂടെ ആഹ്ലാദിച്ചു.</verse>
			</chapter>
			<chapter number="44">
				<verse number="1">അനന്തരം അവന്‍ തന്‍റെ ഗൃഹവിചാരകനോട്: നീ ഇവരുടെ ചാക്കിൽ പിടിപ്പതു ധാന്യം നിറച്ച്, ഓരോരുത്തന്‍റെ ദ്രവ്യം അവനവന്‍റെ ചാക്കിന്‍റെ വായ്ക്കൽ വയ്ക്കുക.</verse>
				<verse number="2">ഇളയവന്‍റെ ചാക്കിന്‍റെ വായ്ക്കൽ വെള്ളികൊണ്ടുള്ള എന്‍റെ പാനപാത്രവും അവന്‍റെ ധാന്യവിലയും വയ്ക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു.</verse>
				<verse number="3">നേരം വെളുത്തപ്പോള്‍ അവരുടെ കഴുതകളുമായി അവരെ യാത്ര അയച്ചു.</verse>
				<verse number="4">അവര്‍ പട്ടണത്തിൽനിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പേ, യോസേഫ് തന്‍റെ ഗൃഹവിചാരകനോട്: എഴുന്നേറ്റ് ആ പുരുഷന്മാരുടെ പിന്നാലെ ഓടിച്ചെല്ലുക; ഒപ്പം എത്തുമ്പോള്‍ അവരോട്: നിങ്ങള്‍ നന്മയ്ക്കു പകരം തിന്മ ചെയ്തതെന്ത്?</verse>
				<verse number="5">അതിലല്ലയോ എന്‍റെ യജമാനന്‍ കുടിക്കുന്നത്? അതിനാലല്ലയോ ലക്ഷണം നോക്കുന്നത്? നിങ്ങള്‍ ഈ ചെയ്തത് ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.</verse>
				<verse number="6">അവന്‍ അവരുടെ അടുക്കൽ എത്തിയപ്പോള്‍ ഈ വാക്കുകള്‍ അവരോടു പറഞ്ഞു.</verse>
				<verse number="7">അവര്‍ അവനോടു പറഞ്ഞത്: യജമാനന്‍ ഇങ്ങനെ പറയുന്നത് എന്ത്? ഈ വക കാര്യം അടിയങ്ങള്‍ ഒരുനാളും ചെയ്കയില്ല.</verse>
				<verse number="8">ഞങ്ങളുടെ ചാക്കിന്‍റെ വായ്ക്കൽ കണ്ട ദ്രവ്യം ഞങ്ങള്‍ കനാന്‍ദേശത്തുനിന്ന് നിന്‍റെ അടുക്കൽ വീണ്ടും കൊണ്ടുവന്നുവല്ലോ; പിന്നെ ഞങ്ങള്‍ നിന്‍റെ യജമാനന്‍റെ വീട്ടിൽനിന്ന് വെള്ളിയും പൊന്നും മോഷ്‍ടിക്കുമോ?</verse>
				<verse number="9">അടിയങ്ങളിൽ ആരുടെ പക്കൽ എങ്കിലും അതു കണ്ടാൽ അവന്‍ മരിക്കട്ടെ; ഞങ്ങളും യജമാനന് അടിമകളായിക്കൊള്ളാം.</verse>
				<verse number="10">അതിന് അവന്‍: നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ; അത് ആരുടെ പക്കൽ കാണുന്നുവോ അവന്‍ എനിക്ക് അടിമയാകും; നിങ്ങളോ കുറ്റമില്ലാത്തവരായിരിക്കും.</verse>
				<verse number="11">അവര്‍ ബദ്ധപ്പെട്ടു ചാക്ക് നിലത്തിറക്കി: ഓരോരുത്തന്‍ താന്താന്‍റെ ചാക്ക് അഴിച്ചു.</verse>
				<verse number="12">അവന്‍ മൂത്തവന്‍റെ ചാക്ക് തുടങ്ങി ഇളയവന്‍റേതുവരെ ശോധന കഴിച്ചു. ബെന്യാമീന്‍റെ ചാക്കിൽ പാനപാത്രം കണ്ടുപിടിച്ചു.</verse>
				<verse number="13">അപ്പോള്‍ അവര്‍ വസ്ത്രം കീറി, ചുമടു കഴുതപ്പുറത്തു കയറ്റി പട്ടണത്തിലേക്കു മടങ്ങിച്ചെന്നു.</verse>
				<verse number="14">യെഹൂദായും അവന്‍റെ സഹോദരന്മാരും യോസേഫിന്‍റെ വീട്ടിൽ ചെന്നു; അവന്‍ അതുവരെയും അവിടെത്തന്നെ ആയിരുന്നു; അവര്‍ അവന്‍റെ മുമ്പാകെ സാഷ്ടാംഗം വീണു.</verse>
				<verse number="15">യോസേഫ് അവരോട്: നിങ്ങള്‍ ഈ ചെയ്ത പ്രവൃത്തി എന്ത്? എന്നെപ്പോലെയുള്ള ഒരുത്തനു ലക്ഷണവിദ്യ അറിയാമെന്നു നിങ്ങള്‍ അറിഞ്ഞിട്ടില്ലയോ എന്നു ചോദിച്ചു.</verse>
				<verse number="16">അതിനു യെഹൂദാ: യജമാനനോടു ഞങ്ങള്‍ എന്തു പറയേണ്ടൂ? എന്തു ബോധിപ്പിക്കേണ്ടൂ? എങ്ങനെ ഞങ്ങളെത്തന്നെ നീതീകരിക്കേണ്ടൂ? ദൈവം അടിയങ്ങളുടെ അകൃത്യം കണ്ടെത്തി; ഇതാ, ഞങ്ങള്‍ യജമാനന് അടിമകള്‍; ഞങ്ങളും ആരുടെ കൈയിൽ പാത്രം കണ്ടുവോ അവനും തന്നെ എന്നു പറഞ്ഞു.</verse>
				<verse number="17">അതിന് അവന്‍, അങ്ങനെ ഞാന്‍ ഒരുനാളും ചെയ്കയില്ല; ആരുടെ പക്കൽ പാത്രം കണ്ടുവോ അവന്‍ തന്നെ എനിക്ക് അടിമയായിരിക്കും; നിങ്ങളോ സമാധാനത്തോടെ നിങ്ങളുടെ അപ്പന്‍റെ അടുക്കൽ പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="18">അപ്പോള്‍ യെഹൂദാ അടുത്തുചെന്നു പറഞ്ഞത്: യജമാനനേ, അടിയന്‍ യജമാനനോട് ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്‍റെ നേരേ കോപം ജ്വലിക്കരുതേ;</verse>
				<verse number="19">യജമാനന്‍ ഫറവോനെപ്പോലെ അല്ലോ; നിങ്ങള്‍ക്ക് അപ്പനോ സഹോദരനോ ഉണ്ടോ എന്നു യജമാനന്‍ അടിയങ്ങളോടു ചോദിച്ചു.</verse>
				<verse number="20">അതിനു ഞങ്ങള്‍ യജമാനനോട്: ഞങ്ങള്‍ക്കു വൃദ്ധനായ ഒരു അപ്പനും അവനു വാര്‍ധക്യത്തിൽ ജനിച്ച ഒരു മകനും ഉണ്ട്; അവന്‍റെ ജ്യേഷ്ഠന്‍ മരിച്ചുപോയി; അവന്‍റെ അമ്മ പ്രസവിച്ചിട്ട് അവന്‍ ഒരുത്തനേ ശേഷിപ്പുള്ളൂ; അവന്‍ അപ്പന്‍റെ ഇഷ്ടനാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">അപ്പോള്‍ യജമാനന്‍ അടിയങ്ങളോട്: എനിക്കു കാണേണ്ടതിന് അവനെ എന്‍റെ അടുക്കൽ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു കല്പിച്ചുവല്ലോ.</verse>
				<verse number="22">ഞങ്ങള്‍ യജമാനനോട്: ബാലന് അപ്പനെ പിരിഞ്ഞുകൂടാ; പിരിഞ്ഞാൽ അപ്പന്‍ മരിച്ചുപോകും എന്നു പറഞ്ഞു. അതിനു യജമാനന്‍ അടിയങ്ങളോട്:</verse>
				<verse number="23">നിങ്ങളുടെ ഇളയസഹോദരന്‍ നിങ്ങളോടുകൂടെ വരാതിരുന്നാൽ നിങ്ങള്‍ എന്‍റെ മുഖം ഇനി കാണുകയില്ല എന്നു കല്പിച്ചു.</verse>
				<verse number="24">അവിടത്തെ അടിയാനായ അപ്പന്‍റെ അടുക്കൽ ഞങ്ങള്‍ ചെന്ന് യജമാനന്‍റെ വാക്കുകളെ അറിയിച്ചു.</verse>
				<verse number="25">അനന്തരം ഞങ്ങളുടെ അപ്പന്‍ നിങ്ങള്‍ ഇനിയും പോയി കുറെ ധാന്യം നമുക്കു കൊള്ളുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="26">അതിനു ഞങ്ങള്‍: ഞങ്ങള്‍ക്കു പൊയ്ക്കൂടാ; അനുജന്‍ കൂടെയുണ്ടെങ്കിൽ ഞങ്ങള്‍ പോകാം; അനുജനില്ലാതെ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്‍റെ മുഖം കാണ്‍മാന്‍ പാടില്ല എന്നു പറഞ്ഞു.</verse>
				<verse number="27">അപ്പോള്‍ അവിടത്തെ അടിയാനായ അപ്പന്‍ ഞങ്ങളോടു പറഞ്ഞത്: എന്‍റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങള്‍ക്ക് അറിയാമല്ലോ.</verse>
				<verse number="28">അവരിൽ ഒരുത്തന്‍ എന്‍റെ അടുക്കൽനിന്നു പോയി; അവനെ പറിച്ചുകീറിപ്പോയി നിശ്ചയം എന്നു ഞാന്‍ ഉറച്ചു; ഇതുവരെ ഞാന്‍ അവനെ കണ്ടിട്ടുമില്ല.</verse>
				<verse number="29">നിങ്ങള്‍ ഇവനെയും കൊണ്ടുപോയിട്ട് അവനു വല്ല ആപത്തും വന്നാൽ നിങ്ങള്‍ എന്‍റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.</verse>
				<verse number="30">അതുകൊണ്ട് ഇപ്പോള്‍ ബാലന്‍ കൂടെയില്ലാതെ ഞാന്‍ അവിടത്തെ അടിയാനായ അപ്പന്‍റെ അടുക്കൽ ചെല്ലുമ്പോള്‍, അവന്‍റെ പ്രാണന്‍ ഇവന്‍റെ പ്രാണനോടു പറ്റിയിരിക്കകൊണ്ട്,</verse>
				<verse number="31">ബാലന്‍ ഇല്ലന്നു കണ്ടാൽ അവന്‍ മരിച്ചുപോകും; അങ്ങനെ അടിയങ്ങള്‍ അവിടത്തെ അടിയാനായ അപ്പന്‍റെ നരയെ ദുഃഖത്തോടെ പാതാളത്തിൽ ഇറങ്ങുമാറാക്കും.</verse>
				<verse number="32">അടിയന്‍ അപ്പനോട്: അവനെ നിന്‍റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാന്‍ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാമെന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.</verse>
				<verse number="33">ആകയാൽ ബാലനു പകരം അടിയന്‍ യജമാനന് അടിമയായിരിപ്പാനും ബാലന്‍ സഹോദരന്മാരോടുകൂടെ പൊയ്ക്കൊള്‍വാനും അനുവദിക്കേണമേ.</verse>
				<verse number="34">ബാലന്‍ കൂടെ ഇല്ലാതെ ഞാന്‍ എങ്ങനെ അപ്പന്‍റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാന്‍ കാണേണ്ടിവരുമല്ലോ.</verse>
			</chapter>
			<chapter number="45">
				<verse number="1">അപ്പോള്‍ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താന്‍ അടക്കുവാന്‍ വയ്യാതെ: എല്ലാവരെയും എന്‍റെ അടുക്കൽനിന്നു പുറത്താക്കുവിന്‍ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്‍റെ സഹോദരന്മാര്‍ക്കു തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരും അടുക്കൽ ഉണ്ടായിരുന്നില്ല.</verse>
				<verse number="2">അവന്‍ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്‍റെ ഗൃഹവും അതു കേട്ടു.</verse>
				<verse number="3">യോസേഫ് സഹോദരന്മാരോട്: ഞാന്‍ യോസേഫ് ആകുന്നു; എന്‍റെ അപ്പന്‍ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്‍റെ സഹോദരന്മാര്‍ അവന്‍റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="4">യോസേഫ് സഹോദരന്മാരോട്: ഇങ്ങോട്ട് അടുത്തുവരുവിന്‍ എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞത്: നിങ്ങള്‍ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരന്‍ യോസേഫ് ആകുന്നു ഞാന്‍.</verse>
				<verse number="5">എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള്‍ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പേ അയച്ചതാകുന്നു.</verse>
				<verse number="6">ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോള്‍ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ട്.</verse>
				<verse number="7">ഭൂമിയിൽ നിങ്ങള്‍ക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പേ അയച്ചിരിക്കുന്നു.</verse>
				<verse number="8">ആകയാൽ നിങ്ങള്‍ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവന്‍ എന്നെ ഫറവോനു പിതാവും അവന്‍റെ ഗൃഹത്തിനൊക്കെയും യജമാനനും മിസ്രയീംദേശത്തിനൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.</verse>
				<verse number="9">നിങ്ങള്‍ ബദ്ധപ്പെട്ട് എന്‍റെ അപ്പന്‍റെ അടുക്കൽ ചെന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: നിന്‍റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു, ദൈവം എന്നെ മിസ്രയീമിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്‍റെ അടുക്കൽ വരേണം.</verse>
				<verse number="10">നീ ഗോശെന്‍ദേശത്തു പാര്‍ത്ത് എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്‍റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നെ.</verse>
				<verse number="11">നിനക്കും കുടുംബത്തിനും നിനക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാന്‍ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.</verse>
				<verse number="12">ഇതാ, ഞാന്‍തന്നെ നിങ്ങളോടു സംസാരിക്കുന്നു എന്നു നിങ്ങളും എന്‍റെ അനുജന്‍ ബെന്യാമീനും കണ്ണാലെ കാണുന്നുവല്ലോ.</verse>
				<verse number="13">മിസ്രയീമിൽ എനിക്കുള്ള മഹത്ത്വവും നിങ്ങള്‍ കണ്ടതൊക്കെയും അപ്പനെ അറിയിക്കേണം; എന്‍റെ അപ്പനെ വേഗത്തിൽ ഇവിടെ കൊണ്ടുവരികയും വേണം.</verse>
				<verse number="14">അവന്‍ തന്‍റെ അനുജന്‍ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീന്‍ അവനെയും കെട്ടിപ്പിടിച്ചു കരഞ്ഞു.</verse>
				<verse number="15">അവന്‍ സഹോദരന്മാരെയൊക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്‍റെ ശേഷം സഹോദരന്മാര്‍ അവനുമായി സല്ലാപിച്ചു.</verse>
				<verse number="16">യോസേഫിന്‍റെ സഹോദരന്മാര്‍ വന്നിരിക്കുന്നു എന്നുള്ള കേള്‍വി ഫറവോന്‍റെ അരമനയിൽ എത്തി; അതു ഫറവോനും അവന്‍റെ ഭൃത്യന്മാര്‍ക്കും സന്തോഷമായി.</verse>
				<verse number="17">ഫറവോന്‍ യോസേഫിനോടു പറഞ്ഞത്: നിന്‍റെ സഹോദരന്മാരോടു നീ പറയേണ്ടത് എന്തെന്നാൽ, നിങ്ങള്‍ ഇതു ചെയ്‍വിന്‍; നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടു കയറ്റി പുറപ്പെട്ടു</verse>
				<verse number="18">കനാന്‍ദേശത്തു ചെന്ന് നിങ്ങളുടെ അപ്പനെയും കുടുംബങ്ങളെയും കൂട്ടിക്കൊണ്ട് എന്‍റെ അടുക്കൽ വരുവിന്‍; ഞാന്‍ നിങ്ങള്‍ക്കു മിസ്രയീംരാജ്യത്തിലെ നന്മ തരും; ദേശത്തിന്‍റെ പുഷ്‍ടി നിങ്ങള്‍ അനുഭവിക്കും.</verse>
				<verse number="19">നിനക്കു കല്പന തന്നിരിക്കുന്നു; ഇതാകുന്നു നിങ്ങള്‍ ചെയ്യേണ്ടത്: നിങ്ങളുടെ പൈതങ്ങള്‍ക്കും ഭാര്യമാര്‍ക്കുംവേണ്ടി മിസ്രയീംദേശത്തുനിന്ന് രഥങ്ങള്‍ കൊണ്ടുപോയി നിങ്ങളുടെ അപ്പനെ കയറ്റി കൊണ്ടുവരേണം.</verse>
				<verse number="20">നിങ്ങളുടെ സാമാനങ്ങളെക്കുറിച്ചു ചിന്തിക്കേണ്ടാ; മിസ്രയീംദേശത്തെങ്ങുമുള്ള നന്മ നിങ്ങള്‍ക്കുള്ളതാകുന്നു.</verse>
				<verse number="21">യിസ്രായേലിന്‍റെ പുത്രന്മാര്‍ അങ്ങനെ തന്നെ ചെയ്തു; യോസേഫ് അവര്‍ക്കു ഫറവോന്‍റെ കല്പനപ്രകാരം രഥങ്ങള്‍ കൊടുത്തു; വഴിക്കു വേണ്ടുന്ന ആഹാരവും കൊടുത്തു.</verse>
				<verse number="22">അവരിൽ ഓരോരുത്തന് ഓരോ വസ്ത്രവും ബെന്യാമീനോ മുന്നൂറു വെള്ളിക്കാശും അഞ്ചു വസ്ത്രവും കൊടുത്തു.</verse>
				<verse number="23">അങ്ങനെതന്നെ അവന്‍ തന്‍റെ അപ്പനു പത്തു കഴുതപ്പുറത്തു മിസ്രയീമിലെ വിശേഷസാധനങ്ങളും പത്തു പെണ്‍കഴുതപ്പുറത്തു വഴിച്ചെലവിനു ധാന്യവും ആഹാരവും കയറ്റി അയച്ചു.</verse>
				<verse number="24">അങ്ങനെ അവന്‍ തന്‍റെ സഹോദരന്മാരെ യാത്രയയച്ചു; അവര്‍ പുറപ്പെടുമ്പോള്‍: നിങ്ങള്‍ വഴിയിൽവച്ചു ശണ്ഠ കൂടരുതെന്ന് അവരോടു പറഞ്ഞു.</verse>
				<verse number="25">അവര്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടു കനാന്‍ദേശത്ത് അപ്പനായ യാക്കോബിന്‍റെ അടുക്കൽ എത്തി.</verse>
				<verse number="26">അവനോട്: യോസേഫ് ജീവനോടിരിക്കുന്നു; അവന്‍ മിസ്രയീംദേശത്തിനൊക്കെയും അധിപതിയാകുന്നു എന്നു പറഞ്ഞു. അപ്പോള്‍ യാക്കോബ് സ്തംഭിച്ചുപോയി; അവര്‍ പറഞ്ഞതു വിശ്വസിച്ചതുമില്ല.</verse>
				<verse number="27">യോസേഫ് തങ്ങളോടു പറഞ്ഞ വാക്കുകളൊക്കെയും അവര്‍ അവനോടു പറഞ്ഞു; തന്നെ കയറ്റിക്കൊണ്ടുപോകുവാന്‍ യോസേഫ് അയച്ച രഥങ്ങളെ കണ്ടപ്പോള്‍ അവരുടെ അപ്പനായ യാക്കോബിനു വീണ്ടും ചൈതന്യം വന്നു.</verse>
				<verse number="28">മതി; എന്‍റെ മകന്‍ യോസേഫ് ജീവനോടിരിക്കുന്നു; ഞാന്‍ മരിക്കുംമുമ്പേ അവനെ പോയി കാണും എന്നു യിസ്രായേൽ പറഞ്ഞു.</verse>
			</chapter>
			<chapter number="46">
				<verse number="1">അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്‍-ശേബയിൽ എത്തി തന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവത്തിനു യാഗം കഴിച്ചു.</verse>
				<verse number="2">ദൈവം യിസ്രായേലിനോടു രാത്രിദര്‍ശനങ്ങളിൽ: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിനു ഞാന്‍ ഇതാ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="3">അപ്പോള്‍ അവന്‍: ഞാന്‍ ദൈവം ആകുന്നു; നിന്‍റെ പിതാവിന്‍റെ ദൈവം തന്നെ; മിസ്രയീമിലേക്കു പോകുവാന്‍ ഭയപ്പെടേണ്ടാ; അവിടെ ഞാന്‍ നിന്നെ വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="4">ഞാന്‍ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന്‍ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ട് നിന്‍റെ കണ്ണ് അടയ്ക്കും എന്നും അരുളിച്ചെയ്തു.</verse>
				<verse number="5">പിന്നെ യാക്കോബ് ബേര്‍-ശേബയിൽ നിന്നു പുറപ്പെട്ടു; യിസ്രായേലിന്‍റെ പുത്രന്മാര്‍ അപ്പനായ യാക്കോബിനെ കയറ്റുവാന്‍ ഫറവോന്‍ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.</verse>
				<verse number="6">തങ്ങളുടെ ആടുമാടുകളെയും കനാന്‍ദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി.</verse>
				<verse number="7">അവന്‍ തന്‍റെ പുത്രീപുത്രന്മാരെയും പൗത്രീപൗത്രന്മാരെയും തന്‍റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.</verse>
				<verse number="8">മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകള്‍ ആവിത്: യാക്കോബും അവന്‍റെ പുത്രന്മാരും; യാക്കോബിന്‍റെ ആദ്യജാതനായ രൂബേന്‍.</verse>
				<verse number="9">രൂബേന്‍റെ പുത്രന്മാര്‍: ഹനോക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി.</verse>
				<verse number="10">ശിമെയോന്‍റെ പുത്രന്മാര്‍: യെമൂവേൽ, യാമീന്‍, ഓഹദ്, യാഖീന്‍, സോഹര്‍, കനാന്യക്കാരത്തിയുടെ മകനായ ശൗൽ.</verse>
				<verse number="11">ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോന്‍, കഹാത്ത്, മെരാരി.</verse>
				<verse number="12">യെഹൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏര്‍, ഓനാന്‍ എന്നിവര്‍ കനാന്‍ദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്‍റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂൽ.</verse>
				<verse number="13">യിസ്സാഖാരിന്‍റെ പുത്രന്മാര്‍: തോലാ, പുവ്വാ, യോബ്, ശിമ്രോന്‍.</verse>
				<verse number="14">സെബൂലൂന്‍റെ പുത്രന്മാര്‍: സേരെദ്, ഏലോന്‍, യഹ്ളെയേൽ.</verse>
				<verse number="15">ഇവര്‍ ലേയായുടെ പുത്രന്മാര്‍; അവള്‍ അവരെയും യാക്കോബിന്‍റെ മകളായ ദീനായെയും അവനു പദ്ദന്‍-അരാമിൽവച്ചു പ്രസവിച്ചു; അവന്‍റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടെ മുപ്പത്തിമൂന്നു പേര്‍ ആയിരുന്നു.</verse>
				<verse number="16">ഗാദിന്‍റെ പുത്രന്മാര്‍: സിഫ്യോന്‍, ഹഗ്ഗീ, ശൂനീ, എസ്ബോന്‍, ഏരീ, അരോദീ, അരേലീ.</verse>
				<verse number="17">ആശേരിന്‍റെ പുത്രന്മാര്‍: യിമ്നാ, യിശ്വാ, യിശ്‍വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്‍റെ പുത്രന്മാര്‍: ഹേബെര്‍, മൽക്കീയേൽ.</verse>
				<verse number="18">ഇവര്‍ ലാബാന്‍ തന്‍റെ മകളായ ലേയായ്ക്കു കൊടുത്ത സില്പായുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു.</verse>
				<verse number="19">യാക്കോബിന്‍റെ ഭാര്യയായ റാഹേലിന്‍റെ പുത്രന്മാര്‍: യോസേഫ്, ബെന്യാമീന്‍.</verse>
				<verse number="20">യോസേഫിന് മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവനു പ്രസവിച്ചു.</verse>
				<verse number="21">ബെന്യാമീന്‍റെ പുത്രന്മാര്‍: ബേല, ബേഖെര്‍, അശ്ബെൽ, ഗേരാ, നാമാന്‍, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.</verse>
				<verse number="22">ഇവര്‍ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാര്‍; എല്ലാംകൂടെ പതിന്നാലു പേര്‍.</verse>
				<verse number="23">ദാന്‍റെ പുത്രന്മാര്‍: ഹൂശീം.</verse>
				<verse number="24">നഫ്താലിയുടെ പുത്രന്മാര്‍: യഹസേൽ, ഗൂനീ, യേസെര്‍, ശില്ലേം.</verse>
				<verse number="25">ഇവര്‍ ലാബാന്‍ തന്‍റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാര്‍; അവള്‍ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴു പേര്‍.</verse>
				<verse number="26">യാക്കോബിന്‍റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്‍റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവര്‍ ആകെ അറുപത്താറു പേര്‍.</verse>
				<verse number="27">യോസേഫിനു മിസ്രയീമിൽവച്ചു ജനിച്ച പുത്രന്മാര്‍ രണ്ടു പേര്‍; മിസ്രയീമിൽ വന്നവരായ യാക്കോബിന്‍റെ കുടുംബം ആകെ എഴുപതു പേര്‍.</verse>
				<verse number="28">എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന് അവന്‍ യെഹൂദായെ അവന്‍റെ അടുക്കൽ മുമ്പിട്ട് അയച്ചു; ഇങ്ങനെ അവര്‍ ഗോശെന്‍ദേശത്ത് എത്തി.</verse>
				<verse number="29">യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേല്പാന്‍ ഗോശെനിലേക്കുപോയി, അവനെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.</verse>
				<verse number="30">യിസ്രായേൽ യോസേഫിനോട്: നീ ജീവനോടിരിക്കുന്നു എന്നു ഞാന്‍ നിന്‍റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന്‍ ഇപ്പോള്‍തന്നെ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.</verse>
				<verse number="31">പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്‍റെ കുടുംബത്തോടും പറഞ്ഞത്: ഞാന്‍ ചെന്നു ഫറവോനോട്, കനാന്‍ദേശത്തുനിന്ന് എന്‍റെ സഹോദരന്മാരും അപ്പന്‍റെ കുടുംബവും എന്‍റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും.</verse>
				<verse number="32">അവര്‍ ഇടയന്മാര്‍ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവര്‍ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങള്‍ക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ട് എന്ന് അവനോടു പറയും.</verse>
				<verse number="33">അതുകൊണ്ട് ഫറവോന്‍ നിങ്ങളെ വിളിച്ച്: നിങ്ങളുടെ തൊഴിൽ എന്ത് എന്നു ചോദിക്കുമ്പോള്‍:</verse>
				<verse number="34">അടിയങ്ങള്‍ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാര്‍ ആകുന്നു എന്നു പറവിന്‍; എന്നാൽ നിങ്ങള്‍ക്കു ഗോശെനിൽ പാര്‍പ്പാന്‍ സംഗതിയാകും; ഇടയന്മാര്‍ എല്ലാം മിസ്രയീമ്യര്‍ക്കു വെറുപ്പല്ലോ.</verse>
			</chapter>
			<chapter number="47">
				<verse number="1">അങ്ങനെ യോസേഫ് ചെന്ന്: എന്‍റെ അപ്പനും സഹോദരന്മാരും അവരുടെ ആടുകളും കന്നുകാലികളും അവര്‍ക്കുള്ളതൊക്കെയും കനാന്‍ദേശത്തുനിന്നു വന്നു; ഗോശെന്‍ദേശത്ത് ഇരിക്കുന്നു എന്നു ഫറവോനെ ബോധിപ്പിച്ചു.</verse>
				<verse number="2">പിന്നെ അവന്‍ തന്‍റെ സഹോദരന്മാരിൽ അഞ്ചു പേരെ കൂട്ടിക്കൊണ്ടു ചെന്നു ഫറവോന്‍റെ സന്നിധിയിൽ നിര്‍ത്തി.</verse>
				<verse number="3">അപ്പോള്‍ ഫറവോന്‍ അവന്‍റെ സഹോദരന്മാരോടു നിങ്ങളുടെ തൊഴിൽ എന്ത് എന്നു ചോദിച്ചതിന് അവര്‍ ഫറവോനോട്: അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരും ഇടയന്മാര്‍ ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">ദേശത്തു താമസിപ്പാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു; കനാന്‍ദേശത്തു ക്ഷാമം കഠിനമായിരിക്കയാൽ അടിയങ്ങളുടെ ആടുകള്‍ക്കു മേച്ചലില്ല; അടിയങ്ങള്‍ ഗോശെന്‍ദേശത്തു പാര്‍ത്തുകൊള്ളട്ടെ എന്നും അവര്‍ ഫറവോനോടു പറഞ്ഞു.</verse>
				<verse number="5">ഫറവോന്‍ യോസേഫിനോട്: നിന്‍റെ അപ്പനും സഹോദരന്മാരും നിന്‍റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ.</verse>
				<verse number="6">മിസ്രയീംദേശം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; ദേശത്തിലേക്കും നല്ല ഭാഗത്ത് നിന്‍റെ അപ്പനെയും സഹോദരന്മാരെയും പാര്‍പ്പിക്ക; അവര്‍ ഗോശെന്‍ദേശത്തുതന്നെ പാര്‍ത്തുകൊള്ളട്ടെ. അവരിൽ പ്രാപ്തന്മാര്‍ ഉണ്ടെന്നു നീ അറിയുന്നുവെങ്കിൽ അവരെ എന്‍റെ ആടുമാടുകളുടെ മേൽവിചാരകന്മാരാക്കി വയ്ക്കുക എന്നു കല്പിച്ചു.</verse>
				<verse number="7">യോസേഫ് തന്‍റെ അപ്പനായ യാക്കോബിനെയും അകത്തു കൊണ്ടുചെന്നു, അവനെ ഫറവോന്‍റെ സന്നിധിയിൽ നിര്‍ത്തി, യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു.</verse>
				<verse number="8">ഫറവോന്‍ യാക്കോബിനോട്: എത്ര വയസ്സായി എന്നു ചോദിച്ചു.</verse>
				<verse number="9">യാക്കോബ് ഫറവോനോട്: എന്‍റെ പരദേശപ്രയാണത്തിന്‍റെ കാലം നൂറ്റിമുപ്പത് സംവത്സരം ആയിരിക്കുന്നു. എന്‍റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ; എന്‍റെ പിതാക്കന്മാരുടെ പരദേശപ്രയാണമായ ആയുഷ്കാലത്തോളം എത്തിയിട്ടുമില്ല എന്നു പറഞ്ഞു.</verse>
				<verse number="10">യാക്കോബ് ഫറവോനെ പിന്നെയും അനുഗ്രഹിച്ചു ഫറവോന്‍റെ സന്നിധിയിൽനിന്നു പോയി.</verse>
				<verse number="11">അനന്തരം യോസേഫ് തന്‍റെ അപ്പനെയും സഹോദരന്മാരെയും കുടിപാര്‍പ്പിച്ചു; ഫറവോന്‍ കല്പിച്ചതുപോലെ അവര്‍ക്കു മിസ്രയീംദേശത്തിലേക്കും നല്ല ഭാഗമായ രമെസേസ്ദേശത്ത് അവകാശവും കൊടുത്തു.</verse>
				<verse number="12">യോസേഫ് തന്‍റെ അപ്പനെയും സഹോദരന്മാരെയും അപ്പന്‍റെ കുടുംബത്തെയൊക്കെയും കുഞ്ഞുകുട്ടികളുടെ എണ്ണത്തിന് ഒത്തവണ്ണം ആഹാരം കൊടുത്തു രക്ഷിച്ചു.</verse>
				<verse number="13">എന്നാൽ ക്ഷാമം ഏറ്റവും കഠിനമായിരുന്നതുകൊണ്ടു ദേശത്തെങ്ങും ആഹാരമില്ലാതെയായി. മിസ്രയീംദേശവും കനാന്‍ദേശവും ക്ഷാമംകൊണ്ടു വലഞ്ഞു.</verse>
				<verse number="14">ജനങ്ങള്‍ വാങ്ങിയ ധാന്യത്തിനു വിലയായി യോസേഫ് മിസ്രയീംദേശത്തും കനാന്‍ദേശത്തുമുള്ള പണമൊക്കെയും ശേഖരിച്ചു; പണം യോസേഫ് ഫറവോന്‍റെ ഗൃഹത്തിൽ കൊണ്ടുവന്നു.</verse>
				<verse number="15">മിസ്രയീംദേശത്തും കനാന്‍ദേശത്തും പണം ഇല്ലാതായപ്പോള്‍ മിസ്രയീമ്യരൊക്കെയും യോസേഫിന്‍റെ അടുക്കൽ ചെന്ന്: ഞങ്ങള്‍ക്ക് ആഹാരം തരേണം; ഞങ്ങള്‍ നിന്‍റെ മുമ്പിൽ കിടന്നു മരിക്കുന്നത് എന്തിന്? പണം തീര്‍ന്നുപോയി എന്നു പറഞ്ഞു.</verse>
				<verse number="16">അതിനു യോസേഫ്: നിങ്ങളുടെ ആടുമാടുകളെ തരുവിന്‍; പണം തീര്‍ന്നുപോയെങ്കിൽ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി ഞാന്‍ തരാം എന്നു പറഞ്ഞു.</verse>
				<verse number="17">അങ്ങനെ അവര്‍ തങ്ങളുടെ കന്നുകാലികളെ യോസേഫിന്‍റെ അടുക്കൽ കൊണ്ടുവന്നു; കുതിര, ആട്, കന്നുകാലി, കഴുത എന്നിവയെ യോസേഫ് വിലയായി വാങ്ങി അവര്‍ക്ക് ആഹാരം കൊടുത്തു; ആയാണ്ടിൽ അവരുടെ കന്നുകാലികളെ എല്ലാം വാങ്ങി ആഹാരം കൊടുത്ത് അവരെ രക്ഷിച്ചു.</verse>
				<verse number="18">ആ ആണ്ടു കഴിഞ്ഞ് പിറ്റേ ആണ്ടിൽ അവര്‍ അവന്‍റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഞങ്ങളുടെ പണം ചെലവായി, മൃഗക്കൂട്ടങ്ങളും യജമാനനു ചേര്‍ന്നു; ഞങ്ങളുടെ ശരീരങ്ങളും നിലങ്ങളുമല്ലാതെ യജമാനന്‍റെ മുമ്പാകെ ഒന്നും ശേഷിപ്പില്ല എന്നുള്ളതു യജമാനനെ ഞങ്ങള്‍ മറയ്ക്കുന്നില്ല.</verse>
				<verse number="19">ഞങ്ങളും ഞങ്ങളുടെ നിലവും നിന്‍റെ കണ്ണിനു മുമ്പിൽ എന്തിനു നശിക്കുന്നു? നീ ഞങ്ങളെയും നിലത്തെയും ആഹാരത്തിനു വിലയായി വാങ്ങേണം. ഞങ്ങള്‍ നിലവുമായി ഫറവോന് അടിമകള്‍ ആകട്ടെ. ഞങ്ങള്‍ മരിക്കാതെ ജീവനോടെ ഇരിക്കേണ്ടതിനും നിലം ശൂന്യമായി പോകാതിരിക്കേണ്ടതിനും ഞങ്ങള്‍ക്കു വിത്ത് തരേണം.</verse>
				<verse number="20">അങ്ങനെ യോസേഫ് മിസ്രയീമിലെ നിലമൊക്കെയും ഫറവോനു വിലയ്ക്കു വാങ്ങി; ക്ഷാമം പ്രബലപ്പെടുകകൊണ്ടു മിസ്രയീമ്യര്‍ തങ്ങളുടെ നിലം വിറ്റു; നിലമെല്ലാം ഫറവോനായി.</verse>
				<verse number="21">ജനങ്ങളെയോ അവന്‍ മിസ്രയീംദേശത്തിന്‍റെ അറ്റംമുതൽ അറ്റംവരെ പട്ടണങ്ങളിലേക്കു കുടിനീക്കി പാര്‍പ്പിച്ചു.</verse>
				<verse number="22">പുരോഹിതന്മാരുടെ നിലം മാത്രം അവന്‍ വാങ്ങിയില്ല; പുരോഹിതന്മാര്‍ക്കു ഫറവോന്‍ അവകാശം കല്പിച്ചിരുന്നു; ഫറവോന്‍ അവര്‍ക്കു കൊടുത്ത അവകാശംകൊണ്ട് അവര്‍ ഉപജീവനം കഴിച്ചതിനാൽ അവര്‍ തങ്ങളുടെ നിലം വിറ്റില്ല.</verse>
				<verse number="23">യോസേഫ് ജനങ്ങളോട്: ഞാന്‍ ഇന്നു നിങ്ങളെയും നിങ്ങളുടെ നിലത്തെയും ഫറവോനു വിലയ്ക്കു വാങ്ങിയിരിക്കുന്നു; നിങ്ങള്‍ക്ക് വിത്ത് ഇതാ; നിലം വിതച്ചുകൊള്‍വിന്‍.</verse>
				<verse number="24">വിളവെടുക്കുമ്പോള്‍ നിങ്ങള്‍ ഫറവോന് അഞ്ചിലൊന്നു കൊടുക്കേണം; നാലോഹരിയോ, വിത്തിനു വിത്തായിട്ടും നിങ്ങള്‍ക്കും നിങ്ങളുടെ വീടുകളിലുള്ളവര്‍ക്കും നിങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ആഹാരമായിട്ടും നിങ്ങള്‍ക്കുതന്നെ ഇരിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="25">അതിന് അവര്‍: നീ ഞങ്ങളുടെ ജീവനെ രക്ഷിച്ചിരിക്കുന്നു; യജമാനനു ഞങ്ങളോടു ദയയുണ്ടായാൽ മതി; ഞങ്ങള്‍ ഫറവോന് അടിമകളായിക്കൊള്ളാം എന്നു പറഞ്ഞു.</verse>
				<verse number="26">അഞ്ചിലൊന്നു ഫറവോനു ചെല്ലേണം എന്നിങ്ങനെ യോസേഫ് മിസ്രയീമിലെ നിലങ്ങളെ സംബന്ധിച്ചു വച്ച ചട്ടം ഇന്നുവരെയും നടപ്പാകുന്നു. പുരോഹിതന്മാരുടെ നിലം മാത്രം ഫറവോനു ചേര്‍ന്നിട്ടില്ല.</verse>
				<verse number="27">യിസ്രായേൽ മിസ്രയീംരാജ്യത്തിലെ ഗോശെന്‍ദേശത്തു പാര്‍ത്തു; അവിടെ അവകാശം സമ്പാദിച്ച്, ഏറ്റവും സന്താനപുഷ്‍ടിയുള്ളവരായി പെരുകിവന്നു.</verse>
				<verse number="28">യാക്കോബ് മിസ്രയീംദേശത്തു വന്നിട്ടു പതിനേഴു സംവത്സരം ജീവിച്ചിരുന്നു; യാക്കോബിന്‍റെ ആയുഷ്കാലം ആകെ നൂറ്റിനാല്പത്തേഴു സംവത്സരം ആയിരുന്നു.</verse>
				<verse number="29">യിസ്രായേൽ മരിപ്പാനുള്ള കാലം അടുത്തപ്പോള്‍ അവന്‍ തന്‍റെ മകനായ യോസേഫിനെ വിളിപ്പിച്ച് അവനോട്: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നിന്‍റെ കൈ എന്‍റെ തുടയിന്‍കീഴിൽ വയ്ക്കുക; എന്നോടു ദയയും വിശ്വസ്തതയും കാണിച്ച് എന്നെ മിസ്രയീമിൽ അടക്കാതെ,</verse>
				<verse number="30">ഞാന്‍ എന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രകൊള്ളുമ്പോള്‍ എന്നെ മിസ്രയീമിൽനിന്ന് എടുത്തു കൊണ്ടുപോയി അവരുടെ ശ്മശാനഭൂമിയിൽ അടക്കേണം എന്നു പറഞ്ഞു. നിന്‍റെ കല്പനപ്രകാരം ഞാന്‍ ചെയ്യാം എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="31">എന്നോടു സത്യം ചെയ്ക എന്ന് അവന്‍ പറഞ്ഞു; അവന്‍ സത്യവും ചെയ്തു; അപ്പോള്‍ യിസ്രായേൽ കട്ടിലിന്‍റെ തലയ്ക്കൽ നമസ്കരിച്ചു.</verse>
			</chapter>
			<chapter number="48">
				<verse number="1">അനന്തരം യോസേഫിന്: നിന്‍റെ അപ്പന്‍ ദീനമായി കിടക്കുന്നു എന്നു വര്‍ത്തമാനം വന്നു; ഉടനെ അവന്‍ മനശ്ശെ, എഫ്രയീം എന്ന രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടുചെന്നു:</verse>
				<verse number="2">നിന്‍റെ മകന്‍ യോസേഫ് ഇതാ വരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോള്‍ യിസ്രായേൽ തന്നെത്താന്‍ ഉറപ്പിച്ചു കട്ടിലിന്മേൽ ഇരുന്നു.</verse>
				<verse number="3">യാക്കോബ് യോസേഫിനോടു പറഞ്ഞത്: സര്‍വശക്തിയുള്ള ദൈവം കനാന്‍ദേശത്തിലെ ലൂസ്സിൽവച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അനുഗ്രഹിച്ചു,</verse>
				<verse number="4">എന്നോട്: ഞാന്‍ നിന്നെ സന്താനപുഷ്‍ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്‍റെ ശേഷം നിന്‍റെ സന്തതിക്ക് ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="5">മിസ്രയീമിൽ നിന്‍റെ അടുക്കൽ ഞാന്‍ വരുംമുമ്പേ നിനക്കു മിസ്രയീംദേശത്തുവച്ചു ജനിച്ച രണ്ടു പുത്രന്മാരായ മനശ്ശെയും എഫ്രയീമും എനിക്കുള്ളവര്‍ ആയിരിക്കട്ടെ; രൂബേനും ശിമെയോനും എന്നപോലെ അവര്‍ എനിക്കുള്ളവരായിരിക്കട്ടെ.</verse>
				<verse number="6">ഇവരുടെശേഷം നിനക്കു ജനിക്കുന്ന സന്തതിയോ നിനക്കുള്ളവരായിരിക്കട്ടെ; അവര്‍ തങ്ങളുടെ അവകാശത്തിൽ തങ്ങളുടെ സഹോദരന്മാരുടെ പേരിന്‍പ്രകാരം വിളിക്കപ്പെടട്ടെ.</verse>
				<verse number="7">ഞാന്‍ പദ്ദനിൽനിന്നു വരുമ്പോള്‍, കനാന്‍ദേശത്ത് എഫ്രാത്തിൽ എത്തുവാന്‍ അല്പം ദൂരം മാത്രമുള്ളപ്പോള്‍ വഴിയിൽവച്ചു റാഹേൽ മരിച്ചു; ഞാന്‍ അവളെ അവിടെ ബേത്‍ലഹേം എന്ന എഫ്രാത്തിനുള്ള വഴിയരികെ അടക്കം ചെയ്തു.</verse>
				<verse number="8">യിസ്രായേൽ യോസേഫിന്‍റെ പുത്രന്മാരെ കണ്ടപ്പോള്‍: ഇവര്‍ ആരെന്നു ചോദിച്ചു.</verse>
				<verse number="9">ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാര്‍ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്‍റെ അടുക്കൽ കൊണ്ടുവരിക; ഞാന്‍ അവരെ അനുഗ്രഹിക്കും എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="10">എന്നാൽ യിസ്രായേലിന്‍റെ കണ്ണു വയസ്സുകൊണ്ടു മങ്ങി കാണ്‍മാന്‍ വഹിയാതിരുന്നു; അവരെ അടുക്കൽ കൊണ്ടു ചെന്നപ്പോള്‍ അവന്‍ അവരെ ചുംബിച്ച് ആലിംഗനം ചെയ്തു.</verse>
				<verse number="11">യിസ്രായേൽ യോസേഫിനോട്: നിന്‍റെ മുഖം കാണുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ല; എന്നാൽ നിന്‍റെ സന്തതിയെയും കാണ്‍മാന്‍ ദൈവം എനിക്കു സംഗതി വരുത്തിയല്ലോ എന്നു പറഞ്ഞു.</verse>
				<verse number="12">യോസേഫ് അവരെ അവന്‍റെ മുഴങ്കാലുകള്‍ക്കിടയിൽനിന്നു മാറ്റി സാഷ്ടാംഗം നമസ്കരിച്ചു.</verse>
				<verse number="13">പിന്നെ യോസേഫ് എഫ്രയീമിനെ വലംകൈകൊണ്ടു പിടിച്ച് യിസ്രായേലിന്‍റെ ഇടംകൈക്കു നേരെയും മനശ്ശെയെ ഇടംകൈകൊണ്ടു പിടിച്ചു യിസ്രായേലിന്‍റെ വലംകൈക്കു നേരെയുമായി ഇങ്ങനെ രണ്ടു പേരെയും അവന്‍റെ അടുക്കൽ കൊണ്ടുചെന്നു.</verse>
				<verse number="14">യിസ്രായേൽ വലംകൈ നീട്ടി ഇളയവനായ എഫ്രയീമിന്‍റെ തലയിലും ഇടംകൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്‍റെ കൈകളെ പിണച്ചുവച്ചു.</verse>
				<verse number="15">പിന്നെ അവന്‍ യോസേഫിനെ അനുഗ്രഹിച്ചു: എന്‍റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാന്‍ ജനിച്ച നാള്‍മുതൽ ഇന്നുവരെയും എന്നെ പുലര്‍ത്തിയിരിക്കുന്ന ദൈവം,</verse>
				<verse number="16">എന്നെ സകല ദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതന്‍ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്‍റെ പേരും എന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; അവര്‍ ഭൂമിയിൽ കൂട്ടമായി വര്‍ധിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="17">അപ്പന്‍ വലംകൈ എഫ്രയീമിന്‍റെ തലയിൽ വച്ചു എന്നു യോസേഫ് കണ്ടപ്പോള്‍ അവന് അനിഷ്ടം തോന്നി; അപ്പന്‍റെ കൈ എഫ്രയീമിന്‍റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റി വയ്പാന്‍ പിടിച്ചു.</verse>
				<verse number="18">യോസേഫ് അപ്പനോട്: അങ്ങനെയല്ല, എന്‍റെ അപ്പാ; ഇവനല്ലോ ആദ്യജാതന്‍; ഇവന്‍റെ തലയിൽ വലംകൈ വയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="19">എന്നാൽ അവന്‍റെ അപ്പന്‍ സമ്മതിക്കാതെ എനിക്ക് അറിയാം; മകനേ, എനിക്ക് അറിയാം; ഇവനും ഒരു വലിയ ജനമായിത്തീരും, ഇവനും വര്‍ധിക്കും; എങ്കിലും അനുജന്‍ അവനെക്കാള്‍ അധികം വര്‍ധിക്കും; അവന്‍റെ സന്തതി ജനസമൂഹമായിത്തീരും എന്നു പറഞ്ഞു.</verse>
				<verse number="20">അങ്ങനെ അവന്‍ അന്ന് അവരെ അനുഗ്രഹിച്ചു. ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കുമാറാകട്ടെ എന്ന് യിസ്രായേല്യര്‍ നിന്‍റെ പേര്‍ ചൊല്ലി അനുഗ്രഹിക്കും എന്നു പറഞ്ഞ് എഫ്രയീമിനെ മനശ്ശെയ്ക്കു മുമ്പാക്കി.</verse>
				<verse number="21">യോസേഫിനോട് യിസ്രായേൽ പറഞ്ഞത്: ഇതാ, ഞാന്‍ മരിക്കുന്നു; ദൈവം നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കി കൊണ്ടുപോകും.</verse>
				<verse number="22">എന്‍റെ വാളും വില്ലുംകൊണ്ട് ഞാന്‍ അമോര്യരുടെ കൈയിൽനിന്നു പിടിച്ചടക്കിയ മലഞ്ചരിവ് ഞാന്‍ നിന്‍റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.</verse>
			</chapter>
			<chapter number="49">
				<verse number="1">അനന്തരം യാക്കോബ് തന്‍റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: കൂടിവരുവിന്‍, ഭാവികാലത്തു നിങ്ങള്‍ക്കു സംഭവിപ്പാനുള്ളതു ഞാന്‍ നിങ്ങളെ അറിയിക്കും.</verse>
				<verse number="2">യാക്കോബിന്‍റെ പുത്രന്മാരേ: കൂടിവന്നു കേള്‍പ്പിന്‍; നിങ്ങളുടെ അപ്പനായ യിസ്രായേലിന്‍റെ മൊഴിക്കു ചെവിതരുവിന്‍!</verse>
				<verse number="3">രൂബേനേ, നീ എന്‍റെ ആദ്യജാതന്‍, എന്‍റെ വീര്യവും എന്‍റെ ശക്തിയുടെ ആദ്യഫലവും ശ്രേഷ്ഠതയുടെ വൈശിഷ്ട്യവും ബലത്തിന്‍റെ വൈശിഷ്ട്യവും തന്നെ.</verse>
				<verse number="4">വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്‍റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്‍റെ ശയ്യമേൽ അവന്‍ കയറിയല്ലോ.</verse>
				<verse number="5">ശിമെയോനും ലേവിയും സഹോദരന്മാര്‍; അവരുടെ വാളുകള്‍ സാഹസത്തിന്‍റെ ആയുധങ്ങള്‍.</verse>
				<verse number="6">എന്നുള്ളമേ, അവരുടെ മന്ത്രണത്തിൽ കൂടരുതേ; എന്‍ മനമേ, അവരുടെ യോഗത്തിൽ ചേരരുതേ; തങ്ങളുടെ കോപത്തിൽ അവര്‍ പുരുഷന്മാരെ കൊന്നു; തങ്ങളുടെ ശാഠ്യത്തിൽ കൂറ്റന്മാരുടെ വരിയുടച്ചു.</verse>
				<verse number="7">അവരുടെ ഉഗ്രകോപവും കഠിനക്രോധവും ശപിക്കപ്പെട്ടത്; ഞാന്‍ അവരെ യാക്കോബിൽ പകുക്കയും യിസ്രായേലിൽ ചിതറിക്കയും ചെയ്യും.</verse>
				<verse number="8">യെഹൂദായേ, സഹോദരന്മാര്‍ നിന്നെ പുകഴ്ത്തും; നിന്‍റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്‍റെ മക്കള്‍ നിന്‍റെ മുമ്പിൽ നമസ്കരിക്കും.</verse>
				<verse number="9">യെഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവന്‍ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആര്‍ അവനെ എഴുന്നേല്പിക്കും?</verse>
				<verse number="10">അവകാശമുള്ളവന്‍ വരുവോളം ചെങ്കോൽ യെഹൂദായിൽനിന്നും രാജദണ്ഡ് അവന്‍റെ കാലുകളുടെ ഇടയിൽനിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോട് ആകും.</verse>
				<verse number="11">അവന്‍ മുന്തിരിവള്ളിയോടു ചെറുകഴുതയെയും വിശിഷ്ടമുന്തിരിവള്ളിയോടു കഴുതക്കുട്ടിയെയും കെട്ടുന്നു; അവന്‍ വീഞ്ഞിൽ തന്‍റെ ഉടുപ്പും ദ്രാക്ഷാരസത്തിൽ തന്‍റെ വസ്ത്രവും അലക്കുന്നു.</verse>
				<verse number="12">അവന്‍റെ കണ്ണ് വീഞ്ഞുകൊണ്ടു ചുവന്നും അവന്‍റെ പല്ല് പാലുകൊണ്ടു വെളുത്തും ഇരിക്കുന്നു.</verse>
				<verse number="13">സെബൂലൂന്‍ സമുദ്രതീരത്തു വസിക്കും; അവന്‍ കപ്പൽത്തുറമുഖത്തു പാര്‍ക്കും; അവന്‍റെ പാര്‍ശ്വം സീദോന്‍വരെ ആകും.</verse>
				<verse number="14">യിസ്സാഖാര്‍ അസ്ഥിബലമുള്ള കഴുത; അവന്‍ തൊഴുത്തുകളുടെ മധ്യേ കിടക്കുന്നു.</verse>
				<verse number="15">വിശ്രാമം നല്ലതെന്നും ദേശം ഇമ്പമുള്ളതെന്നും കണ്ടു, അവന്‍ ചുമടിനു ചുമൽ കൊടുത്ത് ഊഴിയത്തിനു ദാസനായിത്തീര്‍ന്നു.</verse>
				<verse number="16">ദാന്‍ ഏതൊരു യിസ്രായേല്യഗോത്രവും പോലെ സ്വജനത്തിനു ന്യായപാലനം ചെയ്യും.</verse>
				<verse number="17">ദാന്‍ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സര്‍പ്പവും ആകുന്നു; അവന്‍ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവന്‍ മലര്‍ന്നു വീഴും.</verse>
				<verse number="18">യഹോവേ, ഞാന്‍ നിന്‍റെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.</verse>
				<verse number="19">ഗാദോ, കവര്‍ച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിന്‍പടയെ ഞെരുക്കും;</verse>
				<verse number="20">ആശേരോ, അവന്‍റെ ആഹാരം പുഷ്‍ടിയുള്ളത്; അവന്‍ രാജകീയസ്വാദുഭോജനം നല്കും.</verse>
				<verse number="21">നഫ്താലി സ്വതന്ത്രയായി നടക്കുന്ന പേടമാന്‍; അവന്‍ ലാവണ്യവാക്കുകള്‍ സംസാരിക്കുന്നു.</verse>
				<verse number="22">യോസേഫ് ഫലപ്രദമായോരു വൃക്ഷം, നീരുറവിനരികെ ഫലപ്രദമായോരു വൃക്ഷം തന്നെ; അതിന്‍റെ കൊമ്പുകള്‍ മതിലിന്മേൽ പടരുന്നു.</verse>
				<verse number="23">വില്ലാളികള്‍ അവനെ വിഷമിപ്പിച്ചു; അവര്‍ എയ്തു, അവനോടു പൊരുതു.</verse>
				<verse number="24">അവന്‍റെ വില്ല് ഉറപ്പോടെ നിന്നു; അവന്‍റെ ഭുജം യാക്കോബിന്‍ വല്ലഭന്‍റെ കൈയാൽ ബലപ്പെട്ടു; യിസ്രായേലിന്‍റെ പാറയായ ഇടയന്‍റെ നാമത്താൽ തന്നെ.</verse>
				<verse number="25">നിന്‍ പിതാവിന്‍റെ ദൈവത്താൽ - അവന്‍ നിന്നെ സഹായിക്കും- സര്‍വശക്തനാൽ തന്നെ -അവന്‍ മീതെ ആകാശത്തിന്‍റെ അനുഗ്രഹങ്ങളാലും താഴെ കിടക്കുന്ന ആഴത്തിന്‍റെ അനുഗ്രഹങ്ങളാലും മുലയുടെയും ഗര്‍ഭത്തിന്‍റെയും അനുഗ്രഹങ്ങളാലും നിന്നെ അനുഗ്രഹിക്കും.</verse>
				<verse number="26">നിന്‍ പിതാവിന്‍റെ അനുഗ്രഹങ്ങള്‍ എന്‍ ജനകന്മാരുടെ അനുഗ്രഹങ്ങള്‍ക്കു മീതെ ശാശ്വതഗിരികളുടെ അറ്റത്തോളം പ്രബലപ്പെട്ട് അവ യോസേഫിന്‍റെ തലയിലും തന്‍റെ സഹോദരന്മാരിൽ പ്രഭുവായവന്‍റെ നെറുകയിലും വരും.</verse>
				<verse number="27">ബെന്യാമീന്‍ കടിച്ചു കീറുന്ന ചെന്നായ്; രാവിലെ അവന്‍ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവന്‍ കവര്‍ച്ച പങ്കിടും.</verse>
				<verse number="28">യിസ്രായേൽഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതു തന്നെ; അവന്‍ അവരിൽ ഓരോരുത്തന് അവനവന്‍റെ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.</verse>
				<verse number="29">അവന്‍ അവരോട് ആജ്ഞാപിച്ചു പറഞ്ഞത്: ഞാന്‍ എന്‍റെ ജനത്തോടു ചേരുമ്പോള്‍ നിങ്ങള്‍ ഹിത്യനായ എഫ്രോന്‍റെ നിലത്തിലെ ഗുഹയിൽ എന്‍റെ പിതാക്കന്മാരുടെ അടുക്കൽ എന്നെ അടക്കേണം.</verse>
				<verse number="30">കനാന്‍ദേശത്തു മമ്രേയ്ക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലാ എന്ന നിലത്തിലെ ഗുഹയിൽ തന്നെ.</verse>
				<verse number="31">അവിടെ അവര്‍ അബ്രാഹാമിനെയും അവന്‍റെ ഭാര്യയായ സാറായെയും യിസ്ഹാക്കിനെയും അവന്‍റെ ഭാര്യയായ റിബെക്കായെയും അടക്കി; അവിടെ ഞാന്‍ ലേയായെയും അടക്കി.</verse>
				<verse number="32">ആ നിലവും അതിലെ ഗുഹയും ഹിത്യരോടു വിലയ്ക്കു വാങ്ങിയതാകുന്നു.</verse>
				<verse number="33">യാക്കോബ് തന്‍റെ പുത്രന്മാരോട് ആജ്ഞാപിച്ചുതീര്‍ന്നശേഷം അവന്‍ കാൽ കട്ടിലിന്മേൽ എടുത്തു വച്ചിട്ടു പ്രാണനെ വിട്ടു തന്‍റെ ജനത്തോടു ചേര്‍ന്നു.</verse>
			</chapter>
			<chapter number="50">
				<verse number="1">അപ്പോള്‍ യോസേഫ് തന്‍റെ അപ്പന്‍റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.</verse>
				<verse number="2">പിന്നെ തന്‍റെ അപ്പനു സുഗന്ധവര്‍ഗം ഇടുവാന്‍ യോസേഫ് തന്‍റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാര്‍ യിസ്രായേലിനു സുഗന്ധവര്‍ഗം ഇട്ടു.</verse>
				<verse number="3">അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവര്‍ഗം ഇടുവാന്‍ അത്ര ദിവസം വേണ്ടിവരും. മിസ്രയീമ്യര്‍ അവനെക്കുറിച്ച് എഴുപതു ദിവസം വിലാപം കഴിച്ചു.</verse>
				<verse number="4">അവനായുള്ള വിലാപകാലം കഴിഞ്ഞപ്പോള്‍ യോസേഫ് ഫറവോന്‍റെ ഗൃഹക്കാരോടു സംസാരിച്ചു: നിങ്ങള്‍ക്ക് എന്നോടു ദയ ഉണ്ടെങ്കിൽ നിങ്ങള്‍ ഫറവോനോട്:</verse>
				<verse number="5">എന്‍റെ അപ്പന്‍: ഇതാ, ഞാന്‍ മരിക്കുന്നു; ഞാന്‍ കനാന്‍ദേശത്ത് എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയിൽതന്നെ നീ എന്നെ അടക്കേണമെന്നു പറഞ്ഞ് എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ആകയാൽ ഞാന്‍ പോയി എന്‍റെ അപ്പനെ അടക്കി മടങ്ങി വരുവാന്‍ അനുവാദത്തിന് അപേക്ഷിക്കുന്നു എന്ന് ഉണര്‍ത്തിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="6">നിന്‍റെ അപ്പന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതുപോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോന്‍ കല്പിച്ചു.</verse>
				<verse number="7">അങ്ങനെ യോസേഫ് അപ്പനെ അടക്കുവാന്‍ പോയി; ഫറവോന്‍റെ ഭൃത്യന്മാരും കോവിലധികാരികളും</verse>
				<verse number="8">മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്‍റെ കുടുംബമൊക്കെയും അവന്‍റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവര്‍ ഗോശെന്‍ദേശത്തു വിട്ടേച്ചുപോയി.</verse>
				<verse number="9">രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അത് എത്രയും വലിയ കൂട്ടമായിരുന്നു.</verse>
				<verse number="10">അവര്‍ യോര്‍ദ്ദാനക്കരെയുള്ള ഗോരെന്‍ - ആതാദിൽ എത്തിയപ്പോള്‍ അവിടെവച്ച് എത്രയും ഗൗരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവന്‍ ഏഴു ദിവസം തന്‍റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.</verse>
				<verse number="11">ദേശനിവാസികളായ കനാന്യര്‍ ഗോരെന്‍-ആതാദിലെ വിലാപം കണ്ടിട്ട്: ഇതു മിസ്രയീമ്യരുടെ മഹാവിലാപം എന്നു പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിന് ആബേൽ- മിസ്രയീം എന്നു പേരായി; അതു യോര്‍ദ്ദാനക്കരെ ആകുന്നു.</verse>
				<verse number="12">അവന്‍ കല്പിച്ചിരുന്നതുപോലെ പുത്രന്മാര്‍ അവനു ചെയ്തു.</verse>
				<verse number="13">അവന്‍റെ പുത്രന്മാര്‍ അവനെ കനാന്‍ദേശത്തേക്കു കൊണ്ടുപോയി, മമ്രേക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്പേലായെന്ന നിലത്തിലെ ഗുഹയിൽ അവനെ അടക്കം ചെയ്തു.</verse>
				<verse number="14">യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരന്മാരും അവന്‍റെ അപ്പനെ അടക്കുവാന്‍ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്ക് മടങ്ങിപ്പോന്നു.</verse>
				<verse number="15">അപ്പന്‍ മരിച്ചുപോയി എന്നു യോസേഫിന്‍റെ സഹോദരന്മാര്‍ കണ്ടിട്ട്: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകല ദോഷത്തിനും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.</verse>
				<verse number="16">അവര്‍ യോസേഫിന്‍റെ അടുക്കൽ ആളയച്ചു: അപ്പന്‍ മരിക്കുംമുമ്പേ: നിന്‍റെ സഹോദരന്മാര്‍ നിന്നോടു ദോഷം ചെയ്തു; അവര്‍ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിന്‍ എന്നു കല്പിച്ചിരിക്കുന്നു.</verse>
				<verse number="17">ആകയാൽ അപ്പന്‍റെ ദൈവത്തിന്‍റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവര്‍ യോസേഫിനോടു സംസാരിക്കുമ്പോള്‍ അവന്‍ കരഞ്ഞു.</verse>
				<verse number="18">അവന്‍റെ സഹോദരന്മാര്‍ ചെന്ന് അവന്‍റെ മുമ്പാകെ വീണു: ഇതാ, ഞങ്ങള്‍ നിനക്ക് അടിമകള്‍ എന്നു പറഞ്ഞു.</verse>
				<verse number="19">യോസേഫ് അവരോട്: നിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാന്‍ ദൈവത്തിന്‍റെ സ്ഥാനത്ത് ഇരിക്കുന്നുവോ?</verse>
				<verse number="20">നിങ്ങള്‍ എന്‍റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീര്‍ത്തു.</verse>
				<verse number="21">ആകയാൽ നിങ്ങള്‍ ഭയപ്പെടേണ്ടാ; ഞാന്‍ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.</verse>
				<verse number="22">യോസേഫും അവന്‍റെ പിതൃഭവനവും മിസ്രയീമിൽ പാര്‍ത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.</verse>
				<verse number="23">എഫ്രയീമിന്‍റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്‍റെ മക്കളും യോസേഫിന്‍റെ മടിയിൽ വളര്‍ന്നു.</verse>
				<verse number="24">അനന്തരം യോസേഫ് തന്‍റെ സഹോദരന്മാരോട്: ഞാന്‍ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദര്‍ശിക്കയും ഈ ദേശത്തുനിന്നു താന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="25">ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്‍റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞ്, യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.</verse>
				<verse number="26">യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവര്‍ അവനു സുഗന്ധവര്‍ഗം ഇട്ട് അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.</verse>
			</chapter>
		</book>
		<book number="2">
			<chapter number="1">
				<verse number="1">യാക്കോബിനോടുകൂടെ താന്താന്‍റെ കുടുംബസഹിതം മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകള്‍ ആവിത്:</verse>
				<verse number="2">രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ,</verse>
				<verse number="3">യിസ്സാഖാര്‍, സെബൂലൂന്‍, ബെന്യാമീന്‍,</verse>
				<verse number="4">ദാന്‍, നഫ്താലി, ഗാദ്, ആശേര്‍.</verse>
				<verse number="5">യാക്കോബിന്‍റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച ദേഹികള്‍ എല്ലാം കൂടെ എഴുപതു പേര്‍ ആയിരുന്നു; യോസേഫോ മുമ്പേ തന്നെ മിസ്രയീമിൽ ആയിരുന്നു.</verse>
				<verse number="6">യോസേഫും സഹോദരന്മാരെല്ലാവരും ആ തലമുറയൊക്കെയും മരിച്ചു.</verse>
				<verse number="7">യിസ്രായേൽമക്കള്‍ സന്താനസമ്പന്നരായി അത്യന്തം വര്‍ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.</verse>
				<verse number="8">അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവ് മിസ്രയീമിൽ ഉണ്ടായി.</verse>
				<verse number="9">അവന്‍ തന്‍റെ ജനത്തോട്: യിസ്രായേൽജനം നമ്മെക്കാള്‍ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു.</verse>
				<verse number="10">അവര്‍ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്നപക്ഷം നമ്മുടെ ശത്രുക്കളോടു ചേര്‍ന്നു നമ്മോടു പൊരുത് ഈ രാജ്യം വിട്ടു പൊയ്ക്കളവാന്‍ സംഗതി വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിയായി പെരുമാറുക.</verse>
				<verse number="11">അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവര്‍ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോനു പണിതു.</verse>
				<verse number="12">എന്നാൽ അവര്‍ പീഡിപ്പിക്കുന്തോറും ജനം പെരുകി വര്‍ധിച്ചു; അതുകൊണ്ട് അവര്‍ യിസ്രായേൽമക്കള്‍ നിമിത്തം പേടിച്ചു.</verse>
				<verse number="13">മിസ്രയീമ്യര്‍ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.</verse>
				<verse number="14">കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവര്‍ അവരുടെ ജീവനെ കയ്പ്പാക്കി.</verse>
				<verse number="15">എന്നാൽ മിസ്രയീംരാജാവ് ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികര്‍മിണികളോട്:</verse>
				<verse number="16">എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങള്‍ സൂതികര്‍മത്തിനു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോള്‍ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങള്‍ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.</verse>
				<verse number="17">സൂതികര്‍മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീംരാജാവ് തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.</verse>
				<verse number="18">അപ്പോള്‍ മിസ്രയീംരാജാവ് സൂതികര്‍മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങള്‍ ആണ്‍കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="19">സൂതികര്‍മിണികള്‍ ഫറവോനോട്: എബ്രായസ്ത്രീകള്‍ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവര്‍ നല്ല തിറമുള്ളവര്‍; സൂതികര്‍മിണികള്‍ അവരുടെ അടുക്കൽ എത്തും മുമ്പേ അവര്‍ പ്രസവിച്ചുകഴിയും എന്നു പറഞ്ഞു.</verse>
				<verse number="20">അതുകൊണ്ടു ദൈവം സൂതികര്‍മിണികള്‍ക്കു നന്മ ചെയ്തു; ജനം വര്‍ധിച്ച് ഏറ്റവും ബലപ്പെട്ടു.</verse>
				<verse number="21">സൂതികര്‍മിണികള്‍ ദൈവത്തെ ഭയപ്പെടുകകൊണ്ട് അവന്‍ അവര്‍ക്കു കുടുംബ വര്‍ധന നല്കി.</verse>
				<verse number="22">പിന്നെ ഫറവോന്‍ തന്‍റെ സകല ജനത്തോടും: ജനിക്കുന്ന ഏത് ആണ്‍കുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെണ്‍കുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.</verse>
			</chapter>
			<chapter number="2">
				<verse number="1">എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷന്‍ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.</verse>
				<verse number="2">അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. അവന്‍ സൗന്ദര്യമുള്ളവന്‍ എന്നു കണ്ടിട്ട് അവനെ മൂന്നു മാസം ഒളിച്ചുവച്ചു.</verse>
				<verse number="3">അവനെ പിന്നെ ഒളിച്ചുവയ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിനു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വച്ചു.</verse>
				<verse number="4">അവന് എന്തു ഭവിക്കുമെന്ന് അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തുനിന്നു.</verse>
				<verse number="5">അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയിൽ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടു വരുവാന്‍ ദാസിയെ അയച്ചു.</verse>
				<verse number="6">അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവള്‍ക്ക് അതിനോട് അലിവു തോന്നി: ഇത് എബ്രായരുടെ പൈതങ്ങളിൽ ഒന്ന് എന്നു പറഞ്ഞു.</verse>
				<verse number="7">അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോട്: ഈ പൈതലിനു മുലകൊടുക്കേണ്ടതിന് ഒരു എബ്രായസ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.</verse>
				<verse number="8">ഫറവോന്‍റെ പുത്രി അവളോട്: ചെന്നു കൊണ്ടുവരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചു കൊണ്ടുവന്നു.</verse>
				<verse number="9">ഫറവോന്‍റെ പുത്രി അവളോട്: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രീ പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി.</verse>
				<verse number="10">പൈതൽ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കൽ കൊണ്ടുപോയി, അവന്‍ അവള്‍ക്കു മകനായി: ഞാന്‍ അവനെ വെള്ളത്തിൽനിന്നു വലിച്ചെടുത്തു എന്നു പറഞ്ഞ് അവള്‍ അവനു മോശെ എന്നു പേരിട്ടു.</verse>
				<verse number="11">ആ കാലത്ത് മോശെ മുതിര്‍ന്നശേഷം അവന്‍ തന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ ഭാരമുള്ള വേല നോക്കി, തന്‍റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യന്‍ അടിക്കുന്നതു കണ്ടു.</verse>
				<verse number="12">അവന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ട് ആരും ഇല്ലന്നു കണ്ടപ്പോള്‍ മിസ്രയീമ്യനെ അടിച്ചുകൊന്നു മണലിൽ മറവു ചെയ്തു.</verse>
				<verse number="13">പിറ്റേദിവസവും അവന്‍ ചെന്നപ്പോള്‍ രണ്ട് എബ്രായ പുരുഷന്മാര്‍ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോട്: നിന്‍റെ കൂട്ടുകാരനെ അടിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="14">അതിന് അവന്‍: നിന്നെ ഞങ്ങള്‍ക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവന്‍ ആര്‍? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോള്‍ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു.</verse>
				<verse number="15">ഫറവോന്‍ ഈ കാര്യം കേട്ടാറെ മോശെയെ കൊല്ലുവാന്‍ അന്വേഷിച്ചു. മോശെ ഫറവോന്‍റെ സന്നിധിയിൽനിന്ന് ഓടിപ്പോയി, മിദ്യാന്‍ദേശത്തു ചെന്നു പാര്‍ത്തു; അവന്‍ ഒരു കിണറ്റിനരികെ ഇരുന്നു.</verse>
				<verse number="16">മിദ്യാനിലെ പുരോഹിതന് ഏഴു പുത്രിമാര്‍ ഉണ്ടായിരുന്നു. അവര്‍ വന്ന് അപ്പന്‍റെ ആടുകള്‍ക്കു കുടിപ്പാന്‍ വെള്ളം കോരി തൊട്ടികള്‍ നിറച്ചു.</verse>
				<verse number="17">എന്നാൽ ഇടയന്മാര്‍ വന്ന് അവരെ ആട്ടിക്കളഞ്ഞു: അപ്പോള്‍ മോശെ എഴുന്നേറ്റ് അവരെ സഹായിച്ച് അവരുടെ ആടുകളെ കുടിപ്പിച്ചു.</verse>
				<verse number="18">അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കൽ വന്നപ്പോള്‍: നിങ്ങള്‍ ഇന്ന് ഇത്ര വേഗം വന്നത് എങ്ങനെ എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="19">ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്ക് വെള്ളം കോരിത്തന്ന് ആടുകളെ കുടിപ്പിച്ചു എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="20">അവന്‍ തന്‍റെ പുത്രിമാരോട്: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നത് എന്ത്? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="21">മോശെക്ക് അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറായെ കൊടുത്തു.</verse>
				<verse number="22">അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്ന് അവന്‍ പറഞ്ഞ് അവനു ഗേര്‍ശോം എന്നു പേരിട്ടു.</verse>
				<verse number="23">ഏറെനാള്‍ കഴിഞ്ഞിട്ടു മിസ്രയീംരാജാവ് മരിച്ചു. യിസ്രായേൽമക്കള്‍ അടിമവേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിളി ദൈവസന്നിധിയിൽ എത്തി.</verse>
				<verse number="24">ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓര്‍ത്തു.</verse>
				<verse number="25">ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.</verse>
			</chapter>
			<chapter number="3">
				<verse number="1">മോശെ മിദ്യാനിലെ പുരോഹിതനും തന്‍റെ അമ്മായപ്പനുമായ യിത്രോവിന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരുന്നു; അവന്‍ ആടുകളെ മരുഭൂമിക്ക് അപ്പുറത്തു ദൈവത്തിന്‍റെ പര്‍വതമായ ഹോറേബുവരെ കൊണ്ടുചെന്നു.</verse>
				<verse number="2">അവിടെ യഹോവയുടെ ദൂതന്‍ ഒരു മുള്‍പ്പടര്‍പ്പിന്‍റെ നടുവിൽനിന്ന് അഗ്നിജ്വാലയിൽ അവനു പ്രത്യക്ഷനായി. അവന്‍ നോക്കിയാറെ മുള്‍പ്പടര്‍പ്പു തീപിടിച്ചു കത്തുന്നതും മുള്‍പ്പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.</verse>
				<verse number="3">മുള്‍പ്പടര്‍പ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാന്‍ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.</verse>
				<verse number="4">നോക്കേണ്ടതിന് അവന്‍ വരുന്നതു യഹോവ കണ്ടപ്പോള്‍ ദൈവം മുള്‍പ്പടര്‍പ്പിന്‍റെ നടുവിൽനിന്ന് അവനെ മോശേ, മോശേ എന്നു വിളിച്ചു. അതിന് അവന്‍: ഇതാ, ഞാന്‍ എന്നു പറഞ്ഞു.</verse>
				<verse number="5">അപ്പോള്‍ അവന്‍: ഇങ്ങോട്ട് അടുക്കരുത്; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക എന്നു കല്പിച്ചു.</verse>
				<verse number="6">ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി, നിന്‍റെ പിതാവിന്‍റെ ദൈവം ആകുന്നു എന്നും അവന്‍ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാന്‍ ഭയപ്പെട്ടു മുഖം മൂടി.</verse>
				<verse number="7">യഹോവ അരുളിച്ചെയ്തത്: മിസ്രയീമിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ കണ്ടു കണ്ടു; ഊഴിയവിചാരകന്മാര്‍ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാന്‍ അവരുടെ സങ്കടങ്ങള്‍ അറിയുന്നു.</verse>
				<verse number="8">അവരെ മിസ്രയീമ്യരുടെ കൈയിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക്, കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ സ്ഥലത്തേക്ക് അവരെ കൊണ്ടുപോകുവാനും ഞാന്‍ ഇറങ്ങിവന്നിരിക്കുന്നു.</verse>
				<verse number="9">യിസ്രായേൽമക്കളുടെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യര്‍ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാന്‍ കണ്ടിരിക്കുന്നു.</verse>
				<verse number="10">ആകയാൽ വരിക; നീ എന്‍റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിനു ഞാന്‍ നിന്നെ ഫറവോന്‍റെ അടുക്കൽ അയയ്ക്കും.</verse>
				<verse number="11">മോശെ ദൈവത്തോട്: ഫറവോന്‍റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാന്‍ എന്തു മാത്രമുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="12">അതിന് അവന്‍: ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോള്‍ നിങ്ങള്‍ ഈ പര്‍വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളത് ഞാന്‍ നിന്നെ അയച്ചതിന് അടയാളം ആകും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">മോശെ ദൈവത്തോട്: ഞാന്‍ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്ന്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയു മ്പോള്‍: അവന്‍റെ നാമം എന്തെന്ന് അവര്‍ എന്നോടു ചോദിച്ചാൽ ഞാന്‍ അവരോട് എന്തു പറയേണം എന്നു ചോദിച്ചു.</verse>
				<verse number="14">അതിനു ദൈവം മോശെയോട്: ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.</verse>
				<verse number="15">ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇത് എന്നേക്കും എന്‍റെ നാമവും തലമുറതലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു.</verse>
				<verse number="16">നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോട്: അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചത്: ഞാന്‍ നിങ്ങളെയും മിസ്രയീമിൽ അവര്‍ നിങ്ങളോട് ചെയ്യുന്നതിനെയും സന്ദര്‍ശിക്കുന്നു.</verse>
				<verse number="17">മിസ്രയീമിലെ കഷ്ടതയിൽനിന്ന് കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്ക്, പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നിങ്ങളെ കൊണ്ടുപോകുവാന്‍ ഞാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു പറക.</verse>
				<verse number="18">എന്നാൽ അവര്‍ നിന്‍റെ വാക്കു കേള്‍ക്കും. അപ്പോള്‍ നീയും യിസ്രായേൽമൂപ്പന്മാരും മിസ്രയീംരാജാവിന്‍റെ അടുക്കൽ ചെന്ന് അവനോട്: എബ്രായരുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാൽ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു പറവിന്‍.</verse>
				<verse number="19">എന്നാൽ മിസ്രയീംരാജാവ് ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാന്‍ സമ്മതിക്കയില്ല എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="20">അതുകൊണ്ടു ഞാന്‍ എന്‍റെ കൈ നീട്ടി മിസ്രയീമിന്‍റെ നടുവിൽ ചെയ്‍വാനിരിക്കുന്ന അദ്ഭുതങ്ങളെക്കൊണ്ടൊക്കെയും അതിനെ ദണ്ഡിപ്പിക്കും; അതിന്‍റെശേഷം അവന്‍ നിങ്ങളെ വിട്ടയയ്ക്കും.</verse>
				<verse number="21">ഞാന്‍ മിസ്രയീമ്യര്‍ക്ക് ഈ ജനത്തോടു കൃപ തോന്നുമാറാക്കും; നിങ്ങള്‍ പോരുമ്പോള്‍ വെറുംകൈയായി പോരേണ്ടിവരികയില്ല.</verse>
				<verse number="22">ഓരോ സ്ത്രീ താന്താന്‍റെ അയൽക്കാരത്തിയോടും വീട്ടിൽ അതിഥിയായി പാര്‍ക്കുന്നവളോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചുവാങ്ങി നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ധരിപ്പിക്കയും മിസ്രയീമ്യരെ കൊള്ളയിടുകയും വേണം.</verse>
			</chapter>
			<chapter number="4">
				<verse number="1">അതിനു മോശെ: അവര്‍ എന്നെ വിശ്വസിക്കാതെയും എന്‍റെ വാക്ക് കേള്‍ക്കാതെയും, യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു.</verse>
				<verse number="2">യഹോവ അവനോട്: നിന്‍റെ കൈയിൽ ഇരിക്കുന്നത് എന്ത് എന്നു ചോദിച്ചു. ഒരു വടി എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="3">അതു നിലത്തിടുക എന്നു കല്പിച്ചു. അവന്‍ നിലത്തിട്ടു; അത് ഒരു സര്‍പ്പമായിത്തീര്‍ന്നു; മോശെ അതിനെ കണ്ട് ഓടിപ്പോയി.</verse>
				<verse number="4">യഹോവ മോശെയോട്: നിന്‍റെ കൈ നീട്ടി അതിനെ വാലിനു പിടിക്ക എന്നു കല്പിച്ചു. അവന്‍ കൈ നീട്ടി അതിനെ പിടിച്ചു; അത് അവന്‍റെ കൈയിൽ വടിയായിത്തീര്‍ന്നു.</verse>
				<verse number="5">ഇത് അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു പ്രത്യക്ഷനായി എന്ന് അവര്‍ വിശ്വസിക്കേണ്ടതിന് ആകുന്നു.</verse>
				<verse number="6">യഹോവ പിന്നെയും അവനോട്: നിന്‍റെ കൈ മാര്‍വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവന്‍ കൈ മാര്‍വിടത്തിൽ ഇട്ടു; പുറത്ത് എടുത്തപ്പോള്‍ കൈ ഹിമംപോലെ വെളുത്തു കുഷ്ഠം ഉള്ളതായി കണ്ടു.</verse>
				<verse number="7">നിന്‍റെ കൈ വീണ്ടും മാര്‍വിടത്തിൽ ഇടുക എന്നു കല്പിച്ചു. അവന്‍ കൈ വീണ്ടും മാര്‍വിടത്തിൽ ഇട്ടു, മാര്‍വിടത്തിൽനിന്നു പുറത്തെടുത്തപ്പോള്‍, അതു വീണ്ടും അവന്‍റെ മറ്റേ മാംസംപോലെ ആയി കണ്ടു.</verse>
				<verse number="8">എന്നാൽ അവര്‍ വിശ്വസിക്കാതെയും ആദ്യത്തെ അടയാളം അനുസരിക്കാതെയും ഇരുന്നാൽ അവര്‍ പിന്നത്തെ അടയാളം വിശ്വസിക്കും.</verse>
				<verse number="9">ഈ രണ്ട് അടയാളങ്ങളും അവര്‍ വിശ്വസിക്കാതെയും നിന്‍റെ വാക്ക് കേള്‍ക്കാതെയും ഇരുന്നാൽ നീ നദിയിലെ വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കേണം; നദിയിൽനിന്നു കോരിയ വെള്ളം ഉണങ്ങിയ നിലത്തു രക്തമായിത്തീരും.</verse>
				<verse number="10">മോശെ യഹോവയോട്: കര്‍ത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാന്‍ വാക്സാമര്‍ഥ്യമുള്ളവനല്ല; ഞാന്‍ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="11">അതിന് യഹോവ അവനോട്: മനുഷ്യനു വായ് കൊടുത്തത് ആര്‍? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയത് ആര്‍? യഹോവയായ ഞാന്‍ അല്ലയോ?</verse>
				<verse number="12">ആകയാൽ നീ ചെല്ലുക; ഞാന്‍ നിന്‍റെ വായോടുകൂടെ ഇരുന്ന്, നീ സംസാരിക്കേണ്ടതു നിനക്ക് ഉപദേശിച്ചുതരും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">എന്നാൽ അവന്‍: കര്‍ത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയയ്ക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="14">അപ്പോള്‍ യഹോവയുടെ കോപം മോശെയുടെ നേരേ ജ്വലിച്ചു, അവന്‍ അരുളിച്ചെയ്തത്: ലേവ്യനായ അഹരോന്‍ നിന്‍റെ സഹോദരനല്ലയോ? അവനു നല്ലവണ്ണം സംസാരിക്കാമെന്നു ഞാന്‍ അറിയുന്നു. അവന്‍ നിന്നെ എതിരേല്പാന്‍ പുറപ്പെട്ടുവരുന്നു. നിന്നെ കാണുമ്പോള്‍ അവന്‍ ഹൃദയത്തിൽ ആനന്ദിക്കും.</verse>
				<verse number="15">നീ അവനോടു സംസാരിച്ച് അവനു വാക്കു പറഞ്ഞു കൊടുക്കേണം. ഞാന്‍ നിന്‍റെ വായോടും അവന്‍റെ വായോടുംകൂടെ ഇരിക്കും. നിങ്ങള്‍ ചെയ്യേണ്ടുന്നത് ഉപദേശിച്ചു തരും.</verse>
				<verse number="16">നിനക്കു പകരം അവന്‍ ജനത്തോടു സംസാരിക്കും; അവന്‍ നിനക്കു വായായിരിക്കും, നീ അവനു ദൈവവും ആയിരിക്കും.</verse>
				<verse number="17">അടയാളങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതിന് ഈ വടിയും നിന്‍റെ കൈയിൽ എടുത്തുകൊള്‍ക.</verse>
				<verse number="18">പിന്നെ മോശെ തന്‍റെ അമ്മായപ്പനായ യിത്രോവിന്‍റെ അടുക്കൽ ചെന്ന് അവനോട്: ഞാന്‍ പുറപ്പെട്ട്, മിസ്രയീമിലെ എന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന്, അവര്‍ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു.</verse>
				<verse number="19">യഹോവ മിദ്യാനിൽവച്ചു മോശെയോട്: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാന്‍ നോക്കിയവര്‍ എല്ലാവരും മരിച്ചുപോയി എന്ന് അരുളിച്ചെയ്തു.</verse>
				<verse number="20">അങ്ങനെ മോശെ തന്‍റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തു കയറ്റി മിസ്രയീംദേശത്തേക്കു മടങ്ങി; ദൈവത്തിന്‍റെ വടിയും മോശെ കൈയിൽ എടുത്തു.</verse>
				<verse number="21">യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ മിസ്രയീമിൽ ചെന്നെത്തുമ്പോള്‍ ഞാന്‍ നിന്നെ ഭരമേല്പിച്ചിട്ടുള്ള അദ്ഭുതങ്ങളൊക്കെയും ഫറവോന്‍റെ മുമ്പാകെ ചെയ്‍വാന്‍ ഓര്‍ത്തുകൊള്‍ക; എന്നാൽ അവന്‍ ജനത്തെ വിട്ടയയ്ക്കാതിരിപ്പാന്‍ ഞാന്‍ അവന്‍റെ ഹൃദയം കഠിനമാക്കും.</verse>
				<verse number="22">നീ ഫറവോനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ എന്‍റെ പുത്രന്‍, എന്‍റെ ആദ്യജാതന്‍ തന്നെ.</verse>
				<verse number="23">എനിക്കു ശുശ്രൂഷ ചെയ്‍വാന്‍ എന്‍റെ പുത്രനെ വിട്ടയക്കേണമെന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാന്‍ സമ്മതിക്കുന്നില്ലങ്കിൽ ഞാന്‍ നിന്‍റെ പുത്രനെ, നിന്‍റെ ആദ്യജാതനെതന്നെ കൊന്നുകളയും എന്നു പറക.</verse>
				<verse number="24">എന്നാൽ വഴിയിൽ സത്രത്തിൽവച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാന്‍ ഭാവിച്ചു.</verse>
				<verse number="25">അപ്പോള്‍ സിപ്പോറാ ഒരു കല്ക്കത്തി എടുത്തു തന്‍റെ മകന്‍റെ അഗ്രചര്‍മം ഛേദിച്ച് അവന്‍റെ കാല്ക്കൽ ഇട്ടു: നീ എനിക്കു രക്തമണവാളന്‍ എന്നു പറഞ്ഞു.</verse>
				<verse number="26">ഇങ്ങനെ അവന്‍ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവള്‍ പരിച്ഛേദന നിമിത്തം രക്തമണവാളന്‍ എന്നു പറഞ്ഞത്.</verse>
				<verse number="27">എന്നാൽ യഹോവ അഹരോനോട്: നീ മരുഭൂമിയിൽ മോശെയെ എതിരേല്പാന്‍ ചെല്ലുക എന്നു കല്പിച്ചു; അവന്‍ ചെന്നു ദൈവത്തിന്‍റെ പര്‍വതത്തിങ്കൽവച്ച് അവനെ എതിരേറ്റു ചുംബിച്ചു.</verse>
				<verse number="28">യഹോവ തന്നെ ഏല്പിച്ചയച്ച വചനങ്ങളൊക്കെയും തന്നോടു കല്പിച്ച അടയാളങ്ങളൊക്കെയും മോശെ അഹരോനെ അറിയിച്ചു.</verse>
				<verse number="29">പിന്നെ മോശെയും അഹരോനും പോയി, യിസ്രായേൽമക്കളുടെ മൂപ്പന്മാരെയൊക്കെയും കൂട്ടിവരുത്തി.</verse>
				<verse number="30">യഹോവ മോശെയോടു കല്പിച്ച വചനങ്ങളെല്ലാം അഹരോന്‍ പറഞ്ഞു കേള്‍പ്പിച്ചു, ജനം കാണ്‍കെ ആ അടയാളങ്ങളും പ്രവര്‍ത്തിച്ചു.</verse>
				<verse number="31">അപ്പോള്‍ ജനം വിശ്വസിച്ചു; യഹോവ യിസ്രായേൽമക്കളെ സന്ദര്‍ശിച്ചു എന്നും തങ്ങളുടെ കഷ്ടത കടാക്ഷിച്ചു എന്നും കേട്ടിട്ട്, അവര്‍ കുമ്പിട്ടു നമസ്കരിച്ചു.</verse>
			</chapter>
			<chapter number="5">
				<verse number="1">അതിന്‍റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോട്: മരുഭൂമിയിൽ എനിക്ക് ഉത്സവം കഴിക്കേണ്ടതിന് എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">അതിനു ഫറവോന്‍: യിസ്രായേലിനെ വിട്ടയപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ വാക്ക് കേള്‍ക്കേണ്ടതിന് അവന്‍ ആര്‍? ഞാന്‍ യഹോവയെ അറികയില്ല; ഞാന്‍ യിസ്രായേലിനെ വിട്ടയയ്ക്കയും ഇല്ല എന്നു പറഞ്ഞു.</verse>
				<verse number="3">അതിന് അവര്‍: എബ്രായരുടെ ദൈവം ഞങ്ങള്‍ക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു; അവന്‍ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിനു ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="4">മിസ്രയീംരാജാവ് അവരോട്: മോശേ, അഹരോനേ, നിങ്ങള്‍ ജനങ്ങളെ വേല മിനക്കെടുത്തുന്നത് എന്ത്? നിങ്ങളുടെ ഊഴിയവേലയ്ക്കു പോകുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="5">ദേശത്തു ജനം ഇപ്പോള്‍ വളരെ ആകുന്നു; നിങ്ങള്‍ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു എന്നും ഫറവോന്‍ പറഞ്ഞു.</verse>
				<verse number="6">അന്നു ഫറവോന്‍ ജനത്തിന്‍റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="7">ഇഷ്ടക ഉണ്ടാക്കുവാന്‍ ജനത്തിനു മുമ്പിലത്തെപ്പോലെ ഇനി വയ്ക്കോൽ കൊടുക്കരുത്; അവര്‍ തന്നെ പോയി വയ്ക്കോൽ ശേഖരിക്കട്ടെ.</verse>
				<verse number="8">എങ്കിലും ഇഷ്ടകയുടെ കണക്കു മുമ്പിലത്തെപ്പോലെതന്നെ അവരുടെമേൽ ചുമത്തേണം; ഒട്ടും കുറയ്ക്കരുത്. അവര്‍ മടിയന്മാര്‍; അതുകൊണ്ടാകുന്നു: ഞങ്ങള്‍ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ എന്നു നിലവിളിക്കുന്നത്.</verse>
				<verse number="9">അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവര്‍ അതിൽ കഷ്ടപ്പെടട്ടെ; അവര്‍ വ്യാജവാക്കുകള്‍ കേള്‍ക്കരുത്.</verse>
				<verse number="10">അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോട്: നിങ്ങള്‍ക്കു വയ്ക്കോൽ തരികയില്ല;</verse>
				<verse number="11">നിങ്ങള്‍തന്നെ പോയി കിട്ടുന്നേടത്തുനിന്നു വയ്ക്കോൽ ശേഖരിപ്പിന്‍; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കയില്ല എന്നു ഫറവോന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="12">അങ്ങനെ ജനം വയ്ക്കോലിനു പകരം താളടി ശേഖരിപ്പാന്‍ മിസ്രയീംദേശത്ത് എല്ലാടവും ചിതറി നടന്നു.</verse>
				<verse number="13">ഊഴിയവിചാരകന്മാര്‍ അവരെ ഹേമിച്ചു: വയ്ക്കോൽ കിട്ടിവന്നപ്പോള്‍ ഉള്ളതിനു ശരിയായി നിങ്ങളുടെ നിത്യവേല ദിവസവും തികക്കേണം എന്നു പറഞ്ഞു.</verse>
				<verse number="14">ഫറവോന്‍റെ ഊഴിയവിചാരകന്മാര്‍ യിസ്രായേൽമക്കളുടെമേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: നിങ്ങള്‍ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടക തികയ്ക്കാഞ്ഞതെന്ത് എന്നു ചോദിച്ചു.</verse>
				<verse number="15">അതുകൊണ്ട് യിസ്രായേൽമക്കളുടെ പ്രമാണികള്‍ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്?</verse>
				<verse number="16">അടിയങ്ങള്‍ക്കു വയ്ക്കോൽ തരാതെ ഇഷ്ടക ഉണ്ടാക്കുവിന്‍ എന്ന് അവര്‍ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്‍റെ ജനത്തിനു പാപമാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="17">അതിന് അവന്‍: മടിയന്മാരാകുന്നു നിങ്ങള്‍, മടിയന്മാര്‍; അതുകൊണ്ട്: ഞങ്ങള്‍ പോയി യഹോവയ്ക്കു യാഗം കഴിക്കട്ടെ എന്നു നിങ്ങള്‍ പറയുന്നു.</verse>
				<verse number="18">പോയി വേല ചെയ്‍വിന്‍; വയ്ക്കോൽ തരികയില്ല, ഇഷ്ടക കണക്കുപോലെ ഏല്പിക്കേണംതാനും എന്നു കല്പിച്ചു.</verse>
				<verse number="19">ദിവസംതോറുമുള്ള ഇഷ്ടകക്കണക്കിൽ ഒന്നും കുറയ്ക്കരുത് എന്നു കല്പിച്ചപ്പോള്‍ തങ്ങള്‍ വിഷമത്തിലായി എന്നു യിസ്രായേൽമക്കളുടെ പ്രമാണികള്‍ കണ്ടു.</verse>
				<verse number="20">അവര്‍ ഫറവോനെ വിട്ടു പുറപ്പെടുമ്പോള്‍ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു,</verse>
				<verse number="21">അവരോട്: നിങ്ങള്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാന്‍ അവരുടെ കൈയിൽ വാള്‍ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="22">അപ്പോള്‍ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: കര്‍ത്താവേ, നീ ഈ ജനത്തിനു ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്?</verse>
				<verse number="23">ഞാന്‍ നിന്‍റെ നാമത്തിൽ സംസാരിപ്പാന്‍ ഫറവോന്‍റെ അടുക്കൽ ചെന്നതുമുതൽ അവന്‍ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="6">
				<verse number="1">യഹോവ മോശെയോട്: ഞാന്‍ ഫറവോനോടു ചെയ്യുന്നതു നീ ഇപ്പോള്‍ കാണും: ശക്തിയുള്ള കൈ കണ്ടിട്ട് അവന്‍ അവരെ വിട്ടയയ്ക്കും; ശക്തിയുള്ള കൈ കണ്ടിട്ട് അവരെ തന്‍റെ ദേശത്തുനിന്ന് ഓടിച്ചുകളയും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="2">ദൈവം പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ: ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="3">ഞാന്‍ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സര്‍വശക്തിയുള്ള ദൈവമായിട്ടു പ്രത്യക്ഷനായി; എന്നാൽ യഹോവ എന്ന നാമത്തിൽ ഞാന്‍ അവര്‍ക്കു വെളിപ്പെട്ടില്ല.</verse>
				<verse number="4">അവര്‍ പരദേശികളായി പാര്‍ത്ത കനാന്‍ദേശം അവര്‍ക്കു കൊടുക്കുമെന്നു ഞാന്‍ അവരോട് ഒരു നിയമം ചെയ്തിരിക്കുന്നു.</verse>
				<verse number="5">മിസ്രയീമ്യര്‍ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാന്‍ കേട്ട് എന്‍റെ നിയമം ഓര്‍ത്തുമിരിക്കുന്നു.</verse>
				<verse number="6">അതുകൊണ്ടു നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാന്‍ യഹോവ ആകുന്നു; ഞാന്‍ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്ന് ഉദ്ധരിച്ച് അവരുടെ അടിമയിൽനിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികള്‍കൊണ്ടും നിങ്ങളെ വീണ്ടെടുക്കും.</verse>
				<verse number="7">ഞാന്‍ നിങ്ങളെ എനിക്കു ജനമാക്കിക്കൊള്‍കയും ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="8">ഞാന്‍ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും നല്കുമെന്നു സത്യം ചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി, അതു നിങ്ങള്‍ക്ക് അവകാശമായി തരും.</verse>
				<verse number="9">ഞാന്‍ യഹോവ ആകുന്നു. മോശെ ഇങ്ങനെതന്നെ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവര്‍ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.</verse>
				<verse number="10">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="11">നീ ചെന്നു മിസ്രയീംരാജാവായ ഫറവോനോട്, യിസ്രായേൽമക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ പറക എന്നു കല്പിച്ചു.</verse>
				<verse number="12">അതിനു മോശെ: യിസ്രായേൽമക്കള്‍ എന്‍റെ വാക്കു കേട്ടില്ല; പിന്നെ ഫറവോന്‍ എങ്ങനെ കേള്‍ക്കും? ഞാന്‍ വാഗ്വൈഭവമുള്ളവനല്ലല്ലോ എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.</verse>
				<verse number="13">അനന്തരം യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തു, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്ന് പുറപ്പെടുവിക്കേണ്ടതിന് അവരെ യിസ്രായേൽമക്കളുടെ അടുക്കലേക്കും മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കലേക്കും നിയോഗിച്ചയച്ചു.</verse>
				<verse number="14">അവരുടെ കുടുംബത്തലവന്മാര്‍ ആരെന്നാൽ: യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍: ഹനോക്, ഫല്ലൂ, ഹെസ്രോന്‍, കര്‍മ്മി; ഇവ രൂബേന്‍റെ കുലങ്ങള്‍.</verse>
				<verse number="15">ശിമെയോന്‍റെ പുത്രന്മാര്‍: യെമൂവേൽ, യാമീന്‍, ഓഹദ്, യാഖീന്‍, സോഹര്‍, കനാന്യസ്ത്രീയുടെ മകനായ ശൗൽ; ഇവ ശിമെയോന്‍റെ കുലങ്ങള്‍.</verse>
				<verse number="16">വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകള്‍ ഇവ: ഗേര്‍ശോന്‍, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.</verse>
				<verse number="17">ഗേര്‍ശോന്‍റെ പുത്രന്മാര്‍: കുടുംബസഹിതം ലിബ്നിയും ശിമെയിയും ആയിരുന്നു.</verse>
				<verse number="18">കഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ; കഹാത്തിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തിമൂന്നു സംവത്സരം.</verse>
				<verse number="19">മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി; ഇവര്‍ വംശപാരമ്പര്യപ്രകാരം ലേവിയുടെ കുലങ്ങള്‍ ആകുന്നു.</verse>
				<verse number="20">അമ്രാം തന്‍റെ പിതാവിന്‍റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവള്‍ അവന് അഹരോനെയും മോശെയെയും പ്രസവിച്ചു. അമ്രാമിന്‍റെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരമായിരുന്നു.</verse>
				<verse number="21">യിസ്ഹാരിന്‍റെ പുത്രന്മാര്‍: കോരഹ്, നേഫെഗ്, സിക്രി.</verse>
				<verse number="22">ഉസ്സീയേലിന്‍റെ പുത്രന്മാര്‍: മീശായേൽ, എൽസാഫാന്‍, സിത്രി.</verse>
				<verse number="23">അഹരോന്‍ അമ്മീനാദാബിന്‍റെ മകളും നഹശോന്‍റെ സഹോദരിയുമായ എലീശേബയെ ഭാര്യയായി പരിഗ്രഹിച്ചു; അവള്‍ അവനു നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെ പ്രസവിച്ചു.</verse>
				<verse number="24">കോരഹിന്‍റെ പുത്രന്മാര്‍: അസ്സൂര്‍, എല്ക്കാനാ, അബീയാസാഫ്, ഇവ കോരഹ്യകുലങ്ങള്‍.</verse>
				<verse number="25">അഹരോന്‍റെ മകനായ എലെയാസാര്‍ ഫൂതീയേലിന്‍റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവള്‍ അവനു ഫീനെഹാസിനെ പ്രസവിച്ചു; ഇവര്‍ കുലംകുലമായി ലേവ്യകുടുംബത്തലവന്മാര്‍ ആകുന്നു.</verse>
				<verse number="26">നിങ്ങള്‍ യിസ്രായേൽമക്കളെ ഗണംഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിപ്പിന്‍ എന്നു യഹോവ കല്പിച്ച അഹരോനും മോശെയും ഇവര്‍ തന്നെ.</verse>
				<verse number="27">യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാന്‍ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവര്‍ ഈ മോശെയും അഹരോനും തന്നെ.</verse>
				<verse number="28">യഹോവ മിസ്രയീംദേശത്തുവച്ചു മോശെയോട് അരുളിച്ചെയ്ത നാളിൽ: ഞാന്‍ യഹോവ ആകുന്നു;</verse>
				<verse number="29">ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ മിസ്രയീംരാജാവായ ഫറവോനോടു പറയേണം എന്നു യഹോവ മോശെയോടു കല്പിച്ചു.</verse>
				<verse number="30">അതിനു മോശെ: ഞാന്‍ വാഗ്വൈഭവമില്ലാത്തവന്‍; ഫറവോന്‍ എന്‍റെ വാക്ക് എങ്ങനെ കേള്‍ക്കും എന്നു യഹോവയുടെ സന്നിധിയിൽ പറഞ്ഞു.</verse>
			</chapter>
			<chapter number="7">
				<verse number="1">യഹോവ മോശെയോട് അരുളിച്ചെയ്തത്: നോക്കൂ, ഞാന്‍ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു; നിന്‍റെ സഹോദരന്‍ അഹരോന്‍ നിനക്കു പ്രവാചകനായിരിക്കും.</verse>
				<verse number="2">ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ പറയേണം; നിന്‍റെ സഹോദരനായ അഹരോന്‍ യിസ്രായേൽമക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയപ്പാന്‍ ഫറവോനോടു പറയേണം.</verse>
				<verse number="3">എന്നാൽ ഞാന്‍ ഫറവോന്‍റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്ത് എന്‍റെ അടയാളങ്ങളും അദ്ഭുതങ്ങളും വര്‍ധിപ്പിക്കും.</verse>
				<verse number="4">ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല; ഞാന്‍ മിസ്രയീമിന്മേൽ എന്‍റെ കൈവച്ച് വലിയ ശിക്ഷാവിധികളാൽ എന്‍റെ ഗണങ്ങളെ, എന്‍റെ ജനമായ യിസ്രായേൽമക്കളെതന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കും.</verse>
				<verse number="5">അങ്ങനെ ഞാന്‍ എന്‍റെ കൈ മിസ്രയീമിന്മേൽ നീട്ടി, യിസ്രായേൽമക്കളെ അവരുടെ ഇടയിൽനിന്നു പുറപ്പെടുവിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു മിസ്രയീമ്യര്‍ അറിയും.</verse>
				<verse number="6">മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവര്‍ അങ്ങനെതന്നെ ചെയ്തു.</verse>
				<verse number="7">അവര്‍ ഫറവോനോടു സംസാരിച്ച കാലത്തു മോശെക്ക് എണ്‍പതു വയസ്സും അഹരോന് എണ്‍പത്തിമൂന്നു വയസ്സും ആയിരുന്നു.</verse>
				<verse number="8">യഹോവ മോശെയോടും അഹരോനോടും:</verse>
				<verse number="9">ഫറവോന്‍ നിങ്ങളോട് ഒരു അദ്ഭുതം കാണിപ്പിന്‍ എന്നു പറഞ്ഞാൽ നീ അഹരോനോട്: നിന്‍റെ വടി എടുത്തു ഫറവോന്‍റെ മുമ്പാകെ നിലത്തിടുക എന്നു പറയേണം; അത് ഒരു സര്‍പ്പമായിത്തീരും എന്നു കല്പിച്ചു.</verse>
				<verse number="10">അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കൽ ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അഹരോന്‍ തന്‍റെ വടി ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ നിലത്തിട്ടു; അതു സര്‍പ്പമായിത്തീര്‍ന്നു.</verse>
				<verse number="11">അപ്പോള്‍ ഫറവോന്‍ വിദ്വാന്മാരെയും ക്ഷുദ്രക്കാരെയും വിളിപ്പിച്ചു; മിസ്രയീമ്യമന്ത്രവാദികളായ ഇവരും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു.</verse>
				<verse number="12">അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വടി നിലത്തിട്ടു; അവയും സര്‍പ്പങ്ങളായിത്തീര്‍ന്നു; എന്നാൽ അഹരോന്‍റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.</verse>
				<verse number="13">ഫറവോന്‍റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.</verse>
				<verse number="14">അപ്പോള്‍ യഹോവ മോശെയോട് അരുളിച്ചെയ്തത്: ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു; ജനത്തെ വിട്ടയപ്പാന്‍ അവനു മനസ്സില്ല.</verse>
				<verse number="15">രാവിലെ നീ ഫറവോന്‍റെ അടുക്കൽ ചെല്ലുക; അവന്‍ വെള്ളത്തിന്‍റെ അടുക്കൽ ഇറങ്ങിവരും; നീ അവനെ കാണ്‍മാന്‍ നദീതീരത്തു നില്ക്കേണം; സര്‍പ്പമായിത്തീര്‍ന്ന വടിയും കൈയിൽ എടുത്തുകൊള്ളേണം.</verse>
				<verse number="16">അവനോടു പറയേണ്ടത് എന്തെന്നാൽ: മരുഭൂമിയിൽ എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയയ്ക്ക എന്നു കല്പിച്ച് എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.</verse>
				<verse number="17">ഞാന്‍ യഹോവ എന്നു നീ ഇതിനാൽ അറിയും എന്നിങ്ങനെ യഹോവ കല്പിക്കുന്നു; ഇതാ, എന്‍റെ കൈയിലുള്ള വടികൊണ്ടു ഞാന്‍ നദിയിലെ വെള്ളത്തിൽ അടിക്കും; അതു രക്തമായിത്തീരും.</verse>
				<verse number="18">നദിയിലെ മത്സ്യം ചാകും. നദി നാറും; നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്ക് അറപ്പു തോന്നും.</verse>
				<verse number="19">യഹോവ പിന്നെയും മോശെയോട്: നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ: നിന്‍റെ വടി എടുത്തിട്ടു മിസ്രയീമിലെ വെള്ളത്തിന്മേൽ, അവരുടെ നദി, പുഴ, കുളം എന്നിങ്ങനെ അവരുടെ സകല ജലാശയങ്ങളുടെമേലും കൈ നീട്ടുക; അവ രക്തമായിത്തീരും; മിസ്രയീംദേശത്ത് എല്ലാടവും മരപ്പാത്രങ്ങളിലും കല്പാത്രങ്ങളിലും രക്തം ഉണ്ടാകും എന്നു കല്പിച്ചു.</verse>
				<verse number="20">മോശെയും അഹരോനും യഹോവ കല്പിച്ചതുപോലെ ചെയ്തു. അവന്‍ ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മുമ്പാകെ വടി ഓങ്ങി നദിയിലുള്ള വെള്ളത്തിൽ അടിച്ചു; നദിയിലുള്ള വെള്ളമൊക്കെയും രക്തമായിത്തീര്‍ന്നു.</verse>
				<verse number="21">നദിയിലെ മത്സ്യം ചാകയും നദി നാറുകയും ചെയ്തു. നദിയിലെ വെള്ളം കുടിപ്പാന്‍ മിസ്രയീമ്യര്‍ക്കു കഴിഞ്ഞില്ല; മിസ്രയീംദേശത്ത് എല്ലാടവും രക്തം ഉണ്ടായിരുന്നു.</verse>
				<verse number="22">മിസ്രയീമ്യമന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.</verse>
				<verse number="23">ഫറവോന്‍ തിരിഞ്ഞു തന്‍റെ അരമനയിലേക്കു പോയി; ഇതും അവന്‍ ഗണ്യമാക്കിയില്ല.</verse>
				<verse number="24">നദിയിലെ വെള്ളം കുടിപ്പാന്‍ കഴിവില്ലായ്കകൊണ്ടു മിസ്രയീമ്യര്‍ എല്ലാവരും കുടിപ്പാന്‍ വെള്ളത്തിനായി നദിയരികെയൊക്കെയും ഓലി കുഴിച്ചു.</verse>
			</chapter>
			<chapter number="8">
				<verse number="1">യഹോവ നദിയെ അടിച്ചിട്ട് ഏഴു ദിവസം കഴിഞ്ഞപ്പോള്‍ മോശെയോടു കല്പിച്ചത്: നീ ഫറവോന്‍റെ അടുക്കൽ ചെന്നു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയയ്ക്ക.</verse>
				<verse number="2">നീ അവരെ വിട്ടയപ്പാന്‍ സമ്മതിക്കയില്ലങ്കിൽ ഞാന്‍ നിന്‍റെ രാജ്യത്തെയൊക്കെയും തവളയെക്കൊണ്ടു ബാധിക്കും.</verse>
				<verse number="3">നദിയിൽ തവള അനവധിയായി ജനിക്കും; അതു കയറി നിന്‍റെ അരമനയിലും ശയനഗൃഹത്തിലും കട്ടിലിന്മേലും നിന്‍റെ ഭൃത്യന്മാരുടെ വീടുകളിലും നിന്‍റെ ജനത്തിന്മേലും അപ്പം ചുടുന്ന അടുപ്പുകളിലും മാവു കുഴയ്ക്കുന്ന തൊട്ടികളിലും വരും.</verse>
				<verse number="4">തവള നിന്‍റെമേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ സകല ഭൃത്യന്മാരുടെമേലും കയറും.</verse>
				<verse number="5">യഹോവ പിന്നെയും മോശെയോട്: മിസ്രയീംദേശത്തു തവള കയറുവാന്‍ നദികളിന്മേലും പുഴകളിന്മേലും കുളങ്ങളിന്മേലും വടിയോടുകൂടെ കൈ നീട്ടുക എന്നു നീ അഹരോനോടു പറയേണം എന്നു കല്പിച്ചു.</verse>
				<verse number="6">അങ്ങനെ അഹരോന്‍ മിസ്രയീമിലെ വെള്ളങ്ങളിന്മേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.</verse>
				<verse number="7">മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ അതുപോലെ ചെയ്തു, മിസ്രയീംദേശത്തു തവള കയറുമാറാക്കി.</verse>
				<verse number="8">എന്നാറെ ഫറവോന്‍ മോശെയെയും അഹരോനെയും വിളിപ്പിച്ചു: തവള എന്നെയും എന്‍റെ ജനത്തെയും വിട്ടു നീങ്ങുമാറാകേണ്ടതിനു യഹോവയോടു പ്രാര്‍ഥിപ്പിന്‍. എന്നാൽ യഹോവയ്ക്കു യാഗം കഴിപ്പാന്‍ ഞാന്‍ ജനത്തെ വിട്ടയയ്ക്കാം എന്നു പറഞ്ഞു.</verse>
				<verse number="9">മോശെ ഫറവോനോട്: തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും വിട്ടു നീങ്ങി നദിയിൽ മാത്രം ഇരിക്കേണ്ടതിനു ഞാന്‍ നിനക്കും നിന്‍റെ ഭൃത്യന്മാര്‍ക്കും നിന്‍റെ ജനത്തിനുംവേണ്ടി എപ്പോള്‍ പ്രാര്‍ഥിക്കേണം എന്ന് എനിക്കു സമയം നിശ്ചയിച്ചാലും എന്നു പറഞ്ഞു.</verse>
				<verse number="10">നാളെ എന്ന് അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിനു നിന്‍റെ വാക്കുപോലെ ആകട്ടെ;</verse>
				<verse number="11">തവള നിന്നെയും നിന്‍റെ ഗൃഹങ്ങളെയും നിന്‍റെ ഭൃത്യന്മാരെയും ജനത്തെയും വിട്ടുമാറി നദിയിൽ മാത്രം ഇരിക്കും എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="12">അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കൽനിന്ന് ഇറങ്ങി ഫറവോന്‍റെമേൽ വരുത്തിയ തവള നിമിത്തം മോശെ യഹോവയോടു പ്രാര്‍ഥിച്ചു.</verse>
				<verse number="13">മോശെയുടെ പ്രാര്‍ഥനപ്രകാരം യഹോവ ചെയ്തു; ഗൃഹങ്ങളിലും മുറ്റങ്ങളിലും പറമ്പുകളിലും ഉള്ള തവള ചത്തുപോയി.</verse>
				<verse number="14">അവര്‍ അതിനെ കൂമ്പാരംകൂമ്പാരമായി കൂട്ടി; ദേശം നാറുകയും ചെയ്തു.</verse>
				<verse number="15">എന്നാൽ സ്വൈരം വന്നു എന്നു ഫറവോന്‍ കണ്ടാറെ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ തന്‍റെ ഹൃദയത്തെ കഠിനമാക്കി അവരെ ശ്രദ്ധിച്ചതുമില്ല.</verse>
				<verse number="16">അപ്പോള്‍ യഹോവ മോശെയോട്: നിന്‍റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്ന് അഹരോനോടു പറക. അതു മിസ്രയീംദേശത്ത് എല്ലാടവും പേന്‍ ആയിത്തീരും എന്നു കല്പിച്ചു.</verse>
				<verse number="17">അവര്‍ അങ്ങനെ ചെയ്തു; അഹരോന്‍ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പേന്‍ ആയിത്തീര്‍ന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേന്‍ ആയിത്തീര്‍ന്നു.</verse>
				<verse number="18">മന്ത്രവാദികളും തങ്ങളുടെ മന്ത്രവാദത്താൽ പേന്‍ ഉളവാക്കുവാന്‍ അതുപോലെ ചെയ്തു; അവര്‍ക്കു കഴിഞ്ഞില്ലതാനും. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേന്‍ ഉളവായതുകൊണ്ടു മന്ത്രവാദികള്‍ ഫറവോനോട്:</verse>
				<verse number="19">ഇതു ദൈവത്തിന്‍റെ വിരൽ ആകുന്നു എന്നു പറഞ്ഞു; എന്നാൽ യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു. അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.</verse>
				<verse number="20">പിന്നെ യഹോവ മോശെയോടു കല്പിച്ചത്: നീ നാളെ നന്നാ രാവിലെ എഴുന്നേറ്റു ഫറവോന്‍റെ മുമ്പാകെ നില്ക്ക; അവന്‍ വെള്ളത്തിന്‍റെ അടുക്കൽ വരും. നീ അവനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയയ്ക്ക.</verse>
				<verse number="21">നീ എന്‍റെ ജനത്തെ വിട്ടയയ്ക്കയില്ല എങ്കിൽ ഞാന്‍ നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ ഗൃഹങ്ങളിലും നായീച്ചയെ അയയ്ക്കും. മിസ്രയീമ്യരുടെ വീടുകളും അവര്‍ പാര്‍ക്കുന്ന ദേശവും നായീച്ചകൊണ്ടു നിറയും.</verse>
				<verse number="22">ഭൂമിയിൽ ഞാന്‍ തന്നെ യഹോവ എന്നു നീ അറിയേണ്ടതിന് എന്‍റെ ജനം പാര്‍ക്കുന്ന ഗോശെന്‍ദേശത്തെ അന്നു ഞാന്‍ നായീച്ച വരാതെ വേര്‍തിരിക്കും.</verse>
				<verse number="23">എന്‍റെ ജനത്തിനും നിന്‍റെ ജനത്തിനും മധ്യേ ഞാന്‍ ഒരു വ്യത്യാസം വയ്ക്കും; നാളെ ഈ അടയാളം ഉണ്ടാകും.</verse>
				<verse number="24">യഹോവ അങ്ങനെതന്നെ ചെയ്തു; അനവധി നായീച്ച ഫറവോന്‍റെ അരമനയിലും അവന്‍റെ ഭൃത്യന്മാരുടെ വീടുകളിലും മിസ്രയീംദേശത്ത് എല്ലാടവും വന്നു; നായീച്ചയാൽ ദേശം നശിച്ചു.</verse>
				<verse number="25">അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വിളിച്ചു: നിങ്ങള്‍ പോയി ദേശത്തുവച്ചുതന്നെ നിങ്ങളുടെ ദൈവത്തിനു യാഗം കഴിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="26">അതിനു മോശെ: അങ്ങനെ ചെയ്തുകൂടാ; മിസ്രയീമ്യര്‍ക്ക് അറപ്പായുള്ളത് ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കേണ്ടിവരുമല്ലോ; മിസ്രയീമ്യര്‍ക്ക് അറപ്പായുള്ളത് അവര്‍ കാണ്‍കെ ഞങ്ങള്‍ യാഗം കഴിച്ചാൽ അവര്‍ ഞങ്ങളെ കല്ലറികയില്ലയോ?</verse>
				<verse number="27">ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി അവനു യാഗം കഴിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="28">അപ്പോള്‍ ഫറവോന്‍: നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മരുഭൂമിയിൽവച്ചു യാഗം കഴിക്കേണ്ടതിനു നിങ്ങളെ വിട്ടയയ്ക്കാം; അതിദൂരത്തു മാത്രം പോകരുത്; എനിക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="29">അതിനു മോശെ: ഞാന്‍ നിന്‍റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ഥിക്കും; നാളെ നായീച്ച ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോകും. എങ്കിലും യഹോവയ്ക്കു യാഗം കഴിപ്പാന്‍ ജനത്തെ വിട്ടയയ്ക്കാതിരിക്കുന്നതിനാൽ ഫറവോന്‍ ഇനി ചതിവു ചെയ്യരുത് എന്നു പറഞ്ഞു.</verse>
				<verse number="30">അങ്ങനെ മോശെ ഫറവോന്‍റെ അടുക്കൽ നിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ഥിച്ചു.</verse>
				<verse number="31">യഹോവ മോശെയുടെ പ്രാര്‍ഥനപ്രകാരം ചെയ്തു; നായീച്ച ഒന്നുപോലും ശേഷിക്കാതെ ഫറവോനെയും ഭൃത്യന്മാരെയും ജനത്തെയും വിട്ടു നീങ്ങിപ്പോയി.</verse>
				<verse number="32">എന്നാൽ ഫറവോന്‍ ഈ പ്രാവശ്യവും തന്‍റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചതുമില്ല.</verse>
			</chapter>
			<chapter number="9">
				<verse number="1">യഹോവ പിന്നെയും മോശെയോടു കല്പിച്ചത്, നീ ഫറവോന്‍റെ അടുക്കൽ ചെന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയയ്ക്ക.</verse>
				<verse number="2">വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാൽ,</verse>
				<verse number="3">യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ വ്യാധി ഉണ്ടാകും.</verse>
				<verse number="4">യഹോവ യിസ്രായേല്യരുടെ മൃഗങ്ങള്‍ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽമക്കള്‍ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.</verse>
				<verse number="5">നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.</verse>
				<verse number="6">അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തു: മിസ്രയീമ്യരുടെ മൃഗങ്ങള്‍ എല്ലാം ചത്തു; യിസ്രായേൽമക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.</verse>
				<verse number="7">ഫറവോന്‍ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങള്‍ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ ജനത്തെ വിട്ടയച്ചതുമില്ല.</verse>
				<verse number="8">പിന്നെ യഹോവ മോശെയോടും അഹരോനോടും: അടുപ്പിലെ വെണ്ണീര്‍ കൈ നിറച്ചു വാരുവിന്‍; മോശെ അതു ഫറവോന്‍റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.</verse>
				<verse number="9">അതു മിസ്രയീംദേശത്ത് എല്ലായിടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.</verse>
				<verse number="10">അങ്ങനെ അവര്‍ അടുപ്പിലെ വെണ്ണീര്‍ വാരി ഫറവോന്‍റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്കു വിതറിയപ്പോള്‍ അതു മനുഷ്യരുടെമേലും മൃഗങ്ങളിന്മേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീര്‍ന്നു.</verse>
				<verse number="11">പരുനിമിത്തം മന്ത്രവാദികള്‍ക്കു മോശെയുടെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; പരു മന്ത്രവാദികള്‍ക്കും എല്ലാ മിസ്രയീമ്യര്‍ക്കും ഉണ്ടായിരുന്നു.</verse>
				<verse number="12">എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.</verse>
				<verse number="13">അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചത്: നീ നന്നാ രാവിലെ എഴുന്നേറ്റ്, ഫറവോന്‍റെ മുമ്പാകെ നിന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയയ്ക്ക.</verse>
				<verse number="14">സര്‍വഭൂമിയിലും എന്നെപ്പോലെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാന്‍ എന്‍റെ ബാധകളൊക്കെയും നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിന്മേലും അയയ്ക്കും.</verse>
				<verse number="15">ഇപ്പോള്‍ത്തന്നെ ഞാന്‍ എന്‍റെ കൈ നീട്ടി നിന്നെയും നിന്‍റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽനിന്നു ഛേദിച്ചുകളയുമായിരുന്നു.</verse>
				<verse number="16">എങ്കിലും എന്‍റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്‍റെ നാമം സര്‍വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നു.</verse>
				<verse number="17">എന്‍റെ ജനത്തെ അയയ്ക്കാതിരിപ്പാന്‍ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞു നിര്‍ത്തുന്നു.</verse>
				<verse number="18">മിസ്രയീം സ്ഥാപിതമായ നാള്‍മുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കന്മഴ ഞാന്‍ നാളെ ഈ നേരത്തു പെയ്യിക്കും.</verse>
				<verse number="19">അതുകൊണ്ട് ഇപ്പോള്‍ ആളയച്ചു നിന്‍റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊള്‍ക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകല മനുഷ്യന്‍റെയും മൃഗത്തിന്‍റെയുംമേൽ കന്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.</verse>
				<verse number="20">ഫറവോന്‍റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു.</verse>
				<verse number="21">എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര്‍ ദാസന്മാരെയും മൃഗങ്ങളെയും വയലിൽതന്നെ വിട്ടേച്ചു.</verse>
				<verse number="22">പിന്നെ യഹോവ മോശെയോട്: മിസ്രയീംദേശത്ത് എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയുംമേലും മിസ്രയീംദേശത്തുള്ള സകല സസ്യത്തിന്മേലും കന്മഴ വരുവാന്‍ നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.</verse>
				<verse number="23">മോശെ തന്‍റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കന്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കന്മഴ പെയ്യിച്ചു.</verse>
				<verse number="24">ഇങ്ങനെ കന്മഴയും കന്മഴയോടുകൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതൽ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.</verse>
				<verse number="25">മിസ്രയീംദേശത്ത് എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ഇരുന്ന സകലത്തെയും കന്മഴ സംഹരിച്ചു; കന്മഴ വയലിൽ ഉള്ള സകല സസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെയൊക്കെയും തകര്‍ത്തുകളഞ്ഞു.</verse>
				<verse number="26">യിസ്രായേൽമക്കള്‍ പാര്‍ത്ത ഗോശെന്‍ദേശത്തു മാത്രം കന്മഴ ഉണ്ടായില്ല.</verse>
				<verse number="27">അപ്പോള്‍ ഫറവോന്‍ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്: ഈ പ്രാവശ്യം ഞാന്‍ പാപം ചെയ്തു; യഹോവ നീതിയുള്ളവന്‍; ഞാനും എന്‍റെ ജനവും ദുഷ്ടന്മാര്‍.</verse>
				<verse number="28">യഹോവയോടു പ്രാര്‍ഥിപ്പിന്‍; ഈ ഭയങ്കരമായ ഇടിയും കന്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="29">മോശെ അവനോട്: ഞാന്‍ പട്ടണത്തിൽനിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്നു നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കന്മഴയും പിന്നെ ഉണ്ടാകയില്ല.</verse>
				<verse number="30">എന്നാൽ നീയും നിന്‍റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="31">അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.</verse>
				<verse number="32">എന്നാൽ കോതമ്പും ചോളവും വളര്‍ന്നിട്ടില്ലാഞ്ഞതുകൊണ്ട് നശിച്ചില്ല.</verse>
				<verse number="33">മോശെ ഫറവോനെ വിട്ടു പട്ടണത്തിൽനിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കന്മഴയും നിന്നു മഴ ഭൂമിയിൽ ചൊരിഞ്ഞതുമില്ല.</verse>
				<verse number="34">എന്നാൽ മഴയും കന്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.</verse>
				<verse number="35">യഹോവ മോശെ മുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.</verse>
			</chapter>
			<chapter number="10">
				<verse number="1">യഹോവ പിന്നെയും മോശെയോട്: നീ ഫറവോന്‍റെ അടുക്കൽ ചെല്ലുക. ഞാന്‍ അവന്‍റെ മുമ്പിൽ എന്‍റെ അടയാളങ്ങളെ ചെയ്യേണ്ടതിനും,</verse>
				<verse number="2">ഞാന്‍ മിസ്രയീമിൽ പ്രവര്‍ത്തിച്ച കാര്യങ്ങളും അവരുടെ മധ്യേ ചെയ്ത അടയാളങ്ങളും നീ നിന്‍റെ പുത്രന്മാരോടും പൗത്രന്മാരോടും വിവരിക്കേണ്ടതിനും ഞാന്‍ യഹോവ ആകുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിനും ഞാന്‍ അവന്‍റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു എന്നു കല്പിച്ചു.</verse>
				<verse number="3">അങ്ങനെ മോശെയും അഹരോനും ഫറവോന്‍റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, എന്‍റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുവാന്‍ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാന്‍ എന്‍റെ ജനത്തെ വിട്ടയയ്ക്ക.</verse>
				<verse number="4">എന്‍റെ ജനത്തെ വിട്ടയപ്പാന്‍ നിനക്കു മനസ്സില്ലെങ്കിൽ ഞാന്‍ നാളെ നിന്‍റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.</verse>
				<verse number="5">നിലം കാണ്‍മാന്‍ വയ്യാതെവണ്ണം അവ ഭൂതലത്തെ മൂടുകയും കന്മഴയിൽ നശിക്കാതെ ശേഷിച്ചിരിക്കുന്നതും പറമ്പിൽ തളിര്‍ത്തു വളരുന്ന സകല വൃക്ഷവും തിന്നുകളകയും ചെയ്യും.</verse>
				<verse number="6">നിന്‍റെ ഗൃഹങ്ങളും നിന്‍റെ സകല ഭൃത്യന്മാരുടെയും സകല മിസ്രയീമ്യരുടെയും വീടുകളും അതുകൊണ്ടു നിറയും; നിന്‍റെ പിതാക്കന്മാരെങ്കിലും പിതൃപിതാക്കന്മാരെങ്കിലും ഭൂമിയിൽ ഇരുന്ന കാലംമുതൽ ഇന്നുവരെയും അങ്ങനെയുള്ളതു കണ്ടിട്ടില്ല. പിന്നെ അവന്‍ തിരിഞ്ഞു ഫറവോന്‍റെ അടുക്കൽനിന്നു പോയി.</verse>
				<verse number="7">അപ്പോള്‍ ഭൃത്യന്മാര്‍ ഫറവോനോട്: എത്രത്തോളം ഇവന്‍ നമുക്കു കെണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിനു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്ന് ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="8">അപ്പോള്‍ ഫറവോന്‍ മോശെയെയും അഹരോനെയും വീണ്ടും വരുത്തി അവരോട്: നിങ്ങള്‍ പോയി നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിപ്പിന്‍.</verse>
				<verse number="9">എന്നാൽ പോകേണ്ടുന്നവര്‍ ആരെല്ലാം? എന്നു ചോദിച്ചതിന് മോശെ ഞങ്ങള്‍ക്ക് യഹോവയുടെ ഉത്സവമുണ്ടാകകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ ബാലന്മാരും വൃദ്ധന്മാരും പുത്രന്മാരും പുത്രിമാരുമായി പോകും; ഞങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോകും എന്നു പറഞ്ഞു.</verse>
				<verse number="10">അവന്‍ അവരോട്: ഞാന്‍ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും വിട്ടയച്ചാൽ യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ; നോക്കുവിന്‍; ദോഷമാകുന്നു നിങ്ങളുടെ ആന്തരം.</verse>
				<verse number="11">അങ്ങനെയല്ല, നിങ്ങള്‍ പുരുഷന്മാര്‍ പോയി യഹോവയെ ആരാധിച്ചുകൊള്‍വിന്‍; ഇതല്ലോ നിങ്ങള്‍ അപേക്ഷിച്ചത് എന്നു പറഞ്ഞ് അവരെ ഫറവോന്‍റെ സന്നിധിയിൽനിന്ന് ആട്ടിക്കളഞ്ഞു.</verse>
				<verse number="12">അപ്പോള്‍ യഹോവ മോശെയോട്: നിലത്തിലെ സകല സസ്യാദികളും കന്മഴയിൽ ശേഷിച്ചതൊക്കെയും തിന്നുകളയേണ്ടതിനു വെട്ടുക്കിളി മിസ്രയീംദേശത്തു വരുവാന്‍ നിന്‍റെ കൈ ദേശത്തിന്മേൽ നീട്ടുക എന്നു പറഞ്ഞു.</verse>
				<verse number="13">അങ്ങനെ മോശെ തന്‍റെ വടി മിസ്രയീംദേശത്തിന്മേൽ നീട്ടി; യഹോവ അന്നു പകൽ മുഴുവനും രാത്രി മുഴുവനും ദേശത്തിന്മേൽ കിഴക്കന്‍കാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോള്‍ കിഴക്കന്‍കാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു.</verse>
				<verse number="14">വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്‍റെ അതിര്‍ക്കകത്തൊക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.</verse>
				<verse number="15">അതു ഭൂതലത്തെയൊക്കെയും മൂടി ദേശം അതിനാൽ ഇരുണ്ടുപോയി; കന്മഴയിൽ ശേഷിച്ചതായി നിലത്തിലെ സകല സസ്യവും വൃക്ഷങ്ങളുടെ സകല ഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തെങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല.</verse>
				<verse number="16">ഫറവോന്‍ മോശെയെയും അഹരോനെയും വേഗത്തിൽ വിളിപ്പിച്ചു: നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും ഞാന്‍ പാപം ചെയ്തിരിക്കുന്നു.</verse>
				<verse number="17">അതുകൊണ്ട് ഈ പ്രാവശ്യം മാത്രം നീ എന്‍റെ പാപം ക്ഷമിച്ച് ഈ ഒരു മരണം എന്നെ വിട്ടു നീങ്ങുവാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ഥിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="18">അവന്‍ ഫറവോന്‍റെ അടുക്കൽനിന്നു പുറപ്പെട്ടു യഹോവയോടു പ്രാര്‍ഥിച്ചു.</verse>
				<verse number="19">യഹോവ മഹാശക്തിയുള്ളൊരു പടിഞ്ഞാറന്‍കാറ്റ് അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.</verse>
				<verse number="20">എന്നാൽ യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേൽമക്കളെ വിട്ടയച്ചതുമില്ല.</verse>
				<verse number="21">അപ്പോള്‍ യഹോവ മോശെയോടു: മിസ്രയീംദേശത്തു സ്പര്‍ശിക്കത്തക്ക ഇരുള്‍ ഉണ്ടാകേണ്ടതിനു നിന്‍റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.</verse>
				<verse number="22">മോശെ തന്‍റെ കൈ ആകാശത്തേക്കു നീട്ടി, മിസ്രയീംദേശത്തൊക്കെയും മൂന്നു ദിവസത്തേക്കു കൂരിരുട്ടുണ്ടായി.</verse>
				<verse number="23">മൂന്നു ദിവസത്തേക്ക് ഒരുത്തനെ ഒരുത്തന്‍ കണ്ടില്ല; ഒരുത്തനും തന്‍റെ സ്ഥലം വിട്ട് എഴുന്നേറ്റതുമില്ല. എന്നാൽ യിസ്രായേൽമക്കള്‍ക്ക് എല്ലാവര്‍ക്കും തങ്ങളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.</verse>
				<verse number="24">അപ്പോള്‍ ഫറവോന്‍ മോശെയെ വിളിപ്പിച്ചു. നിങ്ങള്‍ പോയി യഹോവയെ ആരാധിപ്പിന്‍; നിങ്ങളുടെ ആടുകളും കന്നുകാലികളും മാത്രം ഇങ്ങു നില്ക്കട്ടെ; നിങ്ങളുടെ കുഞ്ഞുകുട്ടികളും നിങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു.</verse>
				<verse number="25">അതിനു മോശെ പറഞ്ഞത്: ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് അര്‍പ്പിക്കേണ്ടതിനു യാഗങ്ങള്‍ക്കും സര്‍വാംഗഹോമങ്ങള്‍ക്കുംവേണ്ടി മൃഗങ്ങളെയും നീ ഞങ്ങള്‍ക്കു തരേണം.</verse>
				<verse number="26">ഞങ്ങളുടെ മൃഗങ്ങളും ഞങ്ങളോടുകൂടെ പോരേണം; ഒരു കുളമ്പുപോലും പിമ്പിൽ ശേഷിച്ചുകൂടാ; ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് അതിൽനിന്നല്ലോ ഞങ്ങള്‍ എടുക്കേണ്ടത്; ഏതിനെ അര്‍പ്പിച്ച് യഹോവയെ ആരാധിക്കേണമെന്ന് അവിടെ എത്തുവോളം ഞങ്ങള്‍ അറിയുന്നില്ല.</verse>
				<verse number="27">എന്നാൽ യഹോവ ഫറവോന്‍റെ ഹൃദയം കഠിനമാക്കി; അവരെ വിട്ടയപ്പാന്‍ അവനു മനസ്സായില്ല.</verse>
				<verse number="28">ഫറവോന്‍ അവനോട്: എന്‍റെ അടുക്കൽനിന്നു പോക. ഇനി എന്‍റെ മുഖം കാണാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക. എന്‍റെ മുഖം കാണുന്ന നാളിൽ നീ മരിക്കും എന്നു പറഞ്ഞതിനു മോശെ:</verse>
				<verse number="29">നീ പറഞ്ഞതുപോലെ ആകട്ടെ; ഞാന്‍ ഇനി നിന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="11">
				<verse number="1">അനന്തരം യഹോവ മോശെയോട്: ഞാന്‍ ഒരു ബാധകൂടെ ഫറവോന്മേലും മിസ്രയീമിന്മേലും വരുത്തും; അതിന്‍റെശേഷം അവന്‍ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോള്‍ നിങ്ങളെ ഒട്ടൊഴിയാതെ ഇവിടെനിന്ന് ഓടിച്ചുകളയും.</verse>
				<verse number="2">ഓരോ പുരുഷന്‍ താന്താന്‍റെ അയൽക്കാരനോടും ഓരോ സ്ത്രീ താന്താന്‍റെ അയൽക്കാരത്തിയോടും വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും ചോദിപ്പാന്‍ നീ ജനത്തോടു പറക എന്നു കല്പിച്ചു.</verse>
				<verse number="3">യഹോവ മിസ്രയീമ്യര്‍ക്കു ജനത്തോടു കൃപ തോന്നുമാറാക്കി. വിശേഷാൽ മോശെ എന്ന പുരുഷനെ മിസ്രയീംദേശത്തു ഫറവോന്‍റെ ഭൃത്യന്മാരും പ്രജകളും മഹാശ്രേഷ്ഠനായി വിചാരിച്ചു.</verse>
				<verse number="4">മോശെ പറഞ്ഞതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അര്‍ധരാത്രിയിൽ ഞാന്‍ മിസ്രയീമിന്‍റെ നടുവിൽകൂടി പോകും.</verse>
				<verse number="5">അപ്പോള്‍ സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്‍റെ ആദ്യജാതന്‍മുതൽ തിരികല്ലിങ്കൽ ഇരിക്കുന്ന ദാസിയുടെ ആദ്യജാതന്‍വരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂലൊക്കെയും മൃഗങ്ങളുടെ എല്ലാ കടിഞ്ഞൂലും ചത്തുപോകും.</verse>
				<verse number="6">മിസ്രയീംദേശത്ത് എങ്ങും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാത്തതുമായ വലിയൊരു നിലവിളി ഉണ്ടാകും.</verse>
				<verse number="7">എന്നാൽ യഹോവ മിസ്രയീമ്യര്‍ക്കും യിസ്രായേല്യര്‍ക്കും മധ്യേ വ്യത്യാസം വയ്ക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതിന് യിസ്രായേൽമക്കളിൽ യാതൊരു മനുഷ്യന്‍റെയോ മൃഗത്തിന്‍റെയോ നേരേ ഒരു നായി പോലും നാവ് അനക്കുകയില്ല.</verse>
				<verse number="8">അപ്പോള്‍ നിന്‍റെ ഈ സകല ഭൃത്യന്മാരും എന്‍റെ അടുക്കൽ വന്ന്: നീയും നിന്‍റെ കീഴിൽ ഇരിക്കുന്ന സര്‍വജനവുംകൂടെ പുറപ്പെടുക എന്നു പറഞ്ഞ് എന്നെ നമസ്കരിക്കും; അതിന്‍റെശേഷം ഞാന്‍ പുറപ്പെടും. അങ്ങനെ അവന്‍ ഉഗ്രകോപത്തോടെ ഫറവോന്‍റെ അടുക്കൽനിന്നു പുറപ്പെട്ടുപോയി.</verse>
				<verse number="9">യഹോവ മോശെയോട്: മിസ്രയീംദേശത്ത് എന്‍റെ അദ്ഭുതങ്ങള്‍ പെരുകേണ്ടതിനു ഫറവോന്‍ നിങ്ങളുടെ വാക്കു കേള്‍ക്കയില്ല എന്ന് അരുളിച്ചെയ്തു.</verse>
				<verse number="10">മോശെയും അഹരോനും ഈ അദ്ഭുതങ്ങളൊക്കെയും ഫറവോന്‍റെ മുമ്പാകെ ചെയ്തു എങ്കിലും യഹോവ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ യിസ്രായേൽമക്കളെ തന്‍റെ ദേശത്തുനിന്നു വിട്ടയച്ചതുമില്ല.</verse>
			</chapter>
			<chapter number="12">
				<verse number="1">യഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവച്ച് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">ഈ മാസം നിങ്ങള്‍ക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം.</verse>
				<verse number="3">നിങ്ങള്‍ യിസ്രായേലിന്‍റെ സര്‍വസംഘത്തോടും പറയേണ്ടത് എന്തെന്നാൽ: ഈ മാസം പത്താം തീയതി അതതു കുടുംബത്തിന് ഒരു ആട്ടിന്‍കുട്ടി വീതം ഓരോരുത്തന്‍ ഓരോ ആട്ടിന്‍കുട്ടിയെ എടുക്കേണം.</verse>
				<verse number="4">ആട്ടിന്‍കുട്ടിയെ തിന്നുവാന്‍ വീട്ടിലുള്ളവര്‍ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന് ഒത്തവണ്ണം അവനും അവന്‍റെ വീട്ടിനടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം. ഓരോരുത്തന്‍ തിന്നുന്നതിന് ഒത്തവണ്ണം കണക്കു നോക്കി നിങ്ങള്‍ ആട്ടിന്‍കുട്ടിയെ എടുക്കേണം.</verse>
				<verse number="5">ആട്ടിന്‍കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.</verse>
				<verse number="6">ഈ മാസം പതിന്നാലാം തീയതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്ത് അതിനെ അറുക്കേണം.</verse>
				<verse number="7">അതിന്‍റെ രക്തം കുറെ എടുത്ത് തങ്ങള്‍ തിന്നുന്ന വീടുകളുടെ വാതിലിന്‍റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.</verse>
				<verse number="8">അന്നു രാത്രി അവര്‍ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കയ്പുചീരയോടുകൂടെ അതു തിന്നേണം.</verse>
				<verse number="9">തലയും കാലും അന്തര്‍ഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുത്.</verse>
				<verse number="10">പിറ്റന്നാള്‍ കാലത്തേക്ക് അതിൽ ഒട്ടും ശേഷിപ്പിക്കരുത്; പിറ്റന്നാള്‍ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങള്‍ തീയിലിട്ടു ചുട്ടുകളയേണം.</verse>
				<verse number="11">അരകെട്ടിയും കാലിനു ചെരുപ്പിട്ടും കൈയിൽ വടി പിടിച്ചുംകൊണ്ടു നിങ്ങള്‍ തിന്നേണം; തിടുക്കത്തോടെ നിങ്ങള്‍ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.</verse>
				<verse number="12">ഈ രാത്രിയിൽ ഞാന്‍ മിസ്രയീംദേശത്തുകൂടെ കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലിനെയൊക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാന്‍ ന്യായവിധി നടത്തും; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="13">നിങ്ങള്‍ പാര്‍ക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാന്‍ രക്തം കാണുമ്പോള്‍ നിങ്ങളെ ഒഴിഞ്ഞു കടന്നുപോകും; ഞാന്‍ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങള്‍ക്കു നാശഹേതുവായിത്തീരുകയില്ല.</verse>
				<verse number="14">ഈ ദിവസം നിങ്ങള്‍ക്ക് ഓര്‍മനാളായിരിക്കേണം; നിങ്ങള്‍ അതു യഹോവയ്ക്ക് ഉത്സവമായി ആചരിക്കേണം; തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ അത് ആചരിക്കേണം.</verse>
				<verse number="15">ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നെ പുളിച്ചമാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="16">ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്ന് അവരവര്‍ക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുത്.</verse>
				<verse number="17">പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ നിങ്ങള്‍ ആചരിക്കേണം; ഈ ദിവസത്തിൽതന്നെയാകുന്നു ഞാന്‍ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നത്; അതുകൊണ്ട് ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങള്‍ ആചരിക്കേണം.</verse>
				<verse number="18">ഒന്നാം മാസം പതിന്നാലാം തീയതി വൈകുന്നേരം മുതൽ ആ മാസം ഇരുപത്തൊന്നാം തീയതി വൈകുന്നേരംവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം തിന്നേണം.</verse>
				<verse number="19">ഏഴു ദിവസം നിങ്ങളുടെ വീടുകളിൽ പുളിച്ചമാവു കാണരുത്; ആരെങ്കിലും പുളിച്ചതു തിന്നാൽ പരദേശിയായാലും സ്വദേശിയായാലും അവനെ യിസ്രായേൽസഭയിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="20">പുളിച്ചതു യാതൊന്നും നിങ്ങള്‍ തിന്നരുത്; നിങ്ങളുടെ വാസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം തിന്നേണം.</verse>
				<verse number="21">അനന്തരം മോശെ യിസ്രായേൽമൂപ്പന്മാരെയൊക്കെയും വിളിച്ച് അവരോടു പറഞ്ഞത്: നിങ്ങള്‍ നിങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒത്തവണ്ണം ഓരോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തു പെസഹയെ അറുപ്പിന്‍.</verse>
				<verse number="22">ഈസോപ്പുചെടിയുടെ ഒരു കെട്ട് എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റന്നാള്‍ വെളുക്കുംവരെ നിങ്ങളിൽ ആരും വീടിന്‍റെ വാതിലിനു പുറത്തിറങ്ങരുത്.</verse>
				<verse number="23">യഹോവ മിസ്രയീമ്യരെ ദണ്ഡിപ്പിക്കേണ്ടതിനു കടന്നുവരും; എന്നാൽ കുറുമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും രക്തം കാണുമ്പോള്‍ യഹോവ വാതിൽ ഒഴിഞ്ഞു കടന്നുപോകും; നിങ്ങളുടെ വീടുകളിൽ നിങ്ങളെ ദണ്ഡിപ്പിക്കേണ്ടതിനു സംഹാരകന്‍ വരുവാന്‍ സമ്മതിക്കയുമില്ല.</verse>
				<verse number="24">ഈ കാര്യം നീയും പുത്രന്മാരും ഒരു നിത്യനിയമമായി ആചരിക്കേണം.</verse>
				<verse number="25">യഹോവ അരുളിച്ചെയ്തതുപോലെ നിങ്ങള്‍ക്കു തരുവാനിരിക്കുന്ന ദേശത്ത് നിങ്ങള്‍ എത്തിയശേഷം നിങ്ങള്‍ ഈ കര്‍മം ആചരിക്കേണം.</verse>
				<verse number="26">ഈ കര്‍മം എന്തെന്നു നിങ്ങളുടെ മക്കള്‍ നിങ്ങളോടു ചോദിക്കുമ്പോള്‍:</verse>
				<verse number="27">മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹായാഗം ആകുന്നു ഇത് എന്നു നിങ്ങള്‍ പറയേണം. അപ്പോള്‍ ജനം കുമ്പിട്ടു നമസ്കരിച്ചു.</verse>
				<verse number="28">യിസ്രായേൽമക്കള്‍ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ അവര്‍ ചെയ്തു.</verse>
				<verse number="29">അര്‍ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്‍റെ ആദ്യജാതന്‍മുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്‍റെ ആദ്യജാതന്‍വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.</verse>
				<verse number="30">ഫറവോനും അവന്‍റെ സകല ഭൃത്യന്മാരും സകല മിസ്രയീമ്യരും രാത്രിയിൽ എഴുന്നേറ്റു; മിസ്രയീമിൽ വലിയൊരു നിലവിളി ഉണ്ടായി; ഒന്നു മരിക്കാതെ ഒരു വീടും ഉണ്ടായിരുന്നില്ല.</verse>
				<verse number="31">അപ്പോള്‍ അവന്‍ മോശെയെയും അഹരോനെയും രാത്രിയിൽ വിളിപ്പിച്ചു: നിങ്ങള്‍ യിസ്രായേൽമക്കളുമായി എഴുന്നേറ്റ് എന്‍റെ ജനത്തിന്‍റെ നടുവിൽനിന്നു പുറപ്പെട്ട്, നിങ്ങള്‍ പറഞ്ഞതുപോലെ പോയി യഹോവയെ ആരാധിപ്പിന്‍.</verse>
				<verse number="32">നിങ്ങള്‍ പറഞ്ഞതുപോലെ നിങ്ങളുടെ ആടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപൊയ്ക്കൊള്‍വിന്‍; എന്നെയും അനുഗ്രഹിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="33">മിസ്രയീമ്യര്‍ ജനത്തെ നിര്‍ബന്ധിച്ചു വേഗത്തിൽ ദേശത്തുനിന്ന് അയച്ചു: ഞങ്ങള്‍ എല്ലാവരും മരിച്ചുപോകുന്നു എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="34">അതുകൊണ്ടു ജനം കുഴച്ച മാവു പുളിക്കുന്നതിനു മുമ്പേ തൊട്ടികളോടുകൂടെ ശീലകളിൽ കെട്ടി ചുമലിൽ എടുത്തു കൊണ്ടുപോയി.</verse>
				<verse number="35">യിസ്രായേൽമക്കള്‍ മോശെയുടെ വചനം അനുസരിച്ചു മിസ്രയീമ്യരോടു വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു.</verse>
				<verse number="36">യഹോവ മിസ്രയീമ്യര്‍ക്കു ജനത്തോടു കൃപ തോന്നിച്ചതുകൊണ്ട് അവര്‍ ചോദിച്ചതൊക്കെയും അവര്‍ അവര്‍ക്കു കൊടുത്തു; അങ്ങനെ അവര്‍ മിസ്രയീമ്യരെ കൊള്ളയിട്ടു.</verse>
				<verse number="37">എന്നാൽ യിസ്രായേൽമക്കള്‍, കുട്ടികള്‍ ഒഴികെ ഏകദേശം ആറുലക്ഷം പുരുഷന്മാര്‍ കാൽനടയായി റമെസേസിൽനിന്നു സുക്കോത്തിലേക്കു യാത്ര പുറപ്പെട്ടു.</verse>
				<verse number="38">വലിയൊരു സമ്മിശ്രപുരുഷാരവും ആടുകളും കന്നുകാലികളുമായി അനവധി മൃഗങ്ങളും അവരോടുകൂടെ പോന്നു.</verse>
				<verse number="39">മിസ്രയീമിൽനിന്നു കൊണ്ടു പോന്ന കുഴച്ചമാവുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത ദോശ ചുട്ടു; അവരെ മിസ്രയീമിൽ ഒട്ടും താമസിപ്പിക്കാതെ ഓടിച്ചുകളകയാൽ അതു പുളിച്ചിരുന്നില്ല; അവര്‍ വഴിക്ക് ആഹാരം ഒന്നും ഒരുക്കിയിരുന്നതുമില്ല.</verse>
				<verse number="40">യിസ്രായേൽമക്കള്‍ മിസ്രയീമിൽ കഴിച്ച പരദേശവാസം നാനൂറ്റിമുപ്പതു സംവത്സരമായിരുന്നു.</verse>
				<verse number="41">നാനൂറ്റിമുപ്പതു സംവത്സരം കഴിഞ്ഞിട്ട്, ആ ദിവസംതന്നെ, യഹോവയുടെ ഗണങ്ങളൊക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.</verse>
				<verse number="42">യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചതിനാൽ ഇത് അവനു പ്രത്യേകമായി ആചരിക്കേണ്ടുന്ന രാത്രി ആകുന്നു; ഇതുതന്നെ യിസ്രായേൽമക്കളൊക്കെയും തലമുറതലമുറയായി യഹോവയ്ക്കു പ്രത്യേകം ആചരിക്കേണ്ടുന്ന രാത്രി.</verse>
				<verse number="43">യഹോവ പിന്നെയും മോശെയോടും അഹരോനോടും കല്പിച്ചത്: പെസഹായുടെ ചട്ടം ഇതാകുന്നു, അന്യജാതിക്കാരനായ ഒരുത്തനും അതു തിന്നരുത്.</verse>
				<verse number="44">എന്നാൽ ദ്രവ്യം കൊടുത്തു വാങ്ങിയ ദാസനൊക്കെയും പരിച്ഛേദന ഏറ്റശേഷം അതു തിന്നാം.</verse>
				<verse number="45">പരദേശിയും കൂലിക്കാരനും അതു തിന്നരുത്.</verse>
				<verse number="46">അതതു വീട്ടിൽവച്ചുതന്നെ അതു തിന്നേണം; ആ മാംസം ഒട്ടും വീട്ടിനു പുറത്തു കൊണ്ടുപോകരുത്; അതിൽ ഒരു അസ്ഥിയും ഒടിക്കരുത്.</verse>
				<verse number="47">യിസ്രായേൽസഭയൊക്കെയും അത് ആചരിക്കേണം.</verse>
				<verse number="48">ഒരു അന്യജാതിക്കാരന്‍ നിന്നോടുകൂടെ പാര്‍ത്ത് യഹോവയ്ക്കു പെസഹ ആചരിക്കേണമെങ്കിൽ, അവനുള്ള ആണൊക്കെയും പരിച്ഛേദന ഏല്ക്കേണം. അതിന്‍റെശേഷം അത് ആചരിക്കേണ്ടതിന് അവന് അടുത്തുവരാം; അവന്‍ സ്വദേശിയെപ്പോലെ ആകും. പരിച്ഛേദനയില്ലാത്ത ഒരുത്തനും അതു തിന്നരുത്.</verse>
				<verse number="49">സ്വദേശിക്കും നിങ്ങളുടെ ഇടയിൽ പാര്‍ക്കുന്ന പരദേശിക്കും ഒരു ന്യായപ്രമാണംതന്നെ ആയിരിക്കേണം; യിസ്രായേൽമക്കളൊക്കെയും അങ്ങനെ ചെയ്തു.</verse>
				<verse number="50">യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെതന്നെ അവര്‍ ചെയ്തു.</verse>
				<verse number="51">അന്നുതന്നെ യഹോവ യിസ്രായേൽ മക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.</verse>
			</chapter>
			<chapter number="13">
				<verse number="1">യഹോവ പിന്നെയും മോശെയോട്:</verse>
				<verse number="2">യിസ്രായേൽമക്കളുടെ ഇടയിൽ മനുഷ്യരിലും മൃഗങ്ങളിലും കടിഞ്ഞൂലായി പിറക്കുന്നതിനെയൊക്കെയും എനിക്കായി ശുദ്ധീകരിക്ക; അത് എനിക്കുള്ളത് ആകുന്നു എന്നു കല്പിച്ചു.</verse>
				<verse number="3">അപ്പോള്‍ മോശെ ജനത്തോടു പറഞ്ഞത്: നിങ്ങള്‍ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്ന ഈ ദിവസത്തെ ഓര്‍ത്തുകൊള്‍വിന്‍; യഹോവ ബലമുള്ള കൈകൊണ്ടു നിങ്ങളെ അവിടെനിന്നു പുറപ്പെടുവിച്ചു; അതുകൊണ്ടു പുളിപ്പുള്ള അപ്പം തിന്നരുത്.</verse>
				<verse number="4">ആബീബ് മാസം ഈ തീയതി നിങ്ങള്‍ പുറപ്പെട്ടു പോന്നു.</verse>
				<verse number="5">എന്നാൽ കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശമായി യഹോവ നിനക്കു തരുമെന്നു നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്തതും പാലും തേനും ഒഴുകുന്നതുമായ ദേശത്തേക്കു നിന്നെ കൊണ്ടുചെന്നശേഷം നീ ഈ മാസത്തിൽ ഈ കര്‍മം ആചരിക്കേണം.</verse>
				<verse number="6">ഏഴു ദിവസം നീ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആയിരിക്കേണം.</verse>
				<verse number="7">ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പം തിന്നേണം; നിന്‍റെ പക്കൽ പുളിപ്പുള്ള അപ്പം കാണരുത്; നിന്‍റെ അതിര്‍ക്കകത്തെങ്ങും പുളിച്ച മാവും കാണരുത്.</verse>
				<verse number="8">ഞാന്‍ മിസ്രയീമിൽനിന്നു പുറപ്പെടുമ്പോള്‍ യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തം ആകുന്നു ഇങ്ങനെ ചെയ്യുന്നത് എന്നു നീ ആ ദിവസത്തിൽ നിന്‍റെ മകനോട് അറിയിക്കേണം.</verse>
				<verse number="9">യഹോവയുടെ ന്യായപ്രമാണം നിന്‍റെ വായിൽ ഉണ്ടായിരിക്കേണ്ടതിന് ഇതു നിനക്കു നിന്‍റെ കൈയിന്മേല്‍ അടയാളമായും നിന്‍റെ കണ്ണുകളുടെ നടുവിൽ ജ്ഞാപകലക്ഷ്യമായും ഇരിക്കേണം. ബലമുള്ള കൈകൊണ്ടല്ലോ യഹോവ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്.</verse>
				<verse number="10">അതുകൊണ്ട് നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്ത് ഈ ചട്ടം ആചരിക്കേണം.</verse>
				<verse number="11">യഹോവ നിന്നോടും നിന്‍റെ പിതാക്കന്മാരോടും സത്യം ചെയ്തതുപോലെ നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുചെന്ന് അതു നിനക്കു തരുമ്പോള്‍</verse>
				<verse number="12">കടിഞ്ഞൂലിനെയൊക്കെയും, നിനക്കുള്ള മൃഗങ്ങളുടെ കടിഞ്ഞൂൽപ്പിറവിയെയൊക്കെയും നീ യഹോവയ്ക്കായി വേര്‍തിരിക്കേണം; ആണൊക്കെയും യഹോവയ്ക്കുള്ളതാകുന്നു.</verse>
				<verse number="13">എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെയൊക്കെയും ആട്ടിന്‍കുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം; അതിനെ വീണ്ടുകൊള്ളുന്നില്ലങ്കിൽ അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെയൊക്കെയും നീ വീണ്ടുകൊള്ളേണം.</verse>
				<verse number="14">എന്നാൽ ഇത് എന്ത് എന്നു നാളെ നിന്‍റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍: യഹോവ ബലമുള്ള കൈകൊണ്ട് അടിമവീടായ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചു;</verse>
				<verse number="15">ഫറവോന്‍ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയയ്ക്കാതിരുന്നപ്പോള്‍ യഹോവ മിസ്രയീംദേശത്തു മനുഷ്യന്‍റെ കടിഞ്ഞൂൽമുതൽ മൃഗത്തിന്‍റെ കടിഞ്ഞൂൽവരെയുള്ള കടിഞ്ഞൂൽപ്പിറവിയെയൊക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെയൊക്കെയും ഞാന്‍ യഹോവയ്ക്കു യാഗം അര്‍പ്പിക്കുന്നു; എന്നാൽ എന്‍റെ മക്കളിൽ കടിഞ്ഞൂലിനെയൊക്കെയും ഞാന്‍ വീണ്ടുകൊള്ളുന്നു.</verse>
				<verse number="16">ഇതു നിന്‍റെ കൈയിന്മേല്‍ അടയാളമായും നിന്‍റെ കണ്ണുകളുടെ നടുവിൽ നെറ്റിപ്പട്ടമായും ഇരിക്കേണം. യഹോവ ഞങ്ങളെ ബലമുള്ള കൈകൊണ്ടു മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു എന്നു നീ അവനോടു പറയേണം.</verse>
				<verse number="17">ഫറവോന്‍ ജനത്തെ വിട്ടയച്ചശേഷം ഫെലിസ്ത്യരുടെ ദേശത്തുകൂടിയുള്ള വഴി അടുത്തത് എന്നു വരികിലും ജനം യുദ്ധം കാണുമ്പോള്‍ പക്ഷേ അനുതപിച്ചു മിസ്രയീമിലേക്കു മടങ്ങിപ്പോകുമെന്നുവച്ചു ദൈവം അവരെ അതിലെ കൊണ്ടുപോയില്ല.</verse>
				<verse number="18">ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.</verse>
				<verse number="19">മോശെ യോസേഫിന്‍റെ അസ്ഥികളും എടുത്തുകൊണ്ടുപോന്നു. ദൈവം നിങ്ങളെ സന്ദര്‍ശിക്കും നിശ്ചയം; അപ്പോള്‍ എന്‍റെ അസ്ഥികളും നിങ്ങള്‍ ഇവിടെനിന്ന് എടുത്തുകൊണ്ടുപോകേണമെന്ന് പറഞ്ഞ് അവന്‍ യിസ്രായേൽമക്കളെക്കൊണ്ട് ഉറപ്പായി സത്യം ചെയ്യിച്ചിരുന്നു.</verse>
				<verse number="20">അവര്‍ സുക്കോത്തിൽനിന്നു യാത്ര പുറപ്പെട്ടു മരുഭൂമിക്കരികെ ഏഥാമിൽ പാളയമിറങ്ങി.</verse>
				<verse number="21">അവര്‍ പകലും രാവും യാത്രചെയ്യുവാന്‍ തക്കവണ്ണം അവര്‍ക്കു വഴി കാണിക്കേണ്ടതിനു പകൽ മേഘസ്തംഭത്തിലും അവര്‍ക്കു വെളിച്ചം കൊടുക്കേണ്ടതിനു രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.</verse>
				<verse number="22">പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്‍റെ മുമ്പിൽനിന്നു മാറിയതുമില്ല.</verse>
			</chapter>
			<chapter number="14">
				<verse number="1">യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="2">നിങ്ങള്‍ തിരിഞ്ഞു മിഗ്ദോലിനും കടലിനും മധ്യേ ബാൽസെഫോനു സമീപത്തുള്ള പീഹഹീരോത്തിനരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേൽമക്കളോടു പറക; അതിന്‍റെ സമീപത്തു സമുദ്രത്തിനരികെ നിങ്ങള്‍ പാളയം ഇറങ്ങേണം.</verse>
				<verse number="3">എന്നാൽ അവര്‍ ദേശത്ത് ഉഴലുന്നു; മരുഭൂമിയിൽ കുടുങ്ങിയിരിക്കുന്നു എന്നു ഫറവോന്‍ യിസ്രായേൽമക്കളെക്കുറിച്ചു പറയും.</verse>
				<verse number="4">ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്‍റെ ഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിനു ഫറവോനിലും അവന്‍റെ സകല സൈന്യങ്ങളിലും ഞാന്‍ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും. അവര്‍ അങ്ങനെ ചെയ്തു.</verse>
				<verse number="5">ജനം ഓടിപ്പോയി എന്നു മിസ്രയീംരാജാവിന് അറിവു കിട്ടിയപ്പോള്‍ ജനത്തെ സംബന്ധിച്ചു ഫറവോന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും മനസ്സു മാറി; യിസ്രായേല്യരെ നമ്മുടെ അടിമവേലയിൽനിന്നു വിട്ടയച്ചുകളഞ്ഞുവല്ലോ; നാം ഈ ചെയ്തത് എന്ത് എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="6">പിന്നെ അവന്‍ രഥം കെട്ടിച്ചു പടജ്ജനത്തെയും</verse>
				<verse number="7">വിശേഷപ്പെട്ട അറുനൂറു രഥങ്ങളെയും മിസ്രയീമിലെ സകല രഥങ്ങളെയും അവയ്ക്കു വേണ്ടുന്ന തേരാളികളെയും കൂട്ടി.</verse>
				<verse number="8">യഹോവ മിസ്രയീംരാജാവായ ഫറവോന്‍റെ ഹൃദയം കഠിനമാക്കിയതിനാൽ അവന്‍ യിസ്രായേൽമക്കളെ പിന്തുടര്‍ന്നു. എന്നാൽ യിസ്രായേൽമക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.</verse>
				<verse number="9">ഫറവോന്‍റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്ക്കരയിൽ ബാൽസെഫോനു സമീപത്തുള്ള പീഹഹീരോത്തിന് അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോട് അടുത്തു.</verse>
				<verse number="10">ഫറവോന്‍ അടുത്തുവരുമ്പോള്‍ യിസ്രായേൽമക്കള്‍ തല ഉയര്‍ത്തി മിസ്രയീമ്യര്‍ പിന്നാലെ വരുന്നതു കണ്ട് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചു.</verse>
				<verse number="11">അവര്‍ മോശെയോട്: മിസ്രയീമിൽ ശവക്കുഴിയില്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരുഭൂമിയിൽ മരിപ്പാന്‍ കൂട്ടിക്കൊണ്ടുവന്നത്? നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോട് ഈ ചെയ്തത് എന്ത്?</verse>
				<verse number="12">മിസ്രയീമ്യര്‍ക്കു വേല ചെയ്‍വാന്‍ ഞങ്ങളെ വിടേണം എന്നു ഞങ്ങള്‍ മിസ്രയീമിൽവച്ചു നിന്നോടു പറഞ്ഞില്ലയോ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാള്‍ മിസ്രയീമ്യര്‍ക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങള്‍ക്കു നല്ലത് എന്നു പറഞ്ഞു.</verse>
				<verse number="13">അതിനു മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; ഉറച്ചുനില്പിന്‍; യഹോവ ഇന്നു നിങ്ങള്‍ക്കു ചെയ്‍വാനിരിക്കുന്ന രക്ഷ കണ്ടുകൊള്‍വിന്‍; നിങ്ങള്‍ ഇന്നു കണ്ടിട്ടുള്ള മിസ്രയീമ്യരെ ഇനി ഒരുനാളും കാണുകയില്ല.</verse>
				<verse number="14">യഹോവ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="15">അപ്പോള്‍ യഹോവ മോശെയോട് അരുളിച്ചെയ്തത്: നീ എന്നോടു നിലവിളിക്കുന്നത് എന്ത്? മുമ്പോട്ടുപോകുവാന്‍ യിസ്രായേൽമക്കളോടു പറക.</verse>
				<verse number="16">വടി എടുത്തു നിന്‍റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക; യിസ്രായേൽമക്കള്‍ കടലിന്‍റെ നടുവേ ഉണങ്ങിയ നിലത്തുകൂടി കടന്നുപോകും.</verse>
				<verse number="17">എന്നാൽ ഞാന്‍ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവര്‍ ഇവരുടെ പിന്നാലെ ചെല്ലും; ഞാന്‍ ഫറവോനിലും അവന്‍റെ സകല സൈന്യത്തിലും അവന്‍റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്ത്വപ്പെടുത്തും.</verse>
				<verse number="18">ഇങ്ങനെ ഞാന്‍ ഫറവോനിലും അവന്‍റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്ത്വപ്പെടുത്തുമ്പോള്‍ ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയും.</verse>
				<verse number="19">അനന്തരം യിസ്രായേല്യരുടെ സൈന്യത്തിനു മുമ്പായി നടന്ന ദൈവദൂതന്‍ അവിടെനിന്നു മാറി അവരുടെ പിന്നാലെ നടന്നു; മേഘസ്തംഭവും അവരുടെ മുമ്പിൽനിന്നു മാറി പിമ്പിൽ പോയി നിന്നു.</verse>
				<verse number="20">രാത്രി മുഴുവനും മിസ്രയീമ്യരുടെ സൈന്യവും യിസ്രായേല്യരുടെ സൈന്യവും തമ്മിൽ അടുക്കാതവണ്ണം അത് അവയുടെ മധ്യേ വന്നു; അവര്‍ക്കു മേഘവും അന്ധകാരവും ആയിരുന്നു; ഇവര്‍ക്കോ രാത്രിയെ പ്രകാശമാക്കിക്കൊടുത്തു.</verse>
				<verse number="21">മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രി മുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കന്‍കാറ്റുകൊണ്ടു കടലിനെ പിന്‍വാങ്ങിച്ച് ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേര്‍പിരിഞ്ഞു.</verse>
				<verse number="22">യിസ്രായേൽമക്കള്‍ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി നടന്നുപോയി; അവരുടെ ഇടത്തും വലത്തും വെള്ളം മതിലായി നിന്നു. മിസ്രയീമ്യര്‍ പിന്തുടര്‍ന്നു;</verse>
				<verse number="23">ഫറവോന്‍റെ കുതിരയും രഥങ്ങളും കുതിരപ്പടയും എല്ലാം അവരുടെ പിന്നാലെ കടലിന്‍റെ നടുവിലേക്കു ചെന്നു.</verse>
				<verse number="24">പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്നു മിസ്രയീമ്യസൈന്യത്തെ നോക്കി മിസ്രയീമ്യസൈന്യത്തെ താറുമാറാക്കി.</verse>
				<verse number="25">അവരുടെ രഥചക്രങ്ങളെ തെറ്റിച്ച് ഓട്ടം പ്രയാസമാക്കി. അതുകൊണ്ടു മിസ്രയീമ്യര്‍: നാം യിസ്രായേലിനെ വിട്ട് ഓടിപ്പോക; യഹോവ അവര്‍ക്കുവേണ്ടി മിസ്രയീമ്യരോടു യുദ്ധം ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="26">അപ്പോള്‍ യഹോവ മോശെയോട്: വെള്ളം മിസ്രയീമ്യരുടെമേലും അവരുടെ രഥങ്ങളിന്മേലും കുതിരപ്പടയുടെമേലും മടങ്ങിവരേണ്ടതിനു കടലിന്മേൽ കൈ നീട്ടുക എന്നു കല്പിച്ചു.</verse>
				<verse number="27">മോശെ കടലിന്മേൽ കൈ നീട്ടി; പുലര്‍ച്ചയ്ക്കു കടൽ അതിന്‍റെ സ്ഥിതിയിലേക്കു മടങ്ങിവന്നു. മിസ്രയീമ്യര്‍ അതിന് എതിരായി ഓടി; യഹോവ മിസ്രയീമ്യരെ കടലിന്‍റെ നടുവിൽ തള്ളിയിട്ടു.</verse>
				<verse number="28">വെള്ളം മടങ്ങിവന്ന് അവരുടെ പിന്നാലെ കടലിലേക്കു ചെന്നിരുന്ന രഥങ്ങളെയും കുതിരപ്പടയെയും ഫറവോന്‍റെ സൈന്യത്തെയും എല്ലാം മുക്കിക്കളഞ്ഞു; അവരിൽ ഒരുത്തന്‍പോലും ശേഷിച്ചില്ല.</verse>
				<verse number="29">യിസ്രായേൽമക്കള്‍ കടലിന്‍റെ നടുവേ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി; വെള്ളം അവരുടെ ഇടത്തും വലത്തും മതിലായി നിന്നു.</verse>
				<verse number="30">ഇങ്ങനെ യഹോവ ആ ദിവസം യിസ്രായേല്യരെ മിസ്രയീമ്യരുടെ കൈയിൽനിന്നു രക്ഷിച്ചു; മിസ്രയീമ്യര്‍ കടല്ക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നതു യിസ്രായേല്യര്‍ കാണുകയും ചെയ്തു.</verse>
				<verse number="31">യഹോവ മിസ്രയീമ്യരിൽ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ട്, യഹോവയിലും അവന്‍റെ ദാസനായ മോശെയിലും വിശ്വസിച്ചു.</verse>
			</chapter>
			<chapter number="15">
				<verse number="1">മോശെയും യിസ്രായേൽമക്കളും അന്നു യഹോവയ്ക്കു സങ്കീര്‍ത്തനം പാടി ചൊല്ലിയതെന്തെന്നാൽ: ഞാന്‍ യഹോവയ്ക്കു പാട്ടുപാടും, അവന്‍ മഹോന്നതന്‍: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവന്‍ കടലിൽ തള്ളിയിട്ടിരിക്കുന്നു.</verse>
				<verse number="2">എന്‍റെ ബലവും എന്‍റെ ഗീതവും യഹോവയത്രേ; അവന്‍ എനിക്കു രക്ഷയായിത്തീര്‍ന്നു. അവന്‍ എന്‍റെ ദൈവം; ഞാന്‍ അവനെ സ്തുതിക്കും; അവന്‍ എന്‍റെ പിതാവിന്‍ ദൈവം; ഞാന്‍ അവനെ പുകഴ്ത്തും.</verse>
				<verse number="3">യഹോവ യുദ്ധവീരന്‍; യഹോവ എന്ന് അവന്‍റെ നാമം.</verse>
				<verse number="4">ഫറവോന്‍റെ രഥങ്ങളെയും സൈന്യത്തെയും അവന്‍ കടലിൽ തള്ളിയിട്ടു; അവന്‍റെ രഥിപ്രവരന്മാര്‍ ചെങ്കടലിൽ മുങ്ങിപ്പോയി.</verse>
				<verse number="5">ആഴി അവരെ മൂടി; അവര്‍ കല്ലുപോലെ ആഴത്തിൽ താണു.</verse>
				<verse number="6">യഹോവേ, നിന്‍റെ വലംകൈ ബലത്തിൽ മഹത്ത്വപ്പെട്ടു; യഹോവേ, നിന്‍റെ വലംകൈ ശത്രുവിനെ തകര്‍ത്തുകളഞ്ഞു.</verse>
				<verse number="7">നീ എതിരാളികളെ മഹാപ്രഭാവത്താൽ സംഹരിക്കുന്നു; നീ നിന്‍റെ ക്രോധം അയയ്ക്കുന്നു; അത് അവരെ താളടിയെപ്പോലെ ദഹിപ്പിക്കുന്നു.</verse>
				<verse number="8">നിന്‍റെ മൂക്കിലെ ശ്വാസത്താൽ വെള്ളം കുന്നിച്ചുകൂടി; പ്രവാഹങ്ങള്‍ ചിറപോലെ നിന്നു; ആഴങ്ങള്‍ കടലിന്‍റെ ഉള്ളിൽ ഉറച്ചുപോയി.</verse>
				<verse number="9">ഞാന്‍ പിന്തുടരും, പിടിക്കും, കൊള്ള പങ്കിടും; എന്‍റെ ആശ അവരാൽ പൂര്‍ത്തിയാകും; ഞാന്‍ എന്‍റെ വാള്‍ ഊരും; എന്‍റെ കൈ അവരെ നിഗ്രഹിക്കും എന്നു ശത്രു പറഞ്ഞു.</verse>
				<verse number="10">നിന്‍റെ കാറ്റിനെ നീ ഊതിച്ചു, കടൽ അവരെ മൂടി; അവര്‍ ഈയംപോലെ പെരുവെള്ളത്തിൽ താണു.</verse>
				<verse number="11">യഹോവേ, ദേവന്മാരിൽ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അദ്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?</verse>
				<verse number="12">നീ വലംകൈ നീട്ടി; ഭൂമി അവരെ വിഴുങ്ങി.</verse>
				<verse number="13">നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്‍റെ വിശുദ്ധനിവാസത്തിലേക്കു നിന്‍റെ ബലത്താൽ അവരെ കൊണ്ടുവന്നു.</verse>
				<verse number="14">ജാതികള്‍ കേട്ടു നടുങ്ങുന്നു. ഫെലിസ്ത്യനിവാസികള്‍ക്കു ഭീതി പിടിച്ചിരിക്കുന്നു.</verse>
				<verse number="15">എദോമ്യപ്രഭുക്കന്മാര്‍ ഭ്രമിച്ചു; മോവാബ്യമുമ്പന്മാര്‍ക്കു കമ്പം പിടിച്ചു; കനാന്യനിവാസികളെല്ലാം ഉരുകിപ്പോകുന്നു.</verse>
				<verse number="16">ഭയവും ഭീതിയും അവരുടെമേൽ വീണു; നിന്‍ ഭുജമാഹാത്മ്യത്താൽ അവര്‍ കല്ലുപോലെ ആയി; അങ്ങനെ, യഹോവേ, നിന്‍റെ ജനം കടന്നു, നീ സമ്പാദിച്ച ജനം കടന്നുപോയി.</verse>
				<verse number="17">നീ അവരെ കൊണ്ടുചെന്നു തിരുനിവാസത്തിനൊരുക്കിയ സ്ഥാനത്ത്, യഹോവേ, നിന്നവകാശപര്‍വതത്തിൽ നീ അവരെ നട്ടു, കര്‍ത്താവേ, തൃക്കൈ സ്ഥാപിച്ച വിശുദ്ധമന്ദിരത്തിങ്കൽതന്നെ.</verse>
				<verse number="18">യഹോവ എന്നുമെന്നേക്കും രാജാവായി വാഴും.</verse>
				<verse number="19">എന്നാൽ ഫറവോന്‍റെ കുതിര അവന്‍റെ രഥവും കുതിരപ്പടയുമായി കടലിന്‍റെ നടുവിൽ ഇറങ്ങിച്ചെന്നപ്പോള്‍ യഹോവ കടലിലെ വെള്ളം അവരുടെമേൽ മടക്കിവരുത്തി; യിസ്രായേൽമക്കളോ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നുപോന്നു.</verse>
				<verse number="20">അഹരോന്‍റെ സഹോദരി മിര്യാം എന്ന പ്രവാചകി കൈയിൽ തപ്പെടുത്തു, സ്ത്രീകള്‍ എല്ലാവരും തപ്പുകളോടും നൃത്തങ്ങളോടുംകൂടെ അവളുടെ പിന്നാലെ ചെന്നു.</verse>
				<verse number="21">മിര്യാം അവരോടു പ്രതിഗാനമായി ചൊല്ലിയതു: യഹോവയ്ക്കു പാട്ടുപാടുവിന്‍, അവന്‍ മഹോന്നതന്‍: കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവന്‍ കടലിൽ തള്ളിയിട്ടിരിക്കുന്നു.</verse>
				<verse number="22">അനന്തരം മോശെ യിസ്രായേലിനെ ചെങ്കടലിൽനിന്നു പ്രയാണം ചെയ്യിച്ചു; അവര്‍ ശൂര്‍മരുഭൂമിയിൽ ചെന്നു, മൂന്നു ദിവസം മരുഭൂമിയിൽ വെള്ളം കിട്ടാതെ സഞ്ചരിച്ചു.</verse>
				<verse number="23">മാറായിൽ എത്തിയാറെ, മാറായിലെ വെള്ളം കുടിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അതു കയ്പുള്ളതായിരുന്നു. അതുകൊണ്ട് അതിനു മാറാ എന്നു പേരിട്ടു.</verse>
				<verse number="24">അപ്പോള്‍ ജനം: ഞങ്ങള്‍ എന്തു കുടിക്കും എന്നു പറഞ്ഞു മോശെയുടെ നേരേ പിറുപിറുത്തു.</verse>
				<verse number="25">അവന്‍ യഹോവയോട് അപേക്ഷിച്ചു; യഹോവ അവന് ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവന്‍ അതു വെള്ളത്തിൽ ഇട്ടപ്പോള്‍ വെള്ളം മധുരമായിത്തീര്‍ന്നു. അവിടെവച്ച് അവന്‍ അവര്‍ക്ക് ഒരു ചട്ടവും പ്രമാണവും നിയമിച്ചു; അവിടെവച്ച് അവന്‍ അവരെ പരീക്ഷിച്ചു:</verse>
				<verse number="26">നിന്‍റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ട് അവനു പ്രസാദമുള്ളതു ചെയ്കയും അവന്‍റെ കല്പനകളെ അനുസരിച്ച് അവന്‍റെ സകല വിധികളും പ്രമാണിക്കയും ചെയ്താൽ ഞാന്‍ മിസ്രയീമ്യര്‍ക്കു വരുത്തിയ വ്യാധികളിൽ ഒന്നും നിനക്കു വരുത്തുകയില്ല; ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="27">പിന്നെ അവര്‍ ഏലീമിൽ എത്തി; അവിടെ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നു; അവര്‍ അവിടെ വെള്ളത്തിനരികെ പാളയമിറങ്ങി.</verse>
			</chapter>
			<chapter number="16">
				<verse number="1">അവര്‍ ഏലീമിൽനിന്നു യാത്ര പുറപ്പെട്ടു; യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട രണ്ടാം മാസം പതിനഞ്ചാം തീയതി അവരുടെ സംഘമൊക്കെയും ഏലീമിനും സീനായിക്കും മധ്യേയുള്ള സീന്‍മരുഭൂമിയിൽ വന്നു.</verse>
				<verse number="2">ആ മരുഭൂമിയിൽവച്ചു യിസ്രായേൽമക്കളുടെ സംഘമൊക്കെയുംമോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു.</verse>
				<verse number="3">യിസ്രായേൽമക്കള്‍ അവരോട്: ഞങ്ങള്‍ ഇറച്ചിക്കലങ്ങളുടെ അടുക്കലിരിക്കയും തൃപ്തിയാകുംവണ്ണം ഭക്ഷണംകഴിക്കയും ചെയ്ത മിസ്രയീംദേശത്തുവച്ച് യഹോവയുടെ കൈയാൽ മരിച്ചിരുന്നു എങ്കിൽ കൊള്ളായിരുന്നു. നിങ്ങള്‍ ഈ സംഘത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുവാന്‍ ഈ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">അപ്പോള്‍ യഹോവ മോശെയോട്: ഞാന്‍ നിങ്ങള്‍ക്ക് ആകാശത്തുനിന്ന് അപ്പം വര്‍ഷിപ്പിക്കും; ജനം എന്‍റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാന്‍ അവരെ പരീക്ഷിക്കേണ്ടതിന് അവര്‍ പുറപ്പെട്ട് ഓരോ ദിവസത്തേക്കു വേണ്ടത് അന്നന്നു പെറുക്കിക്കൊള്ളേണം.</verse>
				<verse number="5">എന്നാൽ ആറാം ദിവസം അവര്‍ കൊണ്ടുവരുന്നത് ഒരുക്കുമ്പോള്‍ ദിവസംപ്രതി പെറുക്കുന്നതിന്‍റെ ഇരട്ടി കാണും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="6">മോശെയും അഹരോനും യിസ്രായേൽമക്കളോടൊക്കെയും: നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവതന്നെ എന്ന് ഇന്നു വൈകുന്നേരം നിങ്ങള്‍ അറിയും.</verse>
				<verse number="7">പ്രഭാതകാലത്തു നിങ്ങള്‍ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവന്‍ കേട്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ നേരേ പിറുപിറുക്കുവാന്‍ ഞങ്ങള്‍ എന്തുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="8">മോശെ പിന്നെയും: യഹോവ നിങ്ങള്‍ക്കു തിന്നുവാന്‍ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോള്‍ നിങ്ങള്‍ അറിയും; യഹോവയുടെ നേരേ നിങ്ങള്‍ പിറുപിറുക്കുന്നത് അവന്‍ കേള്‍ക്കുന്നു; ഞങ്ങള്‍ എന്തുള്ളൂ? നിങ്ങളുടെ പിറുപിറുപ്പ് ഞങ്ങളുടെ നേരേയല്ല, യഹോവയുടെ നേരേയത്രേ എന്നു പറഞ്ഞു.</verse>
				<verse number="9">അഹരോനോടു മോശെ: യഹോവയുടെ മുമ്പാകെ അടുത്തുവരുവിന്‍; അവന്‍ നിങ്ങളുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു എന്നു യിസ്രായേൽമക്കളുടെ സര്‍വസംഘത്തോടും പറക എന്നു പറഞ്ഞു.</verse>
				<verse number="10">അഹരോന്‍ യിസ്രായേൽമക്കളുടെ സര്‍വസംഘത്തോടും സംസാരിക്കുമ്പോള്‍ അവര്‍ മരുഭൂമിക്കു നേരേ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സ് മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.</verse>
				<verse number="11">യഹോവ മോശെയോട്: യിസ്രായേൽമക്കളുടെ പിറുപിറുപ്പു ഞാന്‍ കേട്ടിരിക്കുന്നു.</verse>
				<verse number="12">നീ അവരോടു സംസാരിച്ചു: നിങ്ങള്‍ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്ത് അപ്പംകൊണ്ടു തൃപ്തരാകും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്നു നിങ്ങള്‍ അറിയും എന്നു പറക എന്നു കല്പിച്ചു.</verse>
				<verse number="13">വൈകുന്നേരം കാടകള്‍ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്‍റെ ചുറ്റും മഞ്ഞു വീണുകിടന്നു.</verse>
				<verse number="14">വീണുകിടന്ന മഞ്ഞു മാറിയശേഷം മരുഭൂമിയിൽ എല്ലാടവും ചെതുമ്പലിന്‍റെ മാതിരിയിൽ ഒരു നേരിയ വസ്തു ഉറച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.</verse>
				<verse number="15">യിസ്രായേൽമക്കള്‍ അതു കണ്ടാറെ എന്തെന്ന് അറിയായ്കയാൽ ഇതെന്ത് എന്നു തമ്മിൽ തമ്മിൽ ചോദിച്ചു. മോശെ അവരോട്: ഇതു യഹോവ നിങ്ങള്‍ക്കു ഭക്ഷിപ്പാന്‍ തന്നിരിക്കുന്ന ആഹാരം ആകുന്നു.</verse>
				<verse number="16">ഓരോരുത്തനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിക്കൊള്‍വിന്‍; താന്താന്‍റെ കൂടാരത്തിലുള്ളവരുടെ എണ്ണത്തിനൊത്തവണ്ണം ആളൊന്നിന് ഇടങ്ങഴിവീതം എടുത്തുകൊള്ളേണം എന്നു യഹോവ കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="17">യിസ്രായേൽമക്കള്‍ അങ്ങനെ ചെയ്തു. ചിലര്‍ ഏറെയും ചിലര്‍ കുറെയും പെറുക്കി.</verse>
				<verse number="18">ഇടങ്ങഴികൊണ്ട് അളന്നപ്പോള്‍ ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല; ഓരോരുത്തന്‍ താന്താനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കിയിരുന്നു.</verse>
				<verse number="19">പിറ്റന്നാളേക്ക് ആരും ഒട്ടും ശേഷിപ്പിക്കരുതെന്നു മോശെ പറഞ്ഞു.</verse>
				<verse number="20">എങ്കിലും ചിലര്‍ മോശെയെ അനുസരിക്കാതെ പിറ്റന്നാളേക്കു കുറെ ശേഷിപ്പിച്ചു; അതു കൃമിച്ചു നാറി; മോശെ അവരോടു കോപിച്ചു.</verse>
				<verse number="21">അവര്‍ രാവിലെതോറും അവനവനു ഭക്ഷിക്കാകുന്നേടത്തോളം പെറുക്കും; വെയിൽ മൂക്കുമ്പോള്‍ അത് ഉരുകിപ്പോകും.</verse>
				<verse number="22">എന്നാൽ ആറാം ദിവസം അവര്‍ ആളൊന്നിന് ഈരണ്ടിടങ്ങഴിവീതം ഇരട്ടി ആഹാരം ശേഖരിച്ചു. അപ്പോള്‍ സംഘപ്രമാണികള്‍ എല്ലാവരും വന്നു മോശെയോട് അറിയിച്ചു.</verse>
				<verse number="23">അവന്‍ അവരോട്: അതു യഹോവ കല്പിച്ചതുതന്നെ; നാളെ സ്വസ്ഥത ആകുന്നു; യഹോവയ്ക്കു വിശുദ്ധമായുള്ള ശബ്ബത്ത്. ചുടുവാനുള്ളതു ചുടുവിന്‍; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിന്‍; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവയ്പിന്‍.</verse>
				<verse number="24">മോശെ കല്പിച്ചതുപോലെ അവര്‍ അതു പിറ്റന്നാളേക്കു സൂക്ഷിച്ചുവച്ചു; അതു നാറിപ്പോയില്ല, കൃമിച്ചതുമില്ല.</verse>
				<verse number="25">അപ്പോള്‍ മോശെ പറഞ്ഞത്: ഇത് ഇന്നു ഭക്ഷിപ്പിന്‍; ഇന്നു യഹോവയുടെ ശബ്ബത്ത് ആകുന്നു; ഇന്ന് അതു വെളിയിൽ കാണുകയില്ല.</verse>
				<verse number="26">ആറു ദിവസം നിങ്ങള്‍ അതു പെറുക്കേണം; ശബ്ബത്തായ ഏഴാം ദിവസത്തിലോ അത് ഉണ്ടാകയില്ല.</verse>
				<verse number="27">എന്നാൽ ഏഴാം ദിവസം ജനത്തിൽ ചിലര്‍ പെറുക്കുവാന്‍ പോയാറെ കണ്ടില്ല.</verse>
				<verse number="28">അപ്പോള്‍ യഹോവ മോശെയോട്: എന്‍റെ കല്പനകളും ന്യായപ്രമാണങ്ങളും പ്രമാണിപ്പാന്‍ നിങ്ങള്‍ക്ക് എത്രത്തോളം മനസ്സില്ലാതിരിക്കും?</verse>
				<verse number="29">നോക്കുവിന്‍, യഹോവ നിങ്ങള്‍ക്കു ശബ്ബത്തു തന്നിരിക്കുന്നു; അതുകൊണ്ട് ആറാം ദിവസം അവന്‍ നിങ്ങള്‍ക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങള്‍ താന്താങ്ങളുടെ സ്ഥലത്ത് ഇരിപ്പിന്‍; ഏഴാം ദിവസം ആരും തന്‍റെ സ്ഥലത്തുനിന്നു പുറപ്പെടരുത് എന്നു കല്പിച്ചു.</verse>
				<verse number="30">അങ്ങനെ ജനം ഏഴാം ദിവസം സ്വസ്ഥമായിരുന്നു.</verse>
				<verse number="31">യിസ്രായേല്യര്‍ ആ സാധനത്തിനു മന്ന എന്നു പേരിട്ടു; അതു കൊത്തമ്പാലരിപോലെയും വെള്ളനിറമുള്ളതും തേന്‍ കൂട്ടിയ ദോശയോടൊത്ത രുചിയുള്ളതും ആയിരുന്നു.</verse>
				<verse number="32">പിന്നെ മോശെ: യഹോവ കല്പിക്കുന്ന കാര്യം ആവിത്: ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരുമ്പോള്‍ നിങ്ങള്‍ക്കു മരുഭൂമിയിൽ ഭക്ഷിപ്പാന്‍ തന്ന ആഹാരം നിങ്ങളുടെ തലമുറകള്‍ കാണേണ്ടതിനു സൂക്ഷിച്ചുവയ്പാന്‍ അതിൽനിന്ന് ഒരിടങ്ങഴി നിറച്ചെടുക്കേണം എന്നു പറഞ്ഞു.</verse>
				<verse number="33">അഹരോനോടു മോശെ: ഒരു പാത്രം എടുത്ത് അതിൽ ഒരു ഇടങ്ങഴി മന്ന ഇട്ട് നിങ്ങളുടെ തലമുറകള്‍ക്കുവേണ്ടി സൂക്ഷിപ്പാന്‍ യഹോവയുടെ മുമ്പാകെ വച്ചുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="34">യഹോവ മോശെയോടു കല്പിച്ചതുപോലെ അഹരോന്‍ അതു സാക്ഷ്യസന്നിധിയിൽ സൂക്ഷിച്ചുവച്ചു.</verse>
				<verse number="35">കുടിപാര്‍പ്പുള്ള ദേശത്ത് എത്തുവോളം യിസ്രായേൽമക്കള്‍ നാല്പതു സംവത്സരം മന്ന ഭക്ഷിച്ചു. കനാന്‍ദേശത്തിന്‍റെ അതിരിൽ എത്തുവോളം അവര്‍ മന്ന ഭക്ഷിച്ചു.</verse>
				<verse number="36">ഒരു ഇടങ്ങഴി (ഓമെര്‍) പറ (ഏഫാ)യുടെ പത്തിൽ ഒന്ന് ആകുന്നു.</verse>
			</chapter>
			<chapter number="17">
				<verse number="1">അനന്തരം യിസ്രായേൽമക്കളുടെ സംഘം എല്ലാം സീന്‍മരുഭൂമിയിൽ നിന്നു പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം ചെയ്ത പ്രയാണങ്ങളിൽ രെഫീദീമിൽ എത്തി പാളയമിറങ്ങി; അവിടെ ജനത്തിനു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.</verse>
				<verse number="2">അതുകൊണ്ട് ജനം മോശെയോട്: ഞങ്ങള്‍ക്കു കുടിപ്പാന്‍ വെള്ളം തരിക എന്നു കലഹിച്ചുപറഞ്ഞതിനു മോശെ അവരോട്: നിങ്ങള്‍ എന്നോട് എന്തിനു കലഹിക്കുന്നു? നിങ്ങള്‍ യഹോവയെ പരീക്ഷിക്കുന്നത് എന്ത് എന്നു പറഞ്ഞു.</verse>
				<verse number="3">ജനത്തിന് അവിടെവച്ചു നന്നാ ദാഹിച്ചതുകൊണ്ടു ജനം മോശെയുടെ നേരേ പിറുപിറുത്തു: ഞങ്ങളും മക്കളും ഞങ്ങളുടെ മൃഗങ്ങളും ദാഹംകൊണ്ടു ചാകേണ്ടതിനു നീ ഞങ്ങളെ മിസ്രയീമിൽനിന്നു കൊണ്ടുവന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="4">മോശെ യഹോവയോടു നിലവിളിച്ചു: ഈ ജനത്തിനു ഞാന്‍ എന്തു ചെയ്യേണ്ടൂ? അവര്‍ എന്നെ കല്ലെറിവാന്‍ പോകുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="5">യഹോവ മോശെയോട്: യിസ്രായേൽ മൂപ്പന്മാരിൽ ചിലരെ കൂട്ടിക്കൊണ്ടു നീ നദിയെ അടിച്ച വടിയും കൈയിൽ എടുത്തു ജനത്തിന്‍റെ മുമ്പാകെ കടന്നുപോക.</verse>
				<verse number="6">ഞാന്‍ ഹോറേബിൽ നിന്‍റെ മുമ്പാകെ പാറയുടെമേൽ നില്ക്കും; നീ പാറയെ അടിക്കേണം; ഉടനെ ജനത്തിനു കുടിപ്പാന്‍ വെള്ളം അതിൽനിന്നു പുറപ്പെടും എന്നു കല്പിച്ചു. യിസ്രായേൽ മൂപ്പന്മാര്‍ കാണ്‍കെ മോശെ അങ്ങനെ ചെയ്തു.</verse>
				<verse number="7">യിസ്രായേൽമക്കളുടെ കലഹം നിമിത്തവും യഹോവ ഞങ്ങളുടെ ഇടയിൽ ഉണ്ടോ ഇല്ലയോ എന്ന് അവര്‍ യഹോവയെ പരീക്ഷിക്ക നിമിത്തവും അവന്‍ ആ സ്ഥലത്തിനു മസ്സാ (പരീക്ഷ) എന്നും മെരീബാ (കലഹം) എന്നും പേരിട്ടു.</verse>
				<verse number="8">രെഫീദീമിൽവച്ച് അമാലേക് വന്ന് യിസ്രായേലിനോടു യുദ്ധം ചെയ്തു.</verse>
				<verse number="9">അപ്പോള്‍ മോശെ യോശുവയോട്: നീ ആളുകളെ തിരഞ്ഞെടുത്തു പുറപ്പെട്ട് അമാലേക്കിനോടു യുദ്ധം ചെയ്ക; ഞാന്‍ നാളെ കുന്നിന്മുകളിൽ ദൈവത്തിന്‍റെ വടി കൈയിൽ പിടിച്ചുംകൊണ്ടു നില്ക്കും എന്നു പറഞ്ഞു.</verse>
				<verse number="10">മോശെ തന്നോടു പറഞ്ഞതുപോലെ യോശുവ ചെയ്തു, അമാലേക്കിനോടു പൊരുതു; എന്നാൽ മോശെയും അഹരോനും ഹൂരും കുന്നിന്മുകളിൽ കയറി.</verse>
				<verse number="11">മോശെ കൈ ഉയര്‍ത്തിയിരിക്കുമ്പോള്‍ യിസ്രായേൽ ജയിക്കും; കൈ താഴ്ത്തിയിരിക്കുമ്പോള്‍ അമാലേക് ജയിക്കും.</verse>
				<verse number="12">എന്നാൽ മോശെയുടെ കൈക്കു ഭാരം തോന്നിയപ്പോള്‍ അവര്‍ ഒരു കല്ല് എടുത്തുവച്ചു, അവന്‍ അതിന്മേൽ ഇരുന്നു; അഹരോനും ഹൂരും ഒരുത്തന്‍ ഇപ്പുറത്തും ഒരുത്തന്‍ അപ്പുറത്തും നിന്ന് അവന്‍റെ കൈ താങ്ങി; അങ്ങനെ അവന്‍റെ കൈ സൂര്യന്‍ അസ്തമിക്കുംവരെ ഉറച്ചുനിന്നു.</verse>
				<verse number="13">യോശുവ അമാലേക്കിനെയും അവന്‍റെ ജനത്തെയും വാളിന്‍റെ വായ്ത്തലയാൽ തോല്പിച്ചു.</verse>
				<verse number="14">യഹോവ മോശെയോട്: നീ ഇത് ഓര്‍മയ്ക്കായിട്ട് ഒരു പുസ്തകത്തിൽ എഴുതി യോശുവയെ കേള്‍പ്പിക്ക; ഞാന്‍ അമാലേക്കിന്‍റെ ഓര്‍മ ആകാശത്തിന്‍റെ കീഴിൽനിന്ന് അശേഷം മായിച്ചുകളയും എന്നു കല്പിച്ചു.</verse>
				<verse number="15">പിന്നെ മോശെ ഒരു യാഗപീഠം പണിതു, അതിനു യഹോവ നിസ്സി (യഹോവ എന്‍റെ കൊടി) എന്നു പേരിട്ടു.</verse>
				<verse number="16">യഹോവയുടെ സിംഹാസനത്താണ യഹോവയ്ക്ക് അമാലേക്കിനോടു തലമുറതലമുറയായി യുദ്ധം ഉണ്ടെന്ന് അവന്‍ പറഞ്ഞു.</verse>
			</chapter>
			<chapter number="18">
				<verse number="1">ദൈവം മോശെക്കും തന്‍റെ ജനമായ യിസ്രായേലിനുംവേണ്ടി ചെയ്തതൊക്കെയും യഹോവ യിസ്രായേലിനെ മിസ്ര യീമിൽനിന്നു പുറപ്പെടുവിച്ചതും മിദ്യാനിലെ പുരോഹിതനായ മോശെയുടെ അമ്മായപ്പനായ യിത്രോ കേട്ടു.</verse>
				<verse number="2">അപ്പോള്‍ മോശെയുടെ അമ്മായപ്പനായ യിത്രോ മോശെ മടക്കി അയച്ചിരുന്ന അവന്‍റെ ഭാര്യ സിപ്പോറായെയും</verse>
				<verse number="3">അവളുടെ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടു പുറപ്പെട്ടു. ഞാന്‍ അന്യദേശത്തു പരദേശിയായി എന്ന് അവന്‍ പറഞ്ഞതുകൊണ്ട് അവരിൽ ഒരുത്തനു ഗേര്‍ഷോം എന്നു പേര്‍.</verse>
				<verse number="4">എന്‍റെ പിതാവിന്‍റെ ദൈവം എനിക്കു തുണയായി എന്നെ ഫറവോന്‍റെ വാളിങ്കൽനിന്നു രക്ഷിച്ചു എന്ന് അവന്‍ പറഞ്ഞതുകൊണ്ടു മറ്റവനു എലീയേസെര്‍ എന്നു പേര്‍.</verse>
				<verse number="5">എന്നാൽ മോശെയുടെ അമ്മായപ്പനായ യിത്രോ അവന്‍റെ പുത്രന്മാരോടും അവന്‍റെ ഭാര്യയോടുംകൂടെ, മോശെ പാളയമിറങ്ങിയിരുന്ന മരുഭൂമിയിൽ ദൈവത്തിന്‍റെ പര്‍വതത്തിങ്കൽ അവന്‍റെ അടുക്കൽ വന്നു.</verse>
				<verse number="6">നിന്‍റെ അമ്മായപ്പന്‍ യിത്രോ എന്ന ഞാനും നിന്‍റെ ഭാര്യയും രണ്ടു പുത്രന്മാരും നിന്‍റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അവന്‍ മോശെയോടു പറയിച്ചു.</verse>
				<verse number="7">മോശെ തന്‍റെ അമ്മായപ്പനെ എതിരേല്പാന്‍ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവര്‍ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.</verse>
				<verse number="8">മോശെ തന്‍റെ അമ്മായപ്പനോട് യഹോവ യിസ്രായേലിനുവേണ്ടി ഫറവോനോടും മിസ്രയീമ്യരോടും ചെയ്തതൊക്കെയും വഴിയിൽ തങ്ങള്‍ക്കു നേരിട്ട പ്രയാസമൊക്കെയും യഹോവ തങ്ങളെ രക്ഷിച്ച പ്രകാരവും വിവരിച്ചുപറഞ്ഞു.</verse>
				<verse number="9">യഹോവ മിസ്രയീമ്യരുടെ കൈയിൽനിന്നു യിസ്രായേലിനെ വിടുവിച്ചതിനാൽ അവര്‍ക്കു ചെയ്ത എല്ലാ നന്മ നിമിത്തവും യിത്രോ സന്തോഷിച്ചു.</verse>
				<verse number="10">യിത്രോ പറഞ്ഞതെന്തെന്നാൽ: നിങ്ങളെ മിസ്രയീമ്യരുടെ കൈയിൽനിന്നും ഫറവോന്‍റെ കൈയിൽനിന്നും രക്ഷിച്ച് മിസ്രയീമ്യരുടെ കൈക്കീഴിൽനിന്നു ജനത്തെ വിടുവിച്ചിരിക്കുന്ന യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ.</verse>
				<verse number="11">യഹോവ സകല ദേവന്മാരിലും വലിയവന്‍ എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു. അതേ, ഇവരോട് അവര്‍ അഹങ്കരിച്ച കാര്യത്തിൽ തന്നെ.</verse>
				<verse number="12">മോശെയുടെ അമ്മായപ്പനായ യിത്രോ ദൈവത്തിനു ഹോമവും ഹനനയാഗവും കഴിച്ചു; അഹരോനും യിസ്രായേൽ മൂപ്പന്മാരെല്ലാവരും വന്നു മോശെയുടെ അമ്മായപ്പനോടുകൂടെ ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.</verse>
				<verse number="13">പിറ്റന്നാള്‍ മോശെ ജനത്തിനു ന്യായംവിധിപ്പാന്‍ ഇരുന്നു; ജനം രാവിലെ തുടങ്ങി വൈകുന്നേരംവരെ മോശെയുടെ ചുറ്റും നിന്നു.</verse>
				<verse number="14">അവന്‍ ജനത്തിനുവേണ്ടി ചെയ്യുന്നതൊക്കെയും മോശെയുടെ അമ്മായപ്പന്‍ കണ്ടപ്പോള്‍: നീ ജനത്തിനുവേണ്ടി ചെയ്യുന്ന ഈ കാര്യം എന്ത്? നീ ഏകനായി വിസ്തരിപ്പാന്‍ ഇരിക്കയും ജനമൊക്കെയും രാവിലെ തുടങ്ങി വൈകുന്നേരംവരെ നിന്‍റെ ചുറ്റും നില്ക്കയും ചെയ്യുന്നത് എന്ത് എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="15">മോശെ തന്‍റെ അമ്മായപ്പനോട്: ദൈവത്തോട് ചോദിപ്പാന്‍ ജനം എന്‍റെ അടുക്കൽ വരുന്നു.</verse>
				<verse number="16">അവര്‍ക്ക് ഒരു കാര്യം ഉണ്ടാകുമ്പോള്‍ അവര്‍ എന്‍റെ അടുക്കൽ വരും. അവര്‍ക്കു തമ്മിലുള്ള കാര്യം ഞാന്‍ കേട്ടു വിധിക്കയും ദൈവത്തിന്‍റെ കല്പനകളും പ്രമാണങ്ങളും അവരെ അറിയിക്കയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="17">അതിനു മോശെയുടെ അമ്മായപ്പന്‍ അവനോടു പറഞ്ഞത്: നീ ചെയ്യുന്ന കാര്യം നന്നല്ല;</verse>
				<verse number="18">നീയും നിന്നോടുകൂടെയുള്ള ഈ ജനവും ക്ഷീണിച്ചുപോകും; ഈ കാര്യം നിനക്ക് അതിഭാരമാകുന്നു; ഏകനായി അതു നിവര്‍ത്തിപ്പാന്‍ നിനക്കു കഴിയുന്നതല്ല.</verse>
				<verse number="19">ആകയാൽ എന്‍റെ വാക്കു കേള്‍ക്ക; ഞാന്‍ ഒരു ആലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക.</verse>
				<verse number="20">അവര്‍ക്കു കല്പനകളും പ്രമാണങ്ങളും ഉപദേശിക്കയും നടക്കേണ്ടുന്ന വഴിയും ചെയ്യേണ്ടുന്ന പ്രവൃത്തിയും അവരെ അറിയിക്കയും ചെയ്ക.</verse>
				<verse number="21">അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകല ജനത്തിൽനിന്നും തിരഞ്ഞെടുത്ത് അവരെ ആയിരം പേര്‍ക്ക് അധിപതിമാരായും നൂറു പേര്‍ക്ക് അധിപതിമാരായും അമ്പതു പേര്‍ക്ക് അധിപതിമാരായും പത്തു പേര്‍ക്ക് അധിപതിമാരായും നിയമിക്ക.</verse>
				<verse number="22">അവര്‍ എല്ലാ സമയത്തും ജനത്തിന് ന്യായം വിധിക്കട്ടെ; വലിയ കാര്യമൊക്കെയും അവര്‍ നിന്‍റെ അടുക്കൽ കൊണ്ടുവരട്ടെ; ചെറിയ കാര്യമൊക്കെയും അവര്‍ തന്നെ തീര്‍ക്കട്ടെ; ഇങ്ങനെ അവര്‍ നിന്നോടുകൂടെ വഹിക്കുന്നതിനാൽ നിനക്കു ഭാരം കുറയും.</verse>
				<verse number="23">നീ ഈ കാര്യം ചെയ്കയും ദൈവം അത് അനുവദിക്കയും ചെയ്താൽ നിനക്കു നിന്നു പൊറുക്കാം. ഈ ജനത്തിനൊക്കെയും സമാധാനത്തോടെ തങ്ങളുടെ സ്ഥലത്തേക്കു പോകുകയും ചെയ്യാം.</verse>
				<verse number="24">മോശെ തന്‍റെ അമ്മായപ്പന്‍റെ വാക്കു കേട്ട്, അവന്‍ പറഞ്ഞതുപോലെയൊക്കെയും ചെയ്തു.</verse>
				<verse number="25">മോശെ എല്ലാ യിസ്രായേലിൽനിന്നും പ്രാപ്തിയുള്ള പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ ആയിരം പേര്‍ക്ക് അധിപതിമാരായും നൂറു പേര്‍ക്ക് അധിപതിമാരായും അമ്പതു പേര്‍ക്ക് അധിപതിമാരായും പത്തു പേര്‍ക്ക് അധിപതിമാരായും ജനത്തിനു തലവന്മാരാക്കി.</verse>
				<verse number="26">അവര്‍ എല്ലാ സമയത്തും ജനത്തിനു ന്യായം വിധിച്ചുവന്നു; വിഷമമുള്ള കാര്യം അവര്‍ മോശെയുടെ അടുക്കൽ കൊണ്ടുവരും; ചെറിയ കാര്യമൊക്കെയും അവര്‍ തന്നെ തീര്‍ക്കും.</verse>
				<verse number="27">അതിന്‍റെശേഷം മോശെ തന്‍റെ അമ്മായപ്പനെ യാത്ര അയച്ചു; അവന്‍ സ്വദേശത്തേക്കു മടങ്ങിപ്പോയി.</verse>
			</chapter>
			<chapter number="19">
				<verse number="1">യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ മൂന്നാം മാസത്തിൽ അതേ ദിവസം അവര്‍ സീനായി മരുഭൂമിയിൽ എത്തി.</verse>
				<verse number="2">അവര്‍ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പര്‍വതത്തിനെതിരേ യിസ്രായേൽ പാളയമിറങ്ങി.</verse>
				<verse number="3">മോശെ ദൈവത്തിന്‍റെ അടുക്കൽ കയറിച്ചെന്നു; യഹോവ പര്‍വതത്തിൽനിന്നു അവനോടു വിളിച്ചു കല്പിച്ചത്: നീ യാക്കോബ്ഗൃഹത്തോടു പറകയും യിസ്രായേൽമക്കളോട് അറിയിക്കയും ചെയ്യേണ്ടത് എന്തെന്നാൽ:</verse>
				<verse number="4">ഞാന്‍ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ച് എന്‍റെ അടുക്കൽ വരുത്തിയതും നിങ്ങള്‍ കണ്ടുവല്ലോ.</verse>
				<verse number="5">ആകയാൽ നിങ്ങള്‍ എന്‍റെ വാക്കു കേട്ട് അനുസരിക്കയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങള്‍ എനിക്കു സകല ജാതികളിലുംവച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമിയൊക്കെയും എനിക്കുള്ളതല്ലോ.</verse>
				<verse number="6">നിങ്ങള്‍ എനിക്ക് ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങള്‍ ആകുന്നു.</verse>
				<verse number="7">മോശെ വന്നു ജനത്തിന്‍റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേള്‍പ്പിച്ചു.</verse>
				<verse number="8">യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്‍റെ വാക്ക് യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.</verse>
				<verse number="9">യഹോവ മോശെയോട്: ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ജനം കേള്‍ക്കേണ്ടതിനും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിനും ഞാന്‍ ഇതാ, മേഘതമസ്സിൽ നിന്‍റെ അടുക്കൽ വരുന്നു എന്ന് അരുളിച്ചെയ്തു. ജനത്തിന്‍റെ വാക്ക് മോശെ യഹോവയോടു ബോധിപ്പിച്ചു.</verse>
				<verse number="10">യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ ജനത്തിന്‍റെ അടുക്കൽ ചെന്ന് ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;</verse>
				<verse number="11">അവര്‍ വസ്ത്രം അലക്കി, മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ; മൂന്നാം ദിവസം യഹോവ സകല ജനവും കാണ്‍കെ സീനായിപര്‍വതത്തിൽ ഇറങ്ങും.</verse>
				<verse number="12">ജനം പര്‍വതത്തിൽ കയറാതെയും അതിന്‍റെ അടിവാരം തൊടാതെയും ഇരിപ്പാന്‍ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവര്‍ക്കായി ചുറ്റും അതിര്‍ തിരിക്കേണം; പര്‍വതം തൊടുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="13">കൈ തൊടാതെ അവനെ കല്ലറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുത്. കാഹളം ദീര്‍ഘമായി ധ്വനിക്കുമ്പോള്‍ അവര്‍ പര്‍വതത്തിന് അടുത്തുവരട്ടെ.</verse>
				<verse number="14">മോശെ പര്‍വതത്തിൽനിന്നു ജനത്തിന്‍റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവര്‍ വസ്ത്രം അലക്കുകയും ചെയ്തു.</verse>
				<verse number="15">അവന്‍ ജനത്തോട്: മൂന്നാം ദിവസത്തേക്ക് ഒരുങ്ങിയിരിപ്പിന്‍; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുത് എന്നു പറഞ്ഞു.</verse>
				<verse number="16">മൂന്നാം ദിവസം നേരം വെളുത്തപ്പോള്‍ ഇടിമുഴക്കവും മിന്നലും പര്‍വതത്തിൽ കാര്‍മേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനമൊക്കെയും നടുങ്ങി.</verse>
				<verse number="17">ദൈവത്തെ എതിരേല്പാന്‍ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവര്‍ പര്‍വതത്തിന്‍റെ അടിവാരത്തു നിന്നു.</verse>
				<verse number="18">യഹോവ തീയിൽ സീനായിപര്‍വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്‍റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പര്‍വതമൊക്കെയും ഏറ്റവും കുലുങ്ങി.</verse>
				<verse number="19">കാഹളധ്വനി ദീര്‍ഘമായി ഉറച്ചുറച്ചുവന്നപ്പോള്‍ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോട് ഉത്തരം അരുളി.</verse>
				<verse number="20">യഹോവ സീനായിപര്‍വതത്തിൽ പര്‍വതത്തിന്‍റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പര്‍വതത്തിന്‍റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.</verse>
				<verse number="21">യഹോവ മോശെയോട് കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിനു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ട് അവരിൽ പലരും നശിച്ചുപോകാതിരിപ്പാന്‍ നീ ഇറങ്ങിച്ചെന്ന് അവരോട് അമര്‍ച്ചയായി കല്പിക്ക.</verse>
				<verse number="22">യഹോവയോട് അടുക്കുന്ന പുരോഹിതന്മാരും യഹോവ അവര്‍ക്കു ഹാനി വരുത്താതിരിക്കേണ്ടതിനു തങ്ങളെ ശുദ്ധീകരിക്കട്ടെ.</verse>
				<verse number="23">മോശെ യഹോവയോട്: ജനത്തിനു സീനായിപര്‍വതത്തിൽ കയറുവാന്‍ പാടില്ല; പര്‍വതത്തിന് അതിര്‍ തിരിച്ച് അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോട് അമര്‍ച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.</verse>
				<verse number="24">യഹോവ അവനോട്: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവര്‍ക്കു നാശം വരുത്താതിരിക്കേണ്ടതിന് അവന്‍റെ അടുക്കൽ കയറുവാന്‍ അതിര്‍ കടക്കരുത്.</verse>
				<verse number="25">അങ്ങനെ മോശെ ജനത്തിന്‍റെ അടുക്കൽ ഇറങ്ങിച്ചെന്ന് അവരോടു പറഞ്ഞു.</verse>
			</chapter>
			<chapter number="20">
				<verse number="1">ദൈവം ഈ വചനങ്ങളൊക്കെയും അരുളിച്ചെയ്തു:</verse>
				<verse number="2">അടിമവീടായമിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു.</verse>
				<verse number="3">ഞാന്‍ അല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുത്.</verse>
				<verse number="4">ഒരു വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്‍റെ പ്രതിമയും അരുത്.</verse>
				<verse number="5">അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്. നിന്‍റെ ദൈവമായ യഹോവയായ ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദര്‍ശിക്കയും</verse>
				<verse number="6">എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.</verse>
				<verse number="7">നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.</verse>
				<verse number="8">ശബ്ബത്തുനാളിനെ ശുദ്ധീകരിപ്പാന്‍ ഓര്‍ക്ക.</verse>
				<verse number="9">ആറു ദിവസം അധ്വാനിച്ച് നിന്‍റെ വേലയൊക്കെയും ചെയ്ക.</verse>
				<verse number="10">ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു; അന്നു നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കന്നുകാലികളും നിന്‍റെ പടിവാതിൽക്കകത്തുള്ള പരദേശിയും ഒരു വേലയും ചെയ്യരുത്.</verse>
				<verse number="11">ആറു ദിവസംകൊണ്ടു യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ഉണ്ടാക്കി, ഏഴാം ദിവസം സ്വസ്ഥമായിരുന്നു; അതുകൊണ്ടു യഹോവ ശബ്ബത്തുനാളിനെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചിരിക്കുന്നു.</verse>
				<verse number="12">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നിനക്കു ദീര്‍ഘായുസ്സുണ്ടാകുവാന്‍ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.</verse>
				<verse number="13">കൊല ചെയ്യരുത്.</verse>
				<verse number="14">വ്യഭിചാരം ചെയ്യരുത്.</verse>
				<verse number="15">മോഷ്‍ടിക്കരുത്.</verse>
				<verse number="16">കൂട്ടുകാരന്‍റെ നേരേ കള്ളസ്സാക്ഷ്യം പറയരുത്.</verse>
				<verse number="17">കൂട്ടുകാരന്‍റെ ഭവനത്തെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭാര്യയെയും അവന്‍റെ ദാസനെയും ദാസിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.</verse>
				<verse number="18">ജനമൊക്കെയും ഇടിമുഴക്കവും മിന്നലും കാഹളധ്വനിയും പര്‍വതം പുകയുന്നതും കണ്ടു; ജനം അതു കണ്ടപ്പോള്‍ വിറച്ചുകൊണ്ടു ദൂരത്തുനിന്നു.</verse>
				<verse number="19">അവര്‍ മോശെയോട്: നീ ഞങ്ങളോടു സംസാരിക്ക; ഞങ്ങള്‍ കേട്ടുകൊള്ളാം; ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിനു ദൈവം ഞങ്ങളോടു സംസാരിക്കരുതേ എന്നു പറഞ്ഞു.</verse>
				<verse number="20">മോശെ ജനത്തോട്: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനും നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ അവങ്കലുള്ള ഭയം നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ടതിനും അത്രേ ദൈവം വന്നിരിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="21">അങ്ങനെ ജനം ദൂരത്തു നിന്നു; മോശെയോ ദൈവം ഇരുന്ന ഇരുളിന് അടുത്തുചെന്നു.</verse>
				<verse number="22">അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചത്: നീ യിസ്രായേൽമക്കളോട് ഇപ്രകാരം പറയേണം: ഞാന്‍ സ്വര്‍ഗത്തിൽനിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍ കണ്ടിരിക്കുന്നുവല്ലോ.</verse>
				<verse number="23">എന്‍റെ സന്നിധിയിൽ വെള്ളികൊണ്ടുള്ള ദേവന്മാരെയോ പൊന്നുകൊണ്ടുള്ള ദേവന്മാരെയോ നിങ്ങള്‍ ഉണ്ടാക്കരുത്.</verse>
				<verse number="24">എനിക്കു മണ്ണുകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി അതിന്മേൽ നിന്‍റെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും നിന്‍റെ ആടുകളെയും കന്നുകാലികളെയും അര്‍പ്പിക്കേണം. ഞാന്‍ എന്‍റെ നാമത്തിന്‍റെ സ്മരണ സ്ഥാപിക്കുന്ന ഏതു സ്ഥലത്തും ഞാന്‍ നിന്‍റെ അടുക്കൽ വന്നു നിന്നെ അനുഗ്രഹിക്കും.</verse>
				<verse number="25">കല്ലുകൊണ്ട് എനിക്കു യാഗപീഠം ഉണ്ടാക്കുന്നു എങ്കിൽ ചെത്തിയ കല്ലുകൊണ്ട് അതു പണിയരുത്; നിന്‍റെ ആയുധംകൊണ്ട് അതിനെ തൊട്ടാൽ നീ അതിനെ അശുദ്ധമാക്കും.</verse>
				<verse number="26">എന്‍റെ യാഗപീഠത്തിങ്കൽ നിന്‍റെ നഗ്നത കാണാതിരിപ്പാന്‍ നീ അതിങ്കൽ പടികളാൽ കയറരുത്.</verse>
			</chapter>
			<chapter number="21">
				<verse number="1">അവരുടെ മുമ്പാകെ നീ വയ്ക്കേണ്ടുന്ന ന്യായങ്ങളാവിത്:</verse>
				<verse number="2">ഒരു എബ്രായദാസനെ വിലയ്ക്കു വാങ്ങിയാൽ ആറു സംവത്സരം സേവിച്ചിട്ട് ഏഴാം സംവത്സരത്തിൽ അവന്‍ ഒന്നും കൊടുക്കാതെ സ്വതന്ത്രനായി പൊയ്ക്കൊള്ളട്ടെ.</verse>
				<verse number="3">ഏകനായി വന്നു എങ്കിൽ ഏകനായി പോകട്ടെ; അവനു ഭാര്യ ഉണ്ടായിരുന്നു എങ്കിൽ ഭാര്യയും അവനോടുകൂടെ പോകട്ടെ.</verse>
				<verse number="4">അവന്‍റെ യജമാനന്‍ അവനു ഭാര്യയെ കൊടുക്കയും അവള്‍ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കയും ചെയ്തിട്ടുണ്ടെങ്കിൽ ഭാര്യയും മക്കളും യജമാനന് ഇരിക്കേണം; അവന്‍ ഏകനായി പോകേണം.</verse>
				<verse number="5">എന്നാൽ ദാസന്‍: ഞാന്‍ എന്‍റെ യജമാനനെയും എന്‍റെ ഭാര്യയെയും മക്കളെയും സ്നേഹിക്കുന്നു; ഞാന്‍ സ്വതന്ത്രനായി പോകയില്ല എന്നു തീര്‍ത്തുപറഞ്ഞാൽ</verse>
				<verse number="6">യജമാനന്‍ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്ന് കതകിന്‍റെയോ കട്ടളക്കാലിന്‍റെയോ അടുക്കൽ നിറുത്തിയിട്ട് സൂചികൊണ്ട് അവന്‍റെ കാത് കുത്തിത്തുളക്കേണം; പിന്നെ അവന്‍ എന്നേക്കും അവനു ദാസനായിരിക്കേണം.</verse>
				<verse number="7">ഒരുത്തന്‍ തന്‍റെ പുത്രിയെ ദാസിയായി വിറ്റാൽ അവള്‍ ദാസന്മാര്‍ പോകുന്നതുപോലെ പോകരുത്.</verse>
				<verse number="8">അവളെ തനിക്കു സംബന്ധത്തിനു നിയമിച്ച യജമാനന് അവളെ ബോധിക്കാതിരുന്നാൽ അവളെ വീണ്ടെടുപ്പാന്‍ അവന്‍ അനുവദിക്കേണം; അവളെ ചതിച്ചതുകൊണ്ട് അന്യജാതിക്കു വിറ്റുകളവാന്‍ അവന് അധികാരം ഇല്ല.</verse>
				<verse number="9">അവന്‍ അവളെ തന്‍റെ പുത്രനു നിയമിച്ചു എങ്കിൽ പുത്രിമാരുടെ ന്യായത്തിനു തക്കവണ്ണം അവളോടു പെരുമാറേണം.</verse>
				<verse number="10">അവന്‍ മറ്റൊരുത്തിയെ പരിഗ്രഹിച്ചാൽ ഇവളുടെ ഉപജീവനവും ഉടുപ്പും വിവാഹമുറയും കുറയ്ക്കരുത്.</verse>
				<verse number="11">ഈ മൂന്നു കാര്യവും അവന്‍ അവള്‍ക്കു ചെയ്യാതിരുന്നാൽ അവളെ പണം വാങ്ങാതെ വെറുതെ വിട്ടയക്കേണം.</verse>
				<verse number="12">ഒരു മനുഷ്യനെ അടിച്ചുകൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="13">അവന്‍ കരുതിക്കൂട്ടാതെ അങ്ങനെ അവന്‍റെ കൈയാൽ സംഭവിപ്പാന്‍ ദൈവം സംഗതി വരുത്തിയതായാൽ അവന്‍ ഓടിപ്പോകേണ്ടുന്ന സ്ഥലം ഞാന്‍ നിയമിക്കും.</verse>
				<verse number="14">എന്നാൽ ഒരുത്തന്‍ കരുതിക്കൂട്ടി കൂട്ടുകാരനെ ചതിച്ചു കൊന്നതെങ്കിൽ അവന്‍ മരിക്കേണ്ടതിനു നീ അവനെ എന്‍റെ യാഗപീഠത്തിങ്കൽനിന്നും പിടിച്ചുകൊണ്ടുപോകേണം.</verse>
				<verse number="15">തന്‍റെ അപ്പനെയോ അമ്മയെയോ അടിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="16">ഒരുത്തന്‍ ഒരാളെ മോഷ്‍ടിച്ചിട്ട് അവനെ വില്ക്കയാകട്ടെ അവന്‍റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="17">തന്‍റെ അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="18">മനുഷ്യര്‍ തമ്മിൽ ശണ്ഠകൂടിയിട്ട് ഒരുത്തന്‍ മറ്റവനെ കല്ലുകൊണ്ടോ മുഷ്‍ടികൊണ്ടോ കുത്തിയതിനാൽ അവന്‍ മരിച്ചുപോകാതെ കിടപ്പിലാകയും</verse>
				<verse number="19">പിന്നെയും എഴുന്നേറ്റു വടിയൂന്നി വെളിയിൽ നടക്കയും ചെയ്താൽ കുത്തിയവനെ ശിക്ഷിക്കരുത്; എങ്കിലും അവന്‍ അവന്‍റെ മിനക്കേടിനുവേണ്ടി കൊടുത്ത് അവനെ നല്ലവണ്ണം ചികിത്സിപ്പിക്കേണം.</verse>
				<verse number="20">ഒരുത്തന്‍ തന്‍റെ ദാസനെയോ ദാസിയെയോ തൽക്ഷണം മരിച്ചുപോകത്തക്കവണ്ണം വടികൊണ്ട് അടിച്ചാൽ അവനെ നിശ്ചയമായി ശിക്ഷിക്കേണം.</verse>
				<verse number="21">എങ്കിലും അവന്‍ ഒന്നു രണ്ടു ദിവസം ജീവിച്ചിരുന്നാൽ അവനെ ശിക്ഷിക്കരുത്; അവന്‍ അവന്‍റെ മുതലല്ലോ.</verse>
				<verse number="22">മനുഷ്യര്‍ തമ്മിൽ ശണ്ഠകൂടിയിട്ടു ഗര്‍ഭിണിയായ ഒരു സ്ത്രീയെ അടിച്ചതിനാൽ ഗര്‍ഭം അലസിയതല്ലാതെ അവള്‍ക്കു മറ്റൊരു ദോഷവും വന്നില്ലങ്കിൽ അടിച്ചവന്‍ ആ സ്ത്രീയുടെ ഭര്‍ത്താവു ചുമത്തുന്ന പിഴ കൊടുക്കേണം; ന്യായാധിപന്മാര്‍ വിധിക്കുംപോലെ അവന്‍ കൊടുക്കേണം.</verse>
				<verse number="23">മറ്റു ദോഷം വന്നിട്ടുണ്ടെങ്കിൽ ജീവനു പകരം ജീവന്‍ കൊടുക്കേണം.</verse>
				<verse number="24">കണ്ണിനു പകരം കണ്ണ്; പല്ലിനു പകരം പല്ല്; കൈക്കു പകരം കൈ; കാലിനു പകരം കാൽ;</verse>
				<verse number="25">പൊള്ളലിനു പകരം പൊള്ളൽ; മുറിവിനു പകരം മുറിവ്; തിണര്‍പ്പിനു പകരം തിണര്‍പ്പ്.</verse>
				<verse number="26">ഒരുത്തന്‍ അടിച്ചു തന്‍റെ ദാസന്‍റെയോ ദാസിയുടെയോ കണ്ണു കളഞ്ഞാൽ അവന്‍ കണ്ണിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.</verse>
				<verse number="27">അവന്‍ തന്‍റെ ദാസന്‍റെയോ ദാസിയുടെയോ പല്ല് അടിച്ചുതകര്‍ത്താൽ അവന്‍ പല്ലിനു പകരം അവനെ സ്വതന്ത്രനായി വിട്ടയക്കേണം.</verse>
				<verse number="28">ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലറിഞ്ഞു കൊല്ലേണം; അതിന്‍റെ മാംസം തിന്നരുത്; കാളയുടെ ഉടമസ്ഥനോ കുറ്റമില്ലാത്തവന്‍.</verse>
				<verse number="29">എന്നാൽ ആ കാള മുമ്പേതന്നെ കുത്തുന്നതായും ഉടമസ്ഥന്‍ അത് അറിഞ്ഞുമിരിക്കെ അവന്‍ അതിനെ സൂക്ഷിക്കായ്കകൊണ്ട് അത് ഒരു പുരുഷനെയോ സ്ത്രീയെയോ കൊന്നുകളഞ്ഞാൽ ആ കാളയെ കല്ലറിഞ്ഞു കൊല്ലേണം; അതിന്‍റെ ഉടമസ്ഥനും മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="30">ഉദ്ധാരണദ്രവ്യം അവന്‍റെമേൽ ചുമത്തിയാൽ തന്‍റെ ജീവന്‍റെ വീണ്ടെടുപ്പിനായി തന്‍റെമേൽ ചുമത്തിയതൊക്കെയും അവന്‍ കൊടുക്കേണം.</verse>
				<verse number="31">അത് ഒരു ബാലനെ കുത്തിയാലും ഒരു ബാലയെ കുത്തിയാലും ഈ ന്യായപ്രകാരം അവനോടു ചെയ്യേണം.</verse>
				<verse number="32">കാള ഒരു ദാസനെയോ ദാസിയെയോ കുത്തിയാൽ അവന്‍ അവരുടെ ഉടമസ്ഥനു മുപ്പതു ശേക്കെൽ വെള്ളി കൊടുക്കേണം; കാളയെ കൊന്നുകളകയും വേണം.</verse>
				<verse number="33">ഒരുത്തന്‍ ഒരു കുഴി തുറന്നു വയ്ക്കുകയോ കുഴി കുഴിച്ച് അതിനെ മൂടാതിരിക്കയോ ചെയ്തിട്ട് അതിൽ ഒരു കാളയോ കഴുതയോ വീണാൽ,</verse>
				<verse number="34">കുഴിയുടെ ഉടമസ്ഥന്‍ വില കൊടുത്ത് അതിന്‍റെ യജമാനനു തൃപ്തി വരുത്തേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.</verse>
				<verse number="35">ഒരുത്തന്‍റെ കാള മറ്റൊരുത്തന്‍റെ കാളയെ കുത്തിയിട്ട് അതു ചത്തുപോയാൽ അവര്‍ ജീവനോടിരിക്കുന്ന കാളയെ വിറ്റ് അതിന്‍റെ വില പകുത്തെടുക്കേണം; ചത്തുപോയതിനെയും പകുത്തെടുക്കേണം.</verse>
				<verse number="36">അല്ലെങ്കിൽ ആ കാള മുമ്പേതന്നെ കുത്തുന്നത് എന്ന് അറിഞ്ഞിട്ടും ഉടമസ്ഥന്‍ അതിനെ സൂക്ഷിക്കാതിരുന്നു എങ്കിൽ അവന്‍ കാളയ്ക്കു പകരം കാളയെ കൊടുക്കേണം; എന്നാൽ ചത്തുപോയത് അവനുള്ളതായിരിക്കേണം.</verse>
			</chapter>
			<chapter number="22">
				<verse number="1">ഒരുത്തന്‍ ഒരു കാളയെയോ ഒരു ആടിനെയോ മോഷ്‍ടിച്ച് അറുക്കുകയാകട്ടെ വില്ക്കുകയാകട്ടെ ചെയ്താൽ, അവന്‍ ഒരു കാളയ്ക്ക് അഞ്ചു കാളയെയും ഒരു ആടിന് നാല് ആടിനെയും പകരം കൊടുക്കേണം.</verse>
				<verse number="2">കള്ളന്‍ വീട് മുറിക്കുമ്പോള്‍ പിടിക്കപ്പെട്ട് അടികൊണ്ടു മരിച്ചുപോയാൽ അവനെ സംബന്ധിച്ച് രക്തപാതകം ഇല്ല.</verse>
				<verse number="3">എന്നാൽ അതു നേരം വെളുത്ത ശേഷമാകുന്നു എങ്കിൽ രക്തപാതകം ഉണ്ട്. കള്ളന്‍ ശരിയായിട്ടു പ്രതിശാന്തി ചെയ്യേണം; അവന്‍ വകയില്ലാത്തവന്‍ എങ്കിൽ തന്‍റെ മോഷണം നിമിത്തം അവനെ വില്ക്കേണം.</verse>
				<verse number="4">മോഷണവസ്തുവായ കാളയെയോ കഴുതയെയോ ആടിനെയോ ജീവനോടെ അവന്‍റെ കൈവശം കണ്ടുപിടിച്ചാൽ അവന്‍ ഇരട്ടി പകരം കൊടുക്കേണം.</verse>
				<verse number="5">ഒരുത്തന്‍ ഒരു വയലോ മുന്തിരിത്തോട്ടമോ തീറ്റിക്കയാകട്ടെ തന്‍റെ കന്നുകാലിയെ അഴിച്ചുവിട്ട് അത് മറ്റൊരുത്തന്‍റെ വയലിൽ മേയുകയാകട്ടെ ചെയ്താൽ അവന്‍ തന്‍റെ വയലിലുള്ളതിൽ ഉത്തമമായതും തന്‍റെ മുന്തിരിത്തോട്ടത്തിലുള്ളതിൽ ഉത്തമമായതും പകരം കൊടുക്കേണം.</verse>
				<verse number="6">തീ വീണു കാടു കത്തിയിട്ട് കറ്റക്കൂട്ടമോ വിളവോ നിലമോ വെന്തുപോയെങ്കിൽ തീ കത്തിച്ചവന്‍ പകരം കൊടുക്കേണം.</verse>
				<verse number="7">ഒരുത്തന്‍ കൂട്ടുകാരന്‍റെ പറ്റിൽ പണമോ വല്ല സാധനമോ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അത് അവന്‍റെ വീട്ടിൽനിന്നു കളവുപോയാൽ കള്ളനെ പിടികിട്ടി എന്നുവരികിൽ അവന്‍ ഇരട്ടി പകരം കൊടുക്കേണം.</verse>
				<verse number="8">കള്ളനെ പിടികിട്ടാതിരുന്നാൽ ആ വീട്ടുകാരന്‍ കൂട്ടുകാരന്‍റെ വസ്തുവിന്മേൽ കൈ വച്ചിട്ടുണ്ടോ എന്ന് അറിവാന്‍ അവനെ ദൈവസന്നിധിയിൽ കൊണ്ടുപോകേണം.</verse>
				<verse number="9">കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം മുതലായ യാതൊന്നിനെയും സംബന്ധിച്ച് ഇത് എനിക്കുള്ളത് എന്ന് ഒരുവന്‍ പറഞ്ഞു കുറ്റം ചുമത്തിയാൽ ഇരുപക്ഷക്കാരുടെയും കാര്യം ദൈവസന്നിധി യിൽ വരേണം; കുറ്റക്കാരനെന്നു ദൈവം വിധിക്കുന്നവന്‍ കൂട്ടുകാരന് ഇരട്ടി പകരം കൊടുക്കേണം.</verse>
				<verse number="10">ഒരുത്തന്‍ കൂട്ടുകാരന്‍റെ പക്കൽ കഴുത, കാള, ആട് എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിനു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവു പോകയോ ചെയ്താൽ</verse>
				<verse number="11">കൂട്ടുകാരന്‍റെ വസ്തുവിന്മേൽ അവന്‍ കൈ വച്ചിട്ടില്ല എന്നു യഹോവയെക്കൊണ്ടുള്ള സത്യം ഇരുപക്ഷക്കാര്‍ക്കും തീര്‍ച്ച ആയിരിക്കേണം; ഉടമസ്ഥന്‍ അതു സമ്മതിക്കേണം; മറ്റവന്‍ പകരം കൊടുക്കേണ്ടാ.</verse>
				<verse number="12">എന്നാൽ അത് അവന്‍റെ പക്കൽനിന്നു കളവുപോയി എന്നു വരികിൽ അവന്‍ അതിന്‍റെ ഉടമസ്ഥനു പകരം കൊടുക്കേണം.</verse>
				<verse number="13">അതു കടിച്ചു കീറിപ്പോയെങ്കിൽ അവന്‍ അതിനു സാക്ഷ്യം കൊണ്ടുവരേണം; കടിച്ചു കീറിപ്പോയതിന് അവന്‍ പകരം കൊടുക്കേണ്ടാ.</verse>
				<verse number="14">ഒരുത്തന്‍ കൂട്ടുകാരനോടു വായ്പ വാങ്ങിയിട്ട് ഉടമസ്ഥന്‍ അരികെ ഇല്ലാതിരിക്കെ വല്ല കേടു ഭവിക്കയോ ചത്തുപോകയോ ചെയ്താൽ അവന്‍ പകരം കൊടുക്കേണം.</verse>
				<verse number="15">ഉടമസ്ഥന്‍ അരികെ ഉണ്ടായിരുന്നാൽ അവന്‍ പകരം കൊടുക്കേണ്ടാ; അതു കൂലിക്കു വാങ്ങിയതെങ്കിൽ അതിനു കൂലിയുണ്ടല്ലോ.</verse>
				<verse number="16">വിവാഹത്തിനു നിയമിക്കപ്പെടാത്ത ഒരു കന്യകയെ ഒരുത്തന്‍ വശീകരിച്ച് അവളോടുകൂടെ ശയിച്ചാൽ അവന്‍ സ്ത്രീധനം കൊടുത്ത് അവളെ വിവാഹം കഴിക്കേണം.</verse>
				<verse number="17">അവളെ അവനു കൊടുപ്പാന്‍ അവളുടെ അപ്പന് അശേഷം മനസ്സില്ലെങ്കിൽ അവന്‍ കന്യകമാരുടെ സ്ത്രീധനത്തിന് ഒത്തവണ്ണം പണം കൊടുക്കേണം.</verse>
				<verse number="18">ക്ഷുദ്രക്കാരത്തിയെ നീ ജീവനോടെ വയ്ക്കരുത്.</verse>
				<verse number="19">മൃഗത്തോടുകൂടെ ശയിക്കുന്ന ഏവനും മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="20">യഹോവയ്ക്കു മാത്രമല്ലാതെ വേറേ ദൈവങ്ങള്‍ക്കു യാഗം കഴിക്കുന്നവനെ നിര്‍മ്മൂലമാക്കേണം.</verse>
				<verse number="21">പരദേശിയെ പീഡിപ്പിക്കരുത്, ഉപദ്രവിക്കയുമരുത്; നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികള്‍ ആയിരുന്നുവല്ലോ.</verse>
				<verse number="22">വിധവയെയും അനാഥനെയും നിങ്ങള്‍ ക്ലേശിപ്പിക്കരുത്.</verse>
				<verse number="23">അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവര്‍ എന്നോടു നിലവിളിക്കയും ചെയ്താൽ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കും;</verse>
				<verse number="24">എന്‍റെ കോപവും ജ്വലിക്കും; ഞാന്‍ വാള്‍കൊണ്ടു നിങ്ങളെ കൊല്ലും; നിങ്ങളുടെ സ്ത്രീകള്‍ വിധവമാരും നിങ്ങളുടെ പൈതങ്ങള്‍ അനാഥരുമായിത്തീരും.</verse>
				<verse number="25">എന്‍റെ ജനത്തിൽ നിന്‍റെ അടുക്കലുള്ള ഒരു ദരിദ്രനു പണം വായ്പ കൊടുത്താൽ പൊലികടക്കാരനെപ്പോലെ ഇരിക്കരുത്; അവനോടു പലിശ വാങ്ങുകയും അരുത്.</verse>
				<verse number="26">നീ കൂട്ടുകാരന്‍റെ വസ്ത്രം പണയം വാങ്ങിയാൽ സൂര്യന്‍ അസ്തമിക്കും മുമ്പേ മടക്കിക്കൊടുക്കേണം. അതു മാത്രമല്ലോ അവന്‍റെ പുതപ്പ്;</verse>
				<verse number="27">അതു മാത്രമല്ലോ അവന്‍റെ ശരീരം മൂടുന്ന വസ്ത്രം; അവന്‍ പിന്നെ എന്തോന്നു പുതച്ചു കിടക്കും? അവന്‍ എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കും; ഞാന്‍ കൃപയുള്ളവനല്ലോ.</verse>
				<verse number="28">നീ ദൈവത്തെ ദുഷിക്കരുത്; നിന്‍റെ ജനത്തിന്‍റെ അധിപതിയെ ശപിക്കയുമരുത്.</verse>
				<verse number="29">നിന്‍റെ വിളവും ദ്രാവകവര്‍ഗവും അര്‍പ്പിപ്പാന്‍ താമസിക്കരുത്; നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു തരേണം.</verse>
				<verse number="30">നിന്‍റെ കാളകളിലും ആടുകളിലും അങ്ങനെതന്നെ; അത് ഏഴു ദിവസം തള്ളയോടുകൂടെ ഇരിക്കട്ടെ; എട്ടാം ദിവസം അതിനെ എനിക്കു തരേണം.</verse>
				<verse number="31">നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; കാട്ടുമൃഗം കടിച്ചുകീറിയ മാംസം തിന്നരുത്. നിങ്ങള്‍ അതിനെ നായ്ക്കള്‍ക്ക് ഇട്ടുകളയേണം.</verse>
			</chapter>
			<chapter number="23">
				<verse number="1">വ്യാജവര്‍ത്തമാനം പരത്തരുത്; കള്ളസ്സാക്ഷിയായിരിപ്പാന്‍ ദുഷ്ടനോടുകൂടെ ചേരരുത്.</verse>
				<verse number="2">ബഹുജനത്തെ അനുസരിച്ചു ദോഷം ചെയ്യരുത്; ന്യായം മറിച്ചുകളവാന്‍ ബഹുജനപക്ഷം ചേര്‍ന്നു വ്യവഹാരത്തിൽ സാക്ഷ്യം പറയരുത്.</verse>
				<verse number="3">ദരിദ്രന്‍റെ വ്യവഹാരത്തിൽ അവനോടു പക്ഷം കാണിക്കരുത്.</verse>
				<verse number="4">നിന്‍റെ ശത്രുവിന്‍റെ കാളയോ കഴുതയോ വഴി തെറ്റിയതായി കണ്ടാൽ അതിനെ അവന്‍റെ അടുക്കൽ തിരികെ കൊണ്ടുപോകേണം.</verse>
				<verse number="5">നിന്നെ ദ്വേഷിക്കുന്നവന്‍റെ കഴുത ചുമടിന്‍കീഴെ കിടക്കുന്നതു കണ്ടാൽ അവനെ വിചാരിച്ച് അതിനെ അഴിച്ചുവിടുവാന്‍ മടിച്ചാലും അഴിച്ചുവിടുവാന്‍ അവനു സഹായം ചെയ്യേണം.</verse>
				<verse number="6">നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്‍റെ വ്യവഹാരത്തിൽ അവന്‍റെ ന്യായം മറിച്ചുകളയരുത്.</verse>
				<verse number="7">കള്ളക്കാര്യം വിട്ട് അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുത്; ഞാന്‍ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.</verse>
				<verse number="8">സമ്മാനം കാഴ്ചയുള്ളവരെ കുരുടാക്കുകയും നീതിമാന്മാരുടെ വാക്കുകളെ മറിച്ചുകളകയും ചെയ്യുന്നതുകൊണ്ടു നീ സമ്മാനം വാങ്ങരുത്.</verse>
				<verse number="9">പരദേശിയെ ഉപദ്രവിക്കരുത്: നിങ്ങള്‍ മിസ്രയീംദേശത്തു പരദേശികളായിരുന്നതുകൊണ്ട് പരദേശിയുടെ അനുഭവം അറിയുന്നുവല്ലോ.</verse>
				<verse number="10">ആറു സംവത്സരം നിന്‍റെ നിലം വിതച്ചു വിളവ് എടുത്തുകൊള്‍ക.</verse>
				<verse number="11">ഏഴാം സംവത്സരത്തിലോ അത് ഉഴവുചെയ്യാതെ വെറുതേ ഇട്ടേക്ക; നിന്‍റെ ജനത്തിലെ ദരിദ്രന്മാര്‍ അഹോവൃത്തി കഴിക്കട്ടെ; അവര്‍ ശേഷിപ്പിക്കുന്നതു കാട്ടുമൃഗങ്ങള്‍ തിന്നട്ടെ. നിന്‍റെ മുന്തിരിത്തോട്ടവും ഒലിവുവൃക്ഷവും സംബന്ധിച്ചും അങ്ങനെതന്നെ ചെയ്ക.</verse>
				<verse number="12">ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്‍റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്‍റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനുംവേണ്ടി നീ സ്വസ്ഥമായിരിക്കേണം.</verse>
				<verse number="13">ഞാന്‍ നിങ്ങളോടു കല്പിച്ച എല്ലാറ്റിലും സൂക്ഷ്മതയോടിരിപ്പിന്‍; അന്യദൈവങ്ങളുടെ നാമം കീര്‍ത്തിക്കരുത്; അതു നിന്‍റെ വായിൽനിന്ന് കേള്‍ക്കയുമരുത്.</verse>
				<verse number="14">സംവത്സരത്തിൽ മൂന്നു പ്രാവശ്യം എനിക്ക് ഉത്സവം ആചരിക്കേണം.</verse>
				<verse number="15">പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിക്കേണം; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നത്. എന്നാൽ വെറുംകൈയോടെ നിങ്ങള്‍ എന്‍റെ മുമ്പാകെ വരരുത്.</verse>
				<verse number="16">വയലിൽ വിതച്ച വിതയുടെ ആദ്യഫലമെടുക്കുന്ന കൊയ്ത്തുപെരുന്നാളും ആണ്ടറുതിയിൽ വയലിൽനിന്നു നിന്‍റെ വേലയുടെ ഫലം കൂട്ടിത്തീരുമ്പോള്‍ കായ്കനിപ്പെരുന്നാളും ആചരിക്കേണം.</verse>
				<verse number="17">സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്‍റെ ആണുങ്ങള്‍ എല്ലാം കര്‍ത്താവായ യഹോവയുടെ മുമ്പാകെ വരേണം.</verse>
				<verse number="18">എന്‍റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുത്; എന്‍റെ യാഗമേദസ്സ് ഉഷഃകാലംവരെ ഇരിക്കയുമരുത്.</verse>
				<verse number="19">നിന്‍റെ ഭൂമിയുടെ ആദ്യവിളവുകളിലെ പ്രഥമഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. ആട്ടിന്‍കുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.</verse>
				<verse number="20">ഇതാ, വഴിയിൽ നിന്നെ കാക്കേണ്ടതിനും ഞാന്‍ നിയമിച്ചിരിക്കുന്ന സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകേണ്ടതിനും ഞാന്‍ ഒരു ദൂതനെ നിന്‍റെ മുമ്പിൽ അയയ്ക്കുന്നു.</verse>
				<verse number="21">നീ അവനെ ശ്രദ്ധിച്ച് അവന്‍റെ വാക്ക് കേള്‍ക്കേണം; അവനോടു വികടിക്കരുത്; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെ ക്ഷമിക്കയില്ല; എന്‍റെ നാമം അവനിൽ ഉണ്ട്.</verse>
				<verse number="22">എന്നാൽ നീ അവന്‍റെ വാക്ക് ശ്രദ്ധയോടെ കേട്ട് ഞാന്‍ കല്പിക്കുന്നതൊക്കെയും ചെയ്താൽ നിന്നെ പകയ്ക്കുന്നവരെ ഞാന്‍ പകയ്ക്കും; നിന്നെ ഞെരുക്കുന്നവരെ ഞാന്‍ ഞെരുക്കും.</verse>
				<verse number="23">എന്‍റെ ദൂതന്‍ നിനക്കു മുമ്പായി നടന്നു നിന്നെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ദേശത്തേക്കു കൊണ്ടുപോകും; അവരെ ഞാന്‍ നിര്‍മ്മൂലമാക്കും.</verse>
				<verse number="24">അവരുടെ ദേവന്മാരെ നമസ്കരിക്കരുത്; അവയെ സേവിക്കരുത്; അവരുടെ പ്രവൃത്തികള്‍പോലെ പ്രവര്‍ത്തിക്കരുത്; അവരെ അശേഷം നശിപ്പിച്ച് അവരുടെ വിഗ്രഹങ്ങളെ തകര്‍ത്തുകളയേണം.</verse>
				<verse number="25">നിങ്ങളുടെ ദൈവമായ യഹോവയെത്തന്നെ സേവിപ്പിന്‍; എന്നാൽ അവന്‍ നിന്‍റെ അപ്പത്തെയും വെള്ളത്തെയും അനുഗ്രഹിക്കും; ഞാന്‍ രോഗങ്ങളെ നിന്‍റെ നടുവിൽനിന്ന് അകറ്റിക്കളയും.</verse>
				<verse number="26">ഗര്‍ഭം അലസുന്നവളും മച്ചിയും നിന്‍റെ ദേശത്ത് ഉണ്ടാകയില്ല; നിന്‍റെ ആയുഷ്കാലം ഞാന്‍ പൂര്‍ത്തിയാക്കും.</verse>
				<verse number="27">എന്‍റെ ഭീതിയെ ഞാന്‍ നിന്‍റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെയൊക്കെയും അമ്പരപ്പിക്കയും നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഓടിക്കയും ചെയ്യും.</verse>
				<verse number="28">നിന്‍റെ മുമ്പിൽനിന്നു ഹിവ്യനെയും കനാന്യനെയും ഹിത്യനെയും ഓടിച്ചുകളവാന്‍ ഞാന്‍ നിനക്കു മുമ്പായി കടുന്നലിനെ അയയ്ക്കും.</verse>
				<verse number="29">ദേശം ശൂന്യമാകാതെയും കാട്ടുമൃഗം നിനക്കു ബാധയായി പെരുകാതെയും ഇരിപ്പാന്‍ ഞാന്‍ അവരെ ഒരു സംവത്സരത്തിനകത്തു നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളകയില്ല.</verse>
				<verse number="30">നീ സന്താനസമ്പന്നമായി ദേശം അടക്കുന്നതുവരെ ഞാന്‍ അവരെ കുറേശ്ശ കുറേശ്ശ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.</verse>
				<verse number="31">ഞാന്‍ നിന്‍റെ ദേശം ചെങ്കടൽതുടങ്ങി ഫെലിസ്ത്യരുടെ കടൽവരെയും മരുഭൂമിതുടങ്ങി നദിവരെയും ആക്കും; ദേശത്തിലെ നിവാസികളെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; നീ അവരെ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണം.</verse>
				<verse number="32">അവരോട് എങ്കിലും അവരുടെ ദേവന്മാരോട് എങ്കിലും നീ ഉടമ്പടി ചെയ്യരുത്.</verse>
				<verse number="33">നീ എന്നോടു പാപം ചെയ്‍വാന്‍ അവര്‍ ഹേതുവായിത്തീരാതിരിക്കേണ്ടതിന് അവര്‍ നിന്‍റെ ദേശത്തു വസിക്കരുത്. നീ അവരുടെ ദേവന്മാരെ സേവിച്ചാൽ അതു നിനക്കു കെണിയായിത്തീരും.</verse>
			</chapter>
			<chapter number="24">
				<verse number="1">അവന്‍ പിന്നെയും മോശെയോട്: നീ യും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരും യഹോവയുടെ അടുക്കൽ കയറിവന്നു ദൂരത്തുനിന്നു നമസ്കരിപ്പിന്‍.</verse>
				<verse number="2">മോശെ മാത്രം യഹോവയ്ക്ക് അടുത്തുവരട്ടെ. അവര്‍ അടുത്തു വരരുത്; ജനം അവനോടുകൂടെ കയറിവരികയുമരുത് എന്നു കല്പിച്ചു.</verse>
				<verse number="3">എന്നാറെ മോശെ വന്നു യഹോവയുടെ വചനങ്ങളും ന്യായങ്ങളും എല്ലാം ജനത്തെ അറിയിച്ചു. യഹോവ കല്പിച്ച സകല കാര്യങ്ങളും ഞങ്ങള്‍ ചെയ്യും എന്നു ജനമൊക്കെയും ഏകശബ്ദത്തോടെ ഉത്തരം പറഞ്ഞു.</verse>
				<verse number="4">മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്ത് എഴുന്നേറ്റു പര്‍വതത്തിന്‍റെ അടിവാരത്ത് ഒരു യാഗപീഠവും യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണ്ണം പന്ത്രണ്ടു തൂണും പണിതു.</verse>
				<verse number="5">പിന്നെ അവന്‍ യിസ്രായേൽമക്കളിൽ ചില ബാല്യക്കാരെ അയച്ചു; അവര്‍ ഹോമയാഗങ്ങളെ കഴിച്ച് യഹോവയ്ക്കു സമാധാനയാഗങ്ങളായി കാളകളെയും അര്‍പ്പിച്ചു.</verse>
				<verse number="6">മോശെ രക്തത്തിൽ പാതി എടുത്തു പാത്രങ്ങളിൽ ഒഴിച്ചു; രക്തത്തിൽ പാതി യാഗപീഠത്തിന്മേൽ തളിച്ചു.</verse>
				<verse number="7">അവന്‍ നിയമപുസ്തകം എടുത്തു ജനം കേള്‍ക്കെ വായിച്ചു. യഹോവ കല്പിച്ചതൊക്കെയും ഞങ്ങള്‍ അനുസരിച്ചു നടക്കുമെന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="8">അപ്പോള്‍ മോശെ രക്തം എടുത്തു ജനത്തിന്മേൽ തളിച്ചു; ഈ സകല വചനങ്ങളും ആധാരമാക്കി യഹോവ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ രക്തം ഇതാ എന്നു പറഞ്ഞു.</verse>
				<verse number="9">അനന്തരം മോശെയും അഹരോനും നാദാബും അബീഹൂവും യിസ്രായേൽമൂപ്പന്മാരിൽ എഴുപതു പേരുംകൂടെ കയറിച്ചെന്നു.</verse>
				<verse number="10">അവര്‍ യിസ്രായേലിന്‍റെ ദൈവത്തെ കണ്ടു; അവന്‍റെ പാദങ്ങള്‍ക്കു കീഴെ നീലക്കല്ലു പടുത്ത തളംപോലെയും ആകാശത്തിന്‍റെ സ്വച്ഛതപോലെയും ആയിരുന്നു.</verse>
				<verse number="11">യിസ്രായേൽമക്കളുടെ പ്രമാണികള്‍ക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല; അവര്‍ ദൈവത്തെ കണ്ടു ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.</verse>
				<verse number="12">പിന്നെ യഹോവ മോശെയോട്: നീ എന്‍റെ അടുക്കൽ പര്‍വതത്തിൽ കയറിവന്ന് അവിടെ ഇരിക്ക; ഞാന്‍ നിനക്കു കല്പലകകളും നീ അവരെ ഉപദേശിക്കേണ്ടതിനു ഞാന്‍ എഴുതിയ ന്യായപ്രമാണവും കല്പനകളും തരും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">അങ്ങനെ മോശെയും അവന്‍റെ ശുശ്രൂഷക്കാരനായ യോശുവയും എഴുന്നേറ്റു, മോശെ ദൈവത്തിന്‍റെ പര്‍വതത്തിൽ കയറി.</verse>
				<verse number="14">അവന്‍ മൂപ്പന്മാരോട്: ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ മടങ്ങിവരുവോളം ഇവിടെ താമസിപ്പിന്‍; അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആര്‍ക്കെങ്കിലും വല്ല കാര്യവുമുണ്ടായാൽ അവന്‍ അവരുടെ അടുക്കൽ ചെല്ലട്ടെ എന്നു പറഞ്ഞു.</verse>
				<verse number="15">അങ്ങനെ മോശെ പര്‍വതത്തിൽ കയറിപ്പോയി; ഒരു മേഘം പര്‍വതത്തെ മൂടി.</verse>
				<verse number="16">യഹോവയുടെ തേജസ്സും സീനായിപര്‍വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു; അവന്‍ ഏഴാം ദിവസം മേഘത്തിന്‍റെ നടുവിൽനിന്നു മോശെയെ വിളിച്ചു.</verse>
				<verse number="17">യഹോവയുടെ തേജസ്സിന്‍റെ കാഴ്ച പര്‍വതത്തിന്‍റെ മുകളിൽ കത്തുന്ന തീപോലെ യിസ്രായേൽമക്കള്‍ക്കു തോന്നി.</verse>
				<verse number="18">മോശെയോ മേഘത്തിന്‍റെ നടുവിൽ പര്‍വതത്തിൽ കയറി. മോശെ നാല്പതു പകലും നാല്പതു രാവും പര്‍വതത്തിൽ ആയിരുന്നു.</verse>
			</chapter>
			<chapter number="25">
				<verse number="1">യഹോവ മോശെയോടു കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="2">എനിക്കു വഴിപാടു കൊണ്ടുവരുവാന്‍ യിസ്രായേൽമക്കളോടു പറക; നല്ല മനസ്സോടെ തരുന്ന ഏവനോടും നിങ്ങള്‍ എനിക്കുവേണ്ടി വഴിപാടു വാങ്ങേണം.</verse>
				<verse number="3">അവരോടു വാങ്ങേണ്ടുന്ന വഴിപാടോ: പൊന്ന്, വെള്ളി, താമ്രം;</verse>
				<verse number="4">നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,</verse>
				<verse number="5">ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ,തഹശുതോൽ, ഖദിരമരം;</verse>
				<verse number="6">വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവര്‍ഗം,</verse>
				<verse number="7">ഏഫോദിനും മാര്‍പതക്കത്തിനും പതിപ്പാന്‍ ഗോമേദകക്കല്ല്, രത്നങ്ങള്‍ എന്നിവതന്നെ.</verse>
				<verse number="8">ഞാന്‍ അവരുടെ നടുവിൽ വസിപ്പാന്‍ അവര്‍ എനിക്ക് ഒരു വിശുദ്ധമന്ദിരം ഉണ്ടാക്കേണം.</verse>
				<verse number="9">തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളും ഞാന്‍ കാണിക്കുന്ന മാതൃകപ്രകാരമൊക്കെയുംതന്നെ ഉണ്ടാക്കേണം.</verse>
				<verse number="10">ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കേണം; അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും വേണം.</verse>
				<verse number="11">അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം; അകത്തും പുറത്തും പൊതിയേണം; അതിന്‍റെമേൽ ചുറ്റും പൊന്നുകൊണ്ടുള്ള ഒരു വക്കും ഉണ്ടാക്കേണം.</verse>
				<verse number="12">അതിനു നാലു പൊന്‍വളയം വാര്‍പ്പിച്ചു നാലു കാലിലും ഇപ്പുറത്തു രണ്ടു വളയവും അപ്പുറത്തു രണ്ടു വളയവുമായി തറയ്ക്കേണം.</verse>
				<verse number="13">ഖദിരമരംകൊണ്ടു തണ്ടുകള്‍ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം.</verse>
				<verse number="14">തണ്ടുകളാൽ പെട്ടകം ചുമക്കേണ്ടതിനു പെട്ടകത്തിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളിൽ അവ ചെലുത്തേണം.</verse>
				<verse number="15">തണ്ടുകള്‍ പെട്ടകത്തിന്‍റെ വളയങ്ങളിൽ ഇരിക്കേണം; അവയെ അതിൽനിന്ന് ഊരരുത്.</verse>
				<verse number="16">ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിൽ വയ്ക്കേണം.</verse>
				<verse number="17">തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കേണം; അതിന്‍റെ നീളം രണ്ടര മുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം.</verse>
				<verse number="18">പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം; കൃപാസനത്തിന്‍റെ രണ്ടറ്റത്തും അടിപ്പുപണിയായി പൊന്നുകൊണ്ട് അവയെ ഉണ്ടാക്കേണം.</verse>
				<verse number="19">ഒരു കെരൂബിനെ ഒരു അറ്റത്തും മറ്റേ കെരൂബിനെ മറ്റേ അറ്റത്തും ഉണ്ടാക്കേണം. കെരൂബുകളെ കൃപാസനത്തിൽനിന്നുള്ളവയായി അതിന്‍റെ രണ്ട് അറ്റത്തും ഉണ്ടാക്കേണം.</verse>
				<verse number="20">കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും വേണം. കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരേ ഇരിക്കേണം.</verse>
				<verse number="21">കൃപാസനത്തെ പെട്ടകത്തിന്മീതെ വയ്ക്കേണം; ഞാന്‍ തരുവാനിരിക്കുന്ന സാക്ഷ്യം പെട്ടകത്തിനകത്തു വയ്ക്കേണം.</verse>
				<verse number="22">അവിടെ ഞാന്‍ നിനക്കു പ്രത്യക്ഷനായി കൃപാസനത്തിന്മേൽനിന്നും സാക്ഷ്യപ്പെട്ടകത്തിന്മേൽ നില്ക്കുന്ന രണ്ടു കെരൂബുകളുടെ നടുവിൽനിന്നും യിസ്രായേൽമക്കള്‍ക്കായി ഞാന്‍ നിന്നോടു കല്പിപ്പാനിരിക്കുന്ന സകലവും നിന്നോട് അരുളിച്ചെയ്യും.</verse>
				<verse number="23">ഖദിരമരംകൊണ്ട് ഒരു മേശ ഉണ്ടാക്കേണം. അതിന്‍റെ നീളം രണ്ടു മുഴവും വീതി ഒരു മുഴവും ഉയരം ഒന്നര മുഴവും ആയിരിക്കേണം.</verse>
				<verse number="24">അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.</verse>
				<verse number="25">ചുറ്റും അതിനു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.</verse>
				<verse number="26">അതിനു നാലു പൊന്‍വളയം ഉണ്ടാക്കേണം; വളയം നാലു കാലിന്‍റെയും പാര്‍ശ്വങ്ങളിൽ തറയ്ക്കേണം.</verse>
				<verse number="27">മേശ ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാന്‍ വേണ്ടി വളയം ചട്ടത്തിനു ചേര്‍ന്നിരിക്കേണം.</verse>
				<verse number="28">തണ്ടുകള്‍ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം; അവകൊണ്ടു മേശ ചുമക്കേണം.</verse>
				<verse number="29">അതിന്‍റെ തളികകളും കരണ്ടികളും പകരുന്നതിനുള്ള കുടങ്ങളും കിണ്ടികളും ഉണ്ടാക്കേണം; തങ്കംകൊണ്ട് അവയെ ഉണ്ടാക്കേണം.</verse>
				<verse number="30">മേശമേൽ നിത്യം കാഴ്ചയപ്പം എന്‍റെ മുമ്പാകെ വയ്ക്കേണം.</verse>
				<verse number="31">തങ്കംകൊണ്ട് ഒരു നിലവിളക്ക് ഉണ്ടാക്കേണം. നിലവിളക്ക് അടിപ്പുപണിയായിരിക്കേണം. അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്നുതന്നെ ആയിരിക്കേണം.</verse>
				<verse number="32">നിലവിളക്കിന്‍റെ മൂന്നു ശാഖ ഒരു വശത്തുനിന്നും ഇങ്ങനെ ആറു ശാഖ അതിന്‍റെ പാര്‍ശ്വങ്ങളിൽനിന്നു പുറപ്പെടേണം.</verse>
				<verse number="33">ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഉണ്ടായിരിക്കേണം; നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും അങ്ങനെ തന്നെ വേണം.</verse>
				<verse number="34">വിളക്കുതണ്ടിലോമൊട്ടുകളോടും പൂക്കളോടും കൂടിയ ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരിക്കേണം.</verse>
				<verse number="35">അതിൽനിന്നുള്ള രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും മറ്റു രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെടുന്ന ആറു ശാഖയ്ക്കും വേണം.</verse>
				<verse number="36">അവയുടെ മൊട്ടുകളും ശാഖകളും അതിൽനിന്നുതന്നെ ആയിരിക്കേണം; മുഴുവനും തങ്കംകൊണ്ട് ഒറ്റ അടിപ്പുപണിയായിരിക്കേണം.</verse>
				<verse number="37">അതിന് ഏഴു ദീപം ഉണ്ടാക്കി നേരേ മുമ്പോട്ടു പ്രകാശിപ്പാന്‍ തക്കവണ്ണം ദീപങ്ങളെ കൊളുത്തേണം.</verse>
				<verse number="38">അതിന്‍റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ആയിരിക്കേണം.</verse>
				<verse number="39">അതും ഈ ഉപകരണങ്ങളൊക്കെയും ഒരു താലന്തു തങ്കംകൊണ്ട് ഉണ്ടാക്കേണം.</verse>
				<verse number="40">പര്‍വതത്തിൽവച്ചു കാണിച്ചുതന്ന മാതൃകപ്രകാരം അവയെ ഉണ്ടാക്കുവാന്‍ സൂക്ഷിച്ചുകൊള്ളേണം.</verse>
			</chapter>
			<chapter number="26">
				<verse number="1">തിരുനിവാസത്തെ പിരിച്ച പഞ്ഞി നൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടുണ്ടാക്കിയ പത്തു മൂടുശീലകൊണ്ടു തീര്‍ക്കേണം; നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകള്‍ ഉള്ളവയായി അവയെ ഉണ്ടാക്കേണം.</verse>
				<verse number="2">ഓരോ മൂടുശീലയ്ക്ക് ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരു അളവ് ആയിരിക്കേണം.</verse>
				<verse number="3">അഞ്ചു മൂടുശീല ഒന്നോടൊന്ന് ഇണച്ചിരിക്കേണം; മറ്റേ അഞ്ചു മൂടുശീലയും ഒന്നോടൊന്ന് ഇണച്ചിരിക്കേണം.</verse>
				<verse number="4">ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെതന്നെ ഉണ്ടാക്കേണം.</verse>
				<verse number="5">ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേര്‍ക്കുനേരേ ആയിരിക്കേണം.</verse>
				<verse number="6">പൊന്നുകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാന്‍ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് ഇണക്കേണം.</verse>
				<verse number="7">തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.</verse>
				<verse number="8">ഓരോ മൂടുശീലയ്ക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരു അളവ് ആയിരിക്കേണം.</verse>
				<verse number="9">അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്‍റെ മുന്‍വശത്തു മടക്കി ഇടേണം.</verse>
				<verse number="10">ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കേണം.</verse>
				<verse number="11">താമ്രംകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണച്ചുകൊള്ളേണം.</verse>
				<verse number="12">മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞു കിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്‍റെ പിന്‍വശത്തു തൂങ്ങിക്കിടക്കേണം.</verse>
				<verse number="13">മൂടുവിരിയുടെ മൂടുശീല നീളത്തിൽ ശേഷിപ്പുള്ളത് ഇപ്പുറത്ത് ഒരു മുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന് അതിന്‍റെ രണ്ടു പാര്‍ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.</verse>
				<verse number="14">ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്‍റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കേണം.</verse>
				<verse number="15">തിരുനിവാസത്തിനു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.</verse>
				<verse number="16">ഓരോ പലകയ്ക്കും പത്തു മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.</verse>
				<verse number="17">ഓരോ പലകയ്ക്ക് ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം; തിരുനിവാസത്തിന്‍റെ പലകയ്ക്ക് ഒക്കെയും അങ്ങനെതന്നെ ഉണ്ടാക്കേണം.</verse>
				<verse number="18">തിരുനിവാസത്തിനു പലകകള്‍ ഉണ്ടാക്കേണം; തെക്കുവശത്തേക്ക് ഇരുപതു പലക.</verse>
				<verse number="19">ഇരുപതു പലകയ്ക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവട്, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവട് ഉണ്ടാക്കേണം.</verse>
				<verse number="20">തിരുനിവാസത്തിന്‍റെ മറുപുറത്ത് വടക്കുവശത്തേക്ക് ഇരുപതു പലകയും</verse>
				<verse number="21">ഒരു പലകയുടെ താഴെ രണ്ടു ചുവട്, മറ്റൊരു പലകയുടെ താഴെ രണ്ടു ചുവട്, ഇങ്ങനെ അവയ്ക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.</verse>
				<verse number="22">തിരുനിവാസത്തിന്‍റെ പിന്‍വശത്തു പടിഞ്ഞാറോട്ട് ആറു പലക ഉണ്ടാക്കേണം.</verse>
				<verse number="23">തിരുനിവാസത്തിന്‍റെ രണ്ടു വശത്തുമുള്ള മൂലയ്ക്ക് ഈരണ്ടു പലക ഉണ്ടാക്കേണം.</verse>
				<verse number="24">ഇവ താഴെ ഇരട്ടിയായിരിക്കേണം, മേലറ്റത്തോ ഒന്നാം വളയംവരെ തമ്മിൽ ചേര്‍ന്ന് ഒറ്റയായിരിക്കേണം; രണ്ടിനും അങ്ങനെതന്നെ വേണം; അവ രണ്ടു മൂലയ്ക്കും ഇരിക്കേണം.</verse>
				<verse number="25">ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവട്, ഒരു പലകയുടെ അടിയിൽ രണ്ടു ചുവട്, മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവട് ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.</verse>
				<verse number="26">ഖദിരമരംകൊണ്ട് അന്താഴങ്ങള്‍ ഉണ്ടാക്കേണം; തിരുനിവാസത്തിന്‍റെ ഒരു ഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം.</verse>
				<verse number="27">തിരുനിവാസത്തിന്‍റെ മറുഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്‍റെ പടിഞ്ഞാറേ ഭാഗത്തു പിന്‍വശത്തെ പലകയ്ക്ക് അഞ്ച് അന്താഴം.</verse>
				<verse number="28">നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റേ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം.</verse>
				<verse number="29">പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം; അന്താഴങ്ങള്‍ പൊന്നുകൊണ്ടു പൊതിയേണം.</verse>
				<verse number="30">അങ്ങനെ പര്‍വതത്തിൽവച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിര്‍ത്തേണം.</verse>
				<verse number="31">നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.</verse>
				<verse number="32">പൊന്നു പൊതിഞ്ഞതും പൊന്‍കൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അതു തൂക്കിയിടേണം.</verse>
				<verse number="33">കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടുചെന്നു വയ്ക്കേണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേര്‍തിരിക്കുന്നതായിരിക്കേണം.</verse>
				<verse number="34">അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപെട്ടകത്തിന്മീതെ കൃപാസനം വയ്ക്കേണം.</verse>
				<verse number="35">തിരശ്ശീലയുടെ പുറമേ മേശയും മേശയ്ക്ക് എതിരേ തിരുനിവാസത്തിന്‍റെ തെക്കുഭാഗത്തു നിലവിളക്കും വയ്ക്കേണം; മേശ വടക്കുഭാഗത്തു വയ്ക്കേണം.</verse>
				<verse number="36">നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്‍റെ വാതിലിന് ഉണ്ടാക്കേണം.</verse>
				<verse number="37">മറശ്ശീലയ്ക്കു ഖദിരമരംകൊണ്ട് അഞ്ച് തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കേണം; അവയ്ക്കു താമ്രംകൊണ്ട് അഞ്ചു ചുവടും വാര്‍പ്പിക്കേണം.</verse>
			</chapter>
			<chapter number="27">
				<verse number="1">അഞ്ചു മുഴം നീളവും അഞ്ചു മുഴംവീതിയുമായി ഖദിരമരംകൊണ്ടു യാഗപീഠം ഉണ്ടാക്കേണം; യാഗപീഠം സമചതുരവും മൂന്നു മുഴം ഉയരവും ആയിരിക്കേണം.</verse>
				<verse number="2">അതിന്‍റെ നാലു കോണിലും കൊമ്പ് ഉണ്ടാക്കേണം; കൊമ്പ് അതിൽനിന്നുതന്നെ ആയിരിക്കേണം; അതു താമ്രംകൊണ്ടു പൊതിയേണം.</verse>
				<verse number="3">അതിലെ വെണ്ണീര്‍ എടുക്കേണ്ടതിനു ചട്ടികളും അതിന്‍റെ ചട്ടുകങ്ങളും കിണ്ണങ്ങളും മുള്‍കൊളുത്തുകളും തീക്കലശങ്ങളും ഉണ്ടാക്കേണം; അതിന്‍റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കേണം.</verse>
				<verse number="4">അതിനു താമ്രംകൊണ്ട് വലപ്പണിയായി ഒരു ജാലവും ഉണ്ടാക്കേണം; ജാലത്തിന്മേൽ നാലു കോണിലും നാലു താമ്രവളയം ഉണ്ടാക്കേണം.</verse>
				<verse number="5">ജാലം യാഗപീഠത്തിന്‍റെ പകുതിയോളം എത്തുംവണ്ണം താഴെ യാഗപീഠത്തിന്‍റെ ചുറ്റുപടിക്ക് കീഴായി വയ്ക്കേണം.</verse>
				<verse number="6">യാഗപീഠത്തിനു ഖദിരമരം കൊണ്ടു തണ്ടുകള്‍ ഉണ്ടാക്കി താമ്രംകൊണ്ടു പൊതിയേണം.</verse>
				<verse number="7">തണ്ടുകള്‍ വളയങ്ങളിൽ ഇടേണം; യാഗപീഠം ചുമക്കുമ്പോള്‍ തണ്ടുകള്‍ അതിന്‍റെ രണ്ടു ഭാഗത്തും ഉണ്ടായിരിക്കേണം.</verse>
				<verse number="8">പലകകൊണ്ടു പൊള്ളയായി അത് ഉണ്ടാക്കേണം; പര്‍വതത്തിൽവച്ചു കാണിച്ചുതന്ന പ്രകാരംതന്നെ അത് ഉണ്ടാക്കേണം.</verse>
				<verse number="9">തിരുനിവാസത്തിനു പ്രാകാരവും ഉണ്ടാക്കേണം; തെക്കേ ഭാഗത്തേക്കു പ്രാകാരത്തിന് പിരിച്ച പഞ്ഞിനൂൽകൊണ്ട് ഒരു ഭാഗത്തേക്ക് നൂറു മുഴം നീളത്തിൽ മറശ്ശീല വേണം.</verse>
				<verse number="10">അതിന്‍റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.</verse>
				<verse number="11">അങ്ങനെതന്നെ വടക്കേ ഭാഗത്തേക്കു നൂറു മുഴം നീളത്തിൽ മറശ്ശീല വേണം; അതിന്‍റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.</verse>
				<verse number="12">പടിഞ്ഞാറേ ഭാഗത്തേക്കു പ്രാകാരത്തിന്‍റെ വീതിക്ക് അമ്പതു മുഴം നീളത്തിൽ മറശ്ശീലയും അതിനു പത്തു തൂണും അവയ്ക്കു പത്തു ചുവടും വേണം.</verse>
				<verse number="13">കിഴക്കേ ഭാഗത്തേക്കും പ്രാകാരത്തിന്‍റെ വീതി അമ്പതു മുഴം ആയിരിക്കേണം.</verse>
				<verse number="14">ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന് മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും വേണം.</verse>
				<verse number="15">മറ്റേ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും വേണം.</verse>
				<verse number="16">എന്നാൽ പ്രാകാരത്തിന്‍റെ വാതിലിനു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിനു നാലു തൂണും അവയ്ക്കു നാലു ചുവടും വേണം.</verse>
				<verse number="17">പ്രാകാരത്തിന്‍റെ എല്ലാ തൂണുകള്‍ക്കും വെള്ളികൊണ്ടു മേൽചുറ്റുപടി വേണം; അവയുടെ കൊളുത്ത് വെള്ളികൊണ്ടും അവയുടെ ചുവട് താമ്രംകൊണ്ടും ആയിരിക്കേണം.</verse>
				<verse number="18">പ്രാകാരത്തിനു നൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂൽകൊണ്ടും ചുവട് താമ്രംകൊണ്ടും ആയിരിക്കേണം.</verse>
				<verse number="19">തിരുനിവാസത്തിലെ സകല ശുശ്രൂഷയ്ക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്‍റെ എല്ലാ കുറ്റികളും പ്രാകാരത്തിന്‍റെ എല്ലാ കുറ്റികളും താമ്രംകൊണ്ട് ആയിരിക്കേണം.</verse>
				<verse number="20">വിളക്കു നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിനു യിസ്രായേൽമക്കള്‍ വിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്‍റെ അടുക്കൽ കൊണ്ടുവരുവാന്‍ അവരോടു കല്പിക്ക.</verse>
				<verse number="21">സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിനു മുമ്പിലുള്ള തിരശ്ശീലയ്ക്കു പുറത്ത് അഹരോനും അവന്‍റെ പുത്രന്മാരും അതിനെ വൈകുന്നേരംമുതൽ പ്രഭാതംവരെ യഹോവയുടെ മുമ്പാകെ കത്തുവാന്‍ തക്കവണ്ണം വയ്ക്കേണം; ഇത് യിസ്രായേൽമക്കള്‍ക്ക് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.</verse>
			</chapter>
			<chapter number="28">
				<verse number="1">നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് യിസ്രായേൽമക്കളുടെ ഇടയിൽനിന്നു നിന്‍റെ അടുക്കൽ വരുത്തുക; അഹരോനെയും അഹരോന്‍റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവരെയും തന്നെ.</verse>
				<verse number="2">നിന്‍റെ സഹോദരനായ അഹരോനുവേണ്ടി മഹത്ത്വത്തിനും അലങ്കാരത്തിനുമായി വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.</verse>
				<verse number="3">അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ തക്കവണ്ണം അവനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രം ഉണ്ടാക്കേണമെന്നു ഞാന്‍ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന സകല ജ്ഞാനികളോടും നീ പറയേണം.</verse>
				<verse number="4">അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോ: പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ട് എന്നിവതന്നെ. നിന്‍റെ സഹോദരനായ അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവര്‍ അവനും അവന്‍റെ പുത്രന്മാര്‍ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.</verse>
				<verse number="5">അതിന് പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവ എടുക്കേണം.</verse>
				<verse number="6">പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായി ഏഫോദ് ഉണ്ടാക്കേണം.</verse>
				<verse number="7">അതിന്‍റെ രണ്ട് അറ്റത്തോടു ചേര്‍ന്നതായി രണ്ടു ചുമൽക്കണ്ടം ഉണ്ടായിരിക്കേണം. അങ്ങനെ അതു തമ്മിൽ ഇണച്ചിരിക്കേണം.</verse>
				<verse number="8">അതു കെട്ടിമുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട് അതിൽനിന്നുതന്നെ അതിന്‍റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരിക്കേണം.</verse>
				<verse number="9">അതു കൂടാതെ രണ്ടു ഗോമേദകക്കല്ല് എടുത്ത് അവയിൽ യിസ്രായേൽമക്കളുടെ പേര്‍ കൊത്തേണം.</verse>
				<verse number="10">അവരുടെ പേരുകളിൽ ആറ് ഒരു കല്ലിലും ശേഷമുള്ള ആറ് മറ്റേ കല്ലിലും അവരുടെ ജനനക്രമത്തിൽ ആയിരിക്കേണം.</verse>
				<verse number="11">രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേൽമക്കളുടെ പേര്‍ കൊത്തേണം; അവ പൊന്‍തടങ്ങളിൽ പതിക്കേണം;</verse>
				<verse number="12">കല്ലു രണ്ടും ഏഫോദിന്‍റെ ചുമൽക്കണ്ടങ്ങളിന്മേൽ യിസ്രായേൽമക്കള്‍ക്കുവേണ്ടി ഓര്‍മക്കല്ലായി വയ്ക്കേണം; അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഓര്‍മയ്ക്കായി തന്‍റെ രണ്ടു ചുമലിന്മേലും വഹിക്കേണം.</verse>
				<verse number="13">പൊന്നുകൊണ്ട് തടങ്ങള്‍ ഉണ്ടാക്കേണം.</verse>
				<verse number="14">തങ്കംകൊണ്ട് ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചുകുത്തുപണിയായ സരപ്പളി തടങ്ങളിൽ ചേര്‍ക്കേണം.</verse>
				<verse number="15">ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ട് ഉണ്ടാക്കേണം; അത് ഏഫോദിന്‍റെ പണിക്കൊത്തതായി പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഉണ്ടാക്കേണം.</verse>
				<verse number="16">അതു സമചതുരവും ഇരട്ടയും ഒരു ചാണ്‍ നീളമുള്ളതും ഒരു ചാണ്‍ വീതിയുള്ളതും ആയിരിക്കേണം.</verse>
				<verse number="17">അതിൽ കൽപ്പതിപ്പായി നാലു നിര കല്ല് പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.</verse>
				<verse number="18">രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.</verse>
				<verse number="19">മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.</verse>
				<verse number="20">നാലാമത്തെ നിര: പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരിക്കേണം.</verse>
				<verse number="21">ഈ കല്ല് യിസ്രായേൽമക്കളുടെ പേരോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്‍റെ പേര്‍ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.</verse>
				<verse number="22">പതക്കത്തിനു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളി ഉണ്ടാക്കേണം.</verse>
				<verse number="23">പതക്കത്തിനു പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്‍റെ രണ്ടറ്റത്തും വട്ടക്കണ്ണി വയ്ക്കേണം.</verse>
				<verse number="24">പൊന്നുകൊണ്ടു മുറിച്ചുകുത്തുപണിയായ സരപ്പളി രണ്ടും പതക്കത്തിന്‍റെ അറ്റങ്ങളിൽ ഉള്ള വട്ടക്കണ്ണി രണ്ടിലും കൊളുത്തേണം.</verse>
				<verse number="25">മുറിച്ചുകുത്തുപണിയായ രണ്ടു സരപ്പളിയുടെ മറ്റേ അറ്റം രണ്ടും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്‍റെ ചുമൽക്കണ്ടങ്ങളിൽ അതിന്‍റെ മുന്‍ഭാഗത്തു വയ്ക്കേണം.</verse>
				<verse number="26">പൊന്നുകൊണ്ടു രണ്ടു വട്ടക്കണ്ണി ഉണ്ടാക്കി പതക്കത്തിന്‍റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്‍റെ കീഴറ്റത്തിനുനേരേ അതിന്‍റെ വിളുമ്പിൽ അകത്തായി വയ്ക്കേണം.</verse>
				<verse number="27">പൊന്നുകൊണ്ടു വേറേ രണ്ടു വട്ടക്കണ്ണിയുണ്ടാക്കി, ഏഫോദിന്‍റെ മുന്‍ഭാഗത്ത് അതിന്‍റെ രണ്ടു ചുമൽക്കണ്ടത്തിന്മേൽ താഴെ അതിന്‍റെ ഇണപ്പിനരികെ ഏഫോദിന്‍റെ നടുക്കെട്ടിനു മേലായി വയ്ക്കേണം.</verse>
				<verse number="28">പതക്കം ഏഫോദിന്‍റെ നടുക്കെട്ടിനു മേലായിരിക്കേണ്ടതിനും ഏഫോദിൽ ആടാതിരിക്കേണ്ടതിനും അതിന്‍റെ വട്ടക്കണ്ണികളാൽ ഏഫോദിന്‍റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.</verse>
				<verse number="29">അങ്ങനെ അഹരോന്‍ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോള്‍ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേര്‍ എപ്പോഴും യഹോവയുടെ മുമ്പാകെ ഓര്‍മയ്ക്കായിട്ടു തന്‍റെ ഹൃദയത്തിന്മേൽ വഹിക്കേണം.</verse>
				<verse number="30">ന്യായവിധിപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും (വെളിപ്പാടും സത്യവും) വയ്ക്കേണം; അഹരോന്‍ യഹോവയുടെ സന്നിധാനത്തിങ്കൽ കടക്കുമ്പോള്‍ അവന്‍റെ ഹൃദയത്തിന്മേൽ ഇരിക്കേണം; അഹരോന്‍ യിസ്രായേൽമക്കള്‍ക്കുള്ള ന്യായവിധി എപ്പോഴും യഹോവയുടെ മുമ്പാകെ തന്‍റെ ഹൃദയത്തിന്മേൽ വഹിക്കേണം.</verse>
				<verse number="31">ഏഫോദിന്‍റെ അങ്കി മുഴുവനും നീലനൂൽകൊണ്ട് ഉണ്ടാക്കേണം.</verse>
				<verse number="32">അതിന്‍റെ നടുവിൽ തല കടപ്പാന്‍ ഒരു ദ്വാരം വേണം; ദ്വാരത്തിനു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്‍റെ ദ്വാരം പോലെ അതിന് ഉണ്ടായിരിക്കേണം.</verse>
				<verse number="33">നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ട് ചുറ്റും അതിന്‍റെ വിളുമ്പിൽ മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.</verse>
				<verse number="34">അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു പൊന്‍മണി, ഒരു മാതളപ്പഴം, ഒരു പൊന്‍മണി, ഒരു മാതളപ്പഴം ഇങ്ങനെ വേണം.</verse>
				<verse number="35">ശുശ്രൂഷ ചെയ്കയിൽ അഹരോന്‍ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോഴും പുറത്തു വരുമ്പോഴും അവന്‍ മരിക്കാതിരിക്കേണ്ടതിന് അതിന്‍റെ ശബ്ദം കേള്‍ക്കേണം.</verse>
				<verse number="36">തങ്കംകൊണ്ട് ഒരു പട്ടം ഉണ്ടാക്കി അതിൽ “യഹോവയ്ക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായി കൊത്തേണം.</verse>
				<verse number="37">അതു മുടിമേൽ ഇരിക്കേണ്ടതിനു നീലച്ചരടുകൊണ്ടു കെട്ടേണം; അതു മുടിയുടെ മുന്‍ഭാഗത്ത് ഇരിക്കേണം.</verse>
				<verse number="38">യിസ്രായേൽമക്കള്‍ തങ്ങളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധവസ്തുക്കളുടെ കുറ്റം അഹരോന്‍ വഹിക്കേണ്ടതിന് അത് അഹരോന്‍റെ നെറ്റിയിൽ ഇരിക്കേണം; യഹോവയുടെ മുമ്പാകെ അവര്‍ക്കു പ്രസാദം ലഭിക്കേണ്ടതിന് അത് എപ്പോഴും അവന്‍റെ നെറ്റിയിൽ ഇരിക്കേണം.</verse>
				<verse number="39">പഞ്ഞിനൂൽകൊണ്ട് ഉള്ളങ്കിയും വിചിത്രപ്പണിയായി നെയ്യേണം; പഞ്ഞിനൂൽകൊണ്ട് മുടിയും ഉണ്ടാക്കേണം; നടുക്കെട്ടും ചിത്രത്തയ്യൽപ്പണിയായിട്ട് ഉണ്ടാക്കേണം.</verse>
				<verse number="40">അഹരോന്‍റെ പുത്രന്മാര്‍ക്കു മഹത്ത്വത്തിനും അലങ്കാരത്തിനുമായിട്ട് അങ്കി, നടുക്കെട്ട്, തലപ്പാവ് എന്നിവ ഉണ്ടാക്കേണം.</verse>
				<verse number="41">അവ നിന്‍റെ സഹോദരനായ അഹരോനെയും അവന്‍റെ പുത്രന്മാരെയും ധരിപ്പിക്കേണം; അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകവും കരപൂരണവും ചെയ്തു ശുദ്ധീകരിക്കേണം.</verse>
				<verse number="42">അവരുടെ നഗ്നത മറപ്പാന്‍ അവര്‍ക്കു ചണനൂൽകൊണ്ട് കാൽച്ചട്ടയും ഉണ്ടാക്കേണം; അത് അര തുടങ്ങി തുടവരെ എത്തേണം.</verse>
				<verse number="43">അഹരോനും അവന്‍റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാന്‍ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴോ യാഗപീഠത്തിന്‍റെ അടുക്കൽ ചെല്ലുമ്പോഴോ കുറ്റം ചുമന്നു മരിക്കാതിരിക്കേണ്ടതിന് അവര്‍ അതു ധരിക്കേണം. അവനും അവന്‍റെ സന്തതിക്കും അത് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
			</chapter>
			<chapter number="29">
				<verse number="1">അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവര്‍ക്കു ചെയ്യേണ്ടതെന്തെന്നാൽ: ഒരു കാളക്കിടാവിനെയും ഊനമില്ലാത്ത രണ്ട് ആട്ടുകൊറ്റനെയും</verse>
				<verse number="2">പുളിപ്പില്ലാത്ത അപ്പവും എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എടുക്കേണം; കോതമ്പുമാവുകൊണ്ട് അവ ഉണ്ടാക്കേണം.</verse>
				<verse number="3">അവ ഒരു കുട്ടയിൽവച്ചു കാളയോടും രണ്ട് ആട്ടുകൊറ്റനോടുംകൂടെ കുട്ടയിൽ കൊണ്ടുവരേണം.</verse>
				<verse number="4">അഹരോനെയും അവന്‍റെ പുത്രന്മാരെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ വരുത്തി വെള്ളംകൊണ്ടു കഴുകേണം.</verse>
				<verse number="5">പിന്നെ വസ്ത്രം എടുത്ത് അഹരോനെ ഉള്ളങ്കിയും ഏഫോദിന്‍റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ച് അവന്‍റെ അരയ്ക്ക് ഏഫോദിന്‍റെ നടുക്കെട്ടു കെട്ടേണം.</verse>
				<verse number="6">അവന്‍റെ തലയിൽ മുടി വച്ച് വിശുദ്ധപട്ടം മുടിമേൽ വയ്ക്കേണം.</verse>
				<verse number="7">പിന്നെ അഭിഷേകതൈലം എടുത്തു തലയിൽ ഒഴിച്ച് അവനെ അഭിഷേകം ചെയ്യേണം.</verse>
				<verse number="8">അവന്‍റെ പുത്രന്മാരെയും കൊണ്ടുവന്ന് അങ്കി ധരിപ്പിക്കേണം.</verse>
				<verse number="9">അഹരോന്‍റെയും പുത്രന്മാരുടെയും അരയ്ക്ക് നടുക്കെട്ടു കെട്ടി അവര്‍ക്ക് തലപ്പാവ് വയ്ക്കേണം. പൗരോഹിത്യം അവര്‍ക്ക് നിത്യാവകാശമായിരിക്കേണം. പിന്നെ നീ അഹരോനും അവന്‍റെ പുത്രന്മാര്‍ക്കും കരപൂരണം ചെയ്യേണം.</verse>
				<verse number="10">നീ കാളയെ സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ വരുത്തേണം; അഹരോനും അവന്‍റെ പുത്രന്മാരും കാളയുടെ തലമേൽ കൈ വയ്ക്കേണം.</verse>
				<verse number="11">പിന്നെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ മുമ്പാകെ കാളയെ അറുക്കേണം.</verse>
				<verse number="12">കാളയുടെ രക്തം കുറെ എടുത്തു നിന്‍റെ വിരൽകൊണ്ടു യാഗപീഠത്തിന്‍റെ കൊമ്പുകളിന്മേൽ പുരട്ടി ശേഷമുള്ള രക്തമൊക്കെയും യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിക്കേണം.</verse>
				<verse number="13">കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സൊക്കെയും കരളിന്മേൽ ഉള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും എടുത്ത് യാഗപീഠത്തിന്മേൽവച്ച് ദഹിപ്പിക്കേണം.</verse>
				<verse number="14">കാളയുടെ മാംസവും തോലും ചാണകവും പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളയേണം. ഇതു പാപയാഗം.</verse>
				<verse number="15">പിന്നെ ഒരു ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്‍റെ പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലമേൽ കൈ വയ്ക്കേണം.</verse>
				<verse number="16">ആട്ടുകൊറ്റനെ അറുത്ത് അതിന്‍റെ രക്തം എടുത്തു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.</verse>
				<verse number="17">ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി മുറിച്ച് അതിന്‍റെ കുടലും കാലും കഴുകി ഖണ്ഡങ്ങളുടെമേലും അതിന്‍റെ തലയുടെമേലും വയ്ക്കേണം.</verse>
				<verse number="18">ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ വച്ചു ദഹിപ്പിക്കേണം. ഇത് യഹോവയ്ക്കു ഹോമയാഗം, യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നെ.</verse>
				<verse number="19">പിന്നെ നീ മറ്റേ ആട്ടുകൊറ്റനെ എടുക്കേണം; അഹരോനും അവന്‍റെ പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലമേൽ കൈ വയ്ക്കേണം.</verse>
				<verse number="20">ആട്ടുകൊറ്റനെ അറുത്ത് അതിന്‍റെ രക്തം കുറെ എടുത്ത് അഹരോന്‍റെ വലത്തെ കാതിനും അവന്‍റെ പുത്രന്മാരുടെ വലത്തെ കാതിനും അവരുടെ വലത്തെ കൈയുടെ പെരുവിരലിനും വലത്തെ കാലിന്‍റെ പെരുവിരലിനും പുരട്ടി രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.</verse>
				<verse number="21">പിന്നെ നീ യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറേശ്ശ എടുത്ത് അഹരോന്‍റെമേലും അവന്‍റെ വസ്ത്രത്തിന്മേലും അവന്‍റെ പുത്രന്മാരുടെമേലും അവരുടെ വസ്ത്രത്തിന്മേലും തളിക്കേണം; ഇങ്ങനെ അവനും അവന്‍റെ വസ്ത്രവും അവന്‍റെ പുത്രന്മാരും അവരുടെ വസ്ത്രവും ശുദ്ധീകരിക്കപ്പെടും.</verse>
				<verse number="22">അതു കരപൂരണത്തിന്‍റെ ആട്ടുകൊറ്റന്‍ ആകകൊണ്ട് നീ അതിന്‍റെ മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേലുള്ള മേദസ്സും വലത്തെ കൈക്കുറകും</verse>
				<verse number="23">യഹോവയുടെ മുമ്പാകെ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ കുട്ടയിൽനിന്ന് ഒരു അപ്പവും എണ്ണ പകര്‍ന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.</verse>
				<verse number="24">അതൊക്കെയും അഹരോന്‍റെ കൈയിലും അവന്‍റെ പുത്രന്മാരുടെ കൈയിലും വച്ചു യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം.</verse>
				<verse number="25">പിന്നെ അവരുടെ കൈയിൽനിന്ന് അവ വാങ്ങി യാഗപീഠത്തിന്മേൽ ഹോമയാഗത്തിനു മീതെ യഹോവയുടെ സന്നിധിയിൽ സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇത് യഹോവയ്ക്കു ദഹനയാഗം.</verse>
				<verse number="26">പിന്നെ അഹരോന്‍റെ കരപൂരണത്തിനുള്ള ആട്ടുകൊറ്റന്‍റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണം; അതു നിന്‍റെ ഓഹരിയായിരിക്കും.</verse>
				<verse number="27">അഹരോന്‍റെയും അവന്‍റെ പുത്രന്മാരുടെയും കരപൂരണത്തിനുള്ള ആട്ടുകൊറ്റന്‍റെ നീരാജനവും ഉദര്‍ച്ചയുമായി നീരാജനാര്‍പ്പണമായ നെഞ്ചും ഉദര്‍ച്ചാര്‍പ്പണമായ കൈക്കുറകും നീ ശുദ്ധീകരിക്കേണം.</verse>
				<verse number="28">അത് ഉദര്‍ച്ചാര്‍പ്പണമാകകൊണ്ട് യിസ്രായേൽമക്കളുടെ പക്കൽനിന്ന് നിത്യാവകാശമായിട്ട് അഹരോനും അവന്‍റെ പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അത് യിസ്രായേൽമക്കള്‍ അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്‍റെ ഉദര്‍ച്ചാര്‍പ്പണമായി യഹോവയ്ക്കുള്ള ഉദര്‍ച്ചാര്‍പ്പണംതന്നെ ആയിരിക്കേണം.</verse>
				<verse number="29">അഹരോന്‍റെ വിശുദ്ധവസ്ത്രം അവന്‍റെ ശേഷം അവന്‍റെ പുത്രന്മാര്‍ക്കുള്ളതാകേണം; അതു ധരിച്ച് അവര്‍ അഭിഷേകവും കരപൂരണവും പ്രാപിക്കേണം.</verse>
				<verse number="30">അവന്‍റെ പുത്രന്മാരിൽ അവനു പകരം പുരോഹിതനായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷ ചെയ്‍വാന്‍ സമാഗമനകൂടാരത്തിൽ കടക്കുന്നവന്‍ ഏഴു ദിവസം അതു ധരിക്കേണം.</verse>
				<verse number="31">കരപൂരണത്തിന്‍റെ ആട്ടുകൊറ്റനെ എടുത്ത് അതിന്‍റെ മാംസം വിശുദ്ധമായൊരു സ്ഥലത്തുവച്ചു പാകം ചെയ്യേണം.</verse>
				<verse number="32">ആട്ടുകൊറ്റന്‍റെ മാംസവും കുട്ടയിലുള്ള അപ്പവും അഹരോനും അവന്‍റെ പുത്രന്മാരും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ചു തിന്നേണം.</verse>
				<verse number="33">അവരുടെ കരപൂരണത്തിനും വിശുദ്ധീകരണത്തിനും വേണ്ടി പ്രായശ്ചിത്തം കഴിക്കുന്ന വസ്തുക്കളെ അവര്‍ തിന്നേണം; അവ വിശുദ്ധമായിരിക്കയാൽ അന്യന്‍ തിന്നരുത്.</verse>
				<verse number="34">കരപൂരണയാഗത്തിന്‍റെ മാംസത്തിലും അപ്പത്തിലും വല്ലതും പ്രഭാതകാലംവരെ ശേഷിച്ചിരുന്നാൽ ആ ശേഷിപ്പു തീയിൽ ഇട്ടു ചുട്ടുകളയേണം; അതു വിശുദ്ധമാകകൊണ്ടു തിന്നരുത്.</verse>
				<verse number="35">അങ്ങനെ ഞാന്‍ നിന്നോടു കല്പിച്ചതുപോലെയൊക്കെയും നീ അഹരോനും അവന്‍റെ പുത്രന്മാര്‍ക്കും ചെയ്യേണം; ഏഴു ദിവസം അവര്‍ക്കു കരപൂരണം ചെയ്യേണം.</verse>
				<verse number="36">പ്രായശ്ചിത്തത്തിനായി ദിവസേന ഓരോ കാളയെ പാപയാഗമായിട്ട് അര്‍പ്പിക്കേണം; യാഗപീഠത്തിനും പ്രായശ്ചിത്തം കഴിച്ച് പാപശുദ്ധി വരുത്തുകയും അതിനെ ശുദ്ധീകരിക്കേണ്ടതിന് അഭിഷേകം ചെയ്കയും വേണം.</verse>
				<verse number="37">ഏഴു ദിവസം നീ യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം; യാഗപീഠത്തെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.</verse>
				<verse number="38">യാഗപീഠത്തിന്മേൽ അര്‍പ്പിക്കേണ്ടത് എന്തെന്നാൽ: ദിവസംതോറും നിരന്തരം ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടി;</verse>
				<verse number="39">ഒരു ആട്ടിന്‍കുട്ടിയെ രാവിലെ അര്‍പ്പിക്കേണം; മറ്റേ ആട്ടിന്‍കുട്ടിയെ വൈകുന്നേരത്ത് അര്‍പ്പിക്കേണം.</verse>
				<verse number="40">ഇടിച്ചെടുത്ത കാൽഹീന്‍ എണ്ണ പകര്‍ന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീന്‍ വീഞ്ഞും ആട്ടിന്‍കുട്ടിയോടുകൂടെ അര്‍പ്പിക്കേണം.</verse>
				<verse number="41">മറ്റേ ആട്ടിന്‍കുട്ടിയെ രാവിലത്തെ ഭോജനയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി സൗരഭ്യവാസനയായി യഹോവയ്ക്കു ദഹനയാഗമായി വൈകുന്നേരത്ത് അര്‍പ്പിക്കേണം.</verse>
				<verse number="42">ഞാന്‍ നിന്നോടു സംസാരിക്കേണ്ടതിനു നിങ്ങള്‍ക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ചു യഹോവയുടെ മുമ്പാകെ ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിരന്തരഹോമയാഗമായിരിക്കേണം.</verse>
				<verse number="43">അവിടെ ഞാന്‍ യിസ്രായേൽമക്കള്‍ക്കു വെളിപ്പെടും. അത് എന്‍റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.</verse>
				<verse number="44">ഞാന്‍ സമാഗമനകൂടാരവും യാഗപീഠവും ശുദ്ധീകരിക്കും. ഞാന്‍ അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു ശുദ്ധീകരിക്കും.</verse>
				<verse number="45">ഞാന്‍ യിസ്രായേൽമക്കളുടെ മധ്യേ വസിക്കയും അവര്‍ക്കു ദൈവമായിരിക്കയും ചെയ്യും.</verse>
				<verse number="46">അവരുടെ മധ്യേ വസിക്കേണ്ടതിന് അവരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നവനായി അവരുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു എന്ന് അവര്‍ അറിയും; ഞാന്‍ അവരുടെ ദൈവമായ യഹോവ തന്നെ.</verse>
			</chapter>
			<chapter number="30">
				<verse number="1">ധൂപം കാട്ടുവാന്‍ ഒരു ധൂപപീഠവും ഉണ്ടാക്കേണം; ഖദിരമരംകൊണ്ട് അത് ഉണ്ടാക്കേണം.</verse>
				<verse number="2">അത് ഒരു മുഴം നീളവും ഒരു മുഴം വീതിയുമായി സമചതുരവും രണ്ടുമുഴം ഉയരവും ആയിരിക്കേണം. അതിന്‍റെ കൊമ്പുകള്‍ അതിൽനിന്നുതന്നെ ആയിരിക്കേണം.</verse>
				<verse number="3">അതിന്‍റെ മേല്‍പ്പലകയും ചുറ്റും അതിന്‍റെ പാര്‍ശ്വങ്ങളും കൊമ്പുകളും ഇങ്ങനെ അതു മുഴുവനും തങ്കംകൊണ്ടു പൊതിയേണം. അതിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കും ഉണ്ടാക്കേണം.</verse>
				<verse number="4">ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാന്‍ അതിന്‍റെ വക്കിനു കീഴെ ഇരുപുറത്തും ഈരണ്ടു പൊന്‍വളയവും ഉണ്ടാക്കേണം. അതിന്‍റെ രണ്ടു പാര്‍ശ്വത്തിലും അവയെ ഉണ്ടാക്കേണം.</verse>
				<verse number="5">തണ്ടുകള്‍ ഖദിരമരംകൊണ്ടുണ്ടാക്കി പൊന്നു പൊതിയേണം.</verse>
				<verse number="6">സാക്ഷ്യപെട്ടകത്തിന്‍റെ മുമ്പിലും ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള ഇടമായി സാക്ഷ്യത്തിന്മീതെയുള്ള കൃപാസനത്തിന്‍റെ മുമ്പിലും ഇരിക്കുന്ന തിരശ്ശീലയ്ക്കു മുമ്പാകെ അതു വയ്ക്കേണം.</verse>
				<verse number="7">അഹരോന്‍ അതിന്മേൽ സുഗന്ധധൂപം കാട്ടേണം; അവന്‍ ദിനംപ്രതി കാലത്ത് ദീപം തുടയ്ക്കുമ്പോള്‍ അങ്ങനെ ധൂപം കാട്ടേണം.</verse>
				<verse number="8">അഹരോന്‍ വൈകുന്നേരം ദീപം കൊളുത്തുമ്പോഴും അങ്ങനെ സുഗന്ധധൂപം കാട്ടേണം. അതു തലമുറതലമുറയായി യഹോവയുടെ മുമ്പാകെ നിരന്തരധൂപം ആയിരിക്കേണം.</verse>
				<verse number="9">നിങ്ങള്‍ അതിന്മേൽ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അര്‍പ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കയുമരുത്.</verse>
				<verse number="10">സംവത്സരത്തിൽ ഒരിക്കൽ അഹരോന്‍ അതിന്‍റെ കൊമ്പുകള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; പ്രായശ്ചിത്തത്തിനുള്ള പാപയാഗത്തിന്‍റെ രക്തംകൊണ്ട് അവന്‍ തലമുറതലമുറയായി വര്‍ഷാന്തരപ്രായശ്ചിത്തം കഴിക്കേണം; ഇത് യഹോവയ്ക്ക് അതിവിശുദ്ധം.</verse>
				<verse number="11">യഹോവ പിന്നെയും മോശെയോടു കല്പിച്ചതെന്തെന്നാൽ:</verse>
				<verse number="12">യിസ്രായേൽമക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോള്‍ അവരുടെ മധ്യേ ബാധ ഉണ്ടാകാതിരിപ്പാന്‍ അവരിൽ ഓരോരുത്തന്‍ താന്താന്‍റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കേണം.</verse>
				<verse number="13">എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഉള്‍പ്പെടുന്ന ഏവനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ കൊടുക്കേണം. ശേക്കെൽ എന്നത് ഇരുപതു ഗേരാ. ആ അര ശേക്കെൽ യഹോവയ്ക്കു വഴിപാട് ആയിരിക്കേണം.</verse>
				<verse number="14">എണ്ണപ്പെടുന്നവരുടെ കൂട്ടത്തിൽ ഇരുപതു വയസ്സും അതിനു മീതെയുമുള്ളവനെല്ലാം യഹോവയ്ക്കു വഴിപാട് കൊടുക്കേണം.</verse>
				<verse number="15">നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ നിങ്ങള്‍ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോള്‍ ധനവാന്‍ അര ശേക്കെലിൽ അധികം കൊടുക്കരുത്; ദരിദ്രന്‍ കുറച്ചു കൊടുക്കയും അരുത്.</verse>
				<verse number="16">ഈ പ്രായശ്ചിത്തദ്രവ്യം നീ യിസ്രായേൽമക്കളോടു വാങ്ങി സമാഗമനകൂടാരത്തിന്‍റെ ശുശ്രൂഷയ്ക്കായി കൊടുക്കേണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് അതു യഹോവയുടെ മുമ്പാകെ യിസ്രായേൽമക്കള്‍ക്കുവേണ്ടി ഒരു ജ്ഞാപകമായിരിക്കേണം.</verse>
				<verse number="17">യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="18">കഴുകേണ്ടതിന് ഒരു താമ്രത്തൊട്ടിയും അതിന് ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മധ്യേവച്ച് അതിൽ വെള്ളം ഒഴിക്കേണം.</verse>
				<verse number="19">അതിങ്കൽ അഹരോനും അവന്‍റെ പുത്രന്മാരും കൈയും കാലും കഴുകേണം.</verse>
				<verse number="20">അവര്‍ സമാഗമനകൂടാരത്തിൽ കടക്കയോ യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിനു യാഗപീഠത്തിങ്കൽ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിനു വെള്ളംകൊണ്ടു കഴുകേണം.</verse>
				<verse number="21">അവര്‍ മരിക്കാതിരിക്കേണ്ടതിനു കൈയും കാലും കഴുകേണം; അത് അവര്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
				<verse number="22">യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="23">മേത്തരമായ സുഗന്ധവര്‍ഗമായി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അഞ്ഞൂറു ശേക്കെൽ അയഞ്ഞ മൂരും അതിൽ പാതി ഇരുനൂറ്റമ്പതു ശേക്കെൽ സുഗന്ധലവംഗവും</verse>
				<verse number="24">അഞ്ഞൂറു ശേക്കെൽ വഴനത്തൊലിയും ഒരു ഹീന്‍ ഒലിവെണ്ണയും എടുത്ത്</verse>
				<verse number="25">തൈലക്കാരന്‍റെ വിദ്യപ്രകാരം ചേര്‍ത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേകതൈലമാക്കേണം; അതു വിശുദ്ധമായ അഭിഷേകതൈലമായിരിക്കേണം.</verse>
				<verse number="26">അതിനാൽ നീ സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും</verse>
				<verse number="27">മേശയും അതിന്‍റെ ഉപകരണങ്ങളൊക്കെയും നിലവിളക്കും അതിന്‍റെ ഉപകരണങ്ങളും ധൂപപീഠവും</verse>
				<verse number="28">ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്യേണം.</verse>
				<verse number="29">അവ അതിവിശുദ്ധമായിരിക്കേണ്ടതിന് അവയെ ശുദ്ധീകരിക്കേണം; അവയെ തൊടുന്നവനൊക്കെയും വിശുദ്ധനായിരിക്കേണം.</verse>
				<verse number="30">അഹരോനെയും അവന്‍റെ പുത്രന്മാരെയും എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിനു നീ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.</verse>
				<verse number="31">യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ഇതു നിങ്ങളുടെ തലമുറകളിൽ എനിക്കു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കേണം.</verse>
				<verse number="32">അതു മനുഷ്യന്‍റെ ദേഹത്തിന്മേൽ ഒഴിക്കരുത്; അതിന്‍റെ യോഗപ്രകാരം അതുപോലെയുള്ളത് നിങ്ങള്‍ ഉണ്ടാക്കുകയും അരുത്; അതു വിശുദ്ധമാകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം.</verse>
				<verse number="33">അതുപോലെയുള്ള തൈലം ഉണ്ടാക്കുന്നവനെയും അതിൽനിന്ന് അന്യനു കൊടുക്കുന്നവനെയും അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="34">യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീ നറുംപശ, ഗുല്ഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവര്‍ഗവും നിര്‍മ്മലസാമ്പ്രാണിയും എടുക്കേണം; എല്ലാം ഒരുപോലെ തൂക്കം ആയിരിക്കേണം.</verse>
				<verse number="35">അതിൽ ഉപ്പും ചേര്‍ത്തു തൈലക്കാരന്‍റെ വിദ്യപ്രകാരം നിര്‍മ്മലവും വിശുദ്ധവുമായ ധൂപവര്‍ഗമാക്കേണം.</verse>
				<verse number="36">നീ അതിൽ ഏതാനും ഇടിച്ചു പൊടിയാക്കി, ഞാന്‍ നിനക്കു വെളിപ്പെടുവാനുള്ള സമാഗമനകൂടാരത്തിലെ സാക്ഷ്യത്തിനു മുമ്പാകെ വയ്ക്കേണം; അതു നിങ്ങള്‍ക്ക് അതിവിശുദ്ധമായിരിക്കേണം.</verse>
				<verse number="37">ഈ ഉണ്ടാക്കുന്ന ധൂപവര്‍ഗത്തിന്‍റെ യോഗത്തിന് ഒത്തതായി നിങ്ങള്‍ക്ക് ഉണ്ടാക്കരുത്; അത് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.</verse>
				<verse number="38">മണക്കേണ്ടതിന് അതുപോലെയുള്ളത് ആരെങ്കിലും ഉണ്ടാക്കിയാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
			</chapter>
			<chapter number="31">
				<verse number="1">യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="2">ഇതാ, ഞാന്‍ യെഹൂദാഗോത്രത്തിൽ ഹൂരിന്‍റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.</verse>
				<verse number="3">അവന്‍ കൗശലപ്പണികളെ സങ്കല്പിച്ചു ചെയ്‍വാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും</verse>
				<verse number="4">രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണി ചെയ്‍വാനും സകലവിധമായ പണിത്തരം ഉണ്ടാക്കുവാനും</verse>
				<verse number="5">ഞാന്‍ അവനെ ദിവ്യാത്മാവിനാൽ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധസാമര്‍ഥ്യവുംകൊണ്ടു നിറച്ചിരിക്കുന്നു.</verse>
				<verse number="6">ഞാന്‍ ദാന്‍ഗോത്രത്തിൽ അഹീസാമാക്കിന്‍റെ മകനായ ഒഹൊലീയാബിനെ അവനോടുകൂടെ ആക്കുകയും സകല ജ്ഞാനികളുടെ ഹൃദയത്തിലും ജ്ഞാനം നല്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും അവര്‍ ഉണ്ടാക്കും.</verse>
				<verse number="7">സമാഗമനകൂടാരവും സാക്ഷ്യപെട്ടകവും അതിന്മീതെയുള്ള കൃപാസനവും കൂടാരത്തിന്‍റെ ഉപകരണങ്ങളൊക്കെയും</verse>
				<verse number="8">മേശയും അതിന്‍റെ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്‍റെ ഉപകരണങ്ങളൊക്കെയും ധൂപപീഠവും</verse>
				<verse number="9">ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്‍റെ കാലും</verse>
				<verse number="10">വിശേഷവസ്ത്രങ്ങളും പുരോഹിതനായ അഹരോന്‍റെ വിശുദ്ധവസ്ത്രങ്ങളും പുരോഹിതശുശ്രൂഷയ്ക്കായിട്ട് അവന്‍റെ പുത്രന്മാരുടെ വസ്ത്രങ്ങളും</verse>
				<verse number="11">അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവര്‍ഗവും ഞാന്‍ നിന്നോടു കല്പിച്ചതുപോലെയൊക്കെയും അവര്‍ ഉണ്ടാക്കും.</verse>
				<verse number="12">യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങള്‍ എന്‍റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്ന് അറിയേണ്ടതിന് അതു തലമുറതലമുറയായി എനിക്കും നിങ്ങള്‍ക്കും മധ്യേ ഒരു അടയാളം ആകുന്നു.</verse>
				<verse number="13">അതുകൊണ്ടു നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങള്‍ക്കു വിശുദ്ധം ആകുന്നു.</verse>
				<verse number="14">അതിനെ അശുദ്ധമാക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. ആരെങ്കിലും അന്നു വേല ചെയ്താൽ അവനെ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="15">ആറു ദിവസം വേല ചെയ്യേണം; എന്നാൽ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവയ്ക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്തുനാളിൽ വേല ചെയ്താൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="16">ആകയാൽ യിസ്രായേൽമക്കള്‍ തലമുറതലമുറയായി ശബ്ബത്തിനെ നിത്യനിയമമായിട്ട് ആചരിക്കേണ്ടതിനു ശബ്ബത്തിനെ പ്രമാണിക്കേണം.</verse>
				<verse number="17">അത് എനിക്കും യിസ്രായേൽമക്കള്‍ക്കും മധ്യേ എന്നേക്കും ഒരു അടയാളമാകുന്നു; ആറു ദിവസംകൊണ്ടല്ലോ യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയത്; ഏഴാം ദിവസം അവന്‍ സ്വസ്ഥമായിരുന്നു വിശ്രമിച്ചു.</verse>
				<verse number="18">അവന്‍ സീനായിപര്‍വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്തു കഴിഞ്ഞശേഷം ദൈവത്തിന്‍റെ വിരൽകൊണ്ട് എഴുതിയ കല്പലകകളായ സാക്ഷ്യപലക രണ്ടും അവന്‍റെ പക്കൽ കൊടുത്തു.</verse>
			</chapter>
			<chapter number="32">
				<verse number="1">എന്നാൽ മോശെ പര്‍വതത്തിൽനിന്ന് ഇറങ്ങിവരുവാന്‍ താമസിക്കുന്നു എന്നു ജനം കണ്ടപ്പോള്‍ ജനം അഹരോന്‍റെ അടുക്കൽ വന്നുകൂടി അവനോട്: നീ എഴുന്നേറ്റ്, ഞങ്ങളുടെ മുമ്പിൽ നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="2">അഹരോന്‍ അവരോട്: നിങ്ങളുടെ ഭാര്യമാരുടെയും പുത്രന്മാരുടെയും പുത്രിമാരുടെയും കാതിലെ പൊന്‍കുണുക്കു പറിച്ച് എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="3">ജനമൊക്കെയും തങ്ങളുടെ കാതിൽനിന്നു പൊന്‍കുണുക്കു പറിച്ച് അഹരോന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="4">അവന്‍ അത് അവരുടെ കൈയിൽനിന്നു വാങ്ങി, ഒരു കൊത്തുളികൊണ്ടു ഭാഷ വരുത്തി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി. അപ്പോള്‍ അവര്‍: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="5">അഹരോന്‍ അതു കണ്ടാറെ അതിനു മുമ്പാകെ ഒരു യാഗപീഠം പണിതു: നാളെ യഹോവയ്ക്ക് ഒരു ഉത്സവം എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="6">പിറ്റന്നാള്‍ അവര്‍ അതികാലത്ത് എഴുന്നേറ്റ് ഹോമയാഗങ്ങള്‍ കഴിച്ചു സമാധാനയാഗങ്ങളും അര്‍പ്പിച്ചു; ജനം ഭക്ഷിപ്പാനും കുടിപ്പാനും ഇരുന്നു കളിപ്പാന്‍ എഴുന്നേറ്റു.</verse>
				<verse number="7">അപ്പോള്‍ യഹോവ മോശെയോട്: നീ ഇറങ്ങിച്ചെല്ലുക; നീ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു.</verse>
				<verse number="8">ഞാന്‍ അവരോടു കല്പിച്ച വഴി അവര്‍ വേഗത്തിൽ വിട്ടുമാറി ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി നമസ്കരിച്ച് അതിനു യാഗം കഴിച്ചു: യിസ്രായേലേ, ഇതു നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം ആകുന്നു എന്നു പറയുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="9">ഞാന്‍ ഈ ജനത്തെ നോക്കി, അതു ദുശ്ശാഠ്യമുള്ള ജനം ആകുന്നു എന്നു കണ്ടു.</verse>
				<verse number="10">അതുകൊണ്ട് എന്‍റെ കോപം അവര്‍ക്കു വിരോധമായി ജ്വലിച്ച് ഞാന്‍ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക; നിന്നെ ഞാന്‍ വലിയൊരു ജാതിയാക്കും എന്നും യഹോവ മോശെയോട് അരുളിച്ചെയ്തു.</verse>
				<verse number="11">എന്നാൽ മോശെ തന്‍റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: യഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ജനത്തിനു വിരോധമായി നിന്‍റെ കോപം ജ്വലിക്കുന്നത് എന്ത്?</verse>
				<verse number="12">മലകളിൽവച്ചു കൊന്നുകളവാനും ഭൂതലത്തിൽനിന്നു നശിപ്പിപ്പാനും അവരെ ദോഷത്തിനായി അവന്‍ കൊണ്ടുപോയി എന്നു മിസ്രയീമ്യരെക്കൊണ്ടു പറയിക്കുന്നത് എന്തിന്? നിന്‍റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്‍റെ ജനത്തിനു വരുവാനുള്ള ഈ അനര്‍ഥത്തെക്കുറിച്ച് അനുതപിക്കേണമേ.</verse>
				<verse number="13">നിന്‍റെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യിസ്രായേലിനെയും ഓര്‍ക്കേണമേ. ഞാന്‍ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ധിപ്പിക്കയും ഞാന്‍ അരുളിച്ചെയ്ത ഈ ദേശമൊക്കെയും നിങ്ങളുടെ സന്തതിക്കു കൊടുക്കയും അവര്‍ അതിനെ എന്നേക്കും അവകാശമായി പ്രാപിക്കയും ചെയ്യുമെന്നു നീ നിന്നെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തുവല്ലോ.</verse>
				<verse number="14">അപ്പോള്‍ യഹോവ തന്‍റെ ജനത്തിനു വരുത്തും എന്നു കല്പിച്ച അനര്‍ഥത്തെക്കുറിച്ച് അനുതപിച്ചു.</verse>
				<verse number="15">മോശെ തിരിഞ്ഞ് പര്‍വതത്തിൽനിന്ന് ഇറങ്ങി; സാക്ഷ്യത്തിന്‍റെ പലക രണ്ടും അവന്‍റെ കൈയിൽ ഉണ്ടായിരുന്നു. പലക ഇപ്പുറവും അപ്പുറവുമായി ഇരുവശത്തും എഴുതിയതായിരുന്നു.</verse>
				<verse number="16">പലക ദൈവത്തിന്‍റെ പണിയും പലകയിൽ പതിഞ്ഞ എഴുത്ത് ദൈവത്തിന്‍റെ എഴുത്തുമായിരുന്നു.</verse>
				<verse number="17">ജനം ആര്‍ത്തുവിളിക്കുന്ന ഘോഷം യോശുവ കേട്ടപ്പോള്‍ അവന്‍ മോശെയോട്: പാളയത്തിൽ യുദ്ധഘോഷം ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="18">അതിന് അവന്‍: ജയിച്ച് ആര്‍ക്കുന്നവരുടെ ഘോഷമല്ല, തോറ്റു നിലവിളിക്കുന്നവരുടെ നിലവിളിയുമല്ല, പ്രതിഗാനം ചെയ്യുന്നവരുടെ ഘോഷമത്രേ ഞാന്‍ കേള്‍ക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="19">അവന്‍ പാളയത്തിനു സമീപിച്ചപ്പോള്‍ കാളക്കുട്ടിയെയും നൃത്തങ്ങളെയും കണ്ടു; അപ്പോള്‍ മോശെയുടെ കോപം ജ്വലിച്ചു; അവന്‍ പലകകളെ കൈയിൽനിന്ന് എറിഞ്ഞു പര്‍വതത്തിന്‍റെ അടിവാരത്തുവച്ചു പൊട്ടിച്ചുകളഞ്ഞു.</verse>
				<verse number="20">അവര്‍ ഉണ്ടാക്കിയിരുന്ന കാളക്കുട്ടിയെ അവന്‍ എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി വെള്ളത്തിൽ വിതറി യിസ്രായേൽമക്കളെ കുടിപ്പിച്ചു.</verse>
				<verse number="21">മോശെ അഹരോനോട്: ഈ ജനത്തിന്മേൽ ഇത്ര വലിയ പാപം വരുത്തുവാന്‍ അവര്‍ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു.</verse>
				<verse number="22">അതിന് അഹരോന്‍ പറഞ്ഞത്: യജമാനന്‍റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ.</verse>
				<verse number="23">ഞങ്ങള്‍ക്കു മുമ്പായി നടക്കേണ്ടതിന് ഒരു ദൈവത്തെ ഉണ്ടാക്കിത്തരേണം; ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന പുരുഷനായ ഈ മോശെക്ക് എന്തു ഭവിച്ചു എന്നു ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്ന് അവര്‍ എന്നോടു പറഞ്ഞു.</verse>
				<verse number="24">ഞാന്‍ അവരോട്: പൊന്നുള്ളവര്‍ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവര്‍ അത് എന്‍റെ പക്കൽ തന്നു; ഞാന്‍ അതു തീയിൽ ഇട്ടു, ഈ കാളക്കുട്ടി പുറത്തുവന്നു.</verse>
				<verse number="25">അവരുടെ വിരോധികള്‍ക്കു മുമ്പാകെ അവര്‍ ഹാസ്യമാകത്തക്കവണ്ണം അഹരോന്‍ അവരെ അഴിച്ചുവിട്ടുകളകയാൽ ജനം കെട്ടഴിഞ്ഞവരായി എന്നു കണ്ടിട്ടു</verse>
				<verse number="26">മോശെ പാളയത്തിന്‍റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയുടെ പക്ഷത്തിൽ ഉള്ളവന്‍ എന്‍റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്നാറെ ലേവ്യര്‍ എല്ലാവരും അവന്‍റെ അടുക്കൽ വന്നുകൂടി.</verse>
				<verse number="27">അവന്‍ അവരോട്: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ വാള്‍ അരയ്ക്കു കെട്ടി പാളയത്തിൽകൂടി വാതിൽതോറും കടന്ന് ഓരോരുത്തന്‍ താന്താന്‍റെ സഹോദരനെയും താന്താന്‍റെ സ്നേഹിതനെയും താന്താന്‍റെ കൂട്ടുകാരനെയും കൊന്നുകളവിന്‍ എന്നിങ്ങനെ യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="28">ലേവ്യര്‍ മോശെ പറഞ്ഞതുപോലെ ചെയ്തു, അന്ന് ഏകദേശം മൂവായിരം പേര്‍ വീണു.</verse>
				<verse number="29">യഹോവ ഇന്നു നിങ്ങള്‍ക്ക് അനുഗ്രഹം നല്കേണ്ടതിനു നിങ്ങള്‍ ഇന്ന് ഓരോരുത്തന്‍ താന്താന്‍റെ മകനും താന്താന്‍റെ സഹോദരനും വിരോധമായി യഹോവയ്ക്കു നിങ്ങളെത്തന്നെ ഏല്പിച്ചുകൊടുപ്പിന്‍ എന്നു മോശെ പറഞ്ഞു.</verse>
				<verse number="30">പിറ്റന്നാള്‍ മോശെ: നിങ്ങള്‍ ഒരു മഹാപാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ ഞാന്‍ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും; പക്ഷേ നിങ്ങളുടെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ എനിക്ക് ഇടയാകും എന്നു പറഞ്ഞു.</verse>
				<verse number="31">അങ്ങനെ മോശെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്നു പറഞ്ഞത് എന്തെന്നാൽ: അയ്യോ, ഈ ജനം മഹാപാതകം ചെയ്തു പൊന്നുകൊണ്ടു തങ്ങള്‍ക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു.</verse>
				<verse number="32">എങ്കിലും നീ അവരുടെ പാപം ക്ഷമിക്കേണമേ; അല്ലെങ്കിൽ നീ എഴുതിയ നിന്‍റെ പുസ്തകത്തിൽനിന്ന് എന്‍റെ പേര്‍ മായിച്ചുകളയേണമേ.</verse>
				<verse number="33">യഹോവ മോശെയോട്: എന്നോടു പാപം ചെയ്തവന്‍റെ പേര്‍ ഞാന്‍ എന്‍റെ പുസ്തകത്തിൽനിന്നു മായിച്ചുകളയും.</verse>
				<verse number="34">ആകയാൽ നീ പോയി ഞാന്‍ നിന്നോട് അരുളിച്ചെയ്ത ദേശത്തേക്കു ജനത്തെ കൂട്ടിക്കൊണ്ടു പോക; എന്‍റെ ദൂതന്‍ നിന്‍റെ മുമ്പിൽ നടക്കും. എന്നാൽ എന്‍റെ സന്ദര്‍ശനദിവസത്തിൽ ഞാന്‍ അവരുടെ പാപം അവരുടെമേൽ സന്ദര്‍ശിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="35">അഹരോന്‍ ഉണ്ടാക്കിയ കാളക്കുട്ടിയെ ജനം ഉണ്ടാക്കിച്ചതാകകൊണ്ട് യഹോവ അവരെ ദണ്ഡിപ്പിച്ചു.</verse>
			</chapter>
			<chapter number="33">
				<verse number="1">അനന്തരം യഹോവ മോശെയോടു കല്പിച്ചത് എന്തെന്നാൽ: നീയും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്ന ജനവും ഇവിടെനിന്നു പുറപ്പെട്ടു, നിന്‍റെ സന്തതിക്കു കൊടുക്കുമെന്നു ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്ക്,</verse>
				<verse number="2">പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, പോകുവിന്‍. ഞാന്‍ ഒരു ദൂതനെ നിനക്കു മുമ്പായി അയയ്ക്കും; കനാന്യന്‍, അമോര്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ ഓടിച്ചുകളയും.</verse>
				<verse number="3">വഴിയിൽവച്ചു ഞാന്‍ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിനു ഞാന്‍ നിന്‍റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.</verse>
				<verse number="4">ദോഷകരമായ ഈ വചനം കേട്ടപ്പോള്‍ ജനം ദുഃഖിച്ചു; ആരും തന്‍റെ ആഭരണം ധരിച്ചതുമില്ല.</verse>
				<verse number="5">നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാന്‍ ഒരു നിമിഷനേരം നിന്‍റെ നടുവിൽ നടന്നാൽ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാന്‍ നിന്നോട് എന്തു ചെയ്യേണം എന്ന് അറിയേണ്ടതിനു നീ നിന്‍റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേൽമക്കളോടു പറക എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു.</verse>
				<verse number="6">അങ്ങനെ ഹോറേബ്പര്‍വതത്തിങ്കൽ തുടങ്ങി യിസ്രായേൽമക്കള്‍ ആഭരണം ധരിച്ചില്ല.</verse>
				<verse number="7">മോശെ കൂടാരം എടുത്ത് പാളയത്തിനു പുറത്ത് പാളയത്തിൽനിന്നു ദൂരത്ത് അടിച്ചു; അതിനു സമാഗമനകൂടാരം എന്നു പേര്‍ ഇട്ടു. യഹോവയെ അന്വേഷിക്കുന്നവനെല്ലാം പുറപ്പെട്ടു പാളയത്തിനു പുറത്തുള്ള സമാഗമനകൂടാരത്തിലേക്കു ചെന്നു.</verse>
				<verse number="8">മോശെ കൂടാരത്തിലേക്കു പോകുമ്പോള്‍ ജനമൊക്കെയും എഴുന്നേറ്റ് ഓരോരുത്തന്‍ താന്താന്‍റെ കൂടാരവാതിൽക്കൽ നിന്നു, മോശെ കൂടാരത്തിനകത്തു കടക്കുവോളം അവനെ നോക്കിക്കൊണ്ടിരുന്നു.</verse>
				<verse number="9">മോശെ കൂടാരത്തിൽ കടക്കുമ്പോള്‍ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നില്ക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.</verse>
				<verse number="10">ജനം എല്ലാം കൂടാരവാതിൽക്കൽ മേഘസ്തംഭം നില്ക്കുന്നതു കണ്ടു. ജനം എല്ലാം എഴുന്നേറ്റ് ഓരോരുത്തന്‍ താന്താന്‍റെ കൂടാരവാതിൽക്കൽവച്ചു നമസ്കരിച്ചു.</verse>
				<verse number="11">ഒരുത്തന്‍ തന്‍റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശെയോട് അഭിമുഖമായി സംസാരിച്ചു. പിന്നെ അവന്‍ പാളയത്തിലേക്കു മടങ്ങിവന്നു; അവന്‍റെ ശുശ്രൂഷക്കാരനായ നൂന്‍റെ പുത്രനായ യോശുവ എന്ന ബാല്യക്കാരനോ കൂടാരത്തെ വിട്ടുപിരിയാതിരുന്നു.</verse>
				<verse number="12">മോശെ യഹോവയോടു പറഞ്ഞത് എന്തെന്നാൽ: ഈ ജനത്തെ കൂട്ടിക്കൊണ്ടു പോക എന്നു നീ എന്നോടു കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടെ അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാന്‍ നിന്നെ അടുത്ത് അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു എന്നു നീ അരുളിച്ചെയ്തിട്ടുണ്ടല്ലോ.</verse>
				<verse number="13">ആകയാൽ എന്നോടു കൃപയുണ്ടെങ്കിൽ നിന്‍റെ വഴി എന്നെ അറിയിക്കേണമേ; നിനക്ക് എന്നോടു കൃപയുണ്ടാകുവാന്‍ തക്കവണ്ണം ഞാന്‍ നിന്നെ അറിയുമാറാകട്ടെ; ഈ ജാതി നിന്‍റെ ജനം എന്ന് ഓര്‍ക്കേണമേ.</verse>
				<verse number="14">അതിന് അവന്‍: എന്‍റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാന്‍ നിനക്കു സ്വസ്ഥത നല്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="15">അവന്‍ അവനോട്: തിരുസാന്നിധ്യം എന്നോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.</verse>
				<verse number="16">എന്നോടും നിന്‍റെ ജനത്തോടും കൃപ ഉണ്ടെന്നുള്ളത് ഏതിനാൽ അറിയും? നീ ഞങ്ങളോടുകൂടെ പോരുന്നതിനാലല്ലയോ? അങ്ങനെ ഞാനും നിന്‍റെ ജനവും ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് വിശേഷതയുള്ളവരായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="17">യഹോവ മോശെയോട്: നീ പറഞ്ഞ ഈ വാക്കുപോലെ ഞാന്‍ ചെയ്യും; എനിക്കു നിന്നോടു കൃപ തോന്നിയിരിക്കുന്നു; ഞാന്‍ നിന്നെ അടുത്ത് അറിഞ്ഞുമിരിക്കുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="18">അപ്പോള്‍ അവന്‍: നിന്‍റെ തേജസ്സ് എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.</verse>
				<verse number="19">അതിന് അവന്‍: ഞാന്‍ എന്‍റെ മഹിമയൊക്കെയും നിന്‍റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്‍റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാന്‍ എനിക്കു മനസ്സുള്ളവനോടു ഞാന്‍ കൃപ ചെയ്യും; കരുണ കാണിപ്പാന്‍ എനിക്കു മനസ്സുള്ളവന് ഞാന്‍ കരുണ കാണിക്കും എന്നരുളിച്ചെയ്തു.</verse>
				<verse number="20">നിനക്ക് എന്‍റെ മുഖം കാണ്‍മാന്‍ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല എന്നും അവന്‍ കല്പിച്ചു.</verse>
				<verse number="21">ഇതാ, എന്‍റെ അടുക്കൽ ഒരു സ്ഥലമുണ്ട്; അവിടെ ആ പാറമേൽ നീ നില്ക്കേണം.</verse>
				<verse number="22">എന്‍റെ തേജസ്സ് കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു പിളര്‍പ്പിൽ ആക്കി ഞാന്‍ കടന്നുപോകുവോളം എന്‍റെ കൈകൊണ്ടു നിന്നെ മറയ്ക്കും.</verse>
				<verse number="23">പിന്നെ എന്‍റെ കൈ നീക്കും; നീ എന്‍റെ പിന്‍ഭാഗം കാണും; എന്‍റെ മുഖമോ കാണാവതല്ല എന്നും യഹോവ അരുളിച്ചെയ്തു.</verse>
			</chapter>
			<chapter number="34">
				<verse number="1">യഹോവ പിന്നെയും മോശെയോടു കല്പിച്ചത് എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊള്‍ക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാന്‍ ആ പലകയിൽ എഴുതും.</verse>
				<verse number="2">നീ രാവിലെ ഒരുങ്ങി രാവിലെതന്നെ സീനായിപര്‍വതത്തിൽ കയറി; പര്‍വതത്തിന്‍റെ മുകളിൽ എന്‍റെ സന്നിധിയിൽ വരേണം.</verse>
				<verse number="3">നിന്നോടുകൂടെ ആരും കയറരുത്; പര്‍വതത്തിൽ എങ്ങും ആരെയും കാണരുത്. പര്‍വതത്തിന്‍ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുത്.</verse>
				<verse number="4">അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്ത് എഴുന്നേറ്റ് യഹോവ തന്നോടു കല്പിച്ചതുപോലെ സീനായിപര്‍വതത്തിൽ കയറി; കല്പലക രണ്ടും കൈയിൽ എടുത്തു കൊണ്ടുപോയി.</verse>
				<verse number="5">അപ്പോള്‍ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്‍റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.</verse>
				<verse number="6">യഹോവ അവന്‍റെ മുമ്പാകെ കടന്നു ഘോഷിച്ചത് എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവന്‍; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍.</verse>
				<verse number="7">ആയിരം ആയിരത്തിനു ദയ പാലിക്കുന്നവന്‍; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവന്‍; കുറ്റമുള്ളവനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദര്‍ശിക്കുന്നവന്‍.</verse>
				<verse number="8">എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു:</verse>
				<verse number="9">കര്‍ത്താവേ, നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ കര്‍ത്താവു ഞങ്ങളുടെ മധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനംതന്നെ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്‍റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="10">അതിന് അവന്‍ അരുളിച്ചെയ്തതെന്തെന്നാൽ: ഞാന്‍ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അദ്ഭുതങ്ങള്‍ നിന്‍റെ സര്‍വജനത്തിനും മുമ്പാകെ ഞാന്‍ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനമൊക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാന്‍ നിന്നോടു ചെയ്‍വാനിരിക്കുന്നതു ഭയങ്കരമായുള്ളതുതന്നെ.</verse>
				<verse number="11">ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊള്‍ക; അമോര്യന്‍, കനാന്യന്‍, ഹിത്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവരെ ഞാന്‍ നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.</verse>
				<verse number="12">നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടുനീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍ക; അല്ലാഞ്ഞാൽ അതു നിന്‍റെ മധ്യേ ഒരു കെണിയായിരിക്കും.</verse>
				<verse number="13">നിങ്ങള്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകര്‍ത്ത് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം.</verse>
				<verse number="14">അന്യദൈവത്തെ നമസ്കരിക്കരുത്; യഹോവയുടെ നാമം തീക്ഷ്ണന്‍ എന്നാകുന്നു; അവന്‍ തീക്ഷ്ണതയുള്ള ദൈവം തന്നെ.</verse>
				<verse number="15">ആ ദേശത്തിലെ നിവാസികളോട് ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോട് അവര്‍ പരസംഗം ചെയ്ത് അവരുടെ ദേവന്മാര്‍ക്കു ബലി കഴിക്കുമ്പോള്‍ നിന്നെ വിളിക്കയും നീ ചെന്ന് അവരുടെ ബലികള്‍ തിന്നുകയും</verse>
				<verse number="16">അവരുടെ പുത്രിമാരിൽനിന്നു നിന്‍റെ പുത്രന്മാര്‍ക്കു ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാര്‍ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോള്‍ നിന്‍റെ പുത്രന്മാരെക്കൊണ്ട് അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്‍വാന്‍ ഇടവരരുത്.</verse>
				<verse number="17">ദേവന്മാരെ വാര്‍ത്തുണ്ടാക്കരുത്.</verse>
				<verse number="18">പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം നീ ആചരിക്കേണം. ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ്മാസത്തിൽ നിശ്ചയിച്ച സമയത്ത് ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ്മാസത്തിലല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടു പോന്നത്.</verse>
				<verse number="19">ആദ്യം ജനിക്കുന്നതൊക്കെയും നിന്‍റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആണൊക്കെയും എനിക്കുള്ളത് ആകുന്നു.</verse>
				<verse number="20">എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിന്‍കുട്ടിയെക്കൊണ്ടു വീണ്ടു കൊള്ളേണം. വീണ്ടുകൊള്ളുന്നില്ലങ്കിൽ അതിന്‍റെ കഴുത്ത് ഒടിച്ചുകളയേണം. നിന്‍റെ പുത്രന്മാരിൽ ആദ്യജാതനെയൊക്കെയും വീണ്ടുകൊള്ളേണം. വെറുംകൈയോടെ നിങ്ങള്‍ എന്‍റെ മുമ്പാകെ വരരുത്.</verse>
				<verse number="21">ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.</verse>
				<verse number="22">കോതമ്പുകൊയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുന്നാളും നീ ആചരിക്കേണം.</verse>
				<verse number="23">സംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കെയും യിസ്രായേലിന്‍റെ ദൈവമായി യഹോവയായ കര്‍ത്താവിന്‍റെ മുമ്പാകെ വരേണം.</verse>
				<verse number="24">ഞാന്‍ ജാതികളെ നിന്‍റെ മുമ്പിൽനിന്നു ഓടിച്ചുകളഞ്ഞു നിന്‍റെ അതിര്‍ത്തികളെ വിശാലമാക്കും; നീ സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാന്‍ കയറിപ്പോയിരിക്കുമ്പോള്‍ ഒരു മനുഷ്യനും നിന്‍റെ ദേശം മോഹിക്കയില്ല.</verse>
				<verse number="25">എന്‍റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അര്‍പ്പിക്കരുത്. പെസഹാപെരുന്നാളിലെ യാഗം പ്രഭാതകാലംവരെ വച്ചേക്കരുത്.</verse>
				<verse number="26">നിന്‍റെ നിലത്തിലെ ആദ്യവിളവിന്‍റെ ആദ്യഫലം നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.</verse>
				<verse number="27">യഹോവ പിന്നെയും മോശെയോട്: ഈ വചനങ്ങളെ എഴുതിക്കൊള്‍ക; ഈ വചനങ്ങള്‍ ആധാരമാക്കി ഞാന്‍ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="28">അവന്‍ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടുകൂടെ ആയിരുന്നു; അവന്‍ പത്തു കല്പനയായ നിയമത്തിന്‍റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.</verse>
				<verse number="29">അവന്‍ തന്നോട് അരുളിച്ചെയ്തതു നിമിത്തം തന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്‍റെ പലക രണ്ടും കൈയിൽ പിടിച്ചുകൊണ്ട് സീനായിപര്‍വതത്തിൽനിന്ന് ഇറങ്ങുമ്പോള്‍ അറിഞ്ഞില്ല.</verse>
				<verse number="30">അഹരോനും യിസ്രായേൽമക്കള്‍ എല്ലാവരും മോശെയെ നോക്കിയപ്പോള്‍ അവന്‍റെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ട് അവര്‍ അവന്‍റെ അടുക്കൽ ചെല്ലുവാന്‍ ഭയപ്പെട്ടു.</verse>
				<verse number="31">മോശെ അവരെ വിളിച്ചു; അപ്പോള്‍ അഹരോനും സഭയിലെ പ്രമാണികളൊക്കെയും അവന്‍റെ അടുക്കൽ മടങ്ങിവന്നു; മോശെ അവരോടു സംസാരിച്ചു.</verse>
				<verse number="32">അതിന്‍റെശേഷം യിസ്രായേൽമക്കളൊക്കെയും അവന്‍റെ അടുക്കൽ ചെന്നു. സീനായിപര്‍വതത്തിൽവച്ച് യഹോവ തന്നോട് അരുളിച്ചെയ്തതൊക്കെയും അവന്‍ അവരോട് ആജ്ഞാപിച്ചു.</verse>
				<verse number="33">മോശെ അവരോടു സംസാരിച്ചുകഴിഞ്ഞപ്പോള്‍ അവന്‍ തന്‍റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.</verse>
				<verse number="34">മോശെ യഹോവയോടു സംസാരിക്കേണ്ടതിന് അവന്‍റെ സന്നിധാനത്തിൽ കടക്കുമ്പോള്‍ പുറത്തുവരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചത് അവന്‍ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും.</verse>
				<verse number="35">യിസ്രായേൽമക്കള്‍ മോശെയുടെ മുഖത്തിന്‍റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന് അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്‍റെ മുഖത്ത് ഇട്ടുകൊള്ളും.</verse>
			</chapter>
			<chapter number="35">
				<verse number="1">അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെയൊക്കെയും കൂട്ടി അവരോടു പറഞ്ഞത്: നിങ്ങള്‍ ചെയ്‍വാന്‍ യഹോവ കല്പിച്ച വചനങ്ങള്‍ ആവിത്:</verse>
				<verse number="2">ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ എല്ലാം മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="3">ശബ്ബത്തുനാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.</verse>
				<verse number="4">മോശെ പിന്നെയും യിസ്രായേൽമക്കളുടെ സര്‍വസഭയോടും പറഞ്ഞത്: യഹോവ കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="5">നിങ്ങളുടെ ഇടയിൽനിന്ന് യഹോവയ്ക്ക് ഒരു വഴിപാട് എടുപ്പിന്‍. നല്ല മനസ്സുള്ളവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരേണം.</verse>
				<verse number="6">പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം,</verse>
				<verse number="7">ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ, ഖദിരമരം,</verse>
				<verse number="8">വിളക്കിന് എണ്ണ, അഭിഷേകതൈലത്തിനും പരിമളധൂപത്തിനും സുഗന്ധവര്‍ഗം,</verse>
				<verse number="9">ഗോമേദകക്കല്ല്, ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ല് എന്നിവ തന്നെ.</verse>
				<verse number="10">നിങ്ങളിൽ ജ്ഞാനികളായ എല്ലാവരും വന്നു യഹോവ കല്പിച്ചിരിക്കുന്നതൊക്കെയും ഉണ്ടാക്കേണം.</verse>
				<verse number="11">തിരുനിവാസം, അതിന്‍റെ മൂടുവിരി, പുറമൂടി, കൊളുത്തുകള്‍, പലകകള്‍,</verse>
				<verse number="12">അന്താഴങ്ങള്‍, തൂണുകള്‍, ചുവടുകള്‍, പെട്ടകം, അതിന്‍റെ തണ്ടുകള്‍, കൃപാസനം, മറയുടെ തിരശ്ശീല,</verse>
				<verse number="13">മേശ, അതിന്‍റെ തണ്ടുകള്‍, ഉപകരണങ്ങളൊക്കെയും, കാഴ്ചയപ്പം,</verse>
				<verse number="14">വെളിച്ചത്തിനു നിലവിളക്ക്, അതിന്‍റെ ഉപകരണങ്ങള്‍, അതിന്‍റെ ദീപങ്ങള്‍, വിളക്കിന് എണ്ണ,</verse>
				<verse number="15">ധൂപപീഠം, അതിന്‍റെ തണ്ടുകള്‍, അഭിഷേകതൈലം, സുഗന്ധധൂപവര്‍ഗം, തിരുനിവാസത്തിലേക്കുള്ള പ്രവേശനവാതിലിന്‍റെ മറശ്ശീല,</verse>
				<verse number="16">ഹോമയാഗപീഠം, അതിന്‍റെ താമ്രജാലം, തണ്ടുകള്‍, അതിന്‍റെ ഉപകരണങ്ങളൊക്കെയും, തൊട്ടി, അതിന്‍റെ കാൽ,</verse>
				<verse number="17">പ്രാകാരത്തിന്‍റെ മറശ്ശീലകള്‍, അതിന്‍റെ തൂണുകള്‍, ചുവടുകള്‍, പ്രാകാരവാതിലിന്‍റെ മറ,</verse>
				<verse number="18">തിരുനിവാസത്തിന്‍റെ കുറ്റികള്‍, പ്രാകാരത്തിന്‍റെ കുറ്റികള്‍, അവയുടെ കയറുകള്‍,</verse>
				<verse number="19">വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്‍വാന്‍ വിശേഷവസ്ത്രങ്ങള്‍, പുരോഹിതനായ അഹരോന്‍റെ വിശുദ്ധവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കായി അവന്‍റെ പുത്രന്മാരുടെ വസ്ത്രങ്ങള്‍ എന്നിവ തന്നെ.</verse>
				<verse number="20">അപ്പോള്‍ യിസ്രായേൽമക്കളുടെ സര്‍വസഭയും മോശെയുടെ മുമ്പിൽനിന്നു പുറപ്പെട്ടു.</verse>
				<verse number="21">ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താൽപര്യവും തോന്നിയവന്‍ എല്ലാം സമാഗമനകൂടാരത്തിന്‍റെ പ്രവൃത്തിക്കും അതിന്‍റെ സകല ശുശ്രൂഷയ്ക്കും വിശുദ്ധവസ്ത്രങ്ങള്‍ക്കും വേണ്ടി യഹോവയ്ക്ക് വഴിപാട് കൊണ്ടുവന്നു.</verse>
				<verse number="22">പുരുഷന്മാരും സ്ത്രീകളുമായി ഔദാര്യമനസ്സുള്ളവര്‍ എല്ലാവരും യഹോവയ്ക്കു പൊന്‍വഴിപാടു കൊടുപ്പാന്‍ നിശ്ചയിച്ചവരൊക്കെയും വള, കുണുക്ക്, മോതിരം, മാല മുതലായ സകലവിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.</verse>
				<verse number="23">നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ, കോലാട്ടുരോമം, ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ, തഹശുതോൽ എന്നിവ കൈവശമുള്ളവര്‍ അതു കൊണ്ടുവന്നു.</verse>
				<verse number="24">വെള്ളിയും താമ്രവും വഴിപാടു കൊടുപ്പാന്‍ നിശ്ചയിച്ചവനെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവന്നു. ശുശ്രൂഷയിലെ എല്ലാ പണിക്കുമായി ഖദിരമരം കൈവശമുള്ളവന്‍ അതു കൊണ്ടുവന്നു.</verse>
				<verse number="25">സാമര്‍ഥ്യമുള്ള സ്ത്രീകളൊക്കെയും തങ്ങളുടെ കൈകൊണ്ടു നൂറ്റ നീലനൂലും ധൂമ്രനൂലും ചുവപ്പുനൂലും പഞ്ഞിനൂലും കൊണ്ടുവന്നു.</verse>
				<verse number="26">സാമര്‍ഥ്യത്താൽ ഹൃദയത്തിൽ ഉത്സാഹം തോന്നിയ സ്ത്രീകളൊക്കെയും കോലാട്ടുരോമം നൂറ്റു.</verse>
				<verse number="27">പ്രമാണികള്‍ ഏഫോദിനും പതക്കത്തിനും പതിക്കേണ്ടുന്ന കല്ലുകളും ഗോമേദകക്കല്ലുകളും</verse>
				<verse number="28">വെളിച്ചത്തിനും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമായി പരിമളവര്‍ഗവും എണ്ണയും കൊണ്ടുവന്നു.</verse>
				<verse number="29">മോശെ മുഖാന്തരം യഹോവ കല്പിച്ച സകല പ്രവൃത്തിക്കുമായി കൊണ്ടുവരുവാന്‍ യിസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനം കൊണ്ടുവന്നു.</verse>
				<verse number="30">എന്നാൽ മോശെ യിസ്രായേൽമക്കളോടു പറഞ്ഞത്: നോക്കുവിന്‍; യഹോവ യെഹൂദാഗോത്രത്തിൽ ഹൂരിന്‍റെ മകനായ ഊരിയുടെ മകന്‍ ബെസലേലിനെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.</verse>
				<verse number="31">കൗശലപ്പണികളെ സങ്കല്പിച്ചുണ്ടാക്കുവാനും പൊന്ന്, വെള്ളി, താമ്രം എന്നിവകൊണ്ടു പണി ചെയ്‍വാനും</verse>
				<verse number="32">രത്നം വെട്ടി പതിപ്പാനും മരത്തിൽ കൊത്തുപണിയായ സകലവിധ കൗശലപ്പണിയും ചെയ്‍വാനും</verse>
				<verse number="33">അവന്‍ ദിവ്യാത്മാവിനാൽ അവനെ ജ്ഞാനവും ബുദ്ധിയും അറിവും സകലവിധ സാമര്‍ഥ്യവുംകൊണ്ടു നിറച്ചിരിക്കുന്നു.</verse>
				<verse number="34">അവന്‍റെ മനസ്സിലും ദാന്‍ഗോത്രത്തിൽ അഹീസാമാക്കിന്‍റെ മകനായ ഒഹൊലീയാബിന്‍റെ മനസ്സിലും മറ്റുള്ളവരെ പഠിപ്പിപ്പാന്‍ അവന്‍ തോന്നിച്ചിരിക്കുന്നു.</verse>
				<verse number="35">കൊത്തുപണിക്കാരന്‍റെയും കൗശലപ്പണിക്കാരന്‍റെയും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ടു പണി ചെയ്യുന്ന തയ്യൽക്കാരന്‍റെയും നെയ്ത്തുകാരന്‍റെയും ഏതുതരം ശില്പപ്പണി ചെയ്യുന്നവരുടെയും കൗശലപ്പണികള്‍ സങ്കല്പിച്ച് ഉണ്ടാക്കുന്നവരുടെയും സകലവിധ പ്രവൃത്തിയും ചെയ്‍വാന്‍ അവന്‍ അവരെ മനസ്സിൽ ജ്ഞാനംകൊണ്ടു നിറച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="36">
				<verse number="1">ബെസലേലും ഒഹൊലീയാബും വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് യഹോവ കല്പിച്ചതുപോലെയൊക്കെയും സകല പ്രവൃത്തിയും ചെയ്‍വാന്‍ അറിയേണ്ടതിന് യഹോവ ജ്ഞാനവും ബുദ്ധിയും നല്കിയ സകല ജ്ഞാനികളും പ്രവൃത്തി ചെയ്യേണം.</verse>
				<verse number="2">അങ്ങനെ മോശെ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ മനസ്സിൽ ജ്ഞാനം നല്കിയിരുന്ന എല്ലാവരെയും പ്രവൃത്തിയിൽ ചേരുവാന്‍ മനസ്സിൽ ഉത്സാഹം തോന്നിയ എല്ലാവരെയും വിളിച്ചുവരുത്തി.</verse>
				<verse number="3">വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയുടെ പ്രവൃത്തി ചെയ്‍വാന്‍ യിസ്രായേൽമക്കള്‍ കൊണ്ടുവന്ന വഴിപാടൊക്കെയും അവര്‍ മോശെയുടെ പക്കൽനിന്നു വാങ്ങി; എന്നാൽ അവര്‍ പിന്നെയും രാവിലെതോറും സ്വമേധാദാനങ്ങളെ അവന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="4">അപ്പോള്‍ വിശുദ്ധമന്ദിരത്തിന്‍റെ സകല പ്രവൃത്തിയും ചെയ്യുന്ന ജ്ഞാനികളൊക്കെയും താന്താന്‍ ചെയ്തുവന്ന പണി നിര്‍ത്തി വന്നു മോശെയോട്:</verse>
				<verse number="5">യഹോവ ചെയ്‍വാന്‍ കല്പിച്ച ശുശ്രൂഷയുടെ പ്രവൃത്തിക്കു വേണ്ടതിലധികമായി ജനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">അതിനു മോശെ: പുരുഷന്മാരാകട്ടെ സ്ത്രീകളാകട്ടെ വിശുദ്ധമന്ദിരത്തിന്‍റെ വഴിപാടുവകയ്ക്കു മേലാൽ പ്രവൃത്തി ചെയ്യേണ്ട എന്നു കല്പിച്ചു; അവര്‍ അതു പാളയത്തിൽ പ്രസിദ്ധമാക്കി. അങ്ങനെ ജനം കൊണ്ടുവരുന്നതു നിര്‍ത്തലായി.</verse>
				<verse number="7">കിട്ടിയ സാമാനങ്ങളോ സകല പ്രവൃത്തിയും ചെയ്‍വാന്‍ വേണ്ടുവോളവും അധികവും ഉണ്ടായിരുന്നു.</verse>
				<verse number="8">പണി ചെയ്യുന്നവരിൽ ജ്ഞാനികളായ എല്ലാവരും പഞ്ഞിനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുള്ള പത്തു മൂടുശീലകൊണ്ടു തിരുനിവാസം ഉണ്ടാക്കി; നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ട് അതിനെ ഉണ്ടാക്കി.</verse>
				<verse number="9">ഓരോ മൂടുശീലയ്ക്ക് ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; എല്ലാ മൂടുശീലകള്‍ക്കും ഒരു അളവുതന്നെ.</verse>
				<verse number="10">അഞ്ചു മൂടുശീല ഒന്നോടൊന്ന് ഇണച്ചു; മറ്റേ അഞ്ചു മൂടുശീലയും ഒന്നോടൊന്ന് ഇണച്ചു.</verse>
				<verse number="11">അങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂലുകൊണ്ട് കണ്ണികള്‍ ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെതന്നെ ഉണ്ടാക്കി.</verse>
				<verse number="12">ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കി; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കി; കണ്ണികള്‍ നേര്‍ക്കുനേരേ ആയിരുന്നു.</verse>
				<verse number="13">അവന്‍ പൊന്നുകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി; കൊളുത്തുകൊണ്ട് മൂടുശീലകളെ ഒന്നോടൊന്ന് ഇണച്ചു; അങ്ങനെ തിരുനിവാസം ഒന്നായിത്തീര്‍ന്നു.</verse>
				<verse number="14">തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടുള്ള മൂടുശീലകള്‍ ഉണ്ടാക്കി, പതിനൊന്നു മൂടുശീലയായി അവയെ ഉണ്ടാക്കി.</verse>
				<verse number="15">ഓരോ മൂടുശീലയ്ക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലയ്ക്കു നാലു മുഴം വീതിയും ഉണ്ടായിരുന്നു; മൂടുശീല പതിനൊന്നിനും ഒരു അളവുതന്നെ.</verse>
				<verse number="16">അവന്‍ അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണച്ചു.</verse>
				<verse number="17">ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കി.</verse>
				<verse number="18">കൂടാരം ഒന്നായിരിക്കേണ്ടതിന് അത് ഇണപ്പാന്‍ താമ്രംകൊണ്ട് അമ്പതു കൊളുത്തും ഉണ്ടാക്കി.</verse>
				<verse number="19">ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു കൂടാരത്തിന് ഒരു പുറമൂടിയും അതിന്‍റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും അവന്‍ ഉണ്ടാക്കി.</verse>
				<verse number="20">ഖദിരമരംകൊണ്ടു തിരുനിവാസത്തിനു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കി.</verse>
				<verse number="21">ഓരോ പലകയ്ക്ക് പത്തു മുഴം നീളവും ഓരോ പലകയ്ക്കു ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.</verse>
				<verse number="22">ഓരോ പലകയ്ക്കു തമ്മിൽ ചേര്‍ന്നിരിക്കുന്ന ഈരണ്ടു കുടുമ ഉണ്ടായിരുന്നു; ഇങ്ങനെ തിരുനിവാസത്തിന്‍റെ എല്ലാ പലകയ്ക്കും ഉണ്ടാക്കി.</verse>
				<verse number="23">അവന്‍ തിരുനിവാസത്തിനു പലക ഉണ്ടാക്കിയതു തെക്കുവശത്തേക്ക് ഇരുപതു പലക:</verse>
				<verse number="24">ഒരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമയ്ക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെ അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവട് അവന്‍ ഉണ്ടാക്കി.</verse>
				<verse number="25">തിരുനിവാസത്തിന്‍റെ മറുപുറത്ത് വടക്കുവശത്തേക്കും ഇരുപതു പലക ഉണ്ടാക്കി.</verse>
				<verse number="26">ഒരു പലകയുടെ അടിയിൽ രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടും ഇങ്ങനെ അവയ്ക്കു നാല്പതു വെള്ളിച്ചുവട് ഉണ്ടാക്കി.</verse>
				<verse number="27">തിരുനിവാസത്തിന്‍റെ പടിഞ്ഞാറേ വശത്തേക്ക് ആറു പലക ഉണ്ടാക്കി.</verse>
				<verse number="28">തിരുനിവാസത്തിന്‍റെ ഇരുവശത്തുമുള്ള കോണുകള്‍ക്ക് ഈരണ്ടു പലക ഉണ്ടാക്കി.</verse>
				<verse number="29">അവ താഴെ ഇരട്ടയായും മേലറ്റത്ത് ഒന്നാമത്തെ വളയംവരെ തമ്മിൽ ചേര്‍ന്ന് ഒറ്റയായും ഇരുന്നു. രണ്ടു മൂലയിലുമുള്ള രണ്ടിനും അങ്ങനെതന്നെ ചെയ്തു.</verse>
				<verse number="30">ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെ അടിയിൽ ഈരണ്ടു ചുവടായി പതിനാറു വെള്ളിച്ചുവടും ഉണ്ടായിരുന്നു.</verse>
				<verse number="31">അവന്‍ ഖദിരമരംകൊണ്ട് അന്താഴങ്ങളും ഉണ്ടാക്കി; തിരുനിവാസത്തിന്‍റെ ഒരു വശത്തെ പലകയ്ക്ക് അഞ്ച് അന്താഴം;</verse>
				<verse number="32">തിരുനിവാസത്തിന്‍റെ മറുവശത്തെ പലകയ്ക്ക് അഞ്ച് അന്താഴം; തിരുനിവാസത്തിന്‍റെ പടിഞ്ഞാറേ ഭാഗത്ത് പിന്‍വശത്തെ പലകയ്ക്ക് അഞ്ച് അന്താഴം.</verse>
				<verse number="33">നടുവിലത്തെ അന്താഴം പലകയുടെ ഒത്തനടുവിൽ ഒരു അറ്റത്തുനിന്നു മറ്റേ അറ്റത്തോളം ചെല്ലുവാന്‍ തക്കവണ്ണം ഉണ്ടാക്കി.</verse>
				<verse number="34">പലകകള്‍ പൊന്നുകൊണ്ടു പൊതിഞ്ഞു; അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങള്‍ പൊന്നുകൊണ്ട് ഉണ്ടാക്കി, അന്താഴം പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="35">നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് അവന്‍ ഒരു തിരശ്ശീലയും ഉണ്ടാക്കി: നെയ്ത്തുകാരന്‍റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായിട്ട് അതിനെ ഉണ്ടാക്കി.</verse>
				<verse number="36">അതിന് ഖദിരമരംകൊണ്ട് നാലു തൂണും ഉണ്ടാക്കി, പൊന്നുകൊണ്ടു പൊതിഞ്ഞു; അവയുടെ കൊളുത്തുകള്‍ പൊന്നുകൊണ്ട് ആയിരുന്നു; അവയ്ക്കു വെള്ളികൊണ്ട് നാലു ചുവടു വാര്‍പ്പിച്ചു.</verse>
				<verse number="37">കൂടാരത്തിന്‍റെ വാതിലിനു നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽക്കാരന്‍റെ പണിയായ ഒരു മറശ്ശീലയും</verse>
				<verse number="38">അതിന് അഞ്ചു തൂണും അവയ്ക്കു കൊളുത്തും ഉണ്ടാക്കി; അവയുടെ കുമിഴുകളും മേൽചുറ്റുപടികളും പൊന്നുകൊണ്ടു പൊതിഞ്ഞു; എന്നാൽ അവയുടെ ചുവട് അഞ്ചും താമ്രംകൊണ്ട് ആയിരുന്നു.</verse>
			</chapter>
			<chapter number="37">
				<verse number="1">ബെസലേൽ പെട്ടകം ഖദിരമരംകൊണ്ട് ഉണ്ടാക്കി. അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.</verse>
				<verse number="2">അത് അകവും പുറവും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുറ്റും അതിനു പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി.</verse>
				<verse number="3">അതിന്‍റെ നാലു കാലിനും ഇപ്പുറത്ത് രണ്ടു വളയം അപ്പുറത്ത് രണ്ടു വളയം ഇങ്ങനെ നാലു പൊന്‍വളയം വാര്‍പ്പിച്ചു.</verse>
				<verse number="4">അവന്‍ ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="5">പെട്ടകം ചുമക്കേണ്ടതിന് ആ തണ്ട് പെട്ടകത്തിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളിൽ ചെലുത്തി.</verse>
				<verse number="6">അവന്‍ തങ്കംകൊണ്ടു കൃപാസനം ഉണ്ടാക്കി; അതിനു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.</verse>
				<verse number="7">അവന്‍ പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കി കൃപാസനത്തിന്‍റെ രണ്ടറ്റത്തും അവയെ അടിപ്പുപണിയായി ഉണ്ടാക്കി.</verse>
				<verse number="8">ഒരു കെരൂബ് ഒരു അറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും ഇങ്ങനെ കെരൂബുകളെ കൃപാസനത്തിന്‍റെ രണ്ട് അറ്റത്തും അതിൽനിന്നു തന്നെ ഉള്ളവയായിട്ട് ഉണ്ടാക്കി.</verse>
				<verse number="9">കെരൂബുകള്‍ മേലോട്ടു ചിറകു വിടര്‍ത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കയും ചെയ്തു; കെരൂബുകളുടെ മുഖം കൃപാസനത്തിനു നേരേ ആയിരുന്നു.</verse>
				<verse number="10">അവന്‍ ഖദിരമരംകൊണ്ട് മേശ ഉണ്ടാക്കി. അതിനു രണ്ടു മുഴം നീളവും ഒരു മുഴം വീതിയും ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു.</verse>
				<verse number="11">അതു തങ്കംകൊണ്ടു പൊതിഞ്ഞു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി.</verse>
				<verse number="12">ചുറ്റും അതിനു നാലു വിരൽ വീതിയുള്ള ഒരു ചട്ടവും ഉണ്ടാക്കി. ചട്ടത്തിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി.</verse>
				<verse number="13">അതിനു നാലു പൊന്‍വളയം വാര്‍ത്തു നാലു കാലിന്‍റെയും ഓരോ പാര്‍ശ്വത്തിൽ തറച്ചു.</verse>
				<verse number="14">മേശ ചുമക്കേണ്ടതിനു തണ്ടുകള്‍ ചെലുത്തുവാന്‍ വളയങ്ങള്‍ ചട്ടത്തോടു ചേര്‍ന്നിരുന്നു.</verse>
				<verse number="15">മേശ ചുമക്കേണ്ടതിനുള്ള തണ്ടുകള്‍ ഖദിരമരംകൊണ്ട് ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="16">മേശമേലുള്ള ഉപകരണങ്ങളായ തളികകളും കരണ്ടികളും കിണ്ടികളും പകരുവാന്‍ ഉപയോഗിക്കുന്ന കുടങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.</verse>
				<verse number="17">അവന്‍ തങ്കംകൊണ്ടു നിലവിളക്കുണ്ടാക്കി; വിളക്ക് അടിപ്പുപണിയായി ഉണ്ടാക്കി; അതിന്‍റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും അതിൽനിന്നുതന്നെ ആയിരുന്നു.</verse>
				<verse number="18">നിലവിളക്കിന്‍റെ ഒരു വശത്തുനിന്നു മൂന്നു ശാഖ, അതിന്‍റെ മറ്റേ വശത്തുനിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്‍റെ പാര്‍ശ്വങ്ങളിൽനിന്നു പുറപ്പെട്ടു.</verse>
				<verse number="19">ഒരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയിൽ ഓരോ മൊട്ടും ഓരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കിൽനിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.</verse>
				<verse number="20">വിളക്കുതണ്ടിലോ മൊട്ടുകളും പൂക്കളുമായി ബദാംപൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു.</verse>
				<verse number="21">അതിൽനിന്നുള്ള രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും അതിൽനിന്നുള്ള മറ്റേ രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും അതിൽ നിന്നുള്ള ശേഷം രണ്ടു ശാഖയ്ക്കു കീഴെ ഒരു മൊട്ടും ഇങ്ങനെ അതിൽനിന്നു പുറപ്പെടുന്ന ശാഖ ആറിനും കീഴെ ഉണ്ടായിരുന്നു.</verse>
				<verse number="22">മൊട്ടുകളും ശാഖകളും അതിൽനിന്നുതന്നെ ആയിരുന്നു; അതു മുഴുവനും തങ്കംകൊണ്ടുള്ള ഒറ്റ അടിപ്പുപണിയായിരുന്നു.</verse>
				<verse number="23">അവന്‍ അതിന്‍റെ ഏഴു ദീപവും അതിന്‍റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ട് ഉണ്ടാക്കി.</verse>
				<verse number="24">ഒരു താലന്തു തങ്കംകൊണ്ട് അവന്‍ അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.</verse>
				<verse number="25">അവന്‍ ഖദിരമരംകൊണ്ടു ധൂപപീഠം ഉണ്ടാക്കി; അത് ഒരു മുഴം നീളവും ഒരു മുഴം വീതിയും ഇങ്ങനെ സമചതുരം ആയിരുന്നു. അതിന് ഉയരം രണ്ടു മുഴം ആയിരുന്നു. അതിന്‍റെ കൊമ്പുകള്‍ അതിൽനിന്നുതന്നെ ആയിരുന്നു.</verse>
				<verse number="26">അവന്‍ അതും അതിന്‍റെ മേല്പലകയും ചുറ്റും അതിന്‍റെ പാര്‍ശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനു ചുറ്റും പൊന്നുകൊണ്ട് ഒരു വക്കുണ്ടാക്കി.</verse>
				<verse number="27">അതു ചുമക്കേണ്ടതിനു തണ്ടു ചെലുത്തുവാന്‍ വക്കിനു കീഴെ രണ്ടു പാര്‍ശ്വത്തിലുള്ള ഓരോ കോണിങ്കലും ഓരോ പൊന്‍വളയം ഉണ്ടാക്കി.</verse>
				<verse number="28">ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="29">അവന്‍ വിശുദ്ധമായ അഭിഷേകതൈലവും നല്ല സുഗന്ധമുള്ള നിര്‍മ്മലധൂപവര്‍ഗവും തൈലക്കാരന്‍റെ വിദ്യപ്രകാരം ഉണ്ടാക്കി.</verse>
			</chapter>
			<chapter number="38">
				<verse number="1">അവന്‍ ഖദിരമരംകൊണ്ടു ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഇങ്ങനെ സമചതുരവും മൂന്നു മുഴം ഉയരവുമുള്ളതായിരുന്നു.</verse>
				<verse number="2">അതിന്‍റെ നാലു കോണിലും നാലു കൊമ്പുണ്ടാക്കി; കൊമ്പുകള്‍ അതിൽനിന്നുതന്നെ ആയിരുന്നു. താമ്രംകൊണ്ട് അതു പൊതിഞ്ഞു.</verse>
				<verse number="3">ചട്ടി, ചട്ടുകം, കലശം, മുള്‍ക്കൊളുത്ത്, തീക്കലശം ഇങ്ങനെ പീഠത്തിന്‍റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്‍റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ട് ഉണ്ടാക്കി.</verse>
				<verse number="4">അവന്‍യാഗപീഠത്തിനു വലപ്പണിയായ ഒരു താമ്രജാലം ഉണ്ടാക്കി; അതു താഴെ അതിന്‍റെ ചുറ്റുപടിക്കു കീഴെ അതിന്‍റെ പാതിയോളം എത്തി.</verse>
				<verse number="5">താമ്രജാലത്തിന്‍റെ നാല് അറ്റത്തിനും തണ്ടു ചെലുത്തുവാന്‍ നാലു വളയം വാര്‍ത്തു.</verse>
				<verse number="6">ഖദിരമരംകൊണ്ടു തണ്ടുകളും ഉണ്ടാക്കി താമ്രംകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="7">യാഗപീഠം ചുമക്കേണ്ടതിന് അതിന്‍റെ പാര്‍ശ്വങ്ങളിലുള്ള വളയങ്ങളിൽ ആ തണ്ടുകള്‍ ചെലുത്തി; യാഗപീഠം പലകകൊണ്ടു പൊള്ളയായി ഉണ്ടാക്കി.</verse>
				<verse number="8">സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദര്‍പ്പണങ്ങള്‍കൊണ്ട് അവന്‍ താമ്രത്തൊട്ടിയും അതിന്‍റെ താമ്രക്കാലും ഉണ്ടാക്കി.</verse>
				<verse number="9">അവന്‍ പ്രാകാരവും ഉണ്ടാക്കി; തെക്കു വശത്തെ പ്രാകാരത്തിനു പിരിച്ച പഞ്ഞിനൂൽകൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.</verse>
				<verse number="10">അതിന് ഇരുപതു തൂണും തൂണുകള്‍ക്ക് ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.</verse>
				<verse number="11">വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന് ഇരുപതു തൂണും തൂണുകള്‍ക്ക് ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.</verse>
				<verse number="12">പടിഞ്ഞാറുവശത്ത് അമ്പതു മുഴം മറശ്ശീലയും അതിനു പത്തു തൂണും തൂണുകള്‍ക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.</verse>
				<verse number="13">കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.</verse>
				<verse number="14">വാതിലിന്‍റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിനു മൂന്നു തൂണും അവയ്ക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.</verse>
				<verse number="15">മറ്റേവശത്തും അങ്ങനെതന്നെ; ഇങ്ങനെ പ്രാകാരവാതിലിന്‍റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചു മുഴം വീതം മറശ്ശീലയും അതിനു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.</verse>
				<verse number="16">ചുറ്റും പ്രാകാരത്തിന്‍റെ മറശ്ശീലയൊക്കെയും പിരിച്ച പഞ്ഞിനൂൽകൊണ്ട് ആയിരുന്നു.</verse>
				<verse number="17">തൂണുകള്‍ക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേൽചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകള്‍ വെള്ളി പൊതിഞ്ഞവയും പ്രാകാരത്തിന്‍റെ തൂണുകളൊക്കെയും വെള്ളികൊണ്ടു മേൽചുറ്റുപടിയുള്ളവയും ആയിരുന്നു.</verse>
				<verse number="18">എന്നാൽ പ്രാകാരവാതിലിന്‍റെ മറശ്ശീല നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണി ആയിരുന്നു; അതിന്‍റെ നീളം ഇരുപതു മുഴവും അതിന്‍റെ ഉയരമായ വീതി പ്രാകാരത്തിന്‍റെ മറശ്ശീലയ്ക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.</verse>
				<verse number="19">അതിന്‍റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകള്‍ പൊതിഞ്ഞിരുന്ന തകിടും മേൽചുറ്റുപടിയും വെള്ളി ആയിരുന്നു.</verse>
				<verse number="20">തിരുനിവാസത്തിനും പ്രാകാരത്തിനും നാലു പുറവുമുള്ള കുറ്റികളൊക്കെയും താമ്രം ആയിരുന്നു.</verse>
				<verse number="21">മോശെയുടെ കല്പന അനുസരിച്ചു പുരോഹിതനായ അഹരോന്‍റെ മകന്‍ ഈഥാമാര്‍ മുഖാന്തരം ലേവ്യരുടെ ശുശ്രൂഷയാൽ കണക്കു കൂട്ടിയതുപോലെ സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തിനുണ്ടായ ചെലവ് എന്തെന്നാൽ:</verse>
				<verse number="22">യെഹൂദാഗോത്രത്തിൽ ഹൂരിന്‍റെ മകനായ ഊരിയുടെ മകന്‍ ബെസലേൽ മോശെയോട് യഹോവ കല്പിച്ചതൊക്കെയും ഉണ്ടാക്കി.</verse>
				<verse number="23">അവനോടുകൂടെ ദാന്‍ഗോത്രത്തിൽ അഹീസാമാക്കിന്‍റെ മകനായി കൊത്തുപണിക്കാരനും കൗശലപ്പണിക്കാരനും നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപ്പണി ചെയ്യുന്നവനുമായ ഒഹൊലീയാബും ഉണ്ടായിരുന്നു.</verse>
				<verse number="24">വിശുദ്ധമന്ദിരത്തിന്‍റെ സകല പ്രവൃത്തിയുടെയും പണിക്ക് വഴിപാടായി വന്ന് ഉപയോഗിച്ച പൊന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ ഇരുപത്തൊമ്പതു താലന്തും എഴുനൂറ്റിമുപ്പതു ശേക്കെലും ആയിരുന്നു.</verse>
				<verse number="25">സഭയിൽ ചാര്‍ത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തി എഴുനൂറ്റി എഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.</verse>
				<verse number="26">ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തിൽ ഉള്‍പ്പെട്ട ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേരിൽ ഓരോരുത്തന് ഓരോ ബെക്കാ വീതമായിരുന്നു; അ തു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അര ശേക്കെൽ ആകുന്നു.</verse>
				<verse number="27">വിശുദ്ധമന്ദിരത്തിന്‍റെ ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാര്‍ക്കുന്നതിന് ഒരു ചുവടിന് ഒരു താലന്തു വീതം നൂറു ചുവടിനു നൂറു താലന്തു വെള്ളി ചെലവായി.</verse>
				<verse number="28">ശേഷിപ്പുള്ള ആയിരത്തിഎഴുനൂറ്റി എഴുപത്തഞ്ചു ശേക്കെൽകൊണ്ട് അവന്‍ തൂണുകള്‍ക്കു കൊളുത്ത് ഉണ്ടാക്കുകയും കുമിഴ് പൊതികയും മേൽചുറ്റുപടി ഉണ്ടാക്കുകയും ചെയ്തു.</verse>
				<verse number="29">വഴിപാടു വന്ന താമ്രം എഴുപതു താലന്തും രണ്ടായിരത്തിനാനൂറു ശേക്കെലും ആയിരുന്നു.</verse>
				<verse number="30">അതുകൊണ്ട് അവന്‍ സമാഗമനകൂടാരത്തിന്‍റെ വാതിലിനുള്ള ചുവടുകളും താമ്രയാഗപീഠവും അതിന്‍റെ താമ്രജാലവും യാഗപീഠത്തിന്‍റെ ഉപകരണങ്ങളൊക്കെയും</verse>
				<verse number="31">ചുറ്റും പ്രാകാരത്തിന്‍റെ ചുവടുകളും പ്രാകാരവാതിലിനുള്ള ചുവടുകളും തിരുനിവാസത്തിന്‍റെ എല്ലാ കുറ്റികളും ചുറ്റും പ്രാകാരത്തിന്‍റെ കുറ്റികളും ഉണ്ടാക്കി.</verse>
			</chapter>
			<chapter number="39">
				<verse number="1">യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രവും അഹരോനു വിശുദ്ധവസ്ത്രവും ഉണ്ടാക്കി.</verse>
				<verse number="2">പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.</verse>
				<verse number="3">നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പഞ്ഞിനൂൽ എന്നിവയുടെ ഇടയിൽ ചിത്രപ്പണിയായി നെയ്യേണ്ടതിന് അവര്‍ പൊന്ന് അടിച്ചു നേരിയ തകിടാക്കി നൂലായി കണ്ടിച്ചു.</verse>
				<verse number="4">അവര്‍ അതിന് തമ്മിൽ ഇണച്ചിരിക്കുന്ന ചുമൽക്കണ്ടങ്ങള്‍ ഉണ്ടാക്കി: അത് രണ്ടറ്റത്തും ഇണച്ചിരുന്നു.</verse>
				<verse number="5">അതു കെട്ടി മുറുക്കുവാന്‍ അതിന്മേലുള്ളതായി ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശെയോടു കല്പിച്ചതുപോലെ അതിൽനിന്നുതന്നെ, അതിന്‍റെ പണിപോലെ പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ആയിരുന്നു.</verse>
				<verse number="6">മുദ്രക്കൊത്തായിട്ടു യിസ്രായേൽമക്കളുടെ പേര്‍ കൊത്തിയ ഗോമേദകക്കല്ലുകളെ അവര്‍ പൊന്‍തടങ്ങളിൽ പതിച്ചു.</verse>
				<verse number="7">യഹോവ മോശെയോടു കല്പിച്ചതുപോലെ അവന്‍ യിസ്രായേൽമക്കള്‍ക്കുവേണ്ടി ഏഫോദിന്‍റെ ചുമൽക്കണ്ടങ്ങളിന്മേൽ ഓര്‍മക്കല്ലുകള്‍ വച്ചു.</verse>
				<verse number="8">അവന്‍ ഏഫോദിന്‍റെ പണിപോലെ ചിത്രപ്പണിയായിട്ടു പൊന്ന്, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു പതക്കവും ഉണ്ടാക്കി.</verse>
				<verse number="9">അതു സമചതുരമായിരുന്നു; പതക്കം ഇരട്ടയായി ഉണ്ടാക്കി; അത് ഒരു ചാണ്‍ നീളവും ഒരു ചാണ്‍ വീതിയും ഉള്ളതായി ഇരട്ട ആയിരുന്നു.</verse>
				<verse number="10">അവര്‍ അതിൽ നാലു നിര രത്നം പതിച്ചു: താമ്രമണി, പീതരത്നം, മരതകം; ഇത് ഒന്നാമത്തെ നിര.</verse>
				<verse number="11">രണ്ടാമത്തെ നിര: മാണിക്യം, നീലക്കല്ല്, വജ്രം.</verse>
				<verse number="12">മൂന്നാമത്തെ നിര: പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല്.</verse>
				<verse number="13">നാലാമത്തെ നിര: ഗോമേദകം, പുഷ്പരാഗം, സൂര്യകാന്തം; അവ അതതു തടത്തിൽ പൊന്നിൽ പതിച്ചിരുന്നു.</verse>
				<verse number="14">ഈ കല്ലുകള്‍ യിസ്രായേൽമക്കളുടെ പേരുകളോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടായിരുന്നു; പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്‍റെ പേര്‍ അവയിൽ മുദ്രക്കൊത്തായി കൊത്തിയിരുന്നു.</verse>
				<verse number="15">പതക്കത്തിനു ചരടുപോലെ മുറിച്ചുകുത്തുപണിയായി തങ്കംകൊണ്ടു സരപ്പളികളും ഉണ്ടാക്കി.</verse>
				<verse number="16">പൊന്നുകൊണ്ട് രണ്ടു വളയവും രണ്ടു കണ്ണിയും ഉണ്ടാക്കി; വളയം രണ്ടും പതക്കത്തിന്‍റെ രണ്ട് അറ്റത്തും വച്ചു.</verse>
				<verse number="17">പൊന്നുകൊണ്ടുള്ള രണ്ടു സരപ്പളി അവര്‍ പതക്കത്തിന്‍റെ അറ്റത്ത് രണ്ടു വളയത്തിലും കൊളുത്തി.</verse>
				<verse number="18">രണ്ടു സരപ്പളിയുടെയും അറ്റം രണ്ടും അവര്‍ കണ്ണി രണ്ടിലും കൊളുത്തി ഏഫോദിന്‍റെ ചുമൽക്കണ്ടങ്ങളിന്മേൽ മുന്‍ഭാഗത്തു വച്ചു.</verse>
				<verse number="19">അവര്‍ പൊന്നുകൊണ്ടു വേറേ രണ്ടു കണ്ണി ഉണ്ടാക്കി പതക്കത്തിന്‍റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്‍റെ കീഴറ്റത്തിനു നേരേ അകത്തെ വിളുമ്പിൽ വച്ചു.</verse>
				<verse number="20">അവര്‍ വേറേ രണ്ടു പൊന്‍കണ്ണി ഉണ്ടാക്കി ഏഫോദിന്‍റെ മുന്‍ഭാഗത്തു രണ്ടു ചുമൽക്കണ്ടങ്ങളിൽ താഴെ അതിന്‍റെ ഇണപ്പിനരികെ ഏഫോദിന്‍റെ നടുക്കെട്ടിനു മേലായി വച്ചു.</verse>
				<verse number="21">പതക്കം ഏഫോദിന്‍റെ നടുക്കെട്ടിനു മേലായി ഇരിക്കേണ്ടതിനും അത് ഏഫോദിൽ ആടാതിരിക്കേണ്ടതിനും ദൈവം മോശെയോടു കല്പിച്ചതുപോലെ അവര്‍ അതു കണ്ണികളാൽ ഏഫോദിന്‍റെ കണ്ണികളോടു നീല നാടകൊണ്ടു കെട്ടി.</verse>
				<verse number="22">അവന്‍ ഏഫോദിന്‍റെ അങ്കി മുഴുവനും നീലനൂൽകൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.</verse>
				<verse number="23">അങ്കിയുടെ നടുവിൽ കവചത്തിന്‍റെ ദ്വാരംപോലെ ഒരു ദ്വാരവും അതു കീറാതിരിക്കേണ്ടതിനു ചുറ്റും ഒരു നാടയും വച്ചു.</verse>
				<verse number="24">അങ്കിയുടെ വിളുമ്പിൽ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു മാതളപ്പഴങ്ങള്‍ ഉണ്ടാക്കി.</verse>
				<verse number="25">തങ്കംകൊണ്ടു മണികളും ഉണ്ടാക്കി; മണികള്‍ അങ്കിയുടെ വിളുമ്പിൽ ചുറ്റും മാതളപ്പഴങ്ങളുടെ ഇടയിൽ വച്ചു.</verse>
				<verse number="26">ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും ഒരു മാതളപ്പഴവും ഒരു മണിയും ഒരു മാതളപ്പഴവും ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ വച്ചു.</verse>
				<verse number="27">അഹരോനും പുത്രന്മാര്‍ക്കും പഞ്ഞിനൂൽകൊണ്ട് നെയ്ത്തുപണിയായ അങ്കിയും</verse>
				<verse number="28">പഞ്ഞിനൂൽകൊണ്ടു മുടിയും പഞ്ഞിനൂൽകൊണ്ട് അലങ്കാരമുള്ള തലപ്പാവും പിരിച്ച പഞ്ഞിനൂൽകൊണ്ടു കാൽച്ചട്ടയും</verse>
				<verse number="29">പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായ നടുക്കെട്ടും യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ ഉണ്ടാക്കി.</verse>
				<verse number="30">അവര്‍ തങ്കംകൊണ്ടു വിശുദ്ധമുടിയുടെ നെറ്റിപ്പട്ടം ഉണ്ടാക്കി, അതിൽ “യഹോവയ്ക്കു വിശുദ്ധം” എന്നു മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തി.</verse>
				<verse number="31">അതു മുടിമേൽ കെട്ടേണ്ടതിന് അതിൽ നീലനൂൽനാട കോര്‍ത്തു: യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="32">ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ പണിയൊക്കെയും തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും യിസ്രായേൽമക്കള്‍ ചെയ്തു. അങ്ങനെതന്നെ അവര്‍ ചെയ്തു.</verse>
				<verse number="33">അവര്‍ തിരുനിവാസം മോശെയുടെ അടുക്കൽ കൊണ്ടുവന്നു; കൂടാരവും അതിന്‍റെ ഉപകരണങ്ങളൊക്കെയും കൊളുത്ത്, പലക, അന്താഴം, തൂണ്‍, ചുവട്,</verse>
				<verse number="34">ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടുള്ള പുറമൂടി, തഹശുതോൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,</verse>
				<verse number="35">സാക്ഷ്യപെട്ടകം, അതിന്‍റെ തണ്ട്,</verse>
				<verse number="36">കൃപാസനം, മേശ, അതിന്‍റെ ഉപകരണങ്ങളൊക്കെയും, കാഴ്ചയപ്പം,</verse>
				<verse number="37">തങ്കംകൊണ്ടുള്ള നിലവിളക്ക്, കത്തിച്ചുവയ്പാനുള്ള ദീപങ്ങള്‍, അതിന്‍റെ ഉപകരണങ്ങളൊക്കെയും, വെളിച്ചത്തിന് എണ്ണ,</verse>
				<verse number="38">പൊന്നുകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവര്‍ഗം, കൂടാരവാതിലിനുള്ള മറശ്ശീല,</verse>
				<verse number="39">താമ്രംകൊണ്ടുള്ള യാഗപീഠം, അതിന്‍റെ താമ്രജാലം, തണ്ട്, അതിന്‍റെ ഉപകരണങ്ങളൊക്കെയും,</verse>
				<verse number="40">തൊട്ടി, അതിന്‍റെ കാൽ, പ്രാകാരത്തിന്‍റെ മറശ്ശീല, തൂണ്‍, അതിന്‍റെ ചുവട്, പ്രാകാരവാതിലിന്‍റെ മറശ്ശീല, അതിന്‍റെ കയറ്, കുറ്റി, സമാഗമനകൂടാരമെന്ന തിരുനിവാസത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളൊക്കെയും,</verse>
				<verse number="41">വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി വിശേഷവസ്ത്രം, പുരോഹിതശുശ്രൂഷയ്ക്കുള്ള അഹരോന്‍റെ വിശുദ്ധവസ്ത്രം,</verse>
				<verse number="42">അവന്‍റെ പുത്രന്മാരുടെ വസ്ത്രം ഇങ്ങനെ യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കള്‍ എല്ലാ പണിയും തീര്‍ത്തു.</verse>
				<verse number="43">മോശെ പണിയൊക്കെയും നോക്കി, യഹോവ കല്പിച്ചതുപോലെതന്നെ അവര്‍ അതു ചെയ്തുതീര്‍ത്തിരുന്നു എന്നു കണ്ടു മോശെ അവരെ അനുഗ്രഹിച്ചു.</verse>
			</chapter>
			<chapter number="40">
				<verse number="1">അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന തിരുനിവാസം നിവിര്‍ക്കേണം.</verse>
				<verse number="3">സാക്ഷ്യപെട്ടകം അതിൽ വച്ചു തിരശ്ശീലകൊണ്ടു പെട്ടകം മറയ്ക്കേണം.</verse>
				<verse number="4">മേശ കൊണ്ടുവന്ന് അതിന്‍റെ സാധനങ്ങള്‍ ക്രമത്തിൽ വയ്ക്കേണം. നിലവിളക്കു കൊണ്ടുവന്ന് അതിന്‍റെ ദീപം കൊളുത്തേണം.</verse>
				<verse number="5">ധൂപത്തിനുള്ള പൊന്‍പീഠം സാക്ഷ്യപെട്ടകത്തിനു മുമ്പിൽവച്ച് തിരുനിവാസവാതിലിന്‍റെ മറശ്ശീല തൂക്കേണം.</verse>
				<verse number="6">സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിനു മുമ്പിൽ ഹോമയാഗപീഠം വയ്ക്കേണം.</verse>
				<verse number="7">സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ തൊട്ടി വച്ച് അതിൽ വെള്ളം ഒഴിക്കേണം.</verse>
				<verse number="8">ചുറ്റും പ്രാകാരം നിവിര്‍ത്ത് പ്രാകാരവാതിലിന്‍റെ മറശ്ശീല തൂക്കേണം.</verse>
				<verse number="9">അഭിഷേകതൈലം എടുത്തു തിരുനിവാസവും അതിലുള്ള സകലവും അഭിഷേകം ചെയ്ത് അതും അതിന്‍റെ ഉപകരണങ്ങളൊക്കെയും ശുദ്ധീകരിക്കേണം; അതു വിശുദ്ധമായിരിക്കേണം.</verse>
				<verse number="10">ഹോമയാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും അഭിഷേകം ചെയ്തു യാഗപീഠം ശുദ്ധീകരിക്കേണം; യാഗപീഠം അതിവിശുദ്ധമായിരിക്കേണം.</verse>
				<verse number="11">തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.</verse>
				<verse number="12">അഹരോനെയും പുത്രന്മാരെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകേണം.</verse>
				<verse number="13">അഹരോനെ വിശുദ്ധവസ്ത്രം ധരിപ്പിച്ച്, എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിക്കേണം.</verse>
				<verse number="14">അവന്‍റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിച്ച്,</verse>
				<verse number="15">എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെ അവരെയും അഭിഷേകം ചെയ്യേണം; അവരുടെ അഭിഷേകം ഹേതുവായി അവര്‍ക്കു തലമുറതലമുറയോളം നിത്യപൗരോഹിത്യം ഉണ്ടായിരിക്കേണം.</verse>
				<verse number="16">മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെയൊക്കെയും അവന്‍ ചെയ്തു.</verse>
				<verse number="17">ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി തിരുനിവാസം നിവിര്‍ത്തു.</verse>
				<verse number="18">മോശെ തിരുനിവാസം നിവിര്‍ക്കുകയും അതിന്‍റെ ചുവട് ഉറപ്പിക്കയും പലക നിറുത്തുകയും അന്താഴം ചെലുത്തുകയും തൂണ്‍ നാട്ടുകയും ചെയ്തു.</verse>
				<verse number="19">അവന്‍ മൂടുവിരി തിരുനിവാസത്തിന്മേൽ വിരിച്ച് അതിന്മീതെ മൂടുവിരിയുടെ പുറമൂടിയും വിരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="20">അവന്‍ സാക്ഷ്യം എടുത്തു പെട്ടകത്തിൽ വച്ചു; പെട്ടകത്തിനു തണ്ടു ചെലുത്തി പെട്ടകത്തിന്മീതെ കൃപാസനം വച്ചു.</verse>
				<verse number="21">പെട്ടകം തിരുനിവാസത്തിൽ കൊണ്ടുവന്നു മറയുടെ തിരശ്ശീല തൂക്കി സാക്ഷ്യപെട്ടകം മറച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="22">സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്‍റെ വടക്കുവശത്ത് തിരശ്ശീലയ്ക്കു പുറത്തായി മേശ വച്ചു.</verse>
				<verse number="23">അതിന്മേൽ യഹോവയുടെ സന്നിധിയിൽ അപ്പം അടുക്കിവച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="24">സമാഗമനകൂടാരത്തിൽ മേശയ്ക്കു നേരേ തിരുനിവാസത്തിന്‍റെ തെക്കു വശത്തു നിലവിളക്കു വയ്ക്കയും യഹോവയുടെ സന്നിധിയിൽ ദീപം കൊളുത്തുകയും ചെയ്തു;</verse>
				<verse number="25">യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="26">സമാഗമനകൂടാരത്തിൽ തിരശ്ശീലയുടെ മുന്‍വശത്തു പൊന്നുകൊണ്ടുള്ള ധൂപപീഠം വയ്ക്കയും അതിന്മേൽ സുഗന്ധധൂപവര്‍ഗം ധൂപിക്കയും ചെയ്തു;</verse>
				<verse number="27">യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ.</verse>
				<verse number="28">അവന്‍ തിരുനിവാസത്തിന്‍റെ വാതിലിനുള്ള മറശ്ശീല തൂക്കി.</verse>
				<verse number="29">ഹോമയാഗപീഠം സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്‍റെ വാതിലിനു മുന്‍വശത്തു വയ്ക്കയും അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കയും ചെയ്തു. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="30">സമാഗമനകൂടാരത്തിനും യാഗപീഠത്തിനും നടുവിൽ അവന്‍ തൊട്ടി വയ്ക്കയും കഴുകേണ്ടതിന് അതിൽ വെള്ളം ഒഴിക്കയും ചെയ്തു.</verse>
				<verse number="31">മോശെയും അഹരോനും അവന്‍റെ പുത്രന്മാരും അതിൽ കൈയും കാലും കഴുകി.</verse>
				<verse number="32">അവര്‍ സമാഗമനകൂടാരത്തിൽ കടക്കുമ്പോഴും യാഗപീഠത്തിങ്കൽ ചെല്ലുമ്പോഴും കൈകാലുകള്‍ കഴുകും; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="33">അവന്‍ തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റും പ്രാകാരം നിറുത്തി; പ്രാകാരവാതിലിന്‍റെ മറശ്ശീല തൂക്കി. ഇങ്ങനെ മോശെ പ്രവൃത്തി പൂര്‍ത്തിയാക്കി.</verse>
				<verse number="34">അപ്പോള്‍ മേഘം സമാഗമനകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറച്ചു.</verse>
				<verse number="35">മേഘം സമാഗമനകൂടാരത്തിന്മേൽ അധിവസിക്കയും യഹോവയുടെ തേജസ്സ് തിരുനിവാസത്തെ നിറയ്ക്കയും ചെയ്തതുകൊണ്ടു മോശെക്ക് അകത്തു കടപ്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="36">യിസ്രായേൽമക്കള്‍ തങ്ങളുടെ സകല പ്രയാണങ്ങളിലും മേഘം തിരുനിവാസത്തിന്മേൽനിന്ന് ഉയരുമ്പോള്‍ യാത്ര പുറപ്പെടും.</verse>
				<verse number="37">മേഘം ഉയരാതിരുന്നാൽ അത് ഉയരുംനാള്‍വരെ അവര്‍ യാത്ര പുറപ്പെടാതിരിക്കും.</verse>
				<verse number="38">യിസ്രായേല്യരുടെ സകല പ്രയാണങ്ങളിലും അവരെല്ലാവരും കാണ്‍കെ പകൽസമയത്തു തിരുനിവാസത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അതിൽ അഗ്നിയും ഉണ്ടായിരുന്നു.</verse>
			</chapter>
		</book>
		<book number="3">
			<chapter number="1">
				<verse number="1">യഹോവ സമാഗമനകൂടാരത്തിൽ വച്ചു മോശെയെ വിളിച്ച് അവനോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്കു വഴിപാടു കഴിക്കുന്നു എങ്കിൽ കന്നുകാലികളോ ആടുകളോ ആയ മൃഗങ്ങളെ വഴിപാടു കഴിക്കേണം.</verse>
				<verse number="3">അവന്‍ വഴിപാടായി കന്നുകാലികളിൽ ഒന്നിനെ ഹോമയാഗം കഴിക്കുന്നു എങ്കിൽ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് അര്‍പ്പിക്കേണം.</verse>
				<verse number="4">അവന്‍ ഹോമയാഗത്തിന്‍റെ തലയിൽ കൈ വയ്ക്കേണം; എന്നാൽ അത് അവനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍റെ പേര്‍ക്കു സുഗ്രാഹ്യമാകും.</verse>
				<verse number="5">അവന്‍ യഹോവയുടെ സന്നിധിയിൽ കാളക്കിടാവിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കലുള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.</verse>
				<verse number="6">അവന്‍ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം.</verse>
				<verse number="7">പുരോഹിതനായ അഹരോന്‍റെ പുത്രന്മാര്‍ യാഗപീഠത്തിന്മേൽ തീ ഇട്ടു തീയുടെ മേൽ വിറക് അടുക്കേണം.</verse>
				<verse number="8">പിന്നെ അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ ഖണ്ഡങ്ങളും തലയും മേദസ്സും യാഗപീഠത്തിൽ തീയുടെ മേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം.</verse>
				<verse number="9">അതിന്‍റെ കുടലും കാലും അവന്‍ വെള്ളത്തിൽ കഴുകേണം. പുരോഹിതന്‍ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.</verse>
				<verse number="10">ഹോമയാഗത്തിനുള്ള അവന്‍റെ വഴിപാട് ആട്ടിന്‍കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.</verse>
				<verse number="11">അവന്‍ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്‍റെ വടക്കുവശത്തുവച്ച് അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.</verse>
				<verse number="12">അവന്‍ അതിനെ തലയോടും മേദസ്സോടുംകൂടെ ഖണ്ഡംഖണ്ഡമായി മുറിക്കേണം; പുരോഹിതന്‍ അവയെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ അടുക്കിവയ്ക്കേണം.</verse>
				<verse number="13">കുടലും കാലും അവന്‍ വെള്ളത്തിൽ കഴുകേണം; പുരോഹിതന്‍ സകലവും കൊണ്ടുവന്നു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയുള്ള ദഹനയാഗമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.</verse>
				<verse number="14">യഹോവയ്ക്ക് അവന്‍റെ വഴിപാട് പറവജാതിയിൽ ഒന്നിനെക്കൊണ്ടുള്ള ഹോമയാഗമാകുന്നു എങ്കിൽ അവന്‍ കുറുപ്രാവിനെയോ പ്രാവിന്‍കുഞ്ഞിനെയോ വഴിപാടായി അര്‍പ്പിക്കേണം.</verse>
				<verse number="15">പുരോഹിതന്‍ അതിനെ യാഗപീഠത്തിന്‍റെ അടുക്കൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ചു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതിന്‍റെ രക്തം യാഗപീഠത്തിന്‍റെ പാര്‍ശ്വത്തിങ്കൽ പിഴിഞ്ഞുകളയേണം.</verse>
				<verse number="16">അതിന്‍റെ തീന്‍പണ്ടം മലത്തോടുകൂടെ പറിച്ചെടുത്ത് യാഗപീഠത്തിന്‍റെ അരികെ കിഴക്കുവശത്തു വെണ്ണീരിടുന്ന സ്ഥലത്ത് ഇടേണം.</verse>
				<verse number="17">അതിനെ രണ്ടാക്കാതെ ചിറകോടുകൂടെ പിളര്‍ക്കേണം; പുരോഹിതന്‍ അതിനെ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മീതെ ദഹിപ്പിക്കേണം; അതു ഹോമയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.</verse>
			</chapter>
			<chapter number="2">
				<verse number="1">ആരെങ്കിലും യഹോവയ്ക്കു ഭോജനയാഗമായ വഴിപാട് കഴിക്കുമ്പോള്‍ അവന്‍റെ വഴിപാടു നേരിയ മാവ് ആയിരിക്കേണം; അവന്‍ അതിന്മേൽ എണ്ണ ഒഴിച്ചു കുന്തുരുക്കവും ഇടേണം.</verse>
				<verse number="2">അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ അതു കൊണ്ടുവരേണം. അവന്‍ മാവും എണ്ണയും ഒരു കൈ നിറച്ചും കുന്തുരുക്കം മുഴുവനും എടുക്കേണം; പുരോഹിതന്‍ അതു നിവേദ്യമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.</verse>
				<verse number="3">എന്നാൽ ഭോജനയാഗത്തിന്‍റെ ശേഷിപ്പ് അഹരോനും പുത്രന്മാര്‍ക്കും ഇരിക്കേണം. യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.</verse>
				<verse number="4">അടുപ്പത്തുവച്ചു ചുട്ടതു നീ ഭോജനയാഗമായി കഴിക്കുന്നു എങ്കിൽ അതു നേരിയ മാവു കൊണ്ടുണ്ടാക്കിയതായി എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളോ എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളോ ആയിരിക്കേണം.</verse>
				<verse number="5">നിന്‍റെ വഴിപാട് ചട്ടിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത നേരിയ മാവുകൊണ്ട് ആയിരിക്കേണം.</verse>
				<verse number="6">അതു കഷണംകഷണമായി നുറുക്കി അതിന്മേൽ എണ്ണ ഒഴിക്കേണം; അതു ഭോജനയാഗം.</verse>
				<verse number="7">നിന്‍റെ വഴിപാട് ഉരുളിയിൽ ചുട്ട ഭോജനയാഗം ആകുന്നുവെങ്കിൽ അത് എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ട് ഉണ്ടാക്കേണം.</verse>
				<verse number="8">ഇവകൊണ്ട് ഉണ്ടാക്കിയ ഭോജനയാഗം നീ യഹോവയ്ക്കു കൊണ്ടുവരേണം; അതു പുരോഹിതന്‍റെ അടുക്കൽ കൊണ്ടുചെല്ലുകയും അവന്‍ അതു യാഗപീഠത്തിങ്കൽ കൊണ്ടുപോകയും വേണം.</verse>
				<verse number="9">പുരോഹിതന്‍ ഭോജനയാഗത്തിന്‍റെ നിവേദ്യം എടുത്തു യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.</verse>
				<verse number="10">ഭോജനയാഗത്തിന്‍റെ ശേഷിപ്പ് അഹരോനും പുത്രന്മാര്‍ക്കും ഇരിക്കേണം; അത് യഹോവയ്ക്കുള്ള ദഹനയാഗങ്ങളിൽ അതിവിശുദ്ധം.</verse>
				<verse number="11">നിങ്ങള്‍ യഹോവയ്ക്കു കഴിക്കുന്ന യാതൊരു ഭോജനയാഗവും പുളിപ്പുള്ളതായി ഉണ്ടാക്കരുത്; പുളിച്ചത് ഒന്നും യാതൊരു വക തേനും യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കരുത്.</verse>
				<verse number="12">അവ ആദ്യഫലങ്ങളുടെ വഴിപാടായി യഹോവയ്ക്ക് അര്‍പ്പിക്കാം. എങ്കിലും സൗരഭ്യവാസനയായി യാഗപീഠത്തിന്മേൽ അവ കയറരുത്.</verse>
				<verse number="13">നിന്‍റെ ഭോജനയാഗത്തിനൊക്കെയും ഉപ്പു ചേര്‍ക്കേണം; നിന്‍റെ ദൈവത്തിന്‍റെ നിയമത്തിന്‍ ഉപ്പു ഭോജനയാഗത്തിന് ഇല്ലാതിരിക്കരുത്; എല്ലാ വഴിപാടിനും ഉപ്പു ചേര്‍ക്കേണം.</verse>
				<verse number="14">നിന്‍റെ ആദ്യഫലങ്ങളുടെ ഭോജനയാഗം യഹോവയ്ക്കു കഴിക്കുന്നു എങ്കിൽ കതിര്‍ ചുട്ട് ഉതിര്‍ത്ത മണികള്‍ ആദ്യഫലങ്ങളുടെ ഭോജനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="15">അതിന്മേൽ എണ്ണ ഒഴിച്ച് അതിന്മീതെ കുന്തുരുക്കവും ഇടേണം; അത് ഒരു ഭോജനയാഗം.</verse>
				<verse number="16">ഉതിര്‍ത്ത മണിയിലും എണ്ണയിലും കുറേശ്ശയും കുന്തുരുക്കം മുഴുവനും പുരോഹിതന്‍ നിവേദ്യമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്ക് ഒരു ദഹനയാഗം.</verse>
			</chapter>
			<chapter number="3">
				<verse number="1">ഒരുവന്‍റെ വഴിപാട് സമാധാനയാഗം ആകുന്നുവെങ്കിൽ കന്നുകാലികളിൽ ഒന്നിനെ അര്‍പ്പിക്കുന്നതായാൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അവന്‍ യഹോവയുടെ സന്നിധിയിൽ അര്‍പ്പിക്കേണം.</verse>
				<verse number="2">തന്‍റെ വഴിപാടിന്‍റെ തലയിൽ അവന്‍ കൈ വച്ചു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.</verse>
				<verse number="3">അവന്‍ സമാധാനയാഗത്തിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലിരിക്കുന്ന</verse>
				<verse number="4">സകല മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവയ്ക്കു ദഹനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="5">അഹരോന്‍റെ പുത്രന്മാര്‍ യാഗപീഠത്തിൽ തീയുടെമേലുള്ള വിറകിന്മേൽ ഹോമയാഗത്തിന്മീതെ അതു ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.</verse>
				<verse number="6">യഹോവയ്ക്കു സമാധാനയാഗമായുള്ള വഴിപാട് ആട് ആകുന്നു എങ്കിൽ ആണാകട്ടെ പെണ്ണാകട്ടെ ഊനമില്ലാത്തതിനെ അര്‍പ്പിക്കേണം.</verse>
				<verse number="7">ഒരു കുഞ്ഞാടിനെ വഴിപാടായിട്ട് അര്‍പ്പിക്കുന്നു എങ്കിൽ അതിനെ യഹോവയുടെ സന്നിധിയിൽ അര്‍പ്പിക്കേണം.</verse>
				<verse number="8">തന്‍റെ വഴിപാടിന്‍റെ തലയിൽ അവന്‍ കൈ വച്ചു സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.</verse>
				<verse number="9">അവന്‍ സമാധാനയാഗത്തിൽനിന്ന് അതിന്‍റെ മേദസ്സും തടിച്ച വാൽ മുഴുവനും - ഇതു തണ്ടെല്ലിങ്കൽനിന്നു പറിച്ചുകളയേണം - കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള</verse>
				<verse number="10">സകല മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡത്തോടുകൂടെ കരളിന്മേലുള്ള വപയും നീക്കി യഹോവയ്ക്കു ദഹനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="11">പുരോഹിതന്‍ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു യഹോവയ്ക്കു ദഹനയാഗഭോജനം.</verse>
				<verse number="12">അവന്‍റെ വഴിപാട് കോലാട് ആകുന്നു എങ്കിൽ അവന്‍ അതിനെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം.</verse>
				<verse number="13">അതിന്‍റെ തലയിൽ അവന്‍ കൈ വച്ചു സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ അതിനെ അറുക്കേണം; അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.</verse>
				<verse number="14">അതിൽനിന്നു കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള</verse>
				<verse number="15">സകല മേദസ്സും മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും നീക്കി അവന്‍ യഹോവയ്ക്കു ദഹനയാഗമായി തന്‍റെ വഴിപാട് അര്‍പ്പിക്കേണം.</verse>
				<verse number="16">പുരോഹിതന്‍ അതു യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; അതു സൗരഭ്യവാസനയായ ദഹനയാഗഭോജനം; മേദസ്സൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു.</verse>
				<verse number="17">മേദസ്സും രക്തവും തിന്നരുത് എന്നുള്ളതു നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
			</chapter>
			<chapter number="4">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴച്ച് ആ വക വല്ലതും ചെയ്താൽ-</verse>
				<verse number="3">അഭിഷിക്തനായ പുരോഹിതന്‍ ജനത്തിന്മേൽ കുറ്റം വരത്തക്കവണ്ണം പാപം ചെയ്തു എങ്കിൽ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവയ്ക്കു പാപയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെ അര്‍പ്പിക്കേണം.</verse>
				<verse number="4">അവന്‍ ആ കാളയെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു കാളയുടെ തലയിൽ കൈ വച്ചു യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കേണം.</verse>
				<verse number="5">അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം.</verse>
				<verse number="6">പുരോഹിതന്‍ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിന്‍റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.</verse>
				<verse number="7">പുരോഹിതന്‍ രക്തം കുറെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലുള്ള സുഗന്ധവര്‍ഗത്തിന്‍ ധൂപപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടേണം; കാളയുടെ ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ ഉള്ള ഹോമയാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം.</verse>
				<verse number="8">പാപയാഗത്തിനുള്ള കാളയുടെ സകല മേദസ്സും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കുടലിന്മേലുള്ള സകല മേദസ്സും അതിൽനിന്നു നീക്കേണം.</verse>
				<verse number="9">മൂത്രപിണ്ഡം രണ്ടും അവയുടെമേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും അവന്‍ എടുക്കേണം.</verse>
				<verse number="10">സമാധാനയാഗത്തിനുള്ള കാളയിൽനിന്ന് എടുത്തതുപോലെ തന്നെ; പുരോഹിതന്‍ ഹോമയാഗപീഠത്തിന്മേൽ അതു ദഹിപ്പിക്കേണം.</verse>
				<verse number="11">കാളയുടെ തോലും മാംസം മുഴുവനും തലയും കാലുകളും കുടലും ചാണകവുമായി</verse>
				<verse number="12">കാളയെ മുഴുവനും അവന്‍ പാളയത്തിനു പുറത്തു വെണ്ണീര്‍ ഇടുന്ന വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വിറകിന്മേൽ വച്ചു തീയിട്ടു ചുട്ടുകളയേണം; വെണ്ണീര്‍ ഇടുന്നേടത്തു വച്ചുതന്നെ അതു ചുട്ടുകളയേണം.</verse>
				<verse number="13">യിസ്രായേൽസഭ മുഴുവനും അബദ്ധവശാൽ പിഴയ്ക്കയും ആ കാര്യം സഭയുടെ കണ്ണിനു മറഞ്ഞിരിക്കയും, ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അവര്‍ പാപം ചെയ്തു കുറ്റക്കാരായിത്തീരുകയും ചെയ്താൽ,</verse>
				<verse number="14">ചെയ്ത പാപം അവര്‍ അറിയുമ്പോള്‍ സഭ ഒരു കാളക്കിടാവിനെ പാപയാഗമായി അര്‍പ്പിക്കേണം; സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ അതിനെ കൊണ്ടുവന്നിട്ട്</verse>
				<verse number="15">സഭയുടെ മൂപ്പന്മാര്‍ യഹോവയുടെ സന്നിധിയിൽ കാളയുടെ തലയിൽ കൈ വയ്ക്കേണം; യഹോവയുടെ സന്നിധിയിൽ കാളയെ അറുക്കയും വേണം.</verse>
				<verse number="16">അഭിഷിക്തനായ പുരോഹിതന്‍ കാളയുടെ രക്തം കുറെ സമാഗമനകൂടാരത്തിൽ കൊണ്ടുവരേണം.</verse>
				<verse number="17">പുരോഹിതന്‍ രക്തത്തിൽ വിരൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴു പ്രാവശ്യം തളിക്കേണം.</verse>
				<verse number="18">അവന്‍ സമാഗമനകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള പീഠത്തിന്‍റെ കൊമ്പുകളിൽ കുറെ പുരട്ടേണം; ശേഷം രക്തം മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കലുള്ള ഹോമയാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചു കളയേണം.</verse>
				<verse number="19">അതിന്‍റെ മേദസ്സൊക്കെയും അവന്‍ അതിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.</verse>
				<verse number="20">പാപയാഗത്തിനുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നെ ഈ കാളയെയും ചെയ്യേണം; അങ്ങനെതന്നെ ഇതിനെയും ചെയ്യേണം; ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവരോടു ക്ഷമിക്കും.</verse>
				<verse number="21">പിന്നെ അവന്‍ കാളയെ പാളയത്തിനു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം; ഇതു സഭയ്ക്കുവേണ്ടിയുള്ള പാപയാഗം.</verse>
				<verse number="22">ഒരു പ്രമാണി പാപം ചെയ്കയും, ചെയ്യരുതെന്നു തന്‍റെ ദൈവമായ യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പിഴച്ചു കുറ്റക്കാരനായിത്തീരുകയും ചെയ്താൽ</verse>
				<verse number="23">അവന്‍ ചെയ്ത പാപം അവനു ബോധ്യമായി എങ്കിൽ അവന്‍ ഊനമില്ലാത്ത ഒരു ആണ്‍കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.</verse>
				<verse number="24">അവന്‍ ആടിന്‍റെ തലയിൽ കൈ വച്ചു യഹോവയുടെ സന്നിധിയിൽ ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ അറുക്കേണം; അത് ഒരു പാപയാഗം.</verse>
				<verse number="25">പിന്നെ പുരോഹിതന്‍ പാപയാഗത്തിന്‍റെ രക്തം വിരൽകൊണ്ട് കുറെ എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം ഹോമയാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം.</verse>
				<verse number="26">അതിന്‍റെ മേദസ്സൊക്കെയും അവന്‍ സമാധാനയാഗത്തിന്‍റെ മേദസ്സുപോലെ യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്‍റെ പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.</verse>
				<verse number="27">ദേശത്തെ ജനത്തിൽ ഒരുത്തന്‍ ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും അബദ്ധവശാൽ പിഴച്ചു കുറ്റക്കാരനായിത്തീര്‍ന്നാൽ</verse>
				<verse number="28">പാപം അവനു ബോധ്യമായി എങ്കിൽ അവന്‍ ചെയ്ത പാപം നിമിത്തം ഊനമില്ലാത്ത ഒരു പെണ്‍കോലാട്ടിനെ വഴിപാടായി കൊണ്ടുവരേണം.</verse>
				<verse number="29">പാപയാഗമൃഗത്തിന്‍റെ തലയിൽ അവന്‍ കൈ വച്ചിട്ടു ഹോമയാഗത്തിന്‍റെ സ്ഥലത്തുവച്ചു പാപയാഗമൃഗത്തെ അറുക്കേണം.</verse>
				<verse number="30">പുരോഹിതന്‍ അതിന്‍റെ രക്തം വിരൽകൊണ്ടു കുറെ എടുത്തു ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തമൊക്കെയും യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം.</verse>
				<verse number="31">അതിന്‍റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്നു മേദസ്സ് എടുക്കുന്നതുപോലെ എടുത്ത് പുരോഹിതന്‍ യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.</verse>
				<verse number="32">അവന്‍ പാപയാഗമായി ഒരു ആട്ടിന്‍കുട്ടിയെ കൊണ്ടുവരുന്നു എങ്കിൽ ഊനമില്ലാത്ത പെണ്ണാട്ടിനെ കൊണ്ടുവരേണം.</verse>
				<verse number="33">പാപയാഗമൃഗത്തിന്‍റെ തലയിൽ അവന്‍ കൈ വച്ചു ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അതിനെ പാപയാഗമായി അറുക്കേണം.</verse>
				<verse number="34">പുരോഹിതന്‍ പാപയാഗത്തിന്‍റെ രക്തം വിരൽകൊണ്ടു കുറെ എടുത്ത് ഹോമയാഗപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടി, ശേഷം രക്തമൊക്കെയും യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചുകളയേണം.</verse>
				<verse number="35">അതിന്‍റെ മേദസ്സൊക്കെയും സമാധാനയാഗത്തിൽനിന്ന് ആട്ടിന്‍കുട്ടിയുടെ മേദസ്സ് എടുക്കുന്നതുപോലെ അവന്‍ എടുക്കേണം; പുരോഹിതന്‍ യാഗപീഠത്തിന്മേൽ യഹോവയുടെ ദഹനയാഗങ്ങളെപ്പോലെ അവയെ ദഹിപ്പിക്കേണം; അവന്‍ ചെയ്ത പാപത്തിനു പുരോഹിതന്‍ ഇങ്ങനെ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.</verse>
			</chapter>
			<chapter number="5">
				<verse number="1">ഒരുത്തന്‍ സത്യവാചകം കേട്ടിട്ട്, താന്‍ സാക്ഷിയായി കാണുകയോ അറികയോ ചെയ്തത് അറിയിക്കാതെ അങ്ങനെ പാപം ചെയ്താൽ അവന്‍ തന്‍റെ കുറ്റം വഹിക്കേണം.</verse>
				<verse number="2">ശുദ്ധിയില്ലാത്ത കാട്ടുമൃഗത്തിന്‍റെ പിണമോ ശുദ്ധിയില്ലാത്ത നാട്ടുമൃഗത്തിന്‍റെ പിണമോ ശുദ്ധിയില്ലാത്ത ഇഴജാതിയുടെ പിണമോ ഇങ്ങനെ വല്ല അശുദ്ധവസ്തുവും ഒരുത്തന്‍ തൊടുകയും അത് അവനു മറവായിരിക്കയും ചെയ്താൽ അവന്‍ അശുദ്ധനും കുറ്റക്കാരനും ആകുന്നു.</verse>
				<verse number="3">അല്ലെങ്കിൽ യാതൊരു അശുദ്ധിയാലെങ്കിലും അശുദ്ധനായ ഒരു മനുഷ്യന്‍റെ അശുദ്ധിയെ ഒരുത്തന്‍ തൊടുകയും അത് അവനു മറവായിരിക്കയും ചെയ്താൽ അതറിയുമ്പോള്‍ അവന്‍ കുറ്റക്കാരനാകും.</verse>
				<verse number="4">അല്ലെങ്കിൽ മനുഷ്യന്‍ നിര്‍വിചാരമായി സത്യം ചെയ്യുന്നതുപോലെ ദോഷം ചെയ്‍വാനോ ഗുണം ചെയ്‍വാനോ ഒരുത്തന്‍ തന്‍റെ അധരങ്ങള്‍കൊണ്ടു നിര്‍വിചാരമായി സത്യം ചെയ്കയും അത് അവനു മറവായിരിക്കയും ചെയ്താൽ അവന്‍ അത് അറിയുമ്പോള്‍ അങ്ങനെയുള്ള കാര്യത്തിൽ അവന്‍ കുറ്റക്കാരനാകും.</verse>
				<verse number="5">ആ വക കാര്യത്തിൽ അവന്‍ കുറ്റക്കാരനാകുമ്പോള്‍ താന്‍ പാപം ചെയ്തു എന്ന് അവന്‍ ഏറ്റുപറയേണം.</verse>
				<verse number="6">താന്‍ ചെയ്ത പാപം നിമിത്തം അവന്‍ യഹോവയ്ക്ക് അകൃത്യയാഗമായി ചെമ്മരിയാട്ടിന്‍കുട്ടിയോ കോലാട്ടിന്‍കുട്ടിയോ ആയ ഒരു പെണ്ണാട്ടിനെ പാപയാഗമായി കൊണ്ടുവരേണം; പുരോഹിതന്‍ അവനുവേണ്ടി അവന്‍റെ പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="7">ആട്ടിന്‍കുട്ടിക്ക് അവനു വകയില്ലങ്കിൽ താന്‍ ചെയ്ത പാപം നിമിത്തം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും യഹോവയ്ക്കു കൊണ്ടുവരേണം.</verse>
				<verse number="8">അവന്‍ അവയെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം; അവന്‍ പാപയാഗത്തിനുള്ളതിനെ മുമ്പേ അര്‍പ്പിച്ച് അതിന്‍റെ തല കഴുത്തിൽനിന്നു പിരിച്ചുപറിക്കേണം; എന്നാൽ രണ്ടായി പിളര്‍ക്കരുത്.</verse>
				<verse number="9">അവന്‍ പാപയാഗത്തിന്‍റെ രക്തം കുറെ യാഗപീഠത്തിന്‍റെ പാര്‍ശ്വത്തിൽ തളിക്കേണം; ശേഷം രക്തം യാഗപീഠത്തിന്‍റെ ചുവട്ടിൽ പിഴിഞ്ഞുകളയേണം; ഇതു പാപയാഗം.</verse>
				<verse number="10">രണ്ടാമത്തേതിനെ അവന്‍ നിയമപ്രകാരം ഹോമയാഗമായി അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവന്‍ ചെയ്ത പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.</verse>
				<verse number="11">രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിന്‍ കുഞ്ഞിനോ അവനു വകയില്ലങ്കിൽ പാപം ചെയ്തവന്‍ പാപയാഗത്തിന് ഒരിടങ്ങഴി നേരിയ മാവ് വഴിപാടായി കൊണ്ടുവരേണം; അതു പാപയാഗം ആകകൊണ്ട് അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്.</verse>
				<verse number="12">അവന്‍ അതു പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം; പുരോഹിതന്‍ നിവേദ്യമായി അതിൽനിന്നു കൈ നിറച്ചെടുത്ത് യാഗപീഠത്തിന്മേൽ യഹോവയ്ക്കുള്ള ദഹനയാഗങ്ങളെപ്പോലെ ദഹിപ്പിക്കേണം; ഇതു പാപയാഗം.</verse>
				<verse number="13">ഇങ്ങനെ പുരോഹിതന്‍ ആ വക കാര്യത്തിൽ അവന്‍ ചെയ്ത പാപം നിമിത്തം അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും; ശേഷിപ്പുള്ളത് ഭോജനയാഗംപോലെ പുരോഹിതന് ഇരിക്കേണം.</verse>
				<verse number="14">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="15">ആരെങ്കിലും യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ച് അബദ്ധവശാൽ അതിക്രമം ചെയ്തു പിഴച്ചു എങ്കിൽ അവന്‍ തന്‍റെ അകൃത്യത്തിനു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നീ മതിക്കുന്ന വിലയ്ക്കുള്ളതായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ അകൃത്യയാഗമായി യഹോവയ്ക്കു കൊണ്ടുവരേണം.</verse>
				<verse number="16">വിശുദ്ധവസ്തുക്കളെ സംബന്ധിച്ചു താന്‍ പിഴച്ചതിനു പകരം മുതലും അതിനോട് അഞ്ചിലൊന്നു കൂട്ടിയും അവന്‍ പുരോഹിതനു കൊടുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിനുള്ള ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം. എന്നാൽ അത് അവനോടു ക്ഷമിക്കും.</verse>
				<verse number="17">ചെയ്യരുതെന്ന് യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും പിഴച്ചിട്ട് അവന്‍ അറിയാതിരുന്നാലും കുറ്റക്കാരനാകുന്നു; അവന്‍ തന്‍റെ കുറ്റം വഹിക്കേണം.</verse>
				<verse number="18">അവന്‍ അകൃത്യയാഗത്തിനായി നിന്‍റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം; അവന്‍ അബദ്ധവശാൽ പിഴച്ചതും അറിയാതിരുന്നതുമായ പിഴയ്ക്കായി പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കും.</verse>
				<verse number="19">ഇത് അകൃത്യയാഗം; അവന്‍ യഹോവയോട് അകൃത്യം ചെയ്തുവല്ലോ.</verse>
			</chapter>
			<chapter number="6">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">ആരെങ്കിലും പിഴച്ച് യഹോവയോട് അതിക്രമം ചെയ്തു തന്‍റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യത്തെയോ സംബന്ധിച്ച് കൂട്ടുകാരനോടു ഭോഷ്കു പറക എങ്കിലും കൂട്ടുകാരനോടു വഞ്ചന ചെയ്ക എങ്കിലും</verse>
				<verse number="3">കാണാതെപോയ വസ്തു കണ്ടിട്ട് അതിനെക്കുറിച്ചു ഭോഷ്കു പറഞ്ഞു മനുഷ്യന്‍ പിഴയ്ക്കുന്ന ഈവക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്ക എങ്കിലും ചെയ്തിട്ട്</verse>
				<verse number="4">അവന്‍ പിഴച്ചു കുറ്റക്കാരനായാൽ താന്‍ മോഷ്‍ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്‍റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താന്‍ കണ്ടതോ</verse>
				<verse number="5">താന്‍ കള്ളസ്സത്യം ചെയ്ത് എടുത്തതോ ആയതൊക്കെയും മുതലോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവന്‍ അത് ഉടമസ്ഥനു കൊടുക്കേണം.</verse>
				<verse number="6">അകൃത്യയാഗത്തിനായിട്ട് അവന്‍ നിന്‍റെ മതിപ്പുപോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.</verse>
				<verse number="7">പുരോഹിതന്‍ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവന്‍ അകൃത്യമായി ചെയ്തതൊക്കെയും അവനോടു ക്ഷമിക്കും.</verse>
				<verse number="8">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="9">നീ അഹരോനോടും പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ഹോമയാഗത്തിന്‍റെ പ്രമാണമാവിത്: ഹോമയാഗം രാത്രി മുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കയും യാഗപീഠത്തിലെ തീ അതിനാൽ കത്തിക്കൊണ്ടിരിക്കയും വേണം.</verse>
				<verse number="10">പുരോഹിതന്‍ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽകൊണ്ടുള്ള കാൽച്ചട്ടയാൽ തന്‍റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിച്ചുണ്ടായ വെണ്ണീര്‍ എടുത്ത് യാഗപീഠത്തിന്‍റെ ഒരു വശത്ത് ഇടേണം.</verse>
				<verse number="11">അവന്‍ വസ്ത്രം മാറി വേറേ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെണ്ണീര്‍ കൊണ്ടുപോകേണം.</verse>
				<verse number="12">യാഗപീഠത്തിൽ തീ കെട്ടുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതന്‍ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിന്മീതെ സമാധാനയാഗങ്ങളുടെ മേദസ്സ് ദഹിപ്പിക്കേണം.</verse>
				<verse number="13">യാഗപീഠത്തിന്മേൽ തീ കെട്ടുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം.</verse>
				<verse number="14">ഭോജനയാഗത്തിന്‍റെ പ്രമാണമാവിത്: അഹരോന്‍റെ പുത്രന്മാര്‍ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്‍റെ മുമ്പിൽ അത് അര്‍പ്പിക്കേണം.</verse>
				<verse number="15">ഭോജനയാഗത്തിന്‍റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈ നിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് നിവേദ്യമായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം.</verse>
				<verse number="16">അതിന്‍റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ച് അതു പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിൽവച്ച് അതു തിന്നേണം.</verse>
				<verse number="17">അതു പുളിച്ച മാവു കൂട്ടി ചുടരുത്; എന്‍റെ ദഹനയാഗങ്ങളിൽനിന്ന് അതു ഞാന്‍ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം.</verse>
				<verse number="18">അഹരോന്‍റെ മക്കളിൽ ആണുങ്ങള്‍ക്കൊക്കെയും അതു തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിങ്ങള്‍ക്കു തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം.</verse>
				<verse number="19">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="20">അഹരോന് അഭിഷേകം കഴിയുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടാവിത്: ഒരു ഇടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="21">അത് എണ്ണ ചേര്‍ത്ത് ചട്ടിയിൽ ചുടേണം; അതു കുതിര്‍ത്തു കൊണ്ടുവരേണം; ചുട്ട കഷണങ്ങള്‍ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അര്‍പ്പിക്കേണം.</verse>
				<verse number="22">അവന്‍റെ പുത്രന്മാരിൽ അവനു പകരം അഭിഷേകം പ്രാപിക്കുന്ന പുരോഹിതനും അത് അര്‍പ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അതു മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കേണം;</verse>
				<verse number="23">പുരോഹിതന്‍റെ ഭോജനയാഗം മുഴുവനും ദഹിപ്പിക്കേണം; അതു തിന്നരുത്.</verse>
				<verse number="24">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="25">നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: പാപയാഗത്തിന്‍റെ പ്രമാണമാവിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അത് അതിവിശുദ്ധം.</verse>
				<verse number="26">പാപത്തിനുവേണ്ടി അത് അര്‍പ്പിക്കുന്ന പുരോഹിതന്‍ അതു തിന്നേണം; സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവച്ച് അത് തിന്നേണം.</verse>
				<verse number="27">അതിന്‍റെ മാംസം തൊടുന്നവന്‍ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്‍റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അതു വീണത് ഒരു വിശുദ്ധസ്ഥലത്തുവച്ചു കഴുകേണം.</verse>
				<verse number="28">അതു വേവിച്ച മണ്‍പാത്രം ഉടച്ചുകളയേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അതു തേച്ചുമഴക്കി വെള്ളംകൊണ്ടു കഴുകേണം.</verse>
				<verse number="29">പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; അത് അതിവിശുദ്ധം.</verse>
				<verse number="30">എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാന്‍ സമാഗമനകൂടാരത്തിനകത്തു രക്തം കൊണ്ടുവരുന്ന പാപയാഗത്തെ തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
			</chapter>
			<chapter number="7">
				<verse number="1">അകൃത്യയാഗത്തിന്‍റെ പ്രമാണമാവിത്: അത് അതിവിശുദ്ധം.</verse>
				<verse number="2">ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ച് അകൃത്യയാഗമൃഗത്തെയും അറുക്കേണം; അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കേണം.</verse>
				<verse number="3">അതിന്‍റെ സകല മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും</verse>
				<verse number="4">മൂത്രപിണ്ഡം രണ്ടും അവയുടെ മേൽ കടിപ്രദേശത്തുള്ള മേദസ്സും മൂത്രപിണ്ഡങ്ങളോടുകൂടെ കരളിന്മേലുള്ള വപയും എടുത്ത്</verse>
				<verse number="5">പുരോഹിതന്‍ യാഗപീഠത്തിന്മേൽ യഹോവയ്ക്കു ദഹനയാഗമായി ദഹിപ്പിക്കേണം; അത് അകൃത്യയാഗം.</verse>
				<verse number="6">പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അതു തിന്നേണം; ഒരു വിശുദ്ധസ്ഥലത്തുവച്ച് അതു തിന്നേണം; അത് അതിവിശുദ്ധം.</verse>
				<verse number="7">പാപയാഗംപോലെതന്നെ അകൃത്യയാഗവും ആകുന്നു; അവയ്ക്കു പ്രമാണവും ഒന്നുതന്നെ; പ്രായശ്ചിത്തം കഴിക്കുന്ന പുരോഹിതന് അത് ഇരിക്കേണം.</verse>
				<verse number="8">പുരോഹിതന്‍ ഒരുത്തന്‍റെ ഹോമയാഗം അര്‍പ്പിക്കുമ്പോള്‍ അര്‍പ്പിച്ച പുരോഹിതനു ഹോമയാഗമൃഗത്തിന്‍റെ തോൽ ഇരിക്കേണം.</verse>
				<verse number="9">അടുപ്പത്തുവച്ചു ചുടുന്ന ഭോജനയാഗമൊക്കെയും ഉരുളിയിലും ചട്ടിയിലും ഉണ്ടാക്കുന്നതൊക്കെയും അര്‍പ്പിക്കുന്ന പുരോഹിതന് ഇരിക്കേണം.</verse>
				<verse number="10">എണ്ണ ചേര്‍ത്തതോ ചേര്‍ക്കാത്തതോ ആയ സകല ഭോജനയാഗവും അഹരോന്‍റെ സകല പുത്രന്മാര്‍ക്കും ഒരുപോലെ ഇരിക്കേണം.</verse>
				<verse number="11">യഹോവയ്ക്ക് അര്‍പ്പിക്കുന്ന സമാധാനയാഗത്തിന്‍റെ പ്രമാണമാവിത്:</verse>
				<verse number="12">അതിനെ സ്തോത്രമായി അര്‍പ്പിക്കുന്നു എങ്കിൽ അവന്‍ സ്തോത്രയാഗത്തോടുകൂടെ എണ്ണ ചേര്‍ത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേര്‍ത്തു കുതിര്‍ത്ത നേരിയ മാവുകൊണ്ടുണ്ടാക്കിയ ദോശകളും അര്‍പ്പിക്കേണം.</verse>
				<verse number="13">സ്തോത്രമായുള്ള സമാധാനയാഗത്തോടുകൂടെ പുളിച്ച മാവുകൊണ്ടുള്ള ദോശകളും ഭോജനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="14">ആ എല്ലാ വഴിപാടിലും അതതു വകയിൽനിന്ന് ഓരോന്ന് യഹോവയ്ക്ക് നീരാജനാര്‍പ്പണമായിട്ട് അര്‍പ്പിക്കേണം; അത് സമാധാനയാഗത്തിന്‍റെ രക്തം തളിക്കുന്ന പുരോഹിതന് ഇരിക്കേണം.</verse>
				<verse number="15">എന്നാൽ സ്തോത്രമായുള്ള സമാധാനയാഗത്തിന്‍റെ മാംസം, അര്‍പ്പിക്കുന്ന ദിവസത്തിൽതന്നെ തിന്നേണം; അതിൽ ഒട്ടും പ്രഭാതംവരെ ശേഷിപ്പിക്കരുത്.</verse>
				<verse number="16">അര്‍പ്പിക്കുന്ന യാഗം ഒരു നേര്‍ച്ചയോ സ്വമേധാദാനമോ ആകുന്നു എങ്കിൽ യാഗം അര്‍പ്പിക്കുന്ന ദിവസത്തിൽതന്നെ അതു തിന്നേണം; അതിൽ ശേഷിപ്പുള്ളത് പിറ്റന്നാളും തിന്നാം.</verse>
				<verse number="17">യാഗമാംസത്തിൽ മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
				<verse number="18">സമാധാനയാഗത്തിന്‍റെ മാംസത്തിൽ ഏതാനും മൂന്നാം ദിവസം തിന്നാൽ അതു പ്രസാദമായിരിക്കയില്ല; അര്‍പ്പിക്കുന്നവനു കണക്കിടുകയുമില്ല; അത് അറപ്പായിരിക്കും; അതു തിന്നുന്നവന്‍ കുറ്റം വഹിക്കേണം.</verse>
				<verse number="19">ശുദ്ധിയില്ലാത്ത വല്ലതിനെയും തൊട്ടുപോയ മാംസം തിന്നരുത്; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; ശേഷം മാംസമോ ശുദ്ധിയുള്ളവനെല്ലാം തിന്നാം.</verse>
				<verse number="20">എന്നാൽ അശുദ്ധി തന്‍റെമേൽ ഇരിക്കുമ്പോള്‍ ആരെങ്കിലും യഹോവയ്ക്കുള്ള സമാധാനയാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="21">മനുഷ്യന്‍റെ അശുദ്ധിയെയോ അശുദ്ധമൃഗത്തെയോ ശുദ്ധിയില്ലാത്ത വല്ല അറപ്പിനെയോ ഇങ്ങനെ ശുദ്ധിയില്ലാത്ത യാതൊന്നിനെയും ആരെങ്കിലും തൊട്ടിട്ടു യഹോവയ്ക്കുള്ള സമാധാന യാഗങ്ങളുടെ മാംസം തിന്നാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="22">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="23">നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ചെമ്മരിയാട്ടിന്‍റെയോ കോലാട്ടിന്‍റെയോ കാളയുടെയോ മേദസ്സ് നിങ്ങള്‍ അശേഷം തിന്നരുത്.</verse>
				<verse number="24">താനേ ചത്തതിന്‍റെ മേദസ്സും പറിച്ചുകീറിപ്പോയതിന്‍റെ മേദസ്സും മറ്റ് എന്തിനെങ്കിലും കൊള്ളിക്കാം; തിന്നുക മാത്രം അരുത്.</verse>
				<verse number="25">യഹോവയ്ക്കു ദഹനയാഗമായി അര്‍പ്പിച്ച മൃഗത്തിന്‍റെ മേദസ്സ് ആരെങ്കിലും തിന്നാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="26">നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും യാതൊരു പക്ഷിയുടെയും മൃഗത്തിന്‍റെയും രക്തം നിങ്ങള്‍ ഭക്ഷിക്കരുത്.</verse>
				<verse number="27">വല്ല രക്തവും ഭക്ഷിക്കുന്നവനെ എല്ലാം അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="28">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="29">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: യഹോവയ്ക്കു സമാധാനയാഗം അര്‍പ്പിക്കുന്നവന്‍ തന്‍റെ സമാധാനയാഗത്തിൽനിന്ന് യഹോവയ്ക്കു വഴിപാടു കൊണ്ടുവരേണം.</verse>
				<verse number="30">സ്വന്തം കൈയാൽ അവന്‍ അതു യഹോവയുടെ ദഹനയാഗമായി കൊണ്ടുവരേണം; യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്യേണ്ടതിനു നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവരേണം.</verse>
				<verse number="31">പുരോഹിതന്‍ മേദസ്സ് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം; എന്നാൽ നെഞ്ച് അഹരോനും പുത്രന്മാര്‍ക്കും ഇരിക്കേണം.</verse>
				<verse number="32">നിങ്ങളുടെ സമാധാനയാഗങ്ങളിൽ വലത്തെ കൈക്കുറക് ഉദര്‍ച്ചാര്‍പ്പണത്തിനായി നിങ്ങള്‍ പുരോഹിതന്‍റെ പക്കൽ കൊടുക്കേണം.</verse>
				<verse number="33">അഹരോന്‍റെ പുത്രന്മാരിൽ സമാധാനയാഗങ്ങളുടെ രക്തവും മേദസ്സും അര്‍പ്പിക്കുന്നവനുതന്നെ വലത്തെ കൈക്കുറക് ഓഹരിയായിരിക്കേണം.</verse>
				<verse number="34">യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽനിന്നു നീരാജനത്തിന്‍റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും ഞാന്‍ എടുത്ത് പുരോഹിതനായ അഹരോനും പുത്രന്മാര്‍ക്കും യിസ്രായേൽമക്കളിൽനിന്നുള്ള ശാശ്വതാവകാശമായി കൊടുത്തിരിക്കുന്നു.</verse>
				<verse number="35">ഇത് അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ പ്രതിഷ്ഠിച്ച നാള്‍മുതൽ യഹോവയുടെ ദഹനയാഗങ്ങളിൽനിന്ന് അഹരോനുള്ള ഓഹരിയും അവന്‍റെ പുത്രന്മാര്‍ക്കുള്ള ഓഹരിയും ആകുന്നു.</verse>
				<verse number="36">യിസ്രായേൽമക്കള്‍ അത് അവര്‍ക്കു കൊടുക്കേണമെന്നു താന്‍ അവരെ അഭിഷേകം ചെയ്ത നാളിൽ യഹോവ കല്പിച്ചു; അത് അവര്‍ക്കു തലമുറതലമുറയായി ശാശ്വതാവകാശമാകുന്നു.</verse>
				<verse number="37">ദഹനയാഗം, ഭോജനയാഗം, പാപയാഗം, അകൃത്യയാഗം, കരപൂരണയാഗം, സമാധാനയാഗം എന്നിവയെ സംബന്ധിച്ചുള്ള പ്രമാണം ഇതുതന്നെ.</verse>
				<verse number="38">യഹോവയ്ക്കു തങ്ങളുടെ വഴിപാടുകള്‍ കഴിപ്പാന്‍ അവന്‍ യിസ്രായേൽമക്കളോടു സീനായി മരുഭൂമിയിൽ വച്ച് അരുളിച്ചെയ്ത നാളിൽ യഹോവ മോശെയോടു സീനായി പര്‍വതത്തിൽവച്ച് ഇവ കല്പിച്ചു.</verse>
			</chapter>
			<chapter number="8">
				<verse number="1">യഹോവ പിന്നെയും മോശെയോട്:</verse>
				<verse number="2">നീ അഹരോനെയും അവനോടുകൂടെ അവന്‍റെ പുത്രന്മാരെയും വസ്ത്രം, അഭിഷേകതൈലം, പാപയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാര്‍, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും</verse>
				<verse number="3">സഭയെ മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൂട്ടുകയും ചെയ്ക എന്നു കല്പിച്ചു.</verse>
				<verse number="4">യഹോവതന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; സഭ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ വന്നുകൂടി.</verse>
				<verse number="5">മോശെ സഭയോട്: യഹോവ കല്പിച്ച കാര്യം ഇതാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">മോശെ അഹരോനെയും പുത്രന്മാരെയും അടുക്കൽ വരുത്തി അവരെ വെള്ളംകൊണ്ടു കഴുകി.</verse>
				<verse number="7">അവനെ ഉള്ളങ്കി ഇടുവിച്ചു നടുക്കെട്ടു കെട്ടിച്ച് അങ്കി ധരിപ്പിച്ച് ഏഫോദ് ഇടുവിച്ച് ഏഫോദിന്‍റെ ചിത്രപ്പണിയായ നടുക്കെട്ടു കെട്ടിച്ച് അതിനാൽ അതു മുറുക്കി.</verse>
				<verse number="8">അവനെ പതക്കം ധരിപ്പിച്ചു; പതക്കത്തിൽ ഊറീമും തുമ്മീമും വച്ചു.</verse>
				<verse number="9">അവന്‍റെ തലയിൽ മുടി വച്ചു; മുടിയുടെമേൽ മുന്‍വശത്തു വിശുദ്ധകിരീടമായ പൊന്‍പട്ടം വച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="10">മോശെ അഭിഷേകതൈലം എടുത്ത് കൂടാരവും അതിലുള്ളതൊക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.</verse>
				<verse number="11">അതിൽ കുറെ അവന്‍ യാഗപീഠത്തിന്മേൽ ഏഴു പ്രാവശ്യം തളിച്ചു യാഗപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും തൊട്ടിയും അതിന്‍റെ കാലും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.</verse>
				<verse number="12">അവന്‍ അഹരോന്‍റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അവനെ അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.</verse>
				<verse number="13">മോശെ അഹരോന്‍റെ പുത്രന്മാരെ വരുത്തി, അങ്കി ധരിപ്പിച്ചു നടുക്കെട്ട് കെട്ടിച്ചു തലപ്പാവും ഇടുവിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="14">അവന്‍ പാപയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു: പാപയാഗത്തിനുള്ള കാളയുടെ തലയിൽ അഹരോനും പുത്രന്മാരും കൈ വച്ചു.</verse>
				<verse number="15">അവന്‍ അതിനെ അറുത്തു; മോശെ അതിന്‍റെ രക്തം എടുത്തു വിരൽകൊണ്ടു യാഗപീഠത്തിന്‍റെ കൊമ്പുകളിൽ ചുറ്റും പുരട്ടി യാഗപീഠം ശുദ്ധീകരിച്ചു; ശേഷം രക്തം യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ച്, അതിനുവേണ്ടി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിച്ചു;</verse>
				<verse number="16">കുടലിന്മേലുള്ള സകല മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും മോശെ എടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.</verse>
				<verse number="17">എന്നാൽ കാളയെയും അതിന്‍റെ തോൽ, മാംസം, ചാണകം എന്നിവയെയും അവന്‍ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="18">അവന്‍ ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെയും കൊണ്ടുവന്നു: അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലയിൽ കൈ വച്ചു.</verse>
				<verse number="19">അവന്‍ അതിനെ അറുത്തു; മോശെ അതിന്‍റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.</verse>
				<verse number="20">ആട്ടുകൊറ്റനെ ഖണ്ഡംഖണ്ഡമായി ഖണ്ഡിച്ചു; മോശെ തലയും ഖണ്ഡങ്ങളും മേദസ്സും ദഹിപ്പിച്ചു.</verse>
				<verse number="21">അവന്‍ അതിന്‍റെ കുടലും കാലും വെള്ളംകൊണ്ടു കഴുകി; മോശെ ആട്ടുകൊറ്റനെ മുഴുവനും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു സൗരഭ്യവാസനയായ ഹോമയാഗമായി യഹോവയ്ക്കുള്ള ദഹനയാഗം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="22">അവന്‍ കരപൂരണത്തിനുള്ള ആട്ടുകൊറ്റനായ മറ്റേ ആട്ടുകൊറ്റനെയും കൊണ്ടുവന്നു; അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്‍റെ തലയിൽ കൈ വച്ചു.</verse>
				<verse number="23">അവന്‍ അതിനെ അറുത്തു; മോശെ അതിന്‍റെ രക്തം കുറെ എടുത്ത് അഹരോന്‍റെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്‍റെ പെരുവിരലിന്മേലും പുരട്ടി.</verse>
				<verse number="24">അവന്‍ അഹരോന്‍റെ പുത്രന്മാരെയും വരുത്തി; മോശെ രക്തം കുറെ അവരുടെ വലത്തെ കാതിന്മേലും വലത്തെ കൈയുടെ പെരുവിരലിന്മേലും വലത്തെ കാലിന്‍റെ പെരുവിരലിന്മേലും പുരട്ടി; ശേഷം രക്തം മോശെ യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.</verse>
				<verse number="25">മേദസ്സും തടിച്ച വാലും കുടലിന്മേലുള്ള സകല മേദസ്സും കരളിന്മേലുള്ള വപയും മൂത്രപിണ്ഡം രണ്ടും അവയുടെ മേദസ്സും വലത്തെ കൈക്കുറകും അവന്‍ എടുത്തു,</verse>
				<verse number="26">യഹോവയുടെ സന്നിധിയിലുള്ള പുളിപ്പില്ലാത്ത അപ്പം ഇരിക്കുന്ന കുട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു അപ്പവും എണ്ണയപ്പമായ ഒരു ദോശയും ഒരു വടയും എടുത്തു മേദസ്സിന്മേലും കൈക്കുറകിന്മേലും വച്ചു.</verse>
				<verse number="27">അവയൊക്കെയും അഹരോന്‍റെ കൈയിലും അവന്‍റെ പുത്രന്മാരുടെ കൈയിലും വച്ച് യഹോവയ്ക്കു നീരാജനം ചെയ്തു.</verse>
				<verse number="28">പിന്നെ മോശെ അവയെ അവരുടെ കൈയിൽനിന്ന് എടുത്ത് യാഗപീഠത്തിന്മേൽ യാഗത്തിന്മീതെ ദഹിപ്പിച്ചു. ഇതു സൗരഭ്യവാസനയായ കരപൂരണയാഗം, യഹോവയ്ക്കുള്ള ദഹനയാഗം തന്നെ.</verse>
				<verse number="29">മോശെ അതിന്‍റെ നെഞ്ച് എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു; അതു കരപൂരണത്തിന്‍റെ ആട്ടുകൊറ്റനിൽ മോശെക്കുള്ള ഓഹരിയായിരുന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="30">മോശെ അഭിഷേകതൈലവും യാഗപീഠത്തിന്മേലുള്ള രക്തവും കുറേശ്ശ എടുത്ത് അഹരോന്‍റെമേലും അവന്‍റെ വസ്ത്രത്തിന്മേലും അവന്‍റെ പുത്രന്മാരുടെമേലും പുത്രന്മാരുടെ വസ്ത്രത്തിന്മേലും തളിച്ചു; അഹരോനെയും അവന്‍റെ വസ്ത്രത്തെയും അവന്‍റെ പുത്രന്മാരെയും പുത്രന്മാരുടെ വസ്ത്രങ്ങളെയും ശുദ്ധീകരിച്ചു.</verse>
				<verse number="31">അഹരോനോടും അവന്‍റെ പുത്രന്മാരോടും മോശെ പറഞ്ഞത് എന്തെന്നാൽ: മാംസം നിങ്ങള്‍ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ വച്ചു പാകം ചെയ്ത്, അഹരോനും പുത്രന്മാരും അതു തിന്നേണമെന്ന് എനിക്കു കല്പനയുണ്ടായതുപോലെ അവിടെവച്ച് അതും കരപൂരണത്തിന്‍റെ കുട്ടയിൽ ഇരിക്കുന്ന അപ്പവും തിന്നുവിന്‍.</verse>
				<verse number="32">മാംസത്തിലും അപ്പത്തിലും ശേഷിക്കുന്നതു നിങ്ങള്‍ തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
				<verse number="33">നിങ്ങളുടെ കരപൂരണദിവസങ്ങള്‍ തികയുവോളം നിങ്ങള്‍ ഏഴു ദിവസത്തേക്കു സമാഗമനകൂടാരത്തിന്‍റെ വാതിൽ വിട്ടു പുറത്തു പോകരുത്; ഏഴു ദിവസം അവന്‍ നിങ്ങള്‍ക്കു കരപൂരണം ചെയ്യും.</verse>
				<verse number="34">നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഇന്നു ചെയ്തതുപോലെ ഇനിയും ചെയ്യേണ്ടതിന് യഹോവ കല്പിച്ചിരിക്കുന്നു.</verse>
				<verse number="35">ആകയാൽ നിങ്ങള്‍ മരിക്കാതിരിപ്പാന്‍ ഏഴു ദിവസം രാവും പകലും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ പാര്‍ത്ത് യഹോവയുടെ കല്പന അനുസരിക്കേണം; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.</verse>
				<verse number="36">യഹോവ മോശെ മുഖാന്തരം കല്പിച്ച സകല കാര്യങ്ങളെയും അഹരോനും അവന്‍റെ പുത്രന്മാരും ചെയ്തു.</verse>
			</chapter>
			<chapter number="9">
				<verse number="1">എട്ടാം ദിവസം മോശെ അഹരോനെയും പുത്രന്മാരെയും യിസ്രായേൽമൂപ്പന്മാരെയും വിളിച്ച്,</verse>
				<verse number="2">അഹരോനോടു പറഞ്ഞതെന്തെന്നാൽ: നീ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഹോമയാഗത്തിനായി ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും എടുത്ത് യഹോവയുടെ സന്നിധിയിൽ അര്‍പ്പിക്കേണം.</verse>
				<verse number="3">എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: യഹോവയുടെ സന്നിധിയിൽ യാഗം കഴിക്കേണ്ടതിനു നിങ്ങള്‍ പാപയാഗത്തിനായി ഊനമില്ലാത്ത ഒരു കോലാട്ടിനെയും ഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ചെമ്മരിയാട്ടിന്‍കുട്ടിയെയും</verse>
				<verse number="4">സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേര്‍ത്ത ഭോജനയാഗത്തെയും എടുപ്പിന്‍; യഹോവ ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷനാകും.</verse>
				<verse number="5">മോശെ കല്പിച്ചവയെ അവര്‍ സമാഗമനകൂടാരത്തിനു മുമ്പിൽ കൊണ്ടുവന്നു; സഭ മുഴുവനും അടുത്തുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു.</verse>
				<verse number="6">അപ്പോള്‍ മോശെ: നിങ്ങള്‍ ചെയ്യേണമെന്ന് യഹോവ കല്പിച്ച കാര്യം ഇതാകുന്നു; യഹോവയുടെ തേജസ്സ് നിങ്ങള്‍ക്കു പ്രത്യക്ഷമാകും എന്നു പറഞ്ഞു.</verse>
				<verse number="7">അഹരോനോട് മോശെ: നീ യാഗപീഠത്തിന്‍റെ അടുക്കൽ ചെന്നു യഹോവ കല്പിച്ചതുപോലെ നിന്‍റെ പാപയാഗവും ഹോമയാഗവും അര്‍പ്പിച്ചു നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു ജനത്തിന്‍റെ വഴിപാട് അര്‍പ്പിച്ച് അവര്‍ക്കായിട്ടും പ്രായശ്ചിത്തം കഴിക്ക എന്നു പറഞ്ഞു.</verse>
				<verse number="8">അങ്ങനെ അഹരോന്‍ യാഗപീഠത്തിന്‍റെ അടുക്കൽ ചെന്നു തനിക്കുവേണ്ടി പാപയാഗത്തിനുള്ള കാളക്കുട്ടിയെ അറുത്തു;</verse>
				<verse number="9">അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം അവന്‍റെ അടുക്കൽ കൊണ്ടുവന്നു; അവന്‍ രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്‍റെ കൊമ്പുകളിൽ പുരട്ടി ശേഷം രക്തം യാഗപീഠത്തിന്‍റെ ചുവട്ടിൽ ഒഴിച്ചു.</verse>
				<verse number="10">പാപയാഗത്തിന്‍റെ മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും അവന്‍ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="11">അതിന്‍റെ മാംസവും തോലും അവന്‍ പാളയത്തിനു പുറത്തു തീയിൽ ഇട്ടു ചുട്ടുകളഞ്ഞു.</verse>
				<verse number="12">അവന്‍ ഹോമയാഗത്തെയും അറുത്തു; അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം അവന്‍റെ അടുക്കൽ കൊണ്ടുവന്ന്; അവന്‍ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.</verse>
				<verse number="13">അവര്‍ ഖണ്ഡംഖണ്ഡമായി ഹോമയാഗവും അതിന്‍റെ തലയും അവന്‍റെ അടുക്കൽ കൊണ്ടുവന്ന് അവന്‍ അവയെ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.</verse>
				<verse number="14">അവന്‍ അതിന്‍റെ കുടലും കാലും കഴുകി യാഗപീഠത്തിന്മേൽ ഹോമയാഗത്തിന്മീതെ ദഹിപ്പിച്ചു.</verse>
				<verse number="15">അവന്‍ ജനത്തിന്‍റെ വഴിപാട് കൊണ്ടുവന്നു: ജനത്തിനുവേണ്ടി പാപയാഗത്തിനുള്ള കോലാടിനെ പിടിച്ച് അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അര്‍പ്പിച്ചു.</verse>
				<verse number="16">അവന്‍ ഹോമയാഗം കൊണ്ടുവന്ന് അതും നിയമപ്രകാരം അര്‍പ്പിച്ചു.</verse>
				<verse number="17">അവന്‍ ഭോജനയാഗം കൊണ്ടുവന്ന് അതിൽനിന്നു കൈ നിറച്ച് എടുത്തു കാലത്തെ ഹോമയാഗത്തിനു പുറമേ യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.</verse>
				<verse number="18">പിന്നെ അവന്‍ ജനത്തിനുവേണ്ടി സമാധാനയാഗത്തിനുള്ള കാളയെയും ചെമ്മരിയാട്ടുകൊറ്റനെയും അറുത്തു; അഹരോന്‍റെ പുത്രന്മാര്‍ അതിന്‍റെ രക്തം അവന്‍റെ അടുക്കൽ കൊണ്ടുവന്നു; അവന്‍ അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.</verse>
				<verse number="19">കാളയുടെയും ആട്ടുകൊറ്റന്‍റെയും മേദസ്സും തടിച്ച വാലും കുടൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും മൂത്രപിണ്ഡങ്ങളും കരളിന്മേലുള്ള വപയും കൊണ്ടുവന്നു.</verse>
				<verse number="20">അവര്‍ മേദസ്സ് നെഞ്ചുകണ്ടങ്ങളുടെമേൽ വച്ചു; അവന്‍ മേദസ്സ് യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.</verse>
				<verse number="21">എന്നാൽ നെഞ്ചുകണ്ടങ്ങളും വലത്തെ കൈക്കുറകും മോശെ കല്പിച്ചതുപോലെ അഹരോന്‍ യഹോവയുടെ സന്നിധിയിൽ നീരാജനാര്‍പ്പണമായി നീരാജനം ചെയ്തു.</verse>
				<verse number="22">പിന്നെ അഹരോന്‍ ജനത്തിനു നേരേ കൈ ഉയര്‍ത്തി അവരെ ആശീര്‍വദിച്ചു; പാപയാഗവും ഹോമയാഗവും സമാധാനയാഗവും അര്‍പ്പിച്ചിട്ട് അവന്‍ ഇറങ്ങിപ്പോന്നു.</verse>
				<verse number="23">മോശെയും അഹരോനും സമാഗമനകൂടാരത്തിൽ കടന്നിട്ടു പുറത്തുവന്നു ജനത്തെ ആശീര്‍വദിച്ചു; അപ്പോള്‍ യഹോവയുടെ തേജസ്സ് സകല ജനത്തിനും പ്രത്യക്ഷമായി.</verse>
				<verse number="24">യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ടു യാഗപീഠത്തിന്മേൽ ഉള്ള ഹോമയാഗവും മേദസ്സും ദഹിപ്പിച്ചു; ജനമെല്ലാം അതു കണ്ടപ്പോള്‍ ആര്‍ത്തു സാഷ്ടാംഗം വീണു.</verse>
			</chapter>
			<chapter number="10">
				<verse number="1">അനന്തരം അഹരോന്‍റെ പുത്രന്മാരായ നാദാബും അബീഹൂവും ഓരോ ധൂപകലശം എടുത്ത് അതിൽ തീ ഇട്ട് അതിന്മേൽ ധൂപവര്‍ഗവും ഇട്ടു, അങ്ങനെ തങ്ങളോടു കല്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നു.</verse>
				<verse number="2">ഉടനെ യഹോവയുടെ സന്നിധിയിൽനിന്നു തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചുകളഞ്ഞു; അവര്‍ യഹോവയുടെ സന്നിധിയിൽ മരിച്ചുപോയി.</verse>
				<verse number="3">അപ്പോള്‍ മോശെ: എന്നോട് അടുക്കുന്നവരിൽ ഞാന്‍ ശുദ്ധീകരിക്കപ്പെടും; സര്‍വജനത്തിന്‍റെയും മുമ്പാകെ ഞാന്‍ മഹത്ത്വപ്പെടും എന്ന് യഹോവ അരുളിച്ചെയ്തത് ഇതുതന്നെ എന്ന് അഹരോനോടു പറഞ്ഞു. അഹരോനോ മിണ്ടാതിരുന്നു.</verse>
				<verse number="4">പിന്നെ മോശെ അഹരോന്‍റെ ഇളയപ്പന്‍ ഉസ്സീയേലിന്‍റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിച്ച് അവരോട്: നിങ്ങള്‍ അടുത്തു ചെന്നു നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്‍റെ മുമ്പിൽനിന്നു പാളയത്തിനു പുറത്തു കൊണ്ടുപോകുവിന്‍ എന്നുപറഞ്ഞു.</verse>
				<verse number="5">മോശെ പറഞ്ഞതുപോലെ അവര്‍ അടുത്തുചെന്ന് അവരെ അവരുടെ അങ്കികളോടുകൂടെ പാളയത്തിനു പുറത്തു കൊണ്ടുപോയി.</verse>
				<verse number="6">പിന്നെ മോശെ അഹരോനോടും അവന്‍റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും നിങ്ങള്‍ മരിക്കാതെയും സര്‍വസഭയുടെയുംമേൽ കോപം വരാതെയും ഇരിപ്പാന്‍ നിങ്ങളുടെ തലമുടി പിച്ചിപ്പറിക്കരുത്; നിങ്ങളുടെ വസ്ത്രം കീറുകയും അരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽഗൃഹമൊക്കെയും യഹോവ ദഹിപ്പിച്ച ദഹനം നിമിത്തം കരയട്ടെ.</verse>
				<verse number="7">നിങ്ങളോ മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതിൽ വിട്ടു പുറത്തു പോകരുത്; യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു. അവര്‍ മോശെയുടെ വചനംപോലെ തന്നെ ചെയ്തു.</verse>
				<verse number="8">യഹോവ അഹരോനോട് അരുളിച്ചെയ്തത്:</verse>
				<verse number="9">നീയും നിന്‍റെ പുത്രന്മാരും മരിച്ചുപോകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ കടക്കുമ്പോള്‍ വീഞ്ഞും മദ്യവും കുടിക്കരുത്. ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടമായിരിക്കേണം.</verse>
				<verse number="10">ശുദ്ധവും അശുദ്ധവും മലിനവും നിര്‍മ്മലവും തമ്മിൽ നിങ്ങള്‍ വകതിരിക്കേണ്ടതിനും</verse>
				<verse number="11">യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച സകല പ്രമാണങ്ങളും അവരെ ഉപദേശിക്കേണ്ടതിനും തന്നെ.</verse>
				<verse number="12">അഹരോനോടും അവന്‍റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാൽ: യഹോവയുടെ ദഹനയാഗങ്ങളിൽ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍ എടുത്തു യാഗപീഠത്തിന്‍റെ അടുക്കൽ വച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍; അത് അതിവിശുദ്ധം.</verse>
				<verse number="13">അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളിൽ അതു നിനക്കുള്ള അവകാശവും നിന്‍റെ പുത്രന്മാര്‍ക്കുള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.</verse>
				<verse number="14">നീരാജനത്തിന്‍റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും നീയും നിന്‍റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളൊരു സ്ഥലത്തുവച്ചു തിന്നേണം; യിസ്രായേൽമക്കളുടെ സമാധാനയാഗങ്ങളിൽ അവ നിനക്കുള്ള അവകാശവും നിന്‍റെ മക്കള്‍ക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.</verse>
				<verse number="15">മേദസ്സിന്‍റെ ദഹനയാഗങ്ങളോടുകൂടെ അവര്‍ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണ്ടതിന് ഉദര്‍ച്ചയുടെ കൈക്കുറകും നീരാജനത്തിന്‍റെ നെഞ്ചും കൊണ്ടുവരേണം; അതു യഹോവ കല്പിച്ചതുപോലെ ശാശ്വതാവകാശമായി നിനക്കും നിന്‍റെ മക്കള്‍ക്കും ഇരിക്കേണം.</verse>
				<verse number="16">പിന്നെ പാപയാഗമായ കോലാടിനെക്കുറിച്ചു മോശെ താൽപര്യമായി അന്വേഷിച്ചു; എന്നാൽ അതു ചുട്ടുകളഞ്ഞിരുന്നു; അപ്പോള്‍ അവന്‍ അഹരോന്‍റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും കോപിച്ചു:</verse>
				<verse number="17">പാപയാഗം അതിവിശുദ്ധവും സഭയുടെ അകൃത്യം നീക്കിക്കളവാനും അവര്‍ക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിപ്പാനും നിങ്ങള്‍ക്കു തന്നതുമായിരിക്കെ നിങ്ങള്‍ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു ഭക്ഷിക്കാഞ്ഞത് എന്ത്?</verse>
				<verse number="18">അതിന്‍റെ രക്തം വിശുദ്ധമന്ദിരത്തിനകത്തു കൊണ്ടുവന്നില്ലല്ലോ; ഞാന്‍ ആജ്ഞാപിച്ചതുപോലെ നിങ്ങള്‍ അത് ഒരു വിശുദ്ധസ്ഥലത്തു വച്ചു ഭക്ഷിക്കേണ്ടതായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="19">അപ്പോള്‍ അഹരോന്‍ മോശെയോട്: ഇന്ന് അവര്‍ തങ്ങളുടെ പാപയാഗവും ഹോമയാഗവും യഹോവയുടെ സന്നിധിയിൽ അര്‍പ്പിച്ചു; എനിക്ക് ഇങ്ങനെ ഭവിച്ചുവല്ലോ; ഇന്നു ഞാന്‍ പാപയാഗം ഭക്ഷിച്ചു എങ്കിൽ അതു യഹോവയ്ക്കു പ്രസാദമായിരിക്കുമോ എന്നു പറഞ്ഞു.</verse>
				<verse number="20">ഇതു കേട്ടപ്പോള്‍ മോശെക്കു ബോധിച്ചു.</verse>
			</chapter>
			<chapter number="11">
				<verse number="1">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:</verse>
				<verse number="2">നിങ്ങള്‍ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഭൂമിയിലുള്ള സകല മൃഗങ്ങളിലും നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ഇവ:</verse>
				<verse number="3">മൃഗങ്ങളിൽ കുളമ്പു പിളര്‍ന്നിരിക്കുന്നതും കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായതൊക്കെയും നിങ്ങള്‍ക്കു തിന്നാം.</verse>
				<verse number="4">എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളര്‍ന്നിരിക്കുന്നവയിലും നിങ്ങള്‍ തിന്നരുതാത്തവ ഇവ: ഒട്ടകം; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കകൊണ്ട് അതു നിങ്ങള്‍ക്ക് അശുദ്ധം.</verse>
				<verse number="5">കുഴിമുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്ക് അശുദ്ധം.</verse>
				<verse number="6">മുയൽ; അയവിറക്കുന്നു എങ്കിലും കുളമ്പു പിളര്‍ന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്ക് അശുദ്ധം.</verse>
				<verse number="7">പന്നി; കുളമ്പു പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതുതന്നെ എങ്കിലും അയവിറക്കുന്നതല്ലായ്കയാൽ അതു നിങ്ങള്‍ക്ക് അശുദ്ധം.</verse>
				<verse number="8">ഇവയുടെ മാംസം നിങ്ങള്‍ തിന്നരുത്; പിണം തൊടുകയും അരുത്; ഇവ നിങ്ങള്‍ക്ക് അശുദ്ധം.</verse>
				<verse number="9">വെള്ളത്തിലുള്ള എല്ലാറ്റിലുംവച്ചു നിങ്ങള്‍ക്കു തിന്നാകുന്നവ ഇവ: കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചിറകും ചെതുമ്പലും ഉള്ളവയൊക്കെയും നിങ്ങള്‍ക്കു തിന്നാം.</verse>
				<verse number="10">എന്നാൽ കടലുകളിലും നദികളിലും ഉള്ള വെള്ളത്തിൽ ചലനം ചെയ്യുന്ന എല്ലാറ്റിലും വെള്ളത്തിലുള്ള സകല ജന്തുക്കളിലും ചിറകും ചെതുമ്പലുമില്ലാത്തതൊക്കെയും നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.</verse>
				<verse number="11">അവ നിങ്ങള്‍ക്ക് അറപ്പായിതന്നെ ഇരിക്കേണം; അവയുടെ മാംസം തിന്നരുത്; അവയുടെ പിണം നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.</verse>
				<verse number="12">ചിറകും ചെതുമ്പലും ഇല്ലാതെ വെള്ളത്തിൽ ഉള്ളതൊക്കെയും നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.</verse>
				<verse number="13">പക്ഷികളിൽ നിങ്ങള്‍ക്ക് അറപ്പായിരിക്കേണ്ടുന്നവ ഇവ: അവയെ തിന്നരുത്; അവ അറപ്പാകുന്നു: കഴുകന്‍, ചെമ്പരുന്ത്, കടൽറാഞ്ചന്‍,</verse>
				<verse number="14">ഗൃദ്ധ്രം, അതതുവിധം പരുന്ത്,</verse>
				<verse number="15">അതതുവിധം കാക്ക,</verse>
				<verse number="16">ഒട്ടകപക്ഷി, പുള്ള്, കടൽകാക്ക, അതതുവിധം പ്രാപ്പിടിയന്‍,</verse>
				<verse number="17">നത്ത്, നീര്‍കാക്ക, കൂമന്‍,</verse>
				<verse number="18">മൂങ്ങ, വേഴാമ്പൽ, കുടുമ്മച്ചാത്തന്‍, പെരിഞ്ഞാറ,</verse>
				<verse number="19">അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീര്‍ എന്നിവയും</verse>
				<verse number="20">ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്നവയൊക്കെയും നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.</verse>
				<verse number="21">എങ്കിലും ചിറകുള്ള ഇഴജാതിയിൽ നാലു കാൽകൊണ്ടു നടക്കുന്ന എല്ലാറ്റിലും നിലത്തു കുതിക്കേണ്ടതിനു കാലിന്മേൽ തുട ഉള്ളവയെ നിങ്ങള്‍ക്കു തിന്നാം.</verse>
				<verse number="22">ഇവയിൽ അതതുവിധം വെട്ടുക്കിളി, അതതുവിധം വിട്ടിൽ, അതതുവിധം ചീവീട്, അതതുവിധം തുള്ളന്‍ എന്നിവയെ നിങ്ങള്‍ക്കു തിന്നാം.</verse>
				<verse number="23">ചിറകും നാലു കാലുമുള്ള ശേഷം ഇഴജാതിയൊക്കെയും നിങ്ങള്‍ക്ക് അറപ്പായിരിക്കേണം.</verse>
				<verse number="24">അവയാൽ നിങ്ങള്‍ അശുദ്ധരാകും: അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.</verse>
				<verse number="25">അവയുടെ പിണം വഹിക്കുന്നവനെല്ലാം വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.</verse>
				<verse number="26">കുളമ്പു പിളര്‍ന്നതെങ്കിലും കുളമ്പു രണ്ടായി പിരിയാതെയും അയവിറക്കാതെയും ഇരിക്കുന്ന സകല മൃഗവും നിങ്ങള്‍ക്ക് അശുദ്ധം; അവയെ തൊടുന്നവനെല്ലാം അശുദ്ധന്‍ ആയിരിക്കേണം.</verse>
				<verse number="27">നാലു കാൽകൊണ്ടു നടക്കുന്ന സകല മൃഗങ്ങളിലും ഉള്ളംകാൽ പതിച്ചു നടക്കുന്നവയൊക്കെയും നിങ്ങള്‍ക്ക് അശുദ്ധം;</verse>
				<verse number="28">അവയുടെ പിണം തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം. അവയുടെ പിണം വഹിക്കുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവ നിങ്ങള്‍ക്ക് അശുദ്ധം.</verse>
				<verse number="29">നിലത്ത് ഇഴയുന്ന ഇഴജാതിയിൽ നിങ്ങള്‍ക്ക് അശുദ്ധമായവ ഇവ:</verse>
				<verse number="30">പെരിച്ചാഴി, എലി, അതതുവിധം ഉടുമ്പ്, അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരവന്‍.</verse>
				<verse number="31">എല്ലാ ഇഴജാതിയിലും വച്ച് ഇവ നിങ്ങള്‍ക്ക് അശുദ്ധം; അവ ചത്തശേഷം അവയെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.</verse>
				<verse number="32">ചത്തശേഷം അവയിൽ ഒന്ന് ഏതിന്മേൽ എങ്കിലും വീണാൽ അതൊക്കെയും അശുദ്ധമാകും; അതു മരപ്പാത്രമോ വസ്ത്രമോ തോലോ ചാക്കുശീലയോ വേലയ്ക്ക് ഉപയോഗിക്കുന്ന പാത്രമോ എന്തായാലും വെള്ളത്തിൽ ഇടേണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കേണം; പിന്നെ ശുദ്ധമാകും.</verse>
				<verse number="33">അവയിൽ യാതൊന്നെങ്കിലും ഒരു മണ്‍പാത്രത്തിനകത്തു വീണാൽ അതിനകത്തുള്ളതൊക്കെയും അശുദ്ധമാകും; നിങ്ങള്‍ അത് ഉടച്ചുകളയേണം.</verse>
				<verse number="34">തിന്നുന്ന വല്ല സാധനത്തിന്മേലും ആ വെള്ളം വീണാൽ അത് അശുദ്ധമാകും; കുടിക്കുന്ന വല്ല പാനീയവും ആ വക പാത്രത്തിൽ ഉണ്ടെങ്കിൽ അത് അശുദ്ധമാകും;</verse>
				<verse number="35">അവയിൽ ഒന്നിന്‍റെ പിണം വല്ലതിന്മേലും വീണാൽ അതൊക്കെയും അശുദ്ധമാകും: അടുപ്പോ തീച്ചട്ടിയോ ഇങ്ങനെ എന്തായാലും അതു തകര്‍ത്തുകളയേണം; അവ അശുദ്ധം ആകുന്നു; അവ നിങ്ങള്‍ക്ക് അശുദ്ധം ആയിരിക്കേണം.</verse>
				<verse number="36">എന്നാൽ നീരുറവും വെള്ളമുള്ള കിണറും ശുദ്ധമായിരിക്കും; പിണം തൊടുന്നവനോ അശുദ്ധനാകും.</verse>
				<verse number="37">വിതയ്ക്കുന്ന വിത്തായ വല്ല ധാന്യത്തിന്മേലും അവയിൽ ഒന്നിന്‍റെ പിണം വീണാലും അതു ശുദ്ധമായിരിക്കും.</verse>
				<verse number="38">എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചിട്ട് അവയിൽ ഒന്നിന്‍റെ പിണം അതിന്മേൽ വീണാൽ അത് അശുദ്ധം.</verse>
				<verse number="39">നിങ്ങള്‍ക്കു തിന്നാകുന്ന ഒരു മൃഗം ചത്താൽ അതിന്‍റെ പിണം തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കേണം.</verse>
				<verse number="40">അതിന്‍റെ പിണം തിന്നുന്നവന്‍ വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; അതിന്‍റെ പിണം വഹിക്കുന്നവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം.</verse>
				<verse number="41">നിലത്ത് ഇഴയുന്ന ഇഴജാതിയെല്ലാം അറപ്പാകുന്നു; അതിനെ തിന്നരുത്.</verse>
				<verse number="42">ഉരസ്സുകൊണ്ടു ചരിക്കുന്നതും നാലു കാൽകൊണ്ടു നടക്കുന്നതും അല്ലെങ്കിൽ അനേകം കാലുള്ളതായി നിലത്ത് ഇഴയുന്നതുമായ യാതൊരു ഇഴജാതിയെയും നിങ്ങള്‍ തിന്നരുത്; അവ അറപ്പാകുന്നു.</verse>
				<verse number="43">യാതൊരു ഇഴജാതിയെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്; അവയാൽ നിങ്ങള്‍ മലിനപ്പെടുമാറു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്.</verse>
				<verse number="44">ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാൽ നിങ്ങള്‍ നിങ്ങളെത്തന്നെ വിശുദ്ധീകരിച്ച് വിശുദ്ധന്മാരായിരിക്കേണം; ഭൂമിയിൽ ഇഴയുന്ന യാതൊരു ഇഴജാതിയാലും നിങ്ങളെത്തന്നെ അശുദ്ധമാക്കരുത്.</verse>
				<verse number="45">ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിനു നിങ്ങളെ മിസ്രയീംദേശത്തു നിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാന്‍ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.</verse>
				<verse number="46">ശുദ്ധവും അശുദ്ധവും തമ്മിലും തിന്നാകുന്ന മൃഗത്തെയും തിന്നരുതാത്ത മൃഗത്തെയും തമ്മിലും വകതിരിക്കേണ്ടതിന്</verse>
				<verse number="47">ഇതു മൃഗങ്ങളെയും പക്ഷികളെയും വെള്ളത്തിൽ ചലനം ചെയ്യുന്ന സകല ജന്തുക്കളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയുംപറ്റിയുള്ള പ്രമാണം ആകുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഒരു സ്ത്രീ ഗര്‍ഭം ധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിച്ചാൽ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്‍റെ മാലിന്യകാലത്തെന്നപോലെ അവള്‍ അശുദ്ധയായിരിക്കേണം.</verse>
				<verse number="3">എട്ടാം ദിവസം അവന്‍റെ അഗ്രചര്‍മം പരിച്ഛേദന ചെയ്യേണം.</verse>
				<verse number="4">പിന്നെ അവള്‍ മുപ്പത്തിമൂന്നു ദിവസം തന്‍റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവള്‍ യാതൊരു വിശുദ്ധവസ്തുവും തൊടരുത്; വിശുദ്ധമന്ദിരത്തിലേക്കു വരികയും അരുത്.</verse>
				<verse number="5">പെണ്‍കുഞ്ഞിനെ പ്രസവിച്ചാൽ അവള്‍ രണ്ട് ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്‍റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം.</verse>
				<verse number="6">മകനുവേണ്ടിയോ മകള്‍ക്കുവേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവള്‍ ഒരു വയസ്സു പ്രായമുള്ള ആട്ടിന്‍കുട്ടിയെ ഹോമയാഗത്തിനായിട്ടും ഒരു പ്രാവിന്‍കുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിനായിട്ടും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.</verse>
				<verse number="7">അവന്‍ അത് യഹോവയുടെ സന്നിധിയിൽ അര്‍പ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ട് അവള്‍ ശുദ്ധയാകും. ഇത് ആണ്‍കുഞ്ഞിനെയോ പെണ്‍കുഞ്ഞിനെയോ പ്രസവിച്ചവള്‍ക്കുള്ള പ്രമാണം.</verse>
				<verse number="8">ആട്ടിന്‍കുട്ടിക്ക് അവളുടെ പക്കൽ വകയില്ല എങ്കിൽ അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിനും മറ്റേതിനെ പാപയാഗത്തിനുമായി കൊണ്ടുവരേണം; പുരോഹിതന്‍ അവള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവള്‍ ശുദ്ധയാകും.</verse>
			</chapter>
			<chapter number="13">
				<verse number="1">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">ഒരു മനുഷ്യന്‍റെ ത്വക്കിന്മേൽ തിണര്‍പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്‍റെ വടു കണ്ടാൽ അവനെ പുരോഹിതനായ അഹരോന്‍റെ അടുക്കലോ പുരോഹിതന്മാരായ അവന്‍റെ പുത്രന്മാരിൽ ഒരുത്തന്‍റെ അടുക്കലോ കൊണ്ടുവരേണം.</verse>
				<verse number="3">പുരോഹിതന്‍ ത്വക്കിന്മേൽ ഉള്ള വടു നോക്കേണം; വടുവിനകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും ആയി കണ്ടാൽ അതു കുഷ്ഠലക്ഷണം; പുരോഹിതന്‍ അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.</verse>
				<verse number="4">അവന്‍റെ ത്വക്കിന്മേൽ പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിനകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാൽ പുരോഹിതന്‍ ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.</verse>
				<verse number="5">ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണം; വടു ത്വക്കിന്മേൽ പരക്കാതെ, കണ്ട സ്ഥിതിയിൽ നില്ക്കുന്നു എങ്കിൽ പുരോഹിതന്‍ രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.</verse>
				<verse number="6">ഏഴാം ദിവസം പുരോഹിതന്‍ അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേൽ പരക്കാതെയും കണ്ടാൽ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവന്‍ എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.</verse>
				<verse number="7">അവന്‍ ശുദ്ധീകരണത്തിനായി തന്നെത്താന്‍ പുരോഹിതനെ കാണിച്ചശേഷം ചുണങ്ങ് ത്വക്കിന്മേൽ അധികമായി പരന്നാൽ അവന്‍ പിന്നെയും തന്നെത്താന്‍ പുരോഹിതനെ കാണിക്കേണം.</verse>
				<verse number="8">ചുണങ്ങു ത്വക്കിന്മേൽ പരക്കുന്നു എന്നു പുരോഹിതന്‍ കണ്ടാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നെ.</verse>
				<verse number="9">കുഷ്ഠത്തിന്‍റെ ലക്ഷണം ഒരു മനുഷ്യനിൽ ഉണ്ടായാൽ അവനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.</verse>
				<verse number="10">പുരോഹിതന്‍ അവനെ നോക്കേണം: ത്വക്കിന്മേൽ വെളുത്ത തിണര്‍പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്‍പ്പിൽ പച്ചമാംസത്തിന്‍റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താൽ</verse>
				<verse number="11">അത് അവന്‍റെ ത്വക്കിൽ പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു വിധിക്കേണം; അവന്‍ അശുദ്ധനാകകൊണ്ട് അവനെ അകത്താക്കി അടയ്ക്കരുത്.</verse>
				<verse number="12">കുഷ്ഠം ത്വക്കിൽ അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാൽവരെ പുരോഹിതന്‍ കാണുന്നേടത്തൊക്കെയും വടു ത്വക്കിൽ ആസകലം മൂടിയിരിക്കുന്നു എങ്കിൽ പുരോഹിതന്‍ നോക്കേണം;</verse>
				<verse number="13">കുഷ്ഠം അവന്‍റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാൽ അവന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകലം വെള്ളയായിത്തീര്‍ന്ന്; അവന്‍ ശുദ്ധിയുള്ളവന്‍ ആകുന്നു.</verse>
				<verse number="14">എന്നാൽ പച്ചമാംസം അവനിൽ കണ്ടാൽ അവന്‍ അശുദ്ധന്‍.</verse>
				<verse number="15">പുരോഹിതന്‍ പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠംതന്നെ.</verse>
				<verse number="16">എന്നാൽ പച്ചമാംസം മാറി വെള്ളയായിത്തീര്‍ന്നാൽ അവന്‍ പുരോഹിതന്‍റെ അടുക്കൽ വരേണം.</verse>
				<verse number="17">പുരോഹിതന്‍ അവനെ നോക്കേണം; വടു വെള്ളയായിത്തീര്‍ന്നു എങ്കിൽ പുരോഹിതന്‍ വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ ശുദ്ധിയുള്ളവന്‍ തന്നെ.</verse>
				<verse number="18">ദേഹത്തിന്‍റെ ത്വക്കിൽ പരുവുണ്ടായിരുന്നിട്ട് സൗഖ്യമായശേഷം</verse>
				<verse number="19">പരുവിന്‍റെ സ്ഥലത്തു വെളുത്ത തിണര്‍പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാൽ അതു പുരോഹിതനെ കാണിക്കേണം.</verse>
				<verse number="20">പുരോഹിതന്‍ അതു നോക്കേണം; അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവിൽനിന്ന് ഉണ്ടായ കുഷ്ഠരോഗം.</verse>
				<verse number="21">എന്നാൽ പുരോഹിതന്‍ അതു നോക്കി അതിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.</verse>
				<verse number="22">അതു ത്വക്കിന്മേൽ അധികം പരന്നാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ.</verse>
				<verse number="23">എന്നാൽ വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയിൽത്തന്നെ നിന്നുവെങ്കിൽ അതു പരുവിന്‍റെ വടു അത്രേ. പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.</verse>
				<verse number="24">അല്ലെങ്കിൽ ദേഹത്തിന്‍റെ ത്വക്കിൽ തീപ്പൊള്ളൽ ഉണ്ടായി പൊള്ളലിന്‍റെ വടു ചുവപ്പോടു കൂടി വെളുത്തോ വെളുത്തു തന്നെയോ ഇരിക്കുന്ന പുള്ളിയായിത്തീര്‍ന്നാൽ</verse>
				<verse number="25">പുരോഹിതന്‍ അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായിത്തീര്‍ന്നു ത്വക്കിനെക്കാള്‍ കുഴിഞ്ഞുകണ്ടാൽ പൊള്ളലിൽ ഉണ്ടായ കുഷ്ഠം; ആകയാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ.</verse>
				<verse number="26">എന്നാൽ പുരോഹിതന്‍ അതു നോക്കിയിട്ട് പുള്ളിയിൽ വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാൽ പുരോഹിതന്‍ അവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.</verse>
				<verse number="27">ഏഴാം ദിവസം പുരോഹിതന്‍ അവനെ നോക്കേണം: അതു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നെ.</verse>
				<verse number="28">എന്നാൽ പുള്ളി ത്വക്കിന്മേൽ പരക്കാതെ, കണ്ട നിലയിൽതന്നെ നില്ക്കയും നിറം മങ്ങിയിരിക്കയും ചെയ്താൽ അതു തീപ്പൊള്ളലിന്‍റെ തിണര്‍പ്പ് ആകുന്നു; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്‍റെ തിണര്‍പ്പത്രേ.</verse>
				<verse number="29">ഒരു പുരുഷനെങ്കിലും ഒരു സ്ത്രീക്കെങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാൽ പുരോഹിതന്‍ വടു നോക്കേണം:</verse>
				<verse number="30">അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞും അതിൽ പൊന്‍നിറമായ നേര്‍മയുള്ള രോമം ഉള്ളതായും കണ്ടാൽ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠംതന്നെ.</verse>
				<verse number="31">പുരോഹിതന്‍ പുറ്റിന്‍റെ വടുവിനെ നോക്കുമ്പോള്‍ അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും അതിൽ കറുത്ത രോമം ഇല്ലാതെയും കണ്ടാൽ പുരോഹിതന്‍ പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.</verse>
				<verse number="32">ഏഴാം ദിവസം പുരോഹിതന്‍ വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതിൽ പൊന്‍നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്‍റെ കാഴ്ച ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ</verse>
				<verse number="33">അവന്‍ ക്ഷൗരം ചെയ്യിക്കേണം; എന്നാൽ പുറ്റിൽ ക്ഷൗരം ചെയ്യരുത്; പുരോഹിതന്‍ പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്ക് അകത്താക്കി അടയ്ക്കേണം.</verse>
				<verse number="34">ഏഴാം ദിവസം പുരോഹിതന്‍ പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേൽ പരക്കാതെയും കാഴ്ചയ്ക്കു ത്വക്കിനെക്കാള്‍ കുഴിഞ്ഞിരിക്കാതെയും ഇരുന്നാൽ പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന്‍ വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.</verse>
				<verse number="35">എന്നാൽ അവന്‍റെ ശുദ്ധീകരണത്തിനുശേഷം പുറ്റു ത്വക്കിന്മേൽ പരന്നാൽ</verse>
				<verse number="36">പുരോഹിതന്‍ അവനെ നോക്കേണം; പുറ്റു ത്വക്കിന്മേൽ പരന്നിരുന്നാൽ പുരോഹിതന്‍ പൊന്‍നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന്‍ അശുദ്ധന്‍ തന്നെ.</verse>
				<verse number="37">എന്നാൽ പുറ്റു കണ്ട നിലയിൽതന്നെ നില്ക്കുന്നതായും അതിൽ കറുത്ത രോമം മുളച്ചതായും കണ്ടാൽ പുറ്റു സൗഖ്യമായി; അവന്‍ ശുദ്ധിയുള്ളവന്‍; പുരോഹിതന്‍ അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.</verse>
				<verse number="38">ഒരു പുരുഷനോ സ്ത്രീക്കോ ദേഹത്തിന്‍റെ ത്വക്കിൽ വെളുത്ത പുള്ളി ഉണ്ടായാൽ</verse>
				<verse number="39">പുരോഹിതന്‍ നോക്കേണം; ദേഹത്തിന്‍റെ ത്വക്കിൽ മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാൽ അതു ത്വക്കിൽ ഉണ്ടാകുന്ന ചുണങ്ങ്; അവന്‍ ശുദ്ധിയുള്ളവന്‍.</verse>
				<verse number="40">തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവന്‍ ശുദ്ധിയുള്ളവന്‍.</verse>
				<verse number="41">തലയിൽ മുന്‍വശത്തെ രോമം കൊഴിഞ്ഞവന്‍ മുന്‍കഷണ്ടിക്കാരന്‍; അവന്‍ ശുദ്ധിയുള്ളവന്‍.</verse>
				<verse number="42">പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളി ഉണ്ടായാൽ അത് അവന്‍റെ പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ഉദ്ഭവിക്കുന്ന കുഷ്ഠം.</verse>
				<verse number="43">പുരോഹിതന്‍ അതു നോക്കേണം; അവന്‍റെ പിന്‍കഷണ്ടിയിലോ മുന്‍കഷണ്ടിയിലോ ത്വക്കിൽ കുഷ്ഠത്തിന്‍റെ കാഴ്ചപോലെ വടുവിന്‍റെ തിണര്‍പ്പ് ചുവപ്പോടു കൂടി വെളുത്തതായിരുന്നാൽ അവന്‍ കുഷ്ഠരോഗി;</verse>
				<verse number="44">അവന്‍ അശുദ്ധന്‍തന്നെ, പുരോഹിതന്‍ അവനെ അശുദ്ധന്‍ എന്നു തീര്‍ത്തു വിധിക്കേണം; അവനു തലയിൽ കുഷ്ഠരോഗം ഉണ്ട്.</verse>
				<verse number="45">വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണം: അവന്‍റെ തല മൂടാതിരിക്കേണം; അവന്‍ അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന്‍, അശുദ്ധന്‍ എന്നു വിളിച്ചുപറകയും വേണം.</verse>
				<verse number="46">അവനു രോഗമുള്ള നാളൊക്കെയും അവന്‍ അശുദ്ധന്‍ ആയിരിക്കേണം; അവന്‍ അശുദ്ധന്‍ തന്നെ; അവന്‍ തനിച്ചു പാര്‍ക്കേണം; അവന്‍റെ പാര്‍പ്പ് പാളയത്തിനു പുറത്തായിരിക്കേണം.</verse>
				<verse number="47">ആട്ടുരോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും</verse>
				<verse number="48">ചണം കൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവിൽ എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോൽകൊണ്ടുണ്ടാക്കിയ യാതൊരു സാധനത്തിലെങ്കിലും</verse>
				<verse number="49">കുഷ്ഠത്തിന്‍റെ വടുവുണ്ടായി വസ്ത്രത്തിൽ എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളംപച്ചയോ ഇളംചുവപ്പോ ആയിരുന്നാൽ അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.</verse>
				<verse number="50">പുരോഹിതന്‍ വടു നോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം.</verse>
				<verse number="51">അവന്‍ ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോൽകൊണ്ടുണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാൽ ആ വടു കഠിനകുഷ്ഠം; അത് അശുദ്ധമാകുന്നു.</verse>
				<verse number="52">വടുവുള്ള സാധനം ആട്ടിന്‍രോമംകൊണ്ടോ ചണംകൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിനകുഷ്ഠം; അതു തീയിലിട്ടു ചുട്ടുകളയേണം.</verse>
				<verse number="53">എന്നാൽ പുരോഹിതന്‍ നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽകൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല</verse>
				<verse number="54">എങ്കിൽ പുരോഹിതന്‍ വടുവുള്ള സാധനം കഴുകുവാന്‍ കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്ക് അകത്തിട്ട് അടയ്ക്കേണം.</verse>
				<verse number="55">കഴുകിയശേഷം പുരോഹിതന്‍ വടു നോക്കേണം: വടു നിറം മാറാതെയും പരക്കാതെയും ഇരുന്നാൽ അത് അശുദ്ധം ആകുന്നു; അതു തീയിൽ ഇട്ടു ചുട്ടുകളയേണം; അത് അതിന്‍റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.</verse>
				<verse number="56">പിന്നെ പുരോഹിതന്‍ നോക്കേണം; കഴുകിയശേഷം വടുവിന്‍റെ നിറം മങ്ങി എങ്കിൽ അവന്‍ അതിനെ വസ്ത്രത്തിൽനിന്നോ തോലിൽനിന്നോ പാവിൽനിന്നോ ഊടയിൽനിന്നോ കീറിക്കളയേണം.</verse>
				<verse number="57">അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോൽ കൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കിൽ അതു പടരുന്നതാകുന്നു; വടുവുള്ളതു തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
				<verse number="58">എന്നാൽ വസ്ത്രമോ പാവോ ഊടയോ തോൽകൊണ്ടുള്ള യാതൊരു സാധനമോ കഴുകിയ ശേഷം വടു അവയിൽനിന്നു നീങ്ങിപ്പോയി എങ്കിൽ അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോള്‍ അതു ശുദ്ധമാകും.</verse>
				<verse number="59">ആട്ടുരോമമോ ചണമോകൊണ്ടുള്ള വസ്ത്രത്തിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോൽകൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ഠത്തിന്‍റെ വടുവിനെക്കുറിച്ച് അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നെ.</verse>
			</chapter>
			<chapter number="14">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">കുഷ്ഠരോഗിയുടെ ശുദ്ധീകരണദിവസത്തിൽ അവനെ സംബന്ധിച്ചുള്ള പ്രമാണമാവിത്: അവനെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.</verse>
				<verse number="3">പുരോഹിതന്‍ പാളയത്തിനു പുറത്ത് ചെല്ലേണം; കുഷ്ഠരോഗിയുടെ കുഷ്ഠം സുഖമായെന്നു</verse>
				<verse number="4">പുരോഹിതന്‍ കണ്ടാൽ ശുദ്ധീകരണം കഴിയുവാനുള്ളവനുവേണ്ടി ജീവനും ശുദ്ധിയുമുള്ള രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവയെ കൊണ്ടുവരുവാന്‍ കല്പിക്കേണം.</verse>
				<verse number="5">പുരോഹിതന്‍ ഒരു പക്ഷിയെ ഒരു മണ്‍പാത്രത്തിലെ ഉറവുവെള്ളത്തിന്മീതെ അറുപ്പാന്‍ കല്പിക്കേണം.</verse>
				<verse number="6">ജീവനുള്ള പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവയെ അവന്‍ എടുത്ത് ഇവയെയും ജീവനുള്ള പക്ഷിയെയും ഉറവുവെള്ളത്തിന്മീതെ അറുത്ത പക്ഷിയുടെ രക്തത്തിൽ മുക്കി</verse>
				<verse number="7">കുഷ്ഠശുദ്ധീകരണം കഴിവാനുള്ളവന്‍റെമേൽ ഏഴു പ്രാവശ്യം തളിച്ച് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കയും ജീവനുള്ള പക്ഷിയെ വെളിയിൽ വിടുകയും വേണം.</verse>
				<verse number="8">ശുദ്ധീകരണം കഴിയുന്നവന്‍ വസ്ത്രം അലക്കി രോമമൊക്കെയും ക്ഷൗരം ചെയ്യിച്ചു വെള്ളത്തിൽ കുളിക്കേണം; എന്നാൽ അവന്‍ ശുദ്ധിയുള്ളവനാകും; അതിനുശേഷം അവന്‍ പാളയത്തിൽ ചെന്നു തന്‍റെ കൂടാരത്തിനു പുറമേ ഏഴു ദിവസം പാര്‍ക്കേണം.</verse>
				<verse number="9">ഏഴാം ദിവസം അവന്‍ തലയും താടിയും പുരികവും എല്ലാം വെടിപ്പാക്കേണം; ഇങ്ങനെ അവന്‍ സകല രോമവും ക്ഷൗരം ചെയ്യിച്ച് വസ്ത്രം അലക്കുകയും ദേഹം വെള്ളത്തിൽ കഴുകുകയും വേണം; എന്നാൽ അവന്‍ ശുദ്ധിയുള്ളവനാകും.</verse>
				<verse number="10">എട്ടാം ദിവസം അവന്‍ ഊനമില്ലാത്ത രണ്ട് ആണ്‍കുഞ്ഞാടിനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു പെണ്‍കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി നേരിയ മാവും ഒരു കുറ്റി എണ്ണയും കൊണ്ടുവരേണം.</verse>
				<verse number="11">ശുദ്ധീകരണം കഴിക്കുന്ന പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവനെ അവയുമായി യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ നിര്‍ത്തേണം.</verse>
				<verse number="12">പുരോഹിതന്‍ ആണ്‍കുഞ്ഞാടുകളിൽ ഒന്നിനെയും എണ്ണയും എടുത്ത് അകൃത്യയാഗമായി അര്‍പ്പിച്ച് യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം.</verse>
				<verse number="13">അവന്‍ വിശുദ്ധമന്ദിരത്തിൽ പാപയാഗത്തെയും ഹോമയാഗത്തെയും അറുക്കുന്ന ഇടത്തുവച്ച് കുഞ്ഞാടിനെ അറുക്കേണം; അകൃത്യയാഗം പാപയാഗംപോലെ പുരോഹിതനുള്ളത് ആകുന്നു; അത് അതിവിശുദ്ധം.</verse>
				<verse number="14">പുരോഹിതന്‍ അകൃത്യയാഗത്തിന്‍റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്‍റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്‍റെ പെരുവിരലിന്മേലും പുരട്ടേണം.</verse>
				<verse number="15">പിന്നെ പുരോഹിതന്‍ ആ എണ്ണ കുറെ തന്‍റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം.</verse>
				<verse number="16">പുരോഹിതന്‍ ഇടംകൈയിൽ ഉള്ള എണ്ണയിൽ വലംകൈയുടെ വിരൽ മുക്കി വിരൽകൊണ്ട് ഏഴു പ്രാവശ്യം യഹോവയുടെ സന്നിധിയിൽ എണ്ണ തളിക്കേണം.</verse>
				<verse number="17">ഉള്ളംകൈയിൽ ശേഷിച്ച എണ്ണ കുറെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവന്‍റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തുകാലിന്‍റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്‍റെ രക്തത്തിന്മീതെ പുരട്ടേണം.</verse>
				<verse number="18">പുരോഹിതന്‍റെ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്‍റെ തലയിൽ ഒഴിച്ച് യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="19">പുരോഹിതന്‍ പാപയാഗം അര്‍പ്പിച്ച് അശുദ്ധി പോക്കി ശുദ്ധീകരിക്കപ്പെടുന്നവനുവേണ്ടി പ്രായശ്ചിത്തം കഴിച്ചശേഷം ഹോമയാഗമൃഗത്തെ അറുക്കേണം.</verse>
				<verse number="20">പുരോഹിതന്‍ ഹോമയാഗവും ഭോജനയാഗവും യാഗപീഠത്തിന്മേൽ അര്‍പ്പിക്കേണം; അങ്ങനെ പുരോഹിതന്‍ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവന്‍ ശുദ്ധിയുള്ളവനാകും.</verse>
				<verse number="21">അവന്‍ ദരിദ്രനും അത്രയ്ക്കു വകയില്ലാത്തവനും ആകുന്നുവെങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീരാജനത്തിനായി അകൃത്യയാഗമായിട്ട് ഒരു കുഞ്ഞാടിനെയും ഭോജനയാഗമായിട്ട് എണ്ണ ചേര്‍ത്ത ഒരിടങ്ങഴി നേരിയ മാവും</verse>
				<verse number="22">ഒരു കുറ്റി എണ്ണയും പ്രാപ്തിപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും എടുത്ത്</verse>
				<verse number="23">തന്‍റെ ശുദ്ധീകരണത്തിനായി എട്ടാം ദിവസം സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.</verse>
				<verse number="24">പുരോഹിതന്‍ അകൃത്യയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെയും എണ്ണയും എടുത്ത് യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം.</verse>
				<verse number="25">അവന്‍ അകൃത്യയാഗത്തിനുള്ള ആട്ടിന്‍കുട്ടിയെ അറുക്കേണം; പുരോഹിതന്‍ അകൃത്യയാഗത്തിന്‍റെ രക്തം കുറെ എടുത്തു ശുദ്ധീകരണം കഴിയുന്നവന്‍റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്‍റെ പെരുവിരലിന്മേലും പുരട്ടേണം.</verse>
				<verse number="26">പുരോഹിതന്‍ എണ്ണ കുറെ തന്‍റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിക്കേണം.</verse>
				<verse number="27">പുരോഹിതന്‍ ഇടത്തു കൈയിൽ ഉള്ള എണ്ണ കുറെ വലത്തു കൈയുടെ വിരൽകൊണ്ട് യഹോവയുടെ സന്നിധിയിൽ ഏഴു പ്രാവശ്യം തളിക്കേണം.</verse>
				<verse number="28">പുരോഹിതന്‍ ഉള്ളംകൈയിലുള്ള എണ്ണ കുറെ ശുദ്ധീകരണം കഴിയുന്നവന്‍റെ വലത്തു കാതിന്മേലും വലത്തു കൈയുടെ പെരുവിരലിന്മേലും വലത്തു കാലിന്‍റെ പെരുവിരലിന്മേലും അകൃത്യയാഗത്തിന്‍റെ രക്തം ഉള്ളേടത്തു പുരട്ടേണം.</verse>
				<verse number="29">പുരോഹിതന്‍ ഉള്ളംകൈയിൽ ശേഷിപ്പുള്ള എണ്ണ അവന്‍ ശുദ്ധീകരണം കഴിയുന്നവന്‍റെ തലയിൽ ഒഴിച്ച് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="30">അവന്‍ പ്രാപ്തിപോലെ കുറുപ്രാവുകളിലോ പ്രാവിന്‍ കുഞ്ഞുങ്ങളിലോ</verse>
				<verse number="31">ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും ഭോജനയാഗത്തോടുകൂടെ അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ ശുദ്ധീകരണം കഴിയുന്നവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="32">ഇതു ശുദ്ധീകരണത്തിനുവേണ്ടി വകയില്ലാത്ത കുഷ്ഠരോഗിക്കുള്ള പ്രമാണം.</verse>
				<verse number="33">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="34">ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി തരുന്ന കനാന്‍ദേശത്തു നിങ്ങള്‍ എത്തിയശേഷം ഞാന്‍ നിങ്ങളുടെ അവകാശദേശത്ത് ഒരു വീട്ടിൽ കുഷ്ഠബാധ വരുത്തുമ്പോള്‍</verse>
				<verse number="35">വീട്ടുടമസ്ഥന്‍ വന്നു വീട്ടിൽ കുഷ്ഠലക്ഷണമുള്ള പ്രകാരം എനിക്കു തോന്നുന്നു എന്നു പുരോഹിതനെ അറിയിക്കേണം.</verse>
				<verse number="36">അപ്പോള്‍ വീട്ടിലുള്ള സകലവും അശുദ്ധമാകാതിരിപ്പാന്‍ പുരോഹിതന്‍ വടു നോക്കേണ്ടതിനു ചെല്ലുംമുമ്പേ വീട് ഒഴിച്ചിടുവാന്‍ കല്പിക്കേണം; പിന്നെ പുരോഹിതന്‍ വീടു നോക്കുവാന്‍ അകത്തു ചെല്ലേണം.</verse>
				<verse number="37">അവന്‍ വടു നോക്കേണം; വീട്ടിന്‍റെ ചുവരിൽ ഇളംപച്ചയും ഇളംചുവപ്പുമായ കുത്തുകള്‍ ഉണ്ടായിട്ട് അവ കാഴ്ചയ്ക്കു ചുവരിനെക്കാള്‍ കുഴിഞ്ഞതായി കണ്ടാൽ</verse>
				<verse number="38">പുരോഹിതന്‍ വീടു വിട്ടു വാതിൽക്കൽ വന്നു വീട് ഏഴു ദിവസത്തേക്ക് അടച്ചിടേണം.</verse>
				<verse number="39">ഏഴാം ദിവസം പുരോഹിതന്‍ വീണ്ടും ചെന്നു നോക്കേണം; വടു വീട്ടിന്‍റെ ചുവരിൽ പരന്നിട്ടുണ്ടെങ്കിൽ</verse>
				<verse number="40">വടുവുള്ള കല്ലു നീക്കി പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്ത് ഇടുവാന്‍ പുരോഹിതന്‍ കല്പിക്കേണം.</verse>
				<verse number="41">പിന്നെ വീട്ടിന്‍റെ അകമൊക്കെയും ചുരണ്ടിക്കേണം; ചുരണ്ടിയ മണ്ണ് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കളയേണം.</verse>
				<verse number="42">പിന്നെ വേറേ കല്ലടുത്ത് ആ കല്ലിനു പകരം വയ്ക്കേണം; വേറേ കുമ്മായം വീട്ടിനു തേക്കയും വേണം.</verse>
				<verse number="43">അങ്ങനെ കല്ലു നീക്കുകയും വീട് ചുരണ്ടുകയും കുമ്മായം തേക്കയും ചെയ്തശേഷം വടു പിന്നെയും വീട്ടിൽ ഉണ്ടായിവന്നാൽ</verse>
				<verse number="44">പുരോഹിതന്‍ ചെന്നു നോക്കേണം; വടു വീട്ടിൽ പരന്നിരുന്നാൽ അതു വീട്ടിൽ തിന്നെടുക്കുന്ന കുഷ്ഠം തന്നെ; അത് അശുദ്ധം ആകുന്നു.</verse>
				<verse number="45">വീട്ടിന്‍റെ കല്ലും മരവും കുമ്മായവും ഇടിച്ചുപൊളിച്ച് പട്ടണത്തിനു പുറത്ത് ഒരു അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയേണം.</verse>
				<verse number="46">വീട് അടച്ചിരുന്ന കാലത്ത് എപ്പോഴെങ്കിലും അതിനകത്തു കടക്കുന്നവന്‍ സന്ധ്യവരെ അശുദ്ധിയുള്ളവനായിരിക്കേണം.</verse>
				<verse number="47">വീട്ടിൽ കിടക്കുന്നവന്‍ വസ്ത്രം അലക്കേണം; ആ വീട്ടിൽവച്ചു ഭക്ഷണം കഴിക്കുന്നവനും വസ്ത്രം അലക്കേണം.</verse>
				<verse number="48">വീട്ടിനു കുമ്മായം തേച്ചശേഷം പുരോഹിതന്‍ അകത്തുചെന്നു നോക്കി വീട്ടിൽ വടു പരന്നിട്ടില്ല എന്നു കണ്ടാൽ വടു മാറിപ്പോയതുകൊണ്ട് പുരോഹിതന്‍ ആ വീടു ശുദ്ധിയുള്ളത് എന്നു വിധിക്കേണം.</verse>
				<verse number="49">അപ്പോള്‍ അവന്‍ വീടു ശുദ്ധീകരിക്കേണ്ടതിനു രണ്ടു പക്ഷി, ദേവദാരു, ചുവപ്പുനൂൽ, ഈസോപ്പ് എന്നിവയെ എടുത്ത്</verse>
				<verse number="50">ഒരു പക്ഷിയെ മണ്‍പാത്രത്തിലുള്ള ഉറവുവെള്ളത്തിന്മീതെ അറുക്കേണം.</verse>
				<verse number="51">പിന്നെ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവയെ എടുത്ത് അറുത്ത പക്ഷിയുടെ രക്തത്തിലും ഉറവുവെള്ളത്തിലും മുക്കി വീട്ടിന്മേൽ ഏഴു പ്രാവശ്യം തളിക്കേണം.</verse>
				<verse number="52">പക്ഷിയുടെ രക്തം, ഉറവുവെള്ളം, ജീവനുള്ള പക്ഷി, ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവയെക്കൊണ്ടു വീടു ശുദ്ധീകരിക്കേണം.</verse>
				<verse number="53">ജീവനുള്ള പക്ഷിയെ പട്ടണത്തിനു പുറത്ത് വെളിയിൽ വിടേണം; അങ്ങനെ വീട്ടിനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു ശുദ്ധമാകും.</verse>
				<verse number="54">ഇതു സകല കുഷ്ഠത്തിനും വടുവിനും പുറ്റിനും</verse>
				<verse number="55">വസ്ത്രത്തിന്‍റെയും വീട്ടിന്‍റെയും കുഷ്ഠത്തിനും</verse>
				<verse number="56">തിണര്‍പ്പിനും ചുണങ്ങിനും ചിരങ്ങിനും വെളുത്ത പുള്ളിക്കും ഉള്ള പ്രമാണം.</verse>
				<verse number="57">എപ്പോള്‍ അശുദ്ധമെന്നും എപ്പോള്‍ ശുദ്ധമെന്നും അറിയേണ്ടതിന് ഇതു കുഷ്ഠത്തെക്കുറിച്ചുള്ള പ്രമാണം.</verse>
			</chapter>
			<chapter number="15">
				<verse number="1">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:</verse>
				<verse number="2">നിങ്ങള്‍ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ആര്‍ക്കെങ്കിലും തന്‍റെ അംഗത്തിൽ ശുക്ലസ്രവം ഉണ്ടായാൽ അവന്‍ സ്രവത്താൽ അശുദ്ധന്‍ ആകുന്നു.</verse>
				<verse number="3">അവന്‍റെ സ്രവത്താലുള്ള അശുദ്ധിയാവിത്: അവന്‍റെ അംഗം സ്രവിച്ചുകൊണ്ടിരുന്നാലും അവന്‍റെ അംഗം സ്രവിക്കാതെ അടഞ്ഞിരുന്നാലും അത് അശുദ്ധി തന്നെ.</verse>
				<verse number="4">സ്രവക്കാരന്‍ കിടക്കുന്ന കിടക്കയൊക്കെയും അശുദ്ധം; അവന്‍ ഇരിക്കുന്ന സാധനമൊക്കെയും അശുദ്ധം.</verse>
				<verse number="5">അവന്‍റെ കിടക്ക തൊടുന്ന മനുഷ്യന്‍ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.</verse>
				<verse number="6">സ്രവക്കാരന്‍ ഇരുന്ന സാധനത്തിന്മേൽ ഇരിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.</verse>
				<verse number="7">സ്രവക്കാരന്‍റെ ദേഹം തൊടുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="8">സ്രവക്കാരന്‍ ശുദ്ധിയുള്ളവന്‍റെമേൽ തുപ്പിയാൽ അവന്‍ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="9">സ്രവക്കാരന്‍ കയറിപ്പോകുന്ന ഏതു വാഹനവും അശുദ്ധമാകും.</verse>
				<verse number="10">അവന്‍റെ കീഴെ ഇരുന്ന ഏതിനെയും തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവയെ വഹിക്കുന്നവന്‍ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="11">സ്രവക്കാരന്‍ വെള്ളംകൊണ്ടു കൈ കഴുകാതെ ആരെയെങ്കിലും തൊട്ടാൽ അവന്‍ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="12">സ്രവക്കാരന്‍ തൊട്ട മണ്‍പാത്രം ഉടച്ചുകളയേണം; മരപ്പാത്രമെല്ലാം വെള്ളംകൊണ്ടു കഴുകേണം.</verse>
				<verse number="13">സ്രവക്കാരന്‍ സ്രവം മാറി ശുദ്ധിയുള്ളവന്‍ ആകുമ്പോള്‍ ശുദ്ധീകരണത്തിനായി ഏഴു ദിവസം എണ്ണിയിട്ട് വസ്ത്രം അലക്കി ദേഹം ഒഴുക്കുവെള്ളത്തിൽ കഴുകേണം; എന്നാൽ അവന്‍ ശുദ്ധിയുള്ളവന്‍ ആകും.</verse>
				<verse number="14">എട്ടാം ദിവസം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍ കുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ വന്ന് അവയെ പുരോഹിതന്‍റെ പക്കൽ കൊടുക്കേണം.</verse>
				<verse number="15">പുരോഹിതന്‍ അവയിൽ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ അവന്‍റെ സ്രവത്തിനു പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="16">ഒരുത്തന് ബീജം പോയാൽ അവന്‍ തന്‍റെ ദേഹം മുഴുവനും വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധന്‍ ആയിരിക്കയും വേണം.</verse>
				<verse number="17">ബീജം വീണ സകല വസ്ത്രവും എല്ലാ തോലും വെള്ളത്തിൽ കഴുകുകയും അതു സന്ധ്യവരെ അശുദ്ധമായിരിക്കയും വേണം.</verse>
				<verse number="18">പുരുഷനും സ്ത്രീയും തമ്മിൽ ബീജസ്ഖലനത്തോടുകൂടെ ശയിച്ചാൽ ഇരുവരും വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധരായിരിക്കയും വേണം.</verse>
				<verse number="19">ഒരു സ്ത്രീക്കു സ്രവമുണ്ടായി അവളുടെ അംഗസ്രവം രക്തം ആയിരുന്നാൽ അവള്‍ ഏഴു ദിവസം അശുദ്ധയായിരിക്കേണം; അവളെ തൊടുന്നവനെല്ലാം സന്ധ്യവരെ അശുദ്ധനായിരിക്കേണം.</verse>
				<verse number="20">അവളുടെ അശുദ്ധിയിൽ അവള്‍ ഏതിന്മേലെങ്കിലും കിടന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം; അവള്‍ ഏതിന്മേലെങ്കിലും ഇരുന്നാൽ അതൊക്കെയും അശുദ്ധമായിരിക്കേണം.</verse>
				<verse number="21">അവളുടെ കിടക്ക തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="22">അവള്‍ ഇരുന്ന ഏതൊരു സാധനവും തൊടുന്നവനെല്ലാം വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="23">അവളുടെ കിടക്കമേലോ അവള്‍ ഇരുന്നതിന്മേലോ ഉള്ള ഏതൊന്നെങ്കിലും തൊടുന്നവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം.</verse>
				<verse number="24">ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അവളുടെ അശുദ്ധി അവന്മേൽ ആകയും ചെയ്താൽ അവന്‍ ഏഴു ദിവസം അശുദ്ധനായിരിക്കേണം; അവന്‍ കിടക്കുന്ന കിടക്കയൊക്കെയും അശുദ്ധമാകും.</verse>
				<verse number="25">ഒരു സ്ത്രീക്ക് ഋതുകാലത്തല്ലാതെ രക്തസ്രവം ഏറിയ ദിവസം ഉണ്ടാകയോ ഋതുകാലം കവിഞ്ഞു സ്രവിക്കയോ ചെയ്താൽ അവളുടെ അശുദ്ധിയുടെ സ്രവകാലമൊക്കെയും ഋതുകാലംപോലെ ഇരിക്കേണം; അവള്‍ അശുദ്ധയായിരിക്കേണം.</verse>
				<verse number="26">രക്തസ്രവമുള്ള കാലത്തെല്ലാം അവള്‍ കിടക്കുന്ന കിടക്കയൊക്കെയും ഋതുകാലത്തിലെ കിടക്കപോലെ ഇരിക്കേണം; അവള്‍ ഇരിക്കുന്ന സാധനമൊക്കെയും ഋതുകാലത്തിലെ അശുദ്ധിപോലെ അശുദ്ധമായിരിക്കേണം.</verse>
				<verse number="27">അവ തൊടുന്നവനെല്ലാം അശുദ്ധനാകും; അവന്‍ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="28">രക്തസ്രവം മാറി ശുദ്ധിയുള്ളവളായാൽ അവള്‍ ഏഴു ദിവസം എണ്ണിക്കൊള്ളേണം; അതിന്‍റെശേഷം അവള്‍ ശുദ്ധിയുള്ളവളാകും.</verse>
				<verse number="29">എട്ടാം ദിവസം അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ എടുത്ത് സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം.</verse>
				<verse number="30">പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം; ഇങ്ങനെ പുരോഹിതന്‍ അവള്‍ക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ അവളുടെ അശുദ്ധിയുടെ രക്തസ്രവം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="31">യിസ്രായേൽമക്കളുടെ നടുവിലുള്ള എന്‍റെ നിവാസം അവര്‍ അശുദ്ധമാക്കിയിട്ടു തങ്ങളുടെ അശുദ്ധികളിൽ മരിക്കാതിരിക്കേണ്ടതിനു നിങ്ങള്‍ അവരുടെ അശുദ്ധിയെക്കുറിച്ച് അവരെ ഇങ്ങനെ പ്രബോധിപ്പിക്കേണം.</verse>
				<verse number="32">ഇതു സ്രവക്കാരനും ബീജസ്ഖലനത്താൽ അശുദ്ധനായവനും</verse>
				<verse number="33">ഋതുസംബന്ധമായ ദീനമുള്ളവള്‍ക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും അശുദ്ധയോടുകൂടെ ശയിക്കുന്നവനും ഉള്ള പ്രമാണം.</verse>
			</chapter>
			<chapter number="16">
				<verse number="1">അഹരോന്‍റെ രണ്ടു പുത്രന്മാര്‍ യഹോവയുടെ സന്നിധിയിൽ അടുത്തു ചെന്നിട്ടു മരിച്ചുപോയശേഷം യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">കൃപാസനത്തിന്മീതെ മേഘത്തിൽ ഞാന്‍ വെളിപ്പെടുന്നതുകൊണ്ടു നിന്‍റെ സഹോദരനായ അഹരോന്‍ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലയ്ക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിന്‍മുമ്പിൽ എല്ലാ സമയത്തും വരരുത് എന്ന് അവനോടു പറയേണം.</verse>
				<verse number="3">പാപയാഗത്തിന് ഒരു കാളക്കിടാവിനോടും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനോടും കൂടെ അഹരോന്‍ വിശുദ്ധമന്ദിരത്തിൽ കടക്കേണം.</verse>
				<verse number="4">അവന്‍ പഞ്ഞിനൂൽകൊണ്ടുള്ള വിശുദ്ധമായ അങ്കി ധരിച്ചു ദേഹത്തിൽ പഞ്ഞിനൂൽകൊണ്ടുള്ള കാൽച്ചട്ട ഇട്ടു പഞ്ഞിനൂൽകൊണ്ടുള്ള നടുക്കെട്ടു കെട്ടി പഞ്ഞിനൂൽകൊണ്ടുള്ള മുടിയും വയ്ക്കേണം; ഇവ വിശുദ്ധവസ്ത്രം ആകയാൽ അവന്‍ ദേഹം വെള്ളത്തിൽ കഴുകിയിട്ട് അവയെ ധരിക്കേണം.</verse>
				<verse number="5">അവന്‍ യിസ്രായേൽമക്കളുടെ സഭയുടെ പക്കൽനിന്നു പാപയാഗത്തിനു രണ്ടു കോലാട്ടുകൊറ്റനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും വാങ്ങേണം.</verse>
				<verse number="6">തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="7">അവന്‍ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിര്‍ത്തേണം.</verse>
				<verse number="8">പിന്നെ അഹരോന്‍ യഹോവയ്ക്ക് എന്ന് ഒരു ചീട്ടും അസസേലിന് എന്ന് മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.</verse>
				<verse number="9">യഹോവയ്ക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോന്‍ കൊണ്ടുവന്നു പാപയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="10">അസസേലിനു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനും അതിനെ അസസേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിര്‍ത്തേണം.</verse>
				<verse number="11">പിന്നെ തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അഹരോന്‍ അര്‍പ്പിച്ച് തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കാളയെ അറുക്കേണം.</verse>
				<verse number="12">അവന്‍ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽ നിറച്ച് സൗരഭ്യമുള്ള ധൂപവര്‍ഗചൂര്‍ണം കൈ നിറയെ എടുത്തു തിരശ്ശീലയ്ക്കകത്ത് കൊണ്ടുവരേണം.</verse>
				<verse number="13">താന്‍ മരിക്കാതിരിക്കേണ്ടതിനു ധൂപത്തിന്‍റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറപ്പാന്‍ തക്കവണ്ണം അവന്‍ യഹോവയുടെ സന്നിധിയിൽ ധൂപവര്‍ഗം തീയിൽ ഇടേണം.</verse>
				<verse number="14">അവന്‍ കാളയുടെ രക്തം കുറെ എടുത്തു വിരൽകൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേൽ തളിക്കേണം; അവന്‍ രക്തം കുറെ തന്‍റെ വിരൽകൊണ്ടു കൃപാസനത്തിന്‍റെ മുമ്പിലും ഏഴു പ്രാവശ്യം തളിക്കേണം.</verse>
				<verse number="15">പിന്നെ അവന്‍ ജനത്തിനുവേണ്ടിയുള്ള പാപയാഗത്തിന്‍റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലയ്ക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്‍റെ രക്തംകൊണ്ടും ചെയ്ത് അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്‍റെ മുമ്പിലും തളിക്കേണം.</verse>
				<verse number="16">യിസ്രായേൽമക്കളുടെ അശുദ്ധികള്‍ നിമിത്തവും അവരുടെ സകല പാപവുമായ ലംഘനങ്ങള്‍ നിമിത്തവും അവന്‍ വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനകൂടാരത്തിനും അവന്‍ അങ്ങനെ തന്നെ ചെയ്യേണം.</verse>
				<verse number="17">അവന്‍ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിപ്പാന്‍ കടന്നിട്ടു പുറത്തു വരുന്നതുവരെ സമാഗമനകൂടാരത്തിൽ ആരും ഉണ്ടായിരിക്കരുത്; ഇങ്ങനെ അവന്‍ തനിക്കും കുടുംബത്തിനും യിസ്രായേലിന്‍റെ സര്‍വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="18">പിന്നെ അവന്‍ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിങ്കൽ ചെന്ന് അതിനും പ്രായശ്ചിത്തം കഴിക്കേണം. കാളയുടെ രക്തവും കോലാട്ടുകൊറ്റന്‍റെ രക്തവും കുറേശ്ശ എടുത്തു പീഠത്തിന്‍റെ കൊമ്പുകളിൽ ചുറ്റും പുരട്ടേണം.</verse>
				<verse number="19">അവന്‍ രക്തം കുറെ വിരൽകൊണ്ട് ഏഴു പ്രാവശ്യം അതിന്മേൽ തളിച്ച് യിസ്രായേൽ മക്കളുടെ അശുദ്ധികളെ നീക്കി വെടിപ്പാക്കി ശുദ്ധീകരിക്കേണം.</verse>
				<verse number="20">അവന്‍ വിശുദ്ധമന്ദിരത്തിനും സമാഗമനകൂടാരത്തിനും യാഗപീഠത്തിനും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീര്‍ന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടുവരേണം.</verse>
				<verse number="21">ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്‍റെ തലയിൽ അഹരോന്‍ കൈ രണ്ടും വച്ച് യിസ്രായേൽമക്കളുടെ എല്ലാ കുറ്റങ്ങളും സകല പാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞ് കോലാട്ടുകൊറ്റന്‍റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് അയയ്ക്കേണം.</verse>
				<verse number="22">കോലാട്ടുകൊറ്റന്‍ അവരുടെ കുറ്റങ്ങളെയൊക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവന്‍ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.</verse>
				<verse number="23">പിന്നെ അഹരോന്‍ സമാഗമനകൂടാരത്തിൽ വന്നു താന്‍ വിശുദ്ധമന്ദിരത്തിൽ കടന്നപ്പോള്‍ ധരിച്ചിരുന്ന പഞ്ഞിനൂൽവസ്ത്രം നീക്കി അവിടെ വച്ചേക്കേണം.</verse>
				<verse number="24">അവന്‍ ഒരു വിശുദ്ധസ്ഥലത്തുവച്ചു വെള്ളംകൊണ്ടു ദേഹം കഴുകി സ്വന്തവസ്ത്രം ധരിച്ചു പുറത്തുവന്ന് തന്‍റെ ഹോമയാഗവും ജനത്തിന്‍റെ ഹോമയാഗവും അര്‍പ്പിച്ചു തനിക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="25">അവന്‍ പാപയാഗത്തിന്‍റെ മേദസ്സ് യാഗപീഠത്തിന്മേൽ ദഹിപ്പിക്കേണം.</verse>
				<verse number="26">ആട്ടുകൊറ്റനെ അസസേലിന് കൊണ്ടുപോയി വിട്ടവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയിട്ടു മാത്രമേ പാളയത്തിൽ വരാവൂ.</verse>
				<verse number="27">വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കേണ്ടതിനു രക്തം കൊണ്ടുപോയ പാപയാഗത്തിന്‍റെ കാളയെയും കോലാട്ടുകൊറ്റനെയും പാളയത്തിനു പുറത്തു കൊണ്ടുപോകേണം; അവയുടെ തോലും മാംസവും ചാണകവും തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
				<verse number="28">അവയെ ചുട്ടുകളഞ്ഞവന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയിട്ടു മാത്രമേ പാളയത്തിൽ വരാവൂ.</verse>
				<verse number="29">ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ഏഴാം മാസം പത്താം തീയതി നിങ്ങള്‍ ആത്മതപനം ചെയ്യേണം; സ്വദേശിയും നിങ്ങളുടെ ഇടയിൽ പാര്‍ക്കുന്ന പരദേശിയും യാതൊരു വേലയും ചെയ്യരുത്.</verse>
				<verse number="30">ആ ദിവസത്തിൽ അല്ലോ യഹോവയുടെ സന്നിധിയിൽ നിങ്ങളെ ശുദ്ധീകരിക്കേണ്ടതിനു നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കയും നിങ്ങളുടെ സകല പാപങ്ങളും നീക്കി നിങ്ങളെ ശുദ്ധീകരിക്കയും ചെയ്യുന്നത്.</verse>
				<verse number="31">അതു നിങ്ങള്‍ക്കു വിശുദ്ധസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം. നിങ്ങള്‍ ആത്മതപനം ചെയ്യേണം; അതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആകുന്നു.</verse>
				<verse number="32">അപ്പനു പകരം പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ അഭിഷേകം പ്രാപിക്കയും പ്രതിഷ്ഠിക്കപ്പെടുകയും ചെയ്ത പുരോഹിതന്‍ തന്നെ പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="33">അവന്‍ വിശുദ്ധവസ്ത്രമായ പഞ്ഞിനൂൽവസ്ത്രം ധരിച്ച് വിശുദ്ധമന്ദിരത്തിനു പ്രായശ്ചിത്തം കഴിക്കേണം; സമാഗമനകൂടാരത്തിനും യാഗപീഠത്തിനും പ്രായശ്ചിത്തം കഴിക്കേണം; പുരോഹിതന്മാര്‍ക്കും സഭയിലെ സകല ജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം.</verse>
				<verse number="34">സംവത്സരത്തിൽ ഒരിക്കൽ യിസ്രായേൽമക്കള്‍ക്കുവേണ്ടി അവരുടെ സകല പാപങ്ങള്‍ക്കായിട്ടും പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഇതു നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നെ അവന്‍ ചെയ്തു.</verse>
			</chapter>
			<chapter number="17">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ അഹരോനോടും പുത്രന്മാരോടും എല്ലാ യിസ്രായേൽമക്ക ടും പറയേണ്ടത് എന്തെന്നാൽ: യഹോവ കല്പിച്ച കാര്യം ആവിത്:</verse>
				<verse number="3">യിസ്രായേൽഗൃഹത്തിൽ ആരെങ്കിലും കാളയെയോ ആട്ടിന്‍കുട്ടിയെയോ കോലാടിനെയോ പാളയത്തിൽവച്ചെങ്കിലും പാളയത്തിനു പുറത്തുവച്ചെങ്കിലും അറുക്കയും</verse>
				<verse number="4">അതിനെ യഹോവയുടെ കൂടാരത്തിന്‍റെ മുമ്പിൽ യഹോവയ്ക്കു വഴിപാടായി അര്‍പ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അത് അവനു രക്തപാതകമായി എണ്ണേണം; അവന്‍ രക്തം ചൊരിയിച്ച്; ആ മനുഷ്യനെ അവന്‍റെ ജനത്തിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="5">യിസ്രായേൽമക്കള്‍ വെളിമ്പ്രദേശത്തുവച്ച് അര്‍പ്പിച്ചുവരുന്ന യാഗങ്ങളെ യഹോവയ്ക്കു സമാധാനയാഗങ്ങളായി അര്‍പ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ പുരോഹിതന്‍റെ അടുക്കൽ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണ്ടതാകുന്നു.</verse>
				<verse number="6">പുരോഹിതന്‍ അവയുടെ രക്തം സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സ് യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം.</verse>
				<verse number="7">അവര്‍ പരസംഗമായി പിന്തുടരുന്ന ഭൂതങ്ങള്‍ക്ക് ഇനി തങ്ങളുടെ ബലികള്‍ അര്‍പ്പിക്കരുത്; ഇതു തലമുറതലമുറയായി അവര്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
				<verse number="8">നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും ഹോമയാഗമോ ഹനനയാഗമോ അര്‍പ്പിക്കയും</verse>
				<verse number="9">അത് യഹോവയ്ക്ക് അര്‍പ്പിക്കേണ്ടതിനു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവരാതിരിക്കയും ചെയ്താൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="10">യിസ്രായേൽഗൃഹത്തിലോ നിങ്ങളുടെ ഇടയിൽ പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും വല്ല രക്തവും ഭക്ഷിച്ചാൽ രക്തം ഭക്ഷിച്ചവന്‍റെ നേരേ ഞാന്‍ ദൃഷ്‍ടിവച്ച് അവനെ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്നു ഛേദിച്ചുകളയും.</verse>
				<verse number="11">മാംസത്തിന്‍റെ ജീവന്‍ രക്തത്തിൽ അല്ലോ ഇരിക്കുന്നത്; യാഗപീഠത്തിന്മേൽ നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഞാന്‍ അതു നിങ്ങള്‍ക്കു തന്നിരിക്കുന്നു; രക്തമല്ലോ ജീവന്മൂലമായി പ്രായശ്ചിത്തം ആകുന്നത്.</verse>
				<verse number="12">അതുകൊണ്ടത്രേ നിങ്ങളിൽ യാതൊരുത്തനും രക്തം ഭക്ഷിക്കരുത്; നിങ്ങളുടെ ഇടയിൽ പാര്‍ക്കുന്ന പരദേശിയും രക്തം ഭക്ഷിക്കരുത് എന്നു ഞാന്‍ യിസ്രായേൽമക്കളോടു കല്പിച്ചത്.</verse>
				<verse number="13">യിസ്രായേൽമക്കളിലോ നിങ്ങളുടെ ഇടയിൽ പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും തിന്നാകുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടി പിടിച്ചാൽ അവന്‍ അതിന്‍റെ രക്തം കളഞ്ഞു മണ്ണിട്ടു മൂടേണം.</verse>
				<verse number="14">സകല ജഡത്തിന്‍റെയും ജീവന്‍ അതിന്‍റെ ജീവാധാരമായ രക്തം തന്നെ. അതുകൊണ്ടത്രേ ഞാന്‍ യിസ്രായേൽമക്കളോട്: യാതൊരു ജഡത്തിന്‍റെ രക്തവും നിങ്ങള്‍ ഭക്ഷിക്കരുത് എന്നു കല്പിച്ചത്; സകല ജഡത്തിന്‍റെയും ജീവന്‍ അതിന്‍റെ രക്തമല്ലോ; അതു ഭക്ഷിക്കുന്നവനെയെല്ലാം ഛേദിച്ചുകളയേണം.</verse>
				<verse number="15">താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നുന്നവനൊക്കെയും സ്വദേശിയായാലും പരദേശിയായാലും വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം; പിന്നെ അവന്‍ ശുദ്ധിയുള്ളവനാകും.</verse>
				<verse number="16">വസ്ത്രം അലക്കാതെയും ദേഹം കഴുകാതെയും ഇരുന്നാൽ അവന്‍ കുറ്റം വഹിക്കേണം.</verse>
			</chapter>
			<chapter number="18">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;</verse>
				<verse number="3">നിങ്ങള്‍ പാര്‍ത്തിരുന്ന മിസ്രയീംദേശത്തിലെ നടപ്പുപോലെ നിങ്ങള്‍ നടക്കരുത്; ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന കനാന്‍ദേശത്തിലെ നടപ്പുപോലെയും അരുത്; അവരുടെ മര്യാദ ആചരിക്കരുത്.</verse>
				<verse number="4">എന്‍റെ വിധികളെ അനുസരിച്ച് എന്‍റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="5">ആകയാൽ എന്‍റെ ചട്ടങ്ങളും ന്യായങ്ങളും നിങ്ങള്‍ പ്രമാണിക്കേണം; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാൽ ജീവിക്കും; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="6">നിങ്ങളിൽ ആരും തനിക്കു രക്തസംബന്ധമുള്ള യാതൊരുത്തരുടെയും നഗ്നത അനാവൃതമാക്കുവാന്‍ തക്കവണ്ണം അവരോട് അടുക്കരുത്; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="7">നിന്‍റെ അപ്പന്‍റെ നഗ്നതയും അമ്മയുടെ നഗ്നതയും അനാവൃതമാക്കരുത്. അവള്‍ നിന്‍റെ അമ്മയാകുന്നു; അവളുടെ നഗ്നത അനാവൃതമാക്കരുത്.</verse>
				<verse number="8">അപ്പന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അതു നിന്‍റെ അപ്പന്‍റെ നഗ്നതയല്ലോ.</verse>
				<verse number="9">അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ നിന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; വീട്ടിൽ ജനിച്ചവരായാലും പുറമേ ജനിച്ചവരായാലും അവരുടെ നഗ്നത അനാവൃതമാക്കരുത്.</verse>
				<verse number="10">നിന്‍റെ മകന്‍റെ മകളുടെ നഗ്നതയോ മകളുടെ മകളുടെ നഗ്നതയോ അനാവൃതമാക്കരുത്; അവരുടെ നഗ്നത നിന്‍റേതുതന്നെയല്ലോ.</verse>
				<verse number="11">നിന്‍റെ അപ്പനു ജനിച്ചവളും അവന്‍റെ ഭാര്യയുടെ മകളുമായവളുടെ നഗ്നത അനാവൃതമാക്കരുത്; അവള്‍ നിന്‍റെ സഹോദരിയല്ലോ.</verse>
				<verse number="12">അപ്പന്‍റെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവള്‍ അപ്പന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.</verse>
				<verse number="13">അമ്മയുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കരുത്; അവള്‍ നിന്‍റെ അമ്മയുടെ അടുത്ത ചാര്‍ച്ചക്കാരത്തിയല്ലോ.</verse>
				<verse number="14">അപ്പന്‍റെ സഹോദരന്‍റെ നഗ്നത അനാവൃതമാക്കരുത്; അവന്‍റെ ഭാര്യയോട് അടുക്കയുമരുത്; അവള്‍ നിന്‍റെ ഇളയമ്മയല്ലോ.</verse>
				<verse number="15">നിന്‍റെ മരുമകളുടെ നഗ്നത അനാവൃതമാക്കരുത്; അവള്‍ നിന്‍റെ മകന്‍റെ ഭാര്യ അല്ലോ; അവളുടെ നഗ്നത അനാവൃതമാക്കരുത്.</verse>
				<verse number="16">സഹോദരന്‍റെ ഭാര്യയുടെ നഗ്നത അനാവൃതമാക്കരുത്; അതു നിന്‍റെ സഹോദരന്‍റെ നഗ്നതയല്ലോ.</verse>
				<verse number="17">ഒരു സ്ത്രീയുടെയും അവളുടെ മകളുടെയും നഗ്നത അനാവൃതമാക്കരുത്; അവളുടെ മകന്‍റെയോ മകളുടെയോ മകളുടെ നഗ്നത അനാവൃതമാക്കുമാറ് അവരെ പരിഗ്രഹിക്കരുത്; അവര്‍ അടുത്ത ചാര്‍ച്ചക്കാരല്ലോ; അതു ദുഷ്കര്‍മം.</verse>
				<verse number="18">ഭാര്യ ജീവനോടിരിക്കുമ്പോള്‍ അവളെ ദുഃഖിപ്പിപ്പാന്‍ അവളുടെ സഹോദരിയുടെ നഗ്നത അനാവൃതമാക്കുമാറ് അവളെക്കൂടെ പരിഗ്രഹിക്കരുത്.</verse>
				<verse number="19">ഒരു സ്ത്രീ ഋതുനിമിത്തം അശുദ്ധമായിരിക്കുമ്പോള്‍ അവളുടെ നഗ്നത അനാവൃതമാക്കുമാറ് അവളോട് അടുക്കരുത്.</verse>
				<verse number="20">കൂട്ടുകാരന്‍റെ ഭാര്യയോടുകൂടെ ശയിച്ച് അവളെക്കൊണ്ടു നിന്നെ അശുദ്ധനാക്കരുത്.</verse>
				<verse number="21">നിന്‍റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന് അര്‍പ്പിച്ച് നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുത്;</verse>
				<verse number="22">ഞാന്‍ യഹോവ ആകുന്നു. സ്ത്രീയോട് എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുത്; അതു മ്ലേച്ഛത.</verse>
				<verse number="23">യാതൊരു മൃഗത്തോടുംകൂടെ ശയിച്ച് അതിനാൽ നിന്നെ അശുദ്ധനാക്കരുത്; യാതൊരു സ്ത്രീയും ഒരു മൃഗത്തോടുകൂടെ ശയിക്കേണ്ടതിന് അതിന്‍റെ മുമ്പിൽ നില്ക്കയുമരുത്; അത് നികൃഷ്ടം.</verse>
				<verse number="24">ഇവയിൽ ഒന്നുകൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്; ഞാന്‍ നിങ്ങളുടെ മുമ്പിൽ നിന്നു നീക്കിക്കളയുന്ന ജാതികള്‍ ഇവയാലൊക്കെയും തങ്ങളെത്തന്നെ അശുദ്ധരാക്കിയിരിക്കുന്നു.</verse>
				<verse number="25">ദേശവും അശുദ്ധമായിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ അതിന്‍റെ അകൃത്യം അതിന്മേൽ സന്ദര്‍ശിക്കുന്നു; ദേശം തന്‍റെ നിവാസികളെ ഛര്‍ദിച്ചുകളയുന്നു.</verse>
				<verse number="26">ഈ മ്ലേച്ഛതയൊക്കെയും നിങ്ങള്‍ക്കു മുമ്പേ ആ ദേശത്തുണ്ടായിരുന്ന മനുഷ്യര്‍ ചെയ്തു, ദേശം അശുദ്ധമായിത്തീര്‍ന്നു.</verse>
				<verse number="27">നിങ്ങള്‍ക്കു മുമ്പേ ഉണ്ടായിരുന്ന ജാതികളെ ദേശം ഛര്‍ദിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ അതിനെ അശുദ്ധമാക്കിയിട്ടു നിങ്ങളെയും ഛര്‍ദിച്ചുകളയാതിരിപ്പാന്‍</verse>
				<verse number="28">നിങ്ങള്‍ എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കേണം; ഈ മ്ലേച്ഛതകളിൽ യാതൊന്നും സ്വദേശിയാകട്ടെ നിങ്ങളുടെ ഇടയിൽ പാര്‍ക്കുന്ന പരദേശിയാകട്ടെ ചെയ്യരുത്.</verse>
				<verse number="29">ആരെങ്കിലും ഈ സകല മ്ലേച്ഛതകളിലും ഏതെങ്കിലും ചെയ്താൽ അങ്ങനെ ചെയ്യുന്നവരെ അവരുടെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="30">ആകയാൽ നിങ്ങള്‍ക്കുമുമ്പേ നടന്ന ഈ മ്ലേച്ഛമര്യാദകളിൽ യാതൊന്നും ചെയ്യാതെയും അവയാൽ അശുദ്ധരാകാതെയും ഇരിപ്പാന്‍ നിങ്ങള്‍ എന്‍റെ പ്രമാണങ്ങളെ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
			</chapter>
			<chapter number="19">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളുടെ സര്‍വസഭയോടും പറയേണ്ടത് എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാന്‍ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിന്‍.</verse>
				<verse number="3">നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്‍റെ ശബ്ബത്തുകള്‍ പ്രമാണിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="4">വിഗ്രഹങ്ങളുടെ അടുക്കലേക്കു തിരിയരുത്; ദേവന്മാരെ നിങ്ങള്‍ക്കു വാര്‍ത്തുണ്ടാക്കരുത്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="5">യഹോവയ്ക്കു സമാധാനയാഗം അര്‍പ്പിക്കുന്നു എങ്കിൽ നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അര്‍പ്പിക്കേണം.</verse>
				<verse number="6">അര്‍പ്പിക്കുന്ന ദിവസവും പിറ്റന്നാളും അതു തിന്നാം; മൂന്നാം ദിവസംവരെ ശേഷിക്കുന്നതു തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
				<verse number="7">മൂന്നാം ദിവസം തിന്നു എന്നു വരുകിൽ അത് അറപ്പാകുന്നു; പ്രസാദമാകുകയില്ല.</verse>
				<verse number="8">അതു തിന്നുന്നവന്‍ കുറ്റം വഹിക്കും; യഹോവയ്ക്കു വിശുദ്ധമായത് അവന്‍ അശുദ്ധമാക്കിയല്ലോ; അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="9">നിങ്ങളുടെ നിലത്തിലെ വിള നിങ്ങള്‍ കൊയ്യുമ്പോള്‍ വയലിന്‍റെ അരികു തീര്‍ത്തു കൊയ്യരുത്; നിന്‍റെ കൊയ്ത്തിൽ കാലാ പെറുക്കയും അരുത്.</verse>
				<verse number="10">നിന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പറിക്കരുത്; നിന്‍റെ മുന്തിരിത്തോട്ടത്തിൽ വീണു കിടക്കുന്ന പഴം പെറുക്കയും അരുത്. അവയെ ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="11">മോഷ്‍ടിക്കരുത്; ചതിക്കരുത്; ഒരുത്തനോട് ഒരുത്തന്‍ ഭോഷ്കു പറയരുത്.</verse>
				<verse number="12">എന്‍റെ നാമത്തെക്കൊണ്ടു കള്ളസ്സത്യം ചെയ്തു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുത്; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="13">കൂട്ടുകാരനെ പീഡിപ്പിക്കരുത്; അവന്‍റെ വസ്തു കവര്‍ച്ച ചെയ്കയും അരുത്; കൂലിക്കാരന്‍റെ കൂലി പിറ്റേന്നു രാവിലെവരെ നിന്‍റെ പക്കൽ ഇരിക്കരുത്.</verse>
				<verse number="14">ചെകിടനെ ശപിക്കരുത്; കുരുടന്‍റെ മുമ്പിൽ ഇടര്‍ച്ച വയ്ക്കരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="15">ന്യായവിസ്താരത്തിൽ അന്യായം ചെയ്യരുത്; എളിയവന്‍റെ മുഖം നോക്കാതെയും വലിയവന്‍റെ മുഖം ആദരിക്കാതെയും നിന്‍റെ കൂട്ടുകാരനു നീതിയോടെ ന്യായം വിധിക്കേണം.</verse>
				<verse number="16">നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഏഷണി പറഞ്ഞു നടക്കരുത്; കൂട്ടുകാരന്‍റെ മരണത്തിനായി നിഷ്കര്‍ഷിക്കരുത്; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="17">സഹോദരനെ നിന്‍റെ ഹൃദയത്തിൽ ദ്വേഷിക്കരുത്; കൂട്ടുകാരന്‍റെ പാപം നിന്‍റെമേൽ വരാതിരിപ്പാന്‍ അവനെ താൽപര്യമായി ശാസിക്കേണം.</verse>
				<verse number="18">പ്രതികാരം ചെയ്യരുത്; നിന്‍റെ ജനത്തിന്‍റെ മക്കളോടു പക വയ്ക്കരുത്; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="19">നിങ്ങള്‍ എന്‍റെ ചട്ടങ്ങള്‍ പ്രമാണിക്കേണം. രണ്ടു തരം മൃഗങ്ങളെ തമ്മിൽ ഇണ ചേര്‍ക്കരുത്; നിന്‍റെ വയലിൽ കൂട്ടുവിത്തു വിതയ്ക്കരുത്; രണ്ടു വക സാധനം കലര്‍ന്ന വസ്ത്രം ധരിക്കരുത്.</verse>
				<verse number="20">ഒരു പുരുഷനു നിയമിച്ചവളും വീണ്ടെടുക്കപ്പെടുകയോ സ്വാതന്ത്ര്യം കിട്ടുകയോ ചെയ്യാത്തവളുമായ ഒരു ദാസിയോടുകൂടെ ഒരുത്തന്‍ ശയിച്ചാൽ അവരെ ശിക്ഷിക്കേണം. എന്നാൽ അവള്‍ സ്വാതന്ത്ര്യമില്ലാത്തവളായാൽ അവരെ കൊല്ലരുത്;</verse>
				<verse number="21">അവന്‍ യഹോവയ്ക്ക് അകൃത്യയാഗത്തിനായി സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ ഒരു ആട്ടുകൊറ്റനെ കൊണ്ടുവരേണം.</verse>
				<verse number="22">അവന്‍ ചെയ്ത പാപത്തിനായി പുരോഹിതന്‍ അകൃത്യയാഗത്തിന്‍റെ ആട്ടുകൊറ്റനെക്കൊണ്ട് അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവന്‍ ചെയ്ത പാപം അവനോടു ക്ഷമിക്കും.</verse>
				<verse number="23">നിങ്ങള്‍ ദേശത്ത് എത്തി ഭക്ഷണത്തിന് ഉതകുന്ന സകലവിധ വൃക്ഷങ്ങളും നട്ടശേഷം നിങ്ങള്‍ക്ക് അവയുടെ ഫലം പരിച്ഛേദന കഴിയാത്തതുപോലെ ആയിരിക്കേണം; അതു മൂന്നു സംവത്സരത്തേക്കു പരിച്ഛേദനയില്ലാത്തതുപോലെ ഇരിക്കേണം; അതു തിന്നരുത്.</verse>
				<verse number="24">നാലാം സംവത്സരത്തിൽ അതിന്‍റെ ഫലമെല്ലാം യഹോവയുടെ സ്തോത്രത്തിനായിട്ടു ശുദ്ധമായിരിക്കേണം.</verse>
				<verse number="25">അഞ്ചാം സംവത്സരത്തിലോ നിങ്ങള്‍ക്ക് അതിന്‍റെ ഫലം തിന്നാം; അങ്ങനെ അതിന്‍റെ അനുഭവം നിങ്ങള്‍ക്കു വര്‍ധിച്ചുവരും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="26">രക്തത്തോടുകൂടിയുള്ളതു തിന്നരുത്; ആഭിചാരം ചെയ്യരുത്; മുഹൂര്‍ത്തം നോക്കരുത്:</verse>
				<verse number="27">നിങ്ങളുടെ തലമുടി ചുറ്റും വിളുമ്പു വടിക്കരുത്; താടിയുടെ അറ്റം വിരൂപമാക്കരുത്.</verse>
				<verse number="28">മരിച്ചവനുവേണ്ടി ശരീരത്തിൽ മുറിവുണ്ടാക്കരുത്; മെയ്മേൽ പച്ചകുത്തരുത്; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="29">ദേശം വേശ്യാവൃത്തി ചെയ്തു ദുഷ്കര്‍മംകൊണ്ടു നിറയാതിരിക്കേണ്ടതിനു നിന്‍റെ മകളെ വേശ്യാവൃത്തിക്ക് ഏല്പിക്കരുത്.</verse>
				<verse number="30">നിങ്ങള്‍ എന്‍റെ ശബ്ബത്തുകള്‍ പ്രമാണിക്കയും എന്‍റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="31">വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും അടുക്കൽ പോകരുത്. അവരാൽ അശുദ്ധരായിത്തീരുവാന്‍ തക്കവണ്ണം അവരെ അന്വേഷിക്കയും അരുത്. ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="32">നരച്ചവന്‍റെ മുമ്പാകെ എഴുന്നേല്ക്കയും വൃദ്ധന്‍റെ മുഖം ബഹുമാനിക്കയും നിന്‍റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="33">പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാര്‍ത്താൽ അവനെ ഉപദ്രവിക്കരുത്.</verse>
				<verse number="34">നിങ്ങളോടുകൂടെ പാര്‍ക്കുന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="35">ന്യായവിസ്താരത്തിലും അളവിലും തൂക്കത്തിലും നിങ്ങള്‍ അന്യായം ചെയ്യരുത്.</verse>
				<verse number="36">ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണം; ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="37">നിങ്ങള്‍ എന്‍റെ എല്ലാ ചട്ടങ്ങളും സകല വിധികളും പ്രമാണിച്ച് അനുസരിക്കേണം; ഞാന്‍ യഹോവ ആകുന്നു.</verse>
			</chapter>
			<chapter number="20">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽ മക്കളോടു പറയേണ്ടത് എന്തെന്നാൽ: യിസ്രാ യേൽമക്കളിലോ യിസ്രായേലിൽ വന്നു പാര്‍ക്കുന്ന പരദേശികളിലോ ആരെങ്കിലും തന്‍റെ സന്തതിയിൽ ഒന്നിനെ മോലേക്കിനു കൊടുത്താൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം; ദേശത്തിലെ ജനം അവനെ കല്ലറിയേണം.</verse>
				<verse number="3">അവന്‍ തന്‍റെ സന്തതിയെ മോലേക്കിനു കൊടുത്തതിനാൽ എന്‍റെ വിശുദ്ധമന്ദിരം മലിനമാക്കുകയും എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുകയും ചെയ്തതുകൊണ്ട് ഞാന്‍ അവന്‍റെ നേരേ ദൃഷ്‍ടിവച്ച് അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.</verse>
				<verse number="4">അവന്‍ തന്‍റെ സന്തതിയെ മോലേക്കിനു കൊടുക്കുമ്പോള്‍ ദേശത്തിലെ ജനം അവനെ കൊല്ലാതെ കണ്ണടച്ചു കളഞ്ഞാൽ</verse>
				<verse number="5">ഞാന്‍ അവനും കുടുംബത്തിനും നേരേ ദൃഷ്‍ടിവച്ച് അവനെയും അവന്‍റെ പിന്നാലെ മോലേക്കിനോടു പരസംഗം ചെയ്‍വാന്‍ പോകുന്ന എല്ലാവരെയും അവരുടെ ജനത്തിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയും.</verse>
				<verse number="6">വെളിച്ചപ്പാടന്മാരുടെയും മന്ത്രവാദികളുടെയും പിന്നാലെ പരസംഗം ചെയ്‍വാന്‍ പോകുന്നവന്‍റെ നേരേയും ഞാന്‍ ദൃഷ്‍ടിവച്ച് അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയും.</verse>
				<verse number="7">ആകയാൽ നിങ്ങള്‍ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധന്മാരായിരിപ്പിന്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="8">എന്‍റെ ചട്ടങ്ങള്‍ പ്രമാണിച്ച് ആചരിപ്പിന്‍; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.</verse>
				<verse number="9">അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; അവന്‍ അപ്പനെയും അമ്മയെയും ശപിച്ചു; അവന്‍റെ രക്തം അവന്‍റെമേൽ ഇരിക്കും.</verse>
				<verse number="10">ഒരുത്തന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്നവന്‍, കൂട്ടുകാരന്‍റെ ഭാര്യയുമായി വ്യഭിചാരം ചെയ്യുന്ന വ്യഭിചാരിയും വ്യഭിചാരിണിയും തന്നെ, മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="11">അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്‍റെ നഗ്നത അനാവൃതമാക്കുന്നു; ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.</verse>
				<verse number="12">ഒരുത്തന്‍ മരുമകളോടുകൂടെ ശയിച്ചാൽ ഇരുവരും മരണശിക്ഷ അനുഭവിക്കേണം; അവര്‍ നികൃഷ്ടകര്‍മം ചെയ്തു; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.</verse>
				<verse number="13">സ്ത്രീയോടുകൂടെ ശയിക്കുന്നതുപോലെ ഒരുത്തന്‍ പുരുഷനോടുകൂടെ ശയിച്ചാൽ ഇരുവരും മ്ലേച്ഛത ചെയ്തു; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.</verse>
				<verse number="14">ഒരു പുരുഷന്‍ ഒരു സ്ത്രീയെയും അവളുടെ അമ്മയെയും പരിഗ്രഹിച്ചാൽ അത് ദുഷ്കര്‍മം; നിങ്ങളുടെ ഇടയിൽ ദുഷ്കര്‍മം ഇല്ലാതിരിക്കേണ്ടതിന് അവനെയും അവരെയും തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
				<verse number="15">ഒരു പുരുഷന്‍ മൃഗത്തോടുകൂടെ ശയിച്ചാൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം; മൃഗത്തെയും കൊല്ലേണം.</verse>
				<verse number="16">ഒരു സ്ത്രീ യാതൊരു മൃഗത്തോടെങ്കിലും ചേര്‍ന്നു ശയിച്ചാൽ സ്ത്രീയെയും മൃഗത്തെയും കൊല്ലേണം; അവര്‍ മരണശിക്ഷ അനുഭവിക്കേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.</verse>
				<verse number="17">ഒരു പുരുഷന്‍ തന്‍റെ അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ തന്‍റെ സഹോദരിയെ പരിഗ്രഹിച്ച് അവളുടെ നഗ്നത കാണുകയും അവള്‍ അവന്‍റെ നഗ്നത കാണുകയും ചെയ്താൽ അതു ലജ്ജാകരം; അവരെ അവരുടെ ജനത്തിന്‍റെ മുമ്പിൽവച്ചുതന്നെ സംഹരിച്ചുകളയേണം; അവന്‍ സഹോദരിയുടെ നഗ്നത അനാവൃതമാക്കി; അവന്‍ തന്‍റെ കുറ്റം വഹിക്കും.</verse>
				<verse number="18">ഒരു പുരുഷന്‍ ഋതുവായ സ്ത്രീയോടു കൂടെ ശയിച്ച് അവളുടെ നഗ്നത അനാവൃതമാക്കിയാൽ അവന്‍ അവളുടെ സ്രവം അനാവൃതമാക്കി; അവളും തന്‍റെ രക്തസ്രവം അനാവൃതമാക്കി; ഇരുവരെയും അവരുടെ ജനത്തിന്‍റെ ഇടയിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="19">നിന്‍റെ അമ്മയുടെ സഹോദരിയുടെയോ അപ്പന്‍റെ സഹോദരിയുടെയോ നഗ്നത അനാവൃതമാക്കരുത്; അങ്ങനെത്തവന്‍ തന്‍റെ അടുത്ത ചാര്‍ച്ചക്കാരത്തിയെ അനാവൃതയാക്കുന്നുവല്ലോ; അവര്‍ തങ്ങളുടെ കുറ്റം വഹിക്കും.</verse>
				<verse number="20">ഒരു പുരുഷന്‍ ഇളയപ്പന്‍റെ ഭാര്യയോടുകൂടെ ശയിച്ചാൽ അവന്‍ ഇളയപ്പന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ തങ്ങളുടെ പാപം വഹിക്കും; അവര്‍ സന്തതിയില്ലാത്തവരായി മരിക്കേണം.</verse>
				<verse number="21">ഒരുത്തന്‍ സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിച്ചാൽ അതു മാലിന്യം; അവന്‍ സഹോദരന്‍റെ നഗ്നത അനാവൃതമാക്കി; അവര്‍ സന്തതി ഇല്ലാത്തവര്‍ ആയിരിക്കേണം.</verse>
				<verse number="22">ആകയാൽ നിങ്ങള്‍ കുടിയിരിക്കേണ്ടതിന് ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഛര്‍ദിച്ചുകളയാതിരിപ്പാന്‍ എന്‍റെ എല്ലാ ചട്ടങ്ങളും സകല വിധികളും പ്രമാണിച്ച് ആചരിക്കേണം.</verse>
				<verse number="23">ഞാന്‍ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളയുന്ന ജാതിയുടെ ചട്ടങ്ങളെ അനുസരിച്ചു നടക്കരുത്; ഈ കാര്യങ്ങളെയൊക്കെയും ചെയ്തതുകൊണ്ട് അവര്‍ എനിക്ക് അറപ്പായിത്തീര്‍ന്നു.</verse>
				<verse number="24">നിങ്ങള്‍ അവരുടെ ദേശത്തെ കൈവശമാക്കും എന്നു ഞാന്‍ നിങ്ങളോടു കല്പിച്ചുവല്ലോ; പാലും തേനും ഒഴുകുന്ന ആ ദേശം നിങ്ങള്‍ കൈവശമാക്കേണ്ടതിനു ഞാന്‍ അതിനെ നിങ്ങള്‍ക്കു തരും; ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു വേര്‍തിരിച്ചവനായി നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു;</verse>
				<verse number="25">ആകയാൽ ശുദ്ധിയുള്ള മൃഗവും ശുദ്ധിയില്ലാത്ത മൃഗവും തമ്മിലും, ശുദ്ധിയില്ലാത്ത പക്ഷിയും ശുദ്ധിയുള്ള പക്ഷിയും തമ്മിലും നിങ്ങള്‍ വ്യത്യാസം വയ്ക്കേണം; ഞാന്‍ നിങ്ങള്‍ക്ക് അശുദ്ധമെന്നു വേര്‍തിരിച്ചിട്ടുള്ള മൃഗത്തെക്കൊണ്ടും പക്ഷിയെക്കൊണ്ടും നിലത്ത് ഇഴയുന്ന യാതൊരു ജന്തുവിനെക്കൊണ്ടും നിങ്ങളെത്തന്നെ അറപ്പാക്കരുത്.</verse>
				<verse number="26">നിങ്ങള്‍ എനിക്കു വിശുദ്ധന്മാരായിരിക്കേണം; യഹോവയായ ഞാന്‍ വിശുദ്ധനാകകൊണ്ടു നിങ്ങളും എനിക്കു വിശുദ്ധന്മാരായിരിക്കേണം; നിങ്ങള്‍ എനിക്കുള്ളവരായിരിക്കേണ്ടതിനു ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു വേര്‍തിരിച്ചിരിക്കുന്നു.</verse>
				<verse number="27">വെളിച്ചപ്പാടോ മന്ത്രവാദമോ ഉള്ള പുരുഷന്‍ ആകട്ടെ സ്ത്രീ ആകട്ടെ മരണശിക്ഷ അനുഭവിക്കേണം; അവരെ കല്ലറിഞ്ഞു കൊല്ലേണം; അവരുടെ രക്തം അവരുടെമേൽ ഇരിക്കും.</verse>
			</chapter>
			<chapter number="21">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയേണ്ടതെന്തെന്നാൽ: പുരോഹിതന്‍ തന്‍റെ ജനത്തിൽ ഒരുവന്‍റെ ശവത്താൽ തന്നെത്താന്‍ മലിനമാക്കരുത്.</verse>
				<verse number="2">എന്നാൽ തന്‍റെ അമ്മ, അപ്പന്‍, മകന്‍, മകള്‍, സഹോദരന്‍,</verse>
				<verse number="3">തനിക്കടുത്തവളും ഭര്‍ത്താവില്ലാത്ത കന്യകയുമായ സഹോദരി എന്നിങ്ങനെയുള്ള ഉറ്റ ചാര്‍ച്ചക്കാരാൽ അവനു മലിനനാകാം.</verse>
				<verse number="4">അവന്‍ തന്‍റെ ജനത്തിൽ പ്രമാണിയായിരിക്കയാൽ തന്നെത്താന്‍ മലിനമാക്കി അശുദ്ധനാക്കരുത്.</verse>
				<verse number="5">അവര്‍ തലമുടി വടിക്കയും താടിയുടെ അറ്റം കത്രിക്കയും ശരീരത്തിൽ മുറിവുണ്ടാക്കുകയും അരുത്;</verse>
				<verse number="6">തങ്ങളുടെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധന്മാരായിരിക്കേണം; അവര്‍ തങ്ങളുടെ ദൈവത്തിന്‍റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിക്കുന്നു; ആകയാൽ അവര്‍ വിശുദ്ധന്മാരായിരിക്കേണം.</verse>
				<verse number="7">വേശ്യയെയോ ദുര്‍ന്നടപ്പുകാരത്തിയെയോ അവര്‍ വിവാഹം കഴിക്കരുത്; ഭര്‍ത്താവ് ഉപേക്ഷിച്ചുകളഞ്ഞവളെയും വിവാഹം കഴിക്കരുത്; അവന്‍ തന്‍റെ ദൈവത്തിനു വിശുദ്ധന്‍ ആകുന്നു.</verse>
				<verse number="8">അതുകൊണ്ട് നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിന്‍റെ ദൈവത്തിനു ഭോജനം അര്‍പ്പിക്കുന്നവനാകയാൽ നീ അവനെ ശുദ്ധീകരിക്കേണം; അവന്‍ നിനക്കു വിശുദ്ധനായിരിക്കേണം; നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയായ ഞാന്‍ വിശുദ്ധന്‍ ആകുന്നു.</verse>
				<verse number="9">പുരോഹിതന്‍റെ മകള്‍ ദുര്‍ന്നടപ്പു ചെയ്തു തന്നെത്താന്‍ അശുദ്ധയാക്കിയാൽ അവള്‍ തന്‍റെ അപ്പനെ അശുദ്ധനാക്കുന്നു; അവളെ തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
				<verse number="10">അഭിഷേകതൈലം തലയിൽ ഒഴിക്കപ്പെട്ടവനും വസ്ത്രം ധരിപ്പാന്‍ പ്രതിഷ്ഠിക്കപ്പെട്ടവനുമായി തന്‍റെ സഹോദരന്മാരിൽ മഹാപുരോഹിതനായവന്‍ തന്‍റെ തലമുടി പിച്ചിപ്പറിക്കയും വസ്ത്രം കീറുകയും അരുത്.</verse>
				<verse number="11">അവന്‍ യാതൊരു ശവത്തോടും അടുക്കുകയും തന്‍റെ അപ്പനാലോ അമ്മയാലോ അശുദ്ധനാകയും അരുത്.</verse>
				<verse number="12">വിശുദ്ധമന്ദിരം വിട്ട് അവന്‍ പുറത്തിറങ്ങുകയും തന്‍റെ ദൈവത്തിന്‍റെ വിശുദ്ധമന്ദിരം അശുദ്ധമാക്കുകയും അരുത്; അവന്‍റെ ദൈവത്തിന്‍റെ അഭിഷേകതൈലമായ സംസ്കാരം അവന്‍റെമേൽ ഇരിക്കുന്നു; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="13">കന്യകയായ സ്ത്രീയെ മാത്രമേ അവന്‍ വിവാഹം കഴിക്കാവൂ.</verse>
				<verse number="14">വിധവ, ഉപേക്ഷിക്കപ്പെട്ടവള്‍, ദുര്‍ന്നടപ്പുകാരത്തി, വേശ്യ ഇങ്ങനെയുള്ളവരെ അവന്‍ വിവാഹം കഴിക്കരുത്; സ്വജനത്തിലുള്ള കന്യകയെ മാത്രമേ വിവാഹം കഴിക്കാവൂ.</verse>
				<verse number="15">അവന്‍ തന്‍റെ സന്തതിയെ തന്‍റെ ജനത്തിന്‍റെ ഇടയിൽ അശുദ്ധമാക്കരുത്; ഞാന്‍ അവനെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.</verse>
				<verse number="16">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="17">നീ അഹരോനോടു പറയേണ്ടത് എന്തെന്നാൽ: നിന്‍റെ സന്തതിയിൽ അംഗഹീനനായവന്‍ നിന്‍റെ ദൈവത്തിന്‍റെ ഭോജനം അര്‍പ്പിപ്പാന്‍ ഒരിക്കലും അടുത്തുവരരുത്.</verse>
				<verse number="18">അംഗഹീനനായ യാതൊരുത്തനും അടുത്തു വരരുത്; കുരുടന്‍, മുടന്തന്‍, പതിമൂക്കന്‍, അധികാംഗന്‍,</verse>
				<verse number="19">കാലൊടിഞ്ഞവന്‍, കൈയൊടിഞ്ഞവന്‍,</verse>
				<verse number="20">കൂനന്‍, മുണ്ടന്‍, പൂക്കണ്ണന്‍, ചൊറിയന്‍, പൊരിച്ചുണങ്ങന്‍, ഷണ്ഡന്‍ എന്നിങ്ങനെയുള്ളവരും അരുത്.</verse>
				<verse number="21">പുരോഹിതനായ അഹരോന്‍റെ സന്തതിയിൽ അംഗഹീനനായ ഒരുത്തനും യഹോവയുടെ ദഹനയാഗങ്ങള്‍ അര്‍പ്പിപ്പാന്‍ അടുത്തുവരരുത്; അവന്‍ അംഗഹീനന്‍; അവന്‍ തന്‍റെ ദൈവത്തിന്‍റെ ഭോജനം അര്‍പ്പിപ്പാന്‍ അടുത്തുവരരുത്.</verse>
				<verse number="22">തന്‍റെ ദൈവത്തിന്‍റെ ഭോജനമായ അതിപരിശുദ്ധമായവയും വിശുദ്ധമായവയും അവനു ഭക്ഷിക്കാം.</verse>
				<verse number="23">എങ്കിലും തിരശ്ശീലയുടെ അടുക്കൽ ചെല്ലുകയും യാഗപീഠത്തിങ്കൽ അടുത്തുവരികയും അരുത്; അവന്‍ അംഗഹീനനല്ലോ; അവന്‍ എന്‍റെ വിശുദ്ധസാധനങ്ങളെ അശുദ്ധമാക്കരുത്; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.</verse>
				<verse number="24">മോശെ ഇത് അഹരോനോടും പുത്രന്മാരോടും എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞു.</verse>
			</chapter>
			<chapter number="22">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">യിസ്രായേൽമക്കള്‍ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളെ സംബന്ധിച്ച് അഹരോനും അവന്‍റെ പുത്രന്മാരും സൂക്ഷിച്ചുനില്ക്കേണമെന്നും എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അവരോടു പറയേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="3">നീ അവരോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളുടെ തലമുറകളിൽ നിങ്ങളുടെ സകല സന്തതിയിലും ആരെങ്കിലും അശുദ്ധനായിരിക്കുമ്പോള്‍ യിസ്രായേൽമക്കള്‍ യഹോവയ്ക്കു ശുദ്ധീകരിക്കുന്ന വിശുദ്ധസാധനങ്ങളോട് അടുത്താൽ അവനെ എന്‍റെ മുമ്പിൽനിന്നു ഛേദിച്ചുകളയേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="4">അഹരോന്‍റെ സന്തതിയിൽ ആരെങ്കിലും കുഷ്ഠരോഗിയോ ശുക്ലസ്രവക്കാരനോ ആയാൽ അവന്‍ ശുദ്ധനായിത്തീരുംവരെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുത്; ശവത്താൽ അശുദ്ധമായ യാതൊന്നെങ്കിലും തൊടുന്നവനും ബീജസ്ഖലനം ഉണ്ടായവനും</verse>
				<verse number="5">അശുദ്ധി വരുത്തുന്ന യാതൊരു ഇഴജാതിയെ എങ്കിലും വല്ല അശുദ്ധിയുമുണ്ടായിട്ട് അശുദ്ധി വരുത്തുന്ന മനുഷ്യനെ എങ്കിലും തൊടുന്നവനും</verse>
				<verse number="6">ഇങ്ങനെ തൊട്ടുതീണ്ടിയവന്‍ സന്ധ്യവരെ അശുദ്ധനായിരിക്കേണം; അവന്‍ ദേഹം വെള്ളത്തിൽ കഴുകിയല്ലാതെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കരുത്.</verse>
				<verse number="7">സൂര്യന്‍ അസ്തമിച്ചശേഷം അവന്‍ ശുദ്ധനാകും; പിന്നെ അവനു വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കാം; അത് അവന്‍റെ ആഹാരമല്ലോ.</verse>
				<verse number="8">താനേ ചത്തതിനെയും പറിച്ചുകീറിപ്പോയതിനെയും തിന്നിട്ട് തന്നെത്താന്‍ അശുദ്ധമാക്കരുത്; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="9">ആകയാൽ അവര്‍ എന്‍റെ പ്രമാണങ്ങളെ നിസ്സാരമാക്കി തങ്ങളുടെമേൽ പാപം വരുത്തുകയും അതിനാൽ മരിക്കയും ചെയ്യാതിരിപ്പാന്‍ അവ പ്രമാണിക്കേണം; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.</verse>
				<verse number="10">യാതൊരു അന്യനും വിശുദ്ധസാധനം ഭക്ഷിക്കരുത്; പുരോഹിതന്‍റെ അടുക്കൽ വന്നുപാര്‍ക്കുന്നവനും കൂലിക്കാരനും വിശുദ്ധസാധനം ഭക്ഷിക്കരുത്.</verse>
				<verse number="11">എന്നാൽ പുരോഹിതന്‍ ഒരുത്തനെ വിലയ്ക്കു വാങ്ങിയാൽ അവനും വീട്ടിൽ പിറന്നുണ്ടായവനും ഭക്ഷിക്കാം; ഇവര്‍ക്ക് അവന്‍റെ ആഹാരം ഭക്ഷിക്കാം.</verse>
				<verse number="12">പുരോഹിതന്‍റെ മകള്‍ അന്യകുടുംബക്കാരനു ഭാര്യയായാൽ അവള്‍ വിശുദ്ധസാധനങ്ങളായ വഴിപാട് ഒന്നും ഭക്ഷിക്കരുത്.</verse>
				<verse number="13">പുരോഹിതന്‍റെ മകള്‍ വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ആയി സന്തതിയില്ലാതെ അപ്പന്‍റെ വീട്ടിലേക്കു തന്‍റെ ബാല്യത്തിൽ എന്നപോലെ മടങ്ങിവന്നാൽ അവള്‍ക്ക് അപ്പന്‍റെ ആഹാരം ഭക്ഷിക്കാം; എന്നാൽ യാതൊരു അന്യനും അതു ഭക്ഷിക്കരുത്.</verse>
				<verse number="14">ഒരുത്തന്‍ അബദ്ധവശാൽ വിശുദ്ധസാധനം ഭക്ഷിച്ചുപോയാൽ അവന്‍ വിശുദ്ധസാധനം അഞ്ചിൽ ഒരംശവും കൂട്ടി പുരോഹിതനു കൊടുക്കേണം.</verse>
				<verse number="15">യിസ്രായേൽമക്കള്‍ യഹോവയ്ക്ക് അര്‍പ്പിക്കുന്ന വിശുദ്ധസാധനങ്ങള്‍ അശുദ്ധമാക്കരുത്.</verse>
				<verse number="16">അവരുടെ വിശുദ്ധസാധനങ്ങള്‍ ഭക്ഷിക്കുന്നതിൽ അവരുടെമേൽ അകൃത്യത്തിന്‍റെ കുറ്റം വരുത്തരുത്; ഞാന്‍ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.</verse>
				<verse number="17">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="18">നീ അഹരോനോടും പുത്രന്മാരോടും എല്ലാ യിസ്രായേൽമക്കളോടും പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽഗൃഹത്തിലോ യിസ്രായേലിൽ ഉള്ള പരദേശികളിലോ ആരെങ്കിലും യഹോവയ്ക്കു ഹോമയാഗമായിട്ട് അര്‍പ്പിക്കുന്ന വല്ല നേര്‍ച്ചകളാകട്ടെ സ്വമേധാദാനങ്ങളാകട്ടെ ഇവയിൽ ഏതെങ്കിലും ഒരു വഴിപാടു കഴിക്കുന്നു എങ്കിൽ</verse>
				<verse number="19">നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അത് മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.</verse>
				<verse number="20">ഊനമുള്ള യാതൊന്നിനെയും നിങ്ങള്‍ അര്‍പ്പിക്കരുത്; അതിനാൽ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.</verse>
				<verse number="21">ഒരുത്തന്‍ നേര്‍ച്ചനിവൃത്തിക്കായിട്ടോ സ്വമേധാദാനമായിട്ടോ യഹോവയ്ക്കു മാടുകളിൽനിന്നാകട്ടെ ആടുകളിൽനിന്നാകട്ടെ ഒന്നിനെ സമാധാനയാഗമായിട്ട് അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകുവാന്‍ തക്കവണ്ണം ഊനമില്ലാത്തതായിരിക്കേണം; അതിന് ഒരു കുറവും ഉണ്ടായിരിക്കരുത്.</verse>
				<verse number="22">കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള യാതൊന്നിനെയും യഹോവയ്ക്ക് അര്‍പ്പിക്കരുത്; ഇവയിൽ ഒന്നിനെയും യഹോവയ്ക്ക് യാഗപീഠത്തിന്മേൽ ദഹനയാഗമായി അര്‍പ്പിക്കരുത്.</verse>
				<verse number="23">അവയവങ്ങളിൽ ഏതെങ്കിലും നീളം കൂടിയോ കുറഞ്ഞോ ഇരിക്കുന്ന കാളയെയും കുഞ്ഞാടിനെയും സ്വമേധാദാനമായിട്ട് അര്‍പ്പിക്കാം; എന്നാൽ നേര്‍ച്ചയായിട്ട് അതു പ്രസാദമാകയില്ല.</verse>
				<verse number="24">വരി ചതച്ചതോ എടുത്തുകളഞ്ഞതോ ഉടച്ചതോ മുറിച്ചുകളഞ്ഞതോ ആയുള്ളതിനെ നിങ്ങള്‍ യഹോവയ്ക്ക് അര്‍പ്പിക്കരുത്; ഇങ്ങനെ നിങ്ങളുടെ ദേശത്ത് ചെയ്യരുത്.</verse>
				<verse number="25">അന്യന്‍റെ കൈയിൽനിന്ന് ഇങ്ങനെയുള്ള ഒന്നിനെയും വാങ്ങി നിങ്ങളുടെ ദൈവത്തിന്‍റെ ഭോജനമായിട്ട് അര്‍പ്പിക്കരുത്; അവയ്ക്കു കേടും കുറവും ഉള്ളതുകൊണ്ട് അവയാൽ നിങ്ങള്‍ക്കു പ്രസാദം ലഭിക്കയില്ല.</verse>
				<verse number="26">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="27">ഒരു കാളയോ ചെമ്മരിയാടോ കോലാടോ പിറന്നാൽ ഏഴു ദിവസം തള്ളയുടെ അടുക്കൽ ഇരിക്കേണം; എട്ടാം ദിവസംമുതൽ അതു യഹോവയ്ക്കു ദഹനയാഗമായി പ്രസാദമാകും.</verse>
				<verse number="28">പശുവിനെയോ പെണ്ണാടിനെയോ അതിനെയും കുട്ടിയെയും ഒരു ദിവസത്തിൽ അറുക്കരുത്.</verse>
				<verse number="29">യഹോവയ്ക്കു സ്തോത്രയാഗം അര്‍പ്പിക്കുമ്പോള്‍ അതു പ്രസാദമാകത്തക്കവണ്ണം അര്‍പ്പിക്കേണം.</verse>
				<verse number="30">അന്നുതന്നെ അതിനെ തിന്നേണം; രാവിലെവരെ അതിൽ ഒട്ടും ശേഷിപ്പിക്കരുത്; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="31">ആകയാൽ നിങ്ങള്‍ എന്‍റെ കല്പനകള്‍ പ്രമാണിച്ച് ആചരിക്കേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="32">എന്‍റെ വിശുദ്ധനാമത്തെ നിങ്ങള്‍ അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാന്‍ ശുദ്ധീകരിക്കപ്പെടേണം; ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.</verse>
				<verse number="33">നിങ്ങള്‍ക്കു ദൈവമായിരിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന ഞാന്‍ യഹോവ ആകുന്നു.</verse>
			</chapter>
			<chapter number="23">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളോടു പറയേണ്ടത്: എന്‍റെ ഉത്സവങ്ങള്‍, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ആവിത്:</verse>
				<verse number="3">ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.</verse>
				<verse number="4">അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ആവിത്:</verse>
				<verse number="5">ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യഹോവയുടെ പെസഹ.</verse>
				<verse number="6">ആ മാസം പതിനഞ്ചാം തീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.</verse>
				<verse number="7">ഒന്നാം ദിവസം നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; സാമാന്യവേല യാതൊന്നും ചെയ്യരുത്.</verse>
				<verse number="8">നിങ്ങള്‍ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്.</verse>
				<verse number="9">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="10">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാന്‍ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോള്‍ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്‍റെ അടുക്കൽ കൊണ്ടു വരേണം.</verse>
				<verse number="11">നിങ്ങള്‍ക്കു പ്രസാദം ലഭിക്കേണ്ടതിന് അവന്‍ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്‍റെ പിറ്റന്നാള്‍ പുരോഹിതന്‍ അതു നീരാജനം ചെയ്യേണം.</verse>
				<verse number="12">കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങള്‍ യഹോവയ്ക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍കുട്ടിയെ അര്‍പ്പിക്കേണം.</verse>
				<verse number="13">അതിന്‍റെ ഭോജനയാഗം എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി നേരിയ മാവ് ആയിരിക്കേണം; അതു യഹോവയ്ക്കു സൗരഭ്യവാസനയായുള്ള ദഹനയാഗം; അതിന്‍റെ പാനീയയാഗം ഒരു നാഴി വീഞ്ഞ് ആയിരിക്കേണം.</verse>
				<verse number="14">നിങ്ങളുടെ ദൈവത്തിനു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങള്‍ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുത്; നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
				<verse number="15">ശബ്ബത്തിന്‍റെ പിറ്റന്നാള്‍മുതൽ, നിങ്ങള്‍ നീരാജനത്തിന്‍റെ കറ്റ കൊണ്ടുവന്ന ദിവസംമുതൽതന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയേണം.</verse>
				<verse number="16">ഏഴാമത്തെ ശബ്ബത്തിന്‍റെ പിറ്റന്നാള്‍വരെ അമ്പതു ദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം അര്‍പ്പിക്കേണം.</verse>
				<verse number="17">നീരാജനത്തിന് രണ്ടിടങ്ങഴി മാവുകൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളിൽനിന്നു കൊണ്ടുവരേണം; അതു നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കേണം; അത് യഹോവയ്ക്ക് ആദ്യവിളവ്.</verse>
				<verse number="18">അപ്പത്തോടുകൂടെ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിന്‍കുട്ടിയെയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അര്‍പ്പിക്കേണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കേണം.</verse>
				<verse number="19">ഒരു കോലാട്ടുകൊറ്റനെ പാപയാഗമായും ഒരു വയസ്സു പ്രായമുള്ള രണ്ട് ആട്ടിന്‍കുട്ടിയെ സമാധാനയാഗമായും അര്‍പ്പിക്കേണം.</verse>
				<verse number="20">പുരോഹിതന്‍ അവയെ ആദ്യവിളവിന്‍റെ അപ്പത്തോടും രണ്ട് ആട്ടിന്‍കുട്ടിയോടുംകൂടെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; അവ പുരോഹിതനുവേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.</verse>
				<verse number="21">അന്നുതന്നെ നിങ്ങള്‍ വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്; ഇതു നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും തലമുറതലമുറയായി നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
				<verse number="22">നിങ്ങളുടെ നിലത്തിലെ വിളവ് എടുക്കുമ്പോള്‍ വയലിന്‍റെ അരികു തീര്‍ത്തു കൊയ്യരുത്; കാലാ പെറുക്കുകയുമരുത്; അതു ദരിദ്രനും പരദേശിക്കും വിട്ടേക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="23">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="24">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഏഴാം മാസം ഒന്നാം തീയതി നിങ്ങള്‍ക്കു കാഹളധ്വനിയുടെ ജ്ഞാപകവും വിശുദ്ധസഭായോഗമുള്ള സ്വസ്ഥദിവസവുമായിരിക്കേണം.</verse>
				<verse number="25">അന്നു സാമാന്യവേല യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കേണം.</verse>
				<verse number="26">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="27">ഏഴാം മാസം പത്താം തീയതി പാപപരിഹാരദിവസം ആകുന്നു. അന്നു നിങ്ങള്‍ക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; നിങ്ങള്‍ ആത്മതപനം ചെയ്കയും യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കയും വേണം.</verse>
				<verse number="28">അന്നു നിങ്ങള്‍ യാതൊരു വേലയും ചെയ്യരുത്; അതു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാര ദിവസം.</verse>
				<verse number="29">അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="30">അന്ന് ആരെങ്കിലും വല്ല വേലയും ചെയ്താൽ അവനെ ഞാന്‍ അവന്‍റെ ജനത്തിന്‍റെ ഇടയിൽനിന്നു നശിപ്പിക്കും.</verse>
				<verse number="31">യാതൊരു വേലയും ചെയ്യരുത്; ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
				<verse number="32">അതു നിങ്ങള്‍ക്കു സ്വസ്ഥതയ്ക്കുള്ള ശബ്ബത്ത്; അന്നു നിങ്ങള്‍ ആത്മതപനം ചെയ്യേണം. ആ മാസം ഒമ്പതാം തീയതി വൈകുന്നേരംമുതൽ പിറ്റന്നാള്‍ വൈകുന്നേരംവരെ നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം.</verse>
				<verse number="33">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="34">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഏഴാം മാസം പതിനഞ്ചാം തീയതിമുതൽ ഏഴു ദിവസം യഹോവയ്ക്ക് കൂടാരപ്പെരുന്നാള്‍ ആകുന്നു.</verse>
				<verse number="35">ഒന്നാം ദിവസത്തിൽ വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു സാമാന്യവേല യാതൊന്നും ചെയ്യരുത്.</verse>
				<verse number="36">ഏഴു ദിവസം യഹോവയ്ക്ക് ദഹനയാഗം അര്‍പ്പിക്കേണം; എട്ടാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധസഭായോഗമുണ്ടാകേണം; യഹോവയ്ക്കു ദഹനയാഗവും അര്‍പ്പിക്കേണം; അന്ന് അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുത്.</verse>
				<verse number="37">യഹോവയുടെ ശബ്ബത്തുകളും നിങ്ങളുടെ വഴിപാടുകളും നിങ്ങളുടെ എല്ലാ നേര്‍ച്ചകളും നിങ്ങള്‍ യഹോവയ്ക്കു കൊടുക്കുന്ന സകല സ്വമേധാദാനങ്ങളും കൂടാതെ,</verse>
				<verse number="38">അതതു ദിവസത്തിൽ യഹോവയ്ക്കു ദഹനയാഗവും ഹോമയാഗവും ഭോജനയാഗവും പാനീയയാഗവും അര്‍പ്പിക്കേണ്ടതിന് വിശുദ്ധസഭായോഗങ്ങള്‍ വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ഇവതന്നെ.</verse>
				<verse number="39">ഭൂമിയുടെ ഫലം ശേഖരിച്ചശേഷം ഏഴാം മാസം പതിനഞ്ചാം തീയതി യഹോവയ്ക്ക് ഏഴു ദിവസം ഉത്സവം ആചരിക്കേണം; ആദ്യ ദിവസം വിശുദ്ധസ്വസ്ഥത; എട്ടാം ദിവസവും വിശുദ്ധസ്വസ്ഥത.</verse>
				<verse number="40">ആദ്യദിവസം ഭംഗിയുള്ള വൃക്ഷങ്ങളുടെ ഫലവും ഈത്തപ്പനയുടെ കുരുത്തോലയും തഴച്ചിരിക്കുന്ന വൃക്ഷങ്ങളുടെ കൊമ്പും ആറ്റലരിയും എടുത്തുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസം സന്തോഷിക്കേണം.</verse>
				<verse number="41">സംവത്സരംതോറും ഏഴു ദിവസം യഹോവയ്ക്ക് ഈ ഉത്സവം ആചരിക്കേണം; ഇതു തലമുറതലമുറയായി നിങ്ങള്‍ക്ക് എന്നേക്കു മുള്ള ചട്ടം; ഏഴാം മാസത്തിൽ അത് ആചരിക്കേണം.</verse>
				<verse number="42">ഞാന്‍ യിസ്രായേൽമക്കളെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്നപ്പോള്‍</verse>
				<verse number="43">അവരെ കൂടാരങ്ങളിൽ പാര്‍പ്പിച്ചു എന്നു നിങ്ങളുടെ സന്തതികള്‍ അറിവാന്‍ നിങ്ങള്‍ ഏഴു ദിവസം കൂടാരങ്ങളിൽ പാര്‍ക്കേണം; യിസ്രായേലിലെ സ്വദേശികളൊക്കെയും കൂടാരങ്ങളിൽ പാര്‍ക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="44">അങ്ങനെ മോശെ യഹോവയുടെ ഉത്സവങ്ങളെ യിസ്രായേൽമക്കളോട് അറിയിച്ചു.</verse>
			</chapter>
			<chapter number="24">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">ദീപങ്ങള്‍ നിത്യം കത്തിക്കൊണ്ടിരിക്കേണ്ടതിന് യിസ്രായേൽമക്കള്‍ നിലവിളക്കിന് ഇടിച്ചെടുത്ത തെളിവുള്ള ഒലിവെണ്ണ നിന്‍റെ അടുക്കൽ കൊണ്ടുവരേണമെന്ന് അവരോടു കല്പിക്ക.</verse>
				<verse number="3">സമാഗമനകൂടാരത്തിൽ സാക്ഷ്യത്തിന്‍റെ തിരശ്ശീലയ്ക്കു പുറത്തു വൈകുന്നേരംമുതൽ രാവിലെവരെ കത്തേണ്ടതിന് അഹരോന്‍ അത് യഹോവയുടെ സന്നിധിയിൽ നിത്യം ഒരുക്കിവയ്ക്കേണം; ഇത് തലമുറതലമുറയായി നിങ്ങള്‍ക്ക് എന്നേക്കുമുള്ള ചട്ടം ആകുന്നു.</verse>
				<verse number="4">അവന്‍ നിത്യവും യഹോവയുടെ സന്നിധിയിൽ തങ്കനിലവിളക്കിന്മേൽ ദീപങ്ങള്‍ ഒരുക്കിവയ്ക്കേണം.</verse>
				<verse number="5">നീ നേരിയ മാവ് എടുത്ത് അതുകൊണ്ടു പന്ത്രണ്ടു ദോശ ചുടേണം; ഓരോ ദോശ രണ്ടിടങ്ങഴി മാവുകൊണ്ട് ആയിരിക്കേണം.</verse>
				<verse number="6">അവയെ യഹോവയുടെ സന്നിധിയിൽ തങ്കമേശമേൽ രണ്ട് അടുക്കായിട്ട് ഓരോ അടുക്കിൽ ആറാറു വീതം വയ്ക്കേണം.</verse>
				<verse number="7">ഓരോ അടുക്കിന്മേൽ നിര്‍മ്മലമായ കുന്തുരുക്കം വയ്ക്കേണം; അത് അപ്പത്തിന്മേൽ നിവേദ്യമായി യഹോവയ്ക്കു ദഹനയാഗമായിരിക്കേണം.</verse>
				<verse number="8">അവന്‍ അതു നിത്യനിയമമായിട്ടു യിസ്രായേൽമക്കളോടു വാങ്ങി ശബ്ബത്തുതോറും യഹോവയുടെ സന്നിധിയിൽ നിരന്തരമായി അടുക്കിവയ്ക്കേണം.</verse>
				<verse number="9">അത് അഹരോനും പുത്രന്മാര്‍ക്കും ഉള്ളതായിരിക്കേണം; അവര്‍ അത് ഒരു വിശുദ്ധസ്ഥലത്തു വച്ച് തിന്നേണം; അത് അവനു ശാശ്വതാവകാശമായി യഹോവയുടെ ദഹനയാഗങ്ങളിൽ അതിവിശുദ്ധം ആകുന്നു.</verse>
				<verse number="10">അനന്തരം ഒരു യിസ്രായേല്യസ്ത്രീയുടെയും ഒരു മിസ്രയീമ്യന്‍റെയും മകനായ ഒരുത്തന്‍ യിസ്രായേൽമക്കളുടെ മധ്യേ പുറപ്പെട്ടു; യിസ്രായേല്യസ്ത്രീയുടെ ഈ മകനും ഒരു യിസ്രായേല്യനും തമ്മിൽ പാളയത്തിൽവച്ചു ശണ്ഠയിട്ടു.</verse>
				<verse number="11">യിസ്രായേല്യസ്ത്രീയുടെ മകന്‍ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവര്‍ അവനെ മോശെയുടെ അടുക്കൽ കൊണ്ടുവന്നു; അവന്‍റെ അമ്മയ്ക്കു ശെലോമീത്ത് എന്നു പേര്‍. അവള്‍ ദാന്‍ഗോത്രത്തിൽ ദിബ്രി എന്നൊരുവന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="12">യഹോവയുടെ അരുളപ്പാട് കിട്ടേണ്ടതിന് അവര്‍ അവനെ തടവിൽവച്ചു.</verse>
				<verse number="13">അപ്പോള്‍ യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="14">ശപിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോക; കേട്ടവര്‍ എല്ലാവരും അവന്‍റെ തലയിൽ കൈ വച്ചശേഷം സഭയൊക്കെയും അവനെ കല്ലറിഞ്ഞു കൊല്ലേണം.</verse>
				<verse number="15">എന്നാൽ യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും തന്‍റെ ദൈവത്തെ ശപിച്ചാൽ അവന്‍ തന്‍റെ പാപം വഹിക്കും.</verse>
				<verse number="16">യഹോവയുടെ നാമം ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; സഭയൊക്കെയും അവനെ കല്ലറിയേണം; പരദേശിയാകട്ടെ സ്വദേശിയാകട്ടെ തിരുനാമത്തെ ദുഷിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="17">മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="18">മൃഗത്തെ കൊല്ലുന്നവന്‍ മൃഗത്തിനു പകരം മൃഗത്തെ കൊടുക്കേണം.</verse>
				<verse number="19">ഒരുത്തന്‍ കൂട്ടുകാരനു കേടുവരുത്തിയാൽ അവന്‍ ചെയ്തതുപോലെതന്നെ അവനോടും ചെയ്യേണം.</verse>
				<verse number="20">ഒടിവിനു പകരം ഒടിവ്, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്; ഇങ്ങനെ അവന്‍ മറ്റവനു കേടുവരുത്തിയതുപോലെതന്നെ അവനും വരുത്തേണം.</verse>
				<verse number="21">മൃഗത്തെ കൊല്ലുന്നവന്‍ അതിനു പകരം കൊടുക്കേണം; മനുഷ്യനെ കൊല്ലുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="22">നിങ്ങള്‍ക്കു പരദേശിക്കും സ്വദേശിക്കും ഒരു പ്രമാണം തന്നെ ആയിരിക്കേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="23">ദുഷിച്ചവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലറിയേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു. യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ ചെയ്തു.</verse>
			</chapter>
			<chapter number="25">
				<verse number="1">യഹോവ സീനായിപര്‍വതത്തിൽ വച്ചു മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഞാന്‍ നിങ്ങള്‍ക്കു തരുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം ദേശം യഹോവയ്ക്കു ശബ്ബത്ത് ആചരിക്കേണം.</verse>
				<verse number="3">ആറു സംവത്സരം നിന്‍റെ നിലം വിതയ്ക്കേണം; അവ്വണ്ണം ആറു സംവത്സരം നിന്‍റെ മുന്തിരിത്തോട്ടം വള്ളിത്തല മുറിച്ച് അനുഭവം എടുക്കേണം.</verse>
				<verse number="4">ഏഴാം സംവത്സരത്തിലോ ദേശത്തിനു സ്വസ്ഥതയുള്ള ശബ്ബത്തായ യഹോവയുടെ ശബ്ബത്ത് ആയിരിക്കേണം; നിന്‍റെ നിലം വിതയ്ക്കയും മുന്തിരിത്തോട്ടം വള്ളിത്തല മുറിക്കയും ചെയ്യരുത്.</verse>
				<verse number="5">നിന്‍റെ കൊയ്ത്തിന്‍റെ പടുവിളവു കൊയ്യുകയും വള്ളിത്തല മുറിക്കാത്ത മുന്തിരിത്തോട്ടത്തിലെ പഴം പറിക്കയും അരുത്; അതു ദേശത്തിന് ശബ്ബത്താണ്ട് ആകുന്നു.</verse>
				<verse number="6">ദേശത്തിന്‍റെ ശബ്ബത്തിൽ താനേ വിളയുന്നതു നിങ്ങളുടെ ആഹാരമായിരിക്കേണം; നിനക്കും നിന്‍റെ ദാസനും ദാസിക്കും കൂലിക്കാരനും നിന്നോടുകൂടെ പാര്‍ക്കുന്ന പരദേശിക്കും</verse>
				<verse number="7">നിന്‍റെ കന്നുകാലിക്കും കാട്ടുമൃഗത്തിനും അതിന്‍റെ അനുഭവമൊക്കെയും ആഹാരമായിരിക്കേണം.</verse>
				<verse number="8">പിന്നെ ഏഴു ശബ്ബത്താണ്ടായ ഏഴേഴു സംവത്സരം എണ്ണേണം; അങ്ങനെ ഏഴു ശബ്ബത്താണ്ടായ നാൽപ്പത്തൊമ്പതു സംവത്സരം കഴിയേണം.</verse>
				<verse number="9">അപ്പോള്‍ ഏഴാം മാസം പത്താം തീയതി മഹാധ്വനികാഹളം ധ്വനിപ്പിക്കേണം; പാപപരിഹാരദിവസത്തിൽ നിങ്ങള്‍ നിങ്ങളുടെ ദേശത്ത് എല്ലാടവും കാഹളം ധ്വനിപ്പിക്കേണം.</verse>
				<verse number="10">അമ്പതാം സംവത്സരത്തെ ശുദ്ധീകരിച്ചു ദേശത്തെല്ലാടവും സകല നിവാസികള്‍ക്കും സ്വാതന്ത്ര്യം പ്രസിദ്ധമാക്കേണം; അതു നിങ്ങള്‍ക്കു യോബേൽസംവത്സരമായിരിക്കേണം: നിങ്ങള്‍ താന്താന്‍റെ അവകാശത്തിലേക്കു മടങ്ങിപ്പോകേണം; ഓരോരുത്തന്‍ താന്താന്‍റെ കുടുംബത്തിലേക്കും മടങ്ങിപ്പോകേണം.</verse>
				<verse number="11">അമ്പതാം സംവത്സരം നിങ്ങള്‍ക്കു യോബേൽസംവത്സരമായിരിക്കേണം; അതിൽ നിങ്ങള്‍ വിതയ്ക്കയോ പടുവിളവു കൊയ്കയോ വള്ളിത്തല മുറിക്കാത്ത മുന്തിരിവള്ളിയുടെ പഴം പറിക്കയോ ചെയ്യരുത്.</verse>
				<verse number="12">അതു യോബേൽസംവത്സരം ആകുന്നു; അതു നിങ്ങള്‍ക്കു വിശുദ്ധമായിരിക്കേണം; ആയാണ്ടത്തെ അനുഭവം നിങ്ങള്‍ വയലിൽനിന്നുതന്നെ എടുത്തു തിന്നേണം.</verse>
				<verse number="13">ഇങ്ങനെയുള്ള യോബേൽസംവത്സരത്തിൽ നിങ്ങള്‍ താന്താന്‍റെ അവകാശത്തി ലേക്കു മടങ്ങിപ്പോകേണം.</verse>
				<verse number="14">കൂട്ടുകാരന് എന്തെങ്കിലും വില്ക്കയോ കൂട്ടുകാരനോട് എന്തെങ്കിലും വാങ്ങുകയോ ചെയ്താൽ നിങ്ങള്‍ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്.</verse>
				<verse number="15">യോബേൽസംവത്സരത്തിന്‍റെ പിമ്പുള്ള സംവത്സരങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം നിന്‍റെ കൂട്ടുകാരനോടു വാങ്ങേണം; അനുഭവമുള്ള സംവത്സരങ്ങളുടെ സംഖ്യക്ക് ഒത്തവണ്ണം അവന്‍ നിനക്കു വില്ക്കേണം.</verse>
				<verse number="16">സംവത്സരങ്ങള്‍ ഏറിയിരുന്നാൽ വില ഉയര്‍ത്തേണം; സംവത്സരങ്ങള്‍ കുറഞ്ഞിരുന്നാൽ വില താഴ്ത്തേണം; അനുഭവത്തിന്‍റെ കാലസംഖ്യക്ക് ഒത്തവണ്ണം അവന്‍ നിനക്കു വില്ക്കുന്നു.</verse>
				<verse number="17">ആകയാൽ നിങ്ങള്‍ തമ്മിൽ തമ്മിൽ അന്യായം ചെയ്യരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="18">അതുകൊണ്ടു നിങ്ങള്‍ എന്‍റെ കല്പനകള്‍ അനുസരിച്ച് എന്‍റെ വിധികള്‍ പ്രമാണിച്ച് ആചരിക്കേണം; എന്നാൽ നിങ്ങള്‍ ദേശത്തു നിര്‍ഭയം വസിക്കും.</verse>
				<verse number="19">ഭൂമി അതിന്‍റെ ഫലം തരും; നിങ്ങള്‍ തൃപ്തിയായി ഭക്ഷിച്ച് അതിൽ നിര്‍ഭയം വസിക്കും.</verse>
				<verse number="20">എന്നാൽ ഏഴാം സംവത്സരത്തിൽ ഞങ്ങള്‍ എന്തു ഭക്ഷിക്കും? ഞങ്ങള്‍ വിതയ്ക്കയും ഞങ്ങളുടെ അനുഭവമെടുക്കയും ചെയ്യരുതല്ലോ എന്നു നിങ്ങള്‍ പറയുന്നുവെങ്കിൽ</verse>
				<verse number="21">ഞാന്‍ ആറാം സംവത്സരത്തിൽ നിങ്ങള്‍ക്ക് എന്‍റെ അനുഗ്രഹം അരുളുകയും അതു മൂന്നു സംവത്സരത്തേക്കുള്ള അനുഭവം തരികയും ചെയ്യും.</verse>
				<verse number="22">എട്ടാം സംവത്സരത്തിൽ നിങ്ങള്‍ വിതയ്ക്കയും ഒമ്പതാം സംവത്സരംവരെ പഴയ അനുഭവംകൊണ്ട് ഉപജീവിക്കയും വേണം; അതിന്‍റെ അനുഭവം വരുംവരെ പഴയതുകൊണ്ട് ഉപജീവിച്ചുകൊള്ളേണം.</verse>
				<verse number="23">നിലം ജന്മം വില്ക്കരുത്; ദേശം എനിക്കുള്ളത് ആകുന്നു; നിങ്ങള്‍ എന്‍റെ അടുക്കൽ പരദേശികളും വന്നുപാര്‍ക്കുന്നവരും അത്രേ.</verse>
				<verse number="24">നിങ്ങളുടെ അവകാശമായ ദേശത്തൊക്കെയും നിലത്തിനു വീണ്ടെടുപ്പു സമ്മതിക്കേണം.</verse>
				<verse number="25">നിന്‍റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്‍റെ അവകാശത്തിൽ ഏതാനും വിറ്റാൽ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന്‍ വന്നു സഹോദരന്‍ വിറ്റതു വീണ്ടുകൊള്ളേണം.</verse>
				<verse number="26">എന്നാൽ വീണ്ടുകൊള്ളുവാന്‍ അവനാരും ഇല്ലാതിരിക്കയും താന്‍തന്നെ വകയുള്ളവനായി വീണ്ടുകൊള്ളുവാന്‍ പ്രാപ്തനാകയും ചെയ്താൽ</verse>
				<verse number="27">അവന്‍ അതു വിറ്റശേഷമുള്ള സംവത്സരം കണക്കുകൂട്ടി മിച്ചമുള്ളത് അതു വാങ്ങിയിരുന്ന ആള്‍ക്കു മടക്കിക്കൊടുത്തു തന്‍റെ അവകാശത്തിലേക്കു മടങ്ങിവരേണം.</verse>
				<verse number="28">എന്നാൽ മടക്കിക്കൊടുപ്പാന്‍ അവനു പ്രാപ്തിയില്ല എങ്കിൽ വിറ്റുപോയതു യോബേൽസംവത്സരംവരെ വാങ്ങിയവന്‍റെ കൈയിൽ ഇരിക്കേണം; യോബേൽസംവത്സരത്തിൽ അത് ഒഴിഞ്ഞുകൊടുക്കയും അവന്‍ തന്‍റെ അവകാശത്തിലേക്കു മടങ്ങിവരികയും വേണം.</verse>
				<verse number="29">ഒരുത്തന്‍ മതിലുള്ള പട്ടണത്തിൽ ഒരു വീടു വിറ്റാൽ വിറ്റശേഷം ഒരു സംവത്സരത്തിനകം അവന് അതു വീണ്ടുകൊള്ളാം; വീണ്ടുകൊള്ളുവാന്‍ ഒരു സംവത്സരത്തെ അവധി ഉണ്ട്.</verse>
				<verse number="30">ഒരു സംവത്സരം മുഴുവനും തികയുവോളം വീണ്ടുകൊണ്ടില്ലങ്കിൽ മതിലുള്ള പട്ടണത്തിലെ വീട്, വാങ്ങിയവനു തലമുറതലമുറയായി എന്നും സ്ഥിരമായിരിക്കേണം; യോബേൽസംവത്സരത്തിൽ അത് ഒഴിഞ്ഞുകൊടുക്കേണ്ടാ.</verse>
				<verse number="31">മതിലില്ലാത്ത ഗ്രാമങ്ങളിലെ വീടുകളോ ദേശത്തുള്ള നിലത്തിനു സമമായി വിചാരിക്കേണം; അവയ്ക്കു വീണ്ടെടുപ്പ് ഉണ്ട്; യോബേൽസംവത്സരത്തിൽ അവയെ ഒഴിഞ്ഞുകൊടുക്കേണം.</verse>
				<verse number="32">എന്നാൽ ലേവ്യരുടെ പട്ടണങ്ങളും അവരുടെ അവകാശമായ പട്ടണങ്ങളിലെ വീടുകളും ലേവ്യര്‍ക്ക് എപ്പോഴെങ്കിലും വീണ്ടുകൊള്ളാം.</verse>
				<verse number="33">ലേവ്യരിൽ ഒരുത്തന്‍ വീണ്ടുകൊള്ളുന്നു എങ്കിൽ വിറ്റുപോയ വീടും അവന്‍റെ അവകാശമായ പട്ടണവും യോബേൽ സംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കേണം; ലേവ്യരുടെ പട്ടണങ്ങളിലെ വീടുകള്‍ യിസ്രായേൽമക്കളുടെ ഇടയിൽ അവര്‍ക്കുള്ള അവകാശമല്ലോ.</verse>
				<verse number="34">എന്നാൽ അവരുടെ പട്ടണങ്ങളോടു ചേര്‍ന്നിരിക്കുന്ന പുല്പുറമായ ഭൂമി വില്ക്കരുത്; അത് അവര്‍ക്കു ശാശ്വതാവകാശം ആകുന്നു.</verse>
				<verse number="35">നിന്‍റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു നിന്‍റെ അടുക്കൽവച്ചു ക്ഷയിച്ചുപോയാൽ നീ അവനെ താങ്ങേണം; അന്യനും പരദേശിയും എന്നപോലെ അവന്‍ നിന്‍റെ അടുക്കൽ പാര്‍ക്കേണം.</verse>
				<verse number="36">അവനോടു പലിശയും ലാഭവും വാങ്ങരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം; നിന്‍റെ സഹോദരന്‍ നിന്‍റെ അടുക്കൽ പാര്‍ക്കേണം.</verse>
				<verse number="37">നിന്‍റെ പണം പലിശയ്ക്കു കൊടുക്കരുത്; നിന്‍റെ ആഹാരം അവനു ലാഭത്തിനായി കൊടുക്കയും അരുത്.</verse>
				<verse number="38">ഞാന്‍ നിങ്ങള്‍ക്കു കനാന്‍ദേശം തരുവാനും നിങ്ങളുടെ ദൈവമായിരിപ്പാനും നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="39">നിന്‍റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്നെത്താന്‍ നിനക്കു വിറ്റാൽ അവനെക്കൊണ്ട് അടിമവേല ചെയ്യിക്കരുത്.</verse>
				<verse number="40">കൂലിക്കാരന്‍ എന്നപോലെയും വന്നുപാര്‍ക്കുന്നവന്‍ എന്നപോലെയും അവന്‍ നിന്‍റെ അടുക്കൽ ഇരുന്നു യോബേൽസംവത്സരംവരെ നിന്നെ സേവിക്കേണം.</verse>
				<verse number="41">പിന്നെ അവന്‍ തന്‍റെ മക്കളുമായി നിന്നെ വിട്ടു തന്‍റെ കുടുംബത്തിലേക്ക് മടങ്ങിപ്പോകേണം; തന്‍റെ പിതാക്കന്മാരുടെ അവകാശത്തിലേക്ക് അവന്‍ മടങ്ങിപ്പോകേണം.</verse>
				<verse number="42">അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്‍റെ ദാസന്മാര്‍ ആകകൊണ്ട് അവരെ അടിമകളായി വില്ക്കരുത്.</verse>
				<verse number="43">അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുത്; നിന്‍റെ ദൈവത്തെ ഭയപ്പെടേണം.</verse>
				<verse number="44">നിന്‍റെ അടിയാരും അടിയാട്ടികളും നിങ്ങള്‍ക്കു ചുറ്റുമുള്ള ജാതികളിൽനിന്ന് ആയിരിക്കേണം; അവരിൽനിന്ന് അടിയാരെയും അടിയാട്ടികളെയും കൊള്ളേണം.</verse>
				<verse number="45">അവ്വണ്ണം നിങ്ങളുടെ ഇടയിൽ വന്നുപാര്‍ക്കുന്ന അന്യജാതിക്കാരുടെ മക്കളിൽ നിന്നും അവര്‍ നിങ്ങളുടെ ദേശത്തു ജനിപ്പിച്ചവരും നിങ്ങളോടുകൂടെ ഇരിക്കുന്നവരുമായ അവരുടെ കുടുംബങ്ങളിൽനിന്നും നിങ്ങള്‍ വാങ്ങേണം; അവര്‍ നിങ്ങള്‍ക്ക് അവകാശമായിരിക്കേണം;</verse>
				<verse number="46">നിങ്ങളുടെശേഷം നിങ്ങളുടെ മക്കള്‍ക്കും അവകാശമായിരിക്കേണ്ടതിനു നിങ്ങള്‍ അവരെ അവകാശമാക്കിക്കൊള്ളേണം; അവര്‍ എന്നും നിങ്ങള്‍ക്ക് അടിമകളായിരിക്കേണം; യിസ്രായേൽമക്കളായ നിങ്ങളുടെ സഹോദരന്മാരോടോ നിങ്ങള്‍ കാഠിന്യം പ്രവര്‍ത്തിക്കരുത്.</verse>
				<verse number="47">നിന്നോടുകൂടെയുള്ള പരദേശിയോ അന്യനോ സമ്പന്നനാകയും അവന്‍റെ അടുക്കലുള്ള നിന്‍റെ സഹോദരന്‍ ദരിദ്രനായിത്തീര്‍ന്നു തന്നെത്താന്‍ അന്യനോ പരദേശിക്കോ അന്യന്‍റെ സന്തതിക്കോ വില്ക്കയും ചെയ്താൽ</verse>
				<verse number="48">അവന്‍ തന്നെത്താന്‍ വിറ്റശേഷം അവനെ വീണ്ടെടുക്കാം; അവന്‍റെ സഹോദരന്മാരിൽ ഒരുത്തന് അവനെ വീണ്ടെടുക്കാം.</verse>
				<verse number="49">അവന്‍റെ പിതൃവ്യനോ പിതൃവ്യന്‍റെ പുത്രനോ അവനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അവന്‍റെ കുടുംബത്തിൽ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരിൽ ഒരുത്തന് അവനെ വീണ്ടെടുക്കാം; അവനു പ്രാപ്തിയുണ്ടെങ്കിൽ തന്നെത്താന്‍ വീണ്ടെടുക്കാം.</verse>
				<verse number="50">അവന്‍ തന്നെ വിറ്റ സംവത്സരംമുതൽ യോബേൽസംവത്സരംവരെയുള്ള കാലക്കണക്കു തന്നെ വാങ്ങിയവനുമായി കൂട്ടിനോക്കേണം; അവന്‍റെ വില സംവത്സരസംഖ്യക്ക് ഒത്തവണ്ണം ആയിരിക്കേണം; അവന്‍ ഒരു കൂലിക്കാരന്‍റെ കാലത്തിന് ഒത്തവണ്ണം അവന്‍റെ അടുക്കൽ പാര്‍ക്കേണം.</verse>
				<verse number="51">സംവത്സരം ഏറെയുണ്ടെങ്കിൽ അതിനു തക്കവണ്ണം അവന്‍ തന്‍റെ വീണ്ടെടുപ്പുവില തനിക്കു കിട്ടിയ പണത്തിൽനിന്നു മടക്കിക്കൊടുക്കേണം.</verse>
				<verse number="52">യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരം കുറെമാത്രം എങ്കിൽ അവനുമായി കണക്കുകൂട്ടി സംവത്സരങ്ങള്‍ക്ക് ഒത്തവണ്ണം തന്‍റെ വീണ്ടെടുപ്പുവില മടക്കിക്കൊടുക്കേണം.</verse>
				<verse number="53">അവന്‍ ആണ്ടോടാണ്ട് കൂലിക്കാരന്‍ എന്നപോലെ അവന്‍റെ അടുക്കൽ ഇരിക്കേണം; നീ കാണ്‍കെ അവന്‍ അവനോടു കാഠിന്യം പ്രവര്‍ത്തിക്കരുത്.</verse>
				<verse number="54">ഇങ്ങനെ അവന്‍ വീണ്ടെടുക്കപ്പെടാതെയിരുന്നാൽ അവനും അവനോടുകൂടെ അവന്‍റെ മക്കളും യോബേൽസംവത്സരത്തിൽ പുറപ്പെട്ടു പോകേണം.</verse>
				<verse number="55">യിസ്രായേൽമക്കള്‍ എനിക്കു ദാസന്മാര്‍ ആകുന്നു; അവര്‍ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന എന്‍റെ ദാസന്മാര്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
			</chapter>
			<chapter number="26">
				<verse number="1">വിഗ്രഹങ്ങളെ ഉണ്ടാക്കരുത്; ബിംബമോ സ്തംഭമോ നാട്ടരുത്; രൂപം കൊത്തിയ യാതൊരു കല്ലും നമസ്കരിപ്പാന്‍ നിങ്ങളുടെ ദേശത്തു നാട്ടുകയും അരുത്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="2">നിങ്ങള്‍ എന്‍റെ ശബ്ബത്തുകള്‍ ആചരിക്കയും എന്‍റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="3">എന്‍റെ ചട്ടം ആചരിച്ച് എന്‍റെ കല്പന പ്രമാണിച്ച് അനുസരിച്ചാൽ</verse>
				<verse number="4">ഞാന്‍ തക്കസമയത്തു നിങ്ങള്‍ക്കു മഴ തരും; ഭൂമി വിളവു തരും; ഭൂമിയിലുള്ള വൃക്ഷവും ഫലം തരും.</verse>
				<verse number="5">നിങ്ങളുടെ മെതി മുന്തിരിപ്പഴം പറിക്കുന്നതുവരെ നില്ക്കും; മുന്തിരിപ്പഴം പറിക്കുന്നതു വിതകാലംവരെയും നില്ക്കും; നിങ്ങള്‍ തൃപ്തരായി അഹോവൃത്തി കഴിച്ചു ദേശത്തു നിര്‍ഭയം വസിക്കും.</verse>
				<verse number="6">ഞാന്‍ ദേശത്തു സമാധാനം തരും; നിങ്ങള്‍ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാന്‍ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാള്‍ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.</verse>
				<verse number="7">നിങ്ങളുടെ ശത്രുക്കളെ നിങ്ങള്‍ ഓടിക്കും; അവര്‍ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.</verse>
				<verse number="8">നിങ്ങളിൽ അഞ്ചു പേര്‍ നൂറു പേരെ ഓടിക്കും; നിങ്ങളിൽ നൂറു പേര്‍ പതിനായിരം പേരെ ഓടിക്കും; നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളുടെ മുമ്പിൽ വാളിനാൽ വീഴും.</verse>
				<verse number="9">ഞാന്‍ നിങ്ങളെ കടാക്ഷിച്ചു സന്താനസമ്പന്നരാക്കി പെരുക്കുകയും നിങ്ങളോടുള്ള എന്‍റെ നിയമം സ്ഥിരമാക്കുകയും ചെയ്യും.</verse>
				<verse number="10">നിങ്ങള്‍ പഴയ ധാന്യം ഭക്ഷിക്കയും പുതിയതിന്‍റെ നിമിത്തം പഴയതു പുറത്ത് ഇറക്കുകയും ചെയ്യും.</verse>
				<verse number="11">ഞാന്‍ എന്‍റെ നിവാസം നിങ്ങളുടെ ഇടയിൽ ആക്കും; എന്‍റെ ഉള്ളം നിങ്ങളെ വെറുക്കയില്ല.</verse>
				<verse number="12">ഞാന്‍ നിങ്ങളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരിക്കും; ഞാന്‍ നിങ്ങള്‍ക്കു ദൈവവും നിങ്ങള്‍ എനിക്കു ജനവും ആയിരിക്കും.</verse>
				<verse number="13">നിങ്ങള്‍ മിസ്രയീമ്യര്‍ക്ക് അടിമകളാകാതിരിപ്പാന്‍ അവരുടെ ദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; ഞാന്‍ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവിര്‍ന്നു നടക്കുമാറാക്കിയിരിക്കുന്നു.</verse>
				<verse number="14">എന്നാൽ നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കാതെയും ഈ കല്പനകളൊക്കെയും പ്രമാണിക്കാതെയും</verse>
				<verse number="15">എന്‍റെ ചട്ടങ്ങള്‍ ധിക്കരിച്ചു നിങ്ങളുടെ ഉള്ളം എന്‍റെ വിധികളെ വെറുത്തു നിങ്ങള്‍ എന്‍റെ കല്പനകളൊക്കെയും പ്രമാണിക്കാതെ എന്‍റെ നിയമം ലംഘിച്ചാൽ</verse>
				<verse number="16">ഞാനും ഇങ്ങനെ നിങ്ങളോടു ചെയ്യും: കണ്ണിനെ മങ്ങിക്കുന്നതും ജീവനെ ക്ഷയിപ്പിക്കുന്നതുമായ ഭീതി, ക്ഷയരോഗം, ജ്വരം എന്നിവ ഞാന്‍ നിങ്ങളുടെമേൽ വരുത്തും; നിങ്ങളുടെ വിത്ത് നിങ്ങള്‍ വെറുതേ വിതയ്ക്കും; ശത്രുക്കള്‍ അതു ഭക്ഷിക്കും.</verse>
				<verse number="17">ഞാന്‍ നിങ്ങളുടെനേരേ ദൃഷ്‍ടി വയ്ക്കും; നിങ്ങള്‍ ശത്രുക്കളോടു തോറ്റുപോകും; നിങ്ങളെ ദ്വേഷിക്കുന്നവര്‍ നിങ്ങളെ ഭരിക്കും; ഓടിക്കുന്നവര്‍ ഇല്ലാതെ നിങ്ങള്‍ ഓടും.</verse>
				<verse number="18">ഇതെല്ലാം ആയിട്ടും നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കാതിരുന്നാൽ നിങ്ങളുടെ പാപങ്ങള്‍ നിമിത്തം ഞാന്‍ നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കും.</verse>
				<verse number="19">ഞാന്‍ നിങ്ങളുടെ ബലത്തിന്‍റെ പ്രതാപം കെടുക്കും; നിങ്ങളുടെ ആകാശത്തെ ഇരുമ്പുപോലെയും ഭൂമിയെ ചെമ്പു പോലെയും ആക്കും.</verse>
				<verse number="20">നിങ്ങളുടെ ശക്തി വെറുതേ ക്ഷയിച്ചുപോകും; നിങ്ങളുടെ ദേശം വിളവു തരാതെയും ദേശത്തിലെ വൃക്ഷം ഫലം കായിക്കാതെയും ഇരിക്കും.</verse>
				<verse number="21">നിങ്ങള്‍ എനിക്കു വിരോധമായി നടന്ന് എന്‍റെ വാക്കു കേള്‍ക്കാതിരുന്നാൽ ഞാന്‍ നിങ്ങളുടെ പാപങ്ങള്‍ക്കു തക്കവണ്ണം ഏഴു മടങ്ങ് ബാധ നിങ്ങളുടെമേൽ വരുത്തും.</verse>
				<verse number="22">ഞാന്‍ നിങ്ങളുടെ ഇടയിൽ കാട്ടുമൃഗങ്ങളെ അയയ്ക്കും; അവ നിങ്ങളെ മക്കളില്ലാത്തവരാക്കുകയും നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കയും നിങ്ങളെ എണ്ണത്തിൽ കുറയ്ക്കുകയും ചെയ്യും; നിങ്ങളുടെ വഴികള്‍ പാഴായി കിടക്കും.</verse>
				<verse number="23">ഇവയാലും നിങ്ങള്‍ക്കു ബോധംവരാതെ നിങ്ങള്‍ എനിക്കു വിരോധമായി നടന്നാൽ</verse>
				<verse number="24">ഞാനും നിങ്ങള്‍ക്കു വിരോധമായി നടന്നു നിങ്ങളുടെ പാപങ്ങള്‍ നിമിത്തം ഏഴു മടങ്ങു നിങ്ങളെ ദണ്ഡിപ്പിക്കും.</verse>
				<verse number="25">എന്‍റെ നിയമത്തിന്‍റെ പ്രതികാരം നടത്തുന്ന വാള്‍ ഞാന്‍ നിങ്ങളുടെമേൽ വരുത്തും; നിങ്ങള്‍ നിങ്ങളുടെ പട്ടണങ്ങളിൽ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ നിങ്ങളുടെ ഇടയിൽ മഹാമാരി അയയ്ക്കയും നിങ്ങളെ ശത്രുവിന്‍റെ കൈയിൽ ഏല്പിക്കയും ചെയ്യും.</verse>
				<verse number="26">ഞാന്‍ നിങ്ങളുടെ അപ്പമെന്ന കോൽ ഒടിച്ചിരിക്കുമ്പോള്‍ പത്തു സ്ത്രീകള്‍ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുട്ടു നിങ്ങള്‍ക്കു തിരികെ തൂക്കിത്തരും; നിങ്ങള്‍ ഭക്ഷിച്ചിട്ടു തൃപ്തരാകയില്ല.</verse>
				<verse number="27">ഇതെല്ലാമായിട്ടും നിങ്ങള്‍ എന്‍റെ വാക്ക് കേള്‍ക്കാതെ എനിക്കു വിരോധമായി നടന്നാൽ</verse>
				<verse number="28">ഞാനും ക്രോധത്തോടെ നിങ്ങള്‍ക്കു വിരോധമായി നടക്കും; നിങ്ങളുടെ പാപങ്ങള്‍നിമിത്തം നിങ്ങളെ ഏഴു മടങ്ങു ശിക്ഷിക്കും.</verse>
				<verse number="29">നിങ്ങളുടെ പുത്രന്മാരുടെ മാംസം നിങ്ങള്‍ തിന്നും; നിങ്ങളുടെ പുത്രിമാരുടെ മാംസവും തിന്നും.</verse>
				<verse number="30">ഞാന്‍ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിച്ചു നിങ്ങളുടെ സൂര്യവിഗ്രഹങ്ങളെ വെട്ടിക്കളകയും നിങ്ങളുടെ ശവം നിങ്ങളുടെ വിഗ്രഹങ്ങളുടെ ഉടലിന്മേൽ ഇട്ടുകളകയും എനിക്കു നിങ്ങളോടു വെറുപ്പു തോന്നുകയും ചെയ്യും.</verse>
				<verse number="31">ഞാന്‍ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൗരഭ്യവാസന ഞാന്‍ മണക്കുകയില്ല.</verse>
				<verse number="32">ഞാന്‍ ദേശത്തെ ശൂന്യമാക്കും; അതിൽ വസിക്കുന്ന നിങ്ങളുടെ ശത്രുക്കള്‍ അതിങ്കൽ ആശ്ചര്യപ്പെടും.</verse>
				<verse number="33">ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിച്ചു നിങ്ങളുടെ പിന്നാലെ വാള്‍ ഊരും; നിങ്ങളുടെ ദേശം ശൂന്യമായും നിങ്ങളുടെ പട്ടണങ്ങള്‍ പാഴ്നിലമായും കിടക്കും.</verse>
				<verse number="34">അങ്ങനെ ദേശം ശൂന്യമായി കിടക്കയും നിങ്ങള്‍ ശത്രുക്കളുടെ ദേശത്ത് ഇരിക്കയും ചെയ്യുന്ന നാളൊക്കെയും അതു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും; അപ്പോള്‍ ദേശം സ്വസ്ഥമായിക്കിടന്നു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും.</verse>
				<verse number="35">നിങ്ങള്‍ അവിടെ പാര്‍ത്തിരുന്നപ്പോള്‍ നിങ്ങളുടെ ശബ്ബത്തുകളിൽ അതിന് അനുഭവമാകാതിരുന്ന സ്വസ്ഥത അതു ശൂന്യമായിക്കിടക്കുന്ന നാളൊക്കെയും അനുഭവിക്കും.</verse>
				<verse number="36">ശേഷിച്ചിരിക്കുന്നവരുടെ ഹൃദയത്തിൽ ഞാന്‍ ശത്രുക്കളുടെ ദേശത്തുവച്ച് ഭീരുത്വം വരുത്തും; ഇല പറക്കുന്ന ശബ്ദം കേട്ടിട്ട് അവര്‍ ഓടും; വാളിന്‍റെ മുമ്പിൽനിന്ന് ഓടുന്നതുപോലെ അവര്‍ ഓടും; ആരും ഓടിക്കാതെ അവര്‍ ഓടി വീഴും.</verse>
				<verse number="37">ആരും ഓടിക്കാതെ അവര്‍ വാളിന്‍റെ മുമ്പിൽനിന്ന് എന്നപോലെ ഓടി ഒരുത്തന്‍റെമേൽ ഒരുത്തന്‍ വീഴും; ശത്രുക്കളുടെ മുമ്പിൽ നില്പാന്‍ നിങ്ങള്‍ക്കു കഴികയുമില്ല.</verse>
				<verse number="38">നിങ്ങള്‍ ജാതികളുടെ ഇടയിൽ നശിക്കും; ശത്രുക്കളുടെ ദേശം നിങ്ങളെ തിന്നുകളയും.</verse>
				<verse number="39">നിങ്ങളിൽ ശേഷിച്ചിരിക്കുന്നവര്‍ ശത്രുക്കളുടെ ദേശത്തുവച്ച് തങ്ങളുടെ അകൃത്യങ്ങളാൽ ക്ഷയിച്ചുപോകും; തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളാലും അവര്‍ അവരോടുകൂടെ ക്ഷയിച്ചുപോകും.</verse>
				<verse number="40">അവര്‍ തങ്ങളുടെ അകൃത്യവും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അവര്‍ എന്നോടു ദ്രോഹിച്ച ദ്രോഹവും അവര്‍ എനിക്കു വിരോധമായി നടന്നതുകൊണ്ട്</verse>
				<verse number="41">ഞാനും അവര്‍ക്കു വിരോധമായി നടന്ന് അവരെ ശത്രുക്കളുടെ ദേശത്തു വരുത്തിയതും ഏറ്റുപറകയും അവരുടെ പരിച്ഛേദനയില്ലാത്ത ഹൃദയം അപ്പോള്‍ താഴുകയും അവര്‍ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കയും ചെയ്താൽ</verse>
				<verse number="42">ഞാന്‍ യാക്കോബിനോടുള്ള എന്‍റെ നിയമം ഓര്‍ക്കും; യിസ്ഹാക്കിനോടുള്ള എന്‍റെ നിയമവും അബ്രാഹാമിനോടുള്ള എന്‍റെ നിയമവും ഞാന്‍ ഓര്‍ക്കും; ദേശത്തെയും ഞാന്‍ ഓര്‍ക്കും.</verse>
				<verse number="43">അവര്‍ ദേശം വിട്ടുപോയിട്ട് അവര്‍ ഇല്ലാതെ അതു ശൂന്യമായി കിടന്നു തന്‍റെ ശബ്ബത്തുകള്‍ അനുഭവിക്കും. അവര്‍ എന്‍റെ വിധികളെ ധിക്കരിക്കയും അവര്‍ക്ക് എന്‍റെ ചട്ടങ്ങളോടു വെറുപ്പു തോന്നുകയും ചെയ്തതുകൊണ്ട് അവര്‍ തങ്ങളുടെ അകൃത്യത്തിനുള്ള ശിക്ഷ അനുഭവിക്കും.</verse>
				<verse number="44">എങ്കിലും അവര്‍ ശത്രുക്കളുടെ ദേശത്ത് ഇരിക്കുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കുവാനും അവരോടുള്ള എന്‍റെ നിയമം ലംഘിപ്പാനും തക്കവണ്ണം ഞാന്‍ അവരെ ഉപേക്ഷിക്കയില്ല, അവരെ വെറുക്കയുമില്ല; ഞാന്‍ അവരുടെ ദൈവമായ യഹോവ ആകുന്നു.</verse>
				<verse number="45">ഞാന്‍ അവരുടെ ദൈവമായിരിക്കേണ്ടതിനു ജാതികള്‍ കാണ്‍കെ മിസ്രയീംദേശത്തുനിന്നു ഞാന്‍ കൊണ്ടുവന്ന അവരുടെ പൂര്‍വന്മാരോടു ചെയ്ത നിയമം ഞാന്‍ അവര്‍ക്കുവേണ്ടി ഓര്‍ക്കും; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="46">യഹോവ സീനായിപര്‍വതത്തിൽവച്ചു തനിക്കും യിസ്രായേൽമക്കള്‍ക്കും തമ്മിൽ മോശെ മുഖാന്തരം വച്ചിട്ടുള്ള ചട്ടങ്ങളും വിധികളും പ്രമാണങ്ങളും ഇവതന്നെ.</verse>
			</chapter>
			<chapter number="27">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">യിസ്രായേൽമക്കളോടു നീ പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും യഹോവയ്ക്ക് ഒരു നേര്‍ച്ച നിവര്‍ത്തിക്കുമ്പോള്‍ ആള്‍ നിന്‍റെ മതിപ്പുപോലെ യഹോവയ്ക്കുള്ളവന്‍ ആകേണം.</verse>
				<verse number="3">ഇരുപതു വയസ്സുമുതൽ അറുപതു വയസ്സുവരെയുള്ള ആണിന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിന്‍റെ മതിപ്പ് അമ്പതു ശേക്കെൽ വെള്ളി ആയിരിക്കേണം.</verse>
				<verse number="4">പെണ്ണായിരുന്നാൽ നിന്‍റെ മതിപ്പു മുപ്പതു ശേക്കെൽ ആയിരിക്കേണം.</verse>
				<verse number="5">അഞ്ചു വയസ്സുമുതൽ ഇരുപതു വയസ്സുവരെ എങ്കിൽ നിന്‍റെ മതിപ്പ് ആണിന് ഇരുപതു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.</verse>
				<verse number="6">ഒരു മാസംമുതൽ അഞ്ചു വയസ്സുവരെയുള്ളതായാൽ നിന്‍റെ മതിപ്പ് ആണിന് അഞ്ചു ശേക്കെൽ വെള്ളിയും പെണ്ണിന് മൂന്നു ശേക്കെൽ വെള്ളിയും ആയിരിക്കേണം.</verse>
				<verse number="7">അറുപതു വയസ്സുമുതൽ മേലോട്ടെങ്കിൽ നിന്‍റെ മതിപ്പ് ആണിന് പതിനഞ്ചു ശേക്കെലും പെണ്ണിന് പത്തു ശേക്കെലും ആയിരിക്കേണം.</verse>
				<verse number="8">നിന്‍റെ മതിപ്പുപോലെ കൊടുപ്പാന്‍ കഴിയാതവണ്ണം ഒരുത്തന്‍ ദരിദ്രനായിരുന്നാൽ അവനെ പുരോഹിതന്‍റെ മുമ്പാകെ കൊണ്ടുവന്നു നിര്‍ത്തേണം; പുരോഹിതന്‍ അവനെ മതിക്കേണം; നേര്‍ന്നവന്‍റെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതന്‍ അവനെ മതിക്കേണം.</verse>
				<verse number="9">അത് യഹോവയ്ക്കു വഴിപാടു കഴിപ്പാന്‍തക്ക മൃഗം ആകുന്നു എങ്കിൽ ആ വകയിൽ നിന്ന് യഹോവയ്ക്കു കൊടുക്കുന്നതൊക്കെയും വിശുദ്ധമായിരിക്കേണം.</verse>
				<verse number="10">തീയതിനു പകരം നല്ലത്, നല്ലതിനു പകരം തീയത് ഇങ്ങനെ മാറ്റുകയോ വ്യത്യാസം വരുത്തുകയോ ചെയ്യരുത്; മൃഗത്തിനു മൃഗത്തെ വച്ചു മാറുന്നു എങ്കിൽ അതും വച്ചു മാറിയതും വിശുദ്ധമായിരിക്കേണം.</verse>
				<verse number="11">അത് യഹോവയ്ക്കു വഴിപാടു കഴിച്ചുകൂടാത്ത അശുദ്ധമൃഗമാകുന്നു എങ്കിൽ ആ മൃഗത്തെ പുരോഹിതന്‍റെ മുമ്പാകെ നിര്‍ത്തേണം.</verse>
				<verse number="12">അതു നല്ലതോ തീയതോ ആയിരിക്കുന്നതിന് ഒത്തവണ്ണം പുരോഹിതന്‍ അതിനെ മതിക്കേണം; പുരോഹിതനായ നീ അതിനെ മതിക്കുന്നതുപോലെതന്നെ ആയിരിക്കേണം.</verse>
				<verse number="13">അതിനെ വീണ്ടെടുക്കുന്നു എങ്കിൽ നീ മതിച്ച തുകയോട് അഞ്ചിലൊന്നു കൂട്ടേണം.</verse>
				<verse number="14">ഒരുത്തന്‍ തന്‍റെ വീട് യഹോവയ്ക്കു വിശുദ്ധമായിരിക്കേണ്ടതിനു വിശുദ്ധീകരിച്ചാൽ അതു നല്ലതെങ്കിലും തീയതെങ്കിലും പുരോഹിതന്‍ അതു മതിക്കേണം; പുരോഹിതന്‍ മതിക്കുന്നതുപോലെ തന്നെ അത് ഇരിക്കേണം.</verse>
				<verse number="15">തന്‍റെ വീടു വിശുദ്ധീകരിച്ചവന്‍ അതു വീണ്ടെടുക്കുന്നെങ്കിൽ അവന്‍ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനുള്ളതാകും.</verse>
				<verse number="16">ഒരുത്തന്‍ തന്‍റെ അവകാശനിലത്തിൽ ഏതാനും യഹോവയ്ക്കു വിശുദ്ധീകരിച്ചാൽ നിന്‍റെ മതിപ്പ് അതിന്‍റെ വിത്തുപാടിന് ഒത്തവണ്ണം ആയിരിക്കേണം; ഒരു ഹോമെര്‍ യവം വിതയ്ക്കുന്ന നിലത്തിന് അമ്പതു ശേക്കെൽ വെള്ളി മതിക്കേണം.</verse>
				<verse number="17">യോബേൽസംവത്സരംമുതൽ അവന്‍ തന്‍റെ നിലം വിശുദ്ധീകരിച്ചാൽ അതു നിന്‍റെ മതിപ്പുപോലെ ഇരിക്കേണം.</verse>
				<verse number="18">യോബേൽസംവത്സരത്തിന്‍റെ ശേഷം അവന്‍ അതിനെ വിശുദ്ധീകരിച്ചാലോ യോബേൽസംവത്സരംവരെ ശേഷിക്കുന്ന സംവത്സരങ്ങള്‍ക്ക് ഒത്തവണ്ണം പുരോഹിതന്‍ അതിന്‍റെ വില കണക്കാക്കേണം; അതു നിന്‍റെ മതിപ്പിൽനിന്നു കുറയ്ക്കേണം.</verse>
				<verse number="19">നിലം വിശുദ്ധീകരിച്ചവന്‍ അതു വീണ്ടെടുക്കുന്നെങ്കിൽ അവന്‍ നിന്‍റെ മതിപ്പുവിലയുടെ അഞ്ചിലൊന്ന് അതിനോടു കൂട്ടേണം; എന്നാൽ അത് അവനു സ്ഥിരമായിരിക്കും.</verse>
				<verse number="20">അവന്‍ നിലം വീണ്ടെടുക്കാതെ മറ്റൊരുത്തനു വിറ്റാലോ പിന്നെ അതു വീണ്ടെടുത്തു കൂടാ.</verse>
				<verse number="21">ആ നിലം യോബേൽസംവത്സരത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോള്‍ ശപഥാര്‍പ്പിതഭൂമിപോലെ യഹോവയ്ക്കു വിശുദ്ധമായിരിക്കേണം; അതിന്‍റെ അനുഭവം പുരോഹിതന് ഇരിക്കേണം.</verse>
				<verse number="22">തന്‍റെ അവകാശനിലങ്ങളിൽ ഉള്‍പ്പെടാതെ സ്വയാര്‍ജിതമായുള്ള ഒരു നിലം ഒരുത്തന്‍ യഹോവയ്ക്കു ശുദ്ധീകരിച്ചാൽ</verse>
				<verse number="23">പുരോഹിതന്‍ യോബേൽസംവത്സരംവരെ മതിപ്പുവില കണക്കാക്കേണം; നിന്‍റെ മതിപ്പുവില അവന്‍ അന്നുതന്നെ യഹോവയ്ക്കു വിശുദ്ധമായി കൊടുക്കേണം.</verse>
				<verse number="24">ആ നിലം മുന്നുടമസ്ഥനു യോബേൽസംവത്സരത്തിൽ തിരികെ ചേരേണം.</verse>
				<verse number="25">നിന്‍റെ മതിപ്പൊക്കെയും ശേക്കെലിന് ഇരുപതു ഗേരാ വച്ച് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആയിരിക്കേണം.</verse>
				<verse number="26">കടിഞ്ഞൂൽപ്പിറവിയാൽ യഹോവയ്ക്കുള്ളതായ മൃഗത്തെ മാത്രം ആരും വിശുദ്ധീകരിക്കരുത്; മാടായാലും ആടായാലും അതു യഹോവയ്ക്കുള്ളത് ആകുന്നു.</verse>
				<verse number="27">അത് അശുദ്ധമൃഗമാകുന്നു എങ്കിൽ മതിപ്പുവിലയും അതിന്‍റെ അഞ്ചിലൊന്നും കൂടെ കൊടുത്ത് അതിനെ വീണ്ടെടുക്കേണം; വീണ്ടെടുക്കുന്നില്ലങ്കിൽ നിന്‍റെ മതിപ്പുവിലയ്ക്ക് അതിനെ വില്ക്കേണം.</verse>
				<verse number="28">എന്നാൽ ഒരുത്തന്‍ തനിക്കുള്ള ആള്‍, മൃഗം, അവകാശനിലം മുതലായി യഹോവയ്ക്കു കൊടുക്കുന്ന യാതൊരു ശപഥാര്‍പ്പിതവും വില്ക്കയോ വീണ്ടെടുക്കയോ ചെയ്തുകൂടാ; ശപഥാര്‍പ്പിതമൊക്കെയും യഹോവയ്ക്ക് അതിവിശുദ്ധമാകുന്നു.</verse>
				<verse number="29">മനുഷ്യവര്‍ഗത്തിൽനിന്നു ശപഥാര്‍പ്പിതമായി കൊടുക്കുന്ന ആരെയും വീണ്ടെടുക്കാതെ കൊന്നുകളയേണം.</verse>
				<verse number="30">നിലത്തിലെ വിത്തിലും വൃക്ഷത്തിന്‍റെ ഫലത്തിലും ദേശത്തിലെ ദശാംശമൊക്കെയും യഹോവയ്ക്കുള്ളത് ആകുന്നു; അത് യഹോവയ്ക്കു വിശുദ്ധം.</verse>
				<verse number="31">ആരെങ്കിലും തന്‍റെ ദശാംശത്തിൽ ഏതാനും വീണ്ടെടുക്കുന്നു എങ്കിൽ അതിനോട് അഞ്ചിലൊന്നുകൂടെ ചേര്‍ത്തു കൊടുക്കേണം.</verse>
				<verse number="32">മാടാകട്ടെ ആടാകട്ടെ കോലിന്‍ കീഴെ കടന്നുപോകുന്ന എല്ലാറ്റിലും പത്തിലൊന്ന് യഹോവയ്ക്കു വിശുദ്ധമായിരിക്കേണം.</verse>
				<verse number="33">അതു നല്ലതോ തീയതോ എന്നു ശോധന ചെയ്യരുത്; വച്ചുമാറുകയും അരുത്; വച്ചുമാറുന്നു എങ്കിൽ അതും വച്ചുമാറിയതും വിശുദ്ധമായിരിക്കേണം. അവയെ വീണ്ടെടുത്തുകൂടാ.</verse>
				<verse number="34">യിസ്രായേൽമക്കള്‍ക്കുവേണ്ടി യഹോവ സീനായിപര്‍വതത്തിൽ വച്ചു മോശെയോടു കല്പിച്ച കല്പനകള്‍ ഇവതന്നെ.</verse>
			</chapter>
		</book>
		<book number="4">
			<chapter number="1">
				<verse number="1">അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്‍റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">നിങ്ങള്‍ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകല പുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്‍റെ ആകത്തുക എടുക്കേണം.</verse>
				<verse number="3">നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ട്, യുദ്ധത്തിനു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.</verse>
				<verse number="4">ഓരോ ഗോത്രത്തിൽനിന്നു തന്‍റെ കുടുംബത്തിൽ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.</verse>
				<verse number="5">നിങ്ങളോടുകൂടെ നില്ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിത്: രൂബേന്‍ഗോത്രത്തിൽ ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍;</verse>
				<verse number="6">ശിമെയോന്‍ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേൽ;</verse>
				<verse number="7">യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്‍റെ മകന്‍ നഹശോന്‍;</verse>
				<verse number="8">യിസ്സാഖാര്‍ഗോത്രത്തിൽ സൂവാരിന്‍റെ മകന്‍ നെഥനയേൽ;</verse>
				<verse number="9">സെബൂലൂന്‍ഗോത്രത്തിൽ ഹോലോന്‍റെ മകന്‍ എലീയാബ്;</verse>
				<verse number="10">യോസേഫിന്‍റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്‍റെ മകന്‍ ഗമലീയേൽ;</verse>
				<verse number="11">ബെന്യാമീന്‍ഗോത്രത്തിൽ ഗിദെയോനിയുടെ മകന്‍ അബീദാന്‍;</verse>
				<verse number="12">ദാന്‍ഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍;</verse>
				<verse number="13">ആശേര്‍ഗോത്രത്തിൽ ഒക്രാന്‍റെ മകന്‍ പഗീയേൽ;</verse>
				<verse number="14">ഗാദ്ഗോത്രത്തിൽ ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ്;</verse>
				<verse number="15">നഫ്താലിഗോത്രത്തിൽ ഏനാന്‍റെ മകന്‍ അഹീര.</verse>
				<verse number="16">ഇവര്‍ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.</verse>
				<verse number="17">കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.</verse>
				<verse number="18">രണ്ടാം മാസം ഒന്നാം തീയതി അവര്‍ സര്‍വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു പേരുപേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.</verse>
				<verse number="19">യഹോവ മോശെയോടു കല്പിച്ചതുപോലെ അവന്‍ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.</verse>
				<verse number="20">യിസ്രായേലിന്‍റെ മൂത്തമകനായ രൂബേന്‍റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ട്, യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="21">രൂബേന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="22">ശിമെയോന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="23">ശിമെയോന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തിമുന്നൂറു പേര്‍.</verse>
				<verse number="24">ഗാദിന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="25">ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പത് പേര്‍.</verse>
				<verse number="26">യെഹൂദായുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="27">യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ എഴുപത്തിനാലായിരത്തറുനൂറ് പേര്‍.</verse>
				<verse number="28">യിസ്സാഖാരിന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="29">യിസ്സാഖാര്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തിനാലായിരത്തിനാനൂറു പേര്‍.</verse>
				<verse number="30">സെബൂലൂന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="31">സെബൂലൂന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തിനാനൂറു പേര്‍.</verse>
				<verse number="32">യോസേഫിന്‍റെ മക്കളിൽ എഫ്രയീമിന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="33">എഫ്രയീംഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="34">മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="35">മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തി ഇരുനൂറു പേര്‍.</verse>
				<verse number="36">ബെന്യാമീന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="37">ബെന്യാമീന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തിനാനൂറു പേര്‍.</verse>
				<verse number="38">ദാന്‍റെ മക്കളുടെ സന്തതികളിൽ കുലം കുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="39">ദാന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേര്‍.</verse>
				<verse number="40">ആശേരിന്‍റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="41">ആശേര്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="42">നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി</verse>
				<verse number="43">നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തിമൂവായിരത്തിനാനൂറു പേര്‍.</verse>
				<verse number="44">മോശെയും അഹരോനും ഗോത്രത്തിന് ഒരുവന്‍ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരുംകൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നെ.</verse>
				<verse number="45">യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരുമായി</verse>
				<verse number="46">എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.</verse>
				<verse number="47">ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.</verse>
				<verse number="48">ലേവിഗോത്രത്തെ മാത്രം എണ്ണരുത്;</verse>
				<verse number="49">യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുത് എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു.</verse>
				<verse number="50">ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്‍റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കുമൊക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്‍റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിനു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്‍റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.</verse>
				<verse number="51">തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അത് അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="52">യിസ്രായേൽമക്കള്‍ ഗണംഗണമായി ഓരോരുത്തന്‍ താന്താന്‍റെ പാളയത്തിലും ഓരോരുത്തന്‍ താന്താന്‍റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.</verse>
				<verse number="53">എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിനു ലേവ്യര്‍ സാക്ഷ്യനിവാസത്തിനു ചുറ്റും പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യനിവാസത്തിന്‍റെ കാര്യം നോക്കേണം</verse>
				<verse number="54">എന്ന് യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കള്‍ ചെയ്തു; അതുപോലെതന്നെ അവര്‍ ചെയ്തു.</verse>
			</chapter>
			<chapter number="2">
				<verse number="1">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:</verse>
				<verse number="2">യിസ്രായേൽമക്കളിൽ ഓരോരുത്തന്‍ താന്താന്‍റെ ഗോത്രത്തിന്‍റെ അടയാളത്തോടുകൂടിയ കൊടിക്കരികെ പാളയമിറങ്ങേണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവര്‍ പാളയമിറങ്ങേണം.</verse>
				<verse number="3">യെഹൂദാപാളയത്തിന്‍റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി കിഴക്കു സൂര്യോദയത്തിനു നേരേ പാളയമിറങ്ങേണം; യെഹൂദായുടെ മക്കള്‍ക്ക് അമ്മീനാദാബിന്‍റെ മകന്‍ നഹശോന്‍ പ്രഭു ആയിരിക്കേണം.</verse>
				<verse number="4">അവന്‍റെ ഗണം ആകെ എഴുപത്തിനാലായിരത്തിഅറുനൂറു പേര്‍.</verse>
				<verse number="5">അവന്‍റെ അരികെ യിസ്സാഖാര്‍ഗോത്രം പാളയമിറങ്ങേണം; യിസ്സാഖാരിന്‍റെ മക്കള്‍ക്കു സൂവാരിന്‍റെ മകന്‍ നെഥനയേൽ പ്രഭു ആയിരിക്കേണം.</verse>
				<verse number="6">അവന്‍റെ ഗണം ആകെ അമ്പത്തിനാലായിരത്തിനാനൂറു പേര്‍.</verse>
				<verse number="7">പിന്നെ സെബൂലൂന്‍ഗോത്രം; സെബൂലൂന്‍റെ മക്കള്‍ക്കു ഹേലോന്‍റെ മകന്‍ എലീയാബ് പ്രഭു ആയിരിക്കേണം.</verse>
				<verse number="8">അവന്‍റെ ഗണം ആകെ അമ്പത്തേഴായിരത്തിനാനൂറു പേര്‍.</verse>
				<verse number="9">യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവര്‍ ആകെ ലക്ഷത്തെണ്‍പത്താറായിരത്തിനാനൂറു പേര്‍. ഇവര്‍ ആദ്യം പുറപ്പെടേണം.</verse>
				<verse number="10">രൂബേന്‍പാളയത്തിന്‍റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി തെക്കുഭാഗത്തു പാളയമിറങ്ങേണം; രൂബേന്‍റെ മക്കള്‍ക്കു ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍ പ്രഭു ആയിരിക്കേണം.</verse>
				<verse number="11">അവന്‍റെ ഗണം ആകെ നാല്പത്താറായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="12">അവന്‍റെ അരികെ ശിമെയോന്‍ഗോത്രം പാളയമിറങ്ങേണം; ശിമെയോന്‍റെ മക്കള്‍ക്കു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.</verse>
				<verse number="13">അവന്‍റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തിമുന്നൂറു പേര്‍.</verse>
				<verse number="14">പിന്നെ ഗാദ്ഗോത്രം; ഗാദിന്‍റെ മക്കള്‍ക്കു രെയൂവേലിന്‍റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.</verse>
				<verse number="15">അവന്‍റെ ഗണം ആകെ നാല്പത്തയ്യായിരത്തിഅറുനൂറ്റമ്പതു പേര്‍.</verse>
				<verse number="16">രൂബേന്‍പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേര്‍. അവര്‍ രണ്ടാമതായി പുറപ്പെടേണം.</verse>
				<verse number="17">പിന്നെ സമാഗമനകൂടാരം പാളയത്തിന്‍റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യേണം; അവര്‍ പാളയമിറങ്ങുന്നതുപോലെ തന്നെ താന്താങ്ങളുടെ കൊടിക്കരികെ യഥാക്രമം പുറപ്പെടേണം.</verse>
				<verse number="18">എഫ്രയീംപാളയത്തിന്‍റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി പടിഞ്ഞാറേ ഭാഗത്തു പാളയമിറങ്ങേണം; എഫ്രയീമിന്‍റെ മക്കള്‍ക്ക് അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ പ്രഭു ആയിരിക്കേണം.</verse>
				<verse number="19">അവന്‍റെ ഗണം ആകെ നാല്പതിനായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="20">അവന്‍റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങേണം; മനശ്ശെയുടെ മക്കള്‍ക്കു പെദാസൂരിന്‍റെ മകന്‍ ഗമലീയേൽ പ്രഭു ആയിരിക്കേണം.</verse>
				<verse number="21">അവന്‍റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറു പേര്‍.</verse>
				<verse number="22">പിന്നെ ബെന്യാമീന്‍ഗോത്രം പാളയമിറങ്ങേണം; ബെന്യാമീന്‍റെ മക്കള്‍ക്കു ഗിദെയോനിയുടെ മകന്‍ അബീദാന്‍ പ്രഭു ആയിരിക്കേണം.</verse>
				<verse number="23">അവന്‍റെ ഗണം ആകെ മുപ്പത്തയ്യായിരത്തിനാനൂറു പേര്‍.</verse>
				<verse number="24">എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തെണ്ണായിരത്തൊരുനൂറു പേര്‍. അവര്‍ മൂന്നാമതായി പുറപ്പെടേണം.</verse>
				<verse number="25">ദാന്‍പാളയത്തിന്‍റെ കൊടിക്കീഴുള്ളവര്‍ ഗണംഗണമായി വടക്കേഭാഗത്തു പാളയമിറങ്ങേണം; ദാന്‍റെ മക്കള്‍ക്ക് അമ്മീശദ്ദായിയുടെ മകന്‍ അഹീയേസര്‍ പ്രഭു ആയിരിക്കേണം.</verse>
				<verse number="26">അവന്‍റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറു പേര്‍.</verse>
				<verse number="27">അവന്‍റെ അരികെ ആശേര്‍ഗോത്രം പാളയമിറങ്ങേണം; ആശേരിന്‍റെ മക്കള്‍ക്ക് ഒക്രാന്‍റെ മകന്‍ പഗീയേൽ പ്രഭു ആയിരിക്കേണം.</verse>
				<verse number="28">അവന്‍റെ ഗണം ആകെ നാല്പത്തോരായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="29">പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കള്‍ക്ക് ഏനാന്‍റെ മകന്‍ അഹീര പ്രഭു ആയിരിക്കേണം.</verse>
				<verse number="30">അവന്‍റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറു പേര്‍.</verse>
				<verse number="31">ദാന്‍പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവര്‍ ആകെ ഒരു ലക്ഷത്തമ്പത്തേഴായിരത്തി അറുനൂറു പേര്‍. അവര്‍ തങ്ങളുടെ കൊടികളോടുകൂടെ ഒടുവിൽ പുറപ്പെടേണം.</verse>
				<verse number="32">യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവര്‍ ഇവര്‍ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തി മൂവായിരത്തഞ്ഞൂറ്റമ്പതു പേര്‍ ആയിരുന്നു.</verse>
				<verse number="33">എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.</verse>
				<verse number="34">യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും യിസ്രായേൽമക്കള്‍ ചെയ്തു; അങ്ങനെതന്നെ അവര്‍ താന്താങ്ങളുടെ കൊടിക്കരികെ പാളയമിറങ്ങി; അങ്ങനെതന്നെ അവര്‍ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.</verse>
			</chapter>
			<chapter number="3">
				<verse number="1">യഹോവ സീനായിപര്‍വതത്തിൽവച്ചു മോശെയോട് അരുളിച്ചെയ്ത കാലത്ത് അഹരോന്‍റെയും മോശെയുടെയും വംശപാരമ്പര്യമാവിത്:</verse>
				<verse number="2">അഹരോന്‍റെ പുത്രന്മാരുടെ പേരുകള്‍ ഇവ: ആദ്യജാതന്‍ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.</verse>
				<verse number="3">പുരോഹിതശുശ്രൂഷ ചെയ്‍വാന്‍ പ്രതിഷ്ഠിക്കപ്പെട്ടവരായി അഭിഷേകം ലഭിച്ച പുരോഹിതന്മാരായ അഹരോന്‍റെ പുത്രന്മാരുടെ പേരുകള്‍ ഇവതന്നെ.</verse>
				<verse number="4">എന്നാൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവച്ച് യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചപ്പോള്‍ യഹോവയുടെ സന്നിധിയിൽവച്ചു മരിച്ചുപോയി; അവര്‍ക്കു മക്കള്‍ ഉണ്ടായിരുന്നില്ല; എലെയാസാരും ഈഥാമാരും അപ്പനായ അഹരോന്‍റെ മുമ്പാകെ പുരോഹിതശുശ്രൂഷ ചെയ്തുപോന്നു.</verse>
				<verse number="5">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="6">നീ ലേവിഗോത്രത്തെ അടുക്കൽ വരുത്തി പുരോഹിതനായ അഹരോനു ശുശ്രൂഷ ചെയ്യേണ്ടതിന് അവന്‍റെ മുമ്പാകെ നിര്‍ത്തുക.</verse>
				<verse number="7">അവര്‍ സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ അവന്‍റെ കാര്യവും സര്‍വസഭയുടെ കാര്യവും നോക്കി തിരുനിവാസത്തിലെ വേല ചെയ്യേണം.</verse>
				<verse number="8">അവര്‍ സമാഗമനകൂടാരത്തിനുള്ള ഉപകരണങ്ങളൊക്കെയും യിസ്രായേൽമക്കളുടെ കാര്യവും നോക്കി കൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണം.</verse>
				<verse number="9">നീ ലേവ്യരെ അഹരോനും അവന്‍റെ പുത്രന്മാര്‍ക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്ന് അവര്‍ അവനു സാക്ഷാൽ ദാനമായുള്ളവര്‍ ആകുന്നു.</verse>
				<verse number="10">അഹരോനെയും പുത്രന്മാരെയും പൗരോഹിത്യം നടത്തുവാന്‍ നിയമിച്ചാക്കേണം; അടുത്തുവരുന്ന അന്യന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="11">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="12">യിസ്രായേൽമക്കളുടെ ഇടയിൽ പിറക്കുന്ന എല്ലാ കടിഞ്ഞൂലിനും പകരം ഞാന്‍ ലേവ്യരെ യിസ്രായേൽമക്കളിൽനിന്ന് എടുത്തിരിക്കുന്നു; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം.</verse>
				<verse number="13">കടിഞ്ഞൂലെല്ലാം എനിക്കുള്ളത്; ഞാന്‍ മിസ്രയീംദേശത്തു കടിഞ്ഞൂലിനെയൊക്കെയും കൊന്നനാളിൽ യിസ്രായേലിൽ മനുഷ്യന്‍റെയും മൃഗത്തിന്‍റെയും കടിഞ്ഞൂലിനെയെല്ലാം എനിക്കായിട്ടു ശുദ്ധീകരിച്ചു; അത് എനിക്കുള്ളതായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="14">യഹോവ പിന്നെയും സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="15">ലേവ്യരെ കുലംകുലമായും കുടുംബംകുടുംബമായും എണ്ണുക; അവരിൽ ഒരു മാസംമുതൽ മേലോട്ട് പ്രായമുള്ള ആണിനെയൊക്കെയും നീ എണ്ണേണം.</verse>
				<verse number="16">തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ വചനപ്രകാരം അവരെ എണ്ണി.</verse>
				<verse number="17">ലേവിയുടെ പുത്രന്മാരുടെ പേരുകള്‍: ഗേര്‍ശോന്‍, കെഹാത്ത്, മെരാരി.</verse>
				<verse number="18">കുടുംബംകുടുംബമായി ഗേര്‍ശോന്‍റെ പുത്രന്മാരുടെ പേരുകള്‍: ലിബ്നി, ശിമെയി.</verse>
				<verse number="19">കുടുംബംകുടുംബമായി കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ.</verse>
				<verse number="20">കുടുംബംകുടുംബമായി മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി. ഇവര്‍ തന്നെ കുലംകുലമായി ലേവിയുടെ കുടുംബങ്ങള്‍.</verse>
				<verse number="21">ഗേര്‍ശോനിൽനിന്നു ലിബ്നിയരുടെ കുടുംബവും ശിമ്യരുടെ കുടുംബവും ഉദ്ഭവിച്ചു; ഇവ ഗേര്‍ശോന്യകുടുംബങ്ങള്‍.</verse>
				<verse number="22">അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവരുടെ ആകത്തുക ഏഴായിരത്തഞ്ഞൂറ്.</verse>
				<verse number="23">ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുനിവാസത്തിന്‍റെ പുറകിൽ പടിഞ്ഞാറേ ഭാഗത്തു പാളയമിറങ്ങേണം.</verse>
				<verse number="24">ഗേര്‍ശോന്യരുടെ പിതൃഭവനത്തിനു ലായേലിന്‍റെ മകന്‍ എലീയാസാഫ് പ്രഭു ആയിരിക്കേണം.</verse>
				<verse number="25">സമാഗമനകൂടാരത്തിൽ ഗേര്‍ശോന്യര്‍ നോ ക്കേണ്ടതു തിരുനിവാസവും കൂടാരവും അതിന്‍റെ പുറമൂടിയും സമാഗമനകൂടാരത്തിന്‍റെ വാതിലിനുള്ള മറശ്ശീലയും</verse>
				<verse number="26">തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്‍റെ മറശ്ശീലയും പ്രാകാരവാതിലിന്‍റെ മറശ്ശീലയും അതിന്‍റെ എല്ലാ വേലയ്ക്കും ഉള്ള കയറുകളും ആകുന്നു.</verse>
				<verse number="27">കെഹാത്തിൽനിന്ന് അമ്രാമ്യരുടെ കുടുംബവും യിസ്ഹാര്യരുടെ കുടുംബവും ഹെബ്രോന്യരുടെ കുടുംബവും ഉസ്സീയേല്യരുടെ കുടുംബവും ഉദ്ഭവിച്ചു. ഇവ കെഹാത്യരുടെ കുടുംബങ്ങള്‍.</verse>
				<verse number="28">ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള എല്ലാ ആണുങ്ങളുടെയും സംഖ്യയിൽ വിശുദ്ധമന്ദിരത്തിന്‍റെ കാര്യം നോക്കുന്നവര്‍ എണ്ണായിരത്തറുനൂറു പേര്‍.</verse>
				<verse number="29">കെഹാത്യകുടുംബങ്ങള്‍ തിരുനിവാസത്തിന്‍റെ തെക്കേ ഭാഗത്തു പാളയമിറങ്ങേണം.</verse>
				<verse number="30">കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന് ഉസ്സീയേലിന്‍റെ മകന്‍ എലീസാഫാന്‍ പ്രഭു ആയിരിക്കേണം.</verse>
				<verse number="31">അവര്‍ നോക്കേണ്ടതു പെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങള്‍, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍, തിരശ്ശീല എന്നിവയും അവയ്ക്കുള്ള വേലയൊക്കെയും ആകുന്നു.</verse>
				<verse number="32">പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാര്‍ ലേവ്യര്‍ക്കു പ്രധാന പ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിരിക്കേണം.</verse>
				<verse number="33">മെരാരിയിൽനിന്നു മഹ്ലിയരുടെ കുടുംബവും മൂശിയരുടെ കുടുംബവും ഉദ്ഭവിച്ചു; മെരാര്യകുടുംബങ്ങള്‍ ഇവതന്നെ.</verse>
				<verse number="34">അവരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങളുടെ സംഖ്യയിൽ എണ്ണപ്പെട്ടവര്‍ ആറായിരത്തി ഇരുനൂറു പേര്‍.</verse>
				<verse number="35">മെരാര്യകുടുംബങ്ങളുടെ പിതൃഭവനത്തിന് അബീഹയിലിന്‍റെ മകന്‍ സൂരിയേൽ പ്രഭു ആയിരിക്കേണം; ഇവര്‍ തിരുനിവാസത്തിന്‍റെ വടക്കേ ഭാഗത്തു പാളയമിറങ്ങേണം.</verse>
				<verse number="36">മെരാര്യര്‍ നോക്കുവാന്‍ നിയമിച്ചിട്ടുള്ളതു തിരുനിവാസത്തിന്‍റെ പലക, അന്താഴം, തൂണ്‍, ചുവട്, അതിന്‍റെ ഉപകരണങ്ങളൊക്കെയും, അതു സംബന്ധിച്ചുള്ള എല്ലാ വേലയും,</verse>
				<verse number="37">പ്രാകാരത്തിന്‍റെ ചുറ്റുമുള്ള തൂണ്‍, അവയുടെ ചുവട്, കുറ്റി, കയറ് എന്നിവ.</verse>
				<verse number="38">എന്നാൽ തിരുനിവാസത്തിന്‍റെ മുന്‍വശത്തു കിഴക്ക്, സമാഗമനകൂടാരത്തിന്‍റെ മുന്‍വശത്തുതന്നെ, സൂര്യോദയത്തിനു നേരേ മോശെയും അഹരോനും അവന്‍റെ പുത്രന്മാരും പാളയമിറങ്ങുകയും യിസ്രായേൽമക്കളുടെ കാര്യമായ വിശുദ്ധമന്ദിരത്തിന്‍റെ കാര്യം നോക്കുകയും വേണം; അന്യന്‍ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="39">മോശെയും അഹരോനും യഹോവയുടെ വചനപ്രകാരം കുടുംബംകുടുംബമായി എണ്ണിയ ലേവ്യരിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആണുങ്ങള്‍ ആകെ ഇരുപത്തീരായിരം പേര്‍.</verse>
				<verse number="40">യഹോവ പിന്നെയും മോശെയോടു കല്പിച്ചത്: യിസ്രായേൽമക്കളിൽ ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ ആണുങ്ങളെയൊക്കെയും എണ്ണി പേരുപേരായി അവരുടെ സംഖ്യ എടുക്കുക.</verse>
				<verse number="41">യിസ്രായേൽമക്കളിലെ എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരുടെ മൃഗങ്ങളെയും എനിക്കായിട്ട് എടുക്കേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="42">യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ യിസ്രായേൽമക്കളുടെ എല്ലാ കടിഞ്ഞൂലുകളെയും എണ്ണി.</verse>
				<verse number="43">ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ള ആദ്യജാതന്മാരായ എല്ലാ ആണുങ്ങളെയും പേരുപേരായി എണ്ണിയ ആകത്തുക ഇരുപത്തീരായിരത്തി ഇരുനൂറ്റെഴുപത്തിമൂന്ന് ആയിരുന്നു.</verse>
				<verse number="44">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="45">യിസ്രായേൽമക്കളിൽ എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.</verse>
				<verse number="46">യിസ്രായേൽമക്കളുടെ കടിഞ്ഞൂലുകളിൽ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തിമൂന്നു പേരുടെ വീണ്ടെടുപ്പിനായി</verse>
				<verse number="47">തലയ്ക്ക് അഞ്ചു ശേക്കെൽ വീതം വാങ്ങേണം; വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെൽ ഒന്നിന് ഇരുപതു ഗേരാ വച്ചു വാങ്ങേണം.</verse>
				<verse number="48">അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോനും അവന്‍റെ മക്കള്‍ക്കും കൊടുക്കേണം.</verse>
				<verse number="49">ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.</verse>
				<verse number="50">യിസ്രായേൽമക്കളുടെ ആദ്യജാതന്മാരോട് അവന്‍ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മുന്നൂറ്ററുപത്തഞ്ചു ശേക്കെൽ പണം വാങ്ങി.</verse>
				<verse number="51">യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോനും അവന്‍റെ മക്കള്‍ക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.</verse>
			</chapter>
			<chapter number="4">
				<verse number="1">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:</verse>
				<verse number="2">ലേവ്യരിൽ വച്ചു കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ ഉള്ളവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍</verse>
				<verse number="3">സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി തുക എടുപ്പിന്‍.</verse>
				<verse number="4">സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ചു കെഹാത്യരുടെ വേല എന്തെന്നാൽ:</verse>
				<verse number="5">പാളയം യാത്ര പുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വന്നു തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടേണം.</verse>
				<verse number="6">തഹശുതോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിനു മീതെ നീലശ്ശീല വിരിച്ചു തണ്ടു ചെലുത്തേണം.</verse>
				<verse number="7">കാഴ്ചയപ്പത്തിന്‍റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വയ്ക്കേണം; നിരന്തരമായ അപ്പവും അതിന്മേൽ ഇരിക്കേണം.</verse>
				<verse number="8">അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശുതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം.</verse>
				<verse number="9">ഒരു നീലശ്ശീല എടുത്തു വെളിച്ചത്തിനുള്ള നിലവിളക്കും അതിന്‍റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്‍റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടേണം.</verse>
				<verse number="10">അതും അതിന്‍റെ പാത്രങ്ങളൊക്കെയും തഹശുതോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചു കെട്ടേണം.</verse>
				<verse number="11">സ്വര്‍ണപീഠത്തിന്മേൽ അവര്‍ ഒരു നീലശ്ശീല വിരിച്ചു തഹശുതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ടു ചെലുത്തുകയും വേണം.</verse>
				<verse number="12">വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളൊക്കെയും അവര്‍ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞു തഹശുതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും ഒരു തണ്ടിന്മേൽ വച്ചു കെട്ടുകയും വേണം.</verse>
				<verse number="13">അവര്‍ യാഗപീഠത്തിൽനിന്നു വെണ്ണീര്‍ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കേണം.</verse>
				<verse number="14">അവര്‍ അതിന്മേൽ ശുശ്രൂഷ ചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുള്‍ക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്‍റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വയ്ക്കേണം; തഹശുതോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.</verse>
				<verse number="15">പാളയം യാത്ര പുറപ്പെടുമ്പോള്‍ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളൊക്കെയും മൂടിത്തീര്‍ന്നശേഷം കെഹാത്യര്‍ ചുമപ്പാന്‍ വരേണം; എന്നാൽ അവര്‍ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യരുടെ ചുമട് ഇവതന്നെ.</verse>
				<verse number="16">പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാര്‍ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവര്‍ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്‍റെ ഉപകരണങ്ങളും തന്നെ.</verse>
				<verse number="17">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:</verse>
				<verse number="18">നിങ്ങള്‍ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്നു ഛേദിച്ചുകളയരുത്.</verse>
				<verse number="19">അവര്‍ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോള്‍ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്‍വിന്‍: അഹരോനും പുത്രന്മാരും അകത്തു കടന്ന് അവരിൽ ഓരോരുത്തനെ അവനവന്‍റെ വേലയ്ക്കും അവനവന്‍റെ ചുമട്ടിനും ആക്കേണം.</verse>
				<verse number="20">എന്നാൽ അവര്‍ വിശുദ്ധമന്ദിരം കണ്ടിട്ടു മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്തു കടക്കരുത്.</verse>
				<verse number="21">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="22">ഗേര്‍ശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി തുക എടുക്കുക.</verse>
				<verse number="23">മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണേണം.</verse>
				<verse number="24">സേവ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേര്‍ശോന്യകുടുംബങ്ങള്‍ക്കുള്ള വേല എന്തെന്നാൽ:</verse>
				<verse number="25">തിരുനിവാസത്തിന്‍റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്‍റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്‍റെ വാതിലിനുള്ള മറശ്ശീല,</verse>
				<verse number="26">പ്രാകാരത്തിന്‍റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്‍റെ വാതിലിനുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങളൊക്കെയും അവര്‍ ചുമക്കേണം; അവയെ സംബന്ധിച്ചു ചെയ്‍വാനുള്ള വേലയൊക്കെയും അവര്‍ ചെയ്യേണം.</verse>
				<verse number="27">ഗേര്‍ശോന്യരുടെ എല്ലാ ചുമടുകളും എല്ലാ വേലയും സംബന്ധിച്ചുള്ളതൊക്കെയും അഹരോന്‍റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കേണം; അവരുടെ എല്ലാ ചുമടും നിങ്ങള്‍ അവരുടെ വിചാരണയിൽ ഏല്പിക്കേണം.</verse>
				<verse number="28">സമാഗമനകൂടാരത്തിൽ ഗേര്‍ശോന്യരുടെ കുടുംബങ്ങള്‍ക്കുള്ള വേല ഇതുതന്നെ; അവരുടെ സേവ പുരോഹിതനായ അഹരോന്‍റെ മകന്‍ ഈഥാമാരിന്‍റെ കൈക്കീഴായിരിക്കേണം.</verse>
				<verse number="29">മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണേണം.</verse>
				<verse number="30">മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിലെ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണേണം.</verse>
				<verse number="31">സമാഗമനകൂടാരത്തിൽ അവര്‍ക്കുള്ള എല്ലാ വേലയുടെയും മുറയ്ക്ക് അവര്‍ എടുക്കേണ്ടുന്ന ചുമട് എന്തെന്നാൽ: തിരുനിവാസത്തിന്‍റെ പലക, അന്താഴം, തൂണ്‍, ചുവട്,</verse>
				<verse number="32">ചുറ്റുമുള്ള പ്രാകാരത്തിന്‍റെ തൂണ്‍, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളൊക്കെയും അവ സംബന്ധിച്ചുള്ള എല്ലാ വേലയും തന്നെ; അവര്‍ എടുക്കേണ്ടുന്ന ഉപകരണങ്ങള്‍ നിങ്ങള്‍ പേര്‍ വിവരമായി അവരെ ഏല്പിക്കേണം.</verse>
				<verse number="33">പുരോഹിതനായ അഹരോന്‍റെ മകന്‍ ഈഥാമാരിന്‍റെ കൈക്കീഴെ സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങള്‍ക്കുള്ള സകല സേവയുടെയും മുറയ്ക്ക് അവര്‍ ചെയ്യേണ്ടുന്ന വേല ഇതുതന്നെ.</verse>
				<verse number="34">മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ</verse>
				<verse number="35">സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.</verse>
				<verse number="36">അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ രണ്ടായിരത്തി എഴുനൂറ്റമ്പതു പേര്‍.</verse>
				<verse number="37">മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍തന്നെ.</verse>
				<verse number="38">ഗേര്‍ശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ</verse>
				<verse number="39">മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്നവരായി</verse>
				<verse number="40">കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവര്‍ രണ്ടായിരത്തി അറുനൂറ്റിമുപ്പതു പേര്‍.</verse>
				<verse number="41">യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേര്‍ശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്‍വാനുള്ളവര്‍ എല്ലാം ഇവര്‍തന്നെ.</verse>
				<verse number="42">മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവരോ</verse>
				<verse number="43">മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ സമാഗമനകൂടാരത്തിൽ വേല ചെയ്‍വാന്‍ സേവയിൽ പ്രവേശിക്കുന്നവരായി</verse>
				<verse number="44">അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവര്‍ ആകെ മൂവായിരത്തിരുനൂറു പേര്‍.</verse>
				<verse number="45">യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവര്‍ ഇവര്‍തന്നെ.</verse>
				<verse number="46">മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പതു വയസ്സുമുതൽ അമ്പതു വയസ്സുവരെ</verse>
				<verse number="47">സമാഗമനകൂടാരത്തിലെ സേവയും ചുമട്ടുവേലയും ചെയ്‍വാന്‍ പ്രവേശിച്ചവര്‍</verse>
				<verse number="48">ആകെ എണ്ണായിരത്തഞ്ഞൂറ്റെണ്‍പതു പേര്‍ ആയിരുന്നു.</verse>
				<verse number="49">യഹോവയുടെ കല്പനപ്രകാരം അവര്‍ മോശെ മുഖാന്തരം ഓരോരുത്തന്‍ താന്താന്‍റെ വേലയ്ക്കും താന്താന്‍റെ ചുമട്ടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോടു കല്പിച്ചതുപോലെ അവന്‍ അവരെ എണ്ണി.</verse>
			</chapter>
			<chapter number="5">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">സകല കുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽനിന്നു പുറത്താക്കുവാന്‍ യിസ്രായേൽമക്കളോടു കല്പിക്ക.</verse>
				<verse number="3">ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാന്‍ അവരുടെ മധ്യേ വസിക്കയാൽ അവര്‍ തങ്ങളുടെ പാളയം അശുദ്ധമാക്കരുത്.</verse>
				<verse number="4">യിസ്രായേൽമക്കള്‍ അങ്ങനെ ചെയ്ത് അവരെ പാളയത്തിൽനിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ യിസ്രായേൽമക്കള്‍ ചെയ്തു.</verse>
				<verse number="5">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="6">നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ</verse>
				<verse number="7">ചെയ്ത പാപം അവര്‍ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിനു പ്രതിശാന്തിയായി മുതലും അതിന്‍റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള്‍ അകൃത്യം ചെയ്തവനു പകരം കൊടുക്കേണം.</verse>
				<verse number="8">എന്നാൽ അകൃത്യത്തിനു പ്രതിശാന്തി വാങ്ങുവാന്‍ അവനു ചാര്‍ച്ചക്കാരന്‍ ഇല്ലെങ്കിൽ അകൃത്യത്തിനുള്ള പ്രതിശാന്തി യഹോവയ്ക്കു കൊടുക്കുന്നതു പുരോഹിതന് ഇരിക്കേണം; അതുകൂടാതെ അവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്‍റെ ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.</verse>
				<verse number="9">യിസ്രായേൽമക്കള്‍ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരുന്ന സകല വിശുദ്ധവസ്തുക്കളിലും ഉദര്‍ച്ചയായതൊക്കെയും അവന് ഇരിക്കേണം.</verse>
				<verse number="10">ആരെങ്കിലും ശുദ്ധീകരിച്ചര്‍പ്പിക്കുന്ന വസ്തുക്കള്‍ അവനുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതനു കൊടുക്കുന്നതെല്ലാം അവനുള്ളതായിരിക്കേണം.</verse>
				<verse number="11">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="12">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: വല്ല പുരുഷന്‍റെയും ഭാര്യ പിഴച്ച് അവനോടു ദ്രോഹിച്ച്,</verse>
				<verse number="13">ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അത് അവളുടെ ഭര്‍ത്താവിനു വെളിപ്പെടാതെ മറവായിരിക്കയും അവള്‍ അശുദ്ധയാകയും അവള്‍ക്കു വിരോധമായി സാക്ഷി ഇല്ലാതിരിക്കയും</verse>
				<verse number="14">അവള്‍ ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ച് അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ച് അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയല്ലാതിരിക്കയും ചെയ്താൽ</verse>
				<verse number="15">ആ പുരുഷന്‍ ഭാര്യയെ പുരോഹിതന്‍റെ അടുക്കൽ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അതു സംശയത്തിന്‍റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നെ.</verse>
				<verse number="16">പുരോഹിതന്‍ അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിര്‍ത്തേണം.</verse>
				<verse number="17">പുരോഹിതന്‍ ഒരു മണ്‍പാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതന്‍ തിരുനിവാസത്തിന്‍റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടേണം.</verse>
				<verse number="18">പുരോഹിതന്‍ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിര്‍ത്തി അവളുടെ തലമുടി അഴിച്ച് അപരാധജ്ഞാപകത്തിന്‍റെ ഭോജനയാഗം അവളുടെ കൈയിൽ വയ്ക്കേണം; പുരോഹിതന്‍റെ കൈയിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കേണം.</verse>
				<verse number="19">പുരോഹിതന്‍ അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോടു പറയേണ്ടത്: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കയ്പുവെള്ളത്തിന്‍റെ ദോഷം നിനക്കു വരാതിരിക്കട്ടെ.</verse>
				<verse number="20">എന്നാൽ നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകയും നിന്‍റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന്‍ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കിൽ -</verse>
				<verse number="21">അപ്പോള്‍ പുരോഹിതന്‍ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ച് അവളോട്: യഹോവ നിന്‍റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്‍റെ ജനത്തിന്‍റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.</verse>
				<verse number="22">ശാപകരമായ ഈ വെള്ളം നിന്‍റെ കുടലിൽ ചെന്നു നിന്‍റെ ഉദരം വീര്‍പ്പിക്കയും നിന്‍റെ നിതംബം ക്ഷയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന് സ്ത്രീ: ആമേന്‍, ആമേന്‍ എന്നു പറയേണം.</verse>
				<verse number="23">പുരോഹിതന്‍ ഈ ശാപങ്ങള്‍ ഒരു പുസ്തകത്തിൽ എഴുതി കയ്പുവെള്ളത്തിൽ കഴുകി കലക്കേണം.</verse>
				<verse number="24">അവന്‍ ശാപകരമായ കയ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കയ്പായിത്തീരും;</verse>
				<verse number="25">പുരോഹിതന്‍ സ്ത്രീയുടെ കൈയിൽനിന്നു സംശയത്തിന്‍റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അര്‍പ്പിക്കേണം.</verse>
				<verse number="26">പിന്നെ പുരോഹിതന്‍ ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്‍റെശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.</verse>
				<verse number="27">അവള്‍ അശുദ്ധയായി തന്‍റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ചശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കയ്പായിത്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്‍റെ ജനത്തിന്‍റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.</verse>
				<verse number="28">എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിര്‍മ്മല ആകുന്നു എങ്കിൽ അവള്‍ക്കു ദോഷം വരികയില്ല; അവള്‍ ഗര്‍ഭം ധരിക്കും.</verse>
				<verse number="29">ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;</verse>
				<verse number="30">ഒരു സ്ത്രീ ഭര്‍ത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ച്, അവന്‍ ഭാര്യയെ സംശയിക്കയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിര്‍ത്തുമ്പോള്‍ പുരോഹിതന്‍ ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം.</verse>
				<verse number="31">എന്നാൽ പുരുഷന്‍ അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്‍റെ അകൃത്യം വഹിക്കും.</verse>
			</chapter>
			<chapter number="6">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഒരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ യഹോവയ്ക്കു തന്നെത്താന്‍ സമര്‍പ്പിക്കേണ്ടതിനു നാസീര്‍വ്രതം എന്ന വിശേഷവിധിയായുള്ള വ്രതം ദീക്ഷിക്കുമ്പോള്‍</verse>
				<verse number="3">വീഞ്ഞും മദ്യവും വര്‍ജിച്ചിരിക്കേണം; വീഞ്ഞിന്‍റെ കാടിയും മദ്യത്തിന്‍റെ കാടിയും കുടിക്കരുത്; മുന്തിരിപ്പഴത്തിന്‍റെ യാതൊരു രസവും കുടിക്കരുത്; മുന്തിരിങ്ങ പഴുത്തതാകട്ടെ ഉണങ്ങിയതാകട്ടെ തിന്നുകയുമരുത്.</verse>
				<verse number="4">തന്‍റെ നാസീര്‍വ്രത കാലത്തൊക്കെയും കുരുതൊട്ടു തൊലിവരെ മുന്തിരിങ്ങാകൊണ്ട് ഉണ്ടാക്കുന്നത് ഒന്നും അവന്‍ തിന്നരുത്.</verse>
				<verse number="5">നാസീര്‍വ്രതകാലത്തൊക്കെയും ക്ഷൗരക്കത്തി അവന്‍റെ തലയിൽ തൊടരുത്; യഹോവയ്ക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലം തികയുവോളം അവന്‍ വിശുദ്ധനായിരിക്കേണം; തലമുടി വളര്‍ത്തേണം.</verse>
				<verse number="6">അവന്‍ യഹോവയ്ക്കു തന്നെത്താന്‍ സമര്‍പ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്‍റെ അടുക്കൽ ചെല്ലരുത്;</verse>
				<verse number="7">അപ്പന്‍, അമ്മ, സഹോദരന്‍, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോള്‍ അവരാൽ അവന്‍ തന്നെത്താന്‍ അശുദ്ധനാകരുത്; അവന്‍റെ ദൈവത്തിന്‍റെ നാസീര്‍വ്രതം അവന്‍റെ തലയിൽ ഇരിക്കുന്നു;</verse>
				<verse number="8">നാസീര്‍വ്രതകാലത്തൊക്കെയും അവന്‍ യഹോവയ്ക്കു വിശുദ്ധന്‍ ആകുന്നു.</verse>
				<verse number="9">അവന്‍റെ അടുക്കൽവച്ചു വല്ലവനും പെട്ടെന്നു മരിക്കയും അവന്‍റെ നാസീര്‍വ്രതമുള്ള തലയെ അശുദ്ധമാക്കുകയും ചെയ്താൽ അവന്‍ തന്‍റെ ശുദ്ധീകരണദിവസത്തിൽ തല ക്ഷൗരം ചെയ്യേണം; ഏഴാം ദിവസം അവന്‍ ക്ഷൗരം ചെയ്യേണം.</verse>
				<verse number="10">എട്ടാം ദിവസം അവന്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ പുരോഹിതന്‍റെ അടുക്കൽ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവരേണം.</verse>
				<verse number="11">പുരോഹിതന്‍ ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിച്ചു ശവത്താൽ അവന്‍ പിഴച്ചതുകൊണ്ട് അവനുവേണ്ടി പ്രായശ്ചിത്തം കഴിച്ച് അവന്‍റെ തല അന്നുതന്നെ ശുദ്ധീകരിക്കേണം.</verse>
				<verse number="12">അവന്‍ വീണ്ടും തന്‍റെ നാസീര്‍വ്രതത്തിന്‍റെ കാലം യഹോവയ്ക്കു വേര്‍തിരിച്ച് ഒരു വയസ്സു പ്രായമുള്ള ഒരു ആട്ടിന്‍കുട്ടിയെ അകൃത്യയാഗമായി കൊണ്ടുവരേണം; അവന്‍റെ നാസീര്‍വ്രതം അശുദ്ധമായിപ്പോയതുകൊണ്ടു മുമ്പിലത്തെ കാലം തള്ളിപ്പോകേണം.</verse>
				<verse number="13">വ്രതസ്ഥന്‍റെ പ്രമാണം ആവിത്: അവന്‍റെ നാസീര്‍വ്രതത്തിന്‍റെ കാലം തികയുമ്പോള്‍ അവനെ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുവരേണം.</verse>
				<verse number="14">അവന്‍ യഹോവയ്ക്കു വഴിപാടായി ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍കുട്ടി, പാപയാഗത്തിന് ഒരു വയസ്സു പ്രായമുള്ള ഒരു പെണ്ണാട്ടിന്‍കുട്ടി, സമാധാനയാഗത്തിന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റന്‍,</verse>
				<verse number="15">ഒരു കുട്ടയിൽ എണ്ണ ചേര്‍ത്ത് നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അര്‍പ്പിക്കേണം.</verse>
				<verse number="16">പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അവന്‍റെ പാപയാഗവും ഹോമയാഗവും അര്‍പ്പിക്കേണം.</verse>
				<verse number="17">അവന്‍ ആട്ടുകൊറ്റനെ കുട്ടയിലെ പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ യഹോവയ്ക്കു സമാധാനയാഗമായി അര്‍പ്പിക്കേണം; പുരോഹിതന്‍ അതിന്‍റെ ഭോജനയാഗവും പാനീയയാഗവും കൂടെ അര്‍പ്പിക്കേണം.</verse>
				<verse number="18">പിന്നെ വ്രതസ്ഥന്‍ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽവച്ച് തന്‍റെ വ്രതമുള്ള തല ക്ഷൗരം ചെയ്തു തന്‍റെ വ്രതമുള്ള തലമുടി എടുത്തു സമാധാനയാഗത്തിന്‍കീഴുള്ള തീയിൽ ഇടേണം;</verse>
				<verse number="19">വ്രതസ്ഥന്‍ തന്‍റെ വ്രതമുള്ള തല ക്ഷൗരം ചെയ്തശേഷം പുരോഹിതന്‍ ആട്ടുകൊറ്റന്‍റെ വേവിച്ച കൈക്കുറകും കുട്ടയിൽനിന്നു പുളിപ്പില്ലാത്ത ഒരു ദോശയും പുളിപ്പില്ലാത്ത ഒരു വടയും എടുത്ത് അവയെ വ്രതസ്ഥന്‍റെ കൈയിൽ വയ്ക്കേണം.</verse>
				<verse number="20">പുരോഹിതന്‍ അവയെ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം; ഇതു നീരാജനം ചെയ്ത നെഞ്ചോടും ഉദര്‍ച്ച ചെയ്ത കൈക്കുറകോടും കൂടെ പുരോഹിതനുവേണ്ടി വിശുദ്ധമാകുന്നു; അതിന്‍റെശേഷം വ്രതസ്ഥനു വീഞ്ഞു കുടിക്കാം.</verse>
				<verse number="21">നാസീര്‍വ്രതം ദീക്ഷിക്കുന്ന വ്രതസ്ഥന്‍റെയും അവന്‍ തന്‍റെ പ്രാപ്തിപോലെ കൊടുക്കുന്നതു കൂടാതെ തന്‍റെ നാസീര്‍വ്രതം ഹേതുവായി യഹോവയ്ക്കു കഴിക്കേണ്ടുന്ന വഴിപാടിന്‍റെയും പ്രമാണം ഇതുതന്നെ. അവന്‍ ദീക്ഷിച്ച വ്രതംപോലെ തന്‍റെ നാസീര്‍വ്രതത്തിന്‍റെ പ്രമാണത്തിനനുസരണമായി തന്നെ അവന്‍ ചെയ്യേണം.</verse>
				<verse number="22">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="23">നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത്: നിങ്ങള്‍ യിസ്രായേൽമക്കളെ അനുഗ്രഹിച്ചു ചൊല്ലേണ്ടത് എന്തെന്നാൽ:</verse>
				<verse number="24">യഹോവ നിന്നെ അനുഗ്രഹിച്ചു കാക്കുമാറാകട്ടെ;</verse>
				<verse number="25">യഹോവ തിരുമുഖം നിന്‍റെമേൽ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ;</verse>
				<verse number="26">യഹോവ തിരുമുഖം നിന്‍റെമേൽ ഉയര്‍ത്തി നിനക്കു സമാധാനം നല്കുമാറാകട്ടെ.</verse>
				<verse number="27">ഇങ്ങനെ അവര്‍ യിസ്രായേൽമക്കളുടെ മേൽ എന്‍റെ നാമം വയ്ക്കേണം; ഞാന്‍ അവരെ അനുഗ്രഹിക്കും.</verse>
			</chapter>
			<chapter number="7">
				<verse number="1">മോശെ തിരുനിവാസം നിവിര്‍ത്തു കഴി ഞ്ഞിട്ട് അതും അതിന്‍റെ ഉപകരണങ്ങളൊ ക്കെയും അഭിഷേകം ചെയ്തു ശുദ്ധീകരിക്കയും യാഗപീഠത്തെയും അതിന്‍റെ സകല പാത്രങ്ങളെയും അഭിഷേകം കഴിച്ചു ശുദ്ധീകരിക്കയും ചെയ്ത ദിവസം</verse>
				<verse number="2">തങ്ങളുടെ പിതൃഭവനങ്ങളിൽ പ്രധാനികളും ഗോത്രപ്രഭുക്കന്മാരും എണ്ണപ്പെട്ടവരുടെ മേൽവിചാരകന്മാരും ആയ യിസ്രായേൽപ്രഭുക്കന്മാര്‍ വഴിപാടു കഴിച്ചു.</verse>
				<verse number="3">അവര്‍ വഴിപാടായിട്ട് ഈരണ്ടു പ്രഭുക്കന്മാര്‍ ഓരോ വണ്ടിയും ഓരോരുത്തന്‍ ഓരോ കാളയും ഇങ്ങനെ കൂടുള്ള ആറു വണ്ടിയും പന്ത്രണ്ടു കാളയും യഹോവയുടെ സന്നിധിയിൽ തിരുനിവാസത്തിന്‍റെ മുമ്പിൽ കൊണ്ടുവന്നു.</verse>
				<verse number="4">അപ്പോള്‍ യഹോവ മോശെയോട്:</verse>
				<verse number="5">അവരുടെ പക്കൽനിന്ന് അവയെ വാങ്ങുക. അവ സമാഗമനകൂടാരത്തിന്‍റെ ഉപയോഗത്തിന് ഇരിക്കട്ടെ; അവയെ ലേവ്യരിൽ ഓരോരുത്തന് അവനവന്‍റെ വേലയ്ക്കു തക്കവണ്ണം കൊടുക്കേണം എന്നു കല്പിച്ചു.</verse>
				<verse number="6">മോശെ വണ്ടികളെയും കാളകളെയും വാങ്ങി ലേവ്യര്‍ക്കു കൊടുത്തു.</verse>
				<verse number="7">രണ്ടു വണ്ടിയും നാലു കാളയെയും അവന്‍ ഗേര്‍ശോന്യര്‍ക്ക് അവരുടെ വേലയ്ക്കു തക്കവണ്ണം കൊടുത്തു.</verse>
				<verse number="8">നാലു വണ്ടിയും എട്ടു കാളയെയും അവന്‍ മെരാര്യര്‍ക്കു പുരോഹിതനായ അഹരോന്‍റെ പുത്രന്‍ ഈഥാമാരിന്‍റെ കൈക്കീഴ് അവര്‍ക്കുള്ള വേലയ്ക്കു തക്കവണ്ണം കൊടുത്തു.</verse>
				<verse number="9">കെഹാത്യര്‍ക്ക് അവന്‍ ഒന്നും കൊടുത്തില്ല; അവരുടെ വേല വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും തോളിൽ ചുമക്കുന്നതും ആയിരുന്നു.</verse>
				<verse number="10">യാഗപീഠം അഭിഷേകം ചെയ്ത ദിവസം പ്രഭുക്കന്മാര്‍ പ്രതിഷ്ഠയ്ക്കുള്ള വഴിപാടു കൊണ്ടുവന്നു; യാഗപീഠത്തിന്‍റെ മുമ്പാകെ പ്രഭുക്കന്മാര്‍ തങ്ങളുടെ വഴിപാടു കൊണ്ടുവന്നു.</verse>
				<verse number="11">അപ്പോള്‍ യഹോവ മോശെയോട്: യാഗപീഠത്തിന്‍റെ പ്രതിഷ്ഠയ്ക്കായി ഓരോ പ്രഭു ഓരോ ദിവസം താന്താന്‍റെ വഴിപാടു കൊണ്ടുവരേണം എന്നു കല്പിച്ചു.</verse>
				<verse number="12">ഒന്നാം ദിവസം വഴിപാടു കഴിച്ചവന്‍ യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്‍റെ മകനായ നഹശോന്‍.</verse>
				<verse number="13">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- അവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="14">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="15">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍കുഞ്ഞാട്,</verse>
				<verse number="16">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="17">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു ചെമ്മരിയാട്ടിന്‍കുട്ടി; ഇത് അമ്മീനാദാബിന്‍റെ മകനായ നഹശോന്‍റെ വഴിപാട്.</verse>
				<verse number="18">രണ്ടാം ദിവസം യിസ്സാഖാരിന്‍റെ മക്കളുടെ പ്രഭുവായ സൂവാരിന്‍റെ മകന്‍ നെഥനയേൽ വഴിപാടു കഴിച്ചു.</verse>
				<verse number="19">അവന്‍ വഴിപാടു കഴിച്ചത്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="20">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="21">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="22">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="23">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു സൂവാരിന്‍റെ മകനായ നെഥനയേലിന്‍റെ വഴിപാട്.</verse>
				<verse number="24">മൂന്നാം ദിവസം സെബൂലൂന്‍റെ മക്കളുടെ പ്രഭുവായ ഹേലോന്‍റെ മകന്‍ എലീയാബ് വഴിപാടു കഴിച്ചു.</verse>
				<verse number="25">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="26">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="27">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="28">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="29">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു ഹേലോന്‍റെ മകന്‍ എലീയാബിന്‍റെ വഴിപാട്.</verse>
				<verse number="30">നാലാം ദിവസം രൂബേന്‍റെ മക്കളുടെ പ്രഭുവായ ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍ വഴിപാടു കഴിച്ചു.</verse>
				<verse number="31">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="32">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="33">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="34">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="35">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു ശെദേയൂരിന്‍റെ മകന്‍ എലീസൂരിന്‍റെ വഴിപാട്.</verse>
				<verse number="36">അഞ്ചാം ദിവസം ശിമെയോന്‍റെ മക്കളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേൽ വഴിപാടു കഴിച്ചു.</verse>
				<verse number="37">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="38">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="39">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="40">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="41">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇതു സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേലിന്‍റെ വഴിപാട്.</verse>
				<verse number="42">ആറാം ദിവസം ഗാദിന്‍റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ് വഴിപാടു കഴിച്ചു.</verse>
				<verse number="43">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="44">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="45">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="46">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="47">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇതു ദെയൂവേലിന്‍റെ മകന്‍ എലീയാസാഫിന്‍റെ വഴിപാട്.</verse>
				<verse number="48">ഏഴാം ദിവസം എഫ്രയീമിന്‍റെ മക്കളുടെ പ്രഭുവായ അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ വഴിപാടു കഴിച്ചു.</verse>
				<verse number="49">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം -ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="50">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="51">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="52">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="53">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് അമ്മീഹൂദിന്‍റെ മകന്‍ എലീശാമായുടെ വഴിപാട്.</verse>
				<verse number="54">എട്ടാം ദിവസം മനശ്ശെയുടെ മക്കളുടെ പ്രഭുവായ പെദാസൂരിന്‍റെ മകന്‍ ഗമലീയേൽ വഴിപാടു കഴിച്ചു.</verse>
				<verse number="55">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="56">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="57">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="58">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="59">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്; ഇതു പെദാസൂരിന്‍റെ മകന്‍ ഗമലീയേലിന്‍റെ വഴിപാട്.</verse>
				<verse number="60">ഒമ്പതാം ദിവസം ബെന്യാമീന്‍റെ മക്കളുടെ പ്രഭുവായ ഗിദെയോനിയുടെ മകന്‍ അബീദാന്‍ വഴിപാടു കഴിച്ചു.</verse>
				<verse number="61">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="62">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="63">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="64">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="65">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇതു ഗിദെയോനിയുടെ മകന്‍ അബീദാന്‍റെ വഴിപാട്.</verse>
				<verse number="66">പത്താം ദിവസം ദാന്‍റെ മക്കളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെര്‍ വഴിപാടു കഴിച്ചു.</verse>
				<verse number="67">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="68">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കം ഉള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="69">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="70">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="71">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് അമ്മീശദ്ദായിയുടെ മകന്‍ അഹീയേസെരിന്‍റെ വഴിപാട്.</verse>
				<verse number="72">പതിനൊന്നാം ദിവസം ആശേരിന്‍റെ മക്കളുടെ പ്രഭുവായ ഒക്രാന്‍റെ മകന്‍ പഗീയേൽ വഴിപാടു കഴിച്ചു.</verse>
				<verse number="73">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം- ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="74">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="75">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="76">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="77">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഒക്രാന്‍റെ മകനായ പഗീയേലിന്‍റെ വഴിപാട്.</verse>
				<verse number="78">പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്‍റെ മകന്‍ അഹീര വഴിപാടു കഴിച്ചു.</verse>
				<verse number="79">അവന്‍റെ വഴിപാട് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം -ഇവ രണ്ടും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു-</verse>
				<verse number="80">ധൂപവര്‍ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊന്‍കലശം,</verse>
				<verse number="81">ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞാട്,</verse>
				<verse number="82">പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റന്‍,</verse>
				<verse number="83">സമാധാനയാഗത്തിനായി രണ്ടു കാള, അഞ്ച് ആട്ടുകൊറ്റന്‍, അഞ്ചു കോലാട്ടുകൊറ്റന്‍, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാട്. ഇത് ഏനാന്‍റെ മകന്‍ അഹീരയുടെ വഴിപാട്.</verse>
				<verse number="84">യാഗപീഠം അഭിഷേകം ചെയ്ത ദിവസം യിസ്രായേൽപ്രഭുക്കന്മാരുടെ പ്രതിഷ്ഠാവഴിപാട് ഇത് ആയിരുന്നു; വെള്ളിത്തളിക പന്ത്രണ്ട്, വെള്ളിക്കിണ്ണം പന്ത്രണ്ട്, പൊന്‍കലശം പന്ത്രണ്ട്,</verse>
				<verse number="85">വെള്ളിത്തളിക ഒന്നിനു തൂക്കം നൂറ്റിമുപ്പതു ശേക്കെൽ; കിണ്ണം ഒന്നിന് എഴുപതു ശേക്കെൽ; ഇങ്ങനെ വെള്ളിപ്പാത്രങ്ങള്‍ ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കെൽ.</verse>
				<verse number="86">ധൂപവര്‍ഗം നിറഞ്ഞ പൊന്‍കലശം പന്ത്രണ്ട്; ഓരോന്നും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തു ശേക്കെൽ വീതം കലശങ്ങളുടെ പൊന്ന് ആകെ നൂറ്റിരുപതു ശേക്കെൽ.</verse>
				<verse number="87">ഹോമയാഗത്തിനുള്ള നാല്ക്കാലികള്‍ എല്ലാംകൂടി കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റന്‍ പന്ത്രണ്ട്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് പന്ത്രണ്ട്, അവയുടെ ഭോജനയാഗം, പാപയാഗത്തിനായി കോലാട്ടുകൊറ്റന്‍ പന്ത്രണ്ട്;</verse>
				<verse number="88">സമാധാനയാഗത്തിനായി നാല്ക്കാലികള്‍ എല്ലാംകൂടി കാള ഇരുപത്തിനാല്, ആട്ടുകൊറ്റന്‍ അറുപത്, കോലാട്ടുകൊറ്റന്‍ അറുപത്, ഒരു വയസ്സു പ്രായമുള്ള കുഞ്ഞാട് അറുപത്; യാഗപീഠത്തെ അഭിഷേകം ചെയ്തശേഷം അതിന്‍റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാട് ഇതുതന്നെ.</verse>
				<verse number="89">മോശെ തിരുമുമ്പിൽ സംസാരിപ്പാന്‍ സമാഗമനകൂടാരത്തിൽ കടക്കുമ്പോള്‍ അവന്‍ സാക്ഷ്യപെട്ടകത്തിന്മേലുള്ള കൃപാസനത്തിങ്കൽനിന്നു രണ്ടു കെരൂബുകളുടെ നടുവിൽനിന്നു തന്നോടു സംസാരിക്കുന്ന തിരുശബ്ദം കേട്ടു; അങ്ങനെ അവന്‍ അവനോടു സംസാരിച്ചു.</verse>
			</chapter>
			<chapter number="8">
				<verse number="1">യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">ദീപം കൊളുത്തുമ്പോള്‍ ദീപം ഏഴും നിലവിളക്കിന്‍റെ മുന്‍വശത്തോട്ടു വെളിച്ചം കൊടുക്കേണം എന്ന് അഹരോനോടു പറക.</verse>
				<verse number="3">അഹരോന്‍ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ അവന്‍ നിലവിളക്കിന്‍റെ ദീപം മുന്‍വശത്തേക്കു തിരിച്ചു കൊളുത്തി.</verse>
				<verse number="4">നിലവിളക്കിന്‍റെ പണിയോ, അതു പൊന്നുകൊണ്ട് അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്‍റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെതന്നെ അവന്‍ നിലവിളക്ക് ഉണ്ടാക്കി.</verse>
				<verse number="5">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:</verse>
				<verse number="6">ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തു ശുചീകരിക്ക.</verse>
				<verse number="7">അവരെ ശുചീകരിക്കേണ്ടതിന് ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെമേൽ തളിക്കേണം; അവര്‍ സര്‍വാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നെ ശുചീകരിക്കേണം.</verse>
				<verse number="8">അതിന്‍റെശേഷം അവര്‍ ഒരു കാളക്കിടാവിനെയും അതിന്‍റെ ഭോജനയാഗമായി എണ്ണ ചേര്‍ത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിനായി നീ വേറേ ഒരു കാളക്കിടാവിനെയും എടുക്കേണം.</verse>
				<verse number="9">ലേവ്യരെ സമാഗമനകൂടാരത്തിന്‍റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.</verse>
				<verse number="10">പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിര്‍ത്തേണം; യിസ്രായേൽമക്കള്‍ ലേവ്യരുടെമേൽ കൈ വയ്ക്കേണം.</verse>
				<verse number="11">യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോന്‍ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="12">ലേവ്യര്‍ കാളക്കിടാക്കളുടെ തലയിൽ കൈ വയ്ക്കേണം; പിന്നെ ലേവ്യര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനു നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അര്‍പ്പിക്കേണം.</verse>
				<verse number="13">നീ ലേവ്യരെ അഹരോന്‍റെയും പുത്രന്മാരുടെയും മുമ്പാകെ നിര്‍ത്തി യഹോവയ്ക്കു നീരാജനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="14">ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേര്‍തിരിക്കയും ലേവ്യര്‍ എനിക്കുള്ളവരായിരിക്കയും വേണം.</verse>
				<verse number="15">അതിന്‍റെശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിനു ലേവ്യര്‍ക്ക് അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="16">അവര്‍ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എനിക്കു സാക്ഷാൽ ദാനമായുള്ളവര്‍; എല്ലാ യിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാര്‍ക്കു പകരം ഞാന്‍ അവരെ എനിക്കായി എടുത്തിരിക്കുന്നു.</verse>
				<verse number="17">മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കള്‍ക്കുള്ള കടിഞ്ഞൂലൊക്കെയും എനിക്കുള്ളത്; ഞാന്‍ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെയൊക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.</verse>
				<verse number="18">എന്നാൽ യിസ്രായേൽ മക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ഞാന്‍ ലേവ്യരെ എടുത്തിരിക്കുന്നു.</verse>
				<verse number="19">യിസ്രായേൽമക്കള്‍ വിശുദ്ധമന്ദിരത്തിന് അടുത്തു വരുമ്പോള്‍ അവരുടെ ഇടയിൽ ബാധ ഉണ്ടാകാതിരിക്കേണ്ടതിനു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‍വാനും യിസ്രായേൽമക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാന്‍ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാര്‍ക്കും ദാനം ചെയ്തുമിരിക്കുന്നു.</verse>
				<verse number="20">അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യര്‍ക്കു ചെയ്തു; അങ്ങനെതന്നെ യിസ്രായേൽമക്കള്‍ അവര്‍ക്കു ചെയ്തു.</verse>
				<verse number="21">ലേവ്യര്‍ തങ്ങള്‍ക്കുതന്നെ പാപശുദ്ധി വരുത്തി വസ്ത്രം അലക്കി; അഹരോന്‍ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അര്‍പ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന് അഹരോന്‍ അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.</verse>
				<verse number="22">അതിന്‍റെശേഷം ലേവ്യര്‍ അഹരോന്‍റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേല ചെയ്‍വാന്‍ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെതന്നെ അവര്‍ അവര്‍ക്കു ചെയ്തു.</verse>
				<verse number="23">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="24">ലേവ്യര്‍ക്കുള്ള പ്രമാണം ആവിത്: ഇരുപത്തഞ്ചു വയസ്സുമുതൽ അവര്‍ സമാഗമനകൂടാരത്തിലെ വേല ചെയ്യുന്ന സേവയിൽ പ്രവേശിക്കേണം.</verse>
				<verse number="25">അമ്പതു വയസ്സുമുതലോ അവര്‍ വേല ചെയ്യുന്ന സേവയിൽനിന്ന് ഒഴിയേണം;</verse>
				<verse number="26">പിന്നെ സേവിക്കേണ്ടാ; എങ്കിലും സമാഗമനകൂടാരത്തിലെ കാര്യം നോക്കുന്നതിൽ അവര്‍ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവര്‍ക്കു ചെയ്യേണം.</verse>
			</chapter>
			<chapter number="9">
				<verse number="1">അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു പോന്നതിന്‍റെ രണ്ടാം സംവത്സരം ഒന്നാം മാസം യഹോവ സീനായിമരുഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">യിസ്രായേൽമക്കള്‍ പെസഹ അതിനു നിശ്ചയിച്ച സമയത്ത് ആചരിക്കേണം.</verse>
				<verse number="3">അതിനു നിശ്ചയിച്ച സമയമായ ഈ മാസം പതിന്നാലാം തീയതി വൈകുന്നേരം അത് ആചരിക്കേണം; അതിന്‍റെ എല്ലാ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും അനുസരണയായി നിങ്ങള്‍ അത് ആചരിക്കേണം.</verse>
				<verse number="4">പെസഹ ആചരിക്കേണമെന്നു മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.</verse>
				<verse number="5">അങ്ങനെ അവര്‍ ഒന്നാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവച്ചു പെസഹ ആചരിച്ചു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ ചെയ്തു.</verse>
				<verse number="6">എന്നാൽ ഒരു മനുഷ്യന്‍റെ ശവത്താൽ അശുദ്ധരായിത്തീര്‍ന്നിട്ട് ആ നാളിൽ പെസഹ ആചരിപ്പാന്‍ കഴിയാത്ത ചിലര്‍ ഉണ്ടായിരുന്നു; അവര്‍ അന്നുതന്നെ മോശെയുടെയും അഹരോന്‍റെയും മുമ്പാകെ വന്ന് അവനോട്:</verse>
				<verse number="7">ഞങ്ങള്‍ ഒരുത്തന്‍റെ ശവത്താൽ അശുദ്ധരായിരിക്കുന്നു; നിശ്ചയിക്കപ്പെട്ട സമയത്ത് യിസ്രായേൽമക്കളുടെ ഇടയിൽ യഹോവയുടെ വഴിപാടു കഴിക്കാതിരിപ്പാന്‍ ഞങ്ങളെ മുടക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="8">മോശെ അവരോട്: നില്പിന്‍; യഹോവ നിങ്ങളെക്കുറിച്ചു കല്പിക്കുന്നത് എന്ത് എന്നു ഞാന്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="9">എന്നാറെ യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="10">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: നിങ്ങളിലോ നിങ്ങളുടെ സന്തതികളിലോ വല്ലവനും ശവത്താൽ അശുദ്ധനാകയോ ദൂരയാത്രയിൽ ആയിരിക്കയോ ചെയ്താലും അവന്‍ യഹോവയ്ക്കു പെസഹ ആചരിക്കേണം.</verse>
				<verse number="11">രണ്ടാം മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് അവര്‍ അത് ആചരിച്ചു പുളിപ്പില്ലാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടെ അതു ഭക്ഷിക്കേണം.</verse>
				<verse number="12">രാവിലത്തേക്ക് അതിൽ ഒന്നും ശേഷിപ്പിച്ചു വയ്ക്കരുത്; അതിന്‍റെ അസ്ഥി ഒന്നും ഒടിക്കയും അരുത്; പെസഹയുടെ ചട്ടപ്രകാരമൊക്കെയും അവര്‍ അത് ആചരിക്കേണം.</verse>
				<verse number="13">എന്നാൽ ശുദ്ധിയുള്ളവനും പ്രയാണത്തിൽ അല്ലാത്തവനുമായ ഒരുത്തന്‍ പെസഹ ആചരിക്കാതെ വീഴ്ച വരുത്തിയാൽ അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; നിശ്ചയിച്ച സമയത്ത് യഹോവയുടെ വഴിപാടു കഴിക്കായ്കകൊണ്ട് അവന്‍ തന്‍റെ പാപം വഹിക്കേണം.</verse>
				<verse number="14">നിങ്ങളുടെ ഇടയിൽ വന്നുപാര്‍ക്കുന്ന ഒരു പരദേശിക്ക് യഹോവയുടെ പെസഹ ആചരിക്കേണമെങ്കിൽ പെസഹായുടെ ചട്ടത്തിനും നിയമത്തിനും അനുസരണയായി അവന്‍ ആചരിക്കേണം; പരദേശിക്കാകട്ടെ സ്വദേശിക്കാകട്ടെ നിങ്ങള്‍ക്ക് ഒരു ചട്ടംതന്നെ ആയിരിക്കേണം.</verse>
				<verse number="15">തിരുനിവാസം നിവിര്‍ത്തുനിര്‍ത്തിയ നാളിൽ മേഘം സാക്ഷ്യകൂടാരമെന്ന തിരുനിവാസത്തെ മൂടി; സന്ധ്യാസമയംതൊട്ടു രാവിലെവരെ അതു തിരുനിവാസത്തിന്മേൽ അഗ്നിപ്രകാശംപോലെ ആയിരുന്നു.</verse>
				<verse number="16">അത് എല്ലായ്പോഴും അങ്ങനെതന്നെ ആയിരുന്നു; പകൽ മേഘവും രാത്രി അഗ്നിരൂപവും അതിനെ മൂടിയിരുന്നു.</verse>
				<verse number="17">മേഘം കൂടാരത്തിന്മേൽനിന്നു പൊങ്ങുമ്പോള്‍ യിസ്രായേൽമക്കള്‍ യാത്ര പുറപ്പെടും; മേഘം നില്ക്കുന്നേടത്ത് അവര്‍ പാളയമിറങ്ങും.</verse>
				<verse number="18">യഹോവയുടെ കല്പനപോലെ യിസ്രായേൽമക്കള്‍ യാത്ര പുറപ്പെടുകയും യഹോവയുടെ കല്പനപോലെ പാളയമിറങ്ങുകയും ചെയ്തു; മേഘം തിരുനിവാസത്തിന്മേൽ നില്ക്കുമ്പോഴൊക്കെയും അവര്‍ പാളയമടിച്ചു താമസിക്കും,</verse>
				<verse number="19">മേഘം തിരുനിവാസത്തിന്മേൽ ഏറെനാള്‍ ഇരുന്നു എങ്കിൽ യിസ്രായേൽമക്കള്‍ യാത്ര പുറപ്പെടാതെ യഹോവയുടെ ആജ്ഞ കാത്തുകൊണ്ടിരിക്കും.</verse>
				<verse number="20">ചിലപ്പോള്‍ മേഘം തിരുനിവാസത്തിന്മേൽ കുറെനാള്‍ ഇരിക്കും; അപ്പോള്‍ അവര്‍ യഹോവയുടെ കല്പനപോലെ പാളയമിറങ്ങിയിരിക്കും; പിന്നെ യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടും.</verse>
				<verse number="21">ചിലപ്പോള്‍ മേഘം സന്ധ്യമുതൽ ഉഷസ്സുവരെ ഇരിക്കും; ഉഷഃകാലത്തു മേഘം പൊങ്ങി എങ്കിൽ അവര്‍ യാത്ര പുറപ്പെടും. ചിലപ്പോള്‍ പകലും രാവും ഇരിക്കും; പിന്നെ മേഘം പൊങ്ങിയെങ്കിൽ അവര്‍ യാത്ര പുറപ്പെടും.</verse>
				<verse number="22">രണ്ടു ദിവസമോ ഒരു മാസമോ ഒരു സംവത്സരമോ മേഘം തിരുനിവാസത്തിന്മേൽ ആവസിച്ചിരുന്നാൽ യിസ്രായേൽമക്കള്‍ പുറപ്പെടാതെ പാളയമടിച്ചു താമസിക്കും; അതു പൊങ്ങുമ്പോഴോ അവര്‍ പുറപ്പെടും.</verse>
				<verse number="23">യഹോവയുടെ കല്പനപോലെ അവര്‍ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.</verse>
			</chapter>
			<chapter number="10">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">വെള്ളികൊണ്ടു രണ്ടു കാഹളം ഉണ്ടാക്കുക; അടിപ്പുപണിയായി അവയെ ഉണ്ടാക്കേണം; അവ നിനക്കു സഭയെ വിളിച്ചുകൂട്ടുവാനും പാളയത്തെ പുറപ്പെടുവിപ്പാനും ഉതകേണം.</verse>
				<verse number="3">അവ ഊതുമ്പോള്‍ സഭ മുഴുവനും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ നിന്‍റെ അടുക്കൽ കൂടേണം.</verse>
				<verse number="4">ഒരു കാഹളം മാത്രം ഊതിയാൽ യിസ്രായേലിന്‍റെ സഹസ്രാധിപന്മാരായ പ്രഭുക്കന്മാര്‍ നിന്‍റെ അടുക്കൽ കൂടേണം.</verse>
				<verse number="5">ഗംഭീരധ്വനി ഊതുമ്പോള്‍ കിഴക്കേ പാളയങ്ങള്‍ യാത്ര പുറപ്പെടേണം.</verse>
				<verse number="6">രണ്ടാംപ്രാവശ്യം ഗംഭീരധ്വനി ഊതുമ്പോള്‍ തെക്കേ പാളയങ്ങള്‍ യാത്ര പുറപ്പെടേണം; ഇങ്ങനെ ഇവരുടെ പുറപ്പാടുകള്‍ക്കായി ഗംഭീരധ്വനി ഊതേണം:</verse>
				<verse number="7">സഭയെ കൂട്ടേണ്ടതിന് ഊതുമ്പോള്‍ ഗംഭീരധ്വനി ഊതരുത്.</verse>
				<verse number="8">അഹരോന്‍റെ പുത്രന്മാരായ പുരോഹിതന്മാര്‍ ആകുന്നു കാഹളം ഊതേണ്ടത്; ഇതു നിങ്ങള്‍ക്കു തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
				<verse number="9">നിങ്ങളുടെ ദേശത്തു നിങ്ങളെ ഞെരുക്കുന്ന ശത്രുവിന്‍റെ നേരേ നിങ്ങള്‍ യുദ്ധത്തിനു പോകുമ്പോള്‍ ഗംഭീരധ്വനിയായി കാഹളം ഊതേണം; എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓര്‍ത്തു ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും.</verse>
				<verse number="10">നിങ്ങളുടെ സന്തോഷദിവസങ്ങളിലും ഉത്സവങ്ങളിലും മാസാരംഭങ്ങളിലും നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിക്കുമ്പോള്‍ കാഹളം ഊതേണം; അവ നിങ്ങള്‍ക്കു ദൈവത്തിന്‍റെ സന്നിധിയിൽ ജ്ഞാപകമായിരിക്കും; യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു.</verse>
				<verse number="11">അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തീയതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി.</verse>
				<verse number="12">അപ്പോള്‍ യിസ്രായേൽമക്കള്‍ സീനായിമരുഭൂമിയിൽനിന്നു യാത്ര പുറപ്പെട്ടു; മേഘം പാരാന്‍മരുഭൂമിയിൽ വന്നു നിന്നു.</verse>
				<verse number="13">യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.</verse>
				<verse number="14">യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്‍റെ മകന്‍ നഹശോന്‍.</verse>
				<verse number="15">യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂവാരിന്‍റെ മകന്‍ നെഥനയേൽ.</verse>
				<verse number="16">സെബൂലൂന്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഹേലോന്‍റെ മകന്‍ എലീയാബ്.</verse>
				<verse number="17">അപ്പോള്‍ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേര്‍ശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.</verse>
				<verse number="18">പിന്നെ രൂബേന്‍റെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി ശെദേയൂരിന്‍റെ മകന്‍ എലീസൂര്‍.</verse>
				<verse number="19">ശിമെയോന്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി സൂരീശദ്ദായിയുടെ മകന്‍ ശെലൂമീയേൽ.</verse>
				<verse number="20">ഗാദ്മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ദെയൂവേലിന്‍റെ മകന്‍ എലീയാസാഫ്.</verse>
				<verse number="21">അപ്പോള്‍ കെഹാത്യര്‍ വിശുദ്ധസാധനങ്ങള്‍ ചുമന്നുകൊണ്ടു പുറപ്പെട്ടു; ഇവര്‍ എത്തുമ്പോഴേക്ക് തിരുനിവാസം നിവിര്‍ ത്തുകഴിയും.</verse>
				<verse number="22">പിന്നെ എഫ്രയീംമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീഹൂദിന്‍റെ മകന്‍ എലീശാമാ.</verse>
				<verse number="23">മനശ്ശെമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി പെദാസൂരിന്‍റെ മകന്‍ ഗമലീയേൽ.</verse>
				<verse number="24">ബെന്യാമീന്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഗിദെയോനിയുടെ മകന്‍ അബീദാന്‍.</verse>
				<verse number="25">പിന്നെ അവരുടെ എല്ലാ പാളയങ്ങളിലും ഒടുവിലത്തേതായിരുന്ന ദാന്‍മക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീശദ്ദായിയുടെ മകനായ അഹീയേസെര്‍.</verse>
				<verse number="26">ആശേര്‍മക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഒക്രാന്‍റെ മകന്‍ പഗീയേൽ.</verse>
				<verse number="27">നഫ്താലിമക്കളുടെ ഗോത്രത്തിന്‍റെ സേനാപതി ഏനാന്‍റെ മകന്‍ അഹീര.</verse>
				<verse number="28">യിസ്രായേൽമക്കള്‍ യാത്ര പുറപ്പെട്ടപ്പോള്‍ ഗണംഗണമായുള്ള അവരുടെ യാത്ര ഇങ്ങനെ ആയിരുന്നു.</verse>
				<verse number="29">പിന്നെ മോശെ തന്‍റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്‍റെ മകനായ ഹോബാബിനോട്: നിങ്ങള്‍ക്കു ഞാന്‍ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങള്‍ യാത്ര ചെയ്യുന്നു; യഹോവ യിസ്രായേലിനു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങള്‍ നിനക്കു നന്മ ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="30">അവന്‍ അവനോട്: ഞാന്‍ വരുന്നില്ല; എന്‍റെ സ്വദേശത്തേക്കും ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുന്നു എന്നു പറഞ്ഞു.</verse>
				<verse number="31">അതിന് അവന്‍: ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങള്‍ പാളയമിറങ്ങേണ്ടത് എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങള്‍ക്കു കണ്ണായിരിക്കും.</verse>
				<verse number="32">ഞങ്ങളോടുകൂടെ പോന്നാൽ യഹോവ ഞങ്ങള്‍ക്കു ചെയ്യുന്ന നന്മപോലെ തന്നെ ഞങ്ങള്‍ നിനക്കും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="33">അനന്തരം അവര്‍ യഹോവയുടെ പര്‍വതം വിട്ടു മൂന്നു ദിവസത്തെ വഴി പോയി; യഹോവയുടെ നിയമപെട്ടകം അവര്‍ക്കു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടതിനു മൂന്നു ദിവസത്തെ വഴി മുമ്പോട്ടു പോയി.</verse>
				<verse number="34">പാളയം പുറപ്പെട്ടപ്പോള്‍ യഹോവയുടെ മേഘം പകൽസമയം അവര്‍ക്കു മീതെ ഉണ്ടായിരുന്നു.</verse>
				<verse number="35">പെട്ടകം പുറപ്പെടുമ്പോള്‍ മോശെ: യഹോവേ, എഴുന്നേല്ക്കേണമേ; നിന്‍റെ ശത്രുക്കള്‍ ചിതറുകയും നിന്നെ പകയ്ക്കുന്നവര്‍ നിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്യട്ടെ എന്നു പറയും.</verse>
				<verse number="36">അതു വിശ്രമിക്കുമ്പോള്‍ അവന്‍: യഹോവേ, അനേകായിരമായ യിസ്രായേലിന്‍റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.</verse>
			</chapter>
			<chapter number="11">
				<verse number="1">അനന്തരം ജനം യഹോവയ്ക്ക് അനിഷ്ടം തോന്നുമാറു പിറുപിറുത്തു; യഹോവ കേട്ട് അവന്‍റെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്‍റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.</verse>
				<verse number="2">ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോടു പ്രാര്‍ഥിച്ചു: അപ്പോള്‍ തീ കെട്ടുപോയി.</verse>
				<verse number="3">യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.</verse>
				<verse number="4">പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി, യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും?</verse>
				<verse number="5">ഞങ്ങള്‍ മിസ്രയീമിൽവച്ചു വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങള്‍ ഓര്‍ക്കുന്നു.</verse>
				<verse number="6">ഇപ്പോഴോ ഞങ്ങളുടെ പ്രാണന്‍ പൊരിഞ്ഞിരിക്കുന്നു; ഈ മന്ന അല്ലാതെ ഒന്നും കാണ്‍മാനില്ല എന്നു പറഞ്ഞു.</verse>
				<verse number="7">മന്നയോ കൊത്തമ്പാലരിപോലെയും അതിന്‍റെ നിറം ഗുല്ഗുലുവിന്‍റേതുപോലെയും ആയിരുന്നു.</verse>
				<verse number="8">ജനം നടന്നു പെറുക്കി തിരികല്ലിൽ പൊടിച്ചിട്ടോ ഉരലിൽ ഇടിച്ചിട്ടോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്‍റെ രുചി എണ്ണ ചേര്‍ത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.</verse>
				<verse number="9">രാത്രി പാളയത്തിൽ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.</verse>
				<verse number="10">ജനം കുടുംബംകുടുംബമായി ഓരോരുത്തന്‍ താന്താന്‍റെ കൂടാരവാതിൽക്കൽവച്ചു കരയുന്നതു മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.</verse>
				<verse number="11">അപ്പോള്‍ മോശെ യഹോവയോടു പറഞ്ഞത്: നീ അടിയനെ വലച്ചത് എന്ത്? നിനക്ക് എന്നോടു കൃപ തോന്നാതെ ഈ സര്‍വജനത്തിന്‍റെയും ഭാരം എന്‍റെമേൽ വച്ചതെന്ത്?</verse>
				<verse number="12">മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാന്‍ അവരെ നീ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്ക് എന്‍റെ മാറത്തെടുത്തുകൊണ്ടു പോകേണമെന്ന് എന്നോടു കല്പിപ്പാന്‍ ഈ ജനത്തെയൊക്കെയും ഞാന്‍ ഗര്‍ഭം ധരിച്ചുവോ? ഞാന്‍ അവരെ പ്രസവിച്ചുവോ?</verse>
				<verse number="13">ഈ ജനത്തിനൊക്കെയും കൊടുപ്പാന്‍ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവര്‍ ഇതാ: ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി തരിക എന്ന് എന്നോടു പറഞ്ഞു കരയുന്നു.</verse>
				<verse number="14">ഏകനായി ഈ സര്‍വജനത്തെയും വഹിപ്പാന്‍ എന്നെക്കൊണ്ടു കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു.</verse>
				<verse number="15">ഇങ്ങനെ എന്നോടു ചെയ്യുന്നപക്ഷം ദയ വിചാരിച്ച് എന്നെ കൊന്നുകളയേണമേ. എന്‍റെ അരിഷ്ടത ഞാന്‍ കാണരുതേ.</verse>
				<verse number="16">അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചത്: യിസ്രായേൽമൂപ്പന്മാരിൽവച്ചു ജനത്തിനു പ്രമാണികളും മേൽവിചാരകന്മാരും എന്നു നീ അറിയുന്ന എഴുപതു പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടെ നില്ക്കേണ്ടതിന് എന്‍റെ അടുക്കൽ കൂട്ടിക്കൊണ്ടു വരിക.</verse>
				<verse number="17">അവിടെ ഞാന്‍ ഇറങ്ങിവന്നു നിന്നോട് അരുളിച്ചെയ്യും; ഞാന്‍ നിന്‍റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെമേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവര്‍ നിന്നോടുകൂടെ ജനത്തിന്‍റെ ഭാരം വഹിക്കും.</verse>
				<verse number="18">എന്നാൽ ജനത്തോടു നീ പറയേണ്ടത്: നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിപ്പിന്‍; എന്നാൽ നിങ്ങള്‍ ഇറച്ചി തിന്നും; ഞങ്ങള്‍ക്കു തിന്മാന്‍ ഇറച്ചി ആര്‍ തരും? മിസ്രയീമിൽ ഞങ്ങള്‍ക്കു നന്നായിരുന്നു എന്നു നിങ്ങള്‍ പറഞ്ഞു യഹോവ കേള്‍ക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങള്‍ക്ക് ഇറച്ചി തരികയും നിങ്ങള്‍ തിന്നുകയും ചെയ്യും.</verse>
				<verse number="19">ഒരു ദിവസമല്ല, രണ്ടു ദിവസമല്ല, അഞ്ചു ദിവസമല്ല, പത്തു ദിവസമല്ല, ഇരുപതു ദിവസവുമല്ല,</verse>
				<verse number="20">ഒരു മാസം മുഴുവനും തന്നെ; അതു നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ടു നിങ്ങള്‍ക്ക് ഓക്കാനം വരുവോളം നിങ്ങള്‍ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങള്‍ നിരസിക്കയും: ഞങ്ങള്‍ മിസ്രയീമിൽനിന്ന് എന്തിനു പുറപ്പെട്ടുപോന്നു എന്നു പറഞ്ഞ് അവന്‍റെ മുമ്പാകെ കരകയും ചെയ്തിരിക്കുന്നുവല്ലോ.</verse>
				<verse number="21">അപ്പോള്‍ മോശെ: എന്നോടുകൂടെയുള്ള ജനം ആറു ലക്ഷം കാലാള്‍ ഉണ്ട്; ഒരു മാസം മുഴുവന്‍ തിന്മാന്‍ ഞാന്‍ അവര്‍ക്ക് ഇറച്ചി കൊടുക്കുമെന്നു നീ അരുളിച്ചെയ്യുന്നു.</verse>
				<verse number="22">അവര്‍ക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവര്‍ക്കുവേണ്ടി അറുക്കുമോ? അവര്‍ക്കു മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യത്തെയൊക്കെയും അവര്‍ക്കുവേണ്ടി പിടിച്ചുകൂട്ടുമോ എന്നു ചോദിച്ചു.</verse>
				<verse number="23">യഹോവ മോശെയോട്: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്‍റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോള്‍ കാണും എന്നു കല്പിച്ചു.</verse>
				<verse number="24">അങ്ങനെ മോശെ ചെന്നു യഹോവയുടെ വചനങ്ങളെ ജനത്തോടു പറഞ്ഞു, ജനത്തിന്‍റെ മൂപ്പന്മാരിൽ എഴുപതു പുരുഷന്മാരെ കൂട്ടി കൂടാരത്തിന്‍റെ ചുറ്റിലും നിറുത്തി.</verse>
				<verse number="25">എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോട് അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാര്‍ക്കു കൊടുത്തു; ആത്മാവ് അവരുടെമേൽ ആവസിച്ചപ്പോള്‍ അവര്‍ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.</verse>
				<verse number="26">എന്നാൽ ആ പുരുഷന്മാരിൽ രണ്ടു പേര്‍ പാളയത്തിൽതന്നെ താമസിച്ചിരുന്നു; ഒരുത്തന് എൽദാദ് എന്നും മറ്റവനു മേദാദ് എന്നും പേര്‍. ആത്മാവ് അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവര്‍ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര്‍ പാളയത്തിൽവച്ചു പ്രവചിച്ചു.</verse>
				<verse number="27">അപ്പോള്‍ ഒരു ബാല്യക്കാരന്‍ മോശെയുടെ അടുക്കൽ ഓടിച്ചെന്നു: എൽദാദും മേദാദും പാളയത്തിൽവച്ചു പ്രവചിക്കുന്നു എന്ന് അറിയിച്ചു.</verse>
				<verse number="28">എന്നാറെ നൂന്‍റെ മകനായി ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവ: എന്‍റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="29">മോശെ അവനോട്: എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനമൊക്കെയും പ്രവാചകന്മാരാകയും യഹോവ തന്‍റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="30">പിന്നെ മോശെയും യിസ്രായേൽമൂപ്പന്മാരും പാളയത്തിൽ വന്നു ചേര്‍ന്നു.</verse>
				<verse number="31">അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലിൽനിന്ന് കാടയെ കൊണ്ടുവന്നു പാളയത്തിന്‍റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്‍റെ ചുറ്റിലും നിലത്തോട് ഏകദേശം രണ്ടു മുഴം അടുത്തു പറന്നു നില്ക്കുമാറാക്കി.</verse>
				<verse number="32">ജനം എഴുന്നേറ്റ് അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റന്നാള്‍ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ചു പിടിച്ചവന്‍ പത്തു പറ പിടിച്ചുകൂട്ടി; അവര്‍ അവയെ പാളയത്തിന്‍റെ ചുറ്റിലും ചിക്കി.</verse>
				<verse number="33">എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോള്‍ അതു ചവച്ചിറക്കും മുമ്പേതന്നെ യഹോവയുടെ കോപം ജനത്തിന്‍റെ നേരേ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.</verse>
				<verse number="34">ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത്-ഹത്താവ എന്നു പേരായി.</verse>
				<verse number="35">കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടു ചെന്നു ഹസേരോത്തിൽ പാര്‍ത്തു.</verse>
			</chapter>
			<chapter number="12">
				<verse number="1">മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തിരുന്നതുകൊണ്ടു കൂശ്യസ്ത്രീ നിമിത്തം മിര്യാമും അഹരോനും അവനു വിരോധമായി സംസാരിച്ചു:</verse>
				<verse number="2">യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങള്‍ മുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ എന്നു പറഞ്ഞു; യഹോവ അതു കേട്ടു.</verse>
				<verse number="3">മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു.</verse>
				<verse number="4">പെട്ടെന്ന് യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും: നിങ്ങള്‍ മൂവരും സമാഗമനകൂടാരത്തിങ്കൽ വരുവിന്‍ എന്നു കല്പിച്ചു; അവര്‍ മൂവരും ചെന്നു.</verse>
				<verse number="5">യഹോവ മേഘസ്തംഭത്തിൽ ഇറങ്ങി കൂടാരവാതിൽക്കൽ നിന്നു, അഹരോനെയും മിര്യാമിനെയും വിളിച്ചു; അവര്‍ ഇരുവരും അങ്ങോട്ടു ചെന്നു.</verse>
				<verse number="6">പിന്നെ അവന്‍ അരുളിച്ചെയ്തത്: എന്‍റെ വചനങ്ങളെ കേള്‍പ്പിന്‍; നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകന്‍ ഉണ്ടെങ്കിൽ യഹോവയായ ഞാന്‍ അവനു ദര്‍ശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോട് അരുളിച്ചെയ്കയും ചെയ്യും.</verse>
				<verse number="7">എന്‍റെ ദാസനായ മോശെയോ അങ്ങനെയല്ല; അവന്‍ എന്‍റെ ഗൃഹത്തിലൊക്കെയും വിശ്വസ്തനാകുന്നു.</verse>
				<verse number="8">അവനോടു ഞാന്‍ അരുളിച്ചെയ്യുന്നത് മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവന്‍ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങള്‍ എന്‍റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാന്‍ ശങ്കിക്കാഞ്ഞത് എന്ത്?</verse>
				<verse number="9">യഹോവയുടെ കോപം അവരുടെ നേരേ ജ്വലിച്ചു; അവന്‍ മറഞ്ഞു.</verse>
				<verse number="10">മേഘവും കൂടാരത്തിന്മേൽനിന്നു നീങ്ങിപ്പോയി. മിര്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോന്‍ മിര്യാമിനെ നോക്കിയപ്പോള്‍ അവള്‍ കുഷ്ഠരോഗിണിയെന്നു കണ്ടു.</verse>
				<verse number="11">അഹരോന്‍ മോശെയോട്: അയ്യോ യജമാനനേ, ഞങ്ങള്‍ ഭോഷത്തമായി ചെയ്തുപോയ ഈ പാപം ഞങ്ങളുടെമേൽ വയ്ക്കരുതേ.</verse>
				<verse number="12">അമ്മയുടെ ഗര്‍ഭത്തിൽനിന്നു പുറപ്പെടുമ്പോള്‍ മാംസം പകുതി അഴുകിയിരിക്കുന്ന ചാപിള്ളയെപ്പോലെ ഇവള്‍ ആകരുതേ എന്നു പറഞ്ഞു.</verse>
				<verse number="13">അപ്പോള്‍ മോശെ യഹോവയോട്: ദൈവമേ, അവളെ സൗഖ്യമാക്കേണമേ എന്നു നിലവിളിച്ചു.</verse>
				<verse number="14">യഹോവ മോശെയോട്: അവളുടെ അപ്പന്‍ അവളുടെ മുഖത്തു തുപ്പിയെങ്കിൽ അവള്‍ ഏഴു ദിവസം ലജ്ജിച്ചിരിക്കയില്ലയോ? അവളെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്ത് അടച്ചിടേണം; പിന്നത്തേതിൽ അവളെ ചേര്‍ത്തുകൊള്ളാം എന്നു കല്പിച്ചു.</verse>
				<verse number="15">ഇങ്ങനെ മിര്യാമിനെ ഏഴു ദിവസം പാളയത്തിനു പുറത്താക്കി അടച്ചിട്ടു; അവളെ വീണ്ടും അംഗീകരിച്ചതുവരെ ജനം യാത്ര ചെയ്യാതിരുന്നു.</verse>
				<verse number="16">അതിന്‍റെശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാന്‍മരുഭൂമിയിൽ പാളയമിറങ്ങി.</verse>
			</chapter>
			<chapter number="13">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">യിസ്രായേൽമക്കള്‍ക്കു ഞാന്‍ കൊടുപ്പാനിരിക്കുന്ന കനാന്‍ദേശം ഒറ്റുനോക്കേണ്ടതിന് ആളുകളെ അയയ്ക്ക; അതതു ഗോത്രത്തിൽനിന്ന് ഓരോ ആളെ അയയ്ക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.</verse>
				<verse number="3">അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍മരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാരൊക്കെയും യിസ്രായേൽമക്കളിൽ തലവന്മാര്‍ ആയിരുന്നു. അവരുടെ പേര്‍ ആവിത്:</verse>
				<verse number="4">രൂബേന്‍ഗോത്രത്തിൽ സക്കൂരിന്‍റെ മകന്‍ ശമ്മൂവ.</verse>
				<verse number="5">ശിമെയോന്‍ഗോത്രത്തിൽ ഹോരിയുടെ മകന്‍ ശാഫാത്ത്.</verse>
				<verse number="6">യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകന്‍ കാലേബ്.</verse>
				<verse number="7">യിസ്സാഖാര്‍ഗോത്രത്തിൽ യോസേഫിന്‍റെ മകന്‍ ഈഗാൽ.</verse>
				<verse number="8">എഫ്രയീംഗോത്രത്തിൽ നൂന്‍റെ മകന്‍ ഹോശേയ.</verse>
				<verse number="9">ബെന്യാമീന്‍ഗോത്രത്തിൽ രാഫൂവിന്‍റെ മകന്‍ പൽതി.</verse>
				<verse number="10">സെബൂലൂന്‍ഗോത്രത്തിൽ സോദിയുടെ മകന്‍ ഗദ്ദീയേൽ.</verse>
				<verse number="11">യോസേഫിന്‍റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകന്‍ ഗദ്ദി.</verse>
				<verse number="12">ദാന്‍ഗോത്രത്തിൽ ഗെമല്ലിയുടെ മകന്‍ അമ്മീയേൽ.</verse>
				<verse number="13">ആശേര്‍ഗോത്രത്തിൽ മീഖായേലിന്‍റെ മകന്‍ സെഥൂര്‍.</verse>
				<verse number="14">നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകന്‍ നഹ്ബി.</verse>
				<verse number="15">ഗാദ്ഗോത്രത്തിൽ മാഖിയുടെ മകന്‍ ഗയൂവേൽ.</verse>
				<verse number="16">ദേശം ഒറ്റുനോക്കുവാന്‍ മോശെ അയച്ച പുരുഷന്മാരുടെ പേര്‍ ഇവതന്നെ. എന്നാൽ മോശെ നൂന്‍റെ മകനായ ഹോശേയയ്ക്കു യോശുവ എന്നു പേരിട്ടു.</verse>
				<verse number="17">മോശെ കനാന്‍ദേശം ഒറ്റുനോക്കുവാന്‍ അവരെ അയച്ച് അവരോട്: നിങ്ങള്‍ ഈ വഴി തെക്കേ ദേശത്തു ചെന്നു മലയിൽ കയറി:</verse>
				<verse number="18">ദേശം ഏതുവിധമുള്ളത്, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;</verse>
				<verse number="19">അവര്‍ പാര്‍ക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവര്‍ വസിക്കുന്ന പട്ടണങ്ങള്‍ പാളയങ്ങളോ കോട്ടകളോ,</verse>
				<verse number="20">ദേശം പുഷ്‍ടിയുള്ളതോ പുഷ്‍ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിന്‍; നിങ്ങള്‍ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.</verse>
				<verse number="21">അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍മരുഭൂമിമുതൽ ഹമാത്തിനു പോകുന്ന വഴിയായി രഹോബ്‍വരെ ദേശത്തെ ശോധനചെയ്തു.</verse>
				<verse number="22">അവര്‍ തെക്കേ ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്‍റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോന്‍ മിസ്രയീമിലെ സോവാരിന് ഏഴു സംവത്സരം മുമ്പേ പണിതതായിരുന്നു.</verse>
				<verse number="23">അവര്‍ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടു പേര്‍ കൂടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.</verse>
				<verse number="24">യിസ്രായേൽമക്കള്‍ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്നു പേരായി.</verse>
				<verse number="25">അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.</verse>
				<verse number="26">അവര്‍ യാത്ര ചെയ്തു പാരാന്‍മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്‍റെയും യിസ്രായേൽമക്കളുടെ സര്‍വസഭയുടെയും അടുക്കൽവന്ന് അവരോടും സര്‍വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.</verse>
				<verse number="27">അവര്‍ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങള്‍ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; അതിലെ ഫലങ്ങള്‍ ഇതാ.</verse>
				<verse number="28">എങ്കിലും ദേശത്തു പാര്‍ക്കുന്ന ജനങ്ങള്‍ ബലവാന്മാരും പട്ടണങ്ങള്‍ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങള്‍ അനാക്കിന്‍റെ പുത്രന്മാരെയും അവിടെ കണ്ടു.</verse>
				<verse number="29">അമാലേക്യര്‍ തെക്കേ ദേശത്ത് പാര്‍ക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പര്‍വതങ്ങളിൽ പാര്‍ക്കുന്നു; കനാന്യര്‍ കടല്ക്കരയിലും യോര്‍ദ്ദാന്‍ നദീതീരത്തും പാര്‍ക്കുന്നു.</verse>
				<verse number="30">എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമര്‍ത്തി: നാം ചെന്ന് അതു കൈവശമാക്കുക; അതു ജയിപ്പാന്‍ നമുക്കു കഴിയും എന്നു പറഞ്ഞു.</verse>
				<verse number="31">എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്‍: ആ ജനത്തിന്‍റെ നേരേ ചെല്ലുവാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മിലും ബലവാന്മാര്‍ ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="32">തങ്ങള്‍ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവര്‍ യിസ്രായേൽമക്കളോടു ദുര്‍വര്‍ത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങള്‍ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനമൊക്കെയും അതികായന്മാര്‍;</verse>
				<verse number="33">അവിടെ ഞങ്ങള്‍ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്‍ക്കുതന്നെ ഞങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങള്‍ അങ്ങനെതന്നെ ആയിരുന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">അപ്പോള്‍ സഭയൊക്കെയും ഉറക്കെ നിലവിളിച്ചു, ജനം ആ രാത്രി മുഴുവനും കരഞ്ഞു.</verse>
				<verse number="2">യിസ്രായേൽമക്കള്‍ എല്ലാ വരും മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു; സഭയൊക്കെയും അവരോട്: മിസ്രയീംദേശത്തുവച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു. അല്ലെങ്കിൽ ഈ മരുഭൂമിയിൽവച്ചു ഞങ്ങള്‍ മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="3">വാളാൽ വീഴേണ്ടതിനു യഹോവ ഞങ്ങളെ ആ ദേശത്തിലേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും മക്കളും കൊള്ളയായ്പോകുമല്ലോ; മിസ്രയീമിലേക്കു മടങ്ങിപ്പോകയല്ലയോ ഞങ്ങള്‍ക്കു നല്ലത്? എന്നു പറഞ്ഞു.</verse>
				<verse number="4">നാം ഒരു തലവനെ നിശ്ചയിച്ചു മിസ്രയീമിലേക്ക് മടങ്ങിപ്പോക എന്നും അവര്‍ തമ്മിൽ തമ്മിൽ പറഞ്ഞു.</verse>
				<verse number="5">അപ്പോള്‍ മോശെയും അഹരോനും യിസ്രായേൽസഭയുടെ സര്‍വസംഘത്തിന്‍റെയും മുമ്പാകെ കവിണ്ണുവീണു.</verse>
				<verse number="6">ദേശത്തെ ഒറ്റുനോക്കിയവരിൽ നൂന്‍റെ മകന്‍ യോശുവയും യെഫുന്നെയുടെ മകന്‍ കാലേബും വസ്ത്രം കീറി</verse>
				<verse number="7">യിസ്രായേൽമക്കളുടെ സര്‍വസഭയോടും പറഞ്ഞത് എന്തെന്നാൽ: ഞങ്ങള്‍ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.</verse>
				<verse number="8">യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവന്‍ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്ക് അതു തരും.</verse>
				<verse number="9">യഹോവയോടു നിങ്ങള്‍ മത്സരിക്കമാത്രം അരുത്; ആ ദേശത്തിലെ ജനത്തെ ഭയപ്പെടരുത്; അവര്‍ നമുക്ക് ഇരയാകുന്നു; അവരുടെ ശരണം പൊയ്പോയിരിക്കുന്നു; നമ്മോടുകൂടെ യഹോവ ഉള്ളതുകൊണ്ട് അവരെ ഭയപ്പെടരുത്.</verse>
				<verse number="10">എന്നാറെ അവരെ കല്ലറിയേണം എന്നു സഭയെല്ലാം പറഞ്ഞു. അപ്പോള്‍ യഹോവയുടെ തേജസ്സ് സമാഗമനകൂടാരത്തിൽ എല്ലാ യിസ്രായേൽമക്കളും കാണ്‍കെ പ്രത്യക്ഷമായി.</verse>
				<verse number="11">യഹോവ മോശെയോട്: ഈ ജനം എത്രത്തോളം എന്നെ നിരസിക്കും? ഞാന്‍ അവരുടെ മധ്യേ ചെയ്തിട്ടുള്ള അടയാളങ്ങളൊക്കെയും കണ്ടിട്ടും അവര്‍ എത്രത്തോളം എന്നെ വിശ്വസിക്കാതിരിക്കും?</verse>
				<verse number="12">ഞാന്‍ അവരെ മഹാമാരിയാൽ ദണ്ഡിപ്പിച്ചു സംഹരിച്ചുകളകയും നിന്നെ അവരെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">മോശെ യഹോവയോടു പറഞ്ഞത്: എന്നാൽ മിസ്രയീമ്യര്‍ അതു കേള്‍ക്കും; നീ ഈ ജനത്തെ അവരുടെ ഇടയിൽനിന്നു നിന്‍റെ ശക്തിയാൽ കൊണ്ടുപോന്നുവല്ലോ.</verse>
				<verse number="14">അവര്‍ അത് ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്‍റെ മധ്യേ ഉണ്ടെന്ന് അവര്‍ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ കണ്ണാലേ കാണുകയും നിന്‍റെ മേഘം ഇവര്‍ക്കു മീതെ നില്ക്കുകയും പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കു മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.</verse>
				<verse number="15">നീ ഇപ്പോള്‍ ഈ ജനത്തെയൊക്കെയും ഒരു ഒറ്റ മനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാൽ നിന്‍റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍:</verse>
				<verse number="16">ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുപോകുവാന്‍ യഹോവയ്ക്കു കഴിയായ്കകൊണ്ട് അവന്‍ അവരെ മരുഭൂമിയിൽവച്ചു കൊന്നുകളഞ്ഞു എന്നു പറയും.</verse>
				<verse number="17">യഹോവ ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവന്‍; കുറ്റക്കാരനെ വെറുതേ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെമേൽ സന്ദര്‍ശിക്കുന്നവന്‍</verse>
				<verse number="18">എന്നിങ്ങനെ നീ അരുളിച്ചെയ്തതുപോലെ കര്‍ത്താവേ, ഇപ്പോള്‍ നിന്‍റെ ശക്തി വലുതായിരിക്കേണമേ.</verse>
				<verse number="19">നിന്‍റെ മഹാദയയ്ക്കു തക്കവണ്ണം മിസ്രയീംമുതൽ ഇവിടംവരെ ഈ ജനത്തോടു നീ ക്ഷമിച്ചുവന്നതുപോലെ ഈ ജനത്തിന്‍റെ അകൃത്യം ക്ഷമിക്കേണമേ.</verse>
				<verse number="20">അതിന് യഹോവ അരുളിച്ചെയ്തത്: നിന്‍റെ അപേക്ഷപ്രകാരം ഞാന്‍ ക്ഷമിച്ചിരിക്കുന്നു.</verse>
				<verse number="21">എങ്കിലും എന്നാണ, ഭൂമിയെല്ലാം യഹോവയുടെ തേജസ്സുകൊണ്ടു നിറഞ്ഞിരിക്കും.</verse>
				<verse number="22">എന്‍റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലുംവച്ചു ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര്‍ എല്ലാവരും ഇപ്പോള്‍ പത്തു പ്രാവശ്യം എന്നെ പരീക്ഷിക്കയും എന്‍റെ വാക്ക് കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ട്</verse>
				<verse number="23">അവരുടെ പിതാക്കന്മാരോടു ഞാന്‍ സത്യം ചെയ്തിട്ടുള്ള ദേശം അവര്‍ കാണ്‍കയില്ല; എന്നെ നിരസിച്ചവര്‍ ആരും അതു കാണ്‍കയില്ല.</verse>
				<verse number="24">എന്‍റെ ദാസനായ കാലേബോ, അവനു വേറൊരു സ്വഭാവമുള്ളതുകൊണ്ടും എന്നെ പൂര്‍ണമായി അനുസരിച്ചതുകൊണ്ടും അവന്‍ പോയിരുന്ന ദേശത്തേക്കു ഞാന്‍ അവനെ എത്തിക്കും; അവന്‍റെ സന്തതി അതു കൈവശമാക്കും.</verse>
				<verse number="25">എന്നാൽ അമാലേക്യരും കനാന്യരും താഴ്വരയിൽ പാര്‍ക്കുന്നതുകൊണ്ട് നിങ്ങള്‍ നാളെ ചെങ്കടലിങ്കലേക്കുള്ള വഴിയായി മരുഭൂമിയിലേക്കു മടങ്ങിപ്പോകുവിന്‍.</verse>
				<verse number="26">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:</verse>
				<verse number="27">ഈ ദുഷ്ടസഭ എത്രത്തോളം എനിക്കു വിരോധമായി പിറുപിറുക്കും? യിസ്രായേൽമക്കള്‍ എനിക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു.</verse>
				<verse number="28">അവരോടു പറവിന്‍: ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുപോലെതന്നെ, എന്നാണ, ഞാന്‍ നിങ്ങളോടു ചെയ്യുമെന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="29">ഈ മരുഭൂമിയിൽ നിങ്ങളുടെ ശവം വീഴും; യെഫുന്നെയുടെ മകന്‍ കാലേബും നൂന്‍റെ മകന്‍ യോശുവയും ഒഴികെ ഇരുപതു വയസ്സുമുതൽ മേലോട്ട് എണ്ണപ്പെട്ടവരായി</verse>
				<verse number="30">എന്‍റെ നേരേ പിറുപിറുത്തവരായ നിങ്ങളുടെ എണ്ണത്തിൽ ആരും ഞാന്‍ നിങ്ങളെ പാര്‍പ്പിക്കുമെന്നു സത്യം ചെയ്തിട്ടുള്ള ദേശത്തു കടക്കയില്ല.</verse>
				<verse number="31">എന്നാൽ കൊള്ളയായ്പോകുമെന്നു നിങ്ങള്‍ പറഞ്ഞിട്ടുള്ള നിങ്ങളുടെ കുഞ്ഞുകുട്ടികളെ ഞാന്‍ അതിൽ കടക്കുമാറാക്കും; നിങ്ങള്‍ നിരസിച്ചിരിക്കുന്ന ദേശം അവര്‍ അറിയും.</verse>
				<verse number="32">നിങ്ങളോ, നിങ്ങളുടെ ശവം ഈ മരുഭൂമിയിൽ വീഴും.</verse>
				<verse number="33">നിങ്ങളുടെ ശവം മരുഭൂമിയിൽ ഒടുങ്ങുംവരെ നിങ്ങളുടെ മക്കള്‍ മരുഭൂമിയിൽ നാല്പതു സംവത്സരം ഇടയരായി സഞ്ചരിച്ചു നിങ്ങളുടെ പാതിവ്രത്യഭംഗം വഹിക്കും;</verse>
				<verse number="34">ദേശം ഒറ്റുനോക്കിയ നാല്പതു ദിവസത്തിന്‍റെ എണ്ണത്തിനൊത്തവണ്ണം, ഒരു ദിവസത്തിന് ഒരു സംവത്സരം വീതം, നാല്പതു സംവത്സരം നിങ്ങള്‍ നിങ്ങളുടെ അകൃത്യങ്ങള്‍ വഹിച്ച് എന്‍റെ അകൽച്ച അറിയും.</verse>
				<verse number="35">എനിക്കു വിരോധമായി കൂട്ടംകൂടിയ ഈ ദുഷ്ടസഭയോട് ഞാന്‍ ഇങ്ങനെ ചെയ്യും: ഈ മരുഭൂമിയിൽ അവര്‍ ഒടുങ്ങും; ഇവിടെ അവര്‍ മരിക്കും എന്ന് യഹോവയായ ഞാന്‍ കല്പിച്ചിരിക്കുന്നു.</verse>
				<verse number="36">ദേശം ഒറ്റുനോക്കുവാന്‍ മോശെ അയച്ചവരും, മടങ്ങിവന്ന് ദേശത്തെക്കുറിച്ച് ദുര്‍വര്‍ത്തമാനം പറഞ്ഞു സഭ മുഴുവനും അവനു വിരോധമായി പിറുപിറുപ്പാന്‍ സംഗതി വരുത്തിയവരും,</verse>
				<verse number="37">ദേശത്തെക്കുറിച്ചു ദുര്‍വര്‍ത്തമാനം പറഞ്ഞവരുമായ പുരുഷന്മാര്‍ യഹോവയുടെ മുമ്പാകെ ഒരു ബാധകൊണ്ടു മരിച്ചു.</verse>
				<verse number="38">എന്നാൽ ദേശം ഒറ്റുനോക്കുവാന്‍ പോയ പുരുഷന്മാരിൽ നൂന്‍റെ മകന്‍ യോശുവയും യെഫുന്നെയുടെ പുത്രന്‍ കാലേബും മരിച്ചില്ല.</verse>
				<verse number="39">പിന്നെ മോശെ ഈ വാക്കുകള്‍ യിസ്രായേൽമക്കളോടൊക്കെയും പറഞ്ഞു; ജനം ഏറ്റവും ദുഃഖിച്ചു.</verse>
				<verse number="40">പിറ്റേന്ന് അവര്‍ അതികാലത്ത് എഴുന്നേറ്റു: ഇതാ, യഹോവ ഞങ്ങള്‍ക്കു ചൊല്ലിയിരിക്കുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ കയറിപ്പോകുന്നു: ഞങ്ങള്‍ പാപം ചെയ്തുപോയി എന്നു പറഞ്ഞ് മലമുകളിൽ കയറി.</verse>
				<verse number="41">അപ്പോള്‍ മോശെ: നിങ്ങള്‍ എന്തിനു യഹോവയുടെ കല്പന ലംഘിക്കുന്നു? അതു സാധ്യമാകയില്ല.</verse>
				<verse number="42">ശത്രുക്കളാൽ തോല്ക്കാതിരിക്കേണ്ടതിന് നിങ്ങള്‍ കയറരുത്; യഹോവ നിങ്ങളുടെ മധ്യേ ഇല്ല.</verse>
				<verse number="43">അമാലേക്യരും കനാന്യരും അവിടെ നിങ്ങളുടെ മുമ്പിൽ ഉണ്ട്; നിങ്ങള്‍ വാളാൽ വീഴും; നിങ്ങള്‍ യഹോവയെ വിട്ടു പിന്തിരിഞ്ഞിരിക്കകൊണ്ട് യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="44">എന്നിട്ടും അവര്‍ ധാര്‍ഷ്ട്യം പൂണ്ടു മലമുകളിൽ കയറി; യഹോവയുടെ നിയമപെട്ടകവും മോശെയും പാളയത്തിൽനിന്നു പുറപ്പെട്ടില്ലതാനും.</verse>
				<verse number="45">എന്നാറെ മലയിൽ പാര്‍ത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് അവരെ തോല്പിച്ചു, ഹോര്‍മ്മാവരെ അവരെ ചിന്നിച്ച് ഓടിച്ചുകളഞ്ഞു.</verse>
			</chapter>
			<chapter number="15">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാന്‍ നിങ്ങള്‍ക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങള്‍ ചെന്നിട്ട്</verse>
				<verse number="3">ഒരു നേര്‍ച്ച നിവര്‍ത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവയ്ക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവയ്ക്കു സൗരഭ്യവാസനയാകുമാറ് ഒരു ദഹനയാഗം അര്‍പ്പിക്കുമ്പോള്‍</verse>
				<verse number="4">യഹോവയ്ക്കു വഴിപാടു കഴിക്കുന്നവന്‍ കാൽ ഹീന്‍ എണ്ണ ചേര്‍ത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.</verse>
				<verse number="5">ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി നീ ആടൊന്നിനു കാൽ ഹീന്‍ വീഞ്ഞു കൊണ്ടുവരേണം.</verse>
				<verse number="6">ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്ന് എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവ് ഭോജനയാഗമായി കൊണ്ടുവരേണം.</verse>
				<verse number="7">അതിന്‍റെ പാനീയയാഗത്തിന് ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവയ്ക്ക് സൗരഭ്യവാസനയായി അര്‍പ്പിക്കേണം.</verse>
				<verse number="8">നേര്‍ച്ച നിവര്‍ത്തിപ്പാനോ യഹോവയ്ക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിനാകട്ടെ ഹനനയാഗത്തിനാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോള്‍</verse>
				<verse number="9">കിടാവിനോടുകൂടെ അര ഹീന്‍ എണ്ണ ചേര്‍ത്ത മൂന്നിടങ്ങഴി മാവ് ഭോജനയാഗമായിട്ട് അര്‍പ്പിക്കേണം.</verse>
				<verse number="10">അതിന്‍റെ പാനീയയാഗമായി അര ഹീന്‍ വീഞ്ഞ് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="11">കാളക്കിടാവ്, ആട്ടുകൊറ്റന്‍, കുഞ്ഞാട്, കോലാട്ടിന്‍കുട്ടി എന്നിവയിൽ ഓരോന്നിനും ഇങ്ങനെതന്നെ വേണം.</verse>
				<verse number="12">നിങ്ങള്‍ അര്‍പ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിനും ഒത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ വേണം.</verse>
				<verse number="13">സ്വദേശിയായവനൊക്കെയും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇതെല്ലാം ഇങ്ങനെതന്നെ അനുഷ്ഠിക്കേണം.</verse>
				<verse number="14">നിങ്ങളോടുകൂടെ പാര്‍ക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങള്‍ അനുഷ്ഠിക്കുംവണ്ണം തന്നെ അവനും അനുഷ്ഠിക്കേണം.</verse>
				<verse number="15">നിങ്ങള്‍ക്കാകട്ടെ വന്നുപാര്‍ക്കുന്ന പരദേശിക്കാകട്ടെ സര്‍വസഭയ്ക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടംതന്നെ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെതന്നെ ഇരിക്കേണം.</verse>
				<verse number="16">നിങ്ങള്‍ക്കും വന്നുപാര്‍ക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നെ ആയിരിക്കേണം.</verse>
				<verse number="17">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="18">യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാന്‍ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങള്‍ എത്തിയശേഷം</verse>
				<verse number="19">ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോള്‍ നിങ്ങള്‍ യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.</verse>
				<verse number="20">ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദര്‍ച്ചാര്‍പ്പണമായി കഴിക്കേണം; മെതിക്കളത്തിന്‍റെ ഉദര്‍ച്ചാര്‍പ്പണംപോലെതന്നെ അത് ഉദര്‍ച്ച ചെയ്യേണം.</verse>
				<verse number="21">ഇങ്ങനെ നിങ്ങള്‍ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണം കഴിക്കേണം.</verse>
				<verse number="22">യഹോവ മോശെയോടു കല്പിച്ച ഈ സകല കല്പനകളിലും യാതൊന്നെങ്കിലും</verse>
				<verse number="23">യഹോവ മോശെയോടു കല്പിച്ച നാള്‍മുതൽ തലമുറതലമുറയായി യഹോവ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങള്‍ പ്രമാണിക്കാതെ തെറ്റു ചെയ്താൽ,</verse>
				<verse number="24">അറിയാതെകണ്ട് അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാംകൂടെ ഹോമയാഗത്തിനായി ഒരു കാളക്കിടാവിനെയും പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിനുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവയ്ക്കു സൗരഭ്യവാസനയായി അര്‍പ്പിക്കേണം.</verse>
				<verse number="25">ഇങ്ങനെ പുരോഹിതന്‍ യിസ്രായേൽമക്കളുടെ സര്‍വസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അത് അവരോട് ക്ഷമിക്കപ്പെടും; അത് അബദ്ധവശാൽ സംഭവിക്കയും അവര്‍ തങ്ങളുടെ അബദ്ധത്തിനായിട്ടു യഹോവയ്ക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അര്‍പ്പിക്കയും ചെയ്തുവല്ലോ.</verse>
				<verse number="26">എന്നാൽ അതു യിസ്രായേൽമക്കളുടെ സര്‍വസഭയോടും അവരുടെ ഇടയിൽ വന്നുപാര്‍ക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റ് സര്‍വജനത്തിനുമുള്ളതായിരുന്നുവല്ലോ.</verse>
				<verse number="27">ഒരാള്‍ അബദ്ധവശാൽ പാപം ചെയ്താൽ അവന്‍ തനിക്കുവേണ്ടി പാപയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഒരു പെണ്‍കോലാട്ടിനെ അര്‍പ്പിക്കേണം.</verse>
				<verse number="28">അബദ്ധവശാൽ പാപം ചെയ്തവന് പാപപരിഹാരം വരുത്തുവാന്‍ പുരോഹിതന്‍ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകര്‍മം അനുഷ്ഠിക്കേണം; എന്നാൽ അത് അവനോടു ക്ഷമിക്കപ്പെടും.</verse>
				<verse number="29">യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവന്‍ സ്വദേശിയോ വന്നുപാര്‍ക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നെ ആയിരിക്കേണം.</verse>
				<verse number="30">എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവന്‍ യഹോവയെ ദുഷിക്കുന്നു; അവനെ അവന്‍റെ ജനത്തിൽനിന്നു ഛേദിച്ചുകളയേണം.</verse>
				<verse number="31">അവന്‍ യഹോവയുടെ വചനം ധിക്കരിച്ച് അവന്‍റെ കല്പന ലംഘിച്ചു; അവനെ നിര്‍മ്മൂലമാക്കിക്കളയേണം; അവന്‍റെ അകൃത്യം അവന്‍റെമേൽ ഇരിക്കും.</verse>
				<verse number="32">യിസ്രായേൽമക്കള്‍ മരുഭൂമിയിൽ ഇരിക്കുമ്പോള്‍ ശബ്ബത്തുനാളിൽ ഒരുത്തന്‍ വിറകു പെറുക്കുന്നതു കണ്ടു.</verse>
				<verse number="33">അവന്‍ വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ മോശെയുടെയും അഹരോന്‍റെയും സര്‍വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="34">അവനോടു ചെയ്യേണ്ടത് ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ട് അവര്‍ അവനെ തടവിൽ വച്ചു.</verse>
				<verse number="35">പിന്നെ യഹോവ മോശെയോട്: ആ മനുഷ്യന്‍ മരണശിക്ഷ അനുഭവിക്കേണം; സര്‍വസഭയും പാളയത്തിനു പുറത്തുവച്ച് അവനെ കല്ലറിയേണം എന്നു കല്പിച്ചു.</verse>
				<verse number="36">യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ സര്‍വസഭയും അവനെ പാളയത്തിനു പുറത്തു കൊണ്ടുപോയി കല്ലറിഞ്ഞു കൊന്നു.</verse>
				<verse number="37">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="38">നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവര്‍ തലമുറതലമുറയായി വസ്ത്രത്തിന്‍റെ കോണ്‍തലയ്ക്കു പൊടിപ്പ് ഉണ്ടാക്കുകയും കോണ്‍തലയ്ക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം.</verse>
				<verse number="39">നിങ്ങള്‍ യഹോവയുടെ സകല കല്പനകളും ഓര്‍ത്ത് അനുസരിക്കേണ്ടതിനും നിങ്ങളുടെ സ്വന്തഹൃദയത്തിനും സ്വന്തകണ്ണിനും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിനും ആ പൊടിപ്പ് ജ്ഞാപകം ആയിരിക്കേണം.</verse>
				<verse number="40">നിങ്ങള്‍ എന്‍റെ സകല കല്പനകളും ഓര്‍ത്ത് അനുസരിച്ച് നിങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കേണ്ടതിനുതന്നെ.</verse>
				<verse number="41">നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ തന്നെ.</verse>
			</chapter>
			<chapter number="16">
				<verse number="1">എന്നാൽ ലേവിയുടെ മകനായ കെഹാത്തിന്‍റെ മകനായ യിസ്ഹാരിന്‍റെ മകന്‍ കോരഹ്, രൂബേന്‍ഗോത്രത്തിൽ എലീയാബിന്‍റെ പുത്രന്മാരായ ദാഥാന്‍, അബീരാം, പേലെത്തിന്‍റെ മകനായ ഓന്‍ എന്നിവര്‍</verse>
				<verse number="2">യിസ്രായേൽമക്കളിൽ സഭാപ്രധാനികളും സംഘസദസ്യന്മാരും പ്രമാണികളുമായ ഇരുനൂറ്റമ്പതു പുരുഷന്മാരെ കൂട്ടി മോശെയോടു മത്സരിച്ചു.</verse>
				<verse number="3">അവര്‍ മോശെക്കും അഹരോനും വിരോധമായി കൂട്ടംകൂടി അവരോട്: മതി, മതി; സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മധ്യേ ഉണ്ട്; പിന്നെ നിങ്ങള്‍ യഹോവയുടെ സഭയ്ക്കു മീതെ നിങ്ങളെത്തന്നെ ഉയര്‍ത്തുന്നത് എന്ത്? എന്നു പറഞ്ഞു.</verse>
				<verse number="4">ഇതു കേട്ടപ്പോള്‍ മോശെ കവിണ്ണു വീണു.</verse>
				<verse number="5">അവന്‍ കോരഹിനോടും അവന്‍റെ എല്ലാ കൂട്ടരോടും പറഞ്ഞത്: നാളെ രാവിലെ യഹോവ തനിക്കുള്ളവര്‍ ആരെന്നും തന്നോടടുപ്പാന്‍ തക്കവണ്ണം വിശുദ്ധന്‍ ആരെന്നും കാണിക്കും; താന്‍ തിരഞ്ഞെടുക്കുന്നവനെ തന്നോട് അടുക്കുമാറാക്കും.</verse>
				<verse number="6">കോരഹും അവന്‍റെ എല്ലാ കൂട്ടവുമായുള്ളോരേ, നിങ്ങള്‍ ഇതു ചെയ്‍വിന്‍:</verse>
				<verse number="7">ധൂപകലശം എടുത്തു നാളെ യഹോവയുടെ സന്നിധിയിൽ അതിൽ തീയിട്ടു ധൂപവര്‍ഗം ഇടുവിന്‍; യഹോവ തിരഞ്ഞെടുക്കുന്നവന്‍തന്നെ വിശുദ്ധന്‍; ലേവിപുത്രന്മാരേ, മതി, മതി!</verse>
				<verse number="8">പിന്നെ മോശെ കോരഹിനോടു പറഞ്ഞത്: ലേവിപുത്രന്മാരേ, കേള്‍പ്പിന്‍.</verse>
				<verse number="9">യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്‍വാനും സഭയുടെ ശുശ്രൂഷയ്ക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്‍റെ ദൈവം നിങ്ങളെ തന്‍റെ അടുക്കൽ വരുത്തേണ്ടതിനു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേര്‍തിരിച്ചതു നിങ്ങള്‍ക്കു പോരായോ?</verse>
				<verse number="10">അവന്‍ നിന്നെയും ലേവിപുത്രന്മാരായ നിന്‍റെ സകല സഹോദരന്മാരെയും തന്നോട് അടുക്കുമാറാക്കിയല്ലോ; നിങ്ങള്‍ പൗരോഹിത്യംകൂടെ കാംക്ഷിക്കുന്നുവോ?</verse>
				<verse number="11">ഇതു ഹേതുവായിട്ടു നീയും നിന്‍റെ കൂട്ടക്കാരൊക്കെയും യഹോവയ്ക്കു വിരോധമായി കൂട്ടം കൂടിയിരിക്കുന്നു; നിങ്ങള്‍ അഹരോന്‍റെ നേരേ പിറുപിറുപ്പാന്‍ തക്കവണ്ണം അവന്‍ എന്തു മാത്രമുള്ളൂ?</verse>
				<verse number="12">പിന്നെ മോശെ എലീയാബിന്‍റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിപ്പാന്‍ ആളയച്ചു; അതിന് അവര്‍: ഞങ്ങള്‍ വരികയില്ല;</verse>
				<verse number="13">മരുഭൂമിയിൽ ഞങ്ങളെ കൊല്ലുവാന്‍ നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നതു പോരാഞ്ഞിട്ടു നിന്നെത്തന്നെ ഞങ്ങള്‍ക്ക് അധിപതിയും ആക്കുന്നുവോ?</verse>
				<verse number="14">അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങള്‍ വരികയില്ല എന്നു പറഞ്ഞു.</verse>
				<verse number="15">അപ്പോള്‍ മോശെ ഏറ്റവും കോപിച്ച് അവന്‍ യഹോവയോട്: അവരുടെ വഴിപാടു കടാക്ഷിക്കരുതേ; ഞാന്‍ അവരുടെ പക്കൽനിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരിൽ ഒരുത്തനോടും ഒരു ദോഷം ചെയ്തിട്ടുമില്ല എന്നു പറഞ്ഞു.</verse>
				<verse number="16">മോശെ കോരഹിനോട്: നീയും നിന്‍റെ എല്ലാ കൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനുംകൂടെ തന്നെ.</verse>
				<verse number="17">നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ധൂപകലശം എടുത്ത് അവയിൽ ധൂപവര്‍ഗം ഇട്ട് ഓരോരുത്തന്‍ ഓരോ ധൂപകലശമായി ഇരുനൂറ്റമ്പത് കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിന്‍; നീയും അഹരോനുംകൂടെ താന്താന്‍റെ ധൂപകലശവുമായി വരേണം എന്നു പറഞ്ഞു.</verse>
				<verse number="18">അങ്ങനെ അവര്‍ ഓരോരുത്തന്‍ താന്താന്‍റെ ധൂപകലശം എടുത്തു തീയിട്ട് അതിൽ ധൂപവര്‍ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ നിന്നു.</verse>
				<verse number="19">കോരഹ് അവര്‍ക്കു വിരോധമായി സര്‍വസഭയെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കൂട്ടിവരുത്തി; അപ്പോള്‍ യഹോവയുടെ തേജസ്സ് സര്‍വസഭയ്ക്കും പ്രത്യക്ഷമായി.</verse>
				<verse number="20">യഹോവ മോശെയോടും അഹരോനോടും:</verse>
				<verse number="21">ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിന്‍; ഞാന്‍ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു.</verse>
				<verse number="22">അപ്പോള്‍ അവര്‍ കവിണ്ണുവീണു: സകല ജനത്തിന്‍റെയും ആത്മാക്കള്‍ക്ക് ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിനു നീ സര്‍വസഭയോടും കോപിക്കുമോ എന്നു പറഞ്ഞു.</verse>
				<verse number="23">അതിനു യഹോവ മോശെയോട്:</verse>
				<verse number="24">കോരഹ്, ദാഥാന്‍, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്‍റെ ചുറ്റിലുംനിന്നു മാറിക്കൊള്‍വിന്‍ എന്നു സഭയോടു പറക എന്നു കല്പിച്ചു.</verse>
				<verse number="25">മോശെ എഴുന്നേറ്റ് ദാഥാന്‍റെയും അബീരാമിന്‍റെയും അടുക്കൽ ചെന്നു; യിസ്രായേൽമൂപ്പന്മാരും അവന്‍റെ പിന്നാലെ ചെന്നു.</verse>
				<verse number="26">അവന്‍ സഭയോട്: ഈ ദുഷ്ടമനുഷ്യരുടെ സകല പാപങ്ങളാലും നിങ്ങള്‍ സംഹരിക്കപ്പെടാതിരിക്കേണ്ടതിന് അവരുടെ കൂടാരങ്ങളുടെ അടുക്കൽനിന്നു മാറിപ്പോകുവിന്‍; അവര്‍ക്കുള്ള യാതൊന്നിനെയും തൊടരുത് എന്നു പറഞ്ഞു.</verse>
				<verse number="27">അങ്ങനെ അവര്‍ കോരഹ്, ദാഥാന്‍, അബീരാം എന്നിവരുടെ വാസസ്ഥലത്തിന്‍റെ ചുറ്റിലുംനിന്നു മാറിപ്പോയി. എന്നാൽ ദാഥാനും അബീരാമും പുറത്തു വന്നു: അവരും അവരുടെ ഭാര്യമാരും പുത്രന്മാരും കുഞ്ഞുങ്ങളും താന്താങ്ങളുടെ കൂടാരവാതിൽക്കൽ നിന്നു.</verse>
				<verse number="28">അപ്പോള്‍ മോശെ പറഞ്ഞത്: ഈ സകല പ്രവൃത്തികളും ചെയ്യേണ്ടതിനു യഹോവ എന്നെ അയച്ചു; ഞാന്‍ സ്വമേധയായി ഒന്നും ചെയ്തിട്ടില്ല എന്നു നിങ്ങള്‍ ഇതിനാൽ അറിയും:</verse>
				<verse number="29">സകല മനുഷ്യരും മരിക്കുന്നതുപോലെ ഇവര്‍ മരിക്കയോ സകല മനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെ ഇവര്‍ക്കു ഭവിക്കയോ ചെയ്താൽ യഹോവ എന്നെ അയച്ചിട്ടില്ല.</verse>
				<verse number="30">എന്നാൽ യഹോവ ഒരു അപൂര്‍വകാര്യം പ്രവര്‍ത്തിക്കയും ഭൂമി വായ് പിളര്‍ന്ന് അവരെയും അവര്‍ക്കുള്ള സകലത്തെയും വിഴുങ്ങിക്കളകയും അവര്‍ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങുകയും ചെയ്താൽ അവര്‍ യഹോവയെ നിരസിച്ചു എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="31">അവന്‍ ഈ വാക്കുകളെല്ലാം പറഞ്ഞുതീര്‍ന്നപ്പോള്‍ അവരുടെ കീഴെ ഭൂമി പിളര്‍ന്നു.</verse>
				<verse number="32">ഭൂമി വായ് തുറന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിനോടു ചേര്‍ന്നിട്ടുള്ള എല്ലാവരെയും അവരുടെ സര്‍വസമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.</verse>
				<verse number="33">അവരും അവരോടു ചേര്‍ന്നിട്ടുള്ള എല്ലാവരും ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങി; ഭൂമി അവരുടെമേൽ അടകയും അവര്‍ സഭയുടെ ഇടയിൽനിന്നു നശിക്കയും ചെയ്തു.</verse>
				<verse number="34">അവരുടെ ചുറ്റും ഇരുന്ന യിസ്രായേല്യരൊക്കെയും അവരുടെ നിലവിളി കേട്ടു: ഭൂമി നമ്മെയും വിഴുങ്ങിക്കളയരുതേ എന്നു പറഞ്ഞ് ഓടിപ്പോയി.</verse>
				<verse number="35">അപ്പോള്‍ യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപം കാട്ടിയ ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചു.</verse>
				<verse number="36">യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="37">പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാരിനോട് അവന്‍ എരിതീയുടെ ഇടയിൽനിന്നു ധൂപകലശങ്ങള്‍ എടുപ്പാന്‍ പറക; അവ വിശുദ്ധമാകുന്നു; തീ അങ്ങോട്ടു തട്ടിക്കളകയും ചെയ്ക;</verse>
				<verse number="38">പാപം ചെയ്തു തങ്ങള്‍ക്കു ജീവനാശം വരുത്തിയ ഇവരുടെ ധൂപകലശങ്ങള്‍ യാഗപീഠം പൊതിവാന്‍ അടിച്ചു തകിടാക്കേണം; അതു യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്നതിനാൽ വിശുദ്ധമാകുന്നു; യിസ്രായേൽമക്കള്‍ക്ക് അത് ഒരു അടയാളമായിരിക്കട്ടെ.</verse>
				<verse number="39">വെന്തുപോയവര്‍ ധൂപം കാട്ടിയ താമ്രകലശങ്ങള്‍ പുരോഹിതനായ എലെയാസാര്‍ എടുത്ത്</verse>
				<verse number="40">അഹരോന്‍റെ സന്തതിയിൽ അല്ലാത്ത യാതൊരു അന്യനും യഹോവയുടെ സന്നിധിയിൽ ധൂപം കാണിപ്പാന്‍ അടുക്കയും കോരഹിനെയും അവന്‍റെ കൂട്ടുകാരെയുംപോലെ ആകയും ചെയ്യാതിരിക്കേണ്ടതിന് യിസ്രായേൽമക്കള്‍ക്കു ജ്ഞാപകമായി അവയെ യാഗപീഠം പൊതിവാന്‍ തകിടായി അടിപ്പിച്ചു; യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="41">പിറ്റന്നാള്‍ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോനും വിരോധമായി പിറുപിറുത്തു: നിങ്ങള്‍ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="42">ഇങ്ങനെ മോശെക്കും അഹരോനും വിരോധമായി സഭ കൂടിയപ്പോള്‍ അവര്‍ സമാഗമനകൂടാരത്തിന്‍റെ നേരേ നോക്കി: മേഘം അതിനെ മൂടി യഹോവയുടെ തേജസ്സും പ്രത്യക്ഷമായിരിക്കുന്നതു കണ്ടു.</verse>
				<verse number="43">അപ്പോള്‍ മോശെയും അഹരോനും സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ ചെന്നു.</verse>
				<verse number="44">യഹോവ മോശെയോട്: ഈ സഭയുടെ മധ്യേനിന്നു മാറിപ്പോകുവിന്‍;</verse>
				<verse number="45">ഞാന്‍ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു.</verse>
				<verse number="46">മോശെ അഹരോനോട്: നീ ധൂപകലശം എടുത്ത് അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗവും ഇട്ടു വേഗത്തിൽ സഭയുടെ മധ്യേ ചെന്ന് അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്ക; യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ട് ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="47">മോശെ കല്പിച്ചതുപോലെ അഹരോന്‍ കലശം എടുത്തു സഭയുടെ നടുവിലേക്ക് ഓടി, ബാധ ജനത്തിന്‍റെ ഇടയിൽ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,</verse>
				<verse number="48">മരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കും നടുവിൽ നിന്നപ്പോള്‍ ബാധ അടങ്ങി.</verse>
				<verse number="49">കോരഹിന്‍റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവര്‍ പതിന്നാലായിരത്തി എഴുനൂറു പേര്‍ ആയിരുന്നു.</verse>
				<verse number="50">പിന്നെ അഹരോന്‍ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.</verse>
			</chapter>
			<chapter number="17">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">യിസ്രായേൽമക്കളോടു സംസാരിച്ച് അവരുടെ പക്കൽനിന്നു ഗോത്രംഗോത്രമായി സകല ഗോത്രപ്രഭുക്കന്മാരോടും ഓരോ വടിവീതം പന്ത്രണ്ടു വടി വാങ്ങി ഓരോരുത്തന്‍റെ വടിമേൽ അവന്‍റെ പേര്‍ എഴുതുക.</verse>
				<verse number="3">ലേവിയുടെ വടിമേലോ അഹരോന്‍റെ പേര്‍ എഴുതേണം; ഓരോ ഗോത്രത്തലവന് ഓരോ വടി ഉണ്ടായിരിക്കേണം.</verse>
				<verse number="4">സമാഗമനകൂടാരത്തിൽ ഞാന്‍ നിങ്ങള്‍ക്കു വെളിപ്പെടുന്ന ഇടമായ സാക്ഷ്യത്തിന്‍റെ മുമ്പാകെ അവയെ വയ്ക്കേണം.</verse>
				<verse number="5">ഞാന്‍ തിരഞ്ഞെടുക്കുന്നവന്‍റെ വടി തളിര്‍ക്കും; ഇങ്ങനെ യിസ്രായേൽമക്കള്‍ നിങ്ങള്‍ക്കു വിരോധമായി പിറുപിറുക്കുന്നതു ഞാന്‍ നിര്‍ത്തലാക്കും.</verse>
				<verse number="6">മോശെ യിസ്രായേൽമക്കളോടു സംസാരിക്കയും അവരുടെ സകല പ്രഭുക്കന്മാരും ഗോത്രംഗോത്രമായി ഓരോ പ്രഭു ഓരോ വടിവീതം പന്ത്രണ്ടു വടി അവന്‍റെ പക്കൽ കൊടുക്കയും ചെയ്തു: വടികളുടെ കൂട്ടത്തിൽ അഹരോന്‍റെ വടിയും ഉണ്ടായിരുന്നു.</verse>
				<verse number="7">മോശെ വടികളെ സാക്ഷ്യകൂടാരത്തിൽ യഹോവയുടെ സന്നിധിയിൽ വച്ചു.</verse>
				<verse number="8">പിറ്റന്നാള്‍ മോശെ സാക്ഷ്യകൂടാരത്തിൽ കടന്നപ്പോള്‍ ലേവിഗൃഹത്തിനുള്ള അഹരോന്‍റെ വടി തളിര്‍ത്തിരിക്കുന്നതു കണ്ടു; അതു തളിര്‍ത്തു പൂത്തു ബദാംഫലം കായിച്ചിരുന്നു.</verse>
				<verse number="9">മോശെ വടികളെല്ലാം യഹോവയുടെ സന്നിധിയിൽനിന്ന് എടുത്തു യിസ്രായേൽമക്കളുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വടി നോക്കിയെടുത്തു.</verse>
				<verse number="10">യഹോവ മോശെയോട്: അഹരോന്‍റെ വടി മത്സരികള്‍ക്ക് ഒരു അടയാളമായി സൂക്ഷിക്കേണ്ടതിന് സാക്ഷ്യത്തിന്‍റെ മുമ്പിൽ തിരികെ കൊണ്ടുവരിക; അവര്‍ മരിക്കാതിരിക്കേണ്ടതിന് എനിക്കു വിരോധമായുള്ള അവരുടെ പിറുപിറുപ്പു നീ ഇങ്ങനെ നിര്‍ത്തലാക്കും എന്നു കല്പിച്ചു. മോശെ അങ്ങനെതന്നെ ചെയ്തു:</verse>
				<verse number="11">യഹോവ തന്നോടു കല്പിച്ചതുപോലെ അവന്‍ ചെയ്തു.</verse>
				<verse number="12">അപ്പോള്‍ യിസ്രായേൽമക്കള്‍ മോശെയോട്: ഇതാ, ഞങ്ങള്‍ ചത്തൊടുങ്ങുന്നു; ഞങ്ങള്‍ നശിക്കുന്നു; ഞങ്ങള്‍ എല്ലാവരും നശിക്കുന്നു.</verse>
				<verse number="13">യഹോവയുടെ തിരുനിവാസത്തോട് അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങളൊക്കെയും ചത്തൊടുങ്ങേണമോ എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="18">
				<verse number="1">പിന്നെ യഹോവ അഹരോനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്‍റെ പുത്രന്മാരും നിന്‍റെ പിതൃഭവനവും വിശുദ്ധമന്ദിരം സംബന്ധിച്ചുണ്ടാകുന്ന അകൃത്യം വഹിക്കേണം; നീയും നിന്‍റെ പുത്രന്മാരും നിങ്ങളുടെ പൗരോഹിത്യം സംബന്ധിച്ചുണ്ടാകുന്ന അകൃത്യവും വഹിക്കേണം.</verse>
				<verse number="2">നിന്‍റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്‍റെ സഹോദരന്മാരെയും നിന്നോടുകൂടെ അടുത്തുവരുമാറാക്കേണം. അവര്‍ നിന്നോടു ചേര്‍ന്നു നിനക്കു ശുശ്രൂഷ ചെയ്യേണം; നീയും നിന്‍റെ പുത്രന്മാരുമോ സാക്ഷ്യകൂടാരത്തിങ്കൽ ശുശ്രൂഷ ചെയ്യേണം.</verse>
				<verse number="3">അവര്‍ നിനക്കും കൂടാരത്തിനൊക്കെയും ആവശ്യമുള്ള കാര്യം നോക്കേണം; എന്നാൽ അവരും നിങ്ങളുംകൂടെ മരിക്കാതെയിരിക്കേണ്ടതിന് അവര്‍ വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളോടും യാഗപീഠത്തോടും അടുക്കരുത്.</verse>
				<verse number="4">അവര്‍ നിന്നോടു ചേര്‍ന്നു സമാഗമനകൂടാരം സംബന്ധിച്ചുള്ള സകല വേലയ്ക്കുമായി കൂടാരത്തിന്‍റെ കാര്യം നോക്കേണം; ഒരു അന്യനും നിങ്ങളോട് അടുക്കരുത്.</verse>
				<verse number="5">യിസ്രായേൽമക്കളുടെമേൽ ഇനി ക്രോധം വരാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിന്‍റെയും യാഗപീഠത്തിന്‍റെയും കാര്യം നിങ്ങള്‍ നോക്കേണം.</verse>
				<verse number="6">ലേവ്യരായ നിങ്ങളുടെ സഹോദരന്മാരെയോ ഞാന്‍ യിസ്രായേൽമക്കളുടെ ഇടയിൽനിന്ന് എടുത്തിരിക്കുന്നു; യഹോവയ്ക്കു ദാനമായിരിക്കുന്ന അവരെ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിനു ഞാന്‍ നിങ്ങള്‍ക്കു ദാനം ചെയ്തിരിക്കുന്നു.</verse>
				<verse number="7">ആകയാൽ നീയും നിന്‍റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലയ്ക്കകത്തും ഉള്ള സകല കാര്യത്തിലും നിങ്ങളുടെ പൗരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൗരോഹിത്യം ഞാന്‍ നിങ്ങള്‍ക്കു ദാനം ചെയ്തിരിക്കുന്നു; അന്യന്‍ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="8">യഹോവ പിന്നെയും അഹരോനോട് അരുളിച്ചെയ്തത്: ഇതാ, എന്‍റെ ഉദര്‍ച്ചാര്‍പ്പണങ്ങളുടെ കാര്യം ഞാന്‍ നിന്നെ ഭരമേല്പിച്ചിരിക്കുന്നു; യിസ്രായേൽമക്കളുടെ സകല വസ്തുക്കളിലും അവയെ ഞാന്‍ നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.</verse>
				<verse number="9">തീയിൽ ദഹിപ്പിക്കാത്തതായി അതിവിശുദ്ധവസ്തുക്കളിൽവച്ച് ഇതു നിനക്കുള്ളതായിരിക്കേണം; അവര്‍ എനിക്ക് അര്‍പ്പിക്കുന്ന അവരുടെ എല്ലാ വഴിപാടും സകല ഭോജനയാഗവും സകല പാപയാഗവും സകല അകൃത്യയാഗവും അതിവിശുദ്ധമായി നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും ഇരിക്കേണം.</verse>
				<verse number="10">അതിവിശുദ്ധവസ്തുവായിട്ട് അതു ഭക്ഷിക്കേണം; ആണുങ്ങളെല്ലാം അതു ഭക്ഷിക്കേണം; അതു നിനക്കുവേണ്ടി വിശുദ്ധമായിരിക്കേണം.</verse>
				<verse number="11">യിസ്രായേൽമക്കളുടെ ദാനമായുള്ള ഉദര്‍ച്ചാര്‍പ്പണമായ ഇത് അവരുടെ സകല നീരാജനയാഗങ്ങളോടുംകൂടെ നിനക്കുള്ളതാകുന്നു; ഇവയെ ഞാന്‍ നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; നിന്‍റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അതു ഭക്ഷിക്കാം.</verse>
				<verse number="12">എണ്ണയിൽ വിശേഷമായതൊക്കെയും പുതുവീഞ്ഞിലും ധാന്യത്തിലും വിശേഷമായതൊക്കെയും ഇങ്ങനെ അവര്‍ യഹോവയ്ക്ക് അര്‍പ്പിക്കുന്ന ആദ്യഫലമൊക്കെയും ഞാന്‍ നിനക്കു തന്നിരിക്കുന്നു.</verse>
				<verse number="13">അവര്‍ തങ്ങളുടെ ദേശത്തുള്ള എല്ലാറ്റിലും യഹോവയ്ക്കു കൊണ്ടുവരുന്ന ആദ്യഫലങ്ങള്‍ നിനക്ക് ആയിരിക്കേണം; നിന്‍റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അതു ഭക്ഷിക്കാം.</verse>
				<verse number="14">യിസ്രായേലിൽ ശപഥാര്‍പ്പിതമായതൊക്കെയും നിനക്ക് ഇരിക്കേണം.</verse>
				<verse number="15">മനുഷ്യരിൽ ആകട്ടെ മൃഗങ്ങളിൽ ആകട്ടെ സകല ജഡത്തിലും അവര്‍ യഹോവയ്ക്കു കൊണ്ടുവരുന്ന കടിഞ്ഞൂലൊക്കെയും നിനക്ക് ഇരിക്കേണം; മനുഷ്യന്‍റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.</verse>
				<verse number="16">വീണ്ടെടുപ്പുവിലയോ: ഒരു മാസംമുതൽ മേലോട്ടു പ്രായമുള്ളതിനെ നിന്‍റെ മതിപ്പുപ്രകാരം അഞ്ചു ശേക്കെൽ ദ്രവ്യം കൊടുത്തു വീണ്ടെടുക്കേണം. ശേക്കെൽ ഒന്നിന് ഇരുപതു ഗേരാ പ്രകാരം വിശുദ്ധമന്ദിരത്തിലെ തൂക്കം തന്നെ.</verse>
				<verse number="17">എന്നാൽ പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു; അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിച്ചു മേദസ്സ് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ദഹിപ്പിക്കേണം.</verse>
				<verse number="18">നീരാജനം ചെയ്ത നെഞ്ചും വലത്തെ കൈക്കുറകും നിനക്കുള്ളതായിരിക്കുന്നതുപോലെതന്നെ അവയുടെ മാംസവും നിനക്ക് ഇരിക്കേണം.</verse>
				<verse number="19">യിസ്രായേൽമക്കള്‍ യഹോവയ്ക്ക് അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളിൽ ഉദര്‍ച്ചാര്‍പ്പണങ്ങളെല്ലാം ഞാന്‍ നിനക്കും നിന്‍റെ പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ശാശ്വതാവകാശമായി തന്നിരിക്കുന്നു; യഹോവയുടെ സന്നിധിയിൽ നിനക്കും നിന്‍റെ സന്തതിക്കും ഇത് എന്നേക്കും ഒരു ലവണനിയമം ആകുന്നു.</verse>
				<verse number="20">യഹോവ പിന്നെയും അഹരോനോട്: നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും ഉണ്ടാകരുത്; അവരുടെ ഇടയിൽ നിനക്ക് ഒരു ഓഹരിയും അരുത്; യിസ്രായേൽമക്കളുടെ ഇടയിൽ ഞാന്‍തന്നെ നിന്‍റെ ഓഹരിയും അവകാശവും ആകുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="21">ലേവ്യര്‍ക്കോ ഞാന്‍ സമാഗമനകൂടാരം സംബന്ധിച്ച് അവര്‍ ചെയ്യുന്ന വേലയ്ക്കു യിസ്രായേലിൽ ഉള്ള ദശാംശം എല്ലാം അവകാശമായി കൊടുത്തിരിക്കുന്നു.</verse>
				<verse number="22">യിസ്രായേൽമക്കള്‍ പാപം വഹിച്ചു മരിക്കാതിരിക്കേണ്ടതിനു മേലാൽ സമാഗമനകൂടാരത്തോട് അടുക്കരുത്.</verse>
				<verse number="23">ലേവ്യര്‍ സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്കയും അവരുടെ അകൃത്യം വഹിക്കയും വേണം; അത് തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; അവര്‍ക്ക് യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം ഉണ്ടാകരുത്.</verse>
				<verse number="24">യിസ്രായേൽമക്കള്‍ യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കുന്ന ദശാംശം ഞാന്‍ ലേവ്യര്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്നു; അതുകൊണ്ട് അവര്‍ക്കു യിസ്രായേൽമക്കളുടെ ഇടയിൽ അവകാശം അരുത് എന്നു ഞാന്‍ അവരോടു കല്പിച്ചിരിക്കുന്നു.</verse>
				<verse number="25">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="26">നീ ലേവ്യരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേൽമക്കളുടെ പക്കൽനിന്നു ഞാന്‍ നിങ്ങളുടെ അവകാശമായി നിങ്ങള്‍ക്കു തന്നിരിക്കുന്ന ദശാംശം അവരോടു വാങ്ങുമ്പോള്‍ ദശാംശത്തിന്‍റെ പത്തിലൊന്നു നിങ്ങള്‍ യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.</verse>
				<verse number="27">നിങ്ങളുടെ ഈ ഉദര്‍ച്ചാര്‍പ്പണം കളത്തിലെ ധാന്യംപോലെയും മുന്തിരിച്ചക്കിലെ നിറവുപോലെയും നിങ്ങളുടെ പേര്‍ക്ക് എണ്ണും.</verse>
				<verse number="28">ഇങ്ങനെ യിസ്രായേൽമക്കളോടു നിങ്ങള്‍ വാങ്ങുന്ന സകല ദശാംശത്തിൽനിന്നും യഹോവയ്ക്ക് ഒരു ഉദര്‍ച്ചാര്‍പ്പണം അര്‍പ്പിക്കേണം; യഹോവയ്ക്കുള്ള ആ ഉദര്‍ച്ചാര്‍പ്പണം നിങ്ങള്‍ പുരോഹിതനായ അഹരോനു കൊടുക്കേണം.</verse>
				<verse number="29">നിങ്ങള്‍ക്കുള്ള സകല ദാനങ്ങളിലും ഉത്തമമായ എല്ലാറ്റിന്‍റെയും വിശുദ്ധഭാഗം നിങ്ങള്‍ യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കേണം.</verse>
				<verse number="30">ആകയാൽ നീ അവരോടു പറയേണ്ടതെന്തെന്നാൽ: നിങ്ങള്‍ അതിന്‍റെ ഉത്തമഭാഗം ഉദര്‍ച്ചാര്‍പ്പണമായി അര്‍പ്പിക്കുമ്പോള്‍ അതു കളത്തിലെ അനുഭവംപോലെയും മുന്തിരിച്ചക്കിലെ അനുഭവംപോലെയും ലേവ്യര്‍ക്ക് എണ്ണും.</verse>
				<verse number="31">അതു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും എല്ലാടത്തുവച്ചും ഭക്ഷിക്കാം; അതു സമാഗമനകൂടാരത്തിങ്കൽ നിങ്ങള്‍ ചെയ്യുന്ന വേലയ്ക്കുള്ള ശമ്പളം ആകുന്നു.</verse>
				<verse number="32">അതിന്‍റെ ഉത്തമഭാഗം ഉദര്‍ച്ച ചെയ്താൽ പിന്നെ നിങ്ങള്‍ അതുനിമിത്തം പാപം വഹിക്കയില്ല; നിങ്ങള്‍ യിസ്രായേൽമക്കളുടെ വിശുദ്ധവസ്തുക്കള്‍ അശുദ്ധമാക്കുകയും അതിനാൽ മരിച്ചുപോവാന്‍ ഇടവരികയുമില്ല.</verse>
			</chapter>
			<chapter number="19">
				<verse number="1">യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:</verse>
				<verse number="2">യഹോവ കല്പിച്ച ന്യായപ്രമാണമെന്തെന്നാൽ: കളങ്കവും ഊനവുമില്ലാത്തതും നുകം വയ്ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്‍റെ അടുക്കൽ കൊണ്ടുവരുവാന്‍ യിസ്രായേൽമക്കളോടു പറക.</verse>
				<verse number="3">നിങ്ങള്‍ അതിനെ പുരോഹിതനായ എലെയാസാരിന്‍റെ പക്കൽ ഏല്പിക്കേണം; അവന്‍ അതിനെ പാളയത്തിനു പുറത്തു കൊണ്ടുപോകയും ഒരുവന്‍ അതിനെ അവന്‍റെ മുമ്പിൽവച്ച് അറുക്കയും വേണം.</verse>
				<verse number="4">പുരോഹിതനായ എലെയാസാര്‍ വിരൽകൊണ്ട് അതിന്‍റെ രക്തം കുറെ എടുത്തു സമാഗമനകൂടാരത്തിന്‍റെ മുന്‍ഭാഗത്തിനു നേരേ ഏഴു പ്രാവശ്യം തളിക്കേണം.</verse>
				<verse number="5">അതിന്‍റെശേഷം പശുക്കിടാവിനെ അവന്‍ കാണ്‍കെ ചുട്ടു ഭസ്മീകരിക്കേണം; അതിന്‍റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.</verse>
				<verse number="6">പിന്നെ പുരോഹിതന്‍ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം.</verse>
				<verse number="7">അനന്തരം പുരോഹിതന്‍ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്കു വരികയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="8">അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കയും വേണം.</verse>
				<verse number="9">പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ പശുക്കിടാവിന്‍റെ ഭസ്മം വാരി പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വയ്ക്കേണം; അതു യിസ്രായേൽമക്കളുടെ സഭയ്ക്കുവേണ്ടി ശുദ്ധീകരണജലത്തിനായി സൂക്ഷിച്ചുവയ്ക്കേണം; അത് ഒരു പാപയാഗം.</verse>
				<verse number="10">പശുക്കിടാവിന്‍റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കേണം; യിസ്രായേൽമക്കള്‍ക്കും അവരുടെ ഇടയിൽ വന്നുപാര്‍ക്കുന്ന പരദേശിക്കും ഇത് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.</verse>
				<verse number="11">യാതൊരു മനുഷ്യന്‍റെയും ശവം തൊടുന്നവന്‍ ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.</verse>
				<verse number="12">അവന്‍ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താന്‍ ശുദ്ധീകരിക്കേണം; അങ്ങനെ അവന്‍ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവന്‍ ശുദ്ധിയുള്ളവനാകയില്ല.</verse>
				<verse number="13">മരിച്ചുപോയ ഒരു മനുഷ്യന്‍റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാൽ അവന്‍ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണജലംകൊണ്ട് അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍. അവന്‍റെ അശുദ്ധി അവന്‍റെമേൽ നില്ക്കുന്നു.</verse>
				<verse number="14">കൂടാരത്തിൽവച്ച് ഒരുത്തന്‍ മരിച്ചാലുള്ള ന്യായപ്രമാണം ആവിത്: ആ കൂടാരത്തിൽ കടക്കുന്ന ഏവനും കൂടാരത്തിൽ ഇരിക്കുന്ന ഏവനും ഏഴു ദിവസം അശുദ്ധന്‍ ആയിരിക്കേണം.</verse>
				<verse number="15">മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.</verse>
				<verse number="16">വെളിയിൽ വച്ചു വാളാൽ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ മനുഷ്യന്‍റെ അസ്ഥിയെയോ ഒരു ശവക്കുഴിയെയോ തൊടുന്നവന്‍ എല്ലാം ഏഴു ദിവസം അശുദ്ധനായിരിക്കേണം.</verse>
				<verse number="17">അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവുവെള്ളം ഒഴിക്കേണം.</verse>
				<verse number="18">പിന്നെ ശുദ്ധിയുള്ള ഒരുത്തന്‍ ഈസോപ്പ് എടുത്തു വെള്ളത്തിൽ മുക്കി കൂടാരത്തെയും സകല പാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും അസ്ഥിയെയോ കൊല്ലപ്പെട്ട ഒരുത്തനെയോ മരിച്ചുപോയ ഒരുത്തനെയോ ഒരു ശവക്കുഴിയെയോ തൊട്ടവനെയും തളിക്കേണം.</verse>
				<verse number="19">ശുദ്ധിയുള്ളവന്‍ അശുദ്ധനായിത്തീര്‍ന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കേണം; ഏഴാം ദിവസം അവന്‍ തന്നെ ശുദ്ധീകരിച്ചു വസ്ത്രം അലക്കി വെള്ളത്തിൽ തന്നെത്താന്‍ കഴുകേണം; സന്ധ്യക്ക് അവന്‍ ശുദ്ധിയുള്ളവനാകും.</verse>
				<verse number="20">എന്നാൽ ആരെങ്കിലും അശുദ്ധനായിത്തീര്‍ന്നിട്ടു തന്നെത്താന്‍ ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്നു ഛേദിച്ചുകളയേണം; അവന്‍ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിച്ചില്ല; അവന്‍ അശുദ്ധന്‍.</verse>
				<verse number="21">ഇത് അവര്‍ക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം; ശുദ്ധീകരണജലം തളിക്കുന്നവന്‍ വസ്ത്രം അലക്കേണം; ശുദ്ധീകരണജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.</verse>
				<verse number="22">അശുദ്ധന്‍ തൊടുന്നത് എല്ലാം അശുദ്ധമാകും; അതു തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കേണം.</verse>
			</chapter>
			<chapter number="20">
				<verse number="1">അനന്തരം യിസ്രായേൽമക്കളുടെ സര്‍വസഭയും ഒന്നാം മാസം സീന്‍മരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാര്‍ത്തു; അവിടെവച്ചു മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.</verse>
				<verse number="2">ജനത്തിനു കുടിപ്പാന്‍ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോള്‍ അവര്‍ മോശെക്കും അഹരോനും വിരോധമായി കൂട്ടം കൂടി.</verse>
				<verse number="3">ജനം മോശെയോട് കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാര്‍ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോള്‍ ഞങ്ങളും മരിച്ചുപോയിരുന്നു എങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="4">ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിനു നിങ്ങള്‍ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നത് എന്ത്?</verse>
				<verse number="5">ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാന്‍ നിങ്ങള്‍ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചത് എന്തിന്? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാന്‍ വെള്ളവുമില്ല എന്നു പറഞ്ഞു.</verse>
				<verse number="6">എന്നാറെ മോശെയും അഹരോനും സഭയുടെ മുമ്പിൽനിന്നു സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ ചെന്നു കവിണ്ണുവീണു; യഹോവയുടെ തേജസ്സ് അവര്‍ക്കു പ്രത്യക്ഷമായി.</verse>
				<verse number="7">യഹോവ മോശെയോട്: നിന്‍റെ വടി എടുത്തു നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവര്‍ കാണ്‍കെ പാറയോടു കല്പിക്ക.</verse>
				<verse number="8">എന്നാൽ അതു വെള്ളം തരും; പാറയിൽനിന്ന് അവര്‍ക്കു വെള്ളം പുറപ്പെടുവിച്ചു ജനത്തിനും അവരുടെ കന്നുകാലികള്‍ക്കും കുടിപ്പാന്‍ കൊടുക്കേണം എന്ന് അരുളിച്ചെയ്തു.</verse>
				<verse number="9">തന്നോടു കല്പിച്ചതുപോലെ മോശെ യഹോവയുടെ സന്നിധിയിൽനിന്നു വടി എടുത്തു.</verse>
				<verse number="10">മോശെയും അഹരോനും പാറയുടെ അടുക്കൽ സഭയെ വിളിച്ചുകൂട്ടി അവരോട്: മത്സരികളേ, കേള്‍പ്പിന്‍; ഈ പാറയിൽനിന്നു ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ എന്നു പറഞ്ഞു.</verse>
				<verse number="11">മോശെ കൈ ഉയര്‍ത്തി വടികൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു; വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു.</verse>
				<verse number="12">പിന്നെ യഹോവ മോശെയോടും അഹരോനോടും: നിങ്ങള്‍ യിസ്രായേൽമക്കള്‍ കാണ്‍കെ എന്നെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ടു നിങ്ങള്‍ ഈ സഭയെ ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">ഇതു യിസ്രായേൽ മക്കള്‍ യഹോവയോടു കലഹിച്ചതും അവര്‍ അവരിൽ ശുദ്ധീകരിക്കപ്പെട്ടതുമായ കലഹജലം.</verse>
				<verse number="14">അനന്തരം മോശെ കാദേശിൽനിന്ന് എദോംരാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചത്: നിന്‍റെ സഹോദരനായ യിസ്രായേൽ ഇപ്രകാരം പറയുന്നു:</verse>
				<verse number="15">ഞങ്ങള്‍ക്കുണ്ടായ കഷ്ടതയൊക്കെയും നീ അറിഞ്ഞിരിക്കുന്നുവല്ലോ; ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമിൽ പോയി ഏറിയ കാലം പാര്‍ത്തു: മിസ്രയീമ്യര്‍ ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും പീഡിപ്പിച്ചു.</verse>
				<verse number="16">ഞങ്ങള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ ഞങ്ങളുടെ നിലവിളി കേട്ട് ഒരു ദൂതനെ അയച്ചു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; ഞങ്ങള്‍ നിന്‍റെ അതിരിങ്കലുള്ള പട്ടണമായ കാദേശിൽ എത്തിയിരിക്കുന്നു.</verse>
				<verse number="17">ഞങ്ങള്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ. ഞങ്ങള്‍ വയലിലോ മുന്തിരിത്തോട്ടത്തിലോ കയറുകയില്ല; കിണറ്റിലെ വെള്ളം കുടിക്കയുമില്ല. ഞങ്ങള്‍ രാജപാതയിൽക്കൂടിതന്നെ നടക്കും; നിന്‍റെ അതിര്‍ കഴിയുംവരെ ഇടത്തോട്ടോ വലത്തോട്ടോ തിരികയുമില്ല.</verse>
				<verse number="18">എദോം അവനോട്: നീ എന്‍റെ നാട്ടിൽക്കൂടി കടക്കരുത്: കടന്നാൽ ഞാന്‍ വാളുമായി നിന്‍റെ നേരേ പുറപ്പെടും എന്നു പറഞ്ഞു.</verse>
				<verse number="19">അതിനു യിസ്രായേൽമക്കള്‍ അവനോട്: ഞങ്ങള്‍ പെരുവഴിയിൽക്കൂടി പൊയ്ക്കൊള്ളാം; ഞാനും എന്‍റെ കന്നുകാലിയും നിന്‍റെ വെള്ളം കുടിച്ചുപോയാൽ അതിന്‍റെ വില തരാം; കാൽനടയായി കടന്നുപോകേണമെന്നല്ലാതെ മറ്റൊന്നും എനിക്കു വേണ്ടാ എന്നു പറഞ്ഞു.</verse>
				<verse number="20">അതിന് അവന്‍ നീ കടന്നുപോകരുത് എന്നു പറഞ്ഞു. എദോം ബഹുസൈന്യത്തോടും ബലമുള്ള കൈയോടുംകൂടെ അവന്‍റെ നേരേ പുറപ്പെട്ടു.</verse>
				<verse number="21">ഇങ്ങനെ എദോം തന്‍റെ അതിരിൽക്കൂടി കടന്നുപോകുവാന്‍ യിസ്രായേലിനെ സമ്മതിച്ചില്ല. യിസ്രായേൽ അവനെ വിട്ട് ഒഴിഞ്ഞുപോയി.</verse>
				<verse number="22">പിന്നെ യിസ്രായേൽമക്കളുടെ സര്‍വസഭയും കാദേശിൽനിന്നു യാത്ര പുറപ്പെട്ടു ഹോര്‍പര്‍വതത്തിൽ എത്തി.</verse>
				<verse number="23">എദോംദേശത്തിന്‍റെ അതിരിങ്കലുള്ള ഹോര്‍പര്‍വതത്തിൽവച്ചു യഹോവ മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:</verse>
				<verse number="24">അഹരോന്‍ തന്‍റെ ജനത്തോടു ചേരും; കലഹജലത്തിങ്കൽ നിങ്ങള്‍ എന്‍റെ കല്പന മറുത്തതുകൊണ്ട് ഞാന്‍ യിസ്രായേൽമക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്ക് അവന്‍ കടക്കയില്ല.</verse>
				<verse number="25">അഹരോനെയും അവന്‍റെ മകനായ എലെയാസാരിനെയും കൂട്ടി അവരെ ഹോര്‍പര്‍വതത്തിൽ കൊണ്ടുചെന്ന്</verse>
				<verse number="26">അഹരോന്‍റെ വസ്ത്രം ഊരി അവന്‍റെ മകനായ എലെയാസാരിനെ ധരിപ്പിക്കേണം; അഹരോന്‍ അവിടെവച്ചു മരിച്ച് തന്‍റെ ജനത്തോടു ചേരും.</verse>
				<verse number="27">യഹോവ കല്പിച്ചതുപോലെ മോശെ ചെയ്തു; സര്‍വസഭയും കാണ്‍കെ അവര്‍ ഹോര്‍പര്‍വതത്തിൽ കയറി.</verse>
				<verse number="28">മോശെ അഹരോന്‍റെ വസ്ത്രം ഊരി അവന്‍റെ മകനായ എലെയാസാരിനെ ധരിപ്പിച്ചു; അഹരോന്‍ അവിടെ പര്‍വതത്തിന്‍റെ മുകളിൽവച്ചു മരിച്ചു; മോശെയും എലെയാസാരും പര്‍വതത്തിൽനിന്ന് ഇറങ്ങിവന്നു.</verse>
				<verse number="29">അഹരോന്‍ മരിച്ചുപോയി എന്നു സഭയെല്ലാം അറിഞ്ഞപ്പോള്‍ യിസ്രായേൽഗൃഹമൊക്കെയും അഹരോനെക്കുറിച്ചു മുപ്പതു ദിവസം വിലാപിച്ചുകൊണ്ടിരുന്നു.</verse>
			</chapter>
			<chapter number="21">
				<verse number="1">യിസ്രായേൽ അഥാരീം വഴിയായി വരുന്നു എന്നു തെക്കേ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്‍രാജാവ് കേട്ടപ്പോള്‍ അവന്‍ യിസ്രായേലിനോട് യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.</verse>
				<verse number="2">അപ്പോള്‍ യിസ്രായേൽ യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്നു; ഈ ജനത്തെ നീ എന്‍റെ കൈയിൽ ഏല്പിച്ചാൽ ഞാന്‍ അവരുടെ പട്ടണങ്ങള്‍ ശപഥാര്‍പ്പിതമായി നശിപ്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="3">യഹോവ യിസ്രായേലിന്‍റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവര്‍ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാര്‍പ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിനു ഹോര്‍മ്മാ എന്നു പേരായി.</verse>
				<verse number="4">പിന്നെ അവര്‍ എദോംദേശത്തെ ചുറ്റിപ്പോകുവാന്‍ ഹോര്‍പര്‍വതത്തിങ്കൽനിന്ന് ചെങ്കടൽ വഴിയായി യാത്ര പുറപ്പെട്ടു; വഴിനിമിത്തം ജനത്തിന്‍റെ മനസ്സ് ക്ഷീണിച്ചു.</verse>
				<verse number="5">ജനം ദൈവത്തിനും മോശെക്കും വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങള്‍ ഞങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നത് എന്തിന്? ഇവിടെ അപ്പവുമില്ല, വെള്ളവുമില്ല; ഈ സാരമില്ലാത്ത ആഹാരം ഞങ്ങള്‍ക്കു വെറുപ്പാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">അപ്പോള്‍ യഹോവ ജനത്തിന്‍റെ ഇടയിൽ അഗ്നിസര്‍പ്പങ്ങളെ അയച്ചു; അവ ജനത്തെ കടിച്ചു; യിസ്രായേലിൽ വളരെ ജനം മരിച്ചു.</verse>
				<verse number="7">ആകയാൽ ജനം മോശെയുടെ അടുക്കൽ വന്നു; ഞങ്ങള്‍ യഹോവയ്ക്കും നിനക്കും വിരോധമായി സംസാരിച്ചതിനാൽ പാപം ചെയ്തിരിക്കുന്നു. സര്‍പ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവാന്‍ യഹോവയോടു പ്രാര്‍ഥിക്കേണം എന്നു പറഞ്ഞു; മോശെ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു.</verse>
				<verse number="8">യഹോവ മോശെയോട്: ഒരു അഗ്നിസര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കുക; കടിയേല്ക്കുന്നവന്‍ ആരെങ്കിലും അതിനെ നോക്കിയാൽ ജീവിക്കും എന്നു പറഞ്ഞു.</verse>
				<verse number="9">അങ്ങനെ മോശെ താമ്രംകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി കൊടിമരത്തിന്മേൽ തൂക്കി; പിന്നെ സര്‍പ്പം ആരെയെങ്കിലും കടിച്ചിട്ട് അവന്‍ താമ്രസര്‍പ്പത്തെ നോക്കിയാൽ ജീവിക്കും.</verse>
				<verse number="10">അനന്തരം യിസ്രായേൽമക്കള്‍ പുറപ്പെട്ട് ഓബോത്തിൽ പാളയമിറങ്ങി.</verse>
				<verse number="11">ഓബോത്തിൽനിന്നു യാത്ര പുറപ്പെട്ടു സൂര്യോദയത്തിനു നേരേ മോവാബിന്‍റെ കിഴക്കുള്ള മരുഭൂമിയിൽ ഇയ്യെ- അബാരീമിൽ പാളയമിറങ്ങി.</verse>
				<verse number="12">അവിടെനിന്നു പുറപ്പെട്ടു സാരേദ്താഴ്വരയിൽ പാളയമിറങ്ങി.</verse>
				<verse number="13">അവിടെനിന്ന് പുറപ്പെട്ട് അമോര്യരുടെ ദേശത്തുനിന്ന് ഉദ്ഭവിച്ചു മരുഭൂമിയിൽക്കൂടി ഒഴുകുന്ന അര്‍ന്നോന്‍തോട്ടിനക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിനും അമോര്യര്‍ക്കും മധ്യേ മോവാബിനുള്ള അതിര്‍ ആകുന്നു. അതുകൊണ്ട്:</verse>
				<verse number="14">“സൂഫയിലെ വാഹേബും അര്‍ന്നോന്‍താഴ്വരകളും ആരിന്‍റെ നിവാസത്തോളം നീണ്ടു.</verse>
				<verse number="15">മോവാബിന്‍റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്വരച്ചരിവ്” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.</verse>
				<verse number="16">അവിടെനിന്ന് അവര്‍ ബേരിലേക്കു പോയി; യഹോവ മോശെയോട്: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാന്‍ അവര്‍ക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണര്‍ അതു തന്നെ.</verse>
				<verse number="17">ആ സമയത്തു യിസ്രായേൽ: “കിണറേ, പൊങ്ങിവാ; അതിനു പാടുവിന്‍.</verse>
				<verse number="18">പ്രഭുക്കന്മാര്‍ കുഴിച്ച കിണര്‍; ജനശ്രേഷ്ഠന്മാര്‍ ചെങ്കോൽകൊണ്ടും തങ്ങളുടെ ദണ്ഡുകള്‍കൊണ്ടും കുത്തിയ കിണര്‍” എന്നുള്ള പാട്ടു പാടി.</verse>
				<verse number="19">പിന്നെ അവര്‍ മരുഭൂമിയിൽനിന്നു മത്ഥാനയ്ക്കും മത്ഥാനയിൽനിന്നു നഹലീയേലിനും നഹലീയേലിൽനിന്നു ബാമോത്തിനും</verse>
				<verse number="20">ബാമോത്തിൽനിന്നു മോവാബിന്‍റെ പ്രദേശത്തുള്ള താഴ്വരയിലേക്കും മരുഭൂമിക്കെതിരേയുള്ള പിസ്ഗാമുകളിലേക്കും യാത്ര ചെയ്തു.</verse>
				<verse number="21">അവിടെനിന്നു യിസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു:</verse>
				<verse number="22">ഞാന്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോവാന്‍ അനുവദിക്കേണമേ; ഞങ്ങള്‍ വയലിലെങ്കിലും മുന്തിരിത്തോട്ടത്തിലെങ്കിലും കയറുകയില്ല, കിണറ്റിലെ വെള്ളം കുടിക്കയുമില്ല; ഞങ്ങള്‍ നിന്‍റെ അതിര്‍ കഴിയുംവരെ രാജപാതയിൽക്കൂടി തന്നെ പൊയ്ക്കൊള്ളാം എന്നു പറയിച്ചു.</verse>
				<verse number="23">എന്നാൽ സീഹോന്‍ തന്‍റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാന്‍ സമ്മതിക്കാതെ തന്‍റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്‍റെ നേരേ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന്‍ യാഹാസിൽ വന്ന് യിസ്രായേലിനോടു യുദ്ധം ചെയ്തു.</verse>
				<verse number="24">യിസ്രായേൽ അവനെ വാളിന്‍റെ വായ്ത്തലകൊണ്ടു വെട്ടി, അര്‍ന്നോന്‍മുതൽ യബ്ബോക് വരെയും അമ്മോന്യരുടെ അതിര്‍വരെയും ഉള്ള അവന്‍റെ ദേശത്തെ കൈവശമാക്കി; അമ്മോന്യരുടെ അതിരോ ഉറപ്പുള്ളത് ആയിരുന്നു.</verse>
				<verse number="25">ഈ പട്ടണങ്ങള്‍ എല്ലാം യിസ്രായേൽ പിടിച്ചു; അങ്ങനെ യിസ്രായേൽ അമോര്യരുടെ എല്ലാ പട്ടണങ്ങളിലും കുടിപാര്‍ത്തു; ഹെശ്ബോനിലും അതിന്‍റെ സകല ഗ്രാമങ്ങളിലും തന്നെ.</verse>
				<verse number="26">ഹെശ്ബോന്‍ അമോര്യരുടെ രാജാവായ സീഹോന്‍റെ നഗരം ആയിരുന്നു; അവന്‍ മുമ്പിലത്തെ മോവാബ്‍രാവിനോടു പടയെടുത്ത് അര്‍ന്നോന്‍വരെ ഉള്ള അവന്‍റെ ദേശമൊക്കെയും അവന്‍റെ കൈയിൽനിന്നു പിടിച്ചിരുന്നു.</verse>
				<verse number="27">അതുകൊണ്ട് കവിവരന്മാര്‍ പറയുന്നത്: “ഹെശ്ബോനിൽ വരുവിന്‍; സീഹോന്‍റെ നഗരം പണിതുറപ്പിക്കട്ടെ.</verse>
				<verse number="28">ഹെശ്ബോനിൽനിന്നു തീയും സീഹോന്‍റെ നഗരത്തിൽനിന്നു ജ്വാലയും പുറപ്പെട്ടു, മോവാബിലെ ആരിനെയും അര്‍ന്നോന്‍തീരത്തെ ഗിരിനിവാസികളെയും ദഹിപ്പിച്ചു.</verse>
				<verse number="29">മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശിന്‍റെ ജനമേ,നീ മുടിഞ്ഞിരിക്കുന്നു. അവന്‍ തന്‍റെ പുത്രന്മാരെ പലായനത്തിനും പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമയായും കൊടുത്തു.</verse>
				<verse number="30">ഞങ്ങള്‍ അവരെ അമ്പെയ്തു; ദീബോന്‍വരെ ഹെശ്ബോന്‍ നശിച്ചു; മെദബവരെയുള്ള നോഫയോളം അവരെ ശൂന്യമാക്കി.”</verse>
				<verse number="31">ഇങ്ങനെ യിസ്രായേൽ അമോര്യരുടെ ദേശത്തു കുടിപാര്‍ത്തു.</verse>
				<verse number="32">അനന്തരം മോശെ യസേരിനെ ഒറ്റുനോക്കുവാന്‍ ആളയച്ചു; അവര്‍ അതിന്‍റെ ഗ്രാമങ്ങളെ പിടിച്ച് അവിടെയുള്ള അമോര്യരെ ഓടിച്ചുകളഞ്ഞു.</verse>
				<verse number="33">പിന്നെ അവര്‍ തിരിഞ്ഞു ബാശാന്‍വഴിയായി പോയി; ബാശാന്‍രാജാവായ ഓഗ് തന്‍റെ സകല ജനവുമായി അവരുടെ നേരേ പുറപ്പെട്ട് എദ്രെയിൽവച്ചു പടയേറ്റു.</verse>
				<verse number="34">അപ്പോള്‍ യഹോവ മോശെയോട്: അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്‍റെ സകല ജനത്തെയും അവന്‍റെ ദേശത്തെയും ഞാന്‍ നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; നീ ഹെശ്ബോനിൽ പാര്‍ത്ത അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="35">അങ്ങനെ അവര്‍ അവനെയും അവന്‍റെ പുത്രന്മാരെയും അവന്‍റെ സകല ജനത്തെയും ഒട്ടൊഴിയാതെ സംഹരിച്ചു, അവന്‍റെ ദേശത്തെ കൈവശമാക്കുകയും ചെയ്തു.</verse>
			</chapter>
			<chapter number="22">
				<verse number="1">യിസ്രായേൽമക്കള്‍ യാത്ര പുറപ്പെട്ട് യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാനക്കരെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.</verse>
				<verse number="2">യിസ്രായേൽ അമോര്യരോടു ചെയ്തതൊക്കെയും സിപ്പോരിന്‍റെ മകനായ ബാലാക് അറിഞ്ഞു.</verse>
				<verse number="3">ജനം വളരെയായിരുന്നതുകൊണ്ടു മോവാബ് ഏറ്റവും ഭയപ്പെട്ടു; യിസ്രായേൽമക്കളെക്കുറിച്ചു മോവാബ് പരിഭ്രമിച്ചു.</verse>
				<verse number="4">മോവാബ് മിദ്യാന്യമൂപ്പന്മാരോട്: കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ കൂട്ടം നമ്മുടെ ചുറ്റുമുള്ള എല്ലാവരെയും നക്കിക്കളയും എന്നു പറഞ്ഞു. അക്കാലത്തു മോവാബ്‍രാജാവ് സിപ്പോരിന്‍റെ മകനായ ബാലാക് ആയിരുന്നു.</verse>
				<verse number="5">അവന്‍ ബെയോരിന്‍റെ മകനായ ബിലെയാമിനെ വിളിപ്പാന്‍ അവന്‍റെ സ്വജാതിക്കാരുടെ ദേശത്തു നദീതീരത്തുള്ള പെഥോരിലേക്കു ദൂതന്മാരെ അയച്ചു: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; അവര്‍ എനിക്കെതിരേ പാര്‍ക്കുന്നു.</verse>
				<verse number="6">നീ വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ; അവര്‍ എന്നെക്കാള്‍ ഏറ്റവും ബലവാന്മാര്‍ ആയിരിക്കകൊണ്ടു പക്ഷേ അവരെ തോല്പിച്ചു ദേശത്തുനിന്ന് ഓടിച്ചുകളവാന്‍ എനിക്കു കഴിവുണ്ടാകുമായിരിക്കും; നീ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍, നീ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു ഞാന്‍ അറിയുന്നു എന്നു പറയിച്ചു.</verse>
				<verse number="7">മോവാബ്യമൂപ്പന്മാരും മിദ്യാന്യമൂപ്പന്മാരുംകൂടി കൈയിൽ പ്രശ്നദക്ഷിണയുമായി ബിലെയാമിന്‍റെ അടുക്കൽ ചെന്നു ബാലാക്കിന്‍റെ വാക്കുകളെ അവനോടു പറഞ്ഞു.</verse>
				<verse number="8">അവന്‍ അവരോട്: ഇന്നു രാത്രി ഇവിടെ പാര്‍പ്പിന്‍; യഹോവ എന്നോട് അരുളിച്ചെയ്യുന്നതുപോലെ ഞാന്‍ നിങ്ങളോട് ഉത്തരം പറയാം എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാര്‍ ബിലെയാമിനോടുകൂടെ പാര്‍ത്തു.</verse>
				<verse number="9">ദൈവം ബിലെയാമിന്‍റെ അടുക്കൽ വന്നു: നിന്നോടുകൂടെയുള്ള ഈ മനുഷ്യര്‍ ആരെന്നു ചോദിച്ചു.</verse>
				<verse number="10">ബിലെയാം ദൈവത്തോട്: ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണം;</verse>
				<verse number="11">പക്ഷേ അവരോടു യുദ്ധം ചെയ്ത് അവരെ ഓടിച്ചുകളവാന്‍ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‍രാവായി സിപ്പോരിന്‍റെ മകനായ ബാലാക് എന്‍റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="12">ദൈവം ബിലെയാമിനോട്: നീ അവരോടുകൂടെ പോകരുത്; ആ ജനത്തെ ശപിക്കയും അരുത്; അവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു എന്നു കല്പിച്ചു.</verse>
				<verse number="13">ബിലെയാം രാവിലെ എഴുന്നേറ്റ് ബാലാക്കിന്‍റെ പ്രഭുക്കന്മാരോട്: നിങ്ങളുടെ ദേശത്തേക്കു പോകുവിന്‍; നിങ്ങളോടുകൂടെ പോരുവാന്‍ യഹോവ എനിക്ക് അനുവാദം തരുന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="14">മോവാബ്യപ്രഭുക്കന്മാര്‍ പുറപ്പെട്ടു ബാലാക്കിന്‍റെ അടുക്കൽ ചെന്നു: ബിലെയാമിനു ഞങ്ങളോടുകൂടെ വരുവാന്‍ മനസ്സില്ല എന്നു പറഞ്ഞു.</verse>
				<verse number="15">ബാലാക് വീണ്ടും അവരെക്കാള്‍ മാന്യരായ അധികം പ്രഭുക്കന്മാരെ അയച്ചു.</verse>
				<verse number="16">അവര്‍ ബിലെയാമിന്‍റെ അടുക്കൽ വന്ന് അവനോട്: എന്‍റെ അടുക്കൽ വരുന്നതിന് മുടക്കം ഒന്നും പറയരുതേ.</verse>
				<verse number="17">ഞാന്‍ നിന്നെ ഏറ്റവും ബഹുമാനിക്കും; നീ എന്നോടു പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം; വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കേണമേ എന്നു സിപ്പോരിന്‍റെ മകനായ ബാലാക് പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="18">ബിലെയാം ബാലാക്കിന്‍റെ ഭൃത്യന്മാരോട്: ബാലാക് തന്‍റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും എനിക്കു തന്നാലും എന്‍റെ ദൈവമായ യഹോവയുടെ കല്പന ലംഘിച്ച് ഏറെയോ കുറെയോ ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല.</verse>
				<verse number="19">ആകയാൽ യഹോവ ഇനിയും എന്നോട് എന്ത് അരുളിച്ചെയ്യും എന്നു ഞാന്‍ അറിയട്ടെ; നിങ്ങളും ഈ രാത്രി ഇവിടെ പാര്‍പ്പിന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="20">രാത്രിയിൽ ദൈവം ബിലെയാമിന്‍റെ അടുക്കൽ വന്നു: ഇവര്‍ നിന്നെ വിളിപ്പാന്‍ വന്നിരിക്കുന്നു എങ്കിൽ പുറപ്പെട്ട് അവരോടുകൂടെ പോക; എന്നാൽ ഞാന്‍ നിന്നോടു കല്പിക്കുന്ന കാര്യം മാത്രമേ ചെയ്യാവൂ എന്നു കല്പിച്ചു.</verse>
				<verse number="21">ബിലെയാം രാവിലെ എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു മോവാബ്യപ്രഭുക്കന്മാരോടുകൂടെ പോയി.</verse>
				<verse number="22">അവന്‍ പോകുന്നതുകൊണ്ടു ദൈവത്തിന്‍റെ കോപം ജ്വലിച്ചു; യഹോവയുടെ ദൂതന്‍ വഴിയിൽ അവനു പ്രതിയോഗിയായി നിന്നു; അവനോ കഴുതപ്പുറത്തു കയറി യാത്ര ചെയ്കയായിരുന്നു; അവന്‍റെ രണ്ടു ബാല്യക്കാരും കൂടെ ഉണ്ടായിരുന്നു.</verse>
				<verse number="23">യഹോവയുടെ ദൂതന്‍ വാള്‍ ഊരിപ്പിടിച്ചുകൊണ്ടു വഴിയിൽ നില്ക്കുന്നതു കഴുത കണ്ടു; കഴുത വഴിയിൽനിന്നു മാറി വയലിലേക്കു പോയി; കഴുതയെ വഴിയിലേക്കു തിരിക്കേണ്ടതിന് ബിലെയാം അതിനെ അടിച്ചു.</verse>
				<verse number="24">പിന്നെ യഹോവയുടെ ദൂതന്‍ ഇരുപുറവും മതിലുള്ള മുന്തിരിത്തോട്ടങ്ങളുടെ ഇടുക്കുവഴിയിൽ നിന്നു.</verse>
				<verse number="25">കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ മതിലരികെ ഒതുങ്ങി ബിലെയാമിന്‍റെ കാൽ മതിലോടു ചേര്‍ത്തു ഞെക്കി; അവന്‍ അതിനെ വീണ്ടും അടിച്ചു.</verse>
				<verse number="26">പിന്നെ യഹോവയുടെ ദൂതന്‍ മുമ്പോട്ടുചെന്ന് ഇടത്തോട്ടും വലത്തോട്ടും മാറുവാന്‍ വഴിയില്ലാത്ത ഒരു ഇടുക്കിടയിൽ നിന്നു.</verse>
				<verse number="27">യഹോവയുടെ ദൂതനെ കണ്ടപ്പോള്‍ കഴുത ബിലെയാമിന്‍റെ കീഴെ കിടന്നുകളഞ്ഞു; ബിലെയാമിന്‍റെ കോപം ജ്വലിച്ച് അവന്‍ കഴുതയെ വടികൊണ്ട് അടിച്ചു.</verse>
				<verse number="28">അപ്പോള്‍ യഹോവ കഴുതയുടെ വായ് തുറന്നു; അതു ബിലെയാമിനോട്: നീ എന്നെ ഈ മൂന്നു പ്രാവശ്യം അടിപ്പാന്‍ ഞാന്‍ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു.</verse>
				<verse number="29">ബിലെയാം കഴുതയോട്: നീ എന്നെ കളിയാക്കിയതുകൊണ്ടത്രേ. എന്‍റെ കൈയിൽ ഒരു വാള്‍ ഉണ്ടായിരുന്നെങ്കിൽ ഞാന്‍ ഇപ്പോള്‍തന്നെ നിന്നെ കൊന്നുകളയുമായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="30">കഴുത ബിലെയാമിനോട്: ഞാന്‍ നിന്‍റെ കഴുതയല്ലയോ? ഇക്കാലമൊക്കെയും എന്‍റെ പുറത്തല്ലയോ നീ കയറി നടന്നത്? ഞാന്‍ എപ്പോഴെങ്കിലും ഇങ്ങനെ നിന്നോടു കാണിച്ചിട്ടുണ്ടോ എന്നു ചോദിച്ചു. ഇല്ല എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="31">അപ്പോള്‍ യഹോവ ബിലെയാമിന്‍റെ കണ്ണ് തുറന്നു, യഹോവയുടെ ദൂതന്‍ വാളൂരിപ്പിടിച്ചുകൊണ്ടു നില്ക്കുന്നത് അവന്‍ കണ്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു.</verse>
				<verse number="32">യഹോവയുടെ ദൂതന്‍ അവനോട്: ഈ മൂന്നു പ്രാവശ്യം നീ കഴുതയെ അടിച്ചത് എന്ത്? ഇതാ, ഞാന്‍ നിനക്കു പ്രതിയോഗിയായി പുറപ്പെട്ടിരിക്കുന്നു: നിന്‍റെ വഴി നാശകരം എന്നു ഞാന്‍ കാണുന്നു.</verse>
				<verse number="33">കഴുത എന്നെ കണ്ട് ഈ മൂന്നു പ്രാവശ്യം എന്‍റെ മുമ്പിൽനിന്നു മാറിപ്പോയി; അതു മാറിപ്പോയിരുന്നില്ലങ്കിൽ ഞാന്‍ ഇപ്പോള്‍തന്നെ നിന്നെ കൊന്നുകളകയും അതിനെ ജീവനോടെ രക്ഷിക്കയും ചെയ്യുമായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="34">ബിലെയാം യഹോവയുടെ ദൂതനോട്: ഞാന്‍ പാപം ചെയ്തിരിക്കുന്നു: നീ എനിക്ക് എതിരായി വഴിയിൽ നിന്നിരുന്നു എന്നു ഞാന്‍ അറിഞ്ഞില്ല; ഇതു നിനക്ക് അനിഷ്ടമെന്നു വരികിൽ ഞാന്‍ മടങ്ങിപ്പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.</verse>
				<verse number="35">യഹോവയുടെ ദൂതന്‍ ബിലെയാമിനോട്: ഇവരോടുകൂടെ പോക; എങ്കിലും ഞാന്‍ നിന്നോടു കല്പിക്കുന്ന വചനം മാത്രമേ പറയാവൂ എന്നു പറഞ്ഞു; ബിലെയാം ബാലാക്കിന്‍റെ പ്രഭുക്കന്മാരോടുകൂടെ പോകയും ചെയ്തു.</verse>
				<verse number="36">ബിലെയാം വരുന്നു എന്നു ബാലാക് കേട്ടപ്പോള്‍ അര്‍ന്നോന്‍തീരത്തു ദേശത്തിന്‍റെ അതിരിലുള്ള ഈര്‍മോവാബ്‍വരെ അവനെ എതിരേറ്റു ചെന്നു.</verse>
				<verse number="37">ബാലാക് ബിലെയാമിനോട്: ഞാന്‍ നിന്നെ വിളിപ്പാന്‍ ആളയച്ചില്ലയോ? നീ വരാതിരുന്നത് എന്ത്? നിന്നെ ബഹുമാനിപ്പാന്‍ എനിക്കു കഴികയില്ലയോ എന്നു പറഞ്ഞതിനു</verse>
				<verse number="38">ബിലെയാം ബാലാക്കിനോട്: ഞാന്‍ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാന്‍ എനിക്കു കഴിയുമോ? ദൈവം എന്‍റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാന്‍ പ്രസ്താവിക്കയുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="39">അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവര്‍ കിര്യത്ത്-ഹൂസോത്തിൽ എത്തി.</verse>
				<verse number="40">ബാലാക് കാളകളെയും ആടുകളെയും അറുത്ത് ബിലെയാമിനും അവനോടുകൂടെയുള്ള പ്രഭുക്കന്മാര്‍ക്കും കൊടുത്തയച്ചു.</verse>
				<verse number="41">പിറ്റന്നാള്‍ ബാലാക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടു പോയി; അവിടെനിന്ന് അവന്‍ ജനത്തിന്‍റെ ഒരു അറ്റം കണ്ടു.</verse>
			</chapter>
			<chapter number="23">
				<verse number="1">അനന്തരം ബിലെയാം ബാലാക്കിനോട്: ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.</verse>
				<verse number="2">ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;</verse>
				<verse number="3">പിന്നെ ബിലെയാം ബാലാക്കിനോട്: നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കൽ നില്ക്ക; ഞാന്‍ അങ്ങോട്ടു ചെല്ലട്ടെ; പക്ഷേ യഹോവ എനിക്കു പ്രത്യക്ഷനാകും; അവന്‍ എന്നെ ദര്‍ശിപ്പിക്കുന്നതു ഞാന്‍ നിന്നോട് അറിയിക്കും എന്നു പറഞ്ഞു കുന്നിന്മേൽ കയറി.</verse>
				<verse number="4">ദൈവം ബിലെയാമിനു പ്രത്യക്ഷനായി; ബിലെയാം അവനോട്: ഞാന്‍ ഏഴു പീഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="5">എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്‍റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്‍റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറയേണം എന്നു കല്പിച്ചു.</verse>
				<verse number="6">അവന്‍ അവന്‍റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാര്‍ എല്ലാവരും ഹോമയാഗത്തിന്‍റെ അടുക്കൽ നിന്നിരുന്നു.</verse>
				<verse number="7">അപ്പോള്‍ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ത ബാലാക് എന്നെ അരാമിൽനിന്നും മോവാബ്‍രാജാവ് പൂര്‍വപര്‍വതങ്ങളിൽ നിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.</verse>
				<verse number="8">ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാന്‍ എങ്ങനെ പ്രാകും?</verse>
				<verse number="9">ശിലാഗ്രങ്ങളിൽനിന്നു ഞാന്‍ അവനെ കാണുന്നു; ഗിരികളിൽനിന്നു ഞാന്‍ അവനെ ദര്‍ശിക്കുന്നു; ഇതാ തനിച്ചു പാര്‍ക്കുന്നൊരു ജനം; ജാതികളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നതുമില്ല.</verse>
				<verse number="10">യാക്കോബിന്‍റെ ധൂളിയെ ആര്‍ക്ക് എണ്ണാം? യിസ്രായേലിന്‍റെ കാലംശത്തെ ആര്‍ക്കു ഗണിക്കാം? ഭക്തന്മാര്‍ മരിക്കുമ്പോലെ ഞാന്‍ മരിക്കട്ടെ; എന്‍റെ അവസാനം അവന്‍റേതുപോലെ ആകട്ടെ.</verse>
				<verse number="11">ബാലാക് ബിലെയാമിനോട്: നീ എന്നോട് ഈ ചെയ്തത് എന്ത്? എന്‍റെ ശത്രുക്കളെ ശപിപ്പാനല്ലോ ഞാന്‍ നിന്നെ വരുത്തിയത്? നീയോ അവരെ അനുഗ്രഹിക്കയത്രേ ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="12">അതിന് അവന്‍: യഹോവ എന്‍റെ നാവിന്മേൽ തന്നതു പറവാന്‍ ഞാന്‍ ശ്രദ്ധിക്കേണ്ടായോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="13">ബാലാക് അവനോട്: നീ അവരെ മറ്റൊരു സ്ഥലത്തുനിന്നു കാണേണ്ടതിന് എന്നോടുകൂടെ വരിക; എന്നാൽ അവരുടെ ഒരറ്റം മാത്രമല്ലാതെ എല്ലാവരെയും കാണുകയില്ല; അവിടെനിന്ന് അവരെ ശപിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="14">ഇങ്ങനെ അവന്‍ പിസ്ഗാകൊടുമുടിയിൽ സോഫീം എന്ന മുകള്‍പ്പരപ്പിലേക്ക് അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിത് ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.</verse>
				<verse number="15">പിന്നെ അവന്‍ ബാലാക്കിനോട്: ഇവിടെ നിന്‍റെ ഹോമയാഗത്തിന്‍റെ അടുക്കൽ നില്ക്ക; ഞാന്‍ അങ്ങോട്ടു ചെന്നു കാണട്ടെ എന്നു പറഞ്ഞു.</verse>
				<verse number="16">യഹോവ ബിലെയാമിനു പ്രത്യക്ഷനായി അവന്‍റെ നാവിന്മേൽ ഒരു വചനം കൊടുത്തു: ബാലാക്കിന്‍റെ അടുക്കൽ മടങ്ങിച്ചെന്ന് ഇപ്രകാരം പറക എന്നു കല്പിച്ചു.</verse>
				<verse number="17">അവന്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ അവന്‍ മോവാബ്യപ്രഭുക്കന്മാരോടുകൂടെ തന്‍റെ ഹോമയാഗത്തിന്‍റെ അടുക്കൽ നിന്നിരുന്നു. അപ്പോള്‍ ബാലാക് അവനോട്: യഹോവ എന്ത് അരുളിച്ചെയ്തു എന്നു ചോദിച്ചു.</verse>
				<verse number="18">അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ബാലാക്കേ, എഴുന്നേറ്റു കേള്‍ക്ക; സിപ്പോരിന്‍റെ പുത്രാ, എനിക്കു ചെവിതരിക.</verse>
				<verse number="19">വ്യാജം പറവാന്‍ ദൈവം മനുഷ്യനല്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യപുത്രനുമല്ല; താന്‍ കല്പിച്ചതു ചെയ്യാതിരിക്കുമോ? താന്‍ അരുളിച്ചെയ്തതു നിവര്‍ത്തിക്കാതിരിക്കുമോ?</verse>
				<verse number="20">അനുഗ്രഹിപ്പാന്‍ എനിക്കു കല്പന ലഭിച്ചിരിക്കുന്നു; അവന്‍ അനുഗ്രഹിച്ചിരിക്കുന്നു; എനിക്ക് അതു മറിച്ചുകൂടാ.</verse>
				<verse number="21">യാക്കോബിൽ തിന്മ കാണ്‍മാനില്ല; യിസ്രായേലിൽ കഷ്ടത ദര്‍ശിപ്പാനുമില്ല; അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കുന്നു; രാജകോലാഹലം അവരുടെ മധ്യേ ഉണ്ട്.</verse>
				<verse number="22">ദൈവം അവരെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്.</verse>
				<verse number="23">ആഭിചാരം യാക്കോബിനു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല; ഇപ്പോള്‍ യാക്കോബിനെക്കുറിച്ചും യിസ്രായേലിനെക്കുറിച്ചും: ദൈവം എന്തെല്ലാം പ്രവര്‍ത്തിച്ചിരിക്കുന്നു എന്നേ പറയാവൂ.</verse>
				<verse number="24">ഇതാ, ജനം സിംഹിയെപ്പോലെ എഴുന്നേല്ക്കുന്നു; ബാലസിംഹത്തെപ്പോലെ തെളിഞ്ഞുനില്ക്കുന്നു; അവന്‍ ഇര പിടിച്ചു തിന്നാതെയും നിഹതന്മാരുടെ രക്തം കുടിക്കാതെയും കിടക്കയില്ല.</verse>
				<verse number="25">അപ്പോള്‍ ബാലാക് ബിലെയാമിനോട്: അവരെ ശപിക്കയും വേണ്ട അനുഗ്രഹിക്കയും വേണ്ട എന്നു പറഞ്ഞു.</verse>
				<verse number="26">ബിലെയാം ബാലാക്കിനോട്: യഹോവ കല്പിക്കുന്നതൊക്കെയും ഞാന്‍ ചെയ്യും എന്നു നിന്നോട് പറഞ്ഞില്ലയോ എന്നുത്തരം പറഞ്ഞു.</verse>
				<verse number="27">ബാലാക് ബിലെയാമിനോട്: വരിക, ഞാന്‍ നിന്നെ മറ്റൊരു സ്ഥലത്തു കൊണ്ടുപോകും; അവിടെനിന്ന് നീ എനിക്കുവേണ്ടി അവരെ ശപിപ്പാന്‍ ദൈവത്തിനു പക്ഷേ സമ്മതം ആകും എന്നു പറഞ്ഞു.</verse>
				<verse number="28">അങ്ങനെ ബാലാക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോര്‍മലയുടെ മുകളിൽ കൊണ്ടുപോയി.</verse>
				<verse number="29">ബിലെയാം ബാലാക്കിനോട്: ഇവിടെ എനിക്ക് ഏഴു യാഗപീഠം പണിത് ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഒരുക്കിനിര്‍ത്തുക എന്നു പറഞ്ഞു.</verse>
				<verse number="30">ബിലെയാം പറഞ്ഞതുപോലെ ബാലാക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.</verse>
			</chapter>
			<chapter number="24">
				<verse number="1">യിസ്രായേലിനെ അനുഗ്രഹിക്കുന്നതു യഹോവയ്ക്കു പ്രസാദമെന്നു ബിലെയാം കണ്ടപ്പോള്‍ അവന്‍ മുമ്പിലത്തെപ്പോലെ ലക്ഷണം നോക്കുവാന്‍ പോകാതെ മരുഭൂമിക്കു നേരേ മുഖം തിരിച്ചു.</verse>
				<verse number="2">ബിലെയാം തല ഉയര്‍ത്തി യിസ്രായേൽ ഗോത്രംഗോത്രമായി പാര്‍ക്കുന്നതു കണ്ടു; ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ വന്നു;</verse>
				<verse number="3">അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയത്: ബെയോരിന്‍റെ മകനായ ബിലെയാം പറയുന്നു;</verse>
				<verse number="4">കണ്ണടച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു; ദൈവത്തിന്‍റെ അരുളപ്പാടു കേള്‍ക്കുന്നവന്‍, സര്‍വശക്തന്‍റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍, വീഴുമ്പോള്‍ കണ്ണ് തുറന്നിരിക്കുന്നവന്‍ പറയുന്നത്:</verse>
				<verse number="5">യാക്കോബേ, നിന്‍റെ കൂടാരങ്ങള്‍, യിസ്രായേലേ, നിന്‍റെ നിവാസങ്ങള്‍ എത്ര മനോഹരം!</verse>
				<verse number="6">താഴ്വരപോലെ അവ പരന്നിരിക്കുന്നു; നദീതീരത്തെ ഉദ്യാനങ്ങള്‍പോലെ, യഹോവ നട്ടിരിക്കുന്ന ചന്ദനവൃക്ഷങ്ങള്‍ പോലെ, ജലാന്തികേയുള്ള ദേവദാരുക്കള്‍ പോലെതന്നെ.</verse>
				<verse number="7">അവന്‍റെ തൊട്ടികളിൽനിന്നു വെള്ളം ഒഴുകുന്നു; അവന്‍റെ വിത്തിനു വെള്ളം ധാരാളം; അവന്‍റെ അരചന്‍ ആഗാഗിലും ശ്രേഷ്ഠന്‍; അവന്‍റെ രാജത്വം ഉന്നതംതന്നെ.</verse>
				<verse number="8">ദൈവം അവനെ മിസ്രയീമിൽനിന്നു കൊണ്ടുവരുന്നു; കാട്ടുപോത്തിനു തുല്യമായ ബലം അവന് ഉണ്ട്; ശത്രുജാതികളെ അവന്‍ തിന്നുകളയുന്നു; അവരുടെ അസ്ഥികളെ അവന്‍ തകര്‍ക്കുന്നു; അസ്ത്രം എയ്ത് അവരെ തുളയ്ക്കുന്നു.</verse>
				<verse number="9">അവന്‍ സിംഹംപോലെ പതുങ്ങിക്കിടക്കുന്നു; ഒരു സിംഹികണക്കെത്തന്നെ; ആര്‍ അവനെ ഉണര്‍ത്തും? നിന്നെ അനുഗ്രഹിക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍; നിന്നെ ശപിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.</verse>
				<verse number="10">അപ്പോള്‍ ബാലാക്കിന്‍റെ കോപം ബിലെയാമിന്‍റെ നേരേ ജ്വലിച്ചു; അവന്‍ കൈ ഞെരിച്ചു ബിലെയാമിനോട്: എന്‍റെ ശത്രുക്കളെ ശപിപ്പാന്‍ ഞാന്‍ നിന്നെ വിളിപ്പിച്ചു; നീയോ ഇവരെ ഈ മൂന്നു പ്രാവശ്യവും ആശീര്‍വദിക്കയത്രേ ചെയ്തിരിക്കുന്നു.</verse>
				<verse number="11">ഇപ്പോള്‍ നിന്‍റെ സ്ഥലത്തേക്ക് ഓടിപ്പോക; നിന്നെ ഏറ്റവും ബഹുമാനിപ്പാന്‍ ഞാന്‍ വിചാരിച്ചിരുന്നു; എന്നാൽ യഹോവ നിനക്കു ബഹുമാനം മുടക്കിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="12">അതിനു ബിലെയാം ബാലാക്കിനോടു പറഞ്ഞത്: ബാലാക് തന്‍റെ ഗൃഹം നിറച്ചു വെള്ളിയും പൊന്നും തന്നാലും യഹോവയുടെ കല്പന ലംഘിച്ച് ഗുണമെങ്കിലും ദോഷമെങ്കിലും സ്വമേധയായി ചെയ്‍വാന്‍ എനിക്കു കഴിയുന്നതല്ല; യഹോവ അരുളിച്ചെയ്യുന്നതു മാത്രമേ ഞാന്‍ പറകയുള്ളൂ</verse>
				<verse number="13">എന്ന് എന്‍റെ അടുക്കൽ നീ അയച്ച ദൂതന്മാരോടു ഞാന്‍ പറഞ്ഞില്ലയോ?</verse>
				<verse number="14">ഇപ്പോള്‍ ഇതാ ഞാന്‍ എന്‍റെ ജനത്തിന്‍റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്ത് ഈ ജനം നിന്‍റെ ജനത്തോട് എന്തു ചെയ്യുമെന്നു ഞാന്‍ നിന്നെ അറിയിക്കാം.</verse>
				<verse number="15">പിന്നെ അവന്‍ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്‍റെ മകന്‍ ബിലെയാം പറയുന്നു; കണ്ണടച്ചിരിക്കുന്ന പുരുഷന്‍ പറയുന്നു;</verse>
				<verse number="16">ദൈവത്തിന്‍റെ അരുളപ്പാട് കേള്‍ക്കുന്നവന്‍, അത്യുന്നതന്‍റെ പരിജ്ഞാനം പ്രാപിച്ചവന്‍, സര്‍വശക്തന്‍റെ ദര്‍ശനം ദര്‍ശിക്കുന്നവന്‍, വീഴുമ്പോള്‍ കണ്ണ് തുറന്നിരിക്കുന്നവന്‍ പറയുന്നത്:</verse>
				<verse number="17">ഞാന്‍ അവനെ കാണും, ഇപ്പോള്‍ അല്ലതാനും; ഞാന്‍ അവനെ ദര്‍ശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്‍റെ പാര്‍ശ്വങ്ങളെയെല്ലാം തകര്‍ക്കയും തുമുലപുത്രന്മാരെയൊക്കെയും സംഹരിക്കയും ചെയ്യും.</verse>
				<verse number="18">എദോം ഒരു അധീനദേശമാകും; ശത്രുവായ സേയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവര്‍ത്തിക്കും.</verse>
				<verse number="19">യാക്കോബിൽനിന്ന് ഒരുത്തന്‍ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവന്‍ നഗരത്തിൽ നിന്നു നശിപ്പിക്കും.</verse>
				<verse number="20">അവന്‍ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയത്: അമാലേക് ജാതികളിൽ മുമ്പന്‍; അവന്‍റെ അവസാനമോ നാശം അത്രേ.</verse>
				<verse number="21">അവന്‍ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയത്: നിന്‍റെ നിവാസം ഉറപ്പുള്ളത്; നിന്‍റെ കൂട് പാറയിൽ വച്ചിരിക്കുന്നു.</verse>
				<verse number="22">എങ്കിലും കേന്യനു നിര്‍മ്മൂലനാശം ഭവിക്കും; അശ്ശൂര്‍ നിന്നെ പിടിച്ചു കൊണ്ടുപോവാന്‍ ഇനിയെത്ര?</verse>
				<verse number="23">പിന്നെ അവന്‍ ഈ സുഭാഷിതം ചൊല്ലിയത്: ഹാ, ദൈവം ഇതു നിവര്‍ത്തിക്കുമ്പോള്‍ ആര്‍ ജീവിച്ചിരിക്കും?</verse>
				<verse number="24">കിത്തീംതീരത്തുനിന്നു കപ്പലുകള്‍ വരും; അവ അശ്ശൂരിനെ താഴ്ത്തും, ഏബെരിനെയും താഴ്ത്തും. അവനും നിര്‍മ്മൂലനാശം ഭവിക്കും.</verse>
				<verse number="25">അതിന്‍റെശേഷം ബിലെയാം പുറപ്പെട്ടു തന്‍റെ സ്ഥലത്തേക്കു മടങ്ങിപ്പോയി; ബാലാക്കും തന്‍റെ വഴിക്കു പോയി.</verse>
			</chapter>
			<chapter number="25">
				<verse number="1">യിസ്രായേൽ ശിത്തീമിൽ പാര്‍ക്കുമ്പോള്‍ ജനം മോവാബ്യസ്ത്രീകളുമായി പരസംഗം തുടങ്ങി.</verse>
				<verse number="2">അവര്‍ ജനത്തെ തങ്ങളുടെ ദേവന്മാരുടെ ബലികള്‍ക്കു വിളിക്കയും ജനം ഭക്ഷിച്ച് അവരുടെ ദേവന്മാരെ നമസ്കരിക്കയും ചെയ്തു.</verse>
				<verse number="3">യിസ്രായേൽ ബാൽപെയോരിനോടു ചേര്‍ന്നു, യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു.</verse>
				<verse number="4">യഹോവ മോശെയോട്: ജനത്തിന്‍റെ തലവന്മാരെയൊക്കെയും കൂട്ടി യഹോവയുടെ ഉഗ്രകോപം യിസ്രായേലിനെ വിട്ടുമാറേണ്ടതിന് അവരെ യഹോവയുടെ മുമ്പാകെ പരസ്യമായി തൂക്കിക്കളക എന്നു കല്പിച്ചു.</verse>
				<verse number="5">മോശെ യിസ്രായേൽ ന്യായാധിപന്മാരോട്: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ആളുകളിൽ ബാൽപെയോരിനോടു ചേര്‍ന്നവരെ കൊല്ലുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="6">എന്നാൽ മോശെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സര്‍വസഭയും കാണ്‍കെ, ഒരു യിസ്രായേല്യന്‍ തന്‍റെ സഹോദരന്മാരുടെ മധ്യത്തിലേക്ക് ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.</verse>
				<verse number="7">അഹരോന്‍പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അതു കണ്ടപ്പോള്‍ സഭയുടെ മധ്യേ നിന്ന് എഴുന്നേറ്റു കൈയിൽ ഒരു കുന്തം എടുത്ത്,</verse>
				<verse number="8">ആ യിസ്രായേല്യന്‍റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്ന് ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയുംതന്നെ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോള്‍ ബാധ യിസ്രായേൽമക്കളെ വിട്ടുമാറി.</verse>
				<verse number="9">ബാധകൊണ്ടു മരിച്ചുപോയവര്‍ ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="10">പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="11">ഞാന്‍ എന്‍റെ തീക്ഷ്ണതയിൽ യിസ്രായേൽമക്കളെ സംഹരിക്കാതിരിക്കേണ്ടതിന് അഹരോന്‍പുരോഹിതന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് അവരുടെ ഇടയിൽ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി എന്‍റെ ക്രോധം യിസ്രായേൽമക്കളെ വിട്ടുപോകുമാറാക്കിയിരിക്കുന്നു.</verse>
				<verse number="12">ആകയാൽ ഇതാ, ഞാന്‍ അവന് എന്‍റെ സമാധാനനിയമം കൊടുക്കുന്നു.</verse>
				<verse number="13">അവന്‍ തന്‍റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി യിസ്രായേൽമക്കള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചതുകൊണ്ട് അത് അവനും അവന്‍റെ സന്തതിക്കും നിത്യപൗരോഹിത്യത്തിന്‍റെ നിയമമാകുന്നു എന്നു നീ പറയേണം.</verse>
				<verse number="14">മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യനു സിമ്രി എന്നു പേര്‍; അവന്‍ ശിമെയോന്‍ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്‍റെ മകന്‍ ആയിരുന്നു.</verse>
				<verse number="15">കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീക്കു കൊസ്ബി എന്നു പേര്‍; അവള്‍ ഒരു മിദ്യാന്യഗോത്രത്തിൽ ജനാധിപനായിരുന്ന സൂരിന്‍റെ മകളായിരുന്നു.</verse>
				<verse number="16">പെയോരിന്‍റെ സംഗതിയിലും പെയോര്‍ നിമിത്തം ഉണ്ടായ ബാധയുടെ നാളിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയായി മിദ്യാന്യപ്രഭുവിന്‍റെ മകള്‍ കൊസ്ബിയുടെ സംഗതിയിലും മിദ്യാന്യര്‍ നിങ്ങളെ ചതിച്ച് ഉപായങ്ങളാൽ വലച്ചിരിക്കകൊണ്ടു,</verse>
				<verse number="17">നിങ്ങള്‍ അവരെ വലച്ചു സംഹരിപ്പിന്‍</verse>
				<verse number="18">എന്നു യഹോവ മോശെയോട് അരുളിച്ചെയ്തു.</verse>
			</chapter>
			<chapter number="26">
				<verse number="1">ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്‍റെ മകന്‍ എലെയാസാരിനോടും:</verse>
				<verse number="2">യിസ്രായേൽമക്കളുടെ സര്‍വസഭയെയും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രംഗോത്രമായി എണ്ണി തുക എടുപ്പിന്‍ എന്നു കല്പിച്ചു.</verse>
				<verse number="3">അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽവച്ച് അവരോട്:</verse>
				<verse number="4">യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരുടെ തുകയെടുപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="5">യിസ്രായേലിന്‍റെ ആദ്യജാതന്‍ രൂബേന്‍; രൂബേന്‍റെ പുത്രന്മാര്‍: ഹനോക്കിൽനിന്നു ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്നു പല്ലൂവ്യകുടുംബം;</verse>
				<verse number="6">ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; കര്‍മ്മിയിൽനിന്നു കര്‍മ്മ്യകുടുംബം.</verse>
				<verse number="7">ഇവയാകുന്നു രൂബേന്യകുടുംബങ്ങള്‍; അവരിൽ എണ്ണപ്പെട്ടവര്‍ നാല്പത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത് പേര്‍.</verse>
				<verse number="8">പല്ലൂവിന്‍റെ പുത്രന്മാര്‍: എലീയാബ്.</verse>
				<verse number="9">എലീയാബിന്‍റെ പുത്രന്മാര്‍: നെമൂവേൽ, ദാഥാന്‍, അബീരാം. യഹോവയ്ക്കു വിരോധമായി കലഹിച്ചപ്പോള്‍ കോരഹിന്‍റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘസദസ്യന്മാരായ ദാഥാനും അബീരാമും ഇവര്‍തന്നെ;</verse>
				<verse number="10">ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര്‍ ഒരു അടയാളമായിത്തീര്‍ന്നു.</verse>
				<verse number="11">എന്നാൽ കോരഹിന്‍റെ പുത്രന്മാര്‍ മരിച്ചില്ല.</verse>
				<verse number="12">ശിമെയോന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: നെമൂവേലിൽനിന്നു നെമൂവേല്യകുടുംബം; യാമീനിൽനിന്നു യാമീന്യകുടുംബം; യാഖീനിൽനിന്നു യാഖീന്യകുടുംബം;</verse>
				<verse number="13">സേരഹിൽനിന്നു സേരഹ്യകുടുംബം; ശാവൂലിൽനിന്നു ശാവൂല്യകുടുംബം.</verse>
				<verse number="14">ശിമെയോന്യകുടുംബങ്ങളായ ഇവര്‍ ഇരുപത്തീരായിരത്തി ഇരുനൂറു പേര്‍.</verse>
				<verse number="15">ഗാദിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: സെഫോനിൽനിന്നു സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്നു ഹഗ്ഗീയകുടുംബം;</verse>
				<verse number="16">ശൂനിയിൽനിന്നു ശൂനീയകുടുംബം; ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം;</verse>
				<verse number="17">അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം.</verse>
				<verse number="18">അവരിൽ എണ്ണപ്പെട്ടവരായി ഗാദ്പുത്രന്മാരുടെ കുടുംബങ്ങളായ ഇവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="19">യെഹൂദായുടെ പുത്രന്മാര്‍ ഏരും ഓനാനും ആയിരുന്നു; ഏരും ഓനാനും കനാന്‍ദേശത്തുവച്ചു മരിച്ചുപോയി.</verse>
				<verse number="20">യെഹൂദായുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ശേലായിൽനിന്ന് ശേലാന്യകുടുംബം; ഫേരെസിൽനിന്ന് ഫേരെസ്യകുടുംബം; സേരഹിൽനിന്നു സേരഹ്യകുടുംബം.</verse>
				<verse number="21">ഫേരെസിന്‍റെ പുത്രന്മാര്‍: ഹെസ്രോനിൽനിന്നു ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്നു ഹാമൂല്യകുടുംബം.</verse>
				<verse number="22">അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവര്‍ എഴുപത്താറായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="23">യിസ്സാഖാരിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: തോലാവിൽനിന്നു തോലാവ്യകുടുംബം; പൂവയിൽനിന്നു പൂവ്യകുടുംബം;</verse>
				<verse number="24">യാശൂബിൽനിന്നു യാശൂബ്യകുടുംബം; ശിമ്രോനിൽനിന്നു ശിമ്രോന്യകുടുംബം.</verse>
				<verse number="25">അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാര്‍ കുടുംബങ്ങളായ ഇവര്‍ അറുപത്തിനാലായിരത്തി മുന്നൂറു പേര്‍.</verse>
				<verse number="26">സെബൂലൂന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്നു ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം.</verse>
				<verse number="27">അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവര്‍ അറുപതിനായിരത്തഞ്ഞൂറു പേര്‍.</verse>
				<verse number="28">യോസേഫിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: മനശ്ശെയും എഫ്രയീമും.</verse>
				<verse number="29">മനശ്ശെയുടെ പുത്രന്മാര്‍: മാഖീരിൽനിന്നു മാഖീര്യകുടുംബം; മാഖീര്‍ ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദിൽനിന്നു ഗിലെയാദ്യകുടുംബം.</verse>
				<verse number="30">ഗിലെയാദിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: ഈയേസെരിൽനിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്നു ഹേലെക്ക്യകുടുംബം.</verse>
				<verse number="31">അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശെഖേമിൽനിന്നു ശെഖേമ്യകുടുംബം.</verse>
				<verse number="32">ശെമീദാവിൽനിന്നു ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്നു ഹേഫെര്യകുടുംബം.</verse>
				<verse number="33">ഹേഫെരിന്‍റെ മകനായ സെലോഫഹാദിനു പുത്രിമാര്‍ അല്ലാതെ പുത്രന്മാര്‍ ഉണ്ടായില്ല; സെലോഫഹാദിന്‍റെ പുത്രിമാര്‍ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിര്‍സ്സാ എന്നിവരായിരുന്നു.</verse>
				<verse number="34">അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവര്‍ അമ്പത്തീരായിരത്തി എഴുനൂറു പേര്‍.</verse>
				<verse number="35">എഫ്രയീമിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഥേലഹിൽനിന്നു ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്നു ബേഖെര്യകുടുംബം;</verse>
				<verse number="36">തഹനിൽനിന്നു തഹന്യകുടുംബം, ശൂഥേലഹിന്‍റെ പുത്രന്മാര്‍ ആരെന്നാൽ: ഏരാനിൽനിന്ന് ഏരാന്യകുടുംബം.</verse>
				<verse number="37">അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവര്‍ മുപ്പത്തീരായിരത്തഞ്ഞൂറു പേര്‍. ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്‍റെ പുത്രന്മാര്‍.</verse>
				<verse number="38">ബെന്യാമീന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ബേലയിൽനിന്നു ബേലാവ്യകുടുംബം; അസ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം;</verse>
				<verse number="39">ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം.</verse>
				<verse number="40">ബേലിയുടെ പുത്രന്മാര്‍ അര്‍ദ്ദും നാമാനും ആയിരുന്നു; അര്‍ദ്ദിൽനിന്ന് അര്‍ദ്ദ്യകുടുംബം; നാമാനിൽനിന്നു നാമാന്യകുടുംബം.</verse>
				<verse number="41">ഇവര്‍ കുടുംബംകുടുംബമായി ബെന്യാമീന്‍റെ പുത്രന്മാര്‍; അവരിൽ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തി അറുനൂറുപേര്‍.</verse>
				<verse number="42">ദാന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ശൂഹാമിൽനിന്നു ശൂഹാമ്യകുടുംബം; ഇവര്‍ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങള്‍ ആകുന്നു.</verse>
				<verse number="43">ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവര്‍ എല്ലാംകൂടി അറുപത്തിനാലായിരത്തി നാനൂറു പേര്‍.</verse>
				<verse number="44">ആശേരിന്‍റെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: യിമ്നയിൽനിന്നു യിമ്നീയകുടുംബം; യിശ്വിയിൽനിന്നു യിശ്‍വയകുടുംബം; ബെരീയാവിൽനിന്നു ബെരീയാവ്യകുടുംബം.</verse>
				<verse number="45">ബെരീയാവിന്‍റെ പുത്രന്മാരുടെ കുടുംബങ്ങള്‍ ആരെന്നാൽ: ഹേബെരിൽനിന്നു ഹേബെര്യകുടുംബം; മൽക്കീയേലിൽനിന്നു മൽക്കീയേല്യകുടുംബം.</verse>
				<verse number="46">ആശേരിന്‍റെ പുത്രിക്കു സാറാ എന്നു പേര്‍.</verse>
				<verse number="47">ഇവര്‍ ആശേര്‍പുത്രന്മാരുടെ കുടുംബങ്ങള്‍. അവരിൽ എണ്ണപ്പെട്ടവര്‍ അമ്പത്തിമൂവായിരത്തി നാനൂറു പേര്‍.</verse>
				<verse number="48">നഫ്താലിയുടെ പുത്രന്മാര്‍ കുടുംബംകുടുംബമായി ആരെന്നാൽ: യഹ്സേലിൽനിന്നു യഹ്സേല്യകുടുംബം; ഗൂനിയിൽനിന്നു ഗൂന്യകുടുംബം.</verse>
				<verse number="49">യേസെരിൽനിന്നു യേസെര്യകുടുംബം; ശില്ലേമിൽനിന്നു ശില്ലേമ്യകുടുംബം.</verse>
				<verse number="50">ഇവര്‍ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങള്‍ ആകുന്നു; അവരിൽ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തി നാനൂറു പേര്‍.</verse>
				<verse number="51">യിസ്രായേൽമക്കളിൽ എണ്ണപ്പെട്ട ഇവര്‍ ആറുലക്ഷത്തോരായിരത്തി എഴുനൂറ്റിമുപ്പതു പേര്‍.</verse>
				<verse number="52">പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="53">ഇവര്‍ക്ക് ആളെണ്ണത്തിന് ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചുകൊടുക്കേണം.</verse>
				<verse number="54">ആളേറെയുള്ളവര്‍ക്ക് അവകാശം ഏറെയും ആള്‍ കുറവുള്ളവര്‍ക്ക് അവകാശം കുറച്ചും കൊടുക്കേണം; ഓരോരുത്തന് അവനവന്‍റെ ആളെണ്ണത്തിന് ഒത്തവണ്ണം അവകാശം കൊടുക്കേണം.</verse>
				<verse number="55">ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്‍റെ പേരിനൊത്തവണ്ണം അവര്‍ക്ക് അവകാശം ലഭിക്കേണം.</verse>
				<verse number="56">ആള്‍ ഏറെയുള്ളവര്‍ക്കും കുറെയുള്ളവര്‍ക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.</verse>
				<verse number="57">ലേവ്യരിൽ എണ്ണപ്പെട്ടവര്‍ കുടുംബംകുടുംബമായി ആരെന്നാൽ: ഗേര്‍ശോനിൽനിന്നു ഗേര്‍ശോന്യകുടുംബം; കെഹാത്തിൽനിന്നു കെഹാത്യകുടുംബം; മെരാരിയിൽനിന്നു മെരാര്യകുടുംബം.</verse>
				<verse number="58">ലേവ്യകുടുംബങ്ങള്‍ ആവിത്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലീയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.</verse>
				<verse number="59">അമ്രാമിന്‍റെ ഭാര്യക്കു യോഖേബേദ് എന്നു പേര്‍; അവള്‍ മിസ്രയീംദേശത്തുവച്ചു ലേവിക്കു ജനിച്ച മകള്‍; അവള്‍ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.</verse>
				<verse number="60">അഹരോന് നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍ ജനിച്ചു.</verse>
				<verse number="61">എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.</verse>
				<verse number="62">ഒരു മാസം പ്രായംമുതൽ മേലോട്ട് അവരിൽ എണ്ണപ്പെട്ട ആണുങ്ങള്‍ ആകെ ഇരുപത്തിമൂവായിരം പേര്‍; യിസ്രായേൽമക്കളുടെ ഇടയിൽ അവര്‍ക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽമക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.</verse>
				<verse number="63">യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോള്‍ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവര്‍ ഇവര്‍ തന്നെ.</verse>
				<verse number="64">എന്നാൽ മോശെയും അഹരോന്‍പുരോഹിതനും സീനായിമരുഭൂമിയിൽവച്ചു യിസ്രായേൽമക്കളെ എണ്ണിയപ്പോള്‍ അവര്‍ എണ്ണിയവരിൽ ഒരുത്തനും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.</verse>
				<verse number="65">അവര്‍ മരുഭൂമിയിൽവച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകന്‍ കാലേബും നൂന്‍റെ മകന്‍ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.</verse>
			</chapter>
			<chapter number="27">
				<verse number="1">അനന്തരം യോസേഫിന്‍റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകനായ സെലോഫഹാദിന്‍റെ പുത്രിമാര്‍ അടുത്തുവന്നു. അവന്‍റെ പുത്രിമാര്‍ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിര്‍സ്സാ എന്നിവരായിരുന്നു.</verse>
				<verse number="2">അവര്‍ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ മോശെയുടെയും എലെയാസാര്‍ പുരോഹിതന്‍റെയും പ്രഭുക്കന്മാരുടെയും സര്‍വസഭയുടെയും മുമ്പാകെ നിന്നു പറഞ്ഞത് എന്തെന്നാൽ:</verse>
				<verse number="3">ഞങ്ങളുടെ അപ്പന്‍ മരുഭൂമിയിൽവച്ചു മരിച്ചുപോയി; എന്നാൽ അവന്‍ യഹോവയ്ക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേര്‍ന്നിരുന്നില്ല; അവന്‍ സ്വന്തപാപത്താൽ അത്രേ മരിച്ചത്; അവനു പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല.</verse>
				<verse number="4">ഞങ്ങളുടെ അപ്പനു മകന്‍ ഇല്ലായ്കകൊണ്ട് അവന്‍റെ പേര്‍ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്ത്? അപ്പന്‍റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങള്‍ക്ക് ഒരു അവകാശം തരേണം.</verse>
				<verse number="5">മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ വച്ചു.</verse>
				<verse number="6">യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="7">സെലോഫഹാദിന്‍റെ പുത്രിമാര്‍ പറയുന്നതു ശരിതന്നെ; അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ ഇടയിൽ അവര്‍ക്ക് ഒരു അവകാശം കൊടുക്കേണം; അവരുടെ അപ്പന്‍റെ അവകാശം അവര്‍ക്കു കൊടുക്കേണം.</verse>
				<verse number="8">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: ഒരുത്തന്‍ മകനില്ലാതെ മരിച്ചാൽ അവന്‍റെ അവകാശം അവന്‍റെ മകള്‍ക്കു കൊടുക്കേണം.</verse>
				<verse number="9">അവനു മകള്‍ ഇല്ലാതിരുന്നാൽ അവന്‍റെ അവകാശം അവന്‍റെ സഹോദരന്മാര്‍ക്കു കൊടുക്കേണം.</verse>
				<verse number="10">അവനു സഹോദരന്മാര്‍ ഇല്ലാതിരുന്നാൽ അവന്‍റെ അവകാശം അവന്‍റെ അപ്പന്‍റെ സഹോദരന്മാര്‍ക്കു കൊടുക്കേണം.</verse>
				<verse number="11">അവന്‍റെ അപ്പനു സഹോദരന്മാര്‍ ഇല്ലാതിരുന്നാൽ നിങ്ങള്‍ അവന്‍റെ കുടുംബത്തിൽ അവന്‍റെ അടുത്ത ചാര്‍ച്ചക്കാരന് അവന്‍റെ അവകാശം കൊടുക്കേണം; അവന്‍ അതു കൈവശമാക്കേണം; ഇതു യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ക്കു ന്യായപ്രമാണം ആയിരിക്കേണം.</verse>
				<verse number="12">അനന്തരം യഹോവ മോശെയോടു കല്പിച്ചത്: ഈ അബാരീംമലയിൽ കയറി ഞാന്‍ യിസ്രായേൽമക്കള്‍ക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക.</verse>
				<verse number="13">അതു കണ്ടശേഷം നിന്‍റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്‍റെ ജനത്തോടു ചേരും.</verse>
				<verse number="14">സഭയുടെ കലഹത്തിങ്കൽ നിങ്ങള്‍ സീന്‍മരുഭൂമിയിൽവച്ച് അവര്‍ കാണ്‍കെ വെള്ളത്തിന്‍റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്‍റെ കല്പനയെ മറുത്തതുകൊണ്ടു തന്നെ. സീന്‍മരുഭൂമിയിൽ കാദേശിലെ കലഹജലം അതുതന്നെ.</verse>
				<verse number="15">അപ്പോള്‍ മോശെ യഹോവയോട്:</verse>
				<verse number="16">യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം അവര്‍ക്കു മുമ്പായി പോകുവാനും അവര്‍ക്കു മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും അകത്തു കൊണ്ടുവരുവാനും</verse>
				<verse number="17">സകല ജഡത്തിന്‍റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="18">യഹോവ മോശെയോടു കല്പിച്ചത്: എന്‍റെ ആത്മാവുള്ള പുരുഷനായി നൂന്‍റെ മകനായ യോശുവയെ വിളിച്ച് അവന്‍റെമേൽ കൈവച്ച്</verse>
				<verse number="19">അവനെ പുരോഹിതനായ എലെയാസാരിന്‍റെയും സര്‍വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന് ആജ്ഞ കൊടുക്ക.</verse>
				<verse number="20">യിസ്രായേൽമക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്‍റെ മഹിമയിൽ ഒരംശം അവന്‍റെമേൽ വയ്ക്കേണം.</verse>
				<verse number="21">അവന്‍ പുരോഹിതനായ എലെയാസാരിന്‍റെ മുമ്പാകെ നില്ക്കേണം; അവന്‍ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീം മുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സര്‍വസഭയും അവന്‍റെ വാക്കുപ്രകാരം പോകയും അവന്‍റെ വാക്കുപ്രകാരം വരികയും വേണം.</verse>
				<verse number="22">യഹോവ തന്നോടു കല്പിച്ചതുപോലെ മോശെ ചെയ്തു; അവന്‍ യോശുവയെ വിളിച്ചു പുരോഹിതനായ എലെയാസാരിന്‍റെയും സര്‍വസഭയുടെയും മുമ്പാകെ നിര്‍ത്തി.</verse>
				<verse number="23">അവന്‍റെമേൽ കൈവച്ചു യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.</verse>
			</chapter>
			<chapter number="28">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">എനിക്കു സൗരഭ്യവാസനയായ ദഹനയാഗങ്ങള്‍ക്കുള്ള എന്‍റെ ഭോജനമായ വഴിപാട് തക്കസമയത്ത് എനിക്ക് അര്‍പ്പിക്കേണ്ടതിനു ജാഗ്രതയായിരിപ്പാന്‍ യിസ്രായേൽമക്കളോടു കല്പിക്കേണം.</verse>
				<verse number="3">നീ അവരോടു പറയേണ്ടത്: നിങ്ങള്‍ യഹോവയ്ക്ക് അര്‍പ്പിക്കേണ്ടുന്ന ദഹനയാഗം എന്തെന്നാൽ: നാള്‍തോറും നിരന്തരഹോമയാഗത്തിനായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാട്.</verse>
				<verse number="4">ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗം കഴിക്കേണം.</verse>
				<verse number="5">ഇടിച്ചെടുത്ത എണ്ണ കാൽ ഹീന്‍ ചേര്‍ത്ത ഒരിടങ്ങഴി മാവ് ഭോജനയാഗമായും അര്‍പ്പിക്കേണം.</verse>
				<verse number="6">ഇതു യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി സീനായിപര്‍വതത്തിൽവച്ചു നിയമിക്കപ്പെട്ട നിരന്തരഹോമയാഗം.</verse>
				<verse number="7">അതിന്‍റെ പാനീയയാഗം കുഞ്ഞാടൊന്നിനു കാൽ ഹീന്‍ മദ്യംആയിരിക്കേണം; അതു യഹോവയ്ക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം.</verse>
				<verse number="8">മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തു യാഗം കഴിക്കേണം; അതിനെ രാവിലത്തെ ഭോജനയാഗവുംഅതിന്‍റെ പാനീയയാഗവുംപോലെ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="9">ശബ്ബത്തുനാളിലോ ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടിനെയും ഭോജനയാഗത്തിനായി എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവും അതിന്‍റെ പാനീയയാഗവും അര്‍പ്പിക്കേണം.</verse>
				<verse number="10">നിരന്തരഹോമയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും പുറമേ ഇതു ശബ്ബത്തുതോറുമുള്ള ഹോമയാഗം.</verse>
				<verse number="11">നിങ്ങളുടെ മാസാരംഭങ്ങളിൽ നിങ്ങള്‍ യഹോവയ്ക്കു ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും</verse>
				<verse number="12">കാള ഒന്നിനു ഭോജനയാഗമായി എണ്ണചേര്‍ത്ത മൂന്നിടങ്ങഴി മാവും ആട്ടുകൊറ്റനു ഭോജനയാഗമായി എണ്ണ ചേര്‍ത്ത രണ്ടിടങ്ങഴി മാവും</verse>
				<verse number="13">കുഞ്ഞാടൊന്നിനു ഭോജനയാഗമായി എണ്ണചേര്‍ത്ത ഒരിടങ്ങഴി മാവും അര്‍പ്പിക്കേണം. അതു ഹോമയാഗം; യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം തന്നെ.</verse>
				<verse number="14">അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീന്‍ വീഞ്ഞും ആട്ടുകൊറ്റന് ഹീനിന്‍റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിനു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.</verse>
				<verse number="15">നിരന്തരഹോമയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും പുറമേ പാപയാഗമായി യഹോവയ്ക്ക് ഒരു കോലാട്ടുകൊറ്റനെയും അര്‍പ്പിക്കേണം.</verse>
				<verse number="16">ഒന്നാം മാസം പതിന്നാലാം തീയതി യഹോവയുടെ പെസഹ ആകുന്നു.</verse>
				<verse number="17">ആ മാസം പതിനഞ്ചാം തീയതി പെരുന്നാള്‍ ആയിരിക്കേണം. ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം.</verse>
				<verse number="18">ഒന്നാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്.</verse>
				<verse number="19">എന്നാൽ നിങ്ങള്‍ യഹോവയ്ക്ക് ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും ദഹനയാഗമായി അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.</verse>
				<verse number="20">അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവ് ആയിരിക്കേണം; കാള ഒന്നിനു മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും</verse>
				<verse number="21">ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന് ഓരോ ഇടങ്ങഴിയും അര്‍പ്പിക്കേണം.</verse>
				<verse number="22">നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിനായി ഒരു കോലാട്ടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="23">നിരന്തരഹോമയാഗമായ രാവിലത്തെ ഹോമയാഗത്തിനു പുറമേ ഇവ അര്‍പ്പിക്കേണം.</verse>
				<verse number="24">ഇങ്ങനെ ഏഴു നാളും യഹോവയ്ക്ക് സൗരഭ്യവാസനയായി ദഹനയാഗത്തിന്‍റെ ഭോജനം ദിവസംപ്രതി അര്‍പ്പിക്കേണം. നിരന്തരഹോമയാഗത്തിനും അതിന്‍റെ പാനീയയാഗത്തിനും പുറമേ ഇത് അര്‍പ്പിക്കേണം.</verse>
				<verse number="25">ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്.</verse>
				<verse number="26">വാരോത്സവമായ ആദ്യഫലദിവസത്തിൽ പുതിയ ധാന്യംകൊണ്ട് ഒരു ഭോജനയാഗം കൊണ്ടുവരുമ്പോഴും വിശുദ്ധസഭായോഗം കൂടേണം. അന്നു സാമാന്യവേലയൊന്നും ചെയ്യരുത്.</verse>
				<verse number="27">എന്നാൽ നിങ്ങള്‍ യഹോവയ്ക്ക് സൗരഭ്യവാസനയായ ഹോമയാഗത്തിനായി രണ്ടു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="28">അവയുടെ ഭോജനയാഗമായി എണ്ണ ചേര്‍ത്ത മാവ്, കാള ഒന്നിന് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും</verse>
				<verse number="29">ഏഴ് കുഞ്ഞാട്ടിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും</verse>
				<verse number="30">നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="31">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമേ നിങ്ങള്‍ ഇവ അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.</verse>
			</chapter>
			<chapter number="29">
				<verse number="1">ഏഴാം മാസം ഒന്നാം തീയതി വിശുദ്ധ സഭായോഗം കൂടേണം;</verse>
				<verse number="2">അന്നു സാമാന്യവേലയൊന്നും ചെയ്യരുത്; അതു നിങ്ങള്‍ക്കു കാഹളനാദോത്സവം ആകുന്നു. അന്നു നിങ്ങള്‍ യഹോവയ്ക്കു സൗരഭ്യവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="3">അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവ് കാളയ്ക്ക് ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും,</verse>
				<verse number="4">ഏഴു കുഞ്ഞാട്ടിൽ ഓരോന്നിന് ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.</verse>
				<verse number="5">നിങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാന്‍ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="6">അമാവാസിയിലെ ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും നാള്‍തോറുമുള്ള ഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അവയ്ക്കു നിയമപ്രകാരമുള്ള പാനീയയാഗങ്ങള്‍ക്കും പുറമേ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായിതന്നെ.</verse>
				<verse number="7">ഏഴാം മാസം പത്താം തീയതി വിശുദ്ധ സഭായോഗം കൂടേണം; അന്നു നിങ്ങള്‍ ആത്മതപനം ചെയ്യേണം; വേലയൊന്നും ചെയ്യരുത്.</verse>
				<verse number="8">എന്നാൽ യഹോവയ്ക്കു സുഗന്ധവാസനയായ ഹോമയാഗമായി ഒരു കാളക്കിടാവിനെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാടിനെയും അര്‍പ്പിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.</verse>
				<verse number="9">അവയുടെ ഭോജനയാഗം എണ്ണ ചേര്‍ത്ത മാവ് കാളയ്ക്കു ഇടങ്ങഴി മൂന്നും ആട്ടുകൊറ്റന് ഇടങ്ങഴി രണ്ടും</verse>
				<verse number="10">ഏഴു കുഞ്ഞാട്ടിൽ ഓരോന്നിനും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.</verse>
				<verse number="11">പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="12">ഏഴാം മാസം പതിനഞ്ചാം തീയതി വിശുദ്ധസഭായോഗം കൂടേണം; അന്നു സാമാന്യവേലയൊന്നും ചെയ്യരുത്; ഏഴു ദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കേണം.</verse>
				<verse number="13">നിങ്ങള്‍ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി പതിമൂന്നു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള പതിന്നാലു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം; അവ ഊനമില്ലാത്തവ ആയിരിക്കേണം.</verse>
				<verse number="14">അവയുടെ ഭോജനയാഗം പതിമൂന്നു കാളയിൽ ഓരോന്നിനും എണ്ണ ചേര്‍ത്ത മാവ് ഇടങ്ങഴി മുമ്മൂന്നും രണ്ട് ആട്ടുകൊറ്റനിൽ ഓരോന്നിനും ഇടങ്ങഴി ഈരണ്ടും</verse>
				<verse number="15">പതിന്നാലു കുഞ്ഞാട്ടിൽ ഓരോന്നിനും ഇടങ്ങഴി ഓരോന്നും ആയിരിക്കേണം.</verse>
				<verse number="16">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും അതിന്‍റെ പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="17">രണ്ടാം ദിവസം നിങ്ങള്‍ പന്ത്രണ്ടു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="18">അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.</verse>
				<verse number="19">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="20">മൂന്നാം ദിവസം പതിനൊന്നു കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="21">അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.</verse>
				<verse number="22">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="23">നാലാം ദിവസം പത്തുകാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="24">അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.</verse>
				<verse number="25">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="26">അഞ്ചാം ദിവസം ഒമ്പതു കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാലു കുഞ്ഞാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="27">അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.</verse>
				<verse number="28">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="29">ആറാം ദിവസം എട്ട് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാല് കുഞ്ഞാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="30">അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.</verse>
				<verse number="31">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="32">ഏഴാം ദിവസം ഏഴ് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത പതിന്നാല് കുഞ്ഞാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="33">അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.</verse>
				<verse number="34">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="35">എട്ടാം ദിവസം നിങ്ങള്‍ക്കു അന്ത്യയോഗം ഉണ്ടാകേണം; അന്ന് സാമാന്യവേലയൊന്നും ചെയ്യരുത്.</verse>
				<verse number="36">എന്നാൽ യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴു കുഞ്ഞാടിനെയും ഹോമയാഗം കഴിക്കേണം.</verse>
				<verse number="37">അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റന്‍, കുഞ്ഞാട് എന്നിവയുടെ എണ്ണംപോലെയും നിയമംപോലെയും ആയിരിക്കേണം.</verse>
				<verse number="38">നിരന്തരഹോമയാഗത്തിനും അതിന്‍റെ ഭോജനയാഗത്തിനും പാനീയയാഗങ്ങള്‍ക്കും പുറമേ പാപയാഗത്തിനായിട്ട് ഒരു കോലാട്ടുകൊറ്റനും വേണം.</verse>
				<verse number="39">ഇവയെ നിങ്ങള്‍ നിങ്ങളുടെ നേര്‍ച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങള്‍ക്കും ഭോജനയാഗങ്ങള്‍ക്കും പാനീയയാഗങ്ങള്‍ക്കും പുറമേ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അര്‍പ്പിക്കേണം.</verse>
				<verse number="40">യഹോവ മോശെയോടു കല്പിച്ചതൊക്കെയും മോശെ യിസ്രായേൽമക്കളോടു പറഞ്ഞു.</verse>
			</chapter>
			<chapter number="30">
				<verse number="1">മോശെ യിസ്രായേൽമക്കളുടെ ഗോത്ര പ്രധാനികളോടു പറഞ്ഞത്: യഹോവ കല്പിച്ചിരിക്കുന്ന കാര്യം എന്തെന്നാൽ:</verse>
				<verse number="2">ആരെങ്കിലും യഹോവയ്ക്ക് ഒരു നേര്‍ച്ച നേരുകയോ ഒരു പരിവര്‍ജനവ്രതം ദീക്ഷിപ്പാന്‍ ശപഥം ചെയ്കയോ ചെയ്താൽ അവന്‍ വാക്കിനു ഭംഗം വരുത്താതെ തന്‍റെ വായിൽനിന്നു പുറപ്പെട്ടതുപോലെയൊക്കെയും നിവര്‍ത്തിക്കേണം.</verse>
				<verse number="3">ഒരു സ്ത്രീ ബാല്യപ്രായത്തിൽ അപ്പന്‍റെ വീട്ടിൽ ഇരിക്കുമ്പോള്‍ യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്ന്</verse>
				<verse number="4">ഒരു പരിവര്‍ജനവ്രതം നിശ്ചയിക്കയും അവളുടെ അപ്പന്‍ അവളുടെ നേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതത്തെയും കുറിച്ചു കേട്ടിട്ടു മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ എല്ലാ നേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതമൊക്കെയും സ്ഥിരമായിരിക്കും.</verse>
				<verse number="5">എന്നാൽ അവളുടെ അപ്പന്‍ അവളുടെ എല്ലാ നേര്‍ച്ചയെയും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതത്തെയും കുറിച്ചു കേള്‍ക്കുന്ന നാളിൽ അവളോടു വിലക്കിയാൽ അവ സ്ഥിരമായിരിക്കയില്ല; അവളുടെ അപ്പന്‍ അവളോടു വിലക്കുകകൊണ്ട് യഹോവ അവളോടു ക്ഷമിക്കും.</verse>
				<verse number="6">അവള്‍ക്ക് ഒരു നേര്‍ച്ചയോ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജനവ്രതമോ ഉള്ളപ്പോള്‍</verse>
				<verse number="7">അവള്‍ ഒരുത്തനു ഭാര്യയാകയും ഭര്‍ത്താവ് അതിനെക്കുറിച്ചു കേള്‍ക്കുന്ന നാളിൽ മിണ്ടാതിരിക്കയും ചെയ്താൽ അവളുടെ നേര്‍ച്ചകളും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതവും സ്ഥിരമായിരിക്കും.</verse>
				<verse number="8">എന്നാൽ ഭര്‍ത്താവ് അതു കേട്ട നാളിൽ അവളോടു വിലക്കിയാൽ അവളുടെ നേര്‍ച്ചയും അവള്‍ വിചാരിക്കാതെ നിശ്ചയിച്ചുപോയ പരിവര്‍ജനവ്രതവും അവന്‍ ദുര്‍ബലപ്പെടുത്തുന്നു; യഹോവ അവളോടു ക്ഷമിക്കും.</verse>
				<verse number="9">വിധവയോ ഉപേക്ഷിക്കപ്പെട്ടവളോ ചെയ്യുന്ന നേര്‍ച്ചയും പരിവര്‍ജനവ്രതവും എല്ലാം അവളുടെമേൽ സ്ഥിരമായിരിക്കും.</verse>
				<verse number="10">അവള്‍ ഭര്‍ത്താവിന്‍റെ വീട്ടിൽ വച്ചു നേരുകയോ ഒരു പരിവര്‍ജനശപഥം ചെയ്കയോ ചെയ്തിട്ടു</verse>
				<verse number="11">ഭര്‍ത്താവ് അതിനെക്കുറിച്ചു കേള്‍ക്കുമ്പോള്‍ മിണ്ടാതെയും അവളോടു വിലക്കാതെയും ഇരുന്നാൽ അവളുടെ നേര്‍ച്ചകളൊക്കെയും അവള്‍ നിശ്ചയിച്ച പരിവര്‍ജനവ്രതവും എല്ലാം സ്ഥിരമായിരിക്കും.</verse>
				<verse number="12">എന്നാൽ ഭര്‍ത്താവ് കേട്ട നാളിൽ അവയെ ദുര്‍ബലപ്പെടുത്തി എങ്കിൽ നേര്‍ച്ചകളോ പരിവര്‍ജനവ്രതമോ സംബന്ധിച്ച് അവളുടെ നാവിന്മേൽനിന്നു വീണതൊന്നും സ്ഥിരമായിരിക്കയില്ല; അവളുടെ ഭര്‍ത്താവ് അതിനെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും.</verse>
				<verse number="13">ആത്മതപനം ചെയ്‍വാനുള്ള ഏതു നേര്‍ച്ചയും പരിവര്‍ജനശപഥവും സ്ഥിരപ്പെടുത്തുവാനോ ദുര്‍ബലപ്പെടുത്തുവാനോ ഭര്‍ത്താവിന് അധികാരം ഉണ്ട്.</verse>
				<verse number="14">എന്നാൽ ഭര്‍ത്താവ് ഒരിക്കലും ഒന്നും മിണ്ടിയില്ല എങ്കിൽ അവന്‍ അവളുടെ എല്ലാ നേര്‍ച്ചയും അവള്‍ നിശ്ചയിച്ച സകല പരിവര്‍ജനവ്രതവും സ്ഥിരപ്പെടുത്തുന്നു. കേട്ട നാളിൽ മിണ്ടാതിരിക്കകൊണ്ട് അവന്‍ അവയെ സ്ഥിരപ്പെടുത്തിയിരിക്കുന്നു.</verse>
				<verse number="15">എന്നാൽ കേട്ടിട്ടു കുറെ കഴിഞ്ഞശേഷം അവയെ ദുര്‍ബലപ്പെടുത്തിയാൽ അവന്‍ അവളുടെ കുറ്റം വഹിക്കും.</verse>
				<verse number="16">ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലും അപ്പന്‍റെ വീട്ടിൽ കന്യകയായി പാര്‍ക്കുന്ന മകളും അപ്പനും തമ്മിലും പ്രമാണിക്കേണ്ടതിനു യഹോവ മോശെയോടു കല്പിച്ച ചട്ടങ്ങള്‍ ഇവതന്നെ.</verse>
			</chapter>
			<chapter number="31">
				<verse number="1">അനന്തരം യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">യിസ്രായേൽമക്കള്‍ക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്‍റെശേഷം നീ നിന്‍റെ ജനത്തോടു ചേരും.</verse>
				<verse number="3">അപ്പോള്‍ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരേ പുറപ്പെട്ടു യഹോവയ്ക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിനു നിങ്ങളിൽനിന്ന് ആളുകളെ യുദ്ധത്തിന് ഒരുക്കുവിന്‍.</verse>
				<verse number="4">നിങ്ങള്‍ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഓരോന്നിൽനിന്ന് ആയിരം പേരെ വീതം യുദ്ധത്തിന് അയയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="5">അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്ന് ഓരോ ഗോത്രത്തിൽ ആയിരം പേര്‍ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേര്‍തിരിച്ചു.</verse>
				<verse number="6">മോശെ ഓരോ ഗോത്രത്തിൽനിന്ന് ആയിരം പേര്‍ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസിനെയും യുദ്ധത്തിനയച്ചു; അവന്‍റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.</verse>
				<verse number="7">യഹോവ മോശെയോടു കല്പിച്ചതുപോലെ അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്ത് ആണുങ്ങളെയൊക്കെയും കൊന്നു.</verse>
				<verse number="8">നിഹതന്മാരുടെ കൂട്ടത്തിൽ അവര്‍ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബാ എന്നീ അഞ്ചു രാജാക്കന്മാരെയും കൊ ന്നു; ബെയോരിന്‍റെ മകനായ ബിലെയാമിനെയും അവര്‍ വാളുകൊണ്ടു കൊന്നു.</verse>
				<verse number="9">യിസ്രായേൽമക്കള്‍ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകല വാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.</verse>
				<verse number="10">അവര്‍ പാര്‍ത്തിരുന്ന എല്ലാ പട്ടണങ്ങളും എല്ലാ പാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.</verse>
				<verse number="11">അവര്‍ എല്ലാ കൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു;</verse>
				<verse number="12">ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാനരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്‍റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="13">മോശെയും പുരോഹിതന്‍ എലെയാസാരും സഭയുടെ സകല പ്രഭുക്കന്മാരും പാളയത്തിനു പുറത്ത് അവരെ എതിരേറ്റു ചെന്നു.</verse>
				<verse number="14">എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="15">നിങ്ങള്‍ സ്ത്രീകളെയെല്ലാം ജീവനോടെ വച്ചിരിക്കുന്നു.</verse>
				<verse number="16">ഇവരത്രേ പെയോരിന്‍റെ സംഗതിയിൽ ബിലെയാമിന്‍റെ ഉപദേശത്താൽ യിസ്രായേൽമക്കള്‍ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹേതുവായത്.</verse>
				<verse number="17">ആകയാൽ ഇപ്പോള്‍ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും കൊന്നുകളവിന്‍.</verse>
				<verse number="18">പുരുഷനോടുകൂടെ ശയിക്കാത്ത പെണ്‍കുഞ്ഞുങ്ങളെ ജീവനോടെ വച്ചുകൊള്‍വിന്‍.</verse>
				<verse number="19">നിങ്ങള്‍ ഏഴു ദിവസം പാളയത്തിനു പുറത്തു പാര്‍ക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.</verse>
				<verse number="20">സകല വസ്ത്രവും തോൽകൊണ്ടുള്ള എല്ലാ കോപ്പും കോലാട്ടുരോമം കൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകല സാധനവും ശുദ്ധീകരിപ്പിന്‍.</verse>
				<verse number="21">പുരോഹിതനായ എലെയാസാര്‍</verse>
				<verse number="22">പൊന്ന്, വെള്ളി, ചെമ്പ്, ഇരുമ്പ്, വെള്ളീയം, കാരീയം മുതലായ</verse>
				<verse number="23">തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങള്‍ വെള്ളത്തിൽ മുക്കിയെടുക്കേണം.</verse>
				<verse number="24">ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങള്‍ക്കു പാളയത്തിലേക്കു വരാം.</verse>
				<verse number="25">പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="26">നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുക നോക്കി</verse>
				<verse number="27">പടയ്ക്കു പോയ യോദ്ധാക്കള്‍ക്കും സഭയ്ക്കും ഇങ്ങനെ രണ്ട് ഓഹരിയായി കൊള്ള വിഭാഗിപ്പിന്‍.</verse>
				<verse number="28">യുദ്ധത്തിനു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാട്, കഴുത, ആട് എന്നിവയിലും അഞ്ഞൂറിൽ ഒന്ന് യഹോവയുടെ ഓഹരിയായി വാങ്ങേണം.</verse>
				<verse number="29">അവര്‍ക്കുള്ള പാതിയിൽനിന്ന് അത് എടുത്തു യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കേണം.</verse>
				<verse number="30">എന്നാൽ യിസ്രായേൽമക്കള്‍ക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാട്, കഴുത, ആട് മുതലായ സകലവിധ മൃഗത്തിലും അമ്പതിൽ ഒന്ന് എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യര്‍ക്കു കൊടുക്കേണം.</verse>
				<verse number="31">യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.</verse>
				<verse number="32">യോദ്ധാക്കള്‍ കൈവശമാക്കിയതിനു പുറമേയുള്ള കൊള്ള ആറുലക്ഷത്തി എഴുപത്തയ്യായിരം ആടും</verse>
				<verse number="33">എഴുപത്തീരായിരം മാടും</verse>
				<verse number="34">അറുപത്തോരായിരം കഴുതയും</verse>
				<verse number="35">പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങള്‍ എല്ലാംകൂടി മുപ്പത്തീരായിരം പേരും ആയിരുന്നു.</verse>
				<verse number="36">യുദ്ധത്തിനു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആട് മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറ്;</verse>
				<verse number="37">ആടിൽ യഹോവയ്ക്കുള്ള ഓഹരി അറുനൂറ്റി എഴുപത്തഞ്ച്;</verse>
				<verse number="38">കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവയ്ക്കുള്ള ഓഹരി എഴുപത്തിരണ്ട്;</verse>
				<verse number="39">കഴുത മുപ്പതിനായിരത്തി അഞ്ഞൂറ്; അതിൽ യഹോവയ്ക്കുള്ള ഓഹരി അറുപത്തൊന്ന്;</verse>
				<verse number="40">ആള്‍ പതിനാറായിരം; അവരിൽ യഹോവയ്ക്കുള്ള ഓഹരി മുപ്പത്തിരണ്ട്.</verse>
				<verse number="41">യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണമായിരുന്ന ഓഹരി യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിനു കൊടുത്തു.</verse>
				<verse number="42">മോശെ പടയാളികളുടെ പക്കൽനിന്നു യിസ്രായേൽമക്കള്‍ക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്ന്-</verse>
				<verse number="43">സഭയ്ക്കുള്ള പാതി മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറ് ആടും</verse>
				<verse number="44">മുപ്പത്താറായിരം മാടും</verse>
				<verse number="45">മുപ്പതിനായിരത്തഞ്ഞൂറു കഴുതയും</verse>
				<verse number="46">പതിനാറായിരം ആളും ആയിരുന്നു -</verse>
				<verse number="47">യിസ്രായേൽമക്കളുടെ പാതിയിൽനിന്ന് മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്ന് എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യര്‍ക്കു കൊടുത്തു.</verse>
				<verse number="48">പിന്നെ സൈന്യസഹസ്രങ്ങള്‍ക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്നു മോശെയോട്:</verse>
				<verse number="49">അടിയങ്ങള്‍ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞുപോയിട്ടില്ല.</verse>
				<verse number="50">അതുകൊണ്ട് ഞങ്ങള്‍ക്ക് ഓരോരുത്തനു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്ക്, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങള്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് ഞങ്ങള്‍ യഹോവയ്ക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="51">മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്ന് അവരോടു വാങ്ങി.</verse>
				<verse number="52">സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവയ്ക്ക് ഉദര്‍ച്ചാര്‍പ്പണം ചെയ്ത പൊന്ന് എല്ലാംകൂടെ പതിനാറായിരത്തി എഴുനൂറ്റമ്പതു ശേക്കെൽ ആയിരുന്നു.</verse>
				<verse number="53">യോദ്ധാക്കളിൽ ഓരോരുത്തനും താന്താനുവേണ്ടി കൊള്ളയിട്ട് എടുത്തിട്ടുണ്ടായിരുന്നു.</verse>
				<verse number="54">മോശെയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓര്‍മയ്ക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.</verse>
			</chapter>
			<chapter number="32">
				<verse number="1">എന്നാൽ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും എത്രയും വളരെ ആടുമാടുകള്‍ ഉണ്ടായിരുന്നു; അവര്‍ യസേര്‍ദേശവും ഗിലെയാദ്‍ദേശവും ആടുമാടുകള്‍ക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു</verse>
				<verse number="2">മോശെയോടും പുരോഹിതനായ എലെയാസാരിനോടും സഭയിലെ പ്രഭുക്കന്മാരോടും സംസാരിച്ചു:</verse>
				<verse number="3">അതാരോത്ത്, ദീബോന്‍, യസേര്‍, നിമ്രാ, ഹെശ്ബോന്‍, എലെയാലേ, സെബാം, നെബോ, ബെയോന്‍</verse>
				<verse number="4">എന്നിങ്ങനെ യഹോവ യിസ്രായേൽസഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകള്‍ക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങള്‍ക്കോ ആടുമാടുകള്‍ ഉണ്ട്.</verse>
				<verse number="5">അതുകൊണ്ട് നിനക്ക് അടിയങ്ങളോടു കൃപയുണ്ടെങ്കിൽ ഈ ദേശം അടിയങ്ങള്‍ക്ക് അവകാശമായി തരേണം; ഞങ്ങളെ യോര്‍ദ്ദാനക്കരെ കൊണ്ടുപോകരുതേ എന്നു പറഞ്ഞു.</verse>
				<verse number="6">മോശെ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞത്: നിങ്ങളുടെ സഹോദരന്മാര്‍ യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ ഇരിക്കേണമെന്നോ?</verse>
				<verse number="7">യഹോവ യിസ്രായേൽമക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്ക് അവര്‍ കടക്കാതിരിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ അധൈര്യപ്പെടുത്തുന്നത് എന്തിന്?</verse>
				<verse number="8">ഒറ്റുനോക്കേണ്ടതിനു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കാദേശ്-ബര്‍ന്നേയയിൽനിന്ന് അയച്ചപ്പോള്‍ അവര്‍ ഇങ്ങനെതന്നെ ചെയ്തു.</verse>
				<verse number="9">അവര്‍ എസ്കോൽതാഴ്വരയോളം ചെന്നു ദേശം കണ്ട ശേഷം യഹോവ യിസ്രായേൽ മക്കള്‍ക്കു കൊടുത്തിട്ടുള്ള ദേശത്തേക്കു പോകാതിരിക്കത്തക്കവണ്ണം അവരെ അധൈര്യപ്പെടുത്തി.</verse>
				<verse number="10">അന്നു യഹോവയുടെ കോപം ജ്വലിച്ചു; അവന്‍ സത്യം ചെയ്തു കല്പിച്ചത്:</verse>
				<verse number="11">കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബും നൂന്‍റെ മകന്‍ യോശുവയും യഹോവയോടു പൂര്‍ണമായി പറ്റിനിന്നതുകൊണ്ട്</verse>
				<verse number="12">അവരല്ലാതെ മിസ്രയീമിൽനിന്നു പോന്നവരിൽ ഇരുപതു വയസ്സുമുതൽ മേലോട്ടുള്ള ഒരുത്തനും ഞാന്‍ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തെ കാണുകയില്ല; അവര്‍ എന്നോടു പൂര്‍ണമായി പറ്റിനില്ക്കായ്കകൊണ്ടുതന്നെ.</verse>
				<verse number="13">അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു; യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത തലമുറ എല്ലാം മുടിഞ്ഞുപോകുവോളം അവന്‍ നാല്പതു സംവത്സരം അവരെ മരുഭൂമിയിൽ അലയുമാറാക്കി.</verse>
				<verse number="14">എന്നാൽ യിസ്രായേലിന്‍റെ നേരേ യഹോവയുടെ ഉഗ്രകോപം ഇനിയും വര്‍ധിപ്പാന്‍ തക്കവണ്ണം നിങ്ങളുടെ പിതാക്കന്മാര്‍ക്കു പകരം നിങ്ങള്‍ പാപികളുടെ ഒരു കൂട്ടമായി എഴുന്നേറ്റിരിക്കുന്നു.</verse>
				<verse number="15">നിങ്ങള്‍ അവനെ വിട്ടു പിന്നോക്കം പോയാൽ അവന്‍ ഇനിയും അവരെ മരുഭൂമിയിൽ വിട്ടുകളയും; അങ്ങനെ നിങ്ങള്‍ ഈ ജനത്തെയെല്ലാം നശിപ്പിക്കും.</verse>
				<verse number="16">അപ്പോള്‍ അവര്‍ അടുത്തുചെന്നു പറഞ്ഞത്: ഞങ്ങള്‍ ഇവിടെ ഞങ്ങളുടെ ആടുമാടുകള്‍ക്കു തൊഴുത്തുകളും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കു പട്ടണങ്ങളും പണിയട്ടെ.</verse>
				<verse number="17">എങ്കിലും യിസ്രായേൽമക്കളെ അവരുടെ സ്ഥലത്തു കൊണ്ടുപോയി ആക്കുന്നതുവരെ ഞങ്ങള്‍ യുദ്ധസന്നദ്ധരായി അവര്‍ക്കു മുമ്പായി നടക്കും; ഞങ്ങളുടെ കുഞ്ഞുകുട്ടികളോ ദേശത്തിലെ നിവാസികള്‍ നിമിത്തം ഉറപ്പുള്ള പട്ടണങ്ങളിൽ പാര്‍ക്കട്ടെ.</verse>
				<verse number="18">യിസ്രായേൽമക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശം അടക്കിക്കൊള്ളുംവരെ ഞങ്ങള്‍ ഞങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോരുകയില്ല.</verse>
				<verse number="19">യോര്‍ദ്ദാനക്കരെയും അതിനപ്പുറവും ഞങ്ങള്‍ അവരോടുകൂടെ അവകാശം വാങ്ങുകയില്ല; കിഴക്കു യോര്‍ദ്ദാനിക്കരെ ഞങ്ങള്‍ക്ക് അവകാശം ഉണ്ടല്ലോ.</verse>
				<verse number="20">അതിനു മോശെ അവരോടു പറഞ്ഞത്: നിങ്ങള്‍ ഈ കാര്യം ചെയ്യുമെങ്കിൽ, യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു</verse>
				<verse number="21">യഹോവ തന്‍റെ മുമ്പിൽനിന്നു ശത്രുക്കളെ നീക്കിക്കളയുവോളം നിങ്ങള്‍ എല്ലാവരും അവന്‍റെ മുമ്പാകെ യുദ്ധസന്നദ്ധരായി യോര്‍ദ്ദാനക്കരെ കടന്നുപോകുമെങ്കിൽ</verse>
				<verse number="22">ദേശം യഹോവയുടെ മുമ്പാകെ കീഴമര്‍ന്നശേഷം നിങ്ങള്‍ മടങ്ങിപ്പോരികയും യഹോവയുടെയും യിസ്രായേലിന്‍റെയും മുമ്പാകെ കുറ്റമില്ലാത്തവരായിരിക്കയും ചെയ്യും; അപ്പോള്‍ ഈ ദേശം യഹോവയുടെ മുമ്പാകെനിങ്ങളുടെ അവകാശമാകും.</verse>
				<verse number="23">എന്നാൽ നിങ്ങള്‍ അങ്ങനെ ചെയ്കയില്ല എങ്കിൽ നിങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു; നിങ്ങളുടെ പാപഫലം നിങ്ങള്‍ അനുഭവിക്കും.</verse>
				<verse number="24">നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആടുകള്‍ക്കായി തൊഴുത്തുകളും പണിതു നിങ്ങള്‍ പറഞ്ഞതുപോലെ ചെയ്തുകൊള്‍വിന്‍.</verse>
				<verse number="25">ഗാദ്യരും രൂബേന്യരും മോശെയോട്: യജമാനന്‍ കല്പിക്കുന്നതുപോലെ അടിയങ്ങള്‍ ചെയ്തുകൊള്ളാം.</verse>
				<verse number="26">ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ഞങ്ങളുടെ കന്നുകാലികളും മൃഗങ്ങളൊക്കെയും ഗിലെയാദിലെ പട്ടണങ്ങളിൽ ഇരിക്കട്ടെ.</verse>
				<verse number="27">അടിയങ്ങളോ യജമാനന്‍ കല്പിക്കുന്നതുപോലെ എല്ലാവരും യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിനു കടന്നുപോകാം എന്നു പറഞ്ഞു.</verse>
				<verse number="28">ആകയാൽ മോശെ അവരെക്കുറിച്ചു പുരോഹിതനായ എലെയാസാരിനോടും നൂന്‍റെ മകനായ യോശുവയോടും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളോടും കല്പിച്ചതെന്തെന്നാൽ:</verse>
				<verse number="29">ഗാദ്യരും രൂബേന്യരും ഓരോരുത്തന്‍ യുദ്ധസന്നദ്ധനായി യഹോവയുടെ മുമ്പാകെ നിങ്ങളോടുകൂടെ യോര്‍ദ്ദാനക്കരെ കടന്നുപോരികയും ദേശം നിങ്ങളുടെ മുമ്പാകെ കീഴടങ്ങുകയും ചെയ്താൽ നിങ്ങള്‍ അവര്‍ക്കു ഗിലെയാദ്‍ദേശം അവകാശമായി കൊടുക്കേണം.</verse>
				<verse number="30">എന്നാൽ അവര്‍ നിങ്ങളോടുകൂടെ യുദ്ധസന്നദ്ധരായി അക്കരയ്ക്കു കടക്കാതിരുന്നാൽ അവരുടെ അവകാശം നിങ്ങളുടെ ഇടയിൽ കനാന്‍ദേശത്തുതന്നെ ആയിരിക്കേണം.</verse>
				<verse number="31">ഗാദ്യരും രൂബേന്യരും അതിന്: യഹോവ അടിയങ്ങളോട് അരുളിച്ചെയ്തതുപോലെ ചെയ്തുകൊള്ളാം.</verse>
				<verse number="32">ഞങ്ങളുടെ അവകാശം ലഭിക്കേണ്ടതിനു ഞങ്ങള്‍ യഹോവയുടെ മുമ്പാകെ യുദ്ധസന്നദ്ധരായി കനാന്‍ദേശത്തേക്കു കടന്നുപോകാം എന്നു പറഞ്ഞു.</verse>
				<verse number="33">അപ്പോള്‍ മോശെ ഗാദ്യര്‍ക്കും രൂബേന്യര്‍ക്കും യോസേഫിന്‍റെ മകനായ മനശ്ശെയുടെ പാതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്‍റെ രാജ്യവും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യവുമായ ദേശവും അതിന്‍റെ അതിരുകളിൽ ചുറ്റുമുള്ള ദേശത്തിലെ പട്ടണങ്ങളും കൊടുത്തു.</verse>
				<verse number="34">അങ്ങനെ ഗാദ്യര്‍ ദീബോന്‍, അതാരോത്ത്, അരോയേര്‍,</verse>
				<verse number="35">അത്രോത്ത്-ശോഫാന്‍, യസേര്‍, യൊഗ്ബെഹാ,</verse>
				<verse number="36">ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായും ആടുകള്‍ക്കു തൊഴുത്തുകളായും പണിതു.</verse>
				<verse number="37">രൂബേന്യര്‍ ഹെശ്ബോനും എലെയാലേയും കിര്യത്തയീമും</verse>
				<verse number="38">പേരുമാറ്റിക്കളഞ്ഞ നെബോ, ബാൽമെയോന്‍ എന്നിവയും സിബ്മയും പണിതു; അവര്‍ പണിത പട്ടണങ്ങള്‍ക്കു പുതിയ പേരിട്ടു.</verse>
				<verse number="39">മനശ്ശെയുടെ മകനായ മാഖീരിന്‍റെ പുത്രന്മാര്‍ ഗിലെയാദിൽ ചെന്ന് അതിനെ അടക്കി, അവിടെ പാര്‍ത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.</verse>
				<verse number="40">മോശെ ഗിലെയാദ്‍ദേശം മനശ്ശെയുടെ മകനായ മാഖീരിനു കൊടുത്തു; അവന്‍ അവിടെ പാര്‍ത്തു.</verse>
				<verse number="41">മനശ്ശെയുടെ പുത്രനായ യായീര്‍ ചെന്ന് അതിലെ ഊരുകളെ അടക്കി, അവയ്ക്ക് ഹവ്വോത്ത്-യായീര്‍ (യായീരിന്‍റെ ഊരുകള്‍) എന്നു പേരിട്ടു.</verse>
				<verse number="42">നോബഹ് ചെന്നു കെനാത്ത്പട്ടണവും അതിന്‍റെ ഗ്രാമങ്ങളും അടക്കി; അതിനു തന്‍റെ പേരിന്‍പ്രകാരം നോബഹ് എന്നു പേരിട്ടു.</verse>
			</chapter>
			<chapter number="33">
				<verse number="1">മോശെയുടെയും അഹരോന്‍റെയും കൈക്കീഴിൽ ഗണംഗണമായി മിസ്രയീംദേശത്തുനിന്നും പുറപ്പെട്ട യിസ്രായേൽമക്കളുടെ പ്രയാണങ്ങള്‍ ആവിത്:</verse>
				<verse number="2">മോശെ യഹോവയുടെ കല്പനപ്രകാരം അവരുടെ പ്രയാണക്രമത്തിൽ അവരുടെ താവളങ്ങള്‍ എഴുതിവച്ചു; താവളം താവളമായി അവര്‍ ചെയ്ത പ്രയാണങ്ങള്‍ ആവിത്:</verse>
				<verse number="3">ഒന്നാം മാസം പതിനഞ്ചാം തീയതി അവര്‍ രമെസേസിൽനിന്നു പുറപ്പെട്ടു; പെസഹ കഴിഞ്ഞ പിറ്റന്നാള്‍ യിസ്രായേൽമക്കള്‍ എല്ലാ മിസ്രയീമ്യരും കാണ്‍കെ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.</verse>
				<verse number="4">മിസ്രയീമ്യരോ, യഹോവ തങ്ങളുടെ ഇടയിൽ സംഹരിച്ച കടിഞ്ഞൂലുകളെ എല്ലാം കുഴിച്ചിടുകയായിരുന്നു; അവരുടെ ദേവന്മാരുടെമേലും യഹോവ ന്യായവിധി നടത്തിയിരുന്നു.</verse>
				<verse number="5">യിസ്രായേൽമക്കള്‍ രമെസേസിൽനിന്നു പുറപ്പെട്ടു സുക്കോത്തിൽ പാളയമിറങ്ങി.</verse>
				<verse number="6">സുക്കോത്തിൽനിന്ന് അവര്‍ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമിൽ പാളയമിറങ്ങി.</verse>
				<verse number="7">ഏഥാമിൽനിന്നു പുറപ്പെട്ടു ബാൽ-സെഫോനെതിരേയുള്ള പീഹഹീരോത്തിനു തിരിഞ്ഞുവന്നു; അവര്‍ മിഗ്ദോലിനു കിഴക്കു പാളയമിറങ്ങി.</verse>
				<verse number="8">പീഹഹീരോത്തിനു കിഴക്കുനിന്നു പുറപ്പെട്ടു കടലിന്‍റെ നടുവിൽക്കൂടി മരുഭൂമിയിൽ കടന്ന് ഏഥാമരുഭൂമിയിൽ മൂന്നു ദിവസത്തെ വഴി നടന്നു മാറായിൽ പാളയമിറങ്ങി.</verse>
				<verse number="9">മാറായിൽനിന്നു പുറപ്പെട്ട് ഏലീമിൽ എത്തി; ഏലീമിൽ പന്ത്രണ്ടു നീരുറവും എഴുപത് ഈത്തപ്പനയും ഉണ്ടായിരുന്നതുകൊണ്ട് അവര്‍ അവിടെ പാളയം ഇറങ്ങി.</verse>
				<verse number="10">ഏലീമിൽനിന്നു പുറപ്പെട്ടു ചെങ്കടലിനരികെ പാളയമിറങ്ങി.</verse>
				<verse number="11">ചെങ്കടലിനരികെനിന്നു പുറപ്പെട്ടു സീന്‍മരുഭൂമിയിൽ പാളയമിറങ്ങി.</verse>
				<verse number="12">സീന്‍മരുഭൂമിയിൽനിന്നു പുറപ്പെട്ടു ദൊഫ്ക്കയിൽ പാളയമിറങ്ങി.</verse>
				<verse number="13">ദൊഫ്ക്കയിൽനിന്നു പുറപ്പെട്ട് ആലൂശിൽ പാളയമിറങ്ങി.</verse>
				<verse number="14">ആലൂശിൽനിന്നു പുറപ്പെട്ടു രെഫീദീമിൽ പാളയമിറങ്ങി; അവിടെ ജനത്തിനു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു.</verse>
				<verse number="15">രെഫീദീമിൽനിന്നു പുറപ്പെട്ടു സീനായിമരുഭൂമിയിൽ പാളയമിറങ്ങി.</verse>
				<verse number="16">സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.</verse>
				<verse number="17">കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.</verse>
				<verse number="18">ഹസേരോത്തിൽനിന്നു പുറപ്പെട്ടു രിത്ത്മയിൽ പാളയമിറങ്ങി.</verse>
				<verse number="19">രിത്ത്മയിൽനിന്നു പുറപ്പെട്ടു രിമ്മോന്‍-പേരെസിൽ പാളയമിറങ്ങി.</verse>
				<verse number="20">രിമ്മോന്‍-പേരെസിൽനിന്നു പുറപ്പെട്ടു ലിബ്നയിൽ പാളയമിറങ്ങി.</verse>
				<verse number="21">ലിബ്നയിൽനിന്നു പുറപ്പെട്ടു രിസ്സയിൽ പാളയമിറങ്ങി.</verse>
				<verse number="22">രിസ്സയിൽനിന്നു പുറപ്പെട്ടു കെഹേലാഥയിൽ പാളയമിറങ്ങി.</verse>
				<verse number="23">കെഹേലാഥയിൽനിന്നു പുറപ്പെട്ടു ശാഫേര്‍മലയിൽ പാളയമിറങ്ങി.</verse>
				<verse number="24">ശാഫേര്‍മലയിൽനിന്നു പുറപ്പെട്ടു ഹരാദയിൽ പാളയമിറങ്ങി.</verse>
				<verse number="25">ഹരാദയിൽനിന്നു പുറപ്പെട്ടു മക്ഹേലോത്തിൽ പാളയമിറങ്ങി.</verse>
				<verse number="26">മക്ഹേലോത്തിൽനിന്നു പുറപ്പെട്ടു തഹത്തിൽ പാളയമിറങ്ങി.</verse>
				<verse number="27">തഹത്തിൽനിന്നു പുറപ്പെട്ടു താരഹിൽ പാളയമിറങ്ങി.</verse>
				<verse number="28">താരഹിൽനിന്നു പുറപ്പെട്ടു മിത്ത്ക്കയിൽ പാളയമിറങ്ങി.</verse>
				<verse number="29">മിത്ത്ക്കയിൽനിന്നു പുറപ്പെട്ടു ഹശ്മോനയിൽ പാളയമിറങ്ങി.</verse>
				<verse number="30">ഹശ്മോനയിൽനിന്നു പുറപ്പെട്ടു മോസേരോത്തിൽ പാളയമിറങ്ങി.</verse>
				<verse number="31">മോസേരോത്തിൽനിന്നു പുറപ്പെട്ടു ബെനേയാക്കാനിൽ പാളയമിറങ്ങി.</verse>
				<verse number="32">ബെനേയാക്കാനിൽനിന്നു പുറപ്പെട്ടു ഹോര്‍-ഹഗ്ഗിദ്ഗാദിൽ പാളയമിറങ്ങി.</verse>
				<verse number="33">ഹോര്‍-ഹഗ്ഗിദ്ഗാദിൽനിന്നു പുറപ്പെട്ടു യൊത്ബാഥയിൽ പാളയമിറങ്ങി.</verse>
				<verse number="34">യൊത്ബാഥയിൽനിന്നു പുറപ്പെട്ടു അബ്രോനയിൽ പാളയമിറങ്ങി.</verse>
				<verse number="35">അബ്രോനയിൽനിന്നു പുറപ്പെട്ടു എസ്യോന്‍-ഗേബെരിൽ പാളയമിറങ്ങി.</verse>
				<verse number="36">എസ്യോന്‍-ഗേബെരിൽനിന്നു പുറപ്പെട്ടു സീന്‍മരുഭൂമിയിൽ പാളയമിറങ്ങി. അതാകുന്നു കാദേശ്.</verse>
				<verse number="37">അവര്‍ കാദേശിൽനിന്നു പുറപ്പെട്ട് എദോംദേശത്തിന്‍റെ അതിരിങ്കൽ ഹോര്‍പര്‍വതത്തിങ്കൽ പാളയമിറങ്ങി.</verse>
				<verse number="38">പുരോഹിതനായ അഹരോന്‍ യഹോവയുടെ കല്പനപ്രകാരം ഹോര്‍പര്‍വതത്തിൽ കയറി, യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പോന്നതിന്‍റെ നാല്പതാം സംവത്സരം അഞ്ചാം മാസം ഒന്നാം തീയതി അവിടെവച്ചു മരിച്ചു.</verse>
				<verse number="39">അഹരോന്‍ ഹോര്‍പര്‍വതത്തിൽവച്ചു മരിച്ചപ്പോള്‍ അവനു നൂറ്റിയിരുപത്തിമൂന്നു വയസ്സായിരുന്നു.</verse>
				<verse number="40">എന്നാൽ കനാന്‍ദേശത്തു തെക്കു പാര്‍ത്തിരുന്ന കനാന്യനായ അരാദ്‍രാജാവ് യിസ്രായേൽമക്കളുടെ വരവിനെക്കുറിച്ചു കേട്ടു.</verse>
				<verse number="41">ഹോര്‍പര്‍വതത്തിങ്കൽനിന്ന് അവര്‍ പുറപ്പെട്ടു സല്മോനയിൽ പാളയമിറങ്ങി.</verse>
				<verse number="42">സല്മോനയിൽനിന്നു പുറപ്പെട്ടു പൂനോനിൽ പാളയമിറങ്ങി.</verse>
				<verse number="43">പൂനോനിൽനിന്നു പുറപ്പെട്ടു ഓബോത്തിൽ പാളയമിറങ്ങി.</verse>
				<verse number="44">ഓബോത്തിൽനിന്നു പുറപ്പെട്ടു മോവാബിന്‍റെ അതിരിങ്കൽ ഇയ്യെ-അബാരീമിൽ പാളയമിറങ്ങി.</verse>
				<verse number="45">ഈയീമിൽനിന്നു പുറപ്പെട്ടു ദീബോന്‍ഗാദിൽ പാളയമിറങ്ങി.</verse>
				<verse number="46">ദീബോന്‍ഗാദിൽനിന്നു പുറപ്പെട്ടു അല്മോദിബ്ലാഥയീമിൽ പാളയമിറങ്ങി.</verse>
				<verse number="47">അല്മോദിബ്ലാഥയീമിൽനിന്നു പുറപ്പെട്ടു നെബോവിനു കിഴക്ക് അബാരീം പര്‍വതത്തിങ്കൽ പാളയമിറങ്ങി.</verse>
				<verse number="48">അബാരീം പര്‍വതത്തിങ്കൽനിന്നു പുറപ്പെട്ടു യെരീഹോവിനെതിരേ യോര്‍ദ്ദാനരികെ മോവാബ്സമഭൂമിയിൽ പാളയമിറങ്ങി.</verse>
				<verse number="49">യോര്‍ദ്ദാനരികെ മോവാബ്സമഭൂമിയിൽ ബേത്ത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ പാളയമിറങ്ങി.</verse>
				<verse number="50">യെരീഹോവിനെതിരേ യോര്‍ദ്ദാനരികെ മോവാബ്സമഭൂമിയിൽവച്ചു യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="51">നീ യിസ്രായേൽമക്കളോടു പറയേണ്ടുന്നതെന്തെന്നാൽ: നിങ്ങള്‍ യോര്‍ദ്ദാനക്കരെ കനാന്‍ദേശത്തു കടന്നശേഷം</verse>
				<verse number="52">ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് അവരുടെ വിഗ്രഹങ്ങളെയും ബിംബങ്ങളെയും എല്ലാം തകര്‍ത്ത് അവരുടെ സകല പൂജാഗിരികളെയും നശിപ്പിച്ചുകളയേണം.</verse>
				<verse number="53">നിങ്ങള്‍ ദേശം കൈവശമാക്കി അതിൽ കുടിപാര്‍ക്കേണം; നിങ്ങള്‍ കൈവശമാക്കേണ്ടതിനു ഞാന്‍ ആ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു.</verse>
				<verse number="54">നിങ്ങള്‍ കുടുംബംകുടുംബമായി ദേശം ചീട്ടിട്ട് അവകാശമാക്കേണം; ആളേറെയുള്ളവര്‍ക്ക് ഏറെയും കുറെയുള്ളവര്‍ക്ക് കുറെയും അവകാശം കൊടുക്കേണം; അവനവനു ചീട്ട് എവിടെ വീഴുന്നുവോ അവിടെ അവന്‍റെ അവകാശം ആയിരിക്കേണം; പിതൃഗോത്രം പിതൃഗോത്രമായി നിങ്ങള്‍ക്ക് അവകാശം ലഭിക്കേണം.</verse>
				<verse number="55">എന്നാൽ ദേശത്തെ നിവാസികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയാതിരുന്നാൽ നിങ്ങള്‍ അവരിൽ ശേഷിപ്പിക്കുന്നവര്‍ നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും പാര്‍ശ്വങ്ങളിൽ കണ്ടകങ്ങളുമായി നിങ്ങള്‍ പാര്‍ക്കുന്ന ദേശത്തു നിങ്ങളെ ഉപദ്രവിക്കും.</verse>
				<verse number="56">അത്രയുമല്ല, ഞാന്‍ അവരോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ നിങ്ങളോടു ചെയ്യും.</verse>
			</chapter>
			<chapter number="34">
				<verse number="1">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">യിസ്രായേൽമക്കളോടു നീ കല്പിക്കേണ്ടതെന്തെന്നാൽ: നിങ്ങള്‍ കനാന്‍ദേശത്ത് എത്തുമ്പോള്‍ നിങ്ങള്‍ക്ക് അവകാശമായി വരുവാനിരിക്കുന്ന ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം.</verse>
				<verse number="3">തെക്കേ ഭാഗം സീന്‍മരുഭൂമി തുടങ്ങി എദോമിന്‍റെ വശത്തുകൂടി ആയിരിക്കേണം; നിങ്ങളുടെ തെക്കേ അതിര്‍ കിഴക്ക് ഉപ്പുകടലിന്‍റെ അറ്റം തുടങ്ങി ആയിരിക്കേണം.</verse>
				<verse number="4">പിന്നെ നിങ്ങളുടെ അതിര്‍ അക്രബ്ബീംകയറ്റത്തിനു തെക്കോട്ടു തിരിഞ്ഞു സീനിലേക്കു കടന്നു കാദേശ്-ബര്‍ന്നേയയുടെ തെക്ക് അവസാനിക്കേണം. അവിടെനിന്നു ഹസര്‍-അദ്ദാര്‍വരെ ചെന്ന് അസ്മോനിലേക്കു കടക്കേണം.</verse>
				<verse number="5">പിന്നെ അതിര്‍ അസ്മോന്‍ തുടങ്ങി മിസ്രയീംതോട്ടിലേക്കു തിരിഞ്ഞു സമുദ്രത്തിങ്കൽ അവസാനിക്കേണം.</verse>
				<verse number="6">പടിഞ്ഞാറോ മഹാസമുദ്രം അതിര്‍ ആയിരിക്കേണം. അതു നിങ്ങളുടെ പടിഞ്ഞാറേ അതിര്‍.</verse>
				<verse number="7">വടക്കോ മഹാസമുദ്രം തുടങ്ങി ഹോര്‍പര്‍വതം നിങ്ങളുടെ അതിരാക്കേണം.</verse>
				<verse number="8">ഹോര്‍പര്‍വതംമുതൽ ഹമാത്ത്‍വരെ അതിരാക്കേണം. സെദാദിൽ ആ അതിര്‍ അവസാനിക്കേണം;</verse>
				<verse number="9">പിന്നെ അതിര്‍ സിഫ്രോന്‍വരെ ചെന്നു ഹസാര്‍-എനാനിൽ അവസാനിക്കേണം; ഇതു നിങ്ങളുടെ വടക്കേ അതിര്‍.</verse>
				<verse number="10">കിഴക്കോ ഹസാര്‍-എനാന്‍തുടങ്ങി ശെഫാംവരെ നിങ്ങളുടെ അതിരാക്കേണം.</verse>
				<verse number="11">ശെഫാം തുടങ്ങി ആ അതിര്‍ അയീന്‍റെ കിഴക്കുഭാഗത്തു രിബ്ലാവരെ ഇറങ്ങിച്ചെന്നിട്ടു കിന്നെരോത്തു കടലിന്‍റെ കിഴക്കേ കര തൊട്ടിരിക്കേണം.</verse>
				<verse number="12">അവിടെനിന്നു യോര്‍ദ്ദാന്‍ വഴിയായി ഇറങ്ങിച്ചെന്ന് ഉപ്പുകടലിങ്കൽ അവസാനിക്കേണം. ഇതു ചുറ്റും നിങ്ങളുടെ ദേശത്തിന്‍റെ അതിര്‍ ആയിരിക്കേണം.</verse>
				<verse number="13">മോശെ യിസ്രായേൽമക്കളോടു കല്പിച്ചത്: നിങ്ങള്‍ക്കു ചീട്ടിനാൽ അവകാശമായി ലഭിപ്പാനുള്ളതായി യഹോവ ഒമ്പതര ഗോത്രങ്ങള്‍ക്കു കൊടുപ്പാന്‍ കല്പിച്ചിട്ടുള്ള ദേശം ഇതുതന്നെ.</verse>
				<verse number="14">രൂബേന്‍ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും ഗാദ്ഗോത്രക്കാരുടെ കുടുംബങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിനും താന്താങ്ങളുടെ അവകാശം ലഭിച്ചുവല്ലോ.</verse>
				<verse number="15">ഈ രണ്ടര ഗോത്രത്തിന് അവകാശം ലഭിച്ചതു കിഴക്കന്‍പ്രദേശത്തു യെരീഹോവിനു കിഴക്കു യോര്‍ദ്ദാനക്കരെ ആയിരുന്നു.</verse>
				<verse number="16">പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="17">നിങ്ങള്‍ക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകള്‍ ആവിത്: പുരോഹിതനായ എലെയാസാരും നൂന്‍റെ മകനായ യോശുവയും.</verse>
				<verse number="18">ദേശത്തെ അവകാശമായി വിഭാഗിക്കേണ്ടതിനു നിങ്ങള്‍ ഓരോ ഗോത്രത്തിൽനിന്നു ഓരോ പ്രഭുവിനെയും കൂട്ടിക്കൊള്ളേണം. അവര്‍ ആരെല്ലാമെന്നാൽ:</verse>
				<verse number="19">യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകന്‍ കാലേബ്.</verse>
				<verse number="20">ശിമെയോന്‍ഗോത്രത്തിൽ അമ്മീഹൂദിന്‍റെ മകന്‍ ശെമൂവേൽ.</verse>
				<verse number="21">ബെന്യാമീന്‍ഗോത്രത്തിൽ കിസ്ലോന്‍റെ മകന്‍ എലീദാദ്.</verse>
				<verse number="22">ദാന്‍ഗോത്രത്തിനുള്ള പ്രഭു യൊഗ്ലിയുടെ മകന്‍ ബുക്കി.</verse>
				<verse number="23">യോസേഫിന്‍റെ പുത്രന്മാരിൽ മനശ്ശെയുടെ ഗോത്രത്തിനുള്ള പ്രഭു എഫോദിന്‍റെ മകന്‍ ഹന്നീയേൽ.</verse>
				<verse number="24">എഫ്രയീംഗോത്രത്തിനുള്ള പ്രഭു ശിഫ്ത്താന്‍റെ മകന്‍ കെമൂവേൽ.</verse>
				<verse number="25">സെബൂലൂന്‍ഗോത്രത്തിനുള്ള പ്രഭു പര്‍ന്നാക്കിന്‍റെ മകന്‍ എലീസാഫാന്‍.</verse>
				<verse number="26">യിസ്സാഖാര്‍ഗോത്രത്തിനുള്ള പ്രഭു അസ്സാന്‍റെ മകന്‍ പൽത്തീയേൽ.</verse>
				<verse number="27">ആശേര്‍ഗോത്രത്തിനുള്ള പ്രഭു ശെലോമിയുടെ പുത്രന്‍ അഹീഹൂദ്.</verse>
				<verse number="28">നഫ്താലിഗോത്രത്തിനുള്ള പ്രഭു അമ്മീഹൂദിന്‍റെ മകന്‍ പെദഹേൽ.</verse>
				<verse number="29">യിസ്രായേൽമക്കള്‍ക്ക് കനാന്‍ദേശത്ത് അവകാശം വിഭാഗിച്ചുകൊടുക്കേണ്ടതിനു യഹോവ നിയമിച്ചവര്‍ ഇവര്‍തന്നെ.</verse>
			</chapter>
			<chapter number="35">
				<verse number="1">യഹോവ പിന്നെയും യെരീഹോവിനെ തിരേ യോര്‍ദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ചു മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">യിസ്രായേൽമക്കള്‍ തങ്ങളുടെ അവകാശത്തിൽനിന്നു ലേവ്യര്‍ക്കു വസിപ്പാന്‍ പട്ടണങ്ങള്‍ കൊടുക്കേണമെന്ന് അവരോടു കല്പിക്ക; പട്ടണങ്ങളോടുകൂടെ അവയുടെ പുല്പുറവും നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കേണം.</verse>
				<verse number="3">പട്ടണങ്ങള്‍ അവര്‍ക്കു പാര്‍പ്പിടമായിരിക്കേണം; അവയുടെ പുല്പുറം ആടുമാടുകള്‍ മുതലായ സകല മൃഗസമ്പത്തിനുംവേണ്ടി ആയിരിക്കേണം.</verse>
				<verse number="4">നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കേണ്ടുന്ന പുല്പുറം പട്ടണത്തിന്‍റെ മതിലിങ്കൽ തുടങ്ങി പുറത്തോട്ടു ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കേണം.</verse>
				<verse number="5">പട്ടണം നടുവാക്കി അതിനു പുറമേ കിഴക്കോട്ടു രണ്ടായിരം മുഴവും തെക്കോട്ടു രണ്ടായിരം മുഴവും പടിഞ്ഞാറോട്ടു രണ്ടായിരം മുഴവും വടക്കോട്ടു രണ്ടായിരം മുഴവും അളക്കേണം; ഇത് അവര്‍ക്കു പട്ടണങ്ങളുടെ പുല്പുറം ആയിരിക്കേണം.</verse>
				<verse number="6">നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കേണം; കൊല ചെയ്തവന്‍ അവിടേക്ക് ഓടിപ്പോകേണ്ടതിനു നിങ്ങള്‍ അവയെ അവനുവേണ്ടി വേര്‍തിരിക്കേണം; ഇവ കൂടാതെ നിങ്ങള്‍ വേറേയും നാല്പത്തിരണ്ടു പട്ടണങ്ങളെ കൊടുക്കേണം.</verse>
				<verse number="7">അങ്ങനെ നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങള്‍ എല്ലാംകൂടെ നാല്പത്തിയെട്ട് ആയിരിക്കേണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കേണം.</verse>
				<verse number="8">യിസ്രായേൽമക്കളുടെ അവകാശത്തിൽനിന്നു ജനമേറിയവര്‍ ഏറെയും ജനം കുറഞ്ഞവര്‍ കുറെയും പട്ടണങ്ങള്‍ കൊടുക്കേണം; ഓരോ ഗോത്രം തനിക്കു ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യര്‍ക്കു പട്ടണങ്ങളെ കൊടുക്കേണം.</verse>
				<verse number="9">യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="10">നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് കനാന്‍ദേശത്ത് എത്തിയശേഷം</verse>
				<verse number="11">ചില പട്ടണങ്ങള്‍ സങ്കേതനഗരങ്ങളായി വേര്‍തിരിക്കേണം; അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവന്‍ അവിടേക്ക് ഓടിപ്പോകേണം.</verse>
				<verse number="12">കൊല ചെയ്തവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിനു നില്ക്കുംവരെ അവന്‍ പ്രതികാരകന്‍റെ കൈയാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.</verse>
				<verse number="13">നിങ്ങള്‍ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരമായിരിക്കേണം.</verse>
				<verse number="14">യോര്‍ദ്ദാനക്കരെ മൂന്നു പട്ടണവും കനാന്‍ദേശത്തു മൂന്നു പട്ടണവും കൊടുക്കേണം; അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.</verse>
				<verse number="15">അബദ്ധവശാൽ ഒരുത്തനെ കൊല്ലുന്നവന്‍ ഏവനും അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറു പട്ടണം യിസ്രായേൽമക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുന്നവനും സങ്കേതം ആയിരിക്കേണം.</verse>
				<verse number="16">എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവന്‍ മരിച്ചുപോയാൽ അവന്‍ കൊലപാതകന്‍; കൊലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="17">മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും ഒരുത്തനെ കല്ലറിഞ്ഞിട്ട് അവന്‍ മരിച്ചുപോയാൽ അവന്‍ കൊലപാതകന്‍; കൊലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="18">അല്ലെങ്കിൽ മരിപ്പാന്‍ തക്കവണ്ണം ആരെങ്കിലും കൈയിലിരുന്ന മരയായുധംകൊണ്ട് ഒരുത്തനെ അടിച്ചിട്ട് അവന്‍ മരിച്ചുപോയാൽ അവന്‍ കൊലപാതകന്‍; കൊലപാതകന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="19">രക്തപ്രതികാരകന്‍തന്നെ കൊലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള്‍ അവനെ കൊല്ലേണം.</verse>
				<verse number="20">ആരെങ്കിലും ദ്വേഷം നിമിത്തം ഒരുത്തനെ കുത്തുകയോ കരുതിക്കൂട്ടി അവന്‍റെമേൽ വല്ലതും എറികയോ ചെയ്തിട്ട് അവന്‍ മരിച്ചുപോയാൽ,</verse>
				<verse number="21">അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവന്‍ മരിച്ചുപോയാൽ അവനെ കൊന്നവന്‍ മരണശിക്ഷ അനുഭവിക്കേണം. അവന്‍ കൊലപാതകന്‍; രക്തപ്രതികാരകന്‍ കൊലപാതകനെ കണ്ടുകൂടുമ്പോള്‍ കൊന്നുകളയേണം.</verse>
				<verse number="22">എന്നാൽ ആരെങ്കിലും ശത്രുത കൂടാതെ പെട്ടെന്ന് ഒരുത്തനെ കുത്തുകയോ കരുതാതെ വല്ലതും അവന്‍റെമേൽ എറിഞ്ഞുപോകയോ,</verse>
				<verse number="23">അവനു ശത്രുവായിരിക്കാതെയും അവനു ദോഷം വിചാരിക്കാതെയും അവന്‍ മരിപ്പാന്‍ തക്കവണ്ണം അവനെ കാണാതെ കല്ല് എറികയോ ചെയ്തിട്ട് അവന്‍ മരിച്ചുപോയാൽ</verse>
				<verse number="24">കൊലചെയ്തവനും രക്തപ്രതികാരകനും മധ്യേ ഈ ന്യായങ്ങളെ അനുസരിച്ചു സഭ വിധിക്കേണം.</verse>
				<verse number="25">കൊലചെയ്തവനെ സഭ രക്തപ്രതികാരകന്‍റെ കൈയിൽനിന്നു രക്ഷിക്കേണം; അവന്‍ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്‍റെ മരണംവരെ അവന്‍ അവിടെ പാര്‍ക്കേണം.</verse>
				<verse number="26">എന്നാൽ കൊല ചെയ്തവന്‍ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്‍റെ അതിര്‍വിട്ടു പുറത്തുവരികയും</verse>
				<verse number="27">അവനെ അവന്‍റെ സങ്കേതനഗരത്തിന്‍റെ അതിരിനു പുറത്തുവച്ചു കണ്ടു രക്തപ്രതികാരകന്‍ കൊലചെയ്തവനെ കൊല്ലുകയും ചെയ്താൽ അവനു രക്തപാതകം ഇല്ല.</verse>
				<verse number="28">അവന്‍ മഹാപുരോഹിതന്‍റെ മരണംവരെ തന്‍റെ സങ്കേതനഗരത്തിൽ പാര്‍ക്കേണ്ടിയിരുന്നു; എന്നാൽ കൊലചെയ്തവനു മഹാപുരോഹിതന്‍റെ മരണശേഷം തന്‍റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.</verse>
				<verse number="29">ഇതു നിങ്ങള്‍ക്ക് തലമുറതലമുറയായി നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കേണം.</verse>
				<verse number="30">ആരെങ്കിലും ഒരുത്തനെ കൊന്നാൽ കൊലപാതകന്‍ സാക്ഷികളുടെ വാമൊഴി പ്രകാരം മരണശിക്ഷ അനുഭവിക്കേണം; എന്നാൽ ഒരു മനുഷ്യന്‍റെ നേരേ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.</verse>
				<verse number="31">മരണയോഗ്യനായ കൊലപാതകന്‍റെ ജീവനുവേണ്ടി നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുത്; അവന്‍ മരണശിക്ഷതന്നെ അനുഭവിക്കേണം.</verse>
				<verse number="32">സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവന്‍ പുരോഹിതന്‍റെ മരണത്തിനുമുമ്പേ നാട്ടിൽ മടങ്ങിവന്നു പാര്‍ക്കേണ്ടതിനും നിങ്ങള്‍ വീണ്ടെടുപ്പുവില വാങ്ങരുത്.</verse>
				<verse number="33">നിങ്ങള്‍ പാര്‍ക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്തിൽ ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്‍റെ രക്തത്താൽ അല്ലാതെ ദേശത്തിനു പ്രായശ്ചിത്തം സാധ്യമല്ല.</verse>
				<verse number="34">അതുകൊണ്ടു ഞാന്‍ അധിവസിക്കുന്ന നിങ്ങളുടെ പാര്‍പ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽമക്കളുടെ മധ്യേ യഹോവയായ ഞാന്‍ അധിവസിക്കുന്നു.</verse>
			</chapter>
			<chapter number="36">
				<verse number="1">യോസേഫിന്‍റെ മക്കളുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മക്കളുടെ കുടുംബത്തലവന്മാര്‍ അടുത്തുവന്നു മോശെയുടെയും യിസ്രായേൽമക്കളുടെ ഗോത്രപ്രധാനികളായ പ്രഭുക്കന്മാരുടെയും മുമ്പാകെ പറഞ്ഞത്:</verse>
				<verse number="2">യിസ്രായേൽമക്കള്‍ക്കു ദേശം ചീട്ടിട്ട് അവകാശമായി കൊടുപ്പാന്‍ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്‍റെ അവകാശം അവന്‍റെ പുത്രിമാര്‍ക്കു കൊടുപ്പാന്‍ യജമാനനു യഹോവയുടെ കല്പന ഉണ്ടായി.</verse>
				<verse number="3">എന്നാൽ അവര്‍ യിസ്രായേൽമക്കളുടെ മറ്റു ഗോത്രങ്ങളിലെ പുരുഷന്മാരിൽ വല്ലവര്‍ക്കും ഭാര്യമാരായാൽ അവരുടെ അവകാശം ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്നു വിട്ടുപോകയും അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും ചെയ്യും; ഇങ്ങനെ അതു ഞങ്ങളുടെ അവകാശത്തിന്‍റെ ഓഹരിയിൽനിന്നു പൊയ്പോകും.</verse>
				<verse number="4">യിസ്രായേൽമക്കളുടെ യോബേൽസംവത്സരം വരുമ്പോള്‍ അവരുടെ അവകാശം അവര്‍ ചേരുന്ന ഗോത്രത്തിന്‍റെ അവകാശത്തോടു കൂടുകയും അങ്ങനെ അവരുടെ അവകാശം ഞങ്ങളുടെ പിതൃഗോത്രത്തിന്‍റെ അവകാശത്തിൽനിന്നു വിട്ടുപോകയും ചെയ്യും.</verse>
				<verse number="5">അപ്പോള്‍ മോശെ യഹോവയുടെ വചനപ്രകാരം യിസ്രായേൽമക്കളോടു കല്പിച്ചത്: യോസേഫിന്‍റെ പുത്രന്മാരുടെ ഗോത്രം പറഞ്ഞതു ശരിതന്നെ.</verse>
				<verse number="6">യഹോവ സെലോഫഹാദിന്‍റെ പുത്രിമാരെക്കുറിച്ചു കല്പിക്കുന്ന കാര്യം എന്തെന്നാൽ: അവര്‍ തങ്ങള്‍ക്കു ബോധിച്ചവര്‍ക്കു ഭാര്യമാരായിരിക്കട്ടെ; എങ്കിലും തങ്ങളുടെ പിതൃഗോത്രത്തിലെ കുടുംബത്തിലുള്ളവര്‍ക്കു മാത്രമേ ആകാവൂ.</verse>
				<verse number="7">യിസ്രായേൽമക്കളുടെ അവകാശം ഒരു ഗോത്രത്തിൽനിന്നു മറ്റൊരു ഗോത്രത്തിലേക്കു മാറരുത്;</verse>
				<verse number="8">യിസ്രായേൽമക്കളിൽ ഓരോരുത്തന്‍ താന്താന്‍റെ പിതൃഗോത്രത്തിന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം; യിസ്രായേൽമക്കള്‍ ഓരോരുത്തന്‍ താന്താന്‍റെ പിതാക്കന്മാരുടെ അവകാശം കൈവശമാക്കേണ്ടതിനു യിസ്രായേൽമക്കളുടെ യാതൊരു ഗോത്രത്തിലും അവകാശം ലഭിക്കുന്ന ഏതു കന്യകയും തന്‍റെ പിതൃഗോത്രത്തിലെ ഒരു കുടുംബത്തിൽ ഒരുത്തനു ഭാര്യയാകേണം.</verse>
				<verse number="9">അങ്ങനെ അവകാശം ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു മാറാതെ യിസ്രായേൽമക്കളുടെ ഗോത്രങ്ങളിൽ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തോടു ചേര്‍ന്നിരിക്കേണം.</verse>
				<verse number="10">യഹോവ മോശെയോടു കല്പിച്ചതുപോലെ സെലോഫഹാദിന്‍റെ പുത്രിമാര്‍ ചെയ്തു.</verse>
				<verse number="11">സെലോഫഹാദിന്‍റെ പുത്രിമാരായ മഹ്ലാ, തിര്‍സ്സാ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവര്‍ തങ്ങളുടെ അപ്പന്‍റെ സഹോദരന്മാരുടെ പുത്രന്മാര്‍ക്കു ഭാര്യമാരായി.</verse>
				<verse number="12">യോസേഫിന്‍റെ മകനായ മനശ്ശെയുടെ പുത്രന്മാരുടെ കുടുംബങ്ങളിൽ അവര്‍ ഭാര്യമാരാകയും അവരുടെ അവകാശം അവരുടെ പിതൃകുടുംബത്തിന്‍റെ ഗോത്രത്തിൽതന്നെ ഇരിക്കയും ചെയ്തു.</verse>
				<verse number="13">യെരീഹോവിനെതിരേ യോര്‍ദ്ദാനരികെ മോവാബുസമഭൂമിയിൽവച്ചു യഹോവ മോശെ മുഖാന്തരം യിസ്രായേൽമക്കളോടു കല്പിച്ച കല്പനകളും വിധികളും ഇവതന്നെ.</verse>
			</chapter>
		</book>
		<book number="5">
			<chapter number="1">
				<verse number="1">സൂഫിനെതിരേ പാരാനും തോഫെലിനും ലാബാനും ഹസേരോത്തിനും ദീസാഹാബിനും നടുവേ യോര്‍ദ്ദാനക്കരെ മരുഭൂമിയിൽ അരാബായിൽവച്ചു മോശെ എല്ലാ യിസ്രായേലിനോടും പറഞ്ഞ വചനങ്ങള്‍ ആവിത്:</verse>
				<verse number="2">സേയീര്‍പര്‍വതം വഴിയായി ഹോറേബിൽനിന്നു കാദേശ്-ബര്‍ന്നേയയിലേക്കു പതിനൊന്നു ദിവസത്തെ വഴി ഉണ്ട്.</verse>
				<verse number="3">നാല്പതാം സംവത്സരം പതിനൊന്നാം മാസം ഒന്നാം തീയതി മോശെ യിസ്രായേൽമക്കളോട് യഹോവ അവര്‍ക്കുവേണ്ടി തന്നോടു കല്പിച്ചതുപോലെയൊക്കെയും പറഞ്ഞു.</verse>
				<verse number="4">ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനെയും അസ്താരോത്തിൽ പാര്‍ത്തിരുന്ന ബാശാന്‍രാജാവായ ഓഗിനെയും എദ്രെയിൽവച്ചു സംഹരിച്ചശേഷം</verse>
				<verse number="5">യോര്‍ദ്ദാനക്കരെ മോവാബുദേശത്തുവച്ചു മോശെ ഈ ന്യായപ്രമാണം വിവരിച്ചു തുടങ്ങിയത് എങ്ങനെയെന്നാൽ:</verse>
				<verse number="6">ഹോറേബിൽവച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചത്: നിങ്ങള്‍ ഈ പര്‍വതത്തിങ്കൽ പാര്‍ത്തതു മതി.</verse>
				<verse number="7">തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പര്‍വതത്തിലേക്കും അതിന്‍റെ അയൽപ്രദേശങ്ങളായ അരാബാ, മലനാട്, താഴ്വീതി, തെക്കേദേശം, കടല്ക്കര എന്നിങ്ങനെയുള്ള കനാന്യദേശത്തേക്കും ലെബാനോനിലേക്കും ഫ്രാത്ത് എന്ന മഹാനദി വരെയും പോകുവിന്‍.</verse>
				<verse number="8">ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന്‍.</verse>
				<verse number="9">അക്കാലത്ത് ഞാന്‍ നിങ്ങളോടു പറഞ്ഞത്: എനിക്ക് ഏകനായി നിങ്ങളെ വഹിപ്പാന്‍ കഴികയില്ല.</verse>
				<verse number="10">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു; ഇതാ, നിങ്ങള്‍ ഇന്നു പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ ഇരിക്കുന്നു.</verse>
				<verse number="11">നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ഇപ്പോഴുള്ളതിനെക്കാള്‍ ഇനിയും ആയിരം ഇരട്ടിയാക്കി, താന്‍ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അനുഗ്രഹിക്കുമാറാകട്ടെ.</verse>
				<verse number="12">ഞാന്‍ ഏകനായി നിങ്ങളുടെ ഭാരവും നിങ്ങളുടെ ചുമടും നിങ്ങളുടെ വ്യവഹാരങ്ങളും വഹിക്കുന്നത് എങ്ങനെ?</verse>
				<verse number="13">അതതു ഗോത്രത്തിൽനിന്നു ജ്ഞാനവും വിവേകവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ തിരഞ്ഞെടുപ്പിന്‍; അവരെ ഞാന്‍ നിങ്ങള്‍ക്കു തലവന്മാരാക്കും.</verse>
				<verse number="14">അതിനു നിങ്ങള്‍ എന്നോട്: നീ പറഞ്ഞകാര്യം നല്ലത് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="15">ആകയാൽ ഞാന്‍ നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരം പേര്‍ക്ക് അധിപതിമാര്‍, നൂറു പേര്‍ക്ക് അധിപതിമാര്‍, അമ്പതു പേര്‍ക്ക് അധിപതിമാര്‍, പത്തു പേര്‍ക്ക് അധിപതിമാര്‍ ഇങ്ങനെ നിങ്ങള്‍ക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.</verse>
				<verse number="16">അന്നു ഞാന്‍ നിങ്ങളുടെ ന്യായാധിപന്മാരോട് ആജ്ഞാപിച്ചത്: നിങ്ങളുടെ സഹോദരന്മാര്‍ക്കു തമ്മിലുള്ള കാര്യങ്ങളെ കേട്ട്, ആര്‍ക്കെങ്കിലും സഹോദരനോടോ പരദേശിയോടോ വല്ല കാര്യവും ഉണ്ടായാൽ അതു നീതിയോടെ വിധിപ്പിന്‍.</verse>
				<verse number="17">ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്‍റെ കാര്യവും വലിയവന്‍റെ കാര്യവും ഒരുപോലെ കേള്‍ക്കേണം; മനുഷ്യനെ ഭയപ്പെടരുത്; ന്യായവിധി ദൈവത്തിനുള്ളതല്ലോ. നിങ്ങള്‍ക്ക് അധികം പ്രയാസമുള്ള കാര്യം എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍; അതു ഞാന്‍ തീര്‍ക്കും.</verse>
				<verse number="18">അങ്ങനെ നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യങ്ങളൊക്കെയും ഞാന്‍ അക്കാലത്തു നിങ്ങളോടു കല്പിച്ചുവല്ലോ.</verse>
				<verse number="19">പിന്നെ നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം ഹോറേബിൽനിന്നു പുറപ്പെട്ടശേഷം നിങ്ങള്‍ കണ്ട ഭയങ്കരമായ മഹാമരുഭൂമിയിൽക്കൂടി നാം അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയായി സഞ്ചരിച്ചു കാദേശ്-ബര്‍ന്നേയയിൽ എത്തി.</verse>
				<verse number="20">അപ്പോള്‍ ഞാന്‍ നിങ്ങളോട്: നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാടുവരെ നിങ്ങള്‍ എത്തിയിരിക്കുന്നുവല്ലോ.</verse>
				<verse number="21">ഇതാ, നിന്‍റെ ദൈവമായ യഹോവ ആ ദേശം നിന്‍റെ മുമ്പിൽ വച്ചിരിക്കുന്നു; നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ ചെന്ന് അതു കൈവശമാക്കിക്കൊള്‍ക; ഭയപ്പെടരുത്; അധൈര്യപ്പെടുകയും അരുത് എന്നു പറഞ്ഞു.</verse>
				<verse number="22">എന്നാറെ നിങ്ങള്‍ എല്ലാവരും അടുത്തുവന്നു: നാം ചില ആളുകളെ മുമ്പുകൂട്ടി അയയ്ക്കുക; അവര്‍ ദേശം ഒറ്റുനോക്കിയിട്ടു നാം ചെല്ലേണ്ടുന്ന വഴിയെയും പോകേണ്ടുന്ന പട്ടണങ്ങളെയുംകുറിച്ചു വര്‍ത്തമാനം കൊണ്ടുവരട്ടെ എന്നു പറഞ്ഞു.</verse>
				<verse number="23">ആ വാക്ക് എനിക്കു ബോധിച്ചു; ഞാന്‍ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആള്‍ വീതം പന്ത്രണ്ടു പേരെ നിങ്ങളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്തു.</verse>
				<verse number="24">അവര്‍ പുറപ്പെട്ടു പര്‍വതത്തിൽ കയറി എസ്കോൽതാഴ്വരയോളം ചെന്നു ദേശം ഒറ്റുനോക്കി.</verse>
				<verse number="25">ദേശത്തിലെ ഫലവും ചിലത് അവര്‍ കൈവശമാക്കിക്കൊണ്ട് നമ്മുടെ അടുക്കൽ വന്നു വര്‍ത്തമാനമെല്ലാം അറിയിച്ചു; നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന ദേശം നല്ലത് എന്നു പറഞ്ഞു.</verse>
				<verse number="26">എന്നാൽ കയറിപ്പോകുവാന്‍ നിങ്ങള്‍ക്കു മനസ്സില്ലാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന നിങ്ങള്‍ മറുത്തു:</verse>
				<verse number="27">യഹോവ നമ്മെ പകയ്ക്കയാൽ നമ്മെ നശിപ്പിപ്പാന്‍ തക്കവണ്ണം അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നിരിക്കുന്നു.</verse>
				<verse number="28">എവിടേക്കാകുന്നു നാം കയറിപ്പോകുന്നത്? ജനങ്ങള്‍ നമ്മെക്കാള്‍ വലിയവരും ദീര്‍ഘകായന്മാരും പട്ടണങ്ങള്‍ വലിയവയും ആകാശത്തോളം എത്തുന്ന മതിലുള്ളവയും ആകുന്നു; ഞങ്ങള്‍ അവിടെ അനാക്യരെയും കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര്‍ നമ്മുടെ ഹൃദയം ഉരുക്കിയിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ നിങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു പറഞ്ഞു.</verse>
				<verse number="29">അപ്പോള്‍ ഞാന്‍ നിങ്ങളോട്: നിങ്ങള്‍ ഭ്രമിക്കരുത്, അവരെ ഭയപ്പെടുകയും അരുത്.</verse>
				<verse number="30">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങള്‍ കാണ്‍കെ അവന്‍ മിസ്രയീമിലും മരുഭൂമിയിലും ചെയ്തതുപോലെയൊക്കെയും നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യും.</verse>
				<verse number="31">ഒരു മനുഷ്യന്‍ തന്‍റെ മകനെ വഹിക്കുന്നതുപോലെ നിങ്ങള്‍ ഈ സ്ഥലത്ത് എത്തുവോളം നടന്ന എല്ലാ വഴിയിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വഹിച്ചു എന്നു നിങ്ങള്‍ കണ്ടുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="32">ഇതെല്ലാമായിട്ടും പാളയമിറങ്ങേണ്ടതിനു നിങ്ങള്‍ക്കു സ്ഥലം അന്വേഷിപ്പാനും നിങ്ങള്‍ പോകേണ്ടുന്ന വഴി നിങ്ങള്‍ക്കു കാണിച്ചുതരുവാനും</verse>
				<verse number="33">രാത്രി അഗ്നിയിലും പകൽ മേഘത്തിലും നിങ്ങള്‍ക്കു മുമ്പായി നടന്ന നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ വിശ്വസിച്ചില്ല.</verse>
				<verse number="34">ആകയാൽ യഹോവ നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു:</verse>
				<verse number="35">ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്നു സത്യം ചെയ്തിട്ടുള്ള നല്ലദേശം ഈ ദുഷ്ടതലമുറയിലെ പുരുഷന്മാര്‍ ആരും കാണുകയില്ല.</verse>
				<verse number="36">യെഫുന്നെയുടെ മകനായ കാലേബ് മാത്രം അതു കാണുകയും അവന്‍ യഹോവയെ പൂര്‍ണമായി പറ്റിനിന്നതുകൊണ്ട് അവനും അവന്‍റെ പുത്രന്മാര്‍ക്കും അവന്‍ ചവിട്ടിയ ദേശം ഞാന്‍ കൊടുക്കയും ചെയ്യുമെന്നു സത്യം ചെയ്തു കല്പിച്ചു.</verse>
				<verse number="37">യഹോവ നിങ്ങളുടെ നിമിത്തം എന്നോടും കോപിച്ചു കല്പിച്ചത്: നീയും അവിടെ ചെല്ലുകയില്ല.</verse>
				<verse number="38">നിന്‍റെ ശുശ്രൂഷകനായ നൂന്‍റെ മകന്‍ യോശുവ അവിടെ ചെല്ലും; അവനെ ധൈര്യപ്പെടുത്തുക; അവനാകുന്നു യിസ്രായേലിന് അതു കൈവശമാക്കിക്കൊടുക്കേണ്ടത്.</verse>
				<verse number="39">കൊള്ളയാകുമെന്നു നിങ്ങള്‍ പറഞ്ഞ നിങ്ങളുടെ കുഞ്ഞുകുട്ടികളും ഇന്നു ഗുണദോഷങ്ങളെ തിരിച്ചറിയാത്ത നിങ്ങളുടെ മക്കളും അവിടെ ചെല്ലും; അവര്‍ക്കു ഞാന്‍ അതു കൊടുക്കും; അവര്‍ അതു കൈവശമാക്കും.</verse>
				<verse number="40">നിങ്ങള്‍ തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര ചെയ്‍വിന്‍.</verse>
				<verse number="41">അതിനു നിങ്ങള്‍ എന്നോട്: ഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു. നമ്മുടെ ദൈവമായ യഹോവ ഞങ്ങളോടു കല്പിച്ചതുപോലെയൊക്കെയും ഞങ്ങള്‍ പോയി യുദ്ധം ചെയ്യും എന്ന് ഉത്തരം പറഞ്ഞു. അങ്ങനെ നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ യുദ്ധായുധം ധരിച്ചു പര്‍വതത്തിൽ കയറുവാന്‍ തുനിഞ്ഞു.</verse>
				<verse number="42">എന്നാൽ യഹോവ എന്നോട്: നിങ്ങള്‍ പോകരുത്; യുദ്ധം ചെയ്യരുത്; ഞാന്‍ നിങ്ങളുടെ ഇടയിൽ ഇല്ല; ശത്രുക്കളോടു നിങ്ങള്‍ തോറ്റുപോകും എന്ന് അവരോടു പറക എന്നു കല്പിച്ചു.</verse>
				<verse number="43">അങ്ങനെ ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നാൽ നിങ്ങള്‍ കേള്‍ക്കാതെ യഹോവയുടെ കല്പന മറുത്ത് അഹമ്മതിയോടെ പര്‍വതത്തിൽ കയറി.</verse>
				<verse number="44">ആ പര്‍വതത്തിൽ കുടിയിരുന്ന അമോര്യര്‍ നിങ്ങളുടെ നേരേ പുറപ്പെട്ടുവന്നു തേനീച്ചപോലെ നിങ്ങളെ പിന്തുടര്‍ന്നു സേയീരിൽ ഹോര്‍മ്മാവരെ ചിന്നി ച്ചുകളഞ്ഞു.</verse>
				<verse number="45">നിങ്ങള്‍ മടങ്ങിവന്നു യഹോവയുടെ മുമ്പാകെ കരഞ്ഞു; എന്നാൽ യഹോവ നിങ്ങളുടെ നിലവിളി കേട്ടില്ല: നിങ്ങളുടെ അപേക്ഷയ്ക്കു ചെവി തന്നതുമില്ല.</verse>
				<verse number="46">അങ്ങനെ നിങ്ങള്‍ കാദേശിൽ പാര്‍ത്ത ദീര്‍ഘകാലമൊക്കെയും അവിടെ താമസിക്കേണ്ടിവന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">അനന്തരം യഹോവ എന്നോടു കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടൽ വഴിയായി മരുഭൂമിയിലേക്കു യാത്ര പുറപ്പെട്ടു; നാം ഏറിയനാള്‍ സേയീര്‍പര്‍വതത്തെ ചുറ്റിനടന്നു.</verse>
				<verse number="2">പിന്നെ യഹോവ എന്നോടു കല്പിച്ചത്:</verse>
				<verse number="3">നിങ്ങള്‍ ഈ പര്‍വതം ചുറ്റിനടന്നതു മതി; വടക്കോട്ടു തിരിവിന്‍.</verse>
				<verse number="4">നീ ജനത്തോടു കല്പിക്കേണ്ടത് എന്തെന്നാൽ: സേയീരിൽ കുടിയിരിക്കുന്ന ഏശാവിന്‍റെ മക്കളായ നിങ്ങളുടെ സഹോദരന്മാരുടെ അതിരിൽക്കൂടി നിങ്ങള്‍ കടപ്പാന്‍ പോകുന്നു. അവര്‍ നിങ്ങളെ പേടിക്കും; ആകയാൽ ഏറ്റവും സൂക്ഷിച്ചുകൊള്ളേണം.</verse>
				<verse number="5">നിങ്ങള്‍ അവരോടു പടയെടുക്കരുത്: അവരുടെ ദേശത്തു ഞാന്‍ നിങ്ങള്‍ക്ക് ഒരു കാൽ വയ്പാന്‍പോലും ഇടംതരികയില്ല; സേയീര്‍പര്‍വതം ഞാന്‍ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു.</verse>
				<verse number="6">നിങ്ങള്‍ അവരോട് ആഹാരം വിലയ്ക്കു വാങ്ങി കഴിക്കേണം; വെള്ളവും വിലയ്ക്കു വാങ്ങി കുടിക്കേണം.</verse>
				<verse number="7">നിന്‍റെ ദൈവമായ യഹോവ നിന്‍റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിച്ചിരിക്കുന്നു; ഈ മഹാമരുഭൂമിയിൽ നീ സഞ്ചരിക്കുന്നത് അവന്‍ അറിഞ്ഞിരിക്കുന്നു; ഈ നാല്പതു സംവത്സരം നിന്‍റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരുന്നു; നിനക്കു യാതൊന്നിനും മുട്ടും വന്നിട്ടില്ല.</verse>
				<verse number="8">അങ്ങനെ നാം സേയീരിൽ കുടിയിരുന്ന ഏശാവിന്‍റെ മക്കളായ നമ്മുടെ സഹോദരന്മാരെ ഒഴിച്ച് അരാബാവഴിയായി ഏലാത്തിന്‍റെയും എസ്യോന്‍-ഗേബെരിന്‍റെയും അരികത്തുകൂടി കടന്നിട്ട് തിരിഞ്ഞ് മോവാബുമരുഭൂമിയിലേക്കുള്ള വഴിയായി കടന്നുപോന്നു.</verse>
				<verse number="9">അപ്പോള്‍ യഹോവ എന്നോടു കല്പിച്ചത്: മോവാബ്യരെ ഞെരുക്കരുത്; അവരോടു പടയെടുക്കയും അരുത്; ഞാന്‍ അവരുടെ ദേശത്തു നിനക്ക് ഒരു അവകാശം തരികയില്ല; ആര്‍ദേശത്തെ ഞാന്‍ ലോത്തിന്‍റെ മക്കള്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്നു-</verse>
				<verse number="10">വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായ ഏമ്യര്‍ പണ്ട് അവിടെ പാര്‍ത്തിരുന്നു.</verse>
				<verse number="11">ഇവരെ അനാക്യരെപ്പോലെ മല്ലന്മാര്‍ എന്നു വിചാരിച്ചുവരുന്നു; മോവാബ്യരോ അവര്‍ക്ക് ഏമ്യര്‍ എന്നു പേര്‍ പറയുന്നു.</verse>
				<verse number="12">ഹോര്യരും പണ്ടു സേയീരിൽ പാര്‍ത്തിരുന്നു; എന്നാൽ ഏശാവിന്‍റെ മക്കള്‍ അവരെ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയും സംഹരിക്കയും അവര്‍ക്കു പകരം കുടിപാര്‍ക്കയും ചെയ്തു; യിസ്രായേലിനു യഹോവ കൊടുത്ത അവകാശദേശത്ത് അവര്‍ ചെയ്തതുപോലെ തന്നെ.</verse>
				<verse number="13">ഇപ്പോള്‍ എഴുന്നേറ്റു സേരെദുതോടു കടപ്പിന്‍ എന്നു കല്പിച്ചതുപോലെ നാം സേരെദുതോട് കടന്നു;</verse>
				<verse number="14">നാം കാദേശ്-ബര്‍ന്നേയയിൽനിന്നു പുറപ്പെട്ടതുമുതൽ സേരെദുതോടു കടക്കുംവരെയുള്ള കാലം മുപ്പത്തെട്ടു സംവത്സരം ആയിരുന്നു; അതിനിടയിൽ യോദ്ധാക്കളായിരുന്ന തലമുറയൊക്കെയും യഹോവ അവരോടു സത്യം ചെയ്തതുപോലെ പാളയത്തിൽനിന്നു മുടിഞ്ഞുപോയി.</verse>
				<verse number="15">അവര്‍ മുടിഞ്ഞുതീരുംവരെ യഹോവയുടെ കൈ അവരെ പാളയത്തിൽനിന്നു നശിപ്പിപ്പാന്‍ തക്കവണ്ണം അവര്‍ക്കു വിരോധമായിരുന്നു.</verse>
				<verse number="16">ഇങ്ങനെ യോദ്ധാക്കളൊക്കെയും ജനത്തിന്‍റെ ഇടയിൽനിന്നു മരിച്ച് ഒടുങ്ങിയശേഷം</verse>
				<verse number="17">യഹോവ എന്നോടു കല്പിച്ചത്:</verse>
				<verse number="18">നീ ഇന്ന് ആര്‍ എന്ന മോവാബ്യദേശത്തുകൂടി കടപ്പാന്‍ പോകുന്നു.</verse>
				<verse number="19">അമ്മോന്യരോട് അടുത്തുചെല്ലുമ്പോള്‍ അവരെ ഞെരുക്കരുത്; അവരോടു പടയെടുക്കയും അരുത്; ഞാന്‍ അമ്മോന്യരുടെ ദേശത്തു നിനക്ക് അവകാശം തരികയില്ല; അതു ഞാന്‍ ലോത്തിന്‍റെ മക്കള്‍ക്ക് അവകാശമായി കൊടുത്തിരിക്കുന്നു.</verse>
				<verse number="20">അതും മല്ലന്മാരുടെ ദേശമെന്നു വിചാരിച്ചുവരുന്നു; മല്ലന്മാര്‍ പണ്ട് അവിടെ പാര്‍ത്തിരുന്നു; അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു പറയുന്നു.</verse>
				<verse number="21">അവര്‍ വലിപ്പവും പെരുപ്പവും അനാക്യരെപ്പോലെ പൊക്കവുമുള്ള ജാതിയായിരുന്നു; എങ്കിലും യഹോവ അവരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചു; ഇങ്ങനെ അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്തു കുടിപാര്‍ത്തു.</verse>
				<verse number="22">അവന്‍ സേയീരിൽ പാര്‍ക്കുന്ന ഏശാവിന്‍റെ മക്കള്‍ക്കുവേണ്ടി ചെയ്തതുപോലെതന്നെ, അവന്‍ ഹോര്യരെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചിട്ട് അവര്‍ അവരുടെ ദേശം കൈവശമാക്കി അവരുടെ സ്ഥലത്ത് ഇന്നുവരെയും പാര്‍ക്കുന്നു.</verse>
				<verse number="23">കഫ്തോരിൽനിന്നു വന്ന കഫ്തോര്യരും ഗസ്സാവരെയുള്ള ഊരുകളിൽ പാര്‍ത്തിരുന്ന അവ്യരെ നശിപ്പിച്ച് അവരുടെ സ്ഥലത്തു കുടിപാര്‍ത്തു.</verse>
				<verse number="24">നിങ്ങള്‍ എഴുന്നേറ്റു യാത്ര പുറപ്പെട്ട് അര്‍ന്നോന്‍താഴ്വര കടപ്പിന്‍; ഇതാ, ഞാന്‍ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്‍റെ ദേശത്തെയും നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാന്‍ തുടങ്ങുക.</verse>
				<verse number="25">നിന്നെയുള്ള പേടിയും ഭീതിയും ആകാശത്തിന്‍കീഴെങ്ങും ഉള്ള ജാതികളുടെമേൽ വരുത്തുവാന്‍ ഞാന്‍ ഇന്നുതന്നെ തുടങ്ങും; അവര്‍ നിന്‍റെ ശ്രുതി കേട്ടു നിന്‍റെ നിമിത്തം വിറയ്ക്കുകയും നടുങ്ങുകയും ചെയ്യും.</verse>
				<verse number="26">പിന്നെ ഞാന്‍ കെദേമോത്ത് മരുഭൂമിയിൽനിന്നു ഹെശ്ബോനിലെ രാജാവായ സീഹോന്‍റെ അടുക്കൽ സമാധാനവാക്കുകളോടുകൂടെ ദൂതന്മാരെ അയച്ചു:</verse>
				<verse number="27">ഞാന്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കേണമേ; ഞാന്‍ ഇടത്തോട്ടോ വലത്തോട്ടോ മാറാതെ പെരുവഴിയിൽക്കൂടി മാത്രം നടക്കും.</verse>
				<verse number="28">സേയീരിൽ പാര്‍ക്കുന്ന ഏശാവിന്‍റെ മക്കളും ആരിൽ പാര്‍ക്കുന്ന മോവാബ്യരും എനിക്കു തന്നതുപോലെ നീ വിലയ്ക്കു തരുന്ന ആഹാരം ഞാന്‍ കഴിക്കയും വിലയ്ക്കു തരുന്ന വെള്ളം കുടിക്കയും ചെയ്തുകൊള്ളാം.</verse>
				<verse number="29">യോര്‍ദ്ദാന്‍ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു തരുന്ന ദേശത്ത് എത്തുവോളം കാൽനടയായി പോകുവാന്‍ മാത്രം അനുവദിക്കേണം എന്നു പറയിച്ചു.</verse>
				<verse number="30">എന്നാൽ നാം തന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന്‍ സമ്മതിച്ചില്ല; ഇന്നു കാണുന്നതുപോലെ നിന്‍റെ ദൈവമായ യഹോവ അവനെ നിന്‍റെ കൈയിൽ ഏല്പിക്കേണ്ടതിന് അവന്‍റെ മനസ്സു കടുപ്പിച്ച് അവന്‍റെ ഹൃദയം കഠിനമാക്കി.</verse>
				<verse number="31">യഹോവ എന്നോട്: ഞാന്‍ സീഹോനെയും അവന്‍റെ ദേശത്തെയും നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവന്‍റെ ദേശം കൈവശമാക്കേണ്ടതിന് അത് അടക്കുവാന്‍ തുടങ്ങുക എന്നു കല്പിച്ചു.</verse>
				<verse number="32">അങ്ങനെ സീഹോനും അവന്‍റെ സര്‍വജനവും നമ്മുടെ നേരേ പുറപ്പെട്ടുവന്നു യാഹാസിൽവച്ചു പടയേറ്റു.</verse>
				<verse number="33">നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കൈയിൽ ഏല്പിച്ചു; നാം അവനെയും അവന്‍റെ പുത്രന്മാരെയും അവന്‍റെ സര്‍വജനത്തെയും സംഹരിച്ചു.</verse>
				<verse number="34">അക്കാലത്തു നാം അവന്‍റെ എല്ലാ പട്ടണങ്ങളും പിടിച്ചു പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉന്മൂലനാശം ചെയ്തു; ഒരുത്തനെയും ശേഷിപ്പിച്ചില്ല.</verse>
				<verse number="35">നാല്ക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ട് എടുത്തു.</verse>
				<verse number="36">അര്‍ന്നോന്‍താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയിലെ പട്ടണവുംമുതൽ ഗിലെയാദുവരെ നമ്മുടെ കൈക്ക് എത്താതെ ഒരു പട്ടണവും ഉണ്ടായിരുന്നില്ല; നമ്മുടെ ദൈവമായ യഹോവ സകലവും നമ്മുടെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="37">അമ്മോന്യരുടെ ദേശവും യബ്ബോക്നദിയുടെ ഒരു വശമൊക്കെയും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ നമ്മോടു വിലക്കിയ ഇടങ്ങളും മാത്രം നീ ആക്രമിച്ചില്ല.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോള്‍ ബാശാന്‍രാജാവായ ഓഗും അവന്‍റെ സര്‍വജനവും നമ്മുടെ നേരേ പുറപ്പെട്ട് എദ്രെയിൽവച്ചു പടയേറ്റു.</verse>
				<verse number="2">എന്നാറെ യഹോവ എന്നോട്: അവനെ ഭയപ്പെടരുത്; ഞാന്‍ അവനെയും അവന്‍റെ സര്‍വജനത്തെയും ദേശത്തെയും നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ നീ അവനോടും ചെയ്യും എന്നു കല്പിച്ചു.</verse>
				<verse number="3">അങ്ങനെ നമ്മുടെ ദൈവമായ യഹോവ ബാശാന്‍രാജാവായ ഓഗിനെയും അവന്‍റെ സകല ജനത്തെയും നമ്മുടെ കൈയിൽ ഏല്പിച്ചു; അവന് ആരും ശേഷിക്കാതവണ്ണം നാം അവനെ സംഹരിച്ചുകളഞ്ഞു.</verse>
				<verse number="4">അക്കാലത്ത് നാം അവന്‍റെ എല്ലാ പട്ടണങ്ങളും പിടിച്ചു; നാം അവരുടെ പക്കൽനിന്നു പിടിക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല; ബാശാനിലെ ഓഗിന്‍റെ രാജ്യമായ അറുപതു പട്ടണങ്ങളുള്ള അര്‍ഗ്ഗോബുദേശമൊക്കെയും നാട്ടുപുറങ്ങളിലെ അനവധി ഊരുകളും പിടിച്ചു;</verse>
				<verse number="5">ആ പട്ടണങ്ങള്‍ എല്ലാം ഉയര്‍ന്ന മതിലുകളും വാതിലുകളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പിച്ചിരുന്നു.</verse>
				<verse number="6">ഹെശ്ബോന്‍രാജാവായ സീഹോനോടും ചെയ്തതുപോലെ നാം അവയെ നിര്‍മ്മൂലമാക്കി; പട്ടണംതോറും പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും നിര്‍മ്മൂലമാക്കി.</verse>
				<verse number="7">എന്നാൽ നാല്ക്കാലികളെയൊക്കെയും പട്ടണങ്ങളിലെ അപഹൃതവും നാം കൊള്ളയിട്ട് എടുത്തു.</verse>
				<verse number="8">ഇങ്ങനെ അക്കാലത്ത് അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോര്‍ദ്ദാനക്കരെ അര്‍ന്നോന്‍താഴ്വര തുടങ്ങി ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള ദേശവും-</verse>
				<verse number="9">സീദോന്യര്‍ ഹെര്‍മ്മോനു സിര്യോന്‍ എന്നും അമോര്യരോ അതിന് സെനീര്‍ എന്നും പേര്‍ പറയുന്നു-</verse>
				<verse number="10">സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്‍റെ രാജ്യത്തുള്‍പ്പെട്ട സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ള ബാശാന്‍ മുഴുവനും നാം പിടിച്ചു.-</verse>
				<verse number="11">ബാശാന്‍രാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളൂ; ഇരുമ്പുകൊണ്ടുള്ള അവന്‍റെ മഞ്ചം അമ്മോന്യനഗരമായ രബ്ബായിൽ ഉണ്ടല്ലോ? അതിനു പുരുഷന്‍റെ കൈക്ക് ഒമ്പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്.-</verse>
				<verse number="12">ഈ ദേശം നാം അക്കാലത്ത് കൈവശമാക്കി. അര്‍ന്നോന്‍താഴ്വരയരികെയുള്ള അരോവേര്‍മുതൽ ഗിലെയാദു മലനാട്ടിന്‍റെ പാതിയും അവിടെയുള്ള പട്ടണങ്ങളും ഞാന്‍ രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും കൊടുത്തു.</verse>
				<verse number="13">ശേഷം ഗിലെയാദും ഓഗിന്‍റെ രാജ്യമായ ബാശാന്‍ മുഴുവനും അര്‍ഗ്ഗോബുദേശം മുഴുവനും ഞാന്‍ മനശ്ശെയുടെ പാതിഗോത്രത്തിനു കൊടുത്തു.- ബാശാനു മുഴുവനും മല്ലന്മാരുടെ ദേശം എന്നു പേര്‍ പറയുന്നു.</verse>
				<verse number="14">മനശ്ശെയുടെ മകനായ യായീര്‍ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിര്‍വരെ അര്‍ഗ്ഗോബുദേശം മുഴുവനും പിടിച്ച് തന്‍റെ പേരിന്‍പ്രകാരം ബാശാന് ഹവോത്ത്-യായീര്‍ എന്നു പേര്‍ ഇട്ടു; ഇന്നുവരെ ആ പേര്‍തന്നെ പറഞ്ഞുവരുന്നു.</verse>
				<verse number="15">മാഖീരിന് ഞാന്‍ ഗിലെയാദുദേശം കൊടുത്തു.</verse>
				<verse number="16">രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഗിലെയാദ്മുതൽ അര്‍ന്നോന്‍താഴ്വരയുടെ മധ്യപ്രദേശവും അതിരും അമ്മോന്യരുടെ അതിരായ യബ്ബോക് തോടുവരെയും</verse>
				<verse number="17">കിന്നെരോത്ത് തുടങ്ങി കിഴക്കോട്ട് പിസ്ഗായുടെ ചരിവിനു താഴെ ഉപ്പുകടലായ അരാബായിലെ കടൽവരെ അരാബായും യോര്‍ദ്ദാന്‍പ്രദേശവും ഞാന്‍ കൊടുത്തു.</verse>
				<verse number="18">അക്കാലത്ത് ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചത്: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് ഈ ദേശത്തെ അവകാശമായി തന്നിരിക്കുന്നു; നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായ എല്ലാവരും യിസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാര്‍ക്കു മുമ്പായി യുദ്ധസന്നദ്ധരായി കടന്നുപോകേണം.</verse>
				<verse number="19">നിങ്ങളുടെ ഭാര്യമാരും മക്കളും നിങ്ങളുടെ ആടുമാടുകളും ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള പട്ടണങ്ങളിൽ പാര്‍ക്കട്ടെ; ആടുമാടുകള്‍ നിങ്ങള്‍ക്കു വളരെ ഉണ്ട് എന്ന് എനിക്ക് അറിയാം.</verse>
				<verse number="20">യഹോവ നിങ്ങളെപ്പോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നല്കുകയും യോര്‍ദ്ദാനക്കരെ നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കു കൊടുക്കുന്ന ദേശത്തെ അവര്‍ കൈവശമാക്കുകയും ചെയ്യുവോളംതന്നെ. പിന്നെ നിങ്ങള്‍ ഓരോരുത്തന്‍ ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശത്തിനു മടങ്ങിപ്പോരേണം.</verse>
				<verse number="21">അക്കാലത്ത് ഞാന്‍ യോശുവയോട് ആജ്ഞാപിച്ചത്: നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതൊക്കെയും നീ കണ്ണാലെ കണ്ടുവല്ലോ; നീ കടന്നുചെല്ലുന്ന സകല രാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും.</verse>
				<verse number="22">നിങ്ങള്‍ അവരെ ഭയപ്പെടരുത്; നിങ്ങളുടെ ദൈവമായ യഹോവയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.</verse>
				<verse number="23">അക്കാലത്തു ഞാന്‍ യഹോവയോട് അപേക്ഷിച്ചു:</verse>
				<verse number="24">കര്‍ത്താവായ യഹോവേ, നിന്‍റെ മഹത്ത്വവും നിന്‍റെ ഭുജവീര്യവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ; നിന്‍റെ ക്രിയകള്‍പോലെയും നിന്‍റെ വീര്യപ്രവൃത്തികള്‍പോലെയും ചെയ്‍വാന്‍ കഴിയുന്ന ദൈവം സ്വര്‍ഗത്തിലാകട്ടെ ഭൂമിയിലാകട്ടെ ആരുള്ളൂ?</verse>
				<verse number="25">ഞാന്‍ കടന്നുചെന്ന് യോര്‍ദ്ദാനക്കരെയുള്ള നല്ല ദേശവും മനോഹരമായ പര്‍വതവും ലെബാനോനും ഒന്നു കണ്ടുകൊള്ളട്ടെ എന്നു പറഞ്ഞു.</verse>
				<verse number="26">എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചിരുന്നു; എന്‍റെ അപേക്ഷ കേട്ടതുമില്ല. യഹോവ എന്നോട്: മതി; ഈ കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കരുത്;</verse>
				<verse number="27">പിസ്ഗായുടെ മുകളിൽ കയറി തല പൊക്കി പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നോക്കിക്കാണ്‍ക;</verse>
				<verse number="28">ഈ യോര്‍ദ്ദാന്‍ നീ കടക്കയില്ല; യോശുവയോടു കല്പിച്ച് അവനെ ധൈര്യപ്പെടുത്തി ഉറപ്പിക്ക; അവന്‍ നായകനായി ഈ ജനത്തെ അക്കരെ കടത്തും; നീ കാണുന്ന ദേശം അവന്‍ അവര്‍ക്ക് അവകാശമായി പങ്കിട്ടുകൊടുക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="29">അങ്ങനെ നാം ബേത്ത് - പെയോരിനെതിരേ താഴ്വരയിൽ പാര്‍ത്തു.</verse>
			</chapter>
			<chapter number="4">
				<verse number="1">ഇപ്പോള്‍ യിസ്രായേലേ, നിങ്ങള്‍ ജീവിച്ചിരിപ്പാനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം ചെന്നു കൈവശമാക്കുവാനും തക്കവണ്ണം നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിനു ഞാന്‍ നിങ്ങളോട് ഉപദേശിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍.</verse>
				<verse number="2">ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങള്‍ പ്രമാണിക്കേണം. ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കയോ ചെയ്യരുത്.</verse>
				<verse number="3">ബാൽ-പെയോരിന്‍റെ സംഗതിയിൽ യഹോവ ചെയ്തത് നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നു: ബാൽ-പെയോരിനെ പിന്തുടര്‍ന്നവരെയൊക്കെയും നിന്‍റെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു നശിപ്പിച്ചുകളഞ്ഞുവല്ലോ.</verse>
				<verse number="4">എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരുന്ന നിങ്ങളൊക്കെയും ഇന്നു ജീവനോടിരിക്കുന്നു.</verse>
				<verse number="5">നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്ത് നിങ്ങള്‍ അനുസരിച്ചു നടപ്പാനായി എന്‍റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതുപോലെ ഞാന്‍ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു.</verse>
				<verse number="6">അവയെ പ്രമാണിച്ചു നടപ്പിന്‍; ഇതു തന്നെയല്ലോ ജാതികളുടെ ദൃഷ്‍ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവര്‍ ഈ കല്പനകളൊക്കെയും കേട്ടിട്ട്: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനംതന്നെ എന്നു പറയും.</verse>
				<verse number="7">നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവന്‍ നമുക്ക് അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളൂ?</verse>
				<verse number="8">ഞാന്‍ ഇന്നു നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന ഈ സകല ന്യായപ്രമാണവുംപോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളൂ?</verse>
				<verse number="9">കണ്ണാലെ കണ്ടിട്ടുള്ള കാര്യങ്ങള്‍ നീ മറക്കാതെയും നിന്‍റെ ആയുഷ്കാലത്തൊരിക്കലും അവ നിന്‍റെ മനസ്സിൽനിന്നു വിട്ടുപോകാതെയും ഇരിപ്പാന്‍ മാത്രം സൂക്ഷിച്ച് നിന്നെത്തന്നെ ജാഗ്രതയോടെ കാത്തുകൊള്‍ക; നിന്‍റെ മക്കളോടും മക്കളുടെ മക്കളോടും അവയെ ഉപദേശിക്കേണം.</verse>
				<verse number="10">വിശേഷാൽ ഹോറേബിൽ നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസത്തിൽ ഉണ്ടായ കാര്യം മറക്കരുത്. അന്ന് യഹോവ എന്നോട്: ജനത്തെ എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുക; ഞാന്‍ എന്‍റെ വചനങ്ങള്‍ അവരെ കേള്‍പ്പിക്കും; അവര്‍ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളൊക്കെയും എന്നെ ഭയപ്പെടുവാന്‍ പഠിക്കയും തങ്ങളുടെ മക്കളെ പഠിപ്പിക്കയും വേണം എന്നു കല്പിച്ചുവല്ലോ.</verse>
				<verse number="11">അങ്ങനെ നിങ്ങള്‍ അടുത്തുവന്നു പര്‍വതത്തിന്‍റെ അടിവാരത്തു നിന്നു; അന്ധകാരവും മേഘവും കൂരിരുളും ഉണ്ടായിരിക്കെ പര്‍വതം ആകാശമധ്യത്തോളം തീ കാളിക്കത്തിക്കൊണ്ടിരുന്നു.</verse>
				<verse number="12">യഹോവ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്തു; നിങ്ങള്‍ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദം മാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.</verse>
				<verse number="13">നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിന് അവന്‍ നിങ്ങളോടു കല്പിച്ച തന്‍റെ നിയമമായ പത്തു കല്പന അവന്‍ നിങ്ങളെ അറിയിക്കയും രണ്ടു കല്പലകയിൽ എഴുതുകയും ചെയ്തു.</verse>
				<verse number="14">നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടുന്നതിനുള്ള ചട്ടങ്ങളും വിധികളും നിങ്ങളെ ഉപദേശിക്കേണമെന്നു യഹോവ അക്കാലത്ത് എന്നോടു കല്പിച്ചു.</verse>
				<verse number="15">നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍; യഹോവ ഹോറേബിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത നാളിൽ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ.</verse>
				<verse number="16">അതുകൊണ്ടു നിങ്ങള്‍ ആണിന്‍റെയെങ്കിലും പെണ്ണിന്‍റെയെങ്കിലും സാദൃശ്യമോ,</verse>
				<verse number="17">ഭൂമിയിലുള്ള യാതൊരു മൃഗത്തിന്‍റെയും സാദൃശ്യമോ, ആകാശത്തു പറക്കുന്ന യാതൊരു പക്ഷിയുടെയും സാദൃശ്യമോ,</verse>
				<verse number="18">ഭൂമിയിലുള്ള യാതൊരു ഇഴജാതിയുടെയും സാദൃശ്യമോ, ഭൂമിക്കു കീഴെ വെള്ളത്തിലുള്ള യാതൊരു മത്സ്യത്തിന്‍റെയും സാദൃശ്യമോ, ഇങ്ങനെ യാതൊന്നിന്‍റെയും പ്രതിമയായ വിഗ്രഹം ഉണ്ടാക്കി വഷളത്തം പ്രവര്‍ത്തിക്കരുത്.</verse>
				<verse number="19">നീ ആകാശസൈന്യമായ സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കിക്കാണുമ്പോള്‍ അവയെ നമസ്കരിപ്പാനും സേവിപ്പാനും വശീകരിക്കപ്പെടരുത്; അവയെ നിന്‍റെ ദൈവമായ യഹോവ ആകാശത്തിന്‍ കീഴെങ്ങുമുള്ള സര്‍വജാതികള്‍ക്കും പങ്കിട്ടുകൊടുത്തിരിക്കുന്നു.</verse>
				<verse number="20">നിങ്ങളെയോ ഇന്നുള്ളതുപോലെ തനിക്ക് അവകാശജനമായിരിക്കേണ്ടതിനു യഹോവ തിരഞ്ഞെടുത്ത് നിങ്ങളെ മിസ്രയീം എന്ന ഇരുമ്പുലയിൽനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്നിരിക്കുന്നു.</verse>
				<verse number="21">എന്നാൽ യഹോവ നിങ്ങളുടെ നിമിത്തം എന്നോടു കോപിച്ചു; ഞാന്‍ യോര്‍ദ്ദാന്‍ കടക്കയില്ലന്നും നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന നല്ല ദേശത്തിൽ ഞാന്‍ ചെല്ലുകയില്ലന്നും സത്യം ചെയ്തു.</verse>
				<verse number="22">ആകയാൽ ഞാന്‍ യോര്‍ദ്ദാന്‍ കടക്കാതെ ഈ ദേശത്തുവച്ചു മരിക്കും; നിങ്ങളോ കടന്നുചെന്ന് ആ നല്ല ദേശം കൈവശമാക്കും.</verse>
				<verse number="23">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവന്‍റെ നിയമം നിങ്ങള്‍ മറന്ന് നിന്‍റെ ദൈവമായ യഹോവ വിരോധിച്ചതുപോലെ യാതൊന്നിന്‍റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="24">നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയല്ലോ; തീക്ഷ്ണതയുള്ള ദൈവംതന്നെ.</verse>
				<verse number="25">നീ മക്കളെയും മക്കളുടെ മക്കളെയും ജനിപ്പിച്ചു ദേശത്ത് ഏറെക്കാലം പാര്‍ത്തു വഷളായിത്തീര്‍ന്നിട്ടു വല്ലതിന്‍റെയും സാദൃശ്യമായ വിഗ്രഹം ഉണ്ടാക്കി നിന്‍റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് അവനെ കോപിപ്പിച്ചാൽ</verse>
				<verse number="26">നിങ്ങള്‍ കൈവശമാക്കേണ്ടതിനു യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്തുനിന്നു നിങ്ങള്‍ വേഗത്തിൽ നശിച്ചുപോകുമെന്നു ഞാന്‍ ഇന്ന് ആകാശത്തെയും ഭൂമിയെയും നിങ്ങള്‍ക്കു വിരോധമായി സാക്ഷിനിര്‍ത്തി പറയുന്നു; നിങ്ങള്‍ അവിടെ ദീര്‍ഘായുസ്സോടിരിക്കാതെ നിര്‍മ്മൂലമായിപ്പോകും.</verse>
				<verse number="27">യഹോവ നിങ്ങളെ ജാതികളുടെ ഇടയിൽ ചിതറിക്കും; യഹോവ നിങ്ങളെ കൊണ്ടുപോയാക്കുന്ന ജാതികളുടെ ഇടയിൽ നിങ്ങള്‍ ചുരുക്കംപേരായി ശേഷിക്കും.</verse>
				<verse number="28">കാണ്‍മാനും കേള്‍പ്പാനും ഭക്ഷിപ്പാനും മണക്കുവാനും പ്രാപ്തിയില്ലാത്തവയായി മരവും കല്ലുംകൊണ്ടു മനുഷ്യരുടെ കൈപ്പണിയായ ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും.</verse>
				<verse number="29">എങ്കിലും അവിടെവച്ച് നിന്‍റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താൽ അവനെ കണ്ടെത്തും.</verse>
				<verse number="30">നീ ക്ലേശത്തിലാകയും ഇവയൊക്കെയും നിന്‍റെമേൽ വരുകയും ചെയ്യുമ്പോള്‍ നീ ഭാവികാലത്തു നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞ് അവന്‍റെ വാക്ക് അനുസരിക്കും.</verse>
				<verse number="31">നിന്‍റെ ദൈവമായ യഹോവ കരുണയുള്ള ദൈവമല്ലോ; അവന്‍ നിന്നെ ഉപേക്ഷിക്കയില്ല, നശിപ്പിക്കയില്ല, നിന്‍റെ പിതാക്കന്മാരോടു സത്യംചെയ്തിട്ടുള്ള തന്‍റെ നിയമം മറക്കയുമില്ല.</verse>
				<verse number="32">ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്‍ടിച്ച നാള്‍മുതൽ നിനക്കു മുമ്പുണ്ടായ പൂര്‍വകാലത്തിലും ആകാശത്തിന്‍റെ ഒരു അറ്റം തുടങ്ങി മറ്റേ അറ്റത്തോളവും എവിടെയെങ്കിലും ഇങ്ങനെയുള്ള മഹാകാര്യം നടന്നിട്ടുണ്ടോ, കേട്ടിട്ടുണ്ടോ എന്നു നീ അന്വേഷിക്ക.</verse>
				<verse number="33">ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?</verse>
				<verse number="34">അല്ലെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ മിസ്രയീമിൽവച്ചു നീ കാണ്‍കെ നിങ്ങള്‍ക്കുവേണ്ടി ചെയ്തതുപോലെയൊക്കെയും പരീക്ഷകള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, വലിയ ഭയങ്കരപ്രവൃത്തികള്‍ എന്നിവയാൽ ദൈവം ഒരു ജാതിയെ മറ്റൊരു ജാതിയുടെ നടുവിൽനിന്നു തനിക്കായി ചെന്നെടുപ്പാന്‍ ഉദ്യമിച്ചിട്ടുണ്ടോ?</verse>
				<verse number="35">നിനക്കോ ഇതു കാണ്‍മാന്‍ സംഗതി വന്നു; യഹോവതന്നെ ദൈവം, അവനല്ലാതെ മറ്റൊരുത്തനുമില്ല എന്നു നീ അറിയേണ്ടതിനുതന്നെ.</verse>
				<verse number="36">അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന് ആകാശത്തുനിന്നു തന്‍റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു; ഭൂമിയിൽ തന്‍റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്‍റെ വചനവും തീയുടെ നടുവിൽനിന്നു കേട്ടു.</verse>
				<verse number="37">നിന്‍റെ പിതാക്കന്മാരെ സ്നേഹിച്ചതുകൊണ്ട് അവന്‍ അവരുടെ സന്തതിയെ തിരഞ്ഞെടുത്തു.</verse>
				<verse number="38">നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളവാനും ഇന്നുള്ളതുപോലെ അവരുടെ ദേശത്തെ നിനക്ക് അവകാശമായി തരേണ്ടതിനു നിന്നെ കൊണ്ടുപോയാക്കുവാനും തന്‍റെ സാന്നിധ്യവും മഹാശക്തിയുംകൊണ്ടു മിസ്രയീമിൽനിന്നു നിന്നെ പുറപ്പെടുവിച്ചു.</verse>
				<verse number="39">ആകയാൽ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും യഹോവതന്നെ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്ന് അറിഞ്ഞു മനസ്സിൽ വച്ചുകൊള്‍ക.</verse>
				<verse number="40">നിനക്കും നിന്‍റെ മക്കള്‍ക്കും നന്നായിരിക്കേണ്ടതിനും നിന്‍റെ ദൈവമായ യഹോവ നിനക്കു സദാകാലത്തേക്കും നല്കുന്ന ദേശത്തു നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിനും ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്‍റെ ചട്ടങ്ങളും കല്പനകളും പ്രമാണിക്ക.</verse>
				<verse number="41">അക്കാലത്തു മോശെ യോര്‍ദ്ദാനക്കരെ കിഴക്കു മൂന്നു പട്ടണം വേര്‍തിരിച്ചു.</verse>
				<verse number="42">പൂര്‍വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നവന്‍ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിക്കയറി അവിടെച്ചെന്നു ജീവിച്ചിരിക്കേണ്ടതിനുതന്നെ.</verse>
				<verse number="43">അങ്ങനെ മരുഭൂമിയിൽ മലനാട്ടിലുള്ള ബേസെര്‍ രൂബേന്യര്‍ക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യര്‍ക്കും ബാശാനിലെ ഗോലാന്‍ മനശ്ശെയര്‍ക്കും നിശ്ചയിച്ചു.</verse>
				<verse number="44">മോശെ യിസ്രായേൽമക്കളുടെ മുമ്പിൽ വച്ച ന്യായപ്രമാണം ഇതുതന്നെ.</verse>
				<verse number="45">യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം മോശെ യോര്‍ദ്ദാനക്കരെ ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോന്‍റെ ദേശത്തു ബേത്ത്-പെയോരിനെതിരേയുള്ള താഴ്വരയിൽ വച്ച് അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവതന്നെ.</verse>
				<verse number="46">മോശെയും യിസ്രായേൽമക്കളും മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം ആ രാജാവിനെ തോല്പിച്ചു.</verse>
				<verse number="47">അവന്‍റെ ദേശവും ബാശാന്‍രാജാവായ ഓഗിന്‍റെ ദേശവുമായി</verse>
				<verse number="48">അര്‍ന്നോന്‍താഴ്വരയുടെ അറ്റത്തുള്ള അരോവേര്‍മുതൽ ഹെര്‍മ്മോനെന്ന സീയോന്‍ പര്‍വതംവരെയും</verse>
				<verse number="49">യോര്‍ദ്ദാനക്കരെ കിഴക്കു പിസ്ഗായുടെ ചരിവിനു താഴെ അരാബായിലെ കടൽവരെയുള്ള താഴ്വീതിയൊക്കെയും ഇങ്ങനെ യോര്‍ദ്ദാനക്കരെ കിഴക്കുള്ള രണ്ട് അമോര്യരാജാക്കന്മാരുടെയും ദേശം കൈവശമാക്കി.</verse>
			</chapter>
			<chapter number="5">
				<verse number="1">മോശെ എല്ലാ യിസ്രായേലിനോടും വിളിച്ചുപറഞ്ഞത് എന്തെന്നാൽ: യിസ്രായേലേ, ഞാന്‍ ഇന്നു നിങ്ങളെ കേള്‍പ്പിക്കുന്ന ചട്ടങ്ങളും വിധികളും കേള്‍പ്പിന്‍; അവയെ പഠിക്കയും പ്രമാണിച്ചനുസരിക്കയും ചെയ്‍വിന്‍.</verse>
				<verse number="2">നമ്മുടെ ദൈവമായ യഹോവ ഹോറേബിൽവച്ചു നമ്മോടൊരു നിയമം ചെയ്തുവല്ലോ.</verse>
				<verse number="3">ഈ നിയമം യഹോവ നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോട്, ഇന്ന് ഇവിടെ ജീവനോടിരിക്കുന്ന നമ്മോടൊക്കെയും തന്നെ ചെയ്തത്.</verse>
				<verse number="4">യഹോവ പര്‍വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അഭിമുഖമായി അരുളിച്ചെയ്തു.</verse>
				<verse number="5">തീ ഹേതുവായി നിങ്ങള്‍ ഭയപ്പെട്ടു പര്‍വതത്തിൽ കയറാഞ്ഞതുകൊണ്ടു യഹോവയുടെ വചനം നിങ്ങളോട് അറിയിക്കേണ്ടതിനു ഞാന്‍ അക്കാലത്തു യഹോവയ്ക്കും നിങ്ങള്‍ക്കും മധ്യേ നിന്നു. അവന്‍ കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="6">അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു.</verse>
				<verse number="7">ഞാനല്ലാതെ അന്യദൈവങ്ങള്‍ നിനക്ക് ഉണ്ടാകരുത്.</verse>
				<verse number="8">വിഗ്രഹം ഉണ്ടാക്കരുത്; മീതെ സ്വര്‍ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്‍റെയും പ്രതിമ അരുത്.</verse>
				<verse number="9">അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുത്; നിന്‍റെ ദൈവമായ യഹോവ എന്ന ഞാന്‍ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകയ്ക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെമേൽ സന്ദര്‍ശിക്കയും</verse>
				<verse number="10">എന്നെ സ്നേഹിച്ച് എന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറവരെ ദയ കാണിക്കയും ചെയ്യുന്നു.</verse>
				<verse number="11">നിന്‍റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുത്; തന്‍റെ നാമം വൃഥാ എടുക്കുന്നവനെ യഹോവ ശിക്ഷിക്കാതെ വിടുകയില്ല.</verse>
				<verse number="12">നിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശബ്ബത്തുനാള്‍ ശുദ്ധീകരിച്ച് ആചരിക്ക.</verse>
				<verse number="13">ആറു ദിവസം അധ്വാനിച്ചു നിന്‍റെ വേലയൊക്കെയും ചെയ്ക.</verse>
				<verse number="14">ഏഴാം ദിവസമോ നിന്‍റെ ദൈവമായ യഹോവയുടെ ശബ്ബത്താകുന്നു; അന്ന് നീയും നിന്‍റെ മകനും മകളും നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്‍റെ കാളയും കഴുതയും നിനക്കുള്ള യാതൊരു നാല്ക്കാലിയും നിന്‍റെ പടിവാതിലുകള്‍ക്കകത്തുള്ള അന്യനും ഒരു വേലയും ചെയ്യരുത്; നിന്‍റെ വേലക്കാരനും വേലക്കാരത്തിയും നിന്നെപ്പോലെ സ്വസ്ഥമായിരിക്കേണ്ടതിനുതന്നെ.</verse>
				<verse number="15">നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്നും അവിടെനിന്നു നിന്‍റെ ദൈവമായ യഹോവ നിന്നെ ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും പുറപ്പെടുവിച്ചു എന്നും ഓര്‍ക്ക; അതുകൊണ്ടു ശബ്ബത്തുനാള്‍ ആചരിപ്പാന്‍ നിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചു.</verse>
				<verse number="16">നിനക്കു ദീര്‍ഘായുസ്സ് ഉണ്ടാകുവാനും നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിനക്കു നന്നായിരിപ്പാനും നിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക.</verse>
				<verse number="17">കൊല ചെയ്യരുത്.</verse>
				<verse number="18">വ്യഭിചാരം ചെയ്യരുത്.</verse>
				<verse number="19">മോഷ്‍ടിക്കരുത്.</verse>
				<verse number="20">കൂട്ടുകാരന്‍റെ നേരേ കള്ളസ്സാക്ഷ്യം പറയരുത്.</verse>
				<verse number="21">കൂട്ടുകാരന്‍റെ ഭാര്യയെ മോഹിക്കരുത്; കൂട്ടുകാരന്‍റെ ഭവനത്തെയും നിലത്തെയും അവന്‍റെ വേലക്കാരനെയും വേലക്കാരത്തിയെയും അവന്‍റെ കാളയെയും കഴുതയെയും കൂട്ടുകാരനുള്ള യാതൊന്നിനെയും മോഹിക്കരുത്.</verse>
				<verse number="22">ഈ വചനങ്ങള്‍ യഹോവ പര്‍വതത്തിൽ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവിൽനിന്നു നിങ്ങളുടെ സര്‍വസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തു; ഇതിനപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയിൽ എഴുതി എന്‍റെ പക്കൽ തന്നു.</verse>
				<verse number="23">എന്നാൽ പര്‍വതം തീ കാളിക്കത്തിക്കൊണ്ടിരിക്കയിൽ അന്ധകാരത്തിന്‍റെ നടുവിൽനിന്നുള്ള ശബ്ദം കേട്ടപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ സകല ഗോത്രത്തലവന്മാരും മൂപ്പന്മാരുമായി എന്‍റെ അടുക്കൽ വന്നു പറഞ്ഞത്:</verse>
				<verse number="24">ഞങ്ങളുടെ ദൈവമായ യഹോവ തന്‍റെ തേജസ്സും മഹത്ത്വവും ഞങ്ങളെ കാണിച്ചിരിക്കുന്നുവല്ലോ; തീയുടെ നടുവിൽനിന്ന് അവന്‍റെ ശബ്ദം ഞങ്ങള്‍ കേട്ടിരിക്കുന്നു; ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവര്‍ ജീവനോടിരിക്കുമെന്നു ഞങ്ങള്‍ ഇന്നു കണ്ടുമിരിക്കുന്നു.</verse>
				<verse number="25">ആകയാൽ ഞങ്ങള്‍ എന്തിനു മരിക്കുന്നു? ഈ മഹത്തായ തീക്കു ഞങ്ങള്‍ ഇരയായിത്തീരും; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങള്‍ മരിച്ചുപോകും.</verse>
				<verse number="26">ഞങ്ങളെപ്പോലെ യാതൊരു ജഡമെങ്കിലും തീയുടെ നടുവിൽനിന്നു സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്‍റെ ശബ്ദം കേട്ടിട്ടു ജീവനോടെ ഇരുന്നിട്ടുണ്ടോ?</verse>
				<verse number="27">നീ അടുത്തുചെന്നു നമ്മുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതൊക്കെയും കേള്‍ക്ക; നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങളോട് പറക: ഞങ്ങള്‍ കേട്ട് അനുസരിച്ചുകൊള്ളാം.</verse>
				<verse number="28">നിങ്ങള്‍ എന്നോടു സംസാരിച്ച വാക്കുകള്‍ യഹോവ കേട്ട് എന്നോടു കല്പിച്ചത്: ഈ ജനം നിന്നോടു പറഞ്ഞ വാക്ക് ഞാന്‍ കേട്ടു; അവര്‍ പറഞ്ഞതൊക്കെയും നല്ലത്.</verse>
				<verse number="29">അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരിപ്പാന്‍ അവര്‍ എന്നെ ഭയപ്പെടേണ്ടതിനും എന്‍റെ കല്പനകളൊക്കെയും പ്രമാണിക്കേണ്ടതിനും ഇങ്ങനെയുള്ള ഹൃദയം അവര്‍ക്ക് എപ്പോഴും ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്ന്.</verse>
				<verse number="30">നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകുവിന്‍ എന്ന് അവരോടു ചെന്നു പറക.</verse>
				<verse number="31">നീയോ ഇവിടെ എന്‍റെ അടുക്കൽ നില്ക്ക; ഞാന്‍ അവര്‍ക്ക് അവകാശമായി കൊടുക്കുന്ന ദേശത്ത് അവര്‍ അനുസരിച്ചു നടപ്പാന്‍ നീ അവരെ ഉപദേശിക്കേണ്ടുന്ന സകല കല്പനകളും ചട്ടങ്ങളും വിധികളും ഞാന്‍ നിന്നോടു കല്പിക്കും.</verse>
				<verse number="32">ആകയാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചതുപോലെ ചെയ്‍വാന്‍ ജാഗ്രതയായിരിപ്പിന്‍; ഇടത്തോട്ടെങ്കിലും വലത്തോട്ടെങ്കിലും മാറരുത്.</verse>
				<verse number="33">നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനും നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്തു ദീര്‍ഘായുസ്സോടിരിക്കേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള എല്ലാ വഴിയിലും നടന്നുകൊള്‍വിന്‍.</verse>
			</chapter>
			<chapter number="6">
				<verse number="1">നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങള്‍ അനുസരിച്ചു നടക്കേണ്ടതിനും നിന്‍റെ ജീവകാലമൊക്കെയും നീയും നിന്‍റെ മകനും മകന്‍റെ മകനും ഞാന്‍ നിന്നോടു കല്പിക്കുന്ന നിന്‍റെ ദൈവമായ യഹോവയുടെ എല്ലാ ചട്ടങ്ങളും കല്പനകളും പ്രമാണിപ്പാന്‍ തക്കവണ്ണം</verse>
				<verse number="2">അവനെ ഭയപ്പെടേണ്ടതിനും നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിനുമായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് ഉപദേശിച്ചു തരുവാന്‍ കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.</verse>
				<verse number="3">ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിനും നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങള്‍ ഏറ്റവും വര്‍ധിക്കേണ്ടതിനും നീ കേട്ട് ജാഗ്രതയോടെ അനുസരിച്ചു നടക്ക.</verse>
				<verse number="4">യിസ്രായേലേ, കേള്‍ക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകന്‍തന്നെ.</verse>
				<verse number="5">നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കേണം.</verse>
				<verse number="6">ഇന്നു ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ വചനങ്ങള്‍ നിന്‍റെ ഹൃദയത്തിൽ ഇരിക്കേണം.</verse>
				<verse number="7">നീ അവയെ നിന്‍റെ മക്കള്‍ക്ക് ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.</verse>
				<verse number="8">അവയെ അടയാളമായി നിന്‍റെ കൈമേൽ കെട്ടേണം; അവ നിന്‍റെ കണ്ണുകള്‍ക്കു മധ്യേ പട്ടമായി ഇരിക്കേണം.</verse>
				<verse number="9">അവയെ നിന്‍റെ വീട്ടിന്‍റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം.</verse>
				<verse number="10">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുമെന്ന് അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്തേക്കു നിന്നെ കൊണ്ടുചെന്നു നീ പണിയാത്ത വലുതും നല്ലതുമായ പട്ടണങ്ങളും</verse>
				<verse number="11">നീ നിറയ്ക്കാതെ സകല സമ്പത്തും നിറഞ്ഞിരിക്കുന്ന വീടുകളും നീ കുഴിക്കാത്ത കിണറുകളും നീ നട്ടുണ്ടാക്കാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവു തോട്ടങ്ങളും നിനക്കു തരികയും നീ തിന്നു തൃപ്തിപ്രാപിക്കയും ചെയ്യുമ്പോള്‍</verse>
				<verse number="12">നിന്നെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മറക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.</verse>
				<verse number="13">നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെട്ട് അവനെ സേവിക്കേണം; അവന്‍റെ നാമത്തിൽ സത്യം ചെയ്യേണം.</verse>
				<verse number="14">നിന്‍റെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ചു നിന്നെ ഭൂമിയിൽനിന്നു നശിപ്പിക്കാതിരിപ്പാന്‍ ചുറ്റുമിരിക്കുന്ന ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളുടെ പിന്നാലെ നീ പോകരുത്;</verse>
				<verse number="15">നിന്‍റെ ദൈവമായ യഹോവ നിങ്ങളുടെ മധ്യേ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.</verse>
				<verse number="16">നിങ്ങള്‍ മസ്സായിൽവച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.</verse>
				<verse number="17">നിങ്ങളുടെ ദൈവമായ യഹോവ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും നിങ്ങള്‍ ജാഗ്രതയോടെ പ്രമാണിക്കേണം.</verse>
				<verse number="18">നിനക്കു നന്നായിരിക്കേണ്ടതിനും യഹോവ നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത നല്ല ദേശം നീ ചെന്നു കൈവശമാക്കേണ്ടതിനും യഹോവ അരുളിച്ചെയ്തതുപോലെ</verse>
				<verse number="19">നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്ന് ഓടിച്ചുകളയേണ്ടതിനും നീ യഹോവയുടെ മുമ്പാകെ ന്യായവും ഹിതവുമായുള്ളതിനെ ചെയ്യേണം.</verse>
				<verse number="20">നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും എന്ത് എന്നു നാളെ നിന്‍റെ മകന്‍ നിന്നോടു ചോദിക്കുമ്പോള്‍</verse>
				<verse number="21">നീ നിന്‍റെ മകനോടു പറയേണ്ടത് എന്തെന്നാൽ: ഞങ്ങള്‍ മിസ്രയീമിൽ ഫറവോന് അടിമകള്‍ ആയിരുന്നു; എന്നാൽ യഹോവ ബലമുള്ള കൈകൊണ്ടു ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.</verse>
				<verse number="22">മിസ്രയീമിന്‍റെയും ഫറവോന്‍റെയും അവന്‍റെ സകല കുടുംബത്തിന്‍റെയുംമേൽ ഞങ്ങള്‍ കാണ്‍കെ യഹോവ മഹത്തും ഉഗ്രവുമായുള്ള അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ചു.</verse>
				<verse number="23">ഞങ്ങളെയോ താന്‍ നമ്മുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം തരുവാന്‍ അതിൽ കൊണ്ടുവന്നാക്കേണ്ടതിന് അവിടെനിന്നു പുറപ്പെടുവിച്ചു.</verse>
				<verse number="24">എല്ലായ്പോഴും നമുക്കു നന്നായിരിക്കേണ്ടതിനും ഇന്നത്തെപ്പോലെ അവന്‍ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനുമായി നാം നമ്മുടെ ദൈവമായ യഹോവയെ ഭയപ്പെടുവാനും ഈ എല്ലാ ചട്ടങ്ങളെയും ആചരിപ്പാനും യഹോവ നമ്മോടു കല്പിച്ചു.</verse>
				<verse number="25">നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതുപോലെ നാം അവന്‍റെ മുമ്പാകെ ഈ സകല കല്പനകളും ആചരിപ്പാന്‍ തക്കവണ്ണം കാത്തുകൊള്ളുന്നു എങ്കിൽ നാം നീതിയുള്ളവരായിരിക്കും.</verse>
			</chapter>
			<chapter number="7">
				<verse number="1">നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാള്‍ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു മഹാജാതികളെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളകയും</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കൈയിൽ ഏല്പിക്കയും നീ അവരെ തോല്പിക്കയും ചെയ്യുമ്പോള്‍ അവരെ നിര്‍മ്മൂലമാക്കിക്കളയേണം; അവരോട് ഉടമ്പടി ചെയ്കയോ കൃപ കാണിക്കയോ അരുത്.</verse>
				<verse number="3">അവരുമായി വിവാഹസംബന്ധം ചെയ്യരുത്; നിന്‍റെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കയോ അവരുടെ പുത്രിമാരെ നിന്‍റെ പുത്രന്മാര്‍ക്ക് എടുക്കയോ ചെയ്യരുത്.</verse>
				<verse number="4">അന്യദൈവങ്ങളെ സേവിപ്പാന്‍ തക്കവണ്ണം അവര്‍ നിന്‍റെ പുത്രന്മാരെ എന്നോട് അകറ്റിക്കളയും; യഹോവയുടെ കോപം നിങ്ങള്‍ക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ വേഗത്തിൽ നശിപ്പിക്കും.</verse>
				<verse number="5">ആകയാൽ നിങ്ങള്‍ അവരോട് ഇങ്ങനെ ചെയ്യേണം; അവരുടെ ബലിപീഠങ്ങള്‍ ഇടിക്കേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടിക്കളയേണം; അവരുടെ വിഗ്രഹങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയേണം.</verse>
				<verse number="6">നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ ഒരുവിശുദ്ധജനം ആകുന്നു; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് നിന്നെ തനിക്കു സ്വന്തജനമായിരിക്കേണ്ടതിനു നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുത്തിരിക്കുന്നു.</verse>
				<verse number="7">നിങ്ങള്‍ സംഖ്യയിൽ സകല ജാതികളെക്കാളും പെരുപ്പമുള്ളവരാകകൊണ്ടല്ല യഹോവ നിങ്ങളെ പ്രിയപ്പെട്ട് തിരഞ്ഞെടുത്തത്; നിങ്ങള്‍ സകല ജാതികളെക്കാളും കുറഞ്ഞവരല്ലോ ആയിരുന്നത്.</verse>
				<verse number="8">യഹോവ നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോട് താന്‍ ചെയ്ത സത്യം പാലിക്കുന്നതുകൊണ്ടും അത്രേ യഹോവ നിങ്ങളെ ബലമുള്ള കൈയാൽ പുറപ്പെടുവിച്ച് അടിമവീടായ മിസ്രയീമിലെ രാജാവായ ഫറവോന്‍റെ കൈയിൽനിന്നു വീണ്ടെടുത്തത്.</verse>
				<verse number="9">ആകയാൽ നിന്‍റെ ദൈവമായ യഹോവ തന്നെ ദൈവം; അവന്‍ തന്നെ സത്യദൈവം എന്നു നീ അറിയേണം: അവന്‍ തന്നെ സ്നേഹിച്ച് തന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്ക് ആയിരം തലമുറവരെ നിയമവും ദയയും പാലിക്കുന്നു.</verse>
				<verse number="10">തന്നെ പകയ്ക്കുന്നവരെ നശിപ്പിപ്പാന്‍ അവര്‍ക്ക് നേരിട്ട് പകരം കൊടുക്കുന്നു; തന്നെ പകയ്ക്കുന്നവന് അവന്‍ താമസിയാതെ നേരിട്ട് പകരം കൊടുക്കും.</verse>
				<verse number="11">ആകയാൽ ഞാന്‍ ഇന്ന് നിന്നോടു കല്പിക്കുന്ന കല്പനകളും ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചു നടക്കേണം.</verse>
				<verse number="12">നിങ്ങള്‍ ഈ വിധികള്‍ കേട്ടു പ്രമാണിച്ചു നടന്നാൽ നിന്‍റെ ദൈവമായ യഹോവ നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത നിയമവും ദയയും നിനക്കായിട്ടു പാലിക്കും.</verse>
				<verse number="13">അവന്‍ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ചു വര്‍ധിപ്പിക്കും; അവന്‍ നിനക്കു തരുമെന്ന് നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത് നിന്‍റെ ഗര്‍ഭഫലവും നിന്‍റെ കൃഷിഫലവും ധാന്യവും വീഞ്ഞും എണ്ണയും നിന്‍റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കും.</verse>
				<verse number="14">നീ സകല ജാതികളെക്കാളും അനുഗ്രഹിക്കപ്പെട്ടിരിക്കും; വന്ധ്യനും വന്ധ്യയും നിങ്ങളിലാകട്ടെ നിന്‍റെ നാല്ക്കാലികളിലാകട്ടെ ഉണ്ടാകയില്ല.</verse>
				<verse number="15">യഹോവ സകല രോഗവും നിങ്കൽനിന്ന് അകറ്റിക്കളയും; നീ അറിഞ്ഞിരിക്കുന്ന മിസ്രയീമ്യരുടെ ദുര്‍വ്യാധികളിൽ ഒന്നും അവന്‍ നിന്‍റെമേൽ വരുത്താതെ നിന്നെ ദ്വേഷിക്കുന്ന എല്ലാവര്‍ക്കും അവയെ കൊടുക്കും.</verse>
				<verse number="16">നിന്‍റെ ദൈവമായ യഹോവ നിന്‍റെ കൈയിൽ ഏല്പിക്കുന്ന സകല ജാതികളെയും നീ മുടിച്ചു കളയേണം; നിനക്ക് അവരോടു കനിവു തോന്നരുത്; അവരുടെ ദേവന്മാരെ നീ സേവിക്കരുത്; അതു നിനക്ക് കെണിയായിത്തീരും.</verse>
				<verse number="17">ഈ ജാതികള്‍ എന്നെക്കാള്‍ പെരുപ്പം ഉള്ളവര്‍; അവരെ നീക്കിക്കളവാന്‍ എനിക്ക് എങ്ങനെ കഴിയും എന്നു നീ നിന്‍റെ ഹൃദയത്തിൽ പറയുമായിരിക്കും.</verse>
				<verse number="18">എന്നാൽ അവരെ ഭയപ്പെടരുത്; നിന്‍റെ ദൈവമായ യഹോവ ഫറവോനോടും എല്ലാ മിസ്രയീമ്യരോടും ചെയ്തതായി</verse>
				<verse number="19">നിന്‍റെ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും അദ്ഭുതങ്ങളും നിന്‍റെ ദൈവമായ യഹോവ നിന്നെ പുറപ്പെടുവിച്ച ബലമുള്ള കൈയും നീട്ടിയ ഭുജവും നീ നല്ലവണ്ണം ഓര്‍ക്കേണം; നീ പേടിക്കുന്ന സകല ജാതികളോടും നിന്‍റെ ദൈവമായ യഹോവ അങ്ങനെ ചെയ്യും.</verse>
				<verse number="20">അത്രയുമല്ല, ശേഷിച്ചിരിക്കുന്നവരും നിന്‍റെ മുമ്പിൽനിന്ന് ഒളിച്ചുകൊള്ളുന്നവരും നശിച്ചുപോകുംവരെ നിന്‍റെ ദൈവമായ യഹോവ അവരുടെ ഇടയിൽ കടന്നലിനെ അയയ്ക്കും.</verse>
				<verse number="21">നീ അവരെ കണ്ട് ഭ്രമിക്കരുത്; നിന്‍റെ ദൈവമായ യഹോവ എന്ന വലിയവനും ഭയങ്കരനുമായ ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്.</verse>
				<verse number="22">ആ ജാതികളെ നിന്‍റെ ദൈവമായ യഹോവ കുറേശ്ശ കുറേശ്ശയായി നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളയും; കാട്ടുമൃഗങ്ങള്‍ പെരുകി നിനക്ക് ഉപദ്രവമാകാതിരിപ്പാന്‍ അവരെ ക്ഷണത്തിൽ നശിപ്പിച്ചുകൂടാ.</verse>
				<verse number="23">നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കൈയിൽ ഏല്പിക്കയും അവര്‍ നശിച്ചുപോകുംവരെ അവര്‍ക്ക് മഹാപരാഭവം വരുത്തുകയും ചെയ്യും. അവരുടെ രാജാക്കന്മാരെ നിന്‍റെ കൈയിൽ ഏല്പിക്കും; നീ അവരുടെ പേര്‍ ആകാശത്തിന്‍കീഴിൽനിന്ന് ഇല്ലാതെയാക്കേണം.</verse>
				<verse number="24">അവരെ സംഹരിച്ചുതീരുവോളം ഒരു മനുഷ്യനും നിന്‍റെ മുമ്പിൽ നില്ക്കയില്ല.</verse>
				<verse number="25">അവരുടെ ദേവപ്രതിമകളെ തീയിൽ ഇട്ടു ചുട്ടുകളയേണം; നീ വശീകരിക്കപ്പെടാതിരിപ്പാന്‍ അവയിന്മേലുള്ള വെള്ളിയും പൊന്നും മോഹിച്ച് എടുത്തുകൊള്ളരുത്; അത് നിന്‍റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.</verse>
				<verse number="26">നീയും അതുപോലെ ശാപമായിത്തീരാതിരിക്കേണ്ടതിന് അറപ്പായുള്ളത് നിന്‍റെ വീട്ടിൽ കൊണ്ടുപോകരുത്; അത് നിനക്ക് തീരെ അറപ്പുംവെറുപ്പുമായിരിക്കേണം; അതു ശാപഗ്രസ്തമല്ലോ.</verse>
			</chapter>
			<chapter number="8">
				<verse number="1">നിങ്ങള്‍ ജീവിച്ചിരിക്കയും വര്‍ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്ന് കൈവശമാക്കുകയും ചെയ്യേണ്ടതിന് ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകല കല്പനകളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്‍റെ കല്പനകള്‍ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ച് നിന്‍റെ ഹൃദയത്തിൽ ഇരിക്കുന്നത് അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓര്‍ക്കേണം.</verse>
				<verse number="3">അവന്‍ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു എന്ന് നിന്നെ ഗ്രഹിപ്പിക്കേണ്ടതിന് നീയും നിന്‍റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് നിന്നെ പോഷിപ്പിക്കയും ചെയ്തു.</verse>
				<verse number="4">ഈ നാല്പതു സംവത്സരം നീ ധരിച്ച വസ്ത്രം ജീര്‍ണിച്ചുപോയില്ല; നിന്‍റെ കാൽ വീങ്ങിയതുമില്ല.</verse>
				<verse number="5">ഒരു മനുഷ്യന്‍ തന്‍റെ മകനെ ശിക്ഷിച്ചു വളര്‍ത്തുന്നതുപോലെ നിന്‍റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചു വളര്‍ത്തുന്നു എന്നു നീ മനസ്സിൽ ധ്യാനിച്ചുകൊള്ളേണം.</verse>
				<verse number="6">ആകയാൽ നിന്‍റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവനെ ഭയപ്പെട്ട് അവന്‍റെ കല്പനകള്‍ പ്രമാണിക്കേണം.</verse>
				<verse number="7">നിന്‍റെ ദൈവമായ യഹോവ നല്ലാരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നത്; അത് താഴ്വരയിൽ നിന്നും മലയിൽനിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;</verse>
				<verse number="8">കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;</verse>
				<verse number="9">ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശം; കല്ല് ഇരുമ്പായിരിക്കുന്നതും മലകളിൽനിന്നു താമ്രം വെട്ടിയെടുക്കുന്നതുമായ ദേശം.</verse>
				<verse number="10">നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോള്‍ നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ച് നീ അവനു സ്തോത്രം ചെയ്യേണം.</verse>
				<verse number="11">നിന്‍റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്‍റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,</verse>
				<verse number="12">നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ച് നല്ല വീടുകള്‍ പണിത് അവയിൽ പാര്‍ക്കുമ്പോഴും</verse>
				<verse number="13">നിന്‍റെ ആടുമാടുകള്‍ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതൊക്കെയും വര്‍ധിക്കുമ്പോഴും</verse>
				<verse number="14">നിന്‍റെ ഹൃദയം നിഗളിക്കാതിരിപ്പാനും, നിന്നെ അടിമവീടായ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കയും</verse>
				<verse number="15">അഗ്നിസര്‍പ്പവും തേളും വെള്ളമില്ലാതെ വരള്‍ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയിൽക്കൂടി നിന്നെ കൊണ്ടുവരികയും തീക്കൽപാറയിൽനിന്ന് നിനക്ക് വെള്ളം പുറപ്പെടുവിക്കയും</verse>
				<verse number="16">നിന്നെ താഴ്ത്തി പരീക്ഷിച്ച് പിന്‍കാലത്തു നിനക്ക് നന്മ ചെയ്യേണ്ടതിന് മരുഭൂമിയിൽ നിന്നെ നിന്‍റെ പിതാക്കന്മാര്‍ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്‍റെ ദൈവമായ യഹോവയെ നീ മറന്നു:</verse>
				<verse number="17">എന്‍റെ ശക്തിയും എന്‍റെ കൈയുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്‍റെ ഹൃദയത്തിൽ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.</verse>
				<verse number="18">നിന്‍റെ ദൈവമായ യഹോവയെ നീ ഓര്‍ക്കേണം; നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്‍റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന്‍ ശക്തി തരുന്നത്.</verse>
				<verse number="19">നിന്‍റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്തുടര്‍ന്ന് അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ നിങ്ങള്‍ നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.</verse>
				<verse number="20">നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങള്‍ കേള്‍ക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പിൽനിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെതന്നെ നിങ്ങളും നശിച്ചുപോകും.</verse>
			</chapter>
			<chapter number="9">
				<verse number="1">യിസ്രായേലേ, കേള്‍ക്ക; നീ ഇന്നു യോര്‍ദ്ദാന്‍ കടന്നു നിന്നെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളെയും ആകാശത്തോളം ഉയര്‍ന്ന മതിലുള്ള വലിയ പട്ടണങ്ങളെയും</verse>
				<verse number="2">വലിപ്പവും പൊക്കവുമുള്ള അനാക്യരെന്ന ജാതിയെയും അടക്കുവാന്‍ പോകുന്നു; നീ അവരെ അറിയുന്നുവല്ലോ; അനാക്യരുടെ മുമ്പാകെ നില്ക്കാവുന്നവന്‍ ആര്‍ എന്നിങ്ങനെയുള്ള ചൊല്ല് നീ കേട്ടിരിക്കുന്നു.</verse>
				<verse number="3">എന്നാൽ നിന്‍റെ ദൈവമായ യഹോവ ദഹിപ്പിക്കുന്ന അഗ്നിയായി നിനക്കു മുമ്പിൽ കടന്നുപോകുന്നു എന്ന് നീ ഇന്ന് അറിഞ്ഞുകൊള്‍ക. അവന്‍ അവരെ നശിപ്പിക്കയും നിന്‍റെ മുമ്പിൽ താഴ്ത്തുകയും ചെയ്യും; അങ്ങനെ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെ നീ അവരെ നീക്കിക്കളകയും ക്ഷണത്തിൽ നശിപ്പിക്കയും ചെയ്യും.</verse>
				<verse number="4">നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞശേഷം: എന്‍റെ നീതിനിമിത്തം ഈ ദേശം കൈവശമാക്കുവാന്‍ യഹോവ എന്നെ കൊണ്ടുവന്നു എന്നു നിന്‍റെ ഹൃദയത്തിൽ പറയരുത്; ആ ജാതിയുടെ ദുഷ്ടത നിമിത്തമത്രേ യഹോവ അവരെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്.</verse>
				<verse number="5">നീ അവരുടെ ദേശം കൈവശമാക്കുവാന്‍ ചെല്ലുന്നത് നിന്‍റെ നീതി നിമിത്തവും നിന്‍റെ ഹൃദയപരമാര്‍ഥം നിമിത്തവുമല്ല, ആ ജാതിയുടെ ദുഷ്ടത നിമിത്തവും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ പിതാക്കന്മാരോടു യഹോവ സത്യംചെയ്ത വചനം നിവര്‍ത്തിക്കേണ്ടതിനും അത്രേ നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്.</verse>
				<verse number="6">ആകയാൽ നിന്‍റെ ദൈവമായ യഹോവ നിനക്ക് ആ നല്ല ദേശം അവകാശമായിത്തരുന്നതു നിന്‍റെ നീതി നിമിത്തം അല്ലന്ന് അറിഞ്ഞുകൊള്‍ക; നീ ദുശ്ശാഠ്യമുള്ള ജനമല്ലോ;</verse>
				<verse number="7">നീ മരുഭൂമിയിൽവച്ചു നിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു എന്ന് ഓര്‍ക്ക; മറന്നുകളയരുത്; മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട നാള്‍മുതൽ ഈ സ്ഥലത്തു വന്നതുവരെയും നിങ്ങള്‍ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.</verse>
				<verse number="8">ഹോറേബിലും നിങ്ങള്‍ യഹോവയെ കോപിപ്പിച്ചു; അതുകൊണ്ടു യഹോവ നിങ്ങളെ നശിപ്പിപ്പാന്‍ വിചാരിക്കുംവണ്ണം നിങ്ങളോടു കോപിച്ചു.</verse>
				<verse number="9">യഹോവ നിങ്ങളോടു ചെയ്ത നിയമത്തിന്‍റെ പലകകളായ കല്പലകകളെ വാങ്ങുവാന്‍ ഞാന്‍ പര്‍വതത്തിൽ കയറി നാല്പതു രാവും നാല്പതു പകലും പര്‍വതത്തിൽ താമസിച്ചു: ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.</verse>
				<verse number="10">ദൈവത്തിന്‍റെ വിരൽകൊണ്ട് എഴുതിയ രണ്ടു കല്പലക യഹോവ എന്‍റെ പക്കൽ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പര്‍വതത്തിൽവച്ചു തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത സകല വചനങ്ങളും അവയിൽ എഴുതിയിരുന്നു.</verse>
				<verse number="11">നാല്പതു രാവും നാല്പതു പകലും കഴിഞ്ഞപ്പോഴായിരുന്നു യഹോവ എന്‍റെ പക്കൽ നിയമത്തിന്‍റെ പലകകളായ ആ രണ്ടു കല്പലക തന്നത്.</verse>
				<verse number="12">അപ്പോള്‍ യഹോവ എന്നോട്: നീ എഴുന്നേറ്റു ക്ഷണത്തിൽ ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക; നീ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്‍റെ ജനം തങ്ങളെത്തന്നെ വഷളാക്കി, ഞാന്‍ അവരോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറി ഒരു വിഗ്രഹം വാര്‍ത്തുണ്ടാക്കിയിരിക്കുന്നു എന്നു കല്പിച്ചു.</verse>
				<verse number="13">ഞാന്‍ ഈ ജനത്തെ ദുശ്ശാഠ്യമുള്ള ജനം എന്നു കാണുന്നു;</verse>
				<verse number="14">എന്നെ വിടുക; ഞാന്‍ അവരെ നശിപ്പിച്ച് അവരുടെ പേര്‍ ആകാശത്തിന്‍കീഴിൽനിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോട് അരുളിച്ചെയ്തു.</verse>
				<verse number="15">അങ്ങനെ ഞാന്‍ തിരിഞ്ഞു പര്‍വതത്തിൽനിന്ന് ഇറങ്ങി; പര്‍വതം തീ കാളിക്കത്തുകയായിരുന്നു; നിയമത്തിന്‍റെ പലക രണ്ടും എന്‍റെ രണ്ടു കൈയിലും ഉണ്ടായിരുന്നു.</verse>
				<verse number="16">ഞാന്‍ നോക്കിയാറെ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് ഒരു കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി യഹോവ നിങ്ങളോടു കല്പിച്ച വഴി വേഗത്തിൽ വിട്ടുമാറിയിരുന്നതു കണ്ടു.</verse>
				<verse number="17">അപ്പോള്‍ ഞാന്‍ പലക രണ്ടും എന്‍റെ രണ്ടു കൈയിൽനിന്നു നിങ്ങള്‍ കാണ്‍കെ എറിഞ്ഞ് ഉടച്ചുകളഞ്ഞു.</verse>
				<verse number="18">പിന്നെ യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ അവന് അനിഷ്ടമായി പ്രവര്‍ത്തിച്ച നിങ്ങളുടെ സകല പാപങ്ങളും നിമിത്തം ഞാന്‍ യഹോവയുടെ സന്നിധിയിൽ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു; ഞാന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തില്ല.</verse>
				<verse number="19">യഹോവ നിങ്ങളെ നശിപ്പിക്കുമാറു നിങ്ങളുടെ നേരേ കോപിച്ച കോപവും ക്രോധവും ഞാന്‍ ഭയപ്പെട്ടു; എന്നാൽ യഹോവ ആ പ്രാവശ്യവും എന്‍റെ അപേക്ഷ കേട്ടു.</verse>
				<verse number="20">അഹരോനെ നശിപ്പിക്കുമാറ് അവന്‍റെ നേരേയും യഹോവ ഏറ്റവും കോപിച്ചു; എന്നാൽ ഞാന്‍ അന്ന് അഹരോനു വേണ്ടിയും അപേക്ഷിച്ചു.</verse>
				<verse number="21">നിങ്ങള്‍ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കുട്ടിയെ ഞാന്‍ എടുത്തു തീയിൽ ഇട്ടു ചുട്ടു നന്നായി അരച്ചു നേരിയ പൊടിയാക്കി പൊടി പര്‍വതത്തിൽനിന്ന് ഇറങ്ങുന്ന തോട്ടിൽ ഇട്ടുകളഞ്ഞു.</verse>
				<verse number="22">തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലുംവച്ചു നിങ്ങള്‍ യഹോവയെ കോപിപ്പിച്ചു.</verse>
				<verse number="23">നിങ്ങള്‍ ചെന്നു ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശം കൈവശമാക്കുവിന്‍ എന്നു കല്പിച്ചു യഹോവ നിങ്ങളെ കാദേശ്-ബര്‍ന്നേയയിൽനിന്ന് അയച്ചപ്പോഴും നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനയോടു മറുത്തു; അവനെ വിശ്വസിച്ചില്ല; അവന്‍റെ വാക്ക് അനുസരിച്ചതുമില്ല.</verse>
				<verse number="24">ഞാന്‍ നിങ്ങളെ അറിഞ്ഞ നാള്‍മുതൽ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നു.</verse>
				<verse number="25">യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയിൽ നാല്പതു രാവും നാല്പതു പകലും വീണുകിടന്നു;</verse>
				<verse number="26">ഞാന്‍ യഹോവയോട് അപേക്ഷിച്ചു പറഞ്ഞത്: കര്‍ത്താവായ യഹോവേ, നിന്‍റെ മഹത്ത്വംകൊണ്ടു നീ വീണ്ടെടുത്തു ബലമുള്ള കൈയാൽ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്‍റെ ജനത്തെയും നിന്‍റെ അവകാശത്തെയും നശിപ്പിക്കരുതേ.</verse>
				<verse number="27">അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ ദാസന്മാരെ ഓര്‍ക്കേണമേ; താന്‍ അവര്‍ക്കു വാഗ്ദത്തം ചെയ്തിരുന്ന ദേശത്ത് അവരെ എത്തിപ്പാന്‍ യഹോവയ്ക്കു കഴിയായ്കകൊണ്ടും അവന്‍ അവരെ പകച്ചതുകൊണ്ടും അവരെ കൊണ്ടുപോയി മരുഭൂമിയിൽവച്ചു കൊന്നുകളഞ്ഞു എന്നു നീ ഞങ്ങളെ വിടുവിച്ചു കൊണ്ടുപോന്ന ദേശക്കാര്‍ പറയാതിരിപ്പാന്‍</verse>
				<verse number="28">ഈ ജനത്തിന്‍റെ ശഠതയും അവരുടെ അകൃത്യവും പാപവും നോക്കരുതേ.</verse>
				<verse number="29">അവര്‍ നിന്‍റെ മഹാബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ പുറപ്പെടുവിച്ചു കൊണ്ടുവന്ന നിന്‍റെ ജനവും നിന്‍റെ അവകാശവുമല്ലോ.</verse>
			</chapter>
			<chapter number="10">
				<verse number="1">അക്കാലത്ത് യഹോവ എന്നോട്: നീ മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് എന്‍റെ അടുക്കൽ പര്‍വതത്തിൽ കയറിവരിക; മരംകൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.</verse>
				<verse number="2">നീ ഉടച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങള്‍ ഞാന്‍ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വയ്ക്കേണം എന്നു കല്പിച്ചു.</verse>
				<verse number="3">അങ്ങനെ ഞാന്‍ ഖദിരമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്ത് കൈയിൽ ആ പലകയുമായി പര്‍വതത്തിൽ കയറി.</verse>
				<verse number="4">മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പര്‍വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്‍റെ പക്കൽ തന്നു.</verse>
				<verse number="5">അനന്തരം ഞാന്‍ തിരിഞ്ഞ് പര്‍വതത്തിൽനിന്ന് ഇറങ്ങി ഞാന്‍ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലക വച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.-</verse>
				<verse number="6">യിസ്രായേൽമക്കള്‍ ബെനേ-ആക്കാന്‍ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവച്ച് അഹരോന്‍ മരിച്ചു; അവിടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകന്‍ എലെയാസാര്‍ അവനു പകരം പുരോഹിതനായി.</verse>
				<verse number="7">അവിടെനിന്ന് അവര്‍ ഗുദ്ഗോദായ്ക്കും ഗുദ്ഗോദായിൽനിന്ന് നീരൊഴുക്കുള്ള ദേശമായ യോത്-ബത്തായ്ക്കും യാത്രചെയ്തു.</verse>
				<verse number="8">അക്കാലത്ത് യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്‍വാനും അവന്‍റെ നാമത്തിൽ അനുഗ്രഹിപ്പാനും വേര്‍തിരിച്ചു.</verse>
				<verse number="9">അതുകൊണ്ട് ലേവിക്ക് അവന്‍റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്‍റെ ദൈവമായ യഹോവ അവനു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നെ അവന്‍റെ അവകാശം.-</verse>
				<verse number="10">ഞാന്‍ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പര്‍വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്‍റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാന്‍ യഹോവയ്ക്കു സമ്മതമായി.</verse>
				<verse number="11">പിന്നെ യഹോവ എന്നോട്: നീ എഴുന്നേറ്റ് യാത്ര പുറപ്പെട്ട് ജനത്തിനു മുന്‍നടക്ക; അവര്‍ക്കു കൊടുക്കുമെന്ന് ഞാന്‍ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവര്‍ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.</verse>
				<verse number="12">ആകയാൽ യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്‍റെ എല്ലാ വഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ സേവിക്കയും</verse>
				<verse number="13">ഞാന്‍ ഇന്ന് നിന്നോട് ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്‍റെ നന്മയ്ക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്‍റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നത് എന്ത്?</verse>
				<verse number="14">ഇതാ, സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്കുള്ളവ ആകുന്നു.</verse>
				<verse number="15">നിന്‍റെ പിതാക്കന്മാരോടു മാത്രം യഹോവയ്ക്കു പ്രീതി തോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവന്‍ സകല ജാതികളിലുംവച്ച് തിരഞ്ഞെടുത്തു.</verse>
				<verse number="16">ആകയാൽ നിങ്ങള്‍ നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മം പരിച്ഛേദന ചെയ്‍വിന്‍; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുത്.</verse>
				<verse number="17">നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കര്‍ത്താധികര്‍ത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവന്‍ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.</verse>
				<verse number="18">അവന്‍ അനാഥര്‍ക്കും വിധവമാര്‍ക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ച് അവന് അന്നവും വസ്ത്രവും നല്കുന്നു.</verse>
				<verse number="19">ആകയാൽ നിങ്ങള്‍ പരദേശിയെ സ്നേഹിപ്പിന്‍; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.</verse>
				<verse number="20">നിന്‍റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേര്‍ന്നിരിക്കേണം; അവന്‍റെ നാമത്തിൽ സത്യം ചെയ്യേണം.</verse>
				<verse number="21">അവന്‍ ആകുന്നു നിന്‍റെ പുകഴ്ച; അവന്‍ ആകുന്നു നിന്‍റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാര്യങ്ങളെ നിനക്കുവേണ്ടി ചെയ്തത് അവന്‍തന്നെ.</verse>
				<verse number="22">നിന്‍റെ പിതാക്കന്മാര്‍ എഴുപതു ദേഹികളായി മിസ്രയീമിലേക്ക് ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്‍റെ ദൈവമായ യഹോവ നിന്നെ വര്‍ധിപ്പിച്ച് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">ആകയാൽ നിന്‍റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് അവന്‍റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.</verse>
				<verse number="2">നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്‍റെ മഹത്ത്വം, അവന്‍റെ ബലമുള്ള കൈ, അവന്‍റെ നീട്ടിയ ഭുജം,</verse>
				<verse number="3">അവന്‍ മിസ്രയീമിന്‍റെ മധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്‍റെ സകല ദേശത്തോടും ചെയ്ത അവന്‍റെ അടയാളങ്ങള്‍, അവന്‍റെ പ്രവൃത്തികള്‍,</verse>
				<verse number="4">അവന്‍ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തത്, അവര്‍ നിങ്ങളെ പിന്തുടര്‍ന്നപ്പോള്‍ അവന്‍ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതുപോലെ അവരെ നശിപ്പിച്ചത്,</verse>
				<verse number="5">നിങ്ങള്‍ ഇവിടെ വരുവോളം മരുഭൂമിയിൽവച്ച് അവന്‍ നിങ്ങളോടു ചെയ്തത്,</verse>
				<verse number="6">അവന്‍ രൂബേന്‍റെ മകനായ എലീയാബിന്‍റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തത്, ഭൂമി വായ്പിളര്‍ന്ന് അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലാ യിസ്രായേല്യരുടെയും മധ്യേ അവര്‍ക്കുള്ള സകല ജീവികളെയും വിഴുങ്ങിക്കളഞ്ഞത് എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാന്‍ സംസാരിക്കുന്നത് എന്ന് നിങ്ങള്‍ ഇന്ന് അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="7">യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങള്‍ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.</verse>
				<verse number="8">ആകയാൽ നിങ്ങള്‍ ബലപ്പെടുവാനും നിങ്ങള്‍ കൈവശമാക്കുവാന്‍ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും</verse>
				<verse number="9">യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്ന് അവരോടു സത്യംചെയ്ത ദേശമായി പാലും തേനുമൊഴുകുന്ന ദേശത്ത് നിങ്ങള്‍ ദീര്‍ഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിന്‍.</verse>
				<verse number="10">നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശം പോലെയല്ല; അവിടെ നീ വിത്തു വിതച്ചിട്ട് പച്ചക്കറിത്തോട്ടംപോലെ നിന്‍റെ കാലുകൊണ്ടു നനയ്ക്കേണ്ടിവന്നു.</verse>
				<verse number="11">നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും നിന്‍റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു.</verse>
				<verse number="12">ആണ്ടിന്‍റെ ആരംഭംമുതൽ അവസാനംവരെ നിന്‍റെ ദൈവമായ യഹോവയുടെ ദൃഷ്‍ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.</verse>
				<verse number="13">നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ സ്നേഹിക്കയും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ട് ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്‍റെ കല്പനകള്‍ ജാഗ്രതയോടെ അനുസരിച്ചാൽ</verse>
				<verse number="14">ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന് ഞാന്‍ തക്കസമയത്ത് നിങ്ങളുടെ ദേശത്തിനു വേണ്ടുന്ന മുന്മഴയും പിന്മഴയും പെയ്യിക്കും.</verse>
				<verse number="15">ഞാന്‍ നിന്‍റെ നിലത്ത് നിന്‍റെ നാല്ക്കാലികള്‍ക്കു പുല്ലു തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.</verse>
				<verse number="16">നിങ്ങളുടെ ഹൃദയത്തിനു ഭോഷത്തം പറ്റുകയും നിങ്ങള്‍ നേര്‍വഴി വിട്ട് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="17">അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരേ ജ്വലിച്ചിട്ട് മഴ പെയ്യാതിരിക്കേണ്ടതിന് അവന്‍ ആകാശത്തെ അടച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങള്‍ക്കു തരുന്ന നല്ല ദേശത്തുനിന്ന് നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.</verse>
				<verse number="18">ആകയാൽ നിങ്ങള്‍ എന്‍റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ച് നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകള്‍ക്കു മധ്യേ പട്ടമായിരിക്കയും വേണം.</verse>
				<verse number="19">വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ട് നിങ്ങളുടെ മക്കള്‍ക്ക് അവയെ ഉപദേശിച്ചുകൊടുക്കേണം.</verse>
				<verse number="20">യഹോവ നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്ന് അവരോടു സത്യംചെയ്ത ദേശത്ത് നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീര്‍ഘായുസ്സോടിരിക്കേണ്ടതിന്</verse>
				<verse number="21">അവയെ നിന്‍റെ വീട്ടിന്‍റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതേണം.</verse>
				<verse number="22">ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ എല്ലാ വഴികളിലും നടന്ന് അവനോടു ചേര്‍ന്നിരിക്കയും ചെയ്താൽ</verse>
				<verse number="23">യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങള്‍ കൈവശമാക്കും.</verse>
				<verse number="24">നിങ്ങളുടെ ഉള്ളംകാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങള്‍ക്ക് ആകും; നിങ്ങളുടെ അതിര്‍ മരുഭൂമിമുതൽ ലെബാനോന്‍വരെയും ഫ്രാത്ത്നദിമുതൽ പടിഞ്ഞാറേ കടൽവരെയും ആകും.</verse>
				<verse number="25">ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നില്ക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തതുപോലെ അവന്‍ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങള്‍ ചെല്ലുന്ന സകല ദിക്കിലും വരുത്തും.</verse>
				<verse number="26">ഇതാ, ഞാന്‍ ഇന്ന് അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.</verse>
				<verse number="27">ഇന്നു ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ നിങ്ങള്‍ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും</verse>
				<verse number="28">നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകള്‍ അനുസരിക്കാതെ ഇന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.</verse>
				<verse number="29">നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്ത് നിന്‍റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവച്ച് അനുഗ്രഹവും ഏബാൽമലമേൽവച്ച് ശാപവും പ്രസ്താവിക്കേണം.</verse>
				<verse number="30">അവ ഗില്ഗാലിനെതിരായി മോരെതോപ്പിനരികെ അരാബായിൽ പാര്‍ക്കുന്ന കനാന്യരുടെ ദേശത്ത് യോര്‍ദ്ദാനക്കരെ പടിഞ്ഞാറല്ലോ ഉള്ളത്.</verse>
				<verse number="31">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നുചെന്ന് അതിനെ അടക്കി അവിടെ പാര്‍ക്കും.</verse>
				<verse number="32">ഞാന്‍ ഇന്ന് നിങ്ങളുടെ മുമ്പിൽ വയ്ക്കുന്ന എല്ലാ ചട്ടങ്ങളും വിധികളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.</verse>
			</chapter>
			<chapter number="12">
				<verse number="1">നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് നിങ്ങള്‍ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളെല്ലാം പ്രമാണിച്ചു നടക്കേണ്ടുന്ന ചട്ടങ്ങളും വിധികളും ആവിത്:</verse>
				<verse number="2">നിങ്ങള്‍ ദേശം കൈവശമാക്കുവാന്‍ പോകുന്ന ജാതികള്‍ ഉയര്‍ന്ന പര്‍വതങ്ങളിന്മേലും കുന്നുകളിന്മേലും എല്ലാ പച്ചമരത്തിന്‍കീഴിലും തങ്ങളുടെ ദേവന്മാരെ സേവിച്ച സ്ഥലങ്ങളൊക്കെയും നിങ്ങള്‍ അശേഷം നശിപ്പിക്കേണം.</verse>
				<verse number="3">അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണം; അവരുടെ ബിംബങ്ങളെ തകര്‍ക്കേണം; അവരുടെ അശേരാപ്രതിഷ്ഠകളെ തീയിലിട്ട് ചുട്ടുകളയേണം; അവരുടെ ദേവപ്രതിമകളെ വെട്ടിക്കളഞ്ഞ് അവയുടെ പേര്‍ ആ സ്ഥലത്തുനിന്ന് നശിപ്പിക്കേണം.</verse>
				<verse number="4">നിങ്ങളുടെ ദൈവമായ യഹോവയെ ആ വിധത്തിൽ സേവിക്കേണ്ടതല്ല.</verse>
				<verse number="5">നിങ്ങളുടെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിക്കേണ്ടതിന് നിങ്ങളുടെ സകല ഗോത്രങ്ങളിലുംവച്ചു തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങള്‍ തിരുനിവാസദര്‍ശനത്തിനായി ചെല്ലേണം.</verse>
				<verse number="6">അവിടെത്തന്നെ നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനനയാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കൈയിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങളുടെ നേര്‍ച്ചകള്‍, സ്വമേധാദാനങ്ങള്‍, നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍ എന്നിവയെ നിങ്ങള്‍ കൊണ്ടുചെല്ലേണം.</verse>
				<verse number="7">അവിടെ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങള്‍ ഭക്ഷിക്കയും നിങ്ങളുടെ സകല പ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനെക്കുറിച്ച് നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും സന്തോഷിക്കയും വേണം.</verse>
				<verse number="8">നാം ഇന്ന് ഇവിടെ ഓരോരുത്തന്‍ താന്താനു ബോധിച്ച പ്രകാരമൊക്കെയും ചെയ്യുന്നതുപോലെ നിങ്ങള്‍ ചെയ്യരുത്.</verse>
				<verse number="9">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തരുന്ന സ്വസ്ഥതയ്ക്കും അവകാശത്തിനും നിങ്ങള്‍ ഇതുവരെ എത്തിയിട്ടില്ലല്ലോ.</verse>
				<verse number="10">എന്നാൽ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് അവകാശമായിത്തരുന്ന ദേശത്തു വസിക്കയും ചുറ്റുമുള്ള നിങ്ങളുടെ സകല ശത്രുക്കളെയും അവന്‍ നീക്കി നിങ്ങള്‍ക്കു സ്വസ്ഥത തരികയും നിങ്ങള്‍ നിര്‍ഭയമായി വസിക്കയും ചെയ്യുമ്പോള്‍</verse>
				<verse number="11">നിങ്ങളുടെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിങ്ങളുടെ ഹോമയാഗങ്ങള്‍, ഹനനയാഗങ്ങള്‍, ദശാംശങ്ങള്‍, നിങ്ങളുടെ കൈയിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍, നിങ്ങള്‍ യഹോവയ്ക്കു നേരുന്ന വിശേഷമായ നേര്‍ച്ചകള്‍ എല്ലാം എന്നിങ്ങനെ ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും നിങ്ങള്‍ കൊണ്ടുവരേണം.</verse>
				<verse number="12">നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും നിങ്ങളുടെ ദാസന്മാരും ദാസിമാരും നിങ്ങളുടെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും സന്തോഷിക്കേണം; അവന് നിങ്ങളോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.</verse>
				<verse number="13">നിനക്കു ബോധിക്കുന്നേടത്തൊക്കെയും നിന്‍റെ ഹോമയാഗങ്ങള്‍ കഴിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.</verse>
				<verse number="14">യഹോവ നിന്‍റെ ഗോത്രങ്ങളിൽ ഒന്നിൽ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്‍റെ ഹോമയാഗങ്ങള്‍ കഴിക്കേണം; ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നതൊക്കെയും നീ ചെയ്യേണം.</verse>
				<verse number="15">എന്നാൽ നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന അനുഗ്രഹത്തിനു തക്കവണ്ണം നിന്‍റെ ഏതു പട്ടണത്തിൽവച്ചും നിന്‍റെ മനസ്സിലെ ആഗ്രഹപ്രകാരമൊക്കെയും അറുത്തു മാംസം തിന്നാം; അതു കലമാനിനെയും പുള്ളിമാനിനെയും പോലെ ശുദ്ധനും അശുദ്ധനും തിന്നാം;</verse>
				<verse number="16">രക്തം മാത്രം നിങ്ങള്‍ തിന്നരുത്; അത് വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.</verse>
				<verse number="17">എന്നാൽ നിന്‍റെ ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം, നിന്‍റെ ആടുമാടുകളുടെ കടിഞ്ഞൂലുകള്‍, നീ നേരുന്ന എല്ലാ നേര്‍ച്ചകള്‍, നിന്‍റെ സ്വമേധാദാനങ്ങള്‍, നിന്‍റെ കൈയിലെ ഉദര്‍ച്ചാര്‍പ്പണങ്ങള്‍ എന്നിവയെ നിന്‍റെ പട്ടണങ്ങളിൽവച്ച് തിന്നുകൂടാ.</verse>
				<verse number="18">അവയെ നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നീയും നിന്‍റെ മകനും മകളും നിന്‍റെ ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിൽ ഉള്ള ലേവ്യനും തിന്ന്, നിന്‍റെ സകല പ്രയത്നത്തെക്കുറിച്ചും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ സന്തോഷിക്കേണം.</verse>
				<verse number="19">നീ ഭൂമിയിൽ ഇരിക്കുന്നേടത്തോളം ലേവ്യനെ ഉപേക്ഷിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.</verse>
				<verse number="20">നിന്‍റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ അവന്‍ നിന്‍റെ അതിര്‍ വിശാലമാക്കുമ്പോള്‍ നീ മാംസം തിന്മാന്‍ ആഗ്രഹിച്ചിട്ട്: എനിക്കു മാംസം തിന്നേണം എന്നു പറഞ്ഞാൽ നിന്‍റെ ഇഷ്ടംപോലെയൊക്കെയും നിനക്കു മാംസം തിന്നാം.</verse>
				<verse number="21">നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുത്ത സ്ഥലം ഏറെ ദൂരത്താകുന്നു എങ്കിൽ യഹോവ നിനക്കു തന്നിട്ടുള്ള നിന്‍റെ ആടുമാടുകളിൽ ഏതിനെ എങ്കിലും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ അറുക്കുകയും നിന്‍റെ പട്ടണങ്ങളിൽവച്ച് നിന്‍റെ ഇഷ്ടംപോലെയൊക്കെയും തിന്നുകയും ചെയ്യാം.</verse>
				<verse number="22">കലമാനിനെയും പുള്ളിമാനിനെയും തിന്നുന്നതുപോലെ നിനക്ക് അവയെ തിന്നാം; ശുദ്ധനും അശുദ്ധനും ഒരുപോലെ തിന്നാം.</verse>
				<verse number="23">രക്തം മാത്രം തിന്നാതിരിപ്പാന്‍ നിഷ്ഠയായിരിക്ക; രക്തം ജീവന്‍ ആകുന്നുവല്ലോ; മാംസത്തോടുകൂടെ ജീവനെ തിന്നരുത്.</verse>
				<verse number="24">അതിനെ നീ തിന്നാതെ വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.</verse>
				<verse number="25">യഹോവയ്ക്ക് ഹിതമായുള്ളതു ചെയ്തിട്ട് നിനക്കും മക്കള്‍ക്കും നന്നായിരിക്കേണ്ടതിന് നീ അതിനെ തിന്നരുത്.</verse>
				<verse number="26">നിന്‍റെ പക്കലുള്ള വിശുദ്ധവസ്തുക്കളും നിന്‍റെ നേര്‍ച്ചകളും മാത്രം നീ എടുത്തുകൊണ്ട് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.</verse>
				<verse number="27">അവിടെ നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ നിന്‍റെ ഹോമയാഗങ്ങള്‍ മാംസത്തോടും രക്തത്തോടും കൂടെ അര്‍പ്പിക്കേണം; നിന്‍റെ ഹനനയാഗങ്ങളുടെ രക്തം നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ ഒഴിക്കേണം; അതിന്‍റെ മാംസം നിനക്കു തിന്നാം.</verse>
				<verse number="28">നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ഹിതവും ഉത്തമവുമായുള്ളതു ചെയ്തിട്ട് നിനക്കും മക്കള്‍ക്കും നന്നായിരിക്കേണ്ടതിന് ഞാന്‍ നിന്നോടു കല്പിക്കുന്ന ഈ സകല വചനങ്ങളും കേട്ടു പ്രമാണിക്ക.</verse>
				<verse number="29">നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുള്ള ജാതികളെ നിന്‍റെ ദൈവമായ യഹോവ നിന്‍റെ മുമ്പിൽനിന്നു ഛേദിച്ചു കളയുമ്പോഴും നീ അവരെ നീക്കിക്കളഞ്ഞ് അവരുടെ ദേശത്തു പാര്‍ക്കുമ്പോഴും</verse>
				<verse number="30">അവര്‍ നിന്‍റെ മുമ്പിൽനിന്നു നശിച്ചശേഷം നീ അവരുടെ നടപടി അനുസരിച്ച് കെണിയിൽ അകപ്പെടുകയും ഈ ജാതികള്‍ തങ്ങളുടെ ദേവന്മാരെ സേവിച്ചവിധം ഞാനും ചെയ്യുമെന്നു പറഞ്ഞ് അവരുടെ ദേവന്മാരെക്കുറിച്ച് അന്വേഷിക്കയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്ളേണം.</verse>
				<verse number="31">നിന്‍റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകല മ്ലേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയിൽ ചെയ്ത് തങ്ങളുടെ പുത്രീപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്ക് അഗ്നിപ്രവേശം ചെയ്യിച്ചുവല്ലോ.</verse>
			</chapter>
			<chapter number="13">
				<verse number="1">ഞാന്‍ നിങ്ങളോട് ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍; അതിനോടു കൂട്ടരുത്; അതിൽനിന്നു കുറയ്ക്കയും അരുത്.</verse>
				<verse number="2">നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ്:</verse>
				<verse number="3">നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ട് ഒരു അടയാളമോ അദ്ഭുതമോ മുന്നറിയിക്കയും അവന്‍ പറഞ്ഞ അടയാളമോ അദ്ഭുതമോ സംഭവിക്കയും ചെയ്താൽ</verse>
				<verse number="4">ആ പ്രവാചകന്‍റെയോ സ്വപ്നക്കാരന്‍റെയോ വാക്ക് നീ കേട്ടനുസരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ നിങ്ങള്‍ സ്നേഹിക്കുന്നുവോ എന്ന് അറിയേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.</verse>
				<verse number="5">നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍ അനുസരിച്ചു ഭയപ്പെടുകയും അവന്‍റെ കല്പന പ്രമാണിച്ച് അവന്‍റെ വാക്ക് കേള്‍ക്കയും അവനെ സേവിച്ച് അവനോടു ചേര്‍ന്നിരിക്കയും വേണം.</verse>
				<verse number="6">ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടിൽനിന്ന് വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിനു നിന്‍റെ ദൈവമായ യഹോവ കല്പിച്ച വഴിയിൽനിന്നു നിന്നെ തെറ്റിപ്പാന്‍ നോക്കിയതുകൊണ്ട് അവനെ കൊല്ലേണം; അങ്ങനെ നിന്‍റെ മധ്യേനിന്നു ദോഷം നീക്കിക്കളയേണം.</verse>
				<verse number="7">നിങ്ങളുടെ ചുറ്റും ദേശത്തിന്‍റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരിൽവച്ച്</verse>
				<verse number="8">നീയോ നിന്‍റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്‍റെ അമ്മയുടെ മകനായ നിന്‍റെ സഹോദരനോ നിന്‍റെ മകനോ മകളോ നിന്‍റെ മാര്‍വിടത്തിലുള്ള ഭാര്യയോ നിന്‍റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിപ്പാന്‍ നോക്കിയാൽ</verse>
				<verse number="9">അവനോടു യോജിക്കയോ അവന്‍റെ വാക്ക് കേള്‍ക്കയോ ചെയ്യരുത്; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ച് അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.</verse>
				<verse number="10">അവനെ കൊല്ലേണ്ടതിന് ആദ്യം നിന്‍റെ കൈയും പിന്നെ സര്‍വജനത്തിന്‍റെ കൈയും അവന്‍റെമേൽ ചെല്ലേണം.</verse>
				<verse number="11">അടിമവീടായ മിസ്രയീംദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവയോട് നിന്നെ അകറ്റിക്കളവാന്‍ അവന്‍ അന്വേഷിച്ചതുകൊണ്ട് അവനെ കല്ലറിഞ്ഞു കൊല്ലേണം.</verse>
				<verse number="12">ഇനി നിങ്ങളുടെ ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാന്‍ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.</verse>
				<verse number="13">നിങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാര്‍ നിങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ട് തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്ന്</verse>
				<verse number="14">നിന്‍റെ ദൈവമായ യഹോവ നിനക്കു പാര്‍പ്പാന്‍ തന്നിട്ടുള്ള നിന്‍റെ പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാൽ</verse>
				<verse number="15">നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ലേച്ഛത നിങ്ങളുടെ ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കിൽ</verse>
				<verse number="16">നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്‍റെ വായ്ത്തലയാൽ കൊന്ന് അതും അതിലുള്ളതൊക്കെയും അതിലെ മൃഗങ്ങളെയും വാളിന്‍റെ വായ്ത്തലയാൽ ശപഥാര്‍പ്പിതമായി സംഹരിക്കേണം.</verse>
				<verse number="17">അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്‍റെ ദൈവമായ യഹോവയ്ക്കായി തീയിട്ടു ചുട്ടുകളയേണം; അത് എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്.</verse>
				<verse number="18">നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് കേട്ടു ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ സകല കല്പനകളും പ്രമാണിച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് ഹിതമായുള്ളതു ചെയ്തിട്ട്</verse>
				<verse number="19">യഹോവ തന്‍റെ ഉഗ്രകോപം വിട്ടുതിരിഞ്ഞ് നിന്നോട് കരുണയും കനിവും കാണിക്കേണ്ടതിനും നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വര്‍ധിപ്പിക്കേണ്ടതിനും ശപഥാര്‍പ്പിതമായ യാതൊന്നും നിന്‍റെ കൈയിൽ പറ്റിയിരിക്കരുത്.</verse>
			</chapter>
			<chapter number="14">
				<verse number="1">നിങ്ങള്‍ നിങ്ങളുടെ ദൈവമായയ ഹോവയ്ക്ക് മക്കള്‍ ആകുന്നു; മരിച്ചവനുവേണ്ടി നിങ്ങളെ മുറിവേല്പിക്കയോ നിങ്ങള്‍ക്ക് മുന്‍കഷണ്ടിയുണ്ടാക്കുകയോ ചെയ്യരുത്.</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകല ജാതികളിലുംവച്ച് തനിക്കു സ്വന്തജനമായിരിപ്പാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.</verse>
				<verse number="3">മ്ലേച്ഛമായതൊന്നിനെയും തിന്നരുത്.</verse>
				<verse number="4">നിങ്ങള്‍ക്കു തിന്നാകുന്ന മൃഗങ്ങള്‍ ആവിത്:</verse>
				<verse number="5">കാള, ചെമ്മരിയാട്, കോലാട്, കലമാന്‍, പുള്ളിമാന്‍, കടമാന്‍, കാട്ടാട്, ചെറുമാന്‍, മലയാട്, കവരിമാന്‍.</verse>
				<verse number="6">മൃഗങ്ങളിൽ കുളമ്പ് പിളര്‍ന്നതും കുളമ്പ് രണ്ടായിപ്പിരിഞ്ഞതും അയവിറക്കുന്നതുമായ മൃഗത്തെയൊക്കെയും നിങ്ങള്‍ക്കു തിന്നാം.</verse>
				<verse number="7">എന്നാൽ അയവിറക്കുന്നവയിലും കുളമ്പ് പിളര്‍ന്നവയിലും തിന്നരുതാത്തവ ഏവയെന്നാൽ: ഒട്ടകം, മുയൽ, കുഴിമുയൽ; അവ അയവിറക്കുന്നു എങ്കിലും കുളമ്പ് പിളര്‍ന്നവയല്ല; അവ നിങ്ങള്‍ക്ക് അശുദ്ധം.</verse>
				<verse number="8">പന്നി: അതു കുളമ്പ് പിളര്‍ന്നതെങ്കിലും അയവിറക്കുന്നില്ല; അത് നിങ്ങള്‍ക്ക് അശുദ്ധം; ഇവയുടെ മാംസം തിന്നരുത്; പിണം തൊടുകയും അരുത്.</verse>
				<verse number="9">വെള്ളത്തിലുള്ള എല്ലാറ്റിലും ചിറകും ചെതുമ്പലും ഉള്ളതൊക്കെയും നിങ്ങള്‍ക്കു തിന്നാം.</verse>
				<verse number="10">എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്തതൊന്നും തിന്നരുത്; അത് നിങ്ങള്‍ക്ക് അശുദ്ധം.</verse>
				<verse number="11">ശുദ്ധിയുള്ള സകല പക്ഷികളെയും നിങ്ങള്‍ക്കു തിന്നാം.</verse>
				<verse number="12">പക്ഷികളിൽ തിന്നരുതാത്തവ: കടൽറാഞ്ചന്‍, ചെമ്പരുന്ത്, കഴുകന്‍,</verse>
				<verse number="13">ചെങ്ങാലിപ്പരുന്ത്, ഗൃദ്ധ്രം, അതതുവിധം പരുന്ത്,</verse>
				<verse number="14">അതതുവിധം കാക്ക,</verse>
				<verse number="15">ഒട്ടകപക്ഷി, പുള്ള്, കടൽകാക്ക, അതതുവിധം പ്രാപ്പിടിയന്‍,</verse>
				<verse number="16">നത്ത്, കൂമന്‍, മൂങ്ങ,</verse>
				<verse number="17">വേഴാമ്പൽ, കുടുമ്മച്ചാത്തന്‍, നീര്‍ക്കാക്ക,</verse>
				<verse number="18">പെരുഞ്ഞാറ, അതതുവിധം കൊക്ക്, കുളക്കോഴി, നരിച്ചീര്‍ എന്നിവയാകുന്നു.</verse>
				<verse number="19">ചിറകുള്ള ഇഴജാതിയൊക്കെയും നിങ്ങള്‍ക്ക് അശുദ്ധം; അവയെ തിന്നരുത്.</verse>
				<verse number="20">ശുദ്ധിയുള്ള പക്ഷികളെയൊക്കെയും നിങ്ങള്‍ക്കു തിന്നാം.</verse>
				<verse number="21">താനേ ചത്ത ഒന്നിനെയും തിന്നരുത്; അത് നിന്‍റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാന്‍ കൊടുക്കാം; അല്ലെങ്കിൽ അന്യജാതിക്കാരനു വില്ക്കാം; നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ വിശുദ്ധജനമല്ലോ. ആട്ടിന്‍കുട്ടിയെ അതിന്‍റെ തള്ളയുടെ പാലിൽ പാകം ചെയ്യരുത്.</verse>
				<verse number="22">ആണ്ടുതോറും നിലത്തു വിതച്ചുണ്ടാകുന്ന എല്ലാ വിളവിലും ദശാംശം എടുത്തുവയ്ക്കേണം.</verse>
				<verse number="23">നിന്‍റെ ദൈവമായ യഹോവയെ എല്ലായ്പോഴും ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീ നിന്‍റെ ധാന്യത്തിന്‍റെയും വീഞ്ഞിന്‍റെയും എണ്ണയുടെയും ദശാംശവും നിന്‍റെ ആടുമാടുകളുടെ കടിഞ്ഞൂലുകളെയും അവന്‍റെ സന്നിധിയിൽവച്ചു തിന്നേണം.</verse>
				<verse number="24">നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുമ്പോള്‍ നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ അകലെയും അതു കൊണ്ടുപോകുവാന്‍ കഴിയാതവണ്ണം വഴി അതിദൂരവുമായിരുന്നാൽ</verse>
				<verse number="25">അതു വിറ്റു പണമാക്കി പണം കൈയിൽ എടുത്ത് നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോകേണം.</verse>
				<verse number="26">നിന്‍റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് തിന്ന് നീയും നിന്‍റെ കുടുംബവും സന്തോഷിക്കേണം.</verse>
				<verse number="27">നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനെ മറന്നുകളയരുത്; അവന് നിന്നോടുകൂടെ ഓഹരിയും അവകാശവും ഇല്ലല്ലോ.</verse>
				<verse number="28">മുമ്മൂന്ന് ആണ്ടു കൂടുമ്പോള്‍ മൂന്നാം സംവത്സരത്തിൽ നിനക്കുള്ള വിളവിന്‍റെ ദശാംശമൊക്കെയും വേര്‍തിരിച്ച് നിന്‍റെ പട്ടണങ്ങളിൽ സംഗ്രഹിക്കേണം.</verse>
				<verse number="29">നീ ചെയ്യുന്ന സകല പ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് നിന്നോടു കൂടെ ഓഹരിയും അവകാശവും ഇല്ലാത്ത ലേവ്യനും നിന്‍റെ പട്ടണങ്ങളിലുള്ള പരദേശിയും അനാഥനും വിധവയും വന്നു തിന്നു തൃപ്തരാകേണം.</verse>
			</chapter>
			<chapter number="15">
				<verse number="1">ഏഴേഴ് ആണ്ടു കൂടുമ്പോള്‍ നീ ഒരു വിമോചനം ആചരിക്കേണം.</verse>
				<verse number="2">വിമോചനത്തിന്‍റെ ക്രമം എന്തെന്നാൽ: കൂട്ടുകാരന് വായ്പ കൊടുത്തവനെല്ലാം അത് ഇളച്ചുകൊടുക്കേണം. യഹോവയുടെ വിമോചനം പ്രസിദ്ധമാക്കിയതുകൊണ്ട് നീ കൂട്ടുകാരനെയോ സഹോദരനെയോ ബുദ്ധിമുട്ടിക്കരുത്.</verse>
				<verse number="3">അന്യജാതിക്കാരനോട് നിനക്കു മുട്ടിച്ചു പിരിക്കാം; എന്നാൽ നിന്‍റെ സഹോദരന്‍ തരുവാനുള്ളത് നീ ഇളച്ചു കൊടുക്കേണം.</verse>
				<verse number="4">ദരിദ്രന്‍ നിങ്ങളുടെ ഇടയിൽ ഉണ്ടാകയില്ലതാനും; നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് നീ ശ്രദ്ധയോടെ കേട്ട് ഇന്ന് ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിച്ചുനടന്നാൽ</verse>
				<verse number="5">നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായി കൈവശമാക്കുവാന്‍ തരുന്ന ദേശത്ത് നിന്നെ ഏറ്റവും അനുഗ്രഹിക്കും.</verse>
				<verse number="6">നിന്‍റെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്നെ അനുഗ്രഹിക്കുന്നതുകൊണ്ട് നീ അനേകം ജാതികള്‍ക്ക് വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല; നീ അനേകം ജാതികളെ ഭരിക്കും; എന്നാൽ അവര്‍ നിന്നെ ഭരിക്കയില്ല.</verse>
				<verse number="7">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് ഏതു പട്ടണത്തിലെങ്കിലും ദരിദ്രനായ സഹോദരന്‍ നിങ്ങളുടെ ഇടയിൽ ഉണ്ടെങ്കിൽ ദരിദ്രനായ സഹോദരന്‍റെ നേരേ നിന്‍റെ ഹൃദയം കഠിനമാക്കാതെയും കൈ അടയ്ക്കാതെയും,</verse>
				<verse number="8">നിന്‍റെ കൈ അവനുവേണ്ടി തുറന്ന് അവനു വന്ന ബുദ്ധിമുട്ടിന് ആവശ്യമായത് വായ്പ കൊടുക്കേണം.</verse>
				<verse number="9">വിമോചനസംവത്സരമായ ഏഴാം ആണ്ട് അടുത്തിരിക്കുന്നു എന്നിങ്ങനെ നിന്‍റെ ഹൃദയത്തിൽ ഒരു ദുര്‍വിചാരം തോന്നുകയും ദരിദ്രനായ സഹോദരനോട് നിന്‍റെ കണ്ണ് നിര്‍ദയമായിരുന്ന് അവന് ഒന്നും കൊടുക്കാതിരിക്കയും അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിച്ചിട്ട് അത് നിനക്ക് പാപമായിത്തീരുകയും ചെയ്യാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.</verse>
				<verse number="10">നീ അവന് കൊടുത്തേ മതിയാവൂ; കൊടുക്കുമ്പോള്‍ ഹൃദയത്തിൽ വ്യസനം തോന്നരുത്; നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകല പ്രവൃത്തികളിലും സകല പ്രയത്നത്തിലും അതുനിമിത്തം നിന്നെ അനുഗ്രഹിക്കും.</verse>
				<verse number="11">ദരിദ്രന്‍ ദേശത്ത് അറ്റുപോകയില്ല; അതുകൊണ്ട് നിന്‍റെ ദേശത്ത് അഗതിയും ദരിദ്രനുമായ നിന്‍റെ സഹോദരന് നിന്‍റെ കൈ മനസ്സോടെ തുറന്നു കൊടുക്കേണമെന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു.</verse>
				<verse number="12">നിന്‍റെ സഹോദരനായ ഒരു എബ്രായപുരുഷനോ എബ്രായസ്ത്രീയോ നിനക്കു തന്നെത്താന്‍ വിറ്റിട്ട് ആറു സംവത്സരം നിന്നെ സേവിച്ചാൽ ഏഴാം സംവത്സരത്തിൽ നീ അവനെ സ്വതന്ത്രനായി വിട്ടയയ്ക്കേണം.</verse>
				<verse number="13">അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോള്‍ അവനെ വെറുംകൈയായിട്ട് അയയ്ക്കരുത്.</verse>
				<verse number="14">നിന്‍റെ ആട്ടിന്‍കൂട്ടത്തിൽനിന്നും കളത്തിൽനിന്നും മുന്തിരിച്ചക്കിൽനിന്നും അവന് ഔദാര്യമായി ദാനം ചെയ്യേണം; നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതുപോലെ നീ അവനു കൊടുക്കേണം.</verse>
				<verse number="15">നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്നും നിന്‍റെ ദൈവമായ യഹോവ നിന്നെ വീണ്ടെടുത്തു എന്നും ഓര്‍ക്കേണം. അതുകൊണ്ട് ഞാന്‍ ഇന്ന് ഈ കാര്യം നിന്നോട് ആജ്ഞാപിക്കുന്നു.</verse>
				<verse number="16">എന്നാൽ അവന്‍ നിന്നെയും നിന്‍റെ കുടുംബത്തെയും സ്നേഹിക്കകൊണ്ടും നിന്‍റെ അടുക്കൽ അവനു സുഖമുള്ളതുകൊണ്ടും: ഞാന്‍ നിന്നെ വിട്ടുപോകയില്ല എന്നു നിന്നോടു പറഞ്ഞാൽ</verse>
				<verse number="17">നീ ഒരു സൂചി എടുത്ത് അവന്‍റെ കാത് വാതിലിനോടു ചേര്‍ത്തു കുത്തിത്തുളയ്ക്കേണം; പിന്നെ അവന്‍ എന്നും നിനക്ക് ദാസനായിരിക്കേണം; നിന്‍റെ ദാസിക്കും അങ്ങനെതന്നെ ചെയ്യേണം.</verse>
				<verse number="18">അവന്‍ ഒരു കൂലിക്കാരന്‍റെ ഇരട്ടിക്കൂലിക്ക് തക്കതായി ആറു സംവത്സരം നിന്നെ സേവിച്ചതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോള്‍ നിനക്കു വ്യസനം തോന്നരുത്; നിന്‍റെ ദൈവമായ യഹോവ നീ ചെയ്യുന്ന സകലത്തിലും നിന്നെ അനുഗ്രഹിക്കും.</verse>
				<verse number="19">നിന്‍റെ മാടുകളിലും ആടുകളിലും കടിഞ്ഞൂലായി പിറക്കുന്ന ആണിനെയൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്ക് ശുദ്ധീകരിക്കേണം; നിന്‍റെ മാടുകളുടെ കടിഞ്ഞൂലിനെക്കൊണ്ട് വേല ചെയ്യിക്കരുത്; നിന്‍റെ ആടുകളുടെ കടിഞ്ഞൂലിന്‍റെ രോമം കത്രിക്കയും അരുത്.</verse>
				<verse number="20">യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്‍റെ കുടുംബവും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് അതിനെ ആണ്ടുതോറും തിന്നേണം.</verse>
				<verse number="21">എന്നാൽ അതിന് മുടന്തോ കുരുടോ ഇങ്ങനെ വല്ല ഊനവും ഉണ്ടായിരുന്നാൽ നിന്‍റെ ദൈവമായ യഹോവയ്ക്ക് അതിനെ യാഗം കഴിക്കരുത്.</verse>
				<verse number="22">നിന്‍റെ പട്ടണങ്ങളിൽവച്ച് അതു തിന്നാം; പുള്ളിമാനിനെയും കലമാനിനെയുംപോലെ അശുദ്ധനും ശുദ്ധനും ഒരുപോലെ തിന്നാം.</verse>
				<verse number="23">അതിന്‍റെ രക്തം മാത്രം തിന്നരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയേണം.</verse>
			</chapter>
			<chapter number="16">
				<verse number="1">ആബീബ്മാസം ആചരിച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ കൊണ്ടാടേണം; ആബീബ്മാസത്തിലല്ലോ നിന്‍റെ ദൈവമായ യഹോവ രാത്രിയിൽ നിന്നെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചത്.</verse>
				<verse number="2">യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹായാഗമായി ആടുകളെയും മാടുകളെയും അറുക്കേണം.</verse>
				<verse number="3">നീ മിസ്രയീംദേശത്തുനിന്ന് പുറപ്പെട്ട ദിവസത്തെ നിന്‍റെ ആയുഷ്കാലമൊക്കെയും ഓര്‍ക്കേണ്ടതിന് അതിനോടുകൂടെ പുളിച്ച അപ്പം തിന്നരുത്; നീ കഷ്ടതയുടെ ആഹാരമായ പുളിപ്പില്ലാത്ത അപ്പം ഏഴു ദിവസം തിന്നേണം; തത്രപ്പാടോടു കൂടിയല്ലോ നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടത്.</verse>
				<verse number="4">ഏഴു ദിവസം നിന്‍റെ ദേശത്തെങ്ങും പുളിച്ച അപ്പം കാണരുത്; ആദ്യദിവസം വൈകുന്നേരം അറുത്ത മാംസത്തിൽ ഒട്ടും രാവിലേക്കു ശേഷിക്കരുത്.</verse>
				<verse number="5">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതെങ്കിലും ഒരു പട്ടണത്തിൽവച്ച് പെസഹയെ അറുത്തുകൂടാ.</verse>
				<verse number="6">നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് മാത്രം, സന്ധ്യാസമയത്ത്, നീ മിസ്രയീമിൽനിന്നു പുറപ്പെട്ട നേരത്തുതന്നെ, സൂര്യന്‍ അസ്തമിക്കുമ്പോള്‍ പെസഹയെ അറുക്കേണം.</verse>
				<verse number="7">നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് അതിനെ ചുട്ടുതിന്നേണം; രാവിലെ നിന്‍റെ കൂടാരത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളാം.</verse>
				<verse number="8">ആറു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഏഴാം ദിവസം നിന്‍റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടേണം; അന്ന് വേലയൊന്നും ചെയ്യരുത്.</verse>
				<verse number="9">പിന്നെ ഏഴ് ആഴ്ചവട്ടം എണ്ണേണം; വിളയിൽ അരിവാള്‍ ഇടുവാന്‍ ആരംഭിക്കുന്നതു മുതൽ ഏഴ് ആഴ്ചവട്ടം എണ്ണേണം.</verse>
				<verse number="10">എന്നിട്ട് നിന്‍റെ ദൈവമായ യഹോവയ്ക്ക് വാരോത്സവം ആചരിച്ചു, നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനു തക്കവണ്ണം നിന്‍റെ സ്വമേധാദാനങ്ങള്‍ അവന് അര്‍പ്പിക്കേണം.</verse>
				<verse number="11">നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നീയും നിന്‍റെ പുത്രനും പുത്രിയും നിന്‍റെ ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും നിന്‍റെ ഇടയിലുള്ള പരദേശിയും അനാഥനും വിധവയും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കേണം.</verse>
				<verse number="12">നീ മിസ്രയീമിൽ അടിമയായിരുന്നു എന്ന് ഓര്‍ത്ത് ഈ ചട്ടങ്ങള്‍ പ്രമാണിച്ചു നടക്കേണം.</verse>
				<verse number="13">കളത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ നീ ഏഴു ദിവസം കൂടാരപ്പെരുന്നാള്‍ ആചരിക്കേണം.</verse>
				<verse number="14">ഈ പെരുന്നാളിൽ നീയും നിന്‍റെ മകനും മകളും നിന്‍റെ ദാസനും ദാസിയും നിന്‍റെ പട്ടണങ്ങളിലുള്ള ലേവ്യനും പരദേശിയും അനാഥനും വിധവയും സന്തോഷിക്കേണം.</verse>
				<verse number="15">യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിന്‍റെ ദൈവമായ യഹോവയ്ക്ക് ഏഴു ദിവസം പെരുന്നാള്‍ ആചരിക്കേണം; നിന്‍റെ അനുഭവത്തിലൊക്കെയും നിന്‍റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും; അതുകൊണ്ട് നീ വേണ്ടുംവണ്ണം സന്തോഷിക്കേണം.</verse>
				<verse number="16">നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്‍റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിലും വാരോത്സവത്തിലും കൂടാരപ്പെരുന്നാളിലും ഇങ്ങനെ സംവത്സരത്തിൽ മൂന്നു പ്രാവശ്യം അവന്‍റെ സന്നിധിയിൽ വരേണം; എന്നാൽ യഹോവയുടെ സന്നിധിയിൽ വെറുംകൈയായി വരരുത്.</verse>
				<verse number="17">നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിനു തക്കവണ്ണം ഓരോരുത്തന്‍ താന്താന്‍റെ പ്രാപ്തിപോലെ കൊണ്ടുവരേണം.</verse>
				<verse number="18">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന എല്ലാ പട്ടണങ്ങളിലും ഗോത്രംതോറും ന്യായാധിപതിമാരെയും പ്രമാണികളെയും നിയമിക്കേണം; അവര്‍ ജനത്തിനു നീതിയോടെ ന്യായപാലനം ചെയ്യേണം.</verse>
				<verse number="19">ന്യായം മറിച്ചുകളയരുത്; മുഖം നോക്കരുത്; സമ്മാനം വാങ്ങരുത്; സമ്മാനം ജ്ഞാനികളുടെ കണ്ണ് കുരുടാക്കുകയും നീതിമാന്മാരുടെ കാര്യം മറിച്ചുകളകയും ചെയ്യുന്നു.</verse>
				<verse number="20">നീ ജീവിച്ചിരുന്ന് നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന് നീതിയെത്തന്നെ പിന്തുടരേണം.</verse>
				<verse number="21">നിന്‍റെ ദൈവമായ യഹോവയ്ക്ക് നീ പണിയുന്ന യാഗപീഠത്തിനരികെ യാതൊരു അശേരാപ്രതിഷ്ഠയും പ്രതിഷ്ഠിക്കരുത്.</verse>
				<verse number="22">നിന്‍റെ ദൈവമായ യഹോവ വെറുക്കുന്ന ഒരു ശിലാസ്തംഭം നാട്ടുകയും അരുത്.</verse>
			</chapter>
			<chapter number="17">
				<verse number="1">വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്‍റെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കരുത്; അതു നിന്‍റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ഏതൊരു പട്ടണത്തിലെങ്കിലും നിന്‍റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് അവന്‍റെ നിയമം ലംഘിക്കയും</verse>
				<verse number="3">ഞാന്‍ കല്പിച്ചിട്ടില്ലാത്ത അന്യദൈവങ്ങളെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തിലെ ശേഷം സൈന്യത്തെയോ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്ത പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ നിങ്ങളുടെ ഇടയിൽ കണ്ടുപിടിക്കയും</verse>
				<verse number="4">അതിനെക്കുറിച്ച് നിനക്ക് അറിവു കിട്ടുകയും ചെയ്താൽ നീ നല്ലവണ്ണം ശോധന കഴിച്ച് അങ്ങനെയുള്ള മ്ലേച്ഛത യിസ്രായേലിൽ നടന്നു എന്നുള്ളത് വാസ്‍തവവും കാര്യം യഥാര്‍ഥവും എന്നു കണ്ടാൽ</verse>
				<verse number="5">ആ ദുഷ്ടകാര്യം ചെയ്ത പുരുഷനെയോ സ്ത്രീയെയോ പട്ടണവാതിലിനു പുറത്തു കൊണ്ടുപോയി കല്ലറിഞ്ഞു കൊല്ലേണം.</verse>
				<verse number="6">മരണയോഗ്യനായവനെ കൊല്ലുന്നത് രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേൽ അവനെ കൊല്ലരുത്.</verse>
				<verse number="7">അവനെ കൊല്ലേണ്ടതിനു ആദ്യം സാക്ഷികളുടെയും പിന്നെ സര്‍വജനത്തിന്‍റെയും കൈ അവന്‍റെമേൽ ചെല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.</verse>
				<verse number="8">നിന്‍റെ പട്ടണങ്ങളിൽ കൊലപാതകമാകട്ടെ വസ്തുസംബന്ധമായ വ്യവഹാരമാകട്ടെ അടികലശലാകട്ടെ ഇങ്ങനെയുള്ള ആവലാതികാര്യങ്ങളിൽ വല്ലതും വിധിപ്പാന്‍ നിനക്കു പ്രയാസം ഉണ്ടായാൽ നീ പുറപ്പെട്ട് നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകേണം.</verse>
				<verse number="9">ലേവ്യരായ പുരോഹിതന്മാരുടെ അടുക്കലും അന്നുള്ള ന്യായാധിപന്‍റെ അടുക്കലും ചെന്ന് ചോദിക്കേണം; അവര്‍ നിനക്കു വിധി പറഞ്ഞുതരും.</verse>
				<verse number="10">യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തുനിന്ന് അവര്‍ പറഞ്ഞുതരുന്ന വിധിപോലെ നീ ചെയ്യേണം; അവര്‍ ഉപദേശിച്ചുതരുന്നതുപോലെയൊക്കെയും ചെയ്‍വാന്‍ ജാഗ്രതയായിരിക്കേണം.</verse>
				<verse number="11">അവര്‍ ഉപദേശിച്ചുതരുന്ന പ്രമാണത്തിനും പറഞ്ഞുതരുന്ന വിധിക്കും അനുസരണയായി നീ ചെയ്യേണം; അവര്‍ പറഞ്ഞുതരുന്ന വിധിവിട്ട് നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.</verse>
				<verse number="12">നിന്‍റെ ദൈവമായ യഹോവയ്ക്ക് അവിടെ ശുശ്രൂഷ ചെയ്തു നില്ക്കുന്ന പുരോഹിതന്‍റെയോ ന്യായാധിപന്‍റെയോ വാക്കു കേള്‍ക്കാതെ ആരെങ്കിലും അഹങ്കാരം കാണിച്ചാൽ അവന്‍ മരിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.</verse>
				<verse number="13">ഇനി അഹങ്കാരം കാണിക്കാതിരിക്കേണ്ടതിന് ജനമെല്ലാം കേട്ടു ഭയപ്പെടേണം.</verse>
				<verse number="14">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ചെന്ന് അതിനെ കൈവശമാക്കി അവിടെ കുടിപാര്‍ത്ത ശേഷം: എന്‍റെ ചുറ്റുമുള്ള സകല ജാതികളെയുംപോലെ ഞാന്‍ ഒരു രാജാവിനെ എന്‍റെമേൽ ആക്കുമെന്നു പറയുമ്പോള്‍</verse>
				<verse number="15">നിന്‍റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന രാജാവിനെ നിന്‍റെമേൽ ആക്കേണം; നിന്‍റെ സഹോദരന്മാരുടെ ഇടയിൽനിന്ന് ഒരുത്തനെ നിന്‍റെമേൽ രാജാവാക്കേണം; നിന്‍റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്‍റെമേൽ ആക്കിക്കൂടാ.</verse>
				<verse number="16">എന്നാൽ അവന് കുതിര അനവധി ഉണ്ടാകരുത്. അധികം കുതിര സമ്പാദിക്കേണ്ടതിന് ജനം മിസ്രയീമിലേക്ക് മടങ്ങിപ്പോകുവാന്‍ അവന്‍ ഇടവരുത്തരുത്; ഇനിമേൽ ആ വഴിക്കു തിരിയരുത് എന്ന് യഹോവ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.</verse>
				<verse number="17">അവന്‍റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാന്‍ അനേകം ഭാര്യമാരെ അവന്‍ എടുക്കരുത്; വെള്ളിയും പൊന്നും അധികമായി സമ്പാദിക്കയും അരുത്.</verse>
				<verse number="18">അവന്‍ തന്‍റെ രാജാസനത്തിൽ ഇരിക്കുമ്പോള്‍ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്ന് ഈ ന്യായപ്രമാണം വാങ്ങി അതിന്‍റെ ഒരു പകര്‍പ്പ് ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം.</verse>
				<verse number="19">ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും ചട്ടങ്ങളും അവന്‍ പ്രമാണിച്ചു നടന്ന് തന്‍റെ ദൈവമായ യഹോവയെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിന് അത് അവന്‍റെ കൈവശം ഇരിക്കയും</verse>
				<verse number="20">അവന്‍റെ ഹൃദയം സഹോദരന്മാര്‍ക്കു മീതെ അഹങ്കരിച്ചുയരാതെയും അവന്‍ കല്പന വിട്ട് ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെയും ഇരിക്കേണ്ടതിനും അവനും അവന്‍റെ പുത്രന്മാരും യിസ്രായേലിന്‍റെ ഇടയിൽ ദീര്‍ഘകാലം രാജ്യഭാരം ചെയ്യേണ്ടതിനുമായി അവന്‍ തന്‍റെ ആയുഷ്കാലമൊക്കെയും അതു വായിക്കയും വേണം.</verse>
			</chapter>
			<chapter number="18">
				<verse number="1">ലേവ്യരായ പുരോഹിതന്മാര്‍ക്കും ലേവിഗോത്രത്തിനും യിസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടാകരുത്; യഹോവയുടെ ദഹനയാഗങ്ങളും അവന്‍റെ അവകാശവുംകൊണ്ട് അവര്‍ ഉപജീവനം കഴിക്കേണം.</verse>
				<verse number="2">ആകയാൽ അവരുടെ സഹോദരന്മാരുടെ ഇടയിൽ അവര്‍ക്ക് അവകാശം ഉണ്ടാകരുത്; യഹോവ അവരോട് അരുളിച്ചെയ്തതുപോലെ അവന്‍തന്നെ അവരുടെ അവകാശം.</verse>
				<verse number="3">ജനത്തിൽനിന്നു പുരോഹിതന്മാര്‍ക്കു ചെല്ലേണ്ടുന്ന അവകാശം എന്തെന്നാൽ: മാടിനെയോ ആടിനെയോ യാഗം കഴിക്കുന്നവന്‍ കൈക്കുറകും കവിള്‍ രണ്ടും ആമാശയവും കൊടുക്കേണം.</verse>
				<verse number="4">ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും നിന്‍റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവനു കൊടുക്കേണം.</verse>
				<verse number="5">യഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാന്‍ എപ്പോഴും നില്ക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകല ഗോത്രങ്ങളിൽനിന്ന് അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നത്.</verse>
				<verse number="6">ഏത് യിസ്രായേല്യപട്ടണത്തിലെങ്കിലും പരദേശിയായി പാര്‍ത്തിരുന്ന ഒരു ലേവ്യന്‍ അവിടെനിന്ന് യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വന്നാൽ-അവനു മനസ്സുപോലെ വരാം-</verse>
				<verse number="7">അവിടെ യഹോവയുടെ സന്നിധിയിൽ നില്ക്കുന്ന ലേവ്യരായ തന്‍റെ സകല സഹോദരന്മാരെയുംപോലെ അവനും തന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാം.</verse>
				<verse number="8">അവന്‍റെ പിതൃസ്വത്ത് വിറ്റുകിട്ടിയ മുതലിനു പുറമേ അവരുടെ ഉപജീവനം സമാംശമായിരിക്കേണം.</verse>
				<verse number="9">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തിയശേഷം അവിടത്തെ ജാതികളുടെ മ്ലേച്ഛതകള്‍ നീ പഠിക്കരുത്.</verse>
				<verse number="10">തന്‍റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവന്‍, പ്രശ്നക്കാരന്‍, മുഹൂര്‍ത്തക്കാരന്‍, ആഭിചാരകന്‍, ക്ഷുദ്രക്കാരന്‍,</verse>
				<verse number="11">മന്ത്രവാദി, വെളിച്ചപ്പാടന്‍, ലക്ഷണം പറയുന്നവന്‍, അഞ്ജനക്കാരന്‍ എന്നിങ്ങനെയുള്ളവരെ നിങ്ങളുടെ ഇടയിൽ കാണരുത്.</verse>
				<verse number="12">ഈ കാര്യങ്ങള്‍ ചെയ്യുന്നവനെല്ലാം യഹോവയ്ക്ക് വെറുപ്പ് ആകുന്നു; ഇങ്ങനെയുള്ള മ്ലേച്ഛതകള്‍ നിമിത്തം നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ മുമ്പിൽനിന്ന് നീക്കിക്കളയുന്നു.</verse>
				<verse number="13">നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നീ നിഷ്കളങ്കനായിരിക്കേണം.</verse>
				<verse number="14">നീ നീക്കിക്കളവാനിരിക്കുന്ന ജാതികള്‍ മുഹൂര്‍ത്തക്കാരുടെയും പ്രശ്നക്കാരുടെയും വാക്കു കേട്ടു നടന്നു; നീയോ അങ്ങനെ ചെയ്‍വാന്‍ നിന്‍റെ ദൈവമായ യഹോവ അനുവദിച്ചിട്ടില്ല.</verse>
				<verse number="15">നിന്‍റെ ദൈവമായ യഹോവ നിനക്ക് എന്നെപ്പോലെ ഒരു പ്രവാചകനെ നിന്‍റെ മധ്യേ നിന്‍റെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ചുതരും; അവന്‍റെ വചനം നിങ്ങള്‍ കേള്‍ക്കേണം.</verse>
				<verse number="16">ഞാന്‍ മരിക്കാതിരിക്കേണ്ടതിന് ഇനി എന്‍റെ ദൈവമായ യഹോവയുടെ ശബ്ദം കേള്‍പ്പാനും ഈ മഹത്തായ തീ കാണ്‍മാനും എനിക്ക് ഇടവരരുതേ എന്നിങ്ങനെ ഹോറേബിൽവച്ച് മഹായോഗം കൂടിയ നാളിൽ നിന്‍റെ ദൈവമായ യഹോവയോടു നീ അപേക്ഷിച്ചതുപോലെതന്നെ.</verse>
				<verse number="17">അന്ന് യഹോവ എന്നോട് അരുളിച്ചെയ്തത് എന്തെന്നാൽ: അവര്‍ പറഞ്ഞതു ശരി.</verse>
				<verse number="18">നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാന്‍ അവര്‍ക്ക് അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്ന് എഴുന്നേല്പിച്ച് എന്‍റെ വചനങ്ങളെ അവന്‍റെ നാവിന്മേൽ ആക്കും; ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന്‍ അവരോടു പറയും.</verse>
				<verse number="19">അവന്‍ എന്‍റെ നാമത്തിൽ പറയുന്ന എന്‍റെ വചനങ്ങള്‍ യാതൊരുത്തനെങ്കിലും കേള്‍ക്കാതിരുന്നാൽ അവനോടു ഞാന്‍ ചോദിക്കും.</verse>
				<verse number="20">എന്നാൽ ഒരു പ്രവാചകന്‍ ഞാന്‍ അവനോടു കല്പിക്കാത്ത വചനം എന്‍റെ നാമത്തിൽ അഹങ്കാരത്തോടെ പ്രസ്താവിക്കയോ അന്യദൈവങ്ങളുടെ നാമത്തിൽ സംസാരിക്കയോ ചെയ്താൽ ആ പ്രവാചകന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="21">അത് യഹോവ അരുളിച്ചെയ്യാത്ത വചനം എന്നു ഞങ്ങള്‍ എങ്ങനെ അറിയും എന്ന് നിന്‍റെ ഹൃദയത്തിൽ പറഞ്ഞാൽ</verse>
				<verse number="22">ഒരു പ്രവാചകന്‍ യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന കാര്യം സംഭവിക്കയും ഒത്തുവരികയും ചെയ്യാഞ്ഞാൽ അത് യഹോവ അരുളിച്ചെയ്തതല്ല; പ്രവാചകന്‍ അത് സ്വയംകൃതമായി സംസാരിച്ചതത്രേ; അവനെ പേടിക്കരുത്.</verse>
			</chapter>
			<chapter number="19">
				<verse number="1">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തിലെ ജാതികളെ നിന്‍റെ ദൈവമായ യഹോവ ഛേദിച്ചുകളകയും നീ അവരുടെ ദേശം അടക്കി അവരുടെ പട്ടണങ്ങളിലും വീടുകളിലും പാര്‍ക്കയും ചെയ്യുമ്പോള്‍</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്തിൽ മൂന്നു പട്ടണം വേര്‍തിരിക്കേണം.</verse>
				<verse number="3">ആരെങ്കിലും കൊലചെയ്തുപോയാൽ അവിടേക്ക് ഓടിപ്പോകേണ്ടതിന് നീ ഒരു വഴി ഉണ്ടാക്കുകയും നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശം മൂന്നായി വിഭാഗിക്കയും വേണം;</verse>
				<verse number="4">കൊല ചെയ്തിട്ട് അവിടേക്ക് ഓടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്‍റെ സംഗതി എന്തെന്നാൽ: ഒരുത്തന്‍ പൂര്‍വദ്വേഷം കൂടാതെ അബദ്ധവശാൽ കൂട്ടുകാരനെ കൊന്നുപോയെങ്കിൽ,</verse>
				<verse number="5">എങ്ങനെയെന്നാൽ: മരംവെട്ടുവാന്‍ ഒരുത്തന്‍ കൂട്ടുകാരനോടുകൂടെ കാട്ടിൽ പോയി മരം വെട്ടുവാന്‍ കോടാലി ഓങ്ങുമ്പോള്‍ കോടാലി ഊരിത്തെറിച്ചു കൂട്ടുകാരനു കൊണ്ടിട്ട് അവന്‍ മരിച്ചുപോയാൽ,</verse>
				<verse number="6">ഇങ്ങനെ കൊല ചെയ്തവനെ രക്തപ്രതികാരകന്‍ മനസ്സിന്‍റെ ഉഷ്ണത്തോടെ പിന്തുടര്‍ന്ന് വഴിയുടെ ദൂരം നിമിത്തം അവനെ പിടിച്ച് അവന്‍റെ ജീവനെ നശിപ്പിക്കാതിരിപ്പാന്‍ അവന്‍ ആ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയി ജീവനോടിരിക്കേണം; അവന് അവനോടു പൂര്‍വദ്വേഷമില്ലാതിരുന്നതുകൊണ്ട് മരണശിക്ഷയ്ക്കു ഹേതുവില്ല.</verse>
				<verse number="7">അതുകൊണ്ട് മൂന്നു പട്ടണം വേര്‍തിരിക്കേണമെന്നു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു.</verse>
				<verse number="8">നിന്‍റെ ദൈവമായ യഹോവയെ നീ സ്നേഹിച്ച് എല്ലാനാളും അവന്‍റെ വഴികളിൽ നടക്കയും ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ സകല കല്പനകളും ജാഗ്രതയോടെ പ്രമാണിക്കയും ചെയ്താൽ</verse>
				<verse number="9">നിന്‍റെ ദൈവമായ യഹോവ നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്‍റെ അതിര്‍ വിശാലമാക്കി നിന്‍റെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്ന് വാഗ്ദത്തം ചെയ്ത ദേശമൊക്കെയും നിനക്കു തന്നാൽ ഈ മൂന്നു പട്ടണങ്ങള്‍ കൂടാതെ വേറേയും മൂന്നു വേര്‍തിരിക്കേണം.</verse>
				<verse number="10">നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് കുറ്റമില്ലാത്ത രക്തം ചിന്നീട്ട് നിന്‍റെമേൽ രക്തപാതകം ഉണ്ടാകരുത്.</verse>
				<verse number="11">എന്നാൽ ഒരുത്തന്‍ കൂട്ടുകാരനെ ദ്വേഷിച്ച് തരംനോക്കി അവനോടു കയര്‍ത്ത് അവനെ അടിച്ചുകൊന്നിട്ട് ഈ പട്ടണങ്ങളിൽ ഒന്നിൽ ഓടിപ്പോയാൽ,</verse>
				<verse number="12">അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ച് അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിനു രക്തപ്രതികാരകന്‍റെ കൈയിൽ ഏല്പിക്കേണം.</verse>
				<verse number="13">നിനക്ക് അവനോടു കനിവു തോന്നരുത്; നിനക്കു നന്മ വരുവാനായി കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ പാതകം യിസ്രായേലിൽനിന്നു നീക്കിക്കളയേണം.</verse>
				<verse number="14">നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്തു നീ കൈവശമാക്കുവാനിരിക്കുന്ന നിന്‍റെ അവകാശത്തിൽ പൂര്‍വന്മാര്‍ വച്ചിരിക്കുന്നതായ കൂട്ടുകാരന്‍റെ അതിര്‍ നീക്കരുത്.</verse>
				<verse number="15">മനുഷ്യന്‍ ചെയ്യുന്ന യാതൊരു അകൃത്യത്തിനോ പാപത്തിനോ അവന്‍റെ നേരേ ഏകസാക്ഷി നില്ക്കരുത്; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേൽ കാര്യം ഉറപ്പാക്കേണം.</verse>
				<verse number="16">ഒരുത്തന്‍റെ നേരേ അകൃത്യം സാക്ഷീകരിപ്പാന്‍ ഒരു കള്ളസ്സാക്ഷി അവനു വിരോധമായി എഴുന്നേറ്റാൽ</verse>
				<verse number="17">തമ്മിൽ വ്യവഹാരമുള്ള രണ്ടു പേരും യഹോവയുടെ സന്നിധിയിൽ അന്നുള്ള പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പാകെ നില്ക്കേണം.</verse>
				<verse number="18">ന്യായാധിപന്മാര്‍ നല്ലവണ്ണം വിസ്താരം കഴിക്കേണം; സാക്ഷി കള്ളസ്സാക്ഷി എന്നും സഹോദരന്‍റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞു എന്നും കണ്ടാൽ</verse>
				<verse number="19">അവന്‍ സഹോദരനു വരുത്തുവാന്‍ നിരൂപിച്ചതുപോലെ നിങ്ങള്‍ അവനോടു ചെയ്യേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് ദോഷം നീക്കിക്കളയേണം.</verse>
				<verse number="20">ഇനി നിങ്ങളുടെ ഇടയിൽ അതുപോലെയുള്ള ദോഷം നടക്കാതിരിക്കേണ്ടതിന് ശേഷമുള്ളവര്‍ കേട്ടു ഭയപ്പെടേണം.</verse>
				<verse number="21">നിനക്കു കനിവു തോന്നരുത്; ജീവനു പകരം ജീവന്‍, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ.</verse>
			</chapter>
			<chapter number="20">
				<verse number="1">നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ട് കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോള്‍ പേടിക്കരുത്; മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്‍റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.</verse>
				<verse number="2">നിങ്ങള്‍ പടയേല്പാന്‍ അടുക്കുമ്പോള്‍ പുരോഹിതന്‍ വന്ന് ജനത്തോടു സംസാരിച്ചു:</verse>
				<verse number="3">യിസ്രായേലേ, കേള്‍ക്ക; നിങ്ങള്‍ ഇന്നു ശത്രുക്കളോടു പടയേല്പാന്‍ അടുക്കുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ടു ഭ്രമിക്കയുമരുത്.</verse>
				<verse number="4">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കുവേണ്ടി ശത്രുക്കളോടു യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാന്‍ നിങ്ങളോടുകൂടെ പോരുന്നു എന്ന് അവരോടു പറയേണം.</verse>
				<verse number="5">പിന്നെ പ്രമാണികള്‍ ജനത്തോടു പറയേണ്ടത് എന്തെന്നാൽ: ആരെങ്കിലും ഒരു പുതിയ വീടു പണിയിച്ച് ഗൃഹപ്രവേശം കഴിക്കാതെയിരിക്കുന്നുവെങ്കിൽ അവന്‍ പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.</verse>
				<verse number="6">ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്‍റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവന്‍ പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍ അതിന്‍റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.</verse>
				<verse number="7">ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിനു നിശ്ചയിച്ച് അവളെ പരിഗ്രഹിക്കാതിരിക്കുന്നു എങ്കിൽ അവന്‍ പടയിൽ പട്ടുപോകയും മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കയും ചെയ്യാതിരിക്കേണ്ടതിന് അവന്‍ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.</verse>
				<verse number="8">പ്രമാണികള്‍ പിന്നെയും ജനത്തോടു പറയേണ്ടത്: ആര്‍ക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവന്‍ തന്‍റെ ഹൃദയംപോലെ സഹോദരന്‍റെ ഹൃദയവും ധൈര്യം കെടുത്താതിരിക്കേണ്ടതിന് വീട്ടിലേക്കു മടങ്ങിപ്പോകട്ടെ.</verse>
				<verse number="9">ഇങ്ങനെ പ്രമാണികള്‍ ജനത്തോടു പറഞ്ഞു തീര്‍ന്നശേഷം അവര്‍ സൈന്യാധിപന്മാരെ സേനാമുഖത്ത് ആക്കേണം.</verse>
				<verse number="10">നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാന്‍ അടുത്തുചെല്ലുമ്പോള്‍ സമാധാനം വിളിച്ചുപറയേണം.</verse>
				<verse number="11">സമാധാനം എന്നു മറുപടി പറഞ്ഞ് വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവചെയ്യേണം.</verse>
				<verse number="12">എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം.</verse>
				<verse number="13">നിന്‍റെ ദൈവമായ യഹോവ അതു നിന്‍റെ കൈയിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെയൊക്കെയും വാളിന്‍റെ വായ്ത്തലയാൽ കൊല്ലേണം.</verse>
				<verse number="14">എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാല്ക്കാലികളെയും പട്ടണത്തിലുള്ള സകലത്തെയും അതിലെ കൊള്ളയൊക്കെയും നിനക്കായിട്ട് എടുത്തുകൊള്ളാം; നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നതായ നിന്‍റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം.</verse>
				<verse number="15">ഈ ജാതികളുടെ പട്ടണങ്ങളുടെ കൂട്ടത്തിൽ ഉള്‍പ്പെടാതെ വളരെ ദൂരമായിരിക്കുന്ന എല്ലാ പട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.</verse>
				<verse number="16">നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വയ്ക്കാതെ</verse>
				<verse number="17">ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെ നിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാര്‍പ്പിതമായി സംഹരിക്കേണം.</verse>
				<verse number="18">അവര്‍ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകല മ്ലേച്ഛതകളും ചെയ്‍വാന്‍ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിനുതന്നെ.</verse>
				<verse number="19">ഒരു പട്ടണം പിടിപ്പാന്‍ അതിനോടു യുദ്ധംചെയ്ത് വളരെക്കാലം നിരോധിക്കേണ്ടിവന്നാൽ അതിന്‍റെ ചുറ്റുമുള്ള വൃക്ഷങ്ങളെ കോടാലികൊണ്ടു വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതാകയാൽ അവയെ വെട്ടിക്കളയരുത്; നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാന്‍ അതു മനുഷ്യനാകുന്നുവോ?</verse>
				<verse number="20">തിന്മാനുള്ള ഫലവൃക്ഷമല്ലന്ന് അറിയുന്ന വൃക്ഷങ്ങളെ മാത്രം വെട്ടിക്കളകയും നിന്നോടു യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്‍റെ നേരേ കൊത്തളം പണികയും ചെയ്യാം.</verse>
			</chapter>
			<chapter number="21">
				<verse number="1">നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശത്ത് വയലിൽ ഒരുത്തനെ കൊന്നിട്ടിരിക്കുന്നതു കാണുകയും അവനെ കൊന്നവന്‍ ആരെന്ന് അറിയാതിരിക്കയും ചെയ്താൽ</verse>
				<verse number="2">നിന്‍റെ മൂപ്പന്മാരും ന്യായാധിപതിമാരും പുറത്തുചെന്ന് കൊല്ലപ്പെട്ടവന്‍റെ ചുറ്റുമിരിക്കുന്ന അതതു പട്ടണംവരെയുള്ള ദൂരം അളക്കേണം.</verse>
				<verse number="3">കൊല്ലപ്പെട്ടവന് അധികം അടുത്തിരിക്കുന്ന പട്ടണത്തിലെ മൂപ്പന്മാര്‍, വേല ചെയ്യിക്കാത്തതും നുകം വയ്ക്കാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരേണം.</verse>
				<verse number="4">ആ പട്ടണത്തിലെ മൂപ്പന്മാര്‍ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയിൽ പശുക്കിടാവിനെ കൊണ്ടുചെന്ന് അവിടെവച്ചു പശുക്കിടാവിന്‍റെ കഴുത്ത് ഒടിച്ചുകളയേണം.</verse>
				<verse number="5">പിന്നെ ലേവ്യരായ പുരോഹിതന്മാര്‍ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്‍റെ ദൈവമായ യഹോവ തനിക്ക് ശുശ്രൂഷ ചെയ്‍വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നത്; അവരുടെ വാക്കിന്‍പ്രകാരം സകല വ്യവഹാരവും അടികലശലും തീര്‍ക്കേണ്ടതാകുന്നു.</verse>
				<verse number="6">കൊല്ലപ്പെട്ടവന് അടുത്ത പട്ടണത്തിലെ മൂപ്പന്മാര്‍ എല്ലാവരും താഴ്വരയിൽവച്ചു കഴുത്തൊടിച്ച പശുക്കിടാവിന്മേൽ തങ്ങളുടെ കൈ കഴുകി:</verse>
				<verse number="7">ഞങ്ങളുടെ കൈകള്‍ ആ രക്തം ചിന്നീട്ടില്ല, ഞങ്ങളുടെ കണ്ണ് അതു കണ്ടിട്ടുമില്ല.</verse>
				<verse number="8">യഹോവേ, നീ വീണ്ടെടുത്തിട്ടുള്ള നിന്‍റെ ജനമായ യിസ്രായേലിനോടു ക്ഷമിക്കേണമേ; നിന്‍റെ ജനമായ യിസ്രായേലിന്‍റെ മധ്യേ കുറ്റമില്ലാത്ത രക്തം ഇരിപ്പാന്‍ ഇടവരുത്തരുതേ എന്നു പറയേണം; എന്നാൽ ആ രക്തപാതകം അവരോടു മോചിക്കപ്പെടും.</verse>
				<verse number="9">ഇങ്ങനെ യഹോവയ്ക്കു ഹിതമായുള്ളതു ചെയ്ത് കുറ്റമില്ലാത്ത രക്തം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയേണം.</verse>
				<verse number="10">നീ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിട്ട് നിന്‍റെ ദൈവമായ യഹോവ അവരെ നിന്‍റെ കൈയിൽ ഏല്പിക്കയും നീ അവരെ ബദ്ധന്മാരായി പിടിക്കയും ചെയ്താൽ</verse>
				<verse number="11">ആ ബദ്ധന്മാരുടെ കൂട്ടത്തിൽ സുന്ദരിയായൊരു സ്ത്രീയെ കണ്ടു ഭാര്യയായി എടുപ്പാന്‍ തക്കവണ്ണം അവളോടു പ്രേമം ജനിക്കുന്നുവെങ്കിൽ</verse>
				<verse number="12">നീ അവളെ വീട്ടിൽ കൊണ്ടുപോകേണം; അവള്‍ തലമുടി ചിരയ്ക്കയും നഖം മുറിക്കയും</verse>
				<verse number="13">ബദ്ധവസ്ത്രം മാറി നിന്‍റെ വീട്ടിൽ പാര്‍ത്ത് ഒരു മാസം തന്‍റെ അപ്പനെയും അമ്മയെയും കുറിച്ചു ദുഃഖിക്കയും ചെയ്തശേഷം നീ അവളുടെ അടുക്കൽ ചെന്ന് അവള്‍ക്കു ഭര്‍ത്താവായും അവള്‍ നിനക്കു ഭാര്യയായും ഇരിക്കേണം.</verse>
				<verse number="14">എന്നാൽ നിനക്ക് അവളോട് ഇഷ്ടമില്ലാതെയായെങ്കിൽ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കേണം; അവളെ ഒരിക്കലും വിലയ്ക്കു വില്ക്കരുത്; നീ അവളെ പരിഗ്രഹിച്ചതുകൊണ്ട് അവളോടു കാഠിന്യം പ്രവര്‍ത്തിക്കരുത്.</verse>
				<verse number="15">ഒരുത്തി ഇഷ്ടയായും മറ്റവള്‍ അനിഷ്ടയായും ഇങ്ങനെ ഒരാള്‍ക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കയും അവര്‍ ഇരുവരും അവനു പുത്രന്മാരെ പ്രസവിക്കയും ആദ്യജാതന്‍ അനിഷ്ടയുടെ മകന്‍ ആയിരിക്കയും ചെയ്താൽ</verse>
				<verse number="16">അവന്‍ തന്‍റെ സ്വത്ത് പുത്രന്മാര്‍ക്കു ഭാഗിച്ചു കൊടുക്കുമ്പോള്‍ അനിഷ്ടയുടെ മകനായ ആദ്യജാതനു പകരം ഇഷ്ടയുടെ മകനു ജ്യേഷ്ഠാവകാശം കൊടുത്തുകൂടാ.</verse>
				<verse number="17">തനിക്കുള്ള സകലത്തിലും രണ്ടു പങ്ക് അനിഷ്ടയുടെ മകനു കൊടുത്ത് അവനെ ആദ്യജാതനെന്നു സ്വീകരിക്കേണം; അവന്‍ അവന്‍റെ ബലത്തിന്‍റെ ആരംഭമല്ലോ; ജ്യേഷ്ഠാവകാശം അവനുള്ളതാകുന്നു.</verse>
				<verse number="18">അപ്പന്‍റെയോ അമ്മയുടെയോ വാക്കു കേള്‍ക്കാതെയും അവര്‍ ശാസിച്ചാലും അനുസരിക്കാതെയുമിരിക്കുന്ന ശഠനും മത്സരിയുമായ മകന്‍ ഒരുത്തന് ഉണ്ടെങ്കിൽ</verse>
				<verse number="19">അമ്മയപ്പന്മാര്‍ അവനെ പിടിച്ച് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കലേക്കു കൊണ്ടുപോയി:</verse>
				<verse number="20">ഞങ്ങളുടെ ഈ മകന്‍ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേള്‍ക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.</verse>
				<verse number="21">പിന്നെ അവന്‍റെ പട്ടണക്കാര്‍ എല്ലാവരും അവനെ കല്ലറിഞ്ഞു കൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.</verse>
				<verse number="22">ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ട് അവനെ കൊന്ന് ഒരു മരത്തിൽ തൂക്കിയാൽ</verse>
				<verse number="23">അവന്‍റെ ശവം മരത്തിന്മേൽ രാത്രിമുഴുവനും ഇരിക്കരുത്; അന്നുതന്നെ അത് കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയിൽ ശാപഗ്രസ്തന്‍ ആകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായിത്തരുന്ന ദേശം നീ അശുദ്ധമാക്കരുത്.</verse>
			</chapter>
			<chapter number="22">
				<verse number="1">സഹോദരന്‍റെ കാളയോ ആടോ തെറ്റി ഉഴലുന്നതു നീ കണ്ടാൽ അതിനെ വിട്ട് ഒഴിഞ്ഞുകളയാതെ സഹോദരന്‍റെ അടുക്കൽ എത്തിച്ചുകൊടുക്കേണം.</verse>
				<verse number="2">സഹോദരന്‍ നിനക്കു സമീപസ്ഥനല്ല, നീ അവനെ അറികയുമില്ല എന്നു വരികിൽ അതിനെ നിന്‍റെ വീട്ടിൽ കൊണ്ടുപോകേണം; സഹോദരന്‍ അതിനെ അന്വേഷിച്ചു വരുംവരെ അതു നിന്‍റെ അടുക്കൽ ഇരിക്കേണം; പിന്നെ അവനു മടക്കിക്കൊടുക്കേണം.</verse>
				<verse number="3">അങ്ങനെതന്നെ അവന്‍റെ കഴുതയുടെയും വസ്ത്രത്തിന്‍റെയും, സഹോദരന്‍റെ പക്കൽനിന്നു കാണാതെ പോയിട്ട് നീ കണ്ടെത്തിയ ഏതൊരു വസ്തുവിന്‍റെയും കാര്യത്തിൽ ചെയ്യേണം; നീ ഒഴിഞ്ഞുകളയേണ്ടതല്ല.</verse>
				<verse number="4">സഹോദരന്‍റെ കഴുതയോ കാളയോ വഴിയിൽ വീണു കിടക്കുന്നതു നീ കണ്ടാൽ വിട്ട് ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേല്പിപ്പാന്‍ അവനെ സഹായിക്കേണം.</verse>
				<verse number="5">പുരുഷന്‍റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്; അങ്ങനെ ചെയ്യുന്നവരൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.</verse>
				<verse number="6">മരത്തിന്മേലെങ്കിലും നിലത്തെങ്കിലും കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള ഒരു പക്ഷിക്കൂട് നീ വഴിയിൽവച്ചു കണ്ടാൽ തള്ള കുഞ്ഞുങ്ങളിന്മേലോ മുട്ടകളിന്മേലോ ഇരിക്കുന്നു എങ്കിൽ നീ കുഞ്ഞുങ്ങളോടുകൂടെ തള്ളയെ പിടിക്കരുത്.</verse>
				<verse number="7">നിനക്കു നന്നായിരിപ്പാനും ദീര്‍ഘായുസ്സുണ്ടാകുവാനും തള്ളയെ വിട്ടുകളയേണം; കുഞ്ഞുങ്ങളെ എടുത്തുകൊള്ളാം.</verse>
				<verse number="8">ഒരു പുതിയ വീടു പണിതാൽ നിന്‍റെ വീട്ടിന്മുകളിൽനിന്നു വല്ലവനും വീണിട്ട് വീട്ടിന്മേൽ രക്തപാതകം വരാതിരിക്കേണ്ടതിന് നീ അതിനു കൈമതിൽ ഉണ്ടാക്കേണം.</verse>
				<verse number="9">നിന്‍റെ മുന്തിരിത്തോട്ടത്തിൽ വേറൊരു വക വിത്തും ഇടരുത്; അങ്ങനെ ചെയ്താൽ നീ ഇട്ട വിത്തിന്‍റെ വിളവും മുന്തിരിത്തോട്ടത്തിന്‍റെ അനുഭവവും വിശുദ്ധമന്ദിരം വകയ്ക്കു ചേര്‍ന്നുപോകും.</verse>
				<verse number="10">കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുത്.</verse>
				<verse number="11">ആട്ടുരോമവും ചണവും കൂടിക്കലര്‍ന്ന വസ്ത്രം ധരിക്കരുത്.</verse>
				<verse number="12">നീ പുതയ്ക്കുന്ന മേലാടയുടെ നാലു കോണിലും പൊടിപ്പുണ്ടാക്കേണം.</verse>
				<verse number="13">ഒരു പുരുഷന്‍ ഒരു സ്ത്രീയെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നശേഷം അവളെ വെറുത്ത്:</verse>
				<verse number="14">ഞാന്‍ ഈ സ്ത്രീയെ പരിഗ്രഹിച്ച് അവളുടെ അടുക്കൽ ചെന്നാറെ അവളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞ് അവളുടെമേൽ നാണക്കേടു ചുമത്തി അപവാദം പറഞ്ഞുണ്ടാക്കിയാൽ</verse>
				<verse number="15">യുവതിയുടെ അമ്മയപ്പന്മാര്‍ അവളുടെ കന്യകാലക്ഷണങ്ങളെടുത്ത് പട്ടണത്തിലെ മൂപ്പന്മാരുടെ അടുക്കൽ പട്ടണവാതിൽക്കൽ കൊണ്ടുവരേണം.</verse>
				<verse number="16">യുവതിയുടെ അപ്പന്‍ മൂപ്പന്മാരോട്: ഞാന്‍ എന്‍റെ മകളെ ഈ പുരുഷനു ഭാര്യയായി കൊടുത്തു; എന്നാൽ അവന് അവളോട് അനിഷ്ടമായിരിക്കുന്നു.</verse>
				<verse number="17">ഞാന്‍ നിന്‍റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല എന്നു പറഞ്ഞ് അവളുടെമേൽ നാണക്കേടു ചുമത്തുന്നു; എന്നാൽ എന്‍റെ മകളുടെ കന്യകാലക്ഷണങ്ങള്‍ ഇതാ എന്നു പറഞ്ഞ് പട്ടണത്തിലെ മൂപ്പന്മാരുടെ മുമ്പിൽ ആ വസ്ത്രം വിടര്‍ത്തേണം.</verse>
				<verse number="18">അപ്പോള്‍ പട്ടണത്തിലെ മൂപ്പന്മാര്‍ ആ പുരുഷനെ പിടിച്ചു ശിക്ഷിക്കേണം.</verse>
				<verse number="19">അവന്‍ യിസ്രായേലിൽ ഒരു കന്യകയുടെമേൽ അപവാദം പറഞ്ഞുണ്ടാക്കിയതിനാൽ അവര്‍ അവനെക്കൊണ്ടു നൂറു വെള്ളിക്കാശ് പിഴ ചെയ്യിച്ച് യുവതിയുടെ അപ്പനു കൊടുക്കേണം; അവള്‍ അവനുതന്നെ ഭാര്യയായിരിക്കേണം; അവനു തന്‍റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.</verse>
				<verse number="20">എന്നാൽ യുവതിയിൽ കന്യകാലക്ഷണം കണ്ടില്ല എന്നുള്ള വാക്ക് സത്യം ആയിരുന്നാൽ</verse>
				<verse number="21">അവര്‍ യുവതിയെ അവളുടെ അപ്പന്‍റെ വീട്ടുവാതിൽക്കൽ കൊണ്ടുപോയി അവള്‍ യിസ്രായേലിൽ വഷളത്തം പ്രവര്‍ത്തിച്ച് അപ്പന്‍റെ വീട്ടിൽവച്ച് വേശ്യാദോഷം ചെയ്കകൊണ്ട് അവളുടെ പട്ടണക്കാര്‍ അവളെ കല്ലറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.</verse>
				<verse number="22">ഒരു പുരുഷന്‍റെ ഭാര്യയായ സ്ത്രീയോടുകൂടെ ഒരുത്തന്‍ ശയിക്കുന്നതു കണ്ടാൽ സ്ത്രീയോടുകൂടെ ശയിച്ച പുരുഷനും സ്ത്രീയും ഇരുവരും മരണശിക്ഷ അനുഭവിക്കേണം; ഇങ്ങനെ യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണം.</verse>
				<verse number="23">വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ പട്ടണത്തിൽവച്ചു കണ്ട് അവളോടുകൂടെ ശയിച്ചാൽ</verse>
				<verse number="24">യുവതി പട്ടണത്തിൽ ആയിരുന്നിട്ടും നിലവിളിക്കായ്കകൊണ്ടും പുരുഷന്‍ കൂട്ടുകാരന്‍റെ ഭാര്യക്കു പോരായ്ക വരുത്തിയതുകൊണ്ടും നിങ്ങള്‍ അവരെ ഇരുവരെയും പട്ടണവാതിൽക്കൽ കൊണ്ടുവന്ന് കല്ലറിഞ്ഞു കൊല്ലേണം; ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.</verse>
				<verse number="25">എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു യുവതിയെ ഒരുത്തന്‍ വയലിൽവച്ചു കണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചാൽ പുരുഷന്‍ മാത്രം മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="26">യുവതിയോടോ ഒന്നും ചെയ്യരുത്; അവള്‍ക്കു മരണയോഗ്യമായ പാപമില്ല. ഒരുത്തന്‍ കൂട്ടുകാരന്‍റെ നേരേ കയര്‍ത്ത് അവനെ കൊല്ലുന്നതുപോലെയത്രേ ഈ കാര്യം.</verse>
				<verse number="27">വയലിൽ വച്ചല്ലോ അവന്‍ അവളെ കണ്ടെത്തിയത്; യുവതി നിലവിളിച്ചാലും അവളെ രക്ഷിപ്പാന്‍ ആള്‍ ഇല്ലായിരുന്നു.</verse>
				<verse number="28">വിവാഹനിശ്ചയം കഴിയാത്ത കന്യകയായ ഒരു യുവതിയെ ഒരുത്തന്‍ കണ്ട് അവളെ പിടിച്ച് അവളോടുകൂടെ ശയിക്കയും അവരെ കണ്ടുപിടിക്കയും ചെയ്താൽ</verse>
				<verse number="29">അവളോടുകൂടെ ശയിച്ച പുരുഷന്‍ യുവതിയുടെ അപ്പന് അമ്പതു വെള്ളിക്കാശ് കൊടുക്കേണം; അവള്‍ അവന്‍റെ ഭാര്യയാകയും വേണം. അവന്‍ അവള്‍ക്കു പോരായ്ക വരുത്തിയല്ലോ; അവനു തന്‍റെ ആയുഷ്കാലത്തൊരിക്കലും അവളെ ഉപേക്ഷിച്ചുകൂടാ.</verse>
				<verse number="30">അപ്പന്‍റെ ഭാര്യയെ ആരും പരിഗ്രഹിക്കരുത്; അപ്പന്‍റെ വസ്ത്രം നീക്കുകയും അരുത്.</verse>
			</chapter>
			<chapter number="23">
				<verse number="1">ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.</verse>
				<verse number="2">കൗലടേയന്‍ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്‍റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.</verse>
				<verse number="3">ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരുനാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.</verse>
				<verse number="4">നിങ്ങള്‍ മിസ്രയീമിൽനിന്നു വരുമ്പോള്‍ അവര്‍ അപ്പവും വെള്ളവുംകൊണ്ട് വഴിയിൽ നിങ്ങളെ വന്നെതിരേല്ക്കായ്കകൊണ്ടും നിന്നെ ശപിപ്പാന്‍ അവര്‍ മെസൊപ്പൊത്താമ്യയിലെ പെഥോരിൽനിന്നു ബെയോരിന്‍റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്ക് വിളിപ്പിച്ചതുകൊണ്ടും തന്നെ.</verse>
				<verse number="5">എന്നാൽ ബിലെയാമിനു ചെവികൊടുപ്പാന്‍ നിന്‍റെ ദൈവമായ യഹോവയ്ക്കു മനസ്സില്ലായിരുന്നു; നിന്‍റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് നിന്‍റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീര്‍ത്തു.</verse>
				<verse number="6">ആകയാൽ നിന്‍റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും ഗുണത്തിനും വേണ്ടി ചിന്തിക്കരുത്.</verse>
				<verse number="7">എദോമ്യനെ വെറുക്കരുത്; അവന്‍ നിന്‍റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുത്; നീ അവന്‍റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.</verse>
				<verse number="8">മൂന്നാം തലമുറയായി അവര്‍ക്കു ജനിക്കുന്ന മക്കള്‍ക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.</verse>
				<verse number="9">ശത്രുക്കള്‍ക്കു നേരേ പാളയമിറങ്ങുമ്പോള്‍ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാന്‍ നീ സൂക്ഷിച്ചുകൊള്ളേണം.</verse>
				<verse number="10">രാത്രിയിൽ സംഭവിച്ച കാര്യത്താൽ അശുദ്ധനായിത്തീര്‍ന്ന ഒരുത്തന്‍ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവന്‍ പാളയത്തിനു പുറത്തുപോകേണം; പാളയത്തിനകത്തു വരരുത്.</verse>
				<verse number="11">സന്ധ്യയാകുമ്പോള്‍ അവന്‍ വെള്ളത്തിൽ കുളിക്കേണം; സൂര്യന്‍ അസ്തമിച്ചിട്ട് അവനു പാളയത്തിനകത്തു വരാം.</verse>
				<verse number="12">ബാഹ്യത്തിനു പോകുവാന്‍ നിനക്ക് ഒരു സ്ഥലം പാളയത്തിനു പുറത്ത് ഉണ്ടായിരിക്കേണം.</verse>
				<verse number="13">നിന്‍റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന് ഇരിക്കുമ്പോള്‍ അതിനാൽ കുഴിച്ചു നിന്‍റെ വിസര്‍ജ്ജനം മൂടിക്കളയേണം.</verse>
				<verse number="14">നിന്‍റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരുവാനും നിന്‍റെ പാളയത്തിന്‍റെ മധ്യേ നടക്കുന്നു; നിങ്കൽ വൃത്തികേടു കണ്ടിട്ട് അവന്‍ നിന്നെ വിട്ടകലാതിരിപ്പാന്‍ നിന്‍റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.</verse>
				<verse number="15">യജമാനനെ വിട്ട് നിന്‍റെ അടുക്കൽ ശരണം പ്രാപിപ്പാന്‍ വന്ന ദാസനെ യജമാനന്‍റെ കൈയിൽ ഏല്പിക്കരുത്.</verse>
				<verse number="16">അവന്‍ നിങ്ങളുടെ ഇടയിൽ നിന്‍റെ പട്ടണങ്ങളിൽ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടുകൂടെ പാര്‍ക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുത്.</verse>
				<verse number="17">യിസ്രായേൽപുത്രിമാരിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരിൽ പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്.</verse>
				<verse number="18">വേശ്യയുടെ കൂലിയും നായുടെ വിലയും നിന്‍റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേര്‍ച്ചയായിട്ടും കൊണ്ടുവരരുത്; ഇവ രണ്ടും നിന്‍റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.</verse>
				<verse number="19">പണത്തിനോ, ആഹാരത്തിനോ, വായ്പ കൊടുക്കുന്ന യാതൊരു വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്.</verse>
				<verse number="20">അന്യനോടു പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്ത് നീ തൊടുന്നതിലൊക്കെയും നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോടു പലിശ വാങ്ങരുത്.</verse>
				<verse number="21">നിന്‍റെ ദൈവമായ യഹോവയ്ക്ക് നേര്‍ച്ച നേര്‍ന്നാൽ അതു നിവര്‍ത്തിപ്പാന്‍ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്‍റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കൽ പാപമായിരിക്കും.</verse>
				<verse number="22">നേരാതിരിക്കുന്നതു പാപം ആകയില്ല.</verse>
				<verse number="23">നിന്‍റെ നാവിന്മേൽനിന്നു വീണതു നിവര്‍ത്തിക്കയും വായ്കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്‍റെ ദൈവമായ യഹോവയ്ക്കു നേര്‍ന്നതുപോലെ നിവര്‍ത്തിക്കയും വേണം.</verse>
				<verse number="24">കൂട്ടുകാരന്‍റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോള്‍ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്‍റെ പാത്രത്തിൽ ഇടരുത്.</verse>
				<verse number="25">കൂട്ടുകാരന്‍റെ വിളഭൂമിയിൽക്കൂടി പോകുമ്പോള്‍ നിനക്കു കൈകൊണ്ട് കതിര്‍ പറിക്കാം; എങ്കിലും കൂട്ടുകാരന്‍റെ വിളവിൽ അരിവാള്‍ വയ്ക്കരുത്.</verse>
			</chapter>
			<chapter number="24">
				<verse number="1">ഒരു പുരുഷന്‍ ഒരു സ്ത്രീയെ തിരഞ്ഞെടുത്ത് വിവാഹം ചെയ്തശേഷം അവളിൽ ദൂഷ്യമായ വല്ലതും കണ്ടിട്ട് അവന് അവളോട് അനിഷ്ടം തോന്നിയാൽ ഒരു ഉപേക്ഷണപത്രം എഴുതി കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കേണം.</verse>
				<verse number="2">അവന്‍റെ വീട്ടിൽനിന്നു പുറപ്പെട്ടശേഷം അവള്‍ പോയി മറ്റൊരു പുരുഷനു ഭാര്യയായി ഇരിക്കാം.</verse>
				<verse number="3">എന്നാൽ രണ്ടാമത്തെ ഭര്‍ത്താവ് അവളെ വെറുത്ത് ഒരു ഉപേക്ഷണപത്രം എഴുതി കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് അയയ്ക്കയോ അവളെ ഭാര്യയായിട്ട് എടുത്ത രണ്ടാമത്തെ ഭര്‍ത്താവ് മരിച്ചുപോകയോ ചെയ്താൽ</verse>
				<verse number="4">അവളെ ഉപേക്ഷിച്ച മുമ്പിലത്തെ ഭര്‍ത്താവിന് അവള്‍ അശുദ്ധയായശേഷം അവളെ പിന്നെയും ഭാര്യയായി പരിഗ്രഹിച്ചുകൂടാ; അത് യഹോവയുടെ മുമ്പാകെ അറപ്പാകുന്നു; നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശം നീ പാപംകൊണ്ട് മലിനമാക്കരുത്.</verse>
				<verse number="5">ഒരു പുരുഷന്‍ പുതുതായി ഒരു സ്ത്രീയെ പരിഗ്രഹിച്ചിരിക്കുമ്പോള്‍ അവന്‍ യുദ്ധത്തിനു പോകരുത്; അവന്‍റെമേൽ യാതൊരു ഭാരവും വയ്ക്കരുത്; അവന്‍ ഒരു സംവത്സരത്തേക്കു വീട്ടിൽ സ്വതന്ത്രനായിരുന്നു താന്‍ പരിഗ്രഹിച്ച ഭാര്യയെ സന്തോഷിപ്പിക്കേണം.</verse>
				<verse number="6">തിരികല്ലാകട്ടെ അതിന്‍റെ മേൽക്കല്ലാകട്ടെ ആരും പണയം വാങ്ങരുത്; അത് ജീവനെ പണയം വാങ്ങുകയല്ലോ.</verse>
				<verse number="7">ആരെങ്കിലും തന്‍റെ സഹോദരന്മാരായ യിസ്രായേൽമക്കളിൽ ഒരുത്തനെ മോഷ്‍ടിച്ച് അവനോടു കാഠിന്യം പ്രവര്‍ത്തിക്കയോ അവനെ വിലയ്ക്കു വില്ക്കയോ ചെയ്യുന്നതു കണ്ടാൽ മോഷ്ടാവ് മരണശിക്ഷ അനുഭവിക്കേണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്നു ദോഷം നീക്കിക്കളയേണം.</verse>
				<verse number="8">കുഷ്ഠരോഗത്തിന്‍റെ ബാധാകാര്യത്തിൽ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാര്‍ നിങ്ങള്‍ക്ക് ഉപദേശിച്ചു തരുന്നതുപോലെയൊക്കെയും ചെയ്‍വാനും ജാഗ്രതയായിരിക്കേണം; ഞാന്‍ അവരോടു കല്പിച്ചതുപോലെതന്നെ നിങ്ങള്‍ ചെയ്യേണം.</verse>
				<verse number="9">നിങ്ങള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം നിന്‍റെ ദൈവമായ യഹോവ വഴിയിൽവച്ച് മിര്യാമിനോടു ചെയ്തത് ഓര്‍ത്തുകൊള്‍ക.</verse>
				<verse number="10">കൂട്ടുകാരന് എന്തെങ്കിലും വായ്പ കൊടുക്കുമ്പോള്‍ അവന്‍റെ പണയം വാങ്ങുവാന്‍ വീട്ടിനകത്തു കടക്കരുത്.</verse>
				<verse number="11">നീ പുറത്തു നില്ക്കേണം; വായ്പ വാങ്ങിയവന്‍ പണയം നിന്‍റെ അടുക്കൽ പുറത്തു കൊണ്ടുവരേണം.</verse>
				<verse number="12">അവന്‍ ദരിദ്രനാകുന്നുവെങ്കിൽ നീ അവന്‍റെ പണയം കൈവശം വച്ചുകൊണ്ട് ഉറങ്ങരുത്.</verse>
				<verse number="13">അവന്‍ തന്‍റെ വസ്ത്രം പുതച്ച് ഉറങ്ങി നിന്നെ അനുഗ്രഹിക്കേണ്ടതിന് സൂര്യന്‍ അസ്തമിക്കുമ്പോള്‍ പണയം നീ അവനു മടക്കിക്കൊടുക്കേണം; അതു നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു നീതിയായിരിക്കും.</verse>
				<verse number="14">നിന്‍റെ സഹോദരന്മാരിലോ നിന്‍റെ ദേശത്തു നിന്‍റെ പട്ടണങ്ങളിലുള്ള പരദേശികളിലോ ദരിദ്രനും അഗതിയുമായ കൂലിക്കാരനെ നീ പീഡിപ്പിക്കരുത്.</verse>
				<verse number="15">അവന്‍റെ കൂലി അന്നേക്കന്നു കൊടുക്കേണം; സൂര്യന്‍ അതിന്മേൽ അസ്തമിക്കരുത്; അവന്‍ ദരിദ്രനും അതിനായി ആശിച്ചുകൊണ്ടിരിക്കുന്നവനുമല്ലോ. അവന്‍ നിനക്കു വിരോധമായി യഹോവയോടു നിലവിളിപ്പാനും അതു നിനക്കു പാപമായിത്തീരുവാനും ഇടവരുത്തരുത്.</verse>
				<verse number="16">മക്കള്‍ക്കു പകരം അപ്പന്മാരും അപ്പന്മാര്‍ക്കു പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്; താന്താന്‍റെ പാപത്തിനു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം.</verse>
				<verse number="17">പരദേശിയുടെയും അനാഥന്‍റെയും ന്യായം മറിച്ചുകളയരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങുകയുമരുത്.</verse>
				<verse number="18">നീ മിസ്രയീമിൽ അടിമയായിരുന്നു എന്നും നിന്‍റെ ദൈവമായ യഹോവ നിന്നെ അവിടെനിന്നു വീണ്ടെടുത്തു എന്നും ഓര്‍ക്കേണം; അതുകൊണ്ടാകുന്നു ഇക്കാര്യം ഞാന്‍ നിന്നോടു കല്പിക്കുന്നത്.</verse>
				<verse number="19">നിന്‍റെ വയലിൽ വിളവു കൊയ്തിട്ട് ഒരു കറ്റ വയലിൽ മറന്നുപോന്നാൽ അതിനെ എടുപ്പാന്‍ മടങ്ങിപ്പോകരുത്; നിന്‍റെ ദൈവമായ യഹോവ നിന്‍റെ സകല പ്രവൃത്തിയിലും നിന്നെ അനുഗ്രഹിക്കേണ്ടതിന് അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.</verse>
				<verse number="20">ഒലിവുവൃക്ഷത്തിന്‍റെ ഫലം തല്ലുമ്പോള്‍ കൊമ്പു തപ്പിപ്പറിക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ.</verse>
				<verse number="21">മുന്തിരിത്തോട്ടത്തിലെ പഴം അറുത്തെടുക്കുമ്പോള്‍ കാലാ പെറുക്കരുത്; അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഇരിക്കട്ടെ;</verse>
				<verse number="22">നീ മിസ്രയീംദേശത്ത് അടിമയായിരുന്നു എന്ന് ഓര്‍ക്കേണം; അതുകൊണ്ടാകുന്നു ഞാന്‍ ഇക്കാര്യം നിന്നോടു കല്പിക്കുന്നത്.</verse>
			</chapter>
			<chapter number="25">
				<verse number="1">മനുഷ്യര്‍ക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ട് അവര്‍ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാര്യം വിസ്തരിക്കയും ചെയ്യുമ്പോള്‍ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയും വേണം.</verse>
				<verse number="2">കുറ്റക്കാരന്‍ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപന്‍ അവനെ നിലത്തു കിടത്തി അവന്‍റെ കുറ്റത്തിനു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.</verse>
				<verse number="3">നാല്പത് അടി അടിപ്പിക്കാം; അതിൽ കവിയരുത്; കവിഞ്ഞ് അടിപ്പിച്ചാൽ സഹോദരന്‍ നിന്‍റെ കണ്ണിനു നിന്ദിതനായിത്തീര്‍ന്നേക്കാം.</verse>
				<verse number="4">കാള മെതിക്കുമ്പോള്‍ അതിനു മുഖക്കൊട്ട കെട്ടരുത്.</verse>
				<verse number="5">സഹോദരന്മാര്‍ ഒന്നിച്ചു പാര്‍ക്കുമ്പോള്‍ അവരിൽ ഒരുത്തന്‍ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്‍റെ ഭാര്യ പുറത്തുള്ള ഒരുത്തന് ആകരുത്; ഭര്‍ത്താവിന്‍റെ സഹോദരന്‍ അവളുടെ അടുക്കൽ ചെന്ന് അവളെ ഭാര്യയായി പരിഗ്രഹിച്ച് അവളോടു ദേവരധര്‍മം നിവര്‍ത്തിക്കേണം.</verse>
				<verse number="6">മരിച്ചുപോയ സഹോദരന്‍റെ പേര്‍ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന് അവള്‍ പ്രസവിക്കുന്ന ആദ്യജാതനെ അവന്‍റെ പേര്‍ക്കു കണക്കു കൂട്ടേണം.</verse>
				<verse number="7">സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിപ്പാന്‍ അവനു മനസ്സില്ലെങ്കിൽ അവള്‍ പട്ടണവാതിൽക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്ന്: എന്‍റെ ദേവരനു തന്‍റെ സഹോദരന്‍റെ പേര്‍ യിസ്രായേലിൽ നിലനിര്‍ത്തുവാന്‍ ഇഷ്ടമില്ല; എന്നോടു ദേവരധര്‍മം നിവര്‍ത്തിപ്പാന്‍ അവനു മനസ്സില്ല എന്നു പറയേണം.</verse>
				<verse number="8">അപ്പോള്‍ അവന്‍റെ പട്ടണത്തിലെ മൂപ്പന്മാര്‍ അവനെ വിളിപ്പിച്ച് അവനോടു സംസാരിക്കേണം; എന്നാൽ: ഇവളെ പരിഗ്രഹിപ്പാന്‍ എനിക്കു മനസ്സില്ല എന്ന് അവന്‍ ഖണ്ഡിച്ചുപറഞ്ഞാൽ</verse>
				<verse number="9">അവന്‍റെ സഹോദരന്‍റെ ഭാര്യ മൂപ്പന്മാര്‍ കാണ്‍കെ അവന്‍റെ അടുക്കൽ ചെന്ന് അവന്‍റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ച് അവന്‍റെ മുഖത്തു തുപ്പി: സഹോദരന്‍റെ വീടു പണിയാത്ത പുരുഷനോട് ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.</verse>
				<verse number="10">ചെരിപ്പഴിഞ്ഞവന്‍റെ കുടുംബം എന്ന് യിസ്രായേലിൽ അവന്‍റെ കുടുംബത്തിനു പേര്‍ പറയും.</verse>
				<verse number="11">പുരുഷന്മാര്‍ തമ്മിൽ അടിപിടികൂടുമ്പോള്‍ ഒരുത്തന്‍റെ ഭാര്യ ഭര്‍ത്താവിനെ അടിക്കുന്നവന്‍റെ കൈയിൽനിന്നു വിടുവിക്കേണ്ടതിന് അടുത്തുചെന്ന് കൈ നീട്ടി അവന്‍റെ ഗുപ്താംഗം പിടിച്ചാൽ</verse>
				<verse number="12">അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുത്.</verse>
				<verse number="13">നിന്‍റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുത്.</verse>
				<verse number="14">നിന്‍റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുത്.</verse>
				<verse number="15">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നീ ദീര്‍ഘായുസ്സോടിരിക്കേണ്ടതിന് നിന്‍റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നെ നിന്‍റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.</verse>
				<verse number="16">ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്‍റെ ദൈവമായ യഹോവയ്ക്ക് വെറുപ്പ് ആകുന്നു.</verse>
				<verse number="17">നിങ്ങള്‍ മിസ്രയീമിൽനിന്ന് പുറപ്പെട്ടു വരുമ്പോള്‍ വഴിയിൽവച്ച് അമാലേക് നിന്നോടു ചെയ്തത്,</verse>
				<verse number="18">അവന്‍ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്‍റെ നേരേ വന്ന് നീ ക്ഷീണിച്ചും തളര്‍ന്നും ഇരിക്കുമ്പോള്‍ നിന്‍റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെയൊക്കെയും സംഹരിച്ച കാര്യം തന്നെ ഓര്‍ത്തുകൊള്‍ക.</verse>
				<verse number="19">ആകയാൽ നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായി അടക്കുവാന്‍ തരുന്ന ദേശത്ത് ചുറ്റുമുള്ള നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോള്‍ നീ അമാലേക്കിന്‍റെ ഓര്‍മയെ ആകാശത്തിന്‍ കീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുത്.</verse>
			</chapter>
			<chapter number="26">
				<verse number="1">നിന്‍റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ദേശത്തു നീ ചെന്ന് അതു കൈവശമാക്കി അവിടെ പാര്‍ക്കുമ്പോള്‍</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് നിന്‍റെ നിലത്തിൽനിന്ന് ഉണ്ടാകുന്നതായി നിലത്തിലെ എല്ലാവക കൃഷിയുടെയും ആദ്യഫലം കുറേശ്ശ എടുത്ത് ഒരു കുട്ടയിൽ വച്ചുകൊണ്ട് നിന്‍റെ ദൈവമായ യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകേണം.</verse>
				<verse number="3">അന്നുള്ള പുരോഹിതന്‍റെ അടുക്കൽ നീ ചെന്ന് അവനോട്: നമുക്കു തരുമെന്ന് യഹോവ നമ്മുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തു ഞാന്‍ വന്നിരിക്കുന്നു എന്ന് നിന്‍റെ ദൈവമായ യഹോവയോട് ഞാന്‍ ഇന്ന് ഏറ്റുപറയുന്നു എന്നു പറയേണം.</verse>
				<verse number="4">പുരോഹിതന്‍ ആ കുട്ട നിന്‍റെ കൈയിൽനിന്നു വാങ്ങി നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്‍റെ മുമ്പിൽ വയ്ക്കേണം.</verse>
				<verse number="5">പിന്നെ നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പ്രസ്താവിക്കേണ്ടത് എന്തെന്നാൽ: എന്‍റെ പിതാവ് ദേശാന്തരിയായോരു അരാമ്യനായിരുന്നു; ചുരുക്കം പേരോടുകൂടി അവന്‍ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു പരദേശിയായി പാര്‍ത്തു; അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീര്‍ന്നു.</verse>
				<verse number="6">എന്നാൽ മിസ്രയീമ്യര്‍ ഞങ്ങളോടു തിന്മ ചെയ്ത് ഞങ്ങളെ പീഡിപ്പിച്ചു; ഞങ്ങളെക്കൊണ്ട് കഠിനവേല ചെയ്യിച്ചു.</verse>
				<verse number="7">അപ്പോള്‍ ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് നിലവിളിച്ചു; യഹോവ ഞങ്ങളുടെ നിലവിളി കേട്ടു ഞങ്ങളുടെ കഷ്ടതയും പ്രയാസവും ഞെരുക്കവും കണ്ടു.</verse>
				<verse number="8">യഹോവ ബലമുള്ള കൈയാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച്</verse>
				<verse number="9">ഞങ്ങളെ ഈ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങള്‍ക്കു തന്നുമിരിക്കുന്നു.</verse>
				<verse number="10">ഇതാ, യഹോവേ, നീ എനിക്കു തന്നിട്ടുള്ള നിലത്തിലെ ആദ്യഫലം ഞാന്‍ ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നു. പിന്നെ നീ അതു നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ വച്ച് നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.</verse>
				<verse number="11">നിന്‍റെ ദൈവമായ യഹോവ നിനക്കും നിന്‍റെ കുടുംബത്തിനും തന്നിട്ടുള്ള എല്ലാ നന്മയിലും നീയും ലേവ്യനും നിങ്ങളുടെ മധ്യേയുള്ള പരദേശിയും സന്തോഷിക്കേണം.</verse>
				<verse number="12">ദശാംശം എടുക്കുന്ന കാലമായ മൂന്നാം സംവത്സരത്തിൽ നിന്‍റെ അനുഭവത്തിലൊക്കെയും ദശാംശം എടുത്ത് ലേവ്യനും പരദേശിയും അനാഥനും വിധവയും നിന്‍റെ പട്ടണങ്ങളിൽവച്ച് തൃപ്തിയാംവണ്ണം തിന്മാന്‍ കൊടുത്തു തീര്‍ന്നശേഷം</verse>
				<verse number="13">നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീ പറയേണ്ടത് എന്തെന്നാൽ: നീ എന്നോടു കല്പിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും ഞാന്‍ വിശുദ്ധമായത് എന്‍റെ വീട്ടിൽനിന്നു കൊണ്ടുവന്ന് ലേവ്യനും പരദേശിക്കും അനാഥനും വിധവയ്ക്കും കൊടുത്തിരിക്കുന്നു; ഞാന്‍ നിന്‍റെ കല്പന ലംഘിക്കയോ മറന്നുകളകയോ ചെയ്തിട്ടില്ല.</verse>
				<verse number="14">എന്‍റെ ദുഃഖത്തിൽ ഞാന്‍ അതിൽനിന്നു തിന്നിട്ടില്ല; അശുദ്ധനായിരുന്നപ്പോള്‍ ഞാന്‍ അതിൽ ഒന്നും നീക്കിവച്ചിട്ടില്ല; മരിച്ചവന് അതിൽനിന്ന് ഒന്നും കൊടുത്തിട്ടുമില്ല; ഞാന്‍ എന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് നീ എന്നോടു കല്പിച്ചതുപോലെയൊക്കെയും ചെയ്തിരിക്കുന്നു.</verse>
				<verse number="15">നിന്‍റെ വിശുദ്ധ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്നു നോക്കി നിന്‍റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ ഞങ്ങള്‍ക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.</verse>
				<verse number="16">ഈ ചട്ടങ്ങളും വിധികളും ആചരിപ്പാന്‍ നിന്‍റെ ദൈവമായ യഹോവ ഇന്നു നിന്നോടു കല്പിക്കുന്നു; നീ അവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കേണം.</verse>
				<verse number="17">യഹോവ നിനക്കു ദൈവമായിരിക്കുമെന്നും നീ അവന്‍റെ വഴികളിൽ നടന്ന് അവന്‍റെ ചട്ടങ്ങളും കല്പനകളും വിധികളും പ്രമാണിച്ച് അവന്‍റെ വചനം അനുസരിക്കേണമെന്നും നീ ഇന്ന് അരുളപ്പാടു കേട്ടിരിക്കുന്നു.</verse>
				<verse number="18">യഹോവ അരുളിച്ചെയ്തതുപോലെ നീ അവനു സ്വന്തജനമായി അവന്‍റെ സകല കല്പനകളും പ്രമാണിച്ചു നടക്കുമെന്നും</verse>
				<verse number="19">താന്‍ ഉണ്ടാക്കിയ സകല ജാതികള്‍ക്കും മീതെ നിന്നെ പുകഴ്ചയ്ക്കും കീര്‍ത്തിക്കും മാനത്തിനുമായി ഉന്നതമാക്കേണ്ടതിനു താന്‍ കല്പിച്ചതുപോലെ നിന്‍റെ ദൈവമായ യഹോവയ്ക്കു വിശുദ്ധജനമായിരിക്കുമെന്നും ഇന്നു നിന്‍റെ വാമൊഴി വാങ്ങിയിരിക്കുന്നു.</verse>
			</chapter>
			<chapter number="27">
				<verse number="1">മോശെ യിസ്രായേൽമൂപ്പന്മാരോടു കൂടെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ: ഞാന്‍ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിന്‍.</verse>
				<verse number="2">നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് എത്തുന്ന ദിവസം നീ വലിയ കല്ലുകള്‍ നാട്ടി അവയ്ക്കു കുമ്മായം തേക്കേണം:</verse>
				<verse number="3">നിന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്നദേശത്തു ചെല്ലുവാന്‍ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്‍റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.</verse>
				<verse number="4">ആകയാൽ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നിട്ട് ഞാന്‍ ഇന്നു നിങ്ങളോട് ആജ്ഞാപിക്കുന്ന ഈ കല്ലുകള്‍ ഏബാൽ പര്‍വതത്തിൽ നാട്ടുകയും അവയ്ക്കു കുമ്മായം തേക്കുകയും വേണം.</verse>
				<verse number="5">അവിടെ നിന്‍റെ ദൈവമായ യഹോവയ്ക്ക് കല്ലുകൊണ്ട് ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരുമ്പ് തൊടുവിക്കരുത്.</verse>
				<verse number="6">ചെത്താത്ത കല്ലുകൊണ്ട് നിന്‍റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്‍റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണം.</verse>
				<verse number="7">സമാധാനയാഗങ്ങളും അര്‍പ്പിച്ച് അവിടെവച്ചു തിന്നുകയും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;</verse>
				<verse number="8">ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്‍റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.</verse>
				<verse number="9">മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലാ യിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേള്‍ക്ക; ഇന്നു നീ നിന്‍റെ ദൈവമായ യഹോവയുടെ ജനമായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="10">ആകയാൽ നിന്‍റെ ദൈവമായ യഹോവയുടെ വാക്ക് അനുസരിച്ച്, ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="11">അന്നു മോശെ ജനത്തോടു കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="12">നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാന്‍ ഗെരിസീം പര്‍വതത്തിൽ നില്ക്കേണ്ടുന്നവര്‍: ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, യോസേഫ്, ബെന്യാമീന്‍.</verse>
				<verse number="13">ശപിപ്പാന്‍ ഏബാൽപര്‍വതത്തിൽ നില്ക്കേണ്ടുന്നവരോ: രൂബേന്‍, ഗാദ്, ആശേര്‍, സെബൂലൂന്‍, ദാന്‍, നഫ്താലി.</verse>
				<verse number="14">അപ്പോള്‍ ലേവ്യര്‍ എല്ലാ യിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടത് എന്തെന്നാൽ:</verse>
				<verse number="15">ശില്പിയുടെ കൈപ്പണിയായി യഹോവയ്ക്ക് അറപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാര്‍ത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്ന് ഉത്തരം പറയേണം.</verse>
				<verse number="16">അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="17">കൂട്ടുകാരന്‍റെ അതിര്‍ നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="18">കുരുടനെ വഴി തെറ്റിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="19">പരദേശിയുടെയും അനാഥന്‍റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="20">അപ്പന്‍റെ ഭാര്യയോടുകൂടെ ശയിക്കുന്നവന്‍ അപ്പന്‍റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="21">വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="22">അപ്പന്‍റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="23">അമ്മാവിഅമ്മയോടുകൂടെ ശയിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="24">കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="25">കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന് പ്രതിഫലം വാങ്ങുന്നവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
				<verse number="26">ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ പ്രമാണമാക്കി അനുസരിച്ചുനടക്കാത്തവന്‍ ശപിക്കപ്പെട്ടവന്‍. ജനമെല്ലാം: ആമേന്‍ എന്നു പറയേണം.</verse>
			</chapter>
			<chapter number="28">
				<verse number="1">നിന്‍റെ ദൈവമായ യഹോവയുടെവാക്ക് നീ ശ്രദ്ധയോടെ കേട്ട്, ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ സകല കല്പനകളും പ്രമാണിച്ചു നടന്നാൽ നിന്‍റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സര്‍വജാതികള്‍ക്കും മീതെ ഉന്നതമാക്കും.</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം നിനക്കു സിദ്ധിക്കും: പട്ടണത്തിൽ നീ അനുഗ്രഹിക്കപ്പെടും;</verse>
				<verse number="3">വയലിൽ നീ അനുഗ്രഹിക്കപ്പെടും.</verse>
				<verse number="4">നിന്‍റെ ഗര്‍ഭഫലവും കൃഷിഫലവും മൃഗങ്ങളുടെ ഫലവും നിന്‍റെ കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും അനുഗ്രഹിക്കപ്പെടും.</verse>
				<verse number="5">നിന്‍റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.</verse>
				<verse number="6">അകത്തു വരുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും. പുറത്തു പോകുമ്പോള്‍ നീ അനുഗ്രഹിക്കപ്പെടും.</verse>
				<verse number="7">നിന്നോട് എതിര്‍ക്കുന്ന ശത്രുക്കളെ യഹോവ നിന്‍റെ മുമ്പിൽ തോല്ക്കുമാറാക്കും; അവര്‍ ഒരു വഴിയായി നിന്‍റെ നേരേ വരും; ഏഴു വഴിയായി നിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകും.</verse>
				<verse number="8">യഹോവ നിന്‍റെ കളപ്പുരകളിലും നീ തൊടുന്ന എല്ലാറ്റിലും നിനക്ക് അനുഗ്രഹം കല്പിക്കും; നിന്‍റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്ത് അവന്‍ നിന്നെ അനുഗ്രഹിക്കും.</verse>
				<verse number="9">നിന്‍റെ ദൈവമായ യഹോവയുടെ കല്പനകള്‍ പ്രമാണിച്ച് അവന്‍റെ വഴികളിൽ നടന്നാൽ യഹോവ നിന്നോടു സത്യംചെയ്തതുപോലെ നിന്നെ തനിക്കു വിശുദ്ധജനമാക്കും.</verse>
				<verse number="10">യഹോവയുടെ നാമം നിന്‍റെമേൽ വിളിച്ചിരിക്കുന്നു എന്ന് ഭൂമിയിലുള്ള സകല ജാതികളും കണ്ടു നിന്നെ ഭയപ്പെടും.</verse>
				<verse number="11">നിനക്കു തരുമെന്ന് യഹോവ നിന്‍റെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശത്ത് യഹോവ നിന്‍റെ നന്മയ്ക്കായി ഗര്‍ഭഫലത്തിലും കന്നുകാലികളുടെ ഫലത്തിലും നിന്‍റെ നിലത്തിലെ ഫലത്തിലും നിനക്കു സമൃദ്ധി നല്കും.</verse>
				<verse number="12">തക്കസമയത്തു നിന്‍റെ ദേശത്തിനു മഴ തരുവാനും നിന്‍റെ വേലയൊക്കെയും അനുഗ്രഹിപ്പാനും യഹോവ നിനക്കു തന്‍റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും; നീ അനേകം ജാതികള്‍ക്കു വായ്പ കൊടുക്കും; എന്നാൽ നീ വായ്പ വാങ്ങുകയില്ല.</verse>
				<verse number="13">ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന നിന്‍റെ ദൈവമായ യഹോവയുടെ കല്പനകള്‍ കേട്ട് പ്രമാണിച്ചു നടന്നാൽ യഹോവ നിന്നെ വാലല്ല, തലയാക്കും; നീ ഉയര്‍ച്ചതന്നെ പ്രാപിക്കും; താഴ്ച പ്രാപിക്കയില്ല.</verse>
				<verse number="14">ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന വചനങ്ങളിൽ യാതൊന്നെങ്കിലും വിട്ട് അന്യദൈവങ്ങളെ പിന്തുടര്‍ന്നു സേവിപ്പാന്‍ നീ ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.</verse>
				<verse number="15">എന്നാൽ നീ നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ട്, ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടക്കാഞ്ഞാൽ ഈ ശാപമൊക്കെയും നിനക്കു വന്നു ഭവിക്കും:</verse>
				<verse number="16">പട്ടണത്തിൽ നീ ശപിക്കപ്പെട്ടിരിക്കും. വയലിലും ശപിക്കപ്പെട്ടിരിക്കും.</verse>
				<verse number="17">നിന്‍റെ കുട്ടയും മാവ് കുഴയ്ക്കുന്ന തൊട്ടിയും ശപിക്കപ്പെട്ടിരിക്കും.</verse>
				<verse number="18">നിന്‍റെ ഗര്‍ഭഫലവും കൃഷിഫലവും കന്നുകാലികളുടെ പേറും ആടുകളുടെ പിറപ്പും ശപിക്കപ്പെട്ടിരിക്കും;</verse>
				<verse number="19">അകത്തു വരുമ്പോള്‍ നീ ശപിക്കപ്പെട്ടിരിക്കും; പുറത്തു പോകുമ്പോള്‍ നീ ശപിക്കപ്പെട്ടിരിക്കും.</verse>
				<verse number="20">എന്നെ ഉപേക്ഷിച്ചു ചെയ്ത ദുഷ്പ്രവൃത്തികള്‍ നിമിത്തം നീ വേഗത്തിൽ മുടിഞ്ഞുപോകുംവരെ നിന്‍റെ കൈ തൊടുന്ന എല്ലാറ്റിലും യഹോവ ശാപവും പരിഭ്രമവും പ്രാക്കും അയയ്ക്കും.</verse>
				<verse number="21">നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുനിന്ന് നിന്നെ മുടിച്ചുകളയുംവരെ യഹോവ നിനക്കു മഹാമാരി പിടിപ്പിക്കും.</verse>
				<verse number="22">ക്ഷയരോഗം, ജ്വരം, പുകച്ചൽ, അത്യുഷ്ണം, വരള്‍ച്ച, വെണ്‍കതിര്‍, വിഷമഞ്ഞ് എന്നിവയാൽ യഹോവ നിന്നെ ബാധിക്കും; നീ നശിക്കുംവരെ അവ നിന്നെ പിന്തുടരും.</verse>
				<verse number="23">നിന്‍റെ തലയ്ക്കു മീതെയുള്ള ആകാശം ചെമ്പും നിനക്കു കീഴുള്ള ഭൂമി ഇരുമ്പും ആകും.</verse>
				<verse number="24">യഹോവ നിന്‍റെ ദേശത്തിലെ മഴയെ പൊടിയും പൂഴിയും ആക്കും; നീ നശിക്കുംവരെ അത് ആകാശത്തിൽനിന്നു നിന്‍റെമേൽ പെയ്യും.</verse>
				<verse number="25">ശത്രുക്കളുടെ മുമ്പിൽ യഹോവ നിന്നെ തോല്ക്കുമാറാക്കും. നീ ഒരു വഴിയായി അവരുടെ നേരേ ചെല്ലും; ഏഴു വഴിയായി അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകും; നീ ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ഒരു ബാധയായിത്തീരും.</verse>
				<verse number="26">നിന്‍റെ ശവം ആകാശത്തിലെ സകല പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാകും; അവയെ ആട്ടിക്കളവാന്‍ ആരും ഉണ്ടാകയില്ല.</verse>
				<verse number="27">യഹോവ നിന്നെ മിസ്രയീമിലെ പരുക്കള്‍, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നിവയാൽ ബാധിക്കും; അവ സൗഖ്യമാകയുമില്ല.</verse>
				<verse number="28">ഭ്രാന്തും അന്ധതയും ചിത്തഭ്രമവുംകൊണ്ട് യഹോവ നിന്നെ ബാധിക്കും.</verse>
				<verse number="29">കുരുടന്‍ അന്ധതമസ്സിൽ തപ്പിനടക്കുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നീ പോകുന്നേടത്തെങ്ങും നിനക്കു ഗുണം വരികയില്ല; നീ എപ്പോഴും പീഡിതനും അപഹാരഗതനും ആയിരിക്കും; നിന്നെ രക്ഷിപ്പാന്‍ ആരുമുണ്ടാകയുമില്ല.</verse>
				<verse number="30">നീ ഒരു സ്ത്രീയെ വിവാഹത്തിനു നിയമിക്കും; മറ്റൊരുത്തന്‍ അവളെ പരിഗ്രഹിക്കും. നീ ഒരു വീടു പണിയിക്കും; എങ്കിലും അതിൽ പാര്‍ക്കയില്ല. നീ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; ഫലം അനുഭവിക്കയില്ല.</verse>
				<verse number="31">നിന്‍റെ കാളയെ നിന്‍റെ മുമ്പിൽവച്ച് അറുക്കും; എന്നാൽ നീ അതിന്‍റെ മാംസം തിന്നുകയില്ല. നിന്‍റെ കഴുതയെ നിന്‍റെ മുമ്പിൽനിന്നു പിടിച്ചുകൊണ്ടുപോകും; തിരികെ കിട്ടുകയില്ല. നിന്‍റെ ആടുകള്‍ ശത്രുക്കള്‍ക്കു കൈവശമാകും; അവയെ വിടുവിപ്പാന്‍ നിനക്ക് ആരും ഉണ്ടാകയില്ല.</verse>
				<verse number="32">നിന്‍റെ പുത്രന്മാരും പുത്രിമാരും അന്യജാതിക്ക് അടിമകളാകും; നിന്‍റെ കണ്ണ് ഇടവിടാതെ അവരെ നോക്കിയിരുന്നു ക്ഷീണിക്കും; എങ്കിലും നിന്നാൽ ഒന്നും സാധിക്കയില്ല.</verse>
				<verse number="33">നിന്‍റെ കൃഷിഫലവും നിന്‍റെ അധ്വാനമൊക്കെയും നീ അറിയാത്ത ജാതിക്കാര്‍ അനുഭവിക്കും; നീ എല്ലാനാളും ബാധിതനും പീഡിതനും ആകും.</verse>
				<verse number="34">നിന്‍റെ കണ്ണാലെ കാണുന്ന കാഴ്ചയാൽ നിനക്ക് ഭ്രാന്ത് പിടിക്കും.</verse>
				<verse number="35">സൗഖ്യമാകാത്ത പരുക്കളാൽ യഹോവ നിന്നെ ഉള്ളങ്കാൽ തുടങ്ങി നെറുകവരെ ബാധിക്കും.</verse>
				<verse number="36">യഹോവ നിന്നെയും നീ നിന്‍റെമേൽ ആക്കിയ രാജാവിനെയും നീയാകട്ടെ നിന്‍റെ പിതാക്കന്മാരാകട്ടെ അറിഞ്ഞിട്ടില്ലാത്ത ഒരു ജാതിയുടെ അടുക്കൽ പോകുമാറാക്കും; അവിടെ നീ മരവും കല്ലുമായ അന്യദൈവങ്ങളെ സേവിക്കും.</verse>
				<verse number="37">യഹോവ നിന്നെ കൊണ്ടുപോകുന്ന സകല ജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിനും പഴഞ്ചൊല്ലിനും പരിഹാസത്തിനും വിഷയമായിത്തീരും.</verse>
				<verse number="38">നീ വളരെ വിത്ത് നിലത്തിലേക്കു കൊണ്ടുപോകും; എന്നാൽ വെട്ടുക്കിളി തിന്നുകളകകൊണ്ട് കുറെമാത്രം കൊയ്യും.</verse>
				<verse number="39">നീ മുന്തിരിത്തോട്ടങ്ങള്‍ നട്ടു രക്ഷചെയ്യും; എങ്കിലും പുഴു തിന്നുകളകകൊണ്ട് വീഞ്ഞു കുടിക്കയില്ല; പഴം ശേഖരിക്കയുമില്ല.</verse>
				<verse number="40">ഒലിവുവൃക്ഷങ്ങള്‍ നിന്‍റെ നാട്ടിലൊക്കെയും ഉണ്ടാകും; എങ്കിലും നീ എണ്ണ തേക്കയില്ല; അതിന്‍റെ പിഞ്ചു പൊഴിഞ്ഞുപോകും.</verse>
				<verse number="41">നീ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കും; എങ്കിലും അവര്‍ നിനക്ക് ഇരിക്കയില്ല; അവര്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും.</verse>
				<verse number="42">നിന്‍റെ വൃക്ഷങ്ങളും നിന്‍റെ ഭൂമിയുടെ ഫലവും എല്ലാം പുഴു തിന്നുകളയും.</verse>
				<verse number="43">നിന്‍റെ ഇടയിലുള്ള പരദേശി നിനക്കുമീതെ ഉയര്‍ന്നുയര്‍ന്നു വരും; നീയോ താണുതാണുപോകും.</verse>
				<verse number="44">അവര്‍ നിനക്കു വായ്പ തരും; അവനു വായ്പ കൊടുപ്പാന്‍ നിനക്ക് ഉണ്ടാകയില്ല; അവന്‍ തലയും നീ വാലുമായിരിക്കും.</verse>
				<verse number="45">നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് അവന്‍ നിന്നോടു കല്പിച്ചിട്ടുള്ള കല്പനകളും ചട്ടങ്ങളും പ്രമാണിച്ചു നടക്കായ്കകൊണ്ട് ഈ ശാപമൊക്കെയും നിന്‍റെമേൽ വരികയും നീ നശിക്കുംവരെ നിന്നെ പിന്തുടര്‍ന്നു പിടിക്കയും ചെയ്യും.</verse>
				<verse number="46">അവ ഒരടയാളവും അദ്ഭുതവുമായി നിന്നോടും നിന്‍റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.</verse>
				<verse number="47">സകല വസ്തുക്കളുടെയും സമൃദ്ധി ഹേതുവായിട്ടു നിന്‍റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടും കൂടെ സേവിക്കായ്കകൊണ്ടു</verse>
				<verse number="48">യഹോവ നിന്‍റെ നേരേ അയയ്ക്കുന്ന ശത്രുക്കളെ നീ വിശപ്പോടും ദാഹത്തോടും നഗ്നതയോടും എല്ലാ ഞെരുക്കത്തോടുംകൂടെ സേവിക്കും; നിന്നെ നശിപ്പിക്കുംവരെ അവന്‍ നിന്‍റെ കഴുത്തിൽ ഒരു ഇരുമ്പുനുകം വയ്ക്കും.</verse>
				<verse number="49">യഹോവ ദൂരത്തുനിന്ന്, ഭൂമിയുടെ അറുതിയിൽനിന്ന്, ഒരു ജാതിയെ കഴുകന്‍ പറന്നു വരുന്നതുപോലെ നിന്‍റെമേൽ വരുത്തും. അവര്‍ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;</verse>
				<verse number="50">വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.</verse>
				<verse number="51">നീ നശിക്കുംവരെ അവര്‍ നിന്‍റെ മൃഗഫലവും നിന്‍റെ കൃഷിഫലവും തിന്നും; അവര്‍ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വീഞ്ഞോ എണ്ണയോ നിന്‍റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.</verse>
				<verse number="52">നിന്‍റെ ദേശത്ത് എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകള്‍ വീഴുംവരെ അവര്‍ നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്‍റെ ദൈവമായ യഹോവ നിനക്കു തന്ന നിന്‍റെ ദേശത്ത് എല്ലാടവുമുള്ള നിന്‍റെ എല്ലാ പട്ടണങ്ങളിലും അവര്‍ നിന്നെ നിരോധിക്കും.</verse>
				<verse number="53">ശത്രു നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും നിന്‍റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നിന്‍റെ ഗര്‍ഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ തിന്നും;</verse>
				<verse number="54">നിന്‍റെ മധ്യേ മൃദുശരീരിയും മഹാസുഖഭോഗിയും ആയിരിക്കുന്ന മനുഷ്യന്‍ തന്‍റെ സഹോദരനോടും തന്‍റെ മാര്‍വിടത്തിലെ ഭാര്യയോടും തനിക്കു ശേഷിക്കുന്ന മക്കളോടും ലുബ്ധനായി</verse>
				<verse number="55">അവരിൽ ആര്‍ക്കും താന്‍ തിന്നുന്ന തന്‍റെ മക്കളുടെ മാംസത്തിൽ ഒട്ടും കൊടുക്കയില്ല; ശത്രു നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും അവന് ഒന്നും ശേഷിച്ചിരിക്കയില്ല.</verse>
				<verse number="56">ദേഹമാര്‍ദവംകൊണ്ടും കോമളത്തംകൊണ്ടും തന്‍റെ ഉള്ളങ്കാൽ നിലത്തു വയ്പാന്‍ മടിക്കുന്ന തന്വംഗിയും സുഖഭോഗിനിയുമായ സ്ത്രീ തന്‍റെ മാര്‍വിടത്തിലെ ഭര്‍ത്താവിനും തന്‍റെ മകനും മകള്‍ക്കും തന്‍റെ കാലുകളുടെ ഇടയിൽനിന്നു പുറപ്പെടുന്ന മറുപിള്ളയെയും താന്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും കൊടുക്കാതവണ്ണം</verse>
				<verse number="57">ലുബ്ധയായി ശത്രു നിന്‍റെ പട്ടണങ്ങളിൽ നിന്നെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും സകല വസ്തുക്കളുടെയും ദുര്‍ലഭത്വംനിമിത്തം അവള്‍ അവരെ രഹസ്യമായി തിന്നും.</verse>
				<verse number="58">നിന്‍റെ ദൈവമായ യഹോവ എന്ന മഹത്തും ഭയങ്കരവുമായ നാമത്തെ നീ ഭയപ്പെട്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ഈ ന്യായപ്രമാണത്തിലെ സകല വചനങ്ങളും പ്രമാണിച്ചനുസരിച്ചു നടക്കാഞ്ഞാൽ</verse>
				<verse number="59">യഹോവ നിന്‍റെമേലും നിന്‍റെ സന്തതിയുടെമേലും നീണ്ടുനില്ക്കുന്ന അപൂര്‍വമായ മഹാബാധകളും നീണ്ടുനില്ക്കുന്ന വല്ലാത്ത രോഗങ്ങളും വരുത്തും.</verse>
				<verse number="60">നീ പേടിക്കുന്ന മിസ്രയീമിലെ വ്യാധികളൊക്കെയും അവന്‍ നിന്‍റെമേൽ വരുത്തും; അവ നിന്നെ പറ്റിപ്പിടിക്കും.</verse>
				<verse number="61">ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിട്ടില്ലാത്ത സകല രോഗവും ബാധയുംകൂടെ നീ നശിക്കുംവരെ യഹോവ നിന്‍റെമേൽ വരുത്തിക്കൊണ്ടിരിക്കും.</verse>
				<verse number="62">ആകാശത്തിലെ നക്ഷത്രംപോലെ പെരുകിയിരുന്ന നിങ്ങള്‍ നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേള്‍ക്കായ്കകൊണ്ട് ചുരുക്കം പേരായി ശേഷിക്കും.</verse>
				<verse number="63">നിങ്ങള്‍ക്കു ഗുണം ചെയ്‍വാനും നിങ്ങളെ വര്‍ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെതന്നെ നിങ്ങളെ നശിപ്പിപ്പാനും നിര്‍മ്മൂലമാക്കുവാനും യഹോവ പ്രസാദിച്ച്, നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തുനിന്ന് നിങ്ങളെ പറിച്ചുകളയും.</verse>
				<verse number="64">യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ സര്‍വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്‍റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.</verse>
				<verse number="65">ആ ജാതികളുടെ ഇടയിൽ നിനക്ക് സ്വസ്ഥത കിട്ടുകയില്ല; നിന്‍റെ കാലിനു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്ക് വിറയ്ക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.</verse>
				<verse number="66">നിന്‍റെ ജീവന്‍ നിന്‍റെ മുമ്പിൽ തൂങ്ങിയിരിക്കും; രാവും പകലും നീ പേടിച്ചു പാര്‍ക്കും; പ്രാണഭയം നിന്നെ വിട്ടുമാറുകയില്ല.</verse>
				<verse number="67">നിന്‍റെ ഹൃദയത്തിൽ നീ പേടിച്ചുകൊണ്ടിരിക്കുന്ന പേടിനിമിത്തവും നീ കണ്ണാലെ കാണുന്ന കാഴ്ചനിമിത്തവും നേരം വെളുക്കുമ്പോള്‍: സന്ധ്യ ആയെങ്കിൽ കൊള്ളായിരുന്നു എന്നും സന്ധ്യാകാലത്ത്: നേരം വെളുത്തെങ്കിൽ കൊള്ളായിരുന്നു എന്നും നീ പറയും.</verse>
				<verse number="68">നീ ഇനി കാണുകയില്ല എന്നു ഞാന്‍ നിന്നോടു പറഞ്ഞ വഴിയായി യഹോവ നിന്നെ കപ്പൽ കയറ്റി മിസ്രയീമിലേക്കു മടക്കിക്കൊണ്ടുപോകും; അവിടെ നിങ്ങളെ ശത്രുക്കള്‍ക്ക് അടിയാരും അടിയാട്ടികളുമായി വില്പാന്‍ നിര്‍ത്തും; എന്നാൽ നിങ്ങളെ വാങ്ങുവാന്‍ ആരും ഉണ്ടാകയില്ല.</verse>
				<verse number="69">ഹോറേബിൽവച്ച് യിസ്രായേൽമക്കളോടു ചെയ്ത നിയമത്തിനും പുറമേ മോവാബുദേശത്തുവച്ച് അവരോടു ചെയ്‍വാന്‍ യഹോവ മോശെയോടു കല്പിച്ച നിയമത്തിന്‍റെ വചനങ്ങള്‍ ഇവതന്നെ.</verse>
			</chapter>
			<chapter number="29">
				<verse number="1">മോശെ എല്ലാ യിസ്രായേലിനെയും വിളിച്ചുകൂട്ടി പറഞ്ഞത് എന്തെന്നാൽ: യഹോവ മിസ്രയീംദേശത്തുവച്ച് നിങ്ങള്‍ കാണ്‍കെ ഫറവോനോടും അവന്‍റെ സകല ഭൃത്യന്മാരോടും അവന്‍റെ സര്‍വദേശത്തോടും ചെയ്തതൊക്കെയും നിങ്ങള്‍ കണ്ടുവല്ലോ;</verse>
				<verse number="2">നിങ്ങള്‍ കണ്ണാലെ കണ്ട വലിയ പരീക്ഷകളും അടയാളങ്ങളും മഹാദ്ഭുതങ്ങളുംതന്നെ.</verse>
				<verse number="3">എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേള്‍ക്കുന്ന ചെവിയും യഹോവ നിങ്ങള്‍ക്ക് ഇന്നുവരെയും തന്നിട്ടില്ല.</verse>
				<verse number="4">ഞാന്‍ നാല്പതു സംവത്സരം നിങ്ങളെ മരുഭൂമിയിൽ നടത്തി; നിങ്ങള്‍ ഉടുത്തിരുന്ന വസ്ത്രം ജീര്‍ണിച്ചിട്ടില്ല; കാലിലെ ചെരുപ്പ് പഴകിയിട്ടുമില്ല.</verse>
				<verse number="5">യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം എന്ന് നിങ്ങള്‍ അറിയേണ്ടതിന് നിങ്ങള്‍ അപ്പം തിന്നിട്ടില്ല, വീഞ്ഞും മദ്യവും കുടിച്ചിട്ടുമില്ല.</verse>
				<verse number="6">നിങ്ങള്‍ ഈ സ്ഥലത്തു വന്നപ്പോള്‍ ഹെശ്ബോന്‍രാജാവായ സീഹോനും ബാശാന്‍രാജാവായ ഓഗും നമ്മുടെ നേരേ യുദ്ധത്തിനു പുറപ്പെട്ടുവന്നു.</verse>
				<verse number="7">എന്നാറെ നാം അവരെ തോല്പിച്ച്, അവരുടെ രാജ്യം പിടിച്ച് രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.</verse>
				<verse number="8">ആകയാൽ നിങ്ങള്‍ ചെയ്യുന്നതൊക്കെയും സാധിക്കേണ്ടതിന് ഈ നിയമത്തിന്‍റെ വചനങ്ങളെ പ്രമാണിച്ച് നടപ്പിന്‍.</verse>
				<verse number="9">ഇന്ന് നിങ്ങളുടെ ഗോത്രത്തലവന്മാരും മൂപ്പന്മാരും പ്രമാണികളും യിസ്രായേൽപുരുഷന്മാരൊക്കെയും തന്നെ.</verse>
				<verse number="10">നിങ്ങളുടെ കുഞ്ഞുങ്ങള്‍, ഭാര്യമാര്‍, നിന്‍റെ പാളയത്തിൽ വിറകു കീറുകയും വെള്ളം കോരുകയും ചെയ്യുന്ന പരദേശി എന്നിങ്ങനെ</verse>
				<verse number="11">എല്ലാവരും നിന്‍റെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തതുപോലെയും അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്ന നിന്‍റെ പിതാക്കന്മാരോട് അവന്‍ സത്യം ചെയ്തതുപോലെയും ഇന്നു നിന്നെ തനിക്ക് ജനമാക്കേണ്ടതിനും താന്‍ നിനക്കു ദൈവമായിരിക്കേണ്ടതിനും</verse>
				<verse number="12">നിന്‍റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാന്‍ അവന്‍റെ സന്നിധിയിൽ നില്ക്കുന്നു.</verse>
				<verse number="13">ഞാന്‍ ഈ നിയമവും സത്യബന്ധവും ചെയ്യുന്നത് നിങ്ങളോടു മാത്രമല്ല,</verse>
				<verse number="14">ഇന്ന് നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്ന് ഇവിടെ നമ്മോടുകൂടെ ഇല്ലാത്തവരോടും തന്നെ.</verse>
				<verse number="15">നാം മിസ്രയീംദേശത്ത് എങ്ങനെ പാര്‍ത്തു എന്നും നിങ്ങള്‍ കടന്നുപോകുന്ന ജാതികളുടെ നടുവിൽക്കൂടി എങ്ങനെ കടന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="16">അവരുടെ മ്ലേച്ഛതകളും അവരുടെ ഇടയിൽ മരവും കല്ലും വെള്ളിയും പൊന്നും കൊണ്ടുള്ള വിഗ്രഹങ്ങളും നിങ്ങള്‍ കണ്ടിട്ടുണ്ട്.</verse>
				<verse number="17">ആ ജാതികളുടെ ദേവന്മാരെ ചെന്നു സേവിക്കേണ്ടതിന് ഇന്നു നമ്മുടെ ദൈവമായ യഹോവയെ വിട്ടുമാറുവാന്‍ മനസ്സുള്ള യാതൊരു പുരുഷനും സ്ത്രീയും യാതൊരു കുലവും ഗോത്രവും നിങ്ങളിൽ ഉണ്ടാകരുത്; നഞ്ചും കയ്പുമുള്ള ഫലം കായിക്കുന്ന യാതൊരു വേരും അരുത്.</verse>
				<verse number="18">അങ്ങനെയുള്ളവന്‍ ഈ ശാപവചനങ്ങളെ കേള്‍ക്കുമ്പോള്‍: വരണ്ടതും നനവുള്ളതും ഒരുപോലെ നശിക്കേണ്ടതിന് ഞാന്‍ എന്‍റെ ഹൃദയത്തിന്‍റെ കാഠിന്യപ്രകാരം നടന്നാലും എനിക്കു സുഖം ഉണ്ടാകുമെന്നു പറഞ്ഞ് തന്‍റെ ഹൃദയത്തിൽ തന്നെത്താന്‍ അനുഗ്രഹിക്കും.</verse>
				<verse number="19">അവനോടു ക്ഷമിപ്പാന്‍ യഹോവയ്ക്ക് മനസ്സുവരാതെ യഹോവയുടെ കോപവും തീക്ഷ്ണതയും ആ മനുഷ്യന്‍റെ നേരേ ജ്വലിക്കും; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപമൊക്കെയും അവന്‍റെമേൽ വരും; യഹോവ ആകാശത്തിന്‍കീഴിൽനിന്ന് അവന്‍റെ നാമം മായിച്ചുകളയും.</verse>
				<verse number="20">ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിലെ സകല ശാപങ്ങള്‍ക്കും തക്കവണ്ണം യഹോവ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിൽനിന്നും അവനെ ദോഷത്തിനായി വേര്‍തിരിക്കും.</verse>
				<verse number="21">നിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും</verse>
				<verse number="22">യഹോവ തന്‍റെ കോപത്തിലും ക്രോധത്തിലും സൊദോം, ഗൊമോറാ, അദ്മാ, സെബോയീം എന്നീ പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളയ്ക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോള്‍</verse>
				<verse number="23">യഹോവ ഈ ദേശത്തോട് ഇങ്ങനെ ചെയ്തത് എന്ത്? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്ത് എന്ന് സകല ജാതികളും ചോദിക്കും.</verse>
				<verse number="24">അതിനുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോള്‍ അവരോടു ചെയ്തിരുന്ന നിയമം അവര്‍ ഉപേക്ഷിച്ചു;</verse>
				<verse number="25">തങ്ങള്‍ അറികയോ തങ്ങള്‍ക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവര്‍ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.</verse>
				<verse number="26">അതുകൊണ്ട് ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപമൊക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാന്‍ തക്കവണ്ണം യഹോവയുടെ കോപം അതിന്‍റെ നേരേ ജ്വലിച്ചു.</verse>
				<verse number="27">യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.</verse>
				<verse number="28">മറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളവയത്രേ; വെളിപ്പെട്ടിരിക്കുന്നവയോ നാം ഈ ന്യായപ്രമാണത്തിന്‍റെ സകല വചനങ്ങളും അനുസരിച്ചുനടക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കള്‍ക്കും ഉള്ളവയാകുന്നു.</verse>
			</chapter>
			<chapter number="30">
				<verse number="1">ഞാന്‍ നിന്‍റെ മുമ്പിൽ വച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങളൊക്കെയും നിന്‍റെമേൽ നിവൃത്തിയായി വന്നിട്ട് നിന്‍റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവച്ച് നീ അവയെ നിന്‍റെ ഹൃദയത്തിൽ ഓര്‍ത്ത്</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്‍റെ മക്കളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ, ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്നതുപോലെയൊക്കെയും അവന്‍റെ വാക്കു കേട്ടനുസരിച്ചാൽ</verse>
				<verse number="3">നിന്‍റെ ദൈവമായ യഹോവ നിന്‍റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞ് നിങ്കലേക്കു തിരികയും നിന്‍റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകല ജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.</verse>
				<verse number="4">നിനക്കുള്ളവര്‍ ആകാശത്തിന്‍റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്‍റെ ദൈവമായ യഹോവ അവിടെനിന്ന് നിന്നെ കൂട്ടിച്ചേര്‍ക്കും; അവിടെനിന്ന് അവന്‍ നിന്നെ കൊണ്ടുവരും.</verse>
				<verse number="5">നിന്‍റെ പിതാക്കന്മാര്‍ക്ക് കൈവശമായിരുന്ന ദേശത്തേക്കു നിന്‍റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവന്‍ നിനക്കു ഗുണം ചെയ്ത് നിന്‍റെ പിതാക്കന്മാരെക്കാള്‍ നിന്നെ വര്‍ധിപ്പിക്കും.</verse>
				<verse number="6">നീ ജീവിച്ചിരിക്കേണ്ടതിന് നിന്‍റെ ദൈവമായ യഹോവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിപ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവ നിന്‍റെ ഹൃദയവും നിന്‍റെ സന്തതിയുടെ ഹൃദയവും പരിച്ഛേദന ചെയ്യും.</verse>
				<verse number="7">ഈ ശാപങ്ങളെയൊക്കെയും നിന്‍റെ ദൈവമായ യഹോവ നിന്‍റെ ശത്രുക്കളുടെ മേലും നിന്നെ പകച്ച് ഉപദ്രവിക്കുന്നവരുടെ മേലും വരുത്തും.</verse>
				<verse number="8">നീ മനസ്സു തിരിഞ്ഞ് യഹോവയുടെ വാക്കു കേട്ട് ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന അവന്‍റെ സകല കല്പനകളും അനുസരിച്ചു നടക്കയും</verse>
				<verse number="9">നിന്‍റെ ദൈവമായ യഹോവ നിന്‍റെ കൈകളുടെ സകല പ്രവൃത്തിയിലും നിന്‍റെ ഗര്‍ഭഫലത്തിലും മൃഗഫലത്തിലും കൃഷിഫലത്തിലും നിനക്ക് നന്മയ്ക്കായി അഭിവൃദ്ധി നല്കുകയും ചെയ്യും.</verse>
				<verse number="10">നിന്‍റെ ദൈവമായ യഹോവയുടെ വാക്കു കേട്ട് ഈ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്ന അവന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കയും നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ തിരികയും ചെയ്താൽ യഹോവ നിന്‍റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിലും നന്മയ്ക്കായിട്ടു വീണ്ടും പ്രസാദിക്കും.</verse>
				<verse number="11">ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്ന ഈ കല്പന നിനക്ക് പ്രയാസമുള്ളതല്ല, ദൂരമായുള്ളതുമല്ല.</verse>
				<verse number="12">ഞങ്ങള്‍ കേട്ട് അനുസരിക്കേണ്ടതിന് ആര്‍ സ്വര്‍ഗത്തിൽ കയറി കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അതു സ്വര്‍ഗത്തിലല്ല;</verse>
				<verse number="13">ഞങ്ങള്‍ കേട്ട് അനുസരിക്കേണ്ടതിന് ആര്‍ സമുദ്രം കടന്ന് കൊണ്ടുവന്നു തരും എന്നു പറയത്തക്കവണ്ണം അത് സമുദ്രത്തിനക്കരെയുമല്ല;</verse>
				<verse number="14">നീ അനുസരിപ്പാന്‍ തക്കവണ്ണം, വചനം നിനക്ക് ഏറ്റവും സമീപത്ത്, നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലുംതന്നെ ഇരിക്കുന്നു.</verse>
				<verse number="15">ഇതാ, ഞാന്‍ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്‍റെ മുമ്പിൽ വച്ചിരിക്കുന്നു.</verse>
				<verse number="16">എങ്ങനെയെന്നാൽ നീ ജീവിച്ചിരുന്നു പെരുകുകയും നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്ത് നിന്‍റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കയും ചെയ്യേണ്ടതിന് നിന്‍റെ ദൈവമായ യഹോവയെ സ്നേഹിപ്പാനും അവന്‍റെ വഴികളിൽ നടപ്പാനും അവന്‍റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും ഞാന്‍ ഇന്നു നിന്നോട് ആജ്ഞാപിക്കുന്നു.</verse>
				<verse number="17">എന്നാൽ നീ അനുസരിക്കാതെ നിന്‍റെ ഹൃദയം മറികയും നീ വശീകരിക്കപ്പെട്ട് അന്യദൈവങ്ങളെ നമസ്കരിച്ച് സേവിക്കയും ചെയ്താൽ</verse>
				<verse number="18">നീ യോര്‍ദ്ദാന്‍ കടന്ന് കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്ത് ദീര്‍ഘായുസ്സോടിരിക്കാതെ നിശ്ചയമായിട്ടു നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളെ അറിയിക്കുന്നു.</verse>
				<verse number="19">ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു എന്നതിന് ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷിവയ്ക്കുന്നു; അതുകൊണ്ട് നീയും നിന്‍റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും</verse>
				<verse number="20">യഹോവ നിന്‍റെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്ന് സത്യം ചെയ്ത ദേശത്ത് നീ പാര്‍പ്പാന്‍ തക്കവണ്ണം നിന്‍റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേര്‍ന്നിരിക്കയും ചെയ്യേണ്ടതിനും ജീവനെ തിരഞ്ഞെടുത്തുകൊള്‍ക; അതല്ലോ നിനക്ക് ജീവനും ദീര്‍ഘായുസ്സും ആകുന്നു.</verse>
			</chapter>
			<chapter number="31">
				<verse number="1">മോശെ ചെന്ന് ഈ വചനങ്ങള്‍ എല്ലാ യിസ്രായേലിനെയും കേള്‍പ്പിച്ചു.</verse>
				<verse number="2">പിന്നെ അവരോടു പറഞ്ഞതെന്തെന്നാൽ: എനിക്ക് ഇപ്പോള്‍ നൂറ്റിയിരുപതു വയസ്സായി; ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോട്: ഈ യോര്‍ദ്ദാന്‍ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ട്.</verse>
				<verse number="3">നിന്‍റെ ദൈവമായ യഹോവതന്നെ നിനക്കു മുമ്പായി കടന്നുപോകും; ഈ ജാതികളെ അവന്‍ നിന്‍റെ മുമ്പിൽനിന്നു നശിപ്പിക്കയും നീ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും; യഹോവ അരുളിച്ചെയ്തതുപോലെ യോശുവ നിനക്കു നായകനായി കടന്നുപോകും.</verse>
				<verse number="4">താന്‍ സംഹരിച്ചുകളഞ്ഞ അമോര്യരാജാക്കന്മാരായ സീഹോനോടും ഓഗിനോടും അവരുടെ ദേശത്തോടും ചെയ്തതുപോലെ യഹോവ ഇവരോടും ചെയ്യും.</verse>
				<verse number="5">യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏല്പിക്കും; ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള കല്പനപ്രകാരമൊക്കെയും നിങ്ങള്‍ അവരോടു ചെയ്യേണം.</verse>
				<verse number="6">ബലവും ധൈര്യവുമുള്ളവരായിരിപ്പിന്‍; അവരെ പേടിക്കരുത്, ഭ്രമിക്കയുമരുത്; നിന്‍റെ ദൈവമായ യഹോവതന്നെ നിന്നോടുകൂടെ പോരുന്നു; അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല.</verse>
				<verse number="7">പിന്നെ മോശെ യോശുവയെ വിളിച്ച് എല്ലാ യിസ്രായേലും കാണ്‍കെ അവനോടു പറഞ്ഞത് എന്തെന്നാൽ: ബലവും ധൈര്യവുമുള്ളവനായിരിക്ക; യഹോവ ഈ ജനത്തിനു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്കു നീ അവരോടുകൂടെ ചെല്ലും; അതിനെ അവര്‍ക്കു വിഭാഗിച്ചു കൊടുക്കും.</verse>
				<verse number="8">യഹോവതന്നെ നിനക്കു മുമ്പായി നടക്കുന്നു; അവന്‍ നിന്നോടുകൂടെ ഇരിക്കും; നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല; നീ പേടിക്കരുത്, ഭ്രമിക്കുകയുമരുത്.</verse>
				<verse number="9">അനന്തരം മോശെ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും യിസ്രായേലിന്‍റെ എല്ലാ മൂപ്പന്മാരെയും ഏല്പിച്ച്</verse>
				<verse number="10">മോശെ അവരോടു കല്പിച്ചത് എന്തെന്നാൽ: ഏഴേഴു സംവത്സരം കൂടുമ്പോള്‍ ഉള്ള വിമോചനസംവത്സരത്തിലെ കൂടാരപ്പെരുന്നാളിൽ</verse>
				<verse number="11">യിസ്രായേൽ മുഴുവനും നിന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അവന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു വരുമ്പോള്‍ ഈ ന്യായപ്രമാണം എല്ലാ യിസ്രായേല്യരും കേള്‍ക്കെ അവരുടെ മുമ്പാകെ വായിക്കേണം.</verse>
				<verse number="12">പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്‍റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ച് നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ട് ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിനും</verse>
				<verse number="13">അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കള്‍ കേള്‍ക്കേണ്ടതിനും നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്നു കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്ത് നിങ്ങളുടെ ആയുഷ്കാലമൊക്കെയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിനും ജനത്തെ വിളിച്ചുകൂട്ടേണം.</verse>
				<verse number="14">അനന്തരം യഹോവ മോശെയോട്: നീ മരിപ്പാനുള്ള സമയം അടുത്തിരിക്കുന്നു; ഞാന്‍ യോശുവയ്ക്കു കല്പന കൊടുക്കേണ്ടതിന് അവനെ വിളിച്ച് നിങ്ങള്‍ സമാഗമനകൂടാരത്തിങ്കൽ വന്നുനില്പിന്‍ എന്നു കല്പിച്ചു. അങ്ങനെ മോശെയും യോശുവയും ചെന്ന് സമാഗമനകൂടാരത്തിങ്കൽ നിന്നു.</verse>
				<verse number="15">അപ്പോള്‍ യഹോവ മേഘസ്തംഭത്തിൽ കൂടാരത്തിങ്കൽ പ്രത്യക്ഷനായി; മേഘസ്തംഭം കൂടാരവാതിലിനു മീതെ നിന്നു.</verse>
				<verse number="16">യഹോവ മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ നിന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കും; എന്നാൽ ഈ ജനം പാര്‍പ്പാന്‍ ചെല്ലുന്ന ദേശത്തിലെ നിവാസികളുടെ അന്യദൈവങ്ങളെ പിന്‍ചെന്ന് പരസംഗം ചെയ്കയും എന്നെ ഉപേക്ഷിച്ച് ഞാന്‍ അവരോടു ചെയ്തിട്ടുള്ള എന്‍റെ നിയമം ലംഘിക്കയും ചെയ്യും.</verse>
				<verse number="17">എന്‍റെ കോപം അവരുടെ നേരേ ജ്വലിച്ചിട്ട് ഞാന്‍ അവരെ ഉപേക്ഷിക്കയും എന്‍റെ മുഖം അവര്‍ക്കു മറയ്ക്കയും ചെയ്യും; അവര്‍ നാശത്തിനിരയായിത്തീരും; അനേകം അനര്‍ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കു ഭവിക്കും; നമ്മുടെ ദൈവം നമ്മുടെ ഇടയിൽ ഇല്ലായ്കകൊണ്ടല്ലയോ ഈ അനര്‍ഥങ്ങള്‍ നമുക്കു ഭവിച്ചത് എന്ന് അവര്‍ അന്നു പറയും.</verse>
				<verse number="18">എങ്കിലും അവര്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് ചെയ്തിട്ടുള്ള സകല ദോഷവും നിമിത്തം ഞാന്‍ അന്ന് എന്‍റെ മുഖം മറച്ചുകളയും.</verse>
				<verse number="19">ആകയാൽ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിക്ക; യിസ്രായേൽമക്കളുടെ നേരേ ഈ പാട്ട് എനിക്കു സാക്ഷിയായിരിക്കേണ്ടതിന് അത് അവര്‍ക്ക് വായ്പാഠമാക്കികൊടുക്കുക.</verse>
				<verse number="20">ഞാന്‍ അവരുടെ പിതാക്കന്മാരോട് സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്ത് അവരെ എത്തിച്ചശേഷം അവര്‍ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോള്‍ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞ് അവയെ സേവിക്കയും എന്‍റെ നിയമം ലംഘിച്ച് എന്നെ കോപിപ്പിക്കയും ചെയ്യും.</verse>
				<verse number="21">എന്നാൽ അനേകം അനര്‍ഥങ്ങളും കഷ്ടങ്ങളും അവര്‍ക്കു ഭവിക്കുമ്പോള്‍ അവരുടെ സന്തതിയുടെ വായിൽനിന്നു മറന്നുപോകാത്ത ഈ പാട്ട് അവരുടെ നേരേ സാക്ഷ്യം പറയും; ഞാന്‍ സത്യം ചെയ്ത ദേശത്ത് അവരെ എത്തിക്കുംമുമ്പേ ഇന്നുതന്നെ അവര്‍ക്കുള്ള നിരൂപണങ്ങളെ ഞാന്‍ അറിയുന്നു.</verse>
				<verse number="22">ആകയാൽ മോശെ അന്നുതന്നെ ഈ പാട്ട് എഴുതി യിസ്രായേൽമക്കളെ പഠിപ്പിച്ചു.</verse>
				<verse number="23">പിന്നെ അവന്‍ നൂന്‍റെ മകനായ യോശുവയോട്: ബലവും ധൈര്യവുമുള്ളവനായിരിക്ക; ഞാന്‍ യിസ്രായേൽമക്കളോടു സത്യം ചെയ്ത ദേശത്ത് നീ അവരെ എത്തിക്കും; ഞാന്‍ നിന്നോടുകൂടെ ഇരിക്കും എന്നരുളിച്ചെയ്തു.</verse>
				<verse number="24">മോശെ ഈ ന്യായപ്രമാണത്തിലെ വചനങ്ങള്‍ മുഴുവനും ഒരു പുസ്തകത്തിൽ എഴുതിത്തീര്‍ന്നപ്പോള്‍</verse>
				<verse number="25">യഹോവയുടെ നിയമപെട്ടകം ചുമക്കുന്ന ലേവ്യരോട് കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="26">ഈ ന്യായപ്രമാണപുസ്തകം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തിനരികെ വയ്പിന്‍; അവിടെ അത് നിന്‍റെ നേരേ സാക്ഷിയായിരിക്കും.</verse>
				<verse number="27">നിന്‍റെ മത്സരസ്വഭാവവും ദുശ്ശാഠ്യവും എനിക്ക് അറിയാം; ഇതാ, ഇന്നു ഞാന്‍ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോള്‍തന്നെ നിങ്ങള്‍ യഹോവയോടു മത്സരികളായിരിക്കുന്നുവല്ലോ? എന്‍റെ മരണശേഷം എത്ര അധികം?</verse>
				<verse number="28">നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്‍റെ അടുക്കൽ വിളിച്ചുകൂട്ടുവിന്‍; എന്നാൽ ഞാന്‍ ഈ വചനങ്ങള്‍ അവരെ പറഞ്ഞു കേള്‍പ്പിച്ച് അവരുടെ നേരേ ആകാശത്തെയും ഭൂമിയെയും സാക്ഷിവയ്ക്കും.</verse>
				<verse number="29">എന്‍റെ മരണശേഷം നിങ്ങള്‍ വഷളത്തം പ്രവര്‍ത്തിക്കും എന്നും ഞാന്‍ നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടു മാറിക്കളയും എന്നും എനിക്ക് അറിയാം; അങ്ങനെ നിങ്ങള്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്ത് നിങ്ങളുടെ പ്രവൃത്തികളാൽ അവനെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവികാലത്ത് നിങ്ങള്‍ക്ക് അനര്‍ഥം ഭവിക്കും.</verse>
				<verse number="30">അങ്ങനെ മോശെ യിസ്രായേലിന്‍റെ സര്‍വസഭയെയും ഈ പാട്ടിന്‍റെ വചനങ്ങളൊക്കെയും ചൊല്ലി കേള്‍പ്പിച്ചു.</verse>
			</chapter>
			<chapter number="32">
				<verse number="1">ആകാശമേ, ചെവിതരിക; ഞാന്‍ സംസാരിക്കും; ഭൂമി എന്‍റെ വായിന്‍വാക്കുകളെ കേള്‍ക്കട്ടെ.</verse>
				<verse number="2">മഴപോലെ എന്‍റെ ഉപദേശം പൊഴിയും; എന്‍റെ വചനം മഞ്ഞുപോലെയും ഇളമ്പുല്ലിന്മേൽ പൊടിമഴപോലെയും സസ്യത്തിന്മേൽ മാരിപോലെയും ചൊരിയും.</verse>
				<verse number="3">ഞാന്‍ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിനു മഹത്ത്വം കൊടുപ്പീന്‍.</verse>
				<verse number="4">അവന്‍ പാറ; അവന്‍റെ പ്രവൃത്തി അത്യുത്തമം. അവന്‍റെ വഴികളൊക്കെയും ന്യായം; അവന്‍ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവന്‍; നീതിയും നേരുമുള്ളവന്‍തന്നെ.</verse>
				<verse number="5">അവര്‍ അവനോടു വഷളത്തം കാണിച്ചു: അവര്‍ അവന്‍റെ മക്കളല്ല, സ്വയകളങ്കമത്രേ; വക്രതയും കോട്ടവുമുള്ള തലമുറ.</verse>
				<verse number="6">ഭോഷത്തവും അജ്ഞാനവുമുള്ള ജനമേ, ഇങ്ങനെയോ നിങ്ങള്‍ യഹോവയ്ക്കു പകരം കൊടുക്കുന്നത്? അവനല്ലോ നിന്‍റെ പിതാവ്, നിന്‍റെ ഉടയവന്‍. അവനല്ലോ നിന്നെ സൃഷ്‍ടിക്കയും രക്ഷിക്കയും ചെയ്തവന്‍.</verse>
				<verse number="7">പൂര്‍വദിവസങ്ങളെ ഓര്‍ക്കുക: മുന്‍തലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്ക; നിന്‍റെ പിതാവിനോടു ചോദിക്ക, അവന്‍ അറിയിച്ചുതരും; നിന്‍റെ വൃദ്ധന്മാരോടു ചോദിക്ക, അവര്‍ പറഞ്ഞുതരും.</verse>
				<verse number="8">മഹോന്നതന്‍ ജാതികള്‍ക്ക് അവകാശം വിഭാഗിക്കയും മനുഷ്യപുത്രന്മാരെ വേര്‍പിരിക്കയും ചെയ്തപ്പോള്‍ അവന്‍ യിസ്രായേൽമക്കളുടെ എണ്ണത്തിനു തക്കവണ്ണം ജാതികളുടെ അതിര്‍ത്തികളെ നിശ്ചയിച്ചു.</verse>
				<verse number="9">യഹോവയുടെ അംശം അവന്‍റെ ജനവും യാക്കോബ് അവന്‍റെ അവകാശവും ആകുന്നു.</verse>
				<verse number="10">താന്‍ അവനെ മരുഭൂമിയിലും ഓളി കേള്‍ക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്‍മണിപോലെ അവനെ സൂക്ഷിച്ചു.</verse>
				<verse number="11">കഴുകന്‍ തന്‍റെ കൂട് അനക്കി കുഞ്ഞുങ്ങള്‍ക്കു മീതെ പറക്കുമ്പോലെ താന്‍ ചിറകു വിരിച്ച് അവനെ എടുത്ത് തന്‍റെ ചിറകിന്മേൽ അവനെ വഹിച്ചു.</verse>
				<verse number="12">യഹോവ തനിയേ അവനെ നടത്തി; അവനോടുകൂടെ അന്യദൈവം ഉണ്ടായിരുന്നില്ല.</verse>
				<verse number="13">അവന്‍ ഭൂമിയുടെ ഉന്നതങ്ങളിൽ അവനെ വാഹനമേറ്റി; നിലത്തെ അനുഭവംകൊണ്ട് അവന്‍ ഉപജീവിച്ചു. അവനെ പാറയിൽനിന്ന് തേനും തീക്കല്ലിൽനിന്ന് എണ്ണയും കുടിപ്പിച്ചു.</verse>
				<verse number="14">പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിന്‍കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിന്‍കാമ്പിനെയും അവനു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.</verse>
				<verse number="15">യെശൂരൂനോ പുഷ്‍ടിവച്ച് ഉതച്ചു; നീ പുഷ്‍ടിവച്ച് കനത്തു തടിച്ചിരിക്കുന്നു. തന്നെ ഉണ്ടാക്കിയ ദൈവത്തെ അവന്‍ ത്യജിച്ചു തന്‍റെ രക്ഷയുടെ പാറയെ നിരസിച്ചു.</verse>
				<verse number="16">അവര്‍ അന്യദൈവങ്ങളാൽ അവനെ ക്രുദ്ധിപ്പിച്ചു, മ്ലേച്ഛതകളാൽ അവനെ കോപിപ്പിച്ചു.</verse>
				<verse number="17">അവര്‍ ദുര്‍ഭൂതങ്ങള്‍ക്ക്, ദൈവമല്ലാത്തവയ്ക്ക്, തങ്ങള്‍ അറിയാത്ത ദേവന്മാര്‍ക്കു ബലികഴിച്ചു; അവരുടെ പിതാക്കന്മാര്‍ അവയെ ഭജിച്ചിട്ടില്ല, അവ നൂതനമായി ഉദ്ഭവിച്ച നവീനമൂര്‍ത്തികള്‍ അത്രേ.</verse>
				<verse number="18">നിന്നെ ജനിപ്പിച്ച പാറയെ നീ വിസ്മരിച്ചു നിന്നെ ഉല്പാദിപ്പിച്ച ദൈവത്തെ മറന്നുകളഞ്ഞു.</verse>
				<verse number="19">യഹോവ കണ്ട് അവരെ തള്ളിക്കളഞ്ഞു; തന്‍റെ പുത്രീപുത്രന്മാരോടുള്ള നീരസത്താൽ തന്നെ.</verse>
				<verse number="20">അവന്‍ അരുളിച്ചെയ്തതു: ഞാന്‍ എന്‍റെ മുഖം അവര്‍ക്കു മറയ്ക്കും; അവരുടെ അന്തം എന്ത് എന്നു ഞാന്‍ നോക്കും. അവര്‍ വക്രതയുള്ള തലമുറ, നേരില്ലാത്ത മക്കള്‍.</verse>
				<verse number="21">ദൈവമല്ലാത്തതിനെക്കൊണ്ട് എനിക്ക് എരിവു വരുത്തി, മിഥ്യാമൂര്‍ത്തികളാൽ എന്നെ മുഷിപ്പിച്ചു. ഞാനും ജനമല്ലാത്തവരെക്കൊണ്ട് അവര്‍ക്ക് എരിവുവരുത്തും; മൂഢജാതിയെക്കൊണ്ട് അവരെ മുഷിപ്പിക്കും.</verse>
				<verse number="22">എന്‍റെ കോപത്താൽ തീ ജ്വലിച്ചു പാതാളത്തിന്‍റെ ആഴത്തോളം കത്തും; ഭൂമിയെയും അതിന്‍റെ അനുഭവത്തെയും ദഹിപ്പിച്ചു പര്‍വതങ്ങളുടെ അടിസ്ഥാനങ്ങളെ കരിച്ചുകളയും.</verse>
				<verse number="23">ഞാന്‍ അനര്‍ഥങ്ങള്‍ അവരുടെമേൽ കുന്നിക്കും; എന്‍റെ അസ്ത്രങ്ങള്‍ അവരുടെ നേരേ ചെലവിടും.</verse>
				<verse number="24">അവര്‍ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിനും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാന്‍ അവരുടെ ഇടയിൽ അയയ്ക്കും.</verse>
				<verse number="25">വീഥികളിൽ വാളും അറകളിൽ ഭീതിയും യുവാവിനെയും യുവതിയെയും ശിശുവിനെയും നരച്ചവനെയും സംഹരിക്കും.</verse>
				<verse number="26">ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തത് എന്ന് അവരുടെ വൈരികള്‍ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന്‍ ശങ്കിച്ചിരുന്നില്ലങ്കിൽ,</verse>
				<verse number="27">ഞാന്‍ അവരെ ഊതിക്കളഞ്ഞു, മനുഷ്യരിൽനിന്ന് അവരുടെ ഓര്‍മ ഇല്ലാതാക്കുമായിരുന്നു.</verse>
				<verse number="28">അവര്‍ ആലോചനയില്ലാത്ത ജാതി; അവര്‍ക്കു വിവേകബുദ്ധിയില്ല.</verse>
				<verse number="29">ഹാ, അവര്‍ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="30">അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരം പേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരം പേരെ ഓടിക്കുന്നതുമെങ്ങനെ?</verse>
				<verse number="31">അവരുടെ പാറ നമ്മുടെ പാറപോലെയല്ല, അതിനു നമ്മുടെ ശത്രുക്കള്‍തന്നെ സാക്ഷികള്‍.</verse>
				<verse number="32">അവരുടെ മുന്തിരിവള്ളി സൊദോംവള്ളിയിൽനിന്നും ഗൊമോറാനിലങ്ങളിൽനിന്നും ഉള്ളത്; അവരുടെ മുന്തിരിപ്പഴം നഞ്ചും മുന്തിരിക്കുല കയ്പുമാകുന്നു;</verse>
				<verse number="33">അവരുടെ വീഞ്ഞ് മഹാസര്‍പ്പത്തിന്‍ വിഷവും മൂര്‍ഖന്‍റെ കാളകൂടവും ആകുന്നു.</verse>
				<verse number="34">ഇത് എന്‍റെ അടുക്കൽ സംഗ്രഹിച്ചും എന്‍ ഭണ്ഡാരത്തിൽ മുദ്രയിട്ടും ഇരിക്കുന്നില്ലയോ?</verse>
				<verse number="35">അവരുടെ കാൽ വഴുതുംകാലത്തേക്കു പ്രതികാരവും പ്രതിഫലവും എന്‍റെ പക്കൽ ഉണ്ട്; അവരുടെ അനര്‍ഥദിവസം അടുത്തിരിക്കുന്നു; അവര്‍ക്കു ഭവിപ്പാനുള്ളതു ബദ്ധപ്പെടുന്നു.</verse>
				<verse number="36">യഹോവ തന്‍റെ ജനത്തെ ന്യായം വിധിക്കും; അവരുടെ ബലം ക്ഷയിച്ചുപോയി; ബദ്ധനും സ്വതന്ത്രനും ഇല്ലാതെയായിക്കണ്ടിട്ട് അവന്‍ സ്വദാസന്മാരെക്കുറിച്ച് അനുതപിക്കും.</verse>
				<verse number="37">അവരുടെ ബലികളുടെ മേദസ്സു തിന്നുകയും പാനീയബലിയുടെ വീഞ്ഞു കുടിക്കയും ചെയ്ത ദേവന്മാരും അവര്‍ ആശ്രയിച്ച പാറയും എവിടെ?</verse>
				<verse number="38">അവര്‍ എഴുന്നേറ്റ് നിങ്ങളെ സഹായിച്ചു നിങ്ങള്‍ക്കു ശരണമായിരിക്കട്ടെ എന്ന് അവന്‍ അരുളിച്ചെയ്യും.</verse>
				<verse number="39">ഞാന്‍, ഞാന്‍ മാത്രമേയുള്ളൂ; ഞാനല്ലാതെ ദൈവമില്ല എന്ന് ഇപ്പോള്‍ കണ്ടുകൊള്‍വിന്‍. ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുന്നു; ഞാന്‍ സൗഖ്യമാക്കുന്നു; എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവന്‍ ഇല്ല.</verse>
				<verse number="40">ഞാന്‍ ആകാശത്തേക്ക് കൈ ഉയര്‍ത്തി സത്യം ചെയ്യുന്നത്: നിത്യനായിരിക്കുന്ന എന്നാണ-</verse>
				<verse number="41">എന്‍റെ മിന്നലാം വാള്‍ ഞാന്‍ മൂര്‍ച്ചയാക്കി എന്‍ കൈ ന്യായവിധി തുടങ്ങുമ്പോള്‍, ഞാന്‍ ശത്രുക്കളിൽ പ്രതികാരം നടത്തും; എന്നെ ദ്വേഷിക്കുന്നവര്‍ക്കു പകരം വീട്ടും.</verse>
				<verse number="42">ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്ന് ഒലിക്കുന്നതിനാലും ഞാന്‍ എന്‍റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും; എന്‍റെ വാള്‍ മാംസം തിന്നുകയും ചെയ്യും.</verse>
				<verse number="43">ജാതികളേ, അവന്‍റെ ജനത്തോടുകൂടെ ഉല്ലസിപ്പിന്‍; അവന്‍ സ്വദാസന്മാരുടെ രക്തത്തിനു പ്രതികാരം ചെയ്യും; തന്‍റെ ശത്രുക്കളോട് അവന്‍ പകരം വീട്ടും; തന്‍റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തും.</verse>
				<verse number="44">അനന്തരം മോശെയും നൂന്‍റെ മകനായ യോശുവയും വന്ന് ഈ പാട്ടിന്‍റെ വചനങ്ങളൊക്കെയും ജനത്തെ ചൊല്ലിക്കേള്‍പ്പിച്ചു.</verse>
				<verse number="45">മോശെ ഈ സകല വചനങ്ങളും എല്ലാ യിസ്രായേലിനോടും സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ അവരോടു പറഞ്ഞത്:</verse>
				<verse number="46">ഈ ന്യായപ്രമാണത്തിലെ വചനങ്ങളൊക്കെയും പ്രമാണിച്ചുനടക്കേണ്ടതിനു നിങ്ങള്‍ നിങ്ങളുടെ മക്കളോടു കല്പിപ്പാന്‍ തക്കവണ്ണം ഞാന്‍ ഇന്നു നിങ്ങള്‍ക്കു സാക്ഷീകരിക്കുന്ന സകല വചനങ്ങളും മനസ്സിൽ വച്ചുകൊള്‍വിന്‍.</verse>
				<verse number="47">ഇതു നിങ്ങള്‍ക്കു വ്യര്‍ഥകാര്യമല്ല, നിങ്ങളുടെ ജീവന്‍ തന്നെ ആകുന്നു; നിങ്ങള്‍ കൈവശമാക്കേണ്ടതിന് യോര്‍ദ്ദാന്‍ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങള്‍ക്ക് ഇതിനാൽ ദീര്‍ഘായുസ്സുണ്ടാകും.</verse>
				<verse number="48">അന്നുതന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:</verse>
				<verse number="49">നീ യെരീഹോവിനെതിരേ മോവാബുദേശത്തുള്ള ഈ അബാരീംപര്‍വതത്തിൽ നെബോമലമുകളിൽ കയറി ഞാന്‍ യിസ്രായേൽമക്കള്‍ക്ക് അവകാശമായിക്കൊടുക്കുന്ന കനാന്‍ദേശത്തെ നോക്കിക്കാണ്‍ക.</verse>
				<verse number="50">നിന്‍റെ സഹോദരനായ അഹരോന്‍ ഹോര്‍പര്‍വതത്തിൽവച്ചു മരിച്ച് തന്‍റെ ജനത്തോടു ചേര്‍ന്നതുപോലെ നീ കയറുന്ന പര്‍വതത്തിൽവച്ച് നീയും മരിച്ചു നിന്‍റെ ജനത്തോടു ചേരും.</verse>
				<verse number="51">നിങ്ങള്‍ സീന്‍മരുഭൂമിയിൽ കാദേശിലെ കലഹജലത്തിങ്കൽ യിസ്രായേൽമക്കളുടെ മധ്യേവച്ച് എന്നോട് അകൃത്യം ചെയ്കകൊണ്ടും യിസ്രായേൽമക്കളുടെ മധ്യേവച്ച് എന്നെ ശുദ്ധീകരിക്കായ്കകൊണ്ടുംതന്നെ.</verse>
				<verse number="52">നീ ദേശത്തെ നിന്‍റെ മുമ്പിൽ കാണും; എങ്കിലും ഞാന്‍ യിസ്രായേൽമക്കള്‍ക്കു കൊടുക്കുന്ന ദേശത്ത് നീ കടക്കയില്ല.</verse>
			</chapter>
			<chapter number="33">
				<verse number="1">ദൈവപുരുഷനായ മോശെ തന്‍റെ മരണത്തിനു മുമ്പേ യിസ്രായേൽമക്കളെ അനുഗ്രഹിച്ച അനുഗ്രഹം ആവിത്:</verse>
				<verse number="2">അവന്‍ പറഞ്ഞതെന്തെന്നാൽ: യഹോവ സീനായിൽനിന്നു വന്നു, അവര്‍ക്കു സേയീരിൽനിന്ന് ഉദിച്ചു, പാരാന്‍പര്‍വതത്തിൽനിന്നു വിളങ്ങി; ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽനിന്നു വന്നു; അവര്‍ക്കുവേണ്ടി അഗ്നിമയമായൊരു പ്രമാണം അവന്‍റെ വലംകൈയിൽ ഉണ്ടായിരുന്നു.</verse>
				<verse number="3">അതേ, അവന്‍ ജനത്തെ സ്നേഹിക്കുന്നു; അവന്‍റെ സകല വിശുദ്ധന്മാരും തൃക്കൈയിൽ ഇരിക്കുന്നു. അവര്‍ തൃക്കാൽക്കൽ ഇരുന്നു; അവനിൽനിന്നു തിരുവചനങ്ങള്‍ പ്രാപിച്ചു.</verse>
				<verse number="4">യാക്കോബിന്‍റെ സഭയ്ക്ക് അവകാശമായി മോശെ നമുക്കു ന്യായപ്രമാണം കല്പിച്ചു തന്നു.</verse>
				<verse number="5">ജനത്തിന്‍റെ തലവന്മാരും യിസ്രായേൽഗോത്രങ്ങളും കൂടിയപ്പോള്‍ അവന്‍ യെശൂരൂനു രാജാവായിരുന്നു.</verse>
				<verse number="6">രൂബേന്‍ മരിക്കാതെ ജീവിച്ചിരിക്കട്ടെ; അവന്‍റെ പുരുഷന്മാര്‍ കുറയാതിരിക്കട്ടെ.</verse>
				<verse number="7">യെഹൂദായ്ക്കുള്ള അനുഗ്രഹമായിട്ട് അവന്‍ പറഞ്ഞത്: യഹോവേ, യെഹൂദായുടെ അപേക്ഷ കേട്ട് അവനെ സ്വജനത്തിലേക്കു കൊണ്ടുവരേണമേ. തന്‍റെ കൈകളാൽ അവന്‍ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരേ നീ അവനു തുണയായിരിക്കേണമേ.</verse>
				<verse number="8">ലേവിയെക്കുറിച്ച് അവന്‍ പറഞ്ഞത്: നിന്‍റെ തുമ്മീമും ഊറീമും നിന്‍ഭക്തന്‍റെ പക്കൽ ഇരിക്കുന്നു; നീ മസ്സായിൽവച്ച് പരീക്ഷിക്കയും മെരീബയിൽ നീ കലഹിക്കയും ചെയ്തവന്‍റെ പക്കൽതന്നെ.</verse>
				<verse number="9">അവന്‍ അപ്പനെയും അമ്മയെയുംകുറിച്ച്: ഞാന്‍ അവരെ കണ്ടില്ല എന്നു പറഞ്ഞു; സഹോദരന്മാരെ അവന്‍ ആദരിച്ചില്ല; സ്വന്തമക്കളെന്നോര്‍ത്തതുമില്ല. നിന്‍റെ വചനം അവര്‍ പ്രമാണിച്ചു, നിന്‍റെ നിയമം കാത്തുകൊള്‍കയും ചെയ്തു.</verse>
				<verse number="10">അവര്‍ യാക്കോബിന് നിന്‍റെ വിധികളും യിസ്രായേലിന് ന്യായപ്രമാണവും ഉപദേശിക്കും; അവര്‍ നിന്‍റെ സന്നിധിയിൽ സുഗന്ധധൂപവും യാഗപീഠത്തിന്മേൽ സര്‍വാംഗഹോമവും അര്‍പ്പിക്കും.</verse>
				<verse number="11">യഹോവേ, അവന്‍റെ ധനത്തെ അനുഗ്രഹിക്കേണമേ; അവന്‍റെ പ്രവൃത്തിയിൽ പ്രസാദിക്കേണമേ. അവന്‍റെ എതിരികളും അവനെ ദ്വേഷിക്കുന്നവരും എഴുന്നേല്ക്കാതവണ്ണം അവരുടെ അരകളെ തകര്‍ത്തു കളയേണമേ.</verse>
				<verse number="12">ബെന്യാമീനെക്കുറിച്ച് അവന്‍ പറഞ്ഞത്: അവന്‍ യഹോവയ്ക്കു പ്രിയന്‍; തത്സന്നിധിയിൽ നിര്‍ഭയം വസിക്കും; താന്‍ അവനെ എല്ലായ്പോഴും മറച്ചു കൊള്ളുന്നു; അവന്‍റെ ഗിരികളുടെ മധ്യേ അധിവസിക്കുന്നു.</verse>
				<verse number="13">യോസേഫിനെക്കുറിച്ച് അവന്‍ പറഞ്ഞത്: ആകാശത്തിലെ വിശിഷ്ട വസ്തുവായ മഞ്ഞുകൊണ്ടും താഴെക്കിടക്കുന്ന അഗാധജലംകൊണ്ടും</verse>
				<verse number="14">സൂര്യനാൽ ഉളവാകുന്ന വിശേഷ ഫലംകൊണ്ടും പ്രതിമാസികചന്ദ്രനാൽ ഉളവാകും വിശിഷ്ട ഫലംകൊണ്ടും</verse>
				<verse number="15">പുരാതനപര്‍വതങ്ങളുടെ ശ്രേഷ്ഠ സാധനങ്ങള്‍കൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ട വസ്തുക്കള്‍കൊണ്ടും ഭൂമിയിലെ വിശേഷ വസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്‍റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.</verse>
				<verse number="16">മുള്‍പ്പടര്‍പ്പിൽ വസിച്ചവന്‍റെ പ്രസാദം യോസേഫിന്‍റെ ശിരസ്സിന്മേലും തന്‍റെ സഹോദരന്മാരിൽ പ്രഭുവായവന്‍റെ നെറുകമേലും വരുമാറാകട്ടെ.</verse>
				<verse number="17">അവന്‍റെ കടിഞ്ഞൂൽകൂറ്റന്‍ അവന്‍റെ പ്രതാപം; അവന്‍റെ കൊമ്പുകള്‍ കാട്ടുപോത്തിന്‍റെ കൊമ്പുകള്‍; അവയാൽ അവന്‍ സകല ജാതികളെയും ഭൂസീമാവാസികളെയും വെട്ടി ഓടിക്കും; അവ എഫ്രയീമിന്‍റെ പതിനായിരങ്ങളും മനശ്ശെയുടെ ആയിരങ്ങളുംതന്നെ.</verse>
				<verse number="18">സെബൂലൂനെക്കുറിച്ച് അവന്‍ പറഞ്ഞത്: സെബൂലൂനേ, നിന്‍റെ പ്രയാണത്തിലും, യിസ്സാഖാരേ, നിന്‍റെ കൂടാരങ്ങളിലും സന്തോഷിക്ക.</verse>
				<verse number="19">അവര്‍ ജാതികളെ പര്‍വതത്തിലേക്കു വിളിക്കും: അവിടെ നീതിയാഗങ്ങളെ കഴിക്കും. അവര്‍ സമുദ്രങ്ങളുടെ സമൃദ്ധിയും മണലിലെ നിക്ഷേപങ്ങളും വലിച്ചുകുടിക്കും.</verse>
				<verse number="20">ഗാദിനെക്കുറിച്ച് അവന്‍ പറഞ്ഞത്: ഗാദിനെ വിസ്താരമാക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍. ഒരു സിംഹിപോലെ അവന്‍ പതുങ്ങിക്കിടന്നു ഭുജവും നെറുകയും പറിച്ചുകീറുന്നു.</verse>
				<verse number="21">അവന്‍ ആദ്യഭാഗം തിരഞ്ഞെടുത്തു; അവിടെ നായകന്‍റെ ഓഹരി സംഗ്രഹിച്ചു വച്ചിരുന്നു; അവന്‍ ജനത്തിന്‍റെ തലവന്മാരോടുകൂടെ യഹോവയുടെ നീതിയും യിസ്രായേലുമായി അവന്‍റെ വിധികളും നടത്തി.</verse>
				<verse number="22">ദാനെക്കുറിച്ച് അവന്‍ പറഞ്ഞത്: ദാന്‍ ബാലസിംഹമാകുന്നു; അവന്‍ ബാശാനിൽനിന്ന് ചാടുന്നു.</verse>
				<verse number="23">നഫ്താലിയെക്കുറിച്ച് അവന്‍ പറഞ്ഞത്: നഫ്താലിയേ, പ്രസാദംകൊണ്ടു തൃപ്തനും യഹോവയുടെ അനുഗ്രഹം നിറഞ്ഞവനുമായി പടിഞ്ഞാറും തെക്കും കൈവശമാക്കുക.</verse>
				<verse number="24">ആശേരിനെക്കുറിച്ച് അവന്‍ പറഞ്ഞത്: ആശേര്‍ പുത്രസമ്പത്തുകൊണ്ട് അനുഗ്രഹിക്കപ്പെട്ടവന്‍; അവന്‍ സഹോദരന്മാര്‍ക്ക് ഇഷ്ടനായിരിക്കട്ടെ; അവന്‍ കാൽ എണ്ണയിൽ മുക്കട്ടെ.</verse>
				<verse number="25">നിന്‍റെ ഓടാമ്പൽ ഇരുമ്പും താമ്രവും ആയിരിക്കട്ടെ; നിന്‍റെ ബലം ജീവപര്യന്തം നില്ക്കട്ടെ.</verse>
				<verse number="26">യെശൂരൂന്‍റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്‍റെ സഹായത്തിനായി അവന്‍ ആകാശത്തൂടെ തന്‍റെ മഹിമയിൽ മേഘാരൂഢനായി വരുന്നു.</verse>
				<verse number="27">പുരാതനനായ ദൈവം നിന്‍റെ സങ്കേതം; കീഴെ ശാശ്വതഭുജങ്ങള്‍ ഉണ്ട്; അവന്‍ ശത്രുവിനെ നിന്‍റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു സംഹരിക്ക എന്നു കല്പിച്ചിരിക്കുന്നു.</verse>
				<verse number="28">ധാന്യവും വീഞ്ഞുമുള്ള ദേശത്ത് യിസ്രായേൽ നിര്‍ഭയമായും യാക്കോബിന്‍ഉറവ് തനിച്ചും വസിക്കുന്നു; ആകാശം അവന് മഞ്ഞു പൊഴിക്കുന്നു.</verse>
				<verse number="29">യിസ്രായേലേ, നീ ഭാഗ്യവാന്‍; നിനക്കു തുല്യന്‍ ആര്‍? യഹോവയാൽ രക്ഷിക്കപ്പെട്ട ജനമേ, അവന്‍ നിന്‍റെ സഹായത്തിന്‍പരിചയും നിന്‍റെ മഹിമയുടെ വാളും ആകുന്നു. നിന്‍റെ ശത്രുക്കള്‍ നിന്നോട് അനുസരണം നടിക്കും: നീ അവരുടെ ഉന്നതങ്ങളിന്മേൽ നടകൊള്ളും.</verse>
			</chapter>
			<chapter number="34">
				<verse number="1">അനന്തരം മോശെ മോവാബുസമഭൂമിയിൽനിന്നു യെരീഹോവിനെതിരേയുള്ള നെബോപര്‍വതത്തിൽ പിസ്ഗാമുകളിൽ കയറി; യഹോവ ദാന്‍വരെ ഗിലെയാദുദേശമൊക്കെയും</verse>
				<verse number="2">നഫ്താലിദേശമൊക്കെയും എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറേ കടൽവരെ യെഹൂദാദേശമൊക്കെയും തെക്കേദേശവും</verse>
				<verse number="3">ഈന്തനഗരമായ യെരീഹോവിന്‍റെ താഴ്വീതിമുതൽ സോവാര്‍വരെയുള്ള സമഭൂമിയും അവനെ കാണിച്ചു.</verse>
				<verse number="4">അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാന്‍ നിന്‍റെ സന്തതിക്ക് കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതുതന്നെ; ഞാന്‍ അത് നിന്‍റെ കണ്ണിനു കാണിച്ചുതന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്ന് യഹോവ അവനോടു കല്പിച്ചു.</verse>
				<verse number="5">അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബുദേശത്തുവച്ചു മരിച്ചു.</verse>
				<verse number="6">അവന്‍ അവനെ മോവാബുദേശത്തു ബേത്ത്-പെയോരിനെതിരേയുള്ള താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്‍റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല.</verse>
				<verse number="7">മോശെ മരിക്കുമ്പോള്‍ അവന് നൂറ്റിരുപതു വയസ്സായിരുന്നു; അവന്‍റെ കണ്ണു മങ്ങാതെയും അവന്‍റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.</verse>
				<verse number="8">യിസ്രായേൽമക്കള്‍ മോശെയെക്കുറിച്ചു മോവാബുസമഭൂമിയിൽ മുപ്പതു ദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെക്കുറിച്ച് കരഞ്ഞു വിലപിക്കുന്ന കാലം തികഞ്ഞു.</verse>
				<verse number="9">നൂന്‍റെ മകനായ യോശുവയെ മോശെ കൈവച്ചനുഗ്രഹിച്ചിരുന്നതുകൊണ്ട് അവന്‍ ജ്ഞാനാത്മപൂര്‍ണനായിത്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ അവനെ അനുസരിച്ചു.</verse>
				<verse number="10">എന്നാൽ മിസ്രയീംദേശത്ത് ഫറവോനോടും അവന്‍റെ സകല ഭൃത്യന്മാരോടും അവന്‍റെ സര്‍വദേശത്തോടും ചെയ്‍വാന്‍ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അദ്‌ഭുതങ്ങളും ഭുജവീര്യവും എല്ലാ യിസ്രായേലും കാണ്‍കെ</verse>
				<verse number="11">മോശെ പ്രവര്‍ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാൽ</verse>
				<verse number="12">യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.</verse>
			</chapter>
		</book>
		<book number="6">
			<chapter number="1">
				<verse number="1">യഹോവയുടെ ദാസനായ മോശെയുടെ മരണശേഷം യഹോവ നൂന്‍റെ മകനായി മോശെയുടെ ശുശ്രൂഷകനായ യോശുവയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">എന്‍റെ ദാസനായ മോശെ മരിച്ചു; ആകയാൽ നീയും ഈ ജനമൊക്കെയും പുറപ്പെട്ടു യോര്‍ദ്ദാനക്കരെ ഞാന്‍ യിസ്രായേൽമക്കള്‍ക്കു കൊടുക്കുന്ന ദേശത്തേക്കു കടന്നുപോകുവിന്‍.</verse>
				<verse number="3">നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാന്‍ മോശെയോടു കല്പിച്ചതുപോലെ നിങ്ങള്‍ക്കു തന്നിരിക്കുന്നു.</verse>
				<verse number="4">മരുഭൂമിയും ഈ ലെബാനോനും തുടങ്ങി ഫ്രാത്ത് എന്ന മഹാനദിവരെയും ഹിത്യരുടെ ദേശമൊക്കെയും പടിഞ്ഞാറു മഹാസമുദ്രംവരെയും നിങ്ങളുടെ അതിരായിരിക്കും.</verse>
				<verse number="5">നിന്‍റെ ജീവകാലത്ത് ഒരിക്കലും ഒരു മനുഷ്യനും നിന്‍റെ നേരേ നില്ക്കയില്ല; ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും; ഞാന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.</verse>
				<verse number="6">ഉറപ്പും ധൈര്യവും ഉള്ളവനായിരിക്ക; ഞാന്‍ അവര്‍ക്കു കൊടുക്കുമെന്ന് അവരുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം നീ ഈ ജനത്തിന് അവകാശമായി വിഭാഗിക്കും.</verse>
				<verse number="7">എന്‍റെ ദാസനായ മോശെ നിന്നോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണമൊക്കെയും അനുസരിച്ച് നടക്കേണ്ടതിന് നല്ല ഉറപ്പും ധൈര്യവും ഉള്ളവനായി മാത്രം ഇരിക്ക; ചെല്ലുന്നേടത്തൊക്കെയും നീ ശുഭമായിരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.</verse>
				<verse number="8">ഈ ന്യായപ്രമാണപുസ്തകത്തിലുള്ളത് നിന്‍റെ വായിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്‍റെ പ്രവൃത്തി സാധിക്കും; നീ കൃതാര്‍ഥനായും ഇരിക്കും.</verse>
				<verse number="9">നിന്‍റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ട് ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത് എന്ന് ഞാന്‍ നിന്നോടു കല്പിച്ചുവല്ലോ.</verse>
				<verse number="10">എന്നാറെ യോശുവ ജനത്തിന്‍റെ പ്രമാണികളോടു കല്പിച്ചത്:</verse>
				<verse number="11">പാളയത്തിൽക്കൂടി കടന്ന് ജനത്തോട്: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്ക് അവകാശമായി തരുന്ന ദേശം കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന് നിങ്ങള്‍ മൂന്നു ദിവസം കഴിഞ്ഞിട്ട് യോര്‍ദ്ദാനക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊള്‍വിന്‍ എന്നു കല്പിപ്പിന്‍.</verse>
				<verse number="12">പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞത് എന്തെന്നാൽ:</verse>
				<verse number="13">യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓര്‍ത്തുകൊള്‍വിന്‍; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.</verse>
				<verse number="14">നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോര്‍ദ്ദാനിക്കരെ മോശെ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവരൊക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാര്‍ക്കു മുമ്പായി കടന്നുചെന്ന്</verse>
				<verse number="15">യഹോവ നിങ്ങള്‍ക്ക് എന്നപോലെ നിങ്ങളുടെ സഹോദരന്മാര്‍ക്കും സ്വസ്ഥത നല്കുകയും നിങ്ങളുടെ ദൈവമായ യഹോവ അവര്‍ക്കു കൊടുക്കുന്ന ദേശം അവര്‍ കൈവശമാക്കുകയും ചെയ്യുവോളം അവരെ സഹായിക്കേണം; അതിന്‍റെശേഷം നിങ്ങള്‍ യഹോവയുടെ ദാസനായ മോശെ കിഴക്ക് യോര്‍ദ്ദാനിക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള അവകാശദേ ശത്തേക്ക് മടങ്ങിവന്ന് അതിനെ അനുഭവിച്ചു കൊള്ളേണം.</verse>
				<verse number="16">അവര്‍ യോശുവയോട്: നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നേടത്തൊക്കെയും ഞങ്ങള്‍ പോകും.</verse>
				<verse number="17">ഞങ്ങള്‍ മോശെയെ സകലത്തിലും അനുസരിച്ചതുപോലെ നിന്നെയും അനുസരിക്കും; നിന്‍റെ ദൈവമായ യഹോവ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരുന്നാൽ മതി.</verse>
				<verse number="18">ആരെങ്കിലും നിന്‍റെ കല്പന നിഷേധിക്കുകയും നീ കല്പിക്കുന്ന യാതൊന്നിലും നിന്‍റെ വാക്ക് അനുസരിക്കാതിരിക്കയും ചെയ്താൽ അവന്‍ മരിക്കേണം; ഉറപ്പും ധൈര്യവുമുള്ളവനായി മാത്രം ഇരുന്നാലും എന്ന് ഉത്തരം പറഞ്ഞു.</verse>
			</chapter>
			<chapter number="2">
				<verse number="1">അനന്തരം നൂന്‍റെ മകനായ യോശുവ രഹസ്യമായി ഒറ്റുനോക്കേണ്ടതിന് ശിത്തീമിൽ നിന്നു രണ്ടു പേരെ അയച്ചു: നിങ്ങള്‍ പോയി ദേശവും യെരീഹോപട്ടണവും നോക്കിവരുവിന്‍ എന്നു പറഞ്ഞു. അവര്‍ പുറപ്പെട്ട് രാഹാബ് എന്നു പേരുള്ളൊരു വേശ്യയുടെ വീട്ടിൽ ചെന്ന് അവിടെ പാര്‍ത്തു.</verse>
				<verse number="2">യിസ്രായേൽമക്കളിൽ ചിലര്‍ ദേശത്തെ ശോധനചെയ്‍വാന്‍ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നു എന്ന് യെരീഹോരാജാവിന് അറിവു കിട്ടി.</verse>
				<verse number="3">യെരീഹോരാജാവ് രാഹാബിന്‍റെ അടുക്കൽ ആളയച്ചു: നിന്‍റെ അടുക്കൽ വന്ന് വീട്ടിൽ കയറിയിരിക്കുന്ന മനുഷ്യരെ പുറത്തിറക്കിത്തരിക; അവര്‍ ദേശമൊക്കെയും ഒറ്റുനോക്കുവാന്‍ വന്നവരാകുന്നു എന്നു പറയിച്ചു.</verse>
				<verse number="4">ആ സ്ത്രീ അവരെ രണ്ടു പേരെയും കൂട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചിട്ട്: അവര്‍ എന്‍റെ അടുക്കൽ വന്നിരുന്നു എങ്കിലും എവിടത്തുകാര്‍ എന്നു ഞാന്‍ അറിഞ്ഞില്ല.</verse>
				<verse number="5">ഇരുട്ടായപ്പോള്‍ പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത്, അവര്‍ പുറപ്പെട്ടുപോയി; എവിടേക്കു പോയി എന്നു ഞാന്‍ അറിയുന്നില്ല; വേഗത്തിൽ അവരുടെ പിന്നാലെ ചെല്ലുവിന്‍; എന്നാൽ അവരെ കണ്ടുപിടിക്കാം എന്നു പറഞ്ഞു.</verse>
				<verse number="6">എന്നാൽ അവള്‍ അവരെ വീട്ടിന്‍മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.</verse>
				<verse number="7">ആ ആളുകള്‍ യോര്‍ദ്ദാനിലേക്കുള്ള വഴിയായി കടവുകള്‍വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവര്‍ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടച്ചു.</verse>
				<verse number="8">എന്നാൽ അവര്‍ കിടപ്പാന്‍ പോകുംമുമ്പേ അവള്‍ മുകളിൽ അവരുടെ അടുക്കൽ ചെന്ന് അവരോടു പറഞ്ഞത്:</verse>
				<verse number="9">യഹോവ ഈ ദേശം നിങ്ങള്‍ക്കു തന്നിരിക്കുന്നു; നിങ്ങളെയുള്ള ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു; ഈ ദേശത്തിലെ നിവാസികള്‍ എല്ലാവരും നിങ്ങളുടെ നിമിത്തം ഉരുകിപ്പോകുന്നു എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="10">നിങ്ങള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോള്‍ യഹോവ നിങ്ങള്‍ക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോര്‍ദ്ദാനക്കരെവച്ച് നിങ്ങള്‍ നിര്‍മ്മൂലമാക്കിയ സീഹോന്‍, ഓഗ് എന്ന രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങള്‍ കേട്ടു.</verse>
				<verse number="11">കേട്ടപ്പോള്‍തന്നെ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവര്‍ക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.</verse>
				<verse number="12">ആകയാൽ ഞാന്‍ നിങ്ങളോടു ദയ ചെയ്കകൊണ്ട് നിങ്ങളും എന്‍റെ പിതൃഭവനത്തോടു ദയ ചെയ്ത്</verse>
				<verse number="13">എന്‍റെ അപ്പനെയും അമ്മയെയും എന്‍റെ സഹോദരന്മാരെയും സഹോദരിമാരെയും അവര്‍ക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ച് ഞങ്ങളുടെ ജീവനെ മരണത്തിൽനിന്നു വിടുവിക്കുമെന്ന് യഹോവയെച്ചൊല്ലി എന്നോടു സത്യം ചെയ്കയും ഉറപ്പുള്ള ഒരു ലക്ഷ്യം തരികയുംവേണം.</verse>
				<verse number="14">അവര്‍ അവളോട്: ഞങ്ങളുടെ ഈ കാര്യം നിങ്ങള്‍ അറിയിക്കാതെയിരുന്നാൽ നിങ്ങളുടെ ജീവനു പകരം ഞങ്ങളുടെ ജീവന്‍ വച്ചുകൊടുക്കും. യഹോവ ഈ ദേശം ഞങ്ങള്‍ക്കു തരുമ്പോള്‍ ഞങ്ങള്‍ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="15">എന്നാറെ അവള്‍ അവരെ കിളിവാതിലിലൂടെ ഒരു കയറു കെട്ടി ഇറക്കി; അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു; അവള്‍ മതിലിന്മേൽ പാര്‍ത്തിരുന്നു.</verse>
				<verse number="16">അവള്‍ അവരോട്: തിരഞ്ഞുപോയവര്‍ നിങ്ങളെ കണ്ടുപിടിക്കാതിരിക്കേണ്ടതിന് നിങ്ങള്‍ പര്‍വ്വതത്തിൽ കയറി അവര്‍ മടങ്ങിപ്പോരുവോളം മൂന്നു ദിവസം അവിടെ ഒളിച്ചിരിപ്പിന്‍; അതിന്‍റെ ശേഷം നിങ്ങളുടെ വഴിക്കു പോകാം എന്നു പറഞ്ഞു.</verse>
				<verse number="17">അവര്‍ അവളോടു പറഞ്ഞത്: ഞങ്ങള്‍ ഈ ദേശത്തു വരുമ്പോള്‍ നീ ഞങ്ങളെ ഇറക്കിവിട്ട ഈ കിളിവാതിൽക്കൽ</verse>
				<verse number="18">ഈ ചുവപ്പുചരടു കെട്ടുകയും നിന്‍റെ അപ്പനെയും അമ്മയെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്‍റെ അടുക്കൽ വീട്ടിൽ വരുത്തിക്കൊള്ളുകയും വേണം.</verse>
				<verse number="19">അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്ന് ഞങ്ങള്‍ ഒഴിവുള്ളവരാകും. ആരെങ്കിലും വീട്ടുവാതിലിനു പുറത്തിറങ്ങിയാൽ അവന്‍റെ രക്തം അവന്‍റെ തലമേൽ ഇരിക്കും; ഞങ്ങള്‍ കുറ്റമില്ലാത്തവര്‍ ആകും; നിന്നോടുകൂടെ വീട്ടിൽ ഇരിക്കുമ്പോള്‍ വല്ലവനും അവന്‍റെമേൽ കൈവച്ചാൽ അവന്‍റെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും.</verse>
				<verse number="20">എന്നാൽ നീ ഞങ്ങളുടെ കാര്യം അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച സത്യത്തിൽനിന്നു ഞങ്ങള്‍ ഒഴിവുള്ളവര്‍ ആകും.</verse>
				<verse number="21">അതിന് അവള്‍: നിങ്ങള്‍ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞ് അവരെ അയച്ചു; അങ്ങനെ അവര്‍ പോയി; അവള്‍ ആ ചുവപ്പുചരടു കിളിവാതിൽക്കൽ കെട്ടി.</verse>
				<verse number="22">അവര്‍ പുറപ്പെട്ട് പര്‍വതത്തിൽ ചെന്നു; തിരഞ്ഞുപോയവര്‍ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവര്‍ വഴിനീളെ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.</verse>
				<verse number="23">അങ്ങനെ അവര്‍ ഇരുവരും പര്‍വതത്തിൽനിന്ന് ഇറങ്ങി അക്കരെ കടന്ന് നൂന്‍റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങള്‍ക്കു സംഭവിച്ചതു ഒക്കെയും അവനെ അറിയിച്ചു:</verse>
				<verse number="24">യഹോവ ദേശമൊക്കെയും നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു നിശ്ചയം; ദേശത്തിലെ നിവാസികള്‍ എല്ലാവരും നമ്മുടെ നിമിത്തം ഉരുകിപ്പോകുന്നു എന്ന് അവര്‍ യോശുവയോടു പറഞ്ഞു.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം യോശുവ അതികാലത്ത് എഴുന്നേറ്റ്, അവനും യിസ്രായേൽമക്കള്‍ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ട് യോര്‍ദ്ദാനരികെ വന്ന് മറുകര കടക്കുംമുമ്പേ അവിടെ താമസിച്ചു.</verse>
				<verse number="2">മൂന്നു ദിവസം കഴിഞ്ഞിട്ട് പ്രമാണികള്‍ പാളയത്തിൽക്കൂടി നടന്ന് ജനത്തോടു കല്പിച്ചതെന്തെന്നാൽ:</verse>
				<verse number="3">നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ട് അതിന്‍റെ പിന്നാലെ ചെല്ലേണം.</verse>
				<verse number="4">എന്നാൽ നിങ്ങള്‍ക്കും അതിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്; അങ്ങനെ നിങ്ങള്‍ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങള്‍ മുമ്പേ പോയിട്ടില്ലല്ലോ.</verse>
				<verse number="5">പിന്നെ യോശുവ ജനത്തോട്: നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.</verse>
				<verse number="6">പുരോഹിതന്മാരോട് യോശുവ: നിങ്ങള്‍ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി അക്കരെ കടപ്പിന്‍ എന്നു പറഞ്ഞു. അങ്ങനെ അവര്‍ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി നടന്നു.</verse>
				<verse number="7">പിന്നെ യഹോവ യോശുവയോട്: ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാന്‍ ഇന്ന് അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും.</verse>
				<verse number="8">നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാനിലെ വെള്ളത്തിന്‍റെ വക്കത്ത് എത്തുമ്പോള്‍ യോര്‍ദ്ദാനിൽ നില്പാന്‍ കല്പിക്ക എന്ന് അരുളിച്ചെയ്തു.</verse>
				<verse number="9">യോശുവ യിസ്രായേൽമക്കളോട്: ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്‍പ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="10">യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവന്‍ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, യെബൂസ്യര്‍ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങള്‍ ഇതിനാൽ അറിയും.</verse>
				<verse number="11">ഇതാ, സര്‍വഭൂമിക്കും നാഥനായവന്‍റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു.</verse>
				<verse number="12">ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആള്‍വീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ട് ആളെ കൂട്ടുവിന്‍.</verse>
				<verse number="13">സര്‍വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോര്‍ദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ട് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.</verse>
				<verse number="14">അങ്ങനെ ജനം യോര്‍ദ്ദാനക്കരെ കടപ്പാന്‍ തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ ജനത്തിനു മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോര്‍ദ്ദാനരികെ വന്നു.</verse>
				<verse number="15">കൊയ്ത്തുകാലത്തൊക്കെയും യോര്‍ദ്ദാന്‍ തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്‍റെ വക്കത്ത് മുങ്ങിയപ്പോള്‍ മേൽവെള്ളത്തിന്‍റെ ഒഴുക്കു നിന്നു;</verse>
				<verse number="16">സാരെഥാനു സമീപത്തുള്ള ആദാംപട്ടണത്തിനരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിനു നേരേ മറുകര കടന്നു.</verse>
				<verse number="17">യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.</verse>
			</chapter>
			<chapter number="4">
				<verse number="1">ജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നു തീര്‍ ന്നശേഷം യഹോവ യോശുവയോടു കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="2">നിങ്ങള്‍ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആള്‍ വീതം ജനത്തിൽനിന്നു പന്ത്രണ്ടു പേരെ കൂട്ടി അവരോട്:</verse>
				<verse number="3">യോര്‍ദ്ദാന്‍റെ നടുവിൽ പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥലത്തുനിന്ന് പന്ത്രണ്ടു കല്ല് എടുത്ത് കരയ്ക്കു കൊണ്ടുവന്ന് ഈ രാത്രി നിങ്ങള്‍ പാര്‍ക്കുന്ന സ്ഥലത്ത് വയ്പാന്‍ കല്പിപ്പിന്‍.</verse>
				<verse number="4">അങ്ങനെ യോശുവ യിസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആള്‍ വീതം നിയമിച്ചിരുന്ന പന്ത്രണ്ടു പേരെ വിളിച്ചു.</verse>
				<verse number="5">യോശുവഅവരോടു പറഞ്ഞത്: യോര്‍ദ്ദാന്‍റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ചെന്ന് യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം നിങ്ങളിൽ ഓരോരുത്തന്‍ ഓരോ കല്ല് ചുമലിൽ എടുക്കേണം.</verse>
				<verse number="6">ഇത് നിങ്ങളുടെ ഇടയിൽ ഒരു അടയാളമായിരിക്കേണം; ഈ കല്ല് എന്ത് എന്ന് നിങ്ങളുടെ മക്കള്‍ വരുംകാലത്തു ചോദിക്കുമ്പോള്‍:</verse>
				<verse number="7">യോര്‍ദ്ദാനിലെ വെള്ളം യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ രണ്ടായി പിരിഞ്ഞതു നിമിത്തംതന്നെ എന്ന് അവരോടു പറയേണം. അതു യോര്‍ദ്ദാനെ കടന്നപ്പോള്‍ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞതുകൊണ്ട് ഈ കല്ല് യിസ്രായേൽമ ക്കള്‍ക്ക് എന്നേക്കും ജ്ഞാപകമായിരിക്കേണം.</verse>
				<verse number="8">യോശുവ കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ ചെയ്തു; യഹോവ യോശുവയോട് കല്പിച്ചതുപോലെ യിസ്രായേൽമക്കളുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ല് യോര്‍ദ്ദാന്‍റെ നടുവിൽനിന്ന് എടുത്ത് തങ്ങള്‍ പാര്‍ത്ത സ്ഥലത്തു കൊണ്ടുപോയി വച്ചു.</verse>
				<verse number="9">യോര്‍ദ്ദാന്‍റെ നടുവിലും നിയമപെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്ത് യോശുവ പന്ത്രണ്ട് കല്ല് നാട്ടി; അവ ഇന്നുവരെ അവിടെ ഉണ്ട്.</verse>
				<verse number="10">മോശെ യോശുവയോടു കല്പിച്ചതൊക്കെയും ജനത്തോടു പറവാന്‍ യഹോവ യോശുവയോടു കല്പിച്ചതൊക്കെയും ചെയ്തുതീരുവോളം പെട്ടകം ചുമന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവിൽ നിന്നു; ജനം വേഗത്തിൽ മറുകര കടന്നു.</verse>
				<verse number="11">ജന മൊക്കെയും കടന്നുതീര്‍ന്നപ്പോള്‍ ജനം കാണ്‍ കെ യഹോവയുടെ പെട്ടകവും പുരോഹിതന്മാരും മറുകര കടന്നു.</verse>
				<verse number="12">മോശെ കല്പിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും യിസ്രായേൽമക്കള്‍ക്ക് മുമ്പായി യുദ്ധസന്നദ്ധരായി കടന്നു.</verse>
				<verse number="13">ഏകദേശം നാല്പതിനായിരം പേര്‍ യുദ്ധസന്നദ്ധരായി യഹോവയുടെ മുമ്പാകെ യുദ്ധത്തിന് യെരീഹോസമഭൂമിയിൽ കടന്നു.</verse>
				<verse number="14">അന്ന് യഹോവ യോശുവയെ എല്ലാ യിസ്രായേലിന്‍റെയും മുമ്പാകെ വലിയവനാക്കി;</verse>
				<verse number="15">അവര്‍ മോശെയെ ബഹുമാനിച്ചതുപോലെ അവനെയും അവന്‍റെ ആയുഷ്കാലമൊക്കെ യും ബഹുമാനിച്ചു.</verse>
				<verse number="16">യഹോവ യോശുവയോട്: സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാരോട് യോര്‍ദ്ദാനിൽനിന്നു കയറുവാന്‍ കല്പിക്ക എന്ന് അരുളിച്ചെയ്തു.</verse>
				<verse number="17">അങ്ങനെ യോശുവ പുരോഹിതന്മാരോട് യോര്‍ദ്ദാനിൽനിന്നു കയറുവാന്‍ കല്പിച്ചു.</verse>
				<verse number="18">യഹോവയുടെ സാക്ഷ്യപെട്ടകം ചുമക്കുന്ന പുരോഹിതന്മാര്‍ യോര്‍ദ്ദാന്‍റെ നടുവിൽനിന്നു കയറി; പുരോഹിതന്മാരുടെ ഉള്ളങ്കാൽ കരയ്ക്കു പൊക്കിവച്ച ഉടനെ യോര്‍ദ്ദാനിലെ വെള്ളം വീണ്ടും അതിന്‍റെ സ്ഥലത്തേക്ക് വന്ന് മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞ് ഒഴുകി.</verse>
				<verse number="19">ഒന്നാം മാസം പത്താം തീയതി ജനം യോര്‍ദ്ദാനിൽനിന്ന് കയറി യെരീഹോവിന്‍റെ കിഴക്കേ അതിരിലുള്ള ഗില്ഗാലിൽ പാളയം ഇറങ്ങി.</verse>
				<verse number="20">യോര്‍ദ്ദാനിൽനിന്ന് എടുത്ത പന്ത്രണ്ടു കല്ല് യോശുവ ഗില്ഗാലിൽ നാട്ടി,</verse>
				<verse number="21">യിസ്രായേൽമക്കളോടു പറഞ്ഞത് എന്തെന്നാൽ: ഈ കല്ല് എന്ത് എന്നു വരുംകാലത്ത് നി ങ്ങളുടെ മക്കള്‍ പിതാക്കന്മാരോടു ചോദിച്ചാൽ:</verse>
				<verse number="22">യിസ്രായേൽ ഉണങ്ങിയ നിലത്തുകൂടി ഈ യോര്‍ദ്ദാനിക്കരെ കടന്നു എന്ന് നിങ്ങളുടെ മക്കളോടു പറയേണം.</verse>
				<verse number="23">ഭൂമിയിലെ സകല ജാതികളും യഹോവയുടെ കൈ ശക്തിയുള്ളതെന്ന് അറിഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നേക്കും ഭയപ്പെടേണ്ടതിന്</verse>
				<verse number="24">ഞങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ നിങ്ങള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങ ളുടെ മുമ്പിൽ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുക ളഞ്ഞു.</verse>
			</chapter>
			<chapter number="5">
				<verse number="1">യിസ്രായേൽമക്കള്‍ ഇക്കരെ കടപ്പാന്‍ തക്കവണ്ണം യഹോവ അവരുടെ മുമ്പിൽ യോര്‍ദ്ദാനിലെ വെള്ളം വറ്റിച്ചുകളഞ്ഞു എന്ന് യോര്‍ദ്ദാന്‍റെ പടിഞ്ഞാറെ ഭാഗത്തുള്ള അമോര്യരാജാക്കന്മാരൊക്കെയും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരൊക്കെയും കേട്ടപ്പോള്‍ അവരുടെ ഹൃദയം ഉരുകി; യിസ്രായേൽമക്കളുടെ നിമിത്തം അവരിൽ അശേഷം ചൈതന്യമില്ലാതെയായി.</verse>
				<verse number="2">അക്കാലത്ത് യഹോവ യോശുവയോട്: തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ രണ്ടാമതും പരിച്ഛേദന ചെയ്ക എന്നു കല്പിച്ചു.</verse>
				<verse number="3">യോശുവ തീക്കല്ലുകൊണ്ട് കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചര്‍മഗിരിയിങ്കൽ വച്ച് പരിച്ഛേദന ചെയ്തു.</verse>
				<verse number="4">യോശുവ പരിച്ഛേദന ചെയ്‍വാനുള്ള കാരണമോ മിസ്രയീമിൽനിന്നു പുറപ്പെട്ട ആണുങ്ങളായ ജനമൊക്കെയും യോദ്ധാക്കളെല്ലാവരും മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നശേഷം പ്രയാണത്തിൽ മരുഭൂമിയിൽവച്ചു മരിച്ചുപോയി;</verse>
				<verse number="5">പുറപ്പെട്ടുപോന്ന ജനത്തിനെല്ലാം പരിച്ഛേദന കഴിഞ്ഞിരുന്നു എങ്കിലും മിസ്രയീമിൽനിന്ന് പുറപ്പെട്ടശേഷം മരുഭൂമിയിൽവച്ച് പ്രയാണത്തിൽ ജനിച്ചവരിൽ ആരെയും പരിച്ഛേദന ചെയ്തിരുന്നില്ല.</verse>
				<verse number="6">മിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ട് അവര്‍ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കള്‍ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോട് സത്യം ചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്ന് യഹോവ അവരോടു സത്യം ചെയ്തിരുന്നു.</verse>
				<verse number="7">എന്നാൽ അവര്‍ക്കു പകരം അവന്‍ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവര്‍ അഗ്രചര്‍മികളായിരുന്നു.</verse>
				<verse number="8">അവര്‍ സര്‍വ ജനത്തെയും പരിച്ഛേദന ചെയ്തു തീര്‍ന്നശേഷം അവര്‍ക്കു സൗഖ്യമായതുവരെ അവര്‍ പാളയത്തിൽ താന്താങ്ങളുടെ സ്ഥലത്തു പാര്‍ത്തു.</verse>
				<verse number="9">യഹോവ യോശുവയോട്: ഇന്നു ഞാന്‍ മിസ്രയീമിന്‍റെ നിന്ദ നിങ്ങളിൽനിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്ന് അരുളിച്ചെയ്തു; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ഗില്ഗാൽ (ഉരുള്‍) എന്നു പേര്‍ പറയുന്നു.</verse>
				<verse number="10">യിസ്രായേൽമക്കള്‍ ഗില്ഗാലിൽ പാളയമിറങ്ങി; ആ മാസം പതിന്നാലാം തീയതി സന്ധ്യാസമയത്ത് യെരീഹോസമഭൂമിയിൽവച്ച് പെസഹ കഴിച്ചു.</verse>
				<verse number="11">പെസഹയുടെ പിറ്റേ ദിവസം തന്നേ അവര്‍ ദേശത്തെ വിളവുകൊണ്ടുള്ള പുളിപ്പില്ലാത്ത അപ്പവും മലരും തിന്നു.</verse>
				<verse number="12">അവര്‍ ദേശത്തെ വിളവ് അനുഭവിച്ചതിന്‍റെ പിറ്റേദിവസം മന്ന നിന്നുപോയി; യിസ്രായേൽമക്കള്‍ക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ട് അവര്‍ കനാന്‍ദേശത്തെ വിളവുകൊണ്ട് ഉപജീവിച്ചു.</verse>
				<verse number="13">യോശുവ യെരീഹോവിനു സമീപത്ത് ഇരിക്കുമ്പോള്‍ തല ഉയര്‍ത്തി നോക്കി; ഒരു ആള്‍ കൈയിൽ വാള്‍ ഊരിപ്പിടിച്ചുകൊണ്ട് അവന്‍റെ നേരേ നില്ക്കുന്നതു കണ്ടു; യോശുവ അവന്‍റെ അടുക്കൽ ചെന്ന് അവനോട്: നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ എന്നു ചോദിച്ചു.</verse>
				<verse number="14">അതിന് അവന്‍: അല്ല, ഞാന്‍ യഹോവയുടെ സൈന്യത്തിന്‍റെ അധിപതിയായി ഇപ്പോള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ സാഷ്ടാംഗം വീണു നമസ്കരിച്ച് അവനോട്: കര്‍ത്താവിന് അടിയനോടുള്ള കല്പന എന്ത് എന്നു ചോദിച്ചു.</verse>
				<verse number="15">യഹോവയുടെ സൈന്യത്തിന്‍റെ അധിപതി യോശുവയോട്: നിന്‍റെ കാലിൽനിന്നു ചെരുപ്പ് അഴിച്ചുകളക; നീ നില്ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു എന്നു പറഞ്ഞു; യോശുവ അങ്ങനെ ചെയ്തു.</verse>
			</chapter>
			<chapter number="6">
				<verse number="1">എന്നാൽ യെരീഹോവിനെ യിസ്രായേൽ മക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.</verse>
				<verse number="2">യഹോവ യോശുവയോടു കല്പിച്ചത്: ഞാന്‍ യെരീഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.</verse>
				<verse number="3">നിങ്ങളിൽ യോദ്ധാക്കളായ എല്ലാവരും ഒരുവട്ടം പട്ടണത്തെ ചുറ്റിനടക്കേണം; ഇങ്ങനെ ആറു ദിവസം ചെയ്യേണം.</verse>
				<verse number="4">ഏഴു പുരോഹിതന്മാര്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം; ഏഴാം ദിവസം ഏഴു പ്രാവശ്യം പട്ടണത്തെ ചുറ്റുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും വേണം.</verse>
				<verse number="5">അവര്‍ ആട്ടിന്‍കൊമ്പ് നീട്ടിയൂതുകയും നിങ്ങള്‍ കാഹളനാദം കേള്‍ക്കയും ചെയ്യുമ്പോള്‍ ജനമൊക്കെയും ഉച്ചത്തിൽ ആര്‍പ്പിടേണം; അപ്പോള്‍ പട്ടണമതിൽ വീഴും; ജനം ഓരോരുത്തന്‍ നേരേ കയറുകയും വേണം.</verse>
				<verse number="6">നൂന്‍റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്: നിയമപെട്ടകം എടുപ്പിന്‍; ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിനു മുമ്പിൽ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് നടക്കേണം എന്നു പറഞ്ഞു.</verse>
				<verse number="7">ജനത്തോട് അവന്‍: നിങ്ങള്‍ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിന്‍; ആയുധപാണികള്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു.</verse>
				<verse number="8">യോശുവ ജനത്തോടു പറഞ്ഞുതീര്‍ന്നപ്പോള്‍ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാര്‍ യഹോവയുടെ മുമ്പിൽ നടന്നു കാഹളം ഊതി; യഹോവയുടെ നിയമപെട്ടകം അവരുടെ പിന്നാലെ ചെന്നു.</verse>
				<verse number="9">ആയുധപാണികള്‍ കാഹളം ഊതുന്ന പുരോഹിതന്മാരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം പെ ട്ടകത്തിന്‍റെ പിന്നാലെ ചെന്നു; ഇങ്ങനെ അവര്‍ കാഹളം ഊതിക്കൊണ്ടു നടന്നു.</verse>
				<verse number="10">യോശുവ ജനത്തോട്: ആര്‍പ്പിടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു കല്പിക്കുന്ന നാള്‍വരെ നിങ്ങള്‍ ആര്‍പ്പിടരുത്; ഒച്ച കേള്‍പ്പിക്കരുത്; വായിൽനിന്ന് ഒരു വാക്കും പുറപ്പെടുകയും അരുത്; അതിന്‍റെശേഷം ആര്‍പ്പിടാം എന്നു കല്പിച്ചു.</verse>
				<verse number="11">അങ്ങനെ യഹോവയുടെ പെട്ടകം ഒരു പ്രാവശ്യം പട്ടണത്തെചുറ്റിനടന്നു; പിന്നെ അവര്‍ പാളയത്തിലേക്കു വ ന്ന് പാളയത്തിൽ പാര്‍ത്തു.</verse>
				<verse number="12">യോശുവ അതികാലത്തേ എഴുന്നേറ്റു; പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകം എടുത്തു.</verse>
				<verse number="13">ഏഴു പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ ആട്ടിന്‍കൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ച് കാഹളം ഊതിക്കൊണ്ടു നടന്നു; ആയുധപാണികള്‍ അവരുടെ മുമ്പിൽ നടന്നു; ശേഷമുള്ള കൂട്ടം യഹോവയുടെ പെട്ടകത്തിന്‍റെ പിന്നാലെ നടന്നു; ഇങ്ങനെ അവര്‍ കാഹളം ഊതിക്കൊണ്ടു നടന്നു.</verse>
				<verse number="14">രണ്ടാം ദിവസവും അവര്‍ പട്ടണത്തെ ഒരു പ്രാവശ്യം ചുറ്റിയിട്ട് പാളയത്തിലേക്കു മടങ്ങിപ്പോന്നു. ഇങ്ങനെ അവര്‍ ആറു ദിവസം ചെയ്തു;</verse>
				<verse number="15">ഏഴാം ദിവസമോ അവര്‍ അതികാലത്ത് അരുണോദയത്തിങ്കൽ എഴുന്നേറ്റ് പട്ടണത്തെ ആ വിധത്തിൽ തന്നെ ഏഴു പ്രാവശ്യം ചുറ്റി; അന്നുമാത്രം അവര്‍ പട്ടണത്തെ ഏഴു പ്രാവശ്യം ചുറ്റി.</verse>
				<verse number="16">ഏഴാം പ്രാവശ്യം പുരോഹിതന്മാര്‍ കാഹളം ഊതിയപ്പോള്‍ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആര്‍പ്പിടുവിന്‍; യഹോവ പട്ടണം നിങ്ങള്‍ക്കു തന്നിരിക്കുന്നു.</verse>
				<verse number="17">ഈ പട്ടണവും അതിലുള്ളതൊക്കെയും യഹോവയ്ക്കു ശപഥാര്‍പ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന വേശ്യ നാം അയച്ച ദൂതന്മാരെ ഒളിപ്പിച്ചതിനാൽ അവളും അവളോടുകൂടെ വീട്ടിലുള്ള എല്ലാവരും ജീവനോടിരിക്കട്ടെ.</verse>
				<verse number="18">എന്നാൽ നിങ്ങള്‍ ശപഥം ചെയ്തിരിക്കെ ശപഥാര്‍പ്പിതത്തിൽ വല്ലതും എടുത്തിട്ട് യിസ്രായേൽപാളയത്തിനു ശാപവും അനര്‍ഥവും വരുത്താതിരിക്കേണ്ടതിന് ശപഥാര്‍പ്പിതമായ വസ്തുവൊന്നും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="19">വെള്ളിയും പൊന്നും ഒക്കെയും ചെമ്പും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളും യഹോവയ്ക്കു വിശുദ്ധം; അവ യഹോവയുടെ ഭണ്ഡാരത്തിൽ ചേരേണം.</verse>
				<verse number="20">അനന്തരം ജനം ആര്‍പ്പിടുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആര്‍പ്പിട്ടപ്പോള്‍ മതിൽ വീണു; ജനം ഓരോരുത്തന്‍ നേരേ മുമ്പോട്ടു പട്ടണത്തിലേക്കു കടന്നു പട്ടണം പിടിച്ചു.</verse>
				<verse number="21">പുരുഷന്‍, സ്ത്രീ, ബാലന്‍, വൃദ്ധന്‍, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവര്‍ വാളിന്‍റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.</verse>
				<verse number="22">എന്നാൽ രാജ്യത്തെ ഒറ്റുനോക്കിയ രണ്ടു പുരുഷന്മാരോടു യോശുവ: വേശ്യയുടെ വീട്ടിൽചെന്ന് അവിടെനിന്ന് ആ സ്ത്രീയെയും അവള്‍ക്കുള്ള സകലത്തെയും നിങ്ങള്‍ അവളോടു സത്യം ചെയ്തതുപോലെ പുറത്തു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="23">അങ്ങനെ ഒറ്റുകാരായിരുന്ന യൗവനക്കാര്‍ ചെന്നു രാഹാബിനെയും അവളു ടെ അപ്പനെയും അമ്മയെയും സഹോദരന്മാരെ യും അവള്‍ക്കുള്ള സകലത്തെയും പുറത്തു കൊണ്ടുവന്നു; അവളുടെ എല്ലാ ചാര്‍ച്ചക്കാരെയും പു റത്തു കൊണ്ടുവന്ന് യിസ്രായേൽപാളയത്തിനു പുറത്തു പാര്‍പ്പിച്ചു.</verse>
				<verse number="24">പിന്നെ അവര്‍ പട്ടണവും അതിലുള്ളതൊക്കെയും തീവച്ചു ചുട്ടുകളഞ്ഞു; എന്നാൽ വെള്ളിയും പൊന്നും ചെമ്പുകൊണ്ടും ഇരുമ്പുകൊണ്ടുമുള്ള പാത്രങ്ങളും അവര്‍ യ ഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.</verse>
				<verse number="25">യെരീഹോവിനെ ഒറ്റുനോക്കുവാന്‍ അയച്ച ദൂതന്മാരെ രാഹാബ് എന്ന വേശ്യ ഒളിപ്പിച്ചതുകൊണ്ട് യോശുവ അവളെയും അവളുടെ പിതൃഭവനത്തെയും അവള്‍ക്കുള്ള സകലത്തെയും ജീവ നോടെ രക്ഷിച്ചു; അവള്‍ ഇന്നുവരെയും യിസ്രായേലിൽ പാര്‍ക്കുന്നു.</verse>
				<verse number="26">അക്കാലത്ത് യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാന്‍ തുനിയുന്ന മനുഷ്യന്‍ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവന്‍; അവന്‍ അതിന്‍റെ അടിസ്ഥാനമിടുമ്പോള്‍ അവന്‍റെ മൂത്തമകന്‍ നഷ്ടമാകും; അതിന്‍റെ കതക് തൊടുക്കുമ്പോള്‍ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.</verse>
				<verse number="27">അങ്ങനെ യഹോവ യോശുവയോടുകൂടെ ഉണ്ടായിരുന്നു; അവന്‍റെ കീര്‍ത്തി ദേശത്ത് എല്ലാടവും പരന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">എന്നാൽ യിസ്രായേൽമക്കള്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ച് ഒരു അകൃത്യം ചെയ്തു; യെഹൂദാഗോത്രത്തിൽ സേരഹിന്‍റെ മകനായ സബ്‍ദിയുടെ മകനായ കര്‍മിയുടെ മകന്‍ ആഖാന്‍ ശപഥാര്‍പ്പിതവസ്തുവിൽ ചിലത് എടുത്തു; യഹോവയുടെ കോപം യിസ്രായേൽമക്കളുടെ നേരേ ജ്വലിച്ചു.</verse>
				<verse number="2">യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്ക് ബേഥാവെന്‍റെ സമീപത്തുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്: നിങ്ങള്‍ ചെന്ന് ദേശം ഒറ്റുനോക്കുവിന്‍ എന്നു പറഞ്ഞു. അവര്‍ ചെന്ന് ഹായിയെ ഒറ്റുനോക്കി,</verse>
				<verse number="3">യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അവനോട്: ജനം എല്ലാം പോകേണമെന്നില്ല; ഹായിയെ ജയിച്ചടക്കുവാന്‍ രണ്ടായിരമോ മൂവായിരമോ പോയാൽ മതി; സര്‍വജനത്തെയും അവിടേക്ക് അയച്ചു കഷ്ടപ്പെടുത്തേണ്ടാ; അവര്‍ ആള്‍ ചുരുക്കമത്രേ എന്നു പറഞ്ഞു.</verse>
				<verse number="4">അങ്ങനെ ജനത്തിൽ ഏകദേശം മൂവായിരം പേര്‍ അവിടേക്ക് പോയി; എന്നാൽ അവര്‍ ഹായിപട്ടണക്കാരുടെ മുമ്പിൽനിന്ന് തോറ്റ് ഓടി.</verse>
				<verse number="5">ഹായിപട്ടണക്കാര്‍ അവരിൽ മുപ്പത്താറോളം പേരെ കൊന്നു, അവരെ പട്ടണവാതിൽക്കൽ തുടങ്ങി ശെബാരീംവരെ പിന്തുടര്‍ന്നു മലഞ്ചരിവിൽവച്ച് അവരെ തോല്പിച്ചു; അതുകൊണ്ട് ജനത്തിന്‍റെ ഹൃദയം ഉരുകി വെള്ളംപോലെ ആയിത്തീര്‍ന്നു.</verse>
				<verse number="6">യോശുവ വസ്ത്രം കീറി യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ അവനും യിസ്രായേൽമൂപ്പന്മാരും തലയിൽ മണ്ണു വാരിയിട്ടുകൊണ്ട് സന്ധ്യവരെ സാഷ്ടാംഗം വീണുകിടന്നു:</verse>
				<verse number="7">അയ്യോ കര്‍ത്താവായ യഹോവേ, ഞങ്ങളെ നശിപ്പിപ്പാന്‍ അമോര്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നീ ഈ ജനത്തെ യോര്‍ദ്ദാനിക്കരെ കൊണ്ടുവന്നതു എന്ത്? ഞങ്ങള്‍ യോര്‍ദ്ദാനക്കരെ പാര്‍ത്തിരുന്നെങ്കിൽ മതിയായിരുന്നു.</verse>
				<verse number="8">യഹോവേ, യിസ്രായേൽ ശത്രുക്കള്‍ക്കു പുറം കാട്ടിയശേഷം ഞാന്‍ എന്തു പറയേണ്ടൂ!</verse>
				<verse number="9">കനാന്യരും ദേശനിവാസികള്‍ ഒക്കെയും കേട്ടിട്ട് ഞങ്ങളെ ചുറ്റിവളഞ്ഞ് ഭൂമിയിൽനിന്ന് ഞങ്ങളുടെ പേര്‍ മായിച്ചുകളയുമല്ലോ; എന്നാൽ നീ നിന്‍റെ മഹത്തായ നാമത്തിനുവേണ്ടി എന്തു ചെയ്യും എന്ന് യോശുവ പറഞ്ഞു.</verse>
				<verse number="10">യഹോവ യോശുവയോട് അരുളിച്ചെയ്തത്: എഴുന്നേല്ക്ക; നീ ഇങ്ങനെ സാഷ്ടാംഗം വീണു കിടക്കുന്നത് എന്തിന്?</verse>
				<verse number="11">യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാന്‍ അവരോടു കല്പിച്ചിട്ടുള്ള എന്‍റെ നിയമം അവര്‍ ലംഘിച്ചിരിക്കുന്നു; അവര്‍ ശപഥാര്‍പ്പിതം എടുത്തിരിക്കുന്നു; അവര്‍ മോഷ്‍ടിച്ചു മറവുചെയ്ത് തങ്ങളുടെ സാമാനങ്ങള്‍ക്കിടയിൽ അത് വച്ചിരിക്കുന്നു.</verse>
				<verse number="12">യിസ്രായേൽമക്കള്‍ ശാപഗ്രസ്തരായി തീര്‍ന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാന്‍ കഴിയാതെ ശത്രുക്കള്‍ക്ക് പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കയില്ല;</verse>
				<verse number="13">നീ എഴുന്നേറ്റ് ജനത്തെ ശുദ്ധീകരിച്ച് അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍; യിസ്രായേലേ, നിന്‍റെ നടുവിൽ ഒരു ശാപം ഉണ്ട്; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാന്‍ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു.</verse>
				<verse number="14">നിങ്ങള്‍ രാവിലെ ഗോത്രംഗോത്രമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരേണം; യഹോവ പിടിക്കുന്ന കുലം കുടുംബംകുടുംബമായിട്ട് അടുത്തുവരേണം; യഹോവ പിടിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരേണം.</verse>
				<verse number="15">ശപഥാര്‍പ്പിതവസ്തുവോടുകൂടെ പിടിപെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ട് ചുട്ടുകളയേണം; അവന്‍ യഹോവയുടെ നിയമം ലംഘിച്ചു യിസ്രായേലിൽ വഷളത്തം പ്രവര്‍ത്തിച്ചിരിക്കുന്നു.</verse>
				<verse number="16">അങ്ങനെ യോശുവ അതികാലത്ത് എഴുന്നേറ്റ് യിസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.</verse>
				<verse number="17">അവന്‍ യെഹൂദാഗോത്രത്തെ കുലംകുലമായി വരുത്തി; സര്‍ഹ്യകുലം പിടിക്കപ്പെട്ടു; അവന്‍ സര്‍ഹ്യകുലത്തെ കുടുംബംകുടുംബമായി വരുത്തി; സബ്‍ദി പിടിക്കപ്പെട്ടു.</verse>
				<verse number="18">അവന്‍റെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽ സേരഹിന്‍റെ മകനായ സബ്‍ദിയുടെ മകനായ കര്‍മിയുടെ മകന്‍ ആഖാന്‍ പിടിക്കപ്പെട്ടു.</verse>
				<verse number="19">യോശുവ ആഖാനോട്: മകനേ, യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് മഹത്ത്വം കൊടുത്ത് അവനോട് ഏറ്റുപറക; നീ എന്തു ചെയ്തു എന്നു പറക; എന്നോട് മറച്ചുവയ്ക്കരുത് എന്നു പറഞ്ഞു.</verse>
				<verse number="20">ആഖാന്‍ യോശുവയോട്: ഞാന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയോടു പിഴച്ച് ഇന്നിന്നതു ചെയ്തിരിക്കുന്നു സത്യം.</verse>
				<verse number="21">ഞാന്‍ കൊള്ളയുടെ കൂട്ടത്തിൽ വിശേഷമായൊരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെൽ വെള്ളിയും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊന്‍കട്ടിയും കണ്ടു മോഹിച്ച് എടുത്തു; അവ എന്‍റെ കൂടാരത്തിന്‍റെ നടുവിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="22">യോശുവ ദൂതന്മാരെ അയച്ചു; അവര്‍ കൂടാരത്തിൽ ഓടിച്ചെന്നു; കൂടാരത്തിൽ അതും അടിയിൽ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു.</verse>
				<verse number="23">അവര്‍ അവയെ കൂടാരത്തിൽനിന്ന് എടുത്ത് യോശുവയുടെയും എല്ലാ യിസ്രായേൽമക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വച്ചു.</verse>
				<verse number="24">അപ്പോള്‍ യോശുവയും എല്ലാ യിസ്രായേലുംകൂടെ സേരഹിന്‍റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊന്‍കട്ടി, അവന്‍റെ പുത്രന്മാര്‍, പുത്രിമാര്‍, അവന്‍റെ കാള, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോര്‍താഴ്വരയിൽ കൊണ്ടുപോയി:</verse>
				<verse number="25">നീ ഞങ്ങളെ വലച്ചത് എന്തിന്? യഹോവ ഇന്നു നിന്നെ വലയ്ക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലറിഞ്ഞു, അവരെ തീയിൽ ഇട്ടു ചുട്ടുകളകയും കല്ലറികയും ചെയ്തു.</verse>
				<verse number="26">അവന്‍റെമേൽ അവര്‍ ഒരു വലിയ കൽക്കുന്നു കൂട്ടി; അത് ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോര്‍താഴ്വര എന്ന് ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">അനന്തരം യഹോവ യോശുവയോട് അരുളിച്ചെയ്തത്: ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടജ്ജനത്തെയൊക്കെയും കൂട്ടി പുറപ്പെട്ട് ഹായിയിലേക്കു ചെല്ലുക; ഞാന്‍ ഹായിരാജാവിനെയും അവന്‍റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്‍റെ കൈയിൽ തന്നിരിക്കുന്നു.</verse>
				<verse number="2">യെരീഹോവിനോടും അതിന്‍റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്‍റെ രാജാവിനോടും ചെയ്യേണം എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്‍ക്ക് എടുത്തുകൊള്ളാം. പട്ടണത്തിന്‍റെ പിന്‍ഭാഗത്ത് പതിയിരിപ്പ് ആക്കേണം.</verse>
				<verse number="3">അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാന്‍ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയിൽ അയച്ചു,</verse>
				<verse number="4">അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങള്‍ പട്ടണത്തിന്‍റെ പിന്‍ഭാഗത്തു പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന്‍.</verse>
				<verse number="5">ഞാനും എന്നോടുകൂടെയുള്ള സകല ജനവും പട്ടണത്തോട് അടുക്കും; അവര്‍ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരേ പുറപ്പെട്ടുവരുമ്പോള്‍ ഞങ്ങള്‍ അവരുടെ മുമ്പിൽനിന്ന് ഓടും.</verse>
				<verse number="6">അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പട്ടണം വിട്ടു പുറത്താകും. അവര്‍ മുമ്പേപ്പോലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവര്‍ പറയും; അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പിൽനിന്ന് ഓടും.</verse>
				<verse number="7">ഉടനെ നിങ്ങള്‍ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കൈയിൽ ഏല്പിക്കും.</verse>
				<verse number="8">പട്ടണം പിടിച്ചശേഷം നിങ്ങള്‍ അതിനു തീ വയ്ക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങള്‍ ചെയ്യേണം; സൂക്ഷിച്ചുകൊള്‍വിന്‍; ഞാന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്നു.</verse>
				<verse number="9">അങ്ങനെ യോശുവ അവരെ അയച്ച് അവര്‍ പതിയിരിപ്പിനു ചെന്നു ബേഥേലിനും ഹായിക്കും മധ്യേ ഹായിക്കു പടിഞ്ഞാറ് അമര്‍ന്നു, യോശുവയോ ആ രാത്രി ജനത്തിന്‍റെ ഇടയിൽ താമസിച്ചു.</verse>
				<verse number="10">യോശുവ അതികാലത്ത് എഴുന്നേറ്റ് ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽമൂപ്പന്മാരും ജനത്തിനു മുമ്പായി ഹായിക്കു ചെന്നു.</verse>
				<verse number="11">അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ട് അടുത്തുചെന്ന് പട്ടണത്തിനു മുമ്പിൽ എത്തി ഹായിക്കു വടക്ക് പാളയമിറങ്ങി; അവര്‍ക്കും ഹായിക്കും മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.</verse>
				<verse number="12">അവന്‍ ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മധ്യേ പട്ടണത്തിനു പടിഞ്ഞാറ് പതിയിരുത്തി.</verse>
				<verse number="13">അവര്‍ പട്ടണത്തിനു വടക്ക് പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിനു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി.</verse>
				<verse number="14">ഹായിരാജാവ് അതു കണ്ടപ്പോള്‍ അവനും നഗരവാസികളായ അവന്‍റെ ജനമൊക്കെയും ബദ്ധപ്പെട്ട് എഴുന്നേറ്റ് നിശ്ചയിച്ചിരുന്ന സമയത്ത് സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്‍റെ നേരേ പടയ്ക്ക് പുറപ്പെട്ടു. പട്ടണത്തിന്‍റെ പിന്‍വശത്തു തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ട് എന്ന് അവന്‍ അറിഞ്ഞില്ല.</verse>
				<verse number="15">യോശുവയും എല്ലാ യിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.</verse>
				<verse number="16">അവരെ പിന്തുടരേണ്ടതിനു പട്ടണത്തിലെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി അവര്‍ യോശുവയെ പിന്തുടര്‍ന്ന് പട്ടണം വിട്ടു പുറത്തായി.</verse>
				<verse number="17">ഹായിയിലും ബേഥേലിലും യിസ്രായേലിന്‍റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവര്‍ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടര്‍ന്നു.</verse>
				<verse number="18">അപ്പോള്‍ യഹോവ യോശുവയോട്: നിന്‍റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തുക; ഞാന്‍ അതു നിന്‍റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്‍റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തി.</verse>
				<verse number="19">അവന്‍ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാര്‍ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അതു പിടിച്ച് ക്ഷണത്തിൽ പട്ടണത്തിനു തീവച്ചു.</verse>
				<verse number="20">ഹായിപട്ടണക്കാര്‍ പുറകോട്ടു നോക്കിയപ്പോള്‍ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതു കണ്ടു; അവര്‍ക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാന്‍ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരേ തിരിഞ്ഞു.</verse>
				<verse number="21">പതിയിരിപ്പുകാര്‍ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോള്‍ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.</verse>
				<verse number="22">മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരേ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവര്‍ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.</verse>
				<verse number="23">ഹായിരാജാവിനെ അവര്‍ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="24">യിസ്രായേൽ തങ്ങളെ പിന്തുടര്‍ന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവച്ചു കൊന്നുതീര്‍ക്കയും അവര്‍ ഒട്ടൊഴിയാതെ എല്ലാവരും വാളിന്‍റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യര്‍ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്ന് വാളിന്‍റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു.</verse>
				<verse number="25">അന്ന് പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവര്‍ ആകെ പന്തീരായിരം പേര്‍; ഹായിപട്ടണക്കാര്‍ എല്ലാവരും തന്നെ.</verse>
				<verse number="26">ഹായിപട്ടണക്കാരെ ഒക്കെയും നിര്‍മ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിന്‍വലിച്ചില്ല.</verse>
				<verse number="27">യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യര്‍ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങള്‍ക്കായിട്ടു തന്നെ എടുത്തു.</verse>
				<verse number="28">പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മണ്‍കുന്നും ശൂന്യഭൂമിയുമാക്കിത്തീര്‍ത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു.</verse>
				<verse number="29">ഹായിരാജാവിനെ അവന്‍ സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യന്‍ അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതിൽക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കൽക്കുന്നു കൂട്ടുകയും ചെയ്തു.</verse>
				<verse number="30">അനന്തരം യോശുവ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ഏബാൽപര്‍വതത്തിൽ ഒരു യാഗപീഠം പണിതു.</verse>
				<verse number="31">യഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരുമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നെ. അവര്‍ അതിന്മേൽ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.</verse>
				<verse number="32">മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്‍റെ ഒരു പകര്‍പ്പ് അവന്‍ അവിടെ യിസ്രായേൽമക്കള്‍ കാണ്‍കെ ആ കല്ലുകളിൽ എഴുതി.</verse>
				<verse number="33">എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപ്പേര്‍ ഗെരിസീംപര്‍വതത്തിന്‍റെ വശത്തും പാതിപ്പേര്‍ ഏബാൽപര്‍വതത്തിന്‍റെ വശത്തും നിന്നു; അവര്‍ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്ന് യഹോവയുടെ ദാസനായ മോശെ മുമ്പേ കല്പിച്ചിരുന്നതുപോലെ തന്നെ.</verse>
				<verse number="34">അതിന്‍റെ ശേഷം അവര്‍ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.</verse>
				<verse number="35">മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേള്‍ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.</verse>
			</chapter>
			<chapter number="9">
				<verse number="1">എന്നാൽ ഹിത്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യോര്‍ദ്ദാനിക്കരെ മലകളിലും താഴ്വരകളിലും ലെബാനോനെതിരേ വലിയ കടലിന്‍റെ തീരങ്ങളിലുള്ള രാജാക്കന്മാര്‍ ഒക്കെയും വസ്തുത കേട്ടപ്പോള്‍</verse>
				<verse number="2">യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‍വാന്‍ ഏകമനസ്സോടെ യോജിച്ചു.</verse>
				<verse number="3">എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തത് ഗിബെയോന്‍നിവാസികള്‍ കേട്ടപ്പോള്‍ അവര്‍ ഒരു ഉപായം പ്രയോഗിച്ചു:</verse>
				<verse number="4">ഭക്ഷണസാധനങ്ങളൊരുക്കി പഴയ ചാക്കുകളും പഴയതും കീറിയതും തുന്നിക്കെട്ടിയതുമായ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,</verse>
				<verse number="5">പഴക്കംചെന്ന് കണ്ടംവച്ച ചെരുപ്പ് കാലിലും പഴയ വസ്ത്രം ദേഹത്തിന്മേലും ധരിച്ചു പുറപ്പെട്ടു; അവരുടെ ഭക്ഷണത്തിനുള്ള അപ്പവും എല്ലാം ഉണങ്ങി പൂത്തിരുന്നു.</verse>
				<verse number="6">അവര്‍ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ചെന്ന് അവനോടും യിസ്രായേൽപുരുഷന്മാരോടും: ഞങ്ങള്‍ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു; ആകയാൽ ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം എന്നു പറഞ്ഞു.</verse>
				<verse number="7">യിസ്രായേൽപുരുഷന്മാര്‍ ആ ഹിവ്യരോട്: പക്ഷേ നിങ്ങള്‍ ഞങ്ങളുടെ ഇടയിൽ പാര്‍ക്കുന്നവരായിരിക്കും; എന്നാൽ ഞങ്ങള്‍ നിങ്ങളോട് ഉടമ്പടി ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു.</verse>
				<verse number="8">അവര്‍ യോശുവയോട്: ഞങ്ങള്‍ നിന്‍റെ ദാസന്മാരാകുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോശുവ അവരോട്: നിങ്ങള്‍ ആര്‍? എവിടെനിന്നു വരുന്നു എന്നു ചോദിച്ചു.</verse>
				<verse number="9">അവര്‍ അവനോടു പറഞ്ഞത്: അടിയങ്ങള്‍ നിന്‍റെ ദൈവമായ യഹോവയുടെ നാമം നിമിത്തം ഏറ്റവും ദൂരത്തുനിന്നു വന്നിരിക്കുന്നു; അവന്‍റെ കീര്‍ത്തിയും അവന്‍ മിസ്രയീമിൽ ചെയ്തതൊക്കെയും</verse>
				<verse number="10">ഹെശ്ബോന്‍രാജാവായ സീഹോന്‍, അസ്തരോത്തിലെ ബാശാന്‍രാജാവായ ഓഗ് ഇങ്ങനെ യോര്‍ദ്ദാനക്കരെയുള്ള അമോര്യരുടെ രണ്ടു രാജാക്കന്മാരോടും അവന്‍ ചെയ്തതൊക്കെയും ഞങ്ങള്‍ കേട്ടിരിക്കുന്നു.</verse>
				<verse number="11">അതുകൊണ്ട് ഞങ്ങളുടെ മൂപ്പന്മാരും ദേശനിവാസികള്‍ എല്ലാവരും ഞങ്ങളോട്: വഴിക്കു വേണ്ടുന്ന ഭക്ഷണസാധനം എടുത്ത് അവരെ ചെന്നു കണ്ട്: ഞങ്ങള്‍ നിങ്ങളുടെ ദാസന്മാര്‍ ആയിക്കൊള്ളാം എന്ന് അവരോട് പറയേണമെന്നു പറഞ്ഞു; ആകയാൽ നിങ്ങള്‍ ഞങ്ങളോട് ഉടമ്പടി ചെയ്യേണം.</verse>
				<verse number="12">ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ വരുവാന്‍ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു; ഇപ്പോള്‍ ഇതാ, അത് ഉണങ്ങി പൂത്തിരിക്കുന്നു.</verse>
				<verse number="13">ഞങ്ങള്‍ വീഞ്ഞു നിറച്ചു കൊണ്ടുപോന്ന ഈ തുരുത്തികള്‍ പുത്തനായിരുന്നു; ഇപ്പോള്‍ ഇതാ, അവ കീറിയിരിക്കുന്നു; ഞങ്ങളുടെ ഈ വസ്ത്രവും ചെരുപ്പും അതിദീര്‍ഘയാത്രയാൽ പഴക്കമായുമിരിക്കുന്നു.</verse>
				<verse number="14">അപ്പോള്‍ യിസ്രായേൽപുരുഷന്മാര്‍ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനം വാങ്ങി ആസ്വദിച്ചു.</verse>
				<verse number="15">യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്ന് ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.</verse>
				<verse number="16">ഉടമ്പടി ചെയ്തിട്ട് മൂന്നു ദിവസം കഴിഞ്ഞശേഷം അവര്‍ സമീപസ്ഥന്മാര്‍ എന്നും തങ്ങളുടെ ഇടയിൽ പാര്‍ക്കുന്നവര്‍ എന്നും അവര്‍ കേട്ടു.</verse>
				<verse number="17">യിസ്രായേൽമക്കള്‍ യാത്ര പുറപ്പെട്ടതിന്‍റെ മൂന്നാം ദിവസം അവരുടെ പട്ടണങ്ങളിൽ എത്തി. അവരുടെ പട്ടണങ്ങള്‍ ഗിബെയോന്‍, കെഫീര, ബേരോത്ത്, കിര്യത്ത്- യെയാരീം എന്നിവ ആയിരുന്നു.</verse>
				<verse number="18">സഭയിലെ പ്രഭുക്കന്മാര്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയെക്കൊണ്ട് അവരോടു സത്യംചെയ്തിരിക്കയാൽ യിസ്രായേൽ മക്കള്‍ അവരെ സംഹരിച്ചില്ല; എന്നാൽ സഭ മുഴുവനും പ്രഭുക്കന്മാരുടെ നേരേ പിറുപിറുത്തു.</verse>
				<verse number="19">പ്രഭുക്കന്മാര്‍ എല്ലാവരും സര്‍വസഭയോടും യിസ്രായേലിന്‍റെ ദൈവമായ യഹോവയെക്കൊണ്ട് ഞങ്ങള്‍ അവരോടു സത്യംചെയ്തിരിക്കയാൽ നമുക്ക് അവരെ തൊട്ടുകൂടാ.</verse>
				<verse number="20">നാം അവരോട് ഇങ്ങനെ ചെയ്ത് അവരെ ജീവനോടെ രക്ഷിക്കേണം. അല്ലാഞ്ഞാൽ ചെയ്തുപോയ സത്യം നിമിത്തം കോപം നമ്മുടെമേൽ വരും എന്നു പറഞ്ഞു.</verse>
				<verse number="21">അവര്‍ക്കു വാക്കു കൊടുത്തതുപോലെ പ്രഭുക്കന്മാര്‍ അവരോട്: ഇവര്‍ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവര്‍ സര്‍വസഭയ്ക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="22">പിന്നെ യോശുവ അവരെ വിളിച്ച് അവരോട്: നിങ്ങള്‍ ഞങ്ങളുടെ ഇടയിൽ പാര്‍ത്തിരിക്കെ ബഹുദൂരസ്ഥന്മാര്‍ എന്നു പറഞ്ഞ് ഞങ്ങളെ വഞ്ചിച്ചത് എന്ത്?</verse>
				<verse number="23">ആകയാൽ നിങ്ങള്‍ ശപിക്കപ്പെട്ടവര്‍: എന്‍റെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായ അടിമകള്‍ നിങ്ങളിൽ ഒരിക്കലും ഇല്ലാതിരിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="24">അവര്‍ യോശുവയോട്: നിന്‍റെ ദൈവമായ യഹോവ തന്‍റെ ദാസനായ മോശെയോട്: നിങ്ങള്‍ക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെ മുമ്പിൽനിന്ന് ഈ ദേശനിവാസികളെ ഒക്കെയും നശിപ്പിക്കുമെന്നും കല്പിച്ചപ്രകാരം അടിയങ്ങള്‍ക്ക് അറിവുകിട്ടിയതിനാൽ നിങ്ങളുടെ നിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ച് ഞങ്ങള്‍ ഏറ്റവും ഭയപ്പെട്ട് ഈ കാര്യം ചെയ്തിരിക്കുന്നു.</verse>
				<verse number="25">ഇപ്പോള്‍ ഇതാ: ഞങ്ങള്‍ നിന്‍റെ കൈയിൽ ഇരിക്കുന്നു; നിനക്ക് ഹിതവും യുക്തവുമായി തോന്നുന്നതുപോലെ ഞങ്ങളോടു ചെയ്തുകൊള്‍ക എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="26">അങ്ങനെ അവന്‍ അവരോടു ചെയ്തു; യിസ്രായേൽമക്കള്‍ അവരെ കൊല്ലാതവണ്ണം അവരുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.</verse>
				<verse number="27">അന്ന് യോശുവ അവരെ സഭയ്ക്കും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്ത് അവന്‍റെ യാഗപീഠത്തിനുംവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരുമായി നിയമിച്ചു; അങ്ങനെ ഇന്നുവരെയും ഇരിക്കുന്നു.</verse>
			</chapter>
			<chapter number="10">
				<verse number="1">യോശുവ ഹായിപട്ടണം പിടിച്ച് നിര്‍മ്മൂലമാക്കി എന്നും അവന്‍ യെരീഹോവിനോടും അതിന്‍റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്‍റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്‍നിവാസികള്‍ യിസ്രായേലിനോടു സഖ്യത ചെയ്ത് അവരുടെ കൂട്ടത്തിലായി എന്നും യെരൂശലേംരാജാവായ അദോനീ-സേദെക് കേട്ടപ്പോള്‍</verse>
				<verse number="2">ഗിബെയോന്‍ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാള്‍ വലിയതും അവിടത്തെ പുരുഷന്മാര്‍ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവര്‍ ഏറ്റവും ഭയപ്പെട്ടു.</verse>
				<verse number="3">ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക് ഹെബ്രോന്‍രാജാവായ ഹോഹാമിന്‍റെയും യര്‍മ്മൂത്ത്‍രാജാവായ പിരാമിന്‍റെയും ലാഖീശ്‍രാജാവായ യാഹീയയുടെയും എഗ്ലോന്‍രാജാവായ ദെബീരിന്‍റെയും അടുക്കൽ ആളയച്ചു:</verse>
				<verse number="4">ഗിബെയോന്‍ യോശുവയോടും യിസ്രായേൽമക്കളോടും സഖ്യത ചെയ്കകൊണ്ട് നാം അതിനെ നശിപ്പിക്കേണ്ടതിന് എന്നെ സഹായിപ്പിന്‍ എന്നു പറയിച്ചു.</verse>
				<verse number="5">ഇങ്ങനെ യെരൂശലേംരാജാവ്, ഹെബ്രോന്‍രാജാവ്, യര്‍മ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോന്‍രാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരും ഒരുമിച്ചുകൂടി; അവരും അവരുടെ സൈന്യങ്ങളൊക്കെയും ചെന്ന് ഗിബെയോനു നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധം ചെയ്തു.</verse>
				<verse number="6">അപ്പോള്‍ ഗിബെയോന്യര്‍ ഗില്ഗാലിൽ പാളയത്തിലേക്ക് യോശുവയുടെ അടുക്കൽ ആളയച്ചു: അടിയങ്ങളെ കൈവിടാതെ വേഗം ഞങ്ങളുടെ അടുക്കൽ വന്ന് ഞങ്ങളെ സഹായിച്ചു രക്ഷിക്കേണമേ; പര്‍വതങ്ങളിൽ പാര്‍ക്കുന്ന അമോര്യരാജാക്കന്മാര്‍ ഒക്കെയും ഞങ്ങള്‍ക്കു വിരോധമായിട്ടു ഒന്നിച്ചുകൂടിയിരിക്കുന്നു എന്നു പറയിച്ചു.</verse>
				<verse number="7">എന്നാറെ യോശുവയും പടജ്ജനം ഒക്കെയും സകല പരാക്രമശാലികളും ഗില്ഗാലിൽനിന്നു പുറപ്പെട്ടു.</verse>
				<verse number="8">യഹോവ യോശുവയോട്: അവരെ ഭയപ്പെടരുത്; ഞാന്‍ അവരെ നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്‍റെ മുമ്പിൽ നില്ക്കയില്ല എന്ന് അരുളിച്ചെയ്തു.</verse>
				<verse number="9">യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രി മുഴുവനും നടന്ന് പെട്ടെന്ന് അവരെ എതിര്‍ത്തു.</verse>
				<verse number="10">യഹോവ അവരെ യിസ്രായേലിന്‍റെ മുമ്പിൽ കുഴക്കി ഗിബെയോനിൽവച്ച് അവരെ കഠിനമായി തോല്പിച്ചു ബേത്ത്-ഹോരോനിലേക്കുള്ള കയറ്റംവഴിയായി അവരെ ഓടിച്ച് അസേക്കാവരെയും മക്കേദാവരെയും അവരെ വെട്ടി.</verse>
				<verse number="11">അങ്ങനെ അവര്‍ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോന്‍ ഇറക്കത്തിൽവച്ച് അസേക്കാവരെ യഹോവ ആകാശത്തിൽനിന്നു വലിയ കല്ല് അവരുടെമേൽ പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽമക്കള്‍ വാള്‍കൊണ്ടു കൊന്നവരെക്കാള്‍ കന്മഴയാൽ മരിച്ചുപോയവര്‍ അധികം ആയിരുന്നു.</verse>
				<verse number="12">എന്നാൽ യഹോവ അമോര്യരെ യിസ്രായേൽമക്കളുടെ കൈയിൽ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ച്, യിസ്രായേൽമക്കള്‍ കേള്‍ക്കെ: സൂര്യാ, നീ ഗിബെയോനിലും ചന്ദ്രാ, നീ അയ്യാലോന്‍താഴ്വരയിലും നില്ക്ക എന്നു പറഞ്ഞു.</verse>
				<verse number="13">ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യന്‍ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യന്‍ ആകാശമധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്നു.</verse>
				<verse number="14">യഹോവ ഒരു മനുഷ്യന്‍റെ വാക്കു കേട്ടനുസരിച്ച ആ ദിവസംപോലെ ഒരു ദിവസം അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നെയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.</verse>
				<verse number="15">അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.</verse>
				<verse number="16">എന്നാൽ ആ രാജാക്കന്മാര്‍ ഐവരും ഓടി മക്കേദായിലെ ഗുഹയിൽ ചെന്ന് ഒളിച്ചു.</verse>
				<verse number="17">രാജാക്കന്മാര്‍ ഐവരും മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്ന് യോശുവയ്ക്ക് അറിവുകിട്ടി.</verse>
				<verse number="18">എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകള്‍ ഉരുട്ടിവച്ച് അവരെ കാക്കേണ്ടതിന് അവിടെ ആളെയാക്കുവിന്‍;</verse>
				<verse number="19">നിങ്ങളോ നില്ക്കാതെ ശത്രുക്കളെ പിന്തുടര്‍ന്ന് അവരുടെ പിന്‍പടയെ സംഹരിപ്പിന്‍; പട്ടണങ്ങളിൽ കടപ്പാന്‍ അവരെ സമ്മതിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="20">അങ്ങനെ അവര്‍ ഒടുങ്ങുംവരെ യോശുവയും യിസ്രായേൽമക്കളും അവരിൽ ഒരു മഹാസംഹാരം നടത്തിക്കഴിഞ്ഞപ്പോള്‍ ശേഷിച്ചവര്‍ ഉറപ്പുള്ള പട്ടണങ്ങളിൽ ശരണം പ്രാപിച്ചു.</verse>
				<verse number="21">ജനമൊക്കെയും സമാധാനത്തോടെ മക്കേദായിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ മടങ്ങിവന്നു; യിസ്രായേൽമക്കളിൽ യാതൊരുത്തന്‍റെയും നേരേ ആരും തന്‍റെ നാവ് അനക്കിയതുമില്ല.</verse>
				<verse number="22">പിന്നെ യോശുവ: ഗുഹയുടെ ദ്വാരത്തെ തുറന്ന് രാജാക്കന്മാര്‍ ഐവരെയും ഗുഹയിൽനിന്ന് എന്‍റെ അടുക്കൽ പുറത്തു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="23">അവര്‍ അങ്ങനെ ചെയ്തു; യെരൂശലേംരാജാവ്, ഹെബ്രോന്‍രാജാവ്, യര്‍മ്മൂത്ത്‍രാജാവ്, ലാഖീശ്‍രാജാവ്, എഗ്ലോന്‍രാജാവ് എന്നീ അഞ്ചു രാജാക്കന്മാരെയും ഗുഹയിൽനിന്ന് അവന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="24">രാജാക്കന്മാരെ യോശുവയുടെ അടുക്കൽ കൊണ്ടുവന്നപ്പോള്‍ യോശുവ യിസ്രായേൽപുരുഷന്മാരെ ഒക്കെയും വിളിപ്പിച്ച് തന്നോടുകൂടെ പോയ പടജ്ജനത്തിന്‍റെ അധിപതിമാരോട്: അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽ വയ്പിന്‍ എന്നു പറഞ്ഞു. അവര്‍ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽ വച്ചു.</verse>
				<verse number="25">യോശുവ അവരോട്: ഭയപ്പെടരുത്, ശങ്കിക്കരുത്; ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍; നിങ്ങള്‍ യുദ്ധം ചെയ്യുന്ന സകല ശത്രുക്കളോടും യഹോവ ഇങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="26">അതിന്‍റെ ശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കി. അവര്‍ സന്ധ്യവരെ തൂങ്ങിക്കിടന്നു.</verse>
				<verse number="27">സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് യോശുവയുടെ കല്പനപ്രകാരം അവരെ മരത്തിന്മേൽനിന്ന് ഇറക്കി അവര്‍ ഒളിച്ചിരുന്ന ഗുഹയിൽ ഇട്ടു; ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ല് ഉരുട്ടിവച്ചു; അത് ഇന്നുവരെയും അവിടെ ഇരിക്കുന്നു.</verse>
				<verse number="28">അന്ന് യോശുവ മക്കേദാ പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ച് അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിര്‍മ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവന്‍ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നെ മക്കേദാരാജാവിനോടും ചെയ്തു.</verse>
				<verse number="29">യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദായിൽനിന്ന് ലിബ്നയ്ക്ക് ചെന്ന് ലിബ്നയോടു യുദ്ധം ചെയ്തു.</verse>
				<verse number="30">യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവര്‍ അവിടത്തെ രാജാവിനോടും ചെയ്തു.</verse>
				<verse number="31">യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്ന് ലാഖീശിനു ചെന്ന് അതിന്‍റെ നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.</verse>
				<verse number="32">യഹോവ ലാഖീശിനെ യിസ്രായേലിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെയൊക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു.</verse>
				<verse number="33">അപ്പോള്‍ ഗേസെര്‍രാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാന്‍ വന്നു; എന്നാൽ യോശുവ അവനെയും അവന്‍റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.</verse>
				<verse number="34">യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്ന് എഗ്ലോനു ചെന്ന് അതിന്‍റെ നേരേ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.</verse>
				<verse number="35">അവര്‍ അന്നുതന്നെ അതിനെ പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെയൊക്കെയും അവന്‍ അതിലുള്ള എല്ലാവരെയും അന്നു നിര്‍മ്മൂലമാക്കി.</verse>
				<verse number="36">യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്ന് ഹെബ്രോനു ചെന്നു; അതിന്‍റെ നേരേ യുദ്ധം ചെയ്തു.</verse>
				<verse number="37">അവര്‍ അതിനെ പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്‍റെ എല്ലാ പട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവന്‍ എഗ്ലോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകല മനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കി.</verse>
				<verse number="38">പിന്നെ യോശുവയും എല്ലാ യിസ്രായേലും തിരിഞ്ഞ് ദെബീരിന്നു ചെന്ന് അതിന്‍റെ നേരേ യുദ്ധംചെയ്തു.</verse>
				<verse number="39">അവന്‍ അതിനെയും അതിലെ രാജാവിനെയും അതിന്‍റെ എല്ലാ പട്ടണങ്ങളെയും പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു; അതിലുള്ള എല്ലാവരെയും ആരും ശേഷിക്കാതവണ്ണം നിര്‍മ്മൂലമാക്കി; അവന്‍ ഹെബ്രോനോടു ചെയ്തതുപോലെയും ലിബ്നയോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.</verse>
				<verse number="40">ഇങ്ങനെ യോശുവ മലനാട്, തെക്കേദേശം, താഴ്വീതി, മലഞ്ചരിവുകള്‍ എന്നിങ്ങനെയുള്ള ദേശമൊക്കെയും അവിടങ്ങളിലെ സകല രാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവന്‍ ഒരുത്തനെയും ശേഷിപ്പിക്കാതെ സകല ജീവികളെയും നിര്‍മ്മൂലമാക്കി.</verse>
				<verse number="41">യോശുവ കാദേശ് -ബര്‍ന്നേയമുതൽ ഗസ്സാവരെയും ഗിബെയോന്‍വരെയും ഗോശെന്‍ദേശമൊക്കെയും ജയിച്ചടക്കി.</verse>
				<verse number="42">ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്‍റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.</verse>
				<verse number="43">പിന്നെ യോശുവയും എല്ലാ യിസ്രായേലും ഗില്ഗാലിൽ പാളയത്തിലേക്ക് മടങ്ങിപ്പോന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">അനന്തരം ഹാസോര്‍രാജാവായ യാബീന്‍ ഇതു കേട്ടപ്പോള്‍ അവന്‍ മാദോന്‍രാജാവായ യോബാബ്, ശിമ്രോന്‍രാജാവ്, അക്ക്ശാഫ്‍രാജാവ് എന്നിവരുടെ അടുക്കലും</verse>
				<verse number="2">വടക്ക് മലമ്പ്രദേശത്തും കിന്നെരോത്തിനു തെക്ക് സമഭൂമിയിലും താഴ്വീതിയിലും പടിഞ്ഞാറ് ദോര്‍മേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും</verse>
				<verse number="3">കിഴക്കും പടിഞ്ഞാറുമുള്ള കനാന്യര്‍, പര്‍വതങ്ങളിലെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, മിസ്പാദേശത്ത് ഹെര്‍മ്മോന്‍റെ അടിവാരത്തുള്ള ഹിവ്യര്‍ എന്നിവരുടെ അടുക്കലും ആളയച്ചു.</verse>
				<verse number="4">അവര്‍ പെരുപ്പത്തിൽ കടല്ക്കരയിലെ മണൽപോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളും കൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.</verse>
				<verse number="5">ആ രാജാക്കന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മേരോംതടാകത്തിനരികെ വന്ന് ഒരുമിച്ചു പാളയമിറങ്ങി.</verse>
				<verse number="6">അപ്പോള്‍ യഹോവ യോശുവയോട്: അവരെ പേടിക്കേണ്ടാ; ഞാന്‍ നാളെ ഈ നേരം അവരെയൊക്കെയും യിസ്രായേലിന്‍റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളയേണം.</verse>
				<verse number="7">അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരേ വന്ന് അവരെ ആക്രമിച്ചു.</verse>
				<verse number="8">യഹോവ അവരെ യിസ്രായേലിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍വരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ട് മിസ്പാ താഴ്വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.</verse>
				<verse number="9">യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളഞ്ഞു.</verse>
				<verse number="10">യോശുവ ആ സമയം തിരിഞ്ഞ് ഹാസോര്‍ പിടിച്ച് അതിലെ രാജാവിനെ വാള്‍കൊണ്ടു കൊന്നു; ഹാസോര്‍ മുമ്പേ ആ രാജ്യങ്ങള്‍ക്ക് ഒക്കെയും മൂലസ്ഥാനമായിരുന്നു.</verse>
				<verse number="11">അവര്‍ അതിലെ സകല മനുഷ്യരെയും വാളിന്‍റെ വായ്ത്തലയാൽ വെട്ടി നിര്‍മ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവന്‍ ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.</verse>
				<verse number="12">ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്‍റെ വായ്ത്തലയാൽ വെട്ടി നിര്‍മ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="13">എന്നാൽ കുന്നുകളിലെ പട്ടണങ്ങള്‍ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോര്‍ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളൂ.</verse>
				<verse number="14">ഈ പട്ടണങ്ങളിലെ കൊള്ളയൊക്കെയും കന്നുകാലികളെയും യിസ്രായേൽമക്കള്‍ തങ്ങള്‍ക്കു തന്നെ എടുത്തു; എങ്കിലും മനുഷ്യരെയൊക്കെയും അവര്‍ വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.</verse>
				<verse number="15">യഹോവ തന്‍റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോട് കല്പിച്ചു; യോശുവ അങ്ങനെ തന്നെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതിൽ ഒന്നും അവന്‍ ചെയ്യാതെ വിട്ടില്ല.</verse>
				<verse number="16">ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശെന്‍ദേശമൊക്കെയും താഴ്വീതിയും അരാബായും യിസ്രായേൽമലനാടും അതിന്‍റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍പര്‍വതത്തിന്‍റെ അടിവാരത്തുള്ള ലെബാനോന്‍താഴ്വരയിലെ ബാൽ-ഗാദ്‍വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.</verse>
				<verse number="17">അവിടങ്ങളിലെ സകല രാജാക്കന്മാരെയും അവന്‍ പിടിച്ച് വെട്ടിക്കൊന്നു.</verse>
				<verse number="18">ആ രാജാക്കന്മാരോടൊക്കെയും യോശുവ ഏറിയ കാലം യുദ്ധം ചെയ്തിരുന്നു.</verse>
				<verse number="19">ഗിബെയോന്‍നിവാസികളായ ഹിവ്യര്‍ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോട് സഖ്യത ചെയ്തില്ല; ശേഷമൊക്കെയും അവര്‍ യുദ്ധത്തിൽ പിടിച്ചടക്കി.</verse>
				<verse number="20">യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്‍മ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാന്‍ തക്കവണ്ണം അവര്‍ നെഞ്ചുറപ്പിച്ച് യിസ്രായേലിനോട് യുദ്ധത്തിനു പുറപ്പെടേണ്ടതിന് യഹോവ സംഗതി വരുത്തിയിരുന്നു.</verse>
				<verse number="21">അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോന്‍, ദെബീര്‍, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നീ ഇടങ്ങളിൽ നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മ്മൂലമാക്കി.</verse>
				<verse number="22">ഗസ്സായിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.</verse>
				<verse number="23">യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന് സ്വസ്ഥത വന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">യിസ്രായേൽമക്കള്‍ യോര്‍ദ്ദാനക്കരെ കിഴക്ക് അര്‍ന്നോന്‍താഴ്വരമുതൽ ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള രാജ്യവും കിഴക്കേ അരാബാ മുഴുവനും കൈവശമാക്കുകയിൽ സംഹരിച്ചുകളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.</verse>
				<verse number="2">ഹെശ്ബോനിൽ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോന്‍; അവന്‍ അര്‍ന്നോന്‍ ആറ്റുവക്കത്തുള്ള അരോവേര്‍മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്‍റെ പാതിയും അമ്മോന്യരുടെ അതിരായ യബ്ബോക് നദിവരെയും</verse>
				<verse number="3">കിന്നെരോത്ത്കടലും അരാബായിലെ കടലായ ഉപ്പുകടലുംവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കേ അരാബായും പിസ്ഗാച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.</verse>
				<verse number="4">ബാശാന്‍രാജാവായ ഓഗിന്‍റെ ദേശവും അവര്‍ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവര്‍ അസ്തരോത്തിലും എദ്രെയിലും പാര്‍ത്തു,</verse>
				<verse number="5">ഹെര്‍മ്മോന്‍പര്‍വതവും സൽക്കായും ബാശാന്‍ മുഴുവനും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഗിലെയാദിന്‍റെ പാതിയും ഹെശ്ബോന്‍രാജാവായ സീഹോന്‍റെ അതിര്‍വരെയും വാണിരുന്നു.</verse>
				<verse number="6">അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.</verse>
				<verse number="7">എന്നാൽ യോശുവയും യിസ്രായേൽമക്കളും യോര്‍ദ്ദാനിക്കരെ പടിഞ്ഞാറ് ലെബാനോന്‍റെ താഴ്വരയിലെ ബാൽ-ഗാദ്മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാര്‍ ഇവര്‍ ആകുന്നു.</verse>
				<verse number="8">മലനാട്ടിലും താഴ്വീതിയിലും അരാബായിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യന്‍, അമോര്യന്‍, കനാന്യന്‍, പെരിസ്യന്‍, ഹിവ്യന്‍, യെബൂസ്യന്‍ എന്നിവര്‍ തന്നെ.</verse>
				<verse number="9">യെരീഹോരാജാവ് ഒന്ന്; ബേഥേലിനരികെയുള്ള ഹായിരാജാവ് ഒന്ന്;</verse>
				<verse number="10">യെരൂശലേംരാജാവ് ഒന്ന്; ഹെബ്രോന്‍രാജാവ് ഒന്ന്;</verse>
				<verse number="11">യര്‍മ്മൂത്ത്‍രാജാവ് ഒന്ന്; ലാഖീശിലെ രാജാവ് ഒന്ന്;</verse>
				<verse number="12">എഗ്ലോനിലെ രാജാവ് ഒന്ന്; ഗേസര്‍രാജാവ് ഒന്ന്;</verse>
				<verse number="13">ദെബീര്‍രാജാവ് ഒന്ന്; ഗേദെര്‍രാജാവ് ഒന്ന്;</verse>
				<verse number="14">ഹോര്‍മ്മാരാജാവ് ഒന്ന്; ആരാദ്‍രാജാവ് ഒന്ന്;</verse>
				<verse number="15">ലിബ്നാരാജാവ് ഒന്ന്; അദുല്ലാംരാജാവ് ഒന്ന്;</verse>
				<verse number="16">മക്കേദാരാജാവ് ഒന്ന്; ബേഥേൽരാജാവ് ഒന്ന്;</verse>
				<verse number="17">തപ്പൂഹാരാജാവ് ഒന്ന്; ഹേഫെര്‍രാജാവ് ഒന്ന്;</verse>
				<verse number="18">അഫേക് രാജാവ് ഒന്ന്; ശാരോന്‍രാജാവ് ഒന്ന്;</verse>
				<verse number="19">മാദോന്‍രാജാവ് ഒന്ന്; ഹാസോര്‍രാജാവ് ഒന്ന്;</verse>
				<verse number="20">ശിമ്രോന്‍-മെരോന്‍രാജാവ് ഒന്ന്; അക്ശാപ്പ്‍രാജാവ് ഒന്ന്;</verse>
				<verse number="21">താനാക് രാജാവ് ഒന്ന്; മെഗിദ്ദോരാജാവ് ഒന്ന്;</verse>
				<verse number="22">കാദേശ്‍രാജാവ് ഒന്ന്; കര്‍മ്മേലിലെ യൊക്നെയാംരാജാവ് ഒന്ന്;</verse>
				<verse number="23">ദോര്‍മേട്ടിലെ ദോര്‍രാജാവ് ഒന്ന്; ഗില്ഗാലിലെ ജാതികളുടെ രാജാവ് ഒന്ന്;</verse>
				<verse number="24">തിര്‍സ്സാരാജാവ് ഒന്ന്; ആകെ മുപ്പത്തിയൊന്ന് രാജാക്കന്മാര്‍.</verse>
			</chapter>
			<chapter number="13">
				<verse number="1">യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോള്‍ യഹോവ അവനോട് അരുളിച്ചെയ്തത്: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ട്.</verse>
				<verse number="2">ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്‍റെ കിഴക്കുള്ള സീഹോര്‍ മുതൽ വടക്കോട്ട് കനാന്യര്‍ക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്‍റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്യരും;</verse>
				<verse number="3">ഗസ്സാത്യന്‍, അസ്തോദ്യന്‍, അസ്കലോന്യന്‍, ഗിത്ത്യന്‍, എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും;</verse>
				<verse number="4">തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിര്‍വരെയുമുള്ള കനാന്യരുടെ ദേശമൊക്കെയും</verse>
				<verse number="5">സീദോന്യര്‍ക്കുള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്‍മ്മോന്‍പര്‍വതത്തിന്‍റെ അടിവാരത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന്‍ ഒക്കെയും;</verse>
				<verse number="6">ലെബാനോന്‍മുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പര്‍വതവാസികളൊക്കെയും എല്ലാ സീദോന്യരും തന്നെ; ഇവരെ ഞാന്‍ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.</verse>
				<verse number="7">ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.</verse>
				<verse number="8">അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്ക് യോര്‍ദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നെ പ്രാപിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="9">അര്‍ന്നോന്‍താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോന്‍വരെയുള്ള മേദെബാസമഭൂമി മുഴുവനും;</verse>
				<verse number="10">അമ്മോന്യരുടെ അതിര്‍വരെ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്‍റെ എല്ലാ പട്ടണങ്ങളും;</verse>
				<verse number="11">ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്‍മ്മോന്‍പര്‍വതം ഒക്കെയും സൽക്കാവരെയുള്ള ബാശാന്‍ മുഴുവനും;</verse>
				<verse number="12">അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്‍റെ രാജ്യമൊക്കെയും തന്നെ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.</verse>
				<verse number="13">എന്നാൽ യിസ്രായേൽമക്കള്‍ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാര്‍ത്തുവരുന്നു.</verse>
				<verse number="14">ലേവിഗോത്രത്തിന് അവന്‍ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള്‍ താന്‍ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.</verse>
				<verse number="15">എന്നാൽ മോശെ രൂബേന്‍ഗോത്രത്തിനു കുടുംബംകുടുംബമായി അവകാശം കൊടുത്തു.</verse>
				<verse number="16">അവരുടെ ദേശം അര്‍ന്നോന്‍താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതൽ മേദെബായോടു ചേര്‍ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള അതിന്‍റെ എല്ലാ പട്ടണങ്ങളും</verse>
				<verse number="17">ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും</verse>
				<verse number="18">യഹ്സയും കെദേമോത്തും മേഫാത്തും</verse>
				<verse number="19">കിര്യത്തയീമും സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും</verse>
				<verse number="20">ബേത്ത്-പെയോരും പിസ്ഗാച്ചരിവുകളും ബേത്ത്-യെശീമോത്തും</verse>
				<verse number="21">സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്‍റെ രാജ്യമൊക്കെയും തന്നെ; അവനെയും സീഹോന്‍റെ പ്രഭുക്കന്മാരായി ദേശത്തു പാര്‍ത്തിരുന്ന ഏവി, രേക്കെം, സൂര്‍, ഹൂര്‍, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.</verse>
				<verse number="22">യിസ്രായേൽമക്കള്‍ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്‍റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്‍കൊണ്ടു കൊന്നു.</verse>
				<verse number="23">രൂബേന്യരുടെ അതിര്‍ യോര്‍ദ്ദാന്‍ ആയിരുന്നു; ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ രൂബേന്യര്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.</verse>
				<verse number="24">പിന്നെ മോശെ ഗാദ്ഗോത്രത്തിന്, കുടുംബംകുടുംബമായി ഗാദ്യര്‍ക്കു തന്നെ, അവകാശം കൊടുത്തു.</verse>
				<verse number="25">അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബായുടെ നേരേയുള്ള അരോവേര്‍വരെ അമ്മോന്യരുടെ പാതി ദേശവും;</verse>
				<verse number="26">ഹെശ്ബോന്‍മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീംമുതൽ ദെബീരിന്‍റെ അതിര്‍വരെയും;</verse>
				<verse number="27">താഴ്വരയിൽ ഹെശ്ബോന്‍രാജാവായ സീഹോന്‍റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത് -നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നെ; യോര്‍ദ്ദാനക്കരെ കിഴക്ക് കിന്നെരോത്ത്തടാകത്തിന്‍റെ അറുതിവരെ യോര്‍ദ്ദാന്‍ അതിന് അതിരായിരുന്നു.</verse>
				<verse number="28">ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ കുടുംബംകുടുംബമായി ഗാദ്യര്‍ക്കു കിട്ടിയ അവകാശം.</verse>
				<verse number="29">പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിനുള്ള അവകാശം ഇത്:</verse>
				<verse number="30">അവരുടെ ദേശം മഹനയീംമുതൽ ബാശാന്‍ മുഴുവനും ബാശാന്‍രാജാവായ ഓഗിന്‍റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്‍റെ ഊരുകള്‍ എല്ലാം കൂടി അറുപതു പട്ടണങ്ങളും</verse>
				<verse number="31">പാതി ഗിലെയാദും ബാശാനിലെ ഓഗിന്‍റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്താരോത്ത്, എദ്രെയി എന്നിവയും തന്നെ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മക്കള്‍ക്ക്, മാഖീരിന്‍റെ മക്കളിൽ പാതിപ്പേര്‍ക്കു തന്നെ, കുടുംബംകുടുംബമായി കിട്ടി.</verse>
				<verse number="32">ഇതു മോശെ യെരീഹോവിനു കിഴക്ക് യോര്‍ദ്ദാനക്കരെ മോവാബ്സമഭൂമിയിൽവച്ച് ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.</verse>
				<verse number="33">ലേവിഗോത്രത്തിനോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്‍റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താന്‍ തന്നെ അവരുടെ അവകാശം ആകുന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">കനാന്‍ദേശത്ത് യിസ്രായേൽമക്കള്‍ക്ക് അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിത്: പുരോഹിതനായ എലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവര്‍ക്കു വിഭാഗിച്ചുകൊടുത്തു.</verse>
				<verse number="2">യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തത്.</verse>
				<verse number="3">രണ്ടര ഗോത്രങ്ങള്‍ക്ക് മോശെ യോര്‍ദ്ദാനക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.</verse>
				<verse number="4">യോസേഫിന്‍റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിനുംവേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.</verse>
				<verse number="5">യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ യിസ്രായേൽമക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.</verse>
				<verse number="6">അനന്തരം യെഹൂദാമക്കള്‍ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബ് അവനോടു പറഞ്ഞത്: യഹോവ എന്നെയും നിന്നെയും കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്-ബര്‍ന്നേയയിൽവച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.</verse>
				<verse number="7">യഹോവയുടെ ദാസനായ മോശെ കാദേശ് -ബര്‍ന്നേയയിൽനിന്ന് ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്ന് എന്‍റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.</verse>
				<verse number="8">എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര്‍ ജനത്തിന്‍റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്‍റെ ദൈവമായ യഹോവയോടു പൂര്‍ണമായി പറ്റിനിന്നു.</verse>
				<verse number="9">നീ എന്‍റെ ദൈവമായ യഹോവയോടു പൂര്‍ണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവച്ച ദേശം നിനക്കും നിന്‍റെ മക്കള്‍ക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.</verse>
				<verse number="10">മരുഭൂമിയിൽ സഞ്ചരിച്ച കാലത്ത് യഹോവ മോശെയോട് ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന്‍ അരുളിച്ചെയ്തിരുന്നതുപോലെ ജീവനോടെ വച്ചിരിക്കുന്നു; ഇപ്പോള്‍ എനിക്ക് എണ്‍പത്തഞ്ചു വയസ്സായി.</verse>
				<verse number="11">മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്‍റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.</verse>
				<verse number="12">ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോള്‍ എനിക്കു തരിക; അനാക്യര്‍ അവിടെ ഉണ്ടെന്നും പട്ടണങ്ങള്‍ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താന്‍ അരുളിച്ചെയ്തതുപോലെ ഞാന്‍ അവരെ ഓടിച്ചുകളയും.</verse>
				<verse number="13">അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍മല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.</verse>
				<verse number="14">അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബിന് അവകാശമായിരിക്കുന്നു; അവന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ പൂര്‍ണമായി പറ്റിനിന്നതുകൊണ്ടു തന്നെ.</verse>
				<verse number="15">ഹെബ്രോനു പണ്ട് കിര്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന്‍ അനാക്യരിൽവച്ച് അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന് സ്വസ്ഥത വന്നു.</verse>
			</chapter>
			<chapter number="15">
				<verse number="1">യെഹൂദാമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കേ ദേശത്തിന്‍റെ തെക്കേ അറ്റത്ത് എദോമിന്‍റെ അതിരായ സീന്‍മരുഭൂമിവരെ തന്നെ.</verse>
				<verse number="2">അവരുടെ തെക്കേ അതിര്‍ ഉപ്പുകടലിന്‍റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽ തന്നെ ആയിരുന്നു.</verse>
				<verse number="3">അത് അക്രബ്ബീം കയറ്റത്തിന് തെക്കോട്ടു ചെന്ന് സീനിലേക്കു കടന്ന് കാദേശ്-ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന്‍ കടന്ന് ആദാരിലേക്കു കയറി</verse>
				<verse number="4">കാര്‍ക്കയിലേക്കു തിരിഞ്ഞ് അസ്മോനിലേക്കു കടന്ന് മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര്‍ സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കേ അതിര്‍ ആയിരിക്കേണം.</verse>
				<verse number="5">കിഴക്കേ അതിര്‍ യോര്‍ദ്ദാന്‍റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ;</verse>
				<verse number="6">വടക്കേ അതിര്‍ യോര്‍ദ്ദാന്‍റെ അഴിമുഖമായ ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബായുടെ വടക്കുകൂടി കടന്ന്, രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലു വരെ കയറിച്ചെല്ലുന്നു.</verse>
				<verse number="7">പിന്നെ ആ അതിര്‍ ആഖോര്‍ താഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ട് തോട്ടിന്‍റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗില്ഗാലിനു ചെന്ന് ഏന്‍-ശേമെശ് വെള്ളത്തിങ്കലേക്കു കടന്ന് ഏന്‍-രോഗേലിങ്കൽ അവസാനിക്കുന്നു.</verse>
				<verse number="8">പിന്നെ ആ അതിര്‍ ബെന്‍-ഹിന്നോംതാഴ്വരയിൽക്കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.</verse>
				<verse number="9">പിന്നെ ആ അതിര്‍ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞ് എഫ്രോന്‍മലയിലെ പട്ടണങ്ങള്‍വരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്കു തിരിയുന്നു.</verse>
				<verse number="10">പിന്നെ ആ അതിര്‍ ബാലാമുതൽ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞ് കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നായിലേക്കു ചെല്ലുന്നു.</verse>
				<verse number="11">പിന്നെ ആ അതിര്‍ വടക്കോട്ട് എക്രോന്‍റെ പാര്‍ശ്വംവരെ ചെന്ന് ശിക്രോനിലേക്കു തിരിഞ്ഞ് ബാലാമലയിലേക്കു കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.</verse>
				<verse number="12">പടിഞ്ഞാറേ അതിര്‍ നെടുകെ മഹാസമുദ്രം തന്നെ; ഇത് യെഹൂദാമക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്‍റെ ചുറ്റുമുള്ള അതിര്‍.</verse>
				<verse number="13">യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന്‍ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്‍റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോന്‍ കൊടുത്തു.</verse>
				<verse number="14">അവിടെനിന്ന് കാലേബ് അനാക്കിന്‍റെ പുത്രന്മാരായ ശേശായി, അഹീമാന്‍, തൽമായി എന്നീ മൂന്ന് അനാക്യരെ നീക്കിക്കളഞ്ഞു.</verse>
				<verse number="15">അവിടെനിന്ന് അവന്‍ ദെബീര്‍നിവാസികളുടെ നേരേ ചെന്നു; ദെബീരിന്‍റെ പേര്‍ മുമ്പേ കിര്യത്ത്-സേഫെര്‍ എന്നായിരുന്നു.</verse>
				<verse number="16">കിര്യത്ത്-സേഫെര്‍ ജയിക്കുന്നവന് ഞാന്‍ എന്‍റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.</verse>
				<verse number="17">കാലേബിന്‍റെ സഹോദരനായ കെനസിന്‍റെ മകന്‍ ഒത്നീയേൽ അതിനെ പിടിച്ചു; അവന്‍ തന്‍റെ മകള്‍ അക്സയെ അവനു ഭാര്യയായി കൊടുത്തു.</verse>
				<verse number="18">അവള്‍ വന്നാറെ തന്‍റെ അപ്പനോട് ഒരു നിലം ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തു വേണം എന്നു ചോദിച്ചു.</verse>
				<verse number="19">എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കേ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നത്; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്ന് അവള്‍ ഉത്തരം പറഞ്ഞു. അവന്‍ അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.</verse>
				<verse number="20">യെഹൂദാഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.</verse>
				<verse number="21">എദോമിന്‍റെ അതിര്‍ക്കരികെ തെക്കേ അറ്റത്തു യെഹൂദാഗോത്രത്തിനുള്ള പട്ടണങ്ങള്‍: കെബ്സെയേൽ, ഏദെര്‍, യാഗൂര്‍,</verse>
				<verse number="22">കീന, ദിമോനാ, അദാദ,</verse>
				<verse number="23">കേദെശ്, ഹാസോര്‍, യിത്നാന്‍,</verse>
				<verse number="24">സീഫ്, തേലെം, ബയാലോത്ത്,</verse>
				<verse number="25">ഹാസോര്‍-ഹദത്ഥ, കെരീയോത്ത്-ഹാസോര്‍ എന്ന കെരീയോത്ത്-ഹെസ്രോന്‍,</verse>
				<verse number="26">അമാം, ശെമ, മോലാദാ,</verse>
				<verse number="27">ഹസര്‍-ഗദ്ദ, ഹെശ്മോന്‍, ബേത്ത്-പേലെത്,</verse>
				<verse number="28">ഹസര്‍-ശൂവാൽ, ബേര്‍-ശേബ, ബിസോത്യാ,</verse>
				<verse number="29">ബാല, ഇയ്യീം, ഏസെം,</verse>
				<verse number="30">എൽതോലദ്, കെസീൽ, ഹോര്‍മ്മ,</verse>
				<verse number="31">സിക്ലാഗ്, മദ്മന്ന, സന്‍സന്ന,</verse>
				<verse number="32">ലെബായോത്ത് ശിൽഹീം, ആയിന്‍, രിമ്മോന്‍; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.</verse>
				<verse number="33">താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്നാ,</verse>
				<verse number="34">സനോഹാ, ഏന്‍-ഗന്നീം, തപ്പൂഹാ, ഏനാം,</verse>
				<verse number="35">യര്‍മ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,</verse>
				<verse number="36">ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="37">സെനാന്‍, ഹദാശ, മിഗ്ദൽ-ഗാദ്,</verse>
				<verse number="38">ദിലാന്‍, മിസ്പെ, യൊക്തെയേൽ,</verse>
				<verse number="39">ലാഖീശ്, ബൊസ്കത്ത്, എഗ്ലോന്‍</verse>
				<verse number="40">കബ്ബോന്‍, ലഹ്‍മാസ്, കിത്ത്ളീശ്,</verse>
				<verse number="41">ഗെദേരോത്ത്, ബേത്ത്-ദാഗോന്‍, നാമാ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="42">ലിബ്നാ, ഏഥെര്‍, ആശാന്‍,</verse>
				<verse number="43">യിപ്താഹ്, അശ്നാ, നെസീബ്,</verse>
				<verse number="44">കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="45">എക്രോനും അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;</verse>
				<verse number="46">എക്രോന്‍മുതൽ സമുദ്രംവരെ അസ്തോദിനു സമീപത്തുള്ളവയൊക്കെയും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="47">അസ്തോദും അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്‍റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിനു നെടുകെ അതിരായിരുന്നു.</verse>
				<verse number="48">മലനാട്ടിൽ ശാമീര്‍, യത്ഥീര്‍, സോഖോ,</verse>
				<verse number="49">ദന്ന, ദെബീര്‍ എന്ന കിര്യത്ത്-സന്ന,</verse>
				<verse number="50">അനാബ്, എസ്തെമോ, ആനീം,</verse>
				<verse number="51">ഗോശെന്‍, ഹോലോന്‍, ഗീലോ; ഇങ്ങനെ പതിനൊന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="52">അരാബ്, ദൂമാ, എശാന്‍,</verse>
				<verse number="53">യാനീം, ബേത്ത്-തപ്പൂഹാ, അഫേക്കാ,</verse>
				<verse number="54">ഹുമ്ത, ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബാ, സീയോര്‍ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.</verse>
				<verse number="55">മാവോന്‍, കര്‍മ്മേൽ, സീഫ്, യൂതാ,</verse>
				<verse number="56">യിസ്രെയേൽ, യോക്ക്ദെയാം, സാനോഹാ,</verse>
				<verse number="57">കയീന്‍, ഗിബെയാ, തിമ്നാ; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="58">ഹൽഹൂൽ, ബേത്ത്-സൂര്‍, ഗെദോര്‍,</verse>
				<verse number="59">മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോന്‍; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="60">കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബാ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="61">മരുഭൂമിയിൽ ബേത്ത്-അരാബാ, മിദ്ദീന്‍, സെഖാഖ,</verse>
				<verse number="62">നിബ്ശാന്‍, ഈര്‍-ഹമേലഹ്, ഏന്‍-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.</verse>
				<verse number="63">യെരൂശലേമിൽ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാര്‍ത്തുവരുന്നു.</verse>
			</chapter>
			<chapter number="16">
				<verse number="1">യോസേഫിന്‍റെ മക്കള്‍ക്കു കിട്ടിയ അവകാശം: യെരീഹോവിന്‍റെ സമീപത്തു യോര്‍ദ്ദാന്‍ തുടങ്ങി കിഴക്ക് യെരീഹോ വെള്ളത്തിങ്കൽ മരുഭൂമിയിൽ തന്നെ തുടങ്ങി യെരീഹോവിൽനിന്നു മലനാടുവഴിയായി ബേഥേലിലേക്കു കയറി</verse>
				<verse number="2">ബേഥേലിൽനിന്ന് ലൂസിനു ചെന്ന് അര്‍ക്ക്യരുടെ അതിരായ അതാരോത്തിനു കടന്ന് പടിഞ്ഞാറോട്ട്</verse>
				<verse number="3">യഫ്ലേത്യരുടെ അതിരിലേക്ക് താഴത്തെ ബേത്ത്-ഹോരോന്‍റെ അതിര്‍വരെ, ഗേസെര്‍വരെ തന്നെ, ഇറങ്ങിച്ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.</verse>
				<verse number="4">അങ്ങനെ യോസേഫിന്‍റെ പുത്രന്മാരായ മനശ്ശെയ്ക്കും എഫ്രയീമിനും അവകാശം ലഭിച്ചു.</verse>
				<verse number="5">എഫ്രയീമിന്‍റെ മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ ദേശം ഏതെന്നാൽ: കിഴക്ക് അവരുടെ അവകാശത്തിന്‍റെ അതിര്‍ മേലത്തെ ബേത്ത്-ഹോരോന്‍വരെ അതാരോത്ത്-അദ്ദാര്‍ ആയിരുന്നു.</verse>
				<verse number="6">ആ അതിര്‍ മിഖ്മെഥാത്തിന്‍റെ വടക്കുകൂടി പടിഞ്ഞാറോട്ടു ചെന്ന് താനത്ത്-ശീലോവരെ കിഴക്കോട്ടു തിരിഞ്ഞ് അതിനരികത്തുകൂടി യാനോഹയുടെ കിഴക്കു കടന്ന്</verse>
				<verse number="7">യാനോഹയിൽനിന്ന് അതാരോത്തിനും നാരാത്തിനും ഇറങ്ങി യെരീഹോവിൽ എത്തി യോര്‍ദ്ദാങ്കൽ അവസാനിക്കുന്നു.</verse>
				<verse number="8">തപ്പൂഹയിൽനിന്ന് ആ അതിര്‍ പടിഞ്ഞാറോട്ട് കാനാ തോടുവരെ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീംഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ ഈ അവകാശം കൂടാതെ</verse>
				<verse number="9">മനശ്ശെമക്കളുടെ അവകാശത്തിന്‍റെ ഇടയിൽ എഫ്രയീംമക്കള്‍ക്കു വേര്‍തിരിച്ചുകൊടുത്ത പട്ടണങ്ങളൊക്കെയും അവയുടെ ഗ്രാമങ്ങളുംകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="10">എന്നാൽ അവര്‍ ഗെസേരിൽ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഇന്നുവരെ എഫ്രയീമ്യരുടെ ഇടയിൽ ഊഴിയവേല ചെയ്തു പാര്‍ത്തുവരുന്നു.</verse>
			</chapter>
			<chapter number="17">
				<verse number="1">യോസേഫിന്‍റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനും ഓഹരി കിട്ടി; മനശ്ശെയുടെ ആദ്യജാതനും ഗിലെയാദിന്‍റെ അപ്പനും ആയ മാഖീര്‍ യുദ്ധവീരനായിരുന്നതുകൊണ്ട് അവന് ഗിലെയാദും ബാശാനും ലഭിച്ചു.</verse>
				<verse number="2">മനശ്ശെയുടെ ശേഷം പുത്രന്മാരായ അബീയേസെരിന്‍റെ മക്കള്‍, ഹേലെക്കിന്‍റെ മക്കള്‍, അസ്രീയേലിന്‍റെ മക്കള്‍, ശെഖേമിന്‍റെ മക്കള്‍, ഹേഫെരിന്‍റെ മക്കള്‍, ശെമീദാവിന്‍റെ മക്കള്‍ എന്നിവര്‍ക്കും കുടുംബംകുടുംബമായി ഓഹരി കിട്ടി; ഇവര്‍ കുടുംബംകുടുംബമായി യോസേഫിന്‍റെ മകനായ മനശ്ശെയുടെ മക്കള്‍ ആയിരുന്നു.</verse>
				<verse number="3">എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ മകനായ ഹേഫെരിന്‍റെ മകന്‍ ശെലോഫഹാദിനു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഇല്ലായിരുന്നു; അവന്‍റെ പുത്രിമാര്‍ക്കും: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിര്‍സ്സാ എന്നു പേരായിരുന്നു.</verse>
				<verse number="4">അവര്‍ പുരോഹിതനായ എലെയാസാരിന്‍റെയും നൂന്‍റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പിൽ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങള്‍ക്കു തരുവാന്‍ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ അവന്‍ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവര്‍ക്ക് ഒരു അവകാശം കൊടുത്തു.</verse>
				<verse number="5">ഇങ്ങനെ മനശ്ശെയുടെ പുത്രിമാര്‍ക്ക് അവന്‍റെ പുത്രന്മാരുടെ കൂട്ടത്തിൽ അവകാശം ലഭിച്ചതുകൊണ്ട് മനശ്ശെക്ക് യോര്‍ദ്ദാനക്കരെ ഗിലെയാദ്‍ദേശവും ബാശാനും കൂടാതെ പത്ത് ഓഹരി കിട്ടി.</verse>
				<verse number="6">മനശ്ശെയുടെ ശേഷം പുത്രന്മാര്‍ക്ക് ഗിലെയാദ്‍ദേശം കിട്ടി.</verse>
				<verse number="7">മനശ്ശെയുടെ അതിരോ ആശേര്‍മുതൽ ശെഖേമിനു കിഴക്കുള്ള മിഖ്മെഥാത്ത്‍വരെ ചെന്ന് വലത്തോട്ടു തിരിഞ്ഞ് ഏന്‍-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.</verse>
				<verse number="8">തപ്പൂഹദേശം മനശ്ശെക്കുള്ളതായിരുന്നു; എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യര്‍ക്ക് ഉള്ളതായിരുന്നു.</verse>
				<verse number="9">പിന്നെ ആ അതിര്‍ കാനാതോട്ടിങ്കലേക്കു തോട്ടിന്‍റെ തെക്കുകൂടി ഇറങ്ങുന്നു. ഈ പട്ടണങ്ങള്‍ മനശ്ശെയുടെ പട്ടണങ്ങള്‍ക്കിടയിൽ എഫ്രയീമിനുള്ളവ; മനശ്ശെയുടെ അതിര്‍ തോട്ടിന്‍റെ വടക്കുവശത്തുകൂടി ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.</verse>
				<verse number="10">തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളത്. സമുദ്രം അവന്‍റെ അതിര്‍ ആകുന്നു; അത് വടക്ക് ആശേരിനോടും കിഴക്ക് യിസ്സാഖാരിനോടും തൊട്ടിരിക്കുന്നു.</verse>
				<verse number="11">യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്ത്-ശെയാനും അതിന്‍റെ അധീനനഗരങ്ങളും യിബ്ലെയാമും അതിന്‍റെ അധീനനഗരങ്ങളും ദോര്‍നിവാസികളും അതിന്‍റെ അധീനനഗരങ്ങളും ഏന്‍-ദോര്‍നിവാസികളും അതിന്‍റെ അധീനനഗരങ്ങളും താനാക്നിവാസികളും അതിന്‍റെ അധീനനഗരങ്ങളും മെഗിദ്ദോനിവാസികളും അതിന്‍റെ അധീനനഗരങ്ങളും ഉണ്ടായിരുന്നു; മൂന്നു മേടുകള്‍ തന്നെ.</verse>
				<verse number="12">എന്നാൽ മനശ്ശെയുടെ മക്കള്‍ക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല; കനാന്യര്‍ക്ക് ആ ദേശത്തിൽ തന്നെ പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു.</verse>
				<verse number="13">എന്നാൽ യിസ്രായേൽമക്കള്‍ ബലവാന്മാരായിത്തീര്‍ന്നപ്പോള്‍ അവരെ നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു.</verse>
				<verse number="14">അനന്തരം യോസേഫിന്‍റെ മക്കള്‍ യോശുവയോട്: യഹോവ ഇതുവരെ ഞങ്ങളെ അനുഗ്രഹിച്ചു ഞങ്ങള്‍ ഒരു വലിയ ജനമായി തീര്‍ന്നിരിക്കെ ഒരു നറുക്കും ഓഹരിയും മാത്രം നീ ഞങ്ങള്‍ക്കു തന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="15">യോശുവ അവരോട്: നിങ്ങള്‍ വലിയോരു ജനം എങ്കിൽ എഫ്രയീംപര്‍വതം നിങ്ങള്‍ക്ക് വിസ്താരം പോരാത്തതാകകൊണ്ട് കാട്ടുപ്രദേശത്തു ചെന്ന് പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്ത് കാടു വെട്ടി സ്ഥലം എടുത്തുകൊള്‍വിന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="16">അതിന് യോസേഫിന്‍റെ മക്കള്‍: മലനാട് ഞങ്ങള്‍ക്കു പോരാ; ബേത്ത്-ശെയാനിലും അതിന്‍റെ അധീനനഗരങ്ങളിലും യിസ്രെയേൽതാഴ്വരയിലും ഇങ്ങനെ താഴ്വീതിപ്രദേശത്തു പാര്‍ക്കുന്ന കനാന്യര്‍ക്കൊക്കെയും ഇരുമ്പുരഥങ്ങള്‍ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="17">യോശുവ യോസേഫിന്‍റെ കുലമായ എഫ്രയീമിനോടും മനശ്ശെയോടും പറഞ്ഞത്: നിങ്ങള്‍ വലിയോരു ജനം തന്നെ; മഹാശക്തിയും ഉണ്ട്; നിങ്ങള്‍ക്ക് ഒരു ഓഹരിമാത്രമല്ല വരേണ്ടത്.</verse>
				<verse number="18">മലനാട് നിനക്കുള്ളത് ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം; അതിന്‍റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരുമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.</verse>
			</chapter>
			<chapter number="18">
				<verse number="1">അനന്തരം യിസ്രായേൽമക്കളുടെ സഭ മുഴുവനും ശീലോവിൽ ഒന്നിച്ചുകൂടി അവിടെ സമാഗമനകൂടാരം നിര്‍ത്തി; ദേശം അവര്‍ക്കു കീഴടങ്ങിയിരുന്നു.</verse>
				<verse number="2">എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങള്‍ ശേഷിച്ചിരുന്നു.</verse>
				<verse number="3">യോശുവ യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ദേശം കൈവശമാക്കുവാന്‍ പോകുന്നതിന് നിങ്ങള്‍ എത്രത്തോളം മടിച്ചിരിക്കും?</verse>
				<verse number="4">ഓരോ ഗോത്രത്തിനും മുമ്മൂന്നുപേരെ നിയമിപ്പിന്‍; ഞാന്‍ അവരെ അയയ്ക്കും; അവര്‍ പുറപ്പെട്ട് ദേശത്തുകൂടി സഞ്ചരിച്ച് തങ്ങള്‍ക്ക് അവകാശം കിട്ടേണ്ടുംപ്രകാരം കണ്ടെഴുതി എന്‍റെ അടുക്കൽ മടങ്ങിവരേണം.</verse>
				<verse number="5">അത് ഏഴു പങ്കായി ഭാഗിക്കേണം: യെഹൂദാ തന്‍റെ അതിര്‍ക്കകത്ത് തെക്ക് പാര്‍ത്തുകൊള്ളട്ടെ; യോസേഫിന്‍റെ കുലവും തന്‍റെ അതിര്‍ക്കകത്ത് വടക്ക് പാര്‍ത്തുകൊള്ളട്ടെ.</verse>
				<verse number="6">അങ്ങനെ നിങ്ങള്‍ ദേശം ഏഴു ഭാഗമായി കണ്ടെഴുതി ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍. ഞാന്‍ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങള്‍ക്കുവേണ്ടി ചീട്ടിടും.</verse>
				<verse number="7">ലേവ്യര്‍ക്ക് നിങ്ങളുടെ ഇടയിൽ ഓഹരി ഇല്ലല്ലോ; യഹോവയുടെ പൗരോഹിത്യം അവരുടെ അവകാശം ആകുന്നു; ഗാദും രൂബേനും മനശ്ശെയുടെ പാതിഗോത്രവും യഹോവയുടെ ദാസനായ മോശെ അവര്‍ക്കു കൊടുത്തിട്ടുള്ള അവകാശം യോര്‍ദ്ദാനു കിഴക്കു വാങ്ങിയിരിക്കുന്നു.</verse>
				<verse number="8">അങ്ങനെ ആ പുരുഷന്മാര്‍ യാത്ര പുറപ്പെട്ടു; ദേശം കണ്ടെഴുതുവാന്‍ പോയവരോട് യോശുവ: നിങ്ങള്‍ ചെന്ന് ദേശത്തുകൂടി സഞ്ചരിച്ച് കണ്ടെഴുതുകയും ഞാന്‍ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് നിങ്ങള്‍ക്കുവേണ്ടി ചീട്ടിടേണ്ടതിന് എന്‍റെ അടുക്കൽ മടങ്ങിവരികയും ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="9">അവര്‍ പോയി ദേശത്തുകൂടി കടന്ന് നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു.</verse>
				<verse number="10">അപ്പോള്‍ യോശുവ ശീലോവിൽ യഹോവയുടെ സന്നിധിയിൽവച്ച് അവര്‍ക്കുവേണ്ടി ചീട്ടിട്ടു; അവിടെവച്ച് യോശുവ യിസ്രായേൽമക്കള്‍ക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭാഗിച്ചുകൊടുത്തു.</verse>
				<verse number="11">ബെന്യാമീന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി നറുക്കു വന്നു; അവരുടെ അവകാശത്തിന്‍റെ അതിര്‍ യെഹൂദായുടെ മക്കളുടെയും യോസേഫിന്‍റെ മക്കളുടെയും മധ്യേ കിടക്കുന്നു.</verse>
				<verse number="12">വടക്കുഭാഗത്ത് അവരുടെ വടക്കേ അതിര്‍ യോര്‍ദ്ദാങ്കൽ തുടങ്ങി വടക്ക് യെരീഹോവിന്‍റെ പാര്‍ശ്വംവരെ ചെന്ന് പടിഞ്ഞാറോട്ട് മലനാട്ടിൽക്കൂടി കയറി ബേത്ത്-ആവെന്‍ മരുഭൂമിയിങ്കൽ അവസാനിക്കുന്നു.</verse>
				<verse number="13">അവിടെനിന്ന് ആ അതിര്‍ ബേഥേൽ എന്ന ലൂസിന്‍റെ തെക്കുവശംവരെ കടന്നു താഴത്തെ ബേത്ത്-ഹോരോന്‍റെ തെക്കുവശത്തുള്ള മലവഴിയായി അതാരോത്ത്-അദ്ദാരിലേക്ക് ഇറങ്ങുന്നു.</verse>
				<verse number="14">പിന്നെ ആ അതിര്‍ വളഞ്ഞ് പടിഞ്ഞാറേ വശത്ത് ബേത്ത്-ഹോരോന് എതിരേയുള്ള മലമുതൽ തെക്കോട്ടു തിരിഞ്ഞ് യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലായിങ്കൽ അവസാനിക്കുന്നു. ഇതു തന്നെ പടിഞ്ഞാറേഭാഗം.</verse>
				<verse number="15">തെക്കേഭാഗം കിര്യത്ത്-യെയാരീമിന്‍റെ അറ്റത്തു തുടങ്ങി പടിഞ്ഞാറോട്ട് നെപ്തോഹവെള്ളത്തിന്‍റെ ഉറവുവരെ ചെല്ലുന്നു.</verse>
				<verse number="16">പിന്നെ ആ അതിര്‍ ബെന്‍-ഹിന്നോം താഴ്വരയ്ക്കെതിരേയും രെഫായീംതാഴ്വരയുടെ വടക്കുവശത്തും ഉള്ള മലയുടെ അറ്റംവരെ ചെന്ന് ഹിന്നോംതാഴ്വരയിൽക്കൂടി തെക്കോട്ടു യെബൂസ്യപര്‍വതത്തിന്‍റെ പാര്‍ശ്വംവരെയും ഏന്‍-രോഗേൽവരെയും ഇറങ്ങി വടക്കോട്ടു തിരിഞ്ഞ്</verse>
				<verse number="17">ഏന്‍-ശേമെശിലേക്കും അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്‍റെ മകനായ ബോഹാന്‍റെ കല്ലുവരെ ഇറങ്ങി</verse>
				<verse number="18">അരാബായ്ക്കെതിരേയുള്ള മലഞ്ചരിവിലേക്ക് കടന്ന് അരാബായിലേക്ക് ഇറങ്ങിച്ചെല്ലുന്നു.</verse>
				<verse number="19">പിന്നെ ആ അതിര്‍ വടക്കോട്ട് ബേത്ത്-ഹൊഗ്ലയുടെ മലഞ്ചരിവുവരെ കടന്ന് തെക്ക് യോര്‍ദ്ദാന്‍റെ അഴിമുഖത്ത് ഉപ്പുകടലിന്‍റെ വടക്കേ അറ്റത്ത് അവസാനിക്കുന്നു. ഇതു തെക്കേ അതിര്‍.</verse>
				<verse number="20">അതിന്‍റെ കിഴക്കേ അതിര്‍ യോര്‍ദ്ദാന്‍ ആകുന്നു; ഇത് ബെന്യാമീന്‍മക്കള്‍ക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്‍റെ ചുറ്റുമുള്ള അതിരുകള്‍.</verse>
				<verse number="21">എന്നാൽ ബെന്യാമീന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍: യെരീഹോ, ബേത്ത്-ഹൊഗ്ലാ, ഏമെക്-കെസീസ്,</verse>
				<verse number="22">ബേത്ത്-അരാബാ, സെമാറയീം, ബേഥേൽ,</verse>
				<verse number="23">അവ്വീം, പാരാ, ഒഫ്രാ,</verse>
				<verse number="24">കെഫാര്‍-അമ്മോനീ, ഒഫ്നി, ഗേബ; ഇങ്ങനെ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="25">ഗിബെയോന്‍, രാമാ, ബേരോത്ത്,</verse>
				<verse number="26">മിസ്പെ, കെഫീരാ, മോസാ,</verse>
				<verse number="27">രേക്കെം, യിര്‍പ്പേൽ, തരലാ,</verse>
				<verse number="28">സേല, ഏലെഫ്, യെരൂശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും. ഇത് ബെന്യാമീന്‍മക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.</verse>
			</chapter>
			<chapter number="19">
				<verse number="1">രണ്ടാമത്തെ നറുക്ക് ശിമെയോന് കുടുംബംകുടുംബമായി ശിമെയോന്‍മക്കളുടെ ഗോത്രത്തിനു വന്നു; അവരുടെ അവകാശം യെഹൂദാമക്കളുടെ അവകാശത്തിന്‍റെ ഇടയിൽ ആയിരുന്നു.</verse>
				<verse number="2">അവര്‍ക്കു തങ്ങളുടെ അവകാശത്തിൽ ബേര്‍-ശേബ, ശേബ, മോലാദ,</verse>
				<verse number="3">ഹസര്‍-ശൂവാൽ, ബാലാ, ഏസെം,</verse>
				<verse number="4">എല്തോലദ്, ബേഥൂൽ, ഹോര്‍മ്മാ,</verse>
				<verse number="5">സിക്ലാഗ്, ബേത്ത്-മര്‍ക്കാബോത്ത്, ഹസര്‍-സൂസാ,</verse>
				<verse number="6">ബേത്ത്-ലബായോത്ത്, ശാരൂഹെന്‍; ഇങ്ങനെ പതിമ്മൂന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="7">അയീന്‍, രിമ്മോന്‍, ഏഥെര്‍, ആശാന്‍; ഇങ്ങനെ നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;</verse>
				<verse number="8">ഈ പട്ടണങ്ങള്‍ക്കു ചുറ്റും തെക്കേ ദേശത്തിലെ രാമാ എന്ന ബാലത്ത്-ബേര്‍വരെയുള്ള സകല ഗ്രാമങ്ങളും ഉണ്ടായിരുന്നു; ഇത് ശിമെയോന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം.</verse>
				<verse number="9">ശിമെയോന്‍മക്കളുടെ അവകാശം യെഹൂദാമക്കളുടെ ഓഹരിയിൽ ഉള്‍പ്പെട്ടിരുന്നു; യെഹൂദാമക്കളുടെ ഓഹരി അവര്‍ക്ക് അധികമായിരുന്നതുകൊണ്ട് അവരുടെ അവകാശത്തിന്‍റെ ഇടയിൽ ശിമെയോന്‍മക്കള്‍ക്ക് അവകാശം ലഭിച്ചു.</verse>
				<verse number="10">സെബൂലൂന്‍മക്കള്‍ക്ക് കുടുംബംകുടുംബമായി മൂന്നാമത്തെ നറുക്കു വന്നു; അവരുടെ അവകാശത്തിന്‍റെ അതിര്‍ സാരീദ്‍വരെ ആയിരുന്നു.</verse>
				<verse number="11">അവരുടെ അതിര്‍ പടിഞ്ഞാറോട്ട് മരലയിലേക്ക് കയറി ദബ്ബേശെത്ത്‍വരെ ചെന്നു യൊക്നെയാമിനെതിരേയുള്ള തോടുവരെ എത്തുന്നു.</verse>
				<verse number="12">സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിന്‍റെ നേരേ കിസ്ലോത്ത്താബോരിന്‍റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിനു ചെന്ന് യാഫീയയിലേക്ക് കയറുന്നു.</verse>
				<verse number="13">അവിടെനിന്നു കിഴക്കോട്ടു ഗത്ത്-ഹേഫെരിലേക്കും ഏത്ത്-കാസീനിലേക്കും കടന്ന് നേയാവരെ നീണ്ടുകിടക്കുന്ന രിമ്മോനിലേക്കു ചെല്ലുന്നു.</verse>
				<verse number="14">പിന്നെ ആ അതിര്‍ ഹന്നാഥോന്‍റെ വടക്കുവശത്തു തിരിഞ്ഞ് യിഫ്താഹ്-ഏൽതാഴ്വരയിൽ അവസാനിക്കുന്നു.</verse>
				<verse number="15">കത്താത്ത്, നഹല്ലാൽ, ശിമ്രോന്‍, യിദല, ബേത്-ലഹേം മുതലായ പന്ത്രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുണ്ടായിരുന്നു.</verse>
				<verse number="16">ഇതു സെബൂലൂന്‍മക്കള്‍ക്ക് കുടുംബംകുടുംബമായി കിട്ടിയ അവകാശമായ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.</verse>
				<verse number="17">നാലാമത്തെ നറുക്ക് യിസ്സാഖാരിന്, കുടുംബംകുടുംബമായി യിസ്സാഖാര്‍മക്കള്‍ക്കു തന്നെ വന്നു.</verse>
				<verse number="18">അവരുടെ ദേശം യിസ്രെയേൽ, കെസുല്ലോത്ത്, ശൂനേം,</verse>
				<verse number="19">ഹഫാരയീം, ശീയോന്‍, അനാഹരാത്ത്,</verse>
				<verse number="20">രബ്ബീത്ത്, കിശ്യോന്‍, ഏബെസ്,</verse>
				<verse number="21">രേമെത്ത്, ഏന്‍-ഗന്നീം, ഏന്‍-ഹദ്ദ, ബേത്ത്-പസ്സേസ് എന്നിവ ആയിരുന്നു.</verse>
				<verse number="22">അവരുടെ അതിര്‍ താബോര്‍, ശഹസൂമാ, ബേത്ത്-ശേമെശ്, എന്നിവയിൽ എത്തി യോര്‍ദ്ദാങ്കൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറ് പട്ടണവും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.</verse>
				<verse number="23">ഇത് യിസ്സാഖാര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.</verse>
				<verse number="24">ആശേര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി അഞ്ചാമത്തെ നറുക്കു വന്നു.</verse>
				<verse number="25">അവരുടെ ദേശം ഹെല്കത്ത്, ഹലി, ബേതെന്‍, അക്ശാഫ്,</verse>
				<verse number="26">അല്ലമ്മേലെക്ക്, അമാദ്, മിശാൽ എന്നിവ ആയിരുന്നു; അത് പടിഞ്ഞാറോട്ട് കര്‍മ്മേലും ശീഹോര്‍-ലിബ്നാത്തുംവരെ എത്തി,</verse>
				<verse number="27">സൂര്യോദയത്തിന്‍റെ നേരേ ബേത്ത്- ദാഗോനിലേക്കു തിരിഞ്ഞ് വടക്ക് സെബൂലൂനിലും ബേത്ത്- ഏമെക്കിലും നെയീയേലിലും യിഫ്താഹ്-ഏൽതാഴ്വരയിലും എത്തി ഇടത്തോട്ട് കാബൂൽ,</verse>
				<verse number="28">ഹെബ്രോന്‍, രെഹോബ്, ഹമ്മോന്‍, കാനാ, എന്നിവയിലും മഹാനഗരമായ സീദോന്‍വരെയും ചെല്ലുന്നു.</verse>
				<verse number="29">പിന്നെ ആ അതിര്‍ രാമായിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിര്‍ ഹോസയിലേക്കു തിരിഞ്ഞ് സക്സീബ് ദേശത്ത് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.</verse>
				<verse number="30">ഉമ്മാ, അഫേക്, രെഹോബ് മുതലായ ഇരുപത്തിരണ്ട് പട്ടണവും അവയുടെ ഗ്രാമങ്ങളും അവര്‍ക്കുണ്ടായിരുന്നു.</verse>
				<verse number="31">ഇത് ആശേര്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നെ.</verse>
				<verse number="32">ആറാമത്തെ നറുക്ക് നഫ്താലിമക്കള്‍ക്ക്, കുടുംബംകുടുംബമായി നഫ്താലിമക്കള്‍ക്കു തന്നെ വന്നു.</verse>
				<verse number="33">അവരുടെ അതിര്‍ ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി അദാമീ-നേക്കെബിലും യബ്നോലിലുംകൂടി ലക്കൂംവരെ ചെന്ന് യോര്‍ദ്ദാങ്കൽ അവസാനിക്കുന്നു.</verse>
				<verse number="34">പിന്നെ ആ അതിര്‍ പടിഞ്ഞാറോട്ട് അസ്നോത്ത് -താബോരിലേക്കു തിരിഞ്ഞ് അവിടെനിന്ന് ഹുക്കോക്കിലേക്കു ചെന്ന് തെക്കുവശത്ത് സെബൂലൂനോടും പടിഞ്ഞാറുവശത്ത് ആശേരിനോടും കിഴക്കുവശത്ത് യോര്‍ദ്ദാന്യ യെഹൂദായോടും തൊട്ടിരിക്കുന്നു.</verse>
				<verse number="35">ഉറപ്പുള്ള പട്ടണങ്ങളായ സിദ്ദീം, സേര്‍, ഹമ്മത്ത്, രക്കത്ത്, കിന്നെരോത്ത്,</verse>
				<verse number="36">അദമാ, രാമാ, ഹാസോര്‍,</verse>
				<verse number="37">കേദെശ്, എദ്രെയി, ഏന്‍-ഹാസോര്‍,</verse>
				<verse number="38">യിരോന്‍, മിഗ്ദൽ-ഏൽ, ഹൊരേം, ബേത്ത്-അനാത്ത്, ബേത്ത്-ശേമെശ് ഇങ്ങനെ പത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.</verse>
				<verse number="39">ഇവ നഫ്താലിമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിലെ പട്ടണങ്ങളും ഗ്രാമങ്ങളും തന്നേ.</verse>
				<verse number="40">ദാന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി ഏഴാമത്തെ നറുക്കു വന്നു.</verse>
				<verse number="41">അവരുടെ അവകാശദേശം സൊരാ, എസ്തായോൽ, ഈര്‍-ശേമെശ്,</verse>
				<verse number="42">ശാലബ്ബീന്‍, അയ്യാലോന്‍, യിത്‍ലാ</verse>
				<verse number="43">ഏലോന്‍, തിമ്നാ, എക്രോന്‍,</verse>
				<verse number="44">എൽതെക്കേ, ഗിബ്ബഥോന്‍, ബാലാത്ത്,</verse>
				<verse number="45">യിഹൂദ്, ബെനേ-ബെരാക്ക്, ഗത്ത്-രിമ്മോന്‍,</verse>
				<verse number="46">മേയര്‍ക്കോന്‍, രക്കോന്‍ എന്നിവയും യാഫോവിനെതിരേയുള്ള ദേശവും ആയിരുന്നു.</verse>
				<verse number="47">എന്നാൽ ദാന്‍മക്കളുടെ ദേശം അവര്‍ക്കു പൊയ്പോയി. അതുകൊണ്ട് ദാന്‍മക്കള്‍ പുറപ്പെട്ട് ലേശെമിനോടു യുദ്ധംചെയ്ത് അതിനെ പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ച് കൈവശമാക്കി അവിടെ പാര്‍ത്തു; ലേശെമിനു തങ്ങളുടെ അപ്പനായ ദാന്‍റെ പേരിന്‍പ്രകാരം ദാന്‍ എന്നു പേരിട്ടു.</verse>
				<verse number="48">ഇത് ദാന്‍മക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശപട്ടണങ്ങളും ഗ്രാമങ്ങളും ആകുന്നു.</verse>
				<verse number="49">അവര്‍ ദേശത്തെ അതിര്‍ തിരിച്ചു കഴിഞ്ഞശേഷം യിസ്രായേൽമക്കള്‍ നൂന്‍റെ മകനായ യോശുവയ്ക്കും തങ്ങളുടെ ഇടയിൽ ഒരു അവകാശം കൊടുത്തു.</verse>
				<verse number="50">അവന്‍ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവര്‍ യഹോവയുടെ കല്പനപ്രകാരം അവനു കൊടുത്തു; അവന്‍ ആ പട്ടണം പണിത് അവിടെ പാര്‍ത്തു.</verse>
				<verse number="51">ഇവ പുരോഹിതനായ എലെയാസാരും നൂന്‍റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽവച്ച് ചീട്ടിട്ട് അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങള്‍ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.</verse>
			</chapter>
			<chapter number="20">
				<verse number="1">പിന്നെ യഹോവ യോശുവയോട് അരുളിച്ചെയ്തത്:</verse>
				<verse number="2">നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: അറിയാതെ അബദ്ധവശാൽ ഒരാളെ കൊന്നുപോയവന്‍ ഓടിപ്പോയി ഇരിക്കേണ്ടതിന് ഞാന്‍ മോശെ മുഖാന്തരം നിങ്ങളോടു കല്പിച്ച സങ്കേതനഗരങ്ങള്‍ നിശ്ചയിപ്പിന്‍.</verse>
				<verse number="3">രക്തപ്രതികാരകന്‍ കൊല്ലാതിരിപ്പാന്‍ അവ നിങ്ങള്‍ക്ക് സങ്കേതമായിരിക്കേണം.</verse>
				<verse number="4">ആ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടിച്ചെല്ലുന്നവന്‍ പട്ടണത്തിന്‍റെ പടിവാതിൽക്കൽ നിന്നുകൊണ്ട് തന്‍റെ കാര്യം പട്ടണത്തിലെ മൂപ്പന്മാരെ അറിയിക്കുകയും അവര്‍ അവനെ പട്ടണത്തിൽ കൈക്കൊണ്ട് തങ്ങളുടെ ഇടയിൽ പാര്‍ക്കേണ്ടതിന് അവന് ഒരു സ്ഥലം കൊടുക്കയും വേണം.</verse>
				<verse number="5">രക്തപ്രതികാരകന്‍ അവനെ പിന്തുടര്‍ന്നു ചെന്നാൽ കൊലചെയ്തവന്‍ മനസ്സറിയാതെയും പൂര്‍വദ്വേഷം കൂടാതെയും തന്‍റെ കൂട്ടുകാരനെ കൊന്നുപോയതാകയാൽ അവര്‍ അവനെ അവന്‍റെ കൈയിൽ ഏല്പിക്കരുത്.</verse>
				<verse number="6">അവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിനു നില്ക്കുംവരെയോ അന്നുള്ള പുരോഹിതന്‍റെ മരണംവരെയോ ആ പട്ടണത്തിൽ പാര്‍ക്കേണം; അതിന്‍റെശേഷം കൊലചെയ്തവന് താന്‍ വിട്ടോടിപ്പോന്ന സ്വന്തപട്ടണത്തിലേക്കും തന്‍റെ വീട്ടിലേക്കും മടങ്ങിച്ചെല്ലാം.</verse>
				<verse number="7">അങ്ങനെ അവര്‍ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശും എഫ്രയീംമലനാട്ടിൽ ശെഖേമും യെഹൂദാമലനാട്ടിൽ ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബയും</verse>
				<verse number="8">കിഴക്ക് യെരീഹോവിനെതിരേ യോര്‍ദ്ദാനക്കരെ മരുഭൂമിയിൽ രൂബേന്‍ഗോത്രത്തിൽ സമഭൂമിയിലുള്ള ബേസെരും ഗിലെയാദിൽ ഗാദ്ഗോത്രത്തിൽ രാമോത്തും ബാശാനിൽ മനശ്ശെഗോത്രത്തിൽ ഗോലാനും നിശ്ചയിച്ചു.</verse>
				<verse number="9">അബദ്ധവശാൽ ഒരുത്തനെ കൊന്നുപോയവന്‍ സഭയുടെ മുമ്പാകെ നില്ക്കുംവരെ രക്തപ്രതികാരകന്‍റെ കൈയാൽ മരിക്കാതെ ഓടിപ്പോയി ഇരിക്കേണ്ടതിന് യിസ്രായേൽമക്കള്‍ക്കൊക്കെയും അവരുടെ ഇടയിൽ വന്നുപാര്‍ക്കുന്ന പരദേശിക്കും വേണ്ടി നിശ്ചയിച്ച പട്ടണങ്ങള്‍ ഇവ തന്നെ.</verse>
			</chapter>
			<chapter number="21">
				<verse number="1">അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര്‍ പുരോഹിതനായ എലെയാസാരിന്‍റെയും നൂന്‍റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ വന്നു.</verse>
				<verse number="2">കനാന്‍ദേശത്തു ശീലോവിൽവച്ച് അവരോട്: യഹോവ ഞങ്ങള്‍ക്കു പാര്‍പ്പാന്‍ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്ക് പുല്പുറങ്ങളും തരുവാന്‍ മോശെ മുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.</verse>
				<verse number="3">എന്നാറെ യിസ്രായേൽമക്കള്‍ തങ്ങളുടെ അവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കു കൊടുത്തു.</verse>
				<verse number="4">കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുക്കുപ്രകാരം ലേവ്യരിൽ പുരോഹിതനായ അഹരോന്‍റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ഗോത്രത്തിലും ബെന്യാമീന്‍ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.</verse>
				<verse number="5">കെഹാത്തിന്‍റെ ശേഷം മക്കള്‍ക്ക് എഫ്രയീംഗോത്രത്തിലും ദാന്‍ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തു പട്ടണം കിട്ടി.</verse>
				<verse number="6">ഗേര്‍ശോന്‍റെ മക്കള്‍ക്കു യിസ്സാഖാര്‍ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതി ഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണം കിട്ടി.</verse>
				<verse number="7">മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂന്‍ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.</verse>
				<verse number="8">യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ ലേവ്യര്‍ക്ക് ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു.</verse>
				<verse number="9">അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍മക്കളുടെ ഗോത്രത്തിലും താഴെ പേര്‍ പറയുന്ന പട്ടണങ്ങളെ കൊടുത്തു.</verse>
				<verse number="10">അവ ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളിൽ അഹരോന്‍റെ മക്കള്‍ക്കു കിട്ടി. അവര്‍ക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നത്.</verse>
				<verse number="11">യെഹൂദാമലനാട്ടിൽ അവര്‍ അനാക്കിന്‍റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിനു ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു കൊടുത്തു.</verse>
				<verse number="12">എന്നാൽ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.</verse>
				<verse number="13">ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്‍റെ മക്കള്‍ക്ക്, കൊലചെയ്തവന് സങ്കേതനഗരമായ ഹെബ്രോനും അതിന്‍റെ പുല്പുറങ്ങളും ലിബ്നയും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="14">യത്ഥീരും അതിന്‍റെ പുല്പുറങ്ങളും എസ്തെമോവയും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="15">ഹോലോനും അതിന്‍റെ പുല്പുറങ്ങളും ദെബീരും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="16">അയീനും അതിന്‍റെ പുല്പുറങ്ങളും യുത്തയും അതിന്‍റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും,</verse>
				<verse number="17">ബെന്യാമീന്‍ഗോത്രത്തിൽ ഗിബെയോനും അതിന്‍റെ പുല്പുറങ്ങളും ഗേബയും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="18">അനാഥോത്തും അതിന്‍റെ പുല്പുറങ്ങളും അൽമോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.</verse>
				<verse number="19">അഹരോന്‍റെ മക്കളായ പുരോഹിതന്മാര്‍ക്ക് എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.</verse>
				<verse number="20">കെഹാത്തിന്‍റെ ശേഷം മക്കളായ ലേവ്യര്‍ക്ക്, കെഹാത്യകുടുംബങ്ങള്‍ക്കു തന്നെ, നറുക്കുപ്രകാരം കിട്ടിയ പട്ടണങ്ങള്‍ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.</verse>
				<verse number="21">എഫ്രയീംനാട്ടിൽ, കൊലചെയ്തവനു സങ്കേതനഗരമായ ശെഖേമും അതിന്‍റെ പുല്പുറങ്ങളും ഗേസെരും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="22">കിബ്സയീമും അതിന്‍റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,</verse>
				<verse number="23">ദാന്‍ഗോത്രത്തിൽ എൽതെക്കേയും അതിന്‍റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="24">അയ്യാലോനും അതിന്‍റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,</verse>
				<verse number="25">മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്‍റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കു കൊടുത്തു.</verse>
				<verse number="26">ഇങ്ങനെ കെഹാത്തിന്‍റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്ക് എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.</verse>
				<verse number="27">ലേവ്യരുടെ കുടുംബങ്ങളിൽ ഗേര്‍ശോന്‍റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കൊലചെയ്തവനു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്‍റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും</verse>
				<verse number="28">യിസ്സാഖാര്‍ഗോത്രത്തിൽ കിശ്യോനും അതിന്‍റെ പുല്പുറങ്ങളും ദാബെരത്തും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="29">യര്‍മ്മൂത്തും അതിന്‍റെ പുല്പുറങ്ങളും ഏന്‍-ഗന്നീമും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,</verse>
				<verse number="30">ആശേര്‍ഗോത്രത്തിൽ മിശാലും അതിന്‍റെ പുല്പുറങ്ങളും അബ്‍ദോനും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="31">ഹെൽക്കത്തും അതിന്‍റെ പുല്പുറങ്ങളും രെഹോബും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,</verse>
				<verse number="32">നഫ്താലിഗോത്രത്തിൽ, കൊല ചെയ്തവനു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്‍റെ പുല്പുറങ്ങളും ഹമ്മോത്ത്- ദോരും അതിന്‍റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.</verse>
				<verse number="33">ഗേര്‍ശോന്യര്‍ക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.</verse>
				<verse number="34">ശേഷം ലേവ്യരിൽ മെരാര്യകുടുംബങ്ങള്‍ക്ക് സെബൂലൂന്‍ഗോത്രത്തിൽ യൊക്നെയാമും അതിന്‍റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="35">ദിമ്നിയും അതിന്‍റെ പുല്പുറങ്ങളും നഹലാലും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും</verse>
				<verse number="36">രൂബേന്‍ഗോത്രത്തിൽ ബേസെരും അതിന്‍റെ പുല്പുറങ്ങളും യഹ്സയും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="37">കെദേമോത്തും അതിന്‍റെ പുല്പുറങ്ങളും മേഫാത്തും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,</verse>
				<verse number="38">ഗാദ്ഗോത്രത്തിൽ, കൊലചെയ്തവനു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്‍റെ പുല്പുറങ്ങളും മഹനയീമും അതിന്‍റെ പുല്പുറങ്ങളും</verse>
				<verse number="39">ഹെശ്ബോനും അതിന്‍റെ പുല്പുറങ്ങളും യസേരും അതിന്‍റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.</verse>
				<verse number="40">അങ്ങനെ ശേഷം ലേവ്യകുടുംബങ്ങളായ മെരാര്യര്‍ക്ക് നറുക്കുപ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എല്ലാംകൂടി പന്ത്രണ്ട് ആയിരുന്നു.</verse>
				<verse number="41">യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവ്യര്‍ക്ക് എല്ലാം കൂടി നാല്പത്തിയെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.</verse>
				<verse number="42">ഈ പട്ടണങ്ങളിൽ ഓരോന്നിനു ചുറ്റും പുല്പുറങ്ങള്‍ ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയും അങ്ങനെ തന്നെ ഉണ്ടായിരുന്നു.</verse>
				<verse number="43">യഹോവ യിസ്രായേലിനു താന്‍ അവരുടെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.</verse>
				<verse number="44">യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെയൊക്കെയും ചുറ്റും അവര്‍ക്കു സ്വസ്ഥത നല്കി ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="45">യഹോവ യിസ്രായേൽഗൃഹത്തോട് അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.</verse>
			</chapter>
			<chapter number="22">
				<verse number="1">അക്കാലത്തു യോശുവ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതിഗോത്രത്തെയും വിളിച്ചു.</verse>
				<verse number="2">അവരോടു പറഞ്ഞതു: യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചതൊക്കെയും നിങ്ങള്‍ പ്രമാണിക്കയും ഞാന്‍ നിങ്ങളോടു കല്പിച്ച സകലത്തിലും എന്‍റെ വാക്ക് അനുസരിക്കയും ചെയ്തിരിക്കുന്നു.</verse>
				<verse number="3">നിങ്ങള്‍ ഈ കാലമൊക്കെയും നിങ്ങളുടെ സഹോദരന്മാരെ ഇന്നുവരെ വിട്ടുപിരിയാതെ നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പന പ്രമാണിച്ചു നടന്നിരിക്കുന്നു.</verse>
				<verse number="4">ഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സഹോദരന്മാര്‍ക്കു താന്‍ വാഗ്ദത്തം ചെയ്തതുപോലെ സ്വസ്ഥത നല്കിയിരിക്കുന്നു; ആകയാൽ നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ വീടുകളിലേക്കും യഹോവയുടെ ദാസനായ മോശെ യോര്‍ദ്ദാനക്കരെ നിങ്ങള്‍ക്കു തന്നിട്ടുള്ള നിങ്ങളുടെ അവകാശദേശത്തേക്കും മടങ്ങിപ്പൊയ്ക്കൊള്‍വിന്‍.</verse>
				<verse number="5">എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്‍റെ എല്ലാ വഴികളിലും നടന്ന് അവന്‍റെ കല്പനകള്‍ പ്രമാണിക്കയും അവനോടു പറ്റിച്ചേര്‍ന്നു പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്യേണമെന്നു യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ചിട്ടുള്ള കല്പനയും ന്യായപ്രമാണവും ആചരിപ്പാന്‍ ഏറ്റവും ജാഗ്രതയായിരിപ്പിന്‍.</verse>
				<verse number="6">ഇങ്ങനെ യോശുവ അവരെ അനുഗ്രഹിച്ചു യാത്ര അയച്ചു. അവര്‍ തങ്ങളുടെ വീടുകളിലേക്കു പോകയും ചെയ്തു.</verse>
				<verse number="7">മനശ്ശെയുടെ പാതിഗോത്രത്തിനു മോശെ ബാശാനിൽ അവകാശം കൊടുത്തിരുന്നു; മറ്റേ പാതിഗോത്രത്തിന് യോര്‍ദ്ദാനിക്കരെ പടിഞ്ഞാറ് അവരുടെ സഹോദരന്മാരുടെ ഇടയിൽ യോശുവ കൊടുത്തു; അവരെ അവരുടെ വീടുകളിലേക്ക് അയച്ചപ്പോള്‍</verse>
				<verse number="8">യോശുവ അവരെ അനുഗ്രഹിച്ച് അവരോടു പറഞ്ഞത്: വളരെ നാല്ക്കാലികള്‍, വെള്ളി, പൊന്ന്, ചെമ്പ്, ഇരുമ്പ്, വളരെ വസ്ത്രം എന്നിങ്ങനെ അനവധിസമ്പത്തോടുംകൂടെ നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകയും നിങ്ങളുടെ ശത്രുക്കളുടെ പക്കൽനിന്നു കിട്ടിയ കൊള്ള നിങ്ങളുടെ സഹോദരന്മാരുമായി പങ്കിട്ടുകൊള്‍കയും ചെയ്‍വിന്‍.</verse>
				<verse number="9">അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവര്‍ കൈവശമാക്കിയിരുന്ന അവകാശദേശമായ ഗിലെയാദുദേശത്തേക്കു മടങ്ങിപ്പോകേണ്ടതിന് കനാന്‍ദേശത്തിലെ ശീലോവിൽനിന്ന് യിസ്രായേൽമക്കളെ വിട്ടു പുറപ്പെട്ടു.</verse>
				<verse number="10">അവര്‍ കനാന്‍ദേശത്തിലെ യോര്‍ദ്ദാന്യപ്രദേശങ്ങളിൽ എത്തിയപ്പോള്‍ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോര്‍ദ്ദാനു സമീപത്ത് ഒരു യാഗപീഠം, കാഴ്ചയ്ക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം പണിതു.</verse>
				<verse number="11">രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും കനാന്‍ദേശത്തിന്‍റെ കിഴക്കുപുറത്ത് യോര്‍ദ്ദാന്യപ്രദേശങ്ങളിൽ യിസ്രായേൽമക്കള്‍ക്ക് എതിരേ ഇതാ, ഒരു യാഗപീഠം പണിതിരിക്കുന്നു എന്നു യിസ്രായേൽമക്കള്‍ കേട്ടു.</verse>
				<verse number="12">യിസ്രായേൽമക്കള്‍ അതു കേട്ടപ്പോള്‍ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിനു പുറപ്പെടുവാന്‍ ശീലോവിൽ ഒന്നിച്ചുകൂടി.</verse>
				<verse number="13">യിസ്രായേൽമക്കള്‍ ഗിലെയാദ്‍ദേശത്തു രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്‍റെയും അടുക്കൽ പുരോഹിതനായ എലെയാസാരിന്‍റെ മകനായ ഫീനെഹാസിനെയും</verse>
				<verse number="14">അവനോടുകൂടെ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിൽനിന്നും ഓരോ പിതൃഭവനത്തിന് ഓരോ പ്രഭുവീതം പത്തു പ്രഭുക്കന്മാരെയും അയച്ചു; അവരിൽ ഓരോരുത്തനും താന്താന്‍റെ പിതൃഭവനത്തിൽ യിസ്രായേല്യസഹസ്രങ്ങള്‍ക്കു തലവനായിരുന്നു.</verse>
				<verse number="15">അവര്‍ ഗിലെയാദ്‍ദേശത്ത് രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പാതിഗോത്രത്തിന്‍റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="16">യഹോവയുടെ സഭ മുഴുവനും ഇപ്രകാരം പറയുന്നു: നിങ്ങള്‍ ഇന്ന് യഹോവയോടു മത്സരിക്കേണ്ടതിന് ഒരു യാഗപീഠം പണിത് ഇന്ന് യഹോവയെ വിട്ടുമാറുവാന്‍ തക്കവണ്ണം നിങ്ങള്‍ യിസ്രായേലിന്‍റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്ത്?</verse>
				<verse number="17">പെയോര്‍ സംബന്ധിച്ചുണ്ടായ അകൃത്യം നമുക്കു പോരായോ? അതുനിമിത്തം യഹോവയുടെ സഭയ്ക്ക് ബാധ ഉണ്ടായിട്ടും നാം ഇന്നുവരെ അതു നീക്കി നമ്മെത്തന്നെ ശുദ്ധീകരിച്ചു തീര്‍ന്നിട്ടില്ലല്ലോ.</verse>
				<verse number="18">നിങ്ങള്‍ ഇന്ന് യഹോവയെ വിട്ടുമാറുവാന്‍ പോകുന്നുവോ? നിങ്ങള്‍ ഇന്നു യഹോവയോടു മത്സരിക്കുന്നു; നാളെ അവന്‍ യിസ്രായേലിന്‍റെ സര്‍വസഭയോടും കോപിപ്പാന്‍ സംഗതിയാകും.</verse>
				<verse number="19">നിങ്ങളുടെ അവകാശദേശം അശുദ്ധം എന്നു വരികിൽ യഹോവയുടെ തിരുനിവാസം ഇരിക്കുന്നതായ യഹോവയുടെ അവകാശദേശത്തേക്കു കടന്നുവന്നു ഞങ്ങളുടെ ഇടയിൽ അവകാശം വാങ്ങുവിന്‍; എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠം ഒഴികെ ഒരു യാഗപീഠം പണിത് യഹോവയോടു മത്സരിക്കരുത്; ഞങ്ങളോടും മത്സരിക്കരുത്.</verse>
				<verse number="20">സേരഹിന്‍റെ മകനായ ആഖാന്‍ ശപഥാര്‍പ്പിതവസ്തു സംബന്ധിച്ച് ഒരു കുറ്റം ചെയ്കയാൽ കോപം യിസ്രായേലിന്‍റെ സര്‍വസഭയുടെയുംമേൽ വീണില്ലയോ? അവന്‍ മാത്രമല്ലല്ലോ അവന്‍റെ അകൃത്യത്താൽ നശിച്ചത്.</verse>
				<verse number="21">അതിന് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യിസ്രായേല്യസഹസ്രങ്ങളുടെ തലവന്മാരോട് ഉത്തരം പറഞ്ഞത്:</verse>
				<verse number="22">സര്‍വവല്ലഭനാകുന്ന ദൈവമായ യഹോവ, സര്‍വവല്ലഭനാകുന്ന ദൈവമായ യഹോവ തന്നെ അറിയുന്നു; യിസ്രായേലും അറിയട്ടെ! ഞങ്ങള്‍ യഹോവയോടുള്ള മത്സരത്താലോ ദ്രോഹത്താലോ- അങ്ങനെയെങ്കിൽ ഇന്നു തന്നെ നിന്‍റെ രക്ഷ ഞങ്ങള്‍ക്കില്ലാതെപോകട്ടെ-</verse>
				<verse number="23">യഹോവയെ വിട്ടുമാറേണ്ടതിന് ഞങ്ങള്‍ ഒരു യാഗപീഠം പണിതു എങ്കിൽ, അല്ല അതിന്മേൽ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിപ്പാനോ സമാധാനയാഗങ്ങള്‍ കഴിപ്പാനോ ആകുന്നു എങ്കിൽ യഹോവതന്നെ ചോദിച്ചുകൊള്ളട്ടെ.</verse>
				<verse number="24">നാളെ നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കളോട്: യിസ്രായേലിന്‍റെ ദൈവമായ യഹോവയുമായി നിങ്ങള്‍ക്ക് എന്തു കാര്യമുള്ളൂ?</verse>
				<verse number="25">ഞങ്ങളുടെയും രൂബേന്യരും ഗാദ്യരുമായ നിങ്ങളുടെയും മധ്യേ യഹോവ യോര്‍ദ്ദാനെ അതിരാക്കിയിരിക്കുന്നു; നിങ്ങള്‍ക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറഞ്ഞു, നിങ്ങളുടെ മക്കള്‍ ഞങ്ങളുടെ മക്കള്‍ക്കു യഹോവയെ ഭയപ്പെടാതിരിപ്പാന്‍ സംഗതിവരുത്തും എന്നുള്ള ശങ്കകൊണ്ടല്ലയോ ഞങ്ങള്‍ ഇതു ചെയ്തത്?</verse>
				<verse number="26">അതുകൊണ്ട് നാം ഒരു യാഗപീഠം പണിക എന്നു ഞങ്ങള്‍ പറഞ്ഞു; ഹോമയാഗത്തിനല്ല ഹനനയാഗത്തിനുമല്ല.</verse>
				<verse number="27">ഞങ്ങള്‍ യഹോവയുടെ സന്നിധാനത്തിൽ ഞങ്ങളുടെ ഹോമയാഗങ്ങളാലും ഹനനയാഗങ്ങളാലും സമാധാനയാഗങ്ങളാലും അവന്‍റെ ശുശ്രൂഷ അനുഷ്ഠിക്കയും നിങ്ങളുടെ മക്കള്‍ നാളെ ഞങ്ങളുടെ മക്കളോട്: നിങ്ങള്‍ക്കു യഹോവയിൽ ഒരു ഓഹരിയില്ല എന്നു പറയാതിരിക്കയും ചെയ്യേണ്ടതിനും ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നമ്മുടെ ശേഷം നമ്മുടെ സന്തതികള്‍ക്കും മധ്യേ ഒരു സാക്ഷിയായിരിക്കേണ്ടതിനുമത്രേ.</verse>
				<verse number="28">അതുകൊണ്ട് ഞങ്ങള്‍ പറഞ്ഞത്: നാളെ അവര്‍ നമ്മോടോ നമ്മുടെ സന്തതികളോടോ അങ്ങനെ പറയുമ്പോള്‍: ഹോമയാഗത്തിനല്ല ഹനനയാഗത്തിനുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ സാക്ഷിയായിരിക്കേണ്ടതിനു തന്നെ ഞങ്ങളുടെ പിതാക്കന്മാര്‍ ഉണ്ടാക്കിയിട്ടുള്ള യഹോവയുടെ യാഗപീഠത്തിന്‍റെ പ്രതിരൂപം കാണ്‍മിന്‍ എന്നു മറുപടി പറവാന്‍ ഇടയാകും.</verse>
				<verse number="29">ഞങ്ങള്‍ നമ്മുടെ ദൈവമായ യഹോവയുടെ തിരുനിവാസത്തിന്‍റെ മുമ്പാകെയുള്ള അവന്‍റെ യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കിയിട്ട് യഹോവയോടു മത്സരിക്കയും ഇന്നു യഹോവയെ വിട്ടുമാറുകയും ചെയ്‍വാന്‍ ഞങ്ങള്‍ക്കു സംഗതി വരരുതേ.</verse>
				<verse number="30">രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞ വാക്കുകള്‍ പുരോഹിതനായ ഫീനെഹാസും അവനോടുകൂടെ സഭയുടെ പ്രഭുക്കന്മാരായി യിസ്രായേല്യസഹസ്രങ്ങള്‍ക്കു തലവന്മാരായവരും കേട്ടപ്പോള്‍ അവര്‍ക്കു സന്തോഷമായി.</verse>
				<verse number="31">പുരോഹിതനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് രൂബേന്‍റെ മക്കളോടും ഗാദിന്‍റെ മക്കളോടും മനശ്ശെയുടെ മക്കളോടും: നിങ്ങള്‍ യഹോവയോട് ഈ അകൃത്യം ചെയ്തിട്ടില്ലായ്കകൊണ്ട് യഹോവ നമ്മുടെ മധ്യേ ഉണ്ട് എന്ന് ഞങ്ങള്‍ ഇന്ന് അറിഞ്ഞിരിക്കുന്നു; അങ്ങനെ നിങ്ങള്‍ യിസ്രായേൽമക്കളെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="32">പിന്നെ പുരോഹിതനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസും പ്രഭുക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദുദേശത്തുനിന്നു കനാന്‍ദേശത്തേക്കു യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിച്ചെന്ന് അവരോടു വസ്തുത അറിയിച്ചു.</verse>
				<verse number="33">യിസ്രായേൽമക്കള്‍ക്ക് ആ കാര്യം സന്തോഷമായി; അവര്‍ ദൈവത്തെ സ്തുതിച്ചു; രൂബേന്യരും ഗാദ്യരും പാര്‍ത്ത ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിനു പുറപ്പെടുന്നതിനെക്കുറിച്ചു പിന്നെ മിണ്ടിയതേയില്ല.</verse>
				<verse number="34">രൂബേന്യരും ഗാദ്യരും “യഹോവ തന്നേ ദൈവം എന്നതിന് ഇതു നമ്മുടെ മധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിന് ഏദ് എന്നു പേരിട്ടു.</verse>
			</chapter>
			<chapter number="23">
				<verse number="1">യഹോവ ചുറ്റുമുള്ള സകല ശത്രുക്കളെയും അടക്കി യിസ്രായേലിനു സ്വസ്ഥത നല്കി ഏറെക്കാലം കഴിഞ്ഞ് യോശുവ വയസ്സുചെന്ന് വൃദ്ധന്‍ ആയശേഷം</verse>
				<verse number="2">യോശുവ എല്ലാ യിസ്രായേലിനെയും അവരുടെ മൂപ്പന്മാരെയും പ്രധാനികളെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ച് അവരോടു പറഞ്ഞതെന്തെന്നാൽ: ഞാന്‍ വയസ്സുചെന്ന് വൃദ്ധന്‍ ആയിരിക്കുന്നു.</verse>
				<verse number="3">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ നിമിത്തം ഈ സകല ജാതികളോടും ചെയ്തതൊക്കെയും നിങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തത്.</verse>
				<verse number="4">ഇതാ, യോര്‍ദ്ദാന്‍മുതൽ പടിഞ്ഞാറോട്ട് മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാന്‍ സംഹരിച്ചുകളഞ്ഞിട്ടുള്ള സകല ജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങള്‍ക്ക് അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.</verse>
				<verse number="5">നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങളുടെ മുമ്പിൽനിന്ന് ഓടിച്ച് നിങ്ങളുടെ ദൃഷ്‍ടിയിൽനിന്നു നീക്കിക്കളയും; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കുകയും ചെയ്യും.</verse>
				<verse number="6">ആകയാൽ മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പാനും അതിൽനിന്നു വലത്തോട്ടെങ്കിലും ഇടത്തോട്ടെങ്കിലും മാറാതിരിപ്പാനും ഏറ്റവും ഉറപ്പുള്ളവരായിരിപ്പിന്‍.</verse>
				<verse number="7">നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ഈ ജാതികളോട് നിങ്ങള്‍ ഇടകലരരുത്; അവരുടെ ദേവന്മാരുടെ നാമം ജപിക്കയും അതു ചൊല്ലി സത്യം ചെയ്കയും അരുത്; അവയെ സേവിക്കയും നമസ്കരിക്കയും അരുത്.</verse>
				<verse number="8">നിങ്ങള്‍ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേര്‍ന്നിരിപ്പിന്‍.</verse>
				<verse number="9">യഹോവ നിങ്ങളുടെ മുമ്പിൽനിന്ന് വലിപ്പവും ബലവുമുള്ള ജാതികളെ നീക്കിക്കളഞ്ഞു; ഒരു മനുഷ്യനും ഇന്നുവരെ നിങ്ങളുടെ മുമ്പിൽ നില്പാന്‍ കഴിഞ്ഞിട്ടില്ല.</verse>
				<verse number="10">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു വാഗ്ദാനം ചെയ്തതുപോലെ താന്‍തന്നെ നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട് നിങ്ങളിൽ ഒരുത്തന്‍ ആയിരം പേരെ ഓടിച്ചിരിക്കുന്നു.</verse>
				<verse number="11">അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിപ്പാന്‍ പൂര്‍ണമനസ്സോടെ ഏറ്റവും ജാഗ്രതയായിരിപ്പിന്‍.</verse>
				<verse number="12">അല്ലാതെ നിങ്ങള്‍ വല്ല പ്രകാരവും പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിലുള്ള ഈ ശേഷം ജാതികളോടു ചേര്‍ന്ന് വിവാഹസംബന്ധം ചെയ്കയും നിങ്ങള്‍ അവരോടും അവര്‍ നിങ്ങളോടും ഇടകലരുകയും ചെയ്താൽ</verse>
				<verse number="13">നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നും നീക്കിക്കളകയില്ലന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങള്‍ നശിച്ചുപോകുംവരെ അവര്‍ നിങ്ങള്‍ക്കു കുടുക്കും കെണിയും വിലാപ്പുറത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="14">ഇതാ, ഞാന്‍ ഇന്നു സകല ഭൂവാസികളുടെയും വഴിയായി പോകുന്നു; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകല നന്മകളിലുംവച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ലന്ന് നിങ്ങള്‍ക്ക് പൂര്‍ണഹൃദയത്തിലും പൂര്‍ണമനസ്സിലും ബോധ്യമായിരിക്കുന്നു; സകലവും നിങ്ങള്‍ക്ക് സംഭവിച്ചു; ഒന്നിനും വീഴ്ച വന്നിട്ടില്ല.</verse>
				<verse number="15">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തിട്ടുള്ള എല്ലാ നന്മകളും നിങ്ങള്‍ക്കു സംഭവിച്ചതുപോലെതന്നെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങളെ നശിപ്പിക്കുംവരെ യഹോവ എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തും.</verse>
				<verse number="16">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കല്പിച്ചിട്ടുള്ള അവന്‍റെ നിയമം നിങ്ങള്‍ ലംഘിക്കയും ചെന്ന് അന്യദൈവങ്ങളെ സേവിച്ച് നമസ്കരിക്കയും ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും; അവന്‍ നിങ്ങള്‍ക്കു തന്നിട്ടുള്ള ഈ നല്ല ദേശത്തുനിന്ന് നിങ്ങള്‍ വേഗം നശിച്ചുപോകയും ചെയ്യും.</verse>
			</chapter>
			<chapter number="24">
				<verse number="1">അനന്തരം യോശുവ യിസ്രായേൽ ഗോത്രങ്ങളെയെല്ലാം ശെഖേമിൽ കൂട്ടി; യിസ്രായേലിന്‍റെ മൂപ്പന്മാരെയും തലവന്മാരെയും ന്യായാധിപന്മാരെയും പ്രമാണികളെയും വിളിച്ചു; അവര്‍ ദൈവത്തിന്‍റെ സന്നിധിയിൽ വന്നു നിന്നു.</verse>
				<verse number="2">അപ്പോള്‍ യോശുവ സര്‍വജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും നാഹോരിന്‍റെയും പിതാവായ തേരഹ് പണ്ടു നദിക്കക്കരെ പാര്‍ത്ത് അന്യദൈവങ്ങളെ സേവിച്ചുപോന്നു.</verse>
				<verse number="3">എന്നാൽ ഞാന്‍ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ നദിക്കക്കരെനിന്നു കൊണ്ടുവന്ന് കനാന്‍ദേശത്തൊക്കെയും സഞ്ചരിപ്പിച്ച് അവന്‍റെ സന്തതിയെ വര്‍ധിപ്പിക്കയും അവന് യിസ്ഹാക്കിനെ കൊടുക്കയും ചെയ്തു.</verse>
				<verse number="4">യിസ്ഹാക്കിന് ഞാന്‍ യാക്കോബിനെയും ഏശാവിനെയും കൊടുത്തു; ഏശാവിനു ഞാന്‍ സേയീര്‍പര്‍വതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്‍റെ മക്കളും മിസ്രയീമിലേക്കു പോയി.</verse>
				<verse number="5">പിന്നെ ഞാന്‍ മോശെയെയും അഹരോനെയും അയച്ചു; ഞാന്‍ മിസ്രയീമിൽ പ്രവര്‍ത്തിച്ച പ്രവൃത്തികളാൽ അതിനെ ബാധിച്ചു; അതിന്‍റെ ശേഷം നിങ്ങളെ പുറപ്പെടുവിച്ചു.</verse>
				<verse number="6">അങ്ങനെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്ന് പുറപ്പെടുവിച്ചു; നിങ്ങള്‍ കടലിനരികെ എത്തി; മിസ്രയീമ്യര്‍ രഥങ്ങളോടും കുതിരകളോടുംകൂടെ ചെങ്കടൽവരെ നിങ്ങളുടെ പിതാക്കന്മാരെ പിന്തുടര്‍ന്നു;</verse>
				<verse number="7">അവര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ അവന്‍ നിങ്ങള്‍ക്കും മിസ്രയീമ്യര്‍ക്കും മധ്യേ അന്ധകാരം വച്ചു കടൽ അവരുടെമേൽ വരുത്തി അവരെ മുക്കിക്കളഞ്ഞു; ഇങ്ങനെ ഞാന്‍ മിസ്രയീമ്യരോടു ചെയ്തത് നിങ്ങള്‍ കണ്ണാലെ കണ്ടു; നിങ്ങള്‍ ഏറിയകാലം മരുഭൂമിയിൽ കഴിച്ചു.</verse>
				<verse number="8">പിന്നെ ഞാന്‍ നിങ്ങളെ യോര്‍ദ്ദാനക്കരെ പാര്‍ത്തിരുന്ന അമോര്യരുടെ ദേശത്തേക്കു കൊണ്ടുവന്നു; അവര്‍ നിങ്ങളോടു യുദ്ധം ചെയ്തു; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കേണ്ടതിന് ഞാന്‍ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു, നിങ്ങളുടെ മുമ്പിൽനിന്ന് നശിപ്പിച്ചുകളഞ്ഞു.</verse>
				<verse number="9">അനന്തരം സിപ്പോരിന്‍റെ മകന്‍ മോവാബ്യരാജാവായ ബാലാക് പുറപ്പെട്ട് യിസ്രായേലിനോട് യുദ്ധം ചെയ്തു; നിങ്ങളെ ശപിപ്പാന്‍ ബെയോരിന്‍റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.</verse>
				<verse number="10">എങ്കിലും എനിക്ക് ബിലെയാമിന്‍റെ അപേക്ഷ കേള്‍പ്പാന്‍ മനസ്സില്ലായ്കയാൽ അവന്‍ നിങ്ങളെ അനുഗ്രഹിച്ചു; ഇങ്ങനെ ഞാന്‍ നിങ്ങളെ അവന്‍റെ കൈയിൽനിന്നു വിടുവിച്ചു.</verse>
				<verse number="11">പിന്നെ നിങ്ങള്‍ യോര്‍ദ്ദാന്‍ കടന്ന് യെരീഹോവിലേക്കു വന്നു; യെരീഹോനിവാസികള്‍, അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിത്യര്‍, ഗിര്‍ഗരുസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവര്‍ നിങ്ങളോടു യുദ്ധംചെയ്തു; ഞാന്‍ അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="12">ഞാന്‍ നിങ്ങളുടെ മുമ്പിൽ കടന്നലിനെ അയച്ചു; അത് നിങ്ങളുടെ മുമ്പിൽനിന്ന് അമോര്യരുടെ ആ രണ്ടു രാജാക്കന്മാരെ ഓടിച്ചുകളഞ്ഞു; നിന്‍റെ വാളുകൊണ്ടല്ല, നിന്‍റെ വില്ലുകൊണ്ടും അല്ല.</verse>
				<verse number="13">നിങ്ങള്‍ പ്രയത്നം ചെയ്യാത്ത ദേശവും നിങ്ങള്‍ പണിയാത്ത പട്ടണങ്ങളും ഞാന്‍ നിങ്ങള്‍ക്കു തന്നു; നിങ്ങള്‍ അവയിൽ പാര്‍ക്കുന്നു; നിങ്ങള്‍ നട്ടിട്ടില്ലാത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങള്‍ക്ക് അനുഭവമായിരിക്കുന്നു.</verse>
				<verse number="14">ആകയാൽ നിങ്ങള്‍ യഹോവയെ ഭയപ്പെട്ട് അവനെ പരമാര്‍ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിന്‍. നിങ്ങളുടെ പിതാക്കന്മാര്‍ നദിക്കക്കരെയും മിസ്രയീമിലുംവച്ച് സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിന്‍.</verse>
				<verse number="15">യഹോവയെ സേവിക്കുന്നത് നന്നല്ലന്ന് നിങ്ങള്‍ക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവച്ച് നിങ്ങളുടെ പിതാക്കന്മാര്‍ സേവിച്ച ദേവന്മാരെയോ നിങ്ങള്‍ പാര്‍ത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്ന് ഇന്നു തിരഞ്ഞെടുത്തുകൊള്‍വിന്‍. ഞാനും എന്‍റെ കുടുംബവുമോ, ഞങ്ങള്‍ യഹോവയെ സേവിക്കും.</verse>
				<verse number="16">അതിന് ജനം ഉത്തരം പറഞ്ഞത്: യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിപ്പാന്‍ ഞങ്ങള്‍ക്കു സംഗതി വരരുതേ.</verse>
				<verse number="17">ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമവീടായ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് ഞങ്ങള്‍ കാണ്‍കെ ആ വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കയും ഞങ്ങള്‍ നടന്ന എല്ലാ വഴിയിലും ഞങ്ങള്‍ കടന്നുപോന്ന സകല ജാതികളുടെ ഇടയിലും ഞങ്ങളെ രക്ഷിക്കയും ചെയ്തവന്‍ ഞങ്ങളുടെ ദൈവമായ യഹോവ തന്നെയല്ലോ.</verse>
				<verse number="18">ദേശത്തു പാര്‍ത്തിരുന്ന അമോര്യര്‍ മുതലായ സകല ജാതികളെയും യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു; ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും; അവനല്ലോ ഞങ്ങളുടെ ദൈവം.</verse>
				<verse number="19">യോശുവ ജനത്തോടു പറഞ്ഞത്: നിങ്ങള്‍ക്ക് യഹോവയെ സേവിപ്പാന്‍ കഴിയുന്നതല്ല; അവന്‍ പരിശുദ്ധദൈവം; അവന്‍ തീക്ഷ്ണതയുള്ള ദൈവം; അവന്‍ നിങ്ങളുടെ അതിക്രമങ്ങളെയും പാപങ്ങളെയും ക്ഷമിക്കയില്ല.</verse>
				<verse number="20">നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങള്‍ക്കു നന്മചെയ്തതുപോലെ അവന്‍ തിരിഞ്ഞ് നിങ്ങള്‍ക്ക് തിന്മ ചെയ്ത് നിങ്ങളെ സംഹരിക്കും.</verse>
				<verse number="21">ജനം യോശുവയോട്: അല്ല, ഞങ്ങള്‍ യഹോവയെത്തന്നെ സേവിക്കും എന്നു പറഞ്ഞു.</verse>
				<verse number="22">യോശുവ ജനത്തോട്: യഹോവയെ സേവിക്കേണ്ടതിന് നിങ്ങള്‍ അവനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതിന് നിങ്ങള്‍ തന്നെ സാക്ഷികള്‍ എന്നു പറഞ്ഞു. അതേ, ഞങ്ങള്‍ തന്നെ സാക്ഷികള്‍ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="23">ആകയാൽ ഇപ്പോള്‍ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പിന്‍ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="24">ജനം യോശുവയോട്: ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങള്‍ സേവിക്കും; അവന്‍റെ വാക്ക് ഞങ്ങള്‍ അനുസരിക്കും എന്നു പറഞ്ഞു.</verse>
				<verse number="25">അങ്ങനെ യോശുവ അന്ന് ജനവുമായി ഒരു നിയമം ചെയ്തു; അവര്‍ക്കു ശെഖേമിൽവച്ച് ഒരു ചട്ടവും പ്രമാണവും നിശ്ചയിച്ചു.</verse>
				<verse number="26">പിന്നെ യോശുവ ഈ വചനങ്ങള്‍ ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകത്തിൽ എഴുതി; ഒരു വലിയ കല്ലടുത്ത് അവിടെ യഹോവയുടെ വിശുദ്ധമന്ദിരത്തിനരികേയുള്ള കരുവേലകത്തിന്‍ കീഴെ നാട്ടിയുംവച്ച്</verse>
				<verse number="27">യോശുവ സകല ജനത്തോടും: ഇതാ, ഈ കല്ല് നമുക്ക് സാക്ഷിയായിരിക്കട്ടെ; അത് യഹോവ നമ്മോടു കല്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും കേട്ടിരിക്കുന്നു; ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങള്‍ നിഷേധിക്കാതിരിക്കേണ്ടതിന് അതു നിങ്ങള്‍ക്കു സാക്ഷിയായിരിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="28">ഇങ്ങനെ യോശുവ ജനത്തെ താന്താങ്ങളുടെ അവകാശത്തിലേക്ക് പറഞ്ഞയച്ചു.</verse>
				<verse number="29">അതിന്‍റെ ശേഷം യഹോവയുടെ ദാസനായി നൂന്‍റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.</verse>
				<verse number="30">അവനെ എഫ്രയീംപര്‍വതത്തിലുള്ള തിമ്നാത്ത്-സേരഹിൽ ഗായശ്മലയുടെ വടക്കുവശത്ത് അവന്‍റെ അവകാശഭൂമിയിൽ അടക്കംചെയ്തു.</verse>
				<verse number="31">യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ട് ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനുവേണ്ടി ചെയ്തിട്ടുള്ള സകല പ്രവൃത്തികളും അറിഞ്ഞവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും യിസ്രായേൽ യഹോവയെ സേവിച്ചു.</verse>
				<verse number="32">യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു കൊണ്ടുപോന്ന യോസേഫിന്‍റെ അസ്ഥികളെ അവര്‍ ശെഖേമിൽ, യാക്കോബ് ശെഖേമിന്‍റെ അപ്പനായ ഹാമോരിന്‍റെ മക്കളോടു നൂറു വെള്ളിക്കാശിനു വാങ്ങിയിരുന്ന നിലത്ത്, അടക്കംചെയ്തു; അതു യോസേഫിന്‍റെ മക്കള്‍ക്ക് അവകാശമായിത്തീര്‍ന്നു.</verse>
				<verse number="33">അഹരോന്‍റെ മകന്‍ എലെയാസാരും മരിച്ചു; അവനെ അവന്‍റെ മകനായ ഫീനെഹാസിന് എഫ്രയീംപര്‍വതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കംചെയ്തു.</verse>
			</chapter>
		</book>
		<book number="7">
			<chapter number="1">
				<verse number="1">യോശുവയുടെ മരണശേഷം യിസ്രായേൽ മക്കള്‍: ഞങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധം ചെയ്‍വാന്‍ ആദ്യം പുറപ്പെടേണ്ടത് എന്ന് യഹോവയോടു ചോദിച്ചു.</verse>
				<verse number="2">യെഹൂദാ പുറപ്പെടട്ടെ; ഞാന്‍ ദേശം അവന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് യഹോവ കല്പിച്ചു.</verse>
				<verse number="3">യെഹൂദാ തന്‍റെ സഹോദരനായ ശിമെയോനോട്: എന്‍റെ അവകാശദേശത്തു കനാന്യരോടു യുദ്ധം ചെയ്‍വാന്‍ നീ എന്നോടുകൂടെ പോരേണം; നിന്‍റെ അവകാശദേശത്ത് നിന്നോടുകൂടെ ഞാനും വരാം എന്നു പറഞ്ഞു. ശിമെയോന്‍ അവനോടുകൂടെ പോയി.</verse>
				<verse number="4">അങ്ങനെ യെഹൂദാ പുറപ്പെട്ടു; യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏല്പിച്ചു; അവര്‍ ബേസെക്കിൽവച്ച് അവരിൽ പതിനായിരം പേരെ സംഹരിച്ചു.</verse>
				<verse number="5">ബേസെക്കിൽവച്ച് അവര്‍ അദോനീ-ബേസെക്കിനെ കണ്ടു, അവനോടു യുദ്ധം ചെയ്തു കനാന്യരെയും പെരിസ്യരെയും സംഹരിച്ചു.</verse>
				<verse number="6">എന്നാൽ അദോനീ-ബേസെക് ഓടിപ്പോയി; അവര്‍ അവനെ പിന്തുടര്‍ന്നു പിടിച്ച് അവന്‍റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.</verse>
				<verse number="7">കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാര്‍ എന്‍റെ മേശയിന്‍കീഴിൽനിന്നു പെറുക്കിത്തിന്നിരുന്നു; ഞാന്‍ ചെയ്തതുപോലെതന്നെ ദൈവം എനിക്കു പകരം ചെയ്തിരിക്കുന്നു എന്ന് അദോനീ-ബേസെക് പറഞ്ഞു. അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി, അവിടെവച്ച് അവന്‍ മരിച്ചു.</verse>
				<verse number="8">യെഹൂദാമക്കള്‍ യെരൂശലേമിന്‍റെ നേരേ യുദ്ധം ചെയ്ത് അതിനെ പിടിച്ച് വാളിന്‍റെ വായ്ത്തലയാൽ വെട്ടി നഗരം തീയിട്ടു ചുട്ടുകളഞ്ഞു.</verse>
				<verse number="9">അതിന്‍റെശേഷം യെഹൂദാമക്കള്‍ മലനാട്ടിലും തെക്കേ ദേശത്തിലും താഴ്വീതിയിലും പാര്‍ത്തിരുന്ന കനാന്യരോടു യുദ്ധം ചെയ്‍വാന്‍ പോയി.</verse>
				<verse number="10">യെഹൂദാ ഹെബ്രോനിൽ പാര്‍ത്തിരുന്ന കനാന്യരുടെ നേരേയും ചെന്നു; ഹെബ്രോന് പണ്ടു കിര്യത്ത്-അര്‍ബ്ബാ എന്നു പേര്‍. അവര്‍ ശേശായി, അഹീമാന്‍, തൽമായി എന്നവരെ സംഹരിച്ചു.</verse>
				<verse number="11">അവിടെനിന്ന് അവര്‍ ദെബീര്‍നിവാസികളുടെ നേരേ ചെന്നു; ദെബീരിന് പണ്ടു കിര്യത്ത്-സേഫെര്‍ എന്നു പേര്‍.</verse>
				<verse number="12">അപ്പോള്‍ കാലേബ്: കിര്യത്ത്-സേഫെര്‍ ജയിച്ചടക്കുന്നവനു ഞാന്‍ എന്‍റെ മകള്‍ അക്സായെ ഭാര്യയായി കൊടുക്കും എന്നു പറഞ്ഞു.</verse>
				<verse number="13">കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകന്‍ ഒത്നീയേൽ അതു പിടിച്ചു; അവന്‍ തന്‍റെ മകള്‍ അക്സായെ അവനു ഭാര്യയായി കൊടുത്തു.</verse>
				<verse number="14">അവള്‍ വന്നപ്പോള്‍ തന്‍റെ അപ്പനോട് ഒരു വയൽ ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള്‍ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചു.</verse>
				<verse number="15">അവള്‍ അവനോട്, ഒരു അനുഗ്രഹം എനിക്കു തരേണമേ; നീ എന്നെ തെക്കന്‍നാട്ടിലേക്കല്ലോ കൊടുത്തത്, നീരുറവുകളും എനിക്കു തരേണമേ എന്നു പറഞ്ഞു; കാലേബ് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകള്‍ കൊടുത്തു.</verse>
				<verse number="16">മോശെയുടെ അളിയനായ കേന്യന്‍റെ മക്കള്‍ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽ നിന്ന് അരാദിനു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവര്‍ ചെന്നു ജനത്തോടുകൂടെ പാര്‍ത്തു.</verse>
				<verse number="17">പിന്നെ യെഹൂദാ തന്‍റെ സഹോദരനായ ശിമെയോനോടുകൂടെ പോയി, അവര്‍ സെഫാത്തിൽ പാര്‍ത്തിരുന്ന കനാന്യരെ വെട്ടി അതിനെ നിര്‍മ്മൂലമാക്കി; ആ പട്ടണത്തിന് ഹോര്‍മ്മാ എന്നു പേരിട്ടു.</verse>
				<verse number="18">യെഹൂദാ ഗസ്സയും അതിന്‍റെ അതിര്‍നാടും അസ്കലോനും അതിന്‍റെ അതിര്‍നാടും എക്രോനും അതിന്‍റെ അതിര്‍നാടും പിടിച്ചു.</verse>
				<verse number="19">യഹോവ യെഹൂദായോടുകൂടെ ഉണ്ടായിരുന്നു; അവന്‍ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികള്‍ക്ക് ഇരുമ്പുരഥങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളവാന്‍ കഴിഞ്ഞില്ല.</verse>
				<verse number="20">മോശെ കല്പിച്ചതുപോലെ അവര്‍ കാലേബിനു ഹെബ്രോന്‍ കൊടുത്തു; അവന്‍ അവിടെനിന്ന് അനാക്കിന്‍റെ മൂന്നു പുത്രന്മാരെയും നീക്കിക്കളഞ്ഞു.</verse>
				<verse number="21">ബെന്യാമീന്‍മക്കള്‍ യെരൂശലേമിൽ പാര്‍ത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യര്‍ ഇന്നുവരെ ബെന്യാമീന്‍മക്കളോടുകൂടെ യെരൂശലേമിൽ പാര്‍ത്തുവരുന്നു.</verse>
				<verse number="22">യോസേഫിന്‍റെ ഗൃഹം ബേഥേലിലേക്കു കയറിച്ചെന്നു; യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="23">യോസേഫിന്‍റെ ഗൃഹം ബേഥേൽ ഒറ്റുനോക്കുവാന്‍ ആളയച്ചു; ആ പട്ടണത്തിനു മുമ്പേ ലൂസ് എന്നു പേരായിരുന്നു.</verse>
				<verse number="24">പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരുത്തനെ ഒറ്റുകാര്‍ കണ്ട് അവനോട്: പട്ടണത്തിൽ കടപ്പാന്‍ ഒരു വഴി കാണിച്ചുതരേണം; എന്നാൽ ഞങ്ങള്‍ നിന്നോടു ദയചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="25">അവന്‍ പട്ടണത്തിൽ കടപ്പാനുള്ള വഴി അവര്‍ക്കു കാണിച്ചുകൊടുത്തു; അവര്‍ പട്ടണത്തെ വാളിന്‍റെ വായ്ത്തലയാൽ വെട്ടിക്കളഞ്ഞു; ആ മനുഷ്യനെയും അവന്‍റെ സകല കുടുംബത്തെയും വിട്ടയച്ചു;</verse>
				<verse number="26">അവന്‍ ഹിത്യരുടെ ദേശത്തു ചെന്ന് ഒരു പട്ടണം പണിത് അതിനു ലൂസ് എന്നു പേരിട്ടു; അതിന് ഇന്നുവരെ അതുതന്നെ പേര്‍.</verse>
				<verse number="27">മനശ്ശെ ബേത്ത്-ശെയാനിലും അതിന്‍റെ ഗ്രാമങ്ങളിലും താനാക്കിലും അതിന്‍റെ ഗ്രാമങ്ങളിലും ദോരിലും അതിന്‍റെ ഗ്രാമങ്ങളിലും യിബ്ലെയാമിലും അതിന്‍റെ ഗ്രാമങ്ങളിലും മെഗിദ്ദോവിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല. കനാന്യര്‍ക്ക് ആ ദേശത്തുതന്നെ പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു.</verse>
				<verse number="28">എന്നാൽ യിസ്രായേലിനു ബലം കൂടിയപ്പോള്‍ അവര്‍ കനാന്യരെ മുഴുവനും നീക്കിക്കളയാതെ അവരെക്കൊണ്ട് ഊഴിയവേല ചെയ്യിച്ചു.</verse>
				<verse number="29">എഫ്രയീം ഗേസെരിൽ പാര്‍ത്തിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഗേസെരിൽ അവരുടെ ഇടയിൽ പാര്‍ത്തു.</verse>
				<verse number="30">സെബൂലൂന്‍ കിത്രോനിലും നഹലോലിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല; കനാന്യര്‍ ഊഴിയവേലക്കാരായിത്തീര്‍ന്ന് അവരുടെ ഇടയിൽ പാര്‍ത്തു.</verse>
				<verse number="31">ആശേര്‍ അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബായിലും അഫീക്കിലും രെഹോബിലും പാര്‍ത്തിരുന്നവരെ നീക്കിക്കളഞ്ഞില്ല.</verse>
				<verse number="32">അവരെ നീക്കിക്കളയാതെ ആശേര്യര്‍ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാര്‍ത്തു.</verse>
				<verse number="33">നഫ്താലി ബേത്ത്-ശേമെശിലും ബേത്ത്-അനാത്തിലും പാര്‍ത്തിരുന്നവരെ നീക്കിക്കളയാതെ ദേശനിവാസികളായ കനാന്യരുടെ ഇടയിൽ പാര്‍ത്തു; എന്നാൽ ബേത്ത്-ശേമെശിലെയും ബേത്ത്-അനാത്തിലെയും നിവാസികള്‍ അവര്‍ക്ക് ഊഴിയവേലക്കാരായിത്തീര്‍ന്നു.</verse>
				<verse number="34">അമോര്യര്‍ ദാന്‍മക്കളെ തിക്കിത്തള്ളി മലനാട്ടിൽ കയറ്റി; താഴ്വരയിലേക്ക് ഇറങ്ങുവാന്‍ അവരെ സമ്മതിച്ചതുമില്ല.</verse>
				<verse number="35">അങ്ങനെ അമോര്യര്‍ക്കു ഹര്‍ഹേരെസിലും അയ്യാലോനിലും ശാൽബീമിലും പാര്‍പ്പാനുള്ള താൽപര്യം സാധിച്ചു. എന്നാൽ യോസേഫിന്‍റെ ഗൃഹത്തിനു ബലം കൂടിയപ്പോള്‍ അവരെ ഊഴിയവേലക്കാരാക്കിത്തീര്‍ത്തു.</verse>
				<verse number="36">അമോര്യരുടെ അതിര്‍ അക്രബ്ബീംകയറ്റവും സേലയും മുതൽ പിന്നെയും മേലോട്ടുണ്ടായിരുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">അനന്തരം യഹോവയുടെ ഒരു ദൂതന്‍ ഗില്ഗാലിൽനിന്ന് ബോഖീമിലേക്കു വന്നുപറഞ്ഞത്: ഞാന്‍ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു: നിങ്ങളോടുള്ള എന്‍റെ നിയമം ഞാന്‍ ഒരിക്കലും ലംഘിക്കയില്ല എന്നും</verse>
				<verse number="2">നിങ്ങള്‍ ഈ ദേശനിവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങള്‍ ഇടിച്ചുകളയേണമെന്നും കല്പിച്ചു; എന്നാൽ നിങ്ങള്‍ എന്‍റെ വാക്ക് അനുസരിച്ചില്ല; ഇങ്ങനെ നിങ്ങള്‍ ചെയ്തത് എന്ത്?</verse>
				<verse number="3">അതുകൊണ്ട് ഞാന്‍ അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല; അവര്‍ നിങ്ങളുടെ വിലാപ്പുറത്തു മുള്ളായിരിക്കും; അവരുടെ ദേവന്മാര്‍ നിങ്ങള്‍ക്കു കെണിയായും ഇരിക്കും എന്നു ഞാന്‍ പറയുന്നു.</verse>
				<verse number="4">യഹോവയുടെ ദൂതന്‍ ഈ വചനം എല്ലാ യിസ്രായേൽമക്കളോടും പറഞ്ഞപ്പോള്‍ ജനം ഉച്ചത്തിൽ കരഞ്ഞു.</verse>
				<verse number="5">അവര്‍ ആ സ്ഥലത്തിന് ബോഖീം (കരയുന്നവര്‍) എന്നു പേരിട്ടു; അവിടെ യഹോവയ്ക്കു യാഗം കഴിച്ചു.</verse>
				<verse number="6">എന്നാൽ യോശുവ ജനത്തെ പറഞ്ഞയച്ചു. യിസ്രായേൽമക്കള്‍ ദേശം കൈവശമാക്കുവാന്‍ ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തിലേക്കു പോയി.</verse>
				<verse number="7">യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ട് ഏറിയനാള്‍ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിനുവേണ്ടി ചെയ്ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.</verse>
				<verse number="8">എന്നാൽ യഹോവയുടെ ദാസനായി നൂന്‍റെ മകനായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.</verse>
				<verse number="9">അവനെ എഫ്രയീംപര്‍വതത്തിലെ തിമ്നാത്ത്-ഹേരെസിൽ ഗായശ്മലയുടെ വടക്കുവശത്ത് അവന്‍റെ അവകാശഭൂമിയിൽ അടക്കം ചെയ്തു.</verse>
				<verse number="10">പിന്നെ ആ തലമുറയൊക്കെയും തങ്ങളുടെ പിതാക്കന്മാരോടു ചേര്‍ന്നു; അവരുടെശേഷം യഹോവയെയും അവന്‍ യിസ്രായേലിനുവേണ്ടി ചെയ്തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരു തലമുറ ഉണ്ടായി.</verse>
				<verse number="11">എന്നാൽ യിസ്രായേൽമക്കള്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെ സേവിച്ചു,</verse>
				<verse number="12">തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു ചുറ്റുമുള്ള ജാതികളുടെ ദേവന്മാരായ അന്യദൈവങ്ങളെ ചെന്നു നമസ്കരിച്ച് യഹോവയെ കോപിപ്പിച്ചു.</verse>
				<verse number="13">അവര്‍ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു.</verse>
				<verse number="14">യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരെ ജ്വലിച്ചു; അവരെ കവര്‍ച്ച ചെയ്യേണ്ടതിന് അവന്‍ അവരെ കവര്‍ച്ചക്കാരുടെ കൈയിൽ ഏല്പിച്ചു, ചുറ്റുമുള്ള ശത്രുക്കള്‍ക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കളുടെ മുമ്പാകെ നില്പാന്‍ അവര്‍ക്കു പിന്നെ കഴിഞ്ഞില്ല.</verse>
				<verse number="15">യഹോവ അരുളിച്ചെയ്തിരുന്നതുപോലെയും യഹോവ അവരോടു സത്യം ചെയ്തിരുന്നതുപോലെയും യഹോവയുടെ കൈ അവര്‍ ചെന്നേടത്തൊക്കെയും അനര്‍ഥം വരത്തക്കവണ്ണം അവര്‍ക്കു വിരോധമായിരുന്നു; അവര്‍ക്കു മഹാകഷ്ടം ഉണ്ടാകയും ചെയ്തു.</verse>
				<verse number="16">എന്നാൽ യഹോവ ന്യായാധിപന്മാരെ എഴുന്നേല്പിച്ചു; അവര്‍ കവര്‍ച്ചക്കാരുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.</verse>
				<verse number="17">അവരോ തങ്ങളുടെ ന്യായാധിപന്മാരെയും അനുസരിക്കാതെ അന്യദൈവങ്ങളോടു പരസംഗം ചെയ്ത് അവയെ നമസ്കരിച്ച്, തങ്ങളുടെ പിതാക്കന്മാര്‍ നടന്ന വഴിയിൽനിന്ന് വേഗം മാറിക്കളഞ്ഞു; അവര്‍ യഹോവയുടെ കല്പനകള്‍ അനുസരിച്ചു നടന്നതുപോലെ നടന്നതുമില്ല.</verse>
				<verse number="18">യഹോവ അവര്‍ക്ക് ന്യായാധിപന്മാരെ എഴുന്നേല്പിക്കുമ്പോള്‍ യഹോവ അതതു ന്യായാധിപനോടു കൂടെയിരുന്ന് അവന്‍റെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും; തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവരുടെ നിമിത്തം ഉള്ള അവരുടെ നിലവിളിയിങ്കൽ യഹോവയ്ക്കു മനസ്സലിവു തോന്നും.</verse>
				<verse number="19">എന്നാൽ ആ ന്യായാധിപന്‍ മരിച്ചശേഷം അവര്‍ തിരിഞ്ഞ് അന്യദൈവങ്ങളെ ചെന്നു സേവിച്ചും നമസ്കരിച്ചുംകൊണ്ട് തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം വഷളത്തം പ്രവര്‍ത്തിക്കും; അവര്‍ തങ്ങളുടെ പ്രവൃത്തികളും ദുശ്ശാഠ്യനടപ്പും വിടാതിരിക്കും.</verse>
				<verse number="20">അങ്ങനെ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു: ഈ ജാതി അവരുടെ പിതാക്കന്മാരോടു ഞാന്‍ കല്പിച്ചിട്ടുള്ള എന്‍റെ നിയമം ലംഘിച്ച് എന്‍റെ വാക്കു കേള്‍ക്കായ്കയാൽ</verse>
				<verse number="21">അവരുടെ പിതാക്കന്മാര്‍ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്നു യിസ്രായേലിനെ പരീക്ഷിക്കേണ്ടതിനു ഞാനും,</verse>
				<verse number="22">യോശുവ മരിക്കുമ്പോള്‍ വിട്ടേച്ചുപോയ ജാതികളിൽ ഒന്നിനെയും ഇനി അവരുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ല എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="23">അങ്ങനെ യഹോവ ആ ജാതികളെ വേഗത്തിൽ നീക്കിക്കളയാതെയും യോശുവയുടെ കൈയിൽ ഏല്പിക്കാതെയും വച്ചിരുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">കനാനിലെ യുദ്ധങ്ങളൊന്നും അറിഞ്ഞിട്ടില്ലാത്ത യിസ്രായേലിനെയൊക്കെയും പരീക്ഷിക്കേണ്ടതിനും</verse>
				<verse number="2">യുദ്ധം അറിഞ്ഞിട്ടില്ലാത്ത യിസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിനുമായി യഹോവ വച്ചിരുന്ന ജാതികളാവിത്:</verse>
				<verse number="3">ഫെലിസ്ത്യരുടെ അഞ്ചു പ്രഭുക്കന്മാരും എല്ലാ കനാന്യരും സീദോന്യരും ബാൽ ഹെര്‍മ്മോന്‍പര്‍വതംമുതൽ ഹമാത്തിലേക്കുള്ള പ്രവേശനംവരെ ലെബാനോന്‍പര്‍വതത്തിൽ പാര്‍ത്തിരുന്ന ഹിവ്യരുംതന്നെ.</verse>
				<verse number="4">മോശെ മുഖാന്തരം യഹോവ അവരുടെ പിതാക്കന്മാരോടു കല്പിച്ച കല്പനകള്‍ അനുസരിക്കുമോ എന്ന് അവരെക്കൊണ്ടു യിസ്രായേലിനെ പരീക്ഷിച്ചറിവാന്‍ ആയിരുന്നു ഇവരെ വച്ചിരുന്നത്.</verse>
				<verse number="5">കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരുടെ ഇടയിൽ യിസ്രായേൽമക്കള്‍ പാര്‍ത്തു.</verse>
				<verse number="6">അവരുടെ പുത്രിമാരെ തങ്ങള്‍ക്കു ഭാര്യമാരായിട്ട് എടുക്കയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കയും അവരുടെ ദേവന്മാരെ സേവിക്കയും ചെയ്തു.</verse>
				<verse number="7">ഇങ്ങനെ യിസ്രായേൽമക്കള്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു.</verse>
				<verse number="8">അതുകൊണ്ടു യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു; അവന്‍ അവരെ മെസൊപ്പൊത്താമ്യയിലെ ഒരു രാജാവായ കൂശന്‍രിശാഥയീമിനു വിറ്റുകളഞ്ഞു; യിസ്രായേൽമക്കള്‍ കൂശന്‍രിശാഥയീമിനെ എട്ടു സംവത്സരം സേവിച്ചു.</verse>
				<verse number="9">എന്നാൽ യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ കാലേബിന്‍റെ അനുജനായ കെനസിന്‍റെ മകന്‍ ഒത്നീയേലിനെ യിസ്രായേൽമക്കള്‍ക്കു രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍ അവരെ രക്ഷിച്ചു.</verse>
				<verse number="10">അവന്‍റെമേൽ യഹോവയുടെ ആത്മാവു വന്നു; അവന്‍ യിസ്രായേലിനു ന്യായാധിപനായി യുദ്ധത്തിനു പുറപ്പെട്ടാറെ യഹോവ മെസൊപ്പൊത്താമ്യയിലെ രാജാവായ കൂശന്‍രിശാഥയീമിനെ അവന്‍റെ കൈയിൽ ഏല്പിച്ചു; അവന്‍ കൂശന്‍രിശാഥയീമിനെ ജയിച്ചു.</verse>
				<verse number="11">ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.</verse>
				<verse number="12">കെനസിന്‍റെ മകനായ ഒത്നീയേൽ മരിച്ചശേഷം യിസ്രായേൽമക്കള്‍ വീണ്ടും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്കകൊണ്ട് യഹോവ മോവാബ്‍രാവായ എഗ്ലോനെ യിസ്രായേലിനു വിരോധമായി ബലപ്പെടുത്തി.</verse>
				<verse number="13">അവന്‍ അമ്മോന്യരെയും അമാലേക്യരെയും കൂട്ടിക്കൊണ്ടുവന്ന് യിസ്രായേലിനെ തോല്പിച്ചു, അവര്‍ ഈന്തപ്പട്ടണവും കൈവശമാക്കി.</verse>
				<verse number="14">അങ്ങനെ യിസ്രായേൽമക്കള്‍ മോവാബ്‍രാവായ എഗ്ലോനെ പതിനെട്ടു സംവത്സരം സേവിച്ചു.</verse>
				<verse number="15">യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ അവര്‍ക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടംകൈയനായ ഏഹൂദിനെ രക്ഷകനായി എഴുന്നേല്പിച്ചു; അവന്‍റെ കൈവശം യിസ്രായേൽമക്കള്‍ മോവാബ്‍രാവായ എഗ്ലോന് കാഴ്ച കൊടുത്തയച്ചു.</verse>
				<verse number="16">എന്നാൽ ഏഹൂദ് ഇരുവായ്ത്തലയും ഒരു മുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അതു വസ്ത്രത്തിന്‍റെ ഉള്ളിൽ വലത്തെ തുടയ്ക്കു കെട്ടി.</verse>
				<verse number="17">അവന്‍ മോവാബ്‍രാവായ എഗ്ലോന്‍റെ അടുക്കൽ കാഴ്ച കൊണ്ടുചെന്നു; എഗ്ലോന്‍ ഏറ്റവും സ്ഥൂലിച്ചവന്‍ ആയിരുന്നു.</verse>
				<verse number="18">കാഴ്ച വച്ചുകഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവന്‍ അയച്ചുകളഞ്ഞു.</verse>
				<verse number="19">എന്നാൽ അവന്‍ ഗില്ഗാലിനരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്ക് ഒരു സ്വകാര്യം ഉണ്ട് എന്നു പറഞ്ഞു. ക്ഷമിക്ക എന്ന് അവന്‍ പറഞ്ഞു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.</verse>
				<verse number="20">ഏഹൂദ് അടുത്തുചെന്നു. എന്നാൽ അവന്‍ തന്‍റെ ഗ്രീഷ്മഗൃഹത്തിൽ തനിച്ച് ഇരിക്കയായിരുന്നു. എനിക്കു ദൈവത്തിന്‍റെ അരുളപ്പാട് അറിയിപ്പാന്‍ ഉണ്ടെന്ന് ഏഹൂദ് പറഞ്ഞു; ഉടനെ അവന്‍ ആസനത്തിൽനിന്ന് എഴുന്നേറ്റു.</verse>
				<verse number="21">എന്നാറെ ഏഹൂദ് ഇടംകൈ നീട്ടി വലത്തെ തുടയിൽനിന്നു ചുരിക ഊരി അവന്‍റെ വയറ്റിൽ കുത്തിക്കടത്തി.</verse>
				<verse number="22">അലകോടുകൂടെ പിടിയും അകത്തുചെന്നു; അവന്‍റെ വയറ്റിൽനിന്നു ചുരിക അവന്‍ വലിച്ചെടുക്കായ്കയാൽ മേദസ്സ് അലകിന്മേൽ പൊതിഞ്ഞടഞ്ഞു, അതു പൃഷ്ഠഭാഗത്തു പുറപ്പെട്ടു.</verse>
				<verse number="23">പിന്നെ ഏഹൂദ് പൂമുഖത്ത് ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടച്ചുപൂട്ടി.</verse>
				<verse number="24">അവന്‍ പുറത്ത് ഇറങ്ങിപ്പോയശേഷം എഗ്ലോന്‍റെ ഭൃത്യന്മാര്‍ വന്നു; അവര്‍ നോക്കി മാളികയുടെ വാതിൽ പൂട്ടിയിരിക്കുന്നതു കണ്ടപ്പോള്‍: അവന്‍ ഗ്രീഷ്മഗൃഹത്തിൽ വിസര്‍ജ്ജനത്തിന് ഇരിക്കയായിരിക്കും എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="25">അവര്‍ കാത്തിരുന്നു വിഷമിച്ചു; അവന്‍ മുറിയുടെ വാതിൽ തുറക്കായ്കകൊണ്ട് അവര്‍ താക്കോൽ എടുത്തു തുറന്നു;</verse>
				<verse number="26">തമ്പുരാന്‍ നിലത്തു മരിച്ചുകിടക്കുന്നതു കണ്ടു. എന്നാൽ അവര്‍ കാത്തിരുന്നതിനിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെ കടന്ന് സെയീരയിൽ ചെന്നുചേര്‍ന്നു.</verse>
				<verse number="27">അവിടെ എത്തിയശേഷം അവന്‍ എഫ്രയീംപര്‍വതത്തിൽ കാഹളം ഊതി; യിസ്രായേൽമക്കള്‍ അവനോടുകൂടെ പര്‍വതത്തിൽനിന്ന് ഇറങ്ങി അവന്‍ അവര്‍ക്കു നായകനായി.</verse>
				<verse number="28">അവന്‍ അവരോട്: എന്‍റെ പിന്നാലെ വരുവിന്‍; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു; അവര്‍ അവന്‍റെ പിന്നാലെ ഇറങ്ങിച്ചെന്നു മോവാബിനു നേരേയുള്ള യോര്‍ദ്ദാന്‍റെ കടവുകള്‍ പിടിച്ചു; ആരെയും കടപ്പാന്‍ സമ്മതിച്ചതുമില്ല.</verse>
				<verse number="29">അവര്‍ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരം പേരെ വെട്ടിക്കളഞ്ഞു; അവര്‍ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ഒരുത്തനും ചാടിപ്പോയില്ല.</verse>
				<verse number="30">അങ്ങനെ ആ കാലത്തു മോവാബ് യിസ്രായേലിനു കീഴടങ്ങി; ദേശത്തിന് എണ്‍പതു സംവത്സരം സ്വസ്ഥതയുണ്ടാകയും ചെയ്തു.</verse>
				<verse number="31">അവന്‍റെശേഷം അനാത്തിന്‍റെ മകനായ ശംഗര്‍ എഴുന്നേറ്റു; അവന്‍ ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറു പേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.</verse>
			</chapter>
			<chapter number="4">
				<verse number="1">ഏഹൂദ് മരിച്ചശേഷം യിസ്രായേൽമക്കള്‍ വീണ്ടും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="2">യഹോവ അവരെ ഹാസോരിൽ വാണ കനാന്യരാജാവായ യാബീന് വിറ്റുകളഞ്ഞു; അവന്‍റെ സേനാപതി ജാതികളുടെ ഹരോശെത്തിൽ പാര്‍ത്തിരുന്ന സീസെര ആയിരുന്നു.</verse>
				<verse number="3">അവനു തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്നു. അവന്‍ യിസ്രായേൽമക്കളെ ഇരുപതു സംവത്സരം കഠിനമായി ഞെരുക്കിയതുകൊണ്ടു യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചു.</verse>
				<verse number="4">ആ കാലത്തു ലപ്പീദോത്തിന്‍റെ ഭാര്യയായ ദെബോറാ എന്ന പ്രവാചകി യിസ്രായേലിൽ ന്യായപാലനം ചെയ്തു.</verse>
				<verse number="5">അവള്‍ എഫ്രയീംപര്‍വതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിൽ പാര്‍ത്തിരുന്നു; യിസ്രായേൽമക്കള്‍ ന്യായവിസ്താരത്തിന് അവളുടെ അടുക്കൽ ചെല്ലുക പതിവായിരുന്നു.</verse>
				<verse number="6">അവള്‍ അബീനോവാമിന്‍റെ മകനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വിളിപ്പിച്ച് അവനോട്: നീ പുറപ്പെട്ടു താബോര്‍പര്‍വതത്തിൽ ചെന്ന് നഫ്താലിയുടെയും സെബൂലൂന്‍റെയും മക്കളിൽ പതിനായിരം പേരെ കൂട്ടിക്കൊള്‍ക;</verse>
				<verse number="7">ഞാന്‍ യാബീന്‍റെ സേനാപതി സീസെരയെയും അവന്‍റെ രഥങ്ങളെയും സൈന്യത്തെയും കീശോന്‍തോട്ടിനരികെ നിന്‍റെ അടുക്കൽ കൊണ്ടുവന്നു നിന്‍റെ കൈയിൽ ഏല്പിക്കുമെന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="8">ബാരാക് അവളോട്: നീ എന്നോടുകൂടെ വരുന്നെങ്കിൽ ഞാന്‍ പോകാം; നീ വരുന്നില്ല എങ്കിൽ ഞാന്‍ പോകയില്ല എന്നു പറഞ്ഞു.</verse>
				<verse number="9">അതിന് അവള്‍: ഞാന്‍ നിന്നോടുകൂടെ പോരാം; എന്നാൽ നീ പോകുന്ന യാത്രയാൽ ഉണ്ടാകുന്ന ബഹുമാനം നിനക്കു വരികയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏല്പിച്ചുകൊടുക്കും എന്നു പറഞ്ഞു. അങ്ങനെ ദെബോറാ എഴുന്നേറ്റു ബാരാക്കിനോടുകൂടെ കേദെശിലേക്കു പോയി.</verse>
				<verse number="10">ബാരാക് സെബൂലൂനെയും നഫ്താലിയെയും കേദെശിൽ വിളിച്ചുകൂട്ടി; അവനോടുകൂടെ പതിനായിരം പേര്‍ കയറിച്ചെന്നു; ദെബോറായുംകൂടെ കയറിച്ചെന്നു.</verse>
				<verse number="11">എന്നാൽ കേന്യനായ ഹേബെര്‍ മോശെയുടെ അളിയന്‍ ഹോബാബിന്‍റെ മക്കളായ കേന്യരെ വിട്ടുപിരിഞ്ഞ് കേദെശിനരികെയുള്ള സാനന്നീമിലെ കരുവേലകംവരെ കൂടാരം അടിച്ചിരുന്നു.</verse>
				<verse number="12">അബീനോവാബിന്‍റെ മകനായ ബാരാക് താബോര്‍പര്‍വതത്തിൽ കയറിയിരിക്കുന്നു എന്ന് സീസെരയ്ക്ക് അറിവുകിട്ടി.</verse>
				<verse number="13">സീസെര തന്‍റെ തൊള്ളായിരം ഇരുമ്പുരഥവുമായി തന്‍റെ എല്ലാ പടജ്ജനത്തെയും ജാതികളുടെ ഹരോശെത്തിൽനിന്നു കീശോന്‍തോട്ടിനരികെ വിളിച്ചുകൂട്ടി.</verse>
				<verse number="14">അപ്പോള്‍ ദെബോറാ ബാരാക്കിനോട്: പുറപ്പെട്ടു ചെല്ലുക; യഹോവ ഇന്നു സീസെരയെ നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും അവന്‍റെ പിന്നാലെ പതിനായിരം പേരും താബോര്‍പര്‍വതത്തിൽനിന്ന് ഇറങ്ങിച്ചെന്നു,</verse>
				<verse number="15">യഹോവ സീസെരയെയും അവന്‍റെ സകല രഥങ്ങളെയും സൈന്യത്തെയും ബാരാക്കിന്‍റെ മുമ്പിൽ വാളിന്‍റെ വായ്ത്തലയാൽ തോല്പിച്ചു; സീസെര രഥത്തിൽനിന്ന് ഇറങ്ങി കാൽനടയായി ഓടിപ്പോയി.</verse>
				<verse number="16">ബാരാക് രഥങ്ങളെയും സൈന്യത്തെയും ജാതികളുടെ ഹരോശെത്തുവരെ ഓടിച്ചു സീസെരയുടെ സൈന്യമൊക്കെയും വാളിന്‍റെ വായ്ത്തലയാൽ വീണു; ഒരുത്തനും ശേഷിച്ചില്ല.</verse>
				<verse number="17">എന്നാൽ സീസെര കാൽനടയായി കേന്യനായ ഹേബെരിന്‍റെ ഭാര്യ യായേലിന്‍റെ കൂടാരത്തിലേക്ക് ഓടിപ്പോയി; കേന്യനായ ഹേബെരിന്‍റെ ഗൃഹവും ഹാസോര്‍രാജാവായ യാബീനും തമ്മിൽ സമാധാനം ആയിരുന്നു.</verse>
				<verse number="18">യായേൽ സീസെരയെ എതിരേറ്റുചെന്ന് അവനോട്: ഇങ്ങോട്ടു കയറിക്കൊള്‍ക, യജമാനനേ ഇങ്ങോട്ടു കയറിക്കൊള്‍ക; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കൽ കൂടാരത്തിൽ കയറിച്ചെന്നു; അവള്‍ അവനെ ഒരു പരവതാനികൊണ്ടു മൂടി.</verse>
				<verse number="19">അവന്‍ അവളോട്: എനിക്കു ദാഹിക്കുന്നു; കുടിപ്പാന്‍ കുറെ വെള്ളം തരേണമേ എന്നു പറഞ്ഞു. അവള്‍ പാൽതുരുത്തി തുറന്ന് അവനു കുടിപ്പാന്‍ കൊടുത്തു; പിന്നെയും അവനെ മൂടി.</verse>
				<verse number="20">അവന്‍ അവളോട്: നീ കൂടാരവാതിൽക്കൽ നില്ക്ക; വല്ലവനും വന്ന് ഇവിടെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു പറയേണം എന്നു പറഞ്ഞു.</verse>
				<verse number="21">എന്നാൽ ഹേബെരിന്‍റെ ഭാര്യ യായേൽ കൂടാരത്തിന്‍റെ ഒരു കുറ്റി എടുത്തു കൈയിൽ ചുറ്റികയും പിടിച്ചു പതുക്കെ അവന്‍റെ അടുക്കൽ ചെന്നു കുറ്റി അവന്‍റെ ചെന്നിയിൽ തറച്ചു; അതു നിലത്തുചെന്ന് ഉറച്ചു; അവനു ഗാഢനിദ്രയായിരുന്നു; അവന്‍ ബോധംകെട്ടു മരിച്ചുപോയി.</verse>
				<verse number="22">ബാരാക് സീസെരയെ തിരഞ്ഞു ചെല്ലുമ്പോള്‍ യായേൽ അവനെ എതിരേറ്റ് അവനോട്: വരിക, നീ അന്വേഷിക്കുന്ന ആളെ ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു. അവന്‍ അവളുടെ അടുക്കൽ ചെന്നപ്പോള്‍ സീസെര ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നതു കണ്ടു.</verse>
				<verse number="23">ഇങ്ങനെ ദൈവം അന്നു കനാന്യരാജാവായ യാബീനെ യിസ്രായേൽമക്കള്‍ക്കു കീഴടക്കി.</verse>
				<verse number="24">യിസ്രായേൽമക്കള്‍ കനാന്യരാജാവായ യാബീനെ നിര്‍മ്മൂലമാക്കുംവരെ അവരുടെ കൈ കനാന്യരാജാവായ യാബീനു മേൽക്കുമേൽ ഭാരമായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">അന്നു ദെബോറായും അബീനോവാമിന്‍റെ മകനായ ബാരാക്കും പാട്ടുപാടിയത് എന്തെന്നാൽ:</verse>
				<verse number="2">നായകന്മാര്‍ യിസ്രായേലിനെ നയിച്ചതിനും ജനം സ്വമേധയാ സേവിച്ചതിനും യഹോവയെ വാഴ്ത്തുവിന്‍.</verse>
				<verse number="3">രാജാക്കന്മാരേ, കേള്‍പ്പിന്‍; പ്രഭുക്കന്മാരേ, ചെവിതരുവിന്‍; ഞാന്‍ പാടും യഹോവയ്ക്കു ഞാന്‍ പാടും; യിസ്രായേലിന്‍ദൈവമായ യഹോവയ്ക്കു കീര്‍ത്തനം ചെയ്യും.</verse>
				<verse number="4">യഹോവേ, നീ സേയീരിൽനിന്നു പുറപ്പെടുകയിൽ, എദോമ്യദേശത്തുകൂടി നീ നടകൊള്‍കയിൽ, ഭൂമി കുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു,</verse>
				<verse number="5">യഹോവാസന്നിധിയിൽ മലകള്‍ കുലുങ്ങി, യിസ്രായേലിന്‍ദൈവമായ യഹോവയ്ക്കു മുമ്പിൽ ആ സീനായിതന്നെ.</verse>
				<verse number="6">അനാത്തിന്‍പുത്രനാം ശംഗരിന്‍നാളിലും, യായേലിന്‍കാലത്തും പാതകള്‍ ശൂന്യമായി. വഴിപോക്കര്‍ വളഞ്ഞവഴികളിൽ നടന്നു.</verse>
				<verse number="7">ദെബോറായായ ഞാന്‍ എഴുന്നേല്ക്കുംവരെ, യിസ്രായേലിൽ മാതാവായെഴുന്നേല്ക്കും വരെ നായകന്മാര്‍ യിസ്രായേലിൽ അശേഷം അറ്റു പോയിരുന്നു.</verse>
				<verse number="8">അവര്‍ നൂതനദേവന്മാരെ വരിച്ചു; ഗോപുരദ്വാരത്തിങ്കൽ യുദ്ധം ഭവിച്ചു. യിസ്രായേലിന്‍റെ നാല്പതിനായിരത്തിന്‍ മധ്യേ പരിചയും കുന്തവും കണ്ടതേയില്ല.</verse>
				<verse number="9">എന്‍റെ ഹൃദയം യിസ്രായേൽനായകന്മാരോടു പറ്റുന്നു; ജനത്തിലെ സ്വമേധാസേവകരേ, യഹോവയെ വാഴ്ത്തുവിന്‍.</verse>
				<verse number="10">വെള്ളക്കഴുതപ്പുറത്തു കയറുന്നവരേ, പരവതാനികളിൽ ഇരിക്കുന്നവരേ, കാൽനടയായി പോകുന്നവരേ, വര്‍ണിപ്പിന്‍!</verse>
				<verse number="11">വില്ലാളികളുടെ ഞാണൊലിയോടകലെ നീര്‍പ്പാത്തിക്കിടയിൽ അവിടെ അവര്‍ യഹോവയുടെ നീതികളെ, യിസ്രായേലിലെ ഭരണനീതികളെ കഥിക്കും. യഹോവയുടെ ജനം അന്നു ഗോപുരദ്വാരത്തിങ്കൽ ചെന്നു.</verse>
				<verse number="12">ഉണരുക, ഉണരുക, ദെബോറായേ, ഉണരുക, ഉണര്‍ന്നു, പാട്ടുപാടുക. എഴുന്നേല്ക്ക, ബാരാക്കേ, അബീനോവാമാത്മജാ. നിന്‍റെ ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോക.</verse>
				<verse number="13">അന്നു ശ്രേഷ്ഠന്മാരുടെ ശിഷ്ടവും പടജ്ജനവും ഇറങ്ങിവന്നു. വീരന്മാരുടെ മധ്യേ യഹോവയും എനിക്കായി ഇറങ്ങിവന്നു.</verse>
				<verse number="14">എഫ്രയീമിൽനിന്ന് അമാലേക്കിൽ വേരുള്ളവരും, ബെന്യാമീനേ, നിന്‍റെ പിന്നാലെ നിന്‍റെ ജനസമൂഹത്തിൽ മാഖീരിൽനിന്ന് അധിപന്മാരും സെബൂലൂനിൽനിന്ന് നായകദണ്ഡധാരികളും വന്നു.</verse>
				<verse number="15">യിസ്സാഖാര്‍പ്രഭുക്കന്മാര്‍ ദെബോറായോടു കൂടെ യിസ്സാഖാര്‍ എന്നപോലെ ബാരാക്കും താഴ്വരയിൽ അവനോടുകൂടെ ചാടിപ്പുറപ്പെട്ടു. രൂബേന്‍റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണയങ്ങള്‍ ഉണ്ടായി.</verse>
				<verse number="16">ആട്ടിന്‍കൂട്ടങ്ങള്‍ക്കരികെ കുഴലൂത്തു കേള്‍പ്പാന്‍ നീ തൊഴുത്തുകള്‍ക്കിടയിൽ പാര്‍ക്കുന്നതെന്ത്? രൂബേന്‍റെ നീര്‍ച്ചാലുകള്‍ക്കരികെ ഘനമേറിയ മനോനിര്‍ണയങ്ങള്‍ ഉണ്ടായി.</verse>
				<verse number="17">ഗിലെയാദ് യോര്‍ദ്ദാനക്കരെ പാര്‍ത്തു. ദാന്‍ കപ്പലുകള്‍ക്കരികെ താമസിക്കുന്നത് എന്ത്? ആശേര്‍ സമുദ്രതീരത്ത് അനങ്ങാതിരുന്നു തുറമുഖങ്ങള്‍ക്കകത്തു പാര്‍ത്തുകൊണ്ടിരുന്നു.</verse>
				<verse number="18">സെബൂലൂന്‍ പ്രാണനെ ത്യജിച്ച ജനം; നഫ്താലി പോര്‍ക്കളമേടുകളിൽതന്നെ.</verse>
				<verse number="19">രാജാക്കന്മാര്‍ വന്നു പൊരുതി: താനാക്കിൽവച്ച് മെഗിദ്ദോവെള്ളത്തിനരികെ കനാന്യഭൂപന്മാര്‍ അന്നു പൊരുതി, വെള്ളിയങ്ങവര്‍ക്കു കൊള്ളയായില്ല.</verse>
				<verse number="20">ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ പൊരുതി, അവ സീസെരയുമായി സ്വഗതികളിൽ പൊരുതി.</verse>
				<verse number="21">കീശോന്‍തോട്, പുരാതനനദിയാം കീശോന്‍തോട് തള്ളിയങ്ങവരെ ഒഴുക്കിക്കൊണ്ടുപോയി. എന്‍മനമേ, നീ ബലത്തോടെ നടകൊള്‍ക.</verse>
				<verse number="22">അന്നു വല്ഗിതത്താൽ, ശൂരവല്ഗിതത്താൽ കുതിരക്കുളമ്പുകള്‍ ഘട്ടനം ചെയ്തു.</verse>
				<verse number="23">മേരോസ് നഗരത്തെ ശപിച്ചുകൊള്‍വിന്‍, അതിന്‍ നിവാസികളെ ഉഗ്രമായി ശപിപ്പിന്‍ എന്നു യഹോവാദൂതന്‍ അരുളിച്ചെയ്തു. അവര്‍ യഹോവയ്ക്കു തുണയായി വന്നില്ലല്ലോ; ശൂരന്മാര്‍ക്കെതിരേ യഹോവയ്ക്കു തുണയായിത്തന്നെ.</verse>
				<verse number="24">കേന്യനാം ഹേബെരിന്‍ ഭാര്യയാം യായേലോ നാരീജനത്തിൽ അനുഗ്രഹം ലഭിച്ചവള്‍, കൂടാരവാസിനീജനത്തിൽ അനുഗ്രഹം ലഭിച്ചവള്‍.</verse>
				<verse number="25">തണ്ണീര്‍ അവന്‍ ചോദിച്ചു, പാൽ അവള്‍ കൊടുത്തു; രാജകീയപാത്രത്തിൽ അവള്‍ ക്ഷീരം കൊടുത്തു.</verse>
				<verse number="26">കുറ്റിയെടുപ്പാന്‍ അവള്‍ കൈ നീട്ടി, തന്‍റെ വലംകൈ പണിക്കാരുടെ ചുറ്റികയ്ക്കു നീട്ടി; സീസെരയെ തല്ലി അവന്‍റെ തല തകര്‍ത്ത് അവന്‍റെ ചെന്നി കുത്തിത്തുളച്ചു.</verse>
				<verse number="27">അവളുടെ കാല്ക്കൽ അവന്‍ കുനിഞ്ഞു വീണു, അവളുടെ കാല്ക്കൽ അവന്‍ കുനിഞ്ഞു വീണുകിടന്നു; കുനിഞ്ഞേടത്തുതന്നെ അവന്‍ ചത്തുകിടന്നു.</verse>
				<verse number="28">സീസെരയുടെ അമ്മ കിളിവാതിലൂടെ കുനിഞ്ഞുനിന്നു നോക്കിക്കൊണ്ടിരുന്നു. ജാലകത്തൂടെ വിളിച്ചുപറഞ്ഞത്: അവന്‍റെ തേര്‍ വരുവാന്‍ വൈകുന്നത് എന്ത്? രഥചക്രങ്ങള്‍ക്കു താമസം എന്ത്?</verse>
				<verse number="29">ജ്ഞാനമേറിയ നായികമാര്‍ അതിനുത്തരം പറഞ്ഞു; താനും തന്നോടു മറുപടി ആവര്‍ത്തിച്ചു:</verse>
				<verse number="30">കിട്ടിയ കൊള്ള അവര്‍ പങ്കിടുകയല്ലയോ? ഓരോ പുരുഷന് ഒന്നും രണ്ടും പെണ്ണുങ്ങള്‍, സീസെരയ്ക്കു കൊള്ള വിചിത്രവസ്ത്രം വിചിത്രത്തയ്യലായ കൊള്ളയും കൂടെ. കൊള്ളക്കാരുടെ കഴുത്തിൽ വിചിത്രശീല ഈരണ്ടു കാണും.</verse>
				<verse number="31">യഹോവേ, നിന്‍റെ ശത്രുക്കളൊക്കെയും ഇവ്വണ്ണം നശിക്കട്ടെ. അവനെ സ്നേഹിക്കുന്നവരോ സൂര്യന്‍ പ്രതാപത്തോടെ ഉദിക്കുന്നതുപോലെതന്നെ. പിന്നെ ദേശത്തിനു നാല്പതു സംവത്സരം സ്വസ്ഥത ഉണ്ടായി.</verse>
			</chapter>
			<chapter number="6">
				<verse number="1">യിസ്രായേൽമക്കള്‍ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="2">മിദ്യാന്‍ യിസ്രായേലിന്മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കള്‍ മിദ്യാന്യരുടെ നിമിത്തം പര്‍വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുര്‍ഗങ്ങളും ശരണമാക്കി.</verse>
				<verse number="3">യിസ്രായേൽ വിതച്ചിരിക്കുമ്പോള്‍ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരേ വരും.</verse>
				<verse number="4">അവര്‍ അവര്‍ക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല.</verse>
				<verse number="5">അവര്‍ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവര്‍ ദേശത്തു കടന്നു നാശം ചെയ്യും.</verse>
				<verse number="6">ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചു.</verse>
				<verse number="7">യിസ്രായേൽമക്കള്‍ മിദ്യാന്യരുടെ നിമിത്തം യഹോവയോടു നിലവിളിച്ചപ്പോള്‍</verse>
				<verse number="8">യഹോവ ഒരു പ്രവാചകനെ യിസ്രായേൽമക്കളുടെ അടുക്കൽ അയച്ചു; അവന്‍ അവരോടു പറഞ്ഞത്: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിങ്ങളെ കൊണ്ടുവന്നു;</verse>
				<verse number="9">മിസ്രയീമ്യരുടെ കൈയിൽനിന്നും നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കൈയിൽനിന്നും ഞാന്‍ നിങ്ങളെ വിടുവിച്ച് അവരെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു, അവരുടെ ദേശം നിങ്ങള്‍ക്കു തന്നു.</verse>
				<verse number="10">യഹോവയായ ഞാന്‍ നിങ്ങളുടെ ദൈവം ആകുന്നു എന്നും നിങ്ങള്‍ പാര്‍ക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ഭജിക്കരുത് എന്നും ഞാന്‍ നിങ്ങളോടു കല്പിച്ചു; നിങ്ങളോ എന്‍റെ വാക്കു കേട്ടില്ല.</verse>
				<verse number="11">അനന്തരം യഹോവയുടെ ഒരു ദൂതന്‍ വന്ന് ഒഫ്രയിൽ അബീയേസ്ര്യനായ യോവാശിന്‍റെ കരുവേലകത്തിന്‍കീഴെ ഇരുന്നു; അവന്‍റെ മകനായ ഗിദെയോന്‍ കോതമ്പു മിദ്യാന്യരുടെ കൈയിൽ പെടാതിരിക്കേണ്ടതിന് മുന്തിരിച്ചക്കിനരികെവച്ചു മെതിക്കയായിരുന്നു.</verse>
				<verse number="12">യഹോവയുടെ ദൂതന്‍ അവനു പ്രത്യക്ഷനായി: അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെ ഉണ്ട് എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="13">ഗിദെയോന്‍ അവനോട്: അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്ക് ഇതൊക്കെ ഭവിക്കുന്നത് എന്ത്? യഹോവ നമ്മെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു എന്നു നമ്മുടെ പിതാക്കന്മാര്‍ നമ്മോട് അറിയിച്ചിട്ടുള്ള അവന്‍റെ അദ്ഭുതങ്ങളൊക്കെയും എവിടെ? ഇപ്പോള്‍ യഹോവ നമ്മെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="14">അപ്പോള്‍ യഹോവ അവനെ നോക്കി: നിന്‍റെ ഈ ബലത്തോടെ പോക; നീ യിസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കും; ഞാനല്ലയോ നിന്നെ അയയ്ക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="15">അവന്‍ അവനോട്: അയ്യോ, കര്‍ത്താവേ, ഞാന്‍ യിസ്രായേലിനെ എങ്ങനെ രക്ഷിക്കും? മനശ്ശെയിൽ എന്‍റെ കുലം എളിയതും എന്‍റെ കുടുംബത്തിൽവച്ചു ഞാന്‍ ചെറിയവനും അല്ലോ എന്നു പറഞ്ഞു.</verse>
				<verse number="16">യഹോവ അവനോട്: ഞാന്‍ നിന്നോടുകൂടെ ഇരിക്കും; നീ മിദ്യാന്യരെ ഒരു ഒറ്റ മനുഷ്യനെപ്പോലെ തോല്പിക്കും എന്നു കല്പിച്ചു.</verse>
				<verse number="17">അതിന് അവന്‍: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ എന്നോടു സംസാരിക്കുന്നതു നീ തന്നെ എന്നതിന് ഒരു അടയാളം കാണിച്ചുതരേണമേ.</verse>
				<verse number="18">ഞാന്‍ പോയി എന്‍റെ വഴിപാടു കൊണ്ടുവന്ന് നിന്‍റെ മുമ്പാകെ വയ്ക്കുവോളം ഇവിടെനിന്നു പോകരുതേ എന്ന് അവനോടു പറഞ്ഞു. നീ മടങ്ങിവരുവോളം ഞാന്‍ താമസിക്കാം എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="19">അങ്ങനെ ഗിദെയോന്‍ ചെന്ന് ഒരു കോലാട്ടിന്‍കുട്ടിയെയും ഒരു പറ മാവുകൊണ്ട് പുളിപ്പില്ലാത്ത വടകളെയും ഒരുക്കി മാംസം ഒരു കുട്ടയിൽവച്ച് ചാറ് ഒരു കിണ്ണത്തിൽ പകര്‍ന്ന് കരുവേലകത്തിന്‍കീഴെ കൊണ്ടുവന്ന് അവന്‍റെ മുമ്പിൽ വച്ചു.</verse>
				<verse number="20">അപ്പോള്‍ ദൈവത്തിന്‍റെ ദൂതന്‍ അവനോട്: മാംസവും പുളിപ്പില്ലാത്ത വടകളും എടുത്ത് ഈ പാറമേൽവച്ച് ചാറ് അതിന്മേൽ ഒഴിക്ക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു.</verse>
				<verse number="21">യഹോവയുടെ ദൂതന്‍ കൈയിലുള്ള വടിയുടെ അറ്റംകൊണ്ടു മാംസവും പുളിപ്പില്ലാത്ത വടയും തൊട്ടു; ഉടനെ പാറയിൽനിന്നു തീ പുറപ്പെട്ട് മാംസവും പുളിപ്പില്ലാത്ത വടയും ദഹിപ്പിച്ചു; യഹോവയുടെ ദൂതന്‍ അവന്‍റെ കണ്ണിനു മറഞ്ഞു.</verse>
				<verse number="22">അവന്‍ യഹോവയുടെ ദൂതന്‍ എന്നു ഗിദെയോന്‍ കണ്ടപ്പോള്‍: അയ്യോ, ദൈവമായ യഹോവേ, ഞാന്‍ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ എന്നു പറഞ്ഞു.</verse>
				<verse number="23">യഹോവ അവനോട്: നിനക്കു സമാധാനം; ഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്ന് അരുളിച്ചെയ്തു.</verse>
				<verse number="24">ഗിദെയോന്‍ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ ശലോം എന്നു പേരിട്ടു; അത് ഇന്നുവരെയും അബീയേസ്ര്യര്‍ക്കുള്ള ഒഫ്രയിൽ ഉണ്ട്.</verse>
				<verse number="25">അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: നിന്‍റെ അപ്പന്‍റെ ഇളയ കാളയായ ഏഴു വയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുചെന്ന് നിന്‍റെ അപ്പനുള്ള ബാലിന്‍ബലിപീഠം ഇടിച്ച് അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ വെട്ടിക്കളക.</verse>
				<verse number="26">ഈ ദുര്‍ഗത്തിന്‍റെ മുകളിൽ നിന്‍റെ ദൈവമായ യഹോവയ്ക്ക് നിയമപ്രകാരം ഒരു യാഗപീഠം പണിത് ആ രണ്ടാമത്തെ കാളയെ എടുത്തു നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ഹോമയാഗം കഴിക്ക.</verse>
				<verse number="27">ഗിദെയോന്‍ തന്‍റെ വേലക്കാരിൽ പത്തു പേരെ കൂട്ടി, യഹോവ തന്നോടു കല്പിച്ചതുപോലെ ചെയ്തു; എന്നാൽ അവന്‍ തന്‍റെ കുടുംബക്കാരെയും പട്ടണക്കാരെയും പേടിച്ചിട്ടു പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.</verse>
				<verse number="28">പട്ടണക്കാര്‍ രാവിലെ എഴുന്നേറ്റപ്പോള്‍ ബാലിന്‍റെ ബലിപീഠം ഇടിഞ്ഞുകിടക്കുന്നതു കണ്ടു. അതിനരികെയുള്ള അശേരാപ്രതിഷ്ഠയും വെട്ടിക്കളഞ്ഞിരിക്കുന്നതും പണിതിരിക്കുന്ന യാഗപീഠത്തിങ്കൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു.</verse>
				<verse number="29">ഇതുചെയ്തത് ആരെന്ന് അവര്‍ തമ്മിൽ തമ്മിൽ ചോദിച്ച്, അന്വേഷണം കഴിച്ചപ്പോള്‍ യോവാശിന്‍റെ മകനായ ഗിദെയോന്‍ ആകുന്നു ചെയ്തത് എന്നു കേട്ടു.</verse>
				<verse number="30">പട്ടണക്കാര്‍ യോവാശിനോട്: നിന്‍റെ മകനെ പുറത്തു കൊണ്ടുവരിക; അവന്‍ മരിക്കേണം; അവന്‍ ബാലിന്‍റെ ബലിപീഠം ഇടിച്ച് അതിനരികത്ത് ഉണ്ടായിരുന്ന അശേരാപ്രതിഷ്ഠയെയും വെട്ടിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="31">യോവാശ് തന്‍റെ ചുറ്റും നില്ക്കുന്ന എല്ലാവരോടും പറഞ്ഞത്: ബാലിനുവേണ്ടി നിങ്ങളോ വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കുന്നത്? അവനുവേണ്ടി വ്യവഹരിക്കുന്നവന്‍ ഇന്നു രാവിലെ തന്നെ മരിക്കേണം; അവന്‍ ഒരു ദൈവം എങ്കിൽ തന്‍റെ ബലിപീഠം ഒരുത്തന്‍ ഇടിച്ചുകളഞ്ഞതുകൊണ്ടു താന്‍തന്നെ തന്‍റെ കാര്യം വ്യവഹരിക്കട്ടെ.</verse>
				<verse number="32">ഇവന്‍ അവന്‍റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാൽ ബാൽ ഇവന്‍റെ നേരേ വ്യവഹരിക്കട്ടെ എന്നു പറഞ്ഞ് അവന് അന്നു യെരുബ്ബാൽ എന്നു പേരിട്ടു.</verse>
				<verse number="33">അനന്തരം മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാര്‍ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്ന് യിസ്രെയേൽതാഴ്വരയിൽ പാളയം ഇറങ്ങി.</verse>
				<verse number="34">അപ്പോള്‍ യഹോവയുടെ ആത്മാവ് ഗിദെയോന്‍റെമേൽ വന്നു, അവന്‍ കാഹളം ഊതി അബീയേസ്ര്യരെ തന്‍റെ അടുക്കൽ വിളിച്ചുകൂട്ടി.</verse>
				<verse number="35">അവന്‍ മനശ്ശെയിൽ എല്ലാടവും ദൂതന്മാരെ അയച്ചു, അവരെയും തന്‍റെ അടുക്കൽ വിളിച്ചുകൂട്ടി; ആശേരിന്‍റെയും സെബൂലൂന്‍റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും പുറപ്പെട്ടുവന്ന് അവരോടു ചേര്‍ന്നു.</verse>
				<verse number="36">അപ്പോള്‍ ഗിദെയോന്‍ ദൈവത്തോട്: നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്‍റെ കൈയാൽ രക്ഷിക്കുമെങ്കിൽ ഇതാ,</verse>
				<verse number="37">ഞാന്‍ രോമമുള്ള ഒരു ആട്ടിന്‍തോൽ കളത്തിൽ നിവര്‍ത്തിടുന്നു; മഞ്ഞ് തോലിന്മേൽ മാത്രം ഇരിക്കയും നിലമൊക്കെയും ഉണങ്ങിയിരിക്കയും ചെയ്താൽ നീ അരുളിച്ചെയ്തതുപോലെ യിസ്രായേലിനെ എന്‍റെ കൈയാൽ രക്ഷിക്കുമെന്നു ഞാന്‍ അറിയുമെന്നു പറഞ്ഞു.</verse>
				<verse number="38">അങ്ങനെതന്നെ സംഭവിച്ചു; അവന്‍ പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റു തോൽ പിഴിഞ്ഞു, മഞ്ഞുവെള്ളം ഒരു കിണ്ടി നിറച്ചെടുത്തു.</verse>
				<verse number="39">ഗിദെയോന്‍ പിന്നെയും ദൈവത്തോട്: നിന്‍റെ കോപം എന്‍റെ നേരേ ജ്വലിക്കരുതേ; ഞാന്‍ ഒരിക്കലുംകൂടെ സംസാരിച്ചുകൊള്ളട്ടെ; തോൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിച്ചുകൊള്ളട്ടെ; തോൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരിപ്പാന്‍ അരുളേണമേ എന്നു പറഞ്ഞു.</verse>
				<verse number="40">അന്നു രാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തോൽ മാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">അനന്തരം ഗിദെയോന്‍ എന്ന യെരുബ്ബാലും അവനോടുകൂടെയുള്ള ജനമൊക്കെയും അതികാലത്തു പുറപ്പെട്ട് ഹരോദ് ഉറവിനരികെ പാളയമിറങ്ങി; മിദ്യാന്യരുടെ പാളയമോ അവര്‍ക്കു വടക്ക് മോരേക്കുന്നിനരികെ താഴ്വരയിൽ ആയിരുന്നു.</verse>
				<verse number="2">യഹോവ ഗിദെയോനോട്: നിന്നോടുകൂടെയുള്ള ജനം അധികമാകുന്നു; എന്‍റെ കൈ എന്നെ രക്ഷിച്ചു എന്ന് യിസ്രായേൽ എന്‍റെ നേരേ വമ്പു പറയാതിരിക്കേണ്ടതിന് ഞാന്‍ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏല്പിക്കയില്ല.</verse>
				<verse number="3">ആകയാൽ നീ ചെന്ന് ആര്‍ക്കെങ്കിലും ഭയവും ഭീരുതയുമുണ്ടെങ്കിൽ അവന്‍ ഗിലെയാദ്പര്‍വതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ എന്നു ജനത്തിൽ പ്രസിദ്ധപ്പെടുത്തുക എന്നു കല്പിച്ചു. എന്നാറെ ജനത്തിൽ ഇരുപത്തീരായിരം പേര്‍ മടങ്ങിപ്പോയി; പതിനായിരം പേര്‍ ശേഷിച്ചു.</verse>
				<verse number="4">യഹോവ പിന്നെയും ഗിദെയോനോട്: ജനം ഇനിയും അധികം ആകുന്നു; അവരെ വെള്ളത്തിങ്കലേക്കു കൊണ്ടുപോക; അവിടെവച്ചു ഞാന്‍ അവരെ പരിശോധിച്ചുതരാം; ഇവന്‍ നിന്നോടുകൂടെ പോരട്ടെ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരട്ടെ; ഇവന്‍ നിന്നോടുകൂടെ പോരേണ്ടാ എന്നു ഞാന്‍ കല്പിക്കുന്നവന്‍ പോരേണ്ടാ എന്നു കല്പിച്ചു.</verse>
				<verse number="5">അങ്ങനെ അവന്‍ ജനത്തെ വെള്ളത്തിങ്കലേക്കു കൊണ്ടുപോയി; യഹോവ ഗിദെയോനോട്: പട്ടി നക്കിക്കുടിക്കുംപോലെ നാവുകൊണ്ടു വെള്ളം നക്കിക്കുടിക്കുന്നവരെയൊക്കെ വേറേയും കുടിപ്പാന്‍ മുട്ടുകുത്തി കുനിയുന്നവരെയൊക്കെ വേറേയും നിറുത്തുക എന്നു കല്പിച്ചു.</verse>
				<verse number="6">കൈ വായ്ക്കു വച്ചു നക്കിക്കുടിച്ചവര്‍ ആകെ മുന്നൂറു പേരായിരുന്നു; ശേഷം ജനമൊക്കെയും വെള്ളം കുടിപ്പാന്‍ മുട്ടുകുത്തി കുനിഞ്ഞു.</verse>
				<verse number="7">യഹോവ ഗിദെയോനോട്: നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഞാന്‍ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്‍റെ കൈയിൽ ഏല്പിക്കും; ശേഷം ജനമൊക്കെയും താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ എന്നു കല്പിച്ചു.</verse>
				<verse number="8">അങ്ങനെ അവര്‍ ജനത്തിന്‍റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി; ശേഷം യിസ്രായേല്യരെയൊക്കെയും അവന്‍ വീട്ടിലേക്കു പറഞ്ഞയയ്ക്കയും ആ മുന്നൂറു പേരെ നിറുത്തുകയും ചെയ്തു. എന്നാൽ മിദ്യാന്യരുടെ പാളയം താഴെ സമഭൂമിയിൽ ആയിരുന്നു.</verse>
				<verse number="9">അന്നു രാത്രി യഹോവ അവനോടു കല്പിച്ചത്: എഴുന്നേറ്റു പാളയത്തിന്‍റെ നേരേ ഇറങ്ങിച്ചെല്ലുക; ഞാന്‍ അതു നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.</verse>
				<verse number="10">ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു പേടിയുണ്ടെങ്കിൽ നീയും നിന്‍റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്ക് ഇറങ്ങിച്ചെല്ലുക.</verse>
				<verse number="11">എന്നാൽ അവര്‍ സംസാരിക്കുന്നത് എന്തെന്നു നീ കേള്‍ക്കും; അതിന്‍റെശേഷം പാളയത്തിന്‍റെ നേരേ ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു ധൈര്യം വരും. അങ്ങനെ അവനും അവന്‍റെ ബാല്യക്കാരനായ പൂരയും പാളയത്തിൽ ആയുധപാണികളുടെ സമീപത്തോളം ഇറങ്ങിച്ചെന്നു.</verse>
				<verse number="12">എന്നാൽ മിദ്യാന്യരും അമാലേക്യരും കിഴക്കു ദേശക്കാരൊക്കെയും വെട്ടുക്കിളി എന്നപോലെ അസംഖ്യമായി താഴ്വരയിൽ കിടന്നിരുന്നു; അവരുടെ ഒട്ടകങ്ങളും കടല്ക്കരയിലെ മണൽപോലെ അസംഖ്യം ആയിരുന്നു.</verse>
				<verse number="13">ഗിദെയോന്‍ ചെല്ലുമ്പോള്‍ ഒരുത്തന്‍ മറ്റൊരുത്തനോട് ഒരു സ്വപ്നം വിവരിക്കയായിരുന്നു: ഞാന്‍ ഒരു സ്വപ്നം കണ്ടു; ഒരു യവയപ്പം മിദ്യാന്യരുടെ പാളയത്തിലേക്ക് ഉരുണ്ടുവന്നു കൂടാരംവരെ എത്തി അതിനെ തള്ളിമറിച്ചിട്ട് അങ്ങനെ കൂടാരം വീണുകിടന്നു എന്നു പറഞ്ഞു.</verse>
				<verse number="14">അതിനു മറ്റവന്‍: ഇതു യോവാശിന്‍റെ മകനായ ഗിദെയോന്‍ എന്ന യിസ്രായേല്യന്‍റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാനെയും ഈ പാളയത്തെയൊക്കെയും അവന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="15">ഗിദെയോന്‍ സ്വപ്നവും പൊരുളും കേട്ടപ്പോള്‍ നമസ്കരിച്ചു; യിസ്രായേലിന്‍റെ പാളയത്തിൽ മടങ്ങിച്ചെന്നു: എഴുന്നേല്പിന്‍, യഹോവ മിദ്യാന്‍റെ പാളയത്തെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="16">അനന്തരം അവന്‍ ആ മുന്നൂറു പേരെ മൂന്നു കൂട്ടമായി വിഭാഗിച്ച് ഓരോരുത്തന്‍റെ കൈയിൽ ഓരോ കാഹളവും വെറും കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്ത്,</verse>
				<verse number="17">അവരോടു പറഞ്ഞത്: ഞാന്‍ ചെയ്യുന്നതു നോക്കി അതുപോലെ ചെയ്‍വിന്‍; പാളയത്തിന്‍റെ അറ്റത്ത് എത്തുമ്പോള്‍ ഞാന്‍ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്‍വിന്‍,</verse>
				<verse number="18">ഞാനും എന്നോടുകൂടെയുള്ളവരും കാഹളം ഊതുമ്പോള്‍ നിങ്ങളും പാളയത്തിന്‍റെ ചുറ്റും നിന്നു കാഹളം ഊതി: യഹോവയ്ക്കും ഗിദെയോനും വേണ്ടി എന്നു പറവിന്‍.</verse>
				<verse number="19">മധ്യയാമത്തിന്‍റെ ആരംഭത്തിൽ അവര്‍ കാവൽ മാറി നിര്‍ത്തിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിന്‍റെ അറ്റത്ത് എത്തി കാഹളം ഊതി കൈയിൽ ഉണ്ടായിരുന്ന കുടങ്ങള്‍ ഉടച്ചു.</verse>
				<verse number="20">മൂന്നു കൂട്ടവും കാഹളം ഊതി കുടങ്ങള്‍ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതുവാന്‍ കാഹളവും പിടിച്ചു: യഹോവയ്ക്കും ഗിദെയോനും വേണ്ടി വാള്‍ എന്ന് ആര്‍ത്തു.</verse>
				<verse number="21">അവര്‍ പാളയത്തിന്‍റെ ചുറ്റും ഓരോരുത്തന്‍ താന്താന്‍റെ നിലയിൽ തന്നെ നിന്നു; പാളയമെല്ലാം പാച്ചൽ തുടങ്ങി; അവര്‍ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.</verse>
				<verse number="22">ആ മുന്നൂറു പേരും കാഹളം ഊതിയപ്പോള്‍ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്‍റെ വാള്‍ താന്താന്‍റെ കൂട്ടുകാരന്‍റെ നേരേ തിരിപ്പിച്ചു; സൈന്യം സെരേരാ വഴിയായി ബേത്ത്-ശിത്താവരെയും തബ്ബത്തിനരികെയുള്ള ആബേൽ-മെഹോലയുടെ അതിര്‍വരെയും ഓടിപ്പോയി.</verse>
				<verse number="23">യിസ്രായേല്യര്‍ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിന്തുടര്‍ന്നു.</verse>
				<verse number="24">ഗിദെയോന്‍ എഫ്രയീംമലനാട്ടിൽ എല്ലാടവും ദൂതന്മാരെ അയച്ചു: മിദ്യാന്യരുടെ നേരേ ഇറങ്ങിച്ചെന്നു ബേത്ത്-ബാരാവരെയുള്ള വെള്ളത്തെയും യോര്‍ദ്ദാനെയും അവര്‍ക്കുമുമ്പേ കൈവശമാക്കിക്കൊള്‍വിന്‍ എന്നു പറയിച്ചു. അങ്ങനെതന്നെ എഫ്രയീമ്യരൊക്കെയും ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള വെള്ളവും യോര്‍ദ്ദാനും കൈവശമാക്കി.</verse>
				<verse number="25">ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെ അവര്‍ പിടിച്ചു, ഓരേബിനെ ഓരേബ് പാറമേലും സേബിനെ സേബ് മുന്തിരിച്ചക്കിനരികെയുംവച്ചു കൊന്നിട്ടു മിദ്യാന്യരെ പിന്തുടര്‍ന്നു, ഓരേബിന്‍റെയും സേബിന്‍റെയും തല യോര്‍ദ്ദാനക്കരെ ഗിദെയോന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">എന്നാൽ എഫ്രയീമ്യര്‍: നീ മിദ്യാന്യരോടു യുദ്ധം ചെയ്‍വാന്‍ പോയപ്പോള്‍ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്? ഇങ്ങനെ ഞങ്ങളോടു ചെയ്‍വാന്‍ എന്തു സംഗതി എന്നു പറഞ്ഞ് അവനോട് ഉഗ്രമായി വാദിച്ചു.</verse>
				<verse number="2">അതിന് അവന്‍: നിങ്ങളോട് ഒത്തുനോക്കിയാൽ ഞാന്‍ ഈ ചെയ്തത് എന്തുള്ളൂ? അബീയേസെരിന്‍റെ മുന്തിരിയെടുപ്പിനെക്കാള്‍ എഫ്രയീമിന്‍റെ കാലാപെറുക്കയല്ലയോ നല്ലത്?</verse>
				<verse number="3">നിങ്ങളുടെ കൈയിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചത്; നിങ്ങളോട് ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചത് എന്തുള്ളൂ എന്ന് അവരോടു പറഞ്ഞു. ഇതു പറഞ്ഞപ്പോള്‍ അവര്‍ക്ക് അവനോടുള്ള കോപം ശമിച്ചു.</verse>
				<verse number="4">അനന്തരം ഗിദെയോന്‍ യോര്‍ദ്ദാങ്കൽ എത്തി; അവനും കൂടെയുള്ള മുന്നൂറു പേരും ക്ഷീണിച്ചിരുന്നിട്ടും അവരെ പിന്തുടരുവാന്‍ അക്കരെ കടന്നു.</verse>
				<verse number="5">അവന്‍ സുക്കോത്തിലെ നിവാസികളോട്: എന്‍റെ കൂടെയുള്ള പടജ്ജനത്തിന് അപ്പം കൊടുക്കേണമേ; അവര്‍ ക്ഷീണിച്ചിരിക്കുന്നു; ഞാന്‍ മിദ്യാന്യരാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിന്തുടരുകയാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">നിന്‍റെ സൈന്യത്തിനു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിനു സേബഹിന്‍റെയും സൽമുന്നയുടെയും കൈകള്‍ നിന്‍റെ കക്ഷത്തിൽ ആകുന്നുവോ എന്നു സുക്കോത്തിലെ പ്രഭുക്കന്മാര്‍ ചോദിച്ചു.</verse>
				<verse number="7">അതിനു ഗിദെയോന്‍: ആകട്ടെ; യഹോവ സേബഹിനെയും സൽമുന്നയെയും എന്‍റെ കൈയിൽ ഏല്പിച്ചശേഷം ഞാന്‍ നിങ്ങളുടെ മാംസം കാട്ടിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും തല്ലിക്കീറും എന്നു പറഞ്ഞു.</verse>
				<verse number="8">അവിടെനിന്ന് അവന്‍ പെനൂവേലിലേക്കു ചെന്ന് അവരോടും അങ്ങനെ ചോദിച്ചു; സുക്കോത്ത്നിവാസികള്‍ ഉത്തരം പറഞ്ഞതുപോലെതന്നെ പെനൂവേൽനിവാസികളും പറഞ്ഞു.</verse>
				<verse number="9">അവന്‍ പെനൂവേൽ നിവാസികളോട്: ഞാന്‍ സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ ഈ ഗോപുരം ഇടിച്ചുകളയും എന്നു പറഞ്ഞു.</verse>
				<verse number="10">എന്നാൽ സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കുദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരായ അവരുടെ സൈന്യവും കര്‍ക്കോരിൽ ആയിരുന്നു; വാളൂരിപ്പിടിച്ചവരായ ലക്ഷത്തിരുപതിനായിരം പേര്‍ വീണുപോയിരുന്നു.</verse>
				<verse number="11">ഗിദെയോന്‍ നോബഹിനും യൊഗ്ബെഹയ്ക്കും കിഴക്കുള്ള കൂടാരവാസികളുടെ വഴിയായി ചെന്നു നിര്‍ഭയമായിരുന്ന ആ സൈന്യത്തെ തോല്പിച്ചു.</verse>
				<verse number="12">സേബഹും സൽമുന്നയും ഓടിപ്പോയി; അവന്‍ അവരെ പിന്തുടര്‍ന്നു, സേബഹ്, സൽമുന്ന എന്ന രണ്ടു മിദ്യാന്യരാജാക്കന്മാരെയും പിടിച്ചു, സൈന്യത്തെയൊക്കെയും പേടിപ്പിച്ചു ചിതറിച്ചുകളഞ്ഞു.</verse>
				<verse number="13">അനന്തരം യോവാശിന്‍റെ മകനായ ഗിദെയോന്‍ യുദ്ധം കഴിഞ്ഞിട്ട് ഹേരെസ് കയറ്റത്തിൽനിന്നു മടങ്ങി വരുമ്പോള്‍</verse>
				<verse number="14">സുക്കോത്ത് നിവാസികളിൽ ഒരു ബാല്യക്കാരനെ പിടിച്ച് അവനോട് അന്വേഷിച്ചു; അവന്‍ സുക്കോത്തിലെ പ്രഭുക്കന്മാരും മൂപ്പന്മാരുമായ എഴുപത്തേഴ് ആളുടെ പേര്‍ അവന് എഴുതിക്കൊടുത്തു.</verse>
				<verse number="15">അവന്‍ സുക്കോത്ത് നിവാസികളുടെ അടുക്കൽ ചെന്നു: ക്ഷീണിച്ചിരിക്കുന്ന നിന്‍റെ ആളുകള്‍ക്കു ഞങ്ങള്‍ അപ്പം കൊടുക്കേണ്ടതിനു സേബഹിന്‍റെയും സൽമുന്നയുടെയും കൈകള്‍ നിന്‍റെ കക്ഷത്തിൽ ആകുന്നുവോ എന്നു നിങ്ങള്‍ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ എന്നു പറഞ്ഞു.</verse>
				<verse number="16">അവന്‍ പട്ടണത്തിലെ മൂപ്പന്മാരെ പിടിച്ചു കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് സുക്കോത്ത് നിവാസികളെ ബുദ്ധി പഠിപ്പിച്ചു.</verse>
				<verse number="17">അവന്‍ പെനൂവേലിലെ ഗോപുരം ഇടിച്ച് പട്ടണക്കാരെ കൊന്നുകളഞ്ഞു.</verse>
				<verse number="18">പിന്നെ അവന്‍ സേബഹിനോടും സൽമുന്നയോടും: നിങ്ങള്‍ താബോരിൽവച്ചു കൊന്ന പുരുഷന്മാര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു എന്നു ചോദിച്ചു. അവര്‍ നിന്നെപ്പോലെ ഓരോരുത്തന്‍ രാജകുമാരനു തുല്യന്‍ ആയിരുന്നു എന്ന് അവര്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="19">അതിന് അവന്‍: അവര്‍ എന്‍റെ സഹോദരന്മാര്‍, എന്‍റെ അമ്മയുടെ മക്കള്‍തന്നെ ആയിരുന്നു; അവരെ നിങ്ങള്‍ ജീവനോടെ വച്ചിരുന്നു എങ്കിൽ, യഹോവയാണ, ഞാന്‍ നിങ്ങളെ കൊല്ലുകയില്ലായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="20">പിന്നെ അവന്‍ തന്‍റെ ആദ്യജാതനായ യേഥെരിനോട്: എഴുന്നേറ്റ് അവരെ കൊല്ലുക എന്നു പറഞ്ഞു; എന്നാൽ അവന്‍ ചെറുപ്പക്കാരനാകകൊണ്ടു പേടിച്ചു വാള്‍ ഊരാതെ നിന്നു.</verse>
				<verse number="21">അപ്പോള്‍ സേബഹും സൽമുന്നയും: നീ തന്നെ എഴുന്നേറ്റു ഞങ്ങളെ വെട്ടുക; ആളെപ്പോലെയല്ലോ അവന്‍റെ ബലം എന്നു പറഞ്ഞു. അങ്ങനെ ഗിദെയോന്‍ എഴുന്നേറ്റ് സേബഹിനെയും സൽമുന്നയെയും കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ചന്ദ്രക്കലകള്‍ എടുത്തു.</verse>
				<verse number="22">അനന്തരം യിസ്രായേല്യര്‍ ഗിദെയോനോട്: നീ ഞങ്ങളെ മിദ്യാന്‍റെ കൈയിൽനിന്നു രക്ഷിച്ചിരിക്കകൊണ്ട് ഞങ്ങള്‍ക്കു രാജാവായിരിക്കേണം; അങ്ങനെതന്നെ നിന്‍റെ മകനും മകന്‍റെ മകനും എന്നു പറഞ്ഞു.</verse>
				<verse number="23">ഗിദെയോന്‍ അവരോട്: ഞാന്‍ നിങ്ങള്‍ക്കു രാജാവാകയില്ല; എന്‍റെ മകനും ആകയില്ല; യഹോവയത്രേ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു.</verse>
				<verse number="24">പിന്നെ ഗിദെയോന്‍ അവരോട്: ഞാന്‍ നിങ്ങളോട് ഒന്ന് അപേക്ഷിക്കുന്നു; നിങ്ങള്‍ ഓരോരുത്തന്‍ കൊള്ളയിൽ കിട്ടിയ കടുക്കന്‍ എനിക്കു തരേണം എന്നു പറഞ്ഞു. അവര്‍ യിശ്മായേല്യര്‍ ആയിരുന്നതുകൊണ്ട് അവര്‍ക്ക് പൊന്‍കടുക്കന്‍ ഉണ്ടായിരുന്നു.</verse>
				<verse number="25">ഞങ്ങള്‍ സന്തോഷത്തോടെ തരാം എന്ന് അവര്‍ പറഞ്ഞു, ഒരു വസ്ത്രം വിരിച്ച് ഓരോരുത്തനു കൊള്ളയിൽ കിട്ടിയ കടുക്കന്‍ അതിൽ ഇട്ടു.</verse>
				<verse number="26">അവന്‍ ചോദിച്ചു വാങ്ങിയ പൊന്‍കടുക്കന്‍റെ തൂക്കം ആയിരത്തെഴുനൂറു ശേക്കെൽ ആയിരുന്നു; ഇതല്ലാതെ ചന്ദ്രക്കലകളും കുണ്ഡലങ്ങളും മിദ്യാന്യരാജാക്കന്മാര്‍ ധരിച്ചിരുന്ന രക്താംബരങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.</verse>
				<verse number="27">ഗിദെയോന്‍ അതുകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്‍റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; യിസ്രായേലെല്ലാം അവിടേക്കു പരസംഗമായി അതിന്‍റെ അടുക്കൽ ചെന്നു; അതു ഗിദെയോനും അവന്‍റെ കുടുംബത്തിനും ഒരു കെണിയായിത്തീര്‍ന്നു.</verse>
				<verse number="28">എന്നാൽ മിദ്യാന്‍ തല പൊക്കാതവണ്ണം യിസ്രായേൽമക്കള്‍ക്കു കീഴടങ്ങിപ്പോയി. ഗിദെയോന്‍റെ കാലത്തു ദേശത്തിന് നാല്പതു സംവത്സരം സ്വസ്ഥതയുണ്ടായി.</verse>
				<verse number="29">യോവാശിന്‍റെ മകനായ യെരുബ്ബാൽ തന്‍റെ വീട്ടിൽ ചെന്നു സുഖമായി പാര്‍ത്തു.</verse>
				<verse number="30">ഗിദെയോന് വളരെ ഭാര്യമാരുണ്ടായിരുന്നതുകൊണ്ട് സ്വന്തമക്കളായിട്ടു തന്നെ എഴുപതു പുത്രന്മാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="31">ശെഖേമിലുള്ള അവന്‍റെ വെപ്പാട്ടിയും അവന് ഒരു മകനെ പ്രസവിച്ചു. അവന് അബീമേലെക് എന്ന് അവന്‍ പേരിട്ടു.</verse>
				<verse number="32">യോവാശിന്‍റെ മകനായ ഗിദെയോന്‍ നല്ല വാര്‍ധക്യത്തിൽ മരിച്ചു; അവനെ അബീയേസ്രിയര്‍ക്കുള്ള ഒഫ്രയിൽ അവന്‍റെ അപ്പനായ യോവാശിന്‍റെ കല്ലറയിൽ അടക്കം ചെയ്തു.</verse>
				<verse number="33">ഗിദെയോന്‍ മരിച്ചശേഷം യിസ്രായേൽമക്കള്‍ വീണ്ടും പരസംഗമായി ബാൽവിഗ്രഹങ്ങളുടെ അടുക്കൽ ചെന്ന് ബാൽബെരീത്തിനെ തങ്ങള്‍ക്കു ദേവനായി പ്രതിഷ്ഠിച്ചു.</verse>
				<verse number="34">യിസ്രായേൽമക്കള്‍ ചുറ്റുമുള്ള സകല ശത്രുക്കളുടെയും കൈയിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ ഓര്‍ത്തില്ല.</verse>
				<verse number="35">ഗിദെയോന്‍ എന്ന യെരുബ്ബാൽ യിസ്രായേലിനു ചെയ്ത എല്ലാ നന്മയ്ക്കും തക്കവണ്ണം അവന്‍റെ കുടുംബത്തോടു ദയ ചെയ്തതുമില്ല.</verse>
			</chapter>
			<chapter number="9">
				<verse number="1">അനന്തരം യെരുബ്ബാലിന്‍റെ മകനായ അബീമേലെക് ശെഖേമിൽ തന്‍റെ അമ്മയുടെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരോടും തന്‍റെ അമ്മയുടെ പിതൃഭവനമായ സര്‍വകുടുംബത്തോടും സംസാരിച്ചു:</verse>
				<verse number="2">യെരുബ്ബാലിന്‍റെ എഴുപതു പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുത്തന്‍ നിങ്ങളെ ഭരിക്കുന്നതോ നിങ്ങള്‍ക്ക് ഏതു നല്ലത്? ഞാന്‍ നിങ്ങളുടെ അസ്ഥിയും മാംസവും ആകുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍ എന്നു ശെഖേമിലെ സകല പൗരന്മാരോടും പറവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="3">അങ്ങനെ അവന്‍റെ അമ്മയുടെ സഹോദരന്മാര്‍ ശെഖേമിലെ സകല പൗരന്മാരോടും ഈ വാക്കുകളൊക്കെയും അവനുവേണ്ടി സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം അബീമേലെക്കിങ്കൽ ചാഞ്ഞു: അവന്‍ നമ്മുടെ സഹോദരനല്ലോ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="4">പിന്നെ അവര്‍ ബാൽബെരീത്തിന്‍റെ ക്ഷേത്രത്തിൽനിന്ന് എഴുപതു വെള്ളിക്കാശ് എടുത്ത് അവനു കൊടുത്തു; അതിനെക്കൊണ്ട് അബീമേലെക് തുമ്പുകെട്ടവരും നിസ്സാരന്മാരുമായ ആളുകളെ കൂലിക്കു വാങ്ങി അവര്‍ക്കു നായകനായിത്തീര്‍ന്നു.</verse>
				<verse number="5">അവന്‍ ഒഫ്രയിൽ തന്‍റെ അപ്പന്‍റെ വീട്ടിൽ ചെന്ന് യെരുബ്ബാലിന്‍റെ പുത്രന്മാരായി തന്‍റെ സഹോദരന്മാരായ എഴുപതു പേരെയും ഒരു കല്ലിന്മേൽവച്ചു കൊന്നു; എന്നാൽ യെരുബ്ബാലിന്‍റെ ഇളയമകനായ യോഥാം ഒളിച്ചുകളഞ്ഞതുകൊണ്ട് ശേഷിച്ചു.</verse>
				<verse number="6">അതിന്‍റെ ശേഷം ശെഖേമിലെ സകല പൗരന്മാരും മില്ലോഗൃഹമൊക്കെയും ഒരുമിച്ചുകൂടി ചെന്ന് ശെഖേമിലെ ജ്ഞാപകസ്തംഭത്തിനരികെയുള്ള കരുവേലകത്തിങ്കൽവച്ച് അബീമേലെക്കിനെ രാജാവാക്കി.</verse>
				<verse number="7">ഇതിനെക്കുറിച്ച് യോഥാമിന് അറിവു കിട്ടിയപ്പോള്‍ അവന്‍ ഗെരിസ്സീംമലമുകളിൽ ചെന്ന് ഉച്ചത്തിൽ അവരോടു വിളിച്ചുപറഞ്ഞതെന്തെന്നാൽ: ശെഖേംപൗരന്മാരേ, ദൈവം നിങ്ങളുടെ സങ്കടം കേള്‍ക്കേണ്ടതിനു നിങ്ങള്‍ എന്‍റെ സങ്കടം കേള്‍പ്പിന്‍.</verse>
				<verse number="8">പണ്ടൊരിക്കൽ വൃക്ഷങ്ങള്‍ തങ്ങള്‍ക്ക് ഒരു രാജാവിനെ അഭിഷേകം ചെയ്‍വാന്‍ പോയി; അവ ഒലിവുവൃക്ഷത്തോട്: നീ ഞങ്ങള്‍ക്ക് രാജാവായിരിക്ക എന്നു പറഞ്ഞു.</verse>
				<verse number="9">അതിന് ഒലിവുവൃക്ഷം: ദൈവവും മനുഷ്യരും എന്നെ പുകഴ്ത്തുവാന്‍ ഹേതുവായിരിക്കുന്ന എന്‍റെ പുഷ്‍ടി ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെ മേൽ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.</verse>
				<verse number="10">പിന്നെ വൃക്ഷങ്ങള്‍ അത്തിവൃക്ഷത്തോട്: നീ വന്ന് ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.</verse>
				<verse number="11">അതിന് അത്തിവൃക്ഷം: എന്‍റെ മധുരവും വിശേഷപ്പെട്ട പഴവും ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.</verse>
				<verse number="12">പിന്നെ വൃക്ഷങ്ങള്‍ മുന്തിരിവള്ളിയോട്: നീ വന്ന് ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.</verse>
				<verse number="13">മുന്തിരിവള്ളി അവയോട്: ദൈവത്തെയും മനുഷ്യനെയും ആനന്ദിപ്പിക്കുന്ന എന്‍റെ രസം ഞാന്‍ ഉപേക്ഷിച്ചു വൃക്ഷങ്ങളുടെമേൽ ആടുവാന്‍ പോകുമോ എന്നു പറഞ്ഞു.</verse>
				<verse number="14">പിന്നെ വൃക്ഷങ്ങളെല്ലാംകൂടെ മുള്‍പ്പടര്‍പ്പിനോട്: നീ വന്നു ഞങ്ങള്‍ക്കു രാജാവായിരിക്ക എന്നു പറഞ്ഞു.</verse>
				<verse number="15">മുള്‍പ്പടര്‍പ്പ് വൃക്ഷങ്ങളോട്: നിങ്ങള്‍ യഥാര്‍ഥമായി എന്നെ നിങ്ങള്‍ക്കു രാജാവായി അഭിഷേകം ചെയ്യുന്നു എങ്കിൽ വന്ന് എന്‍റെ നിഴലിൽ ആശ്രയിപ്പിന്‍; അല്ലെങ്കിൽ മുള്‍പ്പടര്‍പ്പിൽനിന്നു തീ പുറപ്പെട്ടു ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="16">നിങ്ങള്‍ ഇപ്പോള്‍ അബീമേലെക്കിനെ രാജാവാക്കിയതിൽ വിശ്വസ്തതയും പരമാര്‍ഥതയുമാകുന്നുവോ പ്രവര്‍ത്തിച്ചത്? നിങ്ങള്‍ യെരുബ്ബാലിനോടും അവന്‍റെ കുടുംബത്തോടും നന്മയാകുന്നുവോ ചെയ്തത്? അവന്‍റെ പ്രവൃത്തിയുടെ യോഗ്യതയ്ക്കു തക്കവണ്ണമോ അവനോടു പ്രവര്‍ത്തിച്ചത്?</verse>
				<verse number="17">എന്‍റെ അപ്പന്‍ തന്‍റെ ജീവനെ ഗണ്യമാക്കാതെ നിങ്ങള്‍ക്കുവേണ്ടി യുദ്ധംചെയ്ത് മിദ്യാന്‍റെ കൈയിൽനിന്നു നിങ്ങളെ രക്ഷിച്ചിരിക്കെ</verse>
				<verse number="18">നിങ്ങള്‍ ഇന്ന് എന്‍റെ അപ്പന്‍റെ ഗൃഹത്തിനു വിരോധമായി എഴുന്നേറ്റ് അവന്‍റെ പുത്രന്മാരായ എഴുപതു പേരെയും ഒരു കല്ലിന്മേൽവച്ചു കൊല്ലുകയും അവന്‍റെ ദാസിയുടെ മകനായ അബീമേലെക് നിങ്ങളുടെ സഹോദരന്‍ ആയിരിക്കകൊണ്ട് അവനെ ശെഖേംപൗരന്മാര്‍ക്കു രാജാവാക്കുകയും ചെയ്തുവല്ലോ.</verse>
				<verse number="19">ഇങ്ങനെ നിങ്ങള്‍ ഇന്ന് യെരുബ്ബാലിനോടും അവന്‍റെ കുടുംബത്തോടും ചെയ്തത് വിശ്വസ്തതയും പരമാര്‍ഥതയും എന്നു വരികിൽ നിങ്ങള്‍ അബീമേലെക്കിൽ സന്തോഷിപ്പിന്‍; അവന്‍ നിങ്ങളിലും സന്തോഷിക്കട്ടെ.</verse>
				<verse number="20">അല്ലെങ്കിൽ അബീമേലെക്കിൽനിന്നു തീ പുറപ്പെട്ട് ശെഖേംപൗരന്മാരെയും മില്ലോഗൃഹത്തെയും ദഹിപ്പിക്കട്ടെ; ശെഖേംപൗരന്മാരിൽനിന്നും മില്ലോഗൃഹത്തിൽനിന്നും തീ പുറപ്പെട്ട് അബീമേലെക്കിനെയും ദഹിപ്പിക്കട്ടെ.</verse>
				<verse number="21">ഇങ്ങനെ പറഞ്ഞിട്ടു യോഥാം ഓടിപ്പോയി ബേരിലേക്കു ചെന്ന് തന്‍റെ സഹോദരനായ അബീമേലെക്കിനെ പേടിച്ച് അവിടെ പാര്‍ത്തു.</verse>
				<verse number="22">അബീമേലെക് യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ചശേഷം</verse>
				<verse number="23">ദൈവം അബീമേലെക്കിനും ശെഖേംപൗരന്മാര്‍ക്കും തമ്മിൽ ഛിദ്രബുദ്ധി വരുത്തി; ശെഖേംപൗരന്മാര്‍ അബീമേലെക്കിനോടു ദ്രോഹം തുടങ്ങി;</verse>
				<verse number="24">അങ്ങനെ യെരുബ്ബാലിന്‍റെ എഴുപതു പുത്രന്മാരോടും ചെയ്ത പാതകത്തിനു പ്രതികാരം വരികയും അവരുടെ രക്തം അവരെ കൊന്നവനായ അവരുടെ സഹോദരന്‍ അബീമേലെക്കും അവന്‍റെ സഹോദരന്മാരെ കൊല്ലുവാന്‍ അവനു തുണയായിരുന്ന ശെഖേംപൗരന്മാരും ചുമക്കയും ചെയ്തു.</verse>
				<verse number="25">ശെഖേംപൗരന്മാര്‍ മലമുകളിൽ അവനു വിരോധമായി പതിയിരിപ്പുകാരെ ആക്കി, ഇവര്‍ തങ്ങളുടെ സമീപത്തുകൂടെ വഴിപോകുന്ന എല്ലാവരോടും കവര്‍ച്ച തുടങ്ങി; ഇതിനെക്കുറിച്ച് അബീമേലെക്കിന് അറിവു കിട്ടി.</verse>
				<verse number="26">അപ്പോള്‍ ഏബെദിന്‍റെ മകനായ ഗാലും അവന്‍റെ സഹോദരന്മാരും വന്ന് ശെഖേമിൽ കടന്നു; ശെഖേംപൗരന്മാര്‍ അവനെ വിശ്വസിച്ചു.</verse>
				<verse number="27">അവര്‍ വയലിൽ ചെന്ന് തങ്ങളുടെ മുന്തിരിത്തോട്ടങ്ങളിലെ കുല അറുത്ത് ഉത്സവം കൊണ്ടാടി; തങ്ങളുടെ ദേവന്‍റെ ക്ഷേത്രത്തിൽ ചെന്ന് തിന്നുകുടിക്കയും അബീമേലെക്കിനെ ശപിക്കയും ചെയ്തു.</verse>
				<verse number="28">ഏബെദിന്‍റെ മകനായ ഗാൽ പറഞ്ഞത്: അബീമേലെക്കിനെ നാം സേവിക്കേണ്ടതിന് അവന്‍ ആര്‍? ശെഖേം ആര്‍? അവന്‍ യെരുബ്ബാലിന്‍റെ മകനും സെബൂൽ അവന്‍റെ കാര്യസ്ഥനും അല്ലയോ? അവന്‍ ശെഖേമിന്‍റെ അപ്പനായ ഹാമോരിന്‍റെ ആളുകളുമായി അവനെ സേവിക്കട്ടെ; നാം അവനെ സേവിക്കുന്നത് എന്തിന്?</verse>
				<verse number="29">ഈ ജനം എന്‍റെ കൈക്കീഴായിരുന്നെങ്കിൽ ഞാന്‍ അബീമേലെക്കിനെ നീക്കിക്കളകയും അബീമേലെക്കിനോട്: നിന്‍റെ സൈന്യത്തെ വര്‍ധിപ്പിച്ച് പുറപ്പെട്ടുവരിക എന്നു പറകയും ചെയ്യുമായിരുന്നു.</verse>
				<verse number="30">ഏബെദിന്‍റെ മകനായ ഗാലിന്‍റെ വാക്കുകളെ കേട്ടപ്പോള്‍ നഗരാധിപനായ സെബൂലിന്‍റെ കോപം ജ്വലിച്ചു.</verse>
				<verse number="31">അവന്‍ രഹസ്യമായിട്ട് അബീമേലെക്കിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഇതാ, ഏബെദിന്‍റെ മകനായ ഗാലും അവന്‍റെ സഹോദരന്മാരും ശെഖേമിൽ വന്നിരിക്കുന്നു; അവര്‍ പട്ടണത്തെ നിന്നോടു മത്സരിപ്പിക്കുന്നു.</verse>
				<verse number="32">ആകയാൽ നീയും നിന്നോടുകൂടെയുള്ള പടജ്ജനവും രാത്രിയിൽ പുറപ്പെട്ട് വയലിൽ പതിയിരുന്നുകൊള്‍വിന്‍.</verse>
				<verse number="33">രാവിലെ സൂര്യന്‍ ഉദിക്കുമ്പോള്‍ എഴുന്നേറ്റ് പട്ടണത്തെ ആക്രമിക്ക; എന്നാൽ അവനും കൂടെയുള്ള പടജ്ജനവും നിന്‍റെ നേരേ പുറപ്പെടുമ്പോള്‍ തരംപോലെ അവരോടു പ്രവര്‍ത്തിക്കാം എന്നു പറയിച്ചു.</verse>
				<verse number="34">അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയിൽ പുറപ്പെട്ട് ശെഖേമിനരികെ നാലു കൂട്ടമായി പതിയിരുന്നു.</verse>
				<verse number="35">ഏബെദിന്‍റെ മകനായ ഗാൽ പുറപ്പെട്ട് പട്ടണത്തിന്‍റെ ഗോപുരത്തിങ്കൽ നിന്നപ്പോള്‍ അബീമേലെക്കും കൂടെ ഉള്ള പടജ്ജനവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.</verse>
				<verse number="36">ഗാൽ പടജ്ജനത്തെ കണ്ടപ്പോള്‍: അതാ, പര്‍വതങ്ങളുടെ മുകളിൽനിന്ന് പടജ്ജനം ഇറങ്ങിവരുന്നു എന്ന് സെബൂലിനോടു പറഞ്ഞു. സെബൂൽ അവനോട്: പര്‍വതങ്ങളുടെ നിഴൽ കണ്ടിട്ട് മനുഷ്യരെന്നു നിനക്കു തോന്നുകയാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="37">ഗാൽ പിന്നെയും: അതാ, പടജ്ജനം ദേശമധ്യേ ഇറങ്ങിവരുന്നു; മറ്റൊരു കൂട്ടവും പ്രാശ്നികന്മാരുടെ കരുവേലകത്തിന്‍റെ സമീപത്തുകൂടി വരുന്നു എന്നു പറഞ്ഞു.</verse>
				<verse number="38">സെബൂൽ അവനോട്: നാം അബീമേലെക്കിനെ സേവിക്കേണ്ടതിന് അവന്‍ ആരെന്നു പറഞ്ഞ നിന്‍റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ട് അവരോടു പൊരുതുക എന്നു പറഞ്ഞു.</verse>
				<verse number="39">അങ്ങനെ ഗാൽ ശെഖേംപൗരന്മാരുമായി പുറപ്പെട്ട് അബീമേലെക്കിനോടു പടവെട്ടി.</verse>
				<verse number="40">അബീമേലെക്കിന്‍റെ മുമ്പിൽ അവന്‍ തോറ്റോടി; അവന്‍ അവനെ പിന്തുടര്‍ന്നു, പടിവാതിൽവരെ അനേകംപേര്‍ ഹതന്മാരായി വീണു.</verse>
				<verse number="41">അബീമേലെക് അരൂമയിൽ താമസിച്ചു; സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽ പാര്‍പ്പാന്‍ സമ്മതിക്കാതെ അവിടെനിന്നു നീക്കിക്കളഞ്ഞു.</verse>
				<verse number="42">പിറ്റന്നാള്‍ ജനം വയലിലേക്കു പുറപ്പെട്ടു; അബീമേലെക്കിന് അതിനെക്കുറിച്ച് അറിവുകിട്ടി.</verse>
				<verse number="43">അവന്‍ പടജ്ജനത്തെ കൂട്ടി മൂന്നു കൂട്ടമായി ഭാഗിച്ചു വയലിൽ പതിയിരുന്നു; ജനം പട്ടണത്തിൽനിന്നു പുറപ്പെട്ടുവരുന്നതു കണ്ട് അവരുടെ നേരേ ചെന്ന് അവരെ സംഹരിച്ചു.</verse>
				<verse number="44">പിന്നെ അബീമേലെക്കും കൂടെയുള്ള കൂട്ടവും പാഞ്ഞുചെന്ന് പട്ടണത്തിന്‍റെ പടിവാതിൽക്കൽ നിന്നു; മറ്റേ കൂട്ടം രണ്ടും വയലിലുള്ള സകല ജനത്തിന്‍റെയും നേരേ പാഞ്ഞുചെന്ന് അവരെ സംഹരിച്ചു.</verse>
				<verse number="45">അബീമേലെക് അന്നു മുഴുവനും പട്ടണത്തോടു പൊരുതി പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണത്തെ ഇടിച്ചുകളഞ്ഞ് അതിൽ ഉപ്പു വിതറി.</verse>
				<verse number="46">ശെഖേംഗോപുരവാസികള്‍ എല്ലാവരും ഇതു കേട്ടപ്പോള്‍ ഏൽബെരീത്തിന്‍റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.</verse>
				<verse number="47">ശെഖേംഗോപുരവാസികള്‍ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമേലെക്കിന് അറിവുകിട്ടി.</verse>
				<verse number="48">അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും സൽമോന്‍മലയിൽ കയറി; അബീമേലെക് കോടാലി എടുത്ത് ഒരു മരക്കൊമ്പു വെട്ടി ചുമലിൽ വച്ചു, തന്‍റെ പടജ്ജനത്തോട്: ഞാന്‍ ചെയ്തതു നോക്കി നിങ്ങളും വേഗം അതുപോലെ ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="49">പടജ്ജനമെല്ലാം അതുപോലെ ഓരോരുത്തന്‍ ഓരോ കൊമ്പു വെട്ടി അബീമേലെക്കിന്‍റെ പിന്നാലെ ചെന്നു മണ്ഡപത്തിനരികെയിട്ട് തീ കൊടുത്ത് മണ്ഡപത്തോടുകൂടെ അവരെ ചുട്ടുകളഞ്ഞു. അങ്ങന ശെഖേംഗോപുരവാസികളൊക്കെയും പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേര്‍ മരിച്ചുപോയി.</verse>
				<verse number="50">അനന്തരം അബീമേലെക് തേബെസിലേക്കു ചെന്ന് തേബെസിനു വിരോധമായി പാളയമിറങ്ങി അതിനെ പിടിച്ചു.</verse>
				<verse number="51">പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്കു സകല പുരുഷന്മാരും സ്ത്രീകളും പട്ടണത്തിലുള്ളവരൊക്കെയും ഓടിക്കടന്നു വാതിൽ അടച്ച് ഗോപുരത്തിന്‍റെ മുകളിൽ കയറി.</verse>
				<verse number="52">അബീമേലെക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അതിനു തീ കൊടുത്തു ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിനടുത്തു ചെന്നു.</verse>
				<verse number="53">അപ്പോള്‍ ഒരു സ്ത്രീ തിരികല്ലിന്‍റെ പിള്ള അബീമേലെക്കിന്‍റെ തലയിൽ ഇട്ട് അവന്‍റെ തലയോട് തകര്‍ത്തുകളഞ്ഞു.</verse>
				<verse number="54">ഉടനെ അവന്‍ തന്‍റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചു: ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്‍റെ വാള്‍ ഊരി എന്നെ കൊല്ലുക എന്ന് അവനോടു പറഞ്ഞു. അവന്‍റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന്‍ മരിച്ചു.</verse>
				<verse number="55">അബീമേലെക് മരിച്ചുപോയി എന്നു കണ്ടപ്പോള്‍ യിസ്രായേല്യര്‍ താന്താങ്ങളുടെ സ്ഥലത്തേക്കു മടങ്ങിപ്പോയി.</verse>
				<verse number="56">അബീമേലെക് തന്‍റെ എഴുപതു സഹോദരന്മാരെ കൊന്നതിനാൽ തന്‍റെ അപ്പനോടു ചെയ്തിട്ടുള്ള പാതകത്തിനു ദൈവം ഇങ്ങനെ പകരം ചെയ്തു.</verse>
				<verse number="57">ശെഖേംനിവാസികളുടെ സകല പാതകങ്ങളും ദൈവം അവരുടെ തലമേൽ വരുത്തി; അങ്ങനെ യെരുബ്ബാലിന്‍റെ മകനായ യോഥാമിന്‍റെ ശാപം അവരുടെമേൽ വന്നു.</verse>
			</chapter>
			<chapter number="10">
				<verse number="1">അബീമേലെക്കിന്‍റെ ശേഷം ദോദോവി ന്‍റെ മകനായ പൂവാവിന്‍റെ മകന്‍ തോലാ എന്ന യിസ്സാഖാര്‍ഗോത്രക്കാരന്‍ യിസ്രായേലിനെ രക്ഷിപ്പാന്‍ എഴുന്നേറ്റു; എഫ്രയീംനാട്ടിലെ ശാമീരിൽ ആയിരുന്നു അവന്‍ പാര്‍ത്തത്.</verse>
				<verse number="2">അവന്‍ യിസ്രായേലിന് ഇരുപത്തിമൂന്നു സംവത്സരം ന്യായാധിപനായിരുന്ന ശേഷം മരിച്ചു; ശാമീരിൽ അവനെ അടക്കം ചെയ്തു.</verse>
				<verse number="3">അവന്‍റെശേഷം ഗിലെയാദ്യനായ യായീര്‍ എഴുന്നേറ്റ് യിസ്രായേലിന് ഇരുപത്തിരണ്ടു സംവത്സരം ന്യായാധിപനായിരുന്നു.</verse>
				<verse number="4">അവന് മുപ്പതു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്ക് മുപ്പത് ഊരുകളും ഉണ്ടായിരുന്നു; അവയ്ക്ക് ഇന്നുവരെയും ഹവ്വോത്ത്-യായീര്‍ എന്നു പേര്‍ പറയുന്നു; അവ ഗിലെയാദ്‍ദേശത്ത് ആകുന്നു.</verse>
				<verse number="5">യായീര്‍ മരിച്ചു കാമോനിൽ അവനെ അടക്കം ചെയ്തു.</verse>
				<verse number="6">യിസ്രായേൽമക്കള്‍ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത്പ്രതിഷ്ഠകളെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു,യഹോവയെ സേവിക്കാതെ അവനെ ഉപേക്ഷിച്ചു.</verse>
				<verse number="7">അപ്പോള്‍ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു, അവന്‍ അവരെ ഫെലിസ്ത്യരുടെ കൈയിലും അമ്മോന്യരുടെ കൈയിലും ഏല്പി ച്ചു.</verse>
				<verse number="8">അവര്‍ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോര്‍ദ്ദാനക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നെ ഉപദ്രവിച്ചു ഞെ രുക്കി.</verse>
				<verse number="9">അമ്മോന്യര്‍ യെഹൂദായോടും ബെന്യാമീനോടും എഫ്രയീംഗൃഹത്തോടും യുദ്ധം ചെയ്‍വാന്‍ യോര്‍ദ്ദാന്‍ കടന്നു; അതുകൊണ്ടു യിസ്രായേൽ വളരെ കഷ്ടത്തിൽ ആയി.</verse>
				<verse number="10">യിസ്രായേൽമക്കള്‍ യഹോവയോടു നിലവിളിച്ചു: ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിക്കയും ബാൽ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തതുകൊണ്ട് നിന്നോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="11">യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്തത്: മിസ്രയീമ്യര്‍, അമോര്യര്‍, അമ്മോ ന്യര്‍, ഫെലിസ്ത്യര്‍ എന്നിവരുടെ കൈയിൽനിന്നു ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടില്ലയോ?</verse>
				<verse number="12">സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ ഞെ രുക്കി; നിങ്ങള്‍ എന്നോടു നിലവിളിച്ചു; ഞാന്‍ നിങ്ങളെ അവരുടെ കൈയിൽനിന്നും രക്ഷിച്ചു.</verse>
				<verse number="13">എങ്കിലും നിങ്ങള്‍ എന്നെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചു; അതുകൊണ്ട് ഇനി ഞാന്‍ നിങ്ങളെ രക്ഷിക്കയില്ല.</verse>
				<verse number="14">നിങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിപ്പിന്‍; അവര്‍ നിങ്ങളുടെ കഷ്ടകാലത്ത് നിങ്ങളെ രക്ഷിക്കട്ടെ.</verse>
				<verse number="15">യിസ്രായേൽമക്കള്‍ യഹോവയോട്: ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു; നിന്‍റെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍ക; ഇ ന്നു മാത്രം ഞങ്ങളെ വിടുവിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="16">അവര്‍ തങ്ങളുടെ ഇടയിൽനിന്ന് അന്യദൈവങ്ങളെ നീക്കിക്കളഞ്ഞു. യഹോവയെ സേ വിച്ചു; യിസ്രായേലിന്‍റെ അരിഷ്ടതയിൽ അവനു സഹതാപം തോന്നി.</verse>
				<verse number="17">അന്നേരം അമ്മോന്യര്‍ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമിറങ്ങി; യിസ്രായേൽമക്കളും ഒ രുമിച്ചുകൂടി മിസ്പായിൽ പാളയമിറങ്ങി.</verse>
				<verse number="18">ഗി ലെയാദിലെ പ്രഭുക്കന്മാരും ജനവും തമ്മിൽ തമ്മിൽ: അമ്മോന്യരോടു യുദ്ധം ആരംഭിക്കുന്നവന്‍ ആര്‍? അവന്‍ ഗിലെയാദിലെ സകല നിവാസി കള്‍ക്കും തലവനാകും എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="11">
				<verse number="1">ഗിലെയാദ്യനായ യിഫ്താഹ് പരാക്രമശാലി എങ്കിലും വേശ്യാപുത്രന്‍ ആയിരുന്നു; യിഫ്താഹിന്‍റെ ജനകനോ ഗിലെയാദ് ആയിരുന്നു.</verse>
				<verse number="2">ഗിലെയാദിന്‍റെ ഭാര്യയും അവനു പുത്രന്മാരെ പ്രസവിച്ചു; അവന്‍റെ ഭാര്യയുടെ പുത്രന്മാര്‍ വളര്‍ന്നശേഷം അവര്‍ യിഫ്താഹിനോട്: നീ ഞങ്ങളുടെ പിതൃഭവനത്തിൽ അവകാശം പ്രാപിക്കയില്ല; നീ പരസ്ത്രീയുടെ മകനല്ലോ എന്നു പറഞ്ഞ് അവനെ നീക്കിക്കളഞ്ഞു.</verse>
				<verse number="3">അങ്ങനെ യിഫ്താഹ് തന്‍റെ സഹോദരന്മാരെ വിട്ടു തോബ് ദേശത്തു ചെന്നു പാര്‍ത്തു; നിസ്സാരന്മാരായ ചിലര്‍ യിഫ്താഹിനോടു ചേര്‍ന്ന് അവനുമായി സഞ്ചരിച്ചു.</verse>
				<verse number="4">കുറെക്കാലം കഴിഞ്ഞിട്ട് അമ്മോന്യര്‍ യിസ്രായേലിനോട് യുദ്ധംചെയ്തു.</verse>
				<verse number="5">അമ്മോന്യര്‍ യിസ്രായേലിനോടു യുദ്ധം തുടങ്ങിയപ്പോള്‍ ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനെ തോബ് ദേശത്തുനിന്നു കൊണ്ടുവരുവാന്‍ ചെന്നു.</verse>
				<verse number="6">അവര്‍ യിഫ്താഹിനോട്: അമ്മോന്യരോട് യുദ്ധം ചെയ്യേണ്ടതിനു നീ വന്നു ഞങ്ങളുടെ സേനാപതിയായിരിക്ക എന്നു പറഞ്ഞു.</verse>
				<verse number="7">യിഫ്താഹ് ഗിലെയാദ്യരോട്: നിങ്ങള്‍ എന്നെ പകച്ച് പിതൃഭവനത്തിൽനിന്നു നീക്കിക്കളഞ്ഞില്ലയോ? ഇപ്പോള്‍ നിങ്ങള്‍ കഷ്ടത്തിൽ ആയ സമയം എന്‍റെ അടുക്കൽ എന്തിനു വരുന്നു എന്നു പറഞ്ഞു.</verse>
				<verse number="8">ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോട്: നീ ഞങ്ങളോടുകൂടെ വന്ന് അമ്മോന്യരോടു യുദ്ധം ചെയ്കയും ഗിലെയാദിലെ സകല നിവാസികള്‍ക്കും തലവനായിരിക്കയും ചെയ്യേണ്ടതിന് ഞങ്ങള്‍ ഇപ്പോള്‍ നിന്‍റെ അടുക്കൽ ഇങ്ങോട്ടു വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="9">യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോട്: അമ്മോന്യരോടു യുദ്ധം ചെയ്‍വാന്‍ നിങ്ങള്‍ എന്നെ കൊണ്ടുപോയിട്ട് യഹോവ അവരെ എന്‍റെ കൈയിൽ ഏല്പിച്ചാൽ നിങ്ങള്‍ എന്നെ തലവനാക്കുമോ എന്നു ചോദിച്ചു.</verse>
				<verse number="10">ഗിലെയാദിലെ മൂപ്പന്മാര്‍ യിഫ്താഹിനോട്: യഹോവ നമ്മുടെ മധ്യേ സാക്ഷി; നീ പറഞ്ഞതുപോലെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="11">അങ്ങനെ യിഫ്താഹ് ഗിലെയാദിലെ മൂപ്പന്മാരോടുകൂടെ പോയി; ജനം അവനെ തലവനും സേനാപതിയുമാക്കി; യിഫ്താഹ് മിസ്പായിൽവച്ച് യഹോവയുടെ സന്നിധിയിൽ തന്‍റെ കാര്യമെല്ലാം പ്രസ്താവിച്ചു.</verse>
				<verse number="12">അനന്തരം യിഫ്താഹ് അമ്മോന്യരുടെ രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: നീ എന്നോടു യുദ്ധം ചെയ്‍വാന്‍ എന്‍റെ ദേശത്തു വരേണ്ടതിന് എന്നോടു നിനക്കെന്തു കാര്യം എന്നു പറയിച്ചു.</verse>
				<verse number="13">അമ്മോന്യരുടെ രാജാവ് യിഫ്താഹിന്‍റെ ദൂതന്മാരോട്: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോള്‍ അവര്‍ അര്‍ന്നോന്‍മുതൽ യബ്ബോക് വരെയും യോര്‍ദ്ദാന്‍വരെയും ഉള്ള എന്‍റെ ദേശം അടക്കിയതു കൊണ്ടു തന്നെ; ഇപ്പോള്‍ ആ ദേശങ്ങളെ സമാധാനത്തോടെ മടക്കിത്തരിക എന്നു പറഞ്ഞു.</verse>
				<verse number="14">യിഫ്താഹ് പിന്നെയും അമ്മോന്യരുടെ രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ച്,</verse>
				<verse number="15">അവനോടു പറയിച്ചതെന്തെന്നാൽ: യിഫ്താഹ് ഇപ്രകാരം പറയുന്നു:</verse>
				<verse number="16">യിസ്രായേൽ മോവാബ്‍ദേമോ അമ്മോന്യരുടെ ദേശമോ അടക്കിയിട്ടില്ല. യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെ സഞ്ചരിച്ചു കാദേശിൽ എത്തി.</verse>
				<verse number="17">യിസ്രായേൽ എദോംരാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ നിന്‍റെ ദേശത്തുകൂടി കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു എങ്കിലും എദോംരാജാവ് കേട്ടില്ല; മോവാബ്‍രാവിന്‍റെ അടുക്കലും അവര്‍ പറഞ്ഞയച്ചു, അവനും സമ്മതിച്ചില്ല; അങ്ങനെ യിസ്രായേൽ കാദേശിൽ പാര്‍ത്തു.</verse>
				<verse number="18">അവര്‍ മരുഭൂമിയിൽക്കൂടി സഞ്ചരിച്ച് എദോംദേശവും മോവാബ്‍ദേവും ചുറ്റിച്ചെന്ന് മോവാബ്‍ദേത്തിന്‍റെ കിഴക്ക് എത്തി അര്‍ന്നോനക്കരെ പാളയമിറങ്ങി; അര്‍ന്നോന്‍ മോവാബിന്‍റെ അതിരായിരുന്നു. മോവാബിന്‍റെ അതിര്‍ത്തിക്കകത്ത് അവര്‍ കടന്നില്ല.</verse>
				<verse number="19">പിന്നെ യിസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: നിന്‍റെ ദേശത്തുകൂടി എന്‍റെ സ്ഥലത്തേക്കു കടന്നുപോകുവാന്‍ അനുവാദം തരേണമെന്നു പറയിച്ചു.</verse>
				<verse number="20">എങ്കിലും സീഹോന്‍ യിസ്രായേൽ തന്‍റെ ദേശത്തുകൂടെ കടന്നുപോകുവാന്‍ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്‍റെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി, യഹസിൽ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.</verse>
				<verse number="21">യിസ്രായേലിന്‍റെ ദൈവമായ യഹോവ സീഹോനെയും അവന്‍റെ സകല ജനത്തെയും യിസ്രായേലിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; ഇങ്ങനെ യിസ്രായേൽ ആ ദേശനിവാസികളായ അമോര്യരുടെ ദേശമൊക്കെയും കൈവശമാക്കി.</verse>
				<verse number="22">അര്‍ന്നോന്‍മുതൽ യബ്ബോക് വരെയും മരുഭൂമിമുതൽ യോര്‍ദ്ദാന്‍വരെയുമുള്ള അമോര്യരുടെ ദേശമൊക്കെയും അവര്‍ പിടിച്ചടക്കി.</verse>
				<verse number="23">യിസ്രായേലിന്‍റെ ദൈവമായ യഹോവ തന്‍റെ ജനമായ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ നീ അവരുടെ അവകാശം അടക്കുവാന്‍ പോകുന്നുവോ?</verse>
				<verse number="24">നിന്‍റെ ദേവനായ കെമോശ് നിനക്ക് അവകാശമായിത്തരുന്ന ദേശത്തെ നീ അടക്കി അനുഭവിക്കയില്ലയോ? അങ്ങനെ തന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയുന്നവരുടെ അവകാശം ഞങ്ങളും അടക്കി അനുഭവിക്കും.</verse>
				<verse number="25">സിപ്പോരിന്‍റെ മകനായ ബാലാക് എന്ന മോവാബ്‍രാവിനെക്കാളും നീ യോഗ്യനോ? അവന്‍ യിസ്രായേലിനോട് എപ്പോഴെങ്കിലും വാഗ്വാദം ചെയ്തിട്ടുണ്ടോ? എപ്പോഴെങ്കിലും അവരോടു യുദ്ധം ചെയ്തിട്ടുണ്ടോ?</verse>
				<verse number="26">യിസ്രായേൽ ഹെശ്ബോനിലും അതിന്‍റെ പട്ടണങ്ങളിലും അരോവേരിലും അതിന്‍റെ പട്ടണങ്ങളിലും അര്‍ന്നോന്‍തീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു സംവത്സരത്തോളം പാര്‍ത്തിരിക്കെ ആ കാലത്തിനിടയിൽ നിങ്ങള്‍ അവയെ ഒഴിപ്പിക്കാതിരുന്നത് എന്ത്?</verse>
				<verse number="27">ആകയാൽ ഞാന്‍ നിന്നോട് അന്യായം ചെയ്തിട്ടില്ല; എന്നോടു യുദ്ധം ചെയ്യുന്നതിനാൽ നീ എന്നോടാകുന്നു അന്യായം ചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് യിസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായം വിധിക്കട്ടെ.</verse>
				<verse number="28">എന്നാൽ യിഫ്താഹ് പറഞ്ഞയച്ച വാക്ക് അമ്മോന്യരുടെ രാജാവ് കൂട്ടാക്കിയില്ല.</verse>
				<verse number="29">അപ്പോള്‍ യഹോവയുടെ ആത്മാവ് യിഫ്താഹിന്മേൽ വന്നു; അവന്‍ ഗിലെയാദിലും മനശ്ശെയിലും കൂടി കടന്നു ഗിലെയാദിലെ മിസ്പായിൽ എത്തി ഗിലെയാദിലെ മിസ്പായിൽനിന്ന് അമ്മോന്യരുടെ നേരേ ചെന്നു.</verse>
				<verse number="30">യിഫ്താഹ് യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്നു പറഞ്ഞത്: നീ അമ്മോന്യരെ എന്‍റെ കൈയിൽ ഏല്പിക്കുമെങ്കിൽ</verse>
				<verse number="31">ഞാന്‍ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ എന്‍റെ വീട്ടുവാതിൽക്കൽനിന്ന് എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതാകും; അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും.</verse>
				<verse number="32">ഇങ്ങനെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്‍വാന്‍ അവരുടെ നേരേ ചെന്നു; യഹോവ അവരെ അവന്‍റെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="33">അവന്‍ അവര്‍ക്ക് അരോവേര്‍മുതൽ മിന്നീത്ത്‍വരെയും ആബേൽ-കെരാമീംവരെയും ഒരു മഹാസംഹാരം വരുത്തി, ഇരുപതു പട്ടണം ജയിച്ചടക്കി.</verse>
				<verse number="34">എന്നാൽ യിഫ്താഹ് മിസ്പായിൽ തന്‍റെ വീട്ടിലേക്കു ചെല്ലുമ്പോള്‍ ഇതാ, അവന്‍റെ മകള്‍ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവള്‍ അവന് ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന് മകനുമില്ല മകളുമില്ല.</verse>
				<verse number="35">അവളെ കണ്ടയുടനെ അവന്‍ തന്‍റെ വസ്ത്രം കീറി: അയ്യോ, എന്‍റെ മകളേ, നീ എന്‍റെ തല കുനിയിച്ചു, നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ; യഹോവയോടു ഞാന്‍ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ എന്നു പറഞ്ഞു.</verse>
				<verse number="36">അവള്‍ അവനോട്: അപ്പാ, നീ യഹോവയോടു പറഞ്ഞുപോയിട്ടുണ്ടെങ്കിൽ യഹോവ നിനക്കുവേണ്ടി നിന്‍റെ ശത്രുക്കളായ അമ്മോന്യരോടു പ്രതികാരം നടത്തിയിരിക്കയാൽ നിന്‍റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക എന്നു പറഞ്ഞു.</verse>
				<verse number="37">എന്നാൽ ഒരു കാര്യം എനിക്കുവേണ്ടിയിരുന്നു; ഞാന്‍ പര്‍വതങ്ങളിൽ ചെന്ന് എന്‍റെ സഖിമാരുമായി എന്‍റെ കന്യാത്വത്തെക്കുറിച്ചു വിലാപം കഴിക്കേണ്ടതിന് എനിക്കു രണ്ടു മാസത്തെ അവധി തരേണം എന്ന് അവള്‍ തന്‍റെ അപ്പനോടു പറഞ്ഞു.</verse>
				<verse number="38">അതിന് അവന്‍: പോക എന്നു പറഞ്ഞ് അവളെ രണ്ടു മാസത്തേക്ക് അയച്ചു; അവള്‍ തന്‍റെ സഖിമാരുമായി ചെന്നു തന്‍റെ കന്യാത്വത്തെക്കുറിച്ചു പര്‍വതങ്ങളിൽ വിലാപം കഴിച്ചു.</verse>
				<verse number="39">രണ്ടു മാസം കഴിഞ്ഞിട്ട് അവള്‍ തന്‍റെ അപ്പന്‍റെ അടുക്കലേക്കു മടങ്ങിവന്നു; അവന്‍ നേര്‍ന്നിരുന്ന നേര്‍ച്ചപോലെ അവളോടു ചെയ്തു; അവള്‍ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.</verse>
				<verse number="40">പിന്നെ ആണ്ടുതോറും യിസ്രായേലിലെ കന്യകമാര്‍ നാലു ദിവസം ഗിലെയാദ്യനായ യിഫ്താഹിന്‍റെ മകളെ കീര്‍ത്തിപ്പാന്‍ പോകുന്നത് യിസ്രായേലിൽ ഒരു ആചാരമായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">അനന്തരം എഫ്രയീമ്യര്‍ ഒന്നിച്ചുകൂടി വടക്കോട്ടു ചെന്ന് യിഫ്താഹിനോട്: നീ അമ്മോന്യരോടു യുദ്ധം ചെയ്‍വാന്‍ പോയപ്പോള്‍ കൂടെപ്പോരേണ്ടതിന് ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? ഞങ്ങള്‍ നിന്നെ അകത്തിട്ട് വീട്ടിനു തീ വച്ച് ചുട്ടുകളയും എന്നു പറഞ്ഞു.</verse>
				<verse number="2">യിഫ്താഹ് അവരോട്: എനിക്കും എന്‍റെ ജനത്തിനും അമ്മോന്യരോടു വലിയ കലഹം ഉണ്ടായി; ഞാന്‍ നിങ്ങളെ വിളിച്ചപ്പോള്‍ നിങ്ങള്‍ അവരുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചില്ല.</verse>
				<verse number="3">നിങ്ങള്‍ എന്നെ രക്ഷിക്കയില്ലന്നു കണ്ടപ്പോള്‍ ഞാന്‍ എന്‍റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ട് അമ്മോന്യരുടെ നേരേ ചെന്നു; യഹോവ അവരെ എന്‍റെ കൈയിൽ ഏല്പിച്ചു. ഇങ്ങനെയിരിക്കെ നിങ്ങള്‍ എന്നോടു യുദ്ധം ചെയ്‍വാന്‍ ഇന്ന് എന്‍റെ നേരേ വരുന്നതെന്ത് എന്നു പറഞ്ഞു.</verse>
				<verse number="4">അനന്തരം യിഫ്താഹ് ഗിലെയാദ്യരെയൊക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോട് യുദ്ധം ചെയ്ത് അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങള്‍ എഫ്രയീമിന്‍റെയും മനശ്ശെയുടെയും മധ്യേ എഫ്രയീമ്യ പലായിതന്മാര്‍ ആകുന്നു എന്ന് എഫ്രയീമ്യര്‍ പറകകൊണ്ടു ഗിലെയാദ്യര്‍ അവരെ സംഹരിച്ചുകളഞ്ഞു.</verse>
				<verse number="5">ഗിലെയാദ്യര്‍ എഫ്രയീംഭാഗത്തുള്ള യോര്‍ദ്ദാന്‍റെ കടവുകള്‍ പിടിച്ചു; എഫ്രയീമ്യ പലായിതന്മാരിൽ ഒരുത്തന്‍: ഞാന്‍ അക്കരയ്ക്കു കടക്കട്ടെ എന്നു പറയുമ്പോള്‍ ഗിലെയാദ്യര്‍ അവനോട്: നീ എഫ്രയീമ്യനോ എന്നു ചോദിക്കും; അല്ല, എന്ന് അവന്‍ പറഞ്ഞാൽ</verse>
				<verse number="6">അവര്‍ അവനോടു ശിബ്ബോലെത്ത് എന്നു പറക എന്നു പറയും; അത് അവന് ശരിയായി ഉച്ചരിപ്പാന്‍ കഴിയായ്കകൊണ്ട് അവന്‍ സിബ്ബോലെത്ത് എന്നു പറയും. അപ്പോള്‍ അവര്‍ അവനെ പിടിച്ച് യോര്‍ദ്ദാന്‍റെ കടവുകളിൽവച്ചു കൊല്ലും; അങ്ങനെ ആ കാലത്ത് എഫ്രയീമ്യരിൽ നാല്പത്തീരായിരം പേര്‍ വീണു.</verse>
				<verse number="7">യിഫ്താഹ് യിസ്രായേലിന് ആറു സംവത്സരം ന്യായാധിപനായിരുന്നു; പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു, ഗിലെയാദ്യപട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു.</verse>
				<verse number="8">അവന്‍റെശേഷം ബേത്‍ലഹേമ്യനായ ഇബ്സാന്‍ യിസ്രായേലിനു ന്യായാധിപനായിരുന്നു.</verse>
				<verse number="9">അവന് മുപ്പതു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ മുപ്പതു പുത്രിമാരെ കെട്ടിച്ചയയ്ക്കയും തന്‍റെ പുത്രന്മാര്‍ക്ക് മുപ്പതു കന്യകമാരെ കൊണ്ടുവരികയും ചെയ്തു. അവന്‍ യിസ്രായേലിന് ഏഴു സംവത്സരം ന്യായാധിപനായിരുന്നു.</verse>
				<verse number="10">പിന്നെ ഇബ്സാന്‍ മരിച്ചു ബേത്‍ലഹേമിൽ അവനെ അടക്കംചെയ്തു.</verse>
				<verse number="11">അവന്‍റെശേഷം സെബൂലൂന്യനായ ഏലോന്‍ യിസ്രായേലിനു ന്യായാധിപനായി പത്തു സംവത്സരം യിസ്രായേലിൽ ന്യായപാലനം ചെയ്തു.</verse>
				<verse number="12">പിന്നെ സെബൂലൂന്യനായ ഏലോന്‍ മരിച്ചു; അവനെ സെബൂലൂന്‍നാട്ടിൽ അയ്യാലോനിൽ അടക്കം ചെയ്തു.</verse>
				<verse number="13">അവന്‍റെശേഷം ഹില്ലേലിന്‍റെ മകനായ അബ്‍ദോന്‍ എന്ന ഒരു പിരാഥോന്യന്‍ യിസ്രായേലിന് ന്യായാധിപനായിരുന്നു.</verse>
				<verse number="14">എഴുപതു കഴുതപ്പുറത്ത് കയറി ഓടിക്കുന്ന നാല്പതു പുത്രന്മാരും മുപ്പതു പൗത്രന്മാരും അവനുണ്ടായിരുന്നു; അവന്‍ യിസ്രായേലിന് എട്ടു സംവത്സരം ന്യായാധിപനായിരുന്നു;</verse>
				<verse number="15">പിന്നെ ഹില്ലേലിന്‍റെ മകനായ അബ്‍ദോന്‍ എന്ന പിരാഥോന്യന്‍ മരിച്ചു; അവനെ എഫ്രയീംദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കം ചെയ്തു.</verse>
			</chapter>
			<chapter number="13">
				<verse number="1">യിസ്രായേൽമക്കള്‍ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ നാല്പതു സംവത്സരത്തോളം ഫെലിസ്ത്യരുടെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="2">എന്നാൽ ദാന്‍ഗോത്രത്തിൽ ഉള്ളവനായി സോരാഥ്യനായ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന് മാനോഹ എന്നു പേര്‍; അവന്‍റെ ഭാര്യ മച്ചിയായിരിക്കകൊണ്ട് പ്രസവിച്ചിരുന്നില്ല.</verse>
				<verse number="3">ആ സ്ത്രീക്കു യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായി അവളോടു പറഞ്ഞത്: നീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിക്കും.</verse>
				<verse number="4">ആകയാൽ നീ സൂക്ഷിച്ചുകൊള്‍ക; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയുമരുത്.</verse>
				<verse number="5">നീ ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിക്കും; അവന്‍റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലന്‍ ഗര്‍ഭംമുതൽ ദൈവത്തിനു നാസീരായിരിക്കും; അവന്‍ യിസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിപ്പാന്‍ തുടങ്ങും.</verse>
				<verse number="6">സ്ത്രീ ചെന്ന് ഭര്‍ത്താവിനോടു പറഞ്ഞത്: ഒരു ദൈവപുരുഷന്‍ എന്‍റെ അടുക്കൽ വന്നു; അവന്‍റെ ആകൃതി ഒരു ദൈവദൂതന്‍റെ ആകൃതിപോലെ അതിഭയങ്കരം ആയിരുന്നു; അവന്‍ എവിടെനിന്നെന്ന് ഞാന്‍ അവനോടു ചോദിച്ചില്ല; തന്‍റെ പേര്‍ അവന്‍ എന്നോടു പറഞ്ഞതും ഇല്ല.</verse>
				<verse number="7">അവന്‍ എന്നോട് നീ ഗര്‍ഭംധരിച്ച് ഒരു മകനെ പ്രസവിക്കും; ആകയാൽ നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ബാലന്‍ ഗര്‍ഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീരായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="8">മാനോഹ യഹോവയോടു പ്രാര്‍ഥിച്ചു: കര്‍ത്താവേ, നീ അയച്ച ദൈവപുരുഷന്‍ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്‍റെ കാര്യത്തിൽ ഞങ്ങള്‍ക്ക് ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="9">ദൈവം മാനോഹയുടെ പ്രാര്‍ഥന കേട്ടു; ദൈവദൂതന്‍ വീണ്ടും അവളുടെ അടുക്കൽ വന്നു; അവള്‍ വയലിൽ ഇരിക്കയായിരുന്നു; അവളുടെ ഭര്‍ത്താവ് മാനോഹ കൂടെ ഉണ്ടായിരുന്നില്ല.</verse>
				<verse number="10">ഉടനെ സ്ത്രീ ഓടിച്ചെന്നു ഭര്‍ത്താവിനെ അറിയിച്ചു; അന്ന് എന്‍റെ അടുക്കൽ വന്ന ആള്‍ ഇതാ, എനിക്കു പ്രത്യക്ഷനായി വന്നിരിക്കുന്നു എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="11">മാനോഹ ഉടനെ എഴുന്നേറ്റു ഭാര്യയോടുകൂടെ ചെന്ന് ആ പുരുഷന്‍റെ അടുക്കൽ എത്തി; ഈ സ്ത്രീയോടു സംസാരിച്ച ആള്‍ നീയോ എന്ന് അവനോടു ചോദിച്ചു; ഞാന്‍ തന്നെ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="12">മാനോഹ അവനോട്: നിന്‍റെ വചനം നിവൃത്തിയാകുമ്പോള്‍ ബാലന്‍റെ കാര്യത്തിൽ ഞങ്ങള്‍ എങ്ങനെ ആചരിക്കേണം? അവനെ സംബന്ധിച്ച് എന്തു ചെയ്യേണം എന്നു ചോദിച്ചു.</verse>
				<verse number="13">യഹോവയുടെ ദൂതന്‍ മാനോഹയോട്: ഞാന്‍ സ്ത്രീയോടു പറഞ്ഞതൊക്കെയും അവള്‍ സൂക്ഷിച്ചുകൊള്ളട്ടെ.</verse>
				<verse number="14">മുന്തിരിവള്ളിയിൽ ഉണ്ടാകുന്ന യാതൊന്നും അവള്‍ തിന്നരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും തിന്നുകയും അരുത്; ഞാന്‍ അവളോടു കല്പിച്ചതൊക്കെയും അവള്‍ ആചരിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="15">മാനോഹ യഹോവയുടെ ദൂതനോട്: ഞങ്ങള്‍ ഒരു കോലാട്ടിന്‍കുട്ടിയെ നിനക്കായി പാകം ചെയ്യുംവരെ നീ താമസിക്കേണമെന്നു പറഞ്ഞു.</verse>
				<verse number="16">യഹോവയുടെ ദൂതന്‍ മാനോഹയോട്: നീ എന്നെ താമസിപ്പിച്ചാലും ഞാന്‍ നിന്‍റെ ആഹാരം കഴിക്കയില്ല; ഒരു ഹോമയാഗം കഴിക്കുമെങ്കിൽ അതു യഹോവയ്ക്കു കഴിച്ചുകൊള്‍ക എന്നു പറഞ്ഞു. അവന്‍ യഹോവയുടെ ദൂതന്‍ എന്ന് മാനോഹ അറിഞ്ഞിരുന്നില്ല.</verse>
				<verse number="17">മാനോഹ യഹോവയുടെ ദൂതനോട്: നിന്‍റെ വചനം നിവൃത്തിയാകുമ്പോള്‍ ഞങ്ങള്‍ നിന്നെ ബഹുമാനിക്കേണ്ടതിന് നിന്‍റെ പേരെന്ത് എന്നു ചോദിച്ചു.</verse>
				<verse number="18">യഹോവയുടെ ദൂതന്‍ അവനോട്: എന്‍റെ പേര്‍ ചോദിക്കുന്നത് എന്ത്? അത് അതിശയമുള്ളത് എന്നു പറഞ്ഞു.</verse>
				<verse number="19">അങ്ങനെ മാനോഹ ഒരു കോലാട്ടിന്‍കുട്ടിയെയും ഭോജനയാഗത്തെയും കൊണ്ടുവന്ന് ഒരു പാറമേൽ യഹോവയ്ക്ക് യാഗം കഴിച്ചു; മാനോഹയും ഭാര്യയും നോക്കിക്കൊണ്ടിരിക്കെ അവന്‍ ഒരു അതിശയം പ്രവര്‍ത്തിച്ചു.</verse>
				<verse number="20">അഗ്നിജ്വാല യാഗപീഠത്തിന്മേൽനിന്ന് ആകാശത്തിലേക്കു പൊങ്ങിയപ്പോള്‍ യഹോവയുടെ ദൂതന്‍ യാഗപീഠത്തിന്‍റെ ജ്വാലയോടുകൂടെ കയറിപ്പോയി; മാനോഹയും ഭാര്യയും കണ്ടു സാഷ്ടാംഗം വീണു.</verse>
				<verse number="21">യഹോവയുടെ ദൂതന്‍ മാനോഹയ്ക്കും ഭാര്യക്കും പിന്നെ പ്രത്യക്ഷനായില്ല; അങ്ങനെ അത് യഹോവയുടെ ദൂതന്‍ എന്നു മാനോഹ അറിഞ്ഞു.</verse>
				<verse number="22">ദൈവത്തെ കണ്ടതുകൊണ്ടു നാം മരിച്ചുപോകും എന്ന് മാനോഹ ഭാര്യയോടു പറഞ്ഞു.</verse>
				<verse number="23">ഭാര്യ അവനോട്: നമ്മെ കൊല്ലുവാന്‍ യഹോവയ്ക്ക് ഇഷ്ടമായിരുന്നു എങ്കിൽ അവന്‍ നമ്മുടെ കൈയിൽനിന്ന് ഹോമയാഗവും ഭോജനയാഗവും കൈക്കൊള്‍കയോ ഇവയൊക്കെയും നമുക്കു കാണിച്ചുതരികയോ ഈ സമയത്ത് ഇതുപോലെയുള്ള കാര്യം നമ്മെ അറിയിക്കയോ ചെയ്കയില്ലായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="24">അനന്തരം സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവനു ശിംശോന്‍ എന്നു പേരിട്ടു. ബാലന്‍ വളര്‍ന്നു; യഹോവ അവനെ അനുഗ്രഹിച്ചു.</verse>
				<verse number="25">സോരെയ്ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽവച്ച് യഹോവയുടെ ആത്മാവ് അവനെ ഉദ്യമിപ്പിച്ചുതുടങ്ങി.</verse>
			</chapter>
			<chapter number="14">
				<verse number="1">അനന്തരം ശിംശോന്‍ തിമ്നായിലേക്കു ചെന്ന് തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടു.</verse>
				<verse number="2">അവന്‍ വന്ന് തന്‍റെ അപ്പനെയും അമ്മയെയും അറിയിച്ചു: ഞാന്‍ തിമ്നായിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്ക് ഭാര്യയായിട്ടെടുക്കേണം എന്നു പറഞ്ഞു.</verse>
				<verse number="3">അവന്‍റെ അപ്പനും അമ്മയും അവനോട്: അഗ്രചര്‍മികളായ ഫെലിസ്ത്യരിൽനിന്ന് നീ ഒരു ഭാര്യയെ എടുപ്പാന്‍ പോകേണ്ടതിന്നിന്‍റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ സകല ജനത്തിലും യാതൊരുത്തിയും ഇല്ലയോ എന്നു ചോദിച്ചതിന് ശിംശോന്‍ തന്‍റെ അപ്പനോട്: അവളെ എനിക്ക് എടുക്കേണം; അവളെ എനിക്ക് ബോധിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">ഇതു യഹോവയാൽ ഉണ്ടായത് എന്ന് അവന്‍റെ അപ്പനും അമ്മയും അറിഞ്ഞില്ല; അവന്‍ ഫെലിസ്ത്യരുടെ നേരേ അവസരം അന്വേഷിക്കയായിരുന്നു. ആ കാലത്ത് ഫെലിസ്ത്യരായിരുന്നു യിസ്രായേലിനെ വാണിരുന്നത്.</verse>
				<verse number="5">അങ്ങനെ ശിംശോനും അവന്‍റെ അപ്പനും അമ്മയും തിമ്നായിലേക്കു പോയി തിമ്നായ്ക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോള്‍ ഒരു ബാലസിംഹം അവന്‍റെ നേരേ അലറിവന്നു.</verse>
				<verse number="6">അപ്പോള്‍ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്നു; കൈയിൽ ഒന്നും ഇല്ലാതിരിക്കെ അവന്‍ അതിനെ ഒരു ആട്ടിന്‍കുട്ടിയെപ്പോലെ കീറിക്കളഞ്ഞു; താന്‍ ചെയ്തത് അപ്പനോടും അമ്മയോടും പറഞ്ഞില്ല.</verse>
				<verse number="7">പിന്നെ അവന്‍ ചെന്ന് ആ സ്ത്രീയോടു സംസാരിച്ചു; അവളെ ശിംശോന് ബോധിച്ചു.</verse>
				<verse number="8">കുറെക്കാലം കഴിഞ്ഞശേഷം അവന്‍ അവളെ വിവാഹം കഴിപ്പാന്‍ തിരികെ പോകയിൽ സിംഹത്തിന്‍റെ ഉടൽ നോക്കേണ്ടതിന് മാറിച്ചെന്നു; സിംഹത്തിന്‍റെ ഉടലിനകത്ത് ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.</verse>
				<verse number="9">അത് അവന്‍ കൈയിൽ എടുത്ത് തിന്നുംകൊണ്ടു നടന്നു, അപ്പന്‍റെയും അമ്മയുടെയും അടുക്കൽ ചെന്ന് അവര്‍ക്കും കൊടുത്തു അവരും തിന്നു; എന്നാൽ തേന്‍ ഒരു സിംഹത്തിന്‍റെ ഉടലിൽനിന്ന് എടുത്തു എന്ന് അവന്‍ അവരോടു പറഞ്ഞില്ല.</verse>
				<verse number="10">അങ്ങനെ അവന്‍റെ അപ്പന്‍ ആ സ്ത്രീയുടെ വീട്ടിൽ ചെന്നു; ശിംശോന്‍ അവിടെ ഒരു വിരുന്നുകഴിച്ചു; യൗവനക്കാര്‍ അങ്ങനെ ചെയ്ക പതിവായിരുന്നു.</verse>
				<verse number="11">അവര്‍ അവനെ കണ്ടപ്പോള്‍ അവനോടുകൂടെ ഇരിപ്പാന്‍ മുപ്പതു തോഴന്മാരെ കൊണ്ടുവന്നു.</verse>
				<verse number="12">ശിംശോന്‍ അവരോട്: ഞാന്‍ നിങ്ങളോട് ഒരു കടം പറയാം; വിരുന്നിന്‍റെ ഏഴു ദിവസത്തിനകം നിങ്ങള്‍ അതു വീട്ടിയാൽ ഞാന്‍ നിങ്ങള്‍ക്കു മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരാം.</verse>
				<verse number="13">വീട്ടുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലങ്കിലോ നിങ്ങള്‍ എനിക്ക് മുപ്പത് ഉള്ളങ്കിയും മുപ്പതു വിശേഷവസ്ത്രവും തരേണം എന്നു പറഞ്ഞു. അവര്‍ അവനോട്: നിന്‍റെ കടം പറക; ഞങ്ങള്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="14">അവന്‍ അവരോട്: ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു എന്നു പറഞ്ഞു. എന്നാൽ കടം വീട്ടുവാന്‍ മൂന്നു ദിവസത്തോളം അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="15">ഏഴാം ദിവസത്തിലോ അവര്‍ ശിംശോന്‍റെ ഭാര്യയോട്: ഞങ്ങള്‍ക്കു പറഞ്ഞുതരുവാന്‍ തക്കവണ്ണം നിന്‍റെ ഭര്‍ത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങള്‍ നിന്നെയും നിന്‍റെ പിതൃഭവനത്തെയും തീവച്ചു ചുട്ടുകളയും; ഞങ്ങളുടെ വസ്തു കരസ്ഥമാക്കേണ്ടതിനോ നിങ്ങള്‍ ഞങ്ങളെ വിളിച്ചത് എന്നു പറഞ്ഞു.</verse>
				<verse number="16">ശിംശോന്‍റെ ഭാര്യ അവന്‍റെ മുമ്പിൽ കരഞ്ഞു; നീ എന്നെ സ്നേഹിക്കുന്നില്ല, എന്നെ ദ്വേഷിക്കുന്നു; എന്‍റെ അസ്മാദികളോട് ഒരു കടം പറഞ്ഞിട്ട് എനിക്ക് അതു പറഞ്ഞുതന്നില്ലല്ലോ എന്നു പറഞ്ഞു. അവന്‍ അവളോട്: എന്‍റെ അപ്പനും അമ്മയ്ക്കും ഞാന്‍ അതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ നിനക്കു പറഞ്ഞുതരുമോ എന്നു പറഞ്ഞു.</verse>
				<verse number="17">വിരുന്നിന്‍റെ ഏഴു ദിവസവും അവള്‍ അവന്‍റെ മുമ്പിൽ കരഞ്ഞുകൊണ്ടിരുന്നു; ഏഴാം ദിവസം അവള്‍ അവനെ അസഹ്യപ്പെടുത്തുകകൊണ്ട് അവന്‍ പറഞ്ഞുകൊടുത്തു; അവള്‍ തന്‍റെ അസ്മാദികള്‍ക്കും കടം പറഞ്ഞുകൊടുത്തു.</verse>
				<verse number="18">ഏഴാം ദിവസം സൂര്യന്‍ അസ്തമിക്കും മുമ്പേ പട്ടണക്കാര്‍ അവനോടു: തേനിനെക്കാള്‍ മധുരമുള്ളത് എന്ത്? സിംഹത്തെക്കാള്‍ ബലമുള്ളത് എന്ത്? എന്നു പറഞ്ഞു. അതിന് അവന്‍ അവരോട്: നിങ്ങള്‍ എന്‍റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലങ്കിൽ എന്‍റെ കടം വീട്ടുകയില്ലായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="19">പിന്നെ, യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്നു; അവന്‍ അസ്കലോനിലേക്കു ചെന്ന് മുപ്പതു പേരെ കൊന്ന് അവരുടെ ഉടുപ്പ് ഊരി കടം വീട്ടിയവര്‍ക്ക് വസ്ത്രം കൊടുത്തു. അവന്‍റെ കോപം ജ്വലിച്ചു; അവന്‍ തന്‍റെ അപ്പന്‍റെ വീട്ടിൽ പോയി.</verse>
				<verse number="20">ശിംശോന്‍റെ ഭാര്യ അവന്‍റെ കൂട്ടുകാരനായിരുന്ന തോഴനു ഭാര്യയായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="15">
				<verse number="1">കുറെക്കാലം കഴിഞ്ഞിട്ട് കോതമ്പു കൊയ്ത്തുകാലത്ത് ശിംശോന്‍ ഒരു കോലാട്ടിന്‍കുട്ടിയെയുംകൊണ്ടു തന്‍റെ ഭാര്യയെ കാണ്‍മാന്‍ ചെന്നു: ശയനഗൃഹത്തിൽ എന്‍റെ ഭാര്യയുടെ അടുക്കൽ ഞാന്‍ കടന്നുചെല്ലട്ടെ എന്നു പറഞ്ഞു. അവളുടെ അപ്പനോ അവനെ അകത്തു കടപ്പാന്‍ സമ്മതിക്കാതെ:</verse>
				<verse number="2">നിനക്ക് അവളിൽ കേവലം അനിഷ്ടമായി എന്നു ഞാന്‍ വിചാരിച്ചതുകൊണ്ട് അവളെ നിന്‍റെ തോഴനു കൊടുത്തുപോയി; അവളുടെ അനുജത്തി അവളെക്കാള്‍ സുന്ദരിയല്ലോ? അവള്‍ മറ്റവള്‍ക്കു പകരം നിനക്ക് ഇരിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="3">അതിനു ശിംശോന്‍: ഇപ്പോള്‍ ഫെലിസ്ത്യര്‍ക്ക് ഒരു ദോഷം ചെയ്താൽ ഞാന്‍ കുറ്റക്കാരനല്ല എന്നു പറഞ്ഞു.</verse>
				<verse number="4">ശിംശോന്‍ പോയി മുന്നൂറു കുറുക്കന്മാരെ പിടിച്ച് വാലോടുവാൽ ചേര്‍ത്ത് പന്തം എടുത്ത് ഈരണ്ടു വാലിനിടയിൽ ഓരോ പന്തം വച്ചുകെട്ടി.</verse>
				<verse number="5">പന്തത്തിനു തീ കൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്ക് വിട്ടു, കറ്റയും വിളവും ഒലിവുതോട്ടങ്ങളും എല്ലാം ചുട്ടുകളഞ്ഞു.</verse>
				<verse number="6">ഇതു ചെയ്തത് ആര്‍ എന്നു ഫെലിസ്ത്യര്‍ അന്വേഷിച്ചാറെ തിമ്നാക്കാരന്‍റെ മരുമകന്‍ ശിംശോന്‍; അവന്‍റെ ഭാര്യയെ അവന്‍ എടുത്ത് തോഴനു കൊടുത്തുകളഞ്ഞു എന്ന് അവര്‍ക്ക് അറിവുകിട്ടി; ഫെലിസ്ത്യര്‍ ചെന്ന് അവളെയും അവളുടെ അപ്പനെയും തീയിലിട്ടു ചുട്ടുകളഞ്ഞു.</verse>
				<verse number="7">അപ്പോള്‍ ശിംശോന്‍ അവരോട്: നിങ്ങള്‍ ഈ വിധം ചെയ്യുന്നു എങ്കിൽ ഞാന്‍ നിങ്ങളെ പ്രതികാരം ചെയ്യാതെ വിടുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="8">അവരെ കഠിനമായി അടിച്ചു തുടയും നടുവും തകര്‍ത്തുകളഞ്ഞു. പിന്നെ അവന്‍ ചെന്ന് ഏതാംപാറയുടെ ഗഹ്വരത്തിൽ പാര്‍ത്തു.</verse>
				<verse number="9">എന്നാൽ ഫെലിസ്ത്യര്‍ ചെന്ന് യെഹൂദായിൽ പാളയമിറങ്ങി ലേഹിയിൽ എല്ലാം പരന്നു.</verse>
				<verse number="10">നിങ്ങള്‍ ഞങ്ങളുടെ നേരേ വന്നിരിക്കുന്നത് എന്ത് എന്ന് യെഹൂദ്യര്‍ ചോദിച്ചു. ശിംശോന്‍ ഞങ്ങളോടു ചെയ്തതുപോലെ ഞങ്ങള്‍ അവനോടും ചെയ്യേണ്ടതിന് അവനെ പിടിച്ചുകെട്ടുവാന്‍ വന്നിരിക്കുന്നു എന്ന് അവര്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="11">അപ്പോള്‍ യെഹൂദായിൽനിന്ന് മൂവായിരം പേര്‍ ഏതാംപാറയുടെ ഗഹ്വരത്തിങ്കൽ ചെന്ന് ശിംശോനോട്: ഫെലിസ്ത്യര്‍ നമ്മെ വാഴുന്നു എന്നു നീ അറിയുന്നില്ലയോ? നീ ഞങ്ങളോട് ഈ ചെയ്തത് എന്ത് എന്നു ചോദിച്ചു. അവര്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവരോടും ചെയ്തു എന്ന് അവന്‍ അവരോടു പറഞ്ഞു.</verse>
				<verse number="12">അവര്‍ അവനോട്: ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് നിന്നെ പിടിച്ചുകെട്ടുവാന്‍ ഞങ്ങള്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു. ശിംശോന്‍ അവരോട്: നിങ്ങള്‍ തന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോടു സത്യം ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="13">അവര്‍ അവനോട്: ഇല്ല; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏല്പിക്കേയുള്ളൂ എന്നു പറഞ്ഞു. അങ്ങനെ അവര്‍ രണ്ടു പുതിയ കയറുകൊണ്ട് അവനെ കെട്ടി പാറയിൽനിന്നു കൊണ്ടുപോയി.</verse>
				<verse number="14">അവന്‍ ലേഹിയിൽ എത്തിയപ്പോള്‍ ഫെലിസ്ത്യര്‍ അവനെ കണ്ടിട്ട് ആര്‍ത്തു. അപ്പോള്‍ യഹോവയുടെ ആത്മാവ് അവന്‍റെമേൽ വന്ന് അവന്‍റെ കൈ കെട്ടിയിരുന്ന കയര്‍ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്‍റെ ബന്ധനങ്ങള്‍ കൈമേൽനിന്നു ദ്രവിച്ചുപോയി.</verse>
				<verse number="15">അവന്‍ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈ നീട്ടി എടുത്ത് അതുകൊണ്ട് ആയിരം പേരെ കൊന്നുകളഞ്ഞു:</verse>
				<verse number="16">കഴുതയുടെ താടിയെല്ലുകൊണ്ട് കുന്ന് ഒന്ന്, കുന്ന് രണ്ട്; കഴുതയുടെ താടിയെല്ലുകൊണ്ട് ആയിരം പേരെ ഞാന്‍ സംഹരിച്ചു എന്നു ശിംശോന്‍ പറഞ്ഞു.</verse>
				<verse number="17">ഇങ്ങനെ പറഞ്ഞുകഴിഞ്ഞിട്ട് അവന്‍ താടിയെല്ല് കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു; ആ സ്ഥലത്തിനു രാമത്ത്-ലേഹി എന്നു പേരായി.</verse>
				<verse number="18">പിന്നെ അവന്‍ വളരെ ദാഹിച്ചിട്ട് യഹോവയോടു നിലവിളിച്ചു: അടിയന്‍റെ കൈയാൽ ഈ മഹാജയം നീ നല്കിയല്ലോ; ഇപ്പോള്‍ ഞാന്‍ ദാഹംകൊണ്ടു മരിച്ച് അഗ്രചര്‍മികളുടെ കൈയിൽ വീഴേണമോ എന്നു പറഞ്ഞു.</verse>
				<verse number="19">അപ്പോള്‍ ദൈവം ലേഹിയിൽ ഒരു കുഴി പിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവന്‍ കുടിച്ചു ചൈതന്യം പ്രാപിച്ച് വീണ്ടും ജീവിച്ചു. അതുകൊണ്ട് അതിന് ഏന്‍-ഹക്കോരേ എന്നു പേരായി; അത് ഇന്നുവരെയും ലേഹിയിൽ ഉണ്ട്.</verse>
				<verse number="20">അവന്‍ ഫെലിസ്ത്യരുടെ കാലത്ത് യിസ്രായേലിന് ഇരുപതു സംവത്സരം ന്യായപാലനം ചെയ്തു.</verse>
			</chapter>
			<chapter number="16">
				<verse number="1">അനന്തരം ശിംശോന്‍ ഗസ്സയിൽ ചെന്ന് അവിടെ ഒരു വേശ്യയെ കണ്ട് അവളുടെ അടുക്കൽ ചെന്നു.</verse>
				<verse number="2">ശിംശോന്‍ ഇവിടെ വന്നിരിക്കുന്നു എന്നു ഗസ്യര്‍ക്ക് അറിവുകിട്ടി; അവര്‍ വന്നു വളഞ്ഞ് അവനെ പിടിപ്പാന്‍ രാത്രി മുഴുവനും പട്ടണവാതിൽക്കൽ പതിയിരുന്നു; നേരം വെളുക്കുമ്പോള്‍ അവനെ കൊന്നുകളയാം എന്നു പറഞ്ഞു രാത്രി മുഴുവനും അനങ്ങാതിരുന്നു.</verse>
				<verse number="3">ശിംശോന്‍ അര്‍ധരാത്രിവരെ കിടന്നുറങ്ങി അര്‍ധരാത്രിയിൽ എഴുന്നേറ്റു പട്ടണവാതിലിന്‍റെ കതകും കട്ടിളക്കാൽരണ്ടും ഓടാമ്പലോടുകൂടെ പറിച്ചെടുത്തു ചുമലിൽവച്ചു പുറപ്പെട്ട് ഹെബ്രോനെതിരേയുള്ള മലമുകളിൽ കൊണ്ടുപോയി.</verse>
				<verse number="4">അതിന്‍റെശേഷം അവന്‍ സോരേക് താഴ്വരയിൽ ദെലീലാ എന്നു പേരുള്ള ഒരു സ്ത്രീയെ സ്നേഹിച്ചു.</verse>
				<verse number="5">ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളുടെ അടുക്കൽ വന്ന് അവളോട്: നീ അവനെ വശീകരിച്ച് അവന്‍റെ മഹാശക്തി ഏതിൽ എന്നും ഞങ്ങള്‍ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന് എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊള്‍ക; ഞങ്ങള്‍ ഓരോരുത്തന്‍ ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം നിനക്കു തരാം എന്നു പറഞ്ഞു.</verse>
				<verse number="6">അങ്ങനെ ദെലീലാ ശിംശോനോട്: നിന്‍റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ച് ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.</verse>
				<verse number="7">ശിംശോന്‍ അവളോട്: ഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്‍റെ ബലം ക്ഷയിച്ച് ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.</verse>
				<verse number="8">ഫെലിസ്ത്യപ്രഭുക്കന്മാര്‍ ഉണങ്ങാത്ത ഏഴു പച്ച ഞാണ്‍ അവളുടെ അടുക്കൽ കൊണ്ടുവന്നു; അവകൊണ്ട് അവള്‍ അവനെ ബന്ധിച്ചു.</verse>
				<verse number="9">അവളുടെ ഉള്‍മുറിയിൽ പതിയിരിപ്പുകാര്‍ പാര്‍ത്തിരുന്നു. അവള്‍ അവനോട്: ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ തീ തൊട്ട ചണനൂൽപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു; അവന്‍റെ ശക്തിയുടെ രഹസ്യം വെളിപ്പെട്ടതുമില്ല.</verse>
				<verse number="10">പിന്നെ ദെലീലാ ശിംശോനോട്: നീ എന്നെ ചതിച്ച് എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാം എന്ന് ഇപ്പോള്‍ എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.</verse>
				<verse number="11">അവന്‍ അവളോട്: ഒരിക്കലും പെരുമാറിയിട്ടില്ലാത്ത പുതിയ കയര്‍കൊണ്ട് എന്നെ ബന്ധിച്ചാൽ എന്‍റെ ബലം ക്ഷയിച്ച് ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു.</verse>
				<verse number="12">ദെലീലാ പുതിയ കയര്‍ വാങ്ങി അവനെ ബന്ധിച്ചിട്ട്: ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്ന് അവനോടു പറഞ്ഞു. പതിയിരിപ്പുകാര്‍ ഉള്‍മുറിയിൽ ഉണ്ടായിരുന്നു. അവനോ ഒരു നൂൽപോലെ തന്‍റെ കൈമേൽനിന്ന് അതു പൊട്ടിച്ചുകളഞ്ഞു.</verse>
				<verse number="13">ദെലീലാ ശിംശോനോട്: ഇതുവരെ നീ എന്നെ ചതിച്ച് എന്നോടു ഭോഷ്കു പറഞ്ഞു; നിന്നെ ഏതിനാൽ ബന്ധിക്കാമെന്ന് എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു. അവന്‍ അവളോട്: എന്‍റെ തലയിലെ ഏഴു ജട നൂൽപാവിൽ ചേര്‍ത്തു നെയ്താൽ സാധിക്കും എന്നു പറഞ്ഞു.</verse>
				<verse number="14">അവള്‍ അങ്ങനെ ചെയ്തു കുറ്റി അടിച്ചുറപ്പിച്ചും വച്ച് അവനോട്: ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. അവന്‍ ഉറക്കമുണര്‍ന്നു നെയ്ത്തുതടിയുടെ കുറ്റിയും പാവും പറിച്ചെടുത്തുകളഞ്ഞു.</verse>
				<verse number="15">അപ്പോള്‍ അവള്‍ അവനോട്: നിന്‍റെ ഹൃദയം എന്നോടുകൂടെ ഇല്ലാതിരിക്കെ നീ എന്നെ സ്നേഹിക്കുന്നു എന്നു പറയുന്നത് എങ്ങനെ? ഈ മൂന്നു പ്രാവശ്യം നീ എന്നെ ചതിച്ചു; നിന്‍റെ മഹാശക്തി ഏതിൽ ആകുന്നു എന്ന് എനിക്കു പറഞ്ഞുതന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="16">ഇങ്ങനെ അവള്‍ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ച് അസഹ്യപ്പെടുത്തി; അവന്‍ മരിപ്പാന്‍തക്കവണ്ണം വ്യസനപരവശനായിത്തീര്‍ന്നിട്ട് തന്‍റെ ഉള്ളം മുഴുവനും അവളെ അറിയിച്ചു:</verse>
				<verse number="17">ക്ഷൗരക്കത്തി എന്‍റെ തലയിൽ തൊട്ടിട്ടില്ല; ഞാന്‍ അമ്മയുടെ ഗര്‍ഭംമുതൽ ദൈവത്തിനു വ്രതസ്ഥന്‍ ആകുന്നു; ക്ഷൗരം ചെയ്താൽ എന്‍റെ ബലം എന്നെ വിട്ടുപോകും; ഞാന്‍ ബലഹീനനായി ശേഷം മനുഷ്യരെപ്പോലെ ആകും എന്ന് അവളോടു പറഞ്ഞു.</verse>
				<verse number="18">തന്‍റെ ഉള്ളം മുഴുവനും അവന്‍ അറിയിച്ചു എന്നു കണ്ടപ്പോള്‍ ദെലീലാ ഫെലിസ്ത്യപ്രഭുക്കന്മാരെ വിളിപ്പാന്‍ ആളയച്ചു: ഇന്നു വരുവിന്‍; അവന്‍ തന്‍റെ ഉള്ളം മുഴുവനും എന്നെ അറിയിച്ചിരിക്കുന്നു എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവളുടെ അടുക്കൽ വന്നു, പണവും കൈയിൽ കൊണ്ടുവന്നു.</verse>
				<verse number="19">അവള്‍ അവനെ മടിയിൽ ഉറക്കി, ഒരു ആളെ വിളിപ്പിച്ചു തലയിലെ ജട ഏഴും കളയിച്ചു; അവള്‍ അവനെ ഒതുക്കിത്തുടങ്ങി; അവന്‍റെ ശക്തി അവനെ വിട്ടുപോയി.</verse>
				<verse number="20">പിന്നെ അവള്‍: ശിംശോനേ, ഫെലിസ്ത്യര്‍ ഇതാ വരുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ ഉറക്കമുണര്‍ന്നു; യഹോവ തന്നെ വിട്ടു എന്നറിയാതെ: ഞാന്‍ മുമ്പിലത്തെപ്പോലെ കുടഞ്ഞൊഴിഞ്ഞുകളയും എന്നു വിചാരിച്ചു.</verse>
				<verse number="21">ഫെലിസ്ത്യരോ അവനെ പിടിച്ചു കണ്ണു കുത്തിപ്പൊട്ടിച്ച് ഗസ്സയിലേക്കു കൊണ്ടുപോയി ചെമ്പുചങ്ങലകൊണ്ടു ബന്ധിച്ചു; അവന്‍ കാരാഗൃഹത്തിൽ മാവു പൊടിച്ചുകൊണ്ടിരുന്നു.</verse>
				<verse number="22">അവന്‍റെ തലമുടി കളഞ്ഞശേഷം വീണ്ടും വളര്‍ന്നു തുടങ്ങി.</verse>
				<verse number="23">അനന്തരം ഫെലിസ്ത്യപ്രഭുക്കന്മാര്‍: നമ്മുടെ വൈരിയായ ശിംശോനെ നമ്മുടെ ദേവന്‍ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞ് തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലികഴിപ്പാനും ഉത്സവം ഘോഷിപ്പാനും ഒരുമിച്ചുകൂടി.</verse>
				<verse number="24">പുരുഷാരം അവനെ കണ്ടപ്പോള്‍: നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത നമ്മുടെ വൈരിയെ നമ്മുടെ ദേവന്‍ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞ് തങ്ങളുടെ ദേവനെ പുകഴ്ത്തി.</verse>
				<verse number="25">അവര്‍ ആനന്ദത്തിലായപ്പോള്‍: നമ്മുടെ മുമ്പിൽ കളിപ്പാന്‍ ശിംശോനെ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞ് ശിംശോനെ കാരാഗൃഹത്തിൽനിന്നു വരുത്തി; അവന്‍ അവരുടെ മുമ്പിൽ കളിച്ചു; തൂണുകളുടെ ഇടയിലായിരുന്നു അവനെ നിര്‍ത്തിയിരുന്നത്.</verse>
				<verse number="26">ശിംശോന്‍ തന്നെ കൈക്കു പിടിച്ച ബാല്യക്കാരനോട്: ക്ഷേത്രം നില്ക്കുന്ന തൂണു ചാരിയിരിക്കേണ്ടതിന് ഞാന്‍ അവയെ തപ്പിനോക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="27">എന്നാൽ ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകല ഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു; ശിംശോന്‍ കളിക്കുന്നതു കണ്ടുകൊണ്ടിരുന്ന പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരം പേര്‍ മാളികയിൽ ഉണ്ടായിരുന്നു.</verse>
				<verse number="28">അപ്പോള്‍ ശിംശോന്‍ യഹോവയോടു പ്രാര്‍ഥിച്ചു: കര്‍ത്താവായ യഹോവേ, എന്നെ ഓര്‍ക്കേണമേ; ദൈവമേ, ഞാന്‍ എന്‍റെ രണ്ടു കണ്ണിനുംവേണ്ടി ഫെലിസ്ത്യരോടു പ്രതികാരം ചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="29">ക്ഷേത്രം നില്ക്കുന്ന രണ്ടു നടുത്തൂണും ഒന്നു വലംകൈകൊണ്ടും മറ്റേത് ഇടംകൈകൊണ്ടും ശിംശോന്‍ പിടിച്ച് അവയോടു ചാരി:</verse>
				<verse number="30">ഞാന്‍ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ എന്നു ശിംശോന്‍ പറഞ്ഞു ശക്തിയോടെ കുനിഞ്ഞു; ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകല ജനത്തിന്‍റെയുംമേൽ വീണു. അങ്ങനെ അവന്‍ മരണസമയത്ത് കൊന്നവര്‍ ജീവകാലത്തു കൊന്നവരെക്കാള്‍ അധികമായിരുന്നു.</verse>
				<verse number="31">അവന്‍റെ സഹോദരന്മാരും പിതൃഭവനമൊക്കെയും ചെന്ന് അവനെ എടുത്ത് സോരെയ്ക്കും എസ്തായോലിനും മധ്യേ അവന്‍റെ അപ്പനായ മാനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കം ചെയ്തു. അവന്‍ യിസ്രായേലിന് ഇരുപതു സംവത്സരം ന്യായപാലനം ചെയ്തിരുന്നു.</verse>
			</chapter>
			<chapter number="17">
				<verse number="1">എഫ്രയീംമലനാട്ടിൽ മീഖാവ് എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു.</verse>
				<verse number="2">അവന്‍ തന്‍റെ അമ്മയോട്: നിനക്കു കളവുപോയതും നീ ഒരു ശപഥം ചെയ്തു ഞാന്‍ കേള്‍ക്കെ പറഞ്ഞതുമായ ആയിരത്തൊരുനൂറു വെള്ളിപ്പണം ഇതാ, എന്‍റെ പക്കൽ ഉണ്ട്; ഞാനാകുന്നു അത് എടുത്തത് എന്നു പറഞ്ഞു. എന്‍റെ മകനേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവന്‍ എന്ന് അവന്‍റെ അമ്മ പറഞ്ഞു.</verse>
				<verse number="3">അവന്‍ ആ ആയിരത്തൊരുനൂറു വെള്ളിപ്പണം അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്‍റെ അമ്മ: കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കുവാന്‍ ഞാന്‍ ഈ വെള്ളി എന്‍റെ മകനുവേണ്ടി യഹോവയ്ക്കു നേര്‍ന്നിരിക്കുന്നു; ആകയാൽ ഞാന്‍ അതു നിനക്കു മടക്കിത്തരുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">അവന്‍ വെള്ളി തന്‍റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോള്‍ അവന്‍റെ അമ്മ ഇരുനൂറു വെള്ളിപ്പണം എടുത്തു തട്ടാന്‍റെ കൈയിൽ കൊടുത്തു; അവന്‍ അതുകൊണ്ടു കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹം ഉണ്ടാക്കി; അതു മീഖാവിന്‍റെ വീട്ടിൽ ഉണ്ടായിരുന്നു.</verse>
				<verse number="5">മീഖാവിന് ഒരു ദേവമന്ദിരം ഉണ്ടായിരുന്നു; അവന്‍ ഒരു ഏഫോദും ഗൃഹബിംബവും ഉണ്ടാക്കിച്ചു തന്‍റെ പുത്രന്മാരിൽ ഒരുത്തനെ കരപൂരണം കഴിച്ചു; അവന്‍ അവന്‍റെ പുരോഹിതനായിത്തീര്‍ന്നു.</verse>
				<verse number="6">അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തന്‍ ബോധിച്ചതുപോലെ നടന്നു.</verse>
				<verse number="7">യെഹൂദായിലെ ബേത്‍ലഹേമ്യനായി യെഹൂദാഗോത്രത്തിൽനിന്നു വന്നിരുന്ന ഒരു യുവാവ് ഉണ്ടായിരുന്നു; അവന്‍ ലേവ്യനും അവിടെ വന്നു പാര്‍ത്തവനുമത്രേ.</verse>
				<verse number="8">തരംകിട്ടുന്നേടത്തു ചെന്നു പാര്‍പ്പാന്‍വേണ്ടി അവന്‍ യെഹൂദായിലെ ബേത്‍ലഹേം പട്ടണം വിട്ടു പുറപ്പെട്ടു തന്‍റെ പ്രയാണത്തിൽ എഫ്രയീംമലനാട്ടിൽ മീഖാവിന്‍റെ വീടുവരെ എത്തി.</verse>
				<verse number="9">മീഖാവ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നു വരുന്ന ഒരു ലേവ്യനാകുന്നു; തരംകിട്ടുന്നേടത്തു പാര്‍പ്പാന്‍ പോകയാകുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="10">മീഖാവ് അവനോട്: നീ എന്നോടുകൂടെ പാര്‍ത്ത് എനിക്കു പിതാവും പുരോഹിതനുമായിരിക്ക; ഞാന്‍ നിനക്ക് ആണ്ടിൽ പത്തു വെള്ളിപ്പണവും ഉടുപ്പും ഭക്ഷണവും തരാം എന്നു പറഞ്ഞു. അങ്ങനെ ലേവ്യന്‍ അകത്തു ചെന്നു.</verse>
				<verse number="11">അവനോടുകൂടെ പാര്‍പ്പാന്‍ ലേവ്യനു സമ്മതമായി; ആ യുവാവ് അവനു സ്വന്തപുത്രന്മാരിൽ ഒരുത്തനെപ്പോലെ ആയിത്തീര്‍ന്നു.</verse>
				<verse number="12">മീഖാവ് ലേവ്യനെ കരപൂരണം കഴിപ്പിച്ചു: യുവാവ് അവനു പുരോഹിതനായിത്തീര്‍ന്നു മീഖാവിന്‍റെ വീട്ടിൽ പാര്‍ത്തു.</verse>
				<verse number="13">ഒരു ലേവ്യന്‍ എനിക്കു പുരോഹിതനായിരിക്കയാൽ യഹോവ എനിക്കു നന്മ ചെയ്യുമെന്ന് ഇപ്പോള്‍ തീര്‍ച്ചതന്നെ എന്നു മീഖാവ് പറഞ്ഞു.</verse>
			</chapter>
			<chapter number="18">
				<verse number="1">അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാന്‍ഗോത്രക്കാര്‍ അക്കാലം തങ്ങള്‍ക്കു കുടിപാര്‍പ്പാന്‍ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവര്‍ക്ക് അന്നുവരെ അവകാശം സ്വാധീനമായി വന്നിരുന്നില്ല.</verse>
				<verse number="2">അങ്ങനെയിരിക്കെ ദേശം ഒറ്റുനോക്കി പരിശോധിക്കേണ്ടതിനു ദാന്യര്‍ തങ്ങളുടെ ഗോത്രത്തിൽനിന്നു കൂട്ടത്തിൽ പരാക്രമശാലികളായ അഞ്ചുപേരെ സോരയിൽനിന്നും എസ്തായോലിൽനിന്നും അയച്ചു, അവരോട്: നിങ്ങള്‍ ചെന്നു ദേശം ശോധനചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="3">അവര്‍ എഫ്രയീംമലനാട്ടിൽ മീഖാവിന്‍റെ വീടുവരെ എത്തി രാത്രി അവിടെ പാര്‍ത്തു. മീഖാവിന്‍റെ വീട്ടിനരികെ എത്തിയപ്പോള്‍ അവര്‍ ആ ലേവ്യയുവാവിന്‍റെ ശബ്ദം കേട്ടറിഞ്ഞ് അവിടെ കയറിച്ചെന്ന് അവനോട്: നിന്നെ ഇവിടെ കൊണ്ടുവന്നത് ആര്‍? നീ ഇവിടെ എന്തു ചെയ്യുന്നു? നിനക്ക് ഇവിടെ എന്തു കിട്ടും എന്നു ചോദിച്ചു.</verse>
				<verse number="4">അവന്‍ അവരോട്: മീഖാവ് എനിക്ക് ഇന്നിന്നതു ചെയ്തിരിക്കുന്നു; അവന്‍ എന്നെ ശമ്പളത്തിനു നിര്‍ത്തി; ഞാന്‍ അവന്‍റെ പുരോഹിതന്‍ ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="5">അവര്‍ അവനോട്: ഞങ്ങള്‍ പോകുന്ന യാത്ര ശുഭമാകുമോ എന്ന് അറിയേണ്ടതിനു ദൈവത്തോടു ചോദിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="6">പുരോഹിതന്‍ അവരോട്: സമാധാനത്തോടെ പോകുവിന്‍; നിങ്ങള്‍ പോകുന്ന യാത്ര യഹോവയ്ക്കു സമ്മതംതന്നെ എന്നു പറഞ്ഞു.</verse>
				<verse number="7">അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിര്‍ഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവര്‍ക്കു ദോഷം ചെയ്‍വാന്‍ പ്രാപ്തിയുള്ളവന്‍ ദേശത്ത് ആരുമില്ല; അവര്‍ സീദോന്യര്‍ക്ക് അകലെ പാര്‍ക്കുന്നു; മറ്റുള്ള മനുഷ്യരുമായി അവര്‍ക്കു സംസര്‍ഗവുമില്ല എന്നു കണ്ടു.</verse>
				<verse number="8">പിന്നെ അവര്‍ സോരയിലും എസ്തായോലിലും തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ വന്നു; സഹോദരന്മാര്‍ അവരോട്: നിങ്ങള്‍ എന്തു വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു ചോദിച്ചു.</verse>
				<verse number="9">അതിന് അവര്‍: എഴുന്നേല്പിന്‍; നാം അവരുടെ നേരേ ചെല്ലുക; ആ ദേശം ബഹുവിശേഷം എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു; നിങ്ങള്‍ അനങ്ങാതിരിക്കുന്നത് എന്ത്? ആ ദേശം കൈവശമാക്കേണ്ടതിനു പോകുവാന്‍ മടിക്കരുത്.</verse>
				<verse number="10">നിങ്ങള്‍ ചെല്ലുമ്പോള്‍ നിര്‍ഭയമായിരിക്കുന്ന ഒരു ജനത്തെ കാണും; ദേശം വിശാലമാകുന്നു; ദൈവം അതു നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു; അതു ഭൂമിയിലുള്ള യാതൊന്നിനും കുറവില്ലാത്ത സ്ഥലം തന്നെ എന്നു പറഞ്ഞു.</verse>
				<verse number="11">അനന്തരം സോരയിലും എസ്തായോലിലും ഉള്ള ദാന്‍ഗോത്രക്കാരിൽ അറുനൂറു പേര്‍ യുദ്ധസന്നദ്ധരായി അവിടെനിന്നു പുറപ്പെട്ടു.</verse>
				<verse number="12">അവര്‍ ചെന്നു യെഹൂദായിലെ കിര്യത്ത്-യെയാരീമിൽ പാളയം ഇറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെയും മഹനേ-ദാന്‍ എന്നു പേര്‍ പറയുന്നു; അതു കിര്യത്ത്-യെയാരീമിന്‍റെ പിന്‍വശത്ത് ഇരിക്കുന്നു.</verse>
				<verse number="13">അവിടെനിന്ന് അവര്‍ എഫ്രയീംമലനാട്ടിലേക്കു ചെന്നു മീഖാവിന്‍റെ വീട്ടിനരികെ എത്തി.</verse>
				<verse number="14">അപ്പോള്‍ ലയീശ്ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്ന ആ അഞ്ചു പുരുഷന്മാരും തങ്ങളുടെ സഹോദരന്മാരോട്: ഈ വീടുകളിൽ ഒരു ഏഫോദും ഒരു ഗൃഹബിംബവും കൊത്തുപണിയും വാര്‍പ്പുപണിയുമായ ഒരു വിഗ്രഹവും ഉണ്ട് എന്ന് അറിഞ്ഞുവോ? ആകയാൽ നിങ്ങള്‍ ചെയ്യേണ്ടത് എന്തെന്നു വിചാരിച്ചുകൊള്‍വിന്‍.</verse>
				<verse number="15">അവര്‍ അങ്ങോട്ടു തിരിഞ്ഞു മീഖാവിന്‍റെ വീട്ടിനോടു ചേര്‍ന്ന ലേവ്യയുവാവിന്‍റെ വീട്ടിൽ ചെന്ന് അവനോടു കുശലം ചോദിച്ചു.</verse>
				<verse number="16">യുദ്ധസന്നദ്ധരായ ദാന്യര്‍ അറുനൂറു പേരും വാതിൽക്കൽ നിന്നു.</verse>
				<verse number="17">ദേശം ഒറ്റുനോക്കുവാന്‍ പോയിരുന്നവര്‍ അഞ്ചു പേരും അകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തു; പുരോഹിതന്‍ യുദ്ധസന്നദ്ധരായ അറുനൂറു പേരുടെ അടുക്കൽ നിന്നിരുന്നു.</verse>
				<verse number="18">ഇവര്‍ മീഖാവിന്‍റെ വീട്ടിനകത്തു കടന്നു കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബവും വാര്‍പ്പുപണിയായ വിഗ്രഹവും എടുത്തപ്പോള്‍ പുരോഹിതന്‍ അവരോട്: നിങ്ങള്‍ എന്തു ചെയ്യുന്നു എന്നു ചോദിച്ചു.</verse>
				<verse number="19">അവര്‍ അവനോട്: മിണ്ടരുത്; നിന്‍റെ വായ് പൊത്തി ഞങ്ങളുടെകൂടെ വന്നു ഞങ്ങള്‍ക്കു പിതാവും പുരോഹിതനുമായിരിക്ക; ഒരുവന്‍റെ വീട്ടിനുമാത്രം പുരോഹിതനായിരിക്കുന്നതോ യിസ്രായേലിൽ ഒരു ഗോത്രത്തിനും കുലത്തിനും പുരോഹിതനായിരിക്കുന്നതോ ഏതു നിനക്കു നല്ലത് എന്നു ചോദിച്ചു.</verse>
				<verse number="20">അപ്പോള്‍ പുരോഹിതന്‍റെ മനം തെളിഞ്ഞു; അവന്‍ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്തു പടജ്ജനത്തിന്‍റെ നടുവിൽ നടന്നു.</verse>
				<verse number="21">ഇങ്ങനെ അവര്‍ പുറപ്പെട്ടു കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും സമ്പത്തുകളെയും തങ്ങളുടെ മുമ്പിലാക്കി പ്രയാണംചെയ്തു.</verse>
				<verse number="22">അവര്‍ മീഖാവിന്‍റെ വീട്ടിൽനിന്നു കുറെ ദൂരത്തായപ്പോള്‍ മീഖാവിന്‍റെ വീട്ടിനോടു ചേര്‍ന്ന വീടുകളിലുള്ളവര്‍ ഒരുമിച്ചുകൂടി ദാന്യരെ പിന്തുടര്‍ന്നു.</verse>
				<verse number="23">അവര്‍ ദാന്യരെ കൂകിവിളിച്ചപ്പോള്‍ അവര്‍ തിരിഞ്ഞുനോക്കി മീഖാവിനോട്: നീ ഇങ്ങനെ ആള്‍ക്കൂട്ടത്തോടുകൂടെ വരുവാന്‍ എന്ത് എന്നു ചോദിച്ചു.</verse>
				<verse number="24">ഞാന്‍ ഉണ്ടാക്കിയ എന്‍റെ ദേവന്മാരെയും എന്‍റെ പുരോഹിതനെയും നിങ്ങള്‍ അപഹരിച്ചു കൊണ്ടുപോകുന്നു; ഇനി എനിക്ക് എന്തുള്ളൂ? നിനക്ക് എന്ത് എന്നു നിങ്ങള്‍ എന്നോടു ചോദിക്കുന്നത് എങ്ങനെ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="25">ദാന്യര്‍ അവനോട്: നിന്‍റെ ഒച്ച ഇവിടെ കേള്‍ക്കരുത്: അല്ലെങ്കിൽ ദ്വേഷ്യക്കാര്‍ നിങ്ങളോടു കയര്‍ത്തിട്ടു നിന്‍റെ ജീവനും നിന്‍റെ വീട്ടുകാരുടെ ജീവനും നഷ്ടമാകുവാന്‍ നീ സംഗതി വരുത്തും എന്നു പറഞ്ഞു.</verse>
				<verse number="26">അങ്ങനെ ദാന്യര്‍ തങ്ങളുടെ വഴിക്കു പോയി; അവര്‍ തന്നിലും ബലവാന്മാര്‍ എന്നു മീഖാവ് കണ്ട് വീട്ടിലേക്കു മടങ്ങിപ്പോന്നു.</verse>
				<verse number="27">മീഖാവ് തീര്‍പ്പിച്ചവയെയും അവന് ഉണ്ടായിരുന്ന പുരോഹിതനെയും അവര്‍ കൊണ്ടുപോയി, ലയീശിൽ സ്വൈരവും നിര്‍ഭയവുമായിരുന്ന ജനത്തിന്‍റെ അടുക്കൽ എത്തി അവരെ വാളിന്‍റെ വായ്ത്തലയാൽ വെട്ടി, പട്ടണം തീവച്ചു ചുട്ടുകളഞ്ഞു.</verse>
				<verse number="28">അതു സീദോന് അകലെ ആയിരുന്നു; മറ്റു മനുഷ്യരുമായി അവര്‍ക്കു സംസര്‍ഗം ഇല്ലായ്കയാൽ അവരെ വിടുവിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. അതു ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു.</verse>
				<verse number="29">അവര്‍ പട്ടണം വീണ്ടും പണിത് അവിടെ കുടിപാര്‍ക്കയും യിസ്രായേലിനു ജനിച്ച തങ്ങളുടെ പിതാവായ ദാന്‍റെ പേരിന്‍പ്രകാരം നഗരത്തിനു ദാന്‍ എന്നു പേരിടുകയും ചെയ്തു; പണ്ട് ആ പട്ടണത്തിനു ലയീശ് എന്നു പേര്‍ ആയിരുന്നു.</verse>
				<verse number="30">ദാന്യര്‍ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; മോശെയുടെ മകനായ ഗേര്‍ശോമിന്‍റെ മകന്‍ യോനാഥാനും അവന്‍റെ പുത്രന്മാരും ആ ദേശത്തിന്‍റെ പ്രവാസകാലംവരെ ദാന്‍ഗോത്രക്കാര്‍ക്കു പുരോഹിതന്മാരായിരുന്നു.</verse>
				<verse number="31">ദൈവത്തിന്‍റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവ് തീര്‍പ്പിച്ച വിഗ്രഹം അവര്‍ വച്ചു പൂജിച്ചുപോന്നു.</verse>
			</chapter>
			<chapter number="19">
				<verse number="1">യിസ്രായേലിൽ രാജാവില്ലാത്ത ആ കാലത്ത് എഫ്രയീംമലനാട്ടിൽ ഉള്‍പ്രദേശത്തു വന്നുപാര്‍ത്തിരുന്ന ഒരു ലേവ്യന്‍ ഉണ്ടായിരുന്നു; അവന്‍ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ പരിഗ്രഹിച്ചു.</verse>
				<verse number="2">അവന്‍റെ വെപ്പാട്ടി അവനോടു ദ്രോഹിച്ചു വ്യഭിചാരം ചെയ്ത് അവനെ വിട്ടു യെഹൂദായിലെ ബേത്‍ലഹേമിൽ തന്‍റെ അപ്പന്‍റെ വീട്ടിൽ പോയി നാലു മാസത്തോളം അവിടെ പാര്‍ത്തു.</verse>
				<verse number="3">അവളുടെ ഭര്‍ത്താവ് പുറപ്പെട്ട് അവളോടു നല്ല വാക്കു പറഞ്ഞ് കൂട്ടിക്കൊണ്ടുവരുവാന്‍ അവളെ അന്വേഷിച്ചുചെന്നു; അവനോടുകൂടെ ഒരു ബാല്യക്കാരനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവള്‍ അവനെ തന്‍റെ അപ്പന്‍റെ വീട്ടിൽ കൈക്കൊണ്ടു; യുവതിയുടെ അപ്പന്‍ അവനെ കണ്ടപ്പോള്‍ അവന്‍റെ വരവിങ്കൽ സന്തോഷിച്ചു.</verse>
				<verse number="4">യുവതിയുടെ അപ്പനായ അവന്‍റെ അമ്മാവിയപ്പന്‍ അവനെ പാര്‍പ്പിച്ചു; അങ്ങനെ അവന്‍ മൂന്നു ദിവസം അവനോടുകൂടെ പാര്‍ത്തു. അവര്‍ തിന്നുകുടിച്ച് അവിടെ രാപാര്‍ത്തു.</verse>
				<verse number="5">നാലാം ദിവസം അവന്‍ അതികാലത്ത് എഴുന്നേറ്റു യാത്ര പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ യുവതിയുടെ അപ്പന്‍ മരുമകനോട്: അല്പം വല്ലതും കഴിച്ചിട്ടു പോകാമല്ലോ എന്നു പറഞ്ഞു.</verse>
				<verse number="6">അങ്ങനെ അവര്‍ ഇരുന്നു രണ്ടുപേരുംകൂടെ തിന്നുകയും കുടിക്കയും ചെയ്തു; യുവതിയുടെ അപ്പന്‍ അവനോട്: ദയചെയ്തു രാപാര്‍ത്തു സുഖിച്ചുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="7">അവന്‍ പോകേണ്ടതിന് എഴുന്നേറ്റപ്പോള്‍ അവന്‍റെ അമ്മാവിയപ്പന്‍ അവനെ നിര്‍ബന്ധിച്ചു; ആ രാത്രിയും അവന്‍ അവിടെ പാര്‍ത്തു.</verse>
				<verse number="8">അഞ്ചാം ദിവസം അവന്‍ പോകേണ്ടതിന് അതികാലത്ത് എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പന്‍: അല്പം വല്ലതും കഴിച്ചിട്ടു വെയിലാറുംവരെ താമസിച്ചുകൊള്‍ക എന്നു പറഞ്ഞു. അവര്‍ രണ്ടു പേരും ഭക്ഷണം കഴിച്ചു.</verse>
				<verse number="9">പിന്നെ അവനും അവന്‍റെ വെപ്പാട്ടിയും ബാല്യക്കാരനും എഴുന്നേറ്റപ്പോള്‍ യുവതിയുടെ അപ്പനായ അവന്‍റെ അമ്മാവിയപ്പന്‍ അവനോട്: ഇതാ, നേരം അസ്തമിപ്പാറായി, ഈ രാത്രിയും താമസിക്ക; നേരം വൈകിയല്ലോ; രാപാര്‍ത്തു സുഖിക്ക; നാളെ അതികാലത്ത് എഴുന്നേറ്റു വീട്ടിലേക്കു പോകാം എന്നു പറഞ്ഞു.</verse>
				<verse number="10">എന്നാൽ അന്നും രാപാര്‍പ്പാന്‍ മനസ്സില്ലാതെ അവന്‍ എഴുന്നേറ്റു പുറപ്പെട്ടു; യെരൂശലേമെന്ന യെബൂസിനു സമീപം എത്തി; കോപ്പിട്ട രണ്ടു കഴുതയും അവന്‍റെ വെപ്പാട്ടിയും അവനോടു കൂടെയുണ്ടായിരുന്നു.</verse>
				<verse number="11">അവന്‍ യെബൂസിനു സമീപം എത്തിയപ്പോള്‍ നേരം നന്നാ വൈകിയിരുന്നു; ബാല്യക്കാരന്‍ യജമാനനോട്: നാം ഈ യെബൂസ്യനഗരത്തിൽ കയറി രാപാര്‍ക്കരുതോ എന്നു പറഞ്ഞു.</verse>
				<verse number="12">യജമാനന്‍ അവനോട്: യിസ്രായേൽമക്കളില്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്; നമുക്കു ഗിബെയയിലേക്കു പോകാം എന്നു പറഞ്ഞു.</verse>
				<verse number="13">അവന്‍ പിന്നെയും തന്‍റെ ബാല്യക്കാരനോട്: നമുക്ക് ഈ ഊരുകളിൽ ഒന്നിൽ ഗിബെയയിലോ രാമായിലോ രാപാര്‍ക്കാം എന്നു പറഞ്ഞു.</verse>
				<verse number="14">അങ്ങനെ അവര്‍ മുമ്പോട്ടു പോയി ബെന്യാമീന്‍ദേശത്തിലെ ഗിബെയയ്ക്കു സമീപം എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.</verse>
				<verse number="15">അവര്‍ ഗിബെയയിൽ രാപാര്‍പ്പാന്‍ കയറി; അവന്‍ ചെന്നു നഗരവീഥിയിൽ ഇരുന്നു; രാപാര്‍ക്കേണ്ടതിനു അവരെ വീട്ടിൽ കൈക്കൊള്‍വാന്‍ ആരെയും കണ്ടില്ല.</verse>
				<verse number="16">അനന്തരം ഇതാ, ഒരു വൃദ്ധന്‍ വൈകുന്നേരം വേല കഴിഞ്ഞിട്ടു വയലിൽനിന്നു വരുന്നു; അവന്‍ എഫ്രയീംമലനാട്ടുകാരനും ഗിബെയയിൽ വന്നുപാര്‍ക്കുന്നവനുമായിരുന്നു; ആ ദേശക്കാരോ ബെന്യാമീന്യര്‍ ആയിരുന്നു.</verse>
				<verse number="17">വൃദ്ധന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ നഗരവീഥിയിൽ വഴിയാത്രക്കാരനെ കണ്ടു: നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു എന്നു ചോദിച്ചു.</verse>
				<verse number="18">അതിന് അവന്‍: ഞങ്ങള്‍ യെഹൂദായിലെ ബേത്‍ലഹേമിൽനിന്ന് എഫ്രയീംമലനാട്ടിൽ ഉള്‍പ്രദേശത്തേക്കു പോകുന്നു; ഞാന്‍ അവിടത്തുകാരന്‍ ആകുന്നു; ഞാന്‍ യെഹൂദായിലെ ബേത്‍ലഹേമിനോളം പോയിരുന്നു; ഇപ്പോള്‍ യഹോവയുടെ ആലയത്തിലേക്കു പോകയാകുന്നു; എന്നെ വീട്ടിൽ കൈക്കൊള്‍വാന്‍ ഇവിടെ ആരും ഇല്ല.</verse>
				<verse number="19">ഞങ്ങളുടെ കഴുതകള്‍ക്കു വൈക്കോലും തീനും ഉണ്ട്; എനിക്കും നിന്‍റെ ദാസിക്കും അടിയങ്ങളോടു കൂടെയുള്ള ബാല്യക്കാരനും അപ്പവും വീഞ്ഞും കൈവശമുണ്ട്, ഒന്നിനും കുറവില്ല എന്നു പറഞ്ഞു.</verse>
				<verse number="20">അതിനു വൃദ്ധന്‍: നിനക്കു സമാധാനം; നിനക്കു വേണ്ടതൊക്കെയും ഞാന്‍ തരും; വീഥിയിൽ രാപാര്‍ക്ക മാത്രമരുത് എന്നു പറഞ്ഞു,</verse>
				<verse number="21">അവനെ തന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കഴുതകള്‍ക്കു തീന്‍ കൊടുത്തു; അവരും കാലുകള്‍ കഴുകി ഭക്ഷണപാനീയങ്ങള്‍ കഴിച്ചു.</verse>
				<verse number="22">ഇങ്ങനെ അവര്‍ സുഖിച്ചുകൊണ്ടിരിക്കുമ്പോള്‍ പട്ടണത്തിലെ ചില നീചന്മാര്‍ വീടുവളഞ്ഞു വാതിലിനു മുട്ടി: നിന്‍റെ വീട്ടിൽ വന്നിരിക്കുന്ന പുരുഷനെ പുറത്തു കൊണ്ടുവാ; ഞങ്ങള്‍ അവനെ ഭോഗിക്കട്ടെ എന്നു വീട്ടുടയവനായ വൃദ്ധനോടു പറഞ്ഞു.</verse>
				<verse number="23">വീട്ടുടയവനായ പുരുഷന്‍ അവരുടെ അടുക്കൽ പുറത്തുചെന്ന് അവരോട്: അരുതേ, എന്‍റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ ആള്‍ എന്‍റെ വീട്ടിൽ വന്നിരിക്കകൊണ്ട് ഈ വഷളത്തം പ്രവര്‍ത്തിക്കരുതേ.</verse>
				<verse number="24">ഇതാ, കന്യകയായ എന്‍റെ മകളും ഈയാളുടെ വെപ്പാട്ടിയും ഇവിടെയുണ്ട്; അവരെ ഞാന്‍ പുറത്തു കൊണ്ടുവരാം; അവരെ എടുത്തു നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്‍വിന്‍; ഈ ആളോടോ ഈവക വഷളത്തം പ്രവര്‍ത്തിക്കരുതേ എന്നു പറഞ്ഞു.</verse>
				<verse number="25">എന്നാൽ അവര്‍ അവനെ കൂട്ടാക്കിയില്ല; ആകയാൽ ആ പുരുഷന്‍ തന്‍റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കിക്കൊടുത്തു, അവര്‍ അവളെ പുണര്‍ന്നു; രാത്രി മുഴുവനും പ്രഭാതംവരെ അവളെ ബലാൽക്കാരം ചെയ്തു; നേരം വെളുക്കാറായപ്പോള്‍ അവളെ വിട്ടുപോയി.</verse>
				<verse number="26">പ്രഭാതത്തിങ്കൽ സ്ത്രീ വന്നു തന്‍റെ യജമാനന്‍ പാര്‍ത്ത ആ പുരുഷന്‍റെ വീട്ടുവാതിൽക്കൽ വീണുകിടന്നു.</verse>
				<verse number="27">അവളുടെ യജമാനന്‍ രാവിലെ എഴുന്നേറ്റു വീട്ടിന്‍റെ വാതിൽ തുറന്നു തന്‍റെ വഴിക്കു പോകുവാന്‍ പുറത്തിറങ്ങിയപ്പോള്‍ ഇതാ, അവന്‍റെ വെപ്പാട്ടി വീട്ടുവാതിൽക്കൽ കൈ ഉമ്മരപ്പടിമേലായി വീണുകിടക്കുന്നു.</verse>
				<verse number="28">അവന്‍ അവളോട്: എഴുന്നേല്ക്ക, നാം പോക എന്നു പറഞ്ഞു. അതിനു മറുപടി ഉണ്ടായില്ല. അവന്‍ അവളെ കഴുതപ്പുറത്തുവച്ചു പുറപ്പെട്ടു തന്‍റെ സ്ഥലത്തേക്കു പോയി,</verse>
				<verse number="29">വീട്ടിലെത്തിയശേഷം ഒരു കത്തിയെടുത്തു അംഗമംഗമായി തന്‍റെ വെപ്പാട്ടിയെ പന്ത്രണ്ടു ഖണ്ഡമാക്കി വിഭാഗിച്ചു യിസ്രായേലിന്‍റെ സകല ദിക്കുകളിലും കൊടുത്തയച്ചു.</verse>
				<verse number="30">അതു കണ്ടവര്‍ എല്ലാവരും: യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു വന്ന നാള്‍മുതൽ ഇന്നുവരെയും ഇങ്ങനെയുള്ള പ്രവൃത്തി നടന്നിട്ടില്ല, കണ്ടിട്ടുമില്ല; ഇതിനെപ്പറ്റി ചിന്തിച്ച് ആലോചിച്ച് അഭിപ്രായം പറവിന്‍ എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="20">
				<verse number="1">അനന്തരം യിസ്രായേൽമക്കളൊക്കെയും പുറപ്പെട്ട് ദാന്‍മുതൽ ബേര്‍-ശേബവരെയും ഗിലെയാദ്‍ദേശത്തും ഉള്ള സഭയൊക്കെയും ഏകമനസ്സോടെ മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വന്നുകൂടി.</verse>
				<verse number="2">യിസ്രായേലിന്‍റെ സകല ഗോത്രങ്ങളുമായ സര്‍വജനത്തിന്‍റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാളും ദൈവത്തിന്‍റെ ജനസംഘത്തിൽ വന്നുനിന്നു.-</verse>
				<verse number="3">യിസ്രായേൽമക്കള്‍ മിസ്പായിലേക്കു പോയി എന്ന് ബെന്യാമീന്യര്‍ കേട്ടു.-അപ്പോള്‍ യിസ്രായേൽമക്കള്‍: ഈ ദോഷം എങ്ങനെ സംഭവിച്ചു എന്നു പറവിന്‍ എന്നു പറഞ്ഞതിന്</verse>
				<verse number="4">കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവായ ലേവ്യന്‍ ഉത്തരം പറഞ്ഞത്: ഞാനും എന്‍റെ വെപ്പാട്ടിയും ബെന്യാമീന്‍ദേശത്ത് ഗിബെയയിൽ രാപാര്‍പ്പാന്‍ ചെന്നു.</verse>
				<verse number="5">എന്നാറെ ഗിബെയാനിവാസികള്‍ എന്‍റെ നേരേ എഴുന്നേറ്റ് രാത്രിയിൽ എന്‍റെ നിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലുവാന്‍ ഭാവിച്ചു; എന്‍റെ വെപ്പാട്ടിയെ അവര്‍ ബലാൽക്കാരം ചെയ്തതിനാൽ അവള്‍ മരിച്ചുപോയി.</verse>
				<verse number="6">അവര്‍ യിസ്രായേലിൽ ദുഷ്കര്‍മവും വഷളത്തവും പ്രവര്‍ത്തിച്ചതുകൊണ്ട് ഞാന്‍ എന്‍റെ വെപ്പാട്ടിയെ ഖണ്ഡംഖണ്ഡമാക്കി യിസ്രായേലിന്‍റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു.</verse>
				<verse number="7">നിങ്ങള്‍ എല്ലാവരും യിസ്രായേല്യരല്ലോ; ഇതിൽ നിങ്ങളുടെ അഭിപ്രായവും ആലോചനയും പറവിന്‍.</verse>
				<verse number="8">അപ്പോള്‍ സര്‍വജനവും ഒന്നായിട്ട് എഴുന്നേറ്റ് പറഞ്ഞത്: നമ്മിൽ ആരും തന്‍റെ കൂടാരത്തിലേക്കു പോകരുത്; ആരും വീട്ടിലേക്കു തിരികയും അരുത്.</verse>
				<verse number="9">നാം ഇപ്പോള്‍ ഗിബെയയോടു ചെയ്യേണ്ടുന്ന കാര്യമാവിത്: നാം അതു സംബന്ധിച്ചു ചീട്ടിടേണം;</verse>
				<verse number="10">അവര്‍ യിസ്രായേലിൽ പ്രവര്‍ത്തിച്ച സകല വഷളത്തത്തിനും പകരം ചെയ്യേണ്ടതിന് ജനം ഗിബെയയിലേക്കു ചെല്ലുമ്പോള്‍ അവര്‍ക്കുവേണ്ടി ഭക്ഷണസാധനങ്ങള്‍ പോയി കൊണ്ടുവരുവാന്‍ യിസ്രായേൽഗോത്രങ്ങളിൽ നൂറിൽ പത്തു പേരെയും ആയിരത്തിൽ നൂറു പേരെയും പതിനായിരത്തിൽ ആയിരം പേരെയും എടുക്കേണം.</verse>
				<verse number="11">അങ്ങനെ യിസ്രായേല്യരൊക്കെയും ആ പട്ടണത്തിനു വിരോധമായി ഏകമനസ്സോടെ യോജിച്ചു.</verse>
				<verse number="12">പിന്നെ യിസ്രായേൽഗോത്രങ്ങള്‍ ബെന്യാമീന്‍ഗോത്രത്തിലെങ്ങും ആളയച്ചു: നിങ്ങളുടെ ഇടയിൽ ഇങ്ങനെ ഒരു ദോഷം നടന്നത് എന്ത്?</verse>
				<verse number="13">ഗിബെയയിലെ ആ നീചന്മാരെ ഞങ്ങള്‍ കൊന്നു യിസ്രായേലിൽനിന്നു ദോഷം നീക്കിക്കളയേണ്ടതിന് അവരെ ഏല്പിച്ചുതരുവിന്‍ എന്നു പറയിച്ചു. ബെന്യാമീന്യരോ യിസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്കു കേട്ടനുസരിപ്പാന്‍ മനസ്സില്ലാതെ</verse>
				<verse number="14">യിസ്രായേൽമക്കളോടു യുദ്ധത്തിനു പുറപ്പെടത്തക്കവണ്ണം തങ്ങളുടെ പട്ടണങ്ങളിൽനിന്നു ഗിബെയയിൽ വന്നുകൂടി.</verse>
				<verse number="15">അന്നു ഗിബെയാനിവാസികളിൽ എണ്ണിത്തിരിച്ച എഴുനൂറു വിരുതന്മാരെ കൂടാതെ പട്ടണങ്ങളിൽനിന്നു വന്ന ബെന്യാമീന്യര്‍ ഇരുപത്താറായിരം ആയുധപാണികള്‍ ഉണ്ടെന്ന് എണ്ണം കണ്ടു.</verse>
				<verse number="16">ഈ ജനത്തിലെല്ലാം ഇടത്തുകൈയന്മാരായ എഴുനൂറ് വിരുതന്മാര്‍ ഉണ്ടായിരുന്നു; അവര്‍ എല്ലാവരും ഒരു രോമത്തിനുപോലും ഏറുപിഴയ്ക്കാത്ത കവിണക്കാര്‍ ആയിരുന്നു.</verse>
				<verse number="17">ബെന്യാമീന്‍ ഒഴികെയുള്ള യിസ്രായേല്യരോ നാലുലക്ഷം ആയുധപാണികള്‍ ആയിരുന്നു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ തന്നെ.</verse>
				<verse number="18">അനന്തരം യിസ്രായേൽമക്കള്‍ പുറപ്പെട്ട് ബേഥേലിലേക്കു ചെന്നു: ബെന്യാമീന്യരോടു പടവെട്ടുവാന്‍ ഞങ്ങളിൽ ആരു മുമ്പനായി ചെല്ലേണ്ടൂ എന്നു ദൈവത്തോട് അരുളപ്പാടു ചോദിച്ചു. യെഹൂദാ മുമ്പനായി ചെല്ലട്ടെ എന്നു യഹോവ അരുളിച്ചെയ്തു.</verse>
				<verse number="19">അങ്ങനെ യിസ്രായേൽമക്കള്‍ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കു നേരേ പാളയമിറങ്ങി.</verse>
				<verse number="20">യിസ്രായേല്യര്‍ ബെന്യാമീന്യരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു ഗിബെയയിൽ അവരുടെ നേരേ അണിനിരന്നു.</verse>
				<verse number="21">ബെന്യാമീന്യരോ ഗിബെയയിൽനിന്നു പുറപ്പെട്ട് യിസ്രായേല്യരിൽ ഇരുപത്തീരായിരം പേരെ അന്നു സംഹരിച്ചു വീഴിച്ചു.</verse>
				<verse number="22">യിസ്രായേൽമക്കള്‍ യഹോവയുടെ സന്നിധിയിൽ ചെന്ന് സന്ധ്യവരെ കരഞ്ഞു: ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും യുദ്ധത്തിനു പോകേണമോ എന്ന് യഹോവയോടു ചോദിച്ചു. അവരുടെ നേരേ ചെല്ലുവിന്‍ എന്നു യഹോവ അരുളിച്ചെയ്തു.</verse>
				<verse number="23">അങ്ങനെ യിസ്രായേല്യരായ പടജ്ജനം ധൈര്യപ്പെട്ട് ഒന്നാം ദിവസം അണിനിരന്ന സ്ഥലത്തുതന്നെ പിന്നെയും പടയ്ക്ക് അണിനിരന്നു.</verse>
				<verse number="24">യിസ്രായേൽമക്കള്‍ രണ്ടാം ദിവസവും ബെന്യാമീന്യരോട് അടുത്തു.</verse>
				<verse number="25">ബെന്യാമീന്യര്‍ രണ്ടാം ദിവസവും ഗിബെയയിൽനിന്ന് അവരുടെ നേരേ പുറപ്പെട്ട് യിസ്രായേൽമക്കളിൽ പിന്നെയും പതിനെണ്ണായിരം പേരെ സംഹരിച്ചു വീഴിച്ചു; അവര്‍ എല്ലാവരും യോദ്ധാക്കള്‍ ആയിരുന്നു.</verse>
				<verse number="26">അപ്പോള്‍ യിസ്രായേൽമക്കളൊക്കെയും സര്‍വജനവും കയറി ബേഥേലിലേക്കു ചെന്നു; അവിടെ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് അന്നു സന്ധ്യവരെ ഉപവസിച്ചു പാര്‍ത്ത് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.</verse>
				<verse number="27">പിന്നെ യിസ്രായേൽമക്കള്‍ യഹോവയോടു ചോദിച്ചു; അക്കാലത്ത് ദൈവത്തിന്‍റെ നിയമപെട്ടകം അവിടെ ഉണ്ടായിരുന്നു.</verse>
				<verse number="28">അഹരോന്‍റെ മകനായ എലെയാസാരിന്‍റെ മകന്‍ ഫീനെഹാസ് ആയിരുന്നു അക്കാലത്ത് തിരുസന്നിധിയിൽ നിന്നിരുന്നത്. ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോടു ഞങ്ങള്‍ ഇനിയും പടയെടുക്കേണമോ? ഒഴിഞ്ഞുകളയേണമോ എന്ന് അവര്‍ ചോദിച്ചതിന്: ചെല്ലുവിന്‍; നാളെ ഞാന്‍ അവരെ നിന്‍റെ കൈയിൽ ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്തു.</verse>
				<verse number="29">അങ്ങനെ യിസ്രായേല്യര്‍ ഗിബെയയ്ക്കു ചുറ്റും പതിയിരിപ്പുകാരെ ആക്കി.</verse>
				<verse number="30">യിസ്രായേൽമക്കള്‍ മൂന്നാം ദിവസവും ബെന്യാമീന്യരുടെ നേരേ പുറപ്പെട്ടു മുമ്പിലത്തെപ്പോലെ ഗിബെയയുടെ നേരേ പടയ്ക്ക് അണിനിരന്നു.</verse>
				<verse number="31">ബെന്യാമീന്യര്‍ പടജ്ജനത്തിന്‍റെ നേരേ പുറപ്പെട്ട് പട്ടണം വിട്ടു പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന രണ്ടു പെരുവഴികളിൽവച്ച് മുമ്പിലത്തേപ്പോലെ പടജ്ജനത്തിൽ ചിലരെ വെട്ടിത്തുടങ്ങി; യിസ്രായേലിൽ ഏകദേശം മുപ്പതു പേരെ കൊന്നു.</verse>
				<verse number="32">അവര്‍ മുമ്പിലത്തേപ്പോലെ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്നു ബെന്യാമീന്യര്‍ പറഞ്ഞു. യിസ്രായേൽമക്കളോ: നാം ഓടി അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്ക് ആകര്‍ഷിക്ക എന്നു പറഞ്ഞിരുന്നു.</verse>
				<verse number="33">യിസ്രായേല്യരൊക്കെയും തങ്ങളുടെ സ്ഥലത്തുനിന്നു പുറപ്പെട്ടു ബാൽ-താമാരിൽ പടയ്ക്ക് അണിനിരന്നു; യിസ്രായേല്യരുടെ പതിയിരിപ്പുകാരും ഗിബെയയുടെ പുല്പുറത്തു തങ്ങള്‍ ഇരുന്നേടത്തുനിന്നു പുറപ്പെട്ടു.</verse>
				<verse number="34">എല്ലാ യിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന പതിനായിരം പേര്‍ ഗിബെയയുടെ നേരേ ചെന്നു; പട കഠിനമായി മുറുകി; എങ്കിലും ആപത്ത് അടുത്തിരിക്കുന്നു എന്ന് അവര്‍ അറിഞ്ഞില്ല.</verse>
				<verse number="35">യഹോവ ബെന്യാമീന്യരെ യിസ്രായേലിന്‍റെ മുമ്പിൽ തോല്ക്കുമാറാക്കി; അന്ന് യിസ്രായേൽമക്കള്‍ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തൊരുനൂറ് പേരെ സംഹരിച്ചു; അവര്‍ എല്ലാവരും ആയുധപാണികള്‍ ആയിരുന്നു.</verse>
				<verse number="36">ഇങ്ങനെ ബെന്യാമീന്യര്‍ തങ്ങള്‍ തോറ്റു എന്നു കണ്ടു; എന്നാൽ യിസ്രായേല്യര്‍ ഗിബെയയ്ക്കരികെ ആക്കിയിരുന്ന പതിയിരിപ്പുകാരെ വിശ്വസിച്ചിരുന്നതുകൊണ്ട് ബെന്യാമീന്യര്‍ക്കു സ്ഥലം കൊടുത്തു.</verse>
				<verse number="37">ഉടനെ പതിയിരുപ്പുകാര്‍ ഗിബെയയിൽ പാഞ്ഞുകയറി; പതിയിരിപ്പുകാര്‍ നീളെ നടന്നു പട്ടണത്തെയൊക്കെയും വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചുകളഞ്ഞു.</verse>
				<verse number="38">പട്ടണത്തിൽനിന്ന് അടയാളമായി ഒരു വലിയ പുക പൊങ്ങുമാറാക്കേണമെന്നു യിസ്രായേല്യര്‍ പതിയിരിപ്പുകാരുമായി പറഞ്ഞൊത്തിരുന്നു.</verse>
				<verse number="39">യിസ്രായേല്യര്‍ പടയിൽ പിന്‍വാങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ യിസ്രായേല്യരെ വെട്ടിത്തുടങ്ങി ഏകദേശം മുപ്പതു പേരെ കൊന്നു; മുന്‍കഴിഞ്ഞ പടയിലെപ്പോലെ അവര്‍ നമ്മുടെ മുമ്പിൽ തോറ്റോടുന്നു എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="40">എന്നാൽ പട്ടണത്തിൽനിന്ന് അടയാളം ഒരു വലിയ പുകത്തൂണായി പൊങ്ങിത്തുടങ്ങിയപ്പോള്‍ ബെന്യാമീന്യര്‍ പിന്നോട്ടു നോക്കി; പട്ടണം മുഴുവനും ആകാശത്തോളം കത്തിപ്പൊങ്ങുന്നതു കണ്ടു.</verse>
				<verse number="41">യിസ്രായേല്യര്‍ തിരിഞ്ഞപ്പോള്‍ ബെന്യാമീന്യര്‍ തങ്ങള്‍ക്ക് ആപത്തു ഭവിച്ചു എന്നു കണ്ടു.</verse>
				<verse number="42">അവര്‍ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് മരുഭൂമിയിലേക്കുള്ള വഴിക്കു തിരിഞ്ഞു; പട അവരെ പിന്തുടര്‍ന്നു; പട്ടണങ്ങളിൽനിന്നുള്ളവരെ അവര്‍ അതതിന്‍റെ മധ്യേവച്ചു സംഹരിച്ചു.</verse>
				<verse number="43">അവര്‍ ബെന്യാമീന്യരെ വളഞ്ഞ് ഓടിച്ച് ഗിബെയയ്ക്കെതിരേ കിഴക്ക് അവരുടെ വിശ്രാമസ്ഥലത്തുവച്ചു പിടികൂടി.</verse>
				<verse number="44">അങ്ങനെ ബെന്യാമീന്യരിൽ പതിനെണ്ണായിരം പേര്‍ പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.</verse>
				<verse number="45">അപ്പോള്‍ അവര്‍ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോന്‍പാറയ്ക്ക് ഓടി; അവരിൽ അയ്യായിരം പേരെ പെരുവഴികളിൽ വച്ച് ഒറ്റയൊറ്റയായി പിടിച്ചുകൊന്നു; മറ്റവരെ ഗിദോമോളം പിന്തുടര്‍ന്ന് അവരിലും രണ്ടായിരം പേരെ വെട്ടിക്കളഞ്ഞു.</verse>
				<verse number="46">അങ്ങനെ ബെന്യാമീന്യരിൽ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ അന്നു പട്ടുപോയി; അവര്‍ എല്ലാവരും പരാക്രമശാലികള്‍തന്നെ.</verse>
				<verse number="47">എന്നാൽ അറുനൂറ് പേര്‍ തിരിഞ്ഞ് മരുഭൂമിയിൽ രിമ്മോന്‍പാറവരെ ഓടി, അവിടെ നാലു മാസം പാര്‍ത്തു.</verse>
				<verse number="48">യിസ്രായേല്യര്‍ പിന്നെയും ബെന്യാമീന്യരുടെ നേരേ തിരിഞ്ഞ് ഓരോ പട്ടണം മുഴുവനെയും മൃഗങ്ങളെയും കണ്ട സകലത്തെയും വാളിന്‍റെ വായ്ത്തലയാൽ സംഹരിച്ചു; അവര്‍ കണ്ട എല്ലാ പട്ടണങ്ങളും തീവച്ചു ചുട്ടുകളഞ്ഞു.</verse>
			</chapter>
			<chapter number="21">
				<verse number="1">എന്നാൽ നമ്മിൽ ആരും തന്‍റെ മകളെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത് എന്ന് യിസ്രായേല്യര്‍ മിസ്പായിൽ വച്ചു ശപഥം ചെയ്തിരുന്നു.</verse>
				<verse number="2">ആകയാൽ ജനം ബേഥേലിൽ ചെന്ന് അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ മഹാവിലാപം കഴിച്ചു:</verse>
				<verse number="3">യിസ്രായേലിന്‍റെ ദൈവമായ യഹോവേ, ഇന്ന് യിസ്രായേലിൽ ഒരു ഗോത്രം ഇല്ലാതെ പോകുവാന്‍ തക്കവണ്ണം യിസ്രായേലിൽ ഇങ്ങനെ സംഭവിച്ചുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="4">പിറ്റന്നാള്‍ ജനം അതികാലത്ത് എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.</verse>
				<verse number="5">പിന്നെ യിസ്രായേൽമക്കള്‍: എല്ലാ യിസ്രായേൽഗോത്രങ്ങളിലും യഹോവയുടെ അടുക്കൽ സഭയ്ക്കു വരാതെ ആരെങ്കിലും ഉണ്ടോ എന്നു ചോദിച്ചു. മിസ്പായിൽ യഹോവയുടെ അടുക്കൽ വരാത്തവന്‍ മരണശിക്ഷ അനുഭവിക്കേണം എന്ന് അവര്‍ ഒരു ഉഗ്രശപഥം ചെയ്തിരുന്നു.</verse>
				<verse number="6">എന്നാൽ യിസ്രായേൽമക്കള്‍ തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് അനുതപിച്ചു: ഇന്ന് യിസ്രായേലിൽനിന്ന് ഒരു ഗോത്രം അറ്റുപോയിരിക്കുന്നു.</verse>
				<verse number="7">ശേഷിച്ചിരിക്കുന്നവര്‍ക്ക് നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുത് എന്നു നാം യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് അവര്‍ക്കു ഭാര്യമാരെ കിട്ടുവാന്‍ നാം എന്തു ചെയ്യേണ്ടൂ എന്നു പറഞ്ഞു.</verse>
				<verse number="8">യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്ന് അവര്‍ അന്വേഷിച്ചപ്പോള്‍ ഗിലെയാദിലെ യാബേശിൽനിന്ന് ആരും പാളയത്തിൽ സഭയ്ക്കു വന്നിട്ടില്ല എന്നു കണ്ടു.</verse>
				<verse number="9">ജനത്തെ എണ്ണിനോക്കിയാറെ ഗിലെയാദിലെ യാബേശ്നിവാസികളിൽ ആരും അവിടെ ഇല്ല എന്നു കണ്ടു.</verse>
				<verse number="10">അപ്പോള്‍ സഭ പരാക്രമശാലികളായ പന്തീരായിരം പേരെ അവിടേക്ക് അയച്ച് അവരോടു കല്പിച്ചത്: നിങ്ങള്‍ ചെന്ന് ഗിലെയാദിലെ യാബേശ്നിവാസികളെ സ്ത്രീകളും പൈതങ്ങളും ഉള്‍പ്പെടെ വാളിന്‍റെ വായ്ത്തലയാൽ കൊല്ലുവിന്‍.</verse>
				<verse number="11">അതിൽ നിങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് ഇവ്വണ്ണം: സകല പുരുഷന്മാരെയും പുരുഷനോടുകൂടെ ശയിച്ച സകല സ്ത്രീകളെയും നിങ്ങള്‍ നിര്‍മ്മൂലമാക്കേണം.</verse>
				<verse number="12">അങ്ങനെ ചെയ്തതിൽ ഗിലെയാദിലെ യാബേശ്നിവാസികളുടെ ഇടയിൽ പുരുഷനുമായി ശയിച്ച് പുരുഷസംസര്‍ഗം ചെയ്തിട്ടില്ലാത്ത നാനൂറു കന്യകമാരെ കണ്ടെത്തി അവരെ കനാന്‍ദേശത്തിലെ ശീലോവിൽ പാളയത്തിലേക്കു കൊണ്ടുവന്നു.</verse>
				<verse number="13">സര്‍വസഭയും രിമ്മോന്‍പാറയിലെ ബെന്യാമീന്യരോടു സംസാരിച്ച് സമാധാനം അറിയിപ്പാന്‍ ആളയച്ചു.</verse>
				<verse number="14">അപ്പോള്‍ ബെന്യാമീന്യര്‍ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽവച്ച് അവര്‍ ജീവനോടെ രക്ഷിച്ചിരുന്നവരെ അവര്‍ക്കു കൊടുത്തു;</verse>
				<verse number="15">അവര്‍ക്ക് അവരെക്കൊണ്ടു തികഞ്ഞില്ല. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്കകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.</verse>
				<verse number="16">ശേഷിച്ചവര്‍ക്കു സ്ത്രീകളെ കിട്ടേണ്ടതിന് നാം എന്തു ചെയ്യേണ്ടൂ? ബെന്യാമീന്‍ഗോത്രത്തിൽനിന്നു സ്ത്രീകള്‍ അറ്റുപോയിരിക്കുന്നുവല്ലോ എന്നു സഭയിലെ മൂപ്പന്മാര്‍ പറഞ്ഞു.</verse>
				<verse number="17">യിസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചു പോകാതിരിക്കേണ്ടതിന് ബെന്യാമീന്യരിൽ രക്ഷപെട്ടവര്‍ക്ക് അവരുടെ അവകാശം നില്ക്കേണം.</verse>
				<verse number="18">എങ്കിലും നമുക്കു നമ്മുടെ പുത്രിമാരെ അവര്‍ക്കു ഭാര്യമാരായി കൊടുത്തുകൂടാ; ബെന്യാമീന്യര്‍ക്ക് സ്ത്രീയെ കൊടുക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു യിസ്രായേൽമക്കള്‍ ശപഥം ചെയ്തിരിക്കുന്നുവല്ലോ എന്നും അവര്‍ പറഞ്ഞു.</verse>
				<verse number="19">അപ്പോള്‍ അവര്‍: ബേഥേലിനു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനയ്ക്കു തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.</verse>
				<verse number="20">ആകയാൽ അവര്‍ ബെന്യാമീന്യരോട്: നിങ്ങള്‍ ചെന്നു മുന്തിരിത്തോട്ടങ്ങളിൽ പതിയിരിപ്പിന്‍.</verse>
				<verse number="21">ശീലോവിലെ കന്യകമാര്‍ നിരനിരയായി നൃത്തം ചെയ്‍വാന്‍ പുറപ്പെട്ടു വരുന്നതു നിങ്ങള്‍ കാണുമ്പോള്‍ മുന്തിരിത്തോട്ടങ്ങളിൽനിന്നു പുറപ്പെട്ട് ഓരോരുത്തന്‍ ശീലോവിലെ കന്യകമാരിൽനിന്നു ഭാര്യയെ പിടിച്ച് ബെന്യാമീന്‍ദേശത്തേക്കു പൊയ്ക്കൊള്‍വിന്‍ എന്നു കല്പിച്ചു.</verse>
				<verse number="22">അവരുടെ അപ്പന്മാരോ ആങ്ങളമാരോ ഞങ്ങളുടെ അടുക്കൽ വന്ന് സങ്കടം പറഞ്ഞാൽ ഞങ്ങള്‍ അവരോട്: അവരെ ഞങ്ങള്‍ക്കു ദാനം ചെയ്‍വിന്‍; നാം പടയിൽ അവര്‍ക്കെല്ലാവര്‍ക്കും ഭാര്യമാരെ പിടിച്ചു കൊണ്ടുവന്നില്ല; നിങ്ങള്‍ കുറ്റക്കാരാകുവാന്‍ നിങ്ങള്‍ ഇക്കാലത്ത് അവര്‍ക്കു കൊടുത്തിട്ടും ഇല്ലല്ലോ എന്നു പറഞ്ഞുകൊള്ളാം.</verse>
				<verse number="23">ബെന്യാമീന്യര്‍ അങ്ങനെ ചെയ്തു; നൃത്തം ചെയ്യുന്ന സ്ത്രീകളെ തങ്ങളുടെ എണ്ണത്തിന് ഒത്തവണ്ണം പിടിച്ചു, തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്നു പട്ടണങ്ങളെ വീണ്ടും പണിത് അവയിൽ പാര്‍ത്തു.</verse>
				<verse number="24">യിസ്രായേൽമക്കളും ആ കാലത്ത് അവിടംവിട്ട് ഓരോരുത്തന്‍ താന്താന്‍റെ ഗോത്രത്തിലേക്കും വീട്ടിലേക്കും പോയി; അങ്ങനെ അവര്‍ അവിടം വിട്ട് ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തിലേക്കു ചെന്നു.</verse>
				<verse number="25">ആ കാലത്ത് യിസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തന്‍ തനിക്കു ബോധിച്ചതുപോലെ നടന്നു.</verse>
			</chapter>
		</book>
		<book number="8">
			<chapter number="1">
				<verse number="1">ന്യായാധിപന്മാര്‍ ന്യായപാലനം നടത്തിയ കാലത്ത് ഒരിക്കൽ ദേശത്ത് ക്ഷാമം ഉണ്ടായി; യെഹൂദായിലെ ബേത്‍ലഹേമിലുള്ള ഒരു ആള്‍ തന്‍റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബ്‍ദേത്ത് പരദേശിയായി പാര്‍പ്പാന്‍ പോയി.</verse>
				<verse number="2">അവന് എലീമേലെക് എന്നും ഭാര്യക്കു നൊവൊമി എന്നും രണ്ടു പുത്രന്മാര്‍ക്ക് മഹ്ലോന്‍ എന്നും കില്യോന്‍ എന്നും പേര്‍. അവര്‍ യെഹൂദായിലെ ബേത്‍ലഹേമിൽനിന്നുള്ള എഫ്രാത്യര്‍ ആയിരുന്നു; അവര്‍ മോവാബ്‍ദേത്തു ചെന്ന് അവിടെ താമസിച്ചു.</verse>
				<verse number="3">എന്നാൽ നൊവൊമിയുടെ ഭര്‍ത്താവായ എലീമേലെക് മരിച്ചു; അവളും രണ്ടു പുത്രന്മാരും ശേഷിച്ചു.</verse>
				<verse number="4">അവര്‍ മോവാബ്യസ്ത്രീകളെ വിവാഹം കഴിച്ചു; ഒരുത്തിക്കു ഓര്‍പ്പാ എന്നും മറ്റവള്‍ക്കു രൂത്ത് എന്നും പേര്‍; അവര്‍ ഏകദേശം പത്തു സംവത്സരം അവിടെ പാര്‍ത്തു.</verse>
				<verse number="5">പിന്നെ മഹ്ലോനും കില്യോനും ഇരുവരും മരിച്ചു; അങ്ങനെ രണ്ടു പുത്രന്മാരും ഭര്‍ത്താവും കഴിഞ്ഞിട്ട് ആ സ്ത്രീ മാത്രം ശേഷിച്ചു.</verse>
				<verse number="6">യഹോവ തന്‍റെ ജനത്തെ സന്ദര്‍ശിച്ച് ആഹാരം കൊടുത്തപ്രകാരം അവള്‍ മോവാബ്‍ദേത്തുവച്ചു കേട്ടിട്ട് മോവാബ് ദേശം വിട്ടു മടങ്ങിപ്പോകുവാന്‍ തന്‍റെ മരുമക്കളോടുകൂടെ പുറപ്പെട്ടു.</verse>
				<verse number="7">അങ്ങനെ അവള്‍ മരുമക്കളുമായി പാര്‍ത്തിരുന്ന സ്ഥലം വിട്ട് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകുവാന്‍ യാത്രയായി.</verse>
				<verse number="8">എന്നാൽ നൊവൊമി മരുമക്കള്‍ ഇരുവരോടും: നിങ്ങള്‍ താന്താന്‍റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍; മരിച്ചവരോടും എന്നോടും നിങ്ങള്‍ ചെയ്തതുപോലെ യഹോവ നിങ്ങളോടും ദയ ചെയ്യുമാറാകട്ടെ.</verse>
				<verse number="9">നിങ്ങള്‍ താന്താന്‍റെ ഭര്‍ത്താവിന്‍റെ വീട്ടിൽ വിശ്രാമം പ്രാപിക്കേണ്ടതിന് യഹോവ നിങ്ങള്‍ക്കു കൃപ നല്കുമാറാകട്ടെ എന്നു പറഞ്ഞ് അവരെ ചുംബിച്ചു; അവര്‍ ഉച്ചത്തിൽ കരഞ്ഞു.</verse>
				<verse number="10">അവര്‍ അവളോട്: ഞങ്ങളും നിന്നോടുകൂടെ നിന്‍റെ ജനത്തിന്‍റെ അടുക്കൽ പോരുന്നു എന്നു പറഞ്ഞു.</verse>
				<verse number="11">അതിനു നൊവൊമി പറഞ്ഞത്: എന്‍റെ മക്കളേ, നിങ്ങള്‍ മടങ്ങിപ്പൊയ്ക്കൊള്‍വിന്‍; എന്തിന് എന്നോടുകൂടെ പോരുന്നു? നിങ്ങള്‍ക്കു ഭര്‍ത്താക്കന്മാരായിരിപ്പാന്‍ ഇനി എന്‍റെ ഉദരത്തിൽ പുത്രന്മാര്‍ ഉണ്ടോ?</verse>
				<verse number="12">എന്‍റെ മക്കളേ, മടങ്ങിപ്പൊയ്ക്കൊള്‍വിന്‍; ഒരു പുരുഷനു ഭാര്യയാ യിരിപ്പാന്‍ എനിക്കു പ്രായം കഴിഞ്ഞുപോയി; അല്ല, അങ്ങനെ ഒരു ആശ എനിക്കുണ്ടായിട്ട് ഈ രാത്രിതന്നെ ഒരു പുരുഷനു ഭാര്യയായി പുത്രന്മാരെ പ്രസവിച്ചാലും</verse>
				<verse number="13">അവര്‍ക്കു പ്രായമാകുവോളം നിങ്ങള്‍ അവര്‍ക്കായിട്ടു കാത്തിരിക്കുമോ? നിങ്ങള്‍ ഭര്‍ത്താക്കന്മാരെ എടുക്കാതെ നില്ക്കുമോ? അതു വേണ്ടാ, എന്‍റെ മക്കളേ; യഹോവയുടെ കൈ എനിക്കു വിരോധമായി പുറപ്പെട്ടിരിക്കയാൽ നിങ്ങളെ വിചാരിച്ചു ഞാന്‍ വളരെ വ്യസനിക്കുന്നു.</verse>
				<verse number="14">അവര്‍ പിന്നെയും പൊട്ടിക്കരഞ്ഞു; ഓര്‍പ്പാ അമ്മാവിയമ്മയെ ചുംബിച്ചു പിരിഞ്ഞു; രൂത്തോ അവളോടു പറ്റിനിന്നു.</verse>
				<verse number="15">അപ്പോള്‍ അവള്‍: നിന്‍റെ സഹോദരി തന്‍റെ ജനത്തിന്‍റെയും തന്‍റെ ദേവന്‍റെയും അടുക്കൽ മടങ്ങിപ്പോയല്ലോ; നീയും നിന്‍റെ സഹോദരിയുടെ പിന്നാലെ പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="16">അതിനു രൂത്ത്: നിന്നെ വിട്ടുപിരിവാനും നിന്‍റെകൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാര്‍ക്കുന്നേടത്തു ഞാനും പാര്‍ക്കും; നിന്‍റെ ജനം എന്‍റെ ജനം, നിന്‍റെ ദൈവം എന്‍റെ ദൈവം.</verse>
				<verse number="17">നീ മരിക്കുന്നേടത്ത് ഞാനും മരിച്ച് അടക്കപ്പെടും; മരണത്താലല്ലാതെ ഞാന്‍ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="18">തന്നോടുകൂടെ പോരുവാന്‍ അവള്‍ ഉറച്ചിരിക്കുന്നു എന്നു കണ്ടപ്പോള്‍ അവള്‍ അവളോടു സംസാരിക്കുന്നതു മതിയാക്കി.</verse>
				<verse number="19">അങ്ങനെ അവര്‍ രണ്ടു പേരും ബേത്‍ലഹേംവരെ നടന്നു; അവര്‍ ബേത്‍ലഹേമിൽ എത്തിയപ്പോള്‍ പട്ടണം മുഴുവനും അവരുടെ നിമിത്തം ഇളകി; ഇവള്‍ നൊവൊമിയോ എന്നു സ്ത്രീജനം പറഞ്ഞു.</verse>
				<verse number="20">അവള്‍ അവരോടു പറഞ്ഞത്: നൊവൊമി എന്നല്ല മാറാ എന്ന് എന്നെ വിളിപ്പിന്‍; സര്‍വശക്തന്‍ എന്നോട് ഏറ്റവും കയ്പായുള്ളതു പ്രവര്‍ത്തിച്ചിരിക്കുന്നു.</verse>
				<verse number="21">നിറഞ്ഞവളായി ഞാന്‍ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു; യഹോവ എനിക്കു വിരോധമായി സാക്ഷീകരിക്കയും സര്‍വശക്തന്‍ എന്നെ ദുഃഖിപ്പിക്കയും ചെയ്തിരിക്കെ നിങ്ങള്‍ എന്നെ നൊവൊമി എന്നു വിളിക്കുന്നത് എന്ത്?</verse>
				<verse number="22">ഇങ്ങനെ നൊവൊമി മോവാബ്‍ദേത്തുനിന്നു കൂടെ പോന്ന മരുമകള്‍ രൂത്ത് എന്ന മോവാബ്യസ്ത്രീയുമായി മടങ്ങിവന്നു; അവര്‍ യവക്കൊയ്ത്തിന്‍റെ ആരംഭത്തിൽ ബേത്‍ലഹേമിൽ എത്തി.</verse>
			</chapter>
			<chapter number="2">
				<verse number="1">നൊവൊമിക്കു തന്‍റെ ഭര്‍ത്താവായ എലീമേലെക്കിന്‍റെ കുടുംബത്തിൽ മഹാധനവാനായ ഒരു ചാര്‍ച്ചക്കാരന്‍ ഉണ്ടായിരുന്നു; അവനു ബോവസ് എന്നു പേര്‍.</verse>
				<verse number="2">എന്നാൽ മോവാബ്യസ്ത്രീയായ രൂത്ത് നൊവൊമിയോട്: ഞാന്‍ വയലിൽ ചെന്ന് എന്നോടു ദയ കാണിക്കുന്നവനെ ആശ്രയിച്ചു കതിര്‍ പെറുക്കട്ടെ എന്നു ചോദിച്ചു. പൊയ്ക്കൊള്‍ക മകളേ എന്ന് അവള്‍ അവളോടു പറഞ്ഞു.</verse>
				<verse number="3">അങ്ങനെ അവള്‍ പോയി; വയലിൽ കൊയ്ത്തുകാരുടെ പിന്നാലെ ചെന്നു പെറുക്കി; ഭാഗ്യവശാൽ അവള്‍ എലീമേലെക്കിന്‍റെ കുടുംബക്കാരനായ ബോവസിനുള്ള വയലിൽ ആയിരുന്നു ചെന്നത്.</verse>
				<verse number="4">അപ്പോള്‍ ഇതാ, ബോവസ് ബേത്‍ലഹേമിൽനിന്നു വരുന്നു; അവന്‍ കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവര്‍ അവനോടും പറഞ്ഞു.</verse>
				<verse number="5">കൊയ്ത്തുകാരുടെ മേലാളായ ഭൃത്യനോട്: ഈ യുവതി ഏത് എന്നു ബോവസ് ചോദിച്ചു.</verse>
				<verse number="6">കൊയ്ത്തുകാരുടെ മേലാളായ ഭൃത്യന്‍: ഇവള്‍ മോവാബ്‍ദേത്തുനിന്ന് നൊവൊമിയോടുകൂടെ വന്ന മോവാബ്യയുവതിയാകുന്നു;</verse>
				<verse number="7">ഞാന്‍ കൊയ്ത്തുകാരുടെ പിന്നാലെ കറ്റകളുടെ ഇടയിൽ പെറുക്കിക്കൊള്ളട്ടെ എന്ന് അവള്‍ ചോദിച്ചു; അങ്ങനെ അവള്‍ കാലത്തു വന്ന് ഇതുവരെ പെറുക്കിക്കൊണ്ടിരിക്കുന്നു; വീട്ടിൽ അല്പനേരമേ താമസിച്ചുള്ളൂ എന്നുത്തരം പറഞ്ഞു.</verse>
				<verse number="8">ബോവസ് രൂത്തിനോട്: കേട്ടോ മകളേ, പെറുക്കുവാന്‍ വേറൊരു വയലിൽ പോകേണ്ടാ; ഇവിടം വിടുകയും വേണ്ടാ; ഇവിടെ എന്‍റെ ബാല്യക്കാരത്തികളോടു ചേര്‍ന്നുകൊള്‍ക.</verse>
				<verse number="9">അവര്‍ കൊയ്യുന്ന നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അവരുടെ പിന്നാലെ പൊയ്ക്കൊള്‍ക; ബാല്യക്കാര്‍ നിന്നെ തൊടരുതെന്ന് ഞാന്‍ അവരോടു കല്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോള്‍ പാത്രങ്ങള്‍ക്കരികെ ചെന്ന് ബാല്യക്കാര്‍ കോരിവച്ചതിൽനിന്നു കുടിച്ചുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="10">എന്നാറെ അവള്‍ സാഷ്ടാംഗം വീണ് അവനോട്: ഞാന്‍ അന്യദേശക്കാരത്തി ആയിരിക്കെ നീ എന്നെ വിചാരിപ്പാന്‍ തക്കവണ്ണം നിനക്ക് എന്നോടു ദയ തോന്നിയത് എങ്ങനെ എന്നു പറഞ്ഞു.</verse>
				<verse number="11">ബോവസ് അവളോട്: നിന്‍റെ ഭര്‍ത്താവു മരിച്ചശേഷം അമ്മാവിയമ്മയ്ക്കു നീ ചെയ്തിരിക്കുന്നതും നിന്‍റെ അപ്പനെയും അമ്മയെയും സ്വദേശത്തെയും വിട്ട്, മുമ്പേ അറിയാത്ത ജനത്തിന്‍റെ അടുക്കൽ വന്നിരിക്കുന്നതുമായ വിവരമൊക്കെയും ഞാന്‍ കേട്ടിരിക്കുന്നു.</verse>
				<verse number="12">നിന്‍റെ പ്രവൃത്തിക്ക് യഹോവ പകരം നല്കട്ടെ; യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ചിറകിന്‍കീഴെ ആശ്രയിച്ചുവന്നിരിക്കുന്ന നിനക്ക് അവന്‍ പൂര്‍ണപ്രതിഫലം തരുമാറാകട്ടെ എന്നുത്തരം പറഞ്ഞു.</verse>
				<verse number="13">അതിന് അവള്‍: യജമാനനേ, ഞാന്‍ നിന്‍റെ ദാസിമാരിൽ ഒരുത്തിയെപ്പോലെയല്ല എന്നു വരികിലും നീ എന്നെ ആശ്വസിപ്പിക്കയും അടിയനോട് ദയയായി സംസാരിക്കയും ചെയ്‍വാന്‍ തക്കവണ്ണം എന്നോടു നിനക്കു കൃപതോന്നിയല്ലോ എന്നു പറഞ്ഞു.</verse>
				<verse number="14">ഭക്ഷണസമയത്ത് ബോവസ് അവളോട്: ഇവിടെ വന്നു ഭക്ഷണം കഴിക്ക; കഷണം വീഞ്ഞിൽ മുക്കിക്കൊള്‍ക എന്നു പറഞ്ഞു. അങ്ങനെ അവള്‍ കൊയ്ത്തുകാരുടെ അരികെ ഇരുന്നു; അവന്‍ അവള്‍ക്കു മലര്‍ കൊടുത്തു; അവള്‍ തിന്നു തൃപ്തയായി ശേഷിപ്പിക്കയും ചെയ്തു.</verse>
				<verse number="15">അവള്‍ പെറുക്കുവാന്‍ എഴുന്നേറ്റപ്പോള്‍ ബോവസ് തന്‍റെ ബാല്യക്കാരോട്: അവള്‍ കറ്റകളുടെയിടയിൽത്തന്നെ പെറുക്കിക്കൊള്ളട്ടെ; അവളെ ഉപദ്രവിക്കരുത്.</verse>
				<verse number="16">പെറുക്കേണ്ടതിന് അവള്‍ക്കായിട്ടു കററകളിൽനിന്നു വലിച്ചിട്ടേക്കേണം; അവളെ ശകാരിക്കരുത് എന്നു കല്പിച്ചു.</verse>
				<verse number="17">ഇങ്ങനെ അവള്‍ വൈകുന്നേരംവരെ പെറുക്കി; പെറുക്കിയതു മെതിച്ചപ്പോള്‍ ഏകദേശം ഒരു പറ യവം ഉണ്ടായിരുന്നു.</verse>
				<verse number="18">അവള്‍ അത് എടുത്തുംകൊണ്ട് പട്ടണത്തിലേക്കു പോയി; അവള്‍ പെറുക്കിക്കൊണ്ടുവന്നത് അമ്മാവിയമ്മ കണ്ടു; താന്‍ തിന്നു ശേഷിപ്പിച്ചിരുന്നതും അവള്‍ എടുത്ത് അവള്‍ക്കു കൊടുത്തു.</verse>
				<verse number="19">അമ്മാവിയമ്മ അവളോട്: നീ ഇന്ന് എവിടെയായിരുന്നു പെറുക്കിയത്? എവിടെയായിരുന്നു വേല ചെയ്തത്? നിന്നോട് ആദരവു കാണിച്ചവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. താന്‍ ഇന്ന ആളുടെ അടുക്കലായിരുന്നു വേല ചെയ്തത് എന്ന് അവള്‍ അമ്മാവിയമ്മയോട് അറിയിച്ചു: ബോവസ് എന്നൊരു ആളുടെ അടുക്കലായിരുന്നു ഞാന്‍ ഇന്നു വേല ചെയ്തത് എന്നു പറഞ്ഞു.</verse>
				<verse number="20">നൊവൊമി മരുമകളോട്: ജീവനുള്ളവരോടും മരിച്ചവരോടും ദയ വിടാതിരിക്കുന്ന യഹോവയാൽ അവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു. ആയാള്‍ നമുക്ക് അടുത്ത ചാര്‍ച്ചക്കാരനും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുത്തനും ആകുന്നു എന്നും നൊവൊമി അവളോടു പറഞ്ഞു.</verse>
				<verse number="21">എന്‍റെ ബാല്യക്കാര്‍ കൊയ്ത്തെല്ലാം തീര്‍ക്കുവോളം അവരോടു ചേര്‍ന്നിരിക്ക എന്നുകൂടെ അവന്‍ എന്നോടു പറഞ്ഞു എന്ന് മോവാബ്യസ്ത്രീയായ രൂത്ത് പറഞ്ഞു.</verse>
				<verse number="22">നൊവൊമി തന്‍റെ മരുമകളായ രൂത്തിനോട്: മകളേ, വേറൊരു വയലിൽവച്ച് ആരും നിന്നെ ഉപദ്രവിക്കാതിരിക്കേണ്ടതിന് നീ അവന്‍റെ ബാല്യക്കാരത്തികളോടുകൂടെതന്നെ പോകുന്നതു നന്ന് എന്നു പറഞ്ഞു.</verse>
				<verse number="23">അങ്ങനെ അവള്‍ യവക്കൊയ്ത്തും കോതമ്പുകൊയ്ത്തും തീരുവോളം പെറുക്കുവാന്‍ ബോവസിന്‍റെ ബാല്യക്കാരത്തികളോടു ചേര്‍ന്നിരിക്കയും അമ്മാവിയമ്മയോടുകൂടെ പാര്‍ക്കയും ചെയ്തു.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം അവളുടെ അമ്മാവിയമ്മയായ നൊവൊമി അവളോടു പറഞ്ഞത്: മകളേ, നിനക്കു നന്നായിരിക്കേണ്ടതിന് ഞാന്‍ നിനക്കുവേണ്ടി ഒരു വിശ്രാമസ്ഥലം അന്വേഷിക്കേണ്ടയോ?</verse>
				<verse number="2">നീ ചേര്‍ന്നിരുന്ന ബാല്യക്കാരത്തികളുടെ യജമാനനായ ബോവസ് നമ്മുടെ ചാര്‍ച്ചക്കാരനല്ലയോ? അവന്‍ ഇന്നു രാത്രി കളത്തിൽ യവം തൂറ്റുന്നു.</verse>
				<verse number="3">ആകയാൽ നീ കുളിച്ച് തൈലംപൂശി വസ്ത്രം ധരിച്ച് കളത്തിൽ ചെല്ലുക; ആയാള്‍ തിന്നു കുടിച്ചു കഴിയുംവരെ നിന്നെ കാണരുത്.</verse>
				<verse number="4">ഉറങ്ങുവാന്‍ പോകുമ്പോള്‍ അവന്‍ കിടക്കുന്ന സ്ഥലം മനസ്സിലാക്കി ചെന്ന് അവന്‍റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നുകൊള്‍ക; എന്നാൽ നീ എന്തു ചെയ്യേണമെന്ന് അവന്‍ നിനക്കു പറഞ്ഞുതരും.</verse>
				<verse number="5">അതിന് അവള്‍: നീ പറയുന്നതൊക്കെയും ഞാന്‍ ചെയ്യാം എന്ന് അവളോടു പറഞ്ഞു.</verse>
				<verse number="6">അങ്ങനെ അവള്‍ കളത്തിൽ ചെന്ന് അമ്മാവിയമ്മ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.</verse>
				<verse number="7">ബോവസ് തിന്നു കുടിച്ച് ഹൃദയം തെളിഞ്ഞശേഷം യവക്കൂമ്പാരത്തിന്‍റെ ഒരു വശത്തു ചെന്നു കിടന്നു; അവളും പതുക്കെ ചെന്ന് അവന്‍റെ കാലിന്മേലുള്ള പുതപ്പു പൊക്കി അവിടെ കിടന്നു.</verse>
				<verse number="8">അര്‍ധരാത്രിയിൽ അവന്‍ ഞെട്ടിത്തിരിഞ്ഞു, തന്‍റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു. നീ ആര്‍ എന്ന് അവന്‍ചോദിച്ചു.</verse>
				<verse number="9">ഞാന്‍ നിന്‍റെ ദാസിയായ രൂത്ത്; നിന്‍റെ പുതപ്പ് അടിയന്‍റെമേൽ ഇടേണമേ; നീ വീണ്ടെടുപ്പുകാരനല്ലോ എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="10">അതിന് അവന്‍ പറഞ്ഞത്: മകളേ, നീ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവള്‍; ദരിദ്രന്മാരോ ധനവാന്മാരോ ആയ ബാല്യക്കാരെ നീ പിന്തുടരാതിരിക്കയാൽ ആദ്യത്തേതിൽ അധികം ദയ ഒടുവിൽ കാണിച്ചിരിക്കുന്നു.</verse>
				<verse number="11">ആകയാൽ മകളേ, ഭയപ്പെടേണ്ടാ; നീ ചോദിക്കുന്നതൊക്കെയും ഞാന്‍ ചെയ്തുതരാം; നീ ഉത്തമസ്ത്രീ എന്ന് എന്‍റെ ജനമായ പട്ടണക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയാം.</verse>
				<verse number="12">ഞാന്‍ നിന്‍റെ വീണ്ടെടുപ്പുകാരന്‍ എന്നതു സത്യം തന്നെ; എങ്കിലും എന്നെക്കാള്‍ അടുത്ത ഒരു വീണ്ടെടുപ്പുകാരന്‍ ഉണ്ട്.</verse>
				<verse number="13">ഈ രാത്രി താമസിക്ക; നാളെ അവന്‍ നിനക്കു വീണ്ടെടുപ്പുകാരന്‍റെ മുറ നിവര്‍ത്തിച്ചാൽ കൊള്ളാം; അവന്‍ നിവര്‍ത്തിക്കട്ടെ; വീണ്ടെടുപ്പുകാരന്‍റെ മുറ നിവര്‍ത്തിപ്പാന്‍ അവനു മനസ്സില്ലങ്കിലോ യഹോവയാണ ഞാന്‍ നിനക്കു വീണ്ടെടുപ്പുകാരന്‍റെ മുറ നിവര്‍ത്തിച്ചുതരും; രാവിലെവരെ കിടന്നുകൊള്‍ക.</verse>
				<verse number="14">അങ്ങനെ അവള്‍ രാവിലെവരെ അവന്‍റെ കാൽക്കൽ കിടന്നു; ഒരു സ്ത്രീ കളത്തിൽ വന്നത് ആരും അറിയരുതെന്ന് അവന്‍ പറഞ്ഞിരുന്നതുകൊണ്ട് ആളറിയാറാകും മുമ്പേ അവള്‍ എഴുന്നേറ്റു.</verse>
				<verse number="15">നീ ധരിച്ചിരിക്കുന്ന പുതപ്പു കൊണ്ടുവന്നു പിടിക്ക എന്ന് അവന്‍ പറഞ്ഞു. അവള്‍ അതു പിടിച്ചപ്പോള്‍ അവന്‍ ആറിടങ്ങഴി യവം അതിൽ അളന്നുകൊടുത്തു; അവള്‍ പട്ടണത്തിലേക്കു പോയി.</verse>
				<verse number="16">അവള്‍ അമ്മാവിയമ്മയുടെ അടുക്കൽ വന്നപ്പോള്‍: നിന്‍റെ കാര്യം എന്തായി മകളേ എന്ന് അവള്‍ ചോദിച്ചു; ആയാള്‍ തനിക്ക് ചെയ്തതൊക്കെയും അവള്‍ അറിയിച്ചു.</verse>
				<verse number="17">അമ്മാവിയമ്മയുടെ അടുക്കൽ വെറുംകൈയായിപ്പോകരുത് എന്ന് അവന്‍ എന്നോടു പറഞ്ഞ് ഈ ആറിടങ്ങഴി യവവും എനിക്കു തന്നു എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="18">അതിന് അവള്‍: എന്‍റെ മകളേ, ഈ കാര്യം എന്താകുമെന്ന് അറിയുവോളം നീ അനങ്ങാതിരിക്ക; ഇന്ന് ഈ കാര്യം തീര്‍ക്കുംവരെ ആയാള്‍ സ്വസ്ഥമായിരിക്കയില്ല എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="4">
				<verse number="1">എന്നാൽ ബോവസ് പട്ടണവാതിൽക്കൽ ചെന്ന് അവിടെ ഇരുന്നു; ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരന്‍ കടന്നുപോകുന്നതു കണ്ടു: എടോ, ഇങ്ങോട്ടു വന്ന് ഇവിടെ ഇരിക്ക എന്ന് അവനോടു പറഞ്ഞു. അവന്‍ ചെന്ന് അവിടെ ഇരുന്നു.</verse>
				<verse number="2">പിന്നെ അവന്‍ പട്ടണത്തിലെ മൂപ്പന്മാരിൽ പത്തു പേരെ വരുത്തി; ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു; അവരും ഇരുന്നു.</verse>
				<verse number="3">അപ്പോള്‍ അവന്‍ ആ വീണ്ടെടുപ്പുകാരനോടു പറഞ്ഞത്: മോവാബ്‍ദേത്തുനിന്നു മടങ്ങിവന്നിരിക്കുന്ന നൊവൊമി നമ്മുടെ സഹോദരനായ എലീമേലെക്കിന്‍റെ വയൽ വില്ക്കുന്നു. ആകയാൽ നിന്നോട് അത് അറിയിപ്പാന്‍ ഞാന്‍ വിചാരിച്ചു; ഇവിടെ ഇരിക്കുന്നവരുടെയും ജനത്തിന്‍റെ മൂപ്പന്മാരുടെയും മുമ്പാകെ നീ അതു വിലയ്ക്കു വാങ്ങുക;</verse>
				<verse number="4">നിനക്കു വീണ്ടെടുപ്പാന്‍ മനസ്സുണ്ടെങ്കിൽ വീണ്ടെടുക്ക; വീണ്ടെടുപ്പാന്‍ നിനക്കു മനസ്സില്ലെങ്കിൽ ഞാന്‍ അറിയേണ്ടതിന് എന്നോടു പറക; നീയും നീ കഴിഞ്ഞിട്ട് ഞാനും അല്ലാതെ വീണ്ടെടുപ്പാന്‍ ആരും ഇല്ല.</verse>
				<verse number="5">അതിന് അവന്‍: ഞാന്‍ വീണ്ടെടുക്കാം എന്നു പറഞ്ഞു. അപ്പോള്‍ ബോവസ്: നീ നൊവൊമിയോടു വയൽ വാങ്ങുന്ന നാളിൽ മരിച്ചവന്‍റെ അവകാശത്തിന്മേൽ അവന്‍റെ പേര്‍ നിലനിര്‍ത്തുവാന്‍ തക്കവണ്ണം മരിച്ചവന്‍റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും വാങ്ങേണം എന്നു പറഞ്ഞു.</verse>
				<verse number="6">അതിന് വീണ്ടെടുപ്പുകാരന്‍: എനിക്ക് അതു വീണ്ടെടുപ്പാന്‍ കഴികയില്ല; എന്‍റെ സ്വന്തഅവകാശം നഷ്ടമാക്കേണ്ടിവരും; ആകയാൽ ഞാന്‍ വീണ്ടെടുക്കേണ്ടതു നീ വീണ്ടെടുത്തുകൊള്‍ക; എനിക്കു വീണ്ടെടുപ്പാന്‍ കഴികയില്ല എന്നു പറഞ്ഞു.</verse>
				<verse number="7">എന്നാൽ വീണ്ടെടുപ്പും കൈമാറ്റവും സംബന്ധിച്ചുള്ള കാര്യം ഉറപ്പാക്കുവാന്‍ ഒരുത്തന്‍ തന്‍റെ ചെരുപ്പൂരി മറ്റേവനു കൊടുക്കുന്നതു യിസ്രായേലിൽ പണ്ടു നടപ്പായിരുന്നു; ഇതായിരുന്നു യിസ്രായേലിൽ ഉറപ്പാക്കുന്ന വിധം.</verse>
				<verse number="8">അങ്ങനെ ആ വീണ്ടെടുപ്പുകാരന്‍ ബോവസിനോട്: നീ അതു വാങ്ങിക്കൊള്‍ക എന്നു പറഞ്ഞു തന്‍റെ ചെരുപ്പൂരിക്കൊടുത്തു.</verse>
				<verse number="9">അപ്പോള്‍ ബോവസ് മൂപ്പന്മാരോടും സകല ജനത്തോടും പറഞ്ഞത്: എലീമേലെക്കിനുള്ളതൊക്കെയും കില്യോനും മഹ്ലോനും ഉള്ളതൊക്കെയും ഞാന്‍ നൊവൊമിയോടു വാങ്ങിയിരിക്കുന്നു എന്നതിനു നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.</verse>
				<verse number="10">അത്രയുമല്ല മരിച്ചവന്‍റെ പേര്‍ അവന്‍റെ സഹോദരന്മാരുടെ ഇടയിൽനിന്നും അവന്‍റെ പട്ടണവാതിൽക്കൽനിന്നും മാഞ്ഞുപോകാതവണ്ണം മരിച്ചവന്‍റെ പേര്‍ അവന്‍റെ അവകാശത്തിന്മേൽ നിലനിര്‍ത്തേണ്ടതിന് മഹ്ലോന്‍റെ ഭാര്യ മോവാബ്യസ്ത്രീയായ രൂത്തിനെയും എനിക്കു ഭാര്യയായി വാങ്ങിയിരിക്കുന്നു എന്നതിനും നിങ്ങള്‍ ഇന്നു സാക്ഷികള്‍ ആകുന്നു.</verse>
				<verse number="11">അതിന് പട്ടണവാതിൽക്കൽ ഇരുന്ന സകല ജനവും മൂപ്പന്മാരും പറഞ്ഞത്: ഞങ്ങള്‍ സാക്ഷികള്‍ തന്നെ; നിന്‍റെ വീട്ടിൽ വന്നിരിക്കുന്ന സ്ത്രീയെ യഹോവ റാഹേലിനെപ്പോലെയും ലേയായെപ്പോലെയും ആക്കട്ടെ; അവര്‍ ഇരുവരുമല്ലോ യിസ്രായേൽഗൃഹം പണിതത്; എഫ്രാത്തയിൽ നീ പ്രബലനും ബേത്‍ലഹേമിൽ വിശ്രുതനുമായിരിക്ക.</verse>
				<verse number="12">ഈ യുവതിയിൽനിന്ന് യഹോവ നിനക്കു നല്കുന്ന സന്തതിയാൽ നിന്‍റെ ഗൃഹം താമാര്‍ യെഹൂദായ്ക്കു പ്രസവിച്ച ഫേരെസിന്‍റെ ഗൃഹംപോലെ ആയിത്തീരട്ടെ.</verse>
				<verse number="13">ഇങ്ങനെ ബോവസ് രൂത്തിനെ പരിഗ്രഹിച്ചു; അവള്‍ അവനു ഭാര്യയായി; അവന്‍ അവളുടെ അടുക്കൽ ചെന്നപ്പോള്‍ യഹോവ അവള്‍ക്കു ഗര്‍ഭം നല്കി; അവള്‍ ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="14">എന്നാറെ സ്ത്രീകള്‍ നൊവൊമിയോട്: ഇന്നു നിനക്ക് ഒരു വീണ്ടെടുപ്പുകാരനെ നല്കിയിരിക്കകൊണ്ട് യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍റെ പേര്‍ യിസ്രായേലിൽ വിശ്രുതമായിരിക്കട്ടെ.</verse>
				<verse number="15">അവന്‍ നിനക്ക് ആശ്വാസപ്രദനും നിന്‍റെ വാര്‍ധക്യത്തിൽ പോഷകനും ആയിരിക്കും. നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാള്‍ നിനക്ക് ഉത്തമയുമായിരിക്കുന്ന നിന്‍റെ മരുമകളല്ലോ അവനെ പ്രസവിച്ചത് എന്നു പറഞ്ഞു.</verse>
				<verse number="16">നൊവൊമി കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവനു ധാത്രിയായിത്തീര്‍ന്നു.</verse>
				<verse number="17">അവളുടെ അയൽക്കാരത്തികള്‍: നൊവൊമിക്ക് ഒരു മകന്‍ ജനിച്ചു എന്നു പറഞ്ഞ് അവന് ഓബേദ് എന്നു പേര്‍ വിളിച്ചു; ദാവീദിന്‍റെ അപ്പനായ യിശ്ശായിയുടെ അപ്പന്‍ ഇവന്‍തന്നെ.</verse>
				<verse number="18">ഫേരെസിന്‍റെ വംശപാരമ്പര്യമാവിത്: ഫേരെസ് ഹെസ്രോനെ ജനിപ്പിച്ചു. ഹെസ്രോന്‍ രാമിനെ ജനിപ്പിച്ചു.</verse>
				<verse number="19">രാം അമ്മീനാദാബിനെ ജനിപ്പിച്ചു.</verse>
				<verse number="20">അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ സൽമോനെ ജനിപ്പിച്ചു.</verse>
				<verse number="21">സൽമോന്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് ഓബേദിനെ ജനിപ്പിച്ചു.</verse>
				<verse number="22">ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു; യിശ്ശായി ദാവീദിനെ ജനിപ്പിച്ചു.</verse>
			</chapter>
		</book>
		<book number="9">
			<chapter number="1">
				<verse number="1">എഫ്രയീംമലനാട്ടിലെ രാമാഥയീം-സോഫീമിൽ എല്ക്കാനാ എന്നു പേരുള്ള ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ എലീഹൂവിന്‍റെ മകനായ യെരോഹാമിന്‍റെ മകന്‍ ആയിരുന്നു; എലീഹൂ എഫ്രയീമ്യനായ സൂഫിന്‍റെ മകനായ തോഹൂവിന്‍റെ മകന്‍ ആയിരുന്നു.</verse>
				<verse number="2">എല്ക്കാനായ്ക്കു രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു; ഒരുത്തിക്കു ഹന്നാ എന്നും മറ്റേവള്‍ക്കു പെനിന്നാ എന്നും പേര്‍; പെനിന്നായ്ക്കു മക്കള്‍ ഉണ്ടായിരുന്നു; ഹന്നായ്ക്കോ മക്കള്‍ ഇല്ലായിരുന്നു.</verse>
				<verse number="3">അവന്‍ ശീലോവിൽ സൈന്യങ്ങളുടെ യഹോവയെ നമസ്കരിപ്പാനും അവനു യാഗം കഴിപ്പാനും തന്‍റെ പട്ടണത്തിൽനിന്ന് ആണ്ടുതോറും ശീലോവിലേക്കു പോക പതിവായിരുന്നു; ഏലിയുടെ രണ്ടു പുത്രന്മാരായി യഹോവയ്ക്കു പുരോഹിതന്മാരായിരുന്ന ഹൊഫ്നിയും ഫീനെഹാസും അവിടെ ഉണ്ടായിരുന്നു.</verse>
				<verse number="4">എല്ക്കാനാ യാഗം കഴിക്കുമ്പോള്‍ ഒക്കെയും തന്‍റെ ഭാര്യയായ പെനിന്നായ്ക്കും അവളുടെ സകല പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഓഹരി കൊടുക്കും.</verse>
				<verse number="5">ഹന്നായ്ക്കോ അവന്‍ ഹന്നായെ സ്നേഹിക്കകൊണ്ട് ഇരട്ടി ഓഹരി കൊടുക്കും. എന്നാൽ യഹോവ അവളുടെ ഗര്‍ഭം അടച്ചിരുന്നു.</verse>
				<verse number="6">യഹോവ അവളുടെ ഗര്‍ഭം അടച്ചിരുന്നതിനാൽ അവളുടെ പ്രതിയോഗി അവളെ വ്യസനിപ്പിപ്പാന്‍ തക്കവണ്ണം വളരെ മുഷിപ്പിച്ചു.</verse>
				<verse number="7">അവള്‍ യഹോവയുടെ ആലയത്തിലേക്കു പോകുന്ന സമയത്തൊക്കെയും ആണ്ടുതോറും അവള്‍ അങ്ങനെ ചെയ്തുപോന്നു. അവള്‍ അവളെ മുഷിപ്പിച്ചതുകൊണ്ട് അവള്‍ കരഞ്ഞു പട്ടിണി കിടന്നു.</verse>
				<verse number="8">അവളുടെ ഭര്‍ത്താവായ എല്ക്കാനാ അവളോട്: ഹന്നേ, നീ എന്തിനു കരയുന്നു? എന്തിനു പട്ടിണി കിടക്കുന്നു? നീ വ്യസനിക്കുന്നത് എന്ത്? ഞാന്‍ നിനക്കു പത്തു പുത്രന്മാരെക്കാള്‍ നന്നല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="9">അവര്‍ ശീലോവിൽവച്ച് തിന്നുകയും കുടിക്കയും ചെയ്തശേഷം ഹന്നാ എഴുന്നേറ്റുപോയി. പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്‍റെ വാതിൽക്കൽ ആസനത്തിൽ ഇരിക്കയായിരുന്നു.</verse>
				<verse number="10">അവള്‍ മനോവ്യസനത്തോടെ യഹോവയോടു പ്രാര്‍ഥിച്ചു വളരെ കരഞ്ഞു.</verse>
				<verse number="11">അവള്‍ ഒരു നേര്‍ച്ചനേര്‍ന്നു; സൈന്യങ്ങളുടെ യഹോവേ, അടിയന്‍റെ സങ്കടം നോക്കി അടിയനെ ഓര്‍ക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയന്‍ അവനെ അവന്‍റെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും; അവന്‍റെ തലയിൽ ക്ഷൗരക്കത്തി തൊടുകയുമില്ല എന്നു പറഞ്ഞു.</verse>
				<verse number="12">ഇങ്ങനെ അവള്‍ യഹോവയുടെ സന്നിധിയിൽ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏലി അവളുടെ വായ് സൂക്ഷിച്ചുനോക്കി.</verse>
				<verse number="13">ഹന്നാ ഹൃദയംകൊണ്ട് സംസാരിച്ചതിനാൽ അവളുടെ അധരം അനങ്ങിയതല്ലാതെ ശബ്ദം കേള്‍പ്പാനില്ലായിരുന്നു; ആകയാൽ അവള്‍ക്കു ലഹരി പിടിച്ചിരിക്കുന്നു എന്ന് ഏലിക്കു തോന്നിപ്പോയി.</verse>
				<verse number="14">ഏലി അവളോട്: നീ എത്രത്തോളം ലഹരി പിടിച്ചിരിക്കും? നിന്‍റെ വീഞ്ഞ് ഇറങ്ങട്ടെ എന്നു പറഞ്ഞു.</verse>
				<verse number="15">അതിനു ഹന്നാ ഉത്തരം പറഞ്ഞത്: അങ്ങനെയല്ല, യജമാനനേ; ഞാന്‍ മനോവ്യസനമുള്ളൊരു സ്ത്രീ; ഞാന്‍ വീഞ്ഞോ മദ്യമോ കുടിച്ചിട്ടില്ല; യഹോവയുടെ സന്നിധിയിൽ എന്‍റെ ഹൃദയം പകരുകയത്രേ ചെയ്തത്.</verse>
				<verse number="16">അടിയനെ ഒരു നീചസ്ത്രീയായി വിചാരിക്കരുതേ; അടിയന്‍ സങ്കടത്തിന്‍റെയും വ്യസനത്തിന്‍റെയും ആധിക്യംകൊണ്ടാകുന്നു സംസാരിച്ചത്.</verse>
				<verse number="17">അതിന് ഏലി: സമാധാനത്തോടെ പൊയ്ക്കൊള്‍ക; യിസ്രായേലിന്‍റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവന്‍ നിനക്കു നല്കുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="18">അടിയനു തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു സ്ത്രീ തന്‍റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.</verse>
				<verse number="19">അനന്തരം അവര്‍ അതികാലത്ത് എഴുന്നേറ്റ് യഹോവയുടെ സന്നിധിയിൽ നമസ്കരിച്ചശേഷം രാമായിൽ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാൽ എല്ക്കാനാ തന്‍റെ ഭാര്യയായ ഹന്നായെ പരിഗ്രഹിച്ചു; യഹോവ അവളെ ഓര്‍ത്തു.</verse>
				<verse number="20">ഒരു ആണ്ടു കഴിഞ്ഞിട്ട് ഹന്നാ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; ഞാന്‍ അവനെ യഹോവയോട് അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞ് അവന് ശമൂവേൽ എന്നു പേരിട്ടു.</verse>
				<verse number="21">പിന്നെ എല്ക്കാനാ എന്ന പുരുഷനും അവന്‍റെ കുടുംബമൊക്കെയും യഹോവയ്ക്കു വര്‍ഷാന്തരയാഗവും നേര്‍ച്ചയും കഴിപ്പാന്‍ പോയി.</verse>
				<verse number="22">എന്നാൽ ഹന്നാ കൂടെ പോയില്ല; അവള്‍ ഭര്‍ത്താവിനോട്: ശിശുവിന്‍റെ മുലകുടി മാറട്ടെ; പിന്നെ അവന്‍ യഹോവയുടെ സന്നിധിയിൽ ചെന്ന് അവിടെ എന്നും പാര്‍ക്കേണ്ടതിന് ഞാന്‍ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.</verse>
				<verse number="23">അവളുടെ ഭര്‍ത്താവായ എല്ക്കാനാ അവളോട്: നിന്‍റെ ഇഷ്ടംപോലെയാകട്ടെ; അവന്‍റെ മുലകുടി മാറുംവരെ താമസിക്ക; യഹോവ തന്‍റെ വചനം നിവര്‍ത്തിക്കുമാറാകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവള്‍ വീട്ടിൽ താമസിച്ച് മുലകുടി മാറുംവരെ മകനു മുലകൊടുത്തു.</verse>
				<verse number="24">അവനു മുലകുടി മാറിയശേഷം അവള്‍ മൂന്നു വയസ്സു പ്രായമുള്ള ഒരു കാളയും ഒരു പറ മാവും ഒരു തുരുത്തി വീഞ്ഞുമായി അവനെ ശീലോവിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുചെന്നു: ബാലനോ ചെറുപ്പമായിരുന്നു.</verse>
				<verse number="25">അവര്‍ കാളയെ അറുത്തിട്ട് ബാലനെ ഏലിയുടെ അടുക്കൽ കൊണ്ടുചെന്നു.</verse>
				<verse number="26">അവള്‍ അവനോടു പറഞ്ഞത്: യജമാനനേ; യജമാനനാണ, യഹോവയോടു പ്രാര്‍ഥിച്ചുകൊണ്ട് ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാന്‍ ആകുന്നു.</verse>
				<verse number="27">ഈ ബാലനായിട്ടു ഞാന്‍ പ്രാര്‍ഥിച്ചു; ഞാന്‍ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു.</verse>
				<verse number="28">അതുകൊണ്ട് ഞാന്‍ അവനെ യഹോവയ്ക്കു നിവേദിച്ചിരിക്കുന്നു; അവന്‍ ജീവപര്യന്തം യഹോവയ്ക്കു നിവേദിതനായിരിക്കും. അവര്‍ അവിടെ യഹോവയെ നമസ്കരിച്ചു.</verse>
			</chapter>
			<chapter number="2">
				<verse number="1">അനന്തരം ഹന്നാ പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ: എന്‍റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്‍റെ കൊമ്പ് യഹോവയാൽ ഉയര്‍ന്നിരിക്കുന്നു; എന്‍റെ വായ് ശത്രുക്കളുടെ നേരേ വിശാലമാകുന്നു; നിന്‍റെ രക്ഷയിൽ ഞാന്‍ സന്തോഷിക്കുന്നു.</verse>
				<verse number="2">യഹോവയെപ്പോലെ പരിശുദ്ധന്‍ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.</verse>
				<verse number="3">ഡംഭിച്ചു ഡംഭിച്ച് ഇനി സംസാരിക്കരുത്; നിങ്ങളുടെ വായിൽനിന്ന് അഹങ്കാരം പുറപ്പെടരുത്. യഹോവ ജ്ഞാനമുള്ള ദൈവം; അവന്‍ പ്രവൃത്തികളെ തൂക്കിനോക്കുന്നു.</verse>
				<verse number="4">വീരന്മാരുടെ വില്ല് ഒടിഞ്ഞുപോകുന്നു; ഇടറിയവരോ ബലം ധരിക്കുന്നു.</verse>
				<verse number="5">സമ്പന്നര്‍ ആഹാരത്തിനായി കൂലിക്കു നില്ക്കുന്നു; വിശന്നവര്‍ വിശ്രമം പ്രാപിക്കുന്നു; മച്ചി ഏഴു പ്രസവിക്കുന്നു; പുത്രസമ്പന്നയോ ക്ഷയിച്ചുപോകുന്നു.</verse>
				<verse number="6">യഹോവ കൊല്ലുകയും ജീവിപ്പിക്കയും ചെയ്യുന്നു; പാതാളത്തിൽ ഇറക്കുകയും ഉദ്ധരിക്കയും ചെയ്യുന്നു.</verse>
				<verse number="7">യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവന്‍ താഴ്ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്നു.</verse>
				<verse number="8">അവന്‍ ദരിദ്രനെ പൊടിയിൽനിന്നു നിവിര്‍ത്തുന്നു; അഗതിയെ കുപ്പയിൽനിന്ന് ഉയര്‍ത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നെ. ഭൂധരങ്ങള്‍ യഹോവയ്ക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വച്ചിരിക്കുന്നു.</verse>
				<verse number="9">തന്‍റെ വിശുദ്ധന്മാരുടെ കാലുകളെ അവന്‍ കാക്കുന്നു; ദുഷ്ടന്മാര്‍ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.</verse>
				<verse number="10">യഹോവയോട് എതിര്‍ക്കുന്നവന്‍ തകര്‍ന്നു പോകുന്നു; അവന്‍ ആകാശത്തുനിന്ന് അവരുടെമേൽ ഇടി വെട്ടിക്കുന്നു. യഹോവ ഭൂസീമാവാസികളെ വിധിക്കുന്നു; തന്‍റെ രാജാവിനു ശക്തി കൊടുക്കുന്നു; തന്‍റെ അഭിഷിക്തന്‍റെ കൊമ്പ് ഉയര്‍ത്തുന്നു.</verse>
				<verse number="11">പിന്നെ എല്ക്കാനാ രാമായിൽ തന്‍റെ വീട്ടിലേക്കു പോയി. ബാലന്‍ പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു.</verse>
				<verse number="12">എന്നാൽ ഏലിയുടെ പുത്രന്മാര്‍ നീചന്മാരും യഹോവയെ ഓര്‍ക്കാത്തവരും ആയിരുന്നു.</verse>
				<verse number="13">ഈ പുരോഹിതന്മാര്‍ ജനത്തോട് ആചരിച്ച വിധം എങ്ങനെയെന്നാൽ: വല്ലവരും ഒരു യാഗം കഴിക്കുമ്പോള്‍ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്‍റെ ബാല്യക്കാരന്‍</verse>
				<verse number="14">കൈയിൽ മുപ്പല്ലിയുമായി വന്ന് കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയിൽ പിടിച്ചതൊക്കെയും പുരോഹിതന്‍ എടുത്തുകൊള്ളും. ശീലോവിൽ വരുന്ന എല്ലാ യിസ്രായേല്യരോടും അവര്‍ അങ്ങനെ ചെയ്യും.</verse>
				<verse number="15">മേദസ്സ് ദഹിപ്പിക്കും മുമ്പേ പുരോഹിതന്‍റെ ബാല്യക്കാരന്‍ വന്നു യാഗം കഴിക്കുന്നവനോട്: പുരോഹിതനു വറുപ്പാന്‍ മാംസം തരിക; പച്ചമാംസമല്ലാതെ വേവിച്ചത് അവന്‍ വാങ്ങുകയില്ല എന്നു പറയും.</verse>
				<verse number="16">മേദസ്സ് ദഹിപ്പിച്ചുകഴിയട്ടെ; അതിന്‍റെശേഷം നീ ആഗ്രഹിക്കുന്നേടത്തോളം എടുത്തുകൊള്‍ക എന്ന് അവനോടു പറഞ്ഞാൽ അവന്‍ അവനോട്: അല്ല, ഇപ്പോള്‍തന്നെ തരേണം; അല്ലെങ്കിൽ ഞാന്‍ ബലാൽക്കാരേണ എടുക്കും എന്നു പറയും.</verse>
				<verse number="17">ഇങ്ങനെ ആ യൗവനക്കാര്‍ യഹോവയുടെ വഴിപാടു നിന്ദിച്ചതുകൊണ്ട് അവരുടെ പാപം യഹോവയുടെ സന്നിധിയിൽ ഏറ്റവും വലിയതായിരുന്നു.</verse>
				<verse number="18">ശമൂവേൽ എന്ന ബാലനോ പഞ്ഞിനൂൽകൊണ്ടുള്ള അങ്കി ധരിച്ച് യഹോവയുടെ സന്നിധിയിൽ ശുശ്രൂഷ ചെയ്തുപോന്നു.</verse>
				<verse number="19">അവന്‍റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്‍റെ ഭര്‍ത്താവിനോടുകൂടെ വര്‍ഷാന്തരയാഗം കഴിപ്പാന്‍ വരുമ്പോള്‍ അവനു കൊണ്ടുവന്നു കൊടുക്കും.</verse>
				<verse number="20">എന്നാൽ ഏലി എല്ക്കാനായെയും അവന്‍റെ ഭാര്യയെയും അനുഗ്രഹിച്ചു; ഈ സ്ത്രീ യഹോവയ്ക്കു കഴിച്ച നിവേദ്യത്തിനു പകരം യഹോവ അവളിൽനിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ എന്നു പറഞ്ഞു. പിന്നെ അവര്‍ തങ്ങളുടെ വീട്ടിലേക്കു പോയി.</verse>
				<verse number="21">യഹോവ ഹന്നായെ കടാക്ഷിച്ചു; അവള്‍ ഗര്‍ഭം ധരിച്ച് മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേൽബാലനോ യഹോവയുടെ സന്നിധിയിൽ വളര്‍ന്നുവന്നു.</verse>
				<verse number="22">ഏലി വൃദ്ധനായാറെ അവന്‍റെ പുത്രന്മാര്‍ എല്ലാ യിസ്രായേലിനോടും ചെയ്യുന്നതൊക്കെയും സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ സേവ ചെയ്യുന്ന സ്ത്രീകളോടുകൂടെ ശയിക്കുന്നതും അവന്‍ കേട്ടു.</verse>
				<verse number="23">അവന്‍ അവരോട്: നിങ്ങള്‍ ഈ വക ചെയ്യുന്നത് എന്ത്? നിങ്ങളുടെ ദുഷ്പ്രവൃത്തികളെക്കുറിച്ച് ഈ ജനമൊക്കെയും പറഞ്ഞു ഞാന്‍ കേള്‍ക്കുന്നു.</verse>
				<verse number="24">അങ്ങനെ അരുത്, എന്‍റെ മക്കളേ, യഹോവയുടെ ജനം നിങ്ങളെക്കുറിച്ച് പരത്തുന്നതായി ഞാന്‍ കേള്‍ക്കുന്ന കേള്‍വി നന്നല്ല.</verse>
				<verse number="25">മനുഷ്യന്‍ മനുഷ്യനോടു പാപം ചെയ്താൽ അവനുവേണ്ടി ദൈവത്തോട് അപേക്ഷിക്കാം; മനുഷ്യന്‍ യഹോവയോടു പാപം ചെയ്താലോ അവനുവേണ്ടി ആര്‍ അപേക്ഷിക്കും എന്നു പറഞ്ഞു. എങ്കിലും അവരെ കൊല്ലുവാന്‍ യഹോവ നിശ്ചയിച്ചതുകൊണ്ട് അവര്‍ അപ്പന്‍റെ വാക്കു കൂട്ടാക്കിയില്ല.</verse>
				<verse number="26">ശമൂവേൽബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യര്‍ക്കും പ്രീതിയുള്ളവനായി വളര്‍ന്നു.</verse>
				<verse number="27">അനന്തരം ഒരു ദൈവപുരുഷന്‍ ഏലിയുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ പിതൃഭവനം മിസ്രയീമിൽ ഫറവോന്‍റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോള്‍ ഞാന്‍ അവര്‍ക്കു വെളിപ്പെട്ടു നിശ്ചയം.</verse>
				<verse number="28">എന്‍റെ യാഗപീഠത്തിന്മേൽ കയറുവാനും ധൂപം കാട്ടുവാനും എന്‍റെ സന്നിധിയിൽ ഏഫോദ് ധരിപ്പാനും ഞാന്‍ അവനെ യിസ്രായേലിന്‍റെ സകല ഗോത്രത്തിൽനിന്നും എനിക്കു പുരോഹിതനായി തിരഞ്ഞെടുത്തു; യിസ്രായേൽമക്കളുടെ സകല ദഹനയാഗങ്ങളെയും ഞാന്‍ നിന്‍റെ പിതൃഭവനത്തിനു കൊടുത്തു.</verse>
				<verse number="29">തിരുനിവാസത്തിൽ അര്‍പ്പിപ്പാന്‍ ഞാന്‍ കല്പിച്ചിട്ടുള്ള എന്‍റെ യാഗവും വഴിപാടും നിങ്ങള്‍ ചവിട്ടുകയും എന്‍റെ ജനമായ യിസ്രായേലിന്‍റെ എല്ലാ വഴിപാടുകളിലും പ്രധാനഭാഗംകൊണ്ടു നിങ്ങളെത്തന്നെ കൊഴുപ്പിപ്പാന്‍ തക്കവണ്ണം നീ നിന്‍റെ പുത്രന്മാരെ എന്നെക്കാള്‍ ബഹുമാനിക്കയും ചെയ്യുന്നത് എന്ത്?</verse>
				<verse number="30">ആകയാൽ യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഭവനവും നിന്‍റെ പിതൃഭവനവും എന്‍റെ സന്നിധിയിൽ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നത്: അങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.</verse>
				<verse number="31">നിന്‍റെ ഭവനത്തിൽ ഒരു വൃദ്ധനും ഉണ്ടാകാതവണ്ണം ഞാന്‍ നിന്‍റെ ഭുജവും നിന്‍റെ പിതൃഭവനത്തിന്‍റെ ഭുജവും തകര്‍ത്തുകളയുന്ന നാളുകള്‍ ഇതാ വരുന്നു.</verse>
				<verse number="32">യിസ്രായേലിന് ലഭിപ്പാനുള്ള എല്ലാ നന്മകളുടെയും മധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്‍റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധന്‍ ഉണ്ടാകയുമില്ല.</verse>
				<verse number="33">നിന്‍റെ കണ്ണു ക്ഷയിപ്പിപ്പാനും നിന്‍റെ ഹൃദയം വ്യസനിപ്പിപ്പാനും ഞാന്‍ നിന്‍റെ ഭവനത്തിൽ ഒരുത്തനെ എന്‍റെ യാഗപീഠത്തിൽനിന്നു ഛേദിച്ചുകളയാതെ വച്ചേക്കും; നിന്‍റെ ഭവനത്തിലെ സന്താനമൊക്കെയും പുരുഷപ്രായത്തിൽ മരിക്കും.</verse>
				<verse number="34">നിന്‍റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും ഭവിപ്പാനിരിക്കുന്നതു നിനക്ക് ഒരു അടയാളം ആകും; അവര്‍ ഇരുവരും ഒരു ദിവസത്തിൽതന്നെ മരിക്കും.</verse>
				<verse number="35">എന്നാൽ എന്‍റെ പ്രസാദവും ഹിതവും അനുഷ്ഠിക്കുന്ന ഒരു വിശ്വസ്ത പുരോഹിതനെ ഞാന്‍ എനിക്ക് എഴുന്നേല്പിക്കും; അവനു ഞാന്‍ സ്ഥിരമായൊരു ഭവനം പണിയും; അവന്‍ എന്‍റെ അഭിഷിക്തന്‍റെ മുമ്പാകെ നിത്യം പരിചരിക്കും.</verse>
				<verse number="36">നിന്‍റെ ഭവനത്തിൽ ശേഷിച്ചിരിക്കുന്നവനെല്ലാം അവന്‍റെ അടുക്കൽ വന്ന് ഒരു വെള്ളിക്കാശിനും ഒരു അപ്പത്തിനുമായിട്ട് അവനെ കുമ്പിട്ട്: ഒരു കഷണം അപ്പം തിന്മാന്‍ ഇടവരേണ്ടതിന് എന്നെ ഒരു പുരോഹിതന്‍റെ വേലയ്ക്കാക്കേണമേ എന്ന് അപേക്ഷിക്കും.</verse>
			</chapter>
			<chapter number="3">
				<verse number="1">ശമൂവേൽബാലന്‍ ഏലിയുടെ മുമ്പാകെ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്ത് യഹോവയുടെ വചനം ദുര്‍ലഭമായിരുന്നു; ദര്‍ശനം ഏറെ ഇല്ലായിരുന്നു.</verse>
				<verse number="2">ആകാലത്ത് ഒരിക്കൽ ഏലി തന്‍റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്‍മാന്‍ വഹിയാതവണ്ണം അവന്‍റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.</verse>
				<verse number="3">ശമൂവേൽ ദൈവത്തിന്‍റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തിൽ ദൈവത്തിന്‍റെ വിളക്കു കെടുന്നതിനു മുമ്പേ ചെന്നു കിടന്നു.</verse>
				<verse number="4">യഹോവ ശമൂവേലിനെ വിളിച്ചു: അടിയന്‍ എന്ന് അവന്‍ വിളികേട്ട് ഏലിയുടെ അടുക്കൽ ഓടിച്ചെന്ന്: അടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="5">ഞാന്‍ വിളിച്ചില്ല; പോയി കിടന്നുകൊള്‍ക എന്ന് അവന്‍ പറഞ്ഞു; അവന്‍ പോയി കിടന്നു.</verse>
				<verse number="6">യഹോവ പിന്നെയും: ശമൂവേലേ എന്നു വിളിച്ചു. ശമൂവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്ന്: അടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാന്‍ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊള്‍ക എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="7">ശമൂവേൽ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന് അന്നുവരെ വെളിപ്പെട്ടതുമില്ല.</verse>
				<verse number="8">യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവന്‍ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ചെന്നു: അടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ യഹോവയായിരുന്നു ബാലനെ വിളിച്ചത് എന്ന് ഏലിക്കു മനസ്സിലായി.</verse>
				<verse number="9">ഏലി ശമൂവേലിനോട്: പോയി കിടന്നുകൊള്‍ക; ഇനിയും നിന്നെ വിളിച്ചാൽ: യഹോവേ, അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞുകൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേൽ തന്‍റെ സ്ഥലത്തു ചെന്നുകിടന്നു.</verse>
				<verse number="10">അപ്പോള്‍ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെ: ശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിനു ശമൂവേൽ: അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="11">യഹോവ ശമൂവേലിനോട് അരുളിച്ചെയ്തത്: ഇതാ, ഞാന്‍ യിസ്രായേലിൽ ഒരു കാര്യം ചെയ്യും; അതു കേള്‍ക്കുന്നവന്‍റെ ചെവി രണ്ടും മുഴങ്ങും.</verse>
				<verse number="12">ഞാന്‍ ഏലിയുടെ ഭവനത്തെക്കുറിച്ച് അരുളിച്ചെയ്തതൊക്കെയും ഞാന്‍ അന്ന് അവന്‍റെമേൽ ആദ്യന്തം നിവര്‍ത്തിക്കും.</verse>
				<verse number="13">അവന്‍റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ട് ഞാന്‍ അവന്‍റെ ഭവനത്തിന് എന്നേക്കും ശിക്ഷ വിധിക്കും എന്ന് ഞാന്‍ അവനോടു കല്പിച്ചിരിക്കുന്നു.</verse>
				<verse number="14">ഏലിയുടെ ഭവനത്തിന്‍റെ അകൃത്യത്തിന് യാഗത്താലും വഴിപാടിനാലും ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാന്‍ ഏലിയുടെ ഭവനത്തോടു സത്യം ചെയ്തിരിക്കുന്നു.</verse>
				<verse number="15">പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്‍റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദര്‍ശനം ഏലിയെ അറിയിപ്പാന്‍ ശമൂവേൽ ശങ്കിച്ചു.</verse>
				<verse number="16">ഏലി ശമൂവേലിനെ വിളിച്ചു: ശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയന്‍ ഇതാ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="17">അപ്പോള്‍ അവന്‍: നിനക്കുണ്ടായ അരുളപ്പാട് എന്ത്? എന്നെ ഒന്നും മറയ്ക്കരുതേ; നിന്നോട് അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറച്ചാൽ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞു.</verse>
				<verse number="18">അങ്ങനെ ശമൂവേൽ സകലവും അവനെ അറിയിച്ചു; ഒന്നും മറച്ചില്ല. എന്നാറെ അവന്‍: യഹോവയല്ലോ; തന്‍റെ ഇഷ്ടംപോലെ ചെയ്യട്ടെ എന്നു പറഞ്ഞു.</verse>
				<verse number="19">എന്നാൽ ശമൂവേൽ വളര്‍ന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്‍റെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകുവാന്‍ ഇടവരുത്തിയില്ല.</verse>
				<verse number="20">ദാന്‍മുതൽ ബേര്‍-ശേബവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേൽ യഹോവയുടെ വിശ്വസ്തപ്രവാചകന്‍ എന്നു ഗ്രഹിച്ചു.</verse>
				<verse number="21">ഇങ്ങനെ യഹോവ ശീലോവിൽവച്ച് ശമൂവേലിന് യഹോവയുടെ വചനത്താൽ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവിൽവച്ചു പ്രത്യക്ഷനായി.</verse>
			</chapter>
			<chapter number="4">
				<verse number="1">ശമൂവേലിന്‍റെ വചനം എല്ലാ യിസ്രായേലിനും വന്നിട്ട്: യിസ്രായേൽ ഫെലിസ്ത്യരുടെ നേരേ യുദ്ധത്തിനു പുറപ്പെട്ടു, ഏബെന്‍-ഏസെരിനരികെ പാളയം ഇറങ്ങി, ഫെലിസ്ത്യര്‍ അഫേക്കിലും പാളയമിറങ്ങി.</verse>
				<verse number="2">ഫെലിസ്ത്യര്‍ യിസ്രായേലിന്‍റെ നേരേ അണിനിരന്നു; പട പരന്നപ്പോള്‍ യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തിൽ ഏകദേശം നാലായിരം പേരെ അവര്‍ പോര്‍ക്കളത്തിൽവച്ചു സംഹരിച്ചു.</verse>
				<verse number="3">പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാര്‍: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയത് എന്ത്? നാം ശീലോവിൽനിന്ന് യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും എന്നു പറഞ്ഞു.</verse>
				<verse number="4">അങ്ങനെ ജനം ശീലോവിലേക്ക് ആളയച്ചു. അവര്‍ കെരൂബുകളുടെ മധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്‍റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="5">യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോള്‍ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആര്‍പ്പിട്ടു.</verse>
				<verse number="6">ഫെലിസ്ത്യര്‍ ആര്‍പ്പിന്‍റെ ഒച്ച കേട്ടിട്ട്: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആര്‍പ്പിന്‍റെ കാരണം എന്ത് എന്ന് അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.</verse>
				<verse number="7">ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു ഭയപ്പെട്ടു: നമുക്ക് അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.</verse>
				<verse number="8">നമുക്ക് അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്‍റെ കൈയിൽനിന്നു നമ്മെ ആര്‍ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധ ബാധകളാലും ബാധിച്ച ദൈവം ഇതു തന്നെ.</verse>
				<verse number="9">ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിന്‍; എബ്രായര്‍ നിങ്ങള്‍ക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങള്‍ അവര്‍ക്ക് ആകരുത്; പുരുഷത്വം കാണിച്ചു പൊരുതുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="10">അങ്ങനെ ഫെലിസ്ത്യര്‍ പട തുടങ്ങിയപ്പോള്‍ യിസ്രായേൽ തോറ്റു; ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്ക് ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാള്‍ വീണുപോകത്തക്കവണ്ണം ഒരു മഹാസംഹാരം ഉണ്ടായി.</verse>
				<verse number="11">ദൈവത്തിന്‍റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി.</verse>
				<verse number="12">പോര്‍ക്കളത്തിൽനിന്ന് ഒരു ബെന്യാമീന്യന്‍ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ഓടി അന്നു തന്നെ ശീലോവിൽ വന്നു.</verse>
				<verse number="13">അവന്‍ വരുമ്പോള്‍ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്‍റെ ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്‍റെ പെട്ടകത്തെക്കുറിച്ച് അവന്‍റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യന്‍ പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോള്‍ പട്ടണത്തിലെല്ലാം നിലവിളിയായി.</verse>
				<verse number="14">ഏലി നിലവിളി കേട്ടപ്പോള്‍ ഈ ആരവം എന്ത് എന്നു ചോദിച്ചു. ആ മനുഷ്യന്‍ ബദ്ധപ്പെട്ടു വന്ന് ഏലിയോടും അറിയിച്ചു.</verse>
				<verse number="15">ഏലിയോ തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും കാണ്‍മാന്‍വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.</verse>
				<verse number="16">ആ മനുഷ്യന്‍ ഏലിയോട്: ഞാന്‍ പോര്‍ക്കളത്തിൽനിന്നു വന്നവന്‍ ആകുന്നു; ഇന്നുതന്നെ ഞാന്‍ പോര്‍ക്കളത്തിൽനിന്ന് ഓടിപ്പോന്നു എന്നു പറഞ്ഞു. വര്‍ത്തമാനം എന്താകുന്നു, മകനേ, എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="17">അതിന് ആ ദൂതന്‍: യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്‍റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്‍റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.</verse>
				<verse number="18">അവന്‍ ദൈവത്തിന്‍റെ പെട്ടകത്തിന്‍റെ വസ്തുത പറഞ്ഞപ്പോള്‍ ഏലി പടിവാതിൽക്കൽ ആസനത്തിൽനിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവന്‍ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവന്‍ നാല്പതു സംവത്സരം യിസ്രായേലിനു ന്യായപാലനം ചെയ്തു.</verse>
				<verse number="19">എന്നാൽ അവന്‍റെ മരുമകള്‍ ഫീനെഹാസിന്‍റെ ഭാര്യ പ്രസവം അടുത്ത ഗര്‍ഭിണിയായിരുന്നു; ദൈവത്തിന്‍റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭര്‍ത്താവും മരിച്ചതും കേട്ടപ്പോള്‍ അവള്‍ക്കു പ്രസവവേദന തുടങ്ങി; അവള്‍ നിലത്തു വീണു പ്രസവിച്ചു.</verse>
				<verse number="20">അവള്‍ മരിപ്പാറായപ്പോള്‍ അരികെ നിന്ന സ്ത്രീകള്‍ അവളോട്: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാൽ അവള്‍ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.</verse>
				<verse number="21">ദൈവത്തിന്‍റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭര്‍ത്താവിനെയും ഓര്‍ത്തിട്ടും: മഹത്ത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞ് അവള്‍ കുഞ്ഞിന് ഈഖാബോദ് എന്നു പേര്‍ ഇട്ടു.</verse>
				<verse number="22">ദൈവത്തിന്‍റെ പെട്ടകം പിടിപെട്ടുപോകകൊണ്ട് മഹത്ത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്ന് അവള്‍ പറഞ്ഞു.</verse>
			</chapter>
			<chapter number="5">
				<verse number="1">ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്ത് അതിനെ ഏബെന്‍-ഏസെരിൽനിന്ന് അസ്തോദിലേക്കു കൊണ്ടുപോയി.</verse>
				<verse number="2">ഫെലിസ്ത്യര്‍ ദൈവത്തിന്‍റെ പെട്ടകം എടുത്ത് ദാഗോന്‍റെ ക്ഷേത്രത്തിൽ കൊണ്ടുചെന്നു ദാഗോന്‍റെ അരികെ വച്ചു.</verse>
				<verse number="3">പിറ്റന്നാള്‍ രാവിലെ അസ്തോദ്യര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. അവര്‍ ദാഗോനെ എടുത്തു വീണ്ടും അവന്‍റെ സ്ഥാനത്തു നിര്‍ത്തി.</verse>
				<verse number="4">പിറ്റന്നാള്‍ രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ ദാഗോന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ കവിണ്ണുവീണു കിടക്കുന്നതു കണ്ടു. ദാഗോന്‍റെ തലയും അവന്‍റെ കൈപ്പത്തികളും ഉമ്മരപ്പടിമേൽ മുറിഞ്ഞുകിടന്നു; ദാഗോന്‍റെ ഉടൽ മാത്രം ശേഷിച്ചിരുന്നു.</verse>
				<verse number="5">അതുകൊണ്ടു ദാഗോന്‍റെ പുരോഹിതന്മാരും ദാഗോന്‍റെ ക്ഷേത്രത്തിൽ കടക്കുന്നവരും അസ്തോദിൽ ദാഗോന്‍റെ ഉമ്മരപ്പടിമേൽ ഇന്നും ചവിട്ടുമാറില്ല.</verse>
				<verse number="6">എന്നാൽ യഹോവയുടെ കൈ അസ്തോദ്യരുടെമേൽ ഭാരമായിരുന്നു; അവന്‍ അവരെ ശൂന്യമാക്കി അസ്തോദിലും അതിന്‍റെ അതിരുകളിലും ഉള്ളവരെ മൂലരോഗത്താൽ ബാധിച്ചു.</verse>
				<verse number="7">അങ്ങനെ ഭവിച്ചത് അസ്തോദ്യര്‍ കണ്ടിട്ട്: യിസ്രായേലിന്‍റെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കൽ ഇരിക്കരുത്; അവന്‍റെ കൈ നമ്മുടെമേലും നമ്മുടെ ദേവനായ ദാഗോന്‍റെമേലും കഠിനമായിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="8">അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും വിളിച്ചുകൂട്ടി: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം സംബന്ധിച്ച് നാം എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിന് അവര്‍: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം ഗത്തിലേക്കു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു. അങ്ങനെ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുപോയി.</verse>
				<verse number="9">അവര്‍ അതു കൊണ്ടുചെന്ന ശേഷം ഏറ്റവും വലിയൊരു പരിഭ്രമം ഉണ്ടാകത്തക്കവണ്ണം യഹോവയുടെ കൈ ആ പട്ടണത്തിനു വിരോധമായിത്തീര്‍ന്നു; അവന്‍ പട്ടണക്കാരെ ആബാലവൃദ്ധം ബാധിച്ചു; അവര്‍ക്കും മൂലരോഗം തുടങ്ങി.</verse>
				<verse number="10">അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ പെട്ടകം എക്രോനിലേക്കു കൊടുത്തയച്ചു. ദൈവത്തിന്‍റെ പെട്ടകം എക്രോനിൽ എത്തിയപ്പോള്‍ എക്രോന്യര്‍: നമ്മെയും നമുക്കുള്ളവരെയും കൊല്ലുവാന്‍ അവര്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മുടെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു നിലവിളിച്ചു.</verse>
				<verse number="11">അവര്‍ ആളയച്ചു ഫെലിസ്ത്യരുടെ സകല പ്രഭുക്കന്മാരെയും കൂട്ടിവരുത്തി: യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം നമ്മെയും നമ്മുടെ ജനത്തെയും കൊല്ലാതിരിക്കേണ്ടതിന് അതിനെ വിട്ടയച്ചുകളയേണം; അതു വീണ്ടും അതിന്‍റെ സ്ഥലത്തേക്കു പോകട്ടെ എന്നു പറഞ്ഞു. ആ പട്ടണത്തിലെങ്ങും മരണകരമായ പരിഭ്രമം ഉണ്ടായി; ദൈവത്തിന്‍റെ കൈ അവിടെയും അതിഭാരമായിരുന്നു.</verse>
				<verse number="12">മരിക്കാതിരുന്നവര്‍ മൂലരോഗത്താൽ ബാധിതരായി; പട്ടണത്തിലെ നിലവിളി ആകാശത്തിൽ കയറി.</verse>
			</chapter>
			<chapter number="6">
				<verse number="1">യഹോവയുടെ പെട്ടകം ഏഴു മാസം ഫെലിസ്ത്യദേശത്ത് ആയിരുന്നു.</verse>
				<verse number="2">എന്നാൽ ഫെലിസ്ത്യര്‍ പുരോഹിതന്മാരെയും പ്രശ്നക്കാരെയും വരുത്തി: നാം യഹോവയുടെ പെട്ടകം സംബന്ധിച്ച് എന്തു ചെയ്യേണ്ടൂ? അതിനെ അതിന്‍റെ സ്ഥലത്തേക്കു വിട്ടയയ്ക്കേണ്ടതെങ്ങനെ എന്നു ഞങ്ങള്‍ക്കു പറഞ്ഞുതരുവിന്‍ എന്നു ചോദിച്ചു.</verse>
				<verse number="3">അതിന് അവര്‍: നിങ്ങള്‍ യിസ്രായേല്യരുടെ ദൈവത്തിന്‍റെ പെട്ടകം വിട്ടയയ്ക്കുന്നു എങ്കിൽ വെറുതെ അയയ്ക്കാതെ ഒരു പ്രായശ്ചിത്തവും അവനു കൊടുത്തയയ്ക്കേണം; അപ്പോള്‍ നിങ്ങള്‍ക്കു സൗഖ്യം വരും; അവന്‍റെ കൈ നിങ്ങളെ വിട്ടു നീങ്ങാതെ ഇരിക്കുന്നത് എന്ത് എന്നു നിങ്ങള്‍ക്ക് അറിയാം എന്നു പറഞ്ഞു.</verse>
				<verse number="4">ഞങ്ങള്‍ അവനു കൊടുത്തയയ്ക്കേണ്ടുന്ന പ്രായശ്ചിത്തം എന്ത് എന്നു ചോദിച്ചതിന് അവര്‍ പറഞ്ഞത്: ഫെലിസ്ത്യപ്രഭുക്കന്മാരുടെ എണ്ണത്തിന് ഒത്തവണ്ണം പൊന്നുകൊണ്ട് അഞ്ചു മൂലക്കുരുവും പൊന്നുകൊണ്ട് അഞ്ച് എലിയും തന്നെ; നിങ്ങള്‍ക്കെല്ലാവര്‍ക്കും നിങ്ങളുടെ പ്രഭുക്കന്മാര്‍ക്കും ഒരേ ബാധയല്ലോ ഉണ്ടായിരുന്നത്.</verse>
				<verse number="5">ആകയാൽ നിങ്ങള്‍ നിങ്ങളുടെ മൂലക്കുരുവിന്‍റെയും നിങ്ങളുടെ ദേശത്തെ ശൂന്യമാക്കുന്ന എലിയുടെയും പ്രതിമകള്‍ ഉണ്ടാക്കി, യിസ്രായേല്യരുടെ ദൈവത്തിനു തിരുമുൽക്കാഴ്ച വയ്ക്കേണം; പക്ഷേ അവന്‍ തന്‍റെ കൈ നിങ്ങളുടെമേൽനിന്നും നിങ്ങളുടെ ദേവന്മാരുടെമേൽനിന്നും നിങ്ങളുടെ ദേശത്തിന്മേൽനിന്നും നീക്കും.</verse>
				<verse number="6">മിസ്രയീമ്യരും ഫറവോനും തങ്ങളുടെ ഹൃദയത്തെ കഠിനമാക്കിയതുപോലെ നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത് എന്തിന്? അവരുടെ ഇടയിൽ അദ്ഭുതം പ്രവര്‍ത്തിച്ചശേഷമല്ലയോ അവര്‍ അവരെ വിട്ടയയ്ക്കയും അവര്‍ പോകയും ചെയ്തത്?</verse>
				<verse number="7">ആകയാൽ നിങ്ങള്‍ ഇപ്പോള്‍ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടുപോകുവിന്‍.</verse>
				<verse number="8">പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വയ്പിന്‍; നിങ്ങള്‍ അവനു പ്രായശ്ചിത്തമായി കൊടുത്തയയ്ക്കുന്ന പൊന്നുരുപ്പടികളും ഒരു ചെല്ലത്തിൽ അതിനരികെ വച്ച് അതു തനിച്ചുപോകുവാന്‍ വിടുവിന്‍.</verse>
				<verse number="9">പിന്നെ നോക്കുവിന്‍: അതു ബേത്ത്-ശേമെശിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നു എങ്കിൽ അവന്‍ തന്നെയാകുന്നു നമുക്ക് ഈ വലിയ അനര്‍ഥം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചത് അവന്‍റെ കൈയല്ല, യദൃച്ഛയാ നമുക്കു ഭവിച്ചതത്രേ എന്ന് അറിഞ്ഞുകൊള്ളാം.</verse>
				<verse number="10">അവര്‍ അങ്ങനെ തന്നെ ചെയ്തു; കറവുള്ള രണ്ടു പശുക്കളെവരുത്തി വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ വീട്ടിൽ ഇട്ട് അടച്ചു.</verse>
				<verse number="11">പിന്നെ അവര്‍ യഹോവയുടെ പെട്ടകവും പൊന്നുകൊണ്ടുള്ള എലികളും മൂലക്കുരുവിന്‍റെ പ്രതിമകളും ഇട്ടിരുന്ന ചെല്ലവും വണ്ടിയിൽ വച്ചു.</verse>
				<verse number="12">ആ പശുക്കള്‍ നേരേ ബേത്ത്-ശേമെശിലേക്കുള്ള വഴിക്കു പോയി; അവ കരഞ്ഞുംകൊണ്ടു വലത്തോട്ടോ ഇടത്തോട്ടോ മാറാതെ പെരുവഴിയിൽകൂടി തന്നെ പോയി; ഫെലിസ്ത്യപ്രഭുക്കന്മാരും ബേത്ത്-ശേമെശിന്‍റെ അതിര്‍വരെ പിന്നാലെ ചെന്നു.</verse>
				<verse number="13">അന്നേരം ബേത്ത്-ശേമെശ്യര്‍ താഴ്വരയിൽ കോതമ്പു കൊയ്യുകയായിരുന്നു: അവര്‍ തല ഉയര്‍ത്തി പെട്ടകം കണ്ടു; കണ്ടിട്ടു സന്തോഷിച്ചു.</verse>
				<verse number="14">വണ്ടി ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ വന്നു നിന്നു: അവിടെ ഒരു വലിയ കല്ല് ഉണ്ടായിരുന്നു; അവര്‍ വണ്ടിയുടെ മരം വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗം കഴിച്ചു.</verse>
				<verse number="15">ലേവ്യര്‍ യഹോവയുടെ പെട്ടകവും പൊന്നുരുപ്പടികള്‍ ഉള്ള ചെല്ലവും ഇറക്കി ആ വലിയ കല്ലിന്മേൽ വച്ചു; ബേത്ത്-ശേമെശ്യര്‍ അന്നു യഹോവയ്ക്കു ഹോമയാഗങ്ങളും ഹനനയാഗങ്ങളും അര്‍പ്പിച്ചു.</verse>
				<verse number="16">ഫെലിസ്ത്യപ്രഭുക്കന്മാര്‍ ഐവരും ഇതു കണ്ടശേഷം അന്നുതന്നെ എക്രോനിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="17">ഫെലിസ്ത്യര്‍ യഹോവയ്ക്ക് പ്രായശ്ചിത്തമായി കൊടുത്തയച്ച പൊന്നുകൊണ്ടുള്ള മൂലക്കുരുക്കള്‍ അസ്തോദിന്‍റെ പേര്‍ക്ക് ഒന്ന്, ഗസ്സയുടെ പേര്‍ക്ക് ഒന്ന്, അസ്കലോന്‍റെ പേര്‍ക്ക് ഒന്ന്, ഗത്തിന്‍റെ പേര്‍ക്ക് ഒന്ന്, എക്രോന്‍റെ പേര്‍ക്ക് ഒന്ന് ഇങ്ങനെയായിരുന്നു.</verse>
				<verse number="18">പൊന്നുകൊണ്ടുള്ള എലികള്‍ ഉറപ്പുള്ള പട്ടണങ്ങളും നാട്ടുംപുറങ്ങളിലെ ഗ്രാമങ്ങളും ആയി അഞ്ചു പ്രഭുക്കന്മാര്‍ക്കുമുള്ള സകല ഫെലിസ്ത്യപട്ടണങ്ങളുടെയും എണ്ണത്തിന് ഒത്തവണ്ണം ആയിരുന്നു. അവര്‍ യഹോവയുടെ പെട്ടകം ഇറക്കിവച്ച വലിയ കല്ല് ബേത്ത്-ശേമെശ്യനായ യോശുവയുടെ വയലിൽ ഇന്നുവരെയും ഉണ്ട്.</verse>
				<verse number="19">ബേത്ത്-ശേമെശ്യര്‍ യഹോവയുടെ പെട്ടകത്തിൽ നോക്കുകകൊണ്ട് അവന്‍ അവരെ സംഹരിച്ചു; അവന്‍ ജനത്തിൽ അമ്പതിനായിരത്തെഴുപതു പേരെ സംഹരിച്ചു. ഇങ്ങനെ യഹോവ ജനത്തിൽ ഒരു മഹാസംഹാരം ചെയ്തതുകൊണ്ട് ജനം വിലപിച്ചു:</verse>
				<verse number="20">ഈ പരിശുദ്ധദൈവമായ യഹോവയുടെ മുമ്പാകെ നില്പാന്‍ ആര്‍ക്കു കഴിയും? അവന്‍ ഞങ്ങളെ വിട്ട് ആരുടെ അടുക്കൽ പോകും എന്ന് ബേത്ത്-ശേമെശ്യര്‍ പറഞ്ഞു.</verse>
				<verse number="21">അവര്‍ കിര്യത്ത്-യെയാരീം നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ഫെലിസ്ത്യര്‍ യഹോവയുടെ പെട്ടകം മടക്കി അയച്ചിരിക്കുന്നു; നിങ്ങള്‍ വന്ന് അതിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുപോകുവിന്‍ എന്നു പറയിച്ചു.</verse>
			</chapter>
			<chapter number="7">
				<verse number="1">കിര്യത്ത്-യെയാരീം നിവാസികള്‍ വന്ന് യഹോവയുടെ പെട്ടകം എടുത്ത് കുന്നിന്മേൽ അബീനാദാബിന്‍റെ വീട്ടിൽ കൊണ്ടുപോയി; അവന്‍റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിനു ശുദ്ധീകരിച്ചു.</verse>
				<verse number="2">പെട്ടകം കിര്യത്ത്-യെയാരീമിൽ ആയിട്ട് ഏറിയകാലം, ഇരുപതു സംവത്സരം തന്നെ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.</verse>
				<verse number="3">അപ്പോള്‍ ശമൂവേൽ എല്ലാ യിസ്രായേൽ ഗൃഹത്തോടും: നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്ക് തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‍വിന്‍; എന്നാൽ അവന്‍ നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.</verse>
				<verse number="4">അങ്ങനെ യിസ്രായേൽമക്കള്‍ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞ് യഹോവയെ മാത്രം സേവിച്ചു.</verse>
				<verse number="5">അനന്തരം ശമൂവേൽ: എല്ലാ യിസ്രായേലിനെയും മിസ്പായിൽ കൂട്ടുവിന്‍; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി യഹോവയോടു പ്രാര്‍ഥിക്കും എന്നു പറഞ്ഞു.</verse>
				<verse number="6">അവര്‍ മിസ്പായിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ച് ആ ദിവസം ഉപവസിച്ചു: ഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്ന് അവിടെവച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പായിൽവച്ച് യിസ്രായേൽമക്കള്‍ക്കു ന്യായപാലനം ചെയ്തു.</verse>
				<verse number="7">യിസ്രായേൽമക്കള്‍ മിസ്പായിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യിസ്രായേലിന്‍റെ നേരേ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കള്‍ അതു കേട്ടിട്ട് ഫെലിസ്ത്യരെ ഭയപ്പെട്ടു.</verse>
				<verse number="8">യിസ്രായേൽമക്കള്‍ ശമൂവേലിനോട്: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കേണ്ടതിന് ഞങ്ങള്‍ക്കുവേണ്ടി അവനോടു പ്രാര്‍ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.</verse>
				<verse number="9">അപ്പോള്‍ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിന്‍കുട്ടിയെ എടുത്ത് യഹോവയ്ക്കു സര്‍വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിനുവേണ്ടി യഹോവയോടു പ്രാര്‍ഥിച്ചു; യഹോവ ഉത്തരമരുളി.</verse>
				<verse number="10">ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യര്‍ യിസ്രായേലിനോട് പടയ്ക്ക് അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടി മുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവര്‍ യിസ്രായേലിനോടു തോറ്റു.</verse>
				<verse number="11">യിസ്രായേല്യര്‍ മിസ്പായിൽനിന്നു പുറപ്പെട്ട് ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ബേത്ത്-കാരിന്‍റെ താഴെവരെ അവരെ സംഹരിച്ചു.</verse>
				<verse number="12">പിന്നെ ശമൂവേൽ ഒരു കല്ല് എടുത്ത് മിസ്പായ്ക്കും ശേനിനും മധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞ് അതിന് ഏബെന്‍-ഏസെര്‍ എന്നു പേരിട്ടു.</verse>
				<verse number="13">ഇങ്ങനെ ഫെലിസ്ത്യര്‍ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്‍റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യര്‍ക്കു വിരോധമായിരുന്നു.</verse>
				<verse number="14">എക്രോന്‍മുതൽ ഗത്ത്‍വരെ ഫെലിസ്ത്യര്‍ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങള്‍ യിസ്രായേലിനു തിരികെ കിട്ടി; അവയുടെ അതിര്‍നാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കൈയിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോര്യരും തമ്മിൽ സമാധാനമായിരുന്നു.</verse>
				<verse number="15">ശമൂവേൽ ജീവപര്യന്തം യിസ്രായേലിനു ന്യായപാലനം ചെയ്തു.</verse>
				<verse number="16">അവന്‍ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പായിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവച്ച് യിസ്രായേലിനു ന്യായപാലനം ചെയ്തിട്ട് രാമായിലേക്കു മടങ്ങിപ്പോരും;</verse>
				<verse number="17">അവിടെയായിരുന്നു അവന്‍റെ വീട്; അവിടെവച്ചും അവന്‍ യിസ്രായേലിനു ന്യായപാലനം നടത്തിവന്നു; യഹോവയ്ക്ക് അവിടെ ഒരു യാഗപീഠവും പണിതിരുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">ശമൂവേൽ വൃദ്ധനായപ്പോള്‍ തന്‍റെ പുത്ര ന്മാരെ യിസ്രായേലിനു ന്യായാധിപന്മാരാക്കി.</verse>
				<verse number="2">അവന്‍റെ ആദ്യജാതനു യോവേൽ എന്നും രണ്ടാമത്തവന് അബീയാവ് എന്നും പേര്‍. അവര്‍ ബേര്‍-ശേബയിൽ ന്യായപാലനം ചെയ്തുപോന്നു.</verse>
				<verse number="3">അവന്‍റെ പുത്രന്മാര്‍ അവന്‍റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.</verse>
				<verse number="4">ആകയാൽ യിസ്രായേൽമൂപ്പന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി, രാമായിൽ ശമൂവേലിന്‍റെ അടുക്കൽ വന്ന്,</verse>
				<verse number="5">അവനോട്: നീ വൃദ്ധനായിരിക്കുന്നു; നിന്‍റെ പുത്രന്മാര്‍ നിന്‍റെ വഴിയിൽ നടക്കുന്നില്ല; ആകയാൽ സകല ജാതികള്‍ക്കുമുള്ളതുപോലെ ഞങ്ങളെ ഭരിക്കേണ്ടതിന് ഞങ്ങള്‍ക്ക് ഒ രു രാജാവിനെ നിയമിച്ചുതരേണമെന്നു പറഞ്ഞു.</verse>
				<verse number="6">ഞങ്ങളെ ഭരിക്കേണ്ടതിന് രാജാവിനെ തരേണമെന്ന് അവര്‍ പറഞ്ഞ കാര്യം ശമൂവേലിന് അനിഷ്ടമായി. ശമൂവേൽ യഹോവയോടു പ്രാര്‍ഥിച്ചു.</verse>
				<verse number="7">യഹോവ ശമൂവേലിനോട് അരുളിച്ചെയ്തതെന്തെന്നാൽ: ജനം നിന്നോടു പറയുന്ന സകലത്തിലും അവരുടെ അപേക്ഷ കേള്‍ക്ക; അവര്‍ നിന്നെയല്ല, ഞാന്‍ അവരെ ഭരിക്കാതവണ്ണം എന്നെയാകുന്നു ത്യജിച്ചിരിക്കുന്നത്.</verse>
				<verse number="8">ഞാന്‍ അവരെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാള്‍മുതൽ ഇന്നുവരെ അവര്‍ എന്നെ ഉപേക്ഷിച്ചും അന്യദൈവങ്ങളെ സേവിച്ചുംകൊണ്ട് എന്നോടു ചെയ്തതുപോലെ നിന്നോടും ചെയ്യുന്നു.</verse>
				<verse number="9">ആകയാൽ അവരുടെ അപേക്ഷ കേള്‍ക്ക; എങ്കിലും അവരോടു ഘനമായി സാക്ഷീകരിച്ച് അവരെ വാഴുവാനിരിക്കുന്ന രാജാവിന്‍റെ ന്യായം അവരോട് അറിയിക്കേണം.</verse>
				<verse number="10">അങ്ങനെ രാജാവിനായി അപേക്ഷിച്ച ജനത്തോട് ശമൂവേൽ യഹോവയുടെ വചനങ്ങളെ എല്ലാം അറിയിച്ച് പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="11">നിങ്ങളെ വാഴുവാനിരിക്കുന്ന രാജാവിന്‍റെ ന്യായം ഇതായിരിക്കും: അവന്‍ നിങ്ങളുടെ പുത്രന്മാരെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കും; അവന്‍റെ രഥങ്ങള്‍ക്കു മുമ്പേ അവര്‍ ഓടേണ്ടിയും വരും.</verse>
				<verse number="12">അവന്‍ അവരെ ആയിരത്തിനും അമ്പതിനും അധിപന്മാരാക്കും; തന്‍റെ നിലം കൃഷി ചെയ്‍വാനും തന്‍റെ വിള കൊയ്‍വാനും തന്‍റെ പടക്കോപ്പും തേര്‍ക്കോപ്പും ഉണ്ടാക്കുവാനും അവരെ നിയമിക്കും.</verse>
				<verse number="13">അവന്‍ നിങ്ങളുടെ പുത്രിമാരെ തൈലക്കാരത്തികളും വെപ്പുകാരത്തികളും അപ്പക്കാരത്തികളും ആയിട്ടെടുക്കും.</verse>
				<verse number="14">അവന്‍ നിങ്ങളുടെ വിശേഷമായ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും എടുത്ത് തന്‍റെ ഭൃത്യന്മാര്‍ക്കു കൊടുക്കും.</verse>
				<verse number="15">അവന്‍ നിങ്ങളുടെ വിളവുകളിലും മുന്തിരിത്തോട്ടങ്ങളിലും ദശാംശം എടുത്ത് തന്‍റെ ഷണ്ഡന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും കൊടുക്കും.</verse>
				<verse number="16">അവന്‍ നിങ്ങളുടെ ദാസന്മാരെയും ദാസിമാരെയും നിങ്ങളുടെ കോമളയുവാക്കളെയും നിങ്ങളുടെ കഴുതകളെയും പിടിച്ച് തന്‍റെ വേലയ്ക്ക് ആക്കും.</verse>
				<verse number="17">അവന്‍ നിങ്ങളുടെ ആടുകളിൽ പത്തിലൊന്ന് എടുക്കും; നിങ്ങള്‍ അവനു ദാസന്മാരായിത്തീരും.</verse>
				<verse number="18">നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്ന രാജാവിന്‍റെ നിമിത്തം നിങ്ങള്‍ അന്നു നിലവിളിക്കും; എന്നാൽ യഹോവ അന്ന് ഉത്തരമരുളുകയില്ല.</verse>
				<verse number="19">എന്നാൽ ശമൂവേലിന്‍റെ വാക്കു കൈക്കൊള്‍വാന്‍ ജനത്തിനു മനസ്സില്ലാതെ: അല്ല, ഞങ്ങള്‍ക്ക് ഒരു രാജാവ് വേണം.</verse>
				<verse number="20">മറ്റു സകല ജാതികളെയുംപോലെ ഞങ്ങളും ആകേണ്ടതിന് ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കയും ഞങ്ങള്‍ക്കു നായകനായി പുറപ്പെടുകയും ഞങ്ങളുടെ യുദ്ധങ്ങളെ നടത്തുകയും വേണം എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="21">ശമൂവേൽ ജനത്തിന്‍റെ വാക്കെല്ലാം കേട്ട് യഹോവയോട് അറിയിച്ചു.</verse>
				<verse number="22">യഹോവ ശമൂവേലിനോട്: അവരുടെ വാക്കു കേട്ട് അവര്‍ക്ക് ഒരു രാജാവിനെ വാഴിച്ചുകൊടുക്ക എന്നു കല്പിച്ചു. ശമൂവേൽ യിസ്രായേല്യരോട്: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ പട്ടണത്തിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="9">
				<verse number="1">ബെന്യാമീന്‍ഗോത്രത്തിൽ കീശ് എന്നു പേരുള്ള ഒരു ധനികന്‍ ഉണ്ടായിരുന്നു; അവന്‍ ബെന്യാമീന്യനായ അഫീഹിന്‍റെ മകനായ ബെഖോറത്തിന്‍റെ മകനായ സെറോറിന്‍റെ മകനായ അബീയേലിന്‍റെ മകന്‍ ആയിരുന്നു.</verse>
				<verse number="2">അവന് ശൗൽ എന്ന പേരോടെ യൗവനവും കോമളത്വവുമുള്ള ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രായേൽമക്കളിൽ അവനെക്കാള്‍ കോമളനായ പുരുഷന്‍ ഇല്ലായിരുന്നു; അവന്‍ എല്ലാവരെക്കാളും തോള്‍ മുതൽ പൊക്കമേറിയവന്‍ ആയിരുന്നു.</verse>
				<verse number="3">ശൗലിന്‍റെ അപ്പനായ കീശിന്‍റെ കഴുതകള്‍ കാണാതെപോയിരുന്നു. കീശ് തന്‍റെ മകനായ ശൗലിനോട്: നീ ഒരു ഭൃത്യനെയും കൂട്ടിക്കൊണ്ടു ചെന്ന് കഴുതകളെ അന്വേഷിക്ക എന്നു പറഞ്ഞു.</verse>
				<verse number="4">അവന്‍ എഫ്രയീംമലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു; അവയെ കണ്ടില്ല; അവര്‍ ശാലീംദേശത്തുകൂടി സഞ്ചരിച്ചു; അവിടെയും ഇല്ലായിരുന്നു; അവന്‍ ബെന്യാമീന്‍ദേശത്തുകൂടിയും സഞ്ചരിച്ചു; എങ്കിലും കണ്ടുകിട്ടിയില്ല.</verse>
				<verse number="5">സൂഫ്ദേശത്ത് എത്തിയപ്പോള്‍ ശൗൽ കൂടെയുള്ള ഭൃത്യനോട്: വരിക, നമുക്കു മടങ്ങിപ്പോകാം; അല്ലെങ്കിൽ അപ്പന്‍ കഴുതകളെക്കുറിച്ചുള്ള ചിന്ത വിട്ട് നമ്മെക്കുറിച്ചു വിഷാദിക്കും എന്നു പറഞ്ഞു.</verse>
				<verse number="6">അതിന് അവന്‍: ഈ പട്ടണത്തിൽ ഒരു ദൈവപുരുഷന്‍ ഉണ്ട്; അവന്‍ മാന്യന്‍ ആകുന്നു; അവന്‍ പറയുന്നതെല്ലാം ഒത്തുവരുന്നു; നമുക്ക് അവിടെ പോകാം; നാം പോകുവാനുള്ള വഴി അവന്‍ പക്ഷേ പറഞ്ഞുതരും എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="7">ശൗൽ തന്‍റെ ഭൃത്യനോട്: നാം പോകുന്നുഎങ്കിൽ ആ പുരുഷന് എന്താകുന്നു കൊണ്ടുപോകേണ്ടത്? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീര്‍ന്നുപോയല്ലോ; ദൈവപുരുഷനു കൊണ്ടുചെല്ലുവാന്‍ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്ക് എന്തുള്ളൂ എന്നു ചോദിച്ചു.</verse>
				<verse number="8">ഭൃത്യന്‍ ശൗലിനോട്: എന്‍റെ കൈയിൽ കാൽ ശേക്കെൽ വെള്ളിയുണ്ട്; ഇതു ഞാന്‍ ദൈവപുരുഷനു കൊടുക്കാം; അവന്‍ നമുക്കു വഴി പറഞ്ഞുതരും എന്ന് ഉത്തരം പറഞ്ഞു.-</verse>
				<verse number="9">പണ്ട് യിസ്രായേലിൽ ഒരുത്തന്‍ ദൈവത്തോടു ചോദിപ്പാന്‍ പോകുമ്പോള്‍: വരുവിന്‍; നാം ദര്‍ശകന്‍റെ അടുക്കൽ പോക എന്നു പറയും; ഇപ്പോള്‍ പ്രവാചകന്‍ എന്നു പറയുന്നവനെ അന്നു ദര്‍ശകന്‍ എന്നു പറഞ്ഞുവന്നു.-</verse>
				<verse number="10">ശൗൽ ഭൃത്യനോട്: നല്ലത്; വരിക, നമുക്കു പോകാം എന്നു പറഞ്ഞു. അങ്ങനെ അവര്‍ ദൈവപുരുഷന്‍ താമസിച്ചുവന്ന പട്ടണത്തിലേക്കു പോയി.</verse>
				<verse number="11">അവര്‍ പട്ടണത്തിലേക്കുള്ള കയറ്റം കയറിച്ചെല്ലുമ്പോള്‍ വെള്ളം കോരുവാന്‍ പോകുന്ന ബാല്യക്കാരത്തികളെ കണ്ട് അവരോട്: ദര്‍ശകന്‍ ഇവിടെ ഉണ്ടോ എന്നു ചോദിച്ചു.</verse>
				<verse number="12">അവര്‍ അവരോട്: ഉണ്ട്; അതാ, നിങ്ങളുടെ മുമ്പിൽ; വേഗം ചെല്ലുവിന്‍; ഇന്നു പൂജാഗിരിയിൽ ജനത്തിന്‍റെ വക ഒരു യാഗം ഉള്ളതുകൊണ്ട് അവന്‍ ഇന്നു പട്ടണത്തിൽ വന്നിട്ടുണ്ട്.</verse>
				<verse number="13">നിങ്ങള്‍ പട്ടണത്തിൽ കടന്ന ഉടനെ അവന്‍ പൂജാഗിരിയിൽ ഭക്ഷണത്തിനു പോകുംമുമ്പേ നിങ്ങള്‍ അവനെ കാണേണം; അവന്‍ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ട് അവന്‍ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്‍റെശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കയുള്ളൂ; വേഗം ചെല്ലുവിന്‍; ഇപ്പോള്‍ അവനെ കാണാം എന്നുത്തരം പറഞ്ഞു.</verse>
				<verse number="14">അങ്ങനെ അവര്‍ പട്ടണത്തിൽ ചെന്നു; പട്ടണത്തിൽ കടന്നപ്പോള്‍ ഇതാ, ശമൂവേൽ പൂജാഗിരിക്കു പോകുവാനായി അവരുടെ നേരേ വരുന്നു.</verse>
				<verse number="15">എന്നാൽ ശൗൽ വരുന്നതിന് ഒരു ദിവസം മുമ്പേ യഹോവ അതു ശമൂവേലിനു വെളിപ്പെടുത്തി:</verse>
				<verse number="16">നാളെ ഇന്നേരത്ത് ബെന്യാമീന്‍ദേശക്കാരനായ ഒരാളെ ഞാന്‍ നിന്‍റെ അടുക്കൽ അയയ്ക്കും; എന്‍റെ ജനമായ യിസ്രായേലിനെ ഭരിക്കേണ്ടതിന് നീ അവനെ അഭിഷേകം ചെയ്യേണം; അവന്‍ എന്‍റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്‍റെ ജനത്തിന്‍റെ നിലവിളി എന്‍റെ അടുക്കൽ എത്തിയിരിക്കകൊണ്ട് ഞാന്‍ അവരെ കടാക്ഷിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തിരുന്നു.</verse>
				<verse number="17">ശമൂവേൽ ശൗലിനെ കണ്ടപ്പോള്‍ യഹോവ അവനോട്: ഞാന്‍ നിന്നോട് അരുളിച്ചെയ്ത ആള്‍ ഇതാ; ഇവനാകുന്നു എന്‍റെ ജനത്തെ ഭരിപ്പാനുള്ളവന്‍ എന്നു കല്പിച്ചു.</verse>
				<verse number="18">അന്നേരം ശൗൽ പടിവാതിൽക്കൽ ശമൂവേലിന്‍റെ അടുക്കൽ എത്തി: ദര്‍ശകന്‍റെ വീട് എവിടെ എന്നു പറഞ്ഞുതരേണമേ എന്നു ചോദിച്ചു.</verse>
				<verse number="19">ശമൂവേൽ ശൗലിനോട്: ദര്‍ശകന്‍ ഞാന്‍ തന്നെ; എന്‍റെ കൂടെ പൂജാഗിരിക്കു പോരുവിന്‍; നിങ്ങള്‍ ഇന്ന് എന്നോടുകൂടെ ഭക്ഷണം കഴിക്കേണം; നാളെ ഞാന്‍ നിന്നെ യാത്ര അയയ്ക്കാം; നിന്‍റെ ഹൃദയത്തിൽ ഉള്ളതൊക്കെയും പറഞ്ഞുതരാം.</verse>
				<verse number="20">മൂന്നു ദിവസം മുമ്പേ കാണാതെപോയ കഴുതകളെക്കുറിച്ചു ചിന്തിക്കേണ്ടാ; അവയെ കണ്ടുകിട്ടിയിരിക്കുന്നു. എന്നാൽ യിസ്രായേലിന്‍റെ ആഗ്രഹമൊക്കെയും ആരുടെമേൽ? നിന്‍റെമേലും നിന്‍റെ സര്‍വപിതൃഭവനത്തിന്മേലും അല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="21">അതിന് ശൗൽ: ഞാന്‍ യിസ്രായേൽഗോത്രങ്ങളിൽ ഏറ്റവും ചെറുതായ ബെന്യാമീന്‍ഗോത്രത്തിലുള്ളവനും എന്‍റെ കുടുംബം ബെന്യാമീന്‍ഗോത്രത്തിലെ സകല കുടുംബങ്ങളിലുംവച്ച് ഏറ്റവും ചെറിയതുമായിരിക്കെ നീ ഇങ്ങനെ എന്നോടു പറയുന്നത് എന്ത് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="22">പിന്നെ ശമൂവേൽ ശൗലിനെയും അവന്‍റെ ഭൃത്യനെയും കൂട്ടി വിരുന്നുശാലയിൽ കൊണ്ടുചെന്ന് ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ അവര്‍ക്കു പ്രധാനസ്ഥലം കൊടുത്തു; ക്ഷണിക്കപ്പെട്ടവര്‍ ഏകദേശം മുപ്പതു പേര്‍ ഉണ്ടായിരുന്നു.</verse>
				<verse number="23">ശമൂവേൽ വെപ്പുകാരനോട്: നിന്‍റെ പക്കൽവച്ചുകൊള്‍ക എന്നു പറഞ്ഞു ഞാന്‍ തന്നിട്ടുള്ള ഓഹരി കൊണ്ടുവരിക എന്നു പറഞ്ഞു.</verse>
				<verse number="24">വെപ്പുകാരന്‍ കൈക്കുറകും അതിന്മേൽ ഉള്ളതും കൊണ്ടുവന്ന് ശൗലിന്‍റെ മുമ്പിൽവച്ചു. നിനക്കായി സൂക്ഷിച്ചുവച്ചിരിക്കുന്നത് ഇതാ; തിന്നുകൊള്‍ക; ഞാന്‍ ഉത്സവത്തിന് ആളുകളെ ക്ഷണിച്ചിട്ടുണ്ട് എന്നു പറഞ്ഞുകൊണ്ട് ഇത് ഉത്സവത്തിനുവേണ്ടി നിനക്കായി സൂക്ഷിച്ചിരിക്കുന്നു എന്നു ശമൂവേൽ പറഞ്ഞു. അങ്ങനെ ശൗൽ അന്ന് ശമൂവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.</verse>
				<verse number="25">അവര്‍ പൂജാഗിരിയിൽനിന്നു പട്ടണത്തിലേക്ക് ഇറങ്ങിവന്നശേഷം അവന്‍ വീട്ടിന്‍റെ മുകളിൽവച്ച് ശൗലുമായി സംസാരിച്ചു.</verse>
				<verse number="26">അവര്‍ അതികാലത്ത് അരുണോദയത്തിങ്കൽ എഴുന്നേറ്റു; ശമൂവേൽ മുകളിൽനിന്ന് ശൗലിനെ വിളിച്ചു: എഴുന്നേല്ക്ക, ഞാന്‍ നിന്നെ യാത്ര അയയ്ക്കാം എന്നു പറഞ്ഞു. ശൗൽ എഴുന്നേറ്റു, അവര്‍ രണ്ടുപേരും, അവനും ശമൂവേലും തന്നെ, വെളിയിലേക്കു പുറപ്പെട്ടു,</verse>
				<verse number="27">പട്ടണത്തിന്‍റെ അറ്റത്ത് എത്തിയപ്പോള്‍ ശമൂവേൽ ശൗലിനോട്: ഭൃത്യന്‍ മുമ്പേ കടന്നുപോകുവാന്‍ പറക;- അവന്‍ കടന്നുപോയി; - ഞാന്‍ നിന്നോടു ദൈവത്തിന്‍റെ അരുളപ്പാട് അറിയിക്കേണ്ടതിന് നീ അല്പം നില്ക്ക എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="10">
				<verse number="1">അപ്പോള്‍ ശമൂവേൽ തൈലപാത്രം എടുത്ത് അവന്‍റെ തലയിൽ ഒഴിച്ച് അവനെ ചുംബിച്ചു പറഞ്ഞത്: യഹോവ തന്‍റെ അവകാശത്തിനു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.</verse>
				<verse number="2">നീ ഇന്ന് എന്നെ പിരിഞ്ഞുപോകുമ്പോള്‍ ബെന്യാമീന്‍റെ അതിരിങ്കലെ സെൽസഹിൽ റാഹേലിന്‍റെ കല്ലറയ്ക്കരികെവച്ച് രണ്ടാളെ കാണും; നീ അന്വേഷിപ്പാന്‍ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്‍റെ അപ്പന്‍ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്‍റെ മകനുവേണ്ടി ഞാന്‍ എന്തു ചെയ്യേണ്ടൂ എന്നു പറഞ്ഞ് നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്ന് അവര്‍ നിന്നോടു പറയും.</verse>
				<verse number="3">അവിടെനിന്ന് നീമുമ്പോട്ടു ചെന്ന് താബോറിലെ കരുവേലകത്തിനരികെ എത്തുമ്പോള്‍ ഒരുത്തന്‍ മൂന്ന് ആട്ടിന്‍കുട്ടിയെയും വേറൊരുത്തന്‍ മൂന്ന് അപ്പവും വേറൊരുത്തന്‍ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ട് ഇങ്ങനെ മൂന്നു പുരുഷന്മാര്‍ ബേഥേലിൽ ദൈവത്തിന്‍റെ അടുക്കൽ പോകുന്നതായി നിനക്ക് എതിര്‍പെടും.</verse>
				<verse number="4">അവര്‍ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ട് അപ്പവും തരും; നീ അത് അവരുടെ കൈയിൽനിന്നു വാങ്ങിക്കൊള്ളേണം.</verse>
				<verse number="5">അതിന്‍റെശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്ക് എത്തും; അവിടെ പട്ടണത്തിൽ കടക്കുമ്പോള്‍ മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയിൽനിന്ന് ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.</verse>
				<verse number="6">യഹോവയുടെ ആത്മാവ് ശക്തിയോടെ നിന്‍റെമേൽ വന്നിട്ട് നീയും അവരോടുകൂടെ പ്രവചിക്കയും ആള്‍മാറിയതുപോലെ ആയിത്തീരുകയും ചെയ്യും.</verse>
				<verse number="7">ഈ അടയാളങ്ങള്‍ നിനക്കു സംഭവിക്കുമ്പോള്‍ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ട്.</verse>
				<verse number="8">എന്നാൽ നീ എനിക്കു മുമ്പേ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാന്‍ ഞാന്‍ നിന്‍റെ അടുക്കൽ വരും; ഞാന്‍ നിന്‍റെ അടുക്കൽ വന്ന് നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.</verse>
				<verse number="9">ഇങ്ങനെ അവന്‍ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോള്‍ ദൈവം അവനു വേറൊരു ഹൃദയം കൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നുതന്നെ സംഭവിച്ചു.</verse>
				<verse number="10">അവര്‍ അവിടെ ഗിരിയിങ്കൽ എത്തിയപ്പോള്‍ ഒരു പ്രവാചകഗണം ഇതാ, അവനെതിരേ വരുന്നു; ദൈവത്തിന്‍റെ ആത്മാവ് ശക്തിയോടെ അവന്‍റെമേൽ വന്നു; അവന്‍ അവരുടെ ഇടയിൽ പ്രവചിച്ചു.</verse>
				<verse number="11">അവനെ മുമ്പേ അറിഞ്ഞവരൊക്കെയും അവന്‍ പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോള്‍: കീശിന്‍റെ മകന് എന്തു സംഭവിച്ചു? ശൗലും പ്രവാചകന്മാരുടെ കൂട്ടത്തിൽ ആയോ എന്നു ജനം തമ്മിൽ തമ്മിൽ പറഞ്ഞു.</verse>
				<verse number="12">അതിന് അവിടത്തുകാരിൽ ഒരുത്തന്‍: ആരാകുന്നു അവരുടെ ഗുരുനാഥന്‍ എന്നു പറഞ്ഞു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നുള്ളത് പഴഞ്ചൊല്ലായിത്തീര്‍ന്നു.</verse>
				<verse number="13">അവന്‍ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയിൽ എത്തി.</verse>
				<verse number="14">ശൗലിന്‍റെ ഇളയപ്പന്‍ അവനോടും അവന്‍റെ ഭൃത്യനോടും: നിങ്ങള്‍ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍ പോയിരുന്നു; അവയെ കാണായ്കയാൽ ഞങ്ങള്‍ ശമൂവേലിന്‍റെ അടുക്കൽ പോയി എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="15">ശമൂവേൽ നിങ്ങളോടു പറഞ്ഞത് എന്നെ അറിയിക്കേണം എന്ന് ശൗലിന്‍റെ ഇളയപ്പന്‍ പറഞ്ഞു.</verse>
				<verse number="16">ശൗൽ തന്‍റെ ഇളയപ്പനോട്: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്ന് അവന്‍ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞത് അവന്‍ അവനോട് അറിയിച്ചില്ല.</verse>
				<verse number="17">അനന്തരം ശമൂവേൽ ജനത്തെ മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുകൂട്ടി,</verse>
				<verse number="18">യിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന് മിസ്രയീമ്യരുടെ കൈയിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകല രാജ്യക്കാരുടെയും കൈയിൽനിന്നും നിങ്ങളെ വിടുവിച്ചു.</verse>
				<verse number="19">നിങ്ങളോ സകല അനര്‍ഥങ്ങളിൽനിന്നും കഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങള്‍ക്ക് ഒരു രാജാവിനെ നിയമിച്ചുതരേണമെന്ന് അവനോടു പറഞ്ഞിരിക്കുന്നു. ആകയാൽ നിങ്ങള്‍ ഇപ്പോള്‍ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയിൽ നില്പിന്‍.</verse>
				<verse number="20">അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തുവരുമാറാക്കി; ബെന്യാമീന്‍ഗോത്രത്തിനു ചീട്ടുവീണു.</verse>
				<verse number="21">അവന്‍ ബെന്യാമീന്‍ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന് ചീട്ടുവീണു; പിന്നെ കീശിന്‍റെ മകനായ ശൗലിന് ചീട്ടുവീണു; അവര്‍ അവനെ അന്വേഷിച്ചപ്പോള്‍ കണ്ടില്ല.</verse>
				<verse number="22">അവര്‍ പിന്നെയും യഹോവയോട്: ആയാള്‍ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിനു യഹോവ: അവന്‍ സാമാനങ്ങളുടെയിടയിൽ ഒളിച്ചിരിക്കുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="23">അവര്‍ ഓടിച്ചെന്ന് അവിടെനിന്ന് അവനെ കൊണ്ടുവന്നു. ജനമധ്യേ നിന്നപ്പോള്‍ അവന്‍ ജനത്തിൽ എല്ലാവരെക്കാളും തോള്‍മുതൽ പൊക്കമേറിയവനായിരുന്നു.</verse>
				<verse number="24">അപ്പോള്‍ ശമൂവേൽ സര്‍വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നുവോ? സര്‍വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്ന് ആര്‍ത്തു.</verse>
				<verse number="25">അതിന്‍റെശേഷം ശമൂവേൽ രാജധര്‍മം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചു; അത് ഒരു പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയിൽ വച്ചു. പിന്നെ ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.</verse>
				<verse number="26">ശൗലും ഗിബെയയിൽ തന്‍റെ വീട്ടിലേക്കു പോയി; ദൈവം മനസ്സിൽ തോന്നിച്ച ഒരു ആള്‍ക്കൂട്ടവും അവനോടുകൂടെ പോയി.</verse>
				<verse number="27">എന്നാൽ ചില നീചന്മാര്‍: ഇവന്‍ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞ് അവനെ ധിക്കരിച്ചു, അവന് കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.</verse>
			</chapter>
			<chapter number="11">
				<verse number="1">അനന്തരം അമ്മോന്യനായ നാഹാശ് പുറപ്പെട്ടുവന്ന് ഗിലെയാദിലെ യാബേശിനു നേരേ പാളയം ഇറങ്ങി; യാബേശ്നിവാസികള്‍ ഒക്കെയും നാഹാശിനോട്: ഞങ്ങളോട് ഒരു ഉടമ്പടി ചെയ്യേണം; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.</verse>
				<verse number="2">അമ്മോന്യനായ നാഹാശ് അവരോട്: നിങ്ങളുടെ വലങ്കണ്ണൊക്കെയും ചുഴന്നെടുക്കയും എല്ലാ യിസ്രായേലിന്മേലും ഈ നിന്ദ വരുത്തുകയും ചെയ്യും എന്നുള്ള സമ്മതത്തിന്മേൽ ഞാന്‍ നിങ്ങളോട് ഉടമ്പടി ചെയ്യാം എന്നു പറഞ്ഞു.</verse>
				<verse number="3">യാബേശിലെ മൂപ്പന്മാര്‍ അവനോട്: ഞങ്ങള്‍ യിസ്രായേൽദേശത്തെല്ലാടവും ദൂതന്മാരെ അയപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ക്ക് ഏഴു ദിവസത്തെ ഇട തരേണം; ഞങ്ങളെ രക്ഷിപ്പാന്‍ ആരുമില്ലങ്കിൽ ഞങ്ങള്‍ നിന്‍റെ അടുക്കൽ ഇറങ്ങിവരാം എന്നു പറഞ്ഞു.</verse>
				<verse number="4">ദൂതന്മാര്‍ ശൗലിന്‍റെ ഗിബെയയിൽ ചെന്ന് ആ വര്‍ത്തമാനം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചു; ജനമെല്ലാം ഉറക്കെ കരഞ്ഞു.</verse>
				<verse number="5">അപ്പോള്‍ ഇതാ, ശൗൽ കന്നുകാലികളെയുംകൊണ്ട് വയലിൽനിന്നു വരുന്നു. ജനം കരയുന്ന സംഗതി എന്ത് എന്നു ശൗൽ ചോദിച്ചു. അവര്‍ യാബേശ്യരുടെ വര്‍ത്തമാനം അവനെ അറിയിച്ചു.</verse>
				<verse number="6">ശൗൽ വര്‍ത്തമാനം കേട്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേൽ ശക്തിയോടെ വന്നു; അവന്‍റെ കോപം ഏറ്റവും ജ്വലിച്ചു.</verse>
				<verse number="7">അവന്‍ ഒരേര്‍ കാളയെ പിടിച്ച് കഷണംകഷണമായി ഖണ്ഡിച്ച് ദൂതന്മാരുടെ കൈയിൽ യിസ്രായേൽദേശത്തെല്ലാടവും കൊടുത്തയച്ചു; ആരെങ്കിലും ശൗലിന്‍റെയും ശമൂവേലിന്‍റെയും പിന്നാലെ പുറപ്പെട്ടുവരാതിരുന്നാൽ അവന്‍റെ കാളകളെ ഇങ്ങനെ ചെയ്യും എന്നു പറയിച്ചു. അപ്പോള്‍ യഹോവയുടെ ഭീതി ജനത്തിന്മേൽ വീണു, അവര്‍ ഏകമനസ്സോടെ പുറപ്പെട്ടു.</verse>
				<verse number="8">അവന്‍ ബേസെക്കിൽവച്ച് അവരെ എണ്ണി; യിസ്രായേല്യര്‍ മൂന്നു ലക്ഷവും യെഹൂദ്യര്‍ മുപ്പതിനായിരവും ഉണ്ടായിരുന്നു.</verse>
				<verse number="9">വന്ന ദൂതന്മാരോട് അവര്‍: നിങ്ങള്‍ ഗിലെയാദിലെ യാബേശ്യരോട്: നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങള്‍ക്കു രക്ഷ ഉണ്ടാകും എന്നു പറവിന്‍ എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്ന് യാബേശ്യരോട് അറിയിച്ചപ്പോള്‍ അവര്‍ സന്തോഷിച്ചു.</verse>
				<verse number="10">പിന്നെ യാബേശ്യര്‍: നാളെ ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ ഇറങ്ങിവരും; നിങ്ങള്‍ക്കു ബോധിച്ചതൊക്കെയും ഞങ്ങളോടു ചെയ്തുകൊള്‍വിന്‍ എന്നു പറഞ്ഞയച്ചു.</verse>
				<verse number="11">പിറ്റന്നാള്‍ ശൗൽ ജനത്തെ മൂന്നു കൂട്ടമായി വിഭാഗിച്ചു; അവര്‍ പ്രഭാതയാമത്തിൽ പാളയത്തിന്‍റെ നടുവിലേക്കു ചെന്ന് വെയിൽ മൂക്കുംവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവരോ രണ്ടു പേര്‍ ഒന്നിച്ചിരിക്കാതവണ്ണം ചിതറിപ്പോയി.</verse>
				<verse number="12">അനന്തരം ജനം ശമൂവേലിനോട്: ശൗൽ ഞങ്ങള്‍ക്കു രാജാവായിരിക്കുമോ എന്നു പറഞ്ഞത് ആര്‍? അവരെ ഏല്പിച്ചുതരേണം; ഞങ്ങള്‍ അവരെ കൊന്നുകളയും എന്നു പറഞ്ഞു.</verse>
				<verse number="13">അതിനു ശൗൽ: ഇന്ന് ഒരു മനുഷ്യനെയും കൊല്ലരുത്; ഇന്ന് യഹോവ യിസ്രായേലിനു രക്ഷ വരുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="14">പിന്നെ ശമൂവേൽ ജനത്തോട്: വരുവിന്‍; നാം ഗില്ഗാലിൽ ചെന്ന്, അവിടെവച്ച് രാജത്വം പുതുക്കുക എന്നു പറഞ്ഞു.</verse>
				<verse number="15">അങ്ങനെ ജനമെല്ലാം ഗില്ഗാലിൽ ചെന്നു; അവര്‍ ശൗലിനെ ഗില്ഗാലിൽ യഹോവയുടെ സന്നിധിയിൽവച്ചു രാജാവാക്കി. അവര്‍ അവിടെ യഹോവയുടെ സന്നിധിയിൽ സമാധാനയാഗങ്ങള്‍ കഴിച്ചു; ശൗലും യിസ്രായേല്യരൊക്കെയും ഏറ്റവും സന്തോഷിച്ചു.</verse>
			</chapter>
			<chapter number="12">
				<verse number="1">അനന്തരം ശമൂവേൽ എല്ലാ യിസ്രായേലിനോടും പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ എന്നോടു പറഞ്ഞതിൽ ഒക്കെയും ഞാന്‍ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങള്‍ക്ക് ഒരു രാജാവിനെയും വാഴിച്ചുതന്നു.</verse>
				<verse number="2">ഇപ്പോള്‍ രാജാവ് നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്‍റെ മക്കള്‍ നിങ്ങളോടുകൂടെ ഉണ്ട്; എന്‍റെ ബാല്യംമുതൽ ഇന്നുവരെയും ഞാന്‍ നിങ്ങള്‍ക്കു നായകനായിരുന്നു.</verse>
				<verse number="3">ഞാന്‍ ഇതാ, ഇവിടെ നില്ക്കുന്നു: ഞാന്‍ ഒരുത്തന്‍റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്‍റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാന്‍ വല്ലവന്‍റെയും കൈയിൽനിന്നു കൈക്കൂലി വാങ്ങി എന്‍റെ കണ്ണു കുരുടാക്കിയിട്ടുണ്ടോ? യഹോവയുടെയും അവന്‍റെ അഭിഷിക്തന്‍റെയും മുമ്പാകെ എന്‍റെ നേരേ സാക്ഷീകരിപ്പിന്‍; ഞാന്‍ അതു മടക്കിത്തരാം.</verse>
				<verse number="4">അതിന് അവര്‍: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്‍റെയും കൈയിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.</verse>
				<verse number="5">അവന്‍ പിന്നെയും അവരോട്: നിങ്ങള്‍ എന്‍റെ പേരിൽ ഒന്നും കണ്ടില്ല എന്നുള്ളതിന് യഹോവ സാക്ഷി; അവന്‍റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.</verse>
				<verse number="6">അപ്പോള്‍ ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവന്‍ യഹോവ തന്നെ.</verse>
				<verse number="7">ആകയാൽ ഇപ്പോള്‍ ഒത്തുനില്പിന്‍; യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ചെയ്തിട്ടുള്ള സകല നീതികളെയും കുറിച്ച് ഞാന്‍ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.</verse>
				<verse number="8">യാക്കോബ് മിസ്രയീമിൽ ചെന്നു പാര്‍ത്തു; അവിടെവച്ച് നിങ്ങളുടെ പിതാക്കന്മാര്‍ യഹോവയോടു നിലവിളിച്ചപ്പോള്‍ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവര്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന് ഈ സ്ഥലത്തു പാര്‍ക്കുമാറാക്കി.</verse>
				<verse number="9">എന്നാൽ അവര്‍ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോള്‍ അവന്‍ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കൈയിലും ഫെലിസ്ത്യരുടെ കൈയിലും മോവാബ്‍രാവിന്‍റെ കൈയിലും ഏല്പിച്ചു, അവര്‍ അവരോടു യുദ്ധം ചെയ്തു.</verse>
				<verse number="10">അപ്പോള്‍ അവര്‍ യഹോവയോടു നിലവിളിച്ചു: ഞങ്ങള്‍ യഹോവയെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ച് പാപം ചെയ്തിരിക്കുന്നു; ഇപ്പോള്‍ ഞങ്ങളെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കും എന്നു പറഞ്ഞു.</verse>
				<verse number="11">എന്നാറെ യഹോവ യെരൂബ്ബാൽ, ബെദാന്‍, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ച് ചുറ്റുമുള്ള ശത്രുക്കളുടെ കൈയിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങള്‍ നിര്‍ഭയമായി വസിച്ചു.</verse>
				<verse number="12">പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരേ വരുന്നതു നിങ്ങള്‍ കണ്ടപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങള്‍ക്കു രാജാവായിരിക്കെ നിങ്ങള്‍ എന്നോട്: ഒരു രാജാവ് ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.</verse>
				<verse number="13">ഇപ്പോള്‍ ഇതാ, നിങ്ങള്‍ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവ്; യഹോവ നിങ്ങള്‍ക്ക് ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.</verse>
				<verse number="14">നിങ്ങള്‍ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ട് അവനെ സേവിച്ച് അവന്‍റെ വാക്ക് അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേര്‍ന്നിരിക്കയും ചെയ്താൽ കൊള്ളാം.</verse>
				<verse number="15">എന്നാൽ നിങ്ങള്‍ യഹോവയുടെ വാക്ക് അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാര്‍ക്കു വിരോധമായിരുന്നതുപോലെ നിങ്ങള്‍ക്കും വിരോധമായിരിക്കും.</verse>
				<verse number="16">ആകയാൽ ഇപ്പോള്‍ നിന്ന് യഹോവ നിങ്ങള്‍ കാണ്‍കെ ചെയ്‍വാന്‍ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊള്‍വിന്‍.</verse>
				<verse number="17">ഇത് കോതമ്പുകൊയ്ത്തിന്‍റെ കാലമല്ലോ; ഞാന്‍ യഹോവയോട് അപേക്ഷിക്കും; അവന്‍ ഇടിയും മഴയും അയയ്ക്കും; നിങ്ങള്‍ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്ന് നിങ്ങള്‍ അതിനാൽ കണ്ടറിയും.</verse>
				<verse number="18">അങ്ങനെ ശമൂവേൽ യഹോവയോട് അപേക്ഷിച്ചു; യഹോവ അന്ന് ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.</verse>
				<verse number="19">ജനമെല്ലാം ശമൂവേലിനോട്: അടിയങ്ങള്‍ക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോടു പ്രാര്‍ഥിക്കേണമേ; ഞങ്ങള്‍ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകല പാപങ്ങളോടും ഞങ്ങള്‍ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="20">ശമൂവേൽ ജനത്തോടു പറഞ്ഞത്: ഭയപ്പെടേണ്ടാ; നിങ്ങള്‍ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂര്‍ണഹൃദയത്തോടെ യഹോവയെ സേവിപ്പിന്‍.</verse>
				<verse number="21">വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാന്‍ കഴിയാത്തവയുമായ മിഥ്യാമൂര്‍ത്തികളോടു നിങ്ങള്‍ ചേരരുത്; അവ മിഥ്യാവസ്തു തന്നെയല്ലോ.</verse>
				<verse number="22">യഹോവ തന്‍റെ മഹത്തായ നാമം നിമിത്തം തന്‍റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്‍റെ ജനമാക്കിക്കൊള്‍വാന്‍ യഹോവയ്ക്ക് ഇഷ്ടം തോന്നിയിരിക്കുന്നു.</verse>
				<verse number="23">ഞാനോ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‍വാന്‍ ഇടവരരുതേ; ഞാന്‍ നിങ്ങള്‍ക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.</verse>
				<verse number="24">യഹോവയെ ഭയപ്പെട്ട് പൂര്‍ണഹൃദയത്തോടും പരമാര്‍ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‍വിന്‍; അവന്‍ നിങ്ങള്‍ക്ക് എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="25">എന്നാൽ നിങ്ങള്‍ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.</verse>
			</chapter>
			<chapter number="13">
				<verse number="1">ശൗൽ രാജാവായപ്പോള്‍ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവന്‍ യിസ്രായേലിൽ രണ്ടു സംവത്സരം വാണു.</verse>
				<verse number="2">ശൗൽ യിസ്രായേലിൽ മൂവായിരം പേരെ തിരഞ്ഞെടുത്തു; രണ്ടായിരം പേര്‍ ശൗലിനോടുകൂടെ മിക്മാസിലും ബേഥേൽമലയിലും ആയിരം പേര്‍ യോനാഥാനോടുകൂടെ ബെന്യാമീനിലെ ഗിബെയയിലും ആയിരുന്നു; ശേഷം ജനത്തെ അവന്‍ അവനവന്‍റെ വീട്ടിലേക്കു പറഞ്ഞയച്ചു.</verse>
				<verse number="3">പിന്നെ യോനാഥാന്‍ ഗേബയിൽ ഉണ്ടായിരുന്ന ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു; ഫെലിസ്ത്യര്‍ അതു കേട്ടു. എബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു ശൗൽ ദേശത്തെല്ലാടവും കാഹളം ഊതിച്ചു.</verse>
				<verse number="4">ശൗൽ ഫെലിസ്ത്യപ്പട്ടാളത്തെ തോല്പിച്ചു എന്നും യിസ്രായേൽ ഫെലിസ്ത്യര്‍ക്കു നാറ്റമായി എന്നും യിസ്രായേലൊക്കെയും കേട്ടിട്ട് ജനം ശൗലിന്‍റെ അടുക്കൽ ഗില്ഗാലിൽ വന്നുകൂടി.</verse>
				<verse number="5">എന്നാൽ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മുപ്പതിനായിരം രഥവും ആറായിരം കുതിരച്ചേവകരും കടല്പുറത്തെ മണൽപോലെ അസംഖ്യം ജനവുമായി ഒരുമിച്ചുകൂടി; അവര്‍ വന്ന് ബേത്ത്-ആവെനു കിഴക്ക് മിക്മാസിൽ പാളയം ഇറങ്ങി.</verse>
				<verse number="6">എന്നാൽ ജനം ഉപദ്രവിക്കപ്പെട്ടതുകൊണ്ട് തങ്ങള്‍ വിഷമത്തിലായി എന്ന് യിസ്രായേല്യര്‍ കണ്ടപ്പോള്‍ ജനം ഗുഹകളിലും പള്ളക്കാടുകളിലും പാറകളിലും ഗഹ്വരങ്ങളിലും കുഴികളിലും ചെന്ന് ഒളിച്ചു.</verse>
				<verse number="7">എബ്രായര്‍ യോര്‍ദ്ദാന്‍ കടന്ന് ഗാദ്ദേശത്തും ഗിലെയാദിലും പോയി; ശൗലോ ഗില്ഗാലിൽ താമസിച്ചിരുന്നു; ജനമെല്ലാം പേടിച്ചുംകൊണ്ട് അവന്‍റെ പിന്നാലെ ചെന്നു.</verse>
				<verse number="8">ശമൂവേൽ നിശ്ചയിച്ചിരുന്ന അവധി അനുസരിച്ച് അവന്‍ ഏഴു ദിവസം കാത്തിരുന്നു എങ്കിലും ശമൂവേൽ ഗില്ഗാലിൽ എത്തിയില്ല; ജനവും അവനെ വിട്ടു ചിതറിപ്പോയി.</verse>
				<verse number="9">അപ്പോള്‍ ശൗൽ: ഹോമയാഗവും സമാധാനയാഗവും ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു; അവന്‍തന്നെ ഹോമയാഗം കഴിച്ചു.</verse>
				<verse number="10">ഹോമയാഗം കഴിച്ചുതീര്‍ന്ന ഉടനെ ഇതാ, ശമൂവേൽ വരുന്നു; ശൗൽ അവനെ വന്ദനം ചെയ്‍വാന്‍ എതിരേറ്റുചെന്നു.</verse>
				<verse number="11">നീ ചെയ്തത് എന്ത് എന്ന് ശമൂവേൽ ചോദിച്ചു. അതിന് ശൗൽ: ജനം എന്നെ വിട്ടു ചിതറുന്നു എന്നും നിശ്ചയിച്ച അവധിക്ക് നീ എത്തിയില്ല എന്നും ഫെലിസ്ത്യര്‍ മിക്മാസിൽ കൂടിയിരിക്കുന്നു എന്നും ഞാന്‍ കണ്ടിട്ട്:</verse>
				<verse number="12">ഫെലിസ്ത്യര്‍ ഇപ്പോള്‍ ഇങ്ങ് ഗില്ഗാലിൽ വന്ന് എന്നെ ആക്രമിക്കും; ഞാന്‍ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ചതുമില്ലല്ലോ എന്നുവച്ച് ഞാന്‍ ധൈര്യപ്പെട്ട് ഹോമയാഗം കഴിച്ചുപോയി എന്നു പറഞ്ഞു.</verse>
				<verse number="13">ശമൂവേൽ ശൗലിനോടു പറഞ്ഞത്: നീ ചെയ്തത് ഭോഷത്തം; നിന്‍റെ ദൈവമായ യഹോവ നിന്നോടു കല്പിച്ച കല്പന നീ പ്രമാണിച്ചില്ല; യഹോവ യിസ്രായേലിന്മേൽ നിന്‍റെ രാജത്വം എന്നേക്കുമായി സ്ഥിരമാക്കുമായിരുന്നു.</verse>
				<verse number="14">ഇപ്പോഴോ നിന്‍റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ട് തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്‍റെ ജനത്തിനു പ്രഭുവായി നിയമിച്ചിരിക്കുന്നു.</verse>
				<verse number="15">പിന്നെ ശമൂവേൽ എഴുന്നേറ്റ് ഗില്ഗാലിൽനിന്നു ബെന്യാമീനിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്നോടുകൂടെയുള്ള പടജ്ജനത്തെ എണ്ണി ഏകദേശം അറുനൂറു പേര്‍ എന്നു കണ്ടു.</verse>
				<verse number="16">ശൗലും അവന്‍റെ മകന്‍ യോനാഥാനും കൂടെയുള്ള ജനവും ബെന്യാമീനിലെ ഗിബെയയിൽ പാര്‍ത്തു; ഫെലിസ്ത്യരോ മിക്മാസിൽ പാളയമിറങ്ങി.</verse>
				<verse number="17">ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു കവര്‍ച്ചക്കാര്‍ മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രയ്ക്കുള്ള വഴിയായി ശൂവാൽദേശത്തേക്കു തിരിഞ്ഞു;</verse>
				<verse number="18">മറ്റൊരു കൂട്ടം ബേത്ത്-ഹോരോനിലേക്കുള്ള വഴിക്കു തിരിഞ്ഞു; മറ്റേ കൂട്ടം മരുഭൂമിക്കു നേരേ സെബോയീം താഴ്വരയ്ക്കെതിരേയുള്ള ദേശം വഴിയായും തിരിഞ്ഞു.</verse>
				<verse number="19">എന്നാൽ യിസ്രായേൽദേശത്തെങ്ങും ഒരു കൊല്ലനെ കാണ്‍മാനില്ലായിരുന്നു; എബ്രായര്‍ വാളോ കുന്തമോ തീര്‍പ്പിക്കരുത് എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.</verse>
				<verse number="20">യിസ്രായേല്യര്‍ തങ്ങളുടെ കൊഴു, കലപ്പ, മഴു, മണ്‍വെട്ടി എന്നിവ കാച്ചിപ്പാന്‍ ഫെലിസ്ത്യരുടെ അടുക്കൽ ചെല്ലേണ്ടിവന്നു.</verse>
				<verse number="21">എന്നാൽ മണ്‍വെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവയ്ക്കായും മുടിങ്കോൽ കൂര്‍പ്പിപ്പാനും അവര്‍ക്ക് അരം ഉണ്ടായിരുന്നു.</verse>
				<verse number="22">ആകയാൽ യുദ്ധസമയത്ത് ശൗലിനോടും യോനാഥാനോടും കൂടെയുള്ള ജനത്തിൽ ഒരുത്തനും വാളും കുന്തവും ഉണ്ടായിരുന്നില്ല; ശൗലിനും അവന്‍റെ മകന്‍ യോനാഥാനും മാത്രമേ ഉണ്ടായിരുന്നുള്ളൂ.</verse>
				<verse number="23">ഫെലിസ്ത്യരുടെ പട്ടാളമോ മിക്മാസിലെ ചുരംവരെ പുറപ്പെട്ടുവന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">ഒരു ദിവസം ശൗലിന്‍റെ മകന്‍ യോനാഥാന്‍ തന്‍റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നാം അങ്ങോട്ട് ഫെലിസ്ത്യരുടെ പട്ടാളത്തിന്‍റെ നേരേ ചെല്ലുക എന്നു പറഞ്ഞു; അവന്‍ അപ്പനോടു പറഞ്ഞില്ലതാനും.</verse>
				<verse number="2">ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിന്‍കീഴിൽ ഇരിക്കയായിരുന്നു. അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനം ഏകദേശം അറുനൂറു പേര്‍.</verse>
				<verse number="3">ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകനായ ഫീനെഹാസിന്‍റെ മകനായ ഈഖാബോദിന്‍റെ സഹോദരനായ അഹീതൂബിന്‍റെ മകന്‍ അഹീയാവ് ആയിരുന്നു അന്ന് ഏഫോദ് ധരിച്ചിരുന്നത്. യോനാഥാന്‍ പോയതു ജനം അറിഞ്ഞില്ല.</verse>
				<verse number="4">യോനാഥാന്‍ ഫെലിസ്ത്യരുടെ പട്ടാളത്തിന്‍റെ നേരേ ചെല്ലുവാന്‍ നോക്കിയ വഴിയിൽ ഇപ്പുറവും അപ്പുറവും കടുന്തൂക്കമായ ഓരോ പാറ ഉണ്ടായിരുന്നു; ഒന്നിനു ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേര്‍.</verse>
				<verse number="5">ഒന്നു വടക്കുവശം മിക്മാസിനു മുഖമായും മറ്റേത് തെക്കുവശം ഗിബെയയ്ക്ക് മുഖമായും തൂക്കെ നിന്നിരുന്നു.</verse>
				<verse number="6">യോനാഥാന്‍ തന്‍റെ ആയുധവാഹകനായ ബാല്യക്കാരനോട്: വരിക, നമുക്ക് ഈ അഗ്രചര്‍മികളുടെ പട്ടാളത്തിന്‍റെ നേരേ ചെല്ലാം; പക്ഷേ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവയ്ക്കു പ്രയാസമില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="7">ആയുധവാഹകന്‍ അവനോട്: നിന്‍റെ മനസ്സുപോലെ ഒക്കെയും ചെയ്ക; നടന്നുകൊള്‍ക; നിന്‍റെ ഇഷ്ടംപോലെ ഞാന്‍ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="8">അതിന് യോനാഥാന്‍ പറഞ്ഞത്: നാം അവരുടെ നേരേ ചെന്ന് അവര്‍ക്കു നമ്മെത്തന്നെ കാണിക്കാം;</verse>
				<verse number="9">ഞങ്ങള്‍ നിങ്ങളുടെ അടുക്കൽ വരുവോളം നില്പിന്‍ എന്ന് അവര്‍ പറഞ്ഞാൽ നാം അവരുടെ അടുക്കൽ കയറിപ്പോകാതെ നിന്നേടത്തുതന്നെ നില്ക്കേണം.</verse>
				<verse number="10">ഇങ്ങോട്ടു കയറിവരുവിന്‍ എന്നു പറഞ്ഞാലോ നമുക്കു കയറിച്ചെല്ലാം; യഹോവ അവരെ നമ്മുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നതിന് ഇതു നമുക്ക് അടയാളം ആയിരിക്കും.</verse>
				<verse number="11">ഇങ്ങനെ അവര്‍ ഇരുവരും ഫെലിസ്ത്യരുടെ പട്ടാളത്തിന് തങ്ങളെത്തന്നെ കാണിച്ചപ്പോള്‍: ഇതാ,എബ്രായര്‍ ഒളിച്ചിരുന്ന പൊത്തുകളിൽനിന്ന് പുറപ്പെട്ടുവരുന്നു എന്നു ഫെലിസ്ത്യര്‍ പറഞ്ഞു.</verse>
				<verse number="12">പട്ടാളക്കാര്‍ യോനാഥാനോടും അവന്‍റെ ആയുധവാഹകനോടും: ഇങ്ങോട്ടു കയറിവരുവിന്‍; ഞങ്ങള്‍ ഒന്നു കാണിച്ചുതരാം എന്നു പറഞ്ഞു. അപ്പോള്‍ യോനാഥാന്‍ തന്‍റെ ആയുധവാഹകനോട്: എന്‍റെ പിന്നാലെ കയറിവരിക; യഹോവ അവരെ യിസ്രായേലിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">അങ്ങനെ യോനാഥാനും അവന്‍റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി; അവര്‍ യോനാഥാന്‍റെ മുമ്പിൽ വീണു; ആയുധവാഹകന്‍ അവന്‍റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു.</verse>
				<verse number="14">യോനാഥാനും ആയുധവാഹകനും ചെയ്ത ഈ ആദ്യസംഹാരത്തിൽ ഒരു കാണിനിലത്തിന്‍റെ പാതി നീളത്തിനകം ഇരുപതു പേര്‍ വീണു.</verse>
				<verse number="15">പാളയത്തിലും പോര്‍ക്കളത്തിലും സര്‍വജനത്തിലും നടുക്കമുണ്ടായി; പട്ടാളവും കവര്‍ച്ചക്കാരും കൂടെ വിറച്ചു, ഭൂമി കുലുങ്ങി, വലിയൊരു നടുക്കം ഉണ്ടായി.</verse>
				<verse number="16">അപ്പോള്‍ ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്‍റെ കാവൽക്കാര്‍ നോക്കി പുരുഷാരം ചിന്നി അങ്ങുമിങ്ങും ഓടുന്നതു കണ്ടു.</verse>
				<verse number="17">ശൗൽ കൂടെയുള്ള ജനത്തോട്: എണ്ണിനോക്കി നമ്മിൽനിന്നു പോയവര്‍ ആരെന്നറിവിന്‍ എന്നു കല്പിച്ചു. അവര്‍ എണ്ണിനോക്കിയപ്പോള്‍ യോനാഥാനും അവന്‍റെ ആയുധവാഹകനും ഇല്ലായിരുന്നു.</verse>
				<verse number="18">ശൗൽ അഹീയാവിനോട്: ദൈവത്തിന്‍റെ പെട്ടകം ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. ദൈവത്തിന്‍റെ പെട്ടകം ആ കാലത്ത് യിസ്രായേൽമക്കളുടെ അടുക്കൽ ഉണ്ടായിരുന്നു.</verse>
				<verse number="19">ശൗൽ പുരോഹിതനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തിലെ കലാപം മേല്ക്കുമേൽ വര്‍ധിച്ചുവന്നു. അപ്പോള്‍ ശൗൽ പുരോഹിതനോട്: നിന്‍റെ കൈ വലിക്ക എന്നു പറഞ്ഞു.</verse>
				<verse number="20">ശൗലും കൂടെയുള്ള ജനമൊക്കെയും ഒന്നിച്ചുകൂടി പടയ്ക്കു ചെന്നു, അവിടെ അവര്‍ അന്യോന്യം വെട്ടി വലിയ കലക്കമായിരിക്കുന്നതു കണ്ടു.</verse>
				<verse number="21">മുമ്പേ ഫെലിസ്ത്യരോടു ചേര്‍ന്ന് ചുറ്റുമുള്ള ദേശത്തുനിന്ന് അവരോടുകൂടെ പാളയത്തിൽ വന്നിരുന്ന എബ്രായരും ശൗലിനോടും യോനാഥാനോടുംകൂടെ ഉണ്ടായിരുന്ന യിസ്രായേല്യരുടെ പക്ഷം തിരിഞ്ഞു.</verse>
				<verse number="22">അങ്ങനെതന്നെ എഫ്രയീംമലനാട്ടിൽ ഒളിച്ചിരുന്ന യിസ്രായേല്യര്‍ ഒക്കെയും ഫെലിസ്ത്യര്‍ തോറ്റോടി എന്നു കേട്ടയുടനെ അവരും പടയിൽ ചേര്‍ന്ന് അവരെ പിന്തുടര്‍ന്നു.</verse>
				<verse number="23">അങ്ങനെ യഹോവ അന്ന് യിസ്രായേലിനെ രക്ഷിച്ചു; പട ബേത്ത്-ആവെന്‍വരെ പരന്നു.</verse>
				<verse number="24">സന്ധ്യക്കു മുമ്പും ഞാന്‍ എന്‍റെ ശത്രുക്കളോടു പ്രതികാരം ചെയ്‍വോളവും ആഹാരം കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്ന് ശൗൽ പറഞ്ഞ് ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിരുന്നതിനാൽ യിസ്രായേല്യര്‍ അന്ന് വിഷമത്തിലായി; ജനത്തിൽ ഒരുത്തനും ആഹാരം ആസ്വദിച്ചതുമില്ല.</verse>
				<verse number="25">ജനമൊക്കെയും ഒരു കാട്ടുപ്രദേശത്ത് എത്തി; അവിടെ നിലത്ത് തേന്‍ ഉണ്ടായിരുന്നു.</verse>
				<verse number="26">ജനം കാട്ടിൽ കടന്നപ്പോള്‍ തേന്‍ ഇറ്റിറ്റു വീഴുന്നതു കണ്ടു: എങ്കിലും സത്യത്തെ ഭയപ്പെട്ട് ആരും തന്‍റെ കൈ വായിലേക്കു കൊണ്ടുപോയില്ല.</verse>
				<verse number="27">യോനാഥാനോ തന്‍റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചത് കേള്‍ക്കാതിരുന്നതിനാൽ വടിയുടെ അറ്റം നീട്ടി ഒരു തേന്‍കട്ടയിൽ കുത്തി അത് എടുത്ത് തന്‍റെ കൈവായിലേക്കു കൊണ്ടുപോയി, അവന്‍റെ കണ്ണുതെളിഞ്ഞു.</verse>
				<verse number="28">അപ്പോള്‍ ജനത്തിൽ ഒരുത്തന്‍: ഇന്ന് യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞ് നിന്‍റെ അപ്പന്‍ ജനത്തെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ട്; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="29">അതിനു യോനാഥാന്‍: എന്‍റെ അപ്പന്‍ ദേശത്തെ കഷ്ടത്തിലാക്കി; ഞാന്‍ ഈ തേന്‍ ഒരല്പം ആസ്വദിക്കകൊണ്ട് എന്‍റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?</verse>
				<verse number="30">ജനത്തിന് കണ്ടുകിട്ടിയ ശത്രുക്കളുടെ കൊള്ളയിൽനിന്ന് അവര്‍ എടുത്ത് ഇന്ന് വേണ്ടുംപോലെ ഭക്ഷിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇപ്പോള്‍ ഫെലിസ്ത്യരുടെ അപജയം അത്ര വലുതായില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="31">അവര്‍ അന്ന് മിക്മാസ് തുടങ്ങി അയ്യാലോന്‍വരെ ഫെലിസ്ത്യരെ സംഹരിച്ചു, ജനം ഏറ്റവും തളര്‍ന്നുപോയി.</verse>
				<verse number="32">ആകയാൽ ജനം കൊള്ളയ്ക്ക് ഓടിച്ചെന്ന് ആടുകളെയും കാളകളെയും കിടാക്കളെയും പിടിച്ചു നിലത്തുവച്ച് അറുത്ത് രക്തത്തോടുകൂടെ തിന്നു.</verse>
				<verse number="33">ജനം രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യുന്നു എന്ന് ശൗലിന് അറിവുകിട്ടിയപ്പോള്‍ അവന്‍: നിങ്ങള്‍ ഇന്നു ദ്രോഹം ചെയ്യുന്നു; ഒരു വലിയ കല്ല് എന്‍റെ അടുക്കൽ ഉരുട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="34">പിന്നെയും ശൗൽ: നിങ്ങള്‍ ജനത്തിന്‍റെ ഇടയിൽ എല്ലാടവും ചെന്ന് അവരോട് ഓരോരുത്തന്‍ താന്താന്‍റെ കാളയെയും ആടിനെയും എന്‍റെ അടുക്കൽ കൊണ്ടുവന്ന് ഇവിടെവച്ച് അറുത്തു തിന്നുകൊള്‍വിന്‍; രക്തത്തോടെ തിന്നുന്നതിനാൽ യഹോവയോടു പാപം ചെയ്യരുത് എന്നു പറവിന്‍ എന്നു കല്പിച്ചു. അങ്ങനെ ജനമെല്ലാം കാളകളെ അന്നു രാത്രി കൊണ്ടുവന്ന് അവിടെവച്ച് അറുത്തു.</verse>
				<verse number="35">ശൗൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അത് അവന്‍ യഹോവയ്ക്ക് ആദ്യം പണിത യാഗപീഠം ആയിരുന്നു.</verse>
				<verse number="36">അനന്തരം ശൗൽ: നാം രാത്രിയിൽതന്നെ ഫെലിസ്ത്യരെ പിന്തുടര്‍ന്ന് പുലരുവോളം അവരെ കൊള്ളയിടുക; അവരിൽ ഒരുത്തനെയും ശേഷിപ്പിക്കരുത് എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെയൊക്കെയും ചെയ്തുകൊള്‍ക എന്ന് അവര്‍ പറഞ്ഞപ്പോള്‍: നാം ഇവിടെ ദൈവത്തോട് അടുത്തുചെല്ലുക എന്നു പുരോഹിതന്‍ പറഞ്ഞു.</verse>
				<verse number="37">അങ്ങനെ ശൗൽ ദൈവത്തോട്: ഞാന്‍ ഫെലിസ്ത്യരെ പിന്തുടരേണമോ? നീ അവരെ യിസ്രായേലിന്‍റെ കൈയിൽ ഏല്പിക്കുമോ എന്ന് അരുളപ്പാടു ചോദിച്ചു. എന്നാൽ അന്ന് അവന് അരുളപ്പാടു ലഭിച്ചില്ല.</verse>
				<verse number="38">അപ്പോള്‍ ശൗൽ: ജനത്തിന്‍റെ പ്രധാനികളൊക്കെയും ഇവിടെ അടുത്തുവരട്ടെ; ഇന്നു പാപം സംഭവിച്ചത് ഏതു കാര്യത്തിൽ എന്ന് അന്വേഷിച്ചറിവിന്‍;</verse>
				<verse number="39">യിസ്രായേലിനെ രക്ഷിക്കുന്ന യഹോവയാണ, അത് എന്‍റെ മകന്‍ യോനാഥാനിൽ തന്നെ ആയിരുന്നാലും അവന്‍ മരിക്കേണം നിശ്ചയം എന്നു പറഞ്ഞു. എന്നാൽ അവനോട് ഉത്തരം പറവാന്‍ സര്‍വജനത്തിലും ഒരുത്തനും തുനിഞ്ഞില്ല.</verse>
				<verse number="40">അവന്‍ എല്ലാ യിസ്രായേലിനോടും: നിങ്ങള്‍ ഒരു ഭാഗത്തു നില്പിന്‍; ഞാനും എന്‍റെ മകനായ യോനാഥാനും മറുഭാഗത്തു നില്ക്കാം എന്നു പറഞ്ഞു. നിന്‍റെ ഇഷ്ടംപോലെ ആകട്ടെ എന്നു ജനം ശൗലിനോടു പറഞ്ഞു.</verse>
				<verse number="41">അങ്ങനെ ശൗൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയോട്: നേര്‍ വെളിപ്പെടുത്തിത്തരേണമേ എന്നു പറഞ്ഞു. അപ്പോള്‍ ശൗലിനും യോനാഥാനും ചീട്ടുവീണു; ജനം ഒഴിഞ്ഞുപോയി.</verse>
				<verse number="42">പിന്നെ ശൗൽ: എനിക്കും എന്‍റെ മകനായ യോനാഥാനും ചീട്ടിടുവിന്‍ എന്നു പറഞ്ഞു; ചീട്ടു യോനാഥാനു വീണു.</verse>
				<verse number="43">ശൗൽ യോനാഥാനോട്: നീ എന്തു ചെയ്തു? എന്നോടു പറക എന്നു പറഞ്ഞു. യോനാഥാന്‍ അവനോട്: ഞാന്‍ എന്‍റെ വടിയുടെ അറ്റംകൊണ്ട് അല്പം തേന്‍ ആസ്വദിച്ചതേയുള്ളൂ; അതുകൊണ്ട് ഇതാ, ഞാന്‍ മരിക്കേണ്ടിവന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="44">അതിനു ശൗൽ: ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യോനാഥാനേ, നീ മരിക്കേണം എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="45">എന്നാൽ ജനം ശൗലിനോട്: യിസ്രായേലിൽ ഈ മഹാരക്ഷ പ്രവര്‍ത്തിച്ചിരിക്കുന്ന യോനാഥാന്‍ മരിക്കേണമോ? ഒരിക്കലും അരുത്; യഹോവയാണ, അവന്‍റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവന്‍ ഇന്നു ദൈവത്തോടുകൂടെയല്ലോ പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നു പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ വീണ്ടെടുത്തു; അവന്‍ മരിക്കേണ്ടിവന്നതുമില്ല.</verse>
				<verse number="46">ശൗൽ ഫെലിസ്ത്യരെ പിന്തുടരാതെ മടങ്ങിപ്പോയി; ഫെലിസ്ത്യരും തങ്ങളുടെ സ്ഥലത്തേക്കു പോയി.</verse>
				<verse number="47">ശൗൽ യിസ്രായേലിൽ രാജത്വം ഏറ്റശേഷം മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സോബാരാജാക്കന്മാര്‍, ഫെലിസ്ത്യര്‍ എന്നിങ്ങനെ ചുറ്റുമുള്ള സകല ജാതികളോടും യുദ്ധം ചെയ്തു; അവന്‍ ചെന്നേടത്തൊക്കെയും ജയം പ്രാപിച്ചു.</verse>
				<verse number="48">അവന്‍ ശൗര്യം പ്രവര്‍ത്തിച്ച് അമാലേക്യരെ ജയിച്ചു, യിസ്രായേല്യരെ കവര്‍ച്ചക്കാരുടെ കൈയിൽനിന്നു വിടുവിക്കയും ചെയ്തു.</verse>
				<verse number="49">എന്നാൽ ശൗലിന്‍റെ പുത്രന്മാര്‍ യോനാഥാന്‍, യിശ്വി, മൽക്കീശുവ എന്നിവര്‍ ആയിരുന്നു; അവന്‍റെ രണ്ടു പുത്രിമാര്‍ക്കോ, മൂത്തവള്‍ക്കു മേരബ് എന്നും ഇളയവള്‍ക്കു മീഖള്‍ എന്നും പേരായിരുന്നു.</verse>
				<verse number="50">ശൗലിന്‍റെ ഭാര്യക്ക് അഹീനോവം എന്നു പേരായിരുന്നു; അവള്‍ അഹീമാസിന്‍റെ മകള്‍. അവന്‍റെ സേനാധിപതിക്ക് അബ്നേര്‍ എന്നു പേര്‍; അവന്‍ ശൗലിന്‍റെ ഇളയപ്പനായ നേരിന്‍റെ മകന്‍ ആയിരുന്നു.</verse>
				<verse number="51">ശൗലിന്‍റെ അപ്പനായ കീശും അബ്നേരിന്‍റെ അപ്പനായ നേരും അബീയേലിന്‍റെ മക്കള്‍ ആയിരുന്നു.</verse>
				<verse number="52">ശൗലിന്‍റെ കാലത്തൊക്കെയും ഫെലിസ്ത്യരോടു കഠിനയുദ്ധം ഉണ്ടായിരുന്നു; എന്നാൽ ശൗൽ ഏതൊരു വീരനെയോ ശൂരനെയോ കണ്ടാൽ അവനെ തന്‍റെ അടുക്കൽ ചേര്‍ത്തുകൊള്ളും.</verse>
			</chapter>
			<chapter number="15">
				<verse number="1">അനന്തരം ശമൂവേൽ ശൗലിനോട് പറഞ്ഞതെന്തെന്നാൽ: യഹോവ നിന്നെ തന്‍റെ ജനമായ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്‍വാന്‍ എന്നെ നിയോഗിച്ചുവല്ലോ; അതുകൊണ്ട് ഇപ്പോള്‍ യഹോവയുടെ വചനങ്ങളെ കേട്ടുകൊള്‍ക.</verse>
				<verse number="2">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോള്‍ വഴിയിൽവച്ച് അമാലേക് അവരെ ആക്രമിച്ച് അവരോടു ചെയ്തതിനെ ഞാന്‍ കുറിച്ചുവച്ചിരിക്കുന്നു.</verse>
				<verse number="3">ആകയാൽ നീ ചെന്ന് അമാലേക്യരെ തോല്പിച്ച് അവര്‍ക്കുള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുത്; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആട്, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.</verse>
				<verse number="4">എന്നാറെ ശൗൽ ജനത്തെ ഒന്നിച്ചു കൂട്ടി തെലായീമിൽവച്ച് അവരെ എണ്ണി; യെഹൂദാഗോത്രക്കാരായ പതിനായിരം പേര്‍ ഒഴികെ രണ്ടു ലക്ഷം കാലാള്‍ ഉണ്ടായിരുന്നു.</verse>
				<verse number="5">പിന്നെ ശൗൽ അമാലേക്യരുടെ പ്രധാന നഗരംവരെ ചെന്ന് തോട്ടിനരികെ പതിയിരിപ്പാക്കി.</verse>
				<verse number="6">എന്നാൽ ശൗൽ കേന്യരോട്: ഞാന്‍ നിങ്ങളെ അമാലേക്യരോടുകൂടെ നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോകുവിന്‍; യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നപ്പോള്‍ നിങ്ങള്‍ അവര്‍ക്കു ദയചെയ്തുവല്ലോ എന്നു പറഞ്ഞു. അങ്ങനെ കേന്യര്‍ അമാലേക്യരുടെ ഇടയിൽനിന്നു പുറപ്പെട്ടുപോയി.</verse>
				<verse number="7">പിന്നെ ശൗൽ ഹവീലാമുതൽ മിസ്രയീമിനു കിഴക്കുള്ള ശൂര്‍വരെ അമാലേക്യരെ സംഹരിച്ചു.</verse>
				<verse number="8">അമാലേക്യരുടെ രാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു, ജനങ്ങളെയൊക്കെയും വാളിന്‍റെ വായ്ത്തലയാൽ നിര്‍മ്മൂലമാക്കി.</verse>
				<verse number="9">എന്നാൽ ശൗലും ജനവും ആഗാഗിനെയും ആട്, മാട്, തടിച്ച മൃഗം എന്നിവയിൽ മേത്തരമായവയെയും കുഞ്ഞാടുകളെയും ഉത്തമമായവയെയൊക്കെയും നിര്‍മ്മൂലമാക്കുവാന്‍ മനസ്സില്ലാതെ ജീവനോടെ സൂക്ഷിച്ചു; ഹീനവും നിസ്സാരവുമായവയെയൊക്കെയും അവര്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു.</verse>
				<verse number="10">അപ്പോള്‍ യഹോവയുടെ അരുളപ്പാട് ശമൂവേലിനുണ്ടായത് എന്തെന്നാൽ:</verse>
				<verse number="11">ഞാന്‍ ശൗലിനെ രാജാവായി വാഴിച്ചതിനാൽ എനിക്കു മനസ്താപമായിരിക്കുന്നു; അവന്‍ എന്നെ വിട്ടുമാറിയിരിക്കുന്നു; എന്‍റെ കല്പനകളെ നിവര്‍ത്തിച്ചതുമില്ല. ഇതിങ്കൽ ശമൂവേലിന് വ്യസനമായി; അവന്‍ രാത്രി മുഴുവനും യഹോവയോടു നിലവിളിച്ചു.</verse>
				<verse number="12">ശമൂവേൽ ശൗലിനെ എതിരേല്പാന്‍ അതികാലത്ത് എഴുന്നേറ്റപ്പോള്‍ ശൗൽ കര്‍മ്മേലിൽ എത്തിയെന്നും ഒരു ജ്ഞാപകസ്തംഭം നാട്ടി ഘോഷയാത്ര കഴിച്ചു തിരിഞ്ഞ് ഗില്ഗാലിലേക്കു പോയി എന്നും ശമൂവേലിന് അറിവുകിട്ടി.</verse>
				<verse number="13">പിന്നെ ശമൂവേൽ ശൗലിന്‍റെ അടുക്കൽ എത്തിയപ്പോള്‍ ശൗൽ അവനോട്: യഹോവയാൽ നീ അനുഗ്രഹിക്കപ്പെട്ടവന്‍; ഞാന്‍ യഹോവയുടെ കല്പന നിവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">അതിനു ശമൂവേൽ: എന്‍റെ ചെവിയിൽ എത്തുന്ന ആടുകളുടെ ഈ കരച്ചലും ഞാന്‍ കേള്‍ക്കുന്ന കാളകളുടെ മുക്കുറയും എന്ത് എന്നു ചോദിച്ചു.</verse>
				<verse number="15">അവയെ അമാലേക്യരുടെ പക്കൽനിന്ന് അവര്‍ കൊണ്ടുവന്നതാകുന്നു; ജനം ആടുകളിലും കാളകളിലും മേത്തരമായവയെ നിന്‍റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാന്‍ ജീവനോടെ സൂക്ഷിച്ചു; ശേഷമുള്ളവയെ ഞങ്ങള്‍ നിര്‍മ്മൂലമാക്കിക്കളഞ്ഞു എന്നു ശൗൽ പറഞ്ഞു.</verse>
				<verse number="16">ശമൂവേൽ ശൗലിനോട്: നില്ക്ക; യഹോവ ഈ കഴിഞ്ഞ രാത്രി എന്നോട് അരുളിച്ചെയ്തത് ഞാന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു. അവന്‍ അവനോട്: പറഞ്ഞാലും എന്നു പറഞ്ഞു.</verse>
				<verse number="17">അപ്പോള്‍ ശമൂവേൽ പറഞ്ഞത്: നിന്‍റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽഗോത്രങ്ങള്‍ക്കു തലവനാക്കുകയും യിസ്രായേലിന്‍റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?</verse>
				<verse number="18">പിന്നെ യഹോവ നിന്നെ ഒരു വഴിക്ക് അയച്ചു: നീ ചെന്ന് അമാലേക്യരായ പാപികളെ നിര്‍മ്മൂലമാക്കുകയും അവര്‍ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.</verse>
				<verse number="19">അങ്ങനെയിരിക്കെ നീ യഹോവയുടെ കല്പന അനുസരിക്കാതെ കൊള്ളയ്ക്കു ചാടി യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തതെന്ത്?</verse>
				<verse number="20">ശൗൽ ശമൂവേലിനോട്: ഞാന്‍ യഹോവയുടെ കല്പന അനുസരിച്ച് യഹോവ എന്നെ അയച്ച വഴിക്കു പോയി അമാലേക്യരാജാവായ ആഗാഗിനെ കൊണ്ടുവന്ന് അമാലേക്യരെ നിര്‍മ്മൂലമാക്കിക്കളഞ്ഞു.</verse>
				<verse number="21">എന്നാൽ ജനം ശപഥാര്‍പ്പിതവസ്തുക്കളിൽ വിശേഷമായ ആടുമാടുകളെ കൊള്ളയിൽനിന്ന് എടുത്ത് ഗില്ഗാലിൽ നിന്‍റെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാന്‍ കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">ശമൂവേൽ പറഞ്ഞത്: യഹോവയുടെ കല്പന അനുസരിക്കുന്നതുപോലെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും യഹോവയ്ക്കു പ്രസാദമാകുമോ? ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്.</verse>
				<verse number="23">മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ട് അവന്‍ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="24">ശൗൽ ശമൂവേലിനോട്: ഞാന്‍ ജനത്തെ ഭയപ്പെട്ട് അവരുടെ വാക്ക് അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്‍റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു.</verse>
				<verse number="25">എങ്കിലും എന്‍റെ പാപം ക്ഷമിച്ച് ഞാന്‍ യഹോവയെ നമസ്കരിക്കേണ്ടതിന് എന്നോടുകൂടെ പോരേണമേ എന്നു പറഞ്ഞു.</verse>
				<verse number="26">ശമൂവേൽ ശൗലിനോട്: ഞാന്‍ പോരുകയില്ല; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു യഹോവ നിന്നെയും യിസ്രായേലിലെ രാജസ്ഥാനത്തുനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="27">പിന്നെ ശമൂവേൽ പോകുവാന്‍ തിരിഞ്ഞപ്പോള്‍ അവന്‍ അവന്‍റെ നിലയങ്കിയുടെ വിളുമ്പു പിടിച്ചു വലിച്ചു; അതു കീറിപ്പോയി.</verse>
				<verse number="28">ശമൂവേൽ അവനോട്: യഹോവ ഇന്നു യിസ്രായേലിന്‍റെ രാജത്വം നിങ്കൽനിന്നു കീറി നിന്നെക്കാള്‍ ഉത്തമനായ നിന്‍റെ കൂട്ടുകാരനു കൊടുത്തിരിക്കുന്നു.</verse>
				<verse number="29">യിസ്രായേലിന്‍റെ മഹത്ത്വമായവന്‍ ഭോഷ്കു പറകയില്ല, അനുതപിക്കയുമില്ല; അനുതപിപ്പാന്‍ അവന്‍ മനുഷ്യനല്ല എന്നു പറഞ്ഞു.</verse>
				<verse number="30">അപ്പോള്‍ അവന്‍: ഞാന്‍ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്‍റെ മൂപ്പന്മാരുടെയും യിസ്രായേലിന്‍റെയും മുമ്പാകെ ഇപ്പോള്‍ എന്നെ മാനിച്ചു, ഞാന്‍ നിന്‍റെ ദൈവമായ യഹോവയെ നമസ്കരിക്കേണ്ടതിന് എന്നോടുകൂടെ പോരേണമേ എന്ന് അപേക്ഷിച്ചു.</verse>
				<verse number="31">അങ്ങനെ ശമൂവേൽ ശൗലിന്‍റെ പിന്നാലെ ചെന്നു; ശൗൽ യഹോവയെ നമസ്കരിച്ചു.</verse>
				<verse number="32">അനന്തരം ശമൂവേൽ: അമാലേക്യരാജാവായ ആഗാഗിനെ ഇവിടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു. ആഗാഗ് സന്തോഷഭാവത്തോടെ അവന്‍റെ അടുക്കൽ വന്നു: മരണഭീതി നീങ്ങിപ്പോയി എന്ന് ആഗാഗ് പറഞ്ഞു.</verse>
				<verse number="33">നിന്‍റെ വാള്‍ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ നിന്‍റെ അമ്മയും സ്ത്രീകളുടെ ഇടയിൽ മക്കളില്ലാത്തവളാകും എന്നു ശമൂവേൽ പറഞ്ഞു, ഗില്ഗാലിൽവച്ച് യഹോവയുടെ സന്നിധിയിൽ ആഗാഗിനെ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു.</verse>
				<verse number="34">പിന്നെ ശമൂവേൽ രാമായിലേക്കു പോയി; ശൗലും ശൗലിന്‍റെ ഗിബെയയിൽ അരമനയിലേക്കു പോയി.</verse>
				<verse number="35">ശമൂവേൽ ജീവപര്യന്തം ശൗലിനെ പിന്നെ കണ്ടില്ല; എങ്കിലും ശമൂവേൽ ശൗലിനെക്കുറിച്ചു ദുഃഖിച്ചു; യഹോവയും താന്‍ ശൗലിനെ യിസ്രായേലിനു രാജാവാക്കിയതുകൊണ്ട് അനുതപിച്ചു.</verse>
			</chapter>
			<chapter number="16">
				<verse number="1">അനന്തരം യഹോവ ശമൂവേലിനോട്: യിസ്രായേലിലെ രാജസ്ഥാനത്തിൽനിന്നു ഞാന്‍ ശൗലിനെ തള്ളിയെന്നറിഞ്ഞിരിക്കെ നീ അവനെക്കുറിച്ച് എത്രത്തോളം ദുഃഖിക്കും? കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാന്‍ നിന്നെ ബേത്‍ലഹേമ്യനായ യിശ്ശായിയുടെ അടുക്കൽ അയയ്ക്കും; അവന്‍റെ മക്കളിൽ ഞാന്‍ ഒരു രാജാവിനെ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.</verse>
				<verse number="2">അതിനു ശമൂവേൽ: ഞാന്‍ എങ്ങനെപോകും? ശൗൽ കേട്ടാൽ എന്നെ കൊല്ലും എന്നു പറഞ്ഞു. എന്നാറെ യഹോവ: നീ ഒരു പശുക്കിടാവിനെയും കൊണ്ടുചെന്ന്: ഞാന്‍ യഹോവയ്ക്കു യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു എന്നു പറക.</verse>
				<verse number="3">യിശ്ശായിയെയും യാഗത്തിനു ക്ഷണിക്ക; നീ ചെയ്യേണ്ടത് എന്തെന്നു ഞാന്‍ അന്നേരം നിന്നോട് അറിയിക്കും; ഞാന്‍ പറഞ്ഞുതരുന്നവനെ നീ എനിക്കായിട്ട് അഭിഷേകം ചെയ്യേണം.</verse>
				<verse number="4">യഹോവ കല്പിച്ചതുപോലെ ശമൂവേൽ ചെയ്തു, ബേത്‍ലഹേമിൽ ചെന്നു; പട്ടണത്തിലെ മൂപ്പന്മാര്‍ അവന്‍റെ വരവിങ്കൽ വിറച്ചുകൊണ്ട് അവനെ എതിരേറ്റു: നിന്‍റെ വരവു ശുഭം തന്നെയോ എന്നു ചോദിച്ചു.</verse>
				<verse number="5">അതിന് അവന്‍: ശുഭം തന്നെ; ഞാന്‍ യഹോവയ്ക്ക് യാഗം കഴിപ്പാന്‍ വന്നിരിക്കുന്നു; നിങ്ങളെ തന്നെ ശുദ്ധീകരിച്ച് എന്നോടുകൂടെ യാഗത്തിനു വരുവിന്‍ എന്നുപറഞ്ഞു. അവന്‍ യിശ്ശായിയെയും അവന്‍റെ മക്കളെയും ശുദ്ധീകരിച്ച് അവരെയും യാഗത്തിനു ക്ഷണിച്ചു.</verse>
				<verse number="6">അവര്‍ വന്നപ്പോള്‍ അവന്‍ എലീയാബിനെ കണ്ടിട്ട്: യഹോവയുടെ മുമ്പാകെ അവന്‍റെ അഭിഷിക്തന്‍ ഇതാ എന്നു പറഞ്ഞു.</verse>
				<verse number="7">യഹോവ ശമൂവേലിനോട്: അവന്‍റെ മുഖമോ പൊക്കമോ നോക്കരുത്; ഞാന്‍ അവനെ തള്ളിയിരിക്കുന്നു. മനുഷ്യന്‍ നോക്കുന്നതുപോലെയല്ല; മനുഷ്യന്‍ കണ്ണിനു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="8">പിന്നെ യിശ്ശായി അബീനാദാബിനെ വിളിച്ച് ശമൂവേലിന്‍റെ മുമ്പിൽ വരുത്തി; എന്നാറെ അവന്‍: യഹോവ ഇവനെയും തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.</verse>
				<verse number="9">പിന്നെ യിശ്ശായി ശമ്മയെയും വരുത്തി. ഇവനെയും യഹോവ തിരഞ്ഞെടുത്തിട്ടില്ല എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="10">അങ്ങനെ യിശ്ശായി ഏഴു പുത്രന്മാരെ ശമൂവേലിന്‍റെ മുമ്പിൽ വരുത്തി; എന്നാൽ ശമൂവേൽ യിശ്ശായിയോട്: യഹോവ ഇവരെ തിരഞ്ഞെടുത്തിട്ടില്ല എന്നു പറഞ്ഞു.</verse>
				<verse number="11">നിന്‍റെ പുത്രന്മാര്‍ എല്ലാവരുമായോ എന്നു ശമൂവേൽ ചോദിച്ചതിന് അവന്‍: ഇനി, ഉള്ളതിൽ ഇളയവന്‍ ഉണ്ട്; അവന്‍ ആടുകളെ മേയിക്കയാകുന്നു എന്നു പറഞ്ഞു. ശമൂവേൽ യിശ്ശായിയോട്: ആളയച്ച് അവനെ വരുത്തുക; അവന്‍ വന്നിട്ടല്ലാതെ നാം പന്തിക്കിരിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="12">ഉടനെ അവന്‍ ആളയച്ച് അവനെ വരുത്തി; എന്നാൽ അവന്‍ പവിഴനിറമുള്ളവനും സുനേത്രനും കോമളരൂപിയും ആയിരുന്നു. അപ്പോള്‍ യഹോവ: എഴുന്നേറ്റ് ഇവനെ അഭിഷേകം ചെയ്ക; ഇവന്‍തന്നെ ആകുന്നു എന്നു കല്പിച്ചു.</verse>
				<verse number="13">അങ്ങനെ ശമൂവേൽ തൈലക്കൊമ്പ് എടുത്ത് അവന്‍റെ സഹോദരന്മാരുടെ നടുവിൽവച്ച് അവനെ അഭിഷേകം ചെയ്തു; യഹോവയുടെ ആത്മാവ് അന്നുമുതൽ ദാവീദിന്മേൽ വന്നു. ശമൂവേൽ എഴുന്നേറ്റ് രാമായിലേക്കു പോയി.</verse>
				<verse number="14">എന്നാൽ യഹോവയുടെ ആത്മാവ് ശൗലിനെ വിട്ടുമാറി; യഹോവ അയച്ച ഒരു ദുരാത്മാവ് അവനെ ബാധിച്ചു.</verse>
				<verse number="15">അപ്പോള്‍ ശൗലിന്‍റെ ഭൃത്യന്മാര്‍ അവനോട്: ദൈവം അയച്ച ഒരു ദുരാത്മാവ് നിന്നെ ബാധിക്കുന്നുവല്ലോ.</verse>
				<verse number="16">ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാന്‍ തിരുമനസ്സുകൊണ്ട് അടിയങ്ങള്‍ക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽനിന്നു ദുരാത്മാവ് തിരുമേനിമേൽ വരുമ്പോള്‍ അവന്‍ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="17">ശൗൽ തന്‍റെ ഭൃത്യന്മാരോട്: കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിച്ചുകൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.</verse>
				<verse number="18">ബാല്യക്കാരിൽ ഒരുത്തന്‍: ബേത്‍ലഹേമ്യനായ യിശ്ശായിയുടെ ഒരു മകനെ ഞാന്‍ കണ്ടിട്ടുണ്ട്; അവന്‍ കിന്നരവായനയിൽ നിപുണനും പരാക്രമശാലിയും യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളനും ആകുന്നു; യഹോവയും അവനോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="19">എന്നാറെ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ചു: ആടുകളോടുകൂടെ ഇരിക്കുന്ന നിന്‍റെ മകന്‍ ദാവീദിനെ എന്‍റെ അടുക്കൽ അയയ്ക്കേണം എന്നു പറയിച്ചു.</verse>
				<verse number="20">യിശ്ശായി ഒരു കഴുതയെ വരുത്തി അതിന്‍റെ പുറത്ത് അപ്പം, ഒരു തുരുത്തി വീഞ്ഞ്, ഒരു കോലാട്ടിന്‍കുട്ടി എന്നിവ കയറ്റി തന്‍റെ മകന്‍ ദാവീദ് വശം ശൗലിനു കൊടുത്തയച്ചു.</verse>
				<verse number="21">ദാവീദ് ശൗലിന്‍റെ അടുക്കൽ ചെന്ന് അവന്‍റെ മുമ്പാകെ നിന്നു; അവന് അവനോടു വളരെ സ്നേഹമായി; അവന്‍ അവന്‍റെ ആയുധവാഹകനായിത്തീര്‍ന്നു.</verse>
				<verse number="22">ആകയാൽ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ചു: ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കകൊണ്ട് അവന്‍ എന്‍റെ അടുക്കൽ താമസിക്കട്ടെ എന്നു പറയിച്ചു.</verse>
				<verse number="23">ദൈവത്തിന്‍റെ പക്കൽനിന്ന് ദുരാത്മാവ് ശൗലിന്മേൽ വരുമ്പോള്‍ ദാവീദ് കിന്നരം എടുത്ത് വായിക്കും; ശൗലിന് ആശ്വാസവും സുഖവും ഉണ്ടാകും; ദുരാത്മാവ് അവനെ വിട്ടുമാറും.</verse>
			</chapter>
			<chapter number="17">
				<verse number="1">അനന്തരം ഫെലിസ്ത്യര്‍ സൈന്യങ്ങളെ യുദ്ധത്തിന് ഒന്നിച്ചുകൂട്ടി; അവര്‍ യെഹൂദായ്ക്കുള്ള സോഖോവിൽ ഒരുമിച്ചുകൂടി സോഖോവിനും അസേക്കയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ പാളയമിറങ്ങി.</verse>
				<verse number="2">ശൗലും യിസ്രായേല്യരും ഒന്നിച്ചുകൂടി, ഏലാതാഴ്വരയിൽ പാളയമിറങ്ങി ഫെലിസ്ത്യരോടു പടയ്ക്ക് അണിനിരത്തി;</verse>
				<verse number="3">ഫെലിസ്ത്യര്‍ ഇപ്പുറത്ത് ഒരുമലഞ്ചരിവിലും യിസ്രായേല്യര്‍ അപ്പുറത്ത് ഒരു മലഞ്ചരിവിലും നിന്നു; അവരുടെ മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.</verse>
				<verse number="4">അപ്പോള്‍ ഫെലിസ്ത്യരുടെ പാളയത്തിൽനിന്നു ഗഥ്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലന്‍ പുറപ്പെട്ടു; അവന്‍ ആറു മുഴവും ഒരു ചാണും നെടുപ്പമുള്ളവന്‍ ആയിരുന്നു.</verse>
				<verse number="5">അവനു തലയിൽ ഒരു താമ്രശിരസ്ത്രം ഉണ്ടായിരുന്നു; അവന്‍ അയ്യായിരം ശേക്കെൽ തൂക്കമുള്ള ഒരു താമ്രകവചവും ധരിച്ചിരുന്നു.</verse>
				<verse number="6">അവനു താമ്രംകൊണ്ടുള്ള കാൽച്ചട്ടയും ചുമലിൽ താമ്രംകൊണ്ടുള്ള ഒരു വേലും ഉണ്ടായിരുന്നു.</verse>
				<verse number="7">അവന്‍റെ കുന്തത്തിന്‍റെ തണ്ടു നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ആയിരുന്നു; കുന്തത്തിന്‍റെ അലക് അറുനൂറു ശേക്കെൽ ഇരുമ്പ് ആയിരുന്നു; ഒരു പരിചക്കാരന്‍ അവന്‍റെ മുമ്പേ നടന്നു.</verse>
				<verse number="8">അവന്‍ നിന്ന് യിസ്രായേൽനിരകളോടു വിളിച്ചുപറഞ്ഞത്: നിങ്ങള്‍ വന്നു പടയ്ക്ക് അണിനിരന്നിരിക്കുന്നത് എന്തിന്? ഞാന്‍ ഫെലിസ്ത്യനും നിങ്ങള്‍ ശൗലിന്‍റെ ചേവകരും അല്ലയോ? നിങ്ങള്‍ ഒരുത്തനെ തിരഞ്ഞെടുത്തുകൊള്‍വിന്‍; അവന്‍ എന്‍റെ അടുക്കൽ ഇറങ്ങിവരട്ടെ.</verse>
				<verse number="9">അവന്‍ എന്നോട് അങ്കം പൊരുതി എന്നെ കൊല്ലുവാന്‍ പ്രാപ്തനായാൽ ഞങ്ങള്‍ നിങ്ങള്‍ക്ക് അടിമകള്‍ ആകാം; ഞാന്‍ അവനെ ജയിച്ചു കൊന്നാൽ നിങ്ങള്‍ ഞങ്ങള്‍ക്ക് അടിമകളായി ഞങ്ങളെ സേവിക്കേണം.</verse>
				<verse number="10">ഫെലിസ്ത്യന്‍ പിന്നെയും: ഞാന്‍ ഇന്നു യിസ്രായേൽനിരകളെ വെല്ലുവിളിക്കുന്നു; ഞങ്ങള്‍ തമ്മിൽ അങ്കം പൊരുതേണ്ടതിന് ഒരുത്തനെ വിട്ടുതരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="11">ഫെലിസ്ത്യന്‍റെ ഈ വാക്കുകള്‍ ശൗലും എല്ലാ യിസ്രായേല്യരും കേട്ടപ്പോള്‍ ഭ്രമിച്ച് ഏറ്റവും ഭയപ്പെട്ടു.</verse>
				<verse number="12">എന്നാൽ ദാവീദ് യെഹൂദായിലെ ബേത്‍ലഹേമിൽ യിശ്ശായി എന്നു പേരുള്ള ഒരു എഫ്രാത്യന്‍റെ മകന്‍ ആയിരുന്നു; യിശ്ശായിക്ക് എട്ടു മക്കള്‍ ഉണ്ടായിരുന്നു; അവന്‍ ശൗലിന്‍റെ കാലത്ത് വയസ്സുചെന്ന വൃദ്ധനായിരുന്നു.</verse>
				<verse number="13">യിശ്ശായിയുടെ മൂത്ത മക്കള്‍ മൂവരും പുറപ്പെട്ട് ശൗലിന്‍റെ കൂടെ യുദ്ധത്തിനു ചെന്നിരുന്നു. യുദ്ധത്തിനു പോയ മൂന്നു മക്കള്‍ ആദ്യജാതന്‍ എലീയാബും അവന്‍റെ അനുജന്‍ അബീനാദാബും മൂന്നാമത്തവന്‍ ശമ്മയും ആയിരുന്നു.</verse>
				<verse number="14">ദാവീദോ എല്ലാവരിലും ഇളയവന്‍; മൂത്തവര്‍ മൂവരും ശൗലിന്‍റെ കൂടെ പോയിരുന്നു.</verse>
				<verse number="15">ദാവീദ് ശൗലിന്‍റെ അടുക്കൽനിന്ന് തന്‍റെ അപ്പന്‍റെ ആടുകളെ മേയിപ്പാന്‍ ബേത്‍ലഹേമിൽ പോയിവരിക പതിവായിരുന്നു.</verse>
				<verse number="16">ആ ഫെലിസ്ത്യന്‍ നാല്പതു ദിവസം മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടു വന്നുനിന്നു.</verse>
				<verse number="17">യിശ്ശായി തന്‍റെ മകനായ ദാവീദിനോടു പറഞ്ഞത്: ഈ ഒരു പറ മലരും അപ്പം പത്തും എടുത്തു പാളയത്തിൽ നിന്‍റെ സഹോദരന്മാരുടെ അടുക്കൽ വേഗം കൊണ്ടുചെന്നു കൊടുക്ക.</verse>
				<verse number="18">ഈ പാൽക്കട്ട പത്തും സഹസ്രാധിപനു കൊടുക്ക; നിന്‍റെ സഹോദരന്മാരുടെ ക്ഷേമം ചോദിച്ച് ലക്ഷ്യവും വാങ്ങിവരിക.</verse>
				<verse number="19">ശൗലും അവരും യിസ്രായേല്യരൊക്കെയും ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുന്നുണ്ട്.</verse>
				<verse number="20">അങ്ങനെ ദാവീദ് അതികാലത്ത് എഴുന്നേറ്റ് ആടുകളെ കാവൽക്കാരന്‍റെ പക്കൽ വിട്ടേച്ച്, യിശ്ശായി തന്നോടു കല്പിച്ചതൊക്കെയും എടുത്തുംകൊണ്ടു ചെന്ന് കൈനിലയിൽ എത്തിയപ്പോള്‍ സൈന്യം പടയ്ക്ക് ആര്‍ത്തുവിളിച്ചുകൊണ്ടു പുറപ്പെടുകയായിരുന്നു.</verse>
				<verse number="21">യിസ്രായേലും ഫെലിസ്ത്യരും നേര്‍ക്കുനേരേ അണിനിരന്നുനിന്നു.</verse>
				<verse number="22">ദാവീദ് തന്‍റെ സാമാനം പടക്കോപ്പു സൂക്ഷിക്കുന്നവന്‍റെ പക്കൽ ഏല്പിച്ചുംവച്ച് അണിയിൽ ഓടിച്ചെന്ന് തന്‍റെ സഹോദരന്മാരോടു കുശലം ചോദിച്ചു.</verse>
				<verse number="23">അവന്‍ അവരോടു സംസാരിച്ചുകൊണ്ടു നില്ക്കുമ്പോള്‍ ഗഥ്യനായ ഗൊല്യാത്ത് എന്ന ഫെലിസ്ത്യമല്ലന്‍ ഫെലിസ്ത്യരുടെ നിരകളിൽനിന്നു പുറപ്പെട്ടു വന്ന് മുമ്പിലത്തെ വാക്കുകള്‍തന്നെ പറയുന്നതു ദാവീദ് കേട്ടു.</verse>
				<verse number="24">അവനെ കണ്ടപ്പോള്‍ യിസ്രായേല്യരൊക്കെയും ഏറ്റവും ഭയപ്പെട്ട് അവന്‍റെ മുമ്പിൽനിന്ന് ഓടി.</verse>
				<verse number="25">എന്നാറെ യിസ്രായേല്യര്‍: വന്നു നില്ക്കുന്ന ഇവനെ കണ്ടുവോ? അവന്‍ യിസ്രായേലിനെ നിന്ദിപ്പാന്‍ വന്നിരിക്കുന്നു; അവനെ കൊല്ലുന്നവനെ രാജാവ് മഹാസമ്പന്നനാക്കുകയും തന്‍റെ മകളെ അവനു കൊടുക്കുകയും അവന്‍റെ പിതൃഭവനത്തിന് യിസ്രായേലിൽ കരമൊഴിവു കല്പിച്ചുകൊടുക്കുകയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="26">അപ്പോള്‍ ദാവീദ് തന്‍റെ അടുക്കൽ നില്ക്കുന്നവരോട്: ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തു കൊടുക്കും? ജീവനുള്ള ദൈവത്തിന്‍റെ സേനകളെ നിന്ദിപ്പാന്‍ ഈ അഗ്രചര്‍മിയായ ഫെലിസ്ത്യന്‍ ആര്‍ എന്നു പറഞ്ഞു.</verse>
				<verse number="27">അതിനു ജനം: അവനെ കൊല്ലുന്നവന് ഇന്നിന്നതൊക്കെയും കൊടുക്കും എന്ന് അവനോട് ഉത്തരം പറഞ്ഞു.</verse>
				<verse number="28">അവരോട് അവന്‍ സംസാരിക്കുന്നത് അവന്‍റെ മൂത്ത ജ്യേഷ്ഠന്‍ എലീയാബ് കേട്ട് ദാവീദിനോടു കോപിച്ചു: നീ ഇവിടെ എന്തിനു വന്നു? മരുഭൂമിയിൽ ആ കുറെ ആടുള്ളത് നീ ആരുടെ പക്കൽ വിട്ടേച്ചുപോന്നു? നിന്‍റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പട കാണ്‍മാനല്ലേ നീ വന്നത് എന്നു പറഞ്ഞു.</verse>
				<verse number="29">അതിന് ദാവീദ്: ഞാന്‍ ഇപ്പോള്‍ എന്തു ചെയ്തു? ഒ രു വാക്കല്ലേ പറഞ്ഞുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="30">അവന്‍ അവനെ വിട്ടുമാറി മറ്റൊരുത്തനോട് അങ്ങനെ തന്നെ ചോദിച്ചു; ജനം മുമ്പിലത്തെപ്പോലെ തന്നെ ഉത്തരം പറഞ്ഞു.</verse>
				<verse number="31">ദാവീദ് പറഞ്ഞ വാക്കുകള്‍ പരസ്യമായപ്പോള്‍ ശൗലിനും അറിവുകിട്ടി; അവന്‍ അവനെ വിളിച്ചുവരുത്തി.</verse>
				<verse number="32">ദാവീദ് ശൗലിനോട്: ഇവന്‍റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ; അടിയന്‍ ചെന്ന് ഈ ഫെലിസ്ത്യനോട് അങ്കം പൊരുതും എന്നു പറഞ്ഞു.</verse>
				<verse number="33">ശൗൽ ദാവീദിനോട്: ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="34">ദാവീദ് ശൗലിനോടു പറഞ്ഞത്: അടിയന്‍ അപ്പന്‍റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരിക്കൽ ഒരു സിംഹവും ഒരിക്കൽ ഒരു കരടിയും വന്നു കൂട്ടത്തിൽനിന്ന് ആട്ടിന്‍കുട്ടിയെ പിടിച്ചു.</verse>
				<verse number="35">ഞാന്‍ പിന്തുടര്‍ന്ന് അതിനെ അടിച്ച് അതിന്‍റെ വായിൽനിന്ന് ആട്ടിന്‍കുട്ടിയെ വിടുവിച്ചു, അത് എന്‍റെ നേരേ വന്നപ്പോള്‍ ഞാന്‍ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു.</verse>
				<verse number="36">ഇങ്ങനെ അടിയന്‍ സിംഹത്തെയും കരടിയെയും കൊന്നു; ഈ അഗ്രചര്‍മിയായ ഫെലിസ്ത്യന്‍ ജീവനുള്ള ദൈവത്തിന്‍റെ സൈന്യത്തെ നിന്ദിച്ചിരിക്കകൊണ്ട് അവനും അവയിൽ ഒന്നിനെപ്പോലെ ആകും.</verse>
				<verse number="37">ദാവീദ് പിന്നെയും: സിംഹത്തിന്‍റെ കൈയിൽനിന്നും കരടിയുടെ കൈയിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്‍റെ കൈയിൽനിന്നും എന്നെ രക്ഷിക്കും എന്നു പറഞ്ഞു. ശൗൽ ദാവീദിനോട്: ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും എന്നു പറഞ്ഞു.</verse>
				<verse number="38">ശൗൽ തന്‍റെ പടയങ്കി ദാവീദിനെ ധരിപ്പിച്ച് അവന്‍റെ തലയിൽ താമ്രശിരസ്ത്രം വച്ചു; തന്‍റെ കവചവും അവനെ ഇടുവിച്ചു.</verse>
				<verse number="39">പടയങ്കിമേൽ അവന്‍റെ വാളും കെട്ടി ദാവീദ് നടപ്പാന്‍ നോക്കി; എന്നാൽ അവനു ശീലമില്ലായിരുന്നു; ദാവീദ് ശൗലിനോട്: ഞാന്‍ ശീലിച്ചിട്ടില്ലായ്കയാൽ ഇവ ധരിച്ചുംകൊണ്ടു നടപ്പാന്‍ എനിക്കു കഴികയില്ല എന്നു പറഞ്ഞ്, അവയെ ഊരിവച്ചു.</verse>
				<verse number="40">പിന്നെ അവന്‍ തന്‍റെ വടി എടുത്തു, തോട്ടിൽനിന്നു മിനുസമുള്ള അഞ്ചു കല്ലും തിരഞ്ഞെടുത്ത് ഇടയസ്സഞ്ചിയായ പൊക്കണത്തിൽ ഇട്ടു, കൈയിൽ കവിണയുമായി ഫെലിസ്ത്യനോട് അടുത്തു.</verse>
				<verse number="41">ഫെലിസ്ത്യനും ദാവീദിനോട് അടുത്തു; പരിചക്കാരനും അവന്‍റെ മുമ്പേ നടന്നു.</verse>
				<verse number="42">ഫെലിസ്ത്യന്‍ നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന്‍ തീരെ ബാലനും പവിഴനിറമുള്ളവനും കോമളരൂപനും ആയിരുന്നു.</verse>
				<verse number="43">ഫെലിസ്ത്യന്‍ ദാവീദിനോട്: നീ വടികളുമായി എന്‍റെ നേരേ വരുവാന്‍ ഞാന്‍ നായോ എന്നു ചോദിച്ചു, തന്‍റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.</verse>
				<verse number="44">ഫെലിസ്ത്യന്‍ പിന്നെയും ദാവീദിനോട്: ഇങ്ങോട്ടു വാ; ഞാന്‍ നിന്‍റെ മാംസം ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കുന്നുണ്ട് എന്നു പറഞ്ഞു.</verse>
				<verse number="45">ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞത്: നീ വാളും കുന്തവും വേലുമായി എന്‍റെ നേരേ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്‍റെ നേരേ വരുന്നു.</verse>
				<verse number="46">യഹോവ ഇന്നു നിന്നെ എന്‍റെ കൈയിൽ ഏല്പിക്കും; ഞാന്‍ നിന്നെ കൊന്ന് നിന്‍റെ തല ഛേദിച്ചുകളയും; അത്രയുമല്ല ഞാന്‍ ഇന്ന് ഫെലിസ്ത്യസൈന്യങ്ങളുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയാക്കും; യിസ്രായേലിൽ ഒരു ദൈവം ഉണ്ടെന്ന് സര്‍വഭൂമിയും അറിയും.</verse>
				<verse number="47">യഹോവ വാള്‍കൊണ്ടും കുന്തംകൊണ്ടുമല്ല രക്ഷിക്കുന്നത് എന്ന് ഈ സംഘമെല്ലാം അറിവാന്‍ ഇടവരും; യുദ്ധം യഹോവയ്ക്കുള്ളത്; അവന്‍ നിങ്ങളെ ഞങ്ങളുടെ കൈയിൽ ഏല്പിച്ചുതരും.</verse>
				<verse number="48">പിന്നെ ഫെലിസ്ത്യന്‍ ദാവീദിനോട് എതിര്‍പ്പാന്‍ നേരിട്ടടുത്തപ്പോള്‍ ദാവീദ് ബദ്ധപ്പെട്ട് ഫെലിസ്ത്യനോട് എതിര്‍പ്പാന്‍ അണിക്കു നേരേ ഓടി.</verse>
				<verse number="49">ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്തു കവിണയിൽവച്ച് വീശി ഫെലിസ്ത്യന്‍റെ നെറ്റിക്ക് എറിഞ്ഞു. കല്ല് അവന്‍റെ നെറ്റിയിൽ കൊണ്ടു പതിഞ്ഞു; അവന്‍ കവിണ്ണുവീണു.</verse>
				<verse number="50">ഇങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ടു ഫെലിസ്ത്യനെ ജയിച്ചു, ഫെലിസ്ത്യനെ കൊന്നുമുടിച്ചു; എന്നാൽ ദാവീദിന്‍റെ കൈയിൽ വാള്‍ ഇല്ലായിരുന്നു.</verse>
				<verse number="51">ആകയാൽ ദാവീദ് ഓടിച്ചെന്ന് ഫെലിസ്ത്യന്‍റെ പുറത്തു കയറിനിന്ന് അവന്‍റെ വാള്‍ ഉറയിൽനിന്നും ഊരിയെടുത്ത് അവനെ കൊന്നു, അവന്‍റെ തല വെട്ടിക്കളഞ്ഞു. തങ്ങളുടെ മല്ലന്‍ മരിച്ചുപോയി എന്നു ഫെലിസ്ത്യര്‍ കണ്ടിട്ട് ഓടിപ്പോയി.</verse>
				<verse number="52">യിസ്രായേല്യരും യെഹൂദ്യരും പുറപ്പെട്ട് ആര്‍ത്തുംകൊണ്ട് ഗത്തും എക്രോന്‍വാതിലുകളുംവരെ ഫെലിസ്ത്യരെ പിന്തുടര്‍ന്നു; ഫെലിസ്ത്യഹതന്മാര്‍ ശയരയീമിനുള്ള വഴിയിൽ ഗത്തും എക്രോനുംവരെ വീണുകിടന്നു.</verse>
				<verse number="53">ഇങ്ങനെ യിസ്രായേൽമക്കള്‍ ഫെലിസ്ത്യരെ ഓടിക്കയും മടങ്ങിവന്ന് അവരുടെ പാളയം കൊള്ളയിടുകയും ചെയ്തു.</verse>
				<verse number="54">എന്നാൽ ദാവീദ് ഫെലിസ്ത്യന്‍റെ തല എടുത്ത് അതിനെ യെരൂശലേമിലേക്കു കൊണ്ടുവന്നു; അവന്‍റെ ആയുധവര്‍ഗമോ തന്‍റെ കൂടാരത്തിൽ സൂക്ഷിച്ചുവച്ചു.</verse>
				<verse number="55">ദാവീദ് ഫെലിസ്ത്യന്‍റെ നേരേ ചെല്ലുന്നതു ശൗൽ കണ്ടപ്പോള്‍ സേനാധിപതിയായ അബ്നേരിനോട്: അബ്നേരേ, ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു ചോദിച്ചതിന് അബ്നേര്‍: രാജാവേ, തിരുമേനിയാണ ഞാന്‍ അറിയുന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="56">ഈ ബാല്യക്കാരന്‍ ആരുടെ മകന്‍ എന്നു നീ അന്വേഷിക്കേണം എന്നു രാജാവ് കല്പിച്ചു.</verse>
				<verse number="57">ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോള്‍ അബ്നേര്‍ അവനെ കൂട്ടി ശൗലിന്‍റെ മുമ്പാകെ കൊണ്ടുചെന്നു; ഫെലിസ്ത്യന്‍റെ തലയും അവന്‍റെ കൈയിൽ ഉണ്ടായിരുന്നു.</verse>
				<verse number="58">ശൗൽ അവനോട്: ബാല്യക്കാരാ, നീ ആരുടെ മകന്‍ എന്നു ചോദിച്ചു; ഞാന്‍ ബേത്‍ലഹേമ്യനായ നിന്‍റെ ദാസന്‍ യിശ്ശായിയുടെ മകന്‍ എന്നു ദാവീദ് പറഞ്ഞു.</verse>
			</chapter>
			<chapter number="18">
				<verse number="1">അവന്‍ ശൗലിനോട് സംസാരിച്ചുതീര്‍ന്നപ്പോള്‍ യോനാഥാന്‍റെ മനസ്സു ദാവീദിന്‍റെ മനസ്സിനോടു പറ്റിച്ചേര്‍ന്നു; യോനാഥാന്‍ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.</verse>
				<verse number="2">ശൗൽ അന്ന് അവനെ ചേര്‍ത്തുകൊണ്ടു; അവന്‍റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാന്‍ പിന്നെ അനുവദിച്ചതുമില്ല.</verse>
				<verse number="3">യോനാഥാന്‍ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ട് അവനുമായി സഖ്യത ചെയ്തു.</verse>
				<verse number="4">യോനാഥാന്‍ താന്‍ ധരിച്ചിരുന്ന മേലങ്കി ഊരി അതും തന്‍റെ വസ്ത്രവും വാളും വില്ലും അരക്കച്ചയും ദാവീദിനു കൊടുത്തു.</verse>
				<verse number="5">ശൗൽ അയയ്ക്കുന്നേടത്തൊക്കെയും ദാവീദ് പോയി കാര്യാദികളെ വിവേകത്തോടെ നടത്തും; അതുകൊണ്ട് ശൗൽ അവനെ പടജ്ജനത്തിനു മേധാവി ആക്കി; ഇത് സര്‍വജനത്തിനും ശൗലിന്‍റെ ഭൃത്യന്മാര്‍ക്കും ബോധിച്ചു.</verse>
				<verse number="6">ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചശേഷം അവര്‍ മടങ്ങിവരുമ്പോള്‍ യിസ്രായേല്യപട്ടണങ്ങളിൽനിന്നൊക്കെയും സ്ത്രീകള്‍ പാടിയും നൃത്തം ചെയ്തുംകൊണ്ടു തപ്പും തംബുരുവുമായി സന്തോഷത്തോടെ ശൗൽരാജാവിനെ എതിരേറ്റുചെന്നു.</verse>
				<verse number="7">സ്ത്രീകള്‍ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.</verse>
				<verse number="8">അപ്പോള്‍ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി: അവര്‍ ദാവീദിനു പതിനായിരം കൊടുത്തു എനിക്ക് ആയിരം മാത്രമേ തന്നുള്ളൂ; ഇനി രാജത്വമല്ലാതെ അവനു കിട്ടുവാന്‍ എന്തുള്ളൂ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="9">അന്നുമുതൽ ശൗലിന് ദാവീദിനോട് കണ്ണുകടി തുടങ്ങി.</verse>
				<verse number="10">പിറ്റന്നാള്‍ ദൈവത്തിന്‍റെ പക്കൽനിന്നുള്ള ദുരാത്മാവു ശൗലിന്മേൽ വന്നു; അവന്‍ അരമനയ്ക്കകത്ത് ഉറഞ്ഞു പറഞ്ഞു; ദാവീദോ പതിവുപോലെ കിന്നരം വായിച്ചുകൊണ്ടിരുന്നു; ശൗലിന്‍റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു.</verse>
				<verse number="11">ദാവീദിനെ ചുവരോടുചേര്‍ത്തു കുത്തുവാന്‍ വിചാരിച്ചുകൊണ്ട് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടു പ്രാവശ്യം അവന്‍റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു.</verse>
				<verse number="12">യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു.</verse>
				<verse number="13">അതുകൊണ്ട് ശൗൽ അവനെ തന്‍റെ അടുക്കൽനിന്നു മാറ്റി സഹസ്രാധിപനാക്കി; അങ്ങനെ അവന്‍ ജനത്തിനു നായകനായി പെരുമാറിപ്പോന്നു.</verse>
				<verse number="14">ദാവീദ് തന്‍റെ എല്ലാ വഴികളിലും വിവേകത്തോടെ നടന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="15">അവന്‍ ഏറ്റവും വിവേകത്തോടെ നടക്കുന്നു എന്നു ശൗൽ കണ്ടിട്ട് അവങ്കൽ ആശങ്കിതനായിത്തീര്‍ന്നു.</verse>
				<verse number="16">എന്നാൽ ദാവീദ് യിസ്രായേലിനും യെഹൂദായ്ക്കും നായകനായി പെരുമാറിയതുകൊണ്ട് അവരൊക്കെയും അവനെ സ്നേഹിച്ചു.</verse>
				<verse number="17">അനന്തരം ശൗൽ ദാവീദിനോട്: എന്‍റെ മൂത്ത മകള്‍ മേരബുണ്ടല്ലോ; ഞാന്‍ അവളെ നിനക്കു ഭാര്യയായി തരും; നീ ശൂരനായി എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങള്‍ നടത്തിയാൽ മതി എന്നു പറഞ്ഞു. എന്‍റെ കൈയല്ല ഫെലിസ്ത്യരുടെ കൈ അവന്‍റെമേൽ വീഴുവാന്‍ സംഗതിവരട്ടെ എന്ന് ശൗൽ വിചാരിച്ചു.</verse>
				<verse number="18">ദാവീദ് ശൗലിനോട്: രാജാവിന്‍റെ മരുമകനായിരിപ്പാന്‍ ഞാന്‍ ആര്‍? യിസ്രായേലിൽ എന്‍റെ അസ്മാദികളും എന്‍റെ പിതൃഭവനവും എന്തുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="19">ശൗലിന്‍റെ മകളായ മേരബിനെ ദാവീദിനു കൊടുക്കേണ്ടിയിരുന്ന സമയത്ത് അവളെ മെഹോലാത്യനായ അദ്രിയേലിനു ഭാര്യയായി കൊടുത്തു.</verse>
				<verse number="20">ശൗലിന്‍റെ മകളായ മീഖളോ ദാവീദിനെ സ്നേഹിച്ചു. അത് ശൗലിന് അറിവു കിട്ടി; കാര്യം അവന് ഇഷ്ടമായി.</verse>
				<verse number="21">അവള്‍ അവന് ഒരു കെണിയായിരിക്കേണ്ടതിനും ഫെലിസ്ത്യരുടെ കൈ അവന്‍റെമേൽ വീഴേണ്ടതിനും ഞാന്‍ അവളെ അവനു കൊടുക്കും എന്ന് ശൗൽ വിചാരിച്ച് ദാവീദിനോട്: നീ ഈ രണ്ടാം പ്രാവശ്യം എനിക്കു മരുമകനായി തീരേണം എന്നു പറഞ്ഞു.</verse>
				<verse number="22">പിന്നെ ശൗൽ തന്‍റെ ഭൃത്യന്മാരോട്: നിങ്ങള്‍ സ്വകാര്യമായി ദാവീദിനോടു സംസാരിച്ച്: ഇതാ, രാജാവിനു നിന്നെ പ്രിയമാകുന്നു; അവന്‍റെ ഭൃത്യന്മാരൊക്കെയും നിന്നെ സ്നേഹിക്കുന്നു; ആകയാൽ നീ രാജാവിന്‍റെ മരുമകനായിത്തീരേണം എന്നു പറവിന്‍ എന്നു കല്പിച്ചു.</verse>
				<verse number="23">ശൗലിന്‍റെ ഭൃത്യന്മാര്‍ ആ വാക്ക് ദാവീദിനോടു പറഞ്ഞാറെ ദാവീദ്: രാജാവിന്‍റെ മരുമകനാകുന്നത് അല്പകാര്യമെന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? ഞാന്‍ ദരിദ്രനും എളിയവനും ആകുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="24">ശൗലിന്‍റെ ഭൃത്യന്മാര്‍: ദാവീദ് ഇപ്രകാരം പറഞ്ഞു എന്നു ബോധിപ്പിച്ചു.</verse>
				<verse number="25">അതിന് ശൗൽ: രാജാവിന്‍റെ ശത്രുക്കള്‍ക്കു പ്രതികാരം ആകുവാന്‍ തക്കവണ്ണം ഫെലിസ്ത്യരുടെ നൂറ് അഗ്രചര്‍മമല്ലാതെ രാജാവ് യാതൊരു സ്ത്രീധനവും ആഗ്രഹിക്കുന്നില്ല എന്നിങ്ങനെ നിങ്ങള്‍ ദാവീദിനോടു പറയേണം എന്നു കല്പിച്ചു; ഫെലിസ്ത്യരുടെ കൈയാൽ ദാവീദിനെ വീഴുമാറാക്കേണമെന്ന് ശൗൽ കരുതിയിരുന്നു.</verse>
				<verse number="26">ഭൃത്യന്മാര്‍ ദാവീദിനോട് ഈ വാക്ക് അറിയിച്ചപ്പോള്‍ രാജാവിന്‍റെ മരുമകനാകുവാന്‍ ദാവീദിനു സന്തോഷമായി;</verse>
				<verse number="27">അവധി കഴിയുന്നതിനു മുമ്പേ ദാവീദും അവന്‍റെ ആളുകളും പുറപ്പെട്ടുചെന്ന് ഫെലിസ്ത്യരിൽ ഇരുനൂറു പേരെ കൊന്നു, അവരുടെ അഗ്രചര്‍മം കൊണ്ടുവന്ന് താന്‍ രാജാവിന്‍റെ മരുമകനാകേണ്ടതിന് രാജാവിന് എണ്ണം കൊടുത്തു. ശൗൽ തന്‍റെ മകളായ മീഖളിനെ അവന് ഭാര്യയായി കൊടുത്തു.</verse>
				<verse number="28">യഹോവ ദാവീദിനോടുകൂടെയുണ്ടെന്നും തന്‍റെ മകളായ മീഖള്‍ അവനെ സ്നേഹിച്ചു എന്നും ശൗൽ കണ്ടറിഞ്ഞപ്പോള്‍,</verse>
				<verse number="29">ശൗൽ ദാവീദിനെ പിന്നെയും അധികം ഭയപ്പെട്ടു; ശൗൽ ദാവീദിന്‍റെ നിത്യശത്രുവായിത്തീര്‍ന്നു.</verse>
				<verse number="30">എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍ യുദ്ധത്തിനു പുറപ്പെട്ടു; അവര്‍ പുറപ്പെടുമ്പോഴൊക്കെയും ദാവീദ് ശൗലിന്‍റെ സകല ഭൃത്യന്മാരെക്കാളും കൃതാര്‍ഥനായിരുന്നു; അവന്‍റെ പേര്‍ വിശ്രുതമായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="19">
				<verse number="1">അനന്തരം ശൗൽ തന്‍റെ മകനായ യോനാഥാനോടും സകല ഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.</verse>
				<verse number="2">എങ്കിലും ശൗലിന്‍റെ മകനായ യോനാഥാന് ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാന്‍ ദാവീദിനോട്: എന്‍റെ അപ്പനായ ശൗൽ നിന്നെ കൊല്ലുവാന്‍ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ച് ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചുപാര്‍ക്ക.</verse>
				<verse number="3">ഞാന്‍ പുറപ്പെട്ട് നീ ഇരിക്കുന്ന വയലിൽ എന്‍റെ അപ്പന്‍റെ അടുക്കൽ നിന്നെക്കുറിച്ച് എന്‍റെ അപ്പനോടു സംസാരിക്കും; ഞാന്‍ ഗ്രഹിക്കുന്നത് നിന്നെ അറിയിക്കാം എന്നു പറഞ്ഞു.</verse>
				<verse number="4">അങ്ങനെ യോനാഥാന്‍ തന്‍റെ അപ്പനായ ശൗലിനോട് ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചു പറഞ്ഞത്: രാജാവ് തന്‍റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവന്‍ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്‍റെ പ്രവൃത്തികള്‍ നിനക്ക് ഏറ്റവും ഗുണകരമായിരുന്നതേയുള്ളൂ.</verse>
				<verse number="5">അവന്‍ തന്‍റെ ജീവനെ ഉപേക്ഷിച്ചുംകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിനും വലിയൊരു രക്ഷ വരുത്തുകയും ചെയ്തത്; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്ന് കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നത് എന്തിന്?</verse>
				<verse number="6">യോനാഥാന്‍റെ വാക്കു കേട്ട്: യഹോവയാണ, അവനെ കൊല്ലുകയില്ല എന്നു ശൗൽ സത്യം ചെയ്തു.</verse>
				<verse number="7">പിന്നെ യോനാഥാന്‍ ദാവീദിനെ വിളിച്ചു കാര്യമെല്ലാം അറിയിച്ചു. യോനാഥാന്‍ ദാവീദിനെ ശൗലിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവന്‍ മുമ്പിലത്തെപ്പോലെ അവന്‍റെ സന്നിധിയിൽ നില്ക്കയും ചെയ്തു.</verse>
				<verse number="8">പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവര്‍ അവന്‍റെ മുമ്പിൽനിന്ന് ഓടി.</verse>
				<verse number="9">യഹോവയുടെ പക്കൽനിന്ന് ദുരാത്മാവു പിന്നെയും ശൗലിന്‍റെമേൽ വന്നു; അവന്‍ കൈയിൽ കുന്തവും പിടിച്ച് തന്‍റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.</verse>
				<verse number="10">അപ്പോള്‍ ശൗൽ ദാവീദിനെ കുന്തംകൊണ്ട് ചുവരോടു ചേര്‍ത്തു കുത്തുവാന്‍ നോക്കി; അവനോ ശൗലിന്‍റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറച്ചു; ദാവീദ് ആ രാത്രിയിൽത്തന്നെ ഓടിപ്പോയി രക്ഷപെട്ടു.</verse>
				<verse number="11">ദാവീദിനെ കാത്തുനിന്ന് രാവിലെ കൊന്നുകളയേണ്ടതിന് ശൗൽ അവന്‍റെ വീട്ടിലേക്ക് ദൂതന്മാരെ അയച്ചു; ദാവീദിന്‍റെ ഭാര്യയായ മീഖള്‍ അവനോട്: ഈ രാത്രിയിൽ നിന്‍റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.</verse>
				<verse number="12">അങ്ങനെ മീഖള്‍ ദാവീദിനെ കിളിവാതിലിൽക്കൂടി ഇറക്കിവിട്ടു; അവന്‍ ഓടിപ്പോയി രക്ഷപെട്ടു.</verse>
				<verse number="13">മീഖള്‍ ഒരു ബിംബം എടുത്ത് കട്ടിലിന്മേൽ കിടത്തി, അതിന്‍റെ തലയ്ക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ട് ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.</verse>
				<verse number="14">ദാവീദിനെ പിടിപ്പാന്‍ ശൗൽ ദൂതന്മാരെ അയച്ചപ്പോള്‍ അവന്‍ ദീനമായി കിടക്കുന്നു എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="15">എന്നാറെ ശൗൽ: ഞാന്‍ അവനെ കൊല്ലേണ്ടതിന് കിടക്കയോടെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.</verse>
				<verse number="16">ദാവീദിനെ ചെന്നു നോക്കുവാന്‍ ദൂതന്മാരെ അയച്ചു. ദൂതന്മാര്‍ ചെന്നപ്പോള്‍ കട്ടിലിന്മേൽ ഒരു ബിംബം തലയ്ക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.</verse>
				<verse number="17">എന്നാറെ ശൗൽ മീഖളിനോട്: നീ ഇങ്ങനെ എന്നെ ചതിക്കയും എന്‍റെ ശത്രു ചാടിപ്പോകുവാന്‍ അവനെ വിട്ടയയ്ക്കയും ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: എന്നെ വിട്ടയയ്ക്ക; അല്ലെങ്കിൽ ഞാന്‍ നിന്നെ കൊല്ലും എന്ന് അവന്‍ എന്നോടു പറഞ്ഞു എന്നു മീഖള്‍ ശൗലിനോടു പറഞ്ഞു.</verse>
				<verse number="18">ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപെട്ടു, രാമായിൽ ശമൂവേലിന്‍റെ അടുക്കൽ ചെന്ന് ശൗൽ തന്നോടു ചെയ്തതൊക്കെയും അവനോട് അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ട് നയ്യോത്തിൽ ചെന്നു പാര്‍ത്തു.</verse>
				<verse number="19">അനന്തരം ദാവീദ് രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ശൗലിന് അറിവുകിട്ടി.</verse>
				<verse number="20">ശൗൽ ദാവീദിനെ പിടിപ്പാന്‍ ദൂതന്മാരെ അയച്ചു; അവര്‍ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോള്‍ ദൈവത്തിന്‍റെ ആത്മാവ് ശൗലിന്‍റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു.</verse>
				<verse number="21">ശൗൽ അത് അറിഞ്ഞപ്പോള്‍ വേറേ ദൂതന്മാരെ അയച്ചു; അവരും അങ്ങനെതന്നെ പ്രവചിച്ചു. ശൗൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.</verse>
				<verse number="22">പിന്നെ അവന്‍ തന്നെ രാമായിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവര്‍ രാമായിലെ നയ്യോത്തിൽ ഉണ്ട് എന്ന് ഒരുത്തന്‍ പറഞ്ഞു.</verse>
				<verse number="23">അങ്ങനെ അവന്‍ രാമായിലെ നയ്യോത്തിനു ചെന്നു; ദൈവത്തിന്‍റെ ആത്മാവ് അവന്‍റെമേലും വന്നു; അവന്‍ രാമായിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചുകൊണ്ടു നടന്നു.</verse>
				<verse number="24">അവന്‍ തന്‍റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു. അങ്ങനെ ശമൂവേലിന്‍റെ മുമ്പാകെ പ്രവചിച്ചുകൊണ്ട് അന്നു രാപ്പകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൗലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.</verse>
			</chapter>
			<chapter number="20">
				<verse number="1">ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്‍റെ അടുക്കൽ ചെന്നു: ഞാന്‍ എന്തു ചെയ്തു? എന്‍റെ കുറ്റം എന്ത്? നിന്‍റെ അപ്പന്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കേണ്ടതിന് അവനോടു ഞാന്‍ ചെയ്ത പാപം എന്ത് എന്നു ചോദിച്ചു.</verse>
				<verse number="2">അവന്‍ അവനോട്: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്‍റെ അപ്പന്‍ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്‍വാറില്ല; പിന്നെ ഈ കാര്യം എന്നെ മറപ്പാന്‍ സംഗതി എന്ത്? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.</verse>
				<verse number="3">ദാവീദ് പിന്നെയും അവനോട്: എന്നോട് നിനക്കു പ്രിയമാകുന്നുവെന്ന് നിന്‍റെ അപ്പന്‍ നല്ലവണ്ണം അറികയാൽ യോനാഥാന്‍ ദുഃഖിക്കാതിരിക്കേണ്ടതിന് അവന്‍ ഇതു ഗ്രഹിക്കരുത് എന്ന് അവന്‍ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിനും മധ്യേ ഒരടി അകലം മാത്രമേയുള്ളൂ എന്നു സത്യംചെയ്തു പറഞ്ഞു.</verse>
				<verse number="4">അപ്പോള്‍ യോനാഥാന്‍ ദാവീദിനോട്: നിന്‍റെ ആഗ്രഹം എന്ത്? ഞാന്‍ അതു ചെയ്തുതരും എന്നു പറഞ്ഞു.</verse>
				<verse number="5">ദാവീദ് യോനാഥാനോടു പറഞ്ഞത്: നാളെ അമാവാസിയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന് ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റന്നാള്‍ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാന്‍ എനിക്ക് അനുവാദം തരേണം.</verse>
				<verse number="6">നിന്‍റെ അപ്പന്‍ എന്നെ കാണാഞ്ഞിട്ട് അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്‍ലഹേമിലേക്ക് ഒന്നു പോയിവരേണ്ടതിന് എന്നോടു താൽപര്യമായി അനുവാദം ചോദിച്ചു; അവന്‍റെ കുലത്തിനെല്ലാം അവിടെ വര്‍ഷാന്തരയാഗം ഉണ്ട് എന്നു ബോധിപ്പിക്കേണം.</verse>
				<verse number="7">കൊള്ളാമെന്ന് അവന്‍ പറഞ്ഞാൽ അടിയനു ശുഭം; അല്ല, കോപിച്ചാൽ: അവന്‍ ദോഷം നിര്‍ണയിച്ചിരിക്കുന്നു എന്ന് അറിഞ്ഞുകൊള്ളേണം.</verse>
				<verse number="8">എന്നാൽ അങ്ങുന്ന് അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നുതന്നെ എന്നെ കൊല്ലുക; അപ്പന്‍റെ അടുക്കൽ എന്നെ കൊണ്ടുപോകുവാന്‍ എന്തൊരാവശ്യം?</verse>
				<verse number="9">അതിന് യോനാഥാന്‍: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്‍റെ അപ്പന്‍ നിനക്കു ദോഷം വരുത്തുവാന്‍ നിര്‍ണയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.</verse>
				<verse number="10">ദാവീദ് യോനാഥാനോട്: നിന്‍റെ അപ്പന്‍ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അത് ആര്‍ എന്നെ അറിയിക്കും എന്നു ചോദിച്ചു.</verse>
				<verse number="11">യോനാഥാന്‍ ദാവീദിനോട്: വരിക, നമുക്ക് വയലിലേക്കു പോകാം എന്നു പറഞ്ഞു; അവര്‍ ഇരുവരും വയലിലേക്കു പോയി.</verse>
				<verse number="12">പിന്നെ യോനാഥാന്‍ ദാവീദിനോടു പറഞ്ഞത്: യിസ്രായേലിന്‍റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റന്നാളോ എന്‍റെ അപ്പന്‍റെ അന്തര്‍ഗതമറിഞ്ഞ് നിനക്കു ഗുണമെന്നു കണ്ടാൽ ഞാന്‍ ആളയച്ച് നിന്നെ അറിയിക്കാതിരിക്കുമോ?</verse>
				<verse number="13">എന്നാൽ നിന്നോടു ദോഷം ചെയ്‍വാനാകുന്നു എന്‍റെ അപ്പന്‍റെ ഭാവമെങ്കിൽ ഞാന്‍ അതു നിന്നെ അറിയിച്ച് നീ സമാധാനത്തോടെ പോകേണ്ടതിന് നിന്നെ പറഞ്ഞയയ്ക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്‍റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.</verse>
				<verse number="14">ഞാന്‍ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാന്‍ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടത് എന്നോടു മാത്രമല്ല;</verse>
				<verse number="15">എന്‍റെ ഗൃഹത്തോടും നിന്‍റെ ദയ ഒരിക്കലും അറ്റുപോകരുത്; യഹോവ ദാവീദിന്‍റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുത്.</verse>
				<verse number="16">ഇങ്ങനെ യോനാഥാന്‍ ദാവീദിന്‍റെ ഗൃഹത്തോടു സഖ്യത ചെയ്തു. ദാവീദിന്‍റെ ശത്രുക്കളോട് യഹോവ ചോദിച്ചുകൊള്ളും.</verse>
				<verse number="17">യോനാഥാന്‍ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യം ചെയ്യിച്ചു.</verse>
				<verse number="18">പിന്നെ യോനാഥാന്‍ ദാവീദിനോടു പറഞ്ഞത്: നാളെ അമാവാസിയാകുന്നുവല്ലോ; നിന്‍റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോള്‍ നീ ഇല്ലന്നു കാണും.</verse>
				<verse number="19">മൂന്നു ദിവസം കഴിഞ്ഞിട്ട് കാര്യം നടന്ന അന്ന് നീ ഒളിച്ചിരുന്ന സ്ഥലത്തേക്ക് വേഗത്തിൽ ഇറങ്ങിവന്ന് ഏസെൽകല്ലിന്‍റെ അരികെ താമസിക്കേണം.</verse>
				<verse number="20">അപ്പോള്‍ ഞാന്‍ അതിന്‍റെ ഒരു വശത്ത് ഒരു ലാക്കിന് എയ്യുന്ന ഭാവത്തിൽ മൂന്ന് അമ്പ് എയ്യും.</verse>
				<verse number="21">നീ ചെന്ന് അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞ് ഒരു ബാല്യക്കാരനെ അയയ്ക്കും. അമ്പുകള്‍ നിന്‍റെ ഇപ്പുറത്ത് ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാന്‍ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.</verse>
				<verse number="22">എന്നാൽ ഞാന്‍ ബാല്യക്കാരനോട്: അമ്പ് നിന്‍റെ അപ്പുറത്ത് അതാ എന്നു പറഞ്ഞാൽ നിന്‍റെ വഴിക്കു പൊയ്ക്കൊള്‍ക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.</verse>
				<verse number="23">ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മധ്യേ എന്നേക്കും സാക്ഷി.</verse>
				<verse number="24">ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസിയായപ്പോള്‍ രാജാവ് പന്തിഭോജനത്തിന് ഇരുന്നു.</verse>
				<verse number="25">രാജാവ് പതിവുപോലെ ചുവരിനരികെയുള്ള തന്‍റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാന്‍ എഴുന്നേറ്റു നിന്നു. അബ്നേര്‍ ശൗലിന്‍റെ അരികെ ഇരുന്നു; ദാവീദിന്‍റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.</verse>
				<verse number="26">അന്ന് ശൗൽ ഒന്നും പറഞ്ഞില്ല; അവന് എന്തോ ഭവിച്ചു അവന് ശുദ്ധിയില്ലായിരിക്കും; അതേ, അവനു ശുദ്ധിയില്ല എന്ന് അവന്‍ വിചാരിച്ചു.</verse>
				<verse number="27">അമാവാസിയുടെ പിറ്റന്നാളും ദാവീദിന്‍റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൗൽ തന്‍റെ മകനായ യോനാഥാനോട്: യിശ്ശായിയുടെ മകന്‍ ഇന്നലെയും ഇന്നും പന്തിഭോജനത്തിനു വരാതിരിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="28">യോനാഥാന്‍ ശൗലിനോട്: ദാവീദ് ബേത്‍ലഹേമിൽ പോകുവാന്‍ എന്നോട് താൽപര്യമായി അനുവാദം ചോദിച്ചു:</verse>
				<verse number="29">ഞങ്ങളുടെ കുലത്തിനു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ട് എന്നെ വിട്ടയയ്ക്കേണമേ; എന്‍റെ ജ്യേഷ്ഠന്‍ തന്നെ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്ക് എന്നോട് കൃപയുണ്ടെങ്കിൽ ഞാന്‍ എന്‍റെ സഹോദരന്മാരെ ചെന്നു കാണ്‍മാന്‍ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവന്‍ രാജാവിന്‍റെ പന്തിഭോജനത്തിനു വരാതിരിക്കുന്നത് എന്നുത്തരം പറഞ്ഞു.</verse>
				<verse number="30">അപ്പോള്‍ ശൗലിന്‍റെ കോപം യോനാഥാന്‍റെ നേരേ ജ്വലിച്ചു; അവന്‍ അവനോട്: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്‍റെ സ്വന്തലജ്ജയ്ക്കും നിന്‍റെ അമ്മയുടെ നഗ്നതയുടെ ലജ്ജയ്ക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്ന് എനിക്ക് അറിഞ്ഞുകൂടയോ?</verse>
				<verse number="31">യിശ്ശായിയുടെ മകന്‍ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്‍റെ രാജത്വവും ഉറയ്ക്കയില്ല. ഉടനെ ആളയച്ച് അവനെ എന്‍റെ അടുക്കൽ വരുത്തുക; അവന്‍ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="32">യോനാഥാന്‍ തന്‍റെ അപ്പനായ ശൗലിനോട്: അവനെ എന്തിനു കൊല്ലുന്നു? അവന്‍ എന്തു ചെയ്തു എന്നു ചോദിച്ചു.</verse>
				<verse number="33">അപ്പോള്‍ ശൗൽ അവനെ കൊല്ലുവാന്‍ അവന്‍റെ നേരേ കുന്തം എറിഞ്ഞു; അതിനാൽ തന്‍റെ അപ്പന്‍ ദാവീദിനെ കൊല്ലുവാന്‍ നിര്‍ണയിച്ചിരിക്കുന്നു എന്നു യോനാഥാന്‍ അറിഞ്ഞു.</verse>
				<verse number="34">യോനാഥാന്‍ അതികോപത്തോടെ പന്തിഭോജനത്തിൽനിന്ന് എഴുന്നേറ്റു; അമാവാസിയുടെ പിറ്റന്നാള്‍ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്‍റെ അപ്പന്‍ ദാവീദിനെ അപമാനിച്ചതുകൊണ്ട് അവനെക്കുറിച്ച് അവന്‍ വ്യസനിച്ചിരുന്നു.</verse>
				<verse number="35">പിറ്റന്നാള്‍ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്ത്, യോനാഥാന്‍ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.</verse>
				<verse number="36">അവന്‍ തന്‍റെ ബാല്യക്കാരനോട്: ഓടിച്ചെന്നു ഞാന്‍ എയ്യുന്ന അമ്പ് എടുത്തു കൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരന്‍ ഓടുമ്പോള്‍ അവന്‍റെ അപ്പുറത്തേക്ക് ഒരു അമ്പ് എയ്തു.</verse>
				<verse number="37">യോനാഥാന്‍ എയ്ത അമ്പു വീണേടത്ത് ബാല്യക്കാരന്‍ എത്തിയപ്പോള്‍ യോനാഥാന്‍ ബാല്യക്കാരനോട്: അമ്പു നിന്‍റെ അപ്പുറത്തല്ലയോ എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="38">പിന്നെയും യോനാഥാന്‍ ബാല്യക്കാരനോട്: ബദ്ധപ്പെട്ട് ഓടിവരിക, നില്ക്കരുത് എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്‍റെ ബാല്യക്കാരന്‍ അമ്പുകളെ പെറുക്കി യജമാനന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="39">എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരന്‍ കാര്യം ഒന്നും അറിഞ്ഞില്ല.</verse>
				<verse number="40">പിന്നെ യോനാഥാന്‍ തന്‍റെ ആയുധങ്ങളെ ബാല്യക്കാരന്‍റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.</verse>
				<verse number="41">ബാല്യക്കാരന്‍ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്ന് എഴുന്നേറ്റുവന്ന് മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവര്‍ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.</verse>
				<verse number="42">യോനാഥാന്‍ ദാവീദിനോട്: യഹോവ എനിക്കും നിനക്കും എന്‍റെ സന്തതിക്കും നിന്‍റെ സന്തതിക്കും മധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ട് സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.</verse>
			</chapter>
			<chapter number="21">
				<verse number="1">ദാവീദ് നോബിൽ പുരോഹിതനായ അഹീമേലെക്കിന്‍റെ അടുക്കൽ ചെന്നു; അഹീമേലെക് ദാവീദിനെ സംഭ്രമത്തോടെ എതിരേറ്റ് അവനോട്: ആരും കൂടെ ഇല്ലാതെ തനിച്ചുവരുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="2">ദാവീദ് പുരോഹിതനായ അഹീമേലെക്കിനോട്: രാജാവ് എന്നെ ഒരു കാര്യം ഏല്പിച്ചു: ഞാന്‍ നിന്നെ അയയ്ക്കുന്നതും നിന്നോടു കല്പിക്കുന്നതുമായ കാര്യം ഒന്നും ആരും അറിയരുത് എന്നു കല്പിച്ചിരിക്കുന്നു. എന്‍റെ ബാല്യക്കാര്‍ ഇന്ന സ്ഥലത്തു വരേണമെന്നു ഞാന്‍ ചട്ടം കെട്ടിയിരിക്കുന്നു.</verse>
				<verse number="3">ആകയാൽ നിന്‍റെ കൈവശം വല്ലതും ഉണ്ടോ? ഒരഞ്ചപ്പം അല്ലെങ്കിൽ തല്ക്കാലം കൈവശമുള്ളതെന്തെങ്കിലും എനിക്കു തരേണം എന്നു പറഞ്ഞു.</verse>
				<verse number="4">അതിന് പുരോഹിതന്‍ ദാവീദിനോട്: വിശുദ്ധമായ അപ്പം അല്ലാതെ സാമാന്യമായത് കൈവശം ഇല്ല; ബാല്യക്കാര്‍ സ്ത്രീകളോട് അകന്നിരിക്കുന്നു എങ്കിൽ തരാമെന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="5">ദാവീദ് പുരോഹിതനോട്: ഈ മൂന്നു ദിവസമായി സ്ത്രീകള്‍ ഞങ്ങളോട് അകന്നിരിക്കുന്നു. ഇത് ഒരു സാമാന്യയാത്ര എങ്കിലും ഞാന്‍ പുറപ്പെടുമ്പോള്‍ തന്നെ ബാല്യക്കാരുടെ യാത്രക്കോപ്പുകള്‍ ശുദ്ധമായിരുന്നു; ഇന്നോ അവരുടെ കോപ്പുകള്‍ എത്ര അധികം ശുദ്ധമായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="6">അങ്ങനെ പുരോഹിതന്‍ അവന് വിശുദ്ധമായ അപ്പം കൊടുത്തു; അപ്പം മാറ്റുന്ന ദിവസം ചൂടുള്ള അപ്പം വയ്ക്കേണ്ടതിനു യഹോവയുടെ സന്നിധിയിൽനിന്നു നീക്കിയ കാഴ്ചയപ്പം അല്ലാതെ അവിടെ വേറേ അപ്പം ഇല്ലായിരുന്നു.</verse>
				<verse number="7">എന്നാൽ അന്ന് ശൗലിന്‍റെ ഭൃത്യന്മാരിൽ ദോവേഗ് എന്നു പേരുള്ള ഒരു എദോമ്യനെ അവിടെ യഹോവയുടെ സന്നിധിയിൽ അടച്ചിട്ടിരുന്നു; അവന്‍ ശൗലിന്‍റെ ഇടയന്മാര്‍ക്ക് പ്രമാണി ആയിരുന്നു.</verse>
				<verse number="8">ദാവീദ് അഹീമേലെക്കിനോട്: ഇവിടെ നിന്‍റെ കൈവശം കുന്തമോ വാളോ ഉണ്ടോ? രാജാവിന്‍റെ കാര്യം തിടുക്കമായിരുന്നതുകൊണ്ട് ഞാന്‍ എന്‍റെ വാളും ആയുധങ്ങളും കൊണ്ടുപോന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="9">അപ്പോള്‍ പുരോഹിതന്‍: ഏലാതാഴ്വരയിൽവച്ചു നീ കൊന്ന ഫെലിസ്ത്യനായ ഗൊല്യാത്തിന്‍റെ വാള്‍ ഏഫോദിന്‍റെ പുറകിൽ ഒരു ശീലയിൽ പൊതിഞ്ഞ് വച്ചിരിക്കുന്നു; അതു വേണമെങ്കിൽ എടുത്തുകൊള്‍ക; അതല്ലാതെ വേറേ ഒന്നുമില്ല എന്നു പറഞ്ഞു. അതിനു തുല്യം മറ്റൊന്നുമില്ല; അത് എനിക്കു തരേണം എന്നു ദാവീദ് പറഞ്ഞു.</verse>
				<verse number="10">പിന്നെ ദാവീദ് പുറപ്പെട്ട് അന്നു തന്നേ ശൗലിന്‍റെ നിമിത്തം ഗത്ത്‍രാജാവായ ആഖീശിന്‍റെ അടുക്കൽ ഓടിച്ചെന്നു.</verse>
				<verse number="11">എന്നാൽ ആഖീശിന്‍റെ ഭൃത്യന്മാര്‍ അവനോട്: ഇവന്‍ ദേശത്തിലെ രാജാവായ ദാവീദ് അല്ലയോ? ശൗൽ ആയിരത്തെ കൊന്നു, ദാവീദോ പതിനായിരത്തെ എന്ന് അവര്‍ നൃത്തങ്ങളിൽ ഗാനപ്രതിഗാനം ചെയ്തത് ഇവനെക്കുറിച്ചല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="12">ദാവീദ് ഈ വാക്കുകളെ മനസ്സിലാക്കിയിട്ട് ഗത്ത്‍രാജാവായ ആഖീശിനെ ഏറ്റവും ഭയപ്പെട്ടു.</verse>
				<verse number="13">അവരുടെ മുമ്പാകെ തന്‍റെ പ്രകൃതി മാറ്റി, അവരുടെ കൈകളിൽ ഇരിക്കെ ബുദ്ധിഭ്രമം നടിച്ചു വാതിലിന്‍റെ കതകുകളിൽ വരച്ച് താടിമേൽ തുപ്പൽ ഒലിപ്പിച്ചുകൊണ്ടിരുന്നു.</verse>
				<verse number="14">ആഖീശ് തന്‍റെ ഭൃത്യന്മാരോട്: ഈ മനുഷ്യന്‍ ഭ്രാന്തന്‍ എന്നു നിങ്ങള്‍ കാണുന്നില്ലയോ? അവനെ എന്‍റെ അടുക്കൽ കൊണ്ടുവന്നത് എന്തിന്?</verse>
				<verse number="15">എന്‍റെ മുമ്പാകെ ഭ്രാന്തു കളിപ്പാന്‍ ഇവനെ കൊണ്ടുവരേണ്ടതിന് എനിക്ക് ഇവിടെ ഭ്രാന്തന്മാര്‍ കുറവുണ്ടോ? എന്‍റെ അരമനയിലോ ഇവന്‍ വരേണ്ടത് എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="22">
				<verse number="1">അങ്ങനെ ദാവീദ് അവിടം വിട്ട് അദുല്ലാംഗുഹയിലേക്ക് ഓടിപ്പോയി; അവന്‍റെ സഹോദരന്മാരും അവന്‍റെ പിതൃഭവനമൊക്കെയും അതു കേട്ട് അവന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="2">ഞെരുക്കമുള്ളവര്‍, കടമുള്ളവര്‍, സന്തുഷ്‍ടിയില്ലാത്തവര്‍ എന്നീ വകക്കാര്‍ ഒക്കെയും അവന്‍റെ അടുക്കൽ വന്നുകൂടി; അവന്‍ അവര്‍ക്കു തലവനായിത്തീര്‍ന്നു; അവനോടുകൂടെ ഏകദേശം നാനൂറു പേര്‍ ഉണ്ടായിരുന്നു.</verse>
				<verse number="3">അനന്തരം ദാവീദ് അവിടം വിട്ട് മോവാബിലെ മിസ്പയിൽ ചെന്നു, മോവാബ്‍രാവിനോട്: ദൈവം എനിക്കുവേണ്ടി എന്തു ചെയ്യും എന്ന് അറിയുവോളം എന്‍റെ അപ്പനും അമ്മയും നിങ്ങളുടെ അടുക്കൽ വന്നു പാര്‍പ്പാന്‍ അനുവദിക്കേണമേ എന്ന് അപേക്ഷിച്ചു.</verse>
				<verse number="4">അവന്‍ അവരെ മോവാബ്‍രാവിന്‍റെ സന്നിധിയിൽ കൊണ്ടുചെന്നു; ദാവീദ് ദുര്‍ഗത്തിൽ താമസിച്ച കാലമൊക്കെയും അവര്‍ അവിടെ പാര്‍ത്തു.</verse>
				<verse number="5">എന്നാൽ ഗാദ്പ്രവാചകന്‍ ദാവീദിനോട്: ദുര്‍ഗത്തിൽ പാര്‍ക്കാതെ യെഹൂദാദേശത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് പുറപ്പെട്ട് ഹേരെത്ത്കാട്ടിൽ വന്നു.</verse>
				<verse number="6">ദാവീദിനെയും കൂടെയുള്ളവരെയും കണ്ടിരിക്കുന്നു എന്ന് ശൗൽ കേട്ടു; അന്ന് ശൗൽ കൈയിൽ കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷത്തിന്‍ ചുവട്ടിൽ ഇരിക്കയായിരുന്നു; അവന്‍റെ ഭൃത്യന്മാര്‍ എല്ലാവരും അവന്‍റെ ചുറ്റും നിന്നിരുന്നു.</verse>
				<verse number="7">ശൗൽ ചുറ്റും നില്ക്കുന്ന തന്‍റെ ഭൃത്യന്മാരോടു പറഞ്ഞത്: ബെന്യാമീന്യരേ, കേട്ടുകൊള്‍വിന്‍; യിശ്ശായിയുടെ മകന്‍ നിങ്ങള്‍ക്കൊക്കെയും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും തന്ന് നിങ്ങളെ എല്ലാവരെയും സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?</verse>
				<verse number="8">നിങ്ങള്‍ എല്ലാവരും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയിരിക്കുന്നു. എന്‍റെ മകന്‍ യിശ്ശായിയുടെ മകനോട് സഖ്യത ചെയ്തത് എന്നെ അറിയിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല. എന്‍റെ മകന്‍ എന്‍റെ ദാസനെ ഇന്ന് എനിക്കായി പതിയിരിപ്പാന്‍ ഉത്സാഹിപ്പിച്ചിരിക്കുന്നതിങ്കൽ മനസ്താപമുള്ളവരോ അതിനെക്കുറിച്ച് എനിക്ക് അറിവു തരുന്നവരോ നിങ്ങളിൽ ആരും ഉണ്ടായിരുന്നില്ലല്ലോ.</verse>
				<verse number="9">അപ്പോള്‍ ശൗലിന്‍റെ ഭൃത്യന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന എദോമ്യനായ ദോവേഗ്: നോബിൽ അഹീതൂബിന്‍റെ മകനായ അഹീമേലെക്കിന്‍റെ അടുക്കൽ യിശ്ശായിയുടെ മകന്‍ വന്നത് ഞാന്‍ കണ്ടു.</verse>
				<verse number="10">അവന്‍ അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു, അവന് ഭക്ഷണസാധനവും ഫെലിസ്ത്യനായ ഗൊല്യാത്തിന്‍റെ വാളും കൊടുത്തു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="11">ഉടനെ രാജാവ് അഹീതൂബിന്‍റെ മകനായ അഹീമേലെക് പുരോഹിതനെയും അവന്‍റെ പിതൃഭവനക്കാരായ നോബിലെ സകല പുരോഹിതന്മാരെയും വിളിപ്പിച്ചു; അവര്‍ എല്ലാവരും രാജാവിന്‍റെ അടുക്കൽ വന്നു.</verse>
				<verse number="12">അപ്പോള്‍ ശൗൽ: അഹീതൂബിന്‍റെ മകനേ, കേള്‍ക്ക എന്നു കല്പിച്ചു. തിരുമേനീ, അടിയന്‍ എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="13">ശൗൽ അവനോട്: യിശ്ശായിയുടെ മകന്‍ ഇന്ന് എനിക്കായി പതിയിരിപ്പാന്‍ തുനിയത്തക്കവണ്ണം അവന് അപ്പവും വാളും കൊടുക്കയും അവനുവേണ്ടി ദൈവത്തോടു ചോദിക്കയും ചെയ്തതിനാൽ നീയും അവനും എനിക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കിയത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="14">അഹീമേലെക് രാജാവിനോട്: തിരുമനസ്സിലെ സകല ഭൃത്യന്മാരിലുംവച്ച് ദാവീദിനോളം വിശ്വസ്തന്‍ ആരുള്ളൂ? അവന്‍ രാജാവിന്‍റെ മരുമകനും അവിടുത്തെ ആലോചനയിൽ ചേരുന്നവനും രാജധാനിയിൽ മാന്യനും ആകുന്നുവല്ലോ.</verse>
				<verse number="15">അവനുവേണ്ടി ദൈവത്തോടു ചോദിപ്പാന്‍ ഞാന്‍ ഇപ്പോഴോ തുടങ്ങിയത്? അങ്ങനെയല്ല. രാജാവ് അടിയന്‍റെമേലും അടിയന്‍റെ പിതൃഭവനത്തിന്മേലും കുറ്റം ഒന്നും ചുമത്തരുതേ; അടിയന്‍ ഇതിലെങ്ങും യാതൊന്നും അറിഞ്ഞവനല്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="16">അപ്പോള്‍ രാജാവ്: അഹീമേലെക്കേ, നീ മരിക്കേണം; നീയും നിന്‍റെ പിതൃഭവനമൊക്കെയും തന്നെ എന്നു കല്പിച്ചു.</verse>
				<verse number="17">പിന്നെ രാജാവ് അരികെ നില്ക്കുന്ന അകമ്പടികളോട്: ചെന്ന് യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവിന്‍; അവരും ദാവീദിനോടു ചേര്‍ന്നിരിക്കുന്നു; അവന്‍ ഓടിപ്പോയത് അവര്‍ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ എന്നു കല്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുവാന്‍ കൈ നീട്ടുന്നതിന് രാജാവിന്‍റെ ഭൃത്യന്മാര്‍ തുനിഞ്ഞില്ല.</verse>
				<verse number="18">അപ്പോള്‍ രാജാവ് ദോവേഗിനോട്: നീ ചെന്ന് പുരോഹിതന്മാരെ കൊല്ലുക എന്നു കല്പിച്ചു. എദോമ്യനായ ദോവേഗ് ചെന്നു പുരോഹിതന്മാരെ വെട്ടി പഞ്ഞിനൂൽകൊണ്ടുള്ള ഏഫോദ് ധരിച്ച എണ്‍പത്തഞ്ചു പേരെ അന്നു കൊന്നുകളഞ്ഞു.</verse>
				<verse number="19">പുരോഹിതനഗരമായ നോബിന്‍റെ പുരുഷന്മാര്‍, സ്ത്രീകള്‍, ബാലന്മാര്‍, ശിശുക്കള്‍, കാള, കഴുത, ആട് എന്നിങ്ങനെ ആസകലം വാളിന്‍റെ വായ്ത്തലയാൽ അവന്‍ സംഹരിച്ചുകളഞ്ഞു.</verse>
				<verse number="20">എന്നാൽ അഹീതൂബിന്‍റെ മകനായ അഹീമേലെക്കിന്‍റെ പുത്രന്മാരിൽ അബ്യാഥാര്‍ എന്നൊരുത്തന്‍ തെറ്റിയൊഴിഞ്ഞു ദാവീദിന്‍റെ അടുക്കൽ ഓടിപ്പോയി.</verse>
				<verse number="21">ശൗൽ യഹോവയുടെ പുരോഹിതന്മാരെ കൊന്ന വിവരം അബ്യാഥാര്‍ ദാവീദിനെ അറിയിച്ചു.</verse>
				<verse number="22">ദാവീദ് അബ്യാഥാരിനോട്: എദോമ്യനായ ദോവേഗ് അവിടെ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ ശൗലിനോട് അറിയിക്കും എന്നു ഞാന്‍ അന്നു തന്നെ നിശ്ചയിച്ചു.</verse>
				<verse number="23">നിന്‍റെ പിതൃഭവനത്തിനൊക്കെയും ഞാന്‍ മരണത്തിനു കാരണമായല്ലോ. എന്‍റെ അടുക്കൽ പാര്‍ക്ക; ഭയപ്പെടേണ്ടാ; എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവന്‍ നിനക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; എങ്കിലും എന്‍റെ അടുക്കൽ നിനക്കു നിര്‍ഭയവാസം ഉണ്ടാകും എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="23">
				<verse number="1">അനന്തരം ഫെലിസ്ത്യര്‍ കെയീലയുടെ നേരേ യുദ്ധം ചെയ്യുന്നു എന്നും അവര്‍ കളങ്ങളിൽ കവര്‍ച്ച ചെയ്യുന്നു എന്നും ദാവീദിന് അറിവുകിട്ടി.</verse>
				<verse number="2">ദാവീദ് യഹോവയോട്: ഞാന്‍ ഈ ഫെലിസ്ത്യരെ ചെന്നു തോല്പിക്കേണമോ എന്നു ചോദിച്ചു. യഹോവ ദാവീദിനോട്: ചെന്ന് ഫെലിസ്ത്യരെ തോല്പിച്ച് കെയീലയെ രക്ഷിച്ചുകൊള്‍ക എന്നു കല്പിച്ചു.</verse>
				<verse number="3">എന്നാൽ ദാവീദിന്‍റെ ആളുകള്‍ അവനോട്: നാം ഇവിടെ യെഹൂദായിൽതന്നെ ഭയപ്പെട്ടു പാര്‍ക്കുന്നുവല്ലോ; പിന്നെ കെയീലയിൽ ഫെലിസ്ത്യരുടെ സൈന്യത്തിന്‍റെ നേരേ എങ്ങനെ ചെല്ലും എന്നു പറഞ്ഞു.</verse>
				<verse number="4">ദാവീദ് വീണ്ടും യഹോവയോടു ചോദിച്ചു. യഹോവ അവനോട്: എഴുന്നേറ്റ് കെയീലയിലേക്കു ചെല്ലുക; ഞാന്‍ ഫെലിസ്ത്യരെ നിന്‍റെ കൈയിൽ ഏല്പിക്കുമെന്ന് അരുളിച്ചെയ്തു.</verse>
				<verse number="5">അങ്ങനെ ദാവീദും അവന്‍റെ ആളുകളും കെയീലയിലേക്കു പോയി ഫെലിസ്ത്യരോടു പൊരുതി അവരുടെ ആടുമാടുകളെ അപഹരിച്ച് അവരെ കഠിനമായി തോല്പിച്ച് കെയീലാനിവാസികളെ രക്ഷിച്ചു.</verse>
				<verse number="6">അഹീമേലെക്കിന്‍റെ മകനായ അബ്യാഥാര്‍ കെയീലയിൽ ദാവീദിന്‍റെ അടുക്കൽ ഓടിവന്നപ്പോള്‍ കൈവശം ഏഫോദ്കൂടെ കൊണ്ടുവന്നിരുന്നു.</verse>
				<verse number="7">ദാവീദ് കെയീലയിൽ വന്നിരിക്കുന്നു എന്ന് ശൗലിന് അറിവുകിട്ടി; ദൈവം അവനെ എന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; വാതിലും ഓടാമ്പലും ഉള്ള പട്ടണത്തിൽ കടന്നിരിക്കകൊണ്ട് അവന്‍ കുടുങ്ങിയിരിക്കുന്നു എന്ന് ശൗൽ പറഞ്ഞു.</verse>
				<verse number="8">പിന്നെ ശൗൽ ദാവീദിനെയും അവന്‍റെ ആളുകളെയും വളയേണ്ടതിന് കെയീലയിലേക്കു പോകുവാന്‍ സകല ജനത്തെയും യുദ്ധത്തിനു വിളിച്ചുകൂട്ടി.</verse>
				<verse number="9">ശൗൽ തന്‍റെ നേരേ ദോഷം ആലോചിക്കുന്നു എന്നു ദാവീദ് അറിഞ്ഞപ്പോള്‍ പുരോഹിതനായ അബ്യാഥാരിനോട്: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു.</verse>
				<verse number="10">പിന്നെ ദാവീദ്: യിസ്രായേലിന്‍റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വന്ന് എന്‍റെ നിമിത്തം ഈ പട്ടണം നശിപ്പിപ്പാന്‍ പോകുന്നു എന്ന് അടിയന്‍ കേട്ടിരിക്കുന്നു.</verse>
				<verse number="11">കെയീലാപൗരന്മാര്‍ എന്നെ അവന്‍റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ? അടിയന്‍ കേട്ടിരിക്കുന്നതുപോലെ ശൗൽ വരുമോ? യിസ്രായേലിന്‍റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവന്‍ വരും എന്ന് യഹോവ അരുളിച്ചെയ്തു.</verse>
				<verse number="12">ദാവീദ് പിന്നെയും: കെയീലാപൗരന്മാര്‍ എന്നെയും എന്‍റെ ആളുകളെയും ശൗലിന്‍റെ കൈയിൽ ഏല്പിച്ചുകൊടുക്കുമോ എന്നു ചോദിച്ചു. അവര്‍ ഏല്പിച്ചുകൊടുക്കും എന്ന് യഹോവ അരുളിച്ചെയ്തു.</verse>
				<verse number="13">അപ്പോള്‍ ദാവീദും അറുനൂറു പേരോളം ഉള്ള അവന്‍റെ ആളുകളും കെയീലയെ വിട്ടു പുറപ്പെട്ട് തരം കണ്ടേടത്തു സഞ്ചരിച്ചു. ദാവീദ് കെയീല വിട്ട് ഓടിപ്പോയി എന്ന് ശൗൽ അറിഞ്ഞപ്പോള്‍ അവന്‍ യാത്ര നിര്‍ത്തിവച്ചു.</verse>
				<verse number="14">ദാവീദ് മരുഭൂമിയിലെ ദുര്‍ഗങ്ങളിൽ താമസിച്ചു. സീഫ്മരുഭൂമിയിലെ മലനാട്ടിൽ പാര്‍ത്തു; ഇക്കാലത്തൊക്കെയും ശൗൽ അവനെ തിരഞ്ഞുകൊണ്ടിരുന്നു; എങ്കിലും ദൈവം അവനെ അവന്‍റെ കൈയിൽ ഏല്പിച്ചില്ല.</verse>
				<verse number="15">തന്‍റെ ജീവനെ തേടി ശൗൽ പുറപ്പെട്ടിരിക്കുന്നു എന്നു ദാവീദ് കണ്ടു; അന്നു ദാവീദ് സീഫ്മരുഭൂമിയിലെ ഒരു കാട്ടിൽ ആയിരുന്നു.</verse>
				<verse number="16">അനന്തരം ശൗലിന്‍റെ മകനായ യോനാഥാന്‍ പുറപ്പെട്ട് ആ കാട്ടിൽ ദാവീദിന്‍റെ അടുക്കൽ ചെന്ന് അവനെ ദൈവത്തിൽ ധൈര്യപ്പെടുത്തി അവനോട്: ഭയപ്പെടേണ്ടാ,</verse>
				<verse number="17">എന്‍റെ അപ്പനായ ശൗലിന് നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിനു രാജാവാകും; അന്നു ഞാന്‍ നിനക്കു രണ്ടാമനും ആയിരിക്കും; അത് എന്‍റെ അപ്പനായ ശൗലും അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="18">ഇങ്ങനെ അവര്‍ തമ്മിൽ യഹോവയുടെ സന്നിധിയിൽ ഉടമ്പടി ചെയ്തു; ദാവീദ് കാട്ടിൽ താമസിക്കയും യോനാഥാന്‍ വീട്ടിലേക്കു പോകയും ചെയ്തു.</verse>
				<verse number="19">അനന്തരം സീഫ്യര്‍ ഗിബെയയിൽ ശൗലിന്‍റെ അടുക്കൽ വന്നു: ദാവീദ് ഞങ്ങളുടെ സമീപം മരുഭൂമിക്ക് തെക്കുള്ള ഹഖീലമലയിലെ വനദുര്‍ഗങ്ങളിൽ ഒളിച്ചിരിക്കുന്നു.</verse>
				<verse number="20">ആകയാൽ രാജാവേ, തിരുമനസ്സിലെ ആഗ്രഹംപോലെ വന്നുകൊള്ളേണം; അവനെ രാജാവിന്‍റെ കൈയിൽ ഏല്പിച്ചുതരുന്ന കാര്യം ഞങ്ങള്‍ ഏറ്റിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">അതിന് ശൗൽ പറഞ്ഞത്: നിങ്ങള്‍ക്ക് എന്നോടു മനസ്സലിവ് തോന്നിയിരിക്കകൊണ്ടു നിങ്ങള്‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവര്‍.</verse>
				<verse number="22">നിങ്ങള്‍ പോയി ഇനിയും സൂക്ഷ്മമായി അന്വേഷിച്ച് അവന്‍റെ സഞ്ചാരം എവിടെയൊക്കെ ആകുന്നു എന്നും അവിടങ്ങളിൽ അവനെ കണ്ടവര്‍ ആരെല്ലാമെന്നും അറിഞ്ഞുകൊള്‍വിന്‍; അവന്‍ വലിയ ഉപായി ആകുന്നു എന്നു ഞാന്‍ കേട്ടിരിക്കുന്നു.</verse>
				<verse number="23">ആകയാൽ അവന്‍ ഒളിച്ചിരിക്കുന്ന ഒളിവിടങ്ങളെല്ലാം കണ്ടറിഞ്ഞുവന്ന് സൂക്ഷ്മവിവരം എന്നെ അറിയിപ്പിന്‍; ഞാന്‍ നിങ്ങളോടുകൂടെ പോരും; അവന്‍ ദേശത്ത് എങ്ങാനും ഉണ്ടെന്നുവരികിൽ ഞാന്‍ അവനെ യെഹൂദാ സഹസ്രങ്ങളിലൊക്കെയും അന്വേഷിച്ചു പിടിക്കും.</verse>
				<verse number="24">അങ്ങനെ അവര്‍ പുറപ്പെട്ട് ശൗലിനു മുമ്പേ സീഫിലേക്കു പോയി; എന്നാൽ ദാവീദും അവന്‍റെ ആളുകളും മരുഭൂമിയുടെ തെക്ക് അരാബായിലെ മാവോന്‍മരുവിൽ ആയിരുന്നു.</verse>
				<verse number="25">ശൗലും അവന്‍റെ പടജ്ജനവും അവനെ തിരയുവാന്‍ പുറപ്പെട്ടു. അത് ദാവീദിന് അറിവു കിട്ടിയപ്പോള്‍ അവന്‍ മാവോന്‍മരുവിലെ സേലയിൽ ചെന്നു താമസിച്ചു.</verse>
				<verse number="26">ശൗൽ അതു കേട്ടപ്പോള്‍ മാവോന്‍മരുവിൽ ദാവീദിനെ പിന്തുടര്‍ന്നു. ശൗൽ പര്‍വതത്തിന്‍റെ ഇപ്പുറത്തും ദാവീദും ആളുകളും പര്‍വതത്തിന്‍റെ അപ്പുറത്തുംകൂടി നടന്നു; ശൗലിനെ ഒഴിഞ്ഞുപോകുവാന്‍ ദാവീദ് ബദ്ധപ്പെട്ടു; ശൗലും പടജ്ജനവും ദാവീദിനെയും അവന്‍റെ ആളുകളെയും വളഞ്ഞുപിടിപ്പാന്‍ അടുത്തു.</verse>
				<verse number="27">അപ്പോള്‍ ശൗലിന്‍റെ അടുക്കൽ ഒരു ദൂതന്‍ വന്നു: ക്ഷണം വരേണം; ഫെലിസ്ത്യര്‍ ദേശത്തെ ആക്രമിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="28">ഉടനെ ശൗൽ ദാവീദിനെ പിന്തുടരുന്നതു വിട്ട് ഫെലിസ്ത്യരുടെ നേരേ പോയി; ആകയാൽ ആ സ്ഥലത്തിനു സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി.</verse>
				<verse number="29">ദാവീദോ അവിടം വിട്ട് കയറിപ്പോയി ഏന്‍-ഗെദിയിലെ ദുര്‍ഗങ്ങളിൽ ചെന്നു പാര്‍ത്തു.</verse>
			</chapter>
			<chapter number="24">
				<verse number="1">ശൗൽ ഫെലിസ്ത്യരെ ഓടിച്ചുകളഞ്ഞിട്ട് മടങ്ങിവന്നപ്പോള്‍ ദാവീദ് ഏന്‍-ഗെദി മരുഭൂമിയിൽ ഉണ്ടെന്ന് അവന് അറിവു കിട്ടി.</verse>
				<verse number="2">അപ്പോള്‍ ശൗൽ എല്ലാ യിസ്രായേലിൽനിന്നും തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരെ കൂട്ടിക്കൊണ്ടു ദാവീദിനെയും അവന്‍റെ ആളുകളെയും തിരയുവാന്‍ കാട്ടാട്ടിന്‍പാറകളിൽ ചെന്നു.</verse>
				<verse number="3">അവന്‍ വഴിയരികെയുള്ള ആട്ടിന്‍തൊഴുത്തിങ്കൽ എത്തി; അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു; ശൗൽ വിസര്‍ജനത്തിന് അതിൽ കടന്നു; എന്നാൽ ദാവീദും അവന്‍റെ ആളുകളും ഗുഹയുടെ ഉള്ളിൽ പാര്‍ത്തിരുന്നു.</verse>
				<verse number="4">ദാവീദിന്‍റെ ആളുകള്‍ അവനോട്: ഞാന്‍ നിന്‍റെ ശത്രുവിനെ നിന്‍റെ കൈയിൽ ഏല്പിക്കും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ എന്നുപറഞ്ഞു. അപ്പോള്‍ ദാവീദ് എഴുന്നേറ്റ് ശൗലിന്‍റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.</verse>
				<verse number="5">ശൗലിന്‍റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ട് പിന്നത്തേതിൽ ദാവീദിന്‍റെ മനസ്സാക്ഷി കുത്തിത്തുടങ്ങി.</verse>
				<verse number="6">അവന്‍ തന്‍റെ ആളുകളോട്: യഹോവയുടെ അഭിഷിക്തനായ എന്‍റെ യജമാനന്‍റെ നേരേ കൈയെടുക്കുന്നതായ ഈ കാര്യം ചെയ്‍വാന്‍ യഹോവ എനിക്ക് ഇടവരുത്തരുതേ; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നുപറഞ്ഞു.</verse>
				<verse number="7">ഇങ്ങനെ ദാവീദ് തന്‍റെ ആളുകളെ ശാസിച്ച് അമര്‍ത്തി; ശൗലിനെ ദ്രോഹിപ്പാന്‍ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹയിൽനിന്ന് എഴുന്നേറ്റ് തന്‍റെ വഴിക്കു പോയി.</verse>
				<verse number="8">ദാവീദും എഴുന്നേറ്റ് ഗുഹയിൽനിന്നു പുറത്തിറങ്ങി ശൗലിനോട്: എന്‍റെ യജമാനനായ രാജാവേ എന്നു വിളിച്ചുപറഞ്ഞു. ശൗൽ തിരിഞ്ഞുനോക്കിയപ്പോള്‍ ദാവീദ് സാഷ്ടാംഗം വീണു നമസ്കരിച്ചു.</verse>
				<verse number="9">ദാവീദ് ശൗലിനോട് പറഞ്ഞതെന്തെന്നാൽ: ദാവീദ് നിനക്കു ദോഷം വിചാരിക്കുന്നു എന്നു പറയുന്നവരുടെ വാക്ക് നീ കേള്‍ക്കുന്നത് എന്ത്?</verse>
				<verse number="10">യഹോവ ഇന്നു ഗുഹയിൽവച്ചു നിന്നെ എന്‍റെ കൈയിൽ ഏല്പിച്ചിരുന്നു എന്നു നിന്‍റെ കണ്ണാലെ കാണുന്നുവല്ലോ; നിന്നെ കൊല്ലുവാന്‍ ചിലര്‍ പറഞ്ഞെങ്കിലും ഞാന്‍ ചെയ്തില്ല; എന്‍റെ യജമാനന്‍റെ നേരേ ഞാന്‍ കൈയെടുക്കയില്ല; അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="11">എന്‍റെ പിതാവേ, കാണ്‍ക, എന്‍റെ കൈയിൽ നിന്‍റെ മേലങ്കിയുടെ അറ്റം ഇതാ കാണ്‍ക; നിന്‍റെ മേലങ്കിയുടെ അറ്റം ഞാന്‍ മുറിക്കയും നിന്നെ കൊല്ലാതിരിക്കയും ചെയ്തതിനാൽ എന്‍റെ കൈയിൽ ദോഷവും ദ്രോഹവും ഇല്ല; ഞാന്‍ നിന്നോടു പാപം ചെയ്തിട്ടുമില്ല എന്നു കണ്ടറിഞ്ഞുകൊള്‍ക. നീയോ എനിക്കു പ്രാണഹാനി വരുത്തുവാന്‍ തേടി നടക്കുന്നു.</verse>
				<verse number="12">യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ; യഹോവ എനിക്കുവേണ്ടി നിന്നോട് പ്രതികാരം ചെയ്യട്ടെ; എന്നാൽ എന്‍റെ കൈ നിന്‍റെമേൽ വീഴുകയില്ല.</verse>
				<verse number="13">ദുഷ്ടത ദുഷ്ടനിൽനിന്നു പുറപ്പെടുന്നു എന്നല്ലോ പഴഞ്ചൊല്ലു പറയുന്നത്; എന്നാൽ എന്‍റെ കൈ നിന്‍റെമേൽ വീഴുകയില്ല.</verse>
				<verse number="14">ആരെ തേടിയാകുന്നു യിസ്രായേൽരാജാവ് പുറപ്പെട്ടിരിക്കുന്നത്? ആരെയാകുന്നു പിന്തുടരുന്നത്? ഒരു ചത്ത നായയെ, ഒരു ചെള്ളിനെ അല്ലയോ?</verse>
				<verse number="15">ആകയാൽ യഹോവ ന്യായാധിപനായി എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കയും എന്‍റെ കാര്യം നോക്കി വ്യവഹരിച്ച് എന്നെ നിന്‍റെ കൈയിൽനിന്നു വിടുവിക്കയും ചെയ്യുമാറാകട്ടെ.</verse>
				<verse number="16">ദാവീദ് ശൗലിനോട് ഈ വാക്കുകള്‍ സംസാരിച്ചു തീര്‍ന്നശേഷം ശൗൽ: എന്‍റെ മകനേ, ദാവീദേ, ഇതു നിന്‍റെ ശബ്ദമോ എന്നു ചോദിച്ച് പൊട്ടിക്കരഞ്ഞു.</verse>
				<verse number="17">പിന്നെ അവന്‍ ദാവീദിനോടു പറഞ്ഞത്: നീ എന്നെക്കാള്‍ നീതിമാന്‍; ഞാന്‍ നിനക്കു തിന്മ ചെയ്തതിനു നീ എനിക്ക് നന്മ പകരം ചെയ്തിരിക്കുന്നു.</verse>
				<verse number="18">യഹോവ എന്നെ നിന്‍റെ കൈയിൽ ഏല്പിച്ചാറെയും നീ എന്നെ കൊല്ലാതെ വിട്ടതിനാൽ നീ എനിക്കു ഗുണം ചെയ്തതായി ഇന്നു കാണിച്ചിരിക്കുന്നു.</verse>
				<verse number="19">ശത്രുവിനെ കണ്ടുകിട്ടിയാൽ ആരെങ്കിലും അവനെ വെറുതെ വിട്ടയയ്ക്കുമോ? നീ ഇന്ന് എനിക്കു ചെയ്തതിന് യഹോവ നിനക്കു നന്മ പകരം ചെയ്യട്ടെ.</verse>
				<verse number="20">എന്നാൽ നീ രാജാവാകും; യിസ്രായേൽരാജത്വം നിന്‍റെ കൈയിൽ സ്ഥിരമാകും എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="21">ആകയാൽ നീ എന്‍റെ ശേഷം എന്‍റെ സന്തതിയെ നിര്‍മ്മൂലമാക്കി എന്‍റെ പേര്‍ എന്‍റെ പിതൃഭവനത്തിൽനിന്നു മായിച്ചുകളകയില്ല എന്ന് യഹോവയുടെ നാമത്തിൽ ഇപ്പോള്‍ എന്നോടു സത്യം ചെയ്യേണം.</verse>
				<verse number="22">അങ്ങനെ ദാവീദ് ശൗലിനോടു സത്യം ചെയ്തു; ശൗൽ അരമനയിലേക്കു പോയി; ദാവീദും അവന്‍റെ ആളുകളും ദുര്‍ഗത്തിലേക്കും പോയി.</verse>
			</chapter>
			<chapter number="25">
				<verse number="1">ശമൂവേൽ മരിച്ചു; യിസ്രായേലൊക്കെയും ഒരുമിച്ചുകൂടി അവനെക്കുറിച്ചു വിലപിച്ചു, രാമായിൽ അവന്‍റെ വീട്ടിനരികെ അവനെ അടക്കംചെയ്തു. ദാവീദ് പുറപ്പെട്ട് പാരാന്‍ മരുഭൂമിയിൽ പോയി പാര്‍ത്തു.</verse>
				<verse number="2">കര്‍മ്മേലിൽ വ്യാപാരമുള്ള ഒരു മാവോന്യന്‍ ഉണ്ടായിരുന്നു; അവന്‍ മഹാധനികനായിരുന്നു; അവനു മൂവായിരം ചെമ്മരിയാടും ആയിരം കോലാടും ഉണ്ടായിരുന്നു; അവനു കര്‍മ്മേലിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു.</verse>
				<verse number="3">അവനു നാബാൽ എന്നും അവന്‍റെ ഭാര്യക്ക് അബീഗയിൽ എന്നും പേര്‍. അവള്‍ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠുരനും ദുഷ്കര്‍മിയും ആയിരുന്നു. അവന്‍ കാലേബ് വംശക്കാരന്‍ ആയിരുന്നു.</verse>
				<verse number="4">നാബാലിന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്ന് ദാവീദ് മരുഭൂമിയിൽ കേട്ടു.</verse>
				<verse number="5">ദാവീദ് പത്തു ബാല്യക്കാരെ അയച്ചു, അവരോടു പറഞ്ഞത്: നിങ്ങള്‍ കര്‍മ്മേലിൽ നാബാലിന്‍റെ അടുക്കൽ ചെന്ന് എന്‍റെ പേരിൽ അവന് വന്ദനം ചൊല്ലി:</verse>
				<verse number="6">നന്നായിരിക്കട്ടെ; നിനക്കും നിന്‍റെ ഭവനത്തിനും നന്നായിരിക്കട്ടെ; നിനക്കുള്ള സകലത്തിനും നന്നായിരിക്കട്ടെ.</verse>
				<verse number="7">നിനക്ക് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടെന്നു ഞാന്‍ കേട്ടിരിക്കുന്നു. നിന്‍റെ ഇടയന്മാര്‍ ഞങ്ങളോടുകൂടെ ഇരുന്നപ്പോള്‍ ഞങ്ങള്‍ അവരെ ഉപദ്രവിച്ചില്ല; അവര്‍ കര്‍മ്മേലിൽ ഇരുന്ന കാലത്തൊക്കെയും അവര്‍ക്ക് ഒന്നും കാണാതെ പോയതുമില്ല.</verse>
				<verse number="8">നിന്‍റെ ബാല്യക്കാരോടു ചോദിച്ചാൽ അവരും നിന്നോടു പറയും; അതുകൊണ്ട് ഈ ബാല്യക്കാരോടു ദയ തോന്നേണം; നല്ല നാളിലല്ലോ ഞങ്ങള്‍ വന്നിരിക്കുന്നത്; നിന്‍റെ കൈയിൽ വരുന്നത് അടിയങ്ങള്‍ക്കും നിന്‍റെ മകനായ ദാവീദിനും തരേണമേ എന്ന് അവനോടു പറവിന്‍.</verse>
				<verse number="9">ദാവീദിന്‍റെ ബാല്യക്കാര്‍ ചെന്ന് നാബാലിനോട് ഈ വാക്കുകളെല്ലാം ദാവീദിന്‍റെ പേരിൽ അറിയിച്ച് കാത്തുനിന്നു.</verse>
				<verse number="10">നാബാൽ ദാവീദിന്‍റെ ഭൃത്യന്മാരോട്: ദാവീദ് ആര്‍? യിശ്ശായിയുടെ മകന്‍ ആര്‍? യജമാനന്മാരെ വിട്ടുപൊയ്ക്കളയുന്ന ദാസന്മാര്‍ ഇക്കാലത്ത് വളരെ ഉണ്ട്.</verse>
				<verse number="11">ഞാന്‍ എന്‍റെ അപ്പവും വെള്ളവും എന്‍റെ ആടുകളെ രോമം കത്രിക്കുന്നവര്‍ക്കായി ഒരുക്കിയ മാംസവും എടുത്ത് എവിടത്തുകാര്‍ എന്ന് അറിയാത്തവര്‍ക്കു കൊടുക്കുമോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="12">ദാവീദിന്‍റെ ബാല്യക്കാര്‍ മടങ്ങിവന്ന് വിവരമൊക്കെയും അവനോട് അറിയിച്ചു.</verse>
				<verse number="13">അപ്പോള്‍ ദാവീദ് തന്‍റെ ആളുകളോട്: എല്ലാവരും വാള്‍ അരയ്ക്കു കെട്ടിക്കൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ എല്ലാവരും വാള്‍ അരയ്ക്കു കെട്ടി; ദാവീദും വാള്‍ അരയ്ക്കു കെട്ടി; ഏകദേശം നാനൂറു പേര്‍ ദാവീദിന്‍റെ പിന്നാലെ പുറപ്പെട്ടുപോയി; ഇരുനൂറു പേര്‍ സാമാനങ്ങളുടെ അടുക്കൽ പാര്‍ത്തു.</verse>
				<verse number="14">എന്നാൽ ബാല്യക്കാരിൽ ഒരുത്തന്‍ നാബാലിന്‍റെ ഭാര്യയായ അബീഗയിലിനോടു പറഞ്ഞതെന്തെന്നാൽ: ദാവീദ് നമ്മുടെ യജമാനനു വന്ദനം ചൊല്ലുവാന്‍ മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചു; അവനോ അവരെ ശകാരിച്ച് അയച്ചു.</verse>
				<verse number="15">എന്നാൽ ആ പുരുഷന്മാര്‍ ഞങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരായിരുന്നു; ഞങ്ങള്‍ വയലിൽ അവരുമായി സഹവാസം ചെയ്തിരുന്ന കാലത്തൊരിക്കലും അവര്‍ ഞങ്ങളെ ഉപദ്രവിച്ചില്ല; ഞങ്ങള്‍ക്ക് ഒന്നും കാണാതെ പോയതുമില്ല.</verse>
				<verse number="16">ഞങ്ങള്‍ ആടുകളെ മേയിച്ചുകൊണ്ട് അവരോടുകൂടെ ആയിരുന്നപ്പോഴൊക്കെയും രാവും പകലും അവര്‍ ഞങ്ങള്‍ക്ക് ഒരു മതിൽ ആയിരുന്നു.</verse>
				<verse number="17">ആകയാൽ ഇപ്പോള്‍ ചെയ്യേണ്ടത് എന്തെന്ന് ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനനും അവന്‍റെ സകല ഭവനത്തിനും ദോഷം നിര്‍ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ട് അവനോട് ആര്‍ക്കും ഒന്നും മിണ്ടിക്കൂടാ.</verse>
				<verse number="18">ഉടനെ അബീഗയിൽ ഇരുനൂറ് അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ച് ആടും അഞ്ചു പറ മലരും നൂറ് ഉണക്കമുന്തിരിക്കുലയും ഇരുനൂറ് അത്തിയടയും എടുത്ത് കഴുതപ്പുറത്തു കയററി</verse>
				<verse number="19">ബാല്യക്കാരോട്: നിങ്ങള്‍ എനിക്കു മുമ്പായി പോകുവിന്‍; ഞാന്‍ ഇതാ, പിന്നാലെ വരുന്നു എന്നുപറഞ്ഞു. തന്‍റെ ഭര്‍ത്താവായ നാബാലിനോട് അവള്‍ ഒന്നും അറിയിച്ചില്ലതാനും.</verse>
				<verse number="20">അവള്‍ കഴുതപ്പുറത്തു കയറി മലയുടെ മറവിൽക്കൂടി ഇറങ്ങിച്ചെല്ലുമ്പോള്‍ ഇതാ, ദാവീദും അവന്‍റെ ആളുകളും അവളുടെ നേരേ വരുന്നു; അവള്‍ അവരെ എതിരേറ്റു.</verse>
				<verse number="21">എന്നാൽ ദാവീദ്: മരുഭൂമിയിൽ അവന് ഉണ്ടായിരുന്നതൊക്കെയും ഞാന്‍ വെറുതെയല്ലോ കാത്തത്; അവന്‍റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മയ്ക്കു പകരം എനിക്ക് തിന്മ ചെയ്തു.</verse>
				<verse number="22">അവനുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാന്‍ ജീവനോടെ വച്ചേച്ചാൽ ദൈവം ദാവീദിന്‍റെ ശത്രുക്കള്‍ക്ക് തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.</verse>
				<verse number="23">അബീഗയിൽ ദാവീദിനെ കണ്ടപ്പോള്‍ ക്ഷണത്തിൽ കഴുതപ്പുറത്തുനിന്ന് ഇറങ്ങി ദാവീദിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.</verse>
				<verse number="24">അവള്‍ അവന്‍റെ കാല്ക്കൽ വീണു പറഞ്ഞത്: യജമാനനേ, കുറ്റം എന്‍റെമേൽ ഇരിക്കട്ടെ; അടിയന്‍ ഒന്നു ബോധിപ്പിച്ചുകൊള്ളട്ടെ; അടിയന്‍റെ വാക്കുകളെ കേള്‍ക്കേണമേ.</verse>
				<verse number="25">ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനന്‍ ഗണ്യമാക്കരുതേ; അവന്‍ തന്‍റെ പേര്‍പോലെതന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്‍റെ പേര്‍; ഭോഷത്തം അത്രേ അവന്‍റെ പക്കൽ ഉള്ളത്. അടിയനോ, യജമാനന്‍ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.</verse>
				<verse number="26">ആകയാൽ യജമാനനേ, യഹോവയാണ, നിന്നാണ, രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം യഹോവ നിന്നെ തടുത്തിരിക്കുന്നു; നിന്‍റെ ശത്രുക്കളും യജമാനനു ദോഷം വിചാരിക്കുന്നവരും നാബാലിനെപ്പോലെ ആകട്ടെ.</verse>
				<verse number="27">ഇപ്പോള്‍ യജമാനന്‍റെ അടുക്കൽ അടിയന്‍ കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ച യജമാനന്‍റെ പരിചാരകരായ ബാല്യക്കാര്‍ക്ക് ഇരിക്കട്ടെ.</verse>
				<verse number="28">അടിയന്‍റെ കുറ്റം ക്ഷമിക്കേണമേ; യഹോവ യജമാനന് സ്ഥിരമായൊരു ഭവനം പണിയും; യഹോവയുടെ യുദ്ധങ്ങളെയല്ലോ യജമാനന്‍ നടത്തുന്നത്. ആയുഷ്കാലത്തൊരിക്കലും നിന്നിൽ ദോഷം കാണുകയില്ല.</verse>
				<verse number="29">മനുഷ്യന്‍ നിന്നെ പിന്തുടര്‍ന്ന് നിനക്കു ജീവഹാനി വരുത്തുവാന്‍ എഴുന്നേറ്റാലും യജമാനന്‍റെ പ്രാണന്‍ നിന്‍റെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ കെട്ടപ്പെട്ടിരിക്കും; നിന്‍റെ ശത്രുക്കളുടെ പ്രാണങ്ങളെയോ അവന്‍ കവിണയുടെ തടത്തിൽനിന്ന് എന്നപോലെ എറിഞ്ഞുകളയും.</verse>
				<verse number="30">എന്നാൽ യഹോവ യജമാനന് വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ നന്മയും നിവര്‍ത്തിച്ചുതന്ന് നിന്നെ യിസ്രായേലിനു പ്രഭുവാക്കി വയ്ക്കുമ്പോള്‍</verse>
				<verse number="31">അകാരണമായി രക്തം ചിന്നുകയും യജമാനന്‍ താന്‍ തന്നെ പ്രതികാരം നടത്തുകയും ചെയ്തുപോയി എന്നുള്ള ചഞ്ചലവും മനോവ്യഥയും യജമാനന് ഉണ്ടാകയില്ല; എന്നാൽ യഹോവ യജമാനനു നന്മ ചെയ്യുമ്പോള്‍ അടിയനെയും ഓര്‍ത്തുകൊള്ളേണമേ.</verse>
				<verse number="32">ദാവീദ് അബീഗയിലിനോടു പറഞ്ഞത്: എന്നെ എതിരേല്പാന്‍ നിന്നെ ഇന്ന് അയച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു സ്തോത്രം.</verse>
				<verse number="33">നിന്‍റെ വിവേകം സ്തുത്യം; രക്തപാതകവും സ്വന്തകൈയാൽ പ്രതികാരവും ചെയ്യാതവണ്ണം എന്നെ ഇന്നു തടുത്തിരിക്കുന്ന നീയും അനുഗ്രഹിക്കപ്പെട്ടവള്‍.</verse>
				<verse number="34">നിന്നോടു ദോഷം ചെയ്യാതവണ്ണം എന്നെ തടുത്തിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയാണ, നീ ബദ്ധപ്പെട്ട് എന്നെ എതിരേറ്റു വന്നിരുന്നില്ലങ്കിൽ നേരം പുലരുമ്പോഴേക്കും പുരുഷപ്രജയൊന്നും നാബാലിനു ശേഷിക്കയില്ലായിരുന്നു.</verse>
				<verse number="35">പിന്നെ അവള്‍ കൊണ്ടുവന്നത് ദാവീദ് അവളുടെ കൈയിൽനിന്നു വാങ്ങി അവളോട്: സമാധാനത്തോടെ വീട്ടിലേക്കു പോക; ഇതാ, ഞാന്‍ നിന്‍റെ വാക്ക് കേട്ട് നിന്‍റെ മുഖം ആദരിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="36">അബീഗയിൽ നാബാലിന്‍റെ അടുക്കൽ എത്തിയപ്പോള്‍ അവന്‍ തന്‍റെ വീട്ടിൽ രാജവിരുന്നുപോലെ ഒരു വിരുന്നു കഴിക്കുന്നതു കണ്ടു; നാബാലിന്‍റെ ഹൃദയം ആനന്ദത്തിലായി അവനു നന്നാ ലഹരി പിടിച്ചിരുന്നു; അതുകൊണ്ട് അവള്‍ നേരം വെളുക്കുംവരെ വിവരം ഒന്നും അവനെ അറിയിച്ചില്ല.</verse>
				<verse number="37">എന്നാൽ രാവിലെ നാബാലിന്‍റെ വീഞ്ഞ് ഇറങ്ങിയശേഷം അവന്‍റെ ഭാര്യ അവനോടു വിവരം അറിയിച്ചപ്പോള്‍ അവന്‍റെ ഹൃദയം അവന്‍റെ ഉള്ളിൽ നിര്‍ജീവമായി അവന്‍ കല്ലിച്ചുപോയി.</verse>
				<verse number="38">പത്തുദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു, അവന്‍ മരിച്ചുപോയി.</verse>
				<verse number="39">നാബാൽ മരിച്ചു എന്നു ദാവീദ് കേട്ടപ്പോള്‍: എന്നെ നിന്ദിച്ച നിന്ദയ്ക്കായിട്ടു നാബാലിനോടു വ്യവഹരിക്കയും തന്‍റെ ദാസനെ തിന്മ ചെയ്യാതവണ്ണം തടുക്കയും ചെയ്ത യഹോവയ്ക്കു സ്തോത്രം. നാബാലിന്‍റെ ദുഷ്ടത യഹോവ അവന്‍റെ തലയിൽത്തന്നെ വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു. പിന്നെ ദാവീദ് അബീഗയിലിനെ തനിക്കു ഭാര്യയായി പരിഗ്രഹിക്കേണ്ടതിന് അവളോടു സംസാരിപ്പാന്‍ ആളയച്ചു.</verse>
				<verse number="40">ദാവീദിന്‍റെ ഭൃത്യന്മാര്‍ കര്‍മ്മേലിൽ അബീഗയിലിന്‍റെ അടുക്കൽ ചെന്ന് അവളോട്: നീ ദാവീദിനു ഭാര്യയായിത്തീരുവാന്‍ നിന്നെ കൊണ്ടുചെല്ലേണ്ടതിന് ഞങ്ങളെ അവന്‍ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="41">അവള്‍ എഴുന്നേറ്റ് നിലംവരെ തലകുനിച്ചു: ഇതാ, അടിയന്‍ യജമാനന്‍റെ ദാസന്മാരുടെ കാലുകളെ കഴുകുന്ന ദാസി എന്നു പറഞ്ഞു.</verse>
				<verse number="42">ഉടനെ അബീഗയിൽ എഴുന്നേറ്റ് തന്‍റെ പരിചാരകികളായ അഞ്ചു ബാല്യക്കാരത്തികളുമായി കഴുതപ്പുറത്തു കയറി ദാവീദിന്‍റെ ദൂതന്മാരോടുകൂടെ ചെന്ന് അവനു ഭാര്യയായിത്തീര്‍ന്നു.</verse>
				<verse number="43">യിസ്രെയേലിൽനിന്ന് ദാവീദ് അഹീനോവമിനെയും കൊണ്ടുവന്നു; അവര്‍ ഇരുവരും അവന്‍റെ ഭാര്യമാരായിത്തീര്‍ന്നു.</verse>
				<verse number="44">ശൗലോ തന്‍റെ മകളും ദാവീദിന്‍റെ ഭാര്യയുമായിരുന്ന മീഖളിനെ ഗല്ലീമ്യനായ ലയീശിന്‍റെ മകന്‍ ഫൽതിക്കു കൊടുത്തിരുന്നു.</verse>
			</chapter>
			<chapter number="26">
				<verse number="1">അനന്തരം സീഫ്യര്‍ ഗിബെയയിൽ ശൗലിന്‍റെ അടുക്കൽ വന്നു: ദാവീദ് മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">ശൗൽ എഴുന്നേറ്റു ദാവീദിനെ തിരയുവാന്‍ സീഫ്മരുഭൂമിയിലേക്കു ചെന്നു; യിസ്രായേലിൽനിന്നു തിരഞ്ഞെടുത്തിരുന്ന മൂവായിരം പേരും അവനോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="3">ശൗൽ മരുഭൂമിക്കു തെക്കുള്ള ഹഖീലാക്കുന്നിൽ പെരുവഴിക്കരികെ പാളയമിറങ്ങി. ദാവീദോ മരുഭൂമിയിൽ പാര്‍ത്തു, ശൗൽ തന്നെ തേടി മരുഭൂമിയിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.</verse>
				<verse number="4">അതുകൊണ്ട് ദാവീദ് ചാരന്മാരെ അയച്ച് ശൗൽ ഇന്നേടത്തു വന്നിരിക്കുന്നു എന്ന് അറിഞ്ഞു.</verse>
				<verse number="5">ദാവീദ് എഴുന്നേറ്റ് ശൗൽ പാളയമിറങ്ങിയിരുന്ന സ്ഥലത്തു ചെന്നു; ശൗലും അവന്‍റെ സേനാപതിയായ നേരിന്‍റെ മകന്‍ അബ്നേരും കിടക്കുന്ന സ്ഥലം ദാവീദ് കണ്ടു; ശൗൽ കൈനിലയുടെ നടുവിൽ കിടന്നുറങ്ങി; പടജ്ജനം അവന്‍റെ ചുറ്റും പാളയമിറങ്ങിയിരുന്നു.</verse>
				<verse number="6">ദാവീദ് ഹിത്യനായ അഹീമേലെക്കിനോടും സെരൂയയുടെ മകനും യോവാബിന്‍റെ സഹോദരനുമായ അബീശായിയോടും: പാളയത്തിൽ ശൗലിന്‍റെ അടുക്കലേക്ക് ആര്‍ എന്നോടുകൂടെ പോരും എന്നു ചോദിച്ചു. ഞാന്‍ നിന്നോടുകൂടെ പോരും എന്ന് അബീശായി പറഞ്ഞു.</verse>
				<verse number="7">ഇങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ പടജ്ജനത്തിന്‍റെ അടുക്കൽ ചെന്നു; ശൗൽ കൈനിലയ്ക്കകത്ത് കിടന്നുറങ്ങുകയായിരുന്നു; അവന്‍റെ കുന്തം അവന്‍റെ തലയ്ക്കൽ നിലത്തു തറച്ചിരുന്നു; അബ്നേരും പടജ്ജനവും അവനു ചുറ്റും കിടന്നിരുന്നു.</verse>
				<verse number="8">അബീശായി ദാവീദിനോട്: ദൈവം നിന്‍റെ ശത്രുവിനെ ഇന്നു നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; ഞാന്‍ അവനെ കുന്തംകൊണ്ടു നിലത്തോടു ചേര്‍ത്ത് ഒരു കുത്തായിട്ട് കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="9">ദാവീദ് അബീശായിയോട്: അവനെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്‍റെമേൽ കൈവച്ചിട്ട് ആര്‍ ശിക്ഷ അനുഭവിക്കാതെ പോകും എന്നു പറഞ്ഞു.</verse>
				<verse number="10">യഹോവയാണ, യഹോവ അവനെ സംഹരിക്കും; അല്ലെങ്കിൽ അവന്‍ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കിൽ അവന്‍ പടയ്ക്കു ചെന്നു നശിക്കും;</verse>
				<verse number="11">ഞാന്‍ യഹോവയുടെ അഭിഷിക്തന്‍റെമേൽ കൈ വയ്പാന്‍ യഹോവ സംഗതി വരുത്തരുതേ; എങ്കിലും അവന്‍റെ തലയ്ക്കൽ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊള്‍ക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു.</verse>
				<verse number="12">ഇങ്ങനെ ദാവീദ് കുന്തവും ജലപാത്രവും ശൗലിന്‍റെ തലയ്ക്കൽനിന്ന് എടുത്ത് അവര്‍ പോകയും ചെയ്തു; ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്‍ന്നതുമില്ല; അവര്‍ എല്ലാവരും ഉറങ്ങുകയായിരുന്നു; യഹോവയാൽ ഗാഢനിദ്ര അവരുടെമേൽ വീണിരുന്നു.</verse>
				<verse number="13">ദാവീദ് അപ്പുറം കടന്നുചെന്നു ദൂരത്ത് ഒരു മലമുകളിൽ നിന്നു; അവര്‍ക്കു മധ്യേ മതിയായ അകലമുണ്ടായിരുന്നു.</verse>
				<verse number="14">ദാവീദ് ജനത്തോടും നേരിന്‍റെ മകനായ അബ്നേരിനോടും: അബ്നേരേ, നീ ഉത്തരം പറയുന്നില്ലയോ എന്നു വിളിച്ചു പറഞ്ഞു. അതിന് അബ്നേര്‍: രാജസന്നിധിയിൽ കൂകുന്ന നീ ആര്‍ എന്ന് അങ്ങോട്ടു ചോദിച്ചു.</verse>
				<verse number="15">ദാവീദ് അബ്നേരിനോടു പറഞ്ഞത്: നീ ഒരു പുരുഷന്‍ അല്ലയോ? യിസ്രായേലിൽ നിനക്കു തുല്യന്‍ ആരുള്ളൂ? അങ്ങനെയിരിക്കെ നിന്‍റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാതിരുന്നതെന്ത്? നിന്‍റെ യജമാനനായ രാജാവിനെ നശിപ്പിപ്പാന്‍ ജനത്തിൽ ഒരുത്തന്‍ അവിടെ വന്നിരുന്നുവല്ലോ.</verse>
				<verse number="16">നീ ചെയ്ത കാര്യം നന്നായില്ല; യഹോവയുടെ അഭിഷിക്തനായ നിങ്ങളുടെ യജമാനനെ കാത്തുകൊള്ളാതിരിക്കയാൽ യഹോവയാണ നിങ്ങള്‍ മരണയോഗ്യര്‍ ആകുന്നു. രാജാവിന്‍റെ കുന്തവും അവന്‍റെ തലയ്ക്കലിരുന്ന ജലപാത്രവും എവിടെ എന്നു നോക്കുക.</verse>
				<verse number="17">അപ്പോള്‍ ശൗൽ ദാവീദിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു: എന്‍റെ മകനേ, ദാവീദേ, ഇതു നിന്‍റെ ശബ്ദമോ എന്നു ചോദിച്ചതിന് ദാവീദ് എന്‍റെ ശബ്ദംതന്നെ, യജമാനനായ രാജാവേ എന്നു പറഞ്ഞു.</verse>
				<verse number="18">യജമാനന്‍ ഇങ്ങനെ അടിയനെ തേടിനടക്കുന്നത് എന്തിന്? അടിയന്‍ എന്തു ചെയ്തു? അടിയന്‍റെ പക്കൽ എന്തു ദോഷം ഉള്ളൂ?</verse>
				<verse number="19">ആകയാൽ യജമാനനായ രാജാവ് അടിയന്‍റെ വാക്കു കേള്‍ക്കേണമേ; തിരുമേനിയെ അടിയനു വിരോധമായി ഉദ്യോഗിപ്പിക്കുന്നത് യഹോവയാകുന്നു എങ്കിൽ അവന്‍ ഒരു വഴിപാട് ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യര്‍ എങ്കിലോ അവര്‍ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞ് യഹോവയുടെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവര്‍ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.</verse>
				<verse number="20">എന്‍റെ രക്തം യഹോവയുടെ മുമ്പാകെ നിലത്തു വീഴരുതേ; ഒരുത്തന്‍ പര്‍വതങ്ങളിൽ ഒരു കാട്ടുകോഴിയെ തേടുന്നതുപോലെ യിസ്രായേൽരാജാവ് ഒരു ഒറ്റ ചെള്ളിനെ തിരഞ്ഞു പുറപ്പെട്ടിരിക്കുന്നു എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="21">അതിന് ശൗൽ: ഞാന്‍ പാപം ചെയ്തിരിക്കുന്നു; എന്‍റെ മകനേ, ദാവീദേ, മടങ്ങിവരിക; എന്‍റെ ജീവന്‍ ഇന്ന് നിനക്കു വിലയേറിയതായി തോന്നിയതുകൊണ്ട് ഞാന്‍ ഇനി നിനക്കു ദോഷം ചെയ്കയില്ല; ഞാന്‍ ഭോഷത്തം പ്രവര്‍ത്തിച്ച് അത്യന്തം തെറ്റിപ്പോയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">ദാവീദ് ഉത്തരം പറഞ്ഞത്: രാജാവേ, കുന്തം ഇതാ; ബാല്യക്കാരിൽ ഒരുത്തന്‍ വന്നു കൊണ്ടുപോകട്ടെ.</verse>
				<verse number="23">യഹോവ ഓരോരുത്തനും അവനവന്‍റെ നീതിക്കും വിശ്വസ്തതയ്ക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്ന് നിന്നെ എന്‍റെ കൈയിൽ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്‍റെമേൽ കൈ വയ്പാന്‍ എനിക്കു മനസ്സായില്ല.</verse>
				<verse number="24">എന്നാൽ നിന്‍റെ ജീവന്‍ ഇന്ന് എനിക്കു വിലയേറിയതായിരുന്നതുപോലെ എന്‍റെ ജീവന്‍ യഹോവയ്ക്കു വിലയേറിയതായിരിക്കട്ടെ; അവന്‍ എന്നെ സകല കഷ്ടതയിൽനിന്നും രക്ഷിക്കുമാറാകട്ടെ.</verse>
				<verse number="25">അപ്പോള്‍ ശൗൽ ദാവീദിനോട്: എന്‍റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവന്‍; നീ കൃതാര്‍ഥനാകും; നീ ജയം പ്രാപിക്കും എന്നു പറഞ്ഞു. പിന്നെ ദാവീദ് തന്‍റെ വഴിക്കു പോയി; ശൗലും തന്‍റെ സ്ഥലത്തേക്കു മടങ്ങിപ്പോയി.</verse>
			</chapter>
			<chapter number="27">
				<verse number="1">അനന്തരം ദാവീദ്: ഞാന്‍ ഒരു ദിവസം ശൗലിന്‍റെ കൈയാൽ നശിക്കേയുള്ളൂ; ഫെലിസ്ത്യരുടെ ദേശത്തിലേക്ക് ഓടിപ്പോകയല്ലാതെ എനിക്കു വേറേ നിവൃത്തിയില്ല; ശൗൽ അപ്പോള്‍ യിസ്രായേൽദേശത്തൊക്കെയും എന്നെ അന്വേഷിക്കുന്നതു മതിയാക്കും; ഞാന്‍ അവന്‍റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകും എന്നു മനസ്സിൽ നിശ്ചയിച്ചു.</verse>
				<verse number="2">അങ്ങനെ ദാവീദ് പുറപ്പെട്ടു; താനും കൂടെയുള്ള അറുനൂറു പേരും ഗത്ത്‍രാജാവായ മാവോക്കിന്‍റെ മകന്‍ ആഖീശിന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="3">യിസ്രെയേൽക്കാരത്തിയായ അഹീനോവം, നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ എന്ന രണ്ടു ഭാര്യമാരുമായി ദാവീദും കുടുംബസഹിതം അവന്‍റെ എല്ലാ ആളുകളും ഗത്തിൽ ആഖീശിന്‍റെ അടുക്കൽ പാര്‍ത്തു.</verse>
				<verse number="4">ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്ന് ശൗലിന് അറിവുകിട്ടി; അവന്‍ പിന്നെ അവനെ അന്വേഷിച്ചതുമില്ല.</verse>
				<verse number="5">ദാവീദ് ആഖീശിനോട്: നിനക്ക് എന്നോടു കൃപയുണ്ടെങ്കിൽ നാട്ടുംപുറത്ത് ഒരു ഊരിൽ എനിക്ക് ഒരു സ്ഥലം കല്പിച്ചു തരുവിക്കേണം; അവിടെ ഞാന്‍ പാര്‍ത്തുകൊള്ളാം. രാജനഗരത്തിൽ നിന്‍റെ അടുക്കൽ അടിയന്‍ പാര്‍ക്കുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="6">ആഖീശ് അന്നുതന്നെ അവന് സിക്ലാഗ് കല്പിച്ചുകൊടുത്തു; അതുകൊണ്ട് സിക്ലാഗ് ഇന്നുവരെയും യെഹൂദാരാജാക്കന്മാര്‍ക്കുള്ളതായിരിക്കുന്നു.</verse>
				<verse number="7">ദാവീദ് ഫെലിസ്ത്യദേശത്തു പാര്‍ത്തകാലം ഒരു ആണ്ടും നാലു മാസവും ആയിരുന്നു.</verse>
				<verse number="8">ദാവീദും അവന്‍റെ ആളുകളും ഗെശൂര്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്ന് ആക്രമിച്ചു. ഇവര്‍ ശൂര്‍വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്‍വനിവാസികളായിരുന്നു.</verse>
				<verse number="9">എന്നാൽ ദാവീദ് ആ ദേശത്തെ ആക്രമിച്ചു; പുരുഷന്മാരെയും സ്ത്രീകളെയും ജീവനോടെ വച്ചേച്ചില്ല; ആടുമാടുകള്‍, കഴുതകള്‍, ഒട്ടകങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവയൊക്കെയും അപഹരിച്ചുകൊണ്ട് അവന്‍ ആഖീശിന്‍റെ അടുക്കൽ മടങ്ങിവന്നു.</verse>
				<verse number="10">നിങ്ങള്‍ ഇന്ന് എവിടെയായിരുന്നു പോയി ആക്രമിച്ചത് എന്ന് ആഖീശ് ചോദിച്ചതിന്: യെഹൂദായ്ക്കു തെക്കും യെരഹ്‍മേല്യര്‍ക്കു തെക്കും കേന്യര്‍ക്കു തെക്കും എന്നു ദാവീദ്പറഞ്ഞു.</verse>
				<verse number="11">ദാവീദ് ഇങ്ങനെയൊക്കെയും ചെയ്തു, അവന്‍ ഫെലിസ്ത്യരുടെ ദേശത്തു പാര്‍ത്ത കാലമൊക്കെയും അവന്‍റെ പതിവ് ഇതായിരുന്നു എന്ന് അവര്‍ നമ്മെക്കുറിച്ചു പറയരുത് എന്നുവച്ച് ഗത്തിൽ വിവരം അറിയിപ്പാന്‍ തക്കവണ്ണം ദാവീദ് പുരുഷനെയാകട്ടെ സ്ത്രീയെയാകട്ടെ ജീവനോടെ വച്ചേച്ചില്ല.</verse>
				<verse number="12">ദാവീദ് സ്വജനമായ യിസ്രായേലിനു തന്നെത്താന്‍ നാറ്റിച്ചതുകൊണ്ട് അവന്‍ എന്നും എന്‍റെ ദാസനായിരിക്കും എന്നു പറഞ്ഞ് ആഖീശ് അവനിൽ വിശ്വാസംവച്ചു.</verse>
			</chapter>
			<chapter number="28">
				<verse number="1">ആ കാലത്ത് ഫെലിസ്ത്യര്‍ യിസ്രായേലിനോടു പടവെട്ടേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോള്‍ ആഖീശ് ദാവീദിനോട്: നീയും നിന്‍റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിനു പോരേണം എന്ന് അറിഞ്ഞുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="2">എന്നാറെ ദാവീദ് ആഖീശിനോട്: അടിയന്‍ എന്തു ചെയ്യും എന്നു നീ കണ്ടറിയും എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: അതുകൊണ്ട് ഞാന്‍ നിന്നെ എപ്പോഴും എന്‍റെ മെയ്ക്കാവലാക്കും എന്നു പറഞ്ഞു.</verse>
				<verse number="3">എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ചു വിലപിച്ച് അവന്‍റെ സ്വന്തപട്ടണമായ രാമായിൽ അവനെ അടക്കം ചെയ്തിരുന്നു. ശൗലോ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു നീക്കിക്കളഞ്ഞിരുന്നു.</verse>
				<verse number="4">എന്നാൽ ഫെലിസ്ത്യര്‍ ഒന്നിച്ചുകൂടി ശൂനേമിൽ പാളയമിറങ്ങി; ശൗലും എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയമിറങ്ങി.</verse>
				<verse number="5">ശൗൽ ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ടു ഭയപ്പെട്ട് അവന്‍റെ ഹൃദയം ഏറ്റവും വിറച്ചു.</verse>
				<verse number="6">ശൗൽ യഹോവയോടു ചോദിച്ചാറെ യഹോവ അവനോടു സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.</verse>
				<verse number="7">അപ്പോള്‍ ശൗൽ തന്‍റെ ഭൃത്യന്മാരോട്: എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിപ്പിന്‍; ഞാന്‍ അവളുടെ അടുക്കൽ ചെന്നു ചോദിക്കും എന്നു പറഞ്ഞു. അവന്‍റെ ഭൃത്യന്മാര്‍ അവനോട്: ഏന്‍-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="8">ശൗൽ വേഷം മാറി വേറേ വസ്ത്രം ധരിച്ച് രണ്ടാളെയും കൂട്ടി പോയി രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാന്‍ പറയുന്നവനെ വരുത്തിത്തരികയും ചെയ്യേണം എന്നു പറഞ്ഞു.</verse>
				<verse number="9">സ്ത്രീ അവനോട്: ശൗൽ ചെയ്തിട്ടുള്ളത്, അവന്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞതുതന്നെ നീ അറിയുന്നുവല്ലോ; എന്നെ കൊല്ലിപ്പാന്‍ നീ എന്‍റെ ജീവനു കെണി വയ്ക്കുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="10">യഹോവയാണ ഈ കാര്യംകൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കയില്ല എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു സത്യംചെയ്തു പറഞ്ഞു.</verse>
				<verse number="11">ഞാന്‍ ആരെ വരുത്തിത്തരേണ്ടൂ എന്നു സ്ത്രീ ചോദിച്ചതിന്: ശമൂവേലിനെവരുത്തിത്തരേണം എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="12">സ്ത്രീ ശമൂവേലിനെ കണ്ടപ്പോള്‍ ഉച്ചത്തിൽ നിലവിളിച്ചു, ശൗലിനോട്: നീ എന്നെ ചതിച്ചത് എന്ത്? നീ ശൗൽ ആകുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="13">രാജാവ് അവളോട്: ഭയപ്പെടേണ്ടാ, നീ കാണുന്നത് എന്ത് എന്നു ചോദിച്ചതിന്: ഒരു ദേവന്‍ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാന്‍ കാണുന്നു എന്നു സ്ത്രീ ശൗലിനോടു പറഞ്ഞു.</verse>
				<verse number="14">അവന്‍ അവളോട്: അവന്‍റെ രൂപം എന്ത് എന്നു ചോദിച്ചതിന് അവള്‍: ഒരു വൃദ്ധന്‍ കയറിവരുന്നു; അവന്‍ ഒരു അങ്കിയും ധരിച്ചിരിക്കുന്നു എന്നു പറഞ്ഞു. എന്നാറെ അതു ശമൂവേൽ എന്നറിഞ്ഞു ശൗൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.</verse>
				<verse number="15">ശമൂവേൽ ശൗലിനോട്: നീ എന്നെ വിളിച്ചതിനാൽ എന്‍റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയത് എന്ത് എന്നു ചോദിച്ചു; അതിന് ശൗൽ: ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യര്‍ എന്നോടു യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നം കൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാന്‍ എന്തു ചെയ്യേണമെന്ന് എനിക്കു പറഞ്ഞുതരേണ്ടതിന് ഞാന്‍ നിന്നെ വിളിപ്പിച്ചു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="16">അതിന് ശമൂവേൽ പറഞ്ഞത്: ദൈവം നിന്നെ വിട്ടുമാറി നിനക്കു ശത്രുവായിത്തീര്‍ന്നിരിക്കെ നീ എന്തിന് എന്നോടു ചോദിക്കുന്നു?</verse>
				<verse number="17">യഹോവ എന്നെക്കൊണ്ടു പറയിച്ചതുപോലെ അവന്‍ നിന്നോടു ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്‍റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്‍റെ കൂട്ടുകാരനായ ദാവീദിനു കൊടുത്തിരിക്കുന്നു.</verse>
				<verse number="18">നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്‍റെമേൽ അവന്‍റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോടു ചെയ്തിരിക്കുന്നു.</verse>
				<verse number="19">യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും; നാളെ നീയും നിന്‍റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കൈയിൽ ഏല്പിക്കും.</verse>
				<verse number="20">പെട്ടെന്നു ശൗൽ നെടുനീളത്തിൽ നിലത്തു വീണു ശമൂവേലിന്‍റെ വാക്കുകള്‍ നിമിത്തം ഏറ്റവും ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലം ഇല്ലാതെയായി; അന്നു രാവും പകലും മുഴുവന്‍ അവന്‍ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.</verse>
				<verse number="21">അപ്പോള്‍ ആ സ്ത്രീ ശൗലിന്‍റെ അടുക്കൽ വന്നു, അവന്‍ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നതു കണ്ട് അവനോട്: അടിയന്‍ നിന്‍റെ വാക്കു കേട്ട് ജീവനെ ഉപേക്ഷിച്ചുംകൊണ്ട്, നീ എന്നോടു പറഞ്ഞ വാക്ക് അനുസരിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="22">ആകയാൽ അടിയന്‍റെ വാക്ക് നീയും കേള്‍ക്കേണമേ. ഞാന്‍ ഒരു കഷണം അപ്പം നിന്‍റെ മുമ്പിൽ വയ്ക്കട്ടെ; നീ തിന്നേണം; എന്നാൽ നിന്‍റെ വഴിക്കു പോകുവാന്‍ നിനക്കു ബലം ഉണ്ടാകും എന്നു പറഞ്ഞു.</verse>
				<verse number="23">അതിന് അവന്‍: വേണ്ടാ, ഞാന്‍ തിന്നുകയില്ല എന്നു പറഞ്ഞു; എങ്കിലും അവന്‍റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരുടെ വാക്കു കേട്ടു നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.</verse>
				<verse number="24">സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവള്‍ ക്ഷണത്തിൽ അതിനെ അറുത്ത് മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.</verse>
				<verse number="25">അവള്‍ അതു ശൗലിന്‍റെയും ഭൃത്യന്മാരുടെയും മുമ്പിൽ വച്ചു. അവര്‍ തിന്ന് എഴുന്നേറ്റ് രാത്രിയിൽതന്നെ പോയി.</verse>
			</chapter>
			<chapter number="29">
				<verse number="1">എന്നാൽ ഫെലിസ്ത്യര്‍ തങ്ങളുടെ സേനകളെയെല്ലാം അഫേക്കിൽ ഒന്നിച്ചുകൂട്ടി; യിസ്രായേല്യരും യിസ്രെയേലിൽ ഉള്ള ഉറവിനരികെ പാളയം ഇറങ്ങി.</verse>
				<verse number="2">അപ്പോള്‍ ഫെലിസ്ത്യപ്രഭുക്കന്മാര്‍ നൂറുനൂറായും ആയിരമായിരമായും കടന്നു; എന്നാൽ ദാവീദും അവന്‍റെ ആളുകളും പിന്‍പടയിൽ ആഖീശിനോടുകൂടെ കടന്നു.</verse>
				<verse number="3">ഫെലിസ്ത്യപ്രഭുക്കന്മാര്‍: ഈ എബ്രായര്‍ എന്തിന് എന്നു ചോദിച്ചപ്പോള്‍ ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: ഇവന്‍ യിസ്രായേൽരാജാവായ ശൗലിന്‍റെ ഭൃത്യനായിരുന്ന ദാവീദല്ലയോ? ഇത്ര നാളായി ഇത്ര സംവത്സരമായി അവന്‍ എന്നോടുകൂടെ പാര്‍ക്കുന്നു. അവന്‍ എന്നെ ആശ്രയിച്ചതുമുതൽ ഇന്നുവരെ ഞാന്‍ അവനിൽ ഒരു കുറ്റവും കണ്ടിട്ടില്ല എന്നു പറഞ്ഞു.</verse>
				<verse number="4">എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു കോപിച്ചു: നീ അവനു കല്പിച്ചുകൊടുത്ത സ്ഥലത്തേക്കു പൊയ്ക്കൊള്‍വാന്‍ അവനെ മടക്കി അയയ്ക്ക; അവന്‍ നമ്മോടുകൂടെ യുദ്ധത്തിനു പോരരുത്; യുദ്ധത്തിൽ അവന്‍ നമുക്കു ദ്രോഹിയായി തീര്‍ന്നേക്കാം; ഈ ആളുകളുടെ തലകളെക്കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാകുന്നു അവന്‍ തന്‍റെ യജമാനനെ പ്രസാദിപ്പിക്കുന്നത്?</verse>
				<verse number="5">ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു ചൊല്ലി അവര്‍ നൃത്തത്തിൽ ഗാനപ്രതിഗാനം പാടിയ ദാവീദ് ഇവനല്ലയോ എന്ന് ഫെലിസ്ത്യപ്രഭുക്കന്മാര്‍ അവനോടു പറഞ്ഞു.</verse>
				<verse number="6">എന്നാറെ ആഖീശ് ദാവീദിനെ വിളിച്ച് അവനോട്: യഹോവയാണ, നീ പരമാര്‍ഥിയും പാളയത്തിൽ എന്നോടുകൂടെയുള്ള നിന്‍റെ ഗമനാഗമനങ്ങള്‍ എനിക്കു ബോധിച്ചതും ആകുന്നു. നീ എന്‍റെ അടുക്കൽ വന്ന നാള്‍മുതൽ ഇന്നുവരെയും ഞാന്‍ നിന്നിൽ ഒരു ദോഷവും കണ്ടിട്ടില്ല; എന്നാൽ പ്രഭുക്കന്മാര്‍ക്ക് നിന്നെ ഇഷ്ടമല്ല.</verse>
				<verse number="7">ആകയാൽ നീ ചെയ്യുന്നത് ഫെലിസ്ത്യപ്രഭുക്കന്മാര്‍ക്ക് അനിഷ്ടമായി തോന്നാതിരിക്കേണ്ടതിന് സമാധാനത്തോടെ മടങ്ങിപ്പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="8">ദാവീദ് ആഖീശിനോട്: എന്നാൽ ഞാന്‍ എന്തു ചെയ്തു? എന്‍റെ യജമാനനായ രാജാവിന്‍റെ ശത്രുക്കളുടെ നേരേ ഞാന്‍ ചെന്ന് പൊരുതിക്കൂടാതവണ്ണം നിന്നോടുകൂടെ ഇരുന്ന നാള്‍മുതൽ ഇന്നുവരെ നീ അടിയനിൽ എന്തു കണ്ടിരിക്കുന്നു എന്നു ചോദിച്ചു.</verse>
				<verse number="9">ആഖീശ് ദാവീദിനോട്: എനിക്കറിയാം; എനിക്ക് നിന്നെ ഒരു ദൈവദൂതനെപ്പോലെ ബോധിച്ചിരിക്കുന്നു; എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാര്‍: അവന്‍ ഞങ്ങളോടുകൂടെ യുദ്ധത്തിനു പോരരുത് എന്നു പറഞ്ഞിരിക്കുന്നു.</verse>
				<verse number="10">ആകയാൽ നിന്നോടുകൂടെ വന്നിരിക്കുന്ന നിന്‍റെ യജമാനന്‍റെ ഭൃത്യന്മാരുമായി നന്നാ രാവിലെ എഴുന്നേറ്റുകൊള്‍ക; അതികാലത്ത് എഴുന്നേറ്റ് വെളിച്ചം ആയ ഉടനെ പൊയ്ക്കൊള്‍വിന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="11">ഇങ്ങനെ ദാവീദും അവന്‍റെ ആളുകളും ഫെലിസ്ത്യദേശത്തേക്കു മടങ്ങിപ്പോകുവാന്‍ രാവിലെ എഴുന്നേറ്റു; ഫെലിസ്ത്യരോ യിസ്രെയേലിലേക്കു പോയി.</verse>
			</chapter>
			<chapter number="30">
				<verse number="1">ദാവീദും അവന്‍റെ ആളുകളും മൂന്നാം ദിവസം സിക്ലാഗിൽ എത്തിയപ്പോള്‍ അമാലേക്യര്‍ തെക്കേദേശവും സിക്ലാഗും ആക്രമിച്ച് സിക്ലാഗിനെ ജയിച്ച് അതിനെ തീവച്ചു ചുട്ടുകളഞ്ഞിരുന്നു.</verse>
				<verse number="2">അവിടെയുള്ള വലിയവരും ചെറിയവരുമായ സ്ത്രീകളെ പിടിച്ചുകൊണ്ടു തങ്ങളുടെ വഴിക്കു പോയതല്ലാതെ ആരെയും കൊന്നില്ല.</verse>
				<verse number="3">ദാവീദും അവന്‍റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോള്‍ അതു തീവച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.</verse>
				<verse number="4">അപ്പോള്‍ ദാവീദും കൂടെയുള്ള ജനവും കരവാന്‍ ബലമില്ലാതാകുവോളം ഉറക്കെ കരഞ്ഞു.</verse>
				<verse number="5">യിസ്രെയേൽക്കാരത്തി അഹീനോവം, കര്‍മ്മേൽക്കാരന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ ദാവീദിന്‍റെ രണ്ടു ഭാര്യമാരെയും അവര്‍ പിടിച്ചു കൊണ്ടുപോയിരുന്നു.</verse>
				<verse number="6">ദാവീദ് വലിയ കഷ്ടത്തിലായി; ജനത്തിൽ ഓരോരുത്തന്‍റെ ഹൃദയം താന്താന്‍റെ പുത്രന്മാരെയും പുത്രിമാരെയും കുറിച്ചു വ്യസനിച്ചിരിക്കകൊണ്ട് അവനെ കല്ലറിയേണമെന്നു ജനം പറഞ്ഞു; ദാവീദോ തന്‍റെ ദൈവമായ യഹോവയിൽ ധൈര്യപ്പെട്ടു.</verse>
				<verse number="7">ദാവീദ് അഹീമേലെക്കിന്‍റെ മകനായ അബ്യാഥാര്‍ പുരോഹിതനോട്: ഏഫോദ് ഇവിടെ കൊണ്ടുവരിക എന്നു പറഞ്ഞു. അബ്യാഥാര്‍ ഏഫോദ് ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="8">എന്നാറെ ദാവീദ് യഹോവയോട്: ഞാന്‍ ഈ പരിഷയെ പിന്തുടരേണമോ? അവരെ എത്തിപ്പിടിക്കുമോ എന്നു ചോദിച്ചു. പിന്തുടരുക; നീ അവരെ നിശ്ചയമായി എത്തിപ്പിടിക്കും; സകലവും വീണ്ടുകൊള്ളും എന്ന് അരുളപ്പാടുണ്ടായി.</verse>
				<verse number="9">അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറു പേരും പുറപ്പെട്ട് ബെസോര്‍തോട്ടിങ്കൽ എത്തി; ശേഷമുള്ളവര്‍ അവിടെ താമസിച്ചു.</verse>
				<verse number="10">ബെസോര്‍തോടു കടപ്പാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ട് ഇരുനൂറു പേര്‍ പുറകിൽ താമസിച്ചതുകൊണ്ട് ദാവീദും നാനൂറു പേരും പിന്തുടര്‍ന്നുചെന്നു.</verse>
				<verse number="11">അവര്‍ വയലിൽവച്ച് ഒരു മിസ്രയീമ്യനെ കണ്ട് ദാവീദിന്‍റെ അടുക്കൽ കൊണ്ടുചെന്നു: അവന് അപ്പം കൊടുത്തു അവന്‍ തിന്നു; അവനു കുടിപ്പാന്‍ വെള്ളവും കൊടുത്തു.</verse>
				<verse number="12">അവര്‍ അവന് ഒരു കഷണം അത്തിയടയും രണ്ട് ഉണക്കമുന്തിരിക്കുലയും കൊടുത്തു; അതു തിന്നപ്പോള്‍ അവന് ഉയിര്‍ വീണു; മൂന്നു രാവും മൂന്നു പകലും അവന്‍ ആഹാരം കഴിക്കയോ വെള്ളം കുടിക്കയോ ചെയ്തിട്ടില്ലായിരുന്നു.</verse>
				<verse number="13">ദാവീദ് അവനോട്: നീ ആരുടെ ആള്‍? എവിടത്തുകാരന്‍ എന്നു ചോദിച്ചതിന് അവന്‍: ഞാന്‍ ഒരു മിസ്രയീമ്യബാല്യക്കാരന്‍; ഒരു അമാലേക്യന്‍റെ ഭൃത്യന്‍. മൂന്നു ദിവസം മുമ്പേ എനിക്കു ദീനം പിടിച്ചതുകൊണ്ട് എന്‍റെ യജമാനന്‍ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.</verse>
				<verse number="14">ഞങ്ങള്‍ ക്രേത്യരുടെ തെക്കേനാടും യെഹൂദ്യദേശവും കാലേബിന്‍റെ തെക്കേ ദിക്കും ആക്രമിച്ചു; സിക്ലാഗ് ഞങ്ങള്‍ തീവച്ചു ചുട്ടുകളഞ്ഞു.</verse>
				<verse number="15">ദാവീദ് അവനോട്: ആ പരിഷയുടെ അടുക്കലേക്കു നീ വഴി കാണിച്ചുതരുമോ എന്നു ചോദിച്ചതിന് അവന്‍: നീ എന്നെ കൊല്ലുകയോ എന്‍റെ യജമാനന്‍റെ കൈയിൽ ഏല്പിക്കയോ ചെയ്കയില്ലന്നു ദൈവനാമത്തിൽ എന്നോടു സത്യം ചെയ്താൽ ആ പരിഷയുടെ അടുക്കലേക്കു വഴി കാണിച്ചുതരാം എന്നു പറഞ്ഞു.</verse>
				<verse number="16">അങ്ങനെ അവന്‍ അവനെ കൂട്ടിക്കൊണ്ടു ചെന്നപ്പോള്‍ അവര്‍ ഭൂതലത്തിലെങ്ങും പരന്ന് തിന്നുകയും കുടിക്കയും ഫെലിസ്ത്യദേശത്തുനിന്നും യെഹൂദ്യാദേശത്തുനിന്നും അപഹരിച്ചു കൊണ്ടുവന്ന വലിയ കൊള്ളനിമിത്തം ഉത്സവം ഘോഷിക്കയും ചെയ്യുന്നതു കണ്ടു.</verse>
				<verse number="17">ദാവീദ് അവരെ സന്ധ്യമുതൽ പിറ്റന്നാള്‍ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഓടിച്ചു പോയ നാനൂറു ബാല്യക്കാര്‍ അല്ലാതെ അവരിൽ ഒരുത്തനും ഒഴിഞ്ഞുപോയില്ല.</verse>
				<verse number="18">അമാലേക്യര്‍ അപഹരിച്ചു കൊണ്ടുപോയിരുന്നതൊക്കെയും ദാവീദ് വീണ്ടുകൊണ്ടു; തന്‍റെ രണ്ടു ഭാര്യമാരെയും ദാവീദ് ഉദ്ധരിച്ചു.</verse>
				<verse number="19">അവര്‍ അപഹരിച്ചു കൊണ്ടുപോയതിൽ ചെറുതോ വലുതോ പുത്രന്മാരോ പുത്രിമാരോ കൊള്ളയോ യാതൊന്നും കിട്ടാതിരുന്നില്ല; ദാവീദ് എല്ലാം മടക്കി കൊണ്ടുപോന്നു.</verse>
				<verse number="20">ദാവീദ് ആടുമാടുകളെ ഒക്കെയും പിടിച്ചു. അവയെ അവര്‍ തങ്ങളുടെ നാല്ക്കാലികള്‍ക്കു മുമ്പായി തെളിച്ചു നടത്തിക്കൊണ്ട്: ഇതു ദാവീദിന്‍റെ കൊള്ള എന്നു പറഞ്ഞു.</verse>
				<verse number="21">ദാവീദിനോടുകൂടെ പോകുവാന്‍ കഴിയാതവണ്ണം ക്ഷീണിച്ചിട്ട് ബെസോര്‍തോട്ടിങ്കൽ താമസിപ്പിച്ചിരുന്ന ഇരുനൂറു പേരുടെ അടുക്കൽ ദാവീദ് എത്തിയപ്പോള്‍ അവര്‍ ദാവീദിനെയും കൂടെയുള്ള ജനത്തെയും എതിരേറ്റു ചെന്നു; ദാവീദ് ജനത്തിന്‍റെ സമീപത്തു വന്ന് അവരോടു കുശലം ചോദിച്ചു.</verse>
				<verse number="22">എന്നാൽ ദാവീദിനോടു കൂടെ പോയിരുന്നവരിൽ ദുഷ്ടരും നീചരുമായ ഏവരും: ഇവര്‍ നമ്മോടുകൂടെ പോരാഞ്ഞതിനാൽ നാം വിടുവിച്ചു കൊണ്ടുവന്ന കൊള്ളയിൽ ഓരോരുത്തന്‍റെ ഭാര്യയെയും മക്കളെയും ഒഴികെ അവര്‍ക്ക് ഒന്നും കൊടുക്കരുത്, അവരെ അവര്‍ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ എന്നു പറഞ്ഞു.</verse>
				<verse number="23">അപ്പോള്‍ ദാവീദ്: എന്‍റെ സഹോദരന്മാരേ, നമ്മെ രക്ഷിക്കയും നമ്മുടെ നേരേ വന്നിരുന്ന പരിഷയെ നമ്മുടെ കൈയിൽ ഏല്പിക്കയും ചെയ്ത യഹോവ നമുക്കു തന്നിട്ടുള്ളതിനെക്കൊണ്ട് നിങ്ങള്‍ ഇങ്ങനെ ചെയ്യരുത്.</verse>
				<verse number="24">ഈ കാര്യത്തിൽ നിങ്ങളുടെ വാക്ക് ആര്‍ സമ്മതിക്കും? യുദ്ധത്തിനു പോകുന്നവന്‍റെ ഓഹരിയും സാമാനങ്ങള്‍ക്കരികെ താമസിക്കുന്നവന്‍റെ ഓഹരിയും ഒരുപോലെ ആയിരിക്കേണം; അവര്‍ സമാംശമായി ഭാഗിച്ചെടുക്കേണം എന്നു പറഞ്ഞു.</verse>
				<verse number="25">അന്നുമുതൽ കാര്യം അങ്ങനെതന്നെ നടപ്പായി; അവന്‍ അതു യിസ്രായേലിന് ഇന്നുവരെയുള്ള ചട്ടവും നിയമവും ആക്കി.</verse>
				<verse number="26">ദാവീദ് സിക്ലാഗിൽ വന്നശേഷം യെഹൂദാമൂപ്പന്മാരായ തന്‍റെ സ്നേഹിതന്മാര്‍ക്കു കൊള്ളയിൽ ഒരംശം കൊടുത്തയച്ചു: ഇതാ, യഹോവയുടെ ശത്രുക്കളെ കൊള്ളയിട്ടതിൽനിന്ന് നിങ്ങള്‍ക്ക് ഒരു സമ്മാനം എന്നു പറഞ്ഞു.</verse>
				<verse number="27">ബേഥേലിൽ ഉള്ളവര്‍ക്കും തെക്കേ രാമോത്തിലുള്ളവര്‍ക്കും യത്ഥീരിൽ ഉള്ളവര്‍ക്കും</verse>
				<verse number="28">അരോവേരിൽ ഉള്ളവര്‍ക്കും സിഫ്മോത്തിലുള്ളവര്‍ക്കും എസ്തെമോവയിലുള്ളവര്‍ക്കും</verse>
				<verse number="29">രാഖാലിലുള്ളവര്‍ക്കും യെരഹ്‍മേല്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും കേന്യരുടെ പട്ടണങ്ങളിലുള്ളവര്‍ക്കും</verse>
				<verse number="30">ഹോര്‍മ്മായിലുള്ളവര്‍ക്കും കോര്‍-ആശാനിൽ ഉള്ളവര്‍ക്കും അഥാക്കിലുള്ളവര്‍ക്കും</verse>
				<verse number="31">ഹെബ്രോനിലുള്ളവര്‍ക്കും ദാവീദും അവന്‍റെ ആളുകളും സഞ്ചരിച്ചുവന്ന സകല സ്ഥലങ്ങളിലേക്കും കൊടുത്തയച്ചു.</verse>
			</chapter>
			<chapter number="31">
				<verse number="1">എന്നാൽ ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യര്‍ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോ വപര്‍വതത്തിൽ നിഹതന്മാരായി വീണു.</verse>
				<verse number="2">ഫെലിസ്ത്യര്‍ ശൗലിനെയും അവന്‍റെ പുത്രന്മാരെയും പിന്തുടര്‍ന്നുചെന്നു; ഫെലിസ്ത്യര്‍ ശൗലിന്‍റെ പുത്രന്മാരായ യോനാഥാന്‍, അബീനാദാബ്, മെൽക്കീശൂവ എന്നിവരെ കൊന്നു.</verse>
				<verse number="3">എന്നാൽ പട ശൗലിന്‍റെ നേരേ ഏററവും മുറുകി; വില്ലാളികള്‍ അവനിൽ ദൃഷ്‍ടിവച്ചു, വില്ലാളികളാൽ അവന്‍ ഏറ്റവും വിഷമത്തിലായി.</verse>
				<verse number="4">ശൗൽ തന്‍റെ ആയുധവാഹകനോട്: ഈ അഗ്രചര്‍മികള്‍ വന്ന് എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന് നിന്‍റെ വാള്‍ ഊരി എന്നെകുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ട് അവനു മനസ്സുവന്നില്ല; അതുകൊണ്ട് ശൗൽ ഒരു വാള്‍ പിടിച്ച് അതിന്മേൽ വീണു.</verse>
				<verse number="5">ശൗൽ മരിച്ചു എന്ന് അവന്‍റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെതന്നെ തന്‍റെ വാളിന്മേൽ വീണ് അവനോടുകൂടെ മരിച്ചു.</verse>
				<verse number="6">ഇങ്ങനെ ശൗലും അവന്‍റെ മൂന്നുപുത്രന്മാരും അവന്‍റെ ആയുധവാഹകനും അവന്‍റെ ആളുകള്‍ ഒക്കെയും അന്ന് ഒന്നിച്ചു മരിച്ചു.</verse>
				<verse number="7">യിസ്രായേല്യര്‍ ഓടിപ്പോയി. ശൗലും പുത്രന്മാരും മരിച്ചു എന്ന് താഴ്വരയുടെ അപ്പുറത്തും യോര്‍ദ്ദാനക്കരയും ഉള്ള യിസ്രായേല്യര്‍ കണ്ടപ്പോള്‍ അവര്‍ പട്ടണങ്ങളെ വെടിഞ്ഞ് ഓടിപ്പോകയും ഫെലിസ്ത്യര്‍ വന്ന് അവിടെ പാര്‍ക്കയും ചെയ്തു.</verse>
				<verse number="8">പിറ്റന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൗലും പുത്രന്മാരും ഗിൽബോവപര്‍വതത്തിൽ വീണു കിടക്കുന്നതു കണ്ടു.</verse>
				<verse number="9">അവര്‍ അവന്‍റെ തല വെട്ടി, അവന്‍റെ ആയുധവര്‍ഗവും അഴിച്ചെടുത്ത് തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്‍റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിന് ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.</verse>
				<verse number="10">അവന്‍റെ ആയുധവര്‍ഗം അവര്‍ അസ്തോരെത്തിന്‍റെ ക്ഷേത്രത്തിൽ വച്ചു; അവന്‍റെ ഉടൽ അവര്‍ ബേത്ത്-ശാന്‍റെ ചുവരിന്മേൽ തൂക്കി.</verse>
				<verse number="11">എന്നാൽ ഫെലിസ്ത്യര്‍ ശൗലിനോടു ചെയ്തത് ഗിലെയാദിലെ യാബേശ്നിവാസികള്‍ കേട്ടപ്പോള്‍</verse>
				<verse number="12">ശൂരന്മാരായ എല്ലാവരും പുറപ്പെട്ട് രാത്രി മുഴുവനും നടന്നുചെന്നു ബേത്ത്-ശാന്‍റെ ചുവരിൽനിന്ന് ശൗലിന്‍റെ ശവവും അവന്‍റെ പുത്രന്മാരുടെ ശവങ്ങളും എടുത്ത് യാബേശിൽ കൊണ്ടുവന്ന് അവിടെവച്ചു ദഹിപ്പിച്ചു.</verse>
				<verse number="13">അവരുടെ അസ്ഥികളെ അവര്‍ എടുത്ത് യാബേശിലെ പിചുലവൃക്ഷത്തിന്‍റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.</verse>
			</chapter>
		</book>
		<book number="10">
			<chapter number="1">
				<verse number="1">ശൗൽ മരിക്കയും ദാവീദ് അമാലേക്യരെ സംഹരിച്ചു മടങ്ങിവന്നു സിക്ലാഗിൽ രണ്ടു ദിവസം പാര്‍ക്കയും ചെയ്തശേഷം</verse>
				<verse number="2">മൂന്നാം ദിവസം ഒരാള്‍ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ശൗലിന്‍റെ പാളയത്തിൽനിന്ന് വന്നു, ദാവീദിന്‍റെ അടുക്കൽ എത്തി സാഷ്ടാംഗം വീണു നമസ്കരിച്ചു.</verse>
				<verse number="3">ദാവീദ് അവനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്: ഞാന്‍ യിസ്രായേൽപാളയത്തിൽനിന്ന് ഓടിപ്പോരുകയാകുന്നു എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="4">ദാവീദ് അവനോട്: കാര്യം എന്തായി? പറക എന്നു ചോദിച്ചു. അതിന് അവന്‍: ജനം പടയിൽ തോറ്റോടി; ജനത്തിൽ അനേകര്‍ പട്ടുവീണു; ശൗലും അവന്‍റെ മകനായ യോനാഥാനുംകൂടെ പട്ടുപോയി എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="5">വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോടു ദാവീദ്: ശൗലും അവന്‍റെ മകനായ യോനാഥാനും പട്ടുപോയതു നീ എങ്ങനെ അറിഞ്ഞുവെന്നു ചോദിച്ചതിന്</verse>
				<verse number="6">വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരന്‍ പറഞ്ഞത്: ഞാന്‍ യദൃച്ഛയാ ഗിൽബോവപര്‍വതത്തിലേക്കു ചെന്നപ്പോള്‍ ശൗൽ തന്‍റെ കുന്തത്തിന്മേൽ ചാരിനില്ക്കുന്നതും തേരും കുതിരപ്പടയും അവനെ തുടര്‍ന്നടുക്കുന്നതും കണ്ടു;</verse>
				<verse number="7">അവന്‍ പുറകോട്ടു നോക്കി എന്നെ കണ്ടു വിളിച്ചു; അടിയന്‍ ഇതാ എന്നു ഞാന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="8">നീ ആരെന്ന് അവന്‍ എന്നോടു ചോദിച്ചതിന്: ഞാന്‍ ഒരു അമാലേക്യന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="9">അവന്‍ എന്നോട്: നീ അടുത്തു വന്ന് എന്നെ കൊല്ലേണം; എന്‍റെ ജീവന്‍ മുഴുവനും എന്നിൽ ഇരിക്കകൊണ്ട് എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="10">അതുകൊണ്ട് ഞാന്‍ അടുത്തു ചെന്ന് അവനെ കൊന്നു; അവന്‍റെ വീഴ്ചയുടെ ശേഷം അവന്‍ ജീവിക്കയില്ല എന്നു ഞാന്‍ അറിഞ്ഞിരുന്നു; അവന്‍റെ തലയിലെ കിരീടവും ഭുജത്തിലെ കടകവും ഞാന്‍ എടുത്ത് ഇവിടെ യജമാനന്‍റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു.</verse>
				<verse number="11">ഉടനെ ദാവീദ് തന്‍റെ വസ്ത്രം പറിച്ചുകീറി; കൂടെയുള്ളവരും അങ്ങനെതന്നെ ചെയ്തു.</verse>
				<verse number="12">അവര്‍ ശൗലിനെയും അവന്‍റെ മകനായ യോനാഥാനെയും യഹോവയുടെ ജനത്തെയും യിസ്രായേൽഗൃഹത്തെയും കുറിച്ച് അവര്‍ വാളാൽ വീണുപോയതുകൊണ്ട് വിലപിച്ചു കരഞ്ഞു സന്ധ്യവരെ ഉപവസിച്ചു.</verse>
				<verse number="13">ദാവീദ് വര്‍ത്തമാനം കൊണ്ടുവന്ന ബാല്യക്കാരനോട്: നീ എവിടത്തുകാരന്‍ എന്നു ചോദിച്ചതിന്: ഞാന്‍ ഒരു അന്യജാതിക്കാരന്‍റെ മകന്‍, ഒരു അമാലേക്യന്‍ എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="14">ദാവീദ് അവനോട്: യഹോവയുടെ അഭിഷിക്തനെ സംഹരിക്കേണ്ടതിന് കൈയോങ്ങുവാന്‍ നിനക്കു ഭയം തോന്നാഞ്ഞത് എങ്ങനെ എന്നു പറഞ്ഞു.</verse>
				<verse number="15">പിന്നെ ദാവീദ് ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു പറഞ്ഞു. അവന്‍ അവനെ വെട്ടിക്കൊന്നു.</verse>
				<verse number="16">ദാവീദ് അവനോട്: നിന്‍റെ രക്തം നിന്‍റെ തലമേൽ; യഹോവയുടെ അഭിഷിക്തനെ ഞാന്‍ കൊന്നു എന്നു നീ നിന്‍റെ വായ് കൊണ്ടുതന്നെ നിനക്കു വിരോധമായി സാക്ഷീകരിച്ചുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="17">അനന്തരം ദാവീദ് ശൗലിനെയും അവന്‍റെ മകനായ യോനാഥാനെയും കുറിച്ച് ഈ വിലാപഗീതം ചൊല്ലി-</verse>
				<verse number="18">അവന്‍ യെഹൂദാമക്കളെ ഈ ധനുര്‍ഗീതം അഭ്യസിപ്പിപ്പാന്‍ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-</verse>
				<verse number="19">യിസ്രായേലേ, നിന്‍റെ പ്രതാപമായവര്‍ നിന്‍റെ ഗിരികളിൽ നിഹതന്മാരായി; വീരന്മാര്‍ പട്ടുപോയത് എങ്ങനെ!</verse>
				<verse number="20">ഗത്തിൽ അതു പ്രസിദ്ധമാക്കരുതേ; അസ്കലോന്‍ വീഥികളിൽ ഘോഷിക്കരുതേ; ഫെലിസ്ത്യപുത്രിമാര്‍ സന്തോഷിക്കരുതേ; അഗ്രചര്‍മികളുടെ കന്യകമാര്‍ ഉല്ലസിക്കരുതേ;</verse>
				<verse number="21">ഗിൽബോവപര്‍വതങ്ങളേ, നിങ്ങളുടെമേൽ മഞ്ഞോ മഴയോ പെയ്യാതെയും വഴിപാടുനിലങ്ങള്‍ ഇല്ലാതെയും പോകട്ടെ. അവിടെയല്ലോ വീരന്മാരുടെ പരിച എറിഞ്ഞുകളഞ്ഞത്; ശൗലിന്‍റെ തൈലാഭിഷേകമില്ലാത്ത പരിച തന്നെ.</verse>
				<verse number="22">നിഹതന്മാരുടെ രക്തവും വീരന്മാരുടെ മേദസ്സും വിട്ട് യോനാഥാന്‍റെ വില്ലു പിന്തിരിഞ്ഞില്ല; ശൗലിന്‍റെ വാള്‍ വൃഥാ പോന്നതുമില്ല.</verse>
				<verse number="23">ശൗലും യോനാഥാനും ജീവകാലത്തു പ്രീതിയും വാത്സല്യവും പൂണ്ടിരുന്നു; മരണത്തിലും അവര്‍ വേര്‍പിരിഞ്ഞില്ല; അവര്‍ കഴുകനിലും വേഗവാന്മാര്‍. സിംഹത്തിലും വീര്യവാന്മാര്‍.</verse>
				<verse number="24">യിസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരവിന്‍ അവന്‍ നിങ്ങളെ ഭംഗിയായി രക്താംബരം ധരിപ്പിച്ചു. നിങ്ങളുടെ വസ്ത്രത്തിന്മേൽ പൊന്നാഭരണം അണിയിച്ചു.</verse>
				<verse number="25">യുദ്ധമധ്യേ വീരന്മാര്‍ പട്ടുപോയതെങ്ങനെ! നിന്‍റെ ഗിരികളിൽ യോനാഥാന്‍ നിഹതനായല്ലോ.</verse>
				<verse number="26">യോനാഥാനേ, എന്‍റെ സഹോദരാ, നിന്നെച്ചൊല്ലി ഞാന്‍ ദുഃഖിക്കുന്നു; നീ എനിക്ക് അതിവത്സലന്‍ ആയിരുന്നു; നിന്‍പ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.</verse>
				<verse number="27">വീരന്മാര്‍ പട്ടുപോയത് എങ്ങനെ; യുദ്ധായുധങ്ങള്‍ നശിച്ചുപോയല്ലോ!</verse>
			</chapter>
			<chapter number="2">
				<verse number="1">അനന്തരം ദാവീദ് യഹോവയോട്: ഞാന്‍ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു ചെല്ലേണമോ എന്നു ചോദിച്ചു. യഹോവ അവനോട്: ചെല്ലുക എന്നു കല്പിച്ചു. ഞാന്‍ എവിടേക്കു ചെല്ലേണ്ടൂ എന്ന് ദാവീദ് ചോദിച്ചതിന്: ഹെബ്രോനിലേക്ക് എന്ന് അരുളപ്പാടുണ്ടായി.</verse>
				<verse number="2">അങ്ങനെ ദാവീദ് യിസ്രെയേൽക്കാരത്തി അഹീനോവം, കര്‍മ്മേല്യന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ എന്നീ രണ്ടു ഭാര്യമാരുമായി അവിടേക്കു ചെന്നു.</verse>
				<verse number="3">ദാവീദ് തന്നോടുകൂടെ ഉണ്ടായിരുന്ന ആളുകളെ ഒക്കെയും കുടുംബസഹിതം കൂട്ടിക്കൊണ്ടുപോയി; അവര്‍ ഹെബ്രോന്യപട്ടണങ്ങളിൽ പാര്‍ത്തു.</verse>
				<verse number="4">അപ്പോള്‍ യെഹൂദാപുരുഷന്മാര്‍ വന്ന് അവിടെവച്ചു ദാവീദിനെ യെഹൂദാഗൃഹത്തിനു രാജാവായിട്ട് അഭിഷേകം ചെയ്തു.</verse>
				<verse number="5">ഗിലെയാദിലെ യാബേശ്നിവാസികള്‍ ആയിരുന്നു ശൗലിനെ അടക്കംചെയ്തത് എന്നു ദാവീദിന് അറിവുകിട്ടി. ദാവീദ് ഗിലെയാദിലെ യാബേശ്നിവാസികളുടെ അടുക്കൽ ദൂതന്മാരെ അയച്ചു: നിങ്ങളുടെ യജമാനനായ ശൗലിനോട് ഇങ്ങനെ ദയ കാണിച്ച് അവനെ അടക്കം ചെയ്കകൊണ്ടു നിങ്ങള്‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവര്‍.</verse>
				<verse number="6">യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ; നിങ്ങള്‍ ഈ കാര്യം ചെയ്തിരിക്കകൊണ്ടു ഞാനും നിങ്ങള്‍ക്കു നന്മ ചെയ്യും.</verse>
				<verse number="7">ആകയാൽ നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍; നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചുപോയല്ലോ; യെഹൂദാഗൃഹം എന്നെ തങ്ങള്‍ക്കു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു എന്നു പറയിച്ചു.</verse>
				<verse number="8">എന്നാൽ ശൗലിന്‍റെ സേനാപതിയായ നേരിന്‍റെ മകന്‍ അബ്നേര്‍ ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുപോയി,</verse>
				<verse number="9">അവനെ ഗിലെയാദ്, അശൂരി, യിസ്രെയേൽ, എഫ്രയീം, ബെന്യാമീന്‍ എന്നിങ്ങനെ എല്ലാ യിസ്രായേല്യര്‍ക്കും രാജാവാക്കി.</verse>
				<verse number="10">ശൗലിന്‍റെ മകനായ ഈശ്-ബോശെത്ത് യിസ്രായേലിൽ രാജാവായപ്പോള്‍ അവനു നാല്പതു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം വാണു. യെഹൂദാഗൃഹമോ ദാവീദിനോടു ചേര്‍ന്നുനിന്നു.</verse>
				<verse number="11">ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിനു രാജാവായിരുന്ന കാലം ഏഴു സംവത്സരവും ആറു മാസവും തന്നെ.</verse>
				<verse number="12">നേരിന്‍റെ മകന്‍ അബ്നേരും ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിന്‍റെ ചേവകരും മഹനയീമിൽനിന്നു ഗിബെയോനിലേക്കു വന്നു.</verse>
				<verse number="13">അപ്പോള്‍ സെരൂയയുടെ മകനായ യോവാബും ദാവീദിന്‍റെ ചേവകരും പുറപ്പെട്ട് ഗിബെയോനിലെ കുളത്തിനരികെവച്ച് അവരെ നേരിട്ടു; അവര്‍ കുളത്തിന്‍റെ ഇപ്പുറത്തും മറ്റേവര്‍ കുളത്തിന്‍റെ അപ്പുറത്തും ഇരുന്നു.</verse>
				<verse number="14">അബ്നേര്‍ യോവാബിനോട്: ബാല്യക്കാര്‍ എഴുന്നേറ്റു നമ്മുടെ മുമ്പാകെ ഒന്നു കളിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="15">അങ്ങനെയാകട്ടെ എന്നു യോവാബും പറഞ്ഞു. അങ്ങനെ ബെന്യാമീന്യരുടെയും ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിന്‍റെയും ഭാഗത്തുനിന്നു പന്ത്രണ്ടു പേരും ദാവീദിന്‍റെ ചേവകരിൽ പന്ത്രണ്ടു പേരും എണ്ണമൊത്ത് എഴുന്നേറ്റു തമ്മിൽ അടുത്തു.</verse>
				<verse number="16">ഓരോരുത്തന്‍ താന്താന്‍റെ എതിരാളിയെ മുടിക്കു പിടിച്ചു വിലാപ്പുറത്തു വാള്‍ കുത്തിക്കടത്തി ഒരുമിച്ചു വീണു; അതുകൊണ്ട് ഗിബെയോനിലെ ആ സ്ഥലത്തിനു ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി.</verse>
				<verse number="17">അന്നു യുദ്ധം ഏറ്റവും കഠിനമായി, അബ്നേരും യിസ്രായേല്യരും ദാവീദിന്‍റെ ചേവകരോടു തോറ്റുപോയി.</verse>
				<verse number="18">അവിടെ യോവാബ്, അബീശായി, അസാഹേൽ ഇങ്ങനെ സെരൂയയുടെ മൂന്നു പുത്രന്മാരും ഉണ്ടായിരുന്നു; അസാഹേൽ കാട്ടുകലയെപ്പോലെ ശീഘ്രഗാമി ആയിരുന്നു.</verse>
				<verse number="19">അസാഹേൽ അബ്നേരിനെ പിന്തുടര്‍ന്നു; അബ്നേരിനെ പിന്തുടരുന്നതിൽ വലത്തോട്ടോ ഇടത്തോട്ടോ മാറിയില്ല.</verse>
				<verse number="20">അബ്നേര്‍ പുറകോട്ടു നോക്കി: നീ അസാഹേലോ എന്നു ചോദിച്ചതിന്: അതേ എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="21">അബ്നേര്‍ അവനോട്: നീ വലത്തോട്ടോ ഇടത്തോട്ടോ തിരിഞ്ഞ്, ബാല്യക്കാരിൽ ഒരുത്തനെ പിടിച്ച് അവന്‍റെ ആയുധവര്‍ഗം എടുത്തുകൊള്‍ക എന്നു പറഞ്ഞു. എങ്കിലും അസാഹേലിന് അവനെ വിട്ടുമാറുവാന്‍ മനസ്സായില്ല.</verse>
				<verse number="22">അബ്നേര്‍ അസാഹേലിനോട്: എന്നെ വിട്ടുപോക; ഞാന്‍ നിന്നെ വെട്ടിവീഴിക്കുന്നത് എന്തിന്? പിന്നെ ഞാന്‍ നിന്‍റെ സഹോദരനായ യോവാബിന്‍റെ മുഖത്ത് എങ്ങനെ നോക്കും എന്നു പറഞ്ഞു.</verse>
				<verse number="23">എന്നാറെയും വിട്ടുമാറുവാന്‍ അവനു മനസ്സായില്ല; അബ്നേര്‍ അവനെ കുന്തംകൊണ്ടു പുറകോട്ടു വയറ്റത്തു കുത്തി; കുന്തം മറുവശത്തു പുറപ്പെട്ടു; അവന്‍ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നേടത്തു വന്നവര്‍ ഒക്കെയും നിന്നുപോയി.</verse>
				<verse number="24">യോവാബും അബീശായിയും അബ്നേരിനെ പിന്തുടര്‍ന്നു; അവര്‍ ഗിബെയോന്‍മരുഭൂമിയിലെ വഴിയരികെ ഗീഹിന്‍റെ മുമ്പിലുള്ള അമ്മാക്കുന്നിൽ എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിച്ചു.</verse>
				<verse number="25">ബെന്യാമീന്യര്‍ അബ്നേരിന്‍റെ അടുക്കൽ ഒരേ കൂട്ടമായി കൂടി ഒരു കുന്നിന്‍മുകളിൽ നിന്നു.</verse>
				<verse number="26">അപ്പോള്‍ അബ്നേര്‍ യോവാബിനോട്: വാള്‍ എന്നും സംഹരിച്ചുകൊണ്ടിരിക്കേണമോ? ഒടുവിൽ കയ്പുണ്ടാകുമെന്നു നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നതു മതിയാക്കേണ്ടതിനു ജനത്തോടു കല്പിപ്പാന്‍ നീ എത്രത്തോളം താമസിക്കും എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="27">അതിനു യോവാബ്: ദൈവത്താണ, നീ പറഞ്ഞില്ലങ്കിൽ ജനം രാവിലെ തങ്ങളുടെ സഹോദരന്മാരെ പിന്തുടരാതെ മടങ്ങിപ്പോകുമായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="28">ഉടനെ യോവാബ് കാഹളം ഊതിച്ചു, ജനമൊക്കെയും നിന്നു, യിസ്രായേലിനെ പിന്തുടര്‍ന്നില്ല, പൊരുതിയതുമില്ല.</verse>
				<verse number="29">അബ്നേരും അവന്‍റെ ആളുകളും അന്നു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്ന് യോര്‍ദ്ദാന്‍ കടന്ന് ബിത്രോനിൽക്കൂടി ചെന്ന് മഹനയീമിൽ എത്തി.</verse>
				<verse number="30">യോവാബും അബ്നേരിനെ പിന്തുടരുന്നതു വിട്ട് മടങ്ങി, ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടിയപ്പോള്‍ ദാവീദിന്‍റെ ചേവകരിൽ പത്തൊമ്പതു പേരും അസാഹേലും ഇല്ലായിരുന്നു.</verse>
				<verse number="31">എന്നാൽ ദാവീദിന്‍റെ ചേവകര്‍ ബെന്യാമീന്യരെയും അബ്നേരിന്‍റെ ആളുകളെയും തോല്പിക്കയും അവരിൽ മുന്നൂറ്ററുപതു പേരെ സംഹരിക്കയും ചെയ്തിരുന്നു.</verse>
				<verse number="32">അസാഹേലിനെ അവര്‍ എടുത്തു ബേത്‍ലഹേമിൽ അവന്‍റെ അപ്പന്‍റെ കല്ലറയിൽ അടക്കംചെയ്തു; യോവാബും അവന്‍റെ ആളുകളും രാത്രി മുഴുവനും നടന്ന് പുലര്‍ച്ചയ്ക്കു ഹെബ്രോനിൽ എത്തി.</verse>
			</chapter>
			<chapter number="3">
				<verse number="1">ശൗലിന്‍റെ ഗൃഹവും ദാവീദിന്‍റെ ഗൃഹവും തമ്മിൽ ദീര്‍ഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിനു ബലം കൂടിക്കൂടിയും ശൗലിന്‍റെ ഗൃഹം ക്ഷയിച്ചുക്ഷയിച്ചും വന്നു.</verse>
				<verse number="2">ദാവീദിനു ഹെബ്രോനിൽവച്ചു പുത്രന്മാര്‍ ജനിച്ചു; യിസ്രെയേൽക്കാരത്തിയായ അഹീനോവം പ്രസവിച്ച അമ്നോന്‍ അവന്‍റെ ആദ്യജാതന്‍.</verse>
				<verse number="3">കര്‍മ്മേല്യന്‍ നാബാലിന്‍റെ ഭാര്യയായിരുന്ന അബീഗയിൽ പ്രസവിച്ച കിലെയാബ് രണ്ടാമത്തവന്‍; ഗെശൂര്‍രാജാവായ തൽമയിയുടെ മകള്‍ മയഖയുടെ മകനായ അബ്ശാലോം മൂന്നാമത്തവന്‍;</verse>
				<verse number="4">ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് നാലാമത്തവന്‍; അബീതാലിന്‍റെ മകനായ ശെഫത്യാവ് അഞ്ചാമത്തവന്‍;</verse>
				<verse number="5">ദാവീദിന്‍റെ ഭാര്യയായ എഗ്ലാ പ്രസവിച്ച യിത്രെയാം ആറാമത്തവന്‍. ഇവരാകുന്നു ഹെബ്രോനിൽവച്ച് ദാവീദിന് ജനിച്ചവര്‍.</verse>
				<verse number="6">ശൗലിന്‍റെ ഗൃഹവും ദാവീദിന്‍റെ ഗൃഹവും തമ്മിൽ യുദ്ധം ഉണ്ടായിരുന്ന കാലത്ത് അബ്നേര്‍ ശൗലിന്‍റെ ഗൃഹത്തിൽ തന്നെത്താന്‍ ബലപ്പെടുത്തിയിരുന്നു.</verse>
				<verse number="7">എന്നാൽ ശൗലിന് അയ്യാവിന്‍റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; ഈശ്-ബോശെത്ത് അബ്നേരിനോട്: നീ എന്‍റെ അപ്പന്‍റെ വെപ്പാട്ടിയുടെ അടുക്കൽ ചെന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="8">അബ്നേര്‍ ഈശ്-ബോശെത്തിന്‍റെ വാക്കുനിമിത്തം ഏറ്റവും കോപിച്ചു പറഞ്ഞത്: ഞാന്‍ യെഹൂദാപക്ഷത്തിലുള്ള ഒരു നായ്ത്തലയോ? ഇന്നു ഞാന്‍ നിന്‍റെ അപ്പനായ ശൗലിന്‍റെ ഗൃഹത്തോടും അവന്‍റെ സഹോദരന്മാരോടും സ്നേഹിതന്മാരോടും ദയ കാണിക്കയും നിന്നെ ദാവീദിന്‍റെ കൈയിൽ ഏല്പിക്കാതിരിക്കയും ചെയ്തിരിക്കെ ഇന്ന് ഈ സ്ത്രീ നിമിത്തം നീ എന്നെ കുറ്റം ചുമത്തുന്നുവോ?</verse>
				<verse number="9">ശൗലിന്‍റെ ഗൃഹത്തിൽനിന്നു രാജത്വം മാറ്റുകയും ദാവീദിന്‍റെ സിംഹാസനം ദാന്‍മുതൽ ബേര്‍-ശേബവരെ യിസ്രായേലിലും യെഹൂദായിലും സ്ഥാപിക്കയും ചെയ്‍വാന്‍ തക്കവണ്ണം</verse>
				<verse number="10">യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെ ഞാന്‍ അവനു സാധിപ്പിച്ചുകൊടുക്കാതിരുന്നാൽ ദൈവം അബ്നേരിനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ.</verse>
				<verse number="11">അവന്‍ അബ്നേരിനെ ഭയപ്പെടുകകൊണ്ട് അവനോട് പിന്നെ ഒരു വാക്കും പറവാന്‍ കഴിഞ്ഞില്ല.</verse>
				<verse number="12">അനന്തരം അബ്നേര്‍ ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: ദേശം ആര്‍ക്കുള്ളത്? എന്നോട് ഉടമ്പടിചെയ്ക; എന്നാൽ എല്ലാ യിസ്രായേലിനെയും നിന്‍റെ പക്ഷത്തിൽ വരുത്തേണ്ടതിന് എന്‍റെ സഹായം നിനക്ക് ഉണ്ടാകും എന്നു പറയിച്ചു.</verse>
				<verse number="13">അതിന് അവന്‍: നല്ലത്; ഉടമ്പടി ചെയ്യാം; എന്നാൽ ഞാന്‍ ഒരു കാര്യം നിന്നോട് ആവശ്യപ്പെടുന്നു: നീ എന്നെ കാണ്‍മാന്‍ വരുമ്പോള്‍ ആദ്യംതന്നെ ശൗലിന്‍റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടു വരാതിരുന്നാൽ നീ എന്‍റെ മുഖം കാണ്‍കയില്ല എന്നു പറഞ്ഞു.</verse>
				<verse number="14">ദാവീദ് ശൗലിന്‍റെ മകനായ ഈശ്-ബോശെത്തിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ വിവാഹനിശ്ചയത്തിനു ഫെലിസ്ത്യരുടെ നൂറ് അഗ്രചര്‍മം കൊടുത്തു വാങ്ങിയ എന്‍റെ ഭാര്യയായ മീഖളിനെ ഏല്പിച്ചുതരിക എന്നു പറയിച്ചു.</verse>
				<verse number="15">ഈശ്-ബോശെത്ത് അവളെ ലയീശിന്‍റെ മകനായി അവളുടെ ഭര്‍ത്താവായ ഫല്തിയേലിന്‍റെ അടുക്കൽനിന്നു വരുത്തി.</verse>
				<verse number="16">അവളുടെ ഭര്‍ത്താവ് കരഞ്ഞുംകൊണ്ടു ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. അബ്നേര്‍ അവനോട്: നീ മടങ്ങിപ്പോക എന്നു പറഞ്ഞു.</verse>
				<verse number="17">അവന്‍ മടങ്ങിപ്പോയി. എന്നാൽ അബ്നേര്‍ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ചു: ദാവീദിനെ രാജാവായി കിട്ടുവാന്‍ കുറെ കാലമായല്ലോ നിങ്ങള്‍ അന്വേഷിക്കുന്നത്.</verse>
				<verse number="18">ഇപ്പോള്‍ അങ്ങനെ ചെയ്‍വിന്‍; ഞാന്‍ എന്‍റെ ദാസനായ ദാവീദിന്‍റെ കൈകൊണ്ട് എന്‍റെ ജനമായ യിസ്രായേലിനെ ഫെലിസ്ത്യര്‍ മുതലായ സകല ശത്രുക്കളുടെ കൈയിൽനിന്നും രക്ഷിക്കുമെന്ന് യഹോവ ദാവീദിനെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="19">അങ്ങനെതന്നെ അബ്നേര്‍ ബെന്യാമീന്യരോടും പറഞ്ഞു; പിന്നെ അബ്നേര്‍ യിസ്രായേലിനും ബെന്യാമീന്‍ഗൃഹത്തിനൊക്കെയും സമ്മതമായതെല്ലാം ദാവീദിനോട് അറിയിക്കേണ്ടതിന് ഹെബ്രോനിൽ പോയി.</verse>
				<verse number="20">ഇങ്ങനെ അബ്നേരും അവനോടുകൂടെ ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു. ദാവീദ് അബ്നേരിനും കൂടെയുള്ളവര്‍ക്കും വേണ്ടി ഒരു വിരുന്നു കഴിച്ചു.</verse>
				<verse number="21">അബ്നേര്‍ ദാവീദിനോട്: ഞാന്‍ ചെന്ന് യിസ്രായേലൊക്കെയും യജമാനനായ രാജാവിനോട് ഉടമ്പടി ചെയ്യേണ്ടതിന് അവരെ നിന്‍റെ അടുക്കൽ കൂട്ടിവരുത്തും; അപ്പോള്‍ നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവര്‍ക്കും രാജാവായിരിക്കാം എന്നു പറഞ്ഞു. പിന്നെ ദാവീദ് അബ്നേരിനെ യാത്ര അയച്ചു; അവന്‍ സമാധാനത്തോടെ പോയി.</verse>
				<verse number="22">അപ്പോള്‍ ദാവീദിന്‍റെ ചേവകരും യോവാബും ഒരു കവര്‍ച്ചപ്പട കഴിഞ്ഞ് വളരെ കൊള്ളയുമായി മടങ്ങിവന്നു; എന്നാൽ ദാവീദ് അബ്നേരിനെ യാത്ര അയയ്ക്കയും അവന്‍ സമാധാനത്തോടെ പോകയും ചെയ്തിരുന്നതിനാൽ അവന്‍ അന്നേരം ദാവീദിന്‍റെ അടുക്കൽ ഇല്ലായിരുന്നു.</verse>
				<verse number="23">യോവാബും കൂടെയുള്ള സൈന്യമൊക്കെയും വന്നപ്പോള്‍: നേരിന്‍റെ മകനായ അബ്നേര്‍ രാജാവിന്‍റെ അടുക്കൽ വന്നു, അവന്‍ അവനെ യാത്രയയച്ചു, അവന്‍ സമാധാനത്തോടെ പോയി എന്നിങ്ങനെ യോവാബിന് അറിവു കിട്ടി.</verse>
				<verse number="24">യോവാബ് രാജാവിന്‍റെ അടുക്കൽ ചെന്നു: എന്താകുന്നു ഈ ചെയ്തത്? അബ്നേര്‍ നിന്‍റെ അടുക്കൽ വന്നിരുന്നല്ലോ; അവനെ പറഞ്ഞയച്ചതെന്ത്? അവന്‍ പോയല്ലോ!</verse>
				<verse number="25">നേരിന്‍റെ മകനായ അബ്നേരിനെ നീ അറികയില്ലേ? നിന്നെ ചതിപ്പാനും നിന്‍റെ പോക്കും വരവും ഗ്രഹിപ്പാനും നീ ചെയ്യുന്നതൊക്കെയും അറിവാനുമല്ലോ അവന്‍ വന്നത് എന്നു പറഞ്ഞു.</verse>
				<verse number="26">യോവാബ് ദാവീദിന്‍റെ അടുക്കൽനിന്നു പുറത്തിറങ്ങി അബ്നേരിന്‍റെ പിന്നാലെ ദൂതന്മാരെ അയച്ചു; അവര്‍ അവനെ സീരാകിണറ്റിങ്കൽനിന്നു മടക്കിക്കൊണ്ടുവന്നു; ദാവീദ് അത് അറിഞ്ഞില്ലതാനും.</verse>
				<verse number="27">അബ്നേര്‍ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോള്‍ യോവാബ് സ്വകാര്യം പറവാന്‍ അവനെ പടിവാതിൽക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി തന്‍റെ സഹോദരനായ അസാഹേലിന്‍റെ രക്തപ്രതികാരത്തിനായി അവിടെവച്ച് അവനെ വയറ്റത്ത് കുത്തി കൊന്നുകളഞ്ഞു.</verse>
				<verse number="28">ദാവീദ് അതു കേട്ടപ്പോള്‍: നേരിന്‍റെ മകനായ അബ്നേരിന്‍റെ രക്തം സംബന്ധിച്ച് എനിക്കും എന്‍റെ രാജത്വത്തിനും യഹോവയുടെ മുമ്പാകെ ഒരിക്കലും കുറ്റം ഇല്ല.</verse>
				<verse number="29">അതു യോവാബിന്‍റെ തലമേലും അവന്‍റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്‍റെ ഗൃഹത്തിൽ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാൽ വീഴുന്നവനോ ആഹാരത്തിനു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="30">അബ്നേര്‍ ഗിബെയോനിലെ യുദ്ധത്തിൽ തങ്ങളുടെ അനുജനായ അസാഹേലിനെ കൊന്നതുനിമിത്തം യോവാബും അവന്‍റെ സഹോദരനായ അബീശായിയും ഇങ്ങനെ അവനെ കൊന്നുകളഞ്ഞു.</verse>
				<verse number="31">ദാവീദ് യോവാബിനോടും അവനോടു കൂടെയുള്ള സകല ജനത്തോടും: നിങ്ങളുടെ വസ്ത്രം കീറി ചാക്കുശീല ഉടുത്ത് അബ്നേരിന്‍റെ മുമ്പിൽ നടന്നു വിലപിപ്പിന്‍ എന്നു പറഞ്ഞു. ദാവീദ്‍രാജാവ് ശവമഞ്ചത്തിന്‍റെ പിന്നാലെ നടന്നു.</verse>
				<verse number="32">അവര്‍ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തപ്പോള്‍ രാജാവ് അബ്നേരിന്‍റെ ശവക്കുഴിക്കൽ ഉറക്കെ കരഞ്ഞു; സകല ജനവും കരഞ്ഞു.</verse>
				<verse number="33">രാജാവ് അബ്നേരിനെക്കുറിച്ചു വിലാപഗീതം ചൊല്ലിയതെന്തെന്നാൽ: അബ്നേര്‍ ഒരു നീചനെപ്പോലെയോ മരിക്കേണ്ടത്?</verse>
				<verse number="34">നിന്‍റെ കൈ ബന്ധിച്ചിരുന്നില്ല; നിന്‍റെ കാലിനു ചങ്ങല ഇട്ടിരുന്നില്ല; നീതികെട്ടവരുടെ മുമ്പിൽ പട്ടുപോകുമ്പോലെ നീ പട്ടുപോയല്ലോ. സകല ജനവും അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.</verse>
				<verse number="35">നേരം വൈകുംമുമ്പേ ജനമെല്ലാം ദാവീദിനെ ഭക്ഷണം കഴിപ്പിക്കേണ്ടതിനു വന്നപ്പോള്‍: സൂര്യന്‍ അസ്തമിക്കുംമുമ്പേ ഞാന്‍ അപ്പം എങ്കിലും മറ്റു യാതൊന്നെങ്കിലും ആസ്വദിച്ചാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു ദാവീദ് സത്യംചെയ്തു പറഞ്ഞു.</verse>
				<verse number="36">ഇത് ജനമെല്ലാം അറിഞ്ഞപ്പോള്‍: രാജാവു ചെയ്തതൊക്കെയും സര്‍വജനത്തിനും ബോധിച്ചിരുന്നതുപോലെ ഇതും അവര്‍ക്ക് ബോധിച്ചു.</verse>
				<verse number="37">നേരിന്‍റെ പുത്രനായ അബ്നേരിനെ കൊന്നതു രാജാവിന്‍റെ അറിവോടെയല്ല എന്നു സകല ജനത്തിനും യിസ്രായേലിനൊക്കെയും അന്നു ബോധ്യമായി.</verse>
				<verse number="38">രാജാവ് തന്‍റെ ഭൃത്യന്മാരോട്: ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവന്‍ പട്ടുപോയി എന്നു നിങ്ങള്‍ അറിയുന്നില്ലയോ?</verse>
				<verse number="39">ഞാന്‍ രാജാഭിഷേകം പ്രാപിച്ചവന്‍ എങ്കിലും ഇന്നു ബലഹീനനാകുന്നു; സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാര്‍ എനിക്ക് ഒതുങ്ങാത്ത കഠിനന്മാരത്രേ; ദുഷ്ടത പ്രവര്‍ത്തിച്ചവന് അവന്‍റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം കൊടുക്കട്ടെ എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="4">
				<verse number="1">അബ്നേര്‍ ഹെബ്രോനിൽവച്ചു മരിച്ചുപോയത് ശൗലിന്‍റെ മകന്‍ കേട്ടപ്പോള്‍ അവന്‍റെ ധൈര്യം ക്ഷയിച്ചു യിസ്രായേല്യരൊക്കെയും ഭ്രമിച്ചുപോയി.</verse>
				<verse number="2">എന്നാൽ ശൗലിന്‍റെ മകനു പടനായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു; ഒരുത്തനു ബാനാ എന്നും മറ്റവനു രേഖാബ് എന്നും പേര്‍. അവര്‍ ബെന്യാമീന്യരിൽ ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാര്‍ ആയിരുന്നു; ബെരോത്ത് ബെന്യാമീനിൽ ഉള്‍പ്പെട്ടതായി വിചാരിച്ചുവരുന്നു.</verse>
				<verse number="3">ബെരോത്യര്‍ ഗിത്ഥയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായി പാര്‍ക്കുന്നു.</verse>
				<verse number="4">ശൗലിന്‍റെ മകനായ യോനാഥാനു രണ്ടു കാലും മുടന്തായിട്ട് ഒരു മകന്‍ ഉണ്ടായിരുന്നു; യിസ്രെയേലിൽനിന്നു ശൗലിന്‍റെയും യോനാഥാന്‍റെയും വര്‍ത്തമാനം എത്തിയ സമയം അവന് അഞ്ചു വയസ്സായിരുന്നു. അപ്പോള്‍ അവന്‍റെ ധാത്രി അവനെ എടുത്തുകൊണ്ട് ഓടി; അവള്‍ ബദ്ധപ്പെട്ട് ഓടുമ്പോള്‍ അവന്‍ വീണു മുടന്തനായിപ്പോയി. അവനു മെഫീബോശെത്ത് എന്നു പേര്‍.</verse>
				<verse number="5">ബെരോത്യന്‍ രിമ്മോന്‍റെ പുത്രന്മാരായ രേഖാബും ബാനായും വെയിൽ മൂത്തപ്പോഴേക്ക് ഈശ്-ബോശെത്തിന്‍റെ വീട്ടിൽ ചെന്നെത്തി; അവന്‍ ഉച്ചസമയത്ത് ആശ്വസിച്ചു കിടക്കുകയായിരുന്നു.</verse>
				<verse number="6">അവര്‍ കോതമ്പ് എടുപ്പാന്‍ വരുന്ന ഭാവത്തിൽ വീട്ടിന്‍റെ നടുവിൽ കടന്ന് അവനെ വയറ്റത്തു കുത്തി; രേഖാബും സഹോദരനായ ബാനായും ഓടിപ്പൊയ്ക്കളഞ്ഞു.</verse>
				<verse number="7">അവര്‍ അകത്തു കടന്നപ്പോള്‍ അവന്‍ ശയനഗൃഹത്തിൽ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; ഇങ്ങനെ അവര്‍ അവനെ കുത്തിക്കൊന്നു തല വെട്ടിക്കളഞ്ഞു തലയും എടുത്തു രാത്രി മുഴുവനും അരാബായിൽക്കൂടി നടന്നു</verse>
				<verse number="8">ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ഈശ്-ബോശെത്തിന്‍റെ തല കൊണ്ടുവന്ന് രാജാവിനോട്: നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കിയ നിന്‍റെ ശത്രുവായ ശൗലിന്‍റെ മകന്‍ ഈശ്-ബോശെത്തിന്‍റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അവന്‍റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="9">എന്നാറെ ദാവീദ് ബെരോത്യനായ രിമ്മോന്‍റെ പുത്രന്മാരായ രേഖാബിനോടും അവന്‍റെ സഹോദരന്‍ ബാനായോടും ഉത്തരം പറഞ്ഞത്: എന്‍റെ പ്രാണനെ സകല ആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,</verse>
				<verse number="10">ശൗൽ മരിച്ചുപോയി എന്ന് ഒരുത്തന്‍ എന്നെ അറിയിച്ച് താന്‍ ശുഭവര്‍ത്തമാനം കൊണ്ടുവന്നു എന്നു വിചാരിച്ചിരിക്കുമ്പോള്‍ ഞാന്‍ അവനെ പിടിച്ച് സിക്ലാഗിൽവച്ചു കൊന്നു. ഇതായിരുന്നു ഞാന്‍ അവന്‍റെ വര്‍ത്തമാനത്തിനുവേണ്ടി അവനു കൊടുത്ത പ്രതിഫലം.</verse>
				<verse number="11">എന്നാൽ ദുഷ്ടന്മാര്‍ ഒരു നീതിമാനെ അവന്‍റെ വീട്ടിൽ മെത്തയിൽവച്ചു കൊലചെയ്താൽ എത്ര അധികം? ഞാന്‍ അവന്‍റെ രക്തം നിങ്ങളോടു ചോദിച്ചു നിങ്ങളെ ഭൂമിയിൽനിന്നു ഛേദിച്ചുകളയാതിരിക്കുമോ?</verse>
				<verse number="12">പിന്നെ ദാവീദ് തന്‍റെ ബാല്യക്കാര്‍ക്കു കല്പന കൊടുത്തു; അവര്‍ അവരെ കൊന്ന് അവരുടെ കൈകാലുകള്‍ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിനരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്‍റെ തല അവര്‍ എടുത്ത് ഹെബ്രോനിൽ അബ്നേരിന്‍റെ ശവക്കുഴിയിൽ അടക്കംചെയ്തു.</verse>
			</chapter>
			<chapter number="5">
				<verse number="1">അനന്തരം യിസ്രായേൽഗോത്രങ്ങളൊക്കെയും ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ വന്നു: ഞങ്ങള്‍ നിന്‍റെ അസ്ഥിയും മാംസവും ആകുന്നുവല്ലോ.</verse>
				<verse number="2">മുമ്പു ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും നായകനായി യിസ്രായേലിനെ നടത്തിയതു നീ ആയിരുന്നു. നീ എന്‍റെ ജനമായ യിസ്രായേലിനെ മേയ്ക്കയും യിസ്രായേലിനു പ്രഭുവായിരിക്കയും ചെയ്യുമെന്നു യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട് എന്നു പറഞ്ഞു.</verse>
				<verse number="3">ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്‍റെ അടുക്കൽ വന്നു; ദാവീദുരാജാവ് ഹെബ്രോനിൽവച്ചു യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടി ചെയ്തു; അവര്‍ ദാവീദിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു.</verse>
				<verse number="4">ദാവീദ് വാഴ്ച തുടങ്ങിയപ്പോള്‍ അവനു മുപ്പതു വയസ്സായിരുന്നു; അവന്‍ നാല്പതു സംവത്സരം വാണു.</verse>
				<verse number="5">അവന്‍ ഹെബ്രോനിൽ യെഹൂദായ്ക്ക് ഏഴു സംവത്സരവും ആറു മാസവും യെരൂശലേമിൽ എല്ലാ യിസ്രായേലിനും യെഹൂദായ്ക്കും മുപ്പത്തിമൂന്നു സംവത്സരവും രാജാവായി വാണു.</verse>
				<verse number="6">രാജാവും അവന്‍റെ ആളുകളും യെരൂശലേമിലേക്ക് ആ ദേശത്തെ നിവാസികളായ യെബൂസ്യരുടെ നേരേ പുറപ്പെട്ടു. ദാവീദിന് അവിടെ കടപ്പാന്‍ കഴികയില്ലന്നുവച്ച് അവര്‍ ദാവീദിനോട്: നീ ഇവിടെ കടക്കയില്ല; നിന്നെ തടുപ്പാന്‍ കുരുടരും മുടന്തരും മതി എന്നു പറഞ്ഞു.</verse>
				<verse number="7">എന്നിട്ടും ദാവീദ് സീയോന്‍കോട്ട പിടിച്ചു; അതുതന്നെ ദാവീദിന്‍റെ നഗരം.</verse>
				<verse number="8">അന്നു ദാവീദ് ആരെങ്കിലും യെബൂസ്യരെ തോല്പിച്ചാൽ അവന്‍ നീര്‍പ്പാത്തിയിൽക്കൂടി കയറി ദാവീദിനു വെറുപ്പായുള്ള മുടന്തരെയും കുരുടരെയും പിടിക്കട്ടെ എന്നു പറഞ്ഞു. അതുകൊണ്ടു കുരുടരും മുടന്തരും വീട്ടിൽ വരരുത് എന്നൊരു ചൊല്ലു നടപ്പായി.</verse>
				<verse number="9">ദാവീദ് കോട്ടയിൽ വസിച്ചു, അതിനു ദാവീദിന്‍റെ നഗരമെന്നു പേരിട്ടു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലോട്ടും പണിതുറപ്പിച്ചു.</verse>
				<verse number="10">സൈന്യങ്ങളുടെ ദൈവമായ യഹോവ തന്നോടുകൂടെയുണ്ടായിരുന്നതുകൊണ്ടു ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീര്‍ന്നു.</verse>
				<verse number="11">സോര്‍രാജാവായ ഹീരാം ദാവീദിന്‍റെ അടുക്കൽ ദൂതന്മാരെയും ദേവദാരുക്കളെയും ആശാരികളെയും കല്പണിക്കാരെയും അയച്ചു; അവര്‍ ദാവീദിന് ഒരു അരമന പണിതു.</verse>
				<verse number="12">ഇങ്ങനെ യഹോവ യിസ്രായേലിൽ തന്നെ രാജാവായി സ്ഥിരപ്പെടുത്തുകയും അവന്‍റെ ജനമായ യിസ്രായേൽ നിമിത്തം തന്‍റെ രാജത്വം ഉന്നതമാക്കുകയും ചെയ്തു എന്നു ദാവീദ് അറിഞ്ഞു.</verse>
				<verse number="13">ഹെബ്രോനിൽനിന്നു വന്നശേഷം ദാവീദ് യെരൂശലേമിൽവച്ച് അധികം വെപ്പാട്ടികളെയും ഭാര്യമാരെയും പരിഗ്രഹിച്ചു; ദാവീദിനു പിന്നെയും പുത്രന്മാരും പുത്രിമാരും ജനിച്ചു.</verse>
				<verse number="14">യെരൂശലേമിൽവച്ച് അവനു ജനിച്ചവരുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാന്‍, ശലോമോന്‍,</verse>
				<verse number="15">യിബ്ഹാര്‍, എലീശൂവ, നേഫെഗ്, യാഫീയ,</verse>
				<verse number="16">എലീശാമാ, എല്യാദാവ്, എലീഫേലത്ത്.</verse>
				<verse number="17">എന്നാൽ ദാവീദിനെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍ ഫെലിസ്ത്യര്‍ ഒക്കെയും ദാവീദിനെ പിടിപ്പാന്‍ വന്നു; ദാവീദ് അതു കേട്ടിട്ടു ദുര്‍ഗത്തിൽ കടന്നു പാര്‍ത്തു.</verse>
				<verse number="18">ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയിൽ പരന്നു.</verse>
				<verse number="19">അപ്പോള്‍ ദാവീദ് യഹോവയോട്: ഞാന്‍ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്‍റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. പുറപ്പെടുക; ഞാന്‍ ഫെലിസ്ത്യരെ നിന്‍റെ കൈയിൽ ഏല്പിക്കും എന്നു യഹോവ ദാവീദിനോട് അരുളിച്ചെയ്തു.</verse>
				<verse number="20">അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്നു; അവിടെവച്ചു ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ യഹോവ എന്‍റെ മുമ്പിൽ എന്‍റെ ശത്രുക്കളെ തകര്‍ത്തുകളഞ്ഞു എന്നു പറഞ്ഞു. അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേര്‍ പറഞ്ഞുവരുന്നു.</verse>
				<verse number="21">അവിടെ അവര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഇട്ടേച്ചുപോയി; ദാവീദും അവന്‍റെ ആളുകളും അവയെ എടുത്തു കൊണ്ടുപോന്നു.</verse>
				<verse number="22">ഫെലിസ്ത്യര്‍ പിന്നെയും വന്നു രെഫായീംതാഴ്വരയിൽ പരന്നു.</verse>
				<verse number="23">ദാവീദ് യഹോവയോടു ചോദിച്ചപ്പോള്‍: നീ നേരേ ചെല്ലാതെ അവരുടെ പിമ്പുറത്തുകൂടെ വളഞ്ഞുചെന്നു ബാഖാവൃക്ഷങ്ങള്‍ക്ക് എതിരെവച്ച് അവരെ നേരിടുക.</verse>
				<verse number="24">ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിനടക്കുന്ന ഒച്ചപോലെ കേള്‍ക്കും; അപ്പോള്‍ വേഗത്തിൽ ചെല്ലുക; ഫെലിസ്ത്യസൈന്യത്തെ തോല്പിപ്പാന്‍ യഹോവ നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളപ്പാടുണ്ടായി.</verse>
				<verse number="25">യഹോവ കല്പിച്ചതുപോലെ ദാവീദ് ചെയ്തു, ഫെലിസ്ത്യരെ ഗേബമുതൽ ഗേസെര്‍വരെ തോല്പിച്ചു.</verse>
			</chapter>
			<chapter number="6">
				<verse number="1">അനന്തരം ദാവീദ് യിസ്രായേലിൽനിന്നു സകല വിരുതന്മാരുമായി മുപ്പതിനായിരം പേരെ കൂട്ടിവരുത്തി</verse>
				<verse number="2">കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവ എന്ന നാമത്താൽ വിളിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്‍റെ പെട്ടകം ബാലേ-യെഹൂദായിൽനിന്നു കൊണ്ടുവരേണ്ടതിനു ദാവീദും കൂടെയുള്ള സകല ജനവും അവിടേക്കു പുറപ്പെട്ടുപോയി.</verse>
				<verse number="3">അവര്‍ ദൈവത്തിന്‍റെ പെട്ടകം ഒരു പുതിയ വണ്ടിയിൽ കയറ്റി, കുന്നിന്മേലുള്ള അബീനാദാബിന്‍റെ വീട്ടിൽനിന്നു കൊണ്ടുവന്നു; അബീനാദാബിന്‍റെ പുത്രന്മാരായ ഉസ്സയും അഹ്യോവും ആ പുതിയ വണ്ടി തെളിച്ചു.</verse>
				<verse number="4">കുന്നിന്മേലുള്ള അബീനാദാബിന്‍റെ വീട്ടിൽനിന്ന് അവര്‍ അതിനെ ദൈവത്തിന്‍റെ പെട്ടകവുമായി കൊണ്ടുപോരുമ്പോള്‍ അഹ്യോ പെട്ടകത്തിനു മുമ്പായി നടന്നു.</verse>
				<verse number="5">ദാവീദും യിസ്രായേൽഗൃഹമൊക്കെയും സരളമരംകൊണ്ടുള്ള സകലവിധ വാദിത്രങ്ങളോടും കിന്നരം, വീണ, തപ്പ്, മുരജം, കൈത്താളം എന്നിവയോടുംകൂടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.</verse>
				<verse number="6">അവര്‍ നാഖോന്‍റെ കളത്തിങ്കൽ എത്തിയപ്പോള്‍ കാള വിരണ്ടതുകൊണ്ട് ഉസ്സ കൈ നീട്ടി ദൈവത്തിന്‍റെ പെട്ടകം പിടിച്ചു.</verse>
				<verse number="7">അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്‍റെ അവിവേകം നിമിത്തം ദൈവം അവിടെവച്ച് അവനെ സംഹരിച്ചു; അവന്‍ അവിടെ ദൈവത്തിന്‍റെ പെട്ടകത്തിന്‍റെ അടുക്കൽവച്ചു മരിച്ചു.</verse>
				<verse number="8">യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിനു വ്യസനമായി അവന്‍ ആ സ്ഥലത്തിനു പേരെസ്-ഉസ്സ എന്നു പേര്‍ വിളിച്ചു. അത് ഇന്നുവരെയും പറഞ്ഞുവരുന്നു.</verse>
				<verse number="9">അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടുപോയി. യഹോവയുടെ പെട്ടകം എന്‍റെ അടുക്കൽ എങ്ങനെ കൊണ്ടുവരേണ്ടൂ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="10">ഇങ്ങനെ യഹോവയുടെ പെട്ടകം ദാവീദിന്‍റെ നഗരത്തിൽ തന്‍റെ അടുക്കൽ വരുത്തുവാന്‍ മനസ്സില്ലാതെ ദാവീദ് അതിനെ ഗിത്യനായ ഓബേദ്-എദോമിന്‍റെ വീട്ടിൽ കൊണ്ടുപോയി വച്ചു.</verse>
				<verse number="11">യഹോവയുടെ പെട്ടകം ഗിത്യനായ ഓബേദ്-എദോമിന്‍റെ വീട്ടിൽ മൂന്നു മാസം ഇരുന്നു; യഹോവ ഓബേദ്-എദോമിനെയും അവന്‍റെ കുടുംബത്തെയൊക്കെയും അനുഗ്രഹിച്ചു.</verse>
				<verse number="12">ദൈവത്തിന്‍റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-എദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്നു ദാവീദ്‍രാജാവിന് അറിവു കിട്ടിയപ്പോള്‍ ദാവീദ് പുറപ്പെട്ട് ദൈവത്തിന്‍റെ പെട്ടകം ഓബേദ്-എദോമിന്‍റെ വീട്ടിൽനിന്ന് ദാവീദിന്‍റെ നഗരത്തിലേക്കു സന്തോഷത്തോടെ കൊണ്ടുവന്നു.</verse>
				<verse number="13">യഹോവയുടെ പെട്ടകം ചുമന്നവര്‍ ആറു ചുവടു നടന്നശേഷം അവന്‍ ഒരു കാളയെയും തടിച്ച കിടാവിനെയും യാഗം കഴിച്ചു.</verse>
				<verse number="14">ദാവീദ് പഞ്ഞിനൂലങ്കി ധരിച്ചുകൊണ്ട് പൂര്‍ണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു.</verse>
				<verse number="15">അങ്ങനെ ദാവീദും യിസ്രായേൽഗൃഹമൊക്കെയും ആര്‍പ്പോടും കാഹളനാദത്തോടുംകൂടെ യഹോവയുടെ പെട്ടകം കൊണ്ടുവന്നു.</verse>
				<verse number="16">എന്നാൽ യഹോവയുടെ പെട്ടകം ദാവീദിന്‍റെ നഗരത്തിൽ കടക്കുമ്പോള്‍ ശൗലിന്‍റെ മകളായ മീഖള്‍ കിളിവാതിലിൽക്കൂടി നോക്കി, ദാവീദുരാജാവ് യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു കണ്ടു തന്‍റെ ഹൃദയത്തിൽ അവനെ നിന്ദിച്ചു.</verse>
				<verse number="17">അവര്‍ യഹോവയുടെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിന്‍റെ നടുവിൽ അതിന്‍റെ സ്ഥാനത്തു വച്ചു; പിന്നെ ദാവീദ് യഹോവയുടെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.</verse>
				<verse number="18">ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു തീര്‍ന്നശേഷം അവന്‍ ജനത്തെ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.</verse>
				<verse number="19">പിന്നെ അവന്‍ യിസ്രായേലിന്‍റെ സര്‍വസംഘവുമായ സകല ജനത്തിലും പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ആളൊന്നിന് ഒരു അപ്പവും ഒരു കഷണം മാംസവും ഒരു മുന്തിരിയടയും വീതം പങ്കിട്ടുകൊടുത്തു, ജനമൊക്കെയും താന്താന്‍റെ വീട്ടിലേക്കു പോയി.</verse>
				<verse number="20">അനന്തരം ദാവീദ് തന്‍റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിനു മടങ്ങിവന്നപ്പോള്‍ ശൗലിന്‍റെ മകളായ മീഖള്‍ ദാവീദിനെ എതിരേറ്റുചെന്നു: നിസ്സാരന്മാരിൽ ഒരുത്തന്‍ തന്നെത്താന്‍ അനാവൃതനാക്കുന്നതുപോലെ ഇന്നു തന്‍റെ ദാസന്മാരുടെ ദാസികള്‍ കാണ്‍കെ തന്നെത്താന്‍ അനാവൃതനാക്കിയ യിസ്രായേൽരാജാവ് ഇന്ന് എത്ര മഹത്ത്വമുള്ളവന്‍ എന്നു പറഞ്ഞു.</verse>
				<verse number="21">ദാവീദ് മീഖളിനോട്: യഹോവയുടെ ജനമായ യിസ്രായേലിനു പ്രഭുവായി നിയമിപ്പാന്‍ തക്കവണ്ണം നിന്‍റെ അപ്പനിലും അവന്‍റെ സകല ഗൃഹത്തിലും ഉപരിയായി എന്നെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവയുടെ മുമ്പാകെ, അതേ, യഹോവയുടെ മുമ്പാകെ ഞാന്‍ നൃത്തം ചെയ്യും.</verse>
				<verse number="22">ഞാന്‍ ഇനിയും ഇതിലധികം ഹീനനും എന്‍റെ കാഴ്ചയ്ക്ക് എളിയവനുമായിരിക്കും; നീ പറഞ്ഞ ദാസികളാലോ എനിക്കു മഹത്ത്വമുണ്ടാകും എന്നു പറഞ്ഞു.</verse>
				<verse number="23">എന്നാൽ ശൗലിന്‍റെ മകളായ മീഖളിനു ജീവപര്യന്തം ഒരു കുട്ടിയും ഉണ്ടായില്ല.</verse>
			</chapter>
			<chapter number="7">
				<verse number="1">യഹോവ ചുറ്റുമുള്ള സകല ശത്രുക്കളെയും അടക്കി രാജാവിനു സ്വസ്ഥത നല്കിയശേഷം രാജാവ് തന്‍റെ അരമനയിൽ വസിക്കുംകാലത്ത്</verse>
				<verse number="2">ഒരിക്കൽ രാജാവ് നാഥാന്‍പ്രവാചകനോട്: ഇതാ, ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്‍റെ പെട്ടകമോ തിരശ്ശീലയ്ക്കകത്ത് ഇരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="3">നാഥാന്‍ രാജാവിനോട്: നീ ചെന്നു നിന്‍റെ മനസ്സിലുള്ളതൊക്കെയും ചെയ്തുകൊള്‍ക; യഹോവ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="4">എന്നാൽ അന്നു രാത്രി യഹോവയുടെ അരുളപ്പാട് നാഥാന് ഉണ്ടായത് എന്തെന്നാൽ:</verse>
				<verse number="5">എന്‍റെ ദാസനായ ദാവീദിനോടു നീ ചെന്നു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അധിവസിക്കേണ്ടതിനു നീ എനിക്ക് ഒരു ആലയം പണിയുമോ?</verse>
				<verse number="6">ഞാന്‍ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ച നാള്‍മുതൽ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തിൽ അധിവസിക്കാതെ കൂടാരത്തിലും നിവാസത്തിലുമല്ലോ സഞ്ചരിച്ചുവരുന്നത്.</verse>
				<verse number="7">എന്‍റെ ജനമായ യിസ്രായേലിനെ മേയിപ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേൽഗോത്രങ്ങളിൽ ഒന്നിനോട് എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതിരിക്കുന്നത് എന്ത് എന്ന് എല്ലാ യിസ്രായേൽമക്കളോടുംകൂടെ ഞാന്‍ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?</verse>
				<verse number="8">ആകയാൽ നീ എന്‍റെ ദാസനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമായ യിസ്രായേലിന്മേൽ പ്രഭുവായിരിക്കേണ്ടതിനു ഞാന്‍ നിന്നെ പുല്പുറത്തുനിന്ന് ആടുകളെ നോക്കിനടക്കുമ്പോള്‍ തന്നെ എടുത്തു.</verse>
				<verse number="9">നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ പേര്‍ പോലെ ഞാന്‍ നിന്‍റെ പേര്‍ വലുതാക്കും.</verse>
				<verse number="10">ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്ത് അവിടെനിന്ന് ഇളകാതിരിക്കത്തക്കവണ്ണം അവരെ നടുകയും ചെയ്യും. പണ്ടത്തെപ്പോലെയും എന്‍റെ ജനമായ യിസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ പീഡിപ്പിക്കയില്ല.</verse>
				<verse number="11">ഞാന്‍ നിന്‍റെ സകല ശത്രുക്കളെയും അടക്കി നിനക്കു സ്വസ്ഥത നല്കും. അത്രയുമല്ല, യഹോവ നിനക്ക് ഒരു ഗൃഹമുണ്ടാക്കും എന്നു യഹോവ നിന്നോട് അറിയിക്കുന്നു.</verse>
				<verse number="12">നിന്‍റെ ഉദരത്തിൽനിന്നു പുറപ്പെടുവാനിരിക്കുന്ന സന്തതിയെ നിന്‍റെ ആയുഷ്കാലം തികഞ്ഞിട്ടു നിന്‍റെ പിതാക്കന്മാരോടുകൂടെ നീ നിദ്രകൊള്ളുമ്പോള്‍ ഞാന്‍ നിനക്കു പിന്തുടര്‍ച്ചയായി സ്ഥിരപ്പെടുത്തുകയും അവന്‍റെ രാജത്വം ഉറപ്പാക്കുകയും ചെയ്യും.</verse>
				<verse number="13">അവന്‍ എന്‍റെ നാമത്തിന് ഒരു ആലയം പണിയും; ഞാന്‍ അവന്‍റെ രാജത്വത്തിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.</verse>
				<verse number="14">ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; അവന്‍ കുറ്റം ചെയ്താൽ ഞാന്‍ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.</verse>
				<verse number="15">എങ്കിലും നിന്‍റെ മുമ്പിൽനിന്നു ഞാന്‍ തള്ളിക്കളഞ്ഞ ശൗലിങ്കൽനിന്നു ഞാന്‍ എന്‍റെ ദയ നീക്കിയതുപോലെ അത് അവങ്കൽനിന്നു നീങ്ങിപ്പോകയില്ല.</verse>
				<verse number="16">നിന്‍റെ ഗൃഹവും നിന്‍റെ രാജത്വവും എന്‍റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്‍റെ സിംഹാസനവും എന്നേക്കും ഉറച്ചിരിക്കും.</verse>
				<verse number="17">ഈ സകല വാക്കുകള്‍ക്കും ദര്‍ശനത്തിനും ഒത്തവണ്ണം നാഥാന്‍ ദാവീദിനോടു സംസാരിച്ചു.</verse>
				<verse number="18">അപ്പോള്‍ ദാവീദുരാജാവ് അകത്തുചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: കര്‍ത്താവായ യഹോവേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്‍റെ ഗൃഹവും എന്തുള്ളൂ?</verse>
				<verse number="19">കര്‍ത്താവായ യഹോവേ, ഇതും പോരാ എന്നു നിനക്കു തോന്നീട്ടു വരുവാനുള്ള ദീര്‍ഘകാലത്തേക്ക് അടിയന്‍റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്തിരിക്കുന്നു. കര്‍ത്താവായ യഹോവേ, ഇതു മനുഷ്യര്‍ക്ക് ഉപദേശമല്ലോ?</verse>
				<verse number="20">ദാവീദ് ഇനി നിന്നോട് എന്തു പറയേണ്ടൂ? കര്‍ത്താവായ യഹോവേ, നീ അടിയനെ അറിയുന്നു.</verse>
				<verse number="21">നിന്‍റെ വചനം നിമിത്തവും നിന്‍റെ പ്രസാദപ്രകാരവും അല്ലോ നീ ഈ വന്‍കാര്യമൊക്കെയും ചെയ്ത് അടിയനെ അറിയിച്ചിരിക്കുന്നത്.</verse>
				<verse number="22">അതുകൊണ്ടു കര്‍ത്താവായ യഹോവേ, നീ വലിയവന്‍ ആകുന്നു; നിന്നെപ്പോലെ ഒരുത്തനുമില്ല; ഞങ്ങള്‍ സ്വന്ത ചെവികൊണ്ടു കേട്ടതൊക്കെയും ഓര്‍ത്താൽ നീ അല്ലാതെ ഒരു ദൈവവും ഇല്ല.</verse>
				<verse number="23">നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്ക് ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്‍റെ ജനമായ യിസ്രായേലിനു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുള്ളൂ? ദൈവമേ, നീ മിസ്രയീമിൽനിന്നും ജാതികളുടെയും അവരുടെ ദേവന്മാരുടെയും കൈവശത്തുനിന്നും നിനക്കായി വീണ്ടെടുത്തിരിക്കുന്ന നിന്‍റെ ജനം കാണ്‍കെ അവര്‍ക്കുവേണ്ടി വന്‍കാര്യവും അവരുടെ ദേശത്തിനുവേണ്ടി ഭയങ്കരകാര്യങ്ങളും പ്രവര്‍ത്തിച്ചുവല്ലോ.</verse>
				<verse number="24">നിന്‍റെ ജനമായ യിസ്രായേലിനെ നിനക്ക് എന്നേക്കും ജനമായിരിപ്പാന്‍ നീ നിനക്കായി സ്ഥിരപ്പെടുത്തി, യഹോവേ, നീ അവര്‍ക്കു ദൈവമായിത്തീര്‍ന്നുമിരിക്കുന്നു.</verse>
				<verse number="25">ഇപ്പോഴും കര്‍ത്താവായ യഹോവേ, നീ അടിയനെയും അടിയന്‍റെ ഗൃഹത്തെയും കുറിച്ച് അരുളിച്ചെയ്ത വചനത്തെ എന്നേക്കും ഉറപ്പാക്കി അരുളപ്പാടുപോലെ ചെയ്യേണമേ.</verse>
				<verse number="26">സൈന്യങ്ങളുടെ യഹോവ യിസ്രായേലിനു ദൈവം എന്നിങ്ങനെ നിന്‍റെ നാമം എന്നേക്കും മഹത്ത്വീകരിക്കപ്പെടുമാറാകട്ടെ; നിന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹം നിന്‍റെ മുമ്പാകെ സ്ഥിരമായിരിക്കട്ടെ.</verse>
				<verse number="27">ഞാന്‍ നിനക്ക് ഒരു ഗൃഹം പണിയുമെന്നു നീ അടിയന് വെളിപ്പെടുത്തിയതുകൊണ്ട്, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, നിന്നോട് ഈ പ്രാര്‍ഥന കഴിപ്പാന്‍ അടിയന്‍ ധൈര്യം പ്രാപിച്ചു.</verse>
				<verse number="28">കര്‍ത്താവായ യഹോവേ, നീ തന്നെ ദൈവം; നിന്‍റെ വചനങ്ങള്‍ സത്യം ആകുന്നു; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.</verse>
				<verse number="29">ആകയാൽ അടിയന്‍റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും ഇരിക്കേണ്ടതിനു പ്രസാദം തോന്നി അനുഗ്രഹിക്കേണമേ; കര്‍ത്താവായ യഹോവേ, നീ അങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ; നിന്‍റെ അനുഗ്രഹത്താൽ അടിയന്‍റെ ഗൃഹം എന്നേക്കും അനുഗ്രഹിക്കപ്പെട്ടിരിക്കും.</verse>
			</chapter>
			<chapter number="8">
				<verse number="1">അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്‍റെ ഭരണം ഫെലിസ്ത്യരുടെ കൈയിൽനിന്നു കരസ്ഥമാക്കി.</verse>
				<verse number="2">അവന്‍ മോവാബ്യരെയും തോല്പിച്ച് അവരെ നിലത്തു കിടത്തി ചരടുകൊണ്ട് അളന്നു; കൊല്ലുവാന്‍ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാന്‍ ഒരു ചരടുമായി അവന്‍ അളന്നു. അങ്ങനെ മോവാബ്യര്‍ ദാവീദിനു ദാസന്മാരായി കപ്പം കൊടുത്തുവന്നു.</verse>
				<verse number="3">രെഹോബിന്‍റെ മകനായി സോബാരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്‍റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.</verse>
				<verse number="4">അവന്‍റെ വക ആയിരത്തെഴുനൂറ് കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥക്കുതിരകളിൽ നൂറു മാത്രം വച്ചുംകൊണ്ടു ശേഷം കുതിരകളെയൊക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.</verse>
				<verse number="5">സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിനോടു ചേര്‍ന്ന അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരിൽ ഇരുപത്തീരായിരം പേരെ സംഹരിച്ചു.</verse>
				<verse number="6">പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമിൽ കാവൽപട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിനു ദാസന്മാരായിത്തീര്‍ന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.</verse>
				<verse number="7">ഹദദേസെരിന്‍റെ ഭൃത്യന്മാര്‍ക്ക് ഉണ്ടായിരുന്ന പൊന്‍പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.</verse>
				<verse number="8">ഹദദേസെരിന്‍റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദുരാജാവ് അനവധി താമ്രവും കൊണ്ടുവന്നു.</verse>
				<verse number="9">ദാവീദ് ഹദദേസെരിന്‍റെ സര്‍വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്‍രാജാവായ തോയി കേട്ടപ്പോള്‍</verse>
				<verse number="10">ദാവീദുരാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധം ചെയ്ത് അവനെ തോല്പിച്ചതുകൊണ്ട് അവനെ അഭിനന്ദിപ്പാനും തോയി തന്‍റെ മകന്‍ യോരാമിനെ രാജാവിന്‍റെ അടുക്കൽ അയച്ചു; ഹദദേസെരിനു തോയിയോടു കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്ന്, താമ്രം എന്നിവ കൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.</verse>
				<verse number="11">ദാവീദുരാജാവ് ഇവയെ അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക്യര്‍ എന്നിങ്ങനെ താന്‍ കീഴടക്കിയ സകല ജാതികളുടെയും പക്കൽനിന്നും</verse>
				<verse number="12">രെഹോബിന്‍റെ മകനായി സോബാരാജാവായ ഹദദേസെരിന്‍റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു വിശുദ്ധീകരിച്ചു.</verse>
				<verse number="13">പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോള്‍ തനിക്കു കീര്‍ത്തി സമ്പാദിച്ചു.</verse>
				<verse number="14">അവന്‍ എദോമിൽ കാവൽപട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവന്‍ കാവൽപട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിനു ദാസന്മാരായിത്തീര്‍ന്നു; ദാവീദു ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.</verse>
				<verse number="15">ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനെയും വാണു; ദാവീദ് തന്‍റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിക്കൊടുത്തു.</verse>
				<verse number="16">സെരൂയയുടെ മകന്‍ യോവാബ് സേനാധിപതിയും അഹീലൂദിന്‍റെ മകന്‍ യെഹോശാഫാത്ത് മന്ത്രിയും ആയിരുന്നു.</verse>
				<verse number="17">അഹീതൂബിന്‍റെ മകന്‍ സാദോക്കും അബ്യാഥാരിന്‍റെ മകന്‍ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.</verse>
				<verse number="18">യെഹോയാദയുടെ മകന്‍ ബെനായാവ് ക്രേത്യര്‍ക്കും പ്ലേത്യര്‍ക്കും അധിപതി ആയിരുന്നു. ദാവീദിന്‍റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.</verse>
			</chapter>
			<chapter number="9">
				<verse number="1">അനന്തരം ദാവീദ്: ഞാന്‍ യോനാഥാന്‍റെ നിമിത്തം ദയ കാണിക്കേണ്ടതിനു ശൗലിന്‍റെ കുടുംബത്തിൽ ആരെങ്കിലും ശേഷിച്ചിരിക്കുന്നുവോ എന്ന് അന്വേഷിച്ചു.</verse>
				<verse number="2">എന്നാൽ ശൗലിന്‍റെ ഗൃഹത്തിൽ സീബ എന്നു പേരുള്ള ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവനെ ദാവീദിന്‍റെ അടുക്കൽ വിളിച്ചുവരുത്തി; രാജാവ് അവനോട്: നീ സീബയോ എന്നു ചോദിച്ചു. അടിയന്‍ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="3">ഞാന്‍ ദൈവത്തിന്‍റെ ദയ കാണിക്കേണ്ടതിനു ശൗലിന്‍റെ കുടുംബത്തിൽ ആരെങ്കിലും ഉണ്ടോ എന്നു രാജാവ് ചോദിച്ചതിന്: രണ്ടു കാലും മുടന്തായിട്ട് യോനാഥാന്‍റെ ഒരു മകന്‍ ഉണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു.</verse>
				<verse number="4">അവന്‍ എവിടെ എന്നു രാജാവ് ചോദിച്ചതിന്: ലോദെബാരിൽ അമ്മീയേലിന്‍റെ മകനായ മാഖീരിന്‍റെ വീട്ടിലുണ്ട് എന്നു സീബ രാജാവിനോടു പറഞ്ഞു.</verse>
				<verse number="5">അപ്പോള്‍ ദാവീദുരാജാവ് ആളയച്ചു, ലോദെബാരിൽ അമ്മീയേലിന്‍റെ മകനായ മാഖീരിന്‍റെ വീട്ടിൽനിന്ന് അവനെ വരുത്തി.</verse>
				<verse number="6">ശൗലിന്‍റെ മകനായ യോനാഥാന്‍റെ മകന്‍ മെഫീബോശെത്ത് ദാവീദിന്‍റെ അടുക്കൽ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു. ദാവീദ്: മെഫീബോശെത്തേ എന്നു വിളിച്ചതിന് അടിയന്‍ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="7">ദാവീദ് അവനോട്: ഭയപ്പെടേണ്ടാ; നിന്‍റെ അപ്പനായ യോനാഥാന്‍റെ നിമിത്തം ഞാന്‍ നിന്നോടു ദയ കാണിച്ചു നിന്‍റെ അപ്പനായ ശൗലിന്‍റെ നിലം ഒക്കെയും നിനക്കു മടക്കിത്തരുന്നു; നീയോ നിത്യം എന്‍റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളേണം എന്നു പറഞ്ഞു.</verse>
				<verse number="8">അവന്‍ നമസ്കരിച്ചുംകൊണ്ട്: ചത്ത നായെപ്പോലെ ഇരിക്കുന്ന അടിയനെ നീ കടാക്ഷിപ്പാന്‍ അടിയന്‍ എന്തുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="9">അപ്പോള്‍ രാജാവ് ശൗലിന്‍റെ ഭൃത്യനായ സീബയെ വിളിപ്പിച്ച് അവനോടു കല്പിച്ചത്: ശൗലിനും അവന്‍റെ സകല ഗൃഹത്തിനുമുള്ളതൊക്കെയും ഞാന്‍ നിന്‍റെ യജമാനന്‍റെ മകനു കൊടുത്തിരിക്കുന്നു.</verse>
				<verse number="10">നീയും നിന്‍റെ പുത്രന്മാരും വേലക്കാരും നിന്‍റെ യജമാനന്‍റെ മകനു ഭക്ഷിപ്പാന്‍ ആഹാരമുണ്ടാകേണ്ടതിന് അവനുവേണ്ടി ആ നിലം കൃഷിചെയ്ത് അനുഭവം എടുക്കേണം; നിന്‍റെ യജമാനന്‍റെ മകനായ മെഫീബോശെത്ത് നിത്യം എന്‍റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുകൊള്ളും. എന്നാൽ സീബയ്ക്കു പതിനഞ്ചു പുത്രന്മാരും ഇരുപതു വേലക്കാരും ഉണ്ടായിരുന്നു.</verse>
				<verse number="11">രാജാവായ യജമാനന്‍ അടിയനോടു കല്പിക്കുന്നതൊക്കെയും അടിയന്‍ ചെയ്യും എന്നു സീബ രാജാവിനോടു പറഞ്ഞു. മെഫീബോശെത്തോ രാജകുമാരന്മാരിൽ ഒരുത്തന്‍ എന്നപോലെ ദാവീദിന്‍റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.</verse>
				<verse number="12">മെഫീബോശെത്തിന് ഒരു ചെറിയ മകന്‍ ഉണ്ടായിരുന്നു; അവന് മീഖാ എന്നു പേര്‍. സീബയുടെ വീട്ടിലുള്ളവരൊക്കെയും മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീര്‍ന്നു.</verse>
				<verse number="13">ഇങ്ങനെ മെഫീബോശെത്ത് യെരൂശലേമിൽ തന്നെ വസിച്ചു രാജാവിന്‍റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു; അവനു കാലു രണ്ടും മുടന്തായിരുന്നു.</verse>
			</chapter>
			<chapter number="10">
				<verse number="1">അതിന്‍റെശേഷം അമ്മോന്യരുടെ രാജാവ് മരിച്ചു; അവന്‍റെ മകനായ ഹാനൂന്‍ അവനു പകരം രാജാവായി.</verse>
				<verse number="2">അപ്പോള്‍ ദാവീദ്: ഹാനൂന്‍റെ അപ്പനായ നാഹാശ് എനിക്കു ദയ ചെയ്തതുപോലെ അവന്‍റെ മകനു ഞാനും ദയ ചെയ്യും എന്നു പറഞ്ഞ് അവന്‍റെ അപ്പനെക്കുറിച്ച് അവനോട് ആശ്വാസവാക്കു പറവാന്‍ തന്‍റെ ഭൃത്യന്മാരെ പറഞ്ഞയച്ചു.</verse>
				<verse number="3">ദാവീദിന്‍റെ ഭൃത്യന്മാര്‍ അമ്മോന്യരുടെ ദേശത്ത് എത്തിയപ്പോള്‍ അമ്മോന്യപ്രഭുക്കന്മാര്‍ തങ്ങളുടെ യജമാനനായ ഹാനൂനോട്: ദാവീദ് നിന്‍റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു ആശ്വസിപ്പിക്കുന്നവരെ നിന്‍റെ അടുക്കൽ അയച്ചത് എന്നു തോന്നുന്നുവോ? പട്ടണത്തെ ശോധന ചെയ്ത് ഒറ്റുനോക്കുവാനും അതിനെ നശിപ്പിച്ചു കളവാനും അല്ലയോ ദാവീദ് ഭൃത്യന്മാരെ നിന്‍റെ അടുക്കൽ അയച്ചത് എന്നു പറഞ്ഞു.</verse>
				<verse number="4">അപ്പോള്‍ ഹാനൂന്‍ ദാവീദിന്‍റെ ഭൃത്യന്മാരെ പിടിച്ച് അവരുടെ താടി പകുതി ക്ഷൗരം ചെയ്ത് അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ച് അവരെ അയച്ചു.</verse>
				<verse number="5">ദാവീദുരാജാവ് ഇത് അറിഞ്ഞപ്പോള്‍ ആ പുരുഷന്മാര്‍ ഏറ്റവും ലജ്ജിച്ചിരുന്നതുകൊണ്ട് അവരുടെ അടുക്കൽ ആളയച്ചു: നിങ്ങളുടെ താടി വളരുംവരെ യെരീഹോവിൽ താമസിപ്പിന്‍; പിന്നെ മടങ്ങിവരാം എന്നു പറയിച്ചു.</verse>
				<verse number="6">തങ്ങള്‍ ദാവീദിനു വെറുപ്പുള്ളവരായിത്തീര്‍ന്നു എന്ന് അമ്മോന്യര്‍ കണ്ടപ്പോള്‍ അവര്‍ ആളയച്ചു ബേത്ത്-രെഹോബിലെ അരാമ്യരിൽനിന്നും സോബയിലെ അരാമ്യരിൽനിന്നും ഇരുപതിനായിരം കാലാളുകളെയും ആയിരം പേരുമായി മാഖാരാജാവിനെയും തോബിൽനിന്നു പന്തീരായിരം പേരെയും കൂലിക്കു വരുത്തി.</verse>
				<verse number="7">ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും ശൂരന്മാരുടെ സകല സൈന്യത്തെയും അയച്ചു.</verse>
				<verse number="8">അമ്മോന്യരും പുറപ്പെട്ടു പട്ടണവാതിൽക്കൽ പടയ്ക്ക് അണിനിരന്നു; എന്നാൽ സോബയിലെയും രെഹോബിലെയും അരാമ്യരും തോബ്യരും മാഖ്യരും തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.</verse>
				<verse number="9">തന്‍റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് യിസ്രായേലിന്‍റെ സകല വീരന്മാരിൽനിന്നും ഒരു കൂട്ടത്തെ തിരഞ്ഞെടുത്ത് അരാമ്യരുടെ നേരേ അണിനിരത്തി.</verse>
				<verse number="10">ശേഷം പടജ്ജനത്തെ അമ്മോന്യരുടെ നേരേ നിരത്തേണ്ടതിനു തന്‍റെ സഹോദരനായ അബീശായിയെ ഏല്പിച്ച് അവനോട്:</verse>
				<verse number="11">അരാമ്യര്‍ എന്‍റെ നേരേ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്‍റെ നേരേ പ്രാബല്യം പ്രാപിച്ചാൽ ഞാന്‍ വന്നു നിനക്കു സഹായം ചെയ്യും.</verse>
				<verse number="12">ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്‍റെ പട്ടണങ്ങള്‍ക്കും വേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്ക് ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="13">പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടയ്ക്ക് അടുത്തു; അവര്‍ അവന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി.</verse>
				<verse number="14">അരാമ്യര്‍ ഓടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്ന് ഓടി പട്ടണത്തിൽ കടന്നു. യോവാബ് അമ്മോന്യരെ വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.</verse>
				<verse number="15">തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യര്‍ കണ്ടിട്ട് അവര്‍ ഒന്നിച്ചുകൂടി.</verse>
				<verse number="16">ഹദദേസെര്‍ ആളയച്ചു നദിക്ക് അക്കരെയുള്ള അരാമ്യരെ വരുത്തി; അവര്‍ ഹേലാമിലേക്കു വന്നു; ഹദദേസെരിന്‍റെ സേനാപതിയായ ശോബക് അവരുടെ നായകനായിരുന്നു.</verse>
				<verse number="17">അതു ദാവീദിന് അറിവുകിട്ടിയപ്പോള്‍ അവന്‍ എല്ലാ യിസ്രായേല്യരെയും കൂട്ടിവരുത്തി യോര്‍ദ്ദാന്‍ കടന്നു ഹേലാമിൽ ചെന്നു. എന്നാറെ അരാമ്യര്‍ ദാവീദിന്‍റെ നേരേ അണിനിരന്നു പടയേറ്റു.</verse>
				<verse number="18">അരാമ്യര്‍ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയി; ദാവീദ് അരാമ്യരിൽ എഴുനൂറു തേരാളികളെയും നാല്പതിനായിരം കുതിരപ്പടയാളികളെയും കൊന്നു, അവരുടെ സേനാപതിയായ ശോബക്കിനെയും വെട്ടിക്കൊന്നു.</verse>
				<verse number="19">എന്നാൽ ഹദദേസെരിന്‍റെ ആശ്രിതന്മാരായ സകല രാജാക്കന്മാരും തങ്ങള്‍ യിസ്രായേലിനോടു തോറ്റു എന്നു കണ്ടിട്ടു യിസ്രായേല്യരുമായി സന്ധിചെയ്ത് അവരെ സേവിച്ചു. അതിൽപിന്നെ അമ്മോന്യര്‍ക്കു സഹായം ചെയ്‍വാന്‍ അരാമ്യര്‍ ഭയപ്പെട്ടു.</verse>
			</chapter>
			<chapter number="11">
				<verse number="1">പിറ്റേ ആണ്ടിൽ രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്‍റെ ചേവകരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവര്‍ അമ്മോന്യദേശം ശൂന്യമാക്കി രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.</verse>
				<verse number="2">ഒരുനാള്‍ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്ന് എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.</verse>
				<verse number="3">ദാവീദ് ആളയച്ച് ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവള്‍ എലീയാമിന്‍റെ മകളും ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയുമായ ബത്ത്-ശേബ എന്ന് അറിഞ്ഞു.</verse>
				<verse number="4">ദാവീദ് ദൂതന്മാരെ അയച്ച് അവളെ വരുത്തി; അവള്‍ അവന്‍റെ അടുക്കൽ വന്നു; അവള്‍ക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ട് അവന്‍ അവളോടുകൂടെ ശയിച്ചു; അവള്‍ തന്‍റെ വീട്ടിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="5">ആ സ്ത്രീ ഗര്‍ഭം ധരിച്ചു, താന്‍ ഗര്‍ഭിണി ആയിരിക്കുന്നു എന്നു ദാവീദിനു വര്‍ത്തമാനം അയച്ചു.</verse>
				<verse number="6">അപ്പോള്‍ ദാവീദ് ഹിത്യനായ ഊരീയാവെ തന്‍റെ അടുക്കൽ അയപ്പാന്‍ യോവാബിനു കല്പന അയച്ചു.</verse>
				<verse number="7">ഊരീയാവ് തന്‍റെ അടുക്കൽ വന്നപ്പോള്‍ ദാവീദ് അവനോടു യോവാബിന്‍റെയും പടജ്ജനത്തിന്‍റെയും സുഖവര്‍ത്തമാനവും യുദ്ധത്തിന്‍റെ വസ്തുതയും ചോദിച്ചു.</verse>
				<verse number="8">പിന്നെ ദാവീദ് ഊരീയാവോട്: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവ് രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോള്‍ രാജാവിന്‍റെ സമ്മാനം അവന്‍റെ പിന്നാലെ ചെന്നു.</verse>
				<verse number="9">ഊരീയാവോ തന്‍റെ വീട്ടിൽ പോകാതെ യജമാനന്‍റെ സകല ഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതിൽക്കൽ കിടന്നുറങ്ങി.</verse>
				<verse number="10">ഊരീയാവ് വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോള്‍ ദാവീദ് ഊരീയാവിനോട്: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്‍റെ വീട്ടിൽ പോകാതെ ഇരുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="11">ഊരീയാവ് ദാവീദിനോട്: പെട്ടകവും യിസ്രായേലും യെഹൂദായും കൂടാരങ്ങളിൽ വസിക്കുന്നു; എന്‍റെ യജമാനനായ യോവാബും യജമാനന്‍റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാന്‍ ഭക്ഷിപ്പാനും കുടിപ്പാനും എന്‍റെ ഭാര്യയോടുകൂടെ ശയിപ്പാനും എന്‍റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്‍റെ ജീവനാണ, അതു ഞാന്‍ ചെയ്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="12">അപ്പോള്‍ ദാവീദ് ഊരീയാവിനോട്: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാന്‍ നിന്നെ പറഞ്ഞയയ്ക്കും എന്നു പറഞ്ഞു. അങ്ങനെ ഊരീയാവ് അന്നും യെരൂശലേമിൽ താമസിച്ചു.</verse>
				<verse number="13">പിറ്റന്നാള്‍ ദാവീദ് അവനെ വിളിച്ചു; അവന്‍ അവന്‍റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു; അവന്‍ അവനെ ലഹരി പിടിപ്പിച്ചു; എങ്കിലും അവന്‍ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്‍റെ ഭൃത്യന്മാരോടുകൂടെ തന്‍റെ വിരിപ്പിൽ കിടന്നു.</verse>
				<verse number="14">രാവിലെ ദാവീദ് യോവാബിന് ഒരു എഴുത്ത് എഴുതി ഊരീയാവിന്‍റെ കൈയിൽ കൊടുത്തയച്ചു.</verse>
				<verse number="15">എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിര്‍ത്തി അവന്‍ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്മാറുവിന്‍ എന്ന് എഴുതിയിരുന്നു.</verse>
				<verse number="16">അങ്ങനെ തന്നെ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കിയിട്ട് ശൂരന്മാര്‍ നില്ക്കുന്നതായി കണ്ട സ്ഥലത്ത് ഊരീയാവെ നിര്‍ത്തി.</verse>
				<verse number="17">പട്ടണക്കാര്‍ പുറപ്പെട്ടു യോവാബിനോടു പടവെട്ടിയപ്പോള്‍ ദാവീദിന്‍റെ ചേവകരായ പടജ്ജനത്തിൽ ചിലര്‍ പട്ടുപോയി; ഹിത്യനായ ഊരീയാവും മരിച്ചു.</verse>
				<verse number="18">പിന്നെ യോവാബ് ആ യുദ്ധവര്‍ത്തമാനമൊക്കെയും ദാവീദിനോട് അറിയിപ്പാന്‍ ആളയച്ചു.</verse>
				<verse number="19">അവന്‍ ദൂതനോടു കല്പിച്ചത് എന്തെന്നാൽ: നീ യുദ്ധ വര്‍ത്തമാനമൊക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോള്‍ രാജാവിന്‍റെ കോപം ജ്വലിച്ചു:</verse>
				<verse number="20">നിങ്ങള്‍ പട്ടണത്തോട് ഇത്ര അടുത്തുചെന്നു പടവെട്ടിയത് എന്ത്? മതിലിന്മേൽനിന്ന് അവര്‍ എയ്യുമെന്നു നിങ്ങള്‍ക്ക് അറിഞ്ഞുകൂടയോ?</verse>
				<verse number="21">യെരൂബ്ബേശെത്തിന്‍റെ മകനായ അബീമേലെക്കിനെ കൊന്നത് ആര്‍? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരികല്ലിന്‍പിള്ള അവന്‍റെമേൽ ഇട്ടതുകൊണ്ടല്ലയോ അവന്‍ തേബെസിൽവച്ചു മരിച്ചത്? നിങ്ങള്‍ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്ത് എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്‍റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.</verse>
				<verse number="22">ദൂതന്‍ ചെന്നു യോവാബ് പറഞ്ഞയച്ച വര്‍ത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.</verse>
				<verse number="23">ദൂതന്‍ ദാവീദിനോടു പറഞ്ഞത് എന്തെന്നാൽ: ആ കൂട്ടര്‍ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരേ പുറപ്പെട്ടു വന്നതിനാൽ ഞങ്ങള്‍ പട്ടണവാതിൽക്കലോളം അവരെ പിന്തുടര്‍ന്നടുത്തുപോയി.</verse>
				<verse number="24">അപ്പോള്‍ വില്ലാളികള്‍ മതിലിന്മേൽനിന്നു നിന്‍റെ ചേവകരെ എയ്തു, രാജാവിന്‍റെ ചേവകരിൽ ചിലര്‍ പട്ടുപോയി, നിന്‍റെ ഭൃത്യന്‍ ഹിത്യനായ ഊരീയാവും മരിച്ചു.</verse>
				<verse number="25">അതിനു ദാവീദ് ദൂതനോട്: ഈ കാര്യത്തിൽ വ്യസനം തോന്നരുത്; വാള്‍ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്‍റെ നേരേ ശക്തിയോടെ പൊരുതി അതിനെ നശിപ്പിച്ചുകളക എന്നു നീ യോവാബിനോടു പറഞ്ഞ് അവനെ ധൈര്യപ്പെടുത്തേണം എന്നു കല്പിച്ചു.</verse>
				<verse number="26">ഊരീയാവിന്‍റെ ഭാര്യ തന്‍റെ ഭര്‍ത്താവായ ഊരീയാവ് മരിച്ചുപോയി എന്നു കേട്ടപ്പോള്‍ ഭര്‍ത്താവിനെക്കുറിച്ചു വിലപിച്ചു.</verse>
				<verse number="27">വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ച് അവളെ അരമനയിൽ വരുത്തി; അവള്‍ അവന്‍റെ ഭാര്യയായി, അവന് ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവയ്ക്ക് അനിഷ്ടമായിരുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">അനന്തരം യഹോവ നാഥാനെ ദാവീദിന്‍റെ അടുക്കൽ അയച്ചു. അവന്‍ അവന്‍റെ അടുക്കൽ ചെന്ന് അവനോടു പറഞ്ഞത്: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ ധനവാന്‍, മറ്റവന്‍ ദരിദ്രന്‍.</verse>
				<verse number="2">ധനവാന് ആടുമാടുകള്‍ അനവധി ഉണ്ടായിരുന്നു.</verse>
				<verse number="3">ദരിദ്രനോ താന്‍ വിലയ്ക്കു വാങ്ങി വളര്‍ത്തിയ ഒരു പെണ്‍കുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അത് അവന്‍റെ അടുക്കലും അവന്‍റെ മക്കളുടെ അടുക്കലും വളര്‍ന്നുവന്നു; അത് അവന്‍ തിന്നുന്നതിൽ ഓഹരി തിന്നുകയും അവന്‍ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്‍റെ മടിയിൽ കിടക്കയും ചെയ്തു; അവന് ഒരു മകളെപ്പോലെയും ആയിരുന്നു.</verse>
				<verse number="4">ധനവാന്‍റെ അടുക്കൽ ഒരു വഴിയാത്രക്കാരന്‍ വന്നു; തന്‍റെ അടുക്കൽ വന്ന വഴിപോക്കനുവേണ്ടി പാകം ചെയ്‍വാന്‍ സ്വന്തആടുമാടുകളിൽ ഒന്നിനെ എടുപ്പാന്‍ മനസ്സാകാതെ, അവന്‍ ആ ദരിദ്രന്‍റെ കുഞ്ഞാടിനെ പിടിച്ചു തന്‍റെ അടുക്കൽ വന്ന ആള്‍ക്കുവേണ്ടി പാകം ചെയ്തു.</verse>
				<verse number="5">അപ്പോള്‍ ദാവീദിന്‍റെ കോപം ആ മനുഷ്യന്‍റെ നേരേ ഏറ്റവും ജ്വലിച്ചു; അവന്‍ നാഥാനോട്: യഹോവയാണ, ഇതു ചെയ്തവന്‍ മരണയോഗ്യന്‍.</verse>
				<verse number="6">അവന്‍ കനിവില്ലാതെ ഈ കാര്യം പ്രവര്‍ത്തിച്ചതുകൊണ്ട് ആ ആടിനുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.</verse>
				<verse number="7">നാഥാന്‍ ദാവീദിനോടു പറഞ്ഞത്: ആ മനുഷ്യന്‍ നീ തന്നെ, യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു, നിന്നെ ശൗലിന്‍റെ കൈയിൽനിന്നു വിടുവിച്ചു.</verse>
				<verse number="8">ഞാന്‍ നിനക്കു നിന്‍റെ യജമാനന്‍റെ ഗൃഹത്തെയും നിന്‍റെ മാര്‍വിടത്തിലേക്കു നിന്‍റെ യജമാനന്‍റെ ഭാര്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാന്‍ നിനക്കു തരുമായിരുന്നു.</verse>
				<verse number="9">നീ യഹോവയുടെ കല്പന നിരസിച്ച് അവന് അനിഷ്ടമായുള്ളതു ചെയ്തത് എന്തിന്? ഹിത്യനായ ഊരീയാവെ വാള്‍കൊണ്ടു വെട്ടി അവന്‍റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തു. അവനെ അമ്മോന്യരുടെ വാള്‍കൊണ്ടു കൊല്ലിച്ചു.</verse>
				<verse number="10">നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്‍റെ ഭാര്യയെ നിനക്കു ഭാര്യയായിട്ട് എടുത്തതുകൊണ്ടു വാള്‍ നിന്‍റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.</verse>
				<verse number="11">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ സ്വന്തഗൃഹത്തിൽനിന്നു ഞാന്‍ നിനക്ക് അനര്‍ഥം വരുത്തും; നീ കാണ്‍കെ ഞാന്‍ നിന്‍റെ ഭാര്യമാരെ എടുത്തു നിന്‍റെ കൂട്ടുകാരനു കൊടുക്കും; അവന്‍ ഈ സൂര്യന്‍റെ വെട്ടത്തുതന്നെ നിന്‍റെ ഭാര്യമാരോടു കൂടെ ശയിക്കും.</verse>
				<verse number="12">നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാര്യം യിസ്രായേലൊക്കെയും കാണ്‍കെ സൂര്യന്‍റെ വെട്ടത്തുതന്നെ നടത്തും.</verse>
				<verse number="13">ദാവീദ് നാഥാനോട്: ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിനു നാഥാന്‍ ദാവീദിനോട്: യഹോവ നിന്‍റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.</verse>
				<verse number="14">എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കള്‍ ദൂഷണം പറവാന്‍ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞ് നാഥാന്‍ തന്‍റെ വീട്ടിലേക്കു പോയി.</verse>
				<verse number="15">ഊരീയാവിന്‍റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിനു കഠിനരോഗം പിടിച്ചു.</verse>
				<verse number="16">ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.</verse>
				<verse number="17">അവന്‍റെ ഗൃഹപ്രമാണികള്‍ അവനെ നിലത്തുനിന്ന് എഴുന്നേല്പിപ്പാന്‍ ഉത്സാഹിച്ചുകൊണ്ട് അരികെ നിന്നു; എന്നാൽ അവനു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.</verse>
				<verse number="18">എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്ന് ദാവീദിനെ അറിയിപ്പാന്‍ ഭൃത്യന്മാര്‍ ഭയപ്പെട്ടു. കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ട് അവന്‍ നമ്മുടെ വാക്കു കേള്‍ക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോട് എങ്ങനെ പറയും? അവന്‍ തനിക്കുതന്നെ വല്ല കേടും വരുത്തും എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="19">ഭൃത്യന്മാര്‍ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോള്‍ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്‍റെ ഭൃത്യന്മാരോട്: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="20">ഉടനെ ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്‍റെ കല്പനപ്രകാരം അവര്‍ ഭക്ഷണം അവന്‍റെ മുമ്പിൽവച്ചു അവന്‍ ഭക്ഷിച്ചു.</verse>
				<verse number="21">അവന്‍റെ ഭൃത്യന്മാര്‍ അവനോട്: നീ ഈ ചെയ്തിരിക്കുന്നതെന്ത്? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവനുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.</verse>
				<verse number="22">അതിന് അവന്‍: കുഞ്ഞു ജീവനോടിരുന്ന സമയം ഞാന്‍ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിനു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആര്‍ക്കറിയാം എന്നു ഞാന്‍ വിചാരിച്ചു.</verse>
				<verse number="23">ഇപ്പോഴോ അവന്‍ മരിച്ചുപോയി; ഇനി ഞാന്‍ ഉപവസിക്കുന്നത് എന്തിന്? അവനെ മടക്കി വരുത്തുവാന്‍ എനിക്കു കഴിയുമോ? ഞാന്‍ അവന്‍റെ അടുക്കലേക്കു പോകയല്ലാതെ അവന്‍ എന്‍റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="24">പിന്നെ ദാവീദ് തന്‍റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ച് അവളുടെ അടുക്കൽ ചെന്ന് അവളോടുകൂടെ ശയിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചു; അവന്‍ അവനു ശലോമോന്‍ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.</verse>
				<verse number="25">അവന്‍ നാഥാന്‍പ്രവാചകനെ നിയോഗിച്ചു; അവന്‍ യഹോവയുടെ പ്രീതിനിമിത്തം അവനു യെദീദ്യാവ് എന്നു പേര്‍ വിളിച്ചു.</verse>
				<verse number="26">എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബായോടു പൊരുതി രാജനഗരം പിടിച്ചു.</verse>
				<verse number="27">യോവാബ് ദാവീദിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ രബ്ബായോടു പൊരുതി ജലനഗരം പിടിച്ചിരിക്കുന്നു.</verse>
				<verse number="28">ആകയാൽ ഞാന്‍ നഗരം പിടിച്ചിട്ടു കീര്‍ത്തി എനിക്കാകാതിരിക്കേണ്ടതിനു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിനു നേരേ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊള്‍ക എന്നു പറയിച്ചു.</verse>
				<verse number="29">അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബായിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.</verse>
				<verse number="30">അവന്‍ അവരുടെ രാജാവിന്‍റെ കിരീടം അവന്‍റെ തലയിൽനിന്ന് എടുത്തു; അതിന്‍റെ തൂക്കം ഒരു താലന്തു പൊന്ന്; അതിന്മേൽ രത്നം പതിച്ചിരുന്നു; അവര്‍ അതു ദാവീദിന്‍റെ തലയിൽ വച്ചു; അവന്‍ നഗരത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.</verse>
				<verse number="31">അവിടത്തെ ജനത്തെയും അവന്‍ പുറത്തു കൊണ്ടുവന്ന് അവരെ ഈര്‍ച്ചവാളിനും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ട് ഇഷ്‍ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവന്‍ അങ്ങനെതന്നെ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">അതിന്‍റെശേഷം സംഭവിച്ചത്: ദാവീദിന്‍റെ മകനായ അബ്ശാലോമിനു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവള്‍ക്കു താമാര്‍ എന്നു പേര്‍; ദാവീദിന്‍റെ മകനായ അമ്നോന് അവളിൽ പ്രേമം ജനിച്ചു.</verse>
				<verse number="2">തന്‍റെ സഹോദരിയായ താമാര്‍ നിമിത്തം മാൽ മുഴുത്തിട്ട് അമ്നോന്‍ രോഗിയായിത്തീര്‍ന്നു. അവള്‍ കന്യകയാകയാൽ അവളോടു വല്ലതും ചെയ്‍വാന്‍ അമ്നോനു പ്രയാസം തോന്നി.</verse>
				<verse number="3">എന്നാൽ അമ്നോനു ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായി യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതന്‍ ഉണ്ടായിരുന്നു; യോനാദാബ് വലിയ ഉപായി ആയിരുന്നു.</verse>
				<verse number="4">അവന്‍ അവനോട്: നീ നാള്‍ക്കുനാള്‍ ഇങ്ങനെ ക്ഷീണിച്ചുവരുന്നത് എന്ത്, രാജകുമാരാ? എന്നോടു പറഞ്ഞുകൂടയോ എന്നു ചോദിച്ചു. അമ്നോന്‍ അവനോട്: എന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ പെങ്ങള്‍ താമാരിൽ എനിക്കു പ്രേമം ജനിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="5">യോനാദാബ് അവനോട്: നീ രോഗം നടിച്ച് കിടക്കയിൽ കിടന്നുകൊള്‍ക; നിന്നെ കാണ്‍മാന്‍ നിന്‍റെ അപ്പന്‍ വരുമ്പോള്‍ നീ അവനോട്: എന്‍റെ സഹോദരിയായ താമാര്‍ വന്ന് എന്നെ ഒന്നു ഭക്ഷണം കഴിപ്പിക്കേണം; അവളുടെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഞാന്‍ കാണ്‍കെ അവള്‍ എന്‍റെ മുമ്പിൽവച്ചു തന്നെ ഭക്ഷണം ഒരുക്കേണം എന്ന് അപേക്ഷിച്ചുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="6">അങ്ങനെ അമ്നോന്‍ രോഗം നടിച്ചു കിടന്നു; രാജാവ് അവനെ കാണ്‍മാന്‍ വന്നപ്പോള്‍ അമ്നോന്‍ രാജാവിനോട്: എന്‍റെ സഹോദരിയായ താമാര്‍ വന്നു ഞാന്‍ അവളുടെ കൈയിൽനിന്ന് എടുത്തു ഭക്ഷിക്കേണ്ടതിന് എന്‍റെ മുമ്പിൽവച്ചുതന്നെ ഒന്നു രണ്ടു വടകളെ ഉണ്ടാക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="7">ഉടനെ ദാവീദ് അരമനയിൽ താമാറിന്‍റെ അടുക്കൽ ആളയച്ചു. നിന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടിൽ ചെന്ന് അവനു ഭക്ഷണം ഉണ്ടാക്കിക്കൊടുക്ക എന്നു പറയിച്ചു.</verse>
				<verse number="8">താമാര്‍ തന്‍റെ സഹോദരനായ അമ്നോന്‍റെ വീട്ടിൽ ചെന്നു; അവന്‍ കിടക്കുകയായിരുന്നു. അവള്‍ മാവ് എടുത്തു കുഴച്ച് അവന്‍റെ മുമ്പിൽവച്ചുതന്നെ വടകളായി ചുട്ടു.</verse>
				<verse number="9">ഉരുളിയോടെ എടുത്ത് അവന്‍റെ മുമ്പിൽ വിളമ്പി; എന്നാൽ ഭക്ഷിപ്പാന്‍ അവന് ഇഷ്ടമായില്ല. എല്ലാവരെയും എന്‍റെ അടുക്കൽനിന്നു പുറത്താക്കുവിന്‍ എന്ന് അമ്നോന്‍ പറഞ്ഞു. എല്ലാവരും അവന്‍റെ അടുക്കൽനിന്നു പുറത്തുപോയി.</verse>
				<verse number="10">അപ്പോള്‍ അമ്നോന്‍ താമാറിനോട്: ഞാന്‍ നിന്‍റെ കൈയിൽനിന്നു വാങ്ങി ഭക്ഷിക്കേണ്ടതിനു ഭക്ഷണം ഉള്‍മുറിയിൽ കൊണ്ടുവരിക എന്നു പറഞ്ഞു. താമാര്‍ താന്‍ ഉണ്ടാക്കിയ വടകളെ എടുത്ത് ഉള്‍മുറിയിൽ സഹോദരനായ അമ്നോന്‍റെ അടുക്കൽ കൊണ്ടുചെന്നു.</verse>
				<verse number="11">അവന്‍ ഭക്ഷിക്കേണ്ടതിന് അവള്‍ അവയെ അവന്‍റെ അടുക്കൽ കൊണ്ടുചെന്നപ്പോള്‍ അവന്‍ അവളെ പിടിച്ച് അവളോട്: സഹോദരീ, വന്ന് എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു.</verse>
				<verse number="12">അവള്‍ അവനോട്: എന്‍റെ സഹോദരാ, അരുതേ; എന്നെ അവമാനിക്കരുതേ; യിസ്രായേലിൽ ഇതു കൊള്ളരുതാത്തതല്ലോ; ഈ വഷളത്തം ചെയ്യരുതേ.</verse>
				<verse number="13">എന്‍റെ അവമാനം ഞാന്‍ എവിടെ കൊണ്ടുപോയി വയ്ക്കും? നീയും യിസ്രായേലിൽ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ. നീ രാജാവിനോടു പറക അവന്‍ എന്നെ നിനക്കു തരാതിരിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="14">എന്നാൽ അവന്‍, അവളുടെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ, അവളെക്കാള്‍ ബലമുള്ളവനാകകൊണ്ട് ബലാൽക്കാരം ചെയ്ത് അവളോടുകൂടെ ശയിച്ചു.</verse>
				<verse number="15">പിന്നെ അമ്നോന്‍ അവളെ അത്യന്തം വെറുത്തു; അവന്‍ അവളെ സ്നേഹിച്ച സ്നേഹത്തെക്കാള്‍ അവളെ വെറുത്ത വെറുപ്പു വലുതായിരുന്നു. എഴുന്നേറ്റു പോക എന്ന് അമ്നോന്‍ അവളോടു പറഞ്ഞു;</verse>
				<verse number="16">അവള്‍ അവനോട്: അങ്ങനെയരുത്; നീ എന്നോടു ചെയ്ത മറ്റേ ദോഷത്തെക്കാള്‍ എന്നെ പുറത്താക്കിക്കളയുന്ന ഈ ദോഷം ഏറ്റവും വലുതായിരിക്കുന്നു എന്നു പറഞ്ഞു. എന്നാൽ അവന് അവളുടെ വാക്കു കേള്‍പ്പാന്‍ മനസ്സായില്ല.</verse>
				<verse number="17">അവന്‍ തനിക്കു ശുശ്രൂഷചെയ്യുന്ന ബാല്യക്കാരനെ വിളിച്ചു അവനോട്: ഇവളെ ഇവിടെനിന്നു പുറത്താക്കി വാതിൽ അടച്ചുകളക എന്നു പറഞ്ഞു.</verse>
				<verse number="18">അവള്‍ നിലയങ്കി ധരിച്ചിരുന്നു; രാജകുമാരികളായ കന്യകമാര്‍ ഇങ്ങനെയുള്ള വസ്ത്രം ധരിക്ക പതിവായിരുന്നു. ബാല്യക്കാരന്‍ അവളെ പുറത്തിറക്കി വാതിൽ അടച്ചുകളഞ്ഞു.</verse>
				<verse number="19">അപ്പോള്‍ താമാര്‍ തലയിൽ വെണ്ണീര്‍ വാരിയിട്ടു താന്‍ ധരിച്ചിരുന്ന നിലയങ്കി കീറി, തലയിൽ കൈയുംവച്ചു നിലവിളിച്ചുംകൊണ്ടു നടന്നു.</verse>
				<verse number="20">അവളുടെ സഹോദരനായ അബ്ശാലോം അവളോട്: നിന്‍റെ സഹോദരനായ അമ്നോന്‍ നിന്‍റെ അടുക്കൽ ആയിരുന്നുവോ? ആകട്ടെ സഹോദരീ, മിണ്ടാതിരിക്ക; അവന്‍ നിന്‍റെ സഹോദരനല്ലോ; ഈ കാര്യം മനസ്സിൽ വയ്ക്കരുത് എന്നു പറഞ്ഞു. അങ്ങനെ താമാര്‍ തന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ വീട്ടിൽ ഏകാകിയായി പാര്‍ത്തു.</verse>
				<verse number="21">ദാവീദുരാജാവ് ഈ കാര്യം ഒക്കെയും കേട്ടപ്പോള്‍ അവന്‍റെ കോപം ഏറ്റവും ജ്വലിച്ചു.</verse>
				<verse number="22">എന്നാൽ അബ്ശാലോം അമ്നോനോടു ഗുണമോ ദോഷമോ ഒന്നും സംസാരിച്ചില്ല; തന്‍റെ സഹോദരിയായ താമാറിനെ അമ്നോന്‍ അവമാനിച്ചതുകൊണ്ട് അബ്ശാലോം അവനെ ദ്വേഷിച്ചു.</verse>
				<verse number="23">രണ്ടു സംവത്സരം കഴിഞ്ഞശേഷം അബ്ശാലോമിന് എഫ്രയീമിനു സമീപത്തുള്ള ബാൽഹാസോരിൽ ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ടായിരുന്നു; അബ്ശാലോം രാജകുമാരന്മാരെയൊക്കെയും ക്ഷണിച്ചു.</verse>
				<verse number="24">അബ്ശാലോം രാജാവിന്‍റെ അടുക്കലും ചെന്നു: അടിയന് ആടുകളെ രോമം കത്രിക്കുന്ന അടിയന്തിരം ഉണ്ട്; രാജാവും ഭൃത്യന്മാരും അടിയനോടുകൂടെ വരേണമേ എന്നപേക്ഷിച്ചു.</verse>
				<verse number="25">രാജാവ് അബ്ശാലോമിനോട്: വേണ്ട മകനേ, ഞങ്ങള്‍ എല്ലാവരും വന്നാൽ നിനക്കു ഭാരമാകും എന്നു പറഞ്ഞു. അവന്‍ അവനെ നിര്‍ബന്ധിച്ചിട്ടും പോകുവാന്‍ മനസ്സാകാതെ അവന്‍ അവനെ അനുഗ്രഹിച്ചു.</verse>
				<verse number="26">അപ്പോള്‍ അബ്ശാലോം: അങ്ങനെയെങ്കിൽ എന്‍റെ സഹോദരന്‍ അമ്നോന്‍ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവ് അവനോട്: അവന്‍ പോരുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="27">എങ്കിലും അബ്ശാലോം നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.</verse>
				<verse number="28">എന്നാൽ അബ്ശാലോം തന്‍റെ ബാല്യക്കാരോട്: നോക്കിക്കൊള്‍വിന്‍; അമ്നോന്‍ വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുന്നേരം ഞാന്‍ നിങ്ങളോട്: അമ്നോനെ അടിച്ചുകൊല്ലുവിന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍ അവനെ കൊല്ലുവിന്‍; ഭയപ്പെടരുത്; ഞാനല്ലയോ നിങ്ങളോടു കല്പിച്ചത്? നിങ്ങള്‍ ധൈര്യപ്പെട്ടു ശൂരന്മാരായിരിപ്പിന്‍ എന്നു കല്പിച്ചു.</verse>
				<verse number="29">അബ്ശാലോം കല്പിച്ചതുപോലെ അബ്ശാലോമിന്‍റെ ബാല്യക്കാര്‍ അമ്നോനോടു ചെയ്തു. അപ്പോള്‍ രാജകുമാരന്മാരൊക്കെയും എഴുന്നേറ്റു താന്താന്‍റെ കോവര്‍കഴുതപ്പുറത്തു കയറി ഓടിപ്പോയി.</verse>
				<verse number="30">അവര്‍ വഴിയിൽ ആയിരിക്കുമ്പോള്‍ തന്നെ: അബ്ശാലോം രാജകുമാരന്മാരെയൊക്കെയും കൊന്നുകളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല എന്നു ദാവീദിനു വര്‍ത്തമാനം എത്തി.</verse>
				<verse number="31">അപ്പോള്‍ രാജാവ് എഴുന്നേറ്റു വസ്ത്രം കീറി നിലത്തു കിടന്നു; അവന്‍റെ സകല ഭൃത്യന്മാരും വസ്ത്രം കീറി അരികെ നിന്നു.</verse>
				<verse number="32">എന്നാൽ ദാവീദിന്‍റെ ജ്യേഷ്ഠനായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞത്: അവര്‍ രാജകുമാരന്മാരായ യുവാക്കളെയൊക്കെയും കൊന്നുകളഞ്ഞു എന്നു യജമാനന്‍ വിചാരിക്കരുത്; അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ളൂ; തന്‍റെ സഹോദരിയായ താമാറിനെ അവന്‍ അവമാനിച്ച നാള്‍മുതൽ അബ്ശാലോമിന്‍റെ മുഖത്ത് ഈ നിര്‍ണയം കാണ്‍മാന്‍ ഉണ്ടായിരുന്നു.</verse>
				<verse number="33">ആകയാൽ രാജകുമാരന്മാരൊക്കെയും മരിച്ചുപോയി എന്നുള്ള വര്‍ത്തമാനം യജമാനനായ രാജാവ് ഗണ്യമാക്കരുതേ; അമ്നോന്‍ മാത്രമേ മരിച്ചിട്ടുള്ളൂ.</verse>
				<verse number="34">എന്നാൽ അബ്ശാലോം ഓടിപ്പോയി. കാവൽ നിന്നിരുന്ന ബാല്യക്കാരന്‍ തല ഉയര്‍ത്തി നോക്കിയപ്പോള്‍ വളരെ ജനം അവന്‍റെ പിമ്പിലുള്ള മലഞ്ചരിവുവഴിയായി വരുന്നതു കണ്ടു.</verse>
				<verse number="35">അപ്പോള്‍ യോനാദാബ് രാജാവിനോട്: ഇതാ, രാജകുമാരന്മാര്‍ വരുന്നു; അടിയന്‍റെ വാക്ക് ഒത്തുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="36">അവന്‍ സംസാരിച്ചു തീര്‍ന്നപ്പോഴേക്കും രാജകുമാരന്മാര്‍ വന്ന് ഉറക്കെ കരഞ്ഞു. രാജാവും സകല ഭൃത്യന്മാരും വാവിട്ടുകരഞ്ഞു.</verse>
				<verse number="37">എന്നാൽ അബ്ശാലോം ഓടിപ്പോയി അമ്മീഹൂദിന്‍റെ മകനായി ഗെശൂര്‍രാജാവായ താല്മായിയുടെ അടുക്കൽ ചെന്നു. ദാവീദോ ഇടവിടാതെ തന്‍റെ മകനെക്കുറിച്ചു ദുഃഖിച്ചുകൊണ്ടിരുന്നു.</verse>
				<verse number="38">ഇങ്ങനെ അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോയി മൂന്നു സംവത്സരം അവിടെ താമസിച്ചു.</verse>
				<verse number="39">എന്നാൽ ദാവീദുരാജാവ് അബ്ശാലോമിനെ കാണ്‍മാന്‍ വാഞ്ഛിച്ചു; മരിച്ചുപോയ അമ്നോനെക്കുറിച്ചുള്ള ദുഃഖത്തിന് ആശ്വാസം വന്നിരുന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">രാജാവിന്‍റെ മനസ്സ് അബ്ശാലോമിന്‍റെ നേരേ ചാഞ്ഞിരിക്കുന്നു എന്നു സെരൂയയുടെ മകനായ യോവാബ് അറിഞ്ഞപ്പോള്‍</verse>
				<verse number="2">തെക്കോവയിലേക്ക് ആളയച്ച് അവിടെനിന്നു വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി അവളോട്: മരിച്ചുപോയവനെക്കുറിച്ച് ഏറിയ നാളായിട്ടു ദുഃഖിച്ചുകൊണ്ടിരിക്കുന്ന ഭാര്യയുടെ ഭാവത്തിൽ നീ ദുഃഖം നടിച്ചും ദുഃഖവസ്ത്രം ധരിച്ചും തൈലം പൂശാതെയും</verse>
				<verse number="3">രാജാവിന്‍റെ അടുക്കൽ ചെന്ന് അവനോട് ഇന്നിന്നപ്രകാരം സംസാരിക്കേണം എന്നു പറഞ്ഞു; യോവാബ് വാചകം അവള്‍ക്ക് ഉപദേശിച്ചുകൊടുത്തു.</verse>
				<verse number="4">ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാന്‍ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു: രാജാവേ, രക്ഷിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="5">രാജാവ് അവളോട്: നിനക്ക് എന്തുവേണം എന്നു ചോദിച്ചതിന് അവള്‍ പറഞ്ഞത്: അടിയന്‍ ഒരു വിധവ ആകുന്നു; ഭര്‍ത്താവ് മരിച്ചുപോയി.</verse>
				<verse number="6">എന്നാൽ അടിയനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവര്‍ വയലിൽവച്ചു തമ്മിൽ കലഹിച്ചു; അവരെ പിടിച്ചുമാറ്റുവാന്‍ ആരും ഇല്ലായ്കകൊണ്ട് ഒരുത്തന്‍ മറ്റവനെ അടിച്ചുകൊന്നു.</verse>
				<verse number="7">കുലം മുഴുവനും അടിയന്‍റെ നേരേ എഴുന്നേറ്റു: സഹോദരഘാതകനെ ഏല്പിച്ചുതരിക; അവന്‍ കൊന്ന സഹോദരന്‍റെ ജീവനു പകരം അവനെ കൊന്ന് അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവര്‍ എന്‍റെ ഭര്‍ത്താവിനു പേരും സന്തതിയും ഭൂമിയിൽ വച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാന്‍ ഭാവിക്കുന്നു.</verse>
				<verse number="8">രാജാവ് സ്ത്രീയോട്: നിന്‍റെ വീട്ടിലേക്കു പോക; ഞാന്‍ നിന്‍റെ കാര്യത്തിൽ കല്പന കൊടുക്കും എന്നു പറഞ്ഞു.</verse>
				<verse number="9">ആ തെക്കോവക്കാരത്തി രാജാവിനോട്: എന്‍റെ യജമാനനായ രാജാവേ, കുറ്റം എന്‍റെ മേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ; രാജാവിനും സിംഹാസനത്തിനും കുറ്റമില്ലാതെ ഇരിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="10">അതിനു രാജാവ്: നിന്നോടു വല്ലതും പറയുന്നവനെ എന്‍റെ അടുക്കൽ കൊണ്ടുവരിക; അവന്‍ പിന്നെ നിന്നെ തൊടുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="11">രക്തപ്രതികാരകന്‍ അധികം സംഹാരം ചെയ്കയും എന്‍റെ മകനെ അവര്‍ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന് രാജാവ് ദൈവമായ യഹോവയെ ഓര്‍ക്കേണമേ എന്ന് അവള്‍ പറഞ്ഞു. അതിന് അവന്‍: യഹോവയാണ, നിന്‍റെ മകന്‍റെ ഒരു രോമംപോലും നിലത്തു വീഴുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="12">അപ്പോള്‍ ആ സ്ത്രീ: യജമാനനായ രാജാവിനോട് അടിയന്‍ ഒരു വാക്കു ബോധിപ്പിച്ചു കൊള്ളട്ടെ എന്നു പറഞ്ഞു. പറക എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="13">ആ സ്ത്രീ പറഞ്ഞത്: ഇങ്ങനെയുള്ള കാര്യം നീ ദൈവത്തിന്‍റെ ജനത്തിനു വിരോധമായി വിചാരിക്കുന്നത് എന്ത്? രാജാവ് തന്‍റെ ഭ്രഷ്ടനെ മടക്കിവരുത്താഞ്ഞതിനാൽ ഇപ്പോള്‍ കല്പിച്ച വചനംകൊണ്ടു രാജാവു തന്നെ കുറ്റക്കാരനെന്നു വന്നുവല്ലോ.</verse>
				<verse number="14">നാം മരിക്കേണ്ടുന്നവരല്ലോ: നിലത്ത് ഒഴിച്ചുകളഞ്ഞതും വീണ്ടും ചേര്‍ത്തുകൂടാത്തതുമായ വെള്ളംപോലെ ഇരിക്കുന്നു; ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായവന്‍ തനിക്ക് ഇനിയും ഭ്രഷ്ടനായിരിക്കാതവണ്ണം മാര്‍ഗം ചിന്തിക്കുന്നു.</verse>
				<verse number="15">ഞാന്‍ ഇപ്പോള്‍ യജമാനനായ രാജാവിനെ ഈ കാര്യം ഉണര്‍ത്തിപ്പാന്‍ വന്നതു ജനം എന്നെ ഭയപ്പെടുത്തുകകൊണ്ടാകുന്നു; അതുകൊണ്ട് ഇപ്പോള്‍ രാജാവിനെ ഉണര്‍ത്തിക്കട്ടെ; പക്ഷേ രാജാവ് അടിയന്‍റെ അപേക്ഷപ്രകാരം ചെയ്യുമായിരിക്കും;</verse>
				<verse number="16">രാജാവ് കേട്ട് എന്നെയും എന്‍റെ മകനെയും ഒന്നിച്ച് ദൈവത്തിന്‍റെ അവകാശത്തിൽനിന്നു നശിപ്പിപ്പാന്‍ ഭാവിക്കുന്നവന്‍റെ കൈയിൽനിന്നു വിടുവിക്കുമല്ലോ എന്ന് അടിയന്‍ വിചാരിച്ചു.</verse>
				<verse number="17">യജമാനനായ രാജാവിന്‍റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാന്‍ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയന്‍ വിചാരിച്ചു. അതുകൊണ്ട് നിന്‍റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
				<verse number="18">രാജാവ് സ്ത്രീയോട്: ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; അത് എന്നോട് മറച്ചു വയ്ക്കരുത് എന്നു പറഞ്ഞു. യജമാനനായ രാജാവു കല്പിച്ചാലും എന്നു സ്ത്രീ പറഞ്ഞു.</verse>
				<verse number="19">അപ്പോള്‍ രാജാവ്: ഇതിലൊക്കെയും യോവാബിന്‍റെ കൈ ഇല്ലയോ എന്നു ചോദിച്ചതിനു സ്ത്രീ ഉത്തരം പറഞ്ഞത്: യജമാനനായ രാജാവേ, നിന്‍റെ ജീവനാണ, യജമാനനായ രാജാവ് അരുളിച്ചെയ്താൽ വലത്തോട്ടോ ഇടത്തോട്ടോ ആര്‍ക്കും മാറിക്കൂടാ; നിന്‍റെ ഭൃത്യനായ യോവാബ്തന്നെ ആകുന്നു ഇത് അടിയനോടു കല്പിച്ചത്; അവന്‍ തന്നെ ഈ വാചകമൊക്കെയും അടിയന് ഉപദേശിച്ചു തന്നത്.</verse>
				<verse number="20">കാര്യത്തിന്‍റെ രൂപം മാറ്റേണ്ടതിനു നിന്‍റെ ഭൃത്യനായ യോവാബ് ഇതു ചെയ്തിരിക്കുന്നു; എന്നാൽ ഭൂമിയിലുള്ളതൊക്കെയും അറിവാന്‍ ഒരു ദൈവദൂതന്‍റെ ജ്ഞാനത്തിനൊത്തവണ്ണം എന്‍റെ യജമാനന്‍ ജ്ഞാനമുള്ളവനാകുന്നു.</verse>
				<verse number="21">രാജാവ് യോവാബിനോട്: ഞാന്‍ ഈ കാര്യം സമ്മതിച്ചിരിക്കുന്നു; അതുകൊണ്ടു നീ ചെന്ന് അബ്ശാലോംകുമാരനെ കൊണ്ടുവരിക എന്നു കല്പിച്ചു.</verse>
				<verse number="22">യോവാബ് സാഷ്ടാംഗം വീണു നമസ്കരിച്ചു രാജാവിനെ അഭിനന്ദിച്ചു: യജമാനനായ രാജാവേ, അടിയന്‍റെ വാക്കു പോലെ രാജാവ് ചെയ്തതുകൊണ്ട് അടിയനു തിരുമുമ്പിൽ കൃപ ലഭിച്ചു എന്ന് അടിയന്‍ ഇന്ന് അറിയുന്നു എന്നു യോവാബ് പറഞ്ഞു.</verse>
				<verse number="23">അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്ന് അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുവന്നു.</verse>
				<verse number="24">എന്നാൽ രാജാവ്: അവന്‍ തന്‍റെ വീട്ടിലേക്കു പോകട്ടെ; എന്‍റെ മുഖം അവന്‍ കാണരുത് എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്‍റെ വീട്ടിൽ പോയി; രാജാവിന്‍റെ മുഖം കണ്ടതുമില്ല.</verse>
				<verse number="25">എന്നാൽ എല്ലാ യിസ്രായേലിലും സൗന്ദര്യംകൊണ്ട് അബ്ശാലോമിനോളം ശ്ലാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന് ഒരു ഊനവും ഇല്ലായിരുന്നു.</verse>
				<verse number="26">അവന്‍ തന്‍റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അതു തനിക്കു ഭാരമായിരിക്കയാൽ അത്രേ കത്രിപ്പിച്ചത്; അവന്‍റെ തലമുടി കത്രിച്ചാൽ രാജതൂക്കത്തിന് ഇരുനൂറു ശേക്കെൽ കാണും.</verse>
				<verse number="27">അബ്ശാലോമിന് മൂന്നു പുത്രന്മാരും താമാര്‍ എന്നു പേരുള്ള ഒരു മകളും ജനിച്ചിരുന്നു; അവള്‍ സൗന്ദര്യം ഉള്ള സ്ത്രീയായിരുന്നു.</verse>
				<verse number="28">രാജാവിന്‍റെ മുഖം കാണാതെ അബ്ശാലോം രണ്ടു സംവത്സരം മുഴുവനും യെരൂശലേമിൽ പാര്‍ത്തു.</verse>
				<verse number="29">ആകയാൽ അബ്ശാലോം യോവാബിനെ രാജാവിന്‍റെ അടുക്കൽ അയയ്ക്കേണ്ടതിന് അവനെ വിളിപ്പാന്‍ ആളയച്ചു. എന്നാൽ അവന്‍ അവന്‍റെ അടുക്കൽ ചെന്നില്ല; രണ്ടാമതു പറഞ്ഞയച്ചിട്ടും അവന്‍ ചെന്നില്ല.</verse>
				<verse number="30">അതുകൊണ്ട് അവന്‍ തന്‍റെ ഭൃത്യന്മാരോട്: എന്‍റെ നിലത്തിനരികെ യോവാബിന് ഒരു നിലം ഉണ്ടല്ലോ; അതിൽ യവം വിളഞ്ഞുകിടക്കുന്നു; നിങ്ങള്‍ ചെന്ന് അതു തീ വച്ചു ചുട്ടുകളവിന്‍ എന്നു പറഞ്ഞു. അങ്ങനെ അബ്ശാലോമിന്‍റെ ഭൃത്യന്മാര്‍ ആ കൃഷി ചുട്ടുകളഞ്ഞു.</verse>
				<verse number="31">അപ്പോള്‍ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്‍റെ വീട്ടിൽ ചെന്ന് അവനോട്: നിന്‍റെ ഭൃത്യന്മാര്‍ എന്‍റെ കൃഷി ചുട്ടുകളഞ്ഞത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="32">അബ്ശാലോം യോവാബിനോട്: ഞാന്‍ ഗെശൂരിൽനിന്ന് എന്തിനു വന്നിരിക്കുന്നു? ഞാന്‍ അവിടെത്തന്നെ പാര്‍ത്തിരുന്നെങ്കിൽ കൊള്ളായിരുന്നു എന്നു രാജാവിനോടു പറവാന്‍ നിന്നെ അവന്‍റെ അടുക്കൽ അയയ്ക്കേണ്ടതിനു നീ ഇവിടെ വരേണം എന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ; എനിക്ക് ഇപ്പോള്‍ രാജാവിന്‍റെ മുഖം കാണേണം; എന്നിൽ കുറ്റം ഉണ്ടെങ്കിൽ അവന്‍ എന്നെ കൊല്ലട്ടെ എന്നു പറഞ്ഞു.</verse>
				<verse number="33">യോവാബ് രാജാവിന്‍റെ അടുക്കൽ ചെന്നു വസ്തുത അറിയിച്ചു; അവന്‍ അബ്ശാലോമിനെ വിളിപ്പിച്ചു; അവന്‍ രാജാവിന്‍റെ അടുക്കൽ ചെന്നു രാജാവിന്‍റെ മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു; രാജാവ് അബ്ശാലോമിനെ ചുംബിച്ചു.</verse>
			</chapter>
			<chapter number="15">
				<verse number="1">അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്‍റെ മുമ്പിൽ ഓടുവാന്‍ അമ്പത് അകമ്പടികളെയും സമ്പാദിച്ചു.</verse>
				<verse number="2">അബ്ശാലോം അതികാലത്ത് എഴുന്നേറ്റ് പടിവാതിൽക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്‍റെ അടുക്കൽ വിസ്താരത്തിനായി വരുമ്പോള്‍ അബ്ശാലോം അവനെ വിളിച്ച്: നീ ഏതു പട്ടണക്കാരന്‍ എന്നു ചോദിക്കും; അടിയന്‍ യിസ്രായേലിൽ ഇന്ന ഗോത്രക്കാരന്‍ എന്ന്</verse>
				<verse number="3">അവന്‍ പറയുമ്പോള്‍ അബ്ശാലോം അവനോട്: നിന്‍റെ കാര്യം ന്യായവും നേരുമുള്ളത്; എങ്കിലും നിന്‍റെ കാര്യം കേള്‍പ്പാന്‍ രാജാവ് ആരെയും കല്പിച്ചാക്കിയിട്ടില്ലല്ലോ എന്നു പറയും.</verse>
				<verse number="4">ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്‍റെ അടുക്കൽ വന്നിട്ട് ഞാന്‍ അവര്‍ക്കു ന്യായം തീര്‍പ്പാന്‍ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.</verse>
				<verse number="5">ആരെങ്കിലും അവനെ നമസ്കരിപ്പാന്‍ അടുത്തു ചെന്നാൽ അവന്‍ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.</verse>
				<verse number="6">രാജാവിന്‍റെ അടുക്കൽ ന്യായവിസ്താരത്തിനു വരുന്ന എല്ലാ യിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നെ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.</verse>
				<verse number="7">നാലു സംവത്സരം കഴിഞ്ഞപ്പോള്‍ അബ്ശാലോം രാജാവിനോടു പറഞ്ഞത്: ഞാന്‍ യഹോവയ്ക്കു നേര്‍ന്ന ഒരു നേര്‍ച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാന്‍ അനുവാദം തരേണമേ.</verse>
				<verse number="8">യഹോവ എന്നെ യെരൂശലേമിലേക്കു മടക്കി വരുത്തിയാൽ യഹോവയ്ക്ക് ഒരു ആരാധന കഴിക്കും എന്ന് അടിയന്‍ അരാമിലെ ഗെശൂരിൽ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.</verse>
				<verse number="9">രാജാവ് അവനോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവന്‍ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.</verse>
				<verse number="10">എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന്‍ എന്നു പറയിച്ചിരുന്നു.</verse>
				<verse number="11">അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേര്‍ പോയിരുന്നു; അവര്‍ ഒന്നും അറിയാതെ തങ്ങളുടെ പരമാര്‍ഥതയിലായിരുന്നു പോയത്.</verse>
				<verse number="12">അബ്ശാലോം യാഗം കഴിക്കുമ്പോള്‍ ദാവീദിന്‍റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്‍റെ പട്ടണമായ ഗീലോനിൽനിന്ന് ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്‍റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിനു ബലം ഏറിവന്നു.</verse>
				<verse number="13">അനന്തരം ഒരു ദൂതന്‍ ദാവീദിന്‍റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു.</verse>
				<verse number="14">അപ്പോള്‍ ദാവീദ് യെരൂശലേമിൽ തന്നോടുകൂടെയുള്ള സകല ഭൃത്യന്മാരോടും: നാം എഴുന്നേറ്റ് ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്‍റെ കൈയിൽനിന്നു തെറ്റിപ്പോകയില്ല; അവന്‍ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്ക് അനര്‍ഥം വരുത്തുകയും പട്ടണത്തെ വാളിന്‍റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിനു ക്ഷണത്തിൽ പുറപ്പെടുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="15">രാജഭൃത്യന്മാര്‍ രാജാവിനോട്: യജമാനനായ രാജാവിന്‍റെ ഹിതമൊക്കെയും അടിയങ്ങള്‍ക്കു സമ്മതം എന്നു പറഞ്ഞു.</verse>
				<verse number="16">അങ്ങനെ രാജാവ് പുറപ്പെട്ടു; അവന്‍റെ ഗൃഹമൊക്കെയും അവനെ പിന്‍ചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാന്‍ രാജാവ് പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.</verse>
				<verse number="17">ഇങ്ങനെ രാജാവ് പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവര്‍ ബേത്ത്-മെര്‍ഹാക്കിൽ നിന്നു;</verse>
				<verse number="18">അവന്‍റെ സകല ഭൃത്യന്മാരും അവന്‍റെ അരികത്തുകൂടി കടന്നുപോയി; എല്ലാ ക്രേത്യരും എല്ലാ പ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറു പേരായ എല്ലാ ഗിത്യരും രാജാവിന്‍റെ മുമ്പാകെ കടന്നുപോയി.</verse>
				<verse number="19">രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതെന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതെന്തിന്? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാര്‍ക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്‍റെ സ്ഥലത്തേക്കു തന്നെ പൊയ്ക്കൊള്‍ക;</verse>
				<verse number="20">നീ ഇന്നലെ വന്നതേയുള്ളൂ; ഇന്നു ഞാന്‍ നിന്നെ ഞങ്ങളോടുകൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാന്‍ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്‍റെ സഹോദരന്മാരെയുംകൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.</verse>
				<verse number="21">അതിന് ഇത്ഥായി രാജാവിനോട്: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവ് എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.</verse>
				<verse number="22">ദാവീദ് ഇത്ഥായിയോട്: നീ കൂടെപ്പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്‍റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.</verse>
				<verse number="23">ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപോയി; രാജാവും കിദ്രോന്‍തോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി.</verse>
				<verse number="24">സാദോക്കും അവനോടുകൂടെ ദൈവത്തിന്‍റെ നിയമപെട്ടകം ചുമന്നുകൊണ്ട് എല്ലാ ലേവ്യരും വന്നു. അവര്‍ ദൈവത്തിന്‍റെ പെട്ടകം താഴെ വച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാര്‍ മല കയറിച്ചെന്നു.</verse>
				<verse number="25">രാജാവ് സാദോക്കിനോട്: നീ ദൈവത്തിന്‍റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവയ്ക്ക് എന്നോടു കൃപ തോന്നിയാൽ അവന്‍ എന്നെ മടക്കിവരുത്തും; ഇതും തിരുനിവാസവും കാണ്‍മാന്‍ എനിക്ക് ഇടയാകും.</verse>
				<verse number="26">അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്ന് അവന്‍ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാന്‍ ഒരുക്കം; അവന്‍ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.</verse>
				<verse number="27">രാജാവ് പിന്നെയും പുരോഹിതനായ സാദോക്കിനോട്: ദര്‍ശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാര്‍, നിന്‍റെ മകന്‍ അഹീമാസും അബ്യാഥാരിന്‍റെ മകന്‍ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.</verse>
				<verse number="28">എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവര്‍ത്തമാനം കിട്ടുംവരെ ഞാന്‍ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു.</verse>
				<verse number="29">അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്‍റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.</verse>
				<verse number="30">ദാവീദ് തല മൂടിയും ചെരുപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ട് ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ട് കയറിച്ചെന്നു.</verse>
				<verse number="31">അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന് അറിവുകിട്ടിയപ്പോള്‍: യഹോവേ, അഹീഥോഫെലിന്‍റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="32">പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്ത് എത്തിയപ്പോള്‍ അര്‍ഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ട് അവന് എതിരേ വരുന്നതു കണ്ടു. അവനോടു ദാവീദ് പറഞ്ഞത്:</verse>
				<verse number="33">നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും.</verse>
				<verse number="34">എന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്ന് അബ്ശാലോമിനോട്: രാജാവേ, ഞാന്‍ നിന്‍റെ ദാസനായിരുന്നു കൊള്ളാം; ഞാന്‍ ഇതുവരെ നിന്‍റെ അപ്പന്‍റെ ദാസന്‍ ആയിരുന്നതുപോലെ ഇപ്പോള്‍ നിന്‍റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്ക് അഹീഥോഫെലിന്‍റെ ആലോചനയെ വ്യര്‍ഥമാക്കുവാന്‍ കഴിയും.</verse>
				<verse number="35">അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ട്. അതുകൊണ്ട് രാജധാനിയിൽനിന്നു കേള്‍ക്കുന്ന വര്‍ത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.</verse>
				<verse number="36">അവിടെ അവരോടുകൂടെ അവരുടെ രണ്ടു പുത്രന്മാര്‍, സാദോക്കിന്‍റെ മകന്‍ അഹീമാസും അബ്യാഥാരിന്‍റെ മകന്‍ യോനാഥാനും ഉണ്ട്; നിങ്ങള്‍ കേള്‍ക്കുന്ന വര്‍ത്തമാനമൊക്കെയും അവര്‍ മുഖാന്തരം എന്നെ അറിയിപ്പിന്‍.</verse>
				<verse number="37">അങ്ങനെ ദാവീദിന്‍റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.</verse>
			</chapter>
			<chapter number="16">
				<verse number="1">ദാവീദ് മലമുകള്‍ കടന്നു കുറെ അപ്പുറം ചെന്നപ്പോള്‍ മെഫീബോശെത്തിന്‍റെ ഭൃത്യനായ സീബ കോപ്പിട്ട രണ്ടു കഴുതയുമായി എതിരെ വരുന്നതു കണ്ടു; അവയുടെ പുറത്തു ഇരുനൂറ് അപ്പവും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിയടയും ഒരു തുരുത്തിവീഞ്ഞും കയറ്റിയിരുന്നു.</verse>
				<verse number="2">രാജാവ് സീബയോട്: ഇത് എന്തിന് എന്നു ചോദിച്ചു. അതിനു സീബ: കഴുതകള്‍ രാജാവിന്‍റെ കുടുംബക്കാര്‍ക്കു കയറുവാനും അപ്പവും പഴവും ബാല്യക്കാര്‍ക്കു തിന്മാനും വീഞ്ഞ് മരുഭൂമിയിൽ ക്ഷീണിച്ചവര്‍ക്കു കുടിപ്പാനും തന്നെ എന്നു പറഞ്ഞു.</verse>
				<verse number="3">നിന്‍റെ യജമാനന്‍റെ മകന്‍ എവിടെ എന്നു രാജാവ് ചോദിച്ചതിന് സീബ രാജാവിനോട്: അവന്‍ യെരൂശലേമിൽ പാര്‍ക്കുന്നു; യിസ്രായേൽഗൃഹം എന്‍റെ അപ്പന്‍റെ രാജത്വം ഇന്ന് എനിക്കു തിരികെ തരുമെന്ന് അവന്‍ പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">രാജാവ് സീബയോട്: ഇതാ, മെഫീബോശെത്തിനുള്ളതൊക്കെയും നിനക്കുള്ളതാകുന്നു എന്നു പറഞ്ഞു. അതിനു സീബ: യജമാനനായ രാജാവേ, ഞാന്‍ നമസ്കരിക്കുന്നു; തിരുമുമ്പിൽ എനിക്കു ദയ ലഭിക്കുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="5">ദാവീദ്‍രാജാവ് ബഹൂരീമിൽ എത്തിയപ്പോള്‍ ശൗലിന്‍റെ കുലത്തിൽ ഗേരയുടെ മകന്‍ ശിമെയി എന്നു പേരുള്ള ഒരുത്തന്‍ അവിടെനിന്നു പുറപ്പെട്ടു ശപിച്ചുംകൊണ്ടു വരുന്നതു കണ്ടു.</verse>
				<verse number="6">അവന്‍ ദാവീദിനെയും രാജഭൃത്യന്മാരെ ഒക്കെയും കല്ലുവാരി എറിഞ്ഞു; ജനവും വീരന്മാരുമെല്ലാം ഇടത്തും വലത്തുമായി നടക്കുകയായിരുന്നു.</verse>
				<verse number="7">ശിമെയി ശപിച്ചുംകൊണ്ട് ഇവ്വണ്ണം പറഞ്ഞു: രക്തപാതകാ,</verse>
				<verse number="8">നീചാ, പോ, പോ. ശൗൽഗൃഹത്തിന്‍റെ രക്തം യഹോവ നിന്‍റെമേൽ വരുത്തിയിരിക്കുന്നു; അവനു പകരമല്ലോ നീ രാജാവായത്; യഹോവ രാജത്വം നിന്‍റെ മകനായ അബ്ശാലോമിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; നീ രക്തപാതകനായിരിക്കയാൽ ഇപ്പോള്‍ ഇതാ, നിന്‍റെ ദോഷത്തിന്‍റെ ഫലം നിനക്കു വന്നു ഭവിച്ചിരിക്കുന്നു.</verse>
				<verse number="9">അപ്പോള്‍ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: ഈ ചത്ത നായ് എന്‍റെ യജമാനനായ രാജാവിനെ ശപിക്കുന്നത് എന്ത്? ഞാന്‍ ചെന്ന് അവന്‍റെ തല വെട്ടിക്കളയട്ടെ എന്നു പറഞ്ഞു.</verse>
				<verse number="10">അതിനു രാജാവ്: സെരൂയയുടെ പുത്രന്മാരേ, എനിക്കും നിങ്ങള്‍ക്കും തമ്മിൽ എന്ത്? അവന്‍ ശപിക്കട്ടെ; ദാവീദിനെ ശപിക്ക എന്നു യഹോവ അവനോടു കല്പിച്ചിരിക്കുന്നു; പിന്നെ നീ ഇങ്ങനെ ചെയ്യുന്നത് എന്ത് എന്ന് ആര്‍ ചോദിക്കും എന്നു പറഞ്ഞു.</verse>
				<verse number="11">പിന്നെ ദാവീദ് അബീശായിയോടും തന്‍റെ സകല ഭൃത്യന്മാരോടും പറഞ്ഞത്: എന്‍റെ ഉദരത്തിൽനിന്നു പുറപ്പെട്ട മകന്‍ എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു എങ്കിൽ ഈ ബെന്യാമീന്യന്‍ ചെയ്യുന്നത് ആശ്ചര്യമോ? അവനെ വിടുവിന്‍; അവന്‍ ശപിക്കട്ടെ; യഹോവ അവനോടു കല്പിച്ചിരിക്കുന്നു.</verse>
				<verse number="12">പക്ഷേ യഹോവ എന്‍റെ സങ്കടം നോക്കി ഇന്നത്തെ ഇവന്‍റെ ശാപത്തിനു പകരം എനിക്ക് അനുഗ്രഹം നല്കും.</verse>
				<verse number="13">ഇങ്ങനെ ദാവീദും അവന്‍റെ ആളുകളും വഴിനടന്നു പോകുമ്പോള്‍ ശിമെയിയും മലഞ്ചരിവിൽക്കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.</verse>
				<verse number="14">രാജാവും കൂടെയുള്ള സകല ജനവും ക്ഷീണിച്ചവരായി എത്തി അവിടെ ആശ്വസിച്ചു.</verse>
				<verse number="15">എന്നാൽ അബ്ശാലോമും യിസ്രായേല്യരായ ജനമൊക്കെയും അഹീഥോഫെലുമായി യെരൂശലേമിൽ എത്തി.</verse>
				<verse number="16">ദാവീദിന്‍റെ സ്നേഹിതന്‍ അര്‍ഖ്യനായ ഹൂശായി അബ്ശാലോമിന്‍റെ അടുക്കൽ വന്നിട്ട് അബ്ശാലോമിനോട്: രാജാവേ, ജയ ജയ എന്നു പറഞ്ഞു.</verse>
				<verse number="17">അപ്പോള്‍ അബ്ശാലോം ഹൂശായിയോട്: ഇതാകുന്നുവോ നിന്‍റെ സ്നേഹിതനോടു നിനക്കുള്ള സ്നേഹം? സ്നേഹിതനോടുകൂടെ പോകാതിരുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="18">അതിനു ഹൂശായി അബ്ശാലോമിനോട്: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവനുള്ളവന്‍ ആകുന്നു ഞാന്‍; അവന്‍റെ പക്ഷത്തിൽ ഞാന്‍ ഇരിക്കും.</verse>
				<verse number="19">ഞാന്‍ ആരെ ആകുന്നു സേവിക്കേണ്ടത്? അവന്‍റെ മകനെ അല്ലയോ? ഞാന്‍ നിന്‍റെ അപ്പനെ സേവിച്ചതുപോലെ നിന്നെയും സേവിക്കും എന്നു പറഞ്ഞു.</verse>
				<verse number="20">അനന്തരം അബ്ശാലോം അഹീഥോഫെലിനോട്: നാം ചെയ്യേണ്ടത് എന്ത് എന്നു നിങ്ങള്‍ ആലോചിച്ചു പറവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="21">അഹീഥോഫെൽ അബ്ശാലോമിനോട്: രാജധാനി സൂക്ഷിപ്പാന്‍ നിന്‍റെ അപ്പന്‍ പാര്‍പ്പിച്ചിട്ടുള്ള അവന്‍റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്‍റെ അപ്പനു നിന്നെത്തന്നെ വെറുപ്പാക്കി എന്ന് എല്ലാ യിസ്രായേലും കേള്‍ക്കും; നിന്നോടുകൂടെയുള്ളവരൊക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.</verse>
				<verse number="22">അങ്ങനെ അവര്‍ അബ്ശാലോമിനു വെണ്‍മാടത്തിന്മേൽ ഒരു കൂടാരം അടിച്ചു; അവിടെ അബ്ശാലോം എല്ലാ യിസ്രായേലും കാണ്‍കെ തന്‍റെ അപ്പന്‍റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു.</verse>
				<verse number="23">അക്കാലത്ത് അഹീഥോഫെൽ പറയുന്ന ആലോചന ദൈവത്തിന്‍റെ അരുളപ്പാടുപോലെ ആയിരുന്നു; ദാവീദിനും അബ്ശാലോമിനും അഹീഥോഫെലിന്‍റെ ആലോചനയെല്ലാം അങ്ങനെതന്നെ ആയിരുന്നു.</verse>
			</chapter>
			<chapter number="17">
				<verse number="1">അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞത്: ഞാന്‍ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ട് ഇന്നു രാത്രി തന്നെ ദാവീദിനെ പിന്തുടരട്ടെ.</verse>
				<verse number="2">ക്ഷീണിച്ചും അധൈര്യപ്പെട്ടും ഇരിക്കുന്ന അവനെ ഞാന്‍ ആക്രമിച്ചു ഭ്രമിപ്പിക്കും; അപ്പോള്‍ അവനോടുകൂടെയുള്ള ജനമൊക്കെയും ഓടിപ്പോകും; ഞാന്‍ രാജാവിനെ മാത്രം വെട്ടിക്കളയും.</verse>
				<verse number="3">പിന്നെ ഞാന്‍ സകല ജനത്തെയും നിന്‍റെ അടുക്കൽ മടക്കിവരുത്തും; നീ ആഗ്രഹിക്കുന്നതുപോലെ എല്ലാവരും മടങ്ങിവരുമ്പോള്‍ സകല ജനവും സമാധാനത്തോടെ ഇരിക്കും.</verse>
				<verse number="4">ഈ വാക്ക് അബ്ശാലോമിനും യിസ്രായേൽമൂപ്പന്മാര്‍ക്കൊക്കെയും വളരെ ബോധിച്ചു.</verse>
				<verse number="5">എന്നാൽ അബ്ശാലോം: അര്‍ഖ്യനായ ഹൂശായിയെ വിളിക്ക; അവന്‍റെ അഭിപ്രായവും കേള്‍ക്കാമല്ലോ എന്നു പറഞ്ഞു.</verse>
				<verse number="6">ഹൂശായി അബ്ശാലോമിന്‍റെ അടുക്കൽ വന്നപ്പോള്‍ അബ്ശാലോം അവനോട്: ഇന്നിന്നപ്രകാരം അഹീഥോഫെൽ പറഞ്ഞിരിക്കുന്നു; അവന്‍ പറഞ്ഞതുപോലെ നാം ചെയ്കയോ? അല്ലെങ്കിൽ നീ പറക എന്നു പറഞ്ഞു.</verse>
				<verse number="7">ഹൂശായി അബ്ശാലോമിനോടു പറഞ്ഞതെന്തെന്നാൽ: അഹീഥോഫെൽ ഈ പ്രാവശ്യം പറഞ്ഞ ആലോചന നന്നല്ല.</verse>
				<verse number="8">നിന്‍റെ അപ്പനും അവന്‍റെ ആളുകളും വീരന്മാരും കാട്ടിൽ കുട്ടികള്‍ കവര്‍ന്നുപോയ കരടിയെപ്പോലെ ഉഗ്രമാനസന്മാരും ആകുന്നു എന്നു നീ അറിയുന്നുവല്ലോ. നിന്‍റെ അപ്പന്‍ യോദ്ധാവാകുന്നു. അവന്‍ ജനത്തോടുകൂടെ രാപാര്‍ക്കയില്ല.</verse>
				<verse number="9">അവന്‍ ഇപ്പോള്‍ ഒരു ഗുഹയിലോ മറ്റു വല്ല സ്ഥലത്തോ ഒളിച്ചിരിക്കയായിരിക്കും; ആരംഭത്തിങ്കൽ തന്നെ ഇവരിൽ ചിലര്‍ പട്ടുപോയാൽ അതു കേള്‍ക്കുന്ന എല്ലാവരും അബ്ശാലോമിന്‍റെ പക്ഷക്കാരിൽ സംഹാരമുണ്ടായി എന്നു പറയും.</verse>
				<verse number="10">അപ്പോള്‍ സിംഹഹൃദയംപോലെ ഹൃദയമുള്ള ശൂരനും കൂടെ അശേഷം ഉരുകിപ്പോകും; നിന്‍റെ അപ്പന്‍ വീരനും അവനോടുകൂടെയുള്ളവര്‍ ശൂരന്മാരും എന്ന് എല്ലാ യിസ്രായേലും അറിയുന്നു.</verse>
				<verse number="11">ആകയാൽ ഞാന്‍ പറയുന്ന ആലോചന എന്തെന്നാൽ: ദാന്‍മുതൽ ബേര്‍-ശേബവരെ കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരിക്കുന്ന യിസ്രായേലൊക്കെയും നിന്‍റെ അടുക്കൽ ഒന്നിച്ചുകൂടുകയും തിരുമേനി തന്നെ യുദ്ധത്തിന് എഴുന്നള്ളുകയും വേണം.</verse>
				<verse number="12">അവനെ കാണുന്നേടത്തു നാം അവനെ ആക്രമിച്ചു മഞ്ഞു ഭൂമിയിൽ പൊഴിയുന്നതുപോലെ അവന്‍റെമേൽ ചെന്നു വീഴും; പിന്നെ അവനാകട്ടെ അവനോടുകൂടെയുള്ള എല്ലാവരിലും ഒരുത്തന്‍പോലും ആകട്ടെ ശേഷിക്കയില്ല.</verse>
				<verse number="13">അവന്‍ ഒരു പട്ടണത്തിൽ കടന്നുകൂടി എങ്കിലോ യിസ്രായേലെല്ലാം ആ പട്ടണത്തിനു കയറുകെട്ടി അവിടെ ഒരു ചെറിയ കല്ലുപോലും കാണാതാകുംവരെ അതിനെ നദിയിൽ വലിച്ചിട്ടുകളയും.</verse>
				<verse number="14">അപ്പോള്‍ അബ്ശാലോമും എല്ലാ യിസ്രായേല്യരും: അഹീഥോഫെലിന്‍റെ ആലോചനയെക്കാള്‍ അര്‍ഖ്യനായ ഹൂശായിയുടെ ആലോചന നല്ലത് എന്നു പറഞ്ഞു. അബ്ശാലോമിന് അനര്‍ഥം വരേണ്ടതിന് അഹീഥോഫെലിന്‍റെ നല്ല ആലോചനയെ വ്യര്‍ഥമാക്കുവാന്‍ യഹോവ നിശ്ചയിച്ചിരുന്നു.</verse>
				<verse number="15">അനന്തരം ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും: ഇന്നിന്നപ്രകാരം അഹീഥോഫെൽ അബ്ശാലോമിനോടും യിസ്രായേൽമൂപ്പന്മാരോടും ആലോചന പറഞ്ഞു; ഇന്നിന്നപ്രകാരം ഞാനും ആലോചന പറഞ്ഞിരിക്കുന്നു.</verse>
				<verse number="16">ആകയാൽ നിങ്ങള്‍ വേഗത്തിൽ ആളയച്ചു: ഈ രാത്രി മരുഭൂമിയിലേക്കുള്ള കടവിങ്കൽ പാര്‍ക്കരുത്; രാജാവിനും കൂടെയുള്ള സകല ജനത്തിനും നാശം വരാതിരിക്കേണ്ടതിന് ഏതു വിധേനയും അക്കരെ കടന്നുപോകേണം എന്നു ദാവീദിനെ അറിയിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="17">എന്നാൽ യോനാഥാനും അഹീമാസും പട്ടണത്തിൽ ചെന്നു തങ്ങളെത്തന്നെ കാണിപ്പാന്‍ പാടില്ലാതിരുന്നതുകൊണ്ട് ഏന്‍-രോഗെലിനരികെ കാത്തുനില്ക്കും; ഒരു വേലക്കാരത്തി ചെന്ന് അവരെ അറിയിക്കയും അവര്‍ ചെന്നു ദാവീദ്‍രാജാവിനെ അറിയിക്കയും ചെയ്യും;</verse>
				<verse number="18">എന്നാൽ ഒരു ബാല്യക്കാരന്‍ അവരെ കണ്ടിട്ട് അബ്ശാലോമിന് അറിവുകൊടുത്തു. ആകയാൽ അവര്‍ ഇരുവരും വേഗം പോയി ബഹൂരീമിൽ ഒരാളുടെ വീട്ടിൽ കയറി; അവന്‍റെ മുറ്റത്ത് ഒരു കിണറുണ്ടായിരുന്നു; അവര്‍ അതിൽ ഇറങ്ങി.</verse>
				<verse number="19">വീട്ടുകാരത്തി മൂടുവിരി എടുത്തു കിണറ്റിന്‍റെ വായിന്മേല്‍ വിരിച്ച് അതിൽ കോതമ്പുതരി ചിക്കി; ഇങ്ങനെ കാര്യം അറിവാന്‍ ഇടയായില്ല.</verse>
				<verse number="20">അബ്ശാലോമിന്‍റെ ഭൃത്യന്മാര്‍ ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്: അവര്‍ നീര്‍ത്തോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു. അവര്‍ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="21">അവര്‍ പോയശേഷം അവര്‍ കിണറ്റിൽനിന്നു കയറിച്ചെന്നു ദാവീദ്‍രാജാവിനെ അറിയിച്ചു: നിങ്ങള്‍ എഴുന്നേറ്റു വേഗം നദി കടന്നുപോകുവിന്‍; ഇന്നിന്നപ്രകാരം അഹീഥോഫെൽ നിങ്ങള്‍ക്കു വിരോധമായിട്ട് ആലോചന പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">ഉടനെ ദാവീദും കൂടെയുള്ള ജനമൊക്കെയും എഴുന്നേറ്റു യോര്‍ദ്ദാന്‍ കടന്നു; നേരം വെളുക്കുമ്പോഴേക്ക് യോര്‍ദ്ദാന്‍ കടക്കാതെ ഒരുത്തന്‍പോലും ശേഷിച്ചില്ല.</verse>
				<verse number="23">എന്നാൽ അഹീഥോഫെൽ തന്‍റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്‍റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയ ശേഷം കെട്ടി ഞാന്നു മരിച്ചു; അവന്‍റെ അപ്പന്‍റെ കല്ലറയിൽ അവനെ അടക്കംചെയ്തു.</verse>
				<verse number="24">പിന്നെ ദാവീദ് മഹനയീമിൽ എത്തി. അബ്ശാലോമും കൂടെയുള്ള യിസ്രായേൽജനമൊക്കെയും യോര്‍ദ്ദാന്‍ കടന്നു.</verse>
				<verse number="25">അബ്ശാലോം യോവാബിനു പകരം അമാസയെ സേനാധിപതിയാക്കി; അമാസയോ നാഹാശിന്‍റെ മകളും യോവാബിന്‍റെ അമ്മ സെരൂയയുടെ സഹോദരിയും ആയ അബീഗലിന്‍റെ അടുക്കൽ യിത്രാ എന്നു പേരുള്ള ഒരു യിശ്മായേല്യന്‍ ചെന്നിട്ട് ഉണ്ടായ മകന്‍.</verse>
				<verse number="26">എന്നാൽ യിസ്രായേലും അബ്ശാലോമും ഗിലെയാദ്‍ദേശത്ത് പാളയമിറങ്ങി.</verse>
				<verse number="27">ദാവീദ് മഹനയീമിൽ എത്തിയപ്പോള്‍ അമ്മോന്യരുടെ രബ്ബായിൽനിന്നു നാഹാശിന്‍റെ മകന്‍ ശോബി, ലോ-ദെബാരിൽനിന്ന് അമ്മീയേലിന്‍റെ മകന്‍ മാഖീര്‍, രോഗെലീമിൽനിന്നു ഗിലെയാദ്യന്‍ ബര്‍സില്ലായി എന്നിവര്‍</verse>
				<verse number="28">കിടക്കകളും കിണ്ണങ്ങളും മണ്‍പാത്രങ്ങളും ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിപ്പാന്‍ കോതമ്പ്, യവം, മാവ്, മലര്‍, അമരയ്ക്ക, പയര്‍, പരിപ്പ്, തേന്‍, വെണ്ണ, ആട്, പശുവിന്‍പാൽക്കട്ട എന്നിവയും കൊണ്ടുവന്നു; ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ഇരിക്കുമല്ലോ എന്ന് അവര്‍ പറഞ്ഞു.</verse>
			</chapter>
			<chapter number="18">
				<verse number="1">അനന്തരം ദാവീദ് തന്നോടുകൂടെയുള്ള ജനത്തെ എണ്ണിനോക്കി; അവര്‍ക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിച്ചു.</verse>
				<verse number="2">ദാവീദ് ജനത്തിൽ മൂന്നിൽ ഒരു പങ്ക് യോവാബിന്‍റെ കൈക്കീഴും മൂന്നിൽ ഒരു പങ്ക് സെരൂയയുടെ മകനും യോവാബിന്‍റെ സഹോദരനുമായ അബീശായിയുടെ കൈക്കീഴും, മൂന്നിൽ ഒരു പങ്ക് ഗിത്യനായ ഇത്ഥായിയുടെ കൈക്കീഴും അയച്ചു: ഞാനും നിങ്ങളോടുകൂടെ വരും എന്നു രാജാവ് ജനത്തോടു പറഞ്ഞു.</verse>
				<verse number="3">എന്നാൽ ജനം: നീ വരേണ്ടാ; ഞങ്ങള്‍ തോറ്റോടി എന്നു വരികിൽ ഞങ്ങളുടെ കാര്യം ആരും ഗണ്യമാക്കുകയില്ല; ഞങ്ങളിൽ പാതിപേര്‍ പട്ടുപോയി എന്നു വരികിലും അതാരും ഗണ്യമാക്കുകയില്ല; നീയോ ഞങ്ങളിൽ പതിനായിരം പേര്‍ക്കു തുല്യന്‍. ആകയാൽ നീ പട്ടണത്തിൽ ഇരുന്നുകൊണ്ടു ഞങ്ങള്‍ക്കു സഹായം ചെയ്യുന്നതു നല്ലത് എന്നു പറഞ്ഞു.</verse>
				<verse number="4">രാജാവ് അവരോട്: നിങ്ങള്‍ക്ക് ഉത്തമം എന്നു തോന്നുന്നത് ഞാന്‍ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവ് പടിവാതിൽക്കൽ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.</verse>
				<verse number="5">അബ്ശാലോംകുമാരനോട് എന്നെ ഓര്‍ത്തു കനിവോടെ പെരുമാറുവിന്‍ എന്നു രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും കല്പിച്ചു. രാജാവ് അധിപതിമാരോടൊക്കെയും അബ്ശാലോമിനെക്കുറിച്ചു കല്പിക്കുമ്പോള്‍ ജനമെല്ലാം കേട്ടു.</verse>
				<verse number="6">പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്‍റെ നേരേ പുറപ്പെട്ടു; എഫ്രയീംവനത്തിൽവച്ചു പടയുണ്ടായി.</verse>
				<verse number="7">യിസ്രായേൽജനം ദാവീദിന്‍റെ ചേവകരോടു തോറ്റു. അന്ന് അവിടെ ഒരു മഹാസംഹാരം നടന്നു ഇരുപതിനായിരം പേര്‍ പട്ടുപോയി.</verse>
				<verse number="8">പട ആ ദേശത്തെല്ലാടവും പരന്നു; അന്നു വാളിനിരയായതിലും അധികം പേര്‍ വനത്തിനിരയായിത്തീര്‍ന്നു.</verse>
				<verse number="9">അബ്ശാലോം ദാവീദിന്‍റെ ചേവകര്‍ക്ക് എതിര്‍പ്പെട്ടു; അബ്ശാലോം കോവര്‍കഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോള്‍ കോവര്‍കഴുത കൊമ്പു തിങ്ങിനില്ക്കുന്ന ഒരു വലിയ കരുവേലകത്തിന്‍കീഴെ എത്തി; അവന്‍റെ തലമുടി കരുവേലകത്തിൽ പിടിപെട്ടിട്ട് അവന്‍ ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങി; അവന്‍റെ കീഴിൽനിന്നു കോവര്‍കഴുത ഓടിപ്പോയി.</verse>
				<verse number="10">ഒരുത്തന്‍ അതു കണ്ടിട്ട്: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു എന്നു യോവാബിനോട് അറിയിച്ചു.</verse>
				<verse number="11">യോവാബ് തന്നെ അറിയിച്ചവനോട്: നീ അവനെ കണ്ടിട്ട് അവിടെവച്ചുതന്നെ വെട്ടിക്കളയാഞ്ഞത് എന്ത്? ഞാന്‍ നിനക്കു പത്തു ശേക്കെൽ വെള്ളിയും ഒരു അരക്കച്ചയും തരുമായിരുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="12">അവന്‍ യോവാബിനോടു പറഞ്ഞത്: ആയിരം ശേക്കെൽ വെള്ളി എനിക്കു തന്നാലും ഞാന്‍ രാജകുമാരന്‍റെ നേരേ കൈ നീട്ടുകയില്ല; അബ്ശാലോംകുമാരനെ ആരും തൊടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ എന്നു രാജാവ് നിന്നോടും അബീശായിയോടും ഇത്ഥായിയോടും ഞങ്ങള്‍ കേള്‍ക്കെയല്ലോ കല്പിച്ചത്.</verse>
				<verse number="13">അല്ല, ഞാന്‍ അവന്‍റെ പ്രാണനെ ദ്രോഹിച്ചിരുന്നെങ്കിൽ-രാജാവിന് ഒന്നും മറവായിരിക്കയില്ലല്ലോ-നീ തന്നെ എന്നോട് അകന്നു നില്ക്കുമായിരുന്നു.</verse>
				<verse number="14">എന്നാൽ യോവാബ്: ഞാന്‍ ഇങ്ങനെ നിന്നോടു സംസാരിച്ചു നേരം കളകയില്ല എന്നു പറഞ്ഞു മൂന്നു കുന്തം കൈയിൽ എടുത്ത് അബ്ശാലോം കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടക്കുമ്പോള്‍ തന്നെ അവയെ അവന്‍റെ നെഞ്ചിനകത്തു കുത്തിക്കടത്തി.</verse>
				<verse number="15">യോവാബിന്‍റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാര്‍ വളഞ്ഞു നിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.</verse>
				<verse number="16">പിന്നെ യോവാബ് കാഹളം ഊതി; യോവാബ് ജനത്തെ വിലക്കിയതുകൊണ്ട് അവര്‍ യിസ്രായേലിനെ പിന്തുടരുന്നതു വിട്ടു മടങ്ങി.</verse>
				<verse number="17">അബ്ശാലോമിനെ അവര്‍ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിൽ ഇട്ടു; അവന്‍റെമേൽ ഏറ്റവും വലിയൊരു കൽക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്‍റെ വീട്ടിലേക്ക് ഓടിപ്പോയി.</verse>
				<verse number="18">അബ്ശാലോം ജീവനോടിരുന്ന സമയം: എന്‍റെ പേര്‍ നിലനിര്‍ത്തേണ്ടതിന് എനിക്കു മകനില്ലല്ലോ എന്നു പറഞ്ഞു, രാജാവിന്‍താഴ്വരയിലെ തൂണ്‍ എടുത്തു നാട്ടി അതിനു തന്‍റെ പേര്‍ വിളിച്ചിരുന്നു; അതിന് ഇന്നുവരെ അബ്ശാലോമിന്‍റെ ജ്ഞാപകസ്തംഭം എന്നു പറഞ്ഞുവരുന്നു.</verse>
				<verse number="19">അനന്തരം സാദോക്കിന്‍റെ മകനായ അഹീമാസ്: ഞാന്‍ ഓടിച്ചെന്നു രാജാവിനോട്, യഹോവ അവനുവേണ്ടി ശത്രുക്കളോടു പ്രതികാരം ചെയ്തിരിക്കുന്ന സദ്വര്‍ത്തമാനം അറിയിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="20">യോവാബ് അവനോട്: നീ ഇന്നു സദ്വര്‍ത്തമാനദൂതനാകയില്ല; ഇനി ഒരു ദിവസം സദ്വര്‍ത്തമാനം കൊണ്ടുപോകാം; രാജകുമാരന്‍ മരിച്ചിരിക്കകൊണ്ടു നീ ഇന്നു സദ്വര്‍ത്തമാനദൂതനാകയില്ല എന്നു പറഞ്ഞു.</verse>
				<verse number="21">പിന്നെ യോവാബ് കൂശ്യനോട്: നീ കണ്ടതു രാജാവിനെ ചെന്ന് അറിയിക്ക എന്നു പറഞ്ഞു. കൂശ്യന്‍ യോവാബിനെ വണങ്ങി ഓടി. സാദോക്കിന്‍റെ മകനായ അഹീമാസ് പിന്നെയും യോവാബിനോട്: ഏതായാലും ഞാനും കൂശ്യന്‍റെ പിന്നാലെ ഓടട്ടെ എന്നു പറഞ്ഞു.</verse>
				<verse number="22">അതിനു യോവാബ്: എന്‍റെ മകനേ, നീ എന്തിന് ഓടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="23">അവന്‍ പിന്നെയും: ഏതായാലും ഞാന്‍ ഓടും എന്നു പറഞ്ഞതിന്, എന്നാൽ ഓടിക്കൊള്‍ക എന്ന് അവന്‍ പറഞ്ഞു. അങ്ങനെ അഹീമാസ് സമഭൂമിവഴിയായി ഓടി കൂശ്യനെ കടന്നുപോയി.</verse>
				<verse number="24">എന്നാൽ ദാവീദ് രണ്ടു പടിവാതിലിനും മധ്യേ ഇരിക്കയായിരുന്നു. കാവൽക്കാരന്‍ പടിവാതിലിനു മീതെ മതിലിന്‍റെ മുകളിൽ കയറി തല ഉയര്‍ത്തിനോക്കി ഒരുത്തന്‍ തനിച്ച് ഓടി വരുന്നതു കണ്ടു.</verse>
				<verse number="25">കാവൽക്കാരന്‍ രാജാവിനോടു വിളിച്ച് അറിയിച്ചു. അവന്‍ ഏകന്‍ എങ്കിൽ സദ്വര്‍ത്തമാനവും കൊണ്ടാകുന്നു വരുന്നത് എന്നു രാജാവ് പറഞ്ഞു. അവന്‍ നടന്നടുത്തു.</verse>
				<verse number="26">പിന്നെ കാവൽക്കാരന്‍ മറ്റൊരുത്തന്‍ ഓടി വരുന്നതു കണ്ടു; കാവൽക്കാരന്‍ വാതിൽ കാക്കുന്നവനോട്: ഇതാ, പിന്നെയും ഒരു ആള്‍ തനിച്ച് ഓടി വരുന്നു എന്നു വിളിച്ചുപറഞ്ഞു. അവനും സദ്വര്‍ത്തമാനദൂതനാകുന്നു എന്നു രാജാവ് പറഞ്ഞു.</verse>
				<verse number="27">ഒന്നാമത്തവന്‍റെ ഓട്ടം സാദോക്കിന്‍റെ മകനായ അഹീമാസിന്‍റെ ഓട്ടംപോലെ എനിക്കു തോന്നുന്നു എന്നു കാവൽക്കാരന്‍ പറഞ്ഞു. അതിനു രാജാവ്: അവന്‍ നല്ലവന്‍; നല്ല വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.</verse>
				<verse number="28">അഹീമാസ് രാജാവിനോടു ശുഭം, ശുഭം എന്നു വിളിച്ചുപറഞ്ഞു രാജാവിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു: യജമാനനായ രാജാവിന്‍റെ നേരേ കൈ ഓങ്ങിയവരെ ഏല്പിച്ചുതന്ന നിന്‍റെ ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു.</verse>
				<verse number="29">അപ്പോള്‍ രാജാവ് അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അഹീമാസ്: യോവാബ് രാജാവിന്‍റെ ഭൃത്യനെയും അടിയനെയും അയയ്ക്കുമ്പോള്‍ വലിയൊരു കലഹം കണ്ടു; എന്നാൽ അത് എന്തെന്നു ഞാന്‍ അറിഞ്ഞില്ല എന്നു പറഞ്ഞു.</verse>
				<verse number="30">നീ അവിടെ മാറിനില്ക്ക എന്നു രാജാവ് പറഞ്ഞു. അവന്‍ മാറിനിന്നു.</verse>
				<verse number="31">ഉടനെ കൂശ്യന്‍ വന്നു: യജമാനനായ രാജാവിന് ഇതാ നല്ല വര്‍ത്തമാനം; നിന്നോട് എതിര്‍ത്ത എല്ലാവരോടും യഹോവ ഇന്നു നിനക്കുവേണ്ടി പ്രതികാരം ചെയ്തിരിക്കുന്നു എന്നു കൂശ്യന്‍ പറഞ്ഞു.</verse>
				<verse number="32">അപ്പോള്‍ രാജാവ് കൂശ്യനോട്: അബ്ശാലോംകുമാരന്‍ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിനു കൂശ്യന്‍ യജമാനനായ രാജാവിന്‍റെ ശത്രുക്കളും നിന്നോടു ദോഷം ചെയ്‍വാന്‍ എഴുന്നേല്ക്കുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="33">ഉടനെ രാജാവ് നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്‍റെ മകനേ, അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ, അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്‍റെ മകനേ, എന്‍റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.</verse>
			</chapter>
			<chapter number="19">
				<verse number="1">രാജാവ് അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു.</verse>
				<verse number="2">എന്നാൽ രാജാവ് തന്‍റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്ന് ആ ദിവസം ജനം കേട്ടതുകൊണ്ട് അന്നത്തെ ജയം ജനത്തിനൊക്കെയും ദുഃഖമായിത്തീര്‍ന്നു.</verse>
				<verse number="3">ആകയാൽ യുദ്ധത്തിൽ തോറ്റിട്ടു നാണിച്ച് ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്ക് ഒളിച്ചുകടന്നു.</verse>
				<verse number="4">രാജാവ് മുഖം മൂടി: എന്‍റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്‍റെ മകനേ! എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.</verse>
				<verse number="5">അപ്പോള്‍ യോവാബ് അരമനയിൽ രാജാവിന്‍റെ അടുക്കൽ ചെന്നു പറഞ്ഞത്: ഇന്നു നിന്‍റെയും നിന്‍റെ പുത്രീപുത്രന്മാരുടെയും നിന്‍റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്‍റെ സകല ഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പകയ്ക്കുന്നവരെ നീ സ്നേഹിക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകയ്ക്കുന്നു.</verse>
				<verse number="6">പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്ക് ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങള്‍ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കിൽ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്ന് എനിക്ക് ഇന്നു മനസ്സിലായി.</verse>
				<verse number="7">ആകയാൽ ഇപ്പോള്‍ എഴുന്നേറ്റു പുറത്തു വന്നു നിന്‍റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്‍റെ ബാല്യംമുതൽ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്‍ഥത്തെക്കാളും വലിയ അനര്‍ഥമായിത്തീരും.</verse>
				<verse number="8">അങ്ങനെ രാജാവ് എഴുന്നേറ്റു പടിവാതിൽക്കൽ ഇരുന്നു. രാജാവ് പടിവാതിൽക്കൽ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകല ജനവും രാജാവിന്‍റെ മുമ്പിൽ വന്നു.</verse>
				<verse number="9">യിസ്രായേല്യര്‍ താന്താങ്ങളുടെ വീടുകളിലേക്ക് ഓടിപ്പോയിരുന്നു. എല്ലാ യിസ്രായേൽഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തര്‍ക്കിച്ചു: രാജാവ് നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചതും അവന്‍തന്നെ. ഇപ്പോഴോ അബ്ശാലോം നിമിത്തം അവന്‍ നാടുവിട്ട് ഓടിപ്പോയിരിക്കുന്നു.</verse>
				<verse number="10">നമുക്ക് രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയിൽ പട്ടുപോയി. ആകയാൽ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങള്‍ അനങ്ങാതിരിക്കുന്നത് എന്ത് എന്നു പറഞ്ഞു.</verse>
				<verse number="11">അനന്തരം ദാവീദുരാജാവ് പുരോഹിതന്മാരായ സാദോക്കിന്‍റെയും അബ്യാഥാരിന്‍റെയും അടുക്കൽ ആളയച്ചു പറയിച്ചതെന്തെന്നാൽ: നിങ്ങള്‍ യെഹൂദാമൂപ്പന്മാരോടു പറയേണ്ടത്: രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ നിങ്ങള്‍ പിമ്പന്മാരായി നില്ക്കുന്നത് എന്ത്? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ എല്ലാ യിസ്രായേലിന്‍റെയും സംസാരം അവന്‍റെ അടുക്കൽ എത്തിയിരിക്കുന്നു.</verse>
				<verse number="12">നിങ്ങള്‍ എന്‍റെ സഹോദരന്മാര്‍; എന്‍റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കിവരുത്തുന്ന കാര്യത്തിൽ നിങ്ങള്‍ പിമ്പന്മാരായി നില്ക്കുന്നത് എന്ത്?</verse>
				<verse number="13">നിങ്ങള്‍ അമാസയോട്: നീ എന്‍റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിനു പകരം എപ്പോഴും എന്‍റെ മുമ്പിൽ സേനാപതിയായിരിക്കുന്നില്ല എങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിന്‍.</verse>
				<verse number="14">ഇങ്ങനെ അവന്‍ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകര്‍ഷിച്ചു. ആകയാൽ അവര്‍: നീയും നിന്‍റെ സകല ഭൃത്യന്മാരും മടങ്ങിവരുവിന്‍ എന്നു രാജാവിന്‍റെ അടുക്കൽ പറഞ്ഞയച്ചു.</verse>
				<verse number="15">അങ്ങനെ രാജാവ് മടങ്ങി യോര്‍ദ്ദാങ്കൽ എത്തി. രാജാവിനെ എതിരേറ്റ് യോര്‍ദ്ദാന്‍ കടത്തിക്കൊണ്ടുപോരേണ്ടതിനു യെഹൂദാപുരുഷന്മാര്‍ ഗില്ഗാലിൽ ചെന്നു.</verse>
				<verse number="16">ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദുരാജാവിനെ എതിരേല്പാന്‍ ബദ്ധപ്പെട്ടു ചെന്നു.</verse>
				<verse number="17">അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൗലിന്‍റെ ഗൃഹവിചാരകനായ സീബയും അവന്‍റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവര്‍ രാജാവ് കാണ്‍കെ യോര്‍ദ്ദാന്‍ കടന്നു ചെന്നു.</verse>
				<verse number="18">രാജാവിന്‍റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിനും അവന്‍റെ ഇഷ്ടംപോലെ ചെയ്യേണ്ടതിനും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോള്‍ ഗേരയുടെ മകനായ ശിമെയി യോര്‍ദ്ദാന്‍ കടപ്പാന്‍ പോകുന്ന രാജാവിന്‍റെ മുമ്പിൽ വീണു രാജാവിനോടു:</verse>
				<verse number="19">എന്‍റെ യജമാനന്‍ എന്‍റെ കുറ്റം എനിക്ക് കണക്കിടരുതേ; യജമാനനായ രാജാവ് യെരൂശലേമിൽനിന്നു പുറപ്പെട്ട ദിവസം അടിയന്‍ ചെയ്ത ദോഷം രാജാവ് മനസ്സിൽ വയ്ക്കയും ഓര്‍ക്കയും അരുതേ.</verse>
				<verse number="20">അടിയന്‍ പാപം ചെയ്തിരിക്കുന്നു എന്ന് അറിയുന്നു; അതുകൊണ്ട് ഇതാ, യജമാനനായ രാജാവിനെ എതിരേല്ക്കേണ്ടതിന് ഇറങ്ങിവരുവാന്‍ യോസേഫിന്‍റെ സകല ഗൃഹത്തിലും വച്ച് അടിയന്‍ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">എന്നാറെ സെരൂയയുടെ മകനായ അബീശായി: യഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതു നിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.</verse>
				<verse number="22">അതിനു ദാവീദ്: സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്ക് എതിരികളാകേണ്ടതിന് എനിക്കും നിങ്ങള്‍ക്കും തമ്മിൽ എന്ത്? ഇന്നു യിസ്രായേലിൽ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിനു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="23">പിന്നെ ശിമെയിയോട്: നീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവ് അവനോടു സത്യവും ചെയ്തു.</verse>
				<verse number="24">ശൗലിന്‍റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാന്‍ വന്നു; രാജാവ് പോയ ദിവസംമുതൽ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവന്‍ തന്‍റെ കാലിനു രക്ഷ ചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.</verse>
				<verse number="25">എന്നാൽ അവന്‍ രാജാവിനെ എതിരേല്പാന്‍ യെരൂശലേമിൽനിന്നു വന്നപ്പോള്‍ രാജാവ് അവനോട്: മെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="26">അതിന് അവന്‍ ഉത്തരം പറഞ്ഞത്: യജമാനനായ രാജാവേ, എന്‍റെ ഭൃത്യന്‍ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിനു കോപ്പിടേണമെന്ന് അടിയന്‍ പറഞ്ഞു; അടിയന്‍ മുടന്തനല്ലോ.</verse>
				<verse number="27">അവന്‍ യജമാനനായ രാജാവിനോട് അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവ് ദൈവദൂതനു തുല്യന്‍ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്‍ക.</verse>
				<verse number="28">യജമാനനായ രാജാവിന്‍റെ മുമ്പാകെ അടിയന്‍റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടുത്തെ മേശയിങ്കൽ ഭക്ഷിക്കുന്നവരുടെ കൂട്ടത്തിൽ ആക്കി; രാജാവിനോട് ആവലാതി പറവാന്‍ അടിയന് ഇനി എന്ത് അവകാശമുള്ളൂ?</verse>
				<verse number="29">രാജാവ് അവനോട്: നീ നിന്‍റെ കാര്യം ഇനി അധികം പറയുന്നത് എന്തിന്? നീയും സീബയും നിലം പകുത്തെടുത്തുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="30">മെഫീബോശെത്ത് രാജാവിനോട്: അല്ല, അവന്‍തന്നെ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവ് സമാധാനത്തോടെ അരമനയിൽ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="31">ഗിലെയാദ്യനായ ബര്‍സില്ലായിയും രോഗെലീമിൽനിന്നു വന്നു, രാജാവിനെ യോര്‍ദ്ദാനക്കരെ കടത്തി യാത്ര അയപ്പാന്‍ അവനോടുകൂടെ യോര്‍ദ്ദാന്‍ കടന്നു.</verse>
				<verse number="32">ബര്‍സില്ലായിയോ എണ്‍പതു വയസ്സുള്ളൊരു വയോധികനായിരുന്നു; രാജാവ് മഹനയീമിൽ പാര്‍ത്തിരുന്ന കാലത്ത് അവന്‍ ഭക്ഷണസാധനങ്ങള്‍ അയച്ചുകൊടുത്തു; അവന്‍ മഹാധനികന്‍ ആയിരുന്നു.</verse>
				<verse number="33">രാജാവ് ബര്‍സില്ലായിയോട്: എന്നോടുകൂടെ പോരുക; ഞാന്‍ നിന്നെ യെരൂശലേമിൽ എന്‍റെ അടുക്കൽ പാര്‍പ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.</verse>
				<verse number="34">ബര്‍സില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാൽ: ഞാന്‍ രാജാവിനോടുകൂടെ യെരൂശലേമിൽ വരുന്നതെന്തിന്? ഞാന്‍ ഇനി എത്രനാള്‍ ജീവിച്ചിരിക്കും?</verse>
				<verse number="35">എനിക്ക് ഇന്ന് എണ്‍പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദ് അടിയന് അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്ക് ഇനി കേട്ടു രസിക്കാമോ? അടിയന്‍ യജമാനനായ രാജാവിനു ഭാരമായിത്തീരുന്നത് എന്തിന്?</verse>
				<verse number="36">അടിയന്‍ രാജാവിനോടുകൂടെ യോര്‍ദ്ദാന്‍ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവ് ഇതിനായി എനിക്ക് ഈവിധം പ്രത്യുപകാരം ചെയ്യുന്നത് എന്തിന്?</verse>
				<verse number="37">എന്‍റെ പട്ടണത്തിൽ എന്‍റെ അപ്പന്‍റെയും അമ്മയുടെയും കല്ലറയുടെ അടുക്കൽവച്ചു മരിക്കേണ്ടതിന് അടിയന്‍ വിടകൊള്ളട്ടെ; എന്നാൽ നിന്‍റെ ദാസനായ കിംഹാം ഇതാ; അവന്‍ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായത് അവനു ചെയ്തുകൊടുത്താലും.</verse>
				<verse number="38">അതിനു രാജാവ്: കിംഹാം എന്നോടുകൂടെ പോരട്ടെ; നിന്‍റെ ഇഷ്ടപ്രകാരം ഞാന്‍ അവനു ചെയ്തുകൊടുക്കാം; നീ എന്നോട് ആവശ്യപ്പെടുന്നതൊക്കെയും ഞാന്‍ നിനക്കായി ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="39">പിന്നെ സകല ജനവും യോര്‍ദ്ദാന്‍ കടന്നു. രാജാവ് യോര്‍ദ്ദാന്‍ കടന്നശേഷം ബര്‍സില്ലായിയെ ചുംബനം ചെയ്ത് അനുഗ്രഹിച്ചു; അവന്‍ സ്വദേശത്തേക്കു മടങ്ങിപ്പോയി.</verse>
				<verse number="40">രാജാവ് ഗില്ഗാലിൽ ചെന്നു; കിംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേൽജനം പാതിയുംകൂടി രാജാവി നെ ഇക്കരെ കൊണ്ടുവന്നു.</verse>
				<verse number="41">അപ്പോള്‍ യിസ്രായേൽപുരുഷന്മാര്‍ ഒക്കെയും രാജാവിന്‍റെ അടുക്കൽ വന്നു രാജാവിനോട്: ഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാര്‍ രാജാവിനെയും അവന്‍റെ കുടുംബത്തെയും ദാവീദിന്‍റെ സകല പരിചാരകന്മാരെയും മോഷ്‍ടിച്ചു കൊണ്ടുവന്ന് യോര്‍ദ്ദാന്‍ കടത്തിയത് എന്ത് എന്നു പറഞ്ഞു.</verse>
				<verse number="42">അതിന് യെഹൂദാപുരുഷന്മാരൊക്കെയും യിസ്രായേൽ പുരുഷന്മാരോട്: രാജാവ് ഞങ്ങള്‍ക്ക് അടുത്ത ചാര്‍ച്ചക്കാരന്‍ ആകകൊണ്ടു തന്നെ; അതിനു നിങ്ങള്‍ കോപിക്കുന്നത് എന്തിന്? ഞങ്ങള്‍ രാജാവിന്‍റെ വക വല്ലതും തിന്നുവോ? അവന്‍ ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നുവോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="43">യിസ്രായേൽപുരുഷന്മാര്‍ യെഹൂദാപുരുഷന്മാരോട്: രാജാവിങ്കൽ ഞങ്ങള്‍ക്കു പത്ത് ഓഹരി ഉണ്ട്; ദാവീദിങ്കൽ ഞങ്ങള്‍ക്കു നിങ്ങളെക്കാള്‍ അധികം അവകാശവും ഉണ്ട്; നിങ്ങള്‍ ഞങ്ങളെ ധിക്കരിച്ചത് എന്ത്? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന് ഞങ്ങളല്ലയോ ആദ്യം പറഞ്ഞത് എന്ന് ഉത്തരം പറഞ്ഞു. എന്നാൽ യെഹൂദാപുരുഷന്മാരുടെ വാക്ക് യിസ്രായേൽ പുരുഷന്മാരുടെ വാക്കിനേക്കാള്‍ അധികം കഠിനമായിരുന്നു.</verse>
			</chapter>
			<chapter number="20">
				<verse number="1">എന്നാൽ ബെന്യാമീന്യനായി ബിക്രിയുടെ മകനായ ശേബ എന്നു പേരുള്ള ഒരു നീചന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ കാഹളം ഊതി: ദാവീദിങ്കൽ നമുക്ക് ഓഹരി ഇല്ല; യിശ്ശായിയുടെ മകങ്കൽ അവകാശവും ഇല്ല; യിസ്രായേലേ നിങ്ങള്‍ വീട്ടിലേക്കു പൊയ്ക്കൊള്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="2">അപ്പോള്‍ യിസ്രായേലൊക്കെയും ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയുടെ പക്ഷം ചേര്‍ന്നു; യെഹൂദാപുരുഷന്മാരോ യോര്‍ദ്ദാന്‍ തുടങ്ങി യെരൂശലേംവരെ തങ്ങളുടെ രാജാവിനോടു ചേര്‍ന്നുനടന്നു.</verse>
				<verse number="3">ദാവീദ് യെരൂശലേമിൽ അരമനയിൽ എത്തി; അരമന സൂക്ഷിപ്പാന്‍ പാര്‍പ്പിച്ചിരുന്ന പത്ത് വെപ്പാട്ടികളെയും രാജാവ് അന്തഃപുരത്തിൽ ആക്കി രക്ഷിച്ചു എങ്കിലും അവരുടെ അടുക്കൽ ചെന്നില്ല. അങ്ങനെ അവര്‍ ജീവപര്യന്തം കാവലിലിരുന്നു വൈധവ്യം ആചരിച്ചു.</verse>
				<verse number="4">അനന്തരം രാജാവ് അമാസയോട്: നീ മൂന്നു ദിവസത്തിനകം യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടി അവരുമായി ഇവിടെ വരിക എന്നു പറഞ്ഞു.</verse>
				<verse number="5">അങ്ങനെ അമാസ യെഹൂദാപുരുഷന്മാരെ വിളിച്ചുകൂട്ടുവാന്‍ പോയി; എന്നാൽ കല്പിച്ച അവധിയിലധികം അവന്‍ താമസിച്ചുപോയി.</verse>
				<verse number="6">എന്നാറെ ദാവീദ് അബീശായിയോട്: അബ്ശാലോം ചെയ്തതിനെക്കാളും ബിക്രിയുടെ മകനായ ശേബ ഇപ്പോള്‍ നമുക്ക് അധികം ദോഷം ചെയ്യും; അവന്‍ ഉറപ്പുള്ള വല്ല പട്ടണത്തിലും കടന്നു നമ്മുടെ ദൃഷ്‍ടിയിൽനിന്നു തെറ്റിപ്പോകാതിരിക്കേണ്ടതിനു നീ നിന്‍റെ യജമാനന്‍റെ ചേവകരെ കൂട്ടിക്കൊണ്ട് അവനെ പിന്തുടരുക എന്നു പറഞ്ഞു.</verse>
				<verse number="7">അങ്ങനെ യോവാബിന്‍റെ ആളുകളും ക്രേത്യരും പ്ലേത്യരും സകല വീരന്മാരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന്‍ യെരൂശലേമിൽനിന്നു പുറപ്പെട്ടു.</verse>
				<verse number="8">അവര്‍ ഗിബെയോനിലെ വലിയ പാറയുടെ അടുക്കൽ എത്തിയപ്പോള്‍ അമാസ അവര്‍ക്കെതിരേ വന്നു. എന്നാൽ യോവാബ് ധരിച്ചിരുന്ന പടയങ്കിമേൽ ഒരു കച്ചയിൽ ഉറയോടുകൂടെ ഒരു വാള്‍ അരയ്ക്കു കെട്ടിയിരുന്നു; അവന്‍ നടക്കുമ്പോള്‍ അതു വീണുപോയി.</verse>
				<verse number="9">യോവാബ് അമാസയോട്: സഹോദരാ, സുഖം തന്നെയോ എന്നു പറഞ്ഞ് അമാസയെ ചുംബനം ചെയ്‍വാന്‍ വലത്തുകൈകൊണ്ട് അവന്‍റെ താടിക്കു പിടിച്ചു.</verse>
				<verse number="10">എന്നാൽ യോവാബിന്‍റെ കൈയിൽ വാള്‍ ഇരിക്കുന്നത് അമാസ സൂക്ഷിച്ചില്ല; യോവാബ് അവനെ അതുകൊണ്ടു വയറ്റത്തു കുത്തി കുടൽ ചോര്‍ത്തിക്കളഞ്ഞു; രണ്ടാമതു കുത്തേണ്ടിവന്നില്ല; അവന്‍ മരിച്ചുപോയി. യോവാബും അവന്‍റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടര്‍ന്നു.</verse>
				<verse number="11">യോവാബിന്‍റെ ബാല്യക്കാരിൽ ഒരുത്തന്‍ അതിനരികെ നിന്നുകൊണ്ടു യോവാബിനോട് ഇഷ്ടമുള്ളവനും ദാവീദിന്‍റെ പക്ഷക്കാരനും യോവാബിന്‍റെ പിന്നാലെ ചെല്ലട്ടെ എന്നു പറഞ്ഞു.</verse>
				<verse number="12">അമാസ വഴിനടുവിൽ രക്തത്തിൽ മുഴുകി കിടന്നതുകൊണ്ടു ജനമൊക്കെയും നില്ക്കുന്നു എന്നു കണ്ടിട്ട് അവന്‍ അമാസയെ വഴിയിൽനിന്നു വയലിലേക്കു മാറ്റി; അവിടെ എത്തുന്നവനെല്ലാം നില്ക്കുന്നു എന്നു കാണ്‍കകൊണ്ട് അവന്‍ ഒരു വസ്ത്രം അവന്‍റെമേൽ ഇട്ടു.</verse>
				<verse number="13">അവനെ പെരുവഴിയിൽനിന്നു മാറ്റിയശേഷം എല്ലാവരും ബിക്രിയുടെ മകനായ ശേബയെ പിന്തുടരുവാന്‍ യോവാബിന്‍റെ പിന്നാലെ പോയി.</verse>
				<verse number="14">എന്നാൽ ശേബ എല്ലാ യിസ്രായേൽഗോത്രങ്ങളിലും കൂടി കടന്ന് ആബേലിലും ബേത്ത്-മാഖയിലും എല്ലാ ബേര്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്‍റെ പിന്നാലെ ചെന്നു.</verse>
				<verse number="15">മറ്റവര്‍ വന്നു ബേത്ത്-മാഖയോടു ചേര്‍ന്ന ആബേലിൽ അവനെ നിരോധിച്ചു പട്ടണത്തിനു നേരേ വാടകോരി; അതു കിടങ്ങിന്‍റെ വക്കത്തായിരുന്നു; യോവാബിനോടുകൂടെയുള്ള എല്ലാ പടജ്ജനവും മതിൽ തള്ളിയിടുവാന്‍ തക്കവണ്ണം ഇടിച്ചുതുടങ്ങി.</verse>
				<verse number="16">അപ്പോള്‍ ജ്ഞാനമുള്ള ഒരു സ്ത്രീ: കേള്‍പ്പിന്‍, കേള്‍പ്പിന്‍; ഞാന്‍ യോവാബിനോടു സംസാരിക്കേണ്ടതിന് ഇവിടെ അടുത്തുവരുവാന്‍ അവനോടു പറവിന്‍ എന്നു പട്ടണത്തിൽനിന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="17">അവന്‍ അടുത്തുചെന്നപ്പോള്‍: നീ യോവാബോ എന്ന് ആ സ്ത്രീ ചോദിച്ചു. അതേ എന്ന് അവന്‍ പറഞ്ഞു. അവള്‍ അവനോട്: അടിയന്‍റെ വാക്കു കേള്‍ക്കേണമേ എന്നു പറഞ്ഞു. ഞാന്‍ കേള്‍ക്കാം എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="18">എന്നാറെ അവള്‍: ആബേലിൽ ചെന്നു ചോദിക്കേണം എന്നു പണ്ടൊക്കെ പറകയും അങ്ങനെ കാര്യം തീര്‍ക്കുകയും ചെയ്ക പതിവായിരുന്നു.</verse>
				<verse number="19">ഞാന്‍ യിസ്രായേലിൽ സമാധാനവും വിശ്വസ്തതയും ഉള്ളവരിൽ ഒരുത്തി ആകുന്നു; നീ യിസ്രായേലിൽ ഒരു പട്ടണത്തെയും ഒരു മാതാവിനെയും നശിപ്പിപ്പാന്‍ നോക്കുന്നു; നീ യഹോവയുടെ അവകാശം മുടിച്ചുകളയുന്നത് എന്ത് എന്നു പറഞ്ഞു.</verse>
				<verse number="20">അതിനു യോവാബ്: മുടിച്ചുകളകയോ നശിപ്പിക്കയോ ചെയ്‍വാന്‍ എനിക്ക് ഒരിക്കലും സംഗതിയാകരുതേ.</verse>
				<verse number="21">കാര്യം അങ്ങനെയല്ല; ബിക്രിയുടെ മകനായ ശേബ എന്നൊരു എഫ്രയീം മലനാട്ടുകാരന്‍ ദാവീദ്‍രാജാവിനോടു മത്സരിച്ചിരിക്കുന്നു; അവനെ ഏല്പിച്ചുതന്നാൽ മാത്രം മതി; ഞാന്‍ പട്ടണത്തെ വിട്ടുപോകും എന്നു പറഞ്ഞു. സ്ത്രീ യോവാബിനോട്: അവന്‍റെ തല മതിലിന്‍റെ മുകളിൽനിന്നു നിന്‍റെ അടുക്കൽ ഇട്ടുതരും എന്നു പറഞ്ഞു.</verse>
				<verse number="22">അങ്ങനെ സ്ത്രീ ചെന്നു തന്‍റെ ജ്ഞാനത്താൽ സകല ജനത്തെയും സമ്മതിപ്പിച്ചു; അവര്‍ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്‍റെ അടുക്കൽ ഇട്ടുകൊടുത്തു; അപ്പോള്‍ അവന്‍ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമിൽ രാജാവിന്‍റെ അടുക്കൽ മടങ്ങിപ്പോയി.</verse>
				<verse number="23">യോവാബ് യിസ്രായേൽസൈന്യത്തിനൊക്കെയും അധിപതി ആയിരുന്നു; യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യരുടെയും പ്ലേത്യരുടെയും നായകന്‍ ആയിരുന്നു.</verse>
				<verse number="24">അദോരാം ഊഴിയവേലക്കാര്‍ക്കു മേൽവിചാരകന്‍; അഹീലൂദിന്‍റെ മകനായ യെഹോശാഫാത്ത് മന്ത്രി;</verse>
				<verse number="25">ശെവാ രായസക്കാരന്‍; സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍.</verse>
				<verse number="26">യായീര്യനായ ഈരയും ദാവീദിന്‍റെ പുരോഹിതന്‍ ആയിരുന്നു.</verse>
			</chapter>
			<chapter number="21">
				<verse number="1">ദാവീദിന്‍റെ കാലത്തു മൂന്നു സംവത്സരം തുടരെത്തുടരെ ക്ഷാമം ഉണ്ടായി; ദാവീദ് യഹോവയുടെ അരുളപ്പാടു ചോദിച്ചപ്പോള്‍ ശൗൽ ഗിബെയോന്യരെ കൊല്ലുകകൊണ്ട് അത് അവന്‍ നിമിത്തവും രക്തപാതകമുള്ള അവന്‍റെ ഗൃഹം നിമിത്തവും എന്നു യഹോവ അരുളിച്ചെയ്തു.</verse>
				<verse number="2">രാജാവ് ഗിബെയോന്യരെ വിളിച്ച് അവരോടു പറഞ്ഞു:- ഗിബെയോന്യര്‍ യിസ്രായേല്യരല്ല അമോര്യരിൽ ശേഷിച്ചവരത്രേ; അവരോടു യിസ്രായേൽമക്കള്‍ സത്യംചെയ്തിരുന്നു; എങ്കിലും ശൗൽ യിസ്രായേല്യര്‍ക്കും യെഹൂദ്യര്‍ക്കുംവേണ്ടി തനിക്കുണ്ടായിരുന്ന എരിവിൽ അവരെ സംഹരിച്ചുകളവാന്‍ ശ്രമിച്ചു-</verse>
				<verse number="3">ദാവീദ് ഗിബെയോന്യരോട്: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരേണം; നിങ്ങള്‍ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കേണ്ടതിന് ഞാന്‍ എന്തു പ്രതിശാന്തി ചെയ്യേണം എന്നു ചോദിച്ചു.</verse>
				<verse number="4">ഗിബെയോന്യര്‍ അവനോട്: ശൗലിനോടും അവന്‍റെ ഗൃഹത്തോടും ഞങ്ങള്‍ക്കുള്ള കാര്യം പൊന്നും വെള്ളിയുംകൊണ്ടു തീരുന്നതല്ല; യിസ്രായേലിൽ ഒരുത്തനെ കൊല്ലുന്നതും ഞങ്ങള്‍ക്കുള്ളതല്ല എന്നു പറഞ്ഞു. നിങ്ങള്‍ പറയുന്നതു ഞാന്‍ ചെയ്തുതരാം എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="5">അവര്‍ രാജാവിനോട്: ഞങ്ങളെ നശിപ്പിക്കയും യിസ്രായേൽദേശത്തെങ്ങും ഞങ്ങള്‍ ശേഷിക്കാതെ മുടിഞ്ഞുപോകത്തക്കവണ്ണം ഉപായം ചിന്തിക്കയും ചെയ്തവന്‍റെ മക്കളിൽ ഏഴുപേരെ ഞങ്ങള്‍ക്കു ഏല്പിച്ചുതരേണം.</verse>
				<verse number="6">ഞങ്ങള്‍ അവരെ യഹോവയുടെ വ്രതനായ ശൗലിന്‍റെ ഗിബെയയിൽ യഹോവയ്ക്കു തൂക്കിക്കളയും എന്ന് ഉത്തരം പറഞ്ഞു. ഞാന്‍ അവരെ തരാമെന്നു രാജാവ് പറഞ്ഞു.</verse>
				<verse number="7">എന്നാൽ ദാവീദും ശൗലിന്‍റെ മകനായ യോനാഥാനും തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്ത സത്യംനിമിത്തം രാജാവ് ശൗലിന്‍റെ മകനായ യോനാഥാന്‍റെ മകന്‍ മെഫീബോശെത്തിനെ ഒഴിവാക്കി.</verse>
				<verse number="8">അയ്യാവിന്‍റെ മകള്‍ രിസ്പാ ശൗലിനു പ്രസവിച്ച രണ്ടു പുത്രന്മാരായ അര്‍മ്മോനിയെയും മെഫീബോശെത്തിനെയും ശൗലിന്‍റെ മകളായ മീഖള്‍ മെഹോലാത്യന്‍ ബര്‍സില്ലായിയുടെ മകനായ അദ്രീയേലിനു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവ് പിടിച്ചു ഗിബെയോന്യരുടെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="9">അവര്‍ അവരെ മലയിൽ യഹോവയുടെ മുമ്പാകെ തൂക്കിക്കളഞ്ഞു; അങ്ങനെ അവര്‍ ഏഴു പേരും ഒരുമിച്ചു മരിച്ചു; കൊയ്ത്തുകാലത്തിന്‍റെ ആദ്യദിവസങ്ങളായ യവക്കൊയ്ത്തിന്‍റെ ആരംഭത്തിലായിരുന്നു അവരെ കൊന്നത്.</verse>
				<verse number="10">അയ്യാവിന്‍റെ മകളായ രിസ്പാ ചാക്കുശീല എടുത്തു പാറമേൽ വിരിച്ചു കൊയ്ത്തുകാലത്തിന്‍റെ ആരംഭംമുതൽ ആകാശത്തുനിന്ന് അവരുടെമേൽ മഴ പെയ്തതുവരെ പകൽ ആകാശത്തിലെ പക്ഷികളോ രാത്രി കാട്ടുമൃഗങ്ങളോ അവരെ തൊടുവാന്‍ സമ്മതിക്കാതിരുന്നു.</verse>
				<verse number="11">ശൗലിന്‍റെ വെപ്പാട്ടിയായി അയ്യാവിന്‍റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടിട്ടു</verse>
				<verse number="12">ദാവീദ് ചെന്നു ഫെലിസ്ത്യര്‍ ഗിൽബോവയിൽവച്ചു ശൗലിനെ കൊന്ന നാളിൽ ബേത്ത്-ശാന്‍ നഗരവീഥിയിൽ ഫെലിസ്ത്യര്‍ തൂക്കിക്കളകയും ഗിലെയാദിലെ യാബേശ് പൗരന്മാര്‍ അവിടെനിന്നു മോഷ്‍ടിച്ചു കൊണ്ടുവരികയും ചെയ്തിരുന്ന ശൗലിന്‍റെയും അവന്‍റെ മകന്‍ യോനാഥാന്‍റെയും അസ്ഥികളെ അവരുടെ അടുക്കൽനിന്ന് എടുത്തു.</verse>
				<verse number="13">അങ്ങനെ അവന്‍ ശൗലിന്‍റെയും അവന്‍റെ മകന്‍ യോനാഥാന്‍റെയും അസ്ഥികളെ അവിടെനിന്നു വരുത്തി; തൂക്കിക്കൊന്നവരുടെ അസ്ഥികളെയും അവര്‍ പെറുക്കിയെടുത്തു.</verse>
				<verse number="14">ശൗലിന്‍റെയും അവന്‍റെ മകന്‍ യോനാഥാന്‍റെയും അസ്ഥികളെ അവര്‍ ബെന്യാമീന്‍ദേശത്ത് സേലയിൽ അവന്‍റെ അപ്പനായ കീശിന്‍റെ കല്ലറയിൽ അടക്കംചെയ്തു; രാജാവ് കല്പിച്ചതൊക്കെയും അവര്‍ ചെയ്തു. അതിന്‍റെശേഷം ദൈവം ദേശത്തിന്‍റെ പ്രാര്‍ഥനയെ കേട്ടരുളി.</verse>
				<verse number="15">ഫെലിസ്ത്യര്‍ക്കു യിസ്രായേലിനോടു വീണ്ടും യുദ്ധം ഉണ്ടായി; ദാവീദ് തന്‍റെ ഭൃത്യന്മാരുമായി ചെന്നു ഫെലിസ്ത്യരോടു പടയേറ്റു; ദാവീദ് തളര്‍ന്നുപോയി.</verse>
				<verse number="16">അപ്പോള്‍ മുന്നൂറു ശേക്കെൽ തൂക്കമുള്ള താമ്രശൂലം ധരിച്ചവനും പുതിയ വാള്‍ അരയ്ക്കു കെട്ടിയവനുമായി രാഫാമക്കളിൽ യിശ്ബി-ബെനോബ് എന്നൊരുവന്‍ ദാവീദിനെ കൊല്ലുവാന്‍ ഭാവിച്ചു.</verse>
				<verse number="17">എന്നാൽ സെരൂയയുടെ മകനായ അബീശായി അവനു തുണയായ് വന്നു ഫെലിസ്ത്യനെ വെട്ടിക്കൊന്നു; അപ്പോള്‍ ദാവീദിന്‍റെ ഭൃത്യന്മാര്‍ അവനോട്: നീ യിസ്രായേലിന്‍റെ ദീപം കെടുക്കാതിരിക്കേണ്ടതിന് മേലാൽ ഞങ്ങളോടുകൂടെ യുദ്ധത്തിനു പുറപ്പെടരുത് എന്നു സത്യം ചെയ്തു പറഞ്ഞു.</verse>
				<verse number="18">അതിന്‍റെശേഷം ഗോബിൽവച്ചു വീണ്ടും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അപ്പോള്‍ ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സഫിനെ വെട്ടിക്കൊന്നു.</verse>
				<verse number="19">ഗോബിൽവച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവച്ചു ബേത്‍ലഹേമ്യനായ യാരെ-ഓരെഗീമിന്‍റെ മകന്‍ എൽഹാനാന്‍ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു; അവന്‍റെ കുന്തത്തണ്ടു നെയ്ത്തുകാരുടെ പടപ്പുതടിപോലെ ആയിരുന്നു.</verse>
				<verse number="20">പിന്നെയും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ഒരു ദീര്‍ഘകായന്‍ ഉണ്ടായിരുന്നു; അവന്‍റെ ഓരോ കൈക്ക് ആറാറുവിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാലു വിരൽ ഉണ്ടായിരുന്നു; ഇവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.</verse>
				<verse number="21">അവന്‍ യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ ദാവീദിന്‍റെ സഹോദരനായ ശിമെയയുടെ മകന്‍ യോനാഥാന്‍ അവനെ കൊന്നുകളഞ്ഞു.</verse>
				<verse number="22">ഈ നാലു പേരും ഗത്തിൽ രാഫയ്ക്കു ജനിച്ചവരായിരുന്നു. അവര്‍ ദാവീദിന്‍റെയും അവന്‍റെ ഭൃത്യന്മാരുടെയും കൈയാൽ പട്ടുപോയി.</verse>
			</chapter>
			<chapter number="22">
				<verse number="1">യഹോവ ദാവീദിനെ സകല ശത്രുക്കളുടെ കൈയിൽനിന്നും ശൗലിന്‍റെ കൈയിൽനിന്നും വിടുവിച്ചശേഷം അവന്‍ യഹോവയ്ക്ക് ഒരു സംഗീതം പാടി ചൊല്ലിയതെന്തെന്നാൽ:</verse>
				<verse number="2">യഹോവ എന്‍റെ ശൈലവും എന്‍കോട്ടയും എന്‍റെ രക്ഷകനും ആകുന്നു.</verse>
				<verse number="3">എന്‍റെ പാറയായ ദൈവം; അവനിൽ ഞാന്‍ ആശ്രയിക്കും; എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും എന്‍റെ ഗോപുരവും എന്‍റെ സങ്കേതവും തന്നെ. എന്‍റെ രക്ഷിതാവേ, നീ എന്നെ സാഹസത്തിൽനിന്നു രക്ഷിക്കുന്നു.</verse>
				<verse number="4">സ്തുത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കും; എന്‍റെ ശത്രുക്കളിൽനിന്നു താന്‍ എന്നെ രക്ഷിക്കും.</verse>
				<verse number="5">മരണത്തിന്‍റെ തിരമാല എന്നെ വളഞ്ഞു; ദുഷ്ടതയുടെ പ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു;</verse>
				<verse number="6">പാതാളപാശങ്ങള്‍ എന്നെ ചുഴന്നു; മരണത്തിന്‍റെ കെണികള്‍ എന്‍റെമേൽ വീണു.</verse>
				<verse number="7">എന്‍റെ കഷ്ടതയിൽ ഞാന്‍ യഹോവയെ വിളിച്ചു, എന്‍റെ ദൈവത്തോടുതന്നെ നിലവിളിച്ചു; അവന്‍ തന്‍റെ മന്ദിരത്തിൽനിന്ന് എന്‍റെ അപേക്ഷ കേട്ടു; എന്‍റെ നിലവിളി അവന്‍റെ ചെവികളിൽ എത്തി.</verse>
				<verse number="8">ഭൂമി ഞെട്ടി വിറച്ചു, ആകാശത്തിന്‍റെ അടിസ്ഥാനങ്ങള്‍ ഇളകി, അവന്‍ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.</verse>
				<verse number="9">അവന്‍റെ മൂക്കിൽനിന്നു പുക പൊങ്ങി, അവന്‍റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു, തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.</verse>
				<verse number="10">അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്‍റെ കാൽക്കീഴുണ്ടായിരുന്നു.</verse>
				<verse number="11">അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു, കാറ്റിന്‍ചിറകിന്മേൽ പ്രത്യക്ഷനായി.</verse>
				<verse number="12">അവന്‍ അന്ധകാരം തനിക്കു ചുറ്റും മണ്ഡപമാക്കി; ജലാശയവും കനത്ത മേഘങ്ങളും കൂടെ.</verse>
				<verse number="13">അവന്‍റെ മുമ്പിലുള്ള പ്രകാശത്താൽ തീക്കനൽ ജ്വലിച്ചു.</verse>
				<verse number="14">യഹോവ ആകാശത്തിൽ ഇടിമുഴക്കി, അത്യുന്നതന്‍ തന്‍റെ നാദം കേള്‍പ്പിച്ചു.</verse>
				<verse number="15">അവന്‍ അസ്ത്രം എയ്ത് അവരെ ചിതറിച്ചു, മിന്നൽ അയച്ച് അവരെ തോല്പിച്ചു.</verse>
				<verse number="16">യഹോവയുടെ ഭര്‍ത്സനത്താൽ, തിരുമൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാൽ കടലിന്‍റെ ചാലുകള്‍ കാണായ്‍വന്നു ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.</verse>
				<verse number="17">അവന്‍ ഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.</verse>
				<verse number="18">ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവര്‍ ആയിരുന്നു.</verse>
				<verse number="19">എന്‍റെ അനര്‍ഥദിവസത്തിൽ അവര്‍ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.</verse>
				<verse number="20">അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു, എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.</verse>
				<verse number="21">യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്‍റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.</verse>
				<verse number="22">ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു, എന്‍റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.</verse>
				<verse number="23">അവന്‍റെ വിധികളൊക്കെയും എന്‍റെ മുമ്പിലുണ്ട്; അവന്‍റെ ചട്ടങ്ങള്‍ ഞാന്‍ വിട്ടു നടന്നിട്ടുമില്ല.</verse>
				<verse number="24">ഞാന്‍ അവന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു, അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.</verse>
				<verse number="25">യഹോവ എന്‍റെ നീതിക്കു തക്കവണ്ണവും അവന്‍റെ കാഴ്ചയിൽ എന്‍റെ നിര്‍മ്മലതയ്ക്കൊത്തവണ്ണവും എനിക്കു പകരം നല്കി.</verse>
				<verse number="26">ദയാലുവോടു നീ ദയാലുവാകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന്‍.</verse>
				<verse number="27">നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോട് നീ വക്രത കാണിക്കുന്നു.</verse>
				<verse number="28">എളിയ ജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തേണ്ടതിനു നീ ദൃഷ്‍ടിവയ്ക്കുന്നു.</verse>
				<verse number="29">യഹോവേ, നീ എന്‍റെ ദീപം ആകുന്നു; യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും.</verse>
				<verse number="30">നിന്നാൽ ഞാന്‍ പടക്കൂട്ടത്തിന്‍റെ നേരേ പാഞ്ഞുചെല്ലും; എന്‍റെ ദൈവത്താൽ ഞാന്‍ മതിൽ ചാടിക്കടക്കും.</verse>
				<verse number="31">ദൈവത്തിന്‍റെ വഴി തികവുള്ളത്, യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിച ആകുന്നു.</verse>
				<verse number="32">യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറ ആരുള്ളൂ?</verse>
				<verse number="33">ദൈവം എന്‍റെ ഉറപ്പുള്ള കോട്ട, നിഷ്കളങ്കനെ അവന്‍ വഴിനടത്തുന്നു.</verse>
				<verse number="34">അവന്‍ എന്‍റെ കാലുകളെ മാന്‍പേടക്കാല്ക്കു തുല്യമാക്കി എന്‍റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.</verse>
				<verse number="35">അവന്‍ എന്‍റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്‍റെ ഭുജങ്ങള്‍ താമ്രചാപം കുലയ്ക്കുന്നു.</verse>
				<verse number="36">നിന്‍റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്‍റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.</verse>
				<verse number="37">ഞാന്‍ കാലടി വയ്ക്കേണ്ടതിനു നീ വിശാലത വരുത്തി; എന്‍റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.</verse>
				<verse number="38">ഞാന്‍ എന്‍റെ ശത്രുക്കളെ പിന്തുടര്‍ന്നൊടുക്കി അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.</verse>
				<verse number="39">അവര്‍ക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തൊടുക്കി; അവര്‍ എന്‍റെ കാൽക്കീഴിൽ വീണിരിക്കുന്നു.</verse>
				<verse number="40">യുദ്ധത്തിനായി നീ എന്‍റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.</verse>
				<verse number="41">എന്നെ പകയ്ക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിനു നീ എന്‍റെ ശത്രുക്കളെ എനിക്കു പുറം കാട്ടുമാറാക്കി.</verse>
				<verse number="42">അവര്‍ ചുറ്റും നോക്കിയെങ്കിലും രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല; യഹോവയിങ്കലേക്കു നോക്കി, അവന്‍ ഉത്തരം അരുളിയതുമില്ല.</verse>
				<verse number="43">ഞാന്‍ അവരെ നിലത്തിലെ പൊടിപോലെ പൊടിച്ചു, വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ ചവിട്ടി ചിതറിച്ചു.</verse>
				<verse number="44">എന്‍റെ ജനത്തിന്‍റെ കലഹങ്ങളിൽനിന്നും നീ എന്നെ വിടുവിച്ചു, ജാതികള്‍ക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.</verse>
				<verse number="45">അന്യജാതിക്കാര്‍ എന്നോട് അനുസരണഭാവം കാണിക്കും; അവര്‍ കേട്ട മാത്രയ്ക്ക് എന്നെ അനുസരിക്കും.</verse>
				<verse number="46">അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗങ്ങളിൽനിന്ന് അവര്‍ വിറച്ചുകൊണ്ടു വരുന്നു.</verse>
				<verse number="47">യഹോവ ജീവിക്കുന്നു; എന്‍ പാറ വാഴ്ത്തപ്പെട്ടവന്‍. എന്‍ രക്ഷയുടെ പാറയായ ദൈവം ഉന്നതന്‍ തന്നെ.</verse>
				<verse number="48">ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.</verse>
				<verse number="49">അവന്‍ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിര്‍ക്കുന്നവര്‍ക്കു മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്‍റെ കൈയിൽനിന്നു നീ എന്നെ വിടുവിക്കുന്നു.</verse>
				<verse number="50">അതുകൊണ്ട്, യഹോവേ, ഞാന്‍ ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്‍റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.</verse>
				<verse number="51">അവന്‍ തന്‍റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്‍റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്‍റെ സന്തതിക്കും എന്നെന്നേക്കും തന്നെ.</verse>
			</chapter>
			<chapter number="23">
				<verse number="1">ദാവീദിന്‍റെ അന്ത്യവാക്യങ്ങളാവിത്: യിശ്ശായിപ്പുത്രന്‍ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷന്‍ ചൊല്ലുന്നു; യാക്കോബിന്‍ ദൈവത്താൽ അഭിഷിക്തന്‍, യിസ്രായേലിന്‍ മധുരഗായകന്‍ തന്നെ.</verse>
				<verse number="2">യഹോവയുടെ ആത്മാവ് എന്നിൽ സംസാരിക്കുന്നു; അവന്‍റെ വചനം എന്‍റെ നാവിന്മേൽ ഇരിക്കുന്നു.</verse>
				<verse number="3">യിസ്രായേലിന്‍റെ ദൈവം കല്പിച്ചു; യിസ്രായേലിന്‍പാറ എന്നോട് അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍, ദൈവഭയത്തോടെ വാഴുന്നവന്‍,</verse>
				<verse number="4">മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിങ്കലെ പ്രകാശത്തിനു തുല്യന്‍; മഴയ്ക്ക് പിമ്പു സൂര്യകാന്തിയാൽ ഭൂമിയിൽ മുളയ്ക്കുന്ന ഇളമ്പുല്ലിനു തുല്യന്‍.</verse>
				<verse number="5">ദൈവസന്നിധിയിൽ എന്‍റെ ഗൃഹം അതുപോലെയല്ലയോ? അവന്‍ എന്നോട് ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അത് എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവന്‍ എനിക്കു സകല രക്ഷയും വാഞ്ഛയും തഴപ്പിക്കയില്ലയോ?</verse>
				<verse number="6">എന്നാൽ സകല നീചന്മാരും എറിഞ്ഞു കിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.</verse>
				<verse number="7">അവയെ തൊടുവാന്‍ തുനിയുന്നവന്‍ ഇരുമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നെ തീവച്ചു ചുട്ടുകളയേണം.</verse>
				<verse number="8">ദാവീദിന് ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിത്: തഹ്കെമോന്യന്‍ യോശേബ്-ബശ്ശേബെത്ത്; അവന്‍ നായകന്മാരിൽ തലവന്‍; എണ്ണൂറു പേരെ ഒരേ സമയത്ത് ആക്രമിച്ചു കൊന്ന എസ്ന്യന്‍ അദീനോ ഇവന്‍തന്നെ.</verse>
				<verse number="9">അവന്‍റെശേഷം ഒരു അഹോഹ്യന്‍റെ മകനായ ദോദായിയുടെ മകന്‍ എലെയാസാര്‍; അവന്‍ ഫെലിസ്ത്യര്‍ യുദ്ധത്തിനു കൂടിയിരുന്ന സ്ഥലത്തുനിന്ന് യിസ്രായേല്യര്‍ പൊയ്ക്കളഞ്ഞപ്പോള്‍ ദാവീദിനോടുകൂടെ നിന്ന് ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തന്‍ ആയിരുന്നു.</verse>
				<verse number="10">അവന്‍ എഴുന്നേറ്റു കൈ തളര്‍ന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്ന് യഹോവ വലിയൊരു ജയം നല്കി; കൊള്ളയിടുവാന്‍ മാത്രമേ പടജ്ജനം അവന്‍റെ അടുക്കൽ മടങ്ങിവന്നുള്ളൂ.</verse>
				<verse number="11">അവന്‍റെ ശേഷം ഹാരാര്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയര്‍ ഉള്ളോരു വയലിൽ കവര്‍ച്ചയ്ക്കു ഫെലിസ്ത്യര്‍ കൂടിവന്നപ്പോള്‍ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.</verse>
				<verse number="12">അവനോ വയലിന്‍റെ നടുവിൽനിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയൊരു ജയം നല്കി.</verse>
				<verse number="13">മുപ്പതു നായകന്മാരിൽ മൂന്നു പേര്‍ കൊയ്ത്തുകാലത്ത് അദുല്ലാംഗുഹയിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.</verse>
				<verse number="14">അന്ന് ദാവീദ് ദുര്‍ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യര്‍ക്കു ബേത്‍ലഹേമിൽ അക്കാലത്ത് ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.</verse>
				<verse number="15">ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നും വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തിപൂണ്ടു പറഞ്ഞു.</verse>
				<verse number="16">അപ്പോള്‍ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽക്കൂടി കടന്നുചെന്നു ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു:</verse>
				<verse number="17">യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? ഇതു ചെയ്‍വാന്‍ എനിക്കു സംഗതി വരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാന്‍ അവനു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തത്.</verse>
				<verse number="18">യോവാബിന്‍റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നു പേരിൽ തലവന്‍ ആയിരുന്നു. അവന്‍ തന്‍റെ കുന്തത്തെ മുന്നൂറു പേരുടെ നേരേ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവന്‍ മൂവരിൽവച്ചു കീര്‍ത്തി പ്രാപിച്ചു.</verse>
				<verse number="19">അവന്‍ മൂവരിലും മാനം ഏറിയവന്‍ ആയിരുന്നു; അവര്‍ക്കു തലവനായിത്തീര്‍ന്നു. എന്നാൽ അവന്‍ മറ്റേ മൂവരോളം വരികയില്ല.</verse>
				<verse number="20">കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകന്‍ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു; അവന്‍ മോവാബിലെ അരീയേലിന്‍റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.</verse>
				<verse number="21">അവന്‍ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്‍റെ കൈയിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ട് അവന്‍റെ അടുക്കൽ ചെന്നു മിസ്രയീമ്യന്‍റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നു.</verse>
				<verse number="22">ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീര്‍ത്തി പ്രാപിച്ചു.</verse>
				<verse number="23">അവന്‍ മുപ്പതു പേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റേ മൂന്നു പേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.</verse>
				<verse number="24">യോവാബിന്‍റെ സഹോദരനായ അസാഹേൽ മുപ്പതു പേരിൽ ഒരുത്തന്‍ ആയിരുന്നു; അവര്‍ ആരെന്നാൽ: ബേത്‍ലഹേമ്യനായ ദോദോവിന്‍റെ മകന്‍ എൽഹാനാന്‍,</verse>
				<verse number="25">ഹരോദ്യന്‍ ശമ്മാ, ഹരോദ്യന്‍ എലീക്കാ,</verse>
				<verse number="26">പൽത്യന്‍ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്‍റെ മകന്‍ ഈരാ,</verse>
				<verse number="27">അനഥോത്യന്‍ അബീയേസെര്‍, ഹൂശാത്യന്‍ മെബുന്നായി,</verse>
				<verse number="28">അഹോഹ്യന്‍ സൽമോന്‍, നെത്തോഫാത്യന്‍ മഹരായി,</verse>
				<verse number="29">നെത്തോഫാത്യനായ ബാനയുടെ മകന്‍ ഹേലെബ്, ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകന്‍ ഇത്ഥായി,</verse>
				<verse number="30">പിരാതോന്യന്‍ ബെനായ്യാവ്, നഹലേഗാശുകാരന്‍ ഹിദ്ദായി,</verse>
				<verse number="31">അര്‍ബാത്യന്‍ അബീ-അൽബോന്‍, ബര്‍ഹൂമ്യന്‍ അസ്മാവെത്ത്,</verse>
				<verse number="32">ശാൽബോന്യന്‍ എല്യഹ്ബാ, യാശേന്‍റെ പുത്രന്മാര്‍: യോനാഥാന്‍,</verse>
				<verse number="33">ഹരാര്യന്‍ ശമ്മാ, അരാര്യനായ ശാരാരിന്‍റെ മകന്‍ അഹീരാം,</verse>
				<verse number="34">മാഖാത്യന്‍റെ മകനായ അഹശ്ബായിയുടെ മകന്‍ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്‍റെ മകന്‍ എലീയാം,</verse>
				<verse number="35">കര്‍മ്മേല്യന്‍ ഹെസ്രോ, അര്‍ബ്യന്‍ പാറായി,</verse>
				<verse number="36">സോബക്കാരനായ നാഥാന്‍റെ മകന്‍ യിഗാൽ, ഗാദ്യന്‍ ബാനി,</verse>
				<verse number="37">സെരൂയയുടെ മകനായ യോവാബിന്‍റെ ആയുധവാഹകന്മാരായ അമ്മോന്യന്‍ സേലെക്, ബെരോത്യന്‍ നഹരായി.</verse>
				<verse number="38">യിത്രിയന്‍ ഈരാ, യിത്രിയന്‍ ഗാരേബ്,</verse>
				<verse number="39">ഹിത്യന്‍ ഊരീയാവ് ഇങ്ങനെ ആകെ മുപ്പത്തിയേഴു പേര്‍.</verse>
			</chapter>
			<chapter number="24">
				<verse number="1">യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു: നീ ചെന്നു യിസ്രായേലിനെയും യെഹൂദായെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കു വിരോധമായി ദാവീദിനു തോന്നിച്ചു.</verse>
				<verse number="2">അങ്ങനെ രാജാവ് തന്‍റെ സേനാധിപതിയായ യോവാബിനോട്: ദാന്‍മുതൽ ബേര്‍-ശേബവരെ യിസ്രായേൽഗോത്രങ്ങളിലൊക്കെയും നിങ്ങള്‍ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന്‍ എന്നു കല്പിച്ചു.</verse>
				<verse number="3">അതിനു യോവാബ് രാജാവിനോട്: യജമാനനായ രാജാവിന്‍റെ കാലത്തുതന്നെ നിന്‍റെ ദൈവമായ യഹോവ ജനത്തെ ഇപ്പോള്‍ ഉള്ളതിൽ നൂറിരട്ടി വര്‍ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവ് ഈ കാര്യത്തിനു താൽപര്യപ്പെടുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="4">എങ്കിലും യോവാബും പടനായകന്മാരും രാജാവിന്‍റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേൽജനത്തെ എണ്ണുവാന്‍ രാജസന്നിധിയിൽനിന്നു പുറപ്പെട്ടു.</verse>
				<verse number="5">അവര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ്താഴ്വരയുടെ മധ്യേയുള്ള പട്ടണത്തിനു വലത്തു വശത്ത് അരോവേരിലും യസേരിനു നേരേയും കൂടാരം അടിച്ചു.</verse>
				<verse number="6">പിന്നെ അവര്‍ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവര്‍ ദാന്‍-യാനിലുംചുറ്റി സീദോനിലും ചെന്നു;</verse>
				<verse number="7">പിന്നെ അവര്‍ സോര്‍കോട്ടയ്ക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാ പട്ടണങ്ങളിലും ചെന്നിട്ടു യെഹൂദായുടെ തെക്കുഭാഗത്ത് ബേര്‍-ശേബയിലേക്കു പുറപ്പെട്ടു.</verse>
				<verse number="8">ഇങ്ങനെ അവര്‍ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതു മാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമിൽ എത്തി.</verse>
				<verse number="9">യോവാബ് ജനത്തെ എണ്ണിയതിന്‍റെ ആകെത്തുക രാജാവിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികളായ യോദ്ധാക്കള്‍ എട്ടു ലക്ഷവും യെഹൂദ്യര്‍ അഞ്ചു ലക്ഷവും ഉണ്ടായിരുന്നു.</verse>
				<verse number="10">എന്നാൽ ദാവീദ് ജനത്തെ എണ്ണിയശേഷം തന്‍റെ ഹൃദയത്തിൽ കുത്തുകൊണ്ടിട്ടു യഹോവയോട്: ഞാന്‍ ഈ ചെയ്തതു മഹാപാപം; എന്നാൽ യഹോവേ, അടിയന്‍റെ കുറ്റം ക്ഷമിക്കേണമേ; ഞാന്‍ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു.</verse>
				<verse number="11">ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ ദാവീദിന്‍റെ ദര്‍ശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായത് എന്തെന്നാൽ:</verse>
				<verse number="12">നീ ചെന്നു ദാവീദിനോട്: ഞാന്‍ മൂന്നു കാര്യം നിന്‍റെ മുമ്പിൽ വയ്ക്കുന്നു; അതിൽ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.</verse>
				<verse number="13">ഗാദ് ദാവീദിന്‍റെ അടുക്കൽ ചെന്ന് അവനോട് അറിയിച്ചു: നിന്‍റെ ദേശത്ത് ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയോ? അല്ലെങ്കിൽ മൂന്നു മാസം നിന്‍റെ ശത്രുക്കള്‍ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പിൽനിന്ന് ഓടിപ്പോകയും ചെയ്കയോ? അല്ലെങ്കിൽ നിന്‍റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തു വേണം? എന്നെ അയച്ചവനോടു ഞാന്‍ മറുപടി പറയേണ്ടതിനു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.</verse>
				<verse number="14">ദാവീദ് ഗാദിനോട്: ഞാന്‍ വലിയ വിഷമത്തിൽ ആയിരിക്കുന്നു; നാം യഹോവയുടെ കൈയിൽത്തന്നെ വീഴുക; അവന്‍റെ കരുണ വലിയതല്ലോ; മനുഷ്യന്‍റെ കൈയിൽ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.</verse>
				<verse number="15">അങ്ങനെ യഹോവ യിസ്രായേലിൽ രാവിലെ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാന്‍മുതൽ ബേര്‍-ശേബവരെ ജനത്തിൽ എഴുപതിനായിരം പേര്‍ മരിച്ചുപോയി.</verse>
				<verse number="16">എന്നാൽ ദൈവദൂതന്‍ യെരൂശലേമിനെ ബാധിപ്പാന്‍ അതിന്മേൽ കൈ നീട്ടിയപ്പോള്‍ യഹോവ അനര്‍ഥത്തെക്കുറിച്ച് അനുതപിച്ചു, ജനത്തിൽ നാശം ചെയ്യുന്ന ദൂതനോട്: മതി, നിന്‍റെ കൈ പിന്‍വലിക്ക എന്നു കല്പിച്ചു. അന്നേരം യഹോവയുടെ ദൂതന്‍, യെബൂസ്യന്‍ അരവ്നായുടെ മെതിക്കളത്തിനരികെ ആയിരുന്നു.</verse>
				<verse number="17">ജനത്തെ ബാധിക്കുന്ന ദൂതനെ ദാവീദ് കണ്ടിട്ട് യഹോവയോട്: ഞാനല്ലോ പാപം ചെയ്തത്; ഞാനല്ലോ കുറ്റം ചെയ്തത്; ഈ ആടുകള്‍ എന്തു ചെയ്തു? നിന്‍റെ കൈ എനിക്കും എന്‍റെ പിതൃഭവനത്തിനും വിരോധമായിരിക്കട്ടെ എന്നു പ്രാര്‍ഥിച്ചുപറഞ്ഞു.</verse>
				<verse number="18">അന്നുതന്നെ ഗാദ് ദാവീദിന്‍റെ അടുക്കൽ വന്ന് അവനോട്: നീ ചെന്നു യെബൂസ്യനായ അരവ്നായുടെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.</verse>
				<verse number="19">യഹോവയുടെ കല്പനപ്രകാരം ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി.</verse>
				<verse number="20">അരവ്നാ നോക്കി; രാജാവും അവന്‍റെ ഭൃത്യന്മാരും തന്‍റെ അടുക്കൽ വരുന്നതു കണ്ടാറെ അരവ്നാ പുറപ്പെട്ടുചെന്ന് രാജാവിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.</verse>
				<verse number="21">യജമാനനായ രാജാവ് അടിയന്‍റെ അടുക്കൽ വരുന്നത് എന്ത് എന്ന് അരവ്നാ ചോദിച്ചതിനു ദാവീദ്: ബാധ ജനത്തെ വിട്ടുമാറുവാന്‍ തക്കവണ്ണം യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് ഈ കളം നിന്നോടു വിലയ്ക്കു വാങ്ങുവാന്‍ തന്നെ എന്നു പറഞ്ഞു.</verse>
				<verse number="22">അരവ്നാ ദാവീദിനോട്: യജമാനനായ രാജാവിനു ബോധിച്ചത് എടുത്തു യാഗം കഴിച്ചാലും; ഹോമയാഗത്തിനു കാളകളും വിറകിനു മെതിവണ്ടികളും കാളക്കോപ്പുകളും ഇതാ.</verse>
				<verse number="23">രാജാവേ, ഇതൊക്കെയും അരവ്നാ രാജാവിനു തരുന്നു എന്നു പറഞ്ഞു. നിന്‍റെ ദൈവമായ യഹോവ നിന്നിൽ പ്രസാദിക്കുമാറാകട്ടെ എന്നും അരവ്നാ രാജാവിനോടു പറഞ്ഞു.</verse>
				<verse number="24">രാജാവ് അരവ്നായോട്: അങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലയ്ക്കേ വാങ്ങുകയുള്ളൂ; എനിക്ക് ഒന്നും ചെലവില്ലാതെ ഞാന്‍ എന്‍റെ ദൈവമായ യഹോവയ്ക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കെൽ വെള്ളിക്കു വാങ്ങി.</verse>
				<verse number="25">ദാവീദ് യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു. അപ്പോള്‍ യഹോവ ദേശത്തിന്‍റെ പ്രാര്‍ഥന കേട്ടു; ബാധ യിസ്രായേലിനെ വിട്ടുമാറുകയും ചെയ്തു.</verse>
			</chapter>
		</book>
		<book number="11">
			<chapter number="1">
				<verse number="1">ദാവീദുരാജാവ് വയസ്സുചെന്നു വൃദ്ധനായപ്പോള്‍ അവനെ കമ്പിളി പുതപ്പിച്ചിട്ടും കുളിര്‍ മാറിയില്ല.</verse>
				<verse number="2">ആകയാൽ അവന്‍റെ ഭൃത്യന്മാര്‍ അവനോട്: യജമാനനായ രാജാവിനുവേണ്ടി കന്യകയായൊരു യുവതിയെ അന്വേഷിക്കട്ടെ; അവള്‍ രാജസന്നിധിയിൽ ശുശ്രൂഷിച്ചു നില്ക്കയും യജമാനനായ രാജാവിന്‍റെ കുളിര്‍ മാറേണ്ടതിനു തിരുമാര്‍വിൽ കിടക്കയും ചെയ്യട്ടെ എന്നു പറഞ്ഞു;</verse>
				<verse number="3">അങ്ങനെ അവര്‍ സൗന്ദര്യമുള്ള ഒരു യുവതിയെ യിസ്രായേൽദേശത്തെല്ലാടവും അന്വേഷിച്ചു ശൂനേംകാരത്തിയായ അബീശഗിനെ കണ്ടു രാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="4">ആ യുവതി അതിസുന്ദരിയായിരുന്നു; അവള്‍ രാജാവിന് പരിചാരികയായി ശുശ്രൂഷ ചെയ്തു; എന്നാൽ രാജാവ് അവളെ പരിഗ്രഹിച്ചില്ല.</verse>
				<verse number="5">അനന്തരം ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് നിഗളിച്ചുംകൊണ്ട്: ഞാന്‍ രാജാവാകുമെന്നു പറഞ്ഞ് രഥങ്ങളെയും കുതിരച്ചേവകരെയും തനിക്കു മുമ്പായി ഓടുവാന്‍ അമ്പത് അകമ്പടികളെയും സമ്പാദിച്ചു.</verse>
				<verse number="6">അവന്‍റെ അപ്പന്‍ അവനെ മുഷിപ്പിക്കരുതെന്നുവച്ച് അവന്‍റെ ജീവകാലത്തൊരിക്കലും: നീ ഇങ്ങനെ ചെയ്തത് എന്തെന്ന് അവനോടു ചോദിച്ചിരുന്നില്ല; അവനും ബഹുസുന്ദരനായിരുന്നു. അബ്ശാലോമിന്‍റെ ശേഷം ആയിരുന്നു അവന്‍ ജനിച്ചത്.</verse>
				<verse number="7">അവന്‍ സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും ആലോചിച്ചുവന്നു; ഇവര്‍ അദോനീയാവിനു പിന്തുണയായിരുന്നു.</verse>
				<verse number="8">എന്നാൽ പുരോഹിതനായ സാദോക്കും യെഹോയാദയുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്‍റെ വീരന്മാരും അദോനീയാവിന്‍റെ പക്ഷം ചേര്‍ന്നിരുന്നില്ല.</verse>
				<verse number="9">അദോനീയാവ് ഏന്‍-രോഗേലിനു സമീപത്തു സോഹേലെത്ത് എന്ന കല്ലിനരികെവച്ച് ആടുമാടുകളെയും തടിച്ച മൃഗങ്ങളെയും അറുത്തു രാജകുമാരന്മാരായ തന്‍റെ സകല സഹോദരന്മാരെയും രാജഭൃത്യന്മാരായ യെഹൂദാപുരുഷന്മാരെയൊക്കെയും ക്ഷണിച്ചു.</verse>
				<verse number="10">എങ്കിലും നാഥാന്‍പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്‍റെ സഹോദരനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.</verse>
				<verse number="11">എന്നാൽ നാഥാന്‍ ശലോമോന്‍റെ അമ്മയായ ബത്ത്-ശേബയോടു പറഞ്ഞത്: ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് രാജാവായിരിക്കുന്നു എന്നു നീ കേട്ടില്ലയോ? നമ്മുടെ യജമാനനായ ദാവീദ് അറിഞ്ഞിട്ടുമില്ല.</verse>
				<verse number="12">ആകയാൽ വരിക; നിന്‍റെ ജീവനെയും നിന്‍റെ മകനായ ശലോമോന്‍റെ ജീവനെയും രക്ഷിക്കേണ്ടതിന് ഞാന്‍ നിനക്ക് ആലോചന പറഞ്ഞുതരാം.</verse>
				<verse number="13">നീ ദാവീദുരാജാവിന്‍റെ അടുക്കൽ ചെന്ന്: യജമാനനായ രാജാവേ, നിന്‍റെ മകനായ ശലോമോന്‍ എന്‍റെ അനന്തരവനായി വാണ് എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ അടിയനോടു സത്യം ചെയ്തില്ലയോ? പിന്നെ അദോനീയാവ് വാഴുന്നത് എന്ത് എന്ന് അവനോടു ചോദിക്ക.</verse>
				<verse number="14">നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഞാനും നിന്‍റെ പിന്നാലെ വന്നു നിന്‍റെ വാക്ക് ഉറപ്പിച്ചുകൊള്ളാം.</verse>
				<verse number="15">അങ്ങനെ ബത്ത്-ശേബ പള്ളിയറയിൽ രാജാവിന്‍റെ അടുക്കൽ ചെന്നു; രാജാവ് വയോധികനായിരുന്നു; ശൂനേംകാരത്തിയായ അബീശഗ് രാജാവിനു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.</verse>
				<verse number="16">ബത്ത്-ശേബ കുനിഞ്ഞു രാജാവിനെ നമസ്കരിച്ചു. നിനക്ക് എന്തു വേണം എന്നു രാജാവ് ചോദിച്ചു.</verse>
				<verse number="17">അവള്‍ അവനോടു പറഞ്ഞത്: എന്‍റെ യജമാനനേ, നിന്‍റെ മകന്‍ ശലോമോന്‍ എന്‍റെ അനന്തരവനായി വാണ് എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്ന് നീ നിന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ അടിയനോട് സത്യം ചെയ്തുവല്ലോ.</verse>
				<verse number="18">ഇപ്പോള്‍ ഇതാ, അദോനീയാവ് രാജാവായിരിക്കുന്നു; എന്‍റെ യജമാനനായ രാജാവ് അറിയുന്നതുമില്ല.</verse>
				<verse number="19">അവന്‍ അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും പുരോഹിതനായ അബ്യാഥാരിനെയും സേനാധിപതിയായ യോവാബിനെയും ക്ഷണിച്ചു. എങ്കിലും നിന്‍റെ ദാസനായ ശലോമോനെ അവന്‍ ക്ഷണിച്ചില്ല.</verse>
				<verse number="20">യജമാനനായ രാജാവേ, യജമാനനായ രാജാവിന്‍റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്നു നീ അറിയിക്കേണ്ടതിന് എല്ലാ യിസ്രായേലിന്‍റെയും കണ്ണ് നിന്നെ നോക്കിക്കൊണ്ടിരിക്കുന്നു.</verse>
				<verse number="21">അല്ലാഞ്ഞാൽ, യജമാനനായ രാജാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം, ഞാനും എന്‍റെ മകന്‍ ശലോമോനും കുറ്റക്കാരായിരിക്കും.</verse>
				<verse number="22">അവള്‍ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇതാ, നാഥാന്‍പ്രവാചകന്‍ വരുന്നു.</verse>
				<verse number="23">നാഥാന്‍പ്രവാചകന്‍ വന്നിരിക്കുന്നു എന്നു രാജാവിനോട് അറിയിച്ചു. അവന്‍ രാജസന്നിധിയിൽ ചെന്നു രാജാവിനെ സാഷ്ടാംഗം വീണു നമസ്കരിച്ചു.</verse>
				<verse number="24">നാഥാന്‍ പറഞ്ഞതെന്തെന്നാൽ: യജമാനനായ രാജാവേ, അദോനീയാവ് എന്‍റെ അനന്തരവനായി വാണ് എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നു നീ കല്പിച്ചിട്ടുണ്ടോ?</verse>
				<verse number="25">അവന്‍ ഇന്നു ചെന്ന് അനവധി കാളകളെയും തടിച്ച മൃഗങ്ങളെയും ആടുകളെയും അറുത്തു, രാജകുമാരന്മാരെയൊക്കെയും സേനാധിപതിമാരെയും പുരോഹിതനായ അബ്യാഥാരിനെയും ക്ഷണിച്ചു. അവര്‍ അവന്‍റെ മുമ്പാകെ ഭക്ഷിച്ചു പാനംചെയ്തു: അദോനീയാരാജാവേ, ജയ ജയ എന്നു പറയുന്നു.</verse>
				<verse number="26">എന്നാൽ അടിയനെയും പുരോഹിതനായ സാദോക്കിനെയും യെഹോയാദയുടെ മകനായ ബെനായാവെയും നിന്‍റെ ദാസനായ ശലോമോനെയും അവന്‍ ക്ഷണിച്ചില്ല.</verse>
				<verse number="27">യജമാനനായ രാജാവിന്‍റെ അനന്തരവനായി സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ നീ അറിയിക്കാതെ ഇരിക്കെ ഈ കാര്യം യജമാനനായ രാജാവിന്‍റെ കല്പനയാലോ നടന്നത്?</verse>
				<verse number="28">ബത്ത്-ശേബയെ വിളിപ്പിന്‍ എന്നു ദാവീദുരാജാവ് കല്പിച്ചു. അവള്‍ രാജസന്നിധിയിൽ ചെന്നു രാജാവിന്‍റെ മുമ്പാകെ നിന്നു.</verse>
				<verse number="29">എന്നാറെ രാജാവ്: എന്‍റെ ജീവനെ സകല കഷ്ടത്തിൽനിന്നും വീണ്ടെടുത്തിരിക്കുന്ന യഹോവയാണ,</verse>
				<verse number="30">നിന്‍റെ മകനായ ശലോമോന്‍ എന്‍റെ അനന്തരവനായി വാണ് എനിക്കു പകരം എന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്ന് ഞാന്‍ നിന്നോട് യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ സത്യം ചെയ്തതുപോലെതന്നെ ഞാന്‍ ഇന്നു നിവര്‍ത്തിക്കും എന്നു സത്യം ചെയ്തു പറഞ്ഞു.</verse>
				<verse number="31">അപ്പോള്‍ ബത്ത്-ശേബ സാഷ്ടാംഗം വീണു രാജാവിനെ നമസ്കരിച്ചു: എന്‍റെ യജമാനനായ ദാവീദുരാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="32">പിന്നെ ദാവീദ്: പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യെഹോയാദയുടെ മകനായ ബെനായാവെയും വിളിപ്പിന്‍ എന്നു കല്പിച്ചു. അവര്‍ രാജസന്നിധിയിൽ ചെന്നു നിന്നു</verse>
				<verse number="33">രാജാവ് അവരോടു കല്പിച്ചതെന്തെന്നാൽ: നിങ്ങളുടെ യജമാനന്‍റെ ഭൃത്യന്മാരെ കൂട്ടിക്കൊണ്ട് എന്‍റെ മകനായ ശലോമോനെ എന്‍റെ കോവര്‍കഴുതപ്പുറത്തു കയറ്റി താഴെ ഗീഹോനിലേക്കു കൊണ്ടുപോകുവിന്‍.</verse>
				<verse number="34">അവിടെവച്ചു സാദോക്പുരോഹിതനും നാഥാന്‍പ്രവാചകനും അവനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; പിന്നെ കാഹളം ഊതി: ശലോമോന്‍ രാജാവേ, ജയ ജയ എന്നു ഘോഷിച്ചുപറവിന്‍.</verse>
				<verse number="35">അതിന്‍റെശേഷം നിങ്ങള്‍ അവന്‍റെ പിന്നാലെ വരുവിന്‍; അവന്‍ വന്ന് എന്‍റെ സിംഹാസനത്തിൽ ഇരുന്ന് എനിക്കു പകരം വാഴേണം; യിസ്രായേലിനും യെഹൂദായ്ക്കും പ്രഭുവായിരിക്കേണ്ടതിന് ഞാന്‍ അവനെ നിയമിച്ചിരിക്കുന്നു.</verse>
				<verse number="36">അപ്പോള്‍ യെഹോയാദയുടെ മകന്‍ ബെനായാവ് രാജാവിനോട്: ആമേന്‍; യജമാനനായ രാജാവിന്‍റെ ദൈവമായ യഹോവയും അങ്ങനെതന്നെ കല്പിക്കുമാറാകട്ടെ.</verse>
				<verse number="37">യഹോവ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുംകൂടെ ഇരിക്കയും യജമാനനായ ദാവീദുരാജാവിന്‍റെ സിംഹാസനത്തെക്കാളും അവന്‍റെ സിംഹാസനത്തെ ശ്രേഷ്ഠമാക്കുകയും ചെയ്യുമാറാകട്ടെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="38">അങ്ങനെ സാദോക്പുരോഹിതനും നാഥാന്‍പ്രവാചകനും യെഹോയാദയുടെ മകനായ ബെനായാവും ക്രേത്യരും പ്ലേത്യരും ചെന്ന് ദാവീദുരാജാവിന്‍റെ കോവര്‍കഴുതപ്പുറത്തു ശലോമോനെ കയറ്റി ഗീഹോനിലേക്കു കൊണ്ടുപോയി,</verse>
				<verse number="39">സാദോക്പുരോഹിതന്‍ തൃക്കൂടാരത്തിൽനിന്നു തൈലക്കൊമ്പു കൊണ്ടു ചെന്ന് ശലോമോനെ അഭിഷേകം ചെയ്തു. അവര്‍ കാഹളം ഊതി, ജനമൊക്കെയും: ശലോമോന്‍ രാജാവേ, ജയ ജയ എന്നു ഘോഷിച്ചു പറഞ്ഞു.</verse>
				<verse number="40">പിന്നെ ജനമൊക്കെയും അവന്‍റെ പിന്നാലെ ചെന്നു; ജനം കുഴലൂതി; അവരുടെ ഘോഷംകൊണ്ടു ഭൂമി കുലുങ്ങുമാറ് അത്യന്തം സന്തോഷിച്ചു.</verse>
				<verse number="41">അദോനീയാവും കൂടെ ഉണ്ടായിരുന്ന സകല വിരുന്നുകാരും ഭക്ഷണം കഴിഞ്ഞിരിക്കുമ്പോള്‍ അതു കേട്ടു. കാഹളനാദം കേട്ടപ്പോള്‍ യോവാബ്: പട്ടണം കലങ്ങിയിരിക്കുന്ന ഈ ആരവം എന്ത് എന്നു ചോദിച്ചു.</verse>
				<verse number="42">അവന്‍ പറയുമ്പോള്‍തന്നെ ഇതാ, പുരോഹിതനായ അബ്യാഥാരിന്‍റെ മകന്‍ യോനാഥാന്‍ വരുന്നു; അദോനീയാവ് അവനോട്: അകത്തു വരിക; നീ യോഗ്യപുരുഷന്‍; നീ നല്ല വര്‍ത്തമാനം കൊണ്ടുവരുന്നു എന്നു പറഞ്ഞു.</verse>
				<verse number="43">യോനാഥാന്‍ അദോനീയാവോട് ഉത്തരം പറഞ്ഞത്: നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു.</verse>
				<verse number="44">രാജാവ് സാദോക്പുരോഹിതനെയും നാഥാന്‍പ്രവാചകനെയും യെഹോയാദയുടെ മകനായ ബെനായാവെയും ക്രേത്യരെയും പ്ലേത്യരെയും അവനോടുകൂടെ അയച്ചു. അവര്‍ അവനെ രാജാവിന്‍റെ കോവര്‍കഴുതപ്പുറത്തു കയറ്റി.</verse>
				<verse number="45">സാദോക്പുരോഹിതനും നാഥാന്‍പ്രവാചകനും അവനെ ഗീഹോനിൽവച്ചു രാജാവായിട്ട് അഭിഷേകം ചെയ്തു. അവര്‍ പട്ടണം മുഴങ്ങുംവണ്ണം സന്തോഷിച്ചുകൊണ്ട് അവിടെനിന്നു മടങ്ങിപ്പോയി. ഇതാകുന്നു നിങ്ങള്‍ കേട്ട ഘോഷം.</verse>
				<verse number="46">അത്രയുമല്ല ശലോമോന്‍ രാജസിംഹാസനത്തിൽ ഇരിക്കുന്നു;</verse>
				<verse number="47">രാജഭൃത്യന്മാരും നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അഭിവന്ദനം ചെയ്‍വാന്‍ ചെന്നു; നിന്‍റെ ദൈവം ശലോമോന്‍റെ നാമത്തെ നിന്‍റെ നാമത്തെക്കാള്‍ ഉൽക്കൃഷ്ടവും അവന്‍റെ സിംഹാസനത്തെ നിന്‍റെ സിംഹാസനത്തെക്കാള്‍ ശ്രേഷ്ഠവും ആക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="48">രാജാവ് തന്‍റെ കട്ടിലിന്മേൽ നമസ്കരിച്ചു: ഇന്ന് എന്‍റെ സിംഹാസനത്തിൽ എന്‍റെ സന്തതി ഇരിക്കുന്നത് എന്‍റെ കണ്ണുകൊണ്ടു കാണ്‍മാന്‍ സംഗതി വരുത്തിയ യിസ്രായേലിന്‍റെ ദൈവമായ യഹോവ സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="49">ഉടനെ അദോനീയാവിന്‍റെ വിരുന്നുകാരൊക്കെയും ഭയപ്പെട്ട് എഴുന്നേറ്റ് ഓരോരുത്തന്‍ താന്താന്‍റെ വഴിക്കു പോയി.</verse>
				<verse number="50">അദോനീയാവും ശലോമോനെ പേടിച്ചു ചെന്നു യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചു.</verse>
				<verse number="51">അദോനീയാവു ശലോമോന്‍രാജാവിനെ പേടിക്കുന്നു; ശലോമോന്‍ രാജാവ് അടിയനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്ന് ഇന്ന് എന്നോടു സത്യം ചെയ്യട്ടെ എന്നു പറഞ്ഞു. അവന്‍ യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചിരിക്കുന്നു എന്നു ശലോമോന്‍ വര്‍ത്തമാനം കേട്ടു.</verse>
				<verse number="52">അവന്‍ യോഗ്യനായിരുന്നാൽ അവന്‍റെ തലയിലെ ഒരു രോമവും നിലത്തു വീഴുകയില്ല; അവനിൽ കുറ്റം കണ്ടാലോ അവന്‍ മരിക്കേണം എന്നു ശലോമോന്‍ കല്പിച്ചു.</verse>
				<verse number="53">അങ്ങനെ ശലോമോന്‍ രാജാവ് ആളയച്ചു; അവര്‍ അവനെ യാഗപീഠത്തിങ്കൽനിന്ന് ഇറക്കി കൊണ്ടുവന്നു. അവന്‍ വന്നു ശലോമോന്‍ രാജാവിനെ നമസ്കരിച്ചു. ശലോമോന്‍ അവനോട്: നിന്‍റെ വീട്ടിൽ പൊയ്ക്കൊള്‍ക എന്നു കല്പിച്ചു.</verse>
			</chapter>
			<chapter number="2">
				<verse number="1">ദാവീദിനു മരണകാലം അടുത്തുവന്നപ്പോള്‍ അവന്‍ തന്‍റെ മകനായ ശലോമോനോടു കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="2">ഞാന്‍ സകല ഭൂവാസികളുടെയും വഴിയായി പോകുന്നു; നീ ധൈര്യംപൂണ്ടു പുരുഷനായിരിക്ക.</verse>
				<verse number="3">നീ എന്തു ചെയ്താലും എവിടേക്കു തിരിഞ്ഞാലും സകലത്തിലും നീ കൃതാര്‍ഥനാകേണ്ടതിനും നിന്‍റെ മക്കള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ എന്‍റെ മുമ്പാകെ സത്യമായി നടന്ന് തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്‍റെ രാജാസനത്തിൽ ഇരിപ്പാന്‍ ഒരു പുരുഷന്‍ നിനക്ക് ഇല്ലാതെ പോകയില്ല എന്നു യഹോവ എന്നോട് അരുളിച്ചെയ്ത വചനം താന്‍ ഉറപ്പിക്കേണ്ടതിനുമായി</verse>
				<verse number="4">മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്‍റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന് അവന്‍റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ചുംകൊണ്ട് അവന്‍റെ ആജ്ഞ അനുസരിച്ചുകൊള്‍ക.</verse>
				<verse number="5">വിശേഷിച്ച് സെരൂയയുടെ മകന്‍ യോവാബ് എന്നോടു ചെയ്തത്, യിസ്രായേലിന്‍റെ രണ്ടു സേനാധിപന്മാരായ നേരിന്‍റെ മകന്‍ അബ്നേരിനോടും യേഥെരിന്‍റെ മകന്‍ അമാസയോടും ചെയ്തതുതന്നെ നീയും അറിയുന്നുവല്ലോ; അവന്‍ അവരെ കൊന്ന് സമാധാനസമയത്തു യുദ്ധരക്തം ചൊരിഞ്ഞു യുദ്ധരക്തം തന്‍റെ അരക്കച്ചയിലും കാലിലെ ചെരുപ്പിലും ആക്കിയല്ലോ.</verse>
				<verse number="6">ആകയാൽ നീ ജ്ഞാനം പ്രയോഗിച്ച് അവന്‍റെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാന്‍ സമ്മതിക്കരുത്.</verse>
				<verse number="7">എന്നാൽ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ മക്കള്‍ക്കു നീ ദയ കാണിക്കേണം; അവര്‍ നിന്‍റെ മേശയിങ്കൽ ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ഇരിക്കട്ടെ; നിന്‍റെ സഹോദരനായ അബ്ശാലോമിന്‍റെ മുമ്പിൽനിന്ന് ഞാന്‍ ഓടിപ്പോകുമ്പോള്‍ അവര്‍ അങ്ങനെതന്നെ എന്നോടും പെരുമാറി.</verse>
				<verse number="8">പിന്നെ ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയി എന്നൊരുവന്‍ ഉണ്ടല്ലോ; ഞാന്‍ മഹനയീമിലേക്കു പോകുന്ന ദിവസം അവന്‍ എന്നെ കഠിനശാപത്തോടെ ശപിച്ചു. എങ്കിലും അവന്‍ യോര്‍ദ്ദാങ്കൽ എന്നെ എതിരേറ്റു വന്നതുകൊണ്ട് അവനെ വാള്‍കൊണ്ടു കൊല്ലുകയില്ല എന്ന് ഞാന്‍ യഹോവാനാമത്തിൽ അവനോടു സത്യം ചെയ്തു.</verse>
				<verse number="9">എന്നാൽ നീ അവനെ ശിക്ഷിക്കാതെ വിടരുത്; നീ ബുദ്ധിമാനല്ലോ; അവനോട് എന്തു ചെയ്യേണമെന്നു നീ അറിയും; അവന്‍റെ നരയെ രക്തത്തോടെ പാതാളത്തിലേക്ക് അയയ്ക്കുക.</verse>
				<verse number="10">പിന്നെ ദാവീദ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കംചെയ്തു.</verse>
				<verse number="11">ദാവീദ് യിസ്രായേലിൽ വാണ കാലം നാല്പതു സംവത്സരം. അവന്‍ ഹെബ്രോനിൽ ഏഴുസംവത്സരവും യെരൂശലേമിൽ മുപ്പത്തിമൂന്നു സംവത്സരവും വാണു.</verse>
				<verse number="12">ശലോമോന്‍ തന്‍റെ അപ്പനായ ദാവീദിന്‍റെ സിംഹാസനത്തിൽ ഇരുന്നു; അവന്‍റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.</verse>
				<verse number="13">എന്നാൽ ഹഗ്ഗീത്തിന്‍റെ മകനായ അദോനീയാവ് ശലോമോന്‍റെ അമ്മയായ ബത്ത്-ശേബയെ ചെന്നുകണ്ടു; നിന്‍റെ വരവ് ശുഭമോ എന്ന് അവള്‍ ചോദിച്ചതിന്: ശുഭംതന്നെ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="14">എനിക്കു നിന്നോട് ഒരു കാര്യം പറവാനുണ്ട് എന്ന് അവന്‍ പറഞ്ഞു. പറക എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="15">അവന്‍ പറഞ്ഞത് എന്തെന്നാൽ: രാജത്വം എനിക്കുള്ളതായിരുന്നു; ഞാന്‍ വാഴേണ്ടതിനു യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്നു നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്‍റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവനു ലഭിച്ചു.</verse>
				<verse number="16">എന്നാൽ ഇപ്പോള്‍ ഞാന്‍ നിന്നോട് ഒരു കാര്യം അപേക്ഷിക്കുന്നു; അത് തള്ളിക്കളയരുതേ. നീ പറക എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="17">അപ്പോള്‍ അവന്‍: ശൂനേംകാരത്തിയായ അബീശഗിനെ എനിക്കു ഭാര്യയായി തരുവാന്‍ ശലോമോന്‍രാജാവിനോടു പറയേണമേ; അവന്‍ നിന്‍റെ അപേക്ഷ തള്ളുകയില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="18">ആകട്ടെ; ഞാന്‍ നിനക്കുവേണ്ടി രാജാവിനോടു സംസാരിക്കാം എന്നു ബത്ത്-ശേബ പറഞ്ഞു.</verse>
				<verse number="19">അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോന്‍രാജാവിനോടു സംസാരിപ്പാന്‍ അവന്‍റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റ് അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു, തന്‍റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന് ഇരിപ്പാന്‍ കൊടുപ്പിച്ചു; അവള്‍ അവന്‍റെ വലത്തുഭാഗത്ത് ഇരുന്നു.</verse>
				<verse number="20">ഞാന്‍ നിന്നോട് ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്‍റെ അപേക്ഷ തള്ളിക്കളയരുത് എന്ന് അവള്‍ പറഞ്ഞു. രാജാവ് അവളോട്: എന്‍റെ അമ്മേ, ചോദിച്ചാലും; ഞാന്‍ നിന്‍റെ അപേക്ഷ തള്ളുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="21">അപ്പോള്‍ അവള്‍: ശൂനേംകാരത്തിയായ അബീശഗിനെ നിന്‍റെ സഹോദരനായ അദോനീയാവിന് ഭാര്യയായിട്ടു കൊടുക്കേണം എന്നു പറഞ്ഞു.</verse>
				<verse number="22">ശലോമോന്‍ രാജാവ് തന്‍റെ അമ്മയോട്: ശൂനേംകാരത്തിയായ അബീശഗിനെ അദോനീയാവിനുവേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവനുവേണ്ടി ചോദിക്കരുതോ? അവന്‍ എന്‍റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതന്‍ അബ്യാഥാരിനും സെരൂയയുടെ മകന്‍ യോവാബിനും വേണ്ടിത്തന്നെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="23">അദോനീയാവ് ഈ കാര്യം ചോദിച്ചതു തന്‍റെ ജീവനാശത്തിനായിട്ടല്ലങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ;</verse>
				<verse number="24">ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്‍റെ അപ്പനായ ദാവീദിന്‍റെ സിംഹാസനത്തിൽ ഇരുത്തി തന്‍റെ വാഗ്ദാനപ്രകാരം എനിക്ക് ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്നുതന്നെ അദോനീയാവ് മരിക്കേണം എന്നു ശലോമോന്‍രാജാവ് കല്പിച്ചു യഹോവാനാമത്തിൽ സത്യം ചെയ്തു.</verse>
				<verse number="25">പിന്നെ ശലോമോന്‍രാജാവ് യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു; അവന്‍ അവനെ വെട്ടിക്കൊന്നുകളഞ്ഞു.</verse>
				<verse number="26">അബ്യാഥാര്‍പുരോഹിതനോടു രാജാവ്: നീ അനാഥോത്തിലെ നിന്‍റെ ജന്മഭൂമിയിലേക്കു പൊയ്ക്കൊള്‍ക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്‍റെ അപ്പനായ ദാവീദിന്‍റെ മുമ്പാകെ കര്‍ത്താവായ യഹോവയുടെ പെട്ടകം ചുമന്നതുകൊണ്ടും എന്‍റെ അപ്പന്‍ അനുഭവിച്ച സകല കഷ്ടങ്ങളെയും നീ കൂടെ അനുഭവിച്ചതുകൊണ്ടും ഞാന്‍ ഇന്നു നിന്നെ കൊല്ലുന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="27">ഇങ്ങനെ യഹോവ ശീലോവിൽവച്ച് ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിച്ചെയ്ത വചനത്തിനു നിവൃത്തിവരേണ്ടതിനു ശലോമോന്‍ അബ്യാഥാരിനെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.</verse>
				<verse number="28">ഈ വര്‍ത്തമാനം യോവാബിന് എത്തിയപ്പോള്‍-യോവാബ് അബ്ശാലോമിന്‍റെ പക്ഷം ചേര്‍ന്നിരുന്നില്ലങ്കിലും അദോനീയാവിന്‍റെ പക്ഷം ചേര്‍ന്നിരുന്നു- അവന്‍ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്‍റെ കൊമ്പുകളെ പിടിച്ചു.</verse>
				<verse number="29">യോവാബ് യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്നു യാഗപീഠത്തിന്‍റെ അടുക്കൽ നില്ക്കുന്നു എന്നു ശലോമോന്‍രാജാവിന് അറിവുകിട്ടി. അപ്പോള്‍ ശലോമോന്‍ യെഹോയാദയുടെ മകനായ ബെനായാവെ അയച്ചു: നീ ചെന്ന് അവനെ വെട്ടിക്കളക എന്നു കല്പിച്ചു.</verse>
				<verse number="30">ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്നു: നീ പുറത്തു വരിക എന്നു രാജാവ് കല്പിക്കുന്നു എന്ന് അവനോടു പറഞ്ഞു. ഇല്ല; ഞാന്‍ ഇവിടെത്തന്നെ മരിക്കും എന്ന് അവന്‍ പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് ഇങ്ങനെ പറയുന്നു; ഇങ്ങനെ അവന്‍ എന്നോട് ഉത്തരം പറഞ്ഞു എന്ന് രാജാവിനെ ബോധിപ്പിച്ചു.</verse>
				<verse number="31">രാജാവ് അവനോടു കല്പിച്ചത്: അവന്‍ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണം കൂടാതെ ചിന്നിയ രക്തം നീ ഇങ്ങനെ എങ്കൽനിന്നും എന്‍റെ പിതൃഭവനത്തിങ്കൽനിന്നും നീക്കിക്കളക.</verse>
				<verse number="32">അവന്‍റെ രക്തപാതകം യഹോവ അവന്‍റെ തലമേൽതന്നെ വരുത്തും; യിസ്രായേലിന്‍റെ സേനാധിപതിയായ നേരിന്‍റെ മകന്‍ അബ്നേര്‍, യെഹൂദായുടെ സേനാധിപതിയായ യേഥെരിന്‍റെ മകന്‍ അമാസ എന്നിങ്ങനെ തന്നെക്കാള്‍ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവന്‍ എന്‍റെ അപ്പനായ ദാവീദ് അറിയാതെ വാള്‍കൊണ്ടു വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.</verse>
				<verse number="33">അവരുടെ രക്തം എന്നേക്കും യോവാബിന്‍റെയും അവന്‍റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിനും അവന്‍റെ സന്തതിക്കും ഗൃഹത്തിനും സിംഹാസനത്തിനും യഹോവയിൽനിന്ന് എന്നേക്കും സമാധാനം ഉണ്ടാകും.</verse>
				<verse number="34">അങ്ങനെ യെഹോയാദയുടെ മകനായ ബെനായാവ് ചെന്ന് അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്‍റെ വീട്ടിൽ അവനെ അടക്കംചെയ്തു.</verse>
				<verse number="35">രാജാവ് അവനു പകരം യെഹോയാദയുടെ മകനായ ബെനായാവെ സേനാധിപതിയാക്കി, അബ്യാഥാരിനു പകരം സാദോക്പുരോഹിതനെയും നിയമിച്ചു.</verse>
				<verse number="36">പിന്നെ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി അവനോട്: നീ യെരൂശലേമിൽ നിനക്ക് ഒരു വീടു പണിതു പാര്‍ത്തുകൊള്‍ക; അവിടെനിന്നു പുറത്തെങ്ങും പോകരുത്.</verse>
				<verse number="37">പുറത്തിറങ്ങി കിദ്രോന്‍തോടു കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്നു തീര്‍ച്ചയായി അറിഞ്ഞുകൊള്‍ക; നിന്‍റെ രക്തം നിന്‍റെ തലമേൽതന്നെ ഇരിക്കും എന്നു കല്പിച്ചു.</verse>
				<verse number="38">ശിമെയി രാജാവിനോട്: അതു നല്ല വാക്ക്; യജമാനനായ രാജാവ് കല്പിച്ചതുപോലെ അടിയന്‍ ചെയ്തുകൊള്ളാം എന്നു പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാര്‍ത്തു.</verse>
				<verse number="39">മൂന്നു സംവത്സരം കഴിഞ്ഞപ്പോള്‍ ശിമെയിയുടെ രണ്ട് അടിമകള്‍ മാഖയുടെ മകനായ ആഖീശ് എന്ന ഗത്ത്‍രാജാവിന്‍റെ അടുക്കൽ ഓടിപ്പോയി; തന്‍റെ അടിമകള്‍ ഗത്തിൽ ഉണ്ടെന്നു ശിമെയിക്ക് അറിവുകിട്ടി.</verse>
				<verse number="40">അപ്പോള്‍ ശിമെയി എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു പുറപ്പെട്ട് അടിമകളെ അന്വേഷിപ്പാന്‍ ഗത്തിൽ ആഖീശിന്‍റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്ന് അടിമകളെ ഗത്തിൽനിന്നു കൊണ്ടുവന്നു.</verse>
				<verse number="41">ശിമെയി യെരൂശലേം വിട്ടു ഗത്തിൽ പോയി മടങ്ങിവന്നു എന്നു ശലോമോന് അറിവുകിട്ടി.</verse>
				<verse number="42">അപ്പോള്‍ രാജാവ് ആളയച്ചു ശിമെയിയെ വരുത്തി അവനോട്: നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്ന നാളിൽ മരിക്കേണ്ടിവരുമെന്നു തീര്‍ച്ചയായി അറിഞ്ഞുകൊള്‍ക എന്നു ഞാന്‍ നിന്നെക്കൊണ്ടു യഹോവാനാമത്തിൽ സത്യം ചെയ്യിച്ചു സാക്ഷീകരിക്കയും ഞാന്‍ കേട്ട വാക്ക് നല്ലതെന്നു നീ എന്നോടു പറകയും ചെയ്തില്ലയോ?</verse>
				<verse number="43">അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാന്‍ നിന്നോടു കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="44">പിന്നെ രാജാവ് ശിമെയിയോട്: നീ എന്‍റെ അപ്പനായ ദാവീദിനോടു ചെയ്തതും നിനക്ക് ഓര്‍മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്‍റെ ദോഷം നിന്‍റെ തലമേൽ തന്നെ വരുത്തും.</verse>
				<verse number="45">എന്നാൽ ശലോമോന്‍രാജാവ് അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്‍റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരവുമായിരിക്കും എന്നു പറഞ്ഞിട്ടു</verse>
				<verse number="46">രാജാവ് യെഹോയാദയുടെ മകന്‍ ബെനായാവോടു കല്പിച്ചു; അവന്‍ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ രാജത്വം ശലോമോന്‍റെ കൈയിൽ സ്ഥിരമായി.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം ശലോമോന്‍ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്‍റെ മകളെ വിവാഹം ചെയ്തു; തന്‍റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിനു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്‍റെ നഗരത്തിൽ കൊണ്ടുവന്നു പാര്‍പ്പിച്ചു.</verse>
				<verse number="2">എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ട് ജനം പൂജാഗിരികളിൽവച്ചു യാഗം കഴിച്ചുപോന്നു.</verse>
				<verse number="3">ശലോമോന്‍ യഹോവയെ സ്നേഹിച്ചു, തന്‍റെ അപ്പനായ ദാവീദിന്‍റെ ചട്ടങ്ങളെ അനുസരിച്ചു നടന്നു എങ്കിലും അവന്‍ പൂജാഗിരികളിൽവച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.</verse>
				<verse number="4">രാജാവ് ഗിബെയോനിൽ യാഗം കഴിപ്പാന്‍ പോയി; അതു പ്രധാന പൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോന്‍ ആയിരം ഹോമയാഗം അര്‍പ്പിച്ചു.</verse>
				<verse number="5">ഗിബെയോനിൽവച്ചു യഹോവ രാത്രിയിൽ ശലോമോനു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊള്‍ക എന്നു ദൈവം അരുളിച്ചെയ്തു.</verse>
				<verse number="6">അതിനു ശലോമോന്‍ പറഞ്ഞത് എന്തെന്നാൽ: എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസന്‍ സത്യത്തോടും നീതിയോടും ഹൃദയപരമാര്‍ഥതയോടുംകൂടെ നിന്‍റെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം നീ അവനു വലിയ കൃപ ചെയ്ത് ഈ വലിയ കൃപ അവനായി പാലിക്കയും ഇന്നുള്ളതുപോലെ അവന്‍റെ സിംഹാസനത്തിൽ ഇരിപ്പാന്‍ അവന് ഒരു മകനെ നല്കയും ചെയ്തിരിക്കുന്നു.</verse>
				<verse number="7">എന്‍റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോള്‍ എന്‍റെ അപ്പനായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാര്യാദികള്‍ നടത്തുവാന്‍ എനിക്കറിവില്ല.</verse>
				<verse number="8">നീ തിരഞ്ഞെടുത്തതും പെരുപ്പം നിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയൊരു മഹാജാതിയായ നിന്‍റെ ജനത്തിന്‍റെ മധ്യേ അടിയന്‍ ഇരിക്കുന്നു.</verse>
				<verse number="9">ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് നിന്‍റെ ജനത്തിനു ന്യായപാലനം ചെയ്‍വാന്‍ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്‍റെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കു കഴിയും.</verse>
				<verse number="10">ശലോമോന്‍ ഈ കാര്യം ചോദിച്ചത് കര്‍ത്താവിനു പ്രസാദമായി.</verse>
				<verse number="11">ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ ദീര്‍ഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം എന്ന ഈ കാര്യം മാത്രം അപേക്ഷിച്ചതുകൊണ്ട്</verse>
				<verse number="12">ഞാന്‍ നിന്‍റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളൊരു ഹൃദയം ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവന്‍ നിനക്കു മുമ്പ് ഉണ്ടായിട്ടില്ല; നിനക്കു സമനായവന്‍ നിന്‍റെ ശേഷം ഉണ്ടാകയും ഇല്ല.</verse>
				<verse number="13">ഇതിനുപുറമേ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്ത്വവും കൂടെ ഞാന്‍ നിനക്കു തന്നിരിക്കുന്നു; നിന്‍റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.</verse>
				<verse number="14">നിന്‍റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്‍റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്‍റെ വഴികളിൽ നടന്നാൽ ഞാന്‍ നിനക്കു ദീര്‍ഘായുസ്സും തരും.</verse>
				<verse number="15">ശലോമോന്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവന്‍ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്‍റെ മുമ്പാകെ നിന്നു ഹോമയാഗങ്ങള്‍ കഴിച്ച് സമാധാനയാഗങ്ങളും അര്‍പ്പിച്ചു തന്‍റെ സകല ഭൃത്യന്മാര്‍ക്കും വിരുന്നു കഴിച്ചു.</verse>
				<verse number="16">അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകള്‍ രാജാവിന്‍റെ അടുക്കൽ വന്ന് അവന്‍റെ മുമ്പാകെ നിന്നു.</verse>
				<verse number="17">അവരിൽ ഒരുത്തി പറഞ്ഞത്: തമ്പുരാനേ, അടിയനും ഇവളും ഒരു വീട്ടിൽ പാര്‍ക്കുന്നു; ഞങ്ങള്‍ പാര്‍ക്കുന്ന വീട്ടിൽവച്ച് ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചു.</verse>
				<verse number="18">ഞാന്‍ പ്രസവിച്ചതിന്‍റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങള്‍ ഒന്നിച്ചായിരുന്നു; ഞങ്ങള്‍ രണ്ടു പേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.</verse>
				<verse number="19">എന്നാൽ രാത്രി ഇവള്‍ തന്‍റെ മകന്‍റെമേൽ കിടന്നുപോയതുകൊണ്ട് അവന്‍ മരിച്ചുപോയി.</verse>
				<verse number="20">അവള്‍ അര്‍ധരാത്രി എഴുന്നേറ്റു, അടിയന്‍ ഉറങ്ങുന്ന സമയം, അടിയന്‍റെ അരികെനിന്ന് അടിയന്‍റെ മകനെ എടുത്ത് അവളുടെ പള്ളയ്ക്കലും അവളുടെ മരിച്ച മകനെ അടിയന്‍റെ പള്ളയ്ക്കലും കിടത്തി.</verse>
				<verse number="21">രാവിലെ കുഞ്ഞിനു മുലകൊടുപ്പാന്‍ അടിയന്‍ എഴുന്നേറ്റപ്പോള്‍ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയന്‍ സൂക്ഷിച്ചുനോക്കിയാറെ അത് അടിയന്‍ പ്രസവിച്ച കുഞ്ഞല്ല.</verse>
				<verse number="22">അതിനു മറ്റേ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളത് എന്‍റെ കുഞ്ഞ്; മരിച്ചതു നിന്‍റെ കുഞ്ഞ് എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്‍റെ കുഞ്ഞ്; ജീവനുള്ളത് എന്‍റെ കുഞ്ഞ് എന്നു പറഞ്ഞു. ഇങ്ങനെ അവര്‍ രാജാവിന്‍റെ മുമ്പാകെ തമ്മിൽ വാദിച്ചു.</verse>
				<verse number="23">അപ്പോള്‍ രാജാവ് കല്പിച്ചത്: ജീവനുള്ളത് എന്‍റെ കുഞ്ഞ്; മരിച്ചതു നിന്‍റെ കുഞ്ഞ് എന്ന് ഇവള്‍ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്‍റെ കുഞ്ഞ്; ജീവനുള്ളത് എന്‍റെ കുഞ്ഞ് എന്നു മറ്റേവള്‍ പറയുന്നു.</verse>
				<verse number="24">ഒരു വാള്‍ കൊണ്ടുവരുവിന്‍ എന്നു രാജാവ് കല്പിച്ചു. അവര്‍ ഒരു വാള്‍ രാജസന്നിധിയിൽ കൊണ്ടുവന്നു.</verse>
				<verse number="25">അപ്പോള്‍ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളര്‍ന്നു പാതി ഒരുത്തിക്കും പാതി മറ്റേവള്‍ക്കും കൊടുപ്പിന്‍ എന്നു കല്പിച്ചു.</verse>
				<verse number="26">ഉടനെ ജീവനുള്ള കുഞ്ഞിന്‍റെ അമ്മ തന്‍റെ കുഞ്ഞിനെക്കുറിച്ച് ഉള്ളു കത്തുകകൊണ്ട് രാജാവിനോട്: അയ്യോ! എന്‍റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവള്‍ക്കു കൊടുത്തുകൊള്‍വിന്‍ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളര്‍ക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="27">അപ്പോള്‍ രാജാവ്: ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; അവള്‍ക്കു കൊടുപ്പിന്‍; അവള്‍ തന്നെ അതിന്‍റെ തള്ള എന്നു കല്പിച്ചു.</verse>
				<verse number="28">രാജാവ് കല്പിച്ച വിധി യിസ്രായേലൊക്കെയും കേട്ടു. ന്യായപാലനം ചെയ്‍വാന്‍ ദൈവത്തിന്‍റെ ജ്ഞാനം രാജാവിന്‍റെ ഉള്ളിൽ ഉണ്ട് എന്നു കണ്ട് അവനെ ഭയപ്പെട്ടു.</verse>
			</chapter>
			<chapter number="4">
				<verse number="1">അങ്ങനെ ശലോമോന്‍രാജാവ് എല്ലാ യിസ്രായേലിനും രാജാവായി.</verse>
				<verse number="2">അവനുണ്ടായിരുന്ന പ്രഭുക്കന്മാര്‍ ആരെന്നാൽ: സാദോക്കിന്‍റെ മകന്‍ അസര്യാവ് പുരോഹിതന്‍.</verse>
				<verse number="3">ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാര്‍; അഹീലൂദിന്‍റെ മകന്‍ യെഹോശാഫാത്ത് മന്ത്രി;</verse>
				<verse number="4">യെഹോയാദയുടെ മകന്‍ ബെനായാവ് സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍;</verse>
				<verse number="5">നാഥാന്‍റെ മകനായ അസര്യാവ് കാര്യക്കാരന്മാരുടെ മേധാവി; നാഥാന്‍റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്‍റെ സ്നേഹിതനുമായിരുന്നു;</verse>
				<verse number="6">അഹീശാര്‍ രാജഗൃഹവിചാരകന്‍; അബ്ദയുടെ മകന്‍ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.</verse>
				<verse number="7">രാജാവിനും രാജഗൃഹത്തിനും ഭോജനപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോനു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരിൽ ഓരോരുത്തന്‍ ആണ്ടിൽ ഓരോ മാസത്തേക്കു ഭോജനപദാര്‍ഥങ്ങള്‍ എത്തിച്ചുകൊടുക്കും.</verse>
				<verse number="8">അവരുടെ പേരാവിത്: എഫ്രയീം മലനാട്ടിൽ ബെന്‍-ഹൂര്‍;</verse>
				<verse number="9">മാക്കസ്, ശാൽബീം, ബേത്ത്-ശേമെശ്, ഏലോന്‍-ബേത്ത്-ഹാനാന്‍ എന്നീ സ്ഥലങ്ങളിൽ ബെന്‍-ദേക്കെര്‍;</verse>
				<verse number="10">അരുബ്ബോത്തിൽ ബെന്‍-ഹേസെര്‍; സോഖോവും ഹേഫെര്‍ദേശം മുഴുവനും അവന്‍റെ ഇടവക ആയിരുന്നു;</verse>
				<verse number="11">നാഫത്ത്-ദോറിൽ ബെന്‍-അബീനാദാബ്; അവനു ശലോമോന്‍റെ മകളായ താഫത്ത് ഭാര്യയായിരുന്നു;</verse>
				<verse number="12">അഹീലൂദിന്‍റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാനരികെ യിസ്രായേലിനു താഴെ ബേത്ത്-ശെയാന്‍മുതൽ ആബേൽ-മെഹോലാവരെയും യൊക്മെയാമിന്‍റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന്‍ മുഴുവനും ആയിരുന്നു;</verse>
				<verse number="13">ഗിലെയാദിലെ രാമോത്തിൽ ബെന്‍-ഗേബെര്‍; അവന്‍റെ ഇടവക മനശ്ശെയുടെ മകനായ യായീരിന് ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്‍ഗ്ഗോബ് ദേശവും ആയിരുന്നു.</verse>
				<verse number="14">മഹനയീമിൽ ഇദ്ദോവിന്‍റെ മകന്‍ അഹീനാദാബ്;</verse>
				<verse number="15">നഫ്താലിയിൽ അഹീമാസ്; അവന്‍ ശലോമോന്‍റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;</verse>
				<verse number="16">ആശേരിലും ബെയാലോത്തിലും ഹൂശായിയുടെ മകന്‍ ബാനാ;</verse>
				<verse number="17">യിസ്സാഖാരിൽ പാരൂഹിന്‍റെ മകനായ യെഹോശാഫാത്ത്;</verse>
				<verse number="18">ബെന്യാമീനിൽ ഏലയുടെ മകനായ ശിമെയി;</verse>
				<verse number="19">അമോര്യരാജാവായ സീഹോന്‍റെയും ബാശാന്‍രാജാവായ ഓഗിന്‍റെയും രാജ്യമായിരുന്ന ഗിലെയാദ്‍ദേശത്ത് ഹൂരിന്‍റെ മകന്‍ ഗേബെര്‍; ആ ദേശത്ത് ഒരു കാര്യക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.</verse>
				<verse number="20">യെഹൂദായും യിസ്രായേലും കടല്ക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവര്‍ തിന്നുകയും കുടിക്കയും സന്തോഷിക്കയും ചെയ്തുപോന്നു.</verse>
				<verse number="21">നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്‍റെ അതിര്‍വരെയും ഉള്ള സകല രാജ്യങ്ങളെയും ശലോമോന്‍ വാണു; അവര്‍ കപ്പം കൊണ്ടുവന്ന് ശലോമോനെ അവന്‍റെ ജീവപര്യന്തം സേവിച്ചു.</verse>
				<verse number="22">ശലോമോന്‍റെ നിത്യച്ചെലവു ദിവസം ഒന്നിനു മുപ്പതു പറ നേരിയ മാവും അറുപതു പറ സാധാരണ മാവും</verse>
				<verse number="23">മാന്‍, ഇളമാന്‍, മ്ലാവ്, പുഷ്‍ടിവരുത്തിയ പക്ഷികള്‍ എന്നിവ കൂടാതെ തടിച്ച പത്തു കാളയും മേച്ചൽപ്പുറത്തെ ഇരുപത് കാളയും നൂറ് ആടും ആയിരുന്നു.</verse>
				<verse number="24">നദിക്ക് ഇക്കരെ തിഫ്സഹ്‍മുതൽ ഗസ്സാവരെയുള്ള സകല ദേശത്തെയും നദിക്ക് ഇക്കരെയുള്ള സകല രാജാക്കന്മാരെയും അവന്‍ വാണു. ചുറ്റുമുള്ള ദിക്കിലൊക്കെയും അവനു സമാധാനം ഉണ്ടായിരുന്നു.</verse>
				<verse number="25">ശലോമോന്‍റെ കാലത്തൊക്കെയും യെഹൂദായും യിസ്രായേലും ദാന്‍മുതൽ ബേര്‍-ശേബവരെയും ഓരോരുത്തന്‍ താന്താന്‍റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍കീഴിലും നിര്‍ഭയം വസിച്ചു.</verse>
				<verse number="26">ശലോമോനു തന്‍റെ രഥങ്ങള്‍ക്കു നാല്പതിനായിരം കുതിരലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു.</verse>
				<verse number="27">കാര്യക്കാരന്മാര്‍ ഓരോരുത്തന്‍ ഓരോ മാസത്തേക്കു ശലോമോന്‍രാജാവിന്‍റെ പന്തിഭോജനത്തിനു കൂടുന്ന എല്ലാവര്‍ക്കും വേണ്ടുന്ന ഭോജനപദാര്‍ഥങ്ങള്‍ കുറവുകൂടാതെ എത്തിച്ചുകൊടുക്കും.</verse>
				<verse number="28">അവര്‍ കുതിരകള്‍ക്കും തുരഗങ്ങള്‍ക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്‍റെ മുറപ്രകാരം അവന്‍ ഇരിക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും.</verse>
				<verse number="29">ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും ബുദ്ധിയും കടല്ക്കരയിലെ മണൽപോലെ ഹൃദയവിശാലതയും കൊടുത്തു.</verse>
				<verse number="30">സകല പൂര്‍വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകല ജ്ഞാനത്തെക്കാളും ശലോമോന്‍റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.</verse>
				<verse number="31">സകല മനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാന്‍, മാഹോലിന്‍റെ പുത്രന്മാരായ ഹേമാന്‍, കൽക്കോൽ, ദര്‍ദ്ദ എന്നിവരെക്കാളും അവന്‍ ജ്ഞാനിയായിരുന്നു; അവന്‍റെ കീര്‍ത്തി ചുറ്റുമുള്ള സകല ജാതികളിലും പരന്നു.</verse>
				<verse number="32">അവന്‍ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്‍റെ ഗീതങ്ങള്‍ ആയിരത്തിയഞ്ച് ആയിരുന്നു.</verse>
				<verse number="33">ലെബാനോനിലെ ദേവദാരുമുതൽ ചുവരിന്മേൽ മുളയ്ക്കുന്ന ഈസോപ്പുവരെയുള്ള വൃക്ഷാദികളെക്കുറിച്ചും മൃഗം, പക്ഷി, ഇഴജാതി, മത്സ്യം എന്നിവയെക്കുറിച്ചും അവന്‍ പ്രസ്താവിച്ചു.</verse>
				<verse number="34">ശലോമോന്‍റെ ജ്ഞാനത്തെപ്പറ്റി കേട്ട സകല ഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്‍റെ ജ്ഞാനം കേള്‍പ്പാന്‍ വന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">ശലോമോനെ അവന്‍റെ അപ്പനു പകരം രാജാവായിട്ട് അഭിഷേകം ചെയ്തു എന്നു സോര്‍രാജാവായ ഹീരാം കേട്ടിട്ട് ഭൃത്യന്മാരെ അവന്‍റെ അടുക്കൽ അയച്ചു. ഹീരാം എല്ലായ്പോഴും ദാവീദിന്‍റെ സ്നേഹിതനായിരുന്നു.</verse>
				<verse number="2">ശലോമോന്‍ ഹീരാമിന്‍റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ:</verse>
				<verse number="3">എന്‍റെ അപ്പനായ ദാവീദിന്‍റെ ശത്രുക്കളെ യഹോവ അവന്‍റെ കാല്ക്കീഴാക്കുംവരെ ചുറ്റുമുള്ള യുദ്ധം ഹേതുവായി തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാന്‍ അവനു കഴിഞ്ഞില്ല എന്നു നീ അറിയുന്നുവല്ലോ.</verse>
				<verse number="4">എന്നാൽ ഇപ്പോള്‍ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല; എന്‍റെ ദൈവമായ യഹോവ ചുറ്റും എനിക്കു സ്വസ്ഥത നല്കിയിരിക്കുന്നു.</verse>
				<verse number="5">ആകയാൽ ഇതാ, ഞാന്‍ നിനക്കു പകരം നിന്‍റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്‍റെ മകന്‍ എന്‍റെ നാമത്തിന് ഒരു ആലയം പണിയുമെന്ന് യഹോവ എന്‍റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിവാന്‍ ഞാന്‍ വിചാരിക്കുന്നു.</verse>
				<verse number="6">ആകയാൽ ലെബാനോനിൽനിന്ന് എനിക്കായി ദേവദാരുമരം മുറിപ്പാന്‍ കല്പന കൊടുക്കേണം; എന്‍റെ വേലക്കാര്‍ നിന്‍റെ വേലക്കാരോടുകൂടെ ഉണ്ടായിരിക്കും; നിന്‍റെ വേലക്കാര്‍ക്കും നീ പറയുന്ന കൂലി ഞാന്‍ എത്തിച്ചുതരാം; സീദോന്യരെപ്പോലെ മരം മുറിപ്പാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയിൽ ആരും ഇല്ല എന്നു നീ അറിയുന്നുവല്ലോ.</verse>
				<verse number="7">ഹീരാം ശലോമോന്‍റെ വാക്കു കേട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചു: ഈ മഹാജനത്തെ വാഴുവാന്‍ ദാവീദിനു ജ്ഞാനമുള്ളൊരു മകനെ കൊടുത്ത യഹോവ ഇന്നു വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="8">ഹീരാം ശലോമോന്‍റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: നീ പറഞ്ഞയച്ച വസ്തുത ഞാന്‍ കേട്ടു; ദേവദാരുവിന്‍റെയും സരളമരത്തിന്‍റെയും കാര്യത്തിൽ നീ ഇച്ഛിച്ചതൊക്കെയും ഞാന്‍ ചെയ്യാം.</verse>
				<verse number="9">എന്‍റെ വേലക്കാര്‍ ലെബാനോനിൽനിന്നു കടലിലേക്ക് അവയെ ഇറക്കിയശേഷം ഞാന്‍ ചങ്ങാടം കെട്ടിച്ചു നീ പറയുന്ന സ്ഥലത്തേക്കു കടൽ വഴിയായി എത്തിച്ച് കെട്ടഴിപ്പിച്ചു തരാം; നീ ഏറ്റുവാങ്ങേണം; എന്നാൽ എന്‍റെ ഗൃഹത്തിന് ആഹാരം എത്തിച്ചുതരുന്ന കാര്യത്തിൽ നീ എന്‍റെ ഇഷ്ടവും നിവര്‍ത്തിക്കേണം.</verse>
				<verse number="10">അങ്ങനെ ഹീരാം ശലോമോന് ദേവദാരുവും സരളമരവും അവന്‍റെ ഇഷ്ടംപോലെയൊക്കെയും കൊടുത്തുപോന്നു.</verse>
				<verse number="11">ശലോമോന്‍ ഹീരാമിന്‍റെ ഗൃഹത്തിലേക്ക് ആഹാരം വകയ്ക്ക് ഇരുപതിനായിരം പറ കോതമ്പും ഇരുപതു പറ ഇടിച്ചെടുത്ത എണ്ണയും കൊടുത്തു; ഇങ്ങനെ ശലോമോന്‍ ഹീരാമിന് ആണ്ടുതോറും കൊടുക്കും.</verse>
				<verse number="12">യഹോവ ശലോമോനോട് അരുളിച്ചെയ്തതുപോലെ അവനു ജ്ഞാനം നല്കി; ഹീരാമും ശലോമോനും തമ്മിൽ സമാധാനമായിരുന്നു; അവര്‍ ഇരുവരും തമ്മിൽ ഉടമ്പടിയും ചെയ്തു.</verse>
				<verse number="13">ശലോമോന്‍രാജാവ് യിസ്രായേലിൽ നിന്നൊക്കെയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയവേലക്കാര്‍ മുപ്പതിനായിരം പേരായിരുന്നു.</verse>
				<verse number="14">അവന്‍ അവരെ മാസംതോറും പതിനായിരം പേര്‍ വീതം മാറിമാറി ലെബാനോനിലേക്ക് അയച്ചു; അവര്‍ ഒരു മാസം ലെബാനോനിലും രണ്ടു മാസം വീട്ടിലും ആയിരുന്നു. അദോനീരാം ഊഴിയവേലക്കാര്‍ക്കു മേധാവി ആയിരുന്നു.</verse>
				<verse number="15">വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാന കാര്യക്കാരന്മാരൊഴികെ</verse>
				<verse number="16">ശലോമോന് എഴുപതിനായിരം ചുമട്ടുകാരും മലയിൽ എണ്‍പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.</verse>
				<verse number="17">ആലയത്തിന് ചെത്തിയ കല്ലുകൊണ്ട് അടിസ്ഥാനം ഇടുവാന്‍ അവര്‍ രാജകല്പനപ്രകാരം വിശേഷപ്പെട്ട വലിയ കല്ലു വെട്ടി.</verse>
				<verse number="18">ശലോമോന്‍റെ ശില്പികളും ഹീരാമിന്‍റെ ശില്പികളും ഗെബാല്യരും ആലയപ്പണിക്കായി മരവും കല്ലും ചെത്തിയൊരുക്കി.</verse>
			</chapter>
			<chapter number="6">
				<verse number="1">യിസ്രായേൽമക്കള്‍ മിസ്രയീംദേശത്തു നിന്നു പുറപ്പെട്ടതിന്‍റെ നാനൂറ്റിഎണ്‍പതാം സംവത്സരത്തിൽ യിസ്രായേലിൽ ശലോമോന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസമായ സീവ്മാസത്തിൽ അവന്‍ യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.</verse>
				<verse number="2">ശലോമോന്‍രാജാവ് യഹോവയ്ക്കു പണിത ആലയം അറുപതു മുഴം നീളവും ഇരുപതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉള്ളതായിരുന്നു.</verse>
				<verse number="3">ആലയമായ മന്ദിരത്തിന്‍റെ മുഖമണ്ഡപം ആലയവീതിക്ക് ഒത്തവണ്ണം ഇരുപതു മുഴം നീളവും ആലയത്തിന്‍റെ മുന്‍വശത്ത് പത്തു മുഴം വീതിയും ഉള്ളതായിരുന്നു.</verse>
				<verse number="4">അവന്‍ ആലയത്തിന് ജാലം ഇണക്കിയ കിളിവാതിലുകളെയും ഉണ്ടാക്കി.</verse>
				<verse number="5">മന്ദിരവും അന്തര്‍മന്ദിരവും കൂടിയ ആലയത്തിന്‍റെ ചുവരിനോടു ചേര്‍ത്ത് ചുറ്റും തട്ടുതട്ടായി പുറവാരങ്ങളും പണിത് അവയിൽ ചുറ്റും അറകളും ഉണ്ടാക്കി.</verse>
				<verse number="6">താഴത്തെ പുറവാരം അഞ്ചു മുഴവും നടുവിലത്തേത് ആറു മുഴവും മൂന്നാമത്തേത് ഏഴു മുഴവും വീതിയുള്ളതായിരുന്നു; തുലാങ്ങള്‍ ആലയഭിത്തികളിൽ അകത്തു ചെല്ലാതിരിപ്പാന്‍ അവന്‍ ആലയത്തിന്‍റെ ചുറ്റും പുറമേ ഗളം പണിതു.</verse>
				<verse number="7">വെട്ടുകുഴിയിൽവച്ചുതന്നെ കുറവു തീര്‍ത്ത കല്ലുകൊണ്ട് ആലയം പണിതതിനാൽ അതു പണിയുന്ന സമയത്തു ചുറ്റിക, മഴു മുതലായ യാതൊരു ഇരുമ്പായുധത്തിന്‍റെയും ഒച്ച ആലയത്തിങ്കൽ കേള്‍പ്പാനില്ലായിരുന്നു.</verse>
				<verse number="8">താഴത്തെ പുറവാരത്തിന്‍റെ വാതിൽ ആലയത്തിന്‍റെ വലത്തുഭാഗത്ത് ആയിരുന്നു; ചുഴൽകോവണിയിൽക്കൂടെ നടുവിലെ പുറവാരത്തിലേക്കും നടുവിലത്തേതിൽനിന്നു മൂന്നാമത്തെ പുറവാരത്തിലേക്കും കയറാം. അങ്ങനെ അവന്‍ ആലയം പണിതുതീര്‍ത്തു;</verse>
				<verse number="9">ദേവദാരുത്തുലാങ്ങളും ദേവദാരുപ്പലകയും കൊണ്ട് ആലയത്തിനു മച്ചിട്ടു.</verse>
				<verse number="10">ആലയത്തിന്‍റെ ചുറ്റുമുള്ള തട്ടുകള്‍ അയ്യഞ്ചുമുഴം ഉയരത്തിൽ അവന്‍ പണിതു ദേവദാരുത്തുലാങ്ങള്‍കൊണ്ട് ആലയത്തോട് ഇണച്ചു.</verse>
				<verse number="11">ശലോമോന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="12">നീ പണിയുന്ന ഈ ആലയം ഉണ്ടല്ലോ; നീ എന്‍റെ ചട്ടങ്ങളെ ആചരിച്ച് എന്‍റെ വിധികളെ അനുസരിച്ച് എന്‍റെ കല്പനകളൊക്കെയും പ്രമാണിച്ചുനടന്നാൽ ഞാന്‍ നിന്‍റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിന്നിൽ നിവര്‍ത്തിക്കും.</verse>
				<verse number="13">ഞാന്‍ യിസ്രായേൽമക്കളുടെ മധ്യേ വസിക്കും; എന്‍റെ ജനമായ യിസ്രായേലിനെ ഉപേക്ഷിക്കയില്ല.</verse>
				<verse number="14">അങ്ങനെ ശലോമോന്‍ ആലയം പണിതുതീര്‍ത്തു.</verse>
				<verse number="15">അവന്‍ ആലയത്തിന്‍റെ ചുവര്‍, അകത്തെ വശം ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെ അവര്‍ ആലയത്തിന്‍റെ നിലംമുതൽ മച്ചുവരെ അകത്തെ വശം മരംകൊണ്ടു നിറച്ചു; ആലയത്തിന്‍റെ നിലം സരളപ്പലകകൊണ്ടു തളമിട്ടു.</verse>
				<verse number="16">ആലയത്തിന്‍റെ പിന്‍വശം ഇരുപതു മുഴം നീളത്തിൽ നിലംമുതൽ ഉത്തരംവരെ ദേവദാരുപ്പലകകൊണ്ട് പണിതു; ഇങ്ങനെയാകുന്നു അന്തര്‍മന്ദിരമായ അതിവിശുദ്ധസ്ഥലത്തിന്‍റെ ഉള്‍വശം പണിതത്.</verse>
				<verse number="17">അന്തര്‍മന്ദിരത്തിന്‍റെ മുന്‍ഭാഗത്തുള്ള മന്ദിരമായ ആലയത്തിന് നാല്പതു മുഴം നീളമുണ്ടായിരുന്നു.</verse>
				<verse number="18">ആലയത്തിന്‍റെ അകത്തെ ചുവരിന്മേൽ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം കാണ്‍മാനുണ്ടായിരുന്നില്ല.</verse>
				<verse number="19">ആലയത്തിന്‍റെ അകത്ത് യഹോവയുടെ നിയമപെട്ടകം വയ്ക്കേണ്ടതിന് അവന്‍ ഒരു അന്തര്‍മന്ദിരം ചമച്ചു.</verse>
				<verse number="20">അന്തര്‍മന്ദിരത്തിന്‍റെ അകം ഇരുപതു മുഴം നീളവും ഇരുപതു മുഴം വീതിയും ഇരുപതു മുഴം ഉയരവും ഉള്ളതായിരുന്നു; അവന്‍ അത് തങ്കംകൊണ്ടു പൊതിഞ്ഞു; ദേവദാരുമരംകൊണ്ടുള്ള ധൂപപീഠവും പൊതിഞ്ഞു.</verse>
				<verse number="21">ആലയത്തിന്‍റെ അകം ശലോമോന്‍ തങ്കംകൊണ്ടു പൊതിഞ്ഞു; അന്തര്‍മന്ദിരത്തിന്‍റെ മുന്‍വശത്ത് വിലങ്ങത്തിൽ പൊന്‍ചങ്ങല കൊളുത്തി അന്തര്‍മന്ദിരം പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="22">അങ്ങനെ അവന്‍ ആലയം ആസകലം പൊന്നുകൊണ്ടു പൊതിഞ്ഞു; അന്തര്‍മന്ദിരത്തിനുള്ള പീഠവും മുഴുവനും പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="23">അന്തര്‍മന്ദിരത്തിൽ അവന്‍ ഒലിവുമരംകൊണ്ടു പത്തു മുഴം ഉയരമുള്ള രണ്ടു കെരൂബുകളെയും ഉണ്ടാക്കി.</verse>
				<verse number="24">ഒരു കെരൂബിന്‍റെ ഒരു ചിറക് അഞ്ചു മുഴം, കെരൂബിന്‍റെ മറ്റേ ചിറക് അഞ്ചു മുഴം; ഇങ്ങനെ ഒരു ചിറകിന്‍റെ അറ്റംമുതൽ മറ്റേ ചിറകിന്‍റെ അറ്റംവരെ പത്തു മുഴം.</verse>
				<verse number="25">മറ്റേ കെരൂബിനും പത്തു മുഴം; കെരൂബ് രണ്ടിനും അളവും ആകൃതിയും ഒന്നുതന്നെ.</verse>
				<verse number="26">ഒരു കെരൂബിന്‍റെ ഉയരം പത്തു മുഴം; മറ്റേ കെരൂബിനും അങ്ങനെതന്നെ.</verse>
				<verse number="27">അവന്‍ കെരൂബുകളെ അന്തരാലയത്തിന്‍റെ നടുവിൽ നിറുത്തി; കെരൂബുകളുടെ ചിറകു വിടര്‍ന്നിരുന്നു; ഒന്നിന്‍റെ ചിറക് ഒരു ചുവരോടും മറ്റേതിന്‍റെ ചിറക് മറ്റേ ചുവരോടും തൊട്ടിരുന്നു. ആലയത്തിന്‍റെ നടുവിൽ അവയുടെ ചിറക് ഒന്നോടൊന്നു തൊട്ടിരുന്നു.</verse>
				<verse number="28">കെരൂബുകളെയും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="29">അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്‍റെ ചുവരുകളിലെല്ലാം ചുറ്റും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപം കൊത്തി ഉണ്ടാക്കി.</verse>
				<verse number="30">അന്തരാലയവും ബഹിരാലയവുമായ ആലയത്തിന്‍റെ തളവും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="31">അവന്‍ അന്തര്‍മന്ദിരത്തിന്‍റെ വാതിലിന് ഒലിവുമരംകൊണ്ട് കതക് ഉണ്ടാക്കി; കുറുമ്പടിയും കട്ടിളക്കാലും ചുവരിന്‍റെ അഞ്ചിൽ ഒരു അംശമായിരുന്നു.</verse>
				<verse number="32">ഒലിവുമരം കൊണ്ടുള്ള കതകു രണ്ടിലും കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങള്‍ കൊത്തി പൊന്നു പൊതിഞ്ഞു; കെരൂബുകളിലും ഈന്തപ്പനകളിലും പൊന്ന് പൊതിഞ്ഞു.</verse>
				<verse number="33">അവ്വണ്ണംതന്നെ അവന്‍ മന്ദിരത്തിന്‍റെ വാതിലിനും ഒലിവുമരംകൊണ്ടു കട്ടിള ഉണ്ടാക്കി; അതു ചുവരിന്‍റെ നാലിൽ ഒരംശമായിരുന്നു.</verse>
				<verse number="34">അതിന്‍റെ കതകു രണ്ടും സരളമരംകൊണ്ടായിരുന്നു. ഒരു കതകിനു രണ്ടു മടക്കുപാളിയും മറ്റേ കതകിനു രണ്ടു മടക്കുപാളിയും ഉണ്ടായിരുന്നു.</verse>
				<verse number="35">അവന്‍ അവയിൽ കെരൂബ്, ഈന്തപ്പന, വിടര്‍ന്ന പുഷ്പം എന്നിവയുടെ രൂപങ്ങളെ കൊത്തി രൂപങ്ങളുടെമേൽ പൊന്നു പൊതിഞ്ഞു.</verse>
				<verse number="36">അവന്‍ അകത്തെ പ്രാകാരം ചെത്തിയ കല്ലുകൊണ്ടു മൂന്നു വരിയും ദേവദാരുകൊണ്ട് ഒരു വരിയുമായിട്ടു പണിതു.</verse>
				<verse number="37">നാലാം ആണ്ടു സീവ്മാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇടുകയും</verse>
				<verse number="38">പതിനൊന്നാം ആണ്ട് എട്ടാം മാസമായ ബൂൽമാസത്തിൽ ആലയം അതിന്‍റെ സകല ഭാഗങ്ങളുമായി അതിന്‍റെ മാതൃകപ്രകാരമൊക്കെയും പണിതു തീര്‍ക്കുകയും ചെയ്തു. അങ്ങനെ അവന്‍ ഏഴാണ്ടുകൊണ്ട് അതു പണിതുതീര്‍ത്തു.</verse>
			</chapter>
			<chapter number="7">
				<verse number="1">ശലോമോന്‍ തന്‍റെ അരമന പതിമ്മൂന്ന് ആണ്ടുകൊണ്ടു പണിത് അരമനപ്പണി മുഴുവനും തീര്‍ത്തു.</verse>
				<verse number="2">അവന്‍ ലെബാനോന്‍ വനഗൃഹവും പണിതു; അതിനു നൂറു മുഴം നീളവും അമ്പതു മുഴം വീതിയും മുപ്പതു മുഴം ഉയരവും ഉണ്ടായിരുന്നു; ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു ഉത്തരം വച്ചു പണിതു.</verse>
				<verse number="3">ഓരോ നിരയിൽ പതിനഞ്ചു തൂണുവീതം നാല്പത്തിയഞ്ചു തൂണിന്മേൽ തുലാം വച്ചു ദേവദാരുപ്പലകകൊണ്ടു തട്ടിട്ടു.</verse>
				<verse number="4">മൂന്നു നിര കിളിവാതിൽ ഉണ്ടായിരുന്നു; മൂന്നു നിരയിലും അവ നേര്‍ക്കുനേരേ ആയിരുന്നു.</verse>
				<verse number="5">വാതിലും കട്ടിളയും എല്ലാം സമചതുരവും കിളിവാതിൽ മൂന്നു നിരയായി നേര്‍ക്കുനേരേയും ആയിരുന്നു.</verse>
				<verse number="6">അവന്‍ അമ്പതു മുഴം നീളവും മുപ്പതു മുഴം വീതിയുമുള്ള ഒരു സ്തംഭമണ്ഡപവും അതിന്‍റെ മുന്‍വശത്തു തൂണും ഉമ്മരപ്പടിയുമായി ഒരു പൂമുഖവും ഉണ്ടാക്കി.</verse>
				<verse number="7">ന്യായം വിധിക്കേണ്ടതിന് ആസ്ഥാനമണ്ഡപമായിട്ട് ഒരു സിംഹാസനമണ്ഡപവും പണിതു: അതിന് ആസകലം ദേവദാരുപ്പലകകൊണ്ട് അടിത്തട്ടിട്ടു.</verse>
				<verse number="8">ഇതിന്‍റെ പണിപോലെ തന്നെ അവന്‍ മണ്ഡപത്തിനപ്പുറം മറ്റേ പ്രാകാരത്തിൽ അവന്‍ തനിക്കു വസിപ്പാനുള്ള അരമന പണിതു; ശലോമോന്‍ പരിഗ്രഹിച്ചിരുന്ന ഫറവോന്‍റെ മകള്‍ക്കും അവന്‍ ഈ മണ്ഡപംപോലെയുള്ള ഒരു അരമന പണിതു.</verse>
				<verse number="9">ഇവയൊക്കെയും അടിസ്ഥാനംമുതൽ ഉത്തരക്കല്ലുവരെയും പുറത്തെ വലിയ പ്രാകാരംവരെയും തോതിനു വെട്ടി അകവും പുറവും ഈര്‍ച്ചവാള്‍കൊണ്ട് അറുത്തെടുത്ത വിശേഷപ്പെട്ട കല്ലുകൊണ്ട് ആയിരുന്നു.</verse>
				<verse number="10">അടിസ്ഥാനം പത്തു മുഴവും എട്ടു മുഴവുമുള്ള വിശേഷപ്പെട്ട വലിയ കല്ലുകൊണ്ട് ആയിരുന്നു.</verse>
				<verse number="11">മേല്പണി തോതിനുവെട്ടിയ വിശേഷപ്പെട്ട കല്ലുകൊണ്ടും ദേവദാരുകൊണ്ടും ആയിരുന്നു.</verse>
				<verse number="12">യഹോവയുടെ ആലയത്തിന്‍റെ അകത്തെ പ്രാകാരത്തിനും ആലയത്തിന്‍റെ മണ്ഡപത്തിനും ഉണ്ടായിരുന്നതുപോലെ വലിയ പ്രാകാരത്തിന്‍റെ ചുറ്റും മൂന്നു വരി ചെത്തിയ കല്ലും ഒരു വരി ദേവദാരുവും ഉണ്ടായിരുന്നു.</verse>
				<verse number="13">ശലോമോന്‍രാജാവ് സോരിൽനിന്നു ഹീരാം എന്നൊരുവനെ വരുത്തി.</verse>
				<verse number="14">അവന്‍ നഫ്താലിഗോത്രത്തിൽ ഒരു വിധവയുടെ മകന്‍ ആയിരുന്നു; അവന്‍റെ അപ്പനോ സോര്യനായ ഒരു മൂശാരിയത്രേ; അവന്‍ താമ്രംകൊണ്ടു സകലവിധ പണിയും ചെയ്‍വാന്‍ തക്കവണ്ണം ജ്ഞാനവും ബുദ്ധിയും സാമര്‍ഥ്യവും ഉള്ളവനായിരുന്നു. അവന്‍ ശലോമോന്‍രാജാവിന്‍റെ അടുക്കൽ വന്ന്, അവന്‍ കല്പിച്ച പണിയൊക്കെയും തീര്‍ത്തു.</verse>
				<verse number="15">അവന്‍ രണ്ടു താമ്രസ്തംഭം ഉണ്ടാക്കി; ഓരോന്നിനു പതിനെട്ടു മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും ഉണ്ടായിരുന്നു.</verse>
				<verse number="16">സ്തംഭങ്ങളുടെ തലയ്ക്കൽ വയ്പാന്‍ അവന്‍ താമ്രംകൊണ്ടു രണ്ടു പോതിക വാര്‍ത്തുണ്ടാക്കി; പോതിക ഓരോന്നും അയ്യഞ്ചു മുഴം ഉയരമുള്ളതായിരുന്നു.</verse>
				<verse number="17">സ്തംഭങ്ങളുടെ തലയ്ക്കലെ പോതികയ്ക്കു വലപോലെയുള്ള വിചിത്രപ്പണിയും മാലയും ഉണ്ടായിരുന്നു. പോതിക ഓരോന്നിനും ഇങ്ങനെ ഏഴേഴുണ്ടായിരുന്നു.</verse>
				<verse number="18">അങ്ങനെ അവന്‍ സ്തംഭങ്ങളെ ഉണ്ടാക്കി; അവയുടെ തലയ്ക്കലുള്ള പോതിക മൂടത്തക്കവണ്ണം ഒരു പോതികയുടെ വലപ്പണിക്കു മീതെ രണ്ടു വരി മാതളപ്പഴം ഉണ്ടാക്കി; മറ്റേ പോതികയ്ക്കും അവന്‍ അങ്ങനെതന്നെ ഉണ്ടാക്കി.</verse>
				<verse number="19">മണ്ഡപത്തിലുള്ള സ്തംഭങ്ങളുടെ തലയ്ക്കലെ പോതിക താമരപ്പൂവിന്‍റെ ആകൃതിയിൽ നാലു മുഴം ആയിരുന്നു.</verse>
				<verse number="20">രണ്ടു സ്തംഭത്തിന്‍റെയും തലയ്ക്കൽ പോതിക ഉണ്ടായിരുന്നു. ഒരു പോതികയ്ക്കു വലപ്പണിക്കരികെ കുംഭത്തോടു ചേര്‍ന്ന് ചുറ്റും വരിവരിയായി ഇരുനൂറു മാതളപ്പഴം ഉണ്ടായിരുന്നു; മറ്റേ പോതികയ്ക്കും അങ്ങനെതന്നെ.</verse>
				<verse number="21">അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്‍റെ മണ്ഡപവാതിൽക്കൽ നിറുത്തി; അവന്‍ വലത്തെ സ്തംഭം നിറുത്തി അതിനു യാഖീന്‍ എന്നും, ഇടത്തെ സ്തംഭം നിറുത്തി അതിനു ബോവസ് എന്നും പേരിട്ടു.</verse>
				<verse number="22">സ്തംഭങ്ങളുടെ അഗ്രം താമരപ്പൂവിന്‍റെ ആകൃതിയിൽ ആയിരുന്നു; ഇങ്ങനെ സ്തംഭങ്ങളുടെ പണി തീര്‍ന്നു.</verse>
				<verse number="23">അവന്‍ ഒരു കടൽ വാര്‍ത്തുണ്ടാക്കി; അത് വൃത്താകാരമായിരുന്നു; അതിനു വക്കോടുവക്ക് പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.</verse>
				<verse number="24">അതിന്‍റെ വക്കിനു താഴെ, പുറത്ത്, മുഴം ഒന്നിനു പത്തു കുമിഴ് വീതം കടലിനു ചുറ്റും ഉണ്ടായിരുന്നു; അതു വാര്‍ത്തപ്പോള്‍ത്തന്നെ കുമിഴും രണ്ടു നിരയായി വാര്‍ത്തിരുന്നു.</verse>
				<verse number="25">അതു പന്ത്രണ്ടു കാളയുടെ പുറത്തു വച്ചിരുന്നു; അവയിൽ മൂന്നു വടക്കോട്ടും, മൂന്നു പടിഞ്ഞാറോട്ടും, മൂന്നു തെക്കോട്ടും, മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു; കടൽ അവയുടെ പുറത്തുവച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ട് ആയിരുന്നു.</verse>
				<verse number="26">അതിന്‍റെ കനംനാലംഗുലം; അതിന്‍റെ വക്ക് പാനപാത്രത്തിന്‍റെ വക്കുപോലെ താമരപ്പൂവിന്‍റെ ആകൃതിയിൽ ആയിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം കൊള്ളും.</verse>
				<verse number="27">അവന്‍ താമ്രംകൊണ്ട് പത്തു പീഠം ഉണ്ടാക്കി; ഓരോ പീഠത്തിനു നാലു മുഴം നീളവും നാലു മുഴം വീതിയും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു.</verse>
				<verse number="28">പീഠങ്ങളുടെ പണി എങ്ങനെയെന്നാൽ: അവയ്ക്കു ചട്ടപ്പലക ഉണ്ടായിരുന്നു; ചട്ടപ്പലക ചട്ടങ്ങളിൽ ആയിരുന്നു.</verse>
				<verse number="29">ചട്ടങ്ങളിൽ ഇട്ടിരുന്ന പലകമേൽ സിംഹങ്ങളും കാളകളും കെരൂബുകളും ഉണ്ടായിരുന്നു; ചട്ടങ്ങളിൽ അവ്വണ്ണം സിംഹങ്ങള്‍ക്കും കാളകള്‍ക്കും മീതെയും താഴെയും തോരണപ്പണിയും ഉണ്ടായിരുന്നു.</verse>
				<verse number="30">ഓരോ പീഠത്തിനും താമ്രംകൊണ്ടുള്ള നന്നാലു ചക്രവും താമ്രംകൊണ്ടുള്ള അച്ചുതണ്ടുകളും ഉണ്ടായിരുന്നു; അതിന്‍റെ നാലു കോണിലും കാലുകള്‍ ഉണ്ടായിരുന്നു. തൊട്ടിയുടെ കീഴെ കാൽ ഓരോന്നിനും പുറവശത്തു തോരണപ്പണിയോടുകൂടി വാര്‍ത്തിരുന്നു.</verse>
				<verse number="31">അതിന്‍റെ വായ് ചട്ടക്കൂട്ടിന് അകത്തും മേലോട്ടും ഒരു മുഴം ഉയരമുള്ളതും ആയിരുന്നു; അതിന്‍റെ വായ് പീഠത്തിന്‍റെ പണിപോലെയും ഒന്നര മുഴം വൃത്തത്തിലും ആയിരുന്നു; അതിന്‍റെ വായ്ക്ക് കൊത്തുപണിയുണ്ടായിരുന്നു; അതിന്‍റെ ചട്ടപ്പലക വൃത്താകാരമല്ല, ചതുരശ്രം ആയിരുന്നു.</verse>
				<verse number="32">ചക്രം നാലും ചട്ടങ്ങളുടെ കീഴും ചക്രങ്ങളുടെ അച്ചുതണ്ടുകള്‍ പീഠത്തിലും ആയിരുന്നു. ഓരോ ചക്രത്തിന്‍റെ ഉയരം ഒന്നര മുഴം.</verse>
				<verse number="33">ചക്രങ്ങളുടെ പണി രഥചക്രത്തിന്‍റെ പണിപോലെ ആയിരുന്നു; അവയുടെ അച്ചു തണ്ടുകളും വട്ടുകളും അഴികളും ചക്രനാഭികളും എല്ലാം വാര്‍പ്പുപണി ആയിരുന്നു.</verse>
				<verse number="34">ഓരോ പീഠത്തിന്‍റെ നാലു കോണിലും നാലു കാലുണ്ടായിരുന്നു; കാലുകള്‍ പീഠത്തിൽനിന്നുതന്നെ ഉള്ളവ ആയിരുന്നു.</verse>
				<verse number="35">ഓരോ പീഠത്തിന്‍റെയും തലയ്ക്കൽ അര മുഴം ഉയരമുള്ള വളയവും ഓരോ പീഠത്തിന്‍റെയും മേലറ്റത്ത് അതിന്‍റെ താങ്ങുകളും അതിന്‍റെ വക്കുകളും അതിൽനിന്നുതന്നെ ആയിരുന്നു.</verse>
				<verse number="36">അതിന്‍റെ താങ്ങുകളുടെ തട്ടുകളിലും വക്കുകളിലും അതതിൽ ഇടം ഉണ്ടായിരുന്നതുപോലെ അവന്‍ കെരൂബ്, സിംഹം, ഈന്തപ്പന എന്നിവയുടെ രൂപം ചുറ്റും തോരണപ്പണിയോടുകൂടെ കൊത്തി.</verse>
				<verse number="37">ഇങ്ങനെ അവന്‍ പീഠം പത്തും തീര്‍ത്തു; അവയ്ക്കൊക്കെയും വാര്‍പ്പും കണക്കും പരിമാണവും ഒരുപോലെ ആയിരുന്നു.</verse>
				<verse number="38">അവന്‍ താമ്രംകൊണ്ടു പത്തു തൊട്ടിയും ഉണ്ടാക്കി; ഓരോ തൊട്ടിയിൽ നാല്പതു ബത്ത് വെള്ളം കൊള്ളും; ഓരോ തൊട്ടി നന്നാലുമുഴം. പത്തു പീഠത്തിൽ ഓരോന്നിന്മേൽ ഓരോ തൊട്ടി വച്ചു.</verse>
				<verse number="39">അവന്‍ അഞ്ചു പീഠം ആലയത്തിന്‍റെ വലത്തുഭാഗത്തും അഞ്ചു പീഠം ആലയത്തിന്‍റെ ഇടത്തുഭാഗത്തും വച്ചു; കടലോ അവന്‍ ആലയത്തിന്‍റെ വലത്തുഭാഗത്ത് തെക്കുകിഴക്കായി വച്ചു.</verse>
				<verse number="40">പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോന്‍രാജാവിനുവേണ്ടി ചെയ്ത പണികളൊക്കെയും തീര്‍ത്തു.</verse>
				<verse number="41">രണ്ടു സ്തംഭം, രണ്ടു സ്തംഭത്തിന്‍റെയും തലയ്ക്കലുള്ള ഗോളാകാരമായ രണ്ടു പോതിക, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുവാന്‍ രണ്ടു വലപ്പണി,</verse>
				<verse number="42">സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളം മൂടുന്ന ഓരോ വലപ്പണിയിലും ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറു മാതളപ്പഴം,</verse>
				<verse number="43">പത്തുപീഠം, പീഠങ്ങളിന്മേലുള്ള പത്തു തൊട്ടി,</verse>
				<verse number="44">ഒരു കടൽ, കടലിന്‍റെ കീഴെയുള്ള പന്ത്രണ്ടു കാള,</verse>
				<verse number="45">കലങ്ങള്‍, ചട്ടുകങ്ങള്‍, കലശങ്ങള്‍ എന്നിവതന്നെ. യഹോവയുടെ ആലയംവക ശലോമോന്‍രാജാവിനു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.</verse>
				<verse number="46">യോര്‍ദ്ദാന്‍സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മധ്യേ കളിമണ്ണുള്ള നിലത്തുവച്ചു രാജാവ് അവയെ വാര്‍പ്പിച്ചു.</verse>
				<verse number="47">ഉപകരണങ്ങള്‍ അനവധിആയിരുന്നതുകൊണ്ട് ശലോമോന്‍ അവയൊന്നും തൂക്കിയില്ല; താമ്രത്തിന്‍റെ തൂക്കത്തിനു നിശ്ചയമില്ലായിരുന്നു.</verse>
				<verse number="48">ശലോമോന്‍ യഹോവയുടെ ആലയത്തിനുള്ള സകല ഉപകരണങ്ങളും ഉണ്ടാക്കി; പൊന്‍പീഠം, കാഴ്ചയപ്പം വയ്ക്കുന്ന പൊന്‍മേശ,</verse>
				<verse number="49">അന്തര്‍മന്ദിരത്തിന്‍റെ മുമ്പിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളക്കുതണ്ടുകള്‍, പൊന്നുകൊണ്ടുള്ള പുഷ്പങ്ങള്‍, ദീപങ്ങള്‍, ചവണകള്‍,</verse>
				<verse number="50">തങ്കംകൊണ്ടുള്ള പാനപാത്രങ്ങള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍, അതിപരിശുദ്ധസ്ഥലമായ അന്തരാലയത്തിന്‍റെ വാതിലുകള്‍ക്കും മന്ദിരമായ ആലയത്തിന്‍റെ വാതിലുകള്‍ക്കും പൊന്നുകൊണ്ടുള്ള കെട്ടുകള്‍ എന്നിവതന്നെ.</verse>
				<verse number="51">അങ്ങനെ ശലോമോന്‍രാജാവ് യഹോവയുടെ ആലയംവക പണി എല്ലാം തീര്‍ത്തു. ശലോമോന്‍ തന്‍റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വെള്ളിയും പൊന്നും ഉപകരണങ്ങളും കൊണ്ടുവന്ന് യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ വച്ചു.</verse>
			</chapter>
			<chapter number="8">
				<verse number="1">പിന്നെ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്‍റെ നഗരത്തിൽ നിന്നു കൊണ്ടുവരേണ്ടതിനു ശലോമോന്‍ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനങ്ങളിലെ പ്രഭുക്കന്മാരായ സകല ഗോത്രപ്രധാനികളെയും യെരൂശലേമിൽ ശലോമോന്‍രാജാവിന്‍റെ അടുക്കൽ കൂട്ടിവരുത്തി.</verse>
				<verse number="2">യിസ്രായേൽപുരുഷന്മാരൊക്കെയും ഏഴാം മാസമായ ഏഥാനീംമാസത്തിലെ ഉത്സവത്തിൽ ശലോമോന്‍രാജാവിന്‍റെ അടുക്കൽ വന്നുകൂടി.</verse>
				<verse number="3">യിസ്രായേൽമൂപ്പന്മാരൊക്കെയും വന്നപ്പോള്‍ പുരോഹിതന്മാര്‍ യഹോവയുടെ പെട്ടകം എടുത്തു.</verse>
				<verse number="4">അവര്‍ യഹോവയുടെ പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ വിശുദ്ധഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവയെ കൊണ്ടുവന്നത്.</verse>
				<verse number="5">ശലോമോന്‍രാജാവും അവന്‍റെ അടുക്കൽ വന്നുകൂടിയ യിസ്രായേൽസഭയൊക്കെയും അവനോടുകൂടെ പെട്ടകത്തിനു മുമ്പിൽ എണ്ണവും കണക്കുമില്ലാതെ അനവധി ആടുകളെയും കാളകളെയും യാഗം കഴിച്ചു.</verse>
				<verse number="6">പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്‍റെ സ്ഥലത്ത്, ആലയത്തിലെ അന്തര്‍മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, കെരൂബുകളുടെ ചിറകിന്‍കീഴെ കൊണ്ടുചെന്നു വച്ചു.</verse>
				<verse number="7">കെരൂബുകള്‍ പെട്ടകത്തിന്‍റെ സ്ഥലത്തിനു മീതെ ചിറകു വിരിച്ച് പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടി നിന്നു.</verse>
				<verse number="8">തണ്ടുകള്‍ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങള്‍ അന്തര്‍മന്ദിരത്തിന്‍റെ മുമ്പിലുള്ള വിശുദ്ധമന്ദിരത്തിൽനിന്നു കാണും; എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെയും അവിടെ ഇരിക്കുന്നു.</verse>
				<verse number="9">യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള്‍ മോശെ ഹോറേബിൽവച്ച് അതിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല;</verse>
				<verse number="10">പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോള്‍ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.</verse>
				<verse number="11">യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാന്‍ പുരോഹിതന്മാര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="12">അപ്പോള്‍ ശലോമോന്‍: താന്‍ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;</verse>
				<verse number="13">എങ്കിലും ഞാന്‍ നിനക്ക് ഒരു നിവാസാലയം, നിനക്ക് എന്നേക്കും വസിപ്പാന്‍ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">പിന്നെ യിസ്രായേൽസഭ മുഴുവനും നിന്നുകൊണ്ടിരിക്കെ രാജാവ് മുഖം തിരിച്ച് യിസ്രായേലിന്‍റെ സര്‍വസഭയെയും അനുഗ്രഹിച്ചു പറഞ്ഞത് എന്തെന്നാൽ:</verse>
				<verse number="15">എന്‍റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍.</verse>
				<verse number="16">എന്‍റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാള്‍മുതൽ എന്‍റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാന്‍ ഞാന്‍ ദാവീദിനെ തിരഞ്ഞെടുത്തു എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="17">യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്‍റെ അപ്പനായ ദാവീദിനു താൽപര്യം ഉണ്ടായിരുന്നു.</verse>
				<verse number="18">എന്നാൽ യഹോവ എന്‍റെ അപ്പനായ ദാവീദിനോട്: എന്‍റെ നാമത്തിന് ഒരു ആലയം പണിയണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; അങ്ങനെ താൽപര്യം ഉണ്ടായത് നല്ലത്.</verse>
				<verse number="19">എങ്കിലും ആലയം പണിയേണ്ടതു നീയല്ല, നിന്‍റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകന്‍തന്നെ എന്‍റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു.</verse>
				<verse number="20">അങ്ങനെ യഹോവ താന്‍ അരുളിച്ചെയ്ത വചനം നിവര്‍ത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്‍റെ അപ്പനായ ദാവീദിനു പകരം ഞാന്‍ എഴുന്നേറ്റു യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നു; യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയവും പണിതിരിക്കുന്നു.</verse>
				<verse number="21">യഹോവ നമ്മുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നപ്പോള്‍, അവരോടു ചെയ്ത നിയമം ഇരിക്കുന്ന പെട്ടകത്തിനു ഞാന്‍ അതിൽ ഒരു സ്ഥലം ഒരുക്കിയിരിക്കുന്നു.</verse>
				<verse number="22">അനന്തരം ശലോമോന്‍ യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ യിസ്രായേലിന്‍റെ സര്‍വ സഭയുടെയും സമക്ഷത്തു നിന്നുംകൊണ്ട് ആകാശത്തിലേക്കു കൈ മലര്‍ത്തി പറഞ്ഞത് എന്തെന്നാൽ:</verse>
				<verse number="23">യിസ്രായേലിന്‍റെ ദൈവമായ യഹോവേ, പൂര്‍ണഹൃദയത്തോടെ നിന്‍റെ മുമ്പാകെ നടക്കുന്ന നിന്‍റെ ദാസന്മാര്‍ക്കായി നിയമവും ദയയും പാലിക്കുന്ന നിന്നെപ്പോലെ മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.</verse>
				<verse number="24">നീ എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവര്‍ത്തിച്ചുമിരിക്കുന്നു.</verse>
				<verse number="25">ആകയാൽ യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നീ എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസനോട്: നീ എന്‍റെ മുമ്പാകെ നടന്നതുപോലെ നിന്‍റെ പുത്രന്മാരും എന്‍റെ മുമ്പാകെ നടക്കത്തക്കവണ്ണം തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരിപ്പാന്‍ നിനക്ക് ഒരു പുരുഷന്‍ എന്‍റെ മുമ്പാകെ ഇല്ലാതെവരികയില്ല എന്ന് അരുളിച്ചെയ്തിരിക്കുന്നതു നിവര്‍ത്തിക്കേണമേ.</verse>
				<verse number="26">ഇപ്പോള്‍ യിസ്രായേലിന്‍റെ ദൈവമേ, എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.</verse>
				<verse number="27">എന്നാൽ ദൈവം യഥാര്‍ഥമായി ഭൂമിയിൽ വസിക്കുമോ? സ്വര്‍ഗത്തിലും സ്വര്‍ഗാധിസ്വര്‍ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?</verse>
				<verse number="28">എങ്കിലും എന്‍റെ ദൈവമായ യഹോവേ, അടിയന്‍ ഇന്നു തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാര്‍ഥനയും കേള്‍ക്കേണ്ടതിന് അടിയന്‍റെ പ്രാര്‍ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.</verse>
				<verse number="29">അടിയന്‍ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാര്‍ഥന കേള്‍ക്കേണ്ടതിന് നിന്‍റെ നാമം ഉണ്ടായിരിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിലേക്കു രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ,</verse>
				<verse number="30">ഈ സ്ഥലത്തുവച്ചു പ്രാര്‍ഥിപ്പാനിരിക്കുന്ന അടിയന്‍റെയും നിന്‍റെ ജനമായ യിസ്രായേലിന്‍റെയും യാചന കേള്‍ക്കേണമേ. നിന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിൽ കേള്‍ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.</verse>
				<verse number="31">ഒരുത്തന്‍ തന്‍റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവന്‍ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കുകയും അവന്‍ ഈ ആലയത്തിൽ നിന്‍റെ യാഗപീഠത്തിനുമുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ</verse>
				<verse number="32">നീ സ്വര്‍ഗത്തിൽ കേട്ടു പ്രവര്‍ത്തിച്ച്, ദുഷ്ടന്‍റെ നടപ്പ് അവന്‍റെ തലമേൽ വരുത്തി അവനെ ശിക്ഷിപ്പാനും നീതിമാന്‍റെ നീതിക്കു തക്കവണ്ണം അവനു നല്കി അവനെ നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.</verse>
				<verse number="33">നിന്‍റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്കനിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു നിങ്കലേക്കു തിരിഞ്ഞു നിന്‍റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്നോടു പ്രാര്‍ഥിക്കയും യാചിക്കയും ചെയ്താൽ</verse>
				<verse number="34">നീ സ്വര്‍ഗത്തിൽ കേട്ട് നിന്‍റെ ജനമായ യിസ്രായേലിന്‍റെ പാപം ക്ഷമിച്ച് അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തേണമേ.</verse>
				<verse number="35">അവര്‍ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തേക്കു തിരിഞ്ഞു പ്രാര്‍ഥിച്ചു നിന്‍റെ നാമത്തെ സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താൽ</verse>
				<verse number="36">നീ സ്വര്‍ഗത്തിൽ കേട്ട് നിന്‍റെ ദാസന്മാരുടെയും നിന്‍റെ ജനമായ യിസ്രായേലിന്‍റെയും പാപം ക്ഷമിച്ച്, അവര്‍ നടക്കേണ്ടുന്ന നല്ല വഴി അവരെ ഉപദേശിക്കയും നിന്‍റെ ജനത്തിന് അവകാശമായി കൊടുത്ത നിന്‍റെ ദേശത്തു മഴ പെയ്യിക്കയും ചെയ്യേണമേ.</verse>
				<verse number="37">ദേശത്തു ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാൽ അവരുടെ ശത്രു അവരുടെ പട്ടണങ്ങളുള്ള ദേശത്ത് അവരെ നിരോധിച്ചാൽ വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ യാതൊരുത്തനെങ്കിലും</verse>
				<verse number="38">നിന്‍റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാര്‍ഥനയും യാചനയും കഴിക്കയും ഓരോരുത്തന്‍ താന്താന്‍റെ മനഃപീഡ അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു കൈ മലര്‍ത്തുകയും ചെയ്താൽ</verse>
				<verse number="39">നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിൽ കേട്ടു ക്ഷമിക്കയും</verse>
				<verse number="40">ഞങ്ങളുടെ പിതാക്കന്മാര്‍ക്കു നീ കൊടുത്ത ദേശത്ത് അവര്‍ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്‍റെ ഹൃദയത്തെ അറിയുന്നതുപോലെ ഓരോരുത്തന് അവനവന്‍റെ നടപ്പുപോലെയൊക്കെയും ചെയ്തരുളേണമേ; നീ മാത്രമല്ലോ സകല മനുഷ്യപുത്രന്മാരുടെയും ഹൃദയത്തെ അറിയുന്നത്.</verse>
				<verse number="41">അത്രയുമല്ല, നിന്‍റെ ജനമായ യിസ്രായേലിലുള്ളവനല്ലാത്ത ഒരു അന്യജാതിക്കാരന്‍ ദൂരദേശത്തുനിന്നു നിന്‍റെ നാമം ഹേതുവായി വരികയും-</verse>
				<verse number="42">അവര്‍ നിന്‍റെ മഹത്ത്വമുള്ള നാമത്തെയും ബലമുള്ള ഭുജത്തെയും നീട്ടിയിരിക്കുന്ന കൈയെയും കുറിച്ചു കേള്‍ക്കുമല്ലോ- ഈ ആലയത്തിങ്കലേക്കു നോക്കി പ്രാര്‍ഥിക്കയും ചെയ്താൽ</verse>
				<verse number="43">നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിൽ കേട്ട്, ഭൂമിയിലെ സകല ജാതികളും നിന്‍റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാനും ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഗ്രഹിപ്പാനും നിന്‍റെ നാമത്തെ അറിവാനും തക്കവണ്ണം അന്യജാതിക്കാരന്‍ നിന്നോടു പ്രാര്‍ഥിക്കുന്നതൊക്കെയും നീ ചെയ്തുകൊടുക്കേണമേ.</verse>
				<verse number="44">നീ നിന്‍റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവര്‍ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്‍റെ നാമത്തിനു ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാര്‍ഥിച്ചാൽ</verse>
				<verse number="45">നീ സ്വര്‍ഗത്തിൽ അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അവര്‍ക്കു ന്യായം പാലിച്ചുകൊടുക്കേണമേ.</verse>
				<verse number="46">അവര്‍ നിന്നോടു പാപം ചെയ്കയും-പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ-നീ അവരോടു കോപിച്ച് അവരെ ശത്രുവിന് ഏല്പിക്കയും അവര്‍ അവരെ ദൂരത്തോ സമീപത്തോ ഉള്ള ശത്രുവിന്‍റെ ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ</verse>
				<verse number="47">അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവച്ച് അവര്‍ ഉണര്‍ന്നു മനംതിരിഞ്ഞ്, അവരെ ബദ്ധരായി കൊണ്ടുപോയ ദേശത്തുവച്ചു: ഞങ്ങള്‍ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ്</verse>
				<verse number="48">നിന്നോടു യാചിക്കയും അവരെ പിടിച്ചുകൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ്, നീ അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തേക്ക്, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാന്‍ നിന്‍റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാര്‍ഥിക്കയും ചെയ്താൽ</verse>
				<verse number="49">നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിൽ അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അവര്‍ക്കു ന്യായം പാലിച്ചുകൊടുത്ത്,</verse>
				<verse number="50">നിന്നോടു പാപം ചെയ്ത നിന്‍റെ ജനത്തോട്, അവര്‍ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവര്‍ക്ക് അവരോടു കരുണ തോന്നത്തക്കവണ്ണം അവര്‍ക്ക് അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.</verse>
				<verse number="51">അവര്‍ മിസ്രയീം എന്ന ഇരുമ്പുലയുടെ നടുവിൽനിന്നു നീ കൊണ്ടുവന്ന നിന്‍റെ ജനവും നിന്‍റെ അവകാശവും ആകുന്നുവല്ലോ.</verse>
				<verse number="52">അവര്‍ നിന്നെ വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും നീ കേള്‍ക്കേണ്ടതിന് അടിയന്‍റെ യാചനയും നിന്‍റെ ജനമായ യിസ്രായേലിന്‍റെ യാചനയും തൃക്കണ്‍പാര്‍ത്തരുളേണമേ.</verse>
				<verse number="53">കര്‍ത്താവായ യഹോവേ, നീ ഞങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നപ്പോള്‍ നിന്‍റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്തതുപോലെ ഭൂമിയിലെ സകല ജാതികളിൽനിന്നും നീ അവരെ നിനക്ക് അവകാശമായി വേര്‍തിരിച്ചുവല്ലോ.</verse>
				<verse number="54">ശലോമോന്‍ യഹോവയോട് ഈ പ്രാര്‍ഥനയും യാചനയും എല്ലാം കഴിച്ചുതീര്‍ന്നശേഷം അവന്‍ യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ മുഴങ്കാൽ കുത്തിയിരുന്നതും കൈ ആകാശത്തേക്കു മലര്‍ത്തിയിരുന്നതും വിട്ട് എഴുന്നേറ്റു.</verse>
				<verse number="55">അവന്‍ നിന്നുകൊണ്ട് യിസ്രായേൽസഭയെയൊക്കെയും ഉച്ചത്തിൽ ആശീര്‍വദിച്ചു പറഞ്ഞത് എന്തെന്നാൽ:</verse>
				<verse number="56">താന്‍ വാഗ്ദാനം ചെയ്തതുപോലെയൊക്കെയും തന്‍റെ ജനമായ യിസ്രായേലിനു സ്വസ്ഥത നല്കിയിരിക്കുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍ തന്‍റെ ദാസനായ മോശെ മുഖാന്തരം അരുളിച്ചെയ്ത അവന്‍റെ നല്ല വാഗ്ദാനങ്ങളെല്ലാറ്റിലും വച്ച്</verse>
				<verse number="57">ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ. നമ്മുടെ ദൈവമായ യഹോവ നമ്മുടെ പിതാക്കന്മാരോടുകൂടെ ഇരുന്നതുപോലെ നമ്മോടുകൂടെയും ഇരിക്കുമാറാകട്ടെ; അവന്‍ നമ്മെ കൈവിടുകയോ ഉപേക്ഷിക്കയോ ചെയ്യരുതേ.</verse>
				<verse number="58">നാം അവന്‍റെ എല്ലാ വഴികളിലും നടക്കേണ്ടതിനും അവന്‍ നമ്മുടെ പിതാക്കന്മാരോടു കല്പിച്ച അവന്‍റെ കല്പനകളും ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കേണ്ടതിനും നമ്മുടെ ഹൃദയത്തെ തങ്കലേക്കു ചായുമാറാക്കട്ടെ.</verse>
				<verse number="59">യഹോവതന്നെ ദൈവം; മറ്റൊരുത്തനുമില്ല എന്നു ഭൂമിയിലെ സകല ജാതികളും അറിയേണ്ടതിന്</verse>
				<verse number="60">അവന്‍ തന്‍റെ ദാസനും തന്‍റെ ജനമായ യിസ്രായേലിനും അന്നന്ന് ആവശ്യമുള്ളതുപോലെ ന്യായം പാലിച്ചുകൊടുപ്പാന്‍ തക്കവണ്ണം ഞാന്‍ യഹോവയുടെ മുമ്പാകെ അപേക്ഷിച്ചിരിക്കുന്ന എന്‍റെ ഈ വചനങ്ങള്‍ രാവും പകലും നമ്മുടെ ദൈവമായ യഹോവയുടെ സന്നിധാനത്തിൽ ഇരിക്കുമാറാകട്ടെ.</verse>
				<verse number="61">ആകയാൽ ഇന്നുള്ളതുപോലെ നിങ്ങള്‍ അവന്‍റെ ചട്ടങ്ങള്‍ അനുസരിച്ചു നടപ്പാനും അവന്‍റെ കല്പനകള്‍ പ്രമാണിപ്പാനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരിക്കട്ടെ.</verse>
				<verse number="62">പിന്നെ രാജാവും എല്ലാ യിസ്രായേലും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.</verse>
				<verse number="63">ശലോമോന്‍ യഹോവയ്ക്ക് ഇരുപത്തീരായിരം കാളയെയും ലക്ഷത്തിരുപതിനായിരം ആടിനെയും സമാധാനയാഗമായിട്ട് അര്‍പ്പിച്ചു. ഇങ്ങനെ രാജാവും യിസ്രായേൽ മക്കളൊക്കെയും യഹോവയുടെ ആലയത്തെ പ്രതിഷ്ഠിച്ചു.</verse>
				<verse number="64">യഹോവയുടെ സന്നിധിയിൽ ഉണ്ടായിരുന്ന താമ്രയാഗപീഠം, ഹോമയാഗം, ഭോജനയാഗം, സമാധാനയാഗങ്ങളുടെ മേദസ്സ് എന്നിവ കൊള്ളുന്നതിനു പോരാതിരുന്നതുകൊണ്ടു രാജാവ് അന്നു യഹോവയുടെ ആലയത്തിന്‍റെ മുമ്പിലുള്ള പ്രാകാരത്തിന്‍റെ മധ്യഭാഗം ശുദ്ധീകരിച്ച് അവിടെ ഹോമയാഗവും ഭോജനയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.</verse>
				<verse number="65">ശലോമോനും അവനോടുകൂടെ ഹമാത്തിന്‍റെ അതിര്‍മുതൽ മിസ്രയീംതോടുവരെയുമുള്ള എല്ലാ യിസ്രായേലും വലിയൊരു സഭയായി ആ സമയത്തു നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴു ദിവസവും പിന്നെയും ഏഴു ദിവസവും ഇങ്ങനെ പതിന്നാലു ദിവസം ഉത്സവം ആചരിച്ചു.</verse>
				<verse number="66">എട്ടാം ദിവസം അവന്‍ ജനത്തെ വിട്ടയച്ചു; അവര്‍ രാജാവിനെ അഭിനന്ദിച്ചു, യഹോവ തന്‍റെ ദാസനായ ദാവീദിനും, തന്‍റെ ജനമായ യിസ്രായേലിനും ചെയ്ത എല്ലാ നന്മയെയും കുറിച്ചു സന്തോഷവും ആനന്ദവുമുള്ളവരായി തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.</verse>
			</chapter>
			<chapter number="9">
				<verse number="1">യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്ക് ഉണ്ടാക്കുവാന്‍ മനസ്സും താൽപര്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോന്‍ പണിതുതീര്‍ന്നശേഷം</verse>
				<verse number="2">യഹോവ ഗിബെയോനിൽവച്ചു ശലോമോനു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവനു പ്രത്യക്ഷനായി.</verse>
				<verse number="3">യഹോവ അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്‍റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്‍റെ പ്രാര്‍ഥനയും യാചനയും ഞാന്‍ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്‍റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാന്‍ തക്കവണ്ണം ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്നു; എന്‍റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.</verse>
				<verse number="4">ഞാന്‍ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‍വാന്‍ തക്കവണ്ണം എന്‍റെ മുമ്പാകെ ഹൃദയനിര്‍മ്മലതയോടും പരമാര്‍ഥതയോടുംകൂടെ നിന്‍റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിക്കയും ചെയ്താൽ</verse>
				<verse number="5">യിസ്രായേലിന്‍റെ രാജാസനത്തിൽ ഇരിപ്പാന്‍ ഒരു പുരുഷന്‍ നിനക്ക് ഇല്ലാതെപോകയില്ല എന്ന് ഞാന്‍ നിന്‍റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്‍റെ രാജത്വത്തിന്‍റെ സിംഹാസനം ഞാന്‍ എന്നേക്കും സ്ഥിരമാക്കും.</verse>
				<verse number="6">നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്ന് അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ</verse>
				<verse number="7">ഞാന്‍ യിസ്രായേലിനു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്‍റെ നാമത്തിനുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാന്‍ എന്‍റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകല ജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.</verse>
				<verse number="8">ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി, യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത് എന്നു ചോദിക്കും.</verse>
				<verse number="9">അവര്‍ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനര്‍ഥമൊക്കെയും അവര്‍ക്കു വരുത്തിയിരിക്കുന്നു എന്ന് അതിന് ഉത്തരം പറയും.</verse>
				<verse number="10">ശലോമോന്‍ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം</verse>
				<verse number="11">സോര്‍രാജാവായ ഹീരാം ശലോമോന് അവന്‍റെ ഇഷ്ടംപോലെയൊക്കെയും ദേവദാരുവും സരളമരവും സ്വര്‍ണവും കൊടുത്തിരുന്നതുകൊണ്ട് ശലോമോന്‍രാജാവ് ഹീരാമിനു ഗലീലാദേശത്ത് ഇരുപതു പട്ടണം കൊടുത്തു.</verse>
				<verse number="12">ശലോമോന്‍ ഹീരാമിനു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന് അവന്‍ സോരിൽനിന്നു വന്നു; എന്നാൽ അവ അവനു ബോധിച്ചില്ല,</verse>
				<verse number="13">സഹോദരാ, നീ എനിക്കു തന്ന ഈ പട്ടണങ്ങള്‍ എന്ത് എന്ന് അവന്‍ പറഞ്ഞു. അവയ്ക്ക് ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.</verse>
				<verse number="14">ഹീരാമോ രാജാവിനു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.</verse>
				<verse number="15">ശലോമോന്‍രാജാവ് യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്‍റെ മതിൽ, ഹാസോര്‍, മെഗിദ്ദോ, ഗേസെര്‍ എന്നിവ പണിയേണ്ടതിന് ഊഴിയവേല ചെയ്യിച്ച വിവരം:</verse>
				<verse number="16">മിസ്രയീംരാജാവായ ഫറവോന്‍ ചെന്നു, ഗേസെര്‍ പിടിച്ചു തീവച്ചു ചുട്ടുകളഞ്ഞ്, അതിൽ പാര്‍ത്തിരുന്ന കനാന്യരെ കൊന്ന്, അതിനെ ശലോമോന്‍റെ ഭാര്യയായ തന്‍റെ മകള്‍ക്കു സ്ത്രീധനമായി കൊടുത്തിരുന്നു.</verse>
				<verse number="17">അങ്ങനെ ശലോമോന്‍ ഗേസെരും താഴത്തെ ബേത്ത്-ഹോരോനും</verse>
				<verse number="18">ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള തദ്മോരും</verse>
				<verse number="19">ശലോമോന് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുള്ള പട്ടണങ്ങളും ശലോമോന്‍ യെരൂശലേമിലും ലെബാനോനിലും തന്‍റെ രാജ്യത്തിൽ എല്ലാടവും പണിവാന്‍ ആഗ്രഹിച്ചതൊക്കെയും പണിത്</verse>
				<verse number="20">അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകല ജാതിയെയും</verse>
				<verse number="21">യിസ്രായേൽമക്കള്‍ക്കു നിര്‍മ്മൂലമാക്കുവാന്‍ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഊഴിയവേലക്കാരാക്കി; അവര്‍ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.</verse>
				<verse number="22">യിസ്രായേൽമക്കളിൽ നിന്നോ ശലോമോന്‍ ആരെയും ദാസ്യവേലയ്ക്കാക്കിയില്ല; അവര്‍ അവന്‍റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്‍റെ രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപതിമാരും ആയിരുന്നു.</verse>
				<verse number="23">അഞ്ഞൂറ്റമ്പതു പേര്‍ ശലോമോന്‍റെ വേലയെടുത്ത ജനത്തിനു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.</verse>
				<verse number="24">ഫറവോന്‍റെ മകള്‍ ദാവീദിന്‍റെ നഗരത്തിൽനിന്നു ശലോമോന്‍ അവള്‍ക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാര്‍പ്പാന്‍ വന്നശേഷം അവന്‍ മില്ലോ പണിതു.</verse>
				<verse number="25">ശലോമോന്‍ യഹോവയ്ക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവന്‍ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവന്‍ യഹോവയുടെ ആലയം തീര്‍ത്തു.</verse>
				<verse number="26">ശലോമോന്‍രാജാവ് എദോംദേശത്തു ചെങ്കടല്ക്കരയിൽ ഏലോത്തിനു സമീപത്തുള്ള എസ്യോന്‍-ഗേബെരിൽവച്ചു കപ്പലുകള്‍ പണിതു.</verse>
				<verse number="27">ആ കപ്പലുകളിൽ ശലോമോന്‍റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പൽക്കാരായ തന്‍റെ ദാസന്മാരെ അയച്ചു.</verse>
				<verse number="28">അവര്‍ ഓഫീരിലേക്കു ചെന്ന് അവിടെനിന്നു നാനൂറ്റി ഇരുപതു താലന്തു പൊന്ന് ശലോമോന്‍രാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
			</chapter>
			<chapter number="10">
				<verse number="1">ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോനുള്ള കീര്‍ത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിനു വന്നു.</verse>
				<verse number="2">അവള്‍ അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽ വന്നു; അവള്‍ ശലോമോന്‍റെ അടുക്കൽ വന്നശേഷം തന്‍റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.</verse>
				<verse number="3">അവളുടെ സകല ചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു. സമാധാനം പറവാന്‍ കഴിയാതെ ഒന്നും രാജാവിനു മറപൊരുളായിരുന്നില്ല.</verse>
				<verse number="4">ശെബാരാജ്ഞി ശലോമോന്‍റെ സകല ജ്ഞാനവും അവന്‍ പണിത അരമനയും</verse>
				<verse number="5">അവന്‍റെ മേശയിലെ ഭക്ഷണവും അവന്‍റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്‍റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്‍റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്‍റെ എഴുന്നള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി.</verse>
				<verse number="6">അവള്‍ രാജാവിനോടു പറഞ്ഞത് എന്തെന്നാൽ: നിന്‍റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്‍റെ ദേശത്തുവച്ചു കേട്ട വര്‍ത്തമാനം സത്യംതന്നെ.</verse>
				<verse number="7">ഞാന്‍ വന്ന് എന്‍റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കേട്ട കീര്‍ത്തിയെക്കാള്‍ നിന്‍റെ ജ്ഞാനവും ധനവും അധികമാകുന്നു.</verse>
				<verse number="8">നിന്‍റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്‍റെ മുമ്പിൽ എപ്പോഴും നിന്നു നിന്‍റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്‍റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.</verse>
				<verse number="9">നിന്നെ യിസ്രായേലിന്‍റെ രാജാസനത്തിൽ ഇരുത്തുവാന്‍ നിന്നിൽ പ്രസാദിച്ച നിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിനു നിന്നെ രാജാവാക്കിയിരിക്കുന്നു.</verse>
				<verse number="10">അവള്‍ രാജാവിന് നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവര്‍ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍രാജാവിനു കൊടുത്ത സുഗന്ധവര്‍ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.</verse>
				<verse number="11">ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്‍റെ കപ്പലുകള്‍ ഓഫീരിൽനിന്ന് അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.</verse>
				<verse number="12">രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല.</verse>
				<verse number="13">ശലോമോന്‍രാജാവ് സ്വമേധയാ ശെബാരാജ്ഞിക്കു രാജൗചിത്യംപോലെ കൊടുത്തതുകൂടാതെ അവള്‍ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോന്‍രാജാവ് അവള്‍ക്കു കൊടുത്തു. അങ്ങനെ അവള്‍ തന്‍റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.</verse>
				<verse number="14">ശലോമോനു സഞ്ചാരവ്യാപാരികളാലും വര്‍ത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകല രാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതുകൂടാതെ</verse>
				<verse number="15">ആണ്ടുതോറും വന്ന പൊന്നിന്‍റെ തൂക്കം അറുനൂറ്റി അറുപത്താറു താലന്തായിരുന്നു.</verse>
				<verse number="16">ശലോമോന്‍ രാജാവ്, അടിച്ചുപരത്തിയ പൊന്നുകൊണ്ട് ഇരുനൂറ് വന്‍പരിച ഉണ്ടാക്കി; ഓരോ പരിചയ്ക്ക് അറുനൂറു ശേക്കെൽ പൊന്നു ചെലവായി.</verse>
				<verse number="17">അടിച്ചുപരത്തിയ പൊന്നുകൊണ്ട് അവന്‍ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്ക് മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവ് ലെബാനോന്‍ വനഗൃഹത്തിൽ വച്ചു.</verse>
				<verse number="18">രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="19">സിംഹാസനത്തിന് ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്‍റെ തല പുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്‍റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിനരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.</verse>
				<verse number="20">ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.</verse>
				<verse number="21">ശലോമോന്‍രാജാവിന്‍റെ സകല പാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിനു ശലോമോന്‍റെ കാലത്തു വിലയില്ലായിരുന്നു.</verse>
				<verse number="22">രാജാവിന് സമുദ്രത്തിൽ ഹീരാമിന്‍റെ കപ്പലുകളോടുകൂടെ തര്‍ശ്ശീശ് കപ്പലുകള്‍ ഉണ്ടായിരുന്നു; തര്‍ശ്ശീശ് കപ്പലുകള്‍ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നു.</verse>
				<verse number="23">ഇങ്ങനെ ശലോമോന്‍രാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലുംവച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായിരുന്നു.</verse>
				<verse number="24">ദൈവം ശലോമോന്‍റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേള്‍ക്കേണ്ടതിനു സകല ദേശക്കാരും അവന്‍റെ മുഖദര്‍ശനം അന്വേഷിച്ചുവന്നു.</verse>
				<verse number="25">അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്‍റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊന്‍പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്‍ഗം, കുതിര, കോവര്‍കഴുത എന്നിവ കൊണ്ടുവന്നു.</verse>
				<verse number="26">ശലോമോന്‍ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന് ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവന്‍ രാജാവിന്‍റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്‍റെ അടുക്കലും പാര്‍പ്പിച്ചിരുന്നു.</verse>
				<verse number="27">രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.</verse>
				<verse number="28">ശലോമോന് കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്‍റെ കച്ചവടക്കാര്‍ അവയെ കൂട്ടമായിട്ടു വിലയ്ക്കു വാങ്ങിക്കൊണ്ടുവരും.</verse>
				<verse number="29">അവര്‍ മിസ്രയീമിൽനിന്നു രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും വെള്ളിശേക്കെൽ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവര്‍ ഹിത്യരുടെ സകല രാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.</verse>
			</chapter>
			<chapter number="11">
				<verse number="1">ശലോമോന്‍രാജാവ് ഫറവോന്‍റെ മകളെ കൂടാതെ മോവാബ്യര്‍, അമ്മോന്യര്‍, എദോമ്യര്‍, സീദോന്യര്‍, ഹിത്യര്‍ എന്നിങ്ങനെ അന്യജാതിക്കാരത്തികളായ അനേക സ്ത്രീകളെയും സ്നേഹിച്ചു.</verse>
				<verse number="2">നിങ്ങള്‍ക്ക് അവരോടു കൂടിക്കലര്‍ച്ച അരുത്; അവര്‍ക്കു നിങ്ങളോടും കൂടിക്കലര്‍ച്ച അരുത്; അവര്‍ നിങ്ങളുടെ ഹൃദയത്തെ തങ്ങളുടെ ദേവന്മാരിലേക്കു വശീകരിച്ചുകളയും എന്ന് യഹോവ യിസ്രായേൽമക്കളോട് അരുളിച്ചെയ്ത അന്യജാതികളിൽ നിന്നുള്ളവരെത്തന്നെ; അവരോടു ശലോമോന്‍ സ്നേഹത്താൽ പറ്റിച്ചേര്‍ന്നിരുന്നു.</verse>
				<verse number="3">അവന് എഴുനൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു. അവന്‍റെ ഭാര്യമാര്‍ അവന്‍റെ ഹൃദയത്തെ വശീകരിച്ചുകളഞ്ഞു.</verse>
				<verse number="4">എങ്ങനെയെന്നാൽ: ശലോമോന്‍ വയോധികനായപ്പോള്‍ ഭാര്യമാര്‍ അവന്‍റെ ഹൃദയത്തെ അന്യദേവന്മാരിലേക്കു വശീകരിച്ചു; അവന്‍റെ ഹൃദയം അവന്‍റെ അപ്പനായ ദാവീദിന്‍റെ ഹൃദയംപോലെ തന്‍റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.</verse>
				<verse number="5">ശലോമോന്‍ സീദോന്യദേവിയായ അസ്തോരെത്തിനെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോമിനെയും ചെന്നു സേവിച്ചു.</verse>
				<verse number="6">തന്‍റെ അപ്പനായ ദാവീദിനെപ്പോലെ യഹോവയെ പൂര്‍ണമായി അനുസരിക്കാതെ ശലോമോന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="7">അന്ന് ശലോമോന്‍ യെരൂശലേമിന് എതിരേയുള്ള മലയിൽ മോവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലേക്കിനും ഓരോ പൂജാഗിരി പണിതു.</verse>
				<verse number="8">തങ്ങളുടെ ദേവന്മാര്‍ക്കു ധൂപം കാട്ടിയും ബലികഴിച്ചും പോന്ന അന്യജാതിക്കാരത്തികളായ സകല ഭാര്യമാര്‍ക്കുംവേണ്ടി അവന്‍ അങ്ങനെ ചെയ്തു.</verse>
				<verse number="9">തനിക്കു രണ്ടു പ്രാവശ്യം പ്രത്യക്ഷനാകയും അന്യദേവന്മാരെ ചെന്നു സേവിക്കരുതെന്ന കാര്യത്തെക്കുറിച്ചു തന്നോടു കല്പിക്കയും ചെയ്തിരുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയെ വിട്ടു ശലോമോന്‍ തന്‍റെ ഹൃദയം തിരിക്കയും</verse>
				<verse number="10">യഹോവ കല്പിച്ചതു പ്രമാണിക്കാതെ ഇരിക്കയും ചെയ്കകൊണ്ടു യഹോവ അവനോടു കോപിച്ചു.</verse>
				<verse number="11">യഹോവ ശലോമോനോട് അരുളിച്ചെയ്തത് എന്തെന്നാൽ: എന്‍റെ നിയമവും ഞാന്‍ നിന്നോടു കല്പിച്ച കല്പനകളും നീ പ്രമാണിച്ചില്ല എന്നുള്ള സംഗതി നിന്‍റെ പേരിൽ ഇരിക്കകൊണ്ട് ഞാന്‍ രാജത്വം നിങ്കൽനിന്നു നിശ്ചയമായി പറിച്ച് നിന്‍റെ ദാസനു കൊടുക്കും.</verse>
				<verse number="12">എങ്കിലും നിന്‍റെ അപ്പനായ ദാവീദിന്‍നിമിത്തം ഞാന്‍ നിന്‍റെ ജീവകാലത്ത് അതു ചെയ്കയില്ല; എന്നാൽ നിന്‍റെ മകന്‍റെ കൈയിൽനിന്ന് അതിനെ പറിച്ചുകളയും.</verse>
				<verse number="13">എങ്കിലും രാജത്വം മുഴുവനും പറിച്ചുകളയാതെ എന്‍റെ ദാസനായ ദാവീദിന്‍നിമിത്തവും ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേമിന്‍നിമിത്തവും ഒരു ഗോത്രത്തെ ഞാന്‍ നിന്‍റെ മകനു കൊടുക്കും.</verse>
				<verse number="14">യഹോവ എദോമ്യനായ ഹദദ് എന്ന ഒരു പ്രതിയോഗിയെ ശലോമോന്‍റെ നേരേ എഴുന്നേല്പിച്ചു. അവന്‍ എദോം രാജസന്തതിയിൽ ഉള്ളവന്‍ ആയിരുന്നു.</verse>
				<verse number="15">ദാവീദ് എദോമ്യരെ നിഗ്രഹിച്ച കാലത്ത് സേനാധിപതിയായ യോവാബ് പട്ടുപോയവരെ അടക്കം ചെയ്‍വാന്‍ ചെന്ന് എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിച്ചപ്പോള്‍-</verse>
				<verse number="16">എദോമിലെ പുരുഷപ്രജയെയൊക്കെയും നിഗ്രഹിക്കുവോളം യോവാബും എല്ലാ യിസ്രായേലും അവിടെ ആറ് മാസം പാര്‍ത്തിരുന്നു-</verse>
				<verse number="17">ഹദദ് എന്നവന്‍ തന്‍റെ അപ്പന്‍റെ ഭൃത്യന്മാരിൽ ചില എദോമ്യരുമായി മിസ്രയീമിലേക്ക് ഓടിപ്പോയി; ഹദദ് അന്ന് പൈതൽ ആയിരുന്നു.</verse>
				<verse number="18">അവര്‍ മിദ്യാനിൽനിന്നു പുറപ്പെട്ടു പാരാനിൽ എത്തി; പാരാനിൽനിന്ന് ആളുകളെയും കൂട്ടിക്കൊണ്ട് മിസ്രയീമിൽ മിസ്രയീംരാജാവായ ഫറവോന്‍റെ അടുക്കൽചെന്നു; അവന്‍ അവന് ഒരു വീടുകൊടുത്തു; ആഹാരം കല്പിച്ച് ഒരു ദേശവും കൊടുത്തു.</verse>
				<verse number="19">ഫറവോന് ഹദദിനോടു വളരെ ഇഷ്ടം തോന്നി; അതുകൊണ്ട് അവന്‍ തന്‍റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അവനു ഭാര്യയായി കൊടുത്തു.</verse>
				<verse number="20">തഹ്പെനേസിന്‍റെ സഹോദരി അവനു ഗെനൂബത്ത് എന്നൊരു മകനെ പ്രസവിച്ചു. അവനെ തഹ്പെനേസ് മുലകുടി മാറ്റി ഫറവോന്‍റെ അരമനയിൽ വളര്‍ത്തി; അങ്ങനെ ഗെനൂബത്ത് ഫറവോന്‍റെ അരമനയിൽ ഫറവോന്‍റെ പുത്രന്മാരോടുകൂടെ ആയിരുന്നു.</verse>
				<verse number="21">ദാവീദ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു എന്നും സേനാധിപതിയായ യോവാബും മരിച്ചു എന്നും ഹദദ് മിസ്രയീമിൽ കേട്ടിട്ടു ഫറവോനോട്: ഞാന്‍ എന്‍റെ ദേശത്തേക്കു യാത്രയാകേണ്ടതിന് എന്നെ അയയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="22">ഫറവോന്‍ അവനോട്: നീ സ്വദേശത്തേക്കു പോകുവാന്‍ താൽപര്യപ്പെടേണ്ടതിന് എന്‍റെ അടുക്കൽ നിനക്ക് എന്തു കുറവുള്ളൂ എന്നു ചോദിച്ചു. അതിന് അവന്‍: ഒന്നുമുണ്ടായിട്ടല്ല; എങ്കിലും എന്നെ ഒന്നയയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="23">ദൈവം അവന്‍റെ നേരേ എല്യാദാവിന്‍റെ മകനായ രെസോന്‍ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവന്‍ സോബാരാജാവായ ഹദദേസര്‍ എന്ന തന്‍റെ യജമാനനെ വിട്ട് ഓടിപ്പോയിരുന്നു.</verse>
				<verse number="24">ദാവീദ് സോബാക്കാരെ നിഗ്രഹിച്ചപ്പോള്‍ അവന്‍ തനിക്ക് ആളുകളെ ശേഖരിച്ച് അവരുടെ കൂട്ടത്തിനു നായകനായിത്തീര്‍ന്നു; അവര്‍ ദമ്മേശെക്കിൽ ചെന്ന് അവിടെ പാര്‍ത്തു ദമ്മേശെക്കിൽ വാണു.</verse>
				<verse number="25">ഹദദ് ചെയ്ത ദോഷംകൂടാതെ ഇവനും ശലോമോന്‍റെ കാലത്തൊക്കെയും യിസ്രായേലിനു പ്രതിയോഗി ആയിരുന്നു; അവന്‍ യിസ്രായേലിനെ വെറുത്ത് അരാമിൽ രാജാവായി വാണു.</verse>
				<verse number="26">സെരേദയിൽനിന്നുള്ള എഫ്രയീമ്യനായ നെബാത്തിന്‍റെ മകന്‍ യൊരോബെയാം എന്ന ശലോമോന്‍റെ ദാസനും രാജാവിനോടു മത്സരിച്ചു; അവന്‍റെ അമ്മ സെരൂയാ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു.</verse>
				<verse number="27">അവന്‍ രാജാവിനോടു മത്സരിപ്പാനുള്ള കാരണം എന്തെന്നാൽ: ശലോമോന്‍ മില്ലോ പണിതു, തന്‍റെ അപ്പനായ ദാവീദിന്‍റെ നഗരത്തിന്‍റെ അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="28">എന്നാൽ യൊരോബെയാം ബഹുപ്രാപ്തിയുള്ള പുരുഷന്‍ ആയിരുന്നു. ഈ യൗവനക്കാരന്‍ പരിശ്രമശീലന്‍ എന്നു കണ്ടിട്ട് ശലോമോന്‍ യോസേഫ്ഗൃഹത്തിന്‍റെ കാര്യാദികളൊക്കെയും അവന്‍റെ വിചാരണയിൽ ഏല്പിച്ചു.</verse>
				<verse number="29">ആ കാലത്ത് ഒരിക്കൽ യൊരോബെയാം യെരൂശലേമിൽനിന്നു വരുമ്പോള്‍ ശീലോന്യനായ അഹീയാപ്രവാചകന്‍ വഴിയിൽവച്ച് അവനെ കണ്ടു; അവന്‍ ഒരു പുതിയ അങ്കി ധരിച്ചിരുന്നു; രണ്ടു പേരും വയലിൽ തനിച്ചായിരുന്നു.</verse>
				<verse number="30">അഹീയാവ് താന്‍ ധരിച്ചിരുന്ന പുതിയ അങ്കി പിടിച്ചു പന്ത്രണ്ട് ഖണ്ഡമായി കീറി:</verse>
				<verse number="31">യൊരോബെയാമിനോടു പറഞ്ഞതെന്തെന്നാൽ, പത്തു ഖണ്ഡം നീ എടുത്തുകൊള്‍ക; യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ രാജത്വം ശലോമോന്‍റെ കൈയിൽനിന്നു പറിച്ചുകീറി, പത്തു ഗോത്രം നിനക്കു തരുന്നു.</verse>
				<verse number="32">എന്നാൽ എന്‍റെ ദാസനായ ദാവീദിന്‍നിമിത്തവും ഞാന്‍ എല്ലാ യിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേംനഗരം നിമിത്തവും ഒരു ഗോത്രം അവന് ഇരിക്കും.</verse>
				<verse number="33">അവര്‍ എന്നെ ഉപേക്ഷിച്ചു, സീദോന്യദേവിയായ അസ്തോരെത്തിനെയും മോവാബ്യദേവനായ കെമോശിനെയും അമ്മോന്യദേവനായ മിൽക്കോമിനെയും നമസ്കരിക്കയും അവന്‍റെ അപ്പനായ ദാവീദ് എന്നപോലെ എനിക്കു പ്രസാദമായുള്ളതു ചെയ്‍വാനും എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിപ്പാനും അവര്‍ എന്‍റെ വഴികളിൽ നടക്കാതെ ഇരിക്കയും ചെയ്തതുകൊണ്ടുതന്നെ.</verse>
				<verse number="34">എന്നാൽ രാജത്വം മുഴുവനും ഞാന്‍ അവന്‍റെ കൈയിൽനിന്ന് എടുക്കയില്ല; ഞാന്‍ തിരഞ്ഞെടുത്തവനും എന്‍റെ കല്പനകളെയും ചട്ടങ്ങളെയും പ്രമാണിച്ചവനും ആയ എന്‍റെ ദാസന്‍ ദാവീദ് നിമിത്തം ഞാന്‍ അവനെ അവന്‍റെ ജീവകാലത്തൊക്കെയും പ്രഭുവായി വച്ചേക്കും.</verse>
				<verse number="35">എങ്കിലും അവന്‍റെ മകന്‍റെ കൈയിൽനിന്നു ഞാന്‍ രാജത്വം എടുത്ത് നിനക്കു തരും; പത്തു ഗോത്രങ്ങളെതന്നെ.</verse>
				<verse number="36">എന്‍റെ നാമം സ്ഥാപിക്കേണ്ടതിന് ഞാന്‍ തിരഞ്ഞെടുത്ത യെരൂശലേംനഗരത്തിൽ എന്‍റെ മുമ്പാകെ എന്‍റെ ദാസനായ ദാവീദിന് എന്നേക്കും ഒരു ദീപം ഉണ്ടായിരിക്കത്തക്കവണ്ണം ഞാന്‍ അവന്‍റെ മകന് ഒരു ഗോത്രത്തെ കൊടുക്കും.</verse>
				<verse number="37">നീയോ നിന്‍റെ ഇഷ്ടംപോലെയൊക്കെയും വാണു യിസ്രായേലിനു രാജാവായിരിക്കേണ്ടതിന് ഞാന്‍ നിന്നെ എടുത്തിരിക്കുന്നു.</verse>
				<verse number="38">ഞാന്‍ നിന്നോട് കല്പിക്കുന്നതൊക്കെയും നീ കേട്ട് എന്‍റെ വഴികളിൽ നടന്ന് എന്‍റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്‍റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചുകൊണ്ട് എനിക്കു പ്രസാദമായുള്ളതു ചെയ്താൽ ഞാന്‍ നിന്നോടുകൂടെ ഇരിക്കും; ഞാന്‍ ദാവീദിനു പണിതതുപോലെ നിനക്ക് സ്ഥിരമായൊരു ഗൃഹം പണിത് യിസ്രായേലിനെ നിനക്കു തരും.</verse>
				<verse number="39">ദാവീദിന്‍റെ സന്തതിയെയോ ഞാന്‍ ഇതുനിമിത്തം താഴ്ത്തും; സദാകാലത്തേക്കല്ലതാനും.</verse>
				<verse number="40">അതുകൊണ്ടു ശലോമോന്‍ യൊരോബെയാമിനെ കൊല്ലുവാന്‍ അന്വേഷിച്ചു. എന്നാൽ യൊരോബെയാം എഴുന്നേറ്റ് മിസ്രയീമിൽ ശീശക് എന്ന മിസ്രയീംരാജാവിന്‍റെ അടുക്കൽ ഓടിപ്പോയി; ശലോമോന്‍റെ മരണംവരെ അവന്‍ മിസ്രയീമിൽ ആയിരുന്നു.</verse>
				<verse number="41">ശലോമോന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍റെ ജ്ഞാനവും ശലോമോന്‍റെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="42">ശലോമോന്‍ യെരൂശലേമിൽ എല്ലാ യിസ്രായേലിനെയും വാണകാലം നാല്പതു സംവത്സരം ആയിരുന്നു.</verse>
				<verse number="43">ശലോമോന്‍ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ അപ്പനായ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ രെഹബെയാം അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="12">
				<verse number="1">രെഹബെയാമിനെ രാജാവാക്കേണ്ടതിന് എല്ലാ യിസ്രായേലും ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു.</verse>
				<verse number="2">നെബാത്തിന്‍റെ മകനായ യൊരോബെയാം മിസ്രയീമിൽ അതു കേട്ടാറെ-ശലോമോന്‍രാജാവിന്‍റെ സന്നിധിയിൽനിന്നു യൊരോബെയാം മിസ്രയീമിൽ ഓടിപ്പോയി</verse>
				<verse number="3">അവിടെ പാര്‍ത്തിരിക്കുമ്പോള്‍ അവര്‍ ആളയച്ച് അവനെ വിളിപ്പിച്ചിരുന്നു- യൊരോബെയാമും യിസ്രായേൽസഭയൊക്കെയും വന്നു രെഹബെയാമിനോടു സംസാരിച്ചു:</verse>
				<verse number="4">നിന്‍റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നിന്‍റെ അപ്പന്‍റെ കഠിനവേലയും അവന്‍ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചുതരേണം; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.</verse>
				<verse number="5">അവന്‍ അവരോട്: നിങ്ങള്‍ പോയി മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്‍റെ അടുക്കൽ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.</verse>
				<verse number="6">രെഹബെയാംരാജാവ് തന്‍റെ അപ്പനായ ശലോമോന്‍റെ ജീവകാലത്ത് അവന്‍റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ഈ ജനത്തോട് ഉത്തരം പറയേണ്ടതിനു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.</verse>
				<verse number="7">അതിന് അവര്‍ അവനോട്: നീ ഇന്ന് ഈ ജനത്തിന് വഴിപ്പെട്ട് അവരെ സേവിച്ച് അവരോട് നല്ലവാക്കു പറഞ്ഞാൽ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="8">എന്നാൽ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായി തന്‍റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു:</verse>
				<verse number="9">നിന്‍റെ അപ്പന്‍ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചുതരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോട് നാം ഉത്തരം പറയേണ്ടതിനു നിങ്ങള്‍ എന്താലോചന പറയുന്നു എന്ന് അവരോട് ചോദിച്ചു.</verse>
				<verse number="10">അവനോടുകൂടെ വളര്‍ന്നിരുന്ന യൗവനക്കാര്‍ അവനോട്: നിന്‍റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; നീ അതു ഞങ്ങള്‍ക്കു ഭാരം കുറച്ചുതരേണമെന്നു നിന്നോടു പറഞ്ഞ ഈ ജനത്തോട്: എന്‍റെ ചെറുവിരൽ എന്‍റെ അപ്പന്‍റെ അരയെക്കാള്‍ വണ്ണമുള്ളതായിരിക്കും.</verse>
				<verse number="11">എന്‍റെ അപ്പന്‍ നിങ്ങളുടെമേൽ ഭാരമുള്ള നുകംവച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്‍റെ അപ്പന്‍ നിങ്ങളെ ചമ്മട്ടിക്കൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെകൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.</verse>
				<verse number="12">മൂന്നാം ദിവസം എന്‍റെ അടുക്കൽവീണ്ടും വരുവിന്‍ എന്നു രാജാവു പറഞ്ഞതുപോലെ യൊരോബെയാമും സകല ജനവും മൂന്നാം ദിവസം രെഹബെയാമിന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="13">എന്നാൽ രാജാവ് ജനത്തോടു കഠിനമായി ഉത്തരം പറഞ്ഞു; വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചനയെ അവന്‍ ത്യജിച്ചു.</verse>
				<verse number="14">യൗവനക്കാരുടെ ആലോചനപോലെ അവരോട്: എന്‍റെ അപ്പന്‍ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ നിങ്ങളുടെ നുകത്തിന് ഭാരം കൂട്ടും; എന്‍റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളുകളെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="15">ഇങ്ങനെ രാജാവ് ജനത്തിന്‍റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാവ് മുഖാന്തരം നെബാത്തിന്‍റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം യഹോവയുടെ ഹിതത്താൽ സംഭവിച്ചു.</verse>
				<verse number="16">രാജാവ് തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ലന്ന് എല്ലാ യിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോട്: ദാവീദിങ്കൽ ഞങ്ങള്‍ക്ക് എന്ത് ഓഹരി ഉള്ളൂ? യിശ്ശായിയുടെ മകങ്കൽ ഞങ്ങള്‍ക്ക് അവകാശമില്ലല്ലോ; യിസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്‍വിന്‍; ദാവീദേ, നിന്‍റെ ഗൃഹം നോക്കിക്കൊള്‍ക എന്നുത്തരം പറഞ്ഞു, യിസ്രായേൽ തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.</verse>
				<verse number="17">യെഹൂദാനഗരങ്ങളിൽ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായിത്തീര്‍ന്നു.</verse>
				<verse number="18">പിന്നെ രെഹബെയാംരാജാവ് ഊഴിയവേലയ്ക്കു മേൽവിചാരകനായ അദോരാമിനെ അയച്ചു; എന്നാൽ യിസ്രായേലൊക്കെയും അവനെ കല്ലറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവോ വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോന്നു.</verse>
				<verse number="19">ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദ്ഗൃഹത്തോടു മത്സരിച്ചു നില്ക്കുന്നു.</verse>
				<verse number="20">യൊരോബെയാം മടങ്ങിവന്നു എന്ന് യിസ്രായേലൊക്കെയും കേട്ടപ്പോള്‍ അവര്‍ ആളയച്ച് അവനെ സഭയിലേക്കു വിളിപ്പിച്ച് അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ്ഗൃഹത്തിന്‍റെ പക്ഷം ചേര്‍ന്നില്ല.</verse>
				<verse number="21">രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേൽഗൃഹത്തോടു യുദ്ധം ചെയ്ത് രാജത്വം ശലോമോന്‍റെ മകനായ രെഹബെയാമിന് വീണ്ടുകൊള്ളേണ്ടതിന് അവന്‍ യെഹൂദാഗൃഹം മുഴുവനിലും ബെന്യാമീന്‍റെ ഗോത്രത്തിലുംനിന്ന് ശ്രേഷ്ഠയോദ്ധാക്കളായ ഒരു ലക്ഷത്തെണ്‍പതിനായിരം പേരെ ശേഖരിച്ചു.</verse>
				<verse number="22">എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു ദൈവത്തിന്‍റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="23">നീ ശലോമോന്‍റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദായുടെയും ബെന്യാമീന്‍റെയും സകല ഗൃഹത്തോടും ശേഷം ജനത്തോടും പറക:</verse>
				<verse number="24">നിങ്ങള്‍ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരായ യിസ്രായേൽമക്കളോടു യുദ്ധം ചെയ്കയുമരുത്; ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍; ഈ കാര്യം എന്‍റെ ഹിതത്താൽ ഉണ്ടായിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാട് അനുസരിച്ച് യഹോവയുടെ കല്പനപ്രകാരം മടങ്ങിപ്പോയി.</verse>
				<verse number="25">അനന്തരം യൊരോബെയാം എഫ്രയീം മലനാട്ടിൽ ശെഖേം പണിത് അവിടെ പാര്‍ത്തു. അവന്‍ അവിടെനിന്നു പുറപ്പെട്ടു പെനൂവേലും പണിതു.</verse>
				<verse number="26">എന്നാൽ യൊരോബെയാം തന്‍റെ മനസ്സിൽ: രാജത്വം വീണ്ടും ദാവീദുഗൃഹത്തിന് ആയിപ്പോകും;</verse>
				<verse number="27">ഈ ജനം യെരൂശലേമിൽ യഹോവയുടെ ആലയത്തിൽ യാഗം കഴിപ്പാന്‍ ചെന്നാൽ ഈ ജനത്തിന്‍റെ ഹൃദയം യെഹൂദാരാജാവായ രെഹബെയാം എന്ന തങ്ങളുടെ യജമാനങ്കലേക്കു തിരികയും അവര്‍ എന്നെ കൊന്നു യെഹൂദാരാജാവായ രെഹബെയാമിന്‍റെ പക്ഷം ചേരുകയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="28">ആകയാൽ രാജാവ് ആലോചിച്ചു പൊന്നുകൊണ്ട് രണ്ടു കാളക്കുട്ടിയെ ഉണ്ടാക്കി; നിങ്ങള്‍ യെരൂശലേമിൽ പോയതു മതി; യിസ്രായേലേ, ഇതാ നിന്നെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="29">അവന്‍ ഒന്നിനെ ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.</verse>
				<verse number="30">ഈ കാര്യം പാപഹേതുവായിത്തീര്‍ന്നു; ജനം ഒന്നിന്‍റെ മുമ്പിൽ നമസ്കരിപ്പാന്‍ ദാന്‍വരെ ചെന്നു.</verse>
				<verse number="31">അവന്‍ പൂജാഗിരിക്ഷേത്രങ്ങളും ഉണ്ടാക്കി സര്‍വജനത്തിൽനിന്നും ലേവ്യരല്ലാത്തവരെ പുരോഹിതന്മാരായി നിയമിച്ചു.</verse>
				<verse number="32">യെഹൂദായിൽ ആചരിച്ചു വന്ന ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം പതിനഞ്ചാം തീയതി ഒരു ഉത്സവം നിശ്ചയിച്ചു യാഗപീഠത്തിങ്കൽ ചെന്നു; താന്‍ ഉണ്ടാക്കിയ കാളക്കുട്ടികള്‍ക്ക് യാഗം കഴിക്കേണ്ടതിന് അവന്‍ ബേഥേലിലും അങ്ങനെതന്നെ ചെയ്തു; താന്‍ നിയമിച്ച പൂജാഗിരിപുരോഹിതന്മാരെ അവന്‍ ബേഥേലിൽ ആക്കി.</verse>
				<verse number="33">അവന്‍ സ്വമേധയായി നിശ്ചയിച്ച എട്ടാം മാസം പതിനഞ്ചാം തീയതി താന്‍ ബേഥേലിൽ ഉണ്ടാക്കിയ യാഗപീഠത്തിങ്കൽ ചെന്ന് യിസ്രായേൽമക്കള്‍ക്ക് ഒരു ഉത്സവം നിയമിച്ചു, പീഠത്തിനരികെ ചെന്നു ധൂപം കാട്ടി.</verse>
			</chapter>
			<chapter number="13">
				<verse number="1">യൊരോബെയാം ധൂപം കാട്ടുവാന്‍ പീഠത്തിനരികെ നില്ക്കുമ്പോള്‍ത്തന്നെ ഒരു ദൈവപുരുഷന്‍ യഹോവയുടെ കല്പനയാൽ യെഹൂദായിൽനിന്നു ബേഥേലിലേക്കു വന്നു.</verse>
				<verse number="2">അവന്‍ യഹോവയുടെ കല്പനയാൽ യാഗപീഠത്തോട്: യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദുഗൃഹത്തിന് യോശീയാവ് എന്നു പേരുള്ള ഒരു മകന്‍ ജനിക്കും; അവന്‍ നിന്‍റെമേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്‍റെമേൽവച്ച് അറുക്കയും മനുഷ്യാസ്ഥികളെ നിന്‍റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചു പറഞ്ഞു.</verse>
				<verse number="3">അവന്‍ അന്ന് ഒരു അടയാളവും കൊടുത്തു; ഇതാ, ഈ യാഗപീഠം പിളര്‍ന്ന് അതിന്മേലുള്ള ചാരം തൂകിപ്പോകും; ഇതു യഹോവ കല്പിച്ച അടയാളം എന്നു പറഞ്ഞു.</verse>
				<verse number="4">ദൈവപുരുഷന്‍ ബേഥേലിലെ യാഗപീഠത്തിനു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവ് കേട്ടപ്പോള്‍ അവന്‍ യാഗപീഠത്തിങ്കൽനിന്ന് കൈ നീട്ടി: അവനെ പിടിപ്പിന്‍ എന്നു കല്പിച്ചു; എങ്കിലും അവന്‍റെ നേരേ നീട്ടിയ കൈവരണ്ടുപോയിട്ടു തിരികെ മടക്കുവാന്‍ കഴിവില്ലാതെയായി.</verse>
				<verse number="5">ദൈവപുരുഷന്‍ യഹോവയുടെ കല്പനയാൽ കൊടുത്തിരുന്ന അടയാളപ്രകാരം യാഗപീഠം പിളര്‍ന്ന് ചാരം യാഗപീഠത്തിൽനിന്നു തൂകിപ്പോയി.</verse>
				<verse number="6">രാജാവ് ദൈവപുരുഷനോട്: നീ നിന്‍റെ ദൈവമായ യഹോവയോടു കൃപയ്ക്കായി അപേക്ഷിച്ച് എന്‍റെ കൈ മടങ്ങുവാന്‍ തക്കവണ്ണം എനിക്കുവേണ്ടി പ്രാര്‍ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷന്‍ യഹോവയോട് അപേക്ഷിച്ചു; എന്നാറെ രാജാവിന്‍റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.</verse>
				<verse number="7">രാജാവ് ദൈവപുരുഷനോട്: നീ എന്നോടുകൂടെ അരമനയിൽ വന്ന് അല്പം ആശ്വസിച്ചുകൊള്‍ക; ഞാന്‍ നിനക്ക് ഒരു സമ്മാനം തരും എന്നു പറഞ്ഞു.</verse>
				<verse number="8">ദൈവപുരുഷന്‍ രാജാവിനോട്: നിന്‍റെ അരമനയിൽ പകുതി തന്നാലും ഞാന്‍ നിന്നോടുകൂടെ വരികയില്ല; ഈ സ്ഥലത്തുവച്ചു ഞാന്‍ അപ്പം തിന്നുകയില്ല, വെള്ളം കുടിക്കയും ഇല്ല.</verse>
				<verse number="9">നീ അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്; പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="10">അങ്ങനെ അവന്‍ ബേഥേലിലേക്ക് വന്ന വഴിയായി മടങ്ങാതെ മറ്റൊരു വഴിയായി പോയി.</verse>
				<verse number="11">ബേഥേലിൽ വൃദ്ധനായൊരു പ്രവാചകന്‍ പാര്‍ത്തിരുന്നു. അവന്‍റെ പുത്രന്മാര്‍ വന്നു ദൈവപുരുഷന്‍ ബേഥേലിൽ ചെയ്ത കാര്യമൊക്കെയും അവനോട് പറഞ്ഞു; അവന്‍ രാജാവിനോട് പറഞ്ഞ വാക്കുകളും അവര്‍ തങ്ങളുടെ അപ്പനെ അറിയിച്ചു.</verse>
				<verse number="12">അവരുടെ അപ്പന്‍ അവരോട്: അവന്‍ ഏതു വഴിക്കുപോയി എന്നു ചോദിച്ചു; യെഹൂദായിൽനിന്നു വന്ന ദൈവപുരുഷന്‍ പോയ വഴി അവന്‍റെ പുത്രന്മാര്‍ കണ്ടിരുന്നു.</verse>
				<verse number="13">അവന്‍ തന്‍റെ പുത്രന്മാരോട്: കഴുതയ്ക്കു കോപ്പിട്ടുതരുവിന്‍ എന്നു പറഞ്ഞു. അവര്‍ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു;</verse>
				<verse number="14">അവന്‍ അതിന്‍റെ പുറത്തു കയറി ദൈവപുരുഷന്‍റെ പിന്നാലെ ചെന്നു; അവന്‍ ഒരു കരുവേലകത്തിന്‍കീഴെ ഇരിക്കുന്നതു കണ്ടു: നീ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോ എന്ന് അവനോട് ചോദിച്ചു.</verse>
				<verse number="15">അവന്‍ അതേ എന്നു പറഞ്ഞു. അവന്‍ അവനോട്: നീ എന്നോടുകൂടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="16">അതിന് അവന്‍: എനിക്കു നിന്നോടുകൂടെ പോരികയോ നിന്‍റെ വീട്ടിൽ കയറുകയോ ചെയ്തുകൂടാ; ഞാന്‍ ഈ സ്ഥലത്തുവച്ചു നിന്നോടുകൂടെ അപ്പം തിന്നുകയില്ല വെള്ളം കുടിക്കയുമില്ല.</verse>
				<verse number="17">നീ അവിടെവച്ച് അപ്പം തിന്നരുത്, വെള്ളം കുടിക്കരുത്, പോയ വഴിയായി മടങ്ങിവരികയും അരുത് എന്നു യഹോവ അരുളപ്പാടായി എന്നോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="18">അതിന് അവന്‍: ഞാനും നിന്നെപ്പോലെ ഒരു പ്രവാചകന്‍ ആകുന്നു; അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യേണ്ടതിന് നീ അവനെ നിന്‍റെ വീട്ടിൽ കൂട്ടിക്കൊണ്ടു വരിക എന്ന് ഒരു ദൂതന്‍ യഹോവയുടെ കല്പനയാൽ എന്നോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. അവന്‍ പറഞ്ഞതോ ഭോഷ്കായിരുന്നു.</verse>
				<verse number="19">അങ്ങനെ അവന്‍ അവനോടുകൂടെ ചെന്നു, അവന്‍റെ വീട്ടിൽവച്ച് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തു.</verse>
				<verse number="20">അവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവനെ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി.</verse>
				<verse number="21">അവന്‍ യെഹൂദായിൽനിന്നു വന്ന ദൈവപുരുഷനോട്: നീ യഹോവയുടെ വചനം മറുത്തു നിന്‍റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചിരുന്ന</verse>
				<verse number="22">കല്പന പ്രമാണിക്കാതെ അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്യരുതെന്ന് അവന്‍ നിന്നോട് കല്പിച്ച സ്ഥലത്ത് നീ മടങ്ങിവന്ന് അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തതുകൊണ്ടു നിന്‍റെ ശവം നിന്‍റെ പിതാക്കന്മാരുടെ കല്ലറയിൽ വരികയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="23">അപ്പം തിന്നുകയും വെള്ളം കുടിക്കയും ചെയ്തശേഷം അവന്‍ താന്‍ കൂട്ടിക്കൊണ്ടുവന്ന പ്രവാചകനുവേണ്ടി കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു;</verse>
				<verse number="24">അവന്‍ പോകുമ്പോള്‍ വഴിയിൽ ഒരു സിംഹം അവനെ കണ്ട് അവനെ കൊന്നു; അവന്‍റെ ശവം വഴിയിൽ കിടന്നു, കഴുത അതിന്‍റെ അരികെ നിന്നു; സിംഹവും ശവത്തിന്‍റെ അരികെ നിന്നു.</verse>
				<verse number="25">വഴിപോകുന്ന ആളുകള്‍ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്‍റെ അരികെ സിംഹം നില്ക്കുന്നതും കണ്ടു; വൃദ്ധനായ പ്രവാചകന്‍ പാര്‍ക്കുന്ന പട്ടണത്തിൽ ചെന്ന് അറിയിച്ചു.</verse>
				<verse number="26">അവനെ വഴിയിൽനിന്നു കൂട്ടിക്കൊണ്ടു വന്ന പ്രവാചകന്‍ അതു കേട്ടപ്പോള്‍: അവന്‍ യഹോവയുടെ വചനം മറുത്ത ദൈവപുരുഷന്‍ തന്നെ; യഹോവ അവനോട് അരുളിച്ചെയ്ത വചനപ്രകാരം യഹോവ അവനെ സിംഹത്തിന് ഏല്പിച്ചു; അത് അവനെ കീറി കൊന്നുകളഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="27">പിന്നെ അവന്‍ തന്‍റെ പുത്രന്മാരോട്: കഴുതയ്ക്കു കോപ്പിട്ടുതരുവിന്‍ എന്നു പറഞ്ഞു. അവര്‍ കോപ്പിട്ടുകൊടുത്തു.</verse>
				<verse number="28">അവന്‍ ചെന്നപ്പോള്‍ ശവം വഴിയിൽ കിടക്കുന്നതും ശവത്തിന്‍റെ അരികെ കഴുതയും സിംഹവും നില്ക്കുന്നതും കണ്ടു; സിംഹം ശവത്തെ തിന്നുകയോ കഴുതയെ കീറിക്കളകയോ ചെയ്തില്ല.</verse>
				<verse number="29">പ്രവാചകന്‍ ദൈവപുരുഷന്‍റെ ശവം എടുത്തു കഴുതപ്പുറത്തു വച്ചു കൊണ്ടുവന്നു; വൃദ്ധനായ പ്രവാചകന്‍ തന്‍റെ പട്ടണത്തിൽ എത്തി അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്തു.</verse>
				<verse number="30">അവന്‍റെ ശവം അവന്‍ തന്‍റെ സ്വന്ത കല്ലറയിൽ വച്ചിട്ട് അവനെക്കുറിച്ച്: അയ്യോ എന്‍റെ സഹോദരാ, എന്നിങ്ങനെ പറഞ്ഞ് അവര്‍ വിലാപം കഴിച്ചു.</verse>
				<verse number="31">അവനെ അടക്കം ചെയ്തശേഷം അവന്‍ തന്‍റെ പുത്രന്മാരോട്: ഞാന്‍ മരിച്ചശേഷം നിങ്ങള്‍ എന്നെ ദൈവപുരുഷനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയിൽത്തന്നെ അടക്കം ചെയ്യേണം; അവന്‍റെ അസ്ഥികളുടെ അരികെ എന്‍റെ അസ്ഥികളും ഇടേണം.</verse>
				<verse number="32">അവന്‍ ബേഥേലിലെ യാഗപീഠത്തിനും ശമര്യപട്ടണങ്ങളിലെ സകല പൂജാഗിരിക്ഷേത്രങ്ങള്‍ക്കും വിരോധമായി യഹോവയുടെ കല്പനപ്രകാരം വിളിച്ചുപറഞ്ഞ വചനം നിശ്ചയമായും സംഭവിക്കും എന്നു പറഞ്ഞു.</verse>
				<verse number="33">ഈ കാര്യം കഴിഞ്ഞിട്ടും യൊരോബെയാം തന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിയാതെ പിന്നെയും സര്‍വജനത്തിൽനിന്നും പൂജാഗിരിപുരോഹിതന്മാരെ നിയമിച്ചു; തനിക്കു ബോധിച്ചവരെ കരപൂരണം കഴിപ്പിച്ചു; അവര്‍ പൂജാഗിരിപുരോഹിതന്മാരായിത്തീര്‍ന്നു.</verse>
				<verse number="34">യൊരോബെയാംഗൃഹത്തെ ഭൂമിയിൽനിന്നു ഛേദിച്ചു മുടിച്ചുകളയത്തക്കവണ്ണം ഈ കാര്യം അവര്‍ക്കു പാപമായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">ആ കാലത്ത് യൊരോബെയാമിന്‍റെ മകനായ അബീയാവ് ദീനം പിടിച്ചു കിടപ്പിലായി.</verse>
				<verse number="2">യൊരോബെയാം തന്‍റെ ഭാര്യയോട്: നീ യൊരോബെയാമിന്‍റെ ഭാര്യ എന്ന് ആരും അറിയാതവണ്ണം വേഷം മാറി ശീലോവിലേക്കു പോകേണം; ഈ ജനത്തിനു ഞാന്‍ രാജാവാകും എന്ന് എന്നോടു പറഞ്ഞ അഹീയാപ്രവാചകന്‍ അവിടെ ഉണ്ടല്ലോ.</verse>
				<verse number="3">നിന്‍റെ കൈയിൽ പത്ത് അപ്പവും കുറെ അടകളും ഒരു തുരുത്തി തേനും എടുത്ത് അവന്‍റെ അടുക്കൽ ചെല്ലുക. കുട്ടിയുടെ കാര്യം എന്താകും എന്ന് അവന്‍ നിന്നെ അറിയിക്കും എന്നു പറഞ്ഞു.</verse>
				<verse number="4">യൊരോബെയാമിന്‍റെ ഭാര്യ അങ്ങനെതന്നെ ചെയ്തു; അവള്‍ പുറപ്പെട്ട് ശീലോവിൽ അഹീയാവിന്‍റെ വീട്ടിൽ ചെന്നു; എന്നാൽ അഹീയാവിന് വാര്‍ധക്യം നിമിത്തം കണ്ണു മങ്ങിയിരുന്നതുകൊണ്ടു കാണ്‍മാന്‍ വഹിയാതെയിരുന്നു.</verse>
				<verse number="5">എന്നാൽ യഹോവ അഹീയാവോട്: യൊരോബെയാമിന്‍റെ ഭാര്യ തന്‍റെ മകനെക്കുറിച്ചു നിന്നോടു ചോദിപ്പാന്‍ വരുന്നു; അവന്‍ ദീനമായി കിടക്കുന്നു; നീ അവളോട് ഇന്നിന്നപ്രകാരം സംസാരിക്കേണം; അവള്‍ അകത്തുവരുമ്പോള്‍ അന്യസ്ത്രീയുടെ ഭാവം നടിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="6">അവള്‍ വാതിൽ കടക്കുമ്പോള്‍ അവളുടെ കാലൊച്ച അഹീയാവ് കേട്ടിട്ട് പറഞ്ഞതെന്തെന്നാൽ: യൊരോബെയാമിന്‍റെ ഭാര്യയേ, അകത്തുവരിക; നീ ഒരു അന്യസ്ത്രീ എന്നു നടിക്കുന്നത് എന്തിന്? കഠിനവര്‍ത്തമാനം നിന്നെ അറിയിപ്പാന്‍ എനിക്കു നിയോഗം ഉണ്ട്.</verse>
				<verse number="7">നീ ചെന്നു യൊരോബെയാമിനോട് പറയേണ്ടുന്നത് എന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ജനത്തിന്‍റെ ഇടയിൽനിന്നു നിന്നെ ഉയര്‍ത്തി, എന്‍റെ ജനമായ യിസ്രായേലിന് പ്രഭുവാക്കി.</verse>
				<verse number="8">രാജത്വം ദാവീദുഗൃഹത്തിൽനിന്നു കീറിയെടുത്ത് നിനക്കുതന്നു; എങ്കിലും എന്‍റെ കല്പനകളെ പ്രമാണിക്കയും എനിക്കു പ്രസാദമുള്ളതു മാത്രം ചെയ്‍വാന്‍ പൂര്‍ണമനസ്സോടുകൂടെ എന്നെ അനുസരിക്കയും ചെയ്ത എന്‍റെ ദാസനായ ദാവീദിനെപ്പോലെ നീ ഇരിക്കാതെ</verse>
				<verse number="9">നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം ചെയ്തു; എന്നെ കോപിപ്പിക്കേണ്ടതിനു ചെന്ന് നിനക്ക് അന്യദേവന്മാരെയും വിഗ്രഹങ്ങളെയും ഉണ്ടാക്കി എന്നെ നിന്‍റെ പുറകിൽ എറിഞ്ഞുകളഞ്ഞു.</verse>
				<verse number="10">അതുകൊണ്ട് ഇതാ, ഞാന്‍ യൊരോബെയാമിന്‍റെ ഗൃഹത്തിന് അനര്‍ഥം വരുത്തി യൊരോബെയാമിനുള്ള സ്വതന്ത്രനും അസ്വതന്ത്രനും ആയ പുരുഷപ്രജയെയൊക്കെയും യിസ്രായേലിൽനിന്നു ഛേദിക്കയും, കാഷ്ഠം കോരിക്കളയുന്നതുപോലെ യൊരോബെയാമിന്‍റെ ഗൃഹം തീരെ മുടിഞ്ഞുപോകുംവരെ അതിനെ കോരിക്കളകയും ചെയ്യും.</verse>
				<verse number="11">യൊരോബെയാമിന്‍റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="12">ആകയാൽ നീ എഴുന്നേറ്റു വീട്ടിലേക്കു പോക; നിന്‍റെ കാൽ പട്ടണത്തിനകത്തു ചവിട്ടുമ്പോള്‍ കുട്ടി മരിച്ചുപോകും.</verse>
				<verse number="13">യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലപിച്ച് അവനെ അടക്കം ചെയ്യും; യൊരോബെയാമിന്‍റെ ഗൃഹത്തിൽവച്ച് അവനിൽ മാത്രം യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു പ്രസാദമുള്ള കാര്യം അല്പം കാണുകയാൽ യൊരോബെയാമിന്‍റെ സന്തതിയിൽ അവനെ മാത്രം കല്ലറയിൽ അടക്കം ചെയ്യും.</verse>
				<verse number="14">യഹോവ തനിക്കു യിസ്രായേലിൽ ഒരു രാജാവിനെ എഴുന്നേല്പിക്കും; അവന്‍ അന്നു യൊരോബെയാമിന്‍റെ ഗൃഹത്തെ ഛേദിച്ചുകളയും; എന്നാൽ ഇപ്പോള്‍ത്തന്നെ എന്ത്?</verse>
				<verse number="15">യിസ്രായേൽ അശേരാപ്രതിഷ്ഠകളെ ഉണ്ടാക്കി യഹോവയെ കോപിപ്പിച്ചതുകൊണ്ട് ഓട വെള്ളത്തിൽ ആടുന്നതുപോലെ അവര്‍ ആടത്തക്കവണ്ണം യഹോവ അവരെ അടിച്ച് അവരുടെ പിതാക്കന്മാര്‍ക്കു താന്‍ കൊടുത്ത ഈ നല്ല ദേശത്തുനിന്നു യിസ്രായേലിനെ പറിച്ചെടുത്തു നദിക്കക്കരെ ചിതറിച്ചുകളയും.</verse>
				<verse number="16">പാപം ചെയ്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്ത യൊരോബെയാമിന്‍റെ പാപം നിമിത്തം അവന്‍ യിസ്രായേലിനെ ഉപേക്ഷിച്ചുകളയും.</verse>
				<verse number="17">എന്നാറെ യൊരോബെയാമിന്‍റെ ഭാര്യ എഴുന്നേറ്റു പുറപ്പെട്ട് തിര്‍സ്സായിൽ വന്നു; അവള്‍ അരമനയുടെ ഉമ്മരപ്പടി കടക്കുമ്പോള്‍ കുട്ടി മരിച്ചു.</verse>
				<verse number="18">യഹോവ തന്‍റെ ദാസനായ അഹീയാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവര്‍ അവനെ അടക്കം ചെയ്തു. യിസ്രായേലൊക്കെയും അവനെക്കുറിച്ചു വിലാപം കഴിച്ചു.</verse>
				<verse number="19">യൊരോബെയാം യുദ്ധം ചെയ്തതും രാജ്യം വാണതുമായ അവന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="20">യൊരോബെയാം വാണകാലം ഇരുപത്തിരണ്ടു സംവത്സരം ആയിരുന്നു; അവന്‍ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ നാദാബ് അവനു പകരം രാജാവായി.</verse>
				<verse number="21">ശലോമോന്‍റെ മകനായ രെഹബെയാം യെഹൂദായിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോള്‍ അവനു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്‍റെ നാമം സ്ഥാപിപ്പാന്‍ എല്ലാ യിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവന്‍ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്‍റെ അമ്മയ്ക്കു നയമാ എന്നു പേര്‍.</verse>
				<verse number="22">യെഹൂദാ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ ചെയ്ത പാപങ്ങള്‍കൊണ്ട് അവരുടെ പിതാക്കന്മാര്‍ ചെയ്തതിനെക്കാള്‍ അധികം അവനെ ക്രുദ്ധിപ്പിച്ചു.</verse>
				<verse number="23">എങ്ങനെയെന്നാൽ അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചമരത്തിന്‍കീഴിലൊക്കെയും പൂജാഗിരികളും സ്തംഭവിഗ്രഹങ്ങളും അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി.</verse>
				<verse number="24">പുരുഷ മൈഥുനക്കാരും ദേശത്ത് ഉണ്ടായിരുന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ സകല മ്ലേച്ഛതകളും അവര്‍ അനുകരിച്ചു.</verse>
				<verse number="25">എന്നാൽ രെഹബെയാംരാജാവിന്‍റെ അഞ്ചാം ആണ്ടിൽ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്‍റെ നേരേ വന്നു,</verse>
				<verse number="26">യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും എല്ലാം കവര്‍ന്നു; അവന്‍ ആസകലം കവര്‍ന്നു; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍പരിചകളും എടുത്തു കൊണ്ടുപോയി.</verse>
				<verse number="27">ഇവയ്ക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="28">രാജാവ് യഹോവയുടെ ആലയത്തിൽ ചെല്ലുമ്പോള്‍ അകമ്പടി കള്‍ അവയെ ധരിക്കയും പിന്നെ അകമ്പടികളുടെ അറയിൽ തിരികെ കൊണ്ടുചെന്നു വയ്ക്കുകയും ചെയ്യും.</verse>
				<verse number="29">രെഹബെയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="30">രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.</verse>
				<verse number="31">രെഹബെയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാക്കന്മാരോടുകൂടെ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു. അമ്മോന്യസ്ത്രീയായ അവന്‍റെ അമ്മയ്ക്കു നയമാ എന്നു പേര്‍. അവന്‍റെ മകനായ അബീയാം അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="15">
				<verse number="1">നെബാത്തിന്‍റെ മകനായ യൊരോബെയാംരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ അബീയാം യെഹൂദായിൽ വാണു തുടങ്ങി.</verse>
				<verse number="2">അവന്‍ മൂന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് മയഖാ എന്നു പേര്‍; അവള്‍ അബീശാലോമിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="3">തന്‍റെ അപ്പന്‍ മുമ്പേ ചെയ്തിരുന്ന സകല പാപങ്ങളിലും അവന്‍ നടന്നു; അവന്‍റെ ഹൃദയം അവന്‍റെ പിതാവായ ദാവീദിന്‍റെ ഹൃദയംപോലെ അവന്‍റെ ദൈവമായ യഹോവയിങ്കൽ ഏകാഗ്രമായിരുന്നില്ല.</verse>
				<verse number="4">എങ്കിലും ദാവീദിന്‍നിമിത്തം അവന്‍റെ ദൈവമായ യഹോവ അവന്‍റെ മകനെ അവന്‍റെ അനന്തരവനായി ഉയര്‍ത്തിയും യെരൂശലേമിനെ നിലനിര്‍ത്തിയുംകൊണ്ട് അവനു യെരൂശലേമിൽ ഒരു ദീപം നല്കി.</verse>
				<verse number="5">ദാവീദ് യഹോവയ്ക്ക് പ്രസാദമായുള്ളതു ചെയ്തു; ഹിത്യനായ ഊരീയാവിന്‍റെ കാര്യത്തിൽ മാത്രമല്ലാതെ അവന്‍ തന്നോടു കല്പിച്ചതിൽ ഒന്നും തന്‍റെ ആയുഷ്കാലത്തൊരിക്കലും വിട്ടുമാറീട്ടില്ല.</verse>
				<verse number="6">രെഹബെയാമും യൊരോബെയാമും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.</verse>
				<verse number="7">അബീയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.</verse>
				<verse number="8">അബീയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്‍റെ മകനായ ആസാ അവനുപകരം രാജാവായി.</verse>
				<verse number="9">യിസ്രായേൽരാജാവായ യൊരോബെയാമിന്‍റെ ഇരുപതാം ആണ്ടിൽ ആസാ യെഹൂദായിൽ രാജാവായി.</verse>
				<verse number="10">അവന്‍ നാല്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്കു മയഖാ എന്നു പേര്‍; അവള്‍ അബീശാലോമിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="11">ആസാ തന്‍റെ പിതാവായ ദാവീദിനെപ്പോലെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.</verse>
				<verse number="12">അവന്‍ പുരുഷമൈഥുനക്കാരെ ദേശത്തുനിന്നു പുറത്താക്കി, തന്‍റെ പിതാക്കന്മാര്‍ ഉണ്ടാക്കിയിരുന്ന സകല വിഗ്രഹങ്ങളെയും നീക്കിക്കളഞ്ഞു.</verse>
				<verse number="13">തന്‍റെ അമ്മയായ മയഖാ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ട് അവന്‍ അവളെ രാജ്ഞിസ്ഥാനത്തിൽനിന്നു നീക്കിക്കളഞ്ഞു; ആസാ അവളുടെ മ്ലേച്ഛവിഗ്രഹം വെട്ടിമുറിച്ചു കിദ്രോന്‍ തോട്ടിനരികെവച്ചു ചുട്ടുകളഞ്ഞു.</verse>
				<verse number="14">എന്നാൽ പൂജാഗിരികള്‍ക്കു നീക്കം വന്നില്ല. എങ്കിലും ആസായുടെ ഹൃദയം അവന്‍റെ ജീവകാലത്തൊക്കെയും യഹോവയിങ്കൽ ഏകാഗ്രമായിരുന്നു.</verse>
				<verse number="15">വെള്ളി, പൊന്ന്, ഉപകരണങ്ങള്‍ എന്നിങ്ങനെ തന്‍റെ അപ്പന്‍ നിവേദിച്ചതും താന്‍തന്നെ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.</verse>
				<verse number="16">ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.</verse>
				<verse number="17">യിസ്രായേൽരാജാവായ ബയെശ യെഹൂദായുടെ നേരേ വന്നു, യെഹൂദാരാജാവായ ആസായുടെ അടുക്കൽ പോക്കുവരത്തിന് ആരെയും സമ്മതിക്കാതിരിക്കേണ്ടതിന് രാമായെ പണിതുറപ്പിച്ചു.</verse>
				<verse number="18">അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ശേഷിച്ചിരുന്ന എല്ലാ വെള്ളിയും പൊന്നും രാജധാനിയിലെ ഭണ്ഡാരവും എടുത്തു തന്‍റെ ഭൃത്യന്മാരുടെ കൈയിൽ ഏല്പിച്ചു; ആസാരാജാവ് ദമ്മേശെക്കിൽ പാര്‍ത്ത ഹെസ്യോന്‍റെ മകനായ തബ്രിമ്മോന്‍റെ മകന്‍ ബെന്‍-ഹദദ് എന്ന അരാംരാജാവിന് അവയെ കൊടുത്തയച്ചു:</verse>
				<verse number="19">എനിക്കും നിനക്കും, എന്‍റെ അപ്പനും നിന്‍റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു സമ്മാനമായി വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽരാജാവായ ബയെശ എന്നെ വിട്ടുപോകേണ്ടതിന് നീ ചെന്ന് അവനോടുള്ള നിന്‍റെ സഖ്യത ത്യജിക്കേണം എന്നു പറയിച്ചു.</verse>
				<verse number="20">ബെന്‍-ഹദദ് ആസാരാജാവിന്‍റെ അപേക്ഷ കേട്ടു, തന്‍റെ സേനാപതികളെ യിസ്രായേൽപട്ടണങ്ങള്‍ക്കു നേരേ അയച്ച് ഈയോനും ദാനും ആബേൽ-ബേത്ത്-മയഖായും കിന്നെരോത്തു മുഴുവനും നഫ്താലിദേശമൊക്കെയും പിടിച്ചടക്കി.</verse>
				<verse number="21">ബയെശ അതു കേട്ടപ്പോള്‍ രാമാ പണിയുന്നതു നിര്‍ത്തി തിര്‍സ്സായിൽ തന്നെ പാര്‍ത്തു.</verse>
				<verse number="22">ആസാരാജാവ് ഒരു വിളംബരം പ്രസിദ്ധമാക്കി ഒട്ടൊഴിയാതെ യെഹൂദായെ മുഴുവനും വിളിച്ചുകൂട്ടി; അവര്‍ ചെന്നു ബയെശ പണിതുറപ്പിച്ച രാമായുടെ കല്ലും മരവും എടുത്തു കൊണ്ടുവന്നു; ആസാരാജാവ് അവകൊണ്ടു ബെന്യാമീനിലെ ഗേബയും മിസ്പായും പണിതുറപ്പിച്ചു.</verse>
				<verse number="23">ആസായുടെ മറ്റുള്ള സകല വൃത്താന്തങ്ങളും അവന്‍റെ സകല പരാക്രമപ്രവൃത്തികളും അവന്‍ ചെയ്തതൊക്കെയും അവന്‍ പട്ടണങ്ങള്‍ പണിതതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. എന്നാൽ അവന്‍റെ വാര്‍ധക്യകാലത്ത് അവന്‍റെ കാലുകള്‍ക്കു ദീനം പിടിച്ചു.</verse>
				<verse number="24">ആസാ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; തന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്‍റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി.</verse>
				<verse number="25">യെഹൂദാരാജാവായ ആസായുടെ രണ്ടാം ആണ്ടിൽ യൊരോബെയാമിന്‍റെ മകനായ നാദാബ് യിസ്രായേലിൽ രാജാവായി; അവന്‍ രണ്ടു സംവത്സരം യിസ്രായേലിൽ വാണു.</verse>
				<verse number="26">അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തന്‍റെ അപ്പന്‍റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.</verse>
				<verse number="27">എന്നാൽ യിസ്സാഖാര്‍ഗോത്രക്കാരനായ അഹീയാവിന്‍റെ മകനായ ബയെശ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഫെലിസ്ത്യര്‍ക്കുള്ള ഗിബ്ബെഥോനിൽവച്ച് അവനെ കൊന്നു; നാദാബും എല്ലാ യിസ്രായേലും ഗിബ്ബെഥോനെ വളഞ്ഞിരിക്കയായിരുന്നു.</verse>
				<verse number="28">ബയെശ അവനെ യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ കൊന്നു; അവനു പകരം രാജാവായി.</verse>
				<verse number="29">അവന്‍ രാജാവായ ഉടനെ യൊരോബെയാം ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; യഹോവ ശീലോന്യനായ അഹീയാവ് എന്ന തന്‍റെ ദാസന്‍ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അവന്‍ യൊരോബെയാമിനു ശ്വാസമുള്ള ഒന്നിനെയും ശേഷിപ്പിക്കാതെ അശേഷം മുടിച്ചുകളഞ്ഞു.</verse>
				<verse number="30">യൊരോബെയാം ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍ നിമിത്തവും അവന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചതു നിമിത്തവുംതന്നെ.</verse>
				<verse number="31">നാദാബിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="32">ആസായും യിസ്രായേൽരാജാവായ ബയെശയും തമ്മിൽ ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്നു.</verse>
				<verse number="33">യെഹൂദാരാജാവായ ആസായുടെ മൂന്നാം ആണ്ടിൽ അഹീയാവിന്‍റെ മകനായ ബയെശ എല്ലാ യിസ്രായേലിനും രാജാവായി തിര്‍സ്സായിൽ ഇരുപത്തിനാല് സംവത്സരം വാണു.</verse>
				<verse number="34">അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു. യൊരോബെയാമിന്‍റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു.</verse>
			</chapter>
			<chapter number="16">
				<verse number="1">ബയെശയ്ക്കു വിരോധമായി ഹനാനിയുടെ മകന്‍ യേഹൂവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">ഞാന്‍ നിന്നെ പൊടിയിൽനിന്ന് ഉയര്‍ത്തി എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവാക്കിവച്ചു; നീയോ യൊരോബെയാമിന്‍റെ വഴിയിൽ നടക്കയും തങ്ങളുടെ പാപങ്ങളാൽ എന്നെ കോപിപ്പിക്കത്തക്കവണ്ണം എന്‍റെ ജനമായ യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കയും ചെയ്കയാൽ</verse>
				<verse number="3">ഇതാ ഞാന്‍ ബയെശയെയും അവന്‍റെ ഗൃഹത്തെയും അശേഷം അ ടിച്ചുവാരിക്കളയും; നിന്‍റെ ഗൃഹത്തെ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ ഗൃഹത്തെപ്പോലെയാക്കും.</verse>
				<verse number="4">ബയെശയുടെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും.</verse>
				<verse number="5">ബയെശയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവന്‍റെ പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="6">ബയെശ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിര്‍സ്സായിൽ അടക്കം ചെയ്തു; അവന്‍റെ മകന്‍ ഏലാ അവനുപകരം രാജാവായി.</verse>
				<verse number="7">ബയെശ യൊരോബെയാംഗൃഹത്തെപ്പോലെ ഇരുന്ന് തന്‍റെ കൈകളുടെ പ്രവൃത്തിയാൽ യഹോവയെ ക്രുദ്ധിപ്പിച്ചു യഹോവയ്ക്ക് അനിഷ്ടമായുള്ളതൊക്കെയും ചെയ്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ട് അവനും അവന്‍റെ ഗൃഹത്തിനും വിരോധമായി ഹനാനിയുടെ മകനായ യേഹൂപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായിരുന്നു.</verse>
				<verse number="8">യെഹൂദാരാജാവായ ആസായുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകന്‍ ഏലാ യിസ്രായേലിൽ രാജാവായി തിര്‍സ്സായിൽ രണ്ടു സംവത്സരം വാണു.</verse>
				<verse number="9">എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്‍റെ ഭൃത്യന്‍ അവനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി, അവന്‍ തിര്‍സ്സായിൽ തിര്‍സ്സാരാജധാനിവിചാരകനായ അര്‍സ്സയുടെ വീട്ടിൽ കുടിച്ചു ലഹരിപിടിച്ചിരിക്കുമ്പോള്‍</verse>
				<verse number="10">സിമ്രി അകത്തുകടന്നു യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.</verse>
				<verse number="11">അവന്‍ രാജാവായി സിംഹാസനത്തിൽ ഇരുന്ന ഉടനെ ബയെശയുടെ ഗൃഹത്തെ മുഴുവനും നിഗ്രഹിച്ചു; അവനാകട്ടെ അവന്‍റെ ചാര്‍ച്ചക്കാര്‍ക്കാകട്ടെ പുരുഷപ്രജയായ ഒന്നിനെയും അവന്‍ ശേഷിപ്പിച്ചില്ല.</verse>
				<verse number="12">അങ്ങനെ ബയെശയും അവന്‍റെ മകന്‍ ഏലായും തങ്ങളുടെ മിഥ്യാമൂര്‍ത്തികളാൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു, തങ്ങള്‍ ചെയ്തതും യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ</verse>
				<verse number="13">സകല പാപങ്ങളും നിമിത്തം യഹോവ യേഹൂപ്രവാചകന്‍ മുഖാന്തരം ബയെശയ്ക്കു വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.</verse>
				<verse number="14">ഏലായുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="15">യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാം ആണ്ടിൽ സിമ്രി തിര്‍സ്സായിൽ ഏഴു ദിവസം രാജാവായിരുന്നു; അന്നു പടജ്ജനം ഫെലിസ്ത്യര്‍ക്കുള്ള ഗിബ്ബെഥോന്‍ നിരോധിച്ചിരിക്കയായിരുന്നു.</verse>
				<verse number="16">സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്നു പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോള്‍ എല്ലാ യിസ്രായേലും അന്നുതന്നെ പാളയത്തിൽവച്ചു സേനാധിപതിയായ ഒമ്രിയെ യിസ്രായേലിനു രാജാവാക്കി വാഴിച്ചു.</verse>
				<verse number="17">ഉടനെ ഒമ്രി എല്ലാ യിസ്രായേലുമായി ഗിബ്ബെഥോന്‍ വിട്ടുചെന്നു തിര്‍സ്സായെ നിരോധിച്ചു.</verse>
				<verse number="18">പട്ടണം പിടിപെട്ടു എന്നു സിമ്രി കണ്ടപ്പോള്‍ രാജധാനിയുടെ ഉള്‍മുറിയിൽ കടന്നു രാജധാനിക്കു തീ വച്ച് അതിൽ മരിച്ചുകളഞ്ഞു.</verse>
				<verse number="19">അവന്‍ യൊരോബെയാമിന്‍റെ വഴിയിലും അവന്‍ യിസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപത്തിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു പ്രവര്‍ത്തിച്ചു, ഇങ്ങനെ താന്‍ ചെയ്ത പാപങ്ങള്‍ നിമിത്തം തന്നെ.</verse>
				<verse number="20">സിമ്രിയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="21">അന്ന് യിസ്രായേൽജനം രണ്ടു ഭാഗമായി പിരിഞ്ഞു; പാതി ജനം ഗീനത്തിന്‍റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന് അവന്‍റെ പക്ഷംചേര്‍ന്നു; പാതി ജനം ഒമ്രിയുടെ പക്ഷം ചേര്‍ന്നു.</verse>
				<verse number="22">എന്നാൽ ഒമ്രിയുടെ പക്ഷം ചേര്‍ന്ന ജനം ഗീനത്തിന്‍റെ മകനായ തിബ്നിയുടെ പക്ഷം ചേര്‍ന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.</verse>
				<verse number="23">യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ട് സംവത്സരം വാണു; തിര്‍സ്സായിൽ അവന്‍ ആറു സംവത്സരം വാണു.</verse>
				<verse number="24">പിന്നെ അവന്‍ ശേമെരിനോടു ശമര്യാമല രണ്ടു താലന്തു വെള്ളിക്കു വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താന്‍ പണിത പട്ടണത്തിനു മലയുടമസ്ഥനായിരുന്ന ശേമെരിന്‍റെ പേരിന്‍പ്രകാരം ശമര്യ എന്നു പേരിട്ടു.</verse>
				<verse number="25">ഒമ്രി യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവര്‍ത്തിച്ചു.</verse>
				<verse number="26">എങ്ങനെയെന്നാൽ: അവന്‍ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ എല്ലാ വഴിയിലും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ തങ്ങളുടെ മിഥ്യാമൂര്‍ത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച പാപങ്ങളിലും നടന്നു.</verse>
				<verse number="27">ഒമ്രി ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്ത പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="28">ഒമ്രി തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്‍റെ മകനായ ആഹാബ് അവനു പകരം രാജാവായി.</verse>
				<verse number="29">യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാം ആണ്ടിൽ ഒമ്രിയുടെ മകനായ ആഹാബ് യിസ്രായേലിൽ രാജാവായി; ഒമ്രിയുടെ മകനായ ആഹാബ് ശമര്യയിൽ യിസ്രായേലിനെ ഇരുപത്തിരണ്ട് സംവത്സരം വാണു.</verse>
				<verse number="30">ഒമ്രിയുടെ മകനായ ആഹാബ് തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="31">നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളിൽ നടക്കുന്നതു പോരാ എന്നു തോന്നുമാറ് അവന്‍ സീദോന്യരാജാവായ എത്ത്-ബാലിന്‍റെ മകളായ ഈസേബെലിനെ ഭാര്യയായി പരിഗ്രഹിക്കയും ബാലിനെ ചെന്നു സേവിച്ചു നമസ്കരിക്കയും ചെയ്തു.</verse>
				<verse number="32">താന്‍ ശമര്യയിൽ പണിത ബാലിന്‍റെ ക്ഷേത്രത്തിൽ അവന്‍ ബാലിന് ഒരു ബലിപീഠം ഉണ്ടാക്കി.</verse>
				<verse number="33">ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ ആഹാബ് യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിക്കത്തക്കവണ്ണം തനിക്കു മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവര്‍ത്തിച്ചു.</verse>
				<verse number="34">അവന്‍റെ കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്‍റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്‍റെ അടിസ്ഥാനം ഇട്ടപ്പോള്‍ അവന് അബീറാം എന്ന മൂത്തമകനും അതിന്‍റെ പടിവാതിൽ വച്ചപ്പോള്‍ ശെഗൂബ് എന്ന ഇളയമകനും നഷ്ടം വന്നു.</verse>
			</chapter>
			<chapter number="17">
				<verse number="1">എന്നാൽ ഗിലെയാദിലെ തിശ്ബിയിൽ നിന്നുള്ള തിശ്ബ്യനായ ഏലീയാവ് ആഹാബിനോട്: ഞാന്‍ സേവിച്ചു നില്ക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവയാണ, ഞാന്‍ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.</verse>
				<verse number="2">പിന്നെ അവനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="3">നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത്തോട്ടിനരികെ ഒളിച്ചിരിക്ക.</verse>
				<verse number="4">തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിനു ഞാന്‍ കാക്കയോടു കല്പിച്ചിരിക്കുന്നു.</verse>
				<verse number="5">അങ്ങനെ അവന്‍ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവന്‍ ചെന്നു യോര്‍ദ്ദാനു കിഴക്കുള്ള കെരീത്ത്തോട്ടിനരികെ പാര്‍ത്തു.</verse>
				<verse number="6">കാക്ക അവനു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്ത് അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്ന് അവന്‍ കുടിക്കും.</verse>
				<verse number="7">എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.</verse>
				<verse number="8">അപ്പോള്‍ അവനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="9">നീ എഴുന്നേറ്റു സീദോനോടു ചേര്‍ന്ന സാരെഫാത്തിലേക്ക് ചെന്ന് അവിടെ പാര്‍ക്ക; നിന്നെ പുലര്‍ത്തേണ്ടതിന് അവിടെ ഉള്ള ഒരു വിധവയോട് ഞാന്‍ കല്പിച്ചിരിക്കുന്നു.</verse>
				<verse number="10">അങ്ങനെ അവന്‍ എഴുന്നേറ്റു സാരെഫാത്തിനു പോയി. അവന്‍ പട്ടണവാതിൽക്കൽ എത്തിയപ്പോള്‍ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവന്‍ അവളെ വിളിച്ചു: എനിക്കു കുടിപ്പാന്‍ ഒരു പാത്രത്തിൽ കുറെവെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.</verse>
				<verse number="11">അവള്‍ കൊണ്ടുവരുവാന്‍ പോകുമ്പോള്‍ ഒരു കഷണം അപ്പവുംകൂടെ നിന്‍റെ കൈയിൽ കൊണ്ടുപോരേണമേ എന്ന് അവന്‍ അവളോടു വിളിച്ചുപറഞ്ഞു.</verse>
				<verse number="12">അതിന് അവള്‍: നിന്‍റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്ക് ഒരു അപ്പവും ഇല്ല. ഞാന്‍ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്ന് എനിക്കും മകനുംവേണ്ടി ഒരുക്കി അതു ഞങ്ങള്‍ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">ഏലീയാവ് അവളോട്: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയൊരു അട ഉണ്ടാക്കിക്കൊണ്ടുവരിക; പിന്നെ നിനക്കും നിന്‍റെ മകനും വേണ്ടി ഉണ്ടാക്കിക്കൊള്‍ക.</verse>
				<verse number="14">യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാള്‍വരെ കലത്തിലെ മാവു തീര്‍ന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="15">അവള്‍ ചെന്ന് ഏലീയാവ് പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാള്‍ അഹോവൃത്തി കഴിച്ചു.</verse>
				<verse number="16">യഹോവ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീര്‍ന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.</verse>
				<verse number="17">അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകന്‍ ദീനം പിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ട് അവനിൽ ശ്വാസം ഇല്ലാതെയായി.</verse>
				<verse number="18">അപ്പോള്‍ അവള്‍ ഏലീയാവോട്: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്ത്? എന്‍റെ പാപം ഓര്‍പ്പിക്കേണ്ടതിനും എന്‍റെ മകനെ കൊല്ലേണ്ടതിനും ആകുന്നുവോ നീ എന്‍റെ അടുക്കൽ വന്നത് എന്നു പറഞ്ഞു.</verse>
				<verse number="19">അവന്‍ അവളോട്: നിന്‍റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്ത് താന്‍ പാര്‍ത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്ന് തന്‍റെ കട്ടിലിന്മേൽ കിടത്തി.</verse>
				<verse number="20">അവന്‍ യഹോവയോട്: എന്‍റെ ദൈവമായ യഹോവേ, ഞാന്‍ വന്നു പാര്‍ക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാന്‍ തക്കവണ്ണം നീ അവള്‍ക്ക് അനര്‍ഥം വരുത്തിയോ എന്നു പ്രാര്‍ഥിച്ചുപറഞ്ഞു.</verse>
				<verse number="21">പിന്നെ അവന്‍ കുട്ടിയുടെമേൽ മൂന്നു പ്രാവശ്യം കവിണ്ണുകിടന്നു: എന്‍റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണന്‍ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാര്‍ഥിച്ചു.</verse>
				<verse number="22">യഹോവ ഏലീയാവിന്‍റെ പ്രാര്‍ഥന കേട്ടു; കുട്ടിയുടെ പ്രാണന്‍ അവനിൽ മടങ്ങിവന്ന് അവന്‍ ജീവിച്ചു.</verse>
				<verse number="23">ഏലീയാവ് കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്ന് അവന്‍റെ അമ്മയ്ക്കു കൊടുത്തു: ഇതാ, നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്ന് ഏലീയാവ് പറഞ്ഞു.</verse>
				<verse number="24">സ്ത്രീ ഏലീയാവോട്: നീ ദൈവപുരുഷന്‍ എന്നും നിന്‍റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാന്‍ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="18">
				<verse number="1">ഏറിയനാള്‍ കഴിഞ്ഞിട്ട് മൂന്നാം സംവത്സരത്തിൽ ഏലീയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: നീ ചെന്ന് ആഹാബിനു നിന്നെത്തന്നെ കാണിക്ക; ഞാന്‍ ഭൂതലത്തിൽ മഴ പെയ്യിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">ഏലീയാവ് ആഹാബിനു തന്നെത്താന്‍ കാണിപ്പാന്‍ പോയി; ക്ഷാമമോ ശമര്യയിൽ കഠിനമായിരുന്നു.</verse>
				<verse number="3">ആകയാൽ ആഹാബ് തന്‍റെ ഗൃഹവിചാരകനായ ഓബദ്യാവെ ആളയച്ചുവരുത്തി; ഓബദ്യാവോ യഹോവയിങ്കൽ മഹാഭക്തനായിരുന്നു.</verse>
				<verse number="4">ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഓബദ്യാവു നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടു ചെന്ന് ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ചു.</verse>
				<verse number="5">ആഹാബ് ഓബദ്യാവോട്: നീ നാട്ടിലുള്ള എല്ലാ നീരുറവകളുടെയും തോടുകളുടെയും അരികത്തു ചെന്നു നോക്കുക; പക്ഷേ മൃഗങ്ങള്‍ എല്ലാം നശിച്ചുപോകാതെ കുതിരകളെയും കോവര്‍കഴുതകളെയും എങ്കിലും ജീവനോടെ രക്ഷിപ്പാന്‍ നമുക്കു പുല്ലു കിട്ടും എന്നു പറഞ്ഞു.</verse>
				<verse number="6">അവര്‍ ദേശത്തുകൂടി സഞ്ചരിക്കേണ്ടതിന് അതിനെ തമ്മിൽ പകുത്തു; ആഹാബ് തനിച്ച് ഒരു വഴിക്കു പോയി, ഓബദ്യാവും തനിച്ചു മറ്റൊരു വഴിക്കു പോയി.</verse>
				<verse number="7">ഓബദ്യാവ് വഴിയിൽ ഇരിക്കുമ്പോള്‍ ഏലീയാവ് എതിരേറ്റുവരുന്നതു കണ്ട് അവനെ അറിഞ്ഞിട്ടു സാഷ്ടാംഗം വീണു: എന്‍റെ യജമാനനായ ഏലീയാവോ എന്നു ചോദിച്ചു.</verse>
				<verse number="8">അവന്‍ അവനോട്: അതേ, ഞാന്‍തന്നെ; നീ ചെന്ന് ഏലീയാവ് ഇവിടെ ഉണ്ടെന്നു നിന്‍റെ യജമാനനോടു ബോധിപ്പിക്ക എന്നു പറഞ്ഞു.</verse>
				<verse number="9">അതിന് അവന്‍ പറഞ്ഞത്: അടിയനെ കൊല്ലേണ്ടതിന് ആഹാബിന്‍റെ കൈയിൽ ഏല്പിപ്പാന്‍ അടിയന്‍ എന്തു പാപം ചെയ്തു?</verse>
				<verse number="10">നിന്‍റെ ദൈവമായ യഹോവയാണ, നിന്നെ അന്വേഷിപ്പാന്‍ എന്‍റെ യജമാനന്‍ ആളെ അയയ്ക്കാത്ത ജാതിയും രാജ്യവും ഇല്ല; നീ അവിടെ ഇല്ല എന്ന് അവര്‍ പറഞ്ഞപ്പോള്‍ അവന്‍ ആ രാജ്യത്തെയും ജാതിയെയുംകൊണ്ടു നിന്നെ കണ്ടിട്ടില്ല എന്നു സത്യം ചെയ്യിച്ചു.</verse>
				<verse number="11">ഇങ്ങനെയിരിക്കെ നീ എന്നോട്: ചെന്നു നിന്‍റെ യജമാനനോട്: ഏലീയാവ് ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവല്ലോ.</verse>
				<verse number="12">ഞാന്‍ നിന്നെ പിരിഞ്ഞുപോയ ഉടനെ യഹോവയുടെ ആത്മാവ് നിന്നെ ഞാന്‍ അറിയാത്ത ഒരു സ്ഥലത്തേക്ക് എടുത്തു കൊണ്ടുപോകും; ഞാന്‍ ആഹാബിനോടു ചെന്നറിയിക്കയും അവന്‍ നിന്നെ കണ്ടെത്താതെ ഇരിക്കയും ചെയ്താൽ അവന്‍ എന്നെ കൊല്ലുമല്ലോ; അടിയനോ ബാല്യംമുതൽ യഹോവാഭക്തന്‍ ആകുന്നു.</verse>
				<verse number="13">ഈസേബെൽ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുമ്പോള്‍ ഞാന്‍ യഹോവയുടെ പ്രവാചകന്മാരിൽ നൂറു പേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ച് അപ്പവും വെള്ളവും കൊടുത്തു രക്ഷിച്ച വസ്തുത യജമാനന്‍ അറിഞ്ഞിട്ടില്ലയോ?</verse>
				<verse number="14">അങ്ങനെയിരിക്കെ നീ എന്നോട്: ചെന്നു നിന്‍റെ യജമാനനോട്: ഏലീയാവ് ഇവിടെ ഉണ്ടെന്നു ബോധിപ്പിക്ക എന്നു കല്പിക്കുന്നുവോ? അവന്‍ എന്നെ കൊല്ലുമല്ലോ.</verse>
				<verse number="15">അതിന് ഏലീയാവ്: ഞാന്‍ സേവിച്ചു നില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, ഞാന്‍ ഇന്ന് അവന് എന്നെത്തന്നെ കാണിക്കും എന്നു പറഞ്ഞു.</verse>
				<verse number="16">അങ്ങനെ ഓബദ്യാവ് ആഹാബിനെ ചെന്നുകണ്ടു വസ്തുത അറിയിച്ചു; ആഹാബ് ഏലീയാവെ കാണ്‍മാന്‍ ചെന്നു.</verse>
				<verse number="17">ആഹാബ് ഏലീയാവെ കണ്ടപ്പോള്‍ അവനോട്: ആര്‍ ഇത്? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.</verse>
				<verse number="18">അതിന് അവന്‍ പറഞ്ഞത്: യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നതു ഞാനല്ല, നീയും നിന്‍റെ പിതൃഭവനവുമത്രേ. നിങ്ങള്‍ യഹോവയുടെ കല്പനകളെ ഉപേക്ഷിക്കയും നീ ബാൽവിഗ്രഹങ്ങളെ ചെന്നു സേവിക്കയും ചെയ്യുന്നതുകൊണ്ടുതന്നെ.</verse>
				<verse number="19">എന്നാൽ ഇപ്പോള്‍ ആളയച്ച് എല്ലാ യിസ്രായേലിനെയും ബാലിന്‍റെ നാനൂറ്റമ്പത് പ്രവാചകന്മാരെയും ഈസേബെലിന്‍റെ മേശയിങ്കൽ ഭക്ഷിച്ചുവരുന്ന നാനൂറ് അശേരാപ്രവാചകന്മാരെയും കര്‍മ്മേൽപര്‍വതത്തിൽ എന്‍റെ അടുക്കൽ കൂട്ടിവരുത്തുക.</verse>
				<verse number="20">അങ്ങനെ ആഹാബ് എല്ലാ യിസ്രായേൽമക്കളുടെയും അടുക്കൽ ആളയച്ചു കര്‍മ്മേൽപര്‍വതത്തിൽ ആ പ്രവാചകന്മാരെ കൂട്ടിവരുത്തി.</verse>
				<verse number="21">അപ്പോള്‍ ഏലീയാവ് അടുത്തുചെന്നു സര്‍വജനത്തോടും: നിങ്ങള്‍ എത്രത്തോളം രണ്ടു തോണിയിൽ കാൽ വയ്ക്കും? യഹോവ ദൈവമെങ്കിൽ അവനെ അനുഗമിപ്പിന്‍; ബാൽ എങ്കിലോ അവനെ അനുഗമിപ്പിന്‍ എന്നു പറഞ്ഞു; എന്നാൽ ജനം അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.</verse>
				<verse number="22">പിന്നെ ഏലീയാവ് ജനത്തോടു പറഞ്ഞത്: യഹോവയുടെ പ്രവാചകനായി ഞാന്‍ ഒരുത്തന്‍ മാത്രമേ ശേഷിച്ചിരിക്കുന്നുള്ളൂ; ബാലിന്‍റെ പ്രവാചകന്മാരോ നാനൂറ്റമ്പത് പേരുണ്ട്.</verse>
				<verse number="23">ഞങ്ങള്‍ക്കു രണ്ടു കാളയെ തരട്ടെ; ഒരു കാളയെ അവര്‍ തിരഞ്ഞെടുത്തു ഖണ്ഡംഖണ്ഡമാക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കട്ടെ; മറ്റേ കാളയെ ഞാനും ഒരുക്കി തീ ഇടാതെ വിറകിന്മേൽ വയ്ക്കാം.</verse>
				<verse number="24">നിങ്ങള്‍ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍; ഞാന്‍ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കാം; തീകൊണ്ട് ഉത്തരം അരുളുന്ന ദൈവംതന്നെ ദൈവം എന്ന് ഇരിക്കട്ടെ; അതിനു ജനം എല്ലാം: അതു നല്ലവാക്ക് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="25">പിന്നെ ഏലീയാവ് ബാലിന്‍റെ പ്രവാചകന്മാരോട്: നിങ്ങള്‍ ഒരു കാളയെ തിരഞ്ഞെടുത്ത് ആദ്യം ഒരുക്കിക്കൊള്‍വിന്‍; നിങ്ങള്‍ അധികം പേരുണ്ടല്ലോ; എന്നിട്ടു തീ ഇടാതെ നിങ്ങളുടെ ദേവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="26">അങ്ങനെ അവര്‍ക്കു കൊടുത്ത കാളയെ അവര്‍ എടുത്ത് ഒരുക്കി: ബാലേ, ഉത്തരം അരുളേണമേ എന്നു രാവിലെ തുടങ്ങി ഉച്ചവരെ ബാലിന്‍റെ നാമത്തെ വിളിച്ചപേക്ഷിച്ചു. ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. തങ്ങള്‍ ഉണ്ടാക്കിയ ബലിപീഠത്തിനു ചുറ്റും അവര്‍ തുള്ളിച്ചാടിക്കൊണ്ടിരുന്നു.</verse>
				<verse number="27">ഉച്ചയായപ്പോള്‍ ഏലീയാവ് അവരെ പരിഹസിച്ചു: ഉറക്കെ വിളിപ്പിന്‍; അവന്‍ ദേവനല്ലോ; അവന്‍ ധ്യാനിക്കയാകുന്നു; അല്ലെങ്കിൽ വെളിക്കു പോയിരിക്കയാകുന്നു; അല്ലെങ്കിൽ യാത്രയിലാകുന്നു; അല്ലെങ്കിൽ പക്ഷേ ഉറങ്ങുകയാകുന്നു; അവനെ ഉണര്‍ത്തേണം എന്നു പറഞ്ഞു.</verse>
				<verse number="28">അവര്‍ ഉറക്കെ വിളിച്ചു പതിവുപോലെ രക്തം ഒഴുകുവോളം വാള്‍കൊണ്ടും കുന്തംകൊണ്ടും തങ്ങളെത്തന്നെ മുറിവേല്പിച്ചു.</verse>
				<verse number="29">ഉച്ചതിരിഞ്ഞിട്ട് ഭോജനയാഗം കഴിക്കുന്ന സമയംവരെ അവര്‍ വെളിച്ചപ്പെട്ടുകൊണ്ടിരുന്നു; എന്നിട്ടും ഒരു ശബ്ദമോ ഉത്തരമോ ശ്രദ്ധയോ ഉണ്ടായില്ല.</verse>
				<verse number="30">അപ്പോള്‍ ഏലീയാവ്: എന്‍റെ അടുക്കൽ വരുവിന്‍ എന്നു സര്‍വജനത്തോടും പറഞ്ഞു. സര്‍വജനവും അവന്‍റെ അടുക്കൽ ചേര്‍ന്നു. അവന്‍ ഇടിഞ്ഞുകിടന്ന യഹോവയുടെ യാഗപീഠം നന്നാക്കി;</verse>
				<verse number="31">നിനക്കു യിസ്രായേൽ എന്നു പേരാകും എന്നു യഹോവയുടെ അരുളപ്പാടു ലഭിച്ച യാക്കോബിന്‍റെ പുത്രന്മാരുടെ ഗോത്രസംഖ്യക്ക് ഒത്തവണ്ണം പന്ത്രണ്ടു കല്ലടുത്തു,</verse>
				<verse number="32">കല്ലുകൊണ്ടു യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു; യാഗപീഠത്തിന്‍റെ ചുറ്റും രണ്ടു സെയാ വിത്തു വിതപ്പാന്‍ മതിയായ വിസ്താരത്തിൽ ഒരു തോടുണ്ടാക്കി.</verse>
				<verse number="33">പിന്നെ അവന്‍ വിറക് അടുക്കി കാളയെ ഖണ്ഡംഖണ്ഡമാക്കി വിറകിന്മീതെ വച്ചു; നാലു തൊട്ടിയിൽ വെള്ളം നിറച്ചു ഹോമയാഗത്തിന്മേലും വിറകിന്മേലും ഒഴിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="34">രണ്ടാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ രണ്ടാം പ്രാവശ്യവും ചെയ്തു; അതിന്‍റെശേഷം: മൂന്നാം പ്രാവശ്യവും അങ്ങനെ ചെയ്‍വിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ മൂന്നാം പ്രാവശ്യവും ചെയ്തു.</verse>
				<verse number="35">വെള്ളം യാഗപീഠത്തിന്‍റെ ചുറ്റും ഒഴുകി; അവന്‍ തോട്ടിലും വെള്ളം നിറച്ചു.</verse>
				<verse number="36">ഭോജനയാഗം കഴിക്കുന്ന നേരമായപ്പോള്‍ ഏലീയാപ്രവാചകന്‍ അടുത്തുചെന്നു: അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, യിസ്രായേലിൽ നീ ദൈവമെന്നും ഞാന്‍ നിന്‍റെ ദാസനെന്നും ഈ കാര്യങ്ങളൊക്കെയും ഞാന്‍ നിന്‍റെ കല്പനപ്രകാരം ചെയ്തു എന്നും ഇന്നു വെളിപ്പെട്ടുവരട്ടെ.</verse>
				<verse number="37">യഹോവേ, എനിക്ക് ഉത്തരം അരുളേണമേ; നീ ദൈവംതന്നെ യഹോവേ; നീ തങ്ങളുടെ ഹൃദയം വീണ്ടും തിരിച്ചു എന്ന് ഈ ജനം അറിയേണ്ടതിന് എനിക്ക് ഉത്തരം അരുളേണമേ എന്നു പറഞ്ഞു.</verse>
				<verse number="38">ഉടനെ യഹോവയുടെ തീ ഇറങ്ങി ഹോമയാഗവും വിറകും മണ്ണും ദഹിപ്പിച്ചു തോട്ടിലെ വെള്ളവും വറ്റിച്ചു കളഞ്ഞു.</verse>
				<verse number="39">ജനം എല്ലാം അതു കണ്ട് കവിണ്ണു വീണു: യഹോവ തന്നെ ദൈവം, യഹോവ തന്നെ ദൈവം എന്നു പറഞ്ഞു.</verse>
				<verse number="40">ഏലീയാവ് അവരോട്: ബാലിന്‍റെ പ്രവാചകന്മാരെ പിടിപ്പിന്‍; അവരിൽ ഒരുത്തനും ചാടിപ്പോകരുത് എന്നു പറഞ്ഞു. അവര്‍ അവരെ പിടിച്ചു; ഏലീയാവ് അവരെ താഴെ കീശോന്‍തോട്ടിനരികെ കൊണ്ടുചെന്നു, അവിടെവച്ചു വെട്ടിക്കൊന്നുകളഞ്ഞു.</verse>
				<verse number="41">പിന്നെ ഏലീയാവ് ആഹാബിനോട്: നീ ചെന്നു ഭക്ഷിച്ചു പാനം ചെയ്ക; വലിയ മഴയുടെ മുഴക്കം ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="42">ആഹാബ് ഭക്ഷിച്ചു പാനം ചെയ്യേണ്ടതിനു മല കയറിപ്പോയി. ഏലീയാവോ കര്‍മ്മേൽപര്‍വതത്തിന്‍റെ മുകളിൽ കയറി നിലത്തു കുനിഞ്ഞ് മുഖം തന്‍റെ മുഴങ്കാലുകളുടെ നടുവിൽ വച്ചു.</verse>
				<verse number="43">തന്‍റെ ബാല്യക്കാരനോട്: നീ ചെന്നു കടലിനു നേരേ നോക്കുക എന്നു പറഞ്ഞു. അവന്‍ ചെന്നു നോക്കീട്ട്: ഒന്നും ഇല്ല എന്നു പറഞ്ഞു. അതിന് അവന്‍ പിന്നെയും ഏഴു പ്രാവശ്യം ചെല്ലുക എന്നു പറഞ്ഞു.</verse>
				<verse number="44">ഏഴാം പ്രാവശ്യമോ അവന്‍: ഇതാ, കടലിൽനിന്ന് ഒരു മനുഷ്യന്‍റെ കൈപോലെ ഒരു ചെറിയ മേഘം പൊങ്ങുന്നു എന്നുപറഞ്ഞു. അതിന് അവന്‍: നീ ചെന്ന് ആഹാബിനോട്: മഴ നിന്നെ തടുക്കാതിരിക്കേണ്ടതിനു രഥംപൂട്ടി ഇറങ്ങിപ്പോക എന്നു ബോധിപ്പിക്ക എന്നു പറഞ്ഞു.</verse>
				<verse number="45">ക്ഷണത്തിൽ ആകാശം മേഘവും കാറ്റുംകൊണ്ടു കറുത്തു വന്മഴ പെയ്തു. ആഹാബ് രഥം കയറി യിസ്രെയേലിലേക്കു പോയി.</verse>
				<verse number="46">എന്നാൽ യഹോവയുടെ കൈ ഏലീയാവിന്മേൽ വന്നു; അവന്‍ അര മുറുക്കിയുംകൊണ്ടു യിസ്രെയേലിൽ എത്തുംവരെ ആഹാബിനു മുമ്പായി ഓടി.</verse>
			</chapter>
			<chapter number="19">
				<verse number="1">ഏലീയാവ് ചെയ്തതൊക്കെയും അവന്‍ സകല പ്രവാചകന്മാരെയും വാള്‍കൊണ്ടു കൊന്ന വിവരമൊക്കെയും ആഹാബ് ഈസേബെലിനോടു പറഞ്ഞു.</verse>
				<verse number="2">ഈസേബെൽ ഏലീയാവിന്‍റെ അടുക്കൽ ഒരു ദൂതനെ അയച്ചു: നാളെ ഈ നേരത്തു ഞാന്‍ നിന്‍റെ ജീവനെ അവരിൽ ഒരുത്തന്‍റെ ജീവനെപ്പോലെ ആക്കുന്നില്ല എങ്കിൽ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യുമാറാകട്ടെ എന്നു പറയിച്ചു.</verse>
				<verse number="3">അവന്‍ ഭയപ്പെട്ട് എഴുന്നേറ്റു ജീവരക്ഷയ്ക്കായി പുറപ്പെട്ടു യെഹൂദായ്ക്കുള്‍പ്പെട്ട ബേര്‍-ശേബയിൽ ചെന്ന് അവിടെ തന്‍റെ ബാല്യക്കാരനെ താമസിപ്പിച്ചു.</verse>
				<verse number="4">താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്ന് ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാന്‍ ഇച്ഛിച്ചു; ഇപ്പോള്‍ മതി, യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാന്‍ എന്‍റെ പിതാക്കന്മാരെക്കാള്‍ നല്ലവനല്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="5">അങ്ങനെ അവന്‍ ചൂരച്ചെടിയുടെ തണലിൽ കിടന്നുറങ്ങുമ്പോള്‍ പെട്ടെന്ന് ഒരു ദൂതന്‍ അവനെ തട്ടി അവനോട്: എഴുന്നേറ്റു തിന്നുക എന്നു പറഞ്ഞു.</verse>
				<verse number="6">അവന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ കനലിന്മേൽ ചുട്ട ഒരു അടയും ഒരു തുരുത്തി വെള്ളവും തലയ്ക്കൽ ഇരിക്കുന്നതു കണ്ടു; അവന്‍ തിന്നു കുടിച്ചു പിന്നെയും കിടന്നുറങ്ങി.</verse>
				<verse number="7">യഹോവയുടെ ദൂതന്‍ രണ്ടാം പ്രാവശ്യം വന്ന് അവനെ തട്ടി: എഴുന്നേറ്റു തിന്നുക; നിനക്കു ദൂരയാത്ര ചെയ്‍വാനുണ്ടല്ലോ എന്നു പറഞ്ഞു.</verse>
				<verse number="8">അവന്‍ എഴുന്നേറ്റ് തിന്നു കുടിച്ചു; ആ ആഹാരത്തിന്‍റെ ബലംകൊണ്ട് നാല്പതു പകലും നാല്പതു രാവും ദൈവത്തിന്‍റെ പര്‍വതമായ ഹോറേബോളം നടന്നു.</verse>
				<verse number="9">അവിടെ അവന്‍ ഒരു ഗുഹയിൽ കടന്നു രാപാര്‍ത്തു; അപ്പോള്‍ അവനു യഹോവയുടെ അരുളപ്പാടുണ്ടായി, അവനോട്: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിച്ചു.</verse>
				<verse number="10">അതിന് അവന്‍: സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ച് നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്‍റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="11">നീ പുറത്തു വന്നു പര്‍വതത്തിൽ യഹോവയുടെ മുമ്പാകെ നില്ക്ക എന്ന് അവന്‍ കല്പിച്ചു. അപ്പോള്‍ ഇതാ യഹോവ കടന്നുപോകുന്നു; ശക്തിയുള്ള ഒരു കൊടുങ്കാറ്റ് യഹോവയുടെ മുമ്പിൽ പര്‍വതങ്ങളെ കീറി പാറകളെ തകര്‍ത്തു; എന്നാൽ കാറ്റിൽ യഹോവ ഇല്ലായിരുന്നു; കാറ്റിന്‍റെശേഷം ഒരു ഭൂകമ്പം ഉണ്ടായി; ഭൂകമ്പത്തിലും യഹോവ ഇല്ലായിരുന്നു.</verse>
				<verse number="12">ഭൂകമ്പത്തിന്‍റെശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെശേഷം സാവധാനത്തിൽ ഒരു മൃദുസ്വരം ഉണ്ടായി.</verse>
				<verse number="13">ഏലീയാവ് അതു കേട്ടിട്ടു തന്‍റെ പുതപ്പുകൊണ്ടു മുഖം മൂടി പുറത്തുവന്നു ഗുഹാമുഖത്തു നിന്നു: ഏലീയാവേ, ഇവിടെ നിനക്ക് എന്തു കാര്യം എന്നു ചോദിക്കുന്ന ഒരു ശബ്ദം അവന്‍ കേട്ടു.</verse>
				<verse number="14">അതിന് അവന്‍: സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാന്‍ വളരെ ശുഷ്കാന്തിച്ചിരിക്കുന്നു; യിസ്രായേൽമക്കള്‍ നിന്‍റെ നിയമത്തെ ഉപേക്ഷിച്ചു, നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചു, നിന്‍റെ പ്രവാചകന്മാരെ വാള്‍കൊണ്ടു കൊന്നുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; എനിക്കും അവര്‍ ജീവഹാനി വരുത്തുവാന്‍ നോക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="15">യഹോവ അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: നീ പുറപ്പെട്ടു ദമ്മേശെക്കിന്‍റെ മരുഭൂമി വഴിയായി മടങ്ങിപ്പോക; നീ എത്തുമ്പോള്‍ ഹസായേലിനെ അരാമിനു രാജാവായിട്ട് അഭിഷേകം ചെയ്ക.</verse>
				<verse number="16">നിംശിയുടെ മകനായ യേഹൂവിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്യേണം; ആബേൽ-മെഹോലയിൽ നിന്നുള്ള സാഫാത്തിന്‍റെ മകനായ എലീശായെനിനക്കു പകരം പ്രവാചകനായിട്ട് അഭിഷേകം ചെയ്കയും വേണം.</verse>
				<verse number="17">ഹസായേലിന്‍റെ വാളിനു തെറ്റിപ്പോകുന്നവനെ യേഹൂ കൊല്ലും; യേഹൂവിന്‍റെ വാളിനു തെറ്റിപ്പോകുന്നവനെ എലീശാ കൊല്ലും.</verse>
				<verse number="18">എന്നാൽ ബാലിനു മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനം ചെയ്യാത്ത വായുമുള്ളവരായി ആകെ ഏഴായിരം പേരെ ഞാന്‍ യിസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.</verse>
				<verse number="19">അങ്ങനെ അവന്‍ അവിടെനിന്നു പുറപ്പെട്ട് സാഫാത്തിന്‍റെ മകനായ എലീശായെ കണ്ടെത്തി; അവന്‍ പന്ത്രണ്ട് ഏര്‍ കാള പൂട്ടി ഉഴുവിച്ചുകൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടെ താന്‍തന്നെ ആയിരുന്നു; ഏലീയാവ് അവന്‍റെ അരികെ ചെന്നു തന്‍റെ പുതപ്പ് അവന്‍റെമേൽ ഇട്ടു.</verse>
				<verse number="20">അവന്‍ കാളയെ വിട്ട് ഏലീയാവിന്‍റെ പിന്നാലെ ഓടി: ഞാന്‍ എന്‍റെ അപ്പനെയും അമ്മയെയും ചുംബിച്ചുകൊള്ളട്ടെ; അതിന്‍റെശേഷം ഞാന്‍ നിന്‍റെ പിന്നാലെ വരാം എന്നു പറഞ്ഞു. അതിന് അവന്‍: പോയിവരിക; എന്നാൽ ഞാന്‍ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്നോര്‍ക്ക എന്നു പറഞ്ഞു.</verse>
				<verse number="21">അങ്ങനെ അവന്‍ അവനെ വിട്ടു ചെന്ന് ഒരു ഏര്‍ കാളയെ പിടിച്ച് അറുത്തു കാളയുടെ മരക്കോപ്പുകൊണ്ടു മാംസം പാകം ചെയ്തു ജനത്തിനു കൊടുത്തു; അവര്‍ തിന്നു; പിന്നെ അവന്‍ എഴുന്നേറ്റ് ഏലീയാവിന്‍റെ പിന്നാലെ ചെന്ന് അവനു ശുശ്രൂഷകനായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="20">
				<verse number="1">അരാംരാജാവായ ബെന്‍-ഹദദ് തന്‍റെ സൈന്യത്തെയൊക്കെയും ഒന്നിച്ചുകൂട്ടി; അവനോടുകൂടെ മുപ്പത്തിരണ്ടു രാജാക്കന്മാരും കുതിരകളും രഥങ്ങളും ഉണ്ടായിരുന്നു; അവന്‍ പുറപ്പെട്ടുവന്നു ശമര്യയെ നിരോധിച്ച് അതിന്‍റെ നേരേ യുദ്ധം ചെയ്തു.</verse>
				<verse number="2">അവന്‍ യിസ്രായേൽരാജാവായ ആഹാബിന്‍റെ അടുക്കൽ പട്ടണത്തിലേക്കു ദൂതന്മാരെ അയച്ച് അവനോട്:</verse>
				<verse number="3">നിന്‍റെ വെള്ളിയും പൊന്നും എനിക്കുള്ളത്; നിന്‍റെ സൗന്ദര്യമേറിയ ഭാര്യമാരും പുത്രന്മാരും എനിക്കുള്ളവര്‍ എന്നിങ്ങനെ ബെന്‍-ഹദദ് പറയുന്നു എന്നു പറയിച്ചു.</verse>
				<verse number="4">അതിനു യിസ്രായേൽരാജാവ്: എന്‍റെ യജമാനനായ രാജാവേ, നീ പറഞ്ഞതുപോലെ ഞാനും എനിക്കുള്ളതൊക്കെയും നിനക്കുള്ളതുതന്നെ എന്നു മറുപടി പറഞ്ഞയച്ചു.</verse>
				<verse number="5">ദൂതന്മാര്‍ വീണ്ടും വന്നു: ബെന്‍-ഹദദ് ഇപ്രകാരം പറയുന്നു: നിന്‍റെ വെള്ളിയും പൊന്നും നിന്‍റെ ഭാര്യമാരെയും നിന്‍റെ പുത്രന്മാരെയും എനിക്കു തരേണമെന്നു ഞാന്‍ പറഞ്ഞയച്ചുവല്ലോ;</verse>
				<verse number="6">നാളെ ഈ നേരത്തു ഞാന്‍ എന്‍റെ ഭൃത്യന്മാരെ നിന്‍റെ അടുക്കൽ അയയ്ക്കും; അവര്‍ നിന്‍റെ അരമനയും നിന്‍റെ ഭൃത്യന്മാരുടെ വീടുകളും ശോധനചെയ്ത് നിനക്ക് ഇഷ്ടമുള്ളതൊക്കെയും കൈക്കലാക്കി കൊണ്ടുപോരും എന്നു പറഞ്ഞു.</verse>
				<verse number="7">അപ്പോള്‍ യിസ്രായേൽരാജാവ് ദേശത്തുള്ള എല്ലാ മൂപ്പന്മാരെയും വരുത്തി: അവന്‍ ദോഷം ഭാവിക്കുന്നതു നോക്കിക്കാണ്‍മിന്‍; എന്‍റെ ഭാര്യമാരെയും പുത്രന്മാരെയും എന്‍റെ വെള്ളിയും പൊന്നും, അവന്‍ ആളയച്ചു ചോദിച്ചു; എന്നാൽ ഞാന്‍ വിരോധിച്ചില്ല എന്നു പറഞ്ഞു.</verse>
				<verse number="8">എല്ലാ മൂപ്പന്മാരും സകല ജനവും അവനോട്: നീ കേള്‍ക്കരുത്, സമ്മതിക്കയും അരുത് എന്നു പറഞ്ഞു.</verse>
				<verse number="9">ആകയാൽ അവന്‍ ബെന്‍-ഹദദിന്‍റെ ദൂതന്മാരോട്: നിങ്ങള്‍ എന്‍റെ യജമാനനായ രാജാവിനോട്: നീ ആദ്യം അടിയന്‍റെ അടുക്കൽ പറഞ്ഞയച്ചതൊക്കെയും ചെയ്തുകൊള്ളാം; എന്നാൽ ഈ കാര്യം എനിക്കു ചെയ്‍വാന്‍ കഴിവില്ല എന്നു ബോധിപ്പിക്കേണം എന്നു പറഞ്ഞു. ദൂതന്മാര്‍ ചെന്ന് ഈ മറുപടി ബോധിപ്പിച്ചു.</verse>
				<verse number="10">ബെന്‍-ഹദദ് അവന്‍റെ അടുക്കൽ ആളയച്ചു: എന്നോടുകൂടെയുള്ള എല്ലാ പടജ്ജനത്തിനും കൈക്ക് ഓരോ പിടി വാരുവാന്‍ ശമര്യയിലെ പൊടി മതിയാകുമെങ്കിൽ ദേവന്മാര്‍ എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറയിച്ചു.</verse>
				<verse number="11">അതിനു യിസ്രായേൽരാജാവ്: വാള്‍ അരയ്ക്കു കെട്ടുന്നവന്‍ അഴിച്ചുകളയുന്നവനെപ്പോലെ വമ്പു പറയരുത് എന്ന് അവനോടു പറവിന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="12">എന്നാൽ അവനും രാജാക്കന്മാരും മണിപ്പന്തലിൽ കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ വാക്കു കേട്ടിട്ടു തന്‍റെ ഭൃത്യന്മാരോട്: ഒരുങ്ങിക്കൊള്‍വിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ പട്ടണത്തിനു നേരേ യുദ്ധത്തിനൊരുങ്ങി.</verse>
				<verse number="13">എന്നാൽ ഒരു പ്രവാചകന്‍ യിസ്രായേൽരാജാവായ ആഹാബിന്‍റെ അടുക്കൽ വന്നു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ മഹാസംഘത്തെയൊക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്ന് അതിനെ നിന്‍റെ കൈയിൽ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.</verse>
				<verse number="14">ആരെക്കൊണ്ട് എന്ന് ആഹാബ് ചോദിച്ചതിന് അവന്‍: ദേശാധിപതികളുടെ ബാല്യക്കാരെക്കൊണ്ട് എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. ആര്‍ പട തുടങ്ങേണം എന്നു ചോദിച്ചതിന്: നീതന്നെ എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="15">അവന്‍ ദേശാധിപതികളുടെ ബാല്യക്കാരെ എണ്ണിനോക്കി; അവര്‍ ഇരുനൂറ്റിമുപ്പത്തിരണ്ടു പേരായിരുന്നു. അവരുടെ ശേഷം അവന്‍ യിസ്രായേൽമക്കളുടെ പടജ്ജനത്തെയൊക്കെയും എണ്ണി ഏഴായിരം പേര്‍ എന്നു കണ്ടു.</verse>
				<verse number="16">അവര്‍ ഉച്ചസമയത്തു പുറപ്പെട്ടു; എന്നാൽ ബെന്‍-ഹദദ് തനിക്കു തുണയായിരുന്ന മുപ്പത്തിരണ്ടു രാജാക്കന്മാരോടുകൂടെ മണിപ്പന്തലിൽ കുടിച്ചു മത്തനായിരുന്നു.</verse>
				<verse number="17">ദേശാധിപതികളുടെ ബാല്യക്കാര്‍ ആദ്യം പുറപ്പെട്ടു; ബെന്‍-ഹദദ് ആളയച്ച് അന്വേഷിച്ചാറെ ശമര്യയിൽനിന്ന് ആളുകള്‍ വരുന്നുണ്ടെന്ന് അറിവുകിട്ടി.</verse>
				<verse number="18">അപ്പോള്‍ അവന്‍: അവര്‍ സമാധാനത്തിനു വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍; അവര്‍ യുദ്ധത്തിന് വരുന്നെങ്കിലും അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു.</verse>
				<verse number="19">പട്ടണത്തിൽനിന്നു പുറപ്പെട്ടുവന്നതോ, ദേശാധിപതികളുടെ ബാല്യക്കാരും അവരെ തുടര്‍ന്നുപോന്ന സൈന്യവും ആയിരുന്നു.</verse>
				<verse number="20">അവര്‍ ഓരോരുത്തന്‍ താന്താന്‍റെ നേരേ വരുന്നവനെ കൊന്നു; അരാമ്യര്‍ ഓടിപ്പോയി; യിസ്രായേൽ അവരെ പിന്തുടര്‍ന്നു; അരാംരാജാവായ ബെന്‍-ഹദദ് കുതിരപ്പുറത്തു കയറി കുതിരച്ചേവകരോടുകൂടെ ചാടിപ്പോയി.</verse>
				<verse number="21">പിന്നെ യിസ്രായേൽരാജാവ് പുറപ്പെട്ട് കുതിരകളെയും രഥങ്ങളെയും പിടിച്ചു; അരാമ്യരെ കഠിനമായി തോല്പിച്ചുകളഞ്ഞു.</verse>
				<verse number="22">അതിന്‍റെശേഷം ആ പ്രവാചകന്‍ യിസ്രായേൽരാജാവിന്‍റെ അടുക്കൽ ചെന്ന് അവനോട്: ധൈര്യപ്പെട്ടു ചെന്നു നീ ചെയ്യുന്നതു കരുതിക്കൊള്‍ക; ഇനിയത്തെ ആണ്ടിൽ അരാംരാജാവ് നിന്‍റെ നേരേ പുറപ്പെട്ടുവരും എന്നു പറഞ്ഞു.</verse>
				<verse number="23">അരാംരാജാവിനോട് അവന്‍റെ ഭൃത്യന്മാര്‍ പറഞ്ഞത്: അവരുടെ ദേവന്മാര്‍ പര്‍വതദേവന്മാരാകുന്നു. അതുകൊണ്ടത്രേ അവര്‍ നമ്മെ തോല്പിച്ചത്; സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്താൽ നാം അവരെ തോല്പിക്കും.</verse>
				<verse number="24">അതുകൊണ്ടു നീ ഒരു കാര്യം ചെയ്യേണം: ആ രാജാക്കന്മാരെ അവനവന്‍റെ സ്ഥാനത്തുനിന്നു മാറ്റി അവര്‍ക്കു പകരം ദേശാധിപതിമാരെ നിയമിക്കേണം.</verse>
				<verse number="25">പിന്നെ നിനക്കു നഷ്ടമായിപ്പോയ സൈന്യത്തിനു സമമായൊരു സൈന്യത്തെയും കുതിരപ്പടയ്ക്കു സമമായ കുതിരപ്പടയെയും രഥങ്ങള്‍ക്കു സമമായ രഥങ്ങളെയും ഒരുക്കിക്കൊള്‍ക; എന്നിട്ടു നാം സമഭൂമിയിൽവച്ച് അവരോടു യുദ്ധം ചെയ്ക; നാം അവരെ തോല്പിക്കും നിശ്ചയം. അവന്‍ അവരുടെ വാക്കു കേട്ട് അങ്ങനെതന്നെ ചെയ്തു.</verse>
				<verse number="26">പിറ്റേ ആണ്ടിൽ ബെന്‍-ഹദദ് അരാമ്യരെ എണ്ണിനോക്കി യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ അഫേക്കിനു പുറപ്പെട്ടു വന്നു.</verse>
				<verse number="27">യിസ്രായേല്യരെയും എണ്ണിനോക്കി; അവര്‍ ഭക്ഷണപദാര്‍ഥങ്ങള്‍ എടുത്ത് അവരുടെ നേരേ പുറപ്പെട്ടു; യിസ്രായേല്യര്‍ ആട്ടിന്‍കുട്ടികളുടെ രണ്ടു ചെറിയ കൂട്ടംപോലെ അവരുടെ നേരേ പാളയം ഇറങ്ങി; അരാമ്യരോ ദേശത്തു നിറഞ്ഞിരുന്നു.</verse>
				<verse number="28">ഒരു ദൈവപുരുഷന്‍ അടുത്തുവന്നു യിസ്രായേൽരാജാവിനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവ പര്‍വതദേവനാകുന്നു; താഴ്വരദേവനല്ല എന്ന് അരാമ്യര്‍ പറകകൊണ്ട് ഞാന്‍ ഈ മഹാസംഘത്തെയൊക്കെയും നിന്‍റെ കൈയിൽ ഏല്പിക്കും; ഞാന്‍ യഹോവതന്നെ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു.</verse>
				<verse number="29">എന്നാൽ അവര്‍ അവരുടെ നേരേ ഏഴു ദിവസം പാളയം ഇറങ്ങിയിരുന്നു; ഏഴാം ദിവസം പടയുണ്ടായി; യിസ്രായേല്യര്‍ അരാമ്യരിൽ ഒരു ലക്ഷം കാലാളുകളെ ഒരു ദിവസംതന്നെ കൊന്നു.</verse>
				<verse number="30">ശേഷിച്ചവര്‍ അഫേക്പട്ടണത്തിലേക്ക് ഓടിപ്പോയി; ശേഷിച്ചിരുന്ന ഇരുപത്തിഏഴായിരം പേരുടെമേൽ പട്ടണമതിൽ വീണു. ബെന്‍-ഹദദും ഓടി പട്ടണത്തിനകത്തു കടന്ന് ഒരു ഉള്ളറയിൽ ഒളിച്ചു.</verse>
				<verse number="31">അവന്‍റെ ഭൃത്യന്മാര്‍ അവനോട്: യിസ്രായേൽഗൃഹത്തിലെ രാജാക്കന്മാര്‍ ദയയുള്ള രാജാക്കന്മാര്‍ എന്നു ഞങ്ങള്‍ കേട്ടിട്ടുണ്ട്; ഞങ്ങള്‍ അരയ്ക്കു രട്ടും തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്‍റെ അടുക്കൽ ചെല്ലട്ടെ; പക്ഷേ അവന്‍ നിന്നെ ജീവനോടെ രക്ഷിക്കുമെന്നു പറഞ്ഞു.</verse>
				<verse number="32">അങ്ങനെ അവര്‍ അരയ്ക്കു രട്ടും; തലയിൽ കയറും കെട്ടി യിസ്രായേൽരാജാവിന്‍റെ അടുക്കൽ ചെന്ന്: എന്‍റെ ജീവനെ രക്ഷിക്കേണമേ എന്ന് നിന്‍റെ ദാസനായ ബെന്‍-ഹദദ് അപേക്ഷിക്കുന്നു എന്നു പറഞ്ഞു. അതിന് അവന്‍: അവന്‍ ജീവനോടെ ഇരിക്കുന്നുവോ? അവന്‍ എന്‍റെ സഹോദരന്‍ തന്നെ എന്നു പറഞ്ഞു.</verse>
				<verse number="33">ആ പുരുഷന്മാര്‍ അതു ശുഭലക്ഷണം എന്നു ധരിച്ചു ബദ്ധപ്പെട്ട് അവന്‍റെ വാക്കു പിടിച്ചു: അതേ, നിന്‍റെ സഹോദരന്‍ ബെന്‍-ഹദദ് എന്നു പറഞ്ഞു. അതിന് അവന്‍: നിങ്ങള്‍ ചെന്ന് അവനെ കൂട്ടിക്കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. ബെന്‍-ഹദദ് അവന്‍റെ അടുക്കൽ പുറത്തേക്കു വന്നു; അവന്‍ അവനെ രഥത്തിൽ കയറ്റി.</verse>
				<verse number="34">അവന്‍ അവനോട്: എന്‍റെ അപ്പന്‍ നിന്‍റെ അപ്പനോടു പിടിച്ചടക്കിയ പട്ടണങ്ങളെ ഞാന്‍ മടക്കിത്തരാം; എന്‍റെ അപ്പന്‍ ശമര്യയിൽ ഉണ്ടാക്കിയതുപോലെ നീ ദമ്മേശെക്കിൽ നിനക്കു തെരുവീഥികളെ ഉണ്ടാക്കിക്കൊള്‍ക എന്നു പറഞ്ഞു. അതിന് ആഹാബ്: ഈ ഉടമ്പടിയിന്മേല്‍ ഞാന്‍ നിന്നെ വിട്ടയയ്ക്കാം എന്നു പറഞ്ഞു. അങ്ങനെ അവന്‍ അവനോട് ഉടമ്പടി ചെയ്ത് അവനെ വിട്ടയച്ചു.</verse>
				<verse number="35">എന്നാൽ പ്രവാചകശിഷ്യന്മാരിൽ ഒരുത്തന്‍ യഹോവയുടെ കല്പനപ്രകാരം തന്‍റെ ചങ്ങാതിയോട്: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. എന്നാൽ അവന് അവനെ അടിപ്പാന്‍ മനസ്സായില്ല.</verse>
				<verse number="36">അവന്‍ അവനോട്: നീ യഹോവയുടെ വാക്ക് അനുസരിക്കായ്കകൊണ്ടു നീ എന്നെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം നിന്നെ കൊല്ലും എന്നു പറഞ്ഞു. അവന്‍ അവനെ വിട്ടു പുറപ്പെട്ട ഉടനെ ഒരു സിംഹം അവനെ കണ്ടു കൊന്നുകളഞ്ഞു.</verse>
				<verse number="37">പിന്നെ അവന്‍ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവന്‍ അവനെ അടിച്ചു മുറിവേല്പിച്ചു.</verse>
				<verse number="38">പ്രവാചകന്‍ ചെന്നു വഴിയിൽ രാജാവിനെ കാത്തിരുന്നു; അവന്‍ തലപ്പാവ് കണ്ണുവരെ താഴ്ത്തിക്കെട്ടി വേഷം മാറിനിന്നു.</verse>
				<verse number="39">രാജാവ് കടന്നുപോകുമ്പോള്‍ അവന്‍ രാജാവിനോട് വിളിച്ചുപറഞ്ഞത്: അടിയന്‍ പടയുടെ നടുവിൽ ചെന്നിരുന്നു; അപ്പോള്‍ ഇതാ, ഒരുത്തന്‍ തിരിഞ്ഞ് എന്‍റെ അടുക്കൽ ഒരാളെ കൊണ്ടുവന്നു; ഇവനെ സൂക്ഷിക്കേണം; ഇവനെ കാണാതെപോയാൽ നിന്‍റെ ജീവന്‍ അവന്‍റെ ജീവനു പകരം ഇരിക്കും; അല്ലെങ്കിൽ നീ ഒരു താലന്ത് വെള്ളി തൂക്കി തരേണ്ടിവരും എന്നു പറഞ്ഞു.</verse>
				<verse number="40">എന്നാൽ അടിയന്‍ അങ്ങുമിങ്ങും ബദ്ധപ്പാടായിരിക്കുമ്പോള്‍ അവനെ കാണാതെപോയി. അതിനു യിസ്രായേൽരാജാവ് അവനോട്: നിന്‍റെ വിധി അങ്ങനെതന്നെ ആയിരിക്കട്ടെ; നീ തന്നെ തീര്‍ച്ചയാക്കിയല്ലോ എന്നു പറഞ്ഞു.</verse>
				<verse number="41">തൽക്ഷണം അവന്‍ കണ്ണിന്മേൽനിന്നു തലപ്പാവു നീക്കി; അപ്പോള്‍ അവന്‍ ഒരു പ്രവാചകനെന്നു യിസ്രായേൽരാജാവ് അറിഞ്ഞു.</verse>
				<verse number="42">അവന്‍ അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാശത്തിനായിട്ടു ഞാന്‍ നിയമിച്ച ആളെ നീ വിട്ടയച്ചുകളകകൊണ്ടു നിന്‍റെ ജീവന്‍ അവന്‍റെ ജീവനും നിന്‍റെ ജനം അവന്‍റെ ജനത്തിനും പകരമായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="43">അതുകൊണ്ട് യിസ്രായേൽരാജാവ് വ്യസന വും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ട് ശമര്യയിൽ എത്തി.</verse>
			</chapter>
			<chapter number="21">
				<verse number="1">അതിന്‍റെശേഷം സംഭവിച്ചത്: യിസ്രെയേല്യനായ നാബോത്തിനു യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്‍റെ അരമനയുടെ സമീപത്ത് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.</verse>
				<verse number="2">ആഹാബ് നാബോത്തിനോട്: നിന്‍റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന്‍ തരേണം; അത് എന്‍റെ അരമനയ്ക്കു സമീപമല്ലോ. അതിനു പകരം ഞാന്‍ അതിനെക്കാള്‍ വിശേഷമായൊരു മുന്തിരിത്തോട്ടം നിനക്കുതരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാന്‍ അതിന്‍റെ വില നിനക്കു പണമായിട്ടു തരാം എന്നുപറഞ്ഞു.</verse>
				<verse number="3">നാബോത്ത് ആഹാബിനോട്: ഞാന്‍ എന്‍റെ പിതാക്കന്മാരുടെ അവകാശം നിനക്ക് തരുവാന്‍ യഹോവ സംഗതി വരുത്തരുതേ എന്നുപറഞ്ഞു.</verse>
				<verse number="4">യിസ്രെയേല്യനായ നാബോത്ത്: എന്‍റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കു നിമിത്തം ആഹാബ് വ്യസനവും നീരസവുംപൂണ്ടു തന്‍റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.</verse>
				<verse number="5">അപ്പോള്‍ അവന്‍റെ ഭാര്യ ഈസേബെൽ അവന്‍റെ അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="6">അവന്‍ അവളോട്: ഞാന്‍ യിസ്രെയേല്യനായ നാബോത്തിനോട്: നിന്‍റെ മുന്തിരിത്തോട്ടം എനിക്കു വിലയ്ക്കു തരേണം; അല്ല, നിനക്ക് സമ്മതമെങ്കിൽ അതിനു പകരം വേറേ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവന്‍: ഞാന്‍ എന്‍റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.</verse>
				<verse number="7">അവന്‍റെ ഭാര്യ ഈസേബെൽ അവനോട്: നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്‍റെ മനസ്സ് തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം ഞാന്‍ നിനക്കു തരും എന്നു പറഞ്ഞു.</verse>
				<verse number="8">അങ്ങനെ അവള്‍ ആഹാബിന്‍റെ പേര്‍വച്ച് എഴുത്ത് എഴുതി അവന്‍റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്‍റെ പട്ടണത്തിൽ പാര്‍ക്കുന്ന മൂപ്പന്മാര്‍ക്കും പ്രധാനികള്‍ക്കും അയച്ചു.</verse>
				<verse number="9">എഴുത്തിൽ അവള്‍ എഴുതിയിരുന്നതെന്തെന്നാൽ: നിങ്ങള്‍ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്‍റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്ത് ഇരുത്തുവിന്‍.</verse>
				<verse number="10">നീചന്മാരായ രണ്ടാളുകളെ അവനെതിരേ നിര്‍ത്തി: അവന്‍ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് അവനു വിരോധമായി സാക്ഷ്യം പറയിപ്പിന്‍; പിന്നെ നിങ്ങള്‍ അവനെ പുറത്തു കൊണ്ടുചെന്നു കല്ലറിഞ്ഞുകൊല്ലേണം.</verse>
				<verse number="11">അവന്‍റെ പട്ടണത്തിൽ പാര്‍ക്കുന്ന മൂപ്പന്മാരും പ്രധാനികളുമായ പൗരന്മാര്‍ ഈസേബെൽ പറഞ്ഞയച്ചതുപോലെയും അവള്‍ കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു.</verse>
				<verse number="12">അവര്‍ ഉപവാസം പ്രസിദ്ധം ചെയ്തു, നാബോത്തിനെ ജനത്തിന്‍റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.</verse>
				<verse number="13">നീചന്മാരായ രണ്ട് ആളുകള്‍ വന്ന് അവന്‍റെ നേരേ ഇരുന്നു; നാബോത്ത് ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് ആ നീചന്മാര്‍ ജനത്തിന്‍റെ മുമ്പിൽ അവന് വിരോധമായി, നാബോത്തിനു വിരോധമായിതന്നെ, സാക്ഷ്യം പറഞ്ഞു. അവര്‍ അവനെ പട്ടണത്തിനു പുറത്തു കൊണ്ടുപോയികല്ലറിഞ്ഞു കൊന്നുകളഞ്ഞു.</verse>
				<verse number="14">നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്ന് അവര്‍ ഈസേബെലിനു വര്‍ത്തമാനം പറഞ്ഞയച്ചു.</verse>
				<verse number="15">നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെൽ കേട്ടപ്പോള്‍ അവള്‍ ആഹാബിനോട്: നീ എഴുന്നേറ്റ് നിനക്കു വിലയ്ക്കുതരുവാന്‍ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊള്‍ക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.</verse>
				<verse number="16">നാബോത്ത് മരിച്ചു എന്നു കേട്ടപ്പോള്‍ ആഹാബ് എഴുന്നേറ്റ് യിസ്രെയേല്യനായ നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയി.</verse>
				<verse number="17">എന്നാൽ യഹോവയുടെ അരുളപ്പാട് തിശ്ബ്യനായ ഏലീയാവിനുണ്ടായതെന്തെന്നാൽ:</verse>
				<verse number="18">നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാന്‍ ചെല്ലുക; ഇതാ, അവന്‍ നാബോത്തിന്‍റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍ അവിടേക്കു പോയിരിക്കുന്നു.</verse>
				<verse number="19">നീ അവനോട്: നീ കൊലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കുന്നു. നായ്ക്കള്‍ നാബോത്തിന്‍റെ രക്തം നക്കിയ സ്ഥലത്തുവച്ചുതന്നെ നിന്‍റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോട് പറക.</verse>
				<verse number="20">ആഹാബ് ഏലീയാവോട്: എന്‍റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന് അവന്‍ പറഞ്ഞതെന്തെന്നാൽ: അതേ, ഞാന്‍ കണ്ടെത്തി. യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്‍വാന്‍ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു</verse>
				<verse number="21">ഞാന്‍ നിന്‍റെമേൽ അനര്‍ഥം വരുത്തും; നിന്നെ അശേഷം നിര്‍മ്മൂലമാക്കി യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെയൊക്കെയും ഞാന്‍ നിഗ്രഹിച്ചുകളയും.</verse>
				<verse number="22">നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാന്‍ നിന്‍റെ ഗൃഹത്തെ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ ഗൃഹത്തെപ്പോലെയും അഹീയാവിന്‍റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.</verse>
				<verse number="23">ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തത്: നായ്ക്കള്‍ ഈസേബെലിനെ യിസ്രെയേലിന്‍റെ മതിലരികെവച്ചു തിന്നുകളയും.</verse>
				<verse number="24">ആഹാബിന്‍റെ സന്തതിയിൽ പട്ടണത്തിൽവച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും; വയലിൽവച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും.</verse>
				<verse number="25">എന്നാൽ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തന്നെത്താന്‍ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്‍റെ ഭാര്യ ഈസേബെൽ അവനെ അതിനായി ഉത്സാഹിപ്പിച്ചിരുന്നു.</verse>
				<verse number="26">യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോര്യര്‍ ചെയ്തതുപോലെയൊക്കെയും അവന്‍ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ലേച്ഛത പ്രവര്‍ത്തിച്ചു.</verse>
				<verse number="27">ആഹാബ് ആ വാക്കു കേട്ടപ്പോള്‍ വസ്ത്രം കീറി, തന്‍റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ട് ഉപവസിച്ചു, രട്ടിൽതന്നെ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.</verse>
				<verse number="28">അപ്പോള്‍ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന് ഉണ്ടായി:</verse>
				<verse number="29">ആഹാബ് എന്‍റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതു കണ്ടുവോ? അവന്‍ എന്‍റെ മുമ്പാകെ തന്നെത്താന്‍ താഴ്ത്തിയതുകൊണ്ടു ഞാന്‍ അവന്‍റെ ജീവകാലത്ത് അനര്‍ഥം വരുത്താതെ അവന്‍റെ മകന്‍റെ കാലത്ത് അവന്‍റെ ഗൃഹത്തിന് അനര്‍ഥം വരുത്തും എന്നു കല്പിച്ചു.</verse>
			</chapter>
			<chapter number="22">
				<verse number="1">അരാമും യിസ്രായേലും മൂന്നു സംവത്സരം തമ്മിൽ യുദ്ധം കൂടാതെ പാര്‍ത്തു.</verse>
				<verse number="2">മൂന്നാം ആണ്ടിലോ യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവിന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="3">യിസ്രായേൽരാജാവ് തന്‍റെ ഭൃത്യന്മാരോട്: ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള്‍ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്‍റെ കൈയിൽനിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="4">അവന്‍ യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിൽ യുദ്ധത്തിനു പോരുമോ? എന്നു ചോദിച്ചു. അതിനു യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഞാനും നീയും എന്‍റെ ജനവും നിന്‍റെ ജനവും എന്‍റെ കുതിരകളും നിന്‍റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.</verse>
				<verse number="5">എന്നാൽ യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്നു യഹോവയുടെ അരുളപ്പാട് ചോദിച്ചാലും എന്നു പറഞ്ഞു.</verse>
				<verse number="6">അങ്ങനെ യിസ്രായേൽരാജാവ് ഏകദേശം നാനൂറു പ്രവാചകന്മാരെ കൂട്ടിവരുത്തി അവരോട്: ഞാന്‍ ഗിലെയാദിലെ രാമോത്തിലേക്ക് യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തുവേണ്ടൂ എന്നു ചോദിച്ചു. അതിന് അവര്‍: പുറപ്പെടുക; കര്‍ത്താവ് അതു രാജാവിന്‍റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="7">എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാട് ചോദിക്കേണ്ടതിനു യഹോവയുടെ പ്രവാചകനായിട്ട് ഇവിടെ ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.</verse>
				<verse number="8">അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാട് ചോദിപ്പാന്‍ തക്കവണ്ണം ഇനി യിമ്ലയുടെ മകനായ മീഖായാവ് എന്നൊരുത്തന്‍ ഉണ്ട്. എന്നാൽ അവന്‍ എന്നെക്കുറിച്ച് ഗുണമല്ല ദോഷംതന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനോട് ഇഷ്ടമില്ല എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.</verse>
				<verse number="9">അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു, യിമ്ലയുടെ മകനായ മീഖായാവെ വേഗത്തിൽ കൂട്ടിക്കൊണ്ടുവരുവാന്‍ കല്പിച്ചു.</verse>
				<verse number="10">യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ച് ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.</verse>
				<verse number="11">കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ടു കൊമ്പുണ്ടാക്കി: ഇവകൊണ്ടു നീ അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="12">പ്രവാചകന്മാരൊക്കെയും അങ്ങനെതന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ഥനാകും; യഹോവ അതു രാജാവിന്‍റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="13">മീഖായാവെ വിളിപ്പാന്‍ പോയ ദൂതന്‍ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്‍റെ വാക്കും അവരിൽ ഒരുത്തന്‍റേതുപോലെ ഇരിക്കേണം; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.</verse>
				<verse number="14">അതിനു മീഖായാവ്: യഹോവയാണ, യഹോവ എന്നോട് അരുളിച്ചെയ്യുന്നതുതന്നെ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.</verse>
				<verse number="15">അവന്‍ രാജാവിന്‍റെ അടുക്കൽ വന്നപ്പോള്‍ രാജാവ് അവനോട്: മീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവന്‍: പുറപ്പെടുവിന്‍; നിങ്ങള്‍ കൃതാര്‍ഥരാകും; യഹോവ അതു രാജാവിന്‍റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="16">രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോട് പറയരുതെന്ന് എത്ര പ്രാവശ്യം ഞാന്‍ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.</verse>
				<verse number="17">അതിന് അവന്‍: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പര്‍വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാന്‍ കണ്ടു; അപ്പോള്‍ യഹോവ: ഇവര്‍ക്കു നാഥനില്ല; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.</verse>
				<verse number="18">അപ്പോള്‍ യിസ്രായേൽരാജാവു യെഹോശാഫാത്തിനോട്: ഇവന്‍ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="19">അതിന് അവന്‍ പറഞ്ഞത്: എന്നാൽ നീ യഹോവയുടെ വചനം കേള്‍ക്ക: യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വര്‍ഗത്തിലെ സൈന്യമൊക്കെയും അവന്‍റെ അടുക്കൽ വലത്തും ഇടത്തും നില്ക്കുന്നതും ഞാന്‍ കണ്ടു.</verse>
				<verse number="20">ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽവച്ചു പട്ടുപോകത്തക്കവണ്ണം അവനെ ആര്‍ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.</verse>
				<verse number="21">എന്നാറെ ഒരു ആത്മാവ് മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു.</verse>
				<verse number="22">ഏതിനാൽ എന്നു യഹോവ ചോദിച്ചതിന് അവന്‍: ഞാന്‍ പുറപ്പെട്ട് അവന്‍റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്‍റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും, നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവന്‍ കല്പിച്ചു.</verse>
				<verse number="23">ആകയാൽ ഇതാ, യഹോവ ഭോഷ്കിന്‍റെ ആത്മാവിനെ നിന്‍റെ ഈ സകല പ്രവാചകന്മാരുടെയും വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനര്‍ഥം കല്പിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="24">അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്ന് മീഖായാവിന്‍റെ ചെകിട്ടത്ത് അടിച്ചു: നിന്നോട് അരുളിച്ചെയ്‍വാന്‍ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.</verse>
				<verse number="25">അതിനു മീഖായാവ്: നീ ഒളിപ്പാനായിട്ട് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.</verse>
				<verse number="26">അപ്പോള്‍ യിസ്രായേൽരാജാവ് പറഞ്ഞത്: മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കൽ കൊണ്ടുചെന്ന് ഇവനെ കാരാഗൃഹത്തിൽ ആക്കി,</verse>
				<verse number="27">ഞാന്‍ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിനു രാജാവു കല്പിച്ചിരിക്കുന്നു എന്ന് അവരോടു പറക.</verse>
				<verse number="28">അതിനു മീഖായാവ്: നീ സമാധാനത്തോടെ മടങ്ങി വരുന്നുണ്ടെങ്കിൽ യഹോവ എന്നെക്കൊണ്ട് അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകല ജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="29">അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.</verse>
				<verse number="30">യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാന്‍ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവ് വേഷംമാറി പടയിൽ കടന്നു.</verse>
				<verse number="31">എന്നാൽ അരാംരാജാവ് തന്‍റെ മുപ്പത്തിരണ്ടു രഥനായകന്മാരോടു: നിങ്ങള്‍ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു.</verse>
				<verse number="32">ആകയാൽ രഥനായകന്മാര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍: ഇവന്‍തന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാന്‍ തിരിഞ്ഞു. എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു.</verse>
				<verse number="33">അവന്‍ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ട് അവനെ വിട്ട് മാറിപ്പോന്നു.</verse>
				<verse number="34">എന്നാൽ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്തു; അവന്‍ തന്‍റെ സാരഥിയോട്: നിന്‍റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="35">അന്നു പട കഠിനമായിതീര്‍ന്നതുകൊണ്ടു രാജാവ് അരാമ്യര്‍ക്ക് എതിരേ രഥത്തിൽ നിവിര്‍ന്നുനിന്നു; സന്ധ്യാസമയത്ത് അവന്‍ മരിച്ചുപോയി. മുറിവിൽനിന്നു രക്തം രഥത്തിനകത്ത് ഒഴുകിയിരുന്നു.</verse>
				<verse number="36">സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഓരോരുത്തന്‍ താന്താന്‍റെ പട്ടണത്തിലേക്കും താന്താന്‍റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തിൽ ഒരു പരസ്യം പുറപ്പെട്ടു.</verse>
				<verse number="37">അങ്ങനെ രാജാവ് മരിച്ചു; അവനെ ശമര്യയിലേക്ക് കൊണ്ടുവന്നു; അവര്‍ രാജാവിനെ ശമര്യയിൽ അടക്കം ചെയ്തു.</verse>
				<verse number="38">രഥം ശമര്യയിലെ കുളത്തിൽ കഴുകിയപ്പോള്‍ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള്‍ അവന്‍റെ രക്തം നക്കി; വേശ്യാസ്ത്രീകളും അവിടെ കുളിച്ചു.</verse>
				<verse number="39">ആഹാബിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ ആനക്കൊമ്പുകൊണ്ടു പണിത അരമനയുടെയും അവന്‍ പണിത എല്ലാ പട്ടണങ്ങളുടെയും വിവരവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="40">ആഹാബ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി.</verse>
				<verse number="41">ആസായുടെ മകനായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ ആഹാബിന്‍റെ നാലാം ആണ്ടിൽ യെഹൂദായിൽ രാജാവായി.</verse>
				<verse number="42">യെഹോശാഫാത്ത് വാഴ്ച തുടങ്ങിയപ്പോള്‍ അവനു മുപ്പത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് അസൂബാ എന്നു പേര്‍; അവള്‍ ശിൽഹിയുടെ മകള്‍ ആയിരുന്നു.</verse>
				<verse number="43">അവന്‍ തന്‍റെ അപ്പനായ ആസായുടെ എല്ലാ വഴിയിലും നടന്നു; അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായതു ചെയ്തു. പൂജാഗിരികള്‍ക്കു മാത്രം നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തുപോന്നു.</verse>
				<verse number="44">യെഹോശാഫാത്ത് യിസ്രായേൽരാജാവിനോടു സഖ്യത ചെയ്തു.</verse>
				<verse number="45">യെഹോശാഫാത്തിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ പരാക്രമപ്രവൃത്തികളും അവന്‍ ചെയ്ത യുദ്ധവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="46">തന്‍റെ അപ്പനായ ആസായുടെ കാലത്തു ശേഷിച്ചിരുന്ന പുരുഷമൈഥുനക്കാരെ അവന്‍ ദേശത്തുനിന്നു നീക്കിക്കളഞ്ഞു.</verse>
				<verse number="47">ആ കാലത്ത് എദോമിൽ രാജാവില്ലായ്കകൊണ്ട് ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.</verse>
				<verse number="48">ഓഫീരിൽ പൊന്നിനു പോകേണ്ടതിനു യെഹോശാഫാത്ത് തര്‍ശ്ശീശ്കപ്പലുകളെ ഉണ്ടാക്കി; എന്നാൽ കപ്പലുകള്‍ എസ്യോന്‍-ഗേബെരിൽ വച്ച് ഉടഞ്ഞുപോയതുകൊണ്ട് അവയ്ക്കു പോകുവാന്‍ കഴിഞ്ഞില്ല.</verse>
				<verse number="49">അന്നേരം ആഹാബിന്‍റെ മകനായ അഹസ്യാവ് യെഹോശാഫാത്തിനോട്: എന്‍റെ ദാസന്മാര്‍ നിന്‍റെ ദാസന്മാരോടുകൂടെ കപ്പലുകളിൽ പോരട്ടെ എന്നു പറഞ്ഞു. എന്നാൽ യെഹോശാഫാത്തിന് മനസ്സില്ലായിരുന്നു.</verse>
				<verse number="50">യെഹോശാഫാത്ത് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ യെഹോരാം അവനു പകരം രാജാവായി.</verse>
				<verse number="51">ആഹാബിന്‍റെ മകനായ അഹസ്യാവ് യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പതിനേഴാം ആണ്ടിൽ ശമര്യയിൽ യിസ്രായേലിനു രാജാവായി; യിസ്രായേലിൽ രണ്ടു സംവത്സരം വാണു.</verse>
				<verse number="52">അവന്‍ തന്‍റെ അപ്പന്‍റെ വഴിയിലും അമ്മയുടെ വഴിയിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ വഴിയിലും നടന്നു യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="53">അവന്‍ ബാലിനെ സേവിച്ചു നമസ്കരിച്ചു; തന്‍റെ അപ്പന്‍ ചെയ്തതുപോലെയൊക്കെയും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.</verse>
			</chapter>
		</book>
		<book number="12">
			<chapter number="1">
				<verse number="1">ആഹാബ് മരിച്ചശേഷം മോവാബ്യര്‍ യിസ്രായേലിനോടു മത്സരിച്ചു.</verse>
				<verse number="2">അഹസ്യാവ് ശമര്യയിലെ തന്‍റെ മാളികയുടെ കിളിവാതിലിൽക്കൂടി വീണു ദീനംപിടിച്ചു; അവന്‍ ദൂതന്മാരെ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബാൽസെബൂബിനോടു ചെന്നു ചോദിപ്പിന്‍ എന്ന് അവരോടു കല്പിച്ചു.</verse>
				<verse number="3">എന്നാൽ യഹോവയുടെ ദൂതന്‍ തിശ്ബ്യനായ ഏലീയാവോടു കല്പിച്ചത്: നീ എഴുന്നേറ്റു ശമര്യാരാജാവിന്‍റെ ദൂതന്മാരെ എതിരേറ്റ് ചെന്ന് അവരോട്: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നിങ്ങള്‍ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാന്‍ പോകുന്നത്?</verse>
				<verse number="4">ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക. അങ്ങനെ ഏലീയാവ് പോയി.</verse>
				<verse number="5">ദൂതന്മാര്‍ മടങ്ങി വന്നാറെ അവന്‍ അവരോട്: നിങ്ങള്‍ മടങ്ങിവന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="6">അവര്‍ അവനോടു പറഞ്ഞത്: ഒരാള്‍ ഞങ്ങളെ എതിരേറ്റുവന്നു ഞങ്ങളോട്: നിങ്ങളെ അയച്ചിരിക്കുന്ന രാജാവിന്‍റെ അടുക്കൽ മടങ്ങിച്ചെന്നു: യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാന്‍ അയയ്ക്കുന്നത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്ന് അവനോടു പറവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="7">അവന്‍ അവരോട്: നിങ്ങളെ എതിരേറ്റുവന്ന് ഈ വാക്കു നിങ്ങളോടു പറഞ്ഞ ആളുടെ വേഷം എന്ത് എന്നു ചോദിച്ചു.</verse>
				<verse number="8">അവന്‍ രോമവസ്ത്രം ധരിച്ച് അരയ്ക്കു തോൽവാറു കെട്ടിയ ആളായിരുന്നു എന്ന് അവര്‍ അവനോടു പറഞ്ഞു. അവന്‍ തിശ്ബ്യനായ ഏലീയാവുതന്നെ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="9">പിന്നെ രാജാവ് അമ്പതു പേര്‍ക്ക് അധിപതിയായ ഒരുവനെയും അവന്‍റെ അമ്പത് ആളെയും അവന്‍റെ അടുക്കൽ അയച്ചു; അവന്‍ അവന്‍റെ അടുക്കൽ ചെന്നു; അവന്‍ ഒരു മലമുകളിൽ ഇരിക്കയായിരുന്നു; അവന്‍ അവനോട്: ദൈവപുരുഷാ, ഇറങ്ങിവരുവാന്‍ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="10">ഏലീയാവ് അമ്പതു പേര്‍ക്ക് അധിപതിയായവനോട്: ഞാന്‍ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്‍റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നു പറഞ്ഞു. ഉടനെ ആകാശത്തുനിന്നു തീ ഇറങ്ങി അവനെയും അവന്‍റെ അമ്പത് ആളെയും ദഹിപ്പിച്ചുകളഞ്ഞു.</verse>
				<verse number="11">അവന്‍ അമ്പതു പേര്‍ക്ക് അധിപതിയായ മറ്റൊരുത്തനെയും അവന്‍റെ അമ്പതു ആളെയും അവന്‍റെ അടുക്കൽ അയച്ചു; അവനും അവനോട്: ദൈവപുരുഷാ, വേഗത്തിൽ ഇറങ്ങിവരുവാന്‍ രാജാവ് കല്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="12">ഏലീയാവ് അവനോട്: ഞാന്‍ ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്നു തീ ഇറങ്ങി നിന്നെയും നിന്‍റെ അമ്പതു ആളെയും ദഹിപ്പിക്കട്ടെ എന്നുത്തരം പറഞ്ഞു; ഉടനെ ദൈവത്തിന്‍റെ തീ ആകാശത്തുനിന്ന് ഇറങ്ങി അവനെയും അവന്‍റെ അമ്പത് ആളെയും ദഹിപ്പിച്ചു കളഞ്ഞു.</verse>
				<verse number="13">മൂന്നാമതും അവന്‍ അമ്പതു പേര്‍ക്ക് അധിപതിയായ ഒരുത്തനെയും അവന്‍റെ അമ്പതു ആളെയും അയച്ചു; ഈ മൂന്നാമത്തെ അമ്പതു പേര്‍ക്ക് അധിപതിയായവന്‍ ചെന്ന് ഏലീയാവിന്‍റെ മുമ്പിൽ മുട്ടുകുത്തി അവനോട്: ദൈവപുരുഷനായുള്ളോവേ, എന്‍റെ പ്രാണനെയും നിന്‍റെ ദാസന്മാരായ ഈ അമ്പതു ആളുടെ പ്രാണനെയും ആദരിക്കേണമേ.</verse>
				<verse number="14">ആകാശത്തുനിന്നു തീ ഇറങ്ങി അമ്പതു പേര്‍ക്കധിപതിമാരായ മുമ്പിലത്തെ രണ്ടു പേരെയും അവരുടെ അമ്പതീത് ആളെയും ദഹിപ്പിച്ചുകളഞ്ഞുവല്ലോ; എന്നാൽ എന്‍റെ പ്രാണനെ ആദരിക്കേണമേ എന്ന് അപേക്ഷിച്ചു.</verse>
				<verse number="15">അപ്പോള്‍ യഹോവയുടെ ദൂതന്‍ ഏലീയാവോട്: ഇവനോടുകൂടെ പോക; അവനെ ഭയപ്പെടേണ്ടാ എന്നു പറഞ്ഞു. അങ്ങനെ അവന്‍ എഴുന്നേറ്റ് അവനോടുകൂടെ രാജാവിന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="16">അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാന്‍ യിസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടോ നീ എക്രോനിലെ ദേവനായ ബാൽസെബൂബിനോട് അരുളപ്പാടു ചോദിപ്പാന്‍ ദൂതന്മാരെ അയച്ചത്? ഇതുനിമിത്തം നീ കയറിയിരിക്കുന്ന കട്ടിലിൽനിന്ന് ഇറങ്ങാതെ നിശ്ചയമായി മരിക്കും.</verse>
				<verse number="17">ഏലീയാവു പറഞ്ഞ യഹോവയുടെ വചനപ്രകാരംതന്നെ അവന്‍ മരിച്ചുപോയി; അവനു മകനില്ലായ്കകൊണ്ട് അവനു പകരം യെഹോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ മകനായ യെഹോരാമിന്‍റെ രണ്ടാം ആണ്ടിൽ രാജാവായി.</verse>
				<verse number="18">അഹസ്യാവ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
			</chapter>
			<chapter number="2">
				<verse number="1">യഹോവ ഏലീയാവെ ചുഴലിക്കാറ്റിൽ സ്വര്‍ഗത്തിലേക്ക് എടുത്തുകൊള്‍വാന്‍ ഭാവിച്ചിരിക്കുമ്പോള്‍ ഏലീയാവ് എലീശായോടുകൂടെ ഗില്ഗാലിൽനിന്നു പുറപ്പെട്ടു.</verse>
				<verse number="2">ഏലീയാവ് എലീശായോട്: നീ ഇവിടെ താമസിച്ചുകൊള്‍ക: യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. എലീശാ അവനോട്: യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ബേഥേലിലേക്കു പോയി.</verse>
				<verse number="3">ബേഥേലിലെ പ്രവാചകശിഷ്യന്മാര്‍ എലീശായുടെ അടുക്കൽ പുറത്തുവന്ന് അവനോട്: യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു. അതിന് അവന്‍: അതെ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="4">ഏലീയാവ് അവനോട്: എലീശായേ, നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു. അതിന് അവന്‍: യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ യെരീഹോവിലേക്കു പോയി.</verse>
				<verse number="5">യെരീഹോവിലെ പ്രവാചകശിഷ്യന്മാര്‍ എലീശായുടെ അടുക്കൽവന്ന് അവനോട്: യഹോവ ഇന്നു നിന്‍റെ യജമാനനെ നിന്‍റെ തലയ്ക്കൽനിന്ന് എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അതിന് അവന്‍: അതെ, ഞാന്‍ അറിയുന്നു; നിങ്ങള്‍ മിണ്ടാതിരിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="6">ഏലീയാവ് അവനോട്: നീ ഇവിടെ താമസിച്ചുകൊള്‍ക; യഹോവ എന്നെ യോര്‍ദ്ദാങ്കലേക്ക് അയച്ചിരിക്കുന്നു എന്നു പറഞ്ഞു; അതിന് അവന്‍: യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു. അങ്ങനെ അവര്‍ ഇരുവരുംകൂടെ പോയി.</verse>
				<verse number="7">പ്രവാചകശിഷ്യന്മാരിൽ അമ്പതു പേര്‍ ചെന്ന് അവര്‍ക്കെതിരേ ദൂരത്തു നിന്നു; അവര്‍ ഇരുവരും യോര്‍ദ്ദാനരികെ നിന്നു.</verse>
				<verse number="8">അപ്പോള്‍ ഏലീയാവ് തന്‍റെ പുതപ്പ് എടുത്തുമടക്കി വെള്ളത്തെ അടിച്ചു; അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവര്‍ ഇരുവരും ഉണങ്ങിയനിലത്തുകൂടി അക്കരയ്ക്കു കടന്നു.</verse>
				<verse number="9">അവര്‍ അക്കരെ കടന്നശേഷം ഏലീയാവ് എലീശായോട്: ഞാന്‍ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുംമുമ്പേ ഞാന്‍ നിനക്ക് എന്തു ചെയ്തുതരേണം? ചോദിച്ചുകൊള്‍ക എന്നു പറഞ്ഞു. അതിന് എലീശാ: നിന്‍റെ ആത്മാവിൽ ഇരട്ടി പങ്ക് എന്‍റെമേൽ വരുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="10">അതിന് അവന്‍: നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചത്; ഞാന്‍ നിങ്കൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോള്‍ നീ എന്നെ കാണുന്നുവെങ്കിൽ നിനക്ക് അങ്ങനെ ഉണ്ടാകും; അല്ലന്നു വരികിൽ ഉണ്ടാകയില്ല എന്നു പറഞ്ഞു.</verse>
				<verse number="11">അവര്‍ സംസാരിച്ചുകൊണ്ടു നടക്കുമ്പോള്‍ അഗ്നിരഥവും അഗ്ന്യശ്വങ്ങളും വന്ന് അവരെ തമ്മിൽ വേര്‍പിരിച്ചു; അങ്ങനെ ഏലീയാവ് ചുഴലിക്കാറ്റിൽ സ്വര്‍ഗത്തിലേക്കു കയറി.</verse>
				<verse number="12">എലീശാ അതുകണ്ടിട്ട്: എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളും എന്നു നിലവിളിച്ചു, പിന്നെ അവനെ കണ്ടില്ല; അപ്പോള്‍ അവന്‍ തന്‍റെ വസ്ത്രം പിടിച്ചു രണ്ടു ഖണ്ഡമായി കീറിക്കളഞ്ഞു.</verse>
				<verse number="13">പിന്നെ അവന്‍ ഏലീയാവിന്മേൽനിന്നു വീണ പുതപ്പ് എടുത്തു മടങ്ങിച്ചെന്നു യോര്‍ദ്ദാനരികെ നിന്നു.</verse>
				<verse number="14">ഏലീയാവിന്മേൽനിന്നു വീണ പുതപ്പുകൊണ്ട് അവന്‍ വെള്ളത്തെ അടിച്ചു: ഏലീയാവിന്‍റെ ദൈവമായ യഹോവ എവിടെ എന്നു പറഞ്ഞു. അവന്‍ വെള്ളത്തെ അടിച്ചപ്പോള്‍ അത് അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; എലീശാ ഇക്കരയ്ക്കു കടന്നു.</verse>
				<verse number="15">യെരീഹോവിൽ അവനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാര്‍ അവനെ കണ്ടിട്ട്: ഏലീയാവിന്‍റെ ആത്മാവ് എലീശായുടെമേൽ അധിവസിക്കുന്നു എന്നു പറഞ്ഞ് അവനെ എതിരേറ്റുചെന്ന് അവന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു.</verse>
				<verse number="16">അവര്‍ അവനോട്: ഇതാ, അടിയങ്ങളോടുകൂടെ അമ്പതു ബലശാലികള്‍ ഉണ്ട്; അവര്‍ ചെന്ന് നിന്‍റെ യജമാനനെ അന്വേഷിക്കട്ടെ; പക്ഷേ യഹോവയുടെ ആത്മാവ് അവനെ എടുത്ത് വല്ല മലയിലോ താഴ്വരയിലോ എങ്ങാനും ഇട്ടിട്ടുണ്ടായിരിക്കും എന്നു പറഞ്ഞു. അതിന് അവന്‍: നിങ്ങള്‍ അയയ്ക്കരുത് എന്നു പറഞ്ഞു.</verse>
				<verse number="17">അവര്‍ അവനെ അത്യന്തം നിര്‍ബന്ധിച്ചപ്പോള്‍ അവന്‍: എന്നാൽ അയച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു. അവര്‍ അമ്പതുപേരെ അയച്ചു; അവര്‍ മൂന്നു ദിവസം അന്വേഷിച്ചിട്ടും അവനെ കണ്ടെത്തിയില്ല.</verse>
				<verse number="18">അവന്‍ യെരീഹോവിൽ പാര്‍ത്തിരുന്നതുകൊണ്ട് അവര്‍ അവന്‍റെ അടുക്കൽ മടങ്ങിവന്നു; അവന്‍ അവരോട്: പോകരുത് എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="19">അനന്തരം ആ പട്ടണക്കാര്‍ എലീശായോട്: ഈ പട്ടണത്തിന്‍റെ ഇരിപ്പ് മനോഹരമായതെന്നു യജമാനന്‍ കാണുന്നുവല്ലോ; എന്നാൽ വെള്ളം ചീത്തയും ദേശം ഗര്‍ഭനാശകവും ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="20">അതിന് അവന്‍: ഒരു പുതിയ തളിക കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുവിന്‍ എന്നു പറഞ്ഞു. അവര്‍ അത് അവന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
				<verse number="21">അവന്‍ നീരുറവിന്‍റെ അടുക്കൽ ചെന്ന് അതിൽ ഉപ്പ് ഇട്ടു. ഞാന്‍ ഈ വെള്ളം പഥ്യമാക്കിയിരിക്കുന്നു; ഇനി ഇതിനാൽ മരണവും ഗര്‍ഭനാശവും ഉണ്ടാകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">എലീശാ പറഞ്ഞതുപോലെ ആ വെള്ളം ഇന്നുവരെ പഥ്യമായിത്തന്നെ ഇരിക്കുന്നു.</verse>
				<verse number="23">പിന്നെ അവന്‍ അവിടെനിന്നു ബേഥേലിലേക്കു പോയി; അവന്‍ വഴിയിൽ നടക്കുമ്പോള്‍ ബാലന്മാര്‍ പട്ടണത്തിൽനിന്നു പുറപ്പെട്ടു വന്ന് അവനെ പരിഹസിച്ച് അവനോട്: മൊട്ടത്തലയാ, കയറി വാ; മൊട്ടത്തലയാ, കയറി വാ എന്നു പറഞ്ഞു.</verse>
				<verse number="24">അവന്‍ പിന്നോക്കം തിരിഞ്ഞ് അവരെ നോക്കി യഹോവാനാമത്തിൽ അവരെ ശപിച്ചു; അപ്പോള്‍ കാട്ടിൽനിന്നു രണ്ടു പെണ്‍കരടി ഇറങ്ങിവന്ന് അവരിൽ നാല്പത്തിരണ്ടു ബാലന്മാരെ കീറിക്കളഞ്ഞു.</verse>
				<verse number="25">അവന്‍ അവിടം വിട്ടു കര്‍മ്മേൽപര്‍വതത്തിലേക്കു പോയി; അവിടെനിന്നു ശമര്യയിലേക്കു മടങ്ങിപ്പോന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പതിനെട്ടാം ആണ്ടിൽ ആഹാബിന്‍റെ മകനായ യെഹോരാം ശമര്യയിൽ യിസ്രായേലിനു രാജാവായി; അവന്‍ പന്ത്രണ്ടു സംവത്സരം വാണു.</verse>
				<verse number="2">അവന്‍ യഹോവയ്ക്ക് അനിഷ്ടമായതു ചെയ്തു; തന്‍റെ അപ്പനെയും അമ്മയെയും പോലെ അല്ലതാനും; തന്‍റെ അപ്പന്‍ ഉണ്ടാക്കിയ ബാൽവിഗ്രഹം അവന്‍ നീക്കിക്കളഞ്ഞു.</verse>
				<verse number="3">എന്നാലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ അവന്‍ വിട്ടുമാറാതെ മുറുകെപ്പിടിച്ചു.</verse>
				<verse number="4">മോവാബ്‍രാജാവായ മേശയ്ക്ക് അനവധി ആടുകളുണ്ടായിരുന്നു; അവന്‍ യിസ്രായേൽരാജാവിന് ഒരു ലക്ഷം കുഞ്ഞാടുകളുടെയും ഒരു ലക്ഷം ആട്ടുകൊറ്റന്മാരുടെയും രോമം കൊടുത്തുവന്നു.</verse>
				<verse number="5">എന്നാൽ ആഹാബ് മരിച്ചശേഷം മോവാബ്‍രാജാവ് യിസ്രായേൽരാജാവിനോടു മത്സരിച്ചു.</verse>
				<verse number="6">ആ കാലത്തു യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് യിസ്രായേലിനെയൊക്കെയും എണ്ണിനോക്കി.</verse>
				<verse number="7">പിന്നെ അവന്‍: മോവാബ്‍രാജാവ് എന്നോടു മത്സരിച്ചിരിക്കുന്നു; മോവാബ്യരോടു യുദ്ധത്തിനു നീ കൂടെ പോരുമോ എന്ന് യെഹൂദാരാജാവായ യെഹോശാഫാത്തിനോട് ആളയച്ചു ചോദിപ്പിച്ചു. അതിന് അവന്‍: ഞാന്‍ പോരാം; നീയും ഞാനും എന്‍റെ ജനവും നിന്‍റെ ജനവും എന്‍റെ കുതിരകളും നിന്‍റെ കുതിരകളും ഒരുപോലെയല്ലോ എന്നു പറഞ്ഞു.</verse>
				<verse number="8">നാം ഏതു വഴിയായി പോകേണം എന്ന് അവന്‍ ചോദിച്ചതിന്: എദോംമരുഭൂമിവഴിയായിത്തന്നെ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="9">അങ്ങനെ യിസ്രായേൽരാജാവ്, യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവര്‍ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിനും മൃഗങ്ങള്‍ക്കും വെള്ളം കിട്ടാതെയായി.</verse>
				<verse number="10">അപ്പോള്‍ യിസ്രായേൽരാജാവ്: അയ്യോ, ഈ മൂന്നു രാജാക്കന്മാരെയും യഹോവ വിളിച്ചുവരുത്തിയത് അവരെ മോവാബ്യരുടെ കൈയിൽ ഏല്പിക്കേണ്ടതിനോ എന്നു പറഞ്ഞു.</verse>
				<verse number="11">എന്നാൽ യെഹോശാഫാത്ത്: നാം യഹോവയോട് അരുളപ്പാട് ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകന്‍ ആരുമില്ലയോ എന്നു ചോദിച്ചതിന് യിസ്രായേൽരാജാവിന്‍റെ ഭൃത്യന്മാരിൽ ഒരുത്തന്‍: ഏലീയാവിന്‍റെ കൈക്കു വെള്ളം ഒഴിച്ച ശാഫാത്തിന്‍റെ മകന്‍ എലീശാ ഇവിടെ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="12">അവന്‍റെ പക്കൽ യഹോവയുടെ അരുളപ്പാടുണ്ട് എന്നു യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ യിസ്രായേൽരാജാവും യെഹോശാഫാത്തും എദോംരാജാവും കൂടെ അവന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="13">എലീശാ യിസ്രായേൽരാജാവിനോട്: എനിക്കും നിനക്കും തമ്മിൽ എന്ത്? നീ നിന്‍റെ അപ്പന്‍റെ പ്രവാചകന്മാരുടെ അടുക്കലും നിന്‍റെ അമ്മയുടെ പ്രവാചകന്മാരുടെ അടുക്കലും ചെല്ലുക എന്നു പറഞ്ഞു. അതിന് യിസ്രായേൽരാജാവ് അവനോട്: അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏല്പിക്കേണ്ടതിന് യഹോവ അവരെ വിളിച്ചു വരുത്തിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">അതിന് എലീശാ: ഞാന്‍ സേവിച്ചുനില്ക്കുന്ന സൈന്യങ്ങളുടെ യഹോവയാണ, യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ മുഖം ഞാന്‍ ആദരിച്ചില്ല എങ്കിൽ ഞാന്‍ നിന്നെ നോക്കുകയോ കടാക്ഷിക്കയോ ഇല്ലായിരുന്നു;</verse>
				<verse number="15">എന്നാൽ ഇപ്പോള്‍ ഒരു വീണക്കാരനെ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. വീണക്കാരന്‍ വായിക്കുമ്പോള്‍ യഹോവയുടെ കൈ അവന്‍റെമേൽ വന്നു.</verse>
				<verse number="16">അവന്‍ പറഞ്ഞത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഈ താഴ്വരയിൽ അനേകം കുഴികള്‍ വെട്ടുവിന്‍.</verse>
				<verse number="17">നിങ്ങള്‍ കാറ്റു കാണുകയില്ല, മഴയും കാണുകയില്ല; എന്നാൽ നിങ്ങളും നിങ്ങളുടെ ആടുമാടുകളും നിങ്ങളുടെ മൃഗവാഹനങ്ങളും കുടിക്കത്തക്കവണ്ണം ഈ താഴ്വര വെള്ളംകൊണ്ടു നിറയും.</verse>
				<verse number="18">ഇതു പോരാ എന്നു യഹോവയ്ക്കു തോന്നിയിട്ട് അവന്‍ മോവാബ്യരെയും നിങ്ങളുടെ കൈയിൽ ഏല്പിച്ചുതരും.</verse>
				<verse number="19">നിങ്ങള്‍ ഉറപ്പുള്ള പട്ടണങ്ങളും ശ്രേഷ്ഠനഗരങ്ങളുമെല്ലാം ജയിച്ചടക്കുകയും നല്ല വൃക്ഷങ്ങളെല്ലാം മുറിക്കയും നീരുറവുകളെല്ലാം അടച്ചുകളകയും നല്ല നിലങ്ങളെല്ലാം കല്ലുവാരിയിട്ടു ചീത്തയാക്കുകയും ചെയ്യും.</verse>
				<verse number="20">പിറ്റന്നാള്‍ രാവിലെ ഭോജനയാഗത്തിന്‍റെ സമയത്തു വെള്ളം എദോംവഴിയായി വരുന്നതു കണ്ടു; ദേശം വെള്ളംകൊണ്ടു നിറഞ്ഞു.</verse>
				<verse number="21">എന്നാൽ ഈ രാജാക്കന്മാര്‍ തങ്ങളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു എന്നു മോവാബ്യരൊക്കെയും കേട്ടപ്പോള്‍ അവര്‍ ആയുധം ധരിപ്പാന്‍ തക്ക പ്രായത്തിലും മേലോട്ടുമുള്ളവരെ വിളിച്ചുകൂട്ടി അതിരിങ്കൽ ചെന്നു നിന്നു.</verse>
				<verse number="22">രാവിലെ അവര്‍ എഴുന്നേറ്റപ്പോള്‍ സൂര്യന്‍ വെള്ളത്തിന്മേൽ ഉദിച്ചിട്ടു മോവാബ്യര്‍ക്കു തങ്ങളുടെ നേരേയുള്ള വെള്ളം രക്തംപോലെ ചുവപ്പായി തോന്നി:</verse>
				<verse number="23">അതു രക്തമാകുന്നു; ആ രാജാക്കന്മാര്‍ തമ്മിൽ പൊരുതി അന്യോന്യം സംഹരിച്ചുകളഞ്ഞു; ആകയാൽ മോവാബ്യരേ, കൊള്ളയ്ക്കു വരുവിന്‍ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="24">അവര്‍ യിസ്രായേൽപാളയത്തിങ്കൽ എത്തിയപ്പോള്‍ യിസ്രായേല്യര്‍ എഴുന്നേറ്റു മോവാബ്യരെ തോല്പിച്ചോടിച്ചു; അവര്‍ ദേശത്തിൽ കടന്നുചെന്ന് മോവാബ്യരെ പിന്നെയും തോല്പിച്ചുകളഞ്ഞു.</verse>
				<verse number="25">പട്ടണങ്ങളെ അവര്‍ ഇടിച്ചു, നല്ല നിലമൊക്കെയും ഓരോരുത്തന്‍ ഓരോ കല്ലിട്ടു നികത്തി, നീരുറവുകളെല്ലാം അടച്ചു, നല്ല വൃക്ഷങ്ങളെല്ലാം മുറിച്ചുകളഞ്ഞു; കീര്‍ഹരേശെത്തിൽ മാത്രം അവര്‍ അതിന്‍റെ കല്ല് അങ്ങനെതന്നെ വിട്ടേച്ചു. എന്നാൽ കവിണക്കാര്‍ അതിനെ വളഞ്ഞു നശിപ്പിച്ചുകളഞ്ഞു.</verse>
				<verse number="26">മോവാബ്‍രാജാവ് പട തനിക്ക് അതിവിഷമമായി എന്നു കണ്ടപ്പോള്‍ ഏദോംരാജാവിനെ അണിമുറിച്ചാക്രമിക്കേണ്ടതിന് എഴുനൂറ് ആയുധപാണികളെ കൂട്ടിക്കൊണ്ടുചെന്നു; എങ്കിലും സാധിച്ചില്ല.</verse>
				<verse number="27">ആകയാൽ അവന്‍ തന്‍റെശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ച് മതിലിന്മേൽ ദഹനയാഗം കഴിച്ചു. അപ്പോള്‍ യിസ്രായേല്യരുടെമേൽ മഹാകോപം വന്നതുകൊണ്ട് അവര്‍ അവനെ വിട്ടു സ്വദേശത്തേക്ക് മടങ്ങിപ്പോന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">പ്രവാചകശിഷ്യന്മാരുടെ ഭാര്യമാരിൽ ഒരുത്തി എലീശായോടു നിലവിളിച്ചു: നിന്‍റെ ദാസനായ എന്‍റെ ഭര്‍ത്താവു മരിച്ചുപോയി; നിന്‍റെ ദാസന്‍ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോള്‍ കടക്കാരന്‍ എന്‍റെ രണ്ടു മക്കളെ പിടിച്ച് അടിമകളാക്കുവാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">എലീശാ അവളോട്: ഞാന്‍ നിനക്കുവേണ്ടി എന്തു ചെയ്യേണം? പറക; വീട്ടിൽ നിനക്ക് എന്തുള്ളൂ എന്നു ചോദിച്ചു. ഒരു ഭരണി എണ്ണയല്ലാതെ അടിയന്‍റെ വീട്ടിൽ മറ്റൊന്നും ഇല്ല എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="3">അതിന് അവന്‍: നീ ചെന്നു നിന്‍റെ അയൽക്കാരോടൊക്കെയും വെറുമ്പാത്രങ്ങള്‍ വായ്പ വാങ്ങുക; പാത്രങ്ങള്‍ കുറവായിരിക്കരുത്.</verse>
				<verse number="4">പിന്നെ നീയും നിന്‍റെ മക്കളും അകത്തു കയറി വാതിൽ അടച്ച് പാത്രങ്ങളിലൊക്കെയും പകര്‍ന്ന്, നിറഞ്ഞതു നിറഞ്ഞത് ഒരു ഭാഗത്തു മാറ്റിവയ്ക്കുക എന്നു പറഞ്ഞു.</verse>
				<verse number="5">അവള്‍ അവനെ വിട്ടു ചെന്നു തന്‍റെ മക്കളോടുകൂടെ അകത്തു കടന്നു വാതിൽ അടച്ചു; അവര്‍ അവളുടെ അടുക്കൽ പാത്രങ്ങളെ വച്ചുകൊടുക്കയും അവള്‍ പകരുകയും ചെയ്തു.</verse>
				<verse number="6">പാത്രങ്ങള്‍ നിറഞ്ഞശേഷം അവള്‍ തന്‍റെ മകനോട്: ഇനിയും പാത്രം കൊണ്ടുവരിക എന്നു പറഞ്ഞു. അവന്‍ അവളോട്: പാത്രം ഒന്നും ഇല്ല എന്നു പറഞ്ഞു. അപ്പോള്‍ എണ്ണ നിന്നുപോയി.</verse>
				<verse number="7">അവള്‍ ചെന്നു ദൈവപുരുഷനോട് വസ്തുത അറിയിച്ചു. നീപോയി എണ്ണ വിറ്റു കടം വീട്ടി ശേഷിപ്പുകൊണ്ടു നീയും മക്കളും ഉപജീവനം കഴിച്ചുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="8">ഒരു ദിവസം എലീശാ ശൂനേമിലേക്കു പോയി; അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവള്‍ അവനെ ഭക്ഷണത്തിനു വരേണം എന്നു നിര്‍ബന്ധിച്ചു. പിന്നത്തേതിൽ അവന്‍ ആ വഴി പോകുമ്പോഴൊക്കെയും ഭക്ഷണത്തിന് അവിടെ കയറും.</verse>
				<verse number="9">അവള്‍ തന്‍റെ ഭര്‍ത്താവിനോട്: നമ്മുടെ വഴിയായി കൂടെക്കൂടെ കടന്നുപോകുന്ന ഈയാള്‍ വിശുദ്ധനായൊരു ദൈവപുരുഷന്‍ എന്നു ഞാന്‍ കാണുന്നു.</verse>
				<verse number="10">നാം ചുവരോടുകൂടിയ ചെറിയൊരു മാളികമുറി പണിതുണ്ടാക്കുക; അതിൽ അവന് ഒരു കട്ടിലും ഒരു മേശയും ഒരു നാല്ക്കാലിയും ഒരു നിലവിളക്കും വയ്ക്കുക; അവന്‍ നമ്മുടെ അടുക്കൽ വരുമ്പോള്‍ അവന് അവിടെ കയറി പാര്‍ക്കാമല്ലോ എന്നു പറഞ്ഞു.</verse>
				<verse number="11">പിന്നെ ഒരു ദിവസം അവന്‍ അവിടെ വരുവാന്‍ ഇടയായി; അവന്‍ ആ മാളികമുറിയിൽ കയറി അവിടെ കിടന്നുറങ്ങി.</verse>
				<verse number="12">അവന്‍ തന്‍റെ ബാല്യക്കാരനായ ഗേഹസിയോട്: ശൂനേംകാരത്തിയെ വിളിക്ക എന്നു പറഞ്ഞു. അവന്‍ അവളെ വിളിച്ചു.</verse>
				<verse number="13">അവള്‍ അവന്‍റെ മുമ്പിൽ വന്നുനിന്നു. അവന്‍ അവനോട്: നീ ഇത്ര താൽപര്യത്തോടെയൊക്കെയും ഞങ്ങള്‍ക്കുവേണ്ടി കരുതിയല്ലോ? നിനക്കുവേണ്ടി എന്തു ചെയ്യേണം? രാജാവിനോടോ സേനാധിപതിയോടോ നിനക്കുവേണ്ടി വല്ലതും പറയേണ്ടതുണ്ടോ എന്നു നീ അവളോടു ചോദിക്കുക എന്നു പറഞ്ഞു. അതിന് അവള്‍: ഞാന്‍ സ്വജനത്തിന്‍റെ മധ്യേ വസിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">എന്നാൽ അവള്‍ക്കുവേണ്ടി എന്തു ചെയ്യാമെന്ന് അവന്‍ ചോദിച്ചതിനു ഗേഹസി: അവള്‍ക്കു മകനില്ലല്ലോ; അവളുടെ ഭര്‍ത്താവു വൃദ്ധനും ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="15">അവളെ വിളിക്ക എന്ന് അവന്‍ പറഞ്ഞു. അവന്‍ അവളെ വിളിച്ചപ്പോള്‍ അവള്‍ വാതിൽക്കൽ വന്നുനിന്നു.</verse>
				<verse number="16">അപ്പോള്‍ അവന്‍: വരുന്ന ആണ്ടിൽ ഈ സമയമാകുമ്പോഴേക്ക് നീ ഒരു മകനെ അണച്ചുകൊള്ളും എന്നു പറഞ്ഞു. അതിന് അവള്‍: അല്ല, ദൈവപുരുഷനായ എന്‍റെ യജമാനനേ, അടിയനോടു ഭോഷ്കു പറയരുതേ എന്നു പറഞ്ഞു.</verse>
				<verse number="17">ആ സ്ത്രീ ഗര്‍ഭം ധരിച്ചു പിറ്റേ ആണ്ടിൽ എലീശാ അവളോടു പറഞ്ഞ സമയത്തുതന്നെ ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="18">ബാലന്‍ വളര്‍ന്നപ്പോള്‍ ഒരു ദിവസം അവന്‍ കൊയ്ത്തുകാരോടുകൂടെ ഇരുന്ന തന്‍റെ അപ്പന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="19">അവന്‍ അപ്പനോട്: എന്‍റെ തല, എന്‍റെ തല എന്നു പറഞ്ഞു. അവന്‍ ഒരു ബാല്യക്കാരനോട്: ഇവനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുപോക എന്നു പറഞ്ഞു.</verse>
				<verse number="20">അവന്‍ അവനെ എടുത്ത് അവന്‍റെ അമ്മയുടെ അടുക്കൽ കൊണ്ടുചെന്നു; അവന്‍ ഉച്ചവരെ അവളുടെ മടിയിൽ ഇരുന്നശേഷം മരിച്ചുപോയി.</verse>
				<verse number="21">അപ്പോള്‍ അവള്‍ കയറിച്ചെന്ന് അവനെ ദൈവപുരുഷന്‍റെ കട്ടിലിന്മേൽ കിടത്തി വാതിൽ അടച്ചു പുറത്തിറങ്ങി.</verse>
				<verse number="22">പിന്നെ അവള്‍ തന്‍റെ ഭര്‍ത്താവിനെ വിളിച്ചു: ഞാന്‍ വേഗത്തിൽ ദൈവപുരുഷന്‍റെ അടുക്കലോളം പോയിവരേണ്ടതിന് എനിക്ക് ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.</verse>
				<verse number="23">അതിന് അവന്‍: ഇന്നു നീ അവന്‍റെ അടുക്കൽ പോകുന്നത് എന്തിന്? ഇന്ന് അമാവാസിയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="24">അങ്ങനെ അവള്‍ കഴുതപ്പുറത്തു കോപ്പിട്ടു കയറി ബാല്യക്കാരനോട്: നല്ലവണ്ണം തെളിച്ചുവിടുക; ഞാന്‍ പറഞ്ഞല്ലാതെ വഴിയിൽ എവിടെയും നിര്‍ത്തരുത് എന്നു പറഞ്ഞു.</verse>
				<verse number="25">അവള്‍ ചെന്നു കര്‍മ്മേൽപര്‍വതത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ എത്തി; ദൈവപുരുഷന്‍ അവളെ ദൂരത്തു കണ്ടപ്പോള്‍ തന്‍റെ ബാല്യക്കാരനായ ഗേഹസിയോട്: അതാ, ശൂനേംകാരത്തി വരുന്നു.</verse>
				<verse number="26">നീ ഓടിച്ചെന്ന് അവളെ എതിരേറ്റ്: സുഖം തന്നെയോ? ഭര്‍ത്താവു സുഖമായിരിക്കുന്നുവോ? ബാലനു സുഖമുണ്ടോ എന്ന് അവളോടു ചോദിക്കേണം എന്നു പറഞ്ഞു. സുഖം തന്നെ എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="27">അവള്‍ പര്‍വതത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ എത്തിയപ്പോള്‍ അവന്‍റെ കാൽ പിടിച്ചു; ഗേഹസി അവളെ മാറ്റുവാന്‍ അടുത്തു ചെന്നാറെ ദൈവപുരുഷന്‍: അവളെ വിടുക; അവള്‍ക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="28">ഞാന്‍ യജമാനനോട് ഒരു മകനെ ചോദിച്ചിരുന്നുവോ? എന്നെ ചതിക്കരുതേ എന്നു ഞാന്‍ പറഞ്ഞില്ലയോ എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="29">ഉടനെ അവന്‍ ഗേഹസിയോട്: നീ അര കെട്ടി എന്‍റെ വടിയും കൈയിൽ എടുത്തുപോക; നീ ആരെ എങ്കിലും കണ്ടാൽ വന്ദനം ചെയ്യരുത്; നിന്നെ വന്ദനം ചെയ്താൽ പ്രതിവന്ദനം പറകയും അരുത്; എന്‍റെ വടി ബാലന്‍റെ മുഖത്തു വയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="30">എന്നാൽ ബാലന്‍റെ അമ്മ യഹോവയാണ, നിന്‍റെ ജീവനാണ, ഞാന്‍ നിന്നെ വിടുകയില്ല എന്നു പറഞ്ഞു; അങ്ങനെ അവന്‍ എഴുന്നേറ്റ് അവളോടുകൂടെ പോയി.</verse>
				<verse number="31">ഗേഹസി അവര്‍ക്കു മുമ്പായി ചെന്ന് വടി ബാലന്‍റെ മുഖത്തു വച്ചു; എങ്കിലും ഒരു അനക്കമോ ഉണര്‍ച്ചയോ ഉണ്ടായില്ല; അതുകൊണ്ട് അവന്‍ അവനെ എതിരേല്പാന്‍ മടങ്ങിവന്നു: ബാലന്‍ ഉണര്‍ന്നില്ല എന്ന് അറിയിച്ചു.</verse>
				<verse number="32">എലീശാ വീട്ടിൽ വന്നപ്പോള്‍ തന്‍റെ കട്ടിലിന്മേൽ ബാലന്‍ മരിച്ചുകിടക്കുന്നതു കണ്ടു.</verse>
				<verse number="33">താനും ബാലനും മാത്രം അകത്ത് ഉണ്ടായിരിക്കെ അവന്‍ വാതിൽ അടച്ചു യഹോവയോടു പ്രാര്‍ഥിച്ചു.</verse>
				<verse number="34">പിന്നെ അവന്‍ കയറി ബാലന്‍റെമേൽ കിടന്നു; തന്‍റെ വായ് ബാലന്‍റെ വായ്മേലും തന്‍റെ കണ്ണ് അവന്‍റെ കണ്ണിന്മേലും തന്‍റെ ഉള്ളംകൈകള്‍ അവന്‍റെ ഉള്ളംകൈകളിന്മേലുംവച്ച് അവന്‍റെമേൽ കവിണ്ണുകിടന്നപ്പോള്‍ ബാലന്‍റെ ദേഹത്തിനു ചൂടുപിടിച്ചു.</verse>
				<verse number="35">അവന്‍ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്നു നടന്നിട്ടു പിന്നെയും കയറി അവന്‍റെമേൽ കവിണ്ണുകിടന്നു; അപ്പോള്‍ ബാലന്‍ ഏഴു പ്രാവശ്യം തുമ്മി കണ്ണു തുറന്നു.</verse>
				<verse number="36">അവന്‍ ഗേഹസിയെ വിളിച്ചു; ശൂനേംകാരത്തിയെ വിളിക്ക എന്നു കല്പിച്ചു; അവന്‍ അവളെ വിളിച്ചു. അവള്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ അവന്‍: നിന്‍റെ മകനെ എടുത്തുകൊണ്ടു പൊയ്ക്കൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="37">അവള്‍ അകത്തുചെന്ന് അവന്‍റെ കാൽക്കൽ സാഷ്ടാംഗം വീണു നമസ്കരിച്ചു തന്‍റെ മകനെ എടുത്തു കൊണ്ടുപോയി.</verse>
				<verse number="38">അനന്തരം എലീശാ ഗില്ഗാലിൽ പോയി; അന്നു ദേശത്തു ക്ഷാമം ഉണ്ടായിരുന്നു; പ്രവാചകശിഷ്യന്മാര്‍ അവന്‍റെ മുമ്പിൽ ഇരിക്കുമ്പോള്‍ അവന്‍ തന്‍റെ ബാല്യക്കാരനോട്: നീ വലിയ കലം അടുപ്പത്തുവച്ച് പ്രവാചകശിഷ്യന്മാര്‍ക്കു പായസം ഉണ്ടാക്കുക എന്നു പറഞ്ഞു.</verse>
				<verse number="39">ഒരുത്തന്‍ ചീര പറിപ്പാന്‍ വയലിൽ ചെന്ന് ഒരു കാട്ടുവള്ളികണ്ട് മടിനിറയെ പേച്ചുര പറിച്ചു കൊണ്ടുവന്നു; അവര്‍ അറിയായ്കയാൽ അരിഞ്ഞു പായസക്കലത്തിൽ ഇട്ടു.</verse>
				<verse number="40">അവര്‍ അത് ആളുകള്‍ക്കു വിളമ്പി; അവര്‍ പായസം കുടിക്കുമ്പോള്‍ നിലവിളിച്ചു; ദൈവപുരുഷനായുള്ളോവേ കലത്തിൽ മരണം എന്നു പറഞ്ഞു.</verse>
				<verse number="41">അവര്‍ക്കു കുടിപ്പാന്‍ കഴിഞ്ഞില്ല. മാവു കൊണ്ടുവരുവിന്‍ എന്ന് അവന്‍ പറഞ്ഞു അതു കലത്തിൽ ഇട്ടു: ആളുകള്‍ക്കു വിളമ്പിക്കൊടുക്ക എന്നു പറഞ്ഞു. പിന്നെ ദൂഷ്യമായുള്ളതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.</verse>
				<verse number="42">അനന്തരം ബാൽ-ശാലീശയിൽനിന്ന് ഒരാള്‍ ദൈവപുരുഷന് ആദ്യഫലമായിട്ട് ഇരുപതു യവത്തപ്പവും മലരും പൊക്കണത്തിൽ കൊണ്ടുവന്നു. ജനത്തിന് അതു തിന്മാന്‍ കൊടുക്ക എന്ന് അവന്‍ കല്പിച്ചു.</verse>
				<verse number="43">അതിന് അവന്‍റെ ബാല്യക്കാരന്‍: ഞാന്‍ ഇതു നൂറു പേര്‍ക്ക് എങ്ങനെ വിളമ്പും എന്നു പറഞ്ഞു. അവന്‍ പിന്നെയും: ജനത്തിന് അതു തിന്മാന്‍ കൊടുക്ക; അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="44">അങ്ങനെ അവന്‍ അവര്‍ക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ വചനപ്രകാരം അവര്‍ തിന്നുകയും ശേഷിപ്പിക്കയും ചെയ്തു.</verse>
			</chapter>
			<chapter number="5">
				<verse number="1">അരാംരാജാവിന്‍റെ സേനാപതിയായ നയമാന്‍ മുഖാന്തരം യഹോവ അരാമിനു ജയം നല്കിയതുകൊണ്ട് അവന്‍റെ യജമാനന്‍ അവനെ മഹാനും മാന്യനും ആയി എണ്ണി; അവന്‍ പരാക്രമശാലി എങ്കിലും കുഷ്ഠരോഗി ആയിരുന്നു.</verse>
				<verse number="2">അരാമ്യര്‍ കവര്‍ച്ചപ്പടയായി വന്നിരുന്നപ്പോള്‍ യിസ്രായേൽദേശത്തുനിന്ന് ഒരു ചെറിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടുപോയിരുന്നു; അവള്‍ നയമാന്‍റെ ഭാര്യക്കു ശുശ്രൂഷ ചെയ്തുവന്നു.</verse>
				<verse number="3">അവള്‍ തന്‍റെ യജമാനത്തിയോട്: യജമാനന്‍ ശമര്യയിലെ പ്രവാചകന്‍റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവന്‍ അവന്‍റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">അവന്‍ ചെന്നു തന്‍റെ യജമാനനോട്: യിസ്രായേൽദേശക്കാരത്തിയായ പെണ്‍കുട്ടി ഇന്നിന്നപ്രകാരം സംസാരിച്ചു എന്നു ബോധിപ്പിച്ചു.</verse>
				<verse number="5">നീ പോയി വരിക; ഞാന്‍ യിസ്രായേൽരാജാവിന് ഒരു എഴുത്തുതരാം എന്ന് അരാംരാജാവു പറഞ്ഞു. അങ്ങനെ അവന്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെൽ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.</verse>
				<verse number="6">അവന്‍ യിസ്രായേൽരാജാവിന്‍റെ അടുക്കൽ എഴുത്തും കൊണ്ടുചെന്നു; അതിൽ: ഈ എഴുത്ത് കൊണ്ടുവരുന്ന എന്‍റെ ഭൃത്യന്‍ നയമാന്‍റെ കുഷ്ഠരോഗം നീ മാറ്റിക്കൊടുക്കേണ്ടതിനു ഞാന്‍ അവനെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് എഴുതിയിരുന്നു.</verse>
				<verse number="7">യിസ്രായേൽരാജാവ് എഴുത്തു വായിച്ചപ്പോള്‍ വസ്ത്രം കീറി: അവന്‍ ഇതാ, കുഷ്ഠരോഗം മാറ്റിക്കൊടുക്കേണ്ടതിന് ഒരാളെ എന്‍റെ അടുക്കൽ അയച്ചിരിക്കുന്നു! മരിപ്പിക്കയും ജീവിപ്പിക്കയും ചെയ്‍വാന്‍ ഞാന്‍ ദൈവമോ? നോക്കുവിന്‍, അവന്‍ ഇതിനാൽ എന്നോടു ശണ്ഠയ്ക്കു കാരണം അന്വേഷിക്കയല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="8">യിസ്രായേൽരാജാവ് വസ്ത്രം കീറിക്കളഞ്ഞു എന്നു ദൈവപുരുഷനായ എലീശാ കേട്ടപ്പോള്‍ രാജാവിന്‍റെ അടുക്കൽ ആളയച്ചു: നീ വസ്ത്രം കീറിക്കളഞ്ഞത് എന്ത്? അവന്‍ എന്‍റെ അടുക്കൽ വരട്ടെ; എന്നാൽ യിസ്രായേലിൽ ഒരു പ്രവാചകന്‍ ഉണ്ട് എന്ന് അവന്‍ അറിയും എന്നു പറയിച്ചു.</verse>
				<verse number="9">അങ്ങനെ നയമാന്‍ രഥത്തോടും കുതിരകളോടുംകൂടെ എലീശായുടെ വീട്ടുവാതിൽക്കൽ വന്നു നിന്നു.</verse>
				<verse number="10">എലീശാ ആളയച്ചു: നീ ചെന്നു യോര്‍ദ്ദാനിൽ ഏഴുപ്രാവശ്യം കുളിക്ക; അപ്പോള്‍ നിന്‍റെ ദേഹം മുമ്പിലത്തെപ്പോലെയായി നീ ശുദ്ധനാകും എന്നു പറയിച്ചു.</verse>
				<verse number="11">അപ്പോള്‍ നയമാന്‍ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവന്‍തന്നെ പുറത്തുവന്ന് അടുത്തുനിന്ന് തന്‍റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാര്‍ഥിച്ച് തന്‍റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൗഖ്യമാക്കും എന്നു ഞാന്‍ വിചാരിച്ചു.</verse>
				<verse number="12">ദമ്മേശെക്കിലെ നദികളായ അബാനയും പര്‍പ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞ് അവന്‍ ക്രോധത്തോടെ പോയി.</verse>
				<verse number="13">എന്നാൽ അവന്‍റെ ഭൃത്യന്മാര്‍ അടുത്തുവന്ന് അവനോട്: പിതാവേ, പ്രവാചകന്‍ വലിയൊരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവന്‍: കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം എന്നു പറഞ്ഞു.</verse>
				<verse number="14">അപ്പോള്‍ അവന്‍ ചെന്ന് ദൈവപുരുഷന്‍റെ വചനപ്രകാരം യോര്‍ദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്‍റെ ദേഹം ചെറിയ ബാലന്‍റെ ദേഹംപോലെ ആയി; അവന്‍ ശുദ്ധനായിത്തീര്‍ന്നു.</verse>
				<verse number="15">പിന്നെ അവന്‍ തന്‍റെ സകല പരിവാരവുമായി ദൈവപുരുഷന്‍റെ അടുക്കൽ മടങ്ങിവന്ന് അവന്‍റെ മുമ്പാകെ നിന്നു; യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; ആകയാൽ അടിയന്‍റെ കൈയിൽനിന്ന് ഒരു പ്രതിഗ്രഹം കൈക്കൊള്ളേണമേ എന്നു പറഞ്ഞു.</verse>
				<verse number="16">അതിന് അവന്‍: ഞാന്‍ സേവിച്ചുനില്ക്കുന്ന യഹോവയാണ, ഞാന്‍ ഒന്നും കൈക്കൊള്ളുകയില്ല എന്ന് പറഞ്ഞു. കൈക്കൊള്‍വാന്‍ അവനെ നിര്‍ബന്ധിച്ചിട്ടും അവന്‍ വാങ്ങിയില്ല.</verse>
				<verse number="17">അപ്പോള്‍ നയമാന്‍: എന്നാൽ രണ്ടു കോവര്‍കഴുതച്ചുമടു മണ്ണ് അടിയനു തരുവിക്കേണമേ; അടിയന്‍ ഇനി യഹോവയ്ക്കല്ലാതെ അന്യദൈവങ്ങള്‍ക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല.</verse>
				<verse number="18">ഒരു കാര്യത്തിൽ മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ: എന്‍റെ യജമാനന്‍ നമസ്കരിപ്പാന്‍ രിമ്മോന്‍റെ ക്ഷേത്രത്തിൽ ചെന്ന് എന്‍റെ കൈത്താങ്ങലോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്‍റെ ക്ഷേത്രത്തിൽ നമസ്കരിച്ചുപോകുന്ന ഈ കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.</verse>
				<verse number="19">അവന്‍ അവനോട്: സമാധാനത്തോടെ പോക എന്നു പറഞ്ഞു.</verse>
				<verse number="20">അവന്‍ അവനെ വിട്ടു കുറെ ദൂരം പോയ ശേഷം ദൈവപുരുഷനായ എലീശായുടെ ബാല്യക്കാരന്‍ ഗേഹസി: അരാമ്യന്‍ നയമാന്‍ കൊണ്ടുവന്നത് എന്‍റെ യജമാനന്‍ അവന്‍റെ കൈയിൽനിന്നു വാങ്ങാതെ വിട്ടുകളഞ്ഞുവല്ലോ; യഹോവയാണ, ഞാന്‍ അവന്‍റെ പിന്നാലെ ഓടിച്ചെന്ന് അവനോട് അല്പമെങ്കിലും വാങ്ങുമെന്ന് പറഞ്ഞു.</verse>
				<verse number="21">അങ്ങനെ അവന്‍ നയമാനെ പിന്തുടര്‍ന്നു. അവന്‍ തന്‍റെ പിന്നാലെ ഓടിവരുന്നതു നയമാന്‍ കണ്ടപ്പോള്‍ രഥത്തിൽ നിന്നിറങ്ങി അവനെ എതിരേറ്റു: സുഖം തന്നെയോ എന്നു ചോദിച്ചു.</verse>
				<verse number="22">അതിന് അവന്‍: സുഖം തന്നെ; ഇപ്പോള്‍ തന്നെ പ്രവാചകശിഷ്യന്മാരിൽ രണ്ടു യൗവനക്കാര്‍ എഫ്രയീംമലനാട്ടിൽനിന്ന് എന്‍റെ അടുക്കൽ വന്നിരിക്കുന്നു; അവര്‍ക്ക് ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും തരേണമേ എന്നു പറവാന്‍ എന്‍റെ യജമാനന്‍ എന്നെ പറഞ്ഞയച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="23">ദയ ചെയ്തു രണ്ടു താലന്തു വാങ്ങേണമേ എന്നു നയമാന്‍ പറഞ്ഞു. അവന്‍ അവനെ നിര്‍ബന്ധിച്ചു രണ്ടു സഞ്ചിയിൽ രണ്ടു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും കെട്ടി തന്‍റെ ബാല്യക്കാരിൽ രണ്ടു പേരുടെ പക്കൽ കൊടുത്തു; അവര്‍ അതു ചുമന്നുകൊണ്ട് അവന്‍റെ മുമ്പിൽ നടന്നു.</verse>
				<verse number="24">കുന്നിനരികെ എത്തിയപ്പോള്‍ അവന്‍ അത് അവരുടെ കൈയിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവച്ചിട്ട് ബാല്യക്കാരെ അയച്ചുകളഞ്ഞു; അവര്‍ പോകയും ചെയ്തു.</verse>
				<verse number="25">പിന്നെ അവന്‍ അകത്തു കടന്ന് യജമാനന്‍റെ മുമ്പിൽ നിന്നു. എന്നാറെ എലീശാ അവനോട്: ഗേഹസിയേ, നീ എവിടെ പോയിരുന്നു എന്നു ചോദിച്ചു. അടിയന്‍ എങ്ങും പോയില്ല എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="26">അതിന് അവന്‍: ആ പുരുഷന്‍ രഥത്തിൽനിന്ന് ഇറങ്ങി നിന്നെ എതിരേറ്റപ്പോള്‍ എന്‍റെ ഹൃദയം നിന്നോടുകൂടെ പോന്നിരുന്നില്ലയോ? ദ്രവ്യം സമ്പാദിപ്പാനും വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോട്ടം, ആടുമാടുകള്‍, ദാസീദാസന്മാര്‍ എന്നീവക മേടിപ്പാനും ഇതാകുന്നുവോ സമയം?</verse>
				<verse number="27">ആകയാൽ നയമാന്‍റെ കുഷ്ഠം നിനക്കും നിന്‍റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും എന്ന് അവനോട് പറഞ്ഞു. അവന്‍ ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി.</verse>
			</chapter>
			<chapter number="6">
				<verse number="1">പ്രവാചകശിഷ്യന്മാര്‍ എലീശായോട്: ഞങ്ങള്‍ പാര്‍ക്കുന്ന ഈ സ്ഥലം ഞങ്ങള്‍ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.</verse>
				<verse number="2">ഞങ്ങള്‍ യോര്‍ദ്ദാനോളം ചെന്ന് അവിടെനിന്ന് ഓരോരുത്തന്‍ ഓരോ മരം കൊണ്ടുവന്നു ഞങ്ങള്‍ക്കു പാര്‍ക്കേണ്ടതിന് ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന്‍ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="3">അവരിൽ ഒരുത്തന്‍: ദയ ചെയ്ത് അടിയങ്ങളോടുകൂടെ പോരേണമേ എന്ന് അപേക്ഷിച്ചതിനു പോരാം എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="4">അങ്ങനെ അവന്‍ അവരോടുകൂടെ പോയി; അവര്‍ യോര്‍ദ്ദാങ്കൽ എത്തി മരംമുറിച്ചു.</verse>
				<verse number="5">എന്നാൽ ഒരുത്തന്‍ ഒരു മരം മുറിക്കുമ്പോള്‍ കോടാലി ഊരി വെള്ളത്തിൽ വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായ്പ വാങ്ങിയതായിരുന്നു എന്ന് അവന്‍ നിലവിളിച്ചു.</verse>
				<verse number="6">അത് എവിടെ വീണു എന്നു ദൈവപുരുഷന്‍ ചോദിച്ചു; അവന്‍ ആ സ്ഥലം അവനെ കാണിച്ചു; അവന്‍ ഒരു കോൽ വെട്ടി അവിടെ എറിഞ്ഞു;</verse>
				<verse number="7">ആ ഇരുമ്പു പൊങ്ങിവന്നു. അത് എടുത്തുകൊള്‍ക എന്ന് അവന്‍ പറഞ്ഞു. അവന്‍ കൈ നീട്ടി അതെടുത്തു.</verse>
				<verse number="8">അനന്തരം അരാംരാജാവിന് യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവന്‍ തന്‍റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.</verse>
				<verse number="9">എന്നാൽ ദൈവപുരുഷന്‍ യിസ്രായേൽരാജാവിനോട്: ഇന്ന സ്ഥലത്തുകൂടി കടക്കാതിരിപ്പാന്‍ സൂക്ഷിക്ക; അരാമ്യര്‍ അവിടേക്ക് വരുന്നുണ്ട് എന്നു പറയിച്ചു.</verse>
				<verse number="10">ദൈവപുരുഷന്‍ പറഞ്ഞും പ്രബോധിപ്പിച്ചും ഇരുന്നസ്ഥലത്തേക്കു യിസ്രായേൽരാജാവ് ആളയച്ചു; അങ്ങനെ അവന്‍ ഒരു പ്രാവശ്യമല്ല, രണ്ടു പ്രാവശ്യവുമല്ല തന്നെത്താന്‍ രക്ഷിച്ചത്.</verse>
				<verse number="11">ഇതു ഹേതുവായി അരാംരാജാവിന്‍റെ മനസ്സ് ഏറ്റവും കലങ്ങി; അവന്‍ ഭൃത്യന്മാരെ വിളിച്ച് അവരോട്: നമ്മുടെ കൂട്ടത്തിൽ യിസ്രായേൽരാജാവിന്‍റെ പക്ഷക്കാരന്‍ ആരെന്നു നിങ്ങള്‍ പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.</verse>
				<verse number="12">അവന്‍റെ ഭൃത്യന്മാരിൽ ഒരുത്തന്‍: യജമാനനായ രാജാവേ, കാര്യം അങ്ങനെയല്ല; നീ ശയനഗൃഹത്തിൽ സംസാരിക്കുന്ന വാക്കുകള്‍ യിസ്രായേലിലെ പ്രവാചകനായ എലീശാ യിസ്രായേൽരാജാവിനെ അറിയിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">നിങ്ങള്‍ ചെന്ന് അവന്‍ എവിടെ ഇരിക്കുന്നു എന്നു നോക്കുവിന്‍; ഞാന്‍ ആളയച്ച് അവനെ പിടിപ്പിക്കും എന്ന് അവന്‍ കല്പിച്ചു. അവന്‍ ദോഥാനിൽ ഉണ്ടെന്ന് അവന് അറിവുകിട്ടി.</verse>
				<verse number="14">അവന്‍ അവിടേക്കു ശക്തിയുള്ള സൈന്യത്തെ കുതിരകളും രഥങ്ങളുമായി അയച്ചു; അവര്‍ രാത്രിയിൽ ചെന്നു പട്ടണം വളഞ്ഞു.</verse>
				<verse number="15">ദൈവപുരുഷന്‍റെ ബാല്യക്കാരന്‍ രാവിലെ എഴുന്നേറ്റു പുറത്തിറങ്ങിയപ്പോള്‍ ഒരു സൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നതു കണ്ടു; ബാല്യക്കാരന്‍ അവനോട്: അയ്യോ യജമാനനേ, നാം എന്തു ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="16">അതിന് അവന്‍: പേടിക്കേണ്ടാ; നമ്മോടുകൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികം എന്നു പറഞ്ഞു.</verse>
				<verse number="17">പിന്നെ എലീശാ പ്രാര്‍ഥിച്ചു: യഹോവേ, ഇവന്‍ കാണത്തക്കവണ്ണം ഇവന്‍റെ കണ്ണു തുറക്കേണമേ എന്നു പറഞ്ഞു. യഹോവ ബാല്യക്കാരന്‍റെ കണ്ണു തുറന്നു; എലീശായുടെ ചുറ്റും അഗ്നിമയമായ കുതിരകളും രഥങ്ങളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു.</verse>
				<verse number="18">അവര്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ എലീശാ യഹോവയോടു പ്രാര്‍ഥിച്ചു: ഈ ജാതിയെ അന്ധത പിടിപ്പിക്കേണമേ എന്നു പറഞ്ഞു. എലീശായുടെ അപേക്ഷപ്രകാരം അവന്‍ അവരെ അന്ധത പിടിപ്പിച്ചു.</verse>
				<verse number="19">എലീശാ അവരോട്: ഇതല്ല വഴി; പട്ടണവും ഇതല്ല; എന്‍റെ പിന്നാലെ വരുവിന്‍; നിങ്ങള്‍ അന്വേഷിക്കുന്ന ആളുടെ അടുക്കൽ ഞാന്‍ നിങ്ങളെ കൊണ്ടുപോകാം എന്നു പറഞ്ഞു. അവന്‍ അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.</verse>
				<verse number="20">ശമര്യയിൽ എത്തിയപ്പോള്‍ എലീശാ: യഹോവേ, കാണത്തക്കവണ്ണം ഇവരുടെ കണ്ണ് തുറക്കേണമേ എന്നു പറഞ്ഞു. യഹോവ അവരുടെ കണ്ണു തുറന്നു; അവര്‍ നോക്കിയപ്പോള്‍ തങ്ങള്‍ ശമര്യയുടെ നടുവിൽ നില്ക്കുന്നതു കണ്ടു.</verse>
				<verse number="21">യിസ്രായേൽരാജാവ് അവരെ കണ്ടിട്ട് എലീശായോട്: എന്‍റെ പിതാവേ, വെട്ടിക്കളയട്ടെ ഞാന്‍ ഇവരെ വെട്ടിക്കളയട്ടെ എന്നു ചോദിച്ചു.</verse>
				<verse number="22">അതിന് അവന്‍: വെട്ടിക്കളയരുത്; നിന്‍റെ വാള്‍കൊണ്ടും വില്ലുകൊണ്ടും പിടിച്ചവരെ നീ വെട്ടിക്കളയുമോ? ഇവര്‍ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്‍റെ അടുക്കൽ പോകേണ്ടതിന് അപ്പവും വെള്ളവും അവര്‍ക്കു കൊടുക്കുക എന്നു പറഞ്ഞു.</verse>
				<verse number="23">അങ്ങനെ അവന്‍ അവര്‍ക്കു വലിയൊരു വിരുന്നൊരുക്കി; അവര്‍ തിന്നുകുടിച്ചശേഷം അവന്‍ അവരെ വിട്ടയച്ചു; അവര്‍ തങ്ങളുടെ യജമാനന്‍റെ അടുക്കൽപോയി. അരാമ്യപ്പടക്കൂട്ടങ്ങള്‍ യിസ്രായേൽദേശത്തേക്കു പിന്നെ വന്നില്ല.</verse>
				<verse number="24">അതിന്‍റെശേഷം അരാംരാജാവായ ബെന്‍-ഹദദ് തന്‍റെ സൈന്യത്തെയൊക്കെയും കൂട്ടി പുറപ്പെട്ടുചെന്ന് ശമര്യയെ വളഞ്ഞു.</verse>
				<verse number="25">അവര്‍ ശമര്യയെ വളഞ്ഞിരിക്കുമ്പോള്‍ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലയ്ക്ക് എണ്‍പതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന് അഞ്ചു വെള്ളിക്കാശുംവരെ വിലകയറി.</verse>
				<verse number="26">ഒരിക്കൽ യിസ്രായേൽരാജാവ് മതിലിന്മേൽ നടക്കുമ്പോള്‍ ഒരു സ്ത്രീ അവനോട്: യജമാനനായ രാജാവേ, രക്ഷിക്കേണമേ എന്നു നിലവിളിച്ചു.</verse>
				<verse number="27">അതിന് അവന്‍: യഹോവ നിന്നെ രക്ഷിക്കുന്നില്ലങ്കിൽ ഞാന്‍ എവിടെനിന്നു തന്നു നിന്നെ രക്ഷിക്കേണ്ടൂ? കളപ്പുരയിൽനിന്നോ മുന്തിരിച്ചക്കിൽനിന്നോ എന്നുചോദിച്ചു.</verse>
				<verse number="28">രാജാവ് പിന്നെയും അവളോട്: നിന്‍റെ സങ്കടം എന്ത് എന്നു ചോദിച്ചതിന് അവള്‍: ഈ സ്ത്രീ എന്നോട്: നിന്‍റെ മകനെ കൊണ്ടുവാ; ഇന്നു നമുക്ക് അവനെ തിന്നാം; നാളെ എന്‍റെ മകനെ തിന്നാം എന്നു പറഞ്ഞു.</verse>
				<verse number="29">അങ്ങനെ ഞങ്ങള്‍ എന്‍റെ മകനെ പുഴുങ്ങിത്തിന്നു; പിറ്റന്നാള്‍ ഞാന്‍ അവളോട്: നിന്‍റെ മകനെ കൊണ്ടുവാ; നമുക്ക് അവനെയും തിന്നാം എന്നു പറഞ്ഞാറെ അവള്‍ തന്‍റെ മകനെ ഒളിപ്പിച്ചുകളഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="30">സ്ത്രീയുടെ വാക്കു കേട്ടപ്പോള്‍ രാജാവ് വസ്ത്രം കീറി; അവന്‍ മതിലിന്മേൽ നടന്നു പോകയായിരുന്നു; ജനം അവനെ നോക്കിയപ്പോള്‍ അവന്‍ അകമേ ദേഹം പറ്റെ രട്ടുടുത്തിരിക്കുന്നതു കണ്ടു.</verse>
				<verse number="31">ശാഫാത്തിന്‍റെ മകനായ എലീശായുടെ തല ഇന്ന് അവന്‍റെ ഉടലിന്മേൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="32">എലീശാ തന്‍റെ വീട്ടിൽ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ രാജാവ് ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന്‍ എലീശായുടെ അടുക്കൽ എത്തുന്നതിന് മുമ്പേ അവന്‍ മൂപ്പന്മാരോട്: എന്‍റെ തല എടുത്തുകളവാന്‍ ആ കൊലപാതകപുത്രന്‍ ആളയച്ചിരിക്കുന്നതു നിങ്ങള്‍ കണ്ടുവോ? നോക്കുവിന്‍ ദൂതന്‍ വരുമ്പോള്‍ നിങ്ങള്‍ വാതിൽ അടച്ചു വാതിൽക്കൽ അവനെ തടുത്തുകൊള്‍വിന്‍; അവന്‍റെ യജമാനന്‍റെ കാലൊച്ച അവന്‍റെ പിമ്പിൽ കേള്‍ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.</verse>
				<verse number="33">അവന്‍ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ദൂതന്‍ അവന്‍റെ അടുക്കൽ എത്തി; ഇതാ, ഈ അനര്‍ഥം യഹോവയാൽ വരുന്നു; ഞാന്‍ ഇനി യഹോവയെ കാത്തിരിക്കുന്നത് എന്തിന് എന്നു രാജാവ് പറഞ്ഞു.</verse>
			</chapter>
			<chapter number="7">
				<verse number="1">അപ്പോള്‍ എലീശാ: യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍: നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വില്ക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">രാജാവിനു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകന്‍ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ കാര്യം സാധിക്കുമോ എന്നു പറഞ്ഞു. അതിന് അവന്‍: നിന്‍റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="3">അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതിൽക്കൽ ഉണ്ടായിരുന്നു; അവര്‍ തമ്മിൽ തമ്മിൽ: നാം ഇവിടെ കിടന്നു മരിക്കുന്നത് എന്തിന്?</verse>
				<verse number="4">പട്ടണത്തിൽ ചെല്ലുക എന്നുവന്നാൽ പട്ടണത്തിൽ ക്ഷാമമായിരിക്കകൊണ്ടു നാം അവിടെവച്ചു മരിക്കും; ഇവിടെ പാര്‍ത്താലും മരിക്കും. അതുകൊണ്ടു വരിക നമുക്ക് അരാമ്യപാളയത്തിൽ പോകാം; അവര്‍ നമ്മെ ജീവനോടെ വച്ചാൽ നാം ജീവിച്ചിരിക്കും; അവര്‍ നമ്മെ കൊന്നാൽ നാം മരിക്കയേയുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="5">അങ്ങനെ അവര്‍ അരാംപാളയത്തിൽ പോകുവാന്‍ സന്ധ്യാസമയത്തു പുറപ്പെട്ട് അരാംപാളയത്തിന്‍റെ അറ്റത്തു വന്നപ്പോള്‍ അവിടെ ആരെയും കാണ്‍മാനില്ല.</verse>
				<verse number="6">കര്‍ത്താവ് അരാമ്യസൈന്യത്തെ രഥങ്ങളുടെയും കുതിരകളുടെയും മഹാസൈന്യത്തിന്‍റെയും ആരവം കേള്‍പ്പിച്ചിരുന്നതുകൊണ്ട് അവര്‍ തമ്മിൽ തമ്മിൽ: ഇതാ, നമ്മുടെ നേരേ വരേണ്ടതിനു യിസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും മിസ്രയീംരാജാക്കന്മാരെയും നമുക്ക് വിരോധമായി കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="7">അതുകൊണ്ട് അവര്‍ സന്ധ്യാസമയത്തുതന്നെ എഴുന്നേറ്റ് ഓടിപ്പോയി; കൂടാരങ്ങള്‍, കുതിരകള്‍, കഴുതകള്‍ എന്നിവയെ പാളയത്തിൽ ഇരുന്നപാടെ ഉപേക്ഷിച്ചു ജീവരക്ഷയ്ക്കായി ഓടിപ്പോയി.</verse>
				<verse number="8">ആ കുഷ്ഠരോഗികള്‍ പാളയത്തിന്‍റെ അറ്റത്ത് എത്തി ഒരു കൂടാരത്തിനകത്തു കയറി തിന്നുകുടിച്ചശേഷം അവിടെനിന്നു വെള്ളിയും പൊന്നും വസ്ത്രങ്ങളും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു; മടങ്ങിവന്നു മറ്റൊരു കൂടാരത്തിനകത്തു കയറി അതിൽനിന്നും എടുത്തു കൊണ്ടുപോയി ഒളിച്ചുവച്ചു.</verse>
				<verse number="9">പിന്നെ അവര്‍ തമ്മിൽ തമ്മിൽ: നാം ചെയ്യുന്നതു ശരിയല്ല; ഇന്നു സദ്വര്‍ത്തമാനദിവസമല്ലോ; നാമോ മിണ്ടാതിരിക്കുന്നു; നേരം പുലരുംവരെ നാം താമസിച്ചാൽ നമുക്കു കുറ്റംവരും; ആകയാൽ വരുവിന്‍; നാം ചെന്നു രാജധാനിയിൽ അറിവുകൊടുക്ക എന്നു പറഞ്ഞു.</verse>
				<verse number="10">അങ്ങനെ അവര്‍ പട്ടണവാതിൽക്കൽ ചെന്നു കാവല്ക്കാരനെ വിളിച്ചു: ഞങ്ങള്‍ അരാംപാളയത്തിൽ പോയിരുന്നു; അവിടെ ഒരു മനുഷ്യനും ഇല്ല; ഒരു മനുഷ്യന്‍റെയും ശബ്ദം കേള്‍പ്പാനുമില്ല; കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടെ നില്ക്കുന്നു; കൂടാരങ്ങളും അപ്പാടെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="11">അവന്‍ കാവല്ക്കാരെ വിളിച്ചു; അവര്‍ അകത്തു രാജധാനിയിൽ അറിവുകൊടുത്തു.</verse>
				<verse number="12">രാജാവ് രാത്രിയിൽതന്നെ എഴുന്നേറ്റു ഭൃത്യന്മാരോട്: അരാമ്യര്‍ നമ്മോട് ഇച്ചെയ്തത് എന്തെന്നു ഞാന്‍ പറഞ്ഞുതരാം; നാം വിശന്നിരിക്കയാകുന്നു എന്ന് അവര്‍ അറിഞ്ഞിട്ട്: അവര്‍ പട്ടണത്തിൽനിന്നു പുറത്തുവരും; അപ്പോള്‍ നമുക്ക് അവരെ ജീവനോടെ പിടിക്കയും പട്ടണത്തിൽ കടക്കയും ചെയ്യാം എന്നുറച്ച് അവര്‍ പാളയം വിട്ടുപോയി വയലിൽ ഒളിച്ചിരിക്കയാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">അതിന് അവന്‍റെ ഭൃത്യന്മാരിൽ ഒരുത്തന്‍: പട്ടണത്തിൽ ശേഷിപ്പുള്ള കുതിരകളിൽ അഞ്ചിനെ കൊണ്ടുവരട്ടെ; നാം ആളയച്ചു നോക്കിക്കേണം; അവര്‍ ഇവിടെ ശേഷിച്ചിരിക്കുന്ന യിസ്രായേലിന്‍റെ സകല പുരുഷാരവും നശിച്ചുപോയിരിക്കുന്ന യിസ്രായേലിന്‍റെ സകല പുരുഷാരവും എന്നപോലെ ഇരിക്കും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="14">അങ്ങനെ അവര്‍ രണ്ടു രഥം കുതിരയെ കെട്ടിക്കൊണ്ടു വന്നു; രാജാവ് അവരെ അരാമ്യസൈന്യത്തിന്‍റെ പിന്നാലെ അയച്ചു: നിങ്ങള്‍ ചെന്നു നോക്കുവിന്‍ എന്നു കല്പിച്ചു.</verse>
				<verse number="15">അവര്‍ യോര്‍ദ്ദാന്‍വരെ അവരുടെ പിന്നാലെ ചെന്നു; എന്നാൽ അരാമ്യര്‍ തത്രപ്പാടിൽ എറിഞ്ഞുകളഞ്ഞ വസ്ത്രങ്ങളും മറ്റുസാധനങ്ങളുംകൊണ്ടു വഴിയൊക്കെയും നിറഞ്ഞിരുന്നു; ദൂതന്മാര്‍ മടങ്ങിവന്നു വിവരം രാജാവിനെ അറിയിച്ചു.</verse>
				<verse number="16">അങ്ങനെ ജനം പുറപ്പെട്ട് അരാംപാളയം കൊള്ളയിട്ടു. യഹോവയുടെ വചനപ്രകാരം അന്നു ശേക്കെലിന് ഒരു സെയാ കോതമ്പുമാവും ശേക്കെലിനു രണ്ടു സെയാ യവവും വിറ്റു.</verse>
				<verse number="17">രാജാവ് തനിക്കു കൈത്താങ്ങൽ കൊടുക്കുന്ന അകമ്പടിനായകനെ വാതിൽക്കൽ വിചാരകനായി നിയമിച്ചിരുന്നു; ജനം അവനെ ചവിട്ടിക്കളഞ്ഞു; രാജാവ് ദൈവപുരുഷന്‍റെ അടുക്കൽ വന്നപ്പോള്‍ അവന്‍ പറഞ്ഞിരുന്നതുപോലെ അവന്‍ മരിച്ചുപോയി.</verse>
				<verse number="18">നാളെ ഈ നേരത്തു ശമര്യയുടെ പടിവാതിൽക്കൽ ശേക്കെലിനു രണ്ടു സെയാ യവവും ശേക്കെലിന് ഒരു സെയാ കോതമ്പുമാവും വില്ക്കുമെന്നു ദൈവപുരുഷന്‍ രാജാവിനോടു പറഞ്ഞപ്പോള്‍</verse>
				<verse number="19">ഈ അകമ്പടിനായകന്‍ ദൈവപുരുഷനോട്: യഹോവ ആകാശത്തിൽ കിളിവാതിലുകള്‍ ഉണ്ടാക്കിയാലും ഈ വാക്കുപോലെ സംഭവിക്കുമോ എന്നുത്തരം പറഞ്ഞു. അതിന് അവന്‍: നിന്‍റെ കണ്ണുകൊണ്ടു നീ അതു കാണും; എങ്കിലും നീ അതിൽനിന്നു തിന്നുകയില്ല എന്നു പറഞ്ഞിരുന്നു.</verse>
				<verse number="20">അവ്വണ്ണംതന്നെ അവനു ഭവിച്ചു; പടിവാതിൽക്കൽ വച്ചു ജനം അവനെ ചവിട്ടിക്കളഞ്ഞു; അവന്‍ മരിച്ചുപോയി.</verse>
			</chapter>
			<chapter number="8">
				<verse number="1">അനന്തരം എലീശാ താന്‍ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോട്: നീയും നിന്‍റെ ഭവനവും പുറപ്പെട്ട് എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊള്‍വിന്‍; യഹോവ ഒരു ക്ഷാമം വരുത്തുവാന്‍ പോകുന്നു; അത് ഏഴുസംവത്സരം ദേശത്ത് ഉണ്ടായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="2">ആ സ്ത്രീ എഴുന്നേറ്റ് ദൈവപുരുഷന്‍ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തു പോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.</verse>
				<verse number="3">ഏഴു സംവത്സരംകഴിഞ്ഞിട്ട് അവള്‍ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവള്‍ തന്‍റെ വീടും നിലവും സംബന്ധിച്ച് രാജാവിനോടു സങ്കടം ബോധിപ്പിപ്പാന്‍ ചെന്നു.</verse>
				<verse number="4">അന്നേരം രാജാവ് ദൈവപുരുഷന്‍റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ എലീശാ ചെയ്ത വന്‍കാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചു പറക എന്നുകല്പിച്ചു.</verse>
				<verse number="5">മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവന്‍ രാജാവിനെ കേള്‍പ്പിക്കുമ്പോള്‍തന്നെ അവന്‍ മകനെ ജീവിപ്പിച്ചു കൊടുത്തിരുന്ന സ്ത്രീവന്നു തന്‍റെ വീടും നിലവും സംബന്ധിച്ച് രാജാവിനോട് സങ്കടം ബോധിപ്പിച്ചു. അപ്പോള്‍ ഗേഹസി: യജമാനനായ രാജാവേ, ഇവള്‍തന്നെ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകന്‍ ഇവന്‍തന്നെ എന്നു പറഞ്ഞു.</verse>
				<verse number="6">രാജാവ് സ്ത്രീയോടു ചോദിച്ചപ്പോള്‍ അവളും അതു വിവരിച്ചു പറഞ്ഞു. രാജാവ് ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവള്‍ക്കുണ്ടായിരുന്നതൊക്കെയും അവള്‍ ദേശം വിട്ടുപോയ നാള്‍മുതൽ ഇതുവരെയുള്ള നിലത്തിന്‍റെ ആദായവും അവള്‍ക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.</verse>
				<verse number="7">അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്ന് അരാംരാജാവായ ബെന്‍-ഹദദ് ദീനം പിടിച്ചു കിടക്കയായിരുന്നു; ദൈവപുരുഷന്‍ വന്നിട്ടുണ്ട് എന്ന് അവന് അറിവുകിട്ടി.</verse>
				<verse number="8">രാജാവ് ഹസായേലിനോട്: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ട്: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്ന് അവന്‍ മുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.</verse>
				<verse number="9">അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പത് ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ട് അവന്‍റെ മുമ്പിൽ നിന്നു: നിന്‍റെ മകന്‍ അരാംരാജാവായ ബെന്‍-ഹദദ് എന്നെ നിന്‍റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="10">അതിന് എലീശാ: നീ ചെന്ന് അവനോട്: നിനക്കു നിശ്ചയമായിട്ടു സൗഖ്യംവരും എന്നു പറക; എന്നാൽ അവന്‍ നിശ്ചയമായി മരിച്ചുപോകുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="11">പിന്നെ അവനു ലജ്ജ തോന്നുവോളം അവന്‍ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷന്‍ കരഞ്ഞു.</verse>
				<verse number="12">യജമാനന്‍ കരയുന്നത് എന്ത് എന്നു ഹസായേൽ ചോദിച്ചതിന് അവന്‍: നീ യിസ്രായേൽമക്കളോടു ചെയ്‍വാനിരിക്കുന്ന ദോഷം ഞാന്‍ അറിയുന്നതുകൊണ്ടു തന്നെ; നീ അവരുടെ ദുര്‍ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൗവനക്കാരെ വാള്‍കൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകര്‍ക്കയും അവരുടെ ഗര്‍ഭിണികളെ പിളര്‍ക്കയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="13">ഈ മഹാകാര്യം ചെയ്‍വാന്‍ നായായിരിക്കുന്ന അടിയന്‍ എന്തു മാത്രമുള്ളൂ എന്നു ഹസായേൽ പറഞ്ഞതിന് എലീശാ: നീ അരാമിൽ രാജാവാകും എന്ന് യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">അവന്‍ എലീശായെ വിട്ടു പുറപ്പെട്ടു തന്‍റെ യജമാനന്‍റെ അടുക്കൽ വന്നപ്പോള്‍: എലീശാ നിന്നോട് എന്തു പറഞ്ഞു എന്ന് അവന്‍ ചോദിച്ചു. നിനക്കു നിശ്ചയമായി സൗഖ്യം വരും എന്ന് അവന്‍ എന്നോടു പറഞ്ഞു എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="15">പിറ്റന്നാള്‍ അവന്‍ ഒരു കമ്പിളി എടുത്തു വെള്ളത്തിൽ മുക്കി അവന്‍റെ മുഖത്തിട്ടു; അതിനാൽ അവന്‍ മരിച്ചുപോയി; ഹസായേൽ അവനു പകരം രാജാവായിത്തീര്‍ന്നു.</verse>
				<verse number="16">യിസ്രായേൽരാജാവായ ആഹാബിന്‍റെ മകനായ യോരാമിന്‍റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദായിൽ രാജാവായിരിക്കുമ്പോള്‍ത്തന്നെ യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ മകന്‍ യെഹോരാം രാജാവായി.</verse>
				<verse number="17">അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമിൽ വാണു.</verse>
				<verse number="18">ആഹാബിന്‍റെ മകള്‍ അവനു ഭാര്യയായിരുന്നതുകൊണ്ട് അവന്‍ ആഹാബിന്‍റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.</verse>
				<verse number="19">എങ്കിലും യഹോവ തന്‍റെ ദാസനായ ദാവീദിനോട് അവനും അവന്‍റെ മക്കള്‍ക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ട് അവന്‍റെ നിമിത്തം യെഹൂദായെ നശിപ്പിപ്പാന്‍ തനിക്കു മനസ്സായില്ല.</verse>
				<verse number="20">അവന്‍റെ കാലത്ത് എദോമ്യര്‍ യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ച് തങ്ങള്‍ക്ക് ഒരു രാജാവിനെ വാഴിച്ചു.</verse>
				<verse number="21">അപ്പോള്‍ യെഹോരാം സകല രഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവന്‍ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്ക് ഓടിപ്പോയി.</verse>
				<verse number="22">അങ്ങനെ എദോമ്യര്‍ യെഹൂദായുടെ മേലധികാരത്തോട് ഇന്നുവരെ മത്സരിച്ചു നില്ക്കുന്നു; ആ കാലത്തുതന്നെ ലിബ്നയും മത്സരിച്ചു.</verse>
				<verse number="23">യെഹോരാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="24">യെഹോരാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു, അവന്‍റെ പിതാക്കന്മാരോടുകൂടെ ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അഹസ്യാവ് അവനു പകരം രാജാവായി.</verse>
				<verse number="25">യിസ്രായേൽരാജാവായ ആഹാബിന്‍റെ മകന്‍ യോരാമിന്‍റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അഹസ്യാവ് രാജാവായി.</verse>
				<verse number="26">അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്ക് അഥല്യാ എന്നു പേര്‍; അവള്‍ യിസ്രായേൽരാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു.</verse>
				<verse number="27">അവന്‍ ആഹാബ്ഗൃഹത്തിന്‍റെ വഴിയിൽ നടന്ന് ആഹാബ്ഗൃഹം ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവന്‍ ആഹാബിന്‍റെ ഗൃഹത്തോടു സംബന്ധമുള്ളവന്‍ ആയിരുന്നുവല്ലോ.</verse>
				<verse number="28">അവന്‍ ആഹാബിന്‍റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്ക് അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാന്‍ പോയി; എന്നാൽ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.</verse>
				<verse number="29">അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽ വച്ച് അരാമ്യര്‍ തന്നെ വെട്ടിയ മുറിവുകള്‍ക്ക് യിസ്രെയേലിൽവച്ചു ചികിത്സ ചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോയി; ആഹാബിന്‍റെ മകനായ യോരാം രോഗിയാകകൊണ്ട് യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അഹസ്യാവ് യിസ്രെയേലിൽ അവനെ കാണ്‍മാന്‍ ചെന്നിരുന്നു.</verse>
			</chapter>
			<chapter number="9">
				<verse number="1">എലീശാപ്രവാചകന്‍ ഒരു പ്രവാചകശിഷ്യനെ വിളിച്ച് അവനോടു പറഞ്ഞത്: നീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ട് ഗിലെയാദിലെ രാമോത്തിലേക്കു പോക.</verse>
				<verse number="2">അവിടെ എത്തിയശേഷം നിംശിയുടെ മകനായ യെഹോശാഫാത്തിന്‍റെ മകന്‍ യേഹൂ എവിടെ ഇരിക്കുന്നു എന്നു നോക്കി അകത്തു ചെന്ന് അവന്‍റെ സഹോദരന്മാരുടെ നടുവിൽനിന്ന് അവനെ എഴുന്നേല്പിച്ച് ഉള്‍മുറിയിലേക്കു കൊണ്ടുപോക.</verse>
				<verse number="3">പിന്നെ തൈലപാത്രം എടുത്ത് അവന്‍റെ തലയിൽ ഒഴിച്ചു: ഞാന്‍ നിന്നെ യിസ്രായേലിനു രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്ന് പറഞ്ഞിട്ടു വാതിൽ തുറന്നു താമസിക്കാതെ ഓടിപ്പോരിക.</verse>
				<verse number="4">അങ്ങനെ പ്രവാചകനായ ആ യൗവനക്കാരന്‍ ഗിലെയാദിലെ രാമോത്തിലേക്കു പോയി.</verse>
				<verse number="5">അവന്‍ അവിടെ എത്തിയപ്പോള്‍ പടനായകന്മാര്‍ ഒരുമിച്ചിരിക്കുന്നതു കണ്ട്: നായകാ, എനിക്കു നിന്നോട് ഒരു കാര്യം അറിയിപ്പാനുണ്ട് എന്ന് അവന്‍ പറഞ്ഞതിന്: ഞങ്ങള്‍ എല്ലാവരിലുംവച്ച് ആരോട് എന്ന് യേഹൂ ചോദിച്ചു. നിന്നോടുതന്നെ, നായകാ എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="6">അവന്‍ എഴുന്നേറ്റു മുറിക്കകത്തു കടന്നു; അപ്പോള്‍ അവന്‍ തൈലം അവന്‍റെ തലയിൽ ഒഴിച്ച് അവനോടു പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ഞാന്‍ നിന്നെ യഹോവയുടെ ജനമായ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു.</verse>
				<verse number="7">എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ സകല ദാസന്മാരുടെയും രക്തത്തിനും ഈസേബെലിനോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതിനു നിന്‍റെ യജമാനനായ ആഹാബിന്‍റെ ഗൃഹത്തെ നീ സംഹരിച്ചുകളയേണം.</verse>
				<verse number="8">ആഹാബ്ഗൃഹം അശേഷം മുടിഞ്ഞുപോകേണം; യിസ്രായേലിൽ ആഹാബിനുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെയൊക്കെയും ഞാന്‍ ഛേദിച്ചുകളയും.</verse>
				<verse number="9">ഞാന്‍ ആഹാബ്ഗൃഹത്തെ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ ഗൃഹത്തെപ്പോലെയും അഹീയാവിന്‍റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.</verse>
				<verse number="10">ഈസേബെലിനെ യിസ്രായേൽപ്രദേശത്തുവച്ചു നായ്ക്കള്‍ തിന്നുകളയും; അവളെ അടക്കം ചെയ്‍വാന്‍ ആരും ഉണ്ടാകയില്ല. പിന്നെ അവന്‍ വാതിൽ തുറന്ന് ഓടിപ്പോയി.</verse>
				<verse number="11">യേഹൂ തന്‍റെ യജമാനന്‍റെ ഭൃത്യന്മാരുടെ അടുക്കൽ പുറത്തു വന്നപ്പോള്‍ ഒരുത്തന്‍ അവനോട്: എന്താകുന്നു വിശേഷം? ആ ഭ്രാന്തന്‍ നിന്‍റെ അടുക്കൽ വന്നതെന്തിന്? എന്നു ചോദിച്ചു. അതിന് അവന്‍ അവരോട്: നിങ്ങള്‍ ആ പുരുഷനെയും അവന്‍ പറഞ്ഞ കാര്യത്തെയും അറിയുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="12">എന്നാറെ അവര്‍: അതു നേരല്ല; നീ ഞങ്ങളോടു പറയേണം എന്നു പറഞ്ഞതിന് അവന്‍: ഞാന്‍ നിന്നെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നാദിയായി ഇന്നിന്ന കാര്യങ്ങള്‍ അവന്‍ എന്നോടു സംസാരിച്ചു എന്നു പറഞ്ഞു.</verse>
				<verse number="13">ഉടനെ അവര്‍ ബദ്ധപ്പെട്ട് ഓരോരുത്തന്‍ താന്താന്‍റെ വസ്ത്രം എടുത്തു കോവണിപ്പടികളിന്മേൽ അവന്‍റെ കാല്ക്കൽ വിരിച്ചു. കാഹളം ഊതി: യേഹൂ രാജാവായി എന്നു പറഞ്ഞു.</verse>
				<verse number="14">അങ്ങനെ നിംശിയുടെ മകനായ യെഹോശാഫാത്തിന്‍റെ മകന്‍ യേഹൂ യോരാമിന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി. യോരാമും എല്ലാ യിസ്രായേലും അരാംരാജാവായ ഹസായേൽ നിമിത്തം ഗിലെയാദിലെ രാമോത്തിനെ കാവൽ ആക്കി സൂക്ഷിച്ചിരുന്നു.</verse>
				<verse number="15">അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ അരാമ്യര്‍ തനിക്ക് ഏല്പിച്ച മുറിവുകള്‍ക്ക് യിസ്രെയേലിൽവച്ചു ചികിത്സചെയ്യേണ്ടതിന് യോരാംരാജാവ് മടങ്ങിപ്പോന്നിരുന്നു. എന്നാൽ യേഹൂ: നിങ്ങള്‍ക്കു സമ്മതമെങ്കിൽ യിസ്രെയേലിൽ ചെന്ന് ഇത് അറിയിക്കേണ്ടതിന് ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="16">അങ്ങനെ യേഹൂ രഥംകയറി യിസ്രെയേലിലേക്കു പോയി; യോരാം അവിടെ കിടക്കുകയായിരുന്നു. യോരാമിനെ കാണ്‍മാന്‍ യെഹൂദാരാജാവായ അഹസ്യാവും അവിടെ വന്നിരുന്നു.</verse>
				<verse number="17">യിസ്രെയേലിലെ ഗോപുരമുകളിൽ ഒരു കാവല്ക്കാരന്‍ നിന്നിരുന്നു; അവന്‍ യേഹൂവിന്‍റെ കൂട്ടം വരുന്നതു കണ്ടിട്ട്: ഞാന്‍ ഒരുകൂട്ടത്തെ കാണുന്നു എന്നു പറഞ്ഞു. അപ്പോള്‍ യോരാം: നീ ഒരു കുതിരച്ചേവകനെ വിളിച്ച് അവരുടെ നേരേ അയയ്ക്കേണം; അവന്‍ ചെന്ന്: സമാധാനമോ എന്ന് ചോദിക്കട്ടെ എന്നു കല്പിച്ചു.</verse>
				<verse number="18">അങ്ങനെ ഒരുത്തന്‍ കുതിരപ്പുറത്തു കയറി അവനെ എതിരേറ്റു ചെന്നു: സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ട് നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്‍റെ പുറകിൽ വരിക എന്ന് യേഹൂ പറഞ്ഞു. അപ്പോള്‍ കാവല്ക്കാരന്‍: ദൂതന്‍ അവരുടെ അടുക്കലോളം ചെന്നിട്ടും മടങ്ങി വരുന്നില്ല എന്ന് അറിയിച്ചു.</verse>
				<verse number="19">അവന്‍ മറ്റൊരുത്തനെ കുതിരപ്പുറത്ത് അയച്ചു. അവനും അവരുടെ അടുക്കൽ ചെന്നു: സമാധാനമോ എന്നു രാജാവ് ചോദിക്കുന്നു എന്നു പറഞ്ഞു. സമാധാനംകൊണ്ടു നിനക്ക് എന്തു കാര്യം? തിരിഞ്ഞ് എന്‍റെ പുറകിൽ വരിക എന്ന് യേഹൂ പറഞ്ഞു.</verse>
				<verse number="20">അപ്പോള്‍ കാവല്ക്കാരന്‍: അവനും അവരുടെ അടുക്കലോളം ചെന്നിട്ടു മടങ്ങിവരുന്നില്ല; ആ ഓടിക്കുന്നതു നിംശിയുടെ മകനായ യേഹൂ ഓടിക്കുന്നതുപോലെ ഇരിക്കുന്നു; ഭ്രാന്തനെപ്പോലെയല്ലോ അവന്‍ ഓടിച്ചുവരുന്നത് എന്നു പറഞ്ഞു.</verse>
				<verse number="21">ഉടനെ യോരാം: രഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേൽരാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്‍റെ രഥത്തിൽ കയറി യേഹൂവിന്‍റെ നേരേ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്‍റെ നിലത്തിങ്കൽവച്ച് അവനെ എതിരേറ്റു.</verse>
				<verse number="22">യേഹൂവിനെ കണ്ടപ്പോള്‍ യോരാം: യേഹൂവേ, സമാധാനമോ എന്നു ചോദിച്ചു. അതിന് യേഹൂ: നിന്‍റെ അമ്മയായ ഈസേബെലിന്‍റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം എന്നു പറഞ്ഞു.</verse>
				<verse number="23">അപ്പോള്‍ യോരാം രഥംതിരിച്ച് ഓടിച്ചുകൊണ്ട് അഹസ്യാവോട്: അഹസ്യാവേ, ഇതു ദ്രോഹം എന്നു പറഞ്ഞു.</verse>
				<verse number="24">യേഹൂ വില്ലു കുലച്ച് യോരാമിനെ ഭുജങ്ങളുടെ നടുവേ എയ്തു; അമ്പ് അവന്‍റെ ഹൃദയം തുളഞ്ഞു മറുപുറം കടന്നു; അവന്‍ രഥത്തിൽ ചുരുണ്ടു വീണു.</verse>
				<verse number="25">യേഹൂ തന്‍റെ പടനായകനായ ബിദ്കാരോടു പറഞ്ഞത്: അവനെ എടുത്ത് യിസ്രെയേല്യനായ നാബോത്തിന്‍റെ നിലത്തിൽ എറിഞ്ഞുകളക; ഞാനും നീയും ഒരുമിച്ച് അവന്‍റെ അപ്പനായ ആഹാബിന്‍റെ പിന്നാലെ കുതിരയേറി പോകുമ്പോള്‍:</verse>
				<verse number="26">നാബോത്തിന്‍റെ രക്തവും അവന്‍റെ മക്കളുടെ രക്തവും ഇന്നലെ ഞാന്‍ കണ്ടിരിക്കുന്നു സത്യം എന്ന് യഹോവ അരുളിച്ചെയ്യുന്നു; ഈ നിലത്തുവച്ച് ഞാന്‍ നിനക്കു പകരം വീട്ടുമെന്നും യഹോവ അരുളിച്ചെയ്യുന്നു എന്നിങ്ങനെ യഹോവയുടെ ഈ അരുളപ്പാട് അവന് വിരോധമായി ഉണ്ടായെന്ന് ഓര്‍ത്തുകൊള്‍ക; അവനെ എടുത്ത് യഹോവയുടെ വചനപ്രകാരംതന്നെ ഈ നിലത്തിൽ എറിഞ്ഞുകളക.</verse>
				<verse number="27">യെഹൂദാരാജാവായ അഹസ്യാവ് ഇതു കണ്ടിട്ട് ഉദ്യാനഗൃഹത്തിന്‍റെ വഴിയായി ഓടിപ്പോയി. യേഹൂ അവനെ പിന്തുടര്‍ന്നു: അവനെയും രഥത്തിൽ വെട്ടിക്കളവിന്‍ എന്നു കല്പിച്ചു. അവര്‍ യിബ്ലെയാമിനു സമീപത്തുള്ള ഗൂര്‍കയറ്റത്തിങ്കൽവച്ച് അവനെ വെട്ടി; അവന്‍ മെഗിദ്ദോവിലേക്ക് ഓടിച്ചെന്ന് അവിടെവച്ചു മരിച്ചുപോയി.</verse>
				<verse number="28">അവന്‍റെ ഭൃത്യന്മാര്‍ അവനെ രഥത്തിൽവച്ച് യെരൂശലേമിലേക്കു കൊണ്ടുപോയി ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരോടുകൂടെ അവന്‍റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.</verse>
				<verse number="29">ആഹാബിന്‍റെ മകനായ യോരാമിന്‍റെ പതിനൊന്നാം ആണ്ടിൽ ആയിരുന്നു അഹസ്യാവ് യെഹൂദായിൽ രാജാവായത്.</verse>
				<verse number="30">യേഹൂ യിസ്രായേലിൽ വന്നത് ഈസേബെൽ കേട്ടിട്ടു തന്‍റെ കണ്ണിൽ മഷിയെഴുതി തല ചീകി മിനുക്കിക്കൊണ്ടു കിളിവാതിൽക്കൽക്കൂടി നോക്കി.</verse>
				<verse number="31">യേഹൂ പടിവാതിൽ കടന്നപ്പോള്‍ അവള്‍: യജമാനനെ കൊന്നവനായ സിമ്രിക്ക് സമാധാനമോ എന്നു ചോദിച്ചു.</verse>
				<verse number="32">അവന്‍ തന്‍റെ മുഖം കിളിവാതിൽക്കലേക്ക് ഉയര്‍ത്തി: ആരുള്ളൂ എന്‍റെ പക്ഷത്ത്? ആരുള്ളൂ എന്നു ചോദിച്ചു. എന്നാറെ രണ്ടുമൂന്നു ഷണ്ഡന്മാര്‍ പുറത്തേക്കു നോക്കി.</verse>
				<verse number="33">അവളെ താഴെ തള്ളിയിടുവിന്‍ എന്ന് അവന്‍ കല്പിച്ചു. ഉടനെ അവര്‍ അവളെ താഴെ തള്ളിയിട്ടു; അവളുടെ രക്തം ചുവരിന്മേലും കുതിരകളിന്മേലും തെറിച്ചു; അവന്‍ അവളെ ചവിട്ടിക്കളഞ്ഞു.</verse>
				<verse number="34">അവന്‍ ചെന്നു ഭക്ഷിച്ചു പാനം ചെയ്തശേഷം: ആ ശപിക്കപ്പെട്ടവളെ ചെന്നു നോക്കി അടക്കം ചെയ്‍വിന്‍; അവള്‍ രാജകുമാരിയല്ലോ എന്നു പറഞ്ഞു.</verse>
				<verse number="35">അവര്‍ അവളെ അടക്കം ചെയ്‍വാന്‍ ചെന്നാറെ അവളുടെ തലമണ്ടയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.</verse>
				<verse number="36">അവര്‍ മടങ്ങിവന്ന് അവനോട് അത് അറിയിച്ചു. അപ്പോള്‍ അവന്‍: യിസ്രെയേൽപ്രദേശത്തുവച്ചു നായ്ക്കള്‍ ഈസേബെലിന്‍റെ മാംസം തിന്നുകളയും;</verse>
				<verse number="37">അത് ഈസേബെൽ എന്നു പറവാന്‍ കഴിയാതവണ്ണം ഈസേബെലിന്‍റെ പിണം യിസ്രെയേൽപ്രദേശത്തു വയലിലെ ചാണകംപോലെ ആകും എന്നിങ്ങനെ യഹോവ തിശ്ബ്യനായ ഏലീയാവ് എന്ന തന്‍റെ ദാസന്‍ മുഖാന്തരം അരുളിച്ചെയ്ത വചനം തന്നെ ഇത് എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="10">
				<verse number="1">ആഹാബിനു ശമര്യയിൽ എഴുപത് പുത്രന്മാര്‍ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാര്‍ക്കും മൂപ്പന്മാര്‍ക്കും ആഹാബിന്‍റെ പുത്രപാലകന്മാര്‍ക്കും ശമര്യയിലേക്ക് എഴുത്തുകളെ എഴുതി അയച്ചത് എന്തെന്നാൽ:</verse>
				<verse number="2">നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.</verse>
				<verse number="3">ആകയാൽ ഈ എഴുത്തു നിങ്ങളുടെ അടുക്കൽ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്ത് അവന്‍റെ അപ്പന്‍റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്‍റെ ഗൃഹത്തിനുവേണ്ടി യുദ്ധം ചെയ്‍വിന്‍.</verse>
				<verse number="4">അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാര്‍ക്ക് അവനോടു എതിര്‍ത്തു നില്പാന്‍ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും എന്നു പറഞ്ഞു.</verse>
				<verse number="5">ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്‍റെ അടുക്കൽ ആളയച്ചു: ഞങ്ങള്‍ നിന്‍റെ ദാസന്മാര്‍; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങള്‍ ചെയ്യാം; ഞങ്ങള്‍ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്‍റെ ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറയിച്ചു. അവന്‍ രണ്ടാമതും എഴുത്തെഴുതിയത്: നിങ്ങള്‍ എന്‍റെ പക്ഷം ചേര്‍ന്ന് എന്‍റെ കല്പന കേള്‍ക്കുമെങ്കിൽ നിങ്ങളുടെ യജമാനന്‍റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലിൽ എന്‍റെ അടുക്കൽ കൊണ്ടുവരുവിന്‍.</verse>
				<verse number="6">എന്നാൽ രാജകുമാരന്മാര്‍ എഴുപതു പേരും തങ്ങളെ വളര്‍ത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.</verse>
				<verse number="7">ഈ എഴുത്ത് അവരുടെ അടുക്കൽ എത്തിയപ്പോള്‍ അവര്‍ രാജകുമാരന്മാരെ എഴുപത് പേരെയും പിടിച്ചു കൊന്ന് അവരുടെ തല കുട്ടയിൽ ആക്കി യിസ്രെയേലിൽ അവന്‍റെ അടുക്കൽ കൊടുത്തയച്ചു.</verse>
				<verse number="8">ഒരു ദൂതന്‍ വന്ന് അവനോട്: അവര്‍ രാജകുമാരന്മാരുടെ തല കൊണ്ടുവന്നിരിക്കുന്നു എന്ന് അറിയിച്ചു. അവയെ പടിപ്പുരവാതിൽക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വച്ചേക്കുവിന്‍ എന്ന് അവന്‍ കല്പിച്ചു.</verse>
				<verse number="9">പിറ്റന്നാള്‍ രാവിലെ അവന്‍ പുറത്ത് ചെന്നുനിന്നു സര്‍വജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ നീതിമാന്മാര്‍; ഞാനോ എന്‍റെ യജമാനനു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെയൊക്കെയും കൊന്നത് ആര്‍?</verse>
				<verse number="10">ആകയാൽ യഹോവ ആഹാബ്ഗൃഹത്തെക്കുറിച്ച് അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകയില്ല എന്ന് അറിഞ്ഞുകൊള്‍വിന്‍; യഹോവ തന്‍റെ ദാസനായ ഏലീയാവ് മുഖാന്തരം അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="11">അങ്ങനെ യേഹൂ യിസ്രെയേലിൽ ആഹാബ്ഗൃഹത്തിൽ ശേഷിച്ചവരെയൊക്കെയും അവന്‍റെ സകല മഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.</verse>
				<verse number="12">പിന്നെ അവന്‍ പുറപ്പെട്ടു ശമര്യയിൽ ചെന്നു വഴിയിൽ ഇടയന്മാര്‍ രോമം കത്രിക്കുന്ന വീട്ടിനരികെ എത്തിയപ്പോള്‍</verse>
				<verse number="13">യേഹൂ യെഹൂദാരാജാവായ അഹസ്യാവിന്‍റെ സഹോദരന്മാരെ കണ്ടിട്ട്: നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു. ഞങ്ങള്‍ അഹസ്യാവിന്‍റെ സഹോദരന്മാര്‍; രാജാവിന്‍റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‍വാന്‍ പോകയാകുന്നു എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="14">അപ്പോള്‍ അവന്‍: അവരെ ജീവനോടെ പിടിപ്പിന്‍ എന്നു കല്പിച്ചു; അവര്‍ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടു പേരെയും രോമം കത്രിക്കുന്ന വീട്ടിന്‍റെ കളത്തിങ്കൽ വച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.</verse>
				<verse number="15">അവന്‍ അവിടെനിന്നു പുറപ്പെട്ടപ്പോള്‍ തന്നെ എതിരേല്പാന്‍ വരുന്ന രേഖാബിന്‍റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്ത് അവനോട്: എന്‍റെ ഹൃദയം നിന്‍റെ ഹൃദയത്തോടു ചേര്‍ന്നിരിക്കുന്നതുപോലെ നിന്‍റെ ഹൃദയം പരമാര്‍ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിനു യോനാദാബ് അതേ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവന്‍ കൈ കൊടുത്തു; അവന്‍ അവനെ തന്‍റെ രഥത്തിൽ കയറ്റി.</verse>
				<verse number="16">നീ എന്നോടുകൂടെ വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള ശുഷ്കാന്തി കാണ്‍ക എന്ന് അവന്‍ പറഞ്ഞു; അങ്ങനെ അവനെ രഥത്തിൽ കയറ്റി അവര്‍ ഓടിച്ചുപോയി.</verse>
				<verse number="17">ശമര്യയിൽ എത്തിയപ്പോള്‍ അവന്‍ ശമര്യയിൽ ആഹാബിനു ശേഷിച്ചവരെയൊക്കെയും യഹോവ ഏലീയാവോട് അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.</verse>
				<verse number="18">പിന്നെ യേഹൂ സകല ജനത്തെയും കൂട്ടി അവരോട്: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളൂ; യേഹൂവോ അവനെ അധികം സേവിക്കും.</verse>
				<verse number="19">ആകയാൽ ബാലിന്‍റെ സകല പ്രവാചകന്മാരെയും സകല പൂജകന്മാരെയും സകല പുരോഹിതന്മാരെയും എന്‍റെ അടുക്കൽ വരുത്തുവിന്‍; ഒരുത്തനും വരാതിരിക്കരുത്; ഞാന്‍ ബാലിന് ഒരു മഹായാഗം കഴിപ്പാന്‍ പോകുന്നു; വരാത്തവര്‍ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്‍റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.</verse>
				<verse number="20">ബാലിന് ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിന്‍ എന്നു യേഹൂ കല്പിച്ചു. അവര്‍ അങ്ങനെ ഘോഷിച്ചു.</verse>
				<verse number="21">യേഹൂ യിസ്രായേൽദേശത്ത് എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്‍റെ സകല പൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവര്‍ ബാലിന്‍റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങിനിറഞ്ഞു.</verse>
				<verse number="22">അവന്‍ വസ്ത്രവിചാരകനോട്: ബാലിന്‍റെ സകല പൂജകന്മാര്‍ക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവന്‍ വസ്ത്രം കൊണ്ടുവന്ന് കൊടുത്തു.</verse>
				<verse number="23">പിന്നെ യേഹൂവും രേഖാബിന്‍റെ മകനായ യോനാദാബും ബാലിന്‍റെ ക്ഷേത്രത്തിൽ കടന്നു ബാലിന്‍റെ പൂജകന്മാരോട്: ബാലിന്‍റെ പൂജകന്മാര്‍ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാര്‍ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിനു തിരഞ്ഞുനോക്കുവിന്‍ എന്നു കല്പിച്ചു.</verse>
				<verse number="24">അവര്‍ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാന്‍ അകത്തു ചെന്നശേഷം യേഹൂ പുറത്ത് എണ്‍പത് പേരെ നിര്‍ത്തി: ഞാന്‍ നിങ്ങളുടെ കൈയിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തന്‍ ചാടിപ്പോയാൽ അവന്‍റെ ജീവനു പകരം അവനെ വിട്ടയച്ചവന്‍റെ ജീവന്‍ ആയിരിക്കും എന്നു കല്പിച്ചു.</verse>
				<verse number="25">ഹോമയാഗം കഴിച്ചുതീര്‍ന്നപ്പോള്‍ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്ന് അവരെ കൊല്ലുവിന്‍; ഒരുത്തനും പുറത്ത് പോകരുത് എന്നു കല്പിച്ചു. അങ്ങനെ അവര്‍ വാളിന്‍റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്ത് എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്‍റെ നഗരത്തിൽ ചെന്ന്</verse>
				<verse number="26">ബാൽക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തുകൊണ്ടുവന്നു ചുട്ടുകളഞ്ഞു.</verse>
				<verse number="27">അവര്‍ ബാൽസ്തംഭത്തെ തകര്‍ത്തു ബാൽക്ഷേത്രത്തെ ഇടിച്ച് അതിനെ മറപ്പുരയാക്കിത്തീര്‍ത്തു; അത് ഇന്നുവരെ അങ്ങനെതന്നെ ഇരിക്കുന്നു.</verse>
				<verse number="28">ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു.</verse>
				<verse number="29">എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊന്‍കാളക്കുട്ടികളെക്കൊണ്ട് യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.</verse>
				<verse number="30">യഹോവ യേഹൂവിനോട്: എനിക്ക് ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്‍റെ ഹിതപ്രകാരമൊക്കെയും ആഹാബ്ഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്‍റെ പുത്രന്മാര്‍ യിസ്രായേലിന്‍റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="31">എങ്കിലും യേഹൂ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂര്‍ണമനസ്സോടെ നടക്കുന്നതിനു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്‍റെ പാപങ്ങളെ അവന്‍ വിട്ടുമാറിയതുമില്ല.</verse>
				<verse number="32">ആ കാലത്ത് യഹോവ യിസ്രായേലിനെ കുറച്ചുകളവാന്‍ തുടങ്ങി; ഹസായേൽ യിസ്രായേലിന്‍റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.</verse>
				<verse number="33">അവന്‍ യോര്‍ദ്ദാനു കിഴക്കു ഗാദ്യര്‍, രൂബേന്യര്‍, മനശ്ശേയര്‍ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അര്‍ന്നോന്‍തോട്ടിനരികെയുള്ള അരോവേര്‍മുതൽ ഗിലെയാദും ബാശാനുംതന്നെ.</verse>
				<verse number="34">യേഹൂവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍റെ സകല പരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="35">യേഹൂ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കംചെയ്തു. അവന്‍റെ മകനായ യെഹോവാഹാസ് അവനു പകരം രാജാവായി.</verse>
				<verse number="36">യേഹൂ ശമര്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">അഹസ്യാവിന്‍റെ അമ്മയായ അഥല്യാ തന്‍റെ മകന്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ എഴുന്നേറ്റു രാജസന്തതിയെയൊക്കെയും നശിപ്പിച്ചു.</verse>
				<verse number="2">എന്നാൽ യോരാംരാജാവിന്‍റെ മകളും അഹസ്യാവിന്‍റെ സഹോദരിയുമായ യെഹോശേബ കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്‍റെ മകനായ യോവാശിനെ മോഷ്‍ടിച്ചെടുത്ത് അവനെയും അവന്‍റെ ധാത്രിയെയും അഥല്യാ കാണാതെ ഒരു ശയനഗൃഹത്തിൽ കൊണ്ടുപോയി ഒളിപ്പിച്ചു; അതുകൊണ്ട് അവനെ കൊല്ലുവാന്‍ ഇടയായില്ല.</verse>
				<verse number="3">അവനെ അവളോടുകൂടെ ആറു സംവത്സരം യഹോവയുടെ ആലയത്തിൽ ഒളിപ്പിച്ചിരുന്നു. എന്നാൽ അഥല്യാ ദേശം വാണു.</verse>
				<verse number="4">ഏഴാം ആണ്ടിൽയെഹോയാദാ ആളയച്ച് കാര്യരുടെയും അകമ്പടികളുടെയും ശതാധിപന്മാരെ വിളിപ്പിച്ച് തന്‍റെ അടുക്കൽ യഹോവയുടെ ആലയത്തിൽ വരുത്തി അവരോട് സഖ്യത ചെയ്ത്; അവന്‍ അവരെക്കൊണ്ടു യഹോവയുടെ ആലയത്തിൽവച്ചു സത്യം ചെയ്യിച്ചിട്ട് അവര്‍ക്കു രാജകുമാരനെ കാണിച്ച്</verse>
				<verse number="5">അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യമാവിത്: ശബ്ബത്തിൽ തവണ മാറി വരുന്ന നിങ്ങളിൽ മൂന്നിൽ ഒരു ഭാഗം രാജധാനിക്കും</verse>
				<verse number="6">മൂന്നിൽ ഒരു ഭാഗം സൂര്‍ പടിവാതിൽക്കലും മൂന്നിൽ ഒരു ഭാഗം അകമ്പടികളുടെ സ്ഥലത്തിന്‍റെ പിന്‍പുറത്തുള്ള പടിവാതിൽക്കലും കാവൽ നില്ക്കേണം; ഇങ്ങനെ നിങ്ങള്‍ അരമനയ്ക്കു കിടങ്ങുപോലെ കാവലായിരിക്കേണം.</verse>
				<verse number="7">ശബ്ബത്തിൽ തവണ മാറി പോകുന്ന നിങ്ങളിൽ രണ്ടു കൂട്ടങ്ങള്‍ രാജാവിന്‍റെ അടുക്കൽ യഹോവയുടെ ആലയത്തിൽ കാവലായിരിക്കേണം.</verse>
				<verse number="8">നിങ്ങള്‍ എല്ലാവരും താന്താന്‍റെ ആയുധം ധരിച്ചു രാജാവിന്‍റെ ചുറ്റും നില്ക്കേണം; അണിക്കകത്തു കടക്കുന്നവനെ കൊന്നുകളയേണം; രാജാവു പോകയും വരികയും ചെയ്യുമ്പോഴൊക്കെയും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.</verse>
				<verse number="9">യെഹോയാദാപുരോഹിതന്‍ കല്പിച്ചതുപോലെയൊക്കെയും ശതാധിപന്മാര്‍ ചെയ്തു; അവര്‍ ശബ്ബത്തിൽ തവണമാറി വരുന്നവരിലും ശബ്ബത്തിൽ തവണമാറി പോകുന്നവരിലും താന്താന്‍റെ ആളുകളെ യെഹോയാദാപുരോഹിതന്‍റെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു.</verse>
				<verse number="10">പുരോഹിതന്‍ ദാവീദ്‍രാജാവിന്‍റെ വകയായി യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും പരിചകളും ശതാധിപന്മാര്‍ക്കുകൊടുത്തു.</verse>
				<verse number="11">അകമ്പടികളൊക്കെയും കൈയിൽ ആയുധവുമായി ആലയത്തിന്‍റെ വലത്തുവശം മുതൽ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരേ രാജാവിന്‍റെ ചുറ്റുംനിന്നു.</verse>
				<verse number="12">അവന്‍ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും അവനു കൊടുത്തു; ഇങ്ങനെ അവര്‍ അവനെ രാജാവാക്കി അഭിഷേകം ചെയ്തിട്ട് കൈകൊട്ടി: രാജാവേ, ജയജയ എന്ന് ആര്‍ത്തു.</verse>
				<verse number="13">അഥല്യാ അകമ്പടികളുടെയും ജനത്തിന്‍റെയും ആരവം കേട്ട് യഹോവയുടെ ആലയത്തിൽ ജനത്തിന്‍റെ അടുക്കൽ വന്നു.</verse>
				<verse number="14">ആചാരപ്രകാരം തൂണിന്‍റെ അരികെ രാജാവും രാജാവിന്‍റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ട് അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.</verse>
				<verse number="15">അപ്പോള്‍ യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാര്‍ക്കു കല്പന കൊടുത്തു; അവളെ അണികളിൽക്കൂടി പുറത്തു കൊണ്ടുപോകുവിന്‍; അവളെ അനുഗമിക്കുന്നവനെ വാള്‍കൊണ്ടു കൊല്ലുവിന്‍ എന്ന് അവരോടു പറഞ്ഞു. യഹോവയുടെ ആലയത്തിൽവച്ച് അവളെ കൊല്ലരുത് എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.</verse>
				<verse number="16">അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തു; അവള്‍ കുതിരവാതിൽ വഴിയായി രാജധാനിയിൽ എത്തിയപ്പോള്‍ അവളെ അവിടെവച്ചു കൊന്നുകളഞ്ഞു.</verse>
				<verse number="17">അനന്തരം അവര്‍ യഹോവയുടെ ജനമായിരിക്കുമെന്നു യെഹോയാദാ യഹോവയ്ക്കും രാജാവിനും ജനത്തിനും മധ്യേയും രാജാവിനും ജനത്തിനും മധ്യേയും നിയമം ചെയ്തു.</verse>
				<verse number="18">പിന്നെ ദേശത്തെ ജനമൊക്കെയും ബാൽക്ഷേത്രത്തിൽ ചെന്ന് അത് ഇടിച്ച് അവന്‍റെ ബലിപീഠങ്ങളും വിഗ്രഹങ്ങളും അശേഷം ഉടച്ചുകളഞ്ഞു; ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ചു കൊന്നുകളഞ്ഞു. പുരോഹിതന്‍ യഹോവയുടെ ആലയത്തിൽ കാര്യവിചാരകന്മാരെയും നിയമിച്ചു.</verse>
				<verse number="19">അവന്‍ ശതാധിപന്മാരെയും കാര്യരെയും അകമ്പടികളെയും ദേശത്തെ സകല ജനത്തെയും വിളിച്ചുകൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കി അകമ്പടികളുടെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോയി; അവന്‍ രാജാസനം പ്രാപിച്ചു.</verse>
				<verse number="20">ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യായെ അവര്‍ രാജധാനിക്കരികെവച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.</verse>
				<verse number="21">യെഹോവാശ് രാജാവായപ്പോള്‍ അവന് ഏഴു വയസ്സായിരുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">യേഹൂവിന്‍റെ ഏഴാം ആണ്ടിൽ യെഹോവാശ് വാഴ്ച തുടങ്ങി; അവന്‍ യെരൂശലേമിൽ നാല്പത് സംവത്സരം വാണു. ബേര്‍-ശേബക്കാരത്തിയായ അവന്‍റെ അമ്മയ്ക്കു സിബ്യാ എന്നു പേര്‍.</verse>
				<verse number="2">യെഹോയാദാപുരോഹിതന്‍ യെഹോവാശിനെ ഉപദേശിച്ചുപോന്ന കാലത്തൊക്കെയും അവന്‍ യഹോവയ്ക്കു ഇഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="3">എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.</verse>
				<verse number="4">യെഹോവാശ് പുരോഹിതന്മാരോട്: യഹോവയുടെ ആലയത്തിൽ നിവേദിതമായി പിരിഞ്ഞുകിട്ടുന്ന ദ്രവ്യമൊക്കെയും ഓരോ ആളെ മതിച്ച വിലയും യഹോവയുടെ ആലയത്തിൽ ഓരോരുത്തന്‍ കൊണ്ടുവരുന്ന സ്വമേധാദാനമായ ദ്രവ്യമൊക്കെയും</verse>
				<verse number="5">ഓരോ പുരോഹിതനും താന്താന്‍റെ പരിചയക്കാരോടു വാങ്ങി ആലയത്തിന് അറ്റകുറ്റം കാണുന്നേടത്തൊക്കെയും അറ്റകുറ്റം തീര്‍ക്കേണം എന്നു കല്പിച്ചു.</verse>
				<verse number="6">എന്നാൽ യെഹോവാശ്‍ രാജാവിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിൽ പുരോഹിതന്മാര്‍ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ത്തിട്ടില്ലായിരുന്നു.</verse>
				<verse number="7">ആകയാൽ യെഹോവാശ്‍രാജാവ് യെഹോയാദാപുരോഹിതനെയും ശേഷം പുരോഹിതന്മാരെയും വരുത്തി അവരോട്: നിങ്ങള്‍ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കാതിരിക്കുന്നത് എന്ത്? ഇനി നിങ്ങള്‍ നിങ്ങളുടെ പരിചയക്കാരോട് ദ്രവ്യം വാങ്ങാതെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന് അതു കൊടുപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="8">അങ്ങനെ പുരോഹിതന്മാര്‍ തങ്ങള്‍ മേലാൽ ജനത്തോടു ദ്രവ്യം വാങ്ങാതിരിപ്പാനും ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കാതിരിപ്പാനും സമ്മതിച്ചു.</verse>
				<verse number="9">അപ്പോള്‍ യെഹോയാദാപുരോഹിതന്‍ ഒരു പെട്ടകം എടുത്ത് അതിന്‍റെ മൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കി യാഗപീഠത്തിനരികെ യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിന്‍റെ വലത്തുഭാഗത്തു വച്ചു; വാതിൽ കാക്കുന്ന പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിലേക്കു വരുന്ന ദ്രവ്യമൊക്കെയും അതിൽ ഇടും.</verse>
				<verse number="10">പെട്ടകത്തിൽ ദ്രവ്യം വളരെയായി എന്നു കാണുമ്പോള്‍ രാജാവിന്‍റെ രായസക്കാരനും മഹാപുരോഹിതനും കൂടെച്ചെന്ന് യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം എണ്ണി സഞ്ചികളിൽ കെട്ടും.</verse>
				<verse number="11">അവര്‍ ദ്രവ്യം യഹോവയുടെ ആലയത്തിന്‍റെ പണി നടത്തുന്ന വിചാരകന്മാരുടെ പക്കൽ തൂക്കിക്കൊടുക്കും; അവര്‍ അത് യഹോവയുടെ ആലയത്തിൽ പണിചെയ്യുന്ന</verse>
				<verse number="12">ആശാരിമാര്‍ക്കും ശില്പികള്‍ക്കും കല്പണിക്കാര്‍ക്കും കല്ലുവെട്ടുകാര്‍ക്കും, യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന മരവും ചെത്തിയ കല്ലും വാങ്ങുന്നതിനും ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ വേണ്ടുന്ന ചെലവൊക്കെയും കഴിക്കുന്നതിനും കൊടുക്കും.</verse>
				<verse number="13">യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യംകൊണ്ടു വെള്ളിക്കിണ്ണം, കത്രിക, കലം, കാഹളം എന്നിങ്ങനെ പൊന്നും വെള്ളിയുംകൊണ്ടുള്ള യാതൊരു ഉപകരണങ്ങളും അവര്‍ യഹോവയുടെ ആലയം വകയ്ക്ക് ഉണ്ടാക്കാതെ;</verse>
				<verse number="14">പണി ചെയ്യുന്നവര്‍ക്കു മാത്രം അതു കൊടുക്കും; അങ്ങനെ യഹോവയുടെ ആലയത്തിന് അറ്റകുറ്റം തീര്‍ക്കും.</verse>
				<verse number="15">എന്നാൽ പണിചെയ്യുന്നവര്‍ക്കു കൊടുക്കേണ്ടതിനു ദ്രവ്യം ഏറ്റുവാങ്ങിയവരോട് അവര്‍ കണക്കു ചോദിച്ചില്ല; വിശ്വാസത്തിന്മേൽ ആയിരുന്നു അവര്‍ പ്രവര്‍ത്തിച്ചുപോന്നത്.</verse>
				<verse number="16">അകൃത്യയാഗത്തിന്‍റെ ദ്രവ്യവും പാപയാഗത്തിന്‍റെ ദ്രവ്യവും യഹോവയുടെ ആലയത്തിൽ കൊണ്ടുവന്നില്ല; അതു പുരോഹിതന്മാര്‍ക്കുള്ളതായിരുന്നു.</verse>
				<verse number="17">ആ കാലത്ത് അരാംരാജാവായ ഹസായേൽ പുറപ്പെട്ട് ഗത്തിനെ യുദ്ധം ചെയ്തു പിടിച്ചു; ഹസായേൽ യെരൂശലേമിന്‍റെ നേരേയും വരേണ്ടതിന് ദൃഷ്‍ടിവച്ചാറെ</verse>
				<verse number="18">യെഹൂദാരാജാവായ യെഹോവാശ് തന്‍റെ പിതാക്കന്മാരായ യെഹോശാഫാത്ത്, യെഹോരാം, അഹസ്യാവ് എന്നീ യെഹൂദാരാജാക്കന്മാര്‍ നിവേദിച്ചിരുന്ന സകല നിവേദിതവസ്തുക്കളും താന്‍ നിവേദിച്ചിരുന്ന വസ്തുക്കളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലും രാജധാനിയിലും ഉള്ള പൊന്നൊക്കെയും എടുത്ത് അരാംരാജാവായ ഹസായേലിനു കൊടുത്തു; അങ്ങനെ അവന്‍ യെരൂശലേമിനെ വിട്ടുപോയി.</verse>
				<verse number="19">യോവാശിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="20">യോവാശിന്‍റെ ഭൃത്യന്മാര്‍ മത്സരിച്ചു കൂട്ടുകെട്ടുണ്ടാക്കി സില്ലായിലേക്കു പോകുന്ന വഴിക്കലുള്ള മില്ലോഗൃഹത്തിൽവച്ച് അവനെ കൊന്നു.</verse>
				<verse number="21">ശിമെയാത്തിന്‍റെ മകനായ യോസാഖാര്‍, ശോമേരിന്‍റെ മകനായ യെഹോസാബാദ് എന്നീ ഭൃത്യന്മാരായിരുന്നു അവനെ വെട്ടിക്കൊന്നത്. ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ അമസ്യാവ് അവനു പകരം രാജാവായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">യെഹൂദാരാജാവായ അഹസ്യാവിന്‍റെ മകനായ യോവാശിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിൽ യേഹൂവിന്‍റെ മകനായ യെഹോവാഹാസ് യിസ്രായേലിനു രാജാവായി ശമര്യയിൽ പതിനേഴു സംവത്സരം വാണു.</verse>
				<verse number="2">അവന്‍യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.</verse>
				<verse number="3">ആകയാൽ യഹോവയുടെ കോപം യിസ്രായേലിന്‍റെ നേരേ ജ്വലിച്ചു; അവന്‍ അവരെ അരാംരാജാവായ ഹസായേലിന്‍റെ കൈയിലും ഹസായേലിന്‍റെ മകനായ ബെന്‍-ഹദദിന്‍റെ കൈയിലും നിരന്തരം വിട്ടുകൊടുത്തു.</verse>
				<verse number="4">എന്നാൽ യെഹോവാഹാസ് യഹോവയോട് കൃപയ്ക്കായി അപേക്ഷിച്ചു; അരാംരാജാവ് യിസ്രായേലിനെ ഞെരുക്കിയ ഞെരുക്കം യഹോവ കണ്ടിട്ട് അവന്‍റെ അപേക്ഷ കേട്ടു.</verse>
				<verse number="5">യഹോവ യിസ്രായേലിന് ഒരു രക്ഷകനെ കൊടുത്തതുകൊണ്ട് അവര്‍ അരാമ്യരുടെ അധികാരത്തിൽനിന്ന് ഒഴിഞ്ഞുപോയി; യിസ്രായേൽമക്കള്‍ പണ്ടത്തെപ്പോലെ തങ്ങളുടെ കൂടാരങ്ങളിൽ വസിപ്പാന്‍ സംഗതിവന്നു.</verse>
				<verse number="6">എങ്കിലും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാംഗൃഹത്തിന്‍റെ പാപങ്ങളെ അവര്‍ വിട്ടുമാറാതെ അവയിൽത്തന്നെ നടന്നു; അശേരാപ്രതിഷ്ഠയ്ക്ക് ശമര്യയിൽ നീക്കം വന്നില്ല.</verse>
				<verse number="7">അവന്‍ യെഹോവാഹാസിന് അമ്പത് കുതിരച്ചേവകരെയും, പത്ത് രഥങ്ങളെയും, പതിനായിരം കാലാളുകളെയും അല്ലാതെ മറ്റു യാതൊരു പടജ്ജനത്തെയും ശേഷിപ്പിച്ചില്ല; അരാംരാജാവ് അവരെ നശിപ്പിച്ചു മെതിക്കളത്തിലെ പൊടിപോലെ ആക്കിയിരുന്നു.</verse>
				<verse number="8">യെഹോവാഹാസിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍റെ പരാക്രമപ്രവൃത്തിയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="9">യെഹോവാഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമര്യയിൽ അടക്കം ചെയ്തു; അവന്‍റെ മകനായ യോവാശ് അവനു പകരം രാജാവായി.</verse>
				<verse number="10">യെഹൂദാരാജാവായ യോവാശിന്‍റെ മുപ്പത്തേഴാം ആണ്ടിൽ യെഹോവാഹാസിന്‍റെ മകനായ യോവാശ് യിസ്രായേലിനു രാജാവായി ശമര്യയിൽ പതിനൊന്നു സംവത്സരം വാണു.</verse>
				<verse number="11">അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ സകല പാപങ്ങളെയും അവന്‍ വിട്ടുമാറാതെ അവയിൽതന്നെ നടന്നു.</verse>
				<verse number="12">യോവാശിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാവായ അമസ്യാവോടു യുദ്ധത്തിൽ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="13">യോവാശ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; യൊരോബെയാം സിംഹാസനം കയറി; യോവാശിനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരോടുകൂടെ അടക്കം ചെയ്തു.</verse>
				<verse number="14">ആ കാലത്ത് എലീശാ മരണഹേതുകമായ രോഗം പിടിച്ചു കിടന്നു; അപ്പോള്‍ യിസ്രായേൽരാജാവായ യോവാശ് അവന്‍റെ അടുക്കൽ ചെന്ന് അവന്‍റെ മുഖത്തിന്മീതെ കുനിഞ്ഞു കരഞ്ഞു; എന്‍റെ പിതാവേ, എന്‍റെ പിതാവേ, യിസ്രായേലിന്‍റെ തേരും തേരാളികളുമായുള്ളോവേ എന്നു പറഞ്ഞു.</verse>
				<verse number="15">എലീശാ അവനോട്: അമ്പും വില്ലും എടുക്ക എന്നു പറഞ്ഞു; അവന്‍ അമ്പും വില്ലും എടുത്തു.</verse>
				<verse number="16">അപ്പോള്‍ അവന്‍ യിസ്രായേൽരാജാവിനോട് നിന്‍റെ കൈ വില്ലിന്മേൽ വയ്ക്ക എന്നു പറഞ്ഞു. അവന്‍ കൈ വച്ചപ്പോള്‍ എലീശാ തന്‍റെ കൈ രാജാവിന്‍റെ കൈമേൽ വച്ചു.</verse>
				<verse number="17">കിഴക്കേ കിളിവാതിൽ തുറക്ക എന്ന് അവന്‍ പറഞ്ഞു. അവന്‍ അതു തുറന്നപ്പോള്‍: എയ്ക എന്ന് എലീശാ പറഞ്ഞു. എയ്താറെ അവന്‍: അത് യഹോവയുടെ ജയാസ്ത്രം, അരാമ്യര്‍ക്കു നേരേയുള്ള ജയാസ്ത്രം തന്നെ; നീ അഫേക്കിൽവച്ച് അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കും എന്നു പറഞ്ഞു.</verse>
				<verse number="18">അമ്പ് എടുക്ക എന്ന് അവന്‍ പറഞ്ഞു. അവന്‍ എടുത്തു; നിലത്തടിക്ക എന്ന് അവന്‍ യിസ്രായേൽരാജാവിനോടു പറഞ്ഞു. അവന്‍ മൂന്നു പ്രാവശ്യം അടിച്ചു നിര്‍ത്തി.</verse>
				<verse number="19">അപ്പോള്‍ ദൈവപുരുഷന്‍ അവനോടു കോപിച്ചു; നീ അഞ്ചാറു പ്രാവശ്യം അടിക്കേണ്ടിയിരുന്നു; എന്നാൽ നീ അരാമ്യരെ തോല്പിച്ച് അശേഷം സംഹരിക്കുമായിരുന്നു; ഇപ്പോഴോ നീ അരാമ്യരെ മൂന്നു പ്രാവശ്യം മാത്രം തോല്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="20">എന്നാൽ എലീശാ മരിച്ചു; അവര്‍ അവനെ അടക്കം ചെയ്തു; പിറ്റേ ആണ്ടിൽ മോവാബ്യരുടെ പടക്കൂട്ടങ്ങള്‍ ദേശത്തെ ആക്രമിച്ചു.</verse>
				<verse number="21">ചിലര്‍ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോള്‍ ഒരു പടക്കൂട്ടത്തെ കണ്ടിട്ട് ആയാളെ എലീശാവിന്‍റെ കല്ലറയിൽ ഇട്ടു; അവന്‍ അതിൽ വീണ് എലീശായുടെ അസ്ഥികളെ തൊട്ടപ്പോള്‍ ജീവിച്ചു കാലൂന്നി എഴുന്നേറ്റു.</verse>
				<verse number="22">എന്നാൽ യെഹോവാഹാസിന്‍റെ കാലത്തൊക്കെയും അരാമ്യരാജാവായ ഹസായേൽ യിസ്രായേലിനെ ഞെരുക്കിക്കൊണ്ടിരുന്നു.</verse>
				<verse number="23">യഹോവയ്ക്ക് അവരോടു കരുണയും മനസ്സലിവും തോന്നി, അബ്രാഹാം, യിസ്ഹാക്, യാക്കോബ് എന്നവരോടുള്ള തന്‍റെ നിയമം നിമിത്തം അവന്‍ അവരെ കടാക്ഷിച്ചു; അവരെ നശിപ്പിപ്പാന്‍ അവനു മനസ്സായില്ല; ഇതുവരെ തന്‍റെ സമ്മുഖത്തു നിന്ന് അവരെ തള്ളിക്കളഞ്ഞതുമില്ല.</verse>
				<verse number="24">അരാംരാജാവായ ഹസായേൽ മരിച്ചപ്പോള്‍ അവന്‍റെ മകനായ ബെന്‍-ഹദദ് അവനു പകരം രാജാവായി.</verse>
				<verse number="25">യെഹോവാഹാസിന്‍റെ മകനായ യെഹോവാശ് തന്‍റെ അപ്പനായ യെഹോവാഹാസിനോടു ഹസായേൽ യുദ്ധത്തിൽ പിടിച്ചിരുന്ന പട്ടണങ്ങളെ അവന്‍റെ മകനായ ബെന്‍-ഹദദിനോടു തിരികെ പിടിച്ചു. മൂന്നു പ്രാവശ്യം യോവാശ് അവനെ തോല്പിക്കയും യിസ്രായേലിന്‍റെ പട്ടണങ്ങളെ വീണ്ടുകൊള്ളുകയും ചെയ്തു.</verse>
			</chapter>
			<chapter number="14">
				<verse number="1">യിസ്രായേൽരാജാവായ യെഹോവാഹാസിന്‍റെ മകനായ യോവാശിന്‍റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യോവാശിന്‍റെ മകന്‍ അമസ്യാവ് രാജാവായി.</verse>
				<verse number="2">അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമിൽ ഇരുപത്തൊമ്പതു സംവത്സരം വാണു. യെരൂശലേംകാരത്തിയായ അവന്‍റെ അമ്മയ്ക്ക് യെഹോവദ്ദാന്‍ എന്നു പേര്‍.</verse>
				<verse number="3">അവന്‍ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു. തന്‍റെ പിതാവായ ദാവീദ് എന്നപോലെ അല്ലതാനും; തന്‍റെ അപ്പനായ യോവാശ് ചെയ്തതുപോലെയൊക്കെയും അവന്‍ ചെയ്തു.</verse>
				<verse number="4">എങ്കിലും പൂജാഗിരികള്‍ക്കു നീക്കംവന്നില്ല; ജനം പൂജാഗിരികളിൽ യാഗംകഴിച്ചും ധൂപം കാട്ടിയും പോന്നു.</verse>
				<verse number="5">രാജത്വം അവനു സ്ഥിരമായപ്പോള്‍ തന്‍റെ അപ്പനായ രാജാവിനെ കൊന്ന ഭൃത്യന്മാരെ അവന്‍ കൊന്നു കളഞ്ഞു.</verse>
				<verse number="6">എന്നാൽ പുത്രന്മാര്‍ക്കു പകരം പിതാക്കന്മാരും, പിതാക്കന്മാര്‍ക്കു പകരം പുത്രന്മാരും മരണശിക്ഷ അനുഭവിക്കരുത്; താന്താന്‍റെ പാപത്തിനു താന്താന്‍ മരണശിക്ഷ അനുഭവിക്കേണം എന്നു യഹോവ കല്പിച്ചതായി മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നത് അനുസരിച്ച് അവന്‍ ആ കൊലപാതകന്മാരുടെ മക്കളെ കൊല്ലാതിരുന്നു.</verse>
				<verse number="7">അവന്‍ ഉപ്പുതാഴ്വരയിൽവച്ച് എദോമ്യരിൽ പതിനായിരം പേരെ കൊന്നു. സേലയെ യുദ്ധം ചെയ്തു പിടിച്ച് അതിന് യൊക്തെയേൽ എന്നു പേര്‍ വിളിച്ചു; അത് ഇന്നുവരെയും പറഞ്ഞുവരുന്നു.</verse>
				<verse number="8">ആ കാലത്ത് അമസ്യാവ് യേഹൂവിന്‍റെ മകനായ യെഹോവാഹാസിന്‍റെ മകന്‍ യെഹോവാശ് എന്ന യിസ്രായേൽരാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.</verse>
				<verse number="9">അതിന് യിസ്രായേൽരാജാവായ യെഹോവാശ് യെഹൂദാരാജാവായ അമസ്യാവിനു മറുപടി പറഞ്ഞയച്ചത്: ലെബാനോനിലെ മുള്‍പ്പടര്‍പ്പ് ലെബാനോനിലെ ദേവദാരുവോട് നിന്‍റെ മകളെ എന്‍റെ മകനു ഭാര്യയായി തരിക എന്ന് ആളയച്ചു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുപോകയിൽ മുള്‍പ്പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.</verse>
				<verse number="10">എദോമ്യരെ തോല്പിച്ചതുകൊണ്ടു നീ നിഗളിച്ചിരിക്കുന്നു; പ്രശംസിച്ചുകൊണ്ടു നിന്‍റെ വീട്ടിൽ ഇരുന്നുകൊള്‍ക; നീയും നിന്നോടുകൂടെ യെഹൂദായും വീഴുവാന്‍ തക്കവണ്ണം അനര്‍ഥത്തിൽ ചെന്നു ചാടുന്നത് എന്തിന്? എന്നാൽ അമസ്യാവ് കേട്ടില്ല.</verse>
				<verse number="11">ആകയാൽ യിസ്രായേൽരാജാവായ യെഹോവാശ് പുറപ്പെട്ടുചെന്നു, യെഹൂദായ്ക്കുള്ള ബേത്ത്-ശേമെശിൽവച്ച് അവനും യെഹൂദാരാജാവായ അമസ്യാവും തമ്മിൽ നേരിട്ടു.</verse>
				<verse number="12">യെഹൂദാ യിസ്രായേലിനോട് തോറ്റ് ഓരോരുത്തന്‍ താന്താന്‍റെ കൂടാരത്തിലേക്ക് ഓടിപ്പോയി.</verse>
				<verse number="13">അഹസ്യാവിന്‍റെ മകനായ യെഹോവാശിന്‍റെ മകന്‍ അമസ്യാവ് എന്ന യെഹൂദാരാജാവിനെ യിസ്രായേൽരാജാവായ യെഹോവാശ് ബേത്ത്-ശേമെശിൽവച്ചു പിടിച്ചിട്ട് യെരൂശലേമിലേക്കു വന്നു, യെരൂശലേമിന്‍റെ മതിൽ എഫ്രയീംപടിവാതിൽമുതൽ കോണ്‍പടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.</verse>
				<verse number="14">അവന്‍ യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട പൊന്നും വെള്ളിയുമൊക്കെയും സകല ഉപകരണങ്ങളും എടുത്തു ജാമ്യക്കാരെയും പിടിച്ചുകൊണ്ടു ശമര്യയിലേക്ക് മടങ്ങിപ്പോയി.</verse>
				<verse number="15">യെഹോവാശ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ പരാക്രമപ്രവൃത്തികളും അവന്‍ യെഹൂദാരാജാവായ അമസ്യാവോട് യുദ്ധം ചെയ്തതും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="16">പിന്നെ യെഹോവാശ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു. അവനെ ശമര്യയിൽ യിസ്രായേൽരാജാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു; അവന്‍റെ മകനായ യൊരോബെയാം അവനു പകരം രാജാവായി.</verse>
				<verse number="17">യിസ്രായേൽരാജാവായ യെഹോവാഹാസിന്‍റെ മകനായ യെഹോവാശിന്‍റെ മരണശേഷം യെഹൂദാരാജാവായ യോവാശിന്‍റെ മകന്‍ അമസ്യാവ് പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.</verse>
				<verse number="18">അമസ്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="19">യെരൂശലേമിൽ അവനു വിരോധമായി ഒരു കൂട്ടുകെട്ടുണ്ടായിട്ട് അവന്‍ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവര്‍ അവന്‍റെ പിന്നാലെ ലാഖീശിലേക്ക് ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു.</verse>
				<verse number="20">അവനെ കുതിരപ്പുറത്തുവച്ചു കൊണ്ടുവന്ന് യെരൂശലേമിൽ ദാവീദിന്‍റെ നഗരത്തിൽ തന്‍റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.</verse>
				<verse number="21">യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള അസര്യാവെ കൊണ്ടുവന്ന് അവന്‍റെ അപ്പനായ അമസ്യാവിനുപകരം രാജാവാക്കി.</verse>
				<verse number="22">രാജാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലത്ത് പണിതതും അതിനെ യെഹൂദായ്ക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നെ.</verse>
				<verse number="23">യെഹൂദാരാജാവായ യോവാശിന്‍റെ മകന്‍ അമസ്യാവിന്‍റെ പതിനഞ്ചാം ആണ്ടിൽ യിസ്രായേൽരാജാവായ യോവാശിന്‍റെ മകന്‍ യൊരോബെയാം രാജാവായി ശമര്യയിൽ നാല്പത്തൊന്നു സംവത്സരം വാണു.</verse>
				<verse number="24">അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളൊന്നും വിട്ടു മാറിയില്ല.</verse>
				<verse number="25">ഗത്ത്-ഹേഫര്‍കാരനായ അമിത്ഥായിയുടെ മകനായ യോനാപ്രവാചകന്‍ എന്ന തന്‍റെ ദാസന്‍ മുഖാന്തരം യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവന്‍ ഹമാത്തിന്‍റെ അതിര്‍മുതൽ അരാബായിലെ കടൽവരെ യിസ്രായേലിന്‍റെ ദേശത്തെ വീണ്ടും സ്വാധീനമാക്കി.</verse>
				<verse number="26">യിസ്രായേലിന്‍റെ കഷ്ടത എത്രയും കഠിനം, സ്വതന്ത്രനോ അസ്വതന്ത്രനോ ഇല്ല, യിസ്രായേലിനു സഹായം ചെയ്യുന്നവനുമില്ല എന്നു യഹോവ കണ്ടിട്ട്,</verse>
				<verse number="27">യിസ്രായേലിന്‍റെ പേര്‍ ആകാശത്തിന്‍കീഴിൽനിന്നു മായിച്ചുകളയും എന്ന് യഹോവ അരുളിച്ചെയ്യാതെ യോവാശിന്‍റെ മകനായ യൊരോബെയാം മുഖാന്തരം അവരെ രക്ഷിച്ചു.</verse>
				<verse number="28">യൊരോബെയാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍ യുദ്ധംചെയ്തതും യെഹൂദായ്ക്ക് ഉണ്ടായിരുന്ന ദമ്മേശെക്കും ഹമാത്തും യിസ്രായേലിനു വീണ്ടുകൊണ്ടതിൽ അവന്‍ കാണിച്ച പരാക്രമവും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="29">യൊരോബെയാം യിസ്രായേൽരാജാക്കന്മാരായ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ സെഖര്യാവ് അവന് പകരം രാജാവായി.</verse>
			</chapter>
			<chapter number="15">
				<verse number="1">യിസ്രായേൽരാജാവായ യൊരോബെയാമിന്‍റെ ഇരുപത്തേഴാം ആണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്‍റെ മകന്‍ അസര്യാവ് രാജാവായി.</verse>
				<verse number="2">അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവനു പതിനാറു വയസ്സായിരുന്നു; അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു; യെരൂശലേംകാരത്തിയായ അവന്‍റെ അമ്മയ്ക്കു യെഖൊല്യാ എന്നു പേര്‍.</verse>
				<verse number="3">അവന്‍ തന്‍റെ അപ്പനായ അമസ്യാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.</verse>
				<verse number="4">എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു.</verse>
				<verse number="5">എന്നാൽ യഹോവ ഈ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയിൽ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിനു ന്യായപാലനം ചെയ്തു.</verse>
				<verse number="6">അസര്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="7">അസര്യാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവര്‍ അവനെ ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു; അവന്‍റെ മകനായ യോഥാം അവനു പകരം രാജാവായി.</verse>
				<verse number="8">യെഹൂദാരാജാവായ അസര്യാവിന്‍റെ മുപ്പത്തിഎട്ടാം ആണ്ടിൽ യൊരോബെയാമിന്‍റെ മകനായ സെഖര്യാവ് യിസ്രായേലിനു രാജാവായി ശമര്യയിൽ ആറു മാസം വാണു.</verse>
				<verse number="9">അവന്‍ തന്‍റെ പിതാക്കന്മാരെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ വിട്ടുമാറിയില്ല.</verse>
				<verse number="10">യാബേശിന്‍റെ മകനായ ശല്ലൂം അവന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കി ജനത്തിന്‍റെ മുമ്പിൽവച്ച് അവനെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.</verse>
				<verse number="11">സെഖര്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="12">യഹോവ യേഹൂവോട്: നിന്‍റെ പുത്രന്മാര്‍ നാലാം തലമുറവരെ യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്ന് അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നെ സംഭവിച്ചു.</verse>
				<verse number="13">യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ മുപ്പത്തിയൊമ്പതാം ആണ്ടിൽ യാബേശിന്‍റെ മകനായ ശല്ലൂം രാജാവായി ശമര്യയിൽ ഒരു മാസം വാണു.</verse>
				<verse number="14">എന്നാൽ ഗാദിയുടെ മകനായ മെനഹേം തിര്‍സ്സായിൽനിന്നു പുറപ്പെട്ട് ശമര്യയിൽ വന്നു, യാബേശിന്‍റെ മകനായ ശല്ലൂമിനെ ശമര്യയിൽവച്ചു വെട്ടിക്കൊന്ന് അവനു പകരം രാജാവായി.</verse>
				<verse number="15">ശല്ലൂമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ഉണ്ടാക്കിയ കൂട്ടുകെട്ടും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="16">മെനഹേം തിപ്സഹും അതിലുള്ള സകലവും തിര്‍സ്സാതൊട്ട് അതിനു ചേര്‍ന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവര്‍ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവന്‍ അതിനെ ശൂന്യമാക്കുകയും അതിലെ ഗര്‍ഭിണികളെയൊക്കെയും പിളര്‍ന്നുകളകയും ചെയ്തു.</verse>
				<verse number="17">യെഹൂദാരാജാവായ അസര്യാവിന്‍റെ മുപ്പത്തിയൊമ്പതാം ആണ്ടിൽ ഗാദിയുടെ മകന്‍ മെനഹേം യിസ്രായേലിനു രാജാവായി ശമര്യയിൽ പത്തു സംവത്സരം വാണു.</verse>
				<verse number="18">അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ ജീവപര്യന്തം വിട്ടുമാറിയതുമില്ല.</verse>
				<verse number="19">അശ്ശൂര്‍രാജാവായ പൂൽ ദേശത്തെ ആക്രമിച്ചു; പൂൽ തന്നെ സഹായിക്കേണ്ടതിനും രാജത്വം തനിക്ക് ഉറയ്ക്കേണ്ടതിനുമായി മെനഹേം അവന് ആയിരം താലന്തു വെള്ളി കൊടുത്തു.</verse>
				<verse number="20">അശ്ശൂര്‍രാജാവിനു കൊടുപ്പാന്‍ മെനഹേം ഈ ദ്രവ്യം യിസ്രായേലിലെ ധനവാന്മാരോടൊക്കെയും അമ്പതു ശേക്കെൽ വെള്ളിവീതം പിരിപ്പിച്ചു; അങ്ങനെ അശ്ശൂര്‍രാജാവ് ദേശത്തു താമസിക്കാതെ മടങ്ങിപ്പോയി.</verse>
				<verse number="21">മെനഹേമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="22">മെനഹേം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ പെക്കഹ്യാവ് അവനു പകരം രാജാവായി.</verse>
				<verse number="23">യെഹൂദാരാജാവായ അസര്യാവിന്‍റെ അമ്പതാം ആണ്ടിൽ മെനഹേമിന്‍റെ മകനായ പെക്കഹ്യാവ് യിസ്രായേലിനു രാജാവായി ശമര്യയിൽ രണ്ടു സംവത്സരം വാണു.</verse>
				<verse number="24">അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.</verse>
				<verse number="25">എന്നാൽ അവന്‍റെ അകമ്പടിനായകനായി രെമല്യാവിന്‍റെ മകനായ പേക്കഹ് അവന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കി, ഗിലെയാദ്യരിൽ അമ്പതു പേരെ തുണകൂട്ടി ശമര്യാരാജധാനിയുടെ കോട്ടയിൽവച്ച് അവനെ അര്‍ഗ്ഗോബിനോടും അര്യേയോടുംകൂടെ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.</verse>
				<verse number="26">പെക്കഹ്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="27">യെഹൂദാരാജാവായ അസര്യാവിന്‍റെ അമ്പത്തിരണ്ടാം ആണ്ടിൽ രെമല്യാവിന്‍റെ മകനായ പേക്കഹ് യിസ്രായേലിനു രാജാവായി ശമര്യയിൽ ഇരുപതു സംവത്സരം വാണു.</verse>
				<verse number="28">അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു, യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാമിന്‍റെ പാപങ്ങളെ വിട്ടുമാറിയതുമില്ല.</verse>
				<verse number="29">യിസ്രായേൽരാജാവായ പേക്കഹിന്‍റെ കാലത്ത് അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസര്‍ വന്ന് ഈയോനും ആബേൽ-ബേത്ത്-മയഖായും യാനോവഹും കേദെശും ഹാസോരും ഗിലെയാദും ഗലീലയും നഫ്താലിദേശം മുഴുവനും പിടിച്ചു നിവാസികളെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി.</verse>
				<verse number="30">എന്നാൽ ഏലാവിന്‍റെ മകനായ ഹോശേയ രെമല്യാവിന്‍റെ മകനായ പേക്കഹിന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കി, അവനെ ഉസ്സീയാവിന്‍റെ മകനായ യോഥാമിന്‍റെ ഇരുപതാം ആണ്ടിൽ വെട്ടിക്കൊന്ന് അവനു പകരം രാജാവായി.</verse>
				<verse number="31">പേക്കഹിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="32">യിസ്രായേൽരാജാവായ രെമല്യാവിന്‍റെ മകനായ പേക്കഹിന്‍റെ രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ മകന്‍ യോഥാം രാജാവായി.</verse>
				<verse number="33">അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമിൽ പതിനാറു സംവത്സരം വാണു; അവന്‍റെ അമ്മയ്ക്ക് യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="34">അവന്‍ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്‍റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെയൊക്കെയും ചെയ്തു.</verse>
				<verse number="35">എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം പൂജാഗിരികളിൽ യാഗം കഴിച്ചും ധൂപം കാട്ടിയും പോന്നു; അവന്‍ യഹോവയുടെ ആലയത്തിന്‍റെ മേലത്തെ വാതിൽ പണിതു.</verse>
				<verse number="36">യോഥാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="37">ആ കാലത്ത് യഹോവ അരാംരാജാവായ രെസീനെയും രെമല്യാവിന്‍റെ മകനായ പേക്കഹിനെയും യെഹൂദായ്ക്കു നേരേ അയച്ചുതുടങ്ങി.</verse>
				<verse number="38">യോഥാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ പിതാവായ ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആഹാസ് അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="16">
				<verse number="1">രെമല്യാവിന്‍റെ മകനായ പേക്കഹിന്‍റെ പതിനേഴാം ആണ്ടിൽ യെഹൂദാരാജാവായ യോഥാമിന്‍റെ മകന്‍ ആഹാസ് രാജാവായി.</verse>
				<verse number="2">ആഹാസ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപതു വയസ്സായിരുന്നു; അവന്‍ യെരൂശലേമിൽ പതിനാറു സംവത്സരം വാണു, തന്‍റെ പിതാവായ ദാവീദ് ചെയ്തതുപോലെ തന്‍റെ ദൈവമായ യഹോവയ്ക്കു പ്രസാദമായുള്ളത് ചെയ്തില്ല.</verse>
				<verse number="3">അവന്‍ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകള്‍ക്കൊത്തവണ്ണം തന്‍റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു.</verse>
				<verse number="4">അവന്‍ പൂജാഗിരികളിലും കുന്നുകളിലും പച്ചവൃക്ഷത്തിന്‍കീഴിലൊക്കെയും ബലി കഴിച്ചും ധൂപം കാട്ടിയും പോന്നു.</verse>
				<verse number="5">അക്കാലത്ത് അരാംരാജാവായ രെസീനും യിസ്രായേൽരാജാവായ രെമല്യാവിന്‍റെ മകന്‍ പേക്കഹും യെരൂശലേമിനു നേരേ യുദ്ധത്തിനു പുറപ്പെട്ടുവന്ന് ആഹാസിനെ നിരോധിച്ചു; എന്നാൽ അവനെ ജയിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="6">അന്ന് അരാംരാജാവായ രെസീന്‍ ഏലത്ത് വീണ്ടെടുത്ത് അരാമിനോട് ചേര്‍ത്തു യെഹൂദന്മാരെ ഏലത്തിൽനിന്നു നീക്കിക്കളഞ്ഞു. അരാമ്യര്‍ ഏലത്തിൽ വന്ന് ഇന്നുവരെയും അവിടെ പാര്‍ക്കുന്നു.</verse>
				<verse number="7">ആഹാസ് അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസരിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാന്‍ നിന്‍റെ ദാസനും നിന്‍റെ പുത്രനും ആകുന്നു; നീ വന്ന് എന്നോട് എതിര്‍ത്തിരിക്കുന്ന അരാംരാജാവിന്‍റെ കൈയിൽനിന്നും യിസ്രായേൽരാജാവിന്‍റെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമെന്നു പറയിച്ചു.</verse>
				<verse number="8">അതിനായിട്ട് ആഹാസ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയും പൊന്നും എടുത്ത് അശ്ശൂര്‍രാജാവിനുസമ്മാനമായി കൊടുത്തയച്ചു.</verse>
				<verse number="9">അശ്ശൂര്‍രാജാവ് അവന്‍റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവ് ദമ്മേശെക്കിലേക്കു ചെന്ന് അതിനെ പിടിച്ച് അതിലെനിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.</verse>
				<verse number="10">ആഹാസ്‍രാജാവ് അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസരിനെ എതിരേല്പാന്‍ ദമ്മേശെക്കിൽ ചെന്നു, ദമ്മേശെക്കിലെ ബലിപീഠം കണ്ടു; ആഹാസ്‍രാജാവ് ബലിപീഠത്തിന്‍റെ ഒരു പ്രതിമയും അതിന്‍റെ എല്ലാ പണിയോടുംകൂടിയുള്ള മാതൃകയും ഊരീയാപുരോഹിതനു കൊടുത്തയച്ചു.</verse>
				<verse number="11">ഊരീയാപുരോഹിതന്‍ ഒരു യാഗപീഠം പണിതു; ആഹാസ്‍രാജാവ് ദമ്മേശെക്കിൽനിന്ന് അയച്ചപ്രകാരമൊക്കെയും ആഹാസ്‍രാജാവ് ദമ്മേശെക്കിൽനിന്നു വരുമ്പോഴേക്ക് ഊരീയാപുരോഹിതന്‍ അതു പണിതിരുന്നു.</verse>
				<verse number="12">രാജാവ് ദമ്മേശെക്കിൽനിന്നു വന്നപ്പോള്‍ ആ യാഗപീഠം കണ്ടു; രാജാവ് യാഗപീഠത്തിങ്കൽ ചെന്ന് അതിന്മേൽ കയറി.</verse>
				<verse number="13">ഹോമയാഗവും ഭോജനയാഗവും ദഹിപ്പിച്ചു പാനീയയാഗവും പകര്‍ന്നു സമാധാനയാഗങ്ങളുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.</verse>
				<verse number="14">യഹോവയുടെ സന്നിധിയിലെ താമ്രയാഗപീഠം അവന്‍ ആലയത്തിന്‍റെ മുന്‍വശത്തു തന്‍റെ യാഗപീഠത്തിനും യഹോവയുടെ ആലയത്തിനും മധ്യേ നിന്നു നീക്കി തന്‍റെ യാഗപീഠത്തിന്‍റെ വടക്കുവശത്തു കൊണ്ടുപോയി വച്ചു.</verse>
				<verse number="15">ആഹാസ്‍രാജാവ് ഊരീയാപുരോഹിതനോടു കല്പിച്ചത്: മഹായാഗപീഠത്തിന്മേൽ നീ രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ഭോജനയാഗവും രാജാവിന്‍റെ ഹോമയാഗവും ഭോജനയാഗവും ദേശത്തെ സകല ജനത്തിന്‍റെയും ഹോമയാഗവും ഭോജനയാഗവും ദഹിപ്പിക്കയും അവരുടെ പാനീയയാഗങ്ങള്‍ കഴിക്കയും ഹോമയാഗങ്ങളുടെയും ഹനനയാഗങ്ങളുടെയും രക്തമൊക്കെയും തളിക്കയും ചെയ്യേണം; താമ്രയാഗപീഠത്തെപ്പറ്റിയോ ഞാന്‍ ആലോചിച്ചുകൊള്ളാം.</verse>
				<verse number="16">ആഹാസ്‍രാജാവ് കല്പിച്ചതുപോലെയൊക്കെയും ഊരീയാപുരോഹിതന്‍ ചെയ്തു.</verse>
				<verse number="17">ആഹാസ്‍രാജാവ് പീഠങ്ങളുടെ ചട്ടപ്പലക കണ്ടിച്ചു തൊട്ടിയെ അവയുടെമേൽനിന്നു നീക്കി; താമ്രക്കടലിനെയും അതിന്‍റെ കീഴെ നിന്ന താമ്രക്കാളപ്പുറത്തുനിന്ന് ഇറക്കി ഒരു കല്ത്തളത്തിന്മേൽ വച്ചു.</verse>
				<verse number="18">ആലയത്തിങ്കൽ ഉണ്ടാക്കിയിരുന്ന ശബ്ബത്ത്താഴ്വാരവും രാജാവിനു പ്രവേശിപ്പാനുള്ള പുറത്തെ നടയും അശ്ശൂര്‍രാജാവിനെ വിചാരിച്ച് യഹോവയുടെ ആലയത്തിങ്കൽനിന്നു മാറ്റിക്കളഞ്ഞു.</verse>
				<verse number="19">ആഹാസ് ചെയ്ത മറ്റുള്ള വൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="20">ആഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കംചെയ്തു; അവന്‍റെ മകന്‍ ഹിസ്കീയാവ് അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="17">
				<verse number="1">യെഹൂദാരാജാവായ ആഹാസിന്‍റെ പന്ത്രണ്ടാം ആണ്ടിൽ ഏലായുടെ മകനായ ഹോശേയ യിസ്രായേലിനു രാജാവായി ശമര്യയിൽ ഒമ്പതു സംവത്സരം വാണു.</verse>
				<verse number="2">അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; തനിക്കു മുമ്പുള്ള യിസ്രായേൽരാജാക്കന്മാരെപ്പോലെ അല്ലതാനും.</verse>
				<verse number="3">അവന്‍റെ നേരേ അശ്ശൂര്‍രാജാവായ ശൽമനേസെര്‍ പുറപ്പെട്ടു വന്നു; ഹോശേയ അവന് ആശ്രിതനായിത്തീര്‍ന്ന് കപ്പം കൊടുത്തുവന്നു.</verse>
				<verse number="4">എന്നാൽ ഹോശേയ മിസ്രയീംരാജാവായ സോവിന്‍റെ അടുക്കൽ ദൂതന്മാരെ അയയ്ക്കയും അശ്ശൂര്‍രാജാവിന് ആണ്ടുതോറുമുള്ള കപ്പം കൊടുത്തയയ്ക്കാതിരിക്കയും ചെയ്തതുനിമിത്തം അശ്ശൂര്‍രാജാവ് അവനിൽ ദ്രോഹം കണ്ടിട്ട് അവനെ പിടിച്ചു ബന്ധിച്ച് കാരാഗൃഹത്തിൽ ആക്കി.</verse>
				<verse number="5">അശ്ശൂര്‍രാജാവ് രാജ്യത്ത് എല്ലാടവും കൂടി കടന്നു ശമര്യയിലേക്കു വന്ന് അതിനെ മൂന്നു സംവത്സരം നിരോധിച്ചു.</verse>
				<verse number="6">ഹോശേയയുടെ ഒമ്പതാം ആണ്ടിൽ അശ്ശൂര്‍രാജാവ് ശമര്യയെ പിടിച്ച് യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.</verse>
				<verse number="7">യിസ്രായേൽമക്കള്‍ തങ്ങളെ മിസ്രയീംരാജാവായ ഫറവോന്‍റെ കൈക്കീഴിൽനിന്നു വിടുവിച്ച് മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്ത് അന്യദൈവങ്ങളെ ഭജിക്കയും</verse>
				<verse number="8">യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളുടെ ചട്ടങ്ങളെയും അവയെ നടപ്പാക്കിയ യിസ്രായേൽരാജാക്കന്മാരുടെ ചട്ടങ്ങളെയും അനുസരിച്ചു നടക്കയും ചെയ്തതുകൊണ്ട് ഇങ്ങനെ സംഭവിച്ചു.</verse>
				<verse number="9">യിസ്രായേൽമക്കള്‍ തങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി കൊള്ളരുതാത്ത കാര്യങ്ങളെ രഹസ്യമായി ചെയ്തു, കാവല്ക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെ തങ്ങളുടെ എല്ലാ പട്ടണങ്ങളിലും പൂജാഗിരികള്‍ പണിതു.</verse>
				<verse number="10">അവര്‍ ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചവൃക്ഷത്തിന്‍കീഴിലൊക്കെയും വിഗ്രഹസ്തംഭങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.</verse>
				<verse number="11">യഹോവ തങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞിരുന്ന ജാതികളെപ്പോലെ അവര്‍ സകല പൂജാഗിരികളിലും ധൂപം കാട്ടി യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം ദോഷമായുള്ള കാര്യങ്ങളെ പ്രവര്‍ത്തിച്ചു.</verse>
				<verse number="12">ഈ കാര്യം ചെയ്യരുത് എന്ന് യഹോവ അവരോടു വിലക്കിയിരുന്ന വിഗ്രഹങ്ങളെ അവര്‍ ചെന്നു സേവിച്ചു.</verse>
				<verse number="13">എന്നാൽ യഹോവ സകല പ്രവാചകന്മാരും ദര്‍ശകന്മാരും മുഖാന്തരം യിസ്രായേലിനോടും യെഹൂദായോടും: നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളെ വിട്ടു ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോടു കല്പിച്ചതും എന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ മുഖാന്തരം നിങ്ങള്‍ക്ക് അയച്ചുതന്നതുമായ ന്യായപ്രമാണത്തിനൊത്തവണ്ണമൊക്കെയും എന്‍റെ കല്പനകളും ചട്ടങ്ങളും പ്രമാണിച്ചുനടപ്പിന്‍ എന്നു സാക്ഷീകരിച്ചു.</verse>
				<verse number="14">എങ്കിലും അവര്‍ കേള്‍ക്കാതെ, തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ ദുശ്ശാഠ്യം കാണിച്ചു,</verse>
				<verse number="15">അവന്‍റെ ചട്ടങ്ങളെയും അവരുടെ പിതാക്കന്മാരോട് അവന്‍ ചെയ്ത നിയമത്തെയും അവന്‍ അവരോടു സാക്ഷീകരിച്ച സാക്ഷ്യങ്ങളെയും നിരസിച്ചുകളഞ്ഞു; അവര്‍ വ്യാജത്തെ പിന്തുടര്‍ന്നു വ്യര്‍ഥന്മാരായിത്തീര്‍ന്നു; അവരെപ്പോലെ ആചരിക്കരുത് എന്നു യഹോവ കല്പിച്ചിരുന്ന ചുറ്റുമുള്ള ജാതികളെത്തന്നെ അവര്‍ പിന്തുടര്‍ന്നു.</verse>
				<verse number="16">അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെയൊക്കെയും ഉപേക്ഷിച്ചുകളഞ്ഞു; തങ്ങള്‍ക്കു രണ്ടു കാളക്കുട്ടികളുടെ വിഗ്രഹങ്ങള്‍ വാര്‍പ്പിച്ച് അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; ആകാശത്തിലെ സര്‍വസൈന്യത്തെയും നമസ്കരിച്ച് ബാലിനെയും സേവിച്ചുപോന്നു.</verse>
				<verse number="17">അവര്‍ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ച് പ്രശ്നവും ആഭിചാരവും പ്രയോഗിച്ച് യഹോവയെ കോപിപ്പിക്കേണ്ടതിന് അവന് അനിഷ്ടമായുള്ളതു ചെയ്‍വാന്‍ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു.</verse>
				<verse number="18">അതുനിമിത്തം യഹോവ യിസ്രായേലിനോട് ഏറ്റവും കോപിച്ച് അവരെ തന്‍റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു; യെഹൂദാഗോത്രം മാത്രമല്ലാതെ ആരും ശേഷിച്ചില്ല.</verse>
				<verse number="19">യെഹൂദായും തങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ പ്രമാണിക്കാതെ യിസ്രായേൽ ഉണ്ടാക്കിയ ചട്ടങ്ങളെ അനുസരിച്ചുനടന്നു.</verse>
				<verse number="20">ആകയാൽ യഹോവ യിസ്രായേൽസന്തതിയെ മുഴുവനും തള്ളി അവരെ താഴ്ത്തി, കൊള്ളയിടുന്നവരുടെ കൈയിൽ ഏല്പിച്ചു, ഒടുവിൽ അവരെ തന്‍റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു.</verse>
				<verse number="21">അവന്‍ യിസ്രായേലിനെ ദാവീദ്ഗൃഹത്തിങ്കൽനിന്നു പറിച്ചുകളഞ്ഞു; അവര്‍ നെബാത്തിന്‍റെ മകനായ യൊരോബെയാമിനെ രാജാവാക്കി; യൊരോബെയാം യിസ്രായേലിനെ, യഹോവയെ വിട്ടുമാറുവാന്‍ ഇടയാക്കി അവരെക്കൊണ്ടു വലിയൊരു പാപം ചെയ്യിച്ചു.</verse>
				<verse number="22">അങ്ങനെ യിസ്രായേൽമക്കള്‍ യൊരോബെയാം ചെയ്ത സകല പാപങ്ങളിലും നടന്നു.</verse>
				<verse number="23">അവര്‍ അവയെ വിട്ടുമാറായ്കയാൽ യഹോവ പ്രവാചകന്മാരായ തന്‍റെ സകല ദാസന്മാരും മുഖാന്തരം അരുളിച്ചെയ്തപ്രകാരം ഒടുവിൽ യിസ്രായേലിനെ തന്‍റെ സന്നിധിയിൽനിന്നു നീക്കിക്കളഞ്ഞു. ഇങ്ങനെ യിസ്രായേൽ സ്വദേശം വിട്ടു അശ്ശൂരിലേക്കു പോകേണ്ടിവന്നു; ഇന്നുവരെ അവിടെ ഇരിക്കുന്നു.</verse>
				<verse number="24">അശ്ശൂര്‍രാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വ്വയീം എന്നിവിടങ്ങളിൽനിന്ന് ആളുകളെ വരുത്തി യിസ്രായേൽമക്കള്‍ക്കു പകരം ശമര്യാപട്ടണങ്ങളിൽ പാര്‍പ്പിച്ചു; അവര്‍ ശമര്യ കൈവശമാക്കി അതിന്‍റെ പട്ടണങ്ങളിൽ പാര്‍ത്തു.</verse>
				<verse number="25">അവര്‍ അവിടെ പാര്‍പ്പാന്‍ തുടങ്ങിയപ്പോള്‍ യഹോവയെ ഭജിച്ചില്ല; അതുകൊണ്ട് യഹോവ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവ അവരിൽ ചിലരെ കൊന്നുകളഞ്ഞു.</verse>
				<verse number="26">അപ്പോള്‍ അവര്‍ അശ്ശൂര്‍രാജാവിനെ അറിയിച്ചത്: നീ കുടി നീക്കി ശമര്യാപട്ടണങ്ങളിൽ പാര്‍പ്പിച്ച ജാതികള്‍ ആ ദേശത്തിലെ ദൈവത്തിന്‍റെ മാര്‍ഗം അറിയായ്കകൊണ്ട് അവന്‍ അവരുടെ ഇടയിൽ സിംഹങ്ങളെ അയച്ചു; അവര്‍ ആ ദേശത്തിലെ ദൈവത്തിന്‍റെ മാര്‍ഗം അറിയായ്കയാൽ അവ അവരെ കൊന്നുകളയുന്നു.</verse>
				<verse number="27">അതിന് അശ്ശൂര്‍രാജാവ്: നിങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പുരോഹിതന്മാരിൽ ഒരുത്തനെ അവിടേക്കു കൊണ്ടുപോകുവിന്‍; അവര്‍ ചെന്ന് അവിടെ പാര്‍ക്കയും അവര്‍ ആദേശത്തെ ദൈവത്തിന്‍റെ മാര്‍ഗം അവരെ ഉപദേശിക്കയും ചെയ്യട്ടെ എന്നു കല്പിച്ചു.</verse>
				<verse number="28">അങ്ങനെ അവര്‍ ശമര്യയിൽനിന്നു കൊണ്ടുപോയിരുന്ന പുരോഹിതന്മാരിൽ ഒരുത്തന്‍ വന്നു ബേഥേലിൽ പാര്‍ത്തു; യഹോവയെ ഭജിക്കേണ്ടുന്നവിധം അവര്‍ക്ക് ഉപദേശിച്ചുകൊടുത്തു.</verse>
				<verse number="29">എങ്കിലും അതതു ജാതി താന്താന്‍റെ ദേവന്മാരെ ഉണ്ടാക്കി, ഓരോ ജാതി പാര്‍ത്തുവന്ന പട്ടണങ്ങളിൽ ശമര്യര്‍ ഉണ്ടാക്കിയിരുന്ന പൂജാഗിരിക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.</verse>
				<verse number="30">ബാബേൽക്കാര്‍ സുക്കോത്ത്-ബെനോത്തിനെ ഉണ്ടാക്കി; കൂഥക്കാര്‍ നേര്‍ഗാലിനെ ഉണ്ടാക്കി;</verse>
				<verse number="31">ഹമാത്തുകാര്‍ അശീമയെ ഉണ്ടാക്കി; അവ്വക്കാര്‍ നിബ്ബ്ഹസിനെയും തര്‍ത്തക്കിനെയും ഉണ്ടാക്കി; സെഫര്‍വ്വക്കാര്‍ സെഫര്‍വ്വയീംദേവന്മാരായ അദ്രമേലെക്കിനും അനമേലെക്കിനും തങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിച്ചു.</verse>
				<verse number="32">അവര്‍ യഹോവയെ ഭജിക്കയും തങ്ങളുടെ ഇടയിൽ നിന്നു തന്നെ പൂജാഗിരിപുരോഹിതന്മാരെനിയമിക്കയും അവര്‍ അവര്‍ക്കുവേണ്ടി പൂജാഗിരിക്ഷേത്രങ്ങളിൽ യാഗം കഴിക്കയും ചെയ്യും.</verse>
				<verse number="33">അങ്ങനെ അവര്‍ യഹോവയെ ഭജിക്കയും തങ്ങള്‍വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്തദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.</verse>
				<verse number="34">ഇന്നുവരെയും അവര്‍ മുമ്പിലത്തെ മര്യാദപ്രകാരംതന്നെ ചെയ്യുന്നു; യഹോവയെ ഭജിക്കുന്നില്ല; തങ്ങളുടെ സ്വന്തചട്ടങ്ങളെയും മാര്‍ഗവിധികളെയും ആകട്ടെ, യഹോവ യിസ്രായേൽ എന്നു പേര്‍വിളിച്ച യാക്കോബിന്‍റെ മക്കളോടു കല്പിച്ച ന്യായപ്രമാണത്തെയും കല്പനയെയുമാകട്ടെ അനുസരിച്ചു നടക്കുന്നതുമില്ല.</verse>
				<verse number="35">യഹോവ അവരോട് ഒരു നിയമം ചെയ്തു കല്പിച്ചത് എന്തെന്നാൽ: നിങ്ങള്‍ അന്യദൈവങ്ങളെ ഭജിക്കയും അവയ്ക്കു യാഗം കഴിക്കയും ചെയ്യാതെ</verse>
				<verse number="36">നിങ്ങളെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയെ മാത്രം ഭജിക്കയും അവനെ മാത്രം നമസ്കരിക്കയും അവനു മാത്രം യാഗം കഴിക്കയും വേണം.</verse>
				<verse number="37">അവന്‍ നിങ്ങള്‍ക്ക് എഴുതിത്തന്ന ചട്ടങ്ങളെയും ന്യായങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും നിങ്ങള്‍ എല്ലാനാളും പ്രമാണിച്ചുനടക്കേണം; അന്യദൈവങ്ങളെ ഭജിക്കരുത്.</verse>
				<verse number="38">ഞാന്‍ നിങ്ങളോടു ചെയ്ത നിയമം നിങ്ങള്‍ മറക്കരുത്; അന്യദൈവങ്ങളെ ഭജിക്കയുമരുത്.</verse>
				<verse number="39">നിങ്ങളുടെ ദൈവമായ യഹോവയെ മാത്രം നിങ്ങള്‍ ഭജിക്കേണം; എന്നാൽ അവന്‍ നിങ്ങളെ നിങ്ങളുടെ സകല ശത്രുക്കളുടെയും കൈയിൽനിന്നു വിടുവിക്കും.</verse>
				<verse number="40">എങ്കിലും അവര്‍ കേള്‍ക്കാതെ തങ്ങളുടെ പണ്ടത്തെ മര്യാദ അനുസരിച്ചു നടന്നു.</verse>
				<verse number="41">അങ്ങനെ ഈ ജാതികള്‍ യഹോവയെ ഭജിക്കയും തങ്ങളുടെ വിഗ്രഹങ്ങളെ സേവിക്കയും ചെയ്തു; പിതാക്കന്മാര്‍ ചെയ്തതുപോലെ പുത്രന്മാരും പൗത്രന്മാരും ഇന്നുവരെ ചെയ്തുവരുന്നു.</verse>
			</chapter>
			<chapter number="18">
				<verse number="1">യിസ്രായേൽരാജാവായ ഏലായുടെ മകനായ ഹോശേയയുടെ മൂന്നാം ആണ്ടിൽ യെഹൂദാരാജാവായ ആഹാസിന്‍റെ മകന്‍ ഹിസ്കീയാവ് രാജാവായി.</verse>
				<verse number="2">അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ യെരൂശലേമിൽ ഇരുപത്തൊമ്പത് സംവത്സരം വാണു. അവന്‍റെ അമ്മയ്ക്ക് അബി എന്നു പേര്‍; അവള്‍ സെഖര്യാവിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="3">അവന്‍ തന്‍റെ പിതാവായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.</verse>
				<verse number="4">അവന്‍ പൂജാഗിരികളെ നീക്കി വിഗ്രഹസ്തംഭങ്ങളെ തകര്‍ത്ത് അശേരാപ്രതിഷ്ഠയെ വെട്ടിമുറിച്ചു മോശെ ഉണ്ടാക്കിയ താമ്രസര്‍പ്പത്തെയും ഉടച്ചുകളഞ്ഞു; ആ കാലംവരെ യിസ്രായേൽമക്കള്‍ അതിനു ധൂപം കാട്ടിവന്നു;</verse>
				<verse number="5">അതിനു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു. അവന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവനു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.</verse>
				<verse number="6">അവന്‍ യഹോവയോടു ചേര്‍ന്നിരുന്ന് അവനെ വിട്ടുപിന്മാറാതെ യഹോവ മോശെയോടു കല്പിച്ച അവന്‍റെ കല്പനകളെ പ്രമാണിച്ചു നടന്നു.</verse>
				<verse number="7">യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്‍ ചെന്നേടത്തൊക്കെയും കൃതാര്‍ഥനായ് വന്നു; അവന്‍ അശ്ശൂര്‍രാജാവിനോടു മത്സരിച്ച് അവനെ സേവിക്കാതിരുന്നു.</verse>
				<verse number="8">അവന്‍ ഫെലിസ്ത്യരെ ഗസ്സയോളം തോല്പിച്ചു; കാവൽക്കാരുടെ ഗോപുരംമുതൽ ഉറപ്പുള്ള പട്ടണംവരെയുള്ള അതിന്‍റെ പ്രദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.</verse>
				<verse number="9">യിസ്രായേൽരാജാവായ ഏലായുടെ മകന്‍ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്‍റെ നാലാം ആണ്ടിൽ അശ്ശൂര്‍രാജാവായ ശല്മനേസെര്‍ ശമര്യയുടെ നേരേ പുറപ്പെട്ടുവന്ന് അതിനെ നിരോധിച്ചു.</verse>
				<verse number="10">മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്‍റെ ആറാം ആണ്ടിൽ, യിസ്രായേൽരാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽതന്നെ, ശമര്യ പിടിക്കപ്പെട്ടു.</verse>
				<verse number="11">അശ്ശൂര്‍രാജാവ് യിസ്രായേലിനെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും ഗോസാന്‍നദീതീരത്തുള്ള ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.</verse>
				<verse number="12">അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം കേട്ടനുസരിക്കാതെ അവന്‍റെ നിയമവും യഹോവയുടെ ദാസനായ മോശെ കല്പിച്ചതൊക്കെയും ലംഘിച്ചുകളകയാൽതന്നെ; അവര്‍ അതു കേള്‍ക്കയോ അനുസരിക്കയോ ചെയ്തിരുന്നില്ല.</verse>
				<verse number="13">യെഹൂദാരാജാവായ ഹിസ്കീയാവിന്‍റെ പതിന്നാലാം ആണ്ടിൽ അശ്ശൂര്‍രാജാവായ സന്‍ഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാപട്ടണങ്ങളുടെയും നേരേ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു.</verse>
				<verse number="14">അപ്പോള്‍ യെഹൂദാരാജാവായ ഹിസ്കീയാവ് ലാഖീശിൽ അശ്ശൂര്‍രാജാവിന്‍റെ അടുക്കൽ ആളയച്ചു: ഞാന്‍ കുറ്റം ചെയ്തു; എന്നെ വിട്ടു മടങ്ങിപ്പോകേണം; നീ എനിക്കു കല്പിക്കുന്ന പിഴ ഞാന്‍ അടച്ചുകൊള്ളാം എന്നു പറയിച്ചു. അശ്ശൂര്‍രാജാവ് യെഹൂദാരാജാവായ ഹിസ്കീയാവിനു മുന്നൂറു താലന്ത് വെള്ളിയും മുപ്പത് താലന്ത് പൊന്നും പിഴ കല്പിച്ചു.</verse>
				<verse number="15">ഹിസ്കീയാവ് യഹോവയുടെ ആലയത്തിലും രാജധാനിയിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയൊക്കെയും കൊടുത്തു.</verse>
				<verse number="16">ആ കാലത്ത് യെഹൂദാരാജാവായ ഹിസ്കീയാവ് യഹോവയുടെ മന്ദിരത്തിന്‍റെ വാതിലുകളിലും കട്ടിളകളിലും താന്‍ പൊതിഞ്ഞിരുന്ന പൊന്നും പറിച്ചെടുത്ത് അശ്ശൂര്‍രാജാവിന് കൊടുത്തയച്ചു.</verse>
				<verse number="17">എങ്കിലും അശ്ശൂര്‍രാജാവ് തര്‍ത്ഥാനെയും റബ്-സാരീസിനെയും റബ്-ശാക്കേയെയും ലാഖീശിൽനിന്നു ഹിസ്കീയാരാജാവിന്‍റെ അടുക്കൽ ഒരു വലിയ സൈന്യവുമായി യെരൂശലേമിന്‍റെ നേരേ അയച്ചു; അവര്‍ പുറപ്പെട്ട് യെരൂശലേമിൽ വന്നു. അവിടെ എത്തിയപ്പോള്‍ അവര്‍ അലക്കുകാരന്‍റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കുളത്തിന്‍റെ കല്പാത്തിക്കരികെ ചെന്നുനിന്നു.</verse>
				<verse number="18">അവര്‍ രാജാവിനെ വിളിച്ചപ്പോള്‍ ഹില്ക്കീയാവിന്‍റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്‍റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവരുടെ അടുക്കൽ പുറത്തു ചെന്നു.</verse>
				<verse number="19">റബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ ഹിസ്കീയാവോടു പറയേണ്ടത്: മഹാരാജാവായ അശ്ശൂര്‍രാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്?</verse>
				<verse number="20">യുദ്ധത്തിന് വേണ്ടുന്ന ആലോചനയും ബലവും ഉണ്ടെന്നു നീ പറയുന്നതു വെറുംവാക്കത്രേ. ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നത്?</verse>
				<verse number="21">ചതഞ്ഞ ഓടക്കോലായ ഈ മിസ്രയീമിലല്ലോ നീ ആശ്രയിക്കുന്നത്; അതിന്മേൽ ഒരുത്തന്‍ ഊന്നിയാൽ അത് അവന്‍റെ ഉള്ളംകൈയിൽ തറച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നിൽ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നെയാകുന്നു.</verse>
				<verse number="22">അല്ല, നിങ്ങള്‍ എന്നോട്: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നു എങ്കിൽ, അവന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും യെരൂശലേമിലുള്ള ഈ യാഗപീഠത്തിന്‍റെ മുമ്പിൽ നമസ്കരിപ്പിന്‍ എന്നു കല്പിച്ചത്.</verse>
				<verse number="23">ആകട്ടെ എന്‍റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതുകെട്ടുക; നിനക്കു കുതിരച്ചേവകരെ കയറ്റുവാന്‍ കഴിയുമെങ്കിൽ ഞാന്‍ നിനക്കു രണ്ടായിരം കുതിരയെ തരാം.</verse>
				<verse number="24">നീ പിന്നെ എങ്ങനെ എന്‍റെ യജമാനന്‍റെ എളിയ ദാസന്മാരിൽ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.</verse>
				<verse number="25">ഞാന്‍ ഇപ്പോള്‍ ഈ സ്ഥലം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്‍റെ നേരേ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: ഈ ദേശത്തിന്‍റെ നേരേ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.</verse>
				<verse number="26">അപ്പോള്‍ ഹില്ക്കീയാവിന്‍റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും റബ്-ശാക്കേയോട്: അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്ക് അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കെ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.</verse>
				<verse number="27">റബ്-ശാക്കേ അവരോട്: നിന്‍റെ യജമാനനോടും നിന്നോടും ഈ വാക്ക് പറവാനോ എന്‍റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടെ സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="28">അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ട് യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞത് എന്തെന്നാൽ: മഹാരാജാവായ അശ്ശൂര്‍രാജാവിന്‍റെ വാക്ക് കേള്‍പ്പിന്‍.</verse>
				<verse number="29">രാജാവ് ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; നിങ്ങളെ എന്‍റെ കൈയിൽനിന്നു വിടുവിപ്പാന്‍ അവനു കഴികയില്ല.</verse>
				<verse number="30">യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്‍റെ കൈയിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.</verse>
				<verse number="31">ഹിസ്കീയാവിന് നിങ്ങള്‍ ചെവികൊടുക്കരുത്; അശ്ശൂര്‍രാജാവ് ഇപ്രകാരം കല്പിക്കുന്നു: നിങ്ങള്‍ എന്നോടു സന്ധി ചെയ്ത് എന്‍റെ അടുക്കൽ പുറത്തുവരുവിന്‍; നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും ഫലം തിന്നുകയും താന്താന്‍റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍.</verse>
				<verse number="32">പിന്നെ ഞാന്‍ വന്നു നിങ്ങളുടെ ദേശത്തിനു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഒലിവെണ്ണയും തേനും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൊണ്ടുപോകും; എന്നാൽ നിങ്ങള്‍ മരിക്കാതെ ജീവിച്ചിരിക്കും; യഹോവ നമ്മെ വിടുവിക്കും എന്നു പറഞ്ഞു നിങ്ങളെ ചതിക്കുന്ന ഹിസ്കീയാവിന് ചെവികൊടുക്കരുത്.</verse>
				<verse number="33">ജാതികളുടെ ദേവന്മാര്‍ ആരെങ്കിലും തന്‍റെ ദേശത്തെ അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?</verse>
				<verse number="34">ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാര്‍ എവിടെ? ശമര്യയെ അവര്‍ എന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?</verse>
				<verse number="35">യഹോവ യെരൂശലേമിനെ എന്‍റെ കൈയിൽനിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ഒരുത്തന്‍ തന്‍റെ ദേശത്തെ എന്‍റെ കൈയിൽനിന്നു വിടുവിച്ചുവോ?</verse>
				<verse number="36">എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്നു കല്പന ഉണ്ടായിരുന്നു.</verse>
				<verse number="37">ഹില്ക്കീയാവിന്‍റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്‍റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്‍റെ അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്ക് അവനോട് അറിയിച്ചു.</verse>
			</chapter>
			<chapter number="19">
				<verse number="1">ഹിസ്കീയാരാജാവ് അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.</verse>
				<verse number="2">പിന്നെ അവന്‍ രാജധാനിവിചാരകനായ എല്യാക്കീമിനെയും രായസക്കാരനായ ശെബ്നയെയും പുരോഹിതന്മാരുടെ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു.</verse>
				<verse number="3">അവര്‍ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.</verse>
				<verse number="4">ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ റബ്-ശാക്കേയെ അവന്‍റെ യജമാനനായ അശ്ശൂര്‍രാജാവ് അയച്ചു പറയിക്കുന്ന വാക്കൊക്കെയും നിന്‍റെ ദൈവമായ യഹോവ പക്ഷേ കേള്‍ക്കും; നിന്‍റെ ദൈവമായ യഹോവ കേട്ടവാക്കിനു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണമേ.</verse>
				<verse number="5">ഹിസ്കീയാരാജാവിന്‍റെ ഭൃത്യന്മാര്‍ യെശയ്യാവിന്‍റെ അടുക്കൽ വന്നപ്പോള്‍ യെശയ്യാവ് അവരോടു പറഞ്ഞത്:</verse>
				<verse number="6">നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂര്‍രാജാവിന്‍റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുകള്‍ നിമിത്തം ഭയപ്പെടേണ്ടാ.</verse>
				<verse number="7">ഞാന്‍ അവന് ഒരു മനോവിഭ്രമം വരുത്തും; അവന്‍ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.</verse>
				<verse number="8">റബ്-ശാക്കേമടങ്ങിച്ചെന്ന് അശ്ശൂര്‍രാജാവ് ലിബ്നയുടെ നേരേ യുദ്ധംചെയ്യുന്നതു കണ്ടു; അവന്‍ ലാഖീശ് വിട്ടുപോയി എന്ന് അവന്‍ കേട്ടിരുന്നു.</verse>
				<verse number="9">കൂശ്‍രാജാവായ തിര്‍ഹാക്ക തന്‍റെ നേരേ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അവന്‍ പിന്നെയും ഹിസ്കീയാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു പറയിച്ചതെന്തെന്നാൽ:</verse>
				<verse number="10">നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: യെരൂശലേം അശ്ശൂര്‍രാജാവിന്‍റെ കൈയിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്‍റെ ദൈവം നിന്നെ ചതിക്കരുത്.</verse>
				<verse number="11">അശ്ശൂര്‍രാജാക്കന്മാര്‍ സകല ദേശങ്ങളോടും ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ ഒഴിഞ്ഞുപോകുമോ?</verse>
				<verse number="12">ഗോസാന്‍, ഹാരാന്‍, രേസെഫ്, തെലസ്സാരിലെ എദേന്യര്‍ എന്നിങ്ങനെ എന്‍റെ പിതാക്കന്മാര്‍ നശിപ്പിച്ചിരിക്കുന്ന ജാതികളുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?</verse>
				<verse number="13">ഹമാത്ത്‍രാജാവും അര്‍പ്പാദ്‍രാജാവും സെഫര്‍വ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?</verse>
				<verse number="14">ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തു വാങ്ങി വായിച്ചു: ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽ അതു വിടര്‍ത്തി.</verse>
				<verse number="15">ഹിസ്കീയാവ് യഹോവയുടെ മുമ്പാകെ പ്രാര്‍ഥിച്ചു പറഞ്ഞത് എന്തെന്നാൽ: കെരൂബുകള്‍ക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.</verse>
				<verse number="16">യഹോവേ, ചെവിചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ അയച്ചിരിക്കുന്ന സന്‍ഹേരീബിന്‍റെ വാക്കു കേള്‍ക്കേണമേ.</verse>
				<verse number="17">യഹോവേ, അശ്ശൂര്‍രാജാക്കന്മാര്‍ആ ജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കിയതു സത്യംതന്നെ.</verse>
				<verse number="18">അവരുടെ ദേവന്മാരെ അവര്‍ തീയിലിട്ടു ചുട്ടുകളഞ്ഞു; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.</verse>
				<verse number="19">ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവയായ ദൈവം എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്‍റെ കൈയിൽനിന്നു രക്ഷിക്കേണമേ.</verse>
				<verse number="20">ആമോസിന്‍റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്‍റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂര്‍രാജാവായ സന്‍ഹേരീബിന്‍ നിമിത്തം എന്നോടു പ്രാര്‍ഥിച്ചതു ഞാന്‍ കേട്ടു.</verse>
				<verse number="21">അവനെക്കുറിച്ച് യഹോവ അരുളിച്ചെയ്ത വചനമാവിത്: സീയോന്‍പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്‍റെ പിന്നാലെ തലകുലുക്കുന്നു.</verse>
				<verse number="22">നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആര്‍ക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തത്? യിസ്രായേലിന്‍റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലോ.</verse>
				<verse number="23">നിന്‍റെ ദൂതന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചു: എന്‍റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്‍റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്‍റെ അറ്റത്തെ പാര്‍പ്പിടംവരെയും ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും.</verse>
				<verse number="24">ഞാന്‍ അന്യജലം കുഴിച്ചെടുത്തു കുടിക്കും. എന്‍റെ കാലടികളാൽ മിസ്രയീമിലെ സകല നദികളെയും വറ്റിക്കും എന്നു പറഞ്ഞു.</verse>
				<verse number="25">ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി, പൂര്‍വകാലത്തുതന്നെ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.</verse>
				<verse number="26">അതുകൊണ്ട് അവയിലെ നിവാസികള്‍ ദുര്‍ബലന്മാരായി വിരണ്ട് അമ്പരന്നുപോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരുംമുമ്പേ കരിഞ്ഞുപോയ ധാന്യവും പോലെ ആയിത്തീര്‍ന്നു.</verse>
				<verse number="27">എന്നാൽ നിന്‍റെ ഇരിപ്പും നിന്‍റെ ഗമനവും ആഗമനവും എന്‍റെ നേരേയുള്ള നിന്‍റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.</verse>
				<verse number="28">എന്‍റെ നേരേയുള്ള നിന്‍റെ കോപഭ്രാന്തുകൊണ്ടും, നിന്‍റെ അഹങ്കാരം എന്‍റെ ചെവിയിൽ എത്തിയിരിക്കുന്നതുകൊണ്ടും ഞാന്‍ എന്‍റെ കൊളുത്തു നിന്‍റെ മൂക്കിലും എന്‍റെ കടിഞ്ഞാണ്‍ നിന്‍റെ അധരങ്ങളിലും ഇട്ടു, നീ വന്ന വഴിക്കു നിന്നെ മടക്കിക്കൊണ്ടുപോകും.</verse>
				<verse number="29">എന്നാൽ ഇതു നിനക്ക് അടയാളം ആകും; നിങ്ങള്‍ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാം ആണ്ടിൽ താനേ കിളുര്‍ത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങള്‍ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടം ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.</verse>
				<verse number="30">യെഹൂദാഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന ഒരു രക്ഷിതഗണം വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും.</verse>
				<verse number="31">ഒരു ശേഷിപ്പു യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോന്‍പര്‍വതത്തിൽനിന്നും പുറപ്പെട്ടുവരും; യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.</verse>
				<verse number="32">അതുകൊണ്ട് യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്‍ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പ് അവിടെ എയ്കയില്ല. അതിന്‍റെ നേരേ പരിചയോടുകൂടെ വരികയില്ല; അതിന് എതിരേ വാടകോരുകയുമില്ല.</verse>
				<verse number="33">അവന്‍ വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയില്ല.</verse>
				<verse number="34">എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും ഞാന്‍ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്ന് യഹോവയുടെ അരുളപ്പാട്.</verse>
				<verse number="35">അന്നുരാത്രി യഹോവയുടെ ദൂതന്‍ പുറപ്പെട്ട് അശ്ശൂര്‍പാളയത്തിൽ ഒരു ലക്ഷത്തെണ്‍പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.</verse>
				<verse number="36">അങ്ങനെ അശ്ശൂര്‍രാജാവായ സന്‍ഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാര്‍ത്തു.</verse>
				<verse number="37">അവന്‍ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്‍റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടു കൊന്നിട്ട് അരാരത്ത്ദേശത്തേക്ക് ഓടിപ്പൊയ്ക്കളഞ്ഞു. അവന്‍റെ മകനായ ഏസെര്‍-ഹദ്ദോന്‍ അവനു പകരം രാജാവായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="20">
				<verse number="1">ആ കാലത്ത് ഹിസ്കീയാവിന് മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍ അവന്‍റെ അടുക്കൽ വന്ന് അവനോട്: നിന്‍റെ ഗൃഹകാര്യം ക്രമത്തിൽ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">അപ്പോള്‍ ഹിസ്കീയാവ് മുഖം ചുവരിന്‍റെ നേരേ തിരിച്ചു യഹോവയോടു പ്രാര്‍ഥിച്ചു:</verse>
				<verse number="3">അയ്യോ യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓര്‍ക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.</verse>
				<verse number="4">എന്നാൽ യെശയ്യാവ് നടുമുറ്റം വിട്ടുപോകുംമുമ്പേ അവനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="5">നീ മടങ്ങിച്ചെന്ന് എന്‍റെ ജനത്തിന്‍റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടത്: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടു നിന്‍റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു; ഞാന്‍ നിന്നെ സൗഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.</verse>
				<verse number="6">ഞാന്‍ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കും. എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും ഈ നഗരം ഞാന്‍ കാത്തു രക്ഷിക്കും.</verse>
				<verse number="7">പിന്നെ യെശയ്യാവ് ഒരു അത്തിപ്പഴക്കട്ട കൊണ്ടു വരുവിന്‍ എന്നു പറഞ്ഞു. അവര്‍ അതു കൊണ്ടുവന്നു പരുവിന്മേൽ ഇട്ടു, അവനു സൗഖ്യമായി.</verse>
				<verse number="8">ഹിസ്കീയാവ് യെശയ്യാവോട്: യഹോവ എന്നെ സൗഖ്യമാക്കുകയും ഞാന്‍ മൂന്നാം ദിവസം യഹോവയുടെ ആലയത്തിൽ പോകയും ചെയ്യുമെന്നതിന് അടയാളം എന്ത് എന്നു ചോദിച്ചു.</verse>
				<verse number="9">അതിന് യെശയ്യാവ്: യഹോവ അരുളിച്ചെയ്ത കാര്യം നിവര്‍ത്തിക്കുമെന്നുള്ളതിന് യഹോവയിങ്കൽനിന്ന് ഇതു നിനക്ക് അടയാളം ആകും: നിഴൽ പത്തുപടി മുമ്പോട്ടു പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.</verse>
				<verse number="10">അതിനു ഹിസ്കീയാവ്: നിഴൽ പത്തു പടി ഇറങ്ങിപ്പോകുന്നത് എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴൽ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.</verse>
				<verse number="11">അപ്പോള്‍ യെശയ്യാപ്രവാചകന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു; അവന്‍ ആഹാസിന്‍റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.</verse>
				<verse number="12">ആ കാലത്ത് ബലദാന്‍റെ മകനായ ബെരോദാക്-ബലദാന്‍ എന്ന ബാബേൽരാജാവ് ഹിസ്കീയാവ് ദീനമായിക്കിടന്നിരുന്നു എന്ന് കേട്ടിട്ടു ഹിസ്കീയാവിന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.</verse>
				<verse number="13">ഹിസ്കീയാവ് അവരുടെ വാക്കു കേട്ട് തന്‍റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവര്‍ഗവും പരിമളതൈലവും തന്‍റെ ആയുധശാലയും തന്‍റെ ഭണ്ഡാരങ്ങളിൽ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്‍റെ ആധിപത്യത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.</verse>
				<verse number="14">എന്നാൽ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കൽ വന്ന് അവനോട്: ഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെനിന്നു നിന്‍റെ അടുക്കൽ വന്നു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: അവര്‍ ദൂരദേശത്തുനിന്ന്, ബാബേലിൽനിന്നു വന്നു എന്നു പറഞ്ഞു.</verse>
				<verse number="15">അവര്‍ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: രാജധാനിയിലുള്ളതൊക്കെയും അവര്‍ കണ്ടു; എന്‍റെ ഭണ്ഡാരത്തിൽ ഞാന്‍ അവര്‍ക്കു കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.</verse>
				<verse number="16">യെശയ്യാവ് ഹിസ്കീയാവോടു പറഞ്ഞത്: യഹോവയുടെ വചനം കേള്‍ക്ക:</verse>
				<verse number="17">രാജധാനിയിലുള്ളതൊക്കെയും നിന്‍റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചുവച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം വരുന്നു.</verse>
				<verse number="18">നീ ജനിപ്പിച്ചവരായി നിന്നിൽ നിന്നുദ്ഭവിക്കുന്ന നിന്‍റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേൽരാജാവിന്‍റെ അരമനയിൽ ഷണ്ഡന്മാരായിരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="19">അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എന്‍റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="20">ഹിസ്കീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ സകല പരാക്രമപ്രവൃത്തികളും അവന്‍ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിനകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="21">ഹിസ്കീയാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ മനശ്ശെ അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="21">
				<verse number="1">മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവനു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു ഹെഫ്സീബ എന്നു പേര്‍.</verse>
				<verse number="2">എന്നാൽ യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകള്‍ക്കൊത്തവണ്ണം അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="3">തന്‍റെ അപ്പനായ ഹിസ്കീയാവ് നശിപ്പിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ അവന്‍ വീണ്ടും പണിതു; ബാലിനു ബലിപീഠങ്ങള്‍ ഉണ്ടാക്കി; യിസ്രായേൽരാജാവായ ആഹാബ് ചെയ്തതുപോലെ ഒരു അശേരാപ്രതിഷ്ഠ പ്രതിഷ്ഠിച്ച് ആകാശത്തിലെ സര്‍വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.</verse>
				<verse number="4">യെരൂശലേമിൽ ഞാന്‍ എന്‍റെ നാമം സ്ഥാപിക്കുമെന്ന് യഹോവ കല്പിച്ചിരുന്ന യഹോവയുടെ ആലയത്തിലും അവന്‍ ബലിപീഠങ്ങള്‍ പണിതു.</verse>
				<verse number="5">യഹോവയുടെ ആലയത്തിന്‍റെ രണ്ടു പ്രാകാരങ്ങളിലും അവന്‍ ആകാശത്തിലെ സര്‍വസൈന്യത്തിനും ബലിപീഠങ്ങള്‍ പണിതു;</verse>
				<verse number="6">അവന്‍ തന്‍റെ മകനെ അഗ്നിപ്രവേശം ചെയ്യിക്കയും മുഹൂര്‍ത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവന് അനിഷ്ടമായുള്ളതു പലതും ചെയ്തു.</verse>
				<verse number="7">ഈ ആലയത്തിലും യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിൽനിന്നും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്‍റെ നാമം എന്നേക്കും സ്ഥാപിക്കും എന്ന് യഹോവ ദാവീദിനോടും അവന്‍റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താന്‍ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠ അവന്‍ പ്രതിഷ്ഠിച്ചു.</verse>
				<verse number="8">ഞാന്‍ അവരോടു കല്പിച്ചതൊക്കെയും എന്‍റെ ദാസനായ മോശെ അവരോടു കല്പിച്ച സകല ന്യായപ്രമാണവും അനുസരിച്ചു നടക്കേണ്ടതിന് അവര്‍ ശ്രദ്ധിക്കമാത്രം ചെയ്താൽ ഇനി യിസ്രായേലിന്‍റെ കാൽ, അവരുടെ പിതാക്കന്മാര്‍ക്കു ഞാന്‍ കൊടുത്ത ദേശം വിട്ടലയുവാന്‍ ഇടവരുത്തുകയില്ല എന്നു യഹോവ കല്പിച്ചിരുന്നു.</verse>
				<verse number="9">എന്നാൽ അവര്‍ കേട്ടനുസരിച്ചില്ല; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികളെക്കാളും അധികം ദോഷം ചെയ്‍വാന്‍ മനശ്ശെ അവരെ തെറ്റിച്ചുകളഞ്ഞു.</verse>
				<verse number="10">ആകയാൽ യഹോവ, പ്രവാചകന്മാരായ തന്‍റെ ദാസന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതെന്തെന്നാൽ:</verse>
				<verse number="11">യെഹൂദാരാജാവായ മനശ്ശെ തനിക്കു മുമ്പേ ഉണ്ടായിരുന്ന അമോര്യര്‍ ചെയ്ത സകലത്തെക്കാളും അധികം ദോഷമായി ഈ മ്ലേച്ഛതകള്‍ പ്രവര്‍ത്തിച്ചിരിക്കയാലും തന്‍റെ വിഗ്രഹങ്ങളെക്കൊണ്ട് യെഹൂദായെയും പാപം ചെയ്യിക്കയാലും</verse>
				<verse number="12">യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്ന ഏവന്‍റെയും ചെവിരണ്ടും മുഴങ്ങത്തക്കവണ്ണമുള്ള അനര്‍ഥം ഞാന്‍ യെരൂശലേമിനും യെഹൂദായ്ക്കും വരുത്തും.</verse>
				<verse number="13">ഞാന്‍ യെരൂശലേമിന്മേൽ ശമര്യയുടെ അളവുനൂലും ആഹാബ്ഗൃഹത്തിന്‍റെ തൂക്കുകട്ടയും പിടിക്കും; ഒരുത്തന്‍ ഒരു തളിക തുടയ്ക്കയും തുടച്ചശേഷം അതു കമഴ്ത്തിവയ്ക്കയും ചെയ്യുന്നതുപോലെ ഞാന്‍ യെരൂശലേമിനെ തുടച്ചുകളയും.</verse>
				<verse number="14">എന്‍റെ അവകാശത്തിന്‍റെ ശേഷിപ്പ് ഞാന്‍ ത്യജിച്ച് അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവര്‍ തങ്ങളുടെ സകലശത്രുക്കള്‍ക്കും കവര്‍ച്ചയും കൊള്ളയും ആയിത്തീരും.</verse>
				<verse number="15">അവരുടെ പിതാക്കന്മാര്‍ മിസ്രയീമിൽനിന്നു പുറപ്പെട്ട നാള്‍മുതൽ ഇന്നുവരെ അവര്‍ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എന്നെ കോപിപ്പിച്ചിരിക്കുന്നതുകൊണ്ടുതന്നെ.</verse>
				<verse number="16">അത്രയുമല്ല, യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്യേണ്ടതിനു മനശ്ശെ യെഹൂദായെക്കൊണ്ടു ചെയ്യിച്ച പാപം കൂടാതെ അവന്‍ യെരൂശലേമിൽ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ നിറപ്പാന്‍ തക്കവണ്ണം കുറ്റമില്ലാത്ത രക്തവും ഏറ്റവും വളരെ ചിന്നിച്ചു.</verse>
				<verse number="17">മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും അവന്‍റെ പാപവും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="18">മനശ്ശെ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; അരമനയുടെ തോട്ടത്തിൽ, ഉസ്സയുടെ തോട്ടത്തിൽ തന്നെ, അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആമോന്‍ അവനു പകരം രാജാവായി.</verse>
				<verse number="19">ആമോന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു മെശൂല്ലേമെത്ത് എന്ന് പേര്‍; അവള്‍ യൊത്ത്ബക്കാരനായ ഹാരൂസിന്‍റെ മകളായിരുന്നു.</verse>
				<verse number="20">അവന്‍ തന്‍റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു;</verse>
				<verse number="21">തന്‍റെ അപ്പന്‍ നടന്ന വഴിയിലൊക്കെയും നടന്നു; തന്‍റെ അപ്പന്‍ സേവിച്ച വിഗ്രഹങ്ങളെയും സേവിച്ചു നമസ്കരിച്ചു.</verse>
				<verse number="22">അങ്ങനെ അവന്‍ തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞു; യഹോവയുടെ വഴിയിൽ നടന്നതുമില്ല.</verse>
				<verse number="23">എന്നാൽ ആമോന്‍റെ ഭൃത്യന്മാര്‍ അവന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ അരമനയിൽവച്ചു കൊന്നുകളഞ്ഞു;</verse>
				<verse number="24">എന്നാൽ ദേശത്തെ ജനം ആമോന്‍രാജാവിന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നു; ദേശത്തെ ജനം അവന്‍റെ മകനായ യോശീയാവെ അവനു പകരം രാജാവാക്കി.</verse>
				<verse number="25">ആമോന്‍ ചെയ്ത മറ്റുള്ളവൃത്താന്തങ്ങള്‍ യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="26">ഉസ്സയുടെ തോട്ടത്തിലെ അവന്‍റെ കല്ലറയിൽ അവനെ അടക്കം ചെയ്തു. അവന്‍റെ മകനായ യോശീയാവ് അവന് പകരം രാജാവായി.</verse>
			</chapter>
			<chapter number="22">
				<verse number="1">യോശീയാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് എട്ടു വയസ്സായിരുന്നു; അവന്‍ മുപ്പത്തിയൊന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു യെദീദാ എന്നു പേര്‍; അവള്‍ ബൊസ്ക്കത്ത്കാരനായ അദായാവിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="2">അവന്‍ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്‍റെ പിതാവായ ദാവീദിന്‍റെ വഴിയിലൊക്കെയും വലത്തോട്ടും ഇടത്തോട്ടും മാറാതെ നടന്നു.</verse>
				<verse number="3">യോശീയാരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ രാജാവ് മെശുല്ലാമിന്‍റെ മകനായ അസല്യാവിന്‍റെ മകനായ ശാഫാന്‍ എന്ന രായസക്കാരനെ യഹോവയുടെ ആലയത്തിലേക്ക് അയച്ചു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="4">നീ മഹാപുരോഹിതനായ ഹില്ക്കീയാവിന്‍റെ അടുക്കൽ ചെല്ലുക. യഹോവയുടെ ആലയത്തിൽ പിരിഞ്ഞുവന്നതും വാതിൽക്കാവല്ക്കാര്‍ ജനത്തോടു പിരിച്ചെടുത്തതുമായ ദ്രവ്യം അവന്‍ കണക്കുനോക്കട്ടെ.</verse>
				<verse number="5">അവര്‍ അത് യഹോവയുടെ ആലയത്തിലെ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുക്കട്ടെ; അവര്‍ അത് യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ക്കേണ്ടതിന്</verse>
				<verse number="6">അതിൽ പണി ചെയ്യുന്ന ആശാരികള്‍ക്കും ശില്പികള്‍ക്കും കല്പണിക്കാര്‍ക്കും ആലയത്തിന്‍റെ അറ്റകുറ്റപ്പണിക്കു മരവും ചെത്തിയ കല്ലും മേടിക്കേണ്ടതിനും കൊടുക്കട്ടെ.</verse>
				<verse number="7">എന്നാൽ ദ്രവ്യം കൈയേറ്റു വാങ്ങിയവരോടു കണക്കു ചോദിക്കേണ്ടാ; അവര്‍ വിശ്വാസത്തിന്മേലല്ലോ പ്രവര്‍ത്തിക്കുന്നത്.</verse>
				<verse number="8">മഹാപുരോഹിതനായ ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാന്‍ ന്യായപ്രമാണപുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് ആ പുസ്തകം ശാഫാന്‍റെ കൈയിൽ കൊടുത്തു; അവന്‍ അതു വായിച്ചു.</verse>
				<verse number="9">രായസക്കാരനായ ശാഫാന്‍ രാജാവിന്‍റെ അടുക്കൽ ചെന്ന് രാജാവിനോട്: ആലയത്തിൽ കണ്ട ദ്രവ്യം അടിയങ്ങള്‍ പെട്ടി ഒഴിച്ചെടുത്ത് യഹോവയുടെ ആലയത്തിൽ വിചാരകരായി പണിനടത്തുന്നവരുടെ കൈയിൽ കൊടുത്തിരിക്കുന്നു എന്ന് മറുപടി ബോധിപ്പിച്ചു.</verse>
				<verse number="10">ഹില്ക്കീയാപുരോഹിതന്‍ എന്‍റെ കൈയിൽ ഒരു പുസ്തകം തന്നു എന്നും രായസക്കാരനായ ശാഫാന്‍ രാജാവിനോടു ബോധിപ്പിച്ചു. ശാഫാന്‍ അതു രാജസന്നിധിയിൽ വായിച്ചുകേള്‍പ്പിച്ചു.</verse>
				<verse number="11">രാജാവ് ന്യായപ്രമാണപുസ്തകത്തിലെ വാക്യങ്ങളെ കേട്ടിട്ടു വസ്ത്രം കീറി;</verse>
				<verse number="12">രാജാവ് പുരോഹിതനായ ഹില്ക്കീയാവോടും ശാഫാന്‍റെ മകന്‍ അഹീക്കാമിനോടും മീഖായാവിന്‍റെ മകന്‍ അക്ബോരിനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും:</verse>
				<verse number="13">നിങ്ങള്‍ ചെന്ന് കണ്ടെത്തിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ച് എനിക്കും ജനത്തിനും എല്ലാ യെഹൂദായ്ക്കുംവേണ്ടി യഹോവയോട് അരുളപ്പാട് ചോദിപ്പിന്‍; നമുക്കുവേണ്ടി എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചുനടപ്പാന്‍ തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ ഈ പുസ്തകത്തിലെ വാക്യങ്ങളെ കേള്‍ക്കായ്കകൊണ്ടു നമ്മുടെ നേരേ ജ്വലിച്ചിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ എന്നു കല്പിച്ചു.</verse>
				<verse number="14">അങ്ങനെ ഹില്ക്കീയാപുരോഹിതനും അഹീക്കാമും അക്ബോരും ശാഫാനും അസായാവും അര്‍ഹസിന്‍റെ മകനായ തിക്വയുടെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്‍റെ ഭാര്യ ഹുൽദാപ്രവാചകിയുടെ അടുക്കൽ ചെന്നു- അവള്‍ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു- അവളോടു സംസാരിച്ചു.</verse>
				<verse number="15">അവള്‍ അവരോടു പറഞ്ഞത്: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്‍റെ അടുക്കൽ അയച്ചവനോടു നിങ്ങള്‍ പറയേണ്ടത് എന്തെന്നാൽ:</verse>
				<verse number="16">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും യെഹൂദാരാജാവ് വായിപ്പിച്ച പുസ്തകത്തിൽ വിവരിച്ചിരിക്കുന്നതുപോലെയൊക്കെയും അനര്‍ഥം വരുത്തും.</verse>
				<verse number="17">അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദേവന്മാര്‍ക്ക് ധൂപം കാട്ടിയതുകൊണ്ട് എന്‍റെ കോപം ഈ സ്ഥലത്തിന്‍റെ നേരേ ജ്വലിക്കും; അതു കെട്ടുപോകയുമില്ല.</verse>
				<verse number="18">എന്നാൽ യഹോവയോടു ചോദിപ്പാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടത് എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വാക്യങ്ങളെക്കുറിച്ച് യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="19">അവര്‍ സ്തംഭനത്തിനും ശാപത്തിനും വിഷയമായിത്തീരുമെന്നു ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും വിരോധമായി അരുളിച്ചെയ്തതു നീ കേട്ടപ്പോള്‍ നിന്‍റെ ഹൃദയം അലിഞ്ഞു, നീ യഹോവയുടെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവയുടെ അരുളപ്പാട്.</verse>
				<verse number="20">അതുകൊണ്ട് ഞാന്‍ നിന്നെ നിന്‍റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്‍റെ കല്ലറയിൽ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിനു വരുത്തുവാന്‍പോകുന്ന അനര്‍ഥമൊന്നും നിന്‍റെ കണ്ണു കാണുകയില്ല. അവര്‍ രാജാവിനോട് ഈ മറുപടി ബോധിപ്പിച്ചു.</verse>
			</chapter>
			<chapter number="23">
				<verse number="1">അനന്തരം രാജാവ് ആളയച്ചു; അവര്‍ യെഹൂദായിലും യെരൂശലേമിലുമുള്ള എല്ലാ മൂപ്പന്മാരെയും അവന്‍റെ അടുക്കൽ കൂട്ടി വരുത്തി.</verse>
				<verse number="2">രാജാവും സകല യെഹൂദാപുരുഷന്മാരും യെരൂശലേമിലെ സകല നിവാസികളും പുരോഹിതന്മാരും പ്രവാചകന്മാരും ആബാലവൃദ്ധം ജനമൊക്കെയും യഹോവയുടെ ആലയത്തിലേക്കു ചെന്നു; യഹോവയുടെ ആലയത്തിൽവച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവര്‍ കേള്‍ക്കെ അവന്‍ വായിച്ചു.</verse>
				<verse number="3">രാജാവു തൂണിനരികെ നിന്നുംകൊണ്ടു താന്‍ യഹോവയെ അനുസരിച്ചു നടക്കയും അവന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ പ്രമാണിക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വാക്യങ്ങള്‍ നിവര്‍ത്തിക്കയും ചെയ്യാമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു. ജനമൊക്കെയും ഈ നിയമത്തിൽ യോജിച്ചു.</verse>
				<verse number="4">രാജാവ് മഹാപുരോഹിതനായ ഹില്ക്കീയാവോടും രണ്ടാം തരത്തിലുള്ള പുരോഹിതന്മാരോടും വാതിൽ കാക്കുന്നവരോടും ബാലിനും അശേരായ്ക്കും ആകാശത്തിലെ സര്‍വസൈന്യത്തിനുംവേണ്ടി ഉണ്ടാക്കിയ ഉപകരണങ്ങളൊക്കെയും യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്തു കൊണ്ടുപോകുവാന്‍ കല്പിച്ചു; യെരൂശലേമിന് പുറത്തു കിദ്രോന്‍ പ്രദേശത്തുവച്ച് അവയെ ചുട്ടു, ചാരം ബേഥേലിലേക്ക് കൊണ്ടുപോയി.</verse>
				<verse number="5">യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ ചുറ്റിലുമുള്ള പൂജാഗിരികളിൽ ധൂപം കാട്ടുവാന്‍ യെഹൂദാരാജാക്കന്മാര്‍ നിയമിച്ചിരുന്ന പൂജാരികളെയും ബാലിനും സൂര്യനും ചന്ദ്രനും ഗ്രഹങ്ങള്‍ക്കും ആകാശത്തിലെ സര്‍വസൈന്യത്തിനും ധൂപം കാട്ടിയവരെയും അവന്‍ നീക്കിക്കളഞ്ഞു.</verse>
				<verse number="6">അശേരാപ്രതിഷ്ഠയെയും അവന്‍ യഹോവയുടെ ആലയത്തിൽനിന്നു യെരൂശലേമിനു പുറത്തു കിദ്രോന്‍തോട്ടിങ്കലേക്കു കൊണ്ടുചെന്നു കിദ്രോന്‍താഴ്വീതിയിൽ വച്ചു ചുട്ടു പൊടിയാക്കി പൊടി സാമാന്യജനത്തിന്‍റെ ശവക്കുഴികളിന്മേൽ ഇട്ടുകളഞ്ഞു.</verse>
				<verse number="7">സ്ത്രീകള്‍ അശേരായ്ക്ക് കൂടാരശീലകള്‍ നെയ്ത ഇടങ്ങളായി യഹോവയുടെ ആലയത്തിങ്കലുള്ള പുരുഷമൈഥുനക്കാരുടെ വീടുകളെയും അവന്‍ ഇടിച്ചുകളഞ്ഞു.</verse>
				<verse number="8">അവന്‍ യെഹൂദാപട്ടണങ്ങളിൽനിന്നു സകല പുരോഹിതന്മാരെയും വരുത്തി, ഗേബമുതൽ ബേര്‍-ശേബവരെ പുരോഹിതന്മാര്‍ ധൂപം കാട്ടിയിരുന്ന പൂജാഗിരികളെ അശുദ്ധമാക്കി, പട്ടണവാതിൽപ്രവേശനത്തിങ്കൽ ഇടത്തുഭാഗത്തു നഗരാധിപതിയായ യോശുവയുടെ വാതിൽക്കലുള്ള പടിവാതിലുകളുടെ പൂജാഗിരികളെയും അവന്‍ ഇടിച്ചുകളഞ്ഞു.</verse>
				<verse number="9">എന്നാൽ പൂജാഗിരിപുരോഹിതന്മാര്‍ യെരൂശലേമിലുള്ള യഹോവയുടെ യാഗപീഠത്തിങ്കൽ കയറിയില്ല; അവര്‍ തങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ പുളിപ്പില്ലാത്ത അപ്പം തിന്നതേയുള്ളൂ.</verse>
				<verse number="10">ആരും തന്‍റെ മകനെയോ മകളെയോ മോലേക്കിന് അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെന്‍-ഹിന്നോംതാഴ്വരയിലെ ദഹനസ്ഥലവും അവന്‍ അശുദ്ധമാക്കി.</verse>
				<verse number="11">യഹോവയുടെ ആലയത്തിലേക്കുള്ള പ്രവേശനത്തിങ്കൽ വളപ്പിനകത്തുള്ള നാഥാന്‍-മേലെക് എന്ന ഷണ്ഡന്‍റെ അറയ്ക്കരികെ യെഹൂദാരാജാക്കന്മാര്‍ സൂര്യനു പ്രതിഷ്ഠിച്ചിരുന്ന അശ്വബിംബങ്ങളെ അവന്‍ നീക്കി, സൂര്യരഥങ്ങളെ തീയിലിട്ടു ചുട്ടുകളഞ്ഞു.</verse>
				<verse number="12">യെഹൂദാരാജാക്കന്മാര്‍ ആഹാസിന്‍റെ മാളികയുടെ മേൽപ്പുരയിൽ ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും മനശ്ശെ യഹോവയുടെ ആലയത്തിന്‍റെ രണ്ടു പ്രാകാരങ്ങളിലും ഉണ്ടാക്കിയിരുന്ന ബലിപീഠങ്ങളെയും രാജാവ് തകര്‍ത്ത് അവിടെനിന്നു നീക്കി അവയുടെ പൊടി കിദ്രോന്‍തോട്ടിൽ ഇട്ടുകളഞ്ഞു.</verse>
				<verse number="13">യെരൂശലേമിനെതിരേ നാശപര്‍വതത്തിന്‍റെ വലത്തുഭാഗത്തു യിസ്രായേൽരാജാവായ ശലോമോന്‍ സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്തിനും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി.</verse>
				<verse number="14">അവന്‍ വിഗ്രഹസ്തംഭങ്ങളെ തകര്‍ത്ത് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു, അവ നിന്നിരുന്ന സ്ഥലങ്ങളെ മനുഷ്യാസ്ഥികള്‍കൊണ്ടു നിറച്ചു.</verse>
				<verse number="15">അത്രയുമല്ല, യിസ്രായേലിനെകൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്‍റെ മകനായ യൊരോബെയാം ബേഥേലിൽ ഉണ്ടാക്കിയിരുന്ന യാഗപീഠവും പൂജാഗിരിയും അവന്‍ ഇടിച്ചുകളഞ്ഞു; പൂജാഗിരി അവന്‍ ചുട്ടു പൊടിയാക്കി, അശേരാപ്രതിഷ്ഠയും ചുട്ടുകളഞ്ഞു.</verse>
				<verse number="16">എന്നാൽ യോശീയാവ് തിരിഞ്ഞു നോക്കിയപ്പോള്‍ അവിടെ മലയിൽ ഉണ്ടായിരുന്ന കല്ലറകള്‍ കണ്ടിട്ട് ആളയച്ചു കല്ലറകളിൽനിന്ന് അസ്ഥികളെ എടുപ്പിച്ചു, ഈ കാര്യം മുന്നറിയിച്ചിരുന്ന ദൈവപുരുഷന്‍ പ്രസ്താവിച്ച യഹോവയുടെ വചനപ്രകാരം ആ യാഗപീഠത്തിന്മേൽ ഇട്ടു ചുട്ട് അത് അശുദ്ധമാക്കിക്കളഞ്ഞു.</verse>
				<verse number="17">ഞാന്‍ കാണുന്ന ആ ജ്ഞാപകസ്തംഭം എന്ത് എന്ന് അവന്‍ ചോദിച്ചു. അതിന് ആ പട്ടണക്കാര്‍ അവനോട്: അതു യെഹൂദായിൽനിന്നു വരികയും നീ ചെയ്തിരിക്കുന്ന കാര്യങ്ങളെ ബേഥേലിലെ യാഗപീഠത്തെക്കുറിച്ചു മുന്നറിയിക്കയും ചെയ്ത ദൈവപുരുഷന്‍റെ കല്ലറയാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="18">അപ്പോള്‍ അവന്‍: അത് ഇരിക്കട്ടെ; അവന്‍റെ അസ്ഥികളെ ആരും അനക്കരുത് എന്നു കല്പിച്ചു. അങ്ങനെ അവര്‍ അവന്‍റെ അസ്ഥികളെയും ശമര്യയിൽനിന്ന് വന്ന പ്രവാചകന്‍റെ അസ്ഥികളെയും വിട്ടേച്ചുപോയി.</verse>
				<verse number="19">യഹോവയെ കോപിപ്പിക്കേണ്ടതിനു യിസ്രായേൽരാജാക്കന്മാര്‍ ശമര്യാപട്ടണങ്ങളിൽ ഉണ്ടാക്കിയിരുന്ന സകല പൂജാഗിരിക്ഷേത്രങ്ങളെയും യോശീയാവ് നീക്കിക്കളഞ്ഞു ബേഥേലിൽ അവന്‍ ചെയ്തതുപോലെയൊക്കെയും അവയോടും ചെയ്തു.</verse>
				<verse number="20">അവന്‍ അവിടെയുള്ള പൂജാഗിരിപുരോഹിതന്മാരെയൊക്കെയും ബലിപീഠങ്ങളിന്മേൽ വെട്ടിക്കൊല്ലിക്കയും അവയുടെമേൽ മനുഷ്യാസ്ഥികള്‍ ചുടുകയും ചെയ്തിട്ട് യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.</verse>
				<verse number="21">അനന്തരം രാജാവ് സകല ജനത്തോടും: ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്ന പ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിപ്പിന്‍ എന്നു കല്പിച്ചു.</verse>
				<verse number="22">യിസ്രായേലിനു ന്യായപാലനം ചെയ്തിരുന്ന ന്യായാധിപന്മാരുടെ കാലം മുതല്ക്കും യിസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും കാലത്തും ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല.</verse>
				<verse number="23">യോശീയാരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ യെരൂശലേമിൽ യഹോവയ്ക്ക് ഈ പെസഹ ആചരിച്ചു.</verse>
				<verse number="24">ഹില്ക്കീയാപുരോഹിതന്‍ യഹോവയുടെ ആലയത്തിൽ കണ്ടെത്തിയ പുസ്തകത്തിൽ എഴുതിയിരുന്ന ന്യായപ്രമാണത്തിന്‍റെ വാക്യങ്ങളെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം യോശീയാവ് വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും ഗൃഹബിംബങ്ങളെയും മറ്റു വിഗ്രഹങ്ങളെയും യെഹൂദാദേശത്തും യെരൂശലേമിലും കണ്ട സകല മ്ലേച്ഛതകളെയും അശേഷം നശിപ്പിച്ചുകളഞ്ഞു.</verse>
				<verse number="25">അവനെപ്പോലെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടെ മോശെയുടെ ന്യായപ്രമാണപ്രകാരമൊക്കെയും യഹോവയിങ്കലേക്കു തിരിഞ്ഞ ഒരു രാജാവ് മുമ്പുണ്ടായിട്ടില്ല, പിമ്പ് ഒരുത്തന്‍ എഴുന്നേറ്റിട്ടുമില്ല.</verse>
				<verse number="26">എങ്കിലും മനശ്ശെ യഹോവയെ കോപിപ്പിച്ച സകല കോപഹേതുക്കളും നിമിത്തം യെഹൂദായുടെ നേരേ ജ്വലിച്ച തന്‍റെ മഹാകോപത്തിന്‍റെ ഉഗ്രതയെ യഹോവ വിട്ടുമാറാതെ:</verse>
				<verse number="27">ഞാന്‍ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദായെയും എന്‍റെ സന്നിധിയിൽ നിന്നു നീക്കുകയും ഞാന്‍ തിരഞ്ഞെടുത്ത ഈ യെരൂശലേംനഗരത്തെയും എന്‍റെ നാമം അവിടെ ഇരിക്കും എന്ന് ഞാന്‍ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.</verse>
				<verse number="28">യോശീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="29">അവന്‍റെ കാലത്തു മിസ്രയീംരാജാവായ ഫറവോന്‍-നെഖോ അശ്ശൂര്‍രാജാവിന്‍റെ നേരേ ഫ്രാത്ത്നദിക്കു പുറപ്പെട്ടു; യോശീയാരാജാവ് അവന്‍റെ നേരേ ചെന്നു; അവന്‍ അവനെ കണ്ടിട്ടു മെഗിദ്ദോവിൽവച്ചു കൊന്നുകളഞ്ഞു.</verse>
				<verse number="30">അവന്‍റെ ഭൃത്യന്മാര്‍ മരിച്ചുപോയവനെ രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് യെരൂശലേമിലേക്കു കൊണ്ടുവന്ന് അവന്‍റെ സ്വന്തകല്ലറയിൽ അടക്കം ചെയ്തു. പിന്നെ ദേശത്തെ ജനം യോശീയാവിന്‍റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അഭിഷേകം കഴിപ്പിച്ച് അവന്‍റെ അപ്പനു പകരം രാജാവാക്കി.</verse>
				<verse number="31">യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിമൂന്ന് വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു ഹമൂതൽ എന്നു പേര്‍; അവള്‍ ലിബ്നാക്കാരനായ യിരെമ്യാവിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="32">അവന്‍ തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെയൊക്കെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="33">അവന്‍ യെരൂശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോന്‍-നെഖോ ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവനെ ബന്ധിച്ചു, ദേശത്തിന് നൂറു താലന്തു വെള്ളിയും ഒരു താലന്തു പൊന്നും പിഴ കല്പിച്ചു.</verse>
				<verse number="34">ഫറവോന്‍-നെഖോ യോശീയാവിന്‍റെ മകനായ എല്യാക്കീമിനെ അവന്‍റെ അപ്പനായ യോശീയാവിനു പകരം രാജാവാക്കി; അവന്‍റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവന്‍ കൊണ്ടുപോയി; അവന്‍ മിസ്രയീമിൽ ചെന്ന് അവിടെവച്ചു മരിച്ചുപോയി.</verse>
				<verse number="35">ആ വെള്ളിയും പൊന്നും യെഹോയാക്കീം ഫറവോനു കൊടുത്തു; എന്നാൽ ഫറവോന്‍റെ കല്പനപ്രകാരം വെള്ളി കൊടുക്കേണ്ടതിന് അവന്‍ ദേശത്തു വരിയിട്ടു; അവന്‍ ദേശത്തെ ജനത്തിൽ ഓരോരുത്തന്‍റെയും പേരിൽ വരിയിട്ടതുപോലെ വെള്ളിയും പൊന്നും അവരവരോടു പിരിച്ചെടുത്തു ഫറവോന്‍-നെഖോവിനു കൊടുത്തു.</verse>
				<verse number="36">യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു സെബീദാ എന്നു പേര്‍; അവള്‍ രൂമക്കാരനായ പെദായാവിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="37">അവന്‍ തന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെയൊക്കെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
			</chapter>
			<chapter number="24">
				<verse number="1">അവന്‍റെ കാലത്തു ബാബേൽരാജാവായ നെബൂഖദ്നേസര്‍ പുറപ്പെട്ടുവന്നു; യെഹോയാക്കീം മൂന്നു സംവത്സരം അവന് ആശ്രിതനായി ഇരുന്നു; അതിന്‍റെശേഷം അവന്‍ തിരിഞ്ഞ് അവനോടു മത്സരിച്ചു.</verse>
				<verse number="2">അപ്പോള്‍ യഹോവ കൽദയരുടെ പടക്കൂട്ടങ്ങളെയും അരാമ്യര്‍, മോവാബ്യര്‍, അമ്മോന്യര്‍ എന്നിവരുടെ പടക്കൂട്ടങ്ങളെയും അവന്‍റെ നേരേ അയച്ചു; പ്രവാചകന്മാരായ തന്‍റെ ദാസന്മാര്‍ മുഖാന്തരം യഹോവ അരുളിച്ചെയ്തിരുന്ന വചനപ്രകാരം അവന്‍ അവരെ യെഹൂദായെ നശിപ്പിക്കത്തക്കവണ്ണം അതിന്‍റെ നേരേ അയച്ചു.</verse>
				<verse number="3">മനശ്ശെ ചെയ്ത സകല പാപങ്ങളും നിമിത്തം യെഹൂദായെ തന്‍റെ സന്നിധിയിൽനിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നെ അവര്‍ക്കു ഭവിച്ചു.</verse>
				<verse number="4">അവന്‍ കുറ്റമില്ലാത്ത രക്തം ചൊരിയിച്ച് യെരൂശലേമിനെ കുറ്റമില്ലാത്ത രക്തംകൊണ്ടു നിറച്ചതും ക്ഷമിപ്പാന്‍ യഹോവയ്ക്കു മനസ്സായില്ല.</verse>
				<verse number="5">യെഹോയാക്കീമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതൊക്കെയും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="6">യെഹോയാക്കീം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍റെ മകനായ യെഹോയാഖീന്‍ അവനു പകരം രാജാവായി.</verse>
				<verse number="7">മിസ്രയീംരാജാവിന് മിസ്രയീംതോടുമുതൽ ഫ്രാത്ത്നദിവരെ ഉണ്ടായിരുന്നതൊക്കെയും ബാബേൽരാജാവു പിടിച്ചതുകൊണ്ടു മിസ്രയീംരാജാവ് പിന്നെ തന്‍റെ ദേശത്തുനിന്നു പുറപ്പെട്ടുവന്നില്ല.</verse>
				<verse number="8">യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് പതിനെട്ടു വയസ്സായിരുന്നു; അവന്‍ യെരൂശലേമിൽ മൂന്നു മാസം വാണു. അവന്‍റെ അമ്മയ്ക്കു നെഹുഷ്ഠാ എന്നു പേര്‍; അവള്‍ യെരൂശലേമ്യനായ എൽനാഥാന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="9">അവന്‍ തന്‍റെ അപ്പന്‍ ചെയ്തതുപോലെയൊക്കെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="10">ആ കാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ ഭൃത്യന്മാര്‍ യെരൂശലേമിന്‍റെ നേരേ വന്നു നഗരത്തെ നിരോധിച്ചു.</verse>
				<verse number="11">ഇങ്ങനെ ഭൃത്യന്മാര്‍ നിരോധിച്ചിരിക്കുമ്പോള്‍ ബാബേൽരാജാവായ നെബൂഖദ്നേസരും നഗരത്തിന്‍റെ നേരേ വന്നു.</verse>
				<verse number="12">യെഹൂദാരാജാവായ യെഹോയാഖീനും അവന്‍റെ അമ്മയും അവന്‍റെ ഭൃത്യന്മാരും പ്രഭുക്കന്മാരും ഷണ്ഡന്മാരും ബാബേൽരാജാവിന്‍റെ അടുക്കലേക്കു പുറത്തു ചെന്നു; ബാബേൽരാജാവ് തന്‍റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ അവനെ പിടിച്ചു.</verse>
				<verse number="13">അവന്‍ യഹോവയുടെ ആലയത്തിലെ സകല നിക്ഷേപങ്ങളും രാജധാനിയിലെ നിക്ഷേപങ്ങളും അവിടെനിന്ന് എടുത്തു കൊണ്ടുപോയി; യിസ്രായേൽരാജാവായ ശലോമോന്‍ യഹോവയുടെ മന്ദിരത്തിൽ ഉണ്ടാക്കിവച്ചിരുന്ന പൊന്നുകൊണ്ടുള്ള ഉപകരണങ്ങളൊക്കെയും യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അവന്‍ ഖണ്ഡിച്ചുകളഞ്ഞു.</verse>
				<verse number="14">എല്ലാ യെരൂശലേമ്യരെയും സകല പ്രഭുക്കന്മാരും സകല പരാക്രമശാലികളും ആയി പതിനായിരം പേരെയും എല്ലാ ആശാരിമാരെയും കൊല്ലന്മാരെയും അവന്‍ ബദ്ധരാക്കി കൊണ്ടുപോയി; ദേശത്ത് എളിയജനം മാത്രമല്ലാതെ ആരും ശേഷിച്ചിരുന്നില്ല.</verse>
				<verse number="15">യെഹോയാഖീനെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; രാജമാതാവിനെയും രാജഭാര്യമാരെയും അവന്‍റെ ഷണ്ഡന്മാരെയും ദേശത്തിലെ പ്രധാനികളെയും അവന്‍ ബദ്ധരാക്കി യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="16">സകല ബലവാന്മാരുമായ ഏഴായിരം പേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേൽരാജാവ് ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="17">അവനു പകരം ബാബേൽരാജാവ് അവന്‍റെ ചിറ്റപ്പനായ മത്ഥന്യാവെ രാജാവാക്കി; അവന് സിദെക്കീയാവ് എന്നു പേര്‍ മാറ്റിയിട്ടു.</verse>
				<verse number="18">സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്ന് സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്കു ഹമൂതൽ എന്നു പേര്‍; അവള്‍ ലിബ്നാക്കാരനായ യിരെമ്യാവിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="19">യെഹോയാക്കീം ചെയ്തതുപോലെയൊക്കെയും അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="20">യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദായ്ക്കും അങ്ങനെ ഭവിച്ചു; അവന്‍ ഒടുവിൽ അവരെ തന്‍റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവും ബാബേൽരാജാവിനോടു മത്സരിച്ചു.</verse>
			</chapter>
			<chapter number="25">
				<verse number="1">അവന്‍റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി ബാബേൽരാജാവായ നെബൂഖദ്നേസര്‍ തന്‍റെ സര്‍വസൈന്യവുമായി യെരൂശലേമിന്‍റെ നേരേ വന്നു പാളയം ഇറങ്ങി; അതിനെതിരേ ചുറ്റും വാടകോരി.</verse>
				<verse number="2">സിദെക്കീയാരാജാവിന്‍റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.</verse>
				<verse number="3">നാലാം മാസം ഒമ്പതാം തീയതി നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന് ആഹാരം ഇല്ലാതെപോയി.</verse>
				<verse number="4">അപ്പോള്‍ നഗരമതിൽ ഒരിടം പൊളിച്ച്, കൽദയര്‍ നഗരം വളഞ്ഞിരിക്കെ, പടയാളികളൊക്കെയും രാത്രിസമയത്തു രാജാവിന്‍റെ തോട്ടത്തിനരികെ രണ്ടു മതിലുകള്‍ക്കും മധ്യേയുള്ള പടിവാതിൽവഴിയായി ഓടിപ്പോയി; രാജാവും അരാബായിലേക്കുള്ള വഴിയായി പുറപ്പെട്ടുപോയി.</verse>
				<verse number="5">എന്നാൽ കൽദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്ന് യെരീഹോസമഭൂമിയിൽവച്ച് അവനോട് എത്തി; അവന്‍റെ സൈന്യമൊക്കെയും അവനെ വിട്ടു ചിന്നിപ്പോയി.</verse>
				<verse number="6">അവര്‍ രാജാവിനെ പിടിച്ചു രിബ്ലായിൽ ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവര്‍ അവനു വിധി കല്പിച്ചു.</verse>
				<verse number="7">അവര്‍ സിദെക്കീയാവിന്‍റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; സിദെക്കീയാവിന്‍റെ കണ്ണ് പൊട്ടിച്ചിട്ട് രണ്ടു ചങ്ങലകൊണ്ട് അവനെ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="8">അഞ്ചാം മാസം ഏഴാം തീയതി, നെബൂഖദ്നേസര്‍രാജാവെന്ന ബാബേൽരാജാവിന്‍റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്‍റെ ഭൃത്യനായി അകമ്പടിനായകനായ നെബൂസരദാന്‍ യെരൂശലേമിൽ വന്നു.</verse>
				<verse number="9">അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടുകളഞ്ഞു; യെരൂശലേമിലെ എല്ലാ വീടുകളും പ്രധാനഭവനങ്ങളൊക്കെയും അവന്‍ തീവച്ചു ചുട്ടുകളഞ്ഞു.</verse>
				<verse number="10">അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കൽദയസൈന്യമൊക്കെയും യെരൂശലേമിന്‍റെ ചുറ്റുമുള്ള മതിലുകളെ ഇടിച്ചുകളഞ്ഞു.</verse>
				<verse number="11">നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും ബാബേൽരാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാന്‍ കൊണ്ടുപോയി.</verse>
				<verse number="12">എന്നാൽ അകമ്പടിനായകന്‍ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായിട്ടും കൃഷിക്കാരായിട്ടും വിട്ടേച്ചുപോയി.</verse>
				<verse number="13">യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കൽദയര്‍ ഉടച്ചുകളഞ്ഞ് അവയുടെ താമ്രം ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="14">കലങ്ങളും ചട്ടുകങ്ങളും കത്രികകളും തവികളും ശുശ്രൂഷയ്ക്കുള്ള താമ്രോപകരണങ്ങളൊക്കെയും അവര്‍ എടുത്തു കൊണ്ടുപോയി.</verse>
				<verse number="15">തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകന്‍ കൊണ്ടുപോയി.</verse>
				<verse number="16">ശലോമോന്‍ യഹോവയുടെ ആലയത്തിനുവേണ്ടി ഉണ്ടാക്കിയ രണ്ടു സ്തംഭം, ഒരു കടൽ, പീഠങ്ങള്‍ എന്നിങ്ങനെയുള്ള സകല ഉപകരണങ്ങളുടെയും താമ്രത്തിനു തൂക്കമില്ലാതെയിരുന്നു.</verse>
				<verse number="17">ഒരു സ്തംഭത്തിന്‍റെ ഉയരം പതിനെട്ടു മുഴം; അതിന്മേലുള്ള പോതിക താമ്രംകൊണ്ട് ആയിരുന്നു; പോതികയുടെ ഉയരം മൂന്നു മുഴം; പോതികയുടെ ചുറ്റുമുള്ള വലപ്പണിയും മാതളപ്പഴവും ആസകലം താമ്രംകൊണ്ടായിരുന്നു; ഇതുപോലെ മറ്റേ സ്തംഭത്തിനും വലപ്പണിയും മറ്റും ഉണ്ടായിരുന്നു.</verse>
				<verse number="18">അകമ്പടിനായകന്‍ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്ന് ഉമ്മരപ്പടിക്കാവല്ക്കാരെയും പിടിച്ചു കൊണ്ടുപോയി.</verse>
				<verse number="19">നഗരത്തിൽനിന്ന് അവന്‍ യോദ്ധാക്കളുടെ മേൽവിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ടെത്തിയ രാജപരിചാരകന്മാരിൽ അഞ്ചു പേരെയും ദേശത്തെ ജനത്തെ പടയ്ക്കു സ്വരൂപിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട ദേശത്തെ ജനത്തിൽ അറുപതു പേരെയും പിടിച്ചു കൊണ്ടുപോയി.</verse>
				<verse number="20">ഇവരെ അകമ്പടിനായകനായ നെബൂസരദാന്‍ പിടിച്ച് രിബ്ലായിൽ ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു.</verse>
				<verse number="21">ബാബേൽരാജാവ് ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവരെ വെട്ടിക്കൊന്നു. ഇങ്ങനെ യെഹൂദാ സ്വദേശം വിട്ടുപോകേണ്ടിവന്നു.</verse>
				<verse number="22">ബാബേൽരാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്ത് ശേഷിപ്പിച്ചുവച്ച ജനത്തിന് ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ അധിപതിയാക്കി.</verse>
				<verse number="23">ബാബേൽരാജാവ് ഗെദല്യാവെ അധിപതിയാക്കി എന്നു നെഥന്യാവിന്‍റെ മകന്‍ യിശ്മായേൽ, കാരേഹിന്‍റെ മകന്‍ യോഹാനാന്‍, നെതോഫാത്യനായ തന്‍ഹൂമെത്തിന്‍റെ മകന്‍ സെരായ്യാവ്, മാഖാത്യന്‍റെ മകന്‍ യാസന്യാവ് എന്നിങ്ങനെ സകല സേനാപതികളും അവരുടെ ആളുകളും കേട്ടപ്പോള്‍ അവര്‍ മിസ്പായിൽ ഗെദല്യാവിന്‍റെ അടുക്കൽ വന്നു.</verse>
				<verse number="24">ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്ത് അവരോട്: നിങ്ങള്‍ കൽദയരുടെ ദാസന്മാര്‍ നിമിത്തം ഭയപ്പെടരുത്; ദേശത്തു പാര്‍ത്തു ബാബേൽരാജാവിനെ സേവിപ്പിന്‍; അതു നിങ്ങള്‍ക്കു നന്മയായിരിക്കും.</verse>
				<verse number="25">എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനായ എലീശായുടെ മകനായ നെഥന്യാവിന്‍റെ മകനായ യിശ്മായേൽ പത്ത് ആളുമായി വന്നു ഗെദല്യാവെയും അവനോടുകൂടെ മിസ്പായിൽ ഉണ്ടായിരുന്ന യെഹൂദ്യരെയും കൽദയരെയും വെട്ടിക്കൊന്നു.</verse>
				<verse number="26">അപ്പോള്‍ ആബാലവൃദ്ധം ജനമൊക്കെയും സേനാപതിമാരും കൽദയരെ ഭയപ്പെടുകയാൽ എഴുന്നേറ്റു പുറപ്പെട്ട് മിസ്രയീമിലേക്കു പോയി.</verse>
				<verse number="27">യെഹൂദാരാജാവായ യെഹോയാഖീന്‍റെ പ്രവാസത്തിന്‍റെ മുപ്പത്തേഴാം ആണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തേഴാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക് താന്‍ രാജാവായ ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ച്</verse>
				<verse number="28">അവനോട് ആദരവായി സംസാരിച്ച് അവന്‍റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായിവച്ചു.</verse>
				<verse number="29">അവന്‍റെ കാരാഗൃഹവസ്ത്രം മാറ്റി; അവന്‍ ജീവപര്യന്തം നിത്യം അവന്‍റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.</verse>
				<verse number="30">അവന്‍റെ അഹോവൃത്തിയോ, രാജാവ് അവന് അവന്‍റെ മരണദിവസം വരെ അവന്‍റെ ജീവകാലമൊക്കെയും നിത്യവൃത്തിക്ക് ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.</verse>
			</chapter>
		</book>
		<book number="13">
			<chapter number="1">
				<verse number="1">ആദാം, ശേത്ത്, ഏനോശ്,</verse>
				<verse number="2">കേനാന്‍, മഹലലേൽ, യാരേദ്,</verse>
				<verse number="3">ഹനോക്, മെഥൂശേലഹ്, ലാമെക്,</verse>
				<verse number="4">നോഹ, ശേം, ഹാം, യാഫെത്ത്.</verse>
				<verse number="5">യാഫെത്തിന്‍റെ പുത്രന്മാര്‍: ഗോമെര്‍, മാഗോഗ്, മാദായി, യാവാന്‍, തൂബാൽ, മേശെക്, തീരാസ്.</verse>
				<verse number="6">ഗോമെരിന്‍റെ പുത്രന്മാര്‍: അശ്കേനസ്, രീഫത്ത്, തോഗര്‍മ്മാ.</verse>
				<verse number="7">യാവാന്‍റെ പുത്രന്മാര്‍: എലീശാ, തര്‍ശ്ശീശ്, കിത്തീം, ദോദാനീം.</verse>
				<verse number="8">ഹാമിന്‍റെ പുത്രന്മാര്‍: കൂശ്, മിസ്രയീം, പൂത്ത്, കനാന്‍.</verse>
				<verse number="9">കൂശിന്‍റെ പുത്രന്മാര്‍: സെബ, ഹവീലാ, സബ്ത, രമാ, സബെഖ. രമയുടെ പുത്രന്മാര്‍: ശെബ, ദെദാന്‍.</verse>
				<verse number="10">കൂശ് നിമ്രോദിനെ ജനിപ്പിച്ചു. അവന്‍ ഭൂമിയിൽ ആദ്യത്തെ വീരനായിരുന്നു.</verse>
				<verse number="11">മിസ്രയീമോ: ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,</verse>
				<verse number="12">പത്രൂസീം, കസ്ലൂഹീം, -ഇവരിൽനിന്നു ഫെലിസ്ത്യര്‍ ഉദ്ഭവിച്ചു - കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.</verse>
				<verse number="13">കനാന്‍ തന്‍റെ ആദ്യജാതനായ സീദോന്‍, ഹേത്ത്,</verse>
				<verse number="14">യെബൂസി, അമോരി, ഗിര്‍ഗരുശി,</verse>
				<verse number="15">ഹിവ്വി, അര്‍ക്കി, സീനി,</verse>
				<verse number="16">അര്‍വ്വാദി, സെമാരി, ഹമാത്തി എന്നിവരെ ജനിപ്പിച്ചു.</verse>
				<verse number="17">ശേമിന്‍റെ പുത്രന്മാര്‍: ഏലാം, അശ്ശൂര്‍, അര്‍പ്പക്ഷദ്, ലൂദ്, അരാം, ഊസ്, ഹൂള്‍, ഗേഥെര്‍, മേശെക്.</verse>
				<verse number="18">അര്‍പ്പക്ഷദ് ശേലഹിനെ ജനിപ്പിച്ചു; ശേലഹ് ഏബെരിനെ ജനിപ്പിച്ചു.</verse>
				<verse number="19">ഏബെരിനു രണ്ടു പുത്രന്മാര്‍ ജനിച്ചു; ഒരുത്തന് പേലെഗ് എന്നു പേര്‍; അവന്‍റെ കാലത്തായിരുന്നു ഭൂവാസികള്‍ പിരിഞ്ഞുപോയത്; അവന്‍റെ സഹോദരനു യൊക്താന്‍ എന്നു പേര്‍.</verse>
				<verse number="20">യൊക്താനോ: അല്മോദാദ്, ശേലെഫ്, ഹസര്‍മ്മാവെത്ത്, യാരഹ്,</verse>
				<verse number="21">ഹദോരാം, ഊസാൽ, ദിക്ലാ,</verse>
				<verse number="22">ഏബാൽ, അബീമായേൽ, ശെബ,</verse>
				<verse number="23">ഓഫീര്‍, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവരെല്ലാവരും യൊക്താന്‍റെ പുത്രന്മാര്‍.</verse>
				<verse number="24">ശേം, അര്‍പ്പക്ഷദ്, ശേലെഹ്,</verse>
				<verse number="25">ഏബെര്‍, പേലെഗ്, രെയൂ,</verse>
				<verse number="26">ശെരൂഗ്, നാഹോര്‍, തേരഹ്,</verse>
				<verse number="27">അബ്രാം; ഇവന്‍തന്നെ അബ്രാഹാം;</verse>
				<verse number="28">അബ്രാഹാമിന്‍റെ പുത്രന്മാര്‍: യിസ്ഹാക്, യിശ്മായേൽ.</verse>
				<verse number="29">അവരുടെ വംശപാരമ്പര്യമാവിത്: യിശ്മായേലിന്‍റെ ആദ്യജാതന്‍ നെബായോത്ത്, കേദാര്‍, അദ്ബെയേൽ, മിബ്ശാം,</verse>
				<verse number="30">മിശ്മ, ദൂമാ, മസ്സ, ഹദദ്, തേമാ,</verse>
				<verse number="31">യെതൂര്‍, നാഫീഷ്, കേദമാ; ഇവര്‍ യിശ്മായേലിന്‍റെ പുത്രന്മാര്‍:</verse>
				<verse number="32">അബ്രാഹാമിന്‍റെ വെപ്പാട്ടിയായ കെതൂറായുടെ പുത്രന്മാര്‍: സിമ്രാന്‍, യൊക്ശാന്‍, മേദാന്‍, മിദ്യാന്‍, യിശ്ബാക്, ശൂവഹ് എന്നിവരെ അവള്‍ പ്രസവിച്ചു. യൊക്ശാന്‍റെ പുത്രന്മാര്‍: ശെബാ, ദെദാന്‍.</verse>
				<verse number="33">മിദ്യാന്‍റെ പുത്രന്മാര്‍: ഏഫാ, ഏഫെര്‍, ഹനോക്, അബീദാ, എൽദായാ; ഇവരെല്ലാവരും കെതൂറായുടെ പുത്രന്മാര്‍.</verse>
				<verse number="34">അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു. യിസ്ഹാക്കിന്‍റെ പുത്രന്മാര്‍: ഏശാവ്, യിസ്രായേൽ.</verse>
				<verse number="35">ഏശാവിന്‍റെ പുത്രന്മാര്‍: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.</verse>
				<verse number="36">എലീഫാസിന്‍റെ പുത്രന്മാര്‍: തേമാന്‍, ഓമാര്‍, സെഫീ, ഗഥാം, കെനസ്, തിമ്നാ, അമാലേക്.</verse>
				<verse number="37">രെയൂവേലിന്‍റെ പുത്രന്മാര്‍: നഹത്ത്, സേറഹ്, ശമ്മാ, മിസ്സാ.</verse>
				<verse number="38">സേയീരിന്‍റെ പുത്രന്മാര്‍: ലോതാന്‍, ശോബാൽ, സിബെയോന്‍, അനാ, ദീശോന്‍, ഏസെര്‍, ദീശാന്‍.</verse>
				<verse number="39">ലോതാന്‍റെ പുത്രന്മാര്‍: ഹോരി, ഹോമാം; തിമ്നാ ലോതാന്‍റെ സഹോദരി ആയിരുന്നു.</verse>
				<verse number="40">ശോബാലിന്‍റെ പുത്രന്മാര്‍: അലീയാന്‍, മാനഹത്ത്, ഏബാൽ, ശെഫി, ഓനാം. സിബെയോന്‍റെ പുത്രന്മാര്‍: അയ്യാ, അനാ.</verse>
				<verse number="41">അനായുടെ പുത്രന്മാര്‍: ദീശോന്‍. ദീശോന്‍റെ പുത്രന്മാര്‍: ഹമ്രാന്‍, എശ്ബാൽ, യിത്രാന്‍, കെരാന്‍.</verse>
				<verse number="42">ഏസെരിന്‍റെ പുത്രന്മാര്‍: ബിൽഹാന്‍, സാവാന്‍, യാക്കാന്‍. ദീശാന്‍റെ പുത്രന്മാര്‍: ഊസ്, അരാന്‍.</verse>
				<verse number="43">യിസ്രായേൽമക്കളെ രാജാവ് വാഴുംമുമ്പേ എദോംദേശത്തു വാണ രാജാക്കന്മാര്‍ ആരെന്നാൽ: ബെയോരിന്‍റെ മകനായ ബേല; അവന്‍റെ പട്ടണത്തിനു ദിന്‍ഹാബാ എന്നു പേര്‍.</verse>
				<verse number="44">ബേല മരിച്ചശേഷം ബൊസ്രക്കാരനായ സേരഹിന്‍റെ മകന്‍ യോബാബ് അവനു പകരം രാജാവായി.</verse>
				<verse number="45">യോബാബ് മരിച്ചശേഷം തേമാദേശക്കാരനായ ഹൂശാം അവനു പകരം രാജാവായി.</verse>
				<verse number="46">ഹൂശാം മരിച്ചശേഷം ബദദിന്‍റെ മകന്‍ ഹദദ് അവനു പകരം രാജാവായി; അവന്‍ മോവാബ് സമഭൂമിയിൽ മിദ്യാനെ തോല്പിച്ചു; അവന്‍റെ പട്ടണത്തിന് അവീത്ത് എന്നു പേര്‍.</verse>
				<verse number="47">ഹദദ് മരിച്ചശേഷം മസ്രേക്കക്കാരനായ സമ്ലാ അവനു പകരം രാജാവായി.</verse>
				<verse number="48">സമ്ലാ മരിച്ചശേഷം നദീതീരത്തുള്ള രെഹോബോത്തു പട്ടണക്കാരനായ ശൗൽ അവനു പകരം രാജാവായി.</verse>
				<verse number="49">ശൗൽ മരിച്ചശേഷം അക്ബോരിന്‍റെ മകന്‍ ബാൽഹാനാന്‍ അവനു പകരം രാജാവായി.</verse>
				<verse number="50">ബാൽഹാനാന്‍ മരിച്ചശേഷം ഹദദ് അവനു പകരം രാജാവായി. അവന്‍റെ പട്ടണത്തിനു പായീ എന്നും ഭാര്യക്കു മെഹേതബേൽ എന്നും പേര്‍. അവള്‍ മേസാഹാബിന്‍റെ മകളായ മത്രേദിന്‍റെ മകളായിരുന്നു.</verse>
				<verse number="51">ഹദദും മരിച്ചു. എദോമ്യപ്രഭുക്കന്മാരാവിത്: തിമ്നാപ്രഭു, അല്യാപ്രഭു, യഥേത്ത്പ്രഭു,</verse>
				<verse number="52">ഒഹൊലീബാമാപ്രഭു, ഏലാപ്രഭു, പീനോന്‍പ്രഭു,</verse>
				<verse number="53">കെനസ്പ്രഭു, തേമാന്‍പ്രഭു, മിബ്സാര്‍പ്രഭു,</verse>
				<verse number="54">മഗ്ദീയേൽപ്രഭു, ഈരാംപ്രഭു; ഇവരത്രേ എദോമ്യപ്രഭുക്കന്മാര്‍.</verse>
			</chapter>
			<chapter number="2">
				<verse number="1">യിസ്രായേലിന്‍റെ പുത്രന്മാരാവിത്: രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ, യിസ്സാഖാര്‍, സെബൂലൂന്‍,</verse>
				<verse number="2">ദാന്‍, യോസേഫ്, ബെന്യാമീന്‍, നഫ്താലി, ഗാദ്, ആശേര്‍.</verse>
				<verse number="3">യെഹൂദായുടെ പുത്രന്മാര്‍: ഏര്‍, ഓനാന്‍, ശേലാ; ഇവര്‍ മൂവരും കനാന്യസ്ത്രീയായ ബത്ശൂവയിൽനിന്ന് അവനു ജനിച്ചു. യെഹൂദായുടെ ആദ്യജാതനായ ഏര്‍ യഹോവയ്ക്ക് അനിഷ്ടനായിരുന്നതുകൊണ്ട് അവന്‍ അവനെ കൊന്നു.</verse>
				<verse number="4">അവന്‍റെ മരുമകള്‍ താമാര്‍ അവനു പേരെസിനെയും സേരഹിനെയും പ്രസവിച്ചു. യെഹൂദായുടെ പുത്രന്മാര്‍ ആകെ അഞ്ചു പേര്‍.</verse>
				<verse number="5">പേരെസിന്‍റെ പുത്രന്മാര്‍: ഹെസ്രോന്‍, ഹാമൂൽ.</verse>
				<verse number="6">സേരഹിന്‍റെ പുത്രന്മാര്‍: സിമ്രി, ഏഥാന്‍, ഹേമാന്‍, കല്ക്കോൽ, ദാരാ; ഇങ്ങനെ അഞ്ചു പേര്‍.</verse>
				<verse number="7">കര്‍മ്മിയുടെ പുത്രന്‍: ശപഥാര്‍പ്പിതവസ്തുവിൽ അകൃത്യം ചെയ്തു യിസ്രായേലിനെ കഷ്ടത്തിലാക്കിയ ആഖാന്‍ തന്നെ.</verse>
				<verse number="8">ഏഥാന്‍റെ പുത്രന്‍: അസര്യാവ്.</verse>
				<verse number="9">ഹെസ്രോനു ജനിച്ച പുത്രന്മാര്‍: യെരഹ്‍മയേൽ, രാം, കെലൂബായി.</verse>
				<verse number="10">രാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് യെഹൂദാമക്കള്‍ക്കു പ്രഭുവായ നഹശോനെ ജനിപ്പിച്ചു.</verse>
				<verse number="11">നഹശോന്‍ ശല്മയെ ജനിപ്പിച്ചു; ശല്മബോവസിനെ ജനിപ്പിച്ചു.</verse>
				<verse number="12">ബോവസ് ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു.</verse>
				<verse number="13">യിശ്ശായി തന്‍റെ ആദ്യജാതന്‍ എലിയാബിനെയും രണ്ടാമന്‍ അബീനാദാബിനെയും മൂന്നാമന്‍ ശിമെയയെയും</verse>
				<verse number="14">നാലാമന്‍ നഥനയേലിനെയും അഞ്ചാമന്‍ രദ്ദായിയെയും</verse>
				<verse number="15">ആറാമന്‍ ഓസെമിനെയും ഏഴാമന്‍ ദാവീദിനെയും ജനിപ്പിച്ചു.</verse>
				<verse number="16">അവരുടെ സഹോദരിമാര്‍ സെരൂയയും അബീഗയിലും ആയിരുന്നു. സെരൂയയുടെ പുത്രന്മാര്‍: അബീശായി, യോവാബ്, അസാഹേൽ; ഇങ്ങനെ മൂന്നു പേര്‍.</verse>
				<verse number="17">അബീഗയിൽ അമാസയെ പ്രസവിച്ചു. അമാസയുടെ അപ്പന്‍ യിശ്മായേല്യനായ യേഥെര്‍ ആയിരുന്നു.</verse>
				<verse number="18">ഹെസ്രോന്‍റെ മകന്‍ കാലേബ് തന്‍റെ ഭാര്യയായ അസൂബായിലും യെരിയോത്തിലും മക്കളെ ജനിപ്പിച്ചു. അവളുടെ പുത്രന്മാര്‍: യേശെര്‍, ശോബാബ്, അര്‍ദ്ദോന്‍.</verse>
				<verse number="19">അസൂബാ മരിച്ചശേഷം കാലേബ് എഫ്രാത്തിനെ പരിഗ്രഹിച്ചു; അവള്‍ അവനു ഹൂരിനെ പ്രസവിച്ചു.</verse>
				<verse number="20">ഹൂര്‍ ഊരിയെ ജനിപ്പിച്ചു; ഊരി ബെസലേലിനെ ജനിപ്പിച്ചു.</verse>
				<verse number="21">അതിന്‍റെ ശേഷം ഹെസ്രോന്‍ ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ മകളുടെ അടുക്കൽ ചെന്ന് അവളെ വിവാഹം ചെയ്തപ്പോള്‍ അവന് അറുപതു വയസ്സായിരുന്നു. അവള്‍ അവന് സെഗൂബിനെ പ്രസവിച്ചു.</verse>
				<verse number="22">സെഗൂബ് യായീരിനെ ജനിപ്പിച്ചു; അവനു ഗിലെയാദു ദേശത്ത് ഇരുപത്തിമൂന്ന് പട്ടണം ഉണ്ടായിരുന്നു.</verse>
				<verse number="23">എന്നാൽ ഗെശൂരും അരാമും യായീരിന്‍റെ പട്ടണങ്ങളെയും കെനാത്തിനെയും അതിന്‍റെ ഗ്രാമങ്ങളെയും ഇങ്ങനെ അറുപതു പട്ടണം അവരുടെ കൈയിൽനിന്നു പിടിച്ചു. ഇവരെല്ലാവരും ഗിലെയാദിന്‍റെ അപ്പനായ മാഖീരിന്‍റെ പുത്രന്മാരായിരുന്നു.</verse>
				<verse number="24">ഹെസ്രോന്‍ കാലേബ് -എഫ്രാത്തയിൽവച്ചു മരിച്ചശേഷം ഹെസ്രോന്‍റെ ഭാര്യ അബീയാ അവനു തെക്കോവയുടെ അപ്പനായ അശ്ഹൂരിനെ പ്രസവിച്ചു.</verse>
				<verse number="25">ഹെസ്രോന്‍റെ ആദ്യജാതനായ യെരഹ്‍മയേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ രാം, ബൂനാ, ഓരെന്‍, ഓസെം, അഹീയാവ്.</verse>
				<verse number="26">യെരഹ്‍മയേലിനു മറ്റൊരു ഭാര്യ ഉണ്ടായിരുന്നു; അവള്‍ക്ക് അതാരാ എന്നു പേര്‍; അവള്‍ ഓനാമിന്‍റെ അമ്മ.</verse>
				<verse number="27">യെരഹ്‍മയേലിന്‍റെ ആദ്യജാതനായ രാമിന്‍റെ പുത്രന്മാര്‍: മയസ്, യാമീന്‍, ഏക്കെര്‍.</verse>
				<verse number="28">ഓനാമിന്‍റെ പുത്രന്മാര്‍: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാര്‍: നാദാബ്, അബീശൂര്‍.</verse>
				<verse number="29">അബീശൂരിന്‍റെ ഭാര്യക്ക് അബീഹയീൽ എന്നു പേര്‍; അവള്‍ അവന് അഹ്ബാനെയും മോലീദിനെയും പ്രസവിച്ചു.</verse>
				<verse number="30">നാദാബിന്‍റെ പുത്രന്മാര്‍: സേലെദ്, അപ്പയീം; എന്നാൽ സേലെദ് മക്കളില്ലാതെ മരിച്ചു.</verse>
				<verse number="31">അപ്പയീമിന്‍റെ പുത്രന്മാര്‍: യിശി. യിശിയുടെ പുത്രന്മാര്‍: ശേശാന്‍. ശേശാന്‍റെ പുത്രന്മാര്‍: അഹനുയീം.</verse>
				<verse number="32">ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാര്‍: യേഥെര്‍, യോനാഥാന്‍; എന്നാൽ യേഥെര്‍ മക്കളില്ലാതെ മരിച്ചു.</verse>
				<verse number="33">യോനാഥാന്‍റെ പുത്രന്മാര്‍: പേലെത്ത്, സാസാ. ഇവര്‍ യെരഹ്‍മയേലിന്‍റെ പുത്രന്മാര്‍.</verse>
				<verse number="34">ശേശാനു പുത്രിമാരല്ലാതെ പുത്രന്മാരില്ലായിരുന്നു. ശേശാനു മിസ്രയീമ്യനായ ഒരു ഭൃത്യന്‍ ഉണ്ടായിരുന്നു; അവനു യര്‍ഹാ എന്നു പേര്‍.</verse>
				<verse number="35">ശേശാന്‍ തന്‍റെ മകളെ തന്‍റെ ഭൃത്യനായ യര്‍ഹായ്ക്കു ഭാര്യയായി കൊടുത്തു; അവള്‍ അവന് അത്ഥായിയെ പ്രസവിച്ചു.</verse>
				<verse number="36">അത്ഥായി നാഥാനെ ജനിപ്പിച്ചു; നാഥാന്‍ സാബാദിനെ ജനിപ്പിച്ചു;</verse>
				<verse number="37">സാബാദ് എഫ്ലാലിനെ ജനിപ്പിച്ചു;</verse>
				<verse number="38">എഫ്ലാൽ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യെഹൂവിനെ ജനിപ്പിച്ചു; യെഹൂ അസര്യാവെ ജനിപ്പിച്ചു;</verse>
				<verse number="39">അസര്യാവ് ഹേലെസിനെ ജനിപ്പിച്ചു; ഹേലെസ് എലെയാശയെ ജനിപ്പിച്ചു;</verse>
				<verse number="40">എലെയാശാ സിസ്മായിയെ ജനിപ്പിച്ചു; സിസ്മായി ശല്ലൂമിനെ ജനിപ്പിച്ചു;</verse>
				<verse number="41">ശല്ലും യെക്കമ്യാവെ ജനിപ്പിച്ചു; യെക്കമ്യാവ് എലീശാമായെ ജനിപ്പിച്ചു.</verse>
				<verse number="42">യെരഹ്‍മയേലിന്‍റെ സഹോദരനായ കാലേബിന്‍റെ പുത്രന്മാര്‍: അവന്‍റെ ആദ്യജാതനും സീഫിന്‍റെ അപ്പനുമായ മേശാ; ഹെബ്രോന്‍റെ അപ്പനായ മാരേശയുടെ പുത്രന്മാരും.</verse>
				<verse number="43">ഹെബ്രോന്‍റെ പുത്രന്മാര്‍: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.</verse>
				<verse number="44">ശേമാ യൊര്‍ക്കെയാമിന്‍റെ അപ്പനായ രഹമിനെ ജനിപ്പിച്ചു; രേക്കെം ശമ്മായിയെ ജനിപ്പിച്ചു.</verse>
				<verse number="45">ശമ്മായിയുടെ മകന്‍ മാവോന്‍. മാവോന്‍ ബേത്ത്-സൂറിന്‍റെ അപ്പനായിരുന്നു.</verse>
				<verse number="46">കാലേബിന്‍റെ വെപ്പാട്ടിയായ ഏഫാ ഹാരാനെയും മോസയെയും ഗാസേസിനെയും പ്രസവിച്ചു; ഹാരാന്‍ ഗാസേസിനെ ജനിപ്പിച്ചു.</verse>
				<verse number="47">യാദയുടെ പുത്രന്മാര്‍: രേഗെം, യോഥാം, ഗേശാന്‍, പേലെത്ത്, ഏഫാ, ശയഫ്.</verse>
				<verse number="48">കാലേബിന്‍റെ വെപ്പാട്ടിയായ മയഖാ ശേബെരിനെയും തിര്‍ഹനയെയും പ്രസവിച്ചു.</verse>
				<verse number="49">അവള്‍ മദ്മന്നയുടെ അപ്പനായ ശയഫ്, മഗ്ബേനയുടെയും ഗിബെയയുടെയും അപ്പനായ ശെവാ എന്നിവരെയും പ്രസവിച്ചു; കാലേബിന്‍റെ മകള്‍ അക്സാ ആയിരുന്നു.</verse>
				<verse number="50">ഇവരത്രേ കാലേബിന്‍റെ പുത്രന്മാര്‍. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍: കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാൽ,</verse>
				<verse number="51">ബേത്‍ലഹേമിന്‍റെ അപ്പനായ ശല്മ, ബേത്ത്-ഗാദേരിന്‍റെ അപ്പനായ ഹാരേഫ്.</verse>
				<verse number="52">കിര്യത്ത്-യെയാരീമിന്‍റെ അപ്പനായ ശോബാലിനു പുത്രന്മാര്‍ ഉണ്ടായിരുന്നു: ഹാരോവേ, മെനൂഹോത്തിന്‍റെ പാതി.</verse>
				<verse number="53">കിര്യത്ത്-യെയാരീമിന്‍റെ കുലങ്ങളാവിത്: യിത്രീയര്‍, പൂത്യര്‍, ശൂമാത്യര്‍, മിശ്രായര്‍; ഇവരിൽനിന്നു സൊരാത്യരും എസ്താവോല്യരും ഉദ്ഭവിച്ചു.</verse>
				<verse number="54">ശല്മയുടെ പുത്രന്മാര്‍: ബേത്‍ലഹേം, നെതോഫാത്യര്‍, അത്രോത്ത്-ബേത്ത്-യോവാബ്, മാനഹത്യരിൽ പാതി സൊര്യര്‍.</verse>
				<verse number="55">യബ്ബേസിൽ പാര്‍ത്തുവന്ന ശാസ്ത്രിമാരുടെ കുലങ്ങളാവിത്: തിരാത്യര്‍, ശിമെയാത്യര്‍, സൂഖാത്യര്‍; ഇവര്‍ രേഖാബ്ഗൃഹത്തിന്‍റെ അപ്പനായ ഹമാത്തിൽനിന്നുദ്ഭവിച്ച കേന്യരാകുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">ഹെബ്രോനിൽവച്ചു ദാവീദിനു ജനിച്ച പുത്രന്മാരാവിത്: യിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോന്‍ ആദ്യജാതന്‍; കര്‍മ്മേൽക്കാരത്തിയായ അബീഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമന്‍;</verse>
				<verse number="2">ഗെശൂര്‍രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകന്‍ അബ്ശാലോം മൂന്നാമന്‍; ഹഗ്ഗീത്തിന്‍റെ മകന്‍ അദോനീയാവ് നാലാമന്‍;</verse>
				<verse number="3">അബീതാൽ പ്രസവിച്ച ശെഫത്യാവ് അഞ്ചാമന്‍; അവന്‍റെ ഭാര്യ എഗ്ലാ പ്രസവിച്ച യിഥ്രെയാം ആറാമന്‍.</verse>
				<verse number="4">ഈ ആറു പേരും അവന് ഹെബ്രോനിൽവച്ചു ജനിച്ചു; അവിടെ അവന്‍ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവന്‍ മുപ്പത്തിമൂന്നു സംവത്സരം വാണു.</verse>
				<verse number="5">യെരൂശലേമിൽവച്ച് അവനു ജനിച്ചവരാവിത്: അമ്മീയേലിന്‍റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാന്‍, ശലോമോന്‍ എന്നീ നാലുപേരും</verse>
				<verse number="6">യിബ്ഹാര്‍, എലീശാമാ, എലീഫേലെത്ത്,</verse>
				<verse number="7">നോഗഹ്, നേഫെഗ്, യാഫീയ,</verse>
				<verse number="8">എലീശാമാ, എല്യാദാ, എലീഫേലെത്ത് എന്നീ ഒമ്പതു പേരും.</verse>
				<verse number="9">വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിന്‍ പുത്രന്മാരൊക്കെയും ഇവരത്രേ. താമാര്‍ അവരുടെ സഹോദരി ആയിരുന്നു.</verse>
				<verse number="10">ശലോമോന്‍റെ മകന്‍ രെഹബെയാം; അവന്‍റെ മകന്‍ അബീയാവ്; അവന്‍റെ മകന്‍ ആസാ; അവന്‍റെ മകന്‍ യെഹോശാഫാത്ത്;</verse>
				<verse number="11">അവന്‍റെ മകന്‍ യഹോരാം; അവന്‍റെ മകന്‍ അഹസ്യാവ്; അവന്‍റെ മകന്‍ യോവാശ്;</verse>
				<verse number="12">അവന്‍റെ മകന്‍ അമസ്യാവ്; അവന്‍റെ മകന്‍ അസര്യാവ്. അവന്‍റെ മകന്‍ യോഥാം;</verse>
				<verse number="13">അവന്‍റെ മകന്‍ ആഹാസ്; അവന്‍റെ മകന്‍ ഹിസ്കീയാവ്; അവന്‍റെ മകന്‍ മനശ്ശെ;</verse>
				<verse number="14">അവന്‍റെ മകന്‍ ആമോന്‍; അവന്‍റെ മകന്‍ യോശീയാവ്.</verse>
				<verse number="15">യോശീയാവിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ യോഹാനാന്‍; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കീയാവ്; നാലാമന്‍ ശല്ലൂം.</verse>
				<verse number="16">യെഹോയാക്കീമിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ യെഖൊന്യാവ്; അവന്‍റെ മകന്‍ സിദെക്കീയാവ്.</verse>
				<verse number="17">ബദ്ധനായ യെഖൊന്യാവിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ ശെയല്ത്തീയേൽ,</verse>
				<verse number="18">മല്ക്കീരാം, പെദായാവ്, ശെനസ്സര്‍, യെക്കമ്യാവ്, ഹോശാമാ, നെദബ്യാവ്.</verse>
				<verse number="19">പെദായാവിന്‍റെ മക്കള്‍: സെരൂബ്ബാബേൽ, ശിമെയി. സെരൂബ്ബാബേലിന്‍റെ മക്കള്‍: മെശുല്ലാം, ഹനന്യാവ്, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും</verse>
				<verse number="20">ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ് എന്നീ അഞ്ചു പേരും തന്നെ.</verse>
				<verse number="21">ഹനന്യാവിന്‍റെ മക്കള്‍: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്‍റെ മക്കള്‍, അര്‍ന്നാന്‍റെ മക്കള്‍, ഓബദ്യാവിന്‍റെ മക്കള്‍, ശെഖന്യാവിന്‍റെ മക്കള്‍.</verse>
				<verse number="22">ശെഖന്യാവിന്‍റെ മക്കള്‍: ശെമയ്യാവ്; ശെമയ്യാവിന്‍റെ മക്കള്‍: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേര്‍.</verse>
				<verse number="23">നെയര്യാവിന്‍റെ മക്കള്‍: എല്യോവേനായി, ഹിസ്കീയാവ്, അസ്രിക്കാം ഇങ്ങനെ മൂന്നു പേര്‍.</verse>
				<verse number="24">എല്യോവേനായിയുടെ മക്കള്‍: ഹോദവ്യാവ്, എല്യാശീബ്, പെലായാവ്, അക്കൂബ്, യോഹാനാന്‍, ദെലായാവ്, അനാനി ഇങ്ങനെ ഏഴു പേര്‍.</verse>
			</chapter>
			<chapter number="4">
				<verse number="1">യെഹൂദായുടെ പുത്രന്മാര്‍: പേരെസ്, ഹെസ്രോന്‍, കര്‍മ്മി, ഹൂര്‍, ശോബൽ.</verse>
				<verse number="2">ശോബലിന്‍റെ മകനായ രെയായാവ് യഹത്തിനെ ജനിപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ സോരത്യരുടെ കുലങ്ങള്‍.</verse>
				<verse number="3">ഏതാമിന്‍റെ അപ്പനിൽ നിന്നുദ്ഭവിച്ചവര്‍ ഇവര്‍: യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്‍.</verse>
				<verse number="4">പെനൂവേൽ ഗെദോരിന്‍റെ അപ്പനും, ഏസെര്‍ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ ബേത്‍ലഹേമിന്‍റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്‍റെ പുത്രന്മാര്‍.</verse>
				<verse number="5">തെക്കോവയുടെ അപ്പനായ അശ്ഹൂരിനു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="6">നയരാ അവന് അഹുസ്സാം, ഹേഫെര്‍, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ നയരായുടെ പുത്രന്മാര്‍.</verse>
				<verse number="7">ഹേലയുടെ പുത്രന്മാര്‍: സേരെത്ത്, യെസോഹര്‍, എത്നാന്‍.</verse>
				<verse number="8">കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്‍റെ മകനായ അഹര്‍ഹേലിന്‍റെ കുലങ്ങളെയും ജനിപ്പിച്ചു.</verse>
				<verse number="9">യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാള്‍ ഏറ്റവും മാന്യന്‍ ആയിരുന്നു; അവന്‍റെ അമ്മ: ഞാന്‍ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു.</verse>
				<verse number="10">യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിര്‍ വിസ്താരമാക്കുകയും നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനര്‍ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവന്‍ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി.</verse>
				<verse number="11">ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന്‍ എസ്തോന്‍റെ അപ്പന്‍.</verse>
				<verse number="12">എസ്തോന്‍ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാശിന്‍റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ രേഖാനിവാസികള്‍ ആകുന്നു.</verse>
				<verse number="13">കെനസ്സീന്‍റെ പുത്രന്മാര്‍: ഒത്നീയേൽ, സെരായാവ്; ഒത്നീയേലിന്‍റെ പുത്രന്മാര്‍: ഹഥത്ത്.</verse>
				<verse number="14">മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവ് ഗേ-ഹരാശീമിന്‍റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍ കൗശലപ്പണിക്കാര്‍ ആയിരുന്നുവല്ലോ.</verse>
				<verse number="15">യെഫുന്നെയുടെ മകനായ കാലേബിന്‍റെ പുത്രന്മാര്‍: ഈരൂ, ഏലാ, നായം; ഏലായുടെ പുത്രന്‍: കെനസ്.</verse>
				<verse number="16">യെഹലലേലിന്‍റെ പുത്രന്മാര്‍: സീഫ്, സീഫാ, തീര്യാ, അസരെയേൽ.</verse>
				<verse number="17">എസ്രായുടെ പുത്രന്മാര്‍: യേഥെര്‍, മേരെദ്, ഏഫെര്‍, യാലോന്‍ എന്നിവരായിരുന്നു. അവള്‍ മിര്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.</verse>
				<verse number="18">അവന്‍റെ ഭാര്യയായ യെഹൂദീയാ ഗെദോരിന്‍റെ അപ്പനായ യേരെദിനെയും സോഖോവിന്‍റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്‍റെ മകളായ ബിഥ്യയുടെ പുത്രന്മാര്‍.</verse>
				<verse number="19">നഹമിന്‍റെ സഹോദരിയും ഹോദീയാവിന്‍റെ ഭാര്യയുമായവളുടെ പുത്രന്മാര്‍: ഗര്‍മ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നെ.</verse>
				<verse number="20">ശീമോന്‍റെ പുത്രന്മാര്‍; അമ്നോന്‍, രിന്നാ, ബെന്‍-ഹാനാന്‍, തീലോന്‍. യിശിയുടെ പുത്രന്മാര്‍: സോഹേത്ത്, ബെന്‍-സോഹേത്ത്.</verse>
				<verse number="21">യെഹൂദായുടെ മകനായ ശേലയുടെ പുത്രന്മാര്‍: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്ക്കാരുടെ കുലങ്ങളും;</verse>
				<verse number="22">യോക്കീമും കോസേബാനിവാസികളും മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശൂബീ-ലേഹെമും തന്നെ. ഇവ പുരാണവൃത്താന്തങ്ങള്‍ അല്ലോ.</verse>
				<verse number="23">ഇവര്‍ നെതായീമിലും ഗെദേരയിലും പാര്‍ത്ത കുശവന്മാര്‍ ആയിരുന്നു; അവര്‍ രാജാവിനോടുകൂടെ അവന്‍റെ വേല ചെയ്‍വാന്‍ അവിടെ പാര്‍ത്തു.</verse>
				<verse number="24">ശിമെയോന്‍റെ പുത്രന്മാര്‍: നെമൂവേൽ, യാമീന്‍, യാരീബ്, സേരഹ്, ശൗൽ;</verse>
				<verse number="25">അവന്‍റെ മകന്‍ ശല്ലൂം; അവന്‍റെ മകന്‍ മിബ്ശാം; അവന്‍റെ മകന്‍ മിശ്മ.</verse>
				<verse number="26">മിശ്മയുടെ പുത്രന്മാര്‍: അവന്‍റെ മകന്‍ ഹമ്മൂവേൽ; അവന്‍റെ മകന്‍ സക്കൂര്‍; അവന്‍റെ മകന്‍ ശിമെയി;</verse>
				<verse number="27">ശിമെയിക്കു പതിനാറ് പുത്രന്മാരും ആറ് പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്‍റെ സഹോദരന്മാര്‍ക്ക് അധികം മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ധിച്ചില്ല.</verse>
				<verse number="28">അവര്‍ ബേര്‍-ശേബയിലും മോലാദയിലും ഹസര്‍-ശൂവാലിലും</verse>
				<verse number="29">ബിൽഹയിലും ഏസെമിലും തോലാദിലും</verse>
				<verse number="30">ബെഥൂവേലിലും ഹോര്‍മ്മായിലും സിക്ലാഗിലും</verse>
				<verse number="31">ബേത്ത്-മര്‍ക്കാബോത്തിലും ഹസര്‍-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തു. ഇവ ദാവീദിന്‍റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍ ആയിരുന്നു.</verse>
				<verse number="32">അവരുടെ ഗ്രാമങ്ങള്‍: ഏതാം, അയീന്‍, രിമ്മോന്‍, തോഖെന്‍, ആശാന്‍ ഇങ്ങനെ അഞ്ചു പട്ടണവും</verse>
				<verse number="33">ഈ പട്ടണങ്ങളുടെ ചുറ്റും ബാൽവരെ അവയ്ക്കുള്ള സകല ഗ്രാമങ്ങളുംതന്നെ. ഇവ അവരുടെ വാസസ്ഥലങ്ങള്‍. അവര്‍ക്കു സ്വന്തവംശാവലിയും ഉണ്ടായിരുന്നു.</verse>
				<verse number="34">മെശോബാബ്, യമ്ലേക്, അമസ്യാവിന്‍റെ മകനായ യോശാ,</verse>
				<verse number="35">യോവേൽ, അസീയേലിന്‍റെ മകനായ സെരായാവിന്‍റെ മകനായ യോശിബ്യാവിന്‍റെ മകനായ യേഹൂ,</verse>
				<verse number="36">എല്യോവേനായി, യയക്കോബാ, യെശോഹായാവ്, അസായാവ്, അദീയേൽ, യസീമീയേൽ, ബെനായാവ്,</verse>
				<verse number="37">ശെമെയാവിന്‍റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്‍റെ മകനായ അല്ലോന്‍റെ മകനായ ശിഫിയുടെ മകനായ സീസാ;</verse>
				<verse number="38">പേര്‍ വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ തങ്ങളുടെ കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍ ഏറ്റവും വര്‍ധിച്ചിരുന്നു.</verse>
				<verse number="39">അവര്‍ തങ്ങളുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കു മേച്ചൽ തിരയേണ്ടതിനു ഗെദോര്‍പ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.</verse>
				<verse number="40">അവര്‍ പുഷ്‍ടിയുള്ളതും നല്ലതുമായ മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വനിവാസികള്‍ ഹാംവംശക്കാരായിരുന്നു.</verse>
				<verse number="41">പേര്‍ വിവരം എഴുതിയിരിക്കുന്ന ഇവര്‍ യെഹൂദാരാജാവായ യെഹിസ്കീയാവിന്‍റെ കാലത്ത് അവിടെ ചെന്ന് അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കു നിര്‍മ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കു മേച്ചൽ ഉള്ളതുകൊണ്ട് അവര്‍ക്കു പകരം പാര്‍ക്കയും ചെയ്തു.</verse>
				<verse number="42">ശിമെയോന്യരായ ഇവരിൽ അഞ്ഞൂറു പേര്‍, യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വതത്തിലേക്കു യാത്ര ചെയ്തു.</verse>
				<verse number="43">അവര്‍ അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്ന് ഇന്നുവരെ അവിടെ പാര്‍ക്കുന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍:- അവനല്ലോ ആദ്യജാതന്‍; എങ്കിലും അവന്‍ തന്‍റെ പിതാവിന്‍റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ട് അവന്‍റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്‍റെ മകനായ യോസേഫിന്‍റെ പുത്രന്മാര്‍ക്കു ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.</verse>
				<verse number="2">യെഹൂദാ തന്‍റെ സഹോദരന്മാരെക്കാള്‍ പ്രബലനായിത്തീര്‍ന്നു; അവനിൽനിന്നു പ്രഭു ഉദ്ഭവിച്ചു; ജ്യേഷ്ഠാവകാശമോ യോസേഫിനു ലഭിച്ചു-</verse>
				<verse number="3">യിസ്രായേലിന്‍റെ ആദ്യജാതനായ രൂബേന്‍റെ പുത്രന്മാര്‍: ഹാനോക്, പല്ലൂ, ഹെസ്രോന്‍, കര്‍മ്മി.</verse>
				<verse number="4">യോവേലിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ ശെമയ്യാവ്; അവന്‍റെ മകന്‍ ഗോഗ്; അവന്‍റെ മകന്‍ ശിമെയി;</verse>
				<verse number="5">അവന്‍റെ മകന്‍ മീഖാ; അവന്‍റെ മകന്‍ രെയായാവ്; അവന്‍റെ മകന്‍ ബാൽ;</verse>
				<verse number="6">അവന്‍റെ മകന്‍ ബെയേര; അവനെ അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസര്‍ ബദ്ധനാക്കി കൊണ്ടുപോയി; അവന്‍ രൂബേന്യരിൽ പ്രഭുവായിരുന്നു.</verse>
				<verse number="7">അവരുടെ വംശാവലി തലമുറതലമുറയായി എഴുതിയിരുന്ന പ്രകാരം കുലംകുലമായി അവന്‍റെ സഹോദരന്മാര്‍ ആരെന്നാൽ: തലവനായ യയീയേൽ, സെഖര്യാവ്,</verse>
				<verse number="8">അരോവേരിൽ നെബോവും ബാൽ-മെയോനുംവരെ പാര്‍ത്ത ബേല; അവന്‍ യോവേലിന്‍റെ മകനായ ശേമയുടെ മകനായ ആസാസിന്‍റെ മകനായിരുന്നു.</verse>
				<verse number="9">അവരുടെ കന്നുകാലികള്‍ ഗിലെയാദ്‍ദേശത്തു പെരുകിയിരുന്നതുകൊണ്ട് അവര്‍ കിഴക്കോട്ടു ഫ്രാത്തുനദിമുതൽ മരുഭൂമിവരെ പാര്‍ത്തു.</verse>
				<verse number="10">ശൗലിന്‍റെ കാലത്ത് അവര്‍ ഹഗ്രീയരോടു യുദ്ധംചെയ്തു; അവര്‍ അവരുടെ കൈയാൽ പട്ടുപോയശേഷം അവര്‍ ഗിലെയാദിനു കിഴക്ക് എല്ലാടവും കൂടാരം അടിച്ചു പാര്‍ത്തു.</verse>
				<verse number="11">ഗാദിന്‍റെ പുത്രന്മാര്‍ അവര്‍ക്ക് എതിരേ ബാശാന്‍ദേശത്തു സൽക്കാവരെ പാര്‍ത്തു.</verse>
				<verse number="12">തലവനായ യോവേൽ, രണ്ടാമനായ ശാഫാം, യനായി, ബാശാനിലെ ശാഫാത്ത്.</verse>
				<verse number="13">അവരുടെ പിതൃഭവനത്തിലെ സഹോദരന്മാര്‍: മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാന്‍, സീയ, ഏബെര്‍ ഇങ്ങനെ ഏഴു പേര്‍.</verse>
				<verse number="14">ഇവര്‍ ഹൂരിയുടെ മകനായ അബീഹയീലിന്‍റെ പുത്രന്മാരായിരുന്നു. ഹൂരി യാരോഹയുടെ മകന്‍; അവന്‍ ഗിലെയാദിന്‍റെ മകന്‍; അവന്‍ മീഖായേലിന്‍റെ മകന്‍; അവന്‍ യെശീശയുടെ മകന്‍;</verse>
				<verse number="15">അവന്‍ യഹദോവിന്‍റെ മകന്‍; അവന്‍ ബൂസിന്‍റെ മകന്‍; ഗൂനിയുടെ മകനായ അബ്ദീയേലിന്‍റെ മകനായ അഹി അവരുടെ പിതൃഭവനത്തിൽ തലവനായിരുന്നു.</verse>
				<verse number="16">അവര്‍ ഗിലെയാദിലെ ബാശാനിലും അതിനുള്‍പ്പെട്ട പട്ടണങ്ങളിലും അവരുടെ അതിരുകളോളം ശാരോനിലെ എല്ലാ പുല്പുറങ്ങളിലും പാര്‍ത്തു.</verse>
				<verse number="17">ഇവരുടെ വംശാവലിയൊക്കെയും യെഹൂദാരാജാവായ യോഥാമിന്‍റെ കാലത്തും യിസ്രായേൽരാജാവായ യൊരോബെയാമിന്‍റെ കാലത്തും എഴുതിയിരിക്കുന്നു.</verse>
				<verse number="18">രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രക്കാരും ശൂരന്മാരും വാളും പരിചയും എടുപ്പാനും വില്ലു കുലച്ച് എയ്‍വാനും പ്രാപ്തിയുള്ളവരും യുദ്ധസാമര്‍ഥ്യമുള്ളവരുമായ പടച്ചേവകര്‍ നാല്പത്തിനാലായിരത്തി എഴുനൂറ്ററുപതു പേരുണ്ടായിരുന്നു.</verse>
				<verse number="19">അവര്‍ ഹഗ്രീയരോടും യെതൂര്‍, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം ചെയ്തു.</verse>
				<verse number="20">അവരുടെ നേരേ അവര്‍ക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കൈയിൽ അകപ്പെട്ടു; അവര്‍ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ച് അവനിൽ ആശ്രയം വച്ചതുകൊണ്ട് അവന്‍ അവരുടെ പ്രാര്‍ഥന കേട്ടരുളി.</verse>
				<verse number="21">അവന്‍ അമ്പതിനായിരം ഒട്ടകം, രണ്ടു ലക്ഷത്തമ്പതിനായിരം ആട്, രണ്ടായിരം കഴുത എന്നിങ്ങനെ അവരുടെ കന്നുകാലികളെയും ഒരുലക്ഷം ആളുകളെയും പിടിച്ചു കൊണ്ടുപോയി.</verse>
				<verse number="22">യുദ്ധം ദൈവഹിതത്താൽ ഉണ്ടായതുകൊണ്ട് അധികം പേര്‍ ഹതന്മാരായി വീണു. അവര്‍ പ്രവാസകാലംവരെ അവര്‍ക്കു പകരം പാര്‍ത്തു.</verse>
				<verse number="23">മനശ്ശെയുടെ പാതിഗോത്രക്കാര്‍ ദേശത്തു പാര്‍ത്തു. ബാശാന്‍മുതൽ ബാൽ-ഹെര്‍മ്മോനും, സെനീരും, ഹെര്‍മ്മോന്‍പര്‍വതവുംവരെ പെരുകി പരന്നു.</verse>
				<verse number="24">അവരുടെ പിതൃഭവനങ്ങളുടെ തലവന്മാരാവിത്: ഏഫെര്‍, യിശി, എലീയേൽ, അസ്ത്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ; ഇവര്‍ ശൂരന്മാരും ശ്രുതിപ്പെട്ടവരും തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും ആയിരുന്നു.</verse>
				<verse number="25">എന്നാൽ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തോടു ദ്രോഹം ചെയ്തു, ദൈവം അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ ദേശത്തെ ജാതികളുടെ ദേവന്മാരോടു ചേര്‍ന്നു പരസംഗമായി നടന്നു.</verse>
				<verse number="26">ആകയാൽ യിസ്രായേലിന്‍റെ ദൈവം അശ്ശൂര്‍രാജാവായ പൂലിന്‍റെയും അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസെരിന്‍റെയും മനസ്സുണര്‍ത്തി; അവന്‍ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാന്‍നദീ തീരത്തേക്കും കൊണ്ടുപോയി; അവിടെ അവര്‍ ഇന്നുവരെയും ഇരിക്കുന്നു.</verse>
			</chapter>
			<chapter number="6">
				<verse number="1">ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോന്‍, കെഹാത്ത്, മെരാരി.</verse>
				<verse number="2">കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ.</verse>
				<verse number="3">അമ്രാമിന്‍റെ മക്കള്‍: അഹരോന്‍, മോശെ, മിര്യാം. അഹരോന്‍റെ പുത്രന്മാര്‍: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.</verse>
				<verse number="4">എലെയാസാര്‍ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;</verse>
				<verse number="5">അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;</verse>
				<verse number="6">ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;</verse>
				<verse number="7">മെരായോത്ത് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;</verse>
				<verse number="8">അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു. സാദോക് അഹീമാസിനെ ജനിപ്പിച്ചു.</verse>
				<verse number="9">അഹീമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;</verse>
				<verse number="10">യോഹാനാന്‍ അസര്യാവെ ജനിപ്പിച്ചു. ഇവനാകുന്നു ശലോമോന്‍ യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.</verse>
				<verse number="11">അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;</verse>
				<verse number="12">അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക് ശല്ലൂമിനെ ജനിപ്പിച്ചു;</verse>
				<verse number="13">ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു. ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു.</verse>
				<verse number="14">അസര്യാവ് സെരായാവെ ജനിപ്പിച്ചു. സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.</verse>
				<verse number="15">യഹോവ നെബൂഖദ്നേസര്‍ മുഖാന്തരം യെഹൂദായെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോള്‍ യെഹോസാദാക്കും പോകേണ്ടിവന്നു.</verse>
				<verse number="16">ലേവിയുടെ പുത്രന്മാര്‍: ഗേര്‍ശോം, കെഹാത്ത്, മെരാരി.</verse>
				<verse number="17">ഗേര്‍ശോമിന്‍റെ പുത്രന്മാരുടെ പേരുകള്‍ ആവിത്: ലിബ്നി, ശിമെയി.</verse>
				<verse number="18">കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ.</verse>
				<verse number="19">മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി.</verse>
				<verse number="20">ലേവ്യരുടെ പിതൃഭവനങ്ങളിന്‍പ്രകാരം അവരുടെ കുലങ്ങള്‍ ഇവതന്നെ. ഗേര്‍ശോമിന്‍റെ മകന്‍ ലിബ്നി; അവന്‍റെ മകന്‍ യഹത്ത്; അവന്‍റെ മകന്‍ സിമ്മാ;</verse>
				<verse number="21">അവന്‍റെ മകന്‍ യോവാഹ്; അവന്‍റെ മകന്‍ ഇദ്ദോ; അവന്‍റെ മകന്‍ സേരഹ്; അവന്‍റെ മകന്‍ യെയഥ്രായി.</verse>
				<verse number="22">കെഹാത്തിന്‍റെ പുത്രന്മാര്‍: അവന്‍റെ മകന്‍ അമ്മീനാദാബ്; അവന്‍റെ മകന്‍ കോരഹ്; അവന്‍റെ മകന്‍ അസ്സീര്‍;</verse>
				<verse number="23">അവന്‍റെ മകന്‍ എല്ക്കാനാ; അവന്‍റെ മകന്‍ എബ്യാസാഫ്; അവന്‍റെ മകന്‍ അസ്സീര്‍;</verse>
				<verse number="24">അവന്‍റെ മകന്‍ തഹത്ത്; അവന്‍റെ മകന്‍ ഊരീയേൽ; അവന്‍റെ മകന്‍ ഉസ്സീയാവ്; അവന്‍റെ മകന്‍ ശൗൽ.</verse>
				<verse number="25">എല്ക്കാനായുടെ പുത്രന്മാര്‍: അവന്‍റെ മകന്‍ അമാസായി; അവന്‍റെ മകന്‍ അഹീമോത്ത്.</verse>
				<verse number="26">എല്ക്കാനായുടെ പുത്രന്മാര്‍: അവന്‍റെ മകന്‍ സോഫായി; അവന്‍റെ മകന്‍ നഹത്ത്;</verse>
				<verse number="27">അവന്‍റെ മകന്‍ എലീയാബ്; അവന്‍റെ മകന്‍ യെരോഹാം; അവന്‍റെ മകന്‍ എല്ക്കാനാ.</verse>
				<verse number="28">ശമൂവേലിന്‍റെ പുത്രന്മാര്‍: ആദ്യജാതന്‍ യോവേൽ, രണ്ടാമന്‍ അബീയാവ്.</verse>
				<verse number="29">മെരാരിയുടെ പുത്രന്മാര്‍: മഹ്ലി; അവന്‍റെ മകന്‍ ലിബ്നി; അവന്‍റെ മകന്‍ ശിമെയി; അവന്‍റെ മകന്‍ ഉസ്സാ;</verse>
				<verse number="30">അവന്‍റെ മകന്‍ ശിമെയാ; അവന്‍റെ മകന്‍ ഹഗ്ഗീയാവ്; അവന്‍റെ മകന്‍ അസായാവ്.</verse>
				<verse number="31">പെട്ടകത്തിനു വിശ്രമം ആയശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്കു നിയമിച്ചവര്‍ ഇവരാകുന്നു.</verse>
				<verse number="32">അവര്‍, ശലോമോന്‍ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ തിരുനിവാസമായ സമാഗമനകൂടാരത്തിനു മുമ്പിൽ സംഗീതശുശ്രൂഷ ചെയ്തു; അവര്‍ തങ്ങളുടെ മുറപ്രകാരം ശുശ്രൂഷ ചെയ്തുപോന്നു.</verse>
				<verse number="33">തങ്ങളുടെ പുത്രന്മാരോടുംകൂടെ ശുശ്രൂഷിച്ചവര്‍ ആരെന്നാൽ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാന്‍; അവന്‍ യോവേലിന്‍റെ മകന്‍; അവന്‍ ശമൂവേലിന്‍റെ മകന്‍;</verse>
				<verse number="34">അവന്‍ എല്ക്കാനായുടെ മകന്‍; അവന്‍ യെരോഹാമിന്‍റെ മകന്‍; അവന്‍ എലീയേലിന്‍റെ മകന്‍; അവന്‍ തോഹയുടെ മകന്‍;</verse>
				<verse number="35">അവന്‍ സൂഫിന്‍റെ മകന്‍; അവന്‍ എല്ക്കാനായുടെ മകന്‍; അവന്‍ മഹത്തിന്‍റെ മകന്‍; അവന്‍ അമാസായിയുടെ മകന്‍;</verse>
				<verse number="36">അവന്‍ എല്ക്കാനായുടെ മകന്‍; അവന്‍ യോവേലിന്‍റെ മകന്‍; അവന്‍ അസര്യാവിന്‍റെ മകന്‍; അവന്‍ സെഫന്യാവിന്‍റെ മകന്‍;</verse>
				<verse number="37">അവന്‍ തഹത്തിന്‍റെ മകന്‍; അവന്‍ അസ്സീരിന്‍റെ മകന്‍; അവന്‍ എബ്യാസാഫിന്‍റെ മകന്‍; അവന്‍ കോരഹിന്‍റെ മകന്‍;</verse>
				<verse number="38">അവന്‍ യിസ്ഹാരിന്‍റെ മകന്‍; അവന്‍ കെഹാത്തിന്‍റെ മകന്‍; അവന്‍ ലേവിയുടെ മകന്‍; അവന്‍ യിസ്രായേലിന്‍റെ മകന്‍;</verse>
				<verse number="39">അവന്‍റെ വലത്തുഭാഗത്തു നിന്ന അവന്‍റെ സഹോദരന്‍ ആസാഫ്: ആസാഫ് ബേരെഖ്യാവിന്‍റെ മകന്‍; അവന്‍ ശിമെയയുടെ മകന്‍;</verse>
				<verse number="40">അവന്‍ മീഖായേലിന്‍റെ മകന്‍; അവന്‍ ബയശേയാവിന്‍റെ മകന്‍; അവന്‍ മല്ക്കിയുടെ മകന്‍;</verse>
				<verse number="41">അവന്‍ എത്നിയുടെ മകന്‍; അവന്‍ സേരഹിന്‍റെ മകന്‍; അവന്‍ അദായാവിന്‍റെ മകന്‍;</verse>
				<verse number="42">അവന്‍ ഏഥാന്‍റെ മകന്‍; അവന്‍ സിമ്മയുടെ മകന്‍; അവന്‍ ശിമെയിയുടെ മകന്‍;</verse>
				<verse number="43">അവന്‍ യഹത്തിന്‍റെ മകന്‍; അവന്‍ ഗേര്‍ശോമിന്‍റെ മകന്‍; അവന്‍ ലേവിയുടെ മകന്‍.</verse>
				<verse number="44">അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാര്‍ ഇടത്തുഭാഗത്തു നിന്നു; കീശിയുടെ മകന്‍ ഏഥാന്‍; അവന്‍ അബ്‍ദിയുടെ മകന്‍; അവന്‍ മല്ലൂക്കിന്‍റെ മകന്‍;</verse>
				<verse number="45">അവന്‍ ഹശബ്യാവിന്‍റെ മകന്‍; അവന്‍ അമസ്യാവിന്‍റെ മകന്‍; അവന്‍ ഹില്ക്കീയാവിന്‍റെ മകന്‍;</verse>
				<verse number="46">അവന്‍ അംസിയുടെ മകന്‍; അവന്‍ ബാനിയുടെ മകന്‍; അവന്‍ ശാമെരിന്‍റെ മകന്‍;</verse>
				<verse number="47">അവന്‍ മഹ്ലിയുടെ മകന്‍; അവന്‍ മൂശിയുടെ മകന്‍; അവന്‍ മെരാരിയുടെ മകന്‍; അവന്‍ ലേവിയുടെ മകന്‍.</verse>
				<verse number="48">അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയമായ തിരുനിവാസത്തിലെ സകല ശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.</verse>
				<verse number="49">എന്നാൽ അഹരോനും അവന്‍റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും അര്‍പ്പണം ചെയ്തു; അവര്‍ അതിവിശുദ്ധസ്ഥലത്തിലെ സകല ശുശ്രൂഷയ്ക്കും ദൈവത്തിന്‍റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം വരുത്തുവാനും നിയമിക്കപ്പെട്ടിരുന്നു.</verse>
				<verse number="50">അഹരോന്‍റെ പുത്രന്മാരാവിത്: അവന്‍റെ മകന്‍ എലെയാസാര്‍; അവന്‍റെ മകന്‍ ഫീനെഹാസ്; അവന്‍റെ മകന്‍ അബീശൂവ;</verse>
				<verse number="51">അവന്‍റെ മകന്‍ ബുക്കി; അവന്‍റെ മകന്‍ ഉസ്സി; അവന്‍റെ മകന്‍ സെരഹ്യാവ്;</verse>
				<verse number="52">അവന്‍റെ മകന്‍ മെരായോത്ത്; അവന്‍റെ മകന്‍ അമര്യാവ്; അവന്‍റെ മകന്‍ അഹീത്തൂബ്;</verse>
				<verse number="53">അവന്‍റെ മകന്‍ സാദോക്; അവന്‍റെ മകന്‍ അഹീമാസ്.</verse>
				<verse number="54">അവരുടെ ദേശത്തിൽ ഗ്രാമംഗ്രാമമായി അവരുടെ വാസസ്ഥലങ്ങള്‍ ഏവയെന്നാൽ: കെഹാത്യരുടെ കുലമായ അഹരോന്യര്‍ക്ക് - അവര്‍ക്കല്ലോ ഒന്നാമതു ചീട്ടു വീണത്-</verse>
				<verse number="55">അവര്‍ക്കു യെഹൂദാദേശത്തു ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.</verse>
				<verse number="56">എന്നാൽ പട്ടണത്തിന്‍റെ വയലുകളും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിനു കൊടുത്തു.</verse>
				<verse number="57">അഹരോന്‍റെ മക്കള്‍ക്ക് അവര്‍ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്‍റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും</verse>
				<verse number="58">ഹീലേനും പുല്പുറങ്ങളും ദെബീരും പുല്പുറങ്ങളും</verse>
				<verse number="59">ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;</verse>
				<verse number="60">ബെന്യാമീന്‍ഗോത്രത്തിൽ ഗേബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവര്‍ക്കു കിട്ടിയ പട്ടണങ്ങള്‍ ആകെ പതിമ്മൂന്ന്.</verse>
				<verse number="61">കെഹാത്തിന്‍റെ ശേഷമുള്ള മക്കള്‍ക്കു ഗോത്രത്തിന്‍റെ കുലത്തിൽ, മനശ്ശെയുടെ പാതി ഗോത്രത്തിൽ തന്നെ, ചീട്ടിട്ട് പത്തു പട്ടണം കൊടുത്തു.</verse>
				<verse number="62">ഗേര്‍ശോമിന്‍റെ മക്കള്‍ക്ക് കുലംകുലമായി യിസ്സാഖാര്‍ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമ്മൂന്ന് പട്ടണം കൊടുത്തു.</verse>
				<verse number="63">മെരാരിയുടെ മക്കള്‍ക്കു കുലംകുലമായി രൂബേന്‍ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂന്‍ഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ടു പട്ടണം കൊടുത്തു.</verse>
				<verse number="64">യിസ്രായേൽമക്കള്‍ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യര്‍ക്കു കൊടുത്തു.</verse>
				<verse number="65">യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍മക്കളുടെ ഗോത്രത്തിലും ബെന്യാമീന്‍മക്കളുടെ ഗോത്രത്തിലും പേര്‍ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ടു കൊടുത്തു.</verse>
				<verse number="66">കെഹാത്ത്മക്കളുടെ ചില കുലങ്ങള്‍ക്കോ എഫ്രയീംഗോത്രത്തിൽ തങ്ങള്‍ക്ക് അധീനമായ പട്ടണങ്ങള്‍ ഉണ്ടായിരുന്നു.</verse>
				<verse number="67">അവര്‍ക്ക്, സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും</verse>
				<verse number="68">യൊക്മെയാമും പുല്പുറങ്ങളും ബേത്ത്-ഹോരോനും പുല്പുറങ്ങളും</verse>
				<verse number="69">അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും</verse>
				<verse number="70">മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങള്‍ക്കും കൊടുത്തു.</verse>
				<verse number="71">ഗേര്‍ശോമിന്‍റെ പുത്രന്മാര്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തിന്‍റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;</verse>
				<verse number="72">യിസ്സാഖാര്‍ ഗോത്രത്തിൽ കേദെശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും</verse>
				<verse number="73">രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;</verse>
				<verse number="74">ആശേര്‍ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്‍ദോനും പുല്പുറങ്ങളും</verse>
				<verse number="75">ഹൂക്കോക്കും പുല്പുറങ്ങളും രെഹോബും പുല്പുറങ്ങളും</verse>
				<verse number="76">നഫ്താലിഗോത്രത്തിൽ ഗലീലയിലെ കേദെശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.</verse>
				<verse number="77">മെരാരിപുത്രന്മാരിൽ ശേഷമുള്ളവര്‍ക്കു സെബൂലൂന്‍ഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;</verse>
				<verse number="78">യെരീഹോവിനു സമീപത്തു യോര്‍ദ്ദാനക്കരെ യോര്‍ദ്ദാനു കിഴക്കു രൂബേന്‍ഗോത്രത്തിൽ മരുഭൂമിയിലെ ബേസരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും</verse>
				<verse number="79">കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;</verse>
				<verse number="80">ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും,</verse>
				<verse number="81">ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.</verse>
			</chapter>
			<chapter number="7">
				<verse number="1">യിസ്സാഖാരിന്‍റെ പുത്രന്മാര്‍: തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ ഇങ്ങനെ നാലു പേര്‍.</verse>
				<verse number="2">തോലായുടെ പുത്രന്മാര്‍: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്‍മായി, യിബ്സാം, ശെമൂവേൽ എന്നിവര്‍ അവരുടെ പിതാവായ തോലായുടെഭ വനത്തിനു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്‍റെ കാലത്ത് ഇരുപത്തീരായിരത്തി അറുനൂറ്.</verse>
				<verse number="3">ഉസ്സിയുടെ പുത്രന്മാര്‍: യിസ്രഹ്യാവ്; യിസ്രഹ്യാവിന്‍റെ പുത്രന്മാര്‍: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്യാവ് ഇങ്ങനെ അഞ്ചു പേര്‍;</verse>
				<verse number="4">ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു. അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി മുപ്പത്താറായിരം പേരുണ്ടായിരുന്നു; അവര്‍ക്ക് അനേക ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.</verse>
				<verse number="5">അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്‍പത്തേഴായിരം പേര്‍.</verse>
				<verse number="6">ബെന്യാമീന്യര്‍: ബേല, ബേഖെര്‍, യെദിയയേൽ ഇങ്ങനെ മൂന്നു പേര്‍.</verse>
				<verse number="7">ബേലയുടെ പുത്രന്മാര്‍: എസ്ബോന്‍, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചു പേര്‍; തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര്‍ ഇരുപത്തീരായിരത്തി മുപ്പത്തിനാലു പേര്‍.</verse>
				<verse number="8">ബേഖെരിന്‍റെ പുത്രന്മാര്‍: സെമീരാ, യോവാശ്, എലീയേസര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്‍റെ പുത്രന്മാര്‍.</verse>
				<verse number="9">വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്ക് തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള്‍ ഇരുപതിനായിരത്തി ഇരുനൂറു പേര്‍.</verse>
				<verse number="10">യെദീയയേലിന്‍റെ പുത്രന്മാര്‍: ബിൽഹാന്‍; ബിൽഹാന്‍റെ പുത്രന്മാര്‍: യെവൂശ്, ബെന്യാമീന്‍, ഏഹൂദ്, കെനയനാ, സേഥാന്‍, തര്‍ശ്ശീശ്, അഹീശാഫര്‍.</verse>
				<verse number="11">ഇവരെല്ലാവരും യെദീയയേലിന്‍റെ പുത്രന്മാര്‍; പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിനു പുറപ്പെടുവാന്‍ തക്ക പടച്ചേവകര്‍ പതിനേഴായിരത്തി ഇരുനൂറു പേര്‍.</verse>
				<verse number="12">ഈരിന്‍റെ പുത്രന്മാര്‍: ശുപ്പീം, ഹുപ്പീം; അഹേരിന്‍റെ പുത്രന്‍: ഹൂശീം;</verse>
				<verse number="13">നഫ്താലിയുടെ പുത്രന്മാര്‍: യഹ്സീയേൽ, ഗൂനി, യേസെര്‍, ശല്ലൂം; ബിൽഹയുടെ പുത്രന്മാര്‍.</verse>
				<verse number="14">മനശ്ശെയുടെ പുത്രന്മാര്‍: അവന്‍റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവള്‍ ഗിലെയാദിന്‍റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.</verse>
				<verse number="15">എന്നാൽ മാഖീര്‍ ഹുപ്പീമിന്‍റെയും ശുപ്പീമിന്‍റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര്‍ മയഖാ എന്ന് ആയിരുന്നു; രണ്ടാമന്‍റെ പേര്‍ ശെലോഫെഹാദ് എന്ന് ആയിരുന്നു; ശെലോഫെഹാദിനു പുത്രിമാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="16">മാഖീരിന്‍റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവനു പേരെശ് എന്നു പേര്‍ വിളിച്ചു; അവന്‍റെ സഹോദരന് ശേരെശ് എന്നു പേര്‍; അവന്‍റെ പുത്രന്മാര്‍ ഊലാമും രേക്കെമും ആയിരുന്നു.</verse>
				<verse number="17">ഊലാമിന്‍റെ പുത്രന്‍: ബെദാന്‍. ഇവര്‍ മനശ്ശെയുടെ മകനായ മാഖീരിന്‍റെ മകനായ ഗിലെയാദിന്‍റെ പുത്രന്മാര്‍ ആയിരുന്നു.</verse>
				<verse number="18">അവന്‍റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബീയേസെര്‍, മഹ്ലാ എന്നിവരെ പ്രസവിച്ചു.</verse>
				<verse number="19">ശെമീദയുടെ പുത്രന്മാര്‍: അഹ്യാന്‍, ശേഖെം, ലിക്കെഹി, അനീയാം.</verse>
				<verse number="20">എഫ്രയീമിന്‍റെ പുത്രന്മാര്‍: ശൂഥേലഹ്; അവന്‍റെ മകന്‍ ബേരെദ്; അവന്‍റെ മകന്‍ തഹത്ത്; അവന്‍റെ മകന്‍ എലാദാ; അവന്‍റെ മകന്‍ തഹത്ത്;</verse>
				<verse number="21">അവന്‍റെ മകന്‍ സബാദ്, അവന്‍റെ മകന്‍ ശൂഥേലഹ്, ഏസെര്‍, എലാദാ; ഇവര്‍ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന്‍ ചെന്നതുകൊണ്ട് അവര്‍ അവരെ കൊന്നുകളഞ്ഞു.</verse>
				<verse number="22">അവരുടെ പിതാവായ എഫ്രയീം ഏറിയനാള്‍ വിലപിച്ചുകൊണ്ടിരുന്നു; അവന്‍റെ സഹോദരന്മാര്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നു.</verse>
				<verse number="23">പിന്നെ അവന്‍ തന്‍റെ ഭാര്യയുടെ അടുക്കൽ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു; തന്‍റെ ഭവനത്തിന് അനര്‍ഥം ഭവിച്ചതുകൊണ്ട് അവന്‍ അവനു ബെരീയാവ് എന്നു പേര്‍ വിളിച്ചു.</verse>
				<verse number="24">അവന്‍റെ മകള്‍ ശെയെരാ; അവള്‍ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന്‍-ശെയെരയും പണിതു.</verse>
				<verse number="25">അവന്‍റെ മകന്‍ രേഫഹും, രേശെഫും; അവന്‍റെ മകന്‍ തേലഹ്; അവന്‍റെ മകന്‍ തഹന്‍;</verse>
				<verse number="26">അവന്‍റെ മകന്‍ ലദാന്‍; അവന്‍റെ മകന്‍ അമ്മീഹൂദ്; അവന്‍റെ മകന്‍ എലീശാമാ;</verse>
				<verse number="27">അവന്‍റെ മകന്‍ നൂന്‍; അവന്‍റെ മകന്‍ യെഹോശൂവാ.</verse>
				<verse number="28">അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാൽ: ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും,</verse>
				<verse number="29">മനശ്ശെയരുടെ ദേശത്തിനരികെ ബേത്ത്-ശെയാനും അതിന്‍റെ ഗ്രാമങ്ങളും, താനാക്കും അതിന്‍റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്‍റെ ഗ്രാമങ്ങളും, ദോരും അതിന്‍റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്‍റെ മകനായ യോസേഫിന്‍റെ പുത്രന്മാര്‍ പാര്‍ത്തു.</verse>
				<verse number="30">ആശേരിന്‍റെ പുത്രന്മാര്‍: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവ്; ഇവരുടെ സഹോദരി സേരഹ്.</verse>
				<verse number="31">ബെരീയാവിന്‍റെ പുത്രന്മാര്‍: ഹേബെര്‍, ബിര്‍സയീത്തിന്‍റെ അപ്പനായ മല്ക്കീയേൽ.</verse>
				<verse number="32">ഹേബെര്‍ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.</verse>
				<verse number="33">യഫ്ലേത്തിന്‍റെ പുത്രന്മാര്‍: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവര്‍ യഫ്ലേത്തിന്‍റെ പുത്രന്മാര്‍.</verse>
				<verse number="34">ശേമേരിന്‍റെ പുത്രന്മാര്‍: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.</verse>
				<verse number="35">അവന്‍റെ സഹോദരനായ ഹേലെമിന്‍റെ പുത്രന്മാര്‍: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.</verse>
				<verse number="36">സോഫഹിന്‍റെ പുത്രന്മാര്‍: സൂഹ, ഹര്‍ന്നേഫെര്‍, ശൂവാൽ, ബേരി, യിമ്രാ,</verse>
				<verse number="37">ബേസെര്‍, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാന്‍, ബെയേരാ.</verse>
				<verse number="38">യേഥെരിന്‍റെ പുത്രന്മാര്‍ യെഫുന്നെ, പിസ്പ, അരാ.</verse>
				<verse number="39">ഉല്ലയുടെ പുത്രന്മാര്‍: ആരഹ്, ഹന്നീയേൽ, രിസ്യാ.</verse>
				<verse number="40">ഇവര്‍ എല്ലാവരും ആശേരിന്‍റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവയ്ക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നെ.</verse>
			</chapter>
			<chapter number="8">
				<verse number="1">ബെന്യാമീന്‍ ആദ്യജാതനായ ബേലയെയും രണ്ടാമനായ അശ്ബേലിനെയും മൂന്നാമനായ അഹ്രഹിനെയും</verse>
				<verse number="2">നാലാമനായ നോഹയെയും അഞ്ചാമനായ രഫായെയും ജനിപ്പിച്ചു.</verse>
				<verse number="3">ബേലയുടെ പുത്രന്മാര്‍: അദ്ദാര്‍, ഗേരാ, അബീഹൂദ്,</verse>
				<verse number="4">അബീശൂവ, നയമാന്‍, അഹോഹ്,</verse>
				<verse number="5">ഗേരാ, ശെഫൂഫാന്‍, ഹൂരാം.</verse>
				<verse number="6">ഏഹൂദിന്‍റെ പുത്രന്മാരോ (അവര്‍ ഗേബനിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍; അവര്‍ അവരെ മാനഹത്തിലേക്കു പിടിച്ചുകൊണ്ടുപോയി);</verse>
				<verse number="7">നയമാന്‍, അഹീയാവ്, ഗേരാ എന്നിവരെത്തന്നെ അവന്‍ പിടിച്ചുകൊണ്ടുപോയി-പിന്നെ അവന്‍ ഹുസ്സയെയും അഹീഹൂദിനെയും ജനിപ്പിച്ചു.</verse>
				<verse number="8">ശഹരയീം തന്‍റെ ഭാര്യമാരായ ഹൂശീമിനെയും ബയരയെയും ഉപേക്ഷിച്ചശേഷം മോവാബ്‍ദേത്തു പുത്രന്മാരെ ജനിപ്പിച്ചു.</verse>
				<verse number="9">അവന്‍ തന്‍റെ ഭാര്യയായ ഹോദേശിൽ യോബാബ്, സിബ്യാവ്, മേശാ, മൽക്കാം,</verse>
				<verse number="10">യെവൂസ്, സാഖ്യാവ്, മിര്‍മ്മാ എന്നിവരെ ജനിപ്പിച്ചു. ഇവര്‍ അവന്‍റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.</verse>
				<verse number="11">ഹൂശീമിൽ അവന്‍ അബീത്തൂബിനെയും എല്പയലിനെയും ജനിപ്പിച്ചു.</verse>
				<verse number="12">എല്പയലിന്‍റെ പുത്രന്മാര്‍: ഏബെര്‍, മീശാം, ശേമെര്‍; ഇവന്‍ ഓനോവും ലോദും അതിനോടു ചേര്‍ന്ന പട്ടണങ്ങളും പണിതു;</verse>
				<verse number="13">ബെരീയാവ്, ശേമ (ഇവര്‍ അയ്യാലോന്‍നിവാസികളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായിരുന്നു ഗത്ത്നിവാസികളെ ഓടിച്ചുകളഞ്ഞു);</verse>
				<verse number="14">അഹ്യോ, ശാശക്, യെരേമോത്ത്,</verse>
				<verse number="15">സെബദ്യാവ്, അരാദ്, ഏദെര്‍,</verse>
				<verse number="16">മീഖായേൽ, യിശ്പാ, യോഹാ; എന്നിവര്‍ ബെരീയാവിന്‍റെ പുത്രന്മാര്‍.</verse>
				<verse number="17">സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെര്‍,</verse>
				<verse number="18">യിശ്മെരായി, യിസ്ലീയാവ്, യോബാബ് എന്നിവര്‍ എല്പയലിന്‍റെ പുത്രന്മാര്‍.</verse>
				<verse number="19">യാക്കീം, സിക്രി, സബ്‍ദി,</verse>
				<verse number="20">എലീയേനായി, സില്ലെഥായി, എലീയേൽ,</verse>
				<verse number="21">അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവര്‍ ശിമിയുടെ പുത്രന്മാര്‍.</verse>
				<verse number="22">യിശ്ഫാന്‍, ഏബെര്‍, എലീയേൽ,</verse>
				<verse number="23">അബ്‍ദോന്‍, സിക്രി, ഹാനാന്‍,</verse>
				<verse number="24">ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്,</verse>
				<verse number="25">യിഫ്ദേയാ, പെനൂവേൽ എന്നിവര്‍ ശാശക്കിന്‍റെ പുത്രന്മാര്‍.</verse>
				<verse number="26">ശംശെരായി, ശെഹര്യാവ്, അഥല്യാവ്,</verse>
				<verse number="27">യാരെശ്യാവ്, എലീയാവ്, സിക്രി എന്നിവര്‍ യെരോഹാമിന്‍റെ പുത്രന്മാര്‍.</verse>
				<verse number="28">ഇവര്‍ തങ്ങളുടെ തലമുറകളിൽ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പ്രധാനികളും ആയിരുന്നു; അവര്‍ യെരൂശലേമിൽ പാര്‍ത്തിരുന്നു.</verse>
				<verse number="29">ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും- അവന്‍റെ ഭാര്യക്കു മയഖാ എന്നു പേര്‍-</verse>
				<verse number="30">അവന്‍റെ ആദ്യജാതന്‍ അബ്‍ദോന്‍, സൂര്‍, കീശ്, ബാൽ, നാദാബ്,</verse>
				<verse number="31">ഗെദോര്‍, അഹ്യോ, സേഖെര്‍ എന്നിവരും പാര്‍ത്തു.</verse>
				<verse number="32">മിക്ലോത്ത് ശിമെയയെ ജനിപ്പിച്ചു; ഇവരും തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാര്‍ക്കെതിരേ പാര്‍ത്തു.</verse>
				<verse number="33">നേര്‍ കീശിനെ ജനിപ്പിച്ചു, കീശ് ശൗലിനെ ജനിപ്പിച്ചു, ശൗൽ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.</verse>
				<verse number="34">യോനാഥാന്‍റെ മകന്‍ മെരീബ്ബാൽ; മെരീബ്ബാൽ മീഖായെ ജനിപ്പിച്ചു.</verse>
				<verse number="35">മീഖായുടെ പുത്രന്മാര്‍: പീഥോന്‍, മേലെക്, തരേയ, ആഹാസ്.</verse>
				<verse number="36">ആഹാസ് യെഹോവദ്ദയെ ജനിപ്പിച്ചു; യെഹോവദ്ദാ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരെ ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;</verse>
				<verse number="37">മോസ ബിനയയെ ജനിപ്പിച്ചു; അവന്‍റെ മകന്‍ രാഫാ; അവന്‍റെ മകന്‍ എലാസാ; അവന്‍റെ മകന്‍ ആസേൽ;</verse>
				<verse number="38">ആസേലിന് ആറു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവരുടെ പേരുകളാവിത്: അസ്രീക്കാം, ബൊഖ്രൂം, യിശ്മായേൽ, ശെര്യാവ്, ഓബദ്യാവ്, ഹാനാന്‍. ഇവര്‍ എല്ലാവരും ആസേലിന്‍റെ പുത്രന്മാര്‍.</verse>
				<verse number="39">അവന്‍റെ സഹോദരനായ ഏശെക്കിന്‍റെ പുത്രന്മാര്‍: അവന്‍റെ ആദ്യജാതന്‍ ഊലാം, രണ്ടാമന്‍ യെവൂശ്, മൂന്നാമന്‍ എലീഫേലെത്ത്.</verse>
				<verse number="40">ഊലാമിന്‍റെ പുത്രന്മാര്‍ പരാക്രമശാലികളും വില്ലാളികളും ആയിരുന്നു; അവര്‍ക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു. അവരുടെ സംഖ്യ നൂറ്റമ്പത്. ഇവര്‍ എല്ലാവരും ബെന്യാമീന്യസന്തതികള്‍.</verse>
			</chapter>
			<chapter number="9">
				<verse number="1">യിസ്രായേൽ മുഴുവനും വംശാവലിയായി ചാര്‍ത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദായെയോ അവരുടെ അകൃത്യം നിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="2">അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികള്‍ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.</verse>
				<verse number="3">യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാര്‍ത്തു.</verse>
				<verse number="4">അവരാരെന്നാൽ: യെഹൂദായുടെ മകനായ പേരസ്സിന്‍റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്‍റെ മകന്‍ ഊഥായി;</verse>
				<verse number="5">ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്‍റെ പുത്രന്മാരും;</verse>
				<verse number="6">സേരഹിന്‍റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റിതൊണ്ണൂറു പേരും;</verse>
				<verse number="7">ബെന്യാമീന്‍ പുത്രന്മാരിൽ ഹസേനൂവയുടെ മകനായ ഹോദവ്യാവിന്‍റെ മകനായ മെശൂല്ലാമിന്‍റെ മകനായ സല്ലൂവും</verse>
				<verse number="8">യെരോഹാമിന്‍റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകന്‍ ഏലായും യിബ്നെയാവിന്‍റെ മകനായ രെയൂവേലിന്‍റെ മകനായ ശെഫത്യാവിന്‍റെ മകന്‍ മെശുല്ലാമും</verse>
				<verse number="9">തലമുറതലമുറയായി അവരുടെ സഹോദരന്മാര്‍ ആകെ തൊള്ളായിരത്തി അമ്പത്താറു പേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.</verse>
				<verse number="10">പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും</verse>
				<verse number="11">യാഖീനും അഹീത്തൂബിന്‍റെ മക നായ മെരായോത്തിന്‍റെ മകനായ സാദോക്കിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ ഹില്ക്കീയാവിന്‍റെ മകനായി ദൈവാലയാധിപനായ അസര്യാവും</verse>
				<verse number="12">മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരിന്‍റെ മകനായ യെരോഹാമിന്‍റെ മകന്‍ അദായാവും ഇമ്മോരിന്‍റെ മകനായ മെശില്ലേമീത്തിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്‍റെ മകന്‍ മയശായിയും</verse>
				<verse number="13">പിതൃഭവനങ്ങള്‍ക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തി എഴുനൂറ്ററുപത് പേര്‍. ഇവര്‍ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്കു ബഹുപ്രാപ്തന്മാര്‍ ആയിരുന്നു.</verse>
				<verse number="14">ലേവ്യരിലോ മെരാര്യരിൽ ഹശബ്യാവിന്‍റെ മകനായ അസ്രീക്കാമിന്‍റെ മകനായ ഹശ്ശൂബിന്‍റെ മകനായ ശെമയ്യാവും</verse>
				<verse number="15">ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്‍റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകന്‍ മത്ഥന്യാവും</verse>
				<verse number="16">യെദൂഥൂന്‍റെ മകനായ ഗാലാലിന്‍റെ മകനായ ശെമയ്യാവിന്‍റെ മകന്‍ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാര്‍ത്ത എല്ക്കാനയുടെ മകനായ ആസായുടെ മകന്‍ ബേരെഖ്യാവും</verse>
				<verse number="17">വാതിൽക്കാവല്ക്കാര്‍: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; (ശല്ലൂമും തലവനായിരുന്നു.)</verse>
				<verse number="18">ലേവ്യപാളയത്തിൽ വാതിൽക്കാവല്ക്കാരായ ഇവര്‍ കിഴക്കുവശത്തു രാജപടിവാതിൽക്കൽ ഇന്നുവരെ കാവൽ ചെയ്തുവരുന്നു.</verse>
				<verse number="19">കോരഹിന്‍റെ മകനായ എബ്യാസാഫിന്‍റെ മകനായ കോരേയുടെ മകന്‍ ശല്ലൂമും അവന്‍റെ പിതൃഭവനത്തിലെ അവന്‍റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്‍റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി ശുശ്രൂഷയുടെ വേലയ്ക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിനു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.</verse>
				<verse number="20">എലെയാസാരിന്‍റെ മകനായ ഫീനെഹാസ് പണ്ട് അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="21">മെശേലെമ്യാവിന്‍റെ മകനായ സെഖര്യാവ് സമാഗമനകൂടാരത്തിന്‍റെ വാതിൽക്കൽ കാവല്ക്കാരനായിരുന്നു.</verse>
				<verse number="22">ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവര്‍ ആകെ ഇരുനൂറ്റി പന്ത്രണ്ട് പേര്‍. അവര്‍ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാര്‍ത്തപ്പെട്ടിരുന്നു; ദാവീദും ദര്‍ശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയത്.</verse>
				<verse number="23">ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്‍റെ വാതിലുകള്‍ക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.</verse>
				<verse number="24">കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലു വശത്തും കാവല്ക്കാരുണ്ടായിരുന്നു.</verse>
				<verse number="25">ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാര്‍ ഏഴാംദിവസം തോറും മാറി മാറി വന്ന് അവരോടുകൂടെ ഊഴക്കാരായിരുന്നു.</verse>
				<verse number="26">വാതിൽക്കാവല്ക്കാരിൽ പ്രധാനികളായ ഈ നാലു ലേവ്യരും ഉദ്യോഗസ്ഥന്മാരായി ദൈവാലയത്തിലെ അറകള്‍ക്കും ഭണ്ഡാരത്തിനും മേൽവിചാരം നടത്തി.</verse>
				<verse number="27">കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവര്‍ക്കുള്ളതുകൊണ്ട് അവര്‍ ദൈവാലയത്തിന്‍റെ ചുറ്റും രാപാര്‍ത്തുവന്നു.</verse>
				<verse number="28">അവരിൽ ചിലര്‍ക്ക് ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണിയിട്ട് അകത്തു കൊണ്ടുപോകയും പുറത്തു കൊണ്ടുവരികയും ചെയ്യും.</verse>
				<verse number="29">അവരിൽ ചിലരെ ഉപകരണങ്ങള്‍ക്കും സകല വിശുദ്ധപാത്രങ്ങള്‍ക്കും മാവ്, വീഞ്ഞ്, കുന്തുരുക്കം, സുഗന്ധവര്‍ഗം എന്നിവയ്ക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.</verse>
				<verse number="30">പുരോഹിതപുത്രന്മാരിൽ ചിലര്‍ സുഗന്ധതൈലം ഉണ്ടാക്കും.</verse>
				<verse number="31">ലേവ്യരിൽ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്‍റെ ആദ്യജാതന്‍ മത്ഥിഥ്യാവിനു ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽവിചാരണ ഉണ്ടായിരുന്നു.</verse>
				<verse number="32">കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലര്‍ക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.</verse>
				<verse number="33">ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവര്‍ സംഗീതക്കാരായി ആഗാരങ്ങളിൽ പാര്‍ത്തിരുന്നു; അവര്‍ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്ന് ഒഴിവുള്ളവരായിരുന്നു.</verse>
				<verse number="34">ഈ പ്രധാനികള്‍ ലേവ്യരുടെ പിതൃഭവനങ്ങള്‍ക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവര്‍ യെരൂശലേമിൽ പാര്‍ത്തുവന്നു.</verse>
				<verse number="35">ഗിബെയോനിൽ ഗിബെയോന്‍റെ പിതാവായ യെയീയേലും-അവന്‍റെ ഭാര്യക്കു മയഖാ എന്നു പേര്‍-</verse>
				<verse number="36">അവന്‍റെ മൂത്തമകന്‍ അബ്‍ദോന്‍, സൂര്‍, കീശ്, ബാൽ, നേര്‍, നാദാബ്,</verse>
				<verse number="37">ഗെദോര്‍, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവരും പാര്‍ത്തു.</verse>
				<verse number="38">മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവര്‍ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാര്‍ക്ക് എതിരേ പാര്‍ത്തു.</verse>
				<verse number="39">നേര്‍ കീശിനെ ജനിപ്പിച്ചു; കീശ് ശൗലിനെ ജനിപ്പിച്ചു; ശൗൽ യോനാഥാനെയും മൽക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.</verse>
				<verse number="40">യോനാഥാന്‍റെ മകന്‍ മെരീബാൽ; മെരീബാൽ മീഖായെ ജനിപ്പിച്ചു.</verse>
				<verse number="41">മീഖായുടെ പുത്രന്മാര്‍: പീഥോന്‍, മേലെക്, തഹ്രേയ, ആഹാസ്.</verse>
				<verse number="42">ആഹാസ് യാരായെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;</verse>
				<verse number="43">മോസ ബിനെയയെ ജനിപ്പിച്ചു; അവന്‍റെ മകന്‍ രെഫയാവ്; അവന്‍റെ മകന്‍ എലാസാ; അവന്‍റെ മകന്‍ ആസേൽ.</verse>
				<verse number="44">ആസേലിന് ആറു മക്കള്‍ ഉണ്ടായിരുന്നു; അവരുടെ പേരുകള്‍: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാന്‍; ഇവര്‍ ആസേലിന്‍റെ മക്കള്‍.</verse>
			</chapter>
			<chapter number="10">
				<verse number="1">ഫെലിസ്ത്യര്‍ യിസ്രായേലിനോടു യുദ്ധം ചെയ്തു; യിസ്രായേല്യരോ ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടി ഗിൽബോവപര്‍വതത്തിൽ നിഹതന്മാരായി വീണു.</verse>
				<verse number="2">ഫെലിസ്ത്യര്‍ ശൗലിനെയും മക്കളെയും പിന്തുടര്‍ന്നു ചെന്നു; ഫെലിസ്ത്യര്‍ ശൗലിന്‍റെ മക്കളായ യോനാഥാനെയും അബീനാദാബിനെയും മല്ക്കീശൂവയെയും വെട്ടിക്കൊന്നു.</verse>
				<verse number="3">പട ശൗലിന്‍റെ നേരേ ഏറ്റവും മുറുകി, വില്ലാളികള്‍ അവനെ കണ്ടു, വില്ലാളികളാൽ അവന്‍ വിഷമത്തിലായി.</verse>
				<verse number="4">അപ്പോള്‍ ശൗൽ തന്‍റെ ആയുധവാഹകനോട്: ഈ അഗ്രചര്‍മികള്‍ വന്ന് എന്നെ അവമാനിക്കാതിരിക്കേണ്ടതിനു നിന്‍റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്‍റെ ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ട് അവനു മനസ്സുവന്നില്ല. അതുകൊണ്ടു ശൗൽ ഒരു വാള്‍ പിടിച്ച് അതിന്മേൽ വീണു.</verse>
				<verse number="5">ശൗൽ മരിച്ചു എന്ന് അവന്‍റെ ആയുധവാഹകന്‍ കണ്ടപ്പോള്‍ താനും അങ്ങനെതന്നെ തന്‍റെ വാളിന്മേൽ വീണു മരിച്ചു.</verse>
				<verse number="6">ഇങ്ങനെ ശൗലും മൂന്നു മക്കളും അവന്‍റെ ഭവനമൊക്കെയും ഒരുമിച്ചു മരിച്ചു.</verse>
				<verse number="7">അവര്‍ ഓടിപ്പോയി; ശൗലും മക്കളും മരിച്ചു എന്നു താഴ്വരയിലുള്ള യിസ്രായേല്യരൊക്കെയും കണ്ടിട്ട് അവര്‍ തങ്ങളുടെ പട്ടണങ്ങളെ വിട്ട് ഓടിപ്പോയി; ഫെലിസ്ത്യര്‍ വന്ന് അവയിൽ പാര്‍ത്തു.</verse>
				<verse number="8">പിറ്റന്നാള്‍ ഫെലിസ്ത്യര്‍ നിഹതന്മാരുടെ വസ്ത്രം ഉരിവാന്‍ വന്നപ്പോള്‍ ശൗലും പുത്രന്മാരും ഗിൽബോവപര്‍വതത്തിൽ വീണുകിടക്കുന്നതു കണ്ടു.</verse>
				<verse number="9">അവര്‍ അവന്‍റെ വസ്ത്രാദികള്‍ ഉരിഞ്ഞ് അവന്‍റെ തലയും ആയുധവര്‍ഗവും എടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്‍റെ ഇടയിലും വര്‍ത്തമാനം അറിയിക്കേണ്ടതിനു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.</verse>
				<verse number="10">അവന്‍റെ ആയുധവര്‍ഗം അവര്‍ തങ്ങളുടെ ദേവന്‍റെ ക്ഷേത്രത്തിൽ വച്ചു; അവന്‍റെ തലയെ ദാഗോന്‍റെ ക്ഷേത്രത്തിലും തറച്ചു.</verse>
				<verse number="11">ഫെലിസ്ത്യര്‍ ശൗലിനോടു ചെയ്തതൊക്കെയും ഗിലെയാദിലെ യാബേശ് മുഴുവനും കേട്ടപ്പോള്‍ ശൂരന്മാരെല്ലാവരും പുറപ്പെട്ട്</verse>
				<verse number="12">ശൗലിന്‍റെ ശവവും അവന്‍റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികളെ യാബേശിലെ കരുവേലകത്തിന്‍കീഴിൽ കുഴിച്ചിട്ട് ഏഴു ദിവസം ഉപവസിച്ചു.</verse>
				<verse number="13">ഇങ്ങനെ ശൗൽ യഹോവയോട് ചെയ്ത അതിക്രമം ഹേതുവായും യഹോവയുടെ വചനം പ്രമാണിക്കായ്കയാലും വെളിച്ചപ്പാടത്തിയോട് അരുളപ്പാടു ചോദിച്ചതിനാലും മരിക്കേണ്ടിവന്നു.</verse>
				<verse number="14">അവന്‍ യഹോവയോട് അരുളപ്പാടു ചോദിക്കായ്കയാൽ അവന്‍ അവനെ കൊന്ന് രാജത്വം യിശ്ശായിയുടെ മകനായ ദാവീദിനു കൊടുത്തു.</verse>
			</chapter>
			<chapter number="11">
				<verse number="1">അനന്തരം യിസ്രായേലെല്ലാം ഹെബ്രോനിൽ ദാവീദിന്‍റെ അടുക്കൽ ഒന്നിച്ചുകൂടി പറഞ്ഞത്: ഞങ്ങള്‍ നിന്‍റെ അസ്ഥിയും മാംസവും അല്ലോ.</verse>
				<verse number="2">മുമ്പേ ശൗൽ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയത്: നീ എന്‍റെ ജനമായ യിസ്രായേലിനെ മേയിക്കയും എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്‍റെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്.</verse>
				<verse number="3">ഇങ്ങനെ യിസ്രായേൽമൂപ്പന്മാരൊക്കെയും ഹെബ്രോനിൽ രാജാവിന്‍റെ അടുക്കൽ വന്നു; ദാവീദ് ഹെബ്രോനിൽവച്ചു യഹോവയുടെ സന്നിധിയിൽ അവരോട് ഉടമ്പടി ചെയ്തു; ശമൂവേൽ മുഖാന്തരം യഹോവ അരുളിച്ചെയ്തതുപോലെ അവര്‍ ദാവീദിനെ യിസ്രായേലിനു രാജാവായിട്ട് അഭിഷേകം ചെയ്തു.</verse>
				<verse number="4">പിന്നെ ദാവീദും എല്ലാ യിസ്രായേലും യെബൂസ് എന്ന യെരൂശലേമിലേക്കു ചെന്നു. അവിടെ ദേശനിവാസികളായ യെബൂസ്യര്‍ ഉണ്ടായിരുന്നു.</verse>
				<verse number="5">യെബൂസ്നിവാസികള്‍ ദാവീദിനോട്: നീ ഇവിടെ കടക്കയില്ല എന്നു പറഞ്ഞു; എങ്കിലും ദാവീദ് സീയോന്‍കോട്ട പിടിച്ചു: അതാകുന്നു ദാവീദിന്‍റെ നഗരം.</verse>
				<verse number="6">എന്നാൽ ദാവീദ്: ആരെങ്കിലും യെബൂസ്യരെ ആദ്യം തോല്പിച്ചാൽ അവന്‍ തലവനും സേനാധിപതിയും ആയിരിക്കും എന്നു പറഞ്ഞു; അങ്ങനെ സെരൂയയുടെ മകന്‍ യോവാബ് ആദ്യം കയറിച്ചെന്നു തലവനായിത്തീര്‍ന്നു.</verse>
				<verse number="7">ദാവീദ് ആ കോട്ടയിൽ പാര്‍ത്തതുകൊണ്ട് അതിനു ദാവീദിന്‍റെ നഗരം എന്നു പേരായി.</verse>
				<verse number="8">പിന്നെ അവന്‍ നഗരത്തെ മില്ലോ തുടങ്ങി ചുറ്റും പണിത് ഉറപ്പിച്ചു; നഗരത്തിന്‍റെ ശേഷമുള്ള ഭാഗം യോവാബ് കേടു തീര്‍ത്തു.</verse>
				<verse number="9">സൈന്യങ്ങളുടെ യഹോവ തന്നോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേല്ക്കുമേൽ പ്രബലനായിത്തീര്‍ന്നു.</verse>
				<verse number="10">ദാവീദിന് ഉണ്ടായിരുന്ന പ്രധാന വീരന്മാര്‍ ആവിത്: യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ വചനപ്രകാരം അവനെ രാജാവാക്കേണ്ടതിന് അവര്‍ എല്ലാ യിസ്രായേലുമായി രാജത്വം സംബന്ധിച്ച് അവന്‍റെ പക്ഷം മുറുകെ പിടിച്ചു.</verse>
				<verse number="11">ദാവീദിനുണ്ടായിരുന്ന വീരന്മാരുടെ സംഖ്യയാവിത്: മുപ്പതു പേരിൽ പ്രധാനിയായി ഒരു ഹഖമോന്യന്‍റെ മകനായ യാശോബെയാം; അവന്‍ മുന്നൂറു പേരുടെ നേരേ കുന്തം ഓങ്ങി ഒരേ സമയത്ത് അവരെ കൊന്നുകളഞ്ഞു.</verse>
				<verse number="12">അവന്‍റെശേഷം അഹോഹ്യനായ ദോദോവിന്‍റെ മകന്‍ എലെയാസാര്‍; അവന്‍ മൂന്നു വീരന്മാരിൽ ഒരുത്തന്‍ ആയിരുന്നു.</verse>
				<verse number="13">ഫെലിസ്ത്യര്‍ പസ്-ദമ്മീമിൽ യുദ്ധത്തിനു കൂടിയപ്പോള്‍ അവന്‍ അവിടെ ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. അവിടെ യവം നിറഞ്ഞ ഒരു വയൽ ഉണ്ടായിരുന്നു; പടജ്ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്ന് ഓടിപ്പോയി.</verse>
				<verse number="14">എന്നാൽ അവര്‍ ആ വയലിന്‍റെ മധ്യേ നിന്ന് അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടിക്കളഞ്ഞു; യഹോവ അവര്‍ക്കു വലിയൊരു ജയം നല്കി.</verse>
				<verse number="15">ഒരിക്കൽ ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരിക്കുമ്പോള്‍ മുപ്പതു തലവന്മാരിൽ മൂന്നു പേര്‍ പാറയിങ്കൽ അദുല്ലാംഗുഹയിൽ ദാവീദിന്‍റെ അടുക്കൽ ചെന്നു.</verse>
				<verse number="16">അന്നു ദാവീദ് ദുര്‍ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യര്‍ക്ക് അക്കാലത്തു ബേത്‍ലഹേമിൽ ഒരു കാവൽപ്പട്ടാളം ഉണ്ടായിരുന്നു.</verse>
				<verse number="17">ബേത്‍ലഹേം പട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാന്‍ ആര്‍ കൊണ്ടുവന്നു തരും എന്നു ദാവീദ് ആര്‍ത്തി പൂണ്ടു പറഞ്ഞു.</verse>
				<verse number="18">അപ്പോള്‍ ആ മൂന്നു പേരും ഫെലിസ്ത്യരുടെ പാളയത്തിൽക്കൂടി കടന്നുചെന്നു ബേത്‍ലഹേംപട്ടണവാതിൽക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു; ദാവീദോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവയ്ക്കു നിവേദിച്ച് ഒഴിച്ചു:</verse>
				<verse number="19">ഇതു ചെയ്‍വാന്‍ എന്‍റെ ദൈവം എനിക്ക് സംഗതി വരുത്തരുതേ; തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാന്‍ കുടിക്കയോ? അവര്‍ തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചല്ലോ അതു കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു; അതുകൊണ്ട് അവന് അതു കുടിപ്പാന്‍ മനസ്സായില്ല; ഇതാകുന്നു ഈ മൂന്നു വീരന്മാര്‍ ചെയ്തത്.</verse>
				<verse number="20">യോവാബിന്‍റെ സഹോദരനായ അബീശായി മൂവരിൽ തലവനായിരുന്നു; അവന്‍ മുന്നൂറു പേരുടെ നേരേ കുന്തം ഓങ്ങി, അവരെ കൊന്നു; അതുകൊണ്ട് അവന്‍ ആ മൂവരിൽവച്ചു കീര്‍ത്തിപ്രാപിച്ചു:</verse>
				<verse number="21">ഈ മൂവരിൽ രണ്ടുപേരെക്കാള്‍ അധികം മാനം അവന്‍ പ്രാപിച്ച് അവര്‍ക്കു നായകനായിത്തീര്‍ന്നു; എന്നാൽ അവന്‍ മറ്റേ മൂവരോളം വരികയില്ല.</verse>
				<verse number="22">കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകനായ ബെനായാവും വീര്യപ്രവൃത്തികള്‍ ചെയ്തു. അവന്‍ മോവാബിലെ അരീയേലിന്‍റെ രണ്ടു പുത്രന്മാരെ സംഹരിച്ചതല്ലാതെ ഹിമകാലത്ത് ഒരു ഗുഹയിൽ ചെന്ന് ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.</verse>
				<verse number="23">അവന്‍ അഞ്ചു മുഴം പൊക്കമുള്ള ദീര്‍ഘകായനായൊരു മിസ്രയീമ്യനെയും സംഹരിച്ചു; ആ മിസ്രയീമ്യന്‍റെ കൈയിൽ നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ഒരു കുന്തം ഉണ്ടായിരുന്നു; ഇവനോ ഒരു വടിയുംകൊണ്ട് അവന്‍റെ അടുക്കൽ ചെന്ന് മിസ്രയീമ്യന്‍റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ട് അവനെ കൊന്നുകളഞ്ഞു.</verse>
				<verse number="24">ഇവ യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ വച്ചു കീര്‍ത്തിപ്രാപിച്ചു.</verse>
				<verse number="25">അവന്‍ മുപ്പതു പേരിലും മാനമേറിയവനായിരുന്നു; എങ്കിലും മറ്റേ മൂവരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.</verse>
				<verse number="26">സൈന്യത്തിലെ വീരന്മാരോ: യോവാബിന്‍റെ സഹോദരനായ അസാഹേൽ, ബേത്‍ലഹേമ്യനായ ദോദോവിന്‍റെ മകന്‍ എൽഹാനാന്‍,</verse>
				<verse number="27">ഹരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്.</verse>
				<verse number="28">തെക്കോവ്യനായ ഇക്കേശിന്‍റെ മകന്‍ ഈരാ, അനാഥോത്യനായ അബീയേസേര്‍,</verse>
				<verse number="29">ഹൂശാത്യനായ സിബെഖായി, അഹോഹ്യനായ ഈലായി,</verse>
				<verse number="30">നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനയുടെ മകന്‍ ഹേലെദ്,</verse>
				<verse number="31">ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകന്‍ ഈഥായി, പരാഥോന്യനായ ബെനായാവ്,</verse>
				<verse number="32">നഹലേഗാശിൽനിന്നുള്ള ഹൂരായി, അര്‍ബ്ബാത്യനായ അബീയേൽ,</verse>
				<verse number="33">ബഗരൂമ്യനായ അസ്മാവെത്ത്, ശയൽബോന്യനായ എല്യഹ്ബാ,</verse>
				<verse number="34">ഗീസോന്യനായ ഹശേമിന്‍റെ പുത്രന്മാര്‍, ഹരാര്യനായ ശാഗേയുടെ മകന്‍ യോനാഥാന്‍,</verse>
				<verse number="35">ഹരാര്യനായ സാഖാരിന്‍റെ മകന്‍ അഹീയാം, ഊരിന്‍റെ മകന്‍ എലീഫാൽ,</verse>
				<verse number="36">മെഖേരാത്യനായ ഹേഫെര്‍, പെലോന്യനായ അഹീയാവ്,</verse>
				<verse number="37">കര്‍മ്മേല്യനായ ഹെസ്രോ, എസ്ബായിയുടെ മകന്‍ നയരായി,</verse>
				<verse number="38">നാഥാന്‍റെ സഹോദരന്‍ യോവേൽ, ഹഗ്രിയുടെ മകന്‍ മിബ്ഹാര്‍,</verse>
				<verse number="39">അമ്മോന്യനായ സേലെക്, സെരൂയയുടെ മകനായ യോവാബിന്‍റെ ആയുധവാഹകനായ ബെരോത്യന്‍ നഹ്രായി,</verse>
				<verse number="40">യിത്രീയനായ ഈരാ, യിത്രീയനായ ഗാരേബ്,</verse>
				<verse number="41">ഹിത്യനായ ഊരീയാവ്, അഹ്ലായിയുടെ മകന്‍ സാബാദ്,</verse>
				<verse number="42">രൂബേന്യരുടെ സേനാപതിയും മുപ്പതു പേര്‍ അകമ്പടിയുള്ളവനുമായി രൂബേന്യനായ ശീസയുടെ മകന്‍ അദീനാ,</verse>
				<verse number="43">മയഖായുടെ മകന്‍ ഹാനാന്‍, മിത്ന്യനായ യോശാഫാത്ത്,</verse>
				<verse number="44">അസ്തെരാത്യനായ ഉസ്സീയാവ്, അരോവേര്യനായ ഹോഥാമിന്‍റെ പുത്രന്മാരായ ശാമാ, യെയീയേൽ,</verse>
				<verse number="45">ശിമ്രിയുടെ മകനായ യെദീയയേൽ, തീസ്യനായി അവന്‍റെ സഹോദരനായ യോഹാ,</verse>
				<verse number="46">മഹവ്യനായ എലീയേൽ, എൽനാമിന്‍റെ പുത്രന്മാരായ യെരീബായി, യോശവ്യാവ്, മോവാബ്യന്‍ യിത്ത്മാ</verse>
				<verse number="47">എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ എന്നിവര്‍ തന്നെ.</verse>
			</chapter>
			<chapter number="12">
				<verse number="1">കീശിന്‍റെ മകനായ ശൗലിന്‍റെ നിമിത്തം ദാവീദ് ഒളിച്ചുപാര്‍ത്തിരുന്നപ്പോള്‍ സിക്ലാഗിൽ അവന്‍റെ അടുക്കൽ വന്നവര്‍ ആവിത്- അവര്‍ വീരന്മാരുടെ കൂട്ടത്തിൽ അവനു യുദ്ധത്തിൽ തുണചെയ്തു;</verse>
				<verse number="2">അവര്‍ വില്ലാളികളും വലംകൈകൊണ്ടും ഇടംകൈകൊണ്ടും കല്ലെറിവാനും വില്ലുകൊണ്ട് അമ്പെയ്‍വാനും സമര്‍ഥന്മാരുമായിരുന്നു:- ബെന്യാമീന്യരായ ശൗലിന്‍റെ സഹോദരന്മാരുടെ കൂട്ടത്തിൽ തലവനായ അഹീയേസെര്‍, യോവാശ്,</verse>
				<verse number="3">ഗിബേയാത്യനായ ശെമായയുടെ പുത്രന്മാര്‍, അസ്മാവെത്തിന്‍റെ പുത്രന്മാര്‍, യസീയേൽ, പേലെത്ത്, ബെരാഖാ, അനാഥോത്യന്‍ യേഹൂ.</verse>
				<verse number="4">മുപ്പതു പേരിൽ വീരനും മുപ്പതു പേര്‍ക്കു നായകനുമായി ഗിബെയോന്യനായ യിശ്മയ്യാവു, യിരെമ്യാവ്, യഹസീയേൽ, യോഹാനാന്‍, ഗെദേരാത്യനായ യോസാബാദ്,</verse>
				<verse number="5">എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരൂഫ്യനായ ശെഫത്യാവ്,</verse>
				<verse number="6">എല്ക്കാനാ, യിശ്ശീയാവ്, അസരേൽ, കോരഹ്യരായ യോവേസെര്‍, യാശൊബ്യാം;</verse>
				<verse number="7">ഗെദോരിൽനിന്നുള്ള യെരോഹാമിന്‍റെ പുത്രന്മാരായ യോവേലാ, സെബദ്യാവ്,</verse>
				<verse number="8">പരിചയും കുന്തവും എടുപ്പാന്‍ പ്രാപ്തിയുള്ള വീരന്മാരും യുദ്ധാഭ്യാസികളും ഗാദ്യരെ പിരിഞ്ഞുവന്നു മരുഭൂമിയിൽ ദുര്‍ഗത്തിൽ ദാവീദിനോടു ചേര്‍ന്നു; അവര്‍ സിംഹമുഖന്മാരും മലകളിലെ മാന്‍പേടകളെപ്പോലെ വേഗതയുള്ളവരുമായിരുന്നു.</verse>
				<verse number="9">അവരാരെന്നാൽ: തലവന്‍ ഏസെര്‍, രണ്ടാമന്‍ ഓബദ്യാവ്, മൂന്നാമന്‍ എലീയാബ്,</verse>
				<verse number="10">നാലാമന്‍ മിശ്മന്നാ, അഞ്ചാമന്‍ യിരെമ്യാവ്,</verse>
				<verse number="11">ആറാമന്‍ അത്ഥായി, ഏഴാമന്‍ എലീയേൽ,</verse>
				<verse number="12">എട്ടാമന്‍ യോഹാനാന്‍, ഒമ്പതാമന്‍ എൽസാബാദ്,</verse>
				<verse number="13">പത്താമന്‍ യിരെമ്യാവ്, പതിനൊന്നാമന്‍ മഖ്ബന്നായി.</verse>
				<verse number="14">ഇവര്‍ ഗാദ്യരിൽ പടനായകന്മാര്‍ ആയിരുന്നു; അവരിൽ ചെറിയവന്‍ നൂറു പേര്‍ക്കും വലിയവന്‍ ആയിരം പേര്‍ക്കും മതിയായവന്‍.</verse>
				<verse number="15">അവര്‍ ഒന്നാം മാസത്തിൽ യോര്‍ദ്ദാന്‍ കവിഞ്ഞൊഴുകുമ്പോള്‍ അതിനെ കടന്നു താഴ്വരനിവാസികളെയൊക്കെയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ഓടിച്ചു.</verse>
				<verse number="16">ചില ബെന്യാമീന്യരും യെഹൂദ്യരും ദുര്‍ഗത്തിൽ ദാവീദിന്‍റെ അടുക്കൽ വന്നു.</verse>
				<verse number="17">ദാവീദ് അവരെ എതിരേറ്റുചെന്ന് അവരോടു: നിങ്ങള്‍ എന്നെ സഹായിപ്പാന്‍ സമാധാനത്തോടെ വന്നിരിക്കുന്നു എങ്കിൽ എന്‍റെ ഹൃദയം നിങ്ങളോടു ചേര്‍ന്നിരിക്കും; എന്‍റെ കൈയിൽ അന്യായം ഒന്നും ഇല്ലാതിരിക്കെ എന്‍റെ ശത്രുക്കള്‍ക്ക് എന്നെ കാണിച്ചുകൊടുപ്പാനെങ്കിലോ നമ്മുടെ പിതാക്കന്മാരുടെ ദൈവം നോക്കി ശിക്ഷിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="18">അപ്പോള്‍ മുപ്പതു പേരിൽ തലവനായ അമാസായിയുടെമേൽ ആത്മാവു വന്നു: ദാവീദേ, ഞങ്ങള്‍ നിനക്കുള്ളവര്‍, യിശ്ശായിപുത്രാ,നിന്‍റെ പക്ഷക്കാര്‍ തന്നെ; സമാധാനം, നിനക്കു സമാധാനം; നിന്‍റെ തുണയാളികള്‍ക്കും സമാധാനം; നിന്‍റെ ദൈവമല്ലോ നിന്നെ തുണയ്ക്കുന്നത് എന്ന് അവന്‍ പറഞ്ഞു. ദാവീദ് അവരെ കൈക്കൊണ്ടു പടക്കൂട്ടത്തിനു തലവന്മാരാക്കി.</verse>
				<verse number="19">ദാവീദ് ഫെലിസ്ത്യരോടുകൂടെ ശൗലിന്‍റെ നേരേ യുദ്ധത്തിന് ചെന്നപ്പോള്‍ മനശ്ശേയരിൽ ചിലരും അവനോടു ചേര്‍ന്നു; അവര്‍ അവര്‍ക്കു തുണ ചെയ്തില്ലതാനും; ഫെലിസ്ത്യപ്രഭുക്കന്മാര്‍ ആലോചിച്ചിട്ട്: അവന്‍ നമ്മുടെ തലയുംകൊണ്ടു തന്‍റെ യജമാനനായ ശൗലിന്‍റെ പക്ഷം തിരിയും എന്നു പറഞ്ഞ് അവനെ അയച്ചുകളഞ്ഞു.</verse>
				<verse number="20">അങ്ങനെ അവന്‍ സിക്ലാഗിൽ ചെന്നപ്പോള്‍ മനശ്ശെയിൽനിന്ന് അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലഥായി എന്നീ മനശ്ശേയസഹസ്രാധിപന്മാര്‍ അവനോടു ചേര്‍ന്നു.</verse>
				<verse number="21">അവരൊക്കെയും വീരന്മാരും പടനായകന്മാരും ആയിരുന്നതുകൊണ്ട് കവര്‍ച്ചക്കൂട്ടത്തിന്‍റെ നേരേ ദാവീദിനെ സഹായിച്ചു.</verse>
				<verse number="22">ദാവീദിനെ സഹായിക്കേണ്ടതിനു ദിവസംപ്രതി ആളുകള്‍ അവന്‍റെ അടുക്കൽ വന്ന് ഒടുവിൽ ദൈവത്തിന്‍റെ സൈന്യംപോലെ വലിയൊരു സൈന്യമായിത്തീര്‍ന്നു.</verse>
				<verse number="23">യഹോവയുടെ വചനപ്രകാരം ശൗലിന്‍റെ രാജത്വം ദാവീദിന് ആക്കുവാന്‍ യുദ്ധസന്നദ്ധരായി ഹെബ്രോനിൽ അവന്‍റെ അടുക്കൽ വന്ന തലവന്മാരുടെ സംഖ്യകളാവിത്:</verse>
				<verse number="24">പരിചയും കുന്തവും എടുത്തു യുദ്ധസന്നദ്ധരായ യെഹൂദ്യര്‍ ആറായിരത്തി എണ്ണൂറു പേര്‍.</verse>
				<verse number="25">ശിമെയോന്യരിൽ ശൗര്യമുള്ള യുദ്ധവീരന്മാര്‍ ഏഴായിരത്തി ഒരുനൂറു പേര്‍.</verse>
				<verse number="26">ലേവ്യരിൽ നാലായിരത്തി അറുനൂറു പേര്‍.</verse>
				<verse number="27">അഹരോന്യരിൽ പ്രഭു യെഹോയാദാ; അവനോടുകൂടെ മൂവായിരത്തി എഴുനൂറു പേര്‍.</verse>
				<verse number="28">പരാക്രമശാലിയായി യൗവനക്കാരനായ സാദോക്, അവന്‍റെ പിതൃഭവനത്തിലെ ഇരുപത്തിരണ്ടു പ്രഭുക്കന്മാര്‍.</verse>
				<verse number="29">ശൗലിന്‍റെ സഹോദരന്മാരായ ബെന്യാമീന്യരിൽ മൂവായിരം പേര്‍; അവരിൽ ഭൂരിപക്ഷം അതുവരെ ശൗൽഗൃഹത്തിന്‍റെ കാര്യം നോക്കിവന്നിരുന്നു.</verse>
				<verse number="30">എഫ്രയീമ്യരിൽ പരാക്രമശാലികളായി തങ്ങളുടെ പിതൃഭവനങ്ങളിൽ ശ്രുതിപ്പെട്ടവരായ ഇരുപതിനായിരത്തി എണ്ണൂറു പേര്‍.</verse>
				<verse number="31">മനശ്ശെയുടെ പാതിഗോത്രത്തിൽ പതിനെണ്ണായിരം പേര്‍. ദാവീദിനെ രാജാവാക്കുവാന്‍ ചെല്ലേണ്ടതിന് ഇവരെ പേരുപേരായി കുറിച്ചിരുന്നു.</verse>
				<verse number="32">യിസ്സാഖാര്യരിൽ യിസ്രായേൽ ഇന്നതു ചെയ്യേണം എന്ന് അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറു പേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനയ്ക്കു വിധേയരായിരുന്നു.</verse>
				<verse number="33">സെബൂലൂനിൽ യുദ്ധസന്നദ്ധരായ സകലവിധ യുദ്ധായുധങ്ങളെ ധരിച്ചു നിരനിരയായി ഐകമത്യത്തോടെ യുദ്ധത്തിനു പുറപ്പെട്ടവര്‍ അമ്പതിനായിരം പേര്‍.</verse>
				<verse number="34">നഫ്താലിയിൽ നായകന്മാര്‍ ആയിരം പേര്‍; അവരോടുകൂടെ പരിചയും കുന്തവും എടുത്തവര്‍ മുപ്പത്തേഴായിരം പേര്‍.</verse>
				<verse number="35">ദാന്യരിൽ യുദ്ധസന്നദ്ധര്‍ ഇരുപത്തെണ്ണായിരത്തി അറുനൂറു പേര്‍.</verse>
				<verse number="36">ആശേരിൽ യുദ്ധസന്നദ്ധരായി പടയ്ക്കു പുറപ്പെട്ടവര്‍ നാല്പതിനായിരം പേര്‍.</verse>
				<verse number="37">യോര്‍ദ്ദാന് അക്കരെ രൂബേന്യരിലും ഗാദ്യരിലും മനശ്ശെയുടെ പാതിഗോത്രത്തിലും സകലവിധ യുദ്ധായുധങ്ങളോടുകൂടെ ലക്ഷത്തിരുപതിനായിരം പേര്‍.</verse>
				<verse number="38">അണിനിരപ്പാന്‍ കഴിവുള്ള യോദ്ധാക്കളായ ഇവരെല്ലാവരും ദാവീദിനെ എല്ലാ യിസ്രായേലിനും രാജാവാക്കേണ്ടതിന് ഏകാഗ്രമനസ്സോടെ ഹെബ്രോനിലേക്കു വന്നു; ശേഷമുള്ള യിസ്രായേലും എല്ലാം ദാവീദിനെ രാജാവാക്കേണ്ടതിനു ഐകമത്യപ്പെട്ടിരുന്നു.</verse>
				<verse number="39">അവര്‍ അവിടെ ഭക്ഷിച്ചും പാനം ചെയ്തുംകൊണ്ടു ദാവീദിനോടുകൂടെ മൂന്നു ദിവസം പാര്‍ത്തു; അവരുടെ സഹോദരന്മാര്‍ അവര്‍ക്കുവേണ്ടി വട്ടംകൂട്ടിയിരുന്നു.</verse>
				<verse number="40">യിസ്രായേലിൽ സന്തോഷമുണ്ടായിരുന്നതുകൊണ്ടു സമീപവാസികള്‍, യിസ്സാഖാര്‍, സെബൂലൂന്‍, നഫ്താലി എന്നിവര്‍ കൂടെ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവര്‍കഴുതപ്പുറത്തും കാളപ്പുറത്തും അപ്പം, മാവ്, അത്തിപ്പഴക്കട്ട, ഉണക്കമുന്തിരിപ്പഴം, വീഞ്ഞ്, എണ്ണ എന്നിവയെയും കാളകളെയും വളരെ ആടുകളെയും കൊണ്ടുവന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകല നായകന്മാരോടും ആലോചിച്ചശേഷം</verse>
				<verse number="2">യിസ്രായേലിന്‍റെ സര്‍വസഭയോടും പറഞ്ഞത്: നിങ്ങള്‍ക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആകുന്നു എങ്കിൽ നാം യിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്പുറങ്ങളുള്ള പട്ടണങ്ങളിൽ പാര്‍ക്കുന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കൽ വന്നുകൂടേണ്ടതിന് എല്ലാടവും ആളയയ്ക്കുക.</verse>
				<verse number="3">നമ്മുടെ ദൈവത്തിന്‍റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരിക; ശൗലിന്‍റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.</verse>
				<verse number="4">ഈ കാര്യം സകല ജനത്തിനും ബോധിച്ചതുകൊണ്ട് അങ്ങനെതന്നെ ചെയ്യേണമെന്നു സര്‍വസഭയും പറഞ്ഞു.</verse>
				<verse number="5">ഇങ്ങനെ ദാവീദ് ദൈവത്തിന്‍റെ പെട്ടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിനു മിസ്രയീമിലെ ശീഹോര്‍ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലാ യിസ്രായേലിനെയും കൂട്ടിവരുത്തി.</verse>
				<verse number="6">കെരൂബുകളുടെ മധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്‍റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടുവരേണ്ടതിനു ദാവീദും യിസ്രായേലൊക്കെയും യെഹൂദായോടു ചേര്‍ന്ന് കിര്യത്ത്- യെയാരീമെന്ന ബയലയിൽ ചെന്നു.</verse>
				<verse number="7">അവര്‍ ദൈവത്തിന്‍റെ പെട്ടകം അബീനാദാബിന്‍റെ വീട്ടിൽനിന്ന് എടുത്ത് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.</verse>
				<verse number="8">ദാവീദും എല്ലാ യിസ്രായേലും ദൈവത്തിന്‍റെ സന്നിധിയിൽ പൂര്‍ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പ്, കൈത്താളം, കാഹളം എന്നീ വാദ്യങ്ങള്‍ ഘോഷിച്ചുംകൊണ്ടു നൃത്തം ചെയ്തു.</verse>
				<verse number="9">അവര്‍ കീദോന്‍കളത്തിനു സമീപമെത്തിയപ്പോള്‍ കാള വിരളുകകൊണ്ട് ഉസ്സ പെട്ടകം പിടിപ്പാന്‍ കൈ നീട്ടി.</verse>
				<verse number="10">അപ്പോള്‍ യഹോവയുടെ കോപം ഉസ്സയുടെ നേരേ ജ്വലിച്ചു; അവന്‍ തന്‍റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ട് അവനെ ബാധിച്ചു, അവന്‍ അവിടെ ദൈവസന്നിധിയിൽ മരിച്ചുപോയി.</verse>
				<verse number="11">യഹോവ ഉസ്സയെ ഛേദിച്ച ഛേദം നിമിത്തം ദാവീദിനു വ്യസനമായി: അവന്‍ ആ സ്ഥലത്തിനു പേരെസ്-ഉസ്സ എന്നു പേര്‍ വിളിച്ചു.</verse>
				<verse number="12">ഇത് ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാന്‍ ദൈവത്തിന്‍റെ പെട്ടകം എങ്ങനെ എന്‍റെ അടുക്കൽ കൊണ്ടുവരേണ്ടൂ എന്നു പറഞ്ഞു.</verse>
				<verse number="13">അങ്ങനെ ദാവീദ് പെട്ടകം തന്‍റെ അടുക്കൽ ദാവീദിന്‍റെ നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഓബേദ്-എദോമിന്‍റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.</verse>
				<verse number="14">ദൈവത്തിന്‍റെ പെട്ടകം ഓബേദ്-എദോമിന്‍റെ കുടുംബത്തോടുകൂടെ മൂന്നു മാസം അവന്‍റെ വീട്ടിൽ ഇരുന്നു; യഹോവ ഓബേദ്-എദോമിന്‍റെ കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു.</verse>
			</chapter>
			<chapter number="14">
				<verse number="1">സോര്‍രാജാവായ ഹീരാം, ദാവീദിന്‍റെ അടുക്കൽ ദൂതന്മാരെയും അവന് ഒരു അരമന പണിയേണ്ടതിനു ദേവദാരുക്കളെയും കല്പണിക്കാരെയും ആശാരിമാരെയും അയച്ചു.</verse>
				<verse number="2">യഹോവയുടെ ജനമായ യിസ്രായേൽ നിമിത്തം തന്‍റെ രാജത്വം ഉന്നതി പ്രാപിച്ചതിനാൽ തന്നെ യഹോവ യിസ്രായേലിനു രാജാവായി സ്ഥിരപ്പെടുത്തി എന്നു ദാവീദിനു മനസ്സിലായി.</verse>
				<verse number="3">ദാവീദ് യെരൂശലേമിൽവച്ചു വേറേയും ഭാര്യമാരെ പരിഗ്രഹിച്ചു, വളരെ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="4">യെരൂശലേമിൽ വച്ച് അവനു ജനിച്ച മക്കളുടെ പേരുകളാവിത്: ശമ്മൂവ, ശോബാബ്, നാഥാന്‍, ശലോമോന്‍,</verse>
				<verse number="5">യിബ്ഹാര്‍, എലീശൂവ, എൽപേലെത്ത്,</verse>
				<verse number="6">നോഗഹ്, നേഫെഗ്, യാഫീയ,</verse>
				<verse number="7">എലീശാമാ, ബെല്യാദാ, എലീഫേലെത്ത്.</verse>
				<verse number="8">ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി അഭിഷേകം കഴിഞ്ഞു എന്നു ഫെലിസ്ത്യര്‍ കേട്ടപ്പോള്‍, ഫെലിസ്ത്യരൊക്കെയും ദാവീദിനെ പിടിപ്പാന്‍ ചെന്നു; ദാവീദ് അതു കേട്ട് അവരുടെ മുമ്പിൽനിന്ന് ഒഴിഞ്ഞുപോയി.</verse>
				<verse number="9">ഫെലിസ്ത്യര്‍ വന്നു രെഫായീംതാഴ്വരയിൽ പരന്നു.</verse>
				<verse number="10">അപ്പോള്‍ ദാവീദ് ദൈവത്തോട്: ഞാന്‍ ഫെലിസ്ത്യരുടെ നേരേ പുറപ്പെടേണമോ? അവരെ എന്‍റെ കൈയിൽ ഏല്പിച്ചുതരുമോ എന്നു ചോദിച്ചു. യഹോവ അവനോട്: പുറപ്പെടുക; ഞാന്‍ അവരെ നിന്‍റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="11">അങ്ങനെ അവര്‍ ബാൽപെരാസീമിൽ ചെന്നു; അവിടെവച്ച് ദാവീദ് അവരെ തോല്പിച്ചു: വെള്ളച്ചാട്ടംപോലെ ദൈവം എന്‍റെ ശത്രുക്കളെ എന്‍റെ കൈയാൽ തകര്‍ത്തുകളഞ്ഞു എന്നു ദാവീദ് പറഞ്ഞു; അതുകൊണ്ട് ആ സ്ഥലത്തിനു ബാൽ-പെരാസീം എന്നു പേര്‍ പറഞ്ഞുവരുന്നു.</verse>
				<verse number="12">എന്നാൽ അവര്‍ തങ്ങളുടെ ദേവന്മാരെ അവിടെ വിട്ടേച്ചുപോയി; അവയെ തീയിലിട്ടു ചുട്ടുകളവാന്‍ ദാവീദു കല്പിച്ചു.</verse>
				<verse number="13">ഫെലിസ്ത്യര്‍ പിന്നെയും താഴ്വരയിൽ വന്നു പരന്നു.</verse>
				<verse number="14">ദാവീദ് പിന്നെയും ദൈവത്തോട് അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനോട്: അവരുടെ പിന്നാലെ ചെല്ലാതെ അവരെ വിട്ടുതിരിഞ്ഞു ബാഖാവൃക്ഷങ്ങള്‍ക്കെതിരേ അവരുടെ നേരേ ചെല്ലുക.</verse>
				<verse number="15">ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽക്കൂടി അണിയണിയായി നടക്കുന്ന ഒച്ച കേട്ടാൽ നീ പടയ്ക്കു പുറപ്പെടുക; ഫെലിസ്ത്യരുടെ സൈന്യത്തെ തോല്പിപ്പാന്‍ ദൈവം നിനക്കു മുമ്പായി പുറപ്പെട്ടിരിക്കുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="16">ദൈവം കല്പിച്ചതുപോലെ ദാവീദു ചെയ്തു; അവര്‍ ഗിബെയോന്‍മുതൽ ഗേസെര്‍വരെ ഫെലിസ്ത്യസൈന്യത്തെ തോല്പിച്ചു.</verse>
				<verse number="17">ദാവീദിന്‍റെ കീര്‍ത്തി സകല ദേശങ്ങളിലും പരക്കയും യഹോവ അവനെയുള്ള ഭയം സര്‍വജാതികള്‍ക്കും വരുത്തുകയും ചെയ്തു.</verse>
			</chapter>
			<chapter number="15">
				<verse number="1">അവന്‍ തനിക്ക് ദാവീദിന്‍റെ നഗരത്തിൽ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്‍റെ പെട്ടകത്തിനായി ഒരു സ്ഥലം ഒരുക്കി, അതിന് ഒരു കൂടാരവും അടിച്ചു.</verse>
				<verse number="2">അന്നു ദാവീദ്: ലേവ്യരല്ലാതെ ആരും ദൈവത്തിന്‍റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്‍റെ പെട്ടകം ചുമപ്പാനും തനിക്ക് എന്നും ശുശ്രൂഷ ചെയ്‍വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="3">അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താന്‍ അതിന് ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാന്‍ എല്ലാ യിസ്രായേലിനെയും യെരൂശലേമിൽ കൂട്ടിവരുത്തി.</verse>
				<verse number="4">ദാവീദ് അഹരോന്‍റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.</verse>
				<verse number="5">കെഹാത്യരിൽ പ്രധാനിയായ ഊരീയേലിനെയും അവന്‍റെ സഹോദരന്മാരായ നൂറ്റി ഇരുപതു പേരെയും</verse>
				<verse number="6">മെരാര്യരിൽ പ്രധാനിയായ അസായാവെയും അവന്‍റെ സഹോദരന്മാരായ ഇരുനൂറ്റി ഇരുപതു പേരെയും</verse>
				<verse number="7">ഗേര്‍ശോമ്യരിൽ പ്രധാനിയായ യോവേലിനെയും അവന്‍റെ സഹോദരന്മാരായ നൂറ്റിമുപ്പത് പേരെയും</verse>
				<verse number="8">എലീസാഫാന്യരിൽ പ്രധാനിയായ ശെമയ്യാവെയും അവന്‍റെ സഹോദരന്മാരായ ഇരുനൂറു പേരെയും</verse>
				<verse number="9">ഹെബ്രോന്യരിൽ പ്രധാനിയായ എലീയേലിനെയും അവന്‍റെ സഹോദരന്മാരായ എണ്‍പതു പേരെയും</verse>
				<verse number="10">ഉസ്സീയേല്യരിൽ പ്രധാനിയായ അമ്മീനാദാബിനെയും അവന്‍റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടു പേരെയും തന്നെ.</verse>
				<verse number="11">ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ച് അവരോടു പറഞ്ഞത്:</verse>
				<verse number="12">നിങ്ങള്‍ ലേവ്യരുടെ പിതൃഭവനങ്ങളിൽ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ പെട്ടകം ഞാന്‍ അതിന് ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാന്‍ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചുകൊള്‍വിന്‍.</verse>
				<verse number="13">ആദിയിൽ നിങ്ങള്‍ തന്നെ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചത്.</verse>
				<verse number="14">അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാന്‍ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.</verse>
				<verse number="15">ലേവ്യരുടെ പുത്രന്മാര്‍ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്‍റെ പെട്ടകത്തെ അതിന്‍റെ തണ്ടുകള്‍ തങ്ങളുടെ ചുമലിൽ കൊണ്ടു ചുമന്നു.</verse>
				<verse number="16">പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാൽ സന്തോഷനാദം ഉച്ചത്തിൽ ധ്വനിപ്പിക്കേണ്ടതിനു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാന്‍ കല്പിച്ചു.</verse>
				<verse number="17">അങ്ങനെ ലേവ്യര്‍ യോവേലിന്‍റെ മകനായ ഹേമാനെയും അവന്‍റെ സഹോദരന്മാരിൽ ബേരെഖ്യാവിന്‍റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്യരിൽ കൂശായാവിന്‍റെ മകനായ ഏഥാനെയും</verse>
				<verse number="18">അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്യാവ്, ബേന്‍, യാസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലീഫെലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവരെ വാതിൽക്കാവല്ക്കാരായും നിയമിച്ചു.</verse>
				<verse number="19">സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും</verse>
				<verse number="20">സെഖര്യാവ്, അസീയേൽ, ശെമീരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവര്‍ അലാമോത്ത് രാഗത്തിൽ വീണകളെയും ധ്വനിപ്പിപ്പാനും</verse>
				<verse number="21">മത്ഥിഥ്യാവ്, എലീഫേലേഹൂ, മിക്നേയാവ്, ഓബേദ്-എദോം, യെയീയേൽ, അസസ്യാവ് എന്നിവര്‍ ശെമീനീത്ത്‍രാഗത്തിൽ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.</verse>
				<verse number="22">വാഹകന്മാരായ ലേവ്യരിൽ പ്രധാനിയായ കെനന്യാവ് പെട്ടകം വഹിക്കുന്നതിനു മേൽവിചാരകനായിരുന്നു; അവന്‍ അതിൽ സമര്‍ഥനായിരുന്നു.</verse>
				<verse number="23">ബേരെഖ്യാവും എല്ക്കാനയും പെട്ടകത്തിനു വാതിൽക്കാവല്ക്കാര്‍ ആയിരുന്നു.</verse>
				<verse number="24">ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലെയാസാര്‍ എന്നീ പുരോഹിതന്മാര്‍ ദൈവത്തിന്‍റെ പെട്ടകത്തിനു മുമ്പിൽ കാഹളം ഊതി; ഓബേദ്-എദോമും യെഹീയാവും പെട്ടകത്തിനു വാതിൽക്കാവല്ക്കാര്‍ ആയിരുന്നു.</verse>
				<verse number="25">ഇങ്ങനെ ദാവീദും യിസ്രായേൽമൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഓബേദ്-എദോമിന്‍റെ വീട്ടിൽനിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍ പോയി.</verse>
				<verse number="26">യഹോവയുടെ നിയമപെട്ടകത്തിന്‍റെ വാഹകന്മാരായ ലേവ്യര്‍ക്കു ദൈവം സഹായിച്ചതുകൊണ്ട് അവര്‍ ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യാഗം കഴിച്ചു.</verse>
				<verse number="27">ദാവീദും പെട്ടകവാഹകന്മാരായ ലേവ്യരൊക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടംകൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണംകൊണ്ടുള്ള ഏഫോദ് ധരിച്ചു.</verse>
				<verse number="28">അങ്ങനെ യിസ്രായേലൊക്കെയും ആര്‍പ്പോടും കാഹളനാദത്തോടും തൂര്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടും കൂടി കിന്നരവും വീണയും വായിച്ചുകൊണ്ട് യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.</verse>
				<verse number="29">എന്നാൽ യഹോവയുടെ നിയമപെട്ടകം ദാവീദിന്‍റെ നഗരത്തിൽ എത്തിയപ്പോള്‍ ശൗലിന്‍റെ മകളായ മീഖള്‍ കിളിവാതിലിൽക്കൂടി നോക്കി, ദാവീദ്‍രാജാവ് നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തിൽ അവനെ നിന്ദിച്ചു.</verse>
			</chapter>
			<chapter number="16">
				<verse number="1">ഇങ്ങനെ അവര്‍ ദൈവത്തിന്‍റെ പെട്ടകം കൊണ്ടുവന്നു ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്തു വച്ചു; പിന്നെ അവര്‍ ദൈവത്തിന്‍റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.</verse>
				<verse number="2">ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചു തീര്‍ന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.</verse>
				<verse number="3">അവന്‍ യിസ്രായേലിൽ ഓരോ പുരുഷനും സ്ത്രീക്കും ആളൊന്നിന് ഒരു അപ്പവും ഒരു ഖണ്ഡം ഇറച്ചിയും ഒരു മുന്തിരിങ്ങാക്കട്ടയും വീതം വിഭാഗിച്ചുകൊടുത്തു.</verse>
				<verse number="4">അവന്‍ യഹോവയുടെ പെട്ടകത്തിന്‍റെ മുമ്പിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു കീര്‍ത്തനവും വന്ദനവും സ്തോത്രവും ചെയ്‍വാന്‍ ലേവ്യരിൽനിന്നു ശുശ്രൂഷകന്മാരെ നിയമിച്ചു.</verse>
				<verse number="5">ആസാഫ് തലവന്‍; രണ്ടാമന്‍ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-എദോം, യെയീയേൽ എന്നിവര്‍ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.</verse>
				<verse number="6">പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്‍റെ നിയമപെട്ടകത്തിന്‍റെ മുമ്പിൽ നിരന്തരം കാഹളം ഊതി.</verse>
				<verse number="7">അന്ന്, ആ ദിവസംതന്നെ, ദാവീദ് ആസാഫും അവന്‍റെ സഹോദരന്മാരും മുഖാന്തരം യഹോവയ്ക്ക് സ്തോത്രം ചെയ്യേണ്ടതിന് ആദ്യം നിയമിച്ചതെന്തെന്നാൽ:</verse>
				<verse number="8">യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവന്‍റെ നാമത്തെ ആരാധിപ്പിന്‍; ജാതികളുടെ ഇടയിൽ അവന്‍റെ പ്രവൃത്തികളെ അറിയിപ്പിന്‍;</verse>
				<verse number="9">അവനു പാടി കീര്‍ത്തനം ചെയ്‍വിന്‍; അവന്‍റെ അദ്ഭുതങ്ങളെയൊക്കെയും വര്‍ണിപ്പിന്‍.</verse>
				<verse number="10">അവന്‍റെ വിശുദ്ധനാമത്തിൽ പുകഴുവിന്‍; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.</verse>
				<verse number="11">യഹോവയെയും അവന്‍റെ ശക്തിയെയും തേടുവിന്‍; അവന്‍റെ മുഖം നിരന്തരം അന്വേഷിപ്പിന്‍.</verse>
				<verse number="12">അവന്‍റെ ദാസനായ യിസ്രായേലിന്‍റെ സന്താനമേ, അവന്‍റെ വൃതന്മാരായ യാക്കോബ് പുത്രന്മാരേ,</verse>
				<verse number="13">അവന്‍ ചെയ്ത അദ്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="14">അവനല്ലോ നമ്മുടെ ദൈവമായ യഹോവ; അവന്‍റെ ന്യായവിധികള്‍ സര്‍വഭൂമിയിലുമുണ്ട്.</verse>
				<verse number="15">അവന്‍റെ വചനം ആയിരം തലമുറയോളവും അവന്‍റെ നിയമം എന്നേക്കും ഓര്‍ത്തു കൊള്‍വിന്‍.</verse>
				<verse number="16">അബ്രാഹാമിനോടു അവന്‍ ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.</verse>
				<verse number="17">അതിനെ അവന്‍ യാക്കോബിന് ഒരു പ്രമാണമായും യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.</verse>
				<verse number="18">ഞാന്‍ നിനക്ക് അവകാശമായി കനാന്‍ദേശത്തെ തരും എന്നു കല്പിച്ചു.</verse>
				<verse number="19">നിങ്ങള്‍ എണ്ണം കുറഞ്ഞു ചുരുക്കംപേരും അവിടെ പരദേശികളും ആയിരിക്കുമ്പോഴും</verse>
				<verse number="20">അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും</verse>
				<verse number="21">ആരും അവരെ പീഡിപ്പിപ്പാന്‍ അവന്‍ സമ്മതിച്ചില്ല; അവര്‍ നിമിത്തം രാജാക്കന്മാരെയും ശാസിച്ചത്:</verse>
				<verse number="22">എന്‍റെ അഭിഷിക്തന്മാരെ തൊടരുത്; എന്‍റെ പ്രവാചകര്‍ക്കു ദോഷം ചെയ്കയുമരുത്.</verse>
				<verse number="23">സര്‍വഭൂവാസികളേ, യഹോവയ്ക്കു പാടുവിന്‍; നാള്‍ക്കുനാള്‍ അവന്‍റെ രക്ഷയെ പ്രസ്താവിപ്പിന്‍.</verse>
				<verse number="24">ജാതികളുടെ നടുവിൽ അവന്‍റെ മഹത്ത്വവും സര്‍വവംശങ്ങളുടെയും മധ്യേ അവന്‍റെ അദ്ഭുതങ്ങളും കഥിപ്പിന്‍.</verse>
				<verse number="25">യഹോവ വലിയവനും അത്യന്തം സ്തുത്യനും സര്‍വദേവന്മാരിലും അതിഭയങ്കരനുമല്ലോ.</verse>
				<verse number="26">ജാതികളുടെ സകല ദേവന്മാരും വിഗ്രഹങ്ങള്‍ അത്രേ; യഹോവയോ ആകാശത്തെ ചമച്ചവന്‍.</verse>
				<verse number="27">യശസ്സും തേജസ്സും അവന്‍റെ സന്നിധിയിലും ബലവും ആനന്ദവും അവന്‍റെ വാസസ്ഥലത്തിലും ഉണ്ട്.</verse>
				<verse number="28">ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിന്‍;</verse>
				<verse number="29">യഹോവയ്ക്ക് അവന്‍റെ നാമത്തിന്‍റെ മഹത്ത്വം കൊടുപ്പിന്‍; കാഴ്ചയുമായി അവന്‍റെ സന്നിധിയിൽ ചെല്ലുവിന്‍; വിശുദ്ധഭൂഷണം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിന്‍.</verse>
				<verse number="30">സര്‍വഭൂമിയേ, അവന്‍റെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലുങ്ങാതവണ്ണം സ്ഥാപിതമാകുന്നു.</verse>
				<verse number="31">സ്വര്‍ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്നു ജാതികളുടെ മധ്യേ ഘോഷിക്കട്ടെ.</verse>
				<verse number="32">സമുദ്രവും അതിന്‍റെ പൂര്‍ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.</verse>
				<verse number="33">അന്നു വനത്തിലെ വൃക്ഷങ്ങള്‍ യഹോവയുടെ മുമ്പിൽ ആര്‍ക്കും; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നുവല്ലോ.</verse>
				<verse number="34">യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="35">ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ രക്ഷിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്‍റെ സ്തുതിയിൽ പുകഴുവാന്‍ ജാതികളുടെ ഇടയിൽനിന്നു വിടുവിച്ചു ശേഖരിക്കേണമേ എന്നു പറവിന്‍.</verse>
				<verse number="36">യിസ്രായേലിന്‍ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍. സകല ജനവും ആമേന്‍ എന്നു പറഞ്ഞ് യഹോവയെ സ്തുതിച്ചു.</verse>
				<verse number="37">ഇങ്ങനെ പെട്ടകത്തിന്‍റെ മുമ്പിൽ ദിവസം പ്രതിയുള്ള വേലയുടെ ആവശ്യംപോലെ നിത്യം ശുശ്രൂഷിക്കേണ്ടതിന് ആസാഫിനെയും</verse>
				<verse number="38">അവന്‍റെ സഹോദരന്മാരെയും ഓബേദ്-എദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടു പേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്‍റെ മകനായ ഓബേദ്-എദോമിനെയും ഹോസയെയും വാതിൽക്കാവല്ക്കാരായും നിര്‍ത്തി.</verse>
				<verse number="39">പുരോഹിതനായ സാദോക്കിനെയും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള</verse>
				<verse number="40">അവന്‍റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവയ്ക്ക് ഹോമയാഗം കഴിപ്പാനും</verse>
				<verse number="41">അവരോടുകൂടെ ഹേമാന്‍, യെദൂഥൂന്‍ മുതലായ പേര്‍വിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്‍റെ ദയ എന്നേക്കുമുള്ളത് എന്നിങ്ങനെ യഹോവയ്ക്കു സ്തോത്രം ചെയ്‍വാനും നിയമിച്ചു.</verse>
				<verse number="42">അവരോടുകൂടെ ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിനു നിയമിച്ചു; യെദൂഥൂന്‍റെ പുത്രന്മാര്‍ വാതിൽക്കാവല്ക്കാര്‍ ആയിരുന്നു;</verse>
				<verse number="43">പിന്നെ സര്‍വജനവും ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു പോയി; ദാവീദും തന്‍റെ കുടുംബത്തെ അനുഗ്രഹിപ്പാന്‍ മടങ്ങിപ്പോയി.</verse>
			</chapter>
			<chapter number="17">
				<verse number="1">ദാവീദ് തന്‍റെ അരമനയിൽ വസിച്ചിരിക്കുംകാലത്ത് ഒരു നാള്‍ നാഥാന്‍പ്രവാചകനോട്: ഇതാ ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകള്‍ക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">നാഥാന്‍ ദാവീദിനോട്: നിന്‍റെ താൽപര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="3">എന്നാൽ അന്നു രാത്രി നാഥാന് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="4">നീ ചെന്ന് എന്‍റെ ദാസനായ ദാവീദിനോടു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.</verse>
				<verse number="5">ഞാന്‍ യിസ്രായേലിനെ കൊണ്ടുവന്ന നാള്‍മുതൽ ഇന്നുവരെയും ഞാന്‍ ഒരു ആലയത്തിൽ വാസം ചെയ്യാതെ കൂടാരത്തിൽനിന്നു കൂടാരത്തിലേക്കും നിവാസത്തിൽനിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു.</verse>
				<verse number="6">എല്ലാ യിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവച്ചെങ്കിലും എന്‍റെ ജനത്തെ മേയിപ്പാന്‍ ഞാന്‍ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങള്‍ എനിക്കു ദേവദാരുകൊണ്ട് ഒരു ആലയം പണിയാതെയിരിക്കുന്നത് എന്ത് എന്ന് ഒരു വാക്കു ഞാന്‍ കല്പിച്ചിട്ടുണ്ടോ?</verse>
				<verse number="7">ആകയാൽ നീ എന്‍റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവായിരിക്കേണ്ടതിനു ഞാന്‍ നിന്നെ പുല്പുറത്തുനിന്ന്, ആടുകളെ നോക്കുമ്പോള്‍ത്തന്നെ എടുത്തു.</verse>
				<verse number="8">നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാന്‍ നിന്നോടുകൂടെ ഇരുന്നു നിന്‍റെ സകല ശത്രുക്കളെയും നിന്‍റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാന്‍ നിനക്ക് ഉണ്ടാക്കും.</verse>
				<verse number="9">ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന് ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവര്‍ സ്വന്തസ്ഥലത്തു പാര്‍ത്ത് അവിടെനിന്ന് ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്‍റെ ജനമായ യിസ്രായേലിനു ഞാന്‍ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാര്‍ അവരെ ക്ഷയിപ്പിക്കയില്ല.</verse>
				<verse number="10">ഞാന്‍ നിന്‍റെ സകല ശത്രുക്കളെയും അടക്കും; യഹോവ നിനക്ക് ഒരു ഗൃഹം പണിയുമെന്നും ഞാന്‍ നിന്നോട് അറിയിക്കുന്നു.</verse>
				<verse number="11">നീ നിന്‍റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിനു നിന്‍റെ ജീവകാലം തികയുമ്പോള്‍ ഞാന്‍ നിന്‍റെ ശേഷം നിന്‍റെ പുത്രന്മാരിൽ ഒരുവനായ നിന്‍റെ സന്തതിയെ എഴുന്നേല്പിക്കയും അവന്‍റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.</verse>
				<verse number="12">അവന്‍ എനിക്ക് ഒരു ആലയം പണിയും; ഞാന്‍ അവന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.</verse>
				<verse number="13">ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും; നിന്‍റെ മുന്‍വാഴ്ചക്കാരനോടു ഞാന്‍ എന്‍റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോട് അതിനെ എടുത്തുകളകയില്ല.</verse>
				<verse number="14">ഞാന്‍ അവനെ എന്‍റെ ആലയത്തിലും എന്‍റെ രാജത്വത്തിലും എന്നേക്കും നിലനിര്‍ത്തും; അവന്‍റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.</verse>
				<verse number="15">ഈ വാക്കുകളും ഈ ദര്‍ശനവും എല്ലാം നാഥാന്‍ ദാവീദിനോട് പ്രസ്താവിച്ചു.</verse>
				<verse number="16">അപ്പോള്‍ ദാവീദ്‍രാജാവ് അകത്തു ചെന്ന് യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാന്‍ ഞാന്‍ ആര്‍? എന്‍റെ ഗൃഹവും എന്തുള്ളൂ?</verse>
				<verse number="17">ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീര്‍ഘകാലത്തേക്ക് അടിയന്‍റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്‍റെ അവസ്ഥയ്ക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.</verse>
				<verse number="18">അടിയനു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടൂ? നീ അടിയനെ അറിയുന്നുവല്ലോ.</verse>
				<verse number="19">യഹോവേ, അടിയന്‍ നിമിത്തവും നിന്‍റെ പ്രസാദപ്രകാരവും നീ ഈ മഹിമയൊക്കെയും പ്രവര്‍ത്തിച്ച് ഈ വന്‍കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.</verse>
				<verse number="20">ഞങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓര്‍ത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.</verse>
				<verse number="21">മിസ്രയീമിൽനിന്നു നീ ഉദ്ധരിച്ച നിന്‍റെ ജനത്തിന്‍റെ മുമ്പിൽനിന്നു ജാതികളെ നീക്കിക്കളകയിൽ വലിയതും ഭയങ്കരവുമായ കാര്യങ്ങളാൽ നിനക്ക് ഒരു നാമം സമ്പാദിക്കേണ്ടതിന്: ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വീണ്ടെടുത്ത നിന്‍റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ ഏതൊരു ജാതിയുള്ളൂ?</verse>
				<verse number="22">നിന്‍റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവര്‍ക്കു ദൈവമായിത്തീരുകയും ചെയ്തുവല്ലോ.</verse>
				<verse number="23">ആകയാൽ യഹോവേ, ഇപ്പോള്‍ നീ അടിയനെയും അടിയന്‍റെ ഗൃഹത്തെയുംകുറിച്ച് അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെതന്നെ ചെയ്യേണമേ.</verse>
				<verse number="24">സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്‍റെ ദൈവമാകുന്നു; യിസ്രായേലിനു ദൈവം തന്നെ എന്നിങ്ങനെ നിന്‍റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്ത്വപ്പെടുകയും നിന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹം നിന്‍റെ മുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.</verse>
				<verse number="25">എന്‍റെ ദൈവമേ, അടിയനു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ട് അടിയന്‍ തിരുസന്നിധിയിൽ പ്രാര്‍ഥിപ്പാന്‍ ധൈര്യം പ്രാപിച്ചു.</verse>
				<verse number="26">ആകയാൽ യഹോവേ, നീ തന്നെ ദൈവം; അടിയന് ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.</verse>
				<verse number="27">അതുകൊണ്ട് അടിയന്‍റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന് അതിനെ അനുഗ്രഹിപ്പാന്‍ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അത് എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.</verse>
			</chapter>
			<chapter number="18">
				<verse number="1">അതിന്‍റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ച് അടക്കി, ഗത്തും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കൈയിൽനിന്നു പിടിച്ചു.</verse>
				<verse number="2">പിന്നെ അവന്‍ മോവാബിനെ തോല്പിച്ചു; മോവാബ്യര്‍ ദാവീദിന്‍റെ ദാസന്മാരായി കാഴ്ചകൊണ്ടുവന്നു.</verse>
				<verse number="3">സോബാരാജാവായ ഹദദേസെര്‍ ഫ്രാത്ത് നദീതീരത്തിങ്കൽ തന്‍റെ ആധിപത്യം ഉറപ്പിപ്പാന്‍ പോയപ്പോള്‍ ദാവീദ് അവനെയും ഹമാത്തിൽവച്ചു തോല്പിച്ചുകളഞ്ഞു.</verse>
				<verse number="4">അവന്‍റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥക്കുതിരകളെ വച്ചുകൊണ്ടു ശേഷം രഥക്കുതിരകളെയൊക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.</verse>
				<verse number="5">സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിലെ അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരിൽ ഇരുപത്തിരണ്ടായിരം പേരെ നിഗ്രഹിച്ചു.</verse>
				<verse number="6">പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേര്‍ന്ന അരാമിൽ കാവൽപ്പട്ടാളങ്ങളെ പാര്‍പ്പിച്ചു; അരാമ്യരും ദാവീദിന് ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.</verse>
				<verse number="7">ഹദദേസെരിന്‍റെ ദാസന്മാര്‍ക്കുണ്ടായിരുന്ന പൊന്‍പരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.</verse>
				<verse number="8">ഹദദേസെരിന്‍റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോന്‍ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.</verse>
				<verse number="9">എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്‍റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത്‍രാജാവായ തോവൂ കേട്ടപ്പോള്‍</verse>
				<verse number="10">അവന്‍ ദാവീദുരാജാവിനോടു കുശലം ചോദിപ്പാനും അവന്‍ ഹദദേസെരിനോടു യുദ്ധം ചെയ്ത് അവനെ തോല്പിച്ചതുകൊണ്ട് അവനെ അഭിനന്ദിപ്പാനും തന്‍റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസെരും തോവൂവും തമ്മിൽ കൂടെക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവന്‍ പൊന്ന്, വെള്ളി, താമ്രം ഇവകൊണ്ടുള്ള സകലവിധ സാധനങ്ങളെയും കൊണ്ടുവന്നു.</verse>
				<verse number="11">ദാവീദുരാജാവ് അവയെ താന്‍ എദോം, മോവാബ്, അമ്മോന്യര്‍, ഫെലിസ്ത്യര്‍, അമാലേക് മുതലായ സകല ജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവയ്ക്കു വിശുദ്ധീകരിച്ചു.</verse>
				<verse number="12">സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവച്ച് എദോമ്യരിൽ പതിനെണ്ണായിരം പേരെ സംഹരിച്ചു.</verse>
				<verse number="13">ദാവീദ് എദോമിൽ കാവൽപ്പട്ടാളങ്ങളെ ആക്കി; എദോമ്യര്‍ എല്ലാവരും അവനു ദാസന്മാര്‍ ആയിത്തീര്‍ന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവനു ജയം നല്കി.</verse>
				<verse number="14">ഇങ്ങനെ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണു; തന്‍റെ സകല ജനത്തിനും നീതിയും ന്യായവും നടത്തിവന്നു.</verse>
				<verse number="15">സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്‍റെ മകനായ യെഹോശാഫാത്ത് മന്ത്രിയും</verse>
				<verse number="16">അഹീത്തൂബിന്‍റെ മകനായ സാദോക്കും അബ്യാഥാരിന്‍റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും</verse>
				<verse number="17">യെഹോയാദയുടെ മകനായ ബെനായാവ് ക്രേത്യര്‍ക്കും പ്ലേത്യര്‍ക്കും അധിപതിയും ആയിരുന്നു; ദാവീദിന്‍റെ പുത്രന്മാര്‍ രാജാവിന്‍റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.</verse>
			</chapter>
			<chapter number="19">
				<verse number="1">അതിന്‍റെശേഷം അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു; അവന്‍റെ മകന്‍ അവനു പകരം രാജാവായി.</verse>
				<verse number="2">അപ്പോള്‍ ദാവീദ്: നാഹാശ് എനിക്കു ദയ കാണിച്ചതുകൊണ്ട് അവന്‍റെ മകനായ ഹാനൂന് ഞാനും ദയ കാണിക്കും എന്നു പറഞ്ഞു. അങ്ങനെ അവന്‍റെ അപ്പനെ ക്കുറിച്ച് അവനോട് ആശ്വാസവാക്കു പറവാന്‍ ദാവീദ് ദൂതന്മാരെ അയച്ചു. ദാവീദിന്‍റെ ദൂതന്മാര്‍ അമ്മോന്യരുടെ ദേശത്തു ഹാനൂന്‍റെ അടുക്കൽ അവനെ ആശ്വസിപ്പിപ്പാന്‍ വന്നപ്പോള്‍</verse>
				<verse number="3">അമ്മോന്യപ്രഭുക്കന്മാര്‍ ഹാനൂനോട്: ദാവീദ് നിന്‍റെ അപ്പനെ ബഹുമാനിച്ചിട്ടാകുന്നു നിന്‍റെ അടുക്കൽ ആശ്വസിപ്പിക്കുന്നവരെ അയച്ചിരിക്കുന്നത് എന്നു നിനക്കു തോന്നുന്നുവോ? ദേശത്തെ പരിശോധിപ്പാനും മുടിപ്പാനും ഒറ്റുനോക്കുവാനും അല്ലയോ അവന്‍റെ ഭൃത്യന്മാര്‍ നിന്‍റെ അടുക്കൽ വന്നിരിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="4">അപ്പോള്‍ ഹാനൂന്‍ ദാവീദിന്‍റെ ഭൃത്യന്മാരെ പിടിച്ചു ക്ഷൗരം ചെയ്യിച്ച് അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിച്ചുകളഞ്ഞു വിട്ടയച്ചു.</verse>
				<verse number="5">ചിലര്‍ ചെന്ന് ആ പുരുഷന്മാരുടെ വസ്തുത ദാവീദിനെ അറിയിച്ചു; അവര്‍ ഏറ്റവും ലജ്ജിച്ചിരിക്കയാൽ അവന്‍ അവരെ എതിരേല്പാന്‍ ആളയച്ചു: നിങ്ങളുടെ താടി വളരുന്നതുവരെ യെരീഹോവിൽ പാര്‍ത്തിട്ടു മടങ്ങിവരുവിന്‍ എന്നു രാജാവ് പറയിച്ചു.</verse>
				<verse number="6">തങ്ങള്‍ ദാവീദിനു വെറുപ്പായി എന്ന് അമ്മോന്യര്‍ കണ്ടപ്പോള്‍ ഹാനൂനും അമ്മോന്യരും മെസൊപ്പൊത്താമ്യയിൽനിന്നും മയഖായോടു ചേര്‍ന്ന അരാമിൽനിന്നും സോബായിൽനിന്നും രഥങ്ങളെയും കുതിപ്പടയാളികളെയും ആയിരം താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.</verse>
				<verse number="7">അവര്‍ മുപ്പത്തീരായിരം രഥങ്ങളെയും മയഖാരാജാവിനെയും അവന്‍റെ പടജ്ജനത്തെയും കൂലിക്കു വാങ്ങി; അവര്‍ വന്നു മെദേബയ്ക്കുമുമ്പിൽ പാളയമിറങ്ങി; അമ്മോന്യരും അവരുടെ പട്ടണങ്ങളിൽനിന്നു വന്നുകൂടി പടയ്ക്കു പുറപ്പെട്ടു.</verse>
				<verse number="8">ദാവീദ് അതു കേട്ടപ്പോള്‍ യോവാബിനെയും വീരന്മാരുടെ സകല സൈന്യത്തെയും അയച്ചു.</verse>
				<verse number="9">അമ്മോന്യര്‍ പുറപ്പെട്ടു പട്ടണത്തിന്‍റെ പടിവാതിൽക്കൽ പടയ്ക്ക് അണിനിരന്നു; വന്ന രാജാക്കന്മാരോ തനിച്ചു വെളിമ്പ്രദേശത്തായിരുന്നു.</verse>
				<verse number="10">തന്‍റെ മുമ്പിലും പിമ്പിലും പട നിരന്നിരിക്കുന്നു എന്നു കണ്ടപ്പോള്‍ യോവാബ് എല്ലാ യിസ്രായേൽവീരന്മാരിൽനിന്നും ആളുകളെ തിരഞ്ഞെടുത്ത് അരാമ്യര്‍ക്കെതിരേ അണിനിരത്തി.</verse>
				<verse number="11">ശേഷം പടജ്ജനത്തെ അവന്‍ തന്‍റെ സഹോദരനായ അബീശായിയെ ഏല്പിച്ചു; അവര്‍ അമ്മോന്യര്‍ക്കെതിരേ അണിനിരന്നു.</verse>
				<verse number="12">പിന്നെ അവന്‍: അരാമ്യര്‍ എന്‍റെ നേരേ പ്രാബല്യം പ്രാപിച്ചാൽ നീ എനിക്കു സഹായം ചെയ്യേണം; അമ്മോന്യര്‍ നിന്‍റെ നേരേ പ്രാബല്യം പ്രാപിച്ചാൽ ഞാന്‍ നിനക്കു സഹായം ചെയ്യും.</verse>
				<verse number="13">ധൈര്യമായിരിക്ക; നാം നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്‍റെ പട്ടണങ്ങള്‍ക്കുംവേണ്ടി പുരുഷത്വം കാണിക്കുക; യഹോവയോ തനിക്ക് ഇഷ്ടമായതു ചെയ്യുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="14">പിന്നെ യോവാബും കൂടെയുള്ള ജനവും അരാമ്യരോടു പടയ്ക്കു അടുത്തു; അവര്‍ അവന്‍റെ മുമ്പിൽനിന്ന് ഓടി.</verse>
				<verse number="15">അരാമ്യര്‍ ഓടിപ്പോയി എന്നു കണ്ടപ്പോള്‍ അമ്മോന്യരും അതുപോലെ അവന്‍റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്ന് ഓടി, പട്ടണത്തിൽ കടന്നു; യോവാബ് യെരൂശലേമിലേക്കു പോന്നു.</verse>
				<verse number="16">തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്ന് അരാമ്യര്‍ കണ്ടപ്പോള്‍ അവര്‍ ദൂതന്മാരെ അയച്ചു നദിക്ക് അക്കരെയുള്ള അരാമ്യരെ വരുത്തി; ഹദദേസെരിന്‍റെ സേനാപതിയായ ശോഫക് അവരുടെ നായകനായിരുന്നു.</verse>
				<verse number="17">അതു ദാവീദിന് അറിവു കിട്ടിയപ്പോള്‍ അവന്‍ എല്ലാ യിസ്രായേലിനെയും കൂട്ടി യോര്‍ദ്ദാന്‍ കടന്ന് അവര്‍ക്കെതിരേ ചെന്ന് അവരുടെ നേരേ അണിനിരത്തി. ദാവീദ് അരാമ്യര്‍ക്കു നേരേ പടയ്ക്ക് അണിനിരത്തിയശേഷം അവര്‍ അവനോടു പടയേറ്റു യുദ്ധം ചെയ്തു.</verse>
				<verse number="18">എന്നാൽ അരാമ്യര്‍ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഓടി; ദാവീദ് അരാമ്യരിൽ ഏഴായിരം തേരാളികളെയും നാല്പതിനായിരം കാലാളുകളെയും നിഗ്രഹിച്ചു; സേനാപതിയായ ശോഫക്കിനെയും കൊന്നുകളഞ്ഞു.</verse>
				<verse number="19">ഹദദേസെരിന്‍റെ ഭൃത്യന്മാര്‍ തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയെന്നു കണ്ടിട്ടു ദാവീദിനോടു സന്ധിചെയ്ത് അവനു കീഴടങ്ങി; അമ്മോന്യരെ സഹായിപ്പാന്‍ അരാമ്യര്‍ പിന്നെ തുനിഞ്ഞതുമില്ല.</verse>
			</chapter>
			<chapter number="20">
				<verse number="1">പിറ്റേയാണ്ടിൽ രാജാക്കന്മാര്‍ യുദ്ധത്തിനു പുറപ്പെടുന്ന കാലത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കിയിട്ടു ചെന്നു രബ്ബായെ വളഞ്ഞു. ദാവീദോ യെരൂശലേമിൽത്തന്നെ താമസിച്ചിരുന്നു. യോവാബ് രബ്ബായെ പിടിച്ചു നശിപ്പിച്ചു.</verse>
				<verse number="2">ദാവീദ് അവരുടെ രാജാവിന്‍റെ കിരീടം അവന്‍റെ തലയിൽനിന്ന് എടുത്തു; അതിന്‍റെ തൂക്കം ഒരു താലന്തു പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അതു ദാവീദിന്‍റെ തലയിൽ വച്ചു; അവന്‍ ആ പട്ടണത്തിൽനിന്ന് അനവധി കൊള്ളയും കൊണ്ടുപോന്നു.</verse>
				<verse number="3">അവന്‍ അതിലെ ജനത്തെ പുറത്തു കൊണ്ടുവന്ന് ഈര്‍ച്ച വാളിനും മെതിവണ്ടിക്കും കോടാലിക്കും ആക്കി; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.</verse>
				<verse number="4">അതിന്‍റെശേഷം ഗേസെരിൽവച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്തു ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുത്തനായ സിപ്പായിയെ വെട്ടിക്കൊന്നു;</verse>
				<verse number="5">പിന്നെ അവര്‍ കീഴടങ്ങി. പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോള്‍ യായീരിന്‍റെ മകനായ എൽഹാനാന്‍ ഗിത്യനായ ഗൊല്യാഥിന്‍റെ സഹോദരനായ ലഹ്‍മിയെ വെട്ടിക്കൊന്നു. അവന്‍റെ കുന്തത്തണ്ടു നെയ്ത്തുകാരന്‍റെ പടപ്പുതടിപോലെ ആയിരുന്നു.</verse>
				<verse number="6">വീണ്ടും ഗത്തിൽവച്ചു യുദ്ധം ഉണ്ടായി; അവിടെ ദീര്‍ഘകായനായ ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന് ഓരോ കൈക്ക് ആറാറു വിരലും ഓരോ കാലിന് ആറാറു വിരലും ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രാഫയ്ക്കു ജനിച്ചവനായിരുന്നു.</verse>
				<verse number="7">അവന്‍ യിസ്രായേലിനെ ധിക്കരിച്ചപ്പോള്‍ ദാവീദിന്‍റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാന്‍ അവനെ വെട്ടിക്കൊന്നു.</verse>
				<verse number="8">ഇവര്‍ ഗത്തിൽ രാഫയ്ക്കു ജനിച്ചവര്‍ ആയിരുന്നു; അവര്‍ ദാവീദിന്‍റെയും അവന്‍റെ ദാസന്മാരുടെയും കൈയാൽ പട്ടുപോയി.</verse>
			</chapter>
			<chapter number="21">
				<verse number="1">അനന്തരം സാത്താന്‍ യിസ്രായേലിനു വിരോധമായി എഴുന്നേറ്റു യിസ്രായേലിനെ എണ്ണുവാന്‍ ദാവീദിനു തോന്നിച്ചു.</verse>
				<verse number="2">ദാവീദു യോവാബിനോടും ജനത്തിന്‍റെ പ്രഭുക്കന്മാരോടും: നിങ്ങള്‍ ചെന്നു ബേര്‍-ശേബ മുതൽ ദാന്‍വരെ യിസ്രായേലിനെ എണ്ണി അവരുടെ സംഖ്യ ഞാന്‍ അറിയേണ്ടതിനു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="3">അതിനു യോവാബ്: യഹോവ തന്‍റെ ജനത്തെ ഉള്ളതിൽ നൂറിരട്ടിയായി വര്‍ധിപ്പിക്കട്ടെ; എങ്കിലും എന്‍റെ യജമാനനായ രാജാവേ, അവരൊക്കെയും യജമാനന്‍റെ ദാസന്മാരല്ലയോ? യജമാനന്‍ ഈ കാര്യം അന്വേഷിക്കുന്നത് എന്ത്? യിസ്രായേലിനു കുറ്റത്തിന്‍റെ കാരണമായിത്തീരുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="4">എന്നാൽ യോവാബ് രാജാവിന്‍റെ കല്പന അനുസരിക്കേണ്ടിവന്നു. അതുകൊണ്ടു യോവാബ് പുറപ്പെട്ട് എല്ലാ യിസ്രായേലിലും കൂടി സഞ്ചരിച്ചു യെരൂശലേമിലേക്കു മടങ്ങിവന്നു.</verse>
				<verse number="5">യോവാബ് ജനത്തെ എണ്ണിയ സംഖ്യ ദാവീദിനു കൊടുത്തു: യിസ്രായേലിൽ ആയുധപാണികള്‍ എല്ലാം കൂടി പതിനൊന്നുലക്ഷം പേര്‍. യെഹൂദായിൽ ആയുധപാണികള്‍ നാലുലക്ഷത്തെഴുപതിനായിരം പേര്‍.</verse>
				<verse number="6">എന്നാൽ രാജാവിന്‍റെ കല്പന യോവാബിനു വെറുപ്പായിരുന്നതുകൊണ്ട് അവന്‍ ലേവിയെയും ബെന്യാമീനെയും അവരുടെ കൂട്ടത്തിൽ എണ്ണിയില്ല.</verse>
				<verse number="7">ദൈവത്തിന് ഈ കാര്യം അനിഷ്ടമായിരുന്നതുകൊണ്ട് അവന്‍ യിസ്രായേലിനെ ബാധിച്ചു.</verse>
				<verse number="8">അപ്പോള്‍ ദാവീദ് ദൈവത്തോട്: ഈ കാര്യം ചെയ്തതിനാൽ ഞാന്‍ മഹാപാപം ചെയ്തിരിക്കുന്നു: എന്നാൽ അടിയന്‍റെ അകൃത്യം ക്ഷമിക്കേണമേ; ഞാന്‍ വലിയ ഭോഷത്തം ചെയ്തുപോയി എന്നു പറഞ്ഞു.</verse>
				<verse number="9">യഹോവ ദാവീദിന്‍റെ ദര്‍ശകനായ ഗാദിനോട് അരുളിച്ചെയ്തതെന്തെന്നാൽ:</verse>
				<verse number="10">നീ ചെന്നു ദാവീദിനോട്, ഞാന്‍ മൂന്നു കാര്യം നിന്‍റെ മുമ്പിൽ വയ്ക്കുന്നു; അവയിൽ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.</verse>
				<verse number="11">അങ്ങനെ ഗാദ് ദാവീദിന്‍റെ അടുക്കൽ ചെന്ന് അവനോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="12">മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്‍റെ ശത്രുക്കളുടെ വാള്‍ നിന്നെ തുടര്‍ന്നെത്തി നീ മൂന്നു മാസം നിന്‍റെ ശത്രുക്കളാൽ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മഹാമാരി ഉണ്ടായി യിസ്രായേൽദേശത്തൊക്കെയും യഹോവയുടെ ദൂതന്‍ സംഹാരം ചെയ്കയോ ഇവയിൽ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക. എന്നെ അയച്ചവനോടു ഞാന്‍ എന്തൊരു മറുപടി പറയേണ്ടൂ എന്ന് ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.</verse>
				<verse number="13">ദാവീദ് ഗാദിനോട്: ഞാന്‍ വലിയ വിഷമത്തിലായിരിക്കുന്നു; ഞാന്‍ ഇപ്പോള്‍ യഹോവയുടെ കൈയിൽതന്നെ വീഴട്ടെ; അവന്‍റെ കരുണ ഏറ്റവും വലിയതല്ലോ; മനുഷ്യന്‍റെ കൈയിൽ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.</verse>
				<verse number="14">അങ്ങനെ യഹോവ യിസ്രായേലിൽ മഹാമാരി അയച്ചു; യിസ്രായേലിൽ എഴുപതിനായിരം പേര്‍ വീണുപോയി.</verse>
				<verse number="15">ദൈവം യെരൂശലേമിനെ നശിപ്പിക്കേണ്ടതിന് ഒരു ദൂതനെ അവിടെ അയച്ചു; അവന്‍ നശിപ്പിപ്പാന്‍ ഭാവിക്കുമ്പോള്‍ യഹോവ കണ്ട് ആ അനര്‍ഥത്തെക്കുറിച്ച് അനുതപിച്ചു നാശകദൂതനോട്: മതി, നിന്‍റെ കൈ പിന്‍വലിക്ക എന്നു കല്പിച്ചു. യഹോവയുടെ ദൂതന്‍ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിനരികെ നില്ക്കയായിരുന്നു.</verse>
				<verse number="16">ദാവീദ് തല പൊക്കി, യഹോവയുടെ ദൂതന്‍ വാള്‍ ഊരി യെരൂശലേമിനു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടു ഭൂമിക്കും ആകാശത്തിനും മധ്യേ നില്ക്കുന്നതു കണ്ട് ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു.</verse>
				<verse number="17">ദാവീദ് ദൈവത്തോട്: ജനത്തെ എണ്ണുവാന്‍ പറഞ്ഞവന്‍ ഞാനല്ലയോ? ദോഷം ചെയ്ത പാപി ഞാന്‍ ആകുന്നു; ഈ ആടുകള്‍ എന്തു ചെയ്തിരിക്കുന്നു? യഹോവേ, എന്‍റെ ദൈവമേ, നിന്‍റെ കൈ ബാധയ്ക്കായിട്ടു നിന്‍റെ ജനത്തിന്മേൽ അല്ല, എന്‍റെമേലും എന്‍റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="18">അപ്പോള്‍ യഹോവയുടെ ദൂതന്‍ ഗാദിനോട് ദാവീദ് ചെന്നു യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണമെന്നു ദാവീദിനോടു പറവാന്‍ കല്പിച്ചു.</verse>
				<verse number="19">യഹോവയുടെ നാമത്തിൽ ഗാദ് പറഞ്ഞ വചനപ്രകാരം ദാവീദ് ചെന്നു.</verse>
				<verse number="20">ഒര്‍ന്നാന്‍ തിരിഞ്ഞു ദൂതനെ കണ്ടു തന്‍റെ നാലു പുത്രന്മാരുമായി ഒളിച്ചു. ഒര്‍ന്നാന്‍ കോതമ്പു മെതിച്ചുകൊണ്ടിരിക്കയായിരുന്നു.</verse>
				<verse number="21">ദാവീദ് ഒര്‍ന്നാന്‍റെ അടുക്കൽ വന്നപ്പോള്‍ ഒര്‍ന്നാന്‍ നോക്കി ദാവീദിനെ കണ്ടു കളത്തിൽനിന്നു പുറത്തുചെന്നു ദാവീദിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.</verse>
				<verse number="22">ദാവീദ് ഒര്‍ന്നാനോട്: ഈ കളത്തിന്‍റെ സ്ഥലത്തു ഞാന്‍ യഹോവയ്ക്ക് ഒരു യാഗപീഠം പണിയേണ്ടതിന് അത് എനിക്കു തരേണം; ബാധ ജനത്തെ വിട്ടുമാറേണ്ടതിനു നീ അതു മുഴുവിലയ്ക്ക് എനിക്കു തരേണം എന്നു പറഞ്ഞു.</verse>
				<verse number="23">അതിന് ഒര്‍ന്നാന്‍ ദാവീദിനോട്: അത് എടുത്തുകൊള്‍ക; യജമാനനായ രാജാവിന്‍റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും; ഇതാ ഞാന്‍ ഹോമയാഗത്തിനു കാളകളെയും വിറകിനു മെതിവണ്ടികളെയും ഭോജനയാഗത്തിനു കോതമ്പിനെയും തരുന്നു; എല്ലാം ഞാന്‍ തരുന്നു എന്നു പറഞ്ഞു.</verse>
				<verse number="24">ദാവീദുരാജാവ് ഒര്‍ന്നാനോട്: അങ്ങനെ അല്ല; ഞാന്‍ മുഴുവിലയ്ക്കേ അതു വാങ്ങുകയുള്ളൂ; നിനക്കുള്ളതു ഞാന്‍ യഹോവയ്ക്കായിട്ട് എടുക്കയില്ല; ചെലവു കൂടാതെ ഹോമയാഗം കഴിക്കയും ഇല്ല എന്നു പറഞ്ഞു.</verse>
				<verse number="25">അങ്ങനെ ദാവീദ് ആ സ്ഥലത്തിന് അറുനൂറ് ശേക്കെൽ പൊന്ന് ഒര്‍ന്നാനു കൊടുത്തു.</verse>
				<verse number="26">ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാര്‍ഥിച്ചു; അവന്‍ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന് ഉത്തരം അരുളി.</verse>
				<verse number="27">യഹോവ ദൂതനോടു കല്പിച്ചു; അവന്‍ തന്‍റെ വാള്‍ വീണ്ടും ഉറയിൽ ഇട്ടു.</verse>
				<verse number="28">ആ കാലത്ത് യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിൽവച്ചു യഹോവ തന്‍റെ പ്രാര്‍ഥനയ്ക്ക് ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ട് അവിടെ യാഗം കഴിച്ചു.</verse>
				<verse number="29">മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്ന് ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു.</verse>
				<verse number="30">യഹോവയുടെ ദൂതന്‍റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോട് അരുളപ്പാടു ചോദിക്കേണ്ടതിന് അവിടെ ചെല്ലുവാന്‍ ദാവീദിനു കഴിഞ്ഞില്ല.</verse>
			</chapter>
			<chapter number="22">
				<verse number="1">ഇതു യഹോവയായ ദൈവത്തിന്‍റെ ആലയം; ഇതു യിസ്രായേലിനു ഹോമപീഠം എന്നു ദാവീദ് പറഞ്ഞു.</verse>
				<verse number="2">അനന്തരം ദാവീദ് യിസ്രായേൽദേശത്തിലെ അന്യജാതിക്കാരെ കൂട്ടിവരുത്തുവാന്‍ കല്പിച്ചു; ദൈവത്തിന്‍റെ ആലയം പണിവാന്‍ ചതുരക്കല്ലു ചെത്തേണ്ടതിനു അവന്‍ കല്പണിക്കാരെ നിയമിച്ചു.</verse>
				<verse number="3">ദാവീദ് പടിവാതിൽ കതകുകളുടെ ആണികള്‍ക്കായിട്ടും കൊളുത്തുകള്‍ക്കായിട്ടും വളരെ ഇരുമ്പും തൂക്കമില്ലാതെ വളരെ താമ്രവും അനവധി ദേവദാരുവും ഒരുക്കിവച്ചു.</verse>
				<verse number="4">സീദോന്യരും സോര്യരും അനവധി ദേവദാരു ദാവീദിന്‍റെ അടുക്കൽ കൊണ്ടുവന്നു. എന്‍റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവുമുള്ളവന്‍ ആകുന്നു; യഹോവയ്ക്കായി പണിയേണ്ടുന്ന ആലയമോ കീര്‍ത്തിയും ശോഭയുംകൊണ്ടു സര്‍വദേശങ്ങള്‍ക്കും അതിമഹത്ത്വമുള്ളതായിരിക്കേണം.</verse>
				<verse number="5">ആകയാൽ ഞാന്‍ അതിനു തക്കവണ്ണം വട്ടംകൂട്ടും എന്നു ദാവീദ് പറഞ്ഞു. അങ്ങനെ ദാവീദ് തന്‍റെ മരണത്തിനുമുമ്പേ ധാരാളം വട്ടംകൂട്ടി.</verse>
				<verse number="6">അവന്‍ തന്‍റെ മകനായ ശലോമോനെ വിളിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുവാന്‍ കല്പന കൊടുത്തു.</verse>
				<verse number="7">ദാവീദ് ശലോമോനോടു പറഞ്ഞത്: മകനേ, ഞാന്‍ തന്നെ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിവാന്‍ താൽപര്യപ്പെട്ടിരുന്നു.</verse>
				<verse number="8">എങ്കിലും എനിക്കു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: നീ വളരെ രക്തം ചിന്തി വലിയ യുദ്ധങ്ങളും ചെയ്തിട്ടുണ്ട്; നീ എന്‍റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ എന്‍റെ മുമ്പാകെ ഭൂമിയിൽ ബഹുരക്തം ചിന്തിയിരിക്കുന്നു.</verse>
				<verse number="9">എന്നാൽ നിനക്ക് ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്‍റെ സകല ശത്രുക്കളെയും നീക്കി അവനു വിശ്രമം കൊടുക്കും; അവന്‍റെ പേര്‍ ശലോമോന്‍ എന്ന് ആയിരിക്കും; അവന്‍റെ കാലത്തു ഞാന്‍ യിസ്രായേലിനു സമാധാനവും സ്വസ്ഥതയും നല്കും.</verse>
				<verse number="10">അവന്‍ എന്‍റെ നാമത്തിന് ഒരു ആലയം പണിയും; അവന്‍ എനിക്കു മകനായും ഞാന്‍ അവന് അപ്പനായും ഇരിക്കും; യിസ്രായേലിൽ അവന്‍റെ രാജാസനം ഞാന്‍ എന്നേക്കും നിലനില്ക്കുമാറാക്കും.</verse>
				<verse number="11">ആകയാൽ എന്‍റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ; നിന്‍റെ ദൈവമായ യഹോവ നിന്നെക്കുറിച്ച് അരുളിച്ചെയ്തതുപോലെ നീ കൃതാര്‍ഥനായി അവന്‍റെ ആലയം പണിക.</verse>
				<verse number="12">നിന്‍റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിനു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിനു നിയമിക്കുമാറാകട്ടെ.</verse>
				<verse number="13">യഹോവ യിസ്രായേലിനുവേണ്ടി മോശെയോടു കല്പിച്ച ചട്ടങ്ങളും വിധികളും നീ പ്രമാണിച്ചാചരിക്കുന്നു എങ്കിൽ നീ കൃതാര്‍ഥനാകും; ധൈര്യപ്പെട്ട് ഉറച്ചിരിക്ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്.</verse>
				<verse number="14">ഇതാ, ഞാന്‍ എന്‍റെ കഷ്ടത്തിൽ യഹോവയുടെ ആലയത്തിനായി ഒരു ലക്ഷം താലന്ത് പൊന്നും പത്തു ലക്ഷം താലന്തു വെള്ളിയും പെരുപ്പം നിമിത്തം തൂക്കമില്ലാത്ത താമ്രവും ഇരുമ്പും സ്വരൂപിച്ചിട്ടുണ്ട്; മരവും കല്ലുംകൂടെ ഞാന്‍ ഒരുക്കിവച്ചിരിക്കുന്നു; നിനക്ക് ഇനിയും അതിനോടു ചേര്‍ത്തുകൊള്ളാമല്ലോ.</verse>
				<verse number="15">നിന്‍റെ സ്വാധീനത്തിൽ കല്ലുവെട്ടുകാര്‍, കല്പണിക്കാര്‍, ആശാരികള്‍ എന്നിങ്ങനെ അനവധി പണിക്കാരും സകലവിധ കൗശലപ്പണിക്കാരും ഉണ്ടല്ലോ;</verse>
				<verse number="16">പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ് എന്നിവ ധാരാളം ഉണ്ട്; ഉത്സാഹിച്ചു പ്രവര്‍ത്തിച്ചുകൊള്‍ക; യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
				<verse number="17">ദാവീദ് യിസ്രായേലിന്‍റെ സകല പ്രഭുക്കന്മാരോടും തന്‍റെ മകനായ ശലോമോനെ സഹായിപ്പാന്‍ കല്പിച്ചുപറഞ്ഞത്:</verse>
				<verse number="18">നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടല്ലോ; അവന്‍ നിങ്ങള്‍ക്കു ചുറ്റും വിശ്രമം വരുത്തിയിരിക്കുന്നു. അവന്‍ ദേശനിവാസികളെ എന്‍റെ കൈയിൽ ഏല്പിച്ചു ദേശം യഹോവയ്ക്കും അവന്‍റെ ജനത്തിനും കീഴടങ്ങിയുമിരിക്കുന്നു.</verse>
				<verse number="19">ആകയാൽ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിപ്പാന്‍ നിങ്ങളുടെ ഹൃദയവും മനസ്സും ഏല്പിച്ചുകൊടുപ്പിന്‍. എഴുന്നേല്പിന്‍; യഹോവയുടെ നിയമപെട്ടകവും ദൈവത്തിന്‍റെ വിശുദ്ധപാത്രങ്ങളും യഹോവയുടെ നാമത്തിനു പണിവാനുള്ള ആലയത്തിലേക്കു കൊണ്ടുവരേണ്ടതിനു യഹോവയായ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തെ പണിവിന്‍.</verse>
			</chapter>
			<chapter number="23">
				<verse number="1">ദാവീദ് വയോധികനും കാലസമ്പൂര്‍ണനും ആയപ്പോള്‍ തന്‍റെ മകനായ ശലോമോനെ യിസ്രായേലിനു രാജാവാക്കി.</verse>
				<verse number="2">അവന്‍ യിസ്രായേലിന്‍റെ പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും എല്ലാം കൂട്ടി വരുത്തി,</verse>
				<verse number="3">ലേവ്യരിൽ മുപ്പതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി; ആളെണ്ണം പേരുപേരായി അവര്‍ മുപ്പത്തെണ്ണായിരം ആയിരുന്നു.</verse>
				<verse number="4">അവരിൽ ഇരുപത്തിനാലായിരം പേര്‍ യഹോവയുടെ ആലയത്തിലെ വേല നടത്തേണ്ടുന്നവരും ആറായിരം പേര്‍ പ്രമാണികളും ന്യായാധിപന്മാരും</verse>
				<verse number="5">നാലായിരം പേര്‍ വാതിൽക്കാവല്ക്കാരും നാലായിരം പേര്‍ സ്തോത്രം ചെയ്യേണ്ടതിനു ദാവീദ് ഉണ്ടാക്കിയ വാദ്യങ്ങളാൽ യഹോവയെ സ്തുതിക്കുന്നവരും ആയിരുന്നു;</verse>
				<verse number="6">ദാവീദ് അവരെ ലേവിപുത്രന്മാരായ ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നീ ക്രമപ്രകാരം കൂറുകളായി വിഭാഗിച്ചു.</verse>
				<verse number="7">ഗേര്‍ശോന്യര്‍: ലദ്ദാന്‍, ശിമെയി.</verse>
				<verse number="8">ലദ്ദാന്‍റെ പുത്രന്മാര്‍: തലവനായ യെഹീയേൽ, സേഥാം, യോവേൽ ഇങ്ങനെ മൂന്നു പേര്‍.</verse>
				<verse number="9">ശിമെയിയുടെ പുത്രന്മാര്‍: ശെലോമീത്ത്, ഹസീയേൽ, ഹാരാന്‍ ഇങ്ങനെ മൂന്നു പേര്‍; ഇവര്‍ ലദ്ദാന്‍റെ പിതൃഭവനങ്ങള്‍ക്കു തലവന്മാര്‍ ആയിരുന്നു.</verse>
				<verse number="10">ശിമെയിയുടെ പുത്രന്മാര്‍: യഹത്ത്, സീനാ, യെയൂശ്, ബെരീയാം; ഈ നാലു പേര്‍ ശിമെയിയുടെ പുത്രന്മാര്‍.</verse>
				<verse number="11">യഹത്ത് തലവനും സീനാ രണ്ടാമനും ആയിരുന്നു; യെയൂശിനും ബെരിയയ്ക്കും അധികം പുത്രന്മാര്‍ ഇല്ലാതിരുന്നതുകൊണ്ട് അവര്‍ ഏകപിതൃഭവനമായി എണ്ണപ്പെട്ടിരുന്നു.</verse>
				<verse number="12">കെഹാത്തിന്‍റെ പുത്രന്മാര്‍: അമ്രാം, യിസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേൽ ഇങ്ങനെ നാലു പേര്‍.</verse>
				<verse number="13">അമ്രാമിന്‍റെ പുത്രന്മാര്‍: അഹരോന്‍, മോശെ; അഹരോനും പുത്രന്മാരും അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിപ്പാനും യഹോവയുടെ സന്നിധിയിൽ ധൂപംകാട്ടുവാനും അവനു ശുശ്രൂഷ ചെയ്‍വാനും എപ്പോഴും അവന്‍റെ നാമത്തിൽ അനുഗ്രഹിപ്പാനും സദാകാലത്തേക്കും വേര്‍തിരിക്കപ്പെട്ടിരുന്നു.</verse>
				<verse number="14">ദൈവപുരുഷനായ മോശെയുടെ പുത്രന്മാരെയോ ലേവിഗോത്രത്തിൽ എണ്ണിയിരുന്നു.</verse>
				<verse number="15">മോശെയുടെ പുത്രന്മാര്‍: ഗേര്‍ശോം, എലീയേസെര്‍.</verse>
				<verse number="16">ഗേര്‍ശോമിന്‍റെ പുത്രന്മാരിൽ ശെബൂവേൽ തലവനായിരുന്നു.</verse>
				<verse number="17">എലീയേസെരിന്‍റെ പുത്രന്മാര്‍: രെഹബ്യാവ് തലവന്‍; എലീയേസെരിനു വേറേ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; എങ്കിലും രെഹബ്യാവിനു വളരെ പുത്രന്മാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="18">യിസ്ഹാരിന്‍റെ പുത്രന്മാരിൽ ശെലോമീത്ത് തലവന്‍.</verse>
				<verse number="19">ഹെബ്രോന്‍റെ പുത്രന്മാരിൽ യെരീയാവ് തലവനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും, യെക്കമെയാം നാലാമനും ആയിരുന്നു.</verse>
				<verse number="20">ഉസ്സീയേലിന്‍റെ പുത്രന്മാരിൽ മീഖാ തലവനും യിശ്ശീയാവ് രണ്ടാമനും ആയിരുന്നു.</verse>
				<verse number="21">മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാര്‍: എലെയാസാര്‍, കീശ്.</verse>
				<verse number="22">എലെയാസാര്‍ മരിച്ചു; അവനു പുത്രിമാരല്ലാതെ പുത്രന്മാര്‍ ഉണ്ടായിരുന്നില്ല; കീശിന്‍റെ പുത്രന്മാരായ അവരുടെ സഹോദരന്മാര്‍ അവരെ വിവാഹം ചെയ്തു.</verse>
				<verse number="23">മൂശിയുടെ പുത്രന്മാര്‍: മഹ്ലി, ഏദെര്‍, യെരേമോത്ത് ഇങ്ങനെ മൂന്നുപേര്‍.</verse>
				<verse number="24">ഇവര്‍ കുടുംബംകുടുംബമായി ആളെണ്ണം പേരുപേരായി എണ്ണപ്പെട്ടപ്രകാരം തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായ ലേവിപുത്രന്മാര്‍; അവര്‍ ഇരുപതു വയസ്സുമുതൽ മേലോട്ടു യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ വേല ചെയ്തുവന്നു.</verse>
				<verse number="25">യിസ്രായേലിന്‍റെ ദൈവമായ യഹോവ തന്‍റെ ജനത്തിനു സ്വസ്ഥത കൊടുത്തു യെരൂശലേമിൽ എന്നേക്കും വസിക്കുന്നുവല്ലോ.</verse>
				<verse number="26">ആകയാൽ ലേവ്യര്‍ക്ക് ഇനി തിരുനിവാസവും അതിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍ ഒന്നും ചുമപ്പാന്‍ ആവശ്യമില്ല എന്നു ദാവീദ് പറഞ്ഞു.</verse>
				<verse number="27">ദാവീദിന്‍റെ അന്ത്യകല്പനകളാൽ ലേവ്യരെ ഇരുപതു വയസ്സുമുതൽ മേലോട്ട് എണ്ണിയിരുന്നു.</verse>
				<verse number="28">അവരുടെ മുറയോ, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി പ്രാകാരങ്ങളിലും അറകളിലും സകല വിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുന്നതിലും ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലയ്ക്ക് അഹരോന്‍റെ പുത്രന്മാരെ സഹായിക്കുന്നതും</verse>
				<verse number="29">കാഴ്ചയപ്പവും പുളിപ്പില്ലാത്ത ദോശകളായും ചട്ടിയിൽ ചുടുന്നതായും കുതിര്‍ക്കുന്നതായും അര്‍പ്പിക്കുന്ന ഭോജനയാഗത്തിനുള്ള നേരിയ മാവും സകലവിധ പരിമാണവും അളവും നോക്കുന്നതും</verse>
				<verse number="30">രാവിലെയും വൈകുന്നേരവും യഹോവയെ വാഴ്ത്തി സ്തുതിക്കേണ്ടതിന് ഒരുങ്ങിനില്ക്കുന്നതും</verse>
				<verse number="31">യഹോവയ്ക്കു ശബ്ബത്തുകളിലും അമാവാസികളിലും ഉത്സവങ്ങളിലും യഹോവയുടെ സന്നിധിയിൽ നിരന്തരം അവയെക്കുറിച്ചുള്ള നിയമത്തിനനുസരണയായ സംഖ്യപ്രകാരം ഹോമയാഗങ്ങളെ അര്‍പ്പിക്കുന്നതും</verse>
				<verse number="32">സമാഗമനകൂടാരത്തിന്‍റെ കാര്യവും വിശുദ്ധസ്ഥലത്തിന്‍റെ കാര്യവും യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അവരുടെ സഹോദരന്മാരായ അഹരോന്‍റെ പുത്രന്മാരുടെ കാര്യവും വിചാരിക്കുന്നതും തന്നെ.</verse>
			</chapter>
			<chapter number="24">
				<verse number="1">അഹരോന്‍റെ പുത്രന്മാരുടെ കൂറുകളോ: അഹരോന്‍റെ പുത്രന്മാര്‍: നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.</verse>
				<verse number="2">നാദാബും അബീഹൂവും അവരുടെ അപ്പനു മുമ്പേ മരിച്ചുപോയി; അവര്‍ക്ക് പുത്രന്മാര്‍ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ട് എലെയാസാരും ഈഥാമാരും പൗരോഹിത്യം നടത്തി.</verse>
				<verse number="3">ദാവീദ് എലെയാസാരിന്‍റെ പുത്രന്മാരിൽ സാദോക്, ഈഥാമാരിന്‍റെ പുത്രന്മാരിൽ അഹീമേലെക് എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.</verse>
				<verse number="4">ഈഥാമാരിന്‍റെ പുത്രന്മാരിലുള്ളതിനെക്കാള്‍ എലെയാസാരിന്‍റെ പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ട് എലെയാസാരിന്‍റെ പുത്രന്മാരിൽ പതിനാറ് പിതൃഭവനത്തലവന്മാരും ഈഥാമാരിന്‍റെ പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.</verse>
				<verse number="5">എലെയാസാരിന്‍റെ പുത്രന്മാരിലും ഈഥാമാരിന്‍റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്‍റെ പ്രഭുക്കന്മാരും ദൈവാലയത്തിന്‍റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ട് അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.</verse>
				<verse number="6">ലേവ്യരിൽ നെഥനയേലിന്‍റെ മകനായ ശെമയ്യാശാസ്ത്രി രാജാവിനും പ്രഭുക്കന്മാര്‍ക്കും പുരോഹിതനായ സാദോക്കിനും അബ്യാഥാരിന്‍റെ മകനായ അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിനും മറ്റൊന്ന് ഈഥാമാരിനുമായി ചീട്ടു വന്നത് എഴുതിവച്ചു.</verse>
				<verse number="7">ഒന്നാമത്തെ ചീട്ട് യെഹോയാരീബിനും രണ്ടാമത്തേതു യെദായാവിനും</verse>
				<verse number="8">മൂന്നാമത്തേതു ഹാരീമിനും നാലാമത്തേതു ശെയോരീമിനും</verse>
				<verse number="9">അഞ്ചാമത്തേതു മല്ക്കീയാവിനും ആറാമത്തേതു മീയാമിനും</verse>
				<verse number="10">ഏഴാമത്തേതു ഹാക്കോസിനും എട്ടാമത്തേതു അബീയാവിനും</verse>
				<verse number="11">ഒമ്പതാമത്തേതു യേശൂവയ്ക്കും പത്താമത്തേതു ശെഖന്യാവിനും</verse>
				<verse number="12">പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേതു യാക്കീമിനും</verse>
				<verse number="13">പതിമൂന്നാമത്തേതു ഹുപ്പയ്ക്കും പതിന്നാലാമത്തേതു യേശബെയാമിനും</verse>
				<verse number="14">പതിനഞ്ചാമത്തേതു ബിൽഗയ്ക്കും പതിനാറാമത്തേത് ഇമ്മേരിനും</verse>
				<verse number="15">പതിനേഴാമത്തേതു ഹേസീരിനും പതിനെട്ടാമത്തേതു ഹപ്പിസ്സേസിനും</verse>
				<verse number="16">പത്തൊമ്പതാമത്തേതു പെതഹ്യാവിനും ഇരുപതാമത്തേതു യെഹെസ്കേലിനും</verse>
				<verse number="17">ഇരുപത്തൊന്നാമത്തേതു യാഖീനും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിനും</verse>
				<verse number="18">ഇരുപത്തിമൂന്നാമത്തേതു ദെലായാവിനും ഇരുപത്തിനാലാമത്തേതു മയസ്യാവിനും വന്നു.</verse>
				<verse number="19">യിസ്രായേലിന്‍റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന്‍ അവര്‍ക്കു കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷയ്ക്കായിട്ടു യഹോവയുടെ ആലയത്തിലേക്ക് അവര്‍ വരേണ്ടുന്ന ക്രമം ഇത് ആയിരുന്നു.</verse>
				<verse number="20">ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്‍റെ പുത്രന്മാരിൽ ശൂബായേൽ; ശൂബായേലിന്‍റെ പുത്രന്മാരിൽ യെഹ്ദെയാവ്.</verse>
				<verse number="21">രെഹബ്യാവോ: രെഹബ്യാവിന്‍റെ പുത്രന്മാരിൽ തലവന്‍ യിശ്യാവ്.</verse>
				<verse number="22">യിസ്ഹാര്യരിൽ ശെലോമോത്ത്; ശെലോമോത്തിന്‍റെ പുത്രന്മാരിൽ യഹത്ത്.</verse>
				<verse number="23">ഹെബ്രോന്‍റെ പുത്രന്മാര്‍: യെരിയാവ് തലവന്‍; അമര്യാവ് രണ്ടാമന്‍; യഹസീയേൽ മൂന്നാമന്‍; യെക്കമെയാം നാലാമന്‍.</verse>
				<verse number="24">ഉസ്സീയേലിന്‍റെ പുത്രന്മാര്‍: മീഖാ; മീഖായുടെ പുത്രന്മാര്‍: ശാമീര്‍,</verse>
				<verse number="25">മീഖായുടെ സഹോദരന്‍ യിശ്ശ്യാവ്; യിശ്ശ്യാവിന്‍റെ പുത്രന്മാരിൽ സെഖര്യാവ്.</verse>
				<verse number="26">മെരാരിയുടെ പുത്രന്മാര്‍: മഹ്ലി, മൂശി; യയസ്യാവിന്‍റെ പുത്രന്മാര്‍: ബെനോ.</verse>
				<verse number="27">മെരാരിയുടെ പുത്രന്മാര്‍: യയസ്യാവിൽനിന്നുദ്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍, ഇബ്രി.</verse>
				<verse number="28">മഹ്ലിയുടെ മകന്‍ എലെയാസാര്‍; അവനു പുത്രന്മാര്‍ ഉണ്ടായില്ല.</verse>
				<verse number="29">കീശോ: കീശിന്‍റെ പുത്രന്മാര്‍ യെരഹ്‍മെയേൽ.</verse>
				<verse number="30">മൂശിയുടെ പുത്രന്മാര്‍: മഹ്ലി, ഏദെര്‍, യെരീമോത്ത്; ഇവര്‍ പിതൃഭവനംപിതൃഭവനമായി ലേവിയുടെ പുത്രന്മാര്‍.</verse>
				<verse number="31">അവരും അഹരോന്‍റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നെ ദാവീദ്‍രാജാവിനും സാദോക്കിനും അഹീമേലെക്കിനും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കും മുമ്പാകെ അതതു പിതൃഭവനത്തിൽ ഓരോ തലവന്‍ താന്താന്‍റെ ഇളയസഹോദരനെപ്പോലെ തന്നെ ചീട്ടിട്ടു.</verse>
			</chapter>
			<chapter number="25">
				<verse number="1">ദാവീദും സേനാധിപതിമാരും കിന്നരം, വീണ, കൈത്താളം എന്നിവകൊണ്ടു പ്രവചിക്കുന്നവരായ ആസാഫിന്‍റെയും ഹേമാന്‍റെയും യെദൂഥൂന്‍റെയും പുത്രന്മാരെ ശുശ്രൂഷയ്ക്കായി വേര്‍തിരിച്ചു; ഈ ശുശ്രൂഷയിൽ വേല ചെയ്തവരുടെ സംഖ്യയാവിത്:</verse>
				<verse number="2">ആസാഫിന്‍റെ പുത്രന്മാരോ: രാജാവിന്‍റെ കല്പനയാൽ പ്രവചിച്ച ആസാഫിന്‍റെ കീഴിൽ ആസാഫിന്‍റെ പുത്രന്മാരായ സക്കൂര്‍, യോസേഫ്, നെഥന്യാവ്, അശരേലാ.</verse>
				<verse number="3">യെദൂഥൂന്യരോ: യഹോവയെ വാഴ്ത്തി സ്തുതിക്കുന്നതിൽ കിന്നരംകൊണ്ടു പ്രവചിച്ച തങ്ങളുടെ പിതാവായ യെദൂഥൂന്‍റെ കീഴിൽ ഗെദെല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ഹശബ്യാവ്, മത്ഥിഥ്യാവ് എന്നിങ്ങനെ യെദൂഥൂന്‍റെ പുത്രന്മാര്‍ ആറു പേര്‍.</verse>
				<verse number="4">ഹേമാന്യരോ: ബുക്കീയാവ്, മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി. രോമംതി-ഏസെര്‍, യൊശ്ബെക്കാശാ, മല്ലോഥി, ഹോഥീര്‍, മഹസീയോത്ത് എന്നിവര്‍ ഹേമാന്‍റെ പുത്രന്മാര്‍.</verse>
				<verse number="5">ഇവര്‍ എല്ലാവരും ദൈവത്തിന്‍റെ വചനങ്ങളിൽ രാജാവിന്‍റെ ദര്‍ശകനായ ഹേമാന്‍റെ പുത്രന്മാര്‍. അവന്‍റെ കൊമ്പുയര്‍ത്തേണ്ടതിനു ദൈവം ഹേമാനു പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൊടുത്തിരുന്നു.</verse>
				<verse number="6">ഇവര്‍ എല്ലാവരും ദൈവാലയത്തിലെ ശുശ്രൂഷയ്ക്കു കൈത്താളങ്ങളാലും വീണകളാലും കിന്നരങ്ങളാലും യഹോവയുടെ ആലയത്തിൽ സംഗീതത്തിനായി താന്താങ്ങളുടെ അപ്പന്‍റെ കീഴിലും ആസാഫും യെദൂഥൂനും ഹേമാനും നേരേ രാജാവിന്‍റെ കല്പനയ്ക്കു കീഴിലും ആയിരുന്നു.</verse>
				<verse number="7">യഹോവയ്ക്കു സംഗീതം ചെയ്‍വാന്‍ അഭ്യാസം പ്രാപിച്ച നിപുണന്മാരായവരുടെ സകല സഹോദരന്മാരുമായി അവരുടെ സംഖ്യ ഇരുനൂറ്റി എണ്‍പത്തിയെട്ട്.</verse>
				<verse number="8">താന്താങ്ങളുടെ ഉദ്യോഗക്രമം നിശ്ചയിക്കേണ്ടതിന് അവര്‍ ചെറിയവനും വലിയവനും ഗുരുവും ശിഷ്യനും ഒരുപോലെ ചീട്ടിട്ടു.</verse>
				<verse number="9">ഒന്നാമത്തെ ചീട്ട് ആസാഫിനുവേണ്ടി യോസേഫിനു വന്നു; രണ്ടാമത്തേതു ഗെദല്യാവിനു വന്നു; അവനും സഹോദരന്മാരും അവന്‍റെ പുത്രന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="10">മൂന്നാമത്തേതു സക്കൂരിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="11">നാലാമത്തേതു യിസ്രിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="12">അഞ്ചാമത്തേതു കെഥന്യാവിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="13">ആറാമത്തേതു ബുക്കീയാവിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="14">ഏഴാമത്തേതു യെശരേലയ്ക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="15">എട്ടാമത്തേതു യെശയ്യാവിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="16">ഒമ്പതാമത്തേതു മത്ഥന്യാവിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="17">പത്താമത്തേതു ശിമെയിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="18">പതിനൊന്നാമത്തേതു അസരേലിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="19">പന്ത്രണ്ടാമത്തേതു ഹശബ്യാവിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="20">പതിമൂന്നാമത്തേതു ശൂബായേലിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="21">പതിന്നാലാമത്തേതു മത്ഥിഥ്യാവിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="22">പതിനഞ്ചാമത്തേതു യെരീമോത്തിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="23">പതിനാറാമത്തേതു ഹനന്യാവിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="24">പതിനേഴാമത്തേതു യൊശ്ബെക്കാശയ്ക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="25">പതിനെട്ടാമത്തേതു ഹനാനിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="26">പത്തൊമ്പതാമത്തേത് മല്ലോഥിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="27">ഇരുപതാമത്തേത് എലീയാഥയ്ക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="28">ഇരുപത്തൊന്നാമത്തേതു ഹോഥീരിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരും കൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="29">ഇരുപത്തിരണ്ടാമത്തേതു ഗിദ്ദൽതിക്കു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="30">ഇരുപത്തിമൂന്നാമത്തേതു മഹസീയോത്തിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
				<verse number="31">ഇരുപത്തിനാലാമത്തേതു രോമംതി-ഏസെരിനു വന്നു; അവനും പുത്രന്മാരും സഹോദരന്മാരുംകൂടി പന്ത്രണ്ടു പേര്‍.</verse>
			</chapter>
			<chapter number="26">
				<verse number="1">വാതിൽക്കാവല്ക്കാരുടെ കൂറുകളോ: കോരഹ്യര്‍: ആസാഫിന്‍റെ പുത്രന്മാരിൽ കോരെയുടെ മകനായ മെശേലെമ്യാവ്.</verse>
				<verse number="2">മെശേലെമ്യാവിന്‍റെ പുത്രന്മാര്‍: സെഖര്യാവ് ആദ്യജാതന്‍; യെദീയയേൽ രണ്ടാമന്‍; സെബദ്യാവ് മൂന്നാമന്‍; യത്നീയേൽ നാലാമന്‍;</verse>
				<verse number="3">ഏലാം അഞ്ചാമന്‍; യെഹോഹാനാന്‍ ആറാമന്‍; എല്യോഹോവേനായി ഏഴാമന്‍.</verse>
				<verse number="4">ഓബേദ്-എദോമിന്‍റെ പുത്രന്മാര്‍: ശെമയ്യാവ് ആദ്യജാതന്‍; യെഹോശാബാദ് രണ്ടാമന്‍; യോവാഹ് മൂന്നാമന്‍; സാഖാര്‍ നാലാമന്‍; നെഥനയേൽ അഞ്ചാമന്‍;</verse>
				<verse number="5">അമ്മീയേൽ ആറാമന്‍; യിസ്സാഖാര്‍ ഏഴാമന്‍; പെയുലെഥായി എട്ടാമന്‍. ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.</verse>
				<verse number="6">അവന്‍റെ മകനായ ശെമയ്യാവിനും പുത്രന്മാര്‍ ജനിച്ചിരുന്നു; അവര്‍ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിനു പ്രമാണികള്‍ ആയിരുന്നു.</verse>
				<verse number="7">ശെമയ്യാവിന്‍റെ പുത്രന്മാര്‍: ഒത്നി, രെഫായേൽ, ഓബേദ്, എൽസാബാദ്;- അവന്‍റെ സഹോദരന്മാര്‍ പ്രാപ്തന്മാര്‍ ആയിരുന്നു- എലീഹൂ, സെമഖ്യാവ്.</verse>
				<verse number="8">ഇവര്‍ എല്ലാവരും ഓബേദ്-എദോമിന്‍റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷയ്ക്ക് അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഓബേദ്-എദോമിനുള്ളവര്‍ അറുപത്തിരണ്ടു പേര്‍;</verse>
				<verse number="9">മെശേലെമ്യാവിനു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടു പേര്‍.</verse>
				<verse number="10">മെരാരിപുത്രന്മാരിൽ ഹോസയ്ക്കു പുത്രന്മാര്‍ ഉണ്ടായിരുന്നു; ശിമ്രി തലവന്‍; ഇവന്‍ ആദ്യജാതനല്ലങ്കിലും അവന്‍റെ അപ്പന്‍ അവനെ തലവനാക്കി;</verse>
				<verse number="11">ഹില്ക്കീയാവ് രണ്ടാമന്‍, തെബല്യാവ് മൂന്നാമന്‍, സെഖര്യാവ് നാലാമന്‍; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാംകൂടി പതിമൂന്നു പേര്‍.</verse>
				<verse number="12">വാതിൽക്കാവല്ക്കാരുടെ ഈ കൂറുകള്‍ക്ക്, അവരുടെ തലവന്മാര്‍ക്കു തന്നെ, യഹോവയുടെ ആലയത്തിൽ ശുശ്രൂഷ ചെയ്‍വാന്‍ തങ്ങളുടെ സഹോദരന്മാര്‍ക്ക് എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.</verse>
				<verse number="13">അവര്‍ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിനു ചീട്ടിട്ടു.</verse>
				<verse number="14">കിഴക്കേ വാതിലിന്‍റെ ചീട്ടു ശേലെമ്യാവിനു വന്നു; പിന്നെ അവര്‍ അവന്‍റെ മകനായി വിവേകം ഉള്ള ആലോചനക്കാരനായ സെഖര്യാവിനുവേണ്ടി ചീട്ടിട്ടു; അവന്‍റെ ചീട്ടു വടക്കേ വാതിലിനു വന്നു.</verse>
				<verse number="15">തെക്കേ വാതിലിന്‍റേത് ഓബേദ്-എദോമിനും പാണ്ടിശാലയുടേത് അവന്‍റെ പുത്രന്മാര്‍ക്കും</verse>
				<verse number="16">കയറ്റമുള്ള പെരുവഴിക്കൽ ശല്ലേഖെത്ത് പടിവാതിലിനരികെ പടിഞ്ഞാറേ വാതിലിന്‍റേതു ശുപ്പീമിനും ഹോസയ്ക്കും വന്നു. ഇങ്ങനെ കാവലിനരികെ കാവൽ ഉണ്ടായിരുന്നു.</verse>
				<verse number="17">കിഴക്കേ വാതിൽക്കൽ ആറു ലേവ്യരും വടക്കേ വാതിൽക്കൽ നാളൊന്നിനു നാലു പേരും തെക്കേ വാതിൽക്കൽ നാളൊന്നിനു നാലു പേരും പാണ്ടിശാലയ്ക്കൽ ഈരണ്ടു പേരും ഉണ്ടായിരുന്നു.</verse>
				<verse number="18">പര്‍ബാരിനും പടിഞ്ഞാറു പെരുവഴിയിൽ നാലു പേരും പര്‍ബാരിൽതന്നെ രണ്ടു പേരും ഉണ്ടായിരുന്നു.</verse>
				<verse number="19">കോരഹ്യരിലും മെരാര്യരിലും ഉള്ള വാതിൽക്കാവല്ക്കാരുടെ കൂറുകള്‍ ഇവ തന്നെ.</verse>
				<verse number="20">അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവാലയത്തിലെ ഭണ്ഡാരത്തിനും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിനും മേൽവിചാരകരായിരുന്നു.</verse>
				<verse number="21">ലയെദാന്‍റെ പുത്രന്മാര്‍: ലയെദാന്‍റെ കുടുംബത്തിലുള്ള ഗേര്‍ശോന്യരുടെ പുത്രന്മാര്‍: ഗേര്‍ശോന്യനായ ലയെദാന്‍റെ പിതൃഭവനത്തലവന്മാര്‍ യെഹീയേല്യര്‍ ആയിരുന്നു.</verse>
				<verse number="22">യെഹീയേലിന്‍റെ പുത്രന്മാര്‍: സേഥാം; അവന്‍റെ സഹോദരന്‍ യോവേൽ; ഇവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിനു മേൽവിചാരകരായിരുന്നു.</verse>
				<verse number="23">അമ്രാമ്യര്‍, യിസ്ഹാര്യര്‍, ഹെബ്രോന്യര്‍, ഉസ്സീയേല്യര്‍ എന്നവരോ:</verse>
				<verse number="24">മോശെയുടെ മകനായ ഗേര്‍ശോമിന്‍റെ മകന്‍ ശെബൂവേൽ ഭണ്ഡാരത്തിനു മേൽവിചാരകനായിരുന്നു.</verse>
				<verse number="25">എലീയേസെരിൽ നിന്നുദ്ഭവിച്ച അവന്‍റെ സഹോദരന്മാരോ: അവന്‍റെ മകന്‍ രെഹബ്യാവ്; അവന്‍റെ മകന്‍ യെശയ്യാവ്; അവന്‍റെ മകന്‍ യോരാം; അവന്‍റെ മകന്‍ സിക്രി; അവന്‍റെ മകന്‍ ശെലോമീത്ത്.</verse>
				<verse number="26">ദാവീദുരാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധ വസ്തുക്കളുടെ സകല ഭണ്ഡാരത്തിനും ശെലോമീത്തും അവന്‍റെ സഹോദരന്മാരും മേൽവിചാരകരായിരുന്നു.</verse>
				<verse number="27">യുദ്ധത്തിൽ കിട്ടിയ കൊള്ളയിൽനിന്നു യഹോവയുടെ ആലയം കേടുപോക്കുവാന്‍ അവര്‍ അവയെ നിവേദിച്ചിരുന്നു.</verse>
				<verse number="28">ദര്‍ശകനായ ശമൂവേലും കീശിന്‍റെ മകന്‍ ശൗലും നേരിന്‍റെ മകന്‍ അബ്നേരും സെരൂയയുടെ മകന്‍ യോവാബും നിവേദിച്ച സകല നിവേദിതവസ്തുക്കളും ശെലോമീത്തിന്‍റെയും അവന്‍റെ സഹോദരന്മാരുടെയും വിചാരണയിൽ വന്നു.</verse>
				<verse number="29">യിസ്ഹാര്യരിൽ കെനന്യാവും അവന്‍റെ പുത്രന്മാരും പുറമേയുള്ള പ്രവൃത്തിക്കു യിസ്രായേലിൽ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.</verse>
				<verse number="30">ഹെബ്രോന്യരിൽ ഹശബ്യാവും അവന്‍റെ സഹോദരന്മാരുമായി ആയിരത്തി എഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാനിക്കരെ പടിഞ്ഞാറ് യഹോവയുടെ സകല കാര്യത്തിനും രാജാവിന്‍റെ ശുശ്രൂഷയ്ക്കും യിസ്രായേലിൽ മേൽവിചാരകരായിരുന്നു.</verse>
				<verse number="31">ഹെബ്രോന്യരിൽ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്ക് യെരീയാവ് തലവനായിരുന്നു; ദാവീദിന്‍റെ വാഴ്ചയുടെ നാല്പതാം ആണ്ടിൽ അവരുടെ വസ്തുത അന്വേഷിച്ചപ്പോള്‍ അവരുടെ ഇടയിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തന്മാരെ കണ്ടു.</verse>
				<verse number="32">അവന്‍റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തി എഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവ് ദൈവത്തിന്‍റെ സകല കാര്യത്തിനും രാജാവിന്‍റെ കാര്യാദികള്‍ക്കും രൂബേന്യര്‍, ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കു മേൽവിചാരകരാക്കി വച്ചു.</verse>
			</chapter>
			<chapter number="27">
				<verse number="1">യിസ്രായേൽപുത്രന്മാര്‍ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകല മാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു കൂറുകളുടെ ഓരോ പ്രവൃത്തിയിലും രാജാവിനു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="2">ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിനു മേൽവിചാരകന്‍ സബ്ദീയേലിന്‍റെ മകന്‍ യാശോബെയാം: അവന്‍റെ കൂറിൽ ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="3">അവന്‍ പേരെസ്സിന്‍റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകല സേനാപതികള്‍ക്കും തലവനും ആയിരുന്നു.</verse>
				<verse number="4">രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്‍റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="5">മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യഹോയാദയുടെ മകന്‍ ബെനായാവ്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="6">മുപ്പതു പേരിൽ വീരനും മുപ്പതു പേര്‍ക്കു തലവനുമായ ബെനായാവ് ഇവന്‍ തന്നെ; അവന്‍റെ കൂറിന് അവന്‍റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.</verse>
				<verse number="7">നാലാം മാസത്തേക്കുള്ള നാലാമത്തവന്‍ യോവാബിന്‍റെ സഹോദരനായ അസാഹേലും അവന്‍റെശേഷം അവന്‍റെ മകനായ സെബദ്യാവും ആയിരുന്നു; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="8">അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവന്‍ യിസ്രാഹ്യനായ ശംഹൂത്ത്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="9">ആറാം മാസത്തേക്കുള്ള ആറാമത്തവന്‍ തെക്കോവ്യനായ ഇക്കേശിന്‍റെ മകന്‍ ഈരാ; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="10">ഏഴാം മാസത്തേക്കുള്ള ഏഴാമത്തവന്‍ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="11">എട്ടാം മാസത്തേക്കുള്ള എട്ടാമത്തവന്‍ സര്‍ഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="12">ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവന്‍ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസര്‍; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="13">പത്താം മാസത്തേക്കുള്ള പത്താമത്തവന്‍ സര്‍ഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="14">പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവന്‍ എഫ്രയീമിന്‍റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="15">പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവന്‍ ഒത്നീയേലിൽനിന്ന് ഉദ്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്‍റെ കൂറിലും ഇരുപത്തിനാലായിരം പേര്‍.</verse>
				<verse number="16">യിസ്രായേൽഗോത്രങ്ങളുടെ തലവന്മാര്‍: രൂബേന്യര്‍ക്കു പ്രഭു സിക്രിയുടെ മകന്‍ എലീയേസെര്‍; ശിമെയോന്യര്‍ക്കു മയഖായുടെ മകന്‍ ശെഫത്യാവ്;</verse>
				<verse number="17">ലേവ്യര്‍ക്കു കെമൂവേലിന്‍റെ മകന്‍ ഹശബ്യാവ്; അഹരോന്യര്‍ക്കു സാദോക്;</verse>
				<verse number="18">യെഹൂദായ്ക്കു ദാവീദിന്‍റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിനു മീഖായേലിന്‍റെ മകന്‍ ഒമ്രി;</verse>
				<verse number="19">സെബൂലൂന് ഓബദ്യാവിന്‍റെ മകന്‍ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്‍റെ മകന്‍ യെരീമോത്ത്;</verse>
				<verse number="20">എഫ്രയീമ്യര്‍ക്ക് അസസ്യാവിന്‍റെ മകന്‍ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിനു പെദായാവിന്‍റെ മകന്‍ യോവേൽ.</verse>
				<verse number="21">ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിനു സെഖര്യാവിന്‍റെ മകന്‍ യിദ്ദോ; ബെന്യാമീന് അബ്നേരിന്‍റെ മകന്‍ യാസീയേൽ;</verse>
				<verse number="22">ദാന് യെരോഹാമിന്‍റെ മകന്‍ അസരെയേൽ. ഇവര്‍ യിസ്രായേൽഗോത്രങ്ങള്‍ക്കു പ്രഭുക്കന്മാര്‍ ആയിരുന്നു.</verse>
				<verse number="23">എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ധിപ്പിക്കും എന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.</verse>
				<verse number="24">സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍ തുടങ്ങിയെങ്കിലും അവന്‍ തീര്‍ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ്‍രാജാവിന്‍റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേര്‍ത്തിട്ടുമില്ല.</verse>
				<verse number="25">രാജാവിന്‍റെ ഭണ്ഡാരത്തിന് അദീയേലിന്‍റെ മകനായ അസ്മാവെത്ത് മേൽവിചാരകന്‍. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകള്‍ക്ക് ഉസ്സീയാവിന്‍റെ മകന്‍ യെഹോനാഥാന്‍ മേൽവിചാരകന്‍.</verse>
				<verse number="26">വയലിൽ വേലചെയ്ത കൃഷിക്കാര്‍ക്കു കെലൂബിന്‍റെ മകന്‍ എസ്രി മേൽവിചാരകന്‍.</verse>
				<verse number="27">മുന്തിരിത്തോട്ടങ്ങള്‍ക്കു രാമാത്യനായ ശിമെയിയും മുന്തിരിത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകള്‍ക്കു ശിഫ്മ്യനായ സബ്‍ദിയും മേൽവിചാരകര്‍.</verse>
				<verse number="28">ഒലിവുവൃക്ഷങ്ങള്‍ക്കും താഴ്വീതിയിലെ കാട്ടത്തികള്‍ക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവയ്ക്കുന്ന നിലവറകള്‍ക്കു യോവാശും മേൽവിചാരകര്‍.</verse>
				<verse number="29">ശാരോനിൽ മേയുന്ന നാല്ക്കാലികള്‍ക്ക് ശാരോന്യനായ ശിത്രായിയും താഴ്വരയിലെ നാല്ക്കാലികള്‍ക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകര്‍.</verse>
				<verse number="30">ഒട്ടകങ്ങള്‍ക്കു യിശ്മായേല്യനായ ഓബീലും കഴുതകള്‍ക്കു മേരോനോത്യനായ യെഹ്ദെയാവും മേൽവിചാരകര്‍. ആടുകള്‍ക്ക് ഹഗ്രീയനായ യാസീസ് മേൽവിചാരകന്‍;</verse>
				<verse number="31">ഇവര്‍ എല്ലാവരും ദാവീദ്‍രാജാവിന്‍റെ വസ്തുവകകള്‍ക്ക് അധിപതിമാരായിരുന്നു.</verse>
				<verse number="32">ദാവീദിന്‍റെ ചിറ്റപ്പനായ യോനാഥാന്‍ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.</verse>
				<verse number="33">അഹീഥോഫെൽ രാജമന്ത്രി; അര്‍ഖ്യനായ ഹൂശായി രാജമിത്രം.</verse>
				<verse number="34">അഹീഥോഫെലിന്‍റെ ശേഷം ബെനായാവിന്‍റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രികള്‍; രാജാവിന്‍റെ സേനാധിപതി യോവാബ്.</verse>
			</chapter>
			<chapter number="28">
				<verse number="1">അനന്തരം ദാവീദ് യിസ്രായേലിന്‍റെ സകല പ്രഭുക്കന്മാരുമായ ഗോത്ര പ്രഭുക്കന്മാരെയും രാജാവിനു ശുശ്രൂഷ ചെയ്ത കൂറുകളുടെ തലവന്മാരെയും സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും രാജാവിന്‍റെയും അവന്‍റെ പുത്രന്മാരുടെയും സകല വസ്തുവകകള്‍ക്കും നാല്ക്കാലികള്‍ക്കും ഉള്ള മേൽവിചാരകന്മാരെയും ഷണ്ഡന്മാരെയും വീരന്മാരെയും സകല പരാക്രമശാലികളെയും യെരൂശലേമിൽ കൂട്ടിവരുത്തി.</verse>
				<verse number="2">ദാവീദ്‍രാജാവ് എഴുന്നേറ്റുനിന്നു പറഞ്ഞത് എന്തെന്നാൽ: എന്‍റെ സഹോദരന്മാരും എന്‍റെ ജനവുമായുള്ളോരേ, എന്‍റെ വാക്ക് കേള്‍പ്പിന്‍; യഹോവയുടെ നിയമപെട്ടകത്തിനും നമ്മുടെ ദൈവത്തിന്‍റെ പാദപീഠത്തിനുമായി ഒരു വിശ്രമാലയം പണിവാന്‍ എനിക്കു താൽപര്യം ഉണ്ടായിരുന്നു; പണിക്കുവേണ്ടി ഞാന്‍ വട്ടംകൂട്ടിയിരുന്നു.</verse>
				<verse number="3">എന്നാൽ ദൈവം എന്നോട്: നീ എന്‍റെ നാമത്തിന് ഒരു ആലയം പണിയരുത്; നീ ഒരു യോദ്ധാവാകുന്നു; രക്തവും ചൊരിയിച്ചിരിക്കുന്നു എന്നു കല്പിച്ചു.</verse>
				<verse number="4">എങ്കിലും ഞാന്‍ എന്നേക്കും യിസ്രായേലിനു രാജാവായിരിപ്പാന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്‍റെ സര്‍വപിതൃഭവനത്തിൽനിന്നും എന്നെ തിരഞ്ഞെടുത്തു; പ്രഭുവായിരിപ്പാന്‍ യെഹൂദായെയും യെഹൂദാഗൃഹത്തിൽ എന്‍റെ പിതൃഭവനത്തെയും തിരഞ്ഞെടുത്തിരിക്കുന്നു; എന്‍റെ അപ്പന്‍റെ പുത്രന്മാരിൽവച്ച് എന്നെ എല്ലാ യിസ്രായേലിനും രാജാവാക്കുവാന്‍ അവനു പ്രസാദം തോന്നി.</verse>
				<verse number="5">എന്‍റെ സകല പുത്രന്മാരിലും നിന്നു- യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ- അവന്‍ എന്‍റെ മകനായ ശലോമോനെ യിസ്രായേലിൽ യഹോവയുടെ രാജാസനത്തിൽ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.</verse>
				<verse number="6">അവന്‍ എന്നോട്: നിന്‍റെ മകനായ ശലോമോന്‍ എന്‍റെ ആലയവും എന്‍റെ പ്രാകാരങ്ങളും പണിയും; ഞാന്‍ അവനെ എനിക്കു പുത്രനായി തിരഞ്ഞെടുത്തിരിക്കുന്നു; ഞാന്‍ അവനു പിതാവായിരിക്കും.</verse>
				<verse number="7">അവന്‍ ഇന്നു ചെയ്യുന്നതുപോലെ എന്‍റെ കല്പനകളും വിധികളും ആചരിപ്പാന്‍ സ്ഥിരത കാണിക്കുമെങ്കിൽ ഞാന്‍ അവന്‍റെ രാജത്വം എന്നേക്കും സ്ഥിരമാക്കും എന്ന് അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="8">ആകയാൽ യഹോവയുടെ സഭയായ എല്ലാ യിസ്രായേലും കാണ്‍കെയും നമ്മുടെ ദൈവം കേള്‍ക്കെയും ഞാന്‍ പറയുന്നത്: നിങ്ങള്‍ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കള്‍ക്കു ശാശ്വതാവകാശമായി വച്ചേക്കയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിന്‍.</verse>
				<verse number="9">നീയോ എന്‍റെ മകനേ, ശലോമോനേ, നിന്‍റെ അപ്പന്‍റെ ദൈവത്തെ അറികയും അവനെ പൂര്‍ണഹൃദയത്തോടും നല്ല മനസ്സോടുംകൂടെ സേവിക്കയും ചെയ്ക; യഹോവ സര്‍വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു; നീ അവനെ അന്വേഷിക്കുന്നു എങ്കിൽ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിന്നെ എന്നേക്കും തള്ളിക്കളയും.</verse>
				<verse number="10">ആകയാൽ സൂക്ഷിച്ചുകൊള്‍ക; വിശുദ്ധമന്ദിരമായൊരു ആലയം പണിവാന്‍ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു; ധൈര്യപ്പെട്ട് അതു നടത്തിക്കൊള്‍ക.</verse>
				<verse number="11">പിന്നെ ദാവീദ് തന്‍റെ മകനായ ശലോമോനു ദൈവാലയത്തിന്‍റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃക കൊടുത്തു.</verse>
				<verse number="12">യഹോവയുടെ ആലയം, പ്രാകാരങ്ങള്‍, ചുറ്റുമുള്ള എല്ലാ അറകള്‍, ദൈവാലയത്തിന്‍റെ ഭണ്ഡാരഗൃഹങ്ങള്‍, നിവേദിത വസ്തുക്കളുടെ ഭണ്ഡാരം,</verse>
				<verse number="13">പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകള്‍, യഹോവയുടെ ആലയത്തിലെ സകല ശുശ്രൂഷയുടെയും വേല, യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള സകല പാത്രങ്ങള്‍ എന്നിവയെല്ലാറ്റെയും കുറിച്ചു തന്‍റെ മനസ്സിൽ ഉണ്ടായിരുന്ന മാതൃകാവിവരവും അവനു കൊടുത്തു.</verse>
				<verse number="14">അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും പൊന്നുകൊണ്ടുള്ള ഉപകരണങ്ങള്‍ക്കു തൂക്കപ്രകാരം പൊന്നും അതതു ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍ക്ക് ഒക്കെയും തൂക്കപ്രകാരം വെള്ളിയും</verse>
				<verse number="15">പൊന്‍വിളക്കുതണ്ടുകള്‍ക്കും അവയുടെ സ്വര്‍ണദീപങ്ങള്‍ക്കും വേണ്ടുന്ന തൂക്കമായി ഓരോ വിളക്കുതണ്ടിനും അതിന്‍റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം പൊന്നും വെള്ളി കൊണ്ടുള്ള വിളക്കുതണ്ടുകള്‍ക്കു ഓരോ തണ്ടിന്‍റെയും ഉപയോഗത്തിനു തക്കവണ്ണം അതതു തണ്ടിനും അതതിന്‍റെ ദീപങ്ങള്‍ക്കും തൂക്കപ്രകാരം വെള്ളിയും കൊടുത്തു.</verse>
				<verse number="16">കാഴ്ചയപ്പത്തിന്‍റെ മേശകള്‍ക്ക് ഓരോ മേശയ്ക്ക് വേണ്ടുന്ന പൊന്നും വെള്ളികൊണ്ടുള്ള മേശകള്‍ക്കു വേണ്ടുന്ന വെള്ളിയും തൂക്കപ്രകാരം കൊടുത്തു.</verse>
				<verse number="17">മുള്‍ക്കൊളുത്തുകള്‍ക്കും കലശങ്ങള്‍ക്കും കുടങ്ങള്‍ക്കും വേണ്ടുന്ന തങ്കവും പൊന്‍കിണ്ടികള്‍ക്ക് ഓരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഓരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.</verse>
				<verse number="18">ധൂപപീഠത്തിനു തൂക്കപ്രകാരം വേണ്ടുന്ന ഊതിക്കഴിച്ച പൊന്നും ചിറകു വിരിച്ചു യഹോവയുടെ നിയമപെട്ടകം മൂടുന്ന കെരൂബുകളായ രഥമാതൃകയ്ക്കു വേണ്ടുന്ന പൊന്നും കൊടുത്തു.</verse>
				<verse number="19">ഇവയെല്ലാം ഈ മാതൃകയുടെ എല്ലാ പണികളും യഹോവ എനിക്കുവേണ്ടി തന്‍റെ കൈകൊണ്ട് എഴുതിയ രേഖമൂലം എന്നെ ഗ്രഹിപ്പിച്ചിരിക്കുന്നു എന്നു ദാവീദ് പറഞ്ഞു.</verse>
				<verse number="20">പിന്നെയും ദാവീദ് തന്‍റെ മകനായ ശലോമോനോടു പറഞ്ഞത്: ബലപ്പെട്ടു ധൈര്യം പൂണ്ടു പ്രവര്‍ത്തിച്ചുകൊള്‍ക; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യഹോവയായ ദൈവം എന്‍റെ ദൈവം തന്നെ, നിന്നോടുകൂടെ ഉണ്ട്. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കുള്ള എല്ലാ വേലയും നീ നിവര്‍ത്തിക്കുംവരെ അവന്‍ നിന്നെ കൈവിടുകയില്ല, ഉപേക്ഷിക്കയും ഇല്ല.</verse>
				<verse number="21">ഇതാ, ദൈവാലയത്തിലെ സകല ശുശ്രൂഷയ്ക്കുംവേണ്ടി പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകള്‍ ഉണ്ടല്ലോ; ഓരോവിധ ശുശ്രൂഷയ്ക്കും മനസ്സും സാമര്‍ഥ്യവും ഉള്ള ഏവരും എല്ലാ വേലയ്ക്കായിട്ടും നിന്നോടുകൂടെ ഉണ്ട്; പ്രഭുക്കന്മാരും സര്‍വജനവും നിന്‍റെ കല്പനയ്ക്കൊക്കെയും വിധേയരായിരിക്കും.</verse>
			</chapter>
			<chapter number="29">
				<verse number="1">പിന്നെ ദാവീദുരാജാവ് സര്‍വസഭയോടും പറഞ്ഞത്: ദൈവംതന്നെ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ മകന്‍ ശലോമോന്‍ ചെറുപ്പവും ഇളംപ്രായവും ഉള്ളവന്‍; പ്രവൃത്തി വലിയതും ആകുന്നു; മന്ദിരം മനുഷ്യനല്ല, യഹോവയായ ദൈവത്തിനത്രേ.</verse>
				<verse number="2">എന്നാൽ ഞാന്‍ എന്‍റെ സര്‍വബലത്തോടുംകൂടെ എന്‍റെ ദൈവത്തിന്‍റെ ആലയത്തിനുവേണ്ടി പൊന്നുകൊണ്ടുള്ളവയ്ക്കു പൊന്നും വെള്ളികൊണ്ടുള്ളവയ്ക്കു വെള്ളിയും താമ്രംകൊണ്ടുള്ളവയ്ക്കു താമ്രവും ഇരുമ്പുകൊണ്ടുള്ളവയ്ക്ക് ഇരുമ്പും മരംകൊണ്ടുള്ളവയ്ക്കു മരവും, ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനാവര്‍ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വച്ചിരിക്കുന്നു.</verse>
				<verse number="3">എന്‍റെ ദൈവത്തിന്‍റെ ആലയത്തോട് എനിക്കുള്ള പക്ഷം നിമിത്തം വിശുദ്ധമന്ദിരത്തിനുവേണ്ടി ഞാന്‍ ശേഖരിച്ചതൊക്കെയും കൂടാതെ എന്‍റെ സ്വന്തഭണ്ഡാരത്തിലെ പൊന്നും വെള്ളിയും ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തിനായി കൊടുത്തിരിക്കുന്നു.</verse>
				<verse number="4">ആലയഭിത്തികളെ പൊന്നുകൊണ്ടു വേണ്ടതു പൊന്നുകൊണ്ടും, വെള്ളികൊണ്ടു വേണ്ടതു വെള്ളികൊണ്ടും പൊതിവാനും കൗശലപ്പണിക്കാരുടെ എല്ലാ പണിക്കായിട്ടും ഓഫീര്‍പൊന്നായി മൂവായിരം താലന്ത് പൊന്നും ഏഴായിരം താലന്ത് ഊതിക്കഴിച്ച വെള്ളിയുംതന്നെ.</verse>
				<verse number="5">എന്നാൽ ഇന്നു യഹോവയ്ക്കു കരപൂരണം ചെയ്‍വാന്‍ മനഃപൂര്‍വം അര്‍പ്പിക്കുന്നവന്‍ ആര്‍?</verse>
				<verse number="6">അപ്പോള്‍ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്‍റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്‍റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മനഃപൂര്‍വദാനങ്ങളെ കൊണ്ടുവന്നു.</verse>
				<verse number="7">ദൈവാലയത്തിന്‍റെ വേലയ്ക്കായിട്ട് അവര്‍ അയ്യായിരം താലന്ത് പൊന്നും പതിനായിരം തങ്കക്കാശും പതിനായിരം താലന്ത് വെള്ളിയും പതിനെണ്ണായിരം താലന്ത് താമ്രവും നൂറായിരം താലന്ത് ഇരുമ്പും കൊടുത്തു.</verse>
				<verse number="8">രത്നങ്ങള്‍ കൈവശമുള്ളവര്‍ അവയെ ഗേര്‍ശോന്യനായ യെഹീയേൽ മുഖാന്തരം യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിലേക്കു കൊടുത്തു.</verse>
				<verse number="9">അങ്ങനെ ജനം മനഃപൂര്‍വമായി കൊടുത്തതുകൊണ്ട് അവര്‍ സന്തോഷിച്ചു; ഏകാഗ്രഹൃദയത്തോടെ മനഃപൂര്‍വമായിട്ടായിരുന്നു അവര്‍ യഹോവയ്ക്കു കൊടുത്തത്. ദാവീദുരാജാവും അത്യന്തം സന്തോഷിച്ചു.</verse>
				<verse number="10">പിന്നെ ദാവീദ് സര്‍വസഭയുടെയും മുമ്പാകെ യഹോവയെ സ്തുതിച്ചു ചൊല്ലിയതെന്തെന്നാൽ: ഞങ്ങളുടെ പിതാവായ യിസ്രായേലിന്‍ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവന്‍.</verse>
				<verse number="11">യഹോവേ, മഹത്ത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളത്; സ്വര്‍ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിനും മീതെ തലവനായിരിക്കുന്നു.</verse>
				<verse number="12">ധനവും ബഹുമാനവും നിങ്കൽനിന്നു വരുന്നു; നീ സര്‍വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്‍റെ കൈയിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്‍റെ പ്രവൃത്തിയാകുന്നു.</verse>
				<verse number="13">ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്തു നിന്‍റെ മഹത്ത്വമുള്ള നാമത്തെ സ്തുതിക്കുന്നു.</verse>
				<verse number="14">എന്നാൽ ഞങ്ങള്‍ ഇങ്ങനെ ഇത്ര മനഃപൂര്‍വമായി ദാനം ചെയ്യേണ്ടതിനു പ്രാപ്തരാകുവാന്‍ ഞാന്‍ ആര്‍? എന്‍റെ ജനവും എന്തുള്ളൂ? സകലവും നിങ്കൽനിന്നല്ലോ വരുന്നത്; നിന്‍റെ കൈയിൽനിന്നു വാങ്ങി ഞങ്ങള്‍ നിനക്കു തന്നതേയുള്ളൂ.</verse>
				<verse number="15">ഞങ്ങള്‍ നിന്‍റെ മുമ്പാകെ ഞങ്ങളുടെ സകല പിതാക്കന്മാരെയുംപോലെ അതിഥികളും പരദേശികളും ആകുന്നു; ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ഒരു നിഴൽപോലെയത്രേ; യാതൊരു സ്ഥിരതയുമില്ല.</verse>
				<verse number="16">ഞങ്ങളുടെ ദൈവമായ യഹോവേ, നിന്‍റെ വിശുദ്ധനാമത്തിനായി നിനക്ക് ഒരു ആലയം പണിവാന്‍ ഞങ്ങള്‍ ശേഖരിച്ചിട്ടുള്ള ഈ സംഗ്രഹമെല്ലാം നിന്‍റെ കൈയിൽനിന്നുള്ളത്; സകലവും നിനക്കുള്ളതാകുന്നു.</verse>
				<verse number="17">എന്‍റെ ദൈവമേ; നീ ഹൃദയത്തെ ശോധനചെയ്തു പരമാര്‍ഥതയിൽ പ്രസാദിക്കുന്നു എന്നു ഞാന്‍ അറിയുന്നു; ഞാനോ എന്‍റെ ഹൃദയപരമാര്‍ഥതയോടെ ഇവയെല്ലാം മനഃപൂര്‍വമായി തന്നിരിക്കുന്നു; ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്ന നിന്‍റെ ജനം നിനക്കു മനഃപൂര്‍വമായി തന്നിരിക്കുന്നതു ഞാന്‍ സന്തോഷത്തോടെ കണ്ടുമിരിക്കുന്നു.</verse>
				<verse number="18">ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യിസ്രായേലിന്‍റെയും ദൈവമായ യഹോവേ, നിന്‍റെ ജനത്തിന്‍റെ ഹൃദയത്തിൽ ഈ വിചാരങ്ങളും ഭാവവും എന്നേക്കും കാത്ത് അവരുടെ ഹൃദയത്തെ നിങ്കലേക്കു തിരിക്കേണമേ.</verse>
				<verse number="19">എന്‍റെ മകനായ ശലോമോന്‍ നിന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പ്രമാണിക്കേണ്ടതിനും പണിയേണ്ടതിനായി ഞാന്‍ വട്ടംകൂട്ടിയിരിക്കുന്ന മന്ദിരം തീര്‍പ്പാന്‍ ഇവയെല്ലാം നിവര്‍ത്തിക്കേണ്ടതിനും അവന് ഒരു ഏകാഗ്രഹൃദയം നല്കേണമേ.</verse>
				<verse number="20">പിന്നെ ദാവീദ് സര്‍വസഭയോടും: ഇപ്പോള്‍ നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുവിന്‍ എന്നു പറഞ്ഞു. അങ്ങനെ സഭ മുഴുവനും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തി യഹോവയെയും രാജാവിനെയും വണങ്ങി നമസ്കരിച്ചു.</verse>
				<verse number="21">പിന്നെ അവര്‍ യഹോവയ്ക്ക് ഹനനയാഗങ്ങളെ അര്‍പ്പിച്ചു; പിറ്റന്നാള്‍ യഹോവയ്ക്കു ഹോമയാഗമായി ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം കുഞ്ഞാടിനെയും അവയുടെ പാനീയയാഗങ്ങളെയും എല്ലാ യിസ്രായേലിനുംവേണ്ടി അനവധി ഹനനയാഗങ്ങളെയും കഴിച്ചു.</verse>
				<verse number="22">അവര്‍ അന്നു യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിച്ചു പാനം ചെയ്തു; ദാവീദിന്‍റെ മകനായ ശലോമോനെ രണ്ടാം പ്രാവശ്യം രാജാവാക്കി; അവനെ യഹോവയ്ക്കു പ്രഭുവായിട്ടും സാദോക്കിനെ പുരോഹിതനായിട്ടും അഭിഷേകം ചെയ്തു.</verse>
				<verse number="23">അങ്ങനെ ശലോമോന്‍ തന്‍റെ അപ്പനായ ദാവീദിനു പകരം യഹോവയുടെ സിംഹാസനത്തിൽ രാജാവായിരുന്നു കൃതാര്‍ഥനായി. യിസ്രായേലൊക്കെയും അവന്‍റെ വാക്കു കേട്ടനുസരിച്ചു.</verse>
				<verse number="24">സകല പ്രഭുക്കന്മാരും വീരന്മാരും ദാവീദ്‍രാജാവിന്‍റെ സകല പുത്രന്മാരും ശലോമോന്‍രാജാവിനു കീഴ്പെട്ടു.</verse>
				<verse number="25">യിസ്രായേലൊക്കെയും കാണ്‍കെ യഹോവ ശലോമോനെ അത്യന്തം മഹത്ത്വപ്പെടുത്തി, യിസ്രായേലിൽ അവനു മുമ്പുണ്ടായിരുന്ന ഒരു രാജാവിനും ലഭിച്ചിട്ടില്ലാത്ത രാജമഹിമയും അവനു നല്കി.</verse>
				<verse number="26">ഇങ്ങനെ യിശ്ശായിയുടെ മകനായ ദാവീദ് എല്ലാ യിസ്രായേലിനും രാജാവായി വാണിരുന്നു.</verse>
				<verse number="27">അവന്‍ യിസ്രായേലിനെ വാണകാലം നാല്പതു സംവത്സരം ആയിരുന്നു; അവന്‍ ഏഴു സംവത്സരം ഹെബ്രോനിലും മുപ്പത്തിമൂന്നു സംവത്സരം യെരൂശലേമിലും വാണു.</verse>
				<verse number="28">അവന്‍ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്‍റെ മകനായ ശലോമോന്‍ അവനു പകരം രാജാവായി.</verse>
				<verse number="29">എന്നാൽ ദാവീദുരാജാവിന്‍റെ ആദ്യന്തവൃത്താന്തങ്ങളും അവന്‍റെ രാജ്യഭാരമൊക്കെയും അവന്‍റെ പരാക്രമപ്രവൃത്തികളും അവനും യിസ്രായേലിനും അന്യദേശങ്ങളിലെ സകല രാജ്യങ്ങള്‍ക്കും ഭവിച്ച കാലഗതികളും</verse>
				<verse number="30">ദര്‍ശകനായ ശമൂവേലിന്‍റെ വൃത്താന്തത്തിലും നാഥാന്‍പ്രവാചകന്‍റെ പുസ്തകത്തിലും ദര്‍ശകനായ ഗാദിന്‍റെ വൃത്താന്തത്തിലും എഴുതിയിരിക്കുന്നുവല്ലോ.</verse>
			</chapter>
		</book>
		<book number="14">
			<chapter number="1">
				<verse number="1">ദാവീദിന്‍റെ മകനായ ശലോമോന്‍ തന്‍റെ രാജത്വത്തിൽ സ്ഥിരപ്പെട്ടു; അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്ന് അവനെ അത്യന്തം മഹത്ത്വപ്പെടുത്തി.</verse>
				<verse number="2">ശലോമോന്‍ എല്ലാ യിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലാ യിസ്രായേലിന്‍റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും സംസാരിച്ചിട്ട്</verse>
				<verse number="3">ശലോമോന്‍ സര്‍വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയിൽവച്ച് ഉണ്ടാക്കിയ ദൈവത്തിന്‍റെ സമാഗമനകൂടാരം അവിടെ ആയിരുന്നു.</verse>
				<verse number="4">എന്നാൽ ദൈവത്തിന്‍റെ പെട്ടകം ദാവീദ് കിര്യത്ത്-യെയാരീമിൽനിന്ന് താന്‍ അതിനായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവന്‍ അതിനായി യെരൂശലേമിൽ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.</verse>
				<verse number="5">ഹൂരിന്‍റെ മകനായ ഊരിയുടെ മകന്‍ ബെസലേൽ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്‍റെ മുമ്പിൽ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാര്‍ഥിച്ചു.</verse>
				<verse number="6">ശലോമോന്‍ അവിടെ യഹോവയുടെ സന്നിധിയിൽ സമാഗമനകൂടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്ന് അതിന്മേൽ ആയിരം ഹോമയാഗം കഴിച്ചു.</verse>
				<verse number="7">അന്നു രാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അവനോട്: ഞാന്‍ നിനക്ക് എന്തു തരേണം; ചോദിച്ചുകൊള്‍ക എന്നരുളിച്ചെയ്തു.</verse>
				<verse number="8">ശലോമോന്‍ ദൈവത്തോടു പറഞ്ഞത്: എന്‍റെ അപ്പനായ ദാവീദിനോടു നീ മഹാദയ കാണിച്ച് അവനു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.</verse>
				<verse number="9">ആകയാൽ യഹോവയായ ദൈവമേ എന്‍റെ അപ്പനായ ദാവീദിനോടുള്ള നിന്‍റെ വാഗ്ദാനം നിവൃത്തിയായി വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിനു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.</verse>
				<verse number="10">ആകയാൽ ഈ ജനത്തിനു നായകനായിരിക്കേണ്ടതിന് എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്‍റെ ഈ വലിയ ജനത്തിനു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കു കഴിയും?</verse>
				<verse number="11">അതിനു ദൈവം ശലോമോനോട്: ഇതു നിന്‍റെ താൽപര്യമായിരിക്കയാലും ധനം, സമ്പത്ത്, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീര്‍ഘായുസ്സോ ചോദിക്കാതെ ഞാന്‍ നിന്നെ രാജാവാക്കിവച്ച എന്‍റെ ജനത്തിനു ന്യായപാലനം ചെയ്യേണ്ടതിനു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും</verse>
				<verse number="12">ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരിൽ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും നിന്‍റെ ശേഷം ആര്‍ക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാന്‍ നിനക്കു തരും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">പിന്നെ ശലോമോന്‍ ഗിബെയോനിലെ പൂജാഗിരിയിൽനിന്നു, സമാഗമനകൂടാരത്തിന്‍റെ മുമ്പിൽ നിന്നുതന്നെ, യെരൂശലേമിലേക്കു വന്ന് യിസ്രായേലിൽ വാണു.</verse>
				<verse number="14">ശലോമോന്‍ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന്‍ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്‍റെ അടുക്കലും പാര്‍പ്പിച്ചു.</verse>
				<verse number="15">രാജാവ് യെരൂശലേമിൽ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.</verse>
				<verse number="16">ശലോമോനു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്‍റെ കച്ചവടക്കാര്‍ അവയെ കൂട്ടമായി വിലയ്ക്കു വാങ്ങിക്കൊണ്ടുവരും.</verse>
				<verse number="17">അവര്‍ മിസ്രയീമിൽനിന്നു രഥമൊന്നിന് അറുനൂറും കുതിര ഒന്നിനു നൂറ്റമ്പതും വെള്ളി ശേക്കെൽ വില കൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവര്‍ ഹിത്യരുടെ സകല രാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.</verse>
			</chapter>
			<chapter number="2">
				<verse number="1">അനന്തരം ശലോമോന്‍ യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയുവാന്‍ നിശ്ചയിച്ചു.</verse>
				<verse number="2">ശലോമോന്‍ എഴുപതിനായിരം ചുമട്ടുകാരെയും മലയിൽ എണ്‍പതിനായിരം കല്ലുവെട്ടുകാരെയും അവര്‍ക്കു മേൽവിചാരകന്മാരായി മൂവായിരത്തി അറുനൂറു പേരെയും നിയമിച്ചു.</verse>
				<verse number="3">പിന്നെ ശലോമോന്‍ സോര്‍രാജാവായ ഹൂരാമിന്‍റെ അടുക്കൽ ആളയച്ചു പറയിച്ചത് എന്തെന്നാൽ: എന്‍റെ അപ്പനായ ദാവീദ് തനിക്കു പാര്‍പ്പാന്‍ ഒരു അരമന പണിയേണ്ടതിന് അവന് ദേവദാരു കൊടുത്തയച്ചതിൽ നീ അവനോടു പെരുമാറിയതുപോലെ എന്നോടും ചെയ്യേണം.</verse>
				<verse number="4">ഞാന്‍ എന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിവാന്‍ പോകുന്നു; അത് അവനു പ്രതിഷ്ഠിച്ചിട്ട് അതിൽ അവന്‍റെ സന്നിധിയിൽ സുഗന്ധധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസികളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നെ. ഇതു യിസ്രായേലിന് ഒരു ശാശ്വതനിയമം ആകുന്നു.</verse>
				<verse number="5">ഞങ്ങളുടെ ദൈവം സകല ദേവന്മാരെക്കാളും വലിയവനാകയാൽ ഞാന്‍ പണിവാന്‍ പോകുന്ന ആലയം വലിയത്.</verse>
				<verse number="6">എന്നാൽ അവന് ആലയം പണിവാന്‍ പ്രാപ്തിയുള്ളവന്‍ ആര്‍? സ്വര്‍ഗത്തിലും സ്വര്‍ഗാധിസ്വര്‍ഗത്തിലും അവന്‍ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്‍റെ സന്നിധിയിൽ ധൂപം കാട്ടുവാനല്ലാതെ അവന് ഒരു ആലയം പണിയേണ്ടതിന് ഞാന്‍ ആര്‍?</verse>
				<verse number="7">ആകയാൽ എന്‍റെ അപ്പനായ ദാവീദ് കരുതിയവരായി എന്‍റെ അടുക്കൽ യെഹൂദായിലും യെരൂശലേമിലും ഉള്ള കൗശലപ്പണിക്കാരോടുകൂടെ പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ്, ധൂമ്രനൂൽ, ചുവപ്പുനൂൽ, നീല നൂൽ എന്നിവകൊണ്ടു പണിചെയ്‍വാന്‍ സമര്‍ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരാളെ എന്‍റെ അടുക്കൽ അയച്ചുതരേണം.</verse>
				<verse number="8">ലെബാനോനിൽനിന്ന് ദേവദാരുവും സരളമരവും ചന്ദനവുംകൂടെ എനിക്ക് അയച്ചുതരേണം; നിന്‍റെ വേലക്കാര്‍ ലെബാനോനിൽ മരംവെട്ടുവാന്‍ സമര്‍ഥന്മാരെന്ന് എനിക്കറിവുണ്ട്; എനിക്ക് വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്‍റെ വേലക്കാര്‍ നിന്‍റെ വേലക്കാരോടുകൂടെ ഇരിക്കും.</verse>
				<verse number="9">ഞാന്‍ പണിവാനിരിക്കുന്ന ആലയം വലിയതും അദ്ഭുതകരവും ആയിരിക്കേണം.</verse>
				<verse number="10">മരംവെട്ടുകാരായ നിന്‍റെ വേലക്കാര്‍ക്കു ഞാന്‍ ഇരുപതിനായിരം കോര്‍ കോതമ്പരിയും ഇരുപതിനായിരം കോര്‍ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.</verse>
				<verse number="11">സോര്‍രാജാവായ ഹൂരാം ശലോമോന്: യഹോവ തന്‍റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവര്‍ക്കു രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.</verse>
				<verse number="12">ഹൂരാം പിന്നെയും പറഞ്ഞത്: യഹോവയ്ക്ക് ഒരു ആലയവും തനിക്ക് ഒരു അരമനയും പണിയേണ്ടതിനു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദുരാജാവിനു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍.</verse>
				<verse number="13">ഇപ്പോള്‍ ഞാന്‍ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.</verse>
				<verse number="14">അവന്‍ ഒരു ദാന്യസ്ത്രീയുടെ മകന്‍; അവന്‍റെ അപ്പന്‍ ഒരു സോര്യന്‍. പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ്, കല്ല്, മരം, ധൂമ്രനൂൽ, നീലനൂൽ, ചണനൂൽ,ചുവപ്പുനൂൽ എന്നിവകൊണ്ടു പണി ചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്‍റെ കൗശലപ്പണിക്കാരോടും നിന്‍റെ അപ്പനും എന്‍റെ യജമാനനുമായ ദാവീദിന്‍റെ കൗശലപ്പണിക്കാരോടുംകൂടെ അവന് ഏല്പിക്കുന്ന ഏതു കൗശലപ്പണിയും സങ്കല്പിപ്പാനും അവന്‍ സമര്‍ഥന്‍ ആകുന്നു.</verse>
				<verse number="15">ആകയാൽ യജമാനന്‍ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാര്‍ക്കു കൊടുത്തയയ്ക്കട്ടെ.</verse>
				<verse number="16">എന്നാൽ ഞങ്ങള്‍ നിന്‍റെ ആവശ്യംപോലെയൊക്കെയും ലെബാനോനിൽനിന്നു മരം വെട്ടി ചങ്ങാടം കെട്ടി കടൽവഴിയായി യാഫോവിൽ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.</verse>
				<verse number="17">അനന്തരം ശലോമോന്‍ യിസ്രായേൽദേശത്തിലെ അന്യന്മാരെയൊക്കെയും തന്‍റെ അപ്പനായ ദാവീദ് എണ്ണം നോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തി മൂവായിരത്തറുനൂറു പേര്‍ എന്നു കണ്ടു.</verse>
				<verse number="18">അവരിൽ എഴുപതിനായിരം പേരെ ചുമട്ടുകാരായിട്ടും എണ്‍പതിനായിരം പേരെ മലയിൽ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറു പേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാന്‍ മേൽവിചാരകരായിട്ടും നിയമിച്ചു.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം ശലോമോന്‍ യെരൂശലേമിൽ തന്‍റെ അപ്പനായ ദാവീദിനു യഹോവ പ്രത്യക്ഷനായ മോറിയാപര്‍വതത്തിൽ യെബൂസ്യനായ ഒര്‍ന്നാന്‍റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്ത് യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.</verse>
				<verse number="2">തന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയതിയായിരുന്നു അവന്‍ പണി തുടങ്ങിയത്.</verse>
				<verse number="3">ദൈവാലയം പണിയേണ്ടതിനു ശലോമോന്‍ ഇട്ട അടിസ്ഥാനത്തിന്‍റെ പരിമാണമോ: മുമ്പിലത്തെ അളവിന്‍പ്രകാരം അതിന്‍റെ നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.</verse>
				<verse number="4">മുന്‍ഭാഗത്തുള്ള മണ്ഡപത്തിന് ആലയത്തിന്‍റെ വീതിക്ക് ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിഇരുപത് മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്‍റെ അകം അവന്‍ തങ്കംകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="5">വലിയ ആലയത്തിന് അവന്‍ സരളമരംകൊണ്ട് മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിച്ചു.</verse>
				<verse number="6">അവന്‍ ഭംഗിക്കായിട്ട് ആലയത്തെ രത്നംകൊണ്ട് അലങ്കരിച്ചു; പൊന്നോ പര്‍വ്വയീം പൊന്ന് ആയിരുന്നു.</verse>
				<verse number="7">അവന്‍ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളെയും കൊത്തിച്ചു.</verse>
				<verse number="8">അവന്‍ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്‍റെ നീളം ആലയത്തിന്‍റെ വീതിക്ക് ഒത്തവണ്ണം ഇരുപത് മുഴവും, വീതി ഇരുപത് മുഴവും ആയിരുന്നു; അവന്‍ അറുനൂറ് താലന്ത് തങ്കംകൊണ്ട് അതു പൊതിഞ്ഞു.</verse>
				<verse number="9">ആണികളുടെ തൂക്കം അമ്പത് ശേക്കെൽ പൊന്ന് ആയിരുന്നു: മാളികമുറികളും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="10">അതിവിശുദ്ധമന്ദിരത്തിൽ അവന്‍ കൊത്തുപണിയായ രണ്ട് കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ട് പൊതിഞ്ഞു.</verse>
				<verse number="11">കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്‍റെ ഒരു ചിറക് ആലയത്തിന്‍റെ ചുവരോട് തൊടുന്നതായി അഞ്ച് മുഴവും മറ്റേ ചിറക് മറ്റേ കെരൂബിന്‍റെ ചിറകോടു തൊടുന്നതായി അഞ്ച് മുഴവും ആയിരുന്നു:</verse>
				<verse number="12">മറ്റേ കെരൂബിന്‍റെ ഒരു ചിറക് ആലയത്തിന്‍റെ ചുവരോട് തൊടുന്നതായി അഞ്ച് മുഴവും മറ്റേ ചിറക് മറ്റേ കെരൂബിന്‍റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.</verse>
				<verse number="13">ഈ കെരൂബുകളുടെ ചിറകുകള്‍ ഇരുപത് മുഴം നീളത്തിൽ വിടര്‍ന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.</verse>
				<verse number="14">അവന്‍ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ട് തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെയും നെയ്തുണ്ടാക്കി.</verse>
				<verse number="15">അവന്‍ ആലയത്തിന്‍റെ മുമ്പിൽ മുപ്പത്തഞ്ച് മുഴം ഉയരമുള്ള രണ്ട് സ്തംഭം ഉണ്ടാക്കി; അവയുടെ തലയ്ക്കലുള്ള പോതികയ്ക്ക് അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.</verse>
				<verse number="16">അന്തര്‍മന്ദിരത്തിൽ ഉള്ളതുപോലെ മാലകളെ അവന്‍ ഉണ്ടാക്കി സ്തംഭങ്ങളുടെ തലയ്ക്കൽ വച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോര്‍ത്തിട്ടു.</verse>
				<verse number="17">അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്‍റെ മുമ്പിൽ ഒന്നു വലത്തും മറ്റേത് ഇടത്തും നിര്‍ത്തി; വലത്തേതിനു യാഖീന്‍ എന്നും ഇടത്തേതിനു ബോവസ് എന്നും പേര്‍ വിളിച്ചു.</verse>
			</chapter>
			<chapter number="4">
				<verse number="1">അവന്‍ താമ്രംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കി; അതിന്‍റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.</verse>
				<verse number="2">അവന്‍ ഒരു വാര്‍പ്പു കടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിനു വക്കോടുവക്ക് പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.</verse>
				<verse number="3">അതിനു കീഴെ ചുറ്റിലും കുമിഴുകള്‍ മുഴത്തിനു പത്തു വീതം കടലിനെ ചുറ്റിയിരുന്നു. അതു വാര്‍ത്തപ്പോള്‍ തന്നെ കുമിഴുകളും രണ്ട് നിരയായി വാര്‍ത്തുണ്ടാക്കിയിരുന്നു.</verse>
				<verse number="4">അതു പന്ത്രണ്ട് കാളയുടെ പുറത്തുവച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ട് ആയിരുന്നു.</verse>
				<verse number="5">അതിന്‍റെ കനം നാല് അംഗുലവും അതിന്‍റെ വക്ക് പാനപാത്രത്തിന്‍റെ വക്കുപോലെയും വിടര്‍ന്ന താമരപ്പൂപോലെയും ആയിരുന്നു; അതിൽ മൂവായിരം ബത്ത് വെള്ളംകൊള്ളും.</verse>
				<verse number="6">അവന്‍ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്ക് അഞ്ചു വലത്തുഭാഗത്തും അഞ്ച് ഇടത്തുഭാഗത്തും വച്ചു. ഹോമയാഗത്തിനുള്ള സാധനങ്ങളെ അവര്‍ അവയിൽ കഴുകും; കടലോ പുരോഹിതന്മാര്‍ക്കു കഴുകുവാനുള്ളതായിരുന്നു.</verse>
				<verse number="7">അവന്‍ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി വച്ചു.</verse>
				<verse number="8">അവന്‍ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്ത് അഞ്ചും ഇടത്തുഭാഗത്ത് അഞ്ചുമായി വച്ചു; അവന്‍ പൊന്നുകൊണ്ടു നൂറ് കലശവും ഉണ്ടാക്കി.</verse>
				<verse number="9">അവന്‍ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിനു വാതിലുകളും ഉണ്ടാക്കി, കതക് താമ്രംകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="10">അവന്‍ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വച്ചു.</verse>
				<verse number="11">ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോന്‍രാജാവിനുവേണ്ടി ചെയ്ത പണി തീര്‍ത്തു.</verse>
				<verse number="12">സ്തംഭങ്ങള്‍, രണ്ടു സ്തംഭങ്ങളുടെ തലയ്ക്കലുള്ള ഗോളാകാരമായ പോതികകള്‍, സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാന്‍ രണ്ടു വലപ്പണി,</verse>
				<verse number="13">സ്തംഭങ്ങളുടെ തലയ്ക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ നാനൂറ് മാതളപ്പഴം,</verse>
				<verse number="14">പീഠങ്ങള്‍, പീഠങ്ങളിന്മേൽ തൊട്ടികള്‍,</verse>
				<verse number="15">കടൽ, അതിനു കീഴെ പന്ത്രണ്ട് കാള,</verse>
				<verse number="16">കലങ്ങള്‍, ചട്ടുകങ്ങള്‍, മുള്‍ക്കൊളുത്തുകള്‍ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോന്‍രാജാവിന് ഉണ്ടാക്കിക്കൊടുത്തു.</verse>
				<verse number="17">യോര്‍ദ്ദാന്‍സമഭൂമിയിൽ സുക്കോത്തിനും സെരേദാഥയ്ക്കും മധ്യേ കളിമണ്ണുള്ള നിലത്തുവച്ചു രാജാവ് അവയെ വാര്‍പ്പിച്ചു.</verse>
				<verse number="18">ഇങ്ങനെ ശലോമോന്‍ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്‍റെ തൂക്കത്തിന് നിശ്ചയമില്ലായിരുന്നു.</verse>
				<verse number="19">ശലോമോന്‍ ദൈവാലയത്തിലെ ഉപകരണങ്ങളൊക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പം വയ്ക്കുന്ന മേശകളും</verse>
				<verse number="20">അന്തര്‍മന്ദിരത്തിനു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിനു നിര്‍മ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ട്,</verse>
				<verse number="21">സാക്ഷാൽ നിര്‍മ്മലമായ തങ്കംകൊണ്ടുതന്നെ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും</verse>
				<verse number="22">തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്‍റെ വാതിലുകള്‍, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തെ കതകുകളും മന്ദിരമായ ആലയത്തിന്‍റെ കതകുകളും പൊന്നുകൊണ്ട് ആയിരുന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയത്തിനുവേണ്ടി ചെയ്ത പണിയൊക്കെയും തീര്‍ന്നു; പിന്നെ ശലോമോന്‍ തന്‍റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങളൊക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ വച്ചു.</verse>
				<verse number="2">ശലോമോന്‍ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്‍റെ നഗരത്തിൽനിന്ന് കൊണ്ടുവരുവാന്‍ യിസ്രായേൽമൂപ്പന്മാരെയും യിസ്രായേൽമക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെയൊക്കെയും യെരൂശലേമിൽ കൂട്ടിവരുത്തി.</verse>
				<verse number="3">യിസ്രായേൽപുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തിൽ രാജാവിന്‍റെ അടുക്കൽ വന്നുകൂടി.</verse>
				<verse number="4">യിസ്രായേൽമൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യര്‍ പെട്ടകം എടുത്തു.</verse>
				<verse number="5">പെട്ടകവും സമാഗമനകൂടാരവും കൂടാരത്തിലെ സകല വിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നത്.</verse>
				<verse number="6">ശലോമോന്‍രാജാവും അവന്‍റെ അടുക്കൽ കൂടിവന്നിരുന്ന യിസ്രായേൽസഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിനു മുമ്പിൽ യാഗം കഴിച്ചു.</verse>
				<verse number="7">പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്‍റെ സ്ഥലത്ത്, ആലയത്തിലെ അന്തര്‍മന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിന്‍കീഴെ കൊണ്ടുചെന്നു വച്ചു.</verse>
				<verse number="8">കെരൂബുകള്‍ പെട്ടകത്തിന്‍റെ സ്ഥലത്തിനു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്‍റെ തണ്ടുകളെയും മൂടിനിന്നു.</verse>
				<verse number="9">തണ്ടുകള്‍ നീണ്ടിരിക്കയാൽ തണ്ടുകളുടെ അറ്റങ്ങള്‍ അന്തര്‍മന്ദിരത്തിനു മുമ്പിൽ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തു നിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ട്.</verse>
				<verse number="10">യിസ്രായേൽമക്കള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള്‍ മോശെ ഹോറേബിൽവച്ചു പെട്ടകത്തിൽ വച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.</verse>
				<verse number="11">പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തിൽനിന്നു വന്നപ്പോള്‍-അവിടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ കൂറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു;</verse>
				<verse number="12">ആസാഫ്, ഹേമാന്‍, യെദൂഥൂന്‍ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിനു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപത് പുരോഹിതന്മാരോടുകൂടെ നിന്നു-</verse>
				<verse number="13">കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ച് കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവന്‍ നല്ലവനല്ലോ അവന്‍റെ ദയ എന്നേക്കുമുള്ളത് എന്ന് ഏകസ്വരമായി കേള്‍ക്കുമാറ് യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര്‍ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോള്‍ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു.</verse>
				<verse number="14">യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട് പുരോഹിതന്മാര്‍ക്കു മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിനു നില്പാന്‍ കഴിഞ്ഞില്ല.</verse>
			</chapter>
			<chapter number="6">
				<verse number="1">അപ്പോള്‍ ശലോമോന്‍: താന്‍ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;</verse>
				<verse number="2">എങ്കിലും ഞാന്‍ നിനക്ക് ഒരു നിവാസാലയം, നിനക്ക് എന്നേക്കും വസിപ്പാന്‍ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="3">പിന്നെ യിസ്രായേൽസഭ മുഴുവനും നില്ക്കെ രാജാവ് തന്‍റെ മുഖം തിരിച്ചു യിസ്രായേലിന്‍റെ സര്‍വസഭയെയും അനുഗ്രഹിച്ചു പറഞ്ഞത് എന്തെന്നാൽ:</verse>
				<verse number="4">എന്‍റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍.</verse>
				<verse number="5">എന്‍റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാള്‍മുതൽ എന്‍റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്‍റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാന്‍ ഞാന്‍ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.</verse>
				<verse number="6">എങ്കിലും എന്‍റെ നാമം ഇരിക്കേണ്ടതിനു യെരൂശലേമിനെയും എന്‍റെ ജനമായ യിസ്രായേലിനെ വാഴുവാന്‍ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവന്‍ അരുളിച്ചെയ്തു.</verse>
				<verse number="7">യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്‍റെ അപ്പനായ ദാവീദിന് താൽപര്യം ഉണ്ടായിരുന്നു.</verse>
				<verse number="8">എന്നാൽ യഹോവ എന്‍റെ അപ്പനായ ദാവീദിനോട്: എന്‍റെ നാമത്തിന് ഒരു ആലയം പണിയേണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; ഇങ്ങനെ താൽപര്യം ഉണ്ടായതു നല്ലത്;</verse>
				<verse number="9">എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്‍റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകന്‍ തന്നെ എന്‍റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു.</verse>
				<verse number="10">അങ്ങനെ യഹോവ താന്‍ അരുളിച്ചെയ്ത വചനം നിവര്‍ത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്‍റെ അപ്പനായ ദാവീദിനു പകരം ഞാന്‍ എഴുന്നേറ്റു യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു.</verse>
				<verse number="11">യഹോവ യിസ്രായേൽമക്കളോട് ചെയ്ത നിയമം ഉള്ള പെട്ടകം ഞാന്‍ അതിൽ വച്ചിട്ടുണ്ട്.</verse>
				<verse number="12">അനന്തരം അവന്‍ യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ യിസ്രായേലിന്‍റെ സര്‍വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലര്‍ത്തി;</verse>
				<verse number="13">ശലോമോന്‍ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ട് താമ്രംകൊണ്ട് ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്‍റെ നടുവിൽ വച്ചിരുന്നു; അതിൽ അവന്‍ കയറിനിന്ന് യിസ്രായേലിന്‍റെ സര്‍വസഭയ്ക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലര്‍ത്തി</verse>
				<verse number="14">പറഞ്ഞത് എന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവേ, പൂര്‍ണഹൃദയത്തോടെ നിന്‍റെ മുമ്പാകെ നടക്കുന്ന നിന്‍റെ ദാസന്മാര്‍ക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വര്‍ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.</verse>
				<verse number="15">നീ എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവര്‍ത്തിച്ചുമിരിക്കുന്നു.</verse>
				<verse number="16">ആകയാൽ യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നീ എന്‍റെ അപ്പനായ ദാവീദ് എന്ന നിന്‍റെ ദാസനോട്: നീ എന്‍റെ മുമ്പാകെ നടന്നതുപോലെ നിന്‍റെ പുത്രന്മാരും എന്‍റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിനു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്‍റെ സിംഹാസനത്തിൽ ഇരിപ്പാന്‍ നിനക്ക് ഒരു പുരുഷന്‍ എന്‍റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്ന് അരുളിച്ചെയ്തിരിക്കുന്നതു നിവര്‍ത്തിക്കേണമേ.</verse>
				<verse number="17">യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നിന്‍റെ ദാസനായ ദാവീദിനോട് നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.</verse>
				<verse number="18">എന്നാൽ ദൈവം യഥാര്‍ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വര്‍ഗത്തിലും സ്വര്‍ഗാധിസ്വര്‍ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?</verse>
				<verse number="19">എങ്കിലും എന്‍റെ ദൈവമായ യഹോവേ, അടിയന്‍ തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാര്‍ഥനയും കേള്‍ക്കേണ്ടതിന് അടിയന്‍റെ പ്രാര്‍ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.</verse>
				<verse number="20">അടിയന്‍ ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാര്‍ഥന കേള്‍ക്കേണ്ടതിനു നിന്‍റെ നാമം സ്ഥാപിക്കുമെന്ന് നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ.</verse>
				<verse number="21">ഈ സ്ഥലത്തുവച്ച് പ്രാര്‍ഥിപ്പാനിരിക്കുന്ന അടിയന്‍റെയും നിന്‍റെ ജനമായ യിസ്രായേലിന്‍റെയും യാചനകളെ കേള്‍ക്കേണമേ; നിന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്നു കേള്‍ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.</verse>
				<verse number="22">ഒരുത്തന്‍ തന്‍റെ കൂട്ടുകാരനോട് കുറ്റം ചെയ്കയും അവന്‍ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കയും അവന്‍ ഈ ആലയത്തിൽ നിന്‍റെ യാഗപീഠത്തിനു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ</verse>
				<verse number="23">നീ സ്വര്‍ഗത്തിൽനിന്നു കേട്ടു പ്രവര്‍ത്തിച്ചു ദുഷ്ടന്‍റെ നടപ്പ് അവന്‍റെ തലമേൽത്തന്നെ വരുത്തി പ്രതികാരം ചെയ്‍വാനും നീതിമാന്‍റെ നീതിക്ക് ഒത്തവണ്ണം അവനു നല്കി നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.</verse>
				<verse number="24">നിന്‍റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്‍റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്‍റെ മുമ്പാകെ പ്രാര്‍ഥിക്കയും യാചിക്കയും ചെയ്താൽ</verse>
				<verse number="25">നീ സ്വര്‍ഗത്തിൽനിന്നു കേട്ട് നിന്‍റെ ജനമായ യിസ്രായേലിന്‍റെ പാപം ക്ഷമിച്ച് നീ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ.</verse>
				<verse number="26">അവര്‍ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിച്ച് നിന്‍റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതിരിയുകയും ചെയ്താൽ,</verse>
				<verse number="27">നീ സ്വര്‍ഗത്തിൽനിന്നു കേട്ട് നിന്‍റെ ദാസന്മാരുടെയും നിന്‍റെ ജനമായ യിസ്രായേലിന്‍റെയും പാപം ക്ഷമിച്ച് അവര്‍ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്‍റെ ജനത്തിന് അവകാശമായി കൊടുത്ത നിന്‍റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.</verse>
				<verse number="28">ദേശത്ത് ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കള്‍ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ,</verse>
				<verse number="29">യാതൊരുത്തനെങ്കിലും നിന്‍റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാര്‍ഥനയും യാചനയും കഴിക്കയും ഓരോരുത്തന്‍ താന്താന്‍റെ വ്യാധിയും ദുഃഖവും അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലര്‍ത്തുകയും ചെയ്താൽ,</verse>
				<verse number="30">നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്നു കേട്ട് ക്ഷമിക്കയും</verse>
				<verse number="31">ഞങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്ത് അവര്‍ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്‍റെ വഴികളിൽ നടപ്പാന്‍ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്‍റെ ഹൃദയം അറിയുന്നതുപോലെ, ഓരോരുത്തന് അവനവന്‍റെ നടപ്പുപോലെയൊക്കെയും നല്കയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്.</verse>
				<verse number="32">നിന്‍റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരന്‍ നിന്‍റെ മഹത്ത്വമുള്ള നാമവും ബലമുള്ള കൈയും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ-അവര്‍ ഈ ആലയത്തിൽ വന്നു പ്രാര്‍ഥിക്കും നിശ്ചയം-</verse>
				<verse number="33">നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്നു കേട്ട് ഭൂമിയിലെ സകല ജാതികളും നിന്‍റെ ജനമായ യിസ്രായേൽ എന്നപോലെ നിന്‍റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറികയും ചെയ്യേണ്ടതിന് അന്യജാതിക്കാരന്‍ നിന്നോടു പ്രാര്‍ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.</verse>
				<verse number="34">നീ നിന്‍റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവര്‍ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാന്‍ നിന്‍റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാര്‍ഥിച്ചാൽ</verse>
				<verse number="35">നീ സ്വര്‍ഗത്തിൽനിന്ന് അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അവര്‍ക്കു ന്യായം പാലിച്ചുകൊടുക്കേണമേ.</verse>
				<verse number="36">അവര്‍ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ-നീ അവരോടു കോപിച്ച് അവരെ ശത്രുക്കള്‍ക്ക് ഏല്പിക്കയും അവര്‍ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ</verse>
				<verse number="37">അവരെ പിടിച്ചുകൊണ്ടു പോയിരിക്കുന്ന ദേശത്തുവച്ച് അവര്‍ തങ്ങളുടെ ഹൃദയത്തിൽ ഉണര്‍ന്നു പ്രവാസദേശത്തുവച്ച്: ഞങ്ങള്‍ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ് നിന്നോടു യാചിക്കയും</verse>
				<verse number="38">അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ് നീ അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാന്‍ നിന്‍റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാര്‍ഥിക്കയും ചെയ്താൽ</verse>
				<verse number="39">നീ നിന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്ന് അവരുടെ പ്രാര്‍ഥനയും യാചനകളും കേട്ട് അവര്‍ക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്‍റെ ജനത്തോടു ക്ഷമിക്കേണമേ.</verse>
				<verse number="40">ഇപ്പോഴും എന്‍റെ ദൈവമേ, ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാര്‍ഥനയ്ക്കു നിന്‍റെ കണ്ണു തുറന്നും നിന്‍റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.</verse>
				<verse number="41">ആകയാൽ യഹോവയായ ദൈവമേ, നീയും നിന്‍റെ ബലത്തിന്‍റെ പെട്ടകവും എഴുന്നേറ്റു നിന്‍റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്‍റെ പുരോഹിതന്മാര്‍ രക്ഷാവസ്ത്രം ധരിക്കയും നിന്‍റെ ഭക്തന്മാര്‍ നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.</verse>
				<verse number="42">യഹോവയായ ദൈവമേ, നിന്‍റെ അഭിഷിക്തന്‍റെ മുഖം ത്യജിച്ചുകളയരുതേ; നിന്‍റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓര്‍ക്കേണമേ.</verse>
			</chapter>
			<chapter number="7">
				<verse number="1">ശലോമോന്‍ പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തിൽ നിറഞ്ഞു.</verse>
				<verse number="2">യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കകൊണ്ട് പുരോഹിതന്മാര്‍ക്ക് യഹോവയുടെ ആലയത്തിൽ കടപ്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="3">തീ ഇറങ്ങിയതും ആലയത്തിൽ യഹോവയുടെ തേജസ്സും യിസ്രായേൽമക്കളൊക്കെയും കണ്ടപ്പോള്‍ അവര്‍ കൽക്കളത്തിൽ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു: അവന്‍ നല്ലവന്‍ അല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളത് എന്നു ചൊല്ലി സ്തുതിച്ചു.</verse>
				<verse number="4">പിന്നെ രാജാവും സര്‍വജനവും യഹോവയുടെ സന്നിധിയിൽ യാഗം കഴിച്ചു.</verse>
				<verse number="5">ശലോമോന്‍രാജാവ് ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സര്‍വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.</verse>
				<verse number="6">പുരോഹിതന്മാര്‍ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യര്‍: അവന്‍റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ അവര്‍ മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്ത് യഹോവയെ സ്തുതിപ്പാന്‍ ദാവീദ്‍രാജാവ് ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേലൊക്കെയും നില്ക്കെ പുരോഹിതന്മാര്‍ അവരുടെ മുമ്പിൽ കാഹളം ഊതി.</verse>
				<verse number="7">ശലോമോന്‍ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേൽ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോന്‍ യഹോവയുടെ ആലയത്തിനു മുമ്പിലുള്ള പ്രാകാരത്തിന്‍റെ മധ്യഭാഗം ശുദ്ധീകരിച്ച്, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.</verse>
				<verse number="8">ശലോമോനും ഹമാത്തിന്‍റെ അതിര്‍മുതൽ മിസ്രയീംതോടുവരെയുള്ള എല്ലാ യിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്ത് ഏഴു ദിവസം ഉത്സവം ആചരിച്ചു.</verse>
				<verse number="9">എട്ടാം ദിവസം അവര്‍ വിശുദ്ധസഭായോഗം കൂടി; ഏഴു ദിവസം അവര്‍ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.</verse>
				<verse number="10">ഏഴാം മാസം ഇരുപത്തിമൂന്നാം തീയതി അവന്‍ ജനത്തെ യഹോവ ദാവീദിനും ശലോമോനും തന്‍റെ ജനമായ യിസ്രായേലിനും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.</verse>
				<verse number="11">ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയവും രാജധാനിയും തീര്‍ത്തു; യഹോവയുടെ ആലയത്തിലും തന്‍റെ അരമനയിലും ഉണ്ടാക്കുവാന്‍ ശലോമോനു താൽപര്യം ഉണ്ടായിരുന്നതൊക്കെയും അവന്‍ ശുഭമായി നിവര്‍ത്തിച്ചു.</verse>
				<verse number="12">അതിന്‍റെശേഷം യഹോവ രാത്രിയിൽ ശലോമോനു പ്രത്യക്ഷനായി അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ട് ഈ സ്ഥലം എനിക്കു യാഗത്തിനുള്ള ആലയമായിട്ട് തിരഞ്ഞെടുത്തിരിക്കുന്നു.</verse>
				<verse number="13">മഴ പെയ്യാതിരിക്കേണ്ടതിനു ഞാന്‍ ആകാശം അടയ്ക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന് വെട്ടുക്കിളിയോടു കല്പിക്കയോ എന്‍റെ ജനത്തിന്‍റെ ഇടയിൽ മഹാമാരി വരുത്തുകയോ ചെയ്താൽ,</verse>
				<verse number="14">എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്‍റെ ജനം തങ്ങളെത്തന്നെ താഴ്ത്തി പ്രാര്‍ഥിച്ച് എന്‍റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മാര്‍ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാന്‍ സ്വര്‍ഗത്തിൽനിന്നു കേട്ട് അവരുടെ പാപം ക്ഷമിച്ച് അവരുടെ ദേശത്തിനു സൗഖ്യം വരുത്തിക്കൊടുക്കും.</verse>
				<verse number="15">ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്‍ഥനയ്ക്ക് എന്‍റെ കണ്ണ് തുറന്നിരിക്കയും എന്‍റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.</verse>
				<verse number="16">എന്‍റെ നാമം ഈ ആലയത്തിൽ എന്നേക്കും ഇരിക്കേണ്ടതിനു ഞാന്‍ ഇപ്പോള്‍ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്‍റെ ദൃഷ്‍ടിയും എന്‍റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.</verse>
				<verse number="17">നീയോ നിന്‍റെ അപ്പനായ ദാവീദ് നടന്നതുപോലെ എന്‍റെ മുമ്പാകെ നടക്കയും ഞാന്‍ നിന്നോടു കല്പിച്ചതുപോലെയൊക്കെയും ചെയ്കയും എന്‍റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചു നടക്കയും ചെയ്താൽ,</verse>
				<verse number="18">യിസ്രായേലിൽ വാഴുവാന്‍ നിനക്ക് ഒരു പുരുഷന്‍ ഇല്ലാതെവരികയില്ല എന്നു ഞാന്‍ നിന്‍റെ അപ്പനായ ദാവീദിനോട് ഒരു നിയമം ചെയ്തതുപോലെ ഞാന്‍ നിന്‍റെ രാജാസനത്തെ സ്ഥിരമാക്കും.</verse>
				<verse number="19">എന്നാൽ നിങ്ങള്‍ തിരിഞ്ഞ്, ഞാന്‍ നിങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന എന്‍റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്ന് അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താൽ,</verse>
				<verse number="20">ഞാന്‍ അവര്‍ക്കു കൊടുത്ത എന്‍റെ ദേശത്തുനിന്ന് അവരെ പറിച്ചുകളയും; എന്‍റെ നാമത്തിനായി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാന്‍ എന്‍റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ് സകല ജാതികളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീര്‍ക്കും.</verse>
				<verse number="21">ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ച്: യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തുവാന്‍ സംഗതി എന്ത് എന്നു ചോദിക്കും.</verse>
				<verse number="22">അതിന് അവര്‍: തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര്‍ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്ന് അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന്‍ ഈ അനര്‍ഥമൊക്കെയും അവര്‍ക്കു വരുത്തിയിരിക്കുന്നത് എന്ന് ഉത്തരം പറയും.</verse>
			</chapter>
			<chapter number="8">
				<verse number="1">ശലോമോന്‍ യഹോവയുടെ ആലയവും തന്‍റെ അരമനയും ഇരുപത് സംവത്സരം കൊണ്ടു പണിതശേഷം</verse>
				<verse number="2">ഹൂരാം ശലോമോനു കൊടുത്ത പട്ടണങ്ങളെ ശലോമോന്‍ പണിതുറപ്പിച്ച് അവിടെ യിസ്രായേല്യരെ പാര്‍പ്പിച്ചു.</verse>
				<verse number="3">അനന്തരം ശലോമോന്‍ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;</verse>
				<verse number="4">അവന്‍ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവന്‍ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.</verse>
				<verse number="5">അവന്‍ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും</verse>
				<verse number="6">ബാലാത്തും ശലോമോനുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകല രഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്‍റെ രാജ്യത്ത് എല്ലാടവും പണിവാന്‍ ശലോമോന്‍ ആഗ്രഹിച്ചതൊക്കെയും പണിതു.</verse>
				<verse number="7">ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേലിൽ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകല ജനത്തെയും</verse>
				<verse number="8">യിസ്രായേല്യര്‍ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.</verse>
				<verse number="9">യിസ്രായേല്യരിൽനിന്നോ ശലോമോന്‍ ആരെയും തന്‍റെ വേലയ്ക്കു ദാസന്മാരാക്കിയില്ല; അവര്‍ യോദ്ധാക്കളും അവന്‍റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപന്മാരും ആയിരുന്നു.</verse>
				<verse number="10">ശലോമോന്‍രാജാവിന്‍റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്‍റെ മേൽവിചാരകന്മാരുമായ ഇവര്‍ ഇരുനൂറ്റമ്പതു പേര്‍ ആയിരുന്നു.</verse>
				<verse number="11">ശലോമോന്‍ ഫറവോന്‍റെ മകളെ ദാവീദിന്‍റെ നഗരത്തിൽനിന്ന് താന്‍ അവള്‍ക്കുവേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാര്‍പ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്‍റെ അരമനയിൽ എന്‍റെ ഭാര്യ പാര്‍ക്കരുത്; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="12">ശലോമോന്‍ താന്‍ മണ്ഡപത്തിനു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ</verse>
				<verse number="13">അതതു ദിവസത്തേക്ക് വേണ്ടിയിരുന്നതുപോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസികളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യവും യഹോവയ്ക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.</verse>
				<verse number="14">അവന്‍ തന്‍റെ അപ്പനായ ദാവീദിന്‍റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷയ്ക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതിൽക്കാവല്ക്കാരെ അവരുടെ കൂറുകള്‍ക്കൊത്തവണ്ണം അതതു വാതിലിനും നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്‍റെ കല്പന.</verse>
				<verse number="15">യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവര്‍ വിട്ടുമാറിയില്ല.</verse>
				<verse number="16">യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ട നാള്‍മുതൽ അതു തീരുംവരെ ശലോമോന്‍റെ പ്രവൃത്തിയൊക്കെയും സാധ്യമായിവന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീര്‍ന്നു.</verse>
				<verse number="17">ആ കാലത്തും ശലോമോന്‍ എദോംദേശത്ത് കടല്ക്കരയിലുള്ള എസ്യോന്‍-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.</verse>
				<verse number="18">ഹൂരാം തന്‍റെ ദാസന്മാര്‍ മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്‍റെ അടുക്കൽ അയച്ചു; അവര്‍ ശലോമോന്‍റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പത് താലന്ത് പൊന്നു വാങ്ങി ശലോമോന്‍രാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു.</verse>
			</chapter>
			<chapter number="9">
				<verse number="1">ശെബാരാജ്ഞി ശലോമോന്‍റെ കീര്‍ത്തി കേട്ടിട്ടു കടമൊഴികളാൽ ശലോമോനെ പരീക്ഷിക്കേണ്ടതിന് അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽ വന്നു; അവള്‍ ശലോമോന്‍റെ അടുക്കൽ വന്നശേഷം തന്‍റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.</verse>
				<verse number="2">അവളുടെ സകല ചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു; സമാധാനം പറവാന്‍ കഴിയാതെ ഒന്നും ശലോമോനു മറപൊരുളായിരുന്നില്ല.</verse>
				<verse number="3">ശെബാരാജ്ഞി ശലോമോന്‍റെ ജ്ഞാനവും അവന്‍ പണിത അരമനയും</verse>
				<verse number="4">അവന്‍റെ മേശയിലെ ഭക്ഷണവും അവന്‍റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്‍റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്‍റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്‍റെ എഴുന്നള്ളത്തും കണ്ടിട്ട് അമ്പരന്നുപോയി.</verse>
				<verse number="5">അവള്‍ രാജാവിനോടു പറഞ്ഞത് എന്തെന്നാൽ: നിന്‍റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്‍റെ ദേശത്തുവച്ചു കേട്ട വര്‍ത്തമാനം സത്യം തന്നെ;</verse>
				<verse number="6">ഞാന്‍ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല; എന്നാൽ നിന്‍റെ ജ്ഞാനമാഹാത്മ്യത്തിന്‍റെ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല, ഞാന്‍ കേട്ട കേള്‍വിയെക്കാള്‍ നീ ശ്രേഷ്ഠനാകുന്നു.</verse>
				<verse number="7">നിന്‍റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്‍റെ മുമ്പിൽ എല്ലായ്പോഴും നിന്നു നിന്‍റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്‍റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.</verse>
				<verse number="8">നിന്‍റെ ദൈവമായ യഹോവയ്ക്കുവേണ്ടി രാജാവായിട്ടു തന്‍റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാന്‍ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്‍റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍; നിന്‍റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനില്ക്കുമാറാക്കേണ്ടതിന് അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാന്‍ നിന്നെ അവര്‍ക്കു രാജാവാക്കിയിരിക്കുന്നു.</verse>
				<verse number="9">അവള്‍ രാജാവിനു നൂറ്റി ഇരുപതു താലന്തു പൊന്നും അനവധി സുഗന്ധവര്‍ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍രാജാവിനു കൊടുത്തതുപോലെയുള്ള സുഗന്ധവര്‍ഗം പിന്നെ ഉണ്ടായിട്ടില്ല.</verse>
				<verse number="10">ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്‍റെ ദാസന്മാരും ശലോമോന്‍റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.</verse>
				<verse number="11">രാജാവ് ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിനും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്ത് അശേഷം കണ്ടിട്ടില്ല.</verse>
				<verse number="12">ശെബാരാജ്ഞി രാജാവിനു കൊണ്ടുവന്നതിൽപരമായി അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോന്‍രാജാവ് അവള്‍ക്കു കൊടുത്തു; അങ്ങനെ അവള്‍ തന്‍റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.</verse>
				<verse number="13">സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന് ഓരോ ആണ്ടിൽ വന്നിരുന്ന പൊന്നിന്‍റെ തൂക്കം അറുനൂറ്റി അറുപത്താറ് താലന്ത് ആയിരുന്നു.</verse>
				<verse number="14">അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോനു പൊന്നും വെള്ളിയും കൊണ്ടുവന്നു.</verse>
				<verse number="15">ശലോമോന്‍രാജാവ് പൊന്‍പലകകൊണ്ട് ഇരുനൂറ് വന്‍പരിച ഉണ്ടാക്കി; ഓരോ പരിചയ്ക്ക് അറുനൂറ് ശേക്കെൽ പൊന്‍പലക ചെലവായി.</verse>
				<verse number="16">അവന്‍ പൊന്‍പലകകൊണ്ട് മുന്നൂറ് ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറുപരിചയ്ക്കു മുന്നൂറ് ശേക്കെൽ പൊന്നു ചെലവായി. രാജാവ് അവയെ ലെബാനോന്‍ വനഗൃഹത്തിൽവച്ചു.</verse>
				<verse number="17">രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.</verse>
				<verse number="18">സിംഹാസനത്തോടു ചേര്‍ത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ട് ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്‍റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും കൈത്താങ്ങലിനരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.</verse>
				<verse number="19">ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.</verse>
				<verse number="20">ശലോമോന്‍രാജാവിന്‍റെ സകല പാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്‍റെ കാലത്തു വിലയില്ലായിരുന്നു.</verse>
				<verse number="21">രാജാവിന്‍റെ കപ്പലുകളെ ഹൂരാമിന്‍റെ ദാസന്മാരോടുകൂടെ തര്‍ശ്ശീശിലേക്ക് അയച്ചിരുന്നു; മൂവാണ്ടിലൊരിക്കൽ തര്‍ശ്ശീശ് കപ്പലുകള്‍ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവയെ കൊണ്ടുവന്നു.</verse>
				<verse number="22">ഇങ്ങനെ ശലോമോന്‍രാജാവ് ഭൂമിയിലെ സകല രാജാക്കന്മാരിലുംവച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായിരുന്നു.</verse>
				<verse number="23">ദൈവം ശലോമോന്‍റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയിലെ സകല രാജാക്കന്മാരും അവന്‍റെ മുഖദര്‍ശനം അന്വേഷിച്ചു വന്നു.</verse>
				<verse number="24">അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്‍റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊന്‍പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്‍ഗം, കുതിര, കോവര്‍കഴുത എന്നിവയെ കൊണ്ടുവന്നു.</verse>
				<verse number="25">ശലോമോനു കുതിരകള്‍ക്കും രഥങ്ങള്‍ക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന്‍ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്‍റെ അടുക്കലും പാര്‍പ്പിച്ചിരുന്നു.</verse>
				<verse number="26">അവന്‍ നദിമുതൽ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്‍റെ അതിര്‍ത്തിവരെയും ഉള്ള സകല രാജാക്കന്മാരുടെ മേലും വാണു.</verse>
				<verse number="27">രാജാവ് യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.</verse>
				<verse number="28">മിസ്രയീമിൽനിന്നും സകല ദേശങ്ങളിൽനിന്നും ശലോമോനു കുതിരകളെ വാങ്ങി കൊണ്ടുവരും.</verse>
				<verse number="29">ശലോമോന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യവസാനം നാഥാന്‍പ്രവാചകന്‍റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്‍റെ പ്രവാചകത്തിലും നെബാത്തിന്‍റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോദര്‍ശകന്‍റെ ദര്‍ശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="30">ശലോമോന്‍ യെരൂശലേമിൽ എല്ലാ യിസ്രായേലിനും നാല്പതു സംവത്സരം രാജാവായിരുന്നു.</verse>
				<verse number="31">പിന്നെ ശലോമോന്‍ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്‍റെ അപ്പനായ ദാവീദിന്‍റെ നഗരത്തിൽ അടക്കംചെയ്തു; അവന്‍റെ മകനായ രെഹബെയാം അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="10">
				<verse number="1">രെഹബെയാമിനെ രാജാവാക്കേണ്ടതിനു യിസ്രായേലെല്ലാം ശെഖേമിൽ വന്നിരുന്നതുകൊണ്ട് അവനും ശെഖേമിൽ ചെന്നു.</verse>
				<verse number="2">എന്നാൽ ശലോമോന്‍രാജാവിന്‍റെ സന്നിധിയിൽനിന്ന് ഓടിപ്പോയി മിസ്രയീമിൽ പാര്‍ത്തിരുന്ന നെബാത്തിന്‍റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമിൽനിന്നു മടങ്ങിവന്നു.</verse>
				<verse number="3">അവര്‍ ആളയച്ച് അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലാ യിസ്രായേലും വന്നു രെഹബെയാമിനോട്:</verse>
				<verse number="4">നിന്‍റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു; ആക യാൽ നിന്‍റെ അപ്പന്‍റെ കഠിനവേലയും അവന്‍ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറച്ചുതരേണം; എന്നാൽ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.</verse>
				<verse number="5">അവന്‍ അവരോട്: മൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്‍റെ അടുക്കൽ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.</verse>
				<verse number="6">രെഹബെയാംരാജാവ് തന്‍റെ അപ്പനായ ശലോമോന്‍ ജീവനോടിരിക്കുമ്പോള്‍ അവന്‍റെ സന്നിധിയിൽ നിന്നിരുന്ന വൃദ്ധന്മാരോട് ആലോചിച്ചു: ഈ ജനത്തോട് ഉത്തരം പറയേണ്ടതിനു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.</verse>
				<verse number="7">അതിന് അവര്‍ അവനോട്: നീ ജനത്തോടു ദയ കാണിച്ച് അവരെ പ്രസാദിപ്പിച്ച് അവരോടു നല്ല വാക്ക് പറഞ്ഞാൽ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="8">എന്നാൽ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായി തന്‍റെ മുമ്പിൽ നില്ക്കുന്ന യൗവനക്കാരോട് ആലോചിച്ചു:</verse>
				<verse number="9">നിന്‍റെ അപ്പന്‍ ഞങ്ങളുടെമേൽ വച്ചിരിക്കുന്ന നുകം ഭാരം കുറച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടു നാം ഉത്തരം പറയേണ്ടതിനു നിങ്ങള്‍ എന്താലോചന പറയുന്നു എന്ന് അവരോടു ചോദിച്ചു.</verse>
				<verse number="10">അവനോടുകൂടെ വളര്‍ന്നിരുന്ന യൗവനക്കാര്‍ അവനോട്: നിന്‍റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേൽ വച്ചു: നീ അതു ഭാരം കുറച്ചു തരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോട്: എന്‍റെ ചെറുവിരൽ എന്‍റെ അപ്പന്‍റെ അരയെക്കാള്‍ വണ്ണമുള്ളതായിരിക്കും.</verse>
				<verse number="11">എന്‍റെ അപ്പന്‍ നിങ്ങളുടെമേൽ ഭാരമുള്ള നുകം വച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിനു ഭാരം കൂട്ടും; എന്‍റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.</verse>
				<verse number="12">മൂന്നാം ദിവസം വീണ്ടും എന്‍റെ അടുക്കൽ വരുവിന്‍ എന്നു രാജാവ് പറഞ്ഞതുപോലെ യൊരോബെയാമും സകല ജനവും മൂന്നാം ദിവസം രെഹബെയാമിന്‍റെ അടുക്കൽ വന്നു.</verse>
				<verse number="13">എന്നാൽ രാജാവ് അവരോടു കഠിനമായിട്ട് ഉത്തരം പറഞ്ഞു; രെഹബെയാംരാജാവ് വൃദ്ധന്മാരുടെ ആലോചന ത്യജിച്ച്</verse>
				<verse number="14">യൗവനക്കാരുടെ ആലോചനപ്രകാരം അവരോട്: എന്‍റെ അപ്പന്‍ ഭാരമുള്ള നുകം നിങ്ങളുടെമേൽ വച്ചു; ഞാനോ അതിനു ഭാരം കൂട്ടും; എന്‍റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="15">ഇങ്ങനെ രാജാവ് ജനത്തിന്‍റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാ മുഖാന്തരം നെബാത്തിന്‍റെ മകനായ യൊരോബെയാമിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ഈ കാര്യം ദൈവഹിതത്താൽ സംഭവിച്ചു.</verse>
				<verse number="16">രാജാവ് തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ല എന്ന് എല്ലാ യിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോട്: ദാവീദിങ്കൽ ഞങ്ങള്‍ക്ക് എന്തോഹരിയുള്ളൂ? യിശ്ശായിയുടെ പുത്രങ്കൽ ഞങ്ങള്‍ക്ക് അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഓരോരുത്തന്‍ താന്താന്‍റെ കൂടാരത്തിലേക്ക് പൊയ്ക്കൊള്‍വിന്‍; ദാവീദേ, നിന്‍റെ ഗൃഹം നോക്കിക്കൊള്‍ക എന്ന് ഉത്തരം പറഞ്ഞു. യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.</verse>
				<verse number="17">യെഹൂദാനഗരങ്ങളിൽ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായിത്തീര്‍ന്നു.</verse>
				<verse number="18">പിന്നെ രെഹബെയാംരാജാവ് ഊഴിയവേലയ്ക്ക് മേൽവിചാരകനായ ഹദോരാമിനെ അയച്ചു; എന്നാൽ യിസ്രായേല്യര്‍ അവനെ കല്ലറിഞ്ഞു കൊന്നുകളഞ്ഞു; രെഹബെയാംരാജാവ് വേഗത്തിൽ രഥം കയറി യെരൂശലേമിലേക്ക് ഓടിപ്പോയി.</verse>
				<verse number="19">ഇങ്ങനെ യിസ്രായേൽ ഇന്നുവരെ ദാവീദുഗൃഹത്തോടു മത്സരിച്ചുനില്ക്കുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോടു യുദ്ധം ചെയ്തു രാജത്വം രെഹബെയാമിനു വീണ്ടുകൊള്ളേണ്ടതിനു യെഹൂദായുടെയും ബെന്യാമീന്‍റെയും ഗൃഹത്തിൽനിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്‍പതിനായിരം പേരെ ശേഖരിച്ചു.</verse>
				<verse number="2">എന്നാൽ ദൈവപുരുഷനായ ശെമയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="3">ശലോമോന്‍റെ മകനായി യെഹൂദാരാജാവായ രെഹബെയാമിനോടും യെഹൂദായിലും ബെന്യാമീനിലും ഉള്ള എല്ലാ യിസ്രായേലിനോടും പറക:</verse>
				<verse number="4">നിങ്ങള്‍ പുറപ്പെടരുത്; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുത്; ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍; ഈ കാര്യം എന്‍റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാട് അനുസരിക്കയും യൊരോബെയാമിന്‍റെ നേരേ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.</verse>
				<verse number="5">രെഹബെയാം യെരൂശലേമിൽ പാര്‍ത്തു യെഹൂദായിൽ ഉറപ്പിനായി പട്ടണങ്ങളെ പണിതു.</verse>
				<verse number="6">അവന്‍ യെഹൂദായിലും ബെന്യാമീനിലും ഉള്ള ബേത്‍ലഹേം, ഏതാം, തെക്കോവ,</verse>
				<verse number="7">ബേത്ത്-സൂര്‍, സോഖോ, അദുല്ലാം,</verse>
				<verse number="8">ഗത്ത്, മാരേശാ, സീഫ്,</verse>
				<verse number="9">അദോരയീം, ലാഖീശ്, അസേക്കാ,</verse>
				<verse number="10">സോരാ, അയ്യാലോന്‍, ഹെബ്രോന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.</verse>
				<verse number="11">അവന്‍ കോട്ടകളെയും ഉറപ്പിച്ചു, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവച്ചു.</verse>
				<verse number="12">അവന്‍ ഓരോ പട്ടണത്തിലും വന്‍പരിചകളും കുന്തങ്ങളും വച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദായും ബെന്യാമീനും അവന്‍റെ പക്ഷത്ത് ഉണ്ടായിരുന്നു.</verse>
				<verse number="13">എല്ലാ യിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകല ദിക്കുകളിൽനിന്നും അവന്‍റെ അടുക്കൽ വന്നുചേര്‍ന്നു.</verse>
				<verse number="14">യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു, താന്‍ ഉണ്ടാക്കിയ പൂജാഗിരികള്‍ക്കും മേഷവിഗ്രഹങ്ങള്‍ക്കും കാളക്കുട്ടികള്‍ക്കും വേറേ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട്,</verse>
				<verse number="15">ലേവ്യര്‍ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദായിലേക്കും യെരൂശലേമിലേക്കും വന്നു.</verse>
				<verse number="16">അവരുടെ പിന്നാലെ യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിൽനിന്നും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സുവച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിപ്പാന്‍ യെരൂശലേമിൽ വന്നു.</verse>
				<verse number="17">ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്‍റെയും ശലോമോന്‍റെയും വഴിയിൽ നടന്നു. മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന് ഉറപ്പു വരുത്തുകയും ശലോമോന്‍റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.</verse>
				<verse number="18">രെഹബെയാം ദാവീദിന്‍റെ മകനായ യെരീമോത്തിന്‍റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്‍റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.</verse>
				<verse number="19">അവള്‍ അവനു യെയൂശ്, ശെമര്യാവ്, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.</verse>
				<verse number="20">അവളുടെശേഷം അവന്‍ അബ്ശാലോമിന്‍റെ മകളായ മയഖായെ വിവാഹം കഴിച്ചു; അവള്‍ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.</verse>
				<verse number="21">രെഹബെയാം തന്‍റെ സകല ഭാര്യമാരിലും വെപ്പാട്ടികളിലുംവച്ച് അബ്ശാലോമിന്‍റെ മകളായ മയഖായെ അധികം സ്നേഹിച്ചു. അവന്‍ പതിനെട്ട് ഭാര്യമാരെയും അറുപത് വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ട് പുത്രന്മാരെയും അറുപത് പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="22">രെഹബെയാം മയഖായുടെ മകനായ അബീയാവെ രാജാവാക്കുവാന്‍ ഭാവിച്ചതുകൊണ്ട് അവനെ അവന്‍റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു.</verse>
				<verse number="23">അവന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചു: യെഹൂദായുടെയും ബെന്യാമീന്‍റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്‍റെ പുത്രന്മാരെയൊക്കെയും പിരിച്ചയച്ചു, അവര്‍ക്കു ധാരാളം ഭക്ഷണസാധനങ്ങള്‍ കൊടുക്കയും അവര്‍ക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.</verse>
			</chapter>
			<chapter number="12">
				<verse number="1">എന്നാൽ രെഹബെയാമിന്‍റെ രാജത്വം ഉറച്ച് അവന്‍ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലാ യിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.</verse>
				<verse number="2">അവര്‍ യഹോവയോടു ദ്രോഹം ചെയ്കകൊണ്ട് രെഹബെയാംരാജാവിന്‍റെ അഞ്ചാം ആണ്ടിൽ</verse>
				<verse number="3">മിസ്രയീംരാജാവായ ശീശക് ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടുംകൂടെ യെരൂശലേമിന്‍റെ നേരേ വന്നു; അവനോടുകൂടെ മിസ്രയീമിൽനിന്നു വന്നിരുന്ന ലൂബ്യര്‍, സുക്യര്‍, കൂശ്യര്‍ എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു.</verse>
				<verse number="4">അവന്‍ യെഹൂദായോടു ചേര്‍ന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.</verse>
				<verse number="5">അപ്പോള്‍ ശെമയ്യാപ്രവാചകന്‍ രെഹബെയാമിന്‍റെയും ശീശക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽവന്ന് അവരോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">അതിനു യിസ്രായേൽപ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി: യഹോവ നീതിമാന്‍ ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="7">അവര്‍ തങ്ങളെത്തന്നെ താഴ്ത്തി എന്നു യഹോവ കണ്ടപ്പോള്‍ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: അവര്‍ തങ്ങളെത്തന്നെ താഴ്ത്തിയിരിക്കയാൽ ഞാന്‍ അവരെ നശിപ്പിക്കാതെ അവര്‍ക്ക് ഒരുവിധം രക്ഷ നല്കും; എന്‍റെ കോപം ശീശക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.</verse>
				<verse number="8">എങ്കിലും അവര്‍ എന്‍റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്‍റെ സേവയും തിരിച്ചറിയേണ്ടതിന് അവര്‍ അവന് അധീനന്മാരായിത്തീരും.</verse>
				<verse number="9">ഇങ്ങനെ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്‍റെ നേരേ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് ആസകലം എടുത്തുകൊണ്ടുപോയി; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍പരിചകളും അവന്‍ എടുത്തു കൊണ്ടുപോയി.</verse>
				<verse number="10">അവയ്ക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കൈയിൽ ഏല്പിച്ചു.</verse>
				<verse number="11">രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോള്‍ അക മ്പടികള്‍ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയിൽ കൊണ്ടുപോയി വയ്ക്കുകയും ചെയ്യും.</verse>
				<verse number="12">അവന്‍ തന്നെത്താന്‍ താഴ്ത്തിയപ്പോള്‍ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദായിൽ ഏതാനും നന്മ ഉണ്ടായിരുന്നു.</verse>
				<verse number="13">ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ തന്നെത്താന്‍ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോള്‍ രെഹബെയാമിനു നാല്പത്തിയൊന്ന് വയസ്സായിരുന്നു; യഹോവ തന്‍റെ നാമം സ്ഥാപിക്കേണ്ടതിനു യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവന്‍ പതിനേഴു സംവത്സരം വാണു. അവന്‍റെ അമ്മയ്ക്ക് നയമാ എന്നു പേര്‍.</verse>
				<verse number="14">അവള്‍ അമ്മോന്യസ്ത്രീ ആയിരുന്നു. യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സ് വയ്ക്കാഞ്ഞതിനാൽ അവന്‍ ദോഷം ചെയ്തു.</verse>
				<verse number="15">രെഹബെയാമിന്‍റെ വൃത്താന്തങ്ങള്‍ ആദ്യവസാനം ശെമയ്യാപ്രവാചകന്‍റെയും ഇദ്ദോദര്‍ശകന്‍റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.</verse>
				<verse number="16">രെഹബെയാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്‍റെ മകനായ അബീയാവ് അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="13">
				<verse number="1">യൊരോബെയാംരാജാവിന്‍റെ പതിനെട്ടാം ആണ്ടിൽ അബീയാവ് യെഹൂദായിൽ രാജാവായി.</verse>
				<verse number="2">അവന്‍ മൂന്നു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു മീഖായാ എന്നു പേര്‍; അവള്‍ ഗിബെയക്കാരനായ ഊരീയേലിന്‍റെ മകള്‍. അബീയാവിനും യൊരോബെയാമിനും തമ്മിൽ യുദ്ധമുണ്ടായി.</verse>
				<verse number="3">അബീയാവ് നാലുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളൊരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്‍റെ നേരേ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.</verse>
				<verse number="4">എന്നാൽ അബീയാവ് എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുംകൊണ്ട് പറഞ്ഞത്: യൊരോബെയാമും എല്ലാ യിസ്രായേലും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍.</verse>
				<verse number="5">യിസ്രായേലിന്‍റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താൽ ദാവീദിന്, അവനും അവന്‍റെ പുത്രന്മാര്‍ക്കുംതന്നെ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതല്ലയോ?</verse>
				<verse number="6">എന്നാൽ ദാവീദിന്‍റെ മകനായ ശലോമോന്‍റെ ദാസനും നെബാത്തിന്‍റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്‍റെ യജമാനനോടു മത്സരിച്ചു.</verse>
				<verse number="7">നീചന്മാരായ നിസ്സാരന്മാര്‍ അവന്‍റെ അടുക്കൽ വന്നുകൂടി, ശലോമോന്‍റെ മകനായ രെഹബെയാമിനോടു ധാര്‍ഷ്ട്യം കാണിച്ചു; രെഹബെയാമോ യൗവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാൽ അവരോട് എതിര്‍ത്തുനില്പാന്‍ അവനു കഴിഞ്ഞില്ല.</verse>
				<verse number="8">നിങ്ങള്‍ ഇപ്പോള്‍ ദാവീദിന്‍റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോട് എതിര്‍ത്തുനില്പാന്‍ വിചാരിക്കുന്നു; നിങ്ങള്‍ വലിയൊരു സമൂഹം തന്നെ; യൊരോബെയാം നിങ്ങള്‍ക്കു ദൈവമായിട്ട് ഉണ്ടാക്കിയ പൊന്‍കാളക്കുട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.</verse>
				<verse number="9">നിങ്ങള്‍ അഹരോന്‍റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞ് അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങള്‍ക്ക് പുരോഹിതന്മാരെ ആക്കിയിട്ടില്ലയോ? ഒരു കാളക്കുട്ടിയോടും ഏഴ് ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിനു വന്ന ഏവനും ദൈവമല്ലാത്തവയ്ക്കു പുരോഹിതനായിത്തീരുന്നു.</verse>
				<verse number="10">ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല: യഹോവയ്ക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ട് അഹരോന്‍റെ പുത്രന്മാര്‍ ഞങ്ങള്‍ക്കുണ്ട്; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.</verse>
				<verse number="11">അവര്‍ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവയ്ക്കു ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേൽ അടുക്കുന്നു; പൊന്‍നിലവിളക്കും അതിന്‍റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.</verse>
				<verse number="12">ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരേ ധ്വനിപ്പിക്കേണ്ടതിന് മഹാധ്വനികാഹളങ്ങളോടുകൂടെ അവന്‍റെ പുരോഹിതന്മാരും ഉണ്ട്; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങള്‍ യുദ്ധം ചെയ്യരുത്; നിങ്ങള്‍ കൃതാര്‍ഥരാകയില്ല;</verse>
				<verse number="13">എന്നാൽ യൊരോബെയാം അവരുടെ പുറകിൽ വളഞ്ഞുചെല്ലുവാന്‍ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാര്‍ പുറകിലും ആയി.</verse>
				<verse number="14">യെഹൂദ്യര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാര്‍ കാഹളം ഊതി, യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചു.</verse>
				<verse number="15">യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ദൈവം യൊരോബെയാമിനെയും എല്ലാ യിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോല്ക്കുമാറാക്കി.</verse>
				<verse number="16">യിസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പിൽനിന്ന് ഓടി, ദൈവം അവരെ അവരുടെ കൈയിൽ ഏല്പിച്ചു;</verse>
				<verse number="17">അബീയാവും അവന്‍റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലിൽ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കള്‍ ഹതന്മാരായി വീണു.</verse>
				<verse number="18">ഇങ്ങനെ യിസ്രായേല്യര്‍ക്ക് ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ടു ജയം പ്രാപിച്ചു.</verse>
				<verse number="19">അബീയാവ് യൊരോബെയാമിനെ പിന്തുടര്‍ന്നുചെന്ന് അവന്‍റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തന്നെ.</verse>
				<verse number="20">യൊരോബെയാം അബീയാവിന്‍റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു, അവന്‍ മരിച്ചുപോയി.</verse>
				<verse number="21">എന്നാൽ അബീയാവ് ബലവാനായിത്തീര്‍ന്നു; അവന്‍ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ച് ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="22">അബീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്‍റെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">അബീയാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ ആസാ അവനു പകരം രാജാവായി. അവന്‍റെ കാലത്തു ദേശത്തിനു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.</verse>
				<verse number="2">ആസാ തന്‍റെ ദൈവമായ യഹോവയ്ക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.</verse>
				<verse number="3">അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള്‍ ഉടച്ച് അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു.</verse>
				<verse number="4">യെഹൂദായോട് അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.</verse>
				<verse number="5">അവന്‍ എല്ലാ യെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്‍റെ കീഴിൽ സ്വസ്ഥമായിരുന്നു.</verse>
				<verse number="6">യഹോവ അവനു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിനു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവനു യുദ്ധം ഇല്ലായ്കയാലും അവന്‍ യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.</verse>
				<verse number="7">അവന്‍ യെഹൂദ്യരോട്: നാം ഈ പട്ടണങ്ങളെ പണിത് അവയ്ക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവന്‍ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവര്‍ വെടിപ്പായി പണിതു തീര്‍ത്തു.</verse>
				<verse number="8">ആസായ്ക്കു വന്‍പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്‍പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.</verse>
				<verse number="9">അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരേ പുറപ്പെട്ടു മാരേശാവരെ വന്നു.</verse>
				<verse number="10">ആസാ അവന്‍റെ നേരേ പുറപ്പെട്ടു; അവര്‍ മാരേശായ്ക്കു സമീപം സെഫാഥാ താഴ്വരയിൽ പടയ്ക്ക് അണിനിരത്തി.</verse>
				<verse number="11">ആസാ തന്‍റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാനും ബലഹീനനും തമ്മിൽ കാര്യം ഉണ്ടായാൽ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ സഹായിക്കേണമേ; നിന്നിൽ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്‍റെ നാമത്തിൽ ഞങ്ങള്‍ ഈ പുരുഷാരത്തിനു നേരേ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്‍റെ നേരേ പ്രബലനാകരുതേ എന്നു പറഞ്ഞു.</verse>
				<verse number="12">അപ്പോള്‍ യഹോവ ആസായുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യര്‍ ഓടിപ്പോയി.</verse>
				<verse number="13">ആസായും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാര്‍വരെ പിന്തുടര്‍ന്നു; കൂശ്യര്‍ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവര്‍ യഹോവയുടെയും അവന്‍റെ സൈന്യത്തിന്‍റെയും മുമ്പാകെ നശിച്ചുപോയി; അവര്‍ വളരെ കവര്‍ച്ചയും എടുത്തു കൊണ്ടുപോന്നു.</verse>
				<verse number="14">അവര്‍ ഗെരാറിനു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽനിന്ന് ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവര്‍ എല്ലാ പട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു.</verse>
				<verse number="15">അവര്‍ നാല്ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.</verse>
			</chapter>
			<chapter number="15">
				<verse number="1">അനന്തരം ഓദേദിന്‍റെ മകനായ അസര്യാവിന്‍റെമേൽ ദൈവത്തിന്‍റെ ആത്മാവ് വന്നു.</verse>
				<verse number="2">അവന്‍ ആസായെ എതിരേറ്റ് അവനോടു പറഞ്ഞതെന്തെന്നാൽ: ആസായും എല്ലാ യെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; നിങ്ങള്‍ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവന്‍ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കിൽ നിങ്ങള്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിങ്ങളെയും ഉപേക്ഷിക്കും.</verse>
				<verse number="3">യിസ്രായേൽ ഇപ്പോള്‍ ബഹുകാലമായി സത്യദൈവവും, ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;</verse>
				<verse number="4">എന്നാൽ അവര്‍ തങ്ങളുടെ ഞെരുക്കത്തിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞ് അവനെ അന്വേഷിച്ചപ്പോള്‍, അവര്‍ അവനെ കണ്ടെത്തി.</verse>
				<verse number="5">ആ കാലത്ത് പോക്കുവരവിനു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികള്‍ക്ക് ഒക്കെയും മഹാകലാപങ്ങള്‍ ഭവിച്ചു.</verse>
				<verse number="6">ദൈവം അവരെ സകലവിധ കഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകര്‍ത്തുകളഞ്ഞു.</verse>
				<verse number="7">എന്നാൽ നിങ്ങള്‍ ധൈര്യമായിരിപ്പിന്‍; നിങ്ങളുടെ കൈകള്‍ തളര്‍ന്നു പോകരുത്; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.</verse>
				<verse number="8">ആസാ ഈ വാക്കുകളും ഓദേദ്പ്രവാചകന്‍റെ പ്രവചനവും കേട്ടപ്പോള്‍ അവന്‍ ധൈര്യപ്പെട്ടു, യെഹൂദായുടെയും ബെന്യാമീന്‍റെയും ദേശത്തുനിന്നൊക്കെയും, എഫ്രയീംമലനാട്ടിൽ അവന്‍ പിടിച്ചിരുന്ന പട്ടണങ്ങളിൽനിന്നും മ്ലേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിന്‍മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.</verse>
				<verse number="9">പിന്നെ അവന്‍ എല്ലാ യെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും ശിമെയോനിൽനിന്നും അവരുടെ അടുക്കൽ വന്നു പാര്‍ക്കുന്നവരെയും കൂട്ടിവരുത്തി; അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് യിസ്രായേലിൽനിന്ന് അനേകര്‍ വന്ന് അവനോടു ചേര്‍ന്നു.</verse>
				<verse number="10">ഇങ്ങനെ അവര്‍ ആസായുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ മൂന്നാം മാസത്തിൽ യെരൂശലേമിൽ വന്നുകൂടി.</verse>
				<verse number="11">തങ്ങള്‍ കൊണ്ടുവന്ന കൊള്ളയിൽനിന്ന് അവര്‍ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവയ്ക്കു യാഗം കഴിച്ചു.</verse>
				<verse number="12">പിന്നെ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ അന്വേഷിച്ചുകൊള്ളാമെന്നും</verse>
				<verse number="13">ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവര്‍ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.</verse>
				<verse number="14">അവര്‍ മഹാഘോഷത്തോടും ആര്‍പ്പോടും കാഹളങ്ങളോടും കുഴലുകളോടുംകൂടെ യഹോവയോടു സത്യംചെയ്തു.</verse>
				<verse number="15">എല്ലാ യെഹൂദ്യരും സത്യം നിമിത്തം സന്തോഷിച്ചു; അവര്‍ പൂര്‍ണഹൃദയത്തോടെ സത്യംചെയ്ത് പൂര്‍ണതാൽപര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ട് അവര്‍ അവനെ കണ്ടെത്തുകയും യഹോവ അവര്‍ക്കു ചുറ്റും വിശ്രമം നല്കുകയും ചെയ്തു.</verse>
				<verse number="16">ആസാരാജാവ് തന്‍റെ അമ്മയായ മയഖായെയും അവള്‍ അശേരായ്ക്ക് ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തിൽനിന്ന് നീക്കിക്കളഞ്ഞു; അവളുടെ മ്ലേച്ഛവിഗ്രഹം ആസാ വെട്ടിത്തകര്‍ത്തു കിദ്രോന്‍തോട്ടിങ്കൽവച്ചു ചുട്ടുകളഞ്ഞു.</verse>
				<verse number="17">എന്നാൽ പൂജാഗിരികള്‍ക്ക് യിസ്രായേലിൽ നീക്കംവന്നില്ല; എങ്കിലും ആസായുടെ ഹൃദയം അവന്‍റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.</verse>
				<verse number="18">വെള്ളി, പൊന്ന്, ഉപകരണങ്ങള്‍ എന്നിങ്ങനെ തന്‍റെ അപ്പന്‍ നിവേദിച്ചതും താന്‍തന്നെ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.</verse>
				<verse number="19">ആസായുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.</verse>
			</chapter>
			<chapter number="16">
				<verse number="1">ആസായുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടിൽ യിസ്രായേൽരാജാവായ ബയെശ യെഹൂദായ്ക്കു നേരേ വന്നു; യെഹൂദാ രാജാവായ ആസായുടെ അടുക്കൽ വരത്തുപോക്കിന് ആരെയും സമ്മതിക്കാതവണ്ണം രാമായെ പണിത് ഉറപ്പിച്ചു.</verse>
				<verse number="2">അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളിൽനിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കിൽ വസിച്ച അരാംരാജാവായ ബെന്‍-ഹദദിനു കൊടുത്തയച്ചു:</verse>
				<verse number="3">എനിക്കും നിനക്കും എന്‍റെ അപ്പനും നിന്‍റെ അപ്പനും തമ്മിൽ സഖ്യത ഉണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു വെള്ളിയും പൊന്നും കൊടുത്തയയ്ക്കുന്നു; യിസ്രായേൽരാജാവായ ബയെശ എന്നെ വിട്ടുപോകേണ്ടതിനു നീ ചെന്ന് അവനോടുള്ള നിന്‍റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="4">ബെന്‍-ഹദദ് ആസാരാജാവിന്‍റെ വാക്കു കേട്ടു തന്‍റെ സേനാധിപതിമാരെ യിസ്രായേൽപട്ടണങ്ങള്‍ക്കു നേരേ അയച്ചു; അവര്‍ ഈയോനും ദാനും ആബേൽ-മയീമും നഫ്താലിയുടെ സകല സംഭാരനഗരങ്ങളും പിടിച്ചടക്കി.</verse>
				<verse number="5">ബയെശ അതു കേട്ടപ്പോള്‍ രാമായെ പണിയുന്ന തന്‍റെ പ്രവൃത്തി നിര്‍ത്തിവച്ചു.</verse>
				<verse number="6">അപ്പോള്‍ ആസാരാജാവ് യെഹൂദ്യരെയൊക്കെയും കൂട്ടി, ബയെശ പണിത രാമായുടെ കല്ലും മരവും എടുത്തുകൊണ്ടുപോയി: അവന്‍ അവകൊണ്ടു ഗേബയും മിസ്പായും പണിതുറപ്പിച്ചു.</verse>
				<verse number="7">ആ കാലത്തു ദര്‍ശകനായ ഹനാനി യെഹൂദാരാജാവായ ആസായുടെ അടുക്കൽ വന്ന് അവനോടു പറഞ്ഞത് എന്തെന്നാൽ: നീ നിന്‍റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിക്കകൊണ്ട് അരാംരാജാവിന്‍റെ സൈന്യം നിന്‍റെ കൈയിൽനിന്നു തെറ്റിപ്പോയിരിക്കുന്നു.</verse>
				<verse number="8">കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടുംകൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാൽ നീ യഹോവയിൽ ആശ്രയിക്കകൊണ്ട് അവന്‍ അവരെ നിന്‍റെ കൈയിൽ ഏല്പിച്ചുതന്നു.</verse>
				<verse number="9">യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കുവേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതിൽ നീ ഭോഷത്തം പ്രവര്‍ത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങള്‍ ഉണ്ടാകും.</verse>
				<verse number="10">അപ്പോള്‍ ആസാ ദര്‍ശകനോടു ക്രുദ്ധിച്ച് അവനെ കാരാഗൃഹത്തിൽ ആക്കി; ഈ കാര്യം നിമിത്തം അവന് അവനോട് ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്ത് ആസാ ജനത്തിൽ ചിലരെ പീഡിപ്പിച്ചു.</verse>
				<verse number="11">ആസായുടെ വൃത്താന്തങ്ങള്‍ ആദ്യവസാനം യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="12">ആസായ്ക്കു തന്‍റെ വാഴ്ചയുടെ മുപ്പത്തിയൊമ്പതാം ആണ്ടിൽ കാലിൽ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാൽ അവന്‍ തന്‍റെ ദീനത്തിൽ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചത്.</verse>
				<verse number="13">ആസാ തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്‍റെ വാഴ്ചയുടെ നാല്പത്തിയൊന്നാം ആണ്ടിൽ മരിച്ചു.</verse>
				<verse number="14">അവന്‍ ദാവീദിന്‍റെ നഗരത്തിൽ തനിക്കായിട്ട് വെട്ടിച്ചിരുന്ന സ്വന്തകല്ലറയിൽ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവര്‍ഗവും പലതരം പരിമളസാധനങ്ങളും നിറച്ചിരുന്ന ശയ്യമേൽ അവനെ കിടത്തുകയും അവനുവേണ്ടി എത്രയും വലിയൊരു ദഹനം കഴിക്കയും ചെയ്തു.</verse>
			</chapter>
			<chapter number="17">
				<verse number="1">അവന്‍റെ മകനായ യെഹോശാഫാത്ത് അവനു പകരം രാജാവായി; അവന്‍ യിസ്രായേലിനെതിരേ പ്രബലനായിത്തീര്‍ന്നു.</verse>
				<verse number="2">അവന്‍ യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്‍റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവൽപട്ടാളങ്ങളെയും ആക്കി.</verse>
				<verse number="3">യെഹോശാഫാത്ത് തന്‍റെ പിതാവായ ദാവീദിന്‍റെ ആദ്യത്തെ വഴികളിൽ നടക്കയും ബാൽവിഗ്രഹങ്ങളെ ആശ്രയിക്കാതെ</verse>
				<verse number="4">തന്‍റെ പിതാവിന്‍റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്‍റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്‍റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ട് യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="5">യഹോവ അവന് രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലാ യെഹൂദായും യെഹോ ശാഫാത്തിനു കാഴ്ച കൊണ്ടുവന്നു; അവനു ധനവും മാനവും വളരെ ഉണ്ടായി.</verse>
				<verse number="6">അവന്‍റെ ഹൃദയം യഹോവയുടെ വഴികളിൽ ധൈര്യപ്പെട്ടിട്ട് അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദായിൽനിന്നു നീക്കിക്കളഞ്ഞു.</verse>
				<verse number="7">അവന്‍ തന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ യെഹൂദാനഗരങ്ങളിൽ ഉപദേശിപ്പാനായിട്ട് ബെന്‍-ഹയീൽ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നീ തന്‍റെ പ്രഭുക്കന്മാരെയും</verse>
				<verse number="8">അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസായേൽ, ശെമീരാമോത്ത്, യെഹോനാഥാന്‍, അദോനീയാവ്, തോബീയാവ്, തോബ്-അഥോനീയാവ് എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.</verse>
				<verse number="9">അവര്‍ യെഹൂദായിൽ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കൈയിൽ ഉണ്ടായിരുന്നു; അവര്‍ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.</verse>
				<verse number="10">യഹോവയിങ്കൽനിന്ന് ഒരു ഭീതി യെഹൂദായ്ക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വീണിരുന്നതുകൊണ്ട് അവര്‍ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.</verse>
				<verse number="11">ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിനു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന് ഏഴായിരത്തി എഴുനൂറ് ആട്ടുകൊറ്റനും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍കൂട്ടത്തെ കൊണ്ടുവന്നു.</verse>
				<verse number="12">യെഹോശാഫാത്ത് മേല്ക്കുമേൽ പ്രബലനായിത്തീര്‍ന്നു, യെഹൂദായിൽ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.</verse>
				<verse number="13">അവനു യെഹൂദാനഗരങ്ങളിൽ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കള്‍ യെരൂശലേമിൽ ഉണ്ടായിരുന്നു.</verse>
				<verse number="14">പിതൃഭവനം പിതൃഭവനമായുള്ള അവരുടെ എണ്ണമാവിത്: യെഹൂദായുടെ സഹസ്രാധിപന്മാര്‍: അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികള്‍;</verse>
				<verse number="15">അവന്‍റെ ശേഷം യെഹോഹാനാന്‍പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്‍പതിനായിരം പേര്‍;</verse>
				<verse number="16">അവന്‍റെ ശേഷം തന്നെത്താന്‍ മനഃപൂര്‍വമായി യഹോവയ്ക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകന്‍ അമസ്യാവ്, അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികള്‍;</verse>
				<verse number="17">ബെന്യാമീനിൽനിന്നു പരാക്രമശാലിയായ എല്യാദാ, അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേര്‍;</verse>
				<verse number="18">അവന്‍റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ഒരു ലക്ഷത്തെണ്‍പതിനായിരം പേര്‍.</verse>
				<verse number="19">രാജാവ് യെഹൂദായിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിൽ ആക്കിയിരുന്നവരെ കൂടാതെ രാജാവിനു സേവചെയ്തുവന്നവര്‍ ഇവര്‍ തന്നെ.</verse>
			</chapter>
			<chapter number="18">
				<verse number="1">യെഹോശാഫാത്തിന് ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവന്‍ ആഹാബിനോടു സംബന്ധംകൂടി.</verse>
				<verse number="2">ചില സംവത്സരം കഴിഞ്ഞശേഷം അവന്‍ ശമര്യയിൽ ആഹാബിന്‍റെ അടുക്കൽ ചെന്നു; ആഹാബ് അവനും കൂടെയുണ്ടായിരുന്ന ജനത്തിനുംവേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന് അവനെ വശീകരിച്ചു.</verse>
				<verse number="3">യിസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോട്: നീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവന്‍ അവനോട്: ഞാനും നീയും എന്‍റെ ജനവും നിന്‍റെ ജനവും ഒരുപോലെയല്ലോ; ഞങ്ങള്‍ നിന്നോടുകൂടെ യുദ്ധത്തിനു പോരാം എന്നു പറഞ്ഞു.</verse>
				<verse number="4">യെഹോശാഫാത്ത് യിസ്രായേൽരാജാവിനോട്: ഇന്ന് യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.</verse>
				<verse number="5">യിസ്രായേൽരാജാവ് നാനൂറു പ്രവാചകന്മാരെ വരുത്തി അവരോട്: ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവര്‍: പുറപ്പെടുക; ദൈവം അതു രാജാവിന്‍റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="6">എന്നാൽ യെഹോശാഫാത്ത്: നാം അരുളപ്പാടു ചോദിക്കേണ്ടതിന് ഇവിടെ യഹോവയുടെ പ്രവാചകനായിട്ട് ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.</verse>
				<verse number="7">അതിനു യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: നാം യഹോവയോട് അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി ഒരുത്തനുണ്ട്; എന്നാൽ അവന്‍ എന്നെക്കുറിച്ച് ഒരിക്കലും ഗുണമല്ല എല്ലായ്പോഴും ദോഷം തന്നെ പ്രവചിക്കുന്നതുകൊണ്ട് എനിക്ക് അവനെ ഇഷ്ടമില്ല; അവന്‍ യിമ്ലയുടെ മകനായ മീഖായാവ് എന്നു പറഞ്ഞു. രാജാവ് അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.</verse>
				<verse number="8">അങ്ങനെ യിസ്രായേൽരാജാവ് ഒരു ഷണ്ഡനെ വിളിച്ചു: യിമ്ലയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.</verse>
				<verse number="9">യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു താന്താന്‍റെ സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാരൊക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.</verse>
				<verse number="10">കെനയനയുടെ മകനായ സിദെക്കീയാവ് തനിക്ക് ഇരുമ്പുകൊണ്ട് കൊമ്പുണ്ടാക്കി: നീ ഇവകൊണ്ട് അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="11">പ്രവാചകന്മാരൊക്കെയും അങ്ങനെ തന്നെ പ്രവചിച്ചു: ഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ഥനാകും; യഹോവ അതു രാജാവിന്‍റെ കൈയിൽ ഏല്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="12">മീഖായാവെ വിളിപ്പാന്‍ പോയ ദൂതന്‍ അവനോട്: നോക്കൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിനു ഗുണമായിരിക്കുന്നു; നിന്‍റെ വാക്കും അവരിൽ ഒരുത്തന്‍റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.</verse>
				<verse number="13">അതിനു മീഖായാവ്: യഹോവയാണ, എന്‍റെ ദൈവം അരുളിച്ചെയ്യുന്നതു തന്നെ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.</verse>
				<verse number="14">അവന്‍ രാജാവിന്‍റെ അടുക്കൽ വന്നപ്പോള്‍ രാജാവ് അവനോട്: മീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനു പോകയോ പോകാതിരിക്കയോ എന്തു വേണ്ടൂ എന്നു ചോദിച്ചു. അതിന് അവന്‍: പുറപ്പെടുവിന്‍; നിങ്ങള്‍ കൃതാര്‍ഥരാകും; അവര്‍ നിങ്ങളുടെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.</verse>
				<verse number="15">രാജാവ് അവനോട്: നീ യഹോവയുടെ നാമത്തിൽ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്ന് എത്ര പ്രാവശ്യം ഞാന്‍ നിന്നോട് സത്യം ചെയ്തു പറയേണം എന്നു ചോദിച്ചു.</verse>
				<verse number="16">അതിന് അവന്‍: ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേൽ ഒക്കെയും പര്‍വതങ്ങളിൽ ചിതറിയിരിക്കുന്നത് ഞാന്‍ കണ്ടു; അപ്പോള്‍ യഹോവ: ഇവര്‍ക്കു നാഥനില്ല; ഇവര്‍ ഓരോരുത്തന്‍ താന്താന്‍റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.</verse>
				<verse number="17">അപ്പോള്‍ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഇവന്‍ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ലന്നു ഞാന്‍ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="18">അതിന് അവന്‍ പറഞ്ഞത്: എന്നാൽ യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍! യഹോവ തന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നതും സ്വര്‍ഗത്തിലെ സൈന്യം എല്ലാം അവന്‍റെ വലത്തും ഇടത്തും നില്ക്കുന്നതും ഞാന്‍ കണ്ടു.</verse>
				<verse number="19">യിസ്രായേൽരാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തിൽ പട്ടുപോകേണ്ടതിന് അവനെ ആര്‍ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന് ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.</verse>
				<verse number="20">എന്നാറെ ഒരു ആത്മാവ് മുമ്പോട്ടുവന്നു യഹോവയുടെ സന്നിധിയിൽ നിന്നു: ഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോട്: ഏതിനാൽ എന്നു ചോദിച്ചു.</verse>
				<verse number="21">അതിന് അവന്‍: ഞാന്‍ ചെന്ന് അവന്‍റെ സകല പ്രവാചകന്മാരുടെയും വായിൽ ഭോഷ്കിന്‍റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്ന് അങ്ങനെ ചെയ്ക എന്ന് അവന്‍ കല്പിച്ചു.</verse>
				<verse number="22">ആകയാൽ ഇതാ, യഹോവ ഭോഷ്കിന്‍റെ ആത്മാവിനെ നിന്‍റെ ഈ പ്രവാചകന്മാരുടെ വായിൽ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ച് അനര്‍ഥം കല്പിച്ചുമിരിക്കുന്നു.</verse>
				<verse number="23">അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവ് അടുത്തുചെന്നു മീഖായാവെ ചെകിട്ടത്ത് അടിച്ചു: നിന്നോടു സംസാരിപ്പാന്‍ യഹോവയുടെ ആത്മാവ് എന്നെ വിട്ട് ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.</verse>
				<verse number="24">അതിനു മീഖായാവ്: നീ ഒളിക്കേണ്ടതിന് അറ തേടിനടക്കുന്ന ദിവസത്തിൽ നീ കാണും എന്നു പറഞ്ഞു.</verse>
				<verse number="25">അപ്പോള്‍ യിസ്രായേൽരാജാവ് പറഞ്ഞത്: നിങ്ങള്‍ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്‍റെയും രാജകുമാരനായ യോവാശിന്‍റെയും അടുക്കൽ കൊണ്ടുചെന്ന്:</verse>
				<verse number="26">ഇവനെ കാരാഗൃഹത്തിൽ ആക്കി, ഞാന്‍ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവുംകൊണ്ടു പോഷിപ്പിക്കേണ്ടതിനു രാജാവ് കല്പിച്ചിരിക്കുന്നു എന്നു പറവിന്‍.</verse>
				<verse number="27">അതിനു മീഖായാവ്: നീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കിൽ യഹോവ ഞാന്‍ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകല ജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="28">അങ്ങനെ യിസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.</verse>
				<verse number="29">എന്നാൽ യിസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: ഞാന്‍ വേഷം മാറി പടയിൽ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="30">അങ്ങനെ യിസ്രായേൽരാജാവ് വേഷം മാറി, അവര്‍ പടയിൽ കടന്നു. എന്നാൽ അരാംരാജാവ് തന്‍റെ രഥനായകന്മാരോട്: നിങ്ങള്‍ യിസ്രായേൽരാജാവിനോട് മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുത് എന്നു കല്പിച്ചിരുന്നു.</verse>
				<verse number="31">ആകയാൽ രഥനായകന്മാര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍: ഇവന്‍തന്നെ യിസ്രായേൽരാജാവ് എന്നു പറഞ്ഞ് അവനോടു പൊരുതുവാന്‍ തിരിഞ്ഞു; എന്നാൽ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോവാന്‍ ദൈവം അവര്‍ക്കു തോന്നിച്ചു.</verse>
				<verse number="32">അവന്‍ യിസ്രായേൽരാജാവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ട് അവര്‍ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.</verse>
				<verse number="33">എന്നാൽ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലച്ചു യിസ്രായേൽരാജാവിനെ കവചത്തിനും പതക്കത്തിനും ഇടയ്ക്ക് എയ്തു; അവന്‍ തന്‍റെ സാരഥിയോട്: നിന്‍റെ കൈ തിരിച്ച് എന്നെ പടയിൽനിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="34">അന്നു പട കഠിനമായിത്തീര്‍ന്നതുകൊണ്ടു യിസ്രായേൽരാജാവ് സന്ധ്യവരെ അരാമ്യര്‍ക്കെതിരേ രഥത്തിൽ നിവിര്‍ന്നു നിന്നു; സൂര്യന്‍ അസ്തമിക്കുന്ന സമയത്ത് അവന്‍ മരിച്ചുപോയി.</verse>
			</chapter>
			<chapter number="19">
				<verse number="1">യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്‍റെ അരമനയിലേക്ക് സമാധാനത്തോടെ മടങ്ങിവന്നപ്പോള്‍</verse>
				<verse number="2">ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്ന് യെഹോശാഫാത്ത്‍രാജാവിനോട്: ദുഷ്ടനു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകയ്ക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ? അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്‍റെമേൽ വന്നിരിക്കുന്നു.</verse>
				<verse number="3">എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാന്‍ മനസ്സുവയ്ക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">യെഹോശാഫാത്ത് യെരൂശലേമിൽ പാര്‍ത്തു, ബേര്‍-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്‍റെ ഇടയിൽ വീണ്ടും സഞ്ചരിച്ച് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചുവരുത്തി.</verse>
				<verse number="5">അവന്‍ ദേശത്തു പട്ടണംതോറും യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു:</verse>
				<verse number="6">നിങ്ങള്‍ ചെയ്യുന്നതു സൂക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ മനുഷ്യര്‍ക്കല്ല, യഹോവയ്ക്കുവേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നത്; ന്യായപാലനത്തിൽ അവന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നു.</verse>
				<verse number="7">ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവര്‍ത്തിച്ചുകൊള്‍വിന്‍; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.</verse>
				<verse number="8">യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്‍റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിനായിട്ടും വ്യവഹാരം തീര്‍ക്കേണ്ടതിനായിട്ടും നിയമിച്ചു; അവര്‍ യെരൂശലേമിൽ മടങ്ങിവന്നു.</verse>
				<verse number="9">അവന്‍ അവരോട് കല്പിച്ചതെന്തെന്നാൽ: നിങ്ങള്‍ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ഇങ്ങനെ പ്രവര്‍ത്തിച്ചുകൊള്ളേണം.</verse>
				<verse number="10">അതതു പട്ടണത്തിൽ പാര്‍ക്കുന്ന നിങ്ങളുടെ സഹോദരന്മാര്‍ വിവിധ രക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ച് ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ, അവര്‍ യഹോവയോട് അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിനു നിങ്ങള്‍ അവര്‍ക്ക് ബുദ്ധി ഉപദേശിച്ചുകൊടുക്കേണം; നിങ്ങള്‍ കുറ്റക്കാരാകാതിരിക്കേണ്ടതിന് അങ്ങനെ ചെയ്തുകൊള്‍വിന്‍.</verse>
				<verse number="11">ഇതാ, മഹാപുരോഹിതനായ അമര്യാവ് യഹോവയുടെ എല്ലാ കാര്യത്തിലും യെഹൂദാഗൃഹത്തിന്‍റെ പ്രഭുവായ യിശ്മായേലിന്‍റെ മകന്‍ സെബദ്യാവ് രാജാവിന്‍റെ എല്ലാ കാര്യത്തിലും നിങ്ങള്‍ക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങള്‍ക്ക് ഉണ്ട്. ധൈര്യപ്പെട്ടു പ്രവര്‍ത്തിച്ചുകൊള്‍വിന്‍; യഹോവ നല്ലവരോടുകൂടെ ഇരിക്കും.</verse>
			</chapter>
			<chapter number="20">
				<verse number="1">അതിന്‍റെശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരിൽ ചിലരും യെഹോശാഫാത്തിന്‍റെ നേരേ യുദ്ധത്തിനു വന്നു.</verse>
				<verse number="2">ചിലര്‍ വന്നു യെഹോശാഫാത്തിനോട്: വലിയൊരു ജനസമൂഹം കടലിനക്കരെനിന്ന്, അരാമിൽനിന്നു നിന്‍റെ നേരേ വരുന്നു; ഇതാ അവര്‍ ഏന്‍-ഗെദിയെന്ന ഹസസോന്‍-താമാരിൽ ഉണ്ട് എന്ന് അറിയിച്ചു.</verse>
				<verse number="3">യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താൽപര്യപ്പെട്ട് യെഹൂദായിലൊക്കെയും ഒരു ഉപവാസം പ്രസിദ്ധം ചെയ്തു.</verse>
				<verse number="4">യഹോവയോടു സഹായം ചോദിപ്പാന്‍ യെഹൂദ്യര്‍ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്ന് അവര്‍ യഹോവയെ അന്വേഷിപ്പാന്‍ വന്നു.</verse>
				<verse number="5">യെഹോശാഫാത്ത് യഹോവയുടെ ആലയത്തിൽ പുതിയ പ്രാകാരത്തിന്‍റെ മുമ്പിൽ യെഹൂദായുടെയും യെരൂശലേമിന്‍റെയും സഭാമധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="6">ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകല രാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.</verse>
				<verse number="7">ഞങ്ങളുടെ ദൈവമേ, നീ നിന്‍റെ ജനമായ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞ് അതു നിന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.</verse>
				<verse number="8">അവര്‍ അതിൽ പാര്‍ത്തു; ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങനെയുള്ള വല്ല അനര്‍ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്‍റെ മുമ്പിലും നിന്‍റെ സന്നിധിയിലും നിന്നു- നിന്‍റെ നാമം ഈ ആലയത്തിൽ ഉണ്ടല്ലോ- ഞങ്ങളുടെ സങ്കടത്തിൽ നിന്നോടു നില വിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="9">അതിൽ തിരുനാമത്തിനുവേണ്ടി നിനക്ക് ഒരു വിശുദ്ധമന്ദിരം പണിതു.</verse>
				<verse number="10">യിസ്രായേൽ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരെയും മോവാബ്യരെയും സേയീര്‍പര്‍വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.</verse>
				<verse number="11">ഇപ്പോള്‍ ഇതാ, നീ ഞങ്ങള്‍ക്കു കൈവശമാക്കിത്തന്ന നിന്‍റെ അവകാശത്തിൽനിന്നു ഞങ്ങളെ നീക്കിക്കളവാന്‍ അവര്‍ വന്നു ഞങ്ങള്‍ക്ക് ഇങ്ങനെ പ്രതിഫലം തരുന്നു.</verse>
				<verse number="12">ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരേ വരുന്ന ഈ വലിയ സമൂഹത്തോടെതിര്‍പ്പാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടൂ എന്ന് അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.</verse>
				<verse number="13">അങ്ങനെ യെഹൂദ്യരൊക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടുംകൂടെ യഹോവയുടെ സന്നിധിയിൽ നിന്നു.</verse>
				<verse number="14">അപ്പോള്‍ സഭാമധ്യേ വച്ചു യഹോവയുടെ ആത്മാവ് ആസാഫിന്‍റെ പുത്രന്മാരിൽ മത്ഥന്യാവിന്‍റെ മകനായ യെയീയേലിന്‍റെ മകനായ ബെനായാവിന്‍റെ മകനായ സെഖര്യാവിന്‍റെ മകന്‍ യഹസീയേൽ എന്ന ഒരു ലേവ്യന്‍റെമേൽ വന്നു.</verse>
				<verse number="15">അവന്‍ പറഞ്ഞത് എന്തെന്നാൽ: യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത്‍രാജാവും ആയുള്ളോരേ, കേട്ടുകൊള്‍വിന്‍; യഹോവ ഇപ്രകാരം നിങ്ങളോട് അരുളിച്ചെയ്യുന്നു: ഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്‍റേതത്രേ.</verse>
				<verse number="16">നാളെ അവരുടെ നേരേ ചെല്ലുവിന്‍; ഇതാ, അവര്‍ സീസ്കയറ്റത്തിൽക്കൂടി കയറിവരുന്നു; നിങ്ങള്‍ അവരെ യെരൂവേൽ മരുഭൂമിക്കെതിരേ തോട്ടിന്‍റെ അറ്റത്തുവച്ചു കാണും.</verse>
				<verse number="17">ഈ പടയിൽ പൊരുതുവാന്‍ നിങ്ങള്‍ക്ക് ആവശ്യം ഇല്ല; യെഹൂദായും യെരൂശലേമും ആയുള്ളോരേ, നിങ്ങള്‍ സ്ഥിരമായി നിന്നു യഹോവ നിങ്ങള്‍ക്കു വരുത്തുന്ന രക്ഷ കണ്ടുകൊള്‍വിന്‍; ഭയപ്പെടരുത്, ഭ്രമിക്കയും അരുത്; നാളെ അവരുടെ നേരേ ചെല്ലുവിന്‍; യഹോവ നിങ്ങളോടുകൂടെ ഉണ്ട്.</verse>
				<verse number="18">അപ്പോള്‍ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യരൊക്കെയും യെരൂശലേംനിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു.</verse>
				<verse number="19">കെഹാത്യരും കോരഹ്യരുമായ ലേവ്യര്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അത്യുച്ചത്തിൽ സ്തുതിപ്പാന്‍ എഴുന്നേറ്റു.</verse>
				<verse number="20">പിന്നെ അവര്‍ അതികാലത്ത് എഴുന്നേറ്റ് തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവര്‍ പുറപ്പെട്ടപ്പോള്‍ യെഹോശാഫാത്ത് നിന്നുകൊണ്ട്: യെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിപ്പിന്‍; എന്നാൽ നിങ്ങള്‍ ഉറച്ചുനില്ക്കും; അവന്‍റെ പ്രവാചകന്മാരെയും വിശ്വസിപ്പിന്‍; എന്നാൽ നിങ്ങള്‍ കൃതാര്‍ഥരാകും എന്നു പറഞ്ഞു.</verse>
				<verse number="21">പിന്നെ അവന്‍ ജനത്തോട് ആലോചിച്ചിട്ട്, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിനു മുമ്പിൽ നടന്നുകൊണ്ടു വാഴ്ത്തുവാനും: യഹോവയെ സ്തുതിപ്പിന്‍, അവന്‍റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവയ്ക്കു സംഗീതക്കാരെ നിയമിച്ചു.</verse>
				<verse number="22">അവര്‍ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍: യഹോവ യെഹൂദായ്ക്ക് വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീര്‍പര്‍വതക്കാരുടെയും നേരേ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവര്‍ തോറ്റുപോയി.</verse>
				<verse number="23">അമ്മോന്യരും മോവാബ്യരും സേയീര്‍പര്‍വതനിവാസികളോട് എതിര്‍ത്ത് അവരെ നിര്‍മ്മൂലമാക്കി നശിപ്പിച്ചു; സേയീര്‍നിവാസികളെ സംഹരിച്ചശേഷം അവര്‍ അന്യോന്യം നശിപ്പിച്ചു.</verse>
				<verse number="24">യെഹൂദ്യര്‍ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോള്‍ അവര്‍ പുരുഷാരത്തെ നോക്കി, അവര്‍ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.</verse>
				<verse number="25">യെഹോശാഫാത്തും അവന്‍റെ പടജ്ജനവും അവരെ കൊള്ളയിടുവാന്‍ വന്നപ്പോള്‍ അവരുടെ ഇടയിൽ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങള്‍ക്കു ചുമപ്പാന്‍ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ട് അവര്‍ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.</verse>
				<verse number="26">നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയിൽ ഒന്നിച്ചുകൂടി; അവര്‍ അവിടെ യഹോവയ്ക്ക് സ്തോത്രം ചെയ്തതുകൊണ്ട് ആ സ്ഥലത്തിന് ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേര്‍ പറഞ്ഞുവരുന്നു.</verse>
				<verse number="27">യഹോവ അവര്‍ക്കു ശത്രുക്കളുടെമേൽ ജയസന്തോഷം നല്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പിൽ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു;</verse>
				<verse number="28">അവര്‍ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു ചെന്നു.</verse>
				<verse number="29">യഹോവ യിസ്രായേലിന്‍റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോള്‍ ദൈവത്തിന്‍റെ ഭീതി ആ ദേശങ്ങളിലെ സകല രാജ്യങ്ങളിന്മേലും വന്നു.</verse>
				<verse number="30">ഇങ്ങനെ അവന്‍റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്‍റെ രാജ്യം സ്വസ്ഥമായിരുന്നു.</verse>
				<verse number="31">യെഹോശാഫാത്ത് യെഹൂദായിൽ വാണു; വാണു തുടങ്ങിയപ്പോള്‍ അവനു മുപ്പത്തഞ്ച് വയസ്സായിരുന്നു; അവന്‍ ഇരുപത്തഞ്ച് സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് അസൂബാ എന്നു പേര്‍; അവള്‍ ശിൽഹിയുടെ മകള്‍ ആയിരുന്നു.</verse>
				<verse number="32">അവന്‍ തന്‍റെ അപ്പനായ ആസായുടെ വഴിയിൽ നടന്ന് അതു വിട്ടുമാറാതെ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.</verse>
				<verse number="33">എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.</verse>
				<verse number="34">യെഹോശാഫാത്തിന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യവസാനം യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ ചേര്‍ത്തിരിക്കുന്ന ഹനാനിയുടെ മകനായ യേഹൂവിന്‍റെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="35">അതിന്‍റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേൽരാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവന്‍ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു.</verse>
				<verse number="36">അവന്‍ തര്‍ശ്ശീശിലേക്ക് ഓടിപ്പാന്‍ കപ്പലുണ്ടാക്കുന്നതിൽ അവനോടു യോജിച്ചു; അവര്‍ എസ്യോന്‍-ഗേബെരിൽവച്ചു കപ്പലുകളുണ്ടാക്കി.</verse>
				<verse number="37">എന്നാൽ മാരേശക്കാരനായ ദോദാവയുടെ മകന്‍ എലീയേസെര്‍ യെഹോശാഫാത്തിനു വിരോധമായി പ്രവചിച്ചു: നീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്‍റെ പണികളെ ഉടച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകള്‍ തര്‍ശ്ശീശിലേക്ക് ഓടുവാന്‍ കഴിയാതെ ഉടഞ്ഞുപോയി.</verse>
			</chapter>
			<chapter number="21">
				<verse number="1">യെഹോശാഫാത്ത് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്‍റെ നഗരത്തിൽ അവന്‍റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ യെഹോരാം അവനു പകരം രാജാവായി.</verse>
				<verse number="2">അവനു യെഹോശാഫാത്തിന്‍റെ പുത്രന്മാരായി അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നീ സഹോദരന്മാര്‍ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്‍റെ പുത്രന്മാര്‍.</verse>
				<verse number="3">അവരുടെ അപ്പന്‍ അവര്‍ക്കു വെള്ളിയും പൊന്നും വിശേഷവസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദായിൽ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാൽ യെഹോരാം ആദ്യജാതനായിരിക്കയാൽ രാജത്വം അവനു കൊടുത്തു.</verse>
				<verse number="4">യെഹോരാം തന്‍റെ അപ്പന്‍റെ രാജത്വം ഏറ്റു തന്നെത്താന്‍ ബലപ്പെടുത്തിയശേഷം തന്‍റെ സഹോദരന്മാരെയൊക്കെയും യിസ്രായേൽപ്രഭുക്കന്മാരിൽ പലരെയും വാള്‍കൊണ്ടു കൊന്നു.</verse>
				<verse number="5">യെഹോരാം വാഴ്ച തുടങ്ങിയപ്പോള്‍ അവനു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമിൽ വാണു.</verse>
				<verse number="6">ആഹാബ്ഗൃഹം ചെയ്തതുപോലെ അവന്‍ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; ആഹാബിന്‍റെ മകള്‍ അവനു ഭാര്യയായിരുന്നുവല്ലോ; അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="7">എന്നാൽ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമം നിമിത്തവും അവനും അവന്‍റെ പുത്രന്മാര്‍ക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്ക നിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാന്‍ അവനു മനസ്സില്ലായിരുന്നു.</verse>
				<verse number="8">അവന്‍റെ കാലത്ത് എദോം യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്ക് ഒരു രാജാവിനെ വാഴിച്ചു.</verse>
				<verse number="9">യെഹോരാം തന്‍റെ പ്രഭുക്കന്മാരോടും സകല രഥങ്ങളോടുംകൂടെ ചെന്ന് രാത്രിയിൽ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.</verse>
				<verse number="10">എന്നാൽ എദോം ഇന്നുവരെ യെഹൂദായുടെ മേലധികാരത്തോടു മത്സരിച്ചുനില്ക്കുന്നു; അവന്‍ തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് ആ കാലത്തു തന്നെ ലിബ്നായും അവന്‍റെ മേലധികാരത്തോടു മത്സരിച്ചു.</verse>
				<verse number="11">അവന്‍ യെഹൂദാപര്‍വതങ്ങളിൽ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദായെ തെറ്റിച്ചു കളഞ്ഞു.</verse>
				<verse number="12">അവന് ഏലീയാപ്രവാചകന്‍റെ പക്കൽനിന്ന് ഒരു എഴുത്തു വന്നതെന്തെന്നാൽ: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്‍റെ അപ്പനായ യെഹോശാഫാത്തിന്‍റെ വഴികളിലും യെഹൂദാരാജാവായ ആസായുടെ വഴികളിലും നടക്കാതെ</verse>
				<verse number="13">യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടക്കയും ആഹാബ്ഗൃഹത്തിന്‍റെ പരസംഗംപോലെ യെഹൂദായെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാള്‍ നല്ലവരായ നിന്‍റെ പിതൃഭവനത്തിലുള്ള നിന്‍റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു</verse>
				<verse number="14">യഹോവ നിന്‍റെ ജനത്തെയും നിന്‍റെ മക്കളെയും നിന്‍റെ ഭാര്യമാരെയും നിന്‍റെ സകല വസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.</verse>
				<verse number="15">നിനക്കോ ദീനത്താൽ നിന്‍റെ കുടൽ കാലക്രമേണ പുറത്തു ചാടുംവരെ കുടലിൽ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.</verse>
				<verse number="16">യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അറബികളുടെയും മനസ്സ് യെഹോരാമിന്‍റെ നേരേ ഉണര്‍ത്തി;</verse>
				<verse number="17">അവര്‍ യെഹൂദായിലേക്കു വന്ന് അതിനെ ആക്രമിച്ചു രാജധാനിയിൽ കണ്ട സകല വസ്തുവകകളെയും അവന്‍റെ പുത്രന്മാരെയും അവന്‍റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ട് അവന്‍റെ ഇളയമകനായ യെഹോവാഹാസ്സല്ലാതെ ഒരു മകനും അവനു ശേഷിച്ചില്ല.</verse>
				<verse number="18">ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലിൽ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.</verse>
				<verse number="19">കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ട് ദീനത്താൽ അവന്‍റെ കുടൽ പുറത്തുചാടി അവന്‍ കഠിനവ്യാധിയാൽ മരിച്ചു; അവന്‍റെ ജനം അവന്‍റെ പിതാക്കന്മാര്‍ക്കു കഴിച്ച ദഹനംപോലെ അവനുവേണ്ടി ദഹനം കഴിച്ചില്ല.</verse>
				<verse number="20">അവന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവനു മുപ്പത്തിരണ്ട് വയസ്സായിരുന്നു; അവന്‍ എട്ട് സംവത്സരം യെരൂശലേമിൽ വാണ് ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്‍റെ നഗരത്തിൽ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളിൽ അല്ലതാനും.</verse>
			</chapter>
			<chapter number="22">
				<verse number="1">യെരൂശലേംനിവാസികള്‍ അവന്‍റെ ഇളയമകനായ അഹസ്യാവെ അവനു പകരം രാജാവാക്കി; അറബികളോടുകൂടെ പാളയത്തിൽ വന്ന പടക്കൂട്ടം മൂത്തവരെയൊക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അഹസ്യാവ് രാജാവായി.</verse>
				<verse number="2">അഹസ്യാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവനു നാല്പത്തിരണ്ട് വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് അഥല്യാ എന്നു പേര്‍; അവള്‍ ഒമ്രിയുടെ മകളായിരുന്നു.</verse>
				<verse number="3">അവനും ആഹാബുഗൃഹത്തിന്‍റെ വഴികളിൽ നടന്നു; ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ അവന്‍റെ അമ്മ അവന് ആലോചനക്കാരത്തി ആയിരുന്നു.</verse>
				<verse number="4">അതുകൊണ്ട് അവന്‍ ആഹാബുഗൃഹത്തെപ്പോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ അവന്‍റെ അപ്പന്‍ മരിച്ചശേഷം അവന്‍റെ നാശത്തിനായി അവന്‍റെ ആലോചനക്കാരായിരുന്നു.</verse>
				<verse number="5">അവരുടെ ആലോചനപോലെ അവന്‍ നടന്നു; യിസ്രായേൽരാജാവായ ആഹാബിന്‍റെ മകന്‍ യോരാമിനോടുകൂടെ അവന്‍ ഗിലെയാദിലെ രാമോത്തിൽ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിനുപോയി; എന്നാൽ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.</verse>
				<verse number="6">അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമായിൽവച്ച് ഏറ്റ മുറിവുകള്‍ക്കു ചികിത്സ ചെയ്യേണ്ടതിന് അവന്‍ യിസ്രെയേലിൽ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്‍റെ മകന്‍ അസര്യാവ് ആഹാബിന്‍റെ മകനായ യോരാം ദീനമായി കിടക്കുകയാൽ അവനെ കാണ്‍മാന്‍ യിസ്രെയേലിൽ ചെന്നു.</verse>
				<verse number="7">യോരാമിന്‍റെ അടുക്കൽ ചെന്നത് അഹസ്യാവിന് ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവന്‍ ചെന്ന സമയം ആഹാബുഗൃഹത്തിനു നിര്‍മ്മൂലനാശം വരുത്തുവാന്‍ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്‍റെ നേരേ അവന്‍ യെഹോരാമിനോടുകൂടെ പുറപ്പെട്ടു.</verse>
				<verse number="8">യേഹൂ ആഹാബുഗൃഹത്തോടു ന്യായവിധി നടത്തുകയിൽ അവന്‍ യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിനു ശുശ്രൂഷ ചെയ്യുന്നവരായ അഹസ്യാവിന്‍റെ സഹോദരന്മാരുടെ പുത്രന്മാരെയും കണ്ട് അവരെ കൊന്നുകളഞ്ഞു.</verse>
				<verse number="9">പിന്നെ അവന്‍ അഹസ്യാവെ അന്വേഷിച്ചു; അവന്‍ ശമര്യയിൽ ഒളിച്ചിരിക്കയായിരുന്നു; അവര്‍ അവനെ പിടിച്ചു യേഹൂവിന്‍റെ അടുക്കൽ കൊണ്ടുവന്നു കൊന്നു; പൂര്‍ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്‍റെ മകനല്ലോ എന്നു പറഞ്ഞ് അവര്‍ അവനെ അടക്കം ചെയ്തു. ഇങ്ങനെ അഹസ്യാവിന്‍റെ ഗൃഹത്തിൽ ആര്‍ക്കും രാജത്വം വഹിപ്പാന്‍ ശക്തിയില്ലാതെയിരുന്നു.</verse>
				<verse number="10">അഹസ്യാവിന്‍റെ അമ്മയായ അഥല്യാ തന്‍റെ മകന്‍ മരിച്ചുപോയി എന്നു കണ്ടിട്ട് എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെയൊക്കെയും നശിപ്പിച്ചു.</verse>
				<verse number="11">എന്നാൽ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്‍റെ മകനായ യോവാശിനെ മോഷ്‍ടിച്ചെടുത്ത് അവനെയും അവന്‍റെ ധാത്രിയെയും ഒരു ശയനഗൃഹത്തിൽ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്‍റെ മകളും യെഹോയാദാപുരോഹിതന്‍റെ ഭാര്യയുമായ യെഹോശബത്ത്-അവള്‍ അഹസ്യാവിന്‍റെ സഹോദരിയല്ലോ-അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന് അവനെ ഒളിപ്പിച്ചു.</verse>
				<verse number="12">അവന്‍ അവരോടുകൂടെ ആറ് സംവത്സരം ദൈവാലയത്തിൽ ഒളിച്ചിരുന്നു; എന്നാൽ അഥല്യാ ദേശം വാണു.</verse>
			</chapter>
			<chapter number="23">
				<verse number="1">ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈര്യപ്പെട്ട്, യെഹോരാമിന്‍റെ മകന്‍ അസര്യാവ്, യെഹോഹാനാന്‍റെ മകന്‍ യിശ്മായേൽ, ഓബേദിന്‍റെ മകന്‍ അസര്യാവ്, അദായാവിന്‍റെ മകന്‍ മയശേയാ, സിക്രിയുടെ മകന്‍ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.</verse>
				<verse number="2">അവര്‍ യെഹൂദായിൽ ചുറ്റി സഞ്ചരിച്ച് സകല യെഹൂദാനഗരങ്ങളിലുംനിന്നു ലേവ്യരെയും യിസ്രായേലിന്‍റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.</verse>
				<verse number="3">സര്‍വസഭയും ദൈവാലയത്തിൽവച്ചു രാജാവിനോട് ഉടമ്പടി ചെയ്തു; അവന്‍ അവരോട് പറഞ്ഞത്: ദാവീദിന്‍റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രന്‍ തന്നെ രാജാവാകേണം.</verse>
				<verse number="4">നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യമാവിത്: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിലൊരുഭാഗം വാതിൽക്കാവല്ക്കാരായിരിക്കേണം.</verse>
				<verse number="5">മൂന്നിലൊരുഭാഗം രാജധാനിയിങ്കലും മൂന്നിലൊരുഭാഗം അടിസ്ഥാനവാതിൽക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.</verse>
				<verse number="6">എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവര്‍ വിശുദ്ധരാകകൊണ്ട് അവര്‍ക്ക് കടക്കാം; എന്നാൽ ജനമൊക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.</verse>
				<verse number="7">ലേവ്യരോ ഓരോരുത്തന്‍ താന്താന്‍റെ ആയുധം ധരിച്ചുകൊണ്ടു രാജാവിനു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.</verse>
				<verse number="8">ലേവ്യരും എല്ലാ യെഹൂദായും യെഹോയാദാപുരോഹിതന്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്തു; ഓരോരുത്തന്‍ താന്താന്‍റെ ആളുകളെ ശബ്ബത്തിൽ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണ മാറി വരുന്നവരെയും തന്നെ, കൂട്ടിക്കൊണ്ടുവന്നു; യെഹോയാദാപുരോഹിതന്‍ കൂറുകളെ വിട്ടയച്ചിരുന്നില്ല.</verse>
				<verse number="9">യെഹോയാദാപുരോഹിതന്‍ ദാവീദ്‍രാജാവിന്‍റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വന്‍പരിചകളും ശതാധിപന്മാര്‍ക്കു കൊടുത്തു.</verse>
				<verse number="10">അവന്‍ സകല ജനത്തെയും താന്താന്‍റെ കൈയിൽ ആയുധവുമായി ആലയത്തിന്‍റെ വലത്തുവശംമുതൽ ആലയത്തിന്‍റെ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരേ രാജാവിന്‍റെ ചുറ്റും നിര്‍ത്തി;</verse>
				<verse number="11">അവര്‍ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയ ജയ എന്ന് ആര്‍ത്തുവിളിച്ചു.</verse>
				<verse number="12">ജനം വരികയും രാജാവിനെ കീര്‍ത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്‍റെ അടുക്കൽവന്നു.</verse>
				<verse number="13">പ്രവേശനത്തിങ്കൽ രാജാവു തന്‍റെ തൂണിന്‍റെ അരികെ നില്ക്കുന്നതും രാജാവിന്‍റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളമൂതുന്നതും സംഗീതക്കാര്‍ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.</verse>
				<verse number="14">യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാരെ പുറത്തുവരുത്തി അവരോട്: അവളെ അണികളിൽക്കൂടി പുറത്തുകൊണ്ടുപോകുവിന്‍; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവന്‍ വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവച്ചു കൊല്ലരുത് എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.</verse>
				<verse number="15">അങ്ങനെ അവര്‍ അവള്‍ക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവള്‍ രാജധാനിക്കു സമീപത്തു കുതിരവാതിലിന്‍റെ പ്രവേശനത്തിങ്കൽ എത്തിയപ്പോള്‍ അവിടെവച്ച് അവര്‍ അവളെ കൊന്നുകളഞ്ഞു.</verse>
				<verse number="16">അനന്തരം യെഹോയാദാ തങ്ങള്‍ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സര്‍വജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു.</verse>
				<verse number="17">പിന്നെ ജനമൊക്കെയും ബാലിന്‍റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്‍റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തുകളഞ്ഞു; ബാലിന്‍റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ച് കൊന്നുകളഞ്ഞു.</verse>
				<verse number="18">ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അര്‍പ്പിക്കേണ്ടതിന് യെഹോയാദാ യഹോവയുടെ ആലയത്തിനു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു.</verse>
				<verse number="19">വല്ല പ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെ ഇരിക്കേണ്ടതിന് അവന്‍ യഹോവയുടെ ആലയത്തിന്‍റെ വാതിൽക്കൽ കാവല്ക്കാരെ നിയമിച്ചു.</verse>
				<verse number="20">അവന്‍ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്‍റെ പ്രമാണികളെയും ദേശത്തിലെ സകല ജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കി മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.</verse>
				<verse number="21">ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യായെ അവര്‍ വാള്‍കൊണ്ടു കൊന്നുകളഞ്ഞു.</verse>
			</chapter>
			<chapter number="24">
				<verse number="1">യോവാശ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഏഴു വയസ്സായിരുന്നു; അവന്‍ നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേര്‍-ശേബക്കാരത്തിയായ അവന്‍റെ അമ്മയ്ക്കു സിബ്യാ എന്നു പേര്‍.</verse>
				<verse number="2">യെഹോയാദാപുരോഹിതന്‍റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.</verse>
				<verse number="3">യെഹോയാദാ അവനു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവന്‍ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.</verse>
				<verse number="4">അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ മനസ്സുവച്ചു.</verse>
				<verse number="5">അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോട്: യെഹൂദാനഗരങ്ങളിലേക്കു ചെന്ന് നിങ്ങളുടെ ദൈവത്തിന്‍റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാന്‍ എല്ലാ യിസ്രായേലിലുംനിന്നു ദ്രവ്യം ശേഖരിപ്പിന്‍; ഈ കാര്യം വേഗം നിവര്‍ത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിനു ബദ്ധപ്പെട്ടില്ല.</verse>
				<verse number="6">ആകയാൽ രാജാവ് തലവനായ യെഹോയാദായെ വിളിപ്പിച്ച് അവനോട്: സാക്ഷ്യകൂടാരത്തിനു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവ് യെഹൂദായിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാന്‍ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നത് എന്ത്?</verse>
				<verse number="7">ദുഷ്ടസ്ത്രീയായ അഥല്യായുടെ പുത്രന്മാര്‍ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകല നിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങള്‍ക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="8">അങ്ങനെ അവര്‍ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്‍റെ വാതിൽക്കൽ പുറത്തു വച്ചു.</verse>
				<verse number="9">ദൈവത്തിന്‍റെ ദാസനായ മോശെ മരുഭൂമിയിൽവച്ച് യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാന്‍ അവര്‍ യെഹൂദായിലും യെരൂശലേമിലും പരസ്യംചെയ്തു.</verse>
				<verse number="10">സകല പ്രഭുക്കന്മാരും സര്‍വജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവര്‍ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു.</verse>
				<verse number="11">ലേവ്യര്‍ പെട്ടകം എടുത്തു രാജാവിന്‍റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്‍റെ രായസക്കാരനും മഹാപുരോഹിതന്‍റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്ത് അതിന്‍റെ സ്ഥലത്തു കൊണ്ടുചെന്നു വയ്ക്കയും ചെയ്യും. ഇങ്ങനെ അവര്‍ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.</verse>
				<verse number="12">രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവര്‍ക്കു കൊടുത്തു; അവര്‍ യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാന്‍ ഇരുമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വച്ചു.</verse>
				<verse number="13">അങ്ങനെ പണിക്കാര്‍ വേലചെയ്ത് അറ്റകുറ്റം തീര്‍ത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.</verse>
				<verse number="14">പണിതീര്‍ത്തിട്ടു ശേഷിച്ച ദ്രവ്യം അവര്‍ രാജാവിന്‍റെയും യെഹോയാദായുടെയും മുമ്പിൽ കൊണ്ടുവന്നു; അവര്‍ അതുകൊണ്ടു യഹോവയുടെ ആലയംവകയ്ക്ക് ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷയ്ക്കായും ഹോമയാഗത്തിനായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നെ; അവര്‍ യെഹോയാദായുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അര്‍പ്പിച്ചുപോന്നു.</verse>
				<verse number="15">യെഹോയാദാ വയോധികനും കാലസമ്പൂര്‍ണനുമായി മരിച്ചു; മരിക്കുമ്പോള്‍ അവനു നൂറ്റിമുപ്പതു വയസ്സായിരുന്നു;</verse>
				<verse number="16">അവന്‍ യിസ്രായേലിൽ ദൈവത്തിന്‍റെയും അവന്‍റെ ആലയത്തിന്‍റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ട് അവര്‍ അവനെ ദാവീദിന്‍റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കംചെയ്തു.</verse>
				<verse number="17">യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാര്‍ വന്നു രാജാവിനെ വണങ്ങി; രാജാവ് അവരുടെ വാക്കു കേട്ടു.</verse>
				<verse number="18">അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ട് യെഹൂദായുടെമേലും യെരൂശലേമിന്മേലും കോപം വന്നു.</verse>
				<verse number="19">അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാന്‍ അവന്‍ പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവര്‍ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവര്‍ ചെവികൊടുത്തില്ല.</verse>
				<verse number="20">എന്നാറെ ദൈവത്തിന്‍റെ ആത്മാവ് യെഹോയാദാപുരോഹിതന്‍റെ മകനായ സെഖര്യാവിന്‍റെമേൽ വന്നു; അവന്‍ ജനത്തിനെതിരേ നിന്ന് അവരോടു പറഞ്ഞത്: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കു ശുഭം വരുവാന്‍ കഴിയാതവണ്ണം നിങ്ങള്‍ യഹോവയുടെ കല്പനകളെ ലംഘിക്കുന്നത് എന്ത്? നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് അവന്‍ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.</verse>
				<verse number="21">എന്നാൽ അവര്‍ അവന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്‍റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽവച്ച് അവനെ കല്ലറിഞ്ഞു.</verse>
				<verse number="22">അങ്ങനെ യോവാശ്‍രാജാവ് അവന്‍റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓര്‍ക്കാതെ അവന്‍റെ മകനെ കൊന്നുകളഞ്ഞു; അവന്‍ മരിക്കുമ്പോള്‍: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.</verse>
				<verse number="23">ആയാണ്ടു കഴിഞ്ഞപ്പോള്‍ അരാമ്യസൈന്യം അവന്‍റെ നേരേ പുറപ്പെട്ടു; അവര്‍ യെഹൂദായിലും യെരൂശലേമിലും വന്നു ജനത്തിന്‍റെ സകല പ്രഭുക്കന്മാരെയും ജനത്തിന്‍റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ളയൊക്കെയും ദമ്മേശെക് രാജാവിനു കൊടുത്തയച്ചു.</verse>
				<verse number="24">അരാമ്യസൈന്യം ആള്‍ ചുരുക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കൈയിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോട് അവര്‍ ന്യായവിധി നടത്തി.</verse>
				<verse number="25">അവര്‍ അവനെ വിട്ടുപോയ ശേഷം-മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയത്- യെഹോയാദാപുരോഹിതന്‍റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്‍റെ സ്വന്ത ഭൃത്യന്മാര്‍ അവന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവന്‍ മരിച്ചു; അവനെ ദാവീദിന്‍റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും.</verse>
				<verse number="26">അവന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്‍റെ മകന്‍ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്‍റെ മകന്‍ യെഹോസാബാദും തന്നെ.</verse>
				<verse number="27">അവന്‍റെ പുത്രന്മാരുടെയും അവനു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്‍റെയും ദൈവാലയം അറ്റകുറ്റം തീര്‍ത്തതിന്‍റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്‍റെ മകനായ അമസ്യാവ് അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="25">
				<verse number="1">അമസ്യാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഇരുപത്തിയൊമ്പതു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു യെഹോവദ്ദാന്‍ എന്നു പേര്‍; അവള്‍ യെരൂശലേംകാരത്തിയായിരുന്നു.</verse>
				<verse number="2">അവന്‍ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും.</verse>
				<verse number="3">രാജത്വം അവന് ഉറച്ചശേഷം അവന്‍ തന്‍റെ അപ്പനായ രാജാവിനെ കൊന്ന തന്‍റെ ഭൃത്യന്മാര്‍ക്കു മരണശിക്ഷ നടത്തി.</verse>
				<verse number="4">എങ്കിലും അവരുടെ പുത്രന്മാരെ അവന്‍ കൊല്ലിച്ചില്ല; അപ്പന്മാര്‍ പുത്രന്മാരുടെ നിമിത്തം മരിക്കരുത്; പുത്രന്മാര്‍ അപ്പന്മാരുടെ നിമിത്തവും മരിക്കരുത്; ഓരോരുത്തന്‍ താന്താന്‍റെ സ്വന്തപാപം നിമിത്തമേ മരിക്കാവൂ എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ.</verse>
				<verse number="5">എന്നാൽ അമസ്യാവ് യെഹൂദായെ കൂട്ടിവരുത്തി; എല്ലാ യെഹൂദായും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാര്‍ക്കും ശതാധിപന്മാര്‍ക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിര്‍ത്തി. ഇരുപത് വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാന്‍ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കള്‍ മൂന്നുലക്ഷം എന്നു കണ്ടു.</verse>
				<verse number="6">അവന്‍ യിസ്രായേലിൽനിന്നും ഒരുലക്ഷം പരാക്രമശാലികളെ നൂറു താലന്തു വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.</verse>
				<verse number="7">എന്നാൽ ഒരു ദൈവപുരുഷന്‍ അവന്‍റെ അടുക്കൽ വന്നു: രാജാവേ, യിസ്രായേലിന്‍റെ സൈന്യം നിന്നോടുകൂടെ പോരരുത്; യഹോവ യിസ്രായേലിനോടുകൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നെ ഇല്ല.</verse>
				<verse number="8">നീ തന്നെ ചെന്നു യുദ്ധത്തിൽ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്‍റെ മുമ്പിൽ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിനു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.</verse>
				<verse number="9">അമസ്യാവ് ദൈവപുരുഷനോട്: എന്നാൽ ഞാന്‍ യിസ്രായേൽപടക്കൂട്ടത്തിനു കൊടുത്ത നൂറു താലന്തിന് എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു. അതിനു ദൈവപുരുഷന്‍: അതിനെക്കാള്‍ അധികം നിനക്കു തരുവാന്‍ യഹോവയ്ക്കു കഴിയും എന്നുത്തരം പറഞ്ഞു.</verse>
				<verse number="10">അങ്ങനെ അമസ്യാവ് അവരെ, എഫ്രയീമിൽനിന്ന് അവന്‍റെ അടുക്കൽ വന്ന പടക്കൂട്ടത്തെ തന്നെ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിനു വേര്‍തിരിച്ചു; അവരുടെ കോപം യെഹൂദായ്ക്കു നേരേ ഏറ്റവും ജ്വലിച്ചു; അവര്‍ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="11">അനന്തരം അമസ്യാവ് ധൈര്യപ്പെട്ടു തന്‍റെ പടജ്ജനത്തെ കൂട്ടിക്കൊണ്ട് ഉപ്പുതാഴ്വരയിൽ ചെന്നു സേയീര്യരിൽ പതിനായിരം പേരെ നിഗ്രഹിച്ചു.</verse>
				<verse number="12">വേറേ പതിനായിരംപേരെ യെഹൂദ്യര്‍ ജീവനോടെ പിടിച്ചു പാറമുകളിൽ കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകര്‍ന്നുപോയി.</verse>
				<verse number="13">എന്നാൽ തന്നോടുകൂടെ യുദ്ധത്തിനു പോരാതെയിരിപ്പാന്‍ അമസ്യാവ് മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകള്‍ ശമര്യമുതൽ ബേത്ത്-ഹോരോന്‍വരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്ന് വളരെ കൊള്ളയിട്ടു.</verse>
				<verse number="14">എന്നാൽ അമസ്യാവ് എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവന്‍ സേയീര്യരുടെ ദേവന്മാരെ കൊണ്ടുവന്ന് അവയെ തനിക്കു ദേവന്മാരായി നിര്‍ത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവയ്ക്കു ധൂപം കാട്ടുകയും ചെയ്തു.</verse>
				<verse number="15">അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്‍റെ നേരേ ജ്വലിച്ച് അവന്‍ ഒരു പ്രവാചകനെ അവന്‍റെ അടുക്കൽ അയച്ചു; നിന്‍റെ കൈയിൽനിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാന്‍ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചത് എന്ത് എന്ന് അവനോടു പറയിച്ചു.</verse>
				<verse number="16">അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവ് അവനോട്: ഞങ്ങള്‍ നിന്നെ രാജാവിനു മന്ത്രിയാക്കി വച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ട് ചാകുന്നത് എന്തിന് എന്നു പറഞ്ഞു. അങ്ങനെ പ്രവാചകന്‍ മതിയാക്കി: നീ എന്‍റെ ആലോചന കേള്‍ക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="17">അനന്തരം യെഹൂദാരാജാവായ അമസ്യാവ് ആലോചന കഴിച്ചിട്ടു യിസ്രായേൽരാജാവായി യേഹൂവിന്‍റെ മകനായ യെഹോവാഹാസിന്‍റെ മകന്‍ യോവാശിന്‍റെ അടുക്കൽ ആളയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.</verse>
				<verse number="18">അതിനു യിസ്രായേൽരാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്‍റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: ലെബാനോനിലെ മുള്‍പ്പടര്‍പ്പു ലെബാനോനിലെ ദേവദാരുവിന്‍റെ അടുക്കൽ ആളയച്ചു: നിന്‍റെ മകളെ എന്‍റെ മകനു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുള്‍പ്പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.</verse>
				<verse number="19">എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാന്‍ തക്കവണ്ണം നിന്‍റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാര്‍ത്തുകൊള്‍ക; നീയും യെഹൂദായും വീഴുവാന്‍ തക്കവണ്ണം അനര്‍ഥത്തിൽ ഇടപെടുന്നത് എന്തിന്?</verse>
				<verse number="20">എന്നാൽ അമസ്യാവ് കേട്ടില്ല; അവര്‍ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ട് അവരെ ശത്രുവിന്‍റെ കൈയിൽ ഏല്പിക്കേണ്ടതിന് അതു ദൈവഹിതത്താൽ സംഭവിച്ചു.</verse>
				<verse number="21">അങ്ങനെ യിസ്രായേൽരാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദായ്ക്കുള്ള ബേത്ത്-ശേമെശിൽ വച്ചു തമ്മിൽ നേരിട്ടു.</verse>
				<verse number="22">യെഹൂദാ യിസ്രായേലിനോടു തോറ്റ് ഓരോരുത്തന്‍ താന്താന്‍റെ കൂടാരത്തിലേക്ക് ഓടിപ്പോയി.</verse>
				<verse number="23">യിസ്രായേൽരാജാവായ യോവാശ്, യെഹോവാഹാസിന്‍റെ മകനായ യോവാശിന്‍റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശേമെശിൽവച്ചു പിടിച്ചു യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്‍റെ മതിൽ എഫ്രയീമിന്‍റെ പടിവാതിൽമുതൽ കോണ്‍പടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.</verse>
				<verse number="24">അവന്‍ ദൈവാലയത്തിൽ ഓബേദ്-എദോമിന്‍റെ പക്കൽ കണ്ട എല്ലാ പൊന്നും വെള്ളിയും സകല പാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമര്യയിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="25">യിസ്രായേൽരാജാവായ യെഹോവാഹാസിന്‍റെ മകന്‍ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്‍റെ മകന്‍ അമസ്യാവ് പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.</verse>
				<verse number="26">എന്നാൽ അമസ്യാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യവസാനം യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="27">അമസ്യാവ് യഹോവയെ വിട്ടുമാറിയ കാലംമുതൽ അവര്‍ യെരൂശലേമിൽ അവന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കി; അതു നിമിത്തം അവന്‍ ലാഖീശിലേക്ക് ഓടിപ്പോയി; എന്നാൽ അവര്‍ ലാഖീശിലേക്ക് അവന്‍റെ പിന്നാലെ ആളയച്ച് അവിടെവച്ച് അവനെ കൊന്നുകളഞ്ഞു.</verse>
				<verse number="28">അവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദായുടെ മൂലനഗരത്തിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അടക്കംചെയ്തു.</verse>
			</chapter>
			<chapter number="26">
				<verse number="1">യെഹൂദാജനമൊക്കെയും പതിനാറു വയസ്സു പ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടുവന്ന് അവന്‍റെ അപ്പനായ അമസ്യാവിനു പകരം രാജാവാക്കി.</verse>
				<verse number="2">രാജാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദായ്ക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നെ.</verse>
				<verse number="3">ഉസ്സീയാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവനു പതിനാറു വയസ്സായിരുന്നു. അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമിൽ വാണു. അവന്‍റെ അമ്മയ്ക്കു യെഖൊല്യാ എന്നു പേര്‍. അവള്‍ യെരൂശലേംകാരത്തി ആയിരുന്നു.</verse>
				<verse number="4">അവന്‍ തന്‍റെ അപ്പനായ അമസ്യാവ് ചെയ്തതുപോലെയൊക്കെയും യഹോ വയ്ക്കു പ്രസാദമായുള്ളത് ചെയ്തു.</verse>
				<verse number="5">ദൈവഭയത്തിൽ അവനെ ഉപദേശിച്ചുവന്ന സെഖര്യാവിന്‍റെ ആയുഷ്കാലത്ത് അവന്‍ ദൈവത്തെ അന്വേഷിച്ചു: അവന്‍ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന് അഭിവൃദ്ധി നല്കി.</verse>
				<verse number="6">അവന്‍ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്‍റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്‍റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ്നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങള്‍ പണിതു.</verse>
				<verse number="7">ദൈവം ഫെലിസ്ത്യര്‍ക്കും ഗൂര്‍-ബാലിൽ പാര്‍ത്ത അരാബ്യര്‍ക്കും മെയൂന്യര്‍ക്കും വിരോധമായി അവനെ സഹായിച്ചു.</verse>
				<verse number="8">അമ്മോന്യരും ഉസ്സീയാവിനു കാഴ്ച കൊണ്ടുവന്നു; അവന്‍ അത്യന്തം പ്രബലനായിത്തീര്‍ന്നതുകൊണ്ട് അവന്‍റെ ശ്രുതി മിസ്രയീംവരെ പരന്നു.</verse>
				<verse number="9">ഉസ്സീയാവ് യെരൂശലേമിൽ കോണ്‍വാതിൽക്കലും താഴ്വരവാതിൽക്കലും തിരിവിങ്കലും ഗോപുരങ്ങള്‍ പണിത് ഉറപ്പിച്ചു.</verse>
				<verse number="10">അവനു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികള്‍ ഉണ്ടായിരുന്നതുകൊണ്ട് അവന്‍ മരുഭൂമിയിൽ ഗോപുരങ്ങള്‍ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവന്‍ കൃഷിപ്രിയനായിരുന്നതിനാൽ അവനു മലകളിലും കര്‍മ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.</verse>
				<verse number="11">ഉസ്സീയാവിന് പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവര്‍ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്‍റെ സേനാപതികളിൽ ഒരുവനായ ഹനന്യാവിന്‍റെ കൈക്കീഴെ യുദ്ധത്തിനു പുറപ്പെടും.</verse>
				<verse number="12">യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകെത്തുക രണ്ടായിരത്തി അറുനൂറ്.</verse>
				<verse number="13">അവരുടെ അധികാരത്തിന്‍കീഴിൽ ശത്രുക്കളുടെ നേരേ രാജാവിനെ സഹായിപ്പാന്‍ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറു പേരുള്ള ഒരു സൈന്യബലം ഉണ്ടായിരുന്നു.</verse>
				<verse number="14">ഉസ്സീയാവ് അവര്‍ക്ക്, സര്‍വസൈന്യത്തിനും തന്നെ, പരിച, കുന്തം, തലക്കോരിക, കവചം, വില്ല്, കവിണക്കല്ല് എന്നിവ ഉണ്ടാക്കിക്കൊടുത്തു.</verse>
				<verse number="15">അവന്‍ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാന്‍ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേൽ വയ്ക്കേണ്ടതിനു കൗശലപ്പണിക്കാര്‍ സങ്കല്പിച്ച യന്ത്രങ്ങള്‍ യെരൂശലേമിൽ തീര്‍പ്പിച്ചു; അവന്‍ പ്രബലനായിത്തീരുവാന്‍ തക്കവണ്ണം അതിശയമായി അവനു സഹായം ലഭിച്ചതുകൊണ്ട് അവന്‍റെ ശ്രുതി ബഹുദൂരം പരന്നു.</verse>
				<verse number="16">എന്നാൽ അവന്‍ ബലവാനായപ്പോള്‍ അവന്‍റെ ഹൃദയം അവന്‍റെ നാശത്തിനായിട്ടു നിഗളിച്ചു; അവന്‍ തന്‍റെ ദൈവമായ യഹോവയോടു കുറ്റംചെയ്തു ധൂപപീഠത്തിന്മേൽ ധൂപം കാട്ടുവാന്‍ യഹോവയുടെ ആലയത്തിൽ കടന്നുചെന്നു.</verse>
				<verse number="17">അസര്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്‍പതു പുരോഹിതന്മാരും അവന്‍റെ പിന്നാലെ അകത്തുചെന്ന്</verse>
				<verse number="18">ഉസ്സീയാരാജാവിനെ തടുത്ത് അവനോട്: ഉസ്സീയാവേ, യഹോവയ്ക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കത്രേ; വിശുദ്ധമന്ദിരത്തിൽനിന്നു പൊയ്ക്കൊള്‍ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നത്; അതു നിന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="19">ധൂപം കാട്ടുവാന്‍ കൈയിൽ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവ് കോപിച്ചു; അവന്‍ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയിൽതന്നെ യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്‍റെ അരികെവച്ചു പുരോഹിതന്മാര്‍ കാണ്‍കെ അവന്‍റെ നെറ്റിമേൽ കുഷ്ഠം പൊങ്ങി.</verse>
				<verse number="20">മഹാപുരോഹിതനായ അസര്യാവും സകല പുരോഹിതന്മാരും അവനെ നോക്കി, അവന്‍റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ട് അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ട് അവന്‍ തന്നെയും പുറത്തുപോകുവാന്‍ ബദ്ധപ്പെട്ടു.</verse>
				<verse number="21">അങ്ങനെ ഉസ്സീയാരാജാവ് ജീവപര്യന്തം കുഷ്ഠരോഗിയായിരുന്നു; അവന്‍ യഹോവയുടെ ആലയത്തിൽനിന്നു ഭ്രഷ്ടനായിരുന്നതിനാൽ ഒരു പ്രത്യേകശാലയിൽ കുഷ്ഠരോഗിയായി താമസിച്ചു. അവന്‍റെ മകനായ യോഥാം രാജധാനിക്കു മേൽവിചാരകനായി ദേശത്തിലെ ജനത്തിനു ന്യായപാലനം ചെയ്തുവന്നു.</verse>
				<verse number="22">ഉസ്സീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യവസാനം ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍ എഴുതിയിരിക്കുന്നു.</verse>
				<verse number="23">ഉസ്സീയാവ് അവന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞ് അവര്‍ രാജാക്കന്മാര്‍ക്കുള്ള ശ്മശാനഭൂമിയിൽ അവന്‍റെ പിതാക്കന്മാരുടെ അടുക്കൽ അവനെ അടക്കം ചെയ്തു; അവന്‍റെ മകനായ യോഥാം അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="27">
				<verse number="1">യോഥാം വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="2">അവന്‍ തന്‍റെ അപ്പനായ ഉസ്സീയാവ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു എങ്കിലും യഹോവയുടെ ആലയത്തിലേക്ക് അവന്‍ കടന്നില്ല; ജനമോ വഷളത്തം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു;</verse>
				<verse number="3">അവന്‍ യഹോവയുടെ ആലയത്തിന്‍റെ മേലത്തെ പടിവാതിൽ പണിതു; ഓഫേലിന്‍റെ മതിലും അവന്‍ വളരെ പണിത് ഉറപ്പിച്ചു.</verse>
				<verse number="4">അവന്‍ യെഹൂദാമലനാട്ടിൽ പട്ടണങ്ങളും വനങ്ങളിൽ കോട്ടകളും ഗോപുരങ്ങളും പണിതു.</verse>
				<verse number="5">അവന്‍ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്ത് അവരെ ജയിച്ചു; അമ്മോന്യര്‍ അവന് ആ ആണ്ടിൽ തന്നെ നൂറു താലന്തു വെള്ളിയും പതിനായിരം കോര്‍ കോതമ്പും പതിനായിരം കോര്‍ യവവും കൊടുത്തു; അത്രയുംതന്നെ അമ്മോന്യര്‍ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.</verse>
				<verse number="6">ഇങ്ങനെ യോഥാം തന്‍റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ട് അവന്‍ ബലവാനായിത്തീര്‍ന്നു.</verse>
				<verse number="7">യോഥാമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ സകല യുദ്ധങ്ങളും അവന്‍റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="8">വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമിൽ വാണു.</verse>
				<verse number="9">യോഥാം തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്‍റെ നഗരത്തിൽ അടക്കംചെയ്തു; അവന്‍റെ മകനായ ആഹാസ് അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="28">
				<verse number="1">ആഹാസ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപതു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്‍റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവയ്ക്ക് പ്രസാദമായുള്ളതു ചെയ്തില്ല.</verse>
				<verse number="2">അവന്‍ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാര്‍ത്തുണ്ടാക്കി.</verse>
				<verse number="3">അവന്‍ ബെന്‍-ഹിന്നോം താഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്‍റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.</verse>
				<verse number="4">അവന്‍ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിന്‍കീഴിലും ബലികഴിച്ചും ധൂപംകാട്ടിയും പോന്നു.</verse>
				<verse number="5">ആകയാൽ അവന്‍റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ അവനെ തോല്പിച്ച് അവരിൽ അസംഖ്യം പേരെ പിടിച്ച് ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവന്‍ യിസ്രായേൽരാജാവിന്‍റെ കൈയിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.</verse>
				<verse number="6">അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് രെമല്യാവിന്‍റെ മകനായ പെക്കഹ് യെഹൂദായിൽ ഒരു ലക്ഷത്തി ഇരുപതിനായിരം പേരെ ഒരേ ദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.</verse>
				<verse number="7">എഫ്രയീമ്യവീരനായ സിക്രിരാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിനു രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.</verse>
				<verse number="8">യിസ്രായേല്യര്‍ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമര്യയിലേക്കു കൊണ്ടുപോയി.</verse>
				<verse number="9">എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ശമര്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റുചെന്ന് അവരോടു പറഞ്ഞത്: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദായോടു കോപിച്ചിരിക്കകൊണ്ട് അവരെ നിങ്ങളുടെ കൈയിൽ ഏല്പിച്ചു; നിങ്ങള്‍ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.</verse>
				<verse number="10">ഇപ്പോഴോ നിങ്ങള്‍ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാന്‍ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങള്‍ ഇല്ലയോ?</verse>
				<verse number="11">ആകയാൽ ഞാന്‍ പറയുന്നതു കേള്‍പ്പിന്‍; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങള്‍ പിടിച്ചുകൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയയ്പിന്‍; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.</verse>
				<verse number="12">അപ്പോള്‍ യോഹാനാന്‍റെ മകന്‍ അസര്യാവ്, മെശില്ലേമോത്തിന്‍റെ മകന്‍ ബേരെഖ്യാവ്, ശല്ലൂമിന്‍റെ മകന്‍ യെഹിസ്കീയാവ്, ഹദ്ളായിയുടെ മകന്‍ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരിൽ ചിലര്‍ യുദ്ധത്തിൽനിന്നു വന്നവരോട് എതിര്‍ത്തുനിന്ന് അവരോട്:</verse>
				<verse number="13">നിങ്ങള്‍ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുത്; നാം തന്നെ യഹോവയോട് അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാന്‍ നിങ്ങള്‍ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ട്; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="14">അപ്പോള്‍ പ്രഭുക്കന്മാരും സര്‍വസഭയും കാണ്‍കെ ആയുധപാണികള്‍ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു.</verse>
				<verse number="15">പേര്‍ ചൊല്ലി വിളിക്കപ്പെട്ട ആളുകള്‍ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെയൊക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവര്‍ക്കു തിന്മാനും കുടിപ്പാനും കൊടുത്ത് എണ്ണയും തേപ്പിച്ചു; ക്ഷീണിച്ചുപോയവരെയൊക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമര്യക്കു മടങ്ങിപ്പോയി.</verse>
				<verse number="16">ആ കാലത്ത് ആഹാസ്‍രാജാവ് തന്നെ സഹായിക്കേണ്ടതിന് അശ്ശൂര്‍രാജാക്കന്മാരുടെ അടുക്കൽ ആളയച്ചു.</verse>
				<verse number="17">എദോമ്യര്‍ പിന്നെയും വന്ന് യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു.</verse>
				<verse number="18">ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദായുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തിമ്നായും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ച് അവിടെ പാര്‍ത്തു.</verse>
				<verse number="19">യിസ്രായേൽരാജാവായ ആഹാസ് യെഹൂദായിൽ നിര്‍മ്മര്യാദം കാണിച്ച് യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ട് അവന്‍റെ നിമിത്തം യഹോവ യെഹൂദായെ താഴ്ത്തി.</verse>
				<verse number="20">അശ്ശൂര്‍രാജാവായ തിഗ്ലത്ത്-പിലേസര്‍ അവന്‍റെ അടുക്കൽ വന്നിട്ട് അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളൂ.</verse>
				<verse number="21">ആഹാസ് യഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കവര്‍ന്നെടുത്ത് അശ്ശൂര്‍രാജാവിനു കൊടുത്തു; എങ്കിലും ഇതിനാൽ അവനു സഹായം ഉണ്ടായില്ല.</verse>
				<verse number="22">ആഹാസ്‍രാജാവ് തന്‍റെ കഷ്ടകാലത്തുകൂടെയും യഹോവയോട് അധികം ദ്രോഹം ചെയ്തു.</verse>
				<verse number="23">എങ്ങനെയെന്നാൽ: അരാംരാജാക്കന്മാരുടെ ദേവന്മാര്‍ അവരെ സഹായിച്ചതുകൊണ്ട് അവര്‍ എന്നെയും സഹായിക്കേണ്ടതിന് ഞാന്‍ അവര്‍ക്കു ബലികഴിക്കും എന്നു പറഞ്ഞ് അവന്‍ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാര്‍ക്കു ബലികഴിച്ചു; എന്നാൽ അവ അവനും എല്ലാ യിസ്രായേലിനും നാശകാരണമായി ഭവിച്ചു.</verse>
				<verse number="24">ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്ത് ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടച്ചു, യഹോവയുടെ ആലയത്തിന്‍റെ വാതിലുകള്‍ അടച്ചുകളഞ്ഞ് യെരൂശലേമിന്‍റെ ഓരോ മൂലയിലും ബലിപീഠങ്ങള്‍ ഉണ്ടാക്കി.</verse>
				<verse number="25">അന്യദേവന്മാര്‍ക്കു ധൂപം കാട്ടുവാന്‍ അവന്‍ യെഹൂദായിലെ ഓരോ പട്ടണത്തിലും പൂജാഗിരി കള്‍ ഉണ്ടാക്കി തന്‍റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.</verse>
				<verse number="26">അവന്‍റെ മറ്റുള്ള വൃത്താന്തങ്ങളും സകല പ്രവൃത്തികളും ആദ്യവസാനം യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.</verse>
				<verse number="27">ആഹാസ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തിൽ അടക്കം ചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്‍റെ മകനായ യെഹിസ്കീയാവ് അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="29">
				<verse number="1">യെഹിസ്കീയാവ് ഇരുപത്തിയഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തിയൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് അബീയാ എന്നു പേര്‍. അവള്‍ സെഖര്യാവിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="2">അവന്‍ തന്‍റെ അപ്പനായ ദാവീദ് ചെയ്തതുപോലെയൊക്കെയും യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.</verse>
				<verse number="3">അവന്‍ തന്‍റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്‍റെ വാതിലുകള്‍ തുറന്ന് അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="4">അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കേ വിശാലസ്ഥലത്ത് ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="5">ലേവ്യരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; ഇപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ച് വിശുദ്ധമന്ദിരത്തിൽ നിന്നു മലിനത നീക്കിക്കളവിന്‍.</verse>
				<verse number="6">നമ്മുടെ പിതാക്കന്മാര്‍ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളത് പ്രവര്‍ത്തിച്ച് അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ച് അതിനു പുറംകാട്ടുകയും ചെയ്തുവല്ലോ.</verse>
				<verse number="7">അവര്‍ മണ്ഡപത്തിന്‍റെ വാതിലുകള്‍ അടച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്‍റെ ദൈവത്തിനു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.</verse>
				<verse number="8">അതുകൊണ്ട് യഹോവയുടെ കോപം യെഹൂദായുടെയും യെരൂശലേമിന്‍റെയുംമേൽ വന്നു; നിങ്ങള്‍ സ്വന്ത കണ്ണാൽ കാണുന്നതുപോലെ അവന്‍ അവരെ നടുക്കത്തിനും അമ്പരപ്പിനും ഹാസ്യത്തിനും വിഷയമാക്കിത്തീര്‍ത്തിരിക്കുന്നു.</verse>
				<verse number="9">നമ്മുടെ പിതാക്കന്മാര്‍ വാളിനാൽ വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു.</verse>
				<verse number="10">ഇപ്പോള്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന് അവനോട് ഒരു നിയമം ചെയ്‍വാന്‍ എനിക്കു താൽപര്യം ഉണ്ട്.</verse>
				<verse number="11">എന്‍റെ മക്കളേ, ഇപ്പോള്‍ ഉപേക്ഷ കാണിക്കരുത്; തന്നെ ശുശ്രൂഷിക്കേണ്ടതിന് തന്‍റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.</verse>
				<verse number="12">അപ്പോള്‍ കെഹാത്യരിൽ അമാസായിയുടെ മകന്‍ മഹത്ത്, അസര്യാവിന്‍റെ മകന്‍ യോവേൽ, മെരാര്യരിൽ അബ്‍ദിയുടെ മകന്‍ കീശ്, യെഹല്ലലേലിന്‍റെ മകന്‍ അസര്യാവ്; ഗേര്‍ശോന്യരിൽ സിമ്മയുടെ മകന്‍ യോവാഹ്,</verse>
				<verse number="13">യോവാ ഹിന്‍റെ മകന്‍ ഏദെന്‍; എലീസാഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖര്യാവ്, മത്ഥന്യാവ്;</verse>
				<verse number="14">ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമെയ്യാവ്, ഉസ്സീയേൽ എന്നീ ലേവ്യര്‍ എഴുന്നേറ്റു.</verse>
				<verse number="15">തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചുകൂട്ടി തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്‍റെ കല്പന അനുസരിച്ച് യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാന്‍ വന്നു.</verse>
				<verse number="16">പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിന്‍റെ അകം വെടിപ്പാക്കുവാന്‍ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്ത് യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യര്‍ അതു കൊണ്ടുപോയി കിദ്രോന്‍തോട്ടിൽ ഇട്ടുകളഞ്ഞു.</verse>
				<verse number="17">ഒന്നാം മാസം ഒന്നാം തീയതി അവര്‍ വിശുദ്ധീകരിപ്പാന്‍ തുടങ്ങി; എട്ടാം തീയതി അവര്‍ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവര്‍ എട്ടു ദിവസംകൊണ്ട് യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തീയതി തീര്‍ത്തു.</verse>
				<verse number="18">യെഹിസ്കീയാരാജാവിന്‍റെ അടുക്കൽ അകത്തു ചെന്ന്; ഞങ്ങള്‍ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്‍റെ ഉപകരണങ്ങളൊക്കെയും കാഴ്ചയപ്പത്തിന്‍റെ മേശയും അതിന്‍റെ ഉപകരണങ്ങളൊക്കെയും വെടിപ്പാക്കി,</verse>
				<verse number="19">ആഹാസ്‍രാജാവ് തന്‍റെ വാഴ്ച കാലത്ത് തന്‍റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങളൊക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പിൽ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="20">യെഹിസ്കീയാരാജാവ് കാലത്തെ എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.</verse>
				<verse number="21">അവര്‍ രാജത്വത്തിനും വിശുദ്ധമന്ദിരത്തിനും യെഹൂദായ്ക്കും വേണ്ടി ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിനായിട്ട് ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗംകഴിപ്പാന്‍ അവന്‍ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.</verse>
				<verse number="22">അങ്ങനെ അവര്‍ കാളകളെ അറുത്തു; പുരോഹിതന്മാര്‍ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു; കുഞ്ഞാടുകളെ അറുത്ത് രക്തം യാഗപീഠത്തിന്മേൽ തളിച്ചു.</verse>
				<verse number="23">പിന്നെ അവര്‍ പാപയാഗത്തിനുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്‍റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവര്‍ അവയുടെമേൽ കൈ വച്ചു.</verse>
				<verse number="24">പുരോഹിതന്മാര്‍ അവയെ അറുത്ത് എല്ലാ യിസ്രായേലിനും പ്രായശ്ചിത്തം വരുത്തേണ്ടതിന് അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അര്‍പ്പിച്ചു; എല്ലാ യിസ്രായേലിനുംവേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്ന് രാജാവ് കല്പിച്ചിരുന്നു.</verse>
				<verse number="25">അവന്‍ ദാവീദിന്‍റെയും രാജാവിന്‍റെ ദര്‍ശകനായ ഗാദിന്‍റെയും നാഥാന്‍പ്രവാചകന്‍റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടെ യഹോവയുടെ ആലയത്തിൽ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍ മുഖാന്തരം യഹോവ കല്പിച്ചിരുന്നു.</verse>
				<verse number="26">ലേവ്യര്‍ ദാവീദിന്‍റെ വാദ്യങ്ങളോടും പുരോഹിതന്മാര്‍ കാഹളങ്ങളോടുംകൂടെ നിന്നു.</verse>
				<verse number="27">പിന്നെ യെഹിസ്കീയാവ് യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാന്‍ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോള്‍തന്നെ അവര്‍ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്‍റെ വാദ്യങ്ങളോടുംകൂടെ യഹോവയ്ക്കു പാട്ടുപാടുവാന്‍ തുടങ്ങി.</verse>
				<verse number="28">ഉടനെ സര്‍വസഭയും നമസ്കരിച്ചു, സംഗീതക്കാര്‍ പാടുകയും കാഹളക്കാര്‍ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.</verse>
				<verse number="29">യാഗം കഴിച്ചു തീര്‍ന്നപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.</verse>
				<verse number="30">പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്‍റെയും ആസാഫ്ദര്‍ശകന്‍റെയും വചനങ്ങളാൽ യഹോവയ്ക്ക് സ്തോത്രം ചെയ്‍വാന്‍ കല്പിച്ചു. അവര്‍ സന്തോഷത്തോടെ സ്തോത്രം ചെയ്ത് തലകുനിച്ചു നമസ്കരിച്ചു.</verse>
				<verse number="31">നിങ്ങള്‍ ഇപ്പോള്‍ യഹോവയ്ക്കു നിങ്ങളെത്തന്നെ നിവേദിച്ചിരിക്കുന്നു; അടുത്തുവന്ന് യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിന്‍ എന്നു യെഹിസ്കീയാവ് പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവര്‍ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.</verse>
				<verse number="32">സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപത്, ആട്ടുകൊറ്റന്‍ നൂറ്, കുഞ്ഞാട് ഇരുനൂറ്; ഇവയൊക്കെയും യഹോവയ്ക്കു ഹോമയാഗത്തിനായിരുന്നു.</verse>
				<verse number="33">നിവേദിതവസ്തുക്കളോ അറുനൂറ് കാളയും മൂവായിരം ആടും ആയിരുന്നു.</verse>
				<verse number="34">പുരോഹിതന്മാര്‍ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലാം തോലുരിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അതുകൊണ്ട് അവരുടെ സഹോദരന്മാരായ ലേവ്യര്‍ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നെ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതിൽ ലേവ്യര്‍ പുരോഹിതന്മാരെക്കാള്‍ അധികം ഉത്സാഹമുള്ളവരായിരുന്നു.</verse>
				<verse number="35">ഹോമയാഗങ്ങള്‍ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങള്‍ക്കുള്ള പാനീയയാഗങ്ങളോടുംകൂടെ അനവധിയായിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.</verse>
				<verse number="36">ദൈവം ജനത്തിന് ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവുംസകല ജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നത്.</verse>
			</chapter>
			<chapter number="30">
				<verse number="1">അനന്തരം യെഹിസ്കീയാവ് യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിക്കേണ്ടതിന് യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാന്‍ എല്ലാ യിസ്രായേലിന്‍റെയും യെഹൂദായുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിനും മനശ്ശെക്കും എഴുത്തും എഴുതി.</verse>
				<verse number="2">രണ്ടാം മാസത്തിൽ പെസഹ ആചരിക്കേണമെന്നു രാജാവും അവന്‍റെ പ്രഭുക്കന്മാരും യെരൂശലേമിലെ സര്‍വസഭയും നിര്‍ണയിച്ചിരുന്നു.</verse>
				<verse number="3">പുരോഹിതന്മാര്‍ വേണ്ടുന്നത്രയും പേര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ട് സമയത്ത് അത് ആചരിപ്പാന്‍ അവര്‍ക്കു കഴിഞ്ഞിരുന്നില്ല.</verse>
				<verse number="4">ആ കാര്യം രാജാവിനും സര്‍വസഭയ്ക്കും സമ്മതമായി.</verse>
				<verse number="5">ഇങ്ങനെ അവര്‍ യെരൂശലേമിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് പെസഹ ആചരിപ്പാന്‍ വരേണ്ടതിനു ബേര്‍-ശേബമുതൽ ദാന്‍വരെ എല്ലാ യിസ്രായേലിന്‍റെ ഇടയിലും പരസ്യമാക്കേണമെന്ന് ഒരു തീര്‍പ്പുണ്ടാക്കി. അവര്‍ ബഹുകാലമായിട്ട് അതു വിധിപോലെ ആചരിച്ചിരുന്നില്ല.</verse>
				<verse number="6">അങ്ങനെ ഓട്ടാളര്‍ രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും എഴുത്തുകള്‍ എല്ലാ യിസ്രായേലിന്‍റെയും യെഹൂദായുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂര്‍രാജാക്കന്മാരുടെ കൈയിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്‍റെ അടുക്കലേക്കു തിരിയേണ്ടതിനു നിങ്ങള്‍ അവന്‍റെ അടുക്കലേക്കു തിരിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="7">തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോട് അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയുംപോലെ നിങ്ങള്‍ ആകരുത്; അവന്‍ അവരെ നാശത്തിന് ഏല്പിച്ചുകളഞ്ഞതു നിങ്ങള്‍ കാണുന്നുവല്ലോ.</verse>
				<verse number="8">ആകയാൽ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങള്‍ ദുശ്ശാഠ്യം കാണിക്കരുത്; യഹോവയ്ക്ക് നിങ്ങളെത്തന്നെ ഏല്പിച്ചുകൊള്‍വിന്‍; അവന്‍ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്‍റെ വിശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന് അവനെ സേവിപ്പിന്‍.</verse>
				<verse number="9">നിങ്ങള്‍ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടുപോയവരോടു കരുണ ലഭിച്ച് ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങള്‍ അവന്‍റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവന്‍ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.</verse>
				<verse number="10">അങ്ങനെ ഓട്ടാളര്‍ എഫ്രയീമിന്‍റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂന്‍വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.</verse>
				<verse number="11">എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നെ താഴ്ത്തി യെരൂശലേമിലേക്കു വന്നു.</verse>
				<verse number="12">യെഹൂദായിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന് അവര്‍ക്ക് ഐകമത്യം നല്കുവാന്‍ തക്കവണ്ണം ദൈവത്തിന്‍റെ കൈ വ്യാപരിച്ചു.</verse>
				<verse number="13">അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ആചരിപ്പാന്‍ ബഹുജനം ഏറ്റവും വലിയൊരു സഭയായി യെരൂശലേമിൽ വന്നുകൂടി.</verse>
				<verse number="14">അവര്‍ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകല ധൂപകലശങ്ങളെയും എടുത്തു കിദ്രോന്‍തോട്ടിൽ എറിഞ്ഞുകളഞ്ഞു.</verse>
				<verse number="15">രണ്ടാം മാസം പതിന്നാലാം തീയതി അവര്‍ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നെ വിശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു.</verse>
				<verse number="16">അവര്‍ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങള്‍ക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാര്‍ ലേവ്യരുടെ കൈയിൽനിന്ന് രക്തം വാങ്ങി തളിച്ചു.</verse>
				<verse number="17">തങ്ങളെത്തന്നെ വിശുദ്ധീകരിക്കാത്തവര്‍ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തനുവേണ്ടി പെസഹ അറുത്ത് യഹോവയ്ക്ക് നിവേദിക്കേണ്ടതിനു ലേവ്യര്‍ ഭരമേറ്റിരുന്നു.</verse>
				<verse number="18">വലിയൊരു ജനസമൂഹം, എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നെ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവ് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു:</verse>
				<verse number="19">വിശുദ്ധമന്ദിരത്തിനാവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലങ്കിലും ദൈവത്തെ, തന്‍റെ പിതാക്ക ന്മാരുടെ ദൈവമായ യഹോവയെത്തന്നെ അന്വേഷിപ്പാന്‍ മനസ്സുവയ്ക്കുന്ന എല്ലാവരോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="20">യഹോവ യെഹിസ്കീയാവിന്‍റെ പ്രാര്‍ഥന കേട്ട് ജനത്തെ സൗഖ്യമാക്കി.</verse>
				<verse number="21">അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവയ്ക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.</verse>
				<verse number="22">യെഹിസ്കീയാവ് യഹോവയുടെ ശുശ്രൂഷയിൽ സാമര്‍ഥ്യം കാണിച്ച എല്ലാ ലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര്‍ സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ട് ഏഴു ദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.</verse>
				<verse number="23">പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന്‍ സര്‍വസഭയും നിര്‍ണയിച്ച് അങ്ങനെ അവര്‍ വേറേ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.</verse>
				<verse number="24">യെഹൂദാരാജാവായ യെഹിസ്കീയാവ് സഭയ്ക്ക് ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭയ്ക്ക് ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.</verse>
				<verse number="25">യെഹൂദായുടെ സര്‍വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സര്‍വസഭയും യിസ്രായേൽദേശത്തുനിന്നു വന്ന് യെഹൂദായിൽ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.</verse>
				<verse number="26">അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്‍റെ മകന്‍ ശലോമോന്‍റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.</verse>
				<verse number="27">ഒടുവിൽ ലേവ്യരായ പുരോഹിതന്മാര്‍ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്‍ക്കപ്പെടുകയും അവരുടെ പ്രാര്‍ഥന അവന്‍റെ വിശുദ്ധനിവാസമായ സ്വര്‍ഗത്തിലെത്തുകയും ചെയ്തു.</verse>
			</chapter>
			<chapter number="31">
				<verse number="1">ഇതൊക്കെയും തീര്‍ന്നശേഷം വന്നുകൂടിയിരുന്ന എല്ലാ യിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകര്‍ത്ത് എല്ലാ യെഹൂദായിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പൂജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേൽമക്കള്‍ എല്ലാവരും ഓരോരുത്തന്‍ താന്താന്‍റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.</verse>
				<verse number="2">അനന്തരം യെഹിസ്കീയാവ് പുരോഹിതന്മാരുടെയും ലേവ്യരുടെയും കൂറുകളെ കൂറുകൂറായി ഓരോരുത്തനെ അവനവന്‍റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്‍റെ വാതിലുകളിൽ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.</verse>
				<verse number="3">രാജാവ് ഹോമയാഗങ്ങള്‍ക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങള്‍ക്കായിട്ടും ശബ്ബത്തുകളിലും അമാവാസികളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങള്‍ക്കായിട്ടും തന്നെ സ്വന്തവകയിൽനിന്ന് ഒരു ഓഹരി നിശ്ചയിച്ചു.</verse>
				<verse number="4">യെരൂശലേമിൽ പാര്‍ത്ത ജനത്തോട് അവന്‍ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ഉറ്റിരിക്കേണ്ടതിന് അവരുടെ ഓഹരി കൊടുപ്പാന്‍ കല്പിച്ചു.</verse>
				<verse number="5">ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേൽമക്കള്‍ ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍, വയലിലെ എല്ലാ വിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്‍റെയും ദശാംശവും അനവധി കൊണ്ടുവന്നു.</verse>
				<verse number="6">യെഹൂദാനഗരങ്ങളിൽ പാര്‍ത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവയ്ക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളിൽ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.</verse>
				<verse number="7">മൂന്നാം മാസത്തിൽ അവര്‍ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തിൽ തീര്‍ത്തു.</verse>
				<verse number="8">യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോള്‍ അവര്‍ യഹോവയെയും അവന്‍റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.</verse>
				<verse number="9">യെഹിസ്കീയാവ് കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.</verse>
				<verse number="10">അതിനു സാദോക്കിന്‍റെ ഗൃഹത്തിൽ മഹാപുരോഹിതനായ അസര്യാവ് അവനോട്: ജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതൽ ഞങ്ങള്‍ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്‍റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.</verse>
				<verse number="11">അപ്പോള്‍ യെഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ അറകള്‍ ഒരുക്കുവാന്‍ കല്പിച്ചു;</verse>
				<verse number="12">അങ്ങനെ അവര്‍ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തു കൊണ്ടുവന്നു: ലേവ്യനായ കോനന്യാവ് അവയ്ക്കു മേൽവിചാരകനും അവന്‍റെ അനുജന്‍ ശിമെയി രണ്ടാമനും ആയിരുന്നു.</verse>
				<verse number="13">യെഹിസ്കീയാരാജാവിന്‍റെയും ദൈവാലയപ്രമാണിയായ അസര്യാവിന്‍റെയും ആജ്ഞപ്രകാരം യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവര്‍ കോനന്യാവിന്‍റെയും അവന്‍റെ അനുജന്‍ ശിമെയിയുടെയും കീഴിൽ വിചാരകന്മാരായിരുന്നു.</verse>
				<verse number="14">കിഴക്കേ വാതിൽക്കാവല്ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധ വസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാന്‍ ദൈവത്തിനുള്ള ഔദാര്യദാനങ്ങള്‍ക്കു മേൽവിചാരകനായിരുന്നു.</verse>
				<verse number="15">അവന്‍റെ കീഴിൽ തങ്ങളുടെ സഹോദരന്മാര്‍ക്കും, വലിയവര്‍ക്കും ചെറിയവര്‍ക്കും കൂറുകൂറായി കൊടുപ്പാന്‍ ഏദെന്‍, മിന്യാമീന്‍, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നിവര്‍ പുരോഹിതനഗരങ്ങളിൽ ഉദ്യോഗസ്ഥന്മാരായിരുന്നു.</verse>
				<verse number="16">മൂന്നു വയസ്സുമുതൽ മേലോട്ടു വംശാവലിയിൽ ചാര്‍ത്തപ്പെട്ടിരുന്ന ആണുങ്ങളായി ഓരോ ദിവസത്തിന്‍റെ ആവശ്യംപോലെ കൂറുകൂറായി താന്താങ്ങളുടെ തവണയ്ക്കു ശുശ്രൂഷയ്ക്കായിട്ട് ആലയത്തിൽ വരുന്നവരെയും</verse>
				<verse number="17">പുരോഹിതന്മാരുടെ വംശാവലിയിൽ പിതൃഭവനം പിതൃഭവനമായി ചാര്‍ത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതൽ മേലോട്ടു കൂറുകൂറായി താന്താങ്ങളുടെ തവണമുറയ്ക്കു ചാര്‍ത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.</verse>
				<verse number="18">സര്‍വസഭയിലും അവരുടെ എല്ലാ കുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയിൽ ചാര്‍ത്തപ്പെട്ടവര്‍ക്കുംകൂടെ ഓഹരി കൊടുക്കേണ്ടതായിരുന്നു. അവര്‍ തങ്ങളുടെ ഉദ്യോഗങ്ങള്‍ക്കൊത്തവണ്ണം തങ്ങളെത്തന്നെ വിശുദ്ധിയിൽ വിശുദ്ധീകരിച്ചുപോന്നു.</verse>
				<verse number="19">പുരോഹിതന്മാരുടെ സകല പുരുഷപ്രജയ്ക്കും ലേവ്യരിൽ വംശാവലിയായി ചാര്‍ത്തപ്പെട്ട എല്ലാവര്‍ക്കും ഓഹരി കൊടുക്കേണ്ടതിന് അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാര്‍ക്കും ഓരോ പട്ടണത്തിൽ പേര്‍വിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.</verse>
				<verse number="20">യെഹിസ്കീയാവ് യെഹൂദായിലൊക്കെയും ഇവ്വണ്ണം ചെയ്തു; തന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവര്‍ത്തിച്ചു.</verse>
				<verse number="21">അവന്‍ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്‍റെ ദൈവത്തെ അന്വേഷിക്കേണ്ടതിന് ആരംഭിച്ച സകല പ്രവൃത്തിയിലും പൂര്‍ണഹൃദയത്തോടെ പ്രവര്‍ത്തിച്ച് കൃതാര്‍ഥനായിരുന്നു.</verse>
			</chapter>
			<chapter number="32">
				<verse number="1">ഈ കാര്യങ്ങളും ഈ വിശ്വസ്തപ്രവൃത്തിയും കഴിഞ്ഞശേഷം അശ്ശൂര്‍രാജാവായ സന്‍ഹേരീബ് വന്ന് യെഹൂദായിൽ കടന്ന് ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചു കൈവശമാക്കുവാന്‍ വിചാരിച്ചു.</verse>
				<verse number="2">സന്‍ഹേരീബ് വന്നു യെരൂശലേമിനെ ആക്രമിപ്പാന്‍ ഭാവിക്കുന്നു എന്നു യെഹിസ്കീയാവു കണ്ടിട്ട്</verse>
				<verse number="3">പട്ടണത്തിന് പുറത്തുള്ള ഉറവുകളിലെ വെള്ളം നിര്‍ത്തിക്കളയേണ്ടതിനു തന്‍റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു; അവര്‍ അവനെ സഹായിച്ചു.</verse>
				<verse number="4">അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; അശ്ശൂര്‍രാജാക്കന്മാര്‍ വന്നു വളരെ വെള്ളം കാണുന്നത് എന്തിന് എന്നു പറഞ്ഞ് എല്ലാ ഉറവുകളും ദേശത്തിന്‍റെ നടുവിൽക്കൂടി ഒഴുകിയ തോടും അടച്ചുകളഞ്ഞു.</verse>
				<verse number="5">അവന്‍ ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്‍റെ നഗരത്തിലെ മില്ലോവിന്‍റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.</verse>
				<verse number="6">അവന്‍ ജനത്തിനു പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതിൽക്കലുള്ള വിശാലസ്ഥലത്തു തന്‍റെ അടുക്കൽ ഒന്നിച്ചുകൂട്ടി അവരോട് ഹൃദ്യമായി സംസാരിച്ചു:</verse>
				<verse number="7">ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍; അശ്ശൂര്‍രാജാവിനെയും അവനോടുകൂടെയുള്ള സകല പുരുഷാരത്തെയും ഭയപ്പെടരുത്; നിങ്ങള്‍ ഭ്രമിക്കരുത്; അവനോടുകൂടെയുള്ളതിലും വലിയൊരുവന്‍ നമ്മോടുകൂടെ ഉണ്ട്.</verse>
				<verse number="8">അവനോടുകൂടെ മാംസഭുജമേയുള്ളൂ; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട് എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്‍റെ വാക്കുകളിൽ ആശ്രയിച്ചു.</verse>
				<verse number="9">അനന്തരം അശ്ശൂര്‍രാജാവായ സന്‍ഹേരീബ്-അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിനരികെ ഉണ്ടായിരുന്നു- തന്‍റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്‍റെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കൽ അയച്ചു പറയിച്ചത് എന്തെന്നാൽ:</verse>
				<verse number="10">അശ്ശൂര്‍രാജാവായ സന്‍ഹേരീബ് ഇപ്രകാരം പറയുന്നു: നിങ്ങള്‍ യെരൂശലേമിൽ നിരോധം സഹിച്ചു പാര്‍പ്പാന്‍ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നത്?</verse>
				<verse number="11">നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കും എന്ന് യെഹിസ്കീയാവ് പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിനു നിങ്ങളെ വശീകരിക്കുന്നില്ലയോ?</verse>
				<verse number="12">അവന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദായോടും യെരൂശലേമിനോടും നിങ്ങള്‍ ഒരേ പീഠത്തിന് മുമ്പിൽ നമസ്കരിച്ച് അതിന്മേൽ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തത് ഈ യെഹിസ്കീയാവ് തന്നെയല്ലോ.</verse>
				<verse number="13">ഞാനും എന്‍റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകല ജാതികളോടും എന്തു ചെയ്തുവെന്ന് നിങ്ങള്‍ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ക്കു തങ്ങളുടെ ദേശങ്ങളെ എന്‍റെ കൈയിൽനിന്നു വിടുവിപ്പാന്‍ കഴിഞ്ഞുവോ?</verse>
				<verse number="14">എന്‍റെ പിതാക്കന്മാര്‍ നിര്‍മ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകല ദേവന്മാരിലും വച്ച് ഒരുവനും തന്‍റെ ജനത്തെ എന്‍റെ കൈയിൽനിന്നു വിടുവിപ്പാന്‍ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിനു നിങ്ങളെ എന്‍റെ കൈയിൽനിന്നു വിടുവിപ്പാന്‍ കഴിയുമോ?</verse>
				<verse number="15">ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ഇങ്ങനെ നിങ്ങളെ വശീകരിക്കരുത്; നിങ്ങള്‍ അവനെ വിശ്വസിക്കയും അരുത്; യാതൊരു ജാതിയുടെയോ രാജ്യത്തിന്‍റെയോ ദേവനും തന്‍റെ ജനത്തെ എന്‍റെ കൈയിൽനിന്നും എന്‍റെ പിതാക്കന്മാരുടെ കൈയിൽനിന്നും വിടുവിപ്പാന്‍ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്‍റെ കൈയിൽനിന്നും വിടുവിക്കുന്നത് എങ്ങനെ?</verse>
				<verse number="16">അവന്‍റെ ദാസന്മാര്‍ യഹോവയായ ദൈവത്തിനും അവന്‍റെ ദാസനായ യെഹിസ്കീയാവിനും വിരോധമായി പിന്നെയും അധികം സംസാരിച്ചു.</verse>
				<verse number="17">അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ തങ്ങളുടെ ജനത്തെ എന്‍റെ കൈയിൽനിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്‍റെ ദൈവവും തന്‍റെ ജനത്തെ എന്‍റെ കൈയിൽനിന്നും വിടുവിക്കയില്ല എന്നിങ്ങനെ അവന്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവനു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു.</verse>
				<verse number="18">പട്ടണം പിടിക്കേണ്ടതിന് അവര്‍ യെരൂശലേമിൽ മതിലിന്മേൽ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാന്‍ യെഹൂദ്യഭാഷയിൽ അവരോട് ഉറക്കെ വിളിച്ചു,</verse>
				<verse number="19">മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്‍റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു.</verse>
				<verse number="20">ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകനും പ്രാര്‍ഥിച്ചു സ്വര്‍ഗത്തിലേക്കു നിലവിളിച്ചു.</verse>
				<verse number="21">അപ്പോള്‍ യഹോവ ഒരു ദൂതനെ അയച്ചു; അവന്‍ അശ്ശൂര്‍രാജാവിന്‍റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ട് അവന്‍ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവന്‍ തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ ചെന്നപ്പോള്‍ അവന്‍റെ ഉദരത്തിൽനിന്ന് ഉദ്ഭവിച്ചവര്‍ അവനെ അവിടെവച്ചു വാള്‍കൊണ്ട് കൊന്നുകളഞ്ഞു.</verse>
				<verse number="22">ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂര്‍രാജാവായ സന്‍ഹേരീബിന്‍റെ കൈയിൽനിന്നും മറ്റെല്ലാവരുടെയും കൈയിൽനിന്നും രക്ഷിച്ച് അവര്‍ക്കു ചുറ്റിലും വിശ്രമം നല്കി;</verse>
				<verse number="23">പലരും യെരൂശലേമിൽ യഹോവയ്ക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിനു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവന്‍ അന്നുമുതൽ സകല ജാതികളുടെയും ദൃഷ്‍ടിയിൽ ഉന്നതനായിത്തീര്‍ന്നു.</verse>
				<verse number="24">ആ കാലത്ത് യെഹിസ്കീയാവിനു മരണകരമായ ദീനംപിടിച്ചു; അവന്‍ യഹോവയോടു പ്രാര്‍ഥിച്ചു; അതിന് അവന്‍ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.</verse>
				<verse number="25">എന്നാൽ യെഹിസ്കീയാവ് തനിക്കു ലഭിച്ച ഉപകാരത്തിന് അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ട് അവന്‍റെമേലും യെഹൂദായുടെമേലും, യെരൂശലേമിന്‍മേലും കോപം ഉണ്ടായി.</verse>
				<verse number="26">എങ്കിലും തന്‍റെ ഗര്‍വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്‍റെ കാലത്ത് അവരുടെമേൽ വന്നില്ല.</verse>
				<verse number="27">യെഹിസ്കീയാവിന് അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവന്‍ വെള്ളി, പൊന്ന്, രത്നം, സുഗന്ധവര്‍ഗം, പരിച സകലവിധ മനോഹരവസ്തുക്കള്‍ എന്നിവയ്ക്കായി ഭണ്ഡാരഗൃഹങ്ങളും</verse>
				<verse number="28">ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങള്‍ക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങള്‍ക്കും പുരകളും ആട്ടിന്‍കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉണ്ടാക്കി.</verse>
				<verse number="29">ദൈവം അവന് അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ട് അവന്‍ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.</verse>
				<verse number="30">ഈ യെഹിസ്കീയാവ് തന്നെ ഗീഹോന്‍വെള്ളത്തിന്‍റെ മേലത്തെ ഒഴുക്ക് തടുത്തു ദാവീദിന്‍റെ നഗരത്തിന്‍റെ പടിഞ്ഞാറേ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവ് തന്‍റെ സകല പ്രവൃത്തികളിലും കൃതാര്‍ഥനായിരുന്നു.</verse>
				<verse number="31">എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിനു ബാബേൽപ്രഭുക്കന്മാര്‍ അവന്‍റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്‍റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാന്‍ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിനു ദൈവം അവനെ വിട്ടുകൊടുത്തു.</verse>
				<verse number="32">യെഹിസ്കീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍റെ സൽപ്രവൃത്തികളും ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍റെ ദര്‍ശനത്തിലും യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരി ക്കുന്നുവല്ലോ.</verse>
				<verse number="33">യെഹിസ്കീയാവ് തന്‍റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്‍റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കൽ അവനെ അടക്കം ചെയ്തു; അവന്‍റെ മരണസമയത്ത് എല്ലാ യെഹൂദായും യെരൂശലേംനിവാസികളും അവനെ ബഹുമാനിച്ചു. അവന്‍റെ മകനായ മനശ്ശെ അവനു പകരം രാജാവായി.</verse>
			</chapter>
			<chapter number="33">
				<verse number="1">മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവന് പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമിൽ വാണു.</verse>
				<verse number="2">യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛതകളെപ്പോലെ അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="3">അവന്‍ തന്‍റെ അപ്പനായ യെഹിസ്കീയാവ് ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാൽവിഗ്രഹങ്ങള്‍ക്കു ബലിപീഠങ്ങളെ തീര്‍ത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സര്‍വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.</verse>
				<verse number="4">യെരൂശലേമിൽ എന്‍റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവന്‍ ബലിപീഠങ്ങള്‍ പണിതു;</verse>
				<verse number="5">യഹോവയുടെ ആലയത്തിന്‍റെ പ്രാകാരം രണ്ടിലും അവന്‍ ആകാശത്തിലെ സൈന്യത്തിനു ബലിപീഠങ്ങള്‍ പണിതു.</verse>
				<verse number="6">അവന്‍ തന്‍റെ പുത്രന്മാരെ ബെന്‍-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹൂര്‍ത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവയ്ക്ക് അനിഷ്ടമായുള്ളതു പലതും ചെയ്ത് അവനെ കോപിപ്പിച്ചു.</verse>
				<verse number="7">താന്‍ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവന്‍ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോ: ഈ ആലയത്തിലും ഞാന്‍ എല്ലാ യിസ്രായേൽഗോത്രങ്ങളിലുംനിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്‍റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും</verse>
				<verse number="8">ഞാന്‍ മോശെ മുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകല ന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചു നടപ്പാന്‍ അവര്‍ സൂക്ഷിക്കുമെങ്കിൽ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കായി നിശ്ചയിച്ച ദേശത്തുനിന്ന് അവരുടെ കാൽ ഞാന്‍ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്‍റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.</verse>
				<verse number="9">അങ്ങനെ മനശ്ശെ യഹോവ യിസ്രായേൽപുത്രന്മാരുടെ മുമ്പിൽനിന്നു നശിപ്പിച്ച ജാതികള്‍ ചെയ്തതിലും അധികം വഷളത്തം പ്രവര്‍ത്തിപ്പാന്‍ തക്കവണ്ണം യെഹൂദായെയും യെരൂശലേംനിവാസികളെയും തെറ്റുമാറാക്കി.</verse>
				<verse number="10">യഹോവ മനശ്ശെയോടും അവന്‍റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവര്‍ ശ്രദ്ധിച്ചില്ല.</verse>
				<verse number="11">ആകയാൽ യഹോവ അശ്ശൂര്‍രാജാവിന്‍റെ സേനാധിപതിമാരെ അവരുടെ നേരേ വരുത്തി; അവര്‍ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="12">കഷ്ടത്തിൽ ആയപ്പോള്‍ അവന്‍ തന്‍റെ ദൈവമായ യഹോവയോട് അപേക്ഷിച്ചു. തന്‍റെ പിതാക്കന്മാരുടെ ദൈവത്തിന്‍റെ മുമ്പിൽ തന്നെത്താന്‍ ഏറ്റവും താഴ്ത്തി അവനോടു പ്രാര്‍ഥിച്ചു.</verse>
				<verse number="13">അവന്‍ അവന്‍റെ പ്രാര്‍ഥന കൈക്കൊണ്ട് അവന്‍റെ യാചന കേട്ട് അവനെ വീണ്ടും യെരൂശലേമിൽ അവന്‍റെ രാജത്വത്തിനു തിരിച്ചുവരുത്തി; യഹോവ തന്നെ ദൈവം എന്നു മനശ്ശെക്കു ബോധ്യമായി.</verse>
				<verse number="14">അതിന്‍റെശേഷം അവന്‍ ഗീഹോനു പടിഞ്ഞാറു താഴ്വരയിൽ മീന്‍വാതിലിന്‍റെ പ്രവേശനംവരെ ദാവീദിന്‍റെ നഗരത്തിന് ഒരു പുറമതിൽ പണിതു; അവന്‍ അത് ഓഫേലിനു ചുറ്റും വളരെ പൊക്കത്തിൽ പണിയുകയും യെഹൂദായിലെ ഉറപ്പുള്ള പട്ടണങ്ങളിൽ സേനാധിപന്മാരെ പാര്‍പ്പിക്കയും ചെയ്തു.</verse>
				<verse number="15">അവന്‍ യഹോവയുടെ ആലയത്തിൽനിന്ന് അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നില്ക്കുന്ന പര്‍വതത്തിലും യെരൂശലേമിലും താന്‍ പണിതിരുന്ന സകല ബലിപീഠങ്ങളെയും നീക്കി നഗരത്തിനു പുറത്ത് എറിഞ്ഞുകളഞ്ഞു.</verse>
				<verse number="16">അവന്‍ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അര്‍പ്പിച്ചു; യിസ്രായേലിന്‍റെ ദൈവമായ യഹോവയെ സേവിപ്പാന്‍ യെഹൂദായോടു കല്പിച്ചു.</verse>
				<verse number="17">എന്നാൽ ജനം പൂജാഗിരികളിൽ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവയ്ക്ക് അത്രേ.</verse>
				<verse number="18">മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ തന്‍റെ ദൈവത്തോടു കഴിച്ച പ്രാര്‍ഥനയും യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തിൽ അവനോടു സംസാരിച്ച ദര്‍ശകന്മാരുടെ വചനങ്ങളും യിസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.</verse>
				<verse number="19">അവന്‍റെ പ്രാര്‍ഥനയും ദൈവം അവന്‍റെ പ്രാര്‍ഥന കേട്ടതും അവന്‍ തന്നെത്താന്‍ താഴ്ത്തിയതിനു മുമ്പേയുള്ള അവന്‍റെ സകല പാപവും അകൃത്യവും അവന്‍ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദര്‍ശകന്മാരുടെ വൃത്താന്തത്തിൽ എഴുതിയിരിക്കുന്നു.</verse>
				<verse number="20">മനശ്ശെ തന്‍റെ പിതാക്കന്മാരെപോലെ നിദ്രപ്രാപിച്ചു; അവനെ അവന്‍റെ അരമനയിൽ അടക്കം ചെയ്തു; അവന്‍റെ മകനായ ആമോന്‍ അവനു പകരം രാജാവായി.</verse>
				<verse number="21">ആമോന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം യെരൂശലേമിൽ വാണു.</verse>
				<verse number="22">അവന്‍ തന്‍റെ അപ്പനായ മനശ്ശെ ചെയ്തതുപോലെ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു, തന്‍റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങള്‍ക്കും ആമോന്‍ ബലികഴിച്ച് അവയെ സേവിച്ചു.</verse>
				<verse number="23">തന്‍റെ അപ്പനായ മനശ്ശെ തന്നെത്താന്‍ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവന്‍ തന്നെത്താന്‍ താഴ്ത്തിയില്ല; ആമോന്‍ മേല്ക്കുമേൽ അകൃത്യം ചെയ്തതേയുള്ളൂ.</verse>
				<verse number="24">അവന്‍റെ ഭൃത്യന്മാര്‍ അവന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്‍റെ അരമനയിൽവച്ചു കൊന്നു കളഞ്ഞു.</verse>
				<verse number="25">എന്നാൽ ദേശത്തെ ജനം ആമോന്‍ രാജാവിന്‍റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്‍റെ മകനായ യോശീയാവെ അവനു പകരം രാജാവാക്കി.</verse>
			</chapter>
			<chapter number="34">
				<verse number="1">യോശീയാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് എട്ടു വയസ്സായിരുന്നു; അവന്‍ മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു.</verse>
				<verse number="2">അവന്‍ യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്‍റെ പിതാവായ ദാവീദിന്‍റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.</verse>
				<verse number="3">അവന്‍റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്‍റെ യൗവനത്തിൽതന്നെ, അവന്‍ തന്‍റെ പിതാവായ ദാവീദിന്‍റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുവാന്‍ തുടങ്ങി.</verse>
				<verse number="4">അവന്‍ കാണ്‍കെ അവര്‍ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു. അവയ്ക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന്‍ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.</verse>
				<verse number="5">അവന്‍ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.</verse>
				<verse number="6">അങ്ങനെ തന്നെ അവന്‍ മനശ്ശെയുടെയും എഫ്രയീമിന്‍റെയും ശിമെയോന്‍റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു.</verse>
				<verse number="7">അവന്‍ ബലിപീഠങ്ങളെ ഇടിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകര്‍ത്തു പൊടിയാക്കി, യിസ്രായേൽദേശത്ത് എല്ലാടവും സകല സൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.</verse>
				<verse number="8">അവന്‍റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവന്‍ അസല്യാവിന്‍റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്‍റെ മകനായ രായസക്കാരന്‍ യോവാഹിനെയും തന്‍റെ ദൈവമായ യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍പ്പാന്‍ നിയോഗിച്ചു.</verse>
				<verse number="9">അവര്‍ മഹാപുരോഹിതനായ ഹില്ക്കീയാവിന്‍റെ അടുക്കൽ ചെന്നപ്പോള്‍ വാതിൽക്കാവല്ക്കാരായ ലേവ്യര്‍ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലാ യിസ്രായേലിനോടും എല്ലാ യെഹൂദായോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടച്ചിരുന്ന ദ്രവ്യം ഏല്പിച്ചുകൊടുത്തു.</verse>
				<verse number="10">അവര്‍ അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കൈയിലും അവര്‍ യഹോവയുടെ ആലയത്തിന്‍റെ അറ്റകുറ്റം തീര്‍ത്തു നന്നാക്കുവാന്‍ ആലയത്തിൽ പണിചെയ്യുന്ന പണിക്കാര്‍ക്കും കൊടുത്തു.</verse>
				<verse number="11">ചെത്തിയ കല്ലും ചേര്‍പ്പുപണിക്കു മരവും വാങ്ങേണ്ടതിനും യെഹൂദാരാജാക്കന്മാര്‍ നശിപ്പിച്ചിരുന്ന കെട്ടിടങ്ങള്‍ക്കു തുലാങ്ങള്‍ വയ്ക്കേണ്ടതിന് ആശാരികള്‍ക്കും പണിക്കാര്‍ക്കും തന്നെ.</verse>
				<verse number="12">ആ പുരുഷന്മാര്‍ വിശ്വാസത്തിന്മേൽ പ്രവര്‍ത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവ് എന്ന ലേവ്യരും പണി നടത്തുവാന്‍ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമര്‍ഥ്യമുള്ള സകല ലേവ്യരും അവരുടെ മേൽവിചാരകന്മാരായിരുന്നു.</verse>
				<verse number="13">അവര്‍ ചുമട്ടുകാര്‍ക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലര്‍ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽക്കാവല്ക്കാരും ആയിരുന്നു.</verse>
				<verse number="14">അവര്‍ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്ത് എടുത്തപ്പോള്‍ ഹില്ക്കീയാപുരോഹിതന്‍ യഹോവ മോശെ മുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.</verse>
				<verse number="15">ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാന്‍ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് പുസ്തകം ശാഫാന്‍റെ കൈയിൽ കൊടുത്തു.</verse>
				<verse number="16">ശാഫാന്‍ പുസ്തകം രാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചത്: അടിയങ്ങള്‍ക്കു കല്പന തന്നതുപോലെയൊക്കെയും ചെയ്തിരിക്കുന്നു.</verse>
				<verse number="17">യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്ത് എടുത്തു വിചാരകന്മാരുടെ കൈയിലും വേലക്കാരുടെ കൈയിലും കൊടുത്തിരിക്കുന്നു.</verse>
				<verse number="18">രായസക്കാരനായ ശാഫാന്‍ രാജാവിനോട്: ഹില്ക്കീയാപുരോഹിതന്‍ ഒരു പുസ്തകം എന്‍റെ കൈയിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാന്‍ അതിനെ രാജസന്നിധിയിൽ വായിച്ചു കേള്‍പ്പിച്ചു.</verse>
				<verse number="19">ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി.</verse>
				<verse number="20">രാജാവ് ഹില്ക്കീയാവോടും ശാഫാന്‍റെ മകന്‍ അഹീക്കാമിനോടും മീഖായുടെ മകന്‍ അബ്‍ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചത് എന്തെന്നാൽ:</verse>
				<verse number="21">നിങ്ങള്‍ ചെന്ന്, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ച് എനിക്കും യിസ്രായേലിലും യെഹൂദായിലും ശേഷിച്ചിരിക്കുന്നവര്‍ക്കുംവേണ്ടി യഹോവയോട് അരുളപ്പാടു ചോദിപ്പിന്‍; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.</verse>
				<verse number="22">അങ്ങനെ ഹില്ക്കീയാവും രാജാവ് നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്‍റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്‍റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു-അവള്‍ യെരൂശലേമിൽ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു;- അവളോട് ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.</verse>
				<verse number="23">അവള്‍ അവരോട് ഉത്തരം പറഞ്ഞത്: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്‍റെ അടുക്കൽ അയച്ച പുരുഷനോടു നിങ്ങള്‍ പറയേണ്ടത് എന്തെന്നാൽ:</verse>
				<verse number="24">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും യെഹൂദാരാജാവിന്‍റെ മുമ്പാകെ വായിച്ചുകേള്‍പ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളുമായ അനര്‍ഥം വരുത്തും.</verse>
				<verse number="25">അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങള്‍ക്കു ധൂപം കാട്ടിയതുകൊണ്ട് എന്‍റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.</verse>
				<verse number="26">എന്നാൽ യഹോവയോടു ചോദിപ്പാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടത് എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="27">ഈ സ്ഥലത്തിനും നിവാസികള്‍ക്കും വിരോധമായുള്ള ദൈവത്തിന്‍റെ വചനങ്ങളെ നീ കേട്ടപ്പോള്‍ നിന്‍റെ ഹൃദയം അലിഞ്ഞു നീ അവന്‍റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും എന്‍റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തി നിന്‍റെ വസ്ത്രം കീറി എന്‍റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്‍റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="28">ഞാന്‍ നിന്നെ നിന്‍റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്‍റെ കല്ലറയിൽ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും വരുത്തുവാന്‍പോകുന്ന അനര്‍ഥമൊന്നും നിന്‍റെ കണ്ണു കാണുകയുമില്ല. അവര്‍ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.</verse>
				<verse number="29">അനന്തരം രാജാവ് ആളയച്ചു യെഹൂദായിലും യെരൂശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.</verse>
				<verse number="30">രാജാവും സകല യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സര്‍വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവന്‍ യഹോവയുടെ ആലയത്തിൽവച്ചു കണ്ടു കിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേള്‍പ്പിച്ചു.</verse>
				<verse number="31">രാജാവ് തന്‍റെ സ്ഥാനത്തുനിന്നുകൊണ്ട് താന്‍ യഹോവയെ അനുസരിക്കയും അവന്‍റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്‍റെ വചനങ്ങള്‍ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.</verse>
				<verse number="32">യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെയൊക്കെയും അവന്‍ അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികള്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്‍റെ നിയമപ്രകാരം ചെയ്തു.</verse>
				<verse number="33">യോശീയാവ് യിസ്രായേൽമക്കള്‍ക്കുള്ള സകല ദേശങ്ങളിൽനിന്നും സകല മ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാന്‍ സംഗതി വരുത്തി. അവന്‍റെ കാലത്തൊക്കെയും അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.</verse>
			</chapter>
			<chapter number="35">
				<verse number="1">അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു; ഒന്നാം മാസം പതിന്നാലാം തീയതി അവര്‍ പെസഹ അറുത്തു.</verse>
				<verse number="2">അവന്‍ പുരോഹിതന്മാരെ താന്താങ്ങളുടെ വേലയ്ക്കു നിര്‍ത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ധൈര്യപ്പെടുത്തി.</verse>
				<verse number="3">അവന്‍ എല്ലാ യിസ്രായേലിനും ഉപാധ്യായന്മാരും യഹോവയ്ക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞത്: യിസ്രായേൽരാജാവായ ദാവീദിന്‍റെ മകന്‍ ശലോമോന്‍ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വയ്പിന്‍; ഇനി അതു നിങ്ങളുടെ തോളുകള്‍ക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്‍റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊള്‍വിന്‍.</verse>
				<verse number="4">യിസ്രായേൽരാജാവായ ദാവീദിന്‍റെയും അവന്‍റെ മകനായ ശലോമോന്‍റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നെ ക്രമപ്പെടുത്തുവിന്‍.</verse>
				<verse number="5">നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്‍റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോന്നിനു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാന്‍ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊള്‍വിന്‍.</verse>
				<verse number="6">ഇങ്ങനെ നിങ്ങള്‍ പെസഹ അറുത്തു നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെ മുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാര്‍ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്‍വിന്‍.</verse>
				<verse number="7">യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കുംവേണ്ടി പെസഹായാഗങ്ങള്‍ക്കായിട്ടു രാജാവിന്‍റെ വക ആട്ടിന്‍കൂട്ടത്തിൽനിന്ന് ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിന്‍കുട്ടിയെയും മൂവായിരം കാളയെയും ജനത്തിനു കൊടുത്തു.</verse>
				<verse number="8">അവന്‍റെ പ്രഭുക്കന്മാരും ജനത്തിനും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാര്‍ക്കു പെസഹായാഗങ്ങള്‍ക്കായിട്ട് രണ്ടായിരത്തി അറുനൂറ് കുഞ്ഞാടിനെയും മുന്നൂറ് കാളയെയും കൊടുത്തു.</verse>
				<verse number="9">കോനന്യാവും അവന്‍റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യര്‍ക്കും പെസഹായാഗങ്ങള്‍ക്കായിട്ട് അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറ് കാളയെയും കൊടുത്തു. ഇങ്ങനെ ശുശ്രൂഷ ക്രമത്തിലായി;</verse>
				<verse number="10">രാജകല്പനപ്രകാരം പുരോഹിതന്മാര്‍ തങ്ങളുടെ സ്ഥാനത്തും ലേവ്യര്‍ കൂറുകൂറായും നിന്നു.</verse>
				<verse number="11">അവര്‍ പെസഹ അറുത്തു; പുരോഹിതന്മാര്‍ അവരുടെ കൈയിൽനിന്നു രക്തംവാങ്ങി തളിക്കയും ലേവ്യര്‍ തോലുരിക്കയും ചെയ്തു.</verse>
				<verse number="12">പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യഹോവയ്ക്ക് അര്‍പ്പിക്കേണ്ടതിന് അവര്‍ ജനത്തിന്‍റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാന്‍ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെതന്നെ കാളകളെയും നീക്കിവച്ചു.</verse>
				<verse number="13">അവര്‍ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സര്‍വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.</verse>
				<verse number="14">പിന്നെ അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുംവേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാര്‍ ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്നതിൽ രാത്രിവരെ അധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യരായ പുരോഹിതന്മാര്‍ക്കുംവേണ്ടി ഒരുക്കി.</verse>
				<verse number="15">ആസാഫ്യരായ സംഗീതക്കാര്‍ ദാവീദിന്‍റെയും ആസാഫിന്‍റെയും ഹേമാന്‍റെയും രാജാവിന്‍റെ ദര്‍ശകനായ യെദൂഥൂന്‍റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽക്കാവല്ക്കാര്‍ അതതു വാതിൽക്കലും നിന്നു; അവര്‍ക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്ക് ഒരുക്കിക്കൊടുത്തു.</verse>
				<verse number="16">ഇങ്ങനെ യോശീയാരാജാവിന്‍റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങള്‍ അര്‍പ്പിപ്പാനുംവേണ്ടിയുള്ള യഹോവയുടെ സകല ശുശ്രൂഷയും അന്നു ക്രമത്തിലായി.</verse>
				<verse number="17">അവിടെ ഉണ്ടായിരുന്ന യിസ്രായേൽമക്കള്‍ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.</verse>
				<verse number="18">ശമൂവേൽപ്രവാചകന്‍റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദായും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.</verse>
				<verse number="19">യോശീയാവിന്‍റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.</verse>
				<verse number="20">യോശീയാവ് ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോ; ഫ്രാത്തിനു സമീപത്തുള്ള കര്‍ക്കെമീശ് ആക്രമിപ്പാന്‍ പോകുമ്പോള്‍ യോശീയാവ് അവന്‍റെ നേരേ പുറപ്പെട്ടു.</verse>
				<verse number="21">എന്നാൽ അവന്‍ അവന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്ത്? ഞാന്‍ ഇന്നു നിന്‍റെ നേരേ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്‍റെ നേരേയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോടു ബദ്ധപ്പെടുവാന്‍ കല്പിച്ചിരിക്കുന്നു: എന്‍റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത് എന്നു പറയിച്ചു.</verse>
				<verse number="22">എങ്കിലും യോശീയാവ് വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിനു വേഷം മാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേള്‍ക്കാതെ അവന്‍ മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്‍വാന്‍ ചെന്നു.</verse>
				<verse number="23">വില്ലാളികള്‍ യോശീയാരാജാവിനെ എയ്തു; രാജാവ് തന്‍റെ ഭൃത്യന്മാരോട്: എന്നെ കൊണ്ടുപോകുവിന്‍; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="24">അങ്ങനെ അവന്‍റെ ഭൃത്യന്മാര്‍ അവനെ രഥത്തിൽ നിന്നിറക്കി അവന്‍റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവന്‍ മരിച്ചു; അവന്‍റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദായും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.</verse>
				<verse number="25">യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സകല സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="26">യോശീയാവിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമുള്ള</verse>
				<verse number="27">അവന്‍റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്‍റെ ചരിത്രവും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.</verse>
			</chapter>
			<chapter number="36">
				<verse number="1">ദേശത്തെ ജനം യോശീയാവിന്‍റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടു വന്ന് അവനെ അപ്പനു പകരം യെരൂശലേമിൽ രാജാവാക്കി.</verse>
				<verse number="2">യെഹോവാഹാസ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമിൽ വാണു.</verse>
				<verse number="3">മിസ്രയീംരാജാവ് അവനെ യെരൂശലേമിൽവച്ചു പിഴുക്കി ദേശത്തിനു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.</verse>
				<verse number="4">മിസ്രയീംരാജാവ് അവന്‍റെ സഹോദരനായ എല്യാക്കീമിനെ യെഹൂദായ്ക്കും യെരൂശലേമിനും രാജാവാക്കി; അവന്‍റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി. അവന്‍റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്ക് കൊണ്ടുപോയി.</verse>
				<verse number="5">യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിയഞ്ച് വയസ്സായിരുന്നു; അവന്‍ ഏഴു സംവത്സരം യെരൂശലേമിൽ വാണു; അവന്‍ തന്‍റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="6">അവന്‍റെ നേരേ ബാബേൽരാജാവായ നെബൂഖദ്നേസര്‍ വന്ന് അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,</verse>
				<verse number="7">നെബൂഖദ്നേസര്‍ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലിൽ കൊണ്ടുപോയി ബാബേലിൽ തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ വച്ചു.</verse>
				<verse number="8">യെഹോയാക്കീമിന്‍റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവനിൽ കണ്ടതുമായ മ്ലേച്ഛതകളും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്‍റെ മകനായ യെഹോയാഖീന്‍ അവനു പകരം രാജാവായി.</verse>
				<verse number="9">യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന് എട്ടു വയസ്സായിരുന്നു: അവന്‍ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമിൽ വാണു; അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="10">എന്നാൽ പിറ്റേയാണ്ടിൽ നെബൂഖദ്നേസര്‍രാജാവ് ആളയച്ച് അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്‍റെ സഹോദരനായ സിദെക്കീയാവെ യെഹൂദായ്ക്കും യെരൂശലേമിനും രാജാവാക്കി.</verse>
				<verse number="11">സിദെക്കീയാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഇരുപത്തിയൊന്ന് വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു.</verse>
				<verse number="12">അവന്‍ തന്‍റെ ദൈവമായ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായിൽനിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്‍റെ മുമ്പിൽ തന്നെത്താന്‍ താഴ്ത്തിയില്ല.</verse>
				<verse number="13">അവനെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ്നേസര്‍ രാജാവിനോട് അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്‍റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാതവണ്ണം തന്‍റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.</verse>
				<verse number="14">പുരോഹിതന്മാരിൽ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകല മ്ലേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമിൽ യഹോവ വിശുദ്ധീകരിച്ച അവന്‍റെ ആലയത്തെ അശുദ്ധമാക്കി.</verse>
				<verse number="15">അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു തന്‍റെ ജനത്തോടും തന്‍റെ നിവാസത്തോടും സഹതാപം തോന്നിയിട്ട് അവന്‍ ജാഗ്രതയോടെ തന്‍റെ ദൂതന്മാരെ അവരുടെ അടുക്കൽ അയച്ചു.</verse>
				<verse number="16">അവരോ ദൈവത്തിന്‍റെ ദൂതന്മാരെ പരിഹസിച്ച് അവന്‍റെ വാക്കുകളെ നിരസിച്ച് ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്‍റെ ജനത്തിനു നേരേ ഉജ്ജലിക്കുവോളം അവന്‍റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.</verse>
				<verse number="17">അതുകൊണ്ട് അവന്‍ കൽദയരുടെ രാജാവിനെ അവരുടെ നേരേ വരുത്തി; അവന്‍ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തിൽവച്ചു വാള്‍കൊണ്ടുകൊന്നു; അവന്‍ യൗവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെയൊക്കെയും അവന്‍റെ കൈയിൽ ഏല്പിച്ചുകൊടുത്തു.</verse>
				<verse number="18">ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്‍റെയും അവന്‍റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="19">അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്‍റെ മതിൽ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.</verse>
				<verse number="20">വാളിനാൽ വീഴാതെ ശേഷിച്ചവരെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; പാര്‍സിരാജ്യത്തിന് ആധിപത്യം സിദ്ധിക്കുംവരെ അവര്‍ അവിടെ അവനും അവന്‍റെ പുത്രന്മാര്‍ക്കും അടിമകളായിരുന്നു.</verse>
				<verse number="21">യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു ദേശം അതിന്‍റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നെ; എഴുപത് സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്ത് അനുഭവിച്ചു.</verse>
				<verse number="22">എന്നാൽ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിനു പാര്‍സിരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ യഹോവ പാര്‍സിരാജാവായ കോരെശിന്‍റെ മനസ്സുണര്‍ത്തി; അവന്‍ തന്‍റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ:</verse>
				<verse number="23">പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വര്‍ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാന്‍ അവന്‍ എന്നോട് കല്പിച്ചുമിരിക്കുന്നു; നിങ്ങളിൽ അവന്‍റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്‍റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവന്‍ യാത്ര പുറപ്പെടട്ടെ.</verse>
			</chapter>
		</book>
		<book number="15">
			<chapter number="1">
				<verse number="1">യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാട് നിവൃത്തിയാകേണ്ടതിനു പാര്‍സിരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ യഹോവ പാര്‍സിരാജാവായ കോരെശിന്‍റെ മനസ്സിനെ ഉണര്‍ത്തീട്ട് അവന്‍ തന്‍റെ രാജ്യത്ത് എല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലവും പരസ്യം ചെയ്തതെന്തെന്നാൽ:</verse>
				<verse number="2">പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നു: സ്വര്‍ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകല രാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദായിലെ യെരൂശലേമിൽ അവന് ഒരു ആലയം പണിവാന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു.</verse>
				<verse number="3">നിങ്ങളിൽ അവന്‍റെ ജനമായിട്ട് ആരെങ്കിലും ഉണ്ടെങ്കിൽ അവന്‍റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവന്‍ യെഹൂദായിലെ യെരൂശലേമിലേക്കു യാത്ര പുറപ്പെട്ട് യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.</verse>
				<verse number="4">ശേഷിച്ചിരിക്കുന്ന ഏവനും അവന്‍ പ്രവാസിയായി പാര്‍ക്കുന്ന ഇടത്തൊക്കെയും അതതു സ്ഥലത്തിലെ സ്വദേശികള്‍ പൊന്ന്, വെള്ളി, മറ്റു സാധനങ്ങള്‍, കന്നുകാലി എന്നിവയാലും യെരൂശലേമിലെ ദൈവാലയം വകയ്ക്കായി ഔദാര്യദാനങ്ങളാലും സഹായം ചെയ്യേണം.</verse>
				<verse number="5">അങ്ങനെ യെഹൂദായുടെയും ബെന്യാമീന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണര്‍ത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാന്‍ പോകേണ്ടതിന് യാത്ര പുറപ്പെട്ടു.</verse>
				<verse number="6">അവരുടെ ചുറ്റും പാര്‍ത്തവര്‍ എല്ലാവരും കൊടുത്ത ഔദാര്യദാനങ്ങളൊക്കെയും കൂടാതെ വെള്ളികൊണ്ടുള്ള ഉപകരണങ്ങള്‍, പൊന്ന്, മറ്റു സാധനങ്ങള്‍, കന്നുകാലികള്‍, വിശേഷവസ്തുക്കള്‍ എന്നിവകൊണ്ടും അവരെ സഹായിച്ചു.</verse>
				<verse number="7">നെബൂഖദ്നേസര്‍ യെരൂശലേമിൽനിന്നു കൊണ്ടുപോയി തന്‍റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വച്ചിരുന്ന യഹോവാലയംവക ഉപകരണങ്ങളും കോരെശ്‍രാജാവ് പുറത്തേക്ക് എടുപ്പിച്ചു.</verse>
				<verse number="8">പാര്‍സിരാജാവായ കോരെശ് ഭണ്ഡാരവിചാരകനായ മിത്രെദാത്ത് മുഖാന്തരം അവ പുറത്തേക്ക് എടുപ്പിച്ചു യെഹൂദാപ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു.</verse>
				<verse number="9">അവയുടെ എണ്ണം ആവിത്: പൊന്‍താലം മുപ്പത്, വെള്ളിത്താലം ആയിരം, കത്തി ഇരുപത്തൊമ്പത്,</verse>
				<verse number="10">പൊന്‍പാത്രം മുപ്പത്, രണ്ടാം തരത്തിൽ വെള്ളിപ്പാത്രം നാനൂറ്റിപ്പത്ത്, മറ്റുള്ള ഉപകരണങ്ങള്‍ ആയിരം.</verse>
				<verse number="11">പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങള്‍ ആകെ അയ്യായിരത്തിനാനൂറ് ആയിരുന്നു; പ്രവാസികളെ ബാബേലിൽനിന്ന് യെരൂശലേമിലേക്കു കൊണ്ടുപോകുമ്പോള്‍ ഇവയൊക്കെയും ശേശ്ബസ്സര്‍ കൊണ്ടുപോയി.</verse>
			</chapter>
			<chapter number="2">
				<verse number="1">ബാബേൽരാജാവായ നെബൂഖദ്നേസര്‍ ബാബേലിലേക്കു കൊണ്ടുപോയിരുന്ന പ്രവാസികളിൽനിന്ന് യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്ന സംസ്ഥാനവാസികളാവിത്:</verse>
				<verse number="2">സെരുബ്ബാബേലിനോടുകൂടെ വന്നവര്‍:യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊര്‍ദെഖായി, ബിൽശാന്‍, മിസ്പാര്‍, ബിഗ്വായി, രെഹൂം, ബാനാ എന്നിവര്‍. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ എണ്ണമാവിത്:</verse>
				<verse number="3">പരോശിന്‍റെ മക്കള്‍ രണ്ടായിരത്തൊരുനൂറ്റി എഴുപത്തിരണ്ട്.</verse>
				<verse number="4">ശെഫത്യാവിന്‍റെ മക്കള്‍ മുന്നൂറ്റി എഴുപത്തിരണ്ട്.</verse>
				<verse number="5">ആരഹിന്‍റെ മക്കള്‍ എഴുനൂറ്റി എഴുപത്തഞ്ച്.</verse>
				<verse number="6">യേശുവയുടെയും യോവാബിന്‍റെയും മക്കളിൽ പഹത്-മോവാബിന്‍റെ മക്കള്‍ രണ്ടായിരത്തി എണ്ണൂറ്റിപന്ത്രണ്ട്.</verse>
				<verse number="7">ഏലാമിന്‍റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്.</verse>
				<verse number="8">സത്ഥൂവിന്‍റെ മക്കള്‍ തൊള്ളായിരത്തി നാല്പത്തഞ്ച്.</verse>
				<verse number="9">സക്കായിയുടെ മക്കള്‍ എഴുനൂറ്റി അറുപത്.</verse>
				<verse number="10">ബാനിയുടെ മക്കള്‍ അറുനൂറ്റി നാല്പത്തിരണ്ട്.</verse>
				<verse number="11">ബേബായിയുടെ മക്കള്‍ അറുനൂറ്റി ഇരുപത്തിമൂന്ന്.</verse>
				<verse number="12">അസ്ഗാദിന്‍റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.</verse>
				<verse number="13">അദോനീക്കാമിന്‍റെ മക്കള്‍ അറുനൂറ്റി അറുപത്തിആറ്.</verse>
				<verse number="14">ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തി അമ്പത്താറ്.</verse>
				<verse number="15">ആദീന്‍റെ മക്കള്‍ നാനൂറ്റി അമ്പത്തിനാല്.</verse>
				<verse number="16">യെഹിസ്കീയാവിന്‍റെ സന്തതിയായ ആതേരിന്‍റെ മക്കള്‍ തൊണ്ണൂറ്റിയെട്ട്.</verse>
				<verse number="17">ബോസായിയുടെ മക്കള്‍ മുന്നൂറ്റി ഇരുപത്തിമൂന്ന്.</verse>
				<verse number="18">യോരയുടെ മക്കള്‍ നൂറ്റിപന്ത്രണ്ട്.</verse>
				<verse number="19">ഹാശൂമിന്‍റെ മക്കള്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്.</verse>
				<verse number="20">ഗിബ്ബാരിന്‍റെ മക്കള്‍ തൊണ്ണൂറ്റഞ്ച്.</verse>
				<verse number="21">ബേത്‍ലഹേമ്യര്‍ നൂറ്റി ഇരുപത്തിമൂന്ന്.</verse>
				<verse number="22">നെതൊഫാത്യര്‍ അമ്പത്താറ്.</verse>
				<verse number="23">അനാഥോത്യര്‍ നൂറ്റി ഇരുപത്തെട്ട്.</verse>
				<verse number="24">അസ്മാവെത്യര്‍ നാല്പത്തിരണ്ട്.</verse>
				<verse number="25">കിര്യത്ത്-യെയാരീം, കെഫീര, ബെയെറോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റി നാല്പത്തിമൂന്ന്.</verse>
				<verse number="26">രാമായിലെയും ഗേബയിലെയും നിവാസികള്‍ അറുനൂറ്റി ഇരുപത്തിഒന്ന്.</verse>
				<verse number="27">മിഖ്മാശ്യര്‍ നൂറ്റിഇരുപത്തിരണ്ട്.</verse>
				<verse number="28">ബേഥേലിലെയും ഹായിയിലെയും നിവാസികള്‍ ഇരുനൂറ്റി ഇരുപത്തിമൂന്ന്.</verse>
				<verse number="29">നെബോനിവാസികള്‍ അമ്പത്തിരണ്ട്.</verse>
				<verse number="30">മഗ്ബീശിന്‍റെ മക്കള്‍ നൂറ്റിഅമ്പത്താറ്.</verse>
				<verse number="31">മറ്റേ ഏലാമിന്‍റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്.</verse>
				<verse number="32">ഹാരീമിന്‍റെ മക്കള്‍ മുന്നൂറ്റി ഇരുപത്.</verse>
				<verse number="33">ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികള്‍ എഴുനൂറ്റി ഇരുപത്തഞ്ച്.</verse>
				<verse number="34">യെരീഹോനിവാസികള്‍ മുന്നൂറ്റി നാല്പത്തഞ്ച്.</verse>
				<verse number="35">സെനായാനിവാസികള്‍ മൂവായിരത്തി അറുനൂറ്റി മുപ്പത്.</verse>
				<verse number="36">പുരോഹിതന്മാരാവിത്: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്‍റെ മക്കള്‍ തൊള്ളായിരത്തെഴുപത്തിമൂന്ന്.</verse>
				<verse number="37">ഇമ്മേരിന്‍റെ മക്കള്‍ ആയിരത്തി അമ്പത്തിരണ്ട്.</verse>
				<verse number="38">പശ്ഹൂരിന്‍റെ മക്കള്‍ ആയിരത്തി ഇരുനൂറ്റി നാല്പത്തി ഏഴ്.</verse>
				<verse number="39">ഹാരീമിന്‍റെ മക്കള്‍ ആയിരത്തി പതിനേഴ്.</verse>
				<verse number="40">ലേവ്യര്‍: ഹോദവ്യാവിന്‍റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്‍റെയും മക്കള്‍ എഴുപത്തിനാല്.</verse>
				<verse number="41">സംഗീതക്കാര്‍: ആസാഫ്യര്‍ നൂറ്റി ഇരുപത്തിയെട്ട്.</verse>
				<verse number="42">വാതിൽക്കാവല്ക്കാരുടെ മക്കള്‍: ശല്ലൂമിന്‍റെ മക്കള്‍, ആതേരിന്‍റെ മക്കള്‍, തല്മോന്‍റെ മക്കള്‍, അക്കൂബിന്‍റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തിയൊമ്പത്.</verse>
				<verse number="43">ദൈവാലയദാസന്മാര്‍: സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്‍റെ മക്കള്‍,</verse>
				<verse number="44">കേരോസിന്‍റെ മക്കള്‍, സീയാഹയുടെ മക്കള്‍, പാദോന്‍റെ മക്കള്‍,</verse>
				<verse number="45">ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍, അക്കൂബിന്‍റെ മക്കള്‍,</verse>
				<verse number="46">ഹാഗാബിന്‍റെ മക്കള്‍, ശൽമായിയുടെ മക്കള്‍, ഹാനാന്‍റെ മക്കള്‍,</verse>
				<verse number="47">ഗിദ്ദേലിന്‍റെ മക്കള്‍, ഗഹരിന്‍റെ മക്കള്‍, രെയായാവിന്‍റെ മക്കള്‍,</verse>
				<verse number="48">രെസീന്‍റെ മക്കള്‍, നെക്കോദയുടെ മക്കള്‍, ഗസ്സാമിന്‍റെ മക്കള്‍,</verse>
				<verse number="49">ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍, ബേസായിയുടെ മക്കള്‍,</verse>
				<verse number="50">അസ്നയുടെ മക്കള്‍, മെയൂന്യര്‍, നെഫീസ്യര്‍,</verse>
				<verse number="51">ബക്ക്ബുക്കിന്‍റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്‍റെ മക്കള്‍,</verse>
				<verse number="52">ബസ്ലൂത്തിന്‍റെ മക്കള്‍, മെഹീദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍,</verse>
				<verse number="53">ബര്‍ക്കോസിന്‍റെ മക്കള്‍, സീസെരയുടെ മക്കള്‍, തേമഹിന്‍റെ മക്കള്‍,</verse>
				<verse number="54">നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.</verse>
				<verse number="55">ശലോമോന്‍റെ ദാസന്മാരുടെ മക്കള്‍: സോതായിയുടെ മക്കള്‍, ഹസോഫേരെത്തിന്‍റെ മക്കള്‍, പെരൂദയുടെ മക്കള്‍,</verse>
				<verse number="56">യാലയുടെ മക്കള്‍, ദര്‍ക്കോന്‍റെ മക്കള്‍, ഗിദ്ദേലിന്‍റെ മക്കള്‍,</verse>
				<verse number="57">ശെഫത്യാവിന്‍റെ മക്കള്‍; ഹത്തീലിന്‍റെ മക്കള്‍, പോക്കേരെത്ത്-ഹസ്സബയീമിന്‍റെ മക്കള്‍, ആമിയുടെ മക്കള്‍.</verse>
				<verse number="58">ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റി തൊണ്ണൂറ്റി രണ്ട്.</verse>
				<verse number="59">തേൽമേലഹ്, തേൽ-ഹര്‍ശ, കെരൂബ്, അദ്ദാന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവര്‍ ഇവര്‍ തന്നെ; എങ്കിലും തങ്ങള്‍ യിസ്രായേല്യര്‍ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശവിവരവും പറവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="60">ദെലായാവിന്‍റെ മക്കള്‍, തോബീയാവിന്‍റെ മക്കള്‍, നെക്കോദയുടെ മക്കള്‍ ആകെ അറുനൂറ്റി അമ്പത്തിരണ്ട്.</verse>
				<verse number="61">പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്‍റെ മക്കള്‍, ഹക്കോസിന്‍റെ മക്കള്‍ ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.</verse>
				<verse number="62">ഇവര്‍ തങ്ങളുടെ വംശാവലി രേഖ അന്വേഷിച്ചു; അതു കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.</verse>
				<verse number="63">ഊറീമും തുമ്മീമും ഉള്ള പുരോഹിതന്‍ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്നു ദേശാധിപതി അവരോടു കല്പിച്ചു.</verse>
				<verse number="64">സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു.</verse>
				<verse number="65">അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ തന്നെ; അവര്‍ക്ക് ഇരുനൂറ് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.</verse>
				<verse number="66">എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റിനാല്പത്തഞ്ച് കോവര്‍കഴുതയും</verse>
				<verse number="67">നാനൂറ്റി മുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവര്‍ക്കുണ്ടായിരുന്നു.</verse>
				<verse number="68">എന്നാൽ ചില പിതൃഭവനത്തലവന്മാര്‍ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോള്‍ അവര്‍ ദൈവാലയം അതിന്‍റെ സ്ഥാനത്ത് പണിയേണ്ടതിന് ഔദാര്യദാനങ്ങള്‍ കൊടുത്തു.</verse>
				<verse number="69">അവര്‍ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്ക് അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.</verse>
				<verse number="70">പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽ കാവല്ക്കാരും ദൈവാലയദാസന്മാരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാര്‍ത്തു. എല്ലാ യിസ്രായേല്യരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാര്‍ത്തു.</verse>
			</chapter>
			<chapter number="3">
				<verse number="1">അങ്ങനെ യിസ്രായേൽമക്കള്‍ പട്ടണങ്ങളിൽ പാര്‍ത്തിരിക്കുമ്പോള്‍ ഏഴാം മാസത്തിൽ ജനം ഒരുമനപ്പെട്ട് യെരൂശലേമിൽ വന്നുകൂടി.</verse>
				<verse number="2">യോസാദാക്കിന്‍റെ മകനായ യേശുവയും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും ശെയൽതീയേലിന്‍റെ മകനായ സെരുബ്ബാബേലും അവന്‍റെ സഹോദരന്മാരും എഴുന്നേറ്റ് ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഹോമയാഗങ്ങള്‍ അര്‍പ്പിക്കേണ്ടതിന് യിസ്രായേലിന്‍റെ ദൈവത്തിന്‍റെ യാഗപീഠം പണിതു.</verse>
				<verse number="3">അവര്‍ ദേശത്തെ നിവാസികളെ പേടിച്ചിട്ട് യാഗപീഠത്തെ അതിന്‍റെ പണ്ടത്തെ നിലയിൽ പണിതു; അതിന്മേൽ യഹോവയ്ക്കു ഹോമയാഗങ്ങളെ, കാലത്തും വൈകുന്നേരത്തും ഉള്ള ഹോമയാഗങ്ങളെത്തന്നെ അര്‍പ്പിച്ചു.</verse>
				<verse number="4">എഴുതിയിരിക്കുന്നതുപോലെ അവര്‍ കൂടാരപ്പെരുന്നാള്‍ ആചരിച്ചു; ഓരോ ദിവസത്തേക്കുള്ള നിയമപ്രകാരം അതതു ദിവസത്തിന്‍റെ ആവശ്യംപോലെ അവര്‍ ഹോമയാഗം കഴിച്ചു.</verse>
				<verse number="5">അതിന്‍റെശേഷം അവര്‍ നിരന്തരഹോമയാഗങ്ങളും അമാവാസ്യകള്‍ക്കും യഹോവയ്ക്കു വിശുദ്ധീകരിച്ചിരുന്ന ഉത്സവങ്ങള്‍ക്കൊക്കെയും യഹോവയ്ക്ക് ഔദാര്യദാനങ്ങള്‍ കൊടുക്കുന്ന ഏവര്‍ക്കും ഉള്ള യാഗങ്ങളും അര്‍പ്പിച്ചു.</verse>
				<verse number="6">ഏഴാംമാസം ഒന്നാം തീയതിമുതൽ അവര്‍ യഹോവയ്ക്കു ഹോമയാഗം കഴിപ്പാന്‍ തുടങ്ങി; എന്നാൽ യഹോവയുടെ മന്ദിരത്തിന്‍റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.</verse>
				<verse number="7">അവര്‍ കല്പണിക്കാര്‍ക്കും ആശാരികള്‍ക്കും ദ്രവ്യമായിട്ടും പാര്‍സിരാജാവായ കോരെശിന്‍റെ കല്പനപ്രകാരം ലെബാനോനിൽനിന്നു ദേവദാരു കടൽവഴി യാഫോവിലേക്കു കൊണ്ടുവരേണ്ടതിന് സീദോന്യര്‍ക്കും സോര്യര്‍ക്കും ഭക്ഷണവും പാനീയവും എണ്ണയും ആയിട്ടും കൂലി കൊടുത്തു.</verse>
				<verse number="8">അവര്‍ യെരൂശലേമിലെ ദൈവാലയത്തിങ്കൽ എത്തിയതിന്‍റെ രണ്ടാമാണ്ട് രണ്ടാം മാസം ശെയൽതീയേലിന്‍റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്‍റെ മകനായ യേശുവയും അവരുടെ ശേഷം സഹോദരന്മാരും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്ന് യെരൂശലേമിലേക്കു വന്നവര്‍ എല്ലാവരും കൂടി പണിതുടങ്ങി; ഇരുപത് വയസ്സുമുതൽ മേലോട്ടു പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്‍റെ പണിനടത്തുവാന്‍ നിയമിച്ചു.</verse>
				<verse number="9">അങ്ങനെ യേശുവയും അവന്‍റെ പുത്രന്മാരും സഹോദരന്മാരും കദ്മീയേലും അവന്‍റെ പുത്രന്മാരും ഹോദവ്യാവിന്‍റെ പുത്രന്മാരും ഹെനാദാദിന്‍റെ പുത്രന്മാരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായ ലേവ്യരും യഹോവയുടെ ആലയത്തിൽ വേലചെയ്യുന്നവരെ മേൽവിചാരണ ചെയ്‍വാന്‍ ഒരുമനപ്പെട്ടു നിന്നു.</verse>
				<verse number="10">പണിയുന്നവര്‍ യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ടപ്പോള്‍ യിസ്രായേൽരാജാവായ ദാവീദിന്‍റെ ചട്ടപ്രകാരം യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് വിശുദ്ധവസ്ത്രം ധരിച്ച പുരോഹിതന്മാരെ കാഹളങ്ങളോടും ആസാഫ്യരായ ലേവ്യരെ കൈത്താളങ്ങളോടുംകൂടെ നിര്‍ത്തി.</verse>
				<verse number="11">അവര്‍ യഹോവയെ: അവന്‍ നല്ലവന്‍; യിസ്രായേലിനോട് അവന്‍റെ ദയ എന്നേക്കും ഉള്ളത് എന്നിങ്ങനെ വാഴ്ത്തി സ്തുതിച്ചുംകൊണ്ട് ഗാനപ്രതിഗാനം ചെയ്തു. അവര്‍ യഹോവയെ സ്തുതിക്കുമ്പോള്‍ യഹോവയുടെ ആലയത്തിന്‍റെ അടിസ്ഥാനം ഇട്ടതുകൊണ്ട് ജനമെല്ലാം അത്യുച്ചത്തിൽ ആര്‍ത്തുഘോഷിച്ചു.</verse>
				<verse number="12">എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകര്‍ ഈ ആലയത്തിന്‍റെ അടിസ്ഥാനം ഇട്ട് കണ്ടപ്പോള്‍ ഉറക്കെ കരഞ്ഞുപോയി; മറ്റു പലരും സന്തോഷത്തോടെ ഉച്ചത്തിൽ ആര്‍ത്തു.</verse>
				<verse number="13">അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്‍റെ ശബ്ദവും കരച്ചലിന്‍റെ ശബ്ദവും തമ്മിൽ തിരിച്ചറിവാന്‍ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ട് ഘോഷം ബഹുദൂരം കേട്ടു.</verse>
			</chapter>
			<chapter number="4">
				<verse number="1">പ്രവാസികള്‍ യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്കു മന്ദിരം പണിയുന്നു എന്നു യെഹൂദായുടെയും ബെന്യാമീന്‍റെയും വൈരികള്‍ കേട്ടപ്പോള്‍</verse>
				<verse number="2">അവര്‍ സെരുബ്ബാബേലിന്‍റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽ വന്ന് അവരോട്: ഞങ്ങള്‍ നിങ്ങളോടുകൂടെ പണിയട്ടെ; നിങ്ങളുടെ ദൈവത്തെ നിങ്ങളെന്നപോലെ ഞങ്ങളും അന്വേഷിക്കയും ഞങ്ങള്‍ അവന്, ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂര്‍രാജാവായ എസര്‍- ഹദ്ദോന്‍റെ കാലംമുതൽ യാഗം കഴിക്കയും ചെയ്തുപോരുന്നു എന്നു പറഞ്ഞു.</verse>
				<verse number="3">അതിന് സെരുബ്ബാബേലും യേശുവയും ശേഷം യിസ്രായേൽപിതൃഭവനത്തലവന്മാരും അവരോട്: ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം പണിയുന്നതിൽ നിങ്ങള്‍ക്ക് ഞങ്ങളുമായി കാര്യമൊന്നുമില്ല; പാര്‍സിരാജാവായ കോരെശ്‍രാജാവ് ഞങ്ങളോടു കല്പിച്ചതുപോലെ ഞങ്ങള്‍ തന്നെ, യിസ്രായേലിന്‍റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം എന്നു പറഞ്ഞു.</verse>
				<verse number="4">ആകയാൽ ദേശനിവാസികള്‍ യെഹൂദാജനത്തിന് ധൈര്യക്ഷയം വരുത്തി പണിയാതിരിക്കേണ്ടതിന് അവരെ പേടിപ്പിച്ചു.</verse>
				<verse number="5">അവരുടെ ഉദ്ദേശ്യം നിഷ്ഫലമാക്കേണ്ടതിന് അവര്‍ പാര്‍സിരാജാവായ കോരെശിന്‍റെ കാലത്തൊക്കെയും പാര്‍സിരാജാവായ ദാര്യാവേശിന്‍റെ വാഴ്ചവരെയും അവര്‍ക്കു വിരോധമായി കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.</verse>
				<verse number="6">അഹശ്വേരോശിന്‍റെ കാലത്ത്, അവന്‍റെ വാഴ്ചയുടെ ആരംഭത്തിൽത്തന്നെ, അവര്‍ യെഹൂദായിലെയും യെരൂശലേമിലെയും നിവാസികള്‍ക്ക് വിരോധമായി അന്യായപത്രം എഴുതി അയച്ചു.</verse>
				<verse number="7">അര്‍ത്ഥഹ്ശഷ്ടാവിന്‍റെ കാലത്തു ബിശ്‍ലാമും മിത്രെദാത്തും താബെയേലും ശേഷം അവരുടെ കൂട്ടക്കാരും പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന് ഒരു പത്രിക എഴുതി അയച്ചു; പത്രിക അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിൽത്തന്നെ എഴുതിയിരുന്നു.</verse>
				<verse number="8">ധര്‍മാധ്യക്ഷനായ രെഹൂമും രായസക്കാരനായ ശിംശായിയും യെരൂശലേമിനു വിരോധമായി അര്‍ത്ഥഹ്ശഷ്ടാരാജാവിന് ഒരു പത്രിക എഴുതി അയച്ചു.</verse>
				<verse number="9">ധര്‍മാധ്യക്ഷന്‍ രെഹൂമും രായസക്കാരന്‍ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യര്‍, അഫര്‍സത്യര്‍, തര്‍പ്പേല്യര്‍, അഫര്‍സ്യര്‍, അര്‍ക്കവ്യര്‍, ബാബേല്യര്‍, ശൂശന്യര്‍, ദേഹാവ്യര്‍, ഏലാമ്യര്‍ എന്നിവരും</verse>
				<verse number="10">മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാര്‍ പിടിച്ചു കൊണ്ടുവന്ന് ശമര്യപട്ടണങ്ങളിലും നദിക്ക് ഇക്കരെ മറ്റു ദിക്കുകളിലും പാര്‍പ്പിച്ചിരിക്കുന്ന ശേഷം ജാതികളും ഇത്യാദി.</verse>
				<verse number="11">അവര്‍ അര്‍ത്ഥഹ്ശഷ്ടാരാജാവിന് അയച്ച പത്രികയുടെ പകര്‍പ്പ് എന്തെന്നാൽ: നദിക്ക് ഇക്കരെയുള്ള നിന്‍റെ ദാസന്മാരായ പുരുഷന്മാര്‍ ഇത്യാദി രാജാവ് ബോധിപ്പാന്‍:</verse>
				<verse number="12">തിരുമുമ്പിൽനിന്നു പുറപ്പെട്ട് ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാര്‍ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്‍റെ മതിലുകള്‍ കെട്ടുകയും അടിസ്ഥാനങ്ങള്‍ നന്നാക്കുകയും ചെയ്യുന്നു.</verse>
				<verse number="13">പട്ടണം പണിത് മതിലുകള്‍ കെട്ടിത്തീര്‍ന്നാൽ അവര്‍ കരമോ നികുതിയോ ചുങ്കമോ ഒന്നും അടയ്ക്കയില്ല; അങ്ങനെ ഒടുവിൽ അവര്‍ രാജാക്കന്മാര്‍ക്ക് നഷ്ടം വരുത്തും എന്നു രാജാവിനു ബോധിച്ചിരിക്കേണം.</verse>
				<verse number="14">എന്നാൽ ഞങ്ങള്‍ കോവിലകത്തെ ഉപ്പു തിന്നുന്നവരാകയാലും രാജാവിന് അപമാനം വരുന്നത് കണ്ടുകൊണ്ടിരിക്കുന്നത് ഞങ്ങള്‍ക്ക് ഉചിതമല്ലായ്കയാലും ഞങ്ങള്‍ ആളയച്ചു രാജാവിനെ ഇതു ബോധിപ്പിച്ചുകൊള്ളുന്നു.</verse>
				<verse number="15">അവിടത്തെ പിതാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ നോക്കിയാൽ ഈ പട്ടണം മത്സരവും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉപദ്രവവും ഉള്ള പട്ടണം എന്നും അതിൽ അവര്‍ പുരാതനമേ കലഹം ഉണ്ടാക്കിയതിനാൽ ഈ പട്ടണം നശിച്ചുകിടക്കുന്നു എന്നും വൃത്താന്തപുസ്തകത്തിൽനിന്ന് അറിവാറാകും.</verse>
				<verse number="16">ഈ പട്ടണം പണികയും അതിന്‍റെ മതിലുകള്‍ കെട്ടിത്തീരുകയും ചെയ്താൽ അതു നിമിത്തം അവിടുത്തേക്ക് നദിക്ക് ഇക്കരെ ഒരു അവകാശവും ഉണ്ടായിരിക്കയില്ലന്ന് രാജാവിനെ ഉണര്‍ത്തിച്ചുകൊള്ളുന്നു.</verse>
				<verse number="17">അതിനു രാജാവ് ധര്‍മാധ്യക്ഷനായ രെഹൂമിനും രായസക്കാരനായ ശിംശായിക്കും ശമര്യനിവാസികളായ അവരുടെ കൂട്ടക്കാര്‍ക്കും നദിക്കും അക്കരെയുള്ള ശേഷം പേര്‍ക്കും മറുപടി എഴുതി അയച്ചത് എന്തെന്നാൽ: നിങ്ങള്‍ക്കു കുശലം ഇത്യാദി;</verse>
				<verse number="18">നിങ്ങള്‍ കൊടുത്തയച്ച പത്രിക നമ്മുടെ സന്നിധിയിൽ വ്യക്തമായി വായിച്ചുകേട്ടു.</verse>
				<verse number="19">നാം കല്പന കൊടുത്തിട്ട് അവര്‍ ശോധനചെയ്തു നോക്കിയപ്പോള്‍ ആ പട്ടണം പുരാതനമേ രാജാക്കന്മാരോട് എതിര്‍ത്തുനില്ക്കുന്നത് എന്നും അതിൽ മത്സരവും കലഹവും ഉണ്ടായിരുന്നു എന്നും</verse>
				<verse number="20">യെരൂശലേമിൽ ബലവാന്മാരായ രാജാക്കന്മാര്‍ ഉണ്ടായിരുന്നു; അവര്‍ നദിക്ക് അക്കരെയുള്ള നാടൊക്കെയും വാണു, കരവും നികുതിയും ചുങ്കവും വാങ്ങിവന്നു എന്നും കണ്ടിരിക്കുന്നു.</verse>
				<verse number="21">ആകയാൽ നാം മറ്റൊരു കല്പന അയയ്ക്കുന്നതുവരെ അവര്‍ പട്ടണം പണിയുന്നതു നിര്‍ത്തിവയ്ക്കേണ്ടതിന് ആജ്ഞാപിപ്പിന്‍.</verse>
				<verse number="22">നിങ്ങള്‍ അതിൽ ഉപേക്ഷ ചെയ്യാതെ ജാഗ്രതയായിരിപ്പിന്‍; രാജാക്കന്മാര്‍ക്ക് നഷ്ടവും ഹാനിയും വരരുത്.</verse>
				<verse number="23">അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ എഴുത്തിന്‍റെ പകര്‍പ്പ് രെഹൂമും രായസക്കാരനായ ശിംശായിയും അവരുടെ കൂട്ടക്കാരും വായിച്ചു കേട്ടശേഷം അവര്‍ യെരൂശലേമിൽ യെഹൂദന്മാരുടെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ബലാൽക്കാരത്തോടെ അവരെ ഹേമിച്ച് പണി മുടക്കി.</verse>
				<verse number="24">അങ്ങനെ യെരൂശലേമിലെ ദൈവാലയത്തിന്‍റെ പണി മുടങ്ങി; പാര്‍സിരാജാവായ ദാര്യാവേശിന്‍റെ വാഴ്ചയുടെ രണ്ടാം ആണ്ടുവരെ പണി മുടങ്ങിക്കിടന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">എന്നാൽ ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്‍റെ മകന്‍ സെഖര്യാവും എന്ന പ്രവാചകന്മാര്‍ യെഹൂദായിലും യെരൂശലേമിലുമുള്ള യെഹൂദന്മാരോട് തങ്ങളുടെമേൽ വിളിക്കപ്പെട്ട യിസ്രായേലിന്‍റെ ദൈവത്തിന്‍റെ നാമത്തിൽ പ്രവചിച്ചു.</verse>
				<verse number="2">അങ്ങനെ ശെയൽതീയേലിന്‍റെ മകനായ സെരുബ്ബാബേലും യോസാദാക്കിന്‍റെ മകനായ യേശുവയും എഴുന്നേറ്റ് യെരൂശലേമിലെ ദൈവാലയം പണിവാന്‍ തുടങ്ങി; ദൈവത്തിന്‍റെ പ്രവാചകന്മാര്‍ അവരോടുകൂടെ ഇരുന്ന് അവരെ സഹായിച്ചു.</verse>
				<verse number="3">ആ കാലത്ത് നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും അവരുടെ അടുക്കൽ വന്ന് അവരോട്: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങള്‍ക്ക് ആര്‍ കല്പന തന്നു എന്നു ചോദിച്ചു.</verse>
				<verse number="4">ഈ കെട്ടിടം പണിയുന്ന ആളുകളുടെ പേരെന്ത് എന്നും അവരോടു ചോദിച്ചു.</verse>
				<verse number="5">എന്നാൽ ദൈവം യെഹൂദന്മാരുടെ മൂപ്പന്മാരെ കടാക്ഷിച്ചതുകൊണ്ട് ഈ കാര്യം ദാര്യാവേശിന്‍റെ സന്നിധിയിൽ ബോധിപ്പിച്ചു മറുപടി വരുംവരെ അവര്‍ അവരുടെ പണി മുടക്കിയില്ല.</verse>
				<verse number="6">നദിക്ക് ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും നദിക്ക് ഇക്കരെയുള്ള അഫര്‍സ്യരായ അവന്‍റെ കൂട്ടക്കാരും ദാര്യാവേശ്‍രാജാവിന് എഴുതി അയച്ച പത്രികയുടെ പകര്‍പ്പ്;</verse>
				<verse number="7">അവര്‍ അവന് ഒരു പത്രിക കൊടുത്തയച്ചു, അതിൽ എഴുതിയത് എന്തെന്നാൽ: ദാര്യാവേശ്‍രാജാവിന് സര്‍വമംഗളവും ഭവിക്കട്ടെ.</verse>
				<verse number="8">രാജാവിനെ ബോധിപ്പിപ്പാന്‍: ഞങ്ങള്‍ യെഹൂദാസംസ്ഥാനത്തിൽ മഹാദൈവത്തിന്‍റെ ആലയത്തിലേക്കു ചെന്നു; അത് അവര്‍ വലിയ കല്ലുകൊണ്ടു പണിയുന്നു. ചുവരിന്മേൽ ഉത്തരം കയറ്റുന്നു; അവര്‍ ജാഗ്രതയായി പണിനടത്തുന്നു; അവര്‍ക്കു സാധിച്ചും വരുന്നു.</verse>
				<verse number="9">ഞങ്ങള്‍ ആ മൂപ്പന്മാരോട്: ഈ ആലയം പണിവാനും ഈ മതിൽ കെട്ടുവാനും നിങ്ങള്‍ക്കു കല്പന തന്നത് ആരെന്നു ചോദിച്ചു.</verse>
				<verse number="10">അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തിൽ അയയ്ക്കേണ്ടതിനു ഞങ്ങള്‍ അവരുടെ പേരും അവരോടു ചോദിച്ചു.</verse>
				<verse number="11">എന്നാൽ അവര്‍ ഞങ്ങളോട്: ഞങ്ങള്‍ സ്വര്‍ഗത്തിനും ഭൂമിക്കും ദൈവമായിരിക്കുന്നവന്‍റെ ശുശ്രൂഷക്കാരാകുന്നു; ഏറിയ സംവത്സരം മുമ്പേ പണിതിരുന്ന ആലയം ഞങ്ങള്‍ പണിയുന്നു. അത് യിസ്രായേലിന്‍റെ ഒരു മഹാരാജാവ് പണിതതായിരുന്നു.</verse>
				<verse number="12">എങ്കിലും ഞങ്ങളുടെ പിതാക്കന്മാര്‍ സ്വര്‍ഗത്തിലെ ദൈവത്തെ കോപിപ്പിച്ചതുകൊണ്ട് അവന്‍ അവരെ ബാബേൽരാജാവായ നെബൂഖദ്നേസര്‍ എന്ന കൽദയന്‍റെ കൈയിൽ ഏല്പിച്ചു; അവന്‍ ഈ ആലയം നശിപ്പിച്ച് ജനത്തെ ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="13">എന്നാൽ ബാബേൽരാജാവായ കോരെശിന്‍റെ ഒന്നാം ആണ്ടിൽ കോരെശ്‍രാജാവ് ഈ ദൈവാലയം പണിവാന്‍ കല്പന തന്നു.</verse>
				<verse number="14">നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്ത് ബാബേലിലെ ക്ഷേത്രത്തിൽ കൊണ്ടുപോയി വച്ചിരുന്ന ദൈവാലയംവക പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളെ കോരെശ്‍രാജാവ് ബാബേലിലെ ക്ഷേത്രത്തിൽനിന്ന് എടുപ്പിച്ച് താന്‍ നിയമിച്ചിരുന്ന ശേശ്ബസ്സര്‍ എന്നു പേരുള്ള ദേശാധിപതിക്ക് ഏല്പിച്ചുകൊടുത്ത് അവനോട്:</verse>
				<verse number="15">ഈ ഉപകരണങ്ങള്‍ നീ എടുത്തു യെരൂശലേമിലെ മന്ദിരത്തിലേക്കു കൊണ്ടുചെല്ലുക; ദൈവാലയം അതിന്‍റെ സ്ഥാനത്തു പണിയട്ടെ എന്നു കല്പിച്ചു.</verse>
				<verse number="16">അങ്ങനെ ശേശ്ബസ്സര്‍ വന്നു യെരൂശലേമിലെ ദൈവാലയത്തിന്‍റെ അടിസ്ഥാനം ഇട്ടു; അന്നു മുതൽ ഇന്നുവരെ അതു പണിതുവരുന്നു; ഇതുവരെ അതു തീര്‍ന്നിട്ടില്ല എന്ന് അവര്‍ ഉത്തരം പറഞ്ഞിരിക്കുന്നു.</verse>
				<verse number="17">ആകയാൽ രാജാവ് തിരുമനസ്സായി യെരൂശലേമിലെ ഈ ദൈവാലയം പണിവാന്‍ കോരെശ്‍രാജാവ് കല്പന കൊടുത്തതു വാസ്തവമോ എന്നു ബാബേലിലെ രാജഭണ്ഡാരഗൃഹത്തിൽ ശോധന കഴിച്ച് ഇതിനെക്കുറിച്ചു തിരുവുള്ളം എന്തെന്നു ഞങ്ങള്‍ക്ക് എഴുതി അയച്ചുതരേണമെന്ന് അപേക്ഷിക്കുന്നു.</verse>
			</chapter>
			<chapter number="6">
				<verse number="1">ദാര്യാവേശ്‍രാജാവ് കല്പന കൊടുത്ത പ്രകാരം അവര്‍ ബാബേലിൽ ഭണ്ഡാരം സംഗ്രഹിച്ചുവച്ചിരിക്കുന്ന രേഖാശാലയിൽ പരിശോധന കഴിച്ചു.</verse>
				<verse number="2">അവര്‍ മേദ്യസംസ്ഥാനത്തിലെ അഹ്‍മെഥാരാജധാനിയിൽ ഒരു ചുരുള്‍ കണ്ടെത്തി; അതിൽ ജ്ഞാപകമായിട്ട് എഴുതിയിരുന്നതെന്തെന്നാൽ:</verse>
				<verse number="3">കോരെശ്‍രാജാവിന്‍റെ ഒന്നാം ആണ്ടിൽ കോരെശ്‍രാജാവ് കല്പന കൊടുത്തത്: യെരൂശലേമിലെ ദൈവാലയം യാഗം കഴിക്കുന്ന സ്ഥലമായി പണിയേണം; അതിന്‍റെ അടിസ്ഥാനങ്ങള്‍ ഉറപ്പായിട്ട് ഇടേണം; അതിന് അറുപതു മുഴം ഉയരവും അറുപതു മുഴം വീതിയും ഉണ്ടായിരിക്കേണം.</verse>
				<verse number="4">വലിയകല്ലുകൊണ്ടു മൂന്നുവരിയും പുതിയ ഉത്തരങ്ങള്‍കൊണ്ട് ഒരു വരിയും ഉണ്ടായിരിക്കേണം; ചെലവ് രാജാവിന്‍റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുക്കേണം.</verse>
				<verse number="5">അതുകൂടാതെ നെബൂഖദ്നേസര്‍ യെരൂശലേമിലെ ദൈവാലയത്തിൽനിന്ന് എടുത്തു ബാബേലിലേക്കു കൊണ്ടുവന്ന ദൈവാലയംവക പൊന്നും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങള്‍ മടക്കിക്കൊടുക്കയും അവ യെരൂശലേമിലെ മന്ദിരത്തിൽ അതതിന്‍റെ സ്ഥലത്തു വരുവാന്‍ തക്കവണ്ണം ദൈവാലയത്തിൽ വയ്ക്കയും വേണം.</verse>
				<verse number="6">ആകയാൽ നദിക്ക് അക്കരെ ദേശാധിപതിയായ തത്നായിയേ, ശെഥര്‍-ബോസ്നയേ, നിങ്ങളും നദിക്ക് അക്കരെയുള്ള അഫര്‍സ്യരായ നിങ്ങളുടെ കൂട്ടക്കാരും അവിടെനിന്ന് അകന്നു നില്ക്കേണം.</verse>
				<verse number="7">ഈ ദൈവാലയത്തിന്‍റെ പണിക്കാര്യത്തിൽ നിങ്ങള്‍ ഇടപെടരുത്; യെഹൂദന്മാരുടെ ദേശാധിപതിയും യെഹൂദന്മാരുടെ മൂപ്പന്മാരും ഈ ദൈവാലയം അതിന്‍റെ സ്ഥാനത്തുതന്നെ പണിയട്ടെ.</verse>
				<verse number="8">ഈ ദൈവാലയം പണിയേണ്ടതിന് നിങ്ങള്‍ യെഹൂദന്മാരുടെ മൂപ്പന്മാര്‍ക്ക് ചെയ്യേണ്ടുന്നതിനെക്കുറിച്ച് ഞാന്‍ കല്പിക്കുന്നതെന്തെന്നാൽ: നദിക്ക് അക്കരെ പിരിയുന്ന കരമായ രാജാവിന്‍റെ മുതലിൽനിന്ന് ആ ആളുകള്‍ക്ക് കാലതാമസം കൂടാതെ കൃത്യമായി ചെലവും കൊടുക്കേണ്ടതാകുന്നു.</verse>
				<verse number="9">അവര്‍ സ്വര്‍ഗത്തിലെ ദൈവത്തിനു സൗരഭ്യവാസനയുള്ള യാഗം അര്‍പ്പിക്കേണ്ടതിനും രാജാവിന്‍റെയും അവന്‍റെ പുത്രന്മാരുടെയും ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിക്കേണ്ടതിനും</verse>
				<verse number="10">സ്വര്‍ഗത്തിലെ ദൈവത്തിനു ഹോമയാഗം കഴിപ്പാന്‍ അവര്‍ക്ക് ആവശ്യമുള്ള കാളക്കിടാക്കള്‍, ആട്ടുകൊറ്റന്മാര്‍, കുഞ്ഞാടുകള്‍, കോതമ്പ്, ഉപ്പ്, വീഞ്ഞ്, എണ്ണ എന്നിവയും യെരൂശലേമിലെ പുരോഹിതന്മാര്‍ പറയുംപോലെ ദിവസംപ്രതി കുറവുകൂടാതെ കൊടുക്കേണ്ടതാകുന്നു.</verse>
				<verse number="11">ആരെങ്കിലും ഈ കല്പന മാറ്റിയാൽ അവന്‍റെ വീട്ടിന്‍റെ ഒരു ഉത്തരം വലിച്ചെടുത്തു നാട്ടി അതിന്മേൽ അവനെ തൂക്കിക്കളകയും അവന്‍റെ വീട് അതുനിമിത്തം കുപ്പക്കുന്ന് ആക്കിക്കളകയും വേണം എന്നും ഞാന്‍ കല്പന കൊടുക്കുന്നു.</verse>
				<verse number="12">ഇതു മാറ്റുവാനും യെരൂശലേമിലെ ഈ ദൈവാലയം നശിപ്പിപ്പാനും തുനിയുന്ന ഏതു രാജാവിനും ജനത്തിനും തന്‍റെ നാമം അവിടെ വസിക്കുമാറാക്കിയ ദൈവം നിര്‍മ്മൂലനാശം വരുത്തും. ദാര്യാവേശ് ആയ ഞാന്‍ കല്പന കൊടുക്കുന്നു; ഇത് ജാഗ്രതയോടെ നിവര്‍ത്തിക്കേണ്ടതാകുന്നു.</verse>
				<verse number="13">അപ്പോള്‍ നദിക്ക് ഇക്കരെയുള്ള ദേശാധിപതിയായ തത്നായിയും ശെഥര്‍-ബോസ്നായിയും അവരുടെ കൂട്ടക്കാരും ദാര്യാവേശ്‍രാജാവ് കല്പനയയച്ചതുപോലെ തന്നെ ജാഗ്രതയോടെ ചെയ്തു.</verse>
				<verse number="14">യെഹൂദന്മാരുടെ മൂപ്പന്മാര്‍ പണിതു; ഹഗ്ഗായിപ്രവാചകനും ഇദ്ദോവിന്‍റെ മകനായ സെഖര്യാവും പ്രവചിച്ചതിനാൽ അവര്‍ക്ക് സാധിച്ചും വന്നു. അവര്‍ യിസ്രായേലിന്‍റെ ദൈവത്തിന്‍റെ കല്പന പ്രകാരവും കോരെശിന്‍റെയും ദാര്യാവേശിന്‍റെയും പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്‍റെയും കല്പനപ്രകാരവും അതു പണിതുതീര്‍ത്തു.</verse>
				<verse number="15">ദാര്യാവേശ്‍രാജാവിന്‍റെ വാഴ്ചയുടെ ആറാം ആണ്ടിൽ ആദാര്‍മാസം മൂന്നാം തീയതി ഈ ആലയം പണിതുതീര്‍ന്നു.</verse>
				<verse number="16">യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്‍റെ പ്രതിഷ്ഠ കഴിച്ചു.</verse>
				<verse number="17">ഈ ദൈവാലയത്തിന്‍റെ പ്രതിഷ്ഠയ്ക്കു നൂറു കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് കുഞ്ഞാടിനെയും യിസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം എല്ലാ യിസ്രായേലിനുംവേണ്ടി പാപയാഗത്തിനായി പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും യാഗം കഴിച്ചു.</verse>
				<verse number="18">മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവര്‍ യെരൂശലേമിലുള്ള ദൈവത്തിന്‍റെ ശുശ്രൂഷയ്ക്കു പുരോഹിതന്മാരെ കൂറുകൂറായും ലേവ്യരെ തരംതരമായും നിര്‍ത്തി.</verse>
				<verse number="19">ഒന്നാം മാസം പതിന്നാലാം തീയതി പ്രവാസികള്‍ പെസഹ ആചരിച്ചു.</verse>
				<verse number="20">പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ഒരുപോലെ ശുദ്ധീകരിച്ചിരുന്നു; എല്ലാവരും ശുദ്ധിയുള്ളവരായിരുന്നു; അവര്‍ സകല പ്രവാസികള്‍ക്കും തങ്ങളുടെ സഹോദരന്മാരായ പുരോഹിതന്മാര്‍ക്കും തങ്ങള്‍ക്കുംവേണ്ടി പെസഹ അറുത്തു.</verse>
				<verse number="21">അങ്ങനെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന യിസ്രായേൽമക്കളും യിസ്രായേലിന്‍റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞ് വന്നവരൊക്കെയും പെസഹ തിന്നു.</verse>
				<verse number="22">യഹോവ അവരെ സന്തോഷിപ്പിക്കയും യിസ്രായേലിന്‍ ദൈവമായ ദൈവത്തിന്‍റെ ആലയത്തിന്‍റെ പണിയിൽ അവരെ സഹായിക്കേണ്ടതിന് അശ്ശൂര്‍രാജാവിന്‍റെ ഹൃദയത്തെ അവര്‍ക്ക് അനുകൂലമാക്കുകയും ചെയ്തതുകൊണ്ട് അവര്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ഏഴു ദിവസം സന്തോഷത്തോടെ ആചരിച്ചു.</verse>
			</chapter>
			<chapter number="7">
				<verse number="1">അതിന്‍റെശേഷം പാര്‍സിരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്‍റെ വാഴ്ചക്കാലത്ത് എസ്രാ ബാബേലിൽനിന്നു വന്നു. അവന്‍ സെരായാവിന്‍റെ മകന്‍; അവന്‍ അസര്യാവിന്‍റെ മകന്‍; അവന്‍ ഹില്ക്കീയാവിന്‍റെ മകന്‍;</verse>
				<verse number="2">അവന്‍ ശല്ലൂമിന്‍റെ മകന്‍; അവന്‍ സാദോക്കിന്‍റെ മകന്‍; അവന്‍ അഹീത്തൂബിന്‍റെ മകന്‍;</verse>
				<verse number="3">അവന്‍ അമര്യാവിന്‍റെ മകന്‍; അവന്‍ അസര്യാവിന്‍റെ മകന്‍; അവന്‍ മെരായോത്തിന്‍റെ മകന്‍;</verse>
				<verse number="4">അവന്‍ സെരഹ്യാവിന്‍റെ മകന്‍; അവന്‍ ഉസ്സിയുടെ മകന്‍; അവന്‍ ബുക്കിയുടെ മകന്‍;</verse>
				<verse number="5">അവന്‍ അബീശൂവയുടെ മകന്‍; അവന്‍ ഫീനെഹാസിന്‍റെ മകന്‍; അവന്‍ എലെയാസാരിന്‍റെ മകന്‍; അവന്‍ മഹാപുരോഹിതനായ അഹരോന്‍റെ മകന്‍.</verse>
				<verse number="6">ഈ എസ്രാ യിസ്രായേലിന്‍റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്‍റെ ദൈവമായ യഹോവയുടെ കൈ അവന് അനുകൂലമായിരിക്കയാൽ രാജാവ് അവന്‍റെ അപേക്ഷയൊക്കെയും അവനു നല്കി.</verse>
				<verse number="7">അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽക്കാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലര്‍ അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.</verse>
				<verse number="8">അഞ്ചാം മാസത്തിൽ ആയിരുന്നു അവന്‍ യെരൂശലേമിൽ വന്നത്; അതു രാജാവിന്‍റെ ഏഴാം ആണ്ടായിരുന്നു.</verse>
				<verse number="9">ഒന്നാം മാസം ഒന്നാം തീയതി അവന്‍ ബാബേലിൽനിന്നു യാത്രപുറപ്പെട്ടു; തന്‍റെ ദൈവത്തിന്‍റെ കൈ തനിക്ക് അനുകൂലമായിരുന്നതുകൊണ്ട് അവന്‍ അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിൽ എത്തി.</verse>
				<verse number="10">യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അത് അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്‍റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവച്ചിരുന്നു.</verse>
				<verse number="11">യിസ്രായേലിനോടുള്ള യഹോവയുടെ കല്പനകളുടെയും ചട്ടങ്ങളുടെയും വാക്യങ്ങളിൽ വിദഗ്ദ്ധശാസ്ത്രിയായ എസ്രാപുരോഹിതന് അര്‍ത്ഥഹ്ശഷ്ടാരാജാവ് കൊടുത്ത എഴുത്തിന്‍റെ പകര്‍പ്പാവിത്:</verse>
				<verse number="12">രാജാധിരാജാവായ അര്‍ത്ഥഹ്ശഷ്ടാവ് സ്വര്‍ഗത്തിലെ ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതന് എഴുതുന്നത്: ഇത്യാദി.</verse>
				<verse number="13">നമ്മുടെ രാജ്യത്തുള്ള യിസ്രായേൽജനത്തിലും അവന്‍റെ പുരോഹിതന്മാരിലും ലേവ്യരിലും യെരൂശലേമിലേക്കു പോകുവാന്‍ മനസ്സുള്ള ഏവനും നിന്നോടുകൂടെ പോരുന്നതിനു ഞാന്‍ കല്പന കൊടുത്തിരിക്കുന്നു.</verse>
				<verse number="14">നിന്‍റെ കൈവശം ഇരിക്കുന്ന നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണപ്രകാരം യെഹൂദായിലെയും യെരൂശലേമിലെയും കാര്യം അന്വേഷിപ്പാനും</verse>
				<verse number="15">രാജാവും അവന്‍റെ മന്ത്രിമാരും യെരൂശലേമിൽ അധിവസിക്കുന്ന യിസ്രായേലിന്‍റെ ദൈവത്തിന് ഔദാര്യമായി കൊടുത്തിരിക്കുന്ന വെള്ളിയും പൊന്നും,</verse>
				<verse number="16">ബാബേൽസംസ്ഥാനത്തുനിന്നൊക്കെയും നിനക്കു ലഭിക്കുന്ന വെള്ളിയും പൊന്നും എല്ലാം യെരൂശലേമിൽ തങ്ങളുടെ ദൈവത്തിന്‍റെ ആലയം വകയ്ക്കു ജനവും പുരോഹിതന്മാരും തരുന്ന ഔദാര്യദാനങ്ങളോടുകൂടെ കൊണ്ടുപോകുവാനും രാജാവും അവന്‍റെ ഏഴു മന്ത്രിമാരും നിന്നെ അയയ്ക്കുന്നു.</verse>
				<verse number="17">ആകയാൽ നീ ജാഗ്രതയോടെ ആ ദ്രവ്യംകൊണ്ടു കാളകളെയും ആട്ടുകൊറ്റന്മാരെയും കുഞ്ഞാടുകളെയും അവയ്ക്കു വേണ്ടുന്ന ഭോജനയാഗങ്ങളെയും പാനീയയാഗങ്ങളെയും മേടിച്ച് യെരൂശലേമിലുള്ള നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ യാഗപീഠത്തിന്മേൽ അര്‍പ്പിക്കേണം.</verse>
				<verse number="18">ശേഷിപ്പുള്ള വെള്ളിയും പൊന്നുംകൊണ്ടു ചെയ്‍വാന്‍ നിനക്കും നിന്‍റെ സഹോദരന്മാര്‍ക്കും യുക്തമെന്നു തോന്നുംപോലെ നിങ്ങളുടെ ദൈവത്തിന് പ്രസാദമാകുംവണ്ണം ചെയ്തുകൊള്‍വിന്‍.</verse>
				<verse number="19">നിന്‍റെ ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷയ്ക്കായിട്ടു നിന്‍റെ കൈവശം തന്നിരിക്കുന്ന ഉപകരണങ്ങളും നീ യെരൂശലേമിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ ഏല്പിക്കേണം.</verse>
				<verse number="20">നിന്‍റെ ദൈവത്തിന്‍റെ ആലയത്തിനു പിന്നെയും ആവശ്യമുള്ളതായി കൊടുക്കേണ്ടിവരുന്നതു നീ രാജാവിന്‍റെ ഭണ്ഡാരഗൃഹത്തിൽനിന്നു കൊടുത്തുകൊള്ളേണം.</verse>
				<verse number="21">അര്‍ത്ഥഹ്ശഷ്ടാരാജാവായ നാം നദിക്ക് അക്കരെയുള്ള സകല ഭണ്ഡാരവിചാരകന്മാര്‍ക്കും കല്പന കൊടുക്കുന്നതെന്തെന്നാൽ: സ്വര്‍ഗത്തിലെ ദൈവത്തിന്‍റെ ന്യായപ്രമാണത്തിൽ ശാസ്ത്രിയായ എസ്രാപുരോഹിതന്‍ നിങ്ങളോടു ചോദിക്കുന്നതൊക്കെയും</verse>
				<verse number="22">നൂറ് താലന്ത് വെള്ളിയും നൂറ് കോര്‍ കോതമ്പും നൂറ് ബത്ത് വീഞ്ഞും നൂറ് ബത്ത് എണ്ണയുംവരെയും ഉപ്പു വേണ്ടുംപോലെയും ജാഗ്രതയോടെ കൊടുക്കേണം.</verse>
				<verse number="23">രാജാവിന്‍റെയും അവന്‍റെ പുത്രന്മാരുടെയും രാജ്യത്തിന്മേൽ ക്രോധം വരാതിരിക്കേണ്ടതിന് സ്വര്‍ഗത്തിലെ ദൈവത്തിന്‍റെ കല്പനപ്രകാരം സ്വര്‍ഗത്തിലെ ദൈവത്തിന്‍റെ ആലയത്തിന് അവകാശമുള്ളതൊക്കെയും കൃത്യമായി ചെയ്യേണ്ടതാകുന്നു.</verse>
				<verse number="24">പുരോഹിതന്മാര്‍, ലേവ്യര്‍, സംഗീതക്കാര്‍, വാതിൽക്കാവല്ക്കാര്‍, ദൈവാലയദാസന്മാര്‍ എന്നിവര്‍ക്കും ദൈവത്തിന്‍റെ ഈ ആലയത്തിൽ ശുശ്രൂഷിക്കുന്ന യാതൊരുത്തനും കരമോ നികുതിയോ ചുങ്കമോ ചുമത്തുന്നതു വിഹിതമല്ല എന്നും നാം നിങ്ങള്‍ക്ക് അറിവുതരുന്നു.</verse>
				<verse number="25">നീയോ എസ്രായേ, നിനക്കു നിന്‍റെ ദൈവം നല്കിയ ജ്ഞാനപ്രകാരം നദിക്കക്കരെ പാര്‍ക്കുന്ന സകല ജനത്തിനും, നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണങ്ങളെ അറിയുന്ന ഏവര്‍ക്കും തന്നെ, ന്യായം പാലിച്ചുകൊടുക്കേണ്ടതിന് അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കേണം; അറിയാത്തവര്‍ക്കോ നിങ്ങള്‍ അവയെ ഉപദേശിച്ചുകൊടുക്കേണം.</verse>
				<verse number="26">എന്നാൽ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണവും രാജാവിന്‍റെ ന്യായപ്രമാണവും അനുസരിക്കാത്ത ഏവനെയും ജാഗ്രതയോടെ ന്യായം വിസ്തരിച്ചു മരണമോ പ്രവാസമോ പിഴയോ തടവോ അവനു കല്പിക്കേണ്ടതാകുന്നു.</verse>
				<verse number="27">യെരൂശലേമിലെ യഹോവയുടെ ആലയത്തെ അലങ്കരിക്കേണ്ടതിന് ഇങ്ങനെ രാജാവിന് തോന്നിക്കയും രാജാവിന്‍റെയും അവന്‍റെ മന്ത്രിമാരുടെയും രാജാവിന്‍റെ സകല പ്രഭുവീരന്മാരുടെയും ദയ എനിക്കു ലഭിക്കുമാറാക്കുകയും ചെയ്ത നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍.</verse>
				<verse number="28">ഇങ്ങനെ എന്‍റെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ ഞാന്‍ ധൈര്യപ്പെട്ട് എന്നോടുകൂടെ പോരേണ്ടതിനു യിസ്രായേലിലെ ചില തലവന്മാരെ കൂട്ടിവരുത്തി.</verse>
			</chapter>
			<chapter number="8">
				<verse number="1">അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ കാലത്ത് ബാബേലിൽനിന്ന് എന്നോടുകൂടെ പോന്ന പിതൃഭവനത്തലവന്മാരും അവരുടെ വംശാവലികളുമാവിത്:</verse>
				<verse number="2">ഫീനെഹാസിന്‍റെ പുത്രന്മാരിൽ ഗേര്‍ശോം; ഈഥാമാരിന്‍റെ പുത്രന്മാരിൽ ദാനീയേൽ; ദാവീദിന്‍റെ പുത്രന്മാരിൽ ഹത്തൂശ്;</verse>
				<verse number="3">ശെഖന്യാവിന്‍റെ പുത്രന്മാരിൽ പറോശിന്‍റെ പുത്രന്മാരിൽ സെഖര്യാവും അവനോടുകൂടെ വംശാവലിയിൽ എഴുതിയിരുന്ന നൂറ്റിഅമ്പത് പുരുഷന്മാരും.</verse>
				<verse number="4">പഹത്ത്-മോവാബിന്‍റെ പുത്രന്മാരിൽ സെരഹ്യാവിന്‍റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറ് പുരുഷന്മാരും,</verse>
				<verse number="5">ശെഖന്യാവിന്‍റെ പുത്രന്മാരിൽ യഹസീയേലിന്‍റെ മകനും അവനോടുകൂടെ മുന്നൂറ് പുരുഷന്മാരും.</verse>
				<verse number="6">ആദീന്‍റെ പുത്രന്മാരിൽ യോനാഥാന്‍റെ മകനായ ഏബെദും അവനോടുകൂടെ അമ്പതു പുരുഷന്മാരും.</verse>
				<verse number="7">ഏലാമിന്‍റെ പുത്രന്മാരിൽ അഥല്യാവിന്‍റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപത് പുരുഷന്മാരും.</verse>
				<verse number="8">ശെഫത്യാവിന്‍റെ പുത്രന്മാരിൽ മീഖായേലിന്‍റെ മകനായ സെബദ്യാവും അവനോടുകൂടെ എണ്‍പത് പുരുഷന്മാരും.</verse>
				<verse number="9">യോവാബിന്‍റെ പുത്രന്മാരിൽ യെഹീയേലിന്‍റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ട് പുരുഷന്മാരും.</verse>
				<verse number="10">ശെലോമീത്തിന്‍റെ പുത്രന്മാരിൽ യോസിഫ്യാവിന്‍റെ മകനും അവനോടുകൂടെ നൂറ്റി അറുപതു പുരുഷന്മാരും.</verse>
				<verse number="11">ബേബായിയുടെ പുത്രന്മാരിൽ ബേബായിയുടെ മകനായ സെഖര്യാവും അവനോടുകൂടെ ഇരുപത്തിയെട്ട് പുരുഷന്മാരും.</verse>
				<verse number="12">അസ്ഗാദിന്‍റെ പുത്രന്മാരിൽ ഹക്കാതാന്‍റെ മകനായ യോഹാനാനും അവനോടുകൂടെ നൂറ്റിപ്പത്ത് പുരുഷന്മാരും.</verse>
				<verse number="13">അദോനീക്കാമിന്‍റെ ഒടുവിലത്തെ പുത്രന്മാരിൽ എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടുകൂടെ അറുപത് പുരുഷന്മാരും.</verse>
				<verse number="14">ബിഗ്വായുടെ പുത്രന്മാരിൽ ഊഥായിയും സബൂദും അവരോടുകൂടെ എഴുപത് പുരുഷന്മാരും.</verse>
				<verse number="15">ഇവരെ ഞാന്‍ അഹവായിലേക്ക് ഒഴുകുന്ന ആറ്റിനരികെ കൂട്ടിവരുത്തി; അവിടെ ഞങ്ങള്‍ മൂന്നു ദിവസം പാളയമടിച്ചു പാര്‍ത്തു; ഞാന്‍ ജനത്തെയും പുരോഹിതന്മാരെയും പരിശോധിച്ചുനോക്കിയപ്പോള്‍ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.</verse>
				<verse number="16">ആകയാൽ ഞാന്‍ എലീയേസെര്‍, അരീയേൽ, ശെമയ്യാവ്, എൽനാഥാന്‍, യാരീബ്, എൽനാഥാന്‍, നാഥാന്‍, സെഖര്യാവ്, മെശുല്ലാം എന്നീ തലവന്മാരെയും യോയാരീബ്, എൽനാഥാന്‍ എന്ന ഉപാധ്യായന്മാരെയും വിളിപ്പിച്ചു,</verse>
				<verse number="17">കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്‍റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്‍റെ ആലയത്തിനു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന് അവര്‍ കാസിഫ്യായിലെ ഇദ്ദോവോടും അവന്‍റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവര്‍ക്ക് ഉപദേശിച്ചുകൊടുത്തു.</verse>
				<verse number="18">ഞങ്ങളുടെ ദൈവത്തിന്‍റെ കൈ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നതിനാൽ അവര്‍ യിസ്രായേലിന്‍റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പുത്രന്മാരിൽ വിവേകമുള്ളൊരു പുരുഷന്‍ ശേരബ്യാവ്, അവന്‍റെ പുത്രന്മാര്‍, സഹോദരന്മാര്‍ ഇങ്ങനെ പതിനെട്ടു പേരെയും</verse>
				<verse number="19">മെരാരിപുത്രന്മാരിൽ, ഹശബ്യാവ്, അവനോടുകൂടെ യെശയ്യാവ്, അവന്‍റെ പുത്രന്മാര്‍, സഹോദരന്മാര്‍ ഇങ്ങനെ ഇരുപതു പേരെയും</verse>
				<verse number="20">ദാവീദും പ്രഭുക്കന്മാരും ലേവ്യര്‍ക്കു ശുശ്രൂഷക്കാരായി കൊടുത്ത ദൈവാലയദാസന്മാരിൽ ഇരുനൂറ്റി ഇരുപത് പേരെയും ഞങ്ങളുടെ അടുക്കൽ കൂട്ടിക്കൊണ്ടുവന്നു; അവരുടെ പേരൊക്കെയും കുറിച്ചുവച്ചിരുന്നു.</verse>
				<verse number="21">അനന്തരം ഞങ്ങള്‍ ഞങ്ങളുടെ ദൈവത്തിന്‍റെ സന്നിധിയിൽ ഞങ്ങളെത്തന്നെ താഴ്ത്തേണ്ടതിനും ഞങ്ങള്‍ക്കും ഞങ്ങളുടെ കുഞ്ഞുകുട്ടികള്‍ക്കും ഞങ്ങളുടെ സകല സമ്പത്തിനുംവേണ്ടി ശുഭയാത്ര അവനോടു യാചിക്കേണ്ടതിനും ഞാന്‍ അവിടെ അഹവാ ആറ്റിന്‍റെ അരികെവച്ച് ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.</verse>
				<verse number="22">ഞങ്ങളുടെ ദൈവത്തിന്‍റെ കൈ അവനെ അന്വേഷിക്കുന്ന ഏവര്‍ക്കും അനുകൂലമായും അവനെ ഉപേക്ഷിക്കുന്ന ഏവര്‍ക്കും പ്രതികൂലമായും ഇരിക്കുന്നു എന്നു ഞങ്ങള്‍ രാജാവിനോടു പറഞ്ഞിരുന്നതുകൊണ്ട് വഴിയിൽ ശത്രുവിന്‍റെ നേരേ ഞങ്ങള്‍ക്കു തുണയായിരിക്കേണ്ടതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോടു ചോദിപ്പാന്‍ ഞാന്‍ ലജ്ജിച്ചിരുന്നു.</verse>
				<verse number="23">അങ്ങനെ ഞങ്ങള്‍ ഉപവസിച്ചു ഞങ്ങളുടെ ദൈവത്തോട് അതിനെക്കുറിച്ചു പ്രാര്‍ഥിച്ചു; അവന്‍ ഞങ്ങളുടെ പ്രാര്‍ഥന കേട്ടു.</verse>
				<verse number="24">പിന്നെ ഞാന്‍ പുരോഹിതന്മാരുടെ പ്രധാനികളിൽവച്ച് ശേരെബ്യാവെയും ഹശബ്യാവെയും അവരോടുകൂടെ അവരുടെ സഹോദരന്മാരിൽ പത്ത് പേരെയും ഇങ്ങനെ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്തു.</verse>
				<verse number="25">രാജാവും അവന്‍റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള യിസ്രായേല്യരൊക്കെയും നമ്മുടെ ദൈവത്തിന്‍റെ ആലയംവകയ്ക്ക് അര്‍പ്പിച്ചിരുന്ന വഴിപാടായ വെള്ളിയും പൊന്നും ഉപകരണങ്ങളും ഞാന്‍ അവര്‍ക്കു തൂക്കിക്കൊടുത്തു.</verse>
				<verse number="26">ഞാന്‍ അവരുടെ കൈയിൽ അറുനൂറ്റമ്പത് താലന്ത് വെള്ളിയും നൂറ് താലന്ത് വെള്ളിയുപകരണങ്ങളും നൂറ് താലന്ത് പൊന്നും</verse>
				<verse number="27">ആയിരം തങ്കക്കാശു വിലയുള്ള ഇരുപത് പൊന്‍പാത്രങ്ങളും പൊന്നുപോലെ വിലയുള്ളതായി മിനുക്കിയ നല്ല താമ്രംകൊണ്ടുള്ള രണ്ട് പാത്രങ്ങളും തൂക്കിക്കൊടുത്തു.</verse>
				<verse number="28">ഞാന്‍ അവരോട്: നിങ്ങള്‍ ദൈവത്തിനു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നെ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു;</verse>
				<verse number="29">നിങ്ങള്‍ അവയെ യെരൂശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രധാനികള്‍ക്കും യിസ്രായേലിന്‍റെ പിതൃഭവനപ്രഭുക്കന്മാര്‍ക്കും തൂക്കി ഏല്പിക്കുംവരെ ജാഗരിച്ചു കാത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="30">അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിനു തൂക്കപ്രകാരം ഏറ്റുവാങ്ങി.</verse>
				<verse number="31">യെരൂശലേമിനു പോകുവാന്‍ ഞങ്ങള്‍ ഒന്നാം മാസം പന്ത്രണ്ടാം തീയതി അഹവാ ആറ്റിങ്കൽനിന്നു പുറപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്‍റെ കൈ ഞങ്ങള്‍ക്ക് അനുകൂലമായിരുന്നു; അവന്‍ ശത്രുവിന്‍റെ കൈയിൽനിന്നും വഴിയിൽ പതിയിരിക്കുന്നവന്‍റെ കൈയിൽനിന്നും ഞങ്ങളെ കാത്തു രക്ഷിച്ചു.</verse>
				<verse number="32">അങ്ങനെ ഞങ്ങള്‍ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം പാര്‍ത്തു.</verse>
				<verse number="33">നാലാം ദിവസം ഞങ്ങള്‍ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിൽ ഊരീയാപുരോഹിതന്‍റെ മകനായ മെരേമോത്തിന്‍റെ കൈയിൽ തൂക്കിക്കൊടുത്തു; അവനോടുകൂടെ ഫീനെഹാസിന്‍റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു.</verse>
				<verse number="34">എല്ലാം എണ്ണപ്രകാരവും തൂക്കപ്രകാരവും കൊടുത്തു; തൂക്കമൊക്കെയും ആ സമയം തന്നെ എഴുതിവച്ചു.</verse>
				<verse number="35">പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികള്‍ യിസ്രായേലിന്‍റെ ദൈവത്തിനു ഹോമയാഗങ്ങള്‍ക്കായിട്ട് എല്ലാ യിസ്രായേലിനുംവേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റിയാറ് ആട്ടുകൊറ്റനെയും എഴുപത്തിയേഴ് കുഞ്ഞാടിനെയും പാപയാഗത്തിനായിട്ട് പന്ത്രണ്ട് വെള്ളാട്ടുകൊറ്റനെയും അര്‍പ്പിച്ചു; അതൊക്കെയും യഹോവയ്ക്കു ഹോമയാഗം ആയിരുന്നു.</verse>
				<verse number="36">അവര്‍ രാജാവിന്‍റെ ആജ്ഞാപത്രങ്ങള്‍ നദിക്ക് ഇക്കരെ രാജാവിന്‍റെ സംസ്ഥാനപതിമാര്‍ക്കും നാടുവാഴികള്‍ക്കും കൊടുത്തു: അവര്‍ ജനത്തിനും ദൈവത്തിന്‍റെ ആലയത്തിനും വേണ്ടുന്ന സഹായം ചെയ്തു.</verse>
			</chapter>
			<chapter number="9">
				<verse number="1">അതിന്‍റെശേഷം പ്രഭുക്കന്മാര്‍ എന്‍റെ അടുക്കൽ വന്നു: യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേര്‍പെടാതെ കനാന്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, അമ്മോന്യര്‍, മോവാബ്യര്‍, മിസ്രയീമ്യര്‍, അമോര്യര്‍ എന്നിവരുടെ മ്ലേച്ഛതകളെ ചെയ്തുവരുന്നു.</verse>
				<verse number="2">അവരുടെ പുത്രിമാരെ അവര്‍ തങ്ങള്‍ക്കും തങ്ങളുടെ പുത്രന്മാര്‍ക്കും ഭാര്യമാരായി എടുത്തതുകൊണ്ട് വിശുദ്ധസന്തതി ദേശനിവാസികളോട് ഇടകലര്‍ന്നുപോയി; പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നെ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു എന്നും പറഞ്ഞു.</verse>
				<verse number="3">ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ എന്‍റെ വസ്ത്രവും മേലങ്കിയും കീറി എന്‍റെ തലയിലും താടിയിലുമുള്ള രോമം വലിച്ചു പറിച്ചു സ്തംഭിച്ചു കുത്തിയിരുന്നു.</verse>
				<verse number="4">പ്രവാസികളുടെ അകൃത്യം നിമിത്തം യിസ്രായേലിന്‍ദൈവത്തിന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവരൊക്കെയും എന്‍റെ അടുക്കൽ വന്നുകൂടി; എന്നാൽ ഞാന്‍ സന്ധ്യായാഗംവരെ സ്തംഭിച്ചു കുത്തിയിരുന്നു.</verse>
				<verse number="5">സന്ധ്യായാഗത്തിന്‍റെ സമയത്ത് ഞാന്‍ എന്‍റെ ആത്മതപനം വിട്ട് എഴുന്നേറ്റ് കീറിയ വസ്ത്രത്തോടും മേലങ്കിയോടും കൂടെ മുട്ടുകുത്തി എന്‍റെ ദൈവമായ യഹോവയിങ്കലേക്കു കൈ മലര്‍ത്തി</verse>
				<verse number="6">പറഞ്ഞതെന്തെന്നാൽ: എന്‍റെ ദൈവമേ, ഞാന്‍ എന്‍റെ മുഖം എന്‍റെ ദൈവമായ നിങ്കലേക്ക് ഉയര്‍ത്തുവാന്‍ ലജ്ജിച്ചു നാണിച്ചിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളുടെ തലയ്ക്കുമീതെ പെരുകി കവിഞ്ഞിരിക്കുന്നു; ഞങ്ങളുടെ കുറ്റം ആകാശത്തോളം വളര്‍ന്നിരിക്കുന്നു.</verse>
				<verse number="7">ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ ഇന്നുവരെയും ഞങ്ങള്‍ വലിയ കുറ്റക്കാരായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍നിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇന്നുള്ളതുപോലെ വിദേശരാജാക്കന്മാരുടെ കൈയിൽ വാളിനും പ്രവാസത്തിനും കവര്‍ച്ചയ്ക്കും അപമാനത്തിനും ഏല്പിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="8">ഇപ്പോഴോ, ഞങ്ങളുടെ ദൈവം ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കേണ്ടതിനും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങള്‍ക്കു കുറഞ്ഞൊരു ജീവശക്തി നല്കേണ്ടതിനും ഞങ്ങളിൽ ഒരു ശേഷിപ്പിനെ രക്ഷിച്ച് തന്‍റെ വിശുദ്ധസ്ഥലത്തു ഞങ്ങള്‍ക്ക് ഒരു പാര്‍പ്പിടം തരുവാന്‍ തക്കവണ്ണം ഞങ്ങള്‍ക്ക് ഒരു ക്ഷണനേരത്തേക്കു ഞങ്ങളുടെ ദൈവമായ യഹോവ കൃപ കാണിച്ചിരിക്കുന്നു.</verse>
				<verse number="9">ഞങ്ങള്‍ ദാസന്മാരാകുന്നു സത്യം; എങ്കിലും ഞങ്ങളുടെ ദാസ്യസ്ഥിതിയിൽ ഞങ്ങളുടെ ദൈവം ഞങ്ങളെ ഉപേക്ഷിക്കാതെ, ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം പണികയും അതിന്‍റെ ശൂന്യങ്ങളെ നന്നാക്കുകയും ചെയ്യേണ്ടതിന് ഞങ്ങള്‍ക്കു ജീവശക്തി നല്കുവാനും യെഹൂദായിലും യെരൂശലേമിലും ഞങ്ങള്‍ക്ക് ഒരു സങ്കേതം തരുവാനും പാര്‍സിരാജാക്കന്മാരുടെ ദൃഷ്‍ടിയിൽ ഞങ്ങള്‍ക്കു ദയ ലഭിക്കുമാറാക്കിയിരിക്കുന്നു.</verse>
				<verse number="10">ഇപ്പോള്‍ ഞങ്ങളുടെ ദൈവമേ, ഇതിനു ഞങ്ങള്‍ എന്തുപകാരം പറയേണ്ടൂ?</verse>
				<verse number="11">നിങ്ങള്‍ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശം ദേശനിവാസികളുടെ മലിനതയാലും ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ അവര്‍ നിറച്ചിരിക്കുന്ന മ്ലേച്ഛതയാലും അവരുടെ അശുദ്ധിയാലും മലിനപ്പെട്ടിരിക്കുന്ന ദേശമത്രേ.</verse>
				<verse number="12">ആകയാൽ നിങ്ങള്‍ ശക്തിപ്പെട്ടു ദേശത്തിന്‍റെ നന്മ അനുഭവിച്ച് അത് എന്നേക്കും നിങ്ങളുടെ മക്കള്‍ക്ക് അവകാശമായി വച്ചേക്കേണ്ടതിന് നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്ക് കൊടുക്കാതെയും അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്ക് എടുക്കാതെയും അവരുടെ സമാധാനവും നന്മയും ഒരിക്കലും കരുതാതെയും ഇരിക്കേണം എന്നിങ്ങനെ നിന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ മുഖാന്തരം നീ അരുളിച്ചെയ്ത കല്പനകളെ ഞങ്ങള്‍ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.</verse>
				<verse number="13">ഇപ്പോള്‍ ഞങ്ങളുടെ ദുഷ്പ്രവൃത്തികളും മഹാപാതകവും ഹേതുവായി ഇതെല്ലാം ഞങ്ങളുടെമേൽ വന്നശേഷം ഞങ്ങളുടെ ദൈവമേ, നീ ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു തക്കവണ്ണം ഞങ്ങളെ ശിക്ഷിക്കാതെ ഞങ്ങള്‍ക്ക് ഇങ്ങനെ ഒരു ശേഷിപ്പിനെ തന്നിരിക്കെ</verse>
				<verse number="14">ഞങ്ങള്‍ നിന്‍റെ കല്പനകളെ വീണ്ടും ലംഘിക്കയും ഈ മ്ലേച്ഛത ചെയ്യുന്ന ജാതികളോടു സംബന്ധം കൂടുകയും ചെയ്യാമോ? ചെയ്താൽ ഒരു ശേഷിപ്പോ തെറ്റി ഒഴിഞ്ഞവരോ ഉണ്ടാകാതവണ്ണം നീ ഞങ്ങളെ മുടിച്ചുകളയുവോളം ഞങ്ങളോടു കോപിക്കയില്ലയോ?</verse>
				<verse number="15">യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നീ നീതിമാന്‍; ഞങ്ങളോ ഇന്നുള്ളതുപോലെ തെറ്റി ഒഴിഞ്ഞ ഒരു ശേഷിപ്പത്രേ; ഞങ്ങളുടെ പാതകത്തോടുകൂടെ ഇതാ, ഞങ്ങള്‍ നിന്‍റെ മുമ്പാകെ ഇരിക്കുന്നു; അതുനിമിത്തം നിന്‍റെ മുമ്പാകെ നില്പാന്‍ ആര്‍ക്കും കഴിവില്ല.</verse>
			</chapter>
			<chapter number="10">
				<verse number="1">എസ്രാ ഇങ്ങനെ ദൈവാലയത്തിനു മുമ്പിൽ വീണുകിടന്നു കരഞ്ഞു പ്രാര്‍ഥിക്കയും ഏറ്റുപറകയും ചെയ്തപ്പോള്‍ പുരുഷന്മാരും സ്ത്രീകളും പൈതങ്ങളുമായി യിസ്രായേല്യരുടെ ഏറ്റവും വലിയൊരു സഭ അവന്‍റെ അടുക്കൽ വന്നുകൂടി; ജനവും വളരെ കരഞ്ഞു.</verse>
				<verse number="2">അപ്പോള്‍ ഏലാമിന്‍റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്‍റെ മകന്‍ ശെഖന്യാവ് എസ്രായോടു പറഞ്ഞത്: നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു ദേശനിവാസികളിൽനിന്ന് അന്യജാതിക്കാരത്തികളെ വിവാഹം ചെയ്തിരിക്കുന്നു; എങ്കിലും ഈ കാര്യത്തിൽ യിസ്രായേലിനു വേണ്ടി ഇനിയും പ്രത്യാശയുണ്ട്.</verse>
				<verse number="3">ഇപ്പോള്‍ ആ സ്ത്രീകളെയൊക്കെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്‍റെയും നമ്മുടെ ദൈവത്തിന്‍റെ കല്പനയിങ്കൽ വിറയ്ക്കുന്നവരുടെയും നിര്‍ണയപ്രകാരം നീക്കിക്കളവാന്‍ നമ്മുടെ ദൈവത്തോടു നാം ഒരു നിയമം ചെയ്യുക; അതു ന്യായപ്രമാണത്തിന് അനുസാരമായി നടക്കട്ടെ.</verse>
				<verse number="4">എഴുന്നേല്ക്ക; ഇതു നീ നിര്‍വ്വഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങള്‍ നിനക്കു തുണയായിരിക്കും; ധൈര്യപ്പെട്ടു പ്രവര്‍ത്തിക്ക.</verse>
				<verse number="5">അങ്ങനെ എസ്രാ എഴുന്നേറ്റ് ഈ വാക്കുപോലെ ചെയ്യേണ്ടതിനു പുരോഹിതന്മാരുടെയും ലേവ്യരുടെയും പ്രഭുക്കന്മാരെയും എല്ലാ യിസ്രായേല്യരെയുംകൊണ്ടു സത്യം ചെയ്യിച്ചു; അവര്‍ സത്യം ചെയ്തു.</verse>
				<verse number="6">എസ്രാ ദൈവാലയത്തിന്‍റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്‍റെ മകനായ യെഹോഹാനാന്‍റെ അറയിൽ ചെന്ന് പ്രവാസികളുടെ ദ്രോഹം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ രാപാര്‍ത്തു.</verse>
				<verse number="7">അനന്തരം അവര്‍ സകല പ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നും</verse>
				<verse number="8">പ്രഭുക്കന്മാരുടെയും മൂപ്പന്മാരുടെയും നിര്‍ണയപ്രകാരം മൂന്നു ദിവസത്തിനകം ആരെങ്കിലും വരാതെയിരുന്നാൽ അവന്‍റെ വസ്തുവകയൊക്കെയും കണ്ടുകെട്ടിയെടുക്കയും അവനെ പ്രവാസികളുടെ സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുമെന്നും യെഹൂദായിലും യെരൂശലേമിലും പ്രസിദ്ധമാക്കി.</verse>
				<verse number="9">അങ്ങനെ യെഹൂദായുടെയും ബെന്യാമീന്‍റെയും സകല പുരുഷന്മാരും മൂന്നാം ദിവസത്തിനകം യെരൂശലേമിൽ വന്നുകൂടി; അത് ഒമ്പതാം മാസം ഇരുപതാം തീയതി ആയിരുന്നു; സകല ജനവും ആ കാര്യം ഹേതുവായിട്ടും വന്മഴ നിമിത്തവും വിറച്ചുംകൊണ്ടു ദൈവാലയത്തിന്‍റെ മുറ്റത്ത് ഇരുന്നു.</verse>
				<verse number="10">അപ്പോള്‍ എസ്രാപുരോഹിതന്‍ എഴുന്നേറ്റ് അവരോട്: നിങ്ങള്‍ ദ്രോഹം ചെയ്തു യിസ്രായേലിന്‍റെ കുറ്റത്തെ വര്‍ധിപ്പിക്കേണ്ടതിന് അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്നു.</verse>
				<verse number="11">ആകയാൽ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവന്‍റെ ഇഷ്ടം അനുസരിച്ചു ദേശനിവാസികളോടും അന്യജാതിക്കാരത്തികളോടും വേര്‍പെടുകയും ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="12">അതിനു സര്‍വസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: നീ ഞങ്ങളോടു പറഞ്ഞ വാക്കുപോലെ തന്നെ ഞങ്ങള്‍ ചെയ്യേണ്ടതാകുന്നു.</verse>
				<verse number="13">എങ്കിലും ജനം വളരെയും ഇതു വര്‍ഷകാലവും ആകുന്നു; വെളിയിൽ നില്പാന്‍ ഞങ്ങള്‍ക്കു കഴിവില്ല; ഈ കാര്യത്തിൽ ഞങ്ങള്‍ അനേകരും ലംഘനം ചെയ്തിരിക്കയാൽ ഇത് ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.</verse>
				<verse number="14">ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വസഭയ്ക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിനുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.</verse>
				<verse number="15">അതിന് അസാഹേലിന്‍റെ മകനായ യോനാഥാനും തിക്ക്വയുടെ മകനായ യഹ്സെയാവും മാത്രം വിരോധം പറഞ്ഞു; മെശുല്ലാമും ശബ്ബെഥായി എന്ന ലേവ്യനും അവരെ താങ്ങിപ്പറഞ്ഞു.</verse>
				<verse number="16">പ്രവാസികളോ അങ്ങനെതന്നെ ചെയ്തു, എസ്രാപുരോഹിതനെയും പിതൃഭവനം പിതൃഭവനമായി ചില പിതൃഭവനത്തലവന്മാരെയും പേരുപേരായി തിരഞ്ഞെടുത്തു, അവര്‍ ഈ കാര്യം വിസ്തരിപ്പാന്‍ പത്താം മാസം ഒന്നാം തീയതി യോഗംകൂടി.</verse>
				<verse number="17">അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്ന സകല പുരുഷന്മാരുടെയും കാര്യം അവര്‍ ഒന്നാം മാസം ഒന്നാം തീയതികൊണ്ടു തീര്‍ത്തു.</verse>
				<verse number="18">പുരോഹിതന്മാരുടെ പുത്രന്മാരിലും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചവരുണ്ടായിരുന്നു; അവരാരെന്നാൽ: യോസാദാക്കിന്‍റെ മകനായ യേശുവയുടെ പുത്രന്മാരിലും അവന്‍റെ സഹോദരന്മാരിലും; മയശേയാവ്, എലീയേസെര്‍, യാരീബ്, ഗെദല്യാവ് എന്നിവര്‍തന്നെ.</verse>
				<verse number="19">ഇവര്‍ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കൈയടിച്ചു; അവര്‍ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിനായി ഓരോ ആട്ടുകൊറ്റനെ യാഗം കഴിച്ചു.</verse>
				<verse number="20">ഇമ്മേരിന്‍റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്.</verse>
				<verse number="21">ഹാരീമിന്‍റെ പുത്രന്മാരിൽ: മയശേയാവ്, ഏലീയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്.</verse>
				<verse number="22">പശ്ഹൂരിന്‍റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയ്യാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.</verse>
				<verse number="23">ലേവ്യരിൽ യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസെര്‍.</verse>
				<verse number="24">സംഗീതക്കാരിൽ: എല്യാശീബ്. വാതിൽക്കാവല്ക്കാരിൽ: ശല്ലൂം, തേലെം, ഊരി.</verse>
				<verse number="25">യിസ്രായേല്യരിൽ, പരോശിന്‍റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മല്ക്കീയാവ്, മീയാമീന്‍, എലെയാസാര്‍, മല്ക്കീയാവ്, ബെനായാവ്.</verse>
				<verse number="26">ഏലാമിന്‍റെ പുത്രന്മാരിൽ: മഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്‍ദി, യെരേമോത്ത്, ഏലീയാവ്.</verse>
				<verse number="27">സത്ഥൂവിന്‍റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.</verse>
				<verse number="28">ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാന്‍, ഹനന്യാവ്, സബ്ബായി, അഥെലായി.</verse>
				<verse number="29">ബാനിയുടെ പുത്രന്മാരിൽ: മെശൂല്ലാം, മല്ലൂക്, അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്.</verse>
				<verse number="30">പഹത്ത്മോവാബിന്‍റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയശേയാവ്, മത്ഥന്യാവ്, ബെസലയേൽ, ബിന്നൂവി, മനശ്ശെ.</verse>
				<verse number="31">ഹാരീമിന്‍റെ പുത്രന്മാരിൽ: എലീയേസെര്‍, യിശ്ശീയാവ്, മൽക്കീയാവ്, ശെമയ്യാവ്, ശിമെയോന്‍,</verse>
				<verse number="32">ബെന്യാമീന്‍, മല്ലൂക്, ശെമര്യാവ്.</verse>
				<verse number="33">ഹാശൂമിന്‍റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.</verse>
				<verse number="34">ബാനിയുടെ പുത്രന്മാരിൽ: മയദായി, അമ്രാം, ഊവേൽ,</verse>
				<verse number="35">ബെനായാവ്, ബേദെയാവ്, കെലൂഹൂം,</verse>
				<verse number="36">വന്യാവ്, മെരേമോത്ത്, എല്യാശീബ്,</verse>
				<verse number="37">മത്ഥന്യാവ്, മെത്ഥനായി, യാസൂ,</verse>
				<verse number="38">ബാനി, ബിന്നൂവി, ശിമെയി,</verse>
				<verse number="39">ശേലെമ്യാവ്, നാഥാന്‍, അദായാവ്,</verse>
				<verse number="40">മഖ്നദെബായി, ശാശായി, ശാരായി,</verse>
				<verse number="41">അസരെയേൽ, ശേലെമ്യാവ്, ശമര്യാവ്,</verse>
				<verse number="42">ശല്ലൂം, അമര്യാവ്, യോസേഫ്.</verse>
				<verse number="43">നെബോവിന്‍റെ പുത്രന്മാരിൽ: യെയീയേൽ, മത്ഥിഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.</verse>
				<verse number="44">ഇവര്‍ എല്ലാവരും അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരുന്നു; അവരിൽ ചിലര്‍ക്കു മക്കളെ പ്രസവിച്ച ഭാര്യമാരും ഉണ്ടായിരുന്നു.</verse>
			</chapter>
		</book>
		<book number="16">
			<chapter number="1">
				<verse number="1">ഹഖല്യാവിന്‍റെ മകനായ നെഹെമ്യാവിന്‍റെ ചരിത്രം. ഇരുപതാം ആണ്ടിൽ കിസ്ലേവ് മാസത്തിൽ ഞാന്‍ ശൂശന്‍രാജധാനിയിൽ ഇരിക്കുമ്പോള്‍</verse>
				<verse number="2">എന്‍റെ സഹോദരന്മാരിൽ ഒരുത്തനായ, ഹനാനിയും യെഹൂദായിൽനിന്നു ചില പുരുഷന്മാരും വന്നു; ഞാന്‍ അവരോടു പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ യെഹൂദന്മാരെക്കുറിച്ചും യെരൂശലേമിനെക്കുറിച്ചും ചോദിച്ചു.</verse>
				<verse number="3">അതിന് അവര്‍ എന്നോട്: പ്രവാസത്തിൽനിന്നു തെറ്റി ഒഴിഞ്ഞുപോയ ശേഷിപ്പ് അവിടെ ആ സംസ്ഥാനത്ത് മഹാകഷ്ടത്തിലും അപമാനത്തിലും ഇരിക്കുന്നു; യെരൂശലേമിന്‍റെ മതിൽ ഇടിഞ്ഞും അതിന്‍റെ വാതിലുകള്‍ തീവച്ച് ചുട്ടും കിടക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">ഈ വര്‍ത്തമാനം കേട്ടപ്പോള്‍ ഞാന്‍ ഇരുന്നു കരഞ്ഞു; കുറെ നാള്‍ ദുഃഖിച്ചും ഉപവസിച്ചുംകൊണ്ടു സ്വര്‍ഗത്തിലെ ദൈവത്തോടു ഞാന്‍ പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="5">സ്വര്‍ഗത്തിലെ ദൈവമായ യഹോവേ, നിന്നെ സ്നേഹിച്ചു നിന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കു നിയമവും ദയയും പാലിക്കുന്ന മഹാനും ഭയങ്കരനുമായ ദൈവമേ,</verse>
				<verse number="6">നിന്‍റെ ദാസന്മാരായ യിസ്രായേൽമക്കള്‍ക്കുവേണ്ടി രാവും പകലും നിന്‍റെ മുമ്പാകെ പ്രാര്‍ഥിക്കയും യിസ്രായേൽമക്കളായ ഞങ്ങള്‍ നിന്നോടു ചെയ്തിരിക്കുന്ന പാപങ്ങളെ ഏറ്റുപറകയും ചെയ്യുന്ന അടിയന്‍റെ പ്രാര്‍ഥന കേള്‍ക്കേണ്ടതിനു നിന്‍റെ ചെവി ശ്രദ്ധിച്ചും നിന്‍റെ കണ്ണു തുറന്നും ഇരിക്കേണമേ; ഞാനും എന്‍റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു.</verse>
				<verse number="7">ഞങ്ങള്‍ നിന്നോട് ഏറ്റവും വഷളത്തമായി പ്രവര്‍ത്തിച്ചിരിക്കുന്നു; നിന്‍റെ ദാസനായ മോശെയോടു നീ കല്പിച്ച കല്പനകളും ചട്ടങ്ങളും വിധികളും ഞങ്ങള്‍ പ്രമാണിച്ചിട്ടുമില്ല.</verse>
				<verse number="8">നിങ്ങള്‍ ദ്രോഹം ചെയ്താൽ ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽ ചിന്നിച്ചുകളയും;</verse>
				<verse number="9">എന്നാൽ നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞ് എന്‍റെ കല്പനകളെ പ്രമാണിച്ച് അവയെ അനുസരിച്ചുനടന്നാൽ, നിങ്ങളുടെ ഭ്രഷ്ടന്മാര്‍ ആകാശത്തിന്‍റെ അറുതിവരെയും എത്തിയിരുന്നാലും ഞാന്‍ അവിടെനിന്ന് അവരെ ശേഖരിച്ച്, എന്‍റെ നാമം സ്ഥാപിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്ത സ്ഥലത്തു കൊണ്ടുവരും എന്നു നിന്‍റെ ദാസനായ മോശെയോടു നീ അരുളിച്ചെയ്ത വചനം ഓര്‍ക്കേണമേ.</verse>
				<verse number="10">അവര്‍ നിന്‍റെ മഹാശക്തികൊണ്ടും ബലമുള്ള കൈകൊണ്ടും നീ വീണ്ടെടുത്ത നിന്‍റെ ദാസന്മാരും നിന്‍റെ ജനവുമല്ലോ.</verse>
				<verse number="11">കര്‍ത്താവേ, നിന്‍റെ ചെവി അടിയന്‍റെ പ്രാര്‍ഥനയ്ക്കും നിന്‍റെ നാമത്തെ ഭയപ്പെടുവാന്‍ താൽപര്യപ്പെടുന്ന നിന്‍റെ ദാസന്മാരുടെ പ്രാര്‍ഥനയ്ക്കും ശ്രദ്ധയുള്ളതായിരിക്കേണമേ. ഇന്ന് അടിയനു കാര്യം സാധിപ്പിച്ച് ഈ മനുഷ്യന്‍റെ മുമ്പാകെ എനിക്കു ദയ ലഭിക്കുമാറാക്കേണമേ. ഞാന്‍ രാജാവിനു പാനപാത്രവാഹകനായിരുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഇരുപതാം ആണ്ടിൽ നീസാന്‍മാസത്തിൽ ഞാന്‍ ഒരിക്കൽ രാജാവിന്‍റെ മുമ്പാകെ ഇരുന്ന വീഞ്ഞ് എടുത്ത് അവനു കൊടുത്തു; ഞാന്‍ ഇതിനുമുമ്പ് ഒരിക്കലും അവന്‍റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.</verse>
				<verse number="2">രാജാവ് എന്നോട്: നിന്‍റെ മുഖം വാടിയിരിക്കുന്നത് എന്ത്? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.</verse>
				<verse number="3">അപ്പോള്‍ ഞാന്‍ ഏറ്റവും ഭയപ്പെട്ടു രാജാവിനോട്: രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ; എന്‍റെ പിതാക്കന്മാരുടെ കല്ലറകള്‍ ഉള്ള പട്ടണം ശൂന്യമായും അതിന്‍റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കെ എന്‍റെ മുഖം വാടാതെ ഇരിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു.</verse>
				<verse number="4">രാജാവ് എന്നോട്: നിന്‍റെ അപേക്ഷ എന്ത് എന്നു ചോദിച്ചു; ഉടനെ ഞാന്‍ സ്വര്‍ഗത്തിലെ ദൈവത്തോടു പ്രാര്‍ഥിച്ചിട്ട്,</verse>
				<verse number="5">രാജാവിനോട്: രാജാവിന് തിരുവുള്ളമുണ്ടായി അടിയനു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദായിൽ എന്‍റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്ക് അതു പണിയേണ്ടതിന് ഒന്ന് അയയ്ക്കേണമേ എന്നുണര്‍ത്തിച്ചു.</verse>
				<verse number="6">അതിന് രാജാവ്-രാജ്ഞിയും അരികെ ഇരുന്നിരുന്നു-: നിന്‍റെ യാത്രയ്ക്ക് എത്രനാള്‍ വേണം? നീ എപ്പോള്‍ മടങ്ങിവരും എന്ന് എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയയ്പാന്‍ രാജാവിനു സമ്മതമായി; ഞാന്‍ ഒരു അവധിയും പറഞ്ഞു.</verse>
				<verse number="7">രാജാവിനു തിരുവുള്ളമുണ്ടായി ഞാന്‍ യെഹൂദായിൽ എത്തുംവരെ നദിക്ക് അക്കരെയുള്ള ദേശാധിപതിമാര്‍ എന്നെ കടത്തിവിടേണ്ടതിന്</verse>
				<verse number="8">അവര്‍ക്ക് എഴുത്തുകളും ആലയത്തോടു ചേര്‍ന്ന കോട്ടവാതിലുകള്‍ക്കും പട്ടണത്തിന്‍റെ മതിലിനും ഞാന്‍ ചെന്നു പാര്‍പ്പാനിരിക്കുന്ന വീട്ടിനും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാന്‍ രാജാവിന്‍റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന് അവന് ഒരു എഴുത്തും നല്കേണമേ എന്നും ഞാന്‍ രാജാവിനോട് അപേക്ഷിച്ചു. എന്‍റെ ദൈവത്തിന്‍റെ ദയയുള്ള കൈ എനിക്ക് അനുകൂലമായിരുന്നതുകൊണ്ട് രാജാവ് അത് എനിക്കു തന്നു.</verse>
				<verse number="9">അങ്ങനെ ഞാന്‍ നദിക്ക് അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്‍റെ എഴുത്ത് അവര്‍ക്കു കൊടുത്തു. രാജാവ് പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.</verse>
				<verse number="10">ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീയാവും ഇതു കേട്ടപ്പോള്‍ യിസ്രായേൽ മക്കള്‍ക്കു ഗുണം ചെയ്‍വാന്‍ ഒരു ആള്‍ വന്നത് അവര്‍ക്ക് ഏറ്റവും അനിഷ്ടമായി.</verse>
				<verse number="11">ഞാന്‍ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം</verse>
				<verse number="12">ഞാനും എന്നോടുകൂടെ ചില പുരുഷന്മാരും രാത്രിയിൽ എഴുന്നേറ്റു; എന്നാൽ യെരൂശലേമിൽ ചെയ്‍വാന്‍ എന്‍റെ ദൈവം എന്‍റെ മനസ്സിൽ തോന്നിച്ചിരുന്നതു ഞാന്‍ ആരോടും പറഞ്ഞിട്ടില്ലായിരുന്നു; ഞാന്‍ കയറിയിരുന്ന മൃഗമല്ലാതെ മറ്റൊരു മൃഗവും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.</verse>
				<verse number="13">ഞാന്‍ രാത്രിയിൽ താഴ്വരവാതിൽ വഴിയായി പെരുമ്പാമ്പുറവിങ്കലും കുപ്പവാതിൽക്കലും ചെന്നു യെരൂശലേമിന്‍റെ മതിൽ ഇടിഞ്ഞുകിടക്കുന്നതും വാതിലുകള്‍ തീവച്ചു ചുട്ടിരിക്കുന്നതും കണ്ടു.</verse>
				<verse number="14">പിന്നെ ഞാന്‍ ഉറവു വാതിൽക്കലേക്കും രാജാവിന്‍റെ കുളത്തിങ്കലേക്കും ചെന്നു; എന്നാൽ ഞാന്‍ കയറിയിരുന്ന മൃഗത്തിനു കടന്നുപോകുവാന്‍ സ്ഥലം പോരാതിരുന്നു.</verse>
				<verse number="15">രാത്രിയിൽതന്നെ ഞാന്‍ തോട്ടിന്‍റെ അരികത്തുകൂടി ചെന്നു മതിൽ നോക്കികണ്ടു താഴ്വരവാതിലിന്‍ വഴിയായി മടങ്ങിപ്പോന്നു.</verse>
				<verse number="16">ഞാന്‍ എവിടെപ്പോയി എന്നും എന്തു ചെയ്തു എന്നും പ്രമാണികളാരും അറിഞ്ഞില്ല; അന്നുവരെ ഞാന്‍ യെഹൂദന്മാരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ പ്രമാണികളോടോ വേലയെടുക്കുന്ന ശേഷം പേരോടോ യാതൊന്നും അറിയിച്ചിരുന്നില്ല.</verse>
				<verse number="17">അനന്തരം ഞാന്‍ അവരോട്: യെരൂശലേം ശൂന്യമായും അതിന്‍റെ വാതിലുകള്‍ തീകൊണ്ടു വെന്തും കിടക്കുന്നതായി നാം അകപ്പെട്ടിരിക്കുന്ന ഈ അനര്‍ഥം നിങ്ങള്‍ കാണുന്നുവല്ലോ; വരുവിന്‍; നാം ഇനിയും നിന്ദാപാത്രമായിരിക്കാതവണ്ണം യെരൂശലേമിന്‍റെ മതിൽ പണിയുക എന്നു പറഞ്ഞു.</verse>
				<verse number="18">എന്‍റെ ദൈവത്തിന്‍റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു കല്പിച്ച വാക്കുകളും ഞാന്‍ അറിയിച്ചപ്പോള്‍ അവര്‍: നാം എഴുന്നേറ്റു പണിയുക എന്നു പറഞ്ഞു. അങ്ങനെ അവര്‍ ആ നല്ല പ്രവൃത്തിക്കായി അന്യോന്യം ധൈര്യപ്പെടുത്തി.</verse>
				<verse number="19">എന്നാൽ ഹോരോന്യനായ സന്‍ബല്ലത്തും അമ്മോന്യനായ ദാസന്‍ തോബീ യാവും അരാബ്യനായ ഗേശെമും ഇതു കേട്ടിട്ടു ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു; നിങ്ങള്‍ ചെയ്യുന്ന ഈ കാര്യം എന്ത്? നിങ്ങള്‍ രാജാവിനോടു മത്സരിപ്പാന്‍ ഭാവിക്കുന്നുവോ എന്നു ചോദിച്ചു.</verse>
				<verse number="20">അതിനു ഞാന്‍ അവരോട്: സ്വര്‍ഗത്തിലെ ദൈവം ഞങ്ങള്‍ക്കു കാര്യം സാധിപ്പിക്കും; ആകയാൽ അവന്‍റെ ദാസന്മാരായ ഞങ്ങള്‍ എഴുന്നേറ്റു പണിയും; നിങ്ങള്‍ക്കോ യെരൂശലേമിൽ ഒരു ഓഹരിയും അവകാശവും ജ്ഞാപകവുമില്ല എന്നുത്തരം പറഞ്ഞു.</verse>
			</chapter>
			<chapter number="3">
				<verse number="1">അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്‍റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിന്‍വാതിൽ പണിതു; അവര്‍ അതു പ്രതിഷ്ഠിച്ച് അതിന്‍റെ കതകുകളും വച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവര്‍ അതു പ്രതിഷ്ഠിച്ചു.</verse>
				<verse number="2">അവര്‍ പണിതതിനപ്പുറം യെരീഹോക്കാര്‍ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂര്‍ പണിതു.</verse>
				<verse number="3">മീന്‍വാതിൽ ഹസ്സെനായക്കാര്‍ പണിതു; അവര്‍ അതിന്‍റെ പടികള്‍ വച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.</verse>
				<verse number="4">അവരുടെ അപ്പുറം ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകന്‍ മെരേമോത്ത് അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്‍റെ മകനായ ബേരെഖ്യാവിന്‍റെ മകന്‍ മെശുല്ലാം അറ്റകുറ്റം തീര്‍ത്തു. അവരുടെ അപ്പുറം ബാനയുടെ മകന്‍ സാദോക് അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="5">അവരുടെ അപ്പുറം തെക്കോവ്യര്‍ അറ്റകുറ്റം തീര്‍ത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാര്‍ കര്‍ത്താവിന്‍റെ വേലയ്ക്കു ചുമൽകൊടുത്തില്ല.</verse>
				<verse number="6">പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്‍റെ മകനായ മെശുല്ലാമും അറ്റകുറ്റം തീര്‍ത്തു; അവര്‍ അതിന്‍റെ പടികള്‍ വച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.</verse>
				<verse number="7">അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീര്‍ത്തു. അതിനപ്പുറം തട്ടാന്മാരിൽ ഹര്‍ഹയ്യാവിന്‍റെ മകനായ ഉസ്സീയേൽ അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="8">അവന്‍റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവ് അറ്റകുറ്റംതീര്‍ത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.</verse>
				<verse number="9">അവരുടെ അപ്പുറം യെരൂശലേംദേശത്തിന്‍റെ പാതിക്കു പ്രഭുവായ ഹൂരിന്‍റെ മകന്‍ രെഫായാവ് അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="10">അവരുടെ അപ്പുറം ഹരൂമഫിന്‍റെ മകന്‍ യെദായാവു തന്‍റെ വീട്ടിനു നേരേയുള്ള ഭാഗം അറ്റകുറ്റം തീര്‍ത്തു; അവന്‍റെ അപ്പുറം ഹശബ്നെയാവിന്‍റെ മകന്‍ ഹത്തൂശ് അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="11">മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്‍റെ മകന്‍ മല്ക്കീയാവും പഹത്ത്-മോവാബിന്‍റെ മകന്‍ ഹശ്ശൂബും അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="12">അവന്‍റെ അപ്പുറം യെരൂശലേംദേശത്തിന്‍റെ മറ്റേ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്‍റെ മകന്‍ ശല്ലൂമും അവന്‍റെ പുത്രിമാരും അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="13">താഴ്വരവാതിൽ ഹനൂനും സാനോഹ്‍നിവാസികളും അറ്റകുറ്റം തീര്‍ത്തു; അവര്‍ അതു പണിത് അതിന്‍റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പവാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.</verse>
				<verse number="14">കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്‍റെ പ്രഭുവായ രേഖാബിന്‍റെ മകന്‍ മല്ക്കീയാവ് അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിത് അതിന്‍റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി.</verse>
				<verse number="15">ഉറവുവാതിൽ മിസ്പാദേശത്തിന്‍റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂന്‍ അറ്റകുറ്റം തീര്‍ത്തു; അവന്‍ അതു പണിതു മേച്ചൽ കഴിച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി രാജോദ്യാനത്തിന്‍റെ നീര്‍പ്പാത്തിക്കരികെയുള്ള കുളത്തിന്‍റെ മതിലും ദാവീദിന്‍റെ നഗരത്തിൽനിന്ന് ഇറങ്ങുന്ന കല്പടിവരെ തീര്‍ത്തു.</verse>
				<verse number="16">അവന്‍റെ അപ്പുറം ബേത്ത്സൂര്‍ദേശത്തിന്‍റെ പാതിക്കു പ്രഭുവായ അസ്ബൂക്കിന്‍റെ മകന്‍ നെഹെമ്യാവ് ദാവീദിന്‍റെ കല്ലറകളുടെ നേരേയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ ആഗാരംവരെയും അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="17">അതിനപ്പുറം ലേവ്യരിൽ ബാനിയുടെ മകന്‍ രെഹൂം അറ്റകുറ്റം തീര്‍ത്തു. അവന്‍റെ അപ്പുറം കെയീലാദേശത്തിന്‍റെ പാതിക്കു പ്രഭുവായ ഹശബ്യാവ് തന്‍റെ ദേശത്തിന്‍റെ പേര്‍ക്ക് അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="18">അതിന്‍റെശേഷം അവന്‍റെ സഹോദരന്മാരിൽ കെയീലാദേശത്തിന്‍റെ മറ്റേ പാതിക്കു പ്രഭുവായ ഹേനാദാദിന്‍റെ മകന്‍ ബവ്വായി അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="19">അവന്‍റെ അപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകന്‍ ഏസെര്‍ കോണിങ്കലെ ആയുധശാലയ്ക്കുള്ള കയറ്റത്തിനു നേരേ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="20">അതിന്‍റെശേഷം സബ്ബായിയുടെ മകന്‍ ബാരൂക് ആ കോണു തുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്‍റെ വീട്ടുവാതിൽ വരെ മറ്റൊരു ഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="21">അതിന്‍റെശേഷം ഹക്കോസിന്‍റെ മകനായ ഊരീയാവിന്‍റെ മകന്‍ മെരേമോത്ത് എല്യാശീബിന്‍റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്‍റെ വീട്ടിന്‍റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="22">അതിന്‍റെശേഷം നാട്ടുപുറക്കാരായ പുരോഹിതന്മാര്‍ അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="23">അതിന്‍റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീട്ടിനു നേരേ അറ്റകുറ്റം തീര്‍ത്തു. അതിന്‍റെശേഷം അനന്യാവിന്‍റെ മകനായ മയസേയാവിന്‍റെ മകന്‍ അസര്യാവ് തന്‍റെ വീട്ടിനരികെ അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="24">അതിന്‍റെശേഷം ഹേനാദാദിന്‍റെ മകന്‍ ബിന്നൂവി അസര്യാവിന്‍റെ വീടുമുതൽ കോണിന്‍റെ തിരിവുവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="25">ഊസായിയുടെ മകന്‍ പാലാൽ കോണിനും കാരാഗൃഹത്തിന്‍റെ മുറ്റത്തോടു ചേര്‍ന്നതായി രാജധാനി കവിഞ്ഞു മുമ്പോട്ടു നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരേ അറ്റകുറ്റം തീര്‍ത്തു; അതിന്‍റെശേഷം പരോശിന്‍റെ മകന്‍ പെദായാവ് അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="26">ദൈവാലയദാസന്മാര്‍ ഓഫേലിൽ കിഴക്കു നീര്‍വാതിലിനെതിരേയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാര്‍ത്തുവന്നു.</verse>
				<verse number="27">അതിന്‍റെ ശേഷം തെക്കോവ്യര്‍ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരേ ഓഫേലിന്‍റെ മതിൽവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="28">കുതിരവാതിൽമുതൽ പുരോഹിതന്മാര്‍ ഓരോരുത്തന്‍ താന്താന്‍റെ വീട്ടിനു നേരേ അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="29">അതിന്‍റെശേഷം ഇമ്മേരിന്‍റെ മകന്‍ സാദോക് തന്‍റെ വീട്ടിനു നേരേ അറ്റകുറ്റം തീര്‍ത്തു. അതിന്‍റെശേഷം കിഴക്കേ വാതിൽക്കാവല്ക്കാരനായ ശെഖന്യാവിന്‍റെ മകന്‍ ശെമയ്യാവ് അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="30">അതിന്‍റെ ശേഷം ശേലെമ്യാവിന്‍റെ മകന്‍ ഹനന്യാവും സാലാഫിന്‍റെ ആറാമത്തെ മകന്‍ ഹാനൂനും മറ്റൊരു ഭാഗം അറ്റകുറ്റം തീര്‍ത്തു. അതിന്‍റെശേഷം ബേരെഖ്യാവിന്‍റെ മകന്‍ മെശുല്ലാം തന്‍റെ അറയുടെ നേരേ അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="31">അതിന്‍റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മിഫ്ഖാദ്‍വാതിലിനു നേരേ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീര്‍ത്തു.</verse>
				<verse number="32">കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീര്‍ത്തു.</verse>
			</chapter>
			<chapter number="4">
				<verse number="1">ഞങ്ങള്‍ മതിൽ പണിയുന്നു എന്നു സന്‍ ബല്ലത്ത് കേട്ടപ്പോള്‍ അവന്‍ കോപവും മഹാരോഷവും പൂണ്ടു യെഹൂദന്മാരെ നിന്ദിച്ചു.</verse>
				<verse number="2">ഈ ദുര്‍ബലന്മാരായ യെഹൂദന്മാര്‍ എന്തു ചെയ്‍വാന്‍ പോകുന്നു? അവരെ സമ്മതിക്കുമോ അവര്‍ യാഗം കഴിക്കുമോ? ഒരു ദിവസംകൊണ്ടു പണി തീര്‍ത്തുകളയുമോ? വെന്തുകിടക്കുന്ന ചണ്ടിക്കൂമ്പാരങ്ങളിൽനിന്ന് അവര്‍ കല്ലു ജീവിപ്പിക്കുമോ എന്നിങ്ങനെ തന്‍റെ സഹോദരന്മാരും ശമര്യാസൈന്യവും കേള്‍ക്കെ പറഞ്ഞു.</verse>
				<verse number="3">അപ്പോള്‍ അവന്‍റെ അടുക്കൽ നിന്നിരുന്ന അമ്മോന്യനായ തോബീയാവ്: അവര്‍ എങ്ങനെ പണിതാലും ഒരു കുറുക്കന്‍ കയറിയാൽ അവരുടെ കന്മതിൽ ഉരുണ്ടുവീഴും എന്നു പറഞ്ഞു.</verse>
				<verse number="4">ഞങ്ങളുടെ ദൈവമേ, കേള്‍ക്കേണമേ; ഞങ്ങള്‍ നിന്ദിതന്മാര്‍ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവര്‍ച്ചയ്ക്ക് ഏല്പിക്കേണമേ.</verse>
				<verse number="5">പണിയുന്നവര്‍ കേള്‍ക്കെ അവര്‍ നിന്നെ കോപിപ്പിച്ചിരിക്കയാൽ അവരുടെ അകൃത്യം മറയ്ക്കരുതേ; അവരുടെ പാപം നിന്‍റെ മുമ്പിൽനിന്നു മാഞ്ഞുപോകയും അരുതേ.</verse>
				<verse number="6">അങ്ങനെ ഞങ്ങള്‍ മതിൽ പണിതു; വേല ചെയ്‍വാന്‍ ജനത്തിന് ഉത്സാഹം ഉണ്ടായിരുന്നതുകൊണ്ട് മതിൽ മുഴുവനും പാതിപൊക്കംവരെ തീര്‍ത്തു.</verse>
				<verse number="7">യെരൂശലേമിന്‍റെ മതിലുകള്‍ അറ്റകുറ്റം തീര്‍ന്നുവരുന്നു എന്നും ഇടിവുകള്‍ അടഞ്ഞുതുടങ്ങി എന്നും സന്‍ബല്ലത്തും തോബീയാവും അരാബ്യരും അമ്മോന്യരും അസ്തോദ്യരും കേട്ടപ്പോള്‍ അവര്‍ക്കു മഹാകോപം ജനിച്ചു.</verse>
				<verse number="8">യെരൂശലേമിന്‍റെ നേരേ ചെന്നു യുദ്ധം ചെയ്യേണ്ടതിനും അവിടെ കലക്കം വരുത്തേണ്ടതിനും അവരൊക്കെയും ഒന്നിച്ചുകൂടി കൂട്ടുകെട്ടുണ്ടാക്കി.</verse>
				<verse number="9">ഞങ്ങളോ ഞങ്ങളുടെ ദൈവത്തോടു പ്രാര്‍ഥിച്ചു; അവരുടെ നിമിത്തം രാവും പകലും കാവല്ക്കാരെ ആക്കേണ്ടിവന്നു.</verse>
				<verse number="10">എന്നാൽ യെഹൂദ്യര്‍: ചുമട്ടുകാരുടെ ശക്തി ക്ഷയിച്ചുപോകുന്നു; കല്ലും മണ്ണും ഇനിയും വളരെ കിടക്കുന്നു; ആകയാൽ മതിൽ പണിവാന്‍ നമുക്കു കഴികയില്ല എന്നു പറഞ്ഞു.</verse>
				<verse number="11">ഞങ്ങളുടെ ശത്രുക്കളോ: നാം അവരുടെ ഇടയിൽ ചെന്ന് അവരെ കൊന്നു പണിമുടക്കുന്നതുവരെ അവര്‍ ഒന്നും അറികയും കാണുകയും അരുത് എന്നു പറഞ്ഞു.</verse>
				<verse number="12">അവരുടെ സമീപം പാര്‍ത്ത യെഹൂദന്മാര്‍ പല സ്ഥലങ്ങളിൽനിന്നും വന്നു; നിങ്ങള്‍ ഞങ്ങളുടെ അടുക്കൽ വരുവിന്‍ എന്നു പത്തു പ്രാവശ്യം ഞങ്ങളോട് അപേക്ഷിച്ചു.</verse>
				<verse number="13">അതുകൊണ്ടു ഞാന്‍ മതിലിന്‍റെ പിമ്പുറത്തു പൊക്കം കുറഞ്ഞ സ്ഥലങ്ങളിലും തുറന്നുകിടക്കുന്ന സ്ഥലങ്ങളിലും ആളുകളെ ആക്കി ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടുംകൂടെ നിര്‍ത്തി.</verse>
				<verse number="14">ഞാന്‍ നോക്കി എഴുന്നേറ്റു നിന്നു പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: നിങ്ങള്‍ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കര്‍ത്താവിനെ ഓര്‍ത്തു നിങ്ങളുടെ സഹോദരന്മാര്‍ക്കും പുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ഭാര്യമാര്‍ക്കും വീടുകള്‍ക്കുംവേണ്ടി പൊരുതുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="15">ഞങ്ങള്‍ക്ക് അറിവു കിട്ടിപ്പോയെന്നും ദൈവം അവരുടെ ആലോചനയെ നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കള്‍ കേട്ടശേഷം ഞങ്ങള്‍ എല്ലാവരും മതിലിങ്കൽ താന്താന്‍റെ വേലയ്ക്കു മടങ്ങിച്ചെല്ലുവാനിടയായി.</verse>
				<verse number="16">അന്നു മുതൽക്ക് എന്‍റെ ഭൃത്യന്മാരിൽ പാതിപ്പേര്‍ വേലയ്ക്ക് നിന്നു പാതിപ്പേര്‍ കുന്തവും പരിചയും വില്ലും കവചവും ധരിച്ചു നിന്നു; മതിൽ പണിയുന്ന എല്ലാ യെഹൂദന്മാരുടെയും പുറകിൽ പ്രഭുക്കന്മാര്‍ നിന്നു;</verse>
				<verse number="17">ചുമടെടുക്കുന്ന ചുമട്ടുകാര്‍ ഒരു കൈകൊണ്ടു വേലചെയ്കയും മറ്റേ കൈകൊണ്ട് ആയുധം പിടിക്കയും ചെയ്തു.</verse>
				<verse number="18">പണിയുന്നവര്‍ അരയ്ക്കു വാള്‍ കെട്ടിയും കൊണ്ടു പണിതു. എന്നാൽ കാഹളം ഊതുന്നവന്‍ എന്‍റെ അടുക്കൽതന്നെ ആയിരുന്നു.</verse>
				<verse number="19">ഞാന്‍ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷം ജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽ തമ്മിൽ അകന്നിരിക്കുന്നു.</verse>
				<verse number="20">നിങ്ങള്‍ കാഹളനാദം കേള്‍ക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊള്‍വിന്‍; നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="21">അങ്ങനെ ഞങ്ങള്‍ പണിനടത്തി; പാതിപ്പേര്‍ നേരം വെളുക്കുമ്പോള്‍ തുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.</verse>
				<verse number="22">ആ കാലത്തു ഞാന്‍ ജനത്തോട്: രാത്രിയിൽ നമുക്കു കാവലിനും പകൽ വേല ചെയ്യുന്നതിനും ഉതകത്തക്കവണ്ണം ഓരോരുത്തന്‍ താന്താന്‍റെ വേലക്കാരനുമായി യെരൂശലേമിനകത്തു പാര്‍ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="23">ഞാനോ എന്‍റെ സഹോദരന്മാരോ എന്‍റെ ബാല്യക്കാരോ എന്‍റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">ജനവും അവരുടെ ഭാര്യമാരും യെഹൂദന്മാരായ തങ്ങളുടെ സഹോദരന്മാരുടെ നേരേ വലിയ നിലവിളികൂട്ടി:</verse>
				<verse number="2">ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരും പുത്രിമാരുമായി പലരാകകൊണ്ടു ഞങ്ങളുടെ ഉപജീവനത്തിനു ധാന്യം വേണ്ടിയിരിക്കുന്നു എന്നു ചിലരും</verse>
				<verse number="3">ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും വീടുകളും പണയം എഴുതി ഈ ദുര്‍ഭിക്ഷകാലത്തു ധാന്യം വാങ്ങേണ്ടിവന്നിരിക്കുന്നു എന്നു ചിലരും</verse>
				<verse number="4">രാജഭോഗം കൊടുക്കേണ്ടതിനു ഞങ്ങള്‍ നിലങ്ങളിന്മേലും മുന്തിരിത്തോട്ടങ്ങളിന്മേലും പണം കടം മേടിച്ചിരിക്കുന്നു;</verse>
				<verse number="5">ഇപ്പോഴോ ഞങ്ങളുടെ ദേഹം ഞങ്ങളുടെ സഹോദരന്മാരുടെ ദേഹത്തെപ്പോലെയും ഞങ്ങളുടെ മക്കള്‍ അവരുടെ മക്കളെപ്പോലെയും ആകുന്നുവെങ്കിലും ഞങ്ങള്‍ ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദാസ്യത്തിനു കൊടുക്കേണ്ടിവരുന്നു; ഞങ്ങളുടെ പുത്രിമാരിൽ ചിലര്‍ അടിമപ്പെട്ടു പോയിരിക്കുന്നു; ഞങ്ങള്‍ക്കു വേറേ നിര്‍വാഹമില്ല; ഞങ്ങളുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അന്യാധീനമായിരിക്കുന്നു എന്നു വേറേ ചിലരും പറഞ്ഞു.</verse>
				<verse number="6">അവരുടെ നിലവിളിയും ഈ വാക്കുകളും കേട്ടപ്പോള്‍ എനിക്ക് അതികോപം വന്നു.</verse>
				<verse number="7">ഞാന്‍ എന്‍റെ മനസ്സുകൊണ്ട് ആലോചിച്ചശേഷം പ്രഭുക്കന്മാരെയും പ്രമാണികളെയും ശാസിച്ചു: നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടു പലിശ വാങ്ങുന്നുവല്ലോ എന്ന് അവരോടു പറഞ്ഞു. അവര്‍ക്കു വിരോധമായി ഞാന്‍ ഒരു മഹായോഗം വിളിച്ചുകൂട്ടി.</verse>
				<verse number="8">ജാതികള്‍ക്കു വിറ്റിരുന്ന നമ്മുടെ സഹോദരന്മാരായ യെഹൂദന്മാരെ നമ്മാൽ കഴിയുന്നേടത്തോളം നാം വീണ്ടെടുത്തിരിക്കുന്നു; നിങ്ങളോ നമ്മുടെ സഹോദരന്മാര്‍ തങ്ങളെത്തന്നെ നമുക്കു വില്പാന്‍ തക്കവണ്ണം അവരെ വീണ്ടും വില്പിപ്പാന്‍ പോകുന്നുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു. അതിന് അവര്‍ ഒരു വാക്കും പറവാന്‍ കഴിയാതെ മൗനമായിരുന്നു.</verse>
				<verse number="9">പിന്നെയും ഞാന്‍ പറഞ്ഞത്: നിങ്ങള്‍ ചെയ്യുന്ന കാര്യം നന്നല്ല; നമ്മുടെ ശത്രുക്കളായ ജാതികളുടെ നിന്ദ ഓര്‍ത്തിട്ടെങ്കിലും നിങ്ങള്‍ നമ്മുടെ ദൈവത്തെ ഭയപ്പെട്ടു നടക്കേണ്ടതല്ലയോ?</verse>
				<verse number="10">ഞാനും എന്‍റെ സഹോദരന്മാരും എന്‍റെ ഭൃത്യന്മാരും അവര്‍ക്കു ദ്രവ്യവും ധാന്യവും കടം കൊടുത്തിരിക്കുന്നു; നാം ഈ പലിശ ഉപേക്ഷിച്ചുകളക.</verse>
				<verse number="11">നിങ്ങള്‍ ഇന്നുതന്നെ അവരുടെ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിക്കൊടുപ്പിന്‍; ദ്രവ്യം, ധാന്യം, വീഞ്ഞ്, എണ്ണ, എന്നിവയിൽ നൂറ്റിന് ഒന്നു വീതം നിങ്ങള്‍ അവരോടു വാങ്ങിവരുന്നതും അവര്‍ക്ക് ഇളച്ചുകൊടുപ്പിന്‍.</verse>
				<verse number="12">അതിന് അവര്‍: ഞങ്ങള്‍ അവ മടക്കിക്കൊടുക്കാം; ഇനി അവരോട് ഒന്നും ചോദിക്കയുമില്ല; നീ പറയുമ്പോലെ തന്നെ ഞങ്ങള്‍ ചെയ്യും എന്നു പറഞ്ഞു. അപ്പോള്‍ ഞാന്‍ പുരോഹിതന്മാരെ വിളിച്ച് ഈ വാഗ്ദാനപ്രകാരം ചെയ്തുകൊള്ളാമെന്ന് അവരുടെ മുമ്പിൽവച്ച് അവരെക്കൊണ്ടു സത്യം ചെയ്യിച്ചു.</verse>
				<verse number="13">ഞാന്‍ എന്‍റെ മടി കുടഞ്ഞു: ഈ വാഗ്ദാനം നിവര്‍ത്തിക്കാത്ത ഏവനെയും അവന്‍റെ വീട്ടിൽനിന്നും അവന്‍റെ സമ്പാദ്യത്തിൽനിന്നും ദൈവം ഇതുപോലെ കുടഞ്ഞുകളയട്ടെ; ഇങ്ങനെ അവന്‍ കുടഞ്ഞും ഒഴിഞ്ഞും പോകട്ടെ എന്നു പറഞ്ഞു. സര്‍വസഭയും: ആമേന്‍ എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു. ജനം ഈ വാഗ്ദാനപ്രകാരം പ്രവര്‍ത്തിച്ചു.</verse>
				<verse number="14">ഞാന്‍ യെഹൂദാദേശത്ത് അവരുടെ ദേശാധിപതിയായി നിയമിക്കപ്പെട്ട നാള്‍മുതൽ അര്‍ത്ഥഹ്ശഷ്ടാരാജാവിന്‍റെ ഇരുപതാം ആണ്ടുമുതൽ തന്നെ, അവന്‍റെ മുപ്പത്തിരണ്ടാം ആണ്ടുവരെ പന്ത്രണ്ടു സംവത്സരം ഞാനും എന്‍റെ സഹോദരന്മാരും ദേശാധിപതിക്കുള്ള അഹോവൃത്തി വാങ്ങിയില്ല.</verse>
				<verse number="15">എനിക്കു മുമ്പേ ഉണ്ടായിരുന്ന പണ്ടത്തെ ദേശാധിപതികള്‍ ജനത്തിനു ഭാരമായിരുന്നു; നാല്പതു ശേക്കെൽ വെള്ളിവീതം വാങ്ങിയതു കൂടാതെ അപ്പവും വീഞ്ഞും കൂടെ അവരോടു വാങ്ങി; അവരുടെ ഭൃത്യന്മാരും ജനത്തിന്മേൽ കര്‍ത്തൃത്വം നടത്തിവന്നു; ഞാനോ ദൈവഭയം ഹേതുവായി അങ്ങനെ ചെയ്തില്ല.</verse>
				<verse number="16">ഞാന്‍ ഈ മതിലിന്‍റെ വേലയിൽ തന്നെ ഉറ്റിരുന്നു; ഞങ്ങള്‍ ഒരു നിലവും വിലയ്ക്കു വാങ്ങിയില്ല; എന്‍റെ ഭൃത്യന്മാരൊക്കെയും ഈ വേലയിൽ ചേര്‍ന്നു പ്രവര്‍ത്തിച്ചുപോന്നു.</verse>
				<verse number="17">യെഹൂദന്മാരും പ്രമാണികളുമായ നൂറ്റമ്പതു പേരല്ലാതെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽനിന്നു ഞങ്ങളുടെ അടുക്കൽ വന്നവരും എന്‍റെ മേശയ്ക്കൽ ഭക്ഷണം കഴിച്ചുപോന്നു.</verse>
				<verse number="18">എനിക്ക് ഒരു ദിവസത്തേക്ക് ഒരു കാളയെയും വിശേഷമായ ആറ് ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തിൽ ഒരിക്കൽ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാട് കഠിനമായിരുന്നതിനാൽ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാന്‍ ആവശ്യപ്പെട്ടില്ല.</verse>
				<verse number="19">എന്‍റെ ദൈവമേ, ഞാന്‍ ഈ ജനത്തിനുവേണ്ടി ചെയ്തതൊക്കെയും എനിക്കു നന്മയ്ക്കായിട്ട് ഓര്‍ക്കേണമേ.</verse>
			</chapter>
			<chapter number="6">
				<verse number="1">എന്നാൽ ഞാന്‍ മതിൽ പണിതു; ആ കാലത്തു പടിവാതിലുകള്‍ക്കു കതകുകള്‍ വച്ചിരുന്നില്ലങ്കിലും അറ്റകുറ്റം ഒന്നും ശേഷിപ്പില്ലന്നു സന്‍ബല്ലത്തും തോബീയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടപ്പോള്‍</verse>
				<verse number="2">സന്‍ബല്ലത്തും ഗേശെമും എന്‍റെ അടുക്കൽ ആളയച്ചു: വരിക; നാം ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ യോഗം കൂടുക എന്നു പറയിച്ചു. എന്നോടു ദോഷം ചെയ്‍വാനായിരുന്നു അവര്‍ നിരൂപിച്ചത്.</verse>
				<verse number="3">ഞാന്‍ അവരുടെ അടുക്കലേക്കു ദൂതന്മാരെ അയച്ചു: ഞാന്‍ ഒരു വലിയ വേല ചെയ്തുവരുന്നു; എനിക്ക് അങ്ങോട്ടു വരുവാന്‍ കഴിവില്ല; ഞാന്‍ വേല വിട്ടു നിങ്ങളുടെ അടുക്കൽ വരുന്നതിനാൽ അതിനു മിനക്കേടു വരുത്തുന്നത് എന്തിന് എന്നു പറയിച്ചു.</verse>
				<verse number="4">അവര്‍ നാലു പ്രാവശ്യം ഇങ്ങനെ എന്‍റെ അടുക്കൽ ആളയച്ചു; ഞാനും ഈ വിധംതന്നെ മറുപടി പറഞ്ഞയച്ചു.</verse>
				<verse number="5">സന്‍ബല്ലത്ത് അങ്ങനെതന്നെ അഞ്ചാം പ്രാവശ്യം തന്‍റെ ഭൃത്യനെ, തുറന്നിരിക്കുന്ന ഒരു എഴുത്തുമായി എന്‍റെ അടുക്കൽ അയച്ചു.</verse>
				<verse number="6">അതിൽ എഴുതിയിരുന്നത്: നീയും യെഹൂദന്മാരും മത്സരിപ്പാന്‍ ഭാവിക്കുന്നു; അതുകൊണ്ടാകുന്നു നീ മതിൽ പണിയുന്നത്; നീ അവര്‍ക്കു രാജാവാകുവാന്‍ വിചാരിക്കുന്നു എന്നത്രേ വര്‍ത്തമാനം.</verse>
				<verse number="7">യെഹൂദായിൽ ഒരു രാജാവ് ഉണ്ടെന്നു നിന്നെക്കുറിച്ച് യെരൂശലേമിൽ പ്രസംഗിപ്പാന്‍ നീ പ്രവാചകന്മാരെ നിയമിച്ചിരിക്കുന്നു എന്നിങ്ങനെ ജാതികളുടെ ഇടയിൽ ഒരു കേള്‍വി ഉണ്ട്; ഗശ്മൂവും അങ്ങനെ പറയുന്നു. രാജാവും ഇപ്പോള്‍ ഈ കേള്‍വി കേള്‍ക്കും; ആകയാൽ വരിക നാം തമ്മിൽ ആലോചന ചെയ്ക.</verse>
				<verse number="8">അതിനു ഞാന്‍ അവന്‍റെ അടുക്കൽ ആളയച്ചു: നീ പറയുന്നതുപോലെയുള്ള കാര്യം ഒന്നും നടക്കുന്നില്ല; അതു നീ സ്വമേധയാ സങ്കല്പിച്ചതാകുന്നു എന്നു പറയിച്ചു.</verse>
				<verse number="9">വേല നടക്കാതവണ്ണം അവരുടെ ധൈര്യം ക്ഷയിച്ചു പോകേണമെന്നു പറഞ്ഞ് അവരൊക്കെയും ഞങ്ങളെ ഭയപ്പെടുത്തുവാന്‍ നോക്കി. ആകയാൽ, ദൈവമേ, എന്നെ ധൈര്യപ്പെടുത്തേണമേ.</verse>
				<verse number="10">പിന്നെ ഞാന്‍ മെഹേതബേലിന്‍റെ മകനായ ദെലായാവിന്‍റെ മകന്‍ ശെമയ്യാവിന്‍റെ വീട്ടിൽ ചെന്നു; അവന്‍ കതകടച്ച് അകത്തിരിക്കയായിരുന്നു; നാം ഒരുമിച്ച് ദൈവാലയത്തിൽ മന്ദിരത്തിനകത്തു കടന്നു വാതിൽ അടയ്ക്കുക; നിന്നെ കൊല്ലുവാന്‍ വരുന്നുണ്ട്; നിന്നെ കൊല്ലുവാന്‍ അവര്‍ രാത്രിയിൽ വരും എന്നു പറഞ്ഞു.</verse>
				<verse number="11">അതിനു ഞാന്‍: എന്നെപ്പോലെയുള്ള ഒരാള്‍ ഓടിപ്പോകുമോ? എന്നെപ്പോലെയുള്ള ഒരുത്തന്‍ ജീവരക്ഷയ്ക്കായി മന്ദിരത്തിലേക്കു പോകുമോ? ഞാന്‍ പോകയില്ല എന്നു പറഞ്ഞു.</verse>
				<verse number="12">ദൈവം അവനെ അയച്ചിട്ടില്ല; തോബീയാവും സന്‍ബല്ലത്തും അവന് കൂലി കൊടുത്തിരുന്നതുകൊണ്ട് അവന്‍ എനിക്കു വിരോധമായി ആ പ്രവചനം പറഞ്ഞതേയുള്ളൂ എന്ന് എനിക്കു മനസ്സിലായി.</verse>
				<verse number="13">ഞാന്‍ ഭയപ്പെട്ട് അങ്ങനെ പ്രവര്‍ത്തിച്ചു പാപം ചെയ്യേണ്ടതിനും എന്നെ ദുഷിക്കത്തക്കവണ്ണം അപവാദത്തിനു കാരണം കിട്ടേണ്ടതിനും അവര്‍ അവനു കൂലികൊടുത്തിരുന്നു.</verse>
				<verse number="14">എന്‍റെ ദൈവമേ, തോബീയാവും സന്‍ബല്ലത്തും ചെയ്ത ഈ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവരെയും നോവദ്യാ എന്ന പ്രവാചകിയെയും എന്നെ ഭയപ്പെടുത്തുവാന്‍ നോക്കിയ മറ്റു പ്രവാചകന്മാരെയും ഓര്‍ക്കേണമേ.</verse>
				<verse number="15">ഇങ്ങനെ മതിൽ അമ്പത്തിരണ്ടു ദിവസം പണിത് എലൂൽമാസം ഇരുപത്തിയഞ്ചാം തീയതി തീര്‍ത്തു.</verse>
				<verse number="16">ഞങ്ങളുടെ സകല ശത്രുക്കളും അതു കേട്ടപ്പോള്‍ ഞങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ ആകെ ഭയപ്പെട്ടു; അവര്‍ തങ്ങള്‍ക്കു തന്നെ അല്പന്മാരായി തോന്നി; ഈ പ്രവൃത്തി ഞങ്ങളുടെ ദൈവത്തിന്‍റെ സഹായത്താൽ സാധ്യമായി എന്ന് അവര്‍ ഗ്രഹിച്ചു.</verse>
				<verse number="17">ആ കാലത്ത് യെഹൂദാപ്രഭുക്കന്മാര്‍ തോബീയാവിന് അനേകം എഴുത്ത് അയയ്ക്കുകയും തോബീയാവിന്‍റെ എഴുത്ത് അവര്‍ക്കു വരികയും ചെയ്തു.</verse>
				<verse number="18">അവന്‍ ആരഹിന്‍റെ മകനായ ശെഖന്യാവിന്‍റെ മരുമകന്‍ ആയിരുന്നതുകൊണ്ടും അവന്‍റെ മകന്‍ യോഹാനാന്‍ ബേരെഖ്യാവിന്‍റെ മകനായ മെശുല്ലാമിന്‍റെ മകളെ വിവാഹം ചെയ്തിരുന്നതുകൊണ്ടും യെഹൂദായിൽ അനേകര്‍ അവനുമായി സത്യബന്ധം ചെയ്തിരുന്നു.</verse>
				<verse number="19">അത്രയുമല്ല, അവര്‍ അവന്‍റെ ഗുണങ്ങളെ എന്‍റെ മുമ്പാകെ പ്രസ്താവിക്കയും എന്‍റെ വാക്കുകളെ അവന്‍റെ അടുക്കൽ ചെന്നറിയിക്കയും ചെയ്തു. അതുകൊണ്ട് എന്നെ ഭയപ്പെടുത്തുവാന്‍ തോബീയാവ് എഴുത്ത് അയച്ചുകൊണ്ടിരുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">എന്നാൽ മതിൽ പണിതുതീര്‍ത്തു കതകുകള്‍ വയ്ക്കുകയും വാതിൽക്കാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം</verse>
				<verse number="2">ഞാന്‍ എന്‍റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന് അധിപതികളായി നിയമിച്ചു; ഇവന്‍ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.</verse>
				<verse number="3">ഞാന്‍ അവരോട്: വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്‍റെ വാതിൽ തുറക്കരുത്; നിങ്ങള്‍ അരികെ നില്ക്കുമ്പോള്‍ തന്നെ കതക് അടച്ച് അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ച് ഓരോരുത്തനെ താന്താന്‍റെ കാവൽ സ്ഥലത്തും താന്താന്‍റെ വീട്ടിനു നേരേയുമായി നിര്‍ത്തിക്കൊള്ളേണം എന്നു പറഞ്ഞു.</verse>
				<verse number="4">എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകള്‍ പണിതിരുന്നതുമില്ല.</verse>
				<verse number="5">വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിനു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാന്‍ എന്‍റെ ദൈവം എന്‍റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടത് എന്തെന്നാൽ:</verse>
				<verse number="6">ബാബേൽരാജാവായ നെബൂഖദ്നേസര്‍ പിടിച്ചു കൊണ്ടുപോയ ബദ്ധന്മാരുടെ പ്രവാസത്തിൽനിന്നു പുറപ്പെട്ടു യെരൂശലേമിലേക്കും യെഹൂദായിലേക്കും താന്താന്‍റെ പട്ടണത്തിലേക്കു മടങ്ങിവന്നവരായ ദേശനിവാസികള്‍:</verse>
				<verse number="7">ഇവര്‍ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊര്‍ദ്ദെഖായി, ബിൽശാന്‍, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യയാവിത്:</verse>
				<verse number="8">പരോശിന്‍റെ മക്കള്‍ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.</verse>
				<verse number="9">ശെഫത്യാവിന്‍റെ മക്കള്‍ മുന്നൂറ്റി എഴുപത്തിരണ്ട്.</verse>
				<verse number="10">ആരഹിന്‍റെ മക്കള്‍ അറുനൂറ്റമ്പത്തിരണ്ട്.</verse>
				<verse number="11">യേശുവയുടെയും യോവാബിന്‍റെയും മക്കളിൽ പഹത്ത്-മോവാബിന്‍റെ മക്കള്‍ രണ്ടായിരത്തി എണ്ണൂറ്റി പതിനെട്ട്.</verse>
				<verse number="12">ഏലാമിന്‍റെ മക്കള്‍ ആയിരത്തിരുനൂറ്റി അമ്പത്തിനാല്.</verse>
				<verse number="13">സത്ഥൂവിന്‍റെ മക്കള്‍ എണ്ണൂറ്റി നാല്പത്തിയഞ്ച്.</verse>
				<verse number="14">സക്കായിയുടെ മക്കള്‍ എഴുനൂറ്ററുപത്.</verse>
				<verse number="15">ബിന്നൂവിയുടെ മക്കള്‍ അറുനൂറ്റി നാൽപത്തിയെട്ട്.</verse>
				<verse number="16">ബേബായിയുടെ മക്കള്‍ അറുനൂറ്റി ഇരുപത്തിയെട്ട്.</verse>
				<verse number="17">അസ്ഗാദിന്‍റെ മക്കള്‍ രണ്ടായിരത്തി മുന്നൂറ്റി ഇരുപത്തിരണ്ട്.</verse>
				<verse number="18">അദോനീക്കാമിന്‍റെ മക്കള്‍ അറുനൂറ്ററുപത്തിഏഴ്.</verse>
				<verse number="19">ബിഗ്വായിയുടെ മക്കള്‍ രണ്ടായിരത്തി അറുപത്തിഏഴ്.</verse>
				<verse number="20">ആദീന്‍റെ മക്കള്‍ അറുനൂറ്റി അമ്പത്തിയഞ്ച്.</verse>
				<verse number="21">ഹിസ്ക്കീയാവിന്‍റെ സന്തതിയായി ആതേരിന്‍റെ മക്കള്‍ തൊണ്ണൂറ്റെട്ട്.</verse>
				<verse number="22">ഹാശൂമിന്‍റെ മക്കള്‍ മുന്നൂറ്റി ഇരുപത്തെട്ട്.</verse>
				<verse number="23">ബേസായിയുടെ മക്കള്‍ മുന്നൂറ്റി ഇരുപത്തിനാല്.</verse>
				<verse number="24">ഹാരീഫിന്‍റെ മക്കള്‍ നൂറ്റി പന്ത്രണ്ട്.</verse>
				<verse number="25">ഗിബെയോന്യര്‍ തൊണ്ണൂറ്റഞ്ച്.</verse>
				<verse number="26">ബേത്‍ലഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റി എണ്‍പത്തെട്ട്.</verse>
				<verse number="27">അനാഥോത്യര്‍ നൂറ്റി ഇരുപത്തെട്ട്.</verse>
				<verse number="28">ബേത്ത്-അസ്മാവേത്യര്‍ നാല്പത്തിരണ്ട്.</verse>
				<verse number="29">കിര്യത്ത്-യെയാരീം, കെഫീരാ, ബെയെരോത്ത് എന്നിവയിലെ നിവാസികള്‍ എഴുനൂറ്റി നാല്പത്തിമൂന്ന്.</verse>
				<verse number="30">രാമാക്കാരും ഗേബക്കാരും അറുനൂറ്റി ഇരുപത്തൊന്ന്.</verse>
				<verse number="31">മിക്മാസ്നിവാസികള്‍ നൂറ്റി ഇരുപത്തിരണ്ട്.</verse>
				<verse number="32">ബേഥേൽക്കാരും ഹായീക്കാരും നൂറ്റി ഇരുപത്തിമൂന്ന്.</verse>
				<verse number="33">മറ്റേ നെബോവിലെ നിവാസികള്‍ അമ്പത്തിരണ്ട്.</verse>
				<verse number="34">മറ്റേ ഏലാമിലെ നിവാസികള്‍ ആയിരത്തി ഇരുനൂറ്റി അമ്പത്തിനാല്.</verse>
				<verse number="35">ഹാരീമിന്‍റെ മക്കള്‍ മുന്നൂറ്റി ഇരുപത്.</verse>
				<verse number="36">യെരീഹോനിവാസികള്‍ മുന്നൂറ്റി നാല്പത്തിയഞ്ച്.</verse>
				<verse number="37">ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികള്‍ എഴുനൂറ്റി ഇരുപത്തൊന്ന്.</verse>
				<verse number="38">സേനായാനിവാസികള്‍ മൂവായിരത്തിതൊള്ളായിരത്തിമുപ്പത്.</verse>
				<verse number="39">പുരോഹിതന്മാര്‍: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്‍റെ മക്കള്‍ തൊള്ളായിരത്തി എഴുപത്തിമൂന്ന്.</verse>
				<verse number="40">ഇമ്മേരിന്‍റെ മക്കള്‍ ആയിരത്തി അമ്പത്തിരണ്ട്.</verse>
				<verse number="41">പശ്ഹൂരിന്‍റെ മക്കള്‍ ആയിരത്തി ഇരുനൂറ്റിനാല്പത്തിയേഴ്.</verse>
				<verse number="42">ഹാരീമിന്‍റെ മക്കള്‍ ആയിരത്തിപതിനേഴ്.</verse>
				<verse number="43">ലേവ്യര്‍: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്‍റെ മകനായ യേശുവയുടെ മക്കള്‍ എഴുപത്തിനാല്.</verse>
				<verse number="44">സംഗീതക്കാര്‍: ആസാഫ്യര്‍ നൂറ്റിനാല്പത്തിയെട്ട്.</verse>
				<verse number="45">വാതിൽക്കാവല്ക്കാര്‍: ശല്ലൂമിന്‍റെ മക്കള്‍, ആതേരിന്‍റെ മക്കള്‍, തൽമോന്‍റെ മക്കള്‍, അക്കൂബിന്‍റെ മക്കള്‍, ഹതീതയുടെ മക്കള്‍, ശോബായിയുടെ മക്കള്‍ ആകെ നൂറ്റിമുപ്പത്തിയെട്ട്.</verse>
				<verse number="46">ദൈവാലയദാസന്മാര്‍: സീഹയുടെ മക്കള്‍, ഹസൂഫയുടെ മക്കള്‍, തബ്ബായോത്തിന്‍റെ മക്കള്‍,</verse>
				<verse number="47">കേരോസിന്‍റെ മക്കള്‍, സീയായുടെ മക്കള്‍, പാദോന്‍റെ മക്കള്‍,</verse>
				<verse number="48">ലെബാനയുടെ മക്കള്‍, ഹഗാബയുടെ മക്കള്‍, സൽമായിയുടെ മക്കള്‍,</verse>
				<verse number="49">ഹാനാന്‍റെ മക്കള്‍, ഗിദ്ദേലിന്‍റെ മക്കള്‍, ഗാഹരിന്‍റെ മക്കള്‍,</verse>
				<verse number="50">രെയായ്യാവിന്‍റെ മക്കള്‍, രെസീന്‍റെ മക്കള്‍, നെക്കോദയുടെ മക്കള്‍,</verse>
				<verse number="51">ഗസ്സാമിന്‍റെ മക്കള്‍, ഉസ്സയുടെ മക്കള്‍, പാസേഹയുടെ മക്കള്‍,</verse>
				<verse number="52">ബേസായിയുടെ മക്കള്‍, മെയൂന്യരുടെ മക്കള്‍, നെഫീത്യരുടെ മക്കള്‍,</verse>
				<verse number="53">ബക്ക് ബൂക്കിന്‍റെ മക്കള്‍, ഹക്കൂഫയുടെ മക്കള്‍, ഹര്‍ഹൂരിന്‍റെ മക്കള്‍,</verse>
				<verse number="54">ബസ്ലീത്തിന്‍റെ മക്കള്‍, മെഹീദയുടെ മക്കള്‍, ഹര്‍ശയുടെ മക്കള്‍,</verse>
				<verse number="55">ബര്‍ക്കോസിന്‍റെ മക്കള്‍, സീസെരയുടെ മക്കള്‍, തേമഹിന്‍റെ മക്കള്‍,</verse>
				<verse number="56">നെസീഹയുടെ മക്കള്‍, ഹതീഫയുടെ മക്കള്‍.</verse>
				<verse number="57">ശലോമോന്‍റെ ദാസന്മാരുടെ മക്കള്‍: സോതായിയുടെ മക്കള്‍, സോഫേരെത്തിന്‍റെ മക്കള്‍, പെരീദയുടെ മക്കള്‍,</verse>
				<verse number="58">യാലയുടെ മക്കള്‍, ദര്‍ക്കോന്‍റെ മക്കള്‍, ഗിദ്ദേലിന്‍റെ മക്കള്‍,</verse>
				<verse number="59">ശെഫത്യാവിന്‍റെ മക്കള്‍, ഹത്തീലിന്‍റെ മക്കള്‍, പോഖേരെത്ത്-സെബായീമിന്‍റെ മക്കള്‍, ആമോന്‍റെ മക്കള്‍.</verse>
				<verse number="60">ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിതൊണ്ണൂറ്റിരണ്ട്.</verse>
				<verse number="61">തേൽ-മേലെഹ്, തേൽ-ഹര്‍ശാ, കെരൂബ്, അദ്ദോന്‍, ഇമ്മേര്‍ എന്നീ സ്ഥലങ്ങളിൽനിന്നു മടങ്ങിവന്നവര്‍ ഇവര്‍ തന്നെ. എങ്കിലും അവര്‍ യിസ്രായേല്യര്‍ തന്നെയോ എന്നു തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="62">ദെലായാവിന്‍റെ മക്കള്‍, തോബീയാവിന്‍റെ മക്കള്‍, നെക്കോദയുടെ മക്കള്‍; ആകെ അറുനൂറ്റിനാല്പത്തിരണ്ടു പേര്‍.</verse>
				<verse number="63">പുരോഹിതന്മാരിൽ: ഹോബയുടെ മക്കള്‍, ഹക്കോസ്സിന്‍റെ മക്കള്‍, ഗിലെയാദ്യനായ ബര്‍സില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ച് അവരുടെ പേരിന്‍പ്രകാരം വിളിക്കപ്പെട്ട ബര്‍സില്ലായിയുടെ മക്കള്‍.</verse>
				<verse number="64">ഇവര്‍ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽനിന്നും നീക്കിക്കളഞ്ഞു.</verse>
				<verse number="65">ഊറീമും തുമ്മീമും ഉള്ളൊരു പുരോഹിതന്‍ എഴുന്നേല്ക്കുംവരെ അവര്‍ അതിപരിശുദ്ധമായതു തിന്നരുതെന്നും ദേശാധിപതി അവരോടു കല്പിച്ചു.</verse>
				<verse number="66">സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്റി അറുപത് പേരായിരുന്നു.</verse>
				<verse number="67">അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴ് പേരെ കൂടാതെ തന്നെ; അവര്‍ക്ക് ഇരുനൂറ്റി നാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.</verse>
				<verse number="68">എഴുനൂറ്റിമുപ്പത്താറ് കുതിരയും ഇരുനൂറ്റി നാല്പത്തിയഞ്ച് കോവര്‍കഴുതയും</verse>
				<verse number="69">നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകവും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതയും അവര്‍ക്കുണ്ടായിരുന്നു.</verse>
				<verse number="70">പിതൃഭവനത്തലവന്മാരിൽ ചിലര്‍ വേലയ്ക്കായിട്ടു ദാനങ്ങള്‍ കൊടുത്തു; ദേശാധിപതി ആയിരം തങ്കക്കാശും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്കു കൊടുത്തു.</verse>
				<verse number="71">പിതൃഭവനത്തലവന്മാരിൽ ചിലര്‍ പണിവക ഭണ്ഡാരത്തിലേക്ക് ഇരുപതിനായിരം തങ്കക്കാശും രണ്ടായിരത്തിരുനൂറ് മാനേ വെള്ളിയും കൊടുത്തു.</verse>
				<verse number="72">ശേഷ മുള്ള ജനം ഇരുപതിനായിരം തങ്കക്കാശും രണ്ടായിരം മാനേ വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു.</verse>
				<verse number="73">അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ പാര്‍ത്തു.</verse>
			</chapter>
			<chapter number="8">
				<verse number="1">അങ്ങനെ യിസ്രായേൽമക്കള്‍ തങ്ങളുടെ പട്ടണങ്ങളിൽ പാര്‍ത്തിരിക്കുമ്പോള്‍ ഏഴാം മാസത്തിൽ സകല ജനവും നീര്‍വാതിലിന്‍റെ മുമ്പിലുള്ള വിശാലസ്ഥലത്ത് ഒരുമനപ്പെട്ടു വന്നുകൂടി, യഹോവ യിസ്രായേലിനു കല്പിച്ചുകൊടുത്ത മോശെയുടെ ന്യായപ്രമാണപുസ്തകം കൊണ്ടുവരുവാന്‍ എസ്രാശാസ്ത്രിയോടു പറഞ്ഞു.</verse>
				<verse number="2">ഏഴാം മാസം ഒന്നാം തീയതി എസ്രാ പുരോഹിതന്‍ പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിപ്പാന്‍ പ്രാപ്തിയുള്ള എല്ലാവരുമായ സഭയുടെ മുമ്പാകെ ന്യായപ്രമാണം കൊണ്ടുവന്നു,</verse>
				<verse number="3">നീര്‍വാതിലിനെതിരേയുള്ള വിശാലസ്ഥലത്തുവച്ചു രാവിലെ തുടങ്ങി ഉച്ചവരെ പുരുഷന്മാരും സ്ത്രീകളും ഗ്രഹിപ്പാന്‍ പ്രാപ്തിയുള്ള എല്ലാവരും കേള്‍ക്കെ ന്യായപ്രമാണപുസ്തകം വായിച്ചു; സര്‍വജനവും ശ്രദ്ധിച്ചു കേട്ടു.</verse>
				<verse number="4">ഈ ആവശ്യത്തിന് ഉണ്ടാക്കിയിരുന്ന ഒരു പ്രസംഗപീഠത്തിൽ എസ്രാശാസ്ത്രി കയറിനിന്നു; അവന്‍റെ അരികെ വലത്തുഭാഗത്തു മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരീയാവ്, ഹില്ക്കീയാവ്, മയസേയാവ് എന്നിവരും ഇടത്തുഭാഗത്തു പെദായാവ്, മീശായേൽ, മല്ക്കീയാവ്, ഹാശൂം, ഹശ്ബദ്‍ദനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നു.</verse>
				<verse number="5">എസ്രാ സകല ജനവും കാണ്‍കെ പുസ്തകം വിടര്‍ത്തി; അവന്‍ സകല ജനത്തിനും മീതെ ആയിരുന്നു; അതു വിടര്‍ത്തിയപ്പോള്‍ ജനമെല്ലാം എഴുന്നേറ്റു നിന്നു.</verse>
				<verse number="6">എസ്രാ മഹാദൈവമായ യഹോവയെ സ്തുതിച്ചു; ജനമൊക്കെയും കൈ ഉയര്‍ത്തി: ആമേന്‍, ആമേന്‍, എന്നു പ്രതിവചനം പറഞ്ഞു വണങ്ങി സാഷ്ടാംഗം വീണ് യഹോവയെ നമസ്കരിച്ചു.</verse>
				<verse number="7">ജനം താന്താന്‍റെ നിലയിൽതന്നെ നിന്നിരിക്കെ യേശുവ, ബാനി, ശേരെബ്യാവ്, യാമീന്‍, അക്കൂബ്, ശബ്ബെത്തായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാന്‍, പെലായാവ്, എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണത്തെ പൊരുള്‍ തിരിച്ചുകൊടുത്തു.</verse>
				<verse number="8">ഇങ്ങനെ അവര്‍ ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകം തെളിവായി വായിച്ചുകേള്‍പ്പിക്കയും വായിച്ചതു ഗ്രഹിപ്പാന്‍ തക്കവണ്ണം അര്‍ഥം പറഞ്ഞുകൊടുക്കയും ചെയ്തു.</verse>
				<verse number="9">ദേശാധിപതിയായ നെഹെമ്യാവും ശാസ്ത്രിയായ എസ്രാപുരോഹിതനും ജനത്തെ ഉപദേശിച്ചുപോന്ന ലേവ്യരും സകല ജനത്തോടും: ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുത് കരകയും അരുത് എന്നു പറഞ്ഞു. ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോള്‍ കരഞ്ഞുപോയിരുന്നു.</verse>
				<verse number="10">അനന്തരം അവന്‍ അവരോട്: നിങ്ങള്‍ ചെന്നു മൃഷ്ടാന്നഭോജനവും മധുരപാനീയവും കഴിച്ചു തങ്ങള്‍ക്കായി വട്ടംകൂട്ടിയിട്ടില്ലാത്തവര്‍ക്കു പകര്‍ച്ച കൊടുത്തയപ്പിന്‍; ഈ ദിവസം നമ്മുടെ കര്‍ത്താവിനു വിശുദ്ധമാകുന്നു; നിങ്ങള്‍ ദുഃഖിക്കരുത്; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="11">അവ്വണ്ണം ലേവ്യരും നിങ്ങള്‍ മിണ്ടാതിരിപ്പിന്‍; ഈ ദിവസം വിശുദ്ധമല്ലോ; നിങ്ങള്‍ ദുഃഖിക്കരുത് എന്നു പറഞ്ഞു സര്‍വജനത്തെയും സാവധാനപ്പെടുത്തി.</verse>
				<verse number="12">തങ്ങളോടു പറഞ്ഞ വചനം ബോധ്യമായതുകൊണ്ടു ജനമെല്ലാം പോയി തിന്നുകയും കുടിക്കയും പകര്‍ച്ച കൊടുത്തയയ്ക്കയും അത്യന്തം സന്തോഷിക്കയും ചെയ്തു.</verse>
				<verse number="13">പിറ്റന്നാള്‍ സകല ജനത്തിന്‍റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ന്യായപ്രമാണവാക്യങ്ങളെ കേള്‍ക്കേണ്ടതിന് എസ്രാശാസ്ത്രിയുടെ അടുക്കൽ ഒന്നിച്ചുകൂടി.</verse>
				<verse number="14">യഹോവ മോശെ മുഖാന്തരം കല്പിച്ച ന്യായപ്രമാണത്തിൽ: യിസ്രായേൽമക്കള്‍ ഏഴാം മാസത്തിലെ ഉത്സവത്തിൽ കൂടാരങ്ങളിൽ പാര്‍ക്കേണം എന്നും എഴുതിയിരിക്കുന്നതുപോലെ</verse>
				<verse number="15">കൂടാരങ്ങള്‍ ഉണ്ടാക്കേണ്ടതിനു നിങ്ങള്‍ മലയിൽ ചെന്ന് ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തുമടൽ, തഴച്ച വൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവരുവിന്‍ എന്നു തങ്ങളുടെ എല്ലാ പട്ടണങ്ങളിലും യെരൂശലേമിലും അറിയിച്ച് പ്രസിദ്ധപ്പെടുത്തേണമെന്നും എഴുതിയിരിക്കുന്നതായി അവര്‍ കണ്ടു.</verse>
				<verse number="16">അങ്ങനെ ജനം ചെന്ന് ഓരോരുത്തന്‍ താന്താന്‍റെ വീടിന്‍റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്‍റെ പ്രാകാരങ്ങളിലും നീര്‍വാതിൽക്കലെ വിശാലസ്ഥലത്തും എഫ്രയീംവാതിൽക്കലെ വിശാലസ്ഥലത്തും കൂടാരങ്ങളുണ്ടാക്കി.</verse>
				<verse number="17">പ്രവാസത്തിൽനിന്നു മടങ്ങിവന്നവരുടെ സര്‍വസഭയും കൂടാരങ്ങള്‍ ഉണ്ടാക്കി കൂടാരങ്ങളിൽ പാര്‍ത്തു; നൂന്‍റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കള്‍ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ട് അന്ന് ഏറ്റവും വലിയ സന്തോഷം ഉണ്ടായി.</verse>
				<verse number="18">ആദ്യദിവസംമുതൽ അവസാനദിവസംവരെ അവന്‍ ദിവസേന ദൈവത്തിന്‍റെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍പ്പിച്ചു; അങ്ങനെ അവര്‍ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.</verse>
			</chapter>
			<chapter number="9">
				<verse number="1">എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽമക്കള്‍ ഉപവസിച്ചും രട്ടുടുത്തും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു കൂടിവന്നു.</verse>
				<verse number="2">യിസ്രായേൽസന്തതിയായവര്‍ സകല അന്യജാതിക്കാരിൽനിന്നും വേര്‍തിരിഞ്ഞു നിന്നു തങ്ങളുടെ പാപങ്ങളെയും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളെയും ഏറ്റുപറഞ്ഞു.</verse>
				<verse number="3">പിന്നെ അവര്‍ തങ്ങളുടെ നിലയിൽ തന്നെ എഴുന്നേറ്റുനിന്നു, അന്ന് ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേള്‍ക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.</verse>
				<verse number="4">ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി, എന്നിവര്‍ ലേവ്യര്‍ക്കു നില്പാനുള്ള പടികളിന്മേൽ നിന്നുകൊണ്ടു തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു.</verse>
				<verse number="5">പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെദഹ്യാവ് എന്നീ ലേവ്യര്‍ പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ എഴുന്നേറ്റു നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിന്‍. സകല പ്രശംസയ്ക്കും സ്തുതിക്കും മീതെ ഉയര്‍ന്നിരിക്കുന്ന നിന്‍റെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.</verse>
				<verse number="6">നീ, നീ മാത്രം യഹോവ ആകുന്നു; നീ ആകാശത്തെയും സ്വര്‍ഗാധിസ്വര്‍ഗത്തെയും അവയിലെ സകല സൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; നീ അവയെയൊക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം നിന്നെ നമസ്കരിക്കുന്നു.</verse>
				<verse number="7">അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയ പട്ടണമായ ഊരിൽനിന്നു കൊണ്ടുവന്ന് അവന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നെ.</verse>
				<verse number="8">നീ അവന്‍റെ ഹൃദയം നിന്‍റെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യര്‍, ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, ഗിര്‍ഗരുസ്യര്‍ എന്നിവരുടെ ദേശം കൊടുക്കും, അവന്‍റെ സന്തതിക്കു തന്നെ കൊടുക്കും എന്ന് നീ അവനോട് ഒരു നിയമം ചെയ്തു; നീ നീതിമാനായിരിക്കയാൽ നിന്‍റെ വചനങ്ങളെ നിവര്‍ത്തിച്ചുമിരിക്കുന്നു.</verse>
				<verse number="9">മിസ്രയീമിൽ ഞങ്ങളുടെ പിതാക്കന്മാരുടെ പീഡയെ നീ കാണ്‍കയും ചെങ്കടലിന്‍റെ അരികെവച്ച് അവരുടെ നിലവിളിയെ കേള്‍ക്കയും</verse>
				<verse number="10">ഫറവോനിലും അവന്‍റെ സകല ദാസന്മാരിലും അവന്‍റെ ദേശത്തിലെ സകല ജനത്തിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കയും ചെയ്തു; അവര്‍ അവരോട് ഡംഭം കാണിച്ചതു നീ അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും ഉള്ളതുപോലെ നീ നിനക്ക് ഒരു നാമം സമ്പാദിച്ചിരിക്കുന്നു.</verse>
				<verse number="11">നീ കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ചു; അവര്‍ കടലിന്‍റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി കടന്നു; അവരെ പിന്തുടര്‍ന്നവരെ നീ പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു.</verse>
				<verse number="12">നീ പകൽസമയത്തു മേഘസ്തംഭംകൊണ്ടും രാത്രിസമയത്ത് അവര്‍ പോകുന്ന വഴിക്കു വെളിച്ചം കൊടുപ്പാന്‍ അഗ്നിസ്തംഭംകൊണ്ടും അവരെ വഴി നടത്തി.</verse>
				<verse number="13">നീ സീനായിമലമേൽ ഇറങ്ങി ആകാശത്തുനിന്ന് അവരോടു സംസാരിച്ച് അവര്‍ക്കു ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും കൊടുത്തു.</verse>
				<verse number="14">നിന്‍റെ വിശുദ്ധശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്‍റെ ദാസനായ മോശെ മുഖാന്തരം അവര്‍ക്കു കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.</verse>
				<verse number="15">അവരുടെ വിശപ്പിനു നീ അവര്‍ക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിനു നീ അവര്‍ക്കു പാറയിൽനിന്നു വെള്ളം പുറപ്പെടുവിച്ചു; നീ അവര്‍ക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന് അവരോടു കല്പിച്ചു.</verse>
				<verse number="16">എങ്കിലും അവരും ഞങ്ങളുടെ പിതാക്കന്മാരും അഹങ്കരിച്ചു ദുശ്ശാഠ്യം കാണിച്ചു, നിന്‍റെ കല്പനകളെ കേള്‍ക്കാതിരുന്നു.</verse>
				<verse number="17">അനുസരിപ്പാന്‍ അവര്‍ക്കു മനസ്സില്ലാതിരുന്നു; നീ അവരിൽ ചെയ്ത അദ്ഭുതങ്ങളെ അവര്‍ ഓര്‍ക്കാതെ ദുശ്ശാഠ്യം കാണിച്ചു തങ്ങളുടെ അടിമപ്പാടിലേക്കു മടങ്ങിപ്പോകത്തക്കവണ്ണം തങ്ങളുടെ മത്സരത്തിൽ ഒരു തലവനെ നിയമിച്ചു; നീയോ ക്ഷമിപ്പാന്‍ ഒരുക്കവും കൃപയും കരുണയും ദീര്‍ഘക്ഷമയും ദയാസമൃദ്ധിയും ഉള്ള ദൈവം ആകയാൽ അവരെ കൈവിട്ടുകളഞ്ഞില്ല.</verse>
				<verse number="18">അവര്‍ തങ്ങള്‍ക്ക് ഒരു കാളക്കിടാവിനെ വാര്‍ത്തുണ്ടാക്കി; ഇതു നിന്നെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നിന്‍റെ ദൈവം എന്നു പറഞ്ഞു മഹാകോപഹേതുക്കള്‍ ഉണ്ടാക്കിയാറെയും</verse>
				<verse number="19">നീ നിന്‍റെ മഹാകരുണ നിമിത്തം അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകലിൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രിയിൽ അവര്‍ക്കു വെളിച്ചം കൊടുത്ത് അവര്‍ നടക്കേണ്ടുന്ന വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.</verse>
				<verse number="20">അവരെ ഉപദേശിക്കേണ്ടതിനു നീ നിന്‍റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിനു മുട്ടു വരാതെ നിന്‍റെ മന്നയെയും അവരുടെ ദാഹത്തിനു വെള്ളത്തെയും കൊടുത്തു.</verse>
				<verse number="21">ഇങ്ങനെ നീ അവരെ നാല്പതു സംവത്സരം മരുഭൂമിയിൽ പുലര്‍ത്തി: അവര്‍ക്ക് ഒന്നും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.</verse>
				<verse number="22">നീ അവര്‍ക്ക് രാജ്യങ്ങളെയും ജാതികളെയും അതിര്‍ തിരിച്ചു വിഭാഗിച്ചുകൊടുത്തു; അവര്‍ ഹെശ്ബോന്‍രാജാവായ സീഹോന്‍റെ ദേശവും ബാശാന്‍രാജാവായ ഓഗിന്‍റെ ദേശവും കൈവശമാക്കി.</verse>
				<verse number="23">അവരുടെ മക്കളെ നീ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വര്‍ധിപ്പിച്ചു; ചെന്നു കൈവശമാക്കുവാന്‍ നീ അവരുടെ പിതാക്കന്മാരോട് അരുളിച്ചെയ്തിരുന്ന ദേശത്തേക്ക് അവരെ എത്തിച്ചു.</verse>
				<verse number="24">അങ്ങനെ മക്കള്‍ ചെന്നു ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ നീ അവര്‍ക്കു കീഴടക്കി അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തുള്ള ജാതികളെയും തങ്ങള്‍ക്ക് ബോധിച്ചതുപോലെ ചെയ്‍വാന്‍ അവരുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.</verse>
				<verse number="25">അവര്‍ ഉറപ്പുള്ള പട്ടണങ്ങളും പുഷ്‍ടിയുള്ള ദേശവും പിടിച്ച് എല്ലാ നല്ല വസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവര്‍ തിന്നു തൃപ്തിപ്പെട്ടു പുഷ്‍ടിയുള്ളവരായി നിന്‍റെ വലിയ നന്മയിൽ സുഖിച്ചുകൊണ്ടിരുന്നു.</verse>
				<verse number="26">എന്നിട്ടും അവര്‍ അനുസരണക്കേടു കാണിച്ചു നിന്നോടു മത്സരിച്ചു നിന്‍റെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ നിങ്കലേക്കു തിരിപ്പാന്‍ അവരോടു സാക്ഷ്യം പറഞ്ഞ നിന്‍റെ പ്രവാചകന്മാരെ അവര്‍ കൊന്നു മഹാകോപഹേതുക്കള്‍ ഉണ്ടാക്കി.</verse>
				<verse number="27">ആകയാൽ നീ അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചു, അവര്‍ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവര്‍ നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗത്തിൽനിന്നു കേട്ടു നിന്‍റെ മഹാകരുണനിമിത്തം അവര്‍ക്കു രക്ഷകന്മാരെ കൊടുത്തു; അവര്‍ അവരുടെ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ രക്ഷിച്ചു.</verse>
				<verse number="28">അവര്‍ക്കു സ്വസ്ഥത ഉണ്ടായപ്പോള്‍ അവര്‍ വീണ്ടും നിനക്ക് അനിഷ്ടമായതു ചെയ്തു; അതുകൊണ്ടു നീ അവരെ അവരുടെ ശത്രുക്കളുടെ കൈയിൽ ഏല്പിക്കയും അവര്‍ അവരുടെമേൽ കര്‍ത്തവ്യം നടത്തുകയും ചെയ്തു; അവര്‍ തിരിഞ്ഞ് നിന്നോടു നിലവിളിച്ചപ്പോള്‍ നീ സ്വര്‍ഗത്തിൽനിന്നു കേട്ട് അവരെ നിന്‍റെ കരുണപ്രകാരം പല പ്രാവശ്യവും വിടുവിച്ചു.</verse>
				<verse number="29">അവരെ നിന്‍റെ ന്യായപ്രമാണത്തിലേക്കു തിരിച്ചു വരുത്തേണ്ടതിനു നീ അവരോടു സാക്ഷീകരിച്ചു; എന്നിട്ടും അവര്‍ അഹങ്കരിക്കയും ഒരുത്തന്‍ അനുസരിച്ചു നടന്നു ജീവിക്കാകുന്ന നിന്‍റെ കല്പനകള്‍ കേള്‍ക്കാതെ നിന്‍റെ വിധികള്‍ക്കു വിരോധമായി പാപം ചെയ്കയും എതിര്‍ത്തുനിന്നു ദുശ്ശാഠ്യം കാണിക്കയും ചെയ്ത് അനുസരണം ഇല്ലാതിരുന്നു.</verse>
				<verse number="30">നീ ഏറിയ സംവത്സരം അവരോടു ക്ഷമിച്ച് നിന്‍റെ ആത്മാവിനാൽ നിന്‍റെ പ്രവാചകന്മാര്‍ മുഖാന്തരം അവരോടു സാക്ഷീകരിച്ചു; എന്നാൽ അവര്‍ ശ്രദ്ധിച്ചില്ല; അതുകൊണ്ടു നീ അവരെ ദേശത്തെ ജാതികളുടെ കൈയിൽ ഏല്പിച്ചുകൊടുത്തു.</verse>
				<verse number="31">എങ്കിലും നിന്‍റെ മഹാകരുണ നിമിത്തം നീ അവരെ നിര്‍മ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; നീ കൃപയും കരുണയുമുള്ള ദൈവമല്ലോ.</verse>
				<verse number="32">ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂര്‍രാജാക്കന്മാരുടെ കാലംമുതൽ ഇന്നുവരെ ഞങ്ങള്‍ക്കും ഞങ്ങളുടെ രാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ഞങ്ങളുടെ പിതാക്കന്മാര്‍ക്കും നിന്‍റെ സര്‍വജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും നിനക്കു ലഘുവായി തോന്നരുതേ.</verse>
				<verse number="33">എന്നാൽ ഞങ്ങള്‍ക്കു ഭവിച്ചതിലൊക്കെയും നീ നീതിമാന്‍ തന്നെ; നീ വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.</verse>
				<verse number="34">ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പിതാക്കന്മാരും നിന്‍റെ ന്യായപ്രമാണം അനുസരിച്ചു നടന്നിട്ടില്ല; നിന്‍റെ കല്പനകളും നീ അവരോടു സാക്ഷീകരിച്ച നിന്‍റെ സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.</verse>
				<verse number="35">അവര്‍ തങ്ങളുടെ രാജത്വത്തിലും നീ അവര്‍ക്ക് കൊടുത്ത നിന്‍റെ വലിയ നന്മകളിലും നീ അവര്‍ക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും പുഷ്‍ടിയുമുള്ള ദേശത്തിലും നിന്നെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികളെ വിട്ടു തിരിഞ്ഞിട്ടുമില്ല.</verse>
				<verse number="36">ഇതാ, ഞങ്ങള്‍ ഇന്നു ദാസന്മാര്‍; നീ ഞങ്ങളുടെ പിതാക്കന്മാര്‍ക്കു ഫലവും ഗുണവും അനുഭവിപ്പാന്‍ കൊടുത്ത ഈ ദേശത്തുതന്നെ ഇതാ, ഞങ്ങള്‍ ദാസന്മാരായിരിക്കുന്നു.</verse>
				<verse number="37">ഞങ്ങളുടെ പാപങ്ങള്‍ നിമിത്തം നീ ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാര്‍ക്ക് അതു വളരെ അനുഭവം കൊടുക്കുന്നു; അവര്‍ തങ്ങള്‍ക്കു ബോധിച്ചതുപോലെ ഞങ്ങളുടെ ദേഹത്തിന്മേലും ഞങ്ങളുടെ കന്നുകാലികളിന്മേലും അധികാരം നടത്തുന്നു; ഞങ്ങള്‍ വലിയ കഷ്ടത്തിലുമായിരിക്കുന്നു.</verse>
				<verse number="38">ഇതൊക്കെയും ഓര്‍ത്തു ഞങ്ങള്‍ സ്ഥിരമായൊരു നിയമം ചെയ്ത് എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിനു മുദ്രയിടുന്നു.</verse>
			</chapter>
			<chapter number="10">
				<verse number="1">മുദ്രയിട്ടവര്‍ ആരെല്ലാമെന്നാൽ: ഹഖല്യാവിന്‍റെ മകനായ ദേശാധിപതി നെഹെമ്യാവ്, സിദെക്കീയാവ്,</verse>
				<verse number="2">സെരായാവ്, അസര്യാവ്, യിരെമ്യാവ്,</verse>
				<verse number="3">പശ്ഹൂര്‍, അമര്യാവ്, മല്ക്കീയാവ്,</verse>
				<verse number="4">ഹത്തൂശ്, ശെബന്യാവ്, മല്ലൂക്,</verse>
				<verse number="5">ഹാരീം, മെരേമോത്ത്, ഓബദ്യാവ്,</verse>
				<verse number="6">ദാനീയേൽ, ഗിന്നെഥോന്‍, ബാരൂക്,</verse>
				<verse number="7">മെശുല്ലാം, അബീയാവ്, മീയാമീന്‍,</verse>
				<verse number="8">മയസ്യാവ്, ബിൽഗായി, ശെമയ്യാവ്; ഇവര്‍ പുരോഹിതന്മാര്‍.</verse>
				<verse number="9">പിന്നെ ലേവ്യര്‍; അസന്യാവിന്‍റെ മകനായ യേശുവയും ഹെനാദാദിന്‍റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും</verse>
				<verse number="10">അവരുടെ സഹോദരന്മാരായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാന്‍,</verse>
				<verse number="11">മീഖ, രെഹോബ്, ഹശബ്യാവ്,</verse>
				<verse number="12">സക്കൂര്‍, ശേരെബ്യാവ്, ശെബന്യാവ്,</verse>
				<verse number="13">ഹോദീയാവ്, ബാനി, ബെനീനു.</verse>
				<verse number="14">ജനത്തിന്‍റെ തലവന്മാര്‍: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ, ബാനി,</verse>
				<verse number="15">ബുന്നി, അസ്ഗാദ്, ബേബായി,</verse>
				<verse number="16">അദോനീയാവ്, ബിഗ്വായി, ആദീന്‍,</verse>
				<verse number="17">ആതേര്‍, ഹിസ്കീയാവ്, അസ്സൂര്‍,</verse>
				<verse number="18">ഹോദീയാവ്, ഹാശും, ബേസായി,</verse>
				<verse number="19">ഹാരീഫ്, അനാഥോത്ത്, നേബായി,</verse>
				<verse number="20">മഗ്പീയാശ്, മെശുല്ലാം, ഹേസീര്‍,</verse>
				<verse number="21">മെശേസബെയേൽ, സാദോക്, യദൂവ,</verse>
				<verse number="22">പെലത്യാവ്, ഹനാന്‍, അനായാവ്,</verse>
				<verse number="23">ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,</verse>
				<verse number="24">ഹല്ലോഹേശ്, പിൽഹാ, ശോബേക്,</verse>
				<verse number="25">രെഹൂം, ഹശബ്നാ, മയസേയാവ്,</verse>
				<verse number="26">അഹീയാവ്, ഹനാന്‍, ആനാന്‍,</verse>
				<verse number="27">മല്ലൂക്, ഹാരീം, ബയനാ എന്നിവര്‍ തന്നെ.</verse>
				<verse number="28">ശേഷം ജനത്തിൽ പുരോഹിതന്മാരും ലേവ്യരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ദൈവാലയദാസന്മാരും ദേശത്തെ ജാതികളോടു വേര്‍പെട്ടു ദൈവത്തിന്‍റെ ന്യായപ്രമാണത്തിങ്കലേക്കു തിരിഞ്ഞുവന്നവരൊക്കെയും അവരുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി പരിജ്ഞാനവും തിരിച്ചറിവുമുള്ള ഏവരും</verse>
				<verse number="29">ശ്രേഷ്ഠന്മാരായ തങ്ങളുടെ സഹോദരന്മാരോടു ചേര്‍ന്നു ദൈവത്തിന്‍റെ ദാസനായ മോശെ മുഖാന്തരം നല്കപ്പെട്ട ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിച്ചു നടക്കുമെന്നും ഞങ്ങളുടെ കര്‍ത്താവായ യഹോവയുടെ സകല കല്പനകളും വിധികളും ചട്ടങ്ങളും പ്രമാണിച്ച് ആചരിക്കുമെന്നും</verse>
				<verse number="30">ഞങ്ങളുടെ പുത്രിമാരെ ദേശത്തെ ജാതികള്‍ക്കു കൊടുക്കയോ ഞങ്ങളുടെ പുത്രന്മാര്‍ക്ക് അവരുടെ പുത്രിമാരെ എടുക്കയോ ചെയ്കയില്ലന്നും,</verse>
				<verse number="31">ദേശത്തെ ജാതികള്‍ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാന്‍ കൊണ്ടുവന്നാൽ ഞങ്ങള്‍ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചന സംവത്സരമായും എല്ലാ കടവും ഇളച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.</verse>
				<verse number="32">ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി കാഴ്ചയപ്പത്തിനും നിരന്തരഭോജനയാഗത്തിനും ശബ്ബത്തുകളിലെയും അമാവാസികളിലെയും നിരന്തരഹോമയാഗത്തിനും ഉത്സവങ്ങള്‍ക്കും വിശുദ്ധസാധനങ്ങള്‍ക്കും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കേണ്ടുന്ന പാപയാഗങ്ങള്‍ക്കും</verse>
				<verse number="33">ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ എല്ലാ വേലയ്ക്കുംവേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങള്‍ ഒരു ചട്ടം നിയമിച്ചു.</verse>
				<verse number="34">ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാന്‍ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനം പിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽ വിറകുവഴിപാടു കൊണ്ടുവരേണ്ടതിനു ഞങ്ങള്‍ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;</verse>
				<verse number="35">ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധ വൃക്ഷങ്ങളുടെയും സര്‍വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിനും</verse>
				<verse number="36">ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളിൽ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലേക്കു കൊണ്ടുചെല്ലേണ്ടതിനും</verse>
				<verse number="37">ഞങ്ങളുടെ തരിമാവിന്‍റെയും ഉദര്‍ച്ചാര്‍പ്പണങ്ങളുടെയും സകലവിധവൃക്ഷങ്ങളുടെ അനുഭവമായ വീഞ്ഞിന്‍റെയും എണ്ണയുടെയും ആദ്യഫലം ഞങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിലെ അറകളിൽ പുരോഹിതന്മാരുടെ അടുക്കലും ഞങ്ങളുടെ കൃഷിയുടെ ദശാംശം ലേവ്യരുടെ അടുക്കലും കൊണ്ടുചെല്ലേണ്ടതിനും തന്നെ. ലേവ്യരല്ലോ കൃഷിയുള്ള നമ്മുടെ എല്ലാ പട്ടണങ്ങളിലും ദശാംശം ശേഖരിക്കുന്നത്.</verse>
				<verse number="38">എന്നാൽ ലേവ്യര്‍ ദശാംശം വാങ്ങുമ്പോള്‍ അഹരോന്യനായൊരു പുരോഹിതന്‍ ലേവ്യരോടുകൂടെ ഉണ്ടായിരിക്കേണം. ദശാംശത്തിന്‍റെ ദശാംശം ലേവ്യര്‍ നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്‍റെ അറകളിൽ കൊണ്ടുചെല്ലേണം.</verse>
				<verse number="39">വിശുദ്ധമന്ദിരത്തിന്‍റെ ഉപകരണങ്ങളും അതിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാരും വാതിൽക്കാവല്ക്കാരും സംഗീതക്കാരും ഇരിക്കുന്ന അറകളിലേക്കു യിസ്രായേൽമക്കളും ലേവ്യരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ഉദര്‍ച്ചാര്‍പ്പണം കൊണ്ടുചെല്ലേണം; ഞങ്ങളുടെ ദൈവത്തിന്‍റെ ആലയം ഞങ്ങള്‍ കൈവിടുകയില്ല.</verse>
			</chapter>
			<chapter number="11">
				<verse number="1">ജനത്തിന്‍റെ പ്രഭുക്കന്മാര്‍ യെരൂശലേമിൽ പാര്‍ത്തു; ശേഷം ജനം പത്തു പേരിൽ ഒരാളെ വിശുദ്ധനഗരമായ യെരൂശലേമിൽ പാര്‍ക്കേണ്ടതിനു കൊണ്ടുവരുവാനും ഒമ്പതു പേരെ മറ്റു പട്ടണങ്ങളിൽ പാര്‍പ്പിപ്പാനും തക്കവണ്ണം ചീട്ടിട്ടു.</verse>
				<verse number="2">എന്നാൽ യെരൂശലേമിൽ പാര്‍പ്പാന്‍ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.</verse>
				<verse number="3">യെരൂശലേമിൽ പാര്‍ത്ത സംസ്ഥാനത്തലവന്മാര്‍ ഇവരാകുന്നു: യെഹൂദാനഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്‍റെ ദാസന്മാരുടെ മക്കളും ഓരോരുത്തന്‍ താന്താന്‍റെ പട്ടണത്തിലും അവകാശത്തിലും പാര്‍ത്തു.</verse>
				<verse number="4">യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാര്‍ത്തു. യെഹൂദ്യര്‍ ആരെല്ലാമെന്നാൽ: പേരെസിന്‍റെ പുത്രന്മാരിൽ മഹലലേലിന്‍റെ മകനായ അമര്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ മകനായ ഉസ്സീയാവിന്‍റെ മകന്‍ അഥായാവും</verse>
				<verse number="5">ശീലോന്യന്‍റെ മകനായ സെഖര്യാവിന്‍റെ മകനായ യോയാരീബിന്‍റെ മകനായ അദായാവിന്‍റെ മകനായ ഹസായാവിന്‍റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്‍റെ മകന്‍ മയസേയാവും തന്നെ.</verse>
				<verse number="6">യെരൂശലേമിൽ പാര്‍ത്ത പേരെസിന്‍റെ മക്കള്‍ ആകെ നാനൂറ്റി അറുപത്തെട്ട് പരാക്രമശാലികള്‍.</verse>
				<verse number="7">ബെന്യാമീന്യര്‍ ആരെല്ലാമെന്നാൽ: സല്ലൂ; അവന്‍ മെശൂല്ലാമിന്‍റെ മകന്‍; അവന്‍ യോവേദിന്‍റെ മകന്‍; അവന്‍ പെദായാവിന്‍റെ മകന്‍; അവന്‍ കോലായാവിന്‍റെ മകന്‍; അവന്‍ മയസേയാവിന്‍റെ മകന്‍; അവന്‍ ഇഥീയേലിന്‍റെ മകന്‍: അവന്‍ യെശയ്യാവിന്‍റെ മകന്‍;</verse>
				<verse number="8">അവന്‍റെ ശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തി ഇരുപത്തിയെട്ട് പേര്‍.</verse>
				<verse number="9">സിക്രിയുടെ മകനായ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാപട്ടണത്തിൽ രണ്ടാമനും ആയിരുന്നു.</verse>
				<verse number="10">പുരോഹിതന്മാരിൽ യൊയാരീബിന്‍റെ മകനായ യെദായാവും യാഖീനും</verse>
				<verse number="11">അഹീത്തൂബിന്‍റെ മകനായ മെരായോത്തിന്‍റെ മകനായ സാദോക്കിന്‍റെ മകനായ മെശുല്ലാമിന്‍റെ മകനായ ഹില്ക്കീയാവിന്‍റെ മകനായി ദൈവാലയപ്രഭുവായ സെരായാവും</verse>
				<verse number="12">ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാര്‍ എണ്ണൂറ്റി ഇരുപത്തിരണ്ട് പേരും മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരിന്‍റെ മകനായ സെഖര്യാവിന്‍റെ മകനായ അംസിയുടെ മകനായ പെലല്യാവിന്‍റെ മകനായ യൊരോഹാമിന്‍റെ മകന്‍ ആദായാവും</verse>
				<verse number="13">പിതൃഭവനത്തലവന്മാരായ അവന്‍റെ സഹോദരന്മാര്‍ ഇരുനൂറ്റി നാല്പത്തിരണ്ടു പേരും ഇമ്മേരിന്‍റെ മകനായ മെശില്ലേമോത്തിന്‍റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്‍റെ മകന്‍ അമശെസായിയും</verse>
				<verse number="14">അവരുടെ സഹോദരന്മാരായ നൂറ്റിഇരുപത്തിയെട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്‍റെ മകനായ സബ്ദീയേൽ ആയിരുന്നു.</verse>
				<verse number="15">ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്‍റെ മകനായ അസ്രീക്കാമിന്‍റെ മകനായ അശ്ശൂബിന്‍റെ മകന്‍ ശെമയ്യാവും</verse>
				<verse number="16">ലേവ്യരുടെ തലവന്മാരിൽ ദൈവാലയത്തിന്‍റെ പുറമേയുള്ള വേലയ്ക്കു മേൽവിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും</verse>
				<verse number="17">ആസാഫിന്‍റെ മകനായ സബ്‍ദിയുടെ മകനായ മീഖയുടെ മകനായി പ്രാര്‍ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമന്‍ അവന്‍റെ സഹോദരന്മാരിൽ ഒരുത്തനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്‍റെ മകനായ ഗാലാലിന്‍റെ മകനായ ശമ്മൂവയുടെ മകന്‍ അബ്ദയും തന്നെ.</verse>
				<verse number="18">വിശുദ്ധനഗരത്തിൽ ഉള്ള ലേവ്യര്‍ ആകെ ഇരുനൂറ്റി എണ്‍പത്തിനാല് പേര്‍.</verse>
				<verse number="19">വാതിൽക്കാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകള്‍ക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റെഴുപത്തിരണ്ടു പേര്‍.</verse>
				<verse number="20">ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തന്‍ താന്താന്‍റെ അവകാശത്തിൽ പാര്‍ത്തു.</verse>
				<verse number="21">ദൈവാലയദാസന്മാരോ ഓഫേലിൽ പാര്‍ത്തു; സീഹയും ഗിശ്പയും ദൈവാലയദാസന്മാരുടെ പ്രമാണികള്‍ ആയിരുന്നു.</verse>
				<verse number="22">ദൈവാലയത്തിലെ വേലയ്ക്കു യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുത്തനായി മീഖയുടെ മകനായ മത്ഥന്യാവിന്‍റെ മകനായ ഹശബ്യാവിന്‍റെ മകനായ ബാനിയുടെ മകന്‍ ഉസ്സി ആയിരുന്നു.</verse>
				<verse number="23">സംഗീതക്കാരെക്കുറിച്ചു രാജാവിന്‍റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവുവകയ്ക്ക് ഒരു നിയമവും ഉണ്ടായിരുന്നു.</verse>
				<verse number="24">യെഹൂദായുടെ മകനായ സേരഹിന്‍റെ പുത്രന്മാരിൽ മെശേസബേലിന്‍റെ മകനായ പെഥഹ്യാവ് ജനത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങള്‍ക്കും രാജാവിന്‍റെ കാര്യസ്ഥന്‍ ആയിരുന്നു.</verse>
				<verse number="25">ഗ്രാമങ്ങളുടെയും അവയോടു ചേര്‍ന്ന വയലുകളുടെയും കാര്യം പറഞ്ഞാലോ: യെഹൂദ്യരിൽ ചിലര്‍ കിര്യത്ത്-അര്‍ബയിലും അതിന്‍റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്‍റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്‍റെ ഗ്രാമങ്ങളിലും</verse>
				<verse number="26">യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും</verse>
				<verse number="27">ഹസര്‍-ശൂവാലിലും ബേര്‍-ശേബയിലും അതിന്‍റെ ഗ്രാമങ്ങളിലും</verse>
				<verse number="28">സിക്ലാഗിലും മെഖോനയിലും അതിന്‍റെ ഗ്രാമങ്ങളിലും</verse>
				<verse number="29">ഏന്‍-രിമ്മോനിലും സോരയിലും യാര്‍മൂത്തിലും</verse>
				<verse number="30">സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്‍റെ വയലുകളിലും അസേക്കയിലും അതിന്‍റെ ഗ്രാമങ്ങളിലും പാര്‍ത്തു; അവര്‍ ബേര്‍-ശേബമുതൽ ഹിന്നോംതാഴ്വരവരെ പാര്‍ത്തു.</verse>
				<verse number="31">ബെന്യാമീന്യര്‍ ഗേബമുതൽ മിക്മാശ്‍വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും</verse>
				<verse number="32">അനാഥോത്തിലും നോബിലും അനന്യാവിലും</verse>
				<verse number="33">ഹാസോരിലും രാമായിലും ഗിത്ഥായീമിലും</verse>
				<verse number="34">ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും</verse>
				<verse number="35">ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാര്‍ത്തു.</verse>
				<verse number="36">യെഹൂദായിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില കൂറുകള്‍ ബെന്യാമീനോടു ചേര്‍ന്നിരുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">ശെയൽതീയേലിന്‍റെ മകനായ സെരൂബ്ബാബേലിനോടും യേശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ആവിത്:</verse>
				<verse number="2">സെരായാവ്, യിരെമ്യാവ്, എസ്രാ, അമര്യാവ്, മല്ലൂക്, ഹത്തൂശ്,</verse>
				<verse number="3">ശെഖന്യാവ്, രെഹൂം, മെരേമോത്ത്,</verse>
				<verse number="4">ഇദ്ദോ, ഗിന്നെഥോയി, അബ്ബീയാവ്,</verse>
				<verse number="5">മീയാമീന്‍, മയദ്യാവ്, ബില്ഗാ,</verse>
				<verse number="6">ശെമയ്യാവ്, യോയാരീബ്, യെദായാവ്,</verse>
				<verse number="7">സല്ലൂ, ആമോക്, ഹില്ക്കീയാവ്, യെദായാവ്. ഇവര്‍ യേശുവയുടെ കാലത്ത് പുരോഹിതന്മാരുടെയും തങ്ങളുടെ സഹോദരന്മാരുടെയും തലവന്മാര്‍ ആയിരുന്നു.</verse>
				<verse number="8">ലേവ്യരോ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും സ്തോത്രഗാനനായകനായ മത്ഥന്യാവും സഹോദരന്മാരും.</verse>
				<verse number="9">അവരുടെ സഹോദരന്മാരായ ബക്ക്ബൂക്ക്യാവും ഉന്നോവും അവര്‍ക്കു സഹകാരികളായി ശുശ്രൂഷിച്ചു നിന്നു.</verse>
				<verse number="10">യേശുവ യോയാക്കീമിനെ ജനിപ്പിച്ചു; യോയാക്കീം എല്യാശീബിനെ ജനിപ്പിച്ചു; എല്യാശീബ് യോയാദയെ ജനിപ്പിച്ചു;</verse>
				<verse number="11">യോയാദാ യോനാഥാനെ ജനിപ്പിച്ചു; യോനാഥാന്‍ യദ്ദൂവയെ ജനിപ്പിച്ചു.</verse>
				<verse number="12">യോയാക്കീമിന്‍റെ കാലത്തു പിതൃഭവനത്തലവന്മാരായിരുന്ന പുരോഹിതന്മാര്‍ സെറായാകുലത്തിനു മെരായ്യാവ്; യിരെമ്യാകുലത്തിനു ഹനന്യാവ്;</verse>
				<verse number="13">എസ്രാകുലത്തിനു മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാന്‍;</verse>
				<verse number="14">മല്ലൂക്കുലത്തിനു യോനാഥാന്‍; ശെബന്യാകുലത്തിനു യോസേഫ്;</verse>
				<verse number="15">ഹാരീംകുലത്തിന് അദ്നാ; മെരായോത്ത്കുലത്തിനു ഹെല്ക്കായി</verse>
				<verse number="16">ഇദ്ദോകുലത്തിനു സെഖര്യാവ്; ഗിന്നെഥോന്‍കുലത്തിനു മെശുല്ലാം;</verse>
				<verse number="17">അബീയാകുലത്തിനു സിക്രി; മിന്യാമീന്‍കുലത്തിനും മോവദ്യാകുലത്തിനും പിൽതായി;</verse>
				<verse number="18">ബിൽഗാകുലത്തിനു ശമ്മൂവ; ശെമയ്യാകുലത്തിനു യെഹോനാഥാന്‍;</verse>
				<verse number="19">യോയാരീബ്കുലത്തിനു മഥെനായി; യെദായാകുലത്തിന് ഉസ്സി;</verse>
				<verse number="20">സല്ലായികുലത്തിനു കല്ലായി; ആമോക്കുലത്തിന് ഏബെര്‍;</verse>
				<verse number="21">ഹില്ക്കീയാകുലത്തിനു ഹശബ്യാവ്; യെദായാകുലത്തിനു നെഥനയേൽ.</verse>
				<verse number="22">എല്യാശീബ്, യോയാദാ, യോഹാനാന്‍, യദ്ദൂവ എന്നിവരുടെ കാലത്തു ലേവ്യരെയും പാര്‍സിരാജാവായ ദാര്യാവേശിന്‍റെ കാലത്തു പുരോഹിതന്മാരെയും പിതൃഭവനത്തലവന്മാരായി എഴുതിവച്ചു.</verse>
				<verse number="23">ലേവ്യരായ പിതൃഭവനത്തലവന്മാര്‍ ഇന്നവരെന്ന് എല്യാശീബിന്‍റെ മകനായ യോഹാനാന്‍റെ കാലംവരെ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിയിരുന്നു.</verse>
				<verse number="24">ലേവ്യരുടെ തലവന്മാര്‍: ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്‍റെ മകന്‍ യേശുവ എന്നിവരും അവരുടെ സഹകാരികളായ സഹോദരന്മാരും ദൈവപുരുഷനായ ദാവീദിന്‍റെ കല്പനപ്രകാരം തരംതരമായി നിന്നു സ്തുതിയും സ്തോത്രവും ചെയ്തുവന്നു.</verse>
				<verse number="25">മത്ഥന്യാവും ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോന്‍, അക്കൂബ് എന്നിവര്‍ വാതിലുകള്‍ക്കരികെയുള്ള ഭണ്ഡാരഗൃഹങ്ങള്‍ കാക്കുന്ന വാതിൽക്കാവല്ക്കാര്‍ ആയിരുന്നു.</verse>
				<verse number="26">ഇവര്‍ യോസാദാക്കിന്‍റെ മകനായ യേശുവയുടെ മകനായ യോയാക്കീമിന്‍റെ കാലത്തും ദേശാധിപതിയായ നെഹെമ്യാവിന്‍റെയും ശാസ്ത്രിയായ എസ്രാപുരോഹിതന്‍റെയും കാലത്തും ഉണ്ടായിരുന്നു.</verse>
				<verse number="27">യെരൂശലേമിന്‍റെ മതിൽ പ്രതിഷ്ഠിച്ച സമയം അവര്‍ സ്തോത്രങ്ങളോടും സംഗീതത്തോടുംകൂടെ കൈത്താളങ്ങളും വീണകളും കിന്നരങ്ങളുംകൊണ്ടു സന്തോഷപൂര്‍വം പ്രതിഷ്ഠ ആചരിപ്പാന്‍ ലേവ്യരെ അവരുടെ സര്‍വവാസസ്ഥലങ്ങളിൽനിന്നും യെരൂശലേമിലേക്ക് അന്വേഷിച്ചുവരുത്തി.</verse>
				<verse number="28">അങ്ങനെ സംഗീതക്കാരുടെ വര്‍ഗം യെരൂശലേമിന്‍റെ ചുറ്റുമുള്ള പ്രദേശത്തുനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും</verse>
				<verse number="29">ബേത്ത്-ഗില്ഗാലിൽനിന്നും ഗേബയുടെയും അസ്മാവെത്തിന്‍റെയും നാട്ടുപുറങ്ങളിൽനിന്നും വന്നുകൂടി; സംഗീതക്കാര്‍ യെരൂശലേമിന്‍റെ ചുറ്റും തങ്ങള്‍ക്കു ഗ്രാമങ്ങള്‍ പണിതിരുന്നു.</verse>
				<verse number="30">പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചിട്ടു ജനത്തെയും വാതിലുകളെയും മതിലിനെയും ശുദ്ധീകരിച്ചു.</verse>
				<verse number="31">പിന്നെ ഞാന്‍ യെഹൂദാപ്രഭുക്കന്മാരെ മതിലിന്മേൽ കൊണ്ടുപോയി; സ്തോത്രഗാനം ചെയ്തുംകൊണ്ടു പ്രദക്ഷിണം ചെയ്യേണ്ടതിനു രണ്ടു വലിയ കൂട്ടങ്ങളെ നിയമിച്ചു; അവയിൽ ഒന്നു മതിലിന്മേൽ വലത്തു ഭാഗത്തുകൂടി കുപ്പവാതിൽക്കലേക്കു പുറപ്പെട്ടു.</verse>
				<verse number="32">അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദാപ്രഭുക്കന്മാരിൽ പാതിപേരും നടന്നു.</verse>
				<verse number="33">അസര്യാവും എസ്രായും മെശുല്ലാമും</verse>
				<verse number="34">യെഹൂദായും ബെന്യാമീനും ശെമയ്യാവും യിരെമ്യാവും</verse>
				<verse number="35">കാഹളങ്ങളോടുകൂടെ പുരോഹിതപുത്രന്മാരിൽ ചിലരും ആസാഫിന്‍റെ മകനായ സക്കൂരിന്‍റെ മകനായ മീഖായാവിന്‍റെ മകനായ മത്ഥന്യാവിന്‍റെ മകനായ ശെമയ്യാവിന്‍റെ മകനായ യോനാഥാന്‍റെ മകന്‍ സെഖര്യാവും</verse>
				<verse number="36">ദൈവപുരുഷനായ ദാവീദിന്‍റെ വാദ്യങ്ങളോടുകൂടെ അവന്‍റെ സഹോദരന്മാരായ ശെമയ്യാവും അസരയേലും മീലലായിയും ഗീലലായിയും മായായിയും നെഥനയേലും യെഹൂദായും ഹനാനിയും നടന്നു; എസ്രാശാസ്ത്രി അവരുടെ മുമ്പിൽ നടന്നു.</verse>
				<verse number="37">അവര്‍ ഉറവുവാതിൽ കടന്നു നേരേ ദാവീദിന്‍റെ നഗരത്തിന്‍റെ പടിക്കെട്ടിൽകൂടി ദാവീദിന്‍റെ അരമനയ്ക്കപ്പുറം മതിലിന്‍റെ കയറ്റത്തിൽ കിഴക്കു നീര്‍വാതിൽവരെ ചെന്നു.</verse>
				<verse number="38">സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവര്‍ക്ക് എതിരേ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന് അപ്പുറം വിശാലമതിൽവരെയും</verse>
				<verse number="39">എഫ്രയീംവാതിലിനപ്പുറം പഴയവാതിലും മീന്‍വാതിലും ഹനനേലിന്‍റെ ഗോപുരവും ഹമ്മേയാഗോപുരവും കടന്ന് ആട്ടുവാതിൽവരെയും ചെന്നു; അവര്‍ കാരാഗൃഹവാതിൽക്കൽ നിന്നു.</verse>
				<verse number="40">അങ്ങനെ സ്തോത്രഗാനക്കാരുടെ കൂട്ടം രണ്ടും ഞാനും എന്നോടുകൂടെയുള്ള പ്രമാണികളിൽ പാതിപേരും നിന്നു.</verse>
				<verse number="41">കാഹളങ്ങളോടുകൂടെ എല്യാക്കീം, മയസേയാവ്, മിന്യാമീന്‍, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്ന പുരോഹിതന്മാരും</verse>
				<verse number="42">മയസേയാവ്, ശെമയ്യാവ്, എലെയാസാര്‍, ഉസ്സി, യെഹോഹാനാന്‍, മല്ക്കീയാവ്, ഏലാം, ഏസെര്‍ എന്നിവരും ദൈവാലയത്തിനരികെ വന്നുനിന്നു; സംഗീതക്കാര്‍ ഉച്ചത്തിൽ പാട്ടുപാടി; യിസ്രഹ്യാവ് അവരുടെ പ്രമാണിയായിരുന്നു.</verse>
				<verse number="43">അവര്‍ അന്നു മഹായാഗങ്ങള്‍ അര്‍പ്പിച്ചു സന്തോഷിച്ചു; ദൈവം അവര്‍ക്കു മഹാസന്തോഷം നല്കിയിരുന്നു; സ്ത്രീകളും പൈതങ്ങളുംകൂടെ സന്തോഷിച്ചു; അതുകൊണ്ടു യെരൂശലേമിലെ സന്തോഷഘോഷം ബഹുദൂരത്തോളം കേട്ടു.</verse>
				<verse number="44">അന്നു ശുശ്രൂഷിച്ചുനില്ക്കുന്ന പുരോഹിതന്മാരെയും ലേവ്യരെയും കുറിച്ചു യെഹൂദാജനം സന്തോഷിച്ചതുകൊണ്ട് അവര്‍ പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ന്യായപ്രമാണത്താൽ നിയമിക്കപ്പെട്ട ഓഹരികളെ, പട്ടണങ്ങളോടു ചേര്‍ന്ന നിലങ്ങളിൽനിന്നു ശേഖരിച്ചു ഭണ്ഡാരത്തിനും ഉദര്‍ച്ചാര്‍പ്പണങ്ങള്‍ക്കും ഉള്ള അറകളിൽ സൂക്ഷിക്കേണ്ടതിനു ചില പുരുഷന്മാരെ മേൽവിചാരകന്മാരായി നിയമിച്ചു.</verse>
				<verse number="45">അവര്‍ തങ്ങളുടെ ദൈവത്തിന്‍റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നടത്തി; സംഗീതക്കാരും വാതിൽക്കാവല്ക്കാരും ദാവീദിന്‍റെയും അവന്‍റെ മകനായ ശലോമോന്‍റെയും കല്പനപ്രകാരം ചെയ്തു.</verse>
				<verse number="46">പണ്ടു ദാവീദിന്‍റെയും ആസാഫിന്‍റെയും കാലത്തു സംഗീതക്കാര്‍ക്ക് ഒരു തലവനും ദൈവത്തിനു സ്തുതിയും സ്തോത്രവും ആയുള്ള ഗീതങ്ങളും ഉണ്ടായിരുന്നു.</verse>
				<verse number="47">എല്ലാ യിസ്രായേലും സെരുബ്ബാബേലിന്‍റെ കാലത്തും നെഹെമ്യാവിന്‍റെ കാലത്തും സംഗീതക്കാര്‍ക്കും വാതിൽക്കാവല്ക്കാര്‍ക്കും ദിവസേന ആവശ്യമായ ഉപജീവനം കൊടുത്തുവന്നു. അവര്‍ ലേവ്യര്‍ക്കു നിവേദിതങ്ങളെ കൊടുത്തു; ലേവ്യര്‍ അഹരോന്യര്‍ക്കും നിവേദിതങ്ങളെ കൊടുത്തു.</verse>
			</chapter>
			<chapter number="13">
				<verse number="1">അന്നു ജനം കേള്‍ക്കെ മോശെയുടെ പുസ്തകം വായിച്ചതിൽ അമ്മോന്യരും മോവാബ്യരും ദൈവത്തിന്‍റെ സഭയിൽ ഒരുനാളും പ്രവേശിക്കരുത്;</verse>
				<verse number="2">അവര്‍ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേൽമക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന് അവര്‍ക്കു വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്ന് എഴുതിയിരിക്കുന്നതു കണ്ടു.</verse>
				<verse number="3">ആ ന്യായപ്രമാണം കേട്ടപ്പോള്‍ അവര്‍ സമ്മിശ്രജാതികളെയൊക്കെയും യിസ്രായേലിൽനിന്നു വേര്‍പിരിച്ചു.</verse>
				<verse number="4">അതിനു മുമ്പേതന്നെ നമ്മുടെ ദൈവത്തിന്‍റെ ആലയത്തിലെ അറകള്‍ക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതന്‍ തോബീയാവിന്‍റെ ബന്ധുവായിരുന്നതിനാൽ അവന് ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു.</verse>
				<verse number="5">മുമ്പേ അവിടെ ഭോജനയാഗം, കുന്തുരുക്കം, ഉപകരണങ്ങള്‍ എന്നിവയും ലേവ്യര്‍ക്കും സംഗീതക്കാര്‍ക്കും വാതിൽക്കാവല്ക്കാര്‍ക്കുംവേണ്ടി നിയമിച്ച ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാര്‍ക്കുള്ള ഉദര്‍ച്ചാര്‍പ്പണങ്ങളും വച്ചിരുന്നു.</verse>
				<verse number="6">ഈ കാലത്തൊക്കെയും ഞാന്‍ യെരൂശലേമിൽ ഉണ്ടായിരുന്നില്ല; ബാബേൽരാജാവായ അര്‍ത്ഥഹ്ശഷ്ടാവിന്‍റെ മുപ്പത്തിരണ്ടാം ആണ്ടിൽ ഞാന്‍ രാജാവിന്‍റെ അടുക്കൽ പോയിരുന്നു; കുറെനാള്‍ കഴിഞ്ഞിട്ടു ഞാന്‍ രാജാവിനോട് അനുവാദം വാങ്ങി</verse>
				<verse number="7">യെരൂശലേമിലേക്കു വന്നാറെ എല്യാശീബ് തോബീയാവിന് ദൈവാലയത്തിന്‍റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്തദോഷം ഞാന്‍ അറിഞ്ഞു.</verse>
				<verse number="8">അത് എനിക്ക് അത്യന്തം വ്യസനമായതുകൊണ്ടു ഞാന്‍ തോബീയാവിന്‍റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്ത് എറിഞ്ഞുകളഞ്ഞു.</verse>
				<verse number="9">പിന്നെ ഞാന്‍ കല്പിച്ചിട്ട് അവര്‍ ആ അറകളെ ശുദ്ധീകരിച്ചു; ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗവും കുന്തുരുക്കവും ഞാന്‍ വീണ്ടും അവിടെ വരുത്തി.</verse>
				<verse number="10">ലേവ്യര്‍ക്ക് ഉപജീവനം കൊടുക്കായ്കയാൽ വേല ചെയ്യുന്ന ലേവ്യരും സംഗീതക്കാരും ഓരോരുത്തന്‍ താന്താന്‍റെ നിലത്തിലേക്കു പൊയ്ക്കളഞ്ഞു എന്നു ഞാന്‍ അറിഞ്ഞു</verse>
				<verse number="11">പ്രമാണികളെ ശാസിച്ചു: ദൈവാലയത്തെ ഉപേക്ഷിച്ചുകളഞ്ഞത് എന്ത് എന്നു ചോദിച്ച് അവരെ കൂട്ടിവരുത്തി അവരുടെ സ്ഥാനത്ത് നിര്‍ത്തി.</verse>
				<verse number="12">പിന്നെ എല്ലാ യെഹൂദന്മാരും ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ദശാംശം ഭണ്ഡാരഗൃഹങ്ങളിലേക്കു കൊണ്ടുവന്നു.</verse>
				<verse number="13">ഞാന്‍ ശേലെമ്യാപുരോഹിതനെയും സാദോക്ശാസ്ത്രിയെയും ലേവ്യരിൽ പെദായാവെയും ഇവര്‍ക്കു സഹായിയായിട്ടു മത്ഥന്യാവിന്‍റെ മകനായ സക്കൂരിന്‍റെ മകന്‍ ഹാനാനെയും ഭണ്ഡാരഗൃഹങ്ങളുടെ മേൽവിചാരകന്മാരായി നിയമിച്ചു; അവരെ വിശ്വസ്തരെന്ന് എണ്ണിയിരുന്നു; തങ്ങളുടെ സഹോദരന്മാര്‍ക്കു പങ്കിട്ടുകൊടുക്കുന്നതായിരുന്നു അവരുടെ ഉദ്യോഗം.</verse>
				<verse number="14">എന്‍റെ ദൈവമേ, ഇത് എനിക്കായി ഓര്‍ക്കേണമേ; ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തിനും അതിലെ ശുശ്രൂഷയ്ക്കുംവേണ്ടി ചെയ്ത എന്‍റെ സൽപ്രവൃത്തികളെ മായിച്ചുകളയരുതേ.</verse>
				<verse number="15">ആ കാലത്ത് യെഹൂദായിൽ ചിലര്‍ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും കറ്റ കൊണ്ടുവരുന്നതും കഴുതപ്പുറത്തു ചുമടു കയറ്റുന്നതും ശബ്ബത്തിൽ വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായ ചുമടെല്ലാം യെരൂശലേമിലേക്കു ചുമന്നുകൊണ്ടു വരുന്നതും കണ്ടു; അവര്‍ ഭക്ഷണസാധനം വില്ക്കുന്ന ദിവസത്തിൽ ഞാന്‍ അവരെ പ്രബോധിപ്പിച്ചു.</verse>
				<verse number="16">സോര്യരും അവിടെ പാര്‍ത്തു മത്സ്യവും പലചരക്കും കൊണ്ടുവന്നു ശബ്ബത്തിൽ യെഹൂദ്യര്‍ക്കും യെരൂശലേമിലും വിറ്റുപോന്നു.</verse>
				<verse number="17">അതുകൊണ്ടു ഞാന്‍ യെഹൂദാശ്രേഷ്ഠന്മാരെ ശാസിച്ചു; നിങ്ങള്‍ ശബ്ബത്തുനാള്‍ അശുദ്ധമാക്കി ഇങ്ങനെ ദോഷം ചെയ്യുന്നതെന്ത്?</verse>
				<verse number="18">നിങ്ങളുടെ പിതാക്കന്മാര്‍ ഇങ്ങനെ ചെയ്തതിനാലല്ലയോ നമ്മുടെ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ അനര്‍ഥമൊക്കെയും വരുത്തിയിരിക്കുന്നത്? എന്നാൽ നിങ്ങള്‍ ശബ്ബത്തിനെ അശുദ്ധമാക്കുന്നതിനാൽ യിസ്രായേലിന്മേൽ ഉള്ള ക്രോധം വര്‍ധിപ്പിക്കുന്നു എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="19">പിന്നെ ശബ്ബത്തിന് മുമ്പേ യെരൂശലേം നഗരവാതിലുകളിൽ ഇരുട്ടായിത്തുടങ്ങുമ്പോള്‍ വാതിലുകള്‍ അടപ്പാനും ശബ്ബത്ത് കഴിയുംവരെ അവ തുറക്കാതിരിപ്പാനും ഞാന്‍ കല്പിച്ചു; ശബ്ബത്തുനാളിൽ ഒരു ചുമടും അകത്തു കടത്താതിരിക്കേണ്ടതിനു വാതിലുകള്‍ക്കരികെ എന്‍റെ ആളുകളിൽ ചിലരെ നിര്‍ത്തി.</verse>
				<verse number="20">അതുകൊണ്ടു കച്ചവടക്കാരും പലചരക്കു വില്ക്കുന്നവരും ഒന്നു രണ്ടു പ്രാവശ്യം യെരൂശലേമിനു പുറത്തു രാപാര്‍ത്തു.</verse>
				<verse number="21">ആകയാൽ ഞാന്‍ അവരെ പ്രബോധിപ്പിച്ചു: നിങ്ങള്‍ മതിലിനരികെ രാപാര്‍ക്കുന്നതെന്ത്? നിങ്ങള്‍ ഇനിയും അങ്ങനെ ചെയ്താൽ ഞാന്‍ നിങ്ങളെ പിടിക്കും എന്ന് അവരോടു പറഞ്ഞു. ആ കാലംമുതൽ അവര്‍ ശബ്ബത്തിൽ വരാതെയിരുന്നു.</verse>
				<verse number="22">ലേവ്യരോടു ഞാന്‍ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കേണ്ടതിന് തങ്ങളെത്തന്നെ വിശുദ്ധീകരിക്കയും വന്നു വാതിലുകളെ കാക്കുകയും ചെയ്‍വാന്‍ കല്പിച്ചു. എന്‍റെ ദൈവമേ, ഇതും എനിക്കായി ഓര്‍ത്തു നിന്‍റെ മഹാദയപ്രകാരം എന്നോടു കനിവു തോന്നേണമേ.</verse>
				<verse number="23">ആ കാലത്തു ഞാന്‍ അസ്തോദ്യരും അമ്മോന്യരും മോവാബ്യരും ആയ സ്ത്രീകളെ വിവാഹം കഴിച്ച യെഹൂദന്മാരെ കണ്ടു.</verse>
				<verse number="24">അവരുടെ മക്കള്‍ പാതി അസ്തോദ്യഭാഷ സംസാരിച്ചു; അവര്‍ അതതു ജാതിയുടെ ഭാഷയല്ലാതെ യെഹൂദ്യഭാഷ സംസാരിപ്പാന്‍ അറിഞ്ഞില്ല.</verse>
				<verse number="25">അവരെ ഞാന്‍ ശാസിച്ചു ശപിച്ച് അവരിൽ ചിലരെ അടിച്ച് അവരുടെ തലമുടി പറിച്ചു; നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാര്‍ക്കു കൊടുക്കരുത്; അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാര്‍ക്കോ നിങ്ങള്‍ക്കോ എടുക്കയുമരുത് എന്ന് ആജ്ഞാപിച്ച് അവരെക്കൊണ്ടു ദൈവനാമത്തിൽ സത്യം ചെയ്യിച്ചു.</verse>
				<verse number="26">യിസ്രായേൽരാജാവായ ശലോമോന്‍ ഇതിനാൽ പാപം ചെയ്തില്ലയോ? അവനെപ്പോലെ ഒരു രാജാവ് അനേകം ജാതികളുടെ ഇടയിൽ ഉണ്ടായിരുന്നില്ല; അവന്‍ തന്‍റെ ദൈവത്തിനു പ്രിയനായിരുന്നതിനാൽ ദൈവം അവനെ എല്ലാ യിസ്രായേലിനും രാജാവാക്കി; എങ്കിലും അവനെയും അന്യജാതിക്കാരത്തികളായ ഭാര്യമാര്‍ വശീകരിച്ചു പാപം ചെയ്യിച്ചുവല്ലോ.</verse>
				<verse number="27">നിങ്ങള്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിക്കുന്നതിനാൽ നമ്മുടെ ദൈവത്തോടു ദ്രോഹിക്കേണ്ടതിന് ഈ വലിയ ദോഷമൊക്കെയും ചെയ്‍വാന്‍ തക്കവണ്ണം ഞങ്ങള്‍ നിങ്ങളെ സമ്മതിക്കുമോ എന്നു പറഞ്ഞു.</verse>
				<verse number="28">യോയാദയുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്‍റെ മകന്‍ ഹോരോന്യനായ സന്‍ബല്ലത്തിന്‍റെ മരുമകന്‍ ആയിരുന്നു; അതുകൊണ്ടു ഞാന്‍ അവനെ എന്‍റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു.</verse>
				<verse number="29">എന്‍റെ ദൈവമേ, അവര്‍ പൗരോഹിത്യത്തെയും പൗരോഹിത്യത്തിന്‍റെയും ലേവ്യരുടെയും നിയമത്തെയും മലിനമാക്കിയിരിക്കുന്നത് അവര്‍ക്കു കണക്കിടേണമേ.</verse>
				<verse number="30">ഇങ്ങനെ ഞാന്‍ അന്യമായതൊക്കെയും നീക്കി അവരെ ശുദ്ധീകരിക്കയും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഓരോരുത്തനു താന്താന്‍റെ വേലയിൽ ശുശ്രൂഷക്രമവും</verse>
				<verse number="31">നിശ്ചിതസമയങ്ങള്‍ക്കു വിറകുവഴിപാടും ആദ്യഫലവും നിയമിക്കയും ചെയ്തു. എന്‍റെ ദൈവമേ, ഇത് എനിക്കു നന്മയ്ക്കായിട്ട് ഓര്‍ക്കേണമേ.</verse>
			</chapter>
		</book>
		<book number="17">
			<chapter number="1">
				<verse number="1">അഹശ്വേരോശിന്‍റെ കാലത്ത്- ഹിന്ദുദേശംമുതൽ കൂശ്‍വരെ നൂറ്റിയിരുപത്തേഴ് സംസ്ഥാനങ്ങള്‍ വാണ അഹശ്വേരോശ് ഇവന്‍ തന്നെ -</verse>
				<verse number="2">ആ കാലത്ത് അഹശ്വേരോശ്‍രാജാവ് ശൂശന്‍രാജധാനിയിൽ തന്‍റെ രാജാസനത്തിന്മേൽ ഇരിക്കുമ്പോള്‍</verse>
				<verse number="3">തന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ തന്‍റെ സകല പ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ഒരു വിരുന്നു കഴിച്ചു; പാര്‍സ്യയിലെയും മേദ്യയിലെയും സേനാധിപന്മാരും പ്രഭുക്കന്മാരും സംസ്ഥാനപതികളും അവന്‍റെ സന്നിധിയിൽ ഉണ്ടായിരുന്നു.</verse>
				<verse number="4">അന്ന് അവന്‍ തന്‍റെ രാജകീയ മഹത്ത്വത്തിന്‍റെ ഐശ്വര്യവും തന്‍റെ മഹിമാധിക്യത്തിന്‍റെ പ്രതാപവും ഏറിയനാള്‍, നൂറ്റിയെണ്‍പത് ദിവസത്തോളം തന്നെ, കാണിച്ചു.</verse>
				<verse number="5">ആ നാളുകള്‍ കഴിഞ്ഞശേഷം രാജാവ് ശൂശന്‍രാജധാനിയിൽ കൂടിയിരുന്ന വലിയവരും ചെറിയവരുമായ സകല ജനത്തിനും രാജധാനിയുടെ ഉദ്യാനപ്രാകാരത്തിൽവച്ച് ഏഴ് ദിവസം വിരുന്ന് കഴിച്ചു.</verse>
				<verse number="6">അവിടെ വെണ്‍കൽ തൂണുകളിന്മേൽ വെള്ളിവളയങ്ങളിൽ ശണനൂലും ധൂമ്രനൂലുംകൊണ്ടുള്ള ചരടുകളാൽ വെള്ളയും പച്ചയും നീലയുമായ ശീലകള്‍ തൂക്കിയിരുന്നു; ചുവന്നതും വെളുത്തതും മഞ്ഞയും കറുത്തതുമായ മര്‍മരക്കല്ല് പടുത്തിരുന്ന തളത്തിൽ പൊന്‍കസവും വെള്ളിക്കസവുമുള്ള മെത്തകള്‍ ഉണ്ടായിരുന്നു.</verse>
				<verse number="7">വിവിധാകൃതിയിലുള്ള പൊന്‍പാത്രങ്ങളിലായിരുന്നു അവര്‍ക്കു കുടിപ്പാന്‍ കൊടുത്തത്; രാജവീഞ്ഞും രാജപദവിക്ക് ഒത്തവണ്ണം ധാരാളം ഉണ്ടായിരുന്നു.</verse>
				<verse number="8">എന്നാൽ രാജാവ് തന്‍റെ രാജധാനിവിചാരകന്മാരോട്: ആരെയും നിര്‍ബന്ധിക്കരുത്; ഓരോരുത്തന്‍ താന്താന്‍റെ മനസ്സുപോലെ ചെയ്തുകൊള്ളട്ടെ എന്നു കല്പിച്ചിരുന്നതിനാൽ പാനം ചട്ടംപോലെ ആയിരുന്നു.</verse>
				<verse number="9">രാജ്ഞിയായ വസ്ഥിയും അഹശ്വേരോശ്‍രാജാവിന്‍റെ രാജധാനിയിൽവച്ചു സ്ത്രീകള്‍ക്ക് ഒരു വിരുന്നു കഴിച്ചു.</verse>
				<verse number="10">ഏഴാം ദിവസം വീഞ്ഞു കുടിച്ച് ആനന്ദമായിരിക്കുമ്പോള്‍ അഹശ്വേരോശ്‍രാജാവ്: മെഹൂമാന്‍, ബിസ്ഥാ, ഹര്‍ബ്ബോന, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥര്‍, കര്‍ക്കസ് എന്നിങ്ങനെ രാജധാനിയിൽ സേവിച്ചുനില്ക്കുന്ന ഏഴു ഷണ്ഡന്മാരോട്</verse>
				<verse number="11">ജനങ്ങള്‍ക്കും പ്രഭുക്കന്മാര്‍ക്കും വസ്ഥിരാജ്ഞിയുടെ സൗന്ദര്യം കാണിക്കേണ്ടതിന് അവളെ രാജകിരീടം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരുവാന്‍ കല്പിച്ചു; അവള്‍ സുമുഖിയായിരുന്നു.</verse>
				<verse number="12">എന്നാൽ ഷണ്ഡന്മാര്‍ മുഖാന്തരം അയച്ച രാജകല്പന മറുത്തു വസ്ഥിരാജ്ഞി ചെല്ലാതിരുന്നു. അതുകൊണ്ട് രാജാവ് ഏറ്റവും കോപിച്ചു; അവന്‍റെ കോപം അവന്‍റെ ഉള്ളിൽ ജ്വലിച്ചു.</verse>
				<verse number="13">ആ സമയത്ത് രാജമുഖം കാണുന്നവരും രാജ്യത്ത് പ്രധാനസ്ഥാനങ്ങളിൽ ഇരിക്കുന്നവരുമായ കെര്‍ശനാ, ശേഥാര്‍, അദ്മാഥാ, തര്‍ശ്ശീശ്, മേരെസ്, മര്‍സെന, മെമൂഖാന്‍ എന്നിങ്ങനെ പാര്‍സ്യയിലെയും മേദ്യയിലെയും ഏഴു പ്രഭുക്കന്മാര്‍ അവനോട് അടുത്ത് ഇരിക്കയായിരുന്നു.</verse>
				<verse number="14">രാജ്യധര്‍മത്തിലും ന്യായത്തിലും പരിജ്ഞാനികളായ എല്ലാവരോടും ആലോചിക്കുക പതിവായിരുന്നതിനാൽ കാലജ്ഞന്മാരായ ആ വിദ്വാന്മാരോടു രാജാവ്:</verse>
				<verse number="15">ഷണ്ഡന്മാര്‍ മുഖാന്തരം അഹശ്വേരോശ്‍രാജാവ് അയച്ച കല്പന വസ്ഥിരാജ്ഞി അനുസരിക്കായ്കകൊണ്ടു രാജ്യധര്‍മപ്രകാരം അവളോട് ചെയ്യേണ്ടത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="16">അതിനു മെമൂഖാന്‍ രാജാവിനോടും പ്രഭുക്കന്മാരോടും ഉത്തരം പറഞ്ഞതെന്തെന്നാൽ: വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, അഹശ്വേരോശ്‍രാജാവിന്‍റെ സര്‍വ സംസ്ഥാനങ്ങളിലുള്ള സകല പ്രഭുക്കന്മാരോടും ജാതികളോടും അന്യായം ചെയ്തിരിക്കുന്നു.</verse>
				<verse number="17">രാജ്ഞിയുടെ ഈ പ്രവൃത്തി സകല സ്ത്രീകളും അറിയും; അഹശ്വേരോശ്‍രാജാവ് വസ്ഥിരാജ്ഞിയെ തന്‍റെ മുമ്പാകെ കൊണ്ടുവരുവാന്‍ കല്പിച്ചയച്ചാറെ അവള്‍ ചെന്നില്ലല്ലോ എന്നു പറഞ്ഞ് അവര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ നിന്ദിക്കും.</verse>
				<verse number="18">ഇന്നുതന്നെ രാജ്ഞിയുടെ പ്രവൃത്തികേട്ട പാര്‍സ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാര്‍ രാജാവിന്‍റെ സകല പ്രഭുക്കന്മാരോടും അങ്ങനെ തന്നെ പറയും; ഇങ്ങനെ നിന്ദയും നീരസവും അധികരിക്കും.</verse>
				<verse number="19">രാജാവിന് സമ്മതമെങ്കിൽ വസ്ഥി ഇനി അഹശ്വേരോശ്‍രാജാവിന്‍റെ സന്നിധിയിൽ വരരുത് എന്നു തിരുമുമ്പിൽനിന്ന് ഒരു രാജകല്പന പുറപ്പെടുവിക്കയും അത് മാറ്റിക്കൂടാതവണ്ണം പാര്‍സ്യരുടെയും മേദ്യരുടെയും രാജ്യധര്‍മത്തിൽ എഴുതിക്കയും രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാള്‍ നല്ലവളായ മറ്റൊരുത്തിക്കു കൊടുക്കയും വേണം.</verse>
				<verse number="20">രാജാവ് കല്പിക്കുന്ന വിധി രാജ്യത്തെല്ലാടവും- അതു മഹാരാജ്യമല്ലോ- പരസ്യമാകുമ്പോള്‍ സകല ഭാര്യമാരും വലിയവരോ ചെറിയവരോ ആയ തങ്ങളുടെ ഭര്‍ത്താക്കന്മാരെ ബഹുമാനിക്കും.</verse>
				<verse number="21">ഈ വാക്ക് രാജാവിനും പ്രഭുക്കന്മാര്‍ക്കും ബോധിച്ചു; രാജാവ് മെമൂഖാന്‍റെ വാക്കുപോലെ ചെയ്തു.</verse>
				<verse number="22">ഏത് പുരുഷനും തന്‍റെ വീട്ടിൽ കര്‍ത്തവ്യം നടത്തുകയും സ്വഭാഷ സംസാരിക്കയും വേണമെന്ന് രാജാവ് തന്‍റെ സകല സംസ്ഥാനങ്ങളിലേക്കും അതത് സംസ്ഥാനത്തേക്ക് അതതിന്‍റെ അക്ഷരത്തിലും അതത് ജാതിക്ക് അവരവരുടെ ഭാഷയിലും എഴുത്ത് അയച്ചു.</verse>
			</chapter>
			<chapter number="2">
				<verse number="1">അതിന്‍റെശേഷം അഹശ്വേരോശ്‍രാജാവിന്‍റെ ക്രോധം ശമിച്ചപ്പോള്‍ അവന്‍ വസ്ഥിയെയും അവള്‍ ചെയ്തതിനെയും അവളെക്കുറിച്ചു കല്പിച്ച വിധിയെയും ഓര്‍ത്തു.</verse>
				<verse number="2">അപ്പോള്‍ രാജാവിന്‍റെ സേവകന്മാരായ ഭൃത്യന്മാര്‍ പറഞ്ഞത്: രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ;</verse>
				<verse number="3">രാജാവ് രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലും ഉദ്യോഗസ്ഥന്മാരെ നിയമിക്കേണം; അവര്‍ സൗന്ദര്യമുള്ള യുവതികളായ സകല കന്യകമാരെയും ശേഖരിച്ചു ശൂശന്‍രാജധാനിയിലെ അന്തഃപുരത്തിൽ രാജാവിന്‍റെ ഷണ്ഡനായി അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ ഏല്പിക്കയും അവര്‍ക്ക് ശുദ്ധീകരണത്തിനു വേണ്ടുന്ന വസ്തുക്കള്‍ കൊടുക്കയും ചെയ്യട്ടെ.</verse>
				<verse number="4">രാജാവിനു ബോധിച്ച യുവതി വസ്ഥിക്കു പകരം രാജ്ഞിയായിരിക്കട്ടെ. ഈ കാര്യം രാജാവിനു ബോധിച്ചു; അവന്‍ അങ്ങനെതന്നെ ചെയ്തു.</verse>
				<verse number="5">എന്നാൽ ശൂശന്‍രാജധാനിയിൽ ബെന്യാമീന്യനായ കീശിന്‍റെ മകനായ ശിമെയിയുടെ മകനായ യായീരിന്‍റെ മകന്‍ മൊര്‍ദ്ദെഖായി എന്നു പേരുള്ള ഒരു യെഹൂദന്‍ ഉണ്ടായിരുന്നു.</verse>
				<verse number="6">ബാബേൽരാജാവായ നെബൂഖദ്നേസര്‍ പിടിച്ചുകൊണ്ടുപോയ യെഹൂദാരാജാവായ യെഖൊന്യാവോടുകൂടെ കൊണ്ടുപോയിരുന്ന പ്രവാസികളുടെ കൂട്ടത്തിൽ അവനെയും യെരൂശലേമിൽനിന്ന് കൊണ്ടുപോയിരുന്നു.</verse>
				<verse number="7">അവന്‍ തന്‍റെ ചിറ്റപ്പന്‍റെ മകളായ എസ്ഥേര്‍ എന്ന ഹദസ്സയ്ക്ക് അമ്മയപ്പന്മാര്‍ ഇല്ലായ്കകൊണ്ട് അവളെ വളര്‍ത്തിയിരുന്നു. ഈ യുവതി രൂപവതിയും സുമുഖിയും ആയിരുന്നു; അവളുടെ അപ്പനും അമ്മയും മരിച്ചശേഷം മൊര്‍ദ്ദെഖായി അവളെ തനിക്കു മകളായിട്ട് എടുത്തു.</verse>
				<verse number="8">രാജാവിന്‍റെ കല്പനയും വിധിയും പരസ്യമായപ്പോള്‍ അനേകം യുവതികളെ ശേഖരിച്ച് ശൂശന്‍രാജധാനിയിൽ ഹേഗായിയുടെ വിചാരണയിൽ ഏല്പിച്ച കൂട്ടത്തിൽ എസ്ഥേറിനെയും രാജധാനിയിലെ അന്തഃപുരപാലകനായ ഹേഗായിയുടെ വിചാരണയിൽ കൊണ്ടുവന്നു.</verse>
				<verse number="9">ആ യുവതിയെ അവനു ബോധിച്ചു; അവളോടു പക്ഷം തോന്നി; അവന്‍ അവളുടെ ശുദ്ധീകരണത്തിന് വേണ്ടുന്ന വസ്തുക്കളെയും ഉപജീവനവീതത്തെയും രാജധാനിയിൽനിന്നു കൊടുക്കേണ്ടുന്ന ഏഴ് ബാല്യക്കാരത്തികളെയും അവള്‍ക്കു വേഗത്തിൽ കൊടുത്തു; അവളെയും അവളുടെ ബാല്യക്കാരത്തികളെയും അന്തഃപുരത്തിലെ ഉത്തമമായ സ്ഥലത്ത് ആക്കി.</verse>
				<verse number="10">എസ്ഥേര്‍ തന്‍റെ ജാതിയും കുലവും അറിയിച്ചില്ല; അത് അറിയിക്കരുത് എന്ന് മൊര്‍ദ്ദെഖായി അവളോടു കല്പിച്ചിരുന്നു.</verse>
				<verse number="11">എന്നാൽ എസ്ഥേറിന്‍റെ സുഖവര്‍ത്തമാനവും അവള്‍ക്ക് എന്തെല്ലാമാകുമെന്നുള്ളതും അറിയേണ്ടതിനു മൊര്‍ദ്ദെഖായി ദിവസംപ്രതി അന്തഃപുരത്തിന്‍റെ മുറ്റത്തിനു മുമ്പാകെ നടന്നുകൊണ്ടിരുന്നു.</verse>
				<verse number="12">ഓരോ യുവതിക്ക് പന്ത്രണ്ട് മാസം സ്ത്രീജനത്തിനുവേണ്ടിയുള്ള നിയമപ്രകാരം ചെയ്തു കഴിഞ്ഞശേഷം- ആറു മാസം മൂര്‍തൈലവും ആറു മാസം സുഗന്ധവര്‍ഗവും സ്ത്രീകള്‍ക്കു ശുദ്ധീകരണത്തിനു വേണ്ടിയുള്ള മറ്റു വസ്തുക്കളുംകൊണ്ട് അവരുടെ ശുദ്ധീകരണകാലം തികയും- ഓരോരുത്തിക്ക് അഹശ്വേരോശ്‍രാജാവിന്‍റെ സന്നിധിയിൽ ചെല്ലുവാന്‍ മുറ വരുമ്പോള്‍ ഓരോ യുവതി രാജസന്നിധിയിൽ ചെല്ലും;</verse>
				<verse number="13">അന്തഃപുരത്തിൽനിന്നു രാജധാനിയോളം തന്നോടുകൂടെ കൊണ്ടുപോകേണ്ടതിന് അവള്‍ ചോദിക്കുന്ന സകലവും അവള്‍ക്കു കൊടുക്കും.</verse>
				<verse number="14">സന്ധ്യാസമയത്ത് അവള്‍ ചെല്ലുകയും പ്രഭാതകാലത്ത്, രാജാവിന്‍റെ ഷണ്ഡനായി വെപ്പാട്ടികളുടെ പാലകനായ ശയസ്ഗസിന്‍റെ വിചാരണയിലുള്ള രണ്ടാമത്തെ അന്തഃപുരത്തിലേക്ക് മടങ്ങിപ്പോകയും ചെയ്യും; രാജാവിന് അവളോട് ഇഷ്ടം തോന്നിയിട്ട് അവളെ പേര്‍ പറഞ്ഞു വിളിച്ചല്ലാതെ പിന്നെ അവള്‍ക്കു രാജസന്നിധിയിൽ ചെന്നുകൂടാ.</verse>
				<verse number="15">എന്നാൽ മൊര്‍ദ്ദെഖായി തനിക്കു മകളായിട്ടെടുത്തിരുന്ന അവന്‍റെ ചിറ്റപ്പന്‍ അബീഹയിലിന്‍റെ മകളായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലുവാന്‍ മുറ വന്നപ്പോള്‍ അവള്‍ രാജാവിന്‍റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായി പറഞ്ഞതു മാത്രമല്ലാതെ ഒന്നും ചോദിച്ചില്ല. എന്നാൽ എസ്ഥേറിനെ കണ്ട എല്ലാവര്‍ക്കും അവളോടു പ്രീതി തോന്നും.</verse>
				<verse number="16">അങ്ങനെ എസ്ഥേറിനെ അഹശ്വേരോശ്‍രാജാവിന്‍റെ വാഴ്ചയുടെ ഏഴാം ആണ്ട് തേബേത്ത്മാസമായ പത്താം മാസത്തിൽ രാജധാനിയിൽ അവന്‍റെ അടുക്കലേക്കു കൂട്ടിക്കൊണ്ടു ചെന്നു.</verse>
				<verse number="17">രാജാവ് എസ്ഥേറിനെ സകല സ്ത്രീകളെക്കാളും അധികം സ്നേഹിച്ചു; സകല കന്യകമാരിലും അധികം കൃപയും പക്ഷവും അവളോടു തോന്നിയിട്ട് അവന്‍ രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി.</verse>
				<verse number="18">രാജാവ് തന്‍റെ സകല പ്രഭുക്കന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും എസ്ഥേറിന്‍റെ വിരുന്നായിട്ട് ഒരു വലിയ വിരുന്നു കഴിച്ചു; അവന്‍ സംസ്ഥാനങ്ങള്‍ക്ക് ഒരു വിമോചനവും കല്പിച്ചു; രാജപദവിക്കൊത്തവണ്ണം സമ്മാനങ്ങളും കൊടുത്തു.</verse>
				<verse number="19">രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോള്‍ മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതിൽക്കൽ ഇരുന്നിരുന്നു.</verse>
				<verse number="20">മൊര്‍ദ്ദെഖായി കല്പിച്ചതുപോലെ എസ്ഥേര്‍ തന്‍റെ കുലവും ജാതിയും അറിയിക്കാതെയിരുന്നു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയുടെ അടുക്കൽ വളര്‍ന്നപ്പോഴത്തെപ്പോലെ പിന്നെയും അവന്‍റെ കല്പന അനുസരിച്ചുപോന്നു.</verse>
				<verse number="21">ആ കാലത്തു മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതിൽക്കൽ ഇരിക്കുമ്പോള്‍ വാതിൽക്കാവല്ക്കാരിൽ രാജാവിന്‍റെ രണ്ടു ഷണ്ഡന്മാരായ ബിഗ്ദ്ധാനും തേരെശും ക്രുദ്ധിച്ച് അഹശ്വേരോശ്‍രാജാവിനെ കൈയേറ്റം ചെയ്‍വാന്‍ തരം അന്വേഷിച്ചു.</verse>
				<verse number="22">മൊര്‍ദ്ദെഖായി കാര്യം അറിഞ്ഞ് എസ്ഥേര്‍രാജ്ഞിക്ക് അറിവു കൊടുത്തു; എസ്ഥേര്‍ അത് മൊര്‍ദ്ദെഖായിയുടെ നാമത്തിൽ രാജാവിനെ ഗ്രഹിപ്പിച്ചു.</verse>
				<verse number="23">അന്വേഷണം ചെയ്താറെ കാര്യം സത്യമെന്നു കണ്ട് അവരെ രണ്ടുപേരെയും കഴുവിന്മേൽ തൂക്കിക്കളഞ്ഞു; ഇത് രാജാവിന്‍റെ മുമ്പിൽ ദിനവൃത്താന്തപുസ്തകത്തിൽ എഴുതിവച്ചു.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം അഹശ്വേരോശ്‍രാജാവ് ആഗാഗ്യനായ ഹമ്മെദാഥായുടെ മകന്‍ ഹാമാനു കയറ്റവും ഉന്നതപദവിയും കൊടുത്ത് അവന്‍റെ ഇരിപ്പിടം തന്നോടുകൂടെ ഇരിക്കുന്ന സകല പ്രഭുക്കന്മാരുടെയും ഇരിപ്പിടങ്ങള്‍ക്കു മേലായി വച്ചു.</verse>
				<verse number="2">രാജാവിന്‍റെ വാതിൽക്കലെ രാജഭൃത്യന്മാരൊക്കെയും ഹാമാനെ കുമ്പിട്ടു നമസ്കരിച്ചു; രാജാവ് അവനെ സംബന്ധിച്ച് അങ്ങനെ കല്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും മൊര്‍ദ്ദെഖായി അവനെ കുമ്പിട്ടില്ല, നമസ്കരിച്ചതുമില്ല.</verse>
				<verse number="3">അപ്പോള്‍ രാജാവിന്‍റെ വാതിൽക്കലെ രാജഭൃത്യന്മാര്‍ മൊര്‍ദ്ദെഖായിയോട്: നീ രാജകല്പന ലംഘിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="4">അവര്‍ ഇങ്ങനെ ദിവസംപ്രതി അവനോട് പറഞ്ഞിട്ടും അവന്‍ അവരുടെ വാക്കു കേള്‍ക്കാതിരുന്നതിനാൽ മൊര്‍ദ്ദെഖായിയുടെ പെരുമാറ്റം നിലനില്ക്കുമോ എന്നു കാണേണ്ടതിന് അവര്‍ അതു ഹാമാനോട് അറിയിച്ചു; താന്‍ യെഹൂദന്‍ എന്ന് അവന്‍ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു.</verse>
				<verse number="5">മൊര്‍ദ്ദെഖായി തന്നെ കുമ്പിട്ടു നമസ്കരിക്കുന്നില്ലന്നു കണ്ടിട്ട് ഹാമാന്‍ കോപംകൊണ്ടു നിറഞ്ഞു.</verse>
				<verse number="6">എന്നാൽ മൊര്‍ദ്ദെഖായിയെ മാത്രം കൈയേറ്റം ചെയ്യുന്നത് അവനു പുച്ഛകാര്യമായി തോന്നി; മൊര്‍ദ്ദെഖായിയുടെ ജാതി ഇന്നതെന്ന് അവന് അറിവു കിട്ടിയിട്ടുണ്ടായിരുന്നു; അതുകൊണ്ട് അഹശ്വേരോശിന്‍റെ രാജ്യത്തെല്ലാടവും ഉള്ള മൊര്‍ദ്ദെഖായിയുടെ ജാതിക്കാരായ യെഹൂദന്മാരെയൊക്കെയും നശിപ്പിക്കേണ്ടതിന് ഹാമാന്‍ തരം അന്വേഷിച്ചു.</verse>
				<verse number="7">അഹശ്വേരോശ്‍രാജാവിന്‍റെ പന്ത്രണ്ടാം ആണ്ടിൽ നീസാന്‍മാസമായ ഒന്നാം മാസത്തിൽ അവര്‍ ആദാര്‍ എന്ന പന്ത്രണ്ടാം മാസംവരെയുള്ള ഓരോ ദിവസത്തെയും ഓരോ മാസത്തെയും കുറിച്ച് ഹാമാന്‍റെ മുമ്പിൽവച്ച് പൂര് എന്ന ചീട്ടിട്ടു നോക്കി.</verse>
				<verse number="8">പിന്നെ ഹാമാന്‍ അഹശ്വേരോശ് രാജാവിനോട്: നിന്‍റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയിൽ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങള്‍ മറ്റുള്ള സകല ജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവര്‍ രാജാവിന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ട് അവരെ അങ്ങനെ വിടുന്നതു രാജാവിന് യോഗ്യമല്ല.</verse>
				<verse number="9">രാജാവിനു സമ്മതമുണ്ടെങ്കിൽ അവരെ നശിപ്പിക്കേണ്ടതിനു സന്ദേശം എഴുതി അയയ്ക്കേണം; എന്നാൽ ഞാന്‍ കാര്യവിചാരകന്മാരുടെ കൈയിൽ പതിനായിരം താലന്ത് വെള്ളി രാജാവിന്‍റെ ഭണ്ഡാരത്തിലേക്കു കൊടുത്തയയ്ക്കാം എന്നു പറഞ്ഞു.</verse>
				<verse number="10">അപ്പോള്‍ രാജാവ് തന്‍റെ മോതിരം കൈയിൽനിന്നും ഊരി ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന് കൊടുത്തു.</verse>
				<verse number="11">രാജാവ് ഹാമാനോട്: ഞാന്‍ ആ വെള്ളിയെയും ആ ജാതിയെയും നിനക്കു ദാനം ചെയ്യുന്നു; ഇഷ്ടംപോലെ ചെയ്തുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="12">അങ്ങനെ ഒന്നാം മാസം പതിമൂന്നാം തീയതി രാജാവിന്‍റെ രായസക്കാരെ വിളിച്ചു; ഹാമാന്‍ കല്പിച്ചതുപോലെയൊക്കെയും അവര്‍ രാജപ്രതിനിധികള്‍ക്കും ഓരോ സംസ്ഥാനത്തിലെ ദേശാധിപതികള്‍ക്കും അതതു ജനത്തിന്‍റെ പ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജനത്തിന് അവരുടെ ഭാഷയിലും എഴുതി; അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തിൽ അതെഴുതി രാജമോതിരംകൊണ്ടു മുദ്ര ഇട്ടു.</verse>
				<verse number="13">ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നേ സകല യെഹൂദന്മാരെയും ആബാലവൃദ്ധം കുഞ്ഞുങ്ങളെയും സ്ത്രീകളെയുംകൂടെ നശിപ്പിച്ച് കൊന്നുമുടിക്കയും അവരുടെ വസ്തുവക കൊള്ളയിടുകയും ചെയ്യേണമെന്ന് രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലേക്കും അഞ്ചല്ക്കാര്‍വശം എഴുത്ത് അയച്ചു.</verse>
				<verse number="14">അന്നത്തേക്ക് ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിന് കൊടുത്ത തീര്‍പ്പിന്‍റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.</verse>
				<verse number="15">അഞ്ചല്ക്കാര്‍ രാജകല്പന പ്രമാണിച്ച് ക്ഷണത്തിൽ പുറപ്പെട്ടുപോയി; ശൂശന്‍രാജധാനിയിലും ആ തീര്‍പ്പ് പരസ്യം ചെയ്തു; രാജാവും ഹാമാനും കുടിപ്പാന്‍ ഇരുന്നു; ശൂശന്‍പട്ടണമോ കലങ്ങിപ്പോയി.</verse>
			</chapter>
			<chapter number="4">
				<verse number="1">സംഭവിച്ചതൊക്കെയും അറിഞ്ഞപ്പോള്‍ മൊര്‍ദ്ദെഖായി വസ്ത്രം കീറി രട്ടുടുത്തു വെണ്ണീര്‍ വാരി ഇട്ടുംകൊണ്ടു പട്ടണത്തിന്‍റെ നടുവിൽ ചെന്നു കയ്പോടെ അത്യുച്ചത്തിൽ നിലവിളിച്ചു.</verse>
				<verse number="2">അവന്‍ രാജാവിന്‍റെ പടിവാതിലോളവും വന്നു; എന്നാൽ രട്ടുടുത്തുംകൊണ്ട് ആര്‍ക്കും രാജാവിന്‍റെ പടിവാതിലിനകത്തു കടന്നുകൂടായിരുന്നു.</verse>
				<verse number="3">രാജാവിന്‍റെ കല്പനയും തീര്‍പ്പും ചെന്ന ഓരോ സംസ്ഥാനത്തും യെഹൂദന്മാരുടെ ഇടയിൽ മഹാദുഃഖവും ഉപവാസവും കരച്ചലും വിലാപവും ഉണ്ടായി; പലരും രട്ടുടുത്ത് വെണ്ണീറിൽ കിടന്നു.</verse>
				<verse number="4">എസ്ഥേറിന്‍റെ ബാല്യക്കാരത്തികളും ഷണ്ഡന്മാരും വന്ന് അതു രാജ്ഞിയെ അറിയിച്ചപ്പോള്‍ അവള്‍ അത്യന്തം വ്യസനിച്ചു മൊര്‍ദ്ദെഖായിയുടെ രട്ടു നീക്കി അവനെ ഉടുപ്പിക്കേണ്ടതിന് അവനു വസ്ത്രം കൊടുത്തയച്ചു; എന്നാൽ അവന്‍ വാങ്ങിയില്ല.</verse>
				<verse number="5">അപ്പോള്‍ എസ്ഥേര്‍ തന്‍റെ ശുശ്രൂഷയ്ക്ക് രാജാവ് ആക്കിയിരുന്ന ഷണ്ഡന്മാരിൽ ഒരുത്തനായ ഹഥാക്കിനെ വിളിച്ചു, അത് എന്തെന്നും അതിന്‍റെ കാരണം എന്തെന്നും അറിയേണ്ടതിന് മൊര്‍ദ്ദെഖായിയുടെ അടുക്കൽ പോയിവരുവാന്‍ അവനു കല്പന കൊടുത്തു.</verse>
				<verse number="6">അങ്ങനെ ഹഥാക്ക് രാജാവിന്‍റെ പടിവാതിലിനു മുമ്പിൽ പട്ടണത്തിന്‍റെ വിശാലസ്ഥലത്തു മൊര്‍ദ്ദെഖായിയുടെ അടുക്കൽ ചെന്നു.</verse>
				<verse number="7">മൊര്‍ദ്ദെഖായി തനിക്കു സംഭവിച്ചതൊക്കെയും യെഹൂദന്മാരെ നശിപ്പിക്കത്തക്കവണ്ണം ഹാമാന്‍ രാജഭണ്ഡാരത്തിലേക്കു കൊടുക്കാമെന്നു വാഗ്ദാനംചെയ്ത ദ്രവ്യസംഖ്യയും അവനോട് അറിയിച്ചു.</verse>
				<verse number="8">അവരെ നശിപ്പിക്കേണ്ടതിനു ശൂശനിൽ പരസ്യമാക്കിയിരുന്ന തീര്‍പ്പിന്‍റെ പകര്‍പ്പ് അവന്‍ അവന്‍റെ കൈയിൽ കൊടുത്ത് ഇത് എസ്ഥേറിനെ കാണിച്ചു വിവരം അറിയിപ്പാനും അവള്‍ രാജസന്നിധിയിൽ ചെന്ന് തന്‍റെ ജനത്തിനുവേണ്ടി അപേക്ഷയും യാചനയും കഴിക്കേണ്ടതിന് അവളോട് ആജ്ഞാപിപ്പാനും പറഞ്ഞു.</verse>
				<verse number="9">അങ്ങനെ ഹഥാക്ക് ചെന്ന് മൊര്‍ദ്ദെഖായിയുടെ വാക്ക് എസ്ഥേറിനെ അറിയിച്ചു.</verse>
				<verse number="10">എസ്ഥേര്‍ മൊര്‍ദ്ദെഖായിയോട് ചെന്നു പറവാന്‍ ഹഥാക്കിനു കല്പനകൊടുത്തത് എന്തെന്നാൽ:</verse>
				<verse number="11">യാതൊരു പുരുഷനോ സ്ത്രീയോ വിളിക്കപ്പെടാതെ രാജാവിന്‍റെ അടുക്കൽ അകത്തെ പ്രാകാരത്തിൽ ചെന്നുവെങ്കിൽ ജീവനോടിരിക്കത്തക്കവണ്ണം രാജാവ് പൊന്‍ചെങ്കോൽ ആ ആളുടെ നേരേ നീട്ടാഞ്ഞാൽ അയാളെ കൊല്ലേണമെന്ന് ഒരു നിയമം ഉള്ള പ്രകാരം രാജാവിന്‍റെ സകല ഭൃത്യന്മാരും രാജാവിന്‍റെ സംസ്ഥാനങ്ങളിലെ ജനവും അറിയുന്നു; എന്നാൽ എന്നെ ഈ മുപ്പതു ദിവസത്തിനകത്ത് രാജാവിന്‍റെ അടുക്കൽ ചെല്ലുവാന്‍ വിളിച്ചിട്ടില്ല.</verse>
				<verse number="12">അവര്‍ എസ്ഥേറിന്‍റെ വാക്ക് മൊര്‍ദ്ദെഖായിയോട് അറിയിച്ചു.</verse>
				<verse number="13">മൊര്‍ദ്ദെഖായി എസ്ഥേറിനോട് മറുപടി പറവാന്‍ കല്പിച്ചത്: നീ രാജധാനിയിൽ ഇരിക്കയാൽ എല്ലാ യെഹൂദന്മാരിലും വച്ചു രക്ഷപെട്ടു കൊള്ളാമെന്നു നീ വിചാരിക്കേണ്ടാ.</verse>
				<verse number="14">നീ ഈ സമയത്ത് മിണ്ടാതിരുന്നാൽ യെഹൂദന്മാര്‍ക്കു മറ്റൊരു സ്ഥലത്തുനിന്ന് ഉദ്ധാരണവും രക്ഷയും ഉണ്ടാകും; എന്നാൽ നീയും നിന്‍റെ പിതൃഭവനവും നശിച്ചുപോകും; ഇങ്ങനെയുള്ളൊരു കാലത്തിനായിട്ടല്ലയോ നീ രാജസ്ഥാനത്തു വന്നിരിക്കുന്നത്? ആര്‍ക്ക് അറിയാം?</verse>
				<verse number="15">അതിന് എസ്ഥേര്‍ മൊര്‍ദ്ദെഖായിയോട് മറുപടി പറവാന്‍ കല്പിച്ചത്:</verse>
				<verse number="16">നീ ചെന്ന് ശൂശനിൽ ഉള്ള എല്ലാ യെഹൂദന്മാരെയും ഒന്നിച്ചുകൂട്ടി: നിങ്ങള്‍ മൂന്നു ദിവസം രാവും പകലും തിന്നുകയോ കുടിക്കയോ ചെയ്യാതെ എനിക്കുവേണ്ടി ഉപവസിപ്പിന്‍; ഞാനും എന്‍റെ ബാല്യക്കാരത്തികളും അങ്ങനെതന്നെ ഉപവസിക്കും; പിന്നെ ഞാന്‍ നിയമപ്രകാരമല്ലങ്കിലും രാജാവിന്‍റെ അടുക്കൽ ചെല്ലും; ഞാന്‍ നശിക്കുന്നു എങ്കിൽ നശിക്കട്ടെ.</verse>
				<verse number="17">അങ്ങനെ മൊര്‍ദ്ദെഖായി ചെന്ന് എസ്ഥേര്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്തു.</verse>
			</chapter>
			<chapter number="5">
				<verse number="1">മൂന്നാം ദിവസം എസ്ഥേര്‍ രാജവസ്ത്രം ധരിച്ചുംകൊണ്ട് രാജധാനിയുടെ അകത്തെ പ്രാകാരത്തിൽ ചെന്ന് രാജഗൃഹത്തിന്‍റെ നേരേ നിന്നു; രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്‍റെ വാതിലിനു നേരേ തന്‍റെ സിംഹാസനത്തിൽ ഇരിക്കയായിരുന്നു.</verse>
				<verse number="2">എസ്ഥേര്‍രാജ്ഞി പ്രാകാരത്തിൽ നില്ക്കുന്നത് രാജാവ് കണ്ടപ്പോള്‍ അവന് അവളോട് കൃപ തോന്നി തന്‍റെ കൈയിൽ ഇരുന്ന പൊന്‍ചെങ്കോൽ രാജാവ് എസ്ഥേറിന്‍റെ നേരേ നീട്ടി; എസ്ഥേര്‍ അടുത്തുചെന്ന് ചെങ്കോലിന്‍റെ അഗ്രം തൊട്ടു.</verse>
				<verse number="3">രാജാവ് അവളോട്: എസ്ഥേര്‍രാജ്ഞിയേ, എന്തു വേണം? എന്താകുന്നു നിന്‍റെ അപേക്ഷ? രാജ്യത്തിൽ പാതിയോളമായാലും നിനക്കു തരാം എന്നു പറഞ്ഞു.</verse>
				<verse number="4">അതിന് എസ്ഥേര്‍: രാജാവിനു തിരുവുള്ളം ഉണ്ടായിട്ടു ഞാന്‍ ഒരുക്കിയിരിക്കുന്ന വിരുന്നിനു രാജാവും ഹാമാനും ഇന്നു വരേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="5">എസ്ഥേര്‍ പറഞ്ഞതുപോലെ ചെയ്‍വാന്‍ ഹാമാനെ വേഗം വരുത്തുവിന്‍ എന്നു രാജാവ് കല്പിച്ചു; അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ ഒരുക്കിയ വിരുന്നിനു ചെന്നു.</verse>
				<verse number="6">വീഞ്ഞുവിരുന്നിൽ രാജാവ് എസ്ഥേറിനോട്: നിന്‍റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; നിന്‍റെ ആഗ്രഹവും എന്ത്? രാജ്യത്തിൽ പാതിയോളമായാലും അതു നിവര്‍ത്തിച്ചുതരാം എന്നു പറഞ്ഞു.</verse>
				<verse number="7">അതിന് എസ്ഥേര്‍: എന്‍റെ അപേക്ഷയും ആഗ്രഹവും ഇതാകുന്നു;</verse>
				<verse number="8">രാജാവിന് എന്നോട് കൃപയുണ്ടെങ്കിൽ എന്‍റെ അപേക്ഷ നല്കുവാനും എന്‍റെ ആഗ്രഹം നിവര്‍ത്തിപ്പാനും രാജാവിനു തിരുവുള്ളം ഉണ്ടെങ്കിൽ രാജാവും ഹാമാനും ഞാന്‍ ഇനിയും ഒരുക്കുന്ന വിരുന്നിനു വരേണം; നാളെ ഞാന്‍ രാജാവ് കല്പിച്ചതുപോലെ ചെയ്തുകൊള്ളാം എന്നു പറഞ്ഞു.</verse>
				<verse number="9">അന്നു ഹാമാന്‍ സന്തോഷവും ആനന്ദവുമുള്ളവനായി പുറപ്പെട്ടുപോയി; എന്നാൽ രാജാവിന്‍റെ വാതിൽക്കൽ മൊര്‍ദ്ദെഖായി എഴുന്നേല്ക്കാതെയും തന്നെ കൂസാതെയും ഇരിക്കുന്നത് കണ്ട് ഹാമാന്‍ മൊര്‍ദ്ദെഖായിയുടെ നേരേ കോപം നിറഞ്ഞു.</verse>
				<verse number="10">എങ്കിലും ഹാമാന്‍ തന്നെത്താന്‍ അടക്കിക്കൊണ്ട് തന്‍റെ വീട്ടിൽ ചെന്ന് സ്നേഹിതന്മാരെയും ഭാര്യയായ സേരെശിനെയും വിളിപ്പിച്ചു.</verse>
				<verse number="11">ഹാമാന്‍ അവരോടു തന്‍റെ ധനമാഹാത്മ്യവും പുത്രബഹുത്വവും രാജാവ് തനിക്കു നല്കിയ ഉന്നതപദവിയും പ്രഭുക്കന്മാര്‍ക്കും രാജഭൃത്യന്മാര്‍ക്കും മേലായി തന്നെ ഉയര്‍ത്തിയിരിക്കുന്നതും വിവരിച്ചുപറഞ്ഞു.</verse>
				<verse number="12">എസ്ഥേര്‍രാജ്ഞിയും താന്‍ ഒരുക്കിയ വിരുന്നിനും എന്നെയല്ലാതെ മറ്റാരെയും രാജാവിനോടുകൂടെ ചെല്ലുവാന്‍ അനുവദിച്ചില്ല; നാളെയും രാജാവിനോടുകൂടെ വിരുന്നിനു ചെല്ലുവാന്‍ എന്നെ ക്ഷണിച്ചിരിക്കുന്നു.</verse>
				<verse number="13">എങ്കിലും യെഹൂദനായ മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതിൽക്കൽ ഇരിക്കുന്നത് കാണുന്നേടത്തോളം ഇതൊന്നുംകൊണ്ട് എനിക്ക് ഒരു തൃപ്തിയും ഇല്ല എന്നും ഹാമാന്‍ പറഞ്ഞു.</verse>
				<verse number="14">അതിന് അവന്‍റെ ഭാര്യ സേരെശും അവന്‍റെ സകല സ്നേഹിതന്മാരും അവനോട്: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊര്‍ദ്ദെഖായിയെ അതിന്മേൽ തൂക്കിക്കളയേണ്ടതിന് നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിനു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാനു ബോധിച്ചു; അവന്‍ കഴുമരം ഉണ്ടാക്കിച്ചു.</verse>
			</chapter>
			<chapter number="6">
				<verse number="1">അന്നു രാത്രി രാജാവിന് ഉറക്കം വരായ്കയാൽ അവന്‍ ദിനവൃത്താന്തങ്ങള്‍ കുറിച്ചുവച്ചിരിക്കുന്ന പുസ്തകം കൊണ്ടുവരുവാന്‍ കല്പിച്ചു; അതു രാജാവിനെ വായിച്ചു കേള്‍പ്പിച്ചു;</verse>
				<verse number="2">ഉമ്മരപ്പടിക്കാവല്ക്കാരായി രാജാവിന്‍റെ ഷ ണ്ഡന്മാരിൽ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടു പേര്‍ അഹശ്വേരോശ്‍രാജാവിനെ കൈയേറ്റം ചെയ്‍വാന്‍ ശ്രമിച്ചിരുന്ന സംഗതി മൊര്‍ദ്ദെഖായി അറിവു തന്നപ്രകാരം അതിൽ എഴുതിയിരിക്കുന്നത് കണ്ടു.</verse>
				<verse number="3">ഇതിനുവേണ്ടി മൊര്‍ദ്ദെഖായിക്ക് എന്ത് ബഹുമാനവും പദവിയും കൊടുത്തു എന്ന് രാജാവ് ചോദിച്ചു. ഒന്നും കൊടുത്തിട്ടില്ല എന്നു രാജാവിനെ സേവിച്ചു നിന്ന ഭൃത്യന്മാര്‍ പറഞ്ഞു.</verse>
				<verse number="4">പ്രാകാരത്തിൽ ആരുള്ളൂ എന്ന് രാജാവ് ചോദിച്ചു. എന്നാൽ ഹാമാന്‍ മൊര്‍ദ്ദെഖായിക്കുവേണ്ടി താന്‍ തീര്‍പ്പിച്ച കഴുവിന്മേൽ അവനെ തൂക്കിക്കളയേണ്ടതിനു രാജാവിനോട് അപേക്ഷിപ്പാന്‍ രാജധാനിയുടെ പുറത്ത് പ്രാകാരത്തിൽ വന്നു നില്ക്കയായിരുന്നു.</verse>
				<verse number="5">രാജാവിന്‍റെ ഭൃത്യന്മാര്‍ അവനോട്: ഹാമാന്‍ പ്രാകാരത്തിൽ നില്ക്കുന്നു എന്നു പറഞ്ഞു. അവന്‍ അകത്തുവരട്ടെ എന്നു രാജാവു കല്പിച്ചു.</verse>
				<verse number="6">ഹാമാന്‍ അകത്തു വന്നപ്പോള്‍ രാജാവ് അവനോട്: രാജാവ് ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാകുന്നു ചെയ്തുകൊടുക്കേണ്ടത് എന്ന് ചോദിച്ചു. എന്നെയല്ലാതെ ആരെ രാജാവ് അത്രയധികം ബഹുമാനിപ്പാന്‍ ഇച്ഛിക്കും എന്നു ഹാമാന്‍ ഉള്ളുകൊണ്ടു വിചാരിച്ചു.</verse>
				<verse number="7">ഹാമാന്‍ രാജാവിനോട്: രാജാവ് ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷനുവേണ്ടി</verse>
				<verse number="8">രാജാവ് ധരിച്ചുവരുന്ന രാജവസ്ത്രവും രാജാവ് കയറുന്ന കുതിരയും അവന്‍റെ തലയിൽ വയ്ക്കുന്ന രാജകിരീടവും കൊണ്ടുവരട്ടെ.</verse>
				<verse number="9">വസ്ത്രവും കുതിരയും രാജാവിന്‍റെ അതിശ്രേഷ്ഠപ്രഭുക്കന്മാരിൽ ഒരുത്തന്‍റെ കൈയിൽ ഏല്പിക്കേണം; രാജാവ് ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷനെ ആ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തുകയറ്റി പട്ടണവീഥിയിൽകൂടെ കൊണ്ടുനടന്ന്: രാജാവ് ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന് ഇങ്ങനെ ചെയ്യും എന്ന് അവന്‍റെ മുമ്പിൽ വിളിച്ചു പറയേണം എന്നു പറഞ്ഞു.</verse>
				<verse number="10">രാജാവ് ഹാമാനോട്: നീ വേഗം ചെന്ന് വസ്ത്രവും കുതിരയും നീ പറഞ്ഞതുപോലെ കൊണ്ടുവന്നു രാജാവിന്‍റെ വാതിൽക്കൽ ഇരിക്കുന്ന യെഹൂദനായ മൊര്‍ദ്ദെഖായിക്ക് അങ്ങനെയൊക്കെയും ചെയ്ക; നീ പറഞ്ഞതിൽ ഒന്നും കുറച്ചുകളയരുത് എന്നു കല്പിച്ചു.</verse>
				<verse number="11">അപ്പോള്‍ ഹാമാന്‍ വസ്ത്രവും കുതിരയും കൊണ്ടുവന്ന് മൊര്‍ദ്ദെഖായിയെ വസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവ് ബഹുമാനിപ്പാന്‍ ഇച്ഛിക്കുന്ന പുരുഷന് ഇങ്ങനെ ചെയ്യും എന്ന് അവന്‍റെ മുമ്പിൽ വിളിച്ചു പറഞ്ഞു.</verse>
				<verse number="12">മൊര്‍ദ്ദെഖായി രാജാവിന്‍റെ വാതിൽക്കൽ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തല മൂടിയുംകൊണ്ട് വേഗത്തിൽ വീട്ടിലേക്കു പോയി.</verse>
				<verse number="13">തനിക്കു സംഭവിച്ചതൊക്കെയും ഹാമാന്‍ ഭാര്യയായ സേരെശിനോടും തന്‍റെ സകല സ്നേഹിതന്മാരോടും വിവരിച്ചു പറഞ്ഞു. അവന്‍റെ വിദ്വാന്മാരും അവന്‍റെ ഭാര്യ സേരെശും അവനോട്: മൊര്‍ദ്ദെഖായിയുടെ മുമ്പിൽ നീ വീഴുവാന്‍ തുടങ്ങി; അവന്‍ യെഹൂദാവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകയേയുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="14">അവര്‍ അവനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവിന്‍റെ ഷണ്ഡന്മാര്‍ വന്ന് എസ്ഥേര്‍ ഒരുക്കിയ വിരുന്നിന് ഹാമാനെ വേഗത്തിൽ കൂട്ടിക്കൊണ്ടുപോയി.</verse>
			</chapter>
			<chapter number="7">
				<verse number="1">അങ്ങനെ രാജാവും ഹാമാനും എസ്ഥേര്‍ രാജ്ഞിയോടുകൂടെ വിരുന്നു കഴിപ്പാന്‍ ചെന്നു.</verse>
				<verse number="2">രണ്ടാം ദിവസവും വീഞ്ഞുവിരുന്നിന്‍റെ സമയത്ത് രാജാവ് എസ്ഥേറിനോട്: എസ്ഥേര്‍രാജ്ഞിയേ, നിന്‍റെ അപേക്ഷ എന്ത്? അത് നിനക്കു ലഭിക്കും; നിന്‍റെ ആഗ്രഹം എന്ത്? രാജ്യത്തിൽ പാതിയോളമായാലും അതു നിവര്‍ത്തിച്ചു തരാം എന്നു പറഞ്ഞു.</verse>
				<verse number="3">അതിന് എസ്ഥേര്‍രാജ്ഞി: രാജാവേ, എന്നോടു കൃപയുണ്ടെങ്കിൽ രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ എന്‍റെ അപേക്ഷ കേട്ട് എന്‍റെ ജീവനെയും എന്‍റെ ആഗ്രഹമോര്‍ത്ത് എന്‍റെ ജനത്തെയും എനിക്കു നല്കേണമേ.</verse>
				<verse number="4">ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന് എന്നെയും എന്‍റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാൽ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കിൽ വൈരിക്ക് രാജാവിന്‍റെ നഷ്ടത്തിനു തക്ക പ്രതിശാന്തി കൊടുപ്പാന്‍ കഴിവില്ലന്നു വരികിലും ഞാന്‍ മിണ്ടാതെ ഇരിക്കുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="5">അഹശ്വേരോശ്‍രാജാവ് എസ്ഥേര്‍രാജ്ഞിയോട്: അവന്‍ ആര്‍? ഇങ്ങനെ ചെയ്‍വാന്‍ തുനിഞ്ഞവന്‍ എവിടെ എന്നു ചോദിച്ചു.</verse>
				<verse number="6">അതിന് എസ്ഥേര്‍: വൈരിയും ശത്രുവും ഈ ദുഷ്ടനായ ഹാമാന്‍ തന്നെ എന്നു പറഞ്ഞു. അപ്പോള്‍ ഹാമാന്‍ രാജാവിന്‍റെയും രാജ്ഞിയുടെയും മുമ്പിൽ ഭ്രമിച്ചുപോയി.</verse>
				<verse number="7">രാജാവ് ക്രോധത്തോടെ വീഞ്ഞുവിരുന്നു വിട്ട് എഴുന്നേറ്റ് ഉദ്യാനത്തിലേക്കു പോയി; എന്നാൽ രാജാവ് തനിക്ക് അനര്‍ഥം നിശ്ചയിച്ചു എന്നു കണ്ടിട്ടു ഹാമാന്‍ തന്‍റെ ജീവരക്ഷയ്ക്കായി എസ്ഥേര്‍രാജ്ഞിയോട് അപേക്ഷിപ്പാന്‍ നിന്നു.</verse>
				<verse number="8">രാജാവ് ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോള്‍ എസ്ഥേര്‍ ഇരിക്കുന്ന മെത്തമേൽ ഹാമാന്‍ വീണുകിടന്നിരുന്നു; അന്നേരം രാജാവ്: ഇവന്‍ എന്‍റെ മുമ്പാകെ അരമനയിൽവച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്ക് രാജാവിന്‍റെ വായിൽനിന്നു വീണ ഉടനെ അവര്‍ ഹാമാന്‍റെ മുഖം മൂടി.</verse>
				<verse number="9">അപ്പോള്‍ രാജാവിന്‍റെ ഷണ്ഡന്മാരിൽ ഒരുത്തനായ ഹര്‍ബ്ബോനാ: ഇതാ, രാജാവിന്‍റെ നന്മയ്ക്കായി സംസാരിച്ച മൊര്‍ദ്ദെഖായിക്ക് ഹാമാന്‍ ഉണ്ടാക്കിയതായി അമ്പതു മുഴം ഉയരമുള്ള കഴുമരം ഹാമാന്‍റെ വീട്ടിൽ നില്ക്കുന്നു എന്നു രാജസന്നിധിയിൽ ബോധിപ്പിച്ചു; അതിന്മേൽ തന്നെ അവനെ തൂക്കിക്കളവിന്‍ എന്ന് രാജാവ് കല്പിച്ചു.</verse>
				<verse number="10">അവര്‍ ഹാമാനെ അവന്‍ മൊര്‍ദ്ദെഖായിക്കുവേണ്ടി നാട്ടിയിരുന്ന കഴുമരത്തിന്മേൽതന്നെ തൂക്കിക്കളഞ്ഞു. അങ്ങനെ രാജാവിന്‍റെ ക്രോധം ശമിച്ചു.</verse>
			</chapter>
			<chapter number="8">
				<verse number="1">അന്ന് അഹശ്വേരോശ്‍രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്‍റെ വീട് എസ്ഥേര്‍ രാജ്ഞിക്കു കൊടുത്തു; മൊര്‍ദ്ദെഖായിക്കു തന്നോടുള്ള ചാര്‍ച്ച ഇന്നതെന്ന് എസ്ഥേര്‍ അറിയിച്ചതുകൊണ്ട് അവന്‍ രാജസന്നിധിയിൽ പ്രവേശം പ്രാപിച്ചു.</verse>
				<verse number="2">രാജാവ് ഹാമാന്‍റെ പക്കൽനിന്ന് എടുത്ത തന്‍റെ മോതിരം ഊരി മൊര്‍ദ്ദെഖായിക്കു കൊടുത്തു; എസ്ഥേര്‍ മൊര്‍ദ്ദെഖായിയെ ഹാമാന്‍റെ വീട്ടിനു മേൽവിചാരകനാക്കി വച്ചു.</verse>
				<verse number="3">എസ്ഥേര്‍ പിന്നെയും രാജാവിനോടു സംസാരിച്ച് അവന്‍റെ കാല്ക്കൽ വീണു, ആഗാഗ്യനായ ഹാമാന്‍റെ ദുഷ്ടതയും അവന്‍ യെഹൂദന്മാര്‍ക്കു വിരോധമായി നിരൂപിച്ച ഉപായവും നിഷ്ഫലമാക്കേണമെന്നു കരഞ്ഞ് അപേക്ഷിച്ചു.</verse>
				<verse number="4">രാജാവ് പൊന്‍ചെങ്കോൽ എസ്ഥേറിന്‍റെ നേരേ നീട്ടി; എസ്ഥേര്‍ എഴുന്നേറ്റ് രാജസന്നിധിയിൽനിന്നു പറഞ്ഞത്:</verse>
				<verse number="5">രാജാവിനു തിരുവുള്ളമുണ്ടായി തിരുമുമ്പാകെ എനിക്കു കൃപ ലഭിച്ചു രാജാവിനു കാര്യം ന്യായമെന്നു ബോധിച്ചു തൃക്കണ്ണിൽ ഞാനും പ്രിയയായിരിക്കുന്നുവെങ്കിൽ രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാരെ മുടിച്ചുകളയേണമെന്ന് ആഗാഗ്യനായ ഹമ്മെദാഥയുടെ മകന്‍ ഹാമാന്‍ എഴുതിയ ഉപായലേഖനങ്ങളെ ദുര്‍ബലപ്പെടുത്തേണ്ടതിന് കല്പന അയയ്ക്കേണമേ.</verse>
				<verse number="6">എന്‍റെ ജനത്തിനു വരുന്ന അനര്‍ഥം ഞാന്‍ എങ്ങനെ കണ്ടു സഹിക്കും? എന്‍റെ വംശത്തിന്‍റെ നാശവും ഞാന്‍ എങ്ങനെ കണ്ടു സഹിക്കും?</verse>
				<verse number="7">അപ്പോള്‍ അഹശ്വേരോശ്‍രാജാവ് എസ്ഥേര്‍രാജ്ഞിയോടും യെഹൂദനായ മൊര്‍ദ്ദെഖായിയോടും കല്പിച്ചത്: ഞാന്‍ ഹാമാന്‍റെ വീട് എസ്ഥേറിനു കൊടുത്തുവല്ലോ; അവന്‍ യെഹൂദന്മാരെ കൈയേറ്റം ചെയ്‍വാന്‍ പോയതുകൊണ്ട് അവനെ കഴുമരത്തിന്മേൽ തൂക്കിക്കളഞ്ഞു.</verse>
				<verse number="8">നിങ്ങള്‍ക്കു ബോധിച്ചതുപോലെ നിങ്ങളും രാജാവിന്‍റെ നാമത്തിൽ യെഹൂദന്മാര്‍ക്കുവേണ്ടി എഴുതി രാജാവിന്‍റെ മോതിരംകൊണ്ടു മുദ്രയിടുവിന്‍; രാജനാമത്തിൽ എഴുതുകയും രാജമോതിരംകൊണ്ടു മുദ്രയിടുകയും ചെയ്ത രേഖയെ ദുര്‍ബലപ്പെടുത്തുവാന്‍ ആര്‍ക്കും പാടില്ലല്ലോ.</verse>
				<verse number="9">അങ്ങനെ സീവാന്‍മാസമായ മൂന്നാം മാസം ഇരുപത്തിമൂന്നാം തീയതി തന്നെ രാജാവിന്‍റെ രായസക്കാരെ വിളിച്ചു; മൊര്‍ദ്ദെഖായി കല്പിച്ചതുപോലെയൊക്കെയും അവര്‍ യെഹൂദന്മാര്‍ക്കും ഹിന്ദുദേശം മുതൽ കൂശ്‍വരെയുള്ള നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ രാജപ്രതിനിധികള്‍ക്കും ദേശാധിപതിമാര്‍ക്കും സംസ്ഥാന പ്രഭുക്കന്മാര്‍ക്കും അതതു സംസ്ഥാനത്തിലേക്ക് അവിടത്തെ അക്ഷരത്തിലും അതതു ജാതിക്ക് അതതു ഭാഷയിലും യെഹൂദന്മാര്‍ക്ക് അവരുടെ അക്ഷരത്തിലും ഭാഷയിലും എഴുതി.</verse>
				<verse number="10">അവന്‍ അഹശ്വേരോശ്‍രാജാവിന്‍റെ നാമത്തിൽ എഴുതിച്ച് രാജമോതിരംകൊണ്ടു മുദ്രയിട്ടു ലേഖനങ്ങളെ രാജാവിന്‍റെ അശ്വഗണത്തിൽ വളര്‍ന്നു രാജകാര്യത്തിന് ഉപയോഗിക്കുന്ന തുരഗങ്ങളുടെ പുറത്തുകയറി ഓടിക്കുന്ന അഞ്ചല്ക്കാരുടെ കൈവശം കൊടുത്തയച്ചു.</verse>
				<verse number="11">അവയിൽ രാജാവ് അഹശ്വേരോശ്‍രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലും ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതിമൂന്നാം തീയതി തന്നെ,</verse>
				<verse number="12">അതതു പട്ടണത്തിലെ യെഹൂദന്മാര്‍ ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കുവേണ്ടി പൊരുതിനില്പാനും തങ്ങളെ ഉപദ്രവിപ്പാന്‍ വരുന്ന ജാതിയുടെയും സംസ്ഥാനത്തിന്‍റെയും സകല സൈന്യത്തെയും കുഞ്ഞുങ്ങളെയും സ്ത്രീകളെയും നശിപ്പിച്ചു കൊന്നുമുടിപ്പാനും അവരുടെ സമ്പത്തു കൊള്ളയിടുവാനും യെഹൂദന്മാര്‍ക്ക് അധികാരം കൊടുത്തു.</verse>
				<verse number="13">അന്നത്തേക്ക് യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളോടു പ്രതിക്രിയ ചെയ്‍വാന്‍ ഒരുങ്ങിയിരിക്കേണമെന്നു സകല ജാതികള്‍ക്കും പരസ്യം ചെയ്യേണ്ടതിനു കൊടുത്ത തീര്‍പ്പിന്‍റെ പകര്‍പ്പ് ഓരോ സംസ്ഥാനത്തിലും പ്രസിദ്ധമാക്കി.</verse>
				<verse number="14">അങ്ങനെ അഞ്ചല്ക്കാര്‍ രാജകീയതുരഗങ്ങളുടെ പുറത്തു കയറി രാജാവിന്‍റെ കല്പനയാൽ നിര്‍ബന്ധിതരായി ബദ്ധപ്പെട്ട് ഓടിച്ചുപോയി. ശൂശന്‍രാജധാനിയിലും തീര്‍പ്പു പരസ്യം ചെയ്തു.</verse>
				<verse number="15">എന്നാൽ മൊര്‍ദ്ദെഖായി നീലവും ശുഭ്രവുമായ രാജവസ്ത്രവും വലിയ പൊന്‍കിരീടവും ചണനൂൽകൊണ്ടുള്ള രക്താംബരവും ധരിച്ചു രാജസന്നിധിയിൽനിന്നു പുറപ്പെട്ടു; ശൂശന്‍പട്ടണം ആര്‍ത്തു സന്തോഷിച്ചു.</verse>
				<verse number="16">യെഹൂദന്മാര്‍ക്കു പ്രകാശവും സന്തോഷവും ആനന്ദവും ബഹുമാനവും ഉണ്ടായി.</verse>
				<verse number="17">രാജാവിന്‍റെ കല്പനയും തീര്‍പ്പും ചെന്നെത്തിയ സകല സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാര്‍ക്ക് ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി; യെഹൂദന്മാരെയുള്ള പേടി ദേശത്തെ ജാതികളിന്മേൽ വീണിരുന്നതുകൊണ്ട് അവര്‍ പലരും യെഹൂദന്മാരായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="9">
				<verse number="1">ആദാര്‍മാസമായ പന്ത്രണ്ടാം മാസം പതി മൂന്നാം തീയതി രാജാവിന്‍റെ കല്പനയും തീര്‍പ്പും നടത്തുവാന്‍ അടുത്തപ്പോള്‍ യെഹൂദന്മാരുടെ ശത്രുക്കള്‍ അവരുടെ നേരേ പ്രാബല്യം പ്രാപിക്കും എന്ന് ആശിച്ചതും നേരേ മറിച്ച് യെഹൂദന്മാര്‍ക്കു തങ്ങളുടെ വൈരികളുടെ നേരേ പ്രാബല്യം പ്രാപിച്ചതുമായ ദിവസത്തിൽത്തന്നെ</verse>
				<verse number="2">അഹശ്വേരോശ്‍രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലും യെഹൂദന്മാര്‍ തങ്ങളുടെ പട്ടണങ്ങളിൽ തങ്ങളോട് ദോഷം ചെയ്‍വാന്‍ ഭാവിച്ചവരെ കൈയേറ്റം ചെയ്യേണ്ടതിന് ഒന്നിച്ചുകൂടി; അവരെയുള്ള പേടി സകല ജാതികളുടെയും മേൽ വീണിരുന്നതുകൊണ്ട് ആര്‍ക്കും അവരോട് എതിര്‍ത്തുനില്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="3">സകല സംസ്ഥാനപ്രഭുക്കന്മാരും രാജപ്രതിനിധികളും ദേശാധിപതികളും രാജാവിന്‍റെ കാര്യക്കാരന്‍മാരും മൊര്‍ദ്ദെഖായിയെയുള്ള പേടി അവരുടെ മേൽ വീണിരുന്നതുകൊണ്ടു യെഹൂദന്മാര്‍ക്കു സഹായം ചെയ്തു.</verse>
				<verse number="4">മൊര്‍ദ്ദെഖായി രാജധാനിയിൽ മഹാന്‍ ആയിരുന്നു; മൊര്‍ദ്ദെഖായി എന്ന പുരുഷന്‍ മേല്ക്കുമേൽ മഹാനായിത്തീര്‍ന്നതുകൊണ്ട് അവന്‍റെ കീര്‍ത്തി സകല സംസ്ഥാനങ്ങളിലും പരന്നു.</verse>
				<verse number="5">യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളെയൊക്കെയും വെട്ടിക്കൊന്നു മുടിച്ചുകളഞ്ഞു; തങ്ങളെ പകച്ചവരോടു തങ്ങള്‍ക്കു ബോധിച്ചതുപോലെ പ്രവര്‍ത്തിച്ചു.</verse>
				<verse number="6">ശൂശന്‍രാജധാനിയിൽ യെഹൂദന്മാര്‍ അഞ്ഞൂറ് പേരെ കൊന്നുമുടിച്ചു.</verse>
				<verse number="7">പര്‍ശന്‍ദാഥാ, ദല്ഫോന്‍, അസ്പാഥാ,</verse>
				<verse number="8">പോറാഥാ, അദല്യാ, അരീദാഥാ,</verse>
				<verse number="9">പര്‍മസ്ഥാ, അരീസായി, അരീദായി, വയെസാഥാ എന്നിങ്ങനെ ഹമ്മെദാഥയുടെ മകനായി യെഹൂദന്മാരുടെ ശത്രുവായ ഹാമാന്‍റെ പത്തു പുത്രന്മാരെയും അവര്‍ കൊന്നുകളഞ്ഞു.</verse>
				<verse number="10">എന്നാൽ കവര്‍ച്ചയ്ക്ക് അവര്‍ കൈ നീട്ടിയില്ല.</verse>
				<verse number="11">ശൂശന്‍രാജധാനിയിൽ അവര്‍ കൊന്നവരുടെ സംഖ്യ അന്നുതന്നെ രാജസന്നിധിയിൽ കൊണ്ടുവന്നു.</verse>
				<verse number="12">അപ്പോള്‍ രാജാവ് എസ്ഥേര്‍രാജ്ഞിയോട്: യെഹൂദന്മാര്‍ ശൂശന്‍രാജധാനിയിൽ അഞ്ഞൂറ് പേരെയും ഹാമാന്‍റെ പത്തു പുത്രന്മാരെയും കൊന്നുമുടിച്ചു; രാജാവിന്‍റെ മറ്റു സംസ്ഥാനങ്ങളിൽ അവര്‍ എന്തു ചെയ്തിരിക്കും? ഇനിയും നിന്‍റെ അപേക്ഷ എന്ത്? അതു നിനക്കു ലഭിക്കും; ഇനിയും നിന്‍റെ ആഗ്രഹം എന്ത്? അതു നിവര്‍ത്തിച്ചു തരാം എന്നു പറഞ്ഞു.</verse>
				<verse number="13">അതിന് എസ്ഥേര്‍: രാജാവിനു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാര്‍ ഇന്നത്തെ തീര്‍പ്പുപോലെ നാളെയും ചെയ്‍വാന്‍ അനുവദിക്കയും ഹാമാന്‍റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.</verse>
				<verse number="14">അങ്ങനെ ചെയ്തുകൊള്‍വാന്‍ രാജാവു കല്പിച്ചു ശൂശനിൽ തീര്‍പ്പു പരസ്യമാക്കി; ഹാമാന്‍റെ പത്തു പുത്രന്മാരെ അവര്‍ തൂക്കിക്കളഞ്ഞു.</verse>
				<verse number="15">ശൂശനിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി ശൂശനിൽ മുന്നൂറ് പേരെ കൊന്നു; എങ്കിലും കവര്‍ച്ചയ്ക്ക് അവര്‍ കൈ നീട്ടിയില്ല.</verse>
				<verse number="16">രാജാവിന്‍റെ സംസ്ഥാനങ്ങളിലെ ശേഷം യെഹൂദന്മാര്‍ ആദാര്‍മാസം പതിമൂന്നാം തീയതി ഒന്നിച്ചുകൂടി തങ്ങളുടെ ജീവരക്ഷയ്ക്കായി പൊരുതി ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമം പ്രാപിച്ചു. അവര്‍ തങ്ങളുടെ വൈരികളിൽ എഴുപത്തയ്യായിരം പേരെ കൊന്നുകളഞ്ഞു എങ്കിലും കവര്‍ച്ചയ്ക്കു കൈ നീട്ടിയില്ല.</verse>
				<verse number="17">ആ മാസം പതിന്നാലാം തീയതിയോ അവര്‍ വിശ്രമിച്ചു വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് അതിനെ ആചരിച്ചു.</verse>
				<verse number="18">ശൂശനിലെ യെഹൂദന്മാര്‍ ആ മാസം പതിമൂന്നാം തീയതിയും പതിന്നാലാം തീയതിയും ഒന്നിച്ചുകൂടി; പതിനഞ്ചാം തീയതി അവര്‍ വിശ്രമിച്ച് അതിനെ വിരുന്നും സന്തോഷവുമുള്ള ദിവസമായിട്ട് ആചരിച്ചു.</verse>
				<verse number="19">അതുകൊണ്ടു മതിലില്ലാത്ത പട്ടണങ്ങളിൽ പാര്‍ക്കുന്ന നാട്ടുപുറങ്ങളിലെ യെഹൂദന്മാര്‍ ആദാര്‍മാസം പതിന്നാലാം തീയതിയെ സന്തോഷവും വിരുന്നും ഉള്ള ദിവസവും ഉത്സവദിനവും ആയിട്ട് ആചരിക്കയും തമ്മിൽ തമ്മിൽ സമ്മാനങ്ങള്‍ കൊടുത്തയയ്ക്കുകയും ചെയ്യുന്നു.</verse>
				<verse number="20">ആണ്ടുതോറും ആദാര്‍മാസം പതിന്നാലും പതിനഞ്ചും തീയതിയെ യെഹൂദന്മാര്‍ തങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഒഴിഞ്ഞു വിശ്രമിച്ച ദിവസങ്ങളായിട്ടും ദുഃഖം അവര്‍ക്ക് സന്തോഷമായും വിലാപം ഉത്സവമായും തീര്‍ന്ന മാസമായിട്ടും ആചരിക്കേണമെന്നും</verse>
				<verse number="21">അവയെ വിരുന്നും സന്തോഷവുമുള്ള നാളുകളും തമ്മിൽ തമ്മിൽ സമ്മാനങ്ങളും ദരിദ്രന്മാര്‍ക്കു ദാനധര്‍മങ്ങളും കൊടുക്കുന്ന നാളുകളും ആയിട്ട് ആചരിക്കേണമെന്നും</verse>
				<verse number="22">അഹശ്വേരോശ്‍രാജാവിന്‍റെ സകല സംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാര്‍ക്കും ചട്ടമാക്കേണ്ടതിനും മൊര്‍ദ്ദെഖായി ഈ കാര്യങ്ങള്‍ എഴുതി അവര്‍ക്ക് എഴുത്ത് അയച്ചു.</verse>
				<verse number="23">അങ്ങനെ യെഹൂദന്മാര്‍ തങ്ങള്‍ തുടങ്ങിയിരുന്നതും മൊര്‍ദ്ദെഖായി തങ്ങള്‍ക്ക് എഴുതിയിരുന്നതുമായ കാര്യം ഒരു ചട്ടമായി കൈക്കൊണ്ടു.</verse>
				<verse number="24">ആഗാഗ്യനായ ഹമ്മെദാഥയുടെ മകനായി എല്ലാ യെഹൂദന്മാരുടെയും ശത്രുവായ ഹാമാന്‍ യെഹൂദന്മാരെ നശിപ്പിക്കേണ്ടതിന് അവരുടെ നേരേ ഉപായം ചിന്തിക്കയും അവരെ നശിപ്പിച്ചു മുടിക്കേണ്ടതിന് പൂരെന്ന ചീട്ട് ഇടുവിക്കയും</verse>
				<verse number="25">കാര്യം രാജാവിന് അറിവു കിട്ടിയപ്പോള്‍ അവന്‍ യെഹൂദന്മാര്‍ക്കു വിരോധമായി ചിന്തിച്ചിരുന്ന ഉപായം അവന്‍റെ തലയിലേക്കു തന്നെ തിരിയുവാനും അവനെയും അവന്‍റെ പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കളവാനും രാജാവ് രേഖാമൂലം കല്പിക്കയും ചെയ്തതുകൊണ്ട് അവര്‍ ആ നാളുകള്‍ക്കു പൂര് എന്ന പദത്താൽ പൂരീം എന്നു പേര്‍ വിളിച്ചു.</verse>
				<verse number="26">ഈ എഴുത്തിലെ സകല വൃത്താന്തങ്ങളും ആ കാര്യത്തിൽ അവര്‍ തന്നെ കണ്ടവയും അവര്‍ക്കു സംഭവിച്ചവയും നിമിത്തം</verse>
				<verse number="27">യെഹൂദന്മാര്‍ ഈ രണ്ടു ദിവസങ്ങളെ അവയുടെ ചട്ടവും കാലവും അനുസരിച്ച് ആണ്ടുതോറും വീഴ്ചകൂടാതെ ആചരിക്കത്തക്കവണ്ണവും</verse>
				<verse number="28">ഈ ദിവസങ്ങള്‍ തലമുറതലമുറയായി സകല വംശങ്ങളിലും സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും ഓര്‍ക്കത്തക്കവണ്ണവും ഈ പൂരീം ദിവസങ്ങള്‍ യെഹൂദന്മാരുടെ മധ്യേനിന്ന് ഒഴിഞ്ഞുപോകയോ അവയുടെ ഓര്‍മ തങ്ങളുടെ സന്തതിയിൽനിന്ന് വിട്ടുപോകയോ ചെയ്യാത്ത പ്രകാരവും തങ്ങള്‍ക്കും സന്തതികള്‍ക്കും അവരോടു ചേരുവാനുള്ള എല്ലാവര്‍ക്കും ചട്ടമായി കൈക്കൊണ്ടു.</verse>
				<verse number="29">പൂരീം സംബന്ധിച്ച ഈ രണ്ടാം ലേഖനം സ്ഥിരമാക്കേണ്ടതിന് അബീഹയീലിന്‍റെ മകളായ എസ്ഥേര്‍രാജ്ഞിയും യെഹൂദനായ മൊര്‍ദ്ദെഖായിയും സര്‍വാധികാരത്തോടുംകൂടെ എഴുത്ത് എഴുതി.</verse>
				<verse number="30">യെഹൂദനായ മൊര്‍ദ്ദെഖായിയും എസ്ഥേര്‍രാജ്ഞിയും അവര്‍ക്കു ചട്ടമാക്കിയിരുന്നതുപോലെയും അവര്‍ തന്നെ തങ്ങളുടെ ഉപവാസത്തിന്‍റെയും കരച്ചലിന്‍റെയും സംഗതികളെ തങ്ങള്‍ക്കും സന്തതികള്‍ക്കും ചട്ടമാക്കിയിരുന്നതുപോലെയും ഈ പൂരീം ദിവസങ്ങളെ നിശ്ചിതസമയത്തുതന്നെ സ്ഥിരമാക്കേണ്ടതിന്</verse>
				<verse number="31">അവന്‍ അഹശ്വേരോശിന്‍റെ രാജ്യത്തിലുള്‍പ്പെട്ട നൂറ്റി ഇരുപത്തിയേഴു സംസ്ഥാനങ്ങളിലെ സകല യെഹൂദന്മാര്‍ക്കും സമാധാനവും സത്യവുമായുള്ള വാക്കുകളോടുകൂടിയ എഴുത്ത് അയച്ചു.</verse>
				<verse number="32">ഇങ്ങനെ എസ്ഥേറിന്‍റെ ആജ്ഞയാൽ പൂരീം സംബന്ധിച്ച കാര്യങ്ങള്‍ ഉറപ്പായി അതു പുസ്തകത്തിൽ എഴുതിവച്ചു.</verse>
			</chapter>
			<chapter number="10">
				<verse number="1">അനന്തരം അഹശ്വേരോശ്‍രാജാവ് ദേശത്തിനും സമുദ്രത്തിലെ ദ്വീപുകള്‍ക്കും ഒരു കരം കല്പിച്ചു.</verse>
				<verse number="2">അവന്‍റെ ബലത്തിന്‍റെയും പരാക്രമത്തിന്‍റെയും സകല വൃത്താന്തങ്ങളും രാജാവ് മൊര്‍ദ്ദെഖായിയെ ഉയര്‍ത്തിയ ഉന്നതപദവിയുടെ വിവരവും മേദ്യയിലെയും പാര്‍സ്യയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നു.</verse>
				<verse number="3">യെഹൂദനായ മൊര്‍ദ്ദെഖായി അഹശ്വേരോശ്‍രാജാവിന്‍റെ രണ്ടാമനും യെഹൂദന്മാരിൽവച്ചു മഹാനും സഹോദരസംഘത്തിന് ഇഷ്ടനും സ്വജനത്തിന് ഗുണകാംക്ഷിയും തന്‍റെ സര്‍വവംശത്തിനും അനുകൂലവാദിയും ആയിരുന്നു.</verse>
			</chapter>
		</book>
		<book number="18">
			<chapter number="1">
				<verse number="1">ഊസ്ദേശത്ത് ഇയ്യോബ് എന്നു പേരുള്ളൊരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.</verse>
				<verse number="2">അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.</verse>
				<verse number="3">അവന് ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറ് ഏര്‍ കാളയും അഞ്ഞൂറു പെണ്‍കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവന്‍ സകല പൂര്‍വദിഗ്വാസികളിലും മഹാനായിരുന്നു.</verse>
				<verse number="4">അവന്‍റെ പുത്രന്മാര്‍ ഓരോരുത്തന്‍ താന്താന്‍റെ ദിവസത്തിൽ താന്താന്‍റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാന്‍ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.</verse>
				<verse number="5">എന്നാൽ വിരുന്നു നാളുകള്‍ വട്ടം തികയുമ്പോള്‍ ഇയ്യോബ് പക്ഷേ എന്‍റെ പുത്രന്മാര്‍ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റ് അവരുടെ സംഖ്യക്ക് ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.</verse>
				<verse number="6">ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയിൽ നില്പാന്‍ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.</verse>
				<verse number="7">യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്ന് ചോദിച്ചതിന് സാത്താന്‍ യഹോവയോട്: ഞാന്‍ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ട് വരുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="8">യഹോവ സാത്താനോട്: എന്‍റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്‍ടി വച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്ന് അരുളിച്ചെയ്തു.</verse>
				<verse number="9">അതിനു സാത്താന്‍ യഹോവയോട്: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത്?</verse>
				<verse number="10">നീ അവനും അവന്‍റെ വീട്ടിനും അവനുള്ള സകലത്തിനും ചുറ്റും വേലികെട്ടിയിട്ടില്ലയോ? നീ അവന്‍റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്‍റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.</verse>
				<verse number="11">തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="12">ദൈവം സാത്താനോട്: ഇതാ, അവനുള്ളതൊക്കെയും നിന്‍റെ കൈയിൽ ഇരിക്കുന്നു; അവന്‍റെമേൽ മാത്രം കൈയേറ്റം ചെയ്യരുത് എന്നു കല്പിച്ചു. അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.</verse>
				<verse number="13">ഒരു ദിവസം ഇയ്യോബിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്തജ്യേഷ്ഠന്‍റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍</verse>
				<verse number="14">ഒരു ദൂതന്‍ അവന്‍റെ അടുക്കൽ വന്നു: കാളകളെ പൂട്ടുകയും പെണ്‍കഴുതകള്‍ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;</verse>
				<verse number="15">പെട്ടെന്നു ശെബായര്‍ വന്ന് അവയെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.</verse>
				<verse number="16">അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ വേറൊരുത്തന്‍ വന്നു; ദൈവത്തിന്‍റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന് ഇരയായിപ്പോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.</verse>
				<verse number="17">അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ മറ്റൊരുത്തന്‍ വന്നു: പെട്ടെന്നു കല്ദയര്‍ മൂന്നു കൂട്ടമായി വന്ന് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്‍റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാന്‍ ഞാന്‍ ഒരുത്തന്‍മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.</verse>
				<verse number="18">അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ മറ്റൊരുത്തന്‍ വന്നു; നിന്‍റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്‍റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.</verse>
				<verse number="19">പെട്ടെന്നു മരുഭൂമിയിൽനിന്ന് ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്‍റെ നാലു മൂലയ്ക്കും അടിച്ചു: അതു യൗവനക്കാരുടെമേൽ വീണു; അവര്‍ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാന്‍ ഞാനൊരുത്തന്‍ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.</verse>
				<verse number="20">അപ്പോള്‍ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:</verse>
				<verse number="21">നഗ്നനായി ഞാന്‍ എന്‍റെ അമ്മയുടെ ഗര്‍ഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായിത്തന്നെ മടങ്ങിപ്പോകും. യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="22">ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിനു ഭോഷത്തം ആരോപിക്കയോ ചെയ്തില്ല.</verse>
			</chapter>
			<chapter number="2">
				<verse number="1">പിന്നെയും ഒരു ദിവസം ദൈവപുത്രന്മാര്‍ യഹോവയുടെ സന്നിധിയിൽ നില്പാന്‍ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാന്‍ ചെന്നു.</verse>
				<verse number="2">യഹോവ സാത്താനോട്: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിനു സാത്താന്‍ യഹോവയോട്: ഞാന്‍ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.</verse>
				<verse number="3">യഹോവ സാത്താനോട്: എന്‍റെ ദാസനായ ഇയ്യോബിന്‍റെമേൽ നീ ദൃഷ്‍ടിവച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവന്‍ തന്‍റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതേ അവനെ നശിപ്പിക്കേണ്ടതിനു നീ എന്നെ സമ്മതിപ്പിച്ചു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="4">സാത്താന്‍ യഹോവയോട്: ത്വക്കിനു പകരം ത്വക്ക്; മനുഷ്യന്‍ തനിക്കുള്ളതൊക്കെയും തന്‍റെ ജീവനു പകരം കൊടുത്തുകളയും.</verse>
				<verse number="5">നിന്‍റെ കൈ നീട്ടി അവന്‍റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.</verse>
				<verse number="6">യഹോവ സാത്താനോട്: ഇതാ, അവന്‍ നിന്‍റെ കൈയിൽ ഇരിക്കുന്നു; അവന്‍റെ പ്രാണനെ മാത്രം തൊടരുത് എന്നു കല്പിച്ചു.</verse>
				<verse number="7">അങ്ങനെ സാത്താന്‍ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ട് ഇയ്യോബിനെ ഉള്ളംകാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.</verse>
				<verse number="8">അവന്‍ ഒരു ഓട്ടിന്‍കഷണം എടുത്തു തന്നെത്താന്‍ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.</verse>
				<verse number="9">അവന്‍റെ ഭാര്യ അവനോട്: നീ ഇനിയും നിന്‍റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.</verse>
				<verse number="10">അവന്‍ അവളോട്: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്‍റെ കൈയിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.</verse>
				<verse number="11">അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫര്‍ എന്നിങ്ങനെ ഇയ്യോബിന്‍റെ മൂന്നു സ്നേഹിതന്മാര്‍ ഈ അനര്‍ഥമൊക്കെയും അവനു ഭവിച്ചതു കേട്ടപ്പോള്‍ അവര്‍ ഓരോരുത്തന്‍ താന്താന്‍റെ സ്ഥലത്തുനിന്നു പുറപ്പെട്ട് അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു.</verse>
				<verse number="12">അവര്‍ അകലെവച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവര്‍ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി.</verse>
				<verse number="13">അവന്‍റെ വ്യസനം അതികഠിനമെന്നു കണ്ടിട്ട് അവര്‍ ആരും ഒരുവാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം ഇയ്യോബ് വായ് തുറന്നു തന്‍റെ ജന്മദിവസത്തെ ശപിച്ചു.</verse>
				<verse number="2">ഇയ്യോബ് പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="3">ഞാന്‍ ജനിച്ച ദിവസവും ഒരു ആണ്‍ ഉല്പാദിച്ചു എന്നു പറഞ്ഞ രാത്രിയും നശിച്ചുപോകട്ടെ.</verse>
				<verse number="4">ആ നാള്‍ ഇരുണ്ടുപോകട്ടെ; മേലിൽനിന്നു ദൈവം അതിനെ കടാക്ഷിക്കരുതേ; പ്രകാശം അതിന്മേൽ ശോഭിക്കയുമരുതേ.</verse>
				<verse number="5">ഇരുളും അന്ധതമസ്സും അതിനെ സ്വാധീനമാക്കട്ടെ; ഒരു മേഘം അതിന്മേൽ അമരട്ടെ; പകലിനെ ഇരുട്ടുന്നതൊക്കെയും അതിനെ പേടിപ്പിക്കട്ടെ.</verse>
				<verse number="6">ആ രാത്രിയെ കൂരിരുള്‍ പിടിക്കട്ടെ; അത് ആണ്ടിന്‍റെ നാളുകളുടെ കൂട്ടത്തിൽ സന്തോഷിക്കരുത്; മാസങ്ങളുടെ എണ്ണത്തിൽ വരികയും അരുത്.</verse>
				<verse number="7">അതേ, ആ രാത്രി മച്ചിയായിരിക്കട്ടെ; ഉല്ലാസഘോഷം അതിലുണ്ടാകരുത്.</verse>
				<verse number="8">മഹാസര്‍പ്പത്തെ ഇളക്കുവാന്‍ സമര്‍ഥരായി ദിവസത്തെ ശപിക്കുന്നവര്‍ അതിനെ ശപിക്കട്ടെ.</verse>
				<verse number="9">അതിന്‍റെ സന്ധ്യാനക്ഷത്രങ്ങള്‍ ഇരുണ്ടുപോകട്ടെ. അതു വെളിച്ചത്തിനു കാത്തിരുന്നു കിട്ടാതെ പോകട്ടെ; അത് ഉഷസ്സിന്‍റെ കണ്ണിമ ഒരിക്കലും കാണരുത്.</verse>
				<verse number="10">അത് എനിക്കു ഗര്‍ഭദ്വാരം അടച്ചില്ലല്ലോ; എന്‍റെ കണ്ണിനു കഷ്ടം മറച്ചില്ലല്ലോ.</verse>
				<verse number="11">ഞാന്‍ ഗര്‍ഭപാത്രത്തിൽവച്ചു മരിക്കാഞ്ഞതെന്ത്? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോള്‍ത്തന്നെ പ്രാണന്‍ പോകാതിരുന്നതെന്ത്?</verse>
				<verse number="12">മുഴങ്കാൽ എന്നെ ഏറ്റുകൊണ്ടത് എന്തിന്? എനിക്കു കുടിപ്പാന്‍ മുല ഉണ്ടായിരുന്നതെന്തിന്?</verse>
				<verse number="13">ഞാന്‍ ഇപ്പോള്‍ കിടന്നു വിശ്രമിക്കുമായിരുന്നു; ഞാന്‍ ഉറങ്ങി വിശ്രാന്തി പ്രാപിക്കുമായിരുന്നു.</verse>
				<verse number="14">തങ്ങള്‍ക്ക് ഏകാന്തനിവാസങ്ങള്‍ പണിത ഭൂരാജാക്കന്മാരോടും മന്ത്രിമാരോടും</verse>
				<verse number="15">അഥവാ, കനകസമ്പന്നരായി സ്വഭവനങ്ങള്‍ വെള്ളികൊണ്ടു നിറച്ചുവച്ച പ്രഭുക്കന്മാരോടുംകൂടെ തന്നെ.</verse>
				<verse number="16">അല്ലെങ്കിൽ, ഗര്‍ഭം അലസിപ്പോയിട്ടു കുഴിച്ചിട്ടുകളഞ്ഞ പിണ്ഡംപോലെയും വെളിച്ചം കണ്ടിട്ടില്ലാത്ത പിള്ളകളെപ്പോലെയും ഞാന്‍ ഇല്ലാതെ പോകുമായിരുന്നു.</verse>
				<verse number="17">അവിടെ ദുര്‍ജനം ഉപദ്രവിക്കാതെയിരിക്കുന്നു; അവിടെ ക്ഷീണിച്ചുപോയവര്‍ വിശ്രമിക്കുന്നു.</verse>
				<verse number="18">അവിടെ ബദ്ധന്മാര്‍ ഒരുപോലെ സുഖമായിരിക്കുന്നു; പീഡകന്‍റെ ശബ്ദം അവര്‍ കേള്‍ക്കാതിരിക്കുന്നു.</verse>
				<verse number="19">ചെറിയവനും വലിയവനും അവിടെ ഒരുപോലെ; ദാസനു യജമാനന്‍റെ കീഴിൽനിന്നു വിടുതൽ കിട്ടിയിരിക്കുന്നു.</verse>
				<verse number="20">അരിഷ്ടനു പ്രകാശവും ദുഃഖിതന്മാര്‍ക്കു ജീവനും കൊടുക്കുന്നതെന്തിന്?</verse>
				<verse number="21">അവര്‍ മരണത്തിനായി കാത്തിരിക്കുന്നു, അതു വരുന്നില്ലതാനും; നിധിക്കായി ചെയ്യുന്നതിലുമധികം അവര്‍ അതിനായി കുഴിക്കുന്നു.</verse>
				<verse number="22">അവര്‍ ശവക്കുഴി കണ്ടാൽ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും.</verse>
				<verse number="23">വഴി മറഞ്ഞിരിക്കുന്ന പുരുഷനും ദൈവം നിരോധിച്ചിരിക്കുന്നവനും ജീവനെ കൊടുക്കുന്നതെന്തിന്?</verse>
				<verse number="24">ഭക്ഷണത്തിനു മുമ്പേ എനിക്കു നെടുവീര്‍പ്പുവരുന്നു; എന്‍റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.</verse>
				<verse number="25">ഞാന്‍ പേടിച്ചതു തന്നേ എനിക്കു നേരിട്ടു; ഞാന്‍ ഭയപ്പെട്ടിരുന്നത് എനിക്കു ഭവിച്ചു.</verse>
				<verse number="26">ഞാന്‍ സ്വസ്ഥനായില്ല, വിശ്രമിച്ചില്ല, ആശ്വസിച്ചതുമില്ല; പിന്നെയും അതിവേദന എടുക്കുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">അതിനു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">നിന്നോടു സംസാരിപ്പാന്‍ തുനിഞ്ഞാൽ നീ മുഷിയുമോ? എന്നാൽ വാക്കടക്കുവാന്‍ ആര്‍ക്കു കഴിയും?</verse>
				<verse number="3">നീ പലരേയും ഉപദേശിച്ചു തളര്‍ന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു.</verse>
				<verse number="4">വീഴുന്നവനെ നിന്‍റെ വാക്കു താങ്ങി കുഴയുന്ന മുഴംകാൽ നീ ഉറപ്പിച്ചിരിക്കുന്നു.</verse>
				<verse number="5">ഇപ്പോള്‍ നിനക്കതു ഭവിച്ചിട്ടു നീ വിഷാദിക്കുന്നു; നിനക്കതു തട്ടിയിട്ടു നീ ഭ്രമിച്ചു പോകുന്നു.</verse>
				<verse number="6">നിന്‍റെ ഭക്തി നിന്‍റെ ആശ്രയമല്ലയോ? നിന്‍റെ നടപ്പിന്‍റെ നിര്‍മ്മലത നിന്‍റെ പ്രത്യാശയല്ലയോ?</verse>
				<verse number="7">ഓര്‍ത്തുനോക്കുക: നിര്‍ദോഷിയായി നശിച്ചവന്‍ ആര്‍? നേരുള്ളവര്‍ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?</verse>
				<verse number="8">ഞാന്‍ കണ്ടേടത്തോളം അന്യായം ഉഴുതു കഷ്ടത വിതയ്ക്കുന്നവര്‍ അതുതന്നെ കൊയ്യുന്നു.</verse>
				<verse number="9">ദൈവത്തിന്‍റെ ശ്വാസത്താൽ അവര്‍ നശിക്കുന്നു; അവന്‍റെ കോപത്തിന്‍റെ ഊത്തിനാൽ മുടിഞ്ഞുപോകുന്നു.</verse>
				<verse number="10">സിംഹത്തിന്‍റെ ഗര്‍ജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.</verse>
				<verse number="11">സിംഹം ഇരയില്ലായ്കയാൽ നശിക്കുന്നു; സിംഹിയുടെ കുട്ടികള്‍ ചിതറിപ്പോകുന്നു.</verse>
				<verse number="12">എന്‍റെ അടുക്കൽ ഒരു ഗൂഢവചനം എത്തി; അതിന്‍റെ മന്ദസ്വരം എന്‍റെ ചെവിയിൽ കടന്നു.</verse>
				<verse number="13">മനുഷ്യര്‍ക്ക് ഗാഢനിദ്ര പിടിക്കുന്നേരം രാത്രിദര്‍ശനങ്ങളാലുള്ള മനോഭാവനകളിൽ</verse>
				<verse number="14">ഭയവും നടുക്കവും എന്നെ പിടിച്ചു. എന്‍റെ അസ്ഥികളൊക്കെയും കുലുങ്ങിപ്പോയി.</verse>
				<verse number="15">ഒരാത്മാവ് എന്‍റെ മുഖത്തിനെതിരേ കടന്നു എന്‍റെ ദേഹത്തിനു രോമഹര്‍ഷം ഭവിച്ചു.</verse>
				<verse number="16">ഒരു പ്രതിമ എന്‍റെ കണ്ണിനെതിരേ നിന്നു; എങ്കിലും അതിന്‍റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല; മന്ദമായൊരു സ്വരം ഞാന്‍ കേട്ടതെന്തെന്നാൽ:</verse>
				<verse number="17">മര്‍ത്യന്‍ ദൈവത്തിലും നീതിമാന്‍ ആകുമോ? നരന്‍ സ്രഷ്ടാവിലും നിര്‍മ്മലനാകുമോ?</verse>
				<verse number="18">ഇതാ, സ്വദാസന്മാരിലും അവനു വിശ്വാസമില്ല; തന്‍റെ ദൂതന്മാരിലും അവന്‍ കുറ്റം ആരോപിക്കുന്നു.</verse>
				<verse number="19">പൊടിയിൽനിന്നുദ്ഭവിച്ചു മണ്‍പുരകളിൽ പാര്‍ത്തു പുഴുപോലെ ചതഞ്ഞു പോകുന്നവരിൽ എത്ര അധികം!</verse>
				<verse number="20">ഉഷസ്സിനും സന്ധ്യക്കും മധ്യേ അവര്‍ തകര്‍ന്നുപോകുന്നു; ആരും ഗണ്യമാക്കാതെ അവര്‍ എന്നേക്കും നശിക്കുന്നു.</verse>
				<verse number="21">അവരുടെ കൂടാരക്കയര്‍ അറ്റുപോയിട്ട് അവര്‍ ജ്ഞാനഹീനരായി മരിക്കുന്നില്ലയോ?</verse>
			</chapter>
			<chapter number="5">
				<verse number="1">വിളിച്ചുനോക്കുക; ഉത്തരം പറയുന്നവനുണ്ടോ? നീ വിശുദ്ധന്മാരിൽ ആരെ ശരണം പ്രാപിക്കും?</verse>
				<verse number="2">നീരസം ഭോഷനെ കൊല്ലുന്നു; ഈര്‍ഷ്യ മൂഢനെ ഹിംസിക്കുന്നു.</verse>
				<verse number="3">മൂഢന്‍ വേരൂന്നുന്നതു ഞാന്‍ കണ്ടു ക്ഷണത്തിൽ അവന്‍റെ പാര്‍പ്പിടത്തെ ശപിച്ചു.</verse>
				<verse number="4">അവന്‍റെ മക്കള്‍ രക്ഷയോടകന്നിരിക്കുന്നു; അവര്‍ രക്ഷകനില്ലാതെ വാതിൽക്കൽവച്ചു തകര്‍ന്നുപോകുന്നു.</verse>
				<verse number="5">അവന്‍റെ വിളവു വിശപ്പുള്ളവന്‍ തിന്നുകളയും; മുള്ളുകളിൽനിന്നും അതിനെ പറിച്ചെടുക്കും; അവരുടെ സമ്പത്ത് ദാഹമുള്ളവര്‍ കപ്പിക്കളയും.</verse>
				<verse number="6">അനര്‍ഥം ഉദ്ഭവിക്കുന്നതു പൂഴിയിൽ നിന്നല്ല; കഷ്ടത മുളയ്ക്കുന്നതു നിലത്തുനിന്നുമല്ല;</verse>
				<verse number="7">തീപ്പൊരി ഉയരെ പറക്കുംപോലെ മനുഷ്യന്‍ കഷ്ടതയ്ക്കായി ജനിച്ചിരിക്കുന്നു.</verse>
				<verse number="8">ഞാനോ ദൈവത്തിങ്കലേക്കു നോക്കുമായിരുന്നു; എന്‍റെ കാര്യം ദൈവത്തിങ്കൽ ഏല്പിക്കുമായിരുന്നു;</verse>
				<verse number="9">അവന്‍, ആരാഞ്ഞുകൂടാത്ത വന്‍കാര്യങ്ങളും അസംഖ്യമായ അദ്ഭുതങ്ങളും ചെയ്യുന്നു.</verse>
				<verse number="10">അവന്‍ ഭൂതലത്തിൽ മഴ പെയ്യിക്കുന്നു; വയലുകളിലേക്കു വെള്ളം വിടുന്നു.</verse>
				<verse number="11">അവന്‍ താണവരെ ഉയര്‍ത്തുന്നു; ദുഃഖിക്കുന്നവരെ രക്ഷയിലേക്കു കയറ്റുന്നു.</verse>
				<verse number="12">അവന്‍ ഉപായികളുടെ സൂത്രങ്ങളെ അബദ്ധമാക്കുന്നു; അവരുടെ കൈകള്‍ കാര്യം സാധിപ്പിക്കയുമില്ല.</verse>
				<verse number="13">അവന്‍ ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു; വക്രബുദ്ധികളുടെ ആലോചന മറിഞ്ഞുപോകുന്നു.</verse>
				<verse number="14">പകൽസമയത്ത് അവര്‍ക്ക് ഇരുള്‍ നേരിടുന്നു; ഉച്ചസമയത്ത് അവര്‍ രാത്രിയിലെന്നപോലെ തപ്പിനടക്കുന്നു.</verse>
				<verse number="15">അവന്‍ ദരിദ്രനെ അവരുടെ വായെന്ന വാളിങ്കൽനിന്നും ബലവാന്‍റെ കൈയിൽനിന്നും രക്ഷിക്കുന്നു.</verse>
				<verse number="16">അങ്ങനെ എളിയവനു പ്രത്യാശയുണ്ട്; നീതികെട്ടവനോ വായ് പൊത്തുന്നു.</verse>
				<verse number="17">ദൈവം ശാസിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; സര്‍വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുത്.</verse>
				<verse number="18">അവന്‍ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു. അവന്‍ ചതയ്ക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.</verse>
				<verse number="19">ആറു കഷ്ടത്തിൽനിന്ന് അവന്‍ നിന്നെ വിടുവിക്കും; ഏഴാമത്തേതിലും തിന്മ നിന്നെ തൊടുകയില്ല.</verse>
				<verse number="20">ക്ഷാമകാലത്ത് അവന്‍ നിന്നെ മരണത്തിൽ നിന്നും യുദ്ധത്തിൽ വാളിന്‍റെ വെട്ടിൽ നിന്നും വിടുവിക്കും.</verse>
				<verse number="21">നാവെന്ന ചമ്മട്ടിക്കു നീ ഗുപ്തനാകും; നാശം വരുമ്പോള്‍ നീ ഭയപ്പെടുകയില്ല.</verse>
				<verse number="22">നാശവും ക്ഷാമവും കണ്ടു നീ ചിരിക്കും; കാട്ടുമൃഗങ്ങളെ നീ പേടിക്കയില്ല.</verse>
				<verse number="23">വയലിലെ കല്ലുകളോടു നിനക്കു സഖ്യത ഉണ്ടാകും; കാട്ടിലെ മൃഗങ്ങള്‍ നിന്നോട് ഇണങ്ങിയിരിക്കും.</verse>
				<verse number="24">നിന്‍റെ കൂടാരം നിര്‍ഭയം എന്നു നീ അറിയും; നിന്‍റെ പാര്‍പ്പിടം നീ പരിശോധിക്കും, ഒന്നും കാണാതെയിരിക്കയില്ല.</verse>
				<verse number="25">നിന്‍റെ സന്താനം അസംഖ്യമെന്നും നിന്‍റെ പ്രജ നിലത്തെ പുല്ലുപോലെയെന്നും നീ അറിയും.</verse>
				<verse number="26">തക്കസമയത്തു കറ്റക്കൂമ്പാരം അടുക്കിവയ്ക്കുന്നതുപോലെ നീ പൂര്‍ണ വാര്‍ധക്യത്തിൽ കല്ലറയിൽ കടക്കും.</verse>
				<verse number="27">ഞങ്ങള്‍ അത് ആരാഞ്ഞുനോക്കി, അത് അങ്ങനെതന്നെ ആകുന്നു; നീ അതു കേട്ടു ഗ്രഹിച്ചുകൊള്‍ക.</verse>
			</chapter>
			<chapter number="6">
				<verse number="1">അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">അയ്യോ എന്‍റെ വ്യസനം ഒന്നു തൂക്കിനോക്കിയെങ്കിൽ! എന്‍റെ വിപത്തു സ്വരൂപിച്ചു തുലാസിൽ വച്ചെങ്കിൽ!</verse>
				<verse number="3">അതു കടല്പുറത്തെ മണലിനെക്കാള്‍ ഭാരമേറുന്നത്. അതുകൊണ്ട് എന്‍റെ വാക്ക് തെറ്റിപ്പോകുന്നു.</verse>
				<verse number="4">സര്‍വശക്തന്‍റെ അസ്ത്രങ്ങള്‍ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്‍റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്‍റെ ഘോരത്വങ്ങള്‍ എന്‍റെ നേരേ അണിനിരന്നിരിക്കുന്നു.</verse>
				<verse number="5">പുല്ലുള്ളേടത്തു കാട്ടുകഴുത ചിനയ്ക്കുമോ? തീറ്റി തിന്നുമ്പോള്‍ കാള മുക്കുറയിടുമോ?</verse>
				<verse number="6">രുചിയില്ലാത്തത് ഉപ്പു കൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്കു രുചിയുണ്ടോ?</verse>
				<verse number="7">തൊടുവാന്‍ എനിക്കു വെറുപ്പു തോന്നുന്നത് എനിക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.</verse>
				<verse number="8">അയ്യോ, എന്‍റെ അപേക്ഷ സാധിച്ചെങ്കിൽ! എന്‍റെ വാഞ്ഛ ദൈവം എനിക്കു നല്കിയെങ്കിൽ!</verse>
				<verse number="9">എന്നെ തകര്‍ക്കുവാന്‍ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!</verse>
				<verse number="10">അങ്ങനെ എനിക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാന്‍ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്‍റെ വചനങ്ങളെ ഞാന്‍ നിഷേധിച്ചിട്ടില്ലല്ലോ;</verse>
				<verse number="11">ഞാന്‍ കാത്തിരിക്കേണ്ടതിന് എന്‍റെ ശക്തി എന്തുള്ളൂ? ദീര്‍ഘക്ഷമ കാണിക്കേണ്ടതിന് എന്‍റെ അന്തം എന്ത്?</verse>
				<verse number="12">എന്‍റെ ബലം കല്ലിന്‍റെ ബലമോ? എന്‍റെ മാംസം താമ്രമാകുന്നുവോ?</verse>
				<verse number="13">ഞാന്‍ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?</verse>
				<verse number="14">ദുഃഖിതനോടു സ്നേഹിതന്‍ ദയ കാണിക്കേണ്ടതാകുന്നു; അല്ലാഞ്ഞാൽ അവന്‍ സര്‍വശക്തന്‍റെ ഭയം ത്യജിക്കും.</verse>
				<verse number="15">എന്‍റെ സഹോദരന്മാര്‍ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ചാൽപോലെ തന്നെ.</verse>
				<verse number="16">നീര്‍ക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെ പോകുന്നു.</verse>
				<verse number="17">ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോള്‍ അവ അവിടെനിന്നു പൊയ്പോകുന്നു.</verse>
				<verse number="18">സാര്‍ഥങ്ങള്‍ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്നു നശിച്ചുപോകുന്നു.</verse>
				<verse number="19">തേമയുടെ സാര്‍ഥങ്ങള്‍ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവയ്ക്കായി പ്രതീക്ഷിക്കുന്നു.</verse>
				<verse number="20">പ്രതീക്ഷിച്ചതുകൊണ്ട് അവര്‍ ലജ്ജിക്കുന്നു; അവിടത്തോളം ചെന്നു നാണിച്ചുപോകുന്നു.</verse>
				<verse number="21">നിങ്ങളും ഇപ്പോള്‍ അതുപോലെ ആയി വിപത്തു കണ്ടിട്ടു നിങ്ങള്‍ പേടിക്കുന്നു.</verse>
				<verse number="22">എനിക്കു കൊണ്ടുവന്നു തരുവിന്‍; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുപ്പിന്‍;</verse>
				<verse number="23">വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിന്‍; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിന്‍ എന്നിങ്ങനെ ഞാന്‍ പറഞ്ഞിട്ടുണ്ടോ?</verse>
				<verse number="24">എന്നെ ഉപദേശിപ്പിന്‍; ഞാന്‍ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിക്കു ബോധം വരുത്തുവിന്‍.</verse>
				<verse number="25">നേരുള്ള വാക്കുകള്‍ക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്തു ഫലം?</verse>
				<verse number="26">വാക്കുകളെ ആക്ഷേപിപ്പാന്‍ വിചാരിക്കുന്നുവോ? ആശയറ്റവന്‍റെ വാക്കുകള്‍ കാറ്റിനു തുല്യമത്രേ.</verse>
				<verse number="27">അനാഥനു നിങ്ങള്‍ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ടു കച്ചവടം ചെയ്യുന്നു.</verse>
				<verse number="28">ഇപ്പോള്‍ ദയ ചെയ്ത് എന്നെ ഒന്നു നോക്കുവിന്‍; ഞാന്‍ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കു പറയുമോ? ഒന്നുകൂടെ നോക്കുവിന്‍; നീതികേടു ഭവിക്കരുത്.</verse>
				<verse number="29">ഒന്നുകൂടെ നോക്കുവിന്‍; എന്‍റെ കാര്യം നീതിയുള്ളതുതന്നെ.</verse>
				<verse number="30">എന്‍റെ നാവിൽ അനീതിയുണ്ടോ? എന്‍റെ വായ് അനര്‍ഥം തിരിച്ചറികയില്ലയോ?</verse>
			</chapter>
			<chapter number="7">
				<verse number="1">മര്‍ത്യനു ഭൂമിയിൽ യുദ്ധസേവയില്ലയോ? അവന്‍റെ ജീവകാലം കൂലിക്കാരന്‍റെ ജീവകാലംപോലെതന്നെ.</verse>
				<verse number="2">വേലക്കാരന്‍ നിഴൽ വാഞ്ഛിക്കുന്നതു പോലെയും കൂലിക്കാരന്‍ കൂലിക്കു കാത്തിരിക്കുന്നതുപോലെയും</verse>
				<verse number="3">വ്യര്‍ഥമാസങ്ങള്‍ എനിക്ക് അവകാശമായ് വന്നു, കഷ്ടരാത്രികള്‍ എനിക്ക് ഓഹരിയായിത്തീര്‍ന്നു.</verse>
				<verse number="4">കിടക്കുന്നേരം: ഞാന്‍ എപ്പോള്‍ എഴുന്നേല്ക്കും എന്നു പറയുന്നു; രാത്രിയോ ദീര്‍ഘിച്ചുകൊണ്ടിരിക്കുന്നു; വെളുക്കുവോളം എനിക്കുരുളുക തന്നെ പണി.</verse>
				<verse number="5">എന്‍റെ ദേഹം പുഴുവും മണ്‍കട്ടയും ഉടുത്തിരിക്കുന്നു. എന്‍റെ ത്വക്കിൽ പുണ്‍വായ്കള്‍ അടഞ്ഞു വീണ്ടും പഴുത്തുപൊട്ടുന്നു.</verse>
				<verse number="6">എന്‍റെ നാളുകള്‍ നെയ്ത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു.</verse>
				<verse number="7">എന്‍റെ ജീവന്‍ ഒരു ശ്വാസംമാത്രം എന്നോര്‍ക്കേണമേ; എന്‍റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.</verse>
				<verse number="8">എന്നെ കാണുന്നവന്‍റെ കണ്ണ് ഇനി എന്നെ കാണുകയില്ല; നിന്‍റെ കണ്ണ് എന്നെ നോക്കും; ഞാനോ, ഇല്ലാതിരിക്കും.</verse>
				<verse number="9">മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവന്‍ വീണ്ടും കയറി വരുന്നില്ല.</verse>
				<verse number="10">അവന്‍ തന്‍റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്‍റെ ഇടം ഇനി അവനെ അറികയുമില്ല.</verse>
				<verse number="11">ആകയാൽ ഞാന്‍ എന്‍റെ വായടയ്ക്കയില്ല; എന്‍റെ മനഃപീഡയിൽ ഞാന്‍ സംസാരിക്കും; എന്‍റെ മനോവ്യസനത്തിൽ ഞാന്‍ സങ്കടം പറയും.</verse>
				<verse number="12">നീ എനിക്കു കാവലാക്കേണ്ടതിന് ഞാന്‍ കടലോ കടലാനയോ ആകുന്നുവോ?</verse>
				<verse number="13">എന്‍റെ കട്ടിൽ എന്നെ ആശ്വസിപ്പിക്കും; എന്‍റെ മെത്ത എന്‍റെ വ്യസനം ശമിപ്പിക്കും എന്നു ഞാന്‍ പറഞ്ഞാൽ</verse>
				<verse number="14">നീ സ്വപ്നംകൊണ്ട് എന്നെ അരട്ടുന്നു; ദര്‍ശനംകൊണ്ടും എന്നെ ഭയപ്പെടുത്തുന്നു.</verse>
				<verse number="15">ആകയാൽ ഞാന്‍ ഞെക്കിക്കൊലയും ഈ അസ്ഥികൂടത്തെക്കാള്‍ മരണവും തിരഞ്ഞെടുക്കുന്നു.</verse>
				<verse number="16">ഞാന്‍ അഴിഞ്ഞിരിക്കുന്നു; എന്നേക്കും ജീവിച്ചിരിക്കയില്ല; എന്നെ വിടേണമേ; എന്‍റെ ജീവകാലം ഒരു ശ്വാസം മാത്രമല്ലോ.</verse>
				<verse number="17">മര്‍ത്യനെ നീ ഗണ്യമാക്കേണ്ടതിനും അവന്‍റെമേൽ ദൃഷ്‍ടിവയ്ക്കേണ്ടതിനും</verse>
				<verse number="18">അവനെ രാവിലെതോറും സന്ദര്‍ശിച്ചു മാത്രതോറും പരീക്ഷിക്കേണ്ടതിനും അവന്‍ എന്തുള്ളൂ?</verse>
				<verse number="19">നീ എത്രത്തോളം നിന്‍റെ നോട്ടം എങ്കൽനിന്നു മാറ്റാതിരിക്കും? ഞാന്‍ ഉമിനീര്‍ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?</verse>
				<verse number="20">ഞാന്‍ പാപം ചെയ്തുവെങ്കിൽ, മനുഷ്യപാലകനേ, ഞാന്‍ നിനക്കെന്തു ചെയ്യുന്നു? ഞാന്‍ എനിക്കുതന്നെ ഭാരമായിരിക്കത്തക്കവണ്ണം നീ എന്നെ നിനക്കു ലക്ഷ്യമായി വച്ചിരിക്കുന്നതെന്ത്?</verse>
				<verse number="21">എന്‍റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്ത്? ഇപ്പോള്‍ ഞാന്‍ പൊടിയിൽ കിടക്കും; നീ എന്നെ അന്വേഷിച്ചാൽ ഞാന്‍ ഇല്ലാതിരിക്കും.</verse>
			</chapter>
			<chapter number="8">
				<verse number="1">അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">എത്രത്തോളം നീ ഇങ്ങനെ സംസാരിക്കും? നിന്‍റെ വായിലെ വാക്കുകള്‍ വന്‍ കാറ്റുപോലെ ഇരിക്കും?</verse>
				<verse number="3">ദൈവം ന്യായം മറിച്ചുകളയുമോ? സര്‍വശക്തന്‍ നീതിയെ മറിച്ചുകളയുമോ?</verse>
				<verse number="4">നിന്‍റെ മക്കള്‍ അവനോടു പാപം ചെയ്തെങ്കിൽ അവന്‍ അവരെ അവരുടെ അതിക്രമങ്ങള്‍ക്ക് ഏല്പിച്ചുകളഞ്ഞു.</verse>
				<verse number="5">നീ ദൈവത്തെ ശ്രദ്ധയോടെ അന്വേഷിക്കയും സര്‍വശക്തനോടപേക്ഷിക്കയും ചെയ്താൽ,</verse>
				<verse number="6">നീ നിര്‍മ്മലനും നേരുള്ളവനുമെങ്കിൽ അവന്‍ ഇപ്പോള്‍ നിനക്കുവേണ്ടി ഉണര്‍ന്നു വരും; നിന്‍റെ നീതിയുള്ള വാസസ്ഥലത്തെ യഥാസ്ഥാനത്താക്കും.</verse>
				<verse number="7">നിന്‍റെ പൂര്‍വസ്ഥിതി അല്പമായിത്തോന്നും; നിന്‍റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.</verse>
				<verse number="8">നീ പണ്ടത്തെ തലമുറയോടു ചോദിക്ക; അവരുടെ പിതാക്കന്മാരുടെ അന്വേഷണഫലം ഗ്രഹിച്ചുകൊള്‍ക.</verse>
				<verse number="9">നാം ഇന്നലെ ഉണ്ടായവരും ഒന്നുമറിയാത്തവരുമല്ലോ; ഭൂമിയിൽ നമ്മുടെ ജീവകാലം ഒരു നിഴലത്രേ.</verse>
				<verse number="10">അവര്‍ നിനക്ക് ഉപദേശിച്ചു പറഞ്ഞുതരും; തങ്ങളുടെ ഹൃദയത്തിൽനിന്നു വാക്കുകളെ പുറപ്പെടുവിക്കും.</verse>
				<verse number="11">ചെളിയില്ലാതെ ഞാങ്ങണ വളരുമോ? വെള്ളമില്ലാതെ പോട്ടപ്പുല്ല് വളരുമോ?</verse>
				<verse number="12">അത് അരിയാതെ പച്ചയായിരിക്കുമ്പോള്‍ തന്നെ മറ്റ് എല്ലാ പുല്ലിനും മുമ്പേ വാടിപ്പോകുന്നു.</verse>
				<verse number="13">ദൈവത്തെ മറക്കുന്ന എല്ലാവരുടെയും പാത അങ്ങനെതന്നെ; വഷളന്‍റെ ആശ നശിച്ചുപോകും;</verse>
				<verse number="14">അവന്‍റെ ആശ്രയം അറ്റുപോകും; അവന്‍റെ ശരണം ചിലന്തിവലയത്രേ.</verse>
				<verse number="15">അവന്‍ തന്‍റെ വീട്ടിനെ ആശ്രയിക്കും; അതോ നില്ക്കയില്ല; അവന്‍ അതിനെ മുറുകെ പിടിക്കും; അതോ നിലനില്ക്കയില്ല.</verse>
				<verse number="16">വെയിലത്ത് അവന്‍ പച്ചയായിരിക്കുന്നു; അവന്‍റെ ചില്ലികള്‍ അവന്‍റെ തോട്ടത്തിൽ പടരുന്നു.</verse>
				<verse number="17">അവന്‍റെ വേര്‍ കല്ക്കുന്നിൽ പിണയുന്നു; അതു കല്ലടുക്കിൽ ചെന്നു പിടിക്കുന്നു.</verse>
				<verse number="18">അവന്‍റെ സ്ഥലത്തുനിന്ന് അവനെ നശിപ്പിച്ചാൽ ഞാന്‍ നിന്നെ കണ്ടിട്ടില്ല എന്ന് അത് അവനെ നിഷേധിക്കും.</verse>
				<verse number="19">ഇതാ, ഇത് അവന്‍റെ വഴിയുടെ സന്തോഷം; പൊടിയിൽനിന്നു മറ്റൊന്നു മുളച്ചു വരും.</verse>
				<verse number="20">ദൈവം നിഷ്കളങ്കനെ നിരസിക്കയില്ല; ദുഷ്പ്രവൃത്തിക്കാരെ താങ്ങുകയുമില്ല.</verse>
				<verse number="21">അവന്‍ ഇനിയും നിന്‍റെ വായിൽ ചിരിയും നിന്‍റെ അധരങ്ങളിൽ ഉല്ലാസഘോഷവും നിറയ്ക്കും.</verse>
				<verse number="22">നിന്നെ പകയ്ക്കുന്നവര്‍ ലജ്ജ ധരിക്കും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.</verse>
			</chapter>
			<chapter number="9">
				<verse number="1">അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">അത് അങ്ങനെതന്നെ എന്ന് എനിക്കും അറിയാം നിശ്ചയം; ദൈവസന്നിധിയിൽ മര്‍ത്യന്‍ നീതിമാനാകുന്നതെങ്ങനെ?</verse>
				<verse number="3">അവന് അവനോടു വ്യവഹരിപ്പാന്‍ ഇഷ്ടം തോന്നിയാൽ ആയിരത്തിൽ ഒന്നിന് ഉത്തരം പറവാന്‍ കഴികയില്ല.</verse>
				<verse number="4">അവന്‍ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോട്, ശഠിച്ചിട്ടു ഹാനി വരാത്തവന്‍ ആര്‍?</verse>
				<verse number="5">അവന്‍ പര്‍വതങ്ങളെ അവ അറിയാതെ നീക്കിക്കളയുന്നു; തന്‍റെ കോപത്തിൽ അവയെ മറിച്ചുകളയുന്നു.</verse>
				<verse number="6">അവന്‍ ഭൂമിയെ സ്വസ്ഥാനത്തുനിന്ന് ഇളക്കുന്നു; അതിന്‍റെ തൂണുകള്‍ കുലുങ്ങിപ്പോകുന്നു.</verse>
				<verse number="7">അവന്‍ സൂര്യനോടു കല്പിക്കുന്നു; അത് ഉദിക്കാതിരിക്കുന്നു; അവന്‍ നക്ഷത്രങ്ങളെ പൊതിഞ്ഞു മുദ്രയിടുന്നു.</verse>
				<verse number="8">അവന്‍ തനിച്ച് ആകാശത്തെ വിരിക്കുന്നു; സമുദ്രത്തിലെ തിരമാലകളിന്മേൽ അവന്‍ നടക്കുന്നു.</verse>
				<verse number="9">അവന്‍ സപ്തര്‍ഷി, മകയിരം, കാര്‍ത്തിക ഇവയെയും തെക്കേ നക്ഷത്രമണ്ഡലത്തെയും ഉണ്ടാക്കുന്നു.</verse>
				<verse number="10">അവന്‍ ആരാഞ്ഞുകൂടാത്ത വന്‍കാര്യങ്ങളെയും എണ്ണമില്ലാത്ത അദ്ഭുതങ്ങളെയും ചെയ്യുന്നു.</verse>
				<verse number="11">അവന്‍ എന്‍റെ അരികെകൂടി കടക്കുന്നു; ഞാന്‍ അവനെ കാണുന്നില്ല; അവന്‍ കടന്നുപോകുന്നു; ഞാന്‍ അവനെ അറിയുന്നതുമില്ല.</verse>
				<verse number="12">അവന്‍ പറിച്ചെടുക്കുന്നു; ആര്‍ അവനെ തടുക്കും? നീ എന്തു ചെയ്യുന്നു എന്ന് ആര്‍ ചോദിക്കും?</verse>
				<verse number="13">ദൈവം തന്‍റെ കോപത്തെ പിന്‍വലിക്കുന്നില്ല; രഹബിന്‍റെ തുണയാളികള്‍ അവനു വഴങ്ങുന്നു.</verse>
				<verse number="14">പിന്നെ ഞാന്‍ അവനോട് ഉത്തരം പറയുന്നതും അവനോടു വാദിപ്പാന്‍ വാക്കു തിരഞ്ഞെടുക്കുന്നതും എങ്ങനെ?</verse>
				<verse number="15">ഞാന്‍ നീതിമാനായിരുന്നാലും അവനോട് ഉത്തരം പറഞ്ഞുകൂടാ; എന്‍റെ പ്രതിയോഗിയോടു ഞാന്‍ യാചിക്കേണ്ടിവരും.</verse>
				<verse number="16">ഞാന്‍ വിളിച്ചിട്ട് അവന്‍ ഉത്തരം അരുളിയാലും എന്‍റെ അപേക്ഷ കേള്‍ക്കും എന്നു ഞാന്‍ വിശ്വസിക്കയില്ല.</verse>
				<verse number="17">കൊടുങ്കാറ്റുകൊണ്ട് അവന്‍ എന്നെ തകര്‍ക്കുന്നുവല്ലോ; കാരണംകൂടാതെ എന്‍റെ മുറിവുകളെ പെരുക്കുന്നു.</verse>
				<verse number="18">ശ്വാസംകഴിപ്പാന്‍ എന്നെ സമ്മതിക്കുന്നില്ല; കയ്പുകൊണ്ട് എന്‍റെ വയറു നിറയ്ക്കുന്നു.</verse>
				<verse number="19">ബലം വിചാരിച്ചാൽ: അവന്‍ തന്നെ ബലവാന്‍; ന്യായവിധി വിചാരിച്ചാൽ: ആര്‍ എനിക്ക് അവധി നിശ്ചയിക്കും?</verse>
				<verse number="20">ഞാന്‍ നീതിമാനായാലും എന്‍റെ സ്വന്തവായ് എന്നെ കുറ്റം വിധിക്കും; ഞാന്‍ നിഷ്കളങ്കനായാലും അവന്‍ എനിക്കു വക്രത ആരോപിക്കും.</verse>
				<verse number="21">ഞാന്‍ നിഷ്കളങ്കന്‍; ഞാന്‍ എന്‍റെ പ്രാണനെ കരുതുന്നില്ല; എന്‍റെ ജീവനെ ഞാന്‍ നിരസിക്കുന്നു.</verse>
				<verse number="22">അതെല്ലാം ഒരുപോലെ; അതുകൊണ്ട് ഞാന്‍ പറയുന്നത്: അവന്‍ നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.</verse>
				<verse number="23">ബാധ പെട്ടെന്നു കൊല്ലുന്നുവെങ്കിൽ നിര്‍ദോഷികളുടെ നിരാശ കണ്ട് അവന്‍ ചിരിക്കുന്നു.</verse>
				<verse number="24">ഭൂമി ദുഷ്ടന്മാരുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവന്‍ മൂടിക്കളയുന്നു; അത് അവനല്ലങ്കിൽ പിന്നെ ആര്‍?</verse>
				<verse number="25">എന്‍റെ ആയുഷ്കാലം ഓട്ടാളനെക്കാള്‍ വേഗം പോകുന്നു; അതു നന്മ കാണാതെ ഓടിപ്പോകുന്നു.</verse>
				<verse number="26">അത് ഓടകൊണ്ടുള്ള വള്ളം പോലെയും ഇരയെ റാഞ്ചുന്ന കഴുകനെപ്പോലെയും കടന്നുപോകുന്നു.</verse>
				<verse number="27">ഞാന്‍ എന്‍റെ സങ്കടം മറന്നു മുഖവിഷാദം കളഞ്ഞു പ്രസന്നതയോടെ ഇരിക്കുമെന്നു പറഞ്ഞാൽ,</verse>
				<verse number="28">ഞാന്‍ എന്‍റെ വ്യസനമൊക്കെയും ഓര്‍ത്തു ഭയപ്പെടുന്നു നീ എന്നെ നിര്‍ദോഷിയായി എണ്ണുകയില്ലന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="29">എന്നെ കുറ്റം വിധിക്കുകയേയുള്ളൂ; പിന്നെ ഞാന്‍ വൃഥാ പ്രയത്നിക്കുന്നതെന്തിന്?</verse>
				<verse number="30">ഞാന്‍ ഹിമംകൊണ്ട് എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ട് എന്‍റെ കൈ വെടിപ്പാക്കിയാലും</verse>
				<verse number="31">നീ എന്നെ ചേറ്റുകുഴിയിൽ മുക്കിക്കളയും; എന്‍റെ വസ്ത്രംപോലും എന്നെ വെറുക്കും.</verse>
				<verse number="32">ഞാന്‍ അവനോടു പ്രതിവാദിക്കേണ്ടതിനും ഞങ്ങളൊരുമിച്ചു ന്യായവിസ്താരത്തിനു ചെല്ലേണ്ടതിനും അവന്‍ എന്നെപ്പോലെ മനുഷ്യനല്ലല്ലോ.</verse>
				<verse number="33">ഞങ്ങളെ ഇരുവരെയും പറഞ്ഞു നിര്‍ത്തേണ്ടതിന് ഞങ്ങളുടെ നടുവിൽ ഒരു മധ്യസ്ഥനുമില്ല.</verse>
				<verse number="34">അവന്‍ തന്‍റെ വടി എങ്കൽനിന്നു നീക്കട്ടെ; അവന്‍റെ ഘോരത്വം എന്നെ പേടിപ്പിക്കാതിരിക്കട്ടെ;</verse>
				<verse number="35">അപ്പോള്‍ ഞാന്‍ അവനെ പേടിക്കാതെ സംസാരിക്കും; ഇപ്പോള്‍ എന്‍റെ സ്ഥിതി അങ്ങനെയല്ലല്ലോ.</verse>
			</chapter>
			<chapter number="10">
				<verse number="1">എന്‍റെ ജീവന്‍ എനിക്കു വെറുപ്പായിത്തോന്നുന്നു; ഞാന്‍ എന്‍റെ സങ്കടം തുറന്നുപറയും; എന്‍റെ മനോവ്യസനത്തിൽ ഞാന്‍ സംസാരിക്കും.</verse>
				<verse number="2">ഞാന്‍ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാന്‍ സംഗതി എന്ത്? എന്നെ അറിയിക്കേണമേ.</verse>
				<verse number="3">പീഡിപ്പിക്കുന്നതും നിന്‍റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?</verse>
				<verse number="4">മാംസനേത്രങ്ങളോ നിനക്കുള്ളത്? മനുഷ്യന്‍ കാണുന്നതുപോലെയോ നീ കാണുന്നത്?</verse>
				<verse number="5">നീ എന്‍റെ അകൃത്യം അന്വേഷിപ്പാനും എന്‍റെ പാപത്തെ ശോധന ചെയ്‍വാനും</verse>
				<verse number="6">നിന്‍റെ നാളുകള്‍ മനുഷ്യന്‍റെ നാളുകള്‍ പോലെയോ? നിന്നാണ്ടുകള്‍ മര്‍ത്യന്‍റെ ജീവകാലം പോലെയോ?</verse>
				<verse number="7">ഞാന്‍ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവന്‍ ആരുമില്ല.</verse>
				<verse number="8">നിന്‍റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചു കളയുന്നു.</verse>
				<verse number="9">നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മെനഞ്ഞു എന്നോര്‍ക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കി കളയുമോ?</verse>
				<verse number="10">നീ എന്നെ പാലുപോലെ പകര്‍ന്നു തൈര്‍പോലെ ഉറകൂടുമാറാക്കിയല്ലോ.</verse>
				<verse number="11">ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ മെടഞ്ഞിരിക്കുന്നു.</verse>
				<verse number="12">ജീവനും കൃപയും നീ എനിക്കു നല്കി; നിന്‍റെ കടാക്ഷം എന്‍റെ ശ്വാസത്തെ പരിപാലിക്കുന്നു.</verse>
				<verse number="13">എന്നാൽ നീ ഇതു നിന്‍റെ ഹൃദയത്തിൽ ഒളിച്ചുവച്ചു; ഇതായിരുന്നു നിന്‍റെ താൽപര്യം എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="14">ഞാന്‍ പാപം ചെയ്താൽ നീ കണ്ടു വയ്ക്കുന്നു; എന്‍റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.</verse>
				<verse number="15">ഞാന്‍ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാന്‍ തല ഉയര്‍ത്തേണ്ടതല്ല; ലജ്ജാപൂര്‍ണനായി ഞാന്‍ എന്‍റെ കഷ്ടത കാണുന്നു.</verse>
				<verse number="16">തല ഉയര്‍ത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്‍റെ അദ്ഭുതശക്തി കാണിക്കുന്നു.</verse>
				<verse number="17">നിന്‍റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്‍റെ നേരേ നിര്‍ത്തുന്നു; നിന്‍റെ ക്രോധം എന്‍റെമേൽ വര്‍ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.</verse>
				<verse number="18">നീ എന്നെ ഗര്‍ഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചത് എന്തിന്? ഒരു കണ്ണും എന്നെ കാണാതെ എന്‍റെ പ്രാണന്‍ പോകുമായിരുന്നു.</verse>
				<verse number="19">ഞാന്‍ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗര്‍ഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടു പോകുമായിരുന്നു;</verse>
				<verse number="20">എന്‍റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് അര്‍ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും</verse>
				<verse number="21">വെളിച്ചം അര്‍ധരാത്രിപോലെയും ഉള്ള ദേശത്തേക്കുതന്നെ, മടങ്ങിവരാതവണ്ണം പോകുന്നതിനു മുമ്പേ</verse>
				<verse number="22">ഞാന്‍ അല്പം ആശ്വസിക്കേണ്ടതിന് നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.</verse>
			</chapter>
			<chapter number="11">
				<verse number="1">അതിനു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">വാക്ബാഹുല്യത്തിന് ഉത്തരം പറയേണ്ടയോ? വിടുവായന്‍ നീതിമാനായിരിക്കുമോ?</verse>
				<verse number="3">നിന്‍റെ വായ്പട കേട്ടിട്ടു പുരുഷന്മാര്‍ മിണ്ടാതിരിക്കുമോ? നീ പരിഹസിക്കുമ്പോള്‍ നിന്നെ ലജ്ജിപ്പിപ്പാന്‍ ആരുമില്ലയോ?</verse>
				<verse number="4">എന്‍റെ ഉപദേശം നിര്‍മ്മലം എന്നും തൃക്കണ്ണിനു ഞാന്‍ വെടിപ്പുള്ളവന്‍ എന്നും നീ പറഞ്ഞുവല്ലോ.</verse>
				<verse number="5">അയ്യോ ദൈവം അരുളിച്ചെയ്കയും നിന്‍റെ നേരേ അധരം തുറക്കയും</verse>
				<verse number="6">ജ്ഞാനമര്‍മങ്ങള്‍ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കിൽ! അപ്പോള്‍ നിന്‍റെ അകൃത്യം ഓരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.</verse>
				<verse number="7">ദൈവത്തിന്‍റെ അഗാധതത്വം നിനക്കു ഗ്രഹിക്കാമോ? സര്‍വശക്തന്‍റെ സമ്പൂര്‍ത്തി നിനക്കു മനസ്സിലാകുമോ?</verse>
				<verse number="8">അത് ആകാശത്തോളം ഉയരമുള്ളത്; നീ എന്തു ചെയ്യും; അതു പാതാളത്തെക്കാള്‍ അഗാധമായത്; നിനക്കെന്തറിയാം?</verse>
				<verse number="9">അതിന്‍റെ പരിമാണം ഭൂമിയെക്കാള്‍ നീളവും സമുദ്രത്തെക്കാള്‍ വീതിയും ഉള്ളത്.</verse>
				<verse number="10">അവന്‍ കടന്നുവന്നു ബന്ധിക്കയും വിസ്താരസഭയെ കൂട്ടുകയും ചെയ്താൽ അവനെ തടുക്കുന്നത് ആര്‍?</verse>
				<verse number="11">അവന്‍ നിസ്സാരന്മാരെ അറിയുന്നുവല്ലോ; ദൃഷ്‍ടിവയ്ക്കാതെ തന്നെ അവന്‍ ദ്രോഹം കാണുന്നു.</verse>
				<verse number="12">പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കും;</verse>
				<verse number="13">നീ നിന്‍റെ ഹൃദയത്തെ സ്ഥിരമാക്കി അവങ്കലേക്കു കൈമലര്‍ത്തുമ്പോള്‍</verse>
				<verse number="14">നിന്‍റെ കൈയിൽ ദ്രോഹം ഉണ്ടെങ്കിൽ അതിനെ അകറ്റുക; നീതികേടു നിന്‍റെ കൂടാരങ്ങളിൽ പാര്‍പ്പിക്കരുത്.</verse>
				<verse number="15">അപ്പോള്‍ നീ കളങ്കംകൂടാതെ മുഖം ഉയര്‍ത്തും; നീ ഉറച്ചുനില്ക്കും; ഭയപ്പെടുകയുമില്ല.</verse>
				<verse number="16">അതേ, നീ കഷ്ടത മറക്കും; ഒഴുകിപ്പോയ വെള്ളംപോലെ അതിനെ ഓര്‍ക്കും.</verse>
				<verse number="17">നിന്‍റെ ആയുസ്സ് മധ്യാഹ്നത്തെക്കാള്‍ പ്രകാശിക്കും; ഇരുള്‍ പ്രഭാതംപോലെയാകും.</verse>
				<verse number="18">പ്രത്യാശയുള്ളതുകൊണ്ട് നീ നിര്‍ഭയനായിരിക്കും; നീ ചുറ്റും നോക്കി സ്വൈരമായി വസിക്കും;</verse>
				<verse number="19">നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്‍റെ മമത അന്വേഷിക്കും.</verse>
				<verse number="20">എന്നാൽ ദുഷ്ടന്മാരുടെ കണ്ണു മങ്ങിപ്പോകും; ശരണം അവര്‍ക്കു പൊയ്പോകും; പ്രാണനെ വിടുന്നതത്രേ അവര്‍ക്കുള്ള പ്രത്യാശ.</verse>
			</chapter>
			<chapter number="12">
				<verse number="1">അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">ഓഹോ, നിങ്ങള്‍ ആകുന്നു വിദ്വജ്ജനം! നിങ്ങള്‍ മരിച്ചാൽ ജ്ഞാനം മരിക്കും.</verse>
				<verse number="3">നിങ്ങളെപ്പോലെ എനിക്കും ബുദ്ധി ഉണ്ട്; നിങ്ങളെക്കാള്‍ ഞാന്‍ അധമനല്ല; ആര്‍ക്കാകുന്നു ഈവക അറിഞ്ഞുകൂടാത്തത്?</verse>
				<verse number="4">ദൈവത്തെ വിളിച്ച് ഉത്തരം ലഭിച്ച ഞാന്‍ എന്‍റെ സഖിക്കു പരിഹാസവിഷയമായിത്തീര്‍ന്നു; നീതിമാനും നിഷ്കളങ്കനുമായവന്‍ തന്നെ പരിഹാസവിഷയമായിത്തീര്‍ന്നു.</verse>
				<verse number="5">വിപത്ത് നിന്ദ്യം എന്നു സുഖിയന്‍റെ വിചാരം; കാൽ ഇടറുന്നവര്‍ക്ക് അത് ഒരുങ്ങിയിരിക്കുന്നു.</verse>
				<verse number="6">പിടിച്ചുപറിക്കാരുടെ കൂടാരങ്ങള്‍ ശുഭമായിരിക്കുന്നു; ദൈവത്തെ കോപിപ്പിക്കുന്നവര്‍ നിര്‍ഭയമായി വസിക്കുന്നു; അവരുടെ കൈയിൽ ദൈവം എത്തിച്ചുകൊടുക്കുന്നു.</verse>
				<verse number="7">മൃഗങ്ങളോടു ചോദിക്ക; അവ നിന്നെ ഉപദേശിക്കും; ആകാശത്തിലെ പക്ഷികളോടു ചോദിക്ക; അവ പറഞ്ഞുതരും.</verse>
				<verse number="8">അല്ല, ഭൂമിയോടു സംഭാഷിക്ക; അതു നിന്നെ ഉപദേശിക്കും; സമുദ്രത്തിലെ മത്സ്യം നിന്നോടു വിവരിക്കും.</verse>
				<verse number="9">യഹോവയുടെ കൈ ഇതു പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന് ഇവയെല്ലാംകൊണ്ടും ഗ്രഹിക്കാത്തവനാര്‍?</verse>
				<verse number="10">സകല ജീവജന്തുക്കളുടെയും പ്രാണനും സകല മനുഷ്യവര്‍ഗത്തിന്‍റെയും ശ്വാസവും അവന്‍റെ കൈയിൽ ഇരിക്കുന്നു.</verse>
				<verse number="11">ചെവി വാക്കുകളെ പരിശോധിക്കുന്നില്ലയോ? അണ്ണാക്കു ഭക്ഷണം രുചിനോക്കുന്നില്ലയോ?</verse>
				<verse number="12">വൃദ്ധന്മാരുടെ പക്കൽ ജ്ഞാനവും വയോധികന്മാരിൽ വിവേകവും ഉണ്ട്.</verse>
				<verse number="13">ജ്ഞാനവും ശക്തിയും അവന്‍റെ പക്കൽ, ആലോചനയും വിവേകവും അവനുള്ളത്.</verse>
				<verse number="14">അവന്‍ ഇടിച്ചുകളഞ്ഞാൽ ആര്‍ക്കും പണിതുകൂടാ; അവന്‍ മനുഷ്യനെ ബന്ധിച്ചാൽ ആരും അഴിച്ചുവിടുകയില്ല.</verse>
				<verse number="15">അവന്‍ വെള്ളം തടുത്തുകളഞ്ഞാൽ അതു വറ്റിപ്പോകുന്നു; അവന്‍ വിട്ടയച്ചാൽ അതു ഭൂമിയെ മറിച്ചുകളയുന്നു.</verse>
				<verse number="16">അവന്‍റെ പക്കൽ ശക്തിയും സാഫല്യവും ഉണ്ട്; വഞ്ചിതനും വഞ്ചകനും അവനുള്ളവര്‍.</verse>
				<verse number="17">അവന്‍ മന്ത്രിമാരെ കവര്‍ച്ചയായി കൊണ്ടുപോകുന്നു; ന്യായാധിപന്മാരെ ഭോഷന്മാരാക്കുന്നു.</verse>
				<verse number="18">രാജാക്കന്മാര്‍ ബന്ധിച്ചതിനെ അഴിക്കുന്നു; അവരുടെ അരയ്ക്കു കയറു കെട്ടുന്നു.</verse>
				<verse number="19">അവന്‍ പുരോഹിതന്മാരെ കവര്‍ച്ചയായി കൊണ്ടുപോകുന്നു; ബലശാലികളെ തള്ളിയിട്ടു കളയുന്നു.</verse>
				<verse number="20">അവന്‍ വിശ്വസ്തന്മാര്‍ക്കു വാക്കുമുട്ടിക്കുന്നു. വൃദ്ധന്മാരുടെ ബുദ്ധി എടുത്തുകളയുന്നു.</verse>
				<verse number="21">അവന്‍ പ്രഭുക്കന്മാരുടെമേൽ ധിക്കാരം പകരുന്നു; ബലവാന്മാരുടെ അരക്കച്ച അഴിച്ചു കളയുന്നു.</verse>
				<verse number="22">അവന്‍ അഗാധകാര്യങ്ങളെ അന്ധകാരത്തിൽനിന്നു വെളിച്ചത്താക്കുന്നു; അന്ധതമസ്സിനെ പ്രകാശത്തിൽ വരുത്തുന്നു.</verse>
				<verse number="23">അവന്‍ ജാതികളെ വര്‍ധിപ്പിക്കയും നശിപ്പിക്കയും ചെയ്യുന്നു; അവന്‍ ജാതികളെ ചിതറിക്കയും കൂട്ടുകയും ചെയ്യുന്നു.</verse>
				<verse number="24">അവന്‍ ഭൂവാസികളിൽ തലവന്മാരെ ധൈര്യം കെടുക്കുന്നു; വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴലുമാറാക്കുന്നു.</verse>
				<verse number="25">അവര്‍ വെളിച്ചമില്ലാതെ ഇരുട്ടിൽ തപ്പി നടക്കുന്നു; അവന്‍ മത്തന്മാരെപ്പോലെ അവരെ ചാഞ്ചാടുമാറാക്കുന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">എന്‍റെ കണ്ണ് ഇതൊക്കെയും കണ്ടു; എന്‍റെ ചെവി അതു കേട്ടു ഗ്രഹിച്ചിരിക്കുന്നു.</verse>
				<verse number="2">നിങ്ങള്‍ അറിയുന്നതു ഞാനും അറിയുന്നു; ഞാന്‍ നിങ്ങളെക്കാള്‍ അധമനല്ല.</verse>
				<verse number="3">സര്‍വശക്തനോടു ഞാന്‍ സംസാരിപ്പാന്‍ ഭാവിക്കുന്നു; ദൈവത്തോടു വാദിപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="4">നിങ്ങളോ ഭോഷ്കു കെട്ടിയുണ്ടാക്കുന്നവര്‍; നിങ്ങളെല്ലാവരും പൊട്ടുവൈദ്യന്മാര്‍ തന്നെ.</verse>
				<verse number="5">നിങ്ങള്‍ അശേഷം മിണ്ടാതിരുന്നാൽ കൊള്ളാം; അതു നിങ്ങള്‍ക്കു ജ്ഞാനമായിരിക്കും.</verse>
				<verse number="6">എന്‍റെ ന്യായവാദം കേട്ടുകൊള്‍വിന്‍; എന്‍റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിപ്പിന്‍.</verse>
				<verse number="7">നിങ്ങള്‍ ദൈവത്തിനുവേണ്ടി നീതികേടു സംസാരിക്കുന്നുവോ? അവനുവേണ്ടി വ്യാജം പറയുന്നുവോ?</verse>
				<verse number="8">അവന്‍റെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ?</verse>
				<verse number="9">അവന്‍ നിങ്ങളെ പരിശോധിച്ചാൽ നന്നായി കാണുമോ? മര്‍ത്യനെ തോല്പിക്കുമ്പോലെ നിങ്ങള്‍ അവനെ തോല്പിക്കുമോ?</verse>
				<verse number="10">ഗൂഢമായി മുഖദാക്ഷിണ്യം കാണിച്ചാൽ അവന്‍ നിങ്ങളെ ശാസിക്കും നിശ്ചയം.</verse>
				<verse number="11">അവന്‍റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? അവന്‍റെ ഭീതി നിങ്ങളുടെമേൽ വീഴുകയില്ലയോ?</verse>
				<verse number="12">നിങ്ങളുടെ ജ്ഞാപകവാക്യങ്ങള്‍ ഭസ്മവാക്യങ്ങളത്രേ; നിങ്ങളുടെ കോട്ടകള്‍ മണ്‍കോട്ടകള്‍ തന്നെ.</verse>
				<verse number="13">നിങ്ങള്‍ മിണ്ടാതിരിപ്പിന്‍; ഞാന്‍ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിക്കു വരുന്നതു വരട്ടെ.</verse>
				<verse number="14">ഞാന്‍ എന്‍റെ മാംസത്തെ പല്ലുകൊണ്ടു കടിച്ചുപിടിക്കുന്നതും എന്‍റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?</verse>
				<verse number="15">അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നെ കാത്തിരിക്കും; ഞാന്‍ എന്‍റെ നടപ്പ് അവന്‍റെ മുമ്പാകെ തെളിയിക്കും.</verse>
				<verse number="16">വഷളന്‍ അവന്‍റെ സന്നിധിയിൽ വരുകയില്ല എന്നുള്ളതു തന്നെ എനിക്കൊരു രക്ഷയാകും.</verse>
				<verse number="17">എന്‍റെ വാക്ക് ശ്രദ്ധയോടെ കേള്‍പ്പിന്‍; ഞാന്‍ പ്രസ്താവിക്കുന്നതു നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;</verse>
				<verse number="18">ഇതാ, ഞാന്‍ എന്‍റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാന്‍ നീതീകരിക്കപ്പെടും എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="19">എന്നോടു വാദിപ്പാന്‍ തുനിയുന്നതാര്‍? ഞാന്‍ ഇപ്പോള്‍ മിണ്ടാതിരുന്നു എന്‍റെ പ്രാണന്‍ വിട്ടുപോകും.</verse>
				<verse number="20">രണ്ടു കാര്യം മാത്രം എന്നോടു ചെയ്യരുതേ; എന്നാൽ ഞാന്‍ നിന്‍റെ സന്നിധി വിട്ട് ഒളിക്കയില്ല.</verse>
				<verse number="21">നിന്‍റെ കൈ എങ്കൽനിന്നു പിന്‍വലിക്കേണമേ; നിന്‍റെ ഘോരത്വം എന്നെ ഭ്രമിപ്പിക്കരുതേ.</verse>
				<verse number="22">പിന്നെ നീ വിളിച്ചാലും; ഞാന്‍ ഉത്തരം പറയും; അല്ലെങ്കിൽ ഞാന്‍ സംസാരിക്കാം; നീ ഉത്തരം അരുളേണമേ.</verse>
				<verse number="23">എന്‍റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്‍റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കേണമേ.</verse>
				<verse number="24">തിരുമുഖം മറച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്?</verse>
				<verse number="25">പാറിപ്പോകുന്ന ഇലയെ നീ പേടിപ്പിക്കുമോ? ഉണങ്ങിയ താളടിയെ പിന്തുടരുമോ?</verse>
				<verse number="26">കയ്പായുള്ളതു നീ എനിക്ക് എഴുതിവച്ച് എന്‍റെ യൗവനത്തിലെ അകൃത്യങ്ങള്‍ എന്നെ അനുഭവിക്കുമാറാക്കുന്നു.</verse>
				<verse number="27">എന്‍റെ കാൽ നീ ആമത്തിൽ ഇട്ടു; എന്‍റെ നടപ്പൊക്കെയും കുറിച്ചു വയ്ക്കുന്നു. എന്‍റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു.</verse>
				<verse number="28">ഇജ്ജനം ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">സ്ത്രീ പ്രസവിച്ച മനുഷ്യന്‍ അല്പായുസ്സുള്ളവനും കഷ്ടസമ്പൂര്‍ണനും ആകുന്നു.</verse>
				<verse number="2">അവന്‍ പൂപോലെ വിടര്‍ന്നു പൊഴിഞ്ഞു പോകുന്നു; നിലനില്ക്കാതെ നിഴൽപോലെ ഓടിപ്പോകുന്നു.</verse>
				<verse number="3">അവന്‍റെ നേരേയോ തൃക്കണ്ണു മിഴിക്കുന്നത്? എന്നെയോ നീ ന്യായവിസ്താരത്തിലേക്കു വരുത്തുന്നത്?</verse>
				<verse number="4">അശുദ്ധനിൽനിന്നു ജനിച്ച വിശുദ്ധന്‍ ഉണ്ടോ? ഒരുത്തനുമില്ല.</verse>
				<verse number="5">അവന്‍റെ ജീവകാലത്തിന് അവധി ഉണ്ടല്ലോ; അവന്‍റെ മാസങ്ങളുടെ എണ്ണം നിന്‍റെ പക്കൽ; അവനു ലംഘിച്ചുകൂടാത്ത അതിര്‍ നീ വച്ചിരിക്കുന്നു.</verse>
				<verse number="6">അവന്‍ ഒരു കൂലിക്കാരനെപ്പോലെ വിശ്രമിച്ചു തന്‍റെ ദിവസത്തിൽ തൃപ്തിപ്പെടേണ്ടതിനു നിന്‍റെ നോട്ടം അവങ്കൽനിന്നു മാറ്റിക്കൊള്ളേണമേ.</verse>
				<verse number="7">ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശയുണ്ട്; അതിനെ വെട്ടിയാൽ പിന്നെയും പൊട്ടി കിളുര്‍ക്കും; അത് ഇളംകൊമ്പുകള്‍ വിടാതിരിക്കയില്ല.</verse>
				<verse number="8">അതിന്‍റെ വേര്‍ നിലത്തു പഴകിയാലും അതിന്‍റെ കുറ്റി മണ്ണിൽ കെട്ടുപോയാലും</verse>
				<verse number="9">വെള്ളത്തിന്‍റെ ഗന്ധംകൊണ്ട് അതുകിളുര്‍ക്കും ഒരു തൈപോലെതളിര്‍വിടും.</verse>
				<verse number="10">പുരുഷനോ മരിച്ചാൽ ദ്രവിച്ചു പോകുന്നു; മനുഷ്യന്‍ പ്രാണനെ വിട്ടാൽ പിന്നെ അവന്‍ എവിടെ?</verse>
				<verse number="11">സമുദ്രത്തിലെ വെള്ളം പൊയ്പോകുമ്പോലെയും ആറു വറ്റി ഉണങ്ങിപ്പോകുമ്പോലെയും</verse>
				<verse number="12">മനുഷ്യന്‍ കിടന്നിട്ട് എഴുന്നേല്ക്കുന്നില്ല; ആകാശം ഇല്ലാതെയാകുംവരെ അവര്‍ ഉണരുന്നില്ല; ഉറക്കത്തിൽനിന്നു ജാഗരിക്കുന്നതുമില്ല;</verse>
				<verse number="13">നീ എന്നെ പാതാളത്തിൽ മറച്ചുവയ്ക്കയും നിന്‍റെ കോപം കഴിയുവോളം എന്നെ ഒളിപ്പിക്കയും എനിക്ക് ഒരവധി നിശ്ചയിച്ച് എന്നെ ഓര്‍ക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="14">മനുഷ്യന്‍ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു മാറ്റം വരുവോളം എന്‍റെ യുദ്ധകാലമൊക്കെയും കാത്തിരിക്കാമായിരുന്നു.</verse>
				<verse number="15">നീ വിളിക്കും; ഞാന്‍ നിന്നോട് ഉത്തരം പറയും; നിന്‍റെ കൈവേലയോടു നിനക്കു താൽപര്യമുണ്ടാകും.</verse>
				<verse number="16">ഇപ്പോഴോ നീ എന്‍റെ കാലടികളെ എണ്ണുന്നു; എന്‍റെ പാപത്തിന്മേൽ നീ ദൃഷ്‍ടി വയ്ക്കുന്നില്ലയോ?</verse>
				<verse number="17">എന്‍റെ അതിക്രമം ഒരു സഞ്ചിയിലാക്കി മുദ്രയിട്ടിരിക്കുന്നു; എന്‍റെ അകൃത്യം നീ കെട്ടി പറ്റിച്ചിരിക്കുന്നു.</verse>
				<verse number="18">മലപോലും വീണു പൊടിയുന്നു; പാറയും സ്ഥലംവിട്ടു മാറിപ്പോകുന്നു.</verse>
				<verse number="19">വെള്ളം കല്ലുകളെ തേയുമാറാക്കുന്നതും അതിന്‍റെ പ്രവാഹം നിലത്തെ പൊടിയെ ഒഴുക്കിക്കളയുന്നതുംപോലെ നീ മനുഷ്യന്‍റെ പ്രത്യാശയെ നശിപ്പിക്കുന്നു.</verse>
				<verse number="20">നീ എപ്പോഴും അവനെ ആക്രമിച്ചിട്ട് അവന്‍ കടന്നുപോകുന്നു; നീ അവന്‍റെ മുഖം വിരൂപമാക്കി അവനെ അയച്ചുകളയുന്നു.</verse>
				<verse number="21">അവന്‍റെ പുത്രന്മാര്‍ക്കു ബഹുമാനം ലഭിക്കുന്നത് അവന്‍ അറിയുന്നില്ല; അവര്‍ക്കു താഴ്ച ഭവിക്കുന്നത് അവന്‍ ഗ്രഹിക്കുന്നതുമില്ല.</verse>
				<verse number="22">തന്നെപ്പറ്റി മാത്രം അവന്‍റെ ദേഹം വേദനപ്പെടുന്നു; തന്നെക്കുറിച്ചത്രേ അവന്‍റെ ഉള്ളം ദുഃഖിക്കുന്നു.</verse>
			</chapter>
			<chapter number="15">
				<verse number="1">അതിനു തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">ജ്ഞാനിയായവന്‍ വ്യര്‍ഥജ്ഞാനം പ്രസ്താവിക്കുമോ? അവന്‍ കിഴക്കന്‍കാറ്റുകൊണ്ടു വയറു നിറയ്ക്കുമോ?</verse>
				<verse number="3">അവന്‍ പ്രയോജനമില്ലാത്ത വാക്കുകളാലും ഉപകാരമില്ലാത്ത മൊഴികളാലും തര്‍ക്കിക്കുമോ?</verse>
				<verse number="4">നീ ഭക്തി വെടിഞ്ഞു ദൈവസന്നിധിയിലെ ധ്യാനം മുടക്കിക്കളയുന്നു.</verse>
				<verse number="5">നിന്‍റെ അകൃത്യം നിന്‍റെ വായെ പഠിപ്പിക്കുന്നു; ഉപായികളുടെ നാവു നീ തിരഞ്ഞെടുത്തിരിക്കുന്നു.</verse>
				<verse number="6">ഞാനല്ല, നിന്‍റെ സ്വന്തവായ് നിന്നെ കുറ്റം വിധിക്കുന്നു; നിന്‍റെ അധരങ്ങള്‍ തന്നെ നിന്‍റെ നേരേ സാക്ഷീകരിക്കുന്നു.</verse>
				<verse number="7">നീയോ ആദ്യം ജനിച്ച മനുഷ്യന്‍? ഗിരികള്‍ക്കുംമുമ്പേ നീ പിറന്നുവോ?</verse>
				<verse number="8">നീ ദൈവത്തിന്‍റെ മന്ത്രിസഭയിൽ കൂടിയിട്ടുണ്ടോ? ജ്ഞാനത്തെ നീ കുത്തക പിടിച്ചിരിക്കുന്നുവോ?</verse>
				<verse number="9">ഞങ്ങള്‍ അറിയാത്തതായി നീ എന്ത് അറിയുന്നു? ഞങ്ങള്‍ക്കു വശം ഇല്ലാത്തതായി എന്തൊന്നു നീ ഗ്രഹിച്ചിരിക്കുന്നു?</verse>
				<verse number="10">ഞങ്ങളുടെ ഇടയിൽ നരച്ചവരും വൃദ്ധന്മാരും ഉണ്ട്; നിന്‍റെ അപ്പനെക്കാള്‍ പ്രായം ചെന്നവര്‍ തന്നെ.</verse>
				<verse number="11">ദൈവത്തിന്‍റെ ആശ്വാസങ്ങളും സ്വന്തമായി പറഞ്ഞുതരുന്ന വാക്കും നിനക്കു പോരയോ?</verse>
				<verse number="12">നിന്‍റെ ഹൃദയം നിന്നെ പതറിക്കുന്നതെന്ത്? നീ കണ്ണ് ഉരുട്ടുന്നതെന്ത്?</verse>
				<verse number="13">നീ ദൈവത്തിന്‍റെ നേരേ ചീറുകയും നിന്‍റെ വായിൽനിന്നു മൊഴികളെ പുറപ്പെടുവിക്കയും ചെയ്യുന്നു.</verse>
				<verse number="14">മര്‍ത്യന്‍ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവന്‍ നീതിമാനായിരിക്കുന്നതെങ്ങനെ?</verse>
				<verse number="15">തന്‍റെ വിശുദ്ധന്മാരിലും അവനു വിശ്വാസമില്ലല്ലോ; സ്വര്‍ഗവും തൃക്കണ്ണിനു നിര്‍മ്മലമല്ല.</verse>
				<verse number="16">പിന്നെ മ്ലേച്ഛതയും വഷളത്തവുമുള്ളവനായി വെള്ളംപോലെ അകൃത്യം കുടിക്കുന്ന മനുഷ്യന്‍ എങ്ങനെ?</verse>
				<verse number="17">ഞാന്‍ നിന്നെ ഉപദേശിക്കാം, കേട്ടുകൊള്‍ക; ഞാന്‍ കണ്ടിട്ടുള്ളതു വിവരിച്ചു പറയാം.</verse>
				<verse number="18">ജ്ഞാനികള്‍ തങ്ങളുടെ പിതാക്കന്മാരോടു കേള്‍ക്കയും മറച്ചുവയ്ക്കാതെ അറിയിക്കയും ചെയ്തതുതന്നെ.</verse>
				<verse number="19">അവര്‍ക്കു മാത്രമല്ലോ ദേശം നല്കിയിരുന്നത്; അന്യന്‍ അവരുടെ ഇടയിൽ കടക്കുന്നതുമില്ല.</verse>
				<verse number="20">ദുഷ്ടന്‍ ജീവപര്യന്തം അതിവേദനയോടെ ഇരിക്കുന്നു; നിഷ്ഠുരനു വച്ചിരിക്കുന്ന ആണ്ടുകള്‍ തികയുവോളം തന്നെ.</verse>
				<verse number="21">ഘോരനാദം അവന്‍റെ ചെവിയിൽ മുഴങ്ങുന്നു; സുഖമായിരിക്കയിൽ കവര്‍ച്ചക്കാരന്‍ അവന്‍റെ നേരേ വരുന്നു.</verse>
				<verse number="22">അന്ധകാരത്തിൽനിന്നു മടങ്ങിവരുമെന്ന് അവന്‍ വിശ്വസിക്കുന്നില്ല; അവന്‍ വാളിനിരയായി നിയമിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="23">അവന്‍ അപ്പം തെണ്ടിനടക്കുന്നു; അത് എവിടെ കിട്ടും? അനര്‍ഥദിവസം തനിക്ക് അടുത്തിരിക്കുന്നു എന്ന് അവന്‍ അറിയുന്നു.</verse>
				<verse number="24">കഷ്ടവും വ്യാകുലവും അവനെ അരട്ടുന്നു; പടയ്ക്കൊരുങ്ങിയ രാജാവെന്നപോലെ അവനെ ആക്രമിക്കുന്നു.</verse>
				<verse number="25">അവന്‍ ദൈവത്തിനു വിരോധമായി കൈ നീട്ടി, സര്‍വശക്തനോടു ധിക്കാരം കാട്ടിയതുകൊണ്ടുതന്നെ.</verse>
				<verse number="26">തന്‍റെ പരിചകളുടെ തുടിച്ച മുഴകളോടുകൂടെ അവന്‍ ശാഠ്യംകാണിച്ച് അവന്‍റെ നേരേ പാഞ്ഞുചെല്ലുന്നു.</verse>
				<verse number="27">അവന്‍ തന്‍റെ മുഖത്തെ മേദസ്സുകൊണ്ടു മൂടുന്നു; തന്‍റെ കടിപ്രദേശത്തു കൊഴുപ്പു കൂട്ടുന്നു.</verse>
				<verse number="28">അവന്‍ ശൂന്യനഗരങ്ങളിലും ആരും പാര്‍ക്കാതെ കൽക്കൂമ്പാരങ്ങളായിത്തീരുവാനുള്ള വീടുകളിലും പാര്‍ക്കുന്നു.</verse>
				<verse number="29">അവന്‍ ധനവാനാകയില്ല; അവന്‍റെ സമ്പത്തു നിലനില്ക്കയില്ല; അവരുടെ വിളവു നിലത്തേക്കു കുലച്ചുമറികയുമില്ല.</verse>
				<verse number="30">ഇരുളിൽനിന്ന് അവന്‍ തെറ്റിപ്പോകയില്ല; അഗ്നിജ്വാല അവന്‍റെ കൊമ്പുകളെ ഉണക്കിക്കളയും; തിരുവായിലെ ശ്വാസംകൊണ്ട് അവന്‍ കെട്ടുപോകും.</verse>
				<verse number="31">അവന്‍ വ്യാജത്തിൽ ആശ്രയിക്കരുത്; അതു സ്വയവഞ്ചനയത്രേ; അവന്‍റെ പ്രതിഫലം വ്യാജംതന്നെ ആയിരിക്കും.</verse>
				<verse number="32">അവന്‍റെ ദിവസം വരുംമുമ്പേ അതു നിവൃത്തിയാകും; അവന്‍റെ പനമ്പട്ട പച്ചയായിരിക്കയില്ല.</verse>
				<verse number="33">മുന്തിരിവള്ളിപോലെ അവന്‍ പിഞ്ച് ഉതിര്‍ക്കും; ഒലിവുവൃക്ഷംപോലെ പൂ പൊഴിക്കും</verse>
				<verse number="34">വഷളന്മാരുടെ കൂട്ടം വന്ധ്യത പ്രാപിക്കും; കൈക്കൂലിയുടെ കൂടാരങ്ങള്‍ തീക്കിരയാകും.</verse>
				<verse number="35">അവര്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ച് അനര്‍ഥത്തെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചനയെ ഉരുവാക്കുന്നു.</verse>
			</chapter>
			<chapter number="16">
				<verse number="1">അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">ഞാന്‍ ഈ വക പലതും കേട്ടിട്ടുണ്ട്; നിങ്ങള്‍ എല്ലാവരും വ്യസനിപ്പിക്കുന്ന ആശ്വാസകന്മാര്‍.</verse>
				<verse number="3">വ്യര്‍ഥവാക്കുകള്‍ക്ക് അവസാനം ഉണ്ടാകുമോ? അല്ല, പ്രതിവാദിപ്പാന്‍ നിന്നെ ചൊടിപ്പിക്കുന്നത് എന്ത്?</verse>
				<verse number="4">നിങ്ങളെപ്പോലെ ഞാനും സംസാരിക്കാം; എനിക്കുള്ള അനുഭവം നിങ്ങള്‍ക്കുണ്ടായിരുന്നുവെങ്കിൽ എനിക്കും നിങ്ങളുടെ നേരേ മൊഴികളെ യോജിപ്പിക്കയും നിങ്ങളെക്കുറിച്ചു തല കുലുക്കുകയും ചെയ്യാമായിരുന്നു.</verse>
				<verse number="5">ഞാന്‍ വായ്കൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും അധരസാന്ത്വനംകൊണ്ടു നിങ്ങളെ ആശ്വസിപ്പിക്കയും ചെയ്യുമായിരുന്നു.</verse>
				<verse number="6">ഞാന്‍ സംസാരിച്ചാലും എന്‍റെ വേദന ശമിക്കുന്നില്ല; ഞാന്‍ അടങ്ങിയിരുന്നാലും എനിക്ക് എന്ത് ആശ്വാസമുള്ളൂ?</verse>
				<verse number="7">ഇപ്പോഴോ അവന്‍ എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; നീ എന്‍റെ ബന്ധുവര്‍ഗത്തെയൊക്കെയും ശൂന്യമാക്കിയിരിക്കുന്നു.</verse>
				<verse number="8">നീ എന്നെ പിടിച്ചിരിക്കുന്നു; അത് എന്‍റെ നേരേ സാക്ഷ്യമായിരിക്കുന്നു; എന്‍റെ മെലിച്ചൽ എനിക്കു വിരോധമായെഴുന്നേറ്റ് എന്‍റെ മുഖത്തു നോക്കി സാക്ഷ്യം പറയുന്നു.</verse>
				<verse number="9">അവന്‍ കോപത്തിൽ എന്നെ കീറി ഉപദ്രവിക്കുന്നു; അവന്‍ എന്‍റെ നേരേ പല്ലു കടിക്കുന്നു; ശത്രു എന്‍റെ നേരേ കണ്ണു കൂര്‍പ്പിക്കുന്നു.</verse>
				<verse number="10">അവര്‍ എന്‍റെ നേരേ വായ് പിളര്‍ക്കുന്നു; നിന്ദയോടെ അവര്‍ എന്‍റെ ചെകിട്ടത്തടിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂട്ടം കൂടുന്നു.</verse>
				<verse number="11">ദൈവം എന്നെ അഭക്തന്‍റെ പക്കൽ ഏല്പിക്കുന്നു; ദുഷ്ടന്മാരുടെ കൈയിൽ എന്നെ അകപ്പെടുത്തുന്നു.</verse>
				<verse number="12">ഞാന്‍ സ്വൈരമായി വസിച്ചിരുന്നു; അവനോ എന്നെ ചതച്ചുകളഞ്ഞു; അവന്‍ എന്നെ പിടരിക്കു പിടിച്ചു തകര്‍ത്തുകളഞ്ഞു; എന്നെ തനിക്കു ലാക്കാക്കി നിര്‍ത്തിയിരിക്കുന്നു.</verse>
				<verse number="13">അവന്‍റെ അസ്ത്രങ്ങള്‍ എന്‍റെ ചുറ്റും വീഴുന്നു; അവന്‍ ആദരിക്കാതെ എന്‍റെ അന്തര്‍ഭാഗങ്ങളെ പിളര്‍ക്കുന്നു; എന്‍റെ പിത്തത്തെ നിലത്ത് ഒഴിച്ചുകളയുന്നു.</verse>
				<verse number="14">അവന്‍ എന്നെ ഇടിച്ചിടിച്ചു തകര്‍ക്കുന്നു; മല്ലനെപ്പോലെ എന്‍റെ നേരേ പായുന്നു.</verse>
				<verse number="15">ഞാന്‍ രട്ട് എന്‍റെ ത്വക്കിന്മേൽ കൂട്ടിത്തുന്നി, എന്‍റെ കൊമ്പിനെ പൊടിയിൽ ഇട്ടിരിക്കുന്നു.</verse>
				<verse number="16">കരഞ്ഞുകരഞ്ഞ് എന്‍റെ മുഖം ചുവന്നിരിക്കുന്നു; എന്‍റെ കണ്ണിന്മേൽ അന്ധതമസ്സു കിടക്കുന്നു.</verse>
				<verse number="17">എങ്കിലും സാഹസം എന്‍റെ കൈകളിൽ ഇല്ല. എന്‍റെ പ്രാര്‍ഥന നിര്‍മ്മലമത്രേ.</verse>
				<verse number="18">അയ്യോ ഭൂമിയേ, എന്‍റെ രക്തം മൂടരുതേ; എന്‍റെ നിലവിളി എങ്ങും തടഞ്ഞുപോകരുതേ.</verse>
				<verse number="19">ഇപ്പോഴും എന്‍റെ സാക്ഷി സ്വര്‍ഗത്തിലും എന്‍റെ ജാമ്യക്കാരന്‍ ഉയരത്തിലും ഇരിക്കുന്നു.</verse>
				<verse number="20">എന്‍റെ സ്നേഹിതന്മാര്‍ എന്നെ പരിഹസിക്കുന്നു; എന്‍റെ കണ്ണോ ദൈവത്തിങ്കലേക്കു കണ്ണുനീര്‍ പൊഴിക്കുന്നു.</verse>
				<verse number="21">അവന്‍ മനുഷ്യനുവേണ്ടി ദൈവത്തോടും മനുഷ്യപുത്രനുവേണ്ടി അവന്‍റെ കൂട്ടുകാരനോടും ന്യായവാദം കഴിക്കും.</verse>
				<verse number="22">ചില ആണ്ട് കഴിയുമ്പോഴേക്കു ഞാന്‍ മടങ്ങിവരാത്ത പാതയ്ക്കു പോകേണ്ടിവരുമല്ലോ.</verse>
			</chapter>
			<chapter number="17">
				<verse number="1">എന്‍റെ ശ്വാസം ക്ഷയിച്ചു, എന്‍റെ ആയുസ്സ് കെട്ടുപോകുന്നു; ശ്മശാനം എനിക്കായി ഒരുങ്ങിയിരിക്കുന്നു.</verse>
				<verse number="2">എന്‍റെ അടുക്കെ പരിഹാസമേയുള്ളൂ; എന്‍റെ കണ്ണ് അവരുടെ വക്കാണം കണ്ടുകൊണ്ടിരിക്കുന്നു.</verse>
				<verse number="3">നീ പണയംകൊടുത്ത് എനിക്ക് ജാമ്യമാകേണമേ; എന്നോടു കൈയടിപ്പാന്‍ മറ്റാരുള്ളൂ?</verse>
				<verse number="4">ബുദ്ധി തോന്നാതവണ്ണം നീ അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം നീ അവരെ ഉയര്‍ത്തുകയില്ല.</verse>
				<verse number="5">ഒരുത്തന്‍ സ്നേഹിതന്മാരെ കവര്‍ച്ചയ്ക്കായി കാണിച്ചു കൊടുത്താൽ അവന്‍റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.</verse>
				<verse number="6">അവന്‍ എന്നെ ജനങ്ങള്‍ക്കു പഴഞ്ചൊല്ലാക്കിത്തീര്‍ത്തു; ഞാന്‍ മുഖത്തു തുപ്പേല്ക്കുന്നവനായിത്തീര്‍ന്നു.</verse>
				<verse number="7">ദുഃഖം ഹേതുവായി എന്‍റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്‍റെ അവയവങ്ങളൊക്കെയും നിഴൽപോലെ തന്നെ.</verse>
				<verse number="8">നേരുള്ളവര്‍ അതു കണ്ടു ഭ്രമിച്ചുപോകും; നിര്‍ദോഷി വഷളന്‍റെ നേരേ ചൊടിക്കും.</verse>
				<verse number="9">നീതിമാനോ തന്‍റെ വഴിയെ തുടര്‍ന്നു നടക്കും; കൈവെടിപ്പുള്ളവന്‍ മേല്ക്കുമേൽ ബലം പ്രാപിക്കും.</verse>
				<verse number="10">എന്നാൽ നിങ്ങള്‍ എല്ലാവരും മടങ്ങിവരുവിന്‍; ഞാന്‍ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.</verse>
				<verse number="11">എന്‍റെ നാളുകള്‍ കഴിഞ്ഞുപോയി; എന്‍റെ ഉദ്ദേശ്യങ്ങള്‍ക്ക്, എന്‍റെ ഹൃദയത്തിലെ നിരൂപണങ്ങള്‍ക്ക് ഭംഗം വന്നു.</verse>
				<verse number="12">അവര്‍ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനെക്കാള്‍ അടുത്തിരിക്കുന്നുപോൽ.</verse>
				<verse number="13">ഞാനോ പാതാളത്തെ എന്‍റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാന്‍ എന്‍റെ കിടക്ക വിരിച്ചിരിക്കുന്നു.</verse>
				<verse number="14">ഞാന്‍ ദ്രവത്വത്തോട്: നീ എന്‍റെ അപ്പന്‍ എന്നും പുഴുവിനോട്: നീ എന്‍റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.</verse>
				<verse number="15">അങ്ങനെയിരിക്കെ എന്‍റെ പ്രത്യാശ എവിടെ? ആര്‍ എന്‍റെ പ്രത്യാശയെ കാണും?</verse>
				<verse number="16">അതു പാതാളത്തിന്‍റെ ഓടാമ്പലുകളോളം ഇറങ്ങിപ്പോകുന്നു; പൊടിയിൽ ഒരുപോലെ വിശ്രാമം ഉണ്ടാകും.</verse>
			</chapter>
			<chapter number="18">
				<verse number="1">അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">നിങ്ങള്‍ എത്രത്തോളം മൊഴികള്‍ക്കു കുടുക്കുവയ്ക്കും? ബുദ്ധി വയ്പിന്‍; പിന്നെ നമുക്കു സംസാരിക്കാം.</verse>
				<verse number="3">ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും ഞങ്ങള്‍ നിങ്ങള്‍ക്ക് അശുദ്ധരായിത്തോന്നുന്നതും എന്ത്?</verse>
				<verse number="4">കോപത്തിൽ തന്നെത്താന്‍ കടിച്ചു കീറുന്നവനേ, നിന്‍റെ നിമിത്തം ഭൂമി നിര്‍ജനമായിത്തീരേണമോ? പാറ അതിന്‍റെ സ്ഥലംവിട്ട് മാറേണമോ?</verse>
				<verse number="5">ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും; അവന്‍റെ അഗ്നിജ്വാല പ്രകാശിക്കയില്ല.</verse>
				<verse number="6">അവന്‍റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും; അവന്‍റെ ദീപം കെട്ടുപോകും.</verse>
				<verse number="7">അവന്‍ ചുറുക്കോടെ കാലടി വയ്ക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും; അവന്‍റെ സ്വന്ത ആലോചന അവനെ തള്ളിയിടും.</verse>
				<verse number="8">അവന്‍റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവന്‍ കെണിയിന്മീതെ നടക്കും.</verse>
				<verse number="9">പാശം അവന്‍റെ കുതികാലിനു പിടിക്കും; അവന്‍ കുടുക്കിൽ അകപ്പെടും.</verse>
				<verse number="10">അവന് നിലത്തു കുരുക്കു മറച്ചുവയ്ക്കും; അവനെ പിടിപ്പാന്‍ പാതയിൽ വല ഒളിച്ചുവയ്ക്കും.</verse>
				<verse number="11">ചുറ്റിലും ഘോരത്വങ്ങള്‍ അവനെ ഭ്രമിപ്പിക്കും; അവന്‍റെ കാലുകളെ തുടര്‍ന്ന് അവനെ വേട്ടയാടും.</verse>
				<verse number="12">അവന്‍റെ അനര്‍ഥം വിശന്നിരിക്കുന്നു; വിപത്ത് അവന്‍റെ അരികെ ഒരുങ്ങി നില്ക്കുന്നു.</verse>
				<verse number="13">അത് അവന്‍റെ ദേഹാംഗങ്ങളെ തിന്നുകളയും; മരണത്തിന്‍റെ കടിഞ്ഞൂൽ അവന്‍റെ അവയവങ്ങളെ തിന്നുകളയും.</verse>
				<verse number="14">അവന്‍ ആശ്രയിച്ച കൂടാരത്തിൽനിന്ന് അവന്‍ വേര്‍ പറിഞ്ഞുപോകും; ഘോരരാജാവിന്‍റെ അടുക്കലേക്ക് അവനെ കൊണ്ടുപോകും.</verse>
				<verse number="15">അവന് ഒന്നുമാകാത്തവര്‍ അവന്‍റെ കൂടാരത്തിൽ വസിക്കും; അവന്‍റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.</verse>
				<verse number="16">കീഴെ അവന്‍റെ വേരുണങ്ങിപ്പോകും; മേലെ അവന്‍റെ കൊമ്പു വാടിപ്പോകും.</verse>
				<verse number="17">അവന്‍റെ ഓര്‍മ ഭൂമിയിൽനിന്നു നശിച്ചുപോകും; തെരുവീഥിയിൽ അവന്‍റെ പേര്‍ ഇല്ലാതാകും.</verse>
				<verse number="18">അവനെ വെളിച്ചത്തുനിന്ന് ഇരുട്ടിലേക്കു തള്ളിയിടും; ഭൂതലത്തിൽനിന്ന് അവനെ ഓടിച്ചു കളയും.</verse>
				<verse number="19">സ്വജനത്തിൽ അവനു പുത്രനോ പൗത്രനോ ഇല്ലാതിരിക്കും; അവന്‍റെ പാര്‍പ്പിടം അന്യനുപോകും.</verse>
				<verse number="20">പശ്ചിമവാസികള്‍ അവന്‍റെ ദിവസം കണ്ടു വിസ്മയിക്കും; പൂര്‍വദിഗ്വാസികള്‍ക്കു നടുക്കം പിടിക്കും.</verse>
				<verse number="21">നീതികെട്ടവന്‍റെ വാസസ്ഥലം ഇങ്ങനെയാകുന്നു. ദൈവത്തെ അറിയാത്തവന്‍റെ ഇടം ഇവ്വണ്ണം തന്നെ.</verse>
			</chapter>
			<chapter number="19">
				<verse number="1">അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">നിങ്ങള്‍ എത്രത്തോളം എന്‍റെ മനസ്സു വ്യസനിപ്പിക്കയും മൊഴികളാൽ എന്നെ തകര്‍ക്കുകയും ചെയ്യും?</verse>
				<verse number="3">ഇപ്പോള്‍ പത്തു പ്രാവശ്യം നിങ്ങള്‍ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോടു കാഠിന്യം കാണിപ്പാന്‍ നിങ്ങള്‍ക്കു ലജ്ജയില്ല.</verse>
				<verse number="4">ഞാന്‍ തെറ്റിപ്പോയതു വാസ്തവം എന്നു വരികിൽ എന്‍റെ തെറ്റ് എനിക്കുതന്നെ അറിയാം.</verse>
				<verse number="5">നിങ്ങള്‍ സാക്ഷാൽ എനിക്കു വിരോധമായി വലിപ്പം ഭാവിച്ച് എന്‍റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ</verse>
				<verse number="6">ദൈവം എന്നെ മറിച്ചുകളഞ്ഞ് തന്‍റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിവിന്‍.</verse>
				<verse number="7">അയ്യോ, ബലാൽക്കാരം എന്നു ഞാന്‍ നിലവിളിക്കുന്നു; കേള്‍പ്പോരില്ല; രക്ഷയ്ക്കായി ഞാന്‍ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.</verse>
				<verse number="8">എനിക്കു കടന്നുകൂടാതവണ്ണം അവന്‍ എന്‍റെ വഴി കെട്ടിയടച്ചു, എന്‍റെ പാതകള്‍ ഇരുട്ടാക്കിയിരിക്കുന്നു.</verse>
				<verse number="9">എന്‍റെ തേജസ്സ് അവന്‍ എന്‍റെമേൽനിന്ന് ഊരിയെടുത്തു; എന്‍റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.</verse>
				<verse number="10">അവന്‍ എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്‍റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്‍റെ പ്രത്യാശയെ പറിച്ചുകളഞ്ഞിരിക്കുന്നു.</verse>
				<verse number="11">അവന്‍ തന്‍റെ കോപം എന്‍റെമേൽ ജ്വലിപ്പിച്ച് എന്നെ തനിക്കു ശത്രുവായി എണ്ണുന്നു.</verse>
				<verse number="12">അവന്‍റെ പടക്കൂട്ടങ്ങള്‍ ഒന്നിച്ചുവരുന്നു; അവര്‍ എന്‍റെ നേരേ തങ്ങളുടെ വഴി നിരത്തുന്നു; എന്‍റെ കൂടാരത്തിൽ ചുറ്റും പാളയമിറങ്ങുന്നു.</verse>
				<verse number="13">അവര്‍ എന്‍റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്‍റെ പരിചയക്കാര്‍ എനിക്ക് അന്യരായിത്തീര്‍ന്നു.</verse>
				<verse number="14">എന്‍റെ ബന്ധുജനം ഒഴിഞ്ഞുമാറി; എന്‍റെ ഉറ്റസ്നേഹിതന്മാര്‍ എന്നെ മറന്നുകളഞ്ഞു.</verse>
				<verse number="15">എന്‍റെ വീട്ടിൽ പാര്‍ക്കുന്നവരും എന്‍റെ ദാസികളും എന്നെ അന്യനായെണ്ണുന്നു; ഞാന്‍ അവര്‍ക്ക് പരദേശിയായിത്തോന്നുന്നു.</verse>
				<verse number="16">ഞാന്‍ എന്‍റെ ദാസനെ വിളിച്ചു; അവന്‍ വിളി കേള്‍ക്കുന്നില്ല. എന്‍റെ വായ്കൊണ്ട് ഞാന്‍ അവനോടു യാചിക്കേണ്ടിവരുന്നു.</verse>
				<verse number="17">എന്‍റെ ശ്വാസം എന്‍റെ ഭാര്യക്ക് അസഹ്യവും എന്‍റെ യാചന എന്‍റെ ഉടപ്പിറന്നവര്‍ക്ക് അറപ്പും ആയിരിക്കുന്നു.</verse>
				<verse number="18">പിള്ളരും എന്നെ നിരസിക്കുന്നു; ഞാന്‍ എഴുന്നേറ്റാൽ അവര്‍ എന്നെ കളിയാക്കുന്നു.</verse>
				<verse number="19">എന്‍റെ പ്രാണസ്നേഹിതന്മാരൊക്കെയും എന്നെ വെറുക്കുന്നു; എനിക്കു പ്രിയരായവര്‍ വിരോധികളായിത്തീര്‍ന്നു.</verse>
				<verse number="20">എന്‍റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്‍റെ മോണയോടെ ഞാന്‍ ശേഷിച്ചിരിക്കുന്നു.</verse>
				<verse number="21">സ്നേഹിതന്മാരേ, എന്നോടു കൃപ തോന്നേണമേ, കൃപ തോന്നേണമേ; ദൈവത്തിന്‍റെ കൈ എന്നെ തൊട്ടിരിക്കുന്നു.</verse>
				<verse number="22">ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്? എന്‍റെ മാംസം തിന്നു തൃപ്തിവരാത്തത് എന്ത്?</verse>
				<verse number="23">അയ്യോ എന്‍റെ വാക്കുകള്‍ ഒന്ന് എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="24">അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട് പാറയിൽ സദാകാലത്തേക്ക് കൊത്തി വച്ചെങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="25">എന്നെ വീണ്ടടുക്കുന്നവന്‍ ജീവിച്ചിരിക്കുന്നു എന്നും അവന്‍ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാന്‍ അറിയുന്നു.</verse>
				<verse number="26">എന്‍റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാന്‍ ദേഹസഹിതനായി ദൈവത്തെ കാണും.</verse>
				<verse number="27">ഞാന്‍തന്നെ അവനെ കാണും; അന്യനല്ല, എന്‍റെ സ്വന്തകണ്ണ് അവനെ കാണും; എന്‍റെ അന്തരംഗം എന്‍റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.</verse>
				<verse number="28">നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും കാര്യത്തിന്‍റെ മൂലം എന്നിൽ കാണുന്നു എന്നും നിങ്ങള്‍ പറയുന്നുവെങ്കിൽ</verse>
				<verse number="29">വാളിനെ പേടിപ്പിന്‍; ക്രോധം വാളിന്‍റെ ശിക്ഷയ്ക്കു ഹേതു; ഒരു ന്യായവിധി ഉണ്ടെന്നറിഞ്ഞു കൊള്‍വിന്‍.</verse>
			</chapter>
			<chapter number="20">
				<verse number="1">അതിനു നയമാത്യനായ സോഫര്‍ ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">ഉത്തരം പറവാന്‍ എന്‍റെ നിരൂപണങ്ങള്‍ പൊങ്ങിവരുന്നു. എന്‍റെ ഉള്ളിലെ തത്രപ്പാട് ഹേതുവായിട്ടുതന്നെ.</verse>
				<verse number="3">എനിക്കു ലജ്ജാകരമായ ശാസന ഞാന്‍ കേട്ടു; എന്നാൽ ആത്മാവ് എന്‍റെ വിവേകത്തിൽനിന്ന് ഉത്തരം പറയുന്നു.</verse>
				<verse number="4">മനുഷ്യന്‍ ഭൂമിയിൽ ഉണ്ടായതുമുതൽ പുരാതനമായ വസ്തുത നീ അറിയുന്നില്ലയോ?</verse>
				<verse number="5">ദുഷ്ടന്മാരുടെ ജയഘോഷം താല്ക്കാലികമത്രേ; വഷളന്‍റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളൂ.</verse>
				<verse number="6">അവന്‍റെ മഹിമ ആകാശത്തോളം ഉയര്‍ന്നാലും അവന്‍റെ തല മേഘങ്ങളോളം എത്തിയാലും</verse>
				<verse number="7">അവന്‍ സ്വന്തമലംപോലെ എന്നേക്കും നശിക്കും; അവനെ കണ്ടിട്ടുള്ളവര്‍ അവന്‍ എവിടെ എന്നു ചോദിക്കും.</verse>
				<verse number="8">അവന്‍ സ്വപ്നംപോലെ പറന്നുപോകും. അവനെ പിന്നെ കാണുകയില്ല; അവന്‍ രാത്രിദര്‍ശനംപോലെ പാറിപ്പോകും.</verse>
				<verse number="9">അവനെ കണ്ടിട്ടുള്ള കണ്ണ് ഇനി അവനെ കാണുകയില്ല; അവന്‍റെ ഇടം ഇനി അവനെ ദര്‍ശിക്കയുമില്ല.</verse>
				<verse number="10">അവന്‍റെ മക്കള്‍ ദരിദ്രന്മാരോടു കൃപ യാചിക്കും; അവന്‍റെ കൈ തന്നെ അവന്‍റെ സമ്പത്തു മടക്കിക്കൊടുക്കും.</verse>
				<verse number="11">അവന്‍റെ അസ്ഥികളിൽ യൗവനം നിറഞ്ഞിരിക്കുന്നു; അവ അവനോടുകൂടെ പൊടിയിൽ കിടക്കും.</verse>
				<verse number="12">ദുഷ്ടത അവന്‍റെ വായിൽ മധുരിച്ചാലും അവന്‍ അതു നാവിന്‍കീഴെ മറച്ചു വച്ചാലും</verse>
				<verse number="13">അതിനെ വിടാതെ പിടിച്ചു വായ്ക്കകത്തു സൂക്ഷിച്ചുവച്ചാലും</verse>
				<verse number="14">അവന്‍റെ ആഹാരം അവന്‍റെ കുടലിൽ പരിണമിച്ച് അവന്‍റെ ഉള്ളിൽ സര്‍പ്പവിഷമായിത്തീരും.</verse>
				<verse number="15">അവന്‍ സമ്പത്തു വിഴുങ്ങിക്കളഞ്ഞു; അതു വീണ്ടും ഛര്‍ദിക്കേണ്ടിവരും; ദൈവം അത് അവന്‍റെ വയറ്റിൽനിന്നു പുറത്താക്കിക്കളയും.</verse>
				<verse number="16">അവന്‍ സര്‍പ്പവിഷം നുകരും; അണലിയുടെ നാവ് അവനെ കൊല്ലും.</verse>
				<verse number="17">തേനും പാൽപ്പാടയും ഒഴുകുന്ന തോടുകളെയും നദികളെയും അവന്‍ കണ്ടു രസിക്കയില്ല.</verse>
				<verse number="18">തന്‍റെ സമ്പാദ്യം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും; താന്‍ നേടിയ വസ്തുവകയ്ക്ക് ഒത്തവണ്ണം സന്തോഷിക്കയുമില്ല.</verse>
				<verse number="19">അവന്‍ ദരിദ്രന്മാരെ പീഡിപ്പിച്ചുപേക്ഷിച്ചു; താന്‍ പണിയാത്ത വീട് അപഹരിച്ചു.</verse>
				<verse number="20">അവന്‍റെ കൊതിക്കു പതം വരായ്കയാൽ അവന്‍ തന്‍റെ മനോഹരധനത്തോടുകൂടെ രക്ഷപെടുകയില്ല.</verse>
				<verse number="21">അവന്‍ തിന്നുകളയാതെ ഒന്നും ശേഷിപ്പിക്കയില്ല; അതുകൊണ്ട് അവന്‍റെ അഭിവൃദ്ധി നിലനില്ക്കയില്ല.</verse>
				<verse number="22">അവന്‍റെ സമൃദ്ധിയുടെ പൂര്‍ണതയിൽ അവനു ഞെരുക്കം ഉണ്ടാകും; അരിഷ്ടന്മാരുടെ കൈയൊക്കെയും അവന്‍റെമേൽ വരും.</verse>
				<verse number="23">അവന്‍ വയറു നിറയ്ക്കുമ്പോള്‍ത്തന്നെ ദൈവം തന്‍റെ ഉഗ്രകോപം അവന്‍റെമേൽ അയയ്ക്കും; അവന്‍ ഭക്ഷിക്കുമ്പോള്‍ അത് അവന്‍റെമേൽ വര്‍ഷിപ്പിക്കും.</verse>
				<verse number="24">അവന്‍ ഇരുമ്പായുധം ഒഴിഞ്ഞോടും; താമ്രചാപം അവനിൽ അസ്ത്രം തറപ്പിക്കും.</verse>
				<verse number="25">അവന്‍ പറിച്ചിട്ട് അത് അവന്‍റെ ദേഹത്തിൽനിന്നു പുറത്തു വരുന്നു. മിന്നുന്ന മുന അവന്‍റെ പിത്തത്തിൽനിന്നു പുറപ്പെടുന്നു; ഘോരത്വങ്ങള്‍ അവന്‍റെമേൽ ഇരിക്കുന്നു.</verse>
				<verse number="26">അന്ധകാരമൊക്കെയും അവന്‍റെ നിക്ഷേപമായി സംഗ്രഹിച്ചിരിക്കുന്നു; ആരും ഊതാത്ത തീക്ക് അവന്‍ ഇരയാകും; അവന്‍റെ കൂടാരത്തിൽ ശേഷിച്ചിരിക്കുന്നതിനെ അതു ദഹിപ്പിക്കും;</verse>
				<verse number="27">ആകാശം അവന്‍റെ അകൃത്യത്തെ വെളിപ്പെടുത്തും. ഭൂമി അവനോട് എതിര്‍ത്തു നില്ക്കും.</verse>
				<verse number="28">അവന്‍റെ വീട്ടിലെ വരവു പൊയ്പോകും; അവന്‍റെ കോപത്തിന്‍റെ ദിവസത്തിൽ അത് ഒഴുകിപ്പോകും.</verse>
				<verse number="29">ഇതു ദുഷ്ടനു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവനു നിയമിച്ച അവകാശവും ആകുന്നു.</verse>
			</chapter>
			<chapter number="21">
				<verse number="1">അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">എന്‍റെ വാക്ക് ശ്രദ്ധയോടെ കേള്‍പ്പിന്‍; അതു നിങ്ങള്‍ക്കു ആശ്വാസമായിരിക്കട്ടെ.</verse>
				<verse number="3">നില്പിന്‍, ഞാനും സംസാരിക്കട്ടെ; ഞാന്‍ സംസാരിച്ചു കഴിഞ്ഞിട്ടു നിനക്കു പരിഹസിക്കാം.</verse>
				<verse number="4">ഞാന്‍ സങ്കടം പറയുന്നതു മനുഷ്യനോടോ? എന്‍റെ ക്ഷമ അറ്റുപോകാതിരിക്കുന്നതെങ്ങനെ?</verse>
				<verse number="5">എന്നെ നോക്കി ഭ്രമിച്ചു പോകുവിന്‍; കൈകൊണ്ടു വായ്പൊത്തിക്കൊള്‍വിന്‍.</verse>
				<verse number="6">ഓര്‍ക്കുമ്പോള്‍ ഞാന്‍ ഞെട്ടിപ്പോകുന്നു; എന്‍റെ ദേഹത്തിനു വിറയൽ പിടിക്കുന്നു.</verse>
				<verse number="7">ദുഷ്ടന്മാര്‍ ജീവിച്ചിരുന്നു വാര്‍ധക്യം പ്രാപിക്കയും അവര്‍ക്കു ബലം വര്‍ധിക്കയും ചെയ്യുന്നത് എന്ത്?</verse>
				<verse number="8">അവരുടെ സന്താനം അവരോടുകൂടെ അവരുടെ മുമ്പിലും അവരുടെ വംശം അവര്‍ കാണ്‍കെയും ഉറച്ചു നില്ക്കുന്നു.</verse>
				<verse number="9">അവരുടെ വീടുകള്‍ ഭയം കൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്‍റെ വടി അവരുടെമേൽ വരുന്നതുമില്ല.</verse>
				<verse number="10">അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു കിടാവിടുന്നു കരു അഴിയുന്നതുമില്ല.</verse>
				<verse number="11">അവര്‍ കുഞ്ഞുങ്ങളെ ആട്ടിന്‍കൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ പൈതങ്ങള്‍ നൃത്തം ചെയ്യുന്നു.</verse>
				<verse number="12">അവര്‍ തപ്പോടും കിന്നരത്തോടുംകൂടെ പാടുന്നു; കുഴലിന്‍റെ നാദത്തിങ്കൽ സന്തോഷിക്കുന്നു.</verse>
				<verse number="13">അവര്‍ സുഖമായി നാള്‍ കഴിക്കുന്നു; മാത്രകൊണ്ടു പാതാളത്തിലേക്ക് ഇറങ്ങുന്നു.</verse>
				<verse number="14">അവര്‍ ദൈവത്തോട്: ഞങ്ങളെ വിട്ടുപോക; നിന്‍റെ വഴികളെ അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല;</verse>
				<verse number="15">ഞങ്ങള്‍ സര്‍വശക്തനെ സേവിപ്പാന്‍ അവന്‍ ആര്‍? അവനോടു പ്രാര്‍ഥിച്ചാൽ എന്തു പ്രയോജനം എന്നു പറയുന്നു.</verse>
				<verse number="16">എന്നാൽ അവരുടെ ഭാഗ്യം അവര്‍ക്കു കൈവശമല്ല; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.</verse>
				<verse number="17">ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവര്‍ക്ക് ആപത്തു വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങളെ വിഭാഗിച്ചു കൊടുക്കുന്നതും എത്ര പ്രാവശ്യം!</verse>
				<verse number="18">അവര്‍ കാറ്റിനു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും ആകുന്നു.</verse>
				<verse number="19">ദൈവം അവന്‍റെ അകൃത്യം അവന്‍റെ മക്കള്‍ക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; അവന്‍ അത് അനുഭവിക്കേണ്ടതിന് അവനു തന്നെ പകരം കൊടുക്കട്ടെ.</verse>
				<verse number="20">അവന്‍റെ സ്വന്ത കണ്ണ് അവന്‍റെ നാശം കാണട്ടെ; അവന്‍ തന്നെ സര്‍വശക്തന്‍റെ ക്രോധം കുടിക്കട്ടെ.</verse>
				<verse number="21">അവന്‍റെ മാസങ്ങളുടെ സംഖ്യ അറ്റുപോയാൽ തന്‍റെശേഷം തന്‍റെ ഭവനത്തോട് അവനെന്തു താൽപര്യം?</verse>
				<verse number="22">ആരെങ്കിലും ദൈവത്തിനു ബുദ്ധിയുപദേശിക്കുമോ? അവന്‍ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.</verse>
				<verse number="23">ഒരുത്തന്‍ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്‍റെ പൂര്‍ണക്ഷേമത്തിൽ മരിക്കുന്നു.</verse>
				<verse number="24">അവന്‍റെ തൊട്ടികള്‍ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.</verse>
				<verse number="25">മറ്റൊരുത്തന്‍ മനോവ്യസനത്തോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിപ്പാന്‍ ഇടവരുന്നതുമില്ല.</verse>
				<verse number="26">അവര്‍ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു.</verse>
				<verse number="27">ഞാന്‍ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങള്‍ എന്‍റെ നേരേ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.</verse>
				<verse number="28">പ്രഭുവിന്‍റെ ഭവനം എവിടെ? ദുഷ്ടന്മാര്‍ പാര്‍ത്ത കൂടാരം എവിടെ എന്നല്ലോ നിങ്ങള്‍ പറയുന്നത്?</verse>
				<verse number="29">വഴിപോക്കരോടു നിങ്ങള്‍ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?</verse>
				<verse number="30">അനര്‍ഥദിവസത്തിൽ ദുഷ്ടന്‍ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവര്‍ക്കു വിടുതൽ കിട്ടുന്നു.</verse>
				<verse number="31">അവന്‍റെ നടപ്പിനെക്കുറിച്ച് ആര്‍ അവന്‍റെ മുഖത്തു നോക്കിപറയും? അവന്‍ ചെയ്തതിനു തക്കവണ്ണം ആര്‍ അവനു പകരം വീട്ടും?</verse>
				<verse number="32">എന്നാലും അവനെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവന്‍ കല്ലറയ്ക്കൽ കാവൽ നില്ക്കുന്നു.</verse>
				<verse number="33">താഴ്വരയിലെ കട്ട അവനു മധുരമായിരിക്കും; അവന്‍റെ പിന്നാലെ സകല മനുഷ്യരും ചെല്ലും; അവനു മുമ്പേ പോയവര്‍ക്ക് എണ്ണമില്ല.</verse>
				<verse number="34">നിങ്ങള്‍ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടം ഉണ്ടല്ലോ.</verse>
			</chapter>
			<chapter number="22">
				<verse number="1">അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യന്‍ ദൈവത്തിന് ഉപകാരമായി വരുമോ? ജ്ഞാനിയായവന്‍ തനിക്കുതന്നെ ഉപകരിക്കേയുള്ളൂ.</verse>
				<verse number="3">നീ നീതിമാനായാൽ സര്‍വശക്തനു പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ അവനു ലാഭമുണ്ടോ?</verse>
				<verse number="4">നിന്‍റെ ഭക്തി നിമിത്തമോ അവന്‍ നിന്നെ ശാസിക്കയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?</verse>
				<verse number="5">നിന്‍റെ ദുഷ്ടത വലിയതല്ലയോ? നിന്‍റെ അകൃത്യങ്ങള്‍ക്ക് അന്തവുമില്ല.</verse>
				<verse number="6">നിന്‍റെ സഹോദരനോടു നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.</verse>
				<verse number="7">ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.</verse>
				<verse number="8">കൈയൂറ്റക്കാരനോ ദേശം കൈവശമായി, മാന്യനായവന്‍ അതിൽ പാര്‍ത്തു.</verse>
				<verse number="9">വിധവമാരെ നീ വെറുംകൈയായി അയച്ചു; അനാഥന്മാരുടെ ഭുജങ്ങളെ നീ ഒടിച്ചുകളഞ്ഞു.</verse>
				<verse number="10">അതുകൊണ്ട് നിന്‍റെ ചുറ്റും കെണികള്‍ ഇരിക്കുന്നു. പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.</verse>
				<verse number="11">അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കാണുന്നില്ലയോ?</verse>
				<verse number="12">ദൈവം സ്വര്‍ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങള്‍ എത്ര ഉയര്‍ന്നിരിക്കുന്നു എന്നു നോക്കുക.</verse>
				<verse number="13">എന്നാൽ നീ: ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവന്‍ ന്യായം വിധിക്കുമോ?</verse>
				<verse number="14">കാണാതവണ്ണം മേഘങ്ങള്‍ അവനു മറ ആയിരിക്കുന്നു; ആകാശമണ്ഡലത്തിൽ അവന്‍ ഉലാവുന്നു എന്നു പറയുന്നു.</verse>
				<verse number="15">ദുഷ്ടമനുഷ്യര്‍ നടന്നിരിക്കുന്ന പുരാതനമാര്‍ഗം നീ പ്രമാണിക്കുമോ?</verse>
				<verse number="16">കാലം തികയും മുമ്പേ അവര്‍ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.</verse>
				<verse number="17">അവര്‍ ദൈവത്തോട്: ഞങ്ങളെ വിട്ടുപോക; സര്‍വശക്തന്‍ ഞങ്ങളോട് എന്തു ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="18">അവനോ അവരുടെ വീടുകളെ നന്മകൊണ്ടു നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.</verse>
				<verse number="19">നീതിമാന്മാര്‍ കണ്ടു സന്തോഷിക്കുന്നു; കുറ്റമില്ലാത്തവന്‍ അവരെ പരിഹസിച്ചു:</verse>
				<verse number="20">ഞങ്ങളുടെ എതിരാളികള്‍ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പ് തീക്കിരയായി എന്നു പറയുന്നു.</verse>
				<verse number="21">നീ അവനോടിണങ്ങി സമാധാനമായിരിക്ക; അതിനാൽ നിനക്കു നന്മ വരും.</verse>
				<verse number="22">അവന്‍റെ വായിൽനിന്ന് ഉപദേശം കൈക്കൊള്‍ക; അവന്‍റെ വചനങ്ങളെ നിന്‍റെ ഹൃദയത്തിൽ സംഗ്രഹിക്ക.</verse>
				<verse number="23">സര്‍വശക്തങ്കലേക്കു തിരിഞ്ഞാൽ നീ അഭിവൃദ്ധി പ്രാപിക്കും; നീതികേട് നിന്‍റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.</verse>
				<verse number="24">നിന്‍റെ പൊന്ന് പൊടിയിലും ഓഫീര്‍ തങ്കം തോട്ടിലെ കല്ലിന്നിടയിലും ഇട്ടുകളക.</verse>
				<verse number="25">അപ്പോള്‍ സര്‍വശക്തന്‍ നിന്‍റെ പൊന്നും നിനക്കു വെള്ളിവാളവും ആയിരിക്കും.</verse>
				<verse number="26">അന്നു നീ സര്‍വശക്തനിൽ പ്രമോദിക്കും; ദൈവത്തിങ്കലേക്കു നിന്‍റെ മുഖം ഉയര്‍ത്തും.</verse>
				<verse number="27">നീ അവനോടു പ്രാര്‍ഥിക്കും; അവന്‍ നിന്‍റെ പ്രാര്‍ഥന കേള്‍ക്കും; നീ നിന്‍റെ നേര്‍ച്ചകളെ കഴിക്കും.</verse>
				<verse number="28">നീ ഒരു കാര്യം നിരൂപിക്കും; അതു നിനക്കു സാധിക്കും; നിന്‍റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.</verse>
				<verse number="29">നിന്നെ താഴ്ത്തുമ്പോള്‍ ഉയര്‍ച്ച എന്നു നീ പറയും; താഴ്മയുള്ളവനെ അവന്‍ രക്ഷിക്കും.</verse>
				<verse number="30">നിര്‍ദോഷിയല്ലാത്തവനെപ്പോലും അവന്‍ വിടുവിക്കും; നിന്‍റെ കൈകളുടെ വെടിപ്പിനാൽ അവന്‍ വിടുവിക്കപ്പെടും.</verse>
			</chapter>
			<chapter number="23">
				<verse number="1">അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">ഇന്നും എന്‍റെ സങ്കടം കൊടിയതാകുന്നു; അവന്‍റെ കൈ എന്‍റെ ഞരക്കത്തിന്മേൽ ഭാരമാകുന്നു.</verse>
				<verse number="3">അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കിൽ കൊള്ളായിരുന്നു; അവന്‍റെ ന്യായാസനത്തിങ്കൽ ഞാന്‍ ചെല്ലുമായിരുന്നു.</verse>
				<verse number="4">ഞാന്‍ അവന്‍റെ മുമ്പിൽ എന്‍റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.</verse>
				<verse number="5">അവന്‍റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.</verse>
				<verse number="6">അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളൂ.</verse>
				<verse number="7">അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്‍റെ ന്യായാധിപന്‍റെ കൈയിൽനിന്നു രക്ഷപെടുമായിരുന്നു.</verse>
				<verse number="8">ഞാന്‍ കിഴക്കോട്ടു ചെന്നാൽ അവന്‍ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാൽ അവനെ കാണുകയില്ല.</verse>
				<verse number="9">വടക്ക് അവന്‍ പ്രവര്‍ത്തിക്കയിൽ നോക്കിയിട്ട് അവനെ കാണുന്നില്ല; തെക്കോട്ട് അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.</verse>
				<verse number="10">എന്നാൽ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാന്‍ പൊന്നുപോലെ പുറത്തുവരും.</verse>
				<verse number="11">എന്‍റെ കാലടി അവന്‍റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്‍റെ വഴി പ്രമാണിക്കുന്നു.</verse>
				<verse number="12">ഞാന്‍ അവന്‍റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറിയിട്ടില്ല; അവന്‍റെ വായിലെ വചനങ്ങളെ എന്‍റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.</verse>
				<verse number="13">അവനോ അനന്യന്‍; അവനെ തടുക്കുന്നത് ആര്‍? തിരുവുള്ളത്തിന്‍റെ താൽപര്യം അവന്‍ അനുഷ്ഠിക്കും.</verse>
				<verse number="14">എനിക്കു നിയമിച്ചിരിക്കുന്നത് അവന്‍ നിവര്‍ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്‍റെ പക്കൽ ഉണ്ട്.</verse>
				<verse number="15">അതുകൊണ്ട് ഞാന്‍ അവന്‍റെ സാന്നിധ്യത്തിങ്കൽ ഭ്രമിക്കുന്നു; ഓര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ അവനെ ഭയപ്പെടുന്നു.</verse>
				<verse number="16">ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സര്‍വശക്തന്‍ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.</verse>
				<verse number="17">ഞാന്‍ പരവശനായിരിക്കുന്നത് അന്ധകാരം നിമിത്തമല്ല, കൂരിരുട്ട് എന്‍റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.</verse>
			</chapter>
			<chapter number="24">
				<verse number="1">സര്‍വശക്തന്‍ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്‍റെ ഭക്തന്മാര്‍ അവന്‍റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്ത്?</verse>
				<verse number="2">ചിലര്‍ അതിരുകളെ മാറ്റുന്നു; ചിലര്‍ ആട്ടിന്‍കൂട്ടത്തെ കവര്‍ന്നു കൊണ്ടുപോയി മേയിക്കുന്നു.</verse>
				<verse number="3">ചിലര്‍ അനാഥന്മാരുടെ കഴുതയെ കൊണ്ടുപൊയ്ക്കളയുന്നു; ചിലര്‍ വിധവയുടെ കാളയെ പണയം വാങ്ങുന്നു.</verse>
				<verse number="4">ചിലര്‍ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവര്‍ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.</verse>
				<verse number="5">അവര്‍ മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ ഇര തേടി വേലയ്ക്കു പുറപ്പെടുന്നു; ശൂന്യപ്രദേശം മക്കള്‍ക്കുവേണ്ടി അവര്‍ക്ക് ആഹാരം.</verse>
				<verse number="6">അവര്‍ വയലിൽ അന്യന്‍റെ പയറു പറിക്കുന്നു; ദുഷ്ടന്‍റെ മുന്തിരിത്തോട്ടത്തിൽ കാലാ പെറുക്കുന്നു.</verse>
				<verse number="7">അവര്‍ വസ്ത്രമില്ലാതെ നഗ്നരായി രാത്രി കഴിച്ചുകൂട്ടുന്നു; കുളിരിൽ അവര്‍ക്കു പുതപ്പും ഇല്ല.</verse>
				<verse number="8">അവര്‍ മലകളിൽ മഴ നനയുന്നു; മറവിടം ഇല്ലായ്കയാൽ അവര്‍ പാറയെ ആശ്രയിക്കുന്നു.</verse>
				<verse number="9">ചിലര്‍ മുലകുടിക്കുന്ന അനാഥക്കുട്ടികളെ അപഹരിക്കുന്നു; ചിലര്‍ ദരിദ്രനോടു പണയം വാങ്ങുന്നു.</verse>
				<verse number="10">അവര്‍ വസ്ത്രം കൂടാതെ നഗ്നരായി നടക്കുന്നു; പട്ടിണി കിടന്നുകൊണ്ടു കറ്റ ചുമക്കുന്നു.</verse>
				<verse number="11">അന്യരുടെ മതിലുകള്‍ക്കകത്ത് അവര്‍ ചക്കാട്ടുന്നു; മുന്തിരിച്ചക്കു ചവിട്ടുകയും ദാഹിച്ചിരിക്കയും ചെയ്യുന്നു.</verse>
				<verse number="12">പട്ടണത്തിൽ ആളുകള്‍ ഞരങ്ങുന്നു; പട്ടുപോയവരുടെ പ്രാണന്‍ നിലവിളിക്കുന്നു; ദൈവത്തിനോ അതിൽ നീരസം തോന്നുന്നില്ല.</verse>
				<verse number="13">ഇവര്‍ വെളിച്ചത്തോടു മത്സരിക്കുന്നു; അതിന്‍റെ വഴികളെ അറിയുന്നില്ല; അതിന്‍റെ പാതകളിൽ നടക്കുന്നതുമില്ല.</verse>
				<verse number="14">കൊലപാതകന്‍ രാവിലെ എഴുന്നേല്ക്കുന്നു; ദരിദ്രനെയും എളിയവനെയും കൊല്ലുന്നു; രാത്രിയിൽ കള്ളനായി നടക്കുന്നു.</verse>
				<verse number="15">വ്യഭിചാരിയുടെ കണ്ണ് അസ്തമാനം കാത്തിരിക്കുന്നു; അവന്‍ മുഖം മറച്ചു നടന്ന് ഒരു കണ്ണും എന്നെ കാണുകയില്ല എന്നു പറയുന്നു.</verse>
				<verse number="16">ചിലര്‍ ഇരുട്ടത്തു വീടു തുരന്നു കയറുന്നു; പകൽ അവര്‍ വാതിൽ അടച്ചു പാര്‍ക്കുന്നു; വെളിച്ചത്ത് ഇറങ്ങുന്നതുമില്ല.</verse>
				<verse number="17">പ്രഭാതം അവര്‍ക്കൊക്കെയും അന്ധതമസ്സുതന്നെ; അന്ധതമസ്സിന്‍റെ ഘോരത്വങ്ങള്‍ അവര്‍ക്കു പരിചയമുണ്ടല്ലോ.</verse>
				<verse number="18">വെള്ളത്തിന്മേൽ അവര്‍ വേഗത്തിൽ പൊയ്പോകുന്നു; അവരുടെ ഓഹരി ഭൂമിയിൽ ശപിക്കപ്പെട്ടിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളുടെ വഴിക്ക് അവര്‍ തിരിയുന്നില്ല.</verse>
				<verse number="19">ഹിമജലം വരള്‍ച്ചയ്ക്കും ഉഷ്ണത്തിനും പാപം ചെയ്തവന്‍ പാതാളത്തിനും ഇരയാകുന്നു.</verse>
				<verse number="20">ഗര്‍ഭപാത്രം അവനെ മറന്നുകളയും; കൃമി അവനെ തിന്നു രസിക്കും; പിന്നെ ആരും അവനെ ഓര്‍ക്കയില്ല; നീതികേട് ഒരു വൃക്ഷംപോലെ തകര്‍ന്നുപോകും.</verse>
				<verse number="21">പ്രസവിക്കാത്ത മച്ചിയെ അവന്‍ വിഴുങ്ങിക്കളയുന്നു; വിധവയ്ക്കു നന്മ ചെയ്യുന്നതുമില്ല.</verse>
				<verse number="22">അവന്‍ തന്‍റെ ശക്തിയാൽ നിഷ്കണ്ടകന്മാരെ നിലനില്ക്കുമാറാക്കുന്നു; ജീവനെക്കുറിച്ച് നിരാശപ്പെട്ടിരിക്കെ അവര്‍ എഴുന്നേല്ക്കുന്നു.</verse>
				<verse number="23">അവന്‍ അവര്‍ക്കു നിര്‍ഭയവാസം നല്കുന്നു; അവര്‍ ഉറച്ചുനില്ക്കുന്നു; എങ്കിലും അവന്‍റെ ദൃഷ്‍ടി അവരുടെ വഴികളിന്മേൽ ഉണ്ട്.</verse>
				<verse number="24">അവര്‍ ഉയര്‍ന്നിരിക്കുന്നു; കുറെക്കഴിഞ്ഞിട്ടോ അവര്‍ ഇല്ല; അവരെ താഴ്ത്തി മറ്റെല്ലാവരെയും പോലെ നീക്കിക്കളയുന്നു; കതിരുകളുടെ തലപോലെ അവരെ അറുക്കുന്നു.</verse>
				<verse number="25">ഇങ്ങനെയല്ലങ്കിൽ എന്നെ കള്ളനാക്കുകയും എന്‍റെ വാക്കു ഖണ്ഡിക്കയും ചെയ്യുന്നവന്‍ ആര്‍?</verse>
			</chapter>
			<chapter number="25">
				<verse number="1">അതിനു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">ആധിപത്യവും ഭയങ്കരത്വവും അവന്‍റെ പക്കൽ ഉണ്ട്; തന്‍റെ ഉന്നതസ്ഥലങ്ങളിൽ അവന്‍ സമാധാനം പാലിക്കുന്നു.</verse>
				<verse number="3">അവന്‍റെ സൈന്യങ്ങള്‍ക്കു സംഖ്യയുണ്ടോ? അവന്‍റെ പ്രകാശം ആര്‍ക്ക് ഉദിക്കാതെയിരിക്കുന്നു?</verse>
				<verse number="4">മര്‍ത്യന്‍ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവന്‍ എങ്ങനെ നിര്‍മ്മലനാകും?</verse>
				<verse number="5">ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും തൃക്കണ്ണിനു ശുദ്ധിയുള്ളവയല്ല.</verse>
				<verse number="6">പിന്നെ പുഴുവായിരിക്കുന്ന മര്‍ത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?</verse>
			</chapter>
			<chapter number="26">
				<verse number="1">അതിന് ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">നീ ശക്തിയില്ലാത്തവന് എന്തു സഹായം ചെയ്തു? ബലമില്ലാത്ത ഭുജത്തെ എങ്ങനെ താങ്ങി?</verse>
				<verse number="3">ജ്ഞാനമില്ലാത്തവന് എന്താലോചന പറഞ്ഞു കൊടുത്തു? ജ്ഞാനം എത്ര ധാരാളം ഉപദേശിച്ചു?</verse>
				<verse number="4">ആരെയാകുന്നു നീ വാക്യം കേള്‍പ്പിച്ചത്? ആരുടെ ശ്വാസം നിന്നിൽനിന്നു പുറപ്പെട്ടു;</verse>
				<verse number="5">വെള്ളത്തിനും അതിലെ നിവാസികള്‍ക്കും കീഴെ പ്രേതങ്ങള്‍ നൊന്തു നടുങ്ങുന്നു.</verse>
				<verse number="6">പാതാളം അവന്‍റെ മുമ്പിൽ തുറന്നു കിടക്കുന്നു; നരകം മറയില്ലാതെയിരിക്കുന്നു.</verse>
				<verse number="7">ഉത്തരദിക്കിനെ അവന്‍ ശൂന്യത്തിന്മേൽ വിരിക്കുന്നു; ഭൂമിയെ നാസ്തിത്വത്തിന്മേൽ തൂക്കുന്നു.</verse>
				<verse number="8">അവന്‍ വെള്ളത്തെ മേഘങ്ങളിൽ കെട്ടിവയ്ക്കുന്നു; അതു വഹിച്ചിട്ട് കാര്‍മുകിൽ കീറിപ്പോകുന്നതുമില്ല.</verse>
				<verse number="9">തന്‍റെ സിംഹാസനത്തിന്‍റെ ദര്‍ശനം അവന്‍ മറച്ചുവയ്ക്കുന്നു; അതിന്മേൽ തന്‍റെ മേഘം വിരിക്കുന്നു.</verse>
				<verse number="10">അവന്‍ വെളിച്ചത്തിന്‍റെയും ഇരുട്ടിന്‍റെയും അറ്റത്തോളം വെള്ളത്തിന്മേൽ ഒരു അതിര്‍ വരച്ചിരിക്കുന്നു.</verse>
				<verse number="11">ആകാശത്തിന്‍റെ തൂണുകള്‍ കുലുങ്ങുന്നു; അവന്‍റെ തര്‍ജനത്താൽ അവ ഭ്രമിച്ചുപോകുന്നു.</verse>
				<verse number="12">അവന്‍ തന്‍റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; തന്‍റെ വിവേകംകൊണ്ട് രഹബിനെ തകര്‍ക്കുന്നു.</verse>
				<verse number="13">അവന്‍റെ ശ്വാസത്താൽ ആകാശം ശോഭിച്ചിരിക്കുന്നു; അവന്‍റെ കൈ വിദ്രുതസര്‍പ്പത്തെ കുത്തിത്തുളച്ചിരിക്കുന്നു.</verse>
				<verse number="14">എന്നാൽ ഇവ അവന്‍റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ച് ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളൂ. അവന്‍റെ ബലത്തിന്‍റെ ഇടിമുഴക്കമോ ആര്‍ ഗ്രഹിക്കും?</verse>
			</chapter>
			<chapter number="27">
				<verse number="1">ഇയ്യോബ് തന്‍റെ സുഭാഷിതം തുടര്‍ന്നു ചൊല്ലിയതെന്തെന്നാൽ:</verse>
				<verse number="2">എന്‍റെ ന്യായം നീക്കിക്കളഞ്ഞ ദൈവത്താണ, എനിക്കു മനോവ്യസനം വരുത്തിയ സര്‍വശക്തനാണ-</verse>
				<verse number="3">എന്‍റെ പ്രാണന്‍ മുഴുവനും എന്നിലും ദൈവത്തിന്‍റെ ശ്വാസം എന്‍റെ മൂക്കിലും ഉണ്ടല്ലോ-</verse>
				<verse number="4">എന്‍റെ അധരം നീതികേടു സംസാരിക്കയില്ല; എന്‍റെ നാവ് വ്യാജം ഉച്ചരിക്കയുമില്ല.</verse>
				<verse number="5">നിങ്ങളുടെ വാദം ഞാന്‍ ഒരുനാളും സമ്മതിക്കയില്ല; മരിക്കുവോളം എന്‍റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല.</verse>
				<verse number="6">എന്‍റെ നീതി ഞാന്‍ വിടാതെ മുറുകെ പിടിക്കുന്നു; എന്‍റെ ഹൃദയം എന്‍റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.</verse>
				<verse number="7">എന്‍റെ ശത്രു ദുഷ്ടനെപ്പോലെയും എന്‍റെ എതിരാളി നീതികെട്ടവനെപ്പോലെയും ആകട്ടെ.</verse>
				<verse number="8">ദൈവം വഷളനെ ഛേദിച്ച് അവന്‍റെ പ്രാണനെ എടുത്തുകളഞ്ഞാൽ അവന് എന്തു പ്രത്യാശ ശേഷിപ്പുള്ളൂ?</verse>
				<verse number="9">അവനു കഷ്ടത വരുമ്പോള്‍ ദൈവം അവന്‍റെ നിലവിളി കേള്‍ക്കുമോ?</verse>
				<verse number="10">അവന്‍ സര്‍വശക്തനിൽ ആനന്ദിക്കുമോ? എല്ലാക്കാലത്തും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?</verse>
				<verse number="11">ദൈവത്തിന്‍റെ കൈയെക്കുറിച്ചു ഞാന്‍ നിങ്ങളെ ഉപദേശിക്കും; സര്‍വശക്തന്‍റെ ആന്തരം ഞാന്‍ മറച്ചുവയ്ക്കയില്ല.</verse>
				<verse number="12">നിങ്ങള്‍ എല്ലാവരും അതു കണ്ടിരിക്കുന്നു; നിങ്ങള്‍ വ്യര്‍ഥബുദ്ധികളായിരിക്കുന്നതെന്ത്?</verse>
				<verse number="13">ഇതു ദുര്‍ജനത്തിനു ദൈവത്തിന്‍റെ പക്കലുള്ള ഓഹരിയും നിഷ്ഠുരന്മാര്‍ സര്‍വശക്തങ്കൽനിന്നു പ്രാപിക്കുന്ന അവകാശവും തന്നെ.</verse>
				<verse number="14">അവന്‍റെ മക്കള്‍ പെരുകിയാൽ അതു വാളിനായിട്ടത്രേ; അവന്‍റെ സന്തതി അപ്പം തിന്നു തൃപ്തരാകയില്ല.</verse>
				<verse number="15">അവനു ശേഷിച്ചവര്‍ മഹാമാരിയാൽ കുഴിയിൽ ആകും; അവന്‍റെ വിധവമാര്‍ വിലപിക്കയുമില്ല.</verse>
				<verse number="16">അവന്‍ പൊടിപോലെ വെള്ളി സ്വരൂപിച്ചാലും മണ്ണുപോലെ വസ്ത്രം സമ്പാദിച്ചാലും</verse>
				<verse number="17">അവന്‍ സമ്പാദിച്ചു എന്നേയുള്ളൂ; നീതിമാന്‍ അത് ഉടുക്കും; കുറ്റമില്ലാത്തവന്‍ വെള്ളി പങ്കിടും.</verse>
				<verse number="18">ചിലന്തിയെപ്പോലെ അവന്‍ വീടുപണിയുന്നു; കാവല്ക്കാരന്‍ മാടം കെട്ടുന്നതുപോലെ തന്നെ.</verse>
				<verse number="19">അവന്‍ ധനവാനായി കിടക്കുന്നു; പിന്നെ അങ്ങനെ ചെയ്കയില്ല; അവന്‍ കണ്ണു തുറക്കുന്നു; ഇല്ലാതെയാകുന്നു.</verse>
				<verse number="20">വെള്ളംപോലെ ഭയം അവനെ പിടിക്കുന്നു; രാത്രിയിൽ കൊടുങ്കാറ്റ് അവനെ കവര്‍ന്നു കൊണ്ടുപോകുന്നു.</verse>
				<verse number="21">കിഴക്കന്‍കാറ്റ് അവനെ പിടിച്ചിട്ട് അവന്‍ പൊയ്പോകുന്നു. അവന്‍റെ സ്ഥലത്തുനിന്ന് അത് അവനെ പാറ്റിക്കളയുന്നു.</verse>
				<verse number="22">ദൈവം ആദരിയാതെ അവനെ എയ്യുന്നു; തൃക്കൈയിൽനിന്നു ചാടിപ്പോകുവാന്‍ അവന്‍ നോക്കുന്നു.</verse>
				<verse number="23">മനുഷ്യര്‍ അവന്‍റെ നേരേ കൈകൊട്ടും; അവന്‍റെ സ്ഥലത്തുനിന്ന് അവനെ വിരട്ടി പുറത്താക്കും.</verse>
			</chapter>
			<chapter number="28">
				<verse number="1">വെള്ളിക്ക് ഒരു ഉദ്ഭവസ്ഥാനവും പൊന്ന് ഊതിക്കഴിപ്പാന്‍ ഒരു സ്ഥലവും ഉണ്ട്.</verse>
				<verse number="2">ഇരുമ്പു മണ്ണിൽനിന്നെടുക്കുന്നു; കല്ലുരുക്കി ചെമ്പെടുക്കുന്നു.</verse>
				<verse number="3">മനുഷ്യന്‍ അന്ധകാരത്തിന് ഒരതിര്‍ വയ്ക്കുന്നു; കൂരിരുളിലെയും അന്ധതമസ്സിലെയും കല്ലിനെ അങ്ങേയറ്റംവരെ ശോധനചെയ്യുന്നു.</verse>
				<verse number="4">പാര്‍പ്പുള്ളേടത്തുനിന്നു ദൂരെ അവര്‍ കുഴി കുത്തുന്നു; കടന്നുപോകുന്ന കാലിന് അവര്‍ മറന്നുപോയവര്‍ തന്നെ; മനുഷ്യര്‍ക്ക് അകലെ അവര്‍ തൂങ്ങി ആടുന്നു.</verse>
				<verse number="5">ഭൂമിയിൽനിന്ന് ആഹാരം ഉണ്ടാകുന്നു; അതിന്‍റെ അധോഭാഗം തീകൊണ്ടെന്നപോലെ മറിയുന്നു.</verse>
				<verse number="6">അതിലെ പാറകള്‍ നീലരത്നത്തിന്‍റെ ഉൽപത്തിസ്ഥാനം; കനകപ്പൊടിയും അതിൽ ഉണ്ട്.</verse>
				<verse number="7">അതിന്‍റെ പാത കഴുകന്‍ അറിയുന്നില്ല; പരുന്തിന്‍റെ കണ്ണ് അതിനെ കണ്ടിട്ടില്ല.</verse>
				<verse number="8">പുളച്ച കാട്ടുമൃഗങ്ങള്‍ അതിൽ ചവിട്ടിയിട്ടില്ല; ഘോരസിംഹം അതിലെ നടന്നിട്ടുമില്ല.</verse>
				<verse number="9">അവര്‍ തീക്കൽപാറയിലേക്കു കൈനീട്ടുന്നു; പര്‍വതങ്ങളെ അവര്‍ വേരോടെ മറിച്ചുകളയുന്നു.</verse>
				<verse number="10">അവര്‍ പാറകളുടെ ഇടയിൽക്കൂടി നടകളെ വെട്ടുന്നു; അവരുടെ കണ്ണ് വിലയേറിയ വസ്തുക്കളെയൊക്കെയും കാണുന്നു.</verse>
				<verse number="11">അവര്‍ നീരൊഴുക്കുകളെ ചോരാതവണ്ണം അടച്ചുനിര്‍ത്തുന്നു; ഗുപ്തമായിരിക്കുന്നത് അവര്‍ വെളിച്ചത്തു കൊണ്ടുവരുന്നു.</verse>
				<verse number="12">എന്നാൽ ജ്ഞാനം എവിടെ കണ്ടുകിട്ടും? വിവേകത്തിന്‍റെ ഉദ്ഭവസ്ഥാനം എവിടെ?</verse>
				<verse number="13">അതിന്‍റെ വില മനുഷ്യന്‍ അറിയുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്തുന്നില്ല.</verse>
				<verse number="14">അത് എന്നിൽ ഇല്ല എന്ന് ആഴി പറയുന്നു; അത് എന്‍റെ പക്കൽ ഇല്ല എന്നു സമുദ്രവും പറയുന്നു.</verse>
				<verse number="15">തങ്കം കൊടുത്താൽ അതു കിട്ടുന്നതല്ല; അതിന്‍റെ വിലയായി വെള്ളി തൂക്കിക്കൊടുക്കാറുമില്ല.</verse>
				<verse number="16">ഓഫീര്‍പൊന്നോ വിലയേറിയ ഗോമേദകമോ നീലരത്നമോ ഒന്നും അതിന് ഈടാകുന്നതല്ല;</verse>
				<verse number="17">സ്വര്‍ണവും സ്ഫടികവും അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ടുള്ള പണ്ടങ്ങള്‍ക്ക് അതിനെ മാറിക്കൊടുപ്പാറില്ല.</verse>
				<verse number="18">പവിഴത്തിന്‍റെയും പളുങ്കിന്‍റെയും പേര്‍ മിണ്ടുകേ വേണ്ടാ; ജ്ഞാനത്തിന്‍റെ വില മുത്തുകളിലും കവിഞ്ഞതല്ലോ.</verse>
				<verse number="19">കൂശിലെ പുഷ്പരാഗം അതിനോട് ഒക്കുന്നില്ല; തങ്കംകൊണ്ട് അതിന്‍റെ വില മതിക്കാവുന്നതുമല്ല.</verse>
				<verse number="20">പിന്നെ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകത്തിന്‍റെ ഉദ്ഭവസ്ഥാനം എവിടെ?</verse>
				<verse number="21">അതു സകല ജീവികളുടെയും കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്നു; ആകാശത്തിലെ പക്ഷികള്‍ക്ക് അതു ഗുപ്തമായിരിക്കുന്നു.</verse>
				<verse number="22">ഞങ്ങളുടെ ചെവികൊണ്ട് അതിന്‍റെ കേള്‍വി കേട്ടിട്ടുണ്ട് എന്നു നരകവും മരണവും പറയുന്നു.</verse>
				<verse number="23">ദൈവം അതിന്‍റെ വഴി അറിയുന്നു; അതിന്‍റെ ഉദ്ഭവസ്ഥാനം അവനു നിശ്ചയമുണ്ട്.</verse>
				<verse number="24">അവന്‍ ഭൂമിയുടെ അറ്റങ്ങളോളവും നോക്കുന്നു; ആകാശത്തിന്‍റെ കീഴിലൊക്കെയും കാണുന്നു.</verse>
				<verse number="25">അവന്‍ കാറ്റിനെ തൂക്കിനോക്കുകയും വെള്ളത്തിന്‍റെ അളവ് നിശ്ചയിക്കയും ചെയ്യുന്നു.</verse>
				<verse number="26">അവന്‍ മഴയ്ക്ക് ഒരു നിയമവും ഇടിമിന്നലിന് ഒരു വഴിയും ഉണ്ടാക്കിയപ്പോള്‍</verse>
				<verse number="27">അവന്‍ അതു കണ്ടു വര്‍ണിക്കയും അതു സ്ഥാപിച്ചു പരിശോധിക്കയും ചെയ്തു.</verse>
				<verse number="28">കര്‍ത്താവിനോടുള്ള ഭക്തി തന്നെ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതുതന്നെ വിവേകം എന്ന് അവന്‍ മനുഷ്യനോട് അരുളിച്ചെയ്തു.</verse>
			</chapter>
			<chapter number="29">
				<verse number="1">ഇയ്യോബ് പിന്നെയും സുഭാഷിതം ചൊല്ലിയതെന്തെന്നാൽ:</verse>
				<verse number="2">അയ്യോ പണ്ടത്തെ മാസങ്ങളിലെപ്പോലെ ദൈവം എന്നെ കാത്തുപോന്ന നാളുകളിലെപ്പോലെ ഞാന്‍ ആയെങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="3">അന്ന് അവന്‍റെ ദീപം എന്‍റെ തലയ്ക്കു മീതെ പ്രകാശിച്ചു; അവന്‍റെ വെളിച്ചത്താൽ ഞാന്‍ ഇരുട്ടിൽക്കൂടി നടന്നു.</verse>
				<verse number="4">എന്‍റെ കൂടാരത്തിനു ദൈവത്തിന്‍റെ സഖ്യത ഉണ്ടായിരിക്കയും സര്‍വശക്തന്‍ എന്നോടുകൂടെ വസിക്കയും</verse>
				<verse number="5">എന്‍റെ മക്കള്‍ എന്‍റെ ചുറ്റും ഇരിക്കയും ചെയ്ത എന്‍റെ ശുഭകാലത്തിലെപ്പോലെ ഞാന്‍ ആയെങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="6">അന്നു ഞാന്‍ എന്‍റെ കാലുകളെ വെണ്ണകൊണ്ടു കഴുകി; പാറ എനിക്കു തൈലനദികളെ ഒഴുക്കിത്തന്നു.</verse>
				<verse number="7">ഞാന്‍ പുറപ്പെട്ട് പട്ടണത്തിലേക്കു പടിവാതിൽക്കൽ ചെന്നു. വിശാലസ്ഥലത്ത് എന്‍റെ ഇരിപ്പിടം വയ്ക്കുമ്പോള്‍</verse>
				<verse number="8">യൗവനക്കാര്‍ എന്നെ കണ്ടിട്ട് ഒളിക്കും; വൃദ്ധന്മാര്‍ എഴുന്നേറ്റുനില്ക്കും.</verse>
				<verse number="9">പ്രഭുക്കന്മാര്‍ സംസാരം നിര്‍ത്തി, കൈകൊണ്ടു വായ് പൊത്തും.</verse>
				<verse number="10">ശ്രേഷ്ഠന്മാരുടെ ശബ്ദം അടങ്ങും; അവരുടെ നാവ് അണ്ണാക്കോടു പറ്റും.</verse>
				<verse number="11">എന്‍റെ വാക്കു കേട്ട ചെവി എന്നെ വാഴ്ത്തും; എന്നെ കണ്ട കണ്ണ് എനിക്കു സാക്ഷ്യം നല്കും.</verse>
				<verse number="12">നിലവിളിച്ച എളിയവനെയും അനാഥനെയും തുണയറ്റവനെയും ഞാന്‍ വിടുവിച്ചു.</verse>
				<verse number="13">നശിക്കുമാറായവന്‍റെ അനുഗ്രഹം എന്‍റെമേൽ വന്നു; വിധവയുടെ ഹൃദയത്തെ ഞാന്‍ സന്തോഷംകൊണ്ട് ആര്‍ക്കുമാറാക്കി.</verse>
				<verse number="14">ഞാന്‍ നീതിയെ ധരിച്ചു; അത് എന്‍റെ ഉടുപ്പായിരുന്നു; എന്‍റെ ന്യായം ഉത്തരീയവും തലപ്പാവും പോലെയായിരുന്നു.</verse>
				<verse number="15">ഞാന്‍ കുരുടനു കണ്ണും മുടന്തനു കാലും ആയിരുന്നു.</verse>
				<verse number="16">ദരിദ്രന്മാര്‍ക്ക് ഞാന്‍ അപ്പനായിരുന്നു; ഞാന്‍ അറിയാത്തവന്‍റെ വ്യവഹാരം പരിശോധിച്ചു.</verse>
				<verse number="17">നീതികെട്ടവന്‍റെ അണപ്പല്ല് ഞാന്‍ തകര്‍ത്തു; അവന്‍റെ പല്ലിന്‍ ഇടയിൽനിന്ന് ഇരയെ പറിച്ചെടുത്തു.</verse>
				<verse number="18">എന്‍റെ കൂട്ടിൽവച്ചു ഞാന്‍ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാന്‍ ദീര്‍ഘായുസ്സോടെ ഇരിക്കും.</verse>
				<verse number="19">എന്‍റെ വേര്‍ വെള്ളത്തോളം പടര്‍ന്നുചെല്ലുന്നു; എന്‍റെ കൊമ്പിന്മേൽ മഞ്ഞ് രാപാര്‍ക്കുന്നു.</verse>
				<verse number="20">എന്‍റെ മഹത്ത്വം എന്നിൽ പച്ചയായിരിക്കുന്നു; എന്‍റെ വില്ല് എന്‍റെ കൈയിൽ പുതുകുന്നു എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="21">മനുഷ്യര്‍ കാത്തിരുന്ന് എന്‍റെ വാക്ക് കേള്‍ക്കും; എന്‍റെ ആലോചന കേള്‍പ്പാന്‍ മിണ്ടാതിരിക്കും.</verse>
				<verse number="22">ഞാന്‍ സംസാരിച്ചശേഷം അവര്‍ മിണ്ടുകയില്ല; എന്‍റെ മൊഴി അവരുടെമേൽ ഇറ്റിറ്റു വീഴും.</verse>
				<verse number="23">മഴയ്ക്ക് എന്നപോലെ അവര്‍ എനിക്കായി കാത്തിരിക്കും; പിന്മഴയ്ക്കെന്നപോലെ അവര്‍ വായ് പിളര്‍ക്കും.</verse>
				<verse number="24">അവര്‍ നിരാശപ്പെട്ടിരിക്കുമ്പോള്‍ ഞാന്‍ അവരെ നോക്കി പുഞ്ചിരിയിടും; എന്‍റെ മുഖപ്രസാദം അവര്‍ മങ്ങിക്കയുമില്ല.</verse>
				<verse number="25">ഞാന്‍ അവരുടെ വഴി തിരഞ്ഞെടുത്ത് തലവനായിട്ട് ഇരിക്കും; സൈന്യസഹിതനായ രാജാവിനെപ്പോലെയും ദുഃഖിതന്മാരെ ആശ്വസിപ്പിക്കുന്നവനെപ്പോലെയും ഞാന്‍ വസിക്കും.</verse>
			</chapter>
			<chapter number="30">
				<verse number="1">ഇപ്പോഴോ എന്നിലും പ്രായം കുറഞ്ഞവര്‍ എന്നെ നോക്കി ചിരിക്കുന്നു; അവരുടെ അപ്പന്മാരെ എന്‍റെ ആട്ടിന്‍കൂട്ടത്തിന്‍റെ നായ്ക്കളോടുകൂടെ ആക്കുവാന്‍പോലും ഞാന്‍ നിരസിക്കുമായിരുന്നു.</verse>
				<verse number="2">അവരുടെ കൈയൂറ്റംകൊണ്ട് എനിക്കെന്തു പ്രയോജനം? അവരുടെ യൗവനശക്തി നശിച്ചുപോയല്ലോ.</verse>
				<verse number="3">ബുദ്ധിമുട്ടും വിശപ്പുംകൊണ്ട് അവര്‍ മെലിഞ്ഞിരിക്കുന്നു; ശൂന്യത്തിന്‍റെയും നിര്‍ജനദേശത്തിന്‍റെയും ഇരുട്ടിൽ അവര്‍ വരണ്ട നിലം കടിച്ചുകാരുന്നു.</verse>
				<verse number="4">അവര്‍ കുറുംകാട്ടിൽ മണൽച്ചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവര്‍ക്ക് ആഹാരമായിരിക്കുന്നു.</verse>
				<verse number="5">ജനമധ്യേനിന്ന് അവരെ ഓടിച്ചുകളയുന്നു; കള്ളനെപ്പോലെ അവരെ ആട്ടിക്കളയുന്നു.</verse>
				<verse number="6">താഴ്വരപ്പിളര്‍പ്പുകളിൽ അവര്‍ പാര്‍ക്കേണ്ടിവരുന്നു; മണ്‍കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നെ.</verse>
				<verse number="7">കുറുംകാട്ടിൽ അവര്‍ കുതറുന്നു; തൂവയുടെ കീഴെ അവര്‍ ഒന്നിച്ചുകൂടുന്നു.</verse>
				<verse number="8">അവര്‍ ഭോഷന്മാരുടെ മക്കള്‍, നീചന്മാരുടെ മക്കള്‍; അവരെ ദേശത്തുനിന്നു ചമ്മട്ടികൊണ്ട് അടിച്ചോടിക്കുന്നു.</verse>
				<verse number="9">ഇപ്പോഴോ ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു; അവര്‍ക്കു പഴഞ്ചൊല്ലായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="10">അവര്‍ എന്നെ അറച്ച് അകന്നു നില്ക്കുന്നു; എന്നെ കണ്ടു തുപ്പുവാന്‍ ശങ്കിക്കുന്നില്ല.</verse>
				<verse number="11">അവന്‍ തന്‍റെ കയറഴിച്ച് എന്നെ ക്ലേശിപ്പിച്ചതുകൊണ്ട് അവര്‍ എന്‍റെ മുമ്പിൽ കടിഞ്ഞാണ്‍ അയച്ചുവിട്ടിരിക്കുന്നു.</verse>
				<verse number="12">വലത്തുഭാഗത്തു നീചപ്പരിഷ എഴുന്നേറ്റ് എന്‍റെ കാൽ ഉന്തുന്നു; അവര്‍ നാശമാര്‍ഗങ്ങളെ എന്‍റെ നേരേ നിരത്തുന്നു.</verse>
				<verse number="13">അവര്‍ എന്‍റെ പാതയെ നശിപ്പിക്കുന്നു; അവര്‍ തന്നെ തുണയറ്റവര്‍ ആയിരിക്കെ എന്‍റെ അപായത്തിനായി ശ്രമിക്കുന്നു.</verse>
				<verse number="14">വിസ്താരമുള്ള തുറവിൽക്കൂടി എന്നപോലെ അവര്‍ ആക്രമിച്ചുവരുന്നു; ഇടിവിന്‍റെ നടുവിൽ അവര്‍ എന്‍റെമേൽ ഉരുണ്ടുകയറുന്നു.</verse>
				<verse number="15">ഘോരത്വങ്ങള്‍ എന്‍റെ നേരേ തിരിഞ്ഞിരിക്കുന്നു; കാറ്റുപോലെ എന്‍റെ മഹത്ത്വത്തെ പാറ്റിക്കളയുന്നു; എന്‍റെ ക്ഷേമവും മേഘംപോലെ കടന്നുപോകുന്നു.</verse>
				<verse number="16">ഇപ്പോള്‍ എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളിൽ തൂകിപ്പോകുന്നു; കഷ്ടകാലം എന്നെ പിടിച്ചിരിക്കുന്നു.</verse>
				<verse number="17">രാത്രി എന്‍റെ അസ്ഥികളെ തുളച്ചെടുത്തു കളയുന്നു; എന്നെ കടിച്ചുകാരുന്നവര്‍ ഉറങ്ങുന്നതുമില്ല.</verse>
				<verse number="18">ഉഗ്രബലത്താൽ എന്‍റെ വസ്ത്രം വിരൂപമായിരിക്കുന്നു; അങ്കിയുടെ കഴുത്തുപോലെ എന്നോടു പറ്റിയിരിക്കുന്നു.</verse>
				<verse number="19">അവന്‍ എന്നെ ചെളിയിൽ ഇട്ടിരിക്കുന്നു; ഞാന്‍ പൊടിക്കും ചാരത്തിനും തുല്യമായിരിക്കുന്നു.</verse>
				<verse number="20">ഞാന്‍ നിന്നോടു നിലവിളിക്കുന്നു; നീ ഉത്തരം അരുളുന്നില്ല; ഞാന്‍ എഴുന്നേറ്റുനില്ക്കുന്നു; നീ എന്നെ തുറിച്ചുനോക്കുന്നതേയുള്ളൂ.</verse>
				<verse number="21">നീ എന്‍റെ നേരേ ക്രൂരനായിത്തീര്‍ന്നിരിക്കുന്നു; നിന്‍റെ കൈയുടെ ശക്തിയാൽ നീ എന്നെ പീഡിപ്പിക്കുന്നു.</verse>
				<verse number="22">നീ എന്നെ കാറ്റിന്‍പുറത്തു കയറ്റി ഓടിക്കുന്നു; കൊടുങ്കാറ്റിൽ നീ എന്നെ ലയിപ്പിച്ചുകളയുന്നു.</verse>
				<verse number="23">മരണത്തിലേക്കും സകല ജീവികളും ചെന്നുചേരുന്ന വീട്ടിലേക്കും നീ എന്നെ കൊണ്ടുപോകുമെന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="24">എങ്കിലും വീഴുമ്പോള്‍ കൈ നീട്ടുകയില്ലയോ? അപായത്തിൽ അതു നിമിത്തം നിലവിളിക്കയില്ലയോ?</verse>
				<verse number="25">കഷ്ടകാലം വന്നവനുവേണ്ടി ഞാന്‍ കരഞ്ഞിട്ടില്ലയോ? എളിയവനുവേണ്ടി എന്‍റെ മനസ്സ് വ്യസനിച്ചിട്ടില്ലയോ?</verse>
				<verse number="26">ഞാന്‍ നന്മയ്ക്കു നോക്കിയിരുന്നപ്പോള്‍ തിന്മ വന്നു. വെളിച്ചത്തിനായി കാത്തിരുന്നപ്പോള്‍ ഇരുട്ടു വന്നു.</verse>
				<verse number="27">എന്‍റെ കുടൽ അമരാതെ തിളയ്ക്കുന്നു; കഷ്ടകാലം എനിക്കു വന്നിരിക്കുന്നു.</verse>
				<verse number="28">ഞാന്‍ കറുത്തവനായി നടക്കുന്നു; വെയിൽകൊണ്ടല്ലതാനും. ഞാന്‍ സഭയിൽ എഴുന്നേറ്റു നിലവിളിക്കുന്നു.</verse>
				<verse number="29">ഞാന്‍ കുറുക്കന്മാര്‍ക്കു സഹോദരനും ഒട്ടകപ്പക്ഷികള്‍ക്കു കൂട്ടാളിയും ആയിരിക്കുന്നു.</verse>
				<verse number="30">എന്‍റെ ത്വക്ക് കറുത്തു പൊളിഞ്ഞു വീഴുന്നു; എന്‍റെ അസ്ഥി ഉഷ്ണംകൊണ്ട് കരിഞ്ഞിരിക്കുന്നു.</verse>
				<verse number="31">എന്‍റെ കിന്നരനാദം വിലാപമായും എന്‍റെ കുഴലൂത്ത് കരച്ചലായും തീര്‍ന്നിരിക്കുന്നു.</verse>
			</chapter>
			<chapter number="31">
				<verse number="1">ഞാന്‍ എന്‍റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാന്‍ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?</verse>
				<verse number="2">എന്നാൽ മേലിൽനിന്നു ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്നു സര്‍വശക്തന്‍ തരുന്ന അവകാശവും എന്ത്?</verse>
				<verse number="3">നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാര്‍ക്ക് വിപത്തുമല്ലയോ?</verse>
				<verse number="4">എന്‍റെ വഴികളെ അവന്‍ കാണുന്നില്ലയോ? എന്‍റെ കാലടികളെയൊക്കെയും എണ്ണുന്നില്ലയോ?</verse>
				<verse number="5">ഞാന്‍ കപടത്തിൽ നടന്നുവെങ്കിൽ, എന്‍റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ-</verse>
				<verse number="6">ദൈവം എന്‍റെ പരമാര്‍ഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കി നോക്കുമാറാകട്ടെ-</verse>
				<verse number="7">എന്‍റെ കാലടി വഴിവിട്ടു മാറിയെങ്കിൽ, എന്‍റെ ഹൃദയം എന്‍റെ കണ്ണിനു പിന്തുടര്‍ന്നുവെങ്കിൽ, വല്ല കറയും എന്‍റെ കൈക്കു പറ്റിയെങ്കിൽ,</verse>
				<verse number="8">ഞാന്‍ വിതച്ചതു മറ്റൊരുത്തന്‍ തിന്നട്ടെ; എന്‍റെ സന്തതിക്കു മൂലനാശം ഭവിക്കട്ടെ.</verse>
				<verse number="9">എന്‍റെ ഹൃദയം ഒരു സ്ത്രീയിങ്കൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്‍റെ വാതിൽക്കൽ ഞാന്‍ പതിയിരുന്നു എങ്കിൽ,</verse>
				<verse number="10">എന്‍റെ ഭാര്യ മറ്റൊരുത്തനു മാവു പൊടിക്കട്ടെ; അന്യര്‍ അവളുടെമേൽ കുനിയട്ടെ.</verse>
				<verse number="11">അതു മഹാപാതകമല്ലോ, ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ;</verse>
				<verse number="12">അതു നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അത് എന്‍റെ അനുഭവമൊക്കെയും നിര്‍മ്മൂലമാക്കും.</verse>
				<verse number="13">എന്‍റെ ദാസനോ ദാസിയോ എന്നോടു വാദിച്ചിട്ടു ഞാന്‍ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,</verse>
				<verse number="14">ദൈവം എഴുന്നേല്ക്കുമ്പോള്‍ ഞാന്‍ എന്തു ചെയ്യും? അവന്‍ സന്ദര്‍ശിക്കുമ്പോള്‍ ഞാന്‍ എന്തുത്തരം പറയും?</verse>
				<verse number="15">ഗര്‍ഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവനെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിര്‍മ്മിച്ചത് ഒരുത്തനല്ലയോ?</verse>
				<verse number="16">ദരിദ്രന്മാരുടെ ആഗ്രഹം ഞാന്‍ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണു ഞാന്‍ ക്ഷീണിപ്പിച്ചെങ്കിൽ,</verse>
				<verse number="17">അനാഥന് അംശം കൊടുക്കാതെ ഞാന്‍ തനിച്ച് എന്‍റെ ആഹാരം കഴിച്ചെങ്കിൽ-</verse>
				<verse number="18">ബാല്യംമുതൽ ഞാന്‍ അപ്പന്‍ എന്ന പോലെ അവനെ വളര്‍ത്തുകയും ജനിച്ചതുമുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ-</verse>
				<verse number="19">ഒരുത്തന്‍ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രന്‍ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാന്‍ കണ്ടിട്ട്</verse>
				<verse number="20">അവന്‍റെ അര എന്നെ അനുഗ്രഹിച്ചില്ലങ്കിൽ, എന്‍റെ ആടുകളുടെ രോമംകൊണ്ട് അവനു കുളിര്‍ മാറിയില്ലങ്കിൽ,</verse>
				<verse number="21">പട്ടണവാതിൽക്കൽ എനിക്കു സഹായം കണ്ടിട്ടു ഞാന്‍ അനാഥന്‍റെ നേരേ കൈയോങ്ങിയെങ്കിൽ,</verse>
				<verse number="22">എന്‍റെ ഭുജം തോള്‍പലകയിൽനിന്നു വീഴട്ടെ; എന്‍റെ കൈയുടെ ഏപ്പു വിട്ടുപോകട്ടെ.</verse>
				<verse number="23">ദൈവം അയച്ച വിപത്ത് എനിക്കു ഭയങ്കരമായിരുന്നു; അവന്‍റെ ഔന്നത്യംനിമിത്തം എനിക്ക് ആവതില്ലാതെയായി.</verse>
				<verse number="24">ഞാന്‍ പൊന്ന് എന്‍റെ ശരണമാക്കിയെങ്കിൽ, തങ്കത്തോടു നീ എന്‍റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ,</verse>
				<verse number="25">എന്‍റെ ധനം വളരെയായിരിക്കകൊണ്ടും എന്‍റെ കൈ അധികം സമ്പാദിച്ചിരിക്കകൊണ്ടും ഞാന്‍ സന്തോഷിച്ചുവെങ്കിൽ,</verse>
				<verse number="26">സൂര്യന്‍ പ്രകാശിക്കുന്നതോ ചന്ദ്രന്‍ ശോഭയോടെ ഗമിക്കുന്നതോ കണ്ടിട്ട്</verse>
				<verse number="27">എന്‍റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്‍റെ വായ് എന്‍റെ കൈയെ ചുംബിക്കയും ചെയ്തുവെങ്കിൽ,</verse>
				<verse number="28">അതു ന്യായാധിപന്മാര്‍ ശിക്ഷിക്കേണ്ടുന്ന കുറ്റമത്രേ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാന്‍ നിഷേധിച്ചു എന്നു വരുമല്ലോ.</verse>
				<verse number="29">എന്‍റെ വൈരിയുടെ നാശത്തിങ്കൽ ഞാന്‍ സന്തോഷിക്കയോ, അവന്‍റെ അനര്‍ഥത്തിങ്കൽ ഞാന്‍ നിഗളിക്കയോ ചെയ്തു എങ്കിൽ-</verse>
				<verse number="30">അവന്‍റെ പ്രാണനാശം ഇച്ഛിച്ചു ഞാന്‍ ശാപം ചൊല്ലി പാപം ചെയ്‍വാന്‍ എന്‍റെ വായെ ഒരിക്കലും സമ്മതിച്ചിട്ടില്ല-</verse>
				<verse number="31">അവന്‍റെ മേശയ്ക്കൽ മാംസം തിന്നു തൃപ്തി വരാത്തവര്‍ ആര്‍</verse>
				<verse number="32">എന്നിങ്ങനെ എന്‍റെ കൂടാരത്തിലെ ആളുകള്‍ പറഞ്ഞില്ലങ്കിൽ- പരദേശി തെരുവീഥിയിൽ രാപാര്‍ക്കേണ്ടിവന്നിട്ടില്ല; വഴിപോക്കനു ഞാന്‍ എന്‍റെ വാതിൽ തുറന്നുകൊടുത്തു-</verse>
				<verse number="33">ഞാന്‍ ആദാമിനെപ്പോലെ എന്‍റെ ലംഘനം മൂടി എന്‍റെ അകൃത്യം മാര്‍വിടത്തു മറച്ചുവച്ചെങ്കിൽ,</verse>
				<verse number="34">മഹാപുരുഷാരത്തെ ശങ്കിക്കകൊണ്ടും വംശക്കാരുടെ നിന്ദ എന്നെ ഭ്രമിപ്പിക്കകൊണ്ടും ഞാന്‍ വാതിലിനു പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ-</verse>
				<verse number="35">അയ്യോ, എന്‍റെ സങ്കടം കേള്‍ക്കുന്നവന്‍ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളായിരുന്നു!- ഇതാ, എന്‍റെ ഒപ്പ്! സര്‍വശക്തന്‍ എനിക്കുത്തരം നല്കുമാറാകട്ടെ. എന്‍റെ പ്രതിയോഗി എഴുതിയ അന്യായരേഖ കിട്ടിയെങ്കിൽ കൊള്ളായിരുന്നു!</verse>
				<verse number="36">അതു ഞാന്‍ എന്‍റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു മകുടമായിട്ട് അത് അണിയുമായിരുന്നു.</verse>
				<verse number="37">എന്‍റെ കാലടികളുടെ എണ്ണം ഞാന്‍ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാന്‍ അവനോട് അടുക്കും.</verse>
				<verse number="38">എന്‍റെ നിലം എന്‍റെ നേരേ നിലവിളിക്കയോ അതിന്‍റെ ഉഴച്ചാലുകള്‍ ഒന്നിച്ചു കരകയോ ചെയ്തുവെങ്കിൽ,</verse>
				<verse number="39">വിലകൊടുക്കാതെ ഞാന്‍ അതിന്‍റെ വിളവു തിന്നുകയോ അതിന്‍റെ ഉടമക്കാരുടെ പ്രാണന്‍ പോകുവാന്‍ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,</verse>
				<verse number="40">കോതമ്പിനു പകരം കാരമുള്ളും യവത്തിനു പകരം കളയും മുളച്ചുവളരട്ടെ. (ഇയ്യോബിന്‍റെ വചനങ്ങള്‍ അവസാനിച്ചു).</verse>
			</chapter>
			<chapter number="32">
				<verse number="1">അങ്ങനെ ഇയ്യോബ് തനിക്കുതന്നെ നീതിമാനായിത്തോന്നിയതുകൊണ്ട് ഈ മൂന്നു പുരുഷന്മാര്‍ അവനോടു വാദിക്കുന്നതു മതിയാക്കി.</verse>
				<verse number="2">അപ്പോള്‍ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂവിന്‍റെ കോപം ജ്വലിച്ചു; ദൈവത്തെക്കാള്‍ തന്നെത്താന്‍ നീതീകരിച്ചതുകൊണ്ട് ഇയ്യോബിന്‍റെ നേരേ അവന്‍റെ കോപം ജ്വലിച്ചു.</verse>
				<verse number="3">അവന്‍റെ മൂന്നു സ്നേഹിതന്മാര്‍ ഇയ്യോബിന്‍റെ കുറ്റം തെളിയിപ്പാന്‍ തക്ക ഉത്തരം കാണായ്കകൊണ്ട് അവരുടെ നേരേയും അവന്‍റെ കോപം ജ്വലിച്ചു.</verse>
				<verse number="4">എന്നാൽ അവര്‍ തന്നെക്കാള്‍ പ്രായമുള്ളവരാകകൊണ്ട് എലീഹൂ ഇയ്യോബിനോടു സംസാരിപ്പാന്‍ താമസിച്ചു.</verse>
				<verse number="5">ആ മൂന്നു പുരുഷന്മാര്‍ക്കും ഉത്തരം മുട്ടിപ്പോയി എന്നു കണ്ടിട്ട് എലീഹൂവിന്‍റെ കോപം ജ്വലിച്ചു.</verse>
				<verse number="6">അങ്ങനെ ബൂസ്യനായ ബറഖേലിന്‍റെ മകന്‍ എലീഹൂ പറഞ്ഞതെന്തെന്നാൽ: ഞാന്‍ പ്രായം കുറഞ്ഞവനും നിങ്ങള്‍ വൃദ്ധന്മാരും ആകുന്നു; അതുകൊണ്ടു ഞാന്‍ ശങ്കിച്ചു, അഭിപ്രായം പറവാന്‍ തുനിഞ്ഞില്ല.</verse>
				<verse number="7">പ്രായം സംസാരിക്കയും വയോധിക്യം ജ്ഞാനം ഉപദേശിക്കയും ചെയ്യട്ടെ എന്നിങ്ങനെ ഞാന്‍ വിചാരിച്ചു.</verse>
				<verse number="8">എന്നാൽ മനുഷ്യരിൽ ആത്മാവുണ്ടല്ലോ; സര്‍വശക്തന്‍റെ ശ്വാസം അവര്‍ക്കു വിവേകം നല്കുന്നു.</verse>
				<verse number="9">പ്രായം ചെന്നവരത്രേ ജ്ഞാനികള്‍ എന്നില്ല; വൃദ്ധന്മാരത്രേ ന്യായബോധമുള്ളവര്‍ എന്നുമില്ല.</verse>
				<verse number="10">അതുകൊണ്ട് ഞാന്‍ പറയുന്നത്: എന്‍റെ വാക്കു കേട്ടുകൊള്‍വിന്‍; ഞാനും എന്‍റെ അഭിപ്രായം പ്രസ്താവിക്കാം.</verse>
				<verse number="11">ഞാന്‍ നിങ്ങളുടെ വാക്ക് ശ്രദ്ധിച്ചുകൊണ്ടിരുന്നു; നിങ്ങള്‍ തക്ക മൊഴികള്‍ ആരാഞ്ഞു കണ്ടെത്തുമോ എന്നു നിങ്ങളുടെ ഉപദേശങ്ങള്‍ക്കു ഞാന്‍ ചെവികൊടുത്തു.</verse>
				<verse number="12">നിങ്ങള്‍ പറഞ്ഞതിനു ഞാന്‍ ശ്രദ്ധകൊടുത്തു; ഇയ്യോബിനു ബോധം വരുത്തുവാനോ അവന്‍റെ മൊഴികള്‍ക്കുത്തരം പറവാനോ നിങ്ങളിൽ ആരുമില്ല.</verse>
				<verse number="13">ഞങ്ങള്‍ ജ്ഞാനം കണ്ടുപിടിച്ചിരിക്കുന്നു: മനുഷ്യനല്ല, ദൈവമത്രേ അവനെ ജയിക്കും എന്നു നിങ്ങള്‍ പറയരുത്.</verse>
				<verse number="14">എന്‍റെ നേരേയല്ലല്ലോ അവന്‍ തന്‍റെ മൊഴികളെ പ്രയോഗിച്ചത്; നിങ്ങളുടെ വചനങ്ങള്‍കൊണ്ടു ഞാന്‍ അവനോട് ഉത്തരം പറകയുമില്ല.</verse>
				<verse number="15">അവര്‍ പരിഭ്രമിച്ചിരിക്കുന്നു; ഉത്തരം പറയുന്നില്ല; അവര്‍ക്ക് വാക്കു മുട്ടിപ്പോയി.</verse>
				<verse number="16">അവര്‍ ഉത്തരം പറയാതെ വെറുതെ നില്ക്കുന്നു; അവര്‍ സംസാരിക്കായ്കയാൽ ഞാന്‍ കാത്തിരിക്കേണമോ?</verse>
				<verse number="17">എനിക്കു പറവാനുള്ളതു ഞാനും പറയും; എന്‍റെ അഭിപ്രായം ഞാന്‍ പ്രസ്താവിക്കും.</verse>
				<verse number="18">ഞാന്‍ മൊഴികള്‍കൊണ്ടു തിങ്ങിയിരിക്കുന്നു; എന്‍റെ ഉള്ളിലെ ആത്മാവ് എന്നെ നിര്‍ബന്ധിക്കുന്നു.</verse>
				<verse number="19">എന്‍റെ ഉള്ളം അടച്ചുവച്ച വീഞ്ഞുപോലെ ഇരിക്കുന്നു; അതു പുതിയ തുരുത്തികള്‍പോലെ പൊട്ടുമാറായിരിക്കുന്നു.</verse>
				<verse number="20">എന്‍റെ വിമ്മിട്ടം തീരേണ്ടതിനു ഞാന്‍ സംസാരിക്കും; എന്‍റെ അധരം തുറന്ന് ഉത്തരം പറയും.</verse>
				<verse number="21">ഞാന്‍ ഒരുത്തന്‍റെയും പക്ഷം പിടിക്കയില്ല; ആരോടും മുഖസ്തുതി പറകയുമില്ല.</verse>
				<verse number="22">മുഖസ്തുതി പറവാന്‍ എനിക്ക് അറിഞ്ഞുകൂടാ; അങ്ങനെ ചെയ്താൽ എന്‍റെ സ്രഷ്ടാവ് ക്ഷണത്തിൽ എന്നെ നീക്കിക്കളയും.</verse>
			</chapter>
			<chapter number="33">
				<verse number="1">എങ്കിലോ ഇയ്യോബേ, എന്‍റെ ഭാഷണം കേട്ടുകൊള്‍ക; എന്‍റെ സകല വാക്കുകളും ശ്രദ്ധിച്ചുകൊള്‍ക.</verse>
				<verse number="2">ഇതാ, ഞാന്‍ ഇപ്പോള്‍ എന്‍റെ വായ് തുറക്കുന്നു; എന്‍റെ വായിൽ എന്‍റെ നാവു സംസാരിക്കുന്നു.</verse>
				<verse number="3">എന്‍റെ വചനങ്ങള്‍ എന്‍റെ ഉള്ളിലെ നേര്‍ ഉച്ചരിക്കും. എന്‍റെ അധരങ്ങള്‍ അറിയുന്നത് അവ പരമാര്‍ഥമായി പ്രസ്താവിക്കും.</verse>
				<verse number="4">ദൈവത്തിന്‍റെ ആത്മാവ് എന്നെ സൃഷ്‍ടിച്ചു; സര്‍വശക്തന്‍റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.</verse>
				<verse number="5">നിനക്കു കഴിയുമെങ്കിൽ എന്നോടു പ്രതിവാദിക്ക; സന്നദ്ധനായി എന്‍റെ മുമ്പാകെ നിന്നുകൊള്‍ക.</verse>
				<verse number="6">ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവന്‍; എന്നെയും മണ്ണുകൊണ്ടു നിര്‍മ്മിച്ചിരിക്കുന്നു.</verse>
				<verse number="7">എന്‍റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്‍റെ ഘനം നിനക്കു ഭാരമായിരിക്കയുമില്ല.</verse>
				<verse number="8">ഞാന്‍ കേള്‍ക്കെ നീ പറഞ്ഞതും നിന്‍റെ വാക്ക് ഞാന്‍ കേട്ടതും എന്തെന്നാൽ:</verse>
				<verse number="9">ഞാന്‍ ലംഘനം ഇല്ലാത്ത നിര്‍മ്മലന്‍; ഞാന്‍ നിര്‍ദോഷി; എന്നിൽ അകൃത്യവുമില്ല.</verse>
				<verse number="10">അവന്‍ എന്‍റെ നേരേ വിരുദ്ധങ്ങളെ കണ്ടുപിടിക്കുന്നു; എന്നെ തനിക്കു ശത്രുവായി വിചാരിക്കുന്നു.</verse>
				<verse number="11">അവന്‍ എന്‍റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്‍റെ പാതകളെയൊക്കെയും സൂക്ഷിച്ചുനോക്കുന്നു.</verse>
				<verse number="12">ഇതിനു ഞാന്‍ നിന്നോട് ഉത്തരം പറയാം: ഇതിൽ നീ നീതിമാന്‍ അല്ല; ദൈവം മനുഷ്യനെക്കാള്‍ വലിയവനല്ലോ.</verse>
				<verse number="13">നീ അവനോട് എന്തിനു വാദിക്കുന്നു? തന്‍റെ കാര്യങ്ങളിൽ ഒന്നിനും അവന്‍ കാരണം പറയുന്നില്ലല്ലോ.</verse>
				<verse number="14">ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യന്‍ അതു കൂട്ടാക്കുന്നില്ലതാനും.</verse>
				<verse number="15">ഗാഢനിദ്ര മനുഷ്യര്‍ക്കുണ്ടാകുമ്പോള്‍, അവര്‍ ശയ്യമേൽ നിദ്രകൊള്ളുമ്പോള്‍, സ്വപ്നത്തിൽ, രാത്രിദര്‍ശനത്തിൽത്തന്നെ,</verse>
				<verse number="16">അവന്‍ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനയ്ക്കു മുദ്രയിടുന്നു.</verse>
				<verse number="17">മനുഷ്യനെ അവന്‍റെ ദുഷ്കര്‍മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗര്‍വത്തിൽനിന്നു രക്ഷിപ്പാനും തന്നെ.</verse>
				<verse number="18">അവന്‍ കുഴിയിൽനിന്ന് അവന്‍റെ പ്രാണനെയും വാളാൽ നശിക്കാതവണ്ണം അവന്‍റെ ജീവനെയും കാക്കുന്നു.</verse>
				<verse number="19">തന്‍റെ കിടക്കമേൽ അവന്‍ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്‍റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ട്.</verse>
				<verse number="20">അതുകൊണ്ട് അവന്‍റെ ജീവന്‍ അപ്പവും അവന്‍റെ പ്രാണന്‍ സ്വാദുഭോജനവും വെറുക്കുന്നു.</verse>
				<verse number="21">അവന്‍റെ മാംസം ക്ഷയിച്ച് കാണ്‍മാനില്ലാതെയായിരിക്കുന്നു; കാണ്‍മാനില്ലാതിരുന്ന അവന്‍റെ അസ്ഥികള്‍ പൊങ്ങിനില്ക്കുന്നു.</verse>
				<verse number="22">അവന്‍റെ പ്രാണന്‍ ശവക്കുഴിക്കും അവന്‍റെ ജീവന്‍ നാശകന്മാര്‍ക്കും അടുത്തിരിക്കുന്നു.</verse>
				<verse number="23">മനുഷ്യനോട് അവന്‍റെ ധര്‍മം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുത്തനായി മധ്യസ്ഥനായൊരു ദൂതന്‍ അവനുവേണ്ടി ഉണ്ടെന്നുവരികിൽ</verse>
				<verse number="24">അവന്‍ അവങ്കൽ കൃപ വിചാരിച്ചു: കുഴിയിൽ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും.</verse>
				<verse number="25">അപ്പോള്‍ അവന്‍റെ ദേഹം യൗവന ചൈതന്യത്താൽ പുഷ്‍ടിവയ്ക്കും; അവന്‍ ബാല്യപ്രായത്തിലേക്കു തിരിഞ്ഞുവരും.</verse>
				<verse number="26">അവന്‍ ദൈവത്തോടു പ്രാര്‍ഥിക്കും; അവന്‍ അവങ്കൽ പ്രസാദിക്കും; തിരുമുഖത്തെ അവന്‍ സന്തോഷത്തോടെ കാണും; അവന്‍ മനുഷ്യന് അവന്‍റെ നീതിയെ പകരം കൊടുക്കും.</verse>
				<verse number="27">അവന്‍ മനുഷ്യരുടെ മുമ്പിൽ പാടിപ്പറയുന്നത്: ഞാന്‍ പാപം ചെയ്തു നേരായുള്ളതു മറിച്ചുകളഞ്ഞു; അതിന് എന്നോടു പകരം ചെയ്തിട്ടില്ല.</verse>
				<verse number="28">അവന്‍ എന്‍റെ പ്രാണനെ കുഴിയിൽ ഇറങ്ങാതവണ്ണം രക്ഷിച്ചു; എന്‍റെ ജീവന്‍ പ്രകാശത്തെ കണ്ടു സന്തോഷിക്കുന്നു.</verse>
				<verse number="29">ഇതാ, ദൈവം രണ്ടു മൂന്നു പ്രാവശ്യം ഇവയൊക്കെയും മനുഷ്യനോടു ചെയ്യുന്നു.</verse>
				<verse number="30">അവന്‍റെ പ്രാണനെ കുഴിയിൽനിന്നു കരേറ്റേണ്ടതിനും ജീവന്‍റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.</verse>
				<verse number="31">ഇയ്യോബേ, ശ്രദ്ധവച്ചു കേള്‍ക്ക; മിണ്ടാതെയിരിക്ക; ഞാന്‍ സംസാരിക്കാം.</verse>
				<verse number="32">നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറക; സംസാരിക്ക; നിന്നെ നീതീകരിപ്പാന്‍ ആകുന്നു എന്‍റെ താൽപര്യം.</verse>
				<verse number="33">ഇല്ലന്നുവരികിൽ, നീ എന്‍റെ വാക്കു കേള്‍ക്ക; മിണ്ടാതിരിക്ക; ഞാന്‍ നിനക്കു ജ്ഞാനം ഉപദേശിച്ചുതരാം.</verse>
			</chapter>
			<chapter number="34">
				<verse number="1">എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">ജ്ഞാനികളേ, എന്‍റെ വചനം കേള്‍പ്പിന്‍; വിദ്വാന്മാരേ, എനിക്കു ചെവിതരുവിന്‍.</verse>
				<verse number="3">അണ്ണാക്ക് ആഹാരത്തെ രുചിനോക്കുന്നു; ചെവിയോ വചനങ്ങളെ ശോധന ചെയ്യുന്നു.</verse>
				<verse number="4">ന്യായമായുള്ളതു നമുക്കു തിരഞ്ഞെടുക്കാം; നന്മയായുള്ളതു നമുക്കു തന്നെ ആലോചിച്ചറിയാം.</verse>
				<verse number="5">ഞാന്‍ നീതിമാന്‍, ദൈവം എന്‍റെ ന്യായം തള്ളിക്കളഞ്ഞു; എന്‍റെ ന്യായത്തിനെതിരേ ഞാന്‍ ഭോഷ്കു പറയേണമോ?</verse>
				<verse number="6">ലംഘനം ഇല്ലാഞ്ഞിട്ടും എന്‍റെ മുറിവു പൊറുക്കുന്നില്ല എന്നിങ്ങനെ ഇയ്യോബ് പറഞ്ഞുവല്ലോ.</verse>
				<verse number="7">ഇയ്യോബിനെപ്പോലെ ഒരാളുണ്ടോ? അവന്‍ പരിഹാസത്തെ വെള്ളംപോലെ കുടിക്കുന്നു;</verse>
				<verse number="8">അവന്‍ ദുഷ്പ്രവൃത്തിക്കാരോടു കൂട്ടുകൂടുന്നു; ദുര്‍ജനങ്ങളോടുകൂടെ സഞ്ചരിക്കുന്നു.</verse>
				<verse number="9">ദൈവത്തോടു രഞ്ജനയായിരിക്കുന്നതുകൊണ്ട് മനുഷ്യന് പ്രയോജനമില്ലന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="10">അതുകൊണ്ട് വിവേകികളേ, കേട്ടുകൊള്‍വിന്‍; ദൈവം ദുഷ്ടതയോ സര്‍വശക്തന്‍ നീതികേടോ ഒരിക്കലും ചെയ്കയില്ല.</verse>
				<verse number="11">അവന്‍ മനുഷ്യന് അവന്‍റെ പ്രവൃത്തിക്കു പകരം ചെയ്യും; ഓരോരുത്തന് അവനവന്‍റെ നടപ്പിനു തക്കവണ്ണം കൊടുക്കും.</verse>
				<verse number="12">ദൈവം ദുഷ്ടത പ്രവര്‍ത്തിക്കയില്ല നിശ്ചയം; സര്‍വശക്തന്‍ ന്യായം മറിച്ചുകളകയുമില്ല.</verse>
				<verse number="13">ഭൂമിയെ അവങ്കൽ ഭരമേല്പിച്ചതാര്‍? ഭൂമണ്ഡലമാകെ സ്ഥാപിച്ചതാര്‍?</verse>
				<verse number="14">അവന്‍ തന്‍റെ കാര്യത്തിൽ മാത്രം ദൃഷ്‍ടിവച്ചെങ്കിൽ തന്‍റെ ആത്മാവിനെയും ശ്വാസത്തെയും മടക്കി എടുത്തെങ്കിൽ</verse>
				<verse number="15">സകല ജഡവും ഒരുപോലെ കഴിഞ്ഞുപോകും; മനുഷ്യന്‍ പൊടിയിലേക്കു മടങ്ങിച്ചേരും.</verse>
				<verse number="16">നിനക്കു വിവേകമുണ്ടെങ്കിൽ ഇതു കേട്ടുകൊള്‍ക; എന്‍റെ വചനങ്ങളെ ശ്രദ്ധിച്ചുകൊള്‍ക;</verse>
				<verse number="17">ന്യായത്തെ പകയ്ക്കുന്നവന്‍ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?</verse>
				<verse number="18">രാജാവിനോട്: നീ വഷളന്‍ എന്നും പ്രഭുക്കന്മാരോട്: നിങ്ങള്‍ ദുഷ്ടന്മാര്‍ എന്നും പറയുമോ?</verse>
				<verse number="19">അവന്‍ പ്രഭുക്കന്മാരുടെ പക്ഷം എടുക്കുന്നില്ല; ദരിദ്രനെക്കാള്‍ ധനവാനെ ആദരിക്കുന്നതുമില്ല; അവരെല്ലാവരും തൃക്കൈയുടെ പ്രവൃത്തിയല്ലോ.</verse>
				<verse number="20">പെട്ടെന്ന് അര്‍ധരാത്രിയിൽതന്നെ അവര്‍ മരിക്കുന്നു; ജനം കുലുങ്ങി ഒഴിഞ്ഞുപോകുന്നു; കൈതൊടാതെ ബലശാലികള്‍ നീങ്ങിപ്പോകുന്നു.</verse>
				<verse number="21">അവന്‍റെ ദൃഷ്ടി മനുഷ്യന്‍റെ വഴികളിന്മേലിരിക്കുന്നു. അവന്‍റെ നടപ്പൊക്കെയും അവന്‍ കാണുന്നു.</verse>
				<verse number="22">ദുഷ്പ്രവൃത്തിക്കാര്‍ക്ക് ഒളിച്ചുകൊള്ളേണ്ടതിന് അവിടെ ഇരുട്ടുമില്ല അന്ധതമസ്സുമില്ല.</verse>
				<verse number="23">മനുഷ്യന്‍ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിനു ചെല്ലേണ്ടതിന് അവന്‍ അവനിൽ അധികം ദൃഷ്‍ടിവയ്പാന്‍ ആവശ്യമില്ല.</verse>
				<verse number="24">വിചാരണ ചെയ്യാതെ അവന്‍ ബലശാലികളെ തകര്‍ത്തുകളയുന്നു; അവര്‍ക്കു പകരം വേറേ ആളുകളെ നിയമിക്കുന്നു.</verse>
				<verse number="25">അങ്ങനെ അവന്‍ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ മറിച്ചുകളഞ്ഞിട്ട് അവര്‍ തകര്‍ന്നുപോകുന്നു.</verse>
				<verse number="26">കാണികള്‍ കൂടുന്ന സ്ഥലത്തുവച്ച് അവന്‍ അവരെ ദുഷ്ടന്മാരെപ്പോലെ ശിക്ഷിക്കുന്നു.</verse>
				<verse number="27">അവര്‍, എളിയവരുടെ നിലവിളി അവന്‍റെ അടുക്കൽ എത്തുവാനും പീഡിതന്മാരുടെ നിലവിളി അവന്‍ കേള്‍പ്പാനും തക്കവണ്ണം</verse>
				<verse number="28">അവനെ ഉപേക്ഷിച്ചു പിന്മാറിക്കളകയും അവന്‍റെ വഴികളെ ഗണ്യമാക്കാതിരിക്കയും ചെയ്തുവല്ലോ.</verse>
				<verse number="29">വഷളനായ മനുഷ്യന്‍ വാഴാതിരിക്കേണ്ടതിനും ജനത്തെ കുടുക്കുവാന്‍ ആരും ഇല്ലാതിരിക്കേണ്ടതിനും</verse>
				<verse number="30">അവന്‍ സ്വസ്ഥത നല്കിയാൽ ആര്‍ കുറ്റം വിധിക്കും? ഒരു ജാതിക്കായാലും ഒരാള്‍ക്കായാലും അവന്‍ മുഖം മറച്ചുകളഞ്ഞാൽ ആര്‍ അവനെ കാണും?</verse>
				<verse number="31">ഞാന്‍ ശിക്ഷ സഹിച്ചു; ഞാന്‍ ഇനി കുറ്റം ചെയ്കയില്ല;</verse>
				<verse number="32">ഞാന്‍ കാണാത്തത് എന്നെ പഠിപ്പിക്കേണമേ; ഞാന്‍ അന്യായം ചെയ്തിട്ടുണ്ടെങ്കിൽ ഇനി ചെയ്കയില്ല എന്ന് ആരെങ്കിലും ദൈവത്തോടു പറഞ്ഞിട്ടുണ്ടോ?</verse>
				<verse number="33">നീ മുഷിഞ്ഞതുകൊണ്ട് അവന്‍ നിന്‍റെ ഇഷ്ടംപോലെ പകരം ചെയ്യേണമോ? ഞാനല്ല, നീ തന്നേതിരഞ്ഞെടുക്കേണ്ടതല്ലോ; ആകയാൽ നീ അറിയുന്നതു പ്രസ്താവിച്ചുകൊള്‍ക.</verse>
				<verse number="34">ഇയ്യോബ് അറിവില്ലാതെ സംസാരിക്കുന്നു; അവന്‍റെ വാക്കുകളിലും ജ്ഞാനമില്ല</verse>
				<verse number="35">എന്നു വിവേകമുള്ള പുരുഷന്മാരും എന്‍റെ വാക്കു കേള്‍ക്കുന്ന ഏതു ജ്ഞാനിയും എന്നോടു പറയും.</verse>
				<verse number="36">ഇയ്യോബ് ദുഷ്ടന്മാരെപ്പോലെ പ്രതിവാദിക്കകൊണ്ട് അവനെ ആദിയോടന്തം പരിശോധിച്ചാൽ കൊള്ളാം.</verse>
				<verse number="37">അവന്‍ തന്‍റെ പാപത്തോടു ദ്രോഹം ചേര്‍ക്കുന്നു; അവന്‍ നമ്മുടെ മധ്യേ കൈ കൊട്ടുന്നു; ദൈവത്തിന് വിരോധമായി വാക്കു വര്‍ധിപ്പിക്കുന്നു.</verse>
			</chapter>
			<chapter number="35">
				<verse number="1">എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">എന്‍റെ നീതി ദൈവത്തിന്‍റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?</verse>
				<verse number="3">അതിനാൽ നിനക്ക് എന്തു പ്രയോജനം എന്നും ഞാന്‍ പാപം ചെയ്യുന്നതിനെക്കാള്‍ അതുകൊണ്ട് എനിക്കെന്തുപകാരം എന്നും നീ ചോദിക്കുന്നുവല്ലോ;</verse>
				<verse number="4">നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാന്‍ പ്രത്യുത്തരം പറയാം.</verse>
				<verse number="5">നീ ആകാശത്തേക്കു നോക്കി കാണുക; നിനക്കു മീതെയുള്ള മേഘങ്ങളെ ദര്‍ശിക്ക;</verse>
				<verse number="6">നീ പാപം ചെയ്യുന്നതിനാൽ അവനോട് എന്തു പ്രവര്‍ത്തിക്കുന്നു? നിന്‍റെ ലംഘനം പെരുകുന്നതിനാൽ നീ അവനോട് എന്തു ചെയ്യുന്നു?</verse>
				<verse number="7">നീ നീതിമാനായിരിക്കുന്നതിനാൽ അവന് എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവന്‍ നിന്‍റെ കൈയിൽനിന്ന് എന്തു പ്രാപിക്കുന്നു?</verse>
				<verse number="8">നിന്‍റെ ദുഷ്ടത നിന്നെപ്പോലെയുള്ള ഒരു പുരുഷനെയും നിന്‍റെ നീതി മനുഷ്യനെയും സംബന്ധിക്കുന്നു.</verse>
				<verse number="9">പീഡയുടെ പെരുപ്പം ഹേതുവായി അവര്‍ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവര്‍ നിലവിളിക്കുന്നു.</verse>
				<verse number="10">എങ്കിലും രാത്രിയിൽ സ്തോത്രഗീതങ്ങളെ നല്കുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാള്‍ നമ്മെ പഠിപ്പിക്കുന്നവനും</verse>
				<verse number="11">ആകാശത്തിലെ പക്ഷികളെക്കാള്‍ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്‍റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുത്തനും ചോദിക്കുന്നില്ല.</verse>
				<verse number="12">അവിടെ ദുഷ്ടന്മാരുടെ അഹങ്കാരംനിമിത്തം അവര്‍ നിലവിളിക്കുന്നു; എങ്കിലും ആരും ഉത്തരം പറയുന്നില്ല.</verse>
				<verse number="13">വ്യര്‍ഥമായുള്ളതു ദൈവം കേള്‍ക്കയില്ല; സര്‍വശക്തന്‍ അതു വിചാരിക്കയുമില്ല നിശ്ചയം.</verse>
				<verse number="14">പിന്നെ നീ അവനെ കാണുന്നില്ല എന്നു പറഞ്ഞാൽ എങ്ങനെ? വ്യവഹാരം അവന്‍റെ മുമ്പിൽ ഇരിക്കയാൽ നീ അവനായി കാത്തിരിക്ക.</verse>
				<verse number="15">ഇപ്പോഴോ, അവന്‍റെ കോപം സന്ദര്‍ശിക്കായ്കകൊണ്ടും അവന്‍ അഹങ്കാരത്തെ അധികം ഗണ്യമാക്കായ്കകൊണ്ടും</verse>
				<verse number="16">ഇയ്യോബ് വൃഥാ തന്‍റെ വായ് തുറക്കുന്നു; അറിവുകൂടാതെ വാക്ക് വര്‍ധിപ്പിക്കുന്നു.</verse>
			</chapter>
			<chapter number="36">
				<verse number="1">എലീഹൂ പിന്നെയും പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">അല്പം ക്ഷമിക്ക, ഞാന്‍ അറിയിച്ചുതരാം; ദൈവത്തിനുവേണ്ടി ഇനിയും ചില വാക്ക് പറവാനുണ്ട്.</verse>
				<verse number="3">ഞാന്‍ ദൂരത്തുനിന്ന് അറിവു കൊണ്ടുവരും; എന്‍റെ സ്രഷ്ടാവിനു നീതിയെ ആരോപിക്കും.</verse>
				<verse number="4">എന്‍റെ വാക്ക് ഭോഷ്കല്ല നിശ്ചയം; അറിവു തികഞ്ഞവന്‍ നിന്‍റെ അടുക്കൽ നില്ക്കുന്നു.</verse>
				<verse number="5">ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവന്‍ വിവേകശക്തിയിലും ബലവാന്‍ തന്നെ.</verse>
				<verse number="6">അവന്‍ ദുഷ്ടന്‍റെ ജീവനെ രക്ഷിക്കുന്നില്ല; ദുഃഖിതന്മാര്‍ക്കോ അവന്‍ ന്യായം നടത്തിക്കൊടുക്കുന്നു.</verse>
				<verse number="7">അവന്‍ നീതിമാന്മാരിൽനിന്നു തന്‍റെ കടാക്ഷം മാറ്റുന്നില്ല; രാജാക്കന്മാരോടുകൂടെ അവരെ സിംഹാസനത്തിൽ ഇരുത്തുന്നു; അവര്‍ എന്നേക്കും ഉയര്‍ന്നിരിക്കുന്നു.</verse>
				<verse number="8">അവര്‍ ചങ്ങലകളാൽ ബന്ധിക്കപ്പെട്ട് കഷ്ടതയുടെ പാശങ്ങളാൽ പിടിക്കപ്പെട്ടാൽ</verse>
				<verse number="9">അവന്‍ അവര്‍ക്ക് അവരുടെ പ്രവൃത്തിയും അഹങ്കരിച്ചുപോയ ലംഘനങ്ങളും കാണിച്ചുകൊടുക്കും.</verse>
				<verse number="10">അവന്‍ അവരുടെ ചെവി പ്രബോധനത്തിനു തുറക്കുന്നു; അവര്‍ നീതികേടു വിട്ടുതിരിവാന്‍ കല്പിക്കുന്നു.</verse>
				<verse number="11">അവര്‍ കേട്ടനുസരിച്ച് അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും.</verse>
				<verse number="12">കേള്‍ക്കുന്നില്ലങ്കിലോ അവര്‍ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.</verse>
				<verse number="13">ദുഷ്ടമാനസന്മാര്‍ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; അവന്‍ അവരെ ബന്ധിക്കുമ്പോള്‍ അവര്‍ രക്ഷയ്ക്കായി വിളിക്കുന്നില്ല.</verse>
				<verse number="14">അവര്‍ യൗവനത്തിൽതന്നെ മരിച്ചുപോകുന്നു; അവരുടെ ജീവന്‍ ദുര്‍ന്നടപ്പുകാരുടേതുപോലെ നശിക്കുന്നു.</verse>
				<verse number="15">അവന്‍ അരിഷ്ടനെ അവന്‍റെ അരിഷ്ടതയാൽ വിടുവിക്കുന്നു; പീഡയിൽതന്നെ അവരുടെ ചെവി തുറക്കുന്നു.</verse>
				<verse number="16">നിന്നെയും അവന്‍ കഷ്ടതയുടെ വായിൽനിന്ന് ഇടുക്കമില്ലാത്ത വിശാലതയിലേക്കു നടത്തുമായിരുന്നു. നിന്‍റെ മേശമേൽ സ്വാദുഭോജനം വയ്ക്കുമായിരുന്നു.</verse>
				<verse number="17">നീയോ ദുഷ്ടവിധികൊണ്ട് നിറഞ്ഞിരിക്കുന്നു; വിധിയും നീതിയും നിന്നെ പിടിക്കും.</verse>
				<verse number="18">കോപം നിന്നെ പരിഹാസത്തിനായി വശീകരിക്കരുത്; മറുവിലയുടെ വലിപ്പം ഓര്‍ത്തു നീ തെറ്റിപ്പോകയുമരുത്.</verse>
				<verse number="19">കഷ്ടത്തിൽ അകപ്പെടാതിരിപ്പാന്‍ നിന്‍റെ നിലവിളിയും ശക്തിയേറിയ പരിശ്രമങ്ങളൊക്കെയും മതിയാകുമോ?</verse>
				<verse number="20">ജാതികള്‍ തങ്ങളുടെ സ്ഥലത്തുവച്ചു മുടിഞ്ഞുപോകുന്ന രാത്രിയെ നീ കാംക്ഷിക്കരുത്.</verse>
				<verse number="21">സൂക്ഷിച്ചുകൊള്‍ക; നീതികേടിലേക്കു തിരിയരുത്; അതല്ലോ നീ അരിഷ്ടതയെക്കാള്‍ ഇച്ഛിക്കുന്നത്.</verse>
				<verse number="22">ദൈവം തന്‍റെ ശക്തിയാൽ ഉന്നതമായി പ്രവര്‍ത്തിക്കുന്നു; അവനു തുല്യനായ ഉപദേശകന്‍ ആരുള്ളൂ?</verse>
				<verse number="23">അവനോട് അവന്‍റെ വഴിയെ കല്പിച്ചതാര്‍? നീ നീതികേടു ചെയ്തു എന്ന് അവനോട് ആര്‍ക്കു പറയാം?</verse>
				<verse number="24">അവന്‍റെ പ്രവൃത്തിയെ മഹിമപ്പെടുത്തുവാന്‍ നീ ഓര്‍ത്തുകൊള്‍ക; അതിനെക്കുറിച്ചല്ലോ മനുഷ്യര്‍ പാടിയിരിക്കുന്നത്.</verse>
				<verse number="25">മനുഷ്യരൊക്കെയും അതു കണ്ടു രസിക്കുന്നു; ദൂരത്തുനിന്നു മര്‍ത്യന്‍ അതിനെ സൂക്ഷിച്ചുനോക്കുന്നു.</verse>
				<verse number="26">നമുക്ക് അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതന്‍; അവന്‍റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തത്.</verse>
				<verse number="27">അവന്‍ നീര്‍ത്തുള്ളികളെ ആകര്‍ഷിക്കുന്നു; അവന്‍റെ ആവിയാൽ അവ മഴയായി പെയ്യുന്നു.</verse>
				<verse number="28">മേഘങ്ങള്‍ അവയെ ചൊരിയുന്നു; മനുഷ്യരുടെമേൽ ധാരാളമായി പൊഴിക്കുന്നു.</verse>
				<verse number="29">ആര്‍ക്കെങ്കിലും മേഘങ്ങളുടെ വിരിവുകളെയും അവന്‍റെ കൂടാരത്തിന്‍റെ മുഴക്കത്തെയും ഗ്രഹിക്കാമോ?</verse>
				<verse number="30">അവന്‍ തന്‍റെ ചുറ്റും പ്രകാശം വിരിക്കുന്നു; സമുദ്രത്തിന്‍റെ അടിയെ മൂടുന്നു.</verse>
				<verse number="31">ഇവയാൽ അവന്‍ ജാതികളെ ന്യായം വിധിക്കുന്നു; ആഹാരവും ധാരാളമായി കൊടുക്കുന്നു.</verse>
				<verse number="32">അവന്‍ മിന്നൽകൊണ്ടു തൃക്കൈ നിറയ്ക്കുന്നു; പ്രതിയോഗിയുടെ നേരേ അതിനെ നിയോഗിക്കുന്നു.</verse>
				<verse number="33">അതിന്‍റെ മുഴക്കം അവനെയും കന്നുകാലികള്‍ എഴുന്നള്ളുന്നവനെയുംകുറിച്ച് അറിവു തരുന്നു.</verse>
			</chapter>
			<chapter number="37">
				<verse number="1">ഇതിനാൽ എന്‍റെ ഹൃദയം വിറച്ചു തന്‍റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.</verse>
				<verse number="2">അവന്‍റെ നാദത്തിന്‍റെ മുഴക്കവും അവന്‍റെ വായിൽനിന്നു പുറപ്പെടുന്ന ഗര്‍ജനവും ശ്രദ്ധിച്ചുകേള്‍പ്പിന്‍.</verse>
				<verse number="3">അവന്‍ അത് ആകാശത്തിന്‍ കീഴിലൊക്കെയും അതിന്‍റെ മിന്നൽ ഭൂമിയുടെ അറ്റത്തോളവും അയയ്ക്കുന്നു.</verse>
				<verse number="4">അതിന്‍റെ പിന്നാലെ ഒരു മുഴക്കം കേള്‍ക്കുന്നു; അവന്‍ തന്‍റെ മഹിമാനാദംകൊണ്ട് ഇടിമുഴക്കുന്നു; അവന്‍റെ നാദം കേള്‍ക്കുമ്പോള്‍ അവയെ തടുക്കുന്നില്ല.</verse>
				<verse number="5">ദൈവം തന്‍റെ നാദം അതിശയമായി മുഴക്കുന്നു; നമുക്കു ഗ്രഹിച്ചുകൂടാത്ത മഹാകാര്യങ്ങളെ ചെയ്യുന്നു.</verse>
				<verse number="6">അവന്‍ ഹിമത്തോട്: ഭൂമിയിൽ പെയ്യുക എന്നു കല്പിക്കുന്നു; അവന്‍ മഴയോടും വമ്പിച്ച പെരുമഴയോടും കല്പിക്കുന്നു.</verse>
				<verse number="7">താന്‍ സൃഷ്‍ടിച്ച മനുഷ്യരൊക്കെയും അറിവാന്‍തക്കവണ്ണം അവന്‍ സകല മനുഷ്യരുടെയും കൈ മുദ്രയിടുന്നു.</verse>
				<verse number="8">കാട്ടുമൃഗം ഒളിവിടത്തു ചെന്നു തന്‍റെ ഗുഹയിൽ കിടക്കുന്നു.</verse>
				<verse number="9">ദക്ഷിണമണ്ഡലത്തിൽനിന്നു കൊടുങ്കാറ്റും ഉത്തരദിക്കിൽനിന്നു കുളിരും വരുന്നു.</verse>
				<verse number="10">ദൈവത്തിന്‍റെ ശ്വാസംകൊണ്ട് നീര്‍ക്കട്ട ഉളവാകുന്നു; വെള്ളങ്ങളുടെ വിശാലത ഉറച്ചുപോകുന്നു.</verse>
				<verse number="11">അവന്‍ കാര്‍മേഘത്തെ ഈറംകൊണ്ട് കനപ്പിക്കുന്നു; തന്‍റെ മിന്നലുള്ള മേഘത്തെ പരത്തുന്നു.</verse>
				<verse number="12">അവന്‍ അവയോടു കല്പിക്കുന്നതൊക്കെയും ഭൂമിയുടെ ഉപരിഭാഗത്തു ചെയ്യേണ്ടതിന് അവന്‍റെ ആദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.</verse>
				<verse number="13">ശിക്ഷയ്ക്കായിട്ടോ ദേശത്തിന്‍റെ നന്മയ്ക്കായിട്ടോ ദയയ്ക്കായിട്ടോ അവന്‍ അതു വരുത്തുന്നു.</verse>
				<verse number="14">ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊള്‍ക; മിണ്ടാതിരുന്നു ദൈവത്തിന്‍റെ അദ്ഭുതങ്ങളെ ചിന്തിച്ചുകൊള്‍ക.</verse>
				<verse number="15">ദൈവം അവയ്ക്കു കല്പന കൊടുക്കുന്നതും തന്‍റെ മേഘത്തിലെ മിന്നൽ പ്രകാശിപ്പിക്കുന്നതും എങ്ങനെ എന്നു നീ അറിയുന്നുവോ?</verse>
				<verse number="16">മേഘങ്ങളുടെ ആക്കത്തൂക്കവും ജ്ഞാനസമ്പൂര്‍ണനായവന്‍റെ അദ്ഭുതങ്ങളും നീ അറിയുന്നുവോ?</verse>
				<verse number="17">തെന്നിക്കാറ്റുകൊണ്ട് ഭൂമി അനങ്ങാതിരിക്കുമ്പോള്‍ നിന്‍റെ വസ്ത്രത്തിനു ചൂടുണ്ടാകുന്നത് എങ്ങനെ?</verse>
				<verse number="18">ലോഹദര്‍പ്പണംപോലെ ഉറപ്പുള്ള ആകാശത്തെ നിനക്ക് അവനോടുകൂടെ വിടര്‍ത്തു വയ്ക്കാമോ?</verse>
				<verse number="19">അവനോട് എന്ത് പറയേണമെന്നു ഞങ്ങള്‍ക്ക് ഉപദേശിച്ചു തരിക; അന്ധകാരം നിമിത്തം ഞങ്ങള്‍ക്കും ഒന്നും പ്രസ്താവിപ്പാന്‍ കഴിവില്ല.</verse>
				<verse number="20">എനിക്കു സംസാരിക്കേണം എന്ന് അവനോടു ബോധിപ്പിക്കേണമോ? നാശത്തിനിരയായിത്തീരുവാന്‍ ആരാനും ഇച്ഛിക്കുമോ?</verse>
				<verse number="21">ഇപ്പോള്‍ ആകാശത്തിൽ വെളിച്ചം ശോഭിക്കുന്നതു കാണുന്നില്ല; എങ്കിലും കാറ്റ് കടന്ന് അതിനെ തെളിവാക്കുന്നു.</verse>
				<verse number="22">വടക്കുനിന്നു സ്വര്‍ണശോഭപോലെ വരുന്നു; ദൈവത്തിന്‍റെ ചുറ്റും ഭയങ്കര തേജസ്സുണ്ട്.</verse>
				<verse number="23">സര്‍വശക്തനെയോ നാം കണ്ടെത്തുകയില്ല; അവന്‍ ശക്തിയിൽ അത്യുന്നതനാകുന്നു; അവന്‍ ന്യായത്തിനും പൂര്‍ണനീതിക്കും ഭംഗം വരുത്തുന്നില്ല.</verse>
				<verse number="24">അതുകൊണ്ട് മനുഷ്യര്‍ അവനെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവന്‍ കടാക്ഷിക്കുന്നില്ല.</verse>
			</chapter>
			<chapter number="38">
				<verse number="1">അനന്തരം യഹോവ ചുഴലിക്കാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരം അരുളിച്ചെയ്തതെന്തെന്നാൽ:</verse>
				<verse number="2">അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാര്‍?</verse>
				<verse number="3">നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോടു ചോദിക്കും; എന്നോട് ഉത്തരം പറക.</verse>
				<verse number="4">ഞാന്‍ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോള്‍ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പ്രസ്താവിക്ക.</verse>
				<verse number="5">അതിന്‍റെ അളവു നിയമിച്ചവന്‍ ആര്‍? നീ അറിയുന്നുവോ? അല്ല, അതിന് അളവുനൂൽ പിടിച്ചവനാര്‍?</verse>
				<verse number="6">പ്രഭാതനക്ഷത്രങ്ങള്‍ ഒന്നിച്ചു ഘോഷിച്ചുല്ലസിക്കയും ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാര്‍ക്കുകയും ചെയ്തപ്പോള്‍</verse>
				<verse number="7">അതിന്‍റെ അടിസ്ഥാനം ഏതിന്മേൽ ഉറപ്പിച്ചു? അല്ല, അതിന്‍റെ മൂലക്കല്ലിട്ടവന്‍ ആര്‍?</verse>
				<verse number="8">ഗര്‍ഭത്തിൽനിന്ന് എന്നപോലെ സമുദ്രം ചാടിപ്പുറപ്പെട്ടപ്പോള്‍ അതിനെ കതകുകളാൽ അടച്ചവന്‍ ആര്‍?</verse>
				<verse number="9">അന്നു ഞാന്‍ മേഘത്തെ അതിന് ഉടുപ്പും കൂരിരുളിനെ അതിനു ചുറ്റാടയും ആക്കി;</verse>
				<verse number="10">ഞാന്‍ അതിന് അതിര്‍ നിയമിച്ചു കതകും ഓടാമ്പലും വച്ചു.</verse>
				<verse number="11">ഇത്രത്തോളം നിനക്കു വരാം; ഇതു കടക്കരുത്; ഇവിടെ നിന്‍റെ തിരമാലകളുടെ ഗര്‍വം നിലയ്ക്കും എന്നു കല്പിച്ചു.</verse>
				<verse number="12">ഭൂമിയുടെ അറ്റങ്ങളെ പിടിക്കേണ്ടതിനും ദുഷ്ടന്മാരെ അതിൽനിന്നു കുടഞ്ഞുകളയേണ്ടതിനും</verse>
				<verse number="13">നിന്‍റെ ജീവകാലത്തൊരിക്കലെങ്കിലും നീ പ്രഭാതത്തിനു കല്പന കൊടുക്കുകയും അരുണോദയത്തിനു സ്ഥലം ആദേശിക്കയും ചെയ്തിട്ടുണ്ടോ?</verse>
				<verse number="14">അതു മുദ്രയ്ക്കു കീഴിലെ അരക്കുപോലെ മാറുന്നു; വസ്ത്രംപോലെ ആസകലം വിളങ്ങി നില്ക്കുന്നു.</verse>
				<verse number="15">ദുഷ്ടന്മാര്‍ക്ക് വെളിച്ചം മുടങ്ങിപ്പോകുന്നു; ഓങ്ങിയ ഭുജവും ഒടിഞ്ഞുപോകുന്നു.</verse>
				<verse number="16">നീ സമുദ്രത്തിന്‍റെ ഉറവുകളോളം ചെന്നിട്ടുണ്ടോ? ആഴിയുടെ ആഴത്തിൽ സഞ്ചരിച്ചിട്ടുണ്ടോ?</verse>
				<verse number="17">മരണത്തിന്‍റെ വാതിലുകള്‍ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? അന്ധതമസ്സിന്‍റെ വാതിലുകളെ നീ കണ്ടിട്ടുണ്ടോ?</verse>
				<verse number="18">ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇതൊക്കെയും അറിയുന്നുവെങ്കിൽ പ്രസ്താവിക്ക</verse>
				<verse number="19">വെളിച്ചം വസിക്കുന്ന സ്ഥലത്തേക്കുള്ള വഴി ഏത്? ഇരുളിന്‍റെ പാര്‍പ്പിടവും എവിടെ?</verse>
				<verse number="20">നിനക്ക് അവയെ അവയുടെ അതിരോളം കൊണ്ടുപോകാമോ? അവയുടെ വീട്ടിലേക്കുള്ള പാത അറിയാമോ?</verse>
				<verse number="21">നീ അന്നേ ജനിച്ചിരുന്നുവല്ലോ; നിനക്ക് ആയുസ്സ് ഒട്ടും കുറവല്ലല്ലോ; നീ അത് അറിയാതിരിക്കുമോ?</verse>
				<verse number="22">നീ ഹിമത്തിന്‍റെ ഭണ്ഡാരത്തോളം ചെന്നിട്ടുണ്ടോ? കന്മഴയുടെ ഭണ്ഡാരം നീ കണ്ടിട്ടുണ്ടോ?</verse>
				<verse number="23">ഞാന്‍ അവയെ കഷ്ടകാലത്തേക്കും പോരും പടയുമുള്ള നാളിലേക്കും സംഗ്രഹിച്ചു വച്ചിരിക്കുന്നു.</verse>
				<verse number="24">വെളിച്ചം പിരിഞ്ഞുപോകുന്നതും കിഴക്കന്‍കാറ്റ് ഭൂമിമേൽ വ്യാപിക്കുന്നതും ആയ വഴി ഏത്?</verse>
				<verse number="25">നിര്‍ജനദേശത്തും ആള്‍പാര്‍പ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കേണ്ടതിനും</verse>
				<verse number="26">തരിശും ശൂന്യവുമായ നിലത്തിന്‍റെ ദാഹം തീര്‍ക്കേണ്ടതിനും ഇളംപുല്ലു മുളപ്പിക്കേണ്ടതിനും</verse>
				<verse number="27">ജലപ്രവാഹത്തിനു ചാലും ഇടിമിന്നലിനു പാതയും വെട്ടിക്കൊടുത്തതാര്‍?</verse>
				<verse number="28">മഴയ്ക്ക് അപ്പനുണ്ടോ? അല്ല, മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്‍?</verse>
				<verse number="29">ആരുടെ ഗര്‍ഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആര്‍ പ്രസവിക്കുന്നു?</verse>
				<verse number="30">വെള്ളം കല്ലുപോലെ ഉറച്ചുപോകുന്നു. ആഴിയുടെ മുഖം കട്ടിയായിത്തീരുന്നു.</verse>
				<verse number="31">കാര്‍ത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്‍റെ ബന്ധനങ്ങള്‍ അഴിക്കാമോ?</verse>
				<verse number="32">നിനക്കു രാശിചക്രത്തെ അതിന്‍റെ കാലത്തു പുറപ്പെടുവിക്കാമോ? സപ്തര്‍ഷികളെയും മക്കളെയും നിനക്കു നടത്താമോ?</verse>
				<verse number="33">ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ? അതിനു ഭൂമിമേലുള്ള സ്വാധീനത നിര്‍ണയിക്കാമോ?</verse>
				<verse number="34">ജലപ്രവാഹം നിന്നെ മൂടേണ്ടതിനു നിനക്കു മേഘങ്ങളോളം ശബ്ദം ഉയര്‍ത്താമോ?</verse>
				<verse number="35">അടിയങ്ങള്‍ വിടകൊള്ളുന്നു എന്നു നിന്നോടു പറഞ്ഞു പുറപ്പെടുവാന്‍ തക്കവണ്ണം നിനക്കു മിന്നലുകളെ പറഞ്ഞയയ്ക്കാമോ?</verse>
				<verse number="36">അന്തരംഗത്തിൽ ജ്ഞാനത്തെ വച്ചവനാര്‍? മനസ്സിനു വിവേകം കൊടുത്തവന്‍ ആര്‍?</verse>
				<verse number="37">ഉരുക്കിവാര്‍ത്തതുപോലെ പൊടി തമ്മിൽ കൂടുമ്പോഴും മണ്‍കട്ട ഒന്നോടൊന്നു പറ്റിപ്പോകുമ്പോഴും</verse>
				<verse number="38">ജ്ഞാനത്താൽ മേഘങ്ങളെ എണ്ണുന്നതാര്‍? ആകാശത്തിലെ തുരുത്തികളെ ചരിക്കുന്നതാര്‍?</verse>
				<verse number="39">സിംഹങ്ങള്‍ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ മുറ്റുകാട്ടിൽ പതിയിരിക്കുമ്പോഴും</verse>
				<verse number="40">നീ സിംഹിക്ക് ഇര വേട്ടയാടിക്കൊടുക്കുമോ? ബാലസിംഹങ്ങളുടെ വിശപ്പടക്കുമോ?</verse>
				<verse number="41">കാക്കക്കുഞ്ഞുങ്ങള്‍ ഇരകിട്ടാതെ ഉഴന്നു ദൈവത്തോടു നിലവിളിക്കുമ്പോള്‍ അതിനു തീന്‍ എത്തിച്ചു കൊടുക്കുന്നതാര്‍?</verse>
			</chapter>
			<chapter number="39">
				<verse number="1">പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാന്‍പേടകളുടെ ഈറ്റുനോവു നീ കാണുമോ?</verse>
				<verse number="2">അവയ്ക്കു ഗര്‍ഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?</verse>
				<verse number="3">അവ കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; ക്ഷണത്തിൽ വേദന കഴിഞ്ഞു പോകുന്നു.</verse>
				<verse number="4">അവയുടെ കുട്ടികള്‍ ബലപ്പെട്ടു കാട്ടിൽ വളരുന്നു; അവ പുറപ്പെട്ടുപോകുന്നു; മടങ്ങിവരുന്നതുമില്ല.</verse>
				<verse number="5">കാട്ടുകഴുതയെ അഴിച്ചുവിട്ടത് ആര്‍? വനഗര്‍ദ്ദഭത്തെ കെട്ടഴിച്ചതാര്‍?</verse>
				<verse number="6">ഞാന്‍ മരുഭൂമിയെ അതിനു വീടും ഉവര്‍ന്നിലത്തെ അതിനു പാര്‍പ്പിടവുമാക്കി.</verse>
				<verse number="7">അതു പട്ടണത്തിലെ ആരവം കേട്ടു ചിരിക്കുന്നു; തെളിക്കുന്നവന്‍റെ ഒച്ച കൂട്ടാക്കുന്നതുമില്ല.</verse>
				<verse number="8">മലനിരകള്‍ അതിന്‍റെ മേച്ചൽപ്പുറമാകുന്നു; പച്ചയായതൊക്കെയും അതു തിരഞ്ഞുനടക്കുന്നു.</verse>
				<verse number="9">കാട്ടുപോത്ത് നിന്നെ വഴിപ്പെട്ടു സേവിക്കുമോ? അതു നിന്‍റെ പുല്ത്തൊട്ടിക്കരികെ രാപാര്‍ക്കുമോ?</verse>
				<verse number="10">കാട്ടുപോത്തിനെ നിനക്കു കയറിട്ട് ഉഴവിനു കൊണ്ടുപോകാമോ? അതു നിന്‍റെ പിന്നാലെ നിലം നിരത്തുമോ?</verse>
				<verse number="11">അതിന്‍റെ ശക്തി വലുതാകയാൽ നീ അതിനെ വിശ്വസിക്കുമോ? നിന്‍റെ വേല നീ അതിനു ഭരമേല്പിച്ചു കൊടുക്കുമോ?</verse>
				<verse number="12">അതു നിന്‍റെ വിത്ത് കൊണ്ടുവരുമെന്നും നിന്‍റെ കളപ്പുരയിൽ കൂട്ടുമെന്നും നീ വിശ്വസിക്കുമോ?</verse>
				<verse number="13">ഒട്ടകപ്പക്ഷി ഉല്ലസിച്ചു ചിറകു വീശുന്നു; എങ്കിലും ചിറകും തൂവലുംകൊണ്ട് വാത്സല്യം കാണിക്കുമോ?</verse>
				<verse number="14">അതു നിലത്തു മുട്ട ഇട്ടേച്ചു പോകുന്നു; അവയെ പൊടിയിൽ വച്ചു വിരിക്കുന്നു.</verse>
				<verse number="15">കാൽകൊണ്ട് അവ ഉടഞ്ഞുപോയേക്കുമെന്നോ കാട്ടുമൃഗം അവയെ ചവിട്ടിക്കളഞ്ഞേക്കുമെന്നോ അത് ഓര്‍ക്കുന്നില്ല.</verse>
				<verse number="16">അത് തന്‍റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്‍റെ പ്രയത്നം വ്യര്‍ഥമായിപ്പോകുമെന്നു ഭയപ്പെടുന്നില്ല.</verse>
				<verse number="17">ദൈവം അതിനു ജ്ഞാനമില്ലാതാക്കി വിവേകം അതിനു നല്കിയിട്ടുമില്ല.</verse>
				<verse number="18">അതു ചിറകടിച്ചു പൊങ്ങി ഓടുമ്പോള്‍ കുതിരയെയും പുറത്തു കയറിയവനെയും പരിഹസിക്കുന്നു.</verse>
				<verse number="19">കുതിരയ്ക്ക് നീയോ ശക്തി കൊടുത്തത്? അതിന്‍റെ കഴുത്തിനു നീയോ കുഞ്ചിരോമം അണിയിച്ചത്?</verse>
				<verse number="20">നിനക്ക് അതിനെ വെട്ടുക്കിളിയെപ്പോലെ ചാടിക്കാമോ? അതിന്‍റെ ഹുങ്കാരപ്രതാപം ഭയങ്കരം.</verse>
				<verse number="21">അതു താഴ്വരയിൽ മാന്തി ഊക്കോടെ ഉല്ലസിക്കുന്നു. അത് ആയുധപാണികളെ എതിര്‍ത്തു ചെല്ലുന്നു.</verse>
				<verse number="22">അതു കൂസാതെ ഭയത്തെ പുച്ഛിക്കുന്നു; വാളിനോടു പിന്‍വാങ്ങി മണ്ടുന്നതുമില്ല.</verse>
				<verse number="23">അതിന് എതിരേ ആവനാഴിയും മിന്നുന്ന കുന്തവും ശൂലവും കിലുകിലുക്കുന്നു.</verse>
				<verse number="24">അത് ഉഗ്രതയും കോപവും പൂണ്ടു നിലം വിഴുങ്ങുന്നു; കാഹളനാദം കേട്ടാൽ അത് അടങ്ങിനില്ക്കയില്ല.</verse>
				<verse number="25">കാഹളനാദം ധ്വനിക്കുന്തോറും അതു ഹാ, ഹാ എന്നു ചിനയ്ക്കുന്നു; പടയും പടനായകന്മാരുടെ മുഴക്കവും ആര്‍പ്പും ദൂരത്തുനിന്നു മണക്കുന്നു.</verse>
				<verse number="26">നിന്‍റെ വിവേകത്താലോ പരുന്തു പറക്കയും ചിറകു തെക്കോട്ടു വിടര്‍ക്കുകയും ചെയ്യുന്നത്?</verse>
				<verse number="27">നിന്‍റെ കല്പനയ്ക്കോ കഴുകന്‍ മേലോട്ടു പറക്കയും ഉയരത്തിൽ കൂടുവയ്ക്കയും ചെയ്യുന്നത്?</verse>
				<verse number="28">അതു പാറയിൽ കുടിയേറി രാപാര്‍ക്കുന്നു; പാറമുകളിലും ദുര്‍ഗത്തിലും തന്നെ.</verse>
				<verse number="29">അവിടെനിന്ന് അത് ഇര തിരയുന്നു; അതിന്‍റെ കണ്ണ് ദൂരത്തേക്കു കാണുന്നു.</verse>
				<verse number="30">അതിന്‍റെ കുഞ്ഞുങ്ങള്‍ ചോര വലിച്ചു കുടിക്കുന്നു; പട്ടുപോയവര്‍ എവിടെയോ അവിടെ അതുണ്ട്.</verse>
			</chapter>
			<chapter number="40">
				<verse number="1">യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത് എന്തെന്നാൽ:</verse>
				<verse number="2">ആക്ഷേപകന്‍ സര്‍വശക്തനോടു വാദിക്കുമോ? ദൈവത്തോടു തര്‍ക്കിക്കുന്നവന്‍ ഇതിന് ഉത്തരം പറയട്ടെ.</verse>
				<verse number="3">അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:</verse>
				<verse number="4">ഞാന്‍ നിസ്സാരനല്ലോ, ഞാന്‍ നിന്നോട് എന്തുത്തരം പറയേണ്ടൂ? ഞാന്‍ കൈകൊണ്ടു വായ് പൊത്തിക്കൊള്ളുന്നു.</verse>
				<verse number="5">ഒരുവട്ടം ഞാന്‍ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാന്‍ ഉരചെയ്തു; ഇനി മിണ്ടുകയില്ല.</verse>
				<verse number="6">അപ്പോള്‍ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="7">നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്‍ക; ഞാന്‍ നിന്നോട് ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചു തരിക.</verse>
				<verse number="8">നീ എന്‍റെ ന്യായത്തെ ദുര്‍ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?</verse>
				<verse number="9">ദൈവത്തിനുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?</verse>
				<verse number="10">നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്‍ക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്‍ക.</verse>
				<verse number="11">നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗര്‍വിയെയും നോക്കി താഴ്ത്തുക;</verse>
				<verse number="12">ഏത് ഗര്‍വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽതന്നെ വീഴ്ത്തിക്കളക.</verse>
				<verse number="13">അവരെയൊക്കെയും പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.</verse>
				<verse number="14">അപ്പോള്‍ നിന്‍റെ വലംകൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചു പറയും.</verse>
				<verse number="15">ഞാന്‍ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലു തിന്നുന്നു.</verse>
				<verse number="16">അതിന്‍റെ ശക്തി അതിന്‍റെ കടിപ്രദേശത്തും അതിന്‍റെ ബലം വയറ്റിന്‍റെ മാംസപേശികളിലും ആകുന്നു.</verse>
				<verse number="17">ദേവദാരുതുല്യമായ തന്‍റെ വാൽ അത് ആട്ടുന്നു; അതിന്‍റെ തുടയിലെ ഞരമ്പുകള്‍ കൂടി പിണഞ്ഞിരിക്കുന്നു.</verse>
				<verse number="18">അതിന്‍റെ അസ്ഥികള്‍ ചെമ്പുകുഴൽ പോലെയും എല്ലുകള്‍ ഇരുമ്പഴിപോലെയും ഇരിക്കുന്നു.</verse>
				<verse number="19">അതു ദൈവത്തിന്‍റെ സൃഷ്‍ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവന്‍ അതിന് ഒരു വാള്‍ കൊടുത്തിരിക്കുന്നു.</verse>
				<verse number="20">കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പര്‍വതങ്ങള്‍ അതിനു തീന്‍ വിളയിക്കുന്നു.</verse>
				<verse number="21">അതു നീര്‍മരുതിന്‍റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.</verse>
				<verse number="22">നീര്‍മരുതു നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു.</verse>
				<verse number="23">നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോര്‍ദ്ദാന്‍ അതിന്‍റെ വായിലേക്കു ചാടിയാലും അതു നിര്‍ഭയമായിരിക്കും.</verse>
				<verse number="24">അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്‍റെ മൂക്കിൽ കയര്‍ കോര്‍ക്കാമോ?</verse>
			</chapter>
			<chapter number="41">
				<verse number="1">മഹാനക്രത്തെ ചൂണ്ടലിട്ടു പിടിക്കാമോ? അതിന്‍റെ നാക്ക് കയറുകൊണ്ട് അമര്‍ത്താമോ?</verse>
				<verse number="2">അതിന്‍റെ മൂക്കിൽ കയറു കോര്‍ക്കാമോ? അതിന്‍റെ അണയിൽ കൊളുത്തു കടത്താമോ?</verse>
				<verse number="3">അതു നിന്നോട് ഏറിയ യാചന കഴിക്കുമോ? സാവധാനവാക്ക് നിന്നോടു പറയുമോ?</verse>
				<verse number="4">അതിനെ എന്നും ദാസനാക്കിക്കൊള്ളേണ്ടതിന് അതു നിന്നോട് ഉടമ്പടി ചെയ്യുമോ?</verse>
				<verse number="5">പക്ഷിയോട് എന്നപോലെ നീ അതിനോടു കളിക്കുമോ? അതിനെ പിടിച്ചു നിന്‍റെ ബാലമാര്‍ക്കായി കെട്ടിയിടുമോ?</verse>
				<verse number="6">മീന്‍പിടിക്കൂറ്റുകാര്‍ അതിനെക്കൊണ്ടു വ്യാപാരം ചെയ്യുമോ? അതിനെ കച്ചവടക്കാര്‍ക്കു പകുത്തു വില്ക്കുമോ?</verse>
				<verse number="7">നിനക്ക് അതിന്‍റെ തോലിൽ നിറച്ച് അസ്ത്രവും തലയിൽ നിറച്ചു ചാട്ടുളിയും തറയ്ക്കാമോ?</verse>
				<verse number="8">അതിനെ ഒന്ന് തൊടുക; പോര്‍ തിട്ടം എന്ന് ഓര്‍ത്തുകൊള്‍ക; പിന്നെ നീ അതിന് തുനികയില്ല.</verse>
				<verse number="9">അവന്‍റെ ആശയ്ക്കു ഭംഗം വരുന്നു; അതിനെ കാണുമ്പോള്‍തന്നെ അവന്‍ വീണുപോകുമല്ലോ.</verse>
				<verse number="10">അതിനെ ഇളക്കുവാന്‍ തക്ക ശൂരനില്ല; പിന്നെ എന്നോട് എതിര്‍ത്തു നില്ക്കുന്നവന്‍ ആര്‍?</verse>
				<verse number="11">ഞാന്‍ മടക്കിക്കൊടുക്കേണ്ടതിന് എനിക്കു മുമ്പുകൂട്ടി തന്നതാര്‍? ആകാശത്തിന്‍കീഴെയുള്ളതൊക്കെയും എന്‍റേതല്ലയോ?</verse>
				<verse number="12">അതിന്‍റെ അവയവങ്ങളെയും മഹാശക്തിയെയും അതിന്‍റെ ചേലൊത്ത രൂപത്തെയുംപറ്റി ഞാന്‍ മിണ്ടാതിരിക്കയില്ല.</verse>
				<verse number="13">അതിന്‍റെ പുറങ്കുപ്പായം ഊരാകുന്നവനാര്‍? അതിന്‍റെ ഇരട്ടനിരപ്പല്ലിനിടയിൽ ആര്‍ ചെല്ലും?</verse>
				<verse number="14">അതിന്‍റെ മുഖത്തെ കതക് ആര്‍ തുറക്കും? അതിന്‍റെ പല്ലിനു ചുറ്റും ഭീഷണം ഉണ്ട്.</verse>
				<verse number="15">ചെതുമ്പൽനിര അതിന്‍റെ ഡംഭമാകുന്നു; അതു മുദ്രവച്ച് മുറുക്കി അടച്ചിരിക്കുന്നു.</verse>
				<verse number="16">അത് ഒന്നോടൊന്നു പറ്റിയിരിക്കുന്നു; ഇടയിൽ കാറ്റുകടക്കയില്ല.</verse>
				<verse number="17">ഒന്നോടൊന്നു ചേര്‍ന്നിരിക്കുന്നു; വേര്‍പെടുത്തിക്കൂടാതവണ്ണം തമ്മിൽ പറ്റിയിരിക്കുന്നു.</verse>
				<verse number="18">അതു തുമ്മുമ്പോള്‍ വെളിച്ചം മിന്നുന്നു; അതിന്‍റെ കണ്ണ് ഉഷസ്സിന്‍റെ കണ്ണിമപോലെ ആകുന്നു.</verse>
				<verse number="19">അതിന്‍റെ വായിൽനിന്നു തീപ്പന്തങ്ങള്‍ പുറപ്പെടുകയും തീപ്പൊരികള്‍ തെറിക്കയും ചെയ്യുന്നു.</verse>
				<verse number="20">തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന പോട്ടപ്പുല്ലിൽനിന്നും എന്നപോലെ അതിന്‍റെ മൂക്കിൽനിന്നു പുക പുറപ്പെടുന്നു.</verse>
				<verse number="21">അതിന്‍റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്‍റെ വായിൽനിന്നു ജ്വാല പുറപ്പെടുന്നു.</verse>
				<verse number="22">അതിന്‍റെ കഴുത്തിൽ ബലം വസിക്കുന്നു; അതിന്‍റെ മുമ്പിൽ നിരാശ നൃത്തം ചെയ്യുന്നു.</verse>
				<verse number="23">അതിന്‍റെ മാംസദശകള്‍ തമ്മിൽ പറ്റിയിരിക്കുന്നു; അവ ഇളകിപ്പോകാതവണ്ണം അതിന്മേൽ ഉറച്ചിരിക്കുന്നു.</verse>
				<verse number="24">അതിന്‍റെ ഹൃദയം കല്ലുപോലെ ഉറപ്പുള്ളത് തിരികല്ലിന്‍റെ അടിക്കല്ലുപോലെ ഉറപ്പുള്ളതു തന്നെ.</verse>
				<verse number="25">അത് പൊങ്ങുമ്പോള്‍ ബലശാലികള്‍ പേടിക്കുന്നു; ഭയം ഹേതുവായിട്ട് അവര്‍ പരവശരായിത്തീരുന്നു.</verse>
				<verse number="26">വാള്‍കൊണ്ട് അതിനെ എതിര്‍ക്കുന്നത് അസാധ്യം; കുന്തം, അസ്ത്രം, വേൽ എന്നിവകൊണ്ടും ആവതില്ല.</verse>
				<verse number="27">ഇരുമ്പിനെ അതു വൈക്കോൽപോലെയും താമ്രത്തെ ദ്രവിച്ച മരംപോലെയും വിചാരിക്കുന്നു.</verse>
				<verse number="28">അസ്ത്രം അതിനെ ഓടിക്കയില്ല; കവിണക്കല്ല് അതിനു താളടിയായിരിക്കുന്നു.</verse>
				<verse number="29">ഗദ അതിനു താളടിപോലെ തോന്നുന്നു; വേൽ ചാടുന്ന ഒച്ച കേട്ടിട്ട് അതു ചിരിക്കുന്നു.</verse>
				<verse number="30">അതിന്‍റെ അധോഭാഗം മൂര്‍ച്ചയുള്ള ഓട്ടുകഷണംപോലെയാകുന്നു; അതു ചെളിമേൽ പല്ലിത്തടിപോലെ വലിയുന്നു.</verse>
				<verse number="31">കലത്തെപ്പോലെ അത് ആഴിയെ തിളപ്പിക്കുന്നു; സമുദ്രത്തെ അതു തൈലം പോലെയാക്കിത്തീര്‍ക്കുന്നു.</verse>
				<verse number="32">അതിന്‍റെ പിന്നാലെ ഒരു പാത മിന്നുന്നു; ആഴി നരച്ചതുപോലെ തോന്നുന്നു.</verse>
				<verse number="33">ഭൂമിയിൽ അതിനു തുല്യമായിട്ടൊന്നും ഇല്ല; അതിനെ ഭയമില്ലാത്തതായി ഉണ്ടാക്കിയിരിക്കുന്നു.</verse>
				<verse number="34">അത് ഉന്നതമായുള്ളതിനെയൊക്കെയും നോക്കിക്കാണുന്നു; മദിച്ച ജന്തുക്കള്‍ക്കെല്ലാം അതു രാജാവായിരിക്കുന്നു.</verse>
			</chapter>
			<chapter number="42">
				<verse number="1">അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:</verse>
				<verse number="2">നിനക്ക് സകലവും കഴിയുമെന്നും നിന്‍റെ ഉദ്ദേശ്യമൊന്നും അസാധ്യമല്ലന്നും ഞാന്‍ അറിയുന്നു.</verse>
				<verse number="3">അറിവുകൂടാതെ ആലോചനയെ മറിച്ചുകളയുന്നോരിവനാര്‍? അങ്ങനെ എനിക്കറിഞ്ഞുകൂടാതവണ്ണം അദ്ഭുതമേറിയതു ഞാന്‍ തിരിച്ചറിയാതെ പറഞ്ഞുപോയി.</verse>
				<verse number="4">കേള്‍ക്കേണമേ; ഞാന്‍ സംസാരിക്കും; ഞാന്‍ നിന്നോടു ചോദിക്കും; എന്നെ ഗ്രഹിപ്പിക്കേണമേ.</verse>
				<verse number="5">ഞാന്‍ നിന്നെക്കുറിച്ച് ഒരു കേള്‍വി മാത്രമേ കേട്ടിരുന്നുള്ളൂ; ഇപ്പോഴോ, എന്‍റെ കണ്ണാൽ നിന്നെ കാണുന്നു.</verse>
				<verse number="6">ആകയാൽ ഞാന്‍ എന്നെത്തന്നെ വെറുത്തു പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.</verse>
				<verse number="7">യഹോവ ഈ വചനങ്ങളെ ഇയ്യോബിനോട് അരുളിച്ചെയ്തശേഷം യഹോവ തേമാന്യനായ എലീഫസിനോട് അരുളിച്ചെയ്തത്: നിന്നോടും നിന്‍റെ രണ്ടു സ്നേഹിതന്മാരോടും എനിക്കു കോപം ജ്വലിച്ചിരിക്കുന്നു; എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായത് സംസാരിച്ചിട്ടില്ല.</verse>
				<verse number="8">ആകയാൽ നിങ്ങള്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്‍റെ ദാസനായ ഇയ്യോബിന്‍റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങള്‍ക്കുവേണ്ടി ഹോമയാഗം കഴിപ്പിന്‍; എന്‍റെ ദാസനായ ഇയ്യോബ് നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും; ഞാന്‍ അവന്‍റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതയ്ക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്‍റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങള്‍ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.</verse>
				<verse number="9">അങ്ങനെ തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫരും ചെന്നു യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു; യഹോവ ഇയ്യോബിന്‍റെ മുഖത്തെ ആദരിച്ചു.</verse>
				<verse number="10">ഇയ്യോബ് തന്‍റെ സ്നേഹിതന്മാര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ യഹോവ അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു.</verse>
				<verse number="11">അവന്‍റെ സകല സഹോദരന്മാരും സഹോദരിമാരും മുമ്പേ അവനു പരിചയമുള്ളവരൊക്കെയും അവന്‍റെ അടുക്കൽ വന്ന് അവന്‍റെ വീട്ടിൽ അവനോടുകൂടെ ഭക്ഷണം കഴിച്ചു; യഹോവ അവന്‍റെമേൽ വരുത്തിയിരുന്ന സകല അനര്‍ഥത്തെയുംകുറിച്ച് അവര്‍ അവനോടു സഹതാപം കാണിച്ച് അവനെ ആശ്വസിപ്പിച്ചു; ഓരോരുത്തനും അവന് ഓരോ പൊന്‍നാണ്യവും ഓരോ പൊന്‍മോതിരവും കൊടുത്തു.</verse>
				<verse number="12">ഇങ്ങനെ യഹോവ ഇയ്യോബിന്‍റെ പിന്‍കാലത്തെ അവന്‍റെ മുന്‍കാലത്തെക്കാള്‍ അധികം അനുഗ്രഹിച്ചു; അവനു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരം ഏര്‍ കാളയും ആയിരം പെണ്‍കഴുതയും ഉണ്ടായി.</verse>
				<verse number="13">അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി.</verse>
				<verse number="14">മൂത്തവള്‍ക്ക് അവന്‍ യെമീമാ എന്നും രണ്ടാമത്തവള്‍ക്കു കെസീയാ എന്നും മൂന്നാമത്തവള്‍ക്കു കേരെന്‍-ഹപ്പൂക് എന്നും പേര്‍ വിളിച്ചു.</verse>
				<verse number="15">ഇയ്യോബിന്‍റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകള്‍ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പന്‍ അവരുടെ സഹോദരന്മാരോടുകൂടെ അവര്‍ക്ക് അവകാശം കൊടുത്തു.</verse>
				<verse number="16">അതിന്‍റെശേഷം ഇയ്യോബ് നൂറ്റിനാല്പതു സംവത്സരം ജീവിച്ചിരുന്നു; അവന്‍ മക്കളെയും മക്കളുടെ മക്കളെയും നാലു തലമുറയോളം കണ്ടു.</verse>
				<verse number="17">അങ്ങനെ ഇയ്യോബ് വൃദ്ധനും കാലസമ്പൂര്‍ണനുമായി മരിച്ചു.</verse>
			</chapter>
		</book>
		<book number="19">
			<chapter number="1">
				<verse number="1">ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നില്ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും</verse>
				<verse number="2">യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്‍റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍.</verse>
				<verse number="3">അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായിക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.</verse>
				<verse number="4">ദുഷ്ടന്മാര്‍ അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ.</verse>
				<verse number="5">ആകയാൽ ദുഷ്ടന്മാര്‍ ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവിര്‍ന്നുനില്ക്കയില്ല.</verse>
				<verse number="6">യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ഥമായതു നിരൂപിക്കുന്നതും എന്ത്?</verse>
				<verse number="2">യഹോവയ്ക്കും അവന്‍റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാര്‍ എഴുന്നേല്ക്കയും അധിപതികള്‍ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്:</verse>
				<verse number="3">നാം അവരുടെ കെട്ടുകളെ പൊട്ടിച്ച് അവരുടെ കയറുകളെ എറിഞ്ഞുകളക.</verse>
				<verse number="4">സ്വര്‍ഗത്തിൽ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവ് അവരെ പരിഹസിക്കുന്നു.</verse>
				<verse number="5">അന്ന് അവന്‍ കോപത്തോടെ അവരോട് അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.</verse>
				<verse number="6">എന്‍റെ വിശുദ്ധപര്‍വതമായ സീയോനിൽ ഞാന്‍ എന്‍റെ രാജാവിനെ വാഴിച്ചിരിക്കുന്നു.</verse>
				<verse number="7">ഞാന്‍ ഒരു നിര്‍ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോട് അരുളിച്ചെയ്തത്, നീ എന്‍റെ പുത്രന്‍; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.</verse>
				<verse number="8">എന്നോടു ചോദിച്ചുകൊള്‍ക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;</verse>
				<verse number="9">ഇരുമ്പുകോൽകൊണ്ട് നീ അവരെ തകര്‍ക്കും; കുശവന്‍റെ പാത്രംപോലെ അവരെ ഉടയ്ക്കും.</verse>
				<verse number="10">ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍.</verse>
				<verse number="11">ഭയത്തോടെ യഹോവയെ സേവിപ്പിന്‍; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍.</verse>
				<verse number="12">അവന്‍ കോപിച്ചിട്ട് നിങ്ങള്‍ വഴിയിൽവച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍. അവന്‍റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.</verse>
			</chapter>
			<chapter number="3">
				<verse number="1">ദാവീദ് തന്‍റെ മകനായ അബ്ശാലോമിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയപ്പോള്‍ പാടിയ ഒരു സങ്കീര്‍ത്തനം [1] യഹോവേ, എന്‍റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോട് എതിര്‍ക്കുന്നവര്‍ അനേകര്‍ ആകുന്നു.</verse>
				<verse number="2">അവന് ദൈവത്തിങ്കൽ രക്ഷയില്ല എന്ന് എന്നെക്കുറിച്ച് പലരും പറയുന്നു. സേലാ.</verse>
				<verse number="3">നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്‍റെ മഹത്ത്വവും എന്‍റെ തല ഉയര്‍ത്തുന്നവനും ആകുന്നു.</verse>
				<verse number="4">ഞാന്‍ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവന്‍ തന്‍റെ വിശുദ്ധപര്‍വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.</verse>
				<verse number="5">ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണര്‍ന്നുമിരിക്കുന്നു.</verse>
				<verse number="6">എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.</verse>
				<verse number="7">യഹോവേ, എഴുന്നേല്ക്കേണമേ; എന്‍റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്‍റെ ശത്രുക്കളെയൊക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ല് തകര്‍ത്തുകളഞ്ഞു.</verse>
				<verse number="8">രക്ഷ യഹോവയ്ക്കുള്ളതാകുന്നു; നിന്‍റെ അനുഗ്രഹം നിന്‍റെ ജനത്തിന്മേൽ വരുമാറാകട്ടെ. സേലാ.</verse>
			</chapter>
			<chapter number="4">
				<verse number="1">സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] എന്‍റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തിൽ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപ തോന്നി എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ.</verse>
				<verse number="2">പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്‍റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.</verse>
				<verse number="3">യഹോവ ഭക്തനെ തനിക്കു വേര്‍തിരിച്ചിരിക്കുന്നു എന്നറിവിന്‍; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.</verse>
				<verse number="4">നടുങ്ങുവിന്‍; പാപം ചെയ്യാതിരിപ്പിന്‍; നിങ്ങളുടെ കിടക്കമേൽ ഹൃദയത്തിൽ ധ്യാനിച്ചു മൗനമായിരിപ്പിന്‍. സേലാ.</verse>
				<verse number="5">നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍; യഹോവയിൽ ആശ്രയം വയ്പിന്‍.</verse>
				<verse number="6">നമുക്ക് ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്‍റെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ.</verse>
				<verse number="7">ധാന്യവും വീഞ്ഞും വര്‍ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്‍റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.</verse>
				<verse number="8">ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നത്.</verse>
			</chapter>
			<chapter number="5">
				<verse number="1">സംഗീതപ്രമാണിക്ക് വേണുനാദത്തോടെ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, എന്‍റെ വാക്കുകള്‍ക്കു ചെവിതരേണമേ; എന്‍റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ.</verse>
				<verse number="2">എന്‍റെ രാജാവും എന്‍റെ ദൈവവുമായുള്ളോവേ, എന്‍റെ സങ്കടയാചന കേള്‍ക്കേണമേ; നിന്നോടല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്.</verse>
				<verse number="3">യഹോവേ, രാവിലെ എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.</verse>
				<verse number="4">നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ നിന്നോടുകൂടെ പാര്‍ക്കയില്ല.</verse>
				<verse number="5">അഹങ്കാരികള്‍ നിന്‍റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു.</verse>
				<verse number="6">ഭോഷ്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ യഹോവയ്ക്ക് അറപ്പാകുന്നു;</verse>
				<verse number="7">ഞാനോ, നിന്‍റെ കൃപയുടെ ബഹുത്വത്താൽ നിന്‍റെ ആലയത്തിലേക്കു ചെന്ന് നിന്‍റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.</verse>
				<verse number="8">യഹോവേ, എന്‍റെ ശത്രുക്കള്‍ നിമിത്തം നിന്‍റെ നീതിയാൽ എന്നെ നടത്തേണമേ; എന്‍റെ മുമ്പിൽ നിന്‍റെ വഴിയെ നിരപ്പാക്കേണമേ.</verse>
				<verse number="9">അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നെ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ട് അവര്‍ മധുരവാക്കു പറയുന്നു.</verse>
				<verse number="10">ദൈവമേ അവരെ കുറ്റം വിധിക്കേണമേ; തങ്ങളുടെ ആലോചനകളാൽ തന്നെ അവര്‍ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വം നിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍ മത്സരിച്ചിരിക്കുന്നത്.</verse>
				<verse number="11">എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവര്‍ എല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവര്‍ എപ്പോഴും ആനന്ദിച്ചാര്‍ക്കും; നിന്‍റെ നാമത്തെ സ്നേഹിക്കുന്നവര്‍ നിന്നിൽ ഉല്ലസിക്കും.</verse>
				<verse number="12">യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ട് അവനെ മറയ്ക്കും.</verse>
			</chapter>
			<chapter number="6">
				<verse number="1">സംഗീതപ്രമാണിക്ക് തന്ത്രിനാദത്തോടെ അഷ്ടമ രാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, നിന്‍റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്‍റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.</verse>
				<verse number="2">യഹോവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്‍റെ അസ്ഥികള്‍ ഭ്രമിച്ചിരിക്കുന്നു; എന്നെ സൗഖ്യമാക്കേണമേ.</verse>
				<verse number="3">എന്‍റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?</verse>
				<verse number="4">യഹോവേ, തിരിഞ്ഞ് എന്‍റെ പ്രാണനെ വിടുവിക്കേണമേ; നിന്‍റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.</verse>
				<verse number="5">മരണത്തിൽ നിന്നെക്കുറിച്ച് ഓര്‍മയില്ലല്ലോ; പാതാളത്തിൽ ആര്‍ നിനക്ക് സ്തോത്രം ചെയ്യും?</verse>
				<verse number="6">എന്‍റെ ഞരക്കംകൊണ്ട് ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രി മുഴുവനും എന്‍റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ട് ഞാന്‍ എന്‍റെ കട്ടിലിനെ നനയ്ക്കുന്നു.</verse>
				<verse number="7">ദുഃഖംകൊണ്ട് എന്‍റെ കണ്ണ് കുഴിഞ്ഞിരിക്കുന്നു; എന്‍റെ സകല വൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.</verse>
				<verse number="8">നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിന്‍; യഹോവ എന്‍റെ കരച്ചലിന്‍റെ ശബ്ദം കേട്ടിരിക്കുന്നു.</verse>
				<verse number="9">യഹോവ എന്‍റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്‍റെ പ്രാര്‍ഥന കൈക്കൊള്ളും.</verse>
				<verse number="10">എന്‍റെ ശത്രുക്കള്‍ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവര്‍ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചുപോകും.</verse>
			</chapter>
			<chapter number="7">
				<verse number="1">ബെന്യാമീന്യനായ കൂശിന്‍റെ വാക്കുകള്‍നിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. [1] എന്‍റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ.</verse>
				<verse number="2">അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.</verse>
				<verse number="3">എന്‍റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്‍റെ പക്കൽ നീതികേടുണ്ടെങ്കിൽ,</verse>
				<verse number="4">എനിക്കു ബന്ധുവായിരുന്നവനോട് ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,- ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ-</verse>
				<verse number="5">ശത്രു എന്‍റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്‍റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്‍റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.</verse>
				<verse number="6">യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്‍റെ വൈരികളുടെ ക്രോധത്തോട് എതിര്‍ത്തു നില്ക്കേണമേ; എനിക്കുവേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.</verse>
				<verse number="7">ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവര്‍ക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ.</verse>
				<verse number="8">യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്‍റെ നീതിക്കും പരമാര്‍ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;</verse>
				<verse number="9">ദുഷ്ടന്‍റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നുവല്ലോ.</verse>
				<verse number="10">എന്‍റെ പരിച ദൈവത്തിന്‍റെ പക്കൽ ഉണ്ട്; അവന്‍ ഹൃദയപരമാര്‍ഥികളെ രക്ഷിക്കുന്നു.</verse>
				<verse number="11">ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.</verse>
				<verse number="12">മനംതിരിയുന്നില്ലങ്കിൽ അവന്‍ തന്‍റെ വാളിനു മൂര്‍ച്ചകൂട്ടും; അവന്‍ തന്‍റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.</verse>
				<verse number="13">അവന്‍ മരണാസ്ത്രങ്ങളെ അവന്‍റെ നേരേ തൊടുത്തു. തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.</verse>
				<verse number="14">ഇതാ, അവനു നീതികേടിനെ നോവുകിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.</verse>
				<verse number="15">അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താന്‍തന്നെ വീണു.</verse>
				<verse number="16">അവന്‍റെ വേണ്ടാതനം അവന്‍റെ തലയിലേക്കു തിരിയും; അവന്‍റെ ബലാൽക്കാരം അവന്‍റെ നെറുകയിൽ തന്നെ വീഴും.</verse>
				<verse number="17">ഞാന്‍ യഹോവയെ അവന്‍റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും.</verse>
			</chapter>
			<chapter number="8">
				<verse number="1">സംഗീതപ്രമാണിക്ക് ഗത്ത്യരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്‍റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്‍റെ തേജസ്സു വച്ചിരിക്കുന്നു.</verse>
				<verse number="2">നിന്‍റെ വൈരികള്‍ നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍തന്നെ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്ന് ബലം നിയമിച്ചിരിക്കുന്നു.</verse>
				<verse number="3">നിന്‍റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,</verse>
				<verse number="4">മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?</verse>
				<verse number="5">നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.</verse>
				<verse number="6">നിന്‍റെ കൈകളുടെ പ്രവൃത്തികള്‍ക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്‍റെ കാല്കീഴെയാക്കിയിരിക്കുന്നു;</verse>
				<verse number="7">ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും</verse>
				<verse number="8">ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗങ്ങളിൽ സഞ്ചരിക്കുന്ന സകലത്തെയും തന്നെ.</verse>
				<verse number="9">ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്‍റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!</verse>
			</chapter>
			<chapter number="9">
				<verse number="1">സംഗീതപ്രമാണിക്ക് പുത്രമരണരാഗത്തിൽ;ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ പൂര്‍ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്‍റെ അദ്ഭുതങ്ങളെയൊക്കെയും ഞാന്‍ വര്‍ണിക്കും.</verse>
				<verse number="2">ഞാന്‍ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്‍റെ നാമത്തെ കീര്‍ത്തിക്കും.</verse>
				<verse number="3">എന്‍റെ ശത്രുക്കള്‍ പിന്‍വാങ്ങുകയിൽ ഇടറിവീണു, നിന്‍റെ സന്നിധിയിൽ നശിച്ചുപോകും.</verse>
				<verse number="4">നീ എന്‍റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു.</verse>
				<verse number="5">നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.</verse>
				<verse number="6">ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മകൂടെ ഇല്ലാതെയായിരിക്കുന്നു.</verse>
				<verse number="7">എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്ക് അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു.</verse>
				<verse number="8">അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്ക് നേരോടെ ന്യായപാലനം ചെയ്യും.</verse>
				<verse number="9">യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനംതന്നെ.</verse>
				<verse number="10">നിന്‍റെ നാമത്തെ അറിയുന്നവര്‍ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.</verse>
				<verse number="11">സീയോനിൽ വസിക്കുന്ന യഹോവയ്ക്കു സ്തോത്രം പാടുവിന്‍; അവന്‍റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിന്‍.</verse>
				<verse number="12">രക്തപാതകത്തിനു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.</verse>
				<verse number="13">യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.</verse>
				<verse number="14">ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളിൽ നിന്‍റെ സ്തുതിയെയൊക്കെയും പ്രസ്താവിച്ച് നിന്‍റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.</verse>
				<verse number="15">ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവര്‍ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു.</verse>
				<verse number="16">യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.</verse>
				<verse number="17">ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.</verse>
				<verse number="18">ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല; സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയുമില്ല.</verse>
				<verse number="19">യഹോവേ, എഴുന്നേല്ക്കേണമേ, മര്‍ത്യന്‍ പ്രബലനാകരുതേ; ജാതികള്‍ നിന്‍റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.</verse>
				<verse number="20">യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന് അവര്‍ക്കു ഭയം വരുത്തേണമേ. സേലാ.</verse>
			</chapter>
			<chapter number="10">
				<verse number="1">യഹോവേ, നീ ദൂരത്തു നില്ക്കുന്നതെന്ത്? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്ത്?</verse>
				<verse number="2">ദുഷ്ടന്‍റെ അഹങ്കാരത്താൽ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളിൽ അവര്‍ തന്നെ പിടിപെടട്ടെ.</verse>
				<verse number="3">ദുഷ്ടന്‍ തന്‍റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.</verse>
				<verse number="4">ദുഷ്ടന്‍ ഉന്നതഭാവത്തോടെ: അവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്‍റെ നിരൂപണമൊക്കെയും.</verse>
				<verse number="5">അവന്‍റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്‍റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്‍റെ സകല ശത്രുക്കളോടും അവന്‍ ചീറുന്നു.</verse>
				<verse number="6">ഞാന്‍ കുലുങ്ങുകയില്ല, ഒരുനാളും അനര്‍ഥത്തിൽ വീഴുകയുമില്ല എന്ന് അവന്‍ തന്‍റെ ഹൃദയത്തിൽ പറയുന്നു.</verse>
				<verse number="7">അവന്‍റെ വായിൽ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്‍റെ നാവിന്‍കീഴിൽ ദോഷവും അതിക്രമവും ഇരിക്കുന്നു.</verse>
				<verse number="8">അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളിൽ പതിയിരിക്കുന്നു; മറവിടങ്ങളിൽവച്ച് അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേൽ കണ്ണുവച്ചിരിക്കുന്നു.</verse>
				<verse number="9">സിംഹം മുറ്റുകാട്ടിൽ എന്നപോലെ അവന്‍ മറവിടത്തിൽ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്‍റെ വലയിൽ ചാടിച്ചു പിടിക്കുന്നു.</verse>
				<verse number="10">അവന്‍ കുനിഞ്ഞ് പതുങ്ങിക്കിടക്കുന്നു; അഗതികള്‍ അവന്‍റെ ബലത്താൽ വീണുപോകുന്നു.</verse>
				<verse number="11">ദൈവം മറന്നിരിക്കുന്നു, അവന്‍ തന്‍റെ മുഖം മറച്ചിരിക്കുന്നു; അവന്‍ ഒരുനാളും കാണുകയില്ല എന്ന് അവന്‍ ഹൃദയത്തിൽ പറയുന്നു.</verse>
				<verse number="12">യഹോവേ, എഴുന്നേല്ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.</verse>
				<verse number="13">ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്ന് തന്‍റെ ഉള്ളിൽ പറയുന്നതും എന്തിന്?</verse>
				<verse number="14">നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ട് പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കൽ ഏല്പിക്കുന്നു; അനാഥനു നീ സഹായി ആകുന്നു.</verse>
				<verse number="15">ദുഷ്ടന്‍റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിനു പ്രതികാരം ചെയ്യേണമേ.</verse>
				<verse number="16">യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള്‍ അവന്‍റെ ദേശത്തുനിന്നു നശിച്ചുപോയിരിക്കുന്നു.</verse>
				<verse number="17">ഭൂമിയിൽനിന്നുള്ള മര്‍ത്യന്‍ ഇനി ഭയപ്പെടുത്താതിരിപ്പാന്‍ നീ അനാഥനും പീഡിതനും ന്യായപാലനം ചെയ്യേണ്ടതിനു</verse>
				<verse number="18">യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്‍റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പര്‍വതത്തിലേക്കു പറന്നുപോകുവിന്‍ എന്നു നിങ്ങള്‍ എന്നോടു പറയുന്നത് എങ്ങനെ?</verse>
				<verse number="2">ഇതാ, ദുഷ്ടന്മാര്‍ ഹൃദയപരമാര്‍ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിനു വില്ലു കുലച്ച് അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.</verse>
				<verse number="3">അടിസ്ഥാനങ്ങള്‍ മറിഞ്ഞുപോയാൽ നീതിമാന്‍ എന്തു ചെയ്യും?</verse>
				<verse number="4">യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; യഹോവയുടെ സിംഹാസനം സ്വര്‍ഗത്തിൽ ആകുന്നു; അവന്‍റെ കണ്ണുകള്‍ ദര്‍ശിക്കുന്നു; അവന്‍റെ കണ്‍പോളകള്‍ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.</verse>
				<verse number="5">യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്‍റെ ഉള്ളം വെറുക്കുന്നു.</verse>
				<verse number="6">ദുഷ്ടന്മാരുടെമേൽ അവന്‍ കെണികളെ വര്‍ഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.</verse>
				<verse number="7">യഹോവ നീതിമാന്‍; അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവര്‍ അവന്‍റെ മുഖം കാണും.</verse>
			</chapter>
			<chapter number="12">
				<verse number="1">സംഗീതപ്രമാണിക്ക്; അഷ്ടമരാഗത്തിൽ: ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരിൽ കുറഞ്ഞിരിക്കുന്നു.</verse>
				<verse number="2">ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടുംകൂടെ അവര്‍ സംസാരിക്കുന്നു.</verse>
				<verse number="3">കപടമുള്ള അധരങ്ങളെയൊക്കെയും വമ്പുപറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.</verse>
				<verse number="4">ഞങ്ങളുടെ നാവുകൊണ്ട് ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ; ഞങ്ങള്‍ക്കു യജമാനന്‍ ആര്‍ എന്ന് അവര്‍ പറയുന്നു.</verse>
				<verse number="5">എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘശ്വാസവും നിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേല്ക്കും; രക്ഷയ്ക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="6">യഹോവയുടെ വചനങ്ങള്‍ നിര്‍മ്മലവചനങ്ങള്‍ ആകുന്നു; നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നെ.</verse>
				<verse number="7">യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയിൽനിന്നു നീ അവരെ എന്നും സൂക്ഷിക്കും.</verse>
				<verse number="8">മനുഷ്യപുത്രന്മാരുടെ ഇടയിൽ വഷളത്തം പ്രബലപ്പെടുമ്പോള്‍ ദുഷ്ടന്മാര്‍ എല്ലാടവും സഞ്ചരിക്കുന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്‍റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറയ്ക്കും?</verse>
				<verse number="2">എത്രത്തോളം ഞാന്‍ എന്‍റെ ഉള്ളിൽ വിചാരം പിടിച്ച് എന്‍റെ ഹൃദയത്തിൽ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്‍റെ ശത്രു എന്‍റെമേൽ ഉയര്‍ന്നിരിക്കും?</verse>
				<verse number="3">എന്‍റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്ക് ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്‍റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.</verse>
				<verse number="4">ഞാന്‍ അവനെ തോല്പിച്ചുകളഞ്ഞു എന്ന് എന്‍റെ ശത്രു പറയരുതേ; ഞാന്‍ ഭ്രമിച്ചുപോകുന്നതിനാൽ എന്‍റെ വൈരികള്‍ ഉല്ലസിക്കയുമരുതേ.</verse>
				<verse number="5">ഞാനോ നിന്‍റെ കരുണയിൽ ആശ്രയിക്കുന്നു; എന്‍റെ ഹൃദയം നിന്‍റെ രക്ഷയിൽ ആനന്ദിക്കും.</verse>
				<verse number="6">യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ട് ഞാന്‍ അവനു പാട്ടു പാടും.</verse>
			</chapter>
			<chapter number="14">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം ഇല്ല എന്നു മൂഢന്‍ തന്‍റെ ഹൃദയത്തിൽ പറയുന്നു; അവര്‍ വഷളന്മാരായി മ്ലേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.</verse>
				<verse number="2">ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്‍മാന്‍ യഹോവ സ്വര്‍ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.</verse>
				<verse number="3">എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.</verse>
				<verse number="4">നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്‍റെ ജനത്തെ തിന്നുകളയുന്നു; യഹോവയോട് അവര്‍ പ്രാര്‍ഥിക്കുന്നില്ല.</verse>
				<verse number="5">അവര്‍ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയിൽ ഉണ്ടല്ലോ.</verse>
				<verse number="6">നിങ്ങള്‍ ദരിദ്രന്‍റെ ആലോചനയ്ക്കു ഭംഗം വരുത്തുന്നു; എന്നാൽ യഹോവ അവന്‍റെ സങ്കേതമാകുന്നു.</verse>
				<verse number="7">സീയോനിൽനിന്നു യിസ്രായേലിന്‍റെ രക്ഷ വന്നെങ്കിൽ! യഹോവ തന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="15">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം [1] യഹോവേ, നിന്‍റെ കൂടാരത്തിൽ ആര്‍ പാര്‍ക്കും? നിന്‍റെ വിശുദ്ധപര്‍വതത്തിൽ ആര്‍ വസിക്കും?</verse>
				<verse number="2">നിഷ്കളങ്കനായി നടന്ന് നീതി പ്രവര്‍ത്തിക്കയും ഹൃദയപൂര്‍വം സത്യം സംസാരിക്കയും ചെയ്യുന്നവന്‍.</verse>
				<verse number="3">നാവുകൊണ്ട് കുരള പറയാതെയും തന്‍റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവന്‍;</verse>
				<verse number="4">വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവന്‍; സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവന്‍;</verse>
				<verse number="5">തന്‍റെ ദ്രവ്യം പലിശയ്ക്കു കൊടുക്കാതെയും കുറ്റമില്ലാത്തവനു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവന്‍; ഇങ്ങനെ ചെയ്യുന്നവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല.</verse>
			</chapter>
			<chapter number="16">
				<verse number="1">ദാവീദിന്‍റെ സ്വര്‍ണഗീതം. [1] ദൈവമേ, ഞാന്‍ നിന്നെ ശരണം ആക്കിയിരിക്കയാൽ എന്നെ കാത്തുകൊള്ളേണമേ.</verse>
				<verse number="2">ഞാന്‍ യഹോവയോടു പറഞ്ഞത്: നീ എന്‍റെ കര്‍ത്താവാകുന്നു; നീ ഒഴികെ എനിക്ക് ഒരു നന്മയും ഇല്ല.</verse>
				<verse number="3">ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നെ.</verse>
				<verse number="4">അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്‍റെ നാവിന്മേൽ എടുക്കയുമില്ല.</verse>
				<verse number="5">എന്‍റെ അവകാശത്തിന്‍റെയും പാനപാത്രത്തിന്‍റെയും പങ്ക് യഹോവ ആകുന്നു; നീ എനിക്കുള്ള ഓഹരിയെ പരിപാലിക്കുന്നു.</verse>
				<verse number="6">അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.</verse>
				<verse number="7">എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാന്‍ വാഴ്ത്തും; രാത്രികാലങ്ങളിലും എന്‍റെ അന്തഃരംഗം എന്നെ ഉപദേശിക്കുന്നു.</verse>
				<verse number="8">ഞാന്‍ യഹോവയെ എപ്പോഴും എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു. അവന്‍ എന്‍റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങിപ്പോകയില്ല.</verse>
				<verse number="9">അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ച് എന്‍റെ മനസ്സ് ആനന്ദിക്കുന്നു; എന്‍റെ ജഡവും നിര്‍ഭയമായി വസിക്കും.</verse>
				<verse number="10">നീ എന്‍റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്‍മാന്‍ സമ്മതിക്കയുമില്ല.</verse>
				<verse number="11">ജീവന്‍റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്‍റെ സന്നിധിയിൽ സന്തോഷപരിപൂര്‍ണതയും നിന്‍റെ വലത്തുഭാഗത്ത് എന്നും പ്രമോദങ്ങളും ഉണ്ട്.</verse>
			</chapter>
			<chapter number="17">
				<verse number="1">ദാവീദിന്‍റെ ഒരു പ്രാര്‍ഥന. [1] യഹോവേ, ന്യായത്തെ കേള്‍ക്കേണമേ, എന്‍റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്‍റെ പ്രാര്‍ഥനയെ ചെവിക്കൊള്ളേണമേ.</verse>
				<verse number="2">എനിക്കുള്ള വിധി നിന്‍റെ സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്‍റെ കണ്ണ് നേര്‍ കാണുമാറാകട്ടെ.</verse>
				<verse number="3">നീ എന്‍റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശ്യമൊന്നും കണ്ടെത്തുന്നില്ല; എന്‍റെ വായ് ലംഘനം ചെയ്കയില്ല എന്ന് ഞാന്‍ ഉറച്ചിരിക്കുന്നു.</verse>
				<verse number="4">മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ട് ഞാന്‍ നിന്‍റെ അധരങ്ങളുടെ വചനത്താൽ നിഷ്ഠുരന്‍റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.</verse>
				<verse number="5">എന്‍റെ നടപ്പ് നിന്‍റെ ചുവടുകളിൽ തന്നെ ആയിരുന്നു; എന്‍റെ കാൽ വഴുതിയതുമില്ല.</verse>
				<verse number="6">ദൈവമേ, ഞാന്‍ നിന്നോട് അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്‍റെ ചെവി എങ്കലേക്കു ചായിച്ച് എന്‍റെ അപേക്ഷ കേള്‍ക്കേണമേ.</verse>
				<verse number="7">നിന്നെ ശരണമാക്കുന്നവരെ അവരോട് എതിര്‍ക്കുന്നവരുടെ കൈയിൽനിന്നു നിന്‍റെ വലംകൈയാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്‍റെ അദ്ഭുതകാരുണ്യം കാണിക്കേണമേ.</verse>
				<verse number="8">കണ്ണിന്‍റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും</verse>
				<verse number="9">എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്‍റെ ചിറകിന്‍റെ നിഴലിൽ എന്നെ മറച്ചുകൊള്ളേണമേ.</verse>
				<verse number="10">അവര്‍ തങ്ങളുടെ ഹൃദയത്തെ അടച്ചിരിക്കുന്നു; വായ്കൊണ്ട് വമ്പു പറയുന്നു.</verse>
				<verse number="11">അവര്‍ ഇപ്പോള്‍ ഞങ്ങളുടെ കാലടി തുടര്‍ന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാന്‍ ദൃഷ്‍ടിവയ്ക്കുന്നു.</verse>
				<verse number="12">കടിച്ചുകീറുവാന്‍ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നെ.</verse>
				<verse number="13">യഹോവേ, എഴുന്നേറ്റ് അവനോടെതിര്‍ത്ത് അവനെ തള്ളിയിടേണമേ. യഹോവേ, എന്‍റെ പ്രാണനെ നിന്‍റെ വാള്‍കൊണ്ടു ദുഷ്ടന്‍റെ കൈയിൽനിന്നും</verse>
				<verse number="14">തൃക്കൈകൊണ്ടു ലൗകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഓഹരി ഈ ആയുസ്സിൽ അത്രേ; നിന്‍റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറയ്ക്കുന്നു; അവര്‍ക്കു പുത്രസമ്പത്തു ധാരാളം ഉണ്ട്; തങ്ങളുടെ ധനശിഷ്ടം അവര്‍ കുഞ്ഞുങ്ങള്‍ക്കു വച്ചേക്കുന്നു.</verse>
				<verse number="15">ഞാനോ, നീതിയിൽ നിന്‍റെ മുഖത്തെ കാണും; ഞാന്‍ ഉണരുമ്പോള്‍ നിന്‍റെ രൂപം കണ്ടു തൃപ്തനാകും.</verse>
			</chapter>
			<chapter number="18">
				<verse number="1">സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. യഹോവ അവനെ സകല ശത്രുക്കളുടെ കൈയിൽനിന്നും ശൗലിന്‍റെ കൈയിൽനിന്നും വിടുവിച്ച കാലത്ത് അവന്‍ ഈ സംഗീതവാക്യങ്ങളെ യഹോവയ്ക്കു പാടി. [1] എന്‍റെ ബലമായ യഹോവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.</verse>
				<verse number="2">യഹോവ എന്‍റെ ശൈലവും എന്‍റെ കോട്ടയും എന്‍റെ രക്ഷകനും എന്‍റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്‍റെ പാറയും എന്‍റെ പരിചയും എന്‍റെ രക്ഷയായ കൊമ്പും എന്‍റെ ഗോപുരവും ആകുന്നു.</verse>
				<verse number="3">സ്തുത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കയും എന്‍റെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.</verse>
				<verse number="4">മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.</verse>
				<verse number="5">പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്‍റെ കെണികളും എന്നെ തുടര്‍ന്നു പിടിച്ചു.</verse>
				<verse number="6">എന്‍റെ കഷ്ടതയിൽ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്‍റെ ദൈവത്തോട് നിലവിളിച്ചു; അവന്‍ തന്‍റെ മന്ദിരത്തിൽനിന്ന് എന്‍റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാന്‍ കഴിച്ച പ്രാര്‍ഥന അവന്‍റെ ചെവിയിൽ എത്തി.</verse>
				<verse number="7">ഭൂമി ഞെട്ടിവിറച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി; അവന്‍ കോപിക്കയാൽ അവ കുലുങ്ങിപ്പോയി.</verse>
				<verse number="8">അവന്‍റെ മൂക്കിൽനിന്നു പുക പൊങ്ങി; അവന്‍റെ വായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു; തീക്കനൽ അവങ്കൽനിന്നു ജ്വലിച്ചു.</verse>
				<verse number="9">അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്‍റെ കാല്ക്കീഴുണ്ടായിരുന്നു.</verse>
				<verse number="10">അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍ കാറ്റിന്‍റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.</verse>
				<verse number="11">അവന്‍ അന്ധകാരത്തെ തന്‍റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.</verse>
				<verse number="12">അവന്‍റെ മുമ്പിലുള്ള പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്‍റെ മേഘങ്ങളിൽക്കൂടി പൊഴിഞ്ഞു.</verse>
				<verse number="13">യഹോവ ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതന്‍ തന്‍റെ നാദം കേള്‍പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.</verse>
				<verse number="14">അവന്‍ അസ്ത്രം എയ്ത് അവരെ ചിതറിച്ചു; മിന്നൽ അയച്ച് അവരെ തോല്പിച്ചു.</verse>
				<verse number="15">യഹോവേ, നിന്‍റെ ഭര്‍ത്സനത്താലും നിന്‍റെ മൂക്കിലെ ശ്വാസത്തിന്‍റെ ഊത്തിനാലും നീര്‍ത്തോടുകള്‍ കാണായ്‍വന്നു ഭൂതലത്തിന്‍റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.</verse>
				<verse number="16">അവന്‍ ഉയരത്തിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.</verse>
				<verse number="17">ബലമുള്ള ശത്രുവിന്‍റെ കൈയിൽനിന്നും എന്നെ പകച്ചവരുടെ പക്കൽനിന്നും അവന്‍ എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവരായിരുന്നു.</verse>
				<verse number="18">എന്‍റെ അനര്‍ഥദിവസത്തിൽ അവര്‍ എന്നെ ആക്രമിച്ചു; എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.</verse>
				<verse number="19">അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ട് എന്നെ വിടുവിച്ചു.</verse>
				<verse number="20">യഹോവ എന്‍റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്‍റെ കൈകളുടെ വെടിപ്പിനൊത്തവണ്ണം എനിക്കു പകരം തന്നു.</verse>
				<verse number="21">ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്‍റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.</verse>
				<verse number="22">അവന്‍റെ വിധികളൊക്കെയും എന്‍റെ മുമ്പിൽ ഉണ്ട്; അവന്‍റെ ചട്ടങ്ങളെ ഞാന്‍ വിട്ടു നടന്നിട്ടുമില്ല.</verse>
				<verse number="23">ഞാന്‍ അവന്‍റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നെ കാത്തു.</verse>
				<verse number="24">യഹോവ എന്‍റെ നീതിപ്രകാരവും അവന്‍റെ കാഴ്ചയിൽ എന്‍റെ കൈകള്‍ക്കുള്ള വെടിപ്പിന്‍ പ്രകാരവും എനിക്കു പകരം നല്കി.</verse>
				<verse number="25">ദയാലുവോടു നീ ദയാലു ആകുന്നു; നിഷ്കളങ്കനോടു നീ നിഷ്കളങ്കന്‍;</verse>
				<verse number="26">നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.</verse>
				<verse number="27">എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.</verse>
				<verse number="28">നീ എന്‍റെ ദീപത്തെ കത്തിക്കും; എന്‍റെ ദൈവമായ യഹോവ എന്‍റെ അന്ധകാരത്തെ പ്രകാശമാക്കും.</verse>
				<verse number="29">നിന്നാൽ ഞാന്‍ പടക്കൂട്ടത്തിന്‍റെ നേരേ പാഞ്ഞുചെല്ലും; എന്‍റെ ദൈവത്താൽ ഞാന്‍ മതിൽ ചാടിക്കടക്കും.</verse>
				<verse number="30">ദൈവത്തിന്‍റെ വഴി തികവുള്ളത്; യഹോവയുടെ വചനം ഊതിക്കഴിച്ചത്; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിചയാകുന്നു.</verse>
				<verse number="31">യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളൂ?</verse>
				<verse number="32">എന്നെ ശക്തികൊണ്ട് അരമുറുക്കുകയും എന്‍റെ വഴി കുറവു തീര്‍ക്കുകയും ചെയ്യുന്ന ദൈവം തന്നെ.</verse>
				<verse number="33">അവന്‍ എന്‍റെ കാലുകളെ മാന്‍പേടക്കാല്ക്കു തുല്യമാക്കി, എന്‍റെ ഗിരികളിൽ എന്നെ നില്ക്കുമാറാക്കുന്നു.</verse>
				<verse number="34">അവന്‍ എന്‍റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്‍റെ ഭുജങ്ങള്‍ താമ്രചാപം കുലയ്ക്കുന്നു.</verse>
				<verse number="35">നിന്‍റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്‍റെ വലംകൈ എന്നെ താങ്ങി നിന്‍റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.</verse>
				<verse number="36">ഞാന്‍ കാലടി വയ്ക്കേണ്ടതിന് നീ വിശാലത വരുത്തി; എന്‍റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.</verse>
				<verse number="37">ഞാന്‍ എന്‍റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.</verse>
				<verse number="38">അവര്‍ക്ക് എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്‍റെ കാല്ക്കീഴിൽ വീണിരിക്കുന്നു.</verse>
				<verse number="39">യുദ്ധത്തിനായി നീ എന്‍റെ അരയ്ക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോട് എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.</verse>
				<verse number="40">എന്നെ പകയ്ക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന് നീ എന്‍റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.</verse>
				<verse number="41">അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.</verse>
				<verse number="42">ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.</verse>
				<verse number="43">ജനത്തിന്‍റെ കലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്ക് എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.</verse>
				<verse number="44">അവര്‍ കേള്‍ക്കുമ്പോള്‍ തന്നെ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോട് അനുസരണഭാവം കാണിക്കും.</verse>
				<verse number="45">അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗങ്ങളിൽനിന്ന് അവര്‍ വിറച്ചുംകൊണ്ടു വരുന്നു.</verse>
				<verse number="46">യഹോവ ജീവിക്കുന്നു; എന്‍റെ പാറ വാഴ്ത്തപ്പെട്ടവന്‍; എന്‍റെ രക്ഷയുടെ ദൈവം ഉന്നതന്‍ തന്നെ.</verse>
				<verse number="47">ദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.</verse>
				<verse number="48">അവന്‍ ശത്രുവശത്തുനിന്ന് എന്നെ വിടുവിക്കുന്നു; എന്നോട് എതിര്‍ക്കുന്നവര്‍ക്കു മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്‍റെ കൈയിൽനിന്ന് നീ എന്നെ വിടുവിക്കുന്നു.</verse>
				<verse number="49">അതുകൊണ്ട് യഹോവേ, ഞാന്‍ ജാതികളുടെ മധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്‍റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.</verse>
				<verse number="50">അവന്‍ തന്‍റെ രാജാവിനു മഹാരക്ഷ നല്കുന്നു; തന്‍റെ അഭിഷിക്തനു ദയ കാണിക്കുന്നു; ദാവീദിനും അവന്‍റെ സന്തതിക്കും എന്നേക്കുംതന്നെ.</verse>
			</chapter>
			<chapter number="19">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ആകാശം ദൈവത്തിന്‍റെ മഹത്ത്വത്തെ വര്‍ണിക്കുന്നു; ആകാശവിതാനം അവന്‍റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.</verse>
				<verse number="2">പകൽ പകലിനു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്ക് അറിവുകൊടുക്കുന്നു.</verse>
				<verse number="3">ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍പ്പാനുമില്ല.</verse>
				<verse number="4">ഭൂമിയിൽ എല്ലാടവും അതിന്‍റെ അളവുനൂലും ഭൂതലത്തിന്‍റെ അറ്റത്തോളം അതിന്‍റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവന്‍ സൂര്യന് ഒരു കൂടാരം അടിച്ചിരിക്കുന്നു.</verse>
				<verse number="5">അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളനു തുല്യം; വീരനെപ്പോലെ തന്‍റെ ഓട്ടം ഓടുവാന്‍ സന്തോഷിക്കുന്നു.</verse>
				<verse number="6">ആകാശത്തിന്‍റെ അറ്റത്തുനിന്ന് അതിന്‍റെ ഉദയവും അറുതിവരെ അതിന്‍റെ അയനവും ആകുന്നു; അതിന്‍റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നത് ഒന്നുമില്ല.</verse>
				<verse number="7">യഹോവയുടെ ന്യായപ്രമാണം തികവുള്ളത്; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അത് അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.</verse>
				<verse number="8">യഹോവയുടെ ആജ്ഞകള്‍ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിര്‍മ്മലമായത്; അത് കണ്ണുകളെ പ്രകാശിപ്പിക്കുന്നു.</verse>
				<verse number="9">യഹോവാഭക്തി നിര്‍മ്മലമായത്; അത് എന്നേക്കും നിലനില്ക്കുന്നു; യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.</verse>
				<verse number="10">അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.</verse>
				<verse number="11">അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.</verse>
				<verse number="12">തന്‍റെ തെറ്റുകളെ ഗ്രഹിക്കുന്നവന്‍ ആര്‍? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.</verse>
				<verse number="13">സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്‍റെമേൽ വാഴരുതേ; എന്നാൽ ഞാന്‍ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.</verse>
				<verse number="14">എന്‍റെ പാറയും എന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്‍റെ വായിലെ വാക്കുകളും എന്‍റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.</verse>
			</chapter>
			<chapter number="20">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവ കഷ്ടകാലത്തിൽ നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്‍ ദൈവത്തിന്‍റെ നാമം നിന്നെ ഉയര്‍ത്തുമാറാകട്ടെ.</verse>
				<verse number="2">അവന്‍ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.</verse>
				<verse number="3">നിന്‍റെ വഴിപാടുകളെയൊക്കെയും അവന്‍ ഓര്‍ക്കട്ടെ; നിന്‍റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.</verse>
				<verse number="4">നിന്‍റെ ഹൃദയത്തിലെ ആഗ്രഹം അവന്‍ നിനക്കു നല്കട്ടെ; നിന്‍റെ താൽപര്യമൊക്കെയും നിവര്‍ത്തിക്കട്ടെ.</verse>
				<verse number="5">ഞങ്ങള്‍ നിന്‍റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തിൽ കൊടി ഉയര്‍ത്തും; യഹോവ നിന്‍റെ അപേക്ഷകളൊക്കെയും നിവര്‍ത്തിക്കുമാറാകട്ടെ.</verse>
				<verse number="6">യഹോവ തന്‍റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവന്‍ തന്‍റെ വിശുദ്ധസ്വര്‍ഗത്തിൽനിന്നു തന്‍റെ വലംകൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.</verse>
				<verse number="7">ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.</verse>
				<verse number="8">അവര്‍ കുനിഞ്ഞു വീണുപോയി; എന്നാൽ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നില്ക്കുന്നു.</verse>
				<verse number="9">യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ഉത്തരമരുളേണമേ.</verse>
			</chapter>
			<chapter number="21">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, രാജാവ് നിന്‍റെ ബലത്തിൽ സന്തോഷിക്കുന്നു; നിന്‍റെ രക്ഷയിൽ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.</verse>
				<verse number="2">അവന്‍റെ ഹൃദയത്തിലെ ആഗ്രഹം നീ അവനു നല്കി; അവന്‍റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.</verse>
				<verse number="3">നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്‍റെ തലയിൽ വയ്ക്കുന്നു.</verse>
				<verse number="4">അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവനു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെതന്നെ.</verse>
				<verse number="5">നിന്‍റെ രക്ഷയാൽ അവന്‍റെ മഹത്ത്വം വലിയത്; മാനവും തേജസ്സും നീ അവനെ അണിയിച്ചു.</verse>
				<verse number="6">നീ അവനെ എന്നേക്കും അനുഗ്രഹ സമൃദ്ധിയാക്കുന്നു; നിന്‍റെ സന്നിധിയിലെ സന്തോഷംകൊണ്ട് അവനെ ആനന്ദിപ്പിക്കുന്നു.</verse>
				<verse number="7">രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്‍റെ കാരുണ്യംകൊണ്ട് അവന്‍ കുലുങ്ങാതിരിക്കും.</verse>
				<verse number="8">നിന്‍റെ കൈ നിന്‍റെ സകല ശത്രുക്കളെയും കണ്ടുപിടിക്കും; നിന്‍റെ വലങ്കൈ നിന്നെ പകയ്ക്കുന്നവരെ പിടികൂടും.</verse>
				<verse number="9">നിന്‍റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്‍റെ ക്രോധത്തിൽ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.</verse>
				<verse number="10">നീ അവരുടെ ഫലത്തെ ഭൂമിയിൽനിന്നും അവരുടെ സന്തതിയെ മനുഷ്യ പുത്രന്മാരുടെ ഇടയിൽനിന്നും നശിപ്പിക്കും.</verse>
				<verse number="11">അവര്‍ നിനക്കു വിരോധമായി ദോഷം വിചാരിച്ചു; തങ്ങളാൽ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.</verse>
				<verse number="12">നീ അവരെ പുറം കാട്ടുമാറാക്കും; അവരുടെ മുഖത്തിനുനേരേ അസ്ത്രം ഞാണിന്മേൽ തൊടുക്കും.</verse>
				<verse number="13">യഹോവേ, നിന്‍റെ ശക്തിയിൽ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്‍റെ ബലത്തെ സ്തുതിക്കും.</verse>
			</chapter>
			<chapter number="22">
				<verse number="1">സംഗീതപ്രമാണിക്ക്; ഉഷസ്സിന്‍ മാന്‍പേട എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്? എന്നെ രക്ഷിക്കാതെയും എന്‍റെ ഞരക്കത്തിന്‍റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നില്ക്കുന്നതെന്ത്?</verse>
				<verse number="2">എന്‍റെ ദൈവമേ, ഞാന്‍ പകൽസമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന്‍ വിളിക്കുന്നു; എനിക്ക് ഒട്ടും മൗനതയില്ല.</verse>
				<verse number="3">യിസ്രായേലിന്‍റെ സ്തുതികളിന്മേൽ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.</verse>
				<verse number="4">ഞങ്ങളുടെ പിതാക്കന്മാര്‍ നിങ്കൽ ആശ്രയിച്ചു; അവര്‍ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.</verse>
				<verse number="5">അവര്‍ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവര്‍ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.</verse>
				<verse number="6">ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താൽ നിന്ദിതനും തന്നെ.</verse>
				<verse number="7">എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;</verse>
				<verse number="8">യഹോവയിങ്കൽ നിന്നെത്തന്നെ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.</verse>
				<verse number="9">നീയല്ലോ എന്നെ ഉദരത്തിൽനിന്നു പുറപ്പെടുവിച്ചവന്‍; എന്‍റെ അമ്മയുടെ മുലകുടിക്കുമ്പോള്‍ നീ എന്നെ നിര്‍ഭയം വസിക്കുമാറാക്കി.</verse>
				<verse number="10">ഗര്‍ഭപാത്രത്തിൽനിന്നു ഞാന്‍ നിങ്കൽ ഏല്പിക്കപ്പെട്ടു; എന്‍റെ അമ്മയുടെ ഉദരംമുതൽ നീ എന്‍റെ ദൈവം.</verse>
				<verse number="11">കഷ്ടം അടുത്തിരിക്കയാൽ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന്‍ മറ്റാരുമില്ലല്ലോ.</verse>
				<verse number="12">അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.</verse>
				<verse number="13">ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്‍റെ നേരേ വായ്പിളര്‍ക്കുന്നു.</verse>
				<verse number="14">ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്‍റെ ഹൃദയം മെഴുകുപോലെ ആയി എന്‍റെ കുടലിന്‍റെ നടുവേ ഉരുകിയിരിക്കുന്നു.</verse>
				<verse number="15">എന്‍റെ ശക്തി ഓട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്‍റെ നാവ് അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്‍റെ പൊടിയിൽ ഇട്ടുമിരിക്കുന്നു.</verse>
				<verse number="16">നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്‍റെ കൈകളെയും കാലുകളെയും തുളച്ചു.</verse>
				<verse number="17">എന്‍റെ അസ്ഥികളൊക്കെയും എനിക്ക് എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.</verse>
				<verse number="18">എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്‍റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.</verse>
				<verse number="19">നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്‍റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.</verse>
				<verse number="20">വാളിങ്കൽനിന്ന് എന്‍റെ പ്രാണനെയും നായുടെ കൈയിൽനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ.</verse>
				<verse number="21">സിംഹത്തിന്‍റെ വായിൽനിന്ന് എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയിൽ നീ എനിക്ക് ഉത്തരമരുളുന്നു.</verse>
				<verse number="22">ഞാന്‍ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോടു കീര്‍ത്തിക്കും: സഭാമധ്യേ ഞാന്‍ നിന്നെ സ്തുതിക്കും.</verse>
				<verse number="23">യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന്‍; യാക്കോബിന്‍റെ സകല സന്തതിയുമായുള്ളോരേ, അവനെ മഹത്ത്വപ്പെടുത്തുവിന്‍; യിസ്രായേലിന്‍റെ സര്‍വ സന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍.</verse>
				<verse number="24">അരിഷ്ടന്‍റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്‍റെ മുഖം അവനു മറച്ചതുമില്ല; തന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തത്.</verse>
				<verse number="25">മഹാസഭയിൽ എനിക്കു പ്രശംസ നിങ്കൽനിന്നു വരുന്നു; അവന്‍റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്‍റെ നേര്‍ച്ചകളെ കഴിക്കും.</verse>
				<verse number="26">എളിയവര്‍ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര്‍ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.</verse>
				<verse number="27">ഭൂമിയുടെ അറുതികളൊക്കെയും ഓര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്‍റെ മുമ്പാകെ നമസ്കരിക്കും;</verse>
				<verse number="28">രാജത്വം യഹോവയ്ക്കുള്ളതല്ലോ; അവന്‍ ജാതികളെ ഭരിക്കുന്നു.</verse>
				<verse number="29">ഭൂമിയിൽ പുഷ്‍ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്ക് ഇറങ്ങുന്നവരെല്ലാവരും അവന്‍റെ മുമ്പാകെ കുമ്പിടും; തന്‍റെ പ്രാണനെ രക്ഷിപ്പാന്‍ കഴിയാത്തവനുംകൂടെ.</verse>
				<verse number="30">ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോട് യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.</verse>
				<verse number="31">അവര്‍ വന്ന്, ജനിപ്പാനുള്ള ജനത്തോട് അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്ന് അവന്‍റെ നീതിയെ വര്‍ണിക്കും.</verse>
			</chapter>
			<chapter number="23">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവ എന്‍റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.</verse>
				<verse number="2">പച്ചയായ പുല്പുറങ്ങളിൽ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിനരികത്തേക്ക് എന്നെ നടത്തുന്നു.</verse>
				<verse number="3">എന്‍റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.</verse>
				<verse number="4">കൂരിരുള്‍താഴ്വരയിൽകൂടി നടന്നാലും ഞാന്‍ ഒരു അനര്‍ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.</verse>
				<verse number="5">എന്‍റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്‍റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്‍റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.</verse>
				<verse number="6">നന്മയും കരുണയും എന്‍റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തിൽ ദീര്‍ഘകാലം വസിക്കും.</verse>
			</chapter>
			<chapter number="24">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഭൂമിയും അതിന്‍റെ പൂര്‍ണതയും ഭൂതലവും അതിന്‍റെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു.</verse>
				<verse number="2">സമുദ്രങ്ങളുടെമേൽ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേൽ അവന്‍ അതിനെ ഉറപ്പിച്ചു.</verse>
				<verse number="3">യഹോവയുടെ പര്‍വതത്തിൽ ആര്‍ കയറും? അവന്‍റെ വിശുദ്ധസ്ഥലത്ത് ആര്‍ നില്ക്കും?</verse>
				<verse number="4">വെടിപ്പുള്ള കൈയും നിര്‍മ്മലഹൃദയവും ഉള്ളവന്‍. വ്യാജത്തിനു മനസ്സു വയ്ക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍.</verse>
				<verse number="5">അവന്‍ യഹോവയോട് അനുഗ്രഹവും തന്‍റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.</verse>
				<verse number="6">ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്‍റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നെ. സേലാ.</verse>
				<verse number="7">വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്ത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.</verse>
				<verse number="8">മഹത്ത്വത്തിന്‍റെ രാജാവ് ആര്‍? ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവ തന്നെ.</verse>
				<verse number="9">വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍; മഹത്ത്വത്തിന്‍റെ രാജാവ് പ്രവേശിക്കട്ടെ.</verse>
				<verse number="10">മഹത്ത്വത്തിന്‍റെ രാജാവ് ആര്‍? സൈന്യങ്ങളുടെ യഹോവ തന്നെ; അവനാകുന്നു മഹത്ത്വത്തിന്‍റെ രാജാവ്. സേലാ.</verse>
			</chapter>
			<chapter number="25">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, നിങ്കലേക്കു ഞാന്‍ മനസ്സ് ഉയര്‍ത്തുന്നു;</verse>
				<verse number="2">എന്‍റെ ദൈവമേ, നിന്നിൽ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകരുതേ; എന്‍റെ ശത്രുക്കള്‍ എന്‍റെമേൽ ജയം ഘോഷിക്കരുതേ.</verse>
				<verse number="3">നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ ലജ്ജിച്ചുപോകും.</verse>
				<verse number="4">യഹോവേ, നിന്‍റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്‍റെ പാതകളെ എനിക്ക് ഉപദേശിച്ചുതരേണമേ!</verse>
				<verse number="5">നിന്‍റെ സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്‍റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന്‍ നിങ്കൽ പ്രത്യാശവയ്ക്കുന്നു.</verse>
				<verse number="6">യഹോവേ, നിന്‍റെ കരുണയും ദയയും ഓര്‍ക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.</verse>
				<verse number="7">എന്‍റെ ബാല്യത്തിലെ പാപങ്ങളെയും എന്‍റെ ലംഘനങ്ങളെയും ഓര്‍ക്കരുതേ; യഹോവേ, നിന്‍റെ കൃപപ്രകാരം നിന്‍റെ ദയ നിമിത്തം എന്നെ ഓര്‍ക്കേണമേ.</verse>
				<verse number="8">യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ട് അവന്‍ പാപികളെ നേര്‍വഴി കാണിക്കുന്നു.</verse>
				<verse number="9">സൗമ്യതയുള്ളവരെ അവന്‍ ന്യായത്തിൽ നടത്തുന്നു; സൗമ്യതയുള്ളവര്‍ക്ക് തന്‍റെ വഴി പഠിപ്പിച്ചുകൊടുക്കുന്നു.</verse>
				<verse number="10">യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്ക് അവന്‍റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.</verse>
				<verse number="11">യഹോവേ, എന്‍റെ അകൃത്യം വലിയത്; നിന്‍റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.</verse>
				<verse number="12">യഹോവാഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍ അവനു കാണിച്ചുകൊടുക്കും.</verse>
				<verse number="13">അവന്‍ സുഖത്തോടെ വസിക്കും; അവന്‍റെ സന്തതി ദേശത്തെ അവകാശമാക്കും.</verse>
				<verse number="14">യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാര്‍ക്ക് ഉണ്ടാകും; അവന്‍ തന്‍റെ നിയമം അവരെ അറിയിക്കുന്നു.</verse>
				<verse number="15">എന്‍റെ കണ്ണ് എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന്‍ എന്‍റെ കാലുകളെ വലയിൽ നിന്നു വിടുവിക്കും.</verse>
				<verse number="16">എങ്കലേക്കു തിരിഞ്ഞ് എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു.</verse>
				<verse number="17">എനിക്കു മനഃപീഡകള്‍ വര്‍ധിച്ചിരിക്കുന്നു; എന്‍റെ സങ്കടങ്ങളിൽനിന്ന് എന്നെ വിടുവിക്കേണമേ.</verse>
				<verse number="18">എന്‍റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്‍റെ സകല പാപങ്ങളും ക്ഷമിക്കേണമേ.</verse>
				<verse number="19">എന്‍റെ ശത്രുക്കളെ നോക്കേണമേ; അവര്‍ പെരുകിയിരിക്കുന്നു; അവര്‍ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;</verse>
				<verse number="20">എന്‍റെ പ്രാണനെ കാത്ത് എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാൽ ഞാന്‍ ലജ്ജിച്ചുപോകരുതേ.</verse>
				<verse number="21">നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ നിങ്കൽ പ്രത്യാശ വച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="22">ദൈവമേ, യിസ്രായേലിനെ അവന്‍റെ സകല കഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.</verse>
			</chapter>
			<chapter number="26">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, എനിക്കു ന്യായം പാലിച്ചുതരേണമേ; ഞാന്‍ എന്‍റെ നിഷ്കളങ്കതയിൽ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയിൽ ആശ്രയിക്കുന്നു.</verse>
				<verse number="2">യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്‍റെ അന്തരംഗവും എന്‍റെ ഹൃദയവും പരിശോധിക്കേണമേ.</verse>
				<verse number="3">നിന്‍റെ ദയ എന്‍റെ കണ്ണിന്‍മുമ്പിൽ ഇരിക്കുന്നു; നിന്‍റെ സത്യത്തിൽ ഞാന്‍ നടന്നുമിരിക്കുന്നു.</verse>
				<verse number="4">വ്യര്‍ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കൽ ഞാന്‍ ചെന്നിട്ടുമില്ല.</verse>
				<verse number="5">ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാന്‍ പകച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാന്‍ ഇരിക്കയുമില്ല.</verse>
				<verse number="6">സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിനും നിന്‍റെ അദ്ഭുതപ്രവൃത്തികളൊക്കെയും വര്‍ണിക്കേണ്ടതിനും</verse>
				<verse number="7">ഞാന്‍ കുറ്റമില്ലായ്മയിൽ എന്‍റെ കൈകളെ കഴുകുന്നു; യഹോവേ, ഞാന്‍ നിന്‍റെ യാഗപീഠത്തെ വലംവയ്ക്കുന്നു.</verse>
				<verse number="8">യഹോവേ, നിന്‍റെ ആലയമായ വാസസ്ഥലവും നിന്‍റെ മഹത്ത്വത്തിന്‍റെ നിവാസവും എനിക്കു പ്രിയമാകുന്നു.</verse>
				<verse number="9">പാപികളോടുകൂടെ എന്‍റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്‍റെ ജീവനെയും സംഹരിച്ചുകളയരുതേ.</verse>
				<verse number="10">അവരുടെ കൈകളിൽ ദുഷ്കര്‍മം ഉണ്ട്; അവരുടെ വലംകൈ കോഴ നിറഞ്ഞിരിക്കുന്നു.</verse>
				<verse number="11">ഞാനോ, എന്‍റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്ത് എന്നോടു കൃപ ചെയ്യേണമേ.</verse>
				<verse number="12">എന്‍റെ കാലടി സമനിലത്തു നില്ക്കുന്നു; സഭകളിൽ ഞാന്‍ യഹോവയെ വാഴ്ത്തും.</verse>
			</chapter>
			<chapter number="27">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവ എന്‍റെ വെളിച്ചവും എന്‍റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്‍റെ ജീവന്‍റെ ബലം; ഞാന്‍ ആരെ പേടിക്കും?</verse>
				<verse number="2">എന്‍റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മികള്‍ എന്‍റെ മാംസം തിന്നുവാന്‍ എന്നോട് അടുക്കുമ്പോള്‍ ഇടറിവീഴും.</verse>
				<verse number="3">ഒരു സൈന്യം എന്‍റെ നേരേ പാളയമിറങ്ങിയാലും എന്‍റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.</verse>
				<verse number="4">ഞാന്‍ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്‍മാനും അവന്‍റെ മന്ദിരത്തിൽ ധ്യാനിപ്പാനും എന്‍റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തിൽ പാര്‍ക്കേണ്ടതിനു തന്നെ.</verse>
				<verse number="5">അനര്‍ഥദിവസത്തിൽ അവന്‍ തന്‍റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്‍റെ മറവിൽ എന്നെ മറയ്ക്കും; പാറമേൽ എന്നെ ഉയര്‍ത്തും.</verse>
				<verse number="6">ഇപ്പോള്‍ എന്‍റെ ചുറ്റുമുള്ള ശത്രുക്കളുടെ മേൽ എന്‍റെ തല ഉയരും; ഞാന്‍ അവന്‍റെ കൂടാരത്തിൽ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവയ്ക്കു പാടി കീര്‍ത്തനം ചെയ്യും.</verse>
				<verse number="7">യഹോവേ, ഞാന്‍ ഉറക്കെ വിളിക്കുമ്പോള്‍ കേള്‍ക്കേണമേ; എന്നോടു കൃപചെയ്ത് എനിക്കുത്തരമരുളേണമേ.</verse>
				<verse number="8">“എന്‍റെ മുഖം അന്വേഷിപ്പിന്‍” എന്ന് നിങ്കൽനിന്നു കല്പന വന്നു എന്ന് എന്‍റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്‍റെ മുഖം അന്വേഷിക്കുന്നു.</verse>
				<verse number="9">നിന്‍റെ മുഖം എനിക്കു മറയ്ക്കരുതേ; അടിയനെ കോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.</verse>
				<verse number="10">എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേര്‍ത്തുകൊള്ളും.</verse>
				<verse number="11">യഹോവേ, നിന്‍റെ വഴി എന്നെ കാണിക്കേണമേ; എന്‍റെ ശത്രുക്കള്‍നിമിത്തം നേരേയുള്ള പാതയിൽ എന്നെ നടത്തേണമേ.</verse>
				<verse number="12">എന്‍റെ വൈരികളുടെ ഇഷ്ടത്തിന് എന്നെ ഏല്പിച്ചു കൊടുക്കരുതേ; കള്ളസ്സാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോട് എതിര്‍ത്തു നില്ക്കുന്നു.</verse>
				<verse number="13">ഞാന്‍ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലങ്കിൽ കഷ്ടം!</verse>
				<verse number="14">യഹോവയിങ്കൽ പ്രത്യാശവയ്ക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്‍റെ ഹൃദയം ഉറച്ചിരിക്കട്ടെ; അതേ, യഹോവയിങ്കൽ പ്രത്യാശവയ്ക്കുക.</verse>
			</chapter>
			<chapter number="28">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ പാറയായുള്ളോവേ, നീ കേള്‍ക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നെ.</verse>
				<verse number="2">ഞാന്‍ എന്‍റെ കൈകളെ വിശുദ്ധാന്തര്‍ മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്‍റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.</verse>
				<verse number="3">ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടുംകൂടെ എന്നെ വലിച്ചുകൊണ്ടുപോകരുതേ; അവര്‍ കൂട്ടുകാരോട് സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തിൽ ദുഷ്ടത ഉണ്ട്.</verse>
				<verse number="4">അവരുടെ ക്രിയയ്ക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതയ്ക്കു തക്കവണ്ണവും അവര്‍ക്കു കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവര്‍ക്കു തക്കതായ പ്രതിഫലം കൊടുക്കേണമേ.</verse>
				<verse number="5">യഹോവയുടെ പ്രവൃത്തികളെയും അവന്‍റെ കൈവേലയെയും അവര്‍ വിവേചിക്കായ്കകൊണ്ട് അവന്‍ അവരെ പണിയാതെ ഇടിച്ചുകളയും.</verse>
				<verse number="6">യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവന്‍ എന്‍റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.</verse>
				<verse number="7">യഹോവ എന്‍റെ ബലവും എന്‍റെ പരിചയും ആകുന്നു; എന്‍റെ ഹൃദയം അവങ്കൽ ആശ്രയിച്ചു; എനിക്ക് സഹായവും ലഭിച്ചു; അതുകൊണ്ട് എന്‍റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.</verse>
				<verse number="8">യഹോവ തന്‍റെ ജനത്തിന്‍റെ ബലമാകുന്നു; തന്‍റെ അഭിഷിക്തന് അവന്‍ രക്ഷാദുര്‍ഗം തന്നെ.</verse>
				<verse number="9">നിന്‍റെ ജനത്തെ രക്ഷിച്ചു നിന്‍റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ച് എന്നേക്കും അവരെ വഹിക്കേണമേ.</verse>
			</chapter>
			<chapter number="29">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുപ്പിന്‍, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുപ്പിന്‍.</verse>
				<verse number="2">യഹോവയ്ക്ക് അവന്‍റെ നാമത്തിന്‍റെ മഹത്ത്വം കൊടുപ്പിന്‍; വിശുദ്ധാലങ്കാരം ധരിച്ച് യഹോവയെ നമസ്കരിപ്പിന്‍.</verse>
				<verse number="3">യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്ത്വത്തിന്‍റെ ദൈവം തന്നെ, ഇടിമുഴക്കുന്നു.</verse>
				<verse number="4">യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.</verse>
				<verse number="5">യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകര്‍ക്കുന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകര്‍ക്കുന്നു.</verse>
				<verse number="6">അവന്‍ അവയെ കാളക്കുട്ടിയെപ്പോലെയും ലെബാനോനെയും സിര്യോനെയും കാട്ടുപോത്തിന്‍കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.</verse>
				<verse number="7">യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.</verse>
				<verse number="8">യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ്മരുവിനെ നടുക്കുന്നു.</verse>
				<verse number="9">യഹോവയുടെ ശബ്ദം മാന്‍പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്‍റെ മന്ദിരത്തിൽ സകലവും മഹത്ത്വം എന്നു ചൊല്ലുന്നു.</verse>
				<verse number="10">യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.</verse>
				<verse number="11">യഹോവ തന്‍റെ ജനത്തിനു ശക്തി നല്കും; യഹോവ തന്‍റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.</verse>
			</chapter>
			<chapter number="30">
				<verse number="1">ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്‍റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.</verse>
				<verse number="2">എന്‍റെ ദൈവമായ യഹോവേ; ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്നെ സൗഖ്യമാക്കുകയും ചെയ്തു.</verse>
				<verse number="3">യഹോവേ, നീ എന്‍റെ പ്രാണനെ പാതാളത്തിൽനിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയിൽ ഇറങ്ങിപ്പോകാതിരിക്കേണ്ടതിനു നീ എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു.</verse>
				<verse number="4">യഹോവയുടെ വിശുദ്ധന്മാരേ, അവനു സ്തുതിപാടുവിന്‍; അവന്‍റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിന്‍.</verse>
				<verse number="5">അവന്‍റെ കോപം ക്ഷണനേരത്തേക്കേയുള്ളൂ; അവന്‍റെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.</verse>
				<verse number="6">ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്ന് എന്‍റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.</verse>
				<verse number="7">യഹോവേ, നിന്‍റെ പ്രസാദത്താൽ നീ എന്‍റെ പര്‍വതത്തെ ഉറച്ചു നില്ക്കുമാറാക്കി; നീ നിന്‍റെ മുഖത്തെ മറച്ചു, ഞാന്‍ ഭ്രമിച്ചുപോയി.</verse>
				<verse number="8">യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാന്‍ യാചിച്ചു.</verse>
				<verse number="9">ഞാന്‍ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്‍റെ രക്തംകൊണ്ട് എന്തു ലാഭമുള്ളൂ? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്‍റെ സത്യത്തെ പ്രസ്താവിക്കുമോ?</verse>
				<verse number="10">യഹോവേ, കേള്‍ക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്‍റെ രക്ഷകനായിരിക്കേണമേ.</verse>
				<verse number="11">നീ എന്‍റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു; എന്‍റെ രട്ടു നീ അഴിച്ച് എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.</verse>
				<verse number="12">ഞാന്‍ മൗനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിനു തന്നെ. എന്‍റെ ദൈവമായ യഹോവേ, ഞാന്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.</verse>
			</chapter>
			<chapter number="31">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്‍റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.</verse>
				<verse number="2">നിന്‍റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്ക് ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിനു കോട്ടയായും ഇരിക്കേണമേ;</verse>
				<verse number="3">നീ എന്‍റെ പാറയും എന്‍റെ കോട്ടയുമല്ലോ. നിന്‍റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ.</verse>
				<verse number="4">അവര്‍ എനിക്കായി ഒളിച്ചുവച്ചിരിക്കുന്ന വലയിൽനിന്ന് എന്നെ വിടുവിക്കേണമേ; നീ എന്‍റെ ദുര്‍ഗമാകുന്നുവല്ലോ.</verse>
				<verse number="5">നിന്‍റെ കൈയിൽ ഞാന്‍ എന്‍റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.</verse>
				<verse number="6">മിഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകയ്ക്കുന്നു; ഞാനോ യഹോവയിൽ ആശ്രയിക്കുന്നു.</verse>
				<verse number="7">ഞാന്‍ നിന്‍റെ ദയയിൽ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്‍റെ അരിഷ്ടതയെ കണ്ട് എന്‍റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.</verse>
				<verse number="8">ശത്രുവിന്‍റെ കൈയിൽ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്‍റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.</verse>
				<verse number="9">യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ട് എന്‍റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.</verse>
				<verse number="10">എന്‍റെ ആയുസ്സ് ദുഃഖംകൊണ്ടും എന്‍റെ സംവത്സരങ്ങള്‍ നെടുവീര്‍പ്പു കൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്‍റെ അകൃത്യം നിമിത്തം എന്‍റെ ബലം ക്ഷീണിച്ചും എന്‍റെ അസ്ഥികള്‍ ക്ഷയിച്ചും ഇരിക്കുന്നു.</verse>
				<verse number="11">എന്‍റെ സകല വൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്‍റെ അയൽക്കാര്‍ക്ക് അതിനിന്ദിതന്‍ തന്നെ; എന്‍റെ മുഖപരിചയക്കാര്‍ക്കു ഞാന്‍ ഭയഹേതുവായി ഭവിച്ചു; എന്നെ വെളിയിൽ കാണുന്നവര്‍ എന്നെ വിട്ട് ഓടിപ്പോകുന്നു.</verse>
				<verse number="12">മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാന്‍ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.</verse>
				<verse number="13">ചുറ്റും ഭീതി എന്ന അപശ്രുതി ഞാന്‍ പലരുടെയും വായിൽനിന്നു കേട്ടിരിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂടി ആലോചന ചെയ്തു, എന്‍റെ ജീവനെ എടുത്തുകളവാന്‍ നിരൂപിച്ചു.</verse>
				<verse number="14">എങ്കിലും യഹോവേ, ഞാന്‍ നിന്നിൽ ആശ്രയിച്ചു; നീ എന്‍റെ ദൈവം എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="15">എന്‍റെ കാലഗതികള്‍ നിന്‍റെ കൈയിൽ ഇരിക്കുന്നു; എന്‍റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.</verse>
				<verse number="16">അടിയന്‍റെമേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്‍റെ ദയയാൽ എന്നെ രക്ഷിക്കേണമേ.</verse>
				<verse number="17">യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ട് ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തിൽ മൗനമായിരിക്കട്ടെ.</verse>
				<verse number="18">നീതിമാനു വിരോധമായി ഡംഭത്തോടും നിന്ദയോടുംകൂടെ ധാര്‍ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള്‍ മിണ്ടാതെയായിപ്പോകട്ടെ.</verse>
				<verse number="19">നിന്‍റെ ഭക്തന്മാര്‍ക്കുവേണ്ടി നീ സംഗ്രഹിച്ചതും നിന്നിൽ ആശ്രയിക്കുന്നവര്‍ക്കുവേണ്ടി മനുഷ്യപുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്‍റെ നന്മ എത്ര വലിയതാകുന്നു.</verse>
				<verse number="20">നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടിൽനിന്നു വിടുവിച്ചു നിന്‍റെ സാന്നിധ്യത്തിന്‍റെ മറവിൽ മറയ്ക്കും. നീ അവരെ നാവുകളുടെ വക്കാണത്തിൽ നിന്നു രക്ഷിച്ച് ഒരു കൂടാരത്തിനകത്ത് ഒളിപ്പിക്കും.</verse>
				<verse number="21">യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍ ഉറപ്പുള്ള പട്ടണത്തിൽ തന്‍റെ ദയ എനിക്ക് അദ്ഭുതമായി കാണിച്ചിരിക്കുന്നു.</verse>
				<verse number="22">ഞാന്‍ നിന്‍റെ ദൃഷ്‍ടിയിൽനിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാന്‍ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു; എങ്കിലും ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ എന്‍റെ യാചനയുടെ ശബ്ദം നീ കേട്ടു.</verse>
				<verse number="23">യഹോവയുടെ സകല വിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിന്‍; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവര്‍ത്തിക്കുന്നവനു ധാരാളം പകരം കൊടുക്കുന്നു.</verse>
				<verse number="24">യഹോവയിൽ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിന്‍; നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ.</verse>
			</chapter>
			<chapter number="32">
				<verse number="1">ദാവീദിന്‍റെ ഒരു ധ്യാനം. [1] ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍.</verse>
				<verse number="2">യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.</verse>
				<verse number="3">ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താൽ എന്‍റെ അസ്ഥികള്‍ ക്ഷയിച്ചുപോയി;</verse>
				<verse number="4">രാവും പകലും നിന്‍റെ കൈ എന്‍റെമേൽ ഭാരമായിരുന്നു; എന്‍റെ മജ്ജ വേനൽക്കാലത്തിലെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. സേലാ.</verse>
				<verse number="5">ഞാന്‍ എന്‍റെ പാപം നിന്നോടറിയിച്ചു; എന്‍റെ അകൃത്യം മറച്ചതുമില്ല. എന്‍റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്‍റെ പാപത്തിന്‍റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.</verse>
				<verse number="6">ഇതുനിമിത്തം ഓരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാര്‍ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോള്‍ അത് അവന്‍റെ അടുക്കലോളം എത്തുകയില്ല.</verse>
				<verse number="7">നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.</verse>
				<verse number="8">ഞാന്‍ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാന്‍ നിന്‍റെമേൽ ദൃഷ്‍ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും.</verse>
				<verse number="9">നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍കഴുതയെയും പോലെയാകരുത്; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ട് അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്കു സ്വാധീനമാകയില്ല.</verse>
				<verse number="10">ദുഷ്ടനു വളരെ വേദനകള്‍ ഉണ്ട്; യഹോവയിൽ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.</verse>
				<verse number="11">നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിപ്പിന്‍; ഹൃദയപരമാര്‍ഥികള്‍ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിന്‍</verse>
			</chapter>
			<chapter number="33">
				<verse number="1">നീതിമാന്മാരേ, യഹോവയിൽ ഘോഷിച്ചുല്ലസിപ്പിന്‍; സ്തുതിക്കുന്നതു നേരുള്ളവര്‍ക്ക് ഉചിതമല്ലോ.</verse>
				<verse number="2">കിന്നരംകൊണ്ട് യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; പത്തു കമ്പിയുള്ള വീണകൊണ്ട് അവനു സ്തുതി പാടുവിന്‍.</verse>
				<verse number="3">അവനു പുതിയ പാട്ടു പാടുവിന്‍; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിന്‍.</verse>
				<verse number="4">യഹോവയുടെ വചനം നേരുള്ളത്; അവന്‍റെ സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത്.</verse>
				<verse number="5">അവന്‍ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ട് ഭൂമി നിറഞ്ഞിരിക്കുന്നു.</verse>
				<verse number="6">യഹോവയുടെ വചനത്താൽ ആകാശവും അവന്‍റെ വായിലെ ശ്വാസത്താൽ അതിലെ സകല സൈന്യവും ഉളവായി;</verse>
				<verse number="7">അവന്‍ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവന്‍ ആഴികളെ ഭണ്ഡാരഗൃഹങ്ങളിൽ സംഗ്രഹിക്കുന്നു.</verse>
				<verse number="8">സകല ഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തിൽ പാര്‍ക്കുന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.</verse>
				<verse number="9">അവന്‍ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവന്‍ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.</verse>
				<verse number="10">യഹോവ ജാതികളുടെ ആലോചനയെ വ്യര്‍ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.</verse>
				<verse number="11">യഹോവയുടെ ആലോചന ശാശ്വതമായും അവന്‍റെ ഹൃദയവിചാരങ്ങള്‍ തലമുറതലമുറയായും നില്ക്കുന്നു.</verse>
				<verse number="12">യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്ക് അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളത്.</verse>
				<verse number="13">യഹോവ സ്വര്‍ഗത്തിൽനിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെയൊക്കെയും കാണുന്നു.</verse>
				<verse number="14">അവന്‍ തന്‍റെ വാസസ്ഥലത്തുനിന്നു സര്‍വഭൂവാസികളെയും നോക്കുന്നു.</verse>
				<verse number="15">അവന്‍ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെയൊക്കെയും അവന്‍ ഗ്രഹിക്കുന്നു.</verse>
				<verse number="16">സൈന്യബഹുത്വത്താൽ രാജാവ് ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ട് വീരന്‍ രക്ഷപെടുന്നതുമില്ല.</verse>
				<verse number="17">ജയത്തിനു കുതിര വ്യര്‍ഥമാകുന്നു; തന്‍റെ ബലാധിക്യംകൊണ്ട് അതു വിടുവിക്കുന്നതുമില്ല.</verse>
				<verse number="18">യഹോവയുടെ ദൃഷ്‍ടി തന്‍റെ ഭക്തന്മാരുടെമേലും തന്‍റെ ദയയ്ക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;</verse>
				<verse number="19">അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിപ്പാനും ക്ഷാമത്തിൽ അവരെ ജീവനോടെ രക്ഷിപ്പാനും തന്നെ.</verse>
				<verse number="20">നമ്മുടെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവന്‍ നമ്മുടെ സഹായവും പരിചയും ആകുന്നു.</verse>
				<verse number="21">അവന്‍റെ വിശുദ്ധനാമത്തിൽ നാം ആശ്രയിക്കയാൽ നമ്മുടെ ഹൃദയം അവനിൽ സന്തോഷിക്കും.</verse>
				<verse number="22">യഹോവേ, ഞങ്ങള്‍ നിങ്കൽ പ്രത്യാശവയ്ക്കുന്നതുപോലെ നിന്‍റെ ദയ ഞങ്ങളുടെമേൽ ഉണ്ടാകുമാറാകട്ടെ.</verse>
			</chapter>
			<chapter number="34">
				<verse number="1">ദാവീദ് അബീമേലെക്കിന്‍റെ മുമ്പിൽവച്ചു ബുദ്ധിഭ്രമം നടിക്കയും അവിടെനിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് അവന്‍ പോകുമ്പോള്‍ പാടിയ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ യഹോവയെ എല്ലാ കാലത്തും വാഴ്ത്തും; അവന്‍റെ സ്തുതി എപ്പോഴും എന്‍റെ നാവിന്മേൽ ഇരിക്കും.</verse>
				<verse number="2">എന്‍റെ ഉള്ളം യഹോവയിൽ പ്രശംസിക്കുന്നു; എളിയവര്‍ അതു കേട്ടു സന്തോഷിക്കും.</verse>
				<verse number="3">എന്നോടു ചേര്‍ന്നു യഹോവയെ മഹിമപ്പെടുത്തുവിന്‍; നാം ഒന്നിച്ച് അവന്‍റെ നാമത്തെ ഉയര്‍ത്തുക.</verse>
				<verse number="4">ഞാന്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ എനിക്ക് ഉത്തരമരുളി എന്‍റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.</verse>
				<verse number="5">അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.</verse>
				<verse number="6">ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്‍റെ സകല കഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.</verse>
				<verse number="7">യഹോവയുടെ ദൂതന്‍ അവന്‍റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.</verse>
				<verse number="8">യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍; അവനെ ശരണം പ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍.</verse>
				<verse number="9">യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍; അവന്‍റെ ഭക്തന്മാര്‍ക്ക് ഒന്നിനും മുട്ടില്ലല്ലോ.</verse>
				<verse number="10">ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മയ്ക്കും കുറവില്ല.</verse>
				<verse number="11">മക്കളേ, വന്ന് എനിക്കു ചെവിതരുവിന്‍; യഹോവയോടുള്ള ഭക്തിയെ ഞാന്‍ ഉപദേശിച്ചുതരാം.</verse>
				<verse number="12">ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിനു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍?</verse>
				<verse number="13">ദോഷം ചെയ്യാതെ നിന്‍റെ നാവിനെയും വ്യാജം പറയാതെ നിന്‍റെ അധരത്തെയും കാത്തുകൊള്‍ക;</verse>
				<verse number="14">ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.</verse>
				<verse number="15">യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവന്‍റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.</verse>
				<verse number="16">ദുഷ്പ്രവൃത്തിക്കാരുടെ ഓര്‍മയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു യഹോവയുടെ മുഖം അവര്‍ക്ക് പ്രതികൂലമായിരിക്കുന്നു.</verse>
				<verse number="17">നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ കേട്ടു. സകല കഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.</verse>
				<verse number="18">ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍; മനസ്സ് തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.</verse>
				<verse number="19">നീതിമാന്‍റെ അനര്‍ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു.</verse>
				<verse number="20">അവന്‍റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകയുമില്ല.</verse>
				<verse number="21">അനര്‍ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകയ്ക്കുന്നവര്‍ ശിക്ഷ അനുഭവിക്കും.</verse>
				<verse number="22">യഹോവ തന്‍റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.</verse>
			</chapter>
			<chapter number="35">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പൊരുതേണമേ.</verse>
				<verse number="2">നീ പലകയും പരിചയും പിടിച്ച് എനിക്കു സഹായത്തിനായി എഴുന്നേല്ക്കേണമേ.</verse>
				<verse number="3">നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടച്ചുകളയേണമേ; ഞാന്‍ നിന്‍റെ രക്ഷയാകുന്നു എന്ന് എന്‍റെ പ്രാണനോടു പറയേണമേ.</verse>
				<verse number="4">എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ക്കു ലജ്ജയും അപമാനവും വരട്ടെ; എനിക്ക് അനര്‍ഥം ചിന്തിക്കുന്നവര്‍ പിന്തിരിഞ്ഞു നാണിച്ചുപോകട്ടെ.</verse>
				<verse number="5">അവര്‍ കാറ്റിനു മുമ്പിലെ പതിര്‍പോലെ ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ ഓടിക്കട്ടെ.</verse>
				<verse number="6">അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ പിന്തുടരട്ടെ.</verse>
				<verse number="7">കാരണം കൂടാതെ അവര്‍ എനിക്കായി വല ഒളിച്ചുവച്ചു; കാരണം കൂടാതെ അവര്‍ എന്‍റെ പ്രാണനായി കുഴി കുഴിച്ചിരിക്കുന്നു.</verse>
				<verse number="8">അവന്‍ വിചാരിയാതെ അവന് അപായം ഭവിക്കട്ടെ; അവന്‍ ഒളിച്ചുവച്ച വലയിൽ അവന്‍ തന്നെ കുടുങ്ങട്ടെ; അവന്‍ അപായത്തിൽ അകപ്പെട്ടു പോകട്ടെ.</verse>
				<verse number="9">എന്‍റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്‍റെ രക്ഷയിൽ സന്തോഷിക്കും.</verse>
				<verse number="10">യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്‍റെ കൈയിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്‍റെ കൈയിൽനിന്നും നീ രക്ഷിക്കുന്നു എന്ന് എന്‍റെ അസ്ഥികളൊക്കെയും പറയും.</verse>
				<verse number="11">കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.</verse>
				<verse number="12">അവര്‍ എനിക്കു നന്മയ്ക്കു പകരം തിന്മ ചെയ്ത് എന്‍റെ പ്രാണന് അനാഥത്വം വരുത്തുന്നു.</verse>
				<verse number="13">ഞാനോ, അവര്‍ ദീനമായിക്കിടന്നപ്പോള്‍ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാന്‍ ആത്മതപനം ചെയ്തു; എന്‍റെ പ്രാര്‍ഥന എന്‍റെ മാര്‍വിടത്തിലേക്കു മടങ്ങിവന്നു.</verse>
				<verse number="14">അവന്‍ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാന്‍ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ ദുഃഖിച്ചു കുനിഞ്ഞുനടന്നു.</verse>
				<verse number="15">അവരോ എന്‍റെ വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ അറിയാത്ത അധമന്മാര്‍ എനിക്കു വിരോധമായി കൂടിവന്നു. അവര്‍ ഇടവിടാതെ എന്നെ പഴിച്ചു പറഞ്ഞു.</verse>
				<verse number="16">അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവര്‍ എന്‍റെ നേരേ പല്ലു കടിക്കുന്നു.</verse>
				<verse number="17">കര്‍ത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തിൽനിന്ന് എന്‍റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്ന് എന്‍റെ ജീവനെയും വിടുവിക്കേണമേ.</verse>
				<verse number="18">ഞാന്‍ മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്‍റെ മധ്യേ നിന്നെ സ്തുതിക്കും.</verse>
				<verse number="19">വെറുതേ എനിക്കു ശത്രുക്കളായവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകയ്ക്കുന്നവര്‍ കണ്ണിമയ്ക്കയുമരുതേ.</verse>
				<verse number="20">അവര്‍ സമാധാനവാക്ക് സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരേ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.</verse>
				<verse number="21">അവര്‍ എന്‍റെ നേരേ വായ് പിളര്‍ന്നു: നന്നായി, ഞങ്ങള്‍ സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.</verse>
				<verse number="22">യഹോവേ, നീ കണ്ടുവല്ലോ; മൗനമായിരിക്കരുതേ; കര്‍ത്താവേ, എന്നോടകന്നിരിക്കരുതേ.</verse>
				<verse number="23">എന്‍റെ ദൈവവും എന്‍റെ കര്‍ത്താവുമായുള്ളോവേ, ഉണര്‍ന്ന് എന്‍റെ ന്യായത്തിനും വ്യവഹാരത്തിനും ജാഗരിക്കേണമേ.</verse>
				<verse number="24">എന്‍റെ ദൈവമായ യഹോവേ, നിന്‍റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചുതരേണമേ; അവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.</verse>
				<verse number="25">അവര്‍ തങ്ങളുടെ ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.</verse>
				<verse number="26">എന്‍റെ അനര്‍ഥത്തിൽ സന്തോഷിക്കുന്നവര്‍ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ നേരേ വമ്പു പറയുന്നവര്‍ ലജ്ജയും അപമാനവും ധരിക്കട്ടെ.</verse>
				<verse number="27">എന്‍റെ നീതിയിൽ പ്രസാദിക്കുന്നവര്‍ ഘോഷിച്ചാനന്ദിക്കട്ടെ; തന്‍റെ ദാസന്‍റെ ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്ത്വമുള്ളവന്‍ എന്നിങ്ങനെ അവര്‍ എപ്പോഴും പറയട്ടെ.</verse>
				<verse number="28">എന്‍റെ നാവ് നിന്‍റെ നീതിയെയും നാളെല്ലാം നിന്‍റെ സ്തുതിയെയും വര്‍ണിക്കും.</verse>
			</chapter>
			<chapter number="36">
				<verse number="1">സംഗീതപ്രമാണിക്ക്; യഹോവയുടെ ദാസനായ ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദുഷ്ടനു തന്‍റെ ഹൃദയത്തിൽ പാപാദേശമുണ്ട്; അവന്‍റെ ദൃഷ്‍ടിയിൽ ദൈവഭയമില്ല.</verse>
				<verse number="2">തന്‍റെ കുറ്റം തെളിഞ്ഞു വെറുപ്പായിത്തീരുകയില്ല എന്നിങ്ങനെ അവന്‍ തന്നോടുതന്നെ മധുരവാക്കു പറയുന്നു.</verse>
				<verse number="3">അവന്‍റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.</verse>
				<verse number="4">അവന്‍ തന്‍റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവന്‍ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.</verse>
				<verse number="5">യഹോവേ, നിന്‍റെ ദയ ആകാശത്തോളവും നിന്‍റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.</verse>
				<verse number="6">നിന്‍റെ നീതി ദിവ്യപര്‍വതങ്ങളെപ്പോലെയും നിന്‍റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.</verse>
				<verse number="7">ദൈവമേ, നിന്‍റെ ദയ എത്ര വിലയേറിയത്! മനുഷ്യപുത്രന്മാര്‍ നിന്‍റെ ചിറകിന്‍ നിഴലിൽ ശരണം പ്രാപിക്കുന്നു.</verse>
				<verse number="8">നിന്‍റെ ആലയത്തിലെ പുഷ്‍ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്‍റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.</verse>
				<verse number="9">നിന്‍റെ പക്കൽ ജീവന്‍റെ ഉറവുണ്ടല്ലോ; നിന്‍റെ പ്രകാശത്തിൽ ഞങ്ങള്‍ പ്രകാശം കാണുന്നു.</verse>
				<verse number="10">നിന്നെ അറിയുന്നവര്‍ക്കു നിന്‍റെ ദയയും ഹൃദയപരമാര്‍ഥികള്‍ക്കു നിന്‍റെ നീതിയും ദീര്‍ഘമാക്കേണമേ.</verse>
				<verse number="11">ഡംഭികളുടെ കാൽ എന്‍റെ നേരേ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.</verse>
				<verse number="12">ദുഷ്പ്രവൃത്തിക്കാര്‍ അവിടെത്തന്നെ വീഴുന്നു: അവര്‍ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാന്‍ കഴിയുന്നതുമില്ല.</verse>
			</chapter>
			<chapter number="37">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുത്; നീതികേട് ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത്.</verse>
				<verse number="2">അവര്‍ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.</verse>
				<verse number="3">യഹോവയിൽ ആശ്രയിച്ചു നന്മ ചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക.</verse>
				<verse number="4">യഹോവയിൽ തന്നെ രസിച്ചുകൊള്‍ക; അവന്‍ നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.</verse>
				<verse number="5">നിന്‍റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നെ ആശ്രയിക്ക; അവന്‍ അതു നിര്‍വഹിക്കും.</verse>
				<verse number="6">അവന്‍ നിന്‍റെ നീതിയെ പ്രഭാതംപോലെയും നിന്‍റെ ന്യായത്തെ മധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.</verse>
				<verse number="7">യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്ന് അവനായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുത്.</verse>
				<verse number="8">കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുത്; അതു ദോഷത്തിനു ഹേതുവാകയേയുള്ളൂ.</verse>
				<verse number="9">ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.</verse>
				<verse number="10">കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.</verse>
				<verse number="11">എന്നാൽ സൗമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവര്‍ ആനന്ദിക്കും.</verse>
				<verse number="12">ദുഷ്ടന്‍ നീതിമാനു ദോഷം നിരൂപിക്കുന്നു; അവന്‍റെ നേരേ അവന്‍ പല്ലു കടിക്കുന്നു.</verse>
				<verse number="13">കര്‍ത്താവ് അവനെ നോക്കി ചിരിക്കും; അവന്‍റെ ദിവസം വരുന്നു എന്ന് അവന്‍ കാണുന്നു.</verse>
				<verse number="14">എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലച്ചിരിക്കുന്നു.</verse>
				<verse number="15">അവരുടെ വാള്‍ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.</verse>
				<verse number="16">അനേകദുഷ്ടന്മാര്‍ക്കുള്ള സമൃദ്ധിയെക്കാള്‍ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്.</verse>
				<verse number="17">ദുഷ്ടന്മാരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.</verse>
				<verse number="18">യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.</verse>
				<verse number="19">ദുഷ്കാലത്ത് അവര്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് അവര്‍ തൃപ്തരായിരിക്കും,</verse>
				<verse number="20">എന്നാൽ ദുഷ്ടന്മാര്‍ നശിച്ചുപോകും; യഹോവയുടെ ശത്രുക്കള്‍ പുല്പുറത്തിന്‍റെ ഭംഗിപോലേയുള്ളൂ; അവര്‍ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.</verse>
				<verse number="21">ദുഷ്ടന്‍ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.</verse>
				<verse number="22">അവനാൽ അനുഗ്രഹിക്കപ്പെട്ടവര്‍ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.</verse>
				<verse number="23">ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു.</verse>
				<verse number="24">അവന്‍ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.</verse>
				<verse number="25">ഞാന്‍ ബാലനായിരുന്നു, വൃദ്ധനായിത്തീര്‍ന്നു; നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.</verse>
				<verse number="26">അവന്‍ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്‍റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.</verse>
				<verse number="27">ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.</verse>
				<verse number="28">യഹോവ ന്യായപ്രിയനാകുന്നു; തന്‍റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര്‍ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.</verse>
				<verse number="29">നീതിമാന്മാര്‍ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;</verse>
				<verse number="30">നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു.</verse>
				<verse number="31">തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; അവന്‍റെ കാലടികള്‍ വഴുതുകയില്ല.</verse>
				<verse number="32">ദുഷ്ടന്‍ നീതിമാനായി പതിയിരുന്ന്, അവനെ കൊല്ലുവാന്‍ നോക്കുന്നു.</verse>
				<verse number="33">യഹോവ അവനെ അവന്‍റെ കൈയിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.</verse>
				<verse number="34">യഹോവയ്ക്കായി പ്രത്യാശിച്ച് അവന്‍റെ വഴി പ്രമാണിച്ചു നടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും; ദുഷ്ടന്മാര്‍ ഛേദിക്കപ്പെടുന്നതു നീ കാണും.</verse>
				<verse number="35">ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴയ്ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്.</verse>
				<verse number="36">ഞാന്‍ പിന്നെ അതിലെ പോയപ്പോള്‍ അവന്‍ ഇല്ല; ഞാന്‍ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.</verse>
				<verse number="37">നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊള്‍ക; സമാധാനപുരുഷനു സന്തതി ഉണ്ടാകും.</verse>
				<verse number="38">എന്നാൽ അതിക്രമക്കാര്‍ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.</verse>
				<verse number="39">നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്ത് അവന്‍ അവരുടെ ദുര്‍ഗമാകുന്നു.</verse>
				<verse number="40">യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവര്‍ അവനിൽ ആശ്രയിക്കകൊണ്ട് അവന്‍ അവരെ ദുഷ്ടന്മാരുടെ കൈയിൽ നിന്നു വിടുവിച്ചു രക്ഷിക്കുന്നു.</verse>
			</chapter>
			<chapter number="38">
				<verse number="1">ദാവീദിന്‍റെ ഒരു ജ്ഞാപക സങ്കീര്‍ത്തനം. [1] യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ; ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.</verse>
				<verse number="2">നിന്‍റെ അസ്ത്രങ്ങള്‍ എന്നിൽ തറച്ചിരിക്കുന്നു; നിന്‍റെ കൈ എന്‍റെമേൽ ഭാരമായിരിക്കുന്നു.</verse>
				<verse number="3">നിന്‍റെ നീരസം ഹേതുവായി എന്‍റെ ദേഹത്തിൽ സൗഖ്യമില്ല; എന്‍റെ പാപം ഹേതുവായി എന്‍റെ അസ്ഥികളിൽ സ്വസ്ഥതയുമില്ല.</verse>
				<verse number="4">എന്‍റെ അകൃത്യങ്ങള്‍ എന്‍റെ തലയ്ക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്ക് അതിഘനമായിരിക്കുന്നു.</verse>
				<verse number="5">എന്‍റെ ഭോഷത്തം ഹേതുവായി എന്‍റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.</verse>
				<verse number="6">ഞാന്‍ കുനിഞ്ഞ് ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.</verse>
				<verse number="7">എന്‍റെ അരയിൽ വരള്‍ച്ച നിറഞ്ഞിരിക്കുന്നു; എന്‍റെ ദേഹത്തിൽ സൗഖ്യമില്ല.</verse>
				<verse number="8">ഞാന്‍ ക്ഷീണിച്ച് അത്യന്തം തകര്‍ന്നിരിക്കുന്നു; എന്‍റെ ഹൃദയത്തിലെ ഞരക്കം നിമിത്തം ഞാന്‍ അലറുന്നു.</verse>
				<verse number="9">കര്‍ത്താവേ, എന്‍റെ ആഗ്രഹമൊക്കെയും നിന്‍റെ മുമ്പിൽ ഇരിക്കുന്നു. എന്‍റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.</verse>
				<verse number="10">എന്‍റെ നെഞ്ചിടിക്കുന്നു; ഞാന്‍ വശംകെട്ടിരിക്കുന്നു; എന്‍റെ കണ്ണിന്‍റെ വെളിച്ചവും എനിക്കില്ലാതെയായി.</verse>
				<verse number="11">എന്‍റെ സ്നേഹിതന്മാരും കൂട്ടുകാരും എന്‍റെ ബാധ കണ്ടു മാറിനില്ക്കുന്നു; എന്‍റെ ചാര്‍ച്ചക്കാരും അകന്നു നില്ക്കുന്നു.</verse>
				<verse number="12">എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ കെണി വയ്ക്കുന്നു; എനിക്ക് അനര്‍ഥം അന്വേഷിക്കുന്നവര്‍ വേണ്ടാതനം സംസാരിക്കുന്നു; അവര്‍ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.</verse>
				<verse number="13">എങ്കിലും ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതെ ഇരുന്നു; വായ് തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.</verse>
				<verse number="14">ഞാന്‍, കേള്‍ക്കാത്ത മനുഷ്യനെപ്പോലെയും വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.</verse>
				<verse number="15">യഹോവേ, നിങ്കൽ ഞാന്‍ പ്രത്യാശ വച്ചിരിക്കുന്നു; എന്‍റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും.</verse>
				<verse number="16">അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ പറഞ്ഞു; എന്‍റെ കാൽ വഴുതുമ്പോള്‍ അവര്‍ എന്‍റെ നേരേ വമ്പു പറയുമല്ലോ.</verse>
				<verse number="17">ഞാന്‍ ഇടറി വീഴുമാറായിരിക്കുന്നു; എന്‍റെ ദുഃഖം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.</verse>
				<verse number="18">ഞാന്‍ എന്‍റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്‍റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.</verse>
				<verse number="19">എന്‍റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്‍. എന്നെ വെറുതെ പകയ്ക്കുന്നവര്‍ പെരുകിയിരിക്കുന്നു.</verse>
				<verse number="20">ഞാന്‍ നന്മ പിന്തുടരുകയാൽ അവര്‍ എനിക്കു വിരോധികളായി നന്മയ്ക്കുപകരം തിന്മ ചെയ്യുന്നു.</verse>
				<verse number="21">യഹോവേ, എന്നെ കൈവിടരുതേ: എന്‍റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.</verse>
				<verse number="22">എന്‍റെ രക്ഷയാകുന്ന കര്‍ത്താവേ, എന്‍റെ സഹായത്തിനു വേഗം വരേണമേ.</verse>
			</chapter>
			<chapter number="39">
				<verse number="1">യെദൂഥൂന്‍ എന്ന സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്‍റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്‍റെ മുമ്പിൽ ഇരിക്കുമ്പോള്‍ എന്‍റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.</verse>
				<verse number="2">ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൗനമായിരുന്നു; എന്‍റെ സങ്കടം പൊങ്ങിവന്നു.</verse>
				<verse number="3">എന്‍റെ ഉള്ളിൽ ഹൃദയത്തിനു ചൂടുപിടിച്ചു, എന്‍റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.</verse>
				<verse number="4">യഹോവേ, എന്‍റെ അവസാനത്തെയും എന്‍റെ ആയുസ്സ് എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.</verse>
				<verse number="5">ഇതാ, നീ എന്‍റെ നാളുകളെ നാലുവിരൽ നീളമാക്കിയിരിക്കുന്നു; എന്‍റെ ആയുസ്സ് നിന്‍റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.</verse>
				<verse number="6">മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.</verse>
				<verse number="7">എന്നാൽ കര്‍ത്താവേ, ഞാന്‍ ഏതിനായി കാത്തിരിക്കുന്നു? എന്‍റെ പ്രത്യാശ നിങ്കൽ വച്ചിരിക്കുന്നു.</verse>
				<verse number="8">എന്‍റെ സകല ലംഘനങ്ങളിൽനിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്‍റെ നിന്ദയാക്കി വയ്ക്കരുതേ.</verse>
				<verse number="9">ഞാന്‍ വായ്തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയത്.</verse>
				<verse number="10">നിന്‍റെ ബാധ എങ്കൽനിന്നു നീക്കേണമേ; നിന്‍റെ കൈയുടെ അടിയാൽ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.</verse>
				<verse number="11">അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാൽ ശിക്ഷിക്കുമ്പോള്‍ നീ അവന്‍റെ സൗന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.</verse>
				<verse number="12">യഹോവേ, എന്‍റെ പ്രാര്‍ഥന കേട്ട് എന്‍റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്‍റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്‍റെ സകല പിതാക്കന്മാരെയും പോലെ നിന്‍റെ സന്നിധിയിൽ അന്യനും പരദേശിയും ആകുന്നുവല്ലോ.</verse>
				<verse number="13">ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിനു മുമ്പേ ഉന്മേഷം പ്രാപിക്കേണ്ടതിനു നിന്‍റെ നോട്ടം എങ്കൽനിന്നു മാറ്റേണമേ.</verse>
			</chapter>
			<chapter number="40">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ യഹോവയ്ക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞ് എന്‍റെ നിലവിളി കേട്ടു.</verse>
				<verse number="2">നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവന്‍ എന്നെ കയറ്റി; എന്‍റെ കാലുകളെ ഒരു പാറമേൽ നിര്‍ത്തി, എന്‍റെ ഗമനത്തെ സ്ഥിരമാക്കി.</verse>
				<verse number="3">അവന്‍ എന്‍റെ വായിൽ പുതിയൊരു പാട്ടു തന്നു, നമ്മുടെ ദൈവത്തിനു സ്തുതിതന്നെ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.</verse>
				<verse number="4">യഹോവയെ തന്‍റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.</verse>
				<verse number="5">എന്‍റെ ദൈവമായ യഹോവേ, നീ ചെയ്ത അദ്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കുവേണ്ടിയുള്ള നിന്‍റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍ ആരുമില്ല; ഞാന്‍ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.</verse>
				<verse number="6">ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.</verse>
				<verse number="7">അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു;</verse>
				<verse number="8">എന്‍റെ ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ പ്രിയപ്പെടുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ ഉള്ളിൽ ഇരിക്കുന്നു.</verse>
				<verse number="9">ഞാന്‍ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ അടക്കിയിട്ടില്ല; യഹോവേ, നീ അറിയുന്നു.</verse>
				<verse number="10">ഞാന്‍ നിന്‍റെ നീതിയെ എന്‍റെ ഹൃദയത്തിൽ മറച്ചുവച്ചില്ല; നിന്‍റെ വിശ്വസ്തതയും രക്ഷയും ഞാന്‍ പ്രസ്താവിച്ചു; നിന്‍റെ ദയയും സത്യവും ഞാന്‍ മഹാസഭയ്ക്കു മറച്ചതുമില്ല.</verse>
				<verse number="11">യഹോവേ, നിന്‍റെ കരുണ നീ എനിക്ക് അടച്ചുകളകയില്ല; നിന്‍റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.</verse>
				<verse number="12">സംഖ്യയില്ലാത്ത അനര്‍ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; മേല്പോട്ടു നോക്കുവാന്‍ കഴിയാതവണ്ണം എന്‍റെ അകൃത്യങ്ങള്‍ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്‍റെ തലയിലെ രോമങ്ങളിലും അധികം; ഞാന്‍ ധൈര്യഹീനനായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="13">യഹോവേ, എന്നെ വിടുവിപ്പാന്‍ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.</verse>
				<verse number="14">എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചു പോകട്ടെ; എന്‍റെ അനര്‍ഥത്തിൽ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.</verse>
				<verse number="15">നന്നായി, നന്നായി എന്ന് എന്നോടു പറയുന്നവര്‍ തങ്ങളുടെനാണം നിമിത്തം സ്തംഭിച്ചുപോകട്ടെ.</verse>
				<verse number="16">നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്‍റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ യഹോവ മഹത്ത്വമുള്ളവന്‍ എന്ന് എപ്പോഴും പറയട്ടെ.</verse>
				<verse number="17">ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്‍ത്താവ് എന്നെ വിചാരിക്കുന്നു; നീ തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്‍റെ ദൈവമേ, താമസിക്കരുതേ.</verse>
			</chapter>
			<chapter number="41">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍; അനര്‍ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.</verse>
				<verse number="2">യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്‍റെ ശത്രുക്കളുടെ ഇഷ്ടത്തിനു നീ അവനെ ഏല്പിക്കയില്ല;</verse>
				<verse number="3">യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്‍റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.</verse>
				<verse number="4">യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാന്‍ പാപം ചെയ്തത് എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="5">അവന്‍ എപ്പോള്‍ മരിച്ച് അവന്‍റെ പേര്‍ നശിക്കും എന്ന് എന്‍റെ ശത്രുക്കള്‍ എന്നെക്കുറിച്ച് ദോഷം പറയുന്നു.</verse>
				<verse number="6">ഒരുത്തന്‍ എന്നെ കാണ്‍മാന്‍ വന്നാൽ അവന്‍ കപടവാക്ക് പറയുന്നു; അവന്‍റെ ഹൃദയം നീതികേടു സംഗ്രഹിക്കുന്നു; അവന്‍ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.</verse>
				<verse number="7">എന്നെ പകയ്ക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മിൽ മന്ത്രിക്കുന്നു; അവര്‍ എനിക്കു ദോഷം ചിന്തിക്കുന്നു.</verse>
				<verse number="8">ഒരു ദുര്‍വ്യാധി അവനു പിടിച്ചിരിക്കുന്നു; അവന്‍ കിടപ്പിലായി; ഇനി അവന്‍ എഴുന്നേല്ക്കയില്ല എന്ന് അവര്‍ പറയുന്നു.</verse>
				<verse number="9">ഞാന്‍ വിശ്വസിച്ചവനും എന്‍റെ അപ്പം തിന്നവനുമായ എന്‍റെ പ്രാണസ്നേഹിതന്‍പോലും എന്‍റെ നേരേ കുതികാൽ ഉയര്‍ത്തിയിരിക്കുന്നു.</verse>
				<verse number="10">ഞാന്‍ അവര്‍ക്കു പകരം ചെയ്യേണ്ടതിനു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.</verse>
				<verse number="11">എന്‍റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്ക് എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="12">നീ എന്‍റെ നിഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്‍റെ മുമ്പിൽ എന്നേക്കും എന്നെ നിര്‍ത്തിക്കൊള്ളുന്നു.</verse>
				<verse number="13">യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍, ആമേന്‍.</verse>
			</chapter>
			<chapter number="42">
				<verse number="1">സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. [1] മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്‍റെ ആത്മാവ് നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.</verse>
				<verse number="2">എന്‍റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; ഞാന്‍ എപ്പോള്‍ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും.</verse>
				<verse number="3">നിന്‍റെ ദൈവം എവിടെ എന്ന് അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ട് എന്‍റെ കണ്ണുനീര്‍ രാവും പകലും എന്‍റെ ആഹാരമായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="4">ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്‍റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമധ്യേ ഞാന്‍ ദൈവാലയത്തിലേക്കു ചെന്നത് ഓര്‍ത്ത് എന്‍റെ ഉള്ളം എന്നിൽ പകരുന്നു.</verse>
				<verse number="5">എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നതെന്ത്? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; അവന്‍ എന്‍റെ മുഖപ്രകാശകരക്ഷയും എന്‍റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.</verse>
				<verse number="6">എന്‍റെ ദൈവമേ, എന്‍റെ ആത്മാവ് എന്നിൽ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ട് യോര്‍ദ്ദാന്‍പ്രദേശത്തും ഹെര്‍മ്മോന്‍പര്‍വതങ്ങളിലും മിസാര്‍മലയിലുംവച്ച് ഞാന്‍ നിന്നെ ഓര്‍ക്കുന്നു;</verse>
				<verse number="7">നിന്‍റെ നീര്‍ച്ചാട്ടങ്ങളുടെ ഇരച്ചിലാൽ ആഴി ആഴിയെ വിളിക്കുന്നു; നിന്‍റെ ഓളങ്ങളും തിരമാലകളുമെല്ലാം എന്‍റെ മീതെ കടന്നുപോകുന്നു.</verse>
				<verse number="8">യഹോവ പകൽനേരത്ത് തന്‍റെ ദയ കല്പിക്കും; രാത്രിസമയത്ത് ഞാന്‍ അവനു പാട്ടു പാടിക്കൊണ്ടിരിക്കും; എന്‍റെ ജീവന്‍റെ ദൈവത്തോടുള്ള പ്രാര്‍ഥന തന്നെ.</verse>
				<verse number="9">നീ എന്നെ മറന്നത് എന്ത്? ശത്രുവിന്‍റെ ഉപദ്രവം ഹേതുവായി ഞാന്‍ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്ത്? എന്നു ഞാന്‍ എന്‍റെ പാറയായ ദൈവത്തോടു പറയും.</verse>
				<verse number="10">നിന്‍റെ ദൈവം എവിടെ എന്ന് എന്‍റെ ശത്രുക്കള്‍ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ട് എന്‍റെ അസ്ഥികളെ തകര്‍ക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.</verse>
				<verse number="11">എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവന്‍ എന്‍റെ മുഖപ്രകാശകരക്ഷയും എന്‍റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.</verse>
			</chapter>
			<chapter number="43">
				<verse number="1">ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോട് എന്‍റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്ന് എന്നെ വിടുവിക്കേണമേ.</verse>
				<verse number="2">നീ എന്‍റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്ത്? ശത്രുവിന്‍റെ ഉപദ്രവം ഹേതുവായി ഞാന്‍ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്ത്?</verse>
				<verse number="3">നിന്‍റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്‍റെ വിശുദ്ധപര്‍വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.</verse>
				<verse number="4">ഞാന്‍ ദൈവത്തിന്‍റെ പീഠത്തിങ്കലേക്ക്, എന്‍റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്‍റെ ദൈവമേ, കിന്നരം കൊണ്ടു ഞാന്‍ നിന്നെ സ്തുതിക്കും.</verse>
				<verse number="5">എന്‍റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; അവന്‍ എന്‍റെ മുഖപ്രകാശകരക്ഷയും എന്‍റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.</verse>
			</chapter>
			<chapter number="44">
				<verse number="1">സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. [1] ദൈവമേ, പൂര്‍വകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങള്‍ കേട്ടുമിരിക്കുന്നു;</verse>
				<verse number="2">നിന്‍റെ കൈകൊണ്ട് നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.</verse>
				<verse number="3">തങ്ങളുടെ വാളുകൊണ്ടല്ല അവര്‍ ദേശത്തെ കൈവശമാക്കിയത്; സ്വന്തഭുജംകൊണ്ടല്ല അവര്‍ ജയം നേടിയത്; നിന്‍റെ വലംകൈയും നിന്‍റെ ഭുജവും നിന്‍റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്ക് അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.</verse>
				<verse number="4">ദൈവമേ, നീ എന്‍റെ രാജാവാകുന്നു; യാക്കോബിനു രക്ഷ കല്പിക്കേണമേ.</verse>
				<verse number="5">നിന്നാൽ ഞങ്ങള്‍ വൈരികളെ തള്ളിയിടും; ഞങ്ങളോട് എതിര്‍ക്കുന്നവരെ നിന്‍റെ നാമത്തിൽ ചവിട്ടിക്കളയും.</verse>
				<verse number="6">ഞാന്‍ എന്‍റെ വില്ലിൽ ആശ്രയിക്കയില്ല; എന്‍റെ വാള്‍ എന്നെ രക്ഷിക്കയുമില്ല.</verse>
				<verse number="7">നീയത്രേ ഞങ്ങളെ വൈരികളുടെ കൈയിൽനിന്നു രക്ഷിച്ചത്; ഞങ്ങളെ പകച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു.</verse>
				<verse number="8">ദൈവത്തിൽ ഞങ്ങള്‍ നിത്യം പ്രശംസിക്കുന്നു; നിന്‍റെ നാമത്തിന് എന്നും സ്തോത്രം ചെയ്യുന്നു. സേലാ.</verse>
				<verse number="9">ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.</verse>
				<verse number="10">വൈരിയുടെ മുമ്പിൽ നീ ഞങ്ങളെ പുറംകാട്ടുമാറാക്കുന്നു; ഞങ്ങളെ പകയ്ക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.</verse>
				<verse number="11">ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയിൽ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.</verse>
				<verse number="12">നീ നിന്‍റെ ജനത്തെ വിലവാങ്ങാതെ വില്ക്കുന്നു. അവരുടെ വിലകൊണ്ട് സമ്പത്തു വര്‍ധിപ്പിക്കുന്നതുമില്ല.</verse>
				<verse number="13">നീ ഞങ്ങളെ അയൽക്കാര്‍ക്ക് അപമാനവിഷയവും ചുറ്റുമുള്ളവര്‍ക്ക് നിന്ദയും പരിഹാസവും ആക്കുന്നു.</verse>
				<verse number="14">നീ ജാതികളുടെ ഇടയിൽ ഞങ്ങളെ പഴഞ്ചൊല്ലിനും വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയം ആക്കുന്നു.</verse>
				<verse number="15">നിന്ദിച്ചു ദുഷിക്കുന്നവന്‍റെ വാക്കു ഹേതുവായും ശത്രുവിന്‍റെയും പ്രതികാരകന്‍റെയും നിമിത്തമായും</verse>
				<verse number="16">എന്‍റെ അപമാനം ഇടവിടാതെ എന്‍റെ മുമ്പിൽ ഇരിക്കുന്നു; എന്‍റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.</verse>
				<verse number="17">ഇതൊക്കെയും ഞങ്ങള്‍ക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്‍റെ നിയമത്തോട് അവിശ്വസ്തത കാണിച്ചിട്ടുമില്ല.</verse>
				<verse number="18">നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവച്ച് തകര്‍ത്തുകളവാനും കൂരിരുട്ടുകൊണ്ട് ഞങ്ങളെ മൂടുവാനും തക്കവണ്ണം</verse>
				<verse number="19">ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികള്‍ നിന്‍റെ വഴി വിട്ടുമാറുകയോ ചെയ്തിട്ടില്ല.</verse>
				<verse number="20">ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തെ ഞങ്ങള്‍ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ</verse>
				<verse number="21">ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവന്‍ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.</verse>
				<verse number="22">നിന്‍റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.</verse>
				<verse number="23">കര്‍ത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നത് എന്ത്? എഴുന്നേല്ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.</verse>
				<verse number="24">നീ നിന്‍റെ മുഖത്തെ മറയ്ക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്ത്?</verse>
				<verse number="25">ഞങ്ങള്‍ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.</verse>
				<verse number="26">ഞങ്ങളുടെ സഹായത്തിനായി എഴുന്നേല്ക്കേണമേ; നിന്‍റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ.</verse>
			</chapter>
			<chapter number="45">
				<verse number="1">സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം. [1] എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്‍റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാന്‍ പറയുന്നു. എന്‍റെ നാവ് സമര്‍ഥനായ ലേഖകന്‍റെ എഴുത്തുകോൽ ആകുന്നു.</verse>
				<verse number="2">നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരന്‍; ലാവണ്യം നിന്‍റെ അധരങ്ങളിന്മേൽ പകര്‍ന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.</verse>
				<verse number="3">വീരനായുള്ളോവേ, നിന്‍റെ വാള്‍ അരയ്ക്കു കെട്ടുക; നിന്‍റെ തേജസ്സും നിന്‍റെ മഹിമയുംതന്നെ.</verse>
				<verse number="4">സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിനു നീ മഹിമയോടെ കൃതാര്‍ഥനായി വാഹനമേറി എഴുന്നള്ളുക; നിന്‍റെ വലംകൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചു തരുമാറാകട്ടെ.</verse>
				<verse number="5">നിന്‍റെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളവയാകുന്നു; ജാതികള്‍ നിന്‍റെ കീഴിൽ വീഴുന്നു; രാജാവിന്‍റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു.</verse>
				<verse number="6">ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.</verse>
				<verse number="7">നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്‍റെ ദൈവം തന്നെ, നിന്‍റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.</verse>
				<verse number="8">നിന്‍റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.</verse>
				<verse number="9">നിന്‍റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികള്‍ ഉണ്ട്; നിന്‍റെ വലത്തുഭാഗത്തു രാജ്ഞി ഓഫീര്‍തങ്കം അണിഞ്ഞു നില്ക്കുന്നു.</verse>
				<verse number="10">അല്ലയോ കുമാരീ, കേള്‍ക്ക; നോക്കുക; ചെവി ചായിക്ക. സ്വജനത്തെയും നിന്‍റെ പിതൃഭവനത്തെയും മറക്ക.</verse>
				<verse number="11">അപ്പോള്‍ രാജാവ് നിന്‍റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവന്‍ നിന്‍റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്‍ക.</verse>
				<verse number="12">സോര്‍നിവാസികള്‍, ജനത്തിലെ ധനവാന്മാര്‍ തന്നെ, കാഴ്ചവച്ച് നിന്‍റെ മുഖപ്രസാദം തേടും.</verse>
				<verse number="13">അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണയാകുന്നു; അവളുടെ വസ്ത്രം പൊന്‍കസവുകൊണ്ടുള്ളത്.</verse>
				<verse number="14">അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരും.</verse>
				<verse number="15">സന്തോഷത്തോടും ഉല്ലാസത്തോടുംകൂടെ അവരെ കൊണ്ടുവരും; അവര്‍ രാജമന്ദിരത്തിൽ പ്രവേശിക്കും.</verse>
				<verse number="16">നിന്‍റെ പുത്രന്മാര്‍ നിന്‍റെ പിതാക്കന്മാര്‍ക്കു പകരം ഇരിക്കും; സര്‍വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.</verse>
				<verse number="17">ഞാന്‍ നിന്‍റെ നാമത്തെ എല്ലാ തലമുറകളിലും ഓര്‍ക്കുമാറാക്കും. അതുകൊണ്ട് ജാതികള്‍ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.</verse>
			</chapter>
			<chapter number="46">
				<verse number="1">സംഗീതപ്രമാണിക്ക്; കന്യകമാര്‍ എന്ന രാഗത്തിൽ കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. ഒരു ഗീതം. [1] ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.</verse>
				<verse number="2">അതുകൊണ്ട് ഭൂമി മാറിപ്പോയാലും, പര്‍വതങ്ങള്‍ കുലുങ്ങി സമുദ്രമധ്യേ വീണാലും,</verse>
				<verse number="3">അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും അതിന്‍റെ കോപംകൊണ്ട് പര്‍വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.</verse>
				<verse number="4">ഒരു നദി ഉണ്ട്; അതിന്‍റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്‍റെ വിശുദ്ധനിവാസത്തെ തന്നെ, സന്തോഷിപ്പിക്കുന്നു.</verse>
				<verse number="5">ദൈവം അതിന്‍റെ മധ്യേ ഉണ്ട്; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നെ അതിനെ സഹായിക്കും.</verse>
				<verse number="6">ജാതികള്‍ ക്രുദ്ധിച്ചു; രാജ്യങ്ങള്‍ കുലുങ്ങി; അവന്‍ തന്‍റെ ശബ്ദം കേള്‍പ്പിച്ചു; ഭൂമി ഉരുകിപ്പോയി.</verse>
				<verse number="7">സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ട്; യാക്കോബിന്‍റെ ദൈവം നമ്മുടെ ദുര്‍ഗം ആകുന്നു. സേലാ.</verse>
				<verse number="8">വരുവിന്‍ യഹോവയുടെ പ്രവൃത്തികളെ നോക്കുവിന്‍; അവന്‍ ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!</verse>
				<verse number="9">അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തൽ ചെയ്യുന്നു; അവന്‍ വില്ലാടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയിൽ ഇട്ടു ചുട്ടുകളയുന്നു.</verse>
				<verse number="10">മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍വിന്‍; ഞാന്‍ ജാതികളുടെ ഇടയിൽ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയിൽ ഉന്നതന്‍ ആകും.</verse>
				<verse number="11">സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെയുണ്ട്; യാക്കോബിന്‍റെ ദൈവം നമ്മുടെ ദുര്‍ഗം ആകുന്നു. സേലാ.</verse>
			</chapter>
			<chapter number="47">
				<verse number="1">സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] സകല ജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍; ജയഘോഷത്തോടെ ദൈവസന്നിധിയിൽ ആര്‍ക്കുവിന്‍.</verse>
				<verse number="2">അത്യുന്നതനായ യഹോവ ഭയങ്കരന്‍; അവന്‍ സര്‍വഭൂമിക്കും മഹാരാജാവാകുന്നു.</verse>
				<verse number="3">അവന്‍ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്ക്കീഴിലും ആക്കുന്നു.</verse>
				<verse number="4">അവന്‍ നമുക്ക് നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താന്‍ സ്നേഹിച്ച യാക്കോബിന്‍റെ ശ്ലാഘ്യഭൂമിയെ തന്നെ.</verse>
				<verse number="5">ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടുംകൂടെ ആരോഹണം ചെയ്യുന്നു.</verse>
				<verse number="6">ദൈവത്തിനു സ്തുതി പാടുവിന്‍, സ്തുതി പാടുവിന്‍; നമ്മുടെ രാജാവിനു സ്തുതി പാടുവിന്‍, സ്തുതി പാടുവിന്‍.</verse>
				<verse number="7">ദൈവം സര്‍വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീര്‍ത്തനം പാടുവിന്‍.</verse>
				<verse number="8">ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്‍റെ വിശുദ്ധസിംഹാസനത്തിൽ ഇരിക്കുന്നു.</verse>
				<verse number="9">വംശങ്ങളുടെ പ്രഭുക്കന്മാര്‍ അബ്രാഹാമിന്‍ ദൈവത്തിന്‍റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകള്‍ ദൈവത്തിനുള്ളവയല്ലോ; അവന്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.</verse>
			</chapter>
			<chapter number="48">
				<verse number="1">ഒരു ഗീതം. കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ, അവന്‍റെ വിശുദ്ധപര്‍വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.</verse>
				<verse number="2">മഹാരാജാവിന്‍റെ നഗരമായി ഉത്തരഗിരിയായ സീയോന്‍പര്‍വതം ഉയരംകൊണ്ടു മനോഹരവും സര്‍വഭൂമിയുടെയും ആനന്ദവുമാകുന്നു.</verse>
				<verse number="3">അതിന്‍റെ അരമനകളിൽ ദൈവം ഒരു ദുര്‍ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.</verse>
				<verse number="4">ഇതാ, രാജാക്കന്മാര്‍ കൂട്ടംകൂടി; അവര്‍ ഒന്നിച്ചു കടന്നുപോയി.</verse>
				<verse number="5">അവര്‍ അതുകണ്ട് അമ്പരന്നു, അവര്‍ പരിഭ്രമിച്ച് ഓടിപ്പോയി.</verse>
				<verse number="6">അവര്‍ക്ക് അവിടെ വിറയൽ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെ വേദന പിടിച്ചു.</verse>
				<verse number="7">നീ കിഴക്കന്‍കാറ്റുകൊണ്ട് തര്‍ശ്ശീശ് കപ്പലുകളെ ഉടച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ,</verse>
				<verse number="8">നമ്മുടെ ദൈവത്തിന്‍റെ നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.</verse>
				<verse number="9">ദൈവമേ, നിന്‍റെ മന്ദിരത്തിന്‍റെ മധ്യേ ഞങ്ങള്‍ നിന്‍റെ ദയയെക്കുറിച്ച് ചിന്തിക്കുന്നു.</verse>
				<verse number="10">ദൈവമേ, നിന്‍റെ നാമംപോലെ തന്നെ നിന്‍റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്‍റെ വലംകൈയിൽ നീതി നിറഞ്ഞിരിക്കുന്നു.</verse>
				<verse number="11">നിന്‍റെ ന്യായവിധികള്‍നിമിത്തം സീയോന്‍ പര്‍വതം സന്തോഷിക്കയും യെഹൂദാപുത്രിമാര്‍ ആനന്ദിക്കയും ചെയ്യുന്നു.</verse>
				<verse number="12">സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിന്‍; അതിന്‍റെ ഗോപുരങ്ങളെ എണ്ണുവിന്‍.</verse>
				<verse number="13">വരുവാനുള്ള തലമുറയോട് അറിയിക്കേണ്ടതിന് അതിന്‍റെ കൊത്തളങ്ങളെ സൂക്ഷിച്ച് അരമനകളെ നടന്നു നോക്കുവിന്‍.</verse>
				<verse number="14">ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴിനടത്തും.</verse>
			</chapter>
			<chapter number="49">
				<verse number="1">സംഗീതപ്രമാണിക്ക്; കോരഹ്പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍; സകല ഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍.</verse>
				<verse number="2">സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നെ.</verse>
				<verse number="3">എന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്‍റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നെ ആയിരിക്കും.</verse>
				<verse number="4">ഞാന്‍ സദൃശവാക്യത്തിന് എന്‍റെ ചെവി ചായ്ക്കും; കിന്നരനാദത്തോടെ എന്‍റെ കടങ്കഥ കേള്‍പ്പിക്കും.</verse>
				<verse number="5">അകൃത്യം എന്‍റെ കുതികാലിനെ പിന്തുടര്‍ന്ന് എന്നെ വളയുന്ന ദുഷ്കാലത്തു ഞാന്‍ ഭയപ്പെടുന്നത് എന്തിന്?</verse>
				<verse number="6">അവര്‍ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.</verse>
				<verse number="7">സഹോദരന്‍ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്</verse>
				<verse number="8">അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കും കഴികയില്ല.</verse>
				<verse number="9">അവരുടെ പ്രാണന്‍റെ വീണ്ടെടുപ്പു വിലയേറിയത്; അത് ഒരുനാളും സാധിക്കയില്ല.</verse>
				<verse number="10">ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കു വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.</verse>
				<verse number="11">തങ്ങളുടെ ഭവനങ്ങള്‍ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍ തലമുറതലമുറയായും നില്ക്കും എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗതം; തങ്ങളുടെ നിലങ്ങള്‍ക്ക് അവര്‍ തങ്ങളുടെ പേരിടുന്നു.</verse>
				<verse number="12">എന്നാൽ മനുഷ്യന്‍ ബഹുമാനത്തിൽ നിലനില്ക്കയില്ല. അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യന്‍.</verse>
				<verse number="13">ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ.</verse>
				<verse number="14">അവരെ പാതാളത്തിന് ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചയ്ക്ക് അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം.</verse>
				<verse number="15">എങ്കിലും എന്‍റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.</verse>
				<verse number="16">ഒരുത്തന്‍ ധനവാനായിത്തീര്‍ന്നാലും അവന്‍റെ ഭവനത്തിന്‍റെ മഹത്ത്വം വര്‍ധിച്ചാലും നീ ഭയപ്പെടരുത്.</verse>
				<verse number="17">അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല; അവന്‍റെ മഹത്ത്വം അവനെ പിന്‍ചെല്ലുകയുമില്ല.</verse>
				<verse number="18">അവന്‍ ജീവനോടിരുന്നപ്പോള്‍ താന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു; നീ നിനക്കു തന്നെ നന്മ ചെയ്യുമ്പോള്‍ മനുഷ്യര്‍ നിന്നെ പുകഴ്ത്തും.</verse>
				<verse number="19">അവന്‍ തന്‍റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നുചേരും; അവര്‍ ഒരുനാളും വെളിച്ചം കാണുകയില്ല.</verse>
				<verse number="20">മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യനത്രേ.</verse>
			</chapter>
			<chapter number="50">
				<verse number="1">ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.</verse>
				<verse number="2">സൗന്ദര്യത്തിന്‍റെ പൂര്‍ണതയായ സീയോനിൽനിന്നു ദൈവം പ്രകാശിക്കുന്നു.</verse>
				<verse number="3">നമ്മുടെ ദൈവം വരുന്നു; മൗനമായിരിക്കയില്ല; അവന്‍റെ മുമ്പിൽ തീ ദഹിപ്പിക്കുന്നു; അവന്‍റെ ചുറ്റും വലിയൊരു കൊടുങ്കാറ്റടിക്കുന്നു.</verse>
				<verse number="4">തന്‍റെ ജനത്തെ ന്യായം വിധിക്കേണ്ടതിന് അവന്‍ മേലിൽനിന്ന് ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.</verse>
				<verse number="5">യാഗം കഴിച്ച് എന്നോടു നിയമം ചെയ്തവരായ എന്‍റെ വിശുദ്ധന്മാരെ എന്‍റെ അടുക്കൽ കൂട്ടുവിന്‍.</verse>
				<verse number="6">ദൈവം തന്നെ ന്യായാധിപതി ആയിരിക്കയാൽ ആകാശം അവന്‍റെ നീതിയെ ഘോഷിക്കും. സേലാ.</verse>
				<verse number="7">എന്‍റെ ജനമേ, കേള്‍ക്ക; ഞാന്‍ സംസാരിക്കും. യിസ്രായേലേ, ഞാന്‍ നിന്നോടു സാക്ഷീകരിക്കും: ദൈവമായ ഞാന്‍ നിന്‍റെ ദൈവമാകുന്നു.</verse>
				<verse number="8">നിന്‍റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്‍റെ ഹോമയാഗങ്ങള്‍ എപ്പോഴും എന്‍റെ മുമ്പാകെ ഇരിക്കുന്നു.</verse>
				<verse number="9">നിന്‍റെ വീട്ടിൽനിന്നു കാളയെയോ നിന്‍റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാന്‍ എടുക്കയില്ല.</verse>
				<verse number="10">കാട്ടിലെ സകല മൃഗവും പര്‍വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.</verse>
				<verse number="11">മലകളിലെ പക്ഷികളെയൊക്കെയും ഞാന്‍ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നെ.</verse>
				<verse number="12">എനിക്കു വിശന്നാൽ ഞാന്‍ നിന്നോടു പറകയില്ല; ഭൂലോകവും അതിന്‍റെ നിറവും എന്‍റേതത്രേ.</verse>
				<verse number="13">ഞാന്‍ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?</verse>
				<verse number="14">ദൈവത്തിനു സ്തോത്രയാഗം അര്‍പ്പിക്ക; അത്യുന്നതനു നിന്‍റെ നേര്‍ച്ചകളെ കഴിക്ക.</verse>
				<verse number="15">കഷ്ടകാലത്ത് എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.</verse>
				<verse number="16">എന്നാൽ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നു: നീ എന്‍റെ ചട്ടങ്ങളെ അറിയിപ്പാനും എന്‍റെ നിയമത്തെ നിന്‍റെ വായിൽ എടുപ്പാനും നിനക്കെന്തു കാര്യം?</verse>
				<verse number="17">നീ ശാസനയെ വെറുത്ത് എന്‍റെ വചനങ്ങളെ നിന്‍റെ പുറകിൽ എറിഞ്ഞുകളയുന്നുവല്ലോ.</verse>
				<verse number="18">കള്ളനെ കണ്ടാൽ നീ അവന് അനുകൂലപ്പെടുന്നു; വ്യഭിചാരികളോട് നീ പങ്കു കൂടുന്നു.</verse>
				<verse number="19">നിന്‍റെ വായ് നീ ദോഷത്തിനു വിട്ടുകൊടുക്കുന്നു; നിന്‍റെ നാവ് വഞ്ചന പിണയ്ക്കുന്നു.</verse>
				<verse number="20">നീ ഇരുന്നു നിന്‍റെ സഹോദരനു വിരോധമായി സംസാരിക്കുന്നു; നിന്‍റെ അമ്മയുടെ മകനെക്കുറിച്ച് അപവാദം പറയുന്നു.</verse>
				<verse number="21">ഇവ നീ ചെയ്തു ഞാന്‍ മിണ്ടാതിരിക്കയാൽ ഞാന്‍ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാൽ ഞാന്‍ നിന്നെ ശാസിച്ചു നിന്‍റെ കണ്ണിന്‍മുമ്പിൽ അവയെ നിരത്തിവയ്ക്കും.</verse>
				<verse number="22">ദൈവത്തെ മറക്കുന്നവരേ, ഇത് ഓര്‍ത്തുകൊള്‍വിന്‍; അല്ലെങ്കിൽ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല.</verse>
				<verse number="23">സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ എന്നെ മഹത്ത്വപ്പെടുത്തുന്നു; തന്‍റെ നടപ്പിനെ ക്രമപ്പെടുത്തുന്നവനു ഞാന്‍ ദൈവത്തിന്‍റെ രക്ഷയെ കാണിക്കും.</verse>
			</chapter>
			<chapter number="51">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. അവന്‍ ബത്ത്-ശേബയുടെ അടുക്കൽ ചെന്നശേഷം നാഥാന്‍പ്രവാചകന്‍ അവന്‍റെ അടുക്കൽ വന്നപ്പോള്‍ ചമച്ചത്. [1] ദൈവമേ, നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്‍റെ കരുണയുടെ ബഹുത്വപ്രകാരം എന്‍റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.</verse>
				<verse number="2">എന്നെ നന്നായി കഴുകി എന്‍റെ അകൃത്യം പോക്കേണമേ; എന്‍റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.</verse>
				<verse number="3">എന്‍റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്‍റെ പാപം എപ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.</verse>
				<verse number="4">നിന്നോടുതന്നെ ഞാന്‍ പാപം ചെയ്തു; നിനക്ക് അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിനു തന്നെ.</verse>
				<verse number="5">ഇതാ, ഞാന്‍ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.</verse>
				<verse number="6">അന്തര്‍ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നത്; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.</verse>
				<verse number="7">ഞാന്‍ നിര്‍മ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന് എന്നെ കഴുകേണമേ.</verse>
				<verse number="8">സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍ ഉല്ലസിക്കട്ടെ.</verse>
				<verse number="9">എന്‍റെ പാപങ്ങളെ കാണാതവണ്ണം നിന്‍റെ മുഖം മറയ്ക്കേണമേ. എന്‍റെ അകൃത്യങ്ങളെയൊക്കെയും മായിച്ചുകളയേണമേ.</verse>
				<verse number="10">ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നിൽ സൃഷ്‍ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.</verse>
				<verse number="11">നിന്‍റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; നിന്‍റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ.</verse>
				<verse number="12">നിന്‍റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.</verse>
				<verse number="13">അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്‍റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനം തിരിയും.</verse>
				<verse number="14">എന്‍റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ എന്‍റെ നാവ് നിന്‍റെ നീതിയെ ഘോഷിക്കും.</verse>
				<verse number="15">കര്‍ത്താവേ, എന്‍റെ അധരങ്ങളെ തുറക്കേണമേ; എന്നാൽ എന്‍റെ വായ് നിന്‍റെ സ്തുതിയെ വര്‍ണിക്കും.</verse>
				<verse number="16">ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കിൽ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.</verse>
				<verse number="17">ദൈവത്തിന്‍റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.</verse>
				<verse number="18">നിന്‍റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്‍റെ മതിലുകളെ പണിയേണമേ.</verse>
				<verse number="19">അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്‍റെ യാഗപീഠത്തിന്മേൽ കാളകളെ അര്‍പ്പിക്കും.</verse>
			</chapter>
			<chapter number="52">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൗലിനോട്: ദാവീദ് അഹീമേലെക്കിന്‍റെ വീട്ടിൽ വന്നിരുന്നു എന്നറിയിച്ചപ്പോള്‍ ചമച്ചത്. [1] വീരാ, നീ ദുഷ്ടതയിൽ പ്രശംസിക്കുന്നതെന്ത്? ദൈവത്തിന്‍റെ ദയ നിരന്തരമാകുന്നു.</verse>
				<verse number="2">ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൗരക്കത്തിപോലെ നിന്‍റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.</verse>
				<verse number="3">നീ നന്മയെക്കാള്‍ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാള്‍ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.</verse>
				<verse number="4">നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.</verse>
				<verse number="5">ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്‍റെ കൂടാരത്തിൽനിന്ന് അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.</verse>
				<verse number="6">നീതിമാന്മാര്‍ കണ്ടു ഭയപ്പെടും; അവര്‍ അവനെച്ചൊല്ലി ചിരിക്കും.</verse>
				<verse number="7">ദൈവത്തെ തന്‍റെ ശരണമാക്കാതെ തന്‍റെ ദ്രവ്യസമൃദ്ധിയിൽ ആശ്രയിക്കയും ദുഷ്ടതയിൽ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന്‍ അതാ എന്നു പറയും;</verse>
				<verse number="8">ഞാനോ, ദൈവത്തിന്‍റെ ആലയത്തിങ്കൽ തഴച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാന്‍ ദൈവത്തിന്‍റെ ദയയിൽ എന്നും എന്നേക്കും ആശ്രയിക്കുന്നു.</verse>
				<verse number="9">നീ അതു ചെയ്തിരിക്കകൊണ്ട് ഞാന്‍ നിനക്ക് എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്‍റെ നാമത്തിൽ പ്രത്യാശവയ്ക്കും; നിന്‍റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ.</verse>
			</chapter>
			<chapter number="53">
				<verse number="1">സംഗീതപ്രമാണിക്ക്; മഹലത്ത് എന്ന രാഗത്തിൽ ദാവീദിന്‍റെ ധ്യാനം. [1] ദൈവം ഇല്ല എന്നു മൂഢന്‍ തന്‍റെ ഹൃദയത്തിൽ പറയുന്നു; അവര്‍ വഷളന്മാരായി, മ്ലേച്ഛമായ നീതികേടു പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.</verse>
				<verse number="2">ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്നു കാണ്‍മാന്‍ ദൈവം സ്വര്‍ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.</verse>
				<verse number="3">എല്ലാവരും പിന്‍വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍പോലും ഇല്ല.</verse>
				<verse number="4">നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്‍റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോട് അവര്‍ പ്രാര്‍ഥിക്കുന്നില്ല.</verse>
				<verse number="5">ഭയമില്ലാതിരുന്നേടത്ത് അവര്‍ക്കു മഹാഭയമുണ്ടായി; നിന്‍റെ നേരേ പാളയമിറങ്ങിയവന്‍റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ട് നീ അവരെ ലജ്ജിപ്പിച്ചു.</verse>
				<verse number="6">സീയോനിൽനിന്നു യിസ്രായേലിന്‍റെ രക്ഷ വന്നെങ്കിൽ! ദൈവം തന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="54">
				<verse number="1">സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. സീഫ്യര്‍ ചെന്നു ശൗലിനോട്: ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചമച്ചത്. [1] ദൈവമേ, നിന്‍റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്‍റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചു തരേണമേ.</verse>
				<verse number="2">ദൈവമേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; എന്‍റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.</verse>
				<verse number="3">അന്യജാതിക്കാര്‍ എന്നോട് എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വച്ചിട്ടുമില്ല.</verse>
				<verse number="4">ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; കര്‍ത്താവ് എന്‍റെ പ്രാണനെ താങ്ങുന്നവരോടുകൂടെ ഉണ്ട്.</verse>
				<verse number="5">അവന്‍ എന്‍റെ ശത്രുക്കള്‍ക്കു തിന്മ പകരം ചെയ്യും; നിന്‍റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ.</verse>
				<verse number="6">സ്വമേധാദാനത്തോടെ ഞാന്‍ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്‍റെ നാമം നല്ലത് എന്നു ചൊല്ലി ഞാന്‍ അതിനു സ്തോത്രം ചെയ്യും.</verse>
				<verse number="7">അവന്‍ എന്നെ സകല കഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും.</verse>
			</chapter>
			<chapter number="55">
				<verse number="1">സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. [1] ദൈവമേ, എന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കേണമേ; എന്‍റെ യാചനയ്ക്കു മറഞ്ഞിരിക്കരുതേ.</verse>
				<verse number="2">എനിക്ക് ചെവി തന്ന് ഉത്തരമരുളേണമേ; ശത്രുവിന്‍റെ ആരവംനിമിത്തവും ദുഷ്ടന്‍റെ പീഡനിമിത്തവും ഞാന്‍ എന്‍റെ സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.</verse>
				<verse number="3">അവര്‍ എന്‍റെമേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.</verse>
				<verse number="4">എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്‍റെമേൽ വീണിരിക്കുന്നു.</verse>
				<verse number="5">ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.</verse>
				<verse number="6">പ്രാവിനുള്ളതുപോലെ എനിക്ക് ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാൽ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്ന് ഞാന്‍ പറഞ്ഞു.</verse>
				<verse number="7">അതേ, ഞാന്‍ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയിൽ പാര്‍ക്കുമായിരുന്നു! സേലാ.</verse>
				<verse number="8">കൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാന്‍ ഒരു സങ്കേതത്തിലേക്ക് ഓടിപ്പോകുമായിരുന്നു!</verse>
				<verse number="9">കര്‍ത്താവേ, സംഹരിച്ച് അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാന്‍ നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.</verse>
				<verse number="10">രാവും പകലും അവര്‍ അതിന്‍റെ മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്‍റെ അകത്തുണ്ട്.</verse>
				<verse number="11">ദുഷ്ടത അതിന്‍റെ നടുവിൽ ഉണ്ട്; ചതിവും വഞ്ചനയും അതിന്‍റെ വീഥികളെ വിട്ടുമാറുന്നതുമില്ല.</verse>
				<verse number="12">എന്നെ നിന്ദിച്ചത് ഒരു ശത്രുവല്ല; അങ്ങനെയെങ്കിൽ ഞാന്‍ സഹിക്കുമായിരുന്നു; എന്‍റെ നേരേ വമ്പു പറഞ്ഞത് എന്നെ പകയ്ക്കുന്നവനല്ല; അങ്ങനെയെങ്കിൽ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു.</verse>
				<verse number="13">നീയോ എന്നോടു സമനായ മനുഷ്യനും എന്‍റെ സഖിയും എന്‍റെ പ്രാണസ്നേഹിതനുമായിരുന്നു.</verse>
				<verse number="14">നാം തമ്മിൽ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.</verse>
				<verse number="15">മരണം പെട്ടെന്ന് അവരെ പിടിക്കട്ടെ; അവര്‍ ജീവനോടെ പാതാളത്തിലേക്ക് ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ട്.</verse>
				<verse number="16">ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.</verse>
				<verse number="17">ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചയ്ക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍ എന്‍റെ പ്രാര്‍ഥന കേള്‍ക്കും.</verse>
				<verse number="18">എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോട് അടുക്കാതവണ്ണം അവന്‍ എന്‍റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;</verse>
				<verse number="19">ദൈവം കേട്ട് അവര്‍ക്ക് ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നെ. സേലാ. അവര്‍ക്കു മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.</verse>
				<verse number="20">തന്നോടു സമാധാനമായിരിക്കുന്നവരെ കൈയേറ്റം ചെയ്തു തന്‍റെ സഖ്യത അവന്‍ ലംഘിച്ചുമിരിക്കുന്നു.</verse>
				<verse number="21">അവന്‍റെ വായ് വെണ്ണപോലെ മൃദുവായത്; ഹൃദയത്തിലോ യുദ്ധമത്രേ. അവന്‍റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകള്‍ ആയിരുന്നു.</verse>
				<verse number="22">നിന്‍റെ ഭാരം യഹോവയുടെമേൽ വച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരുനാളും സമ്മതിക്കയില്ല.</verse>
				<verse number="23">ദൈവമേ, നീ അവരെ നാശത്തിന്‍റെ കുഴിയിലേക്ക് ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്‍റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നിൽ ആശ്രയിക്കും.</verse>
			</chapter>
			<chapter number="56">
				<verse number="1">സംഗീതപ്രമാണിക്ക്; ദൂരസ്ഥന്മാരുടെ ഇടയിൽ മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം; ഫെലിസ്ത്യര്‍ അവനെ ഗത്തിൽവച്ചു പിടിച്ചപ്പോള്‍ ചമച്ചത്. [1] ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതി എന്നെ ഞെരുക്കുന്നു.</verse>
				<verse number="2">എന്‍റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നു; ഗര്‍വത്തോടെ എന്നോടു പൊരുതുന്നവര്‍ അനേകരല്ലോ.</verse>
				<verse number="3">ഞാന്‍ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.</verse>
				<verse number="4">ഞാന്‍ ദൈവത്തിൽ അവന്‍റെ വചനത്തെ പുകഴും; ഞാന്‍ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. ജഡത്തിന് എന്നോട് എന്തുചെയ്‍വാന്‍ കഴിയും?</verse>
				<verse number="5">ഇടവിടാതെ അവര്‍ എന്‍റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്‍റെ നേരേ തിന്മയ്ക്കായിട്ടാകുന്നു.</verse>
				<verse number="6">അവര്‍ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്‍റെ പ്രാണനായി പതിയിരിക്കുമ്പോലെ അവര്‍ എന്‍റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.</verse>
				<verse number="7">നീതികേടിനാൽ അവര്‍ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്‍റെ കോപത്തിൽ ജാതികളെ തള്ളിയിടേണമേ.</verse>
				<verse number="8">നീ എന്‍റെ ഉഴൽച്ചകളെ എണ്ണുന്നു; എന്‍റെ കണ്ണുനീര്‍ നിന്‍റെ തുരുത്തിയിൽ ആക്കിവയ്ക്കേണമേ; അതു നിന്‍റെ പുസ്തകത്തിൽ ഇല്ലയോ?</verse>
				<verse number="9">ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ തന്നെ എന്‍റെ ശത്രുക്കള്‍ പിന്തിരിയുന്നു; ദൈവം എനിക്ക് അനുകൂലമെന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="10">ഞാന്‍ ദൈവത്തിൽ അവന്‍റെ വചനത്തെ പുകഴും; ഞാന്‍ യഹോവയിൽ അവന്‍റെ വചനത്തെ പുകഴും.</verse>
				<verse number="11">ഞാന്‍ ദൈവത്തിൽ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോട് എന്തു ചെയ്‍വാന്‍ കഴിയും?</verse>
				<verse number="12">ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടപ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.</verse>
				<verse number="13">ഞാന്‍ ദൈവത്തിന്‍റെ മുമ്പാകെ ജീവന്‍റെ പ്രകാശത്തിൽ നടക്കേണ്ടതിനു നീ എന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്‍റെ കാലുകളെ ഇടര്‍ച്ചയിൽനിന്നും വിടുവിച്ചുവല്ലോ.</verse>
			</chapter>
			<chapter number="57">
				<verse number="1">സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം; അവന്‍ ശൗലിന്‍റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയ കാലത്തു ചമച്ചത്. [1] ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകള്‍ ഒഴിഞ്ഞുപോകുവോളം ഞാന്‍ നിന്‍റെ ചിറകിന്‍നിഴലിൽ ശരണം പ്രാപിക്കുന്നു.</verse>
				<verse number="2">അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിര്‍വഹിക്കുന്ന ദൈവത്തെ തന്നെ.</verse>
				<verse number="3">എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നവര്‍ ധിക്കാരം കാട്ടുമ്പോള്‍ അവന്‍ സ്വര്‍ഗത്തിൽനിന്നു കൈ നീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്‍റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു.</verse>
				<verse number="4">എന്‍റെ പ്രാണന്‍ സിംഹങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നി ജ്വലിക്കുന്നവരുടെ നടുവിൽ ഞാന്‍ കിടക്കുന്നു; പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.</verse>
				<verse number="5">ദൈവമേ, നീ ആകാശത്തിനു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്ത്വം സര്‍വഭൂമിയിലും പരക്കട്ടെ.</verse>
				<verse number="6">അവര്‍ എന്‍റെ കാലടികള്‍ക്ക് ഒരു വല വിരിച്ചു; എന്‍റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; അവര്‍ എന്‍റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവര്‍ തന്നെ വീണു. സേലാ.</verse>
				<verse number="7">എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാന്‍ പാടും; ഞാന്‍ കീര്‍ത്തനം ചെയ്യും.</verse>
				<verse number="8">എന്‍ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിന്‍! ഞാന്‍ അതികാലത്തെ ഉണരും.</verse>
				<verse number="9">കര്‍ത്താവേ, വംശങ്ങളുടെ ഇടയിൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.</verse>
				<verse number="10">നിന്‍റെ ദയ ആകാശത്തോളവും നിന്‍റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.</verse>
				<verse number="11">ദൈവമേ, നീ ആകാശത്തിനു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്ത്വം സര്‍വഭൂമിയിലും പരക്കട്ടെ.</verse>
			</chapter>
			<chapter number="58">
				<verse number="1">സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം. [1] ദേവന്മാരേ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള്‍ പരമാര്‍ഥമായി വിധിക്കുന്നുവോ?</verse>
				<verse number="2">നിങ്ങള്‍ ഹൃദയത്തിൽ ദുഷ്ടത പ്രവര്‍ത്തിക്കുന്നു; ഭൂമിയിൽ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.</verse>
				<verse number="3">ദുഷ്ടന്മാര്‍ ഗര്‍ഭംമുതൽ ഭ്രഷ്ടന്മാരായിരിക്കുന്നു; അവര്‍ ജനനംമുതൽ ഭോഷ്കു പറഞ്ഞു തെറ്റി നടക്കുന്നു.</verse>
				<verse number="4">അവരുടെ വിഷം സര്‍പ്പവിഷംപോലെ; അവര്‍ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.</verse>
				<verse number="5">എത്ര സാമര്‍ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്ക് അതു കേള്‍ക്കയില്ല.</verse>
				<verse number="6">ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകര്‍ക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകര്‍ത്തുകളയേണമേ.</verse>
				<verse number="7">ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര്‍ ഉരുകിപ്പോകട്ടെ. അവന്‍ തന്‍റെ അമ്പുകളെ തൊടുക്കുമ്പോള്‍ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.</verse>
				<verse number="8">അലിഞ്ഞു പൊയ്പോകുന്ന അച്ചുപോലെ അവര്‍ ആകട്ടെ; ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവര്‍ സൂര്യനെ കാണാതിരിക്കട്ടെ.</verse>
				<verse number="9">നിങ്ങളുടെ കലങ്ങള്‍ക്കു മുള്‍തീ തട്ടും മുമ്പേ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന്‍ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും.</verse>
				<verse number="10">നീതിമാന്‍ പ്രതിക്രിയ കണ്ട് ആനന്ദിക്കും; അവന്‍ തന്‍റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തിൽ കഴുകും.</verse>
				<verse number="11">ആകയാൽ: നീതിമാന് പ്രതിഫലം ഉണ്ട് നിശ്ചയം; ഭൂമിയിൽ ന്യായം വിധിക്കുന്ന ഒരു ദൈവം ഉണ്ട് നിശ്ചയം എന്നു മനുഷ്യര്‍ പറയും.</verse>
			</chapter>
			<chapter number="59">
				<verse number="1">സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം. അവനെ കൊല്ലേണ്ടതിനു ശൗൽ അയച്ച ആളുകള്‍ വീടു കാത്തിരുന്ന കാലത്തു ചമച്ചത്. [1] എന്‍റെ ദൈവമേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നോട് എതിര്‍ക്കുന്നവരുടെ വശത്തുനിന്ന് എന്നെ ഉദ്ധരിക്കേണമേ.</verse>
				<verse number="2">നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കൽനിന്ന് എന്നെ രക്ഷിക്കേണമേ.</verse>
				<verse number="3">ഇതാ, അവര്‍ എന്‍റെ പ്രാണനായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്‍റെ നേരേ കൂട്ടം കൂടുന്നത് എന്‍റെ അതിക്രമം ഹേതുവായിട്ടല്ല; എന്‍റെ പാപം ഹേതുവായിട്ടുമല്ല.</verse>
				<verse number="4">എന്‍റെ പക്കൽ അകൃത്യം ഇല്ലാതെ അവര്‍ ഓടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ.</verse>
				<verse number="5">സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്‍റെ ദൈവമേ, സകല ജാതികളെയും സന്ദര്‍ശിക്കേണ്ടതിനു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളിൽ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.</verse>
				<verse number="6">സന്ധ്യാസമയത്ത് അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവര്‍ പട്ടണത്തിനു ചുറ്റും നടക്കുന്നു.</verse>
				<verse number="7">അവര്‍ തങ്ങളുടെ വായ്കൊണ്ട് ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളിൽ ഉണ്ട്; ആര്‍ കേള്‍ക്കും എന്ന് അവര്‍ പറയുന്നു.</verse>
				<verse number="8">എങ്കിലും യഹോവേ, നീ അവരെ ചൊല്ലി ചിരിക്കും; നീ സകല ജാതികളെയും പരിഹസിക്കും.</verse>
				<verse number="9">എന്‍റെ ബലമായുള്ളോവേ, ഞാന്‍ നിന്നെ കാത്തിരിക്കും; ദൈവം എന്‍റെ ഗോപുരമാകുന്നു.</verse>
				<verse number="10">എന്‍റെ ദൈവം തന്‍റെ ദയയാൽ എന്നെ എതിരേല്ക്കും; ദൈവം എന്നെ എന്‍റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.</verse>
				<verse number="11">അവരെ കൊന്നുകളയരുതേ; എന്‍റെ ജനം മറക്കാതിരിക്കേണ്ടതിനു തന്നെ; ഞങ്ങളുടെ പരിചയാകുന്ന കര്‍ത്താവേ, നിന്‍റെ ശക്തികൊണ്ട് അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.</verse>
				<verse number="12">അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷ്കും നിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തിൽ പിടിപെട്ടു പോകട്ടെ.</verse>
				<verse number="13">കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബിൽ വാഴുന്നു എന്ന് ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.</verse>
				<verse number="14">സന്ധ്യാസമയത്ത് അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ട് അവര്‍ നഗരത്തിനു ചുറ്റും നടക്കുന്നു.</verse>
				<verse number="15">അവര്‍ ആഹാരത്തിനായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലങ്കിൽ അവര്‍ രാത്രി മുഴുവനും താമസിക്കുന്നു.</verse>
				<verse number="16">ഞാനോ നിന്‍റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്‍റെ ദയയെക്കുറിച്ച് ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്‍റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.</verse>
				<verse number="17">എന്‍റെ ബലമായുള്ളോവേ, ഞാന്‍ നിനക്കു സ്തുതി പാടും; ദൈവം എന്‍റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ.</verse>
			</chapter>
			<chapter number="60">
				<verse number="1">സംഗീതപ്രമാണിക്ക്; സാക്ഷ്യസാരസം എന്ന രാഗത്തിൽ; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്‍റെ ഒരു സ്വര്‍ണഗീതം. യോവാബ് മെസൊപ്പൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്നശേഷം ഉപ്പുതാഴ്വരയിൽ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമച്ചത്. [1] ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.</verse>
				<verse number="2">നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാൽ അതിന്‍റെ ഭിന്നങ്ങളെ നന്നാക്കേണമേ.</verse>
				<verse number="3">നീ നിന്‍റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്‍റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.</verse>
				<verse number="4">സത്യംനിമിത്തം ഉയര്‍ത്തേണ്ടതിനു നീ നിന്‍റെ ഭക്തന്മാര്‍ക്ക് ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.</verse>
				<verse number="5">നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിനു നിന്‍റെ വലംകൈകൊണ്ടു രക്ഷിച്ച് ഞങ്ങള്‍ക്ക് ഉത്തരമരുളേണമേ.</verse>
				<verse number="6">ദൈവം തന്‍റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ച് സുക്കോത്ത്താഴ്വരയെ അളക്കും.</verse>
				<verse number="7">ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്‍റെ തലക്കോരികയും യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു.</verse>
				<verse number="8">മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാന്‍ എന്‍റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശമേ, നീ എന്‍റെ നിമിത്തം ജയഘോഷം കൊള്ളുക!</verse>
				<verse number="9">ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? എദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും?</verse>
				<verse number="10">ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.</verse>
				<verse number="11">വൈരിയുടെ നേരേ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്‍റെ സഹായം വ്യര്‍ഥമല്ലോ.</verse>
				<verse number="12">ദൈവത്താൽ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.</verse>
			</chapter>
			<chapter number="61">
				<verse number="1">സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, എന്‍റെ നിലവിളി കേള്‍ക്കേണമേ; എന്‍റെ പ്രാര്‍ഥന ശ്രദ്ധിക്കേണമേ.</verse>
				<verse number="2">എന്‍റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ.</verse>
				<verse number="3">നീ എനിക്കൊരു സങ്കേതവും ശത്രുവിന്‍റെ നേരേ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.</verse>
				<verse number="4">ഞാന്‍ നിന്‍റെ കൂടാരത്തിൽ എന്നേക്കും വസിക്കും; നിന്‍റെ ചിറകിന്‍മറവിൽ ഞാന്‍ ശരണം പ്രാപിക്കും. സേലാ.</verse>
				<verse number="5">ദൈവമേ, നീ എന്‍റെ നേര്‍ച്ചകളെ കേട്ടു, നിന്‍റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.</verse>
				<verse number="6">നീ രാജാവിന്‍റെ ആയുസ്സിനെ ദീര്‍ഘമാക്കും; അവന്‍റെ സംവത്സരങ്ങള്‍ തലമുറതലമുറയോളം ഇരിക്കും.</verse>
				<verse number="7">അവന്‍ എന്നേക്കും ദൈവസന്നിധിയിൽ വസിക്കും; അവനെ പരിപാലിക്കേണ്ടതിനു ദയയും വിശ്വസ്തതയും കല്പിക്കേണമേ,</verse>
				<verse number="8">അങ്ങനെ ഞാന്‍ തിരുനാമത്തെ എന്നേക്കും കീര്‍ത്തിക്കയും എന്‍റെ നേര്‍ച്ചകളെ നാള്‍തോറും കഴിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="62">
				<verse number="1">സംഗീതപ്രമാണിക്ക്; യെദൂഥൂന്യ രാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] എന്‍റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്‍റെ രക്ഷ അവങ്കൽനിന്നു വരുന്നു.</verse>
				<verse number="2">അവന്‍ തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; എന്‍റെ ഗോപുരം അവന്‍ തന്നെ; ഞാന്‍ ഏറെ കുലുങ്ങുകയില്ല.</verse>
				<verse number="3">നിങ്ങള്‍ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന് എത്രത്തോളം അവനെ ആക്രമിക്കും?</verse>
				<verse number="4">അവന്‍റെ പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവര്‍ നിരൂപിക്കുന്നത്: അവര്‍ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ട് അവര്‍ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവര്‍ ശപിക്കുന്നു. സേലാ.</verse>
				<verse number="5">എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്‍റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.</verse>
				<verse number="6">അവന്‍ തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; എന്‍റെ ഗോപുരം അവന്‍ തന്നെ; ഞാന്‍ കുലുങ്ങുകയില്ല.</verse>
				<verse number="7">എന്‍റെ രക്ഷയും എന്‍റെ മഹിമയും ദൈവത്തിന്‍റെ പക്കൽ ആകുന്നു; എന്‍റെ ഉറപ്പുള്ള പാറയും എന്‍റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.</verse>
				<verse number="8">ജനമേ, എല്ലാക്കാലത്തും അവനിൽ ആശ്രയിപ്പിന്‍; നിങ്ങളുടെ ഹൃദയം അവന്‍റെ മുമ്പിൽ പകരുവിന്‍; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.</verse>
				<verse number="9">സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്‍റെ തട്ടിൽ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തെക്കാള്‍ ലഘുവാകുന്നു.</verse>
				<verse number="10">പീഡനത്തിൽ ആശ്രയിക്കരുത്; കവര്‍ച്ചയിൽ മയങ്ങിപ്പോകരുത്; സമ്പത്തു വര്‍ധിച്ചാൽ അതിൽ മനസ്സു വയ്ക്കരുത്.</verse>
				<verse number="11">ബലം ദൈവത്തിനുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു. ഞാന്‍ രണ്ടു പ്രാവശ്യം കേട്ടുമിരിക്കുന്നു.</verse>
				<verse number="12">കര്‍ത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.</verse>
			</chapter>
			<chapter number="63">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം; അവന്‍ യെഹൂദാമരുഭൂമിയിൽ ഇരിക്കുംകാലത്തു ചമച്ചത്. [1] ദൈവമേ, നീ എന്‍റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്‍റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്‍റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.</verse>
				<verse number="2">അങ്ങനെ നിന്‍റെ ബലവും മഹത്ത്വവും കാണേണ്ടതിനു ഞാന്‍ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു.</verse>
				<verse number="3">നിന്‍റെ ദയ ജീവനെക്കാള്‍ നല്ലതാകുന്നു; എന്‍റെ അധരങ്ങള്‍ നിന്നെ സ്തുതിക്കും.</verse>
				<verse number="4">എന്‍റെ ജീവകാലമൊക്കെയും ഞാന്‍ അങ്ങനെ നിന്നെ വാഴ്ത്തും; നിന്‍റെ നാമത്തിൽ ഞാന്‍ എന്‍റെ കൈകളെ മലര്‍ത്തും.</verse>
				<verse number="5">എന്‍റെ കിടക്കയിൽ നിന്നെ ഓര്‍ക്കയും ഞാന്‍ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍</verse>
				<verse number="6">എന്‍റെ പ്രാണനു മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തി വരുന്നു; എന്‍റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു.</verse>
				<verse number="7">നീ എനിക്കു സഹായമായിത്തീര്‍ന്നുവല്ലോ; നിന്‍റെ ചിറകിന്‍നിഴലിൽ ഞാന്‍ ഘോഷിച്ചാനന്ദിക്കുന്നു.</verse>
				<verse number="8">എന്‍റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്‍റെ വലംകൈ എന്നെ താങ്ങുന്നു.</verse>
				<verse number="9">എന്നാൽ അവര്‍ സ്വന്തനാശത്തിനായി എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിപ്പോകും.</verse>
				<verse number="10">അവരെ വാളിന്‍റെ ശക്തിക്ക് ഏല്പിക്കും; കുറുനരികള്‍ക്ക് അവര്‍ ഇരയായിത്തീരും.</verse>
				<verse number="11">എന്നാൽ രാജാവ് ദൈവത്തിൽ സന്തോഷിക്കും അവന്‍റെ നാമത്തിൽ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷ്കു പറയുന്നവരുടെ വായ് അടഞ്ഞുപോകും.</verse>
			</chapter>
			<chapter number="64">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, എന്‍റെ സങ്കടത്തിൽ ഞാന്‍ കഴിക്കുന്ന അപേക്ഷ കേള്‍ക്കേണമേ; ശത്രുഭയത്തിൽനിന്ന് എന്‍റെ ജീവനെ പാലിക്കേണമേ.</verse>
				<verse number="2">ദുഷ്കര്‍മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കലഹത്തിലും ഞാന്‍ അകപ്പെടാതവണ്ണം എന്നെ മറച്ചുകൊള്ളേണമേ.</verse>
				<verse number="3">അവര്‍ തങ്ങളുടെ നാവിനെ വാള്‍പോലെ മൂര്‍ച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്ന് എയ്യേണ്ടതിന്</verse>
				<verse number="4">അവര്‍ കയ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളകയും ചെയ്യുന്നു.</verse>
				<verse number="5">ദുഷ്കാര്യത്തിൽ അവര്‍ തങ്ങളെത്തന്നെ ഉറപ്പിക്കുന്നു; ഒളിച്ചു കെണിവയ്ക്കുവാന്‍ തമ്മിൽ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്ന് അവര്‍ പറയുന്നു.</verse>
				<verse number="6">അവര്‍ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്ക് ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഓരോരുത്തന്‍റെ അന്തരംഗവും ഹൃദയവും അഗാധം തന്നെ.</verse>
				<verse number="7">എന്നാൽ ദൈവം അവരെ എയ്യും; അമ്പുകൊണ്ട് അവര്‍ പെട്ടെന്നു മുറിവേല്ക്കും.</verse>
				<verse number="8">അങ്ങനെ സ്വന്തനാവ് അവര്‍ക്കു വിരോധമായിരിക്കയാൽ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.</verse>
				<verse number="9">അങ്ങനെ സകല മനുഷ്യരും ഭയപ്പെട്ട് ദൈവത്തിന്‍റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്‍റെ പ്രവൃത്തിയെ അവര്‍ ചിന്തിക്കും.</verse>
				<verse number="10">നീതിമാന്‍ യഹോവയിൽ ആനന്ദിച്ച് അവനെ ശരണമാക്കും; ഹൃദയപരമാര്‍ഥികള്‍ എല്ലാവരും പുകഴും.</verse>
			</chapter>
			<chapter number="65">
				<verse number="1">സംഗീതപ്രമാണിക്ക് ഒരു സങ്കീര്‍ത്തനം; ദാവീദിന്‍റെ ഒരു ഗീതം. [1] ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നെ നേര്‍ച്ച കഴിക്കുന്നു.</verse>
				<verse number="2">പ്രാര്‍ഥന കേള്‍ക്കുന്നവനായുള്ളോവേ, സകല ജഡവും നിന്‍റെ അടുക്കലേക്കു വരുന്നു.</verse>
				<verse number="3">എന്‍റെ അകൃത്യങ്ങള്‍ എന്‍റെ നേരേ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങള്‍ക്കു പരിഹാരം വരുത്തും.</verse>
				<verse number="4">നിന്‍റെ പ്രാകാരങ്ങളിൽ പാര്‍ക്കേണ്ടതിനു നീ തിരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; ഞങ്ങള്‍ നിന്‍റെ വിശുദ്ധമന്ദിരമായ നിന്‍റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.</verse>
				<verse number="5">ഭൂമിയുടെ എല്ലാ അറുതികള്‍ക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങള്‍ക്ക് ഉത്തരമരുളുന്നു.</verse>
				<verse number="6">അവന്‍ ബലം അരയ്ക്കു കെട്ടിക്കൊണ്ട് തന്‍റെ ശക്തിയാൽ പര്‍വതങ്ങളെ ഉറപ്പിക്കുന്നു.</verse>
				<verse number="7">അവന്‍ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.</verse>
				<verse number="8">ഭൂസീമാവാസികളും നിന്‍റെ ലക്ഷ്യങ്ങള്‍ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്‍റെയും അസ്തമയത്തിന്‍റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.</verse>
				<verse number="9">നീ ഭൂമിയെ സന്ദര്‍ശിച്ചു നനയ്ക്കുന്നു; നീ അതിനെ അത്യന്തം പുഷ്‍ടിയുള്ളതാക്കുന്നു; ദൈവത്തിന്‍റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കു ധാന്യം കൊടുക്കുന്നു.</verse>
				<verse number="10">നീ അതിന്‍റെ ഉഴവുചാലുകളെ നനയ്ക്കുന്നു; നീ അതിന്‍റെ കട്ട ഉടച്ചുനിരത്തുന്നു; മഴയാൽ നീ അതിനെ കുതിര്‍ക്കുന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.</verse>
				<verse number="11">നീ സംവത്സരത്തെ നിന്‍റെ നന്മകൊണ്ട് അലങ്കരിക്കുന്നു; നിന്‍റെ പാതകള്‍ പുഷ്‍ടിപൊഴിക്കുന്നു.</verse>
				<verse number="12">മരുഭൂമിയിലെ പുല്പുറങ്ങള്‍ പുഷ്‍ടി പൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.</verse>
				<verse number="13">മേച്ചൽപ്പുറങ്ങള്‍ ആട്ടിന്‍കൂട്ടങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവ ആര്‍ക്കുകയും പാടുകയും ചെയ്യുന്നു.</verse>
			</chapter>
			<chapter number="66">
				<verse number="1">സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീര്‍ത്തനം. [1] സര്‍വഭൂമിയുമായുള്ളോവേ, ദൈവത്തിനു ഘോഷിപ്പിന്‍;</verse>
				<verse number="2">അവന്‍റെ നാമത്തിന്‍റെ മഹത്ത്വം കീര്‍ത്തിപ്പിന്‍; അവന്‍റെ സ്തുതി മഹത്ത്വീകരിപ്പിന്‍.</verse>
				<verse number="3">നിന്‍റെ പ്രവൃത്തികള്‍ എത്ര ഭയങ്കരം; നിന്‍റെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കള്‍ നിനക്കു കീഴടങ്ങും;</verse>
				<verse number="4">സര്‍വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവര്‍ നിന്‍റെ നാമത്തിനു കീര്‍ത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിന്‍. സേലാ.</verse>
				<verse number="5">വന്നു ദൈവത്തിന്‍റെ പ്രവൃത്തികളെ നോക്കുവിന്‍; അവന്‍ മനുഷ്യപുത്രന്മാരോടുള്ള തന്‍റെ പ്രവൃത്തിയിൽ ഭയങ്കരന്‍.</verse>
				<verse number="6">അവന്‍ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ കാൽനടയായി നദി കടന്നുപോയി; അവിടെ നാം അവനിൽ സന്തോഷിച്ചു.</verse>
				<verse number="7">അവന്‍ തന്‍റെ ശക്തിയാൽ എന്നേക്കും വാഴുന്നു. അവന്‍റെ കണ്ണ് ജാതികളെ നോക്കുന്നു; മത്സരക്കാര്‍ തങ്ങളെത്തന്നെ ഉയര്‍ത്തരുതേ. സേലാ.</verse>
				<verse number="8">വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍; അവന്‍റെ സ്തുതിയെ ഉച്ചത്തിൽ കേള്‍പ്പിപ്പിന്‍.</verse>
				<verse number="9">അവന്‍ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികള്‍ വഴുതുവാന്‍ സമ്മതിക്കുന്നതുമില്ല.</verse>
				<verse number="10">ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.</verse>
				<verse number="11">നീ ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.</verse>
				<verse number="12">നീ മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലുംകൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.</verse>
				<verse number="13">ഞാന്‍ ഹോമയാഗങ്ങളുംകൊണ്ടു നിന്‍റെ ആലയത്തിലേക്കു വരും; എന്‍റെ നേര്‍ച്ചകളെ ഞാന്‍ നിനക്കു കഴിക്കും.</verse>
				<verse number="14">ഞാന്‍ കഷ്ടത്തിൽ ആയിരുന്നപ്പോള്‍ അവയെ എന്‍റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്‍റെ വായാൽ നേര്‍ന്നു.</verse>
				<verse number="15">ഞാന്‍ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടുകൂടെ തടിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാന്‍ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അര്‍പ്പിക്കും. സേലാ.</verse>
				<verse number="16">സകല ഭക്തന്മാരുമായുള്ളോരേ, വന്നു കേള്‍പ്പിന്‍; അവന്‍ എന്‍റെ പ്രാണനുവേണ്ടി ചെയ്തതു ഞാന്‍ വിവരിക്കാം.</verse>
				<verse number="17">ഞാന്‍ എന്‍റെ വായ്കൊണ്ട് അവനോടു നിലവിളിച്ചു; എന്‍റെ നാവിന്മേൽ അവന്‍റെ പുകഴ്ച ഉണ്ടായിരുന്നു.</verse>
				<verse number="18">ഞാന്‍ എന്‍റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കര്‍ത്താവ് കേള്‍ക്കയില്ലായിരുന്നു.</verse>
				<verse number="19">എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്‍റെ പ്രാര്‍ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;</verse>
				<verse number="20">എന്‍റെ പ്രാര്‍ഥന തള്ളിക്കളയാതെയും തന്‍റെ ദയ എങ്കൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.</verse>
			</chapter>
			<chapter number="67">
				<verse number="1">സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [1] ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവന്‍ തന്‍റെ മുഖത്തെ നമ്മുടെമേൽ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.</verse>
				<verse number="2">നിന്‍റെ വഴി ഭൂമിയിലും നിന്‍റെ രക്ഷ സകല ജാതികളുടെ ഇടയിലും അറിയേണ്ടതിനു തന്നെ.</verse>
				<verse number="3">ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.</verse>
				<verse number="4">ജാതികള്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.</verse>
				<verse number="5">ദൈവമേ ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.</verse>
				<verse number="6">ഭൂമി അതിന്‍റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നെ, നമ്മെ അനുഗ്രഹിക്കും.</verse>
				<verse number="7">ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികളൊക്കെയും അവനെ ഭയപ്പെടും.</verse>
			</chapter>
			<chapter number="68">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [1] ദൈവം എഴുന്നേല്ക്കുന്നു; അവന്‍റെ ശത്രുക്കള്‍ ചിതറിപ്പോകുന്നു; അവനെ പകയ്ക്കുന്നവരും അവന്‍റെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു.</verse>
				<verse number="2">പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കൽ മെഴുക് ഉരുകുന്നതുപോലെ ദുഷ്ടന്മാര്‍ ദൈവസന്നിധിയിൽ നശിക്കുന്നു.</verse>
				<verse number="3">എങ്കിലും നീതിമാന്മാര്‍ സന്തോഷിച്ചു ദൈവസന്നിധിയിൽ ഉല്ലസിക്കും; അതേ, അവര്‍ സന്തോഷത്തോടെ ആനന്ദിക്കും.</verse>
				<verse number="4">ദൈവത്തിനു പാടുവിന്‍, അവന്‍റെ നാമത്തിനു സ്തുതി പാടുവിന്‍; മരുഭൂമിയിൽക്കൂടി വാഹനമേറി വരുന്നവനു വഴി നിരത്തുവിന്‍; യാഹ് എന്നാകുന്നു അവന്‍റെ നാമം; അവന്‍റെ മുമ്പിൽ ഉല്ലസിപ്പിന്‍.</verse>
				<verse number="5">ദൈവം തന്‍റെ വിശുദ്ധനിവാസത്തിൽ അനാഥന്മാര്‍ക്കു പിതാവും വിധവമാര്‍ക്കു ന്യായപാലകനും ആകുന്നു.</verse>
				<verse number="6">ദൈവം ഏകാകികളെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു; അവന്‍ ബദ്ധന്മാരെ വിടുവിച്ചു സൗഭാഗ്യത്തിലാക്കുന്നു; എന്നാൽ മത്സരികള്‍ വരണ്ട ദേശത്തു പാര്‍ക്കും.</verse>
				<verse number="7">ദൈവമേ, നീ നിന്‍റെ ജനത്തിനു മുമ്പായി പുറപ്പെട്ടു മരുഭൂമിയിൽക്കൂടി നടകൊണ്ടപ്പോള്‍- സേലാ.</verse>
				<verse number="8">ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയിൽ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്‍റെ ദൈവമായ ദൈവത്തിന്‍റെ മുമ്പിൽ കുലുങ്ങിപ്പോയി.</verse>
				<verse number="9">ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്‍റെ അവകാശത്തെ തണുപ്പിച്ചു.</verse>
				<verse number="10">നിന്‍റെ കൂട്ടം അതിൽ പാര്‍ത്തു; ദൈവമേ, നിന്‍റെ ദയയാൽ നീ അത് എളിയവര്‍ക്കുവേണ്ടി ഒരുക്കിവച്ചു.</verse>
				<verse number="11">കര്‍ത്താവ് ആജ്ഞ കൊടുക്കുന്നു; സുവാര്‍ത്താദൂതികള്‍ വലിയൊരു ഗണമാകുന്നു.</verse>
				<verse number="12">സൈന്യങ്ങളുടെ രാജാക്കന്മാര്‍ ഓടുന്നു, ഓടുന്നു; വീട്ടിൽ പാര്‍ക്കുന്നവള്‍ കവര്‍ച്ച പങ്കിടുന്നു.</verse>
				<verse number="13">നിങ്ങള്‍ തൊഴുത്തുകളുടെ ഇടയിൽ കിടക്കുമ്പോള്‍ പ്രാവിന്‍റെ ചിറകു വെള്ളികൊണ്ടും അതിന്‍റെ തൂവലുകള്‍ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.</verse>
				<verse number="14">സര്‍വശക്തന്‍ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോള്‍ സല്മോനിൽ ഹിമം പെയ്യുകയായിരുന്നു.</verse>
				<verse number="15">ബാശാന്‍പര്‍വതം ദൈവത്തിന്‍റെ പര്‍വതം ആകുന്നു; ബാശാന്‍പര്‍വതം കൊടുമുടികളേറിയ പര്‍വതം ആകുന്നു.</verse>
				<verse number="16">കൊടുമുടികളേറിയ പര്‍വതങ്ങളേ, ദൈവം വസിപ്പാന്‍ ഇച്ഛിച്ചിരിക്കുന്ന പര്‍വതത്തെ നിങ്ങള്‍ സ്പര്‍ധിച്ചുനോക്കുന്നത് എന്ത്? യഹോവ അതിൽ എന്നേക്കും വസിക്കും.</verse>
				<verse number="17">ദൈവത്തിന്‍റെ രഥങ്ങള്‍ ആയിരമായിരവും കോടി കോടിയുമാകുന്നു; കര്‍ത്താവ് അവരുടെ ഇടയിൽ, സീനായിൽ, വിശുദ്ധമന്ദിരത്തിൽ തന്നെ.</verse>
				<verse number="18">നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചുകൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിനു നീ മനുഷ്യരോടു, മത്സരികളോടു തന്നെ, കാഴ്ച വാങ്ങിയിരിക്കുന്നു.</verse>
				<verse number="19">നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്‍തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്‍ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.</verse>
				<verse number="20">ദൈവം നമുക്ക് ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള നീക്കുപോക്കുകള്‍ കര്‍ത്താവായ യഹോവയ്ക്കുള്ളവ തന്നെ.</verse>
				<verse number="21">അതേ, ദൈവം തന്‍റെ ശത്രുക്കളുടെ തലയും തന്‍റെ അകൃത്യത്തിൽ നടക്കുന്നവന്‍റെ രോമമുള്ള നെറുകയും തകര്‍ത്തുകളയും.</verse>
				<verse number="22">നീ നിന്‍റെ ശത്രുക്കളുടെ രക്തത്തിൽ കാൽ മുക്കേണ്ടതിനും അവരുടെ മാംസത്തിൽ നിന്‍റെ നായ്ക്കളുടെ നാവിന് ഓഹരി കിട്ടേണ്ടതിനും</verse>
				<verse number="23">ഞാന്‍ അവരെ ബാശാനിൽനിന്നു മടക്കിവരുത്തും; സമുദ്രത്തിന്‍റെ ആഴങ്ങളിൽനിന്ന് അവരെ മടക്കിവരുത്തും.</verse>
				<verse number="24">ദൈവമേ, അവര്‍ നിന്‍റെ എഴുന്നള്ളത്തു കണ്ടു; എന്‍റെ ദൈവവും രാജാവുമായവന്‍റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നള്ളത്തു തന്നെ.</verse>
				<verse number="25">സംഗീതക്കാര്‍ മുമ്പിൽ നടന്നു; വീണക്കാര്‍ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാര്‍ ഇരുപുറവും നടന്നു.</verse>
				<verse number="26">യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങള്‍ കര്‍ത്താവായ ദൈവത്തെ വാഴ്ത്തുവിന്‍.</verse>
				<verse number="27">അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന്‍പ്രഭുക്കന്മാരും നഫ്താലി പ്രഭുക്കന്മാരും ഉണ്ട്.</verse>
				<verse number="28">നിന്‍റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.</verse>
				<verse number="29">യെരൂശലേമിലുള്ള നിന്‍റെ മന്ദിരംനിമിത്തം രാജാക്കന്മാര്‍ നിനക്കു കാഴ്ച കൊണ്ടുവരും.</verse>
				<verse number="30">ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികള്‍ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.</verse>
				<verse number="31">മിസ്രയീമിൽനിന്നു മഹത്തുക്കള്‍ വരും; കൂശ് വേഗത്തിൽ തന്‍റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.</verse>
				<verse number="32">ഭൂമിയിലെ രാജ്യങ്ങളേ, ദൈവത്തിനു പാട്ടു പാടുവിന്‍; കര്‍ത്താവിനു കീര്‍ത്തനം ചെയ്‍വിന്‍. സേലാ.</verse>
				<verse number="33">പുരാതന സ്വര്‍ഗാധിസ്വര്‍ഗങ്ങളിൽ വാഹനമേറുന്നവനു പാടുവിന്‍! ഇതാ, അവന്‍ തന്‍റെ ശബ്ദത്തെ, ബലമേറിയൊരു ശബ്ദത്തെ കേള്‍പ്പിക്കുന്നു.</verse>
				<verse number="34">ദൈവത്തിനു ശക്തി കൊടുപ്പിന്‍; അവന്‍റെ മഹിമ യിസ്രായേലിന്മേലും അവന്‍റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.</verse>
				<verse number="35">ദൈവമേ, നിന്‍റെ വിശുദ്ധമന്ദിരത്തിൽനിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്‍റെ ദൈവം തന്‍റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.</verse>
			</chapter>
			<chapter number="69">
				<verse number="1">സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്‍റെ പ്രാണനോളം എത്തിയിരിക്കുന്നു.</verse>
				<verse number="2">ഞാന്‍ നിലയില്ലാത്ത ആഴമുള്ള ചേറ്റിൽ താഴുന്നു; ആഴമുള്ള വെള്ളത്തിൽ ഞാന്‍ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങള്‍ എന്നെ കവിഞ്ഞൊഴുകുന്നു.</verse>
				<verse number="3">എന്‍റെ നിലവിളിയാൽ ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്‍റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാന്‍ എന്‍റെ ദൈവത്തെ പ്രതീക്ഷിച്ച് എന്‍റെ കണ്ണു മങ്ങിപ്പോകുന്നു.</verse>
				<verse number="4">കാരണംകൂടാതെ എന്നെ പകയ്ക്കുന്നവര്‍ എന്‍റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു; ഞാന്‍ കവര്‍ച്ച ചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.</verse>
				<verse number="5">ദൈവമേ, നീ എന്‍റെ ഭോഷത്തം അറിയുന്നു; എന്‍റെ അകൃത്യങ്ങള്‍ നിനക്കു മറവായിരിക്കുന്നില്ല.</verse>
				<verse number="6">സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കൽ പ്രത്യാശവയ്ക്കുന്നവര്‍ എന്‍റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്‍റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്‍റെ നിമിത്തം നാണിച്ചുപോകരുതേ.</verse>
				<verse number="7">നിന്‍റെ നിമിത്തം ഞാന്‍ നിന്ദ വഹിച്ചു; ലജ്ജ എന്‍റെ മുഖത്തെ മൂടിയിരിക്കുന്നു.</verse>
				<verse number="8">എന്‍റെ സഹോദരന്മാര്‍ക്കു ഞാന്‍ പരദേശിയും എന്‍റെ അമ്മയുടെ മക്കള്‍ക്ക് അന്യനും ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="9">നിന്‍റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെമേൽ വീണിരിക്കുന്നു.</verse>
				<verse number="10">ഞാന്‍ കരഞ്ഞ് ഉപവാസത്താൽ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായിത്തീര്‍ന്നു;</verse>
				<verse number="11">ഞാന്‍ രട്ടുശീല എന്‍റെ ഉടുപ്പാക്കി; ഞാന്‍ അവര്‍ക്കു പഴഞ്ചൊല്ലായിത്തീര്‍ന്നു.</verse>
				<verse number="12">പട്ടണവാതിൽക്കൽ ഇരിക്കുന്നവര്‍ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാന്‍ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.</verse>
				<verse number="13">ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാര്‍ഥിക്കുന്നു; ദൈവമേ, നിന്‍റെ ദയയുടെ ബഹുത്വത്താൽ, നിന്‍റെ രക്ഷാവിശ്വസ്തതയാൽതന്നെ, എനിക്കുത്തരമരുളേണമേ.</verse>
				<verse number="14">ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; ഞാന്‍ താണുപോകരുതേ; എന്നെ പകയ്ക്കുന്നവരുടെ കൈയിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ.</verse>
				<verse number="15">ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടച്ചുകൊള്ളുകയുമരുതേ.</verse>
				<verse number="16">യഹോവേ, എനിക്കുത്തരമരുളേണമേ; നിന്‍റെ ദയ നല്ലതല്ലോ; നിന്‍റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;</verse>
				<verse number="17">അടിയനു തിരുമുഖം മറയ്ക്കരുതേ; ഞാന്‍ കഷ്ടത്തിൽ ഇരിക്കയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.</verse>
				<verse number="18">എന്‍റെ പ്രാണനോട് അടുത്തുവന്ന് അതിനെ വീണ്ടുകൊള്ളേണമേ; എന്‍റെ ശത്രുക്കള്‍നിമിത്തം എന്നെ വീണ്ടെടുക്കേണമേ.</verse>
				<verse number="19">എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്‍റെ വൈരികള്‍ എല്ലാവരും നിന്‍റെ ദൃഷ്‍ടിയിൽ ഇരിക്കുന്നു.</verse>
				<verse number="20">നിന്ദ എന്‍റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവനും സഹതാപം തോന്നുമോ എന്നു ഞാന്‍ നോക്കിക്കൊണ്ടിരുന്നു; ആര്‍ക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.</verse>
				<verse number="21">അവര്‍ എനിക്കു തിന്നുവാന്‍ കയ്പു തന്നു; എന്‍റെ ദാഹത്തിന് അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.</verse>
				<verse number="22">അവരുടെ മേശ അവരുടെ മുമ്പിൽ കെണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ.</verse>
				<verse number="23">അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.</verse>
				<verse number="24">നിന്‍റെ ക്രോധം അവരുടെമേൽ പകരേണമേ. നിന്‍റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.</verse>
				<verse number="25">അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും പാര്‍ക്കാതിരിക്കട്ടെ.</verse>
				<verse number="26">നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവരിക്കുന്നു.</verse>
				<verse number="27">അവരുടെ അകൃത്യത്തോട് അകൃത്യം കൂട്ടേണമേ; നിന്‍റെ നീതിയെ അവര്‍ പ്രാപിക്കരുതേ.</verse>
				<verse number="28">ജീവന്‍റെ പുസ്തകത്തിൽനിന്ന് അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.</verse>
				<verse number="29">ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്‍റെ രക്ഷ എന്നെ ഉയര്‍ത്തുമാറാകട്ടെ.</verse>
				<verse number="30">ഞാന്‍ പാട്ടോടെ ദൈവത്തിന്‍റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്ത്വപ്പെടുത്തും.</verse>
				<verse number="31">അതു യഹോവയ്ക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.</verse>
				<verse number="32">സൗമ്യതയുള്ളവര്‍ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.</verse>
				<verse number="33">യഹോവ ദരിദ്രന്മാരുടെ പ്രാര്‍ഥന കേള്‍ക്കുന്നു; തന്‍റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;</verse>
				<verse number="34">ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.</verse>
				<verse number="35">ദൈവം സീയോനെ രക്ഷിക്കും; അവന്‍ യെഹൂദാനഗരങ്ങളെ പണിയും; അവര്‍ അവിടെ പാര്‍ത്ത് അതിനെ കൈവശമാക്കും.</verse>
				<verse number="36">അവന്‍റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്‍റെ നാമത്തെ സ്നേഹിക്കുന്നവര്‍ അതിൽ വസിക്കും.</verse>
			</chapter>
			<chapter number="70">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു ജ്ഞാപകസങ്കീര്‍ത്തനം. [1] ദൈവമേ, എന്നെ വിടുവിപ്പാന്‍, യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.</verse>
				<verse number="2">എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്‍റെ അനര്‍ഥത്തിൽ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.</verse>
				<verse number="3">നന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.</verse>
				<verse number="4">നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്‍റെ രക്ഷയെ ഇച്ഛിക്കുന്നവര്‍: ദൈവം മഹത്ത്വമുള്ളവനെന്ന് എപ്പോഴും പറയട്ടെ.</verse>
				<verse number="5">ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്‍റെ അടുക്കൽ വേഗം വരേണമേ; നീ തന്നെ എന്‍റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.</verse>
			</chapter>
			<chapter number="71">
				<verse number="1">യഹോവേ, ഞാന്‍ നിന്നിൽ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ.</verse>
				<verse number="2">നിന്‍റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്‍റെ ചെവി എങ്കലേക്കു ചായിച്ച് എന്നെ രക്ഷിക്കേണമേ.</verse>
				<verse number="3">ഞാന്‍ എപ്പോഴും വന്നു പാര്‍ക്കേണ്ടതിനു നീ എനിക്ക് ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാന്‍ നീ കല്പിച്ചിരിക്കുന്നു; നീ എന്‍റെ പാറയും എന്‍റെ കോട്ടയും ആകുന്നുവല്ലോ.</verse>
				<verse number="4">എന്‍റെ ദൈവമേ, ദുഷ്ടന്‍റെ കൈയിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്‍റെ കൈയിൽനിന്നും എന്നെ വിടുവിക്കേണമേ.</verse>
				<verse number="5">യഹോവയായ കര്‍ത്താവേ, നീ എന്‍റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്‍റെ ആശ്രയം തന്നെ.</verse>
				<verse number="6">ഗര്‍ഭംമുതൽ നീ എന്നെ താങ്ങിയിരിക്കുന്നു; എന്‍റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവന്‍ നീ തന്നെ; എന്‍റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;</verse>
				<verse number="7">ഞാന്‍ പലര്‍ക്കും ഒരദ്ഭുതം ആയിരിക്കുന്നു; നീ എന്‍റെ ബലമുള്ള സങ്കേതമാകുന്നു.</verse>
				<verse number="8">എന്‍റെ വായ് നിന്‍റെ സ്തുതികൊണ്ടും ഇടവിടാതെ നിന്‍റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.</verse>
				<verse number="9">വാര്‍ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.</verse>
				<verse number="10">എന്‍റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്‍റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവര്‍ കൂടിയാലോചിക്കുന്നു.</verse>
				<verse number="11">ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍; വിടുവിപ്പാന്‍ ആരുമില്ല എന്ന് അവര്‍ പറയുന്നു.</verse>
				<verse number="12">ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്‍റെ ദൈവമേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.</verse>
				<verse number="13">എന്‍റെ പ്രാണനു വിരോധികളായവര്‍ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്ക് അനര്‍ഥം അന്വേഷിക്കുന്നവര്‍ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.</verse>
				<verse number="14">ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേല്ക്കുമേൽ നിന്നെ സ്തുതിക്കും.</verse>
				<verse number="15">എന്‍റെ വായ് ഇടവിടാതെ നിന്‍റെ നീതിയെയും രക്ഷയെയും വര്‍ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.</verse>
				<verse number="16">ഞാന്‍ യഹോവയായ കര്‍ത്താവിന്‍റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്‍റെ നീതിയെ മാത്രം ഞാന്‍ കീര്‍ത്തിക്കും.</verse>
				<verse number="17">ദൈവമേ, എന്‍റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാന്‍ നിന്‍റെ അദ്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.</verse>
				<verse number="18">ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്‍റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്‍റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.</verse>
				<verse number="19">ദൈവമേ, നിന്‍റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യന്‍ ആരുള്ളൂ?</verse>
				<verse number="20">അനവധി കഷ്ടങ്ങളും അനര്‍ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്നു ഞങ്ങളെ തിരികെ കയറ്റും.</verse>
				<verse number="21">നീ എന്‍റെ മഹത്ത്വം വര്‍ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.</verse>
				<verse number="22">എന്‍റെ ദൈവമേ, ഞാനും വീണകൊണ്ട് നിന്നെയും നിന്‍റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്‍റെ പരിശുദ്ധനായുള്ളോവേ, ഞാന്‍ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.</verse>
				<verse number="23">ഞാന്‍ നിനക്കു സ്തുതി പാടുമ്പോള്‍ എന്‍റെ അധരങ്ങളും നീ വീണ്ടെടുത്ത എന്‍റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.</verse>
				<verse number="24">എന്‍റെ നാവും ഇടവിടാതെ നിന്‍റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്ക് അനര്‍ഥം അന്വേഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.</verse>
			</chapter>
			<chapter number="72">
				<verse number="1">ശലോമോന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, രാജാവിനു നിന്‍റെ ന്യായവും രാജകുമാരനു നിന്‍റെ നീതിയും നല്കേണമേ.</verse>
				<verse number="2">അവന്‍ നിന്‍റെ ജനത്തെ നീതിയോടും നിന്‍റെ എളിയവരെ ന്യായത്തോടുംകൂടെ പരിപാലിക്കട്ടെ.</verse>
				<verse number="3">നീതിയാൽ പര്‍വതങ്ങളിലും കുന്നുകളിലും ജനത്തിനു സമാധാനം വിളയട്ടെ.</verse>
				<verse number="4">ജനത്തിൽ എളിയവര്‍ക്ക് അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;</verse>
				<verse number="5">സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര്‍ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.</verse>
				<verse number="6">അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവന്‍ ഇറങ്ങി വരട്ടെ.</verse>
				<verse number="7">അവന്‍റെ കാലത്തു നീതിമാന്മാര്‍ തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.</verse>
				<verse number="8">അവന്‍ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.</verse>
				<verse number="9">മരുഭൂമിയിൽ വസിക്കുന്നവര്‍ അവന്‍റെ മുമ്പിൽ വണങ്ങട്ടെ; അവന്‍റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ.</verse>
				<verse number="10">തര്‍ശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര്‍ കപ്പം കൊടുക്കട്ടെ.</verse>
				<verse number="11">സകല രാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകല ജാതികളും അവനെ സേവിക്കട്ടെ.</verse>
				<verse number="12">അവന്‍ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.</verse>
				<verse number="13">എളിയവനെയും ദരിദ്രനെയും അവന്‍ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന്‍ രക്ഷിക്കും.</verse>
				<verse number="14">അവരുടെ പ്രാണനെ അവന്‍ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവനു വിലയേറിയതായിരിക്കും.</verse>
				<verse number="15">അവന്‍ ജീവിച്ചിരിക്കും; ശെബപൊന്ന് അവനു കാഴ്ചവരും; അവനുവേണ്ടി എപ്പോഴും പ്രാര്‍ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.</verse>
				<verse number="16">ദേശത്തു പര്‍വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്‍റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.</verse>
				<verse number="17">അവന്‍റെ നാമം എന്നേക്കും ഇരിക്കും; അവന്‍റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനില്ക്കും; മനുഷ്യര്‍ അവന്‍റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകല ജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.</verse>
				<verse number="18">താന്‍ മാത്രം അദ്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്‍റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.</verse>
				<verse number="19">അവന്‍റെ മഹത്ത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്‍റെ മഹത്ത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍, ആമേന്‍.</verse>
				<verse number="20">യിശ്ശായിപുത്രനായ ദാവീദിന്‍റെ പ്രാര്‍ഥനകള്‍, അവസാനിച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="73">
				<verse number="1">ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം യിസ്രായേലിന്, നിര്‍മ്മലഹൃദയമുള്ളവര്‍ക്കു തന്നെ, നല്ലവന്‍ ആകുന്നു നിശ്ചയം.</verse>
				<verse number="2">എന്നാൽ എന്‍റെ കാലുകള്‍ ഏകദേശം ഇടറി; എന്‍റെ കാലടികള്‍ ഏറെക്കുറെ വഴുതിപ്പോയി.</verse>
				<verse number="3">ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയതോന്നി.</verse>
				<verse number="4">അവര്‍ക്കു വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.</verse>
				<verse number="5">അവര്‍ മര്‍ത്യരെപ്പോലെ കഷ്ടത്തിൽ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.</verse>
				<verse number="6">ആകയാൽ ഡംഭം അവര്‍ക്കു മാലയായിരിക്കുന്നു; ബലാൽക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.</verse>
				<verse number="7">അവരുടെ കണ്ണുകള്‍ പുഷ്‍ടികൊണ്ട് ഉന്തിനില്ക്കുന്നു; അവരുടെ ഹൃദയത്തിലെ നിരൂപണങ്ങള്‍ കവിഞ്ഞൊഴുകുന്നു.</verse>
				<verse number="8">അവര്‍ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.</verse>
				<verse number="9">അവര്‍ വായ് ആകാശത്തോളം ഉയര്‍ത്തുന്നു; അവരുടെ നാവ് ഭൂമിയിൽ സഞ്ചരിക്കുന്നു.</verse>
				<verse number="10">അതുകൊണ്ട് അവന്‍ തന്‍റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവര്‍ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു.</verse>
				<verse number="11">ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന് അറിവുണ്ടോ? എന്ന് അവര്‍ പറയുന്നു.</verse>
				<verse number="12">ഇങ്ങനെ ആകുന്നു ദുഷ്ടന്മാര്‍; അവര്‍ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വര്‍ധിപ്പിക്കുന്നു.</verse>
				<verse number="13">എന്നാൽ ഞാന്‍ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്‍റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യര്‍ഥമത്രേ.</verse>
				<verse number="14">ഞാന്‍ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.</verse>
				<verse number="15">ഞാന്‍ ഇങ്ങനെ സംസാരിപ്പാന്‍ വിചാരിച്ചെങ്കിൽ ഇതാ, ഞാന്‍ നിന്‍റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.</verse>
				<verse number="16">ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി;</verse>
				<verse number="17">ഒടുവിൽ ഞാന്‍ ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തിൽ ചെന്ന് അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.</verse>
				<verse number="18">നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിറുത്തുന്നു; നീ അവരെ നാശത്തിൽ തള്ളിയിടുന്നു.</verse>
				<verse number="19">എത്ര ക്ഷണത്തിൽ അവര്‍ ശൂന്യമായിപ്പോയി! അവര്‍ മെരുള്‍ച്ചകളാൽ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.</verse>
				<verse number="20">ഉണരുമ്പോള്‍ ഒരു സ്വപ്നത്തെപ്പോലെ കര്‍ത്താവേ, നീ ഉണരുമ്പോള്‍ അവരുടെ രൂപത്തെ തുച്ഛീകരിക്കും.</verse>
				<verse number="21">ഇങ്ങനെ എന്‍റെ ഹൃദയം വ്യസനിക്കയും എന്‍റെ അന്തരംഗത്തിൽ കുത്തുകൊള്ളുകയും ചെയ്തപ്പോള്‍</verse>
				<verse number="22">ഞാന്‍ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്‍റെ മുമ്പിൽ മൃഗംപോലെ ആയിരുന്നു.</verse>
				<verse number="23">എന്നിട്ടും ഞാന്‍ എപ്പോഴും നിന്‍റെ അടുക്കൽ ഇരിക്കുന്നു; നീ എന്നെ വലംകൈക്കു പിടിച്ചിരിക്കുന്നു.</verse>
				<verse number="24">നിന്‍റെ ആലോചനയാൽ നീ എന്നെ നടത്തും; പിന്നത്തേതിൽ മഹത്ത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.</verse>
				<verse number="25">സ്വര്‍ഗത്തിൽ എനിക്ക് ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല.</verse>
				<verse number="26">എന്‍റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്‍റെ ഹൃദയത്തിന്‍റെ പാറയും എന്‍റെ ഓഹരിയും ആകുന്നു.</verse>
				<verse number="27">ഇതാ, നിന്നോട് അകന്നിരിക്കുന്നവര്‍ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.</verse>
				<verse number="28">എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത്; നിന്‍റെ സകല പ്രവൃത്തികളെയും വര്‍ണിക്കേണ്ടതിനു ഞാന്‍ യഹോവയായ കര്‍ത്താവിനെ എന്‍റെ സങ്കേതമാക്കിയിരിക്കുന്നു.</verse>
			</chapter>
			<chapter number="74">
				<verse number="1">ആസാഫിന്‍റെ ധ്യാനം. [1] ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? നിന്‍റെ മേച്ചൽപ്പുറത്തെ ആടുകളുടെ നേരേ നിന്‍റെ കോപം പുകയുന്നത് എന്ത്?</verse>
				<verse number="2">നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്‍റെ സഭയെയും നീ വീണ്ടെടുത്ത നിന്‍റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോന്‍ പര്‍വതത്തെയും ഓര്‍ക്കേണമേ.</verse>
				<verse number="3">നിത്യശൂന്യങ്ങളിലേക്കു നിന്‍റെ കാലടി വയ്ക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.</verse>
				<verse number="4">നിന്‍റെ വൈരികള്‍ നിന്‍റെ സമാഗമന സ്ഥലത്തിന്‍റെ നടുവിൽ അലറുന്നു; തങ്ങളുടെ കൊടികളെ അവര്‍ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.</verse>
				<verse number="5">അവര്‍ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.</verse>
				<verse number="6">ഇതാ, അവര്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്‍റെ ചിത്രപ്പണികളെ ആകപ്പാടെ തകര്‍ത്തുകളയുന്നു.</verse>
				<verse number="7">അവര്‍ നിന്‍റെ വിശുദ്ധമന്ദിരത്തിനു തീ വച്ചു; തിരുനാമത്തിന്‍റെ നിവാസത്തെ അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കി.</verse>
				<verse number="8">നാം അവരെ നശിപ്പിച്ചുകളക എന്ന് അവര്‍ ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തിൽ ദൈവത്തിന്‍റെ എല്ലാ പള്ളികളെയും ചുട്ടുകളഞ്ഞു.</verse>
				<verse number="9">ഞങ്ങള്‍ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവന്‍ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.</verse>
				<verse number="10">ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്‍റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?</verse>
				<verse number="11">നിന്‍റെ കൈ, നിന്‍റെ വലംകൈ നീ വലിച്ചു കളയുന്നത് എന്ത്? നിന്‍റെ മടിയിൽനിന്ന് അത് എടുത്ത് അവരെ മുടിക്കേണമേ.</verse>
				<verse number="12">ദൈവം പുരാതനമേ എന്‍റെ രാജാവാകുന്നു; ഭൂമിയുടെ മധ്യേ അവന്‍ രക്ഷ പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="13">നിന്‍റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടച്ചുകളഞ്ഞു.</verse>
				<verse number="14">ലിവ്യാഥാന്‍റെ തലകളെ നീ തകര്‍ത്തു; മരുവാസികളായ ജനത്തിന് അതിനെ ആഹാരമായി കൊടുത്തു.</verse>
				<verse number="15">നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.</verse>
				<verse number="16">പകൽ നിനക്കുള്ളത്; രാവും നിനക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും നീ ചമച്ചിരിക്കുന്നു.</verse>
				<verse number="17">ഭൂസീമകളെയൊക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.</verse>
				<verse number="18">യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഓര്‍ക്കേണമേ.</verse>
				<verse number="19">നിന്‍റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; നിന്‍റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.</verse>
				<verse number="20">നിന്‍റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങള്‍ സാഹസനിവാസങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.</verse>
				<verse number="21">പീഡിതന്‍ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്‍റെ നാമത്തെ സ്തുതിക്കട്ടെ.</verse>
				<verse number="22">ദൈവമേ, എഴുന്നേറ്റു നിന്‍റെ വ്യവഹാരം നടത്തേണമേ; മൂഢന്‍ ഇടവിടാതെ നിന്നെ നിന്ദിക്കുന്നത് ഓര്‍ക്കേണമേ.</verse>
				<verse number="23">നിന്‍റെ വൈരികളുടെ ആരവം മറക്കരുതേ; നിന്‍റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു.</verse>
			</chapter>
			<chapter number="75">
				<verse number="1">സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [1] ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്‍റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.</verse>
				<verse number="2">സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.</verse>
				<verse number="3">ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്‍റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.</verse>
				<verse number="4">ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന്‍ പറയുന്നു.</verse>
				<verse number="5">നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയര്‍ത്തരുത്; ശാഠ്യത്തോടെ സംസാരിക്കയുമരുത്.</verse>
				<verse number="6">കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നത്.</verse>
				<verse number="7">ദൈവം ന്യായാധിപതിയാകുന്നു; അവന്‍ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.</verse>
				<verse number="8">യഹോവയുടെ കൈയിൽ ഒരു പാനപാത്രം ഉണ്ട്; വീഞ്ഞു നുരയ്ക്കുന്നു; അതു മദ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്‍ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകല ദുഷ്ടന്മാരും അതിന്‍റെ മട്ടു വലിച്ചു കുടിക്കും.</verse>
				<verse number="9">ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്‍റെ ദൈവത്തിനു സ്തുതി പാടും.</verse>
				<verse number="10">ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും.</verse>
			</chapter>
			<chapter number="76">
				<verse number="1">സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [1] ദൈവം യെഹൂദായിൽ പ്രസിദ്ധനാകുന്നു; അവന്‍റെ നാമം യിസ്രായേലിൽ വലിയതാകുന്നു.</verse>
				<verse number="2">അവന്‍റെ കൂടാരം ശാലേമിലും അവന്‍റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.</verse>
				<verse number="3">അവിടെവച്ച് അവന്‍ വില്ലിന്‍റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകര്‍ത്തുകളഞ്ഞു. സേലാ.</verse>
				<verse number="4">ശാശ്വതപര്‍വതങ്ങളെക്കാള്‍ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.</verse>
				<verse number="5">ധൈര്യശാലികളെ കൊള്ളയിട്ട് അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്ക് ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.</verse>
				<verse number="6">യാക്കോബിന്‍റെ ദൈവമേ, നിന്‍റെ ശാസനയാൽ തേരും കുതിരയും ഗാഢനിദ്രയിൽ വീണു.</verse>
				<verse number="7">നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാൽ തിരുമുമ്പാകെ നില്ക്കാവുന്നവന്‍ ആര്‍?</verse>
				<verse number="8">സ്വര്‍ഗത്തിൽനിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍</verse>
				<verse number="9">ദൈവം ന്യായവിസ്താരത്തിന് എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ട് അമര്‍ന്നിരുന്നു. സേലാ.</verse>
				<verse number="10">മനുഷ്യന്‍റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരയ്ക്കു കെട്ടിക്കൊള്ളും.</verse>
				<verse number="11">നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍; അവന്‍റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവനു കാഴ്ച കൊണ്ടുവരട്ടെ.</verse>
				<verse number="12">അവന്‍ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്ക് അവന്‍ ഭയങ്കരനാകുന്നു.</verse>
			</chapter>
			<chapter number="77">
				<verse number="1">സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ എന്‍റെ ശബ്ദം ഉയര്‍ത്തി ദൈവത്തോട്, എന്‍റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.</verse>
				<verse number="2">കഷ്ടദിവസത്തിൽ ഞാന്‍ യഹോവയെ അന്വേഷിച്ചു. രാത്രിയിൽ എന്‍റെ കൈ തളരാതെ മലര്‍ത്തിയിരുന്നു; എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു.</verse>
				<verse number="3">ഞാന്‍ ദൈവത്തെ ഓര്‍ത്തു വ്യാകുലപ്പെടുന്നു; ഞാന്‍ ധ്യാനിച്ചു, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.</verse>
				<verse number="4">നീ എന്‍റെ കണ്ണിന് ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.</verse>
				<verse number="5">ഞാന്‍ പൂര്‍വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.</verse>
				<verse number="6">രാത്രിയിൽ ഞാന്‍ എന്‍റെ സംഗീതം ഓര്‍ക്കുന്നു; എന്‍റെ ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്‍റെ ആത്മാവും ശോധന കഴിക്കുന്നു.</verse>
				<verse number="7">കര്‍ത്താവ് എന്നേക്കും തള്ളിക്കളയുമോ? അവന്‍ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?</verse>
				<verse number="8">അവന്‍റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്‍റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?</verse>
				<verse number="9">ദൈവം കൃപ കാണിപ്പാന്‍ മറന്നിരിക്കുന്നുവോ? അവന്‍ കോപത്തിൽ തന്‍റെ കരുണ അടച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.</verse>
				<verse number="10">എന്നാൽ അത് എന്‍റെ കഷ്ടതയാകുന്നു; അത്യുന്നതന്‍റെ വലംകൈ വരുത്തിയ സംവത്സരങ്ങള്‍ തന്നെ എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="11">ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണിക്കും; നിന്‍റെ പണ്ടത്തെ അദ്ഭുതങ്ങളെ ഞാന്‍ ഓര്‍ക്കും.</verse>
				<verse number="12">ഞാന്‍ നിന്‍റെ സകല പ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്‍റെ ക്രിയകളെക്കുറിച്ചു ഞാന്‍ ചിന്തിക്കും.</verse>
				<verse number="13">ദൈവമേ, നിന്‍റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളൂ!</verse>
				<verse number="14">നീ അദ്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവം ആകുന്നു; നിന്‍റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.</verse>
				<verse number="15">തൃക്കൈകൊണ്ടു നീ നിന്‍റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്‍റെയും യോസേഫിന്‍റെയും മക്കളെത്തന്നെ. സേലാ.</verse>
				<verse number="16">ദൈവമേ, വെള്ളങ്ങള്‍ നിന്നെ കണ്ടു, വെള്ളങ്ങള്‍ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറച്ചുപോയി.</verse>
				<verse number="17">മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്‍റെ അസ്ത്രങ്ങള്‍ പരക്കെ പറന്നു.</verse>
				<verse number="18">നിന്‍റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.</verse>
				<verse number="19">നിന്‍റെ വഴി സമുദ്രത്തിലും നിന്‍റെ പാതകള്‍ പെരുവെള്ളത്തിലും ആയിരുന്നു; നിന്‍റെ കാൽച്ചുവടുകളെ അറിയാതെയുമിരുന്നു.</verse>
				<verse number="20">മോശെയുടെയും അഹരോന്‍റെയും കൈയാൽ നീ നിന്‍റെ ജനത്തെ ഒരു ആട്ടിന്‍കൂട്ടത്തെപ്പോലെ നടത്തി.</verse>
			</chapter>
			<chapter number="78">
				<verse number="1">ആസാഫിന്‍റെ ധ്യാനം. [1] എന്‍റെ ജനമേ, എന്‍റെ ഉപദേശം ശ്രദ്ധിപ്പിന്‍; എന്‍റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍.</verse>
				<verse number="2">ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന്‍ പറയും.</verse>
				<verse number="3">നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.</verse>
				<verse number="4">നാം അവരുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അദ്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.</verse>
				<verse number="5">അവന്‍ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോട് അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.</verse>
				<verse number="6">വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നെ, അവയെ ഗ്രഹിച്ച് എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും</verse>
				<verse number="7">അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും ദൈവത്തിന്‍റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്‍റെ കല്പനകളെ പ്രമാണിച്ചു നടക്കയും</verse>
				<verse number="8">തങ്ങളുടെ പിതാക്കന്മാരെപ്പോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോട് അവിശ്വസ്ത മനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിനു തന്നെ.</verse>
				<verse number="9">ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര്‍ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.</verse>
				<verse number="10">അവര്‍ ദൈവത്തിന്‍റെ നിയമം പ്രമാണിച്ചില്ല. അവന്‍റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.</verse>
				<verse number="11">അവര്‍ അവന്‍റെ പ്രവൃത്തികളെയും അവരെ കാണിച്ച അദ്ഭുതങ്ങളെയും മറന്നുകളഞ്ഞു.</verse>
				<verse number="12">അവന്‍ മിസ്രയീംദേശത്ത്, സോവാന്‍ വയലിൽവച്ച് അവരുടെ പിതാക്കന്മാര്‍ കാണ്‍കെ, അദ്ഭുതം പ്രവര്‍ത്തിച്ചു.</verse>
				<verse number="13">അവന്‍ സമുദ്രത്തെ വിഭാഗിച്ചു, അതിൽക്കൂടി അവരെ കടത്തി; അവന്‍ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.</verse>
				<verse number="14">പകൽസമയത്ത് അവന്‍ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.</verse>
				<verse number="15">അവന്‍ മരുഭൂമിയിൽ പാറകളെ പിളര്‍ന്ന് ആഴികളാൽ എന്നപോലെ അവര്‍ക്ക് ധാരാളം കുടിപ്പാന്‍ കൊടുത്തു.</verse>
				<verse number="16">പാറയിൽനിന്ന് അവന്‍ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.</verse>
				<verse number="17">എങ്കിലും അവര്‍ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവച്ചു മത്സരിച്ചുകൊണ്ടിരുന്നു.</verse>
				<verse number="18">തങ്ങളുടെ കൊതിക്ക് ഭക്ഷണം ചോദിച്ചുകൊണ്ട് അവര്‍ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.</verse>
				<verse number="19">അവര്‍ ദൈവത്തിനു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാന്‍ ദൈവത്തിനു കഴിയുമോ?</verse>
				<verse number="20">അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാന്‍ അവനു കഴിയുമോ? തന്‍റെ ജനത്തിന് അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.</verse>
				<verse number="21">ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്‍റെ നേരേ തീ ജ്വലിച്ചു; യിസ്രായേലിന്‍റെ നേരേ കോപവും പൊങ്ങി.</verse>
				<verse number="22">അവര്‍ ദൈവത്തിൽ വിശ്വസിക്കയും അവന്‍റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നെ.</verse>
				<verse number="23">അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്‍റെ വാതിലുകളെ തുറന്നു.</verse>
				<verse number="24">അവര്‍ക്ക് തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗീയധാന്യം അവര്‍ക്കു കൊടുത്തു.</verse>
				<verse number="25">മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.</verse>
				<verse number="26">അവന്‍ ആകാശത്തിൽ കിഴക്കന്‍കാറ്റ് അടിപ്പിച്ചു; തന്‍റെ ശക്തിയാൽ കിഴക്കന്‍കാറ്റ് വരുത്തി.</verse>
				<verse number="27">അവന്‍ അവര്‍ക്ക് പൊടിപോലെ മാംസത്തെയും കടല്പുറത്തെ മണൽപോലെ പക്ഷികളെയും വര്‍ഷിപ്പിച്ചു;</verse>
				<verse number="28">അവരുടെ പാളയത്തിന്‍റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.</verse>
				<verse number="29">അങ്ങനെ അവര്‍ തിന്ന് തൃപ്തരായിത്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചത് അവന്‍ അവര്‍ക്കു കൊടുത്തു.</verse>
				<verse number="30">അവരുടെ കൊതിക്ക് മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോള്‍ തന്നെ,</verse>
				<verse number="31">ദൈവത്തിന്‍റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു.</verse>
				<verse number="32">ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്‍റെ അദ്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.</verse>
				<verse number="33">അതുകൊണ്ട് അവന്‍ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.</verse>
				<verse number="34">അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും.</verse>
				<verse number="35">ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഓര്‍ക്കും.</verse>
				<verse number="36">എങ്കിലും അവര്‍ വായ്കൊണ്ട് അവനോടു കപടം സംസാരിക്കും. നാവുകൊണ്ട് അവനോടു ഭോഷ്കു പറയും.</verse>
				<verse number="37">അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്‍റെ നിയമത്തോട് അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.</verse>
				<verse number="38">എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്‍റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്‍റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.</verse>
				<verse number="39">അവര്‍ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് എന്നും അവന്‍ ഓര്‍ത്തു.</verse>
				<verse number="40">മരുഭൂമിയിൽ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!</verse>
				<verse number="41">അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്‍റെ പരിശുദ്ധനെ മുഷിപ്പിച്ചു.</verse>
				<verse number="42">മിസ്രയീമിൽ അടയാളങ്ങളെയും സോവാന്‍വയലിൽ അദ്ഭുതങ്ങളെയും ചെയ്ത അവന്‍റെ കൈയും</verse>
				<verse number="43">അവന്‍ ശത്രുവിന്‍ വശത്തുനിന്ന് അവരെ വിടുവിച്ച ദിവസവും അവര്‍ ഓര്‍ത്തില്ല.</verse>
				<verse number="44">അവന്‍ അവരുടെ നദികളെയും തോടുകളെയും അവര്‍ക്ക് കുടിപ്പാന്‍ വഹിയാതവണ്ണം രക്തമാക്കിത്തീര്‍ത്തു.</verse>
				<verse number="45">അവന്‍ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവര്‍ക്കു നാശം ചെയ്തു.</verse>
				<verse number="46">അവരുടെ വിള അവന്‍ തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.</verse>
				<verse number="47">അവന്‍ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴംകൊണ്ടും നശിപ്പിച്ചു.</verse>
				<verse number="48">അവന്‍ അവരുടെ കന്നുകാലികളെ കന്മഴയ്ക്കും അവരുടെ ആട്ടിന്‍കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.</verse>
				<verse number="49">അവന്‍ അവരുടെ ഇടയിൽ തന്‍റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനര്‍ഥദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ.</verse>
				<verse number="50">അവന്‍ തന്‍റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്ക് ഏല്പിച്ചുകളഞ്ഞു.</verse>
				<verse number="51">അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്‍റെ പ്രഥമഫലത്തെയും സംഹരിച്ചു.</verse>
				<verse number="52">എന്നാൽ തന്‍റെ ജനത്തെ അവന്‍ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിന്‍കൂട്ടത്തെപ്പോലെ അവരെ നടത്തി.</verse>
				<verse number="53">അവന്‍ അവരെ നിര്‍ഭയമായി നടത്തുകയാൽ അവര്‍ക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.</verse>
				<verse number="54">അവന്‍ അവരെ തന്‍റെ വിശുദ്ധ ദേശത്തിലേക്കും തന്‍റെ വലംകൈ സമ്പാദിച്ച ഈ പര്‍വതത്തിലേക്കും കൊണ്ടുവന്നു.</verse>
				<verse number="55">അവരുടെ മുമ്പിൽനിന്ന് അവന്‍ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവര്‍ക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്‍റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാര്‍പ്പിച്ചു.</verse>
				<verse number="56">എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.</verse>
				<verse number="57">അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു.</verse>
				<verse number="58">അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് അവനു തീക്ഷ്ണത ജനിപ്പിച്ചു.</verse>
				<verse number="59">ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.</verse>
				<verse number="60">ആകയാൽ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.</verse>
				<verse number="61">തന്‍റെ ബലത്തെ പ്രവാസത്തിലും തന്‍റെ മഹത്ത്വത്തെ ശത്രുവിന്‍റെ കൈയിലും ഏല്പിച്ചുകൊടുത്തു.</verse>
				<verse number="62">അവന്‍ തന്‍റെ അവകാശത്തോടു കോപിച്ചു; തന്‍റെ ജനത്തെ വാളിനു വിട്ടുകൊടുത്തു.</verse>
				<verse number="63">അവരുടെ യൗവനക്കാര്‍ തീക്ക് ഇരയായിത്തീര്‍ന്നു; അവരുടെ കന്യകമാര്‍ക്കു വിവാഹഗീതം ഉണ്ടായതുമില്ല.</verse>
				<verse number="64">അവരുടെ പുരോഹിതന്മാര്‍ വാള്‍കൊണ്ട് വീണു; അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല.</verse>
				<verse number="65">അപ്പോള്‍ കര്‍ത്താവ് ഉറക്കുണര്‍ന്നു വരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണര്‍ന്നു.</verse>
				<verse number="66">അവന്‍ തന്‍റെ ശത്രുക്കളെ പുറകോട്ട് അടിച്ചുകളഞ്ഞു; അവര്‍ക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു.</verse>
				<verse number="67">എന്നാൽ അവന്‍ യോസേഫിന്‍റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.</verse>
				<verse number="68">അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍പര്‍വതത്തെയും തിരഞ്ഞെടുത്തു.</verse>
				<verse number="69">താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്‍ഗോന്നതികളെപ്പോലെയും അവന്‍ തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു.</verse>
				<verse number="70">അവന്‍ തന്‍റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍തൊഴുത്തുകളിൽനിന്ന് അവനെ വരുത്തി.</verse>
				<verse number="71">തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.</verse>
				<verse number="72">അങ്ങനെ അവന്‍ പരമാര്‍ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.</verse>
			</chapter>
			<chapter number="79">
				<verse number="1">ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, ജാതികള്‍ നിന്‍റെ അവകാശത്തിലേക്ക് കടന്നിരിക്കുന്നു; അവര്‍ നിന്‍റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽക്കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.</verse>
				<verse number="2">അവര്‍ നിന്‍റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും നിന്‍റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായി കൊടുത്തിരിക്കുന്നു.</verse>
				<verse number="3">അവരുടെ രക്തത്തെ വെള്ളംപോലെ അവര്‍ യെരൂശലേമിനു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാന്‍ ആരും ഉണ്ടായിരുന്നതുമില്ല.</verse>
				<verse number="4">ഞങ്ങള്‍ ഞങ്ങളുടെ അയൽക്കാര്‍ക്ക് അപമാനവും ചുറ്റുമുള്ളവര്‍ക്ക് നിന്ദയും പരിഹാസവും ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="5">യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്‍റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?</verse>
				<verse number="6">നിന്നെ അറിയാത്ത ജാതികളുടെമേലും നിന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്‍റെ ക്രോധത്തെ പകരേണമേ.</verse>
				<verse number="7">അവര്‍ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്‍റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.</verse>
				<verse number="8">ഞങ്ങളുടെ പൂര്‍വന്മാരുടെ അകൃത്യങ്ങളെ ഞങ്ങള്‍ക്കു കണക്കിടരുതേ; നിന്‍റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങള്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.</verse>
				<verse number="9">ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്‍റെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കേണമേ; നിന്‍റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ച്, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.</verse>
				<verse number="10">അവരുടെ ദൈവം എവിടെ എന്ന് ജാതികള്‍ പറയുന്നത് എന്തിന്? നിന്‍റെ ദാസന്മാരുടെ രക്തം ചിന്നിയതിന്‍റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.</verse>
				<verse number="11">ബദ്ധന്മാരുടെ ദീര്‍ഘശ്വാസം നിന്‍റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിനു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്‍റെ മഹാശക്തിയാൽ രക്ഷിക്കേണമേ.</verse>
				<verse number="12">കര്‍ത്താവേ, ഞങ്ങളുടെ അയൽക്കാര്‍ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാര്‍വിടത്തിലേക്ക് പകരം കൊടുക്കേണമേ.</verse>
				<verse number="13">എന്നാൽ നിന്‍റെ ജനവും നിന്‍റെ മേച്ചൽപ്പുറത്തെ ആടുകളുമായ ഞങ്ങള്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങള്‍ നിന്‍റെ സ്തുതിയെ പ്രസ്താവിക്കും.</verse>
			</chapter>
			<chapter number="80">
				<verse number="1">സംഗീതപ്രമാണിക്ക്; സാരസസാക്ഷ്യം എന്ന രാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ആട്ടിന്‍കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്‍റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.</verse>
				<verse number="2">എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെ നിന്‍റെ വീര്യബലം ഉണര്‍ത്തി ഞങ്ങളുടെ രക്ഷയ്ക്കായി വരേണമേ.</verse>
				<verse number="3">ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.</verse>
				<verse number="4">സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്‍റെ ജനത്തിന്‍റെ പ്രാര്‍ഥനയ്ക്കുനേരേ എത്രത്തോളം കോപിക്കും?</verse>
				<verse number="5">നീ അവര്‍ക്കു കണ്ണുനീരിന്‍റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു.</verse>
				<verse number="6">നീ ഞങ്ങളെ ഞങ്ങളുടെ അയൽക്കാര്‍ക്കു വഴക്കാക്കി തീര്‍ക്കുന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.</verse>
				<verse number="7">സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.</verse>
				<verse number="8">നീ മിസ്രയീമിൽനിന്ന് ഒരു മുന്തിരിവള്ളി കൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞ് അതിനെ നട്ടു.</verse>
				<verse number="9">നീ അതിന് തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു.</verse>
				<verse number="10">അതിന്‍റെ നിഴൽകൊണ്ട് പര്‍വതങ്ങള്‍ മൂടിയിരുന്നു; അതിന്‍റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു.</verse>
				<verse number="11">അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.</verse>
				<verse number="12">വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്‍റെ വേലികളെ പൊളിച്ചുകളഞ്ഞത് എന്ത്?</verse>
				<verse number="13">കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അത് തിന്നുകളയുന്നു.</verse>
				<verse number="14">സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗത്തിൽനിന്നു നോക്കി കടാക്ഷിച്ച് ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ.</verse>
				<verse number="15">നിന്‍റെ വലംകൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തൈയെയും പാലിക്കേണമേ.</verse>
				<verse number="16">അതിനെ തീ വച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്‍റെ മുഖത്തിന്‍റെ ഭര്‍ത്സനത്താൽ അവര്‍ നശിച്ചുപോകുന്നു.</verse>
				<verse number="17">നിന്‍റെ കൈ നിന്‍റെ വലത്തുഭാഗത്തെ പുരുഷന്‍റെമേൽ നീ നിനക്കായി വളര്‍ത്തിയ മനുഷ്യപുത്രന്‍റെ മേൽതന്നെ ഇരിക്കട്ടെ.</verse>
				<verse number="18">എന്നാൽ ഞങ്ങള്‍ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാൽ ഞങ്ങള്‍ നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കും.</verse>
				<verse number="19">സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപെടേണ്ടതിനു തിരു മുഖം പ്രകാശിപ്പിക്കേണമേ.</verse>
			</chapter>
			<chapter number="81">
				<verse number="1">സംഗീതപ്രമാണിക്ക്; ഗഥ്യരാഗത്തിൽ; ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] നമ്മുടെ ബലമായ ദൈവത്തിന് ഘോഷിപ്പിന്‍; യാക്കോബിന്‍റെ ദൈവത്തിന് ആര്‍പ്പിടുവിന്‍.</verse>
				<verse number="2">തപ്പും ഇമ്പമായുള്ള കിന്നരവും വീണയും എടുത്ത് സംഗീതം തുടങ്ങുവിന്‍.</verse>
				<verse number="3">അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൗര്‍ണമാസിയിലും കാഹളം ഊതുവിന്‍.</verse>
				<verse number="4">ഇതു യിസ്രായേലിന് ഒരു ചട്ടവും യാക്കോബിന്‍ ദൈവത്തിന്‍റെ ഒരു പ്രമാണവും ആകുന്നു.</verse>
				<verse number="5">മിസ്രയീംദേശത്തിന്‍റെ നേരേ പുറപ്പെട്ടപ്പോള്‍ ദൈവം അതു യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാന്‍ അറിയാത്ത ഒരു ഭാഷ കേട്ടു.</verse>
				<verse number="6">ഞാന്‍ അവന്‍റെ തോളിൽനിന്ന് ചുമടുനീക്കി; അവന്‍റെ കൈകള്‍ കുട്ട വിട്ടൊഴിഞ്ഞു.</verse>
				<verse number="7">കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്‍റെ മറവിൽനിന്നു ഞാന്‍ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.</verse>
				<verse number="8">എന്‍റെ ജനമേ, കേള്‍ക്ക, ഞാന്‍ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്‍റെ വാക്കു കേട്ടെങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="9">അന്യദൈവം നിനക്ക് ഉണ്ടാകരുത്; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുത്.</verse>
				<verse number="10">മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്‍റെ ദൈവം ആകുന്നു; നിന്‍റെ വായ് വിസ്താരത്തിൽ തുറക്ക; ഞാന്‍ അതിനെ നിറയ്ക്കും.</verse>
				<verse number="11">എന്നാൽ എന്‍റെ ജനം എന്‍റെ വാക്ക് കേട്ടനുസരിച്ചില്ല; യിസ്രായേൽ എന്നെ കൂട്ടാക്കിയതുമില്ല.</verse>
				<verse number="12">അതുകൊണ്ട് അവര്‍ സ്വന്ത ആലോചന പ്രകാരം നടക്കേണ്ടതിന് ഞാന്‍ അവരെ ഹൃദയകാഠിന്യത്തിന് ഏല്പിച്ചുകളഞ്ഞു.</verse>
				<verse number="13">അയ്യോ എന്‍റെ ജനം എന്‍റെ വാക്കു കേള്‍ക്കയും യിസ്രായേൽ എന്‍റെ വഴികളിൽ നടക്കയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു!</verse>
				<verse number="14">എന്നാൽ ഞാന്‍ വേഗത്തിൽ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരേ എന്‍റെ കൈ തിരിക്കുമായിരുന്നു.</verse>
				<verse number="15">യഹോവയെ പകയ്ക്കുന്നവര്‍ അവന് കീഴടങ്ങുമായിരുന്നു; എന്നാൽ ഇവരുടെ ശുഭകാലം എന്നേക്കും നില്ക്കുമായിരുന്നു.</verse>
				<verse number="16">അവന്‍ മേത്തരമായ കോതമ്പുകൊണ്ട് അവരെ പോഷിപ്പിക്കുമായിരുന്നു; ഞാന്‍ പാറയിൽനിന്നുള്ള തേന്‍കൊണ്ട് നിനക്ക് തൃപ്തി വരുത്തുമായിരുന്നു.</verse>
			</chapter>
			<chapter number="82">
				<verse number="1">ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവം ദേവസഭയിൽ നില്ക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയിൽ ന്യായം വിധിക്കുന്നു.</verse>
				<verse number="2">നിങ്ങള്‍ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.</verse>
				<verse number="3">എളിയവനും അനാഥനും ന്യായം പാലിച്ചു കൊടുപ്പിന്‍; പീഡിതനും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍.</verse>
				<verse number="4">എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിപ്പിന്‍.</verse>
				<verse number="5">അവര്‍ക്ക് അറിവില്ല, ബോധവുമില്ല; അവര്‍ ഇരുട്ടിൽ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങളൊക്കെയും ഇളകിയിരിക്കുന്നു.</verse>
				<verse number="6">നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നും നിങ്ങളൊക്കെയും അത്യുന്നതന്‍റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.</verse>
				<verse number="7">എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരിൽ ഒരുത്തനെപ്പോലെ പട്ടുപോകും.</verse>
				<verse number="8">ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകല ജാതികളെയും അവകാശമാക്കിക്കൊള്ളുമല്ലോ.</verse>
			</chapter>
			<chapter number="83">
				<verse number="1">ആസാഫിന്‍റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [1] ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൗനമായും സ്വസ്ഥമായും ഇരിക്കരുതേ.</verse>
				<verse number="2">ഇതാ, നിന്‍റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകയ്ക്കുന്നവര്‍ തല ഉയര്‍ത്തുന്നു.</verse>
				<verse number="3">അവര്‍ നിന്‍റെ ജനത്തിന്‍റെ നേരേ ഉപായം വിചാരിക്കയും നിന്‍റെ ഗുപ്തന്മാരുടെ നേരേ ദുരാലോചന കഴിക്കയും ചെയ്യുന്നു.</verse>
				<verse number="4">വരുവിന്‍, യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഓര്‍ക്കരുത് എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="5">അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.</verse>
				<verse number="6">എദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്യരും കൂടെ,</verse>
				<verse number="7">ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും;</verse>
				<verse number="8">അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്‍റെ മക്കള്‍ക്ക് സഹായമായിരുന്നു. സേലാ.</verse>
				<verse number="9">മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍തോട്ടിങ്കൽവച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നെ.</verse>
				<verse number="10">അവര്‍ എന്‍ദോരിൽവച്ചു നശിച്ചുപോയി; അവര്‍ നിലത്തിനു വളമായിത്തീര്‍ന്നു.</verse>
				<verse number="11">അവരുടെ കുലീനന്മാരെ ഓരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകല പ്രഭുക്കന്മാരെയും സേബഹ്, സല്മുന്നാ എന്നവരെപ്പോലെയും ആക്കേണമേ.</verse>
				<verse number="12">നാം ദൈവത്തിന്‍റെ നിവാസങ്ങളെ നമുക്ക് അവകാശമാക്കിക്കൊള്ളുക എന്ന് അവര്‍ പറഞ്ഞുവല്ലോ.</verse>
				<verse number="13">എന്‍റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിര്‍പോലെയും ആക്കേണമേ.</verse>
				<verse number="14">വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും</verse>
				<verse number="15">നിന്‍റെ കൊടുങ്കാറ്റുകൊണ്ട് അവരെ പിന്തുടരേണമേ; നിന്‍റെ ചുഴലിക്കാറ്റുകൊണ്ട് അവരെ ഭ്രമിപ്പിക്കേണമേ.</verse>
				<verse number="16">യഹോവേ, അവര്‍ തിരുനാമത്തെ അന്വേഷിക്കേണ്ടതിന് നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണമാക്കേണമേ.</verse>
				<verse number="17">അവര്‍ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.</verse>
				<verse number="18">അങ്ങനെ അവര്‍ യഹോവ എന്നു നാമമുള്ള നീ മാത്രം സര്‍വഭൂമിക്കും മീതെ അത്യുന്നതന്‍ എന്ന് അറിയും.</verse>
			</chapter>
			<chapter number="84">
				<verse number="1">സംഗീതപ്രമാണിക്ക്; ഗഥ്യരാഗത്തിൽ; കോരഹുപുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!</verse>
				<verse number="2">എന്‍റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്‍റെ ഹൃദയവും എന്‍റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.</verse>
				<verse number="3">കുരികിൽ ഒരു വീടും, മീവൽപ്പക്ഷി കുഞ്ഞുങ്ങള്‍ക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്‍റെ രാജാവും എന്‍റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്‍റെ യാഗപീഠങ്ങളെത്തന്നെ.</verse>
				<verse number="4">നിന്‍റെ ആലയത്തിൽ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.</verse>
				<verse number="5">ബലം നിന്നിൽ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ട്.</verse>
				<verse number="6">കണ്ണുനീര്‍ താഴ്വരയിൽക്കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂര്‍ണമായിത്തീരുന്നു.</verse>
				<verse number="7">അവര്‍ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു.</verse>
				<verse number="8">സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.</verse>
				<verse number="9">ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്‍റെ അഭിഷിക്തന്‍റെ മുഖത്തെ കടാക്ഷിക്കേണമേ.</verse>
				<verse number="10">നിന്‍റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറേ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാര്‍ക്കുന്നതിനെക്കാള്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം.</verse>
				<verse number="11">യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നല്കുന്നു; നേരോടെ നടക്കുന്നവര്‍ക്ക് അവന്‍ ഒരു നന്മയും മുടക്കുകയില്ല.</verse>
				<verse number="12">സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.</verse>
			</chapter>
			<chapter number="85">
				<verse number="1">സംഗീതപ്രമാണിക്ക്; കോരഹുപുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, നീ നിന്‍റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്‍റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.</verse>
				<verse number="2">നിന്‍റെ ജനത്തിന്‍റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപമൊക്കെയും നീ മൂടിക്കളഞ്ഞു. സേലാ.</verse>
				<verse number="3">നിന്‍റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്‍റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.</verse>
				<verse number="4">ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്‍റെ നീരസം മതിയാക്കേണമേ.</verse>
				<verse number="5">നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്‍റെ കോപം ദീര്‍ഘിച്ചിരിക്കുമോ?</verse>
				<verse number="6">നിന്‍റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?</verse>
				<verse number="7">യഹോവേ, നിന്‍റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്‍റെ രക്ഷ ഞങ്ങള്‍ക്കു നല്കേണമേ.</verse>
				<verse number="8">യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കേണ്ടതിന് അവന്‍ തന്‍റെ ജനത്തോടും തന്‍റെ ഭക്തന്മാരോടും സമാധാനം അരുളും.</verse>
				<verse number="9">തിരുമഹത്ത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് അവന്‍റെ രക്ഷ അവന്‍റെ ഭക്തന്മാരോട് അടുത്തിരിക്കുന്നു നിശ്ചയം.</verse>
				<verse number="10">ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു; നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു.</verse>
				<verse number="11">വിശ്വസ്തത ഭൂമിയിൽനിന്നു മുളയ്ക്കുന്നു; നീതി സ്വര്‍ഗത്തിൽനിന്നു നോക്കുന്നു.</verse>
				<verse number="12">യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിള തരികയും ചെയ്യും.</verse>
				<verse number="13">നീതി അവനു മുമ്പായി നടക്കയും അവന്‍റെ കാൽച്ചുവടുകളുടെ വഴി നോക്കുകയും ചെയ്യും.</verse>
			</chapter>
			<chapter number="86">
				<verse number="1">ദാവീദിന്‍റെ ഒരു പ്രാര്‍ഥന. [1] യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു.</verse>
				<verse number="2">എന്‍റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്‍റെ ഭക്തനാകുന്നു; എന്‍റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.</verse>
				<verse number="3">കര്‍ത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാന്‍ നിന്നോടു നിലവിളിക്കുന്നു.</verse>
				<verse number="4">അടിയന്‍റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാന്‍ എന്‍റെ ഉള്ളം ഉയര്‍ത്തുന്നു.</verse>
				<verse number="5">കര്‍ത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോട് അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവുമാകുന്നു.</verse>
				<verse number="6">യഹോവേ, എന്‍റെ പ്രാര്‍ഥനയെ ചെവിക്കൊള്ളേണമേ; എന്‍റെ യാചനകളെ ശ്രദ്ധിക്കേണമേ.</verse>
				<verse number="7">നീ എനിക്കുത്തരമരുളുകയാൽ എന്‍റെ കഷ്ടദിവസത്തിൽ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു.</verse>
				<verse number="8">കര്‍ത്താവേ, ദേവന്മാരിൽ നിനക്കു തുല്യനായവനില്ല; നിന്‍റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.</verse>
				<verse number="9">കര്‍ത്താവേ, നീ ഉണ്ടാക്കിയ സകല ജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവര്‍ നിന്‍റെ നാമത്തെ മഹത്ത്വപ്പെടുത്തും.</verse>
				<verse number="10">നീ വലിയവനും അദ്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.</verse>
				<verse number="11">യഹോവേ, നിന്‍റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാന്‍ നിന്‍റെ സത്യത്തിൽ നടക്കും; നിന്‍റെ നാമത്തെ ഭയപ്പെടുവാന്‍ എന്‍റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.</verse>
				<verse number="12">എന്‍റെ ദൈവമായ കര്‍ത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്‍റെ നാമത്തെ എന്നേക്കും മഹത്ത്വപ്പെടുത്തും.</verse>
				<verse number="13">എന്നോടുള്ള നിന്‍റെ ദയ വലിയതല്ലോ; നീ എന്‍റെ പ്രാണനെ അധമപാതാളത്തിൽനിന്നു രക്ഷിച്ചിരിക്കുന്നു.</verse>
				<verse number="14">ദൈവമേ, അഹങ്കാരികള്‍ എന്നോട് എതിര്‍ത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു. അവര്‍ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.</verse>
				<verse number="15">നീയോ കര്‍ത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ തന്നെ.</verse>
				<verse number="16">എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപയുണ്ടാകേണമേ; നിന്‍റെ ദാസന് നിന്‍റെ ശക്തി തന്ന്, നിന്‍റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.</verse>
				<verse number="17">എന്നെ പകയ്ക്കുന്നവര്‍ കണ്ടു ലജ്ജിക്കേണ്ടതിനു നന്മയ്ക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.</verse>
			</chapter>
			<chapter number="87">
				<verse number="1">കോരഹുപുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം. [1] യഹോവ വിശുദ്ധപര്‍വതത്തിൽ സ്ഥാപിച്ച നഗരത്തെ,</verse>
				<verse number="2">സീയോന്‍റെ പടിവാതിലുകളെത്തന്നെ, യാക്കോബിന്‍റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.</verse>
				<verse number="3">ദൈവത്തിന്‍റെ നഗരമേ, നിന്നെക്കുറിച്ചു മഹത്ത്വമുള്ള കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു. സേലാ.</verse>
				<verse number="4">ഞാന്‍ എന്‍റെ പരിചയക്കാരുടെ കൂട്ടത്തിൽ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യര്‍, സോര്‍, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവന്‍ അവിടെ ജനിച്ചു.</verse>
				<verse number="5">ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നെ അതിനെ സ്ഥാപിച്ചിരിക്കുന്നു.</verse>
				<verse number="6">യഹോവ വംശങ്ങളെ എഴുതുമ്പോള്‍: ഇവന്‍ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും. സേലാ.</verse>
				<verse number="7">എന്‍റെ ഉറവുകളൊക്കെയും നിന്നിൽ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും.</verse>
			</chapter>
			<chapter number="88">
				<verse number="1">ഒരു ഗീതം; കോരഹുപുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; സംഗീതപ്രമാണിക്ക്; മഹലത്ത്‍രാഗത്തിൽ പ്രതിഗാനത്തിനായി; എസ്രാഹ്യനായ ഹേമാന്‍റെ ഒരു ധ്യാനം. [1] എന്‍റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു;</verse>
				<verse number="2">എന്‍റെ പ്രാര്‍ഥന നിന്‍റെ മുമ്പിൽ വരുമാറാകട്ടെ; എന്‍റെ നിലവിളിക്കു ചെവി ചായിക്കേണമേ.</verse>
				<verse number="3">എന്‍റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറഞ്ഞിരിക്കുന്നു; എന്‍റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.</verse>
				<verse number="4">കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.</verse>
				<verse number="5">ശവക്കുഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഓര്‍ക്കുന്നില്ല; അവര്‍ നിന്‍റെ കൈയിൽനിന്ന് അറ്റുപോയിരിക്കുന്നു.</verse>
				<verse number="6">നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.</verse>
				<verse number="7">നിന്‍റെ ക്രോധം എന്‍റെമേൽ ഭാരമായിരിക്കുന്നു. നിന്‍റെ എല്ലാ തിരകളുംകൊണ്ട് നീ എന്നെ വലച്ചിരിക്കുന്നു. സേലാ.</verse>
				<verse number="8">എന്‍റെ പരിചയക്കാരെ നീ എന്നോട് അകറ്റി, എന്നെ അവര്‍ക്ക് വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍ കഴിയാതവണ്ണം എന്നെ അടച്ചിരിക്കുന്നു.</verse>
				<verse number="9">എന്‍റെ കണ്ണ് കഷ്ടത ഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്‍റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയും ചെയ്യുന്നു.</verse>
				<verse number="10">നീ മരിച്ചവര്‍ക്ക് അദ്ഭുതങ്ങള്‍ കാണിച്ചു കൊടുക്കുമോ? മൃതന്മാര്‍ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.</verse>
				<verse number="11">ശവക്കുഴിയിൽ നിന്‍റെ ദയയെയും വിനാശത്തിൽ നിന്‍റെ വിശ്വസ്തതയെയും വര്‍ണിക്കുമോ?</verse>
				<verse number="12">അന്ധകാരത്തിൽ നിന്‍റെ അദ്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്‍റെ നീതിയും വെളിപ്പെടുമോ?</verse>
				<verse number="13">എന്നാൽ യഹോവേ, ഞാന്‍ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്‍റെ പ്രാര്‍ഥന തിരുസന്നിധിയിൽ വരുന്നു.</verse>
				<verse number="14">യഹോവേ, നീ എന്‍റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്? നിന്‍റെ മുഖത്തെ എനിക്കു മറച്ചുവയ്ക്കുന്നതും എന്തിന്?</verse>
				<verse number="15">ബാല്യംമുതൽ ഞാന്‍ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ നിന്‍റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.</verse>
				<verse number="16">നിന്‍റെ ഉഗ്രകോപം എന്‍റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്‍റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.</verse>
				<verse number="17">അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.</verse>
				<verse number="18">സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്‍റെ പരിചയക്കാര്‍ അന്ധകാരമത്രേ.</verse>
			</chapter>
			<chapter number="89">
				<verse number="1">എസ്രാഹ്യനായ ഏഥാന്‍റെ ഒരു ധ്യാനം. [1] യഹോവയുടെ കൃപകളെക്കുറിച്ച് ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്‍റെ വായ്കൊണ്ട് നിന്‍റെ വിശ്വസ്തതയെ അറിയിക്കും.</verse>
				<verse number="2">ദയ എന്നേക്കും ഉറച്ചുനില്ക്കും എന്നു ഞാന്‍ പറയുന്നു; നിന്‍റെ വിശ്വസ്തതയെ നീ സ്വര്‍ഗത്തിൽ സ്ഥിരമാക്കിയിരിക്കുന്നു.</verse>
				<verse number="3">എന്‍റെ വൃതനോട് ഞാന്‍ ഒരു നിയമവും എന്‍റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.</verse>
				<verse number="4">നിന്‍റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്‍റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.</verse>
				<verse number="5">യഹോവേ, സ്വര്‍ഗം നിന്‍റെ അദ്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയിൽ നിന്‍റെ വിശ്വസ്തതയെയും സ്തുതിക്കും.</verse>
				<verse number="6">സ്വര്‍ഗത്തിൽ യഹോവയോട് സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരിൽ യഹോവയ്ക്കു തുല്യനായവന്‍ ആര്‍?</verse>
				<verse number="7">ദൈവം വിശുദ്ധന്മാരുടെ സംഘത്തിൽ ഏറ്റവും ഭയങ്കരനും അവന്‍റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.</verse>
				<verse number="8">സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളൂ? യഹോവേ, നിന്‍റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.</verse>
				<verse number="9">നീ സമുദ്രത്തിന്‍റെ ഗര്‍വത്തെ അടക്കി വാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.</verse>
				<verse number="10">നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്‍റെ ബലമുള്ള ഭുജംകൊണ്ട് നിന്‍റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.</verse>
				<verse number="11">ആകാശം നിനക്കുള്ളത്, ഭൂമിയും നിനക്കുള്ളത്; ഭൂതലവും അതിന്‍റെ പൂര്‍ണതയും നീ സ്ഥാപിച്ചിരിക്കുന്നു.</verse>
				<verse number="12">ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്‍ടിച്ചിരിക്കുന്നു; താബോറും ഹെര്‍മ്മോനും നിന്‍റെ നാമത്തിൽ ആനന്ദിക്കുന്നു;</verse>
				<verse number="13">നിനക്കു വീര്യമുള്ളൊരു ഭുജം ഉണ്ട്; നിന്‍റെ കൈ ബലമുള്ളതും നിന്‍റെ വലംകൈ ഉന്നതവും ആകുന്നു.</verse>
				<verse number="14">നീതിയും ന്യായവും നിന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.</verse>
				<verse number="15">ജയഘോഷം അറിയുന്ന ജനത്തിനു ഭാഗ്യം; യഹോവേ, അവര്‍ നിന്‍റെ മുഖപ്രകാശത്തിൽ നടക്കും.</verse>
				<verse number="16">അവര്‍ ഇടവിടാതെ നിന്‍റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്‍റെ നീതിയിൽ അവര്‍ ഉയര്‍ന്നിരിക്കുന്നു.</verse>
				<verse number="17">നീ അവരുടെ ബലത്തിന്‍റെ മഹത്ത്വമാകുന്നു; നിന്‍റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പ് ഉയര്‍ന്നിരിക്കുന്നു.</verse>
				<verse number="18">നമ്മുടെ പരിച യഹോവയ്ക്കുള്ളതും നമ്മുടെ രാജാവ് യിസ്രായേലിന്‍റെ പരിശുദ്ധനുള്ളവനും ആകുന്നു.</verse>
				<verse number="19">അന്നു നീ ദര്‍ശനത്തിൽ നിന്‍റെ ഭക്തന്മാരോട് അരുളിച്ചെയ്തത്: ഞാന്‍ വീരനായ ഒരുത്തനു സഹായം നല്കുകയും ജനത്തിൽനിന്ന് ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.</verse>
				<verse number="20">ഞാന്‍ എന്‍റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്‍റെ വിശുദ്ധതൈലംകൊണ്ട് അവനെ അഭിഷേകം ചെയ്തു.</verse>
				<verse number="21">എന്‍റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്‍റെ ഭുജം അവനെ ബലപ്പെടുത്തും.</verse>
				<verse number="22">ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.</verse>
				<verse number="23">ഞാന്‍ അവന്‍റെ വൈരികളെ അവന്‍റെ മുമ്പിൽ തകര്‍ക്കും; അവനെ പകയ്ക്കുന്നവരെ സംഹരിക്കും,</verse>
				<verse number="24">എന്നാൽ എന്‍റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്‍റെ നാമത്തിൽ അവന്‍റെ കൊമ്പ് ഉയര്‍ന്നിരിക്കും.</verse>
				<verse number="25">അവന്‍റെ കൈയെ ഞാന്‍ സമുദ്രത്തിന്മേലും അവന്‍റെ വലംകൈയെ നദികളുടെമേലും നീട്ടുമാറാക്കും.</verse>
				<verse number="26">അവന്‍ എന്നോട്: നീ എന്‍റെ പിതാവ്, എന്‍റെ ദൈവം, എന്‍റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.</verse>
				<verse number="27">ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരിൽ ശ്രേഷ്ഠനുമാക്കും.</verse>
				<verse number="28">ഞാന്‍ അവന് എന്‍റെ ദയയെ എന്നേക്കും കാണിക്കും; എന്‍റെ നിയമം അവന് സ്ഥിരമായി നില്ക്കും.</verse>
				<verse number="29">ഞാന്‍ അവന്‍റെ സന്തതിയെ ശാശ്വതമായും അവന്‍റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.</verse>
				<verse number="30">അവന്‍റെ പുത്രന്മാര്‍ എന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്‍റെ വിധികളെ അനുസരിച്ചു നടക്കാതിരിക്കയും</verse>
				<verse number="31">എന്‍റെ ചട്ടങ്ങളെ ലംഘിക്കയും എന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താൽ</verse>
				<verse number="32">ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.</verse>
				<verse number="33">എങ്കിലും എന്‍റെ ദയയെ ഞാന്‍ അവങ്കൽനിന്നു നീക്കിക്കളകയില്ല; എന്‍റെ വിശ്വസ്തതയ്ക്ക് ഭംഗം വരുത്തുകയുമില്ല.</verse>
				<verse number="34">ഞാന്‍ എന്‍റെ നിയമത്തെ ലംഘിക്കയോ എന്‍റെ അധരങ്ങളിൽനിന്നു പുറപ്പെട്ടതിനു ഭേദം വരുത്തുകയോ ചെയ്കയില്ല.</verse>
				<verse number="35">ഞാന്‍ ഒരിക്കൽ എന്‍റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോട് ഞാന്‍ ഭോഷ്കു പറകയില്ല.</verse>
				<verse number="36">അവന്‍റെ സന്തതി ശാശ്വതമായും അവന്‍റെ സിംഹാസനം എന്‍റെ മുമ്പിൽ സൂര്യനെപ്പോലെയും ഇരിക്കും.</verse>
				<verse number="37">അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.</verse>
				<verse number="38">എങ്കിലും നീ ഉപേക്ഷിച്ച് തള്ളിക്കളകയും നിന്‍റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.</verse>
				<verse number="39">നിന്‍റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്‍റെ കിരീടത്തെ നീ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.</verse>
				<verse number="40">നീ അവന്‍റെ വേലിയൊക്കെയും പൊളിച്ചു; അവന്‍റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.</verse>
				<verse number="41">വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്‍റെ അയൽക്കാര്‍ക്ക് അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="42">നീ അവന്‍റെ വൈരികളുടെ വലംകൈയെ ഉയര്‍ത്തി; അവന്‍റെ സകല ശത്രുക്കളെയും സന്തോഷിപ്പിച്ചു.</verse>
				<verse number="43">അവന്‍റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തിൽ അവനെ നില്ക്കുമാറാക്കിയതുമില്ല.</verse>
				<verse number="44">അവന്‍റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്‍റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.</verse>
				<verse number="45">അവന്‍റെ യൗവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.</verse>
				<verse number="46">യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്‍റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?</verse>
				<verse number="47">എന്‍റെ ആയുസ്സ് എത്ര ചുരുക്കം എന്ന് ഓര്‍ക്കേണമേ; എന്തു മിഥ്യാത്വത്തിനായി നീ മനുഷ്യപുത്രന്മാരെയൊക്കെയും സൃഷ്‍ടിച്ചു?</verse>
				<verse number="48">ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്‍റെ പ്രാണനെ പാതാളത്തിന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവനും ആരുള്ളൂ? സേലാ.</verse>
				<verse number="49">കര്‍ത്താവേ, നിന്‍റെ വിശ്വസ്തതയിൽ നീ ദാവീദിനോട് സത്യംചെയ്ത നിന്‍റെ പണ്ടത്തെ കൃപകള്‍ എവിടെ?</verse>
				<verse number="50">കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഓര്‍ക്കേണമേ; എന്‍റെ മാര്‍വിടത്തിൽ ഞാന്‍ സകല മഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നെ.</verse>
				<verse number="51">യഹോവേ, നിന്‍റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്‍റെ അഭിഷിക്തന്‍റെ കാലടികളെ നിന്ദിക്കുന്നു.</verse>
				<verse number="52">യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍, ആമേന്‍.</verse>
			</chapter>
			<chapter number="90">
				<verse number="1">ദൈവപുരുഷനായ മോശെയുടെ ഒരു പ്രാര്‍ഥന. [1] കര്‍ത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;</verse>
				<verse number="2">പര്‍വതങ്ങള്‍ ഉണ്ടായതിനും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിനും മുമ്പേ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.</verse>
				<verse number="3">നീ മര്‍ത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരേ, തിരികെ വരുവിന്‍ എന്നും അരുളിച്ചെയ്യുന്നു.</verse>
				<verse number="4">ആയിരം സംവത്സരം നിന്‍റെ ദൃഷ്‍ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.</verse>
				<verse number="5">നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളച്ചുവരുന്ന പുല്ലുപോലെ ആകുന്നു.</verse>
				<verse number="6">അതു രാവിലെ തഴച്ചുവളരുന്നു; വൈകുന്നേരം അത് അരിഞ്ഞു വാടിപ്പോകുന്നു.</verse>
				<verse number="7">ഞങ്ങള്‍ നിന്‍റെ കോപത്താൽ ക്ഷയിച്ചും നിന്‍റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു.</verse>
				<verse number="8">നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്‍റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്‍റെ മുഖപ്രകാശത്തിലും വച്ചിരിക്കുന്നു.</verse>
				<verse number="9">ഞങ്ങളുടെ നാളുകളൊക്കെയും നിന്‍റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ കഴിക്കുന്നു.</verse>
				<verse number="10">ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എണ്‍പതു സംവത്സരം; അതിന്‍റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നുപോകയും ചെയ്യുന്നു.</verse>
				<verse number="11">നിന്‍റെ കോപത്തിന്‍റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്‍റെ ക്രോധത്തെയും ഗ്രഹിക്കുന്നവന്‍ ആര്‍?</verse>
				<verse number="12">ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.</verse>
				<verse number="13">യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.</verse>
				<verse number="14">കാലത്തുതന്നെ ഞങ്ങളെ നിന്‍റെ ദയ കൊണ്ടു തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും.</verse>
				<verse number="15">നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ഥം അനുഭവിച്ച സംവത്സരങ്ങള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.</verse>
				<verse number="16">നിന്‍റെ ദാസന്മാര്‍ക്കു നിന്‍റെ പ്രവൃത്തിയും അവരുടെ മക്കള്‍ക്കു നിന്‍റെ മഹത്ത്വവും വെളിപ്പെടുമാറാകട്ടെ.</verse>
				<verse number="17">ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാധ്യമാക്കിത്തരേണമേ.</verse>
			</chapter>
			<chapter number="91">
				<verse number="1">അത്യുന്നതന്‍റെ മറവിൽ വസിക്കയും സര്‍വശക്തന്‍റെ നിഴലിന്‍കീഴിൽ പാര്‍ക്കയും ചെയ്യുന്നവന്‍</verse>
				<verse number="2">യഹോവയെക്കുറിച്ച്: അവന്‍ എന്‍റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്‍റെ ദൈവവും എന്നു പറയുന്നു.</verse>
				<verse number="3">അവന്‍ നിന്നെ വേട്ടക്കാരന്‍റെ കെണിയിൽനിന്നും നാശകരമായ മഹാമാരിയിൽനിന്നും വിടുവിക്കും.</verse>
				<verse number="4">തന്‍റെ തൂവലുകള്‍കൊണ്ട് അവന്‍ നിന്നെ മറയ്ക്കും; അവന്‍റെ ചിറകിന്‍കീഴിൽ നീ ശരണം പ്രാപിക്കും; അവന്‍റെ വിശ്വസ്തത നിനക്ക് പരിചയും പലകയും ആകുന്നു.</verse>
				<verse number="5">രാത്രിയിലെ ഭയത്തെയും പകൽ പറക്കുന്ന അസ്ത്രത്തെയും</verse>
				<verse number="6">ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചയ്ക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.</verse>
				<verse number="7">നിന്‍റെ വശത്ത് ആയിരം പേരും നിന്‍റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തുവരികയില്ല.</verse>
				<verse number="8">നിന്‍റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാര്‍ക്കു വരുന്ന പ്രതിഫലം കാണും.</verse>
				<verse number="9">യഹോവേ, നീ എന്‍റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നു.</verse>
				<verse number="10">ഒരു അനര്‍ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്‍റെ കൂടാരത്തിന് അടുക്കയില്ല.</verse>
				<verse number="11">നിന്‍റെ എല്ലാ വഴികളിലും നിന്നെ കാക്കേണ്ടതിന് അവന്‍ നിന്നെക്കുറിച്ചു തന്‍റെ ദൂതന്മാരോടു കല്പിക്കും;</verse>
				<verse number="12">നിന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവര്‍ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.</verse>
				<verse number="13">സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.</verse>
				<verse number="14">അവന്‍ എന്നോടു പറ്റിയിരിക്കയാൽ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്‍റെ നാമത്തെ അറികയാൽ ഞാന്‍ അവനെ ഉയര്‍ത്തും.</verse>
				<verse number="15">അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന് ഉത്തരമരുളും; കഷ്ടകാലത്ത് ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്ത്വപ്പെടുത്തും.</verse>
				<verse number="16">ദീര്‍ഘായുസ്സുകൊണ്ട് ഞാന്‍ അവനു തൃപ്തിവരുത്തും; എന്‍റെ രക്ഷയെ അവനു കാണിച്ചുകൊടുക്കും.</verse>
			</chapter>
			<chapter number="92">
				<verse number="1">ശബ്ബത്തുനാള്‍ക്കുള്ള ഒരു ഗീതം; ഒരു സങ്കീര്‍ത്തനം. [1] യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്‍റെ നാമത്തെ കീര്‍ത്തിക്കുന്നതും</verse>
				<verse number="2">പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും</verse>
				<verse number="3">രാവിലെ നിന്‍റെ ദയയെയും രാത്രിതോറും നിന്‍റെ വിശ്വസ്തതയെയും വര്‍ണിക്കുന്നതും നല്ലത്.</verse>
				<verse number="4">യഹോവേ, നിന്‍റെ പ്രവൃത്തികൊണ്ട് നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ നിന്‍റെ കൈകളുടെ പ്രവൃത്തികളെകുറിച്ച് ഘോഷിച്ചുല്ലസിക്കുന്നു.</verse>
				<verse number="5">യഹോവേ, നിന്‍റെ പ്രവൃത്തികള്‍ എത്ര വലിയവയാകുന്നു; നിന്‍റെ വിചാരങ്ങള്‍ അത്യന്തം അഗാധമായവ തന്നെ.</verse>
				<verse number="6">മൃഗപ്രായനായ മനുഷ്യന്‍ അത് അറിയുന്നില്ല; മൂഢന്‍ അതു ഗ്രഹിക്കുന്നതുമില്ല.</verse>
				<verse number="7">ദുഷ്ടന്മാര്‍ പുല്ലുപോലെ മുളയ്ക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴയ്ക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിനാകുന്നു.</verse>
				<verse number="8">നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.</verse>
				<verse number="9">യഹോവേ, ഇതാ, നിന്‍റെ ശത്രുക്കള്‍, ഇതാ, നിന്‍റെ ശത്രുക്കള്‍ നശിച്ചുപോകുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും ചിതറിപ്പോകും.</verse>
				<verse number="10">എങ്കിലും എന്‍റെ കൊമ്പ് നീ കാട്ടു പോത്തിന്‍റെ കൊമ്പുപോലെ ഉയര്‍ത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.</verse>
				<verse number="11">എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടും എന്‍റെ ചെവി എന്നോട് എതിര്‍ക്കുന്ന ദുഷ്കര്‍മികളെക്കുറിച്ചു കേട്ടും രസിക്കും.</verse>
				<verse number="12">നീതിമാന്‍ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.</verse>
				<verse number="13">യഹോവയുടെ ആലയത്തിൽ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്‍റെ പ്രാകാരങ്ങളിൽ തഴയ്ക്കും.</verse>
				<verse number="14">വാര്‍ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്‍ടിവച്ചും പച്ചപിടിച്ചും ഇരിക്കും.</verse>
				<verse number="15">യഹോവ നേരുള്ളവന്‍, അവന്‍ എന്‍റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.</verse>
			</chapter>
			<chapter number="93">
				<verse number="1">യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ച് അരയ്ക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു.</verse>
				<verse number="2">നിന്‍റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവന്‍ തന്നെ.</verse>
				<verse number="3">യഹോവേ, പ്രവാഹങ്ങള്‍ ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ തിരമാലകളെ ഉയര്‍ത്തുന്നു.</verse>
				<verse number="4">സമുദ്രത്തിലെ വന്‍തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവന്‍.</verse>
				<verse number="5">നിന്‍റെ സാക്ഷ്യങ്ങള്‍ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്‍റെ ആലയത്തിന് എന്നേക്കും ഉചിതം തന്നെ.</verse>
			</chapter>
			<chapter number="94">
				<verse number="1">പ്രതികാരത്തിന്‍റെ ദൈവമായ യഹോവേ, പ്രതികാരത്തിന്‍റെ ദൈവമേ, പ്രകാശിക്കേണമേ.</verse>
				<verse number="2">ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികള്‍ക്കു നീ പ്രതികാരം ചെയ്യേണമേ.</verse>
				<verse number="3">യഹോവേ, ദുഷ്ടന്മാര്‍ എത്രത്തോളം, ദുഷ്ടന്മാര്‍ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?</verse>
				<verse number="4">അവര്‍ ശകാരിച്ചു ധാര്‍ഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും വമ്പു പറയുന്നു.</verse>
				<verse number="5">യഹോവേ, അവര്‍ നിന്‍റെ ജനത്തെ തകര്‍ത്തുകളയുന്നു; നിന്‍റെ അവകാശത്തെ പീഡിപ്പിക്കുന്നു.</verse>
				<verse number="6">അവര്‍ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവര്‍ ഹിംസിക്കുന്നു.</verse>
				<verse number="7">യഹോവ കാണുകയില്ല എന്നും യാക്കോബിന്‍റെ ദൈവം ഗ്രഹിക്കയില്ലന്നും അവര്‍ പറയുന്നു.</verse>
				<verse number="8">ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊള്‍വിന്‍; ഭോഷന്മാരേ, നിങ്ങള്‍ക്ക് എപ്പോള്‍ ബുദ്ധിവരും?</verse>
				<verse number="9">ചെവിയെ നട്ടവന്‍ കേള്‍ക്കയില്ലയോ? കണ്ണിനെ നിര്‍മ്മിച്ചവന്‍ കാണുകയില്ലയോ?</verse>
				<verse number="10">ജാതികളെ ശിക്ഷിക്കുന്നവന്‍ ശാസിക്കയില്ലയോ? അവന്‍ മനുഷ്യര്‍ക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?</verse>
				<verse number="11">മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.</verse>
				<verse number="12">യഹോവേ, ദുഷ്ടന് കുഴി കുഴിക്കുവോളം അനര്‍ഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിനു</verse>
				<verse number="13">നീ ശിക്ഷിക്കയും നിന്‍റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.</verse>
				<verse number="14">യഹോവ തന്‍റെ ജനത്തെ തള്ളിക്കളകയില്ല; തന്‍റെ അവകാശത്തെ കൈവിടുകയുമില്ല.</verse>
				<verse number="15">ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാര്‍ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.</verse>
				<verse number="16">ദുഷ്കര്‍മികളുടെ നേരേ ആര്‍ എനിക്കുവേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോട് ആര്‍ എനിക്കുവേണ്ടി എതിര്‍ത്തു നില്ക്കും?</verse>
				<verse number="17">യഹോവ എനിക്കു സഹായമായിരുന്നില്ലങ്കിൽ എന്‍റെ പ്രാണന്‍ വേഗം മൗനവാസം ചെയ്യുമായിരുന്നു.</verse>
				<verse number="18">എന്‍റെ കാൽ വഴുതുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ യഹോവേ, നിന്‍റെ ദയ എന്നെ താങ്ങി.</verse>
				<verse number="19">എന്‍റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്‍റെ ആശ്വാസങ്ങള്‍ എന്‍റെ പ്രാണനെ തണുപ്പിക്കുന്നു.</verse>
				<verse number="20">നിയമത്തിനു വിരോധമായി കഷ്ടത നിര്‍മ്മിക്കുന്ന ദുഷ്ടസിംഹാസനത്തിനു നിന്നോടു സഖ്യത ഉണ്ടാകുമോ?</verse>
				<verse number="21">നീതിമാന്‍റെ പ്രാണനു വിരോധമായി അവര്‍ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവര്‍ ശിക്ഷയ്ക്കു വിധിക്കുന്നു.</verse>
				<verse number="22">എങ്കിലും യഹോവ എനിക്കു ഗോപുരവും എന്‍റെ ശരണശൈലമായ എന്‍റെ ദൈവവും ആകുന്നു.</verse>
				<verse number="23">അവന്‍ അവരുടെ നീതികേട് അവരുടെമേൽതന്നെ വരുത്തും; അവരുടെ ദുഷ്ടതയിൽതന്നെ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.</verse>
			</chapter>
			<chapter number="95">
				<verse number="1">വരുവിന്‍, നാം യഹോവയ്ക്ക് ഉല്ലസിച്ചുഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ആര്‍പ്പിടുക.</verse>
				<verse number="2">നാം സ്തോത്രത്തോടെ അവന്‍റെ സന്നിധിയിൽ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെ അവന് ഘോഷിക്ക.</verse>
				<verse number="3">യഹോവ മഹാദൈവമല്ലോ; അവന്‍ സകല ദേവന്മാര്‍ക്കും മീതെ മഹാരാജാവു തന്നെ.</verse>
				<verse number="4">ഭൂമിയുടെ അധോഭാഗങ്ങള്‍ അവന്‍റെ കൈയിൽ ആകുന്നു; പര്‍വതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.</verse>
				<verse number="5">സമുദ്രം അവനുള്ളത്; അവന്‍ അതിനെ ഉണ്ടാക്കി; കരയെയും അവന്‍റെ കൈകള്‍ മനഞ്ഞിരിക്കുന്നു.</verse>
				<verse number="6">വരുവിന്‍, നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പിൽ മുട്ടുകുത്തുക.</verse>
				<verse number="7">അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്‍റെ കൈക്കലെ ആടുകളുംതന്നെ.</verse>
				<verse number="8">ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുത്.</verse>
				<verse number="9">അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്‍റെ പ്രവൃത്തി അവര്‍ കണ്ടിട്ടും എന്നെ ശോധനചെയ്തു.</verse>
				<verse number="10">നാല്പത് ആണ്ട് എനിക്ക് ആ തലമുറയോട് നീരസം ഉണ്ടായിരുന്നു; അവര്‍ തെറ്റിപ്പോകുന്ന ഹൃദയമുള്ളൊരു ജനം എന്നും എന്‍റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ പറഞ്ഞു.</verse>
				<verse number="11">ആകയാൽ അവര്‍ എന്‍റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ലന്നു ഞാന്‍ എന്‍റെ ക്രോധത്തിൽ സത്യം ചെയ്തു.</verse>
			</chapter>
			<chapter number="96">
				<verse number="1">യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിന്‍; സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്കു പാടുവിന്‍.</verse>
				<verse number="2">യഹോവയ്ക്കു പാടി അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍; നാള്‍തോറും അവന്‍റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍.</verse>
				<verse number="3">ജാതികളുടെ ഇടയിൽ അവന്‍റെ മഹത്ത്വവും സകല വംശങ്ങളുടെയും ഇടയിൽ അവന്‍റെ അദ്ഭുതങ്ങളും വിവരിപ്പിന്‍.</verse>
				<verse number="4">യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന്‍ സകല ദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍.</verse>
				<verse number="5">ജാതികളുടെ ദേവന്മാരൊക്കെയും മിഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.</verse>
				<verse number="6">ബഹുമാനവും തേജസ്സും അവന്‍റെ മുമ്പിലും ബലവും ശോഭയും അവന്‍റെ വിശുദ്ധമന്ദിരത്തിലും ഉണ്ട്.</verse>
				<verse number="7">ജാതികളുടെ കുലങ്ങളേ, യഹോവയ്ക്കു കൊടുപ്പിന്‍; മഹത്ത്വവും ബലവും യഹോവയ്ക്കു കൊടുപ്പിന്‍.</verse>
				<verse number="8">യഹോവയ്ക്ക് അവന്‍റെ നാമത്തിനു തക്ക മഹത്ത്വം കൊടുപ്പിന്‍; തിരുമുൽക്കാഴ്ചയുമായി അവന്‍റെ പ്രാകാരങ്ങളിൽ ചെല്ലുവിന്‍.</verse>
				<verse number="9">വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍; സകല ഭൂവാസികളുമായുള്ളോരേ, അവന്‍റെ മുമ്പിൽ നടുങ്ങുവിന്‍.</verse>
				<verse number="10">യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിന്‍; ഭൂലോകവും ഇളകാതെ ഉറച്ചുനില്ക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.</verse>
				<verse number="11">ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്‍റെ നിറവും മുഴങ്ങുകയും ചെയ്യട്ടെ.</verse>
				<verse number="12">വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകല വൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.</verse>
				<verse number="13">യഹോവയുടെ സന്നിധിയിൽ തന്നെ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.</verse>
			</chapter>
			<chapter number="97">
				<verse number="1">യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.</verse>
				<verse number="2">മേഘവും അന്ധകാരവും അവന്‍റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്‍റെ സിംഹാസനത്തിന്‍റെ അടിസ്ഥാനമാകുന്നു.</verse>
				<verse number="3">തീ അവനു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്‍റെ വൈരികളെ ദഹിപ്പിക്കുന്നു.</verse>
				<verse number="4">അവന്‍റെ മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറയ്ക്കുന്നു.</verse>
				<verse number="5">യഹോവയുടെ സന്നിധിയിൽ, സര്‍വഭൂമിയുടെയും കര്‍ത്താവിന്‍റെ സന്നിധിയിൽ, പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.</verse>
				<verse number="6">ആകാശം അവന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകല ജാതികളും അവന്‍റെ മഹത്ത്വത്തെ കാണുന്നു.</verse>
				<verse number="7">വിഗ്രഹങ്ങളെ സേവിക്കയും ബിംബങ്ങളിൽ പ്രശംസിക്കയും ചെയ്യുന്നവരൊക്കെയും ലജ്ജിച്ചുപോകും; സകല ദേവന്മാരുമായുള്ളോരേ, അവനെ നമസ്കരിപ്പിന്‍.</verse>
				<verse number="8">സീയോന്‍ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്‍റെ ന്യായവിധികള്‍ ഹേതുവായി യെഹൂദാപുത്രിമാര്‍ ഘോഷിച്ചാനന്ദിക്കുന്നു.</verse>
				<verse number="9">യഹോവേ, നീ സര്‍വഭൂമിക്കും മീതെ അത്യുന്നതന്‍; സകല ദേവന്മാര്‍ക്കും മീതെ ഉയര്‍ന്നവന്‍ തന്നെ.</verse>
				<verse number="10">യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിന്‍; അവന്‍ തന്‍റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നു.</verse>
				<verse number="11">നീതിമാനു പ്രകാശവും പരമാര്‍ഥഹൃദയമുള്ളവര്‍ക്കു സന്തോഷവും ഉദിക്കും.</verse>
				<verse number="12">നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിന്‍; അവന്‍റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വിന്‍.</verse>
			</chapter>
			<chapter number="98">
				<verse number="1">ഒരു സങ്കീര്‍ത്തനം. [1] യഹോവയ്ക്ക് ഒരു പുതിയ പാട്ടു പാടുവിന്‍; അവന്‍ അദ്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്‍റെ വലംകൈയും അവന്‍റെ വിശുദ്ധഭുജവും അവന് ജയം നേടിയിരിക്കുന്നു.</verse>
				<verse number="2">യഹോവ തന്‍റെ രക്ഷയെ അറിയിച്ചും ജാതികള്‍ കാണ്‍കെ തന്‍റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.</verse>
				<verse number="3">അവന്‍ യിസ്രായേൽഗൃഹത്തിനു തന്‍റെ ദയയും വിശ്വസ്തതയും ഓര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്‍റെ രക്ഷ കണ്ടിരിക്കുന്നു.</verse>
				<verse number="4">സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആര്‍പ്പിടുവിന്‍; കൊട്ടിഘോഷിച്ചു കീര്‍ത്തനം ചെയ്‍വിന്‍.</verse>
				<verse number="5">കിന്നരത്തോടെ യഹോവയ്ക്കു കീര്‍ത്തനം ചെയ്‍വിന്‍; കിന്നരത്തോടും സംഗീതസ്വരത്തോടുംകൂടെ തന്നെ.</verse>
				<verse number="6">കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിന്‍!</verse>
				<verse number="7">സമുദ്രവും അതിന്‍റെ നിറവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.</verse>
				<verse number="8">പ്രവാഹങ്ങള്‍ കൈകൊട്ടട്ടെ; പര്‍വതങ്ങള്‍ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.</verse>
				<verse number="9">അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.</verse>
			</chapter>
			<chapter number="99">
				<verse number="1">യഹോവ വാഴുന്നു; ജാതികള്‍ വിറയ്ക്കട്ടെ; അവന്‍ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.</verse>
				<verse number="2">യഹോവ സീയോനിൽ വലിയവനും സകല ജാതികള്‍ക്കും മീതെ ഉന്നതനും ആകുന്നു.</verse>
				<verse number="3">അവന്‍ പരിശുദ്ധന്‍ എന്നിങ്ങനെ അവര്‍ നിന്‍റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.</verse>
				<verse number="4">ന്യായതല്പരനായ രാജാവിന്‍റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.</verse>
				<verse number="5">നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍; അവന്‍റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിന്‍; അവന്‍ പരിശുദ്ധന്‍ ആകുന്നു.</verse>
				<verse number="6">അവന്‍റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവര്‍ യഹോവയോട് അപേക്ഷിച്ചു; അവന്‍ അവര്‍ക്ക് ഉത്തരമരുളി.</verse>
				<verse number="7">മേഘസ്തംഭത്തിൽനിന്ന് അവന്‍ അവരോടു സംസാരിച്ചു; അവര്‍ അവന്‍റെ സാക്ഷ്യങ്ങളും അവന്‍ കൊടുത്ത ചട്ടവും പ്രമാണിച്ചു.</verse>
				<verse number="8">ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവര്‍ക്കുത്തരമരുളി; നീ അവര്‍ക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികള്‍ക്കു പ്രതികാരകനും ആയിരുന്നു.</verse>
				<verse number="9">നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍; അവന്‍റെ വിശുദ്ധപര്‍വതത്തിൽ നമസ്കരിപ്പിന്‍; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.</verse>
			</chapter>
			<chapter number="100">
				<verse number="1">ഒരു സ്തോത്രസങ്കീര്‍ത്തനം. [1] സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആര്‍പ്പിടുവിന്‍.</verse>
				<verse number="2">സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍; സംഗീതത്തോടെ അവന്‍റെ സന്നിധിയിൽ വരുവിന്‍.</verse>
				<verse number="3">യഹോവ തന്നെ ദൈവം എന്നറിവിന്‍; അവന്‍ നമ്മെ ഉണ്ടാക്കി; നാം അവനുള്ളവര്‍ ആകുന്നു; അവന്‍റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നെ.</verse>
				<verse number="4">അവന്‍റെ വാതിലുകളിൽ സ്തോത്രത്തോടും അവന്‍റെ പ്രാകാരങ്ങളിൽ സ്തുതിയോടുംകൂടെ വരുവിന്‍; അവനു സ്തോത്രം ചെയ്ത് അവന്‍റെ നാമത്തെ വാഴ്ത്തുവിന്‍.</verse>
				<verse number="5">യഹോവ നല്ലവനല്ലോ, അവന്‍റെ ദയ എന്നേക്കുമുള്ളത്; അവന്‍റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.</verse>
			</chapter>
			<chapter number="101">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ ദയയെയും ന്യായത്തെയുംകുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.</verse>
				<verse number="2">ഞാന്‍ നിഷ്കളങ്കമാര്‍ഗത്തിൽ ശ്രദ്ധവയ്ക്കും; എപ്പോള്‍ നീ എന്‍റെ അടുക്കൽ വരും? ഞാന്‍ എന്‍റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.</verse>
				<verse number="3">ഞാന്‍ ഒരു നീചകാര്യം എന്‍റെ കണ്ണിനു മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അത് എന്നോടു ചേര്‍ന്നു പറ്റുകയില്ല.</verse>
				<verse number="4">വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.</verse>
				<verse number="5">കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹിക്കയില്ല.</verse>
				<verse number="6">ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന് എന്‍റെ ദൃഷ്‍ടി അവരുടെമേൽ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗത്തിൽ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.</verse>
				<verse number="7">വഞ്ചന ചെയ്യുന്നവന്‍ എന്‍റെ വീട്ടിൽ വസിക്കയില്ല; ഭോഷ്കു പറയുന്നവന്‍ എന്‍റെ മുമ്പിൽ ഉറച്ചുനില്ക്കയില്ല.</verse>
				<verse number="8">യഹോവയുടെ നഗരത്തിൽനിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന് ദേശത്തിലെ ദുഷ്ടന്മാരെയൊക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.</verse>
			</chapter>
			<chapter number="102">
				<verse number="1">അരിഷ്ടന്‍റെ പ്രാര്‍ഥന; അവന്‍ ക്ഷീണിച്ച് യഹോവയുടെ മുമ്പാകെ തന്‍റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചത്. [1] യഹോവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ.</verse>
				<verse number="2">കഷ്ടദിവസത്തിൽ നിന്‍റെ മുഖം എനിക്കു മറയ്ക്കരുതേ; നിന്‍റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ.</verse>
				<verse number="3">എന്‍റെ നാളുകള്‍ പുകപോലെ കഴിഞ്ഞുപോകുന്നു; എന്‍റെ അസ്ഥികള്‍ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു.</verse>
				<verse number="4">എന്‍റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാന്‍ ഭക്ഷണം കഴിപ്പാന്‍ മറന്നുപോകുന്നു.</verse>
				<verse number="5">എന്‍റെ ഞരക്കത്തിന്‍റെ ഒച്ച നിമിത്തം എന്‍റെ അസ്ഥികള്‍ മാംസത്തോടു പറ്റുന്നു.</verse>
				<verse number="6">ഞാന്‍ മരുഭൂമിയിലെ വേഴാമ്പൽപോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങപോലെ തന്നെ.</verse>
				<verse number="7">ഞാന്‍ ഉറക്കിളച്ചിരിക്കുന്നു; വീട്ടിന്മുകളിൽ തനിച്ചിരിക്കുന്ന കുരികിൽപോലെ ആകുന്നു.</verse>
				<verse number="8">എന്‍റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവര്‍ എന്‍റെ പേര്‍ ചൊല്ലി ശപിക്കുന്നു.</verse>
				<verse number="9">ഞാന്‍ അപ്പംപോലെ ചാരം തിന്നുന്നു; എന്‍റെ പാനീയത്തിൽ കണ്ണുനീര്‍ കലക്കുന്നു;</verse>
				<verse number="10">നിന്‍റെ കോപവും ക്രോധവും ഹേതുവായിട്ടുതന്നെ; നീ എന്നെ എടുത്ത് എറിഞ്ഞുകളഞ്ഞുവല്ലോ.</verse>
				<verse number="11">എന്‍റെ ആയുസ്സ് ചാഞ്ഞുപോകുന്ന നിഴൽപോലെയാകുന്നു; ഞാന്‍ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.</verse>
				<verse number="12">നീയോ, യഹോവേ, എന്നേക്കുമുള്ളവന്‍; നിന്‍റെ നാമം തലമുറതലമുറയായി നിലനില്ക്കുന്നു.</verse>
				<verse number="13">നീ എഴുന്നേറ്റ് സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിനു സമയം വന്നിരിക്കുന്നു.</verse>
				<verse number="14">നിന്‍റെ ദാസന്മാര്‍ക്ക് അവളുടെ കല്ലുകളോടു താൽപര്യവും അവളുടെ പൂഴിയോട് അലിവും തോന്നുന്നു.</verse>
				<verse number="15">യഹോവ സീയോനെ പണികയും തന്‍റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകയും</verse>
				<verse number="16">അവന്‍ അഗതികളുടെ പ്രാര്‍ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ട്</verse>
				<verse number="17">ജാതികള്‍ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകല രാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും ഭയപ്പെടും.</verse>
				<verse number="18">വരുവാനിരിക്കുന്ന തലമുറയ്ക്കുവേണ്ടി ഇത് എഴുതിവയ്ക്കും; സൃഷ്‍ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.</verse>
				<verse number="19">യഹോവയെ സേവിപ്പാന്‍ ജാതികളും രാജ്യങ്ങളും കൂടിവന്നപ്പോള്‍</verse>
				<verse number="20">സീയോനിൽ യഹോവയുടെ നാമത്തെയും യെരൂശലേമിൽ അവന്‍റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിനു</verse>
				<verse number="21">ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനും മരണത്തിനു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും</verse>
				<verse number="22">യഹോവ തന്‍റെ വിശുദ്ധമായ ഉയരത്തിൽനിന്നു നോക്കി സ്വര്‍ഗത്തിൽനിന്നു ഭൂമിയെ തൃക്കണ്‍പാര്‍ത്തുവല്ലോ.</verse>
				<verse number="23">അവന്‍ വഴിയിൽവച്ച് എന്‍റെ ബലം ക്ഷയിപ്പിച്ചു; അവന്‍ എന്‍റെ നാളുകളെ ചുരുക്കിയിരിക്കുന്നു.</verse>
				<verse number="24">എന്‍റെ ദൈവമേ, ആയുസ്സിന്‍റെ മധ്യത്തിൽ എന്നെ എടുത്തുകളയരുതേ എന്നു ഞാന്‍ പറഞ്ഞു; നിന്‍റെ സംവത്സരങ്ങള്‍ തലമുറതലമുറയായി ഇരിക്കുന്നു.</verse>
				<verse number="25">പൂര്‍വകാലത്തു നീ ഭൂമിക്ക് അടിസ്ഥാനമിട്ടു; ആകാശം നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു.</verse>
				<verse number="26">അവ നശിക്കും നീയോ നിലനില്ക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.</verse>
				<verse number="27">നീയോ അനന്യനാകുന്നു; നിന്‍റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല.</verse>
				<verse number="28">നിന്‍റെ ദാസന്മാരുടെ മക്കള്‍ നിര്‍ഭയം വസിക്കും; അവരുടെ സന്തതി നിന്‍റെ സന്നിധിയിൽ നിലനില്ക്കും.</verse>
			</chapter>
			<chapter number="103">
				<verse number="1">എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ സര്‍വാന്തരംഗവുമേ, അവന്‍റെ വിശുദ്ധനാമത്തെ വാഴ്ത്തുക.</verse>
				<verse number="2">എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്‍റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുത്.</verse>
				<verse number="3">അവന്‍ നിന്‍റെ അകൃത്യമൊക്കെയും മോചിക്കുന്നു; നിന്‍റെ സകല രോഗങ്ങളെയും സൗഖ്യമാക്കുന്നു;</verse>
				<verse number="4">അവന്‍ നിന്‍റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു.</verse>
				<verse number="5">നിന്‍റെ യൗവനം കഴുകനെപ്പോലെ പുതുകി വരത്തക്കവണ്ണം അവന്‍ നിന്‍റെ വായ്ക്ക് നന്മകൊണ്ട് തൃപ്തിവരുത്തുന്നു.</verse>
				<verse number="6">യഹോവ സകല പീഡിതന്മാര്‍ക്കുംവേണ്ടി നീതിയും ന്യായവും നടത്തുന്നു.</verse>
				<verse number="7">അവന്‍ തന്‍റെ വഴികളെ മോശെയെയും തന്‍റെ പ്രവൃത്തികളെ യിസ്രായേൽ മക്കളെയും അറിയിച്ചു.</verse>
				<verse number="8">യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നെ.</verse>
				<verse number="9">അവന്‍ എല്ലായ്പോഴും ഭര്‍ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.</verse>
				<verse number="10">അവന്‍ നമ്മുടെ പാപങ്ങള്‍ക്ക് ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്ക് ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.</verse>
				<verse number="11">ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്‍റെ ദയ അവന്‍റെ ഭക്തന്മാരോട് വലുതായിരിക്കുന്നു.</verse>
				<verse number="12">ഉദയം അസ്തമയത്തോട് അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോട് അകറ്റിയിരിക്കുന്നു.</verse>
				<verse number="13">അപ്പന് മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവയ്ക്ക് തന്‍റെ ഭക്തന്മാരോടു കരുണ തോന്നുന്നു.</verse>
				<verse number="14">അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്ന് അവന്‍ ഓര്‍ക്കുന്നു.</verse>
				<verse number="15">മനുഷ്യന്‍റെ ആയുസ്സ് പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു.</verse>
				<verse number="16">കാറ്റ് അതിന്മേൽ അടിക്കുമ്പോള്‍ അത് ഇല്ലാതെ പോകുന്നു; അതിന്‍റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.</verse>
				<verse number="17">യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്‍റെ ഭക്തന്മാര്‍ക്കും അവന്‍റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.</verse>
				<verse number="18">അവന്‍റെ നിയമത്തെ പ്രമാണിക്കുന്നവര്‍ക്കും അവന്‍റെ കല്പനകളെ ഓര്‍ത്ത് ആചരിക്കുന്നവര്‍ക്കും തന്നെ.</verse>
				<verse number="19">യഹോവ തന്‍റെ സിംഹാസനത്തെ സ്വര്‍ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്‍റെ രാജത്വം സകലത്തെയും ഭരിക്കുന്നു.</verse>
				<verse number="20">അവന്‍റെ വചനത്തിന്‍റെ ശബ്ദം കേട്ട് അവന്‍റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്‍റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍.</verse>
				<verse number="21">അവന്‍റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്‍റെ സകല സൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍;</verse>
				<verse number="22">അവന്‍റെ ആധിപത്യത്തിലെ സകല സ്ഥലങ്ങളിലുമുള്ള അവന്‍റെ സകല പ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിന്‍; എന്‍ മനമേ, യഹോവയെ വാഴ്ത്തുക.</verse>
			</chapter>
			<chapter number="104">
				<verse number="1">എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍; മഹത്ത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു.</verse>
				<verse number="2">വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.</verse>
				<verse number="3">അവന്‍ തന്‍റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്‍റെ തേരാക്കി, കാറ്റിന്‍ ചിറകിന്മേൽ സഞ്ചരിക്കുന്നു.</verse>
				<verse number="4">അവന്‍ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു.</verse>
				<verse number="5">അവന്‍ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്‍റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.</verse>
				<verse number="6">നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പര്‍വതങ്ങള്‍ക്കു മീതെ നിന്നു.</verse>
				<verse number="7">അവ നിന്‍റെ ശാസനയാൽ ഓടിപ്പോയി; നിന്‍റെ ഇടിമുഴക്കത്താൽ അവ ബദ്ധപ്പെട്ടു-</verse>
				<verse number="8">മലകള്‍ പൊങ്ങി, താഴ്വരകള്‍ താണു- നീ അവയ്ക്ക് നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;</verse>
				<verse number="9">ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിനു നീ അവയ്ക്കു കടന്നുകൂടാത്ത ഒരു അതിര്‍ ഇട്ടു.</verse>
				<verse number="10">അവന്‍ ഉറവുകളെ താഴ്വരകളിലേക്ക് ഒഴുക്കുന്നു; അവ മലകളുടെ ഇടയിൽക്കൂടി ഒലിക്കുന്നു.</verse>
				<verse number="11">അവയിൽനിന്ന് വയലിലെ സകല മൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീര്‍ക്കുന്നു.</verse>
				<verse number="12">അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകള്‍ വസിക്കയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.</verse>
				<verse number="13">അവന്‍ തന്‍റെ മാളികകളിൽനിന്നു മലകളെ നനയ്ക്കുന്നു; ഭൂമിക്കു നിന്‍റെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.</verse>
				<verse number="14">അവന്‍ മൃഗങ്ങള്‍ക്ക് പുല്ലും മനുഷ്യന്‍റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;</verse>
				<verse number="15">അവന്‍ ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്‍റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്‍റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉദ്ഭവിപ്പിക്കുന്നു.</verse>
				<verse number="16">യഹോവയുടെ വൃക്ഷങ്ങള്‍ക്കു തൃപ്തിവരുന്നു; അവന്‍ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്‍ക്കു തന്നെ.</verse>
				<verse number="17">അവിടെ പക്ഷികള്‍ കൂടുണ്ടാക്കുന്നു; പെരുഞ്ഞാറയ്ക്കു സരളവൃക്ഷങ്ങള്‍ പാര്‍പ്പിടമാകുന്നു.</verse>
				<verse number="18">ഉയര്‍ന്ന മലകള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാകുന്നു.</verse>
				<verse number="19">അവന്‍ കാലനിര്‍ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യന്‍ തന്‍റെ അസ്തമയത്തെ അറിയുന്നു.</verse>
				<verse number="20">നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോള്‍ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.</verse>
				<verse number="21">ബാലസിംഹങ്ങള്‍ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.</verse>
				<verse number="22">സൂര്യന്‍ ഉദിക്കുമ്പോള്‍ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.</verse>
				<verse number="23">മനുഷ്യന്‍ തന്‍റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്‍റെ വേലയ്ക്കായി തന്നെ.</verse>
				<verse number="24">യഹോവേ, നിന്‍റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെയൊക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്‍റെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു.</verse>
				<verse number="25">വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍ ഉണ്ട്.</verse>
				<verse number="26">അതിൽ കപ്പലുകള്‍ ഓടുന്നു; അതിൽ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാഥാന്‍ ഉണ്ട്.</verse>
				<verse number="27">തക്കസമയത്ത് തീന്‍ കിട്ടേണ്ടതിന് ഇവയൊക്കെയും നിന്നെ കാത്തിരിക്കുന്നു.</verse>
				<verse number="28">നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള്‍ അവയ്ക്ക് നന്മകൊണ്ടു തൃപ്തിവരുന്നു.</verse>
				<verse number="29">തിരുമുഖത്തെ മറയ്ക്കുമ്പോള്‍ അവ ഭ്രമിച്ചുപോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്ത് പൊടിയിലേക്കു തിരികെ ചേരുന്നു;</verse>
				<verse number="30">നീ നിന്‍റെ ശ്വാസം അയയ്ക്കുമ്പോള്‍ അവ സൃഷ്‍ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.</verse>
				<verse number="31">യഹോവയുടെ മഹത്ത്വം എന്നേക്കും നില്ക്കുമാറാകട്ടെ; യഹോവ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.</verse>
				<verse number="32">അവന്‍ ഭൂമിയെ നോക്കുന്നു, അതു വിറയ്ക്കുന്നു; അവന്‍ മലകളെ തൊടുന്നു, അവ പുകയുന്നു.</verse>
				<verse number="33">എന്‍റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവയ്ക്കു പാടും; ഞാന്‍ ഉള്ളേടത്തോളം എന്‍റെ ദൈവത്തിന് കീര്‍ത്തനം പാടും.</verse>
				<verse number="34">എന്‍റെ ധ്യാനം അവനു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ യഹോവയിൽ സന്തോഷിക്കും.</verse>
				<verse number="35">പാപികള്‍ ഭൂമിയിൽനിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാര്‍ ഇല്ലാതെയാകട്ടെ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="105">
				<verse number="1">യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; തന്‍നാമത്തെ വിളിച്ചപേക്ഷിപ്പിന്‍; അവന്‍റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിന്‍.</verse>
				<verse number="2">അവനു പാടുവിന്‍; അവനു കീര്‍ത്തനം പാടുവിന്‍; അവന്‍റെ സകല അദ്ഭുതങ്ങളെയുംകുറിച്ചു സംസാരിപ്പിന്‍.</verse>
				<verse number="3">അവന്‍റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിന്‍; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.</verse>
				<verse number="4">യഹോവയെയും അവന്‍റെ ബലത്തെയും തിരവിന്‍; അവന്‍റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന്‍.</verse>
				<verse number="5">അവന്‍റെ ദാസനായ അബ്രാഹാമിന്‍റെ സന്തതിയും അവന്‍ തിരഞ്ഞെടുത്ത യാക്കോബിന്‍ മക്കളുമായുള്ളോരേ,</verse>
				<verse number="6">അവന്‍ ചെയ്ത അദ്ഭുതങ്ങളും അവന്‍റെ അടയാളങ്ങളും അവന്‍റെ വായുടെ ന്യായവിധികളും ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="7">അവന്‍ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്‍റെ ന്യായവിധികള്‍ സര്‍വഭൂമിയിലും ഉണ്ട്.</verse>
				<verse number="8">അവന്‍ തന്‍റെ നിയമത്തെ എന്നേക്കും താന്‍ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഓര്‍ക്കുന്നു.</verse>
				<verse number="9">അവന്‍ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നെ.</verse>
				<verse number="10">അതിനെ അവന്‍ യാക്കോബിന് ഒരു ചട്ടമായും യിസ്രായേലിന് ഒരു നിത്യനിയമമായും നിയമിച്ചു.</verse>
				<verse number="11">നിന്‍റെ അവകാശത്തിന്‍റെ ഓഹരിയായി ഞാന്‍ നിനക്കു കനാന്‍ദേശം തരും എന്നരുളിച്ചെയ്തു.</verse>
				<verse number="12">അവര്‍ അന്ന് എണ്ണത്തിൽ കുറഞ്ഞവരും ആള്‍ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.</verse>
				<verse number="13">അവര്‍ ഒരു ജാതിയെ വിട്ട് മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ട് മറ്റൊരു ജനത്തിന്‍റെ അടുക്കലേക്കും പോകും.</verse>
				<verse number="14">അവരെ പീഡിപ്പിപ്പാന്‍ അവന്‍ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന്‍ രാജാക്കന്മാരെ ശാസിച്ചു:</verse>
				<verse number="15">എന്‍റെ അഭിഷിക്തന്മാരെ തൊടരുത്, എന്‍റെ പ്രവാചകന്മാര്‍ക്ക് ഒരു ദോഷവും ചെയ്യരുത് എന്നു പറഞ്ഞു.</verse>
				<verse number="16">അവന്‍ ദേശത്ത് ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.</verse>
				<verse number="17">അവര്‍ക്കു മുമ്പായി അവന്‍ ഒരാളെ അയച്ചു; യോസേഫിനെ അവര്‍ ദാസനായി വിറ്റുവല്ലോ.</verse>
				<verse number="18">യഹോവയുടെ വചനം നിവൃത്തിയാകയും അവന്‍റെ അരുളപ്പാടിനാൽ അവന് ശോധന വരുകയും ചെയ്യുവോളം</verse>
				<verse number="19">അവര്‍ അവന്‍റെ കാലുകളെ വിലങ്ങു കൊണ്ടു ബന്ധിക്കയും അവന്‍ ഇരുമ്പുചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.</verse>
				<verse number="20">രാജാവ് ആളയച്ച് അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.</verse>
				<verse number="21">അവന്‍റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനും അവന്‍റെ മന്ത്രിമാര്‍ക്കു ജ്ഞാനം ഉപദേശിച്ചു കൊടുപ്പാനും</verse>
				<verse number="22">തന്‍റെ ഭവനത്തിന് അവനെ കര്‍ത്താവായും തന്‍റെ സര്‍വസമ്പത്തിനും അധിപതിയായും നിയമിച്ചു.</verse>
				<verse number="23">അപ്പോള്‍ യിസ്രായേൽ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്‍റെ ദേശത്തു വന്നു പാര്‍ത്തു.</verse>
				<verse number="24">ദൈവം തന്‍റെ ജനത്തെ ഏറ്റവും വര്‍ധിപ്പിക്കയും അവരുടെ വൈരികളെക്കാള്‍ അവരെ ബലവാന്മാരാക്കുകയും ചെയ്തു.</verse>
				<verse number="25">തന്‍റെ ജനത്തെ പകപ്പാനും തന്‍റെ ദാസന്മാരോട് ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.</verse>
				<verse number="26">അവന്‍ തന്‍റെ ദാസനായ മോശെയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.</verse>
				<verse number="27">ഇവര്‍ അവരുടെ ഇടയിൽ അവന്‍റെ അടയാളങ്ങളും ഹാമിന്‍റെ ദേശത്ത് അദ്ഭുതങ്ങളും കാണിച്ചു.</verse>
				<verse number="28">അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്‍റെ വചനത്തോടു മറുത്തതുമില്ല;</verse>
				<verse number="29">അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി; അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.</verse>
				<verse number="30">അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളിൽപോലും നിറഞ്ഞു.</verse>
				<verse number="31">അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;</verse>
				<verse number="32">അവന്‍ അവര്‍ക്കു മഴയ്ക്കു പകരം കന്മഴയും അവരുടെ ദേശത്തിൽ അഗ്നിജ്വാലയും അയച്ചു.</verse>
				<verse number="33">അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തിവൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.</verse>
				<verse number="34">അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,</verse>
				<verse number="35">അവരുടെ ദേശത്തിലെ സസ്യമൊക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.</verse>
				<verse number="36">അവന്‍ അവരുടെ ദേശത്തിലെ എല്ലാ കടിഞ്ഞൂലിനെയും അവരുടെ സര്‍വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.</verse>
				<verse number="37">അവന്‍ അവരെ വെള്ളിയോടും പൊന്നിനോടുംകൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളിൽ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.</verse>
				<verse number="38">അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേൽ വീണിരുന്നു.</verse>
				<verse number="39">അവന്‍ തണലിനായി ഒരു മേഘം വിരിച്ചു; രാത്രിയിൽ വെളിച്ചത്തിനായി തീ നിറുത്തി.</verse>
				<verse number="40">അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗീയഭോജനംകൊണ്ടും അവര്‍ക്ക് തൃപ്തിവരുത്തി.</verse>
				<verse number="41">അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അത് ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.</verse>
				<verse number="42">അവന്‍ തന്‍റെ വിശുദ്ധവചനത്തെയും തന്‍റെ ദാസനായ അബ്രാഹാമിനെയും ഓര്‍ത്തു.</verse>
				<verse number="43">അവന്‍ തന്‍റെ ജനത്തെ സന്തോഷത്തോടും താന്‍ തിരഞ്ഞെടുത്തവരെ ഘോഷത്തോടുംകൂടെ പുറപ്പെടുവിച്ചു.</verse>
				<verse number="44">അവര്‍ തന്‍റെ ചട്ടങ്ങളെ പ്രമാണിക്കയും തന്‍റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്</verse>
				<verse number="45">അവന്‍ ജാതികളുടെ ദേശങ്ങളെ അവര്‍ക്കു കൊടുത്തു; അവര്‍ വംശങ്ങളുടെ അധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="106">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളത്.</verse>
				<verse number="2">യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണിക്കും? അവന്‍റെ സ്തുതിയെയൊക്കെയും ആര്‍ വിവരിക്കും?</verse>
				<verse number="3">ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവരും ഭാഗ്യവാന്മാര്‍.</verse>
				<verse number="4">യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിനും നിന്‍റെ ജനത്തിന്‍റെ സന്തോഷത്തിൽ സന്തോഷിക്കേണ്ടതിനും നിന്‍റെ അവകാശത്തോടുകൂടെ പുകഴേണ്ടതിനും</verse>
				<verse number="5">നിന്‍റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഓര്‍ത്ത്, നിന്‍റെ രക്ഷകൊണ്ട് എന്നെ സന്ദര്‍ശിക്കേണമേ.</verse>
				<verse number="6">ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.</verse>
				<verse number="7">ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമിൽവച്ച് നിന്‍റെ അദ്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്‍റെ മഹാദയയെ ഓര്‍ക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽ വച്ചുതന്നെ മത്സരിച്ചു.</verse>
				<verse number="8">എന്നിട്ടും അവന്‍ തന്‍റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന് തന്‍റെ നാമംനിമിത്തം അവരെ രക്ഷിച്ചു.</verse>
				<verse number="9">അവന്‍ ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി.</verse>
				<verse number="10">അവന്‍ പകയന്‍റെ കൈയിൽനിന്ന് അവരെ രക്ഷിച്ചു; ശത്രുവിന്‍റെ കൈയിൽനിന്ന് അവരെ വീണ്ടെടുത്തു.</verse>
				<verse number="11">വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരിൽ ഒരുത്തനും ശേഷിച്ചില്ല.</verse>
				<verse number="12">അവര്‍ അവന്‍റെ വചനങ്ങളെ വിശ്വസിച്ചു; അവനു സ്തുതിപാടുകയും ചെയ്തു.</verse>
				<verse number="13">എങ്കിലും അവര്‍ വേഗത്തിൽ അവന്‍റെ പ്രവൃത്തികളെ മറന്നു; അവന്‍റെ ആലോചനയ്ക്ക് കാത്തിരുന്നതുമില്ല.</verse>
				<verse number="14">മരുഭൂമിയിൽവച്ച് അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജനപ്രദേശത്ത് അവര്‍ ദൈവത്തെ പരീക്ഷിച്ചു.</verse>
				<verse number="15">അവര്‍ അപേക്ഷിച്ചത് അവന്‍ അവര്‍ക്കു കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.</verse>
				<verse number="16">പാളയത്തിൽവച്ച് അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.</verse>
				<verse number="17">ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്‍റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.</verse>
				<verse number="18">അവരുടെ കൂട്ടത്തിൽ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.</verse>
				<verse number="19">അവര്‍ ഹോറേബിൽവച്ചു ഒരു കാളക്കുട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.</verse>
				<verse number="20">ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്ത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദൃശനാക്കിത്തീര്‍ത്തു.</verse>
				<verse number="21">മിസ്രയീമിൽ വലിയ കാര്യങ്ങളും ഹാമിന്‍റെ ദേശത്ത് അദ്ഭുതപ്രവൃത്തികളും</verse>
				<verse number="22">ചെങ്കടലിങ്കൽ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.</verse>
				<verse number="23">ആകയാൽ അവരെ നശിപ്പിക്കുമെന്ന് അവന്‍ അരുളിച്ചെയ്തു; അവന്‍റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്‍റെ സന്നിധിയിൽ പിളര്‍പ്പിൽ നിന്നില്ലങ്കിൽ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.</verse>
				<verse number="24">അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്‍റെ വചനത്തെ വിശ്വസിച്ചതുമില്ല.</verse>
				<verse number="25">അവര്‍ തങ്ങളുടെ കൂടാരങ്ങളിൽവച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.</verse>
				<verse number="26">അതുകൊണ്ട് അവന്‍: മരുഭൂമിയിൽ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയിൽ നശിപ്പിക്കുമെന്നും</verse>
				<verse number="27">അവരെ ദേശങ്ങളിൽ ചിതറിച്ചുകളയുമെന്നും അവര്‍ക്കു വിരോധമായി തന്‍റെ കൈ ഉയര്‍ത്തി സത്യം ചെയ്തു.</verse>
				<verse number="28">അനന്തരം അവര്‍ ബാൽപെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.</verse>
				<verse number="29">ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാൽ അവനെ കോപിപ്പിച്ചു; പെട്ടെന്ന് ഒരു ബാധ അവര്‍ക്കു തട്ടി.</verse>
				<verse number="30">അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.</verse>
				<verse number="31">അത് എന്നേക്കും തലമുറതലമുറയായി അവന് നീതിയായി എണ്ണിയിരിക്കുന്നു.</verse>
				<verse number="32">മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെ നിമിത്തം മോശെക്കും ദോഷം ഭവിച്ചു.</verse>
				<verse number="33">അവര്‍ അവന്‍റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ട് അവന്‍ അധരങ്ങളാൽ അവിവേകം സംസാരിച്ചുപോയി.</verse>
				<verse number="34">യഹോവ തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.</verse>
				<verse number="35">അവര്‍ ജാതികളോട് ഇടകലര്‍ന്ന് അവരുടെ പ്രവൃത്തികളെ പഠിച്ചു.</verse>
				<verse number="36">അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കെണിയായിത്തീര്‍ന്നു.</verse>
				<verse number="37">തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.</verse>
				<verse number="38">അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നെ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലി കഴിച്ചു, ദേശം രക്തപാതകംകൊണ്ട് അശുദ്ധമായിത്തീര്‍ന്നു.</verse>
				<verse number="39">ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാൽ മലിനപ്പെട്ടു, തങ്ങളുടെ കര്‍മങ്ങളാൽ പരസംഗം ചെയ്തു.</verse>
				<verse number="40">അതുകൊണ്ട് യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരേ ജ്വലിച്ചു; അവന്‍ തന്‍റെ അവകാശത്തെ വെറുത്തു.</verse>
				<verse number="41">അവന്‍ അവരെ ജാതികളുടെ കൈയിൽ ഏല്പിച്ചു; അവരെ പകച്ചവര്‍ അവരെ ഭരിച്ചു.</verse>
				<verse number="42">അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കു കീഴടങ്ങേണ്ടിവന്നു.</verse>
				<verse number="43">പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാൽ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതി പ്രാപിച്ചു.</verse>
				<verse number="44">എന്നാൽ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.</verse>
				<verse number="45">അവന്‍ അവര്‍ക്കായി തന്‍റെ നിയമത്തെ ഓര്‍ത്തു; തന്‍റെ മഹാദയപ്രകാരം അനുതപിച്ചു.</verse>
				<verse number="46">അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.</verse>
				<verse number="47">ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്‍റെ വിശുദ്ധനാമത്തിനു സ്തോത്രം ചെയ്‍വാനും നിന്‍റെ സ്തുതിയിൽ പ്രശംസിപ്പാനും ജാതികളുടെ ഇടയിൽനിന്ന് ഞങ്ങളെ ശേഖരിക്കേണമേ.</verse>
				<verse number="48">യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="107">
				<verse number="1">യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ അവന്‍റെ ദയ എന്നേക്കുമുള്ളത്!</verse>
				<verse number="2">യഹോവ വൈരിയുടെ കൈയിൽനിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള</verse>
				<verse number="3">ദേശങ്ങളിൽനിന്നു കൂട്ടിച്ചേര്‍ക്കയും ചെയ്തവരായ അവന്‍റെ വിമുക്തന്മാര്‍ അങ്ങനെ പറയട്ടെ.</verse>
				<verse number="4">അവര്‍ മരുഭൂമിയിൽ ജനസഞ്ചാരമില്ലാത്ത വഴിയിൽ ഉഴന്നുനടന്നു; പാര്‍പ്പാന്‍ ഒരു പട്ടണവും അവര്‍ കണ്ടെത്തിയില്ല.</verse>
				<verse number="5">അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന്‍ അവരുടെ ഉള്ളിൽ തളര്‍ന്നു.</verse>
				<verse number="6">അവര്‍ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.</verse>
				<verse number="7">അവര്‍ പാര്‍പ്പാന്‍ തക്ക പട്ടണത്തിൽ ചെല്ലേണ്ടതിന് അവന്‍ അവരെ ചൊവ്വേയുള്ള വഴിയിൽ നടത്തി.</verse>
				<verse number="8">അവര്‍ യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.</verse>
				<verse number="9">അവന്‍ ആര്‍ത്തിയുള്ളവനു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറയ്ക്കുകയും ചെയ്യുന്നു.</verse>
				<verse number="10">ദൈവത്തിന്‍റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്‍റെ ആലോചനയെ നിരസിക്കയും ചെയ്തിട്ട് ഇരുളിലും അന്ധതമസ്സിലും ഇരുന്നു</verse>
				<verse number="11">അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവര്‍-</verse>
				<verse number="12">അവരുടെ ഹൃദയത്തെ അവന്‍ കഷ്ടതകൊണ്ടു താഴ്ത്തി; അവര്‍ ഇടറിവീണു; സഹായിപ്പാന്‍ ആരുമുണ്ടായിരുന്നില്ല.</verse>
				<verse number="13">അവര്‍ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവന്‍ അവരുടെ ഞെരുക്കങ്ങളിൽനിന്ന് അവരെ രക്ഷിച്ചു.</verse>
				<verse number="14">അവന്‍ അവരെ ഇരുട്ടിൽനിന്നും അന്ധതമസ്സിൽനിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.</verse>
				<verse number="15">അവര്‍ യഹോവയെ, അവന്‍റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.</verse>
				<verse number="16">അവന്‍ താമ്രകതകുകളെ തകര്‍ത്തു, ഇരുമ്പോടാമ്പലുകളെ മുറിച്ചു കളഞ്ഞിരിക്കുന്നു.</verse>
				<verse number="17">ഭോഷന്മാര്‍ തങ്ങളുടെ ലംഘനങ്ങള്‍ ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും കഷ്ടപ്പെട്ടു.</verse>
				<verse number="18">അവര്‍ക്കു സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര്‍ മരണവാതിലുകളോടു സമീപിച്ചിരുന്നു.</verse>
				<verse number="19">അവര്‍ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു രക്ഷിച്ചു.</verse>
				<verse number="20">അവന്‍ തന്‍റെ വചനത്തെ അയച്ച് അവരെ സൗഖ്യമാക്കി; അവരുടെ കുഴികളിൽനിന്ന് അവരെ വിടുവിച്ചു.</verse>
				<verse number="21">അവര്‍ യഹോവയെ അവന്‍റെ നന്മയെച്ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.</verse>
				<verse number="22">അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്‍റെ പ്രവൃത്തികളെ വര്‍ണിക്കയും ചെയ്യട്ടെ.</verse>
				<verse number="23">കപ്പൽ കയറി സമുദ്രത്തിൽ ഓടിയവര്‍, പെരുവെള്ളങ്ങളിൽ വ്യാപാരം ചെയ്തവര്‍,</verse>
				<verse number="24">അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയിൽ അവന്‍റെ അദ്ഭുതങ്ങളെയും കണ്ടു.</verse>
				<verse number="25">അവന്‍ കല്പിച്ചു കൊടുങ്കാറ്റ് അടിപ്പിച്ചു, അത് അതിലെ തിരകളെ പൊങ്ങുമാറാക്കി.</verse>
				<verse number="26">അവര്‍ ആകാശത്തിലേക്ക് ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്ക് താണു, അവരുടെ പ്രാണന്‍ കഷ്ടത്താൽ ഉരുകിപ്പോയി.</verse>
				<verse number="27">അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടി നടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.</verse>
				<verse number="28">അവര്‍ തങ്ങളുടെ കഷ്ടതയിൽ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളിൽനിന്നു വിടുവിച്ചു.</verse>
				<verse number="29">അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി.</verse>
				<verse number="30">ശാന്തത വന്നതുകൊണ്ട് അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്ത് അവന്‍ അവരെ എത്തിച്ചു.</verse>
				<verse number="31">അവര്‍ യഹോവയെ അവന്‍റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരിൽ ചെയ്ത അദ്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.</verse>
				<verse number="32">അവര്‍ ജനത്തിന്‍റെ സഭയിൽ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തിൽ അവനെ സ്തുതിക്കയും ചെയ്യട്ടെ.</verse>
				<verse number="33">നിവാസികളുടെ ദുഷ്ടതനിമിത്തം അവന്‍ നദികളെ മരുഭൂമിയും</verse>
				<verse number="34">നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്‍ന്നിലവും ആക്കി.</verse>
				<verse number="35">അവന്‍ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.</verse>
				<verse number="36">വിശന്നവരെ അവന്‍ അവിടെ പാര്‍പ്പിച്ചു; അവര്‍ പാര്‍പ്പാന്‍ പട്ടണം ഉണ്ടാക്കുകയും</verse>
				<verse number="37">നിലം വിതയ്ക്കയും മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും സമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.</verse>
				<verse number="38">അവന്‍ അനുഗ്രഹിച്ചിട്ട് അവര്‍ അത്യന്തം പെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകുവാന്‍ അവന്‍ ഇടവരുത്തിയില്ല.</verse>
				<verse number="39">പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവര്‍ പിന്നെയും കുറഞ്ഞു താണുപോയി.</verse>
				<verse number="40">അവന്‍ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്ത് അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.</verse>
				<verse number="41">അവന്‍ ദരിദ്രനെ പീഡയിൽനിന്ന് ഉയര്‍ത്തി അവന്‍റെ കുലങ്ങളെ ആട്ടിന്‍കൂട്ടം പോലെ ആക്കി.</verse>
				<verse number="42">നേരുള്ളവര്‍ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവരൊക്കെയും വായ് പൊത്തും.</verse>
				<verse number="43">ജ്ഞാനമുള്ളവര്‍ ഇവയെ ശ്രദ്ധിക്കും; അവര്‍ യഹോവയുടെ കൃപകളെ ചിന്തിക്കും.</verse>
			</chapter>
			<chapter number="108">
				<verse number="1">ഒരു ഗീതം; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ദൈവമേ, എന്‍റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാന്‍ പാടും; എന്‍റെ മനംകൊണ്ട് ഞാന്‍ കീര്‍ത്തനം പാടും.</verse>
				<verse number="2">വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍; ഞാന്‍ അതികാലത്തെ ഉണരും.</verse>
				<verse number="3">യഹോവേ, വംശങ്ങളുടെ ഇടയിൽ ഞാന്‍ നിനക്ക് സ്തോത്രം ചെയ്യും; ജാതികളുടെ മധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം പാടും.</verse>
				<verse number="4">നിന്‍റെ ദയ ആകാശത്തിനുമീതെ വലുതാകുന്നു; നിന്‍റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.</verse>
				<verse number="5">ദൈവമേ, നീ ആകാശത്തിനുമീതെ ഉയര്‍ന്നിരിക്കേണമേ; നിന്‍റെ മഹത്ത്വം സര്‍വഭൂമിക്കും മീതെ തന്നെ.</verse>
				<verse number="6">നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിനു നിന്‍റെ വലംകൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്ക് ഉത്തരമരുളേണമേ.</verse>
				<verse number="7">ദൈവം തന്‍റെ വിശുദ്ധിയിൽ അരുളിച്ചെയ്തതുകൊണ്ട് ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്തുതാഴ്വരയെ അളക്കും.</verse>
				<verse number="8">ഗിലെയാദ് എനിക്കുള്ളത്; മനശ്ശെയും എനിക്കുള്ളത്; എഫ്രയീം എന്‍റെ തലക്കോരികയും യെഹൂദാ എന്‍റെ ചെങ്കോലും ആകുന്നു.</verse>
				<verse number="9">മോവാബ് എനിക്ക് കഴുകുവാനുള്ള വട്ടക; എദോമിന്മേൽ ഞാന്‍ എന്‍റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാന്‍ ജയഘോഷം കൊള്ളും.</verse>
				<verse number="10">ഉറപ്പുള്ള നഗരത്തിലേക്ക് എന്നെ ആര്‍ കൊണ്ടുപോകും? എദോമിലേക്ക് എന്നെ ആര്‍ വഴിനടത്തും?</verse>
				<verse number="11">ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.</verse>
				<verse number="12">വൈരിയുടെ നേരേ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്‍റെ സഹായം വ്യര്‍ഥമല്ലോ.</verse>
				<verse number="13">ദൈവത്താൽ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നെ നമ്മുടെ വൈരികളെ മെതിച്ചുകളയും.</verse>
			</chapter>
			<chapter number="109">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] എന്‍റെ പുകഴ്ചയായ ദൈവമേ, മൗനമായിരിക്കരുതേ.</verse>
				<verse number="2">ദുഷ്ടന്‍റെ വായും വഞ്ചകന്‍റെ വായും എന്‍റെ നേരേ തുറന്നിരിക്കുന്നു; ഭോഷ്കുള്ള നാവുകൊണ്ട് അവര്‍ എന്നോടു സംസാരിച്ചിരിക്കുന്നു.</verse>
				<verse number="3">അവര്‍ ദ്വേഷവാക്കുകള്‍കൊണ്ട് എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.</verse>
				<verse number="4">എന്‍റെ സ്നേഹത്തിനു പകരം അവര്‍ വൈരം കാണിക്കുന്നു; ഞാനോ പ്രാര്‍ഥന ചെയ്തുകൊണ്ടിരിക്കുന്നു.</verse>
				<verse number="5">നന്മയ്ക്കു പകരം തിന്മയും സ്നേഹത്തിനു പകരം ദ്വേഷവും അവര്‍ എന്നോടു കാണിച്ചിരിക്കുന്നു.</verse>
				<verse number="6">നീ അവന്‍റെമേൽ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്‍റെ വലത്തുഭാഗത്തു നില്ക്കട്ടെ.</verse>
				<verse number="7">അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്‍റെ പ്രാര്‍ഥന പാപമായിത്തീരട്ടെ.</verse>
				<verse number="8">അവന്‍റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്‍റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്ക്കട്ടെ.</verse>
				<verse number="9">അവന്‍റെ മക്കള്‍ അനാഥരും അവന്‍റെ ഭാര്യ വിധവയും ആയിത്തീരട്ടെ.</verse>
				<verse number="10">അവന്‍റെ മക്കള്‍ അലഞ്ഞു തെണ്ടിനടക്കട്ടെ; തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ട് ഇരന്നു നടക്കട്ടെ.</verse>
				<verse number="11">കടക്കാരന്‍ അവനുള്ളതൊക്കെയും കൊണ്ടുപോകട്ടെ; അന്യജാതിക്കാര്‍ അവന്‍റെ പ്രയത്നഫലം കൊള്ളയിടട്ടെ.</verse>
				<verse number="12">അവന് ദയ കാണിപ്പാന്‍ ആരും ഉണ്ടാകരുതേ; അവന്‍റെ അനാഥരോട് ആര്‍ക്കും കൃപ തോന്നരുതേ.</verse>
				<verse number="13">അവന്‍റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയിൽ തന്നെ അവരുടെ പേര്‍ മാഞ്ഞുപോകട്ടെ.</verse>
				<verse number="14">അവന്‍റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഓര്‍ക്കുമാറാകട്ടെ; അവന്‍റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.</verse>
				<verse number="15">അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഓര്‍മ അവന്‍ ഭൂമിയിൽനിന്നു ഛേദിച്ചുകളയേണ്ടതിനു തന്നെ.</verse>
				<verse number="16">അവന്‍ ദയ കാണിപ്പാന്‍ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്‍ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.</verse>
				<verse number="17">ശാപം അവന് പ്രിയമായിരുന്നു; അത് അവനു ഭവിച്ചു; അനുഗ്രഹം അവന് അപ്രിയമായിരുന്നു; അത് അവനെ വിട്ടകന്നുപോയി.</verse>
				<verse number="18">അവന്‍ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്‍റെ ഉള്ളിലും എണ്ണപോലെ അവന്‍റെ അസ്ഥികളിലും ചെന്നു.</verse>
				<verse number="19">അത് അവന് പുതയ്ക്കുന്ന വസ്ത്രം പോലെയും നിത്യം അരയ്ക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.</verse>
				<verse number="20">ഇത് എന്‍റെ എതിരാളികള്‍ക്കും എനിക്കു വിരോധമായി ദോഷം പറയുന്നവര്‍ക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.</verse>
				<verse number="21">നീയോ കര്‍ത്താവായ യഹോവേ, നിന്‍റെ നാമത്തിനടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്‍റെ ദയ നല്ലതാകകൊണ്ട് എന്നെ വിടുവിക്കേണമേ.</verse>
				<verse number="22">ഞാന്‍ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ മുറിഞ്ഞിരിക്കുന്നു.</verse>
				<verse number="23">ചാഞ്ഞുപോകുന്ന നിഴൽപോലെ ഞാന്‍ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.</verse>
				<verse number="24">എന്‍റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ട് വിറയ്ക്കുന്നു. എന്‍റെ ദേഹം പുഷ്‍ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.</verse>
				<verse number="25">ഞാന്‍ അവര്‍ക്ക് ഒരു നിന്ദയായി തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു;</verse>
				<verse number="26">എന്‍റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്‍റെ ദയയ്ക്ക് തക്കവണ്ണം എന്നെ രക്ഷിക്കേണമേ.</verse>
				<verse number="27">യഹോവേ, ഇതു നിന്‍റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവര്‍ അറിയേണ്ടതിനു തന്നെ.</verse>
				<verse number="28">അവര്‍ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവര്‍ എതിര്‍ക്കുമ്പോള്‍ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;</verse>
				<verse number="29">എന്‍റെ എതിരാളികള്‍ നിന്ദ ധരിക്കും; പുതപ്പ് പുതയ്ക്കുംപോലെ അവര്‍ ലജ്ജ പുതയ്ക്കും.</verse>
				<verse number="30">ഞാന്‍ എന്‍റെ വായ്കൊണ്ട് യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാന്‍ പുരുഷാരത്തിന്‍റെ നടുവിൽ അവനെ പുകഴ്ത്തും.</verse>
				<verse number="31">അവന്‍ എളിയവനെ ശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നു രക്ഷിപ്പാന്‍ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നു.</verse>
			</chapter>
			<chapter number="110">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവ എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക.</verse>
				<verse number="2">നിന്‍റെ ബലമുള്ള ചെങ്കോൽ യഹോവ സീയോനിൽനിന്നു നീട്ടും; നീ നിന്‍റെ ശത്രുക്കളുടെ മധ്യേ വാഴുക.</verse>
				<verse number="3">നിന്‍റെ സേനാദിവസത്തിൽ നിന്‍റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധവസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്‍റെ ഉദരത്തിൽനിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.</verse>
				<verse number="4">നീ മല്ക്കീസേദെക്കിന്‍റെ വിധത്തിൽ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.</verse>
				<verse number="5">നിന്‍റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവ് തന്‍റെ ക്രോധദിവസത്തിൽ രാജാക്കന്മാരെ തകര്‍ത്തുകളയും.</verse>
				<verse number="6">അവന്‍ ജാതികളുടെ ഇടയിൽ ന്യായം വിധിക്കും; അവന്‍ എല്ലാടവും ശവങ്ങള്‍കൊണ്ടു നിറയ്ക്കും; അവന്‍ വിസ്താരമായ ദേശത്തിന്‍റെ തലവനെ തകര്‍ത്തുകളയും.</verse>
				<verse number="7">അവന്‍ വഴിയരികെയുള്ള തോട്ടിൽനിന്നു കുടിക്കും; അതുകൊണ്ട് അവന്‍ തല ഉയര്‍ത്തും.</verse>
			</chapter>
			<chapter number="111">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍. ഞാന്‍ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണഹൃദയത്തോടെ യഹോവയ്ക്ക് സ്തോത്രം ചെയ്യും.</verse>
				<verse number="2">യഹോവയുടെ പ്രവൃത്തികള്‍ വലിയവയും അവയിൽ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.</verse>
				<verse number="3">അവന്‍റെ പ്രവൃത്തി മഹത്ത്വവും തേജസ്സും ഉള്ളത്; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.</verse>
				<verse number="4">അവന്‍ തന്‍റെ അദ്ഭുതങ്ങള്‍ക്ക് ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവന്‍ തന്നെ.</verse>
				<verse number="5">തന്‍റെ ഭക്തന്മാര്‍ക്ക് അവന്‍ ആഹാരം കൊടുക്കുന്നു; അവന്‍ തന്‍റെ നിയമത്തെ എന്നേക്കും ഓര്‍ക്കുന്നു.</verse>
				<verse number="6">ജാതികളുടെ അവകാശം അവന്‍ സ്വജനത്തിനു കൊടുത്തതിൽ തന്‍റെ പ്രവൃത്തികളുടെ ശക്തി അവര്‍ക്കു പ്രസിദ്ധമാക്കിയിരിക്കുന്നു.</verse>
				<verse number="7">അവന്‍റെ കൈകളുടെ പ്രവൃത്തികള്‍ സത്യവും ന്യായവും ആകുന്നു;</verse>
				<verse number="8">അവന്‍റെ പ്രമാണങ്ങള്‍ എല്ലാം വിശ്വാസ്യം തന്നെ.</verse>
				<verse number="9">അവ എന്നന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.</verse>
				<verse number="10">അവന്‍ തന്‍റെ ജനത്തിന് വീണ്ടെടുപ്പ് അയച്ചു, തന്‍റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്‍റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു;</verse>
				<verse number="11">യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ട്; അവന്‍റെ സ്തുതി എന്നേക്കും നിലനില്ക്കുന്നു.</verse>
			</chapter>
			<chapter number="112">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; യഹോവയെ ഭയപ്പെട്ട്, അവന്‍റെ കല്പനകളിൽ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.</verse>
				<verse number="2">അവന്‍റെ സന്തതി ഭൂമിയിൽ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.</verse>
				<verse number="3">ഐശ്വര്യവും സമ്പത്തും അവന്‍റെ വീട്ടിൽ ഉണ്ടാകും; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു.</verse>
				<verse number="4">നേരുള്ളവര്‍ക്ക് ഇരുട്ടിൽ വെളിച്ചം ഉദിക്കുന്നു; അവന്‍ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.</verse>
				<verse number="5">കൃപ തോന്നി വായ്പ കൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തിൽ അവന്‍ തന്‍റെ കാര്യം നേടും.</verse>
				<verse number="6">അവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല; നീതിമാന്‍ എന്നേക്കും ഓര്‍മയിൽ ഇരിക്കും.</verse>
				<verse number="7">ദുര്‍വര്‍ത്തമാനംനിമിത്തം അവന്‍ ഭയപ്പെടുകയില്ല; അവന്‍റെ ഹൃദയം യഹോവയിൽ ആശ്രയിച്ച് ഉറച്ചിരിക്കും.</verse>
				<verse number="8">അവന്‍റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവന്‍ ശത്രുക്കളിൽ തന്‍റെ ആഗ്രഹം നിവര്‍ത്തിച്ചുകാണും.</verse>
				<verse number="9">അവന്‍ വാരി വിതറി ദരിദ്രന്മാര്‍ക്കു കൊടുക്കുന്നു; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു; അവന്‍റെ കൊമ്പ് ബഹുമാനത്തോടെ ഉയര്‍ന്നിരിക്കും.</verse>
				<verse number="10">ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ച് ഉരുകിപ്പോകും; ദുഷ്ടന്‍റെ ആശ നശിച്ചുപോകും.</verse>
			</chapter>
			<chapter number="113">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; യഹോവയുടെ ദാസന്മാരേ, സ്തുതിപ്പിന്‍; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍.</verse>
				<verse number="2">യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നെ.</verse>
				<verse number="3">സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.</verse>
				<verse number="4">യഹോവ സകല ജാതികള്‍ക്കും മീതെയും അവന്‍റെ മഹത്ത്വം ആകാശത്തിനു മീതെയും ഉയര്‍ന്നിരിക്കുന്നു.</verse>
				<verse number="5">ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവയ്ക്ക് സദൃശന്‍ ആരുള്ളൂ?</verse>
				<verse number="6">ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന്‍ കുനിഞ്ഞുനോക്കുന്നു.</verse>
				<verse number="7">അവന്‍ എളിയവനെ പൊടിയിൽനിന്ന് എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്ന് ഉയര്‍ത്തുകയും ചെയ്തു;</verse>
				<verse number="8">പ്രഭുക്കന്മാരോടുകൂടെ, തന്‍റെ ജനത്തിന്‍റെ പ്രഭുക്കന്മാരോടുകൂടെ തന്നെ ഇരുത്തുന്നു.</verse>
				<verse number="9">അവന്‍ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="114">
				<verse number="1">യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിന്‍ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽ നിന്നും പുറപ്പെട്ടപ്പോള്‍</verse>
				<verse number="2">യെഹൂദാ അവന്‍റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്‍റെ ആധിപത്യവുമായിത്തീര്‍ന്നു.</verse>
				<verse number="3">സമുദ്രംകണ്ട് ഓടി; യോര്‍ദ്ദാന്‍ പിന്‍വാങ്ങിപ്പോയി.</verse>
				<verse number="4">പര്‍വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയുംതുള്ളി.</verse>
				<verse number="5">സമുദ്രമേ, നീ ഓടുന്നതെന്ത്? യോര്‍ദ്ദാനേ, നീ പിന്‍വാങ്ങുന്നതെന്ത്?</verse>
				<verse number="6">പര്‍വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നത് എന്ത്?</verse>
				<verse number="7">ഭൂമിയേ, നീ കര്‍ത്താവിന്‍റെ സന്നിധിയിൽ, യാക്കോബിന്‍ദൈവത്തിന്‍റെ സന്നിധിയിൽ വിറയ്ക്ക.</verse>
				<verse number="8">അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.</verse>
			</chapter>
			<chapter number="115">
				<verse number="1">ഞങ്ങള്‍ക്കല്ല, യഹോവേ, ഞങ്ങള്‍ക്കല്ല, നിന്‍റെ ദയയും വിശ്വസ്തതയും നിമിത്തം നിന്‍റെ നാമത്തിനു തന്നെ മഹത്ത്വം വരുത്തേണമേ.</verse>
				<verse number="2">അവരുടെ ദൈവം ഇപ്പോള്‍ എവിടെ എന്നു ജാതികള്‍ പറയുന്നതെന്തിന്?</verse>
				<verse number="3">നമ്മുടെ ദൈവമോ സ്വര്‍ഗത്തിൽ ഉണ്ട്; തനിക്ക് ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു.</verse>
				<verse number="4">അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നെ.</verse>
				<verse number="5">അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.</verse>
				<verse number="6">അവയ്ക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; മൂക്കുണ്ടെങ്കിലും മണക്കുന്നില്ല.</verse>
				<verse number="7">അവയ്ക്കു കൈയുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.</verse>
				<verse number="8">അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.</verse>
				<verse number="9">യിസ്രായേലേ, യഹോവയിൽ ആശ്രയിക്ക; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു;</verse>
				<verse number="10">അഹരോന്‍ഗൃഹമേ, യഹോവയിൽ ആശ്രയിക്ക; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.</verse>
				<verse number="11">യഹോവാഭക്തന്മാരേ, യഹോവയിൽ ആശ്രയിപ്പിന്‍; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.</verse>
				<verse number="12">യഹോവ നമ്മെ ഓര്‍ത്തിരിക്കുന്നു; അവന്‍ അനുഗ്രഹിക്കും; അവന്‍ യിസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും; അവന്‍ അഹരോന്‍ഗൃഹത്തെ അനുഗ്രഹിക്കും.</verse>
				<verse number="13">അവന്‍ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.</verse>
				<verse number="14">യഹോവ നിങ്ങളെ മേല്ക്കുമേൽ വര്‍ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നെ.</verse>
				<verse number="15">ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാൽ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു.</verse>
				<verse number="16">സ്വര്‍ഗം യഹോവയുടെ സ്വര്‍ഗമാകുന്നു; ഭൂമിയെ അവന്‍ മനുഷ്യര്‍ക്കു കൊടുത്തിരിക്കുന്നു.</verse>
				<verse number="17">മരിച്ചവരും മൗനതയിൽ ഇറങ്ങിയവര്‍ ആരും യഹോവയെ സ്തുതിക്കുന്നില്ല,</verse>
				<verse number="18">നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="116">
				<verse number="1">യഹോവ എന്‍റെ പ്രാര്‍ഥനയും യാചനകളും കേട്ടതുകൊണ്ട് ഞാന്‍ അവനെ സ്നേഹിക്കുന്നു.</verse>
				<verse number="2">അവന്‍ തന്‍റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ട് ഞാന്‍ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും.</verse>
				<verse number="3">മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാളവേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.</verse>
				<verse number="4">അയ്യോ, യഹോവേ, എന്‍റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാന്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.</verse>
				<verse number="5">യഹോവ കൃപയും നീതിയും ഉള്ളവന്‍; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നെ.</verse>
				<verse number="6">യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാന്‍ എളിമപ്പെട്ടു, അവന്‍ എന്നെ രക്ഷിച്ചു.</verse>
				<verse number="7">എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്ക് ഉപകാരം ചെയ്തിരിക്കുന്നു.</verse>
				<verse number="8">നീ എന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്‍റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്‍റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു.</verse>
				<verse number="9">ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.</verse>
				<verse number="10">ഞാന്‍ വലിയ കഷ്ടതയിൽ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.</verse>
				<verse number="11">സകല മനുഷ്യരും ഭോഷ്കു പറയുന്നു എന്നു ഞാന്‍ എന്‍റെ പരിഭ്രമത്തിൽ പറഞ്ഞു.</verse>
				<verse number="12">യഹോവ എനിക്കു ചെയ്ത സകല ഉപകാരങ്ങള്‍ക്കും ഞാന്‍ അവന് എന്തു പകരം കൊടുക്കും?</verse>
				<verse number="13">ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.</verse>
				<verse number="14">യഹോവയ്ക്കു ഞാന്‍ എന്‍റെ നേര്‍ച്ചകളെ അവന്‍റെ സകല ജനവും കാണ്‍കെ കഴിക്കും.</verse>
				<verse number="15">തന്‍റെ ഭക്തന്മാരുടെ മരണം യഹോവയ്ക്കു വിലയേറിയതാകുന്നു.</verse>
				<verse number="16">യഹോവേ, ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നു; നിന്‍റെ ദാസനും നിന്‍റെ ദാസിയുടെ മകനും തന്നെ; നീ എന്‍റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.</verse>
				<verse number="17">ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.</verse>
				<verse number="18">യഹോവയുടെ ആലയത്തിന്‍റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്‍റെ നടുവിലും</verse>
				<verse number="19">ഞാന്‍ യഹോവയ്ക്ക് എന്‍റെ നേര്‍ച്ചകളെ അവന്‍റെ സകല ജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="117">
				<verse number="1">സകല ജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിന്‍; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിന്‍.</verse>
				<verse number="2">നമ്മോടുള്ള അവന്‍റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളത്. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="118">
				<verse number="1">യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="2">അവന്‍റെ ദയ എന്നേക്കുമുള്ളത് എന്നു യിസ്രായേൽ പറയട്ടെ.</verse>
				<verse number="3">അവന്‍റെ ദയ എന്നേക്കുമുള്ളത് എന്ന് അഹരോന്‍ഗൃഹം പറയട്ടെ.</verse>
				<verse number="4">അവന്‍റെ ദയ എന്നേക്കുമുള്ളത്; എന്നു യഹോവാഭക്തര്‍ പറയട്ടെ.</verse>
				<verse number="5">ഞെരുക്കത്തിൽ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.</verse>
				<verse number="6">യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോട് എന്തു ചെയ്യും?</verse>
				<verse number="7">എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്‍റെ പക്ഷത്തുണ്ട്; ഞാന്‍ എന്നെ പകയ്ക്കുന്നവരെ കണ്ടു രസിക്കും.</verse>
				<verse number="8">മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.</verse>
				<verse number="9">പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയിൽ ആശ്രയിക്കുന്നതു നല്ലത്.</verse>
				<verse number="10">സകല ജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.</verse>
				<verse number="11">അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.</verse>
				<verse number="12">അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍ത്തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തിൽ ഞാന്‍ അവരെ ഛേദിച്ചുകളയും.</verse>
				<verse number="13">ഞാന്‍ വീഴുവാന്‍ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.</verse>
				<verse number="14">യഹോവ എന്‍റെ ബലവും എന്‍റെ കീര്‍ത്തനവും ആകുന്നു; അവന്‍ എനിക്കു രക്ഷയായും തീര്‍ന്നു.</verse>
				<verse number="15">ഉല്ലാസത്തിന്‍റെയും ജയത്തിന്‍റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളിൽ ഉണ്ട്; യഹോവയുടെ വലംകൈ വീര്യം പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="16">യഹോവയുടെ വലംകൈ ഉയര്‍ന്നിരിക്കുന്നു; യഹോവയുടെ വലംകൈ വീര്യം പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="17">ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണിക്കും.</verse>
				<verse number="18">യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന്‍ എന്നെ മരണത്തിന് ഏല്പിച്ചിട്ടില്ല.</verse>
				<verse number="19">നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍; ഞാന്‍ അവയിൽക്കൂടി കടന്നു യഹോവയ്ക്കു സ്തോത്രം ചെയ്യും.</verse>
				<verse number="20">യഹോവയുടെ വാതിൽ ഇതു തന്നെ; നീതിമാന്മാര്‍ അതിൽക്കൂടി കടക്കും.</verse>
				<verse number="21">നീ എനിക്ക് ഉത്തരമരുളി എന്‍റെ രക്ഷയായി തീര്‍ന്നിരിക്കയാൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.</verse>
				<verse number="22">വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.</verse>
				<verse number="23">ഇതു യഹോവയാൽ സംഭവിച്ചു നമ്മുടെ ദൃഷ്‍ടിയിൽ ആശ്ചര്യം ആയിരിക്കുന്നു.</verse>
				<verse number="24">ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ച് ആനന്ദിക്ക.</verse>
				<verse number="25">യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.</verse>
				<verse number="26">യഹോവയുടെ നാമത്തിൽ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; ഞങ്ങള്‍ യഹോവയുടെ ആലയത്തിൽ നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.</verse>
				<verse number="27">യഹോവ തന്നെ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്‍റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍</verse>
				<verse number="28">നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.</verse>
				<verse number="29">യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കും ഉള്ളതാകുന്നു.</verse>
			</chapter>
			<chapter number="119">
				<verse number="1">ആലേഫ് [1] യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പിൽ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="2">അവന്‍റെ സാക്ഷ്യങ്ങളെ പ്രമാണിച്ച് പൂര്‍ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="3">അവര്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്‍റെ വഴികളിൽത്തന്നെ നടക്കുന്നു.</verse>
				<verse number="4">നിന്‍റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിനു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.</verse>
				<verse number="5">നിന്‍റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന് എന്‍റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു.</verse>
				<verse number="6">നിന്‍റെ സകല കല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന്‍ ലജ്ജിച്ചുപോകയില്ല.</verse>
				<verse number="7">നിന്‍റെ നീതിയുള്ള വിധികളെ പഠിച്ചിട്ട് ഞാന്‍ പരമാര്‍ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.</verse>
				<verse number="8">ഞാന്‍ നിന്‍റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ. ബേത്ത്</verse>
				<verse number="9">ബാലന്‍ തന്‍റെ നടപ്പിനെ നിര്‍മ്മലമാക്കുന്നത് എങ്ങനെ? നിന്‍റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നെ.</verse>
				<verse number="10">ഞാന്‍ പൂര്‍ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്‍റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്ക് ഇടവരരുതേ.</verse>
				<verse number="11">ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു നിന്‍റെ വചനത്തെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.</verse>
				<verse number="12">യഹോവേ, നീ വാഴ്ത്തപ്പെട്ടവന്‍; നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.</verse>
				<verse number="13">ഞാന്‍ എന്‍റെ അധരങ്ങള്‍കൊണ്ട് നിന്‍റെ വായുടെ വിധികളെയൊക്കെയും വര്‍ണിക്കുന്നു.</verse>
				<verse number="14">ഞാന്‍ സര്‍വസമ്പത്തിലും എന്നപോലെ നിന്‍റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.</verse>
				<verse number="15">ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്‍റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.</verse>
				<verse number="16">ഞാന്‍ നിന്‍റെ ചട്ടങ്ങളിൽ രസിക്കും; നിന്‍റെ വചനത്തെ മറക്കയുമില്ല. ഗീമെൽ</verse>
				<verse number="17">ജീവിച്ചിരിക്കേണ്ടതിന് അടിയനു നന്മ ചെയ്യേണമേ; എന്നാൽ ഞാന്‍ നിന്‍റെ വചനം പ്രമാണിക്കും.</verse>
				<verse number="18">നിന്‍റെ ന്യായപ്രമാണത്തിലെ അദ്ഭുതങ്ങളെ കാണേണ്ടതിന് എന്‍റെ കണ്ണുകളെ തുറക്കേണമേ.</verse>
				<verse number="19">ഞാന്‍ ഭൂമിയിൽ പരദേശിയാകുന്നു; നിന്‍റെ കല്പനകളെ എനിക്കു മറച്ചുവയ്ക്കരുതേ.</verse>
				<verse number="20">നിന്‍റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ട് എന്‍റെ മനസ്സ് തകര്‍ന്നിരിക്കുന്നു.</verse>
				<verse number="21">നിന്‍റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്‍ത്സിക്കുന്നു.</verse>
				<verse number="22">നിന്ദയും അപമാനവും എന്നോട് അകറ്റേണമേ; ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.</verse>
				<verse number="23">പ്രഭുക്കന്മാരും ഇരുന്ന് എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന്‍ നിന്‍റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.</verse>
				<verse number="24">നിന്‍റെ സാക്ഷ്യങ്ങള്‍ എന്‍റെ പ്രമോദവും എന്‍റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്</verse>
				<verse number="25">എന്‍റെ പ്രാണന്‍ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.</verse>
				<verse number="26">എന്‍റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്ക് ഉത്തരമരുളി; നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.</verse>
				<verse number="27">നിന്‍റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാൽ ഞാന്‍ നിന്‍റെ അദ്ഭുതങ്ങളെ ധ്യാനിക്കും.</verse>
				<verse number="28">എന്‍റെ പ്രാണന്‍ വിഷാദംകൊണ്ട് ഉരുകുന്നു; നിന്‍റെ വചനപ്രകാരം എന്നെ നിവിര്‍ത്തേണമേ.</verse>
				<verse number="29">ഭോഷ്കിന്‍റെ വഴി എന്നോട് അകറ്റേണമേ; നിന്‍റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.</verse>
				<verse number="30">വിശ്വസ്തതയുടെ മാര്‍ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു; നിന്‍റെ വിധികളെ എന്‍റെ മുമ്പിൽ വച്ചിരിക്കുന്നു.</verse>
				<verse number="31">ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.</verse>
				<verse number="32">നീ എന്‍റെ ഹൃദയത്തെ വിശാലമാക്കുമ്പോള്‍ ഞാന്‍ നിന്‍റെ കല്പനകളുടെ വഴിയിൽ ഓടും. ഹേ</verse>
				<verse number="33">യഹോവേ, നിന്‍റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന്‍ അതിനെ അവസാനത്തോളം പ്രമാണിക്കും.</verse>
				<verse number="34">ഞാന്‍ നിന്‍റെ ന്യായപ്രമാണം കാക്കേണ്ടതിനും അതിനെ പൂര്‍ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്കു ബുദ്ധി നല്കേണമേ.</verse>
				<verse number="35">നിന്‍റെ കല്പനകളുടെ പാതയിൽ എന്നെ നടത്തേണമേ; ഞാന്‍ അതിൽ ഇഷ്ടപ്പെടുന്നുവല്ലോ.</verse>
				<verse number="36">ദുരാദായത്തിലേക്കല്ല, നിന്‍റെ സാക്ഷ്യങ്ങളിലേക്കു തന്നെ. എന്‍റെ ഹൃദയം ചായുമാറാക്കേണമേ.</verse>
				<verse number="37">വ്യാജത്തെ നോക്കാതവണ്ണം എന്‍റെ കണ്ണുകളെ തിരിച്ചു നിന്‍റെ വഴികളിൽ എന്നെ ജീവിപ്പിക്കേണമേ.</verse>
				<verse number="38">നിന്നോടുള്ള ഭക്തിയെ വര്‍ധിപ്പിക്കുന്നതായ നിന്‍റെ വചനത്തെ അടിയനു നിവര്‍ത്തിക്കേണമേ.</verse>
				<verse number="39">ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്‍റെ വിധികള്‍ നല്ലവയല്ലോ.</verse>
				<verse number="40">ഇതാ, ഞാന്‍ നിന്‍റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്‍റെ നീതിയാൽ എന്നെ ജീവിപ്പിക്കേണമേ. വൌ</verse>
				<verse number="41">യഹോവേ, നിന്‍റെ വചനപ്രകാരം നിന്‍റെ ദയയും നിന്‍റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.</verse>
				<verse number="42">ഞാന്‍ നിന്‍റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറവാന്‍ ഞാന്‍ പ്രാപ്തനാകും.</verse>
				<verse number="43">ഞാന്‍ നിന്‍റെ വിധികള്‍ക്കായി കാത്തിരിക്കയാൽ സത്യത്തിന്‍റെ വചനം എന്‍റെ വായിൽനിന്നു നീക്കിക്കളയരുതേ.</verse>
				<verse number="44">അങ്ങനെ ഞാന്‍ നിന്‍റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.</verse>
				<verse number="45">നിന്‍റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ട് ഞാന്‍ വിശാലതയിൽ നടക്കും.</verse>
				<verse number="46">ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്‍റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.</verse>
				<verse number="47">ഞാന്‍ നിന്‍റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.</verse>
				<verse number="48">എനിക്കു പ്രിയമായിരിക്കുന്ന നിന്‍റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്‍റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു. സയിന്‍</verse>
				<verse number="49">നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ട് അടിയനോടുള്ള വചനത്തെ ഓര്‍ക്കേണമേ.</verse>
				<verse number="50">നിന്‍റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്‍റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.</verse>
				<verse number="51">അഹങ്കാരികള്‍ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്‍റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.</verse>
				<verse number="52">യഹോവേ, പണ്ടേയുള്ള നിന്‍റെ വിധികളെ ഓര്‍ത്തു ഞാന്‍ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.</verse>
				<verse number="53">നിന്‍റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര്‍ നിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.</verse>
				<verse number="54">ഞാന്‍ പരദേശിയായി പാര്‍ക്കുന്ന വീട്ടിൽ നിന്‍റെ ചട്ടങ്ങള്‍ എന്‍റെ കീര്‍ത്തനം ആകുന്നു.</verse>
				<verse number="55">യഹോവേ, രാത്രിയിൽ ഞാന്‍ തിരുനാമം ഓര്‍ക്കുന്നു; നിന്‍റെ ന്യായപ്രമാണം ഞാന്‍ ആചരിക്കുന്നു.</verse>
				<verse number="56">	ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കുന്നത് എനിക്കു വിഹിതമായിരിക്കുന്നു. ഹേത്ത്</verse>
				<verse number="57">യഹോവേ, നീ എന്‍റെ ഓഹരിയാകുന്നു; ഞാന്‍ നിന്‍റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="58">പൂര്‍ണഹൃദയത്തോടെ ഞാന്‍ നിന്‍റെ കൃപയ്ക്കായി യാചിക്കുന്നു; നിന്‍റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.</verse>
				<verse number="59">ഞാന്‍ എന്‍റെ വഴികളെ വിചാരിച്ചു, എന്‍റെ കാലുകളെ നിന്‍റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.</verse>
				<verse number="60">നിന്‍റെ കല്പനകളെ പ്രമാണിക്കേണ്ടതിനു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു;</verse>
				<verse number="61">ദുഷ്ടന്മാരുടെ പാശങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; ഞാന്‍ നിന്‍റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.</verse>
				<verse number="62">നിന്‍റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ധരാത്രിയിൽ എഴുന്നേല്ക്കും.</verse>
				<verse number="63">നിന്നെ ഭയപ്പെടുകയും നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്‍ക്കും ഞാന്‍ കൂട്ടാളിയാകുന്നു.</verse>
				<verse number="64">യഹോവേ, ഭൂമി നിന്‍റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചുതരേണമേ. തേത്ത്</verse>
				<verse number="65">യഹോവേ, തിരുവചനപ്രകാരം നീ അടിയനു നന്മ ചെയ്തിരിക്കുന്നു.</verse>
				<verse number="66">നിന്‍റെ കല്പനകളെ ഞാന്‍ വിശ്വസിച്ചിരിക്കയാൽ എനിക്ക് നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.</verse>
				<verse number="67">കഷ്ടതയിൽ ആകുന്നതിനു മുമ്പേ ഞാന്‍ തെറ്റിപ്പോയി; ഇപ്പോഴോ, ഞാന്‍ നിന്‍റെ വചനത്തെ പ്രമാണിക്കുന്നു.</verse>
				<verse number="68">നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.</verse>
				<verse number="69">അഹങ്കാരികള്‍ എന്നെക്കൊണ്ടു നുണ പറഞ്ഞുണ്ടാക്കി; ഞാനോ പൂര്‍ണഹൃദയത്തോടെ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കും.</verse>
				<verse number="70">അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്‍റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.</verse>
				<verse number="71">നിന്‍റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.</verse>
				<verse number="72">ആയിരം ആയിരം പൊന്‍വെള്ളി നാണ്യത്തെക്കാള്‍ നിന്‍റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം. യോദ്</verse>
				<verse number="73">തൃക്കൈകള്‍ എന്നെ സൃഷ്‍ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്‍റെ കല്പനകളെ പഠിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.</verse>
				<verse number="74">തിരുവചനത്തിൽ ഞാന്‍ പ്രത്യാശ വച്ചിരിക്കയാൽ നിന്‍റെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കുന്നു.</verse>
				<verse number="75">യഹോവേ, നിന്‍റെ വിധികള്‍ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന്‍ അറിയുന്നു.</verse>
				<verse number="76">അടിയനോടുള്ള നിന്‍റെ വാഗ്ദാനപ്രകാരം നിന്‍റെ ദയ എന്‍റെ ആശ്വാസത്തിനായി ഭവിക്കുമാറാകട്ടെ.</verse>
				<verse number="77">ഞാന്‍ ജീവിച്ചിരിക്കേണ്ടതിനു നിന്‍റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്‍റെ ന്യായപ്രമാണത്തിൽ ഞാന്‍ രസിക്കുന്നു.</verse>
				<verse number="78">അഹങ്കാരികള്‍ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാൽ ലജ്ജിച്ചു പോകട്ടെ; ഞാനോ നിന്‍റെ കല്പനകളെ ധ്യാനിക്കുന്നു.</verse>
				<verse number="79">നിന്‍റെ ഭക്തന്മാരും നിന്‍റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്‍റെ അടുക്കൽ വരട്ടെ.</verse>
				<verse number="80">ഞാന്‍ ലജ്ജിച്ചുപോകാതിരിക്കേണ്ടതിന് എന്‍റെ ഹൃദയം നിന്‍റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ. കഫ്</verse>
				<verse number="81">ഞാന്‍ നിന്‍റെ രക്ഷയെ കാത്തു മൂര്‍ച്ഛിക്കുന്നു; നിന്‍റെ വാഗ്ദാനം ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.</verse>
				<verse number="82">എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കും എന്നുവച്ച് എന്‍റെ കണ്ണ് നിന്‍റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.</verse>
				<verse number="83">പുകയത്തു വച്ച തുരുത്തിപോലെ ഞാന്‍ ആകുന്നു. എങ്കിലും നിന്‍റെ ചട്ടങ്ങളെ മറക്കുന്നില്ല.</verse>
				<verse number="84">അടിയന്‍റെ ജീവകാലം എന്തുള്ളൂ? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള്‍ ന്യായവിധി നടത്തും?</verse>
				<verse number="85">നിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള്‍ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു;</verse>
				<verse number="86">നിന്‍റെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു; അവര്‍ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.</verse>
				<verse number="87">അവര്‍ ഭൂമിയിൽ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്‍റെ പ്രമാണങ്ങളെ ഞാന്‍ ഉപേക്ഷിച്ചില്ലതാനും.</verse>
				<verse number="88">നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന്‍ നിന്‍റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും. ലാമെദ്</verse>
				<verse number="89">യഹോവേ, നിന്‍റെ വചനം സ്വര്‍ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.</verse>
				<verse number="90">നിന്‍റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.</verse>
				<verse number="91">അവ ഇന്നുവരെ നിന്‍റെ നിയമപ്രകാരം നിലനില്ക്കുന്നു; സര്‍വസൃഷ്‍ടികളും നിന്‍റെ ദാസന്മാരല്ലോ.</verse>
				<verse number="92">നിന്‍റെ ന്യായപ്രമാണം എന്‍റെ പ്രമോദം ആയിരുന്നില്ലങ്കിൽ ഞാന്‍ എന്‍റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.</verse>
				<verse number="93">ഞാന്‍ ഒരുനാളും നിന്‍റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നത്.</verse>
				<verse number="94">ഞാന്‍ നിനക്കുള്ളവനത്രേ; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.</verse>
				<verse number="95">ദുഷ്ടന്മാര്‍ എന്നെ നശിപ്പിപ്പാന്‍ പതിയിരിക്കുന്നു; ഞാനോ നിന്‍റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.</verse>
				<verse number="96">സകല സമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്‍റെ കല്പനയോ അത്യന്തം വിസ്തീര്‍ണമായിരിക്കുന്നു. മേം</verse>
				<verse number="97">നിന്‍റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ഇടവിടാതെ അത് എന്‍റെ ധ്യാനമാകുന്നു.</verse>
				<verse number="98">നിന്‍റെ കല്പനകള്‍ എന്നെ എന്‍റെ ശത്രുക്കളെക്കാള്‍ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്‍റെ പക്കൽ ഉണ്ട്.</verse>
				<verse number="99">നിന്‍റെ സാക്ഷ്യങ്ങള്‍ എന്‍റെ ധ്യാനമായിരിക്കകൊണ്ട് എന്‍റെ സകല ഗുരുക്കന്മാരിലും ഞാന്‍ ബുദ്ധിമാനാകുന്നു.</verse>
				<verse number="100">നിന്‍റെ പ്രമാണങ്ങളെ അനുസരിക്കയാൽ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.</verse>
				<verse number="101">നിന്‍റെ വചനം പ്രമാണിക്കേണ്ടതിനു ഞാന്‍ സകല ദുര്‍മാര്‍ഗത്തിൽനിന്നും കാൽ വിലക്കുന്നു.</verse>
				<verse number="102">നീ എന്നെ ഉപദേശിച്ചിരിക്കയാൽ ഞാന്‍ നിന്‍റെ വിധികളെ വിട്ടുമാറീട്ടില്ല.</verse>
				<verse number="103">തിരുവചനം എന്‍റെ അണ്ണാക്കിന് എത്ര മധുരം! അവ എന്‍റെ വായ്ക്ക് തേനിലും നല്ലത്.</verse>
				<verse number="104">നിന്‍റെ പ്രമാണങ്ങളാൽ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാന്‍ സകല വ്യാജമാര്‍ഗവും വെറുക്കുന്നു. നൂന്‍</verse>
				<verse number="105">നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു.</verse>
				<verse number="106">നിന്‍റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന്‍ സത്യം ചെയ്തു; അതു ഞാന്‍ നിവര്‍ത്തിക്കും.</verse>
				<verse number="107">ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്‍റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.</verse>
				<verse number="108">യഹോവേ, എന്‍റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കേണമേ; നിന്‍റെ വിധികളെ എനിക്ക് ഉപദേശിച്ചു തരേണമേ.</verse>
				<verse number="109">ഞാന്‍ പ്രാണത്യാഗം ചെയ്‍വാന്‍ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്‍റെ ന്യായപ്രമാണം ഞാന്‍ മറക്കുന്നില്ല.</verse>
				<verse number="110">ദുഷ്ടന്മാര്‍ എനിക്കു കെണി വച്ചിരിക്കുന്നു; എന്നാലും ഞാന്‍ നിന്‍റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.</verse>
				<verse number="111">ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്‍റെ ഹൃദയത്തിന്‍റെ ആനന്ദമാകുന്നു.</verse>
				<verse number="112">നിന്‍റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന്‍ ഞാന്‍ എന്‍റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു. സാമെക്</verse>
				<verse number="113">ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാൽ നിന്‍റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.</verse>
				<verse number="114">നീ എന്‍റെ മറവിടവും എന്‍റെ പരിചയും ആകുന്നു; ഞാന്‍ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.</verse>
				<verse number="115">എന്‍റെ ദൈവത്തിന്‍റെ കല്പനകളെ ഞാന്‍ പ്രമാണിക്കേണ്ടതിന് ദുഷ്കര്‍മികളേ, എന്നെ വിട്ടകന്നു പോകുവിന്‍.</verse>
				<verse number="116">ഞാന്‍ ജീവിച്ചിരിക്കേണ്ടതിനു നിന്‍റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്‍റെ പ്രത്യാശയിൽ ഞാന്‍ ലജ്ജിച്ചുപോകരുതേ.</verse>
				<verse number="117">ഞാന്‍ രക്ഷപെടേണ്ടതിന് എന്നെ താങ്ങേണമേ; നിന്‍റെ ചട്ടങ്ങളിൽ ഞാന്‍ നിരന്തരം രസിക്കും.</verse>
				<verse number="118">നിന്‍റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെയൊക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്‍ഥമാകുന്നു.</verse>
				<verse number="119">ഭൂമിയിലെ സകല ദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്‍റെ സാക്ഷ്യങ്ങള്‍ എനിക്കു പ്രിയമാകുന്നു.</verse>
				<verse number="120">നിങ്കലുള്ള ഭയംനിമിത്തം എന്‍റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്‍റെ വിധികള്‍നിമിത്തം ഞാന്‍ ഭയപ്പെടുന്നു. അയിന്‍</verse>
				<verse number="121">ഞാന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു; എന്‍റെ പീഡകന്മാര്‍ക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ.</verse>
				<verse number="122">അടിയന്‍റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.</verse>
				<verse number="123">എന്‍റെ കണ്ണ് നിന്‍റെ രക്ഷയെയും നിന്‍റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.</verse>
				<verse number="124">നിന്‍റെ ദയയ്ക്കു തക്കവണ്ണം അടിയനോടു പ്രവര്‍ത്തിച്ചു നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.</verse>
				<verse number="125">ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നു; നിന്‍റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.</verse>
				<verse number="126">യഹോവേ, ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു; അവര്‍ നിന്‍റെ ന്യായപ്രമാണം ദുര്‍ബലമാക്കിയിരിക്കുന്നു.</verse>
				<verse number="127">അതുകൊണ്ട് നിന്‍റെ കല്പനകള്‍ എനിക്കു പൊന്നിലും, തങ്കത്തിലും അധികം പ്രിയമാകുന്നു.</verse>
				<verse number="128">ആകയാൽ നിന്‍റെ സകല പ്രമാണങ്ങളും ഒത്തതെന്ന് എണ്ണി, ഞാന്‍ സകല വ്യാജമാര്‍ഗത്തെയും വെറുക്കുന്നു. പേ</verse>
				<verse number="129">നിന്‍റെ സാക്ഷ്യങ്ങള്‍ അതിശയകരമാകയാൽ എന്‍റെ മനസ്സ് അവയെ പ്രമാണിക്കുന്നു.</verse>
				<verse number="130">നിന്‍റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.</verse>
				<verse number="131">നിന്‍റെ കല്പനകള്‍ക്കായി വാഞ്ഛിക്കയാൽ ഞാന്‍ എന്‍റെ വായ് തുറന്നു കിഴയ്ക്കുന്നു.</verse>
				<verse number="132">തിരുനാമത്തെ സ്നേഹിക്കുന്നവര്‍ക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യേണമേ.</verse>
				<verse number="133">എന്‍റെ കാലടികളെ നിന്‍റെ വചനത്തിൽ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.</verse>
				<verse number="134">മനുഷ്യന്‍റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കേണമേ; എന്നാൽ ഞാന്‍ നിന്‍റെ പ്രമാണങ്ങളെ അനുസരിക്കും.</verse>
				<verse number="135">അടിയന്‍റെമേൽ നിന്‍റെ മുഖം പ്രകാശിപ്പിച്ചു നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരേണമേ.</verse>
				<verse number="136">അവര്‍ നിന്‍റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ട് എന്‍റെ കണ്ണിൽനിന്നു ജലനദികള്‍ ഒഴുകുന്നു. സാദെ</verse>
				<verse number="137">യഹോവേ, നീ നീതിമാനാകുന്നു; നിന്‍റെ വിധികള്‍ നേരുള്ളവ തന്നെ.</verse>
				<verse number="138">നീ നീതിയോടും അത്യന്ത വിശ്വസ്തതയോടുംകൂടെ നിന്‍റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.</verse>
				<verse number="139">എന്‍റെ വൈരികള്‍ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ട് എന്‍റെ എരിവ് എന്നെ സംഹരിക്കുന്നു.</verse>
				<verse number="140">നിന്‍റെ വചനം അതിവിശുദ്ധമാകുന്നു. അതുകൊണ്ട് അടിയന് അതു പ്രിയമാകുന്നു.</verse>
				<verse number="141">ഞാന്‍ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന്‍ നിന്‍റെ പ്രമാണങ്ങളെ മറക്കുന്നില്ല.</verse>
				<verse number="142">നിന്‍റെ നീതി ശാശ്വതനീതിയും നിന്‍റെ ന്യായപ്രമാണം സത്യവുമാകുന്നു.</verse>
				<verse number="143">കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്‍റെ കല്പനകള്‍ എന്‍റെ പ്രമോദമാകുന്നു.</verse>
				<verse number="144">നിന്‍റെ സാക്ഷ്യങ്ങള്‍ എന്നേക്കും നീതിയുള്ളവ; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കേണമേ. കോഫ്</verse>
				<verse number="145">ഞാന്‍ പൂര്‍ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളേണമേ; യഹോവേ, ഞാന്‍ നിന്‍റെ ചട്ടങ്ങളെ പ്രമാണിക്കും.</verse>
				<verse number="146">ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.</verse>
				<verse number="147">ഞാന്‍ ഉദയത്തിനു മുമ്പേ എഴുന്നേറ്റു പ്രാര്‍ഥിക്കുന്നു; നിന്‍റെ വചനത്തിൽ ഞാന്‍ പ്രത്യാശ വയ്ക്കുന്നു.</verse>
				<verse number="148">തിരുവചനം ധ്യാനിക്കേണ്ടതിന് എന്‍റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.</verse>
				<verse number="149">നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്‍റെ അപേക്ഷ കേള്‍ക്കേണമേ; യഹോവേ, നിന്‍റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.</verse>
				<verse number="150">ദുഷ്ടതയെ പിന്തുടരുന്നവര്‍ സമീപിച്ചിരിക്കുന്നു; നിന്‍റെ ന്യായപ്രമാണത്തോട് അവര്‍ അകന്നിരിക്കുന്നു.</verse>
				<verse number="151">യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്‍റെ കല്പനകളൊക്കെയും സത്യംതന്നെ.</verse>
				<verse number="152">നിന്‍റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന്‍ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു. രേശ്</verse>
				<verse number="153">എന്‍റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കേണമേ; ഞാന്‍ നിന്‍റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.</verse>
				<verse number="154">എന്‍റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്‍റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.</verse>
				<verse number="155">രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവര്‍ നിന്‍റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.</verse>
				<verse number="156">യഹോവേ, നിന്‍റെ കരുണ വലിയതാകുന്നു; നിന്‍റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.</verse>
				<verse number="157">എന്നെ ഉപദ്രവിക്കുന്നവരും എന്‍റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന്‍ നിന്‍റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.</verse>
				<verse number="158">ഞാന്‍ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര്‍ നിന്‍റെ വചനം പ്രമാണിക്കുന്നില്ലല്ലോ.</verse>
				<verse number="159">നിന്‍റെ പ്രമാണങ്ങള്‍ എനിക്ക് എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്‍റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ.</verse>
				<verse number="160">നിന്‍റെ വചനത്തിന്‍റെ സാരം സത്യംതന്നെ; നിന്‍റെ നീതിയുള്ള വിധികളൊക്കെയും എന്നേക്കുമുള്ളവ. ശീന്‍</verse>
				<verse number="161">പ്രഭുക്കന്മാര്‍ വെറുതേ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്‍റെ വചനം നിമിത്തം എന്‍റെ ഹൃദയം പേടിക്കുന്നു.</verse>
				<verse number="162">വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന്‍ നിന്‍റെ വചനത്തിൽ ആനന്ദിക്കുന്നു.</verse>
				<verse number="163">ഞാന്‍ ഭോഷ്കു പകച്ചു വെറുക്കുന്നു; നിന്‍റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.</verse>
				<verse number="164">നിന്‍റെ നീതിയുള്ള വിധികള്‍ നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.</verse>
				<verse number="165">നിന്‍റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കു മഹാസമാധാനം ഉണ്ട്; അവര്‍ക്കു വീഴ്ചയ്ക്കു സംഗതി ഏതുമില്ല.</verse>
				<verse number="166">യഹോവേ, ഞാന്‍ നിന്‍റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; നിന്‍റെ കല്പനകളെ ഞാന്‍ ആചരിക്കുന്നു.</verse>
				<verse number="167">എന്‍റെ മനസ്സ് നിന്‍റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.</verse>
				<verse number="168">ഞാന്‍ നിന്‍റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്‍റെ വഴികളെല്ലാം നിന്‍റെ മുമ്പാകെ ഇരിക്കുന്നു. തൌ</verse>
				<verse number="169">യഹോവേ, എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്‍റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.</verse>
				<verse number="170">എന്‍റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്‍റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.</verse>
				<verse number="171">നിന്‍റെ ചട്ടങ്ങളെ എനിക്ക് ഉപദേശിച്ചു തരുന്നതുകൊണ്ട് എന്‍റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.</verse>
				<verse number="172">നിന്‍റെ കല്പനകളൊക്കെയും നീതിയായിരിക്കയാൽ എന്‍റെ നാവ് നിന്‍റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.</verse>
				<verse number="173">നിന്‍റെ കല്പനകളെ ഞാന്‍ തിരഞ്ഞെടുത്തിരിക്കയാൽ നിന്‍റെ കൈ എനിക്കു തുണയായിരിക്കട്ടെ.</verse>
				<verse number="174">യഹോവേ, ഞാന്‍ നിന്‍റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു; നിന്‍റെ ന്യായപ്രമാണം എന്‍റെ പ്രമോദം ആകുന്നു.</verse>
				<verse number="175">നിന്നെ സ്തുതിക്കേണ്ടതിന് എന്‍റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്‍റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.</verse>
				<verse number="176">കാണാതെപോയ ആടുപോലെ ഞാന്‍ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്‍റെ കല്പനകളെ ഞാന്‍ മറക്കുന്നില്ല.</verse>
			</chapter>
			<chapter number="120">
				<verse number="1">ആരോഹണഗീതം. [1] എന്‍റെ കഷ്ടതയിൽ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്ക് ഉത്തരം അരുളുകയും ചെയ്തു.</verse>
				<verse number="2">യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്ത് എന്‍റെ പ്രാണനെ രക്ഷിക്കേണമേ.</verse>
				<verse number="3">വഞ്ചനയുള്ള നാവേ, നിനക്ക് എന്തു വരും? നിനക്ക് ഇനി എന്തു കിട്ടും?</verse>
				<verse number="4">വീരന്‍റെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും പൂവത്തിന്‍ കനലും തന്നെ.</verse>
				<verse number="5">ഞാന്‍ മേശെക്കിൽ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാര്‍കൂടാരങ്ങളിൽ പാര്‍ക്കുന്നതുകൊണ്ടും എനിക്ക് അയ്യോ കഷ്ടം!</verse>
				<verse number="6">സമാധാന ദ്വേഷിയോടുകൂടെ പാര്‍ക്കുന്നതു എനിക്കു മതിമതിയായി</verse>
				<verse number="7">ഞാന്‍ സമാധാനപ്രിയനാകുന്നു; ഞാന്‍ സംസാരിക്കുമ്പോഴോ അവര്‍ കലശൽ തുടങ്ങുന്നു.</verse>
			</chapter>
			<chapter number="121">
				<verse number="1">ആരോഹണഗീതം. [1] ഞാന്‍ എന്‍റെ കണ്ണ് പര്‍വതങ്ങളിലേക്ക് ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?</verse>
				<verse number="2">എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.</verse>
				<verse number="3">നിന്‍റെ കാൽ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.</verse>
				<verse number="4">യിസ്രായേലിന്‍റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.</verse>
				<verse number="5">യഹോവ നിന്‍റെ പരിപാലകന്‍; യഹോവ നിന്‍റെ വലത്തുഭാഗത്തു നിനക്കു തണൽ.</verse>
				<verse number="6">പകൽ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.</verse>
				<verse number="7">യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്‍റെ പ്രാണനെ പരിപാലിക്കും.</verse>
				<verse number="8">യഹോവ നിന്‍റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും.</verse>
			</chapter>
			<chapter number="122">
				<verse number="1">ദാവീദിന്‍റെ ഒരു ആരോഹണഗീതം. [1] യഹോവയുടെ ആലയത്തിലേ ക്കു നമുക്കു പോകാം എന്ന് അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.</verse>
				<verse number="2">യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്‍റെ വാതിലുകള്‍ക്കകത്തു നില്ക്കുന്നു.</verse>
				<verse number="3">തമ്മിൽ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!</verse>
				<verse number="4">അവിടേക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നെ, യിസ്രായേലിനു സാക്ഷ്യത്തിനായി യഹോവയുടെ നാമത്തിനു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.</verse>
				<verse number="5">അവിടെ ന്യായാസനങ്ങള്‍, ദാവീദുഗൃഹത്തിന്‍റെ ന്യായാസനങ്ങള്‍ തന്നെ ഇരിക്കുന്നു.</verse>
				<verse number="6">യെരൂശലേമിന്‍റെ സമാധാനത്തിനായി പ്രാര്‍ഥിപ്പിന്‍; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.</verse>
				<verse number="7">നിന്‍റെ കൊത്തളങ്ങളിൽ സമാധാനവും നിന്‍റെ അരമനകളിൽ സ്വൈരവും ഉണ്ടാകട്ടെ.</verse>
				<verse number="8">എന്‍റെസഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നിൽ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.</verse>
				<verse number="9">നമ്മുടെ ദൈവമായ യഹോവയുടെ ആലയംനിമിത്തം ഞാന്‍ നിന്‍റെ നന്മ അന്വേഷിക്കും.</verse>
			</chapter>
			<chapter number="123">
				<verse number="1">ആരോഹണഗീതം. [1] സ്വര്‍ഗത്തിൽ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാന്‍ എന്‍റെ കണ്ണ് ഉയര്‍ത്തുന്നു.</verse>
				<verse number="2">ദാസന്മാരുടെ കണ്ണ് യജമാനന്‍റെ കൈയിലേക്കും ദാസിയുടെ കണ്ണ് യജമാനത്തിയുടെ കൈയിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണ് ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക്, അവന്‍ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.</verse>
				<verse number="3">യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങള്‍ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.</verse>
				<verse number="4">സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.</verse>
			</chapter>
			<chapter number="124">
				<verse number="1">ദാവീദിന്‍റെ ഒരു ആരോഹണഗീതം. [1] യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,</verse>
				<verse number="2">മനുഷ്യര്‍ നമ്മോട് എതിര്‍ത്തപ്പോള്‍, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ,</verse>
				<verse number="3">അവരുടെ കോപം നമ്മുടെ നേരേ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;</verse>
				<verse number="4">വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണനുമീതെ കവിയുമായിരുന്നു;</verse>
				<verse number="5">പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണനു മീതെ കവിയുമായിരുന്നു.</verse>
				<verse number="6">നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.</verse>
				<verse number="7">വേട്ടക്കാരുടെ കെണിയിൽനിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണന്‍ വഴുതിപ്പോന്നിരിക്കുന്നു; കെണിപൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.</verse>
				<verse number="8">നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തിൽ ഇരിക്കുന്നു.</verse>
			</chapter>
			<chapter number="125">
				<verse number="1">ആരോഹണഗീതം [1] യഹോവയിൽ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോന്‍ പര്‍വതംപോലെയാകുന്നു.</verse>
				<verse number="2">പര്‍വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതൽ എന്നേക്കും തന്‍റെ ജനത്തെ ചുറ്റിയിരിക്കുന്നു.</verse>
				<verse number="3">നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിനു ദുഷ്ടന്മാരുടെ ചെങ്കോൽ നീതിമാന്മാരുടെ അവകാശത്തിന്മേൽ ഇരിക്കയില്ല.</verse>
				<verse number="4">യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ഥികള്‍ക്കും നന്മ ചെയ്യേണമേ.</verse>
				<verse number="5">എന്നാൽ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേൽ സമാധാനം വരുമാറാകട്ടെ.</verse>
			</chapter>
			<chapter number="126">
				<verse number="1">ആരോഹണഗീതം. [1] യഹോവ സീയോന്‍റെ പ്രവാസികളെ മടക്കിവരുത്തിയപ്പോള്‍ ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.</verse>
				<verse number="2">അന്നു ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിന്മേൽ ആര്‍പ്പും നിറഞ്ഞിരുന്നു. യഹോവ അവരിൽ വന്‍കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയിൽ അന്നു പറഞ്ഞു.</verse>
				<verse number="3">യഹോവ ഞങ്ങളിൽ വന്‍കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ട് ഞങ്ങള്‍ സന്തോഷിക്കുന്നു.</verse>
				<verse number="4">യഹോവേ, തെക്കേനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.</verse>
				<verse number="5">കണ്ണുനീരോടെ വിതയ്ക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും.</verse>
				<verse number="6">വിത്തു ചുമന്നു കരഞ്ഞും വിതച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആര്‍ത്തുംകൊണ്ടു വരുന്നു.</verse>
			</chapter>
			<chapter number="127">
				<verse number="1">ശലോമോന്‍റെ ഒരു ആരോഹണഗീതം. [1] യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവര്‍ വൃഥാ അധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.</verse>
				<verse number="2">നിങ്ങള്‍ അതികാലത്ത് എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ഥമത്രേ; തന്‍റെ പ്രിയനോ, അവന്‍ അത് ഉറക്കത്തിൽ കൊടുക്കുന്നു.</verse>
				<verse number="3">മക്കള്‍, യഹോവ നല്കുന്ന അവകാശവും ഉദരഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നെ.</verse>
				<verse number="4">വീരന്‍റെ കൈയിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൗവനത്തിലെ മക്കള്‍.</verse>
				<verse number="5">അവയെക്കൊണ്ട് തന്‍റെ ആവനാഴിക നിറച്ചിരിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍; നഗരവാതിൽക്കൽവച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ലജ്ജിച്ചുപോകയില്ല.</verse>
			</chapter>
			<chapter number="128">
				<verse number="1">ആരോഹണഗീതം. [1] യഹോവയെ ഭയപ്പെട്ട്, അവന്‍റെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാന്‍;</verse>
				<verse number="2">നിന്‍റെ കൈകളുടെ അധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍; നിനക്കു നന്മ വരും.</verse>
				<verse number="3">നിന്‍റെ ഭാര്യ നിന്‍റെ വീട്ടിനകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്‍റെ മക്കള്‍ നിന്‍റെ മേശയ്ക്കു ചുററും ഒലിവുതൈകള്‍പോലെയും ഇരിക്കും.</verse>
				<verse number="4">യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.</verse>
				<verse number="5">യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്‍റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്‍റെ നന്മയെ കാണും.</verse>
				<verse number="6">നിന്‍റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.</verse>
			</chapter>
			<chapter number="129">
				<verse number="1">ആരോഹണഗീതം. [1] യിസ്രായേൽ പറയേണ്ടതെന്തെന്നാൽ: അവര്‍ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു;</verse>
				<verse number="2">അവര്‍ എന്‍റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.</verse>
				<verse number="3">ഉഴവുകാര്‍ എന്‍റെ മുതുകിന്മേൽ ഉഴുതു; ഉഴവുചാലുകളെ അവര്‍ നീളത്തിൽ കീറി.</verse>
				<verse number="4">യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.</verse>
				<verse number="5">സീയോനെ പകയ്ക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍തിരിഞ്ഞുപോകട്ടെ.</verse>
				<verse number="6">വളരുന്നതിനുമുമ്പേ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.</verse>
				<verse number="7">കൊയ്യുന്നവന്‍ അതുകൊണ്ട് തന്‍റെ കൈയാകട്ടെ കറ്റകെട്ടുന്നവന്‍ തന്‍റെ മാര്‍വിടം ആകട്ടെ നിറയ്ക്കയില്ല.</verse>
				<verse number="8">യഹോവയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തിൽ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവര്‍ പറയുന്നതുമില്ല.</verse>
			</chapter>
			<chapter number="130">
				<verse number="1">ആരോഹണഗീതം. [1] യഹോവേ, ആഴത്തിൽനിന്നു ഞാന്‍ നിന്നോടു നിലവിളിക്കുന്നു;</verse>
				<verse number="2">കര്‍ത്താവേ, എന്‍റെ പ്രാര്‍ഥന കേള്‍ക്കേണമേ; നിന്‍റെ ചെവി എന്‍റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.</verse>
				<verse number="3">യഹോവേ, നീ അകൃത്യങ്ങളെ ഓര്‍മവച്ചാൽ കര്‍ത്താവേ, ആര്‍ നിലനില്ക്കും?</verse>
				<verse number="4">എങ്കിലും നിന്നെ ഭയപ്പെടുവാന്‍ തക്കവണ്ണം നിന്‍റെ പക്കൽ വിമോചനം ഉണ്ട്.</verse>
				<verse number="5">ഞാന്‍ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്‍റെ ഉള്ളം കാത്തിരിക്കുന്നു; അവന്‍റെ വചനത്തിൽ ഞാന്‍ പ്രത്യാശവച്ചിരിക്കുന്നു.</verse>
				<verse number="6">ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാള്‍, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാള്‍ എന്‍റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.</verse>
				<verse number="7">യിസ്രായേലേ, യഹോവയിൽ പ്രത്യാശവച്ചുകൊള്‍ക; യഹോവയ്ക്കു കൃപയും അവന്‍റെ പക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ട്.</verse>
				<verse number="8">അവന്‍ യിസ്രായേലിനെ അവന്‍റെ അകൃത്യങ്ങളിൽനിന്നൊക്കെയും വീണ്ടെടുക്കും.</verse>
			</chapter>
			<chapter number="131">
				<verse number="1">ദാവീദിന്‍റെ ഒരു ആരോഹണഗീതം. [1] യഹോവേ, എന്‍റെ ഹൃദയം ഗര്‍വിച്ചിരിക്കുന്നില്ല; ഞാന്‍ നിഗളിച്ചു നടക്കുന്നില്ല;</verse>
				<verse number="2">എന്‍റെ ബുദ്ധിക്കെത്താത്ത വന്‍കാര്യങ്ങളിലും അദ്ഭുതവിഷയങ്ങളിലും ഞാന്‍ ഇടപെടുന്നതുമില്ല. ഞാന്‍ എന്‍റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്‍റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്‍റെ പ്രാണന്‍ എന്‍റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു.</verse>
				<verse number="3">യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ വച്ചുകൊള്‍ക.</verse>
			</chapter>
			<chapter number="132">
				<verse number="1">ആരോഹണഗീതം. [1] യഹോവേ, ദാവീദിനെയും അവന്‍റെ സകല കഷ്ടതയെയും ഓര്‍ക്കേണമേ.</verse>
				<verse number="2">അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്‍റെ വല്ലഭനു നേര്‍ന്നത് എന്തെന്നാൽ:</verse>
				<verse number="3">ഞാന്‍ യഹോവയ്ക്ക് ഒരു സ്ഥലം, യാക്കോബിന്‍റെ വല്ലഭന് ഒരു നിവാസം കണ്ടെത്തുംവരെ</verse>
				<verse number="4">ഞാന്‍ എന്‍റെ കൂടാരവീട്ടിൽ കടക്കയില്ല; എന്‍റെ ശയ്യമേൽ കയറി കിടക്കുകയുമില്ല.</verse>
				<verse number="5">ഞാന്‍ എന്‍റെ കണ്ണിന് ഉറക്കവും എന്‍റെ കണ്‍പോളയ്ക്ക് മയക്കവും കൊടുക്കയില്ല.</verse>
				<verse number="6">നാം എഫ്രാത്തയിൽ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്ത് അതിനെ കണ്ടെത്തിയല്ലോ.</verse>
				<verse number="7">നാം അവന്‍റെ തിരുനിവാസത്തിലേക്കു ചെന്ന് അവന്‍റെ പാദപീഠത്തിങ്കൽ നമസ്കരിക്കുക.</verse>
				<verse number="8">യഹോവേ, നീ നിന്‍റെ ബലത്തിന്‍റെ പെട്ടകവുമായി നിന്‍റെ വിശ്രാമത്തിലേക്ക് എഴുന്നള്ളേണമേ.</verse>
				<verse number="9">നിന്‍റെ പുരോഹിതന്മാര്‍ നീതി ധരിക്കയും നിന്‍റെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.</verse>
				<verse number="10">നിന്‍റെ ദാസനായ ദാവീദിന്‍നിമിത്തം നിന്‍റെ അഭിഷിക്തന്‍റെ മുഖത്തെ തിരിച്ചുകളയരുതേ.</verse>
				<verse number="11">ഞാന്‍ നിന്‍റെ ഉദരഫലത്തെ നിന്‍റെ സിംഹാസനത്തിൽ ഇരുത്തുമെന്നും</verse>
				<verse number="12">നിന്‍റെ മക്കള്‍ എന്‍റെ നിയമത്തെയും ഞാന്‍ അവര്‍ക്ക് ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കിൽ അവരുടെ മക്കളും എന്നേക്കും നിന്‍റെ സിംഹാസനത്തിൽ ഇരിക്കും എന്നും യഹോവ ദാവീദിനോട് ആണയിട്ടു സത്യം; അവന്‍ അതിൽനിന്നു മാറുകയില്ല.</verse>
				<verse number="13">യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്‍റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.</verse>
				<verse number="14">അത് എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു; ഞാന്‍ അതിനെ ഇച്ഛിച്ചിരിക്കയാൽ ഞാന്‍ അവിടെ വസിക്കും.</verse>
				<verse number="15">അതിലെ ആഹാരം ഞാന്‍ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാര്‍ക്ക് അപ്പംകൊണ്ടു തൃപ്തിവരുത്തും.</verse>
				<verse number="16">അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കും.</verse>
				<verse number="17">അവിടെ ഞാന്‍ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും; എന്‍റെ അഭിഷിക്തന് ഒരു ദീപം ഒരുക്കീട്ടുമുണ്ട്.</verse>
				<verse number="18">ഞാന്‍ അവന്‍റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്‍റെ തലയിലോ കിരീടം ശോഭിക്കും.</verse>
			</chapter>
			<chapter number="133">
				<verse number="1">ദാവീദിന്‍റെ ഒരു ആരോഹണഗീതം. [1] ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!</verse>
				<verse number="2">അതു വസ്ത്രത്തിന്‍റെ വിളുമ്പിലേക്ക് നീണ്ടുകിടക്കുന്ന താടിയിലേക്ക്, അഹരോന്‍റെ താടിയിലേക്കു തന്നെ, ഒഴുകുന്നതായി അവന്‍റെ തലയിലെ വിശേഷതൈലം പോലെയും</verse>
				<verse number="3">സീയോന്‍പര്‍വതത്തിൽ പെയ്യുന്ന ഹെര്‍മ്മോന്യമഞ്ഞുപോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നത്.</verse>
			</chapter>
			<chapter number="134">
				<verse number="1">ആരോഹണഗീതം. [1] അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകല ദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍.</verse>
				<verse number="2">വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയര്‍ത്തി യഹോവയെ വാഴ്ത്തുവിന്‍.</verse>
				<verse number="3">ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.</verse>
			</chapter>
			<chapter number="135">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍.</verse>
				<verse number="2">യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നില്ക്കുന്നവരേ,</verse>
				<verse number="3">യഹോവയെ സ്തുതിപ്പിന്‍; യഹോവ നല്ലവന്‍ അല്ലോ; അവന്‍റെ നാമത്തിനു കീര്‍ത്തനം ചെയ്‍വിന്‍; അതു മനോഹരമല്ലോ.</verse>
				<verse number="4">യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്‍റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.</verse>
				<verse number="5">യഹോവ വലിയവന്‍ എന്നും നമ്മുടെ കര്‍ത്താവു സകല ദേവന്മാരിലും ശ്രേഷ്ഠന്‍ എന്നും ഞാന്‍ അറിയുന്നു.</verse>
				<verse number="6">ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.</verse>
				<verse number="7">അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴയ്ക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്‍റെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.</verse>
				<verse number="8">അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ, മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.</verse>
				<verse number="9">മിസ്രയീമേ, നിന്‍റെ മധ്യേ അവന്‍ ഫറവോന്‍റെമേലും അവന്‍റെ സകല ഭൃത്യന്മാരുടെമേലും അടയാളങ്ങളും അദ്ഭുതങ്ങളും അയച്ചു.</verse>
				<verse number="10">അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.</verse>
				<verse number="11">അമോര്യരുടെ രാജാവായ സീഹോനെയും ബാശാന്‍രാജാവായ ഓഗിനെയും സകല കനാന്യരാജ്യങ്ങളെയുംതന്നെ.</verse>
				<verse number="12">അവരുടെ ദേശത്തെ അവന്‍ അവകാശമായിട്ട്, തന്‍റെ ജനമായ യിസ്രായേലിന് അവകാശമായിട്ടു കൊടുത്തു.</verse>
				<verse number="13">യഹോവേ, നിന്‍റെ നാമം ശാശ്വതമായും യഹോവേ, നിന്‍റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.</verse>
				<verse number="14">യഹോവ തന്‍റെ ജനത്തിനു ന്യായപാലനം ചെയ്യും; അവന്‍ തന്‍റെ ദാസന്മാരോടു സഹതപിക്കും.</verse>
				<verse number="15">ജാതികളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.</verse>
				<verse number="16">അവയ്ക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;</verse>
				<verse number="17">അവയ്ക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവയുടെ വായിൽ ശ്വാസവുമില്ല.</verse>
				<verse number="18">അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു; അവയിൽ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നെ.</verse>
				<verse number="19">യിസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്‍റെഗൃഹമേ, യഹോവയെ വാഴ്ത്തുക.</verse>
				<verse number="20">ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍.</verse>
				<verse number="21">യെരൂശലേമിൽ അധിവസിക്കുന്ന യഹോവ സീയോനിൽനിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="136">
				<verse number="1">യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍ നല്ലവനല്ലോ; അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="2">ദൈവാധിദൈവത്തിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="3">കര്‍ത്താധികര്‍ത്താവിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="4">ഏകനായി മഹാദ്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="5">ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="6">ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="7">വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="8">പകൽ വാഴുവാന്‍ സൂര്യനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="9">രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="10">മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="11">അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="12">ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="13">ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="14">അതിന്‍റെ നടുവിൽക്കൂടി യിസ്രായേലിനെ കടത്തിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="15">ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="16">തന്‍റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="17">മഹാരാജാക്കന്മാരെ സംഹരിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="18">ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="19">അമോര്യരുടെ രാജാവായ സീഹോനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="20">ബാശാന്‍രാജാവായ ഓഗിനെയും- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="21">അവരുടെ ദേശത്തെ അവകാശമായി കൊടുത്തു- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="22">തന്‍റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="23">നമ്മുടെ താഴ്ചയിൽ നമ്മെ ഓര്‍ത്തവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="24">നമ്മുടെ വൈരികളുടെ കൈയിൽനിന്നു നമ്മെ വിടുവിച്ചവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="25">സകല ജഡത്തിനും ആഹാരം കൊടുക്കുന്നവന്- അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
				<verse number="26">സ്വര്‍ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ ദയ എന്നേക്കുമുള്ളത്.</verse>
			</chapter>
			<chapter number="137">
				<verse number="1">ബാബേൽനദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഓര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.</verse>
				<verse number="2">അതിന്‍റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേൽ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.</verse>
				<verse number="3">ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവര്‍: സീയോന്‍ഗീതങ്ങളിൽ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.</verse>
				<verse number="4">ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?</verse>
				<verse number="5">യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കിൽ എന്‍റെ വലംകൈ മറന്നുപോകട്ടെ.</verse>
				<verse number="6">നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാൽ, യെരൂശലേമിനെ എന്‍റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാൽ, എന്‍റെ നാവ് അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.</verse>
				<verse number="7">ഇടിച്ചുകളവിന്‍, അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍! എന്നിങ്ങനെ പറഞ്ഞ എദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്‍റെ നാള്‍ ഓര്‍ക്കേണമേ.</verse>
				<verse number="8">നാശം അടുത്തിരിക്കുന്ന ബാബേൽ പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍.</verse>
				<verse number="9">നിന്‍റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേൽ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍.</verse>
			</chapter>
			<chapter number="138">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] ഞാന്‍ പൂര്‍ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ കീര്‍ത്തിക്കും.</verse>
				<verse number="2">ഞാന്‍ നിന്‍റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്‍റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിനു സ്തോത്രം ചെയ്യും. നിന്‍റെ നാമത്തിനു മീതെയൊക്കെയും നീ നിന്‍റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.</verse>
				<verse number="3">ഞാന്‍ വിളിച്ചപേക്ഷിച്ച നാളിൽ നീ എനിക്കുത്തരമരുളി; എന്‍റെ ഉള്ളിൽ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.</verse>
				<verse number="4">യഹോവേ, ഭൂമിയിലെ സകല രാജാക്കന്മാരും നിന്‍റെ വായിന്‍വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.</verse>
				<verse number="5">അതേ, അവര്‍ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്ത്വം വലിയതാകുന്നുവല്ലോ.</verse>
				<verse number="6">യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വിയെയോ അവന്‍ ദൂരത്തുനിന്ന് അറിയുന്നു.</verse>
				<verse number="7">ഞാന്‍ കഷ്ടതയുടെ നടുവിൽ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്‍റെ ശത്രുക്കളുടെ ക്രോധത്തിനു നേരേ നീ കൈ നീട്ടും; നിന്‍റെ വലംകൈ എന്നെ രക്ഷിക്കും.</verse>
				<verse number="8">യഹോവ എനിക്കുവേണ്ടി സമാപ്തി വരുത്തും; യഹോവേ, നിന്‍റെ ദയ എന്നേക്കുമുള്ളത്; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.</verse>
			</chapter>
			<chapter number="139">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു;</verse>
				<verse number="2">ഞാന്‍ ഇരിക്കുന്നതും എഴുന്നേല്ക്കുന്നതും നീ അറിയുന്നു. എന്‍റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.</verse>
				<verse number="3">എന്‍റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്‍റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.</verse>
				<verse number="4">യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്‍റെ നാവിന്മേൽ ഇല്ല.</verse>
				<verse number="5">നീ മുമ്പും പിമ്പും എന്നെ അടച്ചു നിന്‍റെ കൈ എന്‍റെമേൽ വച്ചിരിക്കുന്നു.</verse>
				<verse number="6">ഈ പരിജ്ഞാനം എനിക്കു അത്യദ്ഭുതമാകുന്നു; അത് എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.</verse>
				<verse number="7">നിന്‍റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധിവിട്ടു ഞാന്‍ എവിടേക്ക് ഓടും?</verse>
				<verse number="8">ഞാന്‍ സ്വര്‍ഗത്തിൽ കയറിയാൽ നീ അവിടെ ഉണ്ട്; പാതാളത്തിൽ എന്‍റെ കിടക്ക വിരിച്ചാൽ നീ അവിടെ ഉണ്ട്.</verse>
				<verse number="9">ഞാന്‍ ഉഷസ്സിന്‍ചിറകു ധരിച്ച്, സമുദ്രത്തിന്‍റെ അറ്റത്തുചെന്നു പാര്‍ത്താൽ</verse>
				<verse number="10">അവിടെയും നിന്‍റെ കൈ എന്നെ നടത്തും; നിന്‍റെ വലംകൈ എന്നെ പിടിക്കും.</verse>
				<verse number="11">ഇരുട്ട് എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്‍റെ ചുറ്റും രാത്രിയായിത്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാൽ</verse>
				<verse number="12">ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകൽപോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്ക് ഒരുപോലെ തന്നെ.</verse>
				<verse number="13">നീയല്ലോ എന്‍റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചത്, എന്‍റെ അമ്മയുടെ ഉദരത്തിൽ നീ എന്നെ മെടഞ്ഞു.</verse>
				<verse number="14">ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്‍ടിച്ചിരിക്കയാൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്‍റെ പ്രവൃത്തികള്‍ അദ്ഭുതകരമാകുന്നു; അത് എന്‍റെ ഉള്ളം നല്ലവണ്ണം അറിയുന്നു.</verse>
				<verse number="15">ഞാന്‍ രഹസ്യത്തിൽ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളിൽ നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്‍റെ അസ്ഥികൂടം നിനക്കു മറവായിരുന്നില്ല.</verse>
				<verse number="16">ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്‍റെ കണ്ണ് എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളിൽ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്‍റെ പുസ്തകത്തിൽ എഴുതിയിരുന്നു;</verse>
				<verse number="17">ദൈവമേ, നിന്‍റെ വിചാരങ്ങള്‍ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയത്!</verse>
				<verse number="18">അവയെ എണ്ണിയാൽ മണലിനെക്കാള്‍ അധികം; ഞാന്‍ ഉണരുമ്പോള്‍ ഇനിയും ഞാന്‍ നിന്‍റെ അടുക്കൽ ഇരിക്കുന്നു.</verse>
				<verse number="19">ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കിൽ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിന്‍.</verse>
				<verse number="20">അവര്‍ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്‍റെ ശത്രുക്കള്‍ നിന്‍റെ നാമം വൃഥാ എടുക്കുന്നു.</verse>
				<verse number="21">യഹോവേ, നിന്നെ പകയ്ക്കുന്നവരെ ഞാന്‍ പകയ്ക്കേണ്ടതല്ലയോ? നിന്നോട് എതിര്‍ത്തുനില്ക്കുന്നവരെ ഞാന്‍ വെറുക്കേണ്ടതല്ലയോ?</verse>
				<verse number="22">ഞാന്‍ പൂര്‍ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്‍റെ ശത്രുക്കളായി എണ്ണുന്നു.</verse>
				<verse number="23">ദൈവമേ, എന്നെ ശോധന ചെയ്ത് എന്‍റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ച് എന്‍റെ നിനവുകളെ അറിയേണമേ.</verse>
				<verse number="24">വ്യസനത്തിനുള്ള മാര്‍ഗം എന്നിൽ ഉണ്ടോ എന്നു നോക്കി, ശാശ്വതമാര്‍ഗത്തിൽ എന്നെ നടത്തേണമേ.</verse>
			</chapter>
			<chapter number="140">
				<verse number="1">സംഗീതപ്രമാണിക്ക്; ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ദുഷ്ടമനുഷ്യന്‍റെ കൈയിൽനിന്ന് എന്നെ വിടുവിച്ച് സാഹസക്കാരന്‍റെ പക്കൽനിന്ന് എന്നെ പാലിക്കേണമേ.</verse>
				<verse number="2">അവര്‍ ഹൃദയത്തിൽ അനര്‍ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിനു കൂട്ടം കൂടുന്നു.</verse>
				<verse number="3">അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ട്. സേലാ.</verse>
				<verse number="4">യഹോവേ, ദുഷ്ടന്‍റെ കൈയിൽനിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്‍റെ പക്കൽനിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്‍റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.</verse>
				<verse number="5">ഗര്‍വികള്‍ എനിക്കായി കെണിയും കയറും മറച്ചുവച്ചിരിക്കുന്നു; വഴിയരികെ അവര്‍ വല വിരിച്ചിരിക്കുന്നു; അവര്‍ എനിക്കായി കുടുക്കുകള്‍ വച്ചിരിക്കുന്നു. സേലാ.</verse>
				<verse number="6">നീ എന്‍റെ ദൈവം എന്നു ഞാന്‍ യഹോവയോടു പറഞ്ഞു; യഹോവേ, എന്‍റെ യാചനകളെ കേള്‍ക്കേണമേ.</verse>
				<verse number="7">എന്‍റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തിൽ നീ എന്‍റെ തലയിൽ ശിരസ്ത്രം ഇടുന്നു.</verse>
				<verse number="8">യഹോവേ, ദുഷ്ടന്‍റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന് അവന്‍റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.</verse>
				<verse number="9">എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,- അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.</verse>
				<verse number="10">തീക്കനൽ അവരുടെമേൽ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.</verse>
				<verse number="11">വാവിഷ്ഠാണക്കാരന്‍ ഭൂമിയിൽ നിലനില്ക്കയില്ല; സാഹസക്കാരനെ അനര്‍ഥം നായാടി ഉന്മൂലനാശം വരുത്തും.</verse>
				<verse number="12">യഹോവ പീഡിതന്‍റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="13">അതേ, നീതിമാന്മാര്‍ നിന്‍റെ നാമത്തിനു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്‍റെ സന്നിധിയിൽ വസിക്കും.</verse>
			</chapter>
			<chapter number="141">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്‍റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോട് അപേക്ഷിക്കുമ്പോള്‍ എന്‍റെ അപേക്ഷ കേള്‍ക്കേണമേ.</verse>
				<verse number="2">എന്‍റെ പ്രാര്‍ഥന തിരുസന്നിധിയിൽ ധൂപമായും എന്‍റെ കൈകളെ മലര്‍ത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.</verse>
				<verse number="3">യഹോവേ, എന്‍റെ വായ്ക്ക് ഒരു കാവൽ നിര്‍ത്തി, എന്‍റെ അധരദ്വാരം കാക്കേണമേ.</verse>
				<verse number="4">ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളിൽ ഇടപെടുവാന്‍ എന്‍റെ ഹൃദയത്തെ ദുഷ്കാര്യത്തിനു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയും അരുതേ.</verse>
				<verse number="5">നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലയ്ക്ക് എണ്ണ; എന്‍റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവര്‍ ചെയ്യുന്ന ദോഷങ്ങള്‍ക്കെതിരേ എനിക്കു പ്രാര്‍ഥനയേയുള്ളൂ.</verse>
				<verse number="6">അവരുടെ ന്യായാധിപന്മാരെ പാറമേൽനിന്നു തള്ളിയിടും; എന്‍റെ വാക്കുകള്‍ ഇമ്പമുള്ളവയാകയാൽ അവര്‍ അവയെ കേള്‍ക്കും.</verse>
				<verse number="7">നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികള്‍ പാതാളത്തിന്‍റെ വാതിൽക്കൽ ചിതറിക്കിടക്കുന്നു.</verse>
				<verse number="8">കര്‍ത്താവായ യഹോവേ, എന്‍റെ കണ്ണ് നിങ്കലേക്കു ആകുന്നു; ഞാന്‍ നിന്നെ ശരണമാക്കുന്നു; എന്‍റെ പ്രാണനെ തൂകിക്കളയരുതേ.</verse>
				<verse number="9">അവര്‍ എനിക്കു വച്ചിരിക്കുന്ന കെണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.</verse>
				<verse number="10">ഞാന്‍ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാര്‍ സ്വന്ത വലകളിൽ അകപ്പെടട്ടെ.</verse>
			</chapter>
			<chapter number="142">
				<verse number="1">ദാവീദിന്‍റെ ഒരു ധ്യാനം; അവന്‍ ഗുഹയിൽ ആയിരുന്നപ്പോള്‍ കഴിച്ച പ്രാര്‍ഥന. [1] ഞാന്‍ യഹോവയോട് ഉറക്കെ നിലവിളിക്കുന്നു; ഞാന്‍ ഉച്ചത്തിൽ യഹോവയോട് യാചിക്കുന്നു.</verse>
				<verse number="2">അവന്‍റെ സന്നിധിയിൽ ഞാന്‍ എന്‍റെ സങ്കടം പകരുന്നു; എന്‍റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.</verse>
				<verse number="3">എന്‍റെ ആത്മാവ് എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്‍റെ പാതയെ അറിയുന്നു. ഞാന്‍ നടക്കുന്ന പാതയിൽ അവര്‍ എനിക്ക് ഒരു കെണി ഒളിച്ചുവച്ചിരിക്കുന്നു.</verse>
				<verse number="4">വലത്തോട്ടുനോക്കി കാണേണമേ; എന്നെ അറിയുന്നവന്‍ ആരുമില്ലല്ലോ. ശരണം എനിക്ക് പൊയ്പോയിരിക്കുന്നു; എന്‍റെ പ്രാണനുവേണ്ടി ആരും കരുതുന്നില്ല.</verse>
				<verse number="5">യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്‍റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്ത് എന്‍റെ ഓഹരിയും ആകുന്നു എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="6">എന്‍റെ നിലവിളിക്കു ചെവി തരേണമേ. ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവര്‍ എന്നിലും ബലവാന്മാരാകയാൽ അവരുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ.</verse>
				<verse number="7">ഞാന്‍ നിന്‍റെ നാമത്തിനു സ്തോത്രം ചെയ്യേണ്ടതിന് എന്‍റെ പ്രാണനെ കാരാഗൃഹത്തിൽനിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോട് ഉപകാരം ചെയ്തിരിക്കയാൽ നീതിമാന്മാര്‍ എന്‍റെ ചുറ്റും വന്നുകൂടും.</verse>
			</chapter>
			<chapter number="143">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] യഹോവേ, എന്‍റെ പ്രാര്‍ഥന കേട്ട്, എന്‍റെ യാചനകള്‍ക്കു ചെവി തരേണമേ; നിന്‍റെ വിശ്വസ്തതയാലും നീതിയാലും എനിക്ക് ഉത്തരമരുളേണമേ.</verse>
				<verse number="2">അടിയനെ ന്യായവിസ്താരത്തിൽ പ്രവേശിപ്പിക്കരുതേ; ജീവനുള്ളവന്‍ ആരും തിരുസന്നിധിയിൽ നീതിമാനാകയില്ലല്ലോ.</verse>
				<verse number="3">ശത്രു എന്‍റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടിൽ പാര്‍പ്പിച്ചിരിക്കുന്നു.</verse>
				<verse number="4">ആകയാൽ എന്‍റെ മനം എന്‍റെ ഉള്ളിൽ വിഷാദിച്ചിരിക്കുന്നു; എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ സ്തംഭിച്ചിരിക്കുന്നു.</verse>
				<verse number="5">ഞാന്‍ പണ്ടത്തെ നാളുകളെ ഓര്‍ക്കുന്നു; നിന്‍റെ സകല പ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ ചിന്തിക്കുന്നു.</verse>
				<verse number="6">ഞാന്‍ എന്‍റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്‍റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.</verse>
				<verse number="7">യഹോവേ, വേഗം എനിക്ക് ഉത്തരമരുളേണമേ; എന്‍റെ ആത്മാവ് കാംക്ഷിക്കുന്നു. ഞാന്‍ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്‍റെ മുഖത്തെ എനിക്കു മറയ്ക്കരുതേ.</verse>
				<verse number="8">രാവിലെ നിന്‍റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നിൽ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്‍റെ ഉള്ളം നിങ്കലേക്ക് ഉയര്‍ത്തുന്നുവല്ലോ.</verse>
				<verse number="9">യഹോവേ, എന്‍റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ വിടുവിക്കേണമേ; നിന്‍റെ അടുക്കൽ ഞാന്‍ മറവിനായി വരുന്നു.</verse>
				<verse number="10">നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ എന്നെ പഠിപ്പിക്കേണമേ. നീ എന്‍റെ ദൈവമാകുന്നുവല്ലോ; നിന്‍റെ നല്ല ആത്മാവ് നേര്‍നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.</verse>
				<verse number="11">യഹോവേ, നിന്‍റെ നാമം നിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്‍റെ നീതിയാൽ എന്‍റെ പ്രാണനെ കഷ്ടതയിൽനിന്ന് ഉദ്ധരിക്കേണമേ.</verse>
				<verse number="12">നിന്‍റെ ദയയാൽ എന്‍റെ ശത്രുക്കളെ സംഹരിക്കേണമേ; എന്‍റെ പ്രാണനെ പീഡിപ്പിക്കുന്നവരെയൊക്കെയും നശിപ്പിക്കേണമേ; ഞാന്‍ നിന്‍റെ ദാസന്‍ ആകുന്നുവല്ലോ.</verse>
			</chapter>
			<chapter number="144">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] എന്‍റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍; അവന്‍ യുദ്ധത്തിന് എന്‍റെ കൈകളെയും പോരിന് എന്‍റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.</verse>
				<verse number="2">എന്‍റെ ദയയും എന്‍റെ കോട്ടയും എന്‍റെ ഗോപുരവും എന്‍റെ രക്ഷകനും എന്‍റെ പരിചയും ഞാന്‍ ശരണമാക്കിയവനും എന്‍റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവന്‍ തന്നെ.</verse>
				<verse number="3">യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാന്‍ അവന്‍ എന്ത്? മര്‍ത്യപുത്രനെ നീ വിചാരിപ്പാന്‍ അവന്‍ എന്തുമാത്രം?</verse>
				<verse number="4">മനുഷ്യന്‍ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്‍റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു.</verse>
				<verse number="5">യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ; പര്‍വതങ്ങള്‍ പുകയുവാന്‍ തക്കവണ്ണം അവയെ തൊടേണമേ.</verse>
				<verse number="6">മിന്നലിനെ അയച്ച് അവരെ ചിതറിക്കേണമേ; നിന്‍റെ അസ്ത്രങ്ങള്‍ എയ്ത് അവരെ തോല്പിക്കേണമേ.</verse>
				<verse number="7">ഉയരത്തിൽനിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തിൽനിന്നും അന്യജാതിക്കാരുടെ കൈയിൽനിന്നും എന്നെ രക്ഷിക്കേണമേ!</verse>
				<verse number="8">അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈയാകുന്നു.</verse>
				<verse number="9">ദൈവമേ, ഞാന്‍ നിനക്കു പുതിയൊരു പാട്ടു പാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.</verse>
				<verse number="10">നീ രാജാക്കന്മാര്‍ക്കു ജയം നല്കുകയും നിന്‍റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കൽനിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.</verse>
				<verse number="11">അന്യജാതിക്കാരുടെ കൈയിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷ്കു സംസാരിക്കുന്നു; അവരുടെ വലംകൈ വ്യാജമുള്ള വലംകൈ ആകുന്നു.</verse>
				<verse number="12">ഞങ്ങളുടെ പുത്രന്മാര്‍ ബാല്യത്തിൽ തഴച്ചു വളരുന്ന തൈകള്‍പോലെയും ഞങ്ങളുടെ പുത്രിമാര്‍ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകള്‍പോലെയും ഇരിക്കട്ടെ.</verse>
				<verse number="13">ഞങ്ങളുടെ കളപ്പുരകള്‍ വിവിധ ധാന്യം നല്കുവാന്‍ തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകള്‍ ഞങ്ങളുടെ പുല്പുറങ്ങളിൽ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.</verse>
				<verse number="14">ഞങ്ങളുടെ കാളകള്‍ ചുമടു ചുമക്കട്ടെ; മതിൽ തകര്‍ക്കുന്നതും പടയ്ക്ക് പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളിൽ നിലവിളിയും ഇല്ലാതിരിക്കട്ടെ.</verse>
				<verse number="15">ഈ സ്ഥിതിയിൽ ഇരിക്കുന്ന ജനം ഭാഗ്യമുള്ളത്; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.</verse>
			</chapter>
			<chapter number="145">
				<verse number="1">ദാവീദിന്‍റെ ഒരു സങ്കീര്‍ത്തനം. [1] എന്‍റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.</verse>
				<verse number="2">നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.</verse>
				<verse number="3">യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്‍റെ മഹിമ അഗോചരമത്രേ.</verse>
				<verse number="4">തലമുറതലമുറയോടു നിന്‍റെ ക്രിയകളെ പുകഴ്ത്തി നിന്‍റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.</verse>
				<verse number="5">നിന്‍റെ പ്രതാപത്തിന്‍റെ തേജസ്സുള്ള മഹത്ത്വത്തെയും നിന്‍റെ അദ്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.</verse>
				<verse number="6">മനുഷ്യര്‍ നിന്‍റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്‍റെ മഹിമയെ വര്‍ണിക്കും.</verse>
				<verse number="7">അവര്‍ നിന്‍റെ വലിയ നന്മയുടെ ഓര്‍മയെ പ്രസിദ്ധമാക്കും; നിന്‍റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.</verse>
				<verse number="8">യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍.</verse>
				<verse number="9">യഹോവ എല്ലാവര്‍ക്കും നല്ലവന്‍; തന്‍റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു.</verse>
				<verse number="10">യഹോവേ, നിന്‍റെ സകല പ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്‍റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.</verse>
				<verse number="11">മനുഷ്യപുത്രന്മാരോട് അവന്‍റെ വീര്യപ്രവൃത്തികളും അവന്‍റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്ത്വവും പ്രസ്താവിക്കേണ്ടതിനു</verse>
				<verse number="12">അവര്‍ നിന്‍റെ രാജത്വത്തിന്‍റെ മഹത്ത്വം പ്രസിദ്ധമാക്കി നിന്‍റെ ശക്തിയെക്കുറിച്ചു സംസാരിക്കും.</verse>
				<verse number="13">നിന്‍റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്‍റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.</verse>
				<verse number="14">വീഴുന്നവരെയൊക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെയൊക്കെയും അവന്‍ നിവിര്‍ത്തുന്നു.</verse>
				<verse number="15">എല്ലാവരുടെയും കണ്ണ് നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്ത് അവര്‍ക്കു ഭക്ഷണം കൊടുക്കുന്നു.</verse>
				<verse number="16">നീ തൃക്കൈ തുറന്നു ജീവനുള്ളതിനൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.</verse>
				<verse number="17">യഹോവ തന്‍റെ സകല വഴികളിലും നീതിമാനും തന്‍റെ സകല പ്രവൃത്തികളിലും ദയാലുവും ആകുന്നു.</verse>
				<verse number="18">യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.</verse>
				<verse number="19">തന്‍റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കും.</verse>
				<verse number="20">യഹോവ തന്നെ സ്നേഹിക്കുന്ന ഏവരെയും പരിപാലിക്കുന്നു; എന്നാൽ സകല ദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;</verse>
				<verse number="21">എന്‍റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകല ജഡവും അവന്‍റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.</verse>
			</chapter>
			<chapter number="146">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; എന്‍ മനമേ, യഹോവയെ സ്തുതിക്ക.</verse>
				<verse number="2">ജീവനുള്ളെന്നും ഞാന്‍ യഹോവയെ സ്തുതിക്കും; ഞാന്‍ ഉള്ള കാലത്തോളം എന്‍റെ ദൈവത്തിനു കീര്‍ത്തനം ചെയ്യും.</verse>
				<verse number="3">നിങ്ങള്‍ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.</verse>
				<verse number="4">അവന്‍റെ ശ്വാസം പോകുന്നു; അവന്‍ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നെ അവന്‍റെ നിരൂപണങ്ങള്‍ നശിക്കുന്നു.</verse>
				<verse number="5">യാക്കോബിന്‍റെ ദൈവം സഹായമായി തന്‍റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവന്‍ ഭാഗ്യവാന്‍.</verse>
				<verse number="6">അവന്‍ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവന്‍ എന്നേക്കും വിശ്വസ്തത കാക്കുന്നു.</verse>
				<verse number="7">പീഡിതന്മാര്‍ക്ക് അവന്‍ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവര്‍ക്ക് അവന്‍ ആഹാരം നല്കുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചുവിടുന്നു.</verse>
				<verse number="8">യഹോവ കുരുടന്മാര്‍ക്കു കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിര്‍ത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.</verse>
				<verse number="9">യഹോവ പരദേശികളെ പരിപാലിക്കുന്നു; അവന്‍ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാൽ ദുഷ്ടന്മാരുടെ വഴി അവന്‍ മറിച്ചു കളയുന്നു.</verse>
				<verse number="10">യഹോവ എന്നേക്കും വാഴും; സീയോനേ, നിന്‍റെ ദൈവം തലമുറതലമുറയോളം തന്നെ. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="147">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; നമ്മുടെ ദൈവത്തിനു കീര്‍ത്തനം പാടുന്നത് നല്ലത്; അതു മനോഹരവും സ്തുതി ഉചിതവും തന്നെ.</verse>
				<verse number="2">യഹോവ യെരൂശലേമിനെ പണിയുന്നു; അവന്‍ യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേര്‍ക്കുന്നു.</verse>
				<verse number="3">മനം തകര്‍ന്നവരെ അവന്‍ സൗഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.</verse>
				<verse number="4">അവന്‍ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവയ്ക്കൊക്കെയും പേര്‍ വിളിക്കുന്നു.</verse>
				<verse number="5">നമ്മുടെ കര്‍ത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്‍റെ വിവേകത്തിന് അന്തമില്ല.</verse>
				<verse number="6">യഹോവ താഴ്മയുള്ളവനെ ഉയര്‍ത്തുന്നു; അവന്‍ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.</verse>
				<verse number="7">സ്തോത്രത്തോടെ യഹോവയ്ക്കു പാടുവിന്‍; കിന്നരത്തോടെ നമ്മുടെ ദൈവത്തിനു കീര്‍ത്തനം ചെയ്‍വിന്‍;</verse>
				<verse number="8">അവന്‍ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു. ഭൂമിക്കായി മഴ ഒരുക്കുന്നു; അവന്‍ പര്‍വതങ്ങളിൽ പുല്ലു മുളപ്പിക്കുന്നു.</verse>
				<verse number="9">അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങള്‍ക്കും അതതിന്‍റെ ആഹാരം കൊടുക്കുന്നു.</verse>
				<verse number="10">അശ്വബലത്തിൽ അവന് ഇഷ്ടം തോന്നുന്നില്ല; പുരുഷന്‍റെ ഊരുക്കളിൽ പ്രസാദിക്കുന്നതുമില്ല.</verse>
				<verse number="11">തന്നെ ഭയപ്പെടുകയും തന്‍റെ ദയയിൽ പ്രത്യാശവയ്ക്കുകയും ചെയ്യുന്നവരിൽ യഹോവ പ്രസാദിക്കുന്നു.</verse>
				<verse number="12">യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്‍റെ ദൈവത്തെ സ്തുതിക്ക.</verse>
				<verse number="13">അവന്‍ നിന്‍റെ വാതിലുകളുടെ ഓടാമ്പലുകളെ ഉറപ്പിച്ചു നിന്‍റെ അകത്തു നിന്‍റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.</verse>
				<verse number="14">അവന്‍ നിന്‍റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുന്നു.</verse>
				<verse number="15">അവന്‍ തന്‍റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവന്‍റെ വചനം അതിവേഗം ഓടുന്നു.</verse>
				<verse number="16">അവന്‍ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.</verse>
				<verse number="17">അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്‍റെ കുളിര്‍ സഹിച്ചു നില്ക്കുന്നവന്‍ ആര്‍?</verse>
				<verse number="18">അവന്‍ തന്‍റെ വചനം അയച്ച് അവയെ ഉരുക്കുന്നു; കാറ്റ് അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.</verse>
				<verse number="19">അവന്‍ യാക്കോബിന് തന്‍റെ വചനവും യിസ്രായേലിനു തന്‍റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.</verse>
				<verse number="20">അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്‍റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="148">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; സ്വര്‍ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിന്‍; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിന്‍.</verse>
				<verse number="2">അവന്‍റെ സകല ദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍; അവന്‍റെ സര്‍വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍;</verse>
				<verse number="3">സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍; പ്രകാശമുള്ള സകല നക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍.</verse>
				<verse number="4">സ്വര്‍ഗാധിസ്വര്‍ഗവും ആകാശത്തിനു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍.</verse>
				<verse number="5">അവന്‍ കല്പിച്ചിട്ട് അവ സൃഷ്‍ടിക്കപ്പെട്ടിരിക്കയാൽ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.</verse>
				<verse number="6">അവന്‍ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വച്ചുമിരിക്കുന്നു.</verse>
				<verse number="7">തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിന്‍.</verse>
				<verse number="8">തീയും കന്മഴയും ഹിമവും ആവിയും, അവന്‍റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,</verse>
				<verse number="9">പര്‍വതങ്ങളും സകല കുന്നുകളും, ഫലവൃക്ഷങ്ങളും സകല ദേവദാരുക്കളും,</verse>
				<verse number="10">മൃഗങ്ങളും സകല കന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,</verse>
				<verse number="11">ഭൂമിയിലെ രാജാക്കന്മാരും സകല വംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകല ന്യായാധിപന്മാരും,</verse>
				<verse number="12">യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,</verse>
				<verse number="13">ഇവരൊക്കെയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്‍റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നത്. അവന്‍റെ മഹത്ത്വം ഭൂമിക്കും ആകാശത്തിനും മേലായിരിക്കുന്നു.</verse>
				<verse number="14">തന്നോട് അടുത്തിരിക്കുന്ന ജനമായി യിസ്രായേൽമക്കളായ തന്‍റെ സകല ഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന് ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="149">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; യഹോവയ്ക്കു പുതിയൊരു പാട്ടും ഭക്തന്മാരുടെ സഭയിൽ അവന്‍റെ സ്തുതിയും പാടുവിന്‍.</verse>
				<verse number="2">യിസ്രായേൽ തന്നെ ഉണ്ടാക്കിയവനിൽ സന്തോഷിക്കട്ടെ; സീയോന്‍റെ മക്കള്‍ തങ്ങളുടെ രാജാവിൽ ആനന്ദിക്കട്ടെ.</verse>
				<verse number="3">അവര്‍ നൃത്തം ചെയ്തുകൊണ്ട് അവന്‍റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടുംകൂടെ അവനു കീര്‍ത്തനം ചെയ്യട്ടെ.</verse>
				<verse number="4">യഹോവ തന്‍റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ട് അലങ്കരിക്കും.</verse>
				<verse number="5">ഭക്തന്മാര്‍ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ; അവര്‍ തങ്ങളുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.</verse>
				<verse number="6">അവരുടെ വായിൽ ദൈവത്തിന്‍റെ പുകഴ്ചകളും അവരുടെ കൈയിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികള്‍ക്കു പ്രതികാരവും വംശങ്ങള്‍ക്കു ശിക്ഷയും നടത്തേണ്ടതിനും</verse>
				<verse number="7">അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരുമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും</verse>
				<verse number="8">എഴുതിയിരിക്കുന്ന വിധി അവരുടെമേൽ നടത്തേണ്ടതിനും തന്നെ.</verse>
				<verse number="9">അത് അവന്‍റെ സര്‍വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
			<chapter number="150">
				<verse number="1">യഹോവയെ സ്തുതിപ്പിന്‍; ദൈവത്തെ അവന്‍റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിന്‍; അവന്‍റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിന്‍.</verse>
				<verse number="2">അവന്‍റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍; അവന്‍റെ മഹിമാധിക്യത്തിനു തക്കവണ്ണം അവനെ സ്തുതിപ്പിന്‍.</verse>
				<verse number="3">കാഹളനാദത്തോടെ അവനെ സ്തുതിപ്പിന്‍; വീണയോടും കിന്നരത്തോടുംകൂടെ അവനെ സ്തുതിപ്പിന്‍.</verse>
				<verse number="4">തപ്പിനോടും നൃത്തത്തോടുംകൂടെ അവനെ സ്തുതിപ്പിന്‍; തന്ത്രിനാദത്തോടും കുഴലിനോടുംകൂടെ അവനെ സ്തുതിപ്പിന്‍.</verse>
				<verse number="5">ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍.</verse>
				<verse number="6">ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിന്‍.</verse>
			</chapter>
		</book>
		<book number="20">
			<chapter number="1">
				<verse number="1">യിസ്രായേൽരാജാവായി ദാവീദിന്‍റെ മകനായ ശലോമോന്‍റെ സദൃശവാക്യങ്ങള്‍.</verse>
				<verse number="2">ജ്ഞാനവും പ്രബോധനവും പ്രാപിപ്പാനും വിവേകവചനങ്ങളെ ഗ്രഹിപ്പാനും</verse>
				<verse number="3">പരിജ്ഞാനം, നീതി, ന്യായം, നേര്‍ എന്നിവയ്ക്കായി പ്രബോധനം ലഭിപ്പാനും</verse>
				<verse number="4">അല്പബുദ്ധികള്‍ക്ക് സൂക്ഷ്മബുദ്ധിയും ബാലന് പരിജ്ഞാനവും വകതിരിവും നല്കുവാനും</verse>
				<verse number="5">ജ്ഞാനി കേട്ടിട്ടു വിദ്യാഭിവൃദ്ധി പ്രാപിപ്പാനും, ബുദ്ധിമാന്‍ സദുപദേശം സമ്പാദിപ്പാനും</verse>
				<verse number="6">സദൃശവാക്യങ്ങളും അലങ്കാരവചനങ്ങളും ജ്ഞാനികളുടെ മൊഴികളും കടങ്കഥകളും മനസ്സിലാക്കുവാനും അവ ഉതകുന്നു.</verse>
				<verse number="7">യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു; ഭോഷന്മാരോ ജ്ഞാനവും പ്രബോധനവും നിരസിക്കുന്നു.</verse>
				<verse number="8">മകനേ, അപ്പന്‍റെ പ്രബോധനം കേള്‍ക്ക. അമ്മയുടെ ഉപദേശം ഉപേക്ഷിക്കയും അരുത്;</verse>
				<verse number="9">അവ നിന്‍റെ ശിരസ്സിന് അലങ്കാരമാലയും നിന്‍റെ കഴുത്തിന് സരപ്പളിയും ആയിരിക്കും.</verse>
				<verse number="10">മകനേ, പാപികള്‍ നിന്നെ വശീകരിച്ചാൽ വഴിപ്പെട്ടുപോകരുത്.</verse>
				<verse number="11">ഞങ്ങളോടുകൂടെ വരിക; നാം രക്തത്തിനായി പതിയിരിക്ക; നിര്‍ദോഷിയെ കാരണം കൂടാതെ പിടിപ്പാന്‍ ഒളിച്ചിരിക്ക.</verse>
				<verse number="12">പാതാളംപോലെ അവരെ ജീവനോടെയും കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ അവരെ സര്‍വാംഗമായും വിഴുങ്ങിക്കളക.</verse>
				<verse number="13">നമുക്ക് വിലയേറിയ സമ്പത്തൊക്കെയും കിട്ടും; നമ്മുടെ വീടുകളെ കൊള്ളകൊണ്ടു നിറയ്ക്കാം.</verse>
				<verse number="14">നിനക്ക് ഞങ്ങളോടുകൂടെ സമാംശം കിട്ടും; നമുക്ക് എല്ലാവര്‍ക്കും സഞ്ചി ഒന്നായിരിക്കും; എന്നിങ്ങനെ അവര്‍ പറഞ്ഞാൽ,</verse>
				<verse number="15">മകനേ, നീ അവരുടെ വഴിക്ക് പോകരുത്; നിന്‍റെ കാൽ അവരുടെ പാതയിൽ വയ്ക്കുകയും അരുത്.</verse>
				<verse number="16">അവരുടെ കാൽ ദോഷം ചെയ്‍വാന്‍ ഓടുന്നു; രക്തം ചൊരിയിപ്പാന്‍ അവര്‍ ബദ്ധപ്പെടുന്നു.</verse>
				<verse number="17">പക്ഷി കാണ്‍കെ വലവിരിക്കുന്നത് വ്യര്‍ഥമല്ലോ.</verse>
				<verse number="18">അവര്‍ സ്വന്തരക്തത്തിനായി പതിയിരിക്കുന്നു; സ്വന്തപ്രാണഹാനിക്കായി ഒളിച്ചിരിക്കുന്നു.</verse>
				<verse number="19">ദുരാഗ്രഹികളായ ഏവരുടെയും വഴികള്‍ അങ്ങനെ തന്നെ; അത് അവരുടെ ജീവനെ എടുത്തുകളയുന്നു.</verse>
				<verse number="20">ജ്ഞാനമായവള്‍ വീഥിയിൽ ഘോഷിക്കുന്നു; വിശാലസ്ഥലത്ത് സ്വരം കേള്‍പ്പിക്കുന്നു.</verse>
				<verse number="21">അവള്‍ ആരവമുള്ള തെരുക്കളുടെ തലയ്ക്കൽനിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിനകത്തും പ്രസ്താവിക്കുന്നത്:</verse>
				<verse number="22">ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധിഹീനതയിൽ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തിൽ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നത് എത്രത്തോളം?</verse>
				<verse number="23">എന്‍റെ ശാസനയ്ക്കു തിരിഞ്ഞുകൊള്‍വിന്‍; ഞാന്‍ എന്‍റെ മനസ്സ് നിങ്ങള്‍ക്കു പൊഴിച്ചുതരും; എന്‍റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.</verse>
				<verse number="24">ഞാന്‍ വിളിച്ചിട്ട് നിങ്ങള്‍ ശ്രദ്ധിക്കാതെയും ഞാന്‍ കൈ നീട്ടിയിട്ട് ആരും കൂട്ടാക്കാതെയും</verse>
				<verse number="25">നിങ്ങള്‍ എന്‍റെ ആലോചനയൊക്കെയും ത്യജിച്ചുകളകയും എന്‍റെ ശാസനയെ ഒട്ടും അനുസരിക്കാതിരിക്കയും ചെയ്തതുകൊണ്ട്</verse>
				<verse number="26">ഞാനും നിങ്ങളുടെ അനര്‍ഥദിവസത്തിൽ ചിരിക്കും; നിങ്ങള്‍ ഭയപ്പെടുന്നത് നിങ്ങള്‍ക്കു ഭവിക്കുമ്പോള്‍ പരിഹസിക്കും.</verse>
				<verse number="27">നിങ്ങള്‍ ഭയപ്പെടുന്നത് നിങ്ങള്‍ക്കു കൊടുങ്കാറ്റുപോലെയും നിങ്ങളുടെ ആപത്ത് ചുഴലിക്കാറ്റു പോലെയും വരുമ്പോള്‍, കഷ്ടവും സങ്കടവും നിങ്ങള്‍ക്കു വരുമ്പോള്‍ തന്നെ.</verse>
				<verse number="28">അപ്പോള്‍ അവര്‍ എന്നെ വിളിക്കും; ഞാന്‍ ഉത്തരം പറകയില്ല. എന്നെ ജാഗ്രതയോടെ അന്വേഷിക്കും; കണ്ടെത്തുകയുമില്ല.</verse>
				<verse number="29">അവര്‍ പരിജ്ഞാനത്തെ വെറുത്തല്ലോ; യഹോവാഭക്തിയെ തിരഞ്ഞെടുത്തതുമില്ല.</verse>
				<verse number="30">അവര്‍ എന്‍റെ ആലോചന അനുസരിക്കാതെ എന്‍റെ ശാസനയൊക്കെയും നിരസിച്ചുകളഞ്ഞതുകൊണ്ട്</verse>
				<verse number="31">അവര്‍ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.</verse>
				<verse number="32">ബുദ്ധിഹീനരുടെ പിന്‍മാറ്റം അവരെ കൊല്ലും; ഭോഷന്മാരുടെ നിശ്ചിന്ത അവരെ നശിപ്പിക്കും.</verse>
				<verse number="33">എന്‍റെ വാക്ക് കേള്‍ക്കുന്നവനോ നിര്‍ഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="2">
				<verse number="1">മകനേ, ജ്ഞാനത്തിനു ചെവികൊടുക്കയും ബോധത്തിനു നിന്‍റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്</verse>
				<verse number="2">എന്‍റെ വചനങ്ങളെ കൈക്കൊണ്ട് എന്‍റെ കല്പനകളെ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചാൽ,</verse>
				<verse number="3">നീ ബോധത്തിനായി വിളിച്ച് വിവേകത്തിനായി ശബ്ദം ഉയര്‍ത്തുന്നു എങ്കിൽ,</verse>
				<verse number="4">അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ച് നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ,</verse>
				<verse number="5">നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.</verse>
				<verse number="6">യഹോവയല്ലോ ജ്ഞാനം നല്കുന്നത്; അവന്‍റെ വായിൽനിന്ന് പരിജ്ഞാനവും വിവേകവും വരുന്നു.</verse>
				<verse number="7">അവന്‍ നേരുള്ളവര്‍ക്ക് രക്ഷ സംഗ്രഹിച്ചു വയ്ക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവര്‍ക്ക് അവന്‍ ഒരു പരിച തന്നെ.</verse>
				<verse number="8">അവന്‍ ന്യായത്തിന്‍റെ പാതകളെ കാക്കുന്നു; തന്‍റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.</verse>
				<verse number="9">അങ്ങനെ നീ നീതിയും ന്യായവും നേരും സകല സന്മാര്‍ഗവും ഗ്രഹിക്കും.</verse>
				<verse number="10">ജ്ഞാനം നിന്‍റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്‍റെ മനസ്സിന് ഇമ്പമായിരിക്കും.</verse>
				<verse number="11">വകതിരിവ് നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.</verse>
				<verse number="12">അത് നിന്നെ ദുഷ്ടന്‍റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.</verse>
				<verse number="13">അവര്‍ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന് നേരേയുള്ള പാത വിട്ടുകളകയും</verse>
				<verse number="14">ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്‍റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.</verse>
				<verse number="15">അവര്‍ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.</verse>
				<verse number="16">അത് നിന്നെ പരസ്ത്രീയുടെ കൈയിൽ നിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.</verse>
				<verse number="17">അവള്‍ തന്‍റെ യൗവനകാന്തനെ ഉപേക്ഷിച്ച് തന്‍റെ ദൈവത്തിന്‍റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.</verse>
				<verse number="18">അവളുടെ വീട് മരണത്തിലേക്കും അവളുടെ പാതകള്‍ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.</verse>
				<verse number="19">അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്‍റെ പാതകളെ പ്രാപിക്കുന്നതുമില്ല.</verse>
				<verse number="20">അതുകൊണ്ട് നീ സജ്ജനത്തിന്‍റെ വഴിയിൽ നടന്ന് നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്‍ക.</verse>
				<verse number="21">നേരുള്ളവര്‍ ദേശത്തു വസിക്കും; നിഷ്കളങ്കന്മാര്‍ അതിൽ ശേഷിച്ചിരിക്കും.</verse>
				<verse number="22">എന്നാൽ ദുഷ്ടന്മാര്‍ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ അതിൽനിന്നു നിര്‍മ്മൂലമാകും.</verse>
			</chapter>
			<chapter number="3">
				<verse number="1">മകനേ, എന്‍റെ ഉപദേശം മറക്കരുത്; നിന്‍റെ ഹൃദയം എന്‍റെ കല്പനകളെ കാത്തുകൊള്ളട്ടെ.</verse>
				<verse number="2">അവ ദീര്‍ഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ധിപ്പിച്ചുതരും.</verse>
				<verse number="3">ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുത്; അവയെ നിന്‍റെ കഴുത്തിൽ കെട്ടിക്കൊള്‍ക; നിന്‍റെ ഹൃദയത്തിന്‍റെ പലകയിൽ എഴുതിക്കൊള്‍ക.</verse>
				<verse number="4">അങ്ങനെ നീ ദൈവത്തിനും മനുഷ്യര്‍ക്കും ബോധ്യമായ ലാവണ്യവും സൽബുദ്ധിയും പ്രാപിക്കും.</verse>
				<verse number="5">പൂര്‍ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്.</verse>
				<verse number="6">നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊള്‍ക; അവന്‍ നിന്‍റെ പാതകളെ നേരേയാക്കും;</verse>
				<verse number="7">നിനക്കു തന്നെ നീ ജ്ഞാനിയായി തോന്നരുത്; യഹോവയെ ഭയപ്പെട്ട് ദോഷം വിട്ടുമാറുക.</verse>
				<verse number="8">അതു നിന്‍റെ നാഭിക്ക് ആരോഗ്യവും അസ്ഥികള്‍ക്കു തണുപ്പും ആയിരിക്കും.</verse>
				<verse number="9">യഹോവയെ നിന്‍റെ ധനംകൊണ്ടും എല്ലാ വിളവിന്‍റെയും ആദ്യഫലം കൊണ്ടും ബഹുമാനിക്ക.</verse>
				<verse number="10">അങ്ങനെ നിന്‍റെ കളപ്പുരകള്‍ സമൃദ്ധിയായി നിറയും; നിന്‍റെ ചക്കുകളിൽ വീഞ്ഞ് കവിഞ്ഞൊഴുകും.</verse>
				<verse number="11">മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുത്; അവന്‍റെ ശാസനയിങ്കൽ മുഷികയും അരുത്.</verse>
				<verse number="12">അപ്പന്‍ ഇഷ്ടപുത്രനോട് ചെയ്യുന്നതുപോലെ യഹോവ താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.</verse>
				<verse number="13">ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍.</verse>
				<verse number="14">അതിന്‍റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്‍റെ ലാഭം തങ്കത്തിലും നല്ലത്.</verse>
				<verse number="15">അതു മുത്തുകളിലും വിലയേറിയത്; നിന്‍റെ മനോഹരവസ്തുക്കള്‍ ഒന്നും അതിനു തുല്യമാകയില്ല.</verse>
				<verse number="16">അതിന്‍റെ വലംകൈയിൽ ദീര്‍ഘായുസ്സും ഇടംകൈയിൽ ധനവും മാനവും ഇരിക്കുന്നു.</verse>
				<verse number="17">അതിന്‍റെ വഴികള്‍ ഇമ്പമുള്ള വഴികളും അതിന്‍റെ പാതകളെല്ലാം സമാധാനവും ആകുന്നു.</verse>
				<verse number="18">അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്ക് അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="19">ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവന്‍ ആകാശത്തെ ഉറപ്പിച്ചു.</verse>
				<verse number="20">അവന്‍റെ പരിജ്ഞാനത്താൽ ആഴങ്ങള്‍ പിളര്‍ന്നു; മേഘങ്ങള്‍ മഞ്ഞു പൊഴിക്കുന്നു.</verse>
				<verse number="21">മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍ക; അവ നിന്‍റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്.</verse>
				<verse number="22">അവ നിനക്കു ജീവനും നിന്‍റെ കഴുത്തിന് അലങ്കാരവും ആയിരിക്കും.</verse>
				<verse number="23">അങ്ങനെ നീ നിര്‍ഭയമായി വഴിയിൽ നടക്കും; നിന്‍റെ കാൽ ഇടറുകയുമില്ല.</verse>
				<verse number="24">നീ കിടപ്പാന്‍ പോകുമ്പോള്‍ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍ നിന്‍റെ ഉറക്കം സുഖകരമായിരിക്കും.</verse>
				<verse number="25">പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.</verse>
				<verse number="26">യഹോവ നിന്‍റെ ആശ്രയമായിരിക്കും; അവന്‍ നിന്‍റെ കാൽ കുടുങ്ങാതവണ്ണം കാക്കും.</verse>
				<verse number="27">നന്മ ചെയ്‍വാന്‍ നിനക്കു പ്രാപ്തിയുള്ളപ്പോള്‍ അതിനു യോഗ്യന്മാരായിരിക്കുന്നവര്‍ക്കു ചെയ്യാതിരിക്കരുത്.</verse>
				<verse number="28">നിന്‍റെ കൈയിൽ ഉള്ളപ്പോള്‍ കൂട്ടുകാരനോട്: പോയിവരിക, നാളെത്തരാം എന്നു പറയരുത്.</verse>
				<verse number="29">കൂട്ടുകാരന്‍ സമീപേ നിര്‍ഭയം വസിക്കുമ്പോള്‍, അവന്‍റെ നേരേ ദോഷം നിരൂപിക്കരുത്.</verse>
				<verse number="30">നിനക്ക് ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോട് നീ വെറുതെ ശണ്ഠയിടരുത്.</verse>
				<verse number="31">സാഹസക്കാരനോടു നീ അസൂയപ്പെടരുത്; അവന്‍റെ വഴികള്‍ ഒന്നും തിരഞ്ഞെടുക്കയുമരുത്.</verse>
				<verse number="32">വക്രതയുള്ളവന്‍ യഹോവയ്ക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോ അവന്‍റെ സഖ്യത ഉണ്ട്.</verse>
				<verse number="33">യഹോവയുടെ ശാപം ദുഷ്ടന്‍റെ വീട്ടിൽ ഉണ്ട്; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന്‍ അനുഗ്രഹിക്കുന്നു.</verse>
				<verse number="34">പരിഹാസികളെ അവന്‍ പരിഹസിക്കുന്നു; എളിയവര്‍ക്കോ അവന്‍ കൃപ നല്കുന്നു.</verse>
				<verse number="35">ജ്ഞാനികള്‍ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോ അപമാനം തന്നെ.</verse>
			</chapter>
			<chapter number="4">
				<verse number="1">മക്കളേ, അപ്പന്‍റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിനു ശ്രദ്ധിപ്പിന്‍.</verse>
				<verse number="2">ഞാന്‍ നിങ്ങള്‍ക്കു സൽബുദ്ധി ഉപദേശിച്ചു തരുന്നു; എന്‍റെ ഉപദേശം നിങ്ങള്‍ ഉപേക്ഷിക്കരുത്.</verse>
				<verse number="3">ഞാന്‍ എന്‍റെ അപ്പനു മകനും എന്‍റെ അമ്മയ്ക്ക് ഓമനയും ഏക പുത്രനും ആയിരുന്നു;</verse>
				<verse number="4">അവന്‍ എന്നെ പഠിപ്പിച്ച് എന്നോടു പറഞ്ഞത്: എന്‍റെ വചനങ്ങളെ ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്‍ക; എന്‍റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.</verse>
				<verse number="5">ജ്ഞാനം സമ്പാദിക്ക; വിവേകം നേടുക; മറക്കരുത്; എന്‍റെ വചനങ്ങളെ വിട്ടുമാറുകയുമരുത്.</verse>
				<verse number="6">അതിനെ ഉപേക്ഷിക്കരുത്; അത് നിന്നെ കാക്കും; അതിൽ പ്രിയം വയ്ക്കുക; അത് നിന്നെ സൂക്ഷിക്കും.</verse>
				<verse number="7">ജ്ഞാനം തന്നെ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്‍റെ സകല സമ്പാദ്യത്താലും വിവേകം നേടുക.</verse>
				<verse number="8">അതിനെ ഉയര്‍ത്തുക; അതു നിന്നെ ഉയര്‍ത്തും; അതിനെ ആലിംഗനം ചെയ്താൽ അതു നിനക്കു മാനം വരുത്തും.</verse>
				<verse number="9">അതു നിന്‍റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്ത്വകിരീടം ചൂടിക്കും.</verse>
				<verse number="10">മകനേ കേട്ട് എന്‍റെ വചനങ്ങളെ കൈക്കൊള്‍ക; എന്നാൽ നിനക്ക് ദീര്‍ഘായുസ്സുണ്ടാകും.</verse>
				<verse number="11">ജ്ഞാനത്തിന്‍റെ മാര്‍ഗം ഞാന്‍ നിന്നെ ഉപദേശിക്കുന്നു: നേരേയുള്ള പാതയിൽ ഞാന്‍ നിന്നെ നടത്തുന്നു.</verse>
				<verse number="12">നടക്കുമ്പോള്‍ നിന്‍റെ കാലടിക്ക് ഇടുക്കം വരികയില്ല; ഓടുമ്പോള്‍ നീ ഇടറുകയുമില്ല.</verse>
				<verse number="13">പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുത്; അതിനെ കാത്തുകൊള്‍ക, അതു നിന്‍റെ ജീവനല്ലോ.</verse>
				<verse number="14">ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുത്; ദുര്‍ജനത്തിന്‍റെ വഴിയിൽ നടക്കയുമരുത്;</verse>
				<verse number="15">അതിനോട് അകന്നു നില്ക്ക; അതിൽ നടക്കരുത്; അത് വിട്ടുമാറി കടന്നുപോക.</verse>
				<verse number="16">അവര്‍ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്ക് ഉറക്കം വരികയില്ല.</verse>
				<verse number="17">ദുഷ്ടതയുടെ ആഹാരംകൊണ്ട് അവര്‍ ഉപജീവിക്കുന്നു; ബലാൽക്കാരത്തിന്‍റെ വീഞ്ഞ് അവര്‍ പാനം ചെയ്യുന്നു.</verse>
				<verse number="18">നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്‍റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.</verse>
				<verse number="19">ദുഷ്ടന്മാരുടെ വഴി അന്ധകാരംപോലെ ആകുന്നു; ഏതിങ്കൽ തട്ടിവീഴും എന്ന് അവര്‍ അറിയുന്നില്ല.</verse>
				<verse number="20">മകനേ, എന്‍റെ വചനങ്ങള്‍ക്കു ശ്രദ്ധ തരിക; എന്‍റെ മൊഴികള്‍ക്കു നിന്‍റെ ചെവി ചായിക്ക.</verse>
				<verse number="21">അവ നിന്‍റെ ദൃഷ്‍ടിയിൽനിന്നു മാറിപ്പോകരുത്; നിന്‍റെ ഹൃദയത്തിന്‍റെ നടുവിൽ അവയെ സൂക്ഷിച്ചുവയ്ക്കുക.</verse>
				<verse number="22">അവയെ കിട്ടുന്നവര്‍ക്ക് അവ ജീവനും അവരുടെ സര്‍വദേഹത്തിനും സൗഖ്യവും ആകുന്നു.</verse>
				<verse number="23">സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊള്‍ക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്.</verse>
				<verse number="24">വായുടെ വക്രത നിങ്കൽനിന്ന് നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കൽനിന്ന് അകറ്റുക.</verse>
				<verse number="25">നിന്‍റെ കണ്ണ് നേരേ നോക്കട്ടെ; നിന്‍റെ കണ്ണിമ ചൊവ്വേ മുമ്പോട്ടു മിഴിക്കട്ടെ.</verse>
				<verse number="26">നിന്‍റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്‍റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ.</verse>
				<verse number="27">ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്; നിന്‍റെ കാലിനെ ദോഷം വിട്ടകലുമാറാക്കുക.</verse>
			</chapter>
			<chapter number="5">
				<verse number="1">മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിനും നിന്‍റെ അധരങ്ങള്‍ പരിജ്ഞാനത്തെ പാലിക്കേണ്ടതിനും</verse>
				<verse number="2">ജ്ഞാനത്തെ ശ്രദ്ധിച്ച് എന്‍റെ ബോധത്തിന് ചെവി ചായിക്ക.</verse>
				<verse number="3">പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേന്‍ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്ക് എണ്ണയെക്കാള്‍ മൃദുവാകുന്നു.</verse>
				<verse number="4">പിന്നെത്തേതിലോ അവള്‍ കാഞ്ഞിരംപോലെ കയ്പും ഇരുവായ്ത്തലവാള്‍പോലെ മൂര്‍ച്ചയും ഉള്ളവള്‍ തന്നെ.</verse>
				<verse number="5">അവളുടെ കാലുകള്‍ മരണത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍ പാതാളത്തിലേക്ക് ഓടുന്നു.</verse>
				<verse number="6">ജീവന്‍റെ മാര്‍ഗത്തിൽ അവള്‍ ചെല്ലാതവണ്ണം അവളുടെ പാതകള്‍ അസ്ഥിരമായിരിക്കുന്നു; അവള്‍ അറിയുന്നതുമില്ല.</verse>
				<verse number="7">ആകയാൽ മക്കളേ, എന്‍റെ വാക്കു കേള്‍പ്പിന്‍; എന്‍റെ വായിലെ മൊഴികളെ വിട്ടുമാറരുത്.</verse>
				<verse number="8">നിന്‍റെ വഴിയെ അവളോട് അകറ്റുക; അവളുടെ വീട്ടിന്‍റെ വാതിലോട് അടുക്കരുത്.</verse>
				<verse number="9">നിന്‍റെ യൗവ്വനശക്തി അന്യന്മാര്‍ക്കും നിന്‍റെ ആണ്ടുകള്‍ ക്രൂരനും കൊടുക്കരുത്.</verse>
				<verse number="10">കണ്ടവര്‍ നിന്‍റെ സമ്പത്ത് തിന്നുകളയരുത്. നിന്‍റെ പ്രയത്നഫലം വല്ലവന്‍റെയും വീട്ടിൽ ആയിപ്പോകരുത്.</verse>
				<verse number="11">നിന്‍റെ മാംസവും ദേഹവും ക്ഷയിച്ചിട്ട് നീ ഒടുവിൽ നെടുവീര്‍പ്പിട്ടുകൊണ്ട്:</verse>
				<verse number="12">അയ്യോ! ഞാന്‍ പ്രബോധനം വെറുക്കയും എന്‍റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.</verse>
				<verse number="13">എന്‍റെ ഉപദേഷ്ടാക്കന്മാരുടെ വാക്ക് ഞാന്‍ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവര്‍ക്കു ഞാന്‍ ചെവികൊടുത്തില്ല.</verse>
				<verse number="14">സഭയുടെയും സംഘത്തിന്‍റെയും മധ്യേ ഞാന്‍ ഏകദേശം സകല ദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാന്‍ സംഗതി വരരുത്.</verse>
				<verse number="15">നിന്‍റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്ന് ഒഴുകുന്ന വെള്ളവും കുടിക്ക.</verse>
				<verse number="16">നിന്‍റെ ഉറവുകള്‍ വെളിയിലേക്കും നിന്‍റെ നീരൊഴുക്കുകള്‍ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?</verse>
				<verse number="17">അവ നിനക്കും അന്യന്മാര്‍ക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവൂ.</verse>
				<verse number="18">നിന്‍റെ ഉറവ് അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്‍റെ യൗവ്വനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊള്‍ക.</verse>
				<verse number="19">കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍പേടയുംപോലെ അവളുടെ സ്തനങ്ങള്‍ എല്ലാക്കാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.</verse>
				<verse number="20">മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്ത്?</verse>
				<verse number="21">മനുഷ്യന്‍റെ വഴികള്‍ യഹോവയുടെ ദൃഷ്‍ടിയിൽ ഇരിക്കുന്നു; അവന്‍റെ നടപ്പൊക്കെയും അവന്‍ തൂക്കി നോക്കുന്നു.</verse>
				<verse number="22">ദുഷ്ടന്‍റെ അകൃത്യങ്ങള്‍ അവനെ പിടിക്കും; തന്‍റെ പാപപാശങ്ങളാൽ അവന്‍ പിടിപെടും.</verse>
				<verse number="23">പ്രബോധനം കേള്‍ക്കായ്കയാൽ അവന്‍ മരിക്കും; മഹാഭോഷത്തത്താൽ അവന്‍ വഴിതെറ്റിപ്പോകും.</verse>
			</chapter>
			<chapter number="6">
				<verse number="1">മകനേ, കൂട്ടുകാരനുവേണ്ടി നീ ജാമ്യം നില്ക്കയോ അന്യനുവേണ്ടി കൈയടിക്കയോ ചെയ്തിട്ടുണ്ടെങ്കിൽ,</verse>
				<verse number="2">നിന്‍റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്‍റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു.</verse>
				<verse number="3">ആകയാൽ മകനേ, ഇതു ചെയ്ക; നിന്നെത്തന്നെ വിടുവിക്ക; കൂട്ടുകാരന്‍റെ കൈയിൽ നീ അകപ്പെട്ടുപോയല്ലോ; നീ ചെന്നു, താണുവീണു കൂട്ടുകാരനോടു മുട്ടിച്ചപേക്ഷിക്ക.</verse>
				<verse number="4">നിന്‍റെ കണ്ണിന് ഉറക്കവും നിന്‍റെ കണ്ണിമയ്ക്കു നിദ്രയും കൊടുക്കരുത്.</verse>
				<verse number="5">മാന്‍ നായാട്ടുകാരന്‍റെ കൈയിൽനിന്നും പക്ഷി വേട്ടക്കാരന്‍റെ കൈയിൽനിന്നും എന്നപോലെ നീ നിന്നെത്തന്നെ വിടുവിക്ക,</verse>
				<verse number="6">മടിയാ, ഉറുമ്പിന്‍റെ അടുക്കൽ ചെല്ലുക; അതിന്‍റെ വഴികളെ നോക്കി ബുദ്ധി പഠിക്ക.</verse>
				<verse number="7">അതിനു നായകനും മേൽവിചാരകനും അധിപതിയും ഇല്ലാതിരുന്നിട്ടും</verse>
				<verse number="8">വേനൽക്കാലത്ത് തന്‍റെ ആഹാരം ഒരുക്കുന്നു; കൊയ്ത്തുകാലത്ത് തന്‍റെ തീന്‍ ശേഖരിക്കുന്നു.</verse>
				<verse number="9">മടിയാ, നീ എത്രനേരം കിടന്നുറങ്ങും? എപ്പോള്‍ ഉറക്കത്തിൽനിന്ന് എഴുന്നേല്ക്കും?</verse>
				<verse number="10">കുറെക്കൂടെ ഉറക്കം; കുറെക്കൂടെ നിദ്ര; കുറെക്കൂടെ കൈകെട്ടി കിടക്ക.</verse>
				<verse number="11">അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.</verse>
				<verse number="12">നിസ്സാരനും ദുഷ്കര്‍മിയുമായവന്‍ വായുടെ വക്രതയോടെ നടക്കുന്നു.</verse>
				<verse number="13">അവന്‍ കണ്ണിമയ്ക്കുന്നു; കാൽകൊണ്ടു പരണ്ടുന്നു; വിരൽകൊണ്ട് ആംഗ്യം കാണിക്കുന്നു.</verse>
				<verse number="14">അവന്‍റെ ഹൃദയത്തിൽ വക്രതയുണ്ട്; അവന്‍ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.</verse>
				<verse number="15">അതുകൊണ്ട് അവന്‍റെ ആപത്തു പെട്ടെന്നു വരും; ക്ഷണത്തിൽ അവന്‍ തകര്‍ന്നുപോകും; പ്രതിശാന്തി ഉണ്ടാകയുമില്ല.</verse>
				<verse number="16">ആറു കാര്യം യഹോവ വെറുക്കുന്നു; ഏഴു കാര്യം അവന് അറപ്പാകുന്നു:</verse>
				<verse number="17">ഗര്‍വമുള്ള കണ്ണും വ്യാജമുള്ള നാവും കുറ്റമില്ലാത്ത രക്തം ചൊരിയുന്ന കയ്യും</verse>
				<verse number="18">ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിനു ബദ്ധപ്പെട്ട് ഓടുന്ന കാലും</verse>
				<verse number="19">ഭോഷ്കു പറയുന്ന കള്ളസ്സാക്ഷിയും സഹോദരന്മാരുടെ ഇടയിൽ വഴക്കുണ്ടാക്കുന്നവനും തന്നെ.</verse>
				<verse number="20">മകനേ, നിന്‍റെ അപ്പന്‍റെ കല്പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുത്.</verse>
				<verse number="21">അത് എല്ലായ്പോഴും നിന്‍റെ ഹൃദയ ത്തോടു ബന്ധിച്ചുകൊള്‍ക; നിന്‍റെ കഴുത്തിൽ അതു കെട്ടിക്കൊള്‍ക.</verse>
				<verse number="22">നീ നടക്കുമ്പോള്‍ അതു നിനക്കു വഴി കാണിക്കും. നീ ഉറങ്ങുമ്പോള്‍ അതു നിന്നെ കാക്കും; നീ ഉണരുമ്പോള്‍ അതു നിന്നോടു സംസാരിക്കും.</verse>
				<verse number="23">കല്പന ഒരു ദീപവും ഉപദേശം ഒരു വെളിച്ചവും പ്രബോധനത്തിന്‍റെ ശാസനകള്‍ ജീവന്‍റെ മാര്‍ഗവുമാകുന്നു.</verse>
				<verse number="24">അവ ദുഷ്ടസ്ത്രീയുടെ വശീകരണത്തിൽ നിന്നും പരസ്ത്രീയുടെ ചക്കരവാക്കുകളിൽനിന്നും നിന്നെ രക്ഷിക്കും.</verse>
				<verse number="25">അവളുടെ സൗന്ദര്യത്തെ നിന്‍റെ ഹൃദയത്തിൽ മോഹിക്കരുത്; അവള്‍ കണ്ണിമകൊണ്ട് നിന്നെ വശീകരിക്കയുമരുത്.</verse>
				<verse number="26">വേശ്യാസ്ത്രീനിമിത്തം പെറുക്കിത്തിന്നേണ്ടിവരും; വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു.</verse>
				<verse number="27">ഒരു മനുഷ്യനു തന്‍റെ വസ്ത്രം വെന്തുപോകാതെ മടിയിൽ തീ കൊണ്ടുവരാമോ?</verse>
				<verse number="28">ഒരുത്തനു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?</verse>
				<verse number="29">കൂട്ടുകാരന്‍റെ ഭാര്യയുടെ അടുക്കൽ ചെല്ലുന്നവന്‍ ഇങ്ങനെ തന്നെ; അവളെ തൊടുന്ന ഒരുത്തനും ശിക്ഷ വരാതെയിരിക്കയില്ല.</verse>
				<verse number="30">കള്ളന്‍ വിശന്നിട്ടു വിശപ്പടക്കുവാന്‍ മാത്രം കട്ടാൽ ആരും അവനെ നിരസിക്കുന്നില്ല.</verse>
				<verse number="31">അവനെ പിടികിട്ടിയാൽ അവന്‍ ഏഴിരട്ടി മടക്കിക്കൊടുക്കാം; തന്‍റെ വീട്ടിലെ വസ്തുവകയൊക്കെയും കൊടുക്കാം.</verse>
				<verse number="32">സ്ത്രീയോടു വ്യഭിചാരം ചെയ്യുന്നവനോ, ബുദ്ധിഹീനന്‍; അങ്ങനെ ചെയ്യുന്നവന്‍ സ്വന്തപ്രാണനെ നശിപ്പിക്കുന്നു.</verse>
				<verse number="33">പ്രഹരവും അപമാനവും അവനു ലഭിക്കും; അവന്‍റെ നിന്ദ മാഞ്ഞുപോകയുമില്ല.</verse>
				<verse number="34">ജാരശങ്ക പുരുഷനു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവന്‍ ഇളയ്ക്കുകയില്ല.</verse>
				<verse number="35">അവന്‍ യാതൊരു പ്രതിശാന്തിയും കൈക്കൊള്ളുകയില്ല; എത്ര സമ്മാനം കൊടുത്താലും അവന്‍ തൃപ്തിപ്പെടുകയുമില്ല.</verse>
			</chapter>
			<chapter number="7">
				<verse number="1">മകനേ, എന്‍റെ വചനങ്ങളെ പ്രമാണിച്ച് എന്‍റെ കല്പനകളെ നിന്‍റെ ഉള്ളിൽ സംഗ്രഹിച്ചുകൊള്‍ക.</verse>
				<verse number="2">നീ ജീവിച്ചിരിക്കേണ്ടതിന് എന്‍റെ കല്പനകളെയും ഉപദേശത്തെയും നിന്‍റെ കണ്ണിന്‍റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊള്‍ക.</verse>
				<verse number="3">നിന്‍റെ വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്‍റെ പലകയിൽ എഴുതുക.</verse>
				<verse number="4">ജ്ഞാനത്തോട്: നീ എന്‍റെ സഹോദരി എന്നു പറക; വിവേകത്തിനു സഖി എന്നു പേര്‍ വിളിക്ക.</verse>
				<verse number="5">അവ നിന്നെ പരസ്ത്രീയുടെ കൈയിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.</verse>
				<verse number="6">ഞാന്‍ എന്‍റെ വീട്ടിന്‍റെ കിളിവാതിൽക്കൽ അഴിക്കിടയിൽക്കൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്‍</verse>
				<verse number="7">ഭോഷന്മാരുടെ ഇടയിൽ ഒരുത്തനെ കണ്ടു; യൗവ്വനക്കാരുടെ കൂട്ടത്തിൽ ബുദ്ധിഹീനനായൊരു യുവാവിനെ കണ്ടറിഞ്ഞു.</verse>
				<verse number="8">അവന്‍ വൈകുന്നേരം, സന്ധ്യാസമയത്ത്, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ,</verse>
				<verse number="9">അവളുടെ വീട്ടിന്‍റെ കോണിനരികെ വീഥിയിൽക്കൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.</verse>
				<verse number="10">പെട്ടെന്ന് ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.</verse>
				<verse number="11">അവള്‍ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാൽ വീട്ടിൽ അടങ്ങിയിരിക്കയില്ല.</verse>
				<verse number="12">ഇപ്പോള്‍ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഓരോ കോണിലും അവള്‍ പതിയിരിക്കുന്നു.</verse>
				<verse number="13">അവള്‍ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നത്:</verse>
				<verse number="14">എനിക്കു സമാധാനയാഗങ്ങള്‍ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ എന്‍റെ നേര്‍ച്ചകളെ കഴിച്ചിരിക്കുന്നു.</verse>
				<verse number="15">അതുകൊണ്ട് ഞാന്‍ നിന്നെ കാണ്‍മാന്‍ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.</verse>
				<verse number="16">ഞാന്‍ എന്‍റെ കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂൽകൊണ്ടുള്ള വരിയന്‍പടങ്ങളും വിരിച്ചിരിക്കുന്നു.</verse>
				<verse number="17">മൂറും അകിലും ലവംഗവുംകൊണ്ടു ഞാന്‍ എന്‍റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.</verse>
				<verse number="18">വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.</verse>
				<verse number="19">പുരുഷന്‍ വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;</verse>
				<verse number="20">പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ട്; പൗര്‍ണമാസിക്കേ വീട്ടിൽ വന്നെത്തുകയുള്ളൂ.</verse>
				<verse number="21">ഇങ്ങനെ ഏറിയൊരു ഇമ്പവാക്കുകളാൽ അവള്‍ അവനെ വശീകരിച്ച് അധരമാധുര്യംകൊണ്ട് അവനെ നിര്‍ബന്ധിക്കുന്നു.</verse>
				<verse number="22">അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതു പോലെയും,</verse>
				<verse number="23">പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കെണിയിലേക്കു ബദ്ധപ്പെടുന്നതു പോലെയും കരളിൽ അസ്ത്രം തറയ്ക്കുവോളം അവന്‍ അവളുടെ പിന്നാലെ ചെല്ലുന്നു.</verse>
				<verse number="24">ആകയാൽ മക്കളേ, എന്‍റെ വാക്കു കേള്‍പ്പിന്‍; എന്‍റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന്‍.</verse>
				<verse number="25">നിന്‍റെ മനസ്സ് അവളുടെ വഴിയിലേക്കു ചായരുത്; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുത്.</verse>
				<verse number="26">അവള്‍ വീഴിച്ച ഹതന്മാര്‍ അനേകര്‍; അവള്‍ കൊന്നുകളഞ്ഞവര്‍ ആകെ വലിയൊരു കൂട്ടം ആകുന്നു.</verse>
				<verse number="27">അവളുടെ വീട് പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്‍റെ അറകളിലേക്കു ചെല്ലുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">ജ്ഞാനമായവള്‍ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ തന്‍റെ സ്വരം കേള്‍പ്പിക്കുന്നില്ലയോ?</verse>
				<verse number="2">അവള്‍ വഴിയരികെ മേടുകളുടെ മുകളിൽ പാതകള്‍ കൂടുന്നേടത്തു നില്ക്കുന്നു.</verse>
				<verse number="3">അവള്‍ പടിവാതിലുകളുടെ അരികത്തും പട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നത്:</verse>
				<verse number="4">പുരുഷന്മാരേ, ഞാന്‍ നിങ്ങളോടു വിളിച്ചു പറയുന്നു; എന്‍റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.</verse>
				<verse number="5">അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍.</verse>
				<verse number="6">കേള്‍പ്പിന്‍, ഞാന്‍ ഉൽക്കൃഷ്ടമായതു സംസാരിക്കും; എന്‍റെ അധരങ്ങളെ തുറക്കുന്നതു നേരിന് ആയിരിക്കും.</verse>
				<verse number="7">എന്‍റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്‍റെ അധരങ്ങള്‍ക്കു അറപ്പാകുന്നു.</verse>
				<verse number="8">എന്‍റെ വായിലെ മൊഴിയൊക്കെയും നീതിയാകുന്നു; അവയിൽ വക്രവും വികടവുമായത് ഒന്നുമില്ല.</verse>
				<verse number="9">അവയെല്ലാം ബുദ്ധിമാനു തെളിവും പരിജ്ഞാനം ലഭിച്ചവര്‍ക്കു നേരും ആകുന്നു.</verse>
				<verse number="10">വെള്ളിയെക്കാള്‍ എന്‍റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍ പരിജ്ഞാനവും കൈക്കൊള്‍വിന്‍.</verse>
				<verse number="11">ജ്ഞാനം മുത്തുകളെക്കാള്‍ നല്ലതാകുന്നു; മനോഹരമായതൊന്നും അതിനു തുല്യമാകയില്ല.</verse>
				<verse number="12">ജ്ഞാനം എന്ന ഞാന്‍ സൂക്ഷ്മബുദ്ധിയെ എന്‍റെ പാര്‍പ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന്‍ കണ്ടുപിടിക്കുന്നു.</verse>
				<verse number="13">യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മാര്‍ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ പകയ്ക്കുന്നു.</verse>
				<verse number="14">ആലോചനയും പരിജ്ഞാനവും എനിക്കുള്ളത്; ഞാന്‍ തന്നെ വിവേകം; എനിക്കു വീര്യബലം ഉണ്ട്.</verse>
				<verse number="15">ഞാന്‍ മുഖാന്തരം രാജാക്കന്മാര്‍ വാഴുന്നു; പ്രഭുക്കന്മാര്‍ നീതിയെ നടത്തുന്നു.</verse>
				<verse number="16">ഞാന്‍ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.</verse>
				<verse number="17">എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തും.</verse>
				<verse number="18">എന്‍റെ പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ട്.</verse>
				<verse number="19">എന്‍റെ ഫലം പൊന്നിലും തങ്കത്തിലും എന്‍റെ ആദായം മേത്തരമായ വെള്ളിയിലും നല്ലത്.</verse>
				<verse number="20">എന്നെ സ്നേഹിക്കുന്നവര്‍ക്ക് വസ്തുവക അവകാശമാക്കി കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കയും ചെയ്യേണ്ടതിന്</verse>
				<verse number="21">ഞാന്‍ നീതിയുടെ മാര്‍ഗത്തിലും ന്യായത്തിന്‍റെ പാതകളിലും നടക്കുന്നു.</verse>
				<verse number="22">യഹോവ പണ്ടുപണ്ടേ തന്‍റെ വഴിയുടെ ആരംഭമായി, തന്‍റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.</verse>
				<verse number="23">ഞാന്‍ പുരാതനമേ, ആദിയിൽ തന്നെ, ഭൂമിയുടെ ഉൽപത്തിക്കുമുമ്പേ നിയമിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="24">ആഴങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ ഇല്ലാതിരുന്നപ്പോള്‍ തന്നെ.</verse>
				<verse number="25">പര്‍വതങ്ങളെ സ്ഥാപിച്ചതിനു മുമ്പേയും കുന്നുകള്‍ക്കു മുമ്പേയും ഞാന്‍ ജനിച്ചിരിക്കുന്നു.</verse>
				<verse number="26">അവന്‍ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്‍റെ പൊടിയുടെ തുകയെയും ഉണ്ടാക്കിയിട്ടില്ലാത്ത സമയത്തു തന്നെ.</verse>
				<verse number="27">അവന്‍ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ആഴത്തിന്‍റെ ഉപരിഭാഗത്തു വൃത്തം വരച്ചപ്പോഴും</verse>
				<verse number="28">അവന്‍ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്‍റെ ഉറവുകള്‍ തടിച്ചപ്പോഴും</verse>
				<verse number="29">വെള്ളം അവന്‍റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍ സമുദ്രത്തിന് അതിര്‍ വച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും</verse>
				<verse number="30">ഞാന്‍ അവന്‍റെ അടുക്കൽ ശില്പിയായിരുന്നു; ഇടവിടാതെ അവന്‍റെ മുമ്പിൽ വിനോദിച്ചുകൊണ്ട് ദിനംപ്രതി അവന്‍റെ പ്രമോദമായിരുന്നു.</verse>
				<verse number="31">അവന്‍റെ ഭൂതലത്തിൽ ഞാന്‍ വിനോദിച്ചുകൊണ്ടിരുന്നു; എന്‍റെ പ്രമോദം മനുഷ്യപുത്രന്മാരോടു കൂടെ ആയിരുന്നു.</verse>
				<verse number="32">ആകയാൽ മക്കളേ, എന്‍റെ വാക്ക് കേട്ടുകൊള്‍വിന്‍; എന്‍റെ വഴികളെ പ്രമാണിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="33">പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിന്‍; അതിനെ ത്യജിച്ചുകളയരുത്.</verse>
				<verse number="34">ദിവസംപ്രതി എന്‍റെ പടിവാതിൽക്കൽ ജാഗരിച്ചും എന്‍റെ വാതിൽകട്ടളയ്ക്കൽ കാത്തുകൊണ്ടും എന്‍റെ വാക്ക് കേട്ടനുസരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.</verse>
				<verse number="35">എന്നെ കണ്ടെത്തുന്നവന്‍ ജീവനെ കണ്ടെത്തുന്നു; അവന്‍ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.</verse>
				<verse number="36">എന്നോടു പിഴയ്ക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.</verse>
			</chapter>
			<chapter number="9">
				<verse number="1">ജ്ഞാനമായവള്‍ തനിക്ക് ഒരു വീട് പണിതു; അതിന് ഏഴു തൂണ്‍ തീര്‍ത്തു.</verse>
				<verse number="2">അവള്‍ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്‍റെ മേശ ചമയിച്ചുമിരിക്കുന്നു.</verse>
				<verse number="3">അവള്‍ തന്‍റെ ദാസികളെ അയച്ചു പട്ടണത്തിലെ മേടകളിൽനിന്നു വിളിച്ചുപറയിക്കുന്നതു:</verse>
				<verse number="4">അല്പബുദ്ധിയായവന്‍ ഇങ്ങോട്ടു വരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയിക്കുന്നത്;</verse>
				<verse number="5">വരുവിന്‍, എന്‍റെ അപ്പം തിന്നുകയും ഞാന്‍ കലക്കിയ വീഞ്ഞു കുടിക്കയും ചെയ്‍വിന്‍!</verse>
				<verse number="6">ബുദ്ധിഹീനരേ, ബുദ്ധിഹീനത വിട്ടു ജീവിപ്പിന്‍! വിവേകത്തിന്‍റെ മാര്‍ഗത്തിൽ നടന്നുകൊള്‍വിന്‍.</verse>
				<verse number="7">പരിഹാസിയെ ശാസിക്കുന്നവന്‍ ലജ്ജ സമ്പാദിക്കുന്നു; ദുഷ്ടനെ ഭര്‍ത്സിക്കുന്നവനു കറ പറ്റുന്നു.</verse>
				<verse number="8">പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്; ജ്ഞാനിയെ ശാസിക്ക; അവന്‍ നിന്നെ സ്നേഹിക്കും.</verse>
				<verse number="9">ജ്ഞാനിയെ പ്രബോധിപ്പിക്ക, അവന്‍റെ ജ്ഞാനം വര്‍ധിക്കും; നീതിമാനെ ഉപദേശിക്ക അവന്‍ വിദ്യാഭിവൃദ്ധി പ്രാപിക്കും.</verse>
				<verse number="10">യഹോവാഭക്തി ജ്ഞാനത്തിന്‍റെ ആരംഭവും പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകവും ആകുന്നു.</verse>
				<verse number="11">ഞാന്‍ മുഖാന്തരം നിന്‍റെ നാളുകള്‍ പെരുകും; നിനക്കു ദീര്‍ഘായുസ്സ് ഉണ്ടാകും.</verse>
				<verse number="12">നീ ജ്ഞാനിയാകുന്നുവെങ്കിൽ നിനക്കുവേണ്ടി തന്നെ ജ്ഞാനിയായിരിക്കും; പരിഹസിക്കുന്നുവെങ്കിലോ, നീ തന്നെ സഹിക്കേണ്ടിവരും.</verse>
				<verse number="13">ഭോഷത്വമായവള്‍ മോഹപരവശയായിരിക്കുന്നു; അവള്‍ ബുദ്ധിഹീന തന്നെ, ഒന്നും അറിയുന്നതുമില്ല.</verse>
				<verse number="14">തങ്ങളുടെ പാതയിൽ നേരേ നടക്കുന്നവരായി കടന്നുപോകുന്നവരെ വിളിക്കേണ്ടതിനു</verse>
				<verse number="15">അവള്‍ പട്ടണത്തിലെ മേടകളിൽ തന്‍റെ വീട്ടുവാതിൽക്കൽ ഒരു പീഠത്തിന്മേൽ ഇരിക്കുന്നു.</verse>
				<verse number="16">അല്പബുദ്ധിയായവന്‍ ഇങ്ങോട്ടുവരട്ടെ; ബുദ്ധിഹീനനോടോ അവള്‍ പറയുന്നത്;</verse>
				<verse number="17">മോഷ്‍ടിച്ച വെള്ളം മധുരവും ഒളിച്ചുതിന്നുന്ന അപ്പം രുചികരവും ആകുന്നു.</verse>
				<verse number="18">എങ്കിലും മൃതന്മാര്‍ അവിടെ ഉണ്ടെന്നും അവളുടെ വിരുന്നുകാര്‍ പാതാളത്തിന്‍റെ ആഴത്തിൽ ഇരിക്കുന്നു എന്നും അവന്‍ അറിയുന്നില്ല.</verse>
			</chapter>
			<chapter number="10">
				<verse number="1">ശലോമോന്‍റെ സദൃശവാക്യങ്ങള്‍. ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന്‍ അമ്മയ്ക്ക് വ്യസനഹേതുവാകുന്നു.</verse>
				<verse number="2">ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങള്‍ ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.</verse>
				<verse number="3">യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവന്‍ തള്ളിക്കളയുന്നു.</verse>
				<verse number="4">മടിയുള്ള കൈകൊണ്ടു പ്രവര്‍ത്തിക്കുന്നവന്‍ ദരിദ്രനായിത്തീരുന്നു; ഉത്സാഹിയുടെ കൈയോ സമ്പത്തുണ്ടാക്കുന്നു.</verse>
				<verse number="5">വേനൽക്കാലത്ത് ശേഖരിച്ചുവയ്ക്കുന്നവന്‍ ബുദ്ധിമാന്‍; കൊയ്ത്തുകാലത്ത് ഉറങ്ങുന്നവനോ നാണംകെട്ടവന്‍.</verse>
				<verse number="6">നീതിമാന്‍റെ ശിരസ്സിന്മേൽ അനുഗ്രഹങ്ങള്‍ വരുന്നു; എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു.</verse>
				<verse number="7">നീതിമാന്‍റെ ഓര്‍മ അനുഗ്രഹിക്കപ്പെട്ടത്; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.</verse>
				<verse number="8">ജ്ഞാനഹൃദയന്‍ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.</verse>
				<verse number="9">നേരായി നടക്കുന്നവന്‍ നിര്‍ഭയമായി നടക്കുന്നു; നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.</verse>
				<verse number="10">കണ്ണുകൊണ്ട് ആംഗ്യം കാട്ടുന്നവന്‍ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.</verse>
				<verse number="11">നീതിമാന്‍റെ വായ് ജീവന്‍റെ ഉറവാകുന്നു. എന്നാൽ ദുഷ്ടന്മാരുടെ വായ് സാഹസം മൂടുന്നു.</verse>
				<verse number="12">പക വഴക്കുകള്‍ക്കു കാരണം ആകുന്നു; സ്നേഹമോ, സകല ലംഘനങ്ങളെയും മൂടുന്നു.</verse>
				<verse number="13">വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം ഉണ്ട്; ബുദ്ധിഹീനന്‍റെ മുതുകിനോ വടി കൊള്ളാം.</verse>
				<verse number="14">ജ്ഞാനികള്‍ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്‍റെ വായോ അടുത്തിരിക്കുന്ന നാശം.</verse>
				<verse number="15">ധനവാന്‍റെ സമ്പത്ത്, അവന് ഉറപ്പുള്ളൊരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ.</verse>
				<verse number="16">നീതിമാന്‍റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്‍റെ ആദായം പാപകാരണവും ആകുന്നു.</verse>
				<verse number="17">പ്രബോധനം പ്രമാണിക്കുന്നവന്‍ ജീവമാര്‍ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നു നടക്കുന്നു.</verse>
				<verse number="18">പക മറച്ചുവയ്ക്കുന്നവന്‍ പൊളിവായന്‍; ഏഷണി പറയുന്നവന്‍ ഭോഷന്‍.</verse>
				<verse number="19">വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന്‍.</verse>
				<verse number="20">നീതിമാന്‍റെ നാവ് മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.</verse>
				<verse number="21">നീതിമാന്‍റെ അധരങ്ങള്‍ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാൽ മരിക്കുന്നു.</verse>
				<verse number="22">യഹോവയുടെ അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താൽ അതിനോട് ഒന്നും കൂടുന്നില്ല.</verse>
				<verse number="23">ദോഷം ചെയ്യുന്നതു ഭോഷനു കളിയാകുന്നു; ജ്ഞാനം വിവേകിക്ക് അങ്ങനെ തന്നെ.</verse>
				<verse number="24">ദുഷ്ടന്‍ പേടിക്കുന്നതുതന്നെ അവനു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.</verse>
				<verse number="25">ചുഴലിക്കാറ്റു കടന്നുപോകുമ്പോള്‍ ദുഷ്ടന്‍ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന്‍.</verse>
				<verse number="26">ചൊറുക്ക പല്ലിനും പുക കണ്ണിനും ആകുന്നതുപോലെ മടിയന്‍ തന്നെ അയയ്ക്കുന്നവര്‍ക്ക് ആകുന്നു.</verse>
				<verse number="27">യഹോവാഭക്തി ആയുസ്സിനെ ദീര്‍ഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.</verse>
				<verse number="28">നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷയ്ക്കോ ഭംഗം വരും.</verse>
				<verse number="29">യഹോവയുടെ വഴി നേരുള്ളവന് ഒരു ദുര്‍ഗം; ദുഷ്പ്രവൃത്തിക്കാര്‍ക്കോ അതു നാശകരം.</verse>
				<verse number="30">നീതിമാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്ത് വസിക്കയില്ല.</verse>
				<verse number="31">നീതിമാന്‍റെ വായ് ജ്ഞാനം മുളപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.</verse>
				<verse number="32">നീതിമാന്‍റെ അധരങ്ങള്‍ പ്രസാദകരമായത് അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">കള്ളത്തുലാസ്സ് യഹോവയ്ക്കു വെറുപ്പ്; ഒത്ത പടിയോ അവനു പ്രസാദം.</verse>
				<verse number="2">അഹങ്കാരം വരുമ്പോള്‍ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ട്.</verse>
				<verse number="3">നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴി നടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.</verse>
				<verse number="4">ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല; നീതിയോ മരണത്തിൽനിന്നു വിടുവിക്കുന്നു.</verse>
				<verse number="5">നിഷ്കളങ്കന്‍റെ നീതി അവന്‍റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്‍റെ ദുഷ്ടതകൊണ്ടു വീണുപോകും.</verse>
				<verse number="6">നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താൽ പിടിപെടും.</verse>
				<verse number="7">ദുഷ്ടന്‍ മരിക്കുമ്പോള്‍ അവന്‍റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശയ്ക്കു ഭംഗം വരുന്നു.</verse>
				<verse number="8">നീതിമാന്‍ കഷ്ടത്തിൽനിന്നു രക്ഷപെടുന്നു; ദുഷ്ടന്‍ അവനു പകരം അകപ്പെടുന്നു.</verse>
				<verse number="9">വഷളന്‍ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.</verse>
				<verse number="10">നീതിമാന്മാര്‍ ശുഭമായിരിക്കുമ്പോള്‍ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ നശിക്കുമ്പോള്‍ ആര്‍പ്പുവിളി ഉണ്ടാകുന്നു.</verse>
				<verse number="11">നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അത് ഇടിഞ്ഞുപോകുന്നു.</verse>
				<verse number="12">കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ ബുദ്ധിഹീനന്‍; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.</verse>
				<verse number="13">ഏഷണിക്കാരനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറച്ചു വയ്ക്കുന്നു.</verse>
				<verse number="14">പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ട്.</verse>
				<verse number="15">അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്‍ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാന്‍ പോകാത്തവനോ നിര്‍ഭയനായിരിക്കും.</verse>
				<verse number="16">ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാര്‍ സമ്പത്തു സൂക്ഷിക്കുന്നു.</verse>
				<verse number="17">ദയാലുവായവന്‍ സ്വന്തപ്രാണന് നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.</verse>
				<verse number="18">ദുഷ്ടന്‍ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതയ്ക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.</verse>
				<verse number="19">നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവന്‍ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്‍റെ മരണത്തിനായി പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="20">വക്രബുദ്ധികള്‍ യഹോവയ്ക്കു വെറുപ്പ്; നിഷ്കളങ്കമാര്‍ഗികളോ അവനു പ്രസാദം.</verse>
				<verse number="21">ദുഷ്ടനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാന്‍ കൈയടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.</verse>
				<verse number="22">വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കിൽ പൊന്‍മൂക്കുത്തിപോലെ.</verse>
				<verse number="23">നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നെ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.</verse>
				<verse number="24">ഒരുത്തന്‍ വാരിവിതറിയിട്ടും വര്‍ധിച്ചുവരുന്നു; മറ്റൊരുത്തന്‍ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.</verse>
				<verse number="25">ഔദാര്യമാനസന്‍ പുഷ്‍ടി പ്രാപിക്കും; തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.</verse>
				<verse number="26">ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള്‍ ശപിക്കും; അതു വില്ക്കുന്നവന്‍റെ തലമേലോ അനുഗ്രഹം വരും;</verse>
				<verse number="27">നന്മയ്ക്കായി ഉത്സാഹിക്കുന്നവന്‍ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവനോ അതുതന്നെ കിട്ടും.</verse>
				<verse number="28">തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവന്‍ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴയ്ക്കും.</verse>
				<verse number="29">സ്വഭവനത്തെ വലയ്ക്കുന്നവന്‍റെ അനുഭവം വായുവത്രേ; ഭോഷന്‍ ജ്ഞാനഹൃദയനു ദാസനായിത്തീരും.</verse>
				<verse number="30">നീതിമാന് ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവന്‍ ഹൃദയങ്ങളെ നേടുന്നു.</verse>
				<verse number="31">നീതിമാന് ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കിൽ ദുഷ്ടനും പാപിക്കും എത്ര അധികം?</verse>
			</chapter>
			<chapter number="12">
				<verse number="1">പ്രബോധനം ഇഷ്ടപ്പെടുന്നവന്‍ പരിജ്ഞാനം ഇഷ്ടപ്പെടുന്നു; ശാസന വെറുക്കുന്നവനോ മൃഗപ്രായന്‍.</verse>
				<verse number="2">ഉത്തമന്‍ യഹോവയോടു പ്രസാദം പ്രാപിക്കുന്നു; ദുരുപായിക്കോ അവന്‍ ശിക്ഷ വിധിക്കുന്നു.</verse>
				<verse number="3">ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.</verse>
				<verse number="4">സാമര്‍ഥ്യമുള്ള സ്ത്രീ ഭര്‍ത്താവിന് ഒരു കിരീടം; നാണംകെട്ടവളോ അവന്‍റെ അസ്ഥികള്‍ക്കു ദ്രവത്വം.</verse>
				<verse number="5">നീതിമാന്മാരുടെ വിചാരങ്ങള്‍ ന്യായം, ദുഷ്ടന്മാരുടെ നിരൂപണങ്ങളോ ചതിവത്രേ.</verse>
				<verse number="6">ദുഷ്ടന്മാര്‍ പ്രാണഹാനി വരുത്തുവാന്‍ പറഞ്ഞൊക്കുന്നു; നേരുള്ളവരുടെ വാക്കോ അവരെ വിടുവിക്കുന്നു.</verse>
				<verse number="7">ദുഷ്ടന്മാര്‍ മറിഞ്ഞുവീണ് ഇല്ലാതെയാകും; നീതിമാന്മാരുടെ ഭവനമോ നിലനില്ക്കും.</verse>
				<verse number="8">മനുഷ്യന്‍ തന്‍റെ ബുദ്ധിക്ക് ഒത്തവണ്ണം ശ്ലാഘിക്കപ്പെടുന്നു; വക്രബുദ്ധിയോ നിന്ദിക്കപ്പെടുന്നു.</verse>
				<verse number="9">മാന്യഭാവം നടിച്ചിട്ടും ഉപജീവനത്തിനു മുട്ടുള്ളവനെക്കാള്‍ ലഘുവായി മതിക്കപ്പെട്ടിട്ടും ഒരു ഭൃത്യനുള്ളവന്‍ ശ്രേഷ്ഠന്‍ ആകുന്നു.</verse>
				<verse number="10">നീതിമാന്‍ തന്‍റെ മൃഗത്തിന്‍റെ പ്രാണാനുഭവം അറിയുന്നു; ദുഷ്ടന്മാരുടെ ഉള്ളമോ ക്രൂരമത്രേ.</verse>
				<verse number="11">നിലം കൃഷി ചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ചെല്ലുന്നവനോ ബുദ്ധിഹീനന്‍.</verse>
				<verse number="12">ദുഷ്ടന്‍ ദോഷികളുടെ കവര്‍ച്ച ആഗ്രഹിക്കുന്നു; നീതിമാന്മാരുടെ വേരോ ഫലം നല്കുന്നു.</verse>
				<verse number="13">അധരങ്ങളുടെ ലംഘനത്തിൽ വല്ലാത്ത കെണിയുണ്ട്; നീതിമാനോ കഷ്ടത്തിൽനിന്ന് ഒഴിഞ്ഞുപോരും.</verse>
				<verse number="14">തന്‍റെ വായുടെ ഫലത്താൽ മനുഷ്യന്‍ നന്മ അനുഭവിച്ചു തൃപ്തനാകും; തന്‍റെ കൈകളുടെ പ്രവൃത്തിക്കു തക്കവണ്ണം അവനു കിട്ടും.</verse>
				<verse number="15">ഭോഷനു തന്‍റെ വഴി ചൊവ്വായി തോന്നുന്നു; ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു.</verse>
				<verse number="16">ഭോഷന്‍റെ നീരസം തൽക്ഷണം വെളിപ്പെടുന്നു; വിവേകമുള്ളവനോ ലജ്ജ അടക്കിവയ്ക്കുന്നു.</verse>
				<verse number="17">സത്യം പറയുന്നവന്‍ നീതി അറിയിക്കുന്നു; കള്ളസ്സാക്ഷിയോ വഞ്ചന അറിയിക്കുന്നു.</verse>
				<verse number="18">വാളുകൊണ്ടു കുത്തുംപോലെ മൂര്‍ച്ചയായി സംസാരിക്കുന്നവര്‍ ഉണ്ട്; ജ്ഞാനികളുടെ നാവോ സുഖപ്രദം.</verse>
				<verse number="19">സത്യം പറയുന്ന അധരം എന്നേക്കും നിലനില്ക്കും; വ്യാജം പറയുന്ന നാവോ മാത്ര നേരത്തേക്കേയുള്ളൂ.</verse>
				<verse number="20">ദോഷം നിരൂപിക്കുന്നവരുടെ ഹൃദയത്തിൽ ചതിവ് ഉണ്ട്; സമാധാനം ആലോചിക്കുന്നവര്‍ക്കോ സന്തോഷം ഉണ്ട്.</verse>
				<verse number="21">നീതിമാന് ഒരു തിന്മയും ഭവിക്കയില്ല; ദുഷ്ടന്മാരോ അനര്‍ഥംകൊണ്ടു നിറയും.</verse>
				<verse number="22">വ്യാജമുള്ള അധരങ്ങള്‍ യഹോവയ്ക്കു വെറുപ്പ്; സത്യം പ്രവര്‍ത്തിക്കുന്നവരോ അവനു പ്രസാദം.</verse>
				<verse number="23">വിവേകമുള്ള മനുഷ്യന്‍ പരിജ്ഞാനം അടക്കിവയ്ക്കുന്നു; ഭോഷന്മാരുടെ ഹൃദയമോ ഭോഷത്തം പ്രസിദ്ധമാക്കുന്നു.</verse>
				<verse number="24">ഉത്സാഹികളുടെ കൈ അധികാരം നടത്തും; മടിയനോ ഊഴിയവേലയ്ക്കു പോകേണ്ടിവരും.</verse>
				<verse number="25">മനോവ്യസനം ഹേതുവായി മനുഷ്യന്‍റെ മനസ്സിടിയുന്നു; ഒരു നല്ല വാക്കോ അതിനെ സന്തോഷിപ്പിക്കുന്നു.</verse>
				<verse number="26">നീതിമാന്‍ കൂട്ടുകാരനു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.</verse>
				<verse number="27">മടിയന്‍ ഒന്നും വേട്ടയാടിപ്പിടിക്കുന്നില്ല; ഉത്സാഹമോ മനുഷ്യനു വിലയേറിയ സമ്പത്താകുന്നു.</verse>
				<verse number="28">നീതിയുടെ മാര്‍ഗത്തിൽ ജീവനുണ്ട്; അതിന്‍റെ പാതയിൽ മരണം ഇല്ല.</verse>
			</chapter>
			<chapter number="13">
				<verse number="1">ജ്ഞാനമുള്ള മകന്‍ അപ്പന്‍റെ പ്രബോധനാഫലം; പരിഹാസിയോ ശാസന കേട്ടനുസരിക്കുന്നില്ല.</verse>
				<verse number="2">തന്‍റെ വായുടെ ഫലത്താൽ മനുഷ്യന്‍ നന്മ അനുഭവിക്കും; ദ്രോഹികളുടെ ആഗ്രഹമോ സാഹസം തന്നെ.</verse>
				<verse number="3">വായെ കാത്തുകൊള്ളുന്നവന്‍ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളര്‍ക്കുന്നവനോ നാശം ഭവിക്കും.</verse>
				<verse number="4">മടിയന്‍ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല; ഉത്സാഹികളുടെ പ്രാണനോ പുഷ്‍ടിയുണ്ടാകും.</verse>
				<verse number="5">നീതിമാന്‍ ഭോഷ്ക് വെറുക്കുന്നു; ദുഷ്ടനോ ലജ്ജയും നിന്ദയും വരുത്തുന്നു.</verse>
				<verse number="6">നീതി സന്മാര്‍ഗിയെ കാക്കുന്നു; ദുഷ്ടതയോ പാപിയെ മറിച്ചുകളയുന്നു.</verse>
				<verse number="7">ഒന്നും ഇല്ലാഞ്ഞിട്ടും ധനികന്‍ എന്നു നടിക്കുന്നവന്‍ ഉണ്ട്; വളരെ ധനം ഉണ്ടായിട്ടും ദരിദ്രന്‍ എന്നു നടിക്കുന്നവനും ഉണ്ട്;</verse>
				<verse number="8">മനുഷ്യന്‍റെ ജീവനു മറുവില അവന്‍റെ സമ്പത്തു തന്നെ; ദരിദ്രനോ ഭീഷണിപോലും കേള്‍ക്കേണ്ടിവരുന്നില്ല.</verse>
				<verse number="9">നീതിമാന്‍റെ വെളിച്ചം പ്രകാശിക്കുന്നു; ദുഷ്ടന്മാരുടെ വിളക്കോ കെട്ടുപോകും.</verse>
				<verse number="10">അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേള്‍ക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ട്;</verse>
				<verse number="11">അന്യായമായി സമ്പാദിച്ച ധനം കുറഞ്ഞു കുറഞ്ഞുപോകും; അധ്വാനിച്ചു സമ്പാദിക്കുന്നവനോ വര്‍ധിച്ചു വര്‍ധിച്ചു വരും.</verse>
				<verse number="12">ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ.</verse>
				<verse number="13">വചനത്തെ നിന്ദിക്കുന്നവന്‍ അതിന് ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു.</verse>
				<verse number="14">ജ്ഞാനിയുടെ ഉപദേശം ജീവന്‍റെ ഉറവാകുന്നു; അതിനാൽ മരണത്തിന്‍റെ കെണികളെ ഒഴിഞ്ഞുപോകും.</verse>
				<verse number="15">സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുര്‍ഘടം.</verse>
				<verse number="16">സൂക്ഷ്മബുദ്ധിയുള്ള ഏവനും പരിജ്ഞാനത്തോടെ പ്രവര്‍ത്തിക്കുന്നു; ഭോഷനോ തന്‍റെ ഭോഷത്തം വിടര്‍ത്തിക്കാണിക്കുന്നു.</verse>
				<verse number="17">ദുഷ്ടദൂതന്‍ ദോഷത്തിൽ അകപ്പെടുന്നു; വിശ്വസ്തനായ സ്ഥാനാപതിയോ സുഖം നല്കുന്നു.</verse>
				<verse number="18">പ്രബോധനം ത്യജിക്കുന്നവനു ദാരിദ്ര്യവും ലജ്ജയും വരും. ശാസന കൂട്ടാക്കുന്നവനോ ബഹുമാനം ലഭിക്കും.</verse>
				<verse number="19">ഇച്ഛാനിവൃത്തി മനസ്സിനു മധുരമാകുന്നു; ദോഷം വിട്ടകലുന്നതോ ഭോഷന്മാര്‍ക്കു വെറുപ്പ്.</verse>
				<verse number="20">ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാര്‍ക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.</verse>
				<verse number="21">ദോഷം പാപികളെ പിന്തുടരുന്നു; നീതിമാന്മാര്‍ക്കോ നന്മ പ്രതിഫലമായി വരും.</verse>
				<verse number="22">ഗുണവാന്‍ മക്കളുടെ മക്കള്‍ക്ക് അവകാശം വച്ചേക്കുന്നു; പാപിയുടെ സമ്പത്തോ നീതിമാനുവേണ്ടി സംഗ്രഹിക്കപ്പെടുന്നു.</verse>
				<verse number="23">സാധുക്കളുടെ കൃഷി വളരെ ആഹാരം നല്കുന്നു; എന്നാൽ അന്യായം ചെയ്തിട്ടു നശിച്ചുപോകുന്നവരും ഉണ്ട്.</verse>
				<verse number="24">വടി ഉപയോഗിക്കാത്തവന്‍ തന്‍റെ മകനെ പകയ്ക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു.</verse>
				<verse number="25">നീതിമാന്‍ വേണ്ടുവോളം ഭക്ഷിക്കുന്നു; ദുഷ്ടന്മാരുടെ വയറോ വിശന്നുകൊണ്ടിരിക്കും.</verse>
			</chapter>
			<chapter number="14">
				<verse number="1">സ്ത്രീകളിൽ ജ്ഞാനമുള്ളവള്‍ തന്‍റെ വീടു പണിയുന്നു; ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാൽ പൊളിച്ചുകളയുന്നു.</verse>
				<verse number="2">നേരായി നടക്കുന്നവന്‍ യഹോവാഭക്തന്‍; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.</verse>
				<verse number="3">ഭോഷന്‍റെ വായിൽ ഡംഭത്തിന്‍റെ വടിയുണ്ട്; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.</verse>
				<verse number="4">കാളകള്‍ ഇല്ലാത്തേടത്തു തൊഴുത്ത് വെടിപ്പുള്ളത്; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ട്.</verse>
				<verse number="5">വിശ്വസ്തസാക്ഷി ഭോഷ്ക് പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷ്ക് നിശ്വസിക്കുന്നു.</verse>
				<verse number="6">പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവനോ പരിജ്ഞാനം എളുപ്പം.</verse>
				<verse number="7">മൂഢന്‍റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള്‍ നീ അവനിൽ കാണുകയില്ല.</verse>
				<verse number="8">വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്തം.</verse>
				<verse number="9">ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്‍ക്കോ തമ്മിൽ പ്രീതി ഉണ്ട്.</verse>
				<verse number="10">ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്‍റെ സന്തോഷത്തിലും അന്യന്‍ ഇടപെടുന്നില്ല.</verse>
				<verse number="11">ദുഷ്ടന്മാരുടെ വീട് മുടിഞ്ഞുപോകും; നീതിമാന്‍റെ കൂടാരമോ തഴയ്ക്കും.</verse>
				<verse number="12">ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നും; അതിന്‍റെ അവസാനമോ മരണവഴികള്‍ അത്രേ.</verse>
				<verse number="13">ചിരിക്കുമ്പോള്‍ തന്നെയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്‍റെ അവസാനം ദുഃഖമാകുകയുമാവാം.</verse>
				<verse number="14">ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവനു തന്‍റെ നടപ്പിൽ മടുപ്പു വരും; നല്ല മനുഷ്യനോ തന്‍റെ പ്രവൃത്തിയാൽതന്നെ തൃപ്തിവരും.</verse>
				<verse number="15">അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.</verse>
				<verse number="16">ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റി നടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായി നടക്കുന്നു.</verse>
				<verse number="17">മുന്‍കോപി ഭോഷത്തം പ്രവര്‍ത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.</verse>
				<verse number="18">അല്പബുദ്ധികള്‍ ഭോഷത്തം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.</verse>
				<verse number="19">ദുര്‍ജനം സജ്ജനത്തിന്‍റെ മുമ്പിലും ദുഷ്ടന്മാര്‍ നീതിമാന്മാരുടെ വാതിൽക്കലും വണങ്ങിനില്ക്കുന്നു.</verse>
				<verse number="20">ദരിദ്രനെ കൂട്ടുകാരന്‍പോലും പകയ്ക്കുന്നു; ധനവാനോ വളരെ സ്നേഹിതന്മാര്‍ ഉണ്ട്.</verse>
				<verse number="21">കൂട്ടുകാരനെ നിന്ദിക്കുന്നവന്‍ പാപം ചെയ്യുന്നു; എളിയവരോടു കൃപ കാണിക്കുന്നവനോ ഭാഗ്യവാന്‍.</verse>
				<verse number="22">ദോഷം നിരൂപിക്കുന്നവര്‍ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.</verse>
				<verse number="23">എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോ ഞെരുക്കമേ വരൂ.</verse>
				<verse number="24">ജ്ഞാനികളുടെ ധനം അവര്‍ക്കു കിരീടം; മൂഢന്മാരുടെ ഭോഷത്തമോ ഭോഷത്തം തന്നെ.</verse>
				<verse number="25">സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷ്ക് നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.</verse>
				<verse number="26">യഹോവാഭക്തനു ദൃഢധൈര്യം ഉണ്ട്; അവന്‍റെ മക്കള്‍ക്കും ശരണം ഉണ്ടാകും.</verse>
				<verse number="27">യഹോവാഭക്തി ജീവന്‍റെ ഉറവാകുന്നു; അതിനാൽ മരണത്തിന്‍റെ കെണികളെ ഒഴിഞ്ഞുപോകും.</verse>
				<verse number="28">പ്രജാബാഹുല്യം രാജാവിനു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിനു നാശം.</verse>
				<verse number="29">ദീര്‍ഘക്ഷമയുള്ളവന്‍ മഹാബുദ്ധിമാന്‍; മുന്‍കോപിയോ ഭോഷത്തം ഉയര്‍ത്തുന്നു.</verse>
				<verse number="30">ശാന്തമനസ്സ് ദേഹത്തിനു ജീവന്‍; അസൂയയോ അസ്ഥികള്‍ക്കു ദ്രവത്വം.</verse>
				<verse number="31">എളിയവനെ പീഡിപ്പിക്കുന്നവന്‍ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.</verse>
				<verse number="32">ദുഷ്ടനു തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാനോ മരണത്തിലും പ്രത്യാശയുണ്ട്.</verse>
				<verse number="33">വിവേകമുള്ളവന്‍റെ ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാര്‍ക്കുന്നു; മൂഢന്മാരുടെ അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.</verse>
				<verse number="34">നീതി ജാതിയെ ഉയര്‍ത്തുന്നു; പാപമോ വംശങ്ങള്‍ക്കു അപമാനം.</verse>
				<verse number="35">ബുദ്ധിമാനായ ദാസനു രാജാവിന്‍റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവനോ അവന്‍റെ കോപം നേരിടും.</verse>
			</chapter>
			<chapter number="15">
				<verse number="1">മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.</verse>
				<verse number="2">ജ്ഞാനിയുടെ നാവ് നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം പൊഴിക്കുന്നു.</verse>
				<verse number="3">യഹോവയുടെ കണ്ണ് എല്ലാടവും ഉണ്ട്; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.</verse>
				<verse number="4">നാവിന്‍റെ ശാന്തത ജീവവൃക്ഷം; അതിന്‍റെ വക്രതയോ മനോവ്യസനം.</verse>
				<verse number="5">ഭോഷന്‍ അപ്പന്‍റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്ത്തീരും.</verse>
				<verse number="6">നീതിമാന്‍റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ട്; ദുഷ്ടന്‍റെ ആദായത്തിലോ അനര്‍ഥം.</verse>
				<verse number="7">ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.</verse>
				<verse number="8">ദുഷ്ടന്മാരുടെ യാഗം യഹോവയ്ക്കു വെറുപ്പ്; നേരുള്ളവരുടെ പ്രാര്‍ഥനയോ അവനു പ്രസാദം.</verse>
				<verse number="9">ദുഷ്ടന്മാരുടെ വഴി യഹോവയ്ക്കു വെറുപ്പ്; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവന്‍ സ്നേഹിക്കുന്നു.</verse>
				<verse number="10">സന്മാര്‍ഗം ത്യജിക്കുന്നവനു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവന്‍ മരിക്കും.</verse>
				<verse number="11">പാതാളവും നരകവും യഹോവയുടെ ദൃഷ്‍ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങള്‍ എത്ര അധികം!</verse>
				<verse number="12">പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല;</verse>
				<verse number="13">സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.</verse>
				<verse number="14">വിവേകമുള്ളവന്‍റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്തം ആചരിക്കുന്നു.</verse>
				<verse number="15">അരിഷ്ടന്‍റെ ജീവനാളൊക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയനോ നിത്യം ഉത്സവം.</verse>
				<verse number="16">ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാള്‍ യഹോവാഭക്തിയോടുകൂടെ അല്പ ധനം ഉള്ളതു നന്നു.</verse>
				<verse number="17">ദ്വേഷമുള്ളേടത്തെ തടിച്ച കാളയെക്കാള്‍ സേഹമുള്ളേടത്തെ ശാകഭോജനം നല്ലത്.</verse>
				<verse number="18">ക്രോധമുള്ളവന്‍ കലഹം ഉണ്ടാക്കുന്നു; ദീര്‍ഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.</verse>
				<verse number="19">മടിയന്‍റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നെ.</verse>
				<verse number="20">ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.</verse>
				<verse number="21">ഭോഷത്വം ബുദ്ധിഹീനനു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.</verse>
				<verse number="22">ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശ്യങ്ങള്‍ സാധിക്കാതെപോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.</verse>
				<verse number="23">താന്‍ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യനു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്ക് എത്ര മനോഹരം!</verse>
				<verse number="24">ബുദ്ധിമാന്‍റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവന്‍ ഒഴിഞ്ഞുപോകും.</verse>
				<verse number="25">അഹങ്കാരിയുടെ വീട് യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവന്‍ ഉറപ്പിക്കും.</verse>
				<verse number="26">ദുരുപായങ്ങള്‍ യഹോവയ്ക്കു വെറുപ്പ്; ദയാവാക്കോ നിര്‍മ്മലം.</verse>
				<verse number="27">ദുരാഗ്രഹി തന്‍റെ ഭവനത്തെ വലയ്ക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.</verse>
				<verse number="28">നീതിമാന്‍ മനസ്സിൽ ആലോചിച്ച് ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.</verse>
				<verse number="29">യഹോവ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാര്‍ഥനയോ അവന്‍ കേള്‍ക്കുന്നു.</verse>
				<verse number="30">കണ്ണിന്‍റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വര്‍ത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.</verse>
				<verse number="31">ജീവാര്‍ഥമായ ശാസന കേള്‍ക്കുന്ന ചെവിയുള്ളവന്‍ ജ്ഞാനികളുടെ മധ്യേ വസിക്കും.</verse>
				<verse number="32">പ്രബോധനം ത്യജിക്കുന്നവന്‍ തന്‍റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.</verse>
				<verse number="33">യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിനു വിനയം മുന്നോടിയാകുന്നു.</verse>
			</chapter>
			<chapter number="16">
				<verse number="1">ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യനുള്ളവ; നാവിന്‍റെ ഉത്തരമോ യഹോവയാൽ വരുന്നു.</verse>
				<verse number="2">മനുഷ്യനു തന്‍റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.</verse>
				<verse number="3">നിന്‍റെ പ്രവൃത്തികളെ യഹോവയ്ക്കു സമര്‍പ്പിക്ക; എന്നാൽ നിന്‍റെ ഉദ്ദേശ്യങ്ങള്‍ സാധിക്കും.</verse>
				<verse number="4">യഹോവ സകലത്തെയും തന്‍റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനര്‍ഥദിവസത്തിനായി ദുഷ്ടനെയും കൂടെ.</verse>
				<verse number="5">ഗര്‍വമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാന്‍ കൈയടിക്കുന്നു.</verse>
				<verse number="6">ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.</verse>
				<verse number="7">ഒരുത്തന്‍റെ വഴികള്‍ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോള്‍ അവന്‍ അവന്‍റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു.</verse>
				<verse number="8">ന്യായരഹിതമായ വലിയ വരവിനെക്കാള്‍ നീതിയോടെയുള്ള അല്പം നല്ലത്.</verse>
				<verse number="9">മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെ നിരൂപിക്കുന്നു; അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.</verse>
				<verse number="10">രാജാവിന്‍റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്‍റെ വായ് പിഴയ്ക്കുന്നതുമില്ല.</verse>
				<verse number="11">ഒത്ത വെള്ളിക്കോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടിയൊക്കെയും അവന്‍റെ പ്രവൃത്തിയാകുന്നു.</verse>
				<verse number="12">ദുഷ്ടത പ്രവര്‍ത്തിക്കുന്നതു രാജാക്കന്മാര്‍ക്കു വെറുപ്പ്; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്.</verse>
				<verse number="13">നീതിയുള്ള അധരങ്ങള്‍ രാജാക്കന്മാര്‍ക്കു പ്രസാദം; നേര്‍ പറയുന്നവനെ അവര്‍ സ്നേഹിക്കുന്നു.</verse>
				<verse number="14">രാജാവിന്‍റെ ക്രോധം മരണദൂതനു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.</verse>
				<verse number="15">രാജാവിന്‍റെ മുഖപ്രകാശത്തിൽ ജീവന്‍ ഉണ്ട്; അവന്‍റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.</verse>
				<verse number="16">തങ്കത്തെക്കാള്‍ ജ്ഞാനത്തെ സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാള്‍ വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!</verse>
				<verse number="17">ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്‍റെ വഴി സൂക്ഷിക്കുന്നവന്‍ തന്‍റെ പ്രാണനെ കാത്തുകൊള്ളുന്നു.</verse>
				<verse number="18">നാശത്തിനു മുമ്പേ ഗര്‍വം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.</verse>
				<verse number="19">ഗര്‍വികളോടുകൂടെ കവര്‍ച്ച പങ്കിടുന്നതിനെക്കാള്‍ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലത്.</verse>
				<verse number="20">തിരുവചനം പ്രമാണിക്കുന്നവന്‍ നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവന്‍ ഭാഗ്യവാന്‍.</verse>
				<verse number="21">ജ്ഞാനഹൃദയന്‍ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്‍ധിപ്പിക്കുന്നു.</verse>
				<verse number="22">വിവേകം വിവേകിക്കു ജീവന്‍റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.</verse>
				<verse number="23">ജ്ഞാനിയുടെ ഹൃദയം അവന്‍റെ വായ് പഠിപ്പിക്കുന്നു; അവന്‍റെ അധരങ്ങള്‍ക്കു വിദ്യ വര്‍ധിപ്പിക്കുന്നു.</verse>
				<verse number="24">ഇമ്പമുള്ള വാക്ക് തേന്‍കട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികള്‍ക്കു ഔഷധവും തന്നെ;</verse>
				<verse number="25">ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു. അതിന്‍റെ അവസാനമോ മരണവഴികള്‍ അത്രേ.</verse>
				<verse number="26">പണിക്കാരന്‍റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്‍റെ വായ് അവനെ അതിനായി നിര്‍ബന്ധിക്കുന്നു.</verse>
				<verse number="27">നിസ്സാരമനുഷ്യന്‍ പാതകം എന്ന കുഴി കുഴിക്കുന്നു; അവന്‍റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.</verse>
				<verse number="28">വക്രതയുള്ള മനുഷ്യന്‍ വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരന്‍ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.</verse>
				<verse number="29">സാഹസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.</verse>
				<verse number="30">കണ്ണ് അടയ്ക്കുന്നവന്‍ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവന്‍ ദോഷം നിവര്‍ത്തിക്കുന്നു.</verse>
				<verse number="31">നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്‍ഗത്തിൽ അതിനെ പ്രാപിക്കാം.</verse>
				<verse number="32">ദീര്‍ഘക്ഷമയുള്ളവന്‍ യുദ്ധവീരനിലും ജിതമാനസന്‍ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്‍.</verse>
				<verse number="33">ചീട്ടു മടിയിൽ ഇടുന്നു; അതിന്‍റെ വിധാനമോ യഹോവയാലത്രെ.</verse>
			</chapter>
			<chapter number="17">
				<verse number="1">കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലത്.</verse>
				<verse number="2">നാണംകെട്ട മകന്‍റെമേൽ ബുദ്ധിമാനായ ദാസന്‍ കര്‍ത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയിൽ അവകാശം പ്രാപിക്കും.</verse>
				<verse number="3">വെള്ളിക്കു പുടം, പൊന്നിനു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.</verse>
				<verse number="4">ദുഷ്കര്‍മി നീതികെട്ട അധരങ്ങള്‍ക്കു ശ്രദ്ധ കൊടുക്കുന്നു; വ്യാജം പറയുന്നവന്‍ വഷളത്തമുള്ള നാവിനു ചെവികൊടുക്കുന്നു.</verse>
				<verse number="5">ദരിദ്രനെ പരിഹസിക്കുന്നവന്‍ അവന്‍റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തിൽ സന്തോഷിക്കുന്നവന് ശിക്ഷ വരാതിരിക്കയില്ല.</verse>
				<verse number="6">മക്കളുടെ മക്കള്‍ വൃദ്ധന്മാര്‍ക്കു കിരീടമാകുന്നു; മക്കളുടെ മഹത്ത്വം അവരുടെ അപ്പന്മാര്‍ തന്നെ.</verse>
				<verse number="7">സുഭാഷിതം പറയുന്ന അധരം ഭോഷനു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിനു എങ്ങനെ?</verse>
				<verse number="8">സമ്മാനം വാങ്ങുന്നവന് അതു രത്നമായി തോന്നും; അതു ചെല്ലുന്നേടത്തൊക്കെയും കാര്യം സാധിക്കും.</verse>
				<verse number="9">സ്നേഹം തേടുന്നവന്‍ ലംഘനം മറച്ചുവയ്ക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.</verse>
				<verse number="10">ഭോഷനെ നൂറ് അടിക്കുന്നതിനെക്കാള്‍ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നത് അധികം ഫലിക്കും.</verse>
				<verse number="11">മത്സരക്കാരന്‍ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായൊരു ദൂതനെ അവന്‍റെ നേരേ അയയ്ക്കും.</verse>
				<verse number="12">മൂഢനെ അവന്‍റെ ഭോഷത്തത്തിൽ എതിരിടുന്നതിനെക്കാള്‍ കുട്ടികള്‍ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.</verse>
				<verse number="13">ഒരുത്തന്‍ നന്മയ്ക്കു പകരം തിന്മ ചെയ്യുന്നു എങ്കിൽ അവന്‍റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.</verse>
				<verse number="14">കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാൽ കലഹമാകുംമുമ്പേ തര്‍ക്കം നിര്‍ത്തിക്കളക.</verse>
				<verse number="15">ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവയ്ക്കു വെറുപ്പ്.</verse>
				<verse number="16">മൂഢനു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍ അവന്‍റെ കൈയിൽ ദ്രവ്യം എന്തിന്?</verse>
				<verse number="17">സ്നേഹിതന്‍ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ഥകാലത്ത് അവന്‍ സഹോദരനായിത്തീരുന്നു.</verse>
				<verse number="18">ബുദ്ധിഹീനനായ മനുഷ്യന്‍ കൈയടിച്ചു കൂട്ടുകാരനുവേണ്ടി ജാമ്യം നില്ക്കുന്നു.</verse>
				<verse number="19">കലഹപ്രിയന്‍ ലംഘനപ്രിയന്‍ ആകുന്നു; പടിവാതിൽ പൊക്കത്തിൽ പണിയുന്നവന്‍ ഇടിവ് ഇച്ഛിക്കുന്നു.</verse>
				<verse number="20">വക്രഹൃദയമുള്ളവന്‍ നന്മ കാണുകയില്ല; വികടനാവുള്ളവന്‍ ആപത്തിൽ അകപ്പെടും.</verse>
				<verse number="21">ഭോഷനെ ജനിപ്പിച്ചവന് അതു ഖേദകാരണമാകും; മൂഢന്‍റെ അപ്പനു സന്തോഷം ഉണ്ടാകയില്ല.</verse>
				<verse number="22">സന്തുഷ്ടഹൃദയം നല്ലാരു ഔഷധമാകുന്നു; തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.</verse>
				<verse number="23">ദുഷ്ടന്‍ ന്യായത്തിന്‍റെ വഴികളെ മറിക്കേണ്ടതിന് ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.</verse>
				<verse number="24">ജ്ഞാനം ബുദ്ധിമാന്‍റെ മുമ്പിൽ ഇരിക്കുന്നു; മൂഢന്‍റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.</verse>
				<verse number="25">മൂഢനായ മകന്‍ അപ്പനു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കു കയ്പും ആകുന്നു.</verse>
				<verse number="26">നീതിമാനു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്‍നിമിത്തം അടിക്കുന്നതും നന്നല്ല.</verse>
				<verse number="27">വാക്ക് അടക്കിവയ്ക്കുന്നവന്‍ പരിജ്ഞാനമുള്ളവന്‍; ശാന്തമാനസന്‍ ബുദ്ധിമാന്‍ തന്നെ.</verse>
				<verse number="28">മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.</verse>
			</chapter>
			<chapter number="18">
				<verse number="1">കൂട്ടംവിട്ടു നടക്കുന്നവന്‍ സ്വേച്ഛയെ അന്വേഷിക്കുന്നു; സകല ജ്ഞാനത്തോടും അവന്‍ കയര്‍ക്കുന്നു.</verse>
				<verse number="2">തന്‍റെ മനസ്സ് വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢനു ബോധത്തിൽ ഇഷ്ടമില്ല.</verse>
				<verse number="3">ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെ നിന്ദയും വരുന്നു.</verse>
				<verse number="4">മനുഷ്യന്‍റെ വായിലെ വാക്ക് ആഴമുള്ള വെള്ളവും ജ്ഞാനത്തിന്‍റെ ഉറവ് ഒഴുക്കുള്ള തോടും ആകുന്നു.</verse>
				<verse number="5">നീതിമാനെ ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിനു ദുഷ്ടന്‍റെ പക്ഷം പിടിക്കുന്നതു നന്നല്ല.</verse>
				<verse number="6">മൂഢന്‍റെ അധരങ്ങള്‍ വഴക്കിന് ഇടയാക്കുന്നു; അവന്‍റെ വായ് തല്ല് വിളിച്ചുവരുത്തുന്നു.</verse>
				<verse number="7">മൂഢന്‍റെ വായ് അവനു നാശം; അവന്‍റെ അധരങ്ങള്‍ അവന്‍റെ പ്രാണനു കെണി.</verse>
				<verse number="8">ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനം പോലെയിരിക്കുന്നു; അത് വയറ്റിന്‍റെ അറകളിലേക്കു ചെല്ലുന്നു.</verse>
				<verse number="9">വേലയിൽ മടിയനായവന്‍ മുടിയന്‍റെ സഹോദരന്‍.</verse>
				<verse number="10">യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍ അതിലേക്ക് ഓടിച്ചെന്ന് അഭയം പ്രാപിക്കുന്നു.</verse>
				<verse number="11">ധനവാന് തന്‍റെ സമ്പത്ത് ഉറപ്പുള്ള പട്ടണം; അത് അവന് ഉയര്‍ന്ന മതിൽ ആയിത്തോന്നുന്നു.</verse>
				<verse number="12">നാശത്തിനു മുമ്പേ മനുഷ്യന്‍റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുമ്പേ താഴ്മ.</verse>
				<verse number="13">കേള്‍ക്കുംമുമ്പേ ഉത്തരം പറയുന്നവന് അത് ഭോഷത്തവും ലജ്ജയും ആയിത്തീരുന്നു.</verse>
				<verse number="14">പുരുഷന്‍റെ ധീരത അവന്‍റെ ദീനത്തെ സഹിക്കും; തകര്‍ന്ന മനസ്സിനെയോ ആര്‍ക്കു സഹിക്കാം?</verse>
				<verse number="15">ബുദ്ധിമാന്‍റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.</verse>
				<verse number="16">മനുഷ്യന്‍ വയ്ക്കുന്ന കാഴ്ചയാൽ അവനു പ്രവേശനം കിട്ടും; അവന്‍ മഹാന്മാരുടെ സന്നിധിയിൽ ചെല്ലുവാന്‍ ഇടയാകും.</verse>
				<verse number="17">തന്‍റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ നീതിമാന്‍ എന്നു തോന്നും; എന്നാൽ അവന്‍റെ പ്രതിയോഗി വന്ന് അവനെ പരിശോധിക്കും.</verse>
				<verse number="18">ചീട്ട് തര്‍ക്കങ്ങളെ തീര്‍ക്കയും ബലവാന്മാരെ തമ്മിൽ വേര്‍പെടുത്തുകയും ചെയ്യുന്നു.</verse>
				<verse number="19">ദ്രോഹിക്കപ്പെട്ട സഹോദരന്‍ ഉറപ്പുള്ള പട്ടണത്തെക്കാള്‍ ദുര്‍ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽപോലെ തന്നെ.</verse>
				<verse number="20">വായുടെ ഫലത്താൽ മനുഷ്യന്‍റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ട് അവനു തൃപ്തിവരും;</verse>
				<verse number="21">മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവര്‍ അതിന്‍റെ ഫലം അനുഭവിക്കും.</verse>
				<verse number="22">ഭാര്യയെ കിട്ടുന്നവനു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.</verse>
				<verse number="23">ദരിദ്രന്‍ യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.</verse>
				<verse number="24">വളരെ സ്നേഹിതന്മാരുള്ള മനുഷ്യനു നാശം വരും; എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ട്.</verse>
			</chapter>
			<chapter number="19">
				<verse number="1">വികടാധരം ഉള്ള മൂഢനെക്കാള്‍ പരമാര്‍ഥതയിൽ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍.</verse>
				<verse number="2">പരിജ്ഞാനമില്ലാത്ത മനസ്സ് നന്നല്ല; തത്രപ്പെട്ടു കാൽ വയ്ക്കുന്നവനോ പിഴച്ചുപോകുന്നു.</verse>
				<verse number="3">മനുഷ്യന്‍റെ ഭോഷത്തം അവന്‍റെ വഴിയെ മറിച്ചുകളയുന്നു; അവന്‍റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.</verse>
				<verse number="4">സമ്പത്ത് സ്നേഹിതന്മാരെ വര്‍ധിപ്പിക്കുന്നു; എളിയവനോ കൂട്ടുകാരനോട് അകന്നിരിക്കുന്നു.</verse>
				<verse number="5">കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവന്‍ ഒഴിഞ്ഞുപോകയുമില്ല.</verse>
				<verse number="6">പ്രഭുവിന്‍റെ പ്രീതി സമ്പാദിപ്പാന്‍ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന് ഏവനും സ്നേഹിതന്‍.</verse>
				<verse number="7">ദരിദ്രന്‍റെ സഹോദരന്മാരെല്ലാം അവനെ പകയ്ക്കുന്നു; അവന്‍റെ സ്നേഹിതന്മാര്‍ എത്ര അധികം അകന്നുനില്ക്കും? അവന്‍ വാക്ക് തിരയുമ്പോഴേക്ക് അവരെ കാണ്‍മാനില്ല.</verse>
				<verse number="8">ബുദ്ധി സമ്പാദിക്കുന്നവന്‍ തന്‍റെ പ്രാണനെ സ്നേഹിക്കുന്നു; ബോധം കാത്തുകൊള്ളുന്നവന്‍ നന്മ പ്രാപിക്കും.</verse>
				<verse number="9">കള്ളസ്സാക്ഷിക്കു ശിക്ഷ വരാതിരിക്കയില്ല; ഭോഷ്കു നിശ്വസിക്കുന്നവന്‍ നശിച്ചുപോകും.</verse>
				<verse number="10">സുഖജീവനം ഭോഷനു യോഗ്യമല്ല; പ്രഭുക്കന്മാരുടെമേൽ കര്‍ത്തൃത്വം നടത്തുന്നതോ ദാസന് എങ്ങനെ?</verse>
				<verse number="11">വിവേകബുദ്ധിയാൽ മനുഷ്യനു ദീര്‍ഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കുന്നത് അവനു ഭൂഷണം.</verse>
				<verse number="12">രാജാവിന്‍റെ ക്രോധം സിംഹഗര്‍ജനത്തിനു തുല്യം; അവന്‍റെ പ്രസാദമോ പുല്ലിന്മേലുള്ള മഞ്ഞുപോലെ.</verse>
				<verse number="13">മൂഢനായ മകന്‍ അപ്പനു നിര്‍ഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോര്‍ച്ചപോലെ.</verse>
				<verse number="14">ഭവനവും സമ്പത്തും പിതാക്കന്മാര്‍ വച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാര്യയോ യഹോവയുടെ ദാനം.</verse>
				<verse number="15">മടി ഗാഢനിദ്രയിൽ വീഴിക്കുന്നു; അലസചിത്തന്‍ പട്ടിണികിടക്കും.</verse>
				<verse number="16">കല്പന പ്രമാണിക്കുന്നവന്‍ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.</verse>
				<verse number="17">എളിയവനോടു കൃപ കാട്ടുന്നവന്‍ യഹോവയ്ക്കു വായ്പ കൊടുക്കുന്നു; അവന്‍ ചെയ്ത നന്മയ്ക്ക് അവന്‍ പകരം കൊടുക്കും.</verse>
				<verse number="18">പ്രത്യാശയുള്ളേടത്തോളം നിന്‍റെ മകനെ ശിക്ഷിക്ക; എങ്കിലും അവനെ കൊല്ലുവാന്‍ തക്കവണ്ണം ഭാവിക്കരുത്.</verse>
				<verse number="19">മുന്‍കോപി പിഴ കൊടുക്കേണ്ടിവരും; നീ അവനെ വിടുവിച്ചാൽ അതു പിന്നെയും ചെയ്യേണ്ടിവരും.</verse>
				<verse number="20">പിന്നത്തേതിൽ നീ ജ്ഞാനിയാകേണ്ടതിന് ആലോചന കേട്ടു പ്രബോധനം കൈക്കൊള്‍ക.</verse>
				<verse number="21">മനുഷ്യന്‍റെ ഹൃദയത്തിൽ പല വിചാരങ്ങളും ഉണ്ട്; യഹോവയുടെ ആലോചനയോ നിവൃത്തിയാകും.</verse>
				<verse number="22">മനുഷ്യന്‍ തന്‍റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാള്‍ ദരിദ്രന്‍ ഉത്തമന്‍.</verse>
				<verse number="23">യഹോവാഭക്തി ജീവഹേതുകമാകുന്നു; അതുള്ളവന്‍ തൃപ്തനായി വസിക്കും; അനര്‍ഥം അവനു നേരിടുകയില്ല.</verse>
				<verse number="24">മടിയന്‍ തന്‍റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരികയില്ല.</verse>
				<verse number="25">പരിഹാസിയെ അടിച്ചാൽ അല്പബുദ്ധി വിവേകം പഠിക്കും; ബുദ്ധിമാനെ ശാസിച്ചാൽ അവന്‍ പരിജ്ഞാനം പ്രാപിക്കും.</verse>
				<verse number="26">അപ്പനെ ഹേമിക്കയും അമ്മയെ ഓടിച്ചുകളകയും ചെയ്യുന്നവന്‍ ലജ്ജയും അപമാനവും വരുത്തുന്ന മകനാകുന്നു.</verse>
				<verse number="27">മകനേ, പരിജ്ഞാനത്തിന്‍റെ വചനങ്ങളെ വിട്ടുമാറേണ്ടതിനുള്ള ഉപദേശം കേള്‍ക്കുന്നതു മതിയാക്കുക.</verse>
				<verse number="28">നിസ്സാരസാക്ഷി ന്യായത്തെ പരിഹസിക്കുന്നു; ദുഷ്ടന്മാരുടെ വായ് അകൃത്യത്തെ വിഴുങ്ങുന്നു.</verse>
				<verse number="29">പരിഹാസികള്‍ക്കായി ശിക്ഷാവിധിയും മൂഢന്മാരുടെ മുതുകിനു തല്ലും ഒരുങ്ങിയിരിക്കുന്നു.</verse>
			</chapter>
			<chapter number="20">
				<verse number="1">വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.</verse>
				<verse number="2">രാജാവിന്‍റെ ഭീഷണം സിംഹഗര്‍ജനം പോലെ; അവനെ കോപിപ്പിക്കുന്നവന്‍ തന്‍റെ പ്രാണനോടു ദ്രോഹം ചെയ്യുന്നു.</verse>
				<verse number="3">വ്യവഹാരം ഒഴിഞ്ഞിരിക്കുന്നതു പുരുഷനു മാനം; എന്നാൽ ഏതു ഭോഷനും ശണ്ഠകൂടും.</verse>
				<verse number="4">മടിയന്‍ ശീതംനിമിത്തം ഉഴാതിരിക്കുന്നു; കൊയ്ത്തുകാലത്ത് അവന്‍ ഇരക്കും; ഒന്നും കിട്ടുകയുമില്ല.</verse>
				<verse number="5">മനുഷ്യന്‍റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.</verse>
				<verse number="6">മിക്ക മനുഷ്യരും തങ്ങളോടു ദയാലുവായ ഒരുത്തനെ കാണും; എന്നാൽ വിശ്വസ്തനായ ഒരുത്തനെ ആര്‍ കണ്ടെത്തും?</verse>
				<verse number="7">പരമാര്‍ഥതയിൽ നടക്കുന്നവന്‍ നീതിമാന്‍; അവന്‍റെശേഷം അവന്‍റെ മക്കളും ഭാഗ്യവാന്മാര്‍.</verse>
				<verse number="8">ന്യായാസനത്തിൽ ഇരിക്കുന്ന രാജാവ് തന്‍റെ കണ്ണുകൊണ്ടു സകല ദോഷത്തെയും പേറ്റിക്കളയുന്നു.</verse>
				<verse number="9">ഞാന്‍ എന്‍റെ ഹൃദയത്തെ ശുദ്ധീകരിച്ചു പാപം ഒഴിഞ്ഞു നിര്‍മ്മലനായിരിക്കുന്നു എന്ന് ആര്‍ക്കു പറയാം?</verse>
				<verse number="10">രണ്ടുതരം തൂക്കവും രണ്ടുതരം അളവും രണ്ടും ഒരുപോലെ യഹോവയ്ക്കു വെറുപ്പ്.</verse>
				<verse number="11">ബാല്യത്തിലെ ക്രിയകളാൽ തന്നെ ഒരുത്തന്‍റെ പ്രവൃത്തി വെടിപ്പും നേരുമുള്ളതാകുമോ എന്ന് അറിയാം.</verse>
				<verse number="12">കേള്‍ക്കുന്ന ചെവി, കാണുന്ന കണ്ണ്, ഇവ രണ്ടും യഹോവ ഉണ്ടാക്കി.</verse>
				<verse number="13">ദരിദ്രനാകാതെയിരിക്കേണ്ടതിനു നിദ്രാപ്രിയനാകരുത്; നീ കണ്ണു തുറക്ക; നിനക്കു വേണ്ടുവോളം ആഹാരം ഉണ്ടാകും.</verse>
				<verse number="14">വിലയ്ക്കു വാങ്ങുന്നവന്‍ ചീത്തചീത്ത എന്നു പറയുന്നു; വാങ്ങി തന്‍റെ വഴിക്കു പോകുമ്പോഴോ അവന്‍ പ്രശംസിക്കുന്നു.</verse>
				<verse number="15">പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.</verse>
				<verse number="16">അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്‍ക; അന്യജാതിക്കാരനുവേണ്ടി ഉത്തരവാദി ആകുന്നവനോടു പണയം വാങ്ങുക.</verse>
				<verse number="17">വ്യാജത്താൽ നേടിയ ആഹാരം മനുഷ്യനു മധുരം; പിന്നത്തേതിലോ അവന്‍റെ വായിൽ ചരൽ നിറയും.</verse>
				<verse number="18">ഉദ്ദേശ്യങ്ങള്‍ ആലോചനകൊണ്ടു സാധിക്കുന്നു; ആകയാൽ ഭരണസാമര്‍ഥ്യത്തോടെ യുദ്ധം ചെയ്ക.</verse>
				<verse number="19">നുണയനായി നടക്കുന്നവന്‍ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോട് ഇടപെടരുത്.</verse>
				<verse number="20">ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാൽ അവന്‍റെ വിളക്ക് കൂരിരുട്ടിൽ കെട്ടുപോകും.</verse>
				<verse number="21">ഒരു അവകാശം ആദിയിൽ ബദ്ധപ്പെട്ടു കൈവശമാക്കാം; അതിന്‍റെ അവസാനമോ അനുഗ്രഹിക്കപ്പെട്ടിരിക്കയില്ല.</verse>
				<verse number="22">ഞാന്‍ ദോഷത്തിനു പ്രതികാരം ചെയ്യുമെന്നു നീ പറയരുത്; യഹോവയെ കാത്തിരിക്ക; അവന്‍ നിന്നെ രക്ഷിക്കും.</verse>
				<verse number="23">രണ്ടുതരം തൂക്കം യഹോവയ്ക്കു വെറുപ്പ്; കള്ളത്തുലാസും കൊള്ളരുത്.</verse>
				<verse number="24">മനുഷ്യന്‍റെ ഗതികള്‍ യഹോവയാൽ നിയമിക്കപ്പെടുന്നു; പിന്നെ മനുഷ്യനു തന്‍റെ വഴി എങ്ങനെ ഗ്രഹിക്കാം?</verse>
				<verse number="25">'ഇതു നിവേദിതം' എന്നു തത്രപ്പെട്ടു നേരുന്നതും നേര്‍ന്നശേഷം നിരൂപിക്കുന്നതും മനുഷ്യനു ഒരു കെണി.</verse>
				<verse number="26">ജ്ഞാനമുള്ള രാജാവ് ദുഷ്ടന്മാരെ പേറ്റിക്കളയുന്നു; അവരുടെമേൽ അവന്‍ മെതിവണ്ടി ഉരുട്ടുന്നു.</verse>
				<verse number="27">മനുഷ്യന്‍റെ ആത്മാവ് യഹോവയുടെ ദീപം; അതു ഉദരത്തിന്‍റെ അറകളെയൊക്കെയും ശോധനചെയ്യുന്നു.</verse>
				<verse number="28">ദയയും വിശ്വസ്തതയും രാജാവിനെ കാക്കുന്നു. ദയകൊണ്ട് അവന്‍ തന്‍റെ സിംഹാസനത്തെ ഉറപ്പിക്കുന്നു.</verse>
				<verse number="29">യൗവനക്കാരുടെ ശക്തി അവരുടെ പ്രശംസ; വൃദ്ധന്മാരുടെ നര അവരുടെ ഭൂഷണം.</verse>
				<verse number="30">ഉദരത്തിന്‍റെ അറകളിലേക്കു ചെല്ലുന്ന തല്ലും പൊട്ടിപ്പോകത്തക്ക അടിയും ദോഷത്തെ അടിച്ചുവാരിക്കളയുന്നു.</verse>
			</chapter>
			<chapter number="21">
				<verse number="1">രാജാവിന്‍റെ ഹൃദയം യഹോവയുടെ കൈയിൽ നീര്‍ത്തോടുകണക്കെ ഇരിക്കുന്നു; തനിക്ക് ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍ അതിനെ തിരിക്കുന്നു.</verse>
				<verse number="2">മനുഷ്യന്‍റെ വഴിയൊക്കെയും അവനു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.</verse>
				<verse number="3">നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നത് യഹോവയ്ക്കു ഹനനയാഗത്തെക്കാള്‍ ഇഷ്ടം.</verse>
				<verse number="4">ഗര്‍വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നെ.</verse>
				<verse number="5">ഉത്സാഹിയുടെ വിചാരങ്ങള്‍ സമൃദ്ധിഹേതുകങ്ങള്‍ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്.</verse>
				<verse number="6">കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നത് പാറിപ്പോകുന്ന ആവി ആകുന്നു; അതിനെ അന്വേഷിക്കുന്നവര്‍ മരണത്തെ അന്വേഷിക്കുന്നു.</verse>
				<verse number="7">ദുഷ്ടന്മാരുടെ സാഹസം അവര്‍ക്കു നാശഹേതുവാകുന്നു; ന്യായം ചെയ്യുവാന്‍ അവര്‍ക്കു മനസ്സില്ലല്ലോ.</verse>
				<verse number="8">അകൃത്യഭാരം ചുമക്കുന്നവന്‍റെ വഴി വളഞ്ഞിരിക്കുന്നു; നിര്‍മ്മലന്‍റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നെ.</verse>
				<verse number="9">ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാര്‍ക്കുന്നതിനെക്കാള്‍ മേല്പുരയുടെ ഒരു കോണിൽ പാര്‍ക്കുന്നതു നല്ലത്.</verse>
				<verse number="10">ദുഷ്ടന്‍റെ മനസ്സ് ദോഷത്തെ ആഗ്രഹിക്കുന്നു; അവന് കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.</verse>
				<verse number="11">പരിഹാസിയെ ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായിത്തീരും; ജ്ഞാനിയെ ഉപദേശിച്ചാൽ അവന്‍ പരിജ്ഞാനം പ്രാപിക്കും.</verse>
				<verse number="12">നീതിമാനായവന്‍ ദുഷ്ടന്‍റെ ഭവനത്തിന്മേൽ ദൃഷ്‍ടി വയ്ക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.</verse>
				<verse number="13">എളിയവന്‍റെ നിലവിളിക്കു ചെവിപൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.</verse>
				<verse number="14">രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.</verse>
				<verse number="15">ന്യായം പ്രവര്‍ത്തിക്കുന്നതു നീതിമാനു സന്തോഷവും ദുഷ്പ്രവൃത്തിക്കാര്‍ക്കു ഭയങ്കരവും ആകുന്നു.</verse>
				<verse number="16">വിവേകമാര്‍ഗം വിട്ടു നടക്കുന്നവന്‍ മൃതന്മാരുടെ കൂട്ടത്തിൽ വിശ്രമിക്കും.</verse>
				<verse number="17">ഉല്ലാസപ്രിയന്‍ ദരിദ്രനായിത്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവന്‍ ധനവാനാകയില്ല.</verse>
				<verse number="18">ദുഷ്ടന്‍ നീതിമാനു മറുവിലയാകും; ദ്രോഹി നേരുള്ളവര്‍ക്കു പകരമായിത്തീരും.</verse>
				<verse number="19">ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാര്‍ക്കുന്നതിലും നിര്‍ജനപ്രദേശത്തു പോയി പാര്‍ക്കുന്നതു നല്ലത്.</verse>
				<verse number="20">ജ്ഞാനിയുടെ പാര്‍പ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്; മൂഢനോ അവയെ ദുര്‍വ്യയം ചെയ്തുകളയുന്നു.</verse>
				<verse number="21">നീതിയും ദയയും പിന്തുടരുന്നവന്‍ ജീവനും നീതിയും മാനവും കണ്ടെത്തും.</verse>
				<verse number="22">ജ്ഞാനി വീരന്മാരുടെ പട്ടണത്തിൽ കയറുകയും അതിന്‍റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.</verse>
				<verse number="23">വായും നാവും സൂക്ഷിക്കുന്നവന്‍ തന്‍റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.</verse>
				<verse number="24">നിഗളവും ഗര്‍വവും ഉള്ളവനു പരിഹാസി എന്നു പേര്‍; അവന്‍ ഗര്‍വത്തിന്‍റെ അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="25">മടിയന്‍റെ കൊതി അവനു മരണഹേതു; വേലചെയ്‍വാന്‍ അവന്‍റെ കൈകള്‍ മടിക്കുന്നുവല്ലോ.</verse>
				<verse number="26">ചിലര്‍ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.</verse>
				<verse number="27">ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവന്‍ ദുരാന്തരത്തോടെ അത് അര്‍പ്പിച്ചാൽ എത്ര അധികം!</verse>
				<verse number="28">കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേള്‍ക്കുന്നവനോ എപ്പോഴും സംസാരിക്കാം.</verse>
				<verse number="29">ദുഷ്ടന്‍ മുഖധാര്‍ഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്‍റെ വഴി നന്നാക്കുന്നു.</verse>
				<verse number="30">യഹോവയ്ക്കെതിരേ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.</verse>
				<verse number="31">കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു; ജയമോ യഹോവയുടെ കൈവശത്തിലിരിക്കുന്നു.</verse>
			</chapter>
			<chapter number="22">
				<verse number="1">അനവധി സമ്പത്തിലും സൽകീര്‍ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.</verse>
				<verse number="2">ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെയൊക്കെയും ഉണ്ടാക്കിയവന്‍ യഹോവ തന്നെ.</verse>
				<verse number="3">വിവേകമുള്ളവന്‍ അനര്‍ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.</verse>
				<verse number="4">താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.</verse>
				<verse number="5">വക്രന്‍റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ട്; തന്‍റെ പ്രാണനെ സൂക്ഷിക്കുന്നവന്‍ അവയോട് അകന്നിരിക്കട്ടെ.</verse>
				<verse number="6">ബാലന്‍ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.</verse>
				<verse number="7">ധനവാന്‍ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന്‍ കടം കൊടുക്കുന്നവനു ദാസന്‍.</verse>
				<verse number="8">നീതികേടു വിതയ്ക്കുന്നവന്‍ ആപത്തു കൊയ്യും; അവന്‍റെ കോപത്തിന്‍റെ വടി ഇല്ലാതെയാകും.</verse>
				<verse number="9">ദയാകടാക്ഷമുള്ളവന്‍ അനുഗ്രഹിക്കപ്പെടും; അവന്‍ തന്‍റെ ആഹാരത്തിൽനിന്ന് അഗതിക്കു കൊടുക്കുന്നുവല്ലോ.</verse>
				<verse number="10">പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പൊയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.</verse>
				<verse number="11">ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; രാജാവ് അവന്‍റെ സ്നേഹിതന്‍.</verse>
				<verse number="12">യഹോവയുടെ കണ്ണ് പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന്‍ മറിച്ചുകളയുന്നു.</verse>
				<verse number="13">വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയന്‍ പറയുന്നു.</verse>
				<verse number="14">പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവന്‍ അതിൽ വീഴും.</verse>
				<verse number="15">ബാലന്‍റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.</verse>
				<verse number="16">ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന് കൊടുക്കുന്നവനും മുട്ടുള്ളവനായിത്തീരും.</verse>
				<verse number="17">ജ്ഞാനികളുടെ വചനങ്ങളെ ചെവി ചായിച്ചു കേള്‍ക്കുക; എന്‍റെ പരിജ്ഞാനത്തിനു മനസ്സുവയ്ക്കുക.</verse>
				<verse number="18">അവയെ നിന്‍റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്‍റെ അധരങ്ങളിൽ അവയൊക്കെയും ഉറച്ചിരിക്കുന്നതും മനോഹരം.</verse>
				<verse number="19">നിന്‍റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാന്‍ ഇന്നു നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു.</verse>
				<verse number="20">നിന്നെ അയച്ചവര്‍ക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന് നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാന്‍</verse>
				<verse number="21">ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന്‍ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.</verse>
				<verse number="22">എളിയവനോട് അവന്‍ എളിയവനാക കൊണ്ടു കവര്‍ച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതിൽക്കൽവച്ചു പീഡിപ്പിക്കയും അരുത്.</verse>
				<verse number="23">യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.</verse>
				<verse number="24">കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്.</verse>
				<verse number="25">നീ അവന്‍റെ വഴികളെ പഠിപ്പാനും നിന്‍റെ പ്രാണന്‍ കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്.</verse>
				<verse number="26">നീ കൈയടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിനു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.</verse>
				<verse number="27">വീട്ടുവാന്‍ നിനക്കു വകയില്ലാതെ വന്നിട്ടു നിന്‍റെ കീഴിൽനിന്നു നിന്‍റെ മെത്ത എടുത്തുകളവാന്‍ ഇടവരുത്തുന്നത് എന്തിന്?</verse>
				<verse number="28">നിന്‍റെ പിതാക്കന്മാര്‍ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍ നീ മാറ്റരുത്.</verse>
				<verse number="29">പ്രവൃത്തിയിൽ സാമര്‍ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവന്‍ നില്ക്കയില്ല.</verse>
			</chapter>
			<chapter number="23">
				<verse number="1">നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ നിന്‍റെ മുമ്പിൽ ഇരിക്കുന്നവന്‍ ആരെന്നു കരുതിക്കൊള്‍ക.</verse>
				<verse number="2">നീ ഭോജനപ്രിയന്‍ ആകുന്നുവെങ്കിൽ നിന്‍റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്‍ക.</verse>
				<verse number="3">അവന്‍റെ സ്വാദുഭോജനങ്ങളെ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.</verse>
				<verse number="4">ധനവാനാകേണ്ടതിനു പണിപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളക.</verse>
				<verse number="5">നിന്‍റെ ദൃഷ്‍ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകന്‍ ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.</verse>
				<verse number="6">കണ്ണുകടിയുള്ളവന്‍റെ അപ്പം തിന്നരുത്; അവന്‍റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുത്.</verse>
				<verse number="7">അവന്‍ തന്‍റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നുകുടിച്ചുകൊള്‍ക എന്ന് അവന്‍ നിന്നോടു പറയും; അവന്‍റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.</verse>
				<verse number="8">നീ തിന്ന കഷണം ഛര്‍ദിച്ചുപോകും; നിന്‍റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.</verse>
				<verse number="9">ഭോഷന്‍ കേള്‍ക്കെ നീ സംസാരിക്കരുത്; അവന്‍ നിന്‍റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.</verse>
				<verse number="10">പണ്ടേയുള്ള അതിര്‍ നീക്കരുത്; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുത്.</verse>
				<verse number="11">അവരുടെ പ്രതികാരകന്‍ ബലവാനല്ലോ; അവര്‍ക്കു നിന്നോടുള്ള വ്യവഹാരം അവന്‍ നടത്തും.</verse>
				<verse number="12">നിന്‍റെ ഹൃദയം പ്രബോധനത്തിനും നിന്‍റെ ചെവി പരിജ്ഞാനവചനങ്ങള്‍ക്കും സമര്‍പ്പിക്ക.</verse>
				<verse number="13">ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവന്‍ ചത്തുപോകയില്ല.</verse>
				<verse number="14">വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്‍റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.</verse>
				<verse number="15">മകനേ, നിന്‍റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്‍റെ ഹൃദയവും സന്തോഷിക്കും.</verse>
				<verse number="16">നിന്‍റെ അധരം നേര്‍ സംസാരിച്ചാൽ എന്‍റെ അന്തരംഗങ്ങള്‍ ആനന്ദിക്കും.</verse>
				<verse number="17">നിന്‍റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക.</verse>
				<verse number="18">ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്‍റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.</verse>
				<verse number="19">മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്‍റെ ഹൃദയത്തെ നേര്‍വഴിയിൽ നടത്തിക്കൊള്‍ക.</verse>
				<verse number="20">നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.</verse>
				<verse number="21">കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.</verse>
				<verse number="22">നിന്നെ ജനിപ്പിച്ച അപ്പന്‍റെ വാക്കു കേള്‍ക്ക; നിന്‍റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുത്.</verse>
				<verse number="23">നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.</verse>
				<verse number="24">നീതിമാന്‍റെ അപ്പന്‍ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന്‍ അവനിൽ സന്തോഷിക്കും.</verse>
				<verse number="25">നിന്‍റെ അമ്മയപ്പന്മാര്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ.</verse>
				<verse number="26">മകനേ, നിന്‍റെ ഹൃദയം എനിക്കു തരിക; എന്‍റെ വഴി നിന്‍റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.</verse>
				<verse number="27">വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.</verse>
				<verse number="28">അവള്‍ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വര്‍ധിപ്പിക്കുന്നു.</verse>
				<verse number="29">ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം? ആര്‍ക്ക് ആവലാതി, ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുവപ്പ്?</verse>
				<verse number="30">വീഞ്ഞ് കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചി നോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ.</verse>
				<verse number="31">വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.</verse>
				<verse number="32">ഒടുക്കം അതു സര്‍പ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.</verse>
				<verse number="33">നിന്‍റെ കണ്ണ് പരസ്ത്രീകളെ നോക്കും; നിന്‍റെ ഹൃദയം വക്രത പറയും.</verse>
				<verse number="34">നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്‍റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.</verse>
				<verse number="35">അവര്‍ എന്നെ അടിച്ചു, എനിക്കു നൊന്തില്ല; അവര്‍ എന്നെ തല്ലി, ഞാന്‍ അറിഞ്ഞതുമില്ല. ഞാന്‍ എപ്പോള്‍ ഉണരും? ഞാന്‍ ഇനിയും അതു തന്നെ തേടും എന്നു നീ പറയും.</verse>
			</chapter>
			<chapter number="24">
				<verse number="1">ദുഷ്ടന്മാരോട് അസൂയപ്പെടരുത്; അവരോടുകൂടെ ഇരിപ്പാന്‍ ആഗ്രഹിക്കയും അരുത്.</verse>
				<verse number="2">അവരുടെ ഹൃദയം സാഹസം ചിന്തിക്കുന്നു; അവരുടെ അധരം വേണ്ടാതനം പറയുന്നു.</verse>
				<verse number="3">ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ട് അതു സ്ഥിരമായിവരുന്നു.</verse>
				<verse number="4">പരിജ്ഞാനംകൊണ്ട് അതിന്‍റെ മുറികളിൽ വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞു വരുന്നു.</verse>
				<verse number="5">ജ്ഞാനിയായ പുരുഷന്‍ ബലവാനാകുന്നു; പരിജ്ഞാനമുള്ളവന്‍ ബലം വര്‍ധിപ്പിക്കുന്നു.</verse>
				<verse number="6">ഭരണസാമര്‍ഥ്യത്തോടെ നീ യുദ്ധം നടത്തി ജയിക്കും; മന്ത്രിമാരുടെ ബഹുത്വത്തിൽ രക്ഷയുണ്ട്.</verse>
				<verse number="7">ജ്ഞാനം ഭോഷന് അത്യുന്നതമായിരിക്കുന്നു; അവന്‍ പട്ടണവാതിൽക്കൽ വായ് തുറക്കുന്നില്ല.</verse>
				<verse number="8">ദോഷം ചെയ്‍വാന്‍ നിരൂപിക്കുന്നവനെ ദുഷ്കര്‍മി എന്നു പറഞ്ഞുവരുന്നു;</verse>
				<verse number="9">ഭോഷന്‍റെ നിരൂപണം പാപം തന്നെ; പരിഹാസി മനുഷ്യര്‍ക്കു വെറുപ്പാകുന്നു.</verse>
				<verse number="10">കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ നിന്‍റെ ബലം നഷ്ടം തന്നെ.</verse>
				<verse number="11">മരണത്തിനു കൊണ്ടുപോകുന്നവരെ വിടുവിക്ക; കൊലയ്ക്കായി വിറച്ചു ചെല്ലുന്നവരെ രക്ഷിപ്പാന്‍ നോക്കുക.</verse>
				<verse number="12">ഞങ്ങള്‍ അറിഞ്ഞില്ലല്ലോ എന്നു നീ പറഞ്ഞാൽ ഹൃദയങ്ങളെ തൂക്കിനോക്കുന്നവന്‍ ഗ്രഹിക്കയില്ലയോ? നിന്‍റെ പ്രാണനെ കാക്കുന്നവന്‍ അറികയില്ലയോ? അവന്‍ മനുഷ്യന് പ്രവൃത്തിക്കു തക്കവണ്ണം പകരം കൊടുക്കയില്ലയോ?</verse>
				<verse number="13">മകനേ, തേന്‍ തിന്നുക; അതു നല്ലതല്ലോ; തേന്‍കട്ട നിന്‍റെ അണ്ണാക്കിനു മധുരമത്രേ.</verse>
				<verse number="14">ജ്ഞാനവും നിന്‍റെ ഹൃദയത്തിന് അങ്ങനെ തന്നെ എന്നറിക; നീ അതു പ്രാപിച്ചാൽ പ്രതിഫലം ഉണ്ടാകും; നിന്‍റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.</verse>
				<verse number="15">ദുഷ്ടാ, നീ നീതിമാന്‍റെ പാര്‍പ്പിടത്തിനു പതിയിരിക്കരുത്; അവന്‍റെ വിശ്രാമസ്ഥലത്തെ നശിപ്പിക്കയുമരുത്.</verse>
				<verse number="16">നീതിമാന്‍ ഏഴുപ്രാവശ്യം വീണാലും എഴുന്നേല്ക്കും; ദുഷ്ടന്മാരോ അനര്‍ഥത്തിൽ നശിച്ചുപോകും.</verse>
				<verse number="17">നിന്‍റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്; അവന്‍ ഇടറുമ്പോള്‍ നിന്‍റെ ഹൃദയം ആനന്ദിക്കരുത്.</verse>
				<verse number="18">യഹോവ കണ്ടിട്ട് അവന് ഇഷ്ടക്കേടാകുവാനും തന്‍റെ കോപം അവങ്കൽനിന്നു മാറ്റിക്കളവാനും മതി.</verse>
				<verse number="19">ദുഷ്പ്രവൃത്തിക്കാര്‍ നിമിത്തം മുഷിയരുത്; ദുഷ്ടന്മാരോട് അസൂയപ്പെടുകയും അരുത്.</verse>
				<verse number="20">ദോഷിക്കു പ്രതിഫലമുണ്ടാകയില്ല; ദുഷ്ടന്‍റെ വിളക്കു കെട്ടുപോകും.</verse>
				<verse number="21">മകനേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക; മത്സരികളോട് ഇടപെടരുത്.</verse>
				<verse number="22">അവരുടെ ആപത്തു പെട്ടെന്നു വരും; രണ്ടു കൂട്ടര്‍ക്കും വരുന്ന നാശം ആരറിയുന്നു?</verse>
				<verse number="23">ഇവയും ജ്ഞാനികളുടെ വാക്യങ്ങള്‍. ന്യായവിസ്താരത്തിൽ മുഖദാക്ഷിണ്യം നന്നല്ല.</verse>
				<verse number="24">ദുഷ്ടനോടു നീ നീതിമാന്‍ എന്നു പറയുന്നവനെ ജാതികള്‍ ശപിക്കയും വംശങ്ങള്‍ വെറുക്കുകയും ചെയ്യും.</verse>
				<verse number="25">അവനെ ശാസിക്കുന്നവര്‍ക്കോ നന്മ ഉണ്ടാകും; നല്ലാരനുഗ്രഹം അവരുടെമേൽ വരും.</verse>
				<verse number="26">നേരുള്ള ഉത്തരം പറയുന്നവന്‍ അധരങ്ങളെ ചുംബനം ചെയ്യുന്നു.</verse>
				<verse number="27">വെളിയിൽ നിന്‍റെ വേല ചെയ്ക; വയലിൽ എല്ലാം തീര്‍ക്കുക; പിന്നത്തേതിൽ നിന്‍റെ വീടു പണിയുക.</verse>
				<verse number="28">കാരണം കൂടാതെ കൂട്ടുകാരനു വിരോധമായി സാക്ഷി നില്ക്കരുത്; നിന്‍റെ അധരംകൊണ്ടു ചതിക്കയും അരുത്.</verse>
				<verse number="29">അവന്‍ എന്നോടു ചെയ്തതുപോലെ ഞാന്‍ അവനോടു ചെയ്യുമെന്നും ഞാന്‍ അവന് അവന്‍റെ പ്രവൃത്തിക്കുപകരം കൊടുക്കും എന്നും നീ പറയരുത്.</verse>
				<verse number="30">ഞാന്‍ മടിയന്‍റെ കണ്ടത്തിനരികെയും ബുദ്ധിഹീനന്‍റെ മുന്തിരിത്തോട്ടത്തിനു സമീപെയുംകൂടി പോയി.</verse>
				<verse number="31">അവിടെ മുള്ളു പടര്‍ന്നു പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിന്‍റെ കന്മതിൽ ഇടിഞ്ഞു കിടക്കുന്നതും കണ്ടു.</verse>
				<verse number="32">ഞാന്‍ അതു നോക്കി വിചാരിക്കയും അതു കണ്ട് ഉപദേശം പ്രാപിക്കയും ചെയ്തു.</verse>
				<verse number="33">കുറെക്കൂടെ ഉറക്കം, കുറെക്കൂടെ നിദ്ര, കുറെക്കൂടെ കൈ കെട്ടി കിടക്ക.</verse>
				<verse number="34">അങ്ങനെ നിന്‍റെ ദാരിദ്ര്യം വഴിപോക്കനെപ്പോലെയും നിന്‍റെ ബുദ്ധിമുട്ട് ആയുധപാണിയെപ്പോലെയും വരും.</verse>
			</chapter>
			<chapter number="25">
				<verse number="1">ഇവയും ശലോമോന്‍റെ സദൃശവാക്യങ്ങള്‍; യെഹൂദാരാജാവായ ഹിസ്ക്കീയാവിന്‍റെ ആളുകള്‍ അവയെ ശേഖരിച്ചിരിക്കുന്നു.</verse>
				<verse number="2">കാര്യം മറച്ചുവയ്ക്കുന്നതു ദൈവത്തിന്‍റെ മഹത്ത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്ത്വം.</verse>
				<verse number="3">ആകാശത്തിന്‍റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.</verse>
				<verse number="4">വെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാൽ തട്ടാന് ഒരു ഉരുപ്പടി കിട്ടും.</verse>
				<verse number="5">രാജസന്നിധിയിൽനിന്ന് ദുഷ്ടനെ നീക്കിക്കളഞ്ഞാൽ അവന്‍റെ സിംഹാസനം നീതിയാൽ സ്ഥിരപ്പെടും.</verse>
				<verse number="6">രാജസന്നിധിയിൽ വമ്പു കാണിക്കരുത്; മഹാന്മാരുടെ സ്ഥാനത്തു നില്ക്കയും അരുത്.</verse>
				<verse number="7">നീ കണ്ടിരുന്ന പ്രഭുവിന്‍റെ മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാള്‍ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലത്.</verse>
				<verse number="8">ബദ്ധപ്പെട്ടു വ്യവഹാരത്തിനു പുറപ്പെടരുത്; അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരന്‍ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?</verse>
				<verse number="9">നിന്‍റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്ക; എന്നാൽ മറ്റൊരുത്തന്‍റെ രഹസ്യം വെളിപ്പെടുത്തരുത്.</verse>
				<verse number="10">കേള്‍ക്കുന്നവന്‍ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുത്.</verse>
				<verse number="11">തക്കസമയത്തു പറഞ്ഞ വാക്ക് വെള്ളിത്താലത്തിൽ പൊന്‍നാരങ്ങാപോലെ.</verse>
				<verse number="12">കേട്ടനുസരിക്കുന്ന കാതിനു ജ്ഞാനിയായൊരു ശാസകന്‍ പൊന്‍കടുക്കനും തങ്കംകൊണ്ടുള്ള ആഭരണവും ആകുന്നു.</verse>
				<verse number="13">വിശ്വസ്തനായ ദൂതന്‍ തന്നെ അയയ്ക്കുന്നവര്‍ക്കു കൊയ്ത്തുകാലത്തു ഹിമത്തിന്‍റെ തണുപ്പുപോലെ; അവന്‍ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.</verse>
				<verse number="14">ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.</verse>
				<verse number="15">ദീര്‍ഘക്ഷാന്തികൊണ്ടു ന്യായാധിപനു സമ്മതം വരുന്നു; മൃദുവായുള്ള നാവ് അസ്ഥിയെ നുറുക്കുന്നു.</verse>
				<verse number="16">നിനക്ക് തേന്‍ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ; അധികം നിറഞ്ഞിട്ടു ഛര്‍ദിപ്പാന്‍ ഇടവരരുത്.</verse>
				<verse number="17">കൂട്ടുകാരന്‍ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന് അവന്‍റെ വീട്ടിൽ കൂടെക്കൂടെ ചെല്ലരുത്.</verse>
				<verse number="18">കൂട്ടുകാരനു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യന്‍ മുട്ടികയും വാളും കൂര്‍ത്ത അമ്പും ആകുന്നു.</verse>
				<verse number="19">കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നത് മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.</verse>
				<verse number="20">വിഷാദമുള്ള ഹൃദയത്തിനു പാട്ടു പാടുന്നവന്‍ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതുപോലെയും ആകുന്നു.</verse>
				<verse number="21">ശത്രുവിനു വിശക്കുന്നു എങ്കിൽ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാന്‍ കൊടുക്ക.</verse>
				<verse number="22">അങ്ങനെ നീ അവന്‍റെ തലമേൽ തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നല്കുകയും ചെയ്യും.</verse>
				<verse number="23">വടതിക്കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു.</verse>
				<verse number="24">ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടിൽ പാര്‍ക്കുന്നതിനെക്കാള്‍ മേൽപ്പുരയുടെ ഒരു കോണിൽ പാര്‍ക്കുന്നതു നല്ലത്.</verse>
				<verse number="25">ദാഹമുള്ളവനു തണ്ണീര്‍ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വര്‍ത്തമാനം വരുന്നതും ഒരുപോലെ.</verse>
				<verse number="26">ദുഷ്ടന്‍റെ മുമ്പിൽ കുലുങ്ങിപ്പോയ നീതിമാന്‍ കലങ്ങിയ കിണറിനും മലിനമായ ഉറവിനും സമം.</verse>
				<verse number="27">തേന്‍ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളത് ആരായുന്നതോ മഹത്ത്വം.</verse>
				<verse number="28">ആത്മസംയമം ഇല്ലാത്ത പുരുഷന്‍ മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണംപോലെയാകുന്നു.</verse>
			</chapter>
			<chapter number="26">
				<verse number="1">വേനൽക്കാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷനു ബഹുമാനം പൊരുത്തമല്ല.</verse>
				<verse number="2">കുരികിൽ പാറിപ്പോകുന്നതും മീവൽപ്പക്ഷി പറന്നുപോകുന്നതുംപോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.</verse>
				<verse number="3">കുതിരയ്ക്കു ചമ്മട്ടി, കഴുതയ്ക്കു കടിഞ്ഞാണ്‍, മൂഢന്മാരുടെ മുതുകിനു വടി.</verse>
				<verse number="4">നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന് അവന്‍റെ ഭോഷത്തംപോലെ അവനോട് ഉത്തരം പറയരുത്.</verse>
				<verse number="5">മൂഢനു താന്‍ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന് അവന്‍റെ ഭോഷത്തത്തിന് ഒത്തവണ്ണം അവനോട് ഉത്തരം പറക.</verse>
				<verse number="6">മൂഢന്‍റെ കൈവശം വര്‍ത്തമാനം അയയ്ക്കുന്നവന്‍ സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.</verse>
				<verse number="7">മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്‍റെ കാൽ ഞാന്നുകിടക്കുന്നതു പോലെ</verse>
				<verse number="8">മൂഢനു ബഹുമാനം കൊടുക്കുന്നതു കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.</verse>
				<verse number="9">മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്‍റെ കൈയിലെ മുള്ളുപോലെ.</verse>
				<verse number="10">എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിര്‍ത്തുന്നവനും കണ്ടവരെ കൂലിക്കു നിര്‍ത്തുന്നവനും ഒരുപോലെ.</verse>
				<verse number="11">നായ് ഛര്‍ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന്‍ തന്‍റെ ഭോഷത്തം ആവര്‍ത്തിക്കുന്നതും ഒരുപോലെ.</verse>
				<verse number="12">തനിക്കുതന്നെ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.</verse>
				<verse number="13">വഴിയിൽ കേസരി ഉണ്ട്, തെരുക്കളിൽ സിംഹം ഉണ്ട് എന്നിങ്ങനെ മടിയന്‍ പറയുന്നു.</verse>
				<verse number="14">കതക് ചുഴിക്കുറ്റിയിൽ എന്നപോലെ മടിയന്‍ തന്‍റെ കിടക്കയിൽ തിരിയുന്നു.</verse>
				<verse number="15">മടിയന്‍ തന്‍റെ കൈ തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നത് അവനു പ്രയാസം.</verse>
				<verse number="16">ബുദ്ധിയോടെ പ്രതിവാദിപ്പാന്‍ പ്രാപ്തിയുള്ള ഏഴു പേരിലും താന്‍ ജ്ഞാനി എന്നു മടിയനു തോന്നുന്നു.</verse>
				<verse number="17">തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവന്‍ വഴിയെ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.</verse>
				<verse number="18">കൂട്ടുകാരനെ വഞ്ചിച്ചിട്ട് അതു കളി എന്നു പറയുന്ന മനുഷ്യന്‍</verse>
				<verse number="19">തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.</verse>
				<verse number="20">വിറക് ഇല്ലാഞ്ഞാൽ തീ കെട്ടുപോകും; നുണയന്‍ ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.</verse>
				<verse number="21">കരി കനലിനും വിറകു തീക്കും എന്നപോലെ വഴക്കുകാരന്‍ കലഹം ജ്വലിക്കുന്നതിനു കാരണം.</verse>
				<verse number="22">ഏഷണിക്കാരന്‍റെ വാക്ക് സ്വാദുഭോജനംപോലെ; അതു വയറ്റിന്‍റെ അറകളിലേക്കു ചെല്ലുന്നു.</verse>
				<verse number="23">സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മണ്‍കുടംപോലെയാകുന്നു.</verse>
				<verse number="24">പകയ്ക്കുന്നവന്‍ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന്‍ ചതിവ് സംഗ്രഹിച്ചു വയ്ക്കുന്നു.</verse>
				<verse number="25">അവന്‍ ഇമ്പമായി സംസാരിക്കുമ്പോള്‍ അവനെ വിശ്വസിക്കരുത്; അവന്‍റെ ഹൃദയത്തിൽ ഏഴു വെറുപ്പ് ഉണ്ട്.</verse>
				<verse number="26">അവന്‍റെ പക കപടംകൊണ്ടു മറച്ചുവച്ചാലും അവന്‍റെ ദുഷ്ടത സഭയുടെ മുമ്പിൽ വെളിപ്പെട്ടുവരും.</verse>
				<verse number="27">കുഴി കുഴിക്കുന്നവന്‍ അതിൽ വീഴും; കല്ല് ഉരുട്ടുന്നവന്‍റെമേൽ അതു തിരിഞ്ഞുരുളും.</verse>
				<verse number="28">ഭോഷ്കു പറയുന്ന നാവ് അതിനാൽ തകര്‍ന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായ് നാശം വരുത്തുന്നു.</verse>
			</chapter>
			<chapter number="27">
				<verse number="1">നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുത്; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്ന് അറിയുന്നില്ലല്ലോ.</verse>
				<verse number="2">നിന്‍റെ വായല്ല മറ്റൊരുത്തന്‍, നിന്‍റെ അധരമല്ല; വേറൊരുത്തന്‍ നിന്നെ സ്തുതിക്കട്ടെ.</verse>
				<verse number="3">കല്ല് ഘനമുള്ളതും മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്‍റെ നീരസമോ ഇവ രണ്ടിലും ഘനമേറിയത്.</verse>
				<verse number="4">ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കു നില്ക്കാം?</verse>
				<verse number="5">മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലത്.</verse>
				<verse number="6">സ്നേഹിതന്‍ വരുത്തുന്ന മുറിവുകള്‍ വിശ്വസ്തതയുടെ ഫലം; ശത്രുവിന്‍റെ ചുംബനങ്ങളോ കണക്കിലധികം.</verse>
				<verse number="7">തിന്നു തൃപ്തനായവന്‍ തേന്‍കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവനോ കയ്പുള്ളതൊക്കെയും മധുരം.</verse>
				<verse number="8">കൂടു വിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.</verse>
				<verse number="9">തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്‍റെ മാധുര്യവും അങ്ങനെ തന്നെ.</verse>
				<verse number="10">നിന്‍റെ സ്നേഹിതനെയും അപ്പന്‍റെ സ്നേഹിതനെയും ഉപേക്ഷിക്കരുത്; തന്‍റെ കഷ്ടകാലത്തു സഹോദരന്‍റെ വീട്ടിൽ പോകയും അരുത്; ദൂരത്തെ സഹോദരനിലും സമീപത്തെ അയൽക്കാരന്‍ നല്ലത്.</verse>
				<verse number="11">മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ ഉത്തരം പറയേണ്ടതിനു നീ ജ്ഞാനിയായി എന്‍റെ ഹൃദയത്തെ സന്തോഷിപ്പിക്ക.</verse>
				<verse number="12">വിവേകമുള്ളവന്‍ അനര്‍ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.</verse>
				<verse number="13">അന്യനുവേണ്ടി ജാമ്യം നില്ക്കുന്നവന്‍റെ വസ്ത്രം എടുത്തുകൊള്‍ക; പരസ്ത്രീക്കുവേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.</verse>
				<verse number="14">അതികാലത്ത് എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന് അതു ശാപമായി എണ്ണപ്പെടും.</verse>
				<verse number="15">പെരുമഴയുള്ള ദിവസത്തിൽ ഇടവിടാത്ത ചോര്‍ച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.</verse>
				<verse number="16">അവളെ ഒതുക്കുവാന്‍ നോക്കുന്നവന്‍ കാറ്റിനെ ഒതുക്കുവാന്‍ നോക്കുന്നു; അവന്‍റെ വലംകൈകൊണ്ട് എണ്ണയെ പിടിപ്പാന്‍ പോകുന്നു.</verse>
				<verse number="17">ഇരുമ്പ് ഇരുമ്പിനു മൂര്‍ച്ച കൂട്ടുന്നു; മനുഷ്യന്‍ മനുഷ്യനു മൂര്‍ച്ചകൂട്ടുന്നു.</verse>
				<verse number="18">അത്തി കാക്കുന്നവന്‍ അതിന്‍റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവന്‍ ബഹുമാനിക്കപ്പെടും.</verse>
				<verse number="19">വെള്ളത്തിൽ മുഖത്തിനൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യന്‍ തന്‍റെ ഹൃദയത്തിനൊത്തവണ്ണം മനുഷ്യനെ കാണുന്നു.</verse>
				<verse number="20">പാതാളത്തിനും നരകത്തിനും ഒരിക്കലും തൃപ്തിവരുന്നില്ല; മനുഷ്യന്‍റെ കണ്ണിനും ഒരിക്കലും തൃപ്തിവരുന്നില്ല.</verse>
				<verse number="21">വെള്ളിക്കു പുടവും പൊന്നിനു മൂശയും ശോധന; മനുഷ്യനോ അവന്‍റെ പ്രശംസ.</verse>
				<verse number="22">ഭോഷനെ ഉരലിൽ ഇട്ട് ഉലക്കകൊണ്ട് അവിൽപോലെ ഇടിച്ചാലും അവന്‍റെ ഭോഷത്തം വിട്ടുമാറുകയില്ല.</verse>
				<verse number="23">നിന്‍റെ ആടുകളുടെ അവസ്ഥ അറിവാന്‍ ജാഗ്രതയായിരിക്ക; നിന്‍റെ കന്നുകാലികളിൽ നന്നായി ദൃഷ്‍ടി വയ്ക്കുക.</verse>
				<verse number="24">സമ്പത്ത് എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?</verse>
				<verse number="25">പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളംപുല്ലു മുളച്ചു വരുന്നു; പര്‍വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.</verse>
				<verse number="26">കുഞ്ഞാടുകള്‍ നിനക്ക് ഉടുപ്പിനും കോലാടുകള്‍ നിലത്തിന്‍റെ വിലയ്ക്കും ഉതകും.</verse>
				<verse number="27">കോലാടുകളുടെ പാൽ നിന്‍റെ ആഹാരത്തിനും നിന്‍റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്‍റെ ദാസിമാരുടെ ഉപജീവനത്തിനും മതിയാകും.</verse>
			</chapter>
			<chapter number="28">
				<verse number="1">ആരും ഓടിക്കാതെ ദുഷ്ടന്മാര്‍ ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.</verse>
				<verse number="2">ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്‍റെ വ്യവസ്ഥ ദീര്‍ഘമായി നില്ക്കുന്നു.</verse>
				<verse number="3">അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന്‍ വിളവിനെ വച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.</verse>
				<verse number="4">ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര്‍ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിര്‍ക്കുന്നു.</verse>
				<verse number="5">ദുഷ്ടന്മാര്‍ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.</verse>
				<verse number="6">തന്‍റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാള്‍ പരമാര്‍ഥതയിൽ നടക്കുന്ന ദരിദ്രന്‍ ഉത്തമന്‍.</verse>
				<verse number="7">ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന്‍ ബുദ്ധിയുള്ള മകന്‍; അതിഭക്ഷകന്മാര്‍ക്ക് സഖിയായവനോ അപ്പനെ അപമാനിക്കുന്നു.</verse>
				<verse number="8">പലിശയും ലാഭവും വാങ്ങി സമ്പത്തു വര്‍ധിപ്പിക്കുന്നവന്‍ അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു.</verse>
				<verse number="9">ന്യായപ്രമാണം കേള്‍ക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്‍റെ പ്രാര്‍ഥനതന്നെയും വെറുപ്പാകുന്നു.</verse>
				<verse number="10">നേരുള്ളവരെ ദുര്‍മാര്‍ഗത്തിലേക്കു തെറ്റിക്കുന്നവന്‍ താന്‍ കുഴിച്ച കുഴിയിൽ തന്നെ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.</verse>
				<verse number="11">ധനവാന്‍ തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.</verse>
				<verse number="12">നീതിമാന്മാര്‍ ജയഘോഷം കഴിക്കുമ്പോള്‍ മഹോത്സവം; ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോഴോ ആളുകള്‍ ഒളിച്ചുകൊള്ളുന്നു.</verse>
				<verse number="13">തന്‍റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.</verse>
				<verse number="14">എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ഥത്തിൽ അകപ്പെടും.</verse>
				<verse number="15">അഗതികളിൽ കര്‍ത്തൃത്വം നടത്തുന്ന ദുഷ്ടന്‍ ഗര്‍ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍.</verse>
				<verse number="16">ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെ ഇരിക്കും.</verse>
				<verse number="17">രക്തപാതകഭാരം ചുമക്കുന്നവന്‍ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുത്.</verse>
				<verse number="18">നിഷ്കളങ്കനായി നടക്കുന്നവന്‍ രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.</verse>
				<verse number="19">നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.</verse>
				<verse number="20">വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണന്‍; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവനോ ശിക്ഷ വരാതിരിക്കയില്ല.</verse>
				<verse number="21">മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യന്‍ അന്യായം ചെയ്യും.</verse>
				<verse number="22">കണ്ണുകടിയുള്ളവന്‍ ധനവാനാകുവാന്‍ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവന്‍ അറിയുന്നതുമില്ല.</verse>
				<verse number="23">ചക്കരവാക്കു പറയുന്നവനെക്കാള്‍ ശാസിക്കുന്നവനു പിന്നീടു പ്രീതി ലഭിക്കും.</verse>
				<verse number="24">അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് അത് അക്രമമല്ല എന്നു പറയുന്നവന്‍ നാശകന്‍റെ സഖി.</verse>
				<verse number="25">അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്‍ടി പ്രാപിക്കും.</verse>
				<verse number="26">സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവന്‍ മൂഢന്‍; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.</verse>
				<verse number="27">ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല; കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.</verse>
				<verse number="28">ദുഷ്ടന്മാര്‍ ഉയര്‍ന്നുവരുമ്പോള്‍ ആളുകള്‍ ഒളിച്ചുകൊള്ളുന്നു; അവര്‍ നശിക്കുമ്പോഴോ നീതിമാന്മാര്‍ വര്‍ധിക്കുന്നു.</verse>
			</chapter>
			<chapter number="29">
				<verse number="1">കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവന്‍ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.</verse>
				<verse number="2">നീതിമാന്മാര്‍ വര്‍ധിക്കുമ്പോള്‍ ജനം സന്തോഷിക്കുന്നു; ദുഷ്ടന്‍ ആധിപത്യം നടത്തുമ്പോഴോ ജനം നെടുവീര്‍പ്പിടുന്നു.</verse>
				<verse number="3">ജ്ഞാനത്തിൽ ഇഷ്ടപ്പെടുന്നവന്‍ തന്‍റെ അപ്പനെ സന്തോഷിപ്പിക്കുന്നു; വേശ്യകളോടു സഹവാസം ചെയ്യുന്നവനോ തന്‍റെ സമ്പത്തു നശിപ്പിക്കുന്നു.</verse>
				<verse number="4">രാജാവ് ന്യായപാലനത്താൽ രാജ്യത്തെ നിലനിര്‍ത്തുന്നു; നികുതി വര്‍ധിപ്പിക്കുന്നവനോ അതിനെ നശിപ്പിക്കുന്നു.</verse>
				<verse number="5">കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവന്‍ അവന്‍റെ കാലിന് ഒരു വല വിരിക്കുന്നു.</verse>
				<verse number="6">ദുഷ്കര്‍മി തന്‍റെ ലംഘനത്തിൽ കുടുങ്ങുന്നു; നീതിമാനോ ഘോഷിച്ചാനന്ദിക്കുന്നു.</verse>
				<verse number="7">നീതിമാന്‍ അഗതികളുടെ കാര്യം അറിയുന്നു; ദുഷ്ടനോ പരിജ്ഞാനം ഇന്നതെന്ന് അറിയുന്നില്ല.</verse>
				<verse number="8">പരിഹാസികള്‍ പട്ടണത്തിൽ കോപാഗ്നി ജ്വലിപ്പിക്കുന്നു. ജ്ഞാനികളോ ക്രോധത്തെ ശമിപ്പിക്കുന്നു.</verse>
				<verse number="9">ജ്ഞാനിക്കും ഭോഷനും തമ്മിൽ വാഗ്വാദം ഉണ്ടായിട്ട് അവന്‍ കോപിച്ചാലോ ചിരിച്ചാലോ ശമനം വരികയില്ല.</verse>
				<verse number="10">രക്തപാതകന്മാര്‍ നിഷ്കളങ്കനെ ദ്വേഷിക്കുന്നു; നേരുള്ളവരോ അവന്‍റെ പ്രാണരക്ഷ അന്വേഷിക്കുന്നു.</verse>
				<verse number="11">മൂഢന്‍ തന്‍റെ കോപത്തെ മുഴുവനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.</verse>
				<verse number="12">അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാൽ അവന്‍റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.</verse>
				<verse number="13">ദരിദ്രനും പീഡകനും തമ്മിൽ എതിര്‍പെടുന്നു; ഇരുവരുടെയും കണ്ണ് യഹോവ പ്രകാശിപ്പിക്കുന്നു.</verse>
				<verse number="14">അഗതികള്‍ക്കു വിശ്വസ്തതയോടെ ന്യായപാലനം ചെയ്യുന്ന രാജാവിന്‍റെ സിംഹാസനം എന്നേക്കും സ്ഥിരമായിരിക്കും.</verse>
				<verse number="15">വടിയും ശാസനയും ജ്ഞാനത്തെ നല്കുന്നു; തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്കു ലജ്ജ വരുത്തുന്നു.</verse>
				<verse number="16">ദുഷ്ടന്മാര്‍ പെരുകുമ്പോള്‍ അതിക്രമം പെരുകുന്നു; നീതിമാന്മാരോ അവരുടെ വീഴ്ച കാണും.</verse>
				<verse number="17">നിന്‍റെ മകനെ ശിക്ഷിക്ക; അവന്‍ നിനക്ക് ആശ്വാസമായിത്തീരും; അവന്‍ നിന്‍റെ മനസ്സിനു പ്രമോദം വരുത്തും.</verse>
				<verse number="18">വെളിപ്പാട് ഇല്ലാത്തേടത്ത് ജനം മര്യാദവിട്ടു നടക്കുന്നു; ന്യായപ്രമാണം കാത്തുകൊള്ളുന്നവനോ ഭാഗ്യവാന്‍.</verse>
				<verse number="19">ദാസനെ ഗുണീകരിപ്പാന്‍ വാക്കു മാത്രം പോരാ; അവന്‍ അതു ഗ്രഹിച്ചാലും കൂട്ടാക്കുകയില്ലല്ലോ.</verse>
				<verse number="20">വാക്കിൽ ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്.</verse>
				<verse number="21">ദാസനെ ബാല്യംമുതൽ ലാളിച്ചു വളര്‍ത്തുന്നവനോട് അവന്‍ ഒടുക്കം ദുശ്ശാഠ്യം കാണിക്കും.</verse>
				<verse number="22">കോപമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവന്‍ അതിക്രമം വര്‍ധിപ്പിക്കുന്നു.</verse>
				<verse number="23">മനുഷ്യന്‍റെ ഗര്‍വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.</verse>
				<verse number="24">കള്ളനുമായി പങ്കു കൂടുന്നവന്‍ സ്വന്ത പ്രാണനെ പകയ്ക്കുന്നു; അവന്‍ സത്യവാചകം കേള്‍ക്കുന്നു; ഒന്നും പ്രസ്താവിക്കുന്നില്ലതാനും.</verse>
				<verse number="25">മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.</verse>
				<verse number="26">അനേകര്‍ അധിപതിയുടെ മുഖപ്രസാദം അന്വേഷിക്കുന്നു; മനുഷ്യന്‍റെ ന്യായവിധിയോ യഹോവയാൽ വരുന്നു.</verse>
				<verse number="27">നീതികെട്ടവന്‍ നീതിമാന്മാര്‍ക്കു വെറുപ്പ്; സന്മാര്‍ഗി ദുഷ്ടന്മാര്‍ക്കും വെറുപ്പ്.</verse>
			</chapter>
			<chapter number="30">
				<verse number="1">യാക്കേയുടെ മകനായ ആഗൂരിന്‍റെ വചനങ്ങള്‍; ഒരു അരുളപ്പാട്; ആ പുരുഷന്‍റെ വാക്യമാവിത്: ദൈവമേ, ഞാന്‍ അധ്വാനിച്ചു, ദൈവമേ, ഞാന്‍ അധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.</verse>
				<verse number="2">ഞാന്‍ സകല മനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;</verse>
				<verse number="3">ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്‍റെ പരിജ്ഞാനം എനിക്കില്ല.</verse>
				<verse number="4">സ്വര്‍ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ ആര്‍? കാറ്റിനെ തന്‍റെ മുഷ്‍ടിയിൽ പിടിച്ചടക്കിയവനാര്‍? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവന്‍ ആര്‍? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്‍? അവന്‍റെ പേരെന്ത്? അവന്‍റെ മകന്‍റെ പേരെന്ത്? നിനക്കറിയാമോ?</verse>
				<verse number="5">ദൈവത്തിന്‍റെ സകല വചനവും ശുദ്ധി ചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവര്‍ക്ക് അവന്‍ പരിച തന്നെ.</verse>
				<verse number="6">അവന്‍റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവന്‍ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇടവരരുത്.</verse>
				<verse number="7">രണ്ടു കാര്യം ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;</verse>
				<verse number="8">വ്യാജവും ഭോഷ്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.</verse>
				<verse number="9">ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ട്: യഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്‍ടിച്ച് എന്‍റെ ദൈവത്തിന്‍റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.</verse>
				<verse number="10">ദാസനെക്കുറിച്ചു യജമാനനോട് ഏഷണി പറയരുത്; അവന്‍ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.</verse>
				<verse number="11">അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!</verse>
				<verse number="12">തങ്ങള്‍ക്കു തന്നെ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!</verse>
				<verse number="13">അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു-</verse>
				<verse number="14">എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ല് വാളായും അണപ്പല്ല് കത്തിയായും ഇരിക്കുന്നോരു തലമുറ!</verse>
				<verse number="15">കന്നട്ടയ്ക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാര്‍ ഉണ്ട്; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ട്; മതി എന്നു പറയാത്തതു നാലുണ്ട്:</verse>
				<verse number="16">പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നെ.</verse>
				<verse number="17">അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍കുഞ്ഞുങ്ങള്‍ തിന്നുകയും ചെയ്യും.</verse>
				<verse number="18">എനിക്ക് അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തതു നാലുണ്ട്:</verse>
				<verse number="19">ആകാശത്ത് കഴുകന്‍റെ വഴിയും പാറമേൽ സര്‍പ്പത്തിന്‍റെ വഴിയും സമുദ്രമധ്യേ കപ്പലിന്‍റെ വഴിയും കന്യകയോടുകൂടെ പുരുഷന്‍റെ വഴിയും തന്നെ.</verse>
				<verse number="20">വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ. അവള്‍ തിന്നു വായ് തുടച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലന്നു പറയുന്നു.</verse>
				<verse number="21">മൂന്നിന്‍റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; നാലിന്‍റെ നിമിത്തം അതിനു സഹിച്ചുകൂടാ:</verse>
				<verse number="22">ദാസന്‍ രാജാവായാൽ അവന്‍റെ നിമിത്തവും ഭോഷന്‍ തിന്നു തൃപ്തനായാൽ അവന്‍റെ നിമിത്തവും</verse>
				<verse number="23">വിലക്ഷണയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ.</verse>
				<verse number="24">ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ട് നാലുണ്ട്:</verse>
				<verse number="25">ഉറുമ്പ് ബലഹീനജാതി എങ്കിലും അതു വേനൽക്കാലത്ത് ആഹാരം സമ്പാദിച്ചുവയ്ക്കുന്നു.</verse>
				<verse number="26">കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാര്‍പ്പിടം ഉണ്ടാക്കുന്നു.</verse>
				<verse number="27">വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.</verse>
				<verse number="28">പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളിൽ പാര്‍ക്കുന്നു.</verse>
				<verse number="29">ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ട്; ചന്തമായി നടക്കുന്നതു നാലുണ്ട്:</verse>
				<verse number="30">മൃഗങ്ങളിൽവച്ചു ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ സിംഹവും</verse>
				<verse number="31">നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ.</verse>
				<verse number="32">നീ നിഗളിച്ചു ഭോഷത്തം പ്രവര്‍ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊള്‍ക.</verse>
				<verse number="33">പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.</verse>
			</chapter>
			<chapter number="31">
				<verse number="1">ലെമൂവേൽരാജാവിന്‍റെ വചനങ്ങള്‍; അവന്‍റെ അമ്മ അവന് ഉപദേശിച്ചു കൊടുത്ത അരുളപ്പാട്.</verse>
				<verse number="2">മകനേ, എന്ത്? ഞാന്‍ പ്രസവിച്ച മകനേ എന്ത്? എന്‍റെ നേര്‍ച്ചകളുടെ മകനേ, എന്ത്?</verse>
				<verse number="3">സ്ത്രീകള്‍ക്കു നിന്‍റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കു നിന്‍റെ വഴികളെയും കൊടുക്കരുത്.</verse>
				<verse number="4">വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കു കൊള്ളരുത്; ലെമൂവേലേ, രാജാക്കന്മാര്‍ക്ക് അത് കൊള്ളരുത്; മദ്യാസക്തി പ്രഭുക്കന്മാര്‍ക്ക് കൊള്ളരുത്.</verse>
				<verse number="5">അവര്‍ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുത്.</verse>
				<verse number="6">നശിക്കുമാറായിരിക്കുന്നവനു മദ്യവും മനോവ്യസനമുള്ളവനു വീഞ്ഞും കൊടുക്ക.</verse>
				<verse number="7">അവന്‍ കുടിച്ചിട്ടു തന്‍റെ ദാരിദ്ര്യം മറക്കയും തന്‍റെ അരിഷ്ടത ഓര്‍ക്കാതിരിക്കയും ചെയ്യട്ടെ.</verse>
				<verse number="8">ഊമനുവേണ്ടി നിന്‍റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തിൽ തന്നെ.</verse>
				<verse number="9">നിന്‍റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തുകൊടുക്ക.</verse>
				<verse number="10">സാമര്‍ഥ്യമുള്ള ഭാര്യയെ ആര്‍ക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.</verse>
				<verse number="11">ഭര്‍ത്താവിന്‍റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്‍റെ ലാഭത്തിന് ഒരു കുറവുമില്ല.</verse>
				<verse number="12">അവള്‍ തന്‍റെ ആയുഷ്കാലമൊക്കെയും അവനു തിന്മയല്ല നന്മ തന്നെ ചെയ്യുന്നു.</verse>
				<verse number="13">അവള്‍ ആട്ടുരോമവും ചണവും സമ്പാദിച്ചു താൽപര്യത്തോടെ കൈകൊണ്ടു വേല ചെയ്യുന്നു.</verse>
				<verse number="14">അവള്‍ കച്ചവടക്കപ്പൽപോലെയാകുന്നു; ദൂരത്തുനിന്ന് ആഹാരം കൊണ്ടുവരുന്നു.</verse>
				<verse number="15">അവള്‍ നന്നാ രാവിലെ എഴുന്നേറ്റ്, വീട്ടിലുള്ളവര്‍ക്ക് ആഹാരവും വേലക്കാരത്തികള്‍ക്ക് ഓഹരിയും കൊടുക്കുന്നു.</verse>
				<verse number="16">അവള്‍ ഒരു നിലത്തിന്മേൽ ദൃഷ്‍ടിവച്ച് അതു മേടിക്കുന്നു; കൈനേട്ടംകൊണ്ട് അവള്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.</verse>
				<verse number="17">അവള്‍ ബലംകൊണ്ട് അര മുറുക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.</verse>
				<verse number="18">തന്‍റെ വ്യാപാരം ആദായമുള്ളതെന്ന് അവള്‍ ഗ്രഹിക്കുന്നു; അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.</verse>
				<verse number="19">അവള്‍ വിടുത്തലയ്ക്കു കൈ നീട്ടുന്നു; അവളുടെ വിരൽ കതിര്‍ പിടിക്കുന്നു.</verse>
				<verse number="20">അവള്‍ തന്‍റെ കൈ എളിയവര്‍ക്കു തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.</verse>
				<verse number="21">തന്‍റെ വീട്ടുകാരെച്ചൊല്ലി അവള്‍ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയും ചുവപ്പുകമ്പിളി ഉണ്ടല്ലോ.</verse>
				<verse number="22">അവള്‍ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പ്.</verse>
				<verse number="23">ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവ് പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.</verse>
				<verse number="24">അവള്‍ ശണവസ്ത്രം ഉണ്ടാക്കി വില്ക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.</verse>
				<verse number="25">ബലവും മഹിമയും അവളുടെ ഉടുപ്പ്; ഭാവികാലം ഓര്‍ത്ത് അവള്‍ പുഞ്ചിരിയിടുന്നു.</verse>
				<verse number="26">അവള്‍ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്.</verse>
				<verse number="27">വീട്ടുകാരുടെ പെരുമാറ്റം അവള്‍ സൂക്ഷിച്ചുനോക്കുന്നു; വെറുതെ ഇരുന്ന് അഹോവൃത്തി കഴിക്കുന്നില്ല.</verse>
				<verse number="28">അവളുടെ മക്കള്‍ എഴുന്നേറ്റ് അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവും അവളെ പ്രശംസിക്കുന്നത്:</verse>
				<verse number="29">അനേകം തരുണികള്‍ സാമര്‍ഥ്യം കാണിച്ചിട്ടുണ്ട്; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.</verse>
				<verse number="30">ലാവണ്യം വ്യാജവും സൗന്ദര്യം വ്യര്‍ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.</verse>
				<verse number="31">അവളുടെ കൈകളുടെ ഫലം അവള്‍ക്കു കൊടുപ്പിന്‍; അവളുടെ സ്വന്തപ്രവൃത്തികള്‍ പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.</verse>
			</chapter>
		</book>
		<book number="21">
			<chapter number="1">
				<verse number="1">യെരൂശലേമിലെ രാജാവായി ദാവീദിന്‍റെ മകനായ സഭാപ്രസംഗിയുടെ വചനങ്ങള്‍.</verse>
				<verse number="2">ഹാ മായ, മായ എന്നു സഭാപ്രസംഗി പറയുന്നു; ഹാ മായ, മായ, സകലവും മായയത്രേ.</verse>
				<verse number="3">സൂര്യനു കീഴിൽ പ്രയത്നിക്കുന്ന സകല പ്രയത്നത്താലും മനുഷ്യന് എന്തു ലാഭം?</verse>
				<verse number="4">ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു; ഭൂമിയോ എന്നേക്കും നില്ക്കുന്നു.</verse>
				<verse number="5">സൂര്യന്‍ ഉദിക്കുന്നു; സൂര്യന്‍ അസ്തമിക്കുന്നു; ഉദിച്ച സ്ഥലത്തേക്കുതന്നെ ബദ്ധപ്പെട്ടു ചെല്ലുന്നു.</verse>
				<verse number="6">കാറ്റ് തെക്കോട്ട് ചെന്നു വടക്കോട്ടു ചുറ്റിവരുന്നു; അങ്ങനെ കാറ്റ് ചുറ്റിച്ചുറ്റിതിരിഞ്ഞുകൊണ്ടു പരിവര്‍ത്തനം ചെയ്യുന്നു.</verse>
				<verse number="7">സകല നദികളും സമുദ്രത്തിലേക്ക് ഒഴുകിവീഴുന്നു; എന്നിട്ടും സമുദ്രം നിറയുന്നില്ല; നദികള്‍ ഒഴുകി വീഴുന്ന ഇടത്തേക്ക് പിന്നെയും പിന്നെയും ചെല്ലുന്നു.</verse>
				<verse number="8">സകല കാര്യങ്ങളും ശ്രമാവഹങ്ങളാകുന്നു; മനുഷ്യന്‍ പറഞ്ഞാൽ തീരുകയില്ല; കണ്ടിട്ട് കണ്ണിനു തൃപ്തി വരുന്നില്ല; കേട്ടിട്ട് ചെവി നിറയുന്നതുമില്ല.</verse>
				<verse number="9">ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും ചെയ്തുകഴിഞ്ഞതു ചെയ്‍വാനുള്ളതും ആകുന്നു; സൂര്യനു കീഴിൽ പുതുതായി യാതൊന്നും ഇല്ല.</verse>
				<verse number="10">ഇതു പുതിയത് എന്നു പറയത്തക്കവണ്ണം വല്ലതും ഉണ്ടോ? നമുക്കു മുമ്പേ, പണ്ടത്തെ കാലത്തുതന്നെ അതുണ്ടായിരുന്നു.</verse>
				<verse number="11">പുരാതനജനത്തെക്കുറിച്ച് ഓര്‍മയില്ലല്ലോ; വരുവാനുള്ളവരെക്കുറിച്ച് പിന്നത്തേതിൽ വരുവാനുള്ളവര്‍ക്കും ഓര്‍മയുണ്ടാകയില്ല.</verse>
				<verse number="12">സഭാപ്രസംഗിയായ ഞാന്‍ യെരൂശലേമിൽ യിസ്രായേലിനു രാജാവായിരുന്നു.</verse>
				<verse number="13">ആകാശത്തിന്‍കീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാന്‍ മനസ്സുവച്ചു; ഇതു ദൈവം മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.</verse>
				<verse number="14">സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തികളും ഞാന്‍ കണ്ടിട്ടുണ്ട്; അവയൊക്കെയും മായയും വൃഥാപ്രയത്നവും അത്രേ.</verse>
				<verse number="15">വളവുള്ളതു നേരേ ആക്കുവാന്‍ വയ്യാ; കുറവുള്ളത് എണ്ണിത്തികപ്പാനും വയ്യാ.</verse>
				<verse number="16">ഞാന്‍ മനസ്സിൽ ആലോചിച്ചുപറഞ്ഞത്: യെരൂശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ജ്ഞാനം ഞാന്‍ സമ്പാദിച്ചിരിക്കുന്നു; എന്‍റെ ഹൃദയം ജ്ഞാനവും അറിവും ധാരാളം പ്രാപിച്ചിരിക്കുന്നു.</verse>
				<verse number="17">ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്തവും അറിവാനും ഞാന്‍ മനസ്സുവച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.</verse>
				<verse number="18">ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ട്; അറിവു വര്‍ധിപ്പിക്കുന്നവന്‍ ദുഃഖവും വര്‍ധിപ്പിക്കുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">ഞാന്‍ എന്നോടുതന്നെ പറഞ്ഞു: വരിക; ഞാന്‍ നിന്നെ സന്തോഷംകൊണ്ടു പരീക്ഷിക്കും; സുഖം അനുഭവിച്ചുകൊള്‍ക. എന്നാൽ അതും മായ തന്നെ.</verse>
				<verse number="2">ഞാന്‍ ചിരിയെക്കുറിച്ച് അത് ഭ്രാന്ത് എന്നും സന്തോഷത്തെക്കുറിച്ച് അതുകൊണ്ടെന്തു ഫലം എന്നും പറഞ്ഞു.</verse>
				<verse number="3">മനുഷ്യര്‍ക്ക് ആകാശത്തിന്‍ കീഴെ ജീവപര്യന്തം ചെയ്‍വാന്‍ നല്ലത് ഏതെന്ന് ഞാന്‍ കാണുവോളം എന്‍റെ ഹൃദയം എന്നെ ജ്ഞാനത്തോടെ നടത്തിക്കൊണ്ടിരിക്കെ, ഞാന്‍ എന്‍റെ ദേഹത്തെ വീഞ്ഞുകൊണ്ടു സന്തോഷിപ്പിപ്പാനും ഭോഷത്തം പിടിച്ചുകൊള്‍വാനും എന്‍റെ മനസ്സിൽ നിരൂപിച്ചു.</verse>
				<verse number="4">ഞാന്‍ മഹാപ്രവൃത്തികളെ ചെയ്തു; എനിക്ക് അരമനകളെ പണിതു; മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി.</verse>
				<verse number="5">ഞാന്‍ തോട്ടങ്ങളെയും ഉദ്യാനങ്ങളെയും ഉണ്ടാക്കി; അവയിൽ സകലവിധ ഫലവൃക്ഷങ്ങളെയും നട്ടു.</verse>
				<verse number="6">വൃക്ഷം വച്ചുപിടിപ്പിച്ചിരുന്ന തോപ്പ് നനപ്പാന്‍ കുളങ്ങളും കുഴിപ്പിച്ചു.</verse>
				<verse number="7">ഞാന്‍ ദാസന്മാരെയും ദാസിമാരെയും വിലയ്ക്കു വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരും എനിക്കുണ്ടായിരുന്നു; യെരൂശലേമിൽ എനിക്കു മുമ്പ് ഉണ്ടായിരുന്ന ഏവരിലും അധികം ആടുമാടുകളായ ബഹുസമ്പത്ത് എനിക്കുണ്ടായിരുന്നു.</verse>
				<verse number="8">ഞാന്‍ വെള്ളിയും പൊന്നും രാജാക്കന്മാര്‍ക്കും സംസ്ഥാനങ്ങള്‍ക്കും ഉള്ള ഭണ്ഡാരവും സ്വരൂപിച്ചു; സംഗീതക്കാരെയും സംഗീതക്കാരത്തികളെയും മനുഷ്യരുടെ പ്രമോദമായ അനവധി സ്ത്രീജനത്തെയും സമ്പാദിച്ചു.</verse>
				<verse number="9">ഇങ്ങനെ ഞാന്‍, എനിക്കുമുമ്പു യെരൂശലേമിൽ ഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീര്‍ന്ന് അഭിവൃദ്ധി പ്രാപിച്ചു; ജ്ഞാനവും എന്നിൽ ഉറച്ചുനിന്നു.</verse>
				<verse number="10">എന്‍റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാന്‍ അതിന് നിഷേധിച്ചില്ല; എന്‍റെ ഹൃദയത്തിന് ഒരു സന്തോഷവും വിലക്കിയില്ല; എന്‍റെ സകല പ്രയത്നവും നിമിത്തം എന്‍റെ ഹൃദയം സന്തോഷിച്ചു; എന്‍റെ സകല പ്രയത്നത്തിലും എനിക്കുണ്ടായ അനുഭവം ഇതു തന്നെ.</verse>
				<verse number="11">ഞാന്‍ എന്‍റെ കൈകളുടെ സകല പ്രവൃത്തികളെയും ഞാന്‍ ചെയ്‍വാന്‍ ശ്രമിച്ച സകല പരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്‍റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.</verse>
				<verse number="12">ഞാന്‍ ജ്ഞാനവും ഭ്രാന്തും ഭോഷത്തവും നോക്കുവാന്‍ തിരിഞ്ഞു; രാജാവിന്‍റെ ശേഷം വരുന്ന മനുഷ്യന്‍ എന്തു ചെയ്യും? പണ്ടു ചെയ്തതു തന്നെ.</verse>
				<verse number="13">വെളിച്ചം ഇരുളിനെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നതുപോലെ ജ്ഞാനം ഭോഷത്തത്തെക്കാള്‍ ശ്രേഷ്ഠമായിരിക്കുന്നു എന്നു ഞാന്‍ കണ്ടു.</verse>
				<verse number="14">ജ്ഞാനിക്കു തലയിൽ കണ്ണുണ്ട്; ഭോഷന്‍ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവര്‍ക്ക് എല്ലാവര്‍ക്കും ഗതി ഒന്നു തന്നെ എന്നു ഞാന്‍ ഗ്രഹിച്ചു.</verse>
				<verse number="15">ആകയാൽ ഞാന്‍ എന്നോട്: ഭോഷനും എനിക്കും ഗതി ഒന്നു തന്നെ; പിന്നെ ഞാന്‍ എന്തിന് അധികം ജ്ഞാനം സമ്പാദിക്കുന്നു എന്നു പറഞ്ഞു; ഇതും മായയത്രേ എന്നു ഞാന്‍ മനസ്സിൽ പറഞ്ഞു.</verse>
				<verse number="16">ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഓര്‍മയില്ല; വരുംകാലത്ത് അവരെയൊക്കെയും മറന്നുപോകും; അയ്യോ ഭോഷന്‍ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;</verse>
				<verse number="17">അങ്ങനെ സൂര്യനു കീഴെ നടക്കുന്ന കാര്യം എനിക്ക് അനിഷ്ടമായതുകൊണ്ട് ഞാന്‍ ജീവനെ വെറുത്തു; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ.</verse>
				<verse number="18">സൂര്യനു കീഴെ ഞാന്‍ പ്രയത്നിച്ച പ്രയത്നമൊക്കെയും ഞാന്‍ വെറുത്തു; എന്‍റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന് ഞാന്‍ അതു വച്ചേക്കേണ്ടിവരുമല്ലോ.</verse>
				<verse number="19">അവന്‍ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആര്‍ക്കറിയാം? എന്തായാലും ഞാന്‍ സൂര്യനു കീഴെ പ്രയത്നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകല പ്രയത്നഫലത്തിന്മേലും അവന്‍ അധികാരം പ്രാപിക്കും. അതും മായയത്രേ.</verse>
				<verse number="20">ആകയാൽ സൂര്യനു കീഴെ പ്രയത്നിച്ച സര്‍വപ്രയത്നത്തെക്കുറിച്ചും ഞാന്‍ എന്‍റെ ഹൃദയത്തെ നിരാശപ്പെടുത്തുവാന്‍ തുടങ്ങി.</verse>
				<verse number="21">ഒരുത്തന്‍ ജ്ഞാനത്തോടും അറിവോടും സാമര്‍ഥ്യത്തോടുംകൂടെ പ്രയത്നിക്കുന്നു; എങ്കിലും അതിൽ പ്രയത്നിക്കാത്ത ഒരുത്തന് അവന്‍ അതിനെ അവകാശമായി വച്ചേക്കേണ്ടിവരുന്നു; അതും മായയും വലിയ തിന്മയും അത്രേ.</verse>
				<verse number="22">സൂര്യനു കീഴെ പ്രയത്നിക്കുന്ന സകല പ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന് എന്തു ഫലം?</verse>
				<verse number="23">അവന്‍റെ നാളുകളൊക്കെയും ദുഃഖകരവും അവന്‍റെ കഷ്ടപ്പാട് വ്യസനകരവും അല്ലോ; രാത്രിയിലും അവന്‍റെ ഹൃദയത്തിനു സ്വസ്ഥതയില്ല; അതും മായ അത്രേ.</verse>
				<verse number="24">തിന്നു കുടിച്ച് തന്‍റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന് മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്‍റെ കൈയിൽനിന്നുള്ളത് എന്നു ഞാന്‍ കണ്ടു.</verse>
				<verse number="25">അവന്‍ നല്കീട്ടല്ലാതെ ആര്‍ ഭക്ഷിക്കും; ആര്‍ അനുഭവിക്കും?</verse>
				<verse number="26">തനിക്കു പ്രസാദമുള്ള മനുഷ്യന് അവന്‍ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു; പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന് അനുഭവമാകുവാന്‍ തക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയും ചെയ്‍വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു. അതും മായയും വൃഥാപ്രയത്നവും അത്രേ.</verse>
			</chapter>
			<chapter number="3">
				<verse number="1">എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിന്‍കീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്.</verse>
				<verse number="2">ജനിപ്പാന്‍ ഒരു കാലം, മരിപ്പാന്‍ ഒരു കാലം; നടുവാന്‍ ഒരു കാലം, നട്ടതു പറിപ്പാന്‍ ഒരു കാലം; കൊല്ലുവാന്‍ ഒരു കാലം, സൗഖ്യമാക്കുവാന്‍ ഒരു കാലം;</verse>
				<verse number="3">ഇടിച്ചു കളവാന്‍ ഒരു കാലം, പണിവാന്‍ ഒരു കാലം;</verse>
				<verse number="4">കരവാന്‍ ഒരു കാലം, ചിരിപ്പാന്‍ ഒരു കാലം; വിലപിപ്പാന്‍ ഒരു കാലം, നൃത്തം ചെയ്‍വാന്‍ ഒരു കാലം;</verse>
				<verse number="5">കല്ല് പെറുക്കിക്കളവാന്‍ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാന്‍ ഒരു കാലം; ആലിംഗനം ചെയ്‍വാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാന്‍ ഒരു കാലം;</verse>
				<verse number="6">സമ്പാദിപ്പാന്‍ ഒരു കാലം, നഷ്ടമാവാന്‍ ഒരു കാലം; സൂക്ഷിച്ചുവയ്പാന്‍ ഒരു കാലം, എറിഞ്ഞുകളവാന്‍ ഒരു കാലം;</verse>
				<verse number="7">കീറുവാന്‍ ഒരു കാലം, തുന്നുവാന്‍ ഒരു കാലം; മിണ്ടാതിരിപ്പാന്‍ ഒരു കാലം, സംസാരിപ്പാന്‍ ഒരു കാലം;</verse>
				<verse number="8">സ്നേഹിപ്പാന്‍ ഒരു കാലം, ദ്വേഷിപ്പാന്‍ ഒരു കാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന് ഒരു കാലവും ഉണ്ട്.</verse>
				<verse number="9">പ്രയത്നിക്കുന്നവനു തന്‍റെ പ്രയത്നംകൊണ്ട് എന്തു ലാഭം?</verse>
				<verse number="10">ദൈവം മനുഷ്യര്‍ക്കു കഷ്ടപ്പെടുവാന്‍ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാന്‍ കണ്ടിട്ടുണ്ട്.</verse>
				<verse number="11">അവന്‍ സകലവും അതതിന്‍റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന്‍ അവര്‍ക്കു കഴിവില്ല.</verse>
				<verse number="12">ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യര്‍ക്ക് ഇല്ല എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="13">ഏതു മനുഷ്യനും തിന്നുകുടിച്ച് തന്‍റെ സകല പ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്‍റെ ദാനം ആകുന്നു.</verse>
				<verse number="14">ദൈവം പ്രവര്‍ത്തിക്കുന്നതൊക്കെയും ശാശ്വതം എന്നു ഞാന്‍ അറിയുന്നു; അതിനോട് ഒന്നും കൂട്ടുവാനും അതിൽനിന്ന് ഒന്നും കുറപ്പാനും കഴിയുന്നതല്ല; മനുഷ്യര്‍ തന്നെ ഭയപ്പെടേണ്ടതിനു ദൈവം അതു ചെയ്തിരിക്കുന്നു.</verse>
				<verse number="15">ഇപ്പോഴുള്ളതു പണ്ടുണ്ടായിരുന്നു; ഉണ്ടാകുവാനുള്ളതും മുമ്പ് ഉണ്ടായിരുന്നതു തന്നെ; കഴിഞ്ഞുപോയതിനെ ദൈവം വീണ്ടും അന്വേഷിക്കുന്നു.</verse>
				<verse number="16">പിന്നെയും ഞാന്‍ സൂര്യനു കീഴെ ന്യായത്തിന്‍റെ സ്ഥലത്തു ന്യായക്കേടും നീതിയുടെ സ്ഥലത്തു നീതികേടും കണ്ടു.</verse>
				<verse number="17">ഞാന്‍ എന്‍റെ മനസ്സിൽ: ദൈവം നീതിമാനെയും ദുഷ്ടനെയും ന്യായം വിധിക്കും; സകല കാര്യത്തിനും സകല പ്രവൃത്തിക്കും ഒരു കാലം ഉണ്ടല്ലോ എന്നു വിചാരിച്ചു.</verse>
				<verse number="18">പിന്നെയും ഞാന്‍ മനസ്സിൽ വിചാരിച്ചത്: ഇതു മനുഷ്യര്‍ നിമിത്തമത്രേ; ദൈവം അവരെ ശോധന കഴിക്കേണ്ടതിനും തങ്ങള്‍ മൃഗങ്ങള്‍ മാത്രം എന്ന് അവര്‍ കാണേണ്ടതിനും തന്നെ.</verse>
				<verse number="19">മനുഷ്യര്‍ക്കു ഭവിക്കുന്നത് മൃഗങ്ങള്‍ക്കും ഭവിക്കുന്നു; രണ്ടിനും ഗതി ഒന്നുതന്നെ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; രണ്ടിനും ശ്വാസം ഒന്നത്രേ; മനുഷ്യന് മൃഗത്തെക്കാള്‍ വിശേഷതയില്ല; സകലവും മായയല്ലോ.</verse>
				<verse number="20">എല്ലാം ഒരു സ്ഥലത്തേക്കു തന്നെ പോകുന്നു; എല്ലാം പൊടിയിൽ നിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായിത്തീരുന്നു.</verse>
				<verse number="21">മനുഷ്യരുടെ ആത്മാവ് മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ആത്മാവ് കീഴോട്ട് ഭൂമിയിലേക്കു പോകുന്നുവോ? ആര്‍ക്കറിയാം?</verse>
				<verse number="22">അതുകൊണ്ട് മനുഷ്യന്‍ തന്‍റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നതല്ലാതെ മറ്റൊരു നന്മയുമില്ല എന്നു ഞാന്‍ കണ്ടു; അതു തന്നെ അവന്‍റെ ഓഹരി; തന്‍റെശേഷം ഉണ്ടാവാനിരിക്കുന്നത് കാണ്‍മാന്‍ ആര്‍ അവനെ മടക്കി വരുത്തും?</verse>
			</chapter>
			<chapter number="4">
				<verse number="1">പിന്നെയും ഞാന്‍ സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാര്‍ കണ്ണുനീരൊഴുക്കുന്നു; അവര്‍ക്ക് ആശ്വാസപ്രദന്‍ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കൈയാൽ അവര്‍ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദന്‍ അവര്‍ക്കില്ല.</verse>
				<verse number="2">ആകയാൽ ഇപ്പോള്‍ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാള്‍ മുമ്പേ തന്നെ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാന്‍ പ്രശംസിച്ചു.</verse>
				<verse number="3">ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യന്‍ ഭാഗ്യവാന്‍.</verse>
				<verse number="4">സകല പ്രയത്നവും സാമര്‍ഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു എന്നു ഞാന്‍ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.</verse>
				<verse number="5">മൂഢന്‍ കൈയും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.</verse>
				<verse number="6">രണ്ടു കൈയും നിറയെ അധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാള്‍ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.</verse>
				<verse number="7">ഞാന്‍ പിന്നെയും സൂര്യനു കീഴെ മായ കണ്ടു.</verse>
				<verse number="8">ഏകാകിയായ ഒരുത്തനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല; എങ്കിലും അവന്‍റെ പ്രയത്നത്തിന് ഒന്നിനും അവസാനമില്ല; അവന്‍റെ കണ്ണിന് സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല; എന്നാൽ താന്‍ ആര്‍ക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? ഇതും മായയും വല്ലാത്ത കഷ്ടപ്പാടുമത്രേ.</verse>
				<verse number="9">ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലത്; അവര്‍ക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.</verse>
				<verse number="10">വീണാൽ ഒരുവന്‍ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാന്‍ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!</verse>
				<verse number="11">രണ്ടുപേര്‍ ഒന്നിച്ചു കിടന്നാൽ അവര്‍ക്കു കുളിര്‍ മാറും; ഒരുത്തന്‍ തന്നെ ആയാലോ എങ്ങനെ കുളിര്‍ മാറും?</verse>
				<verse number="12">ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേര്‍ക്ക് അവനോട് എതിര്‍ത്തുനില്ക്കാം; മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല.</verse>
				<verse number="13">പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം.</verse>
				<verse number="14">അവന്‍ മറ്റേവന്‍റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന് കാരാഗൃഹത്തിൽനിന്നു വരുന്നു.</verse>
				<verse number="15">മറ്റേവനു പകരം എഴുന്നേറ്റ ബാലന്‍റെ പക്ഷം സൂര്യനു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവരൊക്കെയും ചേര്‍ന്നിരിക്കുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="16">അവന്‍ അസംഖ്യജനത്തിനൊക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവര്‍ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.</verse>
			</chapter>
			<chapter number="5">
				<verse number="1">ദൈവാലയത്തിലേക്കു പോകുമ്പോള്‍ കാൽ സൂക്ഷിക്ക; മൂഢന്മാര്‍ യാഗം അര്‍പ്പിക്കുന്നതിനെക്കാള്‍ അടുത്തുചെന്നു കേള്‍ക്കുന്നതു നല്ലത്; പരിജ്ഞാനമില്ലായ്കയാലല്ലോ അവര്‍ ദോഷം ചെയ്യുന്നത്.</verse>
				<verse number="2">അതിവേഗത്തിൽ ഒന്നും പറയരുത്; ദൈവസന്നിധിയിൽ ഒരു വാക്ക് ഉച്ചരിപ്പാന്‍ നിന്‍റെ ഹൃദയം ബദ്ധപ്പെടരുത്; ദൈവം സ്വര്‍ഗത്തിലും നീ ഭൂമിയിലും അല്ലോ; ആകയാൽ നിന്‍റെ വാക്ക് ചുരുക്കമായിരിക്കട്ടെ.</verse>
				<verse number="3">കഷ്ടപ്പാടിന്‍റെ ആധിക്യംകൊണ്ട് സ്വപ്നവും വാക്കുപെരുപ്പംകൊണ്ട് ഭോഷന്‍റെ ജല്പനവും ജനിക്കുന്നു.</verse>
				<verse number="4">ദൈവത്തിന് നേര്‍ച്ച നേര്‍ന്നാൽ കഴിപ്പാന്‍ താമസിക്കരുത്; മൂഢന്മാരിൽ അവനു പ്രസാദമില്ല; നീ നേര്‍ന്നതു കഴിക്ക.</verse>
				<verse number="5">നേര്‍ന്നിട്ട് കഴിക്കാതെയിരിക്കുന്നതിനെക്കാള്‍ നേരാതെയിരിക്കുന്നതു നല്ലത്.</verse>
				<verse number="6">നിന്‍റെ വായ് നിന്‍റെ ദേഹത്തിനു പാപകാരണമാകരുത്; അബദ്ധവശാൽ വന്നുപോയി എന്നു നീ ദൂതന്‍റെ സന്നിധിയിൽ പറകയും അരുത്; ദൈവം നിന്‍റെ വാക്കു നിമിത്തം കോപിച്ചു നിന്‍റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നത് എന്തിന്?</verse>
				<verse number="7">സ്വപ്നബഹുത്വത്തിലും വാക്കുപെരുപ്പത്തിലും വ്യര്‍ഥത ഉണ്ട്; നീയോ ദൈവത്തെ ഭയപ്പെടുക.</verse>
				<verse number="8">ഒരു സംസ്ഥാനത്ത് ദരിദ്രനെ പീഡിപ്പിക്കുന്നതും നീതിയും ന്യായവും എടുത്തുകളയുന്നതും കണ്ടാൽ നീ വിസ്മയിച്ചുപോകരുത്; ഉന്നതനു മീതെ ഒരു ഉന്നതനും അവര്‍ക്കുമീതെ അത്യുന്നതനും ജാഗരിക്കുന്നു.</verse>
				<verse number="9">കൃഷിതല്പരനായിരിക്കുന്ന ഒരു രാജാവ് ദേശത്തിന് എല്ലാറ്റിലും ഉപകാരമായിരിക്കും.</verse>
				<verse number="10">ദ്രവ്യപ്രിയന് ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തിവരുന്നില്ല. അതും മായയത്രേ.</verse>
				<verse number="11">വസ്തുവക പെരുകുമ്പോള്‍ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു; അതിന്‍റെ ഉടമസ്ഥന് കണ്ണുകൊണ്ടു കാണുകയല്ലാതെ മറ്റെന്തു പ്രയോജനം?</verse>
				<verse number="12">വേല ചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്‍റെ ഉറക്കം സുഖകരമാകുന്നു; ധനവാന്‍റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല.</verse>
				<verse number="13">സൂര്യനു കീഴെ ഞാന്‍ കണ്ടിട്ടുള്ള ഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥന്‍ തനിക്ക് അനര്‍ഥത്തിനായിട്ടു സൂക്ഷിച്ചുവയ്ക്കുന്ന സമ്പത്തു തന്നെ.</verse>
				<verse number="14">ആ സമ്പത്ത് നിര്‍ഭാഗ്യവശാൽ നശിച്ചുപോകുന്നു; അവന് ഒരു മകന്‍ ജനിച്ചാൽ അവന്‍റെ കൈയിൽ ഒന്നും ഉണ്ടാകയില്ല.</verse>
				<verse number="15">അവന്‍ അമ്മയുടെ ഗര്‍ഭത്തിൽനിന്നു പുറപ്പെട്ടുവന്നതുപോലെ നഗ്നനായിതന്നെ മടങ്ങിപ്പോകും; തന്‍റെ പ്രയത്നത്തിന്‍റെ ഫലമായിട്ട് അവന്‍ കൈയിൽ ഒരു വസ്തുവും കൊണ്ടുപോകയില്ല.</verse>
				<verse number="16">അതും ഒരു വല്ലാത്ത തിന്മ തന്നെ; അവന്‍ വന്നതുപോലെ തന്നെ പോകുന്നു; അവന്‍റെ വൃഥാപ്രയത്നത്താൽ അവന് എന്തു പ്രയോജനം?</verse>
				<verse number="17">അവന്‍റെ ജീവകാലമൊക്കെയും ഇരുട്ടിലും വ്യസനത്തിലും ദീനത്തിലും ക്രോധത്തിലും കഴിയുന്നു.</verse>
				<verse number="18">ഞാന്‍ ശുഭവും ഭംഗിയുമായി കണ്ടത്: ദൈവം ഒരുത്തനു കൊടുക്കുന്ന ആയുഷ്കാലമൊക്കെയും അവന്‍ തിന്നു കുടിച്ച് സൂര്യനു കീഴെ താന്‍ പ്രയത്നിക്കുന്ന തന്‍റെ സകല പ്രയത്നത്തിലും സുഖം അനുഭവിക്കുന്നതു തന്നെ; അതല്ലോ അവന്‍റെ ഓഹരി.</verse>
				<verse number="19">ദൈവം ധനവും ഐശ്വര്യവും അത് അനുഭവിച്ചു തന്‍റെ ഓഹരി ലഭിച്ച് തന്‍റെ പ്രയത്നത്തിൽ സന്തോഷിപ്പാന്‍ അധികാരവും കൊടുത്തിരിക്കുന്ന ഏതു മനുഷ്യനും അതു ദൈവത്തിന്‍റെ ദാനം തന്നെ.</verse>
				<verse number="20">ദൈവം അവന് ഹൃദയസന്തോഷം അരുളുന്നതുകൊണ്ട് അവന്‍ തന്‍റെ ആയുഷ്കാലം ഏറെ ഓര്‍ക്കുകയില്ല.</verse>
			</chapter>
			<chapter number="6">
				<verse number="1">സൂര്യനു കീഴെ ഞാന്‍ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്; അതു മനുഷ്യര്‍ക്കു ഭാരമുള്ളതാകുന്നു.</verse>
				<verse number="2">ദൈവം ഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കുന്നു; അവന്‍ ആഗ്രഹിക്കുന്നതിന് ഒന്നിനും അവനു കുറവില്ല; എങ്കിലും അത് അനുഭവിപ്പാന്‍ ദൈവം അവന് അധികാരം കൊടുക്കുന്നില്ല; ഒരു അന്യനത്രേ അത് അനുഭവിക്കുന്നത്; അതു മായയും വല്ലാത്ത വ്യാധിയും തന്നെ.</verse>
				<verse number="3">ഒരു മനുഷ്യന്‍ നൂറുമക്കളെ ജനിപ്പിക്കയും ഏറിയ സംവത്സരം ജീവിച്ചു ദീര്‍ഘായുസ്സായിരിക്കയും ചെയ്തിട്ടും അവന്‍ നന്മ അനുഭവിച്ചു തൃപ്തനാകാതെയും ഒരു ശവസംസ്കാരം പ്രാപിക്കാതെയും പോയാൽ ഗര്‍ഭം അലസിപ്പോയ പിണ്ഡം അവനെക്കാള്‍ നന്ന് എന്നു ഞാന്‍ പറയുന്നു.</verse>
				<verse number="4">അതു മായയിൽ വരുന്നു; അന്ധകാരത്തിലേക്കു പോകുന്നു; അതിന്‍റെ പേര്‍ അന്ധകാരത്തിൽ മറഞ്ഞിരിക്കുന്നു.</verse>
				<verse number="5">സൂര്യനെ അതു കണ്ടിട്ടില്ല അറിഞ്ഞിട്ടുമില്ല; മറ്റേവനെക്കാള്‍ അധികം വിശ്രാമം അതിനുണ്ട്.</verse>
				<verse number="6">അവന്‍ ഈരായിരത്താണ്ടു ജീവിച്ചിരുന്നിട്ടും നന്മ അനുഭവിച്ചില്ലങ്കിൽ എല്ലാവരും ഒരു സ്ഥലത്തേക്കല്ലയോ പോകുന്നത്?</verse>
				<verse number="7">മനുഷ്യന്‍റെ പ്രയത്നമൊക്കെയും അവന്‍റെ വായ്ക്കുവേണ്ടിയാകുന്നു; എങ്കിലും അവന്‍റെ കൊതിക്കു മതിവരുന്നില്ല.</verse>
				<verse number="8">മൂഢനെക്കാള്‍ ജ്ഞാനിക്ക് എന്തു വിശേഷതയുള്ളൂ? പരിജ്ഞാനമുള്ള സാധുവിന് ജീവനുള്ളവരുടെ മുമ്പിൽ നടക്കുന്നതിൽ എന്ത് വിശേഷതയുള്ളൂ?</verse>
				<verse number="9">അഭിലാഷത്തിന്‍റെ സഞ്ചാരത്തെക്കാള്‍ കണ്ണിന്‍റെ നോട്ടം നല്ലത്; അതും മായയും വൃഥാപ്രയത്നവും അത്രേ.</verse>
				<verse number="10">ഒരുത്തന്‍ എന്തുതന്നെ ആയിരുന്നാലും അവനു പണ്ടേതന്നെ പേര്‍ വിളിച്ചിരിക്കുന്നു; മനുഷ്യന്‍ എന്താകും എന്നു വിധിച്ചുമിരിക്കുന്നു; തന്നിലും ബലമേറിയവനോടു വാദിപ്പാന്‍ അവനു കഴിവില്ല.</verse>
				<verse number="11">മായയെ വര്‍ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന് എന്തു ലാഭം?</verse>
				<verse number="12">മനുഷ്യന്‍റെ ജീവിതകാലത്ത്, അവന്‍ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യര്‍ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന് എന്താകുന്നു നല്ലത് എന്ന് ആര്‍ക്കറിയാം? അവന്‍റെശേഷം സൂര്യനു കീഴെ എന്തു സംഭവിക്കും എന്ന് മനുഷ്യനോട് ആര്‍ അറിയിക്കും?</verse>
			</chapter>
			<chapter number="7">
				<verse number="1">നല്ല പേര്‍ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം.</verse>
				<verse number="2">വിരുന്നുവീട്ടിൽ പോകുന്നതിനെക്കാള്‍ വിലാപഭവനത്തിൽ പോകുന്നതു നല്ലത്; അതല്ലോ സകല മനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവന്‍ അതു ഹൃദയത്തിൽ കരുതിക്കൊള്ളും.</verse>
				<verse number="3">ചിരിയെക്കാള്‍ വ്യസനം നല്ലത്; മുഖം വാടിയിരിക്കുമ്പോള്‍ ഹൃദയം സുഖമായിരിക്കും.</verse>
				<verse number="4">ജ്ഞാനികളുടെ ഹൃദയം വിലാപ ഭവനത്തിൽ ഇരിക്കുന്നു; മൂഢന്മാരുടെ ഹൃദയമോ സന്തോഷഭവനത്തിലത്രേ.</verse>
				<verse number="5">മൂഢന്‍റെ ഗീതം കേള്‍ക്കുന്നതിനെക്കാള്‍ ജ്ഞാനിയുടെ ശാസന കേള്‍ക്കുന്നത് മനുഷ്യന് നല്ലത്.</verse>
				<verse number="6">മൂഢന്‍റെ ചിരി കലത്തിന്‍റെ കീഴെ കത്തുന്ന മുള്ളിന്‍റെ പൊടുപൊടുപ്പുപോലെ ആകുന്നു; അതും മായയത്രേ.</verse>
				<verse number="7">കോഴ ജ്ഞാനിയെ പൊട്ടനാക്കുന്നു; കൈക്കൂലി ഹൃദയത്തെ കെടുത്തുകളയുന്നു.</verse>
				<verse number="8">ഒരു കാര്യത്തിന്‍റെ ആരംഭത്തെക്കാള്‍ അതിന്‍റെ അവസാനം നല്ലത്; ഗര്‍വമാനസനെക്കാള്‍ ക്ഷമാമാനസന്‍ ശ്രേഷ്ഠന്‍.</verse>
				<verse number="9">നിന്‍റെ മനസ്സിൽ അത്ര വേഗം നീരസം ഉണ്ടാകരുത്; മൂഢന്മാരുടെ മാര്‍വിൽ അല്ലോ നീരസം വസിക്കുന്നത്.</verse>
				<verse number="10">പണ്ടത്തെ കാലം ഇപ്പോഴത്തേതിനെക്കാള്‍ നന്നായിരുന്നതിന്‍റെ കാരണം എന്ത് എന്നു നീ ചോദിക്കരുത്; നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ.</verse>
				<verse number="11">ജ്ഞാനം ഒരു അവകാശംപോലെ നല്ലത്; സകല ഭൂവാസികള്‍ക്കും അതു ബഹുവിശേഷം.</verse>
				<verse number="12">ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്‍റെ വിശേഷത.</verse>
				<verse number="13">ദൈവത്തിന്‍റെ പ്രവൃത്തിയെ നോക്കുക; അവന്‍ വളച്ചതിനെ നേരെയാക്കുവാന്‍ ആര്‍ക്കു കഴിയും?</verse>
				<verse number="14">സുഖകാലത്തു സുഖമായിരിക്ക; അനര്‍ഥകാലത്തോ ചിന്തിച്ചുകൊള്‍ക; മനുഷ്യന്‍ തന്‍റെ ശേഷം വരുവാനുള്ളതൊന്നും ആരാഞ്ഞറിയാതെയിരിക്കേണ്ടതിന് ദൈവം രണ്ടിനെയും ഉണ്ടാക്കിയിരിക്കുന്നു.</verse>
				<verse number="15">ഞാന്‍ എന്‍റെ മായാകാലത്ത് ഇതൊക്കെയും കണ്ടു: തന്‍റെ നീതിയിൽ നശിച്ചുപോകുന്ന നീതിമാന്‍ ഉണ്ട്; തന്‍റെ ദുഷ്ടതയിൽ ദീര്‍ഘായുസ്സായിരിക്കുന്ന ദുഷ്ടനും ഉണ്ട്.</verse>
				<verse number="16">അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയായിരിക്കയും അരുത്; നിന്നെ നീ എന്തിനു നശിപ്പിക്കുന്നു?</verse>
				<verse number="17">അതിദുഷ്ടനായിരിക്കരുത്; മൂഢനായിരിക്കയുമരുത്; കാലത്തിനു മുമ്പേ നീ എന്തിനു മരിക്കുന്നു?</verse>
				<verse number="18">നീ ഇതു പിടിച്ചുകൊണ്ടാൽ കൊള്ളാം; അതിങ്കൽനിന്ന് നിന്‍റെ കൈ വലിച്ചുകളയരുത്; ദൈവഭക്തന്‍ ഇവ എല്ലാറ്റിൽനിന്നും ഒഴിഞ്ഞുപോരും.</verse>
				<verse number="19">ഒരു പട്ടണത്തിൽ പത്തു ബലശാലികള്‍ ഉള്ളതിനെക്കാള്‍ ജ്ഞാനം ജ്ഞാനിക്ക് അധികം ബലം.</verse>
				<verse number="20">പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.</verse>
				<verse number="21">പറഞ്ഞുകേള്‍ക്കുന്ന സകല വാക്കിനും നീ ശ്രദ്ധകൊടുക്കരുത്; നിന്‍റെ ദാസന്‍ നിന്നെ ശപിക്കുന്നതു നീ കേള്‍ക്കാതിരിക്കേണ്ടതിനു തന്നെ.</verse>
				<verse number="22">നീയും പല പ്രാവശ്യം മറ്റുള്ളവരെ ശപിച്ച പ്രകാരം നിനക്കു മനോബോധമുണ്ടല്ലോ.</verse>
				<verse number="23">ഇതൊക്കെയും ഞാന്‍ ജ്ഞാനംകൊണ്ടു പരീക്ഷിച്ചുനോക്കി; ഞാന്‍ ജ്ഞാനം സമ്പാദിക്കുമെന്നു ഞാന്‍ പറഞ്ഞു; എന്നാൽ അത് എനിക്കു ദൂരമായിരുന്നു.</verse>
				<verse number="24">ഉള്ളതു ദൂരവും അത്യഗാധവും ആയിരിക്കുന്നു; അതു കണ്ടെത്തുവാന്‍ ആര്‍ക്കു കഴിയും?</verse>
				<verse number="25">ഞാന്‍ തിരിഞ്ഞ്, അറിവാനും പരിശോധിപ്പാനും ജ്ഞാനവും യുക്തിയും അന്വേഷിപ്പാനും ദുഷ്ടത ഭോഷത്തമെന്നും മൂഢത ഭ്രാന്ത് എന്നും ഗ്രഹിപ്പാനും മനസ്സുവച്ചു.</verse>
				<verse number="26">മരണത്തെക്കാള്‍ കയ്പായിരിക്കുന്ന ഒരു കാര്യം ഞാന്‍ കണ്ടു: ഹൃദയത്തിൽ കെണികളും വലകളും കൈയിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നെ; ദൈവത്തിനു പ്രസാദമുള്ളവന്‍ അവളെ ഒഴിഞ്ഞു രക്ഷപെടും; പാപിയോ അവളാൽ പിടിപെടും.</verse>
				<verse number="27">കാര്യം അറിയേണ്ടതിന് ഒന്നോടൊന്നു ചേര്‍ത്തു പരിശോധിച്ചു നോക്കീട്ട് ഞാന്‍ ഇതാകുന്നു കണ്ടത് എന്നു സഭാപ്രസംഗി പറയുന്നു:</verse>
				<verse number="28">ഞാന്‍ താൽപര്യമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും കണ്ടുകിട്ടാത്തത്: ആയിരംപേരിൽ ഒരു പുരുഷനെ ഞാന്‍ കണ്ടെത്തി എങ്കിലും ഇത്രയും പേരിൽ ഒരു സ്ത്രീയെ കണ്ടെത്തിയില്ല എന്നതത്രേ.</verse>
				<verse number="29">ഒരു കാര്യം മാത്രം ഞാന്‍ കണ്ടിരിക്കുന്നു: ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്‍ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">ജ്ഞാനിക്ക് തുല്യനായിട്ട് ആരുള്ളൂ? കാര്യത്തിന്‍റെ പൊരുള്‍ അറിയുന്നവന്‍ ആര്‍? മനുഷ്യന്‍റെ ജ്ഞാനം അവന്‍റെ മുഖത്തെ പ്രകാശിപ്പിക്കുന്നു; അവന്‍റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു.</verse>
				<verse number="2">ദൈവസന്നിധിയിൽ ചെയ്ത സത്യം ഓര്‍ത്തിട്ട് രാജാവിന്‍റെ കല്പന പ്രമാണിച്ചുകൊള്ളേണം എന്ന് ഞാന്‍ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="3">നീ അവന്‍റെ സന്നിധി വിട്ടുപോകുവാന്‍ ബദ്ധപ്പെടരുത്; ഒരു ദുഷ്കാര്യത്തിലും ഇടപെടരുത്; അവന്‍ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുമല്ലോ.</verse>
				<verse number="4">രാജകല്പന ബലമുള്ളത്; നീ എന്തു ചെയ്യുന്നു എന്ന് അവനോട് ആര്‍ ചോദിക്കും?</verse>
				<verse number="5">കല്പന പ്രമാണിക്കുന്നവന് ഒരു ദോഷവും സംഭവിക്കയില്ല; ജ്ഞാനിയുടെ ഹൃദയം കാലത്തെയും ന്യായത്തെയും വിവേചിക്കുന്നു.</verse>
				<verse number="6">സകല കാര്യത്തിനും കാലവും ന്യായവും ഉണ്ടല്ലോ; മനുഷ്യന്‍റെ അരിഷ്ടത അവനു ഭാരമായിരിക്കുന്നു.</verse>
				<verse number="7">സംഭവിപ്പാനിരിക്കുന്നത് അവന്‍ അറിയുന്നില്ലല്ലോ; അത് എങ്ങനെ സംഭവിക്കും എന്ന് അവനോട് ആര്‍ അറിയിക്കും?</verse>
				<verse number="8">ആത്മാവിനെ തടുപ്പാന്‍ ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; മരണദിവസത്തിന്മേൽ അധികാരമുള്ളവനുമില്ല; യുദ്ധത്തിൽ സേവാവിമോചനവുമില്ല; ദുഷ്ടത ദുഷ്ടന്മാരെ വിടുവിക്കയുമില്ല.</verse>
				<verse number="9">ഇതൊക്കെയും ഞാന്‍ കണ്ടു; മനുഷ്യനു മനുഷ്യന്‍റെമേൽ അവന്‍റെ ദോഷത്തിനായി അധികാരമുള്ള കാലത്ത് സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തിയിലും ഞാന്‍ ദൃഷ്‍ടിവച്ചു ദുഷ്ടന്മാര്‍ അടക്കം ചെയ്യപ്പെട്ടു.</verse>
				<verse number="10">വിശ്രാമം പ്രാപിക്കുന്നതും നേര്‍ പ്രവര്‍ത്തിച്ചവര്‍ വിശുദ്ധസ്ഥലം വിട്ടുപോകേണ്ടിവരികയും പട്ടണത്തിൽ മറക്കപ്പെടുകയും ചെയ്തിരിക്കുന്നതും ഞാന്‍ കണ്ടു; അതും മായയത്രേ.</verse>
				<verse number="11">ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യര്‍ ദോഷം ചെയ്‍വാന്‍ ധൈര്യപ്പെടുന്നു.</verse>
				<verse number="12">പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാര്‍ക്കു നന്മ വരുമെന്നു ഞാന്‍ നിശ്ചയമായി അറിയുന്നു.</verse>
				<verse number="13">എന്നാൽ ദുഷ്ടനു നന്മ വരികയില്ല; അവന്‍ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്‍റെ ആയുസ്സു ദീര്‍ഘമാകയില്ല.</verse>
				<verse number="14">ഭൂമിയിൽ നടക്കുന്ന ഒരു മായ ഉണ്ട്: നീതിമാന്മാര്‍ക്ക് ദുഷ്ടന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതു ഭവിക്കുന്നു; ദുഷ്ടന്മാര്‍ക്കു നീതിമാന്മാരുടെ പ്രവൃത്തിക്കു യോഗ്യമായതും ഭവിക്കുന്നു; അതും മായയത്രേ എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="15">ആകയാൽ ഞാന്‍ സന്തോഷത്തെ പ്രശംസിച്ചു; തിന്നു കുടിച്ച് സന്തോഷിക്കുന്നതല്ലാതെ മനുഷ്യനു സൂര്യന്‍റെ കീഴിൽ മറ്റൊരു നന്മയുമില്ലല്ലോ; ദൈവം സൂര്യന്‍റെ കീഴിൽ അവനു നല്കുന്ന ആയുഷ്കാലത്ത് അവന്‍റെ പ്രയത്നത്തിൽ അവനോടുകൂടെ നിലനില്ക്കുന്നത് ഇതുമാത്രമേയുള്ളൂ.</verse>
				<verse number="16">ഭൂമിയിൽ നടക്കുന്ന കാര്യം കാണ്‍മാനും- മനുഷ്യന് രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലല്ലോ-ജ്ഞാനം ഗ്രഹിപ്പാനും ഞാന്‍ മനസ്സുവച്ചപ്പോള്‍</verse>
				<verse number="17">സൂര്യന്‍റെ കീഴിൽ നടക്കുന്ന പ്രവൃത്തി ആരാഞ്ഞറിവാന്‍ മനുഷ്യന് കഴിവില്ല എന്നിങ്ങനെ ഞാന്‍ ദൈവത്തിന്‍റെ സകല പ്രവൃത്തിയെയും കണ്ടു; മനുഷ്യന്‍ എത്ര പ്രയാസപ്പെട്ട് അന്വേഷിച്ചാലും അതിനെ ഗ്രഹിക്കയില്ല; ഒരു ജ്ഞാനി തന്നെയും അതിനെ ഗ്രഹിപ്പാന്‍ നിരൂപിച്ചാൽ അവനു സാധിക്കയില്ല.</verse>
			</chapter>
			<chapter number="9">
				<verse number="1">ഇതൊക്കെയും, നീതിമാന്മാരും ജ്ഞാനികളും അവരുടെ പ്രവൃത്തികളും ദൈവത്തിന്‍റെ കൈയിൽ ഇരിക്കുന്നു എന്നുള്ളതൊക്കെയും തന്നെ, ശോധനചെയ്‍വാന്‍ ഞാന്‍ മനസ്സുവച്ചു; സ്നേഹമാകട്ടെ ദ്വേഷമാകട്ടെ ഒന്നും മനുഷ്യന്‍ അറിയുന്നില്ല; സര്‍വവും അവരുടെ മുമ്പിൽ ഇരിക്കുന്നുതാനും.</verse>
				<verse number="2">എല്ലാവര്‍ക്കും എല്ലാം ഒരുപോലെ സംഭവിക്കുന്നു; നീതിമാനും ദുഷ്ടനും നല്ലവനും നിര്‍മ്മലനും മലിനനും യാഗം കഴിക്കുന്നവനും യാഗം കഴിക്കാത്തവനും ഒരേ ഗതി വരുന്നു; പാപിയും നല്ലവനും ആണ പേടിക്കുന്നവനും ആണയിടുന്നവനും ഒരുപോലെ ആകുന്നു.</verse>
				<verse number="3">എല്ലാവര്‍ക്കും ഒരേ ഗതി വരുന്നു എന്നുള്ളത് സൂര്യന്‍റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്ത് ഉണ്ട്; അതിന്‍റെശേഷമോ അവര്‍ മരിച്ചവരുടെ അടുക്കലേക്ക് പോകുന്നു.</verse>
				<verse number="4">ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഉള്ളവനൊക്കെയും പ്രത്യാശയുണ്ട്; ചത്ത സിംഹത്തെക്കാള്‍ ജീവനുള്ള നായ് നല്ലതല്ലോ.</verse>
				<verse number="5">ജീവിച്ചിരിക്കുന്നവര്‍ തങ്ങള്‍ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നുമറിയുന്നില്ല; മേലാൽ അവര്‍ക്ക് ഒരു പ്രതിഫലവും ഇല്ല; അവരെ ഓര്‍മ വിട്ടുപോകുന്നുവല്ലോ.</verse>
				<verse number="6">അവരുടെ സ്നേഹവും ദ്വേഷവും അസൂയയും നശിച്ചുപോയി; സൂര്യനു കീഴെ നടക്കുന്ന യാതൊന്നിലും അവര്‍ക്ക് ഇനി ഒരിക്കലും ഓഹരിയില്ല.</verse>
				<verse number="7">നീ ചെന്ന് സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്‍റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="8">നിന്‍റെ വസ്ത്രം എല്ലായ്പോഴും വെള്ളയായിരിക്കട്ടെ; നിന്‍റെ തലയിൽ എണ്ണ കുറയാതിരിക്കട്ടെ.</verse>
				<verse number="9">സൂര്യനു കീഴെ അവന്‍ നിനക്കു നല്കിയിരിക്കുന്ന മായയായുള്ള ആയുഷ്കാലത്തൊക്കെയും നീ സ്നേഹിക്കുന്ന ഭാര്യയോടുകൂടെ മായയായുള്ള നിന്‍റെ ആയുഷ്കാലമെല്ലാം സുഖിച്ചുകൊള്‍ക; അതല്ലോ ഈ ആയുസ്സിലും സൂര്യന്‍റെ കീഴിൽ നീ ചെയ്യുന്ന പ്രയത്നത്തിലും നിനക്കുള്ള ഓഹരി.</verse>
				<verse number="10">ചെയ്‍വാന്‍ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ, സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.</verse>
				<verse number="11">പിന്നെയും ഞാന്‍ സൂര്യനു കീഴെ കണ്ടത്: വേഗതയുള്ളവര്‍ ഓട്ടത്തിലും വീരന്മാര്‍ യുദ്ധത്തിലും നേടുന്നില്ല; ജ്ഞാനികള്‍ക്ക് ആഹാരവും വിവേകികള്‍ക്ക് സമ്പത്തും സാമര്‍ഥ്യമുള്ളവര്‍ക്ക് പ്രീതിയും ലഭിക്കുന്നില്ല; അവര്‍ക്കൊക്കെയും കാലവും ഗതിയും അത്രേ ലഭിക്കുന്നത്.</verse>
				<verse number="12">മനുഷ്യന്‍ തന്‍റെ കാലം അറിയുന്നില്ലല്ലോ; വല്ലാത്ത വലയിൽ പിടിപെടുന്ന മത്സ്യങ്ങളെപ്പോലെയും കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയും മനുഷ്യര്‍, പെട്ടെന്നു വന്നുകൂടുന്ന ദുഷ്കാലത്തു കെണിയിൽ കുടുങ്ങിപ്പോകുന്നു.</verse>
				<verse number="13">ഞാന്‍ സൂര്യനു കീഴെ ഇങ്ങനെയും ജ്ഞാനം കണ്ടു; അത് എനിക്കു വലുതായി തോന്നി;</verse>
				<verse number="14">ചെറിയൊരു പട്ടണം ഉണ്ടായിരുന്നു; അതിൽ മനുഷ്യര്‍ ചുരുക്കമായിരുന്നു; വലിയൊരു രാജാവ് അതിന്‍റെ നേരേ വന്ന്, അതിനെ നിരോധിച്ചു, അതിനെതിരേ വലിയ കൊത്തളങ്ങള്‍ പണിതു.</verse>
				<verse number="15">എന്നാൽ അവിടെ സാധുവായൊരു ജ്ഞാനി പാര്‍ത്തിരുന്നു; അവന്‍ തന്‍റെ ജ്ഞാനത്താൽ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഓര്‍ത്തില്ല.</verse>
				<verse number="16">ജ്ഞാനം ബലത്തെക്കാള്‍ നല്ലതു തന്നെ, എങ്കിലും സാധുവിന്‍റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്‍റെ വാക്ക് ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="17">മൂഢന്മാരെ ഭരിക്കുന്നവന്‍റെ അട്ടഹാസത്തെക്കാള്‍ സാവധാനത്തിൽ പറയുന്ന ജ്ഞാനികളുടെ വചനങ്ങള്‍ നല്ലത്.</verse>
				<verse number="18">യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലത്; എന്നാൽ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.</verse>
			</chapter>
			<chapter number="10">
				<verse number="1">ചത്ത ഈച്ച തൈലക്കാരന്‍റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്തം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു.</verse>
				<verse number="2">ജ്ഞാനിയുടെ ബുദ്ധി അവന്‍റെ വലത്തു ഭാഗത്തും മൂഢന്‍റെ ബുദ്ധി അവന്‍റെ ഇടത്തു ഭാഗത്തും ഇരിക്കുന്നു.</verse>
				<verse number="3">ഭോഷന്‍ നടക്കുന്ന വഴിയിൽ അവന്‍റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍ ഭോഷന്‍ എന്ന് എല്ലാവര്‍ക്കും വെളിവാക്കും.</verse>
				<verse number="4">അധിപതിയുടെ കോപം നിന്‍റെ നേരേ പൊങ്ങുന്നു എങ്കിൽ നീ നിന്‍റെ സ്ഥലം വിട്ടുമാറരുത്; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ കാരണമാകും.</verse>
				<verse number="5">അധിപതിയുടെ പക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാന്‍ സൂര്യനു കീഴെ ഒരു തിന്മ കണ്ടു;</verse>
				<verse number="6">മൂഢന്മാര്‍ ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാര്‍ താണനിലയിൽ ഇരിക്കയും ചെയ്യുന്നതു തന്നെ.</verse>
				<verse number="7">ദാസന്മാര്‍ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാര്‍ ദാസന്മാരെപ്പോലെ കാൽനടയായി നടക്കുന്നതും ഞാന്‍ കണ്ടു.</verse>
				<verse number="8">കുഴി കുഴിക്കുന്നവന്‍ അതിൽ വീഴും; മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.</verse>
				<verse number="9">കല്ലു വെട്ടുന്നവന് അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന് അതിനാൽ ആപത്തും വരും.</verse>
				<verse number="10">ഇരുമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ട് അതിന്‍റെ വായ്ത്തല തേക്കാതിരുന്നാൽ അവന്‍ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്ക് ഉപയോഗമുള്ളതാകുന്നു.</verse>
				<verse number="11">മന്ത്രപ്രയോഗം ചെയ്യും മുമ്പേ സര്‍പ്പം കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ട് ഉപകാരമില്ല.</verse>
				<verse number="12">ജ്ഞാനിയുടെ വായിലെ വാക്ക് ലാവണ്യമുള്ളത്; മൂഢന്‍റെ അധരമോ അവനെത്തന്നെ നശിപ്പിക്കും.</verse>
				<verse number="13">അവന്‍റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്തവും അവന്‍റെ സംസാരത്തിന്‍റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നെ.</verse>
				<verse number="14">ഭോഷന്‍ വാക്കുകളെ വര്‍ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നത് മനുഷ്യന്‍ അറിയുന്നില്ല; അവന്‍റെശേഷം ഉണ്ടാകുവാനുള്ളത് ആര്‍ അവനെ അറിയിക്കും?</verse>
				<verse number="15">പട്ടണത്തിലേക്ക് പോകുന്ന വഴി അറിയാത്ത മൂഢന്മാര്‍ തങ്ങളുടെ പ്രയത്നത്താൽ ക്ഷീണിച്ചു പോകുന്നു.</verse>
				<verse number="16">ബാലനായ രാജാവും അതികാലത്ത് ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്ക് അയ്യോ കഷ്ടം!</verse>
				<verse number="17">കുലീനപുത്രനായ രാജാവും മദ്യപാനത്തിനല്ല ബലത്തിനുവേണ്ടി മാത്രം തക്ക സമയത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു ഭാഗ്യം!</verse>
				<verse number="18">മടിവുകൊണ്ട് മേല്പുര വീണുപോകുന്നു; കൈകളുടെ ആലസ്യംകൊണ്ട് വീടു ചോരുന്നു.</verse>
				<verse number="19">സന്തോഷത്തിനായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞ് ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു.</verse>
				<verse number="20">നിന്‍റെ മനസ്സിൽപോലും രാജാവിനെ ശപിക്കരുത്; നിന്‍റെ ശയനഗൃഹത്തിൽവച്ചുപോലും ധനവാനെ ശപിക്കരുത്; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.</verse>
			</chapter>
			<chapter number="11">
				<verse number="1">നിന്‍റെ അപ്പത്തെ വെള്ളത്തിന്മേൽ എറിക; ഏറിയനാള്‍ കഴിഞ്ഞിട്ട് നിനക്ക് അതു കിട്ടും;</verse>
				<verse number="2">ഒരു ഓഹരിയെ ഏഴായിട്ടോ എട്ടായിട്ടോ വിഭാഗിച്ചുകൊള്‍ക; ഭൂമിയിൽ എന്ത് അനര്‍ഥം സംഭവിക്കും എന്നു നീ അറിയുന്നില്ലല്ലോ.</verse>
				<verse number="3">മേഘം വെള്ളംകൊണ്ടു നിറഞ്ഞിരുന്നാൽ ഭൂമിയിൽ പെയ്യും; വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തുതന്നെ കിടക്കും;</verse>
				<verse number="4">കാറ്റിനെ വിചാരിക്കുന്നവന്‍ വിതയ്ക്കയില്ല; മേഘങ്ങളെ നോക്കുന്നവന്‍ കൊയ്കയുമില്ല.</verse>
				<verse number="5">കാറ്റിന്‍റെ ഗതി എങ്ങോട്ടെന്നും ഗര്‍ഭിണിയുടെ ഉദരത്തിൽ അസ്ഥികള്‍ ഉരുവായ് വരുന്നത് എങ്ങനെ എന്നും നീ അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്‍റെ പ്രവൃത്തികളെ നീ അറിയുന്നില്ല.</verse>
				<verse number="6">രാവിലെ നിന്‍റെ വിത്തു വിതയ്ക്ക; വൈകുന്നേരത്ത് നിന്‍റെ കൈ ഇളച്ചിരിക്കരുത്; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.</verse>
				<verse number="7">വെളിച്ചം മനോഹരവും സൂര്യനെ കാണുന്നത് കണ്ണിന് ഇമ്പവുമാകുന്നു.</verse>
				<verse number="8">മനുഷ്യന്‍ ബഹുകാലം ജീവിച്ചിരിക്കുന്നു എങ്കിൽ അവന്‍ അതിലൊക്കെയും സന്തോഷിക്കട്ടെ; എങ്കിലും അന്ധകാരകാലം ദീര്‍ഘമായിരിക്കും എന്നും അവന്‍ ഓര്‍ത്തുകൊള്ളട്ടെ; വരുന്നതൊക്കെയും മായയത്രേ.</verse>
				<verse number="9">യൗവനക്കാരാ, നിന്‍റെ യൗവനത്തിൽ സന്തോഷിക്ക; യൗവനകാലത്തിൽ നിന്‍റെ ഹൃദയം ആനന്ദിക്കട്ടെ; നിനക്ക് ഇഷ്ടമുള്ള വഴികളിലും നിനക്കു ബോധിച്ചവണ്ണവും നടന്നുകൊള്‍ക; എന്നാൽ ഇവയൊക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും എന്നറിക.</verse>
				<verse number="10">ആകയാൽ നിന്‍റെ ഹൃദയത്തിൽനിന്ന് വ്യസനം അകറ്റി, നിന്‍റെ ദേഹത്തിൽനിന്നു തിന്മ നീക്കിക്കളക; ബാല്യവും യൗവനവും മായയത്രേ.</verse>
			</chapter>
			<chapter number="12">
				<verse number="1">നിന്‍റെ യൗവനകാലത്തു നിന്‍റെ സ്രഷ്ടാവിനെ ഓര്‍ത്തുകൊള്‍ക; ദുര്‍ദിവസങ്ങള്‍ വരികയും എനിക്ക് ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും</verse>
				<verse number="2">സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുണ്ടുപോകയും മഴ പെയ്തശേഷം മേഘങ്ങള്‍ മടങ്ങിവരികയും ചെയ്യുംമുമ്പേ തന്നെ.</verse>
				<verse number="3">അന്നു വീട്ടുകാവല്ക്കാര്‍ വിറയ്ക്കും; ബലവാന്മാര്‍ കുനിയും; അരയ്ക്കുന്നവര്‍ ചുരുക്കമാകയാൽ അടങ്ങിയിരിക്കും; കിളിവാതിലുകളിൽക്കൂടി നോക്കുന്നവര്‍ അന്ധന്മാരാകും;</verse>
				<verse number="4">തെരുവിലെ കതകുകള്‍ അടയും; അരയ്ക്കുന്ന ശബ്ദം മന്ദമാകും; പക്ഷികളുടെ ശബ്ദത്തിങ്കൽ ഉണര്‍ന്നുപോകും; പാട്ടുകാരത്തികളൊക്കെയും തളരുകയും ചെയ്യും;</verse>
				<verse number="5">അന്ന് അവര്‍ കയറ്റത്തെ പേടിക്കും; വഴിയിൽ ഭീതികള്‍ ഉള്ളതായി തോന്നും; ബദാംവൃക്ഷം പൂക്കും; തുള്ളന്‍ ഇഴഞ്ഞു നടക്കും; രോചനക്കുരു ഫലിക്കാതെ വരും; മനുഷ്യന്‍ തന്‍റെ ശാശ്വതഭവനത്തിലേക്കു പോകും; വിലാപം കഴിക്കുന്നവര്‍ വീഥിയിൽ ചുറ്റി സഞ്ചരിക്കും.</verse>
				<verse number="6">അന്നു വെള്ളിച്ചരട് അറ്റുപോകും; പൊന്‍കിണ്ണം തകരും; ഉറവിങ്കലെ കുടം ഉടയും; കിണറ്റിങ്കലെ ചക്രം തകരും.</verse>
				<verse number="7">പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവ് അതിനെ നല്കിയ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകും.</verse>
				<verse number="8">ഹാ മായ, മായ, സകലവും മായയത്രേ എന്നു സഭാപ്രസംഗി പറയുന്നു.</verse>
				<verse number="9">സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന് പരിജ്ഞാനം ഉപദേശിച്ചുകൊടുക്കയും ചിന്തിച്ച് ശോധന കഴിച്ച് അനേകം സദൃശവാക്യം ചമയ്ക്കയും ചെയ്തു.</verse>
				<verse number="10">ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാന്‍ സഭാപ്രസംഗി ഉത്സാഹിച്ചു.</verse>
				<verse number="11">ജ്ഞാനികളുടെ വചനങ്ങള്‍ മുടിങ്കോൽപോലെയും, സഭാധിപന്മാരുടെ വാക്കുകള്‍ തറച്ചിരിക്കുന്ന ആണികള്‍പോലെയും ആകുന്നു; അവ ഒരു ഇടയനാൽ തന്നെ നല്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="12">എന്നാൽ എന്‍റെ മകനേ, പ്രബോധനം കൈക്കൊള്‍ക; പുസ്തകം ഓരോന്നുണ്ടാക്കുന്നതിന് അവസാനമില്ല; അധികം പഠിക്കുന്നത് ശരീരത്തിനു ക്ഷീണം തന്നെ.</verse>
				<verse number="13">എല്ലാറ്റിന്‍റെയും സാരം കേള്‍ക്കുക; ദൈവത്തെ ഭയപ്പെട്ട് അവന്‍റെ കല്പനകളെ പ്രമാണിച്ചുകൊള്‍ക; അത് ആകുന്നു സകല മനുഷ്യര്‍ക്കും വേണ്ടുന്നത്.</verse>
				<verse number="14">ദൈവം നല്ലതും തീയതുമായ സകല പ്രവൃത്തിയെയും സകല രഹസ്യങ്ങളുമായി ന്യായവിസ്താരത്തിലേക്കു വരുത്തുമല്ലോ.</verse>
			</chapter>
		</book>
		<book number="22">
			<chapter number="1">
				<verse number="1">ശലോമോന്‍റെ ഉത്തമഗീതം.</verse>
				<verse number="2">അവന്‍ തന്‍റെ അധരങ്ങളാൽ എന്നെ ചുംബിക്കട്ടെ; നിന്‍റെ പ്രേമം വീഞ്ഞിലും രസകരമാകുന്നു.</verse>
				<verse number="3">നിന്‍റെ തൈലം സൗരഭ്യമായത്; നിന്‍റെ നാമം പകര്‍ന്ന തൈലംപോലെ ഇരിക്കുന്നു; അതുകൊണ്ടു കന്യകമാര്‍ നിന്നെ സ്നേഹിക്കുന്നു.</verse>
				<verse number="4">നിന്‍റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവ് എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങള്‍ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്‍റെ പ്രേമത്തെ വീഞ്ഞിനെക്കാള്‍ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നത് ഉചിതം തന്നെ.</verse>
				<verse number="5">യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്‍റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള്‍ ആകുന്നു.</verse>
				<verse number="6">എനിക്ക് ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുത്. എന്‍റെ അമ്മയുടെ പുത്രന്മാര്‍ എന്നോടു കോപിച്ചു; എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്‍റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും.</verse>
				<verse number="7">എന്‍റെ പ്രാണപ്രിയനേ, പറഞ്ഞുതരിക: നീ ആടുകളെ മേയിക്കുന്നത് എവിടെ? ഉച്ചയ്ക്കു കിടത്തുന്നത് എവിടെ? നിന്‍റെ ചങ്ങാതിമാരുടെ ആട്ടിന്‍കൂട്ടങ്ങള്‍ക്കരികെ ഞാന്‍ മുഖം മൂടിയവളെപ്പോലെ ഇരിക്കുന്നത് എന്തിന്?</verse>
				<verse number="8">സ്ത്രീകളിൽ അതിസുന്ദരിയേ, നീ അറിയുന്നില്ലങ്കിൽ ആടുകളുടെ കാൽച്ചുവടു തുടര്‍ന്നുചെന്ന് ഇടയന്മാരുടെ കൂടാരങ്ങളുടെ അരികെ നിന്‍റെ കുഞ്ഞാടുകളെ മേയിക്ക.</verse>
				<verse number="9">എന്‍റെ പ്രിയേ, ഫറവോന്‍റെ രഥത്തിനു കെട്ടുന്ന പെണ്‍കുതിരയോടു ഞാന്‍ നിന്നെ ഉപമിക്കുന്നു.</verse>
				<verse number="10">നിന്‍റെ കവിള്‍ത്തടങ്ങള്‍ രത്നാവലികൊണ്ടും നിന്‍റെ കഴുത്ത് മുത്തുമാലകൊണ്ടും ശോഭിച്ചിരിക്കുന്നു.</verse>
				<verse number="11">ഞങ്ങള്‍ നിനക്കു വെള്ളിമണികളോടുകൂടിയ സുവര്‍ണസരപ്പളി ഉണ്ടാക്കിത്തരാം.</verse>
				<verse number="12">രാജാവ് ഭക്ഷണത്തിനിരിക്കുമ്പോള്‍ എന്‍റെ ജടാമാംസി സുഗന്ധം പുറപ്പെടുവിക്കുന്നു.</verse>
				<verse number="13">എന്‍റെ പ്രിയന്‍ എനിക്കു സ്തനങ്ങളുടെ മധ്യേ കിടക്കുന്ന മൂറിന്‍കെട്ടുപോലെയാകുന്നു.</verse>
				<verse number="14">എന്‍റെ പ്രിയന്‍ എനിക്ക് ഏന്‍ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂക്കുലപോലെ ഇരിക്കുന്നു.</verse>
				<verse number="15">എന്‍റെ പ്രിയേ, നീ സുന്ദരി, നീ സുന്ദരി തന്നെ; നിന്‍റെ കണ്ണ് പ്രാവിന്‍റെ കണ്ണുപോലെ ഇരിക്കുന്നു.</verse>
				<verse number="16">എന്‍റെ പ്രിയനേ, നീ സുന്ദരന്‍, നീ മനോഹരന്‍; നമ്മുടെ കിടക്കയും പച്ചയാകുന്നു.</verse>
				<verse number="17">നമ്മുടെ വീട്ടിന്‍റെ ഉത്തരം ദേവദാരുവും കഴുക്കോൽ സരളവൃക്ഷവും ആകുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">ഞാന്‍ ശാരോനിലെ പനിനീര്‍ പുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു.</verse>
				<verse number="2">മുള്ളുകളുടെ ഇടയിൽ താമരപോലെ കന്യകമാരുടെ ഇടയിൽ എന്‍റെ പ്രിയ ഇരിക്കുന്നു.</verse>
				<verse number="3">കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൗവനക്കാരുടെ ഇടയിൽ എന്‍റെ പ്രിയന്‍ ഇരിക്കുന്നു; അതിന്‍റെ നിഴലിൽ ഞാന്‍ അതിമോദത്തോടെ ഇരുന്നു; അതിന്‍റെ പഴം എന്‍റെ രുചിക്കു മധുരമായിരുന്നു.</verse>
				<verse number="4">അവന്‍ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്‍റെ മീതെ അവന്‍ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു.</verse>
				<verse number="5">ഞാന്‍ പ്രേമപരവശയായിരിക്കയാൽ മുന്തിരിയട തന്ന് എന്നെ ശക്തീകരിപ്പിന്‍; നാരങ്ങാ തന്ന് എന്നെ തണുപ്പിപ്പിന്‍.</verse>
				<verse number="6">അവന്‍റെ ഇടംകൈ എന്‍റെ തലയിന്‍കീഴെ ഇരിക്കട്ടെ; അവന്‍റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.</verse>
				<verse number="7">യെരൂശലേംപുത്രിമാരേ, വയലിലെ ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത്, ഉണര്‍ത്തുകയുമരുത്.</verse>
				<verse number="8">അതാ, എന്‍റെ പ്രിയന്‍റെ സ്വരം! അവന്‍ മലകളിന്മേൽ ചാടിയും കുന്നുകളിന്മേൽ കുതിച്ചുംകൊണ്ടു വരുന്നു.</verse>
				<verse number="9">എന്‍റെ പ്രിയന്‍ ചെറുമാനിനും കലക്കുട്ടിക്കും തുല്യന്‍; ഇതാ, അവന്‍ നമ്മുടെ മതില്ക്കു പുറമേ നില്ക്കുന്നു; അവന്‍ കിളിവാതിലൂടെ നോക്കുന്നു; അഴിക്കിടയിൽക്കൂടി ഉളിഞ്ഞു നോക്കുന്നു.</verse>
				<verse number="10">എന്‍റെ പ്രിയന്‍ എന്നോടു പറഞ്ഞത്: എന്‍റെ പ്രിയേ, എഴുന്നേല്ക്ക; എന്‍റെ സുന്ദരീ, വരിക.</verse>
				<verse number="11">ശീതകാലം കഴിഞ്ഞു; മഴയും മാറിപ്പോയല്ലോ.</verse>
				<verse number="12">പുഷ്പങ്ങള്‍ ഭൂമിയിൽ കാണായ്‍വരുന്നു; വള്ളിത്തല മുറിക്കുംകാലം വന്നിരിക്കുന്നു; കുറുപ്രാവിന്‍റെ ശബ്ദവും നമ്മുടെ നാട്ടിൽ കേള്‍ക്കുന്നു.</verse>
				<verse number="13">അത്തിക്കായ്കള്‍ പഴുക്കുന്നു; മുന്തിരിവള്ളി പൂത്തു സുഗന്ധം വീശുന്നു; എന്‍റെ പ്രിയേ, എഴുന്നേല്ക്ക; എന്‍റെ സുന്ദരീ, വരിക.</verse>
				<verse number="14">പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്‍റെ മറവിലും ഇരിക്കുന്ന എന്‍റെ പ്രാവേ, ഞാന്‍ നിന്‍റെ മുഖം ഒന്നു കാണട്ടെ; നിന്‍റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്‍റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു.</verse>
				<verse number="15">ഞങ്ങളുടെ മുന്തിരിത്തോട്ടങ്ങള്‍ പൂത്തിരിക്കയാൽ മുന്തിരിവള്ളി നശിപ്പിക്കുന്ന കുറുക്കന്മാരെ, ചെറുകുറുക്കന്മാരെത്തന്നെ പിടിച്ചുതരുവിന്‍.</verse>
				<verse number="16">എന്‍റെ പ്രിയന്‍ എനിക്കുള്ളവന്‍; ഞാന്‍ അവനുള്ളവള്‍; അവന്‍ താമരകളുടെ ഇടയിൽ ആടുമേയ്ക്കുന്നു.</verse>
				<verse number="17">വെയിലാറി, നിഴൽ കാണാതെയാകുവോളം, എന്‍റെ പ്രിയനേ, നീ മടങ്ങി ദുര്‍ഘടപര്‍വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായിരിക്ക.</verse>
			</chapter>
			<chapter number="3">
				<verse number="1">രാത്രിസമയത്ത് എന്‍റെ കിടക്കയിൽ ഞാന്‍ എന്‍റെ പ്രാണപ്രിയനെ അന്വേഷിച്ചു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.</verse>
				<verse number="2">ഞാന്‍ എഴുന്നേറ്റു നഗരത്തിൽ സഞ്ചരിച്ചു, വീഥികളിലും വിശാലസ്ഥലങ്ങളിലും എന്‍റെ പ്രാണപ്രിയനെ അന്വേഷിക്കും എന്നു ഞാന്‍ പറഞ്ഞു; ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടില്ലതാനും.</verse>
				<verse number="3">നഗരത്തിൽ സഞ്ചരിക്കുന്ന കാവല്ക്കാര്‍ എന്നെ കണ്ടു; എന്‍റെ പ്രാണപ്രിയനെ കണ്ടുവോ എന്നു ഞാന്‍ അവരോടു ചോദിച്ചു.</verse>
				<verse number="4">അവരെ വിട്ടു കുറെ അങ്ങോട്ടു ചെന്നപ്പോള്‍ ഞാന്‍ എന്‍റെ പ്രാണപ്രിയനെ കണ്ടു. ഞാന്‍ അവനെ പിടിച്ചു, എന്‍റെ അമ്മയുടെ വീട്ടിലേക്കും എന്നെ പ്രസവിച്ചവളുടെ അറയിലേക്കും കൊണ്ടുവരുന്നതുവരെ അവനെ വിട്ടില്ല.</verse>
				<verse number="5">യെരൂശലേംപുത്രിമാരേ, ചെറുമാനുകളാണ, പേടമാനുകളാണ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത്.</verse>
				<verse number="6">മൂറും കുന്തുരുക്കവുംകൊണ്ടും കച്ചവടക്കാരന്‍റെ സകലവിധ സുഗന്ധ ചൂര്‍ണങ്ങള്‍കൊണ്ടും പരിമളപ്പെട്ടിരിക്കുന്ന പുകത്തൂണ്‍പോലെ മരുഭൂമിയിൽനിന്നു കയറിവരുന്നോരിവന്‍ ആര്‍?</verse>
				<verse number="7">ശലോമോന്‍റെ പല്ലക്കു തന്നെ; യിസ്രായേൽ വീരന്മാരിൽ അറുപതു വീരന്മാര്‍ അതിന്‍റെ ചുറ്റും ഉണ്ട്.</verse>
				<verse number="8">അവരെല്ലാവരും വാളെടുത്ത യുദ്ധസമര്‍ഥന്മാര്‍; രാത്രിയിലെ ഭയം നിമിത്തം ഓരോരുത്തന്‍ അരയ്ക്കു വാള്‍ കെട്ടിയിരിക്കുന്നു.</verse>
				<verse number="9">ശലോമോന്‍രാജാവ് ലെബാനോനിലെ മരംകൊണ്ടു തനിക്ക് ഒരു പല്ലക്ക് ഉണ്ടാക്കി.</verse>
				<verse number="10">അതിന്‍റെ മേക്കട്ടിക്കാൽ അവന്‍ വെള്ളികൊണ്ടും ചാരു പൊന്നുകൊണ്ടും ഇരിപ്പിടം രക്താംബരംകൊണ്ടും ഉണ്ടാക്കി; അതിന്‍റെ അന്തര്‍ഭാഗം യെരൂശലേംപുത്രിമാരുടെ പ്രേമംകൊണ്ട് വിചിത്രഖചിതമായിരിക്കുന്നു.</verse>
				<verse number="11">സീയോന്‍പുത്രിമാരേ, നിങ്ങള്‍ പുറപ്പെട്ടു ചെന്ന് ശലോമോന്‍രാജാവിനെ അവന്‍റെ കല്യാണദിവസത്തിൽ, അവന്‍റെ ഹൃദയത്തിന്‍റെ ആനന്ദദിവസത്തിൽ തന്നെ, അവന്‍റെ അമ്മ അവനെ ധരിപ്പിച്ച കിരീടത്തോടുകൂടെ കാണ്‍മിന്‍.</verse>
			</chapter>
			<chapter number="4">
				<verse number="1">എന്‍റെ പ്രിയേ, നീ സുന്ദരി; നീ സുന്ദരി തന്നെ; നിന്‍റെ മൂടുപടത്തിന്‍ നടുവേ നിന്‍റെ കണ്ണ് പ്രാവിന്‍കണ്ണുപോലെ ഇരിക്കുന്നു; നിന്‍റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിന്‍കൂട്ടം പോലെയാകുന്നു.</verse>
				<verse number="2">നിന്‍റെ പല്ല്, രോമം കത്രിച്ചിട്ടു കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെ ഇരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ടപ്രസവിക്കുന്നു.</verse>
				<verse number="3">നിന്‍റെ അധരം കടുംചുവപ്പുനൂൽപോലെയും നിന്‍റെ വായ് മനോഹരവും ആകുന്നു; നിന്‍റെ ചെന്നികള്‍ നിന്‍റെ മൂടുപടത്തിന്‍ ഉള്ളിൽ മാതളപ്പഴത്തിന്‍ ഖണ്ഡംപോലെ ഇരിക്കുന്നു.</verse>
				<verse number="4">നിന്‍റെ കഴുത്ത് ആയുധശാലയായി പണിതിരിക്കുന്ന ദാവീദിന്‍ ഗോപുരത്തോട് ഒക്കും; അതിൽ ആയിരം പരിച തൂക്കിയിരിക്കുന്നു; അവയൊക്കെയും വീരന്മാരുടെ പരിച തന്നെ.</verse>
				<verse number="5">നിന്‍റെ സ്തനം രണ്ടും താമരയ്ക്കിടയിൽ മേയുന്ന ഇരട്ട പിറന്ന രണ്ടു മാന്‍കുട്ടികള്‍ക്കു സമം.</verse>
				<verse number="6">വെയിലാറി നിഴൽ കാണാതെയാകുവോളം ഞാന്‍ മൂറിന്‍മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കാം.</verse>
				<verse number="7">എന്‍റെ പ്രിയേ, നീ സര്‍വാംഗസുന്ദരി; നിന്നിൽ യാതൊരു ഊനവും ഇല്ല.</verse>
				<verse number="8">കാന്തേ ലെബാനോനെ വിട്ട് എന്നോടുകൂടെ, ലെബാനോനെ വിട്ട് എന്നോടുകൂടെ വരിക; അമാനാമുകളും ശെനീര്‍ ഹെര്‍മ്മോന്‍ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വതങ്ങളും വിട്ടുപോരിക.</verse>
				<verse number="9">എന്‍റെ സഹോദരീ എന്‍റെ കാന്തേ, നീ എന്‍റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു; ഒരു നോട്ടംകൊണ്ടും കഴുത്തിലെ മാലകൊണ്ടും നീ എന്‍റെ ഹൃദയത്തെ അപഹരിച്ചിരിക്കുന്നു.</verse>
				<verse number="10">എന്‍റെ സഹോദരീ, എന്‍റെ കാന്തേ, നിന്‍റെ പ്രേമം എത്ര മനോഹരം! വീഞ്ഞിനെക്കാള്‍ നിന്‍റെ പ്രേമവും സകലവിധ സുഗന്ധവര്‍ഗത്തെക്കാള്‍ നിന്‍റെ തൈലത്തിന്‍റെ പരിമളവും എത്ര രസകരം!</verse>
				<verse number="11">അല്ലയോ കാന്തേ, നിന്‍റെ അധരം തേന്‍കട്ട പൊഴിക്കുന്നു; നിന്‍റെ നാവിന്‍കീഴിൽ തേനും പാലും ഉണ്ട്; നിന്‍റെ വസ്ത്രത്തിന്‍റെ വാസന ലെബാനോന്‍റെ വാസനപോലെ ഇരിക്കുന്നു.</verse>
				<verse number="12">എന്‍റെ സഹോദരി, എന്‍റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവ്, മുദ്രയിട്ടിരിക്കുന്ന ഒരു കിണറ്.</verse>
				<verse number="13">നിന്‍റെ ചിനപ്പുകള്‍ വിശിഷ്ടഫലങ്ങളോടു കൂടിയ മാതളത്തോട്ടം; മയിലാഞ്ചിയോടുകൂടെ ജടാമാംസിയും,</verse>
				<verse number="14">ജടാമാംസിയും കുങ്കുമവും, വയമ്പും ലവംഗവും, സകലവിധ കുന്തുരുക്കവൃക്ഷങ്ങളും, മൂറും അകിലും സകല പ്രധാന സുഗന്ധവര്‍ഗവും തന്നെ.</verse>
				<verse number="15">നീ തോട്ടങ്ങള്‍ക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ.</verse>
				<verse number="16">വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്‍റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.</verse>
			</chapter>
			<chapter number="5">
				<verse number="1">എന്‍റെ സഹോദരീ, എന്‍റെ കാന്തേ, ഞാന്‍ എന്‍റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാന്‍ എന്‍റെ മൂറും സുഗന്ധവര്‍ഗവും പെറുക്കി; ഞാന്‍ എന്‍റെ തേന്‍കട്ട തേനോടുകൂടെ തിന്നും എന്‍റെ വീഞ്ഞ് പാലോടുകൂടെ കുടിച്ചും ഇരിക്കുന്നു; സ്നേഹിതന്മാരെ തിന്നുവിന്‍; പ്രിയരേ, കുടിച്ചു മത്തരാകുവിന്‍!</verse>
				<verse number="2">ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്‍റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു. വാതിൽക്കൽ മുട്ടുന്ന എന്‍റെ പ്രിയന്‍റെ സ്വരം: എന്‍റെ സഹോദരീ, എന്‍റെ പ്രിയേ, എന്‍റെ പ്രാവേ, എന്‍റെ നിഷ്കളങ്കേ, തുറക്കുക; എന്‍റെ ശിരസ്സ് മഞ്ഞുകൊണ്ടും കുറുനിരകള്‍ രാത്രിയിൽ പെയ്യുന്ന തുള്ളികൊണ്ടും നനഞ്ഞിരിക്കുന്നു.</verse>
				<verse number="3">എന്‍റെ അങ്കി ഞാന്‍ ഊരിയിരിക്കുന്നു; അതു വീണ്ടും ധരിക്കുന്നത് എങ്ങനെ? ഞാന്‍ കാലുകളെ കഴുകിയിരിക്കുന്നു; അവയെ മലിനമാക്കുന്നത് എങ്ങനെ?</verse>
				<verse number="4">എന്‍റെ പ്രിയന്‍ ദ്വാരത്തിൽക്കൂടി കൈ നീട്ടി; എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകിപ്പോയി.</verse>
				<verse number="5">എന്‍റെ പ്രിയനു തുറക്കേണ്ടതിനു ഞാന്‍ എഴുന്നേറ്റു; എന്‍റെ കൈ മൂറും, എന്‍റെ വിരൽ മൂറിന്‍ തൈലവും തഴുതുപിടികളിന്മേൽ പൊഴിച്ചു.</verse>
				<verse number="6">ഞാന്‍ എന്‍റെ പ്രിയനുവേണ്ടി തുറന്നു എന്‍റെ പ്രിയനോ പൊയ്ക്കളഞ്ഞിരുന്നു; അവന്‍ സംസാരിച്ചപ്പോള്‍ ഞാന്‍ വിവശയായിരുന്നു; ഞാന്‍ അന്വേഷിച്ചു അവനെ കണ്ടില്ല; ഞാന്‍ അവനെ വിളിച്ചു; അവന്‍ ഉത്തരം പറഞ്ഞില്ല.</verse>
				<verse number="7">നഗരത്തിൽ ചുറ്റി സഞ്ചരിക്കുന്ന കാവല്ക്കാര്‍ എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, മുറിവേല്പിച്ചു; മതിൽകാവല്ക്കാര്‍ എന്‍റെ മൂടുപടം എടുത്തുകളഞ്ഞു.</verse>
				<verse number="8">യെരൂശലേംപുത്രിമാരേ, നിങ്ങള്‍ എന്‍റെ പ്രിയനെ കണ്ടെങ്കിൽ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കേണം എന്നു ഞാന്‍ നിങ്ങളോട് ആണയിടുന്നു.</verse>
				<verse number="9">സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്‍റെ പ്രിയനു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളൂ? നീ ഇങ്ങനെ ഞങ്ങളോട് ആണയിടേണ്ടതിനു നിന്‍റെ പ്രിയനു മറ്റു പ്രിയന്മാരെക്കാള്‍ എന്തു വിശേഷതയുള്ളൂ?</verse>
				<verse number="10">എന്‍റെ പ്രിയന്‍ വെണ്‍മയും ചുവപ്പും ഉള്ളവന്‍, പതിനായിരം പേരിൽ അതിശ്രേഷ്ഠന്‍ തന്നെ.</verse>
				<verse number="11">അവന്‍റെ ശിരസ്സ് അതിവിശേഷമായ തങ്കം; അവന്‍റെ കുറുനിരകള്‍ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു.</verse>
				<verse number="12">അവന്‍റെ കണ്ണ് നീര്‍ത്തോടുകളുടെ അരികത്തുള്ള പ്രാവുകള്‍ക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേര്‍ച്ചയായി പതിച്ചതും ആകുന്നു.</verse>
				<verse number="13">അവന്‍റെ കവിള്‍ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്‍റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിന്‍തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു;</verse>
				<verse number="14">അവന്‍റെ കൈകള്‍ ഗോമേദകം പതിച്ചിരിക്കുന്ന സ്വര്‍ണനാളങ്ങള്‍; അവന്‍റെ ഉദരം നീലരത്നം പതിച്ച ദന്തനിര്‍മ്മിതം.</verse>
				<verse number="15">അവന്‍റെ തുട തങ്കച്ചുവട്ടിൽ നിര്‍ത്തിയ വെണ്‍കൽത്തൂണ്‍; അവന്‍റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നെ ഉൽക്കൃഷ്ടമാകുന്നു.</verse>
				<verse number="16">അവന്‍റെ വായ് ഏററവും മധുരമുള്ളത്; അവന്‍ സര്‍വാംഗസുന്ദരന്‍ തന്നെ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്‍റെ പ്രിയന്‍; ഇവനത്രേ എന്‍റെ സ്നേഹിതന്‍.</verse>
			</chapter>
			<chapter number="6">
				<verse number="1">സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്‍റെ പ്രിയന്‍ എവിടെ പോയിരിക്കുന്നു? നിന്‍റെ പ്രിയന്‍ ഏതു വഴിക്കു തിരിഞ്ഞിരിക്കുന്നു? ഞങ്ങള്‍ നിന്നോടുകൂടെ അവനെ അന്വേഷിക്കാം.</verse>
				<verse number="2">തോട്ടങ്ങളിൽ മേയിപ്പാനും താമരപ്പൂക്കളെ പറിപ്പാനും എന്‍റെ പ്രിയന്‍ തന്‍റെ തോട്ടത്തിൽ സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു.</verse>
				<verse number="3">ഞാന്‍ എന്‍റെ പ്രിയനുള്ളവള്‍; എന്‍റെ പ്രിയന്‍ എനിക്കുള്ളവന്‍; അവന്‍ താമരകളുടെ ഇടയിൽ മേയിക്കുന്നു.</verse>
				<verse number="4">എന്‍റെ പ്രിയേ, നീ തിര്‍സ്സാപോലെ സൗന്ദര്യമുള്ളവള്‍; യെരൂശലേംപോലെ മനോഹര, കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കര.</verse>
				<verse number="5">നിന്‍റെ കണ്ണ് എങ്കൽനിന്നു തിരിക്ക; അത് എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; നിന്‍റെ തലമുടി ഗിലെയാദ് മലഞ്ചരിവിൽ കിടക്കുന്ന കോലാട്ടിന്‍കൂട്ടംപോലെയാകുന്നു.</verse>
				<verse number="6">നിന്‍റെ പല്ല് കുളിച്ചു കയറിവരുന്ന ആടുകളെപ്പോലെയിരിക്കുന്നു; അവയിൽ ഒന്നും മച്ചിയായിരിക്കാതെ എല്ലാം ഇരട്ട പ്രസവിക്കുന്നു.</verse>
				<verse number="7">നിന്‍റെ ചെന്നികള്‍ നിന്‍റെ മൂടുപടത്തിന്‍റെ ഉള്ളിൽ മാതളപ്പഴത്തിന്‍റെ ഖണ്ഡംപോലെ ഇരിക്കുന്നു.</verse>
				<verse number="8">അറുപതു രാജ്ഞികളും എണ്‍പതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും ഉണ്ടല്ലോ.</verse>
				<verse number="9">എന്‍റെ പ്രാവും എന്‍റെ നിഷ്കളങ്കയുമായവളോ ഒരുത്തി മാത്രം; അവള്‍ തന്‍റെ അമ്മയ്ക്ക് ഏകപുത്രിയും തന്നെ പ്രസവിച്ചവള്‍ക്ക് ഓമനയും ആകുന്നു; കന്യകമാര്‍ അവളെ കണ്ടു ഭാഗ്യവതി എന്നു വാഴ്ത്തും; രാജ്ഞികളും വെപ്പാട്ടികളുംകൂടെ അവളെ പുകഴ്ത്തും.</verse>
				<verse number="10">അരുണോദയംപോലെ ശോഭയും ചന്ദ്രനെപ്പോലെ സൗന്ദര്യവും സൂര്യനെപ്പോലെ നിര്‍മ്മലതയും കൊടികളോടു കൂടിയ സൈന്യം പോലെ ഭയങ്കരത്വവും ഉള്ളോരിവള്‍ ആര്‍?</verse>
				<verse number="11">ഞാന്‍ തോട്ടിനരികെയുള്ള സസ്യങ്ങളെ കാണേണ്ടതിനും മുന്തിരിവള്ളി തളിര്‍ക്കയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കേണ്ടതിനും അക്രോത്ത് തോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.</verse>
				<verse number="12">എന്‍റെ അഭിലാഷം ഹേതുവായി ഞാന്‍ അറിയാതെ എന്‍റെ പ്രഭുജനത്തിന്‍ രഥങ്ങളുടെ ഇടയിൽ എത്തി.</verse>
			</chapter>
			<chapter number="7">
				<verse number="1">മടങ്ങിവരിക, ശൂലേംകാരത്തീ, മടങ്ങിവരിക; ഞങ്ങള്‍ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ; മടങ്ങിവരിക, മടങ്ങിവരിക; നിങ്ങള്‍ മഹനയീമിലെ നൃത്തത്തെപ്പോലെ ശൂലേംകാരത്തിയെ കാണ്‍മാന്‍ ആഗ്രഹിക്കുന്നത് എന്തിന്?</verse>
				<verse number="2">പ്രഭുകുമാരീ, ചെരുപ്പിട്ടിരിക്കുന്ന നിന്‍റെ കാൽ എത്ര മനോഹരം! നിന്‍റെ ഉരുണ്ട നിതംബം തട്ടാന്‍റെ പണിയായ ഭൂഷണംപോലെ ഇരിക്കുന്നു.</verse>
				<verse number="3">നിന്‍റെ നാഭി, വട്ടത്തിലുള്ള പാനപാത്രം പോലെയാകുന്നു; അതിൽ, കലക്കിയ വീഞ്ഞ് ഇല്ലാതിരിക്കുന്നില്ല; നിന്‍റെ ഉദരം താമരപ്പൂ ചുറ്റിയിരിക്കുന്ന കോതമ്പുകൂമ്പാരംപോലെ ആകുന്നു.</verse>
				<verse number="4">നിന്‍റെ സ്തനം രണ്ടും ഇരട്ടപിറന്ന രണ്ടു മാന്‍കുട്ടികള്‍ക്കു സമം.</verse>
				<verse number="5">നിന്‍റെ കഴുത്തു ദന്തഗോപുരംപോലെയും നിന്‍റെ കണ്ണ് ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലെ കുളങ്ങളെപ്പോലെയും നിന്‍റെ മൂക്ക് ദമ്മേശെക്കിനു നേരേയുള്ള ലെബാനോന്‍ ഗോപുരംപോലെയും ഇരിക്കുന്നു.</verse>
				<verse number="6">നിന്‍റെ ശിരസ്സ് കര്‍മ്മേൽപോലെയും നിന്‍റെ തലമുടി രക്താംബരം പോലെയും ഇരിക്കുന്നു; രാജാവ് നിന്‍റെ കുന്തളങ്ങളാൽ ബദ്ധനായിരിക്കുന്നു.</verse>
				<verse number="7">പ്രിയേ, പ്രേമഭോഗങ്ങളിൽ നീ എത്ര സുന്ദരി, എത്ര മനോഹര!</verse>
				<verse number="8">നിന്‍റെ ശരീരാകൃതി പനയോടും നിന്‍റെ സ്തനങ്ങള്‍ മുന്തിരിക്കുലയോടും ഒക്കുന്നു!</verse>
				<verse number="9">ഞാന്‍ പനമേൽ കയറും; അതിന്‍റെ മടൽ പിടിക്കും എന്നു ഞാന്‍ പറഞ്ഞു. നിന്‍റെ സ്തനങ്ങള്‍ മുന്തിരിക്കുലപോലെയും നിന്‍റെ മൂക്കിന്‍റെ വാസന നാരങ്ങയുടെ വാസനപോലെയും ആകട്ടെ. നിന്‍റെ അണ്ണാക്കോ മേത്തരമായ വീഞ്ഞ്.</verse>
				<verse number="10">അത് എന്‍റെ പ്രിയനു മൃദുപാനമായി അധരത്തിലും പല്ലിലുംകൂടി കടക്കുന്നതും ആകുന്നു.</verse>
				<verse number="11">ഞാന്‍ എന്‍റെ പ്രിയനുള്ളവള്‍; അവന്‍റെ ആഗ്രഹം എന്നോടാകുന്നു.</verse>
				<verse number="12">പ്രിയാ, വരിക; നാം വെളിമ്പ്രദേശത്തു പോക; നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാര്‍ക്കാം.</verse>
				<verse number="13">അതികാലത്ത് എഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളി തളിര്‍ത്തു പൂ വിടരുകയും മാതളനാരകം പൂക്കയും ചെയ്തുവോ എന്നു നോക്കാം; അവിടെവച്ചു ഞാന്‍ നിനക്ക് എന്‍റെ പ്രേമം തരും.</verse>
				<verse number="14">ദൂദായ്പഴം സുഗന്ധം വീശുന്നു; നമ്മുടെ വാതിൽക്കൽ സകലവിധ വിശിഷ്ടഫലവും ഉണ്ട്; എന്‍റെ പ്രിയാ, ഞാന്‍ നിനക്കായി പഴയതും പുതിയതും സംഗ്രഹിച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">നീ എന്‍റെ അമ്മയുടെ മുലകുടിച്ച സഹോദരന്‍ ആയിരുന്നുവെങ്കിൽ! ഞാന്‍ നിന്നെ വെളിയിൽ കണ്ടു ചുംബിക്കുമായിരുന്നു; ആരും എന്നെ നിന്ദിക്കയില്ലായിരുന്നു.</verse>
				<verse number="2">നീ എനിക്ക് ഉപദേശം തരേണ്ടതിനു ഞാന്‍ നിന്നെ അമ്മയുടെ വീട്ടിൽ കൂട്ടിക്കൊണ്ടുപോകുമായിരുന്നു; സുഗന്ധവര്‍ഗം ചേര്‍ത്ത വീഞ്ഞും എന്‍റെ മാതളപ്പഴത്തിന്‍ ചാറും ഞാന്‍ നിനക്കു കുടിപ്പാന്‍ തരുമായിരുന്നു.</verse>
				<verse number="3">അവന്‍റെ ഇടംകൈ എന്‍റെ തലയിന്‍കീഴെ ഇരിക്കട്ടെ; അവന്‍റെ വലംകൈ എന്നെ ആശ്ലേഷിക്കട്ടെ.</verse>
				<verse number="4">യെരൂശലേംപുത്രിമാരേ, പ്രേമത്തിന് ഇഷ്ടമാകുവോളം അതിനെ ഇളക്കരുത് ഉണര്‍ത്തുകയുമരുത് എന്നു ഞാന്‍ നിങ്ങളോട് ആണയിട്ടപേക്ഷിക്കുന്നു.</verse>
				<verse number="5">മരുഭൂമിയിൽനിന്നു തന്‍റെ പ്രിയന്‍റെമേൽ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്‍? നാരകത്തിന്‍ ചുവട്ടിൽവച്ചു ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെ വച്ചല്ലോ നിന്‍റെ അമ്മ നിന്നെ പ്രസവിച്ചത്; അവിടെ വച്ചല്ലോ നിന്നെ പെറ്റവള്‍ക്ക് ഈറ്റുനോവു കിട്ടിയത്.</verse>
				<verse number="6">എന്നെ ഒരു മുദ്രമോതിരമായി നിന്‍റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്‍റെ ഭുജത്തിന്മേലുംവച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്‍റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നെ.</verse>
				<verse number="7">ഏറിയ വെള്ളങ്ങള്‍ പ്രേമത്തെ കെടുപ്പാന്‍ പോരാ; നദികള്‍ അതിനെ മുക്കിക്കളകയില്ല. ഒരുത്തന്‍ തന്‍റെ ഗൃഹത്തിലുള്ള സര്‍വസമ്പത്തും പ്രേമത്തിനുവേണ്ടി കൊടുത്താലും അവനെ നിന്ദിച്ചുകളയും.</verse>
				<verse number="8">നമുക്ക് ഒരു ചെറിയ പെങ്ങള്‍ ഉണ്ട്; അവള്‍ക്കു സ്തനങ്ങള്‍ വന്നിട്ടില്ല; നമ്മുടെ പെങ്ങള്‍ക്കു കല്യാണം പറയുന്ന നാളിൽ നാം അവള്‍ക്കുവേണ്ടി എന്തു ചെയ്യും?</verse>
				<verse number="9">അവള്‍ ഒരു മതിൽ എങ്കിൽ അതിന്മേൽ ഒരു വെള്ളിമകുടം പണിയാമായിരുന്നു; ഒരു വാതിൽ എങ്കിൽ ദേവദാരുപ്പലകകൊണ്ട് അടയ്ക്കാമായിരുന്നു.</verse>
				<verse number="10">ഞാന്‍ മതിലും എന്‍റെ സ്തനങ്ങള്‍ ഗോപുരങ്ങള്‍പോലെയും ആയിരുന്നു; അന്നു ഞാന്‍ അവന്‍റെ ദൃഷ്‍ടിയിൽ സമാധാനം പ്രാപിച്ചിരുന്നു.</verse>
				<verse number="11">ശലോമോനു ബാൽഹാമോനിൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; ആ മുന്തിരിത്തോട്ടം അവന്‍ കാവല്ക്കാരെ ഏല്പിച്ചു; അതിന്‍റെ പാട്ടമായിട്ട്, ഓരോരുത്തന്‍ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.</verse>
				<verse number="12">എന്‍റെ സ്വന്ത മുന്തിരിത്തോട്ടം എന്‍റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്ക് ആയിരവും ഫലം കാക്കുന്നവര്‍ക്ക് ഇരുനൂറും ഇരിക്കട്ടെ.</verse>
				<verse number="13">ഉദ്യാനനിവാസിനിയേ, സഖിമാര്‍ നിന്‍റെ സ്വരം ശ്രദ്ധിച്ചു കേള്‍ക്കുന്നു; അത് എന്നെയും കേള്‍പ്പിക്കേണമേ.</verse>
				<verse number="14">എന്‍റെ പ്രിയാ, നീ പരിമളപര്‍വതങ്ങളിലെ ചെറുമാനിനും കലക്കുട്ടിക്കും തുല്യനായി ഓടിപ്പോക.</verse>
			</chapter>
		</book>
		<book number="23">
			<chapter number="1">
				<verse number="1">ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, യെഹിസ്ക്കീയാവ് എന്നിവരുടെ കാലത്ത് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച ദര്‍ശനം.</verse>
				<verse number="2">ആകാശമേ, കേള്‍ക്ക; ഭൂമിയേ, ചെവി തരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.</verse>
				<verse number="3">കാള തന്‍റെ ഉടയവനെയും കഴുത തന്‍റെ യജമാനന്‍റെ പുൽത്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്‍റെ ജനം ഗ്രഹിക്കുന്നതുമില്ല.</verse>
				<verse number="4">അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കള്‍! അവര്‍ യഹോവയെ ഉപേക്ഷിച്ച് യിസ്രായേലിന്‍റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="5">ഇനി നിങ്ങളെ അടിച്ചിട്ട് എന്ത്? നിങ്ങള്‍ അധികം അധികം പിന്‍മാറുകേയുള്ളൂ; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.</verse>
				<verse number="6">അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളൂ; അവയെ ഞെക്കി കഴുകിയിട്ടില്ല, വച്ചുകെട്ടിയിട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.</verse>
				<verse number="7">നിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങള്‍ തീക്കിരയായി; നിങ്ങള്‍ കാണ്‍കെ അന്യജാതിക്കാര്‍ നിങ്ങളുടെ നാടു തിന്നുകളയുന്നു; അത് അന്യജാതിക്കാര്‍ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു.</verse>
				<verse number="8">സീയോന്‍ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.</verse>
				<verse number="9">സൈന്യങ്ങളുടെ യഹോവ നമുക്ക് അത്യല്പമായൊരു ശേഷിപ്പു വച്ചിരുന്നില്ലങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു.</verse>
				<verse number="10">സൊദോം അധിപതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍; ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്‍റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊള്‍വിന്‍.</verse>
				<verse number="11">നിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്ക് എന്തിന് എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല.</verse>
				<verse number="12">നിങ്ങള്‍ എന്‍റെ സന്നിധിയിൽ വരുമ്പോള്‍ എന്‍റെ പ്രാകാരങ്ങളെ ചവിട്ടുവാന്‍ ഇതു നിങ്ങളോടു ചോദിച്ചത് ആര്‍?</verse>
				<verse number="13">ഇനി നിങ്ങള്‍ വ്യര്‍ഥമായുള്ള കാഴ്ച കൊണ്ടുവരരുത്; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും- നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.</verse>
				<verse number="14">നിങ്ങളുടെ അമാവാസികളെയും ഉത്സവങ്ങളെയും ഞാന്‍ വെറുക്കുന്നു; അവ എനിക്ക് അസഹ്യം; ഞാന്‍ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.</verse>
				<verse number="15">നിങ്ങള്‍ കൈമലര്‍ത്തുമ്പോള്‍ ഞാന്‍ എന്‍റെ കണ്ണു മറച്ചുകളയും; നിങ്ങള്‍ എത്രതന്നെ പ്രാര്‍ഥന കഴിച്ചാലും ഞാന്‍ കേള്‍ക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.</verse>
				<verse number="16">നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്‍റെ കണ്ണിന്‍മുമ്പിൽനിന്നു നീക്കിക്കളവിന്‍; തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍.</verse>
				<verse number="17">നന്മ ചെയ്‍വാന്‍ പഠിപ്പിന്‍; ന്യായം അന്വേഷിപ്പിന്‍; പീഡിപ്പിക്കുന്നവനെ നേര്‍വഴിക്കാക്കുവിന്‍; അനാഥനു ന്യായം നടത്തിക്കൊടുപ്പിന്‍; വിധവയ്ക്കു വേണ്ടി വ്യവഹരിപ്പിന്‍.</verse>
				<verse number="18">വരുവിന്‍, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങള്‍ കടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.</verse>
				<verse number="19">നിങ്ങള്‍ മനസ്സുവച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും.</verse>
				<verse number="20">മറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങള്‍ വാളിനിരയായിത്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="21">വിശ്വസ്തനഗരം വേശ്യയായിത്തീര്‍ന്നിരിക്കുന്നത് എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കൊലപാതകന്മാര്‍.</verse>
				<verse number="22">നിന്‍റെ വെള്ളി കീടമായും നിന്‍റെ വീഞ്ഞു വെള്ളം ചേര്‍ന്നും ഇരിക്കുന്നു.</verse>
				<verse number="23">നിന്‍റെ പ്രഭുക്കന്മാര്‍ മത്സരികള്‍; കള്ളന്മാരുടെ കൂട്ടാളികള്‍ തന്നെ; അവരൊക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവര്‍ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.</verse>
				<verse number="24">അതുകൊണ്ട് യിസ്രായേലിന്‍റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഹാ, ഞാന്‍ എന്‍റെ വൈരികളോടു പകവീട്ടി എന്‍റെ ശത്രുക്കളോടു പ്രതികാരം നടത്തും.</verse>
				<verse number="25">ഞാന്‍ എന്‍റെ കൈ നിന്‍റെ നേരേ തിരിച്ചു നിന്‍റെ കീടം തീരെ ഉരുക്കിക്കളയുകയും നിന്‍റെ വെള്ളീയമൊക്കെയും നീക്കിക്കളയുകയും ചെയ്യും.</verse>
				<verse number="26">ഞാന്‍ നിന്‍റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്‍റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്‍റെശേഷം നീ നീതിപുരം എന്നും വിശ്വസ്ത നഗരം എന്നും വിളിക്കപ്പെടും.</verse>
				<verse number="27">സീയോന്‍ ന്യായത്താലും അതിൽ മനംതിരിയുന്നവര്‍ നീതിയാലും വീണ്ടെടുക്കപ്പെടും.</verse>
				<verse number="28">എന്നാൽ അതിക്രമികള്‍ക്കും പാപികള്‍ക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവര്‍ മുടിഞ്ഞുപോകും.</verse>
				<verse number="29">നിങ്ങള്‍ താൽപര്യം വച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങള്‍ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങള്‍നിമിത്തം ലജ്ജിക്കും.</verse>
				<verse number="30">നിങ്ങള്‍ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.</verse>
				<verse number="31">ബലവാന്‍ ചണനാരുപോലെയും അവന്‍റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാന്‍ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.</verse>
			</chapter>
			<chapter number="2">
				<verse number="1">ആമോസിന്‍റെ മകനായ യെശയ്യാവ് യെഹൂദായെയും യെരൂശലേമിനെയും പറ്റി ദര്‍ശിച്ച വചനം.</verse>
				<verse number="2">അന്ത്യകാലത്ത് യഹോവയുടെ ആലയമുള്ള പര്‍വതം പര്‍വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകള്‍ക്കുമീതെ ഉന്നതവുമായിരിക്കും; സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും.</verse>
				<verse number="3">അനേകവംശങ്ങളും ചെന്ന്: വരുവിന്‍, നമുക്ക് യഹോവയുടെ പര്‍വതത്തിലേക്ക്, യാക്കോബിന്‍ദൈവത്തിന്‍റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവന്‍ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്‍റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.</verse>
				<verse number="4">അവന്‍ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധികല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീര്‍ക്കും; ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല.</verse>
				<verse number="5">യാക്കോബുഗൃഹമേ, വരുവിന്‍; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.</verse>
				<verse number="6">എന്നാൽ നീ യാക്കോബുഗൃഹമായ നിന്‍റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവര്‍ പൂര്‍വദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കൈയടിച്ചവരായും ഇരിക്കുന്നു.</verse>
				<verse number="7">അവരുടെദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങള്‍ക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകള്‍ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങള്‍ക്കും എണ്ണമില്ല.</verse>
				<verse number="8">അവരുടെ ദേശത്തു വിഗ്രഹങ്ങള്‍ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവര്‍ നമസ്കരിക്കുന്നു.</verse>
				<verse number="9">മനുഷ്യന്‍ വണങ്ങുന്നു, പുരുഷന്‍ കുനിയുന്നു; ആകയാൽ നീ അവരോടു ക്ഷമിക്കരുതേ.</verse>
				<verse number="10">യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊള്‍ക.</verse>
				<verse number="11">മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.</verse>
				<verse number="12">സൈന്യങ്ങളുടെ യഹോവയുടെ നാള്‍ ഗര്‍വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും; അവ താണുപോകും.</verse>
				<verse number="13">ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാശാനിലെ എല്ലാ കരുവേലകങ്ങളിന്മേലും</verse>
				<verse number="14">ഉയര്‍ന്നിരിക്കുന്ന സകല പര്‍വതങ്ങളിന്മേലും ഉയരമുള്ള എല്ലാ കുന്നുകളിന്മേലും</verse>
				<verse number="15">ഉന്നതമായ സകല ഗോപുരത്തിന്മേലും</verse>
				<verse number="16">ഉറപ്പുള്ള എല്ലാ മതിലിന്മേലും എല്ലാ തര്‍ശ്ശീശ് കപ്പലിന്മേലും മനോഹരമായ സകല ശൃംഗാരഗോപുരത്തിന്മേലും വരും.</verse>
				<verse number="17">അപ്പോള്‍ മനുഷ്യന്‍റെ ഗര്‍വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.</verse>
				<verse number="18">മിഥ്യാമൂര്‍ത്തികളോ അശേഷം ഇല്ലാതെയാകും.</verse>
				<verse number="19">യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേല്ക്കുമ്പോള്‍ അവര്‍ അവന്‍റെ ഭയങ്കരത്വം നിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.</verse>
				<verse number="20">യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേല്ക്കുമ്പോള്‍ അവന്‍റെ ഭയങ്കരത്വംനിമിത്തവും അവന്‍റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്</verse>
				<verse number="21">തങ്ങള്‍ നമസ്കരിപ്പാന്‍ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിഥ്യാമൂര്‍ത്തികളെ മനുഷ്യര്‍ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.</verse>
				<verse number="22">മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിന്‍; അവനെ എന്തു വിലമതിപ്പാനുള്ളൂ?</verse>
			</chapter>
			<chapter number="3">
				<verse number="1">സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് യെരൂശലേമിൽനിന്നും യെഹൂദായിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും</verse>
				<verse number="2">വീരന്‍, യോദ്ധാവ്, ന്യായാധിപതി, പ്രവാചകന്‍, പ്രശ്നക്കാരന്‍, മൂപ്പന്‍,</verse>
				<verse number="3">അമ്പതുപേര്‍ക്ക് അധിപതി, മാന്യന്‍, മന്ത്രി, കൗശലപ്പണിക്കാരന്‍, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.</verse>
				<verse number="4">ഞാന്‍ ബാലന്മാരെ അവര്‍ക്കു പ്രഭുക്കന്മാരാക്കി വയ്ക്കും; ശിശുക്കള്‍ അവരെ വാഴും.</verse>
				<verse number="5">ഒരുത്തന്‍ മറ്റൊരുവനെയും ഒരാള്‍ തന്‍റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലന്‍ വൃദ്ധനോടും നീചന്‍ മാന്യനോടും കയര്‍ക്കും.</verse>
				<verse number="6">ഒരുത്തന്‍ തന്‍റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ട്; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യശിഷ്ടം നിന്‍റെ കൈവശം ഇരിക്കട്ടെ എന്നു പറയും.</verse>
				<verse number="7">അവന്‍ അന്നു കൈ ഉയര്‍ത്തിക്കൊണ്ട്: വൈദ്യനായിരിപ്പാന്‍ എനിക്കു മനസ്സില്ല; എന്‍റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന് അധിപതിയാക്കരുത് എന്നു പറയും.</verse>
				<verse number="8">യഹോവയുടെ തേജസ്സുള്ള കണ്ണിനു വെറുപ്പുതോന്നുവാന്‍ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവനു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.</verse>
				<verse number="9">അവരുടെ മുഖഭാവം അവര്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവര്‍ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറയ്ക്കുന്നതുമില്ല; അവര്‍ക്ക് അയ്യോ കഷ്ടം! അവര്‍ തങ്ങള്‍ക്കു തന്നെ ദോഷം വരുത്തുന്നു.</verse>
				<verse number="10">നീതിമാനെക്കുറിച്ച്: അവനു നന്മവരും എന്നു പറവിന്‍; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര്‍ അനുഭവിക്കും.</verse>
				<verse number="11">ദുഷ്ടന് അയ്യോ കഷ്ടം! അവനു ദോഷം വരും; അവന്‍റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.</verse>
				<verse number="12">എന്‍റെ ജനമോ, കുട്ടികള്‍ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകള്‍ അവരെ വാഴുന്നു; എന്‍റെ ജനമേ, നിന്നെ നടത്തുന്നവര്‍ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവര്‍ നശിപ്പിക്കുന്നു.</verse>
				<verse number="13">യഹോവ വ്യവഹരിപ്പാന്‍ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാന്‍ നില്ക്കുന്നു.</verse>
				<verse number="14">യഹോവ തന്‍റെ ജനത്തിന്‍റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങള്‍ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവര്‍ന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ട്;</verse>
				<verse number="15">എന്‍റെ ജനത്തെ തകര്‍ത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങള്‍ക്ക് എന്തു കാര്യം എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="16">യഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോന്‍പുത്രിമാര്‍ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേള്‍പ്പിക്കുകയും ചെയ്യുന്നു.</verse>
				<verse number="17">ഇതുനിമിത്തം യഹോവ സീയോന്‍പുത്രിമാരുടെ നെറുകയ്ക്കു ചൊറിപിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.</verse>
				<verse number="18">അന്നു കര്‍ത്താവ് അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,</verse>
				<verse number="19">അവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം,</verse>
				<verse number="20">കവണി, തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, തകിട്ടുകൂട്,</verse>
				<verse number="21">മോതിരം, മൂക്കുത്തി,</verse>
				<verse number="22">ഉത്സവവസ്ത്രം, മേലാട, ശാല്വാ, ചെറുസഞ്ചി,</verse>
				<verse number="23">ദര്‍പ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും.</verse>
				<verse number="24">അപ്പോള്‍ സുഗന്ധത്തിനുപകരം ദുര്‍ഗന്ധവും അരക്കച്ചയ്ക്കു പകരം കയറും പുരികുഴലിനു പകരംകഷണ്ടിയും ഉടയാടയ്ക്കു പകരം രട്ടും സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.</verse>
				<verse number="25">നിന്‍റെ പുരുഷന്മാര്‍ വാളിനാലും നിന്‍റെ വീരന്മാര്‍ യുദ്ധത്തിലും വീഴും.</verse>
				<verse number="26">അതിന്‍റെ വാതിലുകള്‍ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.</verse>
			</chapter>
			<chapter number="4">
				<verse number="1">അന്ന് ഏഴു സ്ത്രീകള്‍ ഒരു പുരുഷനെ പിടിച്ച്; ഞങ്ങള്‍ സ്വന്തം വകകൊണ്ട് അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്‍റെ പേര്‍മാത്രം ഞങ്ങള്‍ക്ക് ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.</verse>
				<verse number="2">അന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്ത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന് മഹിമയും അഴകും ഉള്ളതും ആയിരിക്കും.</verse>
				<verse number="3">കര്‍ത്താവ് ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്‍റെ കാറ്റുകൊണ്ടും സീയോന്‍പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്‍റെ രക്തപാതകം അതിന്‍റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം</verse>
				<verse number="4">സീയോനിൽ മിഞ്ചിയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവനുംതന്നെ, വിശുദ്ധന്‍ എന്നു വിളിക്കപ്പെടും.</verse>
				<verse number="5">യഹോവ സീയോന്‍പര്‍വതത്തിലെ സകല വാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന് ഒരു മേഘവും പുകയും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്‍ടിക്കും; സകല തേജസ്സിനും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.</verse>
				<verse number="6">പകൽ, വെയിൽ കൊള്ളാതിരിപ്പാന്‍ തണലായും കൊടുംകാറ്റും മഴയും തട്ടാതിരിപ്പാന്‍ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.</verse>
			</chapter>
			<chapter number="5">
				<verse number="1">ഞാന്‍ എന്‍റെ പ്രിയതമന് അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടു പാടും; എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായോരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.</verse>
				<verse number="2">അവന്‍ അതിനു വേലി കെട്ടി, അതിലെ കല്ലു പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു ചക്കും ഇട്ടു, മുന്തിരിങ്ങ കായിക്കും എന്ന് അവന്‍ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ.</verse>
				<verse number="3">ആകയാൽ യെരൂശലേംനിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളോരേ, എനിക്കും എന്‍റെ മുന്തിരിത്തോട്ടത്തിനും മധ്യേ വിധിപ്പിന്‍.</verse>
				<verse number="4">ഞാന്‍ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്തു ചെയ്‍വാനുള്ളൂ? മുന്തിരിങ്ങ കായിക്കുമെന്നു ഞാന്‍ കാത്തിരുന്നാറെ അതു കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്?</verse>
				<verse number="5">ആകയാൽ വരുവിന്‍; ഞാന്‍ എന്‍റെ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാന്‍ അതിന്‍റെ വേലി പൊളിച്ചുകളയും; അതു തിന്നു പോകും; ഞാന്‍ അതിന്‍റെ മതിൽ ഇടിച്ചുകളയും; അതു ചവിട്ടി മെതിച്ചുപോകും.</verse>
				<verse number="6">ഞാന്‍ അതിനെ ശൂന്യമാക്കും; അതു വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; പറക്കാരയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാന്‍ മേഘങ്ങളോടു കല്പിക്കും.</verse>
				<verse number="7">സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽഗൃഹവും അവന്‍റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവന്‍ ന്യായത്തിനായി കാത്തിരുന്നു;</verse>
				<verse number="8">എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ, ഭീതി! തങ്ങള്‍ മാത്രം ദേശമധ്യേ പാര്‍ക്കത്തക്കവണ്ണം മറ്റാര്‍ക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേര്‍ക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവര്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="9">ഞാന്‍ കേള്‍ക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: വലിയതും നല്ലതുമായിരിക്കുന്ന പല വീടുകളും ആള്‍പ്പാര്‍പ്പില്ലാതെ ശൂന്യമാകും നിശ്ചയം.</verse>
				<verse number="10">പത്തു കാണി മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമര്‍ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും.</verse>
				<verse number="11">അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!</verse>
				<verse number="12">അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവര്‍ നോക്കുന്നില്ല, അവന്‍റെ കൈവേലയെ വിചാരിക്കുന്നതുമില്ല.</verse>
				<verse number="13">അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാര്‍ പട്ടിണി കിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു.</verse>
				<verse number="14">അതുകൊണ്ടു പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളര്‍ന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു.</verse>
				<verse number="15">അങ്ങനെ മനുഷ്യന്‍ കുനിയുകയും പുരുഷന്‍ വണങ്ങുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും.</verse>
				<verse number="16">എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താന്‍ പരിശുദ്ധനായി കാണിക്കയും ചെയ്യും.</verse>
				<verse number="17">അപ്പോള്‍ കുഞ്ഞാടുകള്‍ മേച്ചൽപ്പുറത്തെന്നപോലെ മേയും; പുഷ്‍ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളെ സഞ്ചാരികള്‍ അനുഭവിക്കും.</verse>
				<verse number="18">വ്യാജപാശംകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കയും</verse>
				<verse number="19">അവന്‍ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവര്‍ത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിന്‍ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ എന്നു പറകയും ചെയ്യുന്നവര്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="20">തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര്‍ പറകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കയ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവര്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="21">തങ്ങള്‍ക്കുതന്നെ ജ്ഞാനികളായും തങ്ങള്‍ക്കുതന്നെ വിവേകികളായും തോന്നുന്നവര്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="22">വീഞ്ഞു കുടിപ്പാന്‍ വീരന്മാരും മദ്യം കലര്‍ത്തുവാന്‍ ശൂരന്മാരും</verse>
				<verse number="23">ആയുള്ളവര്‍ക്കും സമ്മാനം നിമിത്തം ദുഷ്ടനെ നീതീകരിക്കയും നീതിമാന്‍റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവര്‍ക്കും അയ്യോ കഷ്ടം!</verse>
				<verse number="24">അതുകൊണ്ടു തീനാവു താളടിയെ തിന്നുകളകയും വൈക്കോൽ ജ്വാലയാൽ ദഹിച്ചുപോകയും ചെയ്യുന്നതുപോലെ അവരുടെ വേരു കെട്ടുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവര്‍ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിന്‍പരിശുദ്ധന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു.</verse>
				<verse number="25">അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരേ ജ്വലിക്കും; അവന്‍ അവരുടെ നേരേ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോള്‍ മലകള്‍ വിറയ്ക്കയും അവരുടെ ശവങ്ങള്‍ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവന്‍റെ കോപം അടങ്ങാതെ അവന്‍റെ കൈ ഇനിയും നീട്ടിയിരിക്കും.</verse>
				<verse number="26">അവന്‍ ദൂരത്തുള്ള ജാതികള്‍ക്ക് ഒരു കൊടി ഉയര്‍ത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളകുത്തിവിളിക്കും; അവര്‍ ബദ്ധപ്പെട്ടു വേഗത്തിൽ വരും.</verse>
				<verse number="27">അവരിൽ ഒരുത്തനും ക്ഷീണിക്കയോ ഇടറുകയോ ചെയ്കയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അഴികയില്ല, ചെരുപ്പുവാറു പൊട്ടുകയുമില്ല.</verse>
				<verse number="28">അവരുടെ അമ്പ് കൂര്‍ത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പു തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും.</verse>
				<verse number="29">അവരുടെ ഗര്‍ജനം സിംഹത്തിന്‍റേതുപോലെ ഇരിക്കും; അവര്‍ ബാലസിംഹങ്ങളെപ്പോലെ ഗര്‍ജിക്കും; അവര്‍ അലറി, ഇര പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയും ഇല്ല.</verse>
				<verse number="30">അന്നാളിൽ അവര്‍ കടലിന്‍റെ അലര്‍ച്ചപോലെ അവരുടെ നേരേ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും.</verse>
			</chapter>
			<chapter number="6">
				<verse number="1">ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ കര്‍ത്താവ്, ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്നതു ഞാന്‍ കണ്ടു; അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പുകള്‍ മന്ദിരത്തെ നിറച്ചിരുന്നു.</verse>
				<verse number="2">സാറാഫുകള്‍ അവനു ചുറ്റും നിന്നു; ഓരോരുത്തന് ആറാറു ചിറകുണ്ടായിരുന്നു; രണ്ടുകൊണ്ട് അവര്‍ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.</verse>
				<verse number="3">ഒരുത്തനോട് ഒരുത്തന്‍; സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍; സര്‍വഭൂമിയും അവന്‍റെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു എന്ന് ആര്‍ത്തു പറഞ്ഞു.</verse>
				<verse number="4">അവര്‍ ആര്‍ക്കുന്ന ശബ്ദത്താൽ ഉമ്മരപ്പടികളുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങി ആലയം പുകകൊണ്ടു നിറഞ്ഞു.</verse>
				<verse number="5">അപ്പോള്‍ ഞാന്‍: എനിക്ക് അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കുന്നു; എന്‍റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="6">അപ്പോള്‍ സാറാഫുകളിൽ ഒരുത്തന്‍ യാഗപീഠത്തിൽനിന്നു കൊടിൽകൊണ്ട് ഒരു തീക്കനൽ എടുത്തു കൈയിൽ പിടിച്ചുകൊണ്ട് എന്‍റെ അടുക്കൽ പറന്നുവന്നു,</verse>
				<verse number="7">അത് എന്‍റെ വായ്ക്കു തൊടുവിച്ചു: ഇതാ, ഇതു നിന്‍റെ അധരങ്ങളെ തൊട്ടതിനാൽ നിന്‍റെ അകൃത്യം നീങ്ങി നിന്‍റെ പാപത്തിനു പരിഹാരം വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="8">അനന്തരം ഞാന്‍ ആരെ അയയ്ക്കേണ്ടൂ? ആര്‍ നമുക്കുവേണ്ടി പോകും? എന്നു ചോദിക്കുന്ന കര്‍ത്താവിന്‍റെ ശബ്ദം കേട്ടിട്ട്: അടിയന്‍ ഇതാ അടിയനെ അയയ്ക്കേണമേ എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="9">അപ്പോള്‍ അവന്‍ അരുളിച്ചെയ്തത്: നീ ചെന്ന്, ഈ ജനത്തോടു പറയേണ്ടത്: നിങ്ങള്‍ കേട്ടുകൊണ്ടിട്ടും തിരിച്ചറികയില്ല; നിങ്ങള്‍ കണ്ടുകൊണ്ടിട്ടും ഗ്രഹിക്കയുമില്ല.</verse>
				<verse number="10">ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കയോ ചെയ്യാതെ ഇരിക്കേണ്ടതിനു നീ അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചുകളകയും ചെയ്ക.</verse>
				<verse number="11">കര്‍ത്താവേ, എത്രത്തോളം? എന്നു ഞാന്‍ ചോദിച്ചതിന് അവന്‍: പട്ടണങ്ങള്‍ നിവാസികളില്ലാതെയും വീടുകള്‍ ആളില്ലാതെയും ശൂന്യമായി ദേശം തീരെ പാഴായിപ്പോകയും</verse>
				<verse number="12">യഹോവ മനുഷ്യരെ ദൂരത്ത് അകറ്റിയിട്ട് ദേശത്തിന്‍റെ നടുവിൽ വലിയൊരു നിര്‍ജനപ്രദേശം ഉണ്ടാകയും ചെയ്യുവോളം തന്നെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="13">അതിൽ ഒരു ദശാംശം എങ്കിലും ശേഷിച്ചാൽ അതു വീണ്ടും നാശത്തിന് ഇരയായിത്തീരും; എങ്കിലും കരിമരവും കരുവേലകവും വെട്ടിയിട്ടാൽ അവയുടെ കുറ്റി ശേഷിച്ചിരിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.</verse>
			</chapter>
			<chapter number="7">
				<verse number="1">ഉസ്സീയാവിന്‍റെ മകനായ യോഥാമിന്‍റെ മകനായി യെഹൂദാരാജാവായ ആഹാസിന്‍റെ കാലത്ത് അരാമ്യരാജാവായ രെസീനും രെമല്യാവിന്‍റെ മകനായി യിസ്രായേൽരാജാവായ പെക്കഹും യെരൂശലേമിന്‍റെ നേരേ യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടുവന്നു; അതിനെ പിടിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ലതാനും.</verse>
				<verse number="2">അരാം എഫ്രയീമിനോടു യോജിച്ചിരിക്കുന്നു എന്നു ദാവീദുഗൃഹത്തിന് അറിവുകിട്ടിയപ്പോള്‍ അവന്‍റെ ഹൃദയവും അവന്‍റെ ജനത്തിന്‍റെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങള്‍ കാറ്റുകൊണ്ട് ഉലയുമ്പോലെ ഉലഞ്ഞുപോയി.</verse>
				<verse number="3">അപ്പോള്‍ യഹോവ യെശയ്യാവോട് അരുളിച്ചെയ്തതെന്തെന്നാൽ: നീയും നിന്‍റെ മകന്‍ ശെയാര്‍- യാശൂബും അലക്കുകാരന്‍റെ വയലിലെ പെരുവഴിക്കൽ മേലെക്കുളത്തിന്‍റെ നീര്‍പ്പാത്തിയുടെ അറ്റത്ത് ആഹാസിനെ എതിരേല്പാന്‍ ചെന്ന് അവനോടു പറയേണ്ടത്:</verse>
				<verse number="4">സൂക്ഷിച്ചു കൊള്‍ക; സാവധാനമായിരിക്ക; പുകയുന്ന ഈ രണ്ടു മുറിക്കൊള്ളിനിമിത്തം അരാമിന്‍റെയും രെസീന്‍റെയും രെമല്യാവിന്‍മകന്‍റെയും ഉഗ്രകോപം നിമിത്തം നീ ഭയപ്പെടരുത്; നിന്‍റെ ധൈര്യം ക്ഷയിച്ചുപോകയുമരുത്.</verse>
				<verse number="5">നാം യെഹൂദായുടെ നേരേ ചെന്ന് അതിനെ വിഷമിപ്പിച്ചു മതിൽ ഇടിച്ചു കടന്നു താബെയലിന്‍റെ മകനെ അവിടെ രാജാവായി വാഴിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="6">അരാമും എഫ്രയീമും രെമല്യാവിന്‍റെ മകനും നിന്‍റെ നേരേ ദുരാലോചന ചെയ്കകൊണ്ടു</verse>
				<verse number="7">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു നടക്കയില്ല, സാധിക്കയുമില്ല.</verse>
				<verse number="8">അരാമിനു തല ദമ്മേശെക്; ദമ്മേശെക്കിനു തല രെസീന്‍. അറുപത്തഞ്ചു സംവത്സരത്തിനകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്‍ന്നുപോകും.</verse>
				<verse number="9">എഫ്രയീമിനു തല ശമര്യ; ശമര്യക്കു തല രെമല്യാവിന്‍റെ മകന്‍; നിങ്ങള്‍ക്കു വിശ്വാസം ഇല്ലെങ്കിൽ സ്ഥിരവാസവുമില്ല.</verse>
				<verse number="10">യഹോവ പിന്നെയും ആഹാസിനോട്:</verse>
				<verse number="11">നിന്‍റെ ദൈവമായ യഹോവയോടു താഴെ പാതാളത്തിലോ മീതെ ഉയരത്തിലോ ഒരു അടയാളം ചോദിച്ചുകൊള്‍ക എന്നു കല്പിച്ചതിന് ആഹാസ്:</verse>
				<verse number="12">ഞാന്‍ ചോദിക്കയില്ല, യഹോവയെ പരീക്ഷിക്കയും ഇല്ല എന്നു പറഞ്ഞു.</verse>
				<verse number="13">അതിന് അവന്‍ പറഞ്ഞത്: ദാവീദുഗൃഹമേ, കേള്‍പ്പിന്‍; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങള്‍ എന്‍റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നത്?</verse>
				<verse number="14">അതുകൊണ്ടു കര്‍ത്താവു തന്നേ നിങ്ങള്‍ക്ക് ഒരു അടയാളം തരും: കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേര്‍ വിളിക്കും.</verse>
				<verse number="15">തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ പ്രായമാകുംവരെ അവന്‍ തൈരും തേനുംകൊണ്ട് ഉപജീവിക്കും.</verse>
				<verse number="16">തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാന്‍ ബാലനു പ്രായമാകും മുമ്പേ, നീ വെറുക്കുന്ന രണ്ടു രാജാക്കന്മാരുടെയും ദേശം ഉപേക്ഷിക്കപ്പെട്ടിരിക്കും.</verse>
				<verse number="17">യഹോവ നിന്‍റെമേലും നിന്‍റെ ജനത്തിന്മേലും നിന്‍റെ പിതൃഭവനത്തിന്മേലും എഫ്രയീം യെഹൂദായെ വിട്ടുപിരിഞ്ഞ നാള്‍മുതൽ വന്നിട്ടില്ലാത്തൊരു കാലം വരുത്തും; അശ്ശൂര്‍രാജാവിനെത്തന്നെ.</verse>
				<verse number="18">അന്നാളിൽ യഹോവ മിസ്രയീമിലെ നദികളുടെ അറ്റത്തുനിന്നു കൊതുകിനെയും അശ്ശൂര്‍ദേശത്തുനിന്നു തേനീച്ചയെയും ചൂളകുത്തി വിളിക്കും.</verse>
				<verse number="19">അവയൊക്കെയും വന്നു ശൂന്യമായ താഴ്വരകളിലും പാറപ്പിളര്‍പ്പുകളിലും എല്ലാ മുള്‍പ്പടര്‍പ്പുകളിലും എല്ലാ മേച്ചൽപ്പുറങ്ങളിലും പറ്റും.</verse>
				<verse number="20">അന്നാളിൽ കര്‍ത്താവ് നദിക്ക് അക്കരെനിന്നു കൂലിക്കു വാങ്ങിയ ക്ഷൗരക്കത്തികൊണ്ട്, അശ്ശൂര്‍രാജാവിനെക്കൊണ്ടു തന്നെ, തലയും കാലും ക്ഷൗരം ചെയ്യും; അതു താടിയുംകൂടെ നീക്കും.</verse>
				<verse number="21">അന്നാളിൽ ഒരുത്തന്‍ ഒരു പശുക്കിടാവിനെയും രണ്ട് ആട്ടിനെയും വളര്‍ത്തും.</verse>
				<verse number="22">അവയെ കറന്നു കിട്ടുന്ന പാലിന്‍റെ പെരുപ്പംകൊണ്ട് അവന്‍ തൈരു തന്നെ കൊറ്റുകഴിക്കും; ദേശത്തു ശേഷിച്ചിരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.</verse>
				<verse number="23">അന്നാളിൽ ആയിരം വെള്ളിക്കാശു വിലയുള്ള ആയിരം മുന്തിരിവള്ളി ഉണ്ടായിരുന്ന സ്ഥലമൊക്കെയും മുള്ളും പറക്കാരയും പിടിച്ചു കിടക്കും.</verse>
				<verse number="24">ദേശമൊക്കെയും മുള്ളും പറക്കാരയും പിടിച്ചുകിടക്കുന്നതിനാൽ മനുഷ്യര്‍ അമ്പും വില്ലും എടുത്തുകൊണ്ടു മാത്രമേ അവിടേക്കു ചെല്ലുകയുള്ളൂ.</verse>
				<verse number="25">തൂമ്പാകൊണ്ടു കിളച്ചുവന്ന എല്ലാ മലകളിലും മുള്ളും പറക്കാരയും പേടിച്ചിട്ട് ആരും പോകയില്ല; അതു കാളകളെ അഴിച്ചുവിടുവാനും ആടുകള്‍ ചവിട്ടിക്കളവാനും മാത്രം ഉതകും.</verse>
			</chapter>
			<chapter number="8">
				<verse number="1">യഹോവ എന്നോടു കല്പിച്ചത്: നീ ഒരു വലിയ പലക എടുത്ത്, സാമാന്യ അക്ഷരത്തിൽ: മഹേര്‍-ശാലാൽ ഹാശ്-ബസ് എന്ന് എഴുതുക.</verse>
				<verse number="2">ഞാന്‍ ഊരീയാപുരോഹിതനെയും യെബെരെഖ്യാവിന്‍ മകനായ സഖര്യാവെയും എനിക്കു വിശ്വസ്തസാക്ഷികളാക്കി വയ്ക്കും.</verse>
				<verse number="3">ഞാന്‍ പ്രവാചകിയുടെ അടുക്കൽ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോട്: അവനു മഹേര്‍-ശാലാൽ ഹാശ്-ബസ് എന്നു പേര്‍ വിളിക്ക;</verse>
				<verse number="4">ഈ കുട്ടിക്ക് അപ്പാ, അമ്മേ എന്നു വിളിപ്പാന്‍ പ്രായമാകുംമുമ്പേ ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂര്‍രാജാവിന്‍റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും എന്നരുളിച്ചെയ്തു.</verse>
				<verse number="5">യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തതെന്തെന്നാൽ:</verse>
				<verse number="6">ഈ ജനം സാവധാനത്തോടെ ഒഴുകുന്ന ശീലോഹാ വെള്ളത്തെ നിരസിച്ചു രെസീനിലും രെമല്യാവിന്‍മകനിലും സന്തോഷിക്കുന്നതുകൊണ്ട്,</verse>
				<verse number="7">അതു കാരണത്താൽ തന്നെ, യഹോവ നദിയിലെ ബലമേറിയ പെരുവെള്ളത്തെ, അശ്ശൂര്‍രാജാവിനെയും അവന്‍റെ സകല മഹത്ത്വത്തെയും തന്നെ, അവരുടെമേൽ വരുത്തും; അത് അതിന്‍റെ എല്ലാ തോടുകളിലും പൊങ്ങി അതിന്‍റെ എല്ലാ കരകളെയും കവിഞ്ഞൊഴുകും.</verse>
				<verse number="8">അതു യെഹൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തോളം എത്തും; അതിന്‍റെ വിടര്‍ന്ന ചിറക്, ഇമ്മാനൂവേലേ, നിന്‍റെ ദേശത്തിന്‍റെ വീതിയെ മൂടും.</verse>
				<verse number="9">ജാതികളേ, കലഹിപ്പിന്‍; തകര്‍ന്നുപോകുവിന്‍! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍; അര കെട്ടിക്കൊള്‍വിന്‍; തകര്‍ന്നുപോകുവിന്‍. അര കെട്ടിക്കൊള്‍വിന്‍, തകര്‍ന്നു പോകുവിന്‍.</verse>
				<verse number="10">കൂടി ആലോചിച്ചുകൊള്‍വിന്‍; അതു നിഷ്ഫലമായിത്തീരും; കാര്യം പറഞ്ഞുറപ്പിന്‍; സാധ്യം ഉണ്ടാകയില്ല; ദൈവം ഞങ്ങളോടുകൂടെ ഉണ്ട്.</verse>
				<verse number="11">യഹോവ ബലമുള്ള കൈകൊണ്ട് എന്നെ പിടിച്ച് എന്നോട് അരുളിച്ചെയ്തു ഞാന്‍ ഈ ജനത്തിന്‍റെ വഴിയിൽ നടക്കാതെയിരിക്കേണ്ടതിന് എനിക്ക് ഉപദേശിച്ചുതന്നതെന്തെന്നാൽ:</verse>
				<verse number="12">ഈ ജനം കൂട്ടുകെട്ട് എന്നു പറയുന്നതിനൊക്കെയും കൂട്ടുകെട്ട് എന്നു നിങ്ങള്‍ പറയരുത്; അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടരുത്, ഭ്രമിച്ചുപോകയുമരുത്.</verse>
				<verse number="13">സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന്‍; അവന്‍തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.</verse>
				<verse number="14">എന്നാൽ അവന്‍ ഒരു വിശുദ്ധമന്ദിരമായിരിക്കും; എങ്കിലും യിസ്രായേൽഗൃഹത്തിനു രണ്ടിനും അവന്‍ ഒരു ഇടര്‍ച്ചക്കല്ലും തടങ്ങൽപാറയും യെരൂശലേംനിവാസികള്‍ക്ക് ഒരു കുടുക്കും കെണിയും ആയിരിക്കും.</verse>
				<verse number="15">പലരും അതിന്മേൽ തട്ടിവീണു തകര്‍ന്നുപോകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.</verse>
				<verse number="16">സാക്ഷ്യം പൊതിഞ്ഞുകെട്ടുക; എന്‍റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വയ്ക്കുക.</verse>
				<verse number="17">ഞാനോ യാക്കോബ്ഗൃഹത്തിന് തന്‍റെ മുഖം മറച്ചുകളഞ്ഞ യഹോവയ്ക്കായി കാത്തിരിക്കയും പ്രത്യാശിക്കയും ചെയ്യും.</verse>
				<verse number="18">ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോന്‍പര്‍വതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാൽ യിസ്രായേലിൽ അടയാളങ്ങളും അദ്ഭുതങ്ങളും ആയിരിക്കുന്നു.</verse>
				<verse number="19">വെളിച്ചപ്പാടന്മാരോടും ചിലയ്ക്കുകയും ജപിക്കുകയും ചെയ്യുന്നവരായ ലക്ഷണവാദികളോടും അരുളപ്പാടു ചോദിപ്പിന്‍ എന്ന് അവര്‍ നിങ്ങളോടു പറയുന്നുവെങ്കിൽ-ജനം തങ്ങളുടെ ദൈവത്തോടല്ലയോ ചോദിക്കേണ്ടത്? ജീവനുള്ളവര്‍ക്കുവേണ്ടി മരിച്ചവരോടോ ചോദിക്കേണ്ടത്?</verse>
				<verse number="20">ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിന്‍! അവര്‍ ഈ വാക്കുപോലെ പറയുന്നില്ലയെങ്കിൽ- അവര്‍ക്ക് അരുണോദയം ഉണ്ടാകയില്ല.</verse>
				<verse number="21">അവര്‍ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടെ കടന്നുപോകും; അവര്‍ക്കു വിശക്കുമ്പോള്‍ അവര്‍ മുഷിഞ്ഞു തങ്ങളുടെ രാജാവിനെയും തങ്ങളുടെ ദൈവത്തെയും ശപിച്ചു മുഖം മേലോട്ടു തിരിക്കും.</verse>
				<verse number="22">അവര്‍ ഭൂമിയിൽ നോക്കുമ്പോള്‍ കഷ്ടതയും അന്ധകാരവും സങ്കടമുള്ള തിമിരവും കാണും; കൂരിരുട്ടിലേക്ക് അവരെ തള്ളിക്കളയും.</verse>
			</chapter>
			<chapter number="9">
				<verse number="1">എന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന് തിമിരം നില്ക്കയില്ല; പണ്ട് അവന്‍ സെബൂലൂന്‍ദേശത്തിനും നഫ്താലിദേശത്തിനും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവന്‍ കടൽവഴിയായി യോര്‍ദ്ദാനക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന് മഹത്ത്വം വരുത്തും.</verse>
				<verse number="2">ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാര്‍ത്തവരുടെമേൽ പ്രകാശം ശോഭിച്ചു.</verse>
				<verse number="3">നീ വര്‍ധിപ്പിച്ചിട്ടില്ലാത്ത ജാതിയെ വര്‍ധിപ്പിക്കുന്നു; അവര്‍ നിന്‍റെ സന്നിധിയിൽ സന്തോഷിക്കുന്ന സന്തോഷം കൊയ്ത്തുകാലത്തിലെ സന്തോഷംപോലെയും കൊള്ള പങ്കിടുമ്പോള്‍ ആനന്ദിക്കുന്നതുപോലെയും ആകുന്നു.</verse>
				<verse number="4">അവന്‍ ചുമക്കുന്ന നുകവും അവന്‍റെ ചുമലിലെ കോലും അവനെ ദണ്ഡിപ്പിക്കുന്നവന്‍റെ വടിയും മിദ്യാന്‍റെ നാളിലെപ്പോലെ നീ ഒടിച്ചുകളഞ്ഞിരിക്കുന്നു.</verse>
				<verse number="5">ഒച്ചയോടെ ചവിട്ടിനടക്കുന്ന യോദ്ധാവിന്‍റെ ചെരുപ്പൊക്കെയും രക്തംപിരണ്ട വസ്ത്രവും വിറകുപോലെ തീക്ക് ഇരയായിത്തീരും.</verse>
				<verse number="6">നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്ക് ഒരു മകന്‍ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്‍റെ തോളിൽ ഇരിക്കും; അവന് അദ്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു എന്നു പേര്‍ വിളിക്കപ്പെടും.</verse>
				<verse number="7">അവന്‍റെ ആധിപത്യത്തിന്‍റെ വര്‍ധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകയില്ല; ദാവീദിന്‍റെ സിംഹാസനത്തിലും അവന്‍റെ രാജത്വത്തിലും ഇന്നുമുതൽ എന്നെന്നേക്കും അവന്‍ അതിനെ ന്യായത്തോടും നീതിയോടുംകൂടെ സ്ഥാപിച്ചു നിലനിര്‍ത്തും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ നിവര്‍ത്തിക്കും.</verse>
				<verse number="8">കര്‍ത്താവു യാക്കോബിൽ ഒരു വചനം അയച്ചു; അതു യിസ്രായേലിന്മേൽ വീണും ഇരിക്കുന്നു.</verse>
				<verse number="9">ഇഷ്‍ടികകള്‍ വീണുപോയി എങ്കിലും ഞങ്ങള്‍ വെട്ടുകല്ലുകൊണ്ടു പണിയും; കാട്ടത്തികളെ വെട്ടിക്കളഞ്ഞു എങ്കിലും ഞങ്ങള്‍ അവയ്ക്കു പകരം ദേവദാരുക്കളെ നട്ടുകൊള്ളും</verse>
				<verse number="10">എന്നിങ്ങനെ ഡംഭത്തോടും ഹൃദയഗര്‍വത്തോടുംകൂടെ പറയുന്ന എഫ്രയീമും ശമര്യനിവാസികളുമായ ജനമൊക്കെയും അത് അറിയും.</verse>
				<verse number="11">അതുകൊണ്ട് യഹോവ രെസീന്‍റെ വൈരികളെ അവന്‍റെ നേരേ ഉയര്‍ത്തി, അവന്‍റെ ശത്രുക്കളെ ഇളക്കിവിട്ടിരിക്കുന്നു.</verse>
				<verse number="12">അരാമ്യര്‍ കിഴക്കും ഫെലിസ്ത്യര്‍ പടിഞ്ഞാറും തന്നെ; അവര്‍ യിസ്രായേലിനെ വായ് പിളര്‍ന്നു വിഴുങ്ങിക്കളയും. ഇതെല്ലാംകൊണ്ടും അവന്‍റെ കോപം അടങ്ങാതെ അവന്‍റെ കൈ ഇനിയും നീട്ടിയിരിക്കും.</verse>
				<verse number="13">എന്നിട്ടും ജനം തങ്ങളെ അടിക്കുന്നവങ്കലേക്കു തിരിയുന്നില്ല; സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.</verse>
				<verse number="14">അതുകൊണ്ട് യഹോവ യിസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും പോട്ടപ്പുല്ലും ഒരു ദിവസത്തിൽ തന്നെ ഛേദിച്ചുകളയും.</verse>
				<verse number="15">മൂപ്പനും മാന്യപുരുഷനും തന്നെ തല; അസത്യം ഉപദേശിക്കുന്ന പ്രവാചകന്‍ തന്നെ വാൽ.</verse>
				<verse number="16">ഈ ജനത്തെ നടത്തുന്നവര്‍ അവരെ തെറ്റിച്ചുകളയുന്നു; അവരാൽ നടത്തപ്പെടുന്നവര്‍ നശിച്ചുപോകുന്നു.</verse>
				<verse number="17">അതുകൊണ്ട് കര്‍ത്താവ് അവരുടെ യൗവനക്കാരിൽ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവനു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കര്‍മികളും ആകുന്നു; എല്ലാ വായും ഭോഷത്തം സംസാരിക്കുന്നു. ഇത് എല്ലാംകൊണ്ടും അവന്‍റെ കോപം അടങ്ങാതെ അവന്‍റെ കൈ ഇനിയും നീട്ടിയിരിക്കും.</verse>
				<verse number="18">ദുഷ്ടത തീപോലെ ജ്വലിക്കുന്നു; അതു പറക്കാരയും മുള്ളും ദഹിപ്പിക്കുന്നു; വനത്തിലെ പള്ളക്കാടുകളിൽ കത്തുന്നു; പുകത്തൂണുകളായി ഉരുണ്ടു പൊങ്ങും.</verse>
				<verse number="19">സൈന്യങ്ങളുടെ യഹോവയുടെ കോപം നിമിത്തം ദേശം ദഹിച്ചുപോയിരിക്കുന്നു; ജനവും തീക്ക് ഇരയായിരിക്കുന്നു; ഒരുത്തനും തന്‍റെ സഹോദരനെ ആദരിക്കുന്നില്ല.</verse>
				<verse number="20">ഒരുത്തന്‍ വലത്തുഭാഗം കടിച്ചുപറിച്ചിട്ടും വിശന്നിരിക്കും; ഇടത്തുഭാഗവും തിന്നും; തൃപ്തി വരികയുമില്ല; ഓരോരുത്തന്‍ താന്താന്‍റെ ഭുജത്തിന്‍റെ മാംസം തിന്നുകളയുന്നു.</verse>
				<verse number="21">മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും തന്നെ; അവര്‍ ഇരുവരും യെഹൂദായ്ക്കു വിരോധമായിരിക്കുന്നു. ഇതെല്ലാംകൊണ്ടും അവന്‍റെ കോപം അടങ്ങാതെ അവന്‍റെ കൈ ഇനിയും നീട്ടിയിരിക്കും.</verse>
			</chapter>
			<chapter number="10">
				<verse number="1">ദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്‍റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാര്‍ തങ്ങള്‍ക്കു കൊള്ളയായിത്തീരുവാനും അനാഥന്മാരെ തങ്ങള്‍ക്ക് ഇരയാക്കുവാനും തക്കവണ്ണം</verse>
				<verse number="2">നീതികെട്ട ചട്ടം നിയമിക്കുന്നവര്‍ക്കും അനര്‍ഥം എഴുതി വയ്ക്കുന്ന എഴുത്തുകാര്‍ക്കും അയ്യോ കഷ്ടം!</verse>
				<verse number="3">സന്ദര്‍ശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങള്‍ എന്തു ചെയ്യും? സഹായത്തിനായിട്ടു നിങ്ങള്‍ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്ത്വം നിങ്ങള്‍ എവിടെ വച്ചുകൊള്ളും?</verse>
				<verse number="4">അവര്‍ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളൂ. ഇതെല്ലാംകൊണ്ടും അവന്‍റെ കോപം അടങ്ങാതെ അവന്‍റെ കൈ ഇനിയും നീട്ടിയിരിക്കും.</verse>
				<verse number="5">എന്‍റെ കോപത്തിന്‍റെ കോലായ അശ്ശൂരിന് അയ്യോ കഷ്ടം! അവരുടെ കൈയിലെ വടി എന്‍റെ ക്രോധം ആകുന്നു.</verse>
				<verse number="6">ഞാന്‍ അവനെ അശുദ്ധമായൊരു ജാതിക്കു നേരേ അയയ്ക്കും; എന്‍റെ ക്രോധം വഹിക്കുന്ന ജനത്തിനു വിരോധമായി ഞാന്‍ അവന് കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവര്‍ച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നെ.</verse>
				<verse number="7">അവനോ അങ്ങനെയല്ല നിരൂപിക്കുന്നത്; തന്‍റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നത്; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്‍റെ താൽപര്യം.</verse>
				<verse number="8">അവന്‍ പറയുന്നത്: എന്‍റെ പ്രഭുക്കന്മാരൊക്കെയും രാജാക്കന്മാരല്ലയോ?</verse>
				<verse number="9">കല്നോ കര്‍ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയല്ലയോ? ശമര്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?</verse>
				<verse number="10">യെരൂശലേമിലും ശമര്യയിലും ഉള്ളവയെക്കാള്‍ വിശേഷമായ ബിംബങ്ങള്‍ ഉണ്ടായിരുന്ന മിഥ്യാമൂര്‍ത്തികളുടെ രാജ്യങ്ങളെ എന്‍റെ കൈ എത്തിപ്പിടിച്ചിരിക്കെ,</verse>
				<verse number="11">ഞാന്‍ ശമര്യയോടും അതിലെ മിഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?</verse>
				<verse number="12">അതുകൊണ്ടു കര്‍ത്താവ് സീയോന്‍ പര്‍വതത്തിലും യെരൂശലേമിലും തന്‍റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്‍റെ അഹങ്കാരത്തിന്‍റെ ഫലത്തെയും അവന്‍റെ ഉന്നതഭാവത്തിന്‍റെ മഹിമയെയും സന്ദര്‍ശിക്കും.</verse>
				<verse number="13">എന്‍റെ കൈയുടെ ശക്തികൊണ്ടും എന്‍റെ ജ്ഞാനംകൊണ്ടും ഞാന്‍ ഇതു ചെയ്തു; ഞാന്‍ ബുദ്ധിമാന്‍; ഞാന്‍ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്‍ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.</verse>
				<verse number="14">എന്‍റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പിടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറക് അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലയ്ക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് അവന്‍ പറയുന്നുവല്ലോ.</verse>
				<verse number="15">വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോട് ഈര്‍ച്ചവാള്‍ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടിപൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു.</verse>
				<verse number="16">അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അവന്‍റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയയ്ക്കും; അവന്‍റെ മഹത്ത്വത്തിന്‍കീഴെ തീ കത്തുമ്പോലെ ഒന്നു കത്തും.</verse>
				<verse number="17">യിസ്രായേലിന്‍റെ വെളിച്ചം ഒരു തീയായും അവന്‍റെ പരിശുദ്ധന്‍ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ട് അവന്‍റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.</verse>
				<verse number="18">അവന്‍ അവന്‍റെ കാട്ടിന്‍റെയും തോട്ടത്തിന്‍റെയും മഹത്ത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അത് ഒരു രോഗി ക്ഷയിച്ചുപോകുന്നതു പോലെയിരിക്കും.</verse>
				<verse number="19">അവന്‍റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങള്‍ ചുരുക്കം ആയിരിക്കും; ഒരു ബാലന് അവയെ എണ്ണി എഴുതാം.</verse>
				<verse number="20">അന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബ്ഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്‍റെ പരിശുദ്ധനായ യഹോവയെ പരമാര്‍ഥമായി ആശ്രയിക്കും.</verse>
				<verse number="21">ഒരു ശേഷിപ്പു മടങ്ങിവരും (ശെയാര്‍-യാശൂബ്); യാക്കോബിന്‍റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.</verse>
				<verse number="22">യിസ്രായേലേ, നിന്‍റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായൊരു സംഹാരം നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="23">എങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് സര്‍വ ഭൂമിയുടെയും മധ്യേ നിര്‍ണയിക്കപ്പെട്ട സംഹാരം വരുത്തും.</verse>
				<verse number="24">അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്‍റെ ജനമേ, അശ്ശൂര്‍ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്‍റെ നേരേ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.</verse>
				<verse number="25">ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ട് എന്‍റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്‍റെ കോപവും തീര്‍ന്നുപോകും.</verse>
				<verse number="26">ഓറേബ്പാറയ്ക്കരികെ വച്ചുള്ള മിദ്യാന്‍റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്‍റെ നേരേ ഒരു ചമ്മട്ടിയെ പൊക്കും; അവന്‍ തന്‍റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.</verse>
				<verse number="27">അന്നാളിൽ അവന്‍റെ ചുമടു നിന്‍റെ തോളിൽനിന്നും അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകര്‍ന്നുപോകും.</verse>
				<verse number="28">അവന്‍ അയ്യാത്തിൽ എത്തി, മിഗ്രോനിൽക്കൂടി കടന്നു; മിക്മാശിൽ തന്‍റെ പടക്കോപ്പു വച്ചിരിക്കുന്നു.</verse>
				<verse number="29">അവര്‍ ചുരം കടന്നു; ഗേബയിൽ രാപാര്‍ത്തു; റാമാ നടുങ്ങുന്നു; ശൗലിന്‍റെ ഗിബെയാ ഓടിപ്പോയി.</verse>
				<verse number="30">ഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേള്‍ക്ക; അനാഥോത്തേ, ഉത്തരം പറക.</verse>
				<verse number="31">മദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികള്‍ ഓട്ടത്തിനു വട്ടംകൂട്ടുന്നു.</verse>
				<verse number="32">ഇന്ന് അവന്‍ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോന്‍പുത്രിയുടെ പര്‍വതത്തിന്‍റെ നേരേ അവന്‍ കൈ കുലുക്കുന്നു.</verse>
				<verse number="33">സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളര്‍ന്നവയെ അവന്‍ വെട്ടിയിടുകയും ഉയര്‍ന്നവയെ താഴ്ത്തുകയും ചെയ്യും.</verse>
				<verse number="34">അവന്‍ വനത്തിലെ പള്ളക്കാടുകളെ ഇരുമ്പായുധം കൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്‍റെ കൈയാൽ വീണുപോകും.</verse>
			</chapter>
			<chapter number="11">
				<verse number="1">എന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള പൊട്ടി പുറപ്പെടും; അവന്‍റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.</verse>
				<verse number="2">അവന്‍റെമേൽ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ആത്മാവ്, ആലോചനയുടെയും ബലത്തിന്‍റെയും ആത്മാവ്, പരിജ്ഞാനത്തിന്‍റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നെ.</verse>
				<verse number="3">അവന്‍റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കയുമില്ല.</verse>
				<verse number="4">അവന്‍ ദരിദ്രന്മാര്‍ക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കള്‍ക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്‍റെ വായ് എന്ന വടികൊണ്ട് അവന്‍ ഭൂമിയെ അടിക്കും; തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും.</verse>
				<verse number="5">നീതി അവന്‍റെ നടുക്കെട്ടും വിശ്വസ്തത അവന്‍റെ അരക്കച്ചയും ആയിരിക്കും.</verse>
				<verse number="6">ചെന്നായ് കുഞ്ഞാടിനോടുകൂടെ പാര്‍ക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിച്ച മൃഗവും ഒരുമിച്ചു പാര്‍ക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.</verse>
				<verse number="7">പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികള്‍ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.</verse>
				<verse number="8">മുലകുടിക്കുന്ന ശിശു സര്‍പ്പത്തിന്‍റെ പോതിങ്കൽ കളിക്കും; മുലകുടി മാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.</verse>
				<verse number="9">സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂര്‍ണമായിരിക്കയാൽ എന്‍റെ വിശുദ്ധപര്‍വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.</verse>
				<verse number="10">അന്നാളിൽ വംശങ്ങള്‍ക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികള്‍ അന്വേഷിച്ചുവരും; അവന്‍റെ വിശ്രാമസ്ഥലം മഹത്ത്വമുള്ളതായിരിക്കും.</verse>
				<verse number="11">അന്നാളിൽ കര്‍ത്താവ് തന്‍റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊള്‍വാന്‍ രണ്ടാം പ്രാവശ്യം കൈ നീട്ടും.</verse>
				<verse number="12">അവന്‍ ജാതികള്‍ക്ക് ഒരു കൊടി ഉയര്‍ത്തി, യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ ചേര്‍ക്കുകയും യെഹൂദായുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.</verse>
				<verse number="13">എഫ്രയീമിന്‍റെ അസൂയ നീങ്ങിപ്പോകും; യെഹൂദായെ അസഹ്യപ്പെടുത്തുന്നവര്‍ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദായോട് അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.</verse>
				<verse number="14">അവര്‍ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെയൊക്കെയും കൊള്ളയിടും; എദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; അമ്മോന്യര്‍ അവരെ അനുസരിക്കും.</verse>
				<verse number="15">യഹോവ മിസ്രയീംകടലിന്‍റെ നാവിന് ഉന്മൂലനാശം വരുത്തും; അവന്‍ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ച് ഏഴു കൈവഴികളാക്കി ചെരുപ്പു നനയാതെ കടക്കുമാറാക്കും.</verse>
				<verse number="16">മിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിനുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്ന് അവന്‍റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന് ഒരു പെരുവഴിയുണ്ടാകും.</verse>
			</chapter>
			<chapter number="12">
				<verse number="1">അന്നാളിൽ നീ പറയുന്നത് എന്തെന്നാൽ: യഹോവേ, നീ എന്നോടു കോപിച്ചു നിന്‍റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു.</verse>
				<verse number="2">ഇതാ, ദൈവം എന്‍റെ രക്ഷ; യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കകൊണ്ടും അവന്‍ എന്‍റെ രക്ഷയായിത്തീര്‍ന്നിരിക്കകൊണ്ടും ഞാന്‍ ഭയപ്പെടാതെ ആശ്രയിക്കും.</verse>
				<verse number="3">അതുകൊണ്ടു നിങ്ങള്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.</verse>
				<verse number="4">അന്നാളിൽ നിങ്ങള്‍ പറയുന്നത്: യഹോവയ്ക്കു സ്തോത്രം ചെയ്‍വിന്‍; അവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍; ജാതികളുടെ ഇടയിൽ അവന്‍റെ പ്രവൃത്തികളെ അറിയിപ്പിന്‍; അവന്‍റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിന്‍.</verse>
				<verse number="5">യഹോവയ്ക്കു കീര്‍ത്തനം ചെയ്‍വിന്‍; അവന്‍ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായി വരട്ടെ.</verse>
				<verse number="6">സീയോന്‍നിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധന്‍ നിങ്ങളുടെ മധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിന്‍.</verse>
			</chapter>
			<chapter number="13">
				<verse number="1">ആമോസിന്‍റെ മകനായ യെശയ്യാവ് ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം:</verse>
				<verse number="2">മൊട്ടക്കുന്നിന്മേൽ കൊടി ഉയര്‍ത്തുവിന്‍; അവര്‍ പ്രഭുക്കന്മാരുടെ വാതിലുകള്‍ക്കകത്തു കടക്കേണ്ടതിനു ശബ്ദം ഉയര്‍ത്തി അവരെ കൈകാട്ടി വിളിപ്പിന്‍.</verse>
				<verse number="3">ഞാന്‍ എന്‍റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗര്‍വത്തോടെ ഉല്ലസിക്കുന്ന എന്‍റെ വീരന്മാരെ ഞാന്‍ എന്‍റെ കോപത്തെ നിവര്‍ത്തിക്കേണ്ടതിനു വിളിച്ചിരിക്കുന്നു.</verse>
				<verse number="4">ബഹുജനത്തിന്‍റെ ഘോഷംപോലെ പര്‍വതങ്ങളിൽ പുരുഷാരത്തിന്‍റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.</verse>
				<verse number="5">ദേശത്തെയൊക്കെയും നശിപ്പിപ്പാന്‍ ദൂരദേശത്തുനിന്നും ആകാശത്തിന്‍റെ അറ്റത്തുനിന്നും യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും വരുന്നു.</verse>
				<verse number="6">യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിന്‍; അതു സര്‍വശക്തങ്കൽനിന്നു സര്‍വനാശംപോലെ വരുന്നു.</verse>
				<verse number="7">അതുകൊണ്ട് എല്ലാ കൈകളും തളര്‍ന്നുപോകും; സകല ഹൃദയവും ഉരുകിപ്പോകും.</verse>
				<verse number="8">അവര്‍ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവര്‍ക്കു പിടിപെടും; നോവുകിട്ടിയ സ്ത്രീയെപ്പോലെ അവര്‍ വേദനപ്പെടും; അവര്‍ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.</verse>
				<verse number="9">ദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ട് ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.</verse>
				<verse number="10">ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യന്‍ ഉദയത്തിങ്കൽത്തന്നെ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം നല്കുകയുമില്ല.</verse>
				<verse number="11">ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.</verse>
				<verse number="12">ഞാന്‍ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീര്‍തങ്കത്തെക്കാളും ദുര്‍ലഭമാക്കും.</verse>
				<verse number="13">അങ്ങനെ ഞാന്‍ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്‍റെ ഉഗ്രകോപത്തിന്‍റെ നാളിലും ഭൂമി അതിന്‍റെ സ്ഥാനത്തുനിന്ന് ഇളകിപ്പോകും.</verse>
				<verse number="14">ഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേര്‍ക്കാത്ത ആടുകളെപ്പോലെയും അവര്‍ ഓരോരുത്തന്‍ താന്താന്‍റെ ജാതിയുടെ അടുക്കലേക്ക് തിരിയും; ഓരോരുത്തന്‍ താന്താന്‍റെ സ്വദേശത്തിലേക്ക് ഓടിപ്പോകും.</verse>
				<verse number="15">കണ്ടുകിട്ടുന്നവനെയൊക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.</verse>
				<verse number="16">അവര്‍ കാണ്‍കെ അവരുടെ ശിശുക്കളെ അടിച്ചു തകര്‍ത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.</verse>
				<verse number="17">ഞാന്‍ മേദ്യരെ അവര്‍ക്കു വിരോധമായി ഉണര്‍ത്തും; അവര്‍ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവര്‍ക്കു താൽപര്യവുമില്ല.</verse>
				<verse number="18">അവരുടെ വില്ലുകള്‍ യുവാക്കളെ തകര്‍ത്തുകളയും; ഗര്‍ഭഫലത്തോട് അവര്‍ക്കു കരുണ തോന്നുകയില്ല; പൈതങ്ങളെയും അവര്‍ ആദരിക്കയില്ല.</verse>
				<verse number="19">രാജ്യങ്ങളുടെ മഹത്ത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറായെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.</verse>
				<verse number="20">അതിൽ ഒരുനാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരന്‍ അവിടെ കൂടാരമടിക്കയില്ല; ഇടയന്മാര്‍ അവിടെ ആടുകളെ കിടത്തുകയും ഇല്ല.</verse>
				<verse number="21">മരുമൃഗങ്ങള്‍ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികള്‍ അവിടെ പാര്‍ക്കും; ഭൂതങ്ങള്‍ അവിടെ നൃത്തംചെയ്യും.</verse>
				<verse number="22">അവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്‍റെ സമയം അടുത്തിരിക്കുന്നു; അതിന്‍റെ കാലം ദീര്‍ഘിച്ചുപോകയുമില്ല.</verse>
			</chapter>
			<chapter number="14">
				<verse number="1">യഹോവ യാക്കോബിനോടു മനസ്സലിഞ്ഞ് യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്ത് അവരെ പാര്‍പ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ്ഗൃഹത്തോടു ചേര്‍ന്നുകൊള്ളും.</verse>
				<verse number="2">ജാതികള്‍ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവര്‍ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.</verse>
				<verse number="3">യഹോവ നിന്‍റെ വ്യസനവും നിന്‍റെ കഷ്ടതയും നീ ചെയ്യേണ്ടിവന്ന നിന്‍റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ</verse>
				<verse number="4">നീ ബാബേൽരാജാവിനെക്കുറിച്ച് ഈ പാട്ടുചൊല്ലും: പീഡിപ്പിക്കുന്നവന്‍ എങ്ങനെ ഇല്ലാതെയായി! സ്വര്‍ണനഗരം എങ്ങനെ മുടിഞ്ഞു പോയി!</verse>
				<verse number="5">യഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.</verse>
				<verse number="6">വംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആര്‍ക്കും അടുത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നെ.</verse>
				<verse number="7">സര്‍വഭൂമിയും വിശ്രമിച്ച് സ്വസ്ഥമായിരിക്കുന്നു; അവര്‍ ആര്‍ത്തുപാടുന്നു.</verse>
				<verse number="8">സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരേ കയറി വരുന്നില്ല എന്നു പറയുന്നു.</verse>
				<verse number="9">നിന്‍റെ വരവിങ്കൽ നിന്നെ എതിരേല്പാന്‍ താഴെ പാതാളം നിന്‍റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകല ഭൂപാലന്മാരുമായ പ്രേതന്മാരെ ഉണര്‍ത്തുകയും ജാതികളുടെ സകല രാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.</verse>
				<verse number="10">അവരൊക്കെയും നിന്നോട്: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്‍ക്കു തുല്യനായിത്തീര്‍ന്നുവോ? എന്നു പറയും.</verse>
				<verse number="11">നിന്‍റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്ക് ഇറങ്ങിപ്പോയി; നിന്‍റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള്‍ നിനക്ക് പുതപ്പായിരിക്കുന്നു.</verse>
				<verse number="12">അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തുവീണു!</verse>
				<verse number="13">“ഞാന്‍ സ്വര്‍ഗത്തിൽ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്‍റെ അതിര്‍ത്തിയിൽ സമാഗമപര്‍വതത്തിന്മേൽ ഞാന്‍ ഇരുന്നരുളും;</verse>
				<verse number="14">ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞത്.</verse>
				<verse number="15">എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും.</verse>
				<verse number="16">നിന്നെ കാണുന്നവര്‍ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും</verse>
				<verse number="17">രാജ്യങ്ങളെ കുലുക്കുകയും ഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്‍റെ ബദ്ധന്മാരെ വീട്ടിലേക്ക് അഴിച്ചുവിടാതിരിക്കയും ചെയ്തവന്‍ ഇവനല്ലയോ എന്നു നിരൂപിക്കും.</verse>
				<verse number="18">ജാതികളുടെ സകല രാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്‍റെ ഭവനത്തിൽ മഹത്ത്വത്തോടെ കിടന്നുറങ്ങുന്നു.</verse>
				<verse number="19">നിന്നെയോ നിന്ദ്യമായൊരു ചുള്ളിയെപ്പോലെയും വാള്‍കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്‍റെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു.</verse>
				<verse number="20">നീ നിന്‍റെ ദേശത്തെ നശിപ്പിച്ചു, നിന്‍റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്ക് അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേര്‍ എന്നും നിലനില്ക്കയില്ല.</verse>
				<verse number="21">അവന്‍റെ മക്കള്‍ എഴുന്നേറ്റ് ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്‍റെ ഉപരിഭാഗത്തെ പട്ടണങ്ങള്‍ക്കൊണ്ടു നിറയ്ക്കയും ചെയ്യാതിരിക്കേണ്ടതിന് അവര്‍ക്ക് അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊള്‍വിന്‍.</verse>
				<verse number="22">ഞാന്‍ അവര്‍ക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൗത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="23">ഞാന്‍ അതിനെ മുള്ളന്‍പന്നിയുടെ അവകാശവും നീര്‍പ്പൊയ്കകളും ആക്കും; ഞാന്‍ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="24">സൈന്യങ്ങളുടെ യഹോവ ആണയിട്ട് അരുളിച്ചെയ്യുന്നത്: ഞാന്‍ വിചാരിച്ചതുപോലെ സംഭവിക്കും; ഞാന്‍ നിര്‍ണയിച്ചതുപോലെ നിവൃത്തിയാകും.</verse>
				<verse number="25">എന്‍റെ ദേശത്തുവച്ച് ഞാന്‍ അശ്ശൂരിനെ തകര്‍ക്കും; എന്‍റെ പര്‍വതങ്ങളിൽവച്ച് അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്‍റെ നുകം അവരുടെമേൽനിന്നു നീങ്ങും; അവന്‍റെ ചുമട് അവരുടെ തോളിൽനിന്നു മാറിപ്പോകും.</verse>
				<verse number="26">സര്‍വഭൂമിയെയുംകുറിച്ച് നിര്‍ണയിച്ചിരിക്കുന്ന നിര്‍ണയം ഇതാകുന്നു; സകല ജാതികളുടെയുംമേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നെ.</verse>
				<verse number="27">സൈന്യങ്ങളുടെ യഹോവ നിര്‍ണയിച്ചിരിക്കുന്നു; അതു ദുര്‍ബലമാക്കുന്നവനാര്‍? അവന്‍റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാര്‍?</verse>
				<verse number="28">ആഹാസ്‍രാജാവ് മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി:</verse>
				<verse number="29">സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്‍റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സര്‍പ്പത്തിന്‍റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും; അതിന്‍റെ ഫലം, പറക്കുന്ന അഗ്നിസര്‍പ്പമായിരിക്കും.</verse>
				<verse number="30">എളിയവരുടെ ആദ്യജാതന്മാര്‍ മേയും; ദരിദ്രന്മാര്‍ നിര്‍ഭയമായി കിടക്കും; എന്നാൽ നിന്‍റെ വേരിനെ ഞാന്‍ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്‍റെ ശേഷിപ്പിനെ അവന്‍ കൊല്ലും.</verse>
				<verse number="31">വാതിലേ, അലറുക; പട്ടണമേ, നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്ന് ഒരു പുക വരുന്നു; അവന്‍റെ ഗണങ്ങളിൽ ഉഴന്നുനടക്കുന്ന ഒരുത്തനുമില്ല.</verse>
				<verse number="32">ജാതികളുടെ ദൂതന്മാര്‍ക്കു കിട്ടുന്ന മറുപടിയോ: യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്‍റെ ജനത്തിലെ അരിഷ്ടന്മാര്‍ ശരണം പ്രാപിക്കും എന്നത്രേ.</verse>
			</chapter>
			<chapter number="15">
				<verse number="1">മോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആര്‍ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീര്‍ പട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.</verse>
				<verse number="2">ബയീത്തും ദീബോനും കരയേണ്ടതിനു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കുന്നു.</verse>
				<verse number="3">അവരുടെ വീഥികളിൽ അവര്‍ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു.</verse>
				<verse number="4">ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്‍വരെ കേള്‍ക്കുന്നു; അതുകൊണ്ട് മോവാബിന്‍റെ ആയുധപാണികള്‍ അലറുന്നു; അവന്‍റെ പ്രാണന്‍ അവന്‍റെ ഉള്ളിൽ നടുങ്ങുന്നു.</verse>
				<verse number="5">എന്‍റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാര്‍ സോവാരിലേക്കും എഗ്ലത്ത്ശെളീശീയയിലേക്കും ഓടിപ്പോകുന്നു; ലൂഹീത്തിലേക്കുള്ള കയറ്റത്തിൽക്കൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവര്‍ നാശത്തിന്‍റെ നിലവിളി കൂട്ടുന്നു.</verse>
				<verse number="6">നിമ്രീമിലെ ജലാശയങ്ങള്‍ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി; ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.</verse>
				<verse number="7">ആകയാൽ അവര്‍ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവച്ചതും അലരിത്തോട്ടിനക്കരയ്ക്ക് എടുത്തുകൊണ്ടുപോകുന്നു.</verse>
				<verse number="8">നിലവിളി മോവാബിന്‍റെ അതിര്‍ത്തികളെ ചുറ്റിയിരിക്കുന്നു; അലര്‍ച്ച എഗ്ലയീംവരെയും കൂക്കൽ ബേര്‍-ഏലീംവരെയും എത്തിയിരിക്കുന്നു.</verse>
				<verse number="9">ദീമോനിലെ ജലാശയങ്ങള്‍ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ ദീമോന്‍റെമേൽഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാന്‍ ഒരു സിംഹത്തെ വരുത്തും.</verse>
			</chapter>
			<chapter number="16">
				<verse number="1">നിങ്ങള്‍ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമി വഴിയായി സീയോന്‍പുത്രിയുടെ പര്‍വതത്തിലേക്കു കൊടുത്തയപ്പിന്‍.</verse>
				<verse number="2">മോവാബിന്‍റെ പുത്രിമാര്‍ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അര്‍ന്നോന്‍റെ കടവുകളിൽ ഇരിക്കും.</verse>
				<verse number="3">ആലോചന പറഞ്ഞുതരിക; മധ്യസ്ഥം ചെയ്ക; നിന്‍റെ നിഴലിനെ നട്ടുച്ചയ്ക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചു കൊടുക്കരുത്.</verse>
				<verse number="4">മോവാബിന്‍റെ ഭ്രഷ്ടന്മാര്‍ നിന്നോടുകൂടെ പാര്‍ത്തുകൊള്ളട്ടെ; കവര്‍ച്ചക്കാരന്‍റെ മുമ്പിൽ നീ അവര്‍ക്ക് ഒരു മറവായിരിക്ക; എന്നാൽ പീഡകന്‍ ഇല്ലാതെയാകും; കവര്‍ച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവര്‍ ദേശത്തുനിന്നു മുടിഞ്ഞുപോകും.</verse>
				<verse number="5">അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്ന് ഒരുത്തന്‍ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതി നടത്തുവാന്‍ വേഗതയുള്ളവനായും നേരോടെ ഇരിക്കും.</verse>
				<verse number="6">ഞങ്ങള്‍ മോവാബിന്‍റെ ഗര്‍വത്തെക്കുറിച്ചു കേട്ടിട്ടുണ്ട്; അവന്‍ മഹാഗര്‍വിയാകുന്നു; അവന്‍റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യര്‍ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ട്.</verse>
				<verse number="7">അതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നെ മുറയിടും; എല്ലാവരും മുറയിടും; കീര്‍-ഹരേശെത്തിന്‍റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങള്‍ കേവലം ദുഃഖിതന്മാരായി വിലപിക്കും.</verse>
				<verse number="8">ഹെശ്ബോന്‍ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാര്‍ ഒടിച്ചു കളഞ്ഞു; അതു യസേര്‍വരെ നീണ്ടു മരുഭൂമിയിലോളം പടര്‍ന്നിരുന്നു; അതിന്‍റെ ശാഖകള്‍ പടര്‍ന്ന് കടൽ കടന്നിരുന്നു.</verse>
				<verse number="9">അതുകൊണ്ട് ഞാന്‍ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാന്‍ നിന്നെ എന്‍റെ കണ്ണുനീരുകൊണ്ടു നനയ്ക്കും; നിന്‍റെ വേനൽക്കനികള്‍ക്കും നിന്‍റെ കൊയ്ത്തിനും പോര്‍വിളി നേരിട്ടിരിക്കുന്നു.</verse>
				<verse number="10">സന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പൊയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാര്‍ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്‍റെ ആര്‍പ്പുവിളി ഞാന്‍ നിര്‍ത്തിക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="11">അതുകൊണ്ട് എന്‍റെ ഉള്ളം മോവാബിനെക്കുറിച്ചും എന്‍റെ അന്തരംഗം കീര്‍-ഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.</verse>
				<verse number="12">പിന്നെമോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാര്‍ഥിപ്പാന്‍ കടന്നാൽ അവന്‍ കൃതാര്‍ഥനാകയില്ല.</verse>
				<verse number="13">ഇതാകുന്നു യഹോവ പണ്ടു തന്നെ മോവാബിനെക്കുറിച്ച് അരുളിച്ചെയ്ത വചനം.</verse>
				<verse number="14">ഇപ്പോള്‍ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്‍റെ ആണ്ടുപോലെയുള്ള മൂന്ന് ആണ്ടിനകം മോവാബിന്‍റെ മഹത്ത്വം അവന്‍റെ സര്‍വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്‍റെ ശേഷിപ്പ് അത്യല്പവും അഗണ്യവും ആയിരിക്കും.</verse>
			</chapter>
			<chapter number="17">
				<verse number="1">ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായിത്തീരും.</verse>
				<verse number="2">അരോവേര്‍പട്ടണങ്ങള്‍ നിര്‍ജനമായിരിക്കുന്നു; അവ ആട്ടിന്‍കൂട്ടങ്ങള്‍ക്ക് ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.</verse>
				<verse number="3">എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവര്‍ യിസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="4">അന്നാളിൽ യാക്കോബിന്‍റെ മഹത്ത്വം ക്ഷയിക്കും; അവന്‍റെ ദേഹപുഷ്‍ടി മെലിഞ്ഞുപോകും.</verse>
				<verse number="5">അതു കൊയ്ത്തുകാരന്‍ വിള ചേര്‍ത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യുംപോലെയും ഒരുത്തന്‍ രഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.</verse>
				<verse number="6">ഒലിവു തല്ലുമ്പോള്‍ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്‍റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാന്‍ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="7">അന്നാളിൽ മനുഷ്യന്‍ തന്‍റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും തന്‍റെ വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും</verse>
				<verse number="8">സൂര്യസ്തംഭങ്ങളെയും നോക്കാതെയും തന്‍റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്‍റെ കണ്ണ് യിസ്രായേലിന്‍റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.</verse>
				<verse number="9">അന്നാളിൽ അവന്‍റെ ഉറപ്പുള്ള പട്ടണങ്ങള്‍ അമോര്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുപോയ നിര്‍ജനദേശം പോലെയാകും; അവ ശൂന്യമായിത്തീരും.</verse>
				<verse number="10">നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്‍റെ ബലമുള്ള പാറയെ ഓര്‍ക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.</verse>
				<verse number="11">നടുന്ന ദിവസത്തിൽ നീ അതിനു വേലി കെട്ടുകയും രാവിലെ നിന്‍റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പൊയ്പോകും.</verse>
				<verse number="12">അയ്യോ, അനേകജാതികളുടെ മുഴക്കം; അവര്‍ കടലിന്‍റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരച്ചിൽ! അവര്‍ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു.</verse>
				<verse number="13">വംശങ്ങള്‍ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു; എങ്കിലും അവന്‍ അവരെ ശാസിക്കും; അപ്പോള്‍ അവര്‍ ദൂരത്തേക്ക് ഓടിപ്പോകും; കാറ്റിന്‍മുമ്പിൽ പര്‍വതങ്ങളിലെ പതിര്‍പോലെയും കൊടുങ്കാറ്റിന്‍മുമ്പിൽ ചുഴന്നു പറക്കുന്ന പൊടിപോലെയും പാറിപ്പോകും.</verse>
				<verse number="14">സന്ധ്യാസമയത്ത് ഇതാ, ഭീതി! പ്രഭാതത്തിനു മുമ്പേ അവന്‍ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.</verse>
			</chapter>
			<chapter number="18">
				<verse number="1">അയ്യോ, കൂശിലെ നദികള്‍ക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽ വഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയയ്ക്കുന്നതും ആയ ദേശമേ!</verse>
				<verse number="2">ശീഘ്രദൂതന്മാരേ, നിങ്ങള്‍ ദീര്‍ഘകായന്മാരും മൃദുചര്‍മികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽതന്നെ ചെല്ലുവിന്‍.</verse>
				<verse number="3">ഭൂതലത്തിലെ സര്‍വനിവാസികളും ഭൂമിയിൽ പാര്‍ക്കുന്നവരും ആയുള്ളോരേ, പര്‍വതത്തിന്മേൽ കൊടി ഉയര്‍ത്തുമ്പോള്‍, നിങ്ങള്‍ നോക്കുവിന്‍; കാഹളം ഊതുമ്പോള്‍ കേള്‍പ്പിന്‍.</verse>
				<verse number="4">യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോള്‍, കൊയ്ത്തുകാലത്ത് ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോള്‍, ഞാന്‍ എന്‍റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.</verse>
				<verse number="5">കൊയ്ത്തിനു മുമ്പേ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ മൂക്കുമ്പോള്‍, അവന്‍ അരിവാള്‍കൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.</verse>
				<verse number="6">അതൊക്കെയും മലയിലെ കഴുകിനും ഭൂമിയിലെ മൃഗത്തിനും ഇട്ടുകളയും; കഴുക് അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകല മൃഗവും അതുകൊണ്ടു വര്‍ഷം കഴിക്കും.</verse>
				<verse number="7">ആ കാലത്തു ദീര്‍ഘകായന്മാരും മൃദുചര്‍മികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികള്‍ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോന്‍പര്‍വതത്തിലേക്കു സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുൽക്കാഴ്ച കൊണ്ടുവരും.</verse>
			</chapter>
			<chapter number="19">
				<verse number="1">മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ളൊരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോള്‍ മിസ്രയീമിലെ മിഥ്യാമൂര്‍ത്തികള്‍ അവന്‍റെ സന്നിധിയിങ്കൽ നടുങ്ങുകയും മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും.</verse>
				<verse number="2">ഞാന്‍ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടും ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.</verse>
				<verse number="3">മിസ്രയീമിന്‍റെ ചൈതന്യം അതിന്‍റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാന്‍ അതിന്‍റെ ആലോചനയെ നശിപ്പിക്കും; അപ്പോള്‍ അവര്‍ മിഥ്യാമൂര്‍ത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.</verse>
				<verse number="4">ഞാന്‍ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്‍റെ കൈയിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവ് അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.</verse>
				<verse number="5">സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.</verse>
				<verse number="6">നദികള്‍ക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകള്‍ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.</verse>
				<verse number="7">നദിക്കരികെയും നദീതീരത്തും ഉള്ള പുല്പുറങ്ങളും നദീതീരത്തു വിതച്ചതൊക്കെയും ഉണങ്ങി പറന്ന് ഇല്ലാതെപോകും.</verse>
				<verse number="8">മീന്‍പിടിക്കുന്നവര്‍ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവര്‍ വിഷാദിക്കും.</verse>
				<verse number="9">ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേലചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചുപോകും.</verse>
				<verse number="10">രാജ്യത്തിന്‍റെ തൂണുകളായിരിക്കുന്നവര്‍ തകര്‍ന്നുപോകും; കൂലിവേലക്കാര്‍ മനോവ്യസനത്തോടെയിരിക്കും.</verse>
				<verse number="11">സോവനിലെ പ്രഭുക്കന്മാര്‍ കേവലം ഭോഷന്മാരത്രേ; ഫറവോന്‍റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്തമായിത്തീര്‍ന്നിരിക്കുന്നു; ഞാന്‍ ജ്ഞാനികളുടെ മകന്‍, പുരാതനരാജാക്കന്മാരുടെ മകന്‍ എന്നിപ്രകാരം നിങ്ങള്‍ ഫറവോനോടു പറയുന്നത് എങ്ങനെ?</verse>
				<verse number="12">നിന്‍റെ ജ്ഞാനികള്‍ എവിടെ? അവര്‍ ഇപ്പോള്‍ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിര്‍ണയിച്ചത് അവര്‍ എന്തെന്നു ഗ്രഹിക്കട്ടെ.</verse>
				<verse number="13">സോവനിലെ പ്രഭുക്കന്മാര്‍ ഭോഷന്മാരായിത്തീര്‍ന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാര്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവര്‍ അതിനെ തെറ്റിച്ചുകളഞ്ഞു.</verse>
				<verse number="14">യഹോവ അതിന്‍റെ നടുവിൽ മനോവിഭ്രമം പകര്‍ന്നു; ലഹരി പിടിച്ചവന്‍ തന്‍റെ ഛര്‍ദിയിൽ ചാഞ്ചാടിനടക്കുന്നതുപോലെ അവര്‍ മിസ്രയീമിനെ അതിന്‍റെ സകല പ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.</verse>
				<verse number="15">തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിര്‍വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന് ഉണ്ടായിരിക്കയില്ല.</verse>
				<verse number="16">അന്നാളിൽ മിസ്രയീമ്യര്‍ സ്ത്രീകള്‍ക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരേ കൈ ഓങ്ങുന്നതു നിമിത്തം അവര്‍ പേടിച്ചു വിറയ്ക്കും.</verse>
				<verse number="17">യെഹൂദാദേശം മിസ്രയീമിനു ഭയങ്കരമായിരിക്കും; അതിന്‍റെ പേര്‍ പറഞ്ഞുകേള്‍ക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിനു വിരോധമായി നിര്‍ണയിച്ച നിര്‍ണയംനിമിത്തം ഭയപ്പെടും.</verse>
				<verse number="18">അന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങള്‍ കനാന്‍ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിനു സൂര്യനഗരം (ഈര്‍ ഹഹേരെസ്) എന്നു പേര്‍ വിളിക്കപ്പെടും.</verse>
				<verse number="19">അന്നാളിൽ മിസ്രയീംദേശത്തിന്‍റെ നടുവിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്‍റെ അതിര്‍ത്തിയിൽ യഹോവയ്ക്ക് ഒരു തൂണും ഉണ്ടായിരിക്കും.</verse>
				<verse number="20">അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാര്‍ നിമിത്തം അവര്‍ യഹോവയോടു നിലവിളിക്കും; അവന്‍ അവര്‍ക്ക് ഒരു രക്ഷകനെ അയയ്ക്കും; അവന്‍ പൊരുതി അവരെ വിടുവിക്കും.</verse>
				<verse number="21">അങ്ങനെ യഹോവ മിസ്രയീമിനു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യര്‍ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവയ്ക്ക് ഒരു നേര്‍ച്ച നേര്‍ന്ന് അതിനെ നിവര്‍ത്തിക്കയും ചെയ്യും.</verse>
				<verse number="22">യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ട് അവന്‍ വീണ്ടും അവരെ സൗഖ്യമാക്കും; അവര്‍ യഹോവയിങ്കലേക്കു തിരികയും അവന്‍ അവരുടെ പ്രാര്‍ഥന കേട്ട് അവരെ സൗഖ്യമാക്കുകയും ചെയ്യും.</verse>
				<verse number="23">അന്നാളിൽ മിസ്രയീമിൽനിന്ന് അശ്ശൂരിലേക്ക് ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്യര്‍ മിസ്രയീമിലേക്കും മിസ്രയീമ്യര്‍ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യര്‍ അശ്ശൂര്യരോടുകൂടെ ആരാധന കഴിക്കും.</verse>
				<verse number="24">അന്നാളിൽ യിസ്രായേൽ ഭൂമിയുടെ മധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.</verse>
				<verse number="25">സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്‍റെ ജനമായ മിസ്രയീമും എന്‍റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്‍റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്ന് അരുളിച്ചെയ്യും.</verse>
			</chapter>
			<chapter number="20">
				<verse number="1">അശ്ശൂര്‍രാജാവായ സര്‍ഗ്ഗോന്‍റെ കല്പനപ്രകാരം തര്‍ത്താന്‍ അശ്ദോദിലേക്കു ചെന്ന് അശ്ദോദിനോടു യുദ്ധം ചെയ്ത് അതിനെ പിടിച്ച ആണ്ടിൽ,</verse>
				<verse number="2">ആ കാലത്തു തന്നെ, യഹോവ ആമോസിന്‍റെ മകനായ യെശയ്യാവോട്: നീ ചെന്നു നിന്‍റെ അരയിൽനിന്നു രട്ടുശീല അഴിച്ചുവച്ചു കാലിൽനിന്നു ചെരുപ്പും ഊരിക്കളക എന്നു കല്പിച്ചു; അവന്‍ അങ്ങനെ ചെയ്തു നഗ്നനായും ചെരുപ്പിടാതെയും നടന്നു.</verse>
				<verse number="3">പിന്നെ യഹോവ അരുളിച്ചെയ്തത്; എന്‍റെ ദാസനായ യെശയ്യാവ് മിസ്രയീമിനും കൂശിനും അടയാളവും അദ്ഭുതവും ആയിട്ടു മൂന്നു സംവത്സരം നഗ്നനായും ചെരുപ്പിടാതെയും നടന്നതുപോലെ,</verse>
				<verse number="4">അശ്ശൂര്‍രാജാവ് മിസ്രയീമിൽനിന്നുള്ള ബദ്ധന്മാരെയും കൂശിൽനിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്‍റെ ലജ്ജയ്ക്കായിട്ടു നഗ്നന്മാരും ചെരുപ്പിടാത്തവരും ആസനം മറയ്ക്കാത്തവരും ആയി പിടിച്ചുകൊണ്ടുപോകും.</verse>
				<verse number="5">അങ്ങനെ അവര്‍ തങ്ങളുടെ പ്രത്യാശയായിരുന്ന കൂശും തങ്ങളുടെ പുകഴ്ചയായിരുന്ന മിസ്രയീമും നിമിത്തം ഭ്രമിച്ചു ലജ്ജിക്കും.</verse>
				<verse number="6">ഈ കടല്ക്കരയിലെ നിവാസികള്‍ അന്ന്: അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിനായി നാം ഓടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപെടും എന്നു പറയും.</verse>
			</chapter>
			<chapter number="21">
				<verse number="1">സമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റ് അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നെ, വരുന്നു!</verse>
				<verse number="2">കഠിനമായൊരു ദര്‍ശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവര്‍ച്ചക്കാരന്‍ കവര്‍ച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക; മേദ്യയേ, നിരോധിച്ചുകൊള്‍ക; അതിന്‍റെ ഞരക്കമൊക്കെയും ഞാന്‍ നിര്‍ത്തിക്കളയും.</verse>
				<verse number="3">അതുകൊണ്ട് എന്‍റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടു കൂടാതവണ്ണം ഞാന്‍ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാന്‍ പരിഭ്രമിച്ചിരിക്കുന്നു.</verse>
				<verse number="4">എന്‍റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാന്‍ കാംക്ഷിച്ച സന്ധ്യാസമയം അവന്‍ എനിക്കു വിറയലാക്കിത്തീര്‍ത്തു.</verse>
				<verse number="5">മേശ ഒരുക്കുവിന്‍; പരവതാനി വിരിപ്പിന്‍; ഭക്ഷിച്ചു പാനം ചെയ്‍വിന്‍; പ്രഭുക്കന്മാരേ, എഴുന്നേല്പിന്‍; പരിചയ്ക്ക് എണ്ണ പൂശുവിന്‍.</verse>
				<verse number="6">കര്‍ത്താവ് എന്നോട്: നീ ചെന്ന് ഒരു കാവല്ക്കാരനെ നിര്‍ത്തിക്കൊള്‍ക; അവന്‍ കാണുന്നത് അറിയിക്കട്ടെ.</verse>
				<verse number="7">ഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോള്‍ അവന്‍ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.</verse>
				<verse number="8">അവന്‍ ഒരു സിംഹംപോലെ അലറി: കര്‍ത്താവേ, ഞാന്‍ പകൽ ഇടവിടാതെ കാവൽ നില്ക്കുന്നു; രാത്രി മുഴുവനും ഞാന്‍ കാവൽ കാത്തുകൊണ്ടിരുന്നു.</verse>
				<verse number="9">ഇതാ, ഒരു കൂട്ടം കുതിരച്ചേവകര്‍; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകര്‍ന്നു കിടക്കുന്നു എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="10">എന്‍റെ മെതിയേ, എന്‍റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാന്‍ കേട്ടിട്ടുള്ളതു നിങ്ങളോട് അറിയിച്ചിരിക്കുന്നു.</verse>
				<verse number="11">ദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവൽക്കാരാ, രാത്രി എന്തായി? കാവൽക്കാരാ, രാത്രി എന്തായി? എന്ന് ഒരുത്തന്‍ സേയീരിൽനിന്ന് എന്നോടു വിളിച്ചുചോദിക്കുന്നു.</verse>
				<verse number="12">അതിനു കാവൽക്കാരന്‍: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങള്‍ക്കു ചോദിക്കേണമെങ്കിൽ ചോദിച്ചുകൊള്‍വിന്‍; പോയി വരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="13">അറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാര്‍ഥഗണങ്ങളായുള്ളോരേ, നിങ്ങള്‍ അറബിയിലെ കാട്ടിൽ രാപാര്‍പ്പിന്‍.</verse>
				<verse number="14">തേമാദേശനിവാസികളേ, നിങ്ങള്‍ ദാഹിച്ചിരിക്കുന്നവനു വെള്ളം കൊണ്ടുചെല്ലുവിന്‍; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്ന് എതിരേല്പിന്‍.</verse>
				<verse number="15">അവര്‍ വാളിനെ ഒഴിഞ്ഞ് ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലച്ച വില്ലിനെയും യുദ്ധത്തിന്‍റെ കൊടുമയെയും ഒഴിഞ്ഞ് ഓടുന്നവര്‍ തന്നെ.</verse>
				<verse number="16">കര്‍ത്താവ് ഇപ്രകാരം എന്നോട് അരുളിച്ചെയ്തു: കൂലിക്കാരന്‍റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിനകം കേദാരിന്‍റെ മഹത്ത്വമൊക്കെയും ക്ഷയിച്ചുപോകും;</verse>
				<verse number="17">കേദാര്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവര്‍ ചുരുക്കമായിരിക്കും; യിസ്രായേലിന്‍റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.</verse>
			</chapter>
			<chapter number="22">
				<verse number="1">ദര്‍ശനതാഴ്വരയെക്കുറിച്ചുള്ള പ്രവാ ചകം: നിങ്ങള്‍ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിനു നിങ്ങള്‍ക്ക് എന്തു ഭവിച്ചു?</verse>
				<verse number="2">അയ്യോ, കോലാഹലം നിറഞ്ഞും ആരവപൂര്‍ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്‍റെ ഹതന്മാര്‍ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല.</verse>
				<verse number="3">നിന്‍റെ അധിപതിമാര്‍ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവര്‍ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്ത് ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.</verse>
				<verse number="4">അതുകൊണ്ടു ഞാന്‍ പറഞ്ഞത്: എന്നെ നോക്കരുത്; ഞാന്‍ കയ്പോടെ കരയട്ടെ; എന്‍റെ ജനത്തിന്‍റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാന്‍ ബദ്ധപ്പെടരുത്.</verse>
				<verse number="5">സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കൽനിന്നു ദര്‍ശനത്താഴ്വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളൊരു നാള്‍ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാള്‍ തന്നെ.</verse>
				<verse number="6">ഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീര്‍ പരിചയുടെ ഉറ നീക്കുകയും ചെയ്തു.</verse>
				<verse number="7">അങ്ങനെ നിന്‍റെ മനോഹരമായ താഴ്വരകള്‍ രഥങ്ങള്‍കൊണ്ടു നിറയും; കുതിരപ്പട വാതിൽക്കൽ അണിനിരത്തും.</verse>
				<verse number="8">അവന്‍ യെഹൂദായുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങള്‍ വനഗൃഹത്തിലെ ആയുധവര്‍ഗത്തെ നോക്കി,</verse>
				<verse number="9">ദാവീദിന്‍നഗരത്തിന്‍റെ ഇടിവുകള്‍ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിര്‍ത്തി,</verse>
				<verse number="10">യെരൂശലേമിലെ വീടുകള്‍ എണ്ണി, മതിൽ ഉറപ്പിപ്പാന്‍ വീടുകളെ പൊളിച്ചുകളഞ്ഞു.</verse>
				<verse number="11">പഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാന്‍ രണ്ടു മതിലുകളുടെ മധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങള്‍ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓര്‍ത്തതുമില്ല.</verse>
				<verse number="12">അന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കരച്ചിലിനും വിലാപത്തിനും മൊട്ടയടിക്കുന്നതിനും രട്ടുടുക്കുന്നതിനും വിളിച്ചപ്പോള്‍</verse>
				<verse number="13">ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചി തിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.</verse>
				<verse number="14">സൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നത്: നിങ്ങള്‍ മരിക്കുംവരെ ഈ അകൃത്യം നിങ്ങള്‍ക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.</verse>
				<verse number="15">സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടത്;</verse>
				<verse number="16">നീ എന്താകുന്നു ഈ ചെയ്യുന്നത്? നിനക്ക് ഇവിടെ ആരുള്ളൂ? ഇവിടെ നീ കല്ലറ വെട്ടിക്കുന്നത് ആര്‍ക്കായിട്ട്? ഉയര്‍ന്നൊരു സ്ഥലത്ത് അവന്‍ തനിക്ക് ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്ക് ഒരു പാര്‍പ്പിടം കൊത്തിയുണ്ടാക്കുന്നു.</verse>
				<verse number="17">എടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.</verse>
				<verse number="18">അവന്‍ നിന്നെ ഒരു പന്തുപോലെ വിശാലമായൊരു ദേശത്തിലേക്ക് ഉരുട്ടിക്കളയും; നിന്‍റെ യജമാനന്‍റെ ഗൃഹത്തിന്‍റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്‍റെ മഹത്ത്വമുള്ള രഥങ്ങളും അവിടെയാകും.</verse>
				<verse number="19">ഞാന്‍ നിന്നെ നിന്‍റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്‍റെ സ്ഥാനത്തുനിന്ന് അവന്‍ നിന്നെ പറിച്ചുകളയും.</verse>
				<verse number="20">അന്നാളിൽ ഞാന്‍ ഹില്ക്കീയാവിന്‍റെ മകനായി എന്‍റെ ദാസനായ എല്യാക്കീമിനെ വിളിക്കും.</verse>
				<verse number="21">അവനെ ഞാന്‍ നിന്‍റെ അങ്കി ധരിപ്പിക്കും; നിന്‍റെ കച്ചകൊണ്ട് അവനെ അര കെട്ടും; നിന്‍റെ അധികാരം ഞാന്‍ അവന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ യെരൂശലേംനിവാസികള്‍ക്കും യെഹൂദാഗൃഹത്തിനും ഒരു അപ്പനായിരിക്കും.</verse>
				<verse number="22">ഞാന്‍ ദാവീദ്ഗൃഹത്തിന്‍റെ താക്കോൽ അവന്‍റെ തോളിൽ വയ്ക്കും; അവന്‍ തുറന്നാൽ ആരും അടയ്ക്കുകയില്ല. അവന്‍ അടച്ചാൽ ആരും തുറക്കുകയുമില്ല.</verse>
				<verse number="23">ഉറപ്പുള്ള സ്ഥലത്ത് ഒരാണിപോലെ ഞാന്‍ അവനെ തറയ്ക്കും; അവന്‍ തന്‍റെ പിതൃഭവനത്തിനു മഹത്ത്വമുള്ളൊരു സിംഹാസനം ആയിരിക്കും.</verse>
				<verse number="24">അവര്‍ അവന്‍റെമേൽ അവന്‍റെ പിതൃഭവനത്തിന്‍റെ സകല മഹത്ത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറുപാത്രങ്ങളെയും തൂക്കിയിടും.</verse>
				<verse number="25">അന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകര്‍ന്നു പോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.</verse>
			</chapter>
			<chapter number="23">
				<verse number="1">സോരിനെക്കുറിച്ചുള്ള പ്രവാചകം: തര്‍ശ്ശീശ്കപ്പലുകളേ, മുറയിടുവിന്‍; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവച്ച് അവര്‍ക്ക് അറിവു കിട്ടിയിരിക്കുന്നു.</verse>
				<verse number="2">സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിന്‍; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവര്‍ത്തകന്മാര്‍ നിന്നെ പരിപൂര്‍ണയാക്കിയല്ലോ.</verse>
				<verse number="3">വലിയ വെള്ളത്തിന്മേൽ സീഹോര്‍പ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന് ആദായമായിവന്നു; അത് ജാതികളുടെ ചന്ത ആയിരുന്നു.</verse>
				<verse number="4">സീദോനേ, ലജ്ജിച്ചുകൊള്‍ക; എനിക്കു നോവു കിട്ടിയിട്ടില്ല, ഞാന്‍ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റിയിട്ടില്ല, കന്യകമാരെ വളര്‍ത്തിയിട്ടുമില്ല എന്നു സമുദ്രം, സമുദ്രദുര്‍ഗം തന്നെ, പറഞ്ഞിരിക്കുന്നു.</verse>
				<verse number="5">സോരിന്‍റെ വര്‍ത്തമാനം മിസ്രയീമിൽ എത്തുമ്പോള്‍, അവര്‍ ആ വര്‍ത്തമാനത്താൽ ഏറ്റവും വ്യസനിക്കും.</verse>
				<verse number="6">തര്‍ശ്ശീശിലേക്കു കടന്നുചെല്ലുവിന്‍; സമുദ്രതീരനിവാസികളേ, മുറയിടുവിന്‍.</verse>
				<verse number="7">പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാൽ അതിനെ ദൂരത്തു പ്രവാസം ചെയ്‍വാന്‍ വഹിച്ചു കൊണ്ടുപോകും.</verse>
				<verse number="8">കിരീടം നല്കുന്നതും വര്‍ത്തകന്മാര്‍ പ്രഭുക്കന്മാരും വ്യാപാരികള്‍ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ച് അതു നിര്‍ണയിച്ചതാര്‍?</verse>
				<verse number="9">സകല മഹത്ത്വത്തിന്‍റെയും ഗര്‍വത്തെ അശുദ്ധമാക്കേണ്ടതിനും ഭൂമിയിലെ സകല മഹാന്മാരെയും അപമാനിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവ അതു നിര്‍ണയിച്ചിരിക്കുന്നു.</verse>
				<verse number="10">തര്‍ശ്ശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്‍റെ ദേശത്തെ കവിഞ്ഞൊഴുകുക.</verse>
				<verse number="11">അവന്‍ സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ച് അതിന്‍റെ കോട്ടകളെ നശിപ്പിപ്പാന്‍ കല്പന കൊടുത്തിരിക്കുന്നു.</verse>
				<verse number="12">ബലാൽക്കാരം അനുഭവിച്ച കന്യകയായ സീദോന്‍പുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്ന് അവന്‍ കല്പിച്ചിരിക്കുന്നു.</verse>
				<verse number="13">ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂര്‍ അതിനെ മരുമൃഗങ്ങള്‍ക്കായി നിയമിച്ചുകളഞ്ഞു; അവര്‍ തങ്ങളുടെ കാവൽമാളികകളെ പണിത് അതിലെ അരമനകളെ ഇടിച്ച്, അതിനെ ശൂന്യകൂമ്പാരമാക്കിത്തീര്‍ത്തു.</verse>
				<verse number="14">തര്‍ശ്ശീശ്കപ്പലുകളേ, മുറയിടുവിന്‍; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.</verse>
				<verse number="15">അന്നാളിൽ സോര്‍, ഒരു രാജാവിന്‍റെ കാലത്തിനൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ട് സോരിനു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:</verse>
				<verse number="16">മറന്നു കിടന്നിരുന്ന വേശ്യയേ, വീണയെടുത്തു പട്ടണത്തിൽ ചുറ്റി നടക്ക; നിന്നെ ഓര്‍മ വരേണ്ടതിനു നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.</verse>
				<verse number="17">എഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ സോരിനെ സന്ദര്‍ശിക്കും; അപ്പോള്‍ അതു തന്‍റെ ആദായത്തിനായി തിരിഞ്ഞ്, ഭൂമിയിലെ സകല ലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.</verse>
				<verse number="18">എന്നാൽ അതിന്‍റെ വ്യാപാരവും ആദായവും യഹോവയ്ക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചു വയ്ക്കയോ ചെയ്കയില്ല; അതിന്‍റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവര്‍ക്കു മതിയായ ഭക്ഷണത്തിനും മോടിയുള്ള ഉടുപ്പിനുമായി ഉതകും.</verse>
			</chapter>
			<chapter number="24">
				<verse number="1">യഹോവ ഭൂമിയെ നിര്‍ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.</verse>
				<verse number="2">ജനത്തിനും പുരോഹിതനും, ദാസനും യജമാനനും, ദാസിക്കും യജമാനത്തിക്കും, കൊള്ളുന്നവനും വില്ക്കുന്നവനും, കടം കൊടുക്കുന്നവനും കടം വാങ്ങുന്നവനും, പലിശ വാങ്ങുന്നവനും പലിശ കൊടുക്കുന്നവനും ഒരുപോലെ ഭവിക്കും.</verse>
				<verse number="3">ഭൂമി അശേഷം നിര്‍ജനമായും കവര്‍ച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.</verse>
				<verse number="4">ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു; ഭൂമിയിലെ ഉന്നതന്മാര്‍ ക്ഷീണിച്ചുപോകുന്നു.</verse>
				<verse number="5">ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവര്‍ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിനു ഭംഗം വരുത്തിയിരിക്കുന്നു.</verse>
				<verse number="6">അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാര്‍ക്കുന്നവര്‍ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികള്‍ ദഹിച്ചുപോയി ചുരുക്കം പേര്‍ മാത്രം ശേഷിച്ചിരിക്കുന്നു.</verse>
				<verse number="7">പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീര്‍പ്പിടുന്നു.</verse>
				<verse number="8">തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്‍ന്നുപോകുന്നു; കിന്നരത്തിന്‍റെ ആനന്ദം ഇല്ലാതെയാകുന്നു.</verse>
				<verse number="9">അവര്‍ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യം കുടിക്കുന്നവര്‍ക്ക് അതു കയ്പായിരിക്കും.</verse>
				<verse number="10">ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആര്‍ക്കും കടന്നുകൂടാതവണ്ണം എല്ലാ വീടും അടഞ്ഞുപോയിരിക്കുന്നു.</verse>
				<verse number="11">വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളി കേള്‍ക്കുന്നു; സന്തോഷമൊക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.</verse>
				<verse number="12">പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽ തകര്‍ന്നു നാശമായി കിടക്കുന്നു.</verse>
				<verse number="13">ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീര്‍ന്നിട്ടു കാലാ പെറുക്കുംപോലെയും ഭൂമിയുടെ മധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു.</verse>
				<verse number="14">അവര്‍ ഉച്ചത്തിൽ ആര്‍ക്കും; യഹോവയുടെ മഹിമനിമിത്തം അവര്‍ സമുദ്രത്തിൽനിന്ന് ഉറക്കെ ആര്‍ക്കും.</verse>
				<verse number="15">അതുകൊണ്ടു നിങ്ങള്‍ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രായേലിന്‍റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്ത്വപ്പെടുത്തുവിന്‍.</verse>
				<verse number="16">നീതിമാനു മഹത്ത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീര്‍ത്തനം പാടുന്നതു ഞങ്ങള്‍ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്ക് അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികള്‍ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികള്‍ മഹാ ദ്രോഹം ചെയ്തിരിക്കുന്നു.</verse>
				<verse number="17">ഭൂവാസിയേ, പേടിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു.</verse>
				<verse number="18">പേടി കേട്ട് ഓടിപ്പോകുന്നവന്‍ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവന്‍ കെണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകള്‍ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ കുലുങ്ങുന്നു.</verse>
				<verse number="19">ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.</verse>
				<verse number="20">ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്‍റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കയുമില്ല.</verse>
				<verse number="21">അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദര്‍ശിക്കും.</verse>
				<verse number="22">കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടയ്ക്കയും ഏറിയനാള്‍ കഴിഞ്ഞിട്ട് അവരെ സന്ദര്‍ശിക്കയും ചെയ്യും.</verse>
				<verse number="23">സൈന്യങ്ങളുടെ യഹോവ സീയോന്‍പര്‍വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്‍റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ നാണിക്കയും സൂര്യന്‍ ലജ്ജിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="25">
				<verse number="1">യഹോവേ, നീ എന്‍റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്‍റെ നാമത്തെ സ്തുതിക്കും; നീ അദ്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടുംകൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="2">നീ നഗരത്തെ കൽക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീര്‍ത്തു; അത് ഒരുനാളും പണിയുകയില്ല.</verse>
				<verse number="3">അതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്ത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.</verse>
				<verse number="4">ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്‍റെ നേരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോള്‍, നീ എളിയവന് ഒരു ദുര്‍ഗവും ദരിദ്രന് അവന്‍റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.</verse>
				<verse number="5">വരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്‍റെ തണൽകൊണ്ട് ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ട് ഒതുങ്ങിപ്പോകും.</verse>
				<verse number="6">സൈന്യങ്ങളുടെ യഹോവ ഈ പര്‍വതത്തിൽ സകല ജാതികള്‍ക്കും മൃഷ്ടഭോജനങ്ങള്‍കൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സു നിറഞ്ഞ മൃഷ്ടഭോജനങ്ങള്‍കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നെ.</verse>
				<verse number="7">സകല വംശങ്ങള്‍ക്കും ഉള്ള മൂടുപടവും സകല ജാതികളുടെയുംമേൽ കിടക്കുന്ന മറവും അവന്‍ ഈ പര്‍വതത്തിൽവച്ചു നശിപ്പിച്ചുകളയും.</verse>
				<verse number="8">അവന്‍ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കര്‍ത്താവ് സകല മുഖങ്ങളിലുംനിന്നു കണ്ണുനീര്‍ തുടയ്ക്കയും തന്‍റെ ജനത്തിന്‍റെ നിന്ദ സകല ഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.</verse>
				<verse number="9">അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നത്; അവന്‍ നമ്മെ രക്ഷിക്കും; അവന്‍ തന്നെ യഹോവ; അവനെയത്രേ നാം കാത്തിരുന്നത്; അവന്‍റെ രക്ഷയിൽ നമുക്ക് ആനന്ദിച്ചു സന്തോഷിക്കാം എന്ന് അവര്‍ പറയും.</verse>
				<verse number="10">യഹോവയുടെ കൈ ഈ പര്‍വതത്തിൽ ആവസിക്കുമല്ലോ; എന്നാൽ വൈക്കോൽ ചാണകക്കുഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നെ മെതിക്കപ്പെടും.</verse>
				<verse number="11">നീന്തുന്നവന്‍ നീന്തുവാന്‍ കൈ നീട്ടുന്നതുപോലെ അവന്‍ അതിന്‍റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്‍റെ ഗര്‍വവും കൈമിടുക്കും അവന്‍ താഴ്ത്തിക്കളയും.</verse>
				<verse number="12">നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവന്‍ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.</verse>
			</chapter>
			<chapter number="26">
				<verse number="1">അന്നാളിൽ അവര്‍ യെഹൂദാദേശത്ത് ഈ പാട്ടു പാടും: നമുക്കു ബലമുള്ളൊരു പട്ടണം ഉണ്ട്; അവന്‍ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവയ്ക്കുന്നു.</verse>
				<verse number="2">വിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിനു വാതിലുകളെ തുറപ്പിന്‍.</verse>
				<verse number="3">സ്ഥിരമാനസന്‍ നിന്നിൽ ആശ്രയം വച്ചിരിക്കകൊണ്ടു നീ അവനെ പൂര്‍ണസമാധാനത്തിൽ കാക്കുന്നു.</verse>
				<verse number="4">യഹോവയാം യാഹിൽ ശാശ്വതമായൊരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിന്‍.</verse>
				<verse number="5">അവന്‍ ഉയരത്തിൽ പാര്‍ക്കുന്നവരെ ഉന്നതനഗരത്തെ തന്നെ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.</verse>
				<verse number="6">കാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നെ.</verse>
				<verse number="7">നീതിമാന്‍റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്‍റെ പാതയെ ചൊവ്വായി നിരത്തുന്നു.</verse>
				<verse number="8">അതേ, യഹോവേ, നിന്‍റെ ന്യായവിധികളുടെ പാതയിൽ ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; നിന്‍റെ നാമത്തിനായിട്ടും നിന്‍റെ സ്മരണയ്ക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.</verse>
				<verse number="9">എന്‍റെ ഉള്ളംകൊണ്ടു ഞാന്‍ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്‍റെ ഉള്ളിൽ എന്‍റെ ആത്മാവുകൊണ്ടു തന്നെ ഞാന്‍ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്‍റെ ന്യായവിധികള്‍ ഭൂമിയിൽ നടക്കുമ്പോള്‍ ഭൂവാസികള്‍ നീതിയെ പഠിക്കും.</verse>
				<verse number="10">ദുഷ്ടനു കൃപ കാണിച്ചാലും അവന്‍ നീതി പഠിക്കയില്ല; നേരുള്ള ദേശത്ത് അവന്‍ അന്യായം പ്രവര്‍ത്തിക്കും; യഹോവയുടെ മഹത്ത്വം അവന്‍ കാണുകയുമില്ല.</verse>
				<verse number="11">യഹോവേ, നിന്‍റെ കൈ ഉയര്‍ന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്‍റെ തീക്ഷ്ണത അവര്‍ കണ്ടു ലജ്ജിക്കും; നിന്‍റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.</verse>
				<verse number="12">യഹോവേ, നീ ഞങ്ങള്‍ക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകല പ്രവൃത്തികളെയും നീ ഞങ്ങള്‍ക്കുവേണ്ടി നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="13">ഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറേ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെമേൽ കര്‍ത്തൃത്വം നടത്തിയിട്ടുണ്ട്; എന്നാൽ നിന്നെ മാത്രം, നിന്‍റെ നാമത്തെ തന്നെ,</verse>
				<verse number="14">ഞങ്ങള്‍ സ്വീകരിക്കുന്നു. മരിച്ചവര്‍ ജീവിക്കുന്നില്ല; മൃതന്മാര്‍ എഴുന്നേല്ക്കുന്നില്ല; അതിനായിട്ടല്ലോ നീ അവരെ സന്ദര്‍ശിച്ച് സംഹരിക്കയും അവരുടെ ഓര്‍മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തത്.</verse>
				<verse number="15">നീ ജനത്തെ വര്‍ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വര്‍ധിപ്പിച്ചു; നീ മഹത്ത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്‍റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.</verse>
				<verse number="16">യഹോവേ, കഷ്ടതയിൽ അവര്‍ നിന്നെ നോക്കുകയും നിന്‍റെ ശിക്ഷ അവര്‍ക്കു തട്ടിയപ്പോള്‍ ജപം കഴിക്കയും ചെയ്തു.</verse>
				<verse number="17">യഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗര്‍ഭിണി നോവുകിട്ടി തന്‍റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങള്‍ നിന്‍റെ മുമ്പാകെ ആയിരുന്നു.</verse>
				<verse number="18">ഞങ്ങള്‍ ഗര്‍ഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്ത് ഒരു രക്ഷയും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല; ഭൂവാസികള്‍ പിറന്നുവീണതുമില്ല.</verse>
				<verse number="19">നിന്‍റെ മൃതന്മാര്‍ ജീവിക്കും; എന്‍റെ ശവങ്ങള്‍ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണര്‍ന്നു ഘോഷിപ്പിന്‍; നിന്‍റെ മഞ്ഞ് പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.</verse>
				<verse number="20">എന്‍റെ ജനമേ, വന്നു നിന്‍റെ അറകളിൽ കടന്നു വാതിലുകളെ അടയ്ക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്ക.</verse>
				<verse number="21">യഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദര്‍ശിപ്പാന്‍ തന്‍റെ സ്ഥലത്തുനിന്ന് ഇതാ, വരുന്നു. ഭൂമി താന്‍ കുടിച്ച രക്തമൊക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവയ്ക്കയുമില്ല.</verse>
			</chapter>
			<chapter number="27">
				<verse number="1">അന്നാളിൽ യഹോവ കടുപ്പവും വലിപ്പവും ബലവും ഉള്ള തന്‍റെ വാള്‍കൊണ്ടു വിദ്രുതസര്‍പ്പമായ ലിവ്യാഥാനെയും വക്രസര്‍പ്പമായ ലിവ്യാഥാനെയും സന്ദര്‍ശിക്കും; സമുദ്രത്തിലെ മഹാസര്‍പ്പത്തെ അവന്‍ കൊന്നുകളയും.</verse>
				<verse number="2">അന്നു നിങ്ങള്‍ മനോഹരമായൊരു മുന്തിരിത്തോട്ടത്തെപ്പറ്റി പാട്ടുപാടുവിന്‍.</verse>
				<verse number="3">യഹോവയായ ഞാന്‍ അതിനെ സൂക്ഷിക്കും; ക്ഷണംപ്രതി ഞാന്‍ അതിനെ നനയ്ക്കും; ആരും അതിനെ തൊടാതിരിക്കേണ്ടതിനു ഞാന്‍ അതിനെ രാവും പകലും സൂക്ഷിക്കും.</verse>
				<verse number="4">ക്രോധം എനിക്കില്ല; യുദ്ധത്തിൽ പറക്കാരയും മുള്‍പ്പടര്‍പ്പും എനിക്കു വിരോധമായിരുന്നെങ്കിൽ കൊള്ളായിരുന്നു; ഞാന്‍ അവയുടെ നേരേ ചെന്ന് അവയെ ആകപ്പാടെ ചുട്ടുകളയുമായിരുന്നു.</verse>
				<verse number="5">അല്ലെങ്കിൽ അവന്‍ എന്നെ അഭയം പ്രാപിച്ച് എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ; അതെ, അവന്‍ എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ.</verse>
				<verse number="6">വരുംകാലത്തു യാക്കോബ് വേരൂന്നുകയും യിസ്രായേൽ തളിര്‍ത്തു പൂക്കുകയും അങ്ങനെ ഭൂതലത്തിന്‍റെ ഉപരിഭാഗം ഫലപൂര്‍ണമാകയും ചെയ്യും.</verse>
				<verse number="7">അവനെ അടിച്ചവരെ അടിച്ചതുപോലെയോ അവന്‍ അവനെ അടിച്ചത്? അവനെ കൊന്നവരെ കൊന്നതുപോലെയോ അവന്‍ കൊല്ലപ്പെട്ടിരിക്കുന്നത്?</verse>
				<verse number="8">അവരെ ഉപേക്ഷിച്ചതിനാൽ നീ മിതമായിട്ട് അവളോടു വാദിച്ചു; കിഴക്കന്‍കാറ്റുള്ള നാളിൽ അവന്‍ കൊടുങ്കാറ്റുകൊണ്ടു പാറ്റിക്കളഞ്ഞു.</verse>
				<verse number="9">ഇതുകൊണ്ട് യാക്കോബിന്‍റെ അകൃത്യത്തിനു പരിഹാരം വരും; അവന്‍റെ പാപത്തെ നീക്കിക്കളഞ്ഞതിന്‍റെ ഫലമെല്ലാം ഇതാകുന്നു; അവന്‍ ബലിപീഠത്തിന്‍റെ കല്ല് ഒക്കെയും ഇടിച്ചുതകര്‍ത്ത ചുണ്ണാമ്പുകല്ലുപോലെ ആക്കുമ്പോള്‍ അശേരാപ്രതിഷ്ഠകളും സൂര്യസ്തംഭങ്ങളും ഇനി നിവര്‍ന്നുനില്ക്കയില്ല.</verse>
				<verse number="10">ഉറപ്പുള്ള പട്ടണം ഏകാന്തവും മരുഭൂമിപോലെ നിര്‍ജനവും ശൂന്യവും ആയിരിക്കും; അവിടെ കാളക്കിടാവു മേഞ്ഞുകിടന്ന് അവിടെയുള്ള തളിരുകളെ തിന്നുകളയും.</verse>
				<verse number="11">അതിലെ കൊമ്പുകള്‍ ഉണങ്ങുമ്പോള്‍ ഒടിഞ്ഞുവീഴും; സ്ത്രീകള്‍ വന്ന് അതു പെറുക്കി തീ കത്തിക്കും; അതു തിരിച്ചറിവില്ലാത്ത ഒരു ജാതിയല്ലോ; അതുകൊണ്ട് അവരെ നിര്‍മിച്ചവന് അവരോടു കരുണ തോന്നുകയില്ല; അവരെ മനഞ്ഞവന്‍ അവര്‍ക്കു കൃപ കാണിക്കയുമില്ല.</verse>
				<verse number="12">അന്നാളിൽ യഹോവ നദിമുതൽ മിസ്രയീംതോടുവരെ കറ്റ മെതിക്കും; യിസ്രായേൽമക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.</verse>
				<verse number="13">അന്നാളിൽ മഹാകാഹളം ഊതും; അശ്ശൂര്‍ദേശത്തു നഷ്ടരായവരും മിസ്രയീംദേശത്തു ഭ്രഷ്ടരായവരും വന്നു യെരൂശലേമിലെ വിശുദ്ധപര്‍വതത്തിൽ യഹോവയെ നമസ്കരിക്കും.</verse>
			</chapter>
			<chapter number="28">
				<verse number="1">എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭ കിരീടത്തിനും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം!</verse>
				<verse number="2">ഇതാ, ശക്തിയും ബലവുമുള്ള ഒരുത്തന്‍ കര്‍ത്താവിങ്കൽനിന്നു വരുന്നു; തകര്‍ത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴ പോലെയും കവിഞ്ഞൊഴുകുന്ന മഹാജലപ്രവാഹംപോലെയും അവന്‍ അവരെ വെറുംകൈകൊണ്ടു നിലത്തു തള്ളിയിടും.</verse>
				<verse number="3">എഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടം അവന്‍ കാൽകൊണ്ടു ചവിട്ടിക്കളയും.</verse>
				<verse number="4">ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിനു മുമ്പേ പഴുത്തതും കാണുന്നവന്‍ ഉടനെ പറിച്ചു തിന്നുകളയുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.</verse>
				<verse number="5">അന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്‍റെ ജനത്തിന്‍റെ ശേഷിപ്പിനു മഹത്ത്വമുള്ളൊരു കിരീടവും ഭംഗിയുള്ളൊരു മുടിയും</verse>
				<verse number="6">ന്യായവിസ്താരം കഴിപ്പാന്‍ ഇരിക്കുന്നവനു ന്യായത്തിന്‍റെ ആത്മാവും പട്ടണവാതിൽക്കൽ വച്ചു പടയെ മടക്കിക്കളയുന്നവര്‍ക്കു വീര്യബലവും ആയിരിക്കും.</verse>
				<verse number="7">എന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ച് ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞു കുടിച്ചു മത്തരാകയും മദ്യപിച്ച് ആടിനടക്കയും ചെയ്യുന്നു; അവര്‍ ദര്‍ശനത്തിൽ പിഴച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.</verse>
				<verse number="8">മേശകളൊക്കെയും ഛര്‍ദിയും അഴുക്കും കൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.</verse>
				<verse number="9">“ആര്‍ക്കാകുന്നു ഇവന്‍ പരിജ്ഞാനം ഉപദേശിപ്പാന്‍ പോകുന്നത്? ആരെയാകുന്നു അവന്‍ പ്രസംഗം ഗ്രഹിപ്പിപ്പാന്‍ പോകുന്നത്? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?</verse>
				<verse number="10">ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്ന് അവര്‍ പറയുന്നു.</verse>
				<verse number="11">അതേ, വിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവന്‍ ഈ ജനത്തോടു സംസാരിക്കും.</verse>
				<verse number="12">ഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവനു സ്വസ്ഥത കൊടുപ്പിന്‍; ഇതാകുന്നു വിശ്രാമം എന്ന് അവന്‍ അവരോട് അരുളിച്ചെയ്തു എങ്കിലും കേള്‍പ്പാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു.</verse>
				<verse number="13">ആകയാൽ അവര്‍ ചെന്നു പിറകോട്ടു വീണു തകര്‍ന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്, യഹോവയുടെ വചനം അവര്‍ക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം, അവിടെ അല്പം” എന്ന് ആയിരിക്കും.</verse>
				<verse number="14">അതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്‍റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍.</verse>
				<verse number="15">ഞങ്ങള്‍ മരണത്തോടു സഖ്യതയും പാതാളത്തോട് ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ അതു ഞങ്ങളോട് അടുത്തുവരികയില്ല; ഞങ്ങള്‍ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറഞ്ഞുവല്ലോ.</verse>
				<verse number="16">അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ല് ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവന്‍ ഓടിപ്പോകയില്ല.</verse>
				<verse number="17">ഞാന്‍ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവയ്ക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴുക്കിക്കൊണ്ടുപോകും.</verse>
				<verse number="18">മരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുര്‍ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനില്ക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോള്‍ നിങ്ങള്‍ തകര്‍ന്നുപോകും.</verse>
				<verse number="19">അത് ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്‍റെ ശ്രുതി കേള്‍ക്കുന്ന മാത്രയ്ക്കു നടുക്കം ഉണ്ടാകും.</verse>
				<verse number="20">കിടക്ക ഒരുത്തനു നിവിര്‍ന്നു കിടപ്പാന്‍ നീളം പോരാത്തതും പുതപ്പു പുതപ്പാന്‍ വീതി പോരാത്തതും ആകും.</verse>
				<verse number="21">യഹോവ തന്‍റെ പ്രവൃത്തിയെ തന്‍റെ ആശ്ചര്യപ്രവൃത്തിയെ തന്നെ, ചെയ്യേണ്ടതിനും തന്‍റെ ക്രിയയെ, തന്‍റെ അപൂര്‍വക്രിയയെ തന്നെ നടത്തേണ്ടതിനും പെറാസീംമലയിൽ എന്നപോലെ എഴുന്നേല്ക്കയും ഗിബെയോന്‍താഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും.</verse>
				<verse number="22">ആകയാൽ നിങ്ങളുടെ ബന്ധനങ്ങള്‍ മുറുകിപ്പോകാതെയിരിക്കേണ്ടതിനു നിങ്ങള്‍ പരിഹാസികള്‍ ആയിരിക്കരുത്; സര്‍വഭൂമിയിലും വരുവാന്‍ നിര്‍ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാന്‍ സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.</verse>
				<verse number="23">ചെവിതന്ന് എന്‍റെ വാക്കു കേള്‍പ്പിന്‍; ശ്രദ്ധവച്ച് എന്‍റെ വചനം കേള്‍പ്പിന്‍.</verse>
				<verse number="24">വിതപ്പാന്‍ ഉഴുന്നവന്‍ ഇടവിടാതെ ഉഴുതു കൊണ്ടിരിക്കുന്നുവോ? അവന്‍ എല്ലായ്പോഴും നിലം കീറി കട്ട ഉടച്ചുകൊണ്ടിരിക്കുന്നുവോ?</verse>
				<verse number="25">നിലം നിരപ്പാക്കിയിട്ട് അവന്‍ കരിഞ്ജീരകം വിതയ്ക്കയും ജീരകം വിതറുകയും കോതമ്പ് ഉഴവുപൊളിയിലും യവം അതിനുള്ള സ്ഥലത്തും ചെറുകോതമ്പ് അതിന്‍റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?</verse>
				<verse number="26">അങ്ങനെ അവന്‍റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.</verse>
				<verse number="27">കരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നത്.</verse>
				<verse number="28">മെതിക്കയിൽ ധാന്യം ചതച്ചുകളയാറുണ്ടോ? അവന്‍ അതിനെ എല്ലായ്പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കയും ചെയ്കയില്ലല്ലോ; അവന്‍ അതിനെ ചതച്ചുകളകയില്ല.</verse>
				<verse number="29">അതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവന്‍ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽക്കൃഷ്ടതയും ഉള്ളവനാകുന്നു.</verse>
			</chapter>
			<chapter number="29">
				<verse number="1">അയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോട് ആണ്ടു കൂട്ടുവിന്‍; ഉത്സവങ്ങള്‍ മുറയ്ക്കു വന്നുകൊണ്ടിരിക്കട്ടെ.</verse>
				<verse number="2">എന്നാൽ ഞാന്‍ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അത് എനിക്ക് അരീയേലായി തന്നെ ഇരിക്കും.</verse>
				<verse number="3">ഞാന്‍ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്‍റെ നേരേ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.</verse>
				<verse number="4">അപ്പോള്‍ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്‍റെ വാക്ക് പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടിന്‍റേതുപോലെ നിന്‍റെ ഒച്ചനിലത്തുനിന്നു വരും; നിന്‍റെ വാക്ക് പൊടിയിൽനിന്നു ചിലയ്ക്കും.</verse>
				<verse number="5">നിന്‍റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിര്‍പോലെയും ഇരിക്കും; അത് ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.</verse>
				<verse number="6">ഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടുംകൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദര്‍ശിക്കപ്പെടും.</verse>
				<verse number="7">അരീയേലിന്‍റെ നേരേ യുദ്ധം ചെയ്യുന്ന സകല ജാതികളുടെയും കൂട്ടം അതിനും അതിന്‍റെ കോട്ടയ്ക്കും നേരേ യുദ്ധംചെയ്ത് അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നെ, ഒരു സ്വപ്നംപോലെ, ഒരു രാത്രി ദര്‍ശനംപോലെ ആകും.</verse>
				<verse number="8">വിശന്നിരിക്കുന്നവന്‍ താന്‍ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ വിശന്നിരിക്കുന്നതു പോലെയും ദാഹിച്ചിരിക്കുന്നവന്‍ താന്‍ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ട് ഉണരുമ്പോള്‍ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോന്‍പര്‍വതത്തോടു യുദ്ധം ചെയ്യുന്ന സകല ജാതികളുടെയും കൂട്ടം ഇരിക്കും.</verse>
				<verse number="9">വിസ്മയിച്ചു സ്തംഭിച്ചുപോകുവിന്‍; അന്ധതപിടിച്ചു കുരുടരായിത്തീരുവിന്‍; അവര്‍ മത്തരായിരിക്കുന്നു; വീഞ്ഞു കൊണ്ടല്ലതാനും; അവര്‍ ചാഞ്ചാടി നടക്കുന്നു; മദ്യപാനം കൊണ്ടല്ലതാനും.</verse>
				<verse number="10">യഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകര്‍ന്നു നിങ്ങളുടെ കണ്ണുകളെ അടച്ചിരിക്കുന്നു; അവന്‍ പ്രവാചകന്മാര്‍ക്കും നിങ്ങളുടെ ദര്‍ശകന്മാരായ തലവന്മാര്‍ക്കും മൂടുപടം ഇട്ടിരിക്കുന്നു.</verse>
				<verse number="11">അങ്ങനെ നിങ്ങള്‍ക്കു സകല ദര്‍ശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങള്‍പോലെ ആയിത്തീര്‍ന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്‍റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവന്‍: എനിക്കു വയ്യാ; അതിനു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.</verse>
				<verse number="12">അല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്‍റെ കൈയിൽ കൊടുത്ത്: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവന്‍: എനിക്ക് അക്ഷരവിദ്യയില്ല എന്നു പറയും.</verse>
				<verse number="13">ഈ ജനം അടുത്തുവന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവര്‍ എങ്കൽനിന്നു ദൂരത്ത് അകറ്റിവച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രേ.</verse>
				<verse number="14">ഇതു കാരണത്താൽ ഞാന്‍ ഈ ജനത്തിന്‍റെ ഇടയിൽ ഇനിയും ഒരു അദ്ഭുതപ്രവൃത്തി, അദ്ഭുതവും ആശ്ചര്യവും ആയൊരു പ്രവൃത്തി തന്നെ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കര്‍ത്താവ് അരുളിച്ചെയ്തു.</verse>
				<verse number="15">തങ്ങളുടെ ആലോചനയെ യഹോവയ്ക്ക് അഗാധമായി മറച്ചുവയ്ക്കുവാന്‍ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആര്‍ കാണുന്നു? ഞങ്ങളെ ആര്‍ അറിയുന്നു എന്നു പറകയും ചെയ്യുന്നവര്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="16">അയ്യോ, ഇതെന്തൊരു മറിവ്! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായത് ഉണ്ടാക്കിയവനെക്കുറിച്ച്: അവന്‍ എന്നെ ഉണ്ടാക്കിയിട്ടില്ല എന്നും, ഉരുവായത് ഉരുവാക്കിയവനെക്കുറിച്ച്: അവനു ബുദ്ധിയില്ല എന്നും പറയുമോ?</verse>
				<verse number="17">ഇനി അല്പകാലംകൊണ്ടു ലെബാനോന്‍ ഒരു ഉദ്യാനമായിത്തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?</verse>
				<verse number="18">അന്നാളിൽ ചെകിടന്മാര്‍ പുസ്തകത്തിലെ വചനങ്ങളെ കേള്‍ക്കുകയും കുരുടന്മാരുടെ കണ്ണുകള്‍ ഇരുളും അന്ധകാരവും നീങ്ങി കാണുകയും</verse>
				<verse number="19">സൗമ്യതയുള്ളവര്‍ക്കു യഹോവയിൽ സന്തോഷം വര്‍ധിക്കയും മനുഷ്യരിൽ സാധുക്കളായവര്‍ യിസ്രായേലിന്‍റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും.</verse>
				<verse number="20">നിഷ്കണ്ടകന്‍ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.</verse>
				<verse number="21">മനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണവാതിൽക്കൽ ന്യായം വിസ്തരിക്കുന്നവനു കെണി വയ്ക്കയും നീതിമാനെ നിസ്സാരകാര്യം കൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിനു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.</verse>
				<verse number="22">ആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബ്ഗൃഹത്തെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്‍റെ മുഖം ഇനി വിളറിപ്പോകയുമില്ല.</verse>
				<verse number="23">എന്നാൽ അവന്‍, അവന്‍റെ മക്കള്‍ തന്നെ, തങ്ങളുടെ മധ്യേ എന്‍റെ കൈകളുടെ പ്രവൃത്തി കാണുമ്പോള്‍ അവര്‍ എന്‍റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവര്‍ യാക്കോബിന്‍റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്‍റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.</verse>
				<verse number="24">മനോവിഭ്രമമുള്ളവര്‍ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവര്‍ ഉപദേശം പഠിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="30">
				<verse number="1">പാപത്തോടു പാപം കൂട്ടുവാന്‍ തക്കവണ്ണം എന്നെ കൂടാതെ ആലോചന കഴിക്കയും എന്‍റെ ആത്മാവിനെ കൂടാതെ സഖ്യത ചെയ്കയും</verse>
				<verse number="2">ഫറവോന്‍റെ സംരക്ഷണയിൽ തങ്ങളെത്തന്നെ സംരക്ഷിക്കേണ്ടതിനും മിസ്രയീമിന്‍റെ നിഴലിൽ ശരണം പ്രാപിക്കേണ്ടതിനും എന്‍റെ അരുളപ്പാടു ചോദിക്കാതെ മിസ്രയീമിലേക്കു പോകയും ചെയ്യുന്ന മത്സരമുള്ള മക്കള്‍ക്ക് അയ്യോ കഷ്ടം എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="3">എന്നാൽ ഫറവോന്‍റെ സംരക്ഷണ നിങ്ങള്‍ക്കു നാണമായും മിസ്രയീമിന്‍റെ നിഴലിലെ ശരണം ലജ്ജയായും ഭവിക്കും.</verse>
				<verse number="4">അവന്‍റെ പ്രഭുക്കന്മാര്‍ സോവനിൽ ആയി അവന്‍റെ ദൂതന്മാര്‍ ഹാനേസിൽ എത്തിയിരിക്കുന്നു.</verse>
				<verse number="5">അവരൊക്കെയും തങ്ങള്‍ക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതി നിമിത്തം ലജ്ജിച്ചുപോകും.</verse>
				<verse number="6">തെക്കേ ദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള പ്രവാചകം: സിംഹി, കേസരി, അണലി, പറക്കുന്ന അഗ്നിസര്‍പ്പം എന്നിവ വരുന്നതായി കഷ്ടവും ക്ലേശവും ഉള്ള ദേശത്തുകൂടി, അവര്‍ ഇളംകഴുതപ്പുറത്തു തങ്ങളുടെ സമ്പത്തും ഒട്ടകപ്പുറത്തു തങ്ങളുടെ നിക്ഷേപങ്ങളും കയറ്റി തങ്ങള്‍ക്ക് ഉപകാരം വരാത്ത ഒരു ജാതിയുടെ അടുക്കൽ കൊണ്ടുപോകുന്നു.</verse>
				<verse number="7">മിസ്രയീമ്യരുടെ സഹായം വ്യര്‍ഥവും നിഷ്ഫലവുമത്രേ; അതുകൊണ്ടു ഞാന്‍ അതിന്: അനങ്ങാതിരിക്കുന്ന സാഹസക്കാര്‍ എന്നു പേര്‍ വിളിക്കുന്നു.</verse>
				<verse number="8">നീ ഇപ്പോള്‍ ചെന്നു, വരുങ്കാലത്തേക്ക് ഒരു ശാശ്വതസാക്ഷ്യമായിരിക്കേണ്ടതിന് അവരുടെ മുമ്പാകെ അതിനെ ഒരു പലകയിൽ എഴുതി ഒരു രേഖയായി കുറിച്ചുവയ്ക്കുക.</verse>
				<verse number="9">അവര്‍ മത്സരമുള്ളൊരു ജനവും ഭോഷ്കു പറയുന്ന മക്കളും യഹോവയുടെ ന്യായപ്രമാണം അനുസരിക്കാത്ത സന്തതിയുമല്ലോ.</verse>
				<verse number="10">അവര്‍ ദര്‍ശകന്മാരോട്: ദര്‍ശിക്കരുത്; പ്രവാചകന്മാരോട്: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുത്; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിന്‍; വ്യാജങ്ങളെ പ്രവചിപ്പിന്‍;</verse>
				<verse number="11">വഴി വിട്ടു നടപ്പിന്‍; പാത തെറ്റി നടപ്പിന്‍; യിസ്രായേലിന്‍റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പിൽനിന്നു നീങ്ങുമാറാക്കുവിന്‍ എന്നു പറയുന്നു.</verse>
				<verse number="12">ആകയാൽ യിസ്രായേലിന്‍റെ പരിശുദ്ധന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഈ വചനത്തെ നിരസിച്ചുകളകയും പീഡനത്തിലും വക്രതയിലും ആശ്രയിച്ചു ചാരിനില്ക്കയും ചെയ്യുന്നതുകൊണ്ട്,</verse>
				<verse number="13">ഈ അകൃത്യം നിങ്ങള്‍ക്ക് ഉയര്‍ന്ന ചുവരിൽ ഉന്തിനില്ക്കുന്നതും പെട്ടെന്ന് ഒരു മാത്രകൊണ്ടു വീഴുന്നതും ആയ ഒരു പൊട്ടൽപോലെ ആയിരിക്കും.</verse>
				<verse number="14">അടുപ്പിൽനിന്നു തീ എടുപ്പാനോ കുളത്തിൽനിന്നു വെള്ളം കോരുവാനോ കൊള്ളാകുന്ന ഒരു കഷണംപോലും ശേഷിക്കാതവണ്ണം ഒരുവന്‍ കുശവന്‍റെ പൊട്ടക്കലം ഗണ്യമാക്കാതെ ഉടച്ചുകളയുന്നതുപോലെ അവന്‍ അതിനെ ഉടച്ചുകളയും.</verse>
				<verse number="15">യിസ്രായേലിന്‍റെ പരിശുദ്ധനായി യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മനംതിരിഞ്ഞ് അടങ്ങിയിരുന്നാൽ നിങ്ങള്‍ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം; എങ്കിലും നിങ്ങള്‍ക്ക് മനസ്സാകാതെ: അല്ല;</verse>
				<verse number="16">ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടിപ്പോകുമെന്നു നിങ്ങള്‍ പറഞ്ഞു; അതുകൊണ്ടു നിങ്ങള്‍ ഓടിപ്പോകേണ്ടി വരും; ഞങ്ങള്‍ തുരഗങ്ങളിന്മേൽ കയറിപ്പോകും എന്നും പറഞ്ഞു; അതുകൊണ്ടു നിങ്ങളെ പിന്തുടരുന്നവരും വേഗതയുള്ളവരായിരിക്കും.</verse>
				<verse number="17">മലമുകളിൽ ഒരുകൊടിമരംപോലെയും കുന്നിന്‍പുറത്ത് ഒരു കൊടിപോലെയും നിങ്ങള്‍ ശേഷിക്കുന്നതുവരെ, ഏകന്‍റെ ഭീഷണിയാൽ ആയിരംപേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങളൊക്കെയും ഓടിപ്പോകും.</verse>
				<verse number="18">അതുകൊണ്ട് യഹോവ നിങ്ങളോടു കൃപ കാണിപ്പാന്‍ താമസിക്കുന്നു; അതുകൊണ്ട് അവന്‍ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയര്‍ന്നിരിക്കുന്നു; യഹോവ ന്യായത്തിന്‍റെ ദൈവമല്ലോ; അവനായി കാത്തിരിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.</verse>
				<verse number="19">യെരൂശലേമ്യരായ സീയോന്‍നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കൽ അവനു നിശ്ചയമായി കരുണ തോന്നും; അതു കേള്‍ക്കുമ്പോള്‍ തന്നെ അവന്‍ ഉത്തരം അരുളും.</verse>
				<verse number="20">കര്‍ത്താവ് നിങ്ങള്‍ക്കു കഷ്ടത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവും മാത്രം തന്നാലും ഇനി നിന്‍റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കയില്ല; നിന്‍റെ കണ്ണ് നിന്‍റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.</verse>
				<verse number="21">നിങ്ങള്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊള്‍വിന്‍ എന്നൊരു വാക്ക് പിറകിൽനിന്നു കേള്‍ക്കും.</verse>
				<verse number="22">വെള്ളി പൊതിഞ്ഞിരിക്കുന്ന ബിംബങ്ങളെയും പൊന്നു പൊതിഞ്ഞിരിക്കുന്ന വിഗ്രഹങ്ങളെയും നിങ്ങള്‍ അശുദ്ധമാക്കും; അവയെ മലിനമായൊരു വസ്തുപോലെ എറിഞ്ഞുകളകയും പൊയ്ക്കോ എന്നു പറകയും ചെയ്യും.</verse>
				<verse number="23">നീ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തിലെ വിളവായ അപ്പവും അവന്‍ നിനക്കു തരും; അതു പുഷ്‍ടിയും സമൃദ്ധിയും ഉള്ളതായിരിക്കും; അന്നു നിന്‍റെ കന്നുകാലികള്‍ വിസ്താരമായ മേച്ചൽപ്പുറങ്ങളിൽ മേയും.</verse>
				<verse number="24">നിലം ഉഴുന്ന കാളകളും കഴുതകളും മുറംകൊണ്ടും പല്ലികൊണ്ടും വീശി വെടിപ്പാക്കിയതും ഉപ്പു ചേര്‍ത്തതുമായ തീന്‍ തിന്നും.</verse>
				<verse number="25">മഹാസംഹാരദിവസത്തിൽ ഗോപുരങ്ങള്‍ വീഴുമ്പോള്‍, ഉയരമുള്ള എല്ലാ മലയിലും പൊക്കമുള്ള എല്ലാ കുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.</verse>
				<verse number="26">യഹോവ തന്‍റെ ജനത്തിന്‍റെ മുറിവു കെട്ടുകയും അവരുടെ അടിപ്പിണര്‍ പൊറുപ്പിക്കയും ചെയ്യുന്ന നാളിൽ ചന്ദ്രന്‍റെ പ്രകാശം സൂര്യന്‍റെ പ്രകാശംപോലെയാകും; സൂര്യന്‍റെ പ്രകാശം ഏഴു പകലിന്‍റെ പ്രകാശംപോലെ ഏഴിരട്ടിയായിരിക്കും.</verse>
				<verse number="27">ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു യഹോവയുടെ നാമം ദൂരത്തുനിന്നു വരുന്നു; അവന്‍റെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; അവന്‍റെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു.</verse>
				<verse number="28">ജാതികളെ നാശത്തിന്‍റെ അരിപ്പകൊണ്ട് അരിക്കേണ്ടതിന് അവന്‍റെ ശ്വാസം കവിഞ്ഞൊഴുകുന്നതും കഴുത്തോളം വെള്ളമുള്ളതും ആയ തോടുപോലെയും ജാതികളുടെ വായിൽ അവരെ തെറ്റിച്ചുകളയുന്ന ഒരു കടിഞ്ഞാണായും ഇരിക്കുന്നു.</verse>
				<verse number="29">നിങ്ങള്‍ ഉത്സവാഘോഷരാത്രിയിൽ എന്നപോലെ പാട്ടുപാടുകയും യഹോവയുടെ പര്‍വതത്തിൽ യിസ്രായേലിന്‍ പാറയായവന്‍റെ അടുക്കൽ ചെല്ലേണ്ടതിനു കുഴലോടുകൂടെ പോകുംപോലെ ഹൃദയപൂര്‍വം സന്തോഷിക്കയും ചെയ്യും.</verse>
				<verse number="30">യഹോവ തന്‍റെ മഹത്ത്വമുള്ള മേഘനാദം കേള്‍പ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റ്, മഴക്കോള്‍, കന്മഴ എന്നിവയോടുംകൂടെ തന്‍റെ ഭുജത്തിന്‍റെ അവതരണം കാണിക്കയും ചെയ്യും.</verse>
				<verse number="31">യഹോവയുടെ മേഘനാദത്താൽ അശ്ശൂര്‍ തകര്‍ന്നുപോകും; തന്‍റെ വടികൊണ്ട് അവന്‍ അവനെ അടിക്കും.</verse>
				<verse number="32">യഹോവ അവനെ വിധിദണ്ഡുകൊണ്ട് അടിക്കുന്ന ഓരോ അടിയോടുംകൂടെ തപ്പിന്‍റെയും കിന്നരത്തിന്‍റെയും നാദം ഉണ്ടായിരിക്കും;</verse>
				<verse number="33">അവന്‍ അവരോടു തകര്‍ത്തു പടവെട്ടും. പണ്ടു തന്നെ ഒരു ദഹനസ്ഥലം ഒരുക്കിയിട്ടുണ്ടല്ലോ; അതു രാജാവിനായിട്ടും ഒരുക്കിയിരിക്കുന്നു; അവന്‍ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്‍റെ ചിതയിൽ വളരെ തീയും വിറകും ഉണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.</verse>
			</chapter>
			<chapter number="31">
				<verse number="1">യിസ്രായേലിന്‍റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിനായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സ് ഊന്നി രഥം അനവധിയുള്ളതുകൊണ്ട് അതിലും, കുതിരച്ചേവകര്‍ മഹാബലവാന്മാരാകകൊണ്ട് അവരിലും ആശ്രയിക്കുന്നവര്‍ക്ക്</verse>
				<verse number="2">അയ്യോ കഷ്ടം! എന്നാൽ അവനും ജ്ഞാനിയാകുന്നു; അവന്‍ അനര്‍ഥം വരുത്തും; തന്‍റെ വചനം മാറ്റുകയില്ല; അവന്‍ ദുഷ്കര്‍മികളുടെ ഗൃഹത്തിനും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിനും വിരോധമായി എഴുന്നേല്ക്കും.</verse>
				<verse number="3">മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്‍റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.</verse>
				<verse number="4">യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോള്‍ ഇടയക്കൂട്ടത്തെ അതിന്‍റെ നേരേ വിളിച്ചു കൂട്ടിയാലും അത് അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വതത്തിലും അതിന്‍റെ ഗിരിയിലും യുദ്ധം ചെയ്‍വാന്‍ ഇറങ്ങി വരും.</verse>
				<verse number="5">പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവന്‍ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.</verse>
				<verse number="6">യിസ്രായേൽമക്കളേ, നിങ്ങള്‍ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്‍റെ അടുക്കലേക്കു തിരിവിന്‍.</verse>
				<verse number="7">അന്നാളിൽ നിങ്ങളിൽ ഓരോരുത്തന്‍ നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കു പാപത്തിനായി വെള്ളിയും പൊന്നുംകൊണ്ട് ഉണ്ടാക്കിയ മിഥ്യാമൂര്‍ത്തികളെ ത്യജിച്ചു കളയും.</verse>
				<verse number="8">എന്നാൽ അശ്ശൂര്‍ പുരുഷന്‍റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്‍റേതല്ലാത്ത വാളിന് ഇരയായിത്തീരും; അവര്‍ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ അവരുടെ യൗവനക്കാര്‍ ഊഴിയവേലക്കാരായിത്തീരും.</verse>
				<verse number="9">ഭീതി ഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാര്‍ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="32">
				<verse number="1">ഒരു രാജാവ് നീതിയോടെ വാഴും; പ്രഭുക്കന്മാര്‍ ന്യായത്തോടെ അധികാരം നടത്തും.</verse>
				<verse number="2">ഓരോരുത്തന്‍ കാറ്റിന് ഒരു മറവും പിശറിന് ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീര്‍ത്തോടുകള്‍പോലെയും ക്ഷീണമുള്ള ദേശത്ത് ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.</verse>
				<verse number="3">കാണുന്നവരുടെ കണ്ണ് ഇനി മങ്ങുകയില്ല; കേള്‍ക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.</verse>
				<verse number="4">അവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.</verse>
				<verse number="5">ഭോഷനെ ഇനി ഉത്തമന്‍ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല. ഭോഷന്‍ ഭോഷത്തം സംസാരിക്കും;</verse>
				<verse number="6">വഷളത്തം ചെയ്തും യഹോവയ്ക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവര്‍ക്കു പാനം മുടക്കിയുംകൊണ്ട് അവന്‍റെ ഹൃദയം നീതികേടും പ്രവര്‍ത്തിക്കും.</verse>
				<verse number="7">ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രന്‍ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാന്‍ അവന്‍ ദുരുപായങ്ങളെ നിരൂപിക്കുന്നു.</verse>
				<verse number="8">ഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കുന്നു; ഉത്തമകാര്യങ്ങളിൽ അവന്‍ ഉറ്റുനില്ക്കുന്നു.</verse>
				<verse number="9">സ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റ് എന്‍റെ വാക്കു കേള്‍പ്പിന്‍; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്‍റെ വചനം ശ്രദ്ധിപ്പിന്‍.</verse>
				<verse number="10">ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോള്‍ നിങ്ങള്‍ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും;</verse>
				<verse number="11">ഫലശേഖരം ഉണ്ടാകയുമില്ല. സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറപ്പിന്‍; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിന്‍; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിന്‍; അരയിൽ രട്ടു കെട്ടുവിന്‍.</verse>
				<verse number="12">മനോഹരമായ വയലുകളെയും ഫലപുഷ്‍ടിയുള്ള മുന്തിരിവള്ളിയെയും ഓര്‍ത്ത് അവര്‍ മാറത്ത് അടിക്കും.</verse>
				<verse number="13">എന്‍റെ ജനത്തിന്‍റെ ദേശത്ത് ഉല്ലസിതനഗരത്തിലെ സകല സന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളയ്ക്കും.</verse>
				<verse number="14">അരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്‍ടിയുള്ള നഗരം നിര്‍ജനമായിത്തീരും; കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിന്‍കൂട്ടങ്ങളുടെ മേച്ചൽപ്പുറവും ആയിരിക്കും.</verse>
				<verse number="15">ഉയരത്തിൽനിന്ന് ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നെ; അപ്പോള്‍ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.</verse>
				<verse number="16">അന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാര്‍ക്കും.</verse>
				<verse number="17">നീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിര്‍ഭയതയും ആയിരിക്കും.</verse>
				<verse number="18">എന്‍റെ ജനം സമാധാനനിവാസത്തിലും നിര്‍ഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാര്‍ക്കും.</verse>
				<verse number="19">എന്നാൽ വനത്തിന്‍റെ വീഴ്ചയ്ക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.</verse>
				<verse number="20">വെള്ളത്തിനരികത്തെല്ലാം വിതയ്ക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങള്‍ക്കു ഭാഗ്യം!</verse>
			</chapter>
			<chapter number="33">
				<verse number="1">സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോട് ആരും ദ്രോഹം പ്രവര്‍ത്തിക്കാതെ ദ്രോഹം പ്രവര്‍ത്തിക്കയും ചെയ്യുന്നവനേ, നിനക്ക് അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിര്‍ത്തുമ്പോള്‍ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവര്‍ത്തിക്കുന്നതു മതിയാക്കുമ്പോള്‍ നിന്നോടും ദ്രോഹം പ്രവര്‍ത്തിക്കും.</verse>
				<verse number="2">യഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങള്‍ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവര്‍ക്കു ഭുജവും കഷ്ടകാലത്തു ഞങ്ങള്‍ക്കു രക്ഷയും ആയിരിക്കേണമേ.</verse>
				<verse number="3">കോലാഹലം ഹേതുവായി വംശങ്ങള്‍ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോള്‍ ജാതികള്‍ ചിതറിപ്പോയി.</verse>
				<verse number="4">നിങ്ങളുടെ കവര്‍ച്ച തുള്ളന്‍ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും; വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവര്‍ അതിന്മേൽ ചാടിവീഴും.</verse>
				<verse number="5">യഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവന്‍ വസിക്കുന്നത്; അവന്‍ സീയോനെ ന്യായവും നീതിയുംകൊണ്ടു നിറച്ചിരിക്കുന്നു.</verse>
				<verse number="6">നിന്‍റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും.</verse>
				<verse number="7">ഇതാ അവരുടെ ശൗര്യവാന്മാര്‍ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്‍റെ ദൂതന്മാര്‍ അതിദുഃഖത്തോടെ കരയുന്നു.</verse>
				<verse number="8">പെരുവഴികള്‍ ശൂന്യമായിക്കിടക്കുന്നു; വഴിപോക്കര്‍ ഇല്ലാതെയായിരിക്കുന്നു; അവന്‍ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു; ഒരു മനുഷ്യനെയും അവന്‍ ആദരിക്കുന്നില്ല.</verse>
				<verse number="9">ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോന്‍ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോന്‍ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കര്‍മ്മേലും ഇലപൊഴിക്കുന്നു.</verse>
				<verse number="10">ഇപ്പോള്‍ ഞാന്‍ എഴുന്നേല്ക്കും; ഇപ്പോള്‍ ഞാന്‍ എന്നെത്തന്നെ ഉയര്‍ത്തും; ഇപ്പോള്‍ ഞാന്‍ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="11">നിങ്ങള്‍ വൈക്കോലിനെ ഗര്‍ഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.</verse>
				<verse number="12">വംശങ്ങള്‍ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.</verse>
				<verse number="13">ദൂരസ്ഥന്മാരേ, ഞാന്‍ ചെയ്തതു കേള്‍പ്പിന്‍; സമീപസ്ഥന്മാരേ, എന്‍റെ വീര്യപ്രവൃത്തികള്‍ ഗ്രഹിപ്പിന്‍.</verse>
				<verse number="14">സീയോനിലെ പാപികള്‍ പേടിക്കുന്നു; വഷളന്മാരായവര്‍ക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാര്‍ക്കും? നമ്മിൽ ആര്‍നിത്യദഹനങ്ങളുടെ അടുക്കൽ പാര്‍ക്കും?</verse>
				<verse number="15">നീതിയായി നടന്നു നേര്‍ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലി വാങ്ങാതെ കൈ കുടഞ്ഞുകളകയും രക്തപാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവിപൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണ് അടച്ചുകളകയും ചെയ്യുന്നവന്‍;</verse>
				<verse number="16">ഇങ്ങനെയുള്ളവന്‍ ഉയരത്തിൽ വസിക്കും; പാറക്കോട്ടകള്‍ അവന്‍റെ അഭയസ്ഥാനമായിരിക്കും; അവന്‍റെ അപ്പം അവനു കിട്ടും;</verse>
				<verse number="17">അവനു വെള്ളം മുട്ടിപ്പോകയുമില്ല. നിന്‍റെ കണ്ണ് രാജാവിനെ അവന്‍റെ സൗന്ദര്യത്തോടെ ദര്‍ശിക്കും; വിശാലമായോരു ദേശം കാണും.</verse>
				<verse number="18">പണം എണ്ണുന്നവന്‍ എവിടെ? തൂക്കിനോക്കുന്നവന്‍ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവന്‍ എവിടെ? എന്നിങ്ങനെ നിന്‍റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.</verse>
				<verse number="19">നീ തിരിച്ചറിയാത്ത പ്രയാസമുള്ള വാക്കും നിനക്കു ഗ്രഹിച്ചുകൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.</verse>
				<verse number="20">നമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്‍റെ കണ്ണ് യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറ് ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.</verse>
				<verse number="21">അവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികള്‍ക്കും തോടുകള്‍ക്കും പകരമായിരിക്കും; തണ്ടുവച്ച പടക് അതിൽ നടക്കയില്ല; പ്രതാപമുള്ള കപ്പൽ അതിൽക്കൂടി കടന്നുപോകയുമില്ല.</verse>
				<verse number="22">യഹോവ നമ്മുടെ ന്യായാധിപന്‍; യഹോവ നമ്മുടെ ന്യായദാതാവ്; യഹോവ നമ്മുടെ രാജാവ്; അവന്‍ നമ്മെ രക്ഷിക്കും.</verse>
				<verse number="23">നിന്‍റെ കയറ് അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിര്‍ത്തുകൂടാ. പിടിച്ചു പറിച്ച വലിയ കൊള്ള അന്ന് വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.</verse>
				<verse number="24">എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാര്‍ക്കുന്ന ജനത്തിന്‍റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.</verse>
			</chapter>
			<chapter number="34">
				<verse number="1">ജാതികളേ, അടുത്തുവന്നു കേള്‍പ്പിന്‍; വംശങ്ങളേ, ശ്രദ്ധതരുവിന്‍; ഭൂമിയും അതിന്‍റെ നിറവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേള്‍ക്കട്ടെ.</verse>
				<verse number="2">യഹോവയ്ക്കു സകല ജാതികളോടും കോപവും അവരുടെ സര്‍വസൈന്യത്തോടും ക്രോധവും ഉണ്ട്; അവന്‍ അവരെ ശപഥാര്‍പ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു.</verse>
				<verse number="3">അവരുടെ ഹതന്മാരെ എറിഞ്ഞുകളയും; അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; അവരുടെ രക്തംകൊണ്ടു മലകള്‍ ഒഴുകിപ്പോകും.</verse>
				<verse number="4">ആകാശത്തിലെ സൈന്യമെല്ലാം അലിഞ്ഞുപോകും; ആകാശവും ഒരു ചുരുള്‍പോലെ ചുരുണ്ടുപോകും; അതിലെ സൈന്യമൊക്കെയും മുന്തിരിവള്ളിയുടെ ഇല വാടി പൊഴിയുന്നതുപോലെയും അത്തിവൃക്ഷത്തിന്‍റെ കായ് വാടി പ്പൊഴിയുന്നതുപോലെയും പൊഴിഞ്ഞുപോകും.</verse>
				<verse number="5">എന്‍റെ വാള്‍ സ്വര്‍ഗത്തിൽ ലഹരിച്ചിരിക്കുന്നു; അത് എദോമിന്മേലും എന്‍റെ ശപഥാര്‍പ്പിത ജാതിയുടെമേലും ന്യായവിധിക്കായി ഇറങ്ങിവരും.</verse>
				<verse number="6">യഹോവയുടെ വാള്‍ രക്തം പുരണ്ടും കൊഴുപ്പു പൊതിഞ്ഞും ഇരിക്കുന്നു; കുഞ്ഞാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും ആട്ടുകൊറ്റന്മാരുടെ മൂത്രപിണ്ഡങ്ങളുടെ കൊഴുപ്പുകൊണ്ടും തന്നെ; യഹോവയ്ക്കു ബൊസ്രയിൽ ഒരു യാഗവും എദോംദേശത്ത് ഒരു മഹാസംഹാരവും ഉണ്ട്.</verse>
				<verse number="7">അവയോടുകൂടെ കാട്ടുപോത്തുകളും കാളകളോടുകൂടെ മൂരികളും വീഴും; അവരുടെ ദേശം രക്തം കുടിച്ചു ലഹരി പിടിക്കും; അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും.</verse>
				<verse number="8">അതു യഹോവ പ്രതികാരം നടത്തുന്ന ദിവസവും സീയോന്‍റെ വ്യവഹാരത്തിൽ പ്രതിഫലം കൊടുക്കുന്ന സംവത്സരവും ആകുന്നു.</verse>
				<verse number="9">അവിടത്തെ തോടുകള്‍ കീലായും മണ്ണ് ഗന്ധകമായും നിലം കത്തുന്ന കീലായും ഭവിക്കും.</verse>
				<verse number="10">രാവും പകലും അതു കെടുകയില്ല; അതിന്‍റെ പുക സദാകാലം പൊങ്ങിക്കൊണ്ടിരിക്കും; തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരുത്തനും ഒരുനാളും അതിൽക്കൂടി കടന്നുപോകയുമില്ല.</verse>
				<verse number="11">വേഴാമ്പലും മുള്ളന്‍പന്നിയും അതിനെ കൈവശമാക്കും; മൂങ്ങയും മലങ്കാക്കയും അതിൽ പാര്‍ക്കും; അവന്‍ അതിന്മേൽ പാഴിന്‍റെ നൂലും ശൂന്യത്തിന്‍റെ തൂക്കുകട്ടിയും പിടിക്കും.</verse>
				<verse number="12">അതിലെ കുലീനന്മാര്‍ ആരും രാജത്വം ഘോഷിക്കയില്ല; അതിലെ പ്രഭുക്കന്മാര്‍ എല്ലാവരും നാസ്തിയായിപ്പോകും.</verse>
				<verse number="13">അതിന്‍റെ അരമനകളിൽ മുള്ളും അതിന്‍റെ കോട്ടകളിൽ തൂവയും ഞെരിഞ്ഞിലും മുളയ്ക്കും; അതു കുറുക്കന്മാര്‍ക്കു പാര്‍പ്പിടവും ഒട്ടകപ്പക്ഷികള്‍ക്കു താവളവും ആകും.</verse>
				<verse number="14">മരുമൃഗങ്ങളും ചെന്നായ്ക്കളും തമ്മിൽ എതിര്‍പ്പെടും; വനഭൂതം വനഭൂതത്തെ വിളിക്കും; അവിടെ വേതാളം കിടക്കുകയും വിശ്രാമം പ്രാപിക്കയും ചെയ്യും.</verse>
				<verse number="15">അവിടെ അസ്ത്രനാഗം കൂടുണ്ടാക്കി മുട്ടയിട്ടു പൊരുന്നി കുഞ്ഞുങ്ങളെ തന്‍റെ നിഴലിന്‍കീഴെ ചേര്‍ത്തുകൊള്ളും; അവിടെ പരുന്ത് അതതിന്‍റെ ഇണയോടു കൂടും.</verse>
				<verse number="16">യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചു നോക്കുവിന്‍; അവയിൽ ഒന്നും കാണാതിരിക്കയില്ല; ഒന്നിനും ഇണ ഇല്ലാതിരിക്കയുമില്ല; അവന്‍റെ വായല്ലോ കല്പിച്ചത്; അവന്‍റെ ആത്മാവത്രേ അവയെ കൂട്ടിവരുത്തിയത്.</verse>
				<verse number="17">അവന്‍ അവയ്ക്കായി ചീട്ടിട്ടു, അവന്‍റെ കൈ അതിനെ അവയ്ക്കു ചരടുകൊണ്ടു വിഭാഗിച്ചുകൊടുത്തു; അവ സദാകാലത്തേക്കും അതിനെ കൈവശമാക്കി തലമുറതലമുറയായി അതിൽ പാര്‍ക്കും.</verse>
			</chapter>
			<chapter number="35">
				<verse number="1">മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിര്‍ജനപ്രദേശം ഉല്ലസിച്ചു പനിനീര്‍പുഷ്പംപോലെ പൂക്കും.</verse>
				<verse number="2">അതു മനോഹരമായി പൂത്ത് ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്‍റെ മഹത്ത്വവും കര്‍മ്മേലിന്‍റെയും ശാരോന്‍റെയും ശോഭയും അതിനു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്ത്വവും നമ്മുടെ ദൈവത്തിന്‍റെ തേജസ്സും കാണും.</verse>
				<verse number="3">തളര്‍ന്ന കൈകളെ ബലപ്പെടുത്തുവിന്‍; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിന്‍.</verse>
				<verse number="4">മനോഭീതിയുള്ളവരോട്: ധൈര്യപ്പെടുവിന്‍, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്‍റെ പ്രതിഫലവും വരുന്നു! അവന്‍ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിന്‍.</verse>
				<verse number="5">അന്നു കുരുടന്മാരുടെ കണ്ണ് തുറന്നുവരും; ചെകിടന്മാരുടെ ചെവി അടഞ്ഞിരിക്കയുമില്ല.</verse>
				<verse number="6">അന്നു മുടന്തന്‍ മാനിനെപ്പോലെ ചാടും; ഊമന്‍റെ നാവും ഉല്ലസിച്ചു ഘോഷിക്കും; മരുഭൂമിയിൽ വെള്ളവും നിര്‍ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും.</verse>
				<verse number="7">മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കന്മാരുടെ പാര്‍പ്പിടത്ത്, അവ കിടന്ന സ്ഥലത്തു തന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.</verse>
				<verse number="8">അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിനു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽക്കൂടി കടന്നുപോകയില്ല; അവന്‍ അവരോടുകൂടെ ഇരിക്കും; വഴിപോക്കര്‍, ഭോഷന്മാര്‍പോലും, വഴിതെറ്റിപ്പോകയില്ല.</verse>
				<verse number="9">ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല; ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവര്‍ അവിടെ നടക്കും.</verse>
				<verse number="10">അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവര്‍ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീര്‍പ്പും ഓടിപ്പോകും.</verse>
			</chapter>
			<chapter number="36">
				<verse number="1">ഹിസ്കീയാരാജാവിന്‍റെ പതിന്നാലാം ആണ്ടിൽ, അശ്ശൂര്‍രാജാവായ സന്‍ഹേരീബ് യെഹൂദായിലെ ഉറപ്പുള്ള എല്ലാ പട്ടണങ്ങളുടെയും നേരേ പുറപ്പെട്ടുവന്ന് അവയെ പിടിച്ചു.</verse>
				<verse number="2">അന്ന് അശ്ശൂര്‍രാജാവ് രബ്-ശാക്കേയെ ലാഖീശിൽനിന്നു യെരൂശലേമിലേക്കു ഹിസ്കീയാരാജാവിന്‍റെ അടുക്കൽ ഒരു വലിയ സൈന്യത്തോടുകൂടെ അയച്ചു; അവന്‍ അലക്കുകാരന്‍റെ വയലിലെ പെരുവഴിക്കലുള്ള മേലത്തെ കളത്തിന്‍റെ കല്പാത്തിക്കരികെ നിന്നു.</verse>
				<verse number="3">അപ്പോള്‍ ഹില്ക്കീയാവിന്‍റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്‍റെ മകന്‍ യോവാഹ് എന്ന മന്ത്രിയും അവന്‍റെ അടുക്കൽ പുറത്തു ചെന്നു.</verse>
				<verse number="4">രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ ഹിസ്കീയാവോടു പറയേണ്ടത്: അശ്ശൂര്‍രാജാവായ മഹാരാജാവ് ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്ത്?</verse>
				<verse number="5">യുദ്ധത്തിനു വേണ്ടുന്ന ആലോചനയും ബലവും ഉണ്ട് എന്നുള്ള വെറും വാക്ക് അത്രേ എന്നു ഞാന്‍ പറയുന്നു; ആരെ ആശ്രയിച്ചിട്ടാകുന്നു നീ എന്നോടു മത്സരിച്ചിരിക്കുന്നത്?</verse>
				<verse number="6">ചതഞ്ഞ ഓടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നത്; അത് ഒരുത്തന്‍ ഊന്നിയാൽ, അവന്‍റെ ഉള്ളംകൈയിൽ തറച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നിൽ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നെയാകുന്നു.</verse>
				<verse number="7">അല്ല നീ എന്നോട്: ഞങ്ങളുടെ ദൈവമായ യഹോവയിൽ ഞങ്ങള്‍ ആശ്രയിക്കുന്നു എന്നു പറയുന്നുവെങ്കിൽ അവന്‍റെ പൂജാഗിരികളും യാഗപീഠങ്ങളും ഹിസ്കീയാവ് നീക്കിക്കളഞ്ഞിട്ടല്ലോ യെഹൂദായോടും യെരൂശലേമ്യരോടും: നിങ്ങള്‍ ഈ യാഗപീഠത്തിന്‍റെ മുമ്പിൽ നമസ്കരിപ്പിന്‍ എന്നു കല്പിച്ചത്?</verse>
				<verse number="8">ആകട്ടെ; എന്‍റെ യജമാനനായ അശ്ശൂര്‍രാജാവുമായി വാതു കെട്ടുക: തക്ക കുതിരച്ചേവകരെ കയറ്റുവാന്‍ നിനക്കു കഴിയുമെങ്കിൽ ഞാന്‍ രണ്ടായിരം കുതിരയെ നിനക്കു തരാം.</verse>
				<verse number="9">നീ പിന്നെ എങ്ങനെ എന്‍റെ യജമാനന്‍റെ എളിയ ദാസന്മാരിൽ ഒരുപടനായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമിൽ ആശ്രയിക്കുന്നുവല്ലോ.</verse>
				<verse number="10">ഞാന്‍ ഇപ്പോള്‍ ഈ ദേശം നശിപ്പിപ്പാന്‍ യഹോവയെ കൂടാതെയോ അതിന്‍റെ നേരേ പുറപ്പെട്ടുവന്നിരിക്കുന്നത്? യഹോവ എന്നോട്: ഈ ദേശത്തിന്‍റെ നേരേ പുറപ്പെട്ടുചെന്ന് അതിനെ നശിപ്പിക്ക എന്നു കല്പിച്ചിരിക്കുന്നു.</verse>
				<verse number="11">അപ്പോള്‍ എല്യാക്കീമും ശെബ്നയും യോവാഹും രബ്-ശാക്കേയോട്: അടിയങ്ങളോട് അരാംഭാഷയിൽ സംസാരിക്കേണമേ; അതു ഞങ്ങള്‍ക്ക് അറിയാം; മതിലിന്മേലുള്ള ജനം കേള്‍ക്കേ ഞങ്ങളോടു യെഹൂദാഭാഷയിൽ സംസാരിക്കരുതേ എന്നു പറഞ്ഞു.</verse>
				<verse number="12">അതിനു രബ്-ശാക്കേ: നിന്‍റെ യജമാനനോടും നിന്നോടും ഈ വാക്ക് പറവാനോ എന്‍റെ യജമാനന്‍ എന്നെ അയച്ചിരിക്കുന്നത്? നിങ്ങളോടുകൂടി സ്വന്തമലം തിന്നുകയും സ്വന്തമൂത്രം കുടിക്കയും ചെയ്‍വാന്‍ മതിലിന്മേൽ ഇരിക്കുന്ന പുരുഷന്മാരുടെ അടുക്കൽ അല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="13">അങ്ങനെ രബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതെന്തെന്നാൽ: മഹാരാജാവായ അശ്ശൂര്‍രാജാവിന്‍റെ വാക്ക് കേള്‍പ്പിന്‍.</verse>
				<verse number="14">രാജാവ് ഇപ്രകാരം കല്പിക്കുന്നു: ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; അവനു നിങ്ങളെ വിടുവിപ്പാന്‍ കഴികയില്ല.</verse>
				<verse number="15">യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും; ഈ നഗരം അശ്ശൂര്‍രാജാവിന്‍റെ കൈയിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുത്.</verse>
				<verse number="16">ഹിസ്കീയാവിനു നിങ്ങള്‍ ചെവികൊടുക്കരുത്; അശ്ശൂര്‍രാജാവ് ഇപ്രകാരം കല്പിക്കുന്നു: നിങ്ങള്‍ എന്നോടു സന്ധിചെയ്ത് എന്‍റെ അടുക്കൽ പുറത്തുവരുവിന്‍; നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്‍റെയും ഫലം തിന്നുകയും താന്താന്‍റെ കിണറ്റിലെ വെള്ളം കുടിക്കയും ചെയ്തുകൊള്‍വിന്‍.</verse>
				<verse number="17">പിന്നെ ഞാന്‍ വന്നു, നിങ്ങളുടെ ദേശത്തിനു തുല്യമായി ധാന്യവും വീഞ്ഞും അപ്പവും മുന്തിരിത്തോട്ടങ്ങളും ഉള്ള ഒരു ദേശത്തേക്കു നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.</verse>
				<verse number="18">യഹോവ നമ്മെ വിടുവിക്കുമെന്നു പറഞ്ഞു ഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ജാതികളുടെ ദേവന്മാരിൽ ആരെങ്കിലും തന്‍റെ ദേശത്തെ അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?</verse>
				<verse number="19">ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെ ദേവന്മാരും എവിടെ? അവര്‍ ശമര്യയെ എന്‍റെ കൈയിൽനിന്നു വിടുവിച്ചിട്ടുണ്ടോ?</verse>
				<verse number="20">യഹോവ യെരൂശലേമിനെ എന്‍റെ കൈയിൽനിന്നു വിടുവിപ്പാന്‍ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വച്ച് ഒരുത്തന്‍ തന്‍റെ ദേശത്തെ എന്‍റെ കൈയിൽനിന്നു വിടുവിച്ചുവോ?</verse>
				<verse number="21">എന്നാൽ ജനം മിണ്ടാതിരുന്ന് അവനോട് ഒന്നും ഉത്തരം പറഞ്ഞില്ല; അവനോട് ഉത്തരം പറയരുതെന്നു രാജകല്പന ഉണ്ടായിരുന്നു.</verse>
				<verse number="22">ഹില്ക്കീയാവിന്‍റെ മകന്‍ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരന്‍ ശെബ്നയും ആസാഫിന്‍റെ മകന്‍ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്‍റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്ക് അവനോട് അറിയിച്ചു.</verse>
			</chapter>
			<chapter number="37">
				<verse number="1">ഹിസ്കീയാരാജാവ് അതു കേട്ടപ്പോള്‍ വസ്ത്രം കീറി രട്ടുടുത്തുകൊണ്ടു യഹോവയുടെ ആലയത്തിൽ ചെന്നു.</verse>
				<verse number="2">പിന്നെ അവന്‍ രാജധാനിവിചാരകന്‍ എല്യാക്കീമിനെയും രായസക്കാരന്‍ ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും രട്ടുടുത്തവരായി ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു.</verse>
				<verse number="3">അവര്‍ അവനോടു പറഞ്ഞത്: ഹിസ്കീയാവ് ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങള്‍ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.</verse>
				<verse number="4">ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ രബ്-ശാക്കേയെ അവന്‍റെ യജമാനനായ അശ്ശൂര്‍രാജാവ് അയച്ചു പറയിക്കുന്ന വാക്ക് നിന്‍റെ ദൈവമായ യഹോവ പക്ഷേ കേള്‍ക്കും; നിന്‍റെ ദൈവമായ യഹോവ കേട്ടിരിക്കുന്ന വാക്കിനു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണമേ.</verse>
				<verse number="5">ഹിസ്കീയാരാജാവിന്‍റെ ഭൃത്യന്മാര്‍ യെശയ്യാവിന്‍റെ അടുക്കൽ വന്നപ്പോള്‍</verse>
				<verse number="6">യെശയ്യാവ് അവരോടു പറഞ്ഞത്: നിങ്ങള്‍ നിങ്ങളുടെ യജമാനനോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂര്‍രാജാവിന്‍റെ ഭൃത്യന്മാര്‍ എന്നെ നിന്ദിച്ചതായി നീ കേട്ടിരിക്കുന്ന വാക്കുനിമിത്തം ഭയപ്പെടേണ്ടാ.</verse>
				<verse number="7">ഞാന്‍ അവന് ഒരു മനോവിഭ്രമം വരുത്തും; അവന്‍ ഒരു ശ്രുതി കേട്ടിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോകും; ഞാന്‍ അവനെ അവന്‍റെ സ്വന്തദേശത്തുവച്ചു വാള്‍കൊണ്ടു വീഴുമാറാക്കും.</verse>
				<verse number="8">രബ്-ശാക്കേ മടങ്ങിച്ചെന്ന് അശ്ശൂര്‍രാജാവ് ലിബ്നായുടെ നേരേ യുദ്ധം ചെയ്യുന്നതു കണ്ടു; അവന്‍ ലാഖീശ് വിട്ടുപോയി എന്ന് അവന്‍ കേട്ടിരുന്നു.</verse>
				<verse number="9">എന്നാൽ കൂശ്‍രാജാവായ തിര്‍ ഹാക്കാ തന്‍റെ നേരേ യുദ്ധംചെയ്‍വാന്‍ പുറപ്പെട്ടിരിക്കുന്നു എന്നു കേട്ടിട്ട് അവന്‍ ഹിസ്കീയാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു കല്പിച്ചതെന്തെന്നാൽ:</verse>
				<verse number="10">നിങ്ങള്‍ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടത്: യെരൂശലേം അശ്ശൂര്‍രാജാവിന്‍റെ കൈയിൽ ഏല്പിച്ചു കളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്‍റെ ദൈവം നിന്നെ ചതിക്കരുത്.</verse>
				<verse number="11">അശ്ശൂര്‍രാജാക്കന്മാര്‍ സകല ദേശങ്ങളോടു ചെയ്തതും അവയ്ക്ക് ഉന്മൂലനാശം വരുത്തിയതും നീ കേട്ടിട്ടുണ്ടല്ലോ; നീ വിടുവിക്കപ്പെടുമോ?</verse>
				<verse number="12">ഗോസാന്‍, ഹാരാന്‍, രേസെഫ, തെലസ്സാരിലെ ഏദേന്യര്‍ എന്നിങ്ങനെ എന്‍റെ പിതാക്കന്മാര്‍ നശിപ്പിച്ചുകളഞ്ഞ ജാതികളുടെ ദേവന്മാര്‍ അവരെ വിടുവിച്ചിട്ടുണ്ടോ?</verse>
				<verse number="13">ഹമാത്ത്‍രാജാവും അര്‍പ്പാദ്‍രാജാവും സെഫര്‍വ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവയ്ക്കു രാജാവായിരുന്നവനും എവിടെ?</verse>
				<verse number="14">ഹിസ്കീയാവ് ദൂതന്മാരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു; ഹിസ്കീയാവ് യഹോവയുടെ ആലയത്തിൽ ചെന്നു യഹോവയുടെ സന്നിധിയിൽ അതു വിടര്‍ത്തി.</verse>
				<verse number="15">ഹിസ്കീയാവ് യഹോവയോടു പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="16">യിസ്രായേലിന്‍റെ ദൈവമായി കെരൂബുകളുടെ മീതെ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തന്‍ മാത്രം ഭൂമിയിലെ സര്‍വരാജ്യങ്ങള്‍ക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി.</verse>
				<verse number="17">യഹോവേ, ചെവി ചായിച്ചു കേള്‍ക്കേണമേ; യഹോവേ, തൃക്കണ്ണു തുറന്നു നോക്കേണമേ; ജീവനുള്ള ദൈവത്തെ നിന്ദിപ്പാന്‍ ആളയച്ചിരിക്കുന്ന സന്‍ഹേരീബിന്‍റെ വാക്ക് ഒക്കെയും കേള്‍ക്കേണമേ.</verse>
				<verse number="18">യഹോവേ, അശ്ശൂര്‍രാജാക്കന്മാര്‍ സര്‍വജാതികളെയും അവരുടെ ദേശത്തെയും ശൂന്യമാക്കി,</verse>
				<verse number="19">അവരുടെ ദേവന്മാരെ തീയിൽ ഇട്ടുകളഞ്ഞതു സത്യം തന്നെ; അവ ദേവന്മാരല്ല, മനുഷ്യരുടെ കൈപ്പണിയായ മരവും കല്ലും മാത്രം ആയിരുന്നുവല്ലോ; ആകയാൽ അവര്‍ അവയെ നശിപ്പിച്ചുകളഞ്ഞു.</verse>
				<verse number="20">ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തന്‍ മാത്രം യഹോവ എന്നു ഭൂമിയിലെ സകല രാജ്യങ്ങളും അറിയേണ്ടതിനു ഞങ്ങളെ അവന്‍റെ കൈയിൽനിന്നു രക്ഷിക്കേണമേ.</verse>
				<verse number="21">ആമോസിന്‍റെ മകനായ യെശയ്യാവ് ഹിസ്കീയാവിന്‍റെ അടുക്കൽ പറഞ്ഞയച്ചത് എന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ അശ്ശൂര്‍രാജാവായ സന്‍ഹേരീബ് നിമിത്തം എന്നോടു പ്രാര്‍ഥിച്ചതുകൊണ്ട്,</verse>
				<verse number="22">അവനെക്കുറിച്ചു യഹോവ അരുളിച്ചെയ്ത വചനം ആവിത്: സീയോന്‍പുത്രിയായ കന്യക നിന്നെ നിന്ദിച്ചു പരിഹസിക്കുന്നു; യെരൂശലേംപുത്രി നിന്‍റെ പിന്നാലെ തല കുലുക്കുന്നു.</verse>
				<verse number="23">നീ ആരെയാകുന്നു നിന്ദിച്ചു ദുഷിച്ചത്? ആര്‍ക്കു വിരോധമായിട്ടാകുന്നു നീ ഒച്ച പൊക്കുകയും തല ഉന്നതമായി ഉയര്‍ത്തുകയും ചെയ്തത്? യിസ്രായേലിന്‍റെ പരിശുദ്ധനു വിരോധമായിട്ടു തന്നെയല്ലോ?</verse>
				<verse number="24">നിന്‍റെ ഭൃത്യന്മാര്‍ മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചു; എന്‍റെ അസംഖ്യരഥങ്ങളോടു കൂടെ ഞാന്‍ മലമുകളിലും ലെബാനോന്‍റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്‍റെ അറ്റത്തെ കൊടുമുടിവരെയും അതിന്‍റെ ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും;</verse>
				<verse number="25">ഞാന്‍ വെള്ളം കുഴിച്ചെടുത്തു കുടിക്കും; എന്‍റെ കാലടികളാൽ മിസ്രയീമിലെ സകല നദികളെയും വറ്റിക്കും എന്നു പറഞ്ഞു.</verse>
				<verse number="26">ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി; പൂര്‍വകാലത്തുതന്നെ അതിനെ നിര്‍മിച്ചു എന്നു നീ കേട്ടിട്ടില്ലയോ? നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു.</verse>
				<verse number="27">അതുകൊണ്ട് അവയിലെ നിവാസികള്‍ ദുര്‍ബലന്മാരായി വിരണ്ട് അമ്പരന്നു പോയി; അവര്‍ വയലിലെ പുല്ലും പച്ചച്ചെടിയും പുരപ്പുറങ്ങളിലെ പുല്ലും വളരും മുമ്പേ കരിഞ്ഞുപോയ ധാന്യവുംപോലെ ആയിത്തീര്‍ന്നു.</verse>
				<verse number="28">എന്നാൽ നിന്‍റെ ഇരിപ്പും നിന്‍റെ ഗമനവും ആഗമനവും എന്‍റെ നേരേയുള്ള നിന്‍റെ കോപഭ്രാന്തും ഞാന്‍ അറിയുന്നു.</verse>
				<verse number="29">എന്‍റെ നേരേയുള്ള നിന്‍റെ കോപഭ്രാന്തുകൊണ്ടും നിന്‍റെ അഹങ്കാരം എന്‍റെ ചെവിയിൽ എത്തിയിരിക്കകൊണ്ടും ഞാന്‍ എന്‍റെ കൊളുത്ത് നിന്‍റെ മൂക്കിലും എന്‍റെ കടിഞ്ഞാണ്‍ നിന്‍റെ അധരങ്ങളിലും ഇട്ടു നീ വന്ന വഴിക്കു തന്നെ നിന്നെ മടക്കിക്കൊണ്ടുപോകും.</verse>
				<verse number="30">എന്നാൽ ഇതു നിനക്ക് അടയാളമാകും: നിങ്ങള്‍ ഈ ആണ്ടിൽ പടുവിത്തു വിളയുന്നതും രണ്ടാമാണ്ടിൽ താനെ കിളിര്‍ത്തു വിളയുന്നതും തിന്നും; മൂന്നാം ആണ്ടിൽ നിങ്ങള്‍ വിതച്ചു കൊയ്യുകയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയുടെ പഴം തിന്നുകയും ചെയ്യും.</verse>
				<verse number="31">യെഹൂദാഗൃഹത്തിൽ രക്ഷപെട്ട ഒരു ശേഷിപ്പ് വീണ്ടും താഴെ വേരൂന്നി മീതെ ഫലം കായ്ക്കും.</verse>
				<verse number="32">ഒരു ശേഷിപ്പ് യെരൂശലേമിൽനിന്നും ഒരു രക്ഷിതഗണം സീയോന്‍പര്‍വതത്തിൽനിന്നും പുറപ്പെട്ടുവരും; സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത അതിനെ അനുഷ്ഠിക്കും.</verse>
				<verse number="33">ആകയാൽ യഹോവ അശ്ശൂര്‍രാജാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്‍ ഈ നഗരത്തിലേക്കു വരികയില്ല; ഒരു അമ്പ് അവിടെ എയ്കയും ഇല്ല; അതിന്‍റെ നേരേ പരിചയോടുകൂടെ വരികയില്ല; അതിനെതിരെ വാടകോരുകയുമില്ല.</verse>
				<verse number="34">അവന്‍ വന്ന വഴിക്കുതന്നെ മടങ്ങിപ്പോകും; ഈ നഗരത്തിലേക്കു വരികയുമില്ല.</verse>
				<verse number="35">എന്‍റെ നിമിത്തവും എന്‍റെ ദാസനായ ദാവീദിന്‍റെ നിമിത്തവും ഞാന്‍ ഈ നഗരത്തെ പാലിച്ചു രക്ഷിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="36">എന്നാൽ യഹോവയുടെ ദൂതന്‍ പുറപ്പെട്ടു അശ്ശൂര്‍പാളയത്തിൽ നൂറ്റിഎണ്‍പത്തയ്യായിരം പേരെ കൊന്നു; ജനം രാവിലെ എഴുന്നേറ്റപ്പോള്‍ അവര്‍ എല്ലാവരും ശവങ്ങളായി കിടക്കുന്നതു കണ്ടു.</verse>
				<verse number="37">അങ്ങനെ അശ്ശൂര്‍രാജാവായ സന്‍ഹേരീബ് യാത്ര പുറപ്പെട്ടു മടങ്ങിപ്പോയി നീനെവേയിൽ പാര്‍ത്തു.</verse>
				<verse number="38">എന്നാൽ അവന്‍ തന്‍റെ ദേവനായ നിസ്രോക്കിന്‍റെ ക്ഷേത്രത്തിൽ നമസ്കരിക്കുന്ന സമയത്ത് അവന്‍റെ പുത്രന്മാരായ അദ്രമ്മേലെക്കും ശരേസെരും അവനെ വാള്‍കൊണ്ടു കൊന്നിട്ടു അരാരത്ത്ദേശത്തേക്ക് ഓടിപ്പോയ്ക്കളഞ്ഞു; അവന്‍റെ മകനായ ഏസര്‍ഹദ്ദോന്‍ അവനു പകരം രാജാവായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="38">
				<verse number="1">ആ കാലത്തു ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകന്‍ അവന്‍റെ അടുക്കൽ വന്ന് അവനോട്: നിന്‍റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">അപ്പോള്‍ ഹിസ്കീയാവ് മുഖം ചുവരിന്‍റെനേരേ തിരിച്ചു യഹോവയോടു പ്രാര്‍ഥിച്ചു:</verse>
				<verse number="3">അയ്യോ, യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്ന് ഓര്‍ക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും കരഞ്ഞു.</verse>
				<verse number="4">എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="5">നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ പ്രാര്‍ഥന കേട്ടു നിന്‍റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു. ഞാന്‍ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.</verse>
				<verse number="6">ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാന്‍ കാത്തുരക്ഷിക്കും.</verse>
				<verse number="7">യഹോവ, താന്‍ അരുളിച്ചെയ്ത ഈ കാര്യം നിവര്‍ത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്നു ഇതു നിനക്ക് ഒരു അടയാളം ആകും.</verse>
				<verse number="8">ആഹാസിന്‍റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാന്‍ പത്തുപടി പിന്നോക്കം തിരിയുമാറാക്കും; അങ്ങനെ സൂര്യന്‍ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തുപടി തിരിഞ്ഞുപോന്നു.</verse>
				<verse number="9">യെഹൂദാരാജാവായ ഹിസ്കീയാവിനു രോഗം പിടിച്ചിട്ട് അതുമാറി സുഖമായശേഷം അവന്‍ എഴുതിയ എഴുത്ത്:</verse>
				<verse number="10">എന്‍റെ ആയുസ്സിന്‍ മധ്യാഹ്നത്തിൽ ഞാന്‍ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്‍റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="11">ഞാന്‍ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാന്‍ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="12">എന്‍റെ പാര്‍പ്പിടം നീങ്ങി ഒരു ഇടയക്കൂടാരംപോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരന്‍ തുണി ചുരുട്ടുംപോലെ ഞാന്‍ എന്‍റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അവന്‍ എന്നെ പാവിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.</verse>
				<verse number="13">ഉഷസ്സുവരെ ഞാന്‍ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്‍റെ അസ്ഥികളെ എല്ലാം തകര്‍ത്തുകളയുന്നു; ഒരു രാപ്പകൽ കഴിയുംമുമ്പേ നീ എനിക്ക് അന്തം വരുത്തുന്നു.</verse>
				<verse number="14">മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാന്‍ ചിലച്ചു; ഞാന്‍ പ്രാവുപോലെ കുറുകി എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാന്‍ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്ക് ഇടനില്ക്കേണമേ.</verse>
				<verse number="15">ഞാന്‍ എന്തു പറയേണ്ടൂ? അവന്‍ എന്നോട് അരുളിച്ചെയ്തു, അവന്‍ തന്നെ നിവര്‍ത്തിച്ചും ഇരിക്കുന്നു; എന്‍റെ മനോവ്യസനം ഹേതുവായി ഞാന്‍ എന്‍റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.</verse>
				<verse number="16">കര്‍ത്താവേ, അതിനാൽ മനുഷ്യര്‍ ജീവിക്കുന്നു; എന്‍റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൗഖ്യമാക്കി എന്‍റെ ജീവനെ രക്ഷിക്കും.</verse>
				<verse number="17">സമാധാനത്തിനായി എനിക്ക് അത്യന്തം കയ്പായതു ഭവിച്ചു; എങ്കിലും നീ എന്‍റെ സകല പാപങ്ങളെയും നിന്‍റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്‍റെ പ്രാണനെ നാശക്കുഴിയിൽ നിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.</verse>
				<verse number="18">പാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവര്‍ നിന്‍റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.</verse>
				<verse number="19">ഞാന്‍ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവന്‍, ജീവനുള്ളവന്‍ മാത്രം നിന്നെ സ്തുതിക്കും; അപ്പന്‍ മക്കളോടു നിന്‍റെ വിശ്വസ്തതയെ അറിയിക്കും.</verse>
				<verse number="20">യഹോവ എന്നെ രക്ഷിപ്പാന്‍ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങള്‍ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്‍റെ ഗീതങ്ങളെ പാടും.</verse>
				<verse number="21">എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാന്‍ യെശയ്യാവു പറഞ്ഞിരുന്നു.</verse>
				<verse number="22">ഞാന്‍ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത് എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.</verse>
			</chapter>
			<chapter number="39">
				<verse number="1">ആ കാലത്തു ബലദാന്‍റെ മകനായ മെരോദക്ക്-ബലദാന്‍ എന്ന ബാബേൽരാജാവ് ഹിസ്കീയാവിനു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ട് അവന് എഴുത്തും സമ്മാനവും കൊടുത്തയച്ചു.</verse>
				<verse number="2">ഹിസ്കീയാവ് അവരെക്കുറിച്ചു സന്തോഷിച്ചു തന്‍റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവര്‍ഗവും പരിമളതൈലവും ആയുധശാലയൊക്കെയും തന്‍റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്‍റെ രാജധാനിയിലും തന്‍റെ ആധിപത്യത്തിൽപ്പെട്ട സകലത്തിലും ഹിസ്കീയാവ് അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.</verse>
				<verse number="3">അപ്പോള്‍ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്‍റെ അടുക്കൽ വന്ന് അവനോട്: ഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെനിന്നു നിന്‍റെ അടുക്കൽ വന്നു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: അവര്‍ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നെ; എന്‍റെ അടുക്കൽ വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">അവര്‍ നിന്‍റെ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിനു ഹിസ്കീയാവ്: എന്‍റെ രാജധാനിയിൽ ഉള്ളതൊക്കെയും അവര്‍ കണ്ടു; എന്‍റെ ഭണ്ഡാരത്തിൽ ഞാന്‍ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നുത്തരം പറഞ്ഞു.</verse>
				<verse number="5">അപ്പോള്‍ യെശയ്യാവ് ഹിസ്കീയാവിനോടു പറഞ്ഞത്: സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊള്‍ക:</verse>
				<verse number="6">നിന്‍റെ രാജധാനിയിൽ ഉള്ളതൊക്കെയും നിന്‍റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചുവച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം വരുന്നു!</verse>
				<verse number="7">നീ ജനിപ്പിച്ചവരായി നിന്നിൽനിന്നുദ്ഭവിക്കുന്ന നിന്‍റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേൽരാജാവിന്‍റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="8">അതിനു ഹിസ്കീയാവ് യെശയ്യാവോട്: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലത് എന്നു പറഞ്ഞു; എങ്കിലും എന്‍റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവന്‍ പറഞ്ഞു.</verse>
			</chapter>
			<chapter number="40">
				<verse number="1">എന്‍റെ ജനത്തെ ആശ്വസിപ്പിപ്പിന്‍, ആശ്വസിപ്പിപ്പിന്‍ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.</verse>
				<verse number="2">യെരൂശലേമിനോട് ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധസേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവള്‍ തന്‍റെ സകല പാപങ്ങള്‍ക്കും പകരം യഹോവയുടെ കൈയിൽനിന്ന് ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്ന് അവളോടു വിളിച്ചുപറവിന്‍.</verse>
				<verse number="3">കേട്ടോ ഒരുത്തന്‍ വിളിച്ചുപറയുന്നത്: മരുഭൂമിയിൽ യഹോവയ്ക്കു വഴി ഒരുക്കുവിന്‍; നിര്‍ജനപ്രദേശത്തു നമ്മുടെ ദൈവത്തിന് ഒരു പെരുവഴി നിരപ്പാക്കുവിന്‍.</verse>
				<verse number="4">എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുര്‍ഘടങ്ങള്‍ സമമായും തീരേണം.</verse>
				<verse number="5">യഹോവയുടെ മഹത്ത്വം വെളിപ്പെടും, സകല ജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്.</verse>
				<verse number="6">കേട്ടോ, വിളിച്ചുപറക എന്ന് ഒരുത്തന്‍ പറയുന്നു; എന്തു വിളിച്ചുപറയേണ്ടൂ എന്നു ഞാന്‍ ചോദിച്ചു; സകല ജഡവും പുല്ലുപോലെയും അതിന്‍റെ ഭംഗിയെല്ലാം വയലിലെ പൂ പോലെയും ആകുന്നു.</verse>
				<verse number="7">യഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലു തന്നെ.</verse>
				<verse number="8">പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും.</verse>
				<verse number="9">സുവാര്‍ത്താദൂതിയായ സീയോനേ, നീ ഉയര്‍ന്ന പര്‍വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്‍ത്താദൂതിയായ യെരൂശലേമേ, നിന്‍റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക; ഭയപ്പെടാതെ ഉയര്‍ത്തുക; യെഹൂദാ നഗരങ്ങളോട്: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.</verse>
				<verse number="10">ഇതാ, യഹോവയായ കര്‍ത്താവു ബലശാലിയായി വരുന്നു; അവന്‍റെ ഭുജം അവനുവേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്‍റെ പക്കലും പ്രതിഫലം അവന്‍റെ കൈയിലും ഉണ്ട്.</verse>
				<verse number="11">ഒരു ഇടയനെപ്പോലെ അവന്‍ തന്‍റെ ആട്ടിന്‍കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാര്‍വിടത്തിൽ ചേര്‍ത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.</verse>
				<verse number="12">തന്‍റെ ഉള്ളംകൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ട് ആകാശത്തിന്‍റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പര്‍വതങ്ങള്‍ വെള്ളിക്കോൽകൊണ്ടും കുന്നുകള്‍ തുലാസിലും തൂക്കുകയും ചെയ്തവന്‍ ആര്‍?</verse>
				<verse number="13">യഹോവയുടെ മനസ്സ് ആരാഞ്ഞറികയോ അവനു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാര്‍?</verse>
				<verse number="14">അവനെ ഉപദേശിച്ചു ന്യായത്തിന്‍റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്‍റെ മാര്‍ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന് അവന്‍ ആരോടാകുന്നു ആലോചന കഴിച്ചത്?</verse>
				<verse number="15">ഇതാ ജാതികള്‍ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവനു തോന്നുന്നു; ഇതാ, അവന്‍ ദ്വീപുകളെ ഒരു മണൽത്തരിയെപ്പോലെ എടുത്തു പൊക്കുന്നു.</verse>
				<verse number="16">ലെബാനോന്‍ വിറകിനു പോരാ; അതിലെ മൃഗങ്ങള്‍ ഹോമയാഗത്തിനു മതിയാകുന്നില്ല.</verse>
				<verse number="17">സകല ജാതികളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവനു വെറുമയും ശൂന്യവുമായി തോന്നുന്നു.</verse>
				<verse number="18">ആകയാൽ നിങ്ങള്‍ ദൈവത്തെ ആരോട് ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും? മൂശാരി വിഗ്രഹം വാര്‍ക്കുന്നു;</verse>
				<verse number="19">തട്ടാന്‍ പൊന്നുകൊണ്ടു പൊതികയും അതിനു വെള്ളിച്ചങ്ങല തീര്‍ക്കുകയും ചെയ്യുന്നു.</verse>
				<verse number="20">ഇങ്ങനെയുള്ള പ്രതിഷ്ഠയ്ക്കു വകയില്ലാത്തവന്‍ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിര്‍ത്തുവാന്‍ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.</verse>
				<verse number="21">നിങ്ങള്‍ക്ക് അറിഞ്ഞുകൂടയോ? നിങ്ങള്‍ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോട് അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങള്‍ ഗ്രഹിച്ചിട്ടില്ലയോ?</verse>
				<verse number="22">അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികള്‍ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവന്‍ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവിര്‍ക്കുകയും പാര്‍പ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും</verse>
				<verse number="23">പ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.</verse>
				<verse number="24">അവരെ നട്ട ഉടനെ, അവരെ വിതച്ച ഉടനെ, അവര്‍ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ, അവന്‍ അവരുടെമേൽ ഊതി അവര്‍ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.</verse>
				<verse number="25">ആകയാൽ നിങ്ങള്‍ എന്നെ ആരോടു സദൃശമാക്കും? ഞാന്‍ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന്‍ അരുളിച്ചെയ്യുന്നു.</verse>
				<verse number="26">നിങ്ങള്‍ കണ്ണ് മേലോട്ട് ഉയര്‍ത്തി നോക്കുവിന്‍; ഇവയെ സൃഷ്‍ടിച്ചതാര്‍? അവന്‍ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേര്‍ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്‍റെ വീര്യമാഹാത്മ്യം നിമിത്തവും അവന്‍റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞുകാണുകയില്ല.</verse>
				<verse number="27">എന്നാൽ എന്‍റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എന്‍റെ ന്യായം എന്‍റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്ന്, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്ത്?</verse>
				<verse number="28">നിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്‍ടിച്ചവന്‍ തന്നെ; അവന്‍ ക്ഷീണിക്കുന്നില്ല, തളര്‍ന്നുപോകുന്നതുമില്ല; അവന്‍റെ ബുദ്ധി അപ്രമേയമത്രേ.</verse>
				<verse number="29">അവന്‍ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വര്‍ധിപ്പിക്കുന്നു.</verse>
				<verse number="30">ബാല്യക്കാര്‍ ക്ഷീണിച്ചു തളര്‍ന്നുപോകും; യൗവനക്കാരും ഇടറിവീഴും.</verse>
				<verse number="31">എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.</verse>
			</chapter>
			<chapter number="41">
				<verse number="1">ദ്വീപുകളേ, എന്‍റെ മുമ്പിൽ മിണ്ടാതെ ഇരിപ്പിന്‍; ജാതികള്‍ ശക്തിയെ പുതുക്കട്ടെ; അവര്‍ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന് അടുത്തുവരിക.</verse>
				<verse number="2">ചെല്ലുന്നേടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്ന് ഉണര്‍ത്തിയതാര്‍? അവന്‍ ജാതികളെ അവന്‍റെ മുമ്പിൽ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെമേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവന്‍ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു.</verse>
				<verse number="3">അവന്‍ അവരെ പിന്തുടര്‍ന്നു നിര്‍ഭയനായി കടന്നുചെല്ലുന്നു; പാതയിൽ കാൽ വച്ചല്ല അവന്‍ പോകുന്നത്.</verse>
				<verse number="4">ആര്‍ അതു പ്രവര്‍ത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവന്‍; യഹോവയായ ഞാന്‍ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.</verse>
				<verse number="5">ദ്വീപുകള്‍ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികള്‍ വിറച്ചു; അവര്‍ ഒന്നിച്ചു കൂടി അടുത്തുവന്നു;</verse>
				<verse number="6">അവര്‍ അന്യോന്യം സഹായിച്ചു; ഒരുത്തന്‍ മറ്റേവനോട്: ധൈര്യമായിരിക്ക എന്നു പറഞ്ഞു.</verse>
				<verse number="7">അങ്ങനെ ആശാരി തട്ടാനെയും കൊല്ലന്‍ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിനു ചേലായി എന്നു പറഞ്ഞ്, ഇളകാതെയിരിക്കേണ്ടതിന് അവന്‍ അതിനെ ആണികൊണ്ട് ഉറപ്പിക്കുന്നു.</verse>
				<verse number="8">നീയോ, എന്‍റെ ദാസനായ യിസ്രായേലേ, ഞാന്‍ തിരഞ്ഞെടുത്ത യാക്കോബേ, എന്‍റെ സ്നേഹിതനായ അബ്രാഹാമിന്‍റെ സന്തതിയേ, നീ എന്‍റെ ദാസന്‍,</verse>
				<verse number="9">ഞാന്‍ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽനിന്ന് എടുക്കയും അതിന്‍റെ മൂലകളിൽനിന്നു വിളിച്ചു ചേര്‍ക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ,</verse>
				<verse number="10">നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്‍റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്‍റെ നീതിയുള്ള വലംകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,</verse>
				<verse number="11">നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവര്‍ നശിച്ച് ഇല്ലാതെയാകും.</verse>
				<verse number="12">നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവര്‍ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.</verse>
				<verse number="13">നിന്‍റെ ദൈവമായ യഹോവ എന്ന് ഞാന്‍ നിന്‍റെ വലംകൈ പിടിച്ചു നിന്നോട്: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു.</verse>
				<verse number="14">പുഴുവായ യാക്കോബേ, യിസ്രായേൽ പരിഷയേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്‍റെ വീണ്ടെടുപ്പുകാരന്‍ യിസ്രായേലിന്‍റെ പരിശുദ്ധന്‍ തന്നെ.</verse>
				<verse number="15">ഇതാ, ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീര്‍ക്കുന്നു; നീ പര്‍വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിര്‍പോലെ ആക്കുകയും ചെയ്യും.</verse>
				<verse number="16">നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോകും; ചുഴലിക്കാറ്റ് അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്‍റെ പരിശുദ്ധനിൽ പുകഴും.</verse>
				<verse number="17">എളിയവരും ദരിദ്രന്മാരുമായവര്‍ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാന്‍ അവര്‍ക്ക് ഉത്തരം അരുളും; യിസ്രായേലിന്‍റെ ദൈവമായ ഞാന്‍ അവരെ കൈവിടുകയില്ല.</verse>
				<verse number="18">ഞാന്‍ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാന്‍ നീര്‍പ്പൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.</verse>
				<verse number="19">ഞാന്‍ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാന്‍ നിര്‍ജനപ്രദേശത്തു സരളവൃക്ഷവും പയിന്‍മരവും പുന്നയും വച്ചുപിടിപ്പിക്കും.</verse>
				<verse number="20">യഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്‍റെ പരിശുദ്ധന്‍ അതു സൃഷ്‍ടിച്ചു എന്നും അവരെല്ലാവരും കണ്ട് അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിനു തന്നെ.</verse>
				<verse number="21">നിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിന്‍ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിന്‍ എന്നു യാക്കോബിന്‍റെ രാജാവ് കല്പിക്കുന്നു,</verse>
				<verse number="22">സംഭവിപ്പാനുള്ളത് അവര്‍ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ച് അതിന്‍റെ അവസാനം അറിയേണ്ടതിന് ആദ്യകാര്യങ്ങള്‍ ഇന്നിന്നവയെന്ന് അവര്‍ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിപ്പാനുള്ളതു നമ്മെ കേള്‍പ്പിക്കട്ടെ.</verse>
				<verse number="23">നിങ്ങള്‍ ദേവന്മാര്‍ എന്നു ഞങ്ങള്‍ അറിയേണ്ടതിനു മേലാൽ വരുവാനുള്ളതു പ്രസ്താവിപ്പിന്‍; ഞങ്ങള്‍ കണ്ടു വിസ്മയിക്കേണ്ടതിനു നന്മയെങ്കിലും തിന്മയെങ്കിലും പ്രവര്‍ത്തിപ്പിന്‍.</verse>
				<verse number="24">നിങ്ങള്‍ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ വരിക്കുന്നവന്‍ കുത്സിതനത്രേ.</verse>
				<verse number="25">ഞാന്‍ ഒരുത്തനെ വടക്കുനിന്ന് എഴുന്നേല്പിച്ചു; അവന്‍ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽനിന്ന് അവനെ എഴുന്നേല്പിച്ചു; അവന്‍ എന്‍റെ നാമത്തെ ആരാധിക്കും; അവന്‍ വന്നു ചെളിയെപ്പോലെയും കുശവന്‍ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.</verse>
				<verse number="26">ഞങ്ങള്‍ അറിയേണ്ടതിന് ആദിമുതലും അവന്‍ നീതിമാന്‍ എന്നു ഞങ്ങള്‍ പറയേണ്ടതിന് പണ്ടേയും ആര്‍ പ്രസ്താവിച്ചിട്ടുള്ളൂ? പ്രസ്താവിപ്പാനോ കാണിച്ചു തരുവാനോ നിങ്ങളുടെ വാക്കു കേള്‍പ്പാനോ ആരും ഇല്ല.</verse>
				<verse number="27">ഞാന്‍ ആദ്യനായി സീയോനോട്: ഇതാ, ഇതാ, അവര്‍ വരുന്നു എന്നു പറയുന്നു; യെരൂശലേമിനു ഞാന്‍ ഒരു സുവാര്‍ത്താദൂതനെ കൊടുക്കുന്നു.</verse>
				<verse number="28">ഞാന്‍ നോക്കിയാറെ: ഒരുത്തനുമില്ല; ഞാന്‍ ചോദിച്ചാറെ; ഉത്തരം പറവാന്‍ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.</verse>
				<verse number="29">അവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികള്‍ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങള്‍ കാറ്റും ശൂന്യവും തന്നെ.</verse>
			</chapter>
			<chapter number="42">
				<verse number="1">ഇതാ, ഞാന്‍ താങ്ങുന്ന എന്‍റെ ദാസന്‍; എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ വൃതന്‍; ഞാന്‍ എന്‍റെ ആത്മാവിനെ അവന്‍റെമേൽ വച്ചിരിക്കുന്നു; അവന്‍ ജാതികളോടു ന്യായം പ്രസ്താവിക്കും.</verse>
				<verse number="2">അവന്‍ നിലവിളിക്കയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയിൽ തന്‍റെ ശബ്ദം കേള്‍പ്പിക്കയുമില്ല.</verse>
				<verse number="3">ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ സത്യത്തോടെ ന്യായം പ്രസ്താവിക്കും.</verse>
				<verse number="4">ഭൂമിയിൽ ന്യായം സ്ഥാപിക്കുംവരെ അവന്‍ തളരുകയില്ല; അധൈര്യപ്പെടുകയുമില്ല; അവന്‍റെ ഉപദേശത്തിനായി ദ്വീപുകള്‍ കാത്തിരിക്കുന്നു.</verse>
				<verse number="5">ആകാശത്തെ സൃഷ്‍ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിനു ശ്വാസത്തെയും അതിൽ നടക്കുന്നവര്‍ക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="6">കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും</verse>
				<verse number="7">യഹോവയായ ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു; ഞാന്‍ നിന്‍റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്‍റെ നിയമവും ജാതികളുടെ പ്രകാശവും ആക്കും.</verse>
				<verse number="8">ഞാന്‍ യഹോവ, അതു തന്നെ എന്‍റെ നാമം; ഞാന്‍ എന്‍റെ മഹത്ത്വം മറ്റൊരുത്തനും എന്‍റെ സ്തുതി വിഗ്രഹങ്ങള്‍ക്കും വിട്ടുകൊടുക്കയില്ല.</verse>
				<verse number="9">പണ്ടു പ്രസ്താവിച്ചത് ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയത് അറിയിക്കുന്നു; അത് ഉദ്ഭവിക്കുംമുമ്പേ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.</verse>
				<verse number="10">സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്ന് അവനു സ്തുതിയും പാടുവിന്‍.</verse>
				<verse number="11">മരുഭൂമിയും അതിലെ പട്ടണങ്ങളും കേദാര്‍ പാര്‍ക്കുന്ന ഗ്രാമങ്ങളും ശബ്ദം ഉയര്‍ത്തട്ടെ; ശൈലനിവാസികള്‍ ഘോഷിച്ചുല്ലസിക്കയും മലമുകളിൽ നിന്ന് ആര്‍ക്കുകയും ചെയ്യട്ടെ.</verse>
				<verse number="12">അവര്‍ യഹോവയ്ക്കു മഹത്ത്വം കൊടുത്ത് അവന്‍റെ സ്തുതിയെ ദ്വീപുകളിൽ പ്രസ്താവിക്കട്ടെ.</verse>
				<verse number="13">യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണതയെ ജ്വലിപ്പിക്കും; അവന്‍ ആര്‍ത്തുവിളിക്കും; അവന്‍ ഉച്ചത്തിൽ ആര്‍ക്കും; തന്‍റെ ശത്രുക്കളോടു വീര്യം പ്രവര്‍ത്തിക്കും.</verse>
				<verse number="14">ഞാന്‍ ബഹുകാലം മിണ്ടാതെയിരുന്നു; ഞാന്‍ മൗനമായി അടങ്ങിപ്പാര്‍ത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാന്‍ ഞരങ്ങി നെടുവീര്‍പ്പിട്ടു കിതയ്ക്കും.</verse>
				<verse number="15">ഞാന്‍ മലകളെയും കുന്നുകളെയും ശൂന്യമാക്കി അവയുടെ സസ്യങ്ങളെ എല്ലാം ഉണക്കിക്കളയും; ഞാന്‍ നദികളെ ദ്വീപുകളാക്കും; പൊയ്കകളെ വറ്റിച്ചുകളയും.</verse>
				<verse number="16">ഞാന്‍ കുരുടന്മാരെ അവര്‍ അറിയാത്ത വഴിയിൽ നടത്തും; അവര്‍ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; ഞാന്‍ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും; ഞാന്‍ ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും.</verse>
				<verse number="17">വിഗ്രഹങ്ങളിൽ ആശ്രയിച്ചു ബിംബങ്ങളോട്: നിങ്ങള്‍ ഞങ്ങളുടെ ദേവന്മാരെന്നു പറയുന്നവര്‍ പിന്‍തിരിഞ്ഞ് ഏറ്റവും ലജ്ജിച്ചുപോകും.</verse>
				<verse number="18">ചെകിടന്മാരേ, കേള്‍പ്പിന്‍; കുരുടന്മാരേ, നോക്കിക്കാണ്‍മിന്‍!</verse>
				<verse number="19">എന്‍റെ ദാസനല്ലാതെ കുരുടന്‍ ആര്‍? ഞാന്‍ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടന്‍ ആര്‍? എന്‍റെ പ്രിയനെപ്പോലെ കുരുടനും യഹോവയുടെ ദാസനെപ്പോലെ അന്ധനുമായവന്‍ ആര്‍?</verse>
				<verse number="20">പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല; ചെവി തുറന്നിരുന്നിട്ടും അവന്‍ കേള്‍ക്കുന്നില്ല.</verse>
				<verse number="21">യഹോവ തന്‍റെ നീതിനിമിത്തം ഉപദേശത്തെ ശ്രേഷ്ഠമാക്കി മഹത്ത്വീകരിപ്പാന്‍ പ്രസാദിച്ചിരിക്കുന്നു.</verse>
				<verse number="22">എന്നാൽ ഇതു മോഷ്‍ടിച്ചും കവര്‍ന്നും പോയിരിക്കുന്ന ഒരു ജനമാകുന്നു; അവരൊക്കെയും കുഴികളിൽ കുടുങ്ങിയും കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെട്ടുമിരിക്കുന്നു; അവര്‍ കവര്‍ച്ചയായിപ്പോയി, ആരും വിടുവിക്കുന്നില്ല; അവര്‍ കൊള്ളയായിപ്പോയി, മടക്കിത്തരിക എന്ന് ആരും പറയുന്നതുമില്ല.</verse>
				<verse number="23">നിങ്ങളിൽ ആര്‍ അതിനു ചെവികൊടുക്കും? ഭാവികാലത്തേക്ക് ആര്‍ ശ്രദ്ധിച്ചു കേള്‍ക്കും?</verse>
				<verse number="24">യാക്കോബിനെ കൊള്ളയായും യിസ്രായേലിനെ കവര്‍ച്ചക്കാര്‍ക്കും ഏല്പിച്ചു കൊടുത്തവന്‍ ആര്‍? യഹോവ തന്നെയല്ലോ; അവനോടു നാം പാപം ചെയ്തുപോയി; അവന്‍റെ വഴികളിൽ നടപ്പാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു; അവന്‍റെ ന്യായപ്രമാണം അവര്‍ അനുസരിച്ചിട്ടുമില്ല.</verse>
				<verse number="25">അതുകൊണ്ട് അവന്‍ തന്‍റെ ഉഗ്രകോപവും യുദ്ധകാഠിന്യവും അവരുടെമേൽ പകര്‍ന്നു; അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവര്‍ അറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവര്‍ കൂട്ടാക്കിയില്ല.</verse>
			</chapter>
			<chapter number="43">
				<verse number="1">ഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്‍ടിച്ചവനും, യിസ്രായേലേ, നിന്നെ നിര്‍മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവന്‍ തന്നെ.</verse>
				<verse number="2">നീ വെള്ളത്തിൽക്കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽക്കൂടി കടക്കുമ്പോള്‍ അവ നിന്‍റെ മീതെ കവികയില്ല. നീ തീയിൽക്കൂടി നടന്നാൽ വെന്തുപോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.</verse>
				<verse number="3">നിന്‍റെ ദൈവവും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ എന്ന ഞാന്‍ നിന്‍റെ രക്ഷകന്‍; നിന്‍റെ മറുവിലയായി ഞാന്‍ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.</verse>
				<verse number="4">നീ എനിക്കു വിലയേറിയവനും മാന്യനും ആയി ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാന്‍ നിനക്കു പകരം മനുഷ്യരെയും നിന്‍റെ ജീവനു പകരം ജാതികളെയും കൊടുക്കുന്നു.</verse>
				<verse number="5">ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ട്; നിന്‍റെ സന്തതിയെ ഞാന്‍ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്നു നിന്നെ ശേഖരിക്കയും ചെയ്യും.</verse>
				<verse number="6">ഞാന്‍ വടക്കിനോട്: തരിക എന്നും തെക്കിനോട്: തടുത്തുവയ്ക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്ന് എന്‍റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്ന് എന്‍റെ പുത്രിമാരെയും</verse>
				<verse number="7">എന്‍റെ നാമത്തിൽ വിളിച്ചും എന്‍റെ മഹത്ത്വത്തിനായി സൃഷ്‍ടിച്ചു നിര്‍മിച്ചുണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാന്‍ കല്പിക്കും.</verse>
				<verse number="8">കണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിന്‍.</verse>
				<verse number="9">സകല ജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങള്‍ ചേര്‍ന്നുവരട്ടെ; അവരിൽ ആര്‍ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേള്‍പ്പിച്ചു തരികയും ചെയ്യുന്നു? അവര്‍ നീതീകരിക്കപ്പെടേണ്ടതിനു സാക്ഷികളെ കൊണ്ടുവരട്ടെ; അവര്‍ കേട്ടിട്ടു സത്യം തന്നെ എന്നു പറയട്ടെ.</verse>
				<verse number="10">നിങ്ങള്‍ അറിഞ്ഞ് എന്നെ വിശ്വസിക്കയും ഞാന്‍ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിനു നിങ്ങള്‍ എന്‍റെ സാക്ഷികളും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്; എനിക്കുമുമ്പേ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്‍റെ ശേഷം ഉണ്ടാകയുമില്ല.</verse>
				<verse number="11">ഞാന്‍, ഞാന്‍ തന്നെ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.</verse>
				<verse number="12">നിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാന്‍ തന്നെ പ്രസ്താവിക്കയും രക്ഷിക്കയും കേള്‍പ്പിക്കയും ചെയ്തത്; അതുകൊണ്ടു നിങ്ങള്‍ എന്‍റെ സാക്ഷികള്‍ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ ദൈവം തന്നെ.</verse>
				<verse number="13">ഇന്നും ഞാന്‍ അനന്യന്‍ തന്നെ; എന്‍റെ കൈയിൽനിന്നു വിടുവിക്കുന്നവന്‍ ആരുമില്ല; ഞാന്‍ പ്രവര്‍ത്തിക്കും; ആര്‍ അതു തടുക്കും?</verse>
				<verse number="14">നിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്‍റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാന്‍ ബാബേലിലേക്ക് ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നെ, ഓടിപ്പോകുന്നവരായി അവര്‍ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ട് ഓടുമാറാക്കും.</verse>
				<verse number="15">ഞാന്‍ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്‍റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.</verse>
				<verse number="16">സമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും</verse>
				<verse number="17">രഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ ഒരുപോലെ കിടക്കുന്നു, എഴുന്നേല്ക്കയില്ല; അവര്‍ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.</verse>
				<verse number="18">മുമ്പുള്ളവയെ നിങ്ങള്‍ ഓര്‍ക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.</verse>
				<verse number="19">ഇതാ, ഞാന്‍ പുതിയതൊന്നു ചെയ്യുന്നു; അത് ഇപ്പോള്‍ ഉദ്ഭവിക്കും; നിങ്ങള്‍ അത് അറിയുന്നില്ലയോ? അതേ, ഞാന്‍ മരുഭൂമിയിൽ ഒരു വഴിയും നിര്‍ജനപ്രദേശത്തു നദികളും ഉണ്ടാക്കും.</verse>
				<verse number="20">ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്ന എന്‍റെ ജനത്തിനു കുടിപ്പാന്‍ കൊടുക്കേണ്ടതിനു ഞാന്‍ മരുഭൂമിയിൽ വെള്ളവും നിര്‍ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറുക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.</verse>
				<verse number="21">ഞാന്‍ എനിക്കുവേണ്ടി നിര്‍മിച്ചിരിക്കുന്ന ജനം എന്‍റെ സ്തുതിയെ വിവരിക്കും.</verse>
				<verse number="22">എന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല; യിസ്രായേലേ, നീ എന്‍റെ നിമിത്തം അധ്വാനിച്ചിട്ടുമില്ല.</verse>
				<verse number="23">നിന്‍റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്‍റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാന്‍ നിന്നെ ഭാരപ്പെടുത്തിയിട്ടില്ല; ധൂപനംകൊണ്ടു ഞാന്‍ നിന്നെ അധ്വാനിപ്പിച്ചിട്ടുമില്ല.</verse>
				<verse number="24">നീ എനിക്കായി വയമ്പു വാങ്ങിയിട്ടില്ല; നിന്‍റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ട് എനിക്കു തൃപ്തിവരുത്തിയിട്ടുമില്ല; നിന്‍റെ പാപങ്ങള്‍കൊണ്ടു നീ എന്നെ അധ്വാനിപ്പിക്കയും നിന്‍റെ അകൃത്യങ്ങള്‍കൊണ്ട് എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.</verse>
				<verse number="25">എന്‍റെ നിമിത്തം ഞാന്‍, ഞാന്‍ തന്നെ, നിന്‍റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്‍റെ പാപങ്ങളെ ഞാന്‍ ഓര്‍ക്കയുമില്ല.</verse>
				<verse number="26">എന്നെ ഓര്‍പ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിനു വാദിച്ചുകൊള്‍ക.</verse>
				<verse number="27">നിന്‍റെ ആദ്യപിതാവ് പാപം ചെയ്തു; നിന്‍റെ മധ്യസ്ഥന്മാര്‍ എന്നോടു ദ്രോഹം ചെയ്തു,</verse>
				<verse number="28">അതുകൊണ്ടു ഞാന്‍ വിശുദ്ധമന്ദിരത്തിന്‍റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിനും, യിസ്രായേലിനെ നിന്ദയ്ക്കും ഏല്പിച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="44">
				<verse number="1">ഇപ്പോഴോ, എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യിസ്രായേലേ, കേള്‍ക്ക.</verse>
				<verse number="2">നിന്നെ ഉരുവാക്കിയവനും ഗര്‍ഭത്തിൽ നിന്നെ നിര്‍മ്മിച്ചവനും നിന്നെ സഹായിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ദാസനായ യാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത യെശൂരൂനേ, നീ ഭയപ്പെടേണ്ടാ.</verse>
				<verse number="3">ദാഹിച്ചിരിക്കുന്നേടത്തു ഞാന്‍ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; നിന്‍റെ സന്തതിമേൽ എന്‍റെ ആത്മാവിനെയും നിന്‍റെ സന്താനത്തിന്മേൽ എന്‍റെ അനുഗ്രഹത്തെയും പകരും.</verse>
				<verse number="4">അവര്‍ പുല്ലിന്‍റെ ഇടയിൽ നീര്‍ത്തോടുകള്‍ക്കരികെയുള്ള അലരികള്‍പോലെ മുളച്ചുവരും.</verse>
				<verse number="5">ഞാന്‍ യഹോവയ്ക്കുള്ളവന്‍ എന്ന് ഒരുത്തന്‍ പറയും; മറ്റൊരുത്തന്‍ തനിക്കു യാക്കോബിന്‍റെ പേരെടുക്കും; വേറൊരുത്തന്‍ തന്‍റെ കൈമേൽ: യഹോവയ്ക്കുള്ളവന്‍ എന്ന് എഴുതി, യിസ്രായേൽ എന്നു മറുപേരെടുക്കും.</verse>
				<verse number="6">യിസ്രായേലിന്‍റെ രാജാവായ യഹോവ, അവന്‍റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.</verse>
				<verse number="7">ഞാന്‍ പുരാതനമായൊരു ജനത്തെ സ്ഥാപിച്ചതുമുതൽ ഞാന്‍ എന്നപോലെ വിളിച്ചുപറകയും പ്രസ്താവിക്കയും എനിക്കുവേണ്ടി ഒരുക്കിവയ്ക്കയും ചെയ്യുന്നവന്‍ ആര്‍? സംഭവിക്കുന്നതും സംഭവിപ്പാനുള്ളതും അവര്‍ പ്രസ്താവിക്കട്ടെ.</verse>
				<verse number="8">നിങ്ങള്‍ ഭയപ്പെടേണ്ടാ; പേടിക്കയും വേണ്ടാ; പണ്ടു തന്നെ ഞാന്‍ നിന്നോടു പ്രസ്താവിച്ചു കേള്‍പ്പിച്ചിട്ടില്ലയോ? നിങ്ങള്‍ എന്‍റെ സാക്ഷികള്‍ ആകുന്നു; ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാന്‍ ഒരുത്തനെയും അറിയുന്നില്ല.</verse>
				<verse number="9">വിഗ്രഹത്തെ നിര്‍മ്മിക്കുന്ന ഏവനും ശൂന്യം; അവരുടെ മനോഹരബിംബങ്ങള്‍ ഉപകരിക്കുന്നില്ല; അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല; ലജ്ജിച്ചുപോകുന്നതേയുള്ളൂ.</verse>
				<verse number="10">ഒരു ദേവനെ നിര്‍മ്മിക്കയോ ഒന്നിനും കൊള്ളരുതാത്ത ഒരു വിഗ്രഹത്തെ വാര്‍ക്കയോ ചെയ്യുന്നവന്‍ ആര്‍?</verse>
				<verse number="11">ഇതാ അവന്‍റെ കൂട്ടക്കാര്‍ എല്ലാവരും ലജ്ജിച്ചുപോകുന്നു; കൗശലപ്പണിക്കാരോ മനുഷ്യരത്രേ; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നില്ക്കട്ടെ; അവര്‍ ഒരുപോലെ വിറച്ചു ലജ്ജിച്ചുപോകും.</verse>
				<verse number="12">കൊല്ലന്‍ ഉളിയെ മൂര്‍ച്ചയാക്കി തീക്കനലിൽ വേല ചെയ്തു ചുറ്റികകൊണ്ട് അടിച്ചു രൂപമാക്കി ബലമുള്ള ഭുജംകൊണ്ടു പണിതീര്‍ക്കുന്നു; അവന്‍ വിശന്നു ക്ഷീണിക്കുന്നു; വെള്ളംകുടിക്കാതെ തളര്‍ന്നുപോകുന്നു.</verse>
				<verse number="13">ആശാരി തോതുപിടിച്ച് ഈയക്കോൽകൊണ്ട് അടയാളമിട്ടു ചീകുളികൊണ്ടു രൂപമാക്കുകയും വൃത്തയന്ത്രംകൊണ്ടു വരയ്ക്കയും ചെയ്യുന്നു; ഇങ്ങനെ അവന്‍ അതിനെ മനുഷ്യാകൃതിയിലും പുരുഷകോമളത്വത്തിലും തീര്‍ത്തു ക്ഷേത്രത്തിൽ വയ്ക്കുന്നു.</verse>
				<verse number="14">ഒരുവന്‍ ദേവദാരുക്കളെ വെട്ടുകയും തേക്കും കരിവേലകവും എടുക്കയും കാട്ടിലെ വൃക്ഷങ്ങളിൽ അവയെ കണ്ട് ഉറപ്പിക്കയും ഒരു അശോകം നട്ടുപിടിപ്പിക്കയും, മഴ അതിനെ വളര്‍ത്തുകയും ചെയ്യുന്നു.</verse>
				<verse number="15">പിന്നെ അതു മനുഷ്യനു തീ കത്തിപ്പാന്‍ ഉതകുന്നു; അവന്‍ അതിൽ കുറെ എടുത്തു തീകായുകയും അതു കത്തിച്ച് അപ്പം ചുടുകയും അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കി നമസ്കരിക്കയും ഒരു വിഗ്രഹം തീര്‍ത്ത് അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീഴുകയും ചെയ്യുന്നു.</verse>
				<verse number="16">അതിൽ ഒരംശംകൊണ്ട് അവന്‍ തീ കത്തിക്കുന്നു; ഒരംശംകൊണ്ട് ഇറച്ചി ചുട്ടുതിന്നുന്നു; അങ്ങനെ അവന്‍ ചുട്ടുതിന്നു തൃപ്തനാകുന്നു; അവന്‍ തീ കാഞ്ഞു: നല്ല തീ, കുളിര്‍ മാറി എന്നു പറയുന്നു.</verse>
				<verse number="17">അതിന്‍റെ ശേഷിപ്പുകൊണ്ട് അവന്‍ ഒരു ദേവനെ, ഒരു വിഗ്രഹത്തെ തന്നെ, ഉണ്ടാക്കി അതിന്‍റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കയും അതിനോടു പ്രാര്‍ഥിച്ച്: എന്നെ രക്ഷിക്കേണമേ; നീ എന്‍റെ ദേവനല്ലോ എന്നു പറകയും ചെയ്യുന്നു.</verse>
				<verse number="18">അവര്‍ അറിയുന്നില്ല, ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണുകളെയും ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയങ്ങളെയും അവന്‍ അടച്ചിരിക്കുന്നു.</verse>
				<verse number="19">ഒരുത്തനും ഹൃദയത്തിൽ വിചാരിക്കുന്നില്ല: ഒരംശം ഞാന്‍ കത്തിച്ചു കനലിൽ അപ്പം ചുട്ട് ഇറച്ചിയും ചുട്ടുതിന്നു; ശേഷിപ്പുകൊണ്ടു ഞാന്‍ ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കുമോ? ഒരു മരമുട്ടിയുടെ മുമ്പിൽ സാഷ്ടാംഗം വീഴുമോ? എന്നിങ്ങനെ പറവാന്‍ തക്കവണ്ണം ഒരുത്തനും അറിവും ഇല്ല, ബോധവുമില്ല.</verse>
				<verse number="20">അവന്‍ വെണ്ണീര്‍ തിന്നുന്നു; വഞ്ചിക്കപ്പെട്ട അവന്‍റെ ഹൃദയം അവനെ തെറ്റിച്ചുകളയുന്നു; അവന്‍ തന്‍റെ പ്രാണനെ രക്ഷിക്കുന്നില്ല; എന്‍റെ വലംകൈയിൽ ഭോഷ്കില്ലയോ? എന്നു ചോദിക്കുന്നതുമില്ല.</verse>
				<verse number="21">യാക്കോബേ, ഇത് ഓര്‍ത്തുകൊള്‍ക; യിസ്രായേലേ, നീ എന്‍റെ ദാസനല്ലോ; ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്‍റെ ദാസന്‍ തന്നെ; യിസ്രായേലേ, ഞാന്‍ നിന്നെ മറന്നുകളകയില്ല.</verse>
				<verse number="22">ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്‍റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ നിന്‍റെ പാപങ്ങളെയും മായിച്ചുകളയുന്നു; എങ്കലേക്കു തിരിഞ്ഞുകൊള്‍ക; ഞാന്‍ നിന്നെ വീണ്ടെടുത്തിരിക്കുന്നു.</verse>
				<verse number="23">ആകാശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു. ഭൂമിയുടെ അധോഭാഗങ്ങളേ, ആര്‍ത്തുകൊള്‍വിന്‍; പര്‍വതങ്ങളും വനവും സകല വൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാര്‍ക്കുവിന്‍; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താന്‍ മഹത്ത്വപ്പെടുത്തുന്നു.</verse>
				<verse number="24">നിന്‍റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തിൽ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നെ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?</verse>
				<verse number="25">ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്തമാക്കുകയും ചെയ്യുന്നു.</verse>
				<verse number="26">ഞാന്‍ എന്‍റെ ദാസന്‍റെ വചനം നിവര്‍ത്തിച്ച് എന്‍റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമിൽ നിവാസികള്‍ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള്‍ പണിയപ്പെടും ഞാന്‍ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.</verse>
				<verse number="27">ഞാന്‍ ആഴിയോട് ഉണങ്ങിപ്പോക; നിന്‍റെ നദികളെ ഞാന്‍ വറ്റിച്ചുകളയും എന്നു കല്പിക്കുന്നു.</verse>
				<verse number="28">കോരെശ് എന്‍റെ ഇടയന്‍ അവന്‍ എന്‍റെ ഹിതമൊക്കെയും നിവര്‍ത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന് അടിസ്ഥാനം ഇടും എന്നും ഞാന്‍ കല്പിക്കുന്നു.</verse>
			</chapter>
			<chapter number="45">
				<verse number="1">യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു- അവനു ജാതികളെ കീഴടക്കി രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും കതകുകള്‍ അവനു തുറന്നിരിക്കേണ്ടതിനും വാതിലുകള്‍ അടയാതിരിക്കേണ്ടതിനും ഞാന്‍ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു-:</verse>
				<verse number="2">ഞാന്‍ നിനക്കു മുമ്പായി ചെന്നു ദുര്‍ഘടങ്ങളെ നിരപ്പാക്കുകയും താമ്രവാതിലുകളെ തകര്‍ത്ത് ഇരുമ്പോടാമ്പലുകളെ ഖണ്ഡിച്ചുകളകയും ചെയ്യും.</verse>
				<verse number="3">നിന്നെ പേര്‍ ചൊല്ലി വിളിക്കുന്ന ഞാന്‍ യഹോവ, യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിനു ഞാന്‍ നിനക്ക് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും.</verse>
				<verse number="4">എന്‍റെ ദാസനായ യാക്കോബു നിമിത്തവും എന്‍റെ വൃതനായ യിസ്രായേൽ നിമിത്തവും ഞാന്‍ നിന്നെ പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്നെ അറിയാതിരിക്കെ ഞാന്‍ നിന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ചിരിക്കുന്നു.</verse>
				<verse number="5">ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; നീ എന്നെ അറിയാതെയിരിക്കെ ഞാന്‍ നിന്‍റെ അര മുറുക്കിയിരിക്കുന്നു.</verse>
				<verse number="6">സൂര്യോദയത്തിങ്കലും അസ്തമയത്തിങ്കലും ഉള്ളവര്‍ ഞാനല്ലാതെ മറ്റൊരുത്തനും ഇല്ല എന്നറിയേണ്ടതിനു തന്നെ; ഞാന്‍ യഹോവയാകുന്നു; മറ്റൊരുത്തനും ഇല്ല.</verse>
				<verse number="7">ഞാന്‍ പ്രകാശത്തെ നിര്‍മ്മിക്കുന്നു, അന്ധകാരത്തെയും സൃഷ്‍ടിക്കുന്നു; ഞാന്‍ നന്മയെ ഉണ്ടാക്കുന്നു, തിന്മയെയും സൃഷ്‍ടിക്കുന്നു, യഹോവയായ ഞാന്‍ ഇതൊക്കെയും ചെയ്യുന്നു.</verse>
				<verse number="8">ആകാശമേ, മേലിൽ നിന്നു പൊഴിക്കുക; മേഘങ്ങള്‍ നീതിയെ വര്‍ഷിക്കട്ടെ; രക്ഷ വിളയേണ്ടതിനു ഭൂമി തുറന്നുവരട്ടെ; അതു നീതിയെ മുളപ്പിക്കട്ടെ; യഹോവയായ ഞാന്‍ അതു സൃഷ്‍ടിച്ചിരിക്കുന്നു.</verse>
				<verse number="9">നിലത്തിലെ കല്ലറുക്കുകളുടെ ഇടയിൽ ഒരു കല്ലറുക്കായിരിക്കെ, തന്നെ നിര്‍മ്മിച്ചവനോടു തര്‍ക്കിക്കുന്നവന് അയ്യോ കഷ്ടം; മനയുന്നവനോടു കളിമണ്ണ്: നീ എന്തുണ്ടാക്കുന്നു എന്നും കൈപ്പണി: അവനു കൈ ഇല്ല എന്നും പറയുമോ?</verse>
				<verse number="10">അപ്പനോട്: നീ ജനിപ്പിക്കുന്നത് എന്ത് എന്നും സ്ത്രീയോട്: നീ പ്രസവിക്കുന്നത് എന്ത് എന്നും പറയുന്നവന് അയ്യോ കഷ്ടം!</verse>
				<verse number="11">യിസ്രായേലിന്‍റെ പരിശുദ്ധനും അവനെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വരുവാനുള്ളതിനെക്കുറിച്ച് എന്നോടു ചോദിപ്പിന്‍; എന്‍റെ മക്കളെയും എന്‍റെ കൈകളുടെ പ്രവൃത്തിയെയും കുറിച്ച് എന്നോടു കല്പിപ്പിന്‍.</verse>
				<verse number="12">ഞാന്‍ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്‍ടിച്ചു; എന്‍റെ കൈ തന്നെ ആകാശത്തെ വിരിച്ച് അതിലെ സകല സൈന്യത്തെയും ഞാന്‍ കല്പിച്ചാക്കിയിരിക്കുന്നു.</verse>
				<verse number="13">ഞാന്‍ നീതിയിൽ അവനെ ഉണര്‍ത്തിയിരിക്കുന്നു അവന്‍റെ വഴികളെയൊക്കെയും ഞാന്‍ നിരപ്പാക്കും; അവന്‍ എന്‍റെ നഗരം പണിയും; വിലയും സമ്മാനവും വാങ്ങാതെ അവന്‍ എന്‍റെ പ്രവാസികളെ വിട്ടയയ്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="14">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്‍റെ അധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും ദീര്‍ഘകായന്മാരായ സെബായരും നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവര്‍ നിന്‍റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവര്‍ കടന്നുവരും; അവര്‍ നിന്നെ വണങ്ങി; നിന്‍റെ മധ്യേ മാത്രമേ ദൈവമുള്ളൂ; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.</verse>
				<verse number="15">യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ളോവേ, നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം.</verse>
				<verse number="16">അവര്‍ എല്ലാവരും ലജ്ജിച്ച് അമ്പരന്നുപോകും, വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവര്‍ ഒരുപോലെ അമ്പരപ്പിൽ ആകും.</verse>
				<verse number="17">യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും; നിങ്ങള്‍ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നുപോകയും ഇല്ല.</verse>
				<verse number="18">ആകാശത്തെ സൃഷ്‍ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു- അവന്‍ തന്നെ ദൈവം; അവന്‍ ഭൂമിയെ നിര്‍മ്മിച്ചുണ്ടാക്കി; അവന്‍ അതിനെ ഉറപ്പിച്ചു; വ്യര്‍ഥമായിട്ടല്ല അവന്‍ അതിനെ സൃഷ്‍ടിച്ചത്; പാര്‍പ്പിനത്രേ അതിനെ നിര്‍മ്മിച്ചത്:- ഞാന്‍ തന്നെ യഹോവ; വേറൊരുത്തനും ഇല്ല.</verse>
				<verse number="19">ഞാന്‍ രഹസ്യത്തിൽ അന്ധകാരപ്രദേശത്തു വച്ചല്ല സംസാരിച്ചത്; ഞാന്‍ യാക്കോബിന്‍റെ സന്തതിയോട്: വ്യര്‍ഥമായി എന്നെ അന്വേഷിപ്പിന്‍ എന്നല്ല കല്പിച്ചിരിക്കുന്നത്; യഹോവയായ ഞാന്‍ നീതി സംസാരിക്കുന്നു, നേരുള്ളതു പ്രസ്താവിക്കുന്നു.</verse>
				<verse number="20">നിങ്ങള്‍ കൂടിവരുവിന്‍; ജാതികളിൽവച്ചു തെറ്റി ഒഴിഞ്ഞവരേ, ഒന്നിച്ച് അടുത്തുവരുവിന്‍; വിഗ്രഹമായൊരു മരം എടുത്തുകൊണ്ടു നടക്കയും രക്ഷിപ്പാന്‍ കഴിയാത്ത ദേവനോടു പ്രാര്‍ഥിക്കയും ചെയ്യുന്നവര്‍ക്ക് അറിവില്ല.</verse>
				<verse number="21">നിങ്ങള്‍ പ്രസ്താവിച്ചു കാണിച്ചുതരുവിന്‍; അവര്‍ കൂടി ആലോചിക്കട്ടെ; പുരാതനമേ ഇതു കേള്‍പ്പിക്കയും പണ്ടു തന്നെ ഇതു പ്രസ്താവിക്കയും ചെയ്തവന്‍ ആര്‍? യഹോവയായ ഞാന്‍ അല്ലയോ? ഞാന്‍ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാന്‍ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.</verse>
				<verse number="22">സകല ഭൂസീമാവാസികളുമായുള്ളോരേ, എങ്കലേക്കു തിരിഞ്ഞു രക്ഷപെടുവിന്‍; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.</verse>
				<verse number="23">എന്നാണ, എന്‍റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്‍റെ വായിൽനിന്നു നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു.</verse>
				<verse number="24">യഹോവയിൽ മാത്രം നീതിയും ബലവും ഉണ്ട് എന്ന് ഓരോരുത്തന്‍ പറഞ്ഞുകൊണ്ട് അവന്‍റെ അടുക്കൽ ചെല്ലും; അവനോടു കോപിക്കുന്നവരൊക്കെയും ലജ്ജിച്ചുപോകും.</verse>
				<verse number="25">യഹോവയിൽ യിസ്രായേൽസന്തതിയെല്ലാം നീതീകരിക്കപ്പെട്ടു പുകഴും.</verse>
			</chapter>
			<chapter number="46">
				<verse number="1">ബേൽ വണങ്ങുന്നു; നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങളെ മൃഗങ്ങളുടെ പുറത്തും കന്നുകാലികളുടെ പുറത്തും കയറ്റിയിരിക്കുന്നു; നിങ്ങള്‍ എടുത്തുകൊണ്ടു നടന്നവ ഒരു ചുമടും തളര്‍ന്ന മൃഗങ്ങള്‍ക്കു ഭാരവും ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="2">അവ കുനിയുന്നു; ഒരുപോലെ വണങ്ങുന്നു; ഭാരം ഒഴിപ്പാന്‍ കഴിയാതെ അവ തന്നെ പ്രവാസത്തിലേക്കു പോയിരിക്കുന്നു.</verse>
				<verse number="3">ഗര്‍ഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍.</verse>
				<verse number="4">നിങ്ങളുടെ വാര്‍ധക്യംവരെ ഞാന്‍ അനന്യന്‍ തന്നെ; നിങ്ങള്‍ നരയ്ക്കുവോളം ഞാന്‍ നിങ്ങളെ ചുമക്കും; ഞാന്‍ ചെയ്തിരിക്കുന്നു; ഞാന്‍ വഹിക്കയും ഞാന്‍ ചുമന്നു വിടുവിക്കയും ചെയ്യും.</verse>
				<verse number="5">നിങ്ങള്‍ എന്നെ ആരോട് ഉപമിച്ചു സദൃശമാക്കും? തമ്മിൽ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?</verse>
				<verse number="6">അവര്‍ സഞ്ചിയിൽനിന്നു പൊന്നു കുടഞ്ഞിടുന്നു; തുലാസ്സിൽ വെള്ളി തൂക്കുന്നു; തട്ടാനെ കൂലിക്കു വയ്ക്കുന്നു; അവന്‍ അതുകൊണ്ട് ഒരു ദേവനെ ഉണ്ടാക്കുന്നു; അവര്‍ സാഷ്ടാംഗം വീണു നമസ്കരിക്കുന്നു.</verse>
				<verse number="7">അവര്‍ അതിനെ തോളിൽ എടുത്തുകൊണ്ടുപോയി അതിന്‍റെ സ്ഥലത്തു നിര്‍ത്തുന്നു; അതു തന്‍റെ സ്ഥലത്തുനിന്നു മാറാതെ നില്ക്കുന്നു; അതിനോടു നിലവിളിച്ചാൽ അത് ഉത്തരം പറയുന്നില്ല; കഷ്ടത്തിൽനിന്നു രക്ഷിക്കുന്നതുമില്ല.</verse>
				<verse number="8">ഇത് ഓര്‍ത്ത് സ്ഥിരത കാണിപ്പിന്‍; ദ്രോഹികളേ, ഇതു മനസ്സിലാക്കുവിന്‍.</verse>
				<verse number="9">പണ്ടുള്ള പൂര്‍വകാര്യങ്ങളെ ഓര്‍ത്തുകൊള്‍വിന്‍; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്‍ തന്നെ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.</verse>
				<verse number="10">ആരംഭത്തിങ്കൽ തന്നെ അവസാനവും പൂര്‍വകാലത്തു തന്നെ മേലാൽ സംഭവിപ്പാനുള്ളതും ഞാന്‍ പ്രസ്താവിക്കുന്നു; എന്‍റെ ആലോചന നിവൃത്തിയാകും; ഞാന്‍ എന്‍റെ താൽപര്യമൊക്കെയും അനുഷ്ഠിക്കും എന്നു ഞാന്‍ പറയുന്നു.</verse>
				<verse number="11">ഞാന്‍ കിഴക്കുനിന്ന് ഒരു റാഞ്ചന്‍പക്ഷിയെ, ദൂരദേശത്തുനിന്ന് എന്‍റെ ആലോചനയെ അനുഷ്ഠിക്കുന്ന പുരുഷനെ തന്നെ വിളിക്കുന്നു; ഞാന്‍ പ്രസ്താവിച്ചിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കും; ഞാന്‍ നിരൂപിച്ചിരിക്കുന്നു; ഞാന്‍ അനുഷ്ഠിക്കും.</verse>
				<verse number="12">നീതിയോട് അകന്നിരിക്കുന്ന കഠിനഹൃദയന്മാരേ, എന്‍റെ വാക്കു കേള്‍പ്പിന്‍.</verse>
				<verse number="13">ഞാന്‍ എന്‍റെ നീതിയെ അടുത്തു വരുത്തിയിരിക്കുന്നു; അതു ദൂരമായിരിക്കുന്നില്ല; എന്‍റെ രക്ഷ താമസിക്കയുമില്ല; ഞാന്‍ സീയോനിൽ രക്ഷയും യിസ്രായേലിന് എന്‍റെ മഹത്ത്വവും നല്കും.</verse>
			</chapter>
			<chapter number="47">
				<verse number="1">ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല.</verse>
				<verse number="2">തിരികല്ല് എടുത്തു മാവു പൊടിക്ക; നിന്‍റെ മൂടുപടം നീക്കുക; വസ്ത്രാന്തം എടുത്തു കുത്തി തുട മറയ്ക്കാതെ നദികളെ കടക്ക.</verse>
				<verse number="3">നിന്‍റെ നഗ്നത അനാവൃതമാകും; നിന്‍റെ നാണിടം കാണും; ഞാന്‍ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.</verse>
				<verse number="4">ഞങ്ങളുടെ വീണ്ടെടുപ്പുകാരനോ സൈന്യങ്ങളുടെ യഹോവ, യിസ്രായേലിന്‍റെ പരിശുദ്ധന്‍ എന്നാകുന്നു അവന്‍റെ നാമം.</verse>
				<verse number="5">കല്ദയപുത്രീ, മിണ്ടാതെയിരിക്ക; ഇരുട്ടത്തു പോക; നിന്നെ ഇനി രാജ്യങ്ങളുടെ തമ്പുരാട്ടി എന്നു വിളിക്കയില്ല.</verse>
				<verse number="6">ഞാന്‍ എന്‍റെ ജനത്തോടു ക്രുദ്ധിച്ചു, എന്‍റെ അവകാശത്തെ അശുദ്ധമാക്കി, അവരെ നിന്‍റെ കൈയിൽ ഏല്പിച്ചുതന്നു; നീ അവരോടു കനിവു കാണിക്കാതെ വൃദ്ധന്മാരുടെമേൽ പോലും നിന്‍റെ ഭാരമുള്ള നുകം വച്ചിരിക്കുന്നു.</verse>
				<verse number="7">ഞാന്‍ എന്നേക്കും തമ്പുരാട്ടി ആയിരിക്കും എന്നു നീ പറഞ്ഞ് അതു കൂട്ടാക്കാതെയും അതിന്‍റെ അവസാനമോര്‍ക്കാതെയും ഇരുന്നു.</verse>
				<verse number="8">ആകയാൽ: ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരുമില്ല; ഞാന്‍ വിധവയായിരിക്കയില്ല; പുത്രനഷ്ടം അറികയുമില്ല എന്നു ഹൃദയത്തിൽ പറയുന്ന സുഖഭോഗിനിയും നിര്‍ഭയവാസിനിയും ആയുള്ളവളേ,</verse>
				<verse number="9">ഇതു കേള്‍ക്ക: പുത്രനഷ്ടം, വൈധവ്യം ഇവ രണ്ടും പെട്ടെന്ന് ഒരു ദിവസത്തിൽ തന്നെ നിനക്കു ഭവിക്കും; നിന്‍റെ ക്ഷുദ്രപ്രയോഗങ്ങള്‍ എത്ര പെരുകിയിരുന്നാലും നിന്‍റെ ആഭിചാരങ്ങള്‍ എത്ര അധികമായിരുന്നാലും അവ നിനക്കു നിറപടിയായി ഭവിക്കാതിരിക്കയില്ല.</verse>
				<verse number="10">നീ നിന്‍റെ ദുഷ്ടതയിൽ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്‍റെ ജ്ഞാനവും നിന്‍റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്‍റെ ഹൃദയത്തിൽ പറഞ്ഞു.</verse>
				<verse number="11">അതുകൊണ്ടു മന്ത്രവാദത്താൽ നീക്കുവാന്‍ കഴിയാത്ത അനര്‍ഥം നിന്‍റെമേൽ വരും; നിന്നാൽ പരിഹരിപ്പാന്‍ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്തനാശം പെട്ടെന്നു നിന്‍റെമേൽ വരും.</verse>
				<verse number="12">നീ ബാല്യം മുതൽ അധ്വാനിച്ചു ചെയ്യുന്ന നിന്‍റെ മന്ത്രവാദങ്ങള്‍കൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പം കൊണ്ടും ഇപ്പോള്‍ നിന്നുകൊള്‍ക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!</verse>
				<verse number="13">നിന്‍റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോള്‍ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.</verse>
				<verse number="14">ഇതാ, അവര്‍ താളടിപോലെ ആയി തീക്ക് ഇരയാകും; അവര്‍ അഗ്നിജ്വാലയിൽനിന്ന് തങ്ങളെത്തന്നെ വിടുവിക്കയില്ല; അതു കുളിര്‍ മാറ്റുവാന്‍ തക്ക കനലും കായുവാന്‍ തക്ക തീയും അല്ല.</verse>
				<verse number="15">ഇങ്ങനെയാകും നീ അധ്വാനിച്ചിരിക്കുന്നത്; നിന്‍റെ ബാല്യംമുതൽ നിന്നോടുകൂടെ വ്യാപാരം ചെയ്തവര്‍ ഓരോരുത്തന്‍ താന്താന്‍റെ ദിക്കിലേക്ക് അലഞ്ഞുപോകും; ആരും നിന്നെ രക്ഷിക്കയില്ല.</verse>
			</chapter>
			<chapter number="48">
				<verse number="1">യിസ്രായേൽ എന്ന പേര്‍ വിളിക്കപ്പെട്ടവരും യെഹൂദായുടെ വെള്ളത്തിൽനിന്ന് ഉദ്ഭവിച്ചിരിക്കുന്നവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്യുന്നവരും സത്യത്തോടും നീതിയോടും കൂടെയല്ലങ്കിലും യിസ്രായേലിന്‍റെ ദൈവത്തെ കീര്‍ത്തിക്കുന്നവരും ആയ യാക്കോബ്ഗൃഹമേ, ഇതു കേട്ടുകൊള്‍വിന്‍.</verse>
				<verse number="2">അവര്‍ തങ്ങളെത്തന്നെ വിശുദ്ധനഗരം എന്നു വിളിച്ചു യിസ്രായേലിന്‍റെ ദൈവത്തിൽ ആശ്രയിക്കുന്നുവല്ലോ; അവന്‍റെ നാമം സൈന്യങ്ങളുടെ യഹോവ എന്നാകുന്നു.</verse>
				<verse number="3">പൂര്‍വകാര്യങ്ങളെ ഞാന്‍ പണ്ടുതന്നെ പ്രസ്താവിച്ചു; അവ എന്‍റെ വായിൽനിന്നു പുറപ്പെട്ടു; ഞാന്‍ അവയെ കേള്‍പ്പിച്ചു; പെട്ടെന്നു ഞാന്‍ പ്രവര്‍ത്തിച്ചു; അവ സംഭവിച്ചുമിരിക്കുന്നു.</verse>
				<verse number="4">നീ കഠിനന്‍ എന്നും നിന്‍റെ കഴുത്ത് ഇരുമ്പുഞരമ്പുള്ളതെന്നും നിന്‍റെ നെറ്റി താമ്രം എന്നും ഞാന്‍ അറികകൊണ്ടു</verse>
				<verse number="5">ഞാന്‍ പണ്ടുതന്നെ നിന്നോടു പ്രസ്താവിച്ചു; എന്‍റെ വിഗ്രഹം അവയെ ചെയ്തു എന്നും എന്‍റെ വിഗ്രഹവും ബിംബവും അവയെ കല്പിച്ചു എന്നും നീ പറയാതെ ഇരിക്കേണ്ടതിന് അവ സംഭവിക്കും മുമ്പേ ഞാന്‍ നിന്നെ കേള്‍പ്പിച്ചുമിരിക്കുന്നു.</verse>
				<verse number="6">നീ കേട്ടിട്ടുണ്ട്; ഇപ്പോള്‍ എല്ലാം കണ്ടുകൊള്‍ക; നിങ്ങള്‍ തന്നെ അതു പ്രസ്താവിക്കയില്ലയോ? ഇന്നുമുതൽ ഞാന്‍ പുതിയത്, നീ അറിയാതെ മറഞ്ഞിരിക്കുന്നതു തന്നെ നിന്നെ കേള്‍പ്പിക്കുന്നു.</verse>
				<verse number="7">ഞാന്‍ അത് അറിഞ്ഞുവല്ലോ എന്നു നീ പറയാതെ ഇരിക്കേണ്ടതിന് അതു പണ്ടല്ല, ഇപ്പോള്‍ത്തന്നെ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്നു; ഇന്നേദിവസത്തിനു മുമ്പ് നീ അതിനെക്കുറിച്ച് ഒന്നും കേട്ടിട്ടില്ല.</verse>
				<verse number="8">നീ കേള്‍ക്കയോ അറികയോ നിന്‍റെ ചെവി അന്നു തുറക്കപ്പെടുകയോ ചെയ്തിട്ടില്ല. നീ വളരെ ദ്രോഹം ചെയ്തു, ഗര്‍ഭംമുതൽ വിശ്വാസവഞ്ചകന്‍ എന്നു വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ അറിഞ്ഞു.</verse>
				<verse number="9">എന്‍റെ നാമംനിമിത്തം ഞാന്‍ എന്‍റെ കോപത്തെ താമസിപ്പിക്കുന്നു; നിന്നെ സംഹരിക്കേണ്ടതിന് എന്‍റെ സ്തുതിനിമിത്തം ഞാന്‍ അടങ്ങിയിരിക്കുന്നു.</verse>
				<verse number="10">ഇതാ, ഞാന്‍ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; ഞാന്‍ നിന്നെ കഷ്ടതയുടെ ചൂളയിൽ ആകുന്നു ശോധന കഴിച്ചത്.</verse>
				<verse number="11">എന്‍റെ നിമിത്തം, എന്‍റെ നിമിത്തം തന്നെ, ഞാന്‍ അതു ചെയ്യും; എന്‍റെ നാമം അശുദ്ധമായിത്തീരുന്നതെങ്ങനെ? ഞാന്‍ എന്‍റെ മഹത്ത്വം മറ്റൊരുത്തനും കൊടുക്കയില്ല.</verse>
				<verse number="12">യാക്കോബേ, ഞാന്‍ വിളിച്ചിരിക്കുന്ന യിസ്രായേലേ, എന്‍റെവാക്കു കേള്‍ക്ക; ഞാന്‍ അനന്യന്‍; ഞാന്‍ ആദ്യനും ഞാന്‍ അന്ത്യനും ആകുന്നു.</verse>
				<verse number="13">എന്‍റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു എന്‍റെ വലംകൈ ആകാശത്തെ വിരിച്ചു; ഞാന്‍ വിളിക്കുമ്പോള്‍ അവയൊക്കെയും ഉളവായിവരുന്നു.</verse>
				<verse number="14">നിങ്ങള്‍ എല്ലാവരും കൂടിവന്നു കേട്ടുകൊള്‍വിന്‍; അവരിൽ ആര്‍ ഇതു പ്രസ്താവിച്ചു? യഹോവ സ്നേഹിക്കുന്നവന്‍ ബാബേലിനോട് അവന്‍റെ ഹിതവും കല്ദയരോട് അവന്‍റെ ഭുജബലവും അനുഷ്ഠിക്കും.</verse>
				<verse number="15">ഞാന്‍, ഞാന്‍ തന്നെ പ്രസ്താവിക്കുന്നു; ഞാന്‍ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു;</verse>
				<verse number="16">അവന്‍റെ വഴി സാധ്യമാകും. നിങ്ങള്‍ അടുത്തുവന്ന് ഇതു കേള്‍പ്പിന്‍; ഞാന്‍ ആദിമുതൽ രഹസ്യത്തിലല്ല പ്രസ്താവിച്ചിട്ടുള്ളത്; അതിന്‍റെ ഉദ്ഭവകാലംമുതൽ ഞാന്‍ അവിടെ ഉണ്ട്; ഇപ്പോഴോ യഹോവയായ കര്‍ത്താവ് എന്നെയും തന്‍റെ ആത്മാവിനെയും അയച്ചിരിക്കുന്നു.</verse>
				<verse number="17">യിസ്രായേലിന്‍റെ പരിശുദ്ധനും നിന്‍റെ വീണ്ടെടുപ്പുകാരനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശുഭകരമായി പ്രവര്‍ത്തിപ്പാന്‍ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്‍റെ ദൈവമായ യഹോവ ഞാന്‍ തന്നെ.</verse>
				<verse number="18">അയ്യോ, നീ എന്‍റെ കല്പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്‍റെ സമാധാനം നദിപോലെയും നിന്‍റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.</verse>
				<verse number="19">നിന്‍റെ സന്തതി മണൽപോലെയും നിന്‍റെ ഗര്‍ഭഫലം മണൽത്തരിപോലെയും ആകുമായിരുന്നു. നിന്‍റെ പേര്‍ എന്‍റെ മുമ്പിൽനിന്നു ഛേദിക്കപ്പെടുകയോ നശിച്ചുപോകയോ ചെയ്കയില്ലായിരുന്നു.</verse>
				<verse number="20">ബാബേലിൽനിന്ന് പുറപ്പെടുവിന്‍; ഉല്ലാസഘോഷത്തോടെ കല്ദയരെ വിട്ട് ഓടിപ്പോകുവിന്‍: ഇതു പ്രസ്താവിച്ചു കേള്‍പ്പിപ്പിന്‍; ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുവിന്‍; യഹോവ തന്‍റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു എന്നു പറവിന്‍.</verse>
				<verse number="21">അവന്‍ അവരെ ശൂന്യപ്രദേശങ്ങളിൽക്കൂടി നടത്തിയപ്പോള്‍ അവര്‍ക്കു ദാഹിച്ചില്ല; അവന്‍ അവര്‍ക്കുവേണ്ടി പാറയിൽനിന്നു വെള്ളം ഒഴുകുമാറാക്കി; അവന്‍ പാറ പിളര്‍ന്നപ്പോള്‍ വെള്ളം ചാടി പുറപ്പെട്ടു.</verse>
				<verse number="22">ദുഷ്ടന്മാര്‍ക്കു സമാധാനം ഇല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="49">
				<verse number="1">ദ്വീപുകളേ, എന്‍റെ വാക്കു കേള്‍പ്പിന്‍; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിന്‍; യഹോവ എന്നെ ഗര്‍ഭംമുതൽ വിളിച്ചു; എന്‍റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നെ എന്‍റെ പേര്‍ പ്രസ്താവിച്ചിരിക്കുന്നു.</verse>
				<verse number="2">അവന്‍ എന്‍റെ വായെ മൂര്‍ച്ചയുള്ള വാള്‍പോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവന്‍ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണിയിൽ മറച്ചുവച്ചു,</verse>
				<verse number="3">എന്നോട്: യിസ്രായേലേ, നീ എന്‍റെ ദാസന്‍; ഞാന്‍ നിന്നിൽ മഹത്ത്വീകരിക്കപ്പെടും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="4">ഞാനോ; ഞാന്‍ വെറുതേ അധ്വാനിച്ചു; എന്‍റെ ശക്തിയെ വ്യര്‍ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു എന്നു പറഞ്ഞു; എങ്കിലും എന്‍റെ ന്യായം യഹോവയുടെ പക്കലും എന്‍റെ പ്രതിഫലം എന്‍റെ ദൈവത്തിന്‍റെ പക്കലും ഇരിക്കുന്നു.</verse>
				<verse number="5">ഇപ്പോഴോ, യാക്കോബിനെ തന്‍റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗര്‍ഭത്തിൽ തന്‍റെ ദാസനായി നിര്‍മ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു- ഞാന്‍ യഹോവയ്ക്കു മാന്യനും എന്‍റെ ദൈവം എന്‍റെ ബലവും ആകുന്നു-:</verse>
				<verse number="6">നീ യാക്കോബിന്‍റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിനും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിനും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്‍റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിനു ഞാന്‍ നിന്നെ ജാതികള്‍ക്കു പ്രകാശമാക്കി വച്ചുമിരിക്കുന്നു എന്ന് അവന്‍ അരുളിച്ചെയ്യുന്നു.</verse>
				<verse number="7">യിസ്രായേലിന്‍റെ വീണ്ടെടുപ്പുകാരനും അവന്‍റെ പരിശുദ്ധനുമായ യഹോവ, സര്‍വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവ നിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിന്‍ പരിശുദ്ധന്‍ നിമിത്തവും രാജാക്കന്മാര്‍ കണ്ട് എഴുന്നേല്ക്കയും പ്രഭുക്കന്മാര്‍ കണ്ടു നമസ്കരിക്കയും ചെയ്യും.</verse>
				<verse number="8">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രസാദകാലത്തു ഞാന്‍ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തിൽ ഞാന്‍ നിന്നെ സഹായിച്ചു; ദേശത്തെ ഉയര്‍ത്തുവാനും ശൂന്യമായി കിടക്കുന്ന അവകാശങ്ങളെ കൈവശമാക്കിക്കൊടുപ്പാനും ബന്ധിക്കപ്പെട്ടവരോട്: ഇറങ്ങി പൊയ്ക്കൊള്‍വിന്‍ എന്നും അന്ധകാരത്തിൽ ഇരിക്കുന്നവരോട്: വെളിയിൽ വരുവിന്‍ എന്നും പറവാനും ഞാന്‍ നിന്നെ കാത്തു,</verse>
				<verse number="9">നിന്നെ ജനത്തിന്‍റെ നിയമമാക്കി വച്ചിരിക്കുന്നു. അവര്‍ വഴികളിൽ മേയും; എല്ലാ പാഴ്ക്കുന്നുകളിലും അവര്‍ക്കു മേച്ചലുണ്ടാകും.</verse>
				<verse number="10">അവര്‍ക്കു വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന്‍ അവരെ വഴിനടത്തുകയും നീരുറവുകള്‍ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.</verse>
				<verse number="11">ഞാന്‍ എന്‍റെ മലകളെയൊക്കെയും വഴിയാക്കും; എന്‍റെ പെരുവഴികള്‍ പൊങ്ങിയിരിക്കും.</verse>
				<verse number="12">ഇതാ, ഇവര്‍ ദൂരത്തുനിന്നും ഇവര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ഇവര്‍ സീനീംദേശത്തുനിന്നും വരുന്നു.</verse>
				<verse number="13">ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പര്‍വതങ്ങളേ, പൊട്ടി ആര്‍ക്കുവിന്‍; യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്‍റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.</verse>
				<verse number="14">സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കര്‍ത്താവ് എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.</verse>
				<verse number="15">ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ തോന്നാതിരിക്കുമോ? അവര്‍ മറന്നുകളഞ്ഞാലും ഞാന്‍ നിന്നെ മറക്കയില്ല.</verse>
				<verse number="16">ഇതാ ഞാന്‍ നിന്നെ എന്‍റെ ഉള്ളംകൈയിൽ വരച്ചിരിക്കുന്നു; നിന്‍റെ മതിലുകള്‍ എല്ലായ്പോഴും എന്‍റെ മുമ്പിൽ ഇരിക്കുന്നു.</verse>
				<verse number="17">നിന്‍റെ മക്കള്‍ ബദ്ധപ്പെട്ടു വരുന്നു; നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകുന്നു.</verse>
				<verse number="18">തലപൊക്കി ചുറ്റും നോക്കുക; ഇവര്‍ എല്ലാവരും നിന്‍റെ അടുക്കൽ വന്നുകൂടുന്നു. എന്നാണ, നീ അവരെയൊക്കെയും ആഭരണംപോലെ അണികയും ഒരു മണവാട്ടി എന്നപോലെ അവരെ അരയ്ക്കു കെട്ടുകയും ചെയ്യും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="19">നിന്‍റെ ശൂന്യസ്ഥലങ്ങളും പാഴിടങ്ങളും നാശം ഭവിച്ച ദേശവുമോ ഇപ്പോള്‍ നിവാസികള്‍ക്കു പോരാതെ വരും; നിന്നെ വിഴുങ്ങിക്കളഞ്ഞവര്‍ ദൂരത്ത് അകന്നിരിക്കും.</verse>
				<verse number="20">നിന്‍റെ പുത്രഹീനതയിലെ മക്കള്‍: സ്ഥലം പോരാതിരിക്കുന്നു; പാര്‍പ്പാന്‍ സ്ഥലം തരിക എന്നു നിന്നോടു പറയും.</verse>
				<verse number="21">അപ്പോള്‍ നീ നിന്‍റെ ഹൃദയത്തിൽ: ഞാന്‍ പുത്രഹീനയും വന്ധ്യയും പ്രവാസിനിയും അലഞ്ഞുനടക്കുന്നവളും ആയിരിക്കെ ആര്‍ ഇവരെ പ്രസവിച്ചു വളര്‍ത്തിത്തന്നിരിക്കുന്നു? ഞാന്‍ ഏകാകിയായിരുന്നുവല്ലോ; ഇവര്‍ എവിടെ ആയിരുന്നു എന്നു പറയും.</verse>
				<verse number="22">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ജാതികള്‍ക്ക് എന്‍റെ കൈ ഉയര്‍ത്തുകയും വംശങ്ങള്‍ക്ക് എന്‍റെ കൊടി കാണിക്കയും ചെയ്യും; അവര്‍ നിന്‍റെ പുത്രന്മാരെ തങ്ങളുടെ മാര്‍വിലണച്ചും പുത്രിമാരെ തോളിൽ എടുത്തും കൊണ്ടുവരും.</verse>
				<verse number="23">രാജാക്കന്മാര്‍ നിന്‍റെ പോറ്റപ്പന്മാരും അവരുടെ രാജ്ഞികള്‍ നിന്‍റെ പോറ്റമ്മമാരും ആയിരിക്കും; അവര്‍ നിന്നെ സാഷ്ടാംഗം വണങ്ങി, നിന്‍റെ കാലിലെ പൊടി നക്കും; ഞാന്‍ യഹോവ എന്നും എനിക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല എന്നും നീ അറിയും.</verse>
				<verse number="24">ബലവാനോട് അവന്‍റെ കവര്‍ച്ച എടുത്തുകളയാമോ? അല്ല, നിഷ്കണ്ടകന്‍റെ ബദ്ധന്മാരെ വിടുവിക്കാമോ?</verse>
				<verse number="25">എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്‍റെ കവര്‍ച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാന്‍ പോരാടുകയും നിന്‍റെ മക്കളെ രക്ഷിക്കയും ചെയ്യും.</verse>
				<verse number="26">നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ച് അവര്‍ക്കു ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്‍റെ രക്ഷിതാവും യാക്കോബിന്‍റെ വീരന്‍ നിന്‍റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകല ജഡവും അറിയും.</verse>
			</chapter>
			<chapter number="50">
				<verse number="1">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അമ്മയെ ഉപേക്ഷിച്ചുകളഞ്ഞതിന്‍റെ ഉപേക്ഷണപത്രം എവിടെ? അല്ല, എന്‍റെ കടക്കാരിൽ ആര്‍ക്കാകുന്നു ഞാന്‍ നിങ്ങളെ വിറ്റുകളഞ്ഞത്? നിങ്ങളുടെ അകൃത്യങ്ങളാൽ നിങ്ങള്‍ നിങ്ങളെത്തന്നെ വിറ്റുകളഞ്ഞും നിങ്ങളുടെ ലംഘനങ്ങളാൽ നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെട്ടുമിരിക്കുന്നു.</verse>
				<verse number="2">ഞാന്‍ വന്നപ്പോള്‍ ആരും ഇല്ലാതിരിപ്പാനും ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതിരിപ്പാനും സംഗതി എന്ത്? വീണ്ടെടുപ്പാന്‍ കഴിയാതവണ്ണം എന്‍റെ കൈ വാസ്തവമായി കുറുകിയിരിക്കുന്നുവോ? അല്ല, വിടുവിപ്പാന്‍ എനിക്കു ശക്തിയില്ലയോ? ഇതാ, എന്‍റെ ശാസനകൊണ്ടു ഞാന്‍ സമുദ്രത്തെ വറ്റിച്ചുകളയുന്നു; നദികളെ മരുഭൂമികളാക്കുന്നു; വെള്ളം ഇല്ലായ്കയാൽ അവയിലെ മത്സ്യം ദാഹംകൊണ്ടു ചത്തുനാറുന്നു.</verse>
				<verse number="3">ഞാന്‍ ആകാശത്തെ ഇരുട്ടുടുപ്പിക്കയും രട്ടു പുതപ്പിക്കയും ചെയ്യുന്നു.</verse>
				<verse number="4">തളര്‍ന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാന്‍ അറിയേണ്ടതിനു യഹോവയായ കര്‍ത്താവ് എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു; അവന്‍ രാവിലെതോറും ഉണര്‍ത്തുന്നു; ശിഷ്യന്മാരെപ്പോലെ കേള്‍ക്കേണ്ടതിന് അവന്‍ എന്‍റെ ചെവി ഉണര്‍ത്തുന്നു.</verse>
				<verse number="5">യഹോവയായ കര്‍ത്താവ് എന്‍റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്തിരിഞ്ഞതുമില്ല.</verse>
				<verse number="6">അടിക്കുന്നവര്‍ക്ക്, ഞാന്‍ എന്‍റെ മുതുകും രോമം പറിക്കുന്നവര്‍ക്ക് എന്‍റെ കവിളും കാണിച്ചുകൊടുത്തു; എന്‍റെ മുഖം നിന്ദയ്ക്കും തുപ്പലിനും മറച്ചിട്ടുമില്ല.</verse>
				<verse number="7">യഹോവയായ കര്‍ത്താവ് എന്നെ സഹായിക്കും; അതുകൊണ്ടു ഞാന്‍ അമ്പരന്നു പോകയില്ല; അതുകൊണ്ടു ഞാന്‍ എന്‍റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകയില്ല എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="8">എന്നെ നീതീകരിക്കുന്നവന്‍ സമീപത്തുണ്ട്; എന്നോടു വാദിക്കുന്നവന്‍ ആര്‍? നമുക്കു തമ്മിൽ ഒന്നു നോക്കാം; എന്‍റെ പ്രതിയോഗി ആര്‍? അവന്‍ ഇങ്ങുവരട്ടെ.</verse>
				<verse number="9">ഇതാ, യഹോവയായ കര്‍ത്താവ് എന്നെ തുണയ്ക്കുന്നു; എന്നെ കുറ്റം വിധിക്കുന്നവന്‍ ആര്‍? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും?</verse>
				<verse number="10">പുഴു അവരെ തിന്നുകളയും. നിങ്ങളിൽ യഹോവയെ ഭയപ്പെടുകയും അവന്‍റെ ദാസന്‍റെ വാക്കു കേട്ടനുസരിക്കയും ചെയ്യുന്നവന്‍ ആര്‍? തനിക്കു പ്രകാശം ഇല്ലാതെ അന്ധകാരത്തിൽ നടന്നാലും അവന്‍ യഹോവയുടെ നാമത്തിൽ ആശ്രയിച്ച് തന്‍റെ ദൈവത്തിന്മേൽ ചാരിക്കൊള്ളട്ടെ.</verse>
				<verse number="11">ഹാ, തീ കത്തിച്ചു തീയമ്പുകള്‍ അരയ്ക്കു കെട്ടുന്നവരേ, നിങ്ങള്‍ എല്ലാവരും നിങ്ങളുടെ തീയുടെ വെളിച്ചത്തിലും നിങ്ങള്‍ കൊളുത്തിയിരിക്കുന്ന തീയമ്പുകളുടെ ഇടയിലും നടപ്പിന്‍; എന്‍റെ കൈയാൽ ഇതു നിങ്ങള്‍ക്കു ഭവിക്കും; നിങ്ങള്‍ വ്യസനത്തോടെ കിടക്കേണ്ടിവരും.</verse>
			</chapter>
			<chapter number="51">
				<verse number="1">നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും തിരിഞ്ഞുനോക്കുവിന്‍.</verse>
				<verse number="2">നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിന്‍; ഞാന്‍ അവനെ ഏകനായിട്ടു വിളിച്ച് അവനെ അനുഗ്രഹിച്ചു വര്‍ധിപ്പിച്ചിരിക്കുന്നു.</verse>
				<verse number="3">യഹോവ സീയോനെ ആശ്വസിപ്പിക്കുന്നു; അവന്‍ അതിന്‍റെ സകല ശൂന്യസ്ഥലങ്ങളെയും ആശ്വസിപ്പിച്ചു, അതിന്‍റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിന്‍റെ നിര്‍ജനപ്രദേശത്തെ യഹോവയുടെ തോട്ടത്തെപ്പോലെയും ആക്കുന്നു; ആനന്ദവും സന്തോഷവും സ്തോത്രവും സംഗീതഘോഷവും അതിൽ ഉണ്ടാകും.</verse>
				<verse number="4">എന്‍റെ ജനമേ,എന്‍റെ വാക്കു കേള്‍പ്പിന്‍; എന്‍റെ ജാതിയേ, എനിക്കു ചെവിതരുവിന്‍; ഉപദേശം എങ്കൽനിന്നു പുറപ്പെടും; ഞാന്‍ എന്‍റെ ന്യായത്തെ വംശങ്ങള്‍ക്കു പ്രകാശമായി സ്ഥാപിക്കും.</verse>
				<verse number="5">എന്‍റെ നീതി സമീപമായിരിക്കുന്നു; എന്‍റെ രക്ഷ പുറപ്പെട്ടിരിക്കുന്നു; എന്‍റെ ഭുജങ്ങള്‍ വംശങ്ങള്‍ക്കു ന്യായം വിധിക്കും; ദ്വീപുകള്‍ എനിക്കായി കാത്തിരിക്കുന്നു; എന്‍റെ ഭുജത്തിൽ അവര്‍ ആശ്രയിക്കുന്നു.</verse>
				<verse number="6">നിങ്ങളുടെ കണ്ണ് ആകാശത്തിലേക്ക് ഉയര്‍ത്തുവിന്‍; താഴെ ഭൂമിയെ നോക്കുവിന്‍; ആകാശം പുകപോലെ പൊയ്പോകും; ഭൂമി വസ്ത്രംപോലെ പഴകും; അതിലെ നിവാസികള്‍ കൊതുകുപോലെ ചത്തുപോകും; എന്നാൽ എന്‍റെ രക്ഷ എന്നേക്കും ഇരിക്കും; എന്‍റെ നീതിക്കു നീക്കം വരികയുമില്ല.</verse>
				<verse number="7">നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്‍റെ ന്യായപ്രമാണം ഉള്ള ജനവും ആയുള്ളോരേ, എന്‍റെ വാക്കു കേള്‍പ്പിന്‍; നിങ്ങള്‍ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്; അവരുടെ ദൂഷണങ്ങളെ പേടിക്കയും അരുത്.</verse>
				<verse number="8">പുഴു അവരെ വസ്ത്രത്തെപ്പോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും; എന്നാൽ എന്‍റെ നീതി ശാശ്വതമായും എന്‍റെ രക്ഷ തലമുറതലമുറയായും ഇരിക്കും.</verse>
				<verse number="9">യഹോവയുടെ ഭുജമേ ഉണരുക, ഉണരുക; ശക്തി ധരിച്ചുകൊള്‍ക; പൂര്‍വകാലത്തും പണ്ടത്തെ തലമുറകളിലും എന്നപോലെ ഉണരുക; രഹബിനെ വെട്ടി മഹാസര്‍പ്പത്തെ കുത്തിക്കളഞ്ഞതു നീ അല്ലയോ?</verse>
				<verse number="10">സമുദ്രത്തെ, വലിയ ആഴിയിലെ വെള്ളങ്ങളെ തന്നെ, വറ്റിച്ചുകളകയും വീണ്ടെടുക്കപ്പെട്ടവര്‍ കടന്നുപോകേണ്ടതിനു സമുദ്രത്തിന്‍റെ ആഴത്തെ വഴിയാക്കുകയും ചെയ്തതു നീയല്ലയോ?</verse>
				<verse number="11">യഹോവയുടെ വിമുക്തന്മാര്‍ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവര്‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.</verse>
				<verse number="12">ഞാന്‍, ഞാന്‍ തന്നെ, നിങ്ങളെ ആശ്വസിപ്പിക്കുന്നവന്‍; എന്നാൽ മരിച്ചുപോകുന്ന മര്‍ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാന്‍ നീ ആര്‍?</verse>
				<verse number="13">ആകാശത്തെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ടവനായി നിന്‍റെ സ്രഷ്ടാവായ യഹോവയെ നീ മറക്കയും പീഡകന്‍ നശിപ്പിപ്പാന്‍ ഒരുങ്ങിവരുന്നു എന്നുവച്ച് അവന്‍റെ ക്രോധം നിമിത്തം ദിനംപ്രതി ഇടവിടാതെ പേടിക്കയും ചെയ്യുന്നതെന്ത്?</verse>
				<verse number="14">പീഡകന്‍റെ ക്രോധം എവിടെ? ബദ്ധനായിരിക്കുന്നവനെ വേഗത്തിൽ അഴിച്ചുവിടും; അവന്‍ കുണ്ടറയിൽ മരിക്കയില്ല; അവന്‍റെ ആഹാരത്തിനു മുട്ടുവരികയുമില്ല.</verse>
				<verse number="15">തിരകള്‍ അലറുവാന്‍ തക്കവണ്ണം സമുദ്രത്തെ കോപിപ്പിക്കുന്നവനായി നിന്‍റെ ദൈവമായ യഹോവ ഞാന്‍ ആകുന്നു; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു എന്‍റെ നാമം.</verse>
				<verse number="16">ഞാന്‍ ആകാശത്തെ ഉറപ്പിച്ച് ഭൂമിക്ക് അടിസ്ഥാനം ഇടുകയും സീയോനോട്: നീ എന്‍റെ ജനം എന്നുപറകയും ചെയ്യേണ്ടതിനു ഞാന്‍ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ ആക്കി എന്‍റെ കൈയുടെ നിഴലിൽ നിന്നെ മറച്ചിരിക്കുന്നു.</verse>
				<verse number="17">യഹോവയുടെ കൈയിൽനിന്ന് അവന്‍റെ ക്രോധത്തിന്‍റെ പാനപാത്രം കുടിച്ചിട്ടുള്ള യെരൂശലേമേ, ഉണരുക, ഉണരുക; എഴുന്നേറ്റു നില്ക്ക; നീ പരിഭ്രമത്തിന്‍റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു.</verse>
				<verse number="18">അവള്‍ പ്രസവിച്ച സകല പുത്രന്മാരിലുംവച്ച് അവളെ വഴിനടത്തുന്നതിന് ഒരുത്തനും ഇല്ല; അവള്‍ വളര്‍ത്തിയ എല്ലാ മക്കളിലുംവച്ച് അവളെ കൈക്കുപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നതിന് ആരുമില്ല.</verse>
				<verse number="19">ഇതു രണ്ടും നിനക്കു നേരിട്ടിരിക്കുന്നു; നിന്നോട് ആര്‍ സഹതാപം കാണിക്കും? ശൂന്യവും നാശവും ക്ഷാമവും വാളും നേരിട്ടിരിക്കുന്നു; ഞാന്‍ നിന്നെ ആശ്വസിപ്പിക്കേണ്ടത് എങ്ങനെ?</verse>
				<verse number="20">നിന്‍റെ മക്കള്‍ ബോധംകെട്ടു വലയിൽ അകപ്പെട്ട മാന്‍ എന്നപോലെ വീഥികളുടെ തലയ്ക്കലെല്ലാം കിടക്കുന്നു; അവര്‍ യഹോവയുടെ ക്രോധവും നിന്‍റെ ദൈവത്തിന്‍റെ ഭര്‍ത്സനവുംകൊണ്ടു നിറഞ്ഞിരിക്കുന്നു.</verse>
				<verse number="21">ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊള്‍ക.</verse>
				<verse number="22">നിന്‍റെ കര്‍ത്താവായ യഹോവയും തന്‍റെ ജനത്തിന്‍റെ വ്യവഹാരം നടത്തുന്ന നിന്‍റെ ദൈവവുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ പരിഭ്രമത്തിന്‍റെ പാനപാത്രം, എന്‍റെ ക്രോധത്തിന്‍റെ പാനപാത്രപുടം തന്നെ, നിന്‍റെ കൈയിൽനിന്നും എടുത്തുകളഞ്ഞിരിക്കുന്നു; ഇനി നീ അതു കുടിക്കയില്ല;</verse>
				<verse number="23">നിന്നെ ക്ലേശിപ്പിക്കുന്നവരുടെ കൈയിൽ ഞാന്‍ അതു കൊടുക്കും. അവര്‍ നിന്നോട്: കുനിയുക; ഞങ്ങള്‍ കടന്നുപോകട്ടെ എന്നു പറഞ്ഞുവല്ലോ; അങ്ങനെ കടന്നുപോകുന്നവര്‍ക്കു നീ നിന്‍റെ മുതുകിനെ നിലംപോലെയും തെരുവീഥിപോലെയും ആക്കിവയ്ക്കേണ്ടിവന്നു.</verse>
			</chapter>
			<chapter number="52">
				<verse number="1">സീയോനേ, ഉണരുക, ഉണരുക; നിന്‍റെ ബലം ധരിച്ചുകൊള്‍ക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്‍റെ അലങ്കാരവസ്ത്രം ധരിച്ചുകൊള്‍ക; ഇനിമേലാൽ അഗ്രചര്‍മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല.</verse>
				<verse number="2">പൊടി കുടഞ്ഞുകളക; യെരൂശലേമേ, എഴുന്നേറ്റ് ഇരിക്ക; ബദ്ധയായ സീയോന്‍പുത്രീ, നിന്‍റെ കഴുത്തിലെ ബന്ധനങ്ങളെ അഴിച്ചുകളക.</verse>
				<verse number="3">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വിലവാങ്ങാതെ നിങ്ങളെ വിറ്റുകളഞ്ഞു; വിലകൊടുക്കാതെ നിങ്ങളെ വീണ്ടുകൊള്ളും.</verse>
				<verse number="4">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനം പണ്ടു പരദേശവാസം ചെയ്‍വാന്‍ മിസ്രയീമിലേക്ക് ഇറങ്ങിച്ചെന്നു; അശ്ശൂരും അവരെ വെറുതേ പീഡിപ്പിച്ചു.</verse>
				<verse number="5">ഇപ്പോഴോ എന്‍റെ ജനത്തെ വെറുതേ പിടിച്ചു കൊണ്ടുപോയിരിക്കകൊണ്ടു ഞാന്‍ ഇവിടെ എന്തു ചെയ്യേണ്ടൂ എന്നു യഹോവ അരുളിച്ചെയ്യുന്നു; അവരുടെ അധിപതിമാര്‍ മുറയിടുന്നു; എന്‍റെ നാമം ഇടവിടാതെ എല്ലായ്പോഴും ദുഷിക്കപ്പെടുന്നു എന്നും യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="6">അതുകൊണ്ട് എന്‍റെ ജനം എന്‍റെ നാമത്തെ അറിയും; അതുകൊണ്ടു ഞാന്‍, ഞാന്‍ തന്നെയാകുന്നു പ്രസ്താവിക്കുന്നവന്‍ എന്ന് അവര്‍ അന്ന് അറിയും.</verse>
				<verse number="7">സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോട്: നിന്‍റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍ത്താദൂതന്‍റെ കാൽ പര്‍വതങ്ങളിന്മേൽ എത്ര മനോഹരം!</verse>
				<verse number="8">നിന്‍റെ കാവൽക്കാരുടെ ശബ്ദം കേട്ടുവോ? അവര്‍ ശബ്ദം ഉയര്‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുമ്പോള്‍ അവര്‍ അഭിമുഖമായി കാണും.</verse>
				<verse number="9">യെരൂശലേമിന്‍റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആര്‍ത്തുകൊള്‍വിന്‍; യഹോവ തന്‍റെ ജനത്തെ ആശ്വസിപ്പിച്ച്, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.</verse>
				<verse number="10">സകല ജാതികളും കാണ്‍കെ യഹോവ തന്‍റെ വിശുദ്ധഭുജത്തെ നഗ്നമാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്‍റെ രക്ഷയെ കാണും.</verse>
				<verse number="11">വിട്ടുപോരുവിന്‍; വിട്ടുപോരുവിന്‍; അവിടെനിന്നു പുറപ്പെട്ടു പോരുവിന്‍; അശുദ്ധമായതൊന്നും തൊടരുത്; അതിന്‍റെ നടുവിൽനിന്നും പുറപ്പെട്ടുപോരുവിന്‍; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളെത്തന്നെ നിര്‍മ്മലീകരിപ്പിന്‍.</verse>
				<verse number="12">നിങ്ങള്‍ ബദ്ധപ്പാടോടെ പോകയില്ല, ഓടിപ്പോകയുമില്ല; യഹോവ നിങ്ങള്‍ക്കു മുമ്പായി നടക്കും; യിസ്രായേലിന്‍റെ ദൈവം നിങ്ങള്‍ക്കു പിന്‍പട ആയിരിക്കും.</verse>
				<verse number="13">എന്‍റെ ദാസന്‍ കൃതാര്‍ഥനാകും; അവന്‍ ഉയര്‍ന്നുപൊങ്ങി അത്യന്തം ഉന്നതന്‍ ആയിരിക്കും.</verse>
				<verse number="14">അവന്‍റെ രൂപം കണ്ടാൽ ആളല്ല എന്നും അവന്‍റെ ആകൃതി കണ്ടാൽ മനുഷ്യനല്ല എന്നും തോന്നുമാറു വിരൂപമായിരിക്കകൊണ്ടു പലരും നിന്നെ കണ്ടു സ്തംഭിച്ചുപോയതുപോലെ,</verse>
				<verse number="15">അവന്‍ പല ജാതികളെയും കുതിച്ചു ചാടുമാറാക്കും; രാജാക്കന്മാര്‍ അവനെ കണ്ടു വായ്പൊത്തി നില്ക്കും; അവര്‍ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="53">
				<verse number="1">ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?</verse>
				<verse number="2">അവന്‍ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേര്‍ മുളയ്ക്കുന്നതുപോലെയും അവന്‍റെ മുമ്പാകെ വളരും; അവനു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഇല്ല.</verse>
				<verse number="3">അവന്‍ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവര്‍ മുഖം മറച്ചുകളയത്തക്കവണ്ണം അവന്‍ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.</verse>
				<verse number="4">സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവന്‍ വഹിച്ചു; നമ്മുടെ വേദനകളെ അവന്‍ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.</verse>
				<verse number="5">എന്നാൽ അവന്‍ നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങള്‍ നിമിത്തം തകര്‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിനായുള്ള ശിക്ഷ അവന്‍റെമേൽ ആയി അവന്‍റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു.</verse>
				<verse number="6">നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്‍റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്‍റെമേൽ ചുമത്തി.</verse>
				<verse number="7">തന്നെത്താന്‍ താഴ്ത്തി വായ് തുറക്കാതെയിരുന്നിട്ടും അവന്‍ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ വായ് തുറക്കാതിരുന്നു.</verse>
				<verse number="8">അവന്‍ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവന്‍ ഛേദിക്കപ്പെട്ടു എന്നും എന്‍റെ ജനത്തിന്‍റെ അതിക്രമം നിമിത്തം അവനു ദണ്ഡനം വന്നു എന്നും അവന്‍റെ തലമുറയിൽ ആര്‍ വിചാരിച്ചു?</verse>
				<verse number="9">അവന്‍ സാഹസം ഒന്നും ചെയ്യാതെയും അവന്‍റെ വായിൽ വഞ്ചന ഒന്നും ഇല്ലാതെയും ഇരുന്നിട്ടും അവര്‍ അവനു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്‍റെ മരണത്തിൽ അവന്‍ സമ്പന്നന്മാരോടുകൂടെ ആയിരുന്നു.</verse>
				<verse number="10">എന്നാൽ അവനെ തകര്‍ത്തുകളവാന്‍ യഹോവയ്ക്ക് ഇഷ്ടം തോന്നി; അവന്‍ അവനു കഷ്ടം വരുത്തി; അവന്‍റെ പ്രാണന്‍ ഒരു അകൃത്യയാഗമായി തീര്‍ന്നിട്ട് അവന്‍ സന്തതിയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്‍റെ കൈയാൽ സാധിക്കയും ചെയ്യും.</verse>
				<verse number="11">അവന്‍ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്‍റെ ദാസന്‍ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവന്‍ വഹിക്കും.</verse>
				<verse number="12">അതുകൊണ്ടു ഞാന്‍ അവനു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവന്‍ കൊള്ള പങ്കിടും; അവന്‍ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാര്‍ക്കുവേണ്ടി ഇടനിന്നുംകൊണ്ട് അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നെ.</verse>
			</chapter>
			<chapter number="54">
				<verse number="1">പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവുകിട്ടിയിട്ടില്ലാത്തവളേ, പൊട്ടിയാര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="2">നിന്‍റെ കൂടാരത്തിന്‍റെ സ്ഥലത്തെ വിശാലമാക്കുക; നിന്‍റെ നിവാസങ്ങളുടെ തിരശ്ശീലകളെ അവര്‍ നിവിര്‍ക്കട്ടെ; തടുത്തുകളയരുത്; നിന്‍റെ കയറുകളെ നീട്ടുക; നിന്‍റെ കുറ്റികളെ ഉറപ്പിക്ക.</verse>
				<verse number="3">നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; നിന്‍റെ സന്തതി ജാതികളുടെ ദേശം കൈവശമാക്കുകയും ശൂന്യനഗരങ്ങളിൽ നിവാസികളെ പാര്‍പ്പിക്കയും ചെയ്യും.</verse>
				<verse number="4">ഭയപ്പെടേണ്ടാ, നീ ലജ്ജിച്ചുപോകയില്ല; ഭ്രമിക്കേണ്ടാ, നീ നാണിച്ചുപോകയില്ല; നിന്‍റെ യൗവനത്തിലെ ലജ്ജ നീ മറക്കും; നിന്‍റെ വൈധവ്യത്തിലെ നിന്ദ ഇനി ഓര്‍ക്കയുമില്ല.</verse>
				<verse number="5">നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭര്‍ത്താവ്; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം; യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടെടുപ്പുകാരന്‍; സര്‍വഭൂമിയുടെയും ദൈവം എന്ന് അവന്‍ വിളിക്കപ്പെടുന്നു.</verse>
				<verse number="6">ഉപേക്ഷിക്കപ്പെട്ടു മനോവ്യസനത്തിൽ ഇരിക്കുന്ന സ്ത്രീയെ എന്നപോലെ യഹോവ നിന്നെ വിളിച്ചിരിക്കുന്നു; യൗവനത്തിൽ വിവാഹം ചെയ്തിട്ടു തള്ളിക്കളഞ്ഞ ഭാര്യയെ എന്നപോലെ തന്നെ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു.</verse>
				<verse number="7">അല്പനേരത്തേക്കുമാത്രം ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളും.</verse>
				<verse number="8">ക്രോധാധിക്യത്തിൽ ഞാന്‍ ക്ഷണനേരത്തേക്ക് എന്‍റെ മുഖം നിനക്കു മറച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണ കാണിക്കും എന്നു നിന്‍റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="9">ഇത് എനിക്കു നോഹയുടെ വെള്ളങ്ങള്‍ പോലെയാകുന്നു; നോഹയുടെ വെള്ളങ്ങള്‍ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാന്‍ സത്യം ചെയ്തതുപോലെ ഞാന്‍ നിന്നോടു കോപിക്കയോ നിന്നെ ഭര്‍ത്സിക്കയോ ഇല്ല എന്നു ഞാന്‍ സത്യം ചെയ്തിരിക്കുന്നു.</verse>
				<verse number="10">പര്‍വതങ്ങള്‍ മാറിപ്പോകും, കുന്നുകള്‍ നീങ്ങിപ്പോകും; എങ്കിലും എന്‍റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്‍റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="11">അരിഷ്ടയും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളോവേ, ഞാന്‍ നിന്‍റെ കല്ല് അഞ്ജനത്തിൽ പതിക്കയും നീലക്കല്ലുകൊണ്ടു നിന്‍റെ അടിസ്ഥാനം ഇടുകയും ചെയ്യും.</verse>
				<verse number="12">ഞാന്‍ നിന്‍റെ താഴികക്കുടങ്ങളെ പത്മരാഗംകൊണ്ടും നിന്‍റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്‍റെ അറ്റങ്ങളെയൊക്കെയും മനോഹരമായ കല്ലുകൊണ്ടും ഉണ്ടാക്കും.</verse>
				<verse number="13">നിന്‍റെ മക്കള്‍ എല്ലാവരും യഹോവയാൽ ഉപദേശിക്കപ്പെട്ടവരും നിന്‍റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.</verse>
				<verse number="14">നീതിയാൽ നീ സ്ഥിരമായി നില്ക്കും; നീ പീഡനത്തോട് അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോട് അടുത്തുവരികയില്ല.</verse>
				<verse number="15">ഒരുത്തന്‍ നിന്നോടു കലശൽ കൂടുന്നു എങ്കിൽ അതു എന്‍റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശൽ കൂടിയാൽ അവന്‍ നിന്‍റെ നിമിത്തം വീഴും.</verse>
				<verse number="16">തീക്കനൽ ഊതി പണിചെയ്ത് ഓരോ ആയുധം തീര്‍ക്കുന്ന കൊല്ലനെ ഞാന്‍ സൃഷ്‍ടിച്ചിരിക്കുന്നു; നശിപ്പിപ്പാന്‍ സംഹാരകനെയും ഞാന്‍ സൃഷ്‍ടിച്ചിരിക്കുന്നു.</verse>
				<verse number="17">നിനക്കു വിരോധമായി ഉണ്ടാക്കുന്നയാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്‍റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതുതന്നെ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="55">
				<verse number="1">അല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിനു വരുവിന്‍: വന്നു വാങ്ങി തിന്നുവിന്‍; നിങ്ങള്‍ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊള്‍വിന്‍.</verse>
				<verse number="2">അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തിവരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? എന്‍റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിന്‍; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊള്‍വിന്‍.</verse>
				<verse number="3">നിങ്ങള്‍ ചെവി ചായിച്ച് എന്‍റെ അടുക്കൽ വരുവിന്‍; നിങ്ങള്‍ക്കു ജീവനുണ്ടാകേണ്ടതിനു കേട്ടുകൊള്‍വിന്‍; ദാവീദിന്‍റെ നിശ്ചലകൃപകള്‍ എന്ന ഒരുശാശ്വതനിയമം ഞാന്‍ നിങ്ങളോടു ചെയ്യും.</verse>
				<verse number="4">ഞാന്‍ അവനെ ജാതികള്‍ക്കു സാക്ഷിയും വംശങ്ങള്‍ക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.</verse>
				<verse number="5">നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്‍റെ ദൈവമായ യഹോവ നിമിത്തവും യിസ്രായേലിന്‍റെ പരിശുദ്ധന്‍ നിമിത്തവും അവന്‍ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കയാൽ തന്നെ നിന്‍റെ അടുക്കൽ ഓടിവരും.</verse>
				<verse number="6">യഹോവയെ കണ്ടെത്താകുന്ന സമയത്ത് അവനെ അന്വേഷിപ്പിന്‍; അവന്‍ അടുത്തിരിക്കുമ്പോള്‍ അവനെ വിളിച്ചപേക്ഷിപ്പിന്‍.</verse>
				<verse number="7">ദുഷ്ടന്‍ തന്‍റെ വഴിയെയും നീതികെട്ടവന്‍ തന്‍റെ വിചാരങ്ങളെയും ഉപേക്ഷിച്ചു യഹോവയിങ്കലേക്കു തിരിയട്ടെ; അവന്‍ അവനോടു കരുണ കാണിക്കും; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവന്‍ ധാരാളം ക്ഷമിക്കും.</verse>
				<verse number="8">എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങള്‍ അല്ല; നിങ്ങളുടെ വഴികള്‍ എന്‍റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="9">ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളിലും ഉയര്‍ന്നിരിക്കുന്നു.</verse>
				<verse number="10">മഴയും ഹിമവും ആകാശത്തുനിന്നു പെയ്യുകയും അവിടേക്കു മടങ്ങാതെ വിതപ്പാന്‍ വിത്തും തിന്മാന്‍ ആഹാരവും നല്കത്തക്കവണ്ണം ഭൂമിയെ നനച്ചു ഫലവത്താക്കി വിളയിക്കുന്നതുപോലെ</verse>
				<verse number="11">എന്‍റെ വായിൽനിന്നു പുറപ്പെടുന്ന എന്‍റെ വചനം ആയിരിക്കും; അതു വെറുതെ എന്‍റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്ക് ഇഷ്ടമുള്ളതു നിവര്‍ത്തിക്കയും ഞാന്‍ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.</verse>
				<verse number="12">നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും; മലകളും കുന്നുകളും നിങ്ങളുടെ മുമ്പിൽ പൊട്ടി ആര്‍ക്കും; ദേശത്തിലെ സകല വൃക്ഷങ്ങളും കൈ കൊട്ടും.</verse>
				<verse number="13">മുള്ളിനു പകരം സരളവൃക്ഷം മുളയ്ക്കും; പറക്കാരയ്ക്കു പകരം കൊഴുന്തു മുളയ്ക്കും; അതു യഹോവയ്ക്ക് ഒരു കീര്‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും.</verse>
			</chapter>
			<chapter number="56">
				<verse number="1">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ രക്ഷ വരുവാനും എന്‍റെ നീതി വെളിപ്പെടുവാനും അടുത്തിരിക്കയാൽ ന്യായം പ്രമാണിച്ചു നീതി പ്രവര്‍ത്തിപ്പിന്‍.</verse>
				<verse number="2">ശബ്ബത്തിനെ അശുദ്ധമാക്കാതെ പ്രമാണിച്ചു ദോഷം ചെയ്യാതവണ്ണം തന്‍റെ കൈ സൂക്ഷിച്ചുംകൊണ്ട് ഇതു ചെയ്യുന്ന മര്‍ത്യനും ഇതു മുറുകെ പിടിക്കുന്ന മനുഷ്യനും ഭാഗ്യവാന്‍.</verse>
				<verse number="3">യഹോവയോടു ചേര്‍ന്നിട്ടുള്ള അന്യജാതിക്കാരന്‍; യഹോവ എന്നെ തന്‍റെ ജനത്തിൽനിന്ന് അശേഷം വേര്‍പെടുത്തും എന്നു പറയരുത്; ഷണ്ഡനും: ഞാന്‍ ഒരു ഉണങ്ങിയ വൃക്ഷം എന്നു പറയരുത്.</verse>
				<verse number="4">എന്‍റെ ശബ്ബത്ത് ആചരിക്കയും എനിക്ക് ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്‍റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാന്‍ ഇപ്രകാരം പറയുന്നു:</verse>
				<verse number="5">ഞാന്‍ അവര്‍ക്ക് എന്‍റെ ആലയത്തിലും എന്‍റെ മതിലകങ്ങളിലും പുത്രീപുത്രന്മാരെക്കാള്‍ വിശേഷമായോരു ജ്ഞാപകവും നാമവും കൊടുക്കും; ഛേദിക്കപ്പെടാത്ത ഒരു ശാശ്വതനാമം തന്നേ ഞാന്‍ അവര്‍ക്കു കൊടുക്കും.</verse>
				<verse number="6">യഹോവയെ സേവിച്ച്, അവന്‍റെ നാമത്തെ സ്നേഹിച്ച്, അവന്‍റെ ദാസന്മാരായിരിക്കേണ്ടതിനു യഹോവയോടു ചേര്‍ന്നു വരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്‍റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെയൊക്കെയും തന്നെ,</verse>
				<verse number="7">ഞാന്‍ എന്‍റെ വിശുദ്ധപര്‍വതത്തിലേക്കു കൊണ്ടുവന്ന്, എന്‍റെ പ്രാര്‍ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്‍റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്‍റെ ആലയം സകല ജാതികള്‍ക്കും ഉള്ള പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും.</verse>
				<verse number="8">ഞാന്‍ അവരോട്, അവരുടെ ശേഖരിക്കപ്പെട്ടവരോടു തന്നെ, ഇനി മറ്റുള്ളവരെയും കൂട്ടിച്ചേര്‍ക്കും എന്നു യിസ്രായേലിന്‍റെ ഭ്രഷ്ടന്മാരെ ശേഖരിക്കുന്ന ദൈവമായ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">വയലിലെ സകല മൃഗങ്ങളും കാട്ടിലെ സകല മൃഗങ്ങളും ആയുള്ളോവേ, വന്നു തിന്നുകൊള്‍വിന്‍.</verse>
				<verse number="10">അവന്‍റെ കാവൽക്കാര്‍ കുരുടന്മാര്‍; അവരെല്ലാവരും പരിജ്ഞാനമില്ലാത്തവര്‍, അവരെല്ലാവരും കുരപ്പാന്‍ വഹിയാത്ത ഊമനായ്ക്കള്‍ തന്നെ; അവര്‍ നിദ്രാപ്രിയന്മാരായി സ്വപ്നം കണ്ടു കിടന്നുറങ്ങുന്നു.</verse>
				<verse number="11">ഈ നായ്ക്കള്‍ ഒരിക്കലും തൃപ്തിപ്പെടാത്ത കൊതിയന്മാര്‍ തന്നെ; ഈ ഇടയന്മാരോ സൂക്ഷിപ്പാന്‍ അറിയാത്തവര്‍; അവരെല്ലാവരും ഒട്ടൊഴിയാതെ താന്താന്‍റെ വഴിക്കും ഓരോരുത്തന്‍ താന്താന്‍റെ ലാഭത്തിനും തിരിഞ്ഞിരിക്കുന്നു.</verse>
				<verse number="12">വരുവിന്‍: ഞാന്‍ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തിൽ തന്നെ എന്ന് അവര്‍ പറയുന്നു.</verse>
			</chapter>
			<chapter number="57">
				<verse number="1">നീതിമാന്‍ നശിക്കുന്നു; ആരും അതു ഗണ്യമാക്കുന്നില്ല; ഭക്തന്മാരും കഴിഞ്ഞുപോകുന്നു; നീതിമാന്‍ അനര്‍ഥത്തിനുമുമ്പേ കഴിഞ്ഞുപോകുന്നു എന്ന് ആരും ഗ്രഹിക്കുന്നില്ല.</verse>
				<verse number="2">അവന്‍ സമാധാനത്തിലേക്കു പ്രവേശിക്കുന്നു; നേരായി നടക്കുന്നവരൊക്കെയും താന്താന്‍റെ കിടക്കയിൽ വിശ്രാമം പ്രാപിക്കുന്നു.</verse>
				<verse number="3">ക്ഷുദ്രക്കാരത്തിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ;</verse>
				<verse number="4">ഇങ്ങോട്ട് അടുത്തുവരുവിന്‍. നിങ്ങള്‍ ആരെയാകുന്നു കളിയാക്കുന്നത്? ആരുടെ നേരേയാകുന്നു നിങ്ങള്‍ വായ് പിളര്‍ന്നു നാക്കു നീട്ടുന്നത്? നിങ്ങള്‍ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ?</verse>
				<verse number="5">നിങ്ങള്‍ കരുവേലകങ്ങള്‍ക്കരികത്തും ഓരോ പച്ചമരത്തിന്‍കീഴിലും ജ്വലിച്ചു, പാറപ്പിളര്‍പ്പുകള്‍ക്കു താഴെ തോട്ടുവക്കത്തു വച്ചു കുഞ്ഞുങ്ങളെ അറുക്കുന്നുവല്ലോ.</verse>
				<verse number="6">തോട്ടിലെ മിനുസമുള്ള കല്ല് നിന്‍റെ പങ്ക്; അതു തന്നെ നിന്‍റെ ഓഹരി; അതിനല്ലോ നീ പാനീയബലി പകര്‍ന്നു ഭോജനബലി അര്‍പ്പിച്ചിരിക്കുന്നത്? ഈ വക കണ്ടിട്ടു ഞാന്‍ ക്ഷമിച്ചിരിക്കുമോ?</verse>
				<verse number="7">പൊക്കവും ഉയരവും ഉള്ള മലയിൽ നീ നിന്‍റെ കിടക്ക വിരിച്ചിരിക്കുന്നു; അവിടേക്കു തന്നെ നീ ബലികഴിപ്പാന്‍ കയറിച്ചെന്നു.</verse>
				<verse number="8">കതകിനും കട്ടിളയ്ക്കും പുറകിൽ നീ നിന്‍റെ അടയാളം വച്ചു, നീ എന്നെ വിട്ടു ചെന്നു മറ്റുള്ളവര്‍ക്കു നിന്നെത്തന്നെ അനാവൃതയാക്കി കയറി നിന്‍റെ കിടക്ക വിസ്താരമാക്കി അവരുമായി ഉടമ്പടിചെയ്ത് അവരുടെ ശയനം കൊതിച്ച് ആംഗ്യം നോക്കിക്കൊണ്ടിരുന്നു.</verse>
				<verse number="9">നീ തൈലവുംകൊണ്ടു മോലേക്കിന്‍റെ അടുക്കൽ ചെന്നു, നിന്‍റെ പരിമളവര്‍ഗം ധാരാളം ചെലവു ചെയ്തു, നിന്‍റെ ദൂതന്മാരെ ദൂരത്തയച്ചു പാതാളത്തോളം ഇറങ്ങിച്ചെന്നു.</verse>
				<verse number="10">വഴിയുടെ ദൂരംകൊണ്ടു നീ തളര്‍ന്നുപോയിട്ടും അതു നിഷ്ഫലമെന്നു നീ പറഞ്ഞില്ല; നിന്‍റെ കൈവശം ജീവശക്തി കണ്ടതുകൊണ്ടു നിനക്കു ക്ഷീണം തോന്നിയില്ല.</verse>
				<verse number="11">കപടം കാണിപ്പാനും എന്നെ ഓര്‍ക്കയോ കൂട്ടാക്കുകയോ ചെയ്യാതിരിപ്പാനും നീ ആരെയാകുന്നു ശങ്കിച്ചു ഭയപ്പെട്ടത്? ഞാന്‍ ബഹുകാലം മിണ്ടാതെ ഇരുന്നിട്ടല്ലയോ നീ എന്നെ ഭയപ്പെടാതിരിക്കുന്നത്?</verse>
				<verse number="12">നിന്‍റെ നീതി ഞാന്‍ വെളിച്ചത്താക്കും; നിന്‍റെ പ്രവൃത്തികളോ നിനക്കു പ്രയോജനമാകയില്ല.</verse>
				<verse number="13">നീ നിലവിളിക്കുമ്പോള്‍ നിന്‍റെ വിഗ്രഹസമൂഹം നിന്നെ രക്ഷിക്കട്ടെ; എന്നാൽ അവയെയൊക്കെയും കാറ്റു പാറ്റിക്കൊണ്ടുപോകും; ഒരു ശ്വാസം അവയെ നീക്കിക്കളയും; എങ്കിലും എന്നെ ആശ്രയിക്കുന്നവന്‍ ദേശത്തെ അവകാശമാക്കി എന്‍റെ വിശുദ്ധപര്‍വതത്തെ കൈവശമാക്കും.</verse>
				<verse number="14">നികത്തുവിന്‍, നികത്തുവിന്‍, വഴി ഒരുക്കുവിന്‍; എന്‍റെ ജനത്തിന്‍റെ വഴിയിൽനിന്ന് ഇടര്‍ച്ച നീക്കിക്കളവിന്‍ എന്ന് അവന്‍ അരുളിച്ചെയ്യുന്നു.</verse>
				<verse number="15">ഉന്നതനും ഉയര്‍ന്നിരിക്കുന്നവനും ശാശ്വതവാസിയും പരിശുദ്ധന്‍ എന്നു നാമമുള്ളവനുമായവന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതനും പരിശുദ്ധനുമായി വസിക്കുന്നു; താഴ്മയുള്ളവരുടെ മനസ്സിനും മനസ്താപമുള്ളവരുടെ ഹൃദയത്തിനും ചൈതന്യം വരുത്തുവാന്‍ മനസ്താപവും മനോവിനയവുമുള്ളവരോടുകൂടെയും വസിക്കുന്നു.</verse>
				<verse number="16">ഞാന്‍ എന്നേക്കും വാദിക്കയില്ല; എല്ലായ്പോഴും കോപിക്കയുമില്ല; അല്ലെങ്കിൽ അവരുടെ ആത്മാവും ഞാന്‍ സൃഷ്‍ടിച്ചിട്ടുള്ള ദേഹികളും എന്‍റെ മുമ്പിൽനിന്നു ക്ഷയിച്ചുപോകുമല്ലോ.</verse>
				<verse number="17">അവരുടെ അത്യാഗ്രഹത്തിന്‍റെ അകൃത്യം നിമിത്തം ഞാന്‍ കോപിച്ച് അവരെ അടിച്ചു; ഞാന്‍ കോപിച്ചു മുഖം മറച്ചു; എന്നാറെ അവര്‍ തിരിഞ്ഞ് തങ്ങള്‍ക്കു തോന്നിയ വഴിയിൽ നടന്നു.</verse>
				<verse number="18">ഞാന്‍ അവരുടെ വഴികളെ കണ്ടിരിക്കുന്നു; ഞാന്‍ അവരെ സൗഖ്യമാക്കും; ഞാന്‍ അവരെ നടത്തി അവര്‍ക്ക്, അവരുടെ ദുഃഖിതന്മാര്‍ക്കു തന്നെ, വീണ്ടും ആശ്വാസം വരുത്തും;</verse>
				<verse number="19">ഞാന്‍ അധരങ്ങളുടെ ഫലം സൃഷ്‍ടിക്കും; ദൂരസ്ഥനും സമീപസ്ഥനും സമാധാനം, സമാധാനം എന്നും ഞാന്‍ അവരെ സൗഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="20">ദുഷ്ടന്മാരോ കലങ്ങി മറിയുന്ന കടൽപോലെയാകുന്നു; അതിന് അടങ്ങിയിരിപ്പാന്‍ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.</verse>
				<verse number="21">ദുഷ്ടന്മാര്‍ക്കു സമാധാനമില്ല എന്ന് എന്‍റെ ദൈവം അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="58">
				<verse number="1">ഉറക്കെ വിളിക്ക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്‍റെ ശബ്ദം ഉയര്‍ത്തി, എന്‍റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്ക.</verse>
				<verse number="2">എങ്കിലും അവര്‍ എന്നെ ദിനമ്പ്രതി അന്വേഷിച്ച് എന്‍റെ വഴികളെ അറിവാന്‍ ഇച്ഛിക്കുന്നു; നീതി പ്രവര്‍ത്തിക്കയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവര്‍ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോട് അടുപ്പാന്‍ വാഞ്ഛിക്കുന്നു.</verse>
				<verse number="3">ഞങ്ങള്‍ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങള്‍ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്? ഇതാ, നിങ്ങള്‍ നോമ്പു നോല്ക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ടു അധ്വാനിപ്പിക്കയും ചെയ്യുന്നു.</verse>
				<verse number="4">നിങ്ങള്‍ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്‍ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാര്‍ഥന ഉയരത്തിൽ കേള്‍പ്പാന്‍ തക്കവണ്ണമല്ല നിങ്ങള്‍ ഇന്നു നോമ്പു നോല്ക്കുന്നത്.</verse>
				<verse number="5">എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യന്‍ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര്‍ പറയുന്നത്?</verse>
				<verse number="6">അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്‍റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകര്‍ക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം?</verse>
				<verse number="7">വിശപ്പുള്ളവനു നിന്‍റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്‍റെ വീട്ടിൽ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്‍റെ മാംസരക്തങ്ങളായിരിക്കുന്നവര്‍ക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ?</verse>
				<verse number="8">അപ്പോള്‍ നിന്‍റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്‍റെ മുറിവുകള്‍ക്കു വേഗത്തിൽ പൊറുതിവരും; നിന്‍റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്‍റെ പിമ്പട ആയിരിക്കും.</verse>
				<verse number="9">അപ്പോള്‍ നീ വിളിക്കും: യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാന്‍ വരുന്നു എന്ന് അവന്‍ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്‍റെ നടുവിൽനിന്നു നീക്കിക്കളകയും</verse>
				<verse number="10">വിശപ്പുള്ളവനോടു നീ താൽപര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവനു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്‍റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്‍റെ അന്ധകാരം മധ്യാഹ്നം പോലെയാകും.</verse>
				<verse number="11">യഹോവ നിന്നെ എല്ലായ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്‍റെ വിശപ്പ് അടക്കി, നിന്‍റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.</verse>
				<verse number="12">നിന്‍റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീര്‍ക്കുന്നവനെന്നും കുടിയിരിപ്പാന്‍തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേര്‍ പറയും.</verse>
				<verse number="13">നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികള്‍ നോക്കാതെ ശബ്ബത്തിൽ നിന്‍റെ കാൽ അടക്കിവച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്‍റെ വേലയ്ക്കു പോകയോ നിന്‍റെ കാര്യാദികളെ നോക്കുകയോ വ്യര്‍ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;</verse>
				<verse number="14">ഞാന്‍ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്‍റെ പിതാവായ യാക്കോബിന്‍റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നത്.</verse>
			</chapter>
			<chapter number="59">
				<verse number="1">രക്ഷിപ്പാന്‍ കഴിയാതവണ്ണം യഹോവയുടെ കൈ കുറുകീട്ടില്ല; കേള്‍പ്പാന്‍ കഴിയാതവണ്ണം അവന്‍റെ ചെവി മന്ദമായിട്ടുമില്ല.</verse>
				<verse number="2">നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ നിങ്ങളെയും നിങ്ങളുടെ ദൈവത്തെയും തമ്മിൽ ഭിന്നിപ്പിച്ചിരിക്കുന്നത്; നിങ്ങളുടെ പാപങ്ങള്‍ അത്രേ അവന്‍ കേള്‍ക്കാതവണ്ണം അവന്‍റെ മുഖത്തെ നിങ്ങള്‍ക്കു മറയ്ക്കുമാറാക്കിയത്.</verse>
				<verse number="3">നിങ്ങളുടെ കൈകള്‍ രക്തംകൊണ്ടും നിങ്ങളുടെ വിരലുകള്‍ അകൃത്യം കൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങള്‍ ഭോഷ്കു സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു.</verse>
				<verse number="4">ഒരുത്തനും നീതിയോടെ വ്യവഹരിക്കുന്നില്ല; ഒരുത്തനും സത്യത്തോടെ പ്രതിവാദിക്കുന്നില്ല; അവര്‍ വ്യാജത്തിൽ ആശ്രയിച്ചു ഭോഷ്കു സംസാരിക്കുന്നു; അവര്‍ കഷ്ടത്തെ ഗര്‍ഭംധരിച്ചു നീതികേടിനെ പ്രസവിക്കുന്നു.</verse>
				<verse number="5">അവര്‍ അണലിമുട്ട പൊരുന്നുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു; ആ മുട്ട തിന്നുന്നവന്‍ മരിക്കും; പൊട്ടിച്ചാൽ അണലി പുറത്തുവരുന്നു.</verse>
				<verse number="6">അവര്‍ നെയ്തതു വസ്ത്രത്തിനു കൊള്ളുകയില്ല; അവരുടെ പണി അവര്‍ക്കു പുതപ്പാകയും ഇല്ല; അവരുടെ പ്രവൃത്തികള്‍ നീതികെട്ട പ്രവൃത്തികള്‍; സാഹസകര്‍മങ്ങള്‍ അവരുടെ കൈക്കൽ ഉണ്ട്.</verse>
				<verse number="7">അവരുടെ കാൽ ദോഷത്തിനായി ഓടുന്നു; കുറ്റമില്ലാത്ത രക്തം ചിന്നുവാന്‍ അവര്‍ ബദ്ധപ്പെടുന്നു; അവരുടെ നിരൂപണങ്ങള്‍ അന്യായനിരൂപണങ്ങള്‍ ആകുന്നു; ശൂന്യവും നാശവും അവരുടെ പാതകളിൽ ഉണ്ട്.</verse>
				<verse number="8">സമാധാനത്തിന്‍റെ വഴി അവര്‍ അറിയുന്നില്ല; അവരുടെ നടപ്പിൽ ന്യായവും ഇല്ല; അവര്‍ തങ്ങള്‍ക്കായി വളഞ്ഞ പാതകളെ ഉണ്ടാക്കിയിരിക്കുന്നു; അവയിൽ നടക്കുന്നവനൊരുത്തനും സമാധാനം അറികയില്ല.</verse>
				<verse number="9">അതുകൊണ്ടു ന്യായം ഞങ്ങളോട് അകന്നു ദൂരമായിരിക്കുന്നു; നീതി ഞങ്ങളോട് എത്തിക്കൊള്ളുന്നതുമില്ല; ഞങ്ങള്‍ പ്രകാശത്തിനായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ, ഇരുട്ട്; വെളിച്ചത്തിനായിട്ടു കാത്തിരുന്നു; എന്നാൽ ഇതാ അന്ധകാരത്തിൽ ഞങ്ങള്‍ നടക്കുന്നു.</verse>
				<verse number="10">ഞങ്ങള്‍ കുരുടന്മാരെപ്പോലെ ചുവര്‍ തപ്പി നടക്കുന്നു; കണ്ണില്ലാത്തവരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു; സന്ധ്യാസമയത്ത് എന്നപോലെ ഞങ്ങള്‍ മധ്യാഹ്നത്തിൽ ഇടറുന്നു; ആരോഗ്യമുള്ളവരുടെ മധ്യേ ഞങ്ങള്‍ മരിച്ചവരെപ്പോലെ ആകുന്നു.</verse>
				<verse number="11">ഞങ്ങള്‍ എല്ലാവരും കരടികളെപ്പോലെ അലറുന്നു; പ്രാവുകളെപ്പോലെ ഏറ്റവും കുറുകുന്നു; ഞങ്ങള്‍ ന്യായത്തിനായി കാത്തിരിക്കുന്നു എങ്കിലും ഒട്ടുമില്ല; രക്ഷയ്ക്കായി കാത്തിരിക്കുന്നു; എന്നാൽ അതു ഞങ്ങളോട് അകന്നിരിക്കുന്നു.</verse>
				<verse number="12">ഞങ്ങളുടെ അതിക്രമങ്ങള്‍ നിന്‍റെ മുമ്പാകെ പെരുകിയിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു; ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങള്‍ക്കു ബോധ്യമായിരിക്കുന്നു; ഞങ്ങളുടെ അകൃത്യങ്ങളെ ഞങ്ങള്‍ അറിയുന്നു.</verse>
				<verse number="13">അതിക്രമം ചെയ്തു യഹോവയെ നിഷേധിക്കുക, ഞങ്ങളുടെ ദൈവത്തെ വിട്ടുമാറുക, പീഡനവും മത്സരവും സംസാരിക്കുക, വ്യാജവാക്കുകളെ ഗര്‍ഭം ധരിച്ചു ഹൃദയത്തിൽനിന്ന് ഉച്ചരിക്കുക എന്നിവ തന്നെ.</verse>
				<verse number="14">അങ്ങനെ ന്യായം പിന്മാറി നീതി അകന്നുനില്ക്കുന്നു; സത്യം വീഥിയിൽ ഇടറുന്നു; നേരിനു കടപ്പാന്‍ കഴിയുന്നതുമില്ല.</verse>
				<verse number="15">സത്യം കാണാതെയായി; ദോഷം വിട്ടകലുന്നവന്‍ കവര്‍ച്ചയായി ഭവിക്കുന്നു; യഹോവ അതു കണ്ടിട്ടു ന്യായം ഇല്ലായ്ക നിമിത്തം അവന് അനിഷ്ടം തോന്നുന്നു.</verse>
				<verse number="16">ആരും ഇല്ലന്ന് അവന്‍ കണ്ടു പക്ഷവാദം ചെയ്‍വാന്‍ ആരും ഇല്ലായ്കയാൽ ആശ്ചര്യപ്പെട്ടു; അതുകൊണ്ട് അവന്‍റെ ഭുജം തന്നെ അവനു രക്ഷ വരുത്തി, അവന്‍റെ നീതി അവനെ താങ്ങി.</verse>
				<verse number="17">അവന്‍ നീതി ഒരു കവചംപോലെ ധരിച്ചു രക്ഷ എന്ന തലക്കോരിക തലയിൽ ഇട്ടു; അവന്‍ പ്രതികാരവസ്ത്രങ്ങളെ ഉടുത്തു, തീക്ഷ്ണത ഒരു മേലങ്കിപോലെ പുതച്ചു.</verse>
				<verse number="18">അവരുടെ ക്രിയകള്‍ക്കു തക്കവണ്ണം അവന്‍ പകരം ചെയ്യും; തന്‍റെ വൈരികള്‍ക്കു ക്രോധവും തന്‍റെ ശത്രുക്കള്‍ക്കു പ്രതികാരവും തന്നെ; ദ്വീപുവാസികളോട് അവന്‍ പ്രതിക്രിയ ചെയ്യും.</verse>
				<verse number="19">അങ്ങനെ അവര്‍ പടിഞ്ഞാറ് യഹോവയുടെ നാമത്തെയും കിഴക്ക് അവന്‍റെ മഹത്ത്വത്തെയും ഭയപ്പെടും; കെട്ടിനിന്നതും യഹോവയുടെ ശ്വാസം തള്ളിപ്പായിക്കുന്നതുമായ ഒരു നദിപോലെ അവന്‍ വരും.</verse>
				<verse number="20">എന്നാൽ സീയോനും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവര്‍ക്കും അവന്‍ വീണ്ടെടുപ്പുകാരനായി വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="21">ഞാന്‍ അവരോടു ചെയ്തിരിക്കുന്ന നിയമമോ ഇതാകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു: നിന്‍റെ മേലുള്ള എന്‍റെ ആത്മാവും നിന്‍റെ വായിൽ ഞാന്‍ തന്ന എന്‍റെ വചനങ്ങളും നിന്‍റെ വായിൽനിന്നും നിന്‍റെ സന്തതിയുടെ വായിൽനിന്നും നിന്‍റെ സന്തതിയുടെ സന്തതിയുടെ വായിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുപോകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="60">
				<verse number="1">എഴുന്നേറ്റു പ്രകാശിക്ക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്‍റെമേൽ ഉദിച്ചിരിക്കുന്നു.</verse>
				<verse number="2">അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്‍റെമേലോ യഹോവ ഉദിക്കും; അവന്‍റെ തേജസ്സും നിന്‍റെമേൽ പ്രത്യക്ഷമാകും.</verse>
				<verse number="3">ജാതികള്‍ നിന്‍റെ പ്രകാശത്തിലേക്കും രാജാക്കന്മാര്‍ നിന്‍റെ ഉദയശോഭയിലേക്കും വരും.</verse>
				<verse number="4">നീ തല പൊക്കി ചുറ്റും നോക്കുക; അവര്‍ എല്ലാവരും ഒന്നിച്ചുകൂടി നിന്‍റെ അടുക്കൽ വരുന്നു; നിന്‍റെ പുത്രന്മാര്‍ ദൂരത്തുനിന്നു വരും; നിന്‍റെ പുത്രിമാരെ പാര്‍ശ്വത്തിങ്കൽ വഹിച്ചുകൊണ്ടു വരും.</verse>
				<verse number="5">അപ്പോള്‍ നീ കണ്ടു ശോഭിക്കും; നിന്‍റെ ഹൃദയം പിടച്ചു വികസിക്കും; സമുദ്രത്തിന്‍റെ ധനം നിന്‍റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്തു നിന്‍റെ അടുക്കൽ വരും.</verse>
				<verse number="6">ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽനിന്ന് അവരൊക്കെയും വരും; പൊന്നും കുന്തുരുക്കവും അവര്‍ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.</verse>
				<verse number="7">കേദാരിലെ ആടുകളൊക്കെയും നിന്‍റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകള്‍ നിനക്കു ശുശ്രൂഷചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്‍റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാന്‍ എന്‍റെ മഹത്ത്വമുള്ള ആലയത്തെ മഹത്ത്വപ്പെടുത്തും.</verse>
				<verse number="8">മേഘംപോലെയും തങ്ങളുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവര്‍ ആര്‍?</verse>
				<verse number="9">ദൂരത്തുനിന്നു നിന്‍റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്‍റെ ദൈവമായ യഹോവയുടെ നാമത്തിനും അവന്‍ നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കകൊണ്ടു യിസ്രായേലിന്‍റെ പരിശുദ്ധനും കൊണ്ടുവരേണ്ടതിനു ദ്വീപുവാസികളും തര്‍ശ്ശീശ്കപ്പലുകള്‍ ആദ്യമായും എനിക്കായി കാത്തിരിക്കുന്നു.</verse>
				<verse number="10">അന്യജാതിക്കാര്‍ നിന്‍റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാര്‍ നിനക്കു ശുശ്രൂഷചെയ്യും; എന്‍റെ ക്രോധത്തിൽ ഞാന്‍ നിന്നെ അടിച്ചു; എങ്കിലും എന്‍റെ പ്രീതിയിൽ എനിക്കു നിന്നോടു കരുണ തോന്നും.</verse>
				<verse number="11">ജാതികളുടെ സമ്പത്തിനെയും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്‍റെ വാതിലുകള്‍ രാവും പകലും അടയ്ക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.</verse>
				<verse number="12">നിന്നെ സേവിക്കാത്ത ജാതിയും രാജ്യവും നശിച്ചുപോകും; ആ ജാതികള്‍ അശേഷം ശൂന്യമായിപ്പോകും.</verse>
				<verse number="13">എന്‍റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി ലെബാനോന്‍റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്‍റെ അടുക്കൽ വരും; അങ്ങനെ ഞാന്‍ എന്‍റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും.</verse>
				<verse number="14">നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാര്‍ നിന്‍റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്‍റെ കാൽ പിടിച്ചു നമസ്കരിക്കും; അവര്‍ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിന്‍ പരിശുദ്ധന്‍റെ സീയോന്‍ എന്നും വിളിക്കും.</verse>
				<verse number="15">ആരും കടന്നുപോകാതവണ്ണം നീ നിര്‍ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം ഞാന്‍ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീര്‍ക്കും.</verse>
				<verse number="16">നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാന്‍ നിന്‍റെ രക്ഷകന്‍ എന്നും യാക്കോബിന്‍റെ വല്ലഭന്‍ നിന്‍റെ വീണ്ടെടുപ്പുകാരന്‍ എന്നും നീ അറിയും.</verse>
				<verse number="17">ഞാന്‍ താമ്രത്തിനു പകരം സ്വര്‍ണം വരുത്തും; ഇരുമ്പിനു പകരം വെള്ളിയും മരത്തിനു പകരം താമ്രവും കല്ലിനു പകരം ഇരുമ്പും വരുത്തും; ഞാന്‍ സമാധാനത്തെ നിനക്കു നായകന്മാരും നീതിയെ നിനക്ക് അധിപതിമാരും ആക്കും.</verse>
				<verse number="18">ഇനി നിന്‍റെ ദേശത്തു സാഹസവും നിന്‍റെ അതിരിനകത്തു ശൂന്യവും നാശവും കേള്‍ക്കയില്ല; നിന്‍റെ മതിലുകള്‍ക്കു രക്ഷ എന്നും നിന്‍റെ വാതിലുകള്‍ക്കു സ്തുതി എന്നും നീ പേര്‍ പറയും.</verse>
				<verse number="19">ഇനി പകൽനേരത്തു നിന്‍റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്‍റെ ദൈവം നിന്‍റെ തേജസ്സും ആകുന്നു.</verse>
				<verse number="20">നിന്‍റെ സൂര്യന്‍ ഇനി അസ്തമിക്കയില്ല; നിന്‍റെ ചന്ദ്രന്‍ മറഞ്ഞുപോകയുമില്ല; യഹോവ നിന്‍റെ നിത്യപ്രകാശമായിരിക്കും; നിന്‍റെ ദുഃഖകാലം തീര്‍ന്നുപോകും.</verse>
				<verse number="21">നിന്‍റെ ജനമൊക്കെയും നീതിമാന്മാരാകും; ഞാന്‍ മഹത്ത്വപ്പെടേണ്ടതിനു എന്‍റെ നടുതലയുടെ മുളയും എന്‍റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് അവര്‍ ദേശത്തെ സദാകാലത്തേക്കു കൈവശമാക്കും.</verse>
				<verse number="22">കുറഞ്ഞവന്‍ ആയിരവും ചെറിയവന്‍ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാന്‍ തക്കസമയത്ത് അതിനെ ശീഘ്രമായി നിവര്‍ത്തിക്കും.</verse>
			</chapter>
			<chapter number="61">
				<verse number="1">എളിയവരോടു സദ്വര്‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേൽ ഇരിക്കുന്നു; ഹൃദയം തകര്‍ന്നവരെ മുറി കെട്ടുവാനും തടവുകാര്‍ക്കുവിടുതലും ബദ്ധന്മാര്‍ക്കു സ്വാതന്ത്ര്യവും അറിയിപ്പാനും</verse>
				<verse number="2">യഹോവയുടെ പ്രസാദവര്‍ഷവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിവസവും പ്രസിദ്ധമാക്കുവാനും ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും</verse>
				<verse number="3">സീയോനിലെ ദുഃഖിതന്മാര്‍ക്കു വെണ്ണീറിനു പകരം അലങ്കാരമാലയും ദുഃഖത്തിനു പകരം ആനന്ദതൈലവും വിഷണ്ണമനസ്സിനു പകരം സ്തുതി എന്ന മേലാടയും കൊടുപ്പാനും അവന്‍ എന്നെ അയച്ചിരിക്കുന്നു; അവന്‍ മഹത്ത്വീകരിക്കപ്പെടേണ്ടതിന് അവര്‍ക്കു നീതിവൃക്ഷങ്ങള്‍ എന്നും യഹോവയുടെ നടുതല എന്നും പേരാകും.</verse>
				<verse number="4">അവര്‍ പുരാതനശൂന്യങ്ങളെ പണികയും പൂര്‍വന്മാരുടെ നിര്‍ജനസ്ഥലങ്ങളെ നന്നാക്കുകയും തലമുറതലമുറയായി നിര്‍ജനമായിരുന്ന ശൂന്യനഗരങ്ങളെ കേടുപോക്കുകയും ചെയ്യും.</verse>
				<verse number="5">അന്യജാതിക്കാര്‍ നിന്നു നിങ്ങളുടെ ആട്ടിന്‍കൂട്ടങ്ങളെ മേയിക്കും; പരദേശക്കാര്‍ നിങ്ങള്‍ക്കു ഉഴവുകാരും മുന്തിരിത്തോട്ടക്കാരും ആയിരിക്കും.</verse>
				<verse number="6">നിങ്ങളോ യഹോവയുടെ പുരോഹിതന്മാര്‍ എന്നു വിളിക്കപ്പെടും; നമ്മുടെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാര്‍ എന്നും നിങ്ങള്‍ക്കു പേരാകും; നിങ്ങള്‍ ജാതികളുടെ സമ്പത്ത് അനുഭവിച്ചു, അവരുടെ മഹത്ത്വത്തിന് അവകാശികള്‍ ആയിത്തീരും.</verse>
				<verse number="7">നാണത്തിനു പകരം നിങ്ങള്‍ക്ക് ഇരട്ടിയായി പ്രതിഫലം കിട്ടും; ലജ്ജയ്ക്കു പകരം അവര്‍ തങ്ങളുടെ ഓഹരിയിൽ സന്തോഷിക്കും; അങ്ങനെ അവര്‍ തങ്ങളുടെ ദേശത്ത് ഇരട്ടി അവകാശം പ്രാപിക്കും; നിത്യാനന്ദം അവര്‍ക്ക് ഉണ്ടാകും.</verse>
				<verse number="8">യഹോവയായ ഞാന്‍ ന്യായത്തെ ഇഷ്ടപ്പെടുകയും അന്യായമായ കവര്‍ച്ചയെ വെറുക്കയും ചെയ്യുന്നു; ഞാന്‍ വിശ്വസ്തതയോടെ അവര്‍ക്കു പ്രതിഫലം കൊടുത്ത് അവരോടു ഒരു ശാശ്വതനിയമം ചെയ്യും.</verse>
				<verse number="9">ജാതികളുടെ ഇടയിൽ അവരുടെ സന്തതിയെയും വംശങ്ങളുടെ മധ്യേ അവരുടെ പ്രജയെയും അറിയും; അവരെ കാണുന്നവരൊക്കെയും അവരെ യഹോവ അനുഗ്രഹിച്ച സന്തതി എന്ന് അറിയും.</verse>
				<verse number="10">ഞാന്‍ യഹോവയിൽ ഏറ്റവും ആനന്ദിക്കും; എന്‍റെ ഉള്ളം എന്‍റെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും; മണവാളന്‍ തലപ്പാവ് അണിയുന്നതുപോലെയും മണവാട്ടി ആഭരണങ്ങളാൽ തന്നെത്താന്‍ അലങ്കരിക്കുന്നതുപോലെയും അവന്‍ എന്നെ രക്ഷാവസ്ത്രം ധരിപ്പിച്ചു നീതി എന്ന അങ്കി ഇടുവിച്ചിരിക്കുന്നു.</verse>
				<verse number="11">ഭൂമി തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തിനെ കിളിര്‍പ്പിക്കുന്നതുപോലെയും യഹോവയായ കര്‍ത്താവ് സകല ജാതികളും കാണ്‍കെ നീതിയെയും സ്തുതിയെയും മുളപ്പിക്കും.</verse>
			</chapter>
			<chapter number="62">
				<verse number="1">സീയോനെക്കുറിച്ചു ഞാന്‍ മിണ്ടാതെ ഇരിക്കയില്ല, യെരൂശലേമിനെക്കുറിച്ചു ഞാന്‍ അടങ്ങിയിരിക്കയുമില്ല; അതിന്‍റെ നീതി പ്രകാശംപോലെയും അതിന്‍റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.</verse>
				<verse number="2">ജാതികള്‍ നിന്‍റെ നീതിയെയും സകല രാജാക്കന്മാരും നിന്‍റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര്‍ നിനക്കു വിളിക്കപ്പെടും.</verse>
				<verse number="3">യഹോവയുടെ കൈയിൽ നീ ഭംഗിയുള്ള കിരീടവും നിന്‍റെ ദൈവത്തിന്‍റെ കൈയിൽ രാജമുടിയും ആയിരിക്കും.</verse>
				<verse number="4">നിന്നെ ഇനി അസൂബാ (ത്യക്ത) എന്നു വിളിക്കയില്ല; നിന്‍റെ ദേശത്തെ ശെമാമാ (ശൂന്യം) എന്നു പറകയുമില്ല; നിനക്കു ഹെഫ്സീബാ (ഇഷ്ട) എന്നും നിന്‍റെ ദേശത്തിനു ബെയൂലാ (വിവാഹസ്ഥ) എന്നും പേര്‍ ആകും; യഹോവയ്ക്കു നിന്നോടു പ്രിയമുണ്ടല്ലോ; നിന്‍റെ ദേശത്തിനു വിവാഹം കഴിയും.</verse>
				<verse number="5">യൗവനക്കാരന്‍ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്‍റെ പുത്രന്മാര്‍ നിന്നെ വിവാഹം ചെയ്യും; മണവാളന്‍ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്‍റെ ദൈവം നിന്നിൽ സന്തോഷിക്കും.</verse>
				<verse number="6">യെരൂശലേമേ, ഞാന്‍ നിന്‍റെ മതിലുകളിന്മേൽ കാവൽക്കാരെ ആക്കിയിരിക്കുന്നു; അവര്‍ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കയില്ല; യഹോവയെ ഓര്‍പ്പിക്കുന്നവരേ, നിങ്ങള്‍ സ്വസ്ഥമായിരിക്കരുത്.</verse>
				<verse number="7">അവന്‍ യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവനു സ്വസ്ഥത കൊടുക്കയുമരുത്.</verse>
				<verse number="8">ഇനി ഞാന്‍ നിന്‍റെ ധാന്യം നിന്‍റെ ശത്രുക്കള്‍ക്ക് ആഹാരമായി കൊടുക്കയില്ല; നീ അധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാര്‍ കുടിച്ചുകളകയുമില്ല എന്നു യഹോവ തന്‍റെ വലംകൈയും തന്‍റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.</verse>
				<verse number="9">അതിനെ ശേഖരിച്ചവര്‍ തന്നെ അതു ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവര്‍ തന്നെ എന്‍റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അതു പാനം ചെയ്യും.</verse>
				<verse number="10">കടപ്പിന്‍; വാതിലുകളിൽകൂടി കടപ്പിന്‍; ജനത്തിനു വഴി ഒരുക്കുവിന്‍; നികത്തുവിന്‍, പെരുവഴി നികത്തുവിന്‍; കല്ലു പെറുക്കിക്കളവിന്‍; ജാതികള്‍ക്കായിട്ട് ഒരു കൊടി ഉയര്‍ത്തുവിന്‍.</verse>
				<verse number="11">ഇതാ, നിന്‍റെ രക്ഷ വരുന്നു; കൂലി അവന്‍റെ പക്കലും പ്രതിഫലം അവന്‍റെ കൈയിലും ഉണ്ട് എന്നു സീയോന്‍പുത്രിയോടു പറവിന്‍ എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.</verse>
				<verse number="12">അവര്‍ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവള്‍ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര്‍ ആകും.</verse>
			</chapter>
			<chapter number="63">
				<verse number="1">എദോമിൽനിന്നു, രക്താംബരം ധരിച്ചു കൊണ്ടു ബൊസ്രയിൽനിന്നു വരുന്നോരിവന്‍ ആര്‍? വസ്ത്രാലംകൃതനായി തന്‍റെ ശക്തി യുടെ മാഹാത്മ്യത്തിൽ നട കൊള്ളുന്നോരിവന്‍ ആര്‍? നീതിയെ അരുളിച്ചെയ്യുന്നവനും രക്ഷിപ്പാന്‍ വല്ലഭനുമായ ഞാന്‍ തന്നെ.</verse>
				<verse number="2">നിന്‍റെ ഉടുപ്പു ചുവന്നിരിക്കുന്നതെന്ത്? നിന്‍റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവന്‍റേതുപോലെ ഇരിക്കുന്നതെന്ത്?</verse>
				<verse number="3">ഞാന്‍ ഏകനായി മുന്തിരിച്ചക്കു ചവിട്ടി; ജാതികളിൽ ആരും എന്നോടുകൂടെ ഉണ്ടായിരുന്നില്ല; എന്‍റെ കോപത്തിൽ ഞാന്‍ അവരെ ചവിട്ടി, എന്‍റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്‍റെ വസ്ത്രത്തിൽ തെറിച്ചു; എന്‍റെ ഉടുപ്പൊക്കെയും മലിനമായിരിക്കുന്നു.</verse>
				<verse number="4">ഞാന്‍ ഒരു പ്രതികാരദിവസം കരുതിയിരുന്നു; എന്‍റെ വിമുക്തന്മാരുടെ സംവത്സരം വന്നിരുന്നു.</verse>
				<verse number="5">ഞാന്‍ നോക്കി എങ്കിലും സഹായിപ്പാന്‍ ആരുമില്ലായിരുന്നു; ഞാന്‍ വിസ്മയിച്ചു നോക്കി എങ്കിലും തുണപ്പാന്‍ ആരെയും കണ്ടില്ല; അതുകൊണ്ട് എന്‍റെ ഭുജം തന്നെ എനിക്കു രക്ഷ വരുത്തി; എന്‍റെ ക്രോധം തന്നെ എനിക്കു തുണനിന്നു.</verse>
				<verse number="6">ഞാന്‍ എന്‍റെ കോപത്തിൽ ജാതികളെ ചവിട്ടി, എന്‍റെ ക്രോധത്തിൽ അവരെ തകര്‍ത്തു, അവരുടെ രക്തത്തെ ഞാന്‍ നിലത്തു വീഴ്ത്തിക്കളഞ്ഞു.</verse>
				<verse number="7">യഹോവ നമുക്കു നല്കിയതുപോലെയൊക്കെയും ഞാന്‍ യഹോവയുടെ പ്രീതിവാത്സല്യത്തെയും യഹോവയുടെ സ്തുതിയെയും അവന്‍റെ കരുണയ്ക്കും മഹാദയയ്ക്കും ഒത്തവണ്ണം അവന്‍ യിസ്രായേൽഗൃഹത്തിനു കാണിച്ച വലിയ നന്മയെയും കീര്‍ത്തിക്കും.</verse>
				<verse number="8">അവര്‍ എന്‍റെ ജനം, കപടം കാണിക്കാത്ത മക്കള്‍ തന്നെ എന്നു പറഞ്ഞ് അവന്‍ അവര്‍ക്കു രക്ഷിതാവായിത്തീര്‍ന്നു.</verse>
				<verse number="9">അവരുടെ കഷ്ടതയിലൊക്കെയും അവന്‍ കഷ്ടപ്പെട്ടു; അവന്‍റെ സമ്മുഖദൂതന്‍ അവരെ രക്ഷിച്ചു; തന്‍റെ സ്നേഹത്തിലും കനിവിലും അവന്‍ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവന്‍ അവരെ ചുമന്നുകൊണ്ടു നടന്നു.</verse>
				<verse number="10">എന്നാൽ അവര്‍ മത്സരിച്ച് അവന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു; അതുകൊണ്ട് അവന്‍ അവര്‍ക്കു ശത്രുവായിത്തീര്‍ന്നു താന്‍ തന്നെ അവരോടു യുദ്ധം ചെയ്തു.</verse>
				<verse number="11">അപ്പോള്‍ അവന്‍റെ ജനം മോശെയുടെ കാലമായ പുരാതനകാലം ഓര്‍ത്തു പറഞ്ഞതു: അവരെ തന്‍റെ ആടുകളുടെ ഇടയനോടുകൂടെ സമുദ്രത്തിൽനിന്നു കരേറുമാറാക്കിയവന്‍ എവിടെ? അവരുടെ ഉള്ളിൽ തന്‍റെ പരിശുദ്ധാത്മാവിനെ കൊടുത്തവന്‍ എവിടെ?</verse>
				<verse number="12">തന്‍റെ മഹത്ത്വമുള്ള ഭുജം മോശെയുടെ വലംകൈക്കൽ ചെല്ലുമാറാക്കി തനിക്ക് ഒരു ശാശ്വതനാമം ഉണ്ടാക്കേണ്ടതിന് അവരുടെ മുമ്പിൽ വെള്ളം വിഭാഗിക്കയും</verse>
				<verse number="13">അവര്‍ ഇടറാതവണ്ണം മരുഭൂമിയിൽ ഒരു കുതിരയെപ്പോലെ അവരെ ആഴങ്ങളിൽകൂടി നടത്തുകയും ചെയ്തവന്‍ എവിടെ?</verse>
				<verse number="14">താഴ്വരയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവ് അവരെ തഞ്ചുമാറാക്കി; അങ്ങനെ നീ നിനക്കു മഹത്ത്വമുള്ളോരു നാമം ഉണ്ടാക്കേണ്ടതിനു നിന്‍റെ ജനത്തെ നടത്തി.</verse>
				<verse number="15">സ്വര്‍ഗത്തിൽനിന്നു നോക്കി, വിശുദ്ധിയും മഹത്ത്വവുമുള്ള നിന്‍റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്‍റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്‍റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവച്ചിരിക്കുന്നു.</verse>
				<verse number="16">നീയല്ലോ ഞങ്ങളുടെ പിതാവ്; അബ്രാഹാം ഞങ്ങളെ അറിയുന്നില്ല; യിസ്രായേലിനു ഞങ്ങളെ തിരിയുന്നതുമില്ല; നീയോ യഹോവേ, ഞങ്ങളുടെ പിതാവാകുന്നു; യുഗാരംഭംമുതൽ ഞങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നാകുന്നു നിന്‍റെ നാമം.</verse>
				<verse number="17">യഹോവേ, നീ ഞങ്ങളെ നിന്‍റെ വഴി വിട്ടു തെറ്റുമാറാക്കുന്നതും നിന്നെ ഭയപ്പെടാതവണ്ണം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നതും എന്ത്? നിന്‍റെ അവകാശഗോത്രങ്ങളായ നിന്‍റെ ദാസന്മാര്‍ നിമിത്തം മടങ്ങിവരേണമേ.</verse>
				<verse number="18">നിന്‍റെ വിശുദ്ധജനത്തിനു അല്പകാലത്തേക്കു മാത്രം കൈവശമായ ശേഷം നിന്‍റെ വിശുദ്ധമന്ദിരത്തെ ഞങ്ങളുടെ വൈരികള്‍ ചവിട്ടിക്കളഞ്ഞു.</verse>
				<verse number="19">ഞങ്ങള്‍ ഇതാ, നീ ഒരിക്കലും വാണിട്ടില്ലാത്തവരും നിന്‍റെ നാമം വിളിക്കപ്പെട്ടിട്ടില്ലാത്ത വരും എന്നപോലെ ആയിത്തീര്‍ന്നിരിക്കുന്നു.</verse>
			</chapter>
			<chapter number="64">
				<verse number="1">അയ്യോ, ജാതികള്‍ തിരുമുമ്പിൽ വിറയ്ക്കത്തക്കവണ്ണം നിന്‍റെ നാമത്തെ നിന്‍റെ വൈരികള്‍ക്കു വെളിപ്പെടുത്തുവാന്‍</verse>
				<verse number="2">തീയിൽ ചുള്ളി കത്തുന്നതുപോലെയും തീകൊണ്ടു വെള്ളം തിളയ്ക്കുന്നതു പോലെയും മലകള്‍ നിന്‍റെ മുമ്പിൽ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കിൽ കൊള്ളായിരുന്നു!</verse>
				<verse number="3">ഞങ്ങള്‍ വിചാരിച്ചിട്ടില്ലാത്ത ഭയങ്കരകാര്യങ്ങളെ നീ പ്രവര്‍ത്തിച്ചപ്പോള്‍ നീ ഇറങ്ങിവരികയും മലകള്‍ തിരുമുമ്പിൽ ഉരുകിപ്പോകയും ചെയ്തുവല്ലോ.</verse>
				<verse number="4">നീയല്ലാതെ ഒരു ദൈവം തന്നെ കാത്തിരിക്കുന്നവനുവേണ്ടി പ്രവര്‍ത്തിക്കുന്നതു പണ്ടുമുതൽ ആരും കേട്ടിട്ടില്ല, ഗ്രഹിച്ചിട്ടില്ല, കണ്ണുകൊണ്ടു കണ്ടിട്ടുമില്ല.</verse>
				<verse number="5">സന്തോഷിച്ചു നീതി പ്രവര്‍ത്തിക്കുന്നവരെ നീ എതിരേല്ക്കുന്നു; അവര്‍ നിന്‍റെ വഴികളിൽ നിന്നെ ഓര്‍ക്കുന്നു; നീ കോപിച്ചപ്പോള്‍ ഞങ്ങള്‍ പാപത്തിൽ അകപ്പെട്ടു; ഇതിൽ ഞങ്ങള്‍ ബഹുകാലം കഴിച്ചു; ഞങ്ങള്‍ക്കു രക്ഷ ഉണ്ടാകുമോ?</verse>
				<verse number="6">ഞങ്ങള്‍ എല്ലാവരും അശുദ്ധനെപ്പോലെ ആയിത്തീര്‍ന്നു; ഞങ്ങളുടെ നീതിപ്രവൃത്തികളൊക്കെയും കറപിരണ്ട തുണിപോലെ; ഞങ്ങള്‍ എല്ലാവരും ഇലപോലെ വാടിപ്പോകുന്നു; ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ കാറ്റുപോലെ പറപ്പിച്ചുകളയുന്നു.</verse>
				<verse number="7">നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന വനും നിന്നെ മുറുകെ പിടിപ്പാന്‍ ഉത്സാഹിക്കുന്നവനും ആരുമില്ല; നിന്‍റെ മുഖം ഞങ്ങള്‍ കാണാതവണ്ണം നീ മറച്ചുവച്ചു ഞങ്ങളുടെ അകൃത്യങ്ങള്‍ക്കു ഞങ്ങളെ ഏല്പിച്ചിരിക്കുന്നു.</verse>
				<verse number="8">എങ്കിലോ യഹോവേ, നീ ഞങ്ങളുടെ പിതാവ്; ഞങ്ങള്‍ കളിമണ്ണും നീ ഞങ്ങളെ മനയുന്നവനും ആകുന്നു; ഞങ്ങള്‍ എല്ലാവരും നിന്‍റെ കൈപ്പണിയത്രേ;</verse>
				<verse number="9">യഹോവേ, ഉഗ്രമായി കോപിക്കരുതേ; അകൃത്യം എന്നേക്കും ഓര്‍ക്കരുതേ; അയ്യോ, കടാക്ഷിക്കേണമേ; ഞങ്ങള്‍ എല്ലാവരും നിന്‍റെ ജനമല്ലോ.</verse>
				<verse number="10">നിന്‍റെ വിശുദ്ധനഗരങ്ങള്‍ ഒരു മരുഭൂമിയായിരിക്കുന്നു; സീയോന്‍ മരുഭൂമിയും യെരൂശലേം നിര്‍ജനപ്രദേശവും ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="11">ഞങ്ങളുടെ പിതാക്കന്മാര്‍ നിന്നെ സ്തുതിച്ചുപോന്നിരുന്നതായി വിശുദ്ധിയും ഭംഗിയും ഉള്ള ഞങ്ങളുടെ ആലയം തീക്ക് ഇരയായിത്തീര്‍ന്നു; ഞങ്ങള്‍ക്കു മനോഹരമായിരുന്നതൊക്കെയും ശൂന്യമായി കിടക്കുന്നു.</verse>
				<verse number="12">യഹോവേ, നീ ഇതു കണ്ടു അടങ്ങിയിരിക്കുമോ? നീ മിണ്ടാതെയിരുന്നു ഞങ്ങളെ അതികഠിനമായി ക്ലേശിപ്പിക്കുമോ?</verse>
			</chapter>
			<chapter number="65">
				<verse number="1">എന്നെ ആഗ്രഹിക്കാത്തവര്‍ എന്നെ അന്വേഷിപ്പാന്‍ ഇടയായി; എന്നെ അന്വേഷിക്കാത്തവര്‍ക്ക് എന്നെ കണ്ടെത്തുവാന്‍ സംഗതി വന്നു; എന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോട്: ഇതാ ഞാന്‍, ഇതാ ഞാന്‍ എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="2">സ്വന്തവിചാരങ്ങളെ അനുസരിച്ച് ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈ നീട്ടുന്നു.</verse>
				<verse number="3">അവര്‍ എന്‍റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്‍ടികമേൽ ധൂപം കാണിക്കയും</verse>
				<verse number="4">കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാര്‍ക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറപ്പായ ചാറു നിറയ്ക്കയും</verse>
				<verse number="5">മാറി നില്ക്ക; ഇങ്ങോട്ട് അടുക്കരുത്; ഞാന്‍ നിന്നെക്കാള്‍ ശുദ്ധന്‍ എന്നു പറകയും ചെയ്യുന്നു; അവര്‍ എന്‍റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.</verse>
				<verse number="6">അത് എന്‍റെ മുമ്പാകെ എഴുതിവച്ചിരിക്കുന്നു; ഞാന്‍ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാര്‍വിടത്തിലേക്കു തന്നെ ഞാന്‍ പകരം വീട്ടും.</verse>
				<verse number="7">നിങ്ങളുടെ അകൃത്യങ്ങള്‍ക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കും കൂടെ പകരം വീട്ടും; ഞാന്‍ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാര്‍വിടത്തിലേക്ക് അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="8">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ട്; നശിപ്പിക്കരുത്; ഒരനുഗ്രഹം അതിൽ ഉണ്ട് എന്നു പറയുന്നതുപോലെ ഞാന്‍ എന്‍റെ ദാസന്മാര്‍ നിമിത്തം പ്രവര്‍ത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല.</verse>
				<verse number="9">ഞാന്‍ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദായിൽനിന്ന് എന്‍റെ പര്‍വതങ്ങള്‍ക്ക് ഒരു അവകാശിയെയും ഉദ്ഭവിപ്പിക്കും; എന്‍റെ വൃതന്മാര്‍ അതിനെ കൈവശമാക്കുകയും എന്‍റെ ദാസന്മാര്‍ അവിടെ വസിക്കയും ചെയ്യും.</verse>
				<verse number="10">എന്നെ അന്വേഷിച്ചിട്ടുള്ള എന്‍റെ ജനത്തിനായി ശാരോന്‍ ആടുകള്‍ക്കു മേച്ചൽപ്പുറവും ആഖോര്‍ താഴ്വര കന്നുകാലികള്‍ക്കു കിടപ്പിടവും ആയിരിക്കും.</verse>
				<verse number="11">എന്നാൽ യഹോവയെ ഉപേക്ഷിക്കയും എന്‍റെ വിശുദ്ധപര്‍വതത്തെ മറക്കയും ഗദ്‍ദേവന് ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലര്‍ത്തി നിറച്ചുവയ്ക്കയും ചെയ്യുന്നവരേ,</verse>
				<verse number="12">ഞാന്‍ വിളിച്ചപ്പോള്‍ നിങ്ങള്‍ ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും എനിക്ക് അനിഷ്ടമായുള്ളതു പ്രവര്‍ത്തിച്ച് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാന്‍ നിങ്ങളെ വാളിനു നിയമിച്ചു കൊടുക്കും; നിങ്ങള്‍ എല്ലാവരും കൊലയ്ക്കു കുനിയേണ്ടിവരും.</verse>
				<verse number="13">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്‍റെ ദാസന്മാര്‍ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്‍റെ ദാസന്മാര്‍ പാനം ചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്‍റെ ദാസന്മാര്‍ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.</verse>
				<verse number="14">എന്‍റെ ദാസന്മാര്‍ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.</verse>
				<verse number="15">നിങ്ങളുടെ പേര്‍ നിങ്ങള്‍ എന്‍റെ വൃതന്മാര്‍ക്ക് ഒരു ശാപവാക്കായി വച്ചേച്ചുപോകും; യഹോവയായ കര്‍ത്താവ് നിന്നെ കൊന്നുകളയും; തന്‍റെ ദാസന്മാര്‍ക്ക് അവന്‍ വേറൊരു പേര്‍ വിളിക്കും.</verse>
				<verse number="16">മുമ്പിലത്തെ കഷ്ടങ്ങള്‍ മറന്നുപോകയും അവ എന്‍റെ കണ്ണിനു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താന്‍ അനുഗ്രഹിക്കുന്നവന്‍ സത്യദൈവത്താൽ തന്നെത്താന്‍ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവന്‍ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.</verse>
				<verse number="17">ഇതാ, ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‍ടിക്കുന്നു; മുമ്പിലത്തവ ആരും ഓര്‍ക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.</verse>
				<verse number="18">ഞാന്‍ സൃഷ്‍ടിക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ സന്തോഷിച്ച് എന്നേക്കും ഘോഷിച്ചുല്ലസിപ്പിന്‍; ഇതാ, ഞാന്‍ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്‍ടിക്കുന്നു.</verse>
				<verse number="19">ഞാന്‍ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്‍റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേള്‍ക്കയില്ല;</verse>
				<verse number="20">കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലന്‍ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവന്‍ എന്നേ വരൂ.</verse>
				<verse number="21">അവര്‍ വീടുകളെ പണിതു പാര്‍ക്കും; അവര്‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.</verse>
				<verse number="22">അവര്‍ പണിക, മറ്റൊരുത്തന്‍ പാര്‍ക്ക എന്നു വരികയില്ല; അവര്‍ നടുക, മറ്റൊരുത്തന്‍ തിന്നുക എന്നും വരികയില്ല; എന്‍റെ ജനത്തിന്‍റെ ആയുസ്സു വൃക്ഷത്തിന്‍റെ ആയുസ്സുപോലെ ആകും; എന്‍റെ വൃതന്മാര്‍ തന്നെ തങ്ങളുടെ അധ്വാനഫലം അനുഭവിക്കും.</verse>
				<verse number="23">അവര്‍ വൃഥാ അധ്വാനിക്കയില്ല; ആപത്തിനായിട്ടു പ്രസവിക്കയുമില്ല; അവര്‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.</verse>
				<verse number="24">അവര്‍ വിളിക്കുന്നതിനുമുമ്പേ ഞാന്‍ ഉത്തരം അരുളും; അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ കേള്‍ക്കും.</verse>
				<verse number="25">ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സര്‍പ്പത്തിനു പൊടി ആഹാരമായിരിക്കും; എന്‍റെ വിശുദ്ധപര്‍വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="66">
				<verse number="1">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വര്‍ഗം എന്‍റെ സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു; നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്‍റെ വിശ്രാമസ്ഥലവും ഏത്?</verse>
				<verse number="2">എന്‍റെ കൈ ഇതൊക്കെയും ഉണ്ടാക്കി; അങ്ങനെയാകുന്നു ഇതൊക്കെയും ഉളവായത് എന്നു യഹോവ അരുളിച്ചെയ്യുന്നു; എങ്കിലും അരിഷ്ടനും മനസ്സു തകര്‍ന്നവനും എന്‍റെ വചനത്തിങ്കൽ വിറയ്ക്കുന്നവനുമായ മനുഷ്യനെ ഞാന്‍ കടാക്ഷിക്കും.</verse>
				<verse number="3">കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവന്‍, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്ത് ഒടിക്കയും ചെയ്യുന്നവന്‍, ഭോജനയാഗം കഴിക്കയും പന്നിച്ചോര അര്‍പ്പിക്കയും ചെയ്യുന്നവന്‍, ധൂപംകാണിക്കയും മിഥ്യാമൂര്‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവന്‍, ഇവര്‍ സ്വന്തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സ് മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ</verse>
				<verse number="4">ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്ത് അവര്‍ ഭയപ്പെടുന്നത് അവര്‍ക്കും വരുത്തും; ഞാന്‍ വിളിച്ചപ്പോള്‍ ആരും ഉത്തരം പറയാതെയും ഞാന്‍ അരുളിച്ചെയ്തപ്പോള്‍ കേള്‍ക്കാതെയും അവര്‍ എനിക്ക് അനിഷ്ടമായുള്ളതു ചെയ്ത് എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു തന്നെ.</verse>
				<verse number="5">യഹോവയുടെ വചനത്തിങ്കൽ വിറയ്ക്കുന്നവരേ, അവന്‍റെ വചനം കേട്ടുകൊള്‍വിന്‍; നിങ്ങളെ പകച്ച്, എന്‍റെ നാമം നിമിത്തം നിങ്ങളെ പുറത്താക്കിക്കളയുന്ന നിങ്ങളുടെ സഹോദരന്മാര്‍: ഞങ്ങള്‍ നിങ്ങളുടെ സന്തോഷം കണ്ടു രസിക്കേണ്ടതിനു യഹോവ തന്നെത്താന്‍ മഹത്ത്വീകരിക്കട്ടെ എന്നു പറയുന്നുവല്ലോ; എന്നാൽ അവര്‍ ലജ്ജിച്ചുപോകും.</verse>
				<verse number="6">നഗരത്തിൽനിന്ന് ഒരു മുഴക്കം കേള്‍ക്കുന്നു; മന്ദിരത്തിൽനിന്ന് ഒരു നാദം കേള്‍ക്കുന്നു; തന്‍റെ ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്ന യഹോവയുടെ നാദം തന്നെ.</verse>
				<verse number="7">നോവു കിട്ടും മുമ്പേ അവള്‍ പ്രസവിച്ചു; വേദന വരുംമുമ്പേ അവള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു.</verse>
				<verse number="8">ഈവക ആര്‍ കേട്ടിട്ടുള്ളൂ? ഇങ്ങനെയുള്ളത് ആര്‍ കണ്ടിട്ടുള്ളൂ? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നെ ജനിക്കുമോ? സീയോനോ നോവു കിട്ടിയ ഉടന്‍ തന്നെ മക്കളെ പ്രസവിച്ചിരിക്കുന്നു.</verse>
				<verse number="9">ഞാന്‍ പ്രസവദ്വാരത്തിങ്കൽ വരുത്തിയിട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കിയിട്ടു ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ എന്നു നിന്‍റെ ദൈവം അരുളിച്ചെയ്യുന്നു.</verse>
				<verse number="10">യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിന്‍ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ അത്യന്തം ആനന്ദിപ്പിന്‍.</verse>
				<verse number="11">അവളുടെ സാന്ത്വനസ്തനങ്ങളെ പാനം ചെയ്തു തൃപ്തരാകയും, അവളുടെ തേജസ്സിന്‍ കുചാഗ്രങ്ങളെ നുകര്‍ന്നു രമിക്കയും ചെയ്‍വിന്‍.</verse>
				<verse number="12">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കു കുടിപ്പാന്‍വേണ്ടി ഞാന്‍ അവള്‍ക്കു നദിപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന തോടുപോലെ ജാതികളുടെ മഹത്ത്വവും നീട്ടിക്കൊടുക്കും; നിങ്ങളെ പാര്‍ശ്വത്തിൽ എടുത്തുകൊണ്ടു നടക്കയും മുഴംകാലിന്മേൽ ഇരുത്തി ലാളിക്കയും ചെയ്യും.</verse>
				<verse number="13">അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങള്‍ യെരൂശലേമിൽ ആശ്വാസം പ്രാപിക്കും.</verse>
				<verse number="14">അതു കണ്ടിട്ടു നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ അസ്ഥികള്‍ ഇളംപുല്ലുപോലെ തഴയ്ക്കും; യഹോവയുടെ കൈ തന്‍റെ ദാസന്മാര്‍ക്കു വെളിപ്പെടും; ശത്രുക്കളോടോ അവന്‍ ക്രോധം കാണിക്കും.</verse>
				<verse number="15">യഹോവ തന്‍റെ കോപത്തെ ഉഗ്രതയോടും തന്‍റെ ശാസനയെ അഗ്നിജ്വാലകളോടുംകൂടെ നടത്തുവാന്‍ അഗ്നിയിൽ പ്രത്യക്ഷമാകും; അവന്‍റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെയിരിക്കും.</verse>
				<verse number="16">യഹോവ അഗ്നികൊണ്ടും വാള്‍കൊണ്ടും സകല ജഡത്തോടും വ്യവഹരിക്കും; യഹോവയുടെ നിഹതന്മാര്‍ വളരെ ആയിരിക്കും.</verse>
				<verse number="17">തോട്ടങ്ങളിൽ പോകേണ്ടതിനു നടുവനെ അനുകരിച്ചു തങ്ങളെത്തന്നെ ശുദ്ധീകരിച്ചു വെടിപ്പാക്കുകയും പന്നിയിറച്ചി, അറെപ്പ്, ചുണ്ടെലി എന്നിവയെ തിന്നുകയും ചെയ്യുന്നവര്‍ ഒരുപോലെ മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">ഞാന്‍ അവരുടെ പ്രവൃത്തികളെയും വിചാരങ്ങളെയും അറിയുന്നു; ഞാന്‍ സകല ജാതികളെയും ഭാഷക്കാരെയും ഒന്നിച്ചു കൂട്ടുന്ന കാലം വരുന്നു; അവര്‍ വന്ന് എന്‍റെ മഹത്ത്വം കാണും.</verse>
				<verse number="19">ഞാന്‍ അവരുടെ ഇടയിൽ ഒരു അടയാളം പ്രവര്‍ത്തിക്കും; അവരിൽ രക്ഷിക്കപ്പെട്ട ചിലരെ ഞാന്‍ തര്‍ശ്ശീശ്, വില്ലാളികളായ പൂൽ, ലൂദ് എന്നിവരും തൂബാൽ, യാവാന്‍ എന്നിവരുമായ ജാതികളുടെ അടുക്കലേക്കും എന്‍റെ കീര്‍ത്തി കേള്‍ക്കയും എന്‍റെ മഹത്ത്വം കാണുകയും ചെയ്തിട്ടില്ലാത്ത ദൂരദ്വീപുകളിലേക്കും അയയ്ക്കും; അവര്‍ എന്‍റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ പ്രസ്താവിക്കും;</verse>
				<verse number="20">യിസ്രായേൽമക്കള്‍ യഹോവയുടെ ആലയത്തിലേക്കു വെടിപ്പുള്ള പാത്രങ്ങളിൽ വഴിപാടു കൊണ്ടുവരുന്നതുപോലെ അവര്‍ സകല ജാതികളുടെയും ഇടയിൽനിന്നു നിങ്ങളുടെ സഹോദരന്മാരെയൊക്കെയും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവര്‍കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്‍റെ വിശുദ്ധപര്‍വതമായ യെരൂശലേമിലേക്കു യഹോവയ്ക്കു വഴിപാടായി കൊണ്ടുവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="21">അവരിൽനിന്നും ചിലരെ ഞാന്‍ പുരോഹിതന്മാരായും ലേവ്യരായും എടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="22">ഞാന്‍ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്‍റെ മുമ്പാകെ നിലനില്ക്കുന്നതുപോലെ നിങ്ങളുടെ സന്തതിയും നിങ്ങളുടെ പേരും നിലനില്ക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="23">പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകല ജഡവും എന്‍റെ സന്നിധിയിൽ നമസ്കരിപ്പാന്‍ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="24">അവര്‍ പുറപ്പെട്ടുചെന്ന്, എന്നോട് അതിക്രമം ചെയ്ത മനുഷ്യരുടെ ശവങ്ങളെ നോക്കും; അവരുടെ പുഴു ചാകയില്ല; അവരുടെ തീ കെട്ടുപോകയില്ല; അവര്‍ സകല ജഡത്തിനും അറപ്പായിരിക്കും.</verse>
			</chapter>
		</book>
		<book number="24">
			<chapter number="1">
				<verse number="1">ബെന്യാമീന്‍ദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഹില്ക്കീയാവിന്‍റെ മകനായ യിരെമ്യാവിന്‍റെ വചനങ്ങള്‍.</verse>
				<verse number="2">അവനു യെഹൂദാരാജാവായി ആമോന്‍റെ മകനായ യോശീയാവിന്‍റെ കാലത്ത്, അവന്‍റെ വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ, യഹോവയുടെ അരുളപ്പാടുണ്ടായി.</verse>
				<verse number="3">യെഹൂദാരാജാവായി യോശീയാവിന്‍റെ മകനായ യെഹോയാക്കീമിന്‍റെ കാലത്തും യെഹൂദാരാജാവായി യോശീയാവിന്‍റെ മകനായ സിദെക്കീയാവിന്‍റെ പതിനൊന്നാം ആണ്ടിന്‍റെ അവസാനംവരെയും അഞ്ചാം മാസത്തിൽ യെരൂശലേമ്യരെ പ്രവാസത്തിലേക്കു കൊണ്ടുപോയതുവരെയും തന്നെ, അങ്ങനെ ഉണ്ടായി.</verse>
				<verse number="4">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="5">നിന്നെ ഉദരത്തിൽ ഉരുവാക്കിയതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; നീ ഗര്‍ഭപാത്രത്തിൽനിന്നു പുറത്തു വന്നതിനുമുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു, ജാതികള്‍ക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു.</verse>
				<verse number="6">എന്നാൽ ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്കു സംസാരിപ്പാന്‍ അറിഞ്ഞുകൂടാ; ഞാന്‍ ബാലനല്ലോ എന്നു പറഞ്ഞു.</verse>
				<verse number="7">അതിനു യഹോവ എന്നോട് അരുളിച്ചെയ്തത്: ഞാന്‍ ബാലന്‍ എന്നു നീ പറയരുത്; ഞാന്‍ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കൽ നീ പോകയും ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും സംസാരിക്കയും വേണം.</verse>
				<verse number="8">നീ അവരെ ഭയപ്പെടരുത്; നിന്നെ വിടുവിക്കേണ്ടതിനു ഞാന്‍ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">പിന്നെ യഹോവ കൈ നീട്ടി എന്‍റെ വായെ തൊട്ടു: ഞാന്‍ എന്‍റെ വചനങ്ങളെ നിന്‍റെ വായിൽ തന്നിരിക്കുന്നു;</verse>
				<verse number="10">നോക്കുക; നിര്‍മ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാന്‍ നിന്നെ ഇന്നു ജാതികളുടെ മേലും രാജ്യങ്ങളുടെ മേലും ആക്കിവച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.</verse>
				<verse number="11">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു. ബദാം (ജാഗ്രത്) വൃക്ഷത്തിന്‍റെ ഒരു കൊമ്പു കാണുന്നു എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="12">യഹോവ എന്നോട്: നീ കണ്ടതു ശരി തന്നെ; എന്‍റെ വചനം നിവര്‍ത്തിക്കേണ്ടതിനു ഞാന്‍ ജാഗരിച്ചുകൊള്ളും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായി: നീ എന്തു കാണുന്നു എന്നു ചോദിച്ചു. തിളയ്ക്കുന്ന ഒരു കലം കാണുന്നു, അതു വടക്കുനിന്നു പ്രത്യക്ഷമായി വരുന്നു എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="14">യഹോവ എന്നോട്: വടക്കുനിന്നു ദേശത്തിലെ സര്‍വനിവാസികള്‍ക്കും അനര്‍ഥം വരും.</verse>
				<verse number="15">ഞാന്‍ വടക്കേരാജ്യങ്ങളിലെ വംശങ്ങളെയൊക്കെയും വിളിക്കും എന്നു യഹോവയുടെ അരുളപ്പാട്; അവര്‍ വന്നു, ഓരോരുത്തന്‍ താന്താന്‍റെ സിംഹാസനം യെരൂശലേമിന്‍റെ പടിവാതിലുകളുടെ പ്രവേശനത്തിങ്കലും ചുറ്റും അതിന്‍റെ എല്ലാ മതിലുകള്‍ക്കും നേരേയും, യെഹൂദായിലെ എല്ലാ പട്ടണങ്ങള്‍ക്കും നേരേയും വയ്ക്കും.</verse>
				<verse number="16">അവര്‍ എന്നെ ഉപേക്ഷിക്കയും അന്യദേവന്മാര്‍ക്കു ധൂപം കാട്ടി തങ്ങളുടെ കൈപ്പണികളെ നമസ്കരിക്കയും ചെയ്ത സകല ദോഷത്തെയുംകുറിച്ച് ഞാന്‍ അവരോടു ന്യായവാദം കഴിക്കും.</verse>
				<verse number="17">ആകയാൽ നീ അരകെട്ടി എഴുന്നേറ്റു ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും അവരോടു പ്രസ്താവിക്ക; ഞാന്‍ നിന്നെ അവരുടെ മുമ്പിൽ ഭ്രമിപ്പിക്കാതെ ഇരിക്കേണ്ടതിനു നീ അവരെ കണ്ടു ഭ്രമിച്ചുപോകരുത്.</verse>
				<verse number="18">ഞാന്‍ ഇന്നു നിന്നെ സര്‍വദേശത്തിനും യെഹൂദാരാജാക്കന്മാര്‍ക്കും പ്രഭുക്കന്മാര്‍ക്കും പുരോഹിതന്മാര്‍ക്കും ദേശത്തിലെ ജനത്തിനും നേരേ ഉറപ്പുള്ളൊരു പട്ടണവും ഇരുമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു.</verse>
				<verse number="19">അവര്‍ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെ ഉണ്ട് എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="2">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">നീ ചെന്നു യെരൂശലേം കേള്‍ക്കെ വിളിച്ചുപറയേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തു തന്നെ, നീ എന്നെ അനുഗമിച്ചു നടന്ന നിന്‍റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തിലെ സ്നേഹവും ഞാന്‍ ഓര്‍ക്കുന്നു.</verse>
				<verse number="3">യിസ്രായേൽ യഹോവയ്ക്ക് വിശുദ്ധവും അവന്‍റെ വിളവിന്‍റെ ആദ്യഫലവും ആകുന്നു; അവനെ തിന്നുകളയുന്നവരൊക്കെയും കുറ്റക്കാരായിത്തീരും; അവര്‍ക്കു ദോഷം വന്നു ഭവിക്കും എന്നായിരുന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="4">യാക്കോബുഗൃഹവും യിസ്രായേൽഗൃഹത്തിലെ സകല വംശങ്ങളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേട്ടുകൊള്‍വിന്‍.</verse>
				<verse number="5">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ വിട്ടകന്നു മിഥ്യാമൂര്‍ത്തികളോടു ചേര്‍ന്നു വ്യര്‍ഥന്മാര്‍ ആയിത്തീരുവാന്‍ തക്കവണ്ണം അവര്‍ എന്നിൽ എന്തൊരു അന്യായം കണ്ടു?</verse>
				<verse number="6">ഞങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, പാഴ്നിലവും കുഴികളും ഉള്ള ദേശമായി വരള്‍ച്ചയും കൂരിരുളും ഉള്ള ദേശമായി മനുഷ്യസഞ്ചാരമോ ആള്‍പ്പാര്‍പ്പോ ഇല്ലാത്ത ദേശമായ മരുഭൂമിയിൽകൂടി ഞങ്ങളെ നടത്തിക്കൊണ്ടുവന്ന യഹോവ എവിടെ എന്ന് അവര്‍ ചോദിച്ചില്ല.</verse>
				<verse number="7">ഞാന്‍ നിങ്ങളെ ഫലവത്തായൊരു ദേശത്ത് അതിന്‍റെ ഫലവും ഗുണവും അനുഭവിപ്പാന്‍ കൂട്ടിക്കൊണ്ടു വന്നു; എന്നാൽ അവിടെ എത്തിയശേഷം നിങ്ങള്‍ എന്‍റെ ദേശത്തെ അശുദ്ധമാക്കി എന്‍റെ അവകാശത്തെ അറപ്പാക്കിക്കളഞ്ഞു.</verse>
				<verse number="8">യഹോവ എവിടെ എന്നു പുരോഹിതന്മാര്‍ അന്വേഷിച്ചില്ല; ന്യായപ്രമാണജ്ഞന്മാര്‍ എന്നെ അറിഞ്ഞില്ല. ഇടയന്മാര്‍ എന്നോട് അതിക്രമം ചെയ്തു; പ്രവാചകന്മാര്‍ ബാൽ മുഖാന്തരം പ്രവചിച്ചു, പ്രയോജനമില്ലാത്തവയോടു ചേര്‍ന്നു നടന്നു.</verse>
				<verse number="9">അതുകൊണ്ടു ഞാന്‍ ഇനിയും നിങ്ങളോടു വ്യവഹരിക്കും; നിങ്ങളുടെ മക്കളുടെ മക്കളോടും ഞാന്‍ വ്യവഹരിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">നിങ്ങള്‍ കിത്തീയരുടെ ദ്വീപുകളിലേക്കു കടന്നുചെന്നു നോക്കുവിന്‍; കേദാരിലേക്ക് ആളയച്ചു നല്ലവണ്ണം അന്വേഷിച്ച്, ഇതുപോലെ സംഭവിച്ചിട്ടുണ്ടോ എന്നു നോക്കുവിന്‍.</verse>
				<verse number="11">ഒരു ജാതി തന്‍റെ ദേവന്മാരെ മാറ്റിയിട്ടുണ്ടോ? അവ ദേവന്മാരല്ലതാനും; എന്നാൽ എന്‍റെ ജനം തന്‍റെ മഹത്ത്വമായവനെ പ്രയോജനമില്ലാത്തതിനു പകരം മാറ്റിക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="12">ആകാശമേ, ഇതിങ്കൽ വിസ്മയിച്ചു ഭ്രമിച്ച് ഏറ്റവും സ്തംഭിച്ചുപോക എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="13">എന്‍റെ ജനം രണ്ടു ദോഷം ചെയ്തിരിക്കുന്നു: അവര്‍ ജീവജലത്തിന്‍റെ ഉറവായ എന്നെ ഉപേക്ഷിച്ച്, വെള്ളമില്ലാത്ത കിണറുകളെ, പൊട്ടക്കിണറുകളെ തന്നെ, കുഴിച്ചിരിക്കുന്നു.</verse>
				<verse number="14">യിസ്രായേൽ ദാസനോ? വീട്ടിൽ പിറന്ന അടിമയോ? അവന്‍ കവര്‍ച്ചയായി തീര്‍ന്നിരിക്കുന്നതെന്ത്?</verse>
				<verse number="15">ബാലസിംഹങ്ങള്‍ അവന്‍റെ നേരേ അലറി നാദം കേള്‍പ്പിച്ച് അവന്‍റെ ദേശത്തെ ശൂന്യമാക്കി; അവന്‍റെ പട്ടണങ്ങള്‍ വെന്തു നിവാസികള്‍ ഇല്ലാതെയായിരിക്കുന്നു.</verse>
				<verse number="16">നോഫ്യരും തഹ്പനേസ്യരും നിന്‍റെ നെറുകയെ തകര്‍ത്തുകളഞ്ഞിരിക്കുന്നു.</verse>
				<verse number="17">നിന്‍റെ ദൈവമായ യഹോവ നിന്നെ വഴിനടത്തിയപ്പോള്‍ അവനെ ഉപേക്ഷിക്കകൊണ്ടല്ലയോ നീ ഇതു സമ്പാദിച്ചത്?</verse>
				<verse number="18">ഇപ്പോഴോ, മിസ്രയീമിലേക്കുള്ള യാത്ര എന്തിന്? ശീഹോരിലെ വെള്ളം കുടിപ്പാനോ? അശ്ശൂരിലേക്കുള്ള യാത്ര എന്തിന്? ആ നദിയിലെ വെള്ളം കുടിപ്പാനോ?</verse>
				<verse number="19">നിന്‍റെ ദുഷ്ടത തന്നെ നിനക്കു ശിക്ഷയും നിന്‍റെ വിശ്വാസത്യാഗങ്ങള്‍ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്‍റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്‍റെ ഭയം നിനക്ക് ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കയ്പും ആയുള്ളതെന്ന് അറിഞ്ഞു കണ്ടുകൊള്‍ക എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="20">പണ്ടു തന്നെ നീ നുകം തകര്‍ത്തു നിന്‍റെ കയറ് പൊട്ടിച്ചു: ഞാന്‍ അടിമവേല ചെയ്കയില്ല എന്നു പറഞ്ഞു; ഉയര്‍ന്ന കുന്നിന്മേലൊക്കെയും പച്ചയായ വൃക്ഷത്തിന്‍ കീഴൊക്കെയും നീ വേശ്യയായി കിടന്നു.</verse>
				<verse number="21">ഞാന്‍ നിന്നെ വിശിഷ്ടമുന്തിരിവള്ളിയായി, നല്ല തൈയായിത്തന്നെ നട്ടിരിക്കെ നീ എനിക്കു കാട്ടുമുന്തിരിവള്ളിയുടെ തൈയായിത്തീര്‍ന്നത് എങ്ങനെ?</verse>
				<verse number="22">നീ ധാരാളം ചവര്‍ക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്‍റെ അകൃത്യം എന്‍റെ മുമ്പിൽ മലിനമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="23">ഞാന്‍ മലിനയായിട്ടില്ല; ഞാന്‍ ബാൽവിഗ്രഹങ്ങളോടു ചെന്നു ചേര്‍ന്നിട്ടില്ല എന്നു നിനക്ക് എങ്ങനെ പറയാം? താഴ്വരയിലെ നിന്‍റെ നടപ്പു വിചാരിക്ക; നീ ചെയ്തത് ഓര്‍ക്കുക; വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരഞ്ഞോടുന്ന പെണ്ണൊട്ടകമല്ലയോ നീ?</verse>
				<verse number="24">നീ മരുഭൂമി ശീലിച്ച് അതിമോഹം പൂണ്ടു കിഴയ്ക്കുന്ന കാട്ടുകഴുത തന്നെ; അതിന്‍റെ മദപ്പാടിൽ അതിനെ തടുക്കാകുന്നവന്‍ ആര്‍? ആരും അതിനെ അന്വേഷിച്ചു തളരുകയില്ല; അതിന്‍റെ മാസത്തിൽ അതിനെ കണ്ടെത്തും.</verse>
				<verse number="25">ചെരുപ്പ് ഊരിപ്പോകാതവണ്ണം നിന്‍റെ കാലും വരണ്ടുപോകാതവണ്ണം തൊണ്ടയും സൂക്ഷിച്ചുകൊള്‍ക; നീയോ: അതു വെറുതേ; അങ്ങനെയല്ല; ഞാന്‍ അന്യന്മാരെ സ്നേഹിക്കുന്നു; അവരുടെ പിന്നാലെ ഞാന്‍ പോകും എന്നു പറഞ്ഞു.</verse>
				<verse number="26">കള്ളനെ കണ്ടുപിടിക്കുമ്പോള്‍ അവന്‍ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നെ.</verse>
				<verse number="27">അവര്‍ മരത്തോട്: നീ എന്‍റെ അപ്പന്‍ എന്നും കല്ലിനോട്: നീ എന്നെ പ്രസവിച്ചവള്‍ എന്നും പറയുന്നു; അവര്‍ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നത്; എന്നാൽ കഷ്ടകാലത്ത് അവര്‍: നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.</verse>
				<verse number="28">നീ ഉണ്ടാക്കിയിട്ടുള്ള നിന്‍റെ ദേവന്മാര്‍ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാന്‍ അവര്‍ക്കു കഴിവുണ്ടെങ്കിൽ അവര്‍ എഴുന്നേല്ക്കട്ടെ; അയ്യോ യെഹൂദായേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!</verse>
				<verse number="29">നിങ്ങള്‍ എന്നോടു വാദിക്കുന്നത് എന്ത്? നിങ്ങള്‍ എല്ലാവരും എന്നോടു ദ്രോഹിച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="30">ഞാന്‍ നിങ്ങളുടെ മക്കളെ അടിച്ചതു വ്യര്‍ഥം; അവര്‍ ബുദ്ധി പഠിച്ചില്ല; നശിപ്പിക്കുന്ന സിംഹത്തെപ്പോലെ നിങ്ങളുടെ വാള്‍ തന്നെ നിങ്ങളുടെ പ്രവാചകന്മാരെ തിന്നുകളഞ്ഞു.</verse>
				<verse number="31">ഇപ്പോഴത്തെ തലമുറയായുള്ളോവേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍; ഞാന്‍ യിസ്രായേലിന് ഒരു മരുഭൂമി ആയിരുന്നുവോ? അന്ധകാരപ്രദേശമായിരുന്നുവോ? ഞങ്ങള്‍ കെട്ടഴിഞ്ഞു നടക്കുന്നു; ഇനി നിന്‍റെ അടുക്കൽ വരികയില്ല എന്ന് എന്‍റെ ജനം പറയുന്നത് എന്ത്?</verse>
				<verse number="32">ഒരു കന്യക തന്‍റെ ആഭരണങ്ങളും ഒരു മണവാട്ടി തന്‍റെ അരക്കച്ചയും മറക്കുമോ? എന്നാൽ എന്‍റെ ജനം എണ്ണമില്ലാത്ത നാളായി എന്നെ മറന്നിരിക്കുന്നു.</verse>
				<verse number="33">പ്രേമം അന്വേഷിക്കേണ്ടതിനു നീ നിന്‍റെ വഴി എത്ര ചേലാക്കുന്നു! അതുകൊണ്ടു നീ ദുര്‍ന്നടപ്പുകാരത്തികളെയും നിന്‍റെ വഴികള്‍ അഭ്യസിപ്പിച്ചിരിക്കുന്നു.</verse>
				<verse number="34">നിന്‍റെ ഉടുപ്പിന്‍റെ വിളുമ്പിലും കുറ്റമില്ലാത്ത സാധുക്കളുടെ രക്തം കാണുന്നു; ഭവനഭേദനത്തിലല്ല നീ അവരെ പിടിച്ചത്. ഇവയെക്കുറിച്ചൊക്കെയും ഞാന്‍ ന്യായവാദം കഴിക്കും.</verse>
				<verse number="35">നീയോ: ഞാന്‍ കുറ്റമില്ലാത്തവള്‍; അവന്‍റെ കോപം എന്നെ വിട്ടുമാറിയിരിക്കുന്നു സത്യം എന്നു പറയുന്നു; ഞാന്‍ പാപം ചെയ്തിട്ടില്ല എന്നു നീ പറയുന്നതുകൊണ്ടു ഞാന്‍ നിന്നോടു വ്യവഹരിക്കും.</verse>
				<verse number="36">നിന്‍റെ വഴിയെ മാറ്റേണ്ടതിനു നീ ഇത്ര തെണ്ടിനടക്കുന്നതെന്ത്? അശ്ശൂരിങ്കൽ നീ ലജ്ജിച്ചതുപോലെ മിസ്രയീമിങ്കലും ലജ്ജിച്ചുപോകും.</verse>
				<verse number="37">അവിടെനിന്നും നീ തലയിൽ കൈ വച്ചുംകൊണ്ട് ഇറങ്ങിപ്പോരേണ്ടി വരും; നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ടു നിനക്ക് ഒരു ഗുണവും വരികയില്ല.</verse>
			</chapter>
			<chapter number="3">
				<verse number="1">ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കയും അവള്‍ അവനെ വിട്ടുപോയി മറ്റൊരു പുരുഷനു ഭാര്യയായിത്തീരുകയും ചെയ്തശേഷം അവന്‍ അവളുടെ അടുക്കൽ വീണ്ടും ചെല്ലുമോ? അങ്ങനെയുള്ള ദേശം മലിനമായിപ്പോകയില്ലയോ? നീയോ, പല ജാരന്മാരുമായി പരസംഗം ചെയ്തിരിക്കുന്നു; എന്നിട്ടും എന്‍റെ അടുക്കൽ മടങ്ങിവരുവാന്‍ നീ വിചാരിക്കുന്നുവോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="2">മൊട്ടക്കുന്നുകളിലേക്കു തലപൊക്കി നോക്കുക; നീ പരസംഗം ചെയ്യാത്ത സ്ഥലം ഏതുള്ളൂ? മരുഭൂമിയിൽ അരാബ്യര്‍ എന്നപോലെ നീ വഴികളിൽ അവര്‍ക്കായി പതിയിരുന്നു; നിന്‍റെ പരസംഗത്താലും വഷളത്തത്താലും ദേശത്തെ മലിനമാക്കിയിരിക്കുന്നു.</verse>
				<verse number="3">അതുകൊണ്ടു മഴ നിന്നുപോയി; പിന്മഴ പെയ്തതുമില്ല; എന്നിട്ടും നീ വേശ്യയുടെ നെറ്റി കാണിച്ച്, നാണിക്കാതെയിരിക്കുന്നു.</verse>
				<verse number="4">നീ ഇന്നുമുതൽ എന്നോട്: എന്‍റെ പിതാവേ, നീ എന്‍റെ യൗവനത്തിലെ സഖി എന്നു വിളിച്ചുപറകയില്ലയോ?</verse>
				<verse number="5">അവന്‍ എന്നേക്കും കോപം സംഗ്രഹിക്കുമോ? അവന്‍ സദാകാലം ദ്വേഷം വച്ചുകൊണ്ടിരിക്കുമോ? എന്നിങ്ങനെ നീ പറഞ്ഞു ദുഷ്ടതകളെ പ്രവര്‍ത്തിച്ചു നിനക്കു സാധിച്ചുമിരിക്കുന്നു.</verse>
				<verse number="6">യോശീയാരാജാവിന്‍റെ കാലത്തു യഹോവ എന്നോട് അരുളിച്ചെയ്തത്: വിശ്വാസത്യാഗിനിയായ യിസ്രായേൽ ചെയ്തിരിക്കുന്നതു നീ കണ്ടുവോ? അവള്‍ ഉയരമുള്ള എല്ലാ മലമുകളിലും എല്ലാ പച്ചമരത്തിന്‍കീഴിലും ചെന്ന് അവിടെ പരസംഗം ചെയ്തു.</verse>
				<verse number="7">ഇതൊക്കെയും ചെയ്തശേഷം അവള്‍ എന്‍റെ അടുക്കൽ മടങ്ങിവരും എന്നു ഞാന്‍ വിചാരിച്ചു; എന്നാൽ അവള്‍ മടങ്ങിവന്നില്ല; വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി അതു കണ്ടു.</verse>
				<verse number="8">വിശ്വാസത്യാഗിനിയായ യിസ്രായേൽ വ്യഭിചാരം ചെയ്ത ഹേതുവാൽ തന്നെ ഞാന്‍ അവളെ ഉപേക്ഷിച്ച് ഉപേക്ഷണപത്രം കൊടുത്തത് വിശ്വാസപാതകിയായ യെഹൂദാ എന്ന അവളുടെ സഹോദരി കണ്ടിട്ടും ഭയപ്പെടാതെ അവളും ചെന്നു പരസംഗം ചെയ്തു.</verse>
				<verse number="9">മനോലഘുത്വത്തോടെ ചെയ്ത അവളുടെ പരസംഗം ഹേതുവായി ദേശം മലിനമായിപ്പോയി; കല്ലിനോടും മരത്തോടും അവള്‍ വ്യഭിചാരം ചെയ്തു.</verse>
				<verse number="10">ഇതെല്ലാമായിട്ടും വിശ്വാസപാതകിയായ സഹോദരി യെഹൂദാ കപടമായിട്ടല്ലാതെ പൂര്‍ണഹൃദയത്തോടെ എന്‍റെ അടുക്കലേക്കു മടങ്ങി വന്നിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="11">വിശ്വാസത്യാഗിനിയായ യിസ്രായേൽ വിശ്വാസപാതകിയായ യെഹൂദായെക്കാള്‍ നീതിയുള്ളവളെന്നു യഹോവ എന്നോട് അരുളിച്ചെയ്തു.</verse>
				<verse number="12">നീ ചെന്നു വടക്കോട്ടു നോക്കി ഈ വചനങ്ങളെ വിളിച്ചുപറക: വിശ്വാസത്യാഗിനിയായ യിസ്രായേലേ, മടങ്ങിവരിക എന്നു യഹോവയുടെ അരുളപ്പാട്. ഞാന്‍ നിങ്ങളോടു കോപം കാണിക്കയില്ല; ഞാന്‍ കരുണയുള്ളവന്‍; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="13">നിന്‍റെ ദൈവമായ യഹോവയോടു നീ ദ്രോഹം ചെയ്തു. പച്ചമരത്തിന്‍കീഴിലൊക്കെയും അന്യന്മാരോടു ദുര്‍മാര്‍ഗമായി നടന്നതും എന്‍റെ വാക്കു കേട്ടനുസരിക്കാതെ ഇരുന്നതുമായ നിന്‍റെ അകൃത്യം സമ്മതിക്കമാത്രം ചെയ്ക എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="14">വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിന്‍ എന്നു യഹോവയുടെ അരുളപ്പാട്; ഞാനല്ലോ നിങ്ങളുടെ ഭര്‍ത്താവ്; ഞാന്‍ നിങ്ങളെ പട്ടണത്തിൽ ഒരുത്തനെയും വംശത്തിൽ രണ്ടു പേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും.</verse>
				<verse number="15">ഞാന്‍ നിങ്ങള്‍ക്ക് എന്‍റെ മനസ്സിനൊത്ത ഇടയന്മാരെ നല്കും; അവര്‍ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടെ മേയ്ക്കും.</verse>
				<verse number="16">അങ്ങനെ നിങ്ങള്‍ ദേശത്തു വര്‍ധിച്ചുപെരുകുമ്പോള്‍ ആ കാലത്തു: യഹോവയുടെ നിയമപെട്ടകം എന്ന് ഇനി പറകയില്ല. അതു മനസ്സിൽ വരികയില്ല, അതിനെ ഓര്‍ക്കയില്ല, ചെന്നു കാണുകയില്ല, ഇനി അത് ഉണ്ടാക്കുകയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="17">ആ കാലത്തു യെരൂശലേമിനു യഹോവയുടെ സിംഹാസനം എന്നു പേരാകും; സകല ജാതികളും അവിടേക്ക്, യെരൂശലേമിലേക്കു തന്നെ, യഹോവയുടെ നാമം നിമിത്തം വന്നുചേരും; തങ്ങളുടെ ദുഷ്ടഹൃദയത്തിന്‍റെ ശാഠ്യപ്രകാരം ഇനി നടക്കയുമില്ല.</verse>
				<verse number="18">ആ കാലത്ത് യെഹൂദാഗൃഹം യിസ്രായേൽഗൃഹത്തോടു ചേര്‍ന്ന്, അവര്‍ ഒന്നിച്ചു വടക്കേ ദിക്കിൽനിന്നു പുറപ്പെട്ടു, ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായി കൊടുത്ത ദേശത്തേക്കു വരും.</verse>
				<verse number="19">ഞാനോ നിന്നെ ദത്തെടുത്തു, നിനക്കു ജാതികളുടെ അതിഭംഗിയുള്ള അവകാശമായ മനോഹരദേശം നല്കേണ്ടത് എങ്ങനെ എന്നു വിചാരിച്ചു; നീ എന്നെ: എന്‍റെ പിതാവേ എന്നു വിളിക്കും, എന്നെ വിട്ടുമാറുകയുമില്ല എന്നും ഞാന്‍ വിചാരിച്ചു.</verse>
				<verse number="20">യിസ്രായേൽഗൃഹമേ, ഒരു ഭാര്യ ഭര്‍ത്താവിനോടു വിശ്വാസപാതകം ചെയ്ത് അവനെ വിട്ടുകളയുന്നതുപോലെ നിങ്ങള്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="21">യിസ്രായേൽമക്കള്‍ വളഞ്ഞ വഴികളിൽ നടന്നു തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ അവര്‍ മൊട്ടക്കുന്നുകളിന്മേൽ കരഞ്ഞു യാചിക്കുന്നതു കേള്‍ക്കുന്നു!</verse>
				<verse number="22">വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിന്‍; ഞാന്‍ നിങ്ങളുടെ വിശ്വാസത്യാഗം മാറ്റിത്തരാം. ഇതാ, ഞങ്ങള്‍ നിന്‍റെ അടുക്കൽ വരുന്നു; നീ ഞങ്ങളുടെ ദൈവമായ യഹോവയല്ലോ.</verse>
				<verse number="23">കുന്നുകളും പര്‍വതങ്ങളിലെ കോലാഹലവും വ്യര്‍ഥം; ഞങ്ങളുടെ ദൈവമായ യഹോവയിൽ മാത്രമേ യിസ്രായേലിനു രക്ഷയുള്ളൂ.</verse>
				<verse number="24">ലജ്ജാവിഗ്രഹങ്ങളോ ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ സമ്പാദ്യത്തെയും അവരുടെ ആടുകളെയും കന്നുകാലികളെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും തിന്നുകളഞ്ഞിരിക്കുന്നു.</verse>
				<verse number="25">ഞങ്ങള്‍ ഞങ്ങളുടെ ലജ്ജയിൽ തന്നെ കിടക്കട്ടെ; ഞങ്ങളുടെ നാണം ഞങ്ങളെ മൂടട്ടെ; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോടു പാപം ചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടുമില്ല.</verse>
			</chapter>
			<chapter number="4">
				<verse number="1">യിസ്രായേലേ, നീ മനംതിരിയുമെങ്കിൽ എന്‍റെ അടുക്കലേക്കു മടങ്ങിവന്നുകൊള്‍ക എന്നു യഹോവയുടെ അരുളപ്പാട്; നിന്‍റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്‍റെ മുമ്പിൽനിന്നു നീക്കിക്കളയുമെങ്കിൽ നീ അലഞ്ഞു നടക്കേണ്ടിവരികയില്ല.</verse>
				<verse number="2">യഹോവയാണ എന്നു നീ പരമാര്‍ഥമായും ന്യായമായും നീതിയായും സത്യം ചെയ്കയും ജാതികള്‍ അവനിൽ തങ്ങളെത്തന്നെ അനുഗ്രഹിച്ച് അവനിൽ പുകഴുകയും ചെയ്യും.</verse>
				<verse number="3">യെഹൂദാപുരുഷന്മാരോടും, യെരൂശലേമ്യരോടും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മുള്ളുകളുടെ ഇടയിൽ വിതയ്ക്കാതെ തരിശ്ശുനിലം ഉഴുവിന്‍.</verse>
				<verse number="4">യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ആയുള്ളോരേ, നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം എന്‍റെ കോപം തീപോലെ ജ്വലിച്ച് ആര്‍ക്കും കെടുത്തുകൂടാതവണ്ണം കത്താതിരിക്കേണ്ടതിനു നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദന ചെയ്തു നിങ്ങളുടെ ഹൃദയത്തിന്‍റെ അഗ്രചര്‍മം നീക്കിക്കളവിന്‍.</verse>
				<verse number="5">യെഹൂദായിൽ അറിയിച്ചു യെരൂശലേമിൽ പ്രസിദ്ധമാക്കി ദേശത്തു കാഹളം ഊതുവാന്‍ പറവിന്‍; കൂടിവരുവിന്‍; നമുക്ക് ഉറപ്പുള്ള പട്ടണങ്ങളിലേക്കു പോകാം എന്ന് ഉറക്കെ വിളിച്ചുപറവിന്‍.</verse>
				<verse number="6">സീയോനു കൊടി ഉയര്‍ത്തുവിന്‍; നില്ക്കാതെ ഓടിപ്പോകുവിന്‍; ഞാന്‍ വടക്കുനിന്ന് അനര്‍ഥവും വലിയ നാശവും വരുത്തും.</verse>
				<verse number="7">സിംഹം പള്ളക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു; ജാതികളുടെ സംഹാരകന്‍ ഇതാ, നിന്‍റെ ദേശത്തെ ശൂന്യമാക്കുവാന്‍ തന്‍റെ സ്ഥലം വിട്ടു പുറപ്പെട്ടിരിക്കുന്നു; അവന്‍ നിന്‍റെ പട്ടണങ്ങളെ നിവാസികള്‍ ഇല്ലാതവണ്ണം നശിപ്പിക്കും.</verse>
				<verse number="8">ഇതു നിമിത്തം രട്ടുടുപ്പിന്‍; വിലപിച്ചു മുറയിടുവിന്‍; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.</verse>
				<verse number="9">അന്നാളിൽ രാജാവിന്‍റെ ധൈര്യവും പ്രഭുക്കന്മാരുടെ ധൈര്യവും ക്ഷയിക്കും; പുരോഹിതന്മാര്‍ ഭ്രമിച്ചും പ്രവാചകന്മാര്‍ സ്തംഭിച്ചും പോകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">അതിനു ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, പ്രാണനിൽ വാള്‍ കടന്നിരിക്കെ നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="11">ആ കാലത്ത് ഈ ജനത്തോടും യെരൂശലേമിനോടും പറവാനുള്ളതെന്തെന്നാൽ: മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്ന് ഒരു ഉഷ്ണക്കാറ്റു പേറ്റുവാനല്ല, കൊഴിപ്പാനുമല്ല എന്‍റെ ജനത്തിന്‍റെ പുത്രിക്കു നേരേ ഊതും.</verse>
				<verse number="12">ഇതിലും കൊടുതായൊരു കാറ്റ് എന്‍റെ കല്പനയാൽ വരും; ഞാന്‍ ഇപ്പോള്‍തന്നെ അവരോടു ന്യായവാദം കഴിക്കും.</verse>
				<verse number="13">ഇതാ, അവന്‍ മേഘങ്ങളെപ്പോലെ കയറിവരുന്നു; അവന്‍റെ രഥങ്ങള്‍ ചുഴലിക്കാറ്റുപോലെ ആകുന്നു; അവന്‍റെ കുതിരകള്‍ കഴുക്കളെക്കാളും വേഗതയുള്ളവ; അയ്യോ കഷ്ടം; നാം നശിച്ചല്ലോ.</verse>
				<verse number="14">യെരൂശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിനു നിന്‍റെ ഹൃദയത്തിന്‍റെ ദുഷ്ടതകഴുകിക്കളക; നിന്‍റെ ദുഷ്ടവിചാരങ്ങള്‍ എത്രത്തോളം നിന്‍റെ ഉള്ളിൽ ഇരിക്കും.</verse>
				<verse number="15">ദാനിൽനിന്ന് ഉറക്കെ ഘോഷിക്കുന്നു; എഫ്രയീംമലയിൽനിന്ന് അനര്‍ഥത്തെ പ്രസിദ്ധമാക്കുന്നു.</verse>
				<verse number="16">ജാതികളോടു പ്രസ്താവിപ്പിന്‍; ഇതാ, കോട്ട വളയുന്നവര്‍ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങള്‍ക്കു നേരേ ആര്‍പ്പുവിളിക്കുന്നു എന്നു യെരൂശലേമിനോട് അറിയിപ്പിന്‍.</verse>
				<verse number="17">അവള്‍ എന്നോടു മത്സരിച്ചിരിക്കകൊണ്ട് അവര്‍ വയലിലെ കാവല്ക്കാരെപ്പോലെ അവളുടെ നേരേ വന്നു ചുറ്റും വളഞ്ഞിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">നിന്‍റെ നടപ്പും പ്രവൃത്തികളും ഹേതുവായിട്ടത്രേ ഇവ നിനക്കു വന്നത്; ഇത്ര കയ്പായിരിപ്പാനും നിന്‍റെ ഹൃദയത്തിനു തട്ടുവാനും കാരണം നിന്‍റെ ദുഷ്ടത തന്നെ.</verse>
				<verse number="19">അയ്യോ എന്‍റെ ഉദരം, എന്‍റെ ഉദരം! എനിക്കു നോവു കിട്ടിയിരിക്കുന്നു; അയ്യോ എന്‍റെ ഹൃദയഭിത്തികള്‍! എന്‍റെ നെഞ്ചിടിക്കുന്നു; എനിക്കു മിണ്ടാതെ ഇരുന്നുകൂടാ; എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആര്‍പ്പുവിളിയും കേട്ടിരിക്കുന്നു.</verse>
				<verse number="20">നാശത്തിന്മേൽ നാശം വിളിച്ചുപറയുന്നു; ദേശമൊക്കെയും ശൂന്യമായി. പെട്ടെന്ന് എന്‍റെ കൂടാരങ്ങളും ഒരു ക്ഷണത്തിൽ എന്‍റെ തിരശ്ശീലകളും കവര്‍ച്ചയായിപ്പോയി.</verse>
				<verse number="21">എത്രത്തോളം ഞാന്‍ കൊടി കണ്ടു കാഹളധ്വനി കേള്‍ക്കേണ്ടിവരും?</verse>
				<verse number="22">എന്‍റെ ജനം ഭോഷന്മാര്‍; അവര്‍ എന്നെ അറിയുന്നില്ല; അവര്‍ ബുദ്ധികെട്ട മക്കള്‍; അവര്‍ക്ക് ഒട്ടും ബോധമില്ല; ദോഷം ചെയ്‍വാന്‍ അവര്‍ സമര്‍ഥന്മാര്‍; നന്മ ചെയ്‍വാനോ അവര്‍ക്ക് അറിഞ്ഞുകൂടാ.</verse>
				<verse number="23">ഞാന്‍ ഭൂമിയെ നോക്കി അതിനെ പാഴും ശൂന്യവുമായി കണ്ടു; ഞാന്‍ ആകാശത്തെ നോക്കി;</verse>
				<verse number="24">അതിനു പ്രകാശം ഇല്ലാതെയിരുന്നു. ഞാന്‍ പര്‍വതങ്ങളെ നോക്കി; അവ വിറയ്ക്കുന്നതു കണ്ടു; കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു.</verse>
				<verse number="25">ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികളൊക്കെയും പറന്നുപോയിരുന്നു.</verse>
				<verse number="26">ഞാന്‍ നോക്കി ഉദ്യാനം മരുഭൂമിയായിത്തീര്‍ന്നിരിക്കുന്നതു കണ്ടു; അതിലെ പട്ടണങ്ങളൊക്കെയും യഹോവയാൽ അവന്‍റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞുപോയിരിക്കുന്നു.</verse>
				<verse number="27">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശമൊക്കെയും ശൂന്യമാകും; എങ്കിലും ഞാന്‍ മുഴുവനായി മുടിച്ചുകളകയില്ല.</verse>
				<verse number="28">ഇതു നിമിത്തം ഭൂമി വിലപിക്കും; മീതെ ആകാശം കറുത്തുപോകും; ഞാന്‍ നിര്‍ണയിച്ച് അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ അനുതപിക്കയില്ല, പിന്മാറുകയുമില്ല.</verse>
				<verse number="29">കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവര്‍ പള്ളക്കാടുകളിൽ ചെന്ന് പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാര്‍ക്കുന്നതുമില്ല.</verse>
				<verse number="30">ഇങ്ങനെ ശൂന്യമായിപ്പോകുമ്പോള്‍ നീ എന്തു ചെയ്യും? നീ രക്താംബരം ധരിച്ചാലും പൊന്നാഭരണം അണിഞ്ഞാലും നിന്‍റെ കണ്ണിൽ മഷി എഴുതിയാലും വ്യര്‍ഥമായി നിനക്കു സൗന്ദര്യം വരുത്തുന്നു; നിന്‍റെ ജാരന്മാര്‍ നിന്നെ നിരസിച്ചു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു.</verse>
				<verse number="31">ഈറ്റുനോവു കിട്ടിയവളുടെ ഒച്ച പോലെയും കടിഞ്ഞൂൽകുട്ടിയെ പ്രസവിക്കുന്നവളുടെ ഞരക്കംപോലെയും ഒരു ശബ്ദം ഞാന്‍ കേട്ടു; നെടുവീര്‍പ്പിട്ടും കൈമലര്‍ത്തിയും കൊണ്ട്: അയ്യോ കഷ്ടം! എന്‍റെ പ്രാണന്‍ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു എന്നു പറയുന്ന സീയോന്‍പുത്രിയുടെ ശബ്ദം തന്നെ.</verse>
			</chapter>
			<chapter number="5">
				<verse number="1">ന്യായം പ്രവര്‍ത്തിക്കയും വിശ്വസ്തത കാണിക്കയും ചെയ്യുന്നവന്‍ ഉണ്ടോ? ഒരുത്തനെ കാണുമോ എന്നു യെരൂശലേമിന്‍റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കയും അതിന്‍റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞ് അറികയും ചെയ്‍വിന്‍; കണ്ടു എങ്കിൽ ഞാന്‍ അതിനോടു ക്ഷമിക്കും.</verse>
				<verse number="2">യഹോവയാണ എന്നു പറഞ്ഞാലും അവര്‍ കപടമായിട്ടത്രേ സത്യം ചെയ്യുന്നത്.</verse>
				<verse number="3">യഹോവേ, നിന്‍റെ കണ്ണ് വിശ്വസ്തതയല്ലയോ നോക്കുന്നത്? നീ അവരെ അടിച്ചു എങ്കിലും അവര്‍ വേദനപ്പെട്ടില്ല; നീ അവരെ ക്ഷയിപ്പിച്ചു എങ്കിലും അവര്‍ക്കു ബോധം കൈക്കൊള്‍വാന്‍ മനസ്സില്ലായിരുന്നു; അവര്‍ തങ്ങളുടെ മുഖം പാറയെക്കാള്‍ കടുപ്പമാക്കി; മടങ്ങിവരുവാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു.</verse>
				<verse number="4">അതുകൊണ്ടു ഞാന്‍: ഇവര്‍ അല്പന്മാര്‍, ബുദ്ധിഹീനര്‍ തന്നെ; അവര്‍ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയുന്നില്ല.</verse>
				<verse number="5">ഞാന്‍ മഹാന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവര്‍ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്‍റെ ന്യായവും അറിയും എന്നു പറഞ്ഞു; എന്നാൽ അവരും ഒരുപോലെ നുകം തകര്‍ത്തു കയറു പൊട്ടിച്ചു കളഞ്ഞിരിക്കുന്നു.</verse>
				<verse number="6">അതുകൊണ്ടു കാട്ടിൽനിന്ന് ഒരു സിംഹം വന്ന് അവരെ കൊല്ലും; മരുപ്രദേശത്തിലെ ചെന്നായ് അവരെ പിടിച്ചു കൊണ്ടുപോകും; പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കെതിരേ പതിയിരിക്കും; അവയിൽനിന്നു പുറപ്പെട്ടുവരുന്ന എല്ലാവരെയും പറിച്ചുകീറിക്കളയും; അവരുടെ അതിക്രമങ്ങള്‍ വളരെയല്ലോ? അവരുടെ പിന്‍മാറ്റങ്ങളും പെരുകിയിരിക്കുന്നു.</verse>
				<verse number="7">ഞാന്‍ നിന്നോടു ക്ഷമിക്കുന്നത് എങ്ങനെ? നിന്‍റെ മക്കള്‍ എന്നെ ഉപേക്ഷിച്ചു, ദൈവമല്ലാത്തവയെ ചൊല്ലി സത്യം ചെയ്തുവരുന്നു; ഞാന്‍ അവരെ പോഷിപ്പിച്ച സമയത്ത് അവര്‍ വ്യഭിചാരം ചെയ്കയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി ചെല്ലുകയും ചെയ്തു.</verse>
				<verse number="8">തീറ്റിത്തടിപ്പിച്ച കുതിരകളെപ്പോലെ അവര്‍ മദിച്ചുനടന്നു, ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരന്‍റെ ഭാര്യയെ നോക്കി ചിറാലിക്കുന്നു.</verse>
				<verse number="9">ഇവ നിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതിരിക്കുമോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">അതിന്‍റെ മതിലുകളിന്മേൽ കയറി നശിപ്പിപ്പിന്‍; എങ്കിലും മുടിച്ചുകളയരുത്. അതിന്‍റെ കൊമ്പുകളെ നീക്കിക്കളവിന്‍; അവ യഹോവയ്ക്കുള്ളവയല്ലല്ലോ.</verse>
				<verse number="11">യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോടു മഹാദ്രോഹം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">അവര്‍ യഹോവയെ നിഷേധിച്ചു പറഞ്ഞത്: അത് അവനല്ല; നമുക്കു ദോഷം വരികയില്ല; നാം വാളോ ക്ഷാമമോ കാണുകയുമില്ല.</verse>
				<verse number="13">പ്രവാചകന്മാര്‍ കാറ്റായിത്തീരും; അവര്‍ക്ക് അരുളപ്പാടില്ല; അവര്‍ക്ക് അങ്ങനെ ഭവിക്കട്ടെ.</verse>
				<verse number="14">അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഈ വാക്കു പറഞ്ഞതു കൊണ്ട്, ഇതാ, ഞാന്‍ നിന്‍റെ വായിൽ എന്‍റെ വചനങ്ങളെ തീയും, ഈ ജനത്തെ വിറകും ആക്കും; അവര്‍ അതിന് ഇരയായിത്തീരും.</verse>
				<verse number="15">യിസ്രായേൽഗൃഹമേ, ഞാന്‍ ദൂരത്തുനിന്ന് ഒരു ജാതിയെ നിങ്ങളുടെ നേരേ വരുത്തും എന്നു യഹോവയുടെ അരുളപ്പാട്: അതു സ്ഥിരതയുള്ളൊരു ജാതി; പുരാതനമായൊരു ജാതി, ഭാഷ നിനക്ക് അറിഞ്ഞുകൂടാത്തതും വാക്ക് നിനക്ക് തിരിയാത്തതുമായൊരു ജാതി തന്നെ;</verse>
				<verse number="16">അവരുടെ ആവനാഴി തുറന്ന ശവക്കുഴി; അവര്‍ എല്ലാവരും വീരന്മാരത്രേ.</verse>
				<verse number="17">നിന്‍റെ പുത്രന്മാരും പുത്രിമാരും ഭക്ഷിക്കേണ്ടുന്ന നിന്‍റെ വിളവും നിന്‍റെ ആഹാരവും അവര്‍ ഭക്ഷിച്ചുകളയും; അവര്‍ നിന്‍റെ ആടുകളെയും കന്നുകാലികളെയും തിന്നുകളയും; അവര്‍ നിന്‍റെ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും തിന്നുകളയും; നീ ആശ്രയിക്കുന്ന നിന്‍റെ ഉറപ്പുള്ള പട്ടണങ്ങളെ അവര്‍ വാള്‍കൊണ്ടു ശൂന്യമാക്കിക്കളയും.</verse>
				<verse number="18">എന്നാൽ അന്നാളിലും ഞാന്‍ നിങ്ങളെ മുടിച്ചുകളകയില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="19">നമ്മുടെ ദൈവമായ യഹോവ ഇവയൊക്കെയും നമ്മോടു ചെയ്‍വാന്‍ സംഗതി എന്തെന്നു ചോദിക്കുമ്പോള്‍നീ അവരോട്: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചു നിങ്ങളുടെ ദേശത്ത് അന്യദേവന്മാരെ സേവിച്ചതുപോലെ നിങ്ങള്‍ക്കുള്ളതല്ലാത്ത ദേശത്ത് നിങ്ങള്‍ അന്യജാതിക്കാരെ സേവിക്കേണ്ടിവരും എന്നുത്തരം പറയേണം.</verse>
				<verse number="20">നിങ്ങള്‍ യാക്കോബ്ഗൃഹത്തിൽ പ്രസ്താവിച്ചു യെഹൂദായിൽ പ്രസിദ്ധമാക്കേണ്ടതെന്തെന്നാൽ:</verse>
				<verse number="21">കണ്ണുണ്ടായിട്ടും കാണാതെയും ചെവി ഉണ്ടായിട്ടും കേള്‍ക്കാതെയും ഇരിക്കുന്ന മൂഢന്മാരും ബുദ്ധിഹീനന്മാരുമായ ജനമേ, ഇതു കേള്‍പ്പിന്‍!</verse>
				<verse number="22">നിങ്ങള്‍ എന്നെ ഭയപ്പെടുകയില്ലയോ? എന്‍റെ സന്നിധിയിൽ വിറയ്ക്കയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ കടലിനു കവിഞ്ഞുകൂടാതവണ്ണം നിത്യപ്രമാണമായി മണൽ അതിരാക്കി വച്ചിരിക്കുന്നു; തിരകള്‍ അലച്ചാലും സാധിക്കയില്ല; എത്ര തന്നെ ഇരച്ചാലും അതിര്‍ കടക്കയില്ല.</verse>
				<verse number="23">ഈ ജനത്തിനോ ശാഠ്യവും മത്സരവും ഉള്ളൊരു ഹൃദയം ഉണ്ട്; അവര്‍ ശഠിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="24">മുന്മഴയും പിന്മഴയും ഇങ്ങനെ നമുക്ക് അതതു സമയത്തു വേണ്ടുന്ന മഴ തരികയും കൊയ്ത്തിനുള്ള കാലാവധി പാലിച്ചുതരികയും ചെയ്യുന്ന നമ്മുടെ ദൈവമായ യഹോവയെ നാം ഭയപ്പെടുക എന്ന് അവര്‍ ഹൃദയത്തിൽ പറയുന്നതുമില്ല.</verse>
				<verse number="25">ഇവ മാറിപ്പോകുവാന്‍ നിങ്ങളുടെ അകൃത്യങ്ങള്‍ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു.</verse>
				<verse number="26">എന്‍റെ ജനത്തിന്‍റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; അവര്‍ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കുടുക്കുവച്ചു മനുഷ്യരെ പിടിക്കുന്നു.</verse>
				<verse number="27">കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവര്‍ മഹാന്മാരും ധനവാന്മാരും ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="28">അവര്‍ പുഷ്‍ടിവച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവര്‍ കവിഞ്ഞിരിക്കുന്നു; അവര്‍ അനാഥന്മാര്‍ക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാര്‍ക്കു ന്യായപാലനം ചെയ്യുന്നതുമില്ല.</verse>
				<verse number="29">ഇവ നിമിത്തം ഞാന്‍ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോട് ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="30">വിസ്മയവും ഭയങ്കരവുമായുള്ളതു ദേശത്തു സംഭവിക്കുന്നു.</verse>
				<verse number="31">പ്രവാചകന്മാര്‍ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോട് ഒരു കൈയായി നിന്ന് അധികാരം നടത്തുന്നു; എന്‍റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങള്‍ എന്തു ചെയ്യും?</verse>
			</chapter>
			<chapter number="6">
				<verse number="1">ബെന്യാമീന്‍മക്കളേ, യെരൂശലേമിന്‍റെ നടുവിൽനിന്ന് ഓടിപ്പോകുവിന്‍; തെക്കോവയിൽ കാഹളം ഊതുവിന്‍; ബേത്ത്-ഹക്കേരെമിൽ ഒരു തീക്കുറി ഉയര്‍ത്തുവിന്‍; വടക്കുനിന്ന് അനര്‍ഥവും മഹാനാശവും കാണായ്‍വരുന്നു.</verse>
				<verse number="2">സുന്ദരിയും സുഖഭോഗിനിയുമായ സീയോന്‍പുത്രിയെ ഞാന്‍ മുടിച്ചുകളയും.</verse>
				<verse number="3">അവളുടെ അടുക്കൽ ഇടയന്മാര്‍ ആട്ടിന്‍കൂട്ടങ്ങളോടുകൂടെ വരും; അവര്‍ അവള്‍ക്കെതിരെ ചുറ്റിലും കൂടാരം അടിക്കും; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ ഭാഗത്തു മേയിക്കും.</verse>
				<verse number="4">അതിന്‍റെ നേരേ പടയൊരുക്കുവിന്‍! എഴുന്നേല്പിന്‍ ഉച്ചയ്ക്കു തന്നെ നമുക്കു കയറിച്ചെല്ലാം! അയ്യോ കഷ്ടം! നേരം വൈകി നിഴൽ നീണ്ടുപോയി.</verse>
				<verse number="5">എഴുന്നേല്പിന്‍! രാത്രിയിൽ നാം കയറിച്ചെന്ന് അതിലെ അരമനകളെ നശിപ്പിക്കുക!</verse>
				<verse number="6">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം കല്പിക്കുന്നു: വൃക്ഷം മുറിപ്പിന്‍! യെരൂശലേമിനു നേരേ വാട കോരുവിന്‍! സന്ദര്‍ശിക്കപ്പെടുവാനുള്ള നഗരം ഇതു തന്നെ; അതിന്‍റെ അകം മുഴുവനും പീഡനം നിറഞ്ഞിരിക്കുന്നു.</verse>
				<verse number="7">കിണറ്റിൽ പച്ചവെള്ളം നിറഞ്ഞിരിക്കുന്നതുപോലെ അതിൽ എപ്പോഴും പുതിയ ദുഷ്ടത സംഭവിക്കുന്നു; സാഹസവും കവര്‍ച്ചയുമേ അവിടെ കേള്‍പ്പാനുള്ളൂ; എന്‍റെ മുമ്പിൽ എപ്പോഴും ദീനവും മുറിവും മാത്രമേയുള്ളൂ.</verse>
				<verse number="8">യെരൂശലേമേ, എന്‍റെ ഉള്ളം നിന്നെ വിട്ടുപിരിയാതെയും ഞാന്‍ നിന്നെ ശൂന്യവും നിര്‍ജനപ്രദേശവും ആക്കാതെയും ഇരിക്കേണ്ടതിന് ഉപദേശം കൈക്കൊള്‍ക.</verse>
				<verse number="9">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്‍റെ ശേഷിപ്പിനെ മുന്തിരിപ്പഴംപോലെ അരിച്ചു പറിക്കും; മുന്തിരിപ്പഴം പറിക്കുന്നവനെപ്പോലെ നിന്‍റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.</verse>
				<verse number="10">അവര്‍ കേള്‍പ്പാന്‍ തക്കവണ്ണം ഞാന്‍ ആരോടു സംസാരിച്ചു സാക്ഷീകരിക്കേണ്ടൂ? അവരുടെ ചെവിക്കു പരിച്ഛേദന ഇല്ലായ്കയാൽ ശ്രദ്ധിപ്പാന്‍ അവര്‍ക്കു കഴികയില്ല; യഹോവയുടെ വചനം അവര്‍ക്കു നിന്ദയായിരിക്കുന്നു; അവര്‍ക്ക് അതിൽ ഇഷ്ടമില്ല.</verse>
				<verse number="11">ആകയാൽ ഞാന്‍ യഹോവയുടെ ക്രോധംകൊണ്ടു നിറഞ്ഞിരിക്കുന്നു; അത് അടക്കിവച്ചു ഞാന്‍ തളര്‍ന്നുപോയി; ഞാന്‍ അതു വീഥികളിലെ കുട്ടികളിന്മേലും യൗവനക്കാരുടെ സംഘത്തിന്മേലും ഒരുപോലെ ഒഴിച്ചു കളയും; ഭര്‍ത്താവും ഭാര്യയും വൃദ്ധനും വയോധികനുംകൂടെ പിടിപെടും.</verse>
				<verse number="12">അവരുടെ വീടുകളും നിലങ്ങളും ഭാര്യമാരും എല്ലാം അന്യന്മാര്‍ക്ക് ആയിപ്പോകും; ഞാന്‍ എന്‍റെ കൈ ദേശത്തിലെ നിവാസികളുടെ നേരേ നീട്ടും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="13">അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="14">സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്ന് അവര്‍ പറഞ്ഞ് എന്‍റെ ജനത്തിന്‍റെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.</verse>
				<verse number="15">മ്ലേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ട് അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ലജ്ജിക്കയോ നാണം അറികയോ ചെയ്തിട്ടില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവര്‍ വീണുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന കാലത്ത് അവര്‍ ഇടറിവീഴും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="16">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ വഴികളിൽ ചെന്നു നല്ല വഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ച് അതിൽ നടപ്പിന്‍; എന്നാൽ നിങ്ങളുടെ മനസ്സിനു വിശ്രാമം ലഭിക്കും; അവരോ: ഞങ്ങള്‍ അതിൽ നടക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="17">ഞാന്‍ നിങ്ങള്‍ക്കു കാവൽക്കാരെ ആക്കി: കാഹളനാദം ശ്രദ്ധിപ്പിന്‍ എന്നു കല്പിച്ചു; എന്നാൽ അവര്‍: ഞങ്ങള്‍ ശ്രദ്ധിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="18">അതുകൊണ്ടു ജാതികളേ, കേള്‍പ്പിന്‍; സഭയേ, അവരുടെ ഇടയിൽ നടക്കുന്നത് അറിഞ്ഞുകൊള്‍ക.</verse>
				<verse number="19">ഭൂമിയേ, കേള്‍ക്ക; ഈ ജനം എന്‍റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്‍റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാന്‍ അവരുടെ വിചാരങ്ങളുടെ ഫലമായി അനര്‍ഥം അവരുടെമേൽ വരുത്തും.</verse>
				<verse number="20">ശേബയിൽനിന്ന് കുന്തുരുക്കവും ദൂരദേശത്തുനിന്നു വയമ്പും എനിക്കു കൊണ്ടുവരുന്നത് എന്തിന്? നിങ്ങളുടെ ഹോമയാഗങ്ങളിൽ എനിക്കു പ്രസാദമില്ല; നിങ്ങളുടെ ഹനനയാഗങ്ങളിൽ എനിക്ക് ഇഷ്ടവുമില്ല.</verse>
				<verse number="21">ആകയാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന്‍റെ മുമ്പിൽ ഇടര്‍ച്ചകളെ വയ്ക്കും; പിതാക്കന്മാരും പുത്രന്മാരും ഒരുപോലെ അതിന്മേൽ തട്ടിവീഴും; അയൽക്കാരനും കൂട്ടുകാരനും നശിച്ചു പോകും.</verse>
				<verse number="22">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതി ഉണര്‍ന്നു വരും.</verse>
				<verse number="23">അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍; കരുണയില്ലാത്തവര്‍ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; സീയോന്‍പുത്രീ, അവര്‍ നിന്‍റെ നേരേ യുദ്ധസന്നദ്ധരായി ഓരോരുത്തരും കുതിരപ്പുറത്തു കയറി അണിനിരന്നു നില്ക്കുന്നു.</verse>
				<verse number="24">അതിന്‍റെ വര്‍ത്തമാനം കേട്ടിട്ടു ഞങ്ങളുടെ ധൈര്യം ക്ഷയിച്ചു; നോവു കിട്ടിയ സ്ത്രീയെപ്പോലെ മഹാവ്യസനവും അതിവേദനയും ഞങ്ങളെ പിടിച്ചിരിക്കുന്നു.</verse>
				<verse number="25">നിങ്ങള്‍ വയലിലേക്കു ചെല്ലരുത്; വഴിയിൽ നടക്കയുമരുത്; അവിടെ ശത്രുവിന്‍റെ വാളും ചുറ്റും ഭയവും ഉണ്ട്.</verse>
				<verse number="26">എന്‍റെ ജനത്തിന്‍റെ പുത്രീ, രട്ടുടുത്തു വെണ്ണീറിൽ ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെയുള്ള ദുഃഖവും കഠിനമായുള്ള വിലാപവും കഴിച്ചുകൊള്‍ക; സംഹാരകന്‍ പെട്ടെന്നു നമ്മുടെ നേരേ വരും.</verse>
				<verse number="27">നീ എന്‍റെ ജനത്തിന്‍റെ നടപ്പു പരീക്ഷിച്ചറിയേണ്ടതിനു ഞാന്‍ നിന്നെ അവരുടെ ഇടയിൽ ഒരു പരീക്ഷകനും മാറ്റുനോക്കുന്നവനും ആക്കി വച്ചിരിക്കുന്നു.</verse>
				<verse number="28">അവരെല്ലാവരും മഹാമത്സരികള്‍, നുണപറഞ്ഞു നടക്കുന്നവര്‍; ചെമ്പും ഇരുമ്പും അത്രേ; അവരെല്ലാവരും വഷളത്തം പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="29">തുരുത്തി ഊതുന്നു; തീയിൽനിന്നു വരുന്നത് ഈയമത്രേ; ഊതിക്കഴിക്കുന്ന പണി വെറുതേ; ദുഷ്ടന്മാര്‍ നീങ്ങിപ്പോകുന്നില്ലല്ലോ.</verse>
				<verse number="30">യഹോവ അവരെ ത്യജിച്ചുകളഞ്ഞതുകൊണ്ട് അവര്‍ക്ക് കറക്കന്‍വെള്ളി എന്നു പേരാകും.</verse>
			</chapter>
			<chapter number="7">
				<verse number="1">യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:</verse>
				<verse number="2">നീ യഹോവയുടെ ആലയത്തിന്‍റെ വാതിൽക്കൽ നിന്നുകൊണ്ട്: യഹോവയെ നമസ്കരിപ്പാന്‍ ഈ വാതിലുകളിൽക്കൂടി കടക്കുന്നവരായ എല്ലാ യെഹൂദായുമായുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ എന്നീ വചനം വിളിച്ചുപറക.</verse>
				<verse number="3">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍; എന്നാൽ ഞാന്‍ നിങ്ങളെ ഈ സ്ഥലത്തു വസിക്കുമാറാക്കും.</verse>
				<verse number="4">യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജവാക്കുകളിൽ ആശ്രയിക്കരുത്.</verse>
				<verse number="5">നിങ്ങളുടെ നടപ്പും പ്രവൃത്തികളും നിങ്ങള്‍ വാസ്തവമായി നന്നാക്കുന്നുവെങ്കിൽ, നിങ്ങള്‍ തമ്മിൽ തമ്മിൽ ന്യായം നടത്തുന്നുവെങ്കിൽ,</verse>
				<verse number="6">പരദേശിയെയും അനാഥനെയും വിധവയെയും പീഡിപ്പിക്കാതെയും കുറ്റമില്ലാത്ത രക്തം ഈ സ്ഥലത്തു ചിന്നിക്കാതെയും നിങ്ങള്‍ക്ക് ആപത്തിനായി അന്യദേവന്മാരോടു ചെന്നു ചേരാതെയും ഇരിക്കുന്നുവെങ്കിൽ,</verse>
				<verse number="7">ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശമായ ഈ സ്ഥലത്തു നിങ്ങളെ എന്നും എന്നേക്കും വസിക്കുമാറാക്കും.</verse>
				<verse number="8">നിങ്ങള്‍ പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ ആശ്രയിക്കുന്നു.</verse>
				<verse number="9">നിങ്ങള്‍ മോഷ്‍ടിക്കയും കൊലചെയ്കയും വ്യഭിചരിക്കയും കള്ളസ്സത്യം ചെയ്കയും ബാലിനു ധൂപം കാട്ടുകയും നിങ്ങള്‍ അറിയാത്ത ദേവന്മാരോടു ചെന്നു ചേരുകയും ചെയ്യുന്നു.</verse>
				<verse number="10">പിന്നെ വന്ന് എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയത്തിൽ എന്‍റെ സന്നിധിയിൽ നിന്നുകൊണ്ട്: ഞങ്ങള്‍ രക്ഷപെട്ടിരിക്കുന്നു എന്നു പറയുന്നത് ഈ മ്ലേച്ഛതകളൊക്കെയും ചെയ്യേണ്ടതിനു തന്നെയോ?</verse>
				<verse number="11">എന്‍റെ നാമം വിളിച്ചിരിക്കുന്ന ഈ ആലയം കള്ളന്മാരുടെ ഗുഹ എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ? എനിക്കും അത് അങ്ങനെ തന്നെ തോന്നുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">എന്നാൽ ആദിയിൽ എന്‍റെ നാമം വിളിച്ചിരുന്ന ശീലോവിൽ ഉള്ള എന്‍റെ വാസസ്ഥലത്തു നിങ്ങള്‍ ചെന്ന് എന്‍റെ ജനമായ യിസ്രായേലിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനോടു ചെയ്തതു നോക്കുവിന്‍!</verse>
				<verse number="13">ആകയാൽ നിങ്ങള്‍ ഈ പ്രവൃത്തികളെയൊക്കെയും ചെയ്കയും ഞാന്‍ അതികാലത്തും ഇടവിടാതെയും നിങ്ങളോടു സംസാരിച്ചുവന്നിട്ടും നിങ്ങള്‍ കേള്‍ക്കാതിരിക്കയും ഞാന്‍ നിങ്ങളെ വിളിച്ചിട്ടും നിങ്ങള്‍ ഉത്തരം പറയാതിരിക്കയും ചെയ്കകൊണ്ട്,</verse>
				<verse number="14">എന്‍റെ നാമം വിളിച്ചിരിക്കുന്നതും നിങ്ങള്‍ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവോടു ചെയ്തതുപോലെ ഞാന്‍ ചെയ്യും.</verse>
				<verse number="15">നിങ്ങളുടെ സകല സഹോദരന്മാരുമായ എഫ്രയീംസന്തതിയെയൊക്കെയും ഞാന്‍ തള്ളിക്കളഞ്ഞതുപോലെ നിങ്ങളെയും എന്‍റെ മുമ്പിൽനിന്നു തള്ളിക്കളയും എന്ന് യഹോവയുടെ അരുളപ്പാട്.</verse>
				<verse number="16">അതുകൊണ്ടു നീ ഈ ജനത്തിനുവേണ്ടി പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി യാചനയും പ്രാര്‍ഥനയും കഴിക്കരുത്; എന്നോടു പക്ഷവാദം ചെയ്കയുമരുത്; ഞാന്‍ നിന്‍റെ അപേക്ഷ കേള്‍ക്കയില്ല.</verse>
				<verse number="17">യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും അവര്‍ ചെയ്യുന്നതു നീ കാണുന്നില്ലയോ?</verse>
				<verse number="18">എനിക്കു കോപം വരത്തക്കവണ്ണം അവര്‍ ആകാശരാജ്ഞിക്ക് അപ്പം ചുടേണ്ടതിനും അന്യദേവന്മാര്‍ക്ക് പാനീയബലി പകരേണ്ടതിനും മക്കള്‍ വിറകു പെറുക്കുകയും അപ്പന്മാര്‍ തീ കത്തിക്കയും സ്ത്രീകള്‍ മാവു കുഴയ്ക്കുകയും ചെയ്യുന്നു.</verse>
				<verse number="19">എന്നാൽ അവര്‍ എന്നെയോ മുഷിപ്പിക്കുന്നത്? സ്വന്തലജ്ജയ്ക്കായിട്ടു തങ്ങളെ തന്നെയല്ലയോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="20">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്‍റെ കോപവും എന്‍റെ ക്രോധവും ഈ സ്ഥലത്തു മനുഷ്യന്‍റെമേലും മൃഗത്തിന്മേലും പറമ്പിലെ വൃക്ഷങ്ങളിന്മേലും നിലത്തിലെ വിളവിന്മേലും ചൊരിയും; അതു കെട്ടുപോകാതെ ജ്വലിച്ചുകൊണ്ടിരിക്കും.</verse>
				<verse number="21">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഹനനയാഗങ്ങളോടു ഹോമയാഗങ്ങളും കൂട്ടി മാംസം തിന്നുവിന്‍.</verse>
				<verse number="22">ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഹോമയാഗങ്ങളെക്കുറിച്ചാകട്ടെ ഹനനയാഗങ്ങളെക്കുറിച്ചാകട്ടെ അവരോടു സംസാരിക്കയോ കല്പിക്കയോ ചെയ്തിട്ടില്ല.</verse>
				<verse number="23">എന്‍റെ വാക്കു കേട്ടനുസരിപ്പിന്‍; എന്നാൽ ഞാന്‍ നിങ്ങള്‍ക്കു ദൈവമായും നിങ്ങള്‍ എനിക്കു ജനമായും ഇരിക്കും; നിങ്ങള്‍ക്കു നന്നായിരിക്കേണ്ടതിനു ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ള വഴികളിലൊക്കെയും നടപ്പിന്‍ എന്നീ കാര്യമത്രേ ഞാന്‍ അവരോടു കല്പിച്ചത്.</verse>
				<verse number="24">എന്നാൽ അവര്‍ അനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ തങ്ങളുടെ ദുഷ്ടഹൃദയത്തിന്‍റെ ആലോചനയിലും ദുശ്ശാഠ്യത്തിലും നടന്നു മുമ്പോട്ടല്ല പുറകോട്ടു തന്നെ പൊയ്ക്കളഞ്ഞു.</verse>
				<verse number="25">നിങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട നാള്‍മുതൽ ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും പ്രവാചകന്മാരായ എന്‍റെ സകല ദാസന്മാരെയും നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചുവന്നു.</verse>
				<verse number="26">എന്നിട്ടും എന്നെ കേട്ടനുസരിക്കയോ ശ്രദ്ധിക്കയോ ചെയ്യാതെ അവര്‍ ദുശ്ശാഠ്യം കാട്ടി തങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം ദോഷം ചെയ്തു.</verse>
				<verse number="27">ഈ വചനങ്ങളെയൊക്കെയും നീ അവരോടു പറയുമ്പോള്‍ അവര്‍ നിനക്കു ചെവി തരികയില്ല; നീ അവരെ വിളിക്കുമ്പോള്‍ അവര്‍ ഉത്തരം പറകയില്ല.</verse>
				<verse number="28">എന്നാൽ നീ അവരോടു പറയേണ്ടത്: തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കയോ ഉപദേശം കൈക്കൊള്‍കയോ ചെയ്യാത്ത ജാതിയാകുന്നു ഇത്; വിശ്വസ്തത നശിച്ച് അവരുടെ വായിൽനിന്നും നിര്‍മ്മൂലമായിരിക്കുന്നു.</verse>
				<verse number="29">നിന്‍റെ തലമുടി കത്രിച്ച് എറിഞ്ഞുകളക; മൊട്ടക്കുന്നിന്മേൽ കയറി വിലാപം കഴിക്ക; യഹോവ തന്‍റെ ക്രോധത്തിന്‍റെ സന്തതിയെ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="30">യെഹൂദാപുത്രന്മാര്‍ എനിക്ക് അനിഷ്ടമായുള്ളതു ചെയ്തു എന്നു യഹോവയുടെ അരുളപ്പാട്. എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ മലിനമാക്കുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.</verse>
				<verse number="31">തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ഇട്ടു ദഹിപ്പിക്കേണ്ടതിന് അവര്‍ ബെന്‍-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാന്‍ കല്പിച്ചതല്ല; എന്‍റെ മനസ്സിൽ തോന്നിയതുമല്ല.</verse>
				<verse number="32">അതുകൊണ്ട് ഇനി അതിനു തോഫെത്ത് എന്നും ബെന്‍-ഹിന്നോം താഴ്വര എന്നും പേരു പറയാതെ കൊലത്താഴ്വര എന്നു പേര്‍ വിളിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; വേറേ സ്ഥലം ഇല്ലായ്കകൊണ്ട് അവര്‍ തോഫെത്തിൽ ശവം അടക്കും.</verse>
				<verse number="33">എന്നാൽ ഈ ജനത്തിന്‍റെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായിത്തീരും; ആരും അവയെ ആട്ടിക്കളകയുമില്ല.</verse>
				<verse number="34">അന്നു ഞാന്‍ യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേം വീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും നീക്കിക്കളയും; ദേശമോ ശൂന്യമായിക്കിടക്കും.</verse>
			</chapter>
			<chapter number="8">
				<verse number="1">ആ കാലത്ത് അവര്‍ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവക്കുഴികളിൽ നിന്നെടുത്തു,</verse>
				<verse number="2">തങ്ങള്‍ സ്നേഹിച്ചതും സേവിച്ചതും പിന്‍ചെന്ന് അന്വേഷിച്ചതും നമസ്കരിച്ചതുമായ സൂര്യനും ചന്ദ്രനും ആകാശത്തിലെ സര്‍വസൈന്യത്തിനും മുമ്പാകെ അവയെ നിരത്തിവയ്ക്കും; ആരും അവയെ പെറുക്കിക്കൂട്ടുകയോ കുഴിച്ചിടുകയോ ചെയ്കയില്ല; അവ നിലത്തിനു വളമായിത്തീരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="3">ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പൊക്കെയും, ഞാന്‍ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകല സ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവര്‍ തന്നെ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="4">നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരുത്തന്‍ വീണാൽ എഴുന്നേല്ക്കയില്ലയോ? ഒരുത്തന്‍ വഴി തെറ്റിപ്പോയാൽ മടങ്ങിവരികയില്ലയോ?</verse>
				<verse number="5">യെരൂശലേമിലെ ഈ ജനമോ ഇടവിടാത്ത പിന്മാറ്റമായി പിന്മാറിയിരിക്കുന്നതും വഞ്ചന മുറുകെ പിടിച്ചുകൊണ്ടു മടങ്ങിവരുവാന്‍ മനസ്സില്ലാതിരിക്കുന്നതും എന്ത്?</verse>
				<verse number="6">ഞാന്‍ ശ്രദ്ധവച്ചു കേട്ടു; അവര്‍ നേരു സംസാരിച്ചില്ല; അയ്യോ ഞാന്‍ എന്തു ചെയ്തുപോയി എന്നു പറഞ്ഞ് ആരും തന്‍റെ ദുഷ്ടതയെക്കുറിച്ച് അനുതപിച്ചില്ല; കുതിര പടയ്ക്കു പായുന്നതുപോലെ ഓരോരുത്തന്‍ താന്താന്‍റെ വഴിക്കു തിരിയുന്നു.</verse>
				<verse number="7">ആകാശത്തിലെ പെരുഞ്ഞാറ തന്‍റെ കാലം അറിയുന്നു; കുറുപ്രാവും മീവൽപ്പക്ഷിയും കൊക്കും മടങ്ങിവരവിനുള്ള സമയം അനുസരിക്കുന്നു; എന്‍റെ ജനമോ യഹോവയുടെ ന്യായം അറിയുന്നില്ല.</verse>
				<verse number="8">ഞങ്ങള്‍ ജ്ഞാനികള്‍; യഹോവയുടെ ന്യായപ്രമാണം ഞങ്ങളുടെ പക്കൽ ഉണ്ട് എന്നു നിങ്ങള്‍ പറയുന്നത് എങ്ങനെ? ശാസ്ത്രിമാരുടെ കള്ളയെഴുത്തുകോൽ അതിനെ വ്യാജമാക്കിത്തീര്‍ത്തിരിക്കുന്നു.</verse>
				<verse number="9">ജ്ഞാനികള്‍ ലജ്ജിച്ചു ഭ്രമിച്ചു പിടിപെട്ടുപോകും; അവര്‍ യഹോവയുടെ വചനം ധിക്കരിച്ചുകളഞ്ഞുവല്ലോ; അവര്‍ക്ക് എന്തൊരു ജ്ഞാനമുള്ളൂ?</verse>
				<verse number="10">അതുകൊണ്ടു ഞാന്‍ അവരുടെ ഭാര്യമാരെ അന്യന്മാര്‍ക്കും അവരുടെ നിലങ്ങളെ അവയെ കൈവശമാക്കുന്നവര്‍ക്കും കൊടുക്കും; അവരൊക്കെയും ആബാലവൃദ്ധം ദ്രവ്യാഗ്രഹികള്‍ ആകുന്നു; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="11">സമാധാനം ഇല്ലാതിരിക്കെ സമാധാനം സമാധാനം എന്നു പറഞ്ഞ് അവര്‍ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ മുറിവിനു ലഘുവായി ചികിത്സിക്കുന്നു.</verse>
				<verse number="12">മ്ലേച്ഛത പ്രവര്‍ത്തിച്ചതുകൊണ്ട് അവര്‍ ലജ്ജിക്കേണ്ടിവരും; അവര്‍ ഒരിക്കലും ലജ്ജിച്ചിട്ടില്ല നാണം അറിഞ്ഞിട്ടുമില്ല; അതുകൊണ്ടു വീഴുന്നവരുടെ ഇടയിൽ അവര്‍ വീണുപോകും; അവരുടെ ദര്‍ശനകാലത്ത് അവര്‍ ഇടറി വീഴും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="13">ഞാന്‍ അവരെ സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്; മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകയില്ല; അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകയില്ല; ഇലയും വാടിപ്പോകും; അവരെ ആക്രമിക്കുന്നവരെ ഞാന്‍ നിയമിച്ചിരിക്കുന്നു.</verse>
				<verse number="14">നാം അനങ്ങാതിരിക്കുന്നതെന്ത്? കൂടിവരുവിന്‍; നാം ഉറപ്പുള്ള പട്ടണങ്ങളിൽ ചെന്ന് അവിടെ നശിച്ചുപോക; നാം യഹോവയോടു പാപം ചെയ്കകൊണ്ട് നമ്മുടെ ദൈവമായ യഹോവ നമ്മെ നഞ്ചുവെള്ളം കുടിപ്പിച്ചു നശിപ്പിച്ചിരിക്കുന്നു.</verse>
				<verse number="15">നാം സമാധാനത്തിനായി കാത്തിരുന്നു; എന്നാൽ ഒരു ഗുണവും വന്നില്ല; രോഗശമനത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, ഭീതി!</verse>
				<verse number="16">അവന്‍റെ കുതിരകളുടെ ചിറാലിപ്പ് ദാനിൽനിന്നു കേള്‍ക്കുന്നു; അവന്‍റെ ആണ്‍കുതിരകളുടെ മദഗര്‍ജനംകൊണ്ടു ദേശമൊക്കെയും വിറയ്ക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.</verse>
				<verse number="17">ഞാന്‍ സര്‍പ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; അവ നിങ്ങളെ കടിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">അയ്യോ, എന്‍റെ സങ്കടത്തിൽ എനിക്ക് ആശ്വാസം വന്നെങ്കിൽ കൊള്ളായിരുന്നു; എന്‍റെ മനസ്സ് വല്ലാതെ ഇരിക്കുന്നു.</verse>
				<verse number="19">കേട്ടോ, ദൂരദേശത്തുനിന്ന് എന്‍റെ ജനത്തിന്‍റെ പുത്രി: സീയോനിൽ യഹോവ വസിക്കുന്നില്ലയോ? അവളുടെ രാജാവ് അവിടെ ഇല്ലയോ എന്നു നിലവിളിക്കുന്നു. അവര്‍ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടും അന്യദേശങ്ങളിലെ മിഥ്യാമൂര്‍ത്തികള്‍കൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?</verse>
				<verse number="20">കൊയ്ത്തു കഴിഞ്ഞു, ഫലശേഖരവും കഴിഞ്ഞു; നാം രക്ഷിക്കപ്പെട്ടതുമില്ല.</verse>
				<verse number="21">എന്‍റെ ജനത്തിന്‍പുത്രിയുടെ മുറിവു നിമിത്തം ഞാനും മുറിപ്പെട്ടു ദുഃഖിച്ചുനടക്കുന്നു; സ്തംഭനം എന്നെ പിടിച്ചിരിക്കുന്നു.</verse>
				<verse number="22">ഗിലെയാദിൽ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍റെ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്ത്?</verse>
			</chapter>
			<chapter number="9">
				<verse number="1">അയ്യോ, എന്‍റെ ജനത്തിന്‍റെ പുത്രിയുടെ നിഹതന്മാര്‍ നിമിത്തം രാവും പകലും കരയേണ്ടതിന് എന്‍റെ തല വെള്ളവും എന്‍റെ കണ്ണ് കണ്ണുനീരുറവും ആയിരുന്നെങ്കിൽ കൊള്ളായിരുന്നു!</verse>
				<verse number="2">അയ്യോ, എന്‍റെ ജനത്തെ വിട്ടു പൊയ്ക്കളയേണ്ടതിനു മരുഭൂമിയിൽ വഴിയാത്രക്കാര്‍ക്കുള്ള ഒരു സത്രം എനിക്കു കിട്ടിയെങ്കിൽ കൊള്ളായിരുന്നു! അവരെല്ലാവരും വ്യഭിചാരികളും ദ്രോഹികളുടെ കൂട്ടവുമല്ലോ.</verse>
				<verse number="3">അവര്‍ വ്യാജത്തിനായിട്ടു നാവു വില്ലുപോലെ കുലയ്ക്കുന്നു; അവര്‍ സത്യത്തിനായിട്ടല്ല ദേശത്തു വീര്യം കാണിക്കുന്നത്; അവര്‍ ഒരു ദോഷം വിട്ടു മറ്റൊരു ദോഷത്തിനു പുറപ്പെടുന്നു; അവര്‍ എന്നെ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="4">നിങ്ങള്‍ ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനെ സൂക്ഷിച്ചുകൊള്‍വിന്‍; ഒരു സഹോദരനിലും നിങ്ങള്‍ ആശ്രയിക്കരുത്; ഏതു സഹോദരനും ഉപായം പ്രവര്‍ത്തിക്കുന്നു; ഏതു കൂട്ടുകാരനും നുണ പറഞ്ഞുനടക്കുന്നു.</verse>
				<verse number="5">അവര്‍ ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനെ ചതിക്കും; സത്യം സംസാരിക്കയുമില്ല; വ്യാജം സംസാരിപ്പാന്‍ അവര്‍ നാവിനെ അഭ്യസിപ്പിച്ചിരിക്കുന്നു; നീതികേടു പ്രവര്‍ത്തിപ്പാന്‍ അവര്‍ അധ്വാനിക്കുന്നു.</verse>
				<verse number="6">നിന്‍റെ വാസം വഞ്ചനയുടെ നടുവിൽ ആകുന്നു; വഞ്ചന നിമിത്തം അവര്‍ എന്നെ അറിവാന്‍ നിരസിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="7">അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാന്‍ അവരെ ഉരുക്കി ശോധന കഴിക്കും; എന്‍റെ ജനത്തിന്‍റെ പുത്രിയെ വിചാരിച്ചു ഞാന്‍ മറ്റെന്തു ചെയ്യേണ്ടൂ?</verse>
				<verse number="8">അവരുടെ നാവു മരണകരമായ അസ്ത്രമാകുന്നു; അതു വഞ്ചന സംസാരിക്കുന്നു; വായ്കൊണ്ട് ഓരോരുത്തനും താന്താന്‍റെ കൂട്ടുകാരനോടു സമാധാനം സംസാരിക്കുന്നു; ഉള്ളുകൊണ്ടോ അവനായി പതിയിരിക്കുന്നു.</verse>
				<verse number="9">ഇവ നിമിത്തം ഞാന്‍ അവരെ സന്ദര്‍ശിക്കാതെ ഇരിക്കുമോ? ഇങ്ങനെയുള്ള ജാതിയോടു ഞാന്‍ പകരം ചെയ്യാതെ ഇരിക്കുമോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">പര്‍വതങ്ങളെക്കുറിച്ചു ഞാന്‍ കരച്ചലും വിലാപവും മരുഭൂമിയിലെ മേച്ചൽപ്പുറങ്ങളെക്കുറിച്ചു പ്രലാപവും തുടങ്ങും; ആരും വഴിപോകാതവണ്ണം അവ വെന്തുപോയിരിക്കുന്നു; കന്നുകാലികളുടെ ഒച്ച കേള്‍ക്കുന്നില്ല; ആകാശത്തിലെ പക്ഷികളും മൃഗങ്ങളും എല്ലാം വിട്ടുപോയിരിക്കുന്നു;</verse>
				<verse number="11">ഞാന്‍ യെരൂശലേമിനെ കൽക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും ആക്കും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികള്‍ ഇല്ലാതാകുംവണ്ണം ശൂന്യമാക്കിക്കളയും.</verse>
				<verse number="12">ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനമുള്ളവന്‍ ആര്‍? അതിനെ പ്രസ്താവിപ്പാന്‍ തക്കവണ്ണം യഹോവയുടെ വായ് ആരോട് അരുളിച്ചെയ്തു? ആരും വഴിപോകാതവണ്ണം ദേശം നശിച്ചു മരുഭൂമിപോലെ വെന്തുപോകുവാന്‍ സംഗതി എന്ത്?</verse>
				<verse number="13">യഹോവ അരുളിച്ചെയ്യുന്നത്: ഞാന്‍ അവരുടെ മുമ്പിൽ വച്ച ന്യായപ്രമാണം അവര്‍ ഉപേക്ഷിച്ച് എന്‍റെ വാക്കു കേള്‍ക്കയോ അത് അനുസരിച്ചു നടക്കയോ ചെയ്യാതെ,</verse>
				<verse number="14">തങ്ങളുടെ ഹൃദയത്തിന്‍റെ ശാഠ്യത്തെയും തങ്ങളുടെ പിതാക്കന്മാര്‍ തങ്ങളെ അഭ്യസിപ്പിച്ച ബാൽവിഗ്രഹങ്ങളെയും അനുസരിച്ചു നടന്നതുകൊണ്ട്,</verse>
				<verse number="15">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തെ കാഞ്ഞിരംകൊണ്ടു പോഷിപ്പിച്ചു നഞ്ചുവെള്ളം കുടിപ്പിക്കും.</verse>
				<verse number="16">അവരും അവരുടെ പിതാക്കന്മാരും അറിയാത്ത ജാതികളുടെ ഇടയിൽ ഞാന്‍ അവരെ ചിന്നിച്ചു; അവരെ മുടിക്കുവോളം അവരുടെ പിന്നാലെ വാള്‍ അയയ്ക്കും.</verse>
				<verse number="17">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചിന്തിച്ചു വിലാപക്കാരത്തികളെ വിളിച്ചു വരുത്തുവിന്‍; സാമര്‍ഥ്യമുള്ള സ്ത്രീകളെ ആളയച്ചു വരുത്തുവിന്‍.</verse>
				<verse number="18">നമ്മുടെ കണ്ണിൽനിന്നു കണ്ണുനീര്‍ ഒഴുകത്തക്കവണ്ണവും നമ്മുടെ കണ്‍പോളയിൽനിന്നു വെള്ളം ചാടത്തക്കവണ്ണവും അവര്‍ ബദ്ധപ്പെട്ടു വിലാപം കഴിക്കട്ടെ.</verse>
				<verse number="19">സീയോനിൽനിന്ന് ഒരു വിലാപം കേള്‍ക്കുന്നു; നാം എത്ര ശൂന്യമായിരിക്കുന്നു; നാം അത്യന്തം നാണിച്ചിരിക്കുന്നു; നാം ദേശത്തെ വിട്ടുപോയല്ലോ; നമ്മുടെ നിവാസങ്ങളെ അവര്‍ തള്ളിയിട്ടുകളഞ്ഞിരിക്കുന്നു.</verse>
				<verse number="20">എന്നാൽ സ്ത്രീകളേ, യഹോവയുടെ വചനം കേള്‍പ്പിന്‍; നിങ്ങളുടെ ചെവി അവന്‍റെ വായിലെ വചനം ശ്രദ്ധിക്കട്ടെ; നിങ്ങളുടെ പുത്രിമാരെ വിലാപവും ഓരോരുത്തി താന്താന്‍റെ കൂട്ടുകാരത്തിയെ പ്രലാപവും അഭ്യസിപ്പിപ്പിന്‍.</verse>
				<verse number="21">വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിനു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.</verse>
				<verse number="22">മനുഷ്യരുടെ ശവങ്ങള്‍ വയലിലെ ചാണകംപോലെയും കൊയ്ത്തുകാരന്‍റെ പിമ്പിലെ അരിപ്പിടിപോലെയും വീഴും; ആരും അവയെ കൂട്ടിച്ചേര്‍ക്കയില്ല എന്നു യഹോവയുടെ അരുളപ്പാട് എന്നു പറക.</verse>
				<verse number="23">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജ്ഞാനി തന്‍റെ ജ്ഞാനത്തിൽ പ്രശംസിക്കരുത്; ബലവാന്‍ തന്‍റെ ബലത്തിൽ പ്രശംസിക്കരുത്; ധനവാന്‍ തന്‍റെ ധനത്തിലും പ്രശംസിക്കരുത്.</verse>
				<verse number="24">പ്രശംസിക്കുന്നവനോ: യഹോവയായ ഞാന്‍ ഭൂമിയിൽ ദയയും ന്യായവും നീതിയും പ്രവര്‍ത്തിക്കുന്നു എന്നിങ്ങനെ എന്നെ ഗ്രഹിച്ചറിയുന്നതിൽ തന്നെ പ്രശംസിക്കട്ടെ; ഇതിൽ അല്ലോ എനിക്കു പ്രസാദമുള്ളത് എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="25">ഇതാ മിസ്രയീം, യെഹൂദാ, എദോം, അമ്മോന്യര്‍, മോവാബ്, തലയുടെ അരികു വടിക്കുന്ന മരുവാസികള്‍ എന്നിങ്ങനെ അഗ്രചര്‍മത്തോടുകൂടിയ സകല പരിച്ഛേദനക്കാരെയും ഞാന്‍ ശിക്ഷിപ്പാനുള്ള കാലം വരുന്നു.</verse>
				<verse number="26">സകല ജാതികളും അഗ്രചര്‍മികളല്ലോ; എന്നാൽ യിസ്രായേൽഗൃഹമൊക്കെയും ഹൃദയത്തിൽ അഗ്രചര്‍മികളാകുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="10">
				<verse number="1">യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോട് അരുളിച്ചെയ്യുന്ന വചനം കേള്‍പ്പിന്‍!</verse>
				<verse number="2">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത്; ആകാശത്തിലെ ലക്ഷണങ്ങള്‍ കണ്ടു ഭ്രമിക്കരുത്; ജാതികള്‍ അല്ലോ അവ കണ്ടു ഭ്രമിക്കുന്നത്.</verse>
				<verse number="3">ജാതികളുടെ ചട്ടങ്ങള്‍ മിഥ്യാമൂര്‍ത്തിയെ സംബന്ധിക്കുന്നു; അത് ഒരുവന്‍ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.</verse>
				<verse number="4">അവര്‍ അതിനെ വെള്ളിയും പൊന്നുംകൊണ്ട് അലങ്കരിക്കുന്നു; അത് ഇളകാതെയിരിക്കേണ്ടതിന് അവര്‍ അതിനെ ആണിയും ചുറ്റികയും കൊണ്ട് ഉറപ്പിക്കുന്നു.</verse>
				<verse number="5">അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവയ്ക്കു നടപ്പാന്‍ വയ്യായ്കകൊണ്ട് അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുത്; ഒരു ദോഷവും ചെയ്‍വാന്‍ അവയ്ക്കു കഴികയില്ല; ഗുണം ചെയ്‍വാനും അവയ്ക്കു പ്രാപ്തിയില്ല.</verse>
				<verse number="6">യഹോവേ, നിന്നോടു തുല്യനായവന്‍ ആരുമില്ല; നീ വലിയവനും നിന്‍റെ നാമം ബലത്തിൽ വലിയതും ആകുന്നു.</verse>
				<verse number="7">ജാതികളുടെ രാജാവേ, ആര്‍ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും നിന്നോടു തുല്യനായവന്‍ ആരും ഇല്ല.</verse>
				<verse number="8">അവര്‍ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിഥ്യാമൂര്‍ത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.</verse>
				<verse number="9">തര്‍ശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്‍റെയും തട്ടാന്‍റെയും കൈപ്പണി തന്നെ; നീലവും രക്താംബരവും അവയുടെ ഉടുപ്പ്; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ.</verse>
				<verse number="10">യഹോവയോ സത്യദൈവം; അവന്‍ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നെ; അവന്‍റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികള്‍ക്ക് അവന്‍റെ ഉഗ്രകോപം സഹിപ്പാന്‍ കഴികയുമില്ല.</verse>
				<verse number="11">ആകാശത്തെയും ഭൂമിയെയും നിര്‍മ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിന്‍കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിന്‍.</verse>
				<verse number="12">അവന്‍ തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചു, തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.</verse>
				<verse number="13">അവന്‍ തന്‍റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവന്‍ ആവി കയറ്റുന്നു; മഴയ്ക്കു മിന്നൽ ഉണ്ടാക്കി തന്‍റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.</verse>
				<verse number="14">ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല.</verse>
				<verse number="15">അവ മായയും വ്യര്‍ഥപ്രവൃത്തിയും തന്നെ; സന്ദര്‍ശനകാലത്ത് അവ നശിച്ചുപോകും.</verse>
				<verse number="16">യാക്കോബിന്‍റെ ഓഹരിയായവന്‍ അവയെപ്പോലെയല്ല; അവന്‍ സര്‍വത്തെയും നിര്‍മ്മിച്ചവന്‍; യിസ്രായേൽ അവന്‍റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം.</verse>
				<verse number="17">നിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തുനിന്നു നിന്‍റെ ഭാണ്ഡം എടുത്തുകൊള്‍ക.</verse>
				<verse number="18">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയിൽവച്ചെറിഞ്ഞുകളകയും അവര്‍ക്കു പറ്റുവാന്‍ തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.</verse>
				<verse number="19">എന്‍റെ പരിക്കുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്‍റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാന്‍: അത് എന്‍റെ ദീനം! ഞാന്‍ അതു സഹിച്ചേ മതിയാവൂ എന്നു പറഞ്ഞു.</verse>
				<verse number="20">എന്‍റെ കൂടാരം കവര്‍ച്ചയായിപ്പോയിരിക്കുന്നു; എന്‍റെ കയറൊക്കെയും അറ്റിരിക്കുന്നു; എന്‍റെ മക്കള്‍ എന്നെ വിട്ടുപോയി; അവര്‍ ഇല്ലാതായിരിക്കുന്നു; ഇനി എന്‍റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിര്‍ക്കുവാനും ആരുമില്ല</verse>
				<verse number="21">ഇടയന്മാര്‍ മൃഗപ്രായരായിത്തീര്‍ന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവര്‍ കൃതാര്‍ഥരായില്ല; അവരുടെ ആട്ടിന്‍കൂട്ടമൊക്കെയും ചിതറിപ്പോയി.</verse>
				<verse number="22">കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാര്‍പ്പിടവും ആക്കേണ്ടതിന് അതു വടക്കുനിന്ന് ഒരു മഹാകോലാഹലവുമായി വരുന്നു.</verse>
				<verse number="23">യഹോവേ, മനുഷ്യനു തന്‍റെ വഴിയും നടക്കുന്നവനു തന്‍റെ കാലടികളെ നേരേ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="24">യഹോവേ, ഞാന്‍ ഇല്ലാതെയായിപ്പോകാതിരിക്കേണ്ടതിനു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.</verse>
				<verse number="25">നിന്നെ അറിയാത്ത ജാതികളുടെമേലും നിന്‍റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്‍റെ ക്രോധം പകരേണമേ; അവര്‍ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവര്‍ അവനെ വിഴുങ്ങി നശിപ്പിച്ച് അവന്‍റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്:</verse>
				<verse number="2">ഈ നിയമത്തിന്‍റെ വചനങ്ങളെ നിങ്ങള്‍ കേട്ടു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പ്രസ്താവിപ്പിന്‍.</verse>
				<verse number="3">നീ അവരോടു പറയേണ്ടത് എന്തെന്നാൽ: യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ഈ നിയമത്തിന്‍ വചനങ്ങളെ കേട്ടനുസരിക്കാത്ത മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍.</verse>
				<verse number="4">അവയെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരോട് അവരെ ഇരുമ്പുചൂളയായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ കല്പിച്ചു: നിങ്ങള്‍ എന്‍റെ വാക്കു കേട്ടനുസരിച്ചു ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെയൊക്കെയും ചെയ്‍വിന്‍; എന്നാൽ നിങ്ങള്‍ എനിക്കു ജനവും ഞാന്‍ നിങ്ങള്‍ക്കു ദൈവവും ആയിരിക്കും എന്നരുളിച്ചെയ്തു.</verse>
				<verse number="5">ഇന്നുള്ളതുപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാന്‍ അവരോടു ചെയ്ത സത്യം നിവര്‍ത്തിക്കേണ്ടതിനു തന്നെ. അതിനു ഞാന്‍: ആമേന്‍, യഹോവേ, എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="6">അപ്പോള്‍ യഹോവ എന്നോട് അരുളിച്ചെയ്തത്: നീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും ഈ വചനങ്ങളെയൊക്കെയും വിളിച്ചു പറക: ഈ നിയമത്തിന്‍റെ വചനങ്ങളെ കേട്ടു ചെയ്തുകൊള്‍വിന്‍.</verse>
				<verse number="7">ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാളിലും ഇന്നുവരെയും ഞാന്‍ അതികാലത്തും ഇടവിടാതെയും അവരോട്: എന്‍റെ വാക്കു കേള്‍പ്പിന്‍ എന്നു പറഞ്ഞു സാക്ഷീകരിച്ചിരിക്കുന്നു.</verse>
				<verse number="8">അവരോ അനുസരിക്കയും ചെവി ചായിക്കയും ചെയ്യാതെ ഓരോരുത്തന്‍ താന്താന്‍റെ ദുഷ്ടഹൃദയത്തിന്‍റെ ശാഠ്യപ്രകാരം നടന്നു; ആകയാൽ ഞാന്‍ അവരോടു ചെയ്‍വാന്‍ കല്പിച്ചതും അവര്‍ ചെയ്യാതെയിരുന്നതുമായ ഈ നിയമത്തിന്‍റെ വചനങ്ങളെപ്പോലെയൊക്കെയും ഞാന്‍ അവരുടെമേൽ വരുത്തിയിരിക്കുന്നു.</verse>
				<verse number="9">യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: യെഹൂദാപുരുഷന്മാരുടെ ഇടയിലും യെരൂശലേംനിവാസികളുടെ ഇടയിലും ഒരു കൂട്ടുകെട്ടു കണ്ടിരിക്കുന്നു.</verse>
				<verse number="10">അവര്‍ എന്‍റെ വചനങ്ങളെ കേട്ടനുസരിക്കാത്ത പൂര്‍വപിതാക്കന്മാരുടെ അകൃത്യങ്ങളിലേക്കു തിരിഞ്ഞു, അന്യദേവന്മാരെ സേവിപ്പാന്‍ അവരോടു ചേര്‍ന്നിരിക്കുന്നു; ഞാന്‍ അവരുടെ പിതാക്കന്മാരോടു ചെയ്ത നിയമം യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ലംഘിച്ചിരിക്കുന്നു.</verse>
				<verse number="11">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒഴിഞ്ഞുപോകുവാന്‍ കഴിയാത്ത ഒരനര്‍ഥം ഞാന്‍ അവര്‍ക്കു വരുത്തും; അവര്‍ എന്നോടു നിലവിളിച്ചാലും ഞാന്‍ കേള്‍ക്കയില്ല.</verse>
				<verse number="12">അപ്പോള്‍ യെഹൂദാപട്ടണങ്ങളും യെരൂശലേംനിവാസികളും ചെന്നു, തങ്ങള്‍ ധൂപം കാട്ടിവന്ന ദേവന്മാരോടു നിലവിളിക്കും; എങ്കിലും അവര്‍ അവരെ അനര്‍ഥകാലത്തു രക്ഷിക്കയില്ല.</verse>
				<verse number="13">യെഹൂദായേ, നിന്‍റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരുണ്ട്; യെരൂശലേമിലെ വീഥികളുടെ എണ്ണത്തോളം നിങ്ങള്‍ ആ ലജ്ജാവിഗ്രഹത്തിനു ബലിപീഠങ്ങളെ, ബാലിനു ധൂപം കാട്ടുവാനുള്ള പീഠങ്ങളെ തന്നെ തീര്‍ത്തിരിക്കുന്നു.</verse>
				<verse number="14">ആകയാൽ നീ ഈ ജനത്തിനുവേണ്ടി പ്രാര്‍ഥിക്കരുത്; അവര്‍ക്കുവേണ്ടി യാചനയോ പക്ഷവാദമോ കഴിക്കയുമരുത്; അവര്‍ അനര്‍ഥം നിമിത്തം എന്നോടു നിലവിളിക്കുമ്പോള്‍ ഞാന്‍ കേള്‍ക്കയില്ല.</verse>
				<verse number="15">എന്‍റെ പ്രിയയ്ക്കു എന്‍റെ ആലയത്തിൽ എന്തു കാര്യം? അവള്‍ പലരോടും കൂടെ ദുഷ്കര്‍മം ചെയ്തുവല്ലോ; വിശുദ്ധമാംസം നിന്നെ വിട്ടുപോയിരിക്കുന്നു; ദോഷം ചെയ്യുമ്പോള്‍ നീ ഉല്ലസിക്കുന്നു.</verse>
				<verse number="16">മനോഹര ഫലങ്ങളാൽ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ നിനക്കു പേര്‍വിളിച്ചിരുന്നു; എന്നാൽ മഹാകോലാഹലത്തോടെ അവന്‍ അതിനു തീ വച്ചുകളഞ്ഞു; അതിന്‍റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.</verse>
				<verse number="17">യിസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപം കാട്ടി എന്നെ കോപിപ്പിച്ചതിൽ ദോഷം പ്രവര്‍ത്തിച്ചിരിക്കയാൽ നിന്നെ നട്ടിരിക്കുന്ന സൈന്യങ്ങളുടെ യഹോവ നിനക്ക് അനര്‍ഥം വിധിച്ചിരിക്കുന്നു.</verse>
				<verse number="18">യഹോവ എനിക്കു വെളിപ്പെടുത്തിയതിനാൽ ഞാന്‍ അത് അറിഞ്ഞു; അന്നു നീ അവരുടെ പ്രവൃത്തികളെ എനിക്കു കാണിച്ചുതന്നു.</verse>
				<verse number="19">ഞാനോ അറുപ്പാന്‍ കൊണ്ടുപോകുന്ന മെരുക്കമുള്ള കുഞ്ഞാടുപോലെ ആയിരുന്നു; അവന്‍റെ പേര്‍ ആരും ഓര്‍ക്കാതെ ഇരിക്കേണ്ടതിനു നാം വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചു ജീവനുള്ളവരുടെ ദേശത്തുനിന്നു ഛേദിച്ചുകളക എന്നിങ്ങനെ അവര്‍ എന്‍റെ നേരേ ഉപായം നിരൂപിച്ചതു ഞാന്‍ അറിഞ്ഞതുമില്ല.</verse>
				<verse number="20">നീതിയോടെ ന്യായം വിധിക്കയും അന്തരംഗവും ഹൃദയവും ശോധനകഴിക്കയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; ഞാന്‍ എന്‍റെ വ്യവഹാരം നിന്നെ ബോധിപ്പിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="21">അതുകൊണ്ട്: നീ ഞങ്ങളുടെ കൈയാൽ മരിക്കാതെയിരിക്കേണ്ടതിനു യഹോവയുടെ നാമത്തിൽ പ്രവചിക്കരുത് എന്നു പറഞ്ഞു നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന അനാഥോത്തുകാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="22">ഞാന്‍ അവരെ സന്ദര്‍ശിക്കും; യൗവനക്കാര്‍ വാള്‍കൊണ്ടു മരിക്കും; അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമംകൊണ്ടു മരിക്കും.</verse>
				<verse number="23">ഞാന്‍ അനാഥോത്തുകാരെ സന്ദര്‍ശിക്കുന്ന കാലത്ത് അവര്‍ക്ക് അനര്‍ഥം വരുത്തുന്നതുകൊണ്ട് അവരിൽ ഒരു ശേഷിപ്പും ഉണ്ടാകയില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">യഹോവേ, ഞാന്‍ നിന്നോടു വാദിച്ചാൽ നീ നീതിമാനായിരിക്കും; എങ്കിലും ന്യായങ്ങളെക്കുറിച്ചു ഞാന്‍ നിന്നോടു ചോദിപ്പാന്‍ തുനിയുന്നു; ദുഷ്ടന്മാരുടെ വഴി ശുഭമായിരിപ്പാന്‍ സംഗതി എന്ത്? ദ്രോഹം പ്രവര്‍ത്തിക്കുന്നവരൊക്കെയും നിര്‍ഭയന്മാരായിരിക്കുന്നതെന്ത്?</verse>
				<verse number="2">നീ അവരെ നട്ട് അവര്‍ വേരൂന്നി വളര്‍ന്നു ഫലം കായിക്കുന്നു; അവരുടെ വായിൽ നീ സമീപസ്ഥനായും അന്തരംഗത്തിൽ ദൂരസ്ഥനായും ഇരിക്കുന്നു.</verse>
				<verse number="3">എന്നാൽ യഹോവേ, എന്നെ നീ അറിയുന്നു; നീ എന്നെ കണ്ടു നിന്‍റെ സന്നിധിയിൽ എന്‍റെ ഹൃദയത്തെ ശോധന ചെയ്യുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കേണമേ; കൊലദിവസത്തിനായി അവരെ വേര്‍തിരിക്കേണമേ.</verse>
				<verse number="4">ദേശം ദുഃഖിക്കുന്നതും നിലത്തിലെ സസ്യമൊക്കെയും വാടുന്നതും എത്രത്തോളം? നിവാസികളുടെ ദുഷ്ടത നിമിത്തം മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു; ഇവന്‍ ഞങ്ങളുടെ അന്ത്യാവസ്ഥ കാണുകയില്ല എന്ന് അവര്‍ പറയുന്നു.</verse>
				<verse number="5">കാലാളുകളോടുകൂടെ ഓടിയിട്ടു നീ ക്ഷീണിച്ചുപോയാൽ, കുതിരകളോട് എങ്ങനെ മത്സരിച്ചോടും? സമാധാനമുള്ള ദേശത്തു നീ നിര്‍ഭയനായിരിക്കുന്നു; എന്നാൽ യോര്‍ദ്ദാന്‍റെ വന്‍കാട്ടിൽ നീ എന്തുചെയ്യും?</verse>
				<verse number="6">നിന്‍റെ സഹോദരന്മാരും പിതൃഭവനവും നിന്നോടു ദ്രോഹം ചെയ്തിരിക്കുന്നു. അവരുംകൂടെ നിന്‍റെ പിന്നാലെ ആര്‍പ്പുവിളിക്കുന്നു; അവര്‍ നിന്നോടു ചക്കരവാക്കു പറഞ്ഞാലും അവരെ വിശ്വസിക്കരുത്.</verse>
				<verse number="7">ഞാന്‍ എന്‍റെ ആലയത്തെ ഉപേക്ഷിച്ച്, എന്‍റെ അവകാശത്തെ ത്യജിച്ച്, എന്‍റെ പ്രാണപ്രിയയെ ശത്രുക്കളുടെ കൈയിൽ ഏല്പിച്ചുകളഞ്ഞിരിക്കുന്നു.</verse>
				<verse number="8">എന്‍റെ അവകാശം എനിക്കു കാട്ടിലെ സിംഹംപോലെ ആയിരിക്കുന്നു; അത് എന്‍റെ നേരേ നാദം കേള്‍പ്പിക്കുന്നു; അതുകൊണ്ടു ഞാന്‍ അതിനെ വെറുക്കുന്നു.</verse>
				<verse number="9">എന്‍റെ അവകാശം എനിക്കു പുള്ളിക്കഴുകനെപ്പോലെയോ? കഴുകന്മാര്‍ അതിനെ ചുറ്റിയിരിക്കുന്നുവോ? ചെന്ന് എല്ലാ കാട്ടുമൃഗങ്ങളെയും കൂട്ടിക്കൊണ്ടു തിന്മാന്‍ വരുവിന്‍.</verse>
				<verse number="10">അനേകം ഇടയന്മാര്‍ എന്‍റെ മുന്തിരിത്തോട്ടം നശിപ്പിക്കയും എന്‍റെ ഓഹരിയെ ചവിട്ടിക്കളകയും എന്‍റെ മനോഹരമായ ഓഹരിയെ ശൂന്യമരുഭൂമിയാക്കുകയും ചെയ്തിരിക്കുന്നു.</verse>
				<verse number="11">അവര്‍ അതിനെ ശൂന്യമാക്കിയിരിക്കുന്നു; ശൂന്യമായിത്തീര്‍ന്നതിനാൽ അത് എന്നോടു സങ്കടം പറയുന്നു; ആരും ശ്രദ്ധ വയ്ക്കായ്കയാൽ ദേശമൊക്കെയും ശൂന്യമായിപ്പോയിരിക്കുന്നു.</verse>
				<verse number="12">വിനാശകന്മാര്‍ മരുഭൂമിയിലെ മൊട്ടക്കുന്നിന്മേലൊക്കെയും വന്നിരിക്കുന്നു; യഹോവയുടെ വാള്‍ ദേശത്തെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിന്നുകളയുന്നു; ഒരു ജഡത്തിനും സമാധാനം ഇല്ല.</verse>
				<verse number="13">അവര്‍ കോതമ്പു വിതച്ചു മുള്ളു കൊയ്തു; അവര്‍ പ്രയാസപ്പെട്ടു, ഒരു ഫലവും ഉണ്ടായില്ല; യഹോവയുടെ ഉഗ്രകോപം നിമിത്തം അവര്‍ തങ്ങളുടെ വിളവിനെക്കുറിച്ചു ലജ്ജിക്കും.</verse>
				<verse number="14">ഞാന്‍ എന്‍റെ ജനമായ യിസ്രായേലിനു കൊടുത്തിരിക്കുന്ന അവകാശത്തെ തൊടുന്ന ദുഷ്ടന്മാരായ എന്‍റെ എല്ലാ അയൽക്കാരെയും കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളയും; യെഹൂദാഗൃഹത്തെ ഞാന്‍ അവരുടെ ഇടയിൽനിന്നു പറിച്ചുകളയും.</verse>
				<verse number="15">അവരെ പറിച്ചുകളഞ്ഞശേഷം ഞാന്‍ വീണ്ടും അവരോടു കരുണ കാണിച്ച് ഓരോരുത്തനെ അവനവന്‍റെ അവകാശത്തിലേക്കും ദേശത്തിലേക്കും തിരിച്ചുവരുത്തും.</verse>
				<verse number="16">അവര്‍ എന്‍റെ ജനത്തെ ബാലിന്‍റെ നാമത്തിൽ സത്യം ചെയ്‍വാന്‍ പഠിപ്പിച്ചതുപോലെ, യഹോവയാണ എന്ന് എന്‍റെ നാമത്തിൽ സത്യം ചെയ്‍വാന്‍ തക്കവണ്ണം എന്‍റെ ജനത്തിന്‍റെ നടപടികളെ താൽപര്യത്തോടെ പഠിക്കുമെങ്കിൽ അവര്‍ എന്‍റെ ജനത്തിന്‍റെ മധ്യേ അഭിവൃദ്ധി പ്രാപിക്കും.</verse>
				<verse number="17">അവര്‍ കേട്ടനുസരിക്കുന്നില്ലങ്കിലോ, ഞാന്‍ ആ ജാതിയെ പറിച്ചു നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="13">
				<verse number="1">യഹോവ എന്നോട്: നീ ചെന്ന്, ഒരു ചണനൂല്ക്കച്ച വാങ്ങി നിന്‍റെ അരയ്ക്കു കെട്ടുക; അതിനെ വെള്ളത്തിൽ ഇടരുത് എന്നു കല്പിച്ചു.</verse>
				<verse number="2">അങ്ങനെ ഞാന്‍ യഹോവയുടെ കല്പനപ്രകാരം ഒരു കച്ച വാങ്ങി അരയ്ക്കു കെട്ടി.</verse>
				<verse number="3">യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="4">നീ വാങ്ങി അരയ്ക്കു കെട്ടിയ കച്ച എടുത്തു പുറപ്പെട്ടു ഫ്രാത്തിനരികത്തു ചെന്ന്, അവിടെ ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവയ്ക്കുക.</verse>
				<verse number="5">യഹോവ എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെന്ന് അതു ഫ്രാത്തിനരികെ ഒളിച്ചുവച്ചു.</verse>
				<verse number="6">ഏറിയനാള്‍ കഴിഞ്ഞശേഷം യഹോവ എന്നോട്: നീ പുറപ്പെട്ടു ഫ്രാത്തിനരികെ ചെന്ന്, അവിടെ ഒളിച്ചുവയ്ക്കാന്‍ നിന്നോടു കല്പിച്ച കച്ച എടുത്തുകൊള്‍ക എന്നരുളിച്ചെയ്തു.</verse>
				<verse number="7">അങ്ങനെ ഞാന്‍ ഫ്രാത്തിനരികെ ചെന്ന്, ഒളിച്ചുവച്ചിരുന്ന സ്ഥലത്തുനിന്നു കച്ച മാന്തി എടുത്തു; എന്നാൽ കച്ച കേടുപിടിച്ച് ഒന്നിനും കൊള്ളരുതാതെ ആയിരുന്നു.</verse>
				<verse number="8">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="9">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇങ്ങനെ ഞാന്‍ യെഹൂദായുടെ ഗര്‍വവും യെരൂശലേമിന്‍റെ മഹാഗര്‍വവും കെടുത്തുകളയും.</verse>
				<verse number="10">എന്‍റെ വചനം കേള്‍പ്പാന്‍ മനസ്സില്ലാതെ ഹൃദയത്തിന്‍റെ ശാഠ്യംപോലെ നടക്കയും അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ കച്ചപോലെ ആയിത്തീരും.</verse>
				<verse number="11">കച്ച ഒരു മനുഷ്യന്‍റെ അരയോടു പറ്റിയിരിക്കുന്നതുപോലെ ഞാന്‍ യിസ്രായേൽഗൃഹത്തെ മുഴുവനും യെഹൂദാഗൃഹത്തെ മുഴുവനും എനിക്കു ജനവും കീര്‍ത്തിയും പ്രശംസയും അലങ്കാരവും ആകേണ്ടതിന് എന്നോടു പറ്റിയിരിക്കുമാറാക്കി; അവര്‍ക്കോ അനുസരിപ്പാന്‍ മനസ്സായില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">അതുകൊണ്ടു നീ അവരോടു പറയേണ്ടത്: എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു; എല്ലാ തുരുത്തിയിലും വീഞ്ഞു നിറയും എന്നു ഞങ്ങള്‍ അറിയുന്നില്ലയോ എന്ന് അവര്‍ നിന്നോടു ചോദിക്കും.</verse>
				<verse number="13">അതിനു നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ ദേശത്തിലെ സര്‍വനിവാസികളെയും ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും യെരൂശലേമിലെ സര്‍വനിവാസികളെയും ഞാന്‍ ലഹരികൊണ്ടു നിറയ്ക്കും.</verse>
				<verse number="14">ഞാന്‍ അവരെ അന്യോന്യവും പിതാക്കന്മാരെയും പുത്രന്മാരെയും തമ്മിലും മുട്ടി നശിക്കുമാറാക്കും എന്നു യഹോവയുടെ അരുളപ്പാട്; അവരെ നശിപ്പിക്കയല്ലാതെ ഞാന്‍ അവരോടു കനിവോ ക്ഷമയോ കരുണയോ കാണിക്കയില്ല.</verse>
				<verse number="15">നിങ്ങള്‍ കേള്‍പ്പിന്‍, ചെവിതരുവിന്‍, ഗര്‍വിക്കരുത്; യഹോവയല്ലോ അരുളിച്ചെയ്യുന്നത്.</verse>
				<verse number="16">ഇരുട്ടാകുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപര്‍വതങ്ങളിൽ ഇടറിപ്പോകുന്നതിനും മുമ്പേ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു ബഹുമാനം കൊടുപ്പിന്‍; അല്ലെങ്കിൽ നിങ്ങള്‍ പ്രകാശത്തിനു കാത്തിരിക്കെ അവന്‍ അന്ധതമസ്സും കൂരിരുട്ടും വരുത്തും.</verse>
				<verse number="17">നിങ്ങള്‍ കേട്ടനുസരിക്കയില്ലങ്കിൽ ഞാന്‍ നിങ്ങളുടെ ഗര്‍വം നിമിത്തം രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിന്‍കൂട്ടത്തെ പിടിച്ചു കൊണ്ടുപോയിരിക്കയാൽ ഞാന്‍ ഏറ്റവും കരഞ്ഞു കണ്ണുനീരൊഴുക്കും.</verse>
				<verse number="18">നീ രാജാവിനോടും രാജമാതാവിനോടും: താഴെ ഇറങ്ങി ഇരിപ്പിന്‍; നിങ്ങളുടെ ചൂഢാമണിയായ ഭംഗിയുള്ള കിരീടം നിലത്തു വീണിരിക്കുന്നു എന്നു പറക.</verse>
				<verse number="19">തെക്കുള്ള പട്ടണങ്ങള്‍ അടയ്ക്കപ്പെട്ടിരിക്കുന്നു; തുറപ്പാന്‍ ആരുമില്ല; യെഹൂദായെ മുഴുവനും പിടിച്ചുകൊണ്ടുപോയി; അശേഷം പിടിച്ചുകൊണ്ടുപോയി.</verse>
				<verse number="20">നീ തലപൊക്കി വടക്കുനിന്നു വരുന്നവരെ നോക്കുക; നിനക്കു നല്കിയിരുന്ന കൂട്ടം, നിന്‍റെ മനോഹരമായ ആട്ടിന്‍കൂട്ടം എവിടെ?</verse>
				<verse number="21">നിനക്കു സഖികളായിരിപ്പാന്‍ നീ തന്നെ ശീലിപ്പിച്ചവരെ അവന്‍ നിനക്കു തലവന്മാരായി നിയമിക്കുന്നു എങ്കിൽ നീ എന്തു പറയും? നോവു കിട്ടിയ സ്ത്രീയെപ്പോലെ നിനക്കു വേദന പിടിക്കയില്ലയോ?</verse>
				<verse number="22">ഇങ്ങനെ എനിക്കു ഭവിപ്പാന്‍ സംഗതി എന്ത് എന്നു നീ ഹൃദയത്തിൽ ചോദിക്കുന്നുവെങ്കിൽ- നിന്‍റെ അകൃത്യബഹുത്വം നിമിത്തം നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നീങ്ങിയും നിന്‍റെ കുതികാലിന് അപമാനം വന്നും ഇരിക്കുന്നു.</verse>
				<verse number="23">കൂശ്യനു തന്‍റെ ത്വക്കും പുള്ളിപ്പുലിക്കു തന്‍റെ പുള്ളിയും മാറ്റുവാന്‍ കഴിയുമോ? എന്നാൽ ദോഷം ചെയ്‍വാന്‍ ശീലിച്ചിരിക്കുന്ന നിങ്ങള്‍ക്കും നന്മ ചെയ്‍വാന്‍ കഴിയും.</verse>
				<verse number="24">ആകയാൽ ഞാന്‍ അവരെ മരുഭൂമിയിലെ കാറ്റത്തു പാറിപ്പോകുന്ന താളടിപോലെ ചിതറിച്ചുകളയും.</verse>
				<verse number="25">നീ എന്നെ മറന്നു വ്യാജത്തിൽ ആശ്രയിച്ചിരിക്കകൊണ്ട് ഇതു നിന്‍റെ ഓഹരിയും ഞാന്‍ നിനക്ക് അളന്നുതന്ന അംശവും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="26">അതുകൊണ്ടു ഞാനും നിന്‍റെ നഗ്നത പ്രത്യക്ഷമാകേണ്ടതിനു നിന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പു നിന്‍റെ മുഖത്തിനുമീതെ പൊക്കിവയ്ക്കും.</verse>
				<verse number="27">നിന്‍റെ വ്യഭിചാരം, മദഗര്‍ജനം, വേശ്യാവൃത്തിയുടെ വഷളത്തം എന്നീ മ്ലേച്ഛതകളെ ഞാന്‍ വയലുകളിലെ കുന്നുകളിന്മേൽ കണ്ടിരിക്കുന്നു; യെരൂശലേമേ, നിനക്ക് അയ്യോ കഷ്ടം! നിര്‍മ്മലയായിരിപ്പാന്‍ നിനക്കു മനസ്സില്ല; ഇങ്ങനെ ഇനി എത്രത്തോളം?</verse>
			</chapter>
			<chapter number="14">
				<verse number="1">വരള്‍ച്ചയെക്കുറിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ വചനം.</verse>
				<verse number="2">യെഹൂദാ ദുഃഖിക്കുന്നു; അതിന്‍റെ പടിവാതിൽക്കൽ ഇരിക്കുന്നവന്‍ ക്ഷീണിച്ചിരിക്കുന്നു; അവര്‍ കറുപ്പ് ഉടുത്ത് നിലത്തിരിക്കുന്നു; യെരൂശലേമിന്‍റെ നിലവിളി പൊങ്ങുന്നു.</verse>
				<verse number="3">അവരുടെ കുലീനന്മാര്‍ അടിയാരെ വെള്ളത്തിന് അയയ്ക്കുന്നു; അവര്‍ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുംപാത്രങ്ങളോടെ മടങ്ങിവരുന്നു; അവര്‍ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.</verse>
				<verse number="4">ദേശത്തു മഴയില്ലായ്കയാൽ നിലം ഉണങ്ങി വിണ്ടിരിക്കുന്നു; ഉഴവുകാര്‍ ലജ്ജിച്ചു തല മൂടുന്നു.</verse>
				<verse number="5">മാന്‍പേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.</verse>
				<verse number="6">കാട്ടുകഴുത മൊട്ടക്കുന്നിന്മേൽ നിന്നുകൊണ്ടു കുറുനരികളെപ്പോലെ കിഴയ്ക്കുന്നു; സസ്യങ്ങള്‍ ഇല്ലായ്കകൊണ്ട് അതിന്‍റെ കണ്ണ് മങ്ങിപ്പോകുന്നു.</verse>
				<verse number="7">യഹോവേ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ക്കു വിരോധമായി സാക്ഷീകരിക്കുന്നു എങ്കിൽ നിന്‍റെ നാമം നിമിത്തം പ്രവര്‍ത്തിക്കേണമേ; ഞങ്ങളുടെ പിന്മാറ്റങ്ങള്‍ വളരെയാകുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.</verse>
				<verse number="8">യിസ്രായേലിന്‍റെ പ്രത്യാശയും കഷ്ടകാലത്ത് അവന്‍റെ രക്ഷിതാവും ആയുള്ളോവേ, നീ ദേശത്തു പരദേശിയെപ്പോലെയും ഒരു രാപാര്‍പ്പാന്‍ മാത്രം കൂടാരം അടിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?</verse>
				<verse number="9">ഭ്രമിച്ചുപോയ പുരുഷനെപ്പോലെയും രക്ഷിപ്പാന്‍ കഴിയാത്ത വീരനെപ്പോലെയും ആയിരിക്കുന്നതെന്ത്? എന്നാലും യഹോവേ, നീ ഞങ്ങളുടെ മധ്യേ ഉണ്ട്; നിന്‍റെ നാമം ഞങ്ങള്‍ക്കു വിളിച്ചിരിക്കുന്നു; ഞങ്ങളെ ഉപേക്ഷിക്കരുതേ.</verse>
				<verse number="10">അവര്‍ ഇങ്ങനെ ഉഴന്നു നടപ്പാന്‍ ഇഷ്ടപ്പെട്ടു. കാൽ അടക്കിവച്ചതുമില്ല എന്നു യഹോവ ഈ ജനത്തെക്കുറിച്ച് അരുളിച്ചെയ്യുന്നു; അതുകൊണ്ടു യഹോവയ്ക്ക് അവരിൽ പ്രസാദമില്ല; അവന്‍ ഇപ്പോള്‍തന്നെ അവരുടെ അകൃത്യത്തെ ഓര്‍ത്ത് അവരുടെ പാപങ്ങളെ സന്ദര്‍ശിക്കും.</verse>
				<verse number="11">യഹോവ എന്നോട്: നീ ഈ ജനത്തിനുവേണ്ടി അവരുടെ നന്മയ്ക്കായി പ്രാര്‍ഥിക്കരുത്;</verse>
				<verse number="12">അവര്‍ ഉപവസിക്കുമ്പോള്‍ ഞാന്‍ അവരുടെ നിലവിളി കേള്‍ക്കയില്ല; അവര്‍ ഹോമയാഗവും ഭോജനയാഗവും അര്‍പ്പിക്കുമ്പോള്‍ ഞാന്‍ അവയിൽ പ്രസാദിക്കയില്ല; ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മുടിച്ചുകളയും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="13">അതിനു ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, നിങ്ങള്‍ വാള്‍ കാണുകയില്ല, നിങ്ങള്‍ക്കു ക്ഷാമം ഉണ്ടാകയില്ല, ഞാന്‍ ഈ സ്ഥലത്തു സ്ഥിരമായുള്ള സമാധാനം നിങ്ങള്‍ക്കു നല്കും എന്നു പ്രവാചകന്മാര്‍ അവരോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">യഹോവ എന്നോട് അരുളിച്ചെയ്തത്: പ്രവാചകന്മാര്‍ എന്‍റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല; അവര്‍ വ്യാജദര്‍ശനവും പ്രശ്നവാക്യവും ഇല്ലാത്ത കാര്യവും സ്വന്തഹൃദയത്തിലെ വഞ്ചനയും നിങ്ങളോടു പ്രവചിക്കുന്നു.</verse>
				<verse number="15">അതുകൊണ്ടു യഹോവ: ഞാന്‍ അയയ്ക്കാതെ എന്‍റെ നാമത്തിൽ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: വാള്‍കൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാര്‍ മുടിഞ്ഞുപോകും;</verse>
				<verse number="16">അവരുടെ പ്രവചനം കേട്ട ജനമോ യെരൂശലേമിന്‍റെ വീഥികളിൽ ക്ഷാമവും വാളും ഹേതുവായിട്ടു വീണുകിടക്കും; അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടുവാന്‍ ആരും ഉണ്ടാകയില്ല; ഇങ്ങനെ ഞാന്‍ അവരുടെ ദുഷ്ടത അവരുടെമേൽ പകരും.</verse>
				<verse number="17">നീ ഈ വചനം അവരോടു പറയേണം: എന്‍റെ കണ്ണിൽനിന്നു രാവും പകലും ഇടവിടാതെ കണ്ണുനീര്‍ ഒഴുകട്ടെ; എന്‍റെ ജനത്തിന്‍റെ പുത്രിയായ കന്യക കഠിനമായി തകര്‍ന്നും വ്യസനകരമായി മുറിവേറ്റും ഇരിക്കുന്നു.</verse>
				<verse number="18">വയലിൽ ചെന്നാൽ ഇതാ, വാള്‍കൊണ്ടു പട്ടുപോയവര്‍; പട്ടണത്തിൽ ചെന്നാൽ ഇതാ, ക്ഷാമംകൊണ്ടു പാടുപെടുന്നവര്‍; പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങള്‍ അറിയാത്ത ദേശത്ത് അലഞ്ഞുനടക്കുന്നു.</verse>
				<verse number="19">നീ യെഹൂദായെ കേവലം ത്യജിച്ചുകളഞ്ഞുവോ? നിനക്കു സീയോനോടു വെറുപ്പു തോന്നുന്നുവോ? പൊറുപ്പാകാതവണ്ണം നീ ഞങ്ങളെ മുറിവേല്പിച്ചതെന്തിന്? ഞങ്ങള്‍ സമാധാനത്തിനായി കാത്തിരുന്നു; ഒരു ഗുണവും വന്നില്ല! രോഗശമനത്തിനായി കാത്തിരുന്നു;</verse>
				<verse number="20">എന്നാൽ ഇതാ, ഭീതി! യഹോവേ, ഞങ്ങള്‍ ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും അറിയുന്നു; ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കുന്നു.</verse>
				<verse number="21">നിന്‍റെ നാമം നിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; നിന്‍റെ മഹത്ത്വമുള്ള സിംഹാസനത്തിനു ഹീനത വരുത്തരുതേ; ഓര്‍ക്കേണമേ, ഞങ്ങളോടുള്ള നിന്‍റെ നിയമത്തിനു ഭംഗം വരുത്തരുതേ.</verse>
				<verse number="22">ജാതികളുടെ മിഥ്യാമൂര്‍ത്തികളിൽ മഴ പെയ്യിക്കുന്നവര്‍ ഉണ്ടോ? അല്ല, ആകാശമോ വര്‍ഷം നല്കുന്നത്? ഞങ്ങളുടെ ദൈവമായ യഹോവേ, അതു നീ തന്നെ അല്ലയോ? നിനക്കായി ഞങ്ങള്‍ കാത്തിരിക്കുന്നു; ഇവയെയൊക്കെയും സൃഷ്‍ടിച്ചിരിക്കുന്നതു നീയല്ലോ.</verse>
			</chapter>
			<chapter number="15">
				<verse number="1">യഹോവ എന്നോട് അരുളിച്ചെയ്തത്: മോശെയും ശമൂവേലും എന്‍റെ മുമ്പാകെ നിന്നാലും എന്‍റെ മനസ്സ് ഈ ജനത്തിങ്കലേക്കു ചായ്കയില്ല; ഇവരെ എന്‍റെ മുമ്പിൽനിന്ന് ആട്ടിക്കളക; അവര്‍ പൊയ്ക്കൊള്ളട്ടെ.</verse>
				<verse number="2">ഞങ്ങള്‍ എവിടേക്കു പോകേണ്ടൂ എന്ന് അവര്‍ നിന്നോടു ചോദിച്ചാൽ നീ അവരോട്: മരണത്തിനുള്ളവര്‍ മരണത്തിനും വാളിനുള്ളവര്‍ വാളിനും ക്ഷാമത്തിനുള്ളവര്‍ ക്ഷാമത്തിനും പ്രവാസത്തിനുള്ളവര്‍ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.</verse>
				<verse number="3">കൊന്നുകളവാന്‍ വാളും പറിച്ചുകീറുവാന്‍ നായ്ക്കളും തിന്നു മുടിപ്പാന്‍ ആകാശത്തിലെ പക്ഷികളും കാട്ടിലെ മൃഗങ്ങളും ഇങ്ങനെ നാലു വകയെ ഞാന്‍ അവരുടെ നേരേ നിയമിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="4">യെഹൂദാരാജാവായ ഹിസ്കീയാവിന്‍റെ മകന്‍ മനശ്ശെ നിമിത്തം, അവന്‍ യെരൂശലേമിൽ ചെയ്തിട്ടുള്ളതു നിമിത്തംതന്നെ, ഞാന്‍ അവരെ ഭൂമിയിലുള്ള സകല രാജ്യങ്ങളിലും ഒരു ഭീതിവിഷയമാക്കിത്തീര്‍ക്കും.</verse>
				<verse number="5">യെരൂശലേമേ, ആര്‍ക്കു നിന്നോടു കനിവു തോന്നുന്നു? ആര്‍ നിന്നോടു സഹതാപം കാണിക്കും? നിന്‍റെ ക്ഷേമം ചോദിപ്പാന്‍ ആര്‍ കയറിവരും?</verse>
				<verse number="6">നീ എന്നെ ഉപേക്ഷിച്ചു പിന്‍വാങ്ങിയിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; അതുകൊണ്ടു ഞാന്‍ നിന്‍റെ നേരേ കൈ നീട്ടി നിന്നെ നശിപ്പിക്കും; ഞാന്‍ കരുണകാണിച്ചു മടുത്തിരിക്കുന്നു.</verse>
				<verse number="7">ദേശത്തിന്‍റെ പടിവാതിലുകളിൽ ഞാന്‍ അവരെ വീശുമുറംകൊണ്ടു വീശിക്കളഞ്ഞു; ഞാന്‍ എന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കി നശിപ്പിച്ചു; എങ്കിലും അവര്‍ തങ്ങളുടെ വഴികളെ വിട്ടുതിരിഞ്ഞില്ല.</verse>
				<verse number="8">അവരുടെ വിധവമാര്‍ കടല്പുറത്തെ മണലിനെക്കാള്‍ പെരുകിക്കാണുന്നു; യൗവനക്കാരന്‍റെ അമ്മയുടെ നേരേ ഞാന്‍ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തി പെട്ടെന്ന് അവളുടെ മേൽ നടുക്കവും ഭീതിയും വീഴുമാറാക്കിയിരിക്കുന്നു;</verse>
				<verse number="9">ഏഴു മക്കളെ പ്രസവിച്ചവള്‍ ക്ഷീണിച്ചു പ്രാണനെ വിട്ടിരിക്കുന്നു; അവളുടെ സൂര്യന്‍ പകൽ തീരും മുമ്പേ അസ്തമിച്ചുപോയി; അവള്‍ ലജ്ജിച്ചും നാണിച്ചും പോയിരിക്കുന്നു; അവരിൽ ശേഷിപ്പുള്ളവരെ ഞാന്‍ അവരുടെ ശത്രുക്കള്‍ക്കു മുമ്പിൽ വാളിന് ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">എന്‍റെ അമ്മേ, സര്‍വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാന്‍ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.</verse>
				<verse number="11">യഹോവ അരുളിച്ചെയ്തത്: ഞാന്‍ നിന്നെ നന്മയ്ക്കായി രക്ഷിക്കും നിശ്ചയം; അനര്‍ഥകാലത്തും കഷ്ടകാലത്തും ഞാന്‍ ശത്രുവിനെക്കൊണ്ടു നിന്നോടു യാചിപ്പിക്കും നിശ്ചയം.</verse>
				<verse number="12">താമ്രവും ഇരുമ്പും വടക്കന്‍ ഇരുമ്പും ഒടിഞ്ഞുപോകുമോ?</verse>
				<verse number="13">നിന്‍റെ ദേശത്തൊക്കെയും നിന്‍റെ സകല പാപങ്ങളും നിമിത്തം നിന്‍റെ സമ്പത്തും നിക്ഷേപങ്ങളും ഞാന്‍ വില വാങ്ങാതെ കവര്‍ച്ചയ്ക്ക് ഏല്പിച്ചുകൊടുക്കും.</verse>
				<verse number="14">നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ ശത്രുക്കളെ സേവിക്കുമാറാക്കും; എന്‍റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു; അതു നിങ്ങളുടെമേൽ കത്തും.</verse>
				<verse number="15">യഹോവേ, നീ അറിയുന്നു; എന്നെ ഓര്‍ത്തു സന്ദര്‍ശിക്കേണമേ; എന്നെ ഉപദ്രവിക്കുന്നവരോടു പ്രതികാരം ചെയ്യേണമേ; നിന്‍റെ ദീര്‍ഘക്ഷമയിൽ എന്നെ എടുത്തുകളയരുതേ; നിന്‍റെ നിമിത്തം ഞാന്‍ നിന്ദ സഹിക്കുന്നു എന്ന് ഓര്‍ക്കേണമേ.</verse>
				<verse number="16">ഞാന്‍ നിന്‍റെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു; നിന്‍റെ വചനങ്ങള്‍ എനിക്കു സന്തോഷവും എന്‍റെ ഹൃദയത്തിന് ആനന്ദവും ആയി; സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്‍റെ നാമം എനിക്കു വിളിക്കപ്പെട്ടിരിക്കുന്നുവല്ലോ.</verse>
				<verse number="17">കളിക്കാരുടെ കൂട്ടത്തിൽ ഞാന്‍ ഇരുന്നുല്ലസിച്ചിട്ടില്ല; നീ എന്നെ നീരസംകൊണ്ടു നിറച്ചിരിക്കയാൽ നിന്‍റെ കൈനിമിത്തം ഞാന്‍ തനിച്ചിരുന്നു.</verse>
				<verse number="18">എന്‍റെ വേദന നിരന്തരവും, എന്‍റെ മുറിവു പൊറുക്കാതവണ്ണം വിഷമവും ആയിരിക്കുന്നതെന്ത്? നീ എനിക്കു ചതിക്കുന്ന തോടും വറ്റിപ്പോകുന്ന വെള്ളവുംപോലെ ആയിരിക്കുമോ?</verse>
				<verse number="19">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മടങ്ങിവന്നാൽ ഞാന്‍ നിന്നെ എന്‍റെ മുമ്പാകെ നില്പാന്‍ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; നീ അധമമായത് ഒഴിച്ച് ഉത്തമമായതു പ്രസ്താവിച്ചാൽ നീ എന്‍റെ വായ്പോലെ ആകും; അവര്‍ നിന്‍റെ പക്ഷം തിരിയും നീ അവരുടെ പക്ഷം തിരികയില്ല.</verse>
				<verse number="20">ഞാന്‍ നിന്നെ ഈ ജനത്തിന് ഉറപ്പുള്ള താമ്രഭിത്തിയാക്കി വയ്ക്കും; അവര്‍ നിന്നോടു യുദ്ധം ചെയ്യും, ജയിക്കയില്ല; നിന്നെ രക്ഷിപ്പാനും വിടുവിപ്പാനും ഞാന്‍ നിന്നോടുകൂടെ ഉണ്ട് എന്ന് യഹോവയുടെ അരുളപ്പാട്.</verse>
				<verse number="21">ഞാന്‍ നിന്നെ ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിക്കയും നിഷ്കണ്ടകന്മാരുടെ കൈയിൽനിന്നു വീണ്ടുകൊള്ളുകയും ചെയ്യും.</verse>
			</chapter>
			<chapter number="16">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">ഈ സ്ഥലത്തു നീ ഭാര്യയെ പരിഗ്രഹിക്കരുത്; നിനക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകയും അരുത്.</verse>
				<verse number="3">ഈ സ്ഥലത്തു ജനിക്കുന്ന പുത്രന്മാരെയും പുത്രിമാരെയും കുറിച്ചും ഈ ദേശത്ത് അവരെ പ്രസവിക്കുന്ന അമ്മമാരെക്കുറിച്ചും അവരെ ജനിപ്പിക്കുന്ന അപ്പന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="4">അവര്‍ കൊടിയ വ്യാധികളാൽ മരിക്കും; ആരും അവരെക്കുറിച്ചു വിലാപം കഴിക്കയോ അവരെ കുഴിച്ചിടുകയോ ചെയ്യാതെ അവര്‍ നിലത്തിനു വളമായി കിടക്കും; വാളാലും ക്ഷാമത്താലും അവര്‍ മുടിഞ്ഞുപോകും; അവരുടെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.</verse>
				<verse number="5">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ദുഃഖഭവനത്തിൽ ചെല്ലരുത്; വിലപിപ്പാന്‍ പോകരുത്; അവരോടു സഹതാപം കാണിക്കയും അരുത്; ഞാന്‍ എന്‍റെ സമാധാനവും ദയയും കരുണയും ഈ ജനത്തിൽനിന്നു നീക്കിക്കളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="6">വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല; മുന്‍കഷണ്ടിയുണ്ടാക്കുകയുമില്ല.</verse>
				<verse number="7">മരിച്ചവനെക്കുറിച്ച് അവരെ ആശ്വസിപ്പിക്കേണ്ടതിന് ആരും വിലാപത്തിങ്കൽ അവര്‍ക്ക് അപ്പം നുറുക്കിക്കൊടുക്കയില്ല; അപ്പനെച്ചൊല്ലിയോ അമ്മയെച്ചൊല്ലിയോ ആരും അവര്‍ക്ക് ആശ്വാസത്തിന്‍റെ പാനപാത്രം കുടിപ്പാന്‍ കൊടുക്കയുമില്ല.</verse>
				<verse number="8">അവരോടുകൂടെ ഇരുന്നു ഭക്ഷിപ്പാനും പാനം ചെയ്‍വാനും നീ വിരുന്നു വീട്ടിലേക്കു പോകരുത്.</verse>
				<verse number="9">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ നാളുകളിൽ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും ഈ സ്ഥലത്തുനിന്നു നീക്കിക്കളയും.</verse>
				<verse number="10">നീ ഈ വചനങ്ങളെയൊക്കെയും ഈ ജനത്തോട് അറിയിക്കുമ്പോഴും യഹോവ ഞങ്ങള്‍ക്കു വിരോധമായി ഈ വലിയ അനര്‍ഥമൊക്കെയും കല്പിച്ചതെന്ത്? ഞങ്ങളുടെ അകൃത്യം എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങള്‍ ചെയ്ത പാപം എന്ത് എന്ന് അവര്‍ നിന്നോടു ചോദിക്കുമ്പോഴും നീ അവരോടു പറയേണ്ടത് എന്തെന്നാൽ:</verse>
				<verse number="11">നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ ത്യജിച്ച് അന്യദേവന്മാരോടു ചേര്‍ന്ന് അവരെ സേവിച്ചു നമസ്കരിക്കയും എന്നെ ഉപേക്ഷിച്ച് എന്‍റെ ന്യായപ്രമാണം അനുസരിച്ചു നടക്കാതിരിക്കയും ചെയ്കകൊണ്ടുതന്നെ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരെക്കാള്‍ അധികം ദോഷം ചെയ്തിരിക്കുന്നു; നിങ്ങള്‍ ഓരോരുത്തനും എന്‍റെ വാക്കു കേള്‍ക്കാതെ താന്താന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം അനുസരിച്ചു നടക്കുന്നു.</verse>
				<verse number="13">അതുകൊണ്ടു ഞാന്‍ നിങ്ങളെ ഈ ദേശത്തുനിന്നു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിയാത്ത ഒരു ദേശത്തേക്കു നീക്കിക്കളയും; അവിടെ നിങ്ങള്‍ രാവും പകലും അന്യദേവന്മാരെ സേവിക്കും; അവിടെ ഞാന്‍ നിങ്ങള്‍ക്കു കൃപ കാണിക്കയുമില്ല.</verse>
				<verse number="14">ആകയാൽ, യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്ന് ഇനി പറയാതെ,</verse>
				<verse number="15">യിസ്രായേൽ മക്കളെ വടക്കേദേശത്തുനിന്നും താന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകല ദേശങ്ങളിൽനിന്നും കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തിലേക്കു ഞാന്‍ അവരെ വീണ്ടും കൊണ്ടുവരും.</verse>
				<verse number="16">ഇതാ, ഞാന്‍ അനേകം മീന്‍പിടിക്കാരെ വരുത്തും; അവര്‍ അവരെ പിടിക്കും; അതിന്‍റെ ശേഷം ഞാന്‍ അനേകം നായാട്ടുകാരെ വരുത്തും; അവര്‍ അവരെ എല്ലാ മലയിലും നിന്നും എല്ലാ കുന്നിലും നിന്നും പാറപ്പിളര്‍പ്പുകളിൽ നിന്നും നായാടിപ്പിടിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="17">എന്‍റെ ദൃഷ്‍ടി അവരുടെ എല്ലാ വഴികളുടെയുംമേൽ വച്ചിരിക്കുന്നു; അവ എനിക്കു മറഞ്ഞുകിടക്കുന്നില്ല; അവരുടെ അകൃത്യം എന്‍റെ കണ്ണിനു ഗുപ്തമായിരിക്കുന്നതുമില്ല.</verse>
				<verse number="18">അവര്‍ എന്‍റെ ദേശത്തെ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളാൽ മലിനമാക്കി എന്‍റെ അവകാശത്തെ തങ്ങളുടെ അറപ്പുകളെക്കൊണ്ടു നിറച്ചിരിക്കയാൽ, ഞാന്‍ ഒന്നാമത് അവരുടെ അകൃത്യത്തിനും അവരുടെ പാപത്തിനും ഇരട്ടിച്ചു പകരം ചെയ്യും.</verse>
				<verse number="19">എന്‍റെ ബലവും എന്‍റെ കോട്ടയും കഷ്ടകാലത്ത് എന്‍റെ ശരണവുമായ യഹോവേ, ജാതികള്‍ ഭൂമിയുടെ അറ്റങ്ങളിൽനിന്നു നിന്‍റെ അടുക്കൽ വന്നു: ഞങ്ങളുടെ പിതാക്കന്മാര്‍ക്ക് അവകാശമായിരുന്നതു മിഥ്യാമൂര്‍ത്തികളായ വെറും ഭോഷ്ക് അത്രേ; അവയിൽ പ്രയോജനമുള്ളത് ഒന്നുമില്ല എന്നു പറയും.</verse>
				<verse number="20">തനിക്കു ദേവന്മാരെ ഉണ്ടാക്കുവാന്‍ മനുഷ്യന് കഴിയുമോ? എന്നാൽ അവ ദേവന്മാരല്ല.</verse>
				<verse number="21">ആകയാൽ ഞാന്‍ ഈ പ്രാവശ്യം അവരെ ഒന്നു പഠിപ്പിക്കും; എന്‍റെ കൈയും എന്‍റെ ബലവും ഞാന്‍ അവരെ ഒന്ന് അനുഭവിപ്പിക്കും; എന്‍റെ നാമം യഹോവ എന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="17">
				<verse number="1">യെഹൂദായുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രത്തിന്‍റെ മുനകൊണ്ടും എഴുതിവച്ചിരിക്കുന്നു; അത് അവരുടെ ഹൃദയത്തിന്‍റെ പലകയിലും നിങ്ങളുടെ ബലിപീഠത്തിന്‍റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.</verse>
				<verse number="2">ഉയര്‍ന്ന കുന്നുകളിൽ പച്ചമരങ്ങള്‍ക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും അവരുടെ മക്കള്‍ ഓര്‍ക്കുന്നുവല്ലോ.</verse>
				<verse number="3">വയൽപ്രദേശത്തിലെ എന്‍റെ പര്‍വതമേ, നിന്‍റെ അതിര്‍ക്കകത്തൊക്കെയും ചെയ്ത പാപം നിമിത്തം ഞാന്‍ നിന്‍റെ സമ്പത്തും സകല നിക്ഷേപങ്ങളും പൂജാഗിരികളും കവര്‍ച്ചയ്ക്ക് ഏല്പിക്കും.</verse>
				<verse number="4">ഞാന്‍ നിനക്കു തന്ന അവകാശം നീ ഒഴിഞ്ഞുപോകേണ്ടിവരും; നീ അറിയാത്ത ദേശത്തു ഞാന്‍ നിന്നെ നിന്‍റെ ശത്രുക്കളെ സേവിക്കുമാറാക്കും; നിങ്ങള്‍ എന്‍റെ കോപത്തിൽ തീ കത്തിച്ചിരിക്കുന്നു; അത് എന്നേക്കും കത്തിക്കൊണ്ടിരിക്കും.</verse>
				<verse number="5">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനിൽ ആശ്രയിച്ചു ജഡത്തെ തന്‍റെ ഭുജമാക്കി ഹൃദയംകൊണ്ടു യഹോവയെ വിട്ടുമാറുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍.</verse>
				<verse number="6">അവന്‍ മരുഭൂമിയിലെ ചൂരച്ചെടിപോലെയാകും; നന്മ വരുമ്പോള്‍ അതിനെ കാണാതെ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളിലും നിവാസികളില്ലാത്ത ഉവര്‍നിലത്തിലും പാര്‍ക്കും.</verse>
				<verse number="7">യഹോവയിൽ ആശ്രയിക്കയും യഹോവ തന്നെ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍.</verse>
				<verse number="8">അവന്‍ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്ണം തട്ടുമ്പോള്‍ അതു പേടിക്കയില്ല; അതിന്‍റെ ഇല പച്ചയായിരിക്കും; വരള്‍ച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.</verse>
				<verse number="9">ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്; അത് ആരാഞ്ഞറിയുന്നവന്‍ ആര്‍?</verse>
				<verse number="10">യഹോവയായ ഞാന്‍ ഹൃദയത്തെ ശോധന ചെയ്ത് അന്തരംഗങ്ങളെ പരീക്ഷിച്ച് ഓരോരുത്തന് അവനവന്‍റെ നടപ്പിനും പ്രവൃത്തിയുടെ ഫലത്തിനും തക്കവണ്ണം കൊടുക്കുന്നു.</verse>
				<verse number="11">ന്യായമായിട്ടല്ലാതെ ധനം സമ്പാദിക്കുന്നവന്‍, താന്‍ ഇടാത്ത മുട്ട പൊരുന്നിരിക്കുന്ന തിത്തിരിപക്ഷിയെപ്പോലെ ആകുന്നു; അവന്‍റെ മധ്യായുസ്സിങ്കൽ അത് അവനെ വിട്ടുപോകും; ഒടുക്കം അവന്‍ ഭോഷനായിരിക്കും.</verse>
				<verse number="12">ആദിമുതൽ ഉന്നതമായി മഹത്ത്വമുള്ള സിംഹാസനമേ, ഞങ്ങളുടെ വിശുദ്ധമന്ദിരസ്ഥാനമേ,</verse>
				<verse number="13">യിസ്രായേലിന്‍റെ പ്രത്യാശയായ യഹോവേ, നിന്നെ ഉപേക്ഷിക്കുന്ന ഏവരും ലജ്ജിച്ചുപോകും, എന്നെ വിട്ടുപോകുന്നവരെ മണ്ണിൽ എഴുതിവയ്ക്കും; അവര്‍ ജീവനുള്ള വെള്ളത്തിന്‍റെ ഉറവായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞുവല്ലോ.</verse>
				<verse number="14">യഹോവേ, എന്നെ സൗഖ്യമാക്കേണമേ, എന്നാൽ എനിക്കു സൗഖ്യം വരും; എന്നെ രക്ഷിക്കേണമേ, എന്നാൽ ഞാന്‍ രക്ഷപെടും; നീ എന്‍റെ പുകഴ്ചയല്ലോ.</verse>
				<verse number="15">അവര്‍ എന്നോട്: യഹോവയുടെ വചനം എവിടെ? അതു വരട്ടെ എന്നു പറയുന്നു.</verse>
				<verse number="16">ഞാനോ ഇടയനായി നിന്നെ സേവിപ്പാന്‍ മടിച്ചില്ല; ദുര്‍ദിനം ഞാന്‍ ആഗ്രഹിച്ചതുമില്ല എന്നു നീ അറിയുന്നു; എന്‍റെ അധരങ്ങള്‍ ഉച്ചരിച്ചതു തിരുമുമ്പിൽ ഇരിക്കുന്നു.</verse>
				<verse number="17">നീ എനിക്കു ഭയങ്കരനാകരുതേ; അനര്‍ഥദിവസത്തിൽ എന്‍റെ ശരണം നീയല്ലോ.</verse>
				<verse number="18">എന്നെ ഉപദ്രവിക്കുന്നവന്‍ ലജ്ജിച്ചു പോകട്ടെ; ഞാന്‍ ലജ്ജിച്ചുപോകരുതേ; അവര്‍ ഭ്രമിച്ചുപോകട്ടെ; ഞാന്‍ ഭ്രമിച്ചുപോകരുതേ; അവര്‍ക്ക് അനര്‍ഥദിവസം വരുത്തി, അവരെ തകര്‍ത്തു തകര്‍ത്തു നശിപ്പിക്കേണമേ.</verse>
				<verse number="19">യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: നീ ചെന്നു, യെഹൂദാരാജാക്കന്മാര്‍ അകത്തു വരികയും പുറത്തു പോകയും ചെയ്യുന്ന ജനത്തിന്‍റെ വാതിൽക്കലും യെരൂശലേമിന്‍റെ എല്ലാ വാതിൽക്കലും നിന്നുകൊണ്ട് അവരോടു പറക:</verse>
				<verse number="20">ഈ വാതിലുകളിൽക്കൂടി അകത്തു കടക്കുന്ന യെഹൂദാരാജാക്കന്മാരും എല്ലാ യെഹൂദന്മാരും യെരൂശലേമിലെ സര്‍വനിവാസികളും ആയുള്ളോരേ, യഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍!</verse>
				<verse number="21">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൂക്ഷിച്ചുകൊള്‍വിന്‍; ശബ്ബത്തുനാളിൽ യാതൊരു ചുമടും ചുമന്നു യെരൂശലേമിന്‍റെ വാതിലുകളിൽക്കൂടി അകത്തുകൊണ്ടുവരരുത്.</verse>
				<verse number="22">ശബ്ബത്തുനാളിൽ നിങ്ങളുടെ വീടുകളിൽനിന്നു യാതൊരു ചുമടും പുറത്തു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പിന്‍; നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ അങ്ങനെ കല്പിച്ചുവല്ലോ.</verse>
				<verse number="23">എന്നാൽ അവര്‍ കേട്ടില്ല, ചെവി ചായിച്ചതുമില്ല; കേട്ടനുസരിക്കയോ ബുദ്ധ്യുപദേശം കൈക്കൊള്ളുകയോ ചെയ്യാതെ അവര്‍ ശാഠ്യം കാണിച്ചു.</verse>
				<verse number="24">നിങ്ങളോ ശബ്ബത്തുനാളിൽ ഈ നഗരത്തിന്‍റെ വാതിലുകളിൽക്കൂടി യാതൊരു ചുമടും കൊണ്ടുവരാതെയും ശബ്ബത്തുനാളിൽ യാതൊരു വേലയും ചെയ്യാതെയും അതിനെ വിശുദ്ധീകരിക്കേണ്ടതിന് എന്‍റെ വാക്കു ജാഗ്രതയോടെ കേട്ടനുസരിക്കുമെങ്കിൽ</verse>
				<verse number="25">ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും രാജകുമാരന്മാരും അവരുടെ പ്രഭുക്കന്മാരായ യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ഈ നഗരത്തിന്‍റെ വാതിലുകളിൽക്കൂടി കടക്കയും ഈ നഗരം എന്നേക്കും നില്ക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="26">യെഹൂദാപട്ടണങ്ങളിൽനിന്നും യെരൂശലേമിനു ചുറ്റും ഉള്ള പ്രദേശങ്ങളിൽനിന്നും ബെന്യാമീന്‍ദേശത്തുനിന്നും താഴ്വീതിയിൽനിന്നും മലനാടുകളിൽനിന്നും തെക്കേ ദിക്കിൽനിന്നും അവര്‍ ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും കുന്തുരുക്കവും കൊണ്ടുവരും; യഹോവയുടെ ആലയത്തിൽ അവര്‍ സ്തോത്രയാഗവും അര്‍പ്പിക്കും.</verse>
				<verse number="27">എന്നാൽ ശബ്ബത്തുനാള്‍ വിശുദ്ധീകരിപ്പാനും ശബ്ബത്തുനാളിൽ യെരൂശലേമിന്‍റെ വാതിലുകളിൽക്കൂടി ചുമടു ചുമന്നു കൊണ്ടുപോകാതെ ഇരിപ്പാനും നിങ്ങള്‍ എന്‍റെ വാക്കു കേട്ടനുസരിക്കയില്ലങ്കിൽ ഞാന്‍ അതിന്‍റെ വാതിലുകളിൽ തീ കൊളുത്തും; അതു കെട്ടുപോകാതെ യെരൂശലേമിലെ അരമനകളെ ദഹിപ്പിക്കും.</verse>
			</chapter>
			<chapter number="18">
				<verse number="1">യഹോവയിങ്കൽനിന്നു യിരെമ്യാവിനു ണ്ടായ അരുളപ്പാട് എന്തെന്നാൽ:</verse>
				<verse number="2">നീ എഴുന്നേറ്റു കുശവന്‍റെ വീട്ടിലേക്കു ചെല്ലുക; അവിടെവച്ചു ഞാന്‍ നിന്നെ എന്‍റെ വചനങ്ങളെ കേള്‍പ്പിക്കും.</verse>
				<verse number="3">അങ്ങനെ ഞാന്‍ കുശവന്‍റെ വീട്ടിൽ ചെന്നപ്പോള്‍ അവന്‍ ചക്രത്തിന്മേൽ വേല ചെയ്തുകൊണ്ടിരുന്നു.</verse>
				<verse number="4">കുശവന്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ പാത്രം അവന്‍റെ കൈയിൽ ചീത്തയായിപ്പോയി; എന്നാൽ കുശവന്‍ അതിനെ തനിക്കു തോന്നിയതുപോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തു.</verse>
				<verse number="5">അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="6">യിസ്രായേൽഗൃഹമേ, ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാന്‍ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാട്; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്‍റെ കൈയിൽ ഇരിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കൈയിൽ ഇരിക്കുന്നു.</verse>
				<verse number="7">ഞാന്‍ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ച് ഇടിച്ച് നശിപ്പിച്ചുകളയും എന്ന് അരുളിച്ചെയ്തിട്ടു</verse>
				<verse number="8">ഞാന്‍ അങ്ങനെ അരുളിച്ചെയ്ത ജാതി തന്‍റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്‍വാന്‍ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാന്‍ അനുതപിക്കും.</verse>
				<verse number="9">ഒരു ജാതിയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ഞാന്‍ അതിനെ പണികയും നടുകയും ചെയ്യും എന്ന് അരുളിച്ചെയ്തിട്ട്</verse>
				<verse number="10">അത് എന്‍റെ വാക്കു കേട്ടനുസരിക്കാതെ എനിക്ക് അനിഷ്ടമായുള്ളതു ചെയ്യുന്നുവെങ്കിൽ അവര്‍ക്കു വരുത്തും എന്ന് അരുളിച്ചെയ്ത നന്മയെക്കുറിച്ചു ഞാന്‍ അനുതപിക്കും.</verse>
				<verse number="11">ആകയാൽ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങള്‍ക്ക് ഒരനര്‍ഥം നിര്‍മ്മിച്ചു, നിങ്ങള്‍ക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങള്‍ ഓരോരുത്തനും താന്താന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍.</verse>
				<verse number="12">അതിന് അവര്‍: ഇതു വെറുതേ; ഞങ്ങള്‍ ഞങ്ങളുടെ സ്വന്തനിരൂപണങ്ങള്‍ അനുസരിച്ചു നടക്കും; ഞങ്ങളിൽ ഓരോരുത്തനും താന്താന്‍റെ ദുഷ്ടഹൃദയത്തിലെ ശാഠ്യം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.</verse>
				<verse number="13">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ ഇടയിൽ ചെന്ന് അന്വേഷിപ്പിന്‍; ഇങ്ങനെയുള്ളത് ആരെങ്കിലും കേട്ടിട്ടുണ്ടോ? യിസ്രായേൽകന്യക അതിഭയങ്കരമായുള്ളതു ചെയ്തിരിക്കുന്നു.</verse>
				<verse number="14">ലെബാനോനിലെ ഹിമം വയലിലെ പാറയെ വിട്ടുപോകുമോ? അന്യദേശത്തുനിന്ന് ഒഴുകിവരുന്ന തണുത്ത വെള്ളം വറ്റിപ്പോകുമോ?</verse>
				<verse number="15">എന്‍റെ ജനമോ എന്നെ മറന്നു മിഥ്യാമൂര്‍ത്തികള്‍ക്കു ധൂപം കാട്ടുന്നു; അവരുടെ വഴികളിൽ, പുരാതന പാതകളിൽത്തന്നെ, അവര്‍ അവരെ ഇടറിവീഴുമാറാക്കി; അവര്‍ നിരപ്പില്ലാത്ത വഴികളിലും പാതകളിലും നടക്കുന്നു;</verse>
				<verse number="16">അവര്‍ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽക്കൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.</verse>
				<verse number="17">കിഴക്കന്‍കാറ്റുകൊണ്ടെന്നപോലെ ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനര്‍ഥദിവസത്തിൽ ഞാന്‍ അവര്‍ക്ക് എന്‍റെ മുഖമല്ല, പുറമത്രേ കാണിക്കും.</verse>
				<verse number="18">എന്നാൽ അവര്‍: വരുവിന്‍, നമുക്കു യിരെമ്യാവിന്‍റെ നേരേ ഉപായങ്ങളെ ചിന്തിക്കാം; പുരോഹിതന്‍റെ പക്കൽ ഉപദേശവും ജ്ഞാനിയുടെ പക്കൽ ആലോചനയും പ്രവാചകന്‍റെ പക്കൽ അരുളപ്പാടും ഇല്ലാതെപോകയില്ല; വരുവിന്‍ നാം അവനെ നാവുകൊണ്ടു കൊന്നുകളക; അവന്‍റെ വാക്ക് ഒന്നും നാം ശ്രദ്ധിക്കരുത് എന്നു പറഞ്ഞു.</verse>
				<verse number="19">യഹോവേ, എനിക്കു ചെവി തന്നു എന്‍റെ പ്രതിയോഗികളുടെ വാക്ക് കേള്‍ക്കേണമേ.</verse>
				<verse number="20">നന്മയ്ക്കു പകരം തിന്മ ചെയ്യാമോ? അവര്‍ എന്‍റെ പ്രാണഹാനിക്കായിട്ട് ഒരു കുഴി കുഴിച്ചിരിക്കുന്നു; നിന്‍റെ കോപം അവരെ വിട്ടുമാറേണ്ടതിനു ഞാന്‍ അവര്‍ക്കുവേണ്ടി നന്മ സംസാരിപ്പാന്‍ തിരുമുമ്പിൽ നിന്നത് ഓര്‍ക്കേണമേ.</verse>
				<verse number="21">അവരുടെ മക്കളെ ക്ഷാമത്തിന് ഏല്പിച്ചു, വാളിന് ഇരയാക്കേണമേ; അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാര്‍ മരണത്തിന് ഇരയാകട്ടെ; അവരുടെ യൗവനക്കാര്‍ യുദ്ധത്തിൽ വാളിനാൽ പട്ടുപോകട്ടെ.</verse>
				<verse number="22">നീ പെട്ടെന്ന് ഒരു പടക്കൂട്ടത്തെ അവരുടെമേൽ വരുത്തിയിട്ട് അവരുടെ വീടുകളിൽനിന്നു നിലവിളി കേള്‍ക്കുമാറാകട്ടെ; അവര്‍ എന്നെ പിടിപ്പാന്‍ ഒരു കുഴി കുഴിച്ചു, എന്‍റെ കാലിനു കെണി മറച്ചു വച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="23">യഹോവേ, എന്‍റെ മരണത്തിനായുള്ള അവരുടെ ആലോചനയൊക്കെയും നീ അറിയുന്നു; അവരുടെ അകൃത്യം ക്ഷമിക്കരുതേ; അവരുടെ പാപം നിന്‍റെ മുമ്പിൽ നിന്നു മായിച്ചുകളയരുതേ; അവര്‍ തിരുമുമ്പിൽ ഇടറിവീഴട്ടെ; നിന്‍റെ കോപത്തിന്‍റെ കാലത്തുതന്നെ അവരോടു പ്രവര്‍ത്തിക്കേണമേ.</verse>
			</chapter>
			<chapter number="19">
				<verse number="1">യഹോവ ഇപ്രകാരം കല്പിച്ചു: നീ പോയി കുശവനോട് ഒരു മണ്‍കുടം വിലയ്ക്കു വാങ്ങി ജനത്തിന്‍റെ മൂപ്പന്മാരിലും പുരോഹിതന്മാരുടെ മൂപ്പന്മാരിലും ചിലരെ കൂട്ടിക്കൊണ്ടു</verse>
				<verse number="2">ഹര്‍സീത്ത് (ഓട്ടുനുറുക്ക്) വാതിലിന്‍റെ പുറമേയുള്ള ബെന്‍-ഹിന്നോം താഴ്വരയിൽ ചെന്നു, ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന വാക്കുകളെ അവിടെ പ്രസ്താവിച്ചു പറയേണ്ടത്:</verse>
				<verse number="3">യെഹൂദാരാജാക്കന്മാരും യെരൂശലേംനിവാസികളുമായുള്ളോരേ, യഹോവയുടെ വചനം കേള്‍പ്പിന്‍! യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കേള്‍ക്കുന്നവന്‍റെ ചെവി മുഴങ്ങത്തക്കവണ്ണം ഞാന്‍ ഈ സ്ഥലത്തിന് ഒരനര്‍ഥം വരുത്തും.</verse>
				<verse number="4">അവര്‍ എന്നെ ഉപേക്ഷിച്ച്, ഈ സ്ഥലത്തെ വഷളാക്കി, തങ്ങളും തങ്ങളുടെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാര്‍ക്ക് അവിടെവച്ചു ധൂപംകാട്ടി ഈ സ്ഥലത്തെ കുറ്റമില്ലാത്തവരുടെ രക്തംകൊണ്ടു നിറയ്ക്കയും</verse>
				<verse number="5">ബാലിനു ഹോമബലികളായി തങ്ങളുടെ പുത്രന്മാരെ തീയിൽ ഇട്ടു ദഹിപ്പിപ്പാന്‍ ബാലിനു പൂജാഗിരികളെ പണികയും ചെയ്തിരിക്കുന്നു. അതു ഞാന്‍ കല്പിച്ചിട്ടില്ല, അരുളിച്ചെയ്തിട്ടില്ല, എന്‍റെ മനസ്സിൽ വന്നിട്ടുമില്ല.</verse>
				<verse number="6">അതുകൊണ്ട് ഈ സ്ഥലത്തിന് ഇനി തോഫെത്ത് എന്നും ബെന്‍-ഹിന്നോം താഴ്വര എന്നും പേരുപറയാതെ കൊലത്താഴ്വര എന്നു പേരുപറയുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="7">അങ്ങനെ ഞാന്‍ ഈ സ്ഥലത്തുവച്ചു യെഹൂദായുടെയും യെരൂശലേമിന്‍റെയും ആലോചനയെ നിഷ്ഫലമാക്കും; ഞാന്‍ അവരെ ശത്രുക്കളുടെ മുമ്പിൽ വാള്‍കൊണ്ടും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈകൊണ്ടും വീഴുമാറാക്കുകയും അവരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും ഇരയാക്കിക്കൊടുക്കയും ചെയ്യും.</verse>
				<verse number="8">ഞാന്‍ ഈ നഗരത്തെ സ്തംഭനത്തിനും പരിഹാസത്തിനും വിഷയമാക്കിത്തീര്‍ക്കും; അതിനരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ച് അതിനു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും.</verse>
				<verse number="9">അവരുടെ ശത്രുക്കളും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരും അവരെ ഞെരുക്കുന്ന ഞെരുക്കത്തിലും നിരോധത്തിലും ഞാന്‍ അവരെ സ്വന്തപുത്രന്മാരുടെ മാംസവും പുത്രിമാരുടെ മാംസവും തിന്നുമാറാക്കും; ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരന്‍റെ മാംസം തിന്നും.</verse>
				<verse number="10">പിന്നെ നിന്നോടുകൂടെ പോന്ന പുരുഷന്മാര്‍ കാണ്‍കെ നീ ആ മണ്‍കുടം ഉടച്ച് അവരോടു പറയേണ്ടതെന്തെന്നാൽ:</verse>
				<verse number="11">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നന്നാക്കിക്കൂടാതവണ്ണം കുശവന്‍റെ പാത്രം ഉടച്ചുകളഞ്ഞതുപോലെ ഞാന്‍ ഈ ജനത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. അടക്കംചെയ്‍വാന്‍ വേറേ സ്ഥലമില്ലായ്കകൊണ്ട് അവരെ തോഫെത്തിൽ അടക്കംചെയ്യും.</verse>
				<verse number="12">ഇങ്ങനെ ഞാന്‍ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ചെയ്യും; ഞാന്‍ ഈ നഗരത്തെ തോഫെത്തിനു സമമാക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="13">മലിനമായിരിക്കുന്ന യെരൂശലേംവീടുകളും യെഹൂദാരാജാക്കന്മാരുടെ അരമനകളും അവര്‍ മേല്പുരകളിൽവച്ച് ആകാശത്തിലെ സര്‍വസൈന്യത്തിനും ധൂപം കാണിക്കയും അന്യദേവന്മാര്‍ക്കു പാനീയബലി പകരുകയും ചെയ്ത എല്ലാ വീടുകളുംതന്നെ തോഫെത്ത് എന്ന സ്ഥലംപോലെയാകും.</verse>
				<verse number="14">അനന്തരം യിരെമ്യാവ് യഹോവ തന്നെ പ്രവചിപ്പാന്‍ അയച്ചിരുന്ന തോഫെത്തിൽനിന്നു വന്നു, യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ നിന്നുകൊണ്ടു സകല ജനത്തോടും:</verse>
				<verse number="15">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ എന്‍റെ വചനങ്ങളെ കേള്‍ക്കാതെ ശാഠ്യംപിടിച്ചിരിക്കകൊണ്ടു ഞാന്‍ ഈ നഗരത്തിനു വിധിച്ചിരിക്കുന്ന അനര്‍ഥമൊക്കെയും അതിനും അതിനടുത്ത എല്ലാ പട്ടണങ്ങള്‍ക്കും വരുത്തും എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="20">
				<verse number="1">എന്നാൽ യിരെമ്യാവ് ഈ കാര്യങ്ങളെ പ്രവചിക്കുന്നത് ഇമ്മേരിന്‍റെ മകനും യഹോവയുടെ ആലയത്തിനു പ്രധാനവിചാരകനുമായ</verse>
				<verse number="2">പശ്ഹൂര്‍പുരോഹിതന്‍ കേട്ടിട്ടു യിരെമ്യാപ്രവാചകനെ അടിച്ചു, യഹോവയുടെ ആലയത്തിനരികെയുള്ള മേലത്തെ ബെന്യാമീന്‍ഗോപുരത്തിങ്കലെ ആമത്തിൽ ഇട്ടു.</verse>
				<verse number="3">പിറ്റന്നാള്‍ പശ്ഹൂര്‍ യിരെമ്യാവെ ആമത്തിൽനിന്നു വിട്ടപ്പോള്‍ യിരെമ്യാവ് അവനോടു പറഞ്ഞത്: യഹോവ നിനക്കു പശ്ഹൂര്‍ എന്നല്ല, മാഗോര്‍മിസ്സാബീബ് (സര്‍വത്രഭീതി) എന്നത്രേ പേര്‍ വിളിച്ചിരിക്കുന്നത്.</verse>
				<verse number="4">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നിനക്കു തന്നെയും നിന്‍റെ സകല സ്നേഹിതന്മാര്‍ക്കും ഭീതിയാക്കിത്തീര്‍ക്കും; അവര്‍ ശത്രുക്കളുടെ വാള്‍കൊണ്ടു വീഴും; നിന്‍റെ കണ്ണ് അതു കാണും; എല്ലാ യെഹൂദായെയും ഞാന്‍ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ അവരെ പിടിച്ചു ബാബേലിലേക്കു കൊണ്ടുപോയി വാള്‍കൊണ്ടു കൊന്നുകളയും.</verse>
				<verse number="5">ഈ നഗരത്തിലെ സകല നിക്ഷേപങ്ങളും അതിലെ സകല സമ്പാദ്യങ്ങളും സകല വിശിഷ്ടവസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല ഭണ്ഡാരങ്ങളും ഞാന്‍ ശത്രുക്കളുടെ കൈയിൽ ഏല്പിക്കും; അവര്‍ അവയെ കൊള്ളയിട്ടു ബാബേലിലേക്കു കൊണ്ടുപോകും.</verse>
				<verse number="6">എന്നാൽ പശ്ഹൂരേ, നീയും നിന്‍റെ വീട്ടിൽ പാര്‍ക്കുന്ന എല്ലാവരും പ്രവാസത്തിലേക്കു പോകേണ്ടിവരും; നീയും നിന്‍റെ വ്യാജപ്രവചനം കേട്ട നിന്‍റെ സകല സ്നേഹിതന്മാരും ബാബേലിലേക്കു ചെന്ന് അവിടെവച്ചു മരിക്കയും അവിടെ അടക്കപ്പെടുകയും ചെയ്യും.</verse>
				<verse number="7">യഹോവേ, നീ എന്നെ സമ്മതിപ്പിക്കയും ഞാന്‍ സമ്മതിച്ചുപോകയും ചെയ്തു; നീ ബലം പ്രയോഗിച്ചു ജയിച്ചിരിക്കുന്നു; ഞാന്‍ ഇടവിടാതെ പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.</verse>
				<verse number="8">സംസാരിക്കുമ്പോഴൊക്കെയും ഞാന്‍ നിലവിളിച്ചു സാഹസത്തെയും ബലാൽക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ നിന്ദയ്ക്കും പരിഹാസത്തിനും ഹേതുവായിരിക്കുന്നു.</verse>
				<verse number="9">ഞാന്‍ ഇനി അവനെ ഓര്‍ക്കുകയില്ല, അവന്‍റെ നാമത്തിൽ സംസാരിക്കയുമില്ല എന്നു പറഞ്ഞാലോ അത് എന്‍റെ അസ്ഥികളിൽ അടയ്ക്കപ്പെട്ടിട്ട് എന്‍റെ ഹൃദയത്തിൽ തീ കത്തുംപോലെ ഇരിക്കുന്നു; ഞാന്‍ സഹിച്ചു തളര്‍ന്ന് എനിക്കു വയ്യാതെയായി.</verse>
				<verse number="10">സര്‍വത്രഭീതി; ഞാന്‍ പലരുടെയും ഏഷണി കേട്ടിരിക്കുന്നു; കുറ്റം ബോധിപ്പിപ്പിന്‍; ഞങ്ങളും അവനെക്കുറിച്ചു കുറ്റം ബോധിപ്പിക്കാം; നാം അവനെ തോല്പിച്ച് അവനോടു പക വീട്ടുവാന്‍ തക്കവണ്ണം പക്ഷേ അവനെ വശത്താക്കാം എന്ന് എന്‍റെ വീഴ്ചയ്ക്കു കാത്തിരിക്കുന്നവരായ എന്‍റെ ചങ്ങാതിമാരൊക്കെയും പറയുന്നു.</verse>
				<verse number="11">എന്നാൽ യഹോവ ഒരു മഹാവീരനെപ്പോലെ എന്നോടുകൂടെയുണ്ട്; ആകയാൽ എന്നെ ഉപദ്രവിക്കുന്നവര്‍ ഇടറിവീഴും; അവര്‍ ജയിക്കയില്ല; അവര്‍ ബുദ്ധിയോടെ പ്രവര്‍ത്തിക്കായ്കയാൽ ഏറ്റവും ലജ്ജിച്ചുപോകും; ഒരിക്കലും മറന്നുപോകാത്ത നിത്യലജ്ജയോടെ തന്നെ.</verse>
				<verse number="12">നീതിമാനെ ശോധനചെയ്ത്, അന്തരംഗങ്ങളെയും ഹൃദയത്തെയും കാണുന്നവനായ സൈന്യങ്ങളുടെ യഹോവേ, നീ അവരോടു ചെയ്യുന്ന പ്രതികാരം ഞാന്‍ കാണുമാറാകട്ടെ; എന്‍റെ വ്യവഹാരം ഞാന്‍ നിന്നോടു ബോധിപ്പിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="13">യഹോവയ്ക്കു പാട്ടുപാടുവിന്‍! യഹോവയെ സ്തുതിപ്പിന്‍! അവന്‍ ദരിദ്രന്‍റെ പ്രാണനെ ദുഷ്ടന്മാരുടെ കൈയിൽനിന്നു വിടുവിച്ചിരിക്കുന്നു.</verse>
				<verse number="14">ഞാന്‍ ജനിച്ച ദിവസം ശപിക്കപ്പെട്ടിരിക്കട്ടെ; എന്‍റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ.</verse>
				<verse number="15">നിനക്ക് ഒരു മകന്‍ ജനിച്ചിരിക്കുന്നു എന്ന് എന്‍റെ അപ്പനോട് അറിയിച്ച് അവനെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍.</verse>
				<verse number="16">എന്‍റെ അമ്മ എന്‍റെ ശവക്കുഴിയും അവളുടെ ഗര്‍ഭപാത്രം എല്ലായ്പോഴും നിറഞ്ഞതും ആയിരിക്കേണ്ടതിന്</verse>
				<verse number="17">ആ മനുഷ്യന്‍ എന്നെ ഉദരത്തിൽവച്ചു കൊന്നുകളയായ്കകൊണ്ട് അവന്‍, യഹോവ അനുതപിക്കാതെ ഉന്മൂലനാശം വരുത്തിയ പട്ടണങ്ങളെപ്പോലെ ആയിത്തീരട്ടെ; രാവിലെ അവന്‍ നിലവിളിയും ഉച്ചസമയത്തു പോര്‍വിളിയും കേള്‍ക്കുമാറാകട്ടെ.</verse>
				<verse number="18">കഷ്ടവും സങ്കടവും അനുഭവിച്ചു ജീവകാലം ലജ്ജയിൽ കഴിച്ചുകൂട്ടേണ്ടതിനു ഞാന്‍ ഉദരത്തിൽനിന്നു പുറത്തുവന്നത് എന്തിന്?</verse>
			</chapter>
			<chapter number="21">
				<verse number="1">സിദെക്കീയാരാജാവ് മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരിനെയും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്‍റെ അടുക്കൽ അയച്ചു:</verse>
				<verse number="2">ബാബേൽ രാജാവായ നെബൂഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങള്‍ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കേണമേ; അവന്‍ ഞങ്ങളെ വിട്ടുപോകേണ്ടതിനു യഹോവ തന്‍റെ സകല അദ്ഭുതങ്ങള്‍ക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവര്‍ത്തിക്കും എന്നു പറയിച്ചപ്പോള്‍ യിരെമ്യാവിനു യഹോവയിങ്കൽ നിന്നുണ്ടായ അരുളപ്പാട്.</verse>
				<verse number="3">യിരെമ്യാവ് അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ സിദെക്കീയാവോട് ഇപ്രകാരം പറയേണം:</verse>
				<verse number="4">യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മതിലുകള്‍ക്കു പുറമേ നിങ്ങളെ നിരോധിച്ചിരിക്കുന്ന ബാബേൽരാജാവിനോടും കല്ദയരോടും യുദ്ധംചെയ്‍വാന്‍ നിങ്ങളുടെ കൈയിൽ പിടിച്ചിരിക്കുന്ന ആയുധങ്ങളെ ഞാന്‍ മടക്കിച്ച് ഈ നഗരത്തിന്‍റെ നടുവിൽ കൂട്ടും.</verse>
				<verse number="5">ഞാന്‍ തന്നെയും നീട്ടിയ കൈകൊണ്ടും ബലമുള്ള ഭുജംകൊണ്ടും കോപത്തോടും ക്രോധത്തോടും അത്യുഗ്രതയോടുംകൂടെ നിങ്ങളോടു യുദ്ധം ചെയ്യും.</verse>
				<verse number="6">ഈ നഗരത്തിൽ വസിക്കുന്ന മനുഷ്യരെയും മൃഗങ്ങളെയും ഞാന്‍ സംഹരിക്കും; അവര്‍ മഹാമാരിയാൽ മരിക്കും.</verse>
				<verse number="7">അതിന്‍റെശേഷം യെഹൂദാരാജാവായ സിദെക്കീയാവെയും അവന്‍റെ ഭൃത്യന്മാരെയും ജനത്തെയും ഈ നഗരത്തിൽ മഹാമാരി, വാള്‍, ക്ഷാമം എന്നിവയ്ക്കു തെറ്റി ഒഴിഞ്ഞവരെ തന്നെ, ഞാന്‍ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവരുടെ ശത്രുക്കളുടെ കൈയിലും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും; അവന്‍ അവരോടു ക്ഷമയോ കനിവോ കരുണയോ കാണിക്കാതെ, അവരെ വാളിന്‍റെ വായ്ത്തലകൊണ്ടു സംഹരിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="8">നീ ഈ ജനത്തോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ ജീവന്‍റെ വഴിയും മരണത്തിന്‍റെ വഴിയും നിങ്ങളുടെ മുമ്പിൽ വയ്ക്കുന്നു.</verse>
				<verse number="9">ഈ നഗരത്തിൽ പാര്‍ക്കുന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ നിങ്ങളെ നിരോധിച്ചിരിക്കുന്ന കല്ദയരുടെ പക്ഷം ചെന്നുചേരുന്നവനോ ജീവനോടെ ഇരിക്കും; അവന്‍റെ ജീവന്‍ അവനു കൊള്ളകിട്ടിയതുപോലെ ഇരിക്കും.</verse>
				<verse number="10">ഞാന്‍ എന്‍റെ മുഖം ഈ നഗരത്തിനു നേരേ നന്മയ്ക്കല്ല തിന്മയ്ക്കത്രേ വച്ചിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്. അതിനെ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ അതിനെ തീവച്ചു ചുട്ടുകളയും.</verse>
				<verse number="11">യെഹൂദാരാജഗൃഹത്തോടു നീ പറയേണ്ടത്: യഹോവയുടെ വചനം കേള്‍പ്പിന്‍!</verse>
				<verse number="12">ദാവീദ്ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പ്രവൃത്തികളുടെ ദോഷം നിമിത്തം എന്‍റെ ക്രോധംതീപോലെ പാളി ആര്‍ക്കും കെടുത്തുകൂടാതവണ്ണം കത്താതെയിരിക്കേണ്ടതിനു നിങ്ങള്‍ ദിവസം തോറും ന്യായം പാലിക്കയും കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്‍റെ കൈയിൽനിന്നു വിടുവിക്കയും ചെയ്‍വിന്‍.</verse>
				<verse number="13">താഴ്വരയിലും സമഭൂമിയിലെ പാറയിലും പാര്‍ക്കയും ആര്‍ ഞങ്ങളുടെ നേരേ വരും? ആര്‍ ഞങ്ങളുടെ പാര്‍പ്പിടങ്ങളിൽ കടക്കും? എന്നു പറകയും ചെയ്യുന്നവരേ, ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="14">ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ഫലത്തിനു തക്കവണ്ണം നിങ്ങളെ സന്ദര്‍ശിക്കും; ഞാന്‍ അവളുടെ കാട്ടിനു തീ വയ്ക്കും; അത് അവളുടെ ചുറ്റുമുള്ള സകലത്തെയും ദഹിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="22">
				<verse number="1">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെഹൂദാരാജാവിന്‍റെ അരമനയിൽ ചെന്ന്, അവിടെ ഈ വചനം പ്രസ്താവിക്ക:</verse>
				<verse number="2">ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന യെഹൂദാരാജാവേ, നീയും നിന്‍റെ ഭൃത്യന്മാരും ഈ വാതിലുകളിൽക്കൂടി കടക്കുന്ന നിന്‍റെ ജനവും യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍!</verse>
				<verse number="3">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നീതിയും ന്യായവും നടത്തി, കവര്‍ച്ചയായി ഭവിച്ചവനെ പീഡകന്‍റെ കൈയിൽനിന്നു വിടുവിപ്പിന്‍; പരദേശിയോടും അനാഥനോടും വിധവയോടും അന്യായവും ബലാൽക്കാരവും ചെയ്യരുത്; ഈ സ്ഥലത്തു കുറ്റമില്ലാത്ത രക്തം ചൊരികയും അരുത്.</verse>
				<verse number="4">നിങ്ങള്‍ ഈ വചനം അനുഷ്ഠിച്ചാൽ ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരപ്പുറത്തും കയറുന്നവരുമായ രാജാക്കന്മാരും അവരുടെ ഭൃത്യന്മാരും പ്രജകളും ഈ അരമനയുടെ വാതിലുകളിൽക്കൂടി കടക്കും.</verse>
				<verse number="5">ഈ വചനം കേട്ടനുസരിക്കയില്ലങ്കിലോ, ഈ അരമന ശൂന്യമായിപ്പോകുമെന്നു ഞാന്‍ എന്നെ ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="6">യെഹൂദാരാജാവിന്‍റെ അരമനയോടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഗിലെയാദും ലെബാനോന്‍റെ ശിഖരവും ആകുന്നു; എങ്കിലും ഞാന്‍ നിന്നെ ഒരു മരുഭൂമിയും നിവാസികളില്ലാത്ത പട്ടണങ്ങളും ആക്കും.</verse>
				<verse number="7">ഞാന്‍ ആയുധപാണികളായ സംഹാരകന്മാരെ നിന്‍റെ നേരേ സംഭരിക്കും; അവര്‍ നിന്‍റെ വിശിഷ്ടദേവദാരുക്കളെ വെട്ടി തീയിൽ ഇട്ടുകളയും.</verse>
				<verse number="8">അനേകം ജാതികളും ഈ നഗരം വഴി കടന്നു പോകുമ്പോള്‍, ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോട്: ഈ മഹാനഗരത്തോടു യഹോവ ഇങ്ങനെ ചെയ്തതെന്ത് എന്നു ചോദിക്കയും</verse>
				<verse number="9">അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ നിയമം ഉപേക്ഷിച്ച് അന്യദേവന്മാരെ നമസ്കരിച്ചു സേവിച്ചതുകൊണ്ടു തന്നെ എന്നുത്തരം പറകയും ചെയ്യും.</verse>
				<verse number="10">മരിച്ചവനെക്കുറിച്ചു കരയേണ്ടാ, അവനെക്കുറിച്ചു വിലപിക്കയും വേണ്ടാ; നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരവിന്‍; അവന്‍ മടങ്ങിവരികയില്ല; ജന്മദേശം ഇനി കാണുകയുമില്ല</verse>
				<verse number="11">തന്‍റെ അപ്പനായ യോശീയാവിനു പകരം വാണിട്ട് ഈ സ്ഥലം വിട്ടുപോയവനായി യോശീയാവിന്‍റെ മകനും യെഹൂദാരാജാവുമായ ശല്ലൂമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്‍ ഇവിടേക്കു മടങ്ങിവരികയില്ല.</verse>
				<verse number="12">അവനെ ബദ്ധനാക്കി കൊണ്ടുചെന്ന സ്ഥലത്തു വച്ചുതന്നെ അവന്‍ മരിക്കും; ഈ ദേശം അവന്‍ ഇനി കാണുകയുമില്ല.</verse>
				<verse number="13">നീതികേടു കൊണ്ടു അരമനയും അന്യായംകൊണ്ടു മാളികയും പണിത്, കൂട്ടുകാരനെക്കൊണ്ടു വേല ചെയ്യിച്ചു കൂലി കൊടുക്കാതിരിക്കയും</verse>
				<verse number="14">ഞാന്‍ വിസ്താരമുള്ള അരമനയും വിശാലമായ മാളികയും പണിയും എന്നു പറഞ്ഞു കിളിവാതിലുകളെ വീതിയിൽ തീര്‍ക്കയും ദേവദാരുകൊണ്ടു തട്ടിടുകയും ചായില്യംകൊണ്ടു ചായം ഇടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം!</verse>
				<verse number="15">ദേവദാരുകൊണ്ടു മികച്ചവനാകുവാന്‍ ശ്രമിക്കുന്നതിനാൽ നീ രാജാവായി വാഴുമോ? നിന്‍റെ അപ്പനും ഭക്ഷണപാനീയങ്ങള്‍ കഴിച്ചില്ലയോ? എന്നാൽ അവന്‍ നീതിയും ന്യായവും നടത്താതിരുന്നില്ല; അന്ന് അവനു നന്നായിരുന്നു.</verse>
				<verse number="16">അവന്‍ എളിയവനും ദരിദ്രനും ന്യായം പാലിച്ചുകൊടുത്തു; അന്ന് അവനു നന്നായിരുന്നു; ഇതല്ലയോ എന്നെ അറിക എന്നുള്ളത്? എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="17">എന്നാൽ നിന്‍റെ കണ്ണും മനസ്സും അത്യാഗ്രഹം നിവര്‍ത്തിക്ക, കുറ്റമില്ലാത്ത രക്തം ചൊരിക, പീഡനവും സാഹസവും ചെയ്ക എന്നിവയിലേക്കല്ലാതെ മറ്റൊന്നിലേക്കും ചെല്ലുന്നില്ല.</verse>
				<verse number="18">അതുകൊണ്ടു യഹോവ യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവനെക്കുറിച്ച് അവര്‍: അയ്യോ സഹോദരാ, അയ്യോ സഹോദരീ എന്നു ചൊല്ലി വിലപിക്കയില്ല; അവനെക്കുറിച്ച്: അയ്യോ തമ്പുരാനേ, അയ്യോ തിരുമേനീ എന്നു ചൊല്ലി വിലപിക്കയുമില്ല.</verse>
				<verse number="19">യെരൂശലേമിന്‍റെ പടിവാതിലുകള്‍ക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ് ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.</verse>
				<verse number="20">ലെബാനോനിൽ കയറിച്ചെന്നു നിലവിളിക്ക; ബാശാനിൽനിന്നു നിന്‍റെ ശബ്ദം ഉയര്‍ത്തുക; അബാരീമിൽനിന്നു നിലവിളിക്ക; നിന്‍റെ സകല സ്നേഹിതന്മാരും തകര്‍ന്നുകിടക്കുന്നുവല്ലോ.</verse>
				<verse number="21">നിന്‍റെ ശുഭകാലത്തു ഞാന്‍ നിന്നോടു സംസാരിച്ചു; നീയോ: ഞാന്‍ കേള്‍ക്കയില്ല എന്നു പറഞ്ഞു; എന്‍റെ വാക്ക് അനുസരിക്കാതിരിക്കുന്നതു ബാല്യംമുതൽ നിനക്കുള്ള ശീലം.</verse>
				<verse number="22">നിന്നെ മേയിക്കുന്നവരെയൊക്കെയും കൊടുങ്കാറ്റു മേയിക്കും; നിന്‍റെ സ്നേഹിതന്മാര്‍ പ്രവാസത്തിലേക്കു പോകും. അപ്പോള്‍ നീ നിന്‍റെ സകല ദുഷ്ടതയും നിമിത്തം ലജ്ജിച്ച് അമ്പരന്നു പോകും.</verse>
				<verse number="23">ദേവദാരുക്കളിന്മേൽ കൂടുവച്ചു ലെബാനോനിൽ വസിക്കുന്നവളേ, നിനക്കു വ്യസനവും നോവു കിട്ടിയവളെപ്പോലെ വേദനയും ഉണ്ടാകുമ്പോള്‍ നീ എത്ര ഞരങ്ങും.</verse>
				<verse number="24">എന്നാണ, യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ കൊന്യാവ് എന്‍റെ വലംകൈക്ക് ഒരു മുദ്രമോതിരം ആയിരുന്നാലും ഞാന്‍ നിന്നെ ഊരി എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="25">ഞാന്‍ നിന്നെ നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും നീ ഭയപ്പെടുന്നവരുടെ കൈയിലും ഏല്പിക്കും; ബാബേൽ രാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും കല്ദയരുടെ കൈയിലും തന്നെ.</verse>
				<verse number="26">ഞാന്‍ നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങള്‍ ജനിച്ചതല്ലാത്ത അന്യദേശത്തിലേക്കു തള്ളിക്കളയും; അവിടെവച്ചു നിങ്ങള്‍ മരിക്കും.</verse>
				<verse number="27">അവര്‍ മടങ്ങിവരുവാന്‍ ആഗ്രഹിക്കുന്ന ദേശത്തേക്ക് അവര്‍ മടങ്ങിവരികയില്ല.</verse>
				<verse number="28">കൊന്യാവ് എന്ന ഈ ആള്‍, സാരമില്ല എന്നു വച്ച് ഉടച്ചുകളഞ്ഞൊരു കലമോ? ആര്‍ക്കും ഇഷ്ടമില്ലാത്ത പാത്രമോ? അവനെയും അവന്‍റെ സന്തതിയെയും ത്യജിച്ച്, അവര്‍ അറിയാത്ത ദേശത്തേക്കു തള്ളിക്കളവാന്‍ സംഗതി എന്ത്?</verse>
				<verse number="29">ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേള്‍ക്ക!</verse>
				<verse number="30">ഈ ആളെ മക്കളില്ലാത്തവന്‍ എന്നും ആയുഷ്കാലത്ത് ഒരിക്കലും ശുഭംവരാത്തവന്‍ എന്നും എഴുതുവിന്‍; ഇനി ദാവീദിന്‍റെ സിംഹാസനത്തിൽ ഇരുന്നു യെഹൂദായിൽ വാഴുവാന്‍ അവന്‍റെ സന്തതിയിൽ യാതൊരുത്തനും ശുഭം വരികയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="23">
				<verse number="1">എന്‍റെ മേച്ചൽപ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാര്‍ക്ക് അയ്യോ കഷ്ടം എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="2">അതുകൊണ്ട്, തന്‍റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍റെ ആട്ടിന്‍കൂട്ടത്തെ സൂക്ഷിക്കാതെ അവയെ ചിതറിച്ച് ഓടിച്ചുകളഞ്ഞിരിക്കുന്നു; ഇതാ ഞാന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെക്കുറിച്ചു നിങ്ങളോടു ചോദിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="3">എന്‍റെ ആട്ടിന്‍കൂട്ടത്തിൽ ശേഷിച്ചിരിക്കുന്നവയെ ഞാന്‍ അവയെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ പുല്പുറങ്ങളിലേക്കു വീണ്ടും കൊണ്ടുവരും; അവ വര്‍ധിച്ചു പെരുകും.</verse>
				<verse number="4">അവയെ മേയിക്കേണ്ടതിനു ഞാന്‍ ഇടയന്മാരെ നിയമിക്കും; അവ ഇനി പേടിക്കയില്ല, ഭ്രമിക്കയില്ല, കാണാതെപോകയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="5">ഞാന്‍ ദാവീദിനു നീതിയുള്ളൊരു മുളയായവനെ ഉദ്ഭവിപ്പിക്കുന്ന കാലം വരും; അവന്‍ രാജാവായി വാണു ബുദ്ധിയോടെ പ്രവര്‍ത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.</verse>
				<verse number="6">അവന്‍റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിര്‍ഭയമായി വസിക്കും; അവനു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="7">ആകയാൽ യിസ്രായേൽമക്കളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന യഹോവയാണ എന്ന് ഇനി പറയാതെ,</verse>
				<verse number="8">യിസ്രായേൽഗൃഹത്തിന്‍റെ സന്തതിയെ വടക്കുദേശത്തുനിന്നും ഞാന്‍ അവരെ നീക്കിക്കളഞ്ഞിരുന്ന സകല ദേശങ്ങളിൽനിന്നും പുറപ്പെടുവിച്ചു കൊണ്ടുവന്ന യഹോവയാണ എന്നു പറയുന്ന കാലം വരും; അവര്‍ തങ്ങളുടെ സ്വന്തദേശത്തു വസിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്: എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ നുറുങ്ങിയിരിക്കുന്നു; എന്‍റെ അസ്ഥികളൊക്കെയും ഇളകുന്നു; യഹോവ നിമിത്തവും അവന്‍റെ വിശുദ്ധവചനങ്ങള്‍ നിമിത്തവും ഞാന്‍, മത്തനായിരിക്കുന്നവനെപ്പോലെയും വീഞ്ഞു കുടിച്ചു ലഹരി പിടിച്ചവനെപ്പോലെയും ആയിരിക്കുന്നു.</verse>
				<verse number="10">ദേശം വ്യഭിചാരികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം ദുഃഖിക്കുന്നു; മരുഭൂമിയിലെ മേച്ചൽപ്പുറങ്ങള്‍ ഉണങ്ങിപ്പോയിരിക്കുന്നു; അവരുടെ ഓട്ടം ദോഷമുള്ളതും അവരുടെ ബലം നേരുകെട്ടതുമാകുന്നു.</verse>
				<verse number="11">പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്‍റെ ആലയത്തിലും ഞാന്‍ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">അതുകൊണ്ട് അവരുടെ വഴി അവര്‍ക്ക് ഇരുട്ടത്തു വഴുവഴുപ്പായിരിക്കും; അവര്‍ അതിൽ കാൽതെറ്റി വീഴും; ഞാന്‍ അവര്‍ക്ക് അനര്‍ഥം, അവരുടെ സന്ദര്‍ശനകാലം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="13">ശമര്യയിലെ പ്രവാചകന്മാരിൽ ഞാന്‍ ഭോഷത്തം കണ്ടിരിക്കുന്നു; അവര്‍ ബാലിന്‍റെ നാമത്തിൽ പ്രവചിച്ച് എന്‍റെ ജനമായ യിസ്രായേലിനെ തെറ്റിച്ചുകളഞ്ഞു.</verse>
				<verse number="14">യെരൂശലേമിലെ പ്രവാചകന്മാരിലോ ഞാന്‍ അതിഭയങ്കരമായുള്ളതു കണ്ടിരിക്കുന്നു; അവര്‍ വ്യഭിചാരം ചെയ്ത് വ്യാജത്തിൽ നടക്കുന്നു; ആരും തന്‍റെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവര്‍ ദുഷ്പ്രവൃത്തിക്കാരെ ധൈര്യപ്പെടുത്തുന്നു; അവരെല്ലാവരും എനിക്കു സൊദോംപോലെയും, അതിലെ നിവാസികള്‍ ഗൊമോറാപോലെയും ഇരിക്കുന്നു.</verse>
				<verse number="15">അതുകൊണ്ട് സൈന്യങ്ങളുടെ യഹോവ പ്രവാചകന്മാരെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ കാഞ്ഞിരം തീറ്റി നഞ്ചുവെള്ളം കുടിപ്പിക്കും; യെരൂശലേമിലെ പ്രവാചകന്മാരിൽ നിന്നല്ലോ വഷളത്തം ദേശത്തെല്ലാടവും പരന്നിരിക്കുന്നത്.</verse>
				<verse number="16">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്; അവര്‍ നിങ്ങളെ വ്യാജം ഉപദേശിക്കുന്നു; യഹോവയുടെ വായിൽനിന്നുള്ളതല്ല സ്വന്തഹൃദയത്തിലെ ദര്‍ശനമത്രേ അവര്‍ പ്രവചിക്കുന്നത്.</verse>
				<verse number="17">എന്നെ നിരസിക്കുന്നവരോട് അവര്‍: നിങ്ങള്‍ക്കു സമാധാനം ഉണ്ടാകും എന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു എന്നു പറയുന്നു; തങ്ങളുടെ ഹൃദയത്തിലെ ശാഠ്യപ്രകാരം നടക്കുന്നവരോടൊക്കെയും: നിങ്ങള്‍ക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു.</verse>
				<verse number="18">യഹോവയുടെ വചനം ദര്‍ശിച്ചു കേള്‍പ്പാന്‍ തക്കവണ്ണം അവന്‍റെ ആലോചന സഭയിൽ നിന്നവന്‍ ആര്‍? അവന്‍റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവന്‍ ആര്‍?</verse>
				<verse number="19">യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, വലിയ ചുഴലിക്കാറ്റു തന്നെ, പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും.</verse>
				<verse number="20">തന്‍റെ ഹൃദയത്തിലെ ഉദ്ദേശ്യങ്ങളെ നടത്തിത്തീരുവോളം യഹോവയുടെ കോപം മാറുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതിനെ പൂര്‍ണമായി ഗ്രഹിക്കും.</verse>
				<verse number="21">ഞാന്‍ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവര്‍ ഓടി; ഞാന്‍ അവരോട് അരുളിച്ചെയ്യാതിരുന്നിട്ടും അവര്‍ പ്രവചിച്ചു.</verse>
				<verse number="22">അവര്‍ എന്‍റെ ആലോചനസഭയിൽ നിന്നിരുന്നുവെങ്കിൽ, എന്‍റെ വചനങ്ങളെ എന്‍റെ ജനത്തെ കേള്‍പ്പിച്ച് അവരെ അവരുടെ ആകാത്ത വഴിയിൽനിന്നും അവരുടെ പ്രവൃത്തികളുടെ ദോഷത്തിൽനിന്നും തിരിപ്പിക്കുമായിരുന്നു.</verse>
				<verse number="23">ഞാന്‍ സമീപസ്ഥനായ ദൈവം മാത്രം ആകുന്നുവോ? ദൂരസ്ഥനായ ദൈവവുമല്ലയോ? എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="24">ഞാന്‍ കാണാതവണ്ണം ആര്‍ക്കെങ്കിലും മറയത്ത് ഒളിപ്പാന്‍ കഴിയുമോ? എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലയോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="25">ഞാന്‍ സ്വപ്നം കണ്ടു, സ്വപ്നം കണ്ടു എന്നു പറഞ്ഞ് എന്‍റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു ഞാന്‍ കേട്ടിരിക്കുന്നു.</verse>
				<verse number="26">സ്വന്തഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭോഷ്കു പ്രവചിക്കുന്ന പ്രവാചകന്മാര്‍ക്ക് ഈ താൽപര്യം എത്രത്തോളം ഉണ്ടായിരിക്കും?</verse>
				<verse number="27">അവരുടെ പിതാക്കന്മാര്‍ ബാൽനിമിത്തം എന്‍റെ നാമം മറന്നുകളഞ്ഞതുപോലെ ഇവര്‍ അന്യോന്യം വിവരിച്ചു പറയുന്ന സ്വപ്നങ്ങള്‍കൊണ്ട് എന്‍റെ ജനം എന്‍റെ നാമം മറന്നുകളയേണ്ടതിന് ഇടവരുത്തുവാന്‍ വിചാരിക്കുന്നു.</verse>
				<verse number="28">സ്വപ്നംകണ്ട പ്രവാചകന്‍ സ്വപ്നം വിവരിക്കട്ടെ; എന്‍റെ വചനം ലഭിച്ചിരിക്കുന്നവന്‍ എന്‍റെ വചനം വിശ്വസ്തതയോടെ പ്രസ്താവിക്കട്ടെ; വൈക്കോലും കോതമ്പും തമ്മിൽ ഒക്കുമോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="29">എന്‍റെ വചനം തീ പോലെയും പാറയെ തകര്‍ക്കുന്ന ചുറ്റികപോലെയും അല്ലയോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="30">അതുകൊണ്ട് ഒരുത്തനോട് ഒരുത്തന്‍ എന്‍റെ വചനങ്ങളെ മോഷ്‍ടിക്കുന്ന പ്രവാചകന്മാര്‍ക്കു ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="31">തങ്ങളുടെ നാവെടുത്ത് അരുളപ്പാട് എന്നു പറയുന്ന പ്രവാചകന്മാര്‍ക്കു ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="32">വ്യാജസ്വപ്നങ്ങളെ പ്രവചിച്ചു വിവരിച്ചു ഭോഷ്കുകൊണ്ടും വ്യര്‍ഥപ്രശംസകൊണ്ടും എന്‍റെ ജനത്തെ തെറ്റിച്ചുകളയുന്നവര്‍ക്കു ഞാന്‍ വിരോധമാകുന്നു എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ അവരെ അയച്ചിട്ടില്ല, അവരോടു കല്പിച്ചിട്ടില്ല, അവര്‍ ഈ ജനത്തിന് ഒട്ടും പ്രയോജനമായിരിക്കയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="33">ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ യഹോവയുടെ ഭാരം (അരുളപ്പാട്) എന്ത് എന്നു നിന്നോടു ചോദിക്കുന്നുവെങ്കിൽ, നീ അവരോട്; നിങ്ങള്‍ ആകുന്നു ഭാരം; ഞാന്‍ നിങ്ങളെ എറിഞ്ഞുകളയും എന്നു യഹോവയുടെ അരുളപ്പാട് എന്നു പറക.</verse>
				<verse number="34">പ്രവാചകനോ പുരോഹിതനോ ജനമോ; യഹോവയുടെ ഭാരം എന്നു പറയുന്നുവെങ്കിൽ ഞാന്‍ ആ മനുഷ്യനെയും അവന്‍റെ ഭവനത്തെയും സന്ദര്‍ശിക്കും.</verse>
				<verse number="35">യഹോവ എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടും താന്താന്‍റെ സഹോദരനോടും ചോദിക്കേണ്ടത്.</verse>
				<verse number="36">യഹോവയുടെ ഭാരം എന്ന് ഇനി മിണ്ടരുത്; അല്ലെങ്കിൽ അവനവന്‍റെ വാക്ക് അവനവനു ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്‍റെ വചനങ്ങളെ നിങ്ങള്‍ മറിച്ചുകളഞ്ഞുവല്ലോ.</verse>
				<verse number="37">യഹോവ നിന്നോട് എന്തുത്തരം പറഞ്ഞിരിക്കുന്നു? യഹോവ എന്തരുളിച്ചെയ്തിരിക്കുന്നു എന്നിങ്ങനെയത്രേ പ്രവാചകനോടു ചോദിക്കേണ്ടത്.</verse>
				<verse number="38">യഹോവയുടെ ഭാരം എന്നു നിങ്ങള്‍ പറയുന്നുവെങ്കിലോ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; യഹോവയുടെ ഭാരം എന്നു പറയരുത് എന്നു ഞാന്‍ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചിട്ടും നിങ്ങള്‍ യഹോവയുടെ ഭാരം എന്നീ വാക്ക് പറകകൊണ്ടു</verse>
				<verse number="39">ഞാന്‍ നിങ്ങളെ എടുത്തു നിങ്ങളെയും നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും ഞാന്‍ തന്നിട്ടുള്ള നഗരത്തെയും എന്‍റെ മുമ്പിൽനിന്ന് എറിഞ്ഞുകളയും.</verse>
				<verse number="40">അങ്ങനെ ഞാന്‍ നിങ്ങള്‍ക്കു നിത്യനിന്ദയും മറന്നുപോകാത്ത നിത്യലജ്ജയും വരുത്തും.</verse>
			</chapter>
			<chapter number="24">
				<verse number="1">ബാബേൽരാജാവായ നെബൂഖദ്നേസര്‍ യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടുകുട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിന്‍ മുമ്പിൽ വച്ചിരിക്കുന്നതു കാണിച്ചു.</verse>
				<verse number="2">ഒരു കുട്ടയിൽ തലപ്പഴംപോലെ എത്രയും നല്ല അത്തിപ്പഴവും മറ്റേ കുട്ടയിൽ എത്രയും ആകാത്തതും തിന്മാന്‍ പാടില്ലാതവണ്ണം ചീത്തയും ആയ അത്തിപ്പഴവും ഉണ്ടായിരുന്നു.</verse>
				<verse number="3">യഹോവ എന്നോട്: യിരെമ്യാവേ, നീ എന്തു കാണുന്നു എന്നു ചോദിച്ചു; അതിനു ഞാന്‍: അത്തിപ്പഴം; നല്ല അത്തിപ്പഴം എത്രയോ നല്ലതും ആകാത്തതോ എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="5">യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മയ്ക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.</verse>
				<verse number="6">ഞാന്‍ എന്‍റെ ദൃഷ്‍ടി നന്മയ്ക്കായി അവരുടെമേൽ വച്ച് അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.</verse>
				<verse number="7">ഞാന്‍ യഹോവ എന്ന് എന്നെ അറിവാന്‍ തക്ക ഹൃദയം ഞാന്‍ അവര്‍ക്കു കൊടുക്കും; അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായുമിരിക്കും; അവര്‍ പൂര്‍ണഹൃദയത്തോടെ എങ്കലേക്കു തിരിയും.</verse>
				<verse number="8">എന്നാൽ യെഹൂദാരാജാവായ സിദെക്കീയാവെയും പ്രഭുക്കന്മാരെയും ഈ ദേശത്തു ശേഷിച്ച യെരൂശലേമിലെ ശേഷിപ്പിനെയും മിസ്രയീംദേശത്തു പാര്‍ക്കുന്നവരെയും ഞാന്‍, ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയുമായ അത്തിപ്പഴംപോലെ ത്യജിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="9">ഞാന്‍ അവരെ ഭൂമിയിലെ സകല രാജ്യങ്ങള്‍ക്കും ഭീതിയും അനര്‍ഥവും ഞാന്‍ അവരെ നീക്കിക്കളവാനിരിക്കുന്ന സകല സ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും പരിഹാസവും ശാപവാക്യവും ആക്കിത്തീര്‍ക്കും.</verse>
				<verse number="10">ഞാന്‍ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തുനിന്ന് അവര്‍ നശിച്ചുപോകുംവരെ ഞാന്‍ അവരുടെ ഇടയിൽ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും.</verse>
			</chapter>
			<chapter number="25">
				<verse number="1">യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടിൽ-ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ ഒന്നാം ആണ്ടു തന്നെ- സകല യെഹൂദാജനത്തെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട്.</verse>
				<verse number="2">യിരെമ്യാപ്രവാചകന്‍ അതു സകല യെഹൂദാജനത്തോടും സകല യെരൂശലേംനിവാസികളോടും പ്രസ്താവിച്ചത് എങ്ങനെ എന്നാൽ:</verse>
				<verse number="3">ആമോന്‍റെ മകനായി യെഹൂദാരാജാവായ യോശീയാവിന്‍റെ പതിമൂന്നാം ആണ്ടുമുതൽ ഇന്നുവരെ ഈ ഇരുപത്തിമൂന്നു സംവത്സരം യഹോവയുടെ വചനം എനിക്കുണ്ടാകയും ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിക്കയും ചെയ്തിട്ടും നിങ്ങള്‍ കേട്ടില്ല.</verse>
				<verse number="4">യഹോവ പ്രവാചകന്മാരായ തന്‍റെ സകല ദാസന്മാരെയും ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല; കേള്‍ക്കത്തക്കവണ്ണം നിങ്ങളുടെ ചെവി ചായിച്ചതുമില്ല.</verse>
				<verse number="5">നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തികളും വിട്ടുതിരിവിന്‍; എന്നാൽ യഹോവ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ എന്നും എന്നേക്കും പാര്‍ക്കും.</verse>
				<verse number="6">അന്യദേവന്മാരെ സേവിച്ചു നമസ്കരിക്കേണ്ടതിന് അവരോടു ചേരരുത്; നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ട് എന്നെ കോപിപ്പിക്കയും അരുത്; എന്നാൽ ഞാന്‍ നിങ്ങള്‍ക്ക് അനര്‍ഥം വരുത്തുകയില്ല എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="7">എങ്കിലും നിങ്ങള്‍ നിങ്ങളുടെ അനര്‍ഥത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൊണ്ട് എന്നെ കോപിപ്പിപ്പാന്‍ തക്കവണ്ണം എന്‍റെ വാക്കു കേള്‍ക്കാതിരുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="8">അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍റെ വചനങ്ങളെ കേള്‍ക്കായ്കകൊണ്ടു</verse>
				<verse number="9">ഞാന്‍ ആളയച്ചു വടക്കുള്ള സകല വംശങ്ങളെയും എന്‍റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്‍റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റും വസിക്കുന്ന ഈ സകല ജാതികളുടെ നേരേയും വരുത്തി അവരെ ഉന്മൂലനാശം ചെയ്തു സ്തംഭനഹേതുവും പരിഹാസവിഷയവും ശാശ്വത ശൂന്യവുമാക്കിത്തീര്‍ക്കും.</verse>
				<verse number="10">ഞാന്‍ ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്‍റെ ഒച്ചയും വിളക്കിന്‍റെ വെളിച്ചവും അവരുടെ ഇടയിൽനിന്നു നീക്കിക്കളയും.</verse>
				<verse number="11">ഈ ദേശമൊക്കെയും ശൂന്യവും സ്തംഭനഹേതുവും ആകും; ഈ ജാതികള്‍ ബാബേൽരാജാവിനെ എഴുപതു സംവത്സരം സേവിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">എഴുപതു സംവത്സരം തികയുമ്പോള്‍, ഞാന്‍ ബാബേൽരാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യം നിമിത്തം സന്ദര്‍ശിച്ച് അതിനെ ശാശ്വതശൂന്യമാക്കിത്തീര്‍ക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="13">അങ്ങനെ ഞാന്‍ ആ ദേശത്തെക്കുറിച്ച് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും യിരെമ്യാവ് സകല ജാതികളെയും കുറിച്ചു പ്രവചിച്ചതും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുമായ സകലത്തെയും ഞാന്‍ അതിനു വരുത്തും.</verse>
				<verse number="14">അനേകം ജാതികളും വലിയ രാജാക്കന്മാരും അവരെക്കൊണ്ടു സേവ ചെയ്യിക്കും. ഞാന്‍ അവരുടെ ക്രിയകള്‍ക്കും അവരുടെ കൈകളുടെ പ്രവൃത്തികള്‍ക്കും തക്കവണ്ണം അവര്‍ക്കു പകരം ചെയ്യും.</verse>
				<verse number="15">യിസ്രായേലിന്‍റെ ദൈവമായ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: ഈ ക്രോധമദ്യം നിറഞ്ഞ പാനപാത്രം എന്‍റെ കൈയിൽനിന്നു വാങ്ങി ഞാന്‍ നിന്നെ അയയ്ക്കുന്ന ജാതികളെയൊക്കെയും കുടിപ്പിക്ക.</verse>
				<verse number="16">അവര്‍ കുടിച്ചു ഞാന്‍ അവരുടെ ഇടയിൽ അയയ്ക്കുന്ന വാള്‍നിമിത്തം ചാഞ്ചാടി ഭ്രാന്തന്മാരായിത്തീരും.</verse>
				<verse number="17">അങ്ങനെ ഞാന്‍ പാനപാത്രം യഹോവയുടെ കൈയിൽനിന്നു വാങ്ങി, യഹോവ എന്നെ അയച്ച സകല ജാതികളെയും കുടിപ്പിച്ചു.</verse>
				<verse number="18">ഇന്നുള്ളതുപോലെ ശൂന്യവും സ്തംഭനഹേതുവും പരിഹാസവിഷയവും ശാപവാക്യവുമാക്കേണ്ടതിനു യെരൂശലേമിനെയും യെഹൂദാപട്ടണങ്ങളെയും രാജാക്കന്മാരെയും പ്രഭുക്കന്മാരെയും</verse>
				<verse number="19">മിസ്രയീംരാജാവായ ഫറവോനെയും അവന്‍റെ ഭൃത്യന്മാരെയും പ്രഭുക്കന്മാരെയും സകല പ്രജകളെയും</verse>
				<verse number="20">സര്‍വസമ്മിശ്രജാതിയെയും ഊസ്ദേശത്തിലെ സകല രാജാക്കന്മാരെയും ഫെലിസ്ത്യദേശത്തിലെ സകല രാജാക്കന്മാരെയും അസ്കലോനെയും ഗസ്സയെയും എക്രോനെയും അസ്തോദിൽ ശേഷിപ്പുള്ളവരെയും</verse>
				<verse number="21">എദോമിനെയും മോവാബിനെയും അമ്മോന്യരെയും</verse>
				<verse number="22">സകല സോര്‍ രാജാക്കന്മാരെയും സകല സീദോന്യരാജാക്കന്മാരെയും സമുദ്രത്തിനക്കരെയുള്ള ദ്വീപുകളിലെ രാജാക്കന്മാരെയും</verse>
				<verse number="23">ദേദാനെയും തേമയെയും ബൂസിനെയും തലയുടെ അരികു വടിച്ചവരെയൊക്കെയും എല്ലാ അരാബ്യരാജാക്കന്മാരെയും</verse>
				<verse number="24">മരുവാസികളായ സമ്മിശ്രജാതിയുടെ</verse>
				<verse number="25">സകല രാജാക്കന്മാരെയും സകല സിമ്രിരാജാക്കന്മാരെയും ഏലാമിലെ സകല രാജാക്കന്മാരെയും മേദ്യരുടെ സകല രാജാക്കന്മാരെയും</verse>
				<verse number="26">തമ്മിൽ അടുത്തും അകന്നും ഇരിക്കുന്ന എല്ലാ വടക്കേ രാജാക്കന്മാരെയും ഭൂമിയിലെ സകല ലോകരാജ്യങ്ങളെയും തന്നെ; ശേശക്ക്‍രാജാവോ അവരുടെശേഷം കുടിക്കേണം.</verse>
				<verse number="27">നീ അവരോടു പറയേണ്ടത്; യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ കുടിച്ചു ലഹരിപിടിച്ചു ഛര്‍ദിച്ച്, ഞാന്‍ നിങ്ങളുടെ ഇടയിൽ അയയ്ക്കുന്ന വാളുകൊണ്ട് ഇനി എഴുന്നേല്ക്കാതവണ്ണം വീഴുവിന്‍.</verse>
				<verse number="28">എന്നാൽ പാനപാത്രം നിന്‍റെ കൈയിൽനിന്നു വാങ്ങി കുടിപ്പാന്‍ അവര്‍ക്കു മനസ്സില്ലാഞ്ഞാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ കുടിച്ചേ മതിയാവൂ.</verse>
				<verse number="29">എന്‍റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന നഗരത്തിനു ഞാന്‍ അനര്‍ഥം വരുത്തുവാന്‍ തുടങ്ങുന്നു; പിന്നെ നിങ്ങള്‍ കേവലം ശിക്ഷകൂടാതെ പോകുമോ? ശിക്ഷകൂടാതെ പോകയില്ല; ഞാന്‍ സകല ഭൂവാസികളുടെയും മേൽ വാളിനെ വിളിച്ചുവരുത്തും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="30">ആകയാൽ നീ ഈ വചനങ്ങളെയൊക്കെയും അവരോടു പ്രവചിച്ചു പറക: യഹോവ ഉയരത്തിൽനിന്നു ഗര്‍ജിച്ചു, തന്‍റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; അവന്‍ തന്‍റെ മേച്ചൽപ്പുറത്തെ നോക്കി ഉറക്കെ ഗര്‍ജിക്കുന്നു; മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവന്‍ സകല ഭൂവാസികള്‍ക്കും നേരേ ആര്‍പ്പുവിളിക്കുന്നു.</verse>
				<verse number="31">ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; യഹോവയ്ക്കു ജാതികളോട് ഒരു വ്യവഹാരം ഉണ്ട്; അവന്‍ സകല ജഡത്തോടും വ്യവഹരിച്ചു ദുഷ്ടന്മാരെ വാളിന് ഏല്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="32">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അനര്‍ഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു വലിയ കൊടുങ്കാറ്റ് ഇളകിവരും.</verse>
				<verse number="33">അന്നാളിൽ യഹോവയുടെ നിഹതന്മാര്‍ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ വീണുകിടക്കും; അവരെക്കുറിച്ച് ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവര്‍ നിലത്തിനു വളമായിത്തീരും.</verse>
				<verse number="34">ഇടയന്മാരേ, മുറയിട്ടു നിലവിളിപ്പിന്‍! ആട്ടിന്‍കൂട്ടത്തിലെ ശ്രേഷ്ഠന്മാരേ, വെണ്ണീരിൽ കിടന്നുരുളുവിന്‍; നിങ്ങളെ അറുപ്പാനുള്ള കാലം തികഞ്ഞിരിക്കുന്നു; ഞാന്‍ നിങ്ങളെ ഉടച്ചുകളയും; നിങ്ങള്‍ മനോഹരമായൊരു പാത്രം പോലെ വീഴും;</verse>
				<verse number="35">ഇടയന്മാര്‍ക്കു ശരണവും ആട്ടിന്‍കൂട്ടത്തിലെ ശ്രേഷ്ഠന്മാര്‍ക്ക് ഉദ്ധാരണവും ഇല്ലാതെയാകും.</verse>
				<verse number="36">യഹോവ മേച്ചൽപ്പുറത്തെ പാഴാക്കിക്കളയുന്നതുകൊണ്ട് ഇടയന്മാര്‍ നിലവിളിക്കുന്നതും ആട്ടിന്‍കൂട്ടത്തിലെ ശ്രേഷ്ഠന്മാര്‍ മുറയിടുന്നതും കേള്‍പ്പാറാകും.</verse>
				<verse number="37">സമാധാനമുള്ള മേച്ചൽപ്പുറങ്ങള്‍ യഹോവയുടെ ഉഗ്രകോപം നിമിത്തം നശിച്ചുപോയിരിക്കുന്നു.</verse>
				<verse number="38">അവന്‍ ഒരു ബാലസിംഹം എന്നപോലെ തന്‍റെ മുറ്റുകാടു വിട്ടുവന്നിരിക്കുന്നു; പീഡിപ്പിക്കുന്ന വാള്‍കൊണ്ടും അവന്‍റെ ഉഗ്രകോപംകൊണ്ടും അവരുടെ ദേശം ശൂന്യമായിരിക്കുന്നു.</verse>
			</chapter>
			<chapter number="26">
				<verse number="1">യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടാവിത്:</verse>
				<verse number="2">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്‍റെ പ്രാകാരത്തിൽ നിന്നുകൊണ്ട്, യഹോവയുടെ ആലയത്തിൽ നമസ്കരിപ്പാന്‍ വരുന്ന സകല യെഹൂദാപട്ടണങ്ങളോടും പ്രസ്താവിപ്പാന്‍ ഞാന്‍ നിന്നോടു കല്പിക്കുന്ന സകല വചനങ്ങളെയും അവരോടു പ്രസ്താവിക്ക; ഒരു വാക്കും വിട്ടുകളയരുത്.</verse>
				<verse number="3">അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം ഞാന്‍ അവര്‍ക്കു വരുത്തുവാന്‍ വിചാരിക്കുന്ന അനര്‍ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കത്തക്കവണ്ണം പക്ഷേ അവര്‍ കേട്ട് ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിയുമായിരിക്കും.</verse>
				<verse number="4">എന്നാൽ നീ അവരോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും</verse>
				<verse number="5">ഞാന്‍ നിങ്ങളുടെ മുമ്പിൽ വച്ച എന്‍റെ ന്യായപ്രമാണത്തെ അനുസരിച്ചു നടപ്പാനും നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കയില്ലങ്കിൽ,</verse>
				<verse number="6">ഞാന്‍ ഈ ആലയത്തെ ശീലോവിനു തുല്യമാക്കി ഈ നഗരത്തെ ഭൂമിയിലുള്ള സകല ജാതികള്‍ക്കും ശാപവാക്യമാക്കിത്തീര്‍ക്കും.</verse>
				<verse number="7">യിരെമ്യാവ് ഈ വാക്കുകളെ യഹോവയുടെ ആലയത്തിൽവച്ചു പറയുന്നതു പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും കേട്ടു.</verse>
				<verse number="8">എന്നാൽ സകല ജനത്തോടും പ്രസ്താവിപ്പാന്‍ യഹോവ കല്പിച്ചിരുന്നതൊക്കെയും യിരെമ്യാവ് പ്രസ്താവിച്ചു തീര്‍ന്നശേഷം, പുരോഹിതന്മാരും പ്രവാചകന്മാരും സകല ജനവും അവനെ പിടിച്ചു: നീ മരിക്കേണം നിശ്ചയം;</verse>
				<verse number="9">ഈ ആലയം ശീലോവിനു തുല്യമാകും, ഈ നഗരം നിവാസികള്‍ ഇല്ലാതെ ശൂന്യമാകും എന്നു നീ യഹോവയുടെ നാമത്തിൽ പ്രവചിച്ചിരിക്കുന്നതെന്ത് എന്നു പറഞ്ഞു ജനമൊക്കെയും യഹോവയുടെ ആലയത്തിൽ യിരെമ്യാവിന്‍റെ അടുക്കൽ വന്നുകൂടി.</verse>
				<verse number="10">ഈ കാര്യം യെഹൂദാപ്രഭുക്കന്മാര്‍ കേട്ടാറെ, അവര്‍ രാജാവിന്‍റെ അരമനയിൽനിന്നു യഹോവയുടെ ആലയത്തിലേക്കു കയറിച്ചെന്നു, യഹോവയുടെ ആലയത്തിന്‍റെ പുതിയ പടിവാതിലിന്‍റെ പ്രവേശനത്തിങ്കൽ ഇരുന്നു.</verse>
				<verse number="11">പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകല ജനത്തോടും: ഈ മനുഷ്യന്‍ മരണയോഗ്യന്‍; അവന്‍ ഈ നഗരത്തിനു വിരോധമായി പ്രവചിച്ചിരിക്കുന്നതു നിങ്ങള്‍ സ്വന്തചെവികൊണ്ടു കേട്ടുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="12">അതിനു യിരെമ്യാവ് സകല പ്രഭുക്കന്മാരോടും സര്‍വജനത്തോടും പറഞ്ഞത്: നിങ്ങള്‍ കേട്ടിരിക്കുന്ന വാക്കുകളൊക്കെയും ഈ ആലയത്തിനും ഈ നഗരത്തിനും വിരോധമായി പ്രവചിപ്പാന്‍ യഹോവ എന്നെ അയച്ചിരിക്കുന്നു.</verse>
				<verse number="13">ആകയാൽ നിങ്ങള്‍ നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് കേട്ടനുസരിപ്പിന്‍; എന്നാൽ യഹോവ നിങ്ങള്‍ക്കു വിരോധമായി അരുളിച്ചെയ്തിരിക്കുന്ന അനര്‍ഥത്തെക്കുറിച്ച് അനുതപിക്കും.</verse>
				<verse number="14">ഞാനോ ഇതാ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങള്‍ക്ക് ഇഷ്ടവും ന്യായവും ആയി തോന്നുന്നതുപോലെ എന്നോടു ചെയ്തുകൊള്‍വിന്‍.</verse>
				<verse number="15">എങ്കിലും നിങ്ങള്‍ എന്നെ കൊന്നുകളഞ്ഞാൽ, നിങ്ങള്‍ കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും വരുത്തും എന്ന് അറിഞ്ഞുകൊള്‍വിന്‍; നിങ്ങള്‍ കേള്‍ക്കെ ഈ വാക്കുകളൊക്കെയും പ്രസ്താവിക്കേണ്ടതിനു യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു സത്യം.</verse>
				<verse number="16">അപ്പോള്‍ പ്രഭുക്കന്മാരും സകല ജനവും പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഈ മനുഷ്യന്‍ മരണയോഗ്യനല്ല; അവന്‍ നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ അല്ലോ നമ്മോടു സംസാരിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="17">അനന്തരം ദേശത്തിലെ മൂപ്പന്മാരിൽ ചിലര്‍ എഴുന്നേറ്റു ജനത്തിന്‍റെ സര്‍വസംഘത്തോടും പറഞ്ഞത്:</verse>
				<verse number="18">യെഹൂദാരാജാവായ ഹിസ്കീയാവിന്‍റെ കാലത്തു മോരഷ്ട്യനായ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു: സീയോനെ വയൽപോലെ ഉഴുതുകളയും; യെരൂശലേം കല്ക്കുന്നായും ഈ ആലയമുള്ള പര്‍വതം വനാന്തരഗിരികളായും തീരും എന്നിങ്ങനെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="19">യെഹൂദാരാജാവായ ഹിസ്കീയാവും സര്‍വ യെഹൂദായും അവനെ കൊന്നുകളഞ്ഞുവോ? അവന്‍ യഹോവയെ ഭയപ്പെട്ടു, യഹോവയോടു ക്ഷമ യാചിക്കയും താന്‍ അവര്‍ക്കു വരുത്തുമെന്ന് അരുളിച്ചെയ്തിരുന്ന അനര്‍ഥത്തെക്കുറിച്ചു യഹോവ അനുതപിക്കയും ചെയ്തില്ലയോ? നാമോ നമ്മുടെ പ്രാണനു വലിയൊരു അനര്‍ഥം വരുത്തുവാന്‍ പോകുന്നു.</verse>
				<verse number="20">അങ്ങനെ തന്നെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്‍റെ മകനായ ഊരീയാവ് എന്നൊരുത്തന്‍ യഹോവയുടെ നാമത്തിൽ പ്രവചിച്ചു; അവന്‍ യിരെമ്യാവിന്‍റെ സകല വാക്കുകളെയുംപോലെ ഈ നഗരത്തിനും ഈ ദേശത്തിനും വിരോധമായി പ്രവചിച്ചു.</verse>
				<verse number="21">യെഹോയാക്കീംരാജാവും അവന്‍റെ സകല യുദ്ധവീരന്മാരും സകല പ്രഭുക്കന്മാരും അവന്‍റെ വാക്കുകളെ കേട്ടപ്പോള്‍, രാജാവ് അവനെ കൊന്നുകളവാന്‍ വിചാരിച്ചു; ഊരീയാവ് അതു കേട്ടു ഭയപ്പെട്ടു മിസ്രയീമിലേക്ക് ഓടിപ്പോയി.</verse>
				<verse number="22">യെഹോയാക്കീംരാജാവ് ചില ആളുകളെ, അഖ്ബോരിന്‍റെ മകനായ എൽനാഥാനെയും അവനോടുകൂടെ മറ്റു ചിലരെയും മിസ്രയീമിലേക്ക് അയച്ചു.</verse>
				<verse number="23">അവര്‍ ഊരീയാവെ മിസ്രയീമിൽനിന്നു യെഹോയാക്കീംരാജാവിന്‍റെ അടുക്കൽ കൊണ്ടുവന്നു; അവന്‍ അവനെ വാള്‍കൊണ്ടു കൊന്ന് അവന്‍റെ ശവത്തെ സാമാന്യജനത്തിന്‍റെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.</verse>
				<verse number="24">എന്നാൽ യിരെമ്യാവെ ജനത്തിന്‍റെ കൈയിൽ ഏല്പിച്ചു കൊല്ലാതിരിക്കേണ്ടതിനു ശാഫാന്‍റെ മകനായ അഹീക്കാം അവനു പിന്തുണയായിരുന്നു.</verse>
			</chapter>
			<chapter number="27">
				<verse number="1">യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ ആരംഭത്തിങ്കൽ യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:</verse>
				<verse number="2">യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: നീ കയറും നുകവും ഉണ്ടാക്കി നിന്‍റെ കഴുത്തിൽ വയ്ക്കുക.</verse>
				<verse number="3">പിന്നെ അവയെ യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ അടുക്കൽ വരുന്ന ദൂതന്മാരുടെ കൈയിൽ എദോംരാജാവിനും മോവാബുരാജാവിനും അമ്മോന്യരുടെ രാജാവിനും സോര്‍രാജാവിനും സീദോന്‍രാജാവിനും കൊടുത്തയച്ച്,</verse>
				<verse number="4">തങ്ങളുടെ യജമാനന്മാരോടു പറവാന്‍ നീ അവരോടു കല്പിക്കേണ്ടത്: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ യജമാനന്മാരോട് ഇപ്രകാരം പറവിന്‍:</verse>
				<verse number="5">ഞാന്‍ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്‍റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവനു ഞാന്‍ അതു കൊടുക്കും.</verse>
				<verse number="6">ഇപ്പോഴോ ഞാന്‍ ഈ ദേശങ്ങളെയൊക്കെയും എന്‍റെ ദാസനായി ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിൽ കൊടുത്തിരിക്കുന്നു; അവനെ സേവിക്കേണ്ടതിനു വയലിലെ മൃഗങ്ങളെയും ഞാന്‍ അവനു കൊടുത്തിരിക്കുന്നു.</verse>
				<verse number="7">സകല ജാതികളും അവനെയും അവന്‍റെ മകനെയും മകന്‍റെ മകനെയും അവന്‍റെ ദേശത്തിന്‍റെ കാലാവധിയാകുവോളം സേവിക്കും; അതിന്‍റെ ശേഷം അനേകംജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.</verse>
				<verse number="8">ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കയോ ബാബേൽരാജാവിന്‍റെ നുകത്തിനു കഴുത്തു കീഴ്പെടുത്തുകയോ ചെയ്യാത്ത ജാതിയെയും രാജ്യത്തെയും ഞാന്‍ അവന്‍റെ കൈകൊണ്ട് അവരെ മുടിച്ചുകളയുംവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">നിങ്ങള്‍ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന നിങ്ങളുടെ പ്രവാചകന്മാര്‍ക്കും പ്രശ്നക്കാര്‍ക്കും നിങ്ങളുടെ സ്വപ്നങ്ങള്‍ക്കും നിങ്ങളുടെ ശകുനവാദികള്‍ക്കും ക്ഷുദ്രക്കാര്‍ക്കും ചെവികൊടുക്കരുത്.</verse>
				<verse number="10">നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്ന് അകറ്റിക്കളവാനും ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിട്ട് നിങ്ങള്‍ നശിച്ചുപോകുവാനും ഇടയാകത്തക്കവണ്ണം അവര്‍ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു.</verse>
				<verse number="11">എന്നാൽ ബാബേൽരാജാവിന്‍റെ നുകത്തിനു കഴുത്തു കീഴ്പെടുത്തി അവനെ സേവിക്കുന്ന ജാതിയെ ഞാന്‍ അവരുടെ ദേശത്തു തന്നെ വസിക്കുമാറാക്കും; അവര്‍ അതിൽ കൃഷി ചെയ്ത് അവിടെ പാര്‍ക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">ഞാന്‍ അങ്ങനെ തന്നെ യെഹൂദാരാജാവായ സിദെക്കീയാവോടും പ്രസ്താവിച്ചതെന്തെന്നാൽ: നിങ്ങള്‍ ബാബേൽരാജാവിന്‍റെ നുകത്തിനു കഴുത്തു കീഴ്പെടുത്തി അവനെയും അവന്‍റെ ജനത്തെയും സേവിച്ചു ജീവിച്ചു കൊള്‍വിന്‍.</verse>
				<verse number="13">ബാബേൽരാജാവിനെ സേവിക്കാത്ത ജാതിയെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ നീയും നിന്‍റെ പ്രജകളും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുന്നത് എന്തിന്?</verse>
				<verse number="14">നിങ്ങള്‍ ബാബേൽരാജാവിനെ സേവിക്കേണ്ടിവരികയില്ല എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്; അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നത്.</verse>
				<verse number="15">ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്‍റെ നാമത്തിൽ ഭോഷ്കു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="16">പിന്നെ ഞാന്‍ പുരോഹിതന്മാരോടും ഈ സകല ജനത്തോടും പ്രസ്താവിച്ചതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയംവക ഉപകരണങ്ങള്‍ ഇപ്പോള്‍ ക്ഷണത്തിൽ ബാബേലിൽനിന്നു തിരികെ കൊണ്ടുവരും എന്നിങ്ങനെ പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കു കേള്‍ക്കരുത്: അവര്‍ ഭോഷ്കത്രേ നിങ്ങളോടു പ്രവചിക്കുന്നത്.</verse>
				<verse number="17">അവര്‍ക്കു ചെവി കൊടുക്കരുത്; ബാബേൽരാജാവിനെ സേവിച്ചു ജീവിച്ചുകൊള്‍വിന്‍; ഈ നഗരം ശൂന്യമായിത്തീരുന്നതെന്തിന്?</verse>
				<verse number="18">അവര്‍ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാട് അവര്‍ക്കുണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്‍റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന് അവര്‍ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.</verse>
				<verse number="19">ബാബേൽരാജാവായ നെബൂഖദ്നേസര്‍, യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദായിലും യെരൂശലേമിലും ഉള്ള സകല കുലീനന്മാരെയും യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചു കൊണ്ടുപോയപ്പോള്‍,</verse>
				<verse number="20">അവന്‍ എടുക്കാതെ വച്ചിരുന്ന സ്തംഭങ്ങളെയും കടലിനെയും പീഠങ്ങളെയും ഈ നഗരത്തിൽ ശേഷിച്ചിരിക്കുന്ന ശേഷം ഉപകരണങ്ങളെയും കുറിച്ചു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="21">അതേ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്‍റെ അരമനയിലും യെരൂശലേമിലും ശേഷിപ്പുള്ള ഉപകരണങ്ങളെക്കുറിച്ചുതന്നെ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="22">അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവരെ സന്ദര്‍ശിക്കുന്ന നാള്‍വരെ, അവ അവിടെ ഇരിക്കും; പിന്നത്തേതിൽ ഞാന്‍ അവയെ ഈ സ്ഥലത്തു മടക്കി വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="28">
				<verse number="1">ആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്‍റെ മകന്‍ ഹനന്യാപ്രവാചകന്‍ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സര്‍വജനത്തിന്‍റെയും മുമ്പിൽവച്ച് എന്നോടു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേൽരാജാവിന്‍റെ നുകം ഒടിച്ചുകളയുന്നു.</verse>
				<verse number="3">ബാബേൽരാജാവായ നെബൂഖദ്നേസര്‍ ഈ സ്ഥലത്തുനിന്ന് എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെയൊക്കെയും ഞാന്‍ രണ്ടു സംവത്സരത്തിനകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;</verse>
				<verse number="4">യെഹോയാക്കീമിന്‍റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാന്‍ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാന്‍ ബാബേൽരാജാവിന്‍റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="5">അപ്പോള്‍ യിരെമ്യാപ്രവാചകന്‍ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകല ജനവും കേള്‍ക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞത്:</verse>
				<verse number="6">ആമേന്‍, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയംവക ഉപകരണങ്ങളെയും സകല ബദ്ധന്മാരെയും അവന്‍ ബാബേലിൽനിന്ന് ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ച വാക്കുകളെ യഹോവ നിവര്‍ത്തിക്കുമാറാകട്ടെ!</verse>
				<verse number="7">എങ്കിലും ഞാന്‍ നിന്നോടും സകല ജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊള്‍ക.</verse>
				<verse number="8">എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാര്‍ അനേകം ദേശങ്ങള്‍ക്കും വലിയ രാജ്യങ്ങള്‍ക്കും വിരോധമായി യുദ്ധവും അനര്‍ഥവും മഹാമാരിയും പ്രവചിച്ചു.</verse>
				<verse number="9">സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്‍റെ വചനം നിവൃത്തിയാകുമ്പോള്‍, അവന്‍ സത്യമായിട്ടു യഹോവ അയച്ച പ്രവാചകന്‍ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകന്‍ പറഞ്ഞു.</verse>
				<verse number="10">അപ്പോള്‍ ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്‍റെ കഴുത്തിൽനിന്ന് ആ നുകം എടുത്ത് ഒടിച്ചുകളഞ്ഞിട്ട്,</verse>
				<verse number="11">സകല ജനവും കേള്‍ക്കെ: ഇങ്ങനെ ഞാന്‍ രണ്ടു സംവത്സരത്തിനകം ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ നുകം സകല ജാതികളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്‍റെ വഴിക്കുപോയി.</verse>
				<verse number="12">ഹനന്യാപ്രവാചകന്‍ യിരെമ്യാപ്രവാചകന്‍റെ കഴുത്തിൽനിന്ന് നുകം എടുത്ത് ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="13">നീ ചെന്നു ഹനന്യാവോടു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിനു പകരം നീ ഇരുമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.</verse>
				<verse number="14">എങ്ങനെയെന്നാൽ യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ളൊരു നുകം ഞാന്‍ ഈ സകല ജാതികളുടെയും കഴുത്തിൽ വച്ചിരിക്കുന്നു; അവര്‍ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാന്‍ അവനു കൊടുത്തിരിക്കുന്നു.</verse>
				<verse number="15">പിന്നെ യിരെമ്യാപ്രവാചകന്‍ ഹനന്യാപ്രവാചകനോട്: ഹനന്യാവേ, കേള്‍ക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു.</verse>
				<verse number="16">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവയ്ക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="17">അങ്ങനെ ഹനന്യാപ്രവാചകന്‍ ആയാണ്ടിൽ തന്നെ ഏഴാം മാസത്തിൽ മരിച്ചു.</verse>
			</chapter>
			<chapter number="29">
				<verse number="1">യെഖൊന്യാരാജാവും രാജമാതാവും ഷണ്ഡന്മാരും യെഹൂദായിലും യെരൂശലേമിലും ഉള്ള പ്രഭുക്കന്മാരും ശില്പികളും കൊല്ലന്മാരും യെരൂശലേം വിട്ടുപോയശേഷം,</verse>
				<verse number="2">യിരെമ്യാപ്രവാചകന്‍ ബദ്ധന്മാരുടെ മൂപ്പന്മാരിൽ ശേഷിപ്പുള്ളവര്‍ക്കും പുരോഹിതന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും നെബൂഖദ്നേസര്‍ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന സകല ജനത്തിനും</verse>
				<verse number="3">യെഹൂദാരാജാവായ സിദെക്കീയാവ് ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കൽ ബാബേലിലേക്ക് അയച്ച ശാഫാന്‍റെ മകനായ എലാസയുടെയും ഹില്ക്കീയാവിന്‍റെ മകനായ ഗെമര്യാവിന്‍റെയും കൈവശം യെരൂശലേമിൽനിന്നു കൊടുത്തയച്ച ലേഖനത്തിലെ വിവരം എന്തെന്നാൽ:</verse>
				<verse number="4">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താന്‍ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടു പോകുമാറാക്കിയ സകല ബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="5">നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍.</verse>
				<verse number="6">ഭാര്യമാരെ പരിഗ്രഹിച്ചു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിപ്പിന്‍; നിങ്ങള്‍ അവിടെ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു പുത്രന്മാര്‍ക്കു ഭാര്യമാരെ എടുക്കയും പുത്രിമാരെ പുരുഷന്മാര്‍ക്കു കൊടുക്കയും ചെയ്‍വിന്‍; അവരും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കട്ടെ.</verse>
				<verse number="7">ഞാന്‍ നിങ്ങളെ ബദ്ധന്മാരായി കൊണ്ടു പോകുമാറാക്കിയ പട്ടണത്തിന്‍റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാര്‍ഥിപ്പിന്‍; അതിനു നന്മ ഉണ്ടെങ്കിൽ നിങ്ങള്‍ക്കും നന്മ ഉണ്ടാകും.</verse>
				<verse number="8">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും പ്രശ്നക്കാരും നിങ്ങളെ ചതിക്കരുത്; നിങ്ങള്‍ കാണുന്ന സ്വപ്നങ്ങളെ കൂട്ടാക്കുകയും അരുത്.</verse>
				<verse number="9">അവര്‍ എന്‍റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്നു; ഞാനവരെ അയച്ചിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാന്‍ നിങ്ങളെ സന്ദര്‍ശിച്ച് ഈ സ്ഥലത്തേക്കു മടക്കി വരുത്തുമെന്നു നിങ്ങളോടുള്ള എന്‍റെ വചനം ഞാന്‍ നിവര്‍ത്തിക്കയുള്ളൂ.</verse>
				<verse number="11">നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു; അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുള്ള നിരൂപണങ്ങള്‍ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">നിങ്ങള്‍ എന്നോട് അപേക്ഷിച്ച് എന്‍റെ സന്നിധിയിൽവന്നു പ്രാര്‍ഥിക്കയും ഞാന്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കയും ചെയ്യും.</verse>
				<verse number="13">നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും.</verse>
				<verse number="14">നിങ്ങള്‍ എന്നെ കണ്ടെത്തുവാന്‍ ഞാന്‍ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിങ്ങളുടെ പ്രവാസം മാറ്റും; ഞാന്‍ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ജാതികളിൽനിന്നും എല്ലായിടങ്ങളിലും നിന്നും നിങ്ങളെ ശേഖരിച്ചു ഞാന്‍ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നെ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="15">യഹോവ ഞങ്ങള്‍ക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേല്പിച്ചിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.</verse>
				<verse number="16">ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ പാര്‍ക്കുന്ന സകല ജനത്തെയും കുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.</verse>
				<verse number="17">അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ അവര്‍ക്കു വാളും ക്ഷാമവും മഹാമാരിയും അയച്ച്, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തിപ്പഴത്തിന് അവരെ സമമാക്കും.</verse>
				<verse number="18">ഞാന്‍ അവരെ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വേട്ടയാടി ഭൂതലത്തിലെ സകല രാജ്യങ്ങള്‍ക്കും ഭയഹേതുവും ഞാന്‍ അവരെ നീക്കിക്കളഞ്ഞ സകല ജാതികളുടെയും ഇടയിൽ ഒരു ശാപവാക്യവും സ്തംഭനഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.</verse>
				<verse number="19">പ്രവാചകന്മാരായ എന്‍റെ ദാസന്മാര്‍ മുഖാന്തരം ഞാന്‍ പറഞ്ഞയച്ച വചനങ്ങളെ അവര്‍ കേള്‍ക്കായ്കകൊണ്ടുതന്നെ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ ഇടവിടാതെ അവരെ അയച്ചിട്ടും നിങ്ങള്‍ കേട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="20">അതുകൊണ്ടു ഞാന്‍ യെരൂശലേമിൽനിന്നു ബാബേലിലേക്ക് അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍!</verse>
				<verse number="21">എന്‍റെ നാമത്തിൽ നിങ്ങളോടു ഭോഷ്കു പ്രവചിക്കുന്ന കോലായാവിന്‍റെ മകനായ ആഹാബിനെക്കുറിച്ചും മയസേയാവിന്‍റെ മകനായ സിദെക്കീയാവെക്കുറിച്ചും, യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിൽ ഏല്പിക്കും; നിങ്ങള്‍ കാണ്‍കെ അവന്‍ അവരെ കൊന്നുകളയും.</verse>
				<verse number="22">ബാബേൽരാജാവ് തീയിൽ ഇട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവെപ്പോലെയും ആഹാബിനെപ്പോലെയും യഹോവ നിന്നെ ആക്കട്ടെ എന്നു ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെച്ചൊല്ലി പറയും.</verse>
				<verse number="23">അവര്‍ യിസ്രായേലിൽ വഷളത്തം പ്രവര്‍ത്തിച്ചു തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരോടു വ്യഭിചാരം ചെയ്കയും ഞാന്‍ അവരോടു കല്പിച്ചിട്ടില്ലാത്ത വചനം വ്യാജമായി എന്‍റെ നാമത്തിൽ പ്രസ്താവിക്കയും ചെയ്തിരിക്കുന്നു; ഞാന്‍ അത് അറിയുന്നു, സാക്ഷിയും ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="24">നെഹെലാമ്യനായ ശെമയ്യാവോടു നീ പറയേണ്ടത്:</verse>
				<verse number="25">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യെരൂശലേമിലെ സകല ജനത്തിനും മയസേയാവിന്‍റെ മകനായ സെഫന്യാപുരോഹിതനും സകല പുരോഹിതന്മാര്‍ക്കും നിന്‍റെ പേരുവച്ച് അയച്ച എഴുത്തുകളിൽ: നിങ്ങള്‍ യഹോവയുടെ ആലയത്തിൽ ഭ്രാന്തുപിടിച്ചു പ്രവചിക്കുന്ന</verse>
				<verse number="26">ഏതു മനുഷ്യനെയും പിടിച്ച് ആമത്തിലും വിലങ്ങിലും ഇടേണ്ടതിനു യഹോവനിന്നെ യെഹോയാദാപുരോഹിതനു പകരം പുരോഹിതനാക്കിയിരിക്കുന്നു.</verse>
				<verse number="27">ആകയാൽ നിങ്ങളോടു പ്രവചിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവെ നീ ശാസിക്കാതെ ഇരിക്കുന്നതെന്ത്?</verse>
				<verse number="28">അതുകൊണ്ടല്ലോ അവന്‍ ബാബേലിൽ ഞങ്ങള്‍ക്ക് ആളയച്ചു: ഈ പ്രവാസം ദീര്‍ഘം ആയിരിക്കും; നിങ്ങള്‍ വീടുകളെ പണിതു പാര്‍പ്പിന്‍; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിന്‍ എന്നു പറയിച്ചത്? എന്നു പ്രസ്താവിച്ചുവല്ലോ.</verse>
				<verse number="29">ഈ എഴുത്ത് സെഫന്യാപുരോഹിതന്‍ യിരെമ്യാപ്രവാചകന്‍ കേള്‍ക്കെ വായിച്ചിരുന്നു.</verse>
				<verse number="30">അപ്പോള്‍ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:</verse>
				<verse number="31">നീ സകല പ്രവാസികള്‍ക്കും ആളയച്ചു, നെഹെലാമ്യനായ ശെമയ്യാവെക്കുറിച്ചു പറയിക്കേണ്ടത്; യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവെ ഞാന്‍ അയയ്ക്കാതെ ഇരുന്നിട്ടും അവന്‍ നിങ്ങളോടു പ്രവചിച്ചു നിങ്ങളെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കിയതുകൊണ്ടു</verse>
				<verse number="32">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നെഹെലാമ്യനായ ശെമയ്യാവെയും അവന്‍റെ സന്തതിയെയും സന്ദര്‍ശിക്കും; ഈ ജനത്തിന്‍റെ മധ്യേ പാര്‍പ്പാന്‍ അവന് ആരും ഉണ്ടാകയില്ല; എന്‍റെ ജനത്തിനു ഞാന്‍ വരുത്തുവാനിരിക്കുന്ന നന്മ അവന്‍ അനുഭവിക്കയുമില്ല; അവന്‍ യഹോവയ്ക്കു വിരോധമായി ദ്രോഹം സംസാരിച്ചുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="30">
				<verse number="1">യഹോവയിങ്കൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:</verse>
				<verse number="2">യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നോട് അരുളിച്ചെയ്തിരിക്കുന്ന സകല വചനങ്ങളെയും ഒരു പുസ്തകത്തിൽ എഴുതിവയ്ക്കുക.</verse>
				<verse number="3">ഞാന്‍ യിസ്രായേലും യെഹൂദായുമായ എന്‍റെ ജനത്തിന്‍റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്: ഞാന്‍ അവരുടെ പിതാക്കന്മാര്‍ക്ക് കൊടുത്ത ദേശത്തേക്ക് അവരെ മടക്കിവരുത്തും; അവര്‍ അതിനെ കൈവശമാക്കും എന്ന് യഹോവയുടെ അരുളപ്പാട്.</verse>
				<verse number="4">യഹോവ യിസ്രായേലിനെയും യെഹൂദായെയും കുറിച്ച് അരുളിച്ചെയ്ത വചനങ്ങളാവിത്:</verse>
				<verse number="5">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാം നടുക്കത്തിന്‍റെ മുഴക്കം കേട്ടിരിക്കുന്നു; സമാധാനമല്ല, ഭയമത്രേ ഉള്ളത്.</verse>
				<verse number="6">പുരുഷന്‍ പ്രസവിക്കുമാറുണ്ടോ എന്നു ചോദിച്ചുനോക്കുവിന്‍! ഏതു പുരുഷനും നോവു കിട്ടിയ സ്ത്രീയെപ്പോലെ കൈ നടുവിനു കൊടുത്തിരിക്കുന്നതും ഏതു മുഖവും വിളറി ഇരിക്കുന്നതും ഞാന്‍ കാണുന്നത് എന്ത്?</verse>
				<verse number="7">ആ നാള്‍പോലെ വേറേ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിനു കഷ്ടകാലം തന്നെ; എങ്കിലും അവന്‍ അതിൽനിന്നു രക്ഷിക്കപ്പെടും.</verse>
				<verse number="8">അന്നു ഞാന്‍ അവന്‍റെ നുകം നിന്‍റെ കഴുത്തിൽനിന്ന് ഒടിച്ചു ബന്ധനങ്ങളെ അറുത്തുകളയും; അന്യന്മാര്‍ ഇനി അവനെക്കൊണ്ടു സേവ ചെയ്യിക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">അവര്‍ തങ്ങളുടെ ദൈവമായ യഹോവയെയും ഞാന്‍ അവര്‍ക്ക് എഴുന്നേല്പിപ്പാനുള്ള രാജാവായ ദാവീദിനെയും സേവിക്കും.</verse>
				<verse number="10">ആകയാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.</verse>
				<verse number="11">നിന്നെ രക്ഷിപ്പാന്‍ ഞാന്‍ നിന്നോടുകൂടെയുണ്ട് എന്നു യഹോവയുടെ അരുളപ്പാട്; നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും, നിന്നെ ഞാന്‍ മുടിച്ചുകളകയില്ല; ഞാന്‍ നിന്നെ ന്യായത്തോടെ ശിക്ഷിക്കും; ശിക്ഷിക്കാതെ വിടുകയില്ലതാനും.</verse>
				<verse number="12">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ പരിക്കു മാറാത്തതും നിന്‍റെ മുറിവു വിഷമമുള്ളതുമാകുന്നു.</verse>
				<verse number="13">നിന്‍റെ വ്യവഹാരം നടത്തുവാന്‍ ആരുമില്ല; നിന്‍റെ മുറിവിന് ഇടുവാന്‍ മരുന്നും കുഴമ്പും ഇല്ല.</verse>
				<verse number="14">നിന്‍റെ സ്നേഹിതന്മാരൊക്കെയും നിന്നെ മറന്നിരിക്കുന്നു; നിന്‍റെ അകൃത്യത്തിന്‍റെ ആധിക്യം നിമിത്തവും നിന്‍റെ പാപത്തിന്‍റെ പെരുപ്പം നിമിത്തവും ഞാന്‍ നിന്നെ ശത്രു അടിക്കുന്നതു പോലെയും ക്രൂരന്‍ ശിക്ഷിക്കുന്നതുപോലെയും അടിച്ചിരിക്കകൊണ്ട് അവര്‍ നിന്നെ നോക്കുന്നില്ല.</verse>
				<verse number="15">നിന്‍റെ പരുക്കിനെയും മാറാത്ത വേദനയെയും കുറിച്ചു നിലവിളിക്കുന്നത് എന്തിന്? നിന്‍റെ അകൃത്യത്തിന്‍റെ ആധിക്യം നിമിത്തവും നിന്‍റെ പാപത്തിന്‍റെ പെരുപ്പം നിമിത്തവും അല്ലോ ഞാന്‍ ഇതു നിന്നോടു ചെയ്തിരിക്കുന്നത്.</verse>
				<verse number="16">അതുകൊണ്ട് നിന്നെ തിന്നുകളയുന്നവരെല്ലാവരും തിന്നുകളയപ്പെടും; നിന്‍റെ സകല വൈരികളും ഒട്ടൊഴിയാതെ പ്രവാസത്തിലേക്കു പോകും; നിന്നെ കൊള്ളയിടുന്നവര്‍ കൊള്ളയായിത്തീരും; നിന്നെ കവര്‍ച്ച ചെയ്യുന്നവരെയൊക്കെയും ഞാന്‍ കവര്‍ച്ചയ്ക്ക് ഏല്പിക്കും.</verse>
				<verse number="17">അവര്‍ നിന്നെ ഭ്രഷ്ടയെന്നും ആരും തിരിഞ്ഞുനോക്കാത്ത സീയോന്‍ എന്നും വിളിക്കകൊണ്ട്, ഞാന്‍ നിന്‍റെ മുറിവുകളെ പൊറുപ്പിച്ചു നിനക്ക് ആരോഗ്യം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യാക്കോബിന്‍കൂടാരങ്ങളുടെ പ്രവാസം മാറ്റി അവന്‍റെ നിവാസങ്ങളോടു കരുണ കാണിക്കും; നഗരം അതിന്‍റെ കല്ക്കുന്നിന്മേൽ പണിയപ്പെടും; അരമനയും യഥാസ്ഥാനപ്പെടും.</verse>
				<verse number="19">അവയിൽനിന്നു സ്തോത്രവും സന്തോഷിക്കുന്നവരുടെ ഘോഷവും പുറപ്പെടും; ഞാന്‍ അവരെ വര്‍ധിപ്പിക്കും; അവര്‍ കുറഞ്ഞു പോകയില്ല; ഞാന്‍ അവരെ മഹത്ത്വീകരിക്കും; അവര്‍ എളിമപ്പെടുകയുമില്ല.</verse>
				<verse number="20">അവരുടെ മക്കളും പണ്ടത്തെപ്പോലെ ആകും; അവരുടെ സഭ എന്‍റെ മുമ്പാകെ നിലനില്ക്കും; അവരെ ഉപദ്രവിക്കുന്ന എല്ലാവരെയും ഞാന്‍ സന്ദര്‍ശിക്കും.</verse>
				<verse number="21">അവരുടെ പ്രഭു അവരിൽനിന്നു തന്നെ ഉണ്ടാകും; അവരുടെ അധിപതി അവരുടെ നടുവിൽനിന്ന് ഉദ്ഭവിക്കും; ഞാന്‍ അവനെ അടുപ്പിക്കും, അവന്‍ എന്നോട് അടുക്കും; അല്ലാതെ എന്നോട് അടുപ്പാന്‍ ധൈര്യപ്പെടുന്നവന്‍ ആര്‍? എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="22">അങ്ങനെ നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.</verse>
				<verse number="23">യഹോവയുടെ ക്രോധം എന്ന ചുഴലിക്കാറ്റ്, കടുപ്പമായി അടിക്കുന്ന ചുഴലിക്കാറ്റു തന്നെ, പുറപ്പെടുന്നു; അതു ദുഷ്ടന്മാരുടെ തലമേൽ ചുഴന്നടിക്കും.</verse>
				<verse number="24">യഹോവയുടെ ഉഗ്രകോപം അവന്‍റെ മനസ്സിലെ നിര്‍ണയങ്ങളെ നടത്തി നിവര്‍ത്തിക്കുവോളം മടങ്ങുകയില്ല; ഭാവികാലത്തു നിങ്ങള്‍ അതു ഗ്രഹിക്കും.</verse>
			</chapter>
			<chapter number="31">
				<verse number="1">ആ കാലത്തു ഞാന്‍ യിസ്രായേലിന്‍റെ സകല വംശങ്ങള്‍ക്കും ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="2">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വാളിനു തെറ്റി ശേഷിച്ച ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാന്‍ യിസ്രായേലിനു വിശ്രാമം വരുത്തുവാന്‍ പോകുന്നു.</verse>
				<verse number="3">യഹോവ ദൂരത്തുനിന്ന് എനിക്കു പ്രത്യക്ഷമായി അരുളിച്ചെയ്തത്: നിത്യസ്നേഹംകൊണ്ടു ഞാന്‍ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിനക്കു ദയ ദീര്‍ഘമാക്കിയിരിക്കുന്നു.</verse>
				<verse number="4">യിസ്രായേൽകന്യകേ, ഞാന്‍ നിനക്കു വീണ്ടും അഭിവൃദ്ധി വരുത്തുകയും നീ അഭിവൃദ്ധി പ്രാപിക്കയും ചെയ്യും;</verse>
				<verse number="5">നീ ഇനിയും ചേലോടെ തപ്പ് എടുത്തുകൊണ്ടു സന്തോഷിച്ച്, നൃത്തം ചെയ്യുന്നവരുടെ നിരയിൽ പുറപ്പെടും. നീ ഇനിയും ശമര്യാപര്‍വതങ്ങളിൽ മുന്തിരിത്തോട്ടം ഉണ്ടാക്കും; കൃഷിക്കാര്‍ കൃഷിചെയ്തു ഫലം അനുഭവിക്കും.</verse>
				<verse number="6">എഴുന്നേല്പിന്‍; നാം സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു കയറിപ്പോക എന്നു കാവല്ക്കാര്‍ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാള്‍ വരും.</verse>
				<verse number="7">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബിനെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിന്‍! ജാതികളുടെ തലവനെക്കുറിച്ചു സന്തോഷിച്ച് ആര്‍പ്പിടുവിന്‍! ഘോഷിച്ചും സ്തുതിച്ചുംകൊണ്ട്: യഹോവേ, യിസ്രായേലിന്‍റെ ശേഷിപ്പായിരിക്കുന്ന നിന്‍റെ ജനത്തെ രക്ഷിക്കേണമേ എന്നു പറവിന്‍!</verse>
				<verse number="8">ഞാന്‍ അവരെ വടക്കുദേശത്തുനിന്നു വരുത്തുകയും ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവരെയും അവരോടുകൂടെ കുരുടനെയും മുടന്തനെയും ഗര്‍ഭിണിയെയും നോവുകിട്ടിയവളെയും എല്ലാം ശേഖരിക്കയും ചെയ്യും; അങ്ങനെ വലിയൊരു സംഘം ഇവിടേക്കു മടങ്ങിവരും.</verse>
				<verse number="9">അവര്‍ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയിൽ ഞാന്‍ അവരെ നീര്‍ത്തോടുകള്‍ക്കരികെ നടത്തും; ഞാന്‍ യിസ്രായേലിനു പിതാവും എഫ്രയീം എന്‍റെ ആദ്യജാതനുമല്ലോ.</verse>
				<verse number="10">ജാതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍! ദൂരദ്വീപുകളിൽ അതിനെ പ്രസ്താവിപ്പിന്‍! യിസ്രായേലിനെ ചിതറിച്ചവന്‍ അവനെ കൂട്ടിച്ചേര്‍ത്തു, ഒരിടയന്‍ തന്‍റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിന്‍.</verse>
				<verse number="11">യഹോവ യാക്കോബിനെ വീണ്ടെടുത്ത് അവനെക്കാള്‍ ബലവാനായവന്‍റെ കൈയിൽനിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.</verse>
				<verse number="12">അവര്‍ വന്നു സീയോന്‍മുകളിൽ കയറി ഘോഷിച്ചുല്ലസിക്കും; ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകള്‍, കാളക്കുട്ടികള്‍ എന്നിങ്ങനെയുള്ള യഹോവയുടെ നന്മയിലേക്ക് ഓടിവരും; അവരുടെ പ്രാണന്‍ നനഞ്ഞിരിക്കുന്ന തോട്ടംപോലെയാകും; അവര്‍ ഇനി ക്ഷീണിച്ചു പോകയുമില്ല.</verse>
				<verse number="13">അന്നു കന്യകയും യൗവനക്കാരും വൃദ്ധന്മാരും ഒരുപോലെ നൃത്തം ചെയ്തു സന്തോഷിക്കും; ഞാന്‍ അവരുടെ ദുഃഖം മാറ്റി സന്തോഷമാക്കും; ഞാന്‍ അവരെ ആശ്വസിപ്പിച്ചു സങ്കടം പോക്കി സന്തോഷിപ്പിക്കും.</verse>
				<verse number="14">ഞാന്‍ പുരോഹിതന്മാരുടെ പ്രാണനെ പുഷ്‍ടികൊണ്ടു തണുപ്പിക്കും; എന്‍റെ ജനം എന്‍റെ നന്മകൊണ്ടു തൃപ്തിപ്രാപിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="15">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമായിൽ ഒരു ശബ്ദം കേള്‍ക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചലും തന്നെ; റാഹേൽ തന്‍റെ മക്കളെക്കുറിച്ചു കരയുന്നു; അവര്‍ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊള്‍വാന്‍ അവള്‍ക്കു മനസ്സില്ല.</verse>
				<verse number="16">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കരയാതെ നിന്‍റെ ശബ്ദവും കണ്ണുനീര്‍ വാര്‍ക്കാതെ നിന്‍റെ കണ്ണും അടക്കിക്കൊള്‍ക; നിന്‍റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും; അവര്‍ ശത്രുവിന്‍റെ ദേശത്തുനിന്നു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="17">നിന്‍റെ ഭാവിയെക്കുറിച്ചു പ്രത്യാശയുണ്ട്; നിന്‍റെ മക്കള്‍ തങ്ങളുടെ ദേശത്തേക്കു മടങ്ങിവരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">നീ എന്നെ ശിക്ഷിച്ചു; മരുക്കമില്ലാത്ത കാളക്കുട്ടിയെപ്പോലെ ഞാന്‍ ശിക്ഷ പ്രാപിച്ചിരിക്കുന്നു; ഞാന്‍ മടങ്ങിവരേണ്ടതിന് എന്നെ മടക്കിവരുത്തേണമേ; നീ എന്‍റെ ദൈവമായ യഹോവയല്ലോ.</verse>
				<verse number="19">ഞാന്‍ തെറ്റിപ്പോയശേഷം അനുതപിച്ചും ഉപദേശം ലഭിച്ചശേഷം തുടമേൽ അടിച്ചു നാണിച്ചും ലജ്ജിച്ചുമിരിക്കുന്നു; എന്‍റെ യൗവനത്തിലെ നിന്ദയല്ലോ ഞാന്‍ വഹിക്കുന്നത് എന്നിങ്ങനെ എഫ്രയീം വിലപിക്കുന്നതു ഞാന്‍ നല്ലവണ്ണം കേട്ടിരിക്കുന്നു.</verse>
				<verse number="20">എഫ്രയീം എന്‍റെ വാത്സല്യപുത്രനോ? ഓമനക്കുട്ടിയോ? ഞാന്‍ അവനു വിരോധമായി സംസാരിക്കുമ്പോഴൊക്കെയും അവനെക്കുറിച്ച് എന്‍റെ മനസ്സിൽ സ്ഥായിതോന്നുന്നു; അതുകൊണ്ട് എന്‍റെ ഉള്ളം അവനെച്ചൊല്ലി ഉരുകുന്നു; ഞാന്‍ അവനോടു കരുണ കാണിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="21">നിനക്ക് അടയാളങ്ങളെ വയ്ക്കുക; കൈ ചൂണ്ടികളെ നാട്ടുക; നീ പോയ പെരുവഴി മനസ്സിൽ വച്ചു കൊള്‍ക; യിസ്രായേൽകന്യകേ, മടങ്ങിവരിക; നിന്‍റെ ഈ പട്ടണങ്ങളിലേക്കു തന്നെ മടങ്ങിവരിക.</verse>
				<verse number="22">വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നു നടക്കും? യഹോവ ദേശത്ത് ഒരു പുതുമ സൃഷ്‍ടിക്കുന്നു: സ്ത്രീ പുരുഷനെ ചുറ്റി പരിപാലിക്കും.</verse>
				<verse number="23">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ അവര്‍ ഇനിയും യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും, നീതിനിവാസമേ, വിശുദ്ധപര്‍വതമേ, യഹോവ നിന്നെ അനുഗ്രഹിക്കുമാറാകട്ടെ എന്നീ വാക്കു പറയും.</verse>
				<verse number="24">അതിൽ യെഹൂദായും അതിന്‍റെ സകല നഗരവാസികളും കൃഷിക്കാരും ആട്ടിന്‍കൂട്ടങ്ങളോടുകൂടെ സഞ്ചരിക്കുന്നവരും ഒരുപോലെ പാര്‍ക്കും.</verse>
				<verse number="25">ദാഹിച്ചിരിക്കുന്നവനെ ഞാന്‍ തണുപ്പിക്കും; വിശന്നു ക്ഷീണിച്ചിരിക്കുന്ന ഏവനും ഞാന്‍ തൃപ്തി വരുത്തും.</verse>
				<verse number="26">ഇതിങ്കൽ ഞാന്‍ ഉണര്‍ന്ന് എന്‍റെ നിദ്ര എനിക്കു സുഖകരമായിരുന്നു എന്നു കണ്ടു.</verse>
				<verse number="27">ഞാന്‍ യിസ്രായേൽഗൃഹത്തിലും യെഹൂദാഗൃഹത്തിലും മനുഷ്യരുടെയും മൃഗങ്ങളുടെയും വിത്ത് വിതയ്ക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="28">അന്നു ഞാന്‍ പറിപ്പാനും പൊളിപ്പാനും ഇടിപ്പാനും നശിപ്പിപ്പാനും കഷ്ടപ്പെടുത്തുവാനും അവരുടെമേൽ ജാഗരിച്ചിരുന്നതുപോലെ പണിവാനും നടുവാനും അവരുടെമേൽ ജാഗരിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="29">അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ച് എന്ന് അവര്‍ അന്നാളിൽ ഇനി പറകയില്ല.</verse>
				<verse number="30">ഓരോരുത്തന്‍ താന്താന്‍റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ച മുന്തിരിങ്ങാ തിന്നുന്നവന്‍റെ പല്ലേ പുളിക്കുകയുള്ളൂ.</verse>
				<verse number="31">ഞാന്‍ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="32">ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്കുപിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാന്‍ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാന്‍ അവര്‍ക്കു ഭര്‍ത്താവായിരുന്നിട്ടും അവര്‍ എന്‍റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="33">എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="34">ഇനി അവരിൽ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും യഹോവയെ അറിക എന്ന് ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാന്‍ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓര്‍ക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="35">സൂര്യനെ പകൽ വെളിച്ചത്തിനും ചന്ദ്രന്‍റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും കടലിലെ തിരകള്‍ അലറുവാന്‍ തക്കവണ്ണം അതിനെ ഇളക്കുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="36">ഈ വ്യവസ്ഥ എന്‍റെ മുമ്പിൽനിന്നു മാറിപ്പോകുന്നുവെങ്കിൽ, യിസ്രായേൽസന്തതിയും സദാകാലം എന്‍റെ മുമ്പിൽ ഒരു ജാതിയാകാതവണ്ണം മുടിഞ്ഞു പോകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="37">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മീതെ ആകാശത്തെ അളക്കുവാനും താഴെ ഭൂമിയുടെ അടിസ്ഥാനങ്ങളെ ശോധനചെയ്‍വാനും കഴിയുമെങ്കിൽ, ഞാനും യിസ്രായേൽസന്തതിയെയൊക്കെയും അവര്‍ ചെയ്ത സകലവും നിമിത്തം തള്ളിക്കളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="38">ഈ നഗരം ഹനനേൽഗോപുരംമുതൽ കോണ്‍വാതിൽവരെ യഹോവയ്ക്കായി പണിവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="39">അളവുചരടു പിന്നെയും നേരേ ഗാരേബ്കുന്നിലേക്കു ചെന്നു ഗോവഹിലേക്കു തിരിയും.</verse>
				<verse number="40">ശവങ്ങള്‍ക്കും വെണ്ണീറിനും ഉള്ള താഴ്വര മുഴുവനും കിദ്രോന്‍തോടുവരെയും കിഴക്കോട്ടു കുതിരവാതിലിന്‍റെ കോണുവരെയും ഉള്ള നിലങ്ങള്‍ മുഴുവനും യഹോവയ്ക്കു വിശുദ്ധമായിരിക്കും; അതിനെ ഇനി ഒരുനാളും പറിച്ചുകളകയില്ല, ഇടിച്ചുകളകയുമില്ല.</verse>
			</chapter>
			<chapter number="32">
				<verse number="1">യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ പത്താം ആണ്ടിൽ, നെബൂഖദ്നേസരിന്‍റെ പതിനെട്ടാം ആണ്ടിൽതന്നെ, യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്.</verse>
				<verse number="2">അന്നു ബാബേൽരാജാവിന്‍റെ സൈന്യം യെരൂശലേമിനെ നിരോധിച്ചിരുന്നു; യിരെമ്യാപ്രവാചകനോ യെഹൂദാരാജാവിന്‍റെ അരമനയുടെ കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരുന്നു.</verse>
				<verse number="3">ഞാന്‍ ഈ നഗരത്തെ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ അതിനെ പിടിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നും</verse>
				<verse number="4">യെഹൂദാരാജാവായ സിദെക്കീയാവ് കല്ദയരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ, ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കപ്പെടും; അവന്‍ ഇവനുമായി വായോടുവായ് സംസാരിക്കയും കണ്ണോടുകണ്ണ് കാണുകയും ചെയ്യും;</verse>
				<verse number="5">അവന്‍ സിദെക്കീയാവെ ബാബേലിലേക്കു കൊണ്ടുപോകും; ഞാന്‍ അവനെ സന്ദര്‍ശിക്കുംവരെ അവന്‍ അവിടെ ഇരിക്കും; നിങ്ങള്‍ കല്ദയരോടു യുദ്ധം ചെയ്താലും നിങ്ങള്‍ക്കു സാധ്യം ഉണ്ടാകയില്ല എന്നു യഹോവയുടെ അരുളപ്പാട് എന്നും നീ പ്രവചിപ്പാന്‍ എന്ത് എന്നു പറഞ്ഞു യെഹൂദാരാജാവായ സിദെക്കീയാവ് അവനെ അവിടെ അടച്ചിരുന്നു.</verse>
				<verse number="6">യിരെമ്യാവു പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="7">നിന്‍റെ ഇളയപ്പനായ ശല്ലൂമിന്‍റെ മകന്‍ ഹനമെയേൽ നിന്‍റെ അടുക്കൽ വന്നു: അനാഥോത്തിലെ എന്‍റെ നിലം മേടിച്ചുകൊള്‍ക; അതു മേടിപ്പാന്‍ തക്കവണ്ണം വീണ്ടെടുപ്പിന്‍റെ അവകാശം നിനക്കുള്ളതല്ലോ എന്നു പറയും.</verse>
				<verse number="8">യഹോവ അരുളിച്ചെയ്തതുപോലെ എന്‍റെ ഇളയപ്പന്‍റെ മകന്‍ ഹനമെയേൽ കാവല്പുരമുറ്റത്ത് എന്‍റെ അടുക്കൽ വന്നു: ബെന്യാമീന്‍ ദേശത്ത് അനാഥോത്തിലെ എന്‍റെ നിലം മേടിക്കേണമേ; അവകാശം നിനക്കുള്ളതല്ലോ, വീണ്ടെടുപ്പും നിനക്കുള്ളത്; നീ അതു മേടിച്ചു കൊള്ളേണം എന്ന് എന്നോടു പറഞ്ഞു; അതു യഹോവയുടെ അരുളപ്പാട് എന്നു ഞാന്‍ ഗ്രഹിച്ചു.</verse>
				<verse number="9">അങ്ങനെ ഞാന്‍ ഇളയപ്പന്‍റെ മകന്‍ ഹനമെയേലിനോട് അനാഥോത്തിലെ നിലം മേടിച്ചു, വില പതിനേഴു ശേക്കെൽ വെള്ളി തൂക്കിക്കൊടുത്തു.</verse>
				<verse number="10">ആധാരം എഴുതി മുദ്രയിട്ടു സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചശേഷം ഞാന്‍ പണം അവനു തുലാസിൽ തൂക്കിക്കൊടുത്തു.</verse>
				<verse number="11">ഇങ്ങനെ ന്യായവും പതിവും അനുസരിച്ചു മുദ്രയിട്ടിരുന്നതും തുറന്നിരുന്നതുമായ ആധാരങ്ങള്‍ ഞാന്‍ വാങ്ങി,</verse>
				<verse number="12">ഇളയപ്പന്‍റെ മകനായ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവല്പുരമുറ്റത്ത് ഇരുന്നിരുന്ന യെഹൂദന്മാരൊക്കെയും കാണ്‍കെ ആധാരം മഹസേയാവിന്‍റെ മകനായ നേര്യാവിന്‍റെ മകന്‍ ബാരൂക്കിന്‍റെ പക്കൽ കൊടുത്തു.</verse>
				<verse number="13">അവര്‍ കേള്‍ക്കെ ഞാന്‍ ബാരൂക്കിനോടു കല്പിച്ചതെന്തെന്നാൽ:</verse>
				<verse number="14">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ടിരിക്കുന്നതും തുറന്നിരിക്കുന്നതുമായ ഈ ആധാരങ്ങളെ മേടിച്ച് അവ ഏറിയകാലം നില്പാന്‍ തക്കവണ്ണം ഒരു മണ്‍പാത്രത്തിൽ വയ്ക്കുക.</verse>
				<verse number="15">ഇനിയും ഈ ദേശത്തു വീടുകളും നിലങ്ങളും മുന്തിരിത്തോട്ടങ്ങളും ക്രയവിക്രയം ചെയ്യും എന്നു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="16">അങ്ങനെ ആധാരം നേര്യാവിന്‍റെ മകനായ ബാരൂക്കിന്‍റെ പക്കൽ ഏല്പിച്ചശേഷം, ഞാന്‍ യഹോവയോടു പ്രാര്‍ഥിച്ചത് എന്തെന്നാൽ:</verse>
				<verse number="17">അയ്യോ, യഹോവയായ കര്‍ത്താവേ, നിന്‍റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; നിനക്ക് അസാധ്യമായത് ഒന്നുമില്ല.</verse>
				<verse number="18">നീ ആയിരം തലമുറയോളം ദയകാണിക്കയും പിതാക്കന്മാരുടെ അകൃത്യത്തിന് അവരുടെ ശേഷം അവരുടെ മക്കളുടെ മാര്‍വിടത്തിൽ പകരം കൊടുക്കയും ചെയ്യുന്നു; മഹത്ത്വവും വല്ലഭത്വവുമുള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ നിന്‍റെ നാമം.</verse>
				<verse number="19">നീ ആലോചനയിൽ വലിയവനും പ്രവൃത്തിയിൽ ശക്തിമാനും ആകുന്നു; ഓരോരുത്തന് അവനവന്‍റെ നടപ്പിനും പ്രവൃത്തികളുടെ ഫലത്തിനും തക്കവണ്ണം കൊടുക്കേണ്ടതിനു നീ മനുഷ്യരുടെ എല്ലാ വഴികളിന്മേലും ദൃഷ്‍ടി വയ്ക്കുന്നു.</verse>
				<verse number="20">നീ മിസ്രയീംദേശത്തും ഇന്നുവരെയും യിസ്രായേലിലും മറ്റു മനുഷ്യരുടെ ഇടയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിച്ച് ഇന്നുള്ളതുപോലെ നിനക്ക് ഒരു നാമം സമ്പാദിക്കയും</verse>
				<verse number="21">നിന്‍റെ ജനമായ യിസ്രായേലിനെ അടയാളങ്ങള്‍കൊണ്ടും അദ്ഭുതങ്ങള്‍കൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും</verse>
				<verse number="22">അവരുടെ പിതാക്കന്മാര്‍ക്കു കൊടുപ്പാന്‍ നീ അവരോടു സത്യം ചെയ്തതായി പാലും തേനും ഒഴുകുന്ന ഈ ദേശത്തെ അവര്‍ക്കു കൊടുക്കയും ചെയ്തു.</verse>
				<verse number="23">അവര്‍ അതിൽ കടന്ന് അതിനെ കൈവശമാക്കി; എങ്കിലും അവര്‍ നിന്‍റെ വാക്ക് അനുസരിക്കയോ നിന്‍റെ ന്യായപ്രമാണംപോലെ നടക്കയോ ചെയ്തില്ല; ചെയ്‍വാന്‍ നീ അവരോടു കല്പിച്ചതൊന്നും അവര്‍ ചെയ്തില്ല; അതുകൊണ്ട് ഈ അനര്‍ഥമൊക്കെയും നീ അവര്‍ക്കു വരുത്തിയിരിക്കുന്നു.</verse>
				<verse number="24">ഇതാ, വാടകള്‍! നഗരത്തെ പിടിക്കേണ്ടതിന് അടുത്തിരിക്കുന്നു! വാളും ക്ഷാമവും മഹാമാരിയും ഹേതുവായി ഈ നഗരം അതിനു നേരേ യുദ്ധം ചെയ്യുന്ന കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു; നീ അരുളിച്ചെയ്തതു സംഭവിച്ചിരിക്കുന്നു;</verse>
				<verse number="25">നീ അതു കാണുന്നുവല്ലോ. യഹോവയായ കര്‍ത്താവേ, നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കെ, നിലം വിലയ്ക്കു മേടിച്ച് അതിനുസാക്ഷികളെ വയ്ക്കുവാന്‍ നീ എന്നോടു കല്പിച്ചുവല്ലോ?</verse>
				<verse number="26">അപ്പോള്‍ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:</verse>
				<verse number="27">ഞാന്‍ സകല ജഡത്തിന്‍റെയും ദൈവമായ യഹോവയാകുന്നു; എനിക്കു കഴിയാത്ത വല്ല കാര്യവും ഉണ്ടോ?</verse>
				<verse number="28">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ നഗരത്തെ കല്ദയരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും ഏല്പിക്കും; അവന്‍ അതിനെ പിടിക്കും.</verse>
				<verse number="29">ഈ നഗരത്തിന്‍റെ നേരേ യുദ്ധം ചെയ്യുന്ന കല്ദയര്‍ കടന്നു നഗരത്തിനു തീ വച്ച് അതിനെ, എന്നെ കോപിപ്പിക്കേണ്ടതിനു മേല്പുരകളിൽവച്ചു ബാലിനു ധൂപംകാട്ടി അന്യദേവന്മാര്‍ക്കു പാനീയബലി പകര്‍ന്നിരിക്കുന്ന വീടുകളോടുകൂടെ ചുട്ടുകളയും.</verse>
				<verse number="30">യിസ്രായേൽമക്കളും യെഹൂദാമക്കളും ബാല്യംമുതൽ എനിക്ക് അനിഷ്ടമായുള്ളതു മാത്രം ചെയ്തു വന്നു; യിസ്രായേൽമക്കള്‍ തങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍കൊണ്ട് എന്നെ കോപിപ്പിച്ചതേയുള്ളൂ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="31">അവര്‍ ഈ നഗരത്തെ പണിത നാള്‍മുതൽ ഇന്നുവരെയും ഞാന്‍ അതിനെ എന്‍റെ മുമ്പിൽനിന്നു നീക്കിക്കളയത്തക്കവണ്ണം അത് എനിക്കു കോപവും ക്രോധവും വരുത്തിയിരിക്കുന്നു.</verse>
				<verse number="32">എന്നെ കോപിപ്പിക്കേണ്ടതിന് യിസ്രായേൽമക്കളും യെഹൂദാമക്കളും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും ചെയ്ത സകല ദോഷവും നിമിത്തം തന്നെ.</verse>
				<verse number="33">അവര്‍ മുഖമല്ല, പുറമത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നത്; ഞാന്‍ ഇടവിടാതെ അവരെ ഉപദേശിച്ചു പഠിപ്പിച്ചിട്ടും ഉപദേശം കൈക്കൊള്‍വാന്‍ അവര്‍ മനസ്സുവച്ചില്ല.</verse>
				<verse number="34">എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം അവര്‍ അതിൽ മ്ലേച്ഛവിഗ്രഹങ്ങളെ പ്രതിഷ്ഠിച്ചു.</verse>
				<verse number="35">മോലേക്കിനു തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും ദഹിപ്പിക്കേണ്ടതിന് അവര്‍ ബെന്‍-ഹിന്നോം താഴ്വരയിൽ ബാലിന്‍റെ പൂജാഗിരികളെ പണിതു; ഈ മ്ലേച്ഛതകളെ പ്രവര്‍ത്തിച്ചു യെഹൂദായെക്കൊണ്ടു പാപം ചെയ്യിപ്പാന്‍ ഞാന്‍ അവരോടു കല്പിച്ചിട്ടില്ല; എന്‍റെ മനസ്സിൽ അതു തോന്നിയിട്ടുമില്ല.</verse>
				<verse number="36">ഇപ്പോള്‍ വാള്‍, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കപ്പെടുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ നഗരത്തെക്കുറിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;</verse>
				<verse number="37">എന്‍റെ കോപത്തിലും ക്രോധത്തിലും മഹാരോഷത്തിലും ഞാന്‍ അവരെ നീക്കിക്കളഞ്ഞ സകല ദേശങ്ങളിൽനിന്നും ഞാന്‍ അവരെ ശേഖരിക്കും; ഞാന്‍ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തി അതിൽ നിര്‍ഭയമായി വസിക്കുമാറാക്കും.</verse>
				<verse number="38">അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായും ഇരിക്കും.</verse>
				<verse number="39">അവര്‍ക്കും അവരുടെശേഷം അവരുടെ മക്കള്‍ക്കും ഗുണംവരത്തക്കവണ്ണം അവര്‍ എന്നെ എന്നേക്കും ഭയപ്പെടേണ്ടതിനു ഞാന്‍ അവര്‍ക്ക് ഏകമനസ്സും ഏകമാര്‍ഗവും കൊടുക്കും.</verse>
				<verse number="40">ഞാന്‍ അവരെ വിട്ടുപിരിയാതെ അവര്‍ക്കു നന്മ ചെയ്തുകൊണ്ടിരിക്കും എന്നിങ്ങനെ ഞാന്‍ അവരോട് ഒരു ശാശ്വതനിയമം ചെയ്യും; അവര്‍ എന്നെ വിട്ടുമാറാതെയിരിപ്പാന്‍ എങ്കലുള്ള ഭക്തി ഞാന്‍ അവരുടെ ഹൃദയത്തിൽ ആക്കും.</verse>
				<verse number="41">ഞാന്‍ അവരിൽ സന്തോഷിച്ച് അവര്‍ക്കു ഗുണം ചെയ്യും. ഞാന്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ അവരെ ഈ ദേശത്തു നടും.</verse>
				<verse number="42">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ ജനത്തിന് ഈവലിയ അനര്‍ഥമൊക്കെയും വരുത്തിയതുപോലെ തന്നെ ഞാന്‍ അവര്‍ക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാ നന്മയും അവര്‍ക്കു വരുത്തും.</verse>
				<verse number="43">മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു, കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ ദേശത്ത് അവര്‍ നിലങ്ങളെ വിലയ്ക്കു മേടിക്കും.</verse>
				<verse number="44">ഞാന്‍ അവരുടെ പ്രവാസികളെ മടക്കിവരുത്തുന്നതുകൊണ്ടു ബെന്യാമീന്‍ദേശത്തും യെരൂശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ആളുകള്‍ നിലങ്ങളെ വിലയ്ക്കു മേടിച്ച് ആധാരങ്ങള്‍ എഴുതി മുദ്രയിട്ടു സാക്ഷികളെയും വയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="33">
				<verse number="1">യിരെമ്യാവ് കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരിക്കുമ്പോള്‍ യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം അവനുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">അതിനെ അനുഷ്ഠിക്കുന്ന യഹോവ, അതിനെ നിവര്‍ത്തിപ്പാന്‍ നിര്‍ണയിക്കുന്ന യഹോവ, യഹോവ എന്നു നാമം ഉള്ളവന്‍ തന്നെ, ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="3">എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിനക്കുത്തരം അരുളും; നീ അറിയാത്ത മഹത്തായും അഗോചരമായും ഉള്ള കാര്യങ്ങളെ ഞാന്‍ നിന്നെ അറിയിക്കും.</verse>
				<verse number="4">വാടകള്‍ക്കും വാളിനും എതിരേ തടുത്തു നില്ക്കേണ്ടതിനായി ഈ നഗരത്തിൽ പൊളിച്ചിട്ടിരിക്കുന്ന വീടുകളെയും യെഹൂദാരാജാക്കന്മാരുടെ അരമനകളെയും കുറിച്ചു യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="5">അവര്‍ കല്ദയരോടു യുദ്ധം ചെയ്‍വാന്‍ ചെല്ലുന്നു; എന്നാൽ അതു, ഞാന്‍ എന്‍റെ കോപത്തിലും എന്‍റെ ക്രോധത്തിലും സംഹരിച്ചിരിക്കുന്ന മനുഷ്യരുടെ ശവങ്ങള്‍കൊണ്ട് അവയെ നിറപ്പാനത്രേ; അവരുടെ സകല ദോഷവും നിമിത്തം ഞാന്‍ എന്‍റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.</verse>
				<verse number="6">ഇതാ, ഞാന്‍ രോഗശാന്തിയും ആരോഗ്യവും വരുത്തി അവരെ സൗഖ്യമാക്കുകയും സമാധാനത്തിന്‍റെയും സത്യത്തിന്‍റെയും സമൃദ്ധി അവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യും.</verse>
				<verse number="7">ഞാന്‍ യെഹൂദായുടെ പ്രവാസികളെയും യിസ്രായേലിന്‍റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവര്‍ക്ക് അഭിവൃദ്ധി വരുത്തും.</verse>
				<verse number="8">അവര്‍ എന്നോടു പിഴച്ചതായ സകല അകൃത്യത്തെയും ഞാന്‍ നീക്കി അവരെ ശുദ്ധീകരിക്കയും അവര്‍ പാപം ചെയ്ത് എന്നോടു ദ്രോഹിച്ചതായ സകല അകൃത്യങ്ങളെയും മോചിക്കയും ചെയ്യും.</verse>
				<verse number="9">ഞാന്‍ അവര്‍ക്കു ചെയ്യുന്ന എല്ലാ നന്മയെയുംകുറിച്ചു കേള്‍ക്കുന്ന സകല ഭൂജാതികളുടെയും മുമ്പാകെ അത് എനിക്ക് ആനന്ദനാമവും പ്രശംസയും മഹത്ത്വവും ആയിരിക്കും; ഞാന്‍ അതിനു വരുത്തുന്ന എല്ലാ നന്മയും നിമിത്തവും സര്‍വസമാധാനവും നിമിത്തവും അവര്‍ പേടിച്ചു വിറയ്ക്കും.</verse>
				<verse number="10">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യരും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്നു എന്നു നിങ്ങള്‍ പറയുന്ന ഈ സ്ഥലത്തും യെഹൂദാപട്ടണങ്ങളിലും മനുഷ്യനോ, നിവാസികളോ, മൃഗമോ ഇല്ലാതെ ശൂന്യമായിരിക്കുന്ന യെരൂശലേംവീഥികളിലും</verse>
				<verse number="11">ഇനിയും ആനന്ദഘോഷവും സന്തോഷധ്വനിയും മണവാളന്‍റെ സ്വരവും മണവാട്ടിയുടെ സ്വരവും: സൈന്യങ്ങളുടെ യഹോവയെ സ്തുതിപ്പിന്‍, യഹോവ നല്ലവനല്ലോ, അവന്‍റെ ദയ എന്നേക്കുമുള്ളത് എന്നു പറയുന്നവരുടെ ശബ്ദവും യഹോവയുടെ ആലയത്തിൽ സ്തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്‍ക്കും; ഞാന്‍ ദേശത്തിന്‍റെ സ്ഥിതി മാറ്റി പണ്ടത്തെപ്പോലെ ആക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="12">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്‍റെ സകല പട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാര്‍ക്ക് ഇനിയും മേച്ചൽപ്പുറം ഉണ്ടാകും.</verse>
				<verse number="13">മലനാട്ടിലെ പട്ടണങ്ങളിലും താഴ്വീതിയിലെ പട്ടണങ്ങളിലും തെക്കേ പട്ടണങ്ങളിലും ബെന്യാമീന്‍ദേശത്തും യെരൂശലേമിന്‍റെ ചുറ്റുവട്ടത്തിലും യെഹൂദാപട്ടണങ്ങളിലും ആടുകള്‍ എണ്ണുന്നവന്‍റെ കൈക്കു കീഴെ ഇനിയും കടന്നുപോകും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="14">ഞാന്‍ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും അരുളിച്ചെയ്ത നല്ല വചനം നിവര്‍ത്തിക്കുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="15">ആ നാളുകളിലും ആ കാലത്തും ഞാന്‍ ദാവീദിനു നീതിയുള്ളൊരു മുളയായവനെ മുളപ്പിക്കും; അവന്‍ ദേശത്തു നീതിയും ന്യായവും നടത്തും.</verse>
				<verse number="16">അന്നാളിൽ യെഹൂദാ രക്ഷിക്കപ്പെടും; യെരൂശലേം നിര്‍ഭയമായി വസിക്കും; അതിനു യഹോവ നമ്മുടെ നീതി എന്നു പേര്‍ പറയും.</verse>
				<verse number="17">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്‍റെ സിംഹാസനത്തിൽ ഇരിപ്പാന്‍ ദാവീദിന് ഒരു പുരുഷന്‍ ഇല്ലാതെ വരികയില്ല.</verse>
				<verse number="18">ദിനംപ്രതി ഹോമയാഗം കഴിപ്പാനും ഭോജനയാഗം ദഹിപ്പിപ്പാനും ഹനനയാഗം അര്‍പ്പിപ്പാനും എന്‍റെ മുമ്പാകെ ലേവ്യാപുരോഹിതന്മാര്‍ക്ക് ഒരു പുരുഷന്‍ ഇല്ലാതെ വരികയുമില്ല.</verse>
				<verse number="19">യിരെമ്യാവിനു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="20">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തക്കസമയത്തു പകലും രാവും ഇല്ലാതിരിക്കത്തക്കവണ്ണം പകലിനോടുള്ള എന്‍റെ നിയമവും രാത്രിയോടുള്ള എന്‍റെ നിയമവും ദുര്‍ബലമാക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കിൽ,</verse>
				<verse number="21">എന്‍റെ ദാസനായ ദാവീദിന് അവന്‍റെ സിംഹാസനത്തിൽ ഇരുന്നു വാഴുവാന്‍ ഒരു മകന്‍ ഇല്ലാതെ വരത്തക്കവണ്ണം അവനോടും എന്‍റെ ശുശ്രൂഷകന്മാരായ ലേവ്യാപുരോഹിതന്മാരോടും ഉള്ള എന്‍റെ നിയമവും ദുര്‍ബലമായിവരാം.</verse>
				<verse number="22">ആകാശത്തിലെ സൈന്യത്തെ എണ്ണുവാനും കടല്പുറത്തെ മണൽ അളക്കുവാനും കഴിയാത്തതുപോലെ ഞാന്‍ എന്‍റെ ദാസനായ ദാവീദിന്‍റെ സന്തതിയെയും എന്‍റെ ശുശ്രൂഷകന്മാരായ ലേവ്യരെയും വര്‍ധിപ്പിക്കും.</verse>
				<verse number="23">യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:</verse>
				<verse number="24">യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവന്‍ തള്ളിക്കളഞ്ഞു എന്ന് ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവന്‍ എന്‍റെ ജനത്തെ അത് ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.</verse>
				<verse number="25">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പകലിനോടും രാത്രിയോടും ഉള്ള എന്‍റെ നിയമം നിലനില്ക്കുന്നില്ലങ്കിൽ, ഞാന്‍ ആകാശത്തിന്‍റെയും ഭൂമിയുടെയും വ്യവസ്ഥ നിയമിച്ചിട്ടില്ലങ്കിൽ,</verse>
				<verse number="26">ഞാന്‍ യാക്കോബിന്‍റെയും എന്‍റെ ദാസനായ ദാവീദിന്‍റെയും സന്തതിയെ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും സന്തതിക്ക് അധിപതിമാരായിരിപ്പാന്‍ അവന്‍റെ സന്തതിയിൽനിന്ന് ഒരാളെ എടുക്കാതവണ്ണം തള്ളിക്കളയും. അവരുടെ പ്രവാസികളെ ഞാന്‍ മടക്കിവരുത്തുകയും അവര്‍ക്കു കരുണകാണിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="34">
				<verse number="1">ബാബേൽരാജാവായ നെബൂഖദ്നേസരും അവന്‍റെ സകല സൈന്യവും അവന്‍റെ ആധിപത്യത്തിന്‍കീഴുള്ള സകല ഭൂരാജ്യങ്ങളും സകല ജാതികളും യെരൂശലേമിനോടും അതിന്‍റെ എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോള്‍, യിരെമ്യാവിനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ:</verse>
				<verse number="2">യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു, യെഹൂദാരാജാവായ സിദെക്കീയാവോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ നഗരത്തെ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ അതിനെ തീ വച്ചുചുട്ടുകളയും.</verse>
				<verse number="3">നീ അവന്‍റെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ പിടിപെട്ട് അവന്‍റെ കൈയിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണോടുകണ്ണ് കാണുകയും അവന്‍ വായോടു വായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.</verse>
				<verse number="4">എങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേള്‍ക്ക! നിന്നെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="5">നീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്‍റെ പിതാക്കന്മാര്‍ക്കുവേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവര്‍ നിനക്കു വേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവര്‍ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാന്‍ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="6">യിരെമ്യാപ്രവാചകന്‍ ഈ വചനങ്ങളെയൊക്കെയും യെരൂശലേമിൽ യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.</verse>
				<verse number="7">അന്നു ബാബേൽരാജാവിന്‍റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസേക്കാ എന്നിങ്ങനെ യെഹൂദായിൽ ശേഷിച്ചിരുന്ന എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളിൽവച്ച് ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നത് ഇവയത്രേ.</verse>
				<verse number="8">ആരും തന്‍റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ട് അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും സ്വതന്ത്രരായി വിട്ടയയ്ക്കേണ്ടതിന്</verse>
				<verse number="9">ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവ് യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്.</verse>
				<verse number="10">ആരും തന്‍റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയയ്ക്കേണമെന്നുള്ള നിയമത്തിൽ ഉള്‍പ്പെട്ട സകല പ്രഭുക്കന്മാരും സര്‍വജനവും അത് അനുസരിച്ച് അവരെ വിട്ടയച്ചിരുന്നു.</verse>
				<verse number="11">പിന്നീടോ അവര്‍ വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീര്‍ത്തു.</verse>
				<verse number="12">അതുകൊണ്ടു യഹോവയുടെ അരുളപ്പാട് യിരെമ്യാവിനു യഹോവയിങ്കൽ നിന്നുണ്ടായതെന്തെന്നാൽ:</verse>
				<verse number="13">യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ അവരോട് ഒരു നിയമം ചെയ്തു:</verse>
				<verse number="14">തന്നെത്താന്‍ നിനക്കു വില്ക്കയും ആറു സംവത്സരം നിന്നെ സേവിക്കയും ചെയ്ത എബ്രായസഹോദരനെ ഒടുക്കം ഏഴാം സംവത്സരത്തിൽ വിട്ടയയ്ക്കേണം; അവനെ സ്വതന്ത്രനായി നിന്‍റെ അടുക്കൽനിന്നു വിട്ടയയ്ക്കേണം എന്നു കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാര്‍ എന്‍റെ കല്പന അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല.</verse>
				<verse number="15">നിങ്ങളോ ഇന്നു തിരിഞ്ഞു ഓരോരുത്തന്‍ തന്‍റെ കൂട്ടുകാരനു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്കു ഹിതമായതു പ്രവര്‍ത്തിച്ചു, എന്‍റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവച്ച് എന്‍റെ മുമ്പാകെ ഒരു നിയമം ചെയ്തു.</verse>
				<verse number="16">എങ്കിലും നിങ്ങള്‍ വ്യത്യാസം കാണിച്ച് എന്‍റെ നാമത്തെ അശുദ്ധമാക്കി ഓരോരുത്തന്‍ ഇഷ്ടംപോലെ പൊയ്ക്കൊള്‍വാന്‍ വിമോചനം കൊടുത്ത് അയച്ചിരുന്ന തന്‍റെ ദാസനെയും ദാസിയെയും മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.</verse>
				<verse number="17">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഓരോരുത്തന്‍ താന്താന്‍റെ സഹോദരനും കൂട്ടുകാരനും വിമോചനം പ്രസിദ്ധമാക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ എന്‍റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാന്‍ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അതു വാളിനും മഹാമാരിക്കും ക്ഷാമത്തിനുമത്രേ; ഭൂമിയിലെ സകല രാജ്യങ്ങളിലും ഞാന്‍ നിങ്ങളെ ഭീതിവിഷയമാക്കിത്തീര്‍ക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">കാളക്കുട്ടിയെ രണ്ടായി പിളര്‍ന്ന് അതിന്‍റെ പിളര്‍പ്പുകളുടെ നടുവേ കടന്നുകൊണ്ട് എന്‍റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികള്‍ നിവര്‍ത്തിക്കാതെ എന്‍റെ നിയമം ലംഘിച്ചിരിക്കുന്നവരെ,</verse>
				<verse number="19">കാളക്കുട്ടിയുടെ പിളര്‍പ്പുകളുടെ നടുവേ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേംപ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകല ജനത്തെയും തന്നെ, ഞാന്‍ ഏല്പിക്കും.</verse>
				<verse number="20">അവരുടെ ശത്രുക്കളുടെ കൈയിലും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും ഞാന്‍ അവരെ ഏല്പിക്കും; അവരുടെ ശവങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും.</verse>
				<verse number="21">യെഹൂദാരാജാവായ സിദെക്കീയാവെയും അവന്‍റെ പ്രഭുക്കന്മാരെയും ഞാന്‍ അവരുടെ ശത്രുക്കളുടെ കൈയിലും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്‍റെ സൈന്യത്തിന്‍റെ കൈയിലും ഏല്പിക്കും.</verse>
				<verse number="22">ഞാന്‍ കല്പിച്ച് അവരെ ഈ നഗരത്തിലേക്കു മടക്കിവരുത്തും; അവര്‍ അതിനെ യുദ്ധം ചെയ്തു പിടിച്ചു തീവച്ചു ചുട്ടുകളയും; ഞാന്‍ യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="35">
				<verse number="1">യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ കാലത്തു യിരെമ്യാവിനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നാൽ:</verse>
				<verse number="2">നീ രേഖാബ്യഗൃഹത്തിന്‍റെ അടുക്കൽ ചെന്ന് അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്‍റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവര്‍ക്കു വീഞ്ഞു കുടിപ്പാന്‍ കൊടുക്ക.</verse>
				<verse number="3">അങ്ങനെ ഞാന്‍ ഹബസിന്യാവിന്‍റെ മകനായ യിരെമ്യാവിന്‍റെ മകന്‍ യയസന്യാവെയും അവന്‍റെ സഹോദരന്മാരെയും അവന്‍റെ സകല പുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി</verse>
				<verse number="4">യഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്‍റെ മകനായ വാതിൽകാവല്ക്കാരന്‍ മയസേയാവിന്‍റെ മുറിക്കുമീതെ ഇഗ്ദല്യാവിന്‍റെ മകനും ദൈവപുരുഷനുമായ ഹാനാന്‍റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു.</verse>
				<verse number="5">പിന്നെ ഞാന്‍, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറച്ച കുടങ്ങളും പാനപാത്രങ്ങളും വച്ച് അവരോട്: വീഞ്ഞു കുടിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="6">അതിന് അവര്‍ പറഞ്ഞത്: ഞങ്ങള്‍ വീഞ്ഞു കുടിക്കയില്ല; രേഖാബിന്‍റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോട്: നിങ്ങള്‍ ചെന്നു പാര്‍ക്കുന്ന ദേശത്തു ദീര്‍ഘായുസ്സോടെ ഇരിക്കേണ്ടതിനു</verse>
				<verse number="7">നിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുത്; വീടു പണിയരുത്; വിത്തു വിതയ്ക്കരുത്; മുന്തിരിത്തോട്ടം ഉണ്ടാക്കരുത്; ഈവക ഒന്നും നിങ്ങള്‍ക്കുണ്ടാകയുമരുത്; നിങ്ങള്‍ ജീവപര്യന്തം കൂടാരങ്ങളിൽ പാര്‍ക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.</verse>
				<verse number="8">അങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും</verse>
				<verse number="9">വീഞ്ഞുകുടിക്കയോ പാര്‍പ്പാന്‍ വീടു പണികയോ ചെയ്യാതെ രേഖാബിന്‍റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്‍റെ വാക്കു കേട്ടനുസരിച്ചു വരുന്നു; ഞങ്ങള്‍ക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.</verse>
				<verse number="10">ഞങ്ങള്‍ കൂടാരങ്ങളിൽ പാര്‍ത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെയൊക്കെയും അനുസരിച്ചു നടക്കുന്നു.</verse>
				<verse number="11">എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസര്‍ ദേശത്തെ ആക്രമിച്ചപ്പോള്‍ ഞങ്ങള്‍: വരുവിന്‍ കല്ദയരുടെ സൈന്യത്തിന്‍റെയും അരാമ്യരുടെ സൈന്യത്തിന്‍റെയും മുമ്പിൽനിന്നു നമുക്ക് യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങള്‍ യെരൂശലേമിൽ പാര്‍ത്തുവരുന്നു</verse>
				<verse number="12">അപ്പോള്‍ യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:</verse>
				<verse number="13">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടത്: എന്‍റെ വചനങ്ങളെ അനുസരിക്കേണ്ടതിനു നിങ്ങള്‍ പ്രബോധനം കൈക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="14">രേഖാബിന്‍റെ മകനായ യോനാദാബ് തന്‍റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചത് അവര്‍ നിവര്‍ത്തിക്കുന്നു; അവര്‍ പിതാവിന്‍റെ കല്പന പ്രമാണിച്ച് ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാന്‍ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങള്‍ എന്നെ അനുസരിച്ചിട്ടില്ല.</verse>
				<verse number="15">നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിന്‍; അന്യദേവന്മാരോടു ചേര്‍ന്ന് അവരെ സേവിക്കരുത്; അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കും നിങ്ങളുടെ പിതാക്കന്മാര്‍ക്കും തന്ന ദേശത്തു നിങ്ങള്‍ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്‍റെ സകല ദാസന്മാരെയും ഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ ചെവി ചായിക്കയോ എന്‍റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.</verse>
				<verse number="16">രേഖാബിന്‍റെ മകനായ യോനാദാബിന്‍റെ പുത്രന്മാര്‍ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്‍റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.</verse>
				<verse number="17">അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ പറഞ്ഞിട്ടും അവര്‍ കേള്‍ക്കയോ വിളിച്ചിട്ടും അവര്‍ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാന്‍ യെഹൂദായുടെമേലും യെരൂശലേമിലെ സകല നിവാസികളുടെമേലും ഞാന്‍ അവര്‍ക്കു വിധിച്ചിരിക്കുന്ന അനര്‍ഥമൊക്കെയും വരുത്തും.</verse>
				<verse number="18">പിന്നെ യിരെമ്യാവ് രേഖാബ്യഗൃഹത്തോടു പറഞ്ഞത്: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാവായ യോനാദാബിന്‍റെ കല്പന പ്രമാണിച്ച് അവന്‍റെ ആജ്ഞയൊക്കെയും അനുസരിച്ച് അവന്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്തിരിക്കകൊണ്ട്,</verse>
				<verse number="19">എന്‍റെ മുമ്പാകെ നില്പാന്‍ രേഖാബിന്‍റെ മകനായ യോനാദാബിന് ഒരു പുരുഷന്‍ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="36">
				<verse number="1">യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാടാവിത്:</verse>
				<verse number="2">നീ ഒരു പുസ്തകച്ചുരുള്‍ മേടിച്ച്, ഞാന്‍ യോശീയാവിന്‍റെ കാലത്ത് നിന്നോടു സംസാരിച്ചു തുടങ്ങിയനാള്‍ മുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദായെയും സകല ജാതികളെയും കുറിച്ച് ഞാന്‍ നിന്നോട് അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക.</verse>
				<verse number="3">പക്ഷേ യെഹൂദാഗൃഹം ഞാന്‍ അവര്‍ക്കു വരുത്തുവാന്‍ വിചാരിക്കുന്ന സകല അനര്‍ഥത്തെയും കുറിച്ചു കേട്ടിട്ട് ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിവാനും ഞാന്‍ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.</verse>
				<verse number="4">അങ്ങനെ യിരെമ്യാവ് നേര്യാവിന്‍റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോട് അരുളിച്ചെയ്ത സകല വചനങ്ങളെയും അവന്‍റെ വാമൊഴിപ്രകാരം ബാരൂക് ഒരു പുസ്തകച്ചുരുളിൽ എഴുതി.</verse>
				<verse number="5">യിരെമ്യാവ് ബാരൂക്കിനോടു കല്പിച്ചത്: ഞാന്‍ അടയ്ക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാന്‍ കഴിവില്ല.</verse>
				<verse number="6">ആകയാൽ നീ ചെന്ന് എന്‍റെ വാമൊഴി കേട്ട് എഴുതിയ ചുരുളിൽനിന്ന് യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നെ ജനം കേള്‍ക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലാ യെഹൂദായും കേള്‍ക്കെ നീ അതു വായിക്കേണം.</verse>
				<verse number="7">പക്ഷേ അവര്‍ യഹോവയുടെ മുമ്പിൽ വീണ് അപേക്ഷിച്ചുകൊണ്ട് ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.</verse>
				<verse number="8">യിരെമ്യാപ്രവാചകന്‍ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേര്യാവിന്‍റെ മകനായ ബാരൂക് ചെയ്തു, യഹോവയുടെ ആലയത്തിൽ ആ പുസ്തകത്തിൽനിന്ന് യഹോവയുടെ വചനങ്ങളെ വായിച്ചു കേള്‍പ്പിച്ചു.</verse>
				<verse number="9">യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവര്‍ യെരൂശലേമിലെ സകല ജനത്തിനും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകല ജനത്തിനും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,</verse>
				<verse number="10">അപ്പോള്‍ ബാരൂക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്‍റെ പുതിയ വാതിലിന്‍റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്ത്, ശാഫാന്‍റെ മകനായ ഗെമര്യാരായസക്കാരന്‍റെ മുറിയിൽവച്ച് ആ പുസ്തകത്തിൽനിന്ന് യിരെമ്യാവിന്‍റെ വചനങ്ങളെ സകല ജനത്തെയും വായിച്ച് കേള്‍പ്പിച്ചു.</verse>
				<verse number="11">ശാഫാന്‍റെ മകനായ ഗെമര്യാവിന്‍റെ മകന്‍ മീഖായാവ് യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്ന് വായിച്ചു കേട്ടപ്പോള്‍ അവന്‍ രാജഗൃഹത്തിൽ രായസക്കാരന്‍റെ മുറിയിൽ ചെന്നു;</verse>
				<verse number="12">അവിടെ സകല പ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരന്‍ എലീശാമായും ശെമയ്യാവിന്‍റെ മകന്‍ ദെലായാവും അഖ്ബോരിന്‍റെ മകന്‍ എൽനാഥാനും ശാഫാന്‍റെ മകന്‍ ഗെമര്യാവും ഹനന്യാവിന്‍റെ മകന്‍ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നെ.</verse>
				<verse number="13">ബാരൂക് ജനത്തെ പുസ്തകം വായിച്ചു കേള്‍പ്പിച്ചപ്പോള്‍, താന്‍ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവ് അവരോടു പ്രസ്താവിച്ചു.</verse>
				<verse number="14">അപ്പോള്‍ സകല പ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്‍റെ മകനായ നഥന്യാവിന്‍റെ മകന്‍ യെഹൂദിയെ ബാരൂക്കിന്‍റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചു കേള്‍പ്പിച്ച പുസ്തകച്ചുരുള്‍ എടുത്തു കൊണ്ടുവരിക എന്നു പറയിച്ചു; അങ്ങനെ നേര്യാവിന്‍റെ മകന്‍ ബാരൂക് പുസ്തകച്ചുരുള്‍ എടുത്തുകൊണ്ട് അവരുടെ അടുക്കൽ വന്നു.</verse>
				<verse number="15">അവര്‍ അവനോട്: ഇവിടെ ഇരുന്ന് അതു വായിച്ചു കേള്‍പ്പിക്ക എന്നു പറഞ്ഞു; ബാരൂക് വായിച്ചു കേള്‍പ്പിച്ചു.</verse>
				<verse number="16">ആ വചനങ്ങളൊക്കെയും കേട്ടപ്പോള്‍ അവര്‍ ഭയപ്പെട്ടു തമ്മിൽതമ്മിൽ നോക്കി, ബാരൂക്കിനോട്: ഈ വചനങ്ങളൊക്കെയും ഞങ്ങള്‍ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.</verse>
				<verse number="17">നീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയത്? അവന്‍ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്ന് അവര്‍ ബാരൂക്കിനോട് ചോദിച്ചു.</verse>
				<verse number="18">ബാരൂക് അവരോട്: അവന്‍ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാന്‍ മഷികൊണ്ട് പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.</verse>
				<verse number="19">അപ്പോള്‍ പ്രഭുക്കന്മാര്‍ ബാരൂക്കിനോട്: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊള്‍വിന്‍; നിങ്ങള്‍ ഇന്നേടത്തു ഇരിക്കുന്നു എന്ന് ആരും അറിയരുത് എന്നു പറഞ്ഞു.</verse>
				<verse number="20">അനന്തരം അവര്‍ പുസ്തകച്ചുരുള്‍ രായസക്കാരനായ എലീശാമായുടെ മുറിയിൽ വച്ചേച്ച്, അരമനയിൽ രാജാവിന്‍റെ അടുക്കൽ ചെന്ന് ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.</verse>
				<verse number="21">രാജാവ് ചുരുള്‍ എടുത്തുകൊണ്ടുവരുവാന്‍ യെഹൂദിയെ അയച്ചു; അവന്‍ രായസക്കാരനായ എലീശാമായുടെ മുറിയിൽനിന്ന് അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്‍റെ ചുറ്റും നില്ക്കുന്ന സകല പ്രഭുക്കന്മാരെയും വായിച്ചു കേള്‍പ്പിച്ചു.</verse>
				<verse number="22">അന്ന് ഒമ്പതാം മാസത്തിൽ രാജാവ് ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്‍റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.</verse>
				<verse number="23">യെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവ് എഴുത്തുകാരന്‍റെ ഒരു കത്തികൊണ്ട് അതു കണ്ടിച്ചു ചുരുള്‍ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.</verse>
				<verse number="24">രാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.</verse>
				<verse number="25">ചുരുള്‍ ചുട്ടുകളയരുതേ എന്ന് എൽനാഥാനും ദെലായാവും ശെമര്യാവും രാജാവിനോട് അപേക്ഷിച്ചു എങ്കിലും അവന്‍ അവരുടെ അപേക്ഷ കേട്ടില്ല.</verse>
				<verse number="26">അനന്തരം ബാരൂക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാന്‍ രാജാവ് രാജകുമാരനായ യെരഹ്‍മെയേലിനോടും അസ്രീയേലിന്‍റെ മകനായ സെരായാവോടും അബ്ദേലിന്‍റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;</verse>
				<verse number="27">ചുരുളും ബാരൂക് യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവ് ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാട് യിരെമ്യാവിനുണ്ടായതെന്തെന്നാൽ:</verse>
				<verse number="28">നീ മറ്റൊരു ചുരുള്‍ മേടിച്ച് യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതിൽ എഴുതുക.</verse>
				<verse number="29">എന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോട് നീ പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവ് വന്ന് ഈ ദേശത്തെ നശിപ്പിച്ച്, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതിൽ എഴുതിയത് എന്തിന് എന്നു പറഞ്ഞു നീ ആ ചുരുള്‍ ചുട്ടുകളഞ്ഞുവല്ലോ.</verse>
				<verse number="30">അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന് ദാവീദിന്‍റെ സിംഹാസനത്തിൽ ഇരിപ്പാന്‍ ഒരുത്തനും ഉണ്ടാകയില്ല; അവന്‍റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞും ഏല്പാന്‍ എറിഞ്ഞുകളയും.</verse>
				<verse number="31">ഞാന്‍ അവനെയും അവന്‍റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യം നിമിത്തം സന്ദര്‍ശിക്കും; അവര്‍ക്കും യെരൂശലേംനിവാസികള്‍ക്കും യെഹൂദാപുരുഷന്മാര്‍ക്കും വരുത്തുമെന്നു ഞാന്‍ വിധിച്ചതും അവര്‍ ശ്രദ്ധിക്കാത്തതുമായ അനര്‍ഥമൊക്കെയും ഞാന്‍ അവര്‍ക്കു വരുത്തും.</verse>
				<verse number="32">അങ്ങനെ യിരെമ്യാവ് മറ്റൊരു ചുരുള്‍ എടുത്തു നേര്യാവിന്‍റെ മകന്‍ ബാരൂക് എന്ന എഴുത്തുകാരന്‍റെ കൈയിൽ കൊടുത്തു; അവന്‍ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേര്‍ത്തെഴുതുവാന്‍ സംഗതിവന്നു.</verse>
			</chapter>
			<chapter number="37">
				<verse number="1">യെഹോയാക്കീമിന്‍റെ മകനായ കൊന്യാവിനു പകരം യോശീയാവിന്‍റെ മകനായ സിദെക്കീയാവ് രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസര്‍ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.</verse>
				<verse number="2">എന്നാൽ അവനാകട്ടെ അവന്‍റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.</verse>
				<verse number="3">സിദെക്കീയാരാജാവ് ശെലെമ്യാവിന്‍റെ മകനായ യഹൂഖലിനെയും മയസെയാവിന്‍റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്‍റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.</verse>
				<verse number="4">യിരെമ്യാവിനോ ജനത്തിന്‍റെ ഇടയിൽ വരത്തുപോക്കുണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.</verse>
				<verse number="5">ഫറവോന്‍റെ സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വര്‍ത്തമാനം യെരൂശലേമിനെ നിരോധിച്ചുപാര്‍ത്ത കല്ദയര്‍ കേട്ടപ്പോള്‍ അവര്‍ യെരൂശലേമിനെ വിട്ടുപോയി.</verse>
				<verse number="6">അന്നു യിരെമ്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="7">യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാട് ചോദിപ്പാന്‍ നിങ്ങളെ എന്‍റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടത്: നിങ്ങള്‍ക്കു സഹായത്തിനായി പുറപ്പെട്ടിരിക്കുന്ന ഫറവോന്‍റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.</verse>
				<verse number="8">കല്ദയരോ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധം ചെയ്ത് അതിനെ പിടിച്ചു തീ വച്ചു ചുട്ടുകളയും. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="9">കല്ദയര്‍ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നെ വഞ്ചിക്കരുത്; അവര്‍ വിട്ടുപോകയില്ല.</verse>
				<verse number="10">നിങ്ങളോടു യുദ്ധം ചെയ്യുന്ന കല്ദയരുടെ സര്‍വസൈന്യത്തെയും നിങ്ങള്‍ തോല്പിച്ചിട്ട്, മുറിവേറ്റ ചിലര്‍ മാത്രം ശേഷിച്ചിരുന്നാലും അവര്‍ ഓരോരുത്തന്‍ താന്താന്‍റെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരത്തെ തീവച്ചു ചുട്ടുകളയും.</verse>
				<verse number="11">ഫറവോന്‍റെ സൈന്യം നിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോള്‍</verse>
				<verse number="12">യിരെമ്യാവ് ബെന്യാമീന്‍ദേശത്തുചെന്ന് സ്വജനത്തിന്‍റെ ഇടയിൽ തന്‍റെ ഓഹരി വാങ്ങുവാന്‍ യെരൂശലേമിൽനിന്നു പുറപ്പെട്ടു.</verse>
				<verse number="13">അവന്‍ ബെന്യാമീന്‍വാതിൽക്കൽ എത്തിയപ്പോള്‍, അവിടത്തെ കാവല്ക്കാരുടെ അധിപതിയായി ഹനന്യാവിന്‍റെ മകനായ ശെലെമ്യാവിന്‍റെ മകന്‍ യിരീയാവ് എന്നു പേരുള്ളവന്‍ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാന്‍ പോകുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">അതിനു യിരെമ്യാവ്: അതു നേരല്ല, ഞാന്‍ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നത് എന്നു പറഞ്ഞു; യിരീയാവ് അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.</verse>
				<verse number="15">പ്രഭുക്കന്മാര്‍ യിരെമ്യാവോടു കോപിച്ച് അവനെ അടിച്ചു രായസക്കാരനായ യോനാഥാന്‍റെ വീട്ടിൽ തടവിൽ വച്ചു; അതിനെ അവര്‍ കാരാഗൃഹമാക്കിയിരുന്നു.</verse>
				<verse number="16">അങ്ങനെ യിരെമ്യാവ് കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാള്‍ പാര്‍ക്കേണ്ടിവന്നു.</verse>
				<verse number="17">അനന്തരം സിദെക്കീയാരാജാവ് ആളയച്ച് അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവ് അരമനയിൽവച്ച് അവനോടു രഹസ്യമായി ചോദിച്ചു; അതിനു യിരെമ്യാവ്: ഉണ്ട്; നീ ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.</verse>
				<verse number="18">പിന്നെ യിരെമ്യാവ് സിദെക്കീയാരാജാവിനോടു പറഞ്ഞത്: നിങ്ങള്‍ എന്നെ കാരാഗൃഹത്തിൽ ആക്കുവാന്‍ തക്കവണ്ണം ഞാന്‍ നിന്നോടോ നിന്‍റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു?</verse>
				<verse number="19">ബാബേൽരാജാവ് നിങ്ങളുടെ നേരേയും ഈ ദേശത്തിന്‍റെ നേരേയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാര്‍ ഇപ്പോള്‍ എവിടെ?</verse>
				<verse number="20">ആകയാൽ യജമാനനായ രാജാവേ, കേള്‍ക്കേണമേ! എന്‍റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാന്‍ രായസക്കാരനായ യോനാഥാന്‍റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ.</verse>
				<verse number="21">അപ്പോള്‍ സിദെക്കീയാരാജാവ്: യിരെമ്യാവെ കാവല്പുരമുറ്റത്ത് ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിവസംപ്രതി ഒരു അപ്പം അവനു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാര്‍ത്തു.</verse>
			</chapter>
			<chapter number="38">
				<verse number="1">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാര്‍ക്കുന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്‍റെ ജീവന്‍ അവനു കൊള്ളകിട്ടിയതുപോലെയിരിക്കും; അവന്‍ ജീവനോടെയിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="2">ഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്‍റെ സൈന്യത്തിന്‍റെ കൈയിൽ ഏല്പിക്കപ്പെടും, അവന്‍ അതിനെ പിടിക്കും എന്നും</verse>
				<verse number="3">യിരെമ്യാവ് സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്‍റെ മകനായ ശെഫത്യാവും പശ്ഹൂരിന്‍റെ മകനായ ഗെദല്യാവും ശെലെമ്യാവിന്‍റെ മകനായ യൂഖലും മല്ക്കീയാവിന്‍റെ മകനായ പശ്ഹൂരും കേട്ടിട്ട്</verse>
				<verse number="4">പ്രഭുക്കന്മാര്‍ രാജാവിനോട്: ഈ മനുഷ്യന്‍ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികള്‍ക്കും സര്‍വജനത്തിനും ഇങ്ങനെയുള്ള വാക്ക് പറഞ്ഞ് ധൈര്യക്ഷയം വരുത്തുന്നതുകൊണ്ട് അവനെ കൊന്നുകളയേണമേ; ഈ മനുഷ്യന്‍ ഈ ജനത്തിന്‍റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="5">സിദെക്കീയാരാജാവ്: ഇതാ, അവന്‍ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങള്‍ക്ക് വിരോധമായി ഒന്നും ചെയ്‍വാന്‍ രാജാവിനു കഴിവില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="6">അവര്‍ യിരെമ്യാവെ പിടിച്ച് കാവല്പുരമുറ്റത്ത് രാജകുമാരനായ മല്ക്കീയാവിനുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവര്‍ യിരെമ്യാവെ ഇറക്കിയത്; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു.</verse>
				<verse number="7">അവര്‍ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്-മേലെക് എന്ന ഷണ്ഡന്‍ കേട്ടു; അന്നു രാജാവ് ബെന്യാമീന്‍ വാതിൽക്കൽ ഇരിക്കയായിരുന്നു.</verse>
				<verse number="8">ഏബെദ്-മേലെക് രാജഗൃഹത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോടു സംസാരിച്ചു:</verse>
				<verse number="9">യജമാനനായ രാജാവേ, ഈ മനുഷ്യര്‍ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവര്‍ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവന്‍ അവിടെ പട്ടിണി കിടന്നു ചാകേയുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="10">രാജാവ് കൂശ്യനായ ഏബെദ്-മേലെക്കിനോട്: നീ ഇവിടെനിന്ന് മുപ്പത് ആളുകളെ കൂട്ടിക്കൊണ്ടുചെന്ന്, യിരെമ്യാപ്രവാചകന്‍ മരിക്കുംമുമ്പേ അവനെ കുഴിയിൽനിന്ന് കയറ്റിക്കൊള്‍ക എന്നു കല്പിച്ചു.</verse>
				<verse number="11">അങ്ങനെ ഏബെദ്-മേലെക് ആയാളുകളെ കൂട്ടിക്കൊണ്ട് രാജഗൃഹത്തിൽ ഭണ്ഡാരമുറിക്ക് കീഴെ ചെന്ന് അവിടെനിന്ന് പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന് കയറുവഴി ഇറക്കിക്കൊടുത്തു.</verse>
				<verse number="12">കൂശ്യനായ ഏബെദ്-മേലെക് യിരെമ്യാവോട്: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്‍റെ കക്ഷങ്ങളിൽ വച്ച് അതിനു പുറമേ കയറിട്ടുകൊള്‍ക എന്നു പറഞ്ഞു; യിരെമ്യാവ് അങ്ങനെ ചെയ്തു.</verse>
				<verse number="13">അവര്‍ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചു കയറ്റി; യിരെമ്യാവ് കാവല്പുരമുറ്റത്തു പാര്‍ത്തു.</verse>
				<verse number="14">അതിന്‍റെശേഷം സിദെക്കീയാരാജാവ് ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്‍റെ അടുക്കൽ വരുത്തി; രാജാവ് യിരെമ്യാവോട്: ഞാന്‍ നിന്നോട് ഒരു കാര്യം ചോദിക്കുന്നു; എന്നോട് ഒന്നും മറച്ചുവയ്ക്കരുത് എന്നു കല്പിച്ചു.</verse>
				<verse number="15">അതിനു യിരെമ്യാവ് സിദെക്കീയാവോട്: ഞാന്‍ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാന്‍ ഒരു ആലോചന പറഞ്ഞു തന്നാൽ എന്‍റെ വാക്കു കേള്‍ക്കയില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="16">സിദെക്കീയാരാജാവ്: ഈ പ്രാണനെ സൃഷ്‍ടിച്ചുതന്ന യഹോവയാണ, ഞാന്‍ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്ന ഈ മനുഷ്യരുടെ കൈയിൽ ഞാന്‍ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യം ചെയ്തു.</verse>
				<verse number="17">എന്നാറെ യിരെമ്യാവ് സിദെക്കീയാവോട്: യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളകയുമില്ല; നീയും നിന്‍റെ ഗൃഹവും ജീവനോടെ ഇരിക്കും.</verse>
				<verse number="18">നീ ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കൈയിൽ ഏല്പിക്കപ്പെടും; അവര്‍ അതിനെ തീ വച്ചു ചുട്ടുകളയും; നീ അവരുടെ കൈയിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.</verse>
				<verse number="19">സിദെക്കീയാരാജാവ് യിരെമ്യാവോട്: കല്ദയര്‍ എന്നെ അവരുടെ പക്ഷം ചേര്‍ന്നിരിക്കുന്ന യെഹൂദന്മാരുടെ കൈയിൽ ഏല്പിക്കയും അവര്‍ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാന്‍ ഭയപ്പെടുന്നു എന്നു പറഞ്ഞു.</verse>
				<verse number="20">അതിനു യിരെമ്യാവ് പറഞ്ഞത്: അവര്‍ നിന്നെ ഏല്പിക്കയില്ല; ഞാന്‍ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേള്‍ക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.</verse>
				<verse number="21">പുറത്തു ചെല്ലുവാന്‍ നിനക്കു മനസ്സില്ലങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിത്:</verse>
				<verse number="22">യെഹൂദാരാജാവിന്‍റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകല സ്ത്രീകളും പുറത്തു ബാബേൽരാജാവിന്‍റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്‍റെ ചങ്ങാതിമാര്‍ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്‍റെ കാൽ ചെളിയിൽ താണപ്പോള്‍ പിന്മാറിക്കളഞ്ഞു എന്ന് അവര്‍ പറയും.</verse>
				<verse number="23">നിന്‍റെ സകല ഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കൈയിൽനിന്ന് ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്‍റെ കൈയിൽ അകപ്പെടും; ഈ നഗരത്തെ തീ വച്ചു ചുട്ടുകളയുന്നതിനു നീ ഹേതുവാകും.</verse>
				<verse number="24">സിദെക്കീയാവ് യിരെമ്യാവോടു പറഞ്ഞത്: ഈ കാര്യം ആരും അറിയരുത്: എന്നാൽ നീ മരിക്കയില്ല.</verse>
				<verse number="25">ഞാന്‍ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാര്‍ കേട്ടിട്ടു നിന്‍റെ അടുക്കൽ വന്നു: നീ രാജാവിനോട് എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറച്ചുവയ്ക്കരുത്; ഞങ്ങള്‍ നിന്നെ കൊല്ലുകയില്ല; രാജാവ് നിന്നോട് എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ,</verse>
				<verse number="26">നീ അവരോട്: യോനാഥാന്‍റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ എന്നു ഞാന്‍ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നുവെന്നു പറയേണം.</verse>
				<verse number="27">സകല പ്രഭുക്കന്മാരും യിരെമ്യാവിന്‍റെ അടുക്കൽ വന്ന് അവനോടു ചോദിച്ചാറെ അവന്‍, രാജാവ് കല്പിച്ച ഈ വാക്കുപോലെയൊക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ട് അവര്‍ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.</verse>
				<verse number="28">യെരൂശലേം പിടിച്ച നാള്‍വരെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാര്‍ത്തു; യെരൂശലേം പിടിച്ചപ്പോഴും അവന്‍ അവിടെത്തന്നെ ആയിരുന്നു.</verse>
			</chapter>
			<chapter number="39">
				<verse number="1">യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ ഒമ്പതാം ആണ്ടിൽ പത്താം മാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസരും അവന്‍റെ സകല സൈന്യവും യെരൂശലേമിന്‍റെ നേരേ വന്ന് അതിനെ നിരോധിച്ചു.</verse>
				<verse number="2">സിദെക്കീയാവിന്‍റെ പതിനൊന്നാം ആണ്ടിൽ നാലാം മാസം ഒമ്പതാം തീയതി നഗരത്തിന്‍റെ മതിൽ ഒരിടം ഇടിച്ചുതുറന്നു.</verse>
				<verse number="3">ബാബേൽരാജാവിന്‍റെ സകല പ്രഭുക്കന്മാരുമായ നേര്‍ഗരുൽ-ശരേസരും സംഗര്‍-നെബോവും സര്‍-സെഖീമും രബ്-സാരീസും നേര്‍ഗരുൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്‍റെ ശേഷം പ്രഭുക്കന്മാരൊക്കെയും അകത്തു കടന്നു നടുവിലത്തെ വാതിൽക്കൽ ഇരുന്നു.</verse>
				<verse number="4">യെഹൂദാരാജാവായ സിദെക്കീയാവും എല്ലാ പടയാളികളും അവരെ കണ്ടപ്പോള്‍ ഓടിപ്പോയി; അവര്‍ രാത്രിയിൽ രാജാവിന്‍റെ തോട്ടം വഴിയായി രണ്ടു മതിലുകള്‍ക്കും നടുവിലുള്ള വാതിൽക്കൽക്കൂടി നഗരത്തിൽനിന്നു പുറപ്പെട്ട് അരാബാവഴിക്കുപോയി.</verse>
				<verse number="5">കല്ദയരുടെ സൈന്യം അവരെ പിന്തുടര്‍ന്നു, യെരീഹോസമഭൂമിയിൽവച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു. ഹമാത്ത്ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവന്‍ അവനു വിധി കല്പിച്ചു.</verse>
				<verse number="6">ബാബേൽരാജാവ് രിബ്ലായിൽവച്ചു സിദെക്കീയാവിന്‍റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാകുലീനന്മാരെയൊക്കെയും ബാബേൽരാജാവ് കൊന്നുകളഞ്ഞു.</verse>
				<verse number="7">അവന്‍ സിദെക്കീയാവിന്‍റെ കണ്ണു പൊട്ടിച്ചു, അവനെ ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനു ചങ്ങലയിട്ടു ബന്ധിച്ചു.</verse>
				<verse number="8">കല്ദയര്‍ രാജഗൃഹത്തെയും ജനത്തിന്‍റെ വീടുകളെയും തീ വച്ചു ചുട്ടു, യെരൂശലേമിന്‍റെ മതിലുകളെ ഇടിച്ചുകളഞ്ഞു.</verse>
				<verse number="9">നഗരത്തിൽ ശേഷിച്ച ജനത്തെയും തന്‍റെ പക്ഷം ചേരുവാന്‍ ഓടിവന്നവരെയും ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.</verse>
				<verse number="10">ജനത്തിൽ ഒന്നുമില്ലാത്ത എളിയവരെ അകമ്പടിനായകനായ നെബൂസര്‍-അദാന്‍ യെഹൂദാദേശത്തു പാര്‍പ്പിച്ച്, അവര്‍ക്ക് അന്നു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും കൊടുത്തു.</verse>
				<verse number="11">യിരെമ്യാവെക്കുറിച്ചു ബാബേൽരാജാവായ നെബൂഖദ്നേസര്‍ അകമ്പടിനായകനായ നെബൂസര്‍-അദാനോട്:</verse>
				<verse number="12">നീ അവനെ വരുത്തി, അവന്‍റെമേൽ ദൃഷ്‍ടിവച്ച്, അവനോട് ഒരു ദോഷവും ചെയ്യാതെ അവന്‍ നിന്നോട് ആവശ്യപ്പെടുന്നതൊക്കെയും ചെയ്തുകൊടുക്ക എന്നു കല്പിച്ചിരുന്നു.</verse>
				<verse number="13">അങ്ങനെ അകമ്പടി നായകനായ നെബൂസര്‍-അദാനും നെബൂശസ്ബാനും രബ്-സാരീസും നേര്‍ഗരുൽ-ശരേസരും രബ്-മാഗും ബാബേൽരാജാവിന്‍റെ സകല പ്രഭുക്കന്മാരുംകൂടെ ആളയച്ചു,</verse>
				<verse number="14">യിരെമ്യാവെ കാവല്പുര മുറ്റത്തുനിന്നു വരുത്തി അവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകേണ്ടതിനു ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ഏല്പിച്ചു; അങ്ങനെ അവന്‍ ജനത്തിന്‍റെ ഇടയിൽ പാര്‍ത്തു.</verse>
				<verse number="15">യിരെമ്യാവ് കാവല്പുരമുറ്റത്ത് അടയ്ക്കപ്പെട്ടിരുന്ന കാലത്തു യഹോവയുടെ അരുളപ്പാട് അവനുണ്ടായതെന്തെന്നാൽ:</verse>
				<verse number="16">നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടത്: യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍റെ വചനങ്ങളെ ഈ നഗരത്തിന്മേൽ നന്മയ്ക്കല്ല, തിന്മയ്ക്കത്രേ നിവര്‍ത്തിക്കും; അന്നു നീ കാണ്‍കെ അവ നിവൃത്തിയാകും.</verse>
				<verse number="17">അന്നു ഞാന്‍ നിന്നെ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കൈയിൽ നീ ഏല്പിക്കപ്പെടുകയുമില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">ഞാന്‍ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്‍റെ ജീവന്‍ നിനക്കു കൊള്ള കിട്ടിയതുപോലെയിരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="40">
				<verse number="1">അകമ്പടിനായകനായ നെബൂസര്‍- അദാന്‍ യിരെമ്യാവെ രാമായിൽനിന്നു വിട്ടയച്ചശേഷം അവനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്. ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയവരായ യെരൂശലേമിലെയും യെഹൂദായിലെയും സകല ബദ്ധന്മാരുടെയും കൂട്ടത്തിൽ അവനെയും ചങ്ങലകൊണ്ടു ബന്ധിച്ചിരുന്നു.</verse>
				<verse number="2">എന്നാൽ അകമ്പടിനായകന്‍ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞത്: നിന്‍റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനര്‍ഥം അരുളിച്ചെയ്തു.</verse>
				<verse number="3">അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവര്‍ത്തിച്ചുമിരിക്കുന്നു; നിങ്ങള്‍ യഹോവയോടു പാപം ചെയ്ത് അവന്‍റെ വാക്കു കേള്‍ക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങള്‍ക്കു സംഭവിച്ചിരിക്കുന്നു.</verse>
				<verse number="4">ഇപ്പോള്‍ ഇതാ, നിന്‍റെ കൈമേലുള്ള ചങ്ങല ഞാന്‍ ഇന്ന് അഴിച്ചു നിന്നെ വിട്ടയയ്ക്കുന്നു; എന്നോടുകൂടെ ബാബേലിൽ പോരുവാന്‍ നിനക്ക് ഇഷ്ടമുണ്ടെങ്കിൽ പോരിക; ഞാന്‍ നിന്നെ നോക്കും. എന്നോടുകൂടെ ബാബേലിൽ പോരുവാന്‍ അനിഷ്ടം തോന്നിയാലോ പോരേണ്ടാ; ഇതാ, ദേശമൊക്കെയും നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടവും യോഗ്യവുമായി തോന്നുന്ന ഇടത്തേക്കു പൊയ്ക്കൊള്‍ക.</verse>
				<verse number="5">അവന്‍ വിട്ടുപോകും മുമ്പേ അവന്‍ പിന്നെയും: ബാബേൽരാജാവ് യെഹൂദാപട്ടണങ്ങള്‍ക്ക് അധിപതിയാക്കിയിരിക്കുന്ന ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവിന്‍റെ അടുക്കൽ നീ ചെന്ന് അവനോടുകൂടെ ജനത്തിന്‍റെ മധ്യേ പാര്‍ക്ക; അല്ലെങ്കിൽ നിനക്ക് ഇഷ്ടമുള്ള ഇടത്തേക്കു പൊയ്ക്കൊള്‍ക എന്നു പറഞ്ഞ് അകമ്പടിനായകന്‍ വഴിച്ചിലവും സമ്മാനവും കൊടുത്ത് അവനെ യാത്ര അയച്ചു.</verse>
				<verse number="6">അങ്ങനെ യിരെമ്യാവ് മിസ്പായിൽ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കൽ ചെന്ന്, അവനോടുകൂടെ ദേശത്തു ശേഷിച്ചിരുന്ന ജനത്തിന്‍റെ ഇടയിൽ പാര്‍ത്തു.</verse>
				<verse number="7">ബാബേൽരാജാവ് അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ദേശാധിപതിയാക്കിയെന്നും ബാബേലിലേക്കു പിടിച്ചു കൊണ്ടുപോകാത്ത ദേശത്തിലെ എളിയവരായ പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും അവനെ ഏല്പിച്ചു എന്നും നാട്ടിന്‍പുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും അവരുടെ ആളുകളും കേട്ടപ്പോള്‍,</verse>
				<verse number="8">അവര്‍ മിസ്പായിൽ ഗെദല്യാവിന്‍റെ അടുക്കൽ വന്നു: നെഥന്യാവിന്‍റെ മകനായ യിശ്മായേൽ, കാരേഹിന്‍റെ പുത്രന്മാരായ യോഹാനാനും യോനാഥാനും തന്‍ഹൂമെത്തിന്‍റെ പുത്രനായ സെരായാവും നെട്ടോഫാഥ്യനായ എഫായിയുടെ പുത്രന്മാര്‍, മയഖാഥ്യന്‍റെ മകനായ യെസന്യാവ് എന്നിവരും അവരുടെ ആളുകളും തന്നെ.</verse>
				<verse number="9">ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാൽ: നിങ്ങള്‍ കല്ദയരെ സേവിപ്പാന്‍ ഭയപ്പെടരുത്; ദേശത്തു പാര്‍ത്തു ബാബേൽരാജാവിനെ സേവിപ്പിന്‍; എന്നാൽ നിങ്ങള്‍ക്കു നന്നായിരിക്കും.</verse>
				<verse number="10">ഞാന്‍ നമ്മുടെ അടുക്കൽ വരുന്ന കല്ദയര്‍ക്ക് ഉത്തരവാദിയായി മിസ്പായിൽ വസിക്കും; നിങ്ങളോ വീഞ്ഞും പഴവും എണ്ണയും ശേഖരിച്ച്, പാത്രങ്ങളിൽ സൂക്ഷിച്ച്, നിങ്ങള്‍ കൈവശമാക്കിയ പട്ടണങ്ങളിൽ പാര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="11">അങ്ങനെ തന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും എദോമിലും മറ്റു ദേശങ്ങളിലും ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരും ബാബേൽരാജാവ് യെഹൂദായിൽ ഒരു ശേഷിപ്പിനെ വച്ചിട്ടുണ്ടെന്നും ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവെ അവര്‍ക്ക് അധിപതിയാക്കിയിട്ടുണ്ടെന്നും കേട്ടപ്പോള്‍</verse>
				<verse number="12">സകല യെഹൂദന്മാരും അവര്‍ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്‍റെ അടുക്കൽ മിസ്പായിൽ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.</verse>
				<verse number="13">എന്നാൽ കാരേഹിന്‍റെ മകനായ യോഹാനാനും നാട്ടിന്‍പുറത്തു പാര്‍ത്തിരുന്ന എല്ലാ പടത്തലവന്മാരും മിസ്പായിൽ ഗെദല്യാവിന്‍റെ അടുക്കൽവന്ന് അവനോടു:</verse>
				<verse number="14">നിന്നെ കൊന്നുകളയേണ്ടതിന് അമ്മോന്യരുടെ രാജാവായ ബാലീസ് നെഥന്യാവിന്‍റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുന്നു എന്നു നീ അറിയുന്നുവോ എന്നു ചോദിച്ചു; അഹീക്കാമിന്‍റെ മകനായ ഗെദല്യാവോ അവരുടെ വാക്കു വിശ്വസിച്ചില്ല.</verse>
				<verse number="15">പിന്നെ കാരേഹിന്‍റെ മകനായ യോഹാനാന്‍ മിസ്പായിൽവച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചു: ഞാന്‍ ചെന്ന് ആരും അറിയാതെ നെഥന്യാവിന്‍റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്‍റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദായിൽ ശേഷിച്ചവര്‍ നശിച്ചുപോകുവാനും തക്കവണ്ണം അവന്‍ നിന്നെ കൊല്ലുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="16">എന്നാൽ അഹീക്കാമിന്‍റെ മകന്‍ ഗെദല്യാവ് കാരേഹിന്‍റെ മകന്‍ യോഹാനാനോട്: നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ചു ഭോഷ്കു പറയുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="41">
				<verse number="1">എന്നാൽ ഏഴാം മാസത്തിൽ രാജവംശക്കാരനും രാജാവിന്‍റെ മഹത്തുക്കളിൽ ഒരുവനുമായി എലീശാമായുടെ മകനായ നെഥന്യാവിന്‍റെ മകന്‍ യിശ്മായേൽ പത്ത് ആളുമായി മിസ്പായിൽ അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കൽ വന്നു; അവിടെ മിസ്പായിൽവച്ച് അവര്‍ ഒന്നിച്ചു ഭക്ഷണം കഴിച്ചു.</verse>
				<verse number="2">നെഥന്യാവിന്‍റെ മകന്‍ യിശ്മായേലും കൂടെ ഉണ്ടായിരുന്ന പത്ത് ആളും എഴുന്നേറ്റ്, ബാബേൽരാജാവ് ദേശാധിപതിയാക്കിയിരുന്ന ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെവാള്‍കൊണ്ടു വെട്ടിക്കൊന്നു.</verse>
				<verse number="3">മിസ്പായിൽ ഗെദല്യാവിന്‍റെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അവിടെ കണ്ട കല്ദയപടയാളികളെയും യിശ്മായേൽ കൊന്നുകളഞ്ഞു.</verse>
				<verse number="4">ഗെദല്യാവെ കൊന്നിട്ടു രണ്ടാം ദിവസം, അത് ആരും അറിയാതിരിക്കുമ്പോള്‍ തന്നെ,</verse>
				<verse number="5">ശെഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എണ്‍പതു പുരുഷന്മാര്‍ താടി ചിരച്ചും വസ്ത്രം കീറിയും തങ്ങളെത്തന്നെ മുറിവേല്പിച്ചുംകൊണ്ടു വഴിപാടും കുന്തുരുക്കവും എടുത്തു യഹോവയുടെ ആലയത്തിലേക്കു പോകുംവഴി അവിടെ എത്തി.</verse>
				<verse number="6">നെഥന്യാവിന്‍റെ മകന്‍ യിശ്മായേൽ മിസ്പായിൽനിന്നു പുറപ്പെട്ട് കരഞ്ഞുംകൊണ്ട് അവരെ എതിരേറ്റു ചെന്നു; അവരെ കണ്ടപ്പോള്‍ അവന്‍ അവരോട്: അഹീക്കാമിന്‍റെ മകനായ ഗെദല്യാവിന്‍റെ അടുക്കൽ വരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="7">അവര്‍ പട്ടണത്തിന്‍റെ നടുവിൽ എത്തിയപ്പോള്‍ നെഥന്യാവിന്‍റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളഞ്ഞു.</verse>
				<verse number="8">എന്നാൽ അവരിൽ പത്തുപേര്‍ യിശ്മായേലിനോട്: ഞങ്ങളെ കൊല്ലരുതേ; വയലിൽ കോതമ്പ്, യവം, എണ്ണ, തേന്‍ എന്നീവക സംഭാരങ്ങള്‍ ഞങ്ങള്‍ ഒളിച്ചുവച്ചിട്ടുണ്ട് എന്നു പറഞ്ഞു; അതുകൊണ്ട് അവന്‍ സമ്മതിച്ച് അവരെ അവരുടെ സഹോദരന്മാരോടുകൂടെ കൊല്ലാതെയിരുന്നു.</verse>
				<verse number="9">യിശ്മായേൽ ഗെദല്യാവെയും കൂട്ടരെയും കൊന്ന് ശവങ്ങളെ എല്ലാം ഇട്ടുകളഞ്ഞ കുഴി, ആസാരാജാവ് യിസ്രായേൽരാജാവായ ബയെശനിമിത്തം ഉണ്ടാക്കിയതായിരുന്നു; നെഥന്യാവിന്‍റെ മകനായ യിശ്മായേൽ അതിനെ നിഹതന്മാരെക്കൊണ്ടു നിറച്ചു.</verse>
				<verse number="10">പിന്നെ യിശ്മായേൽ മിസ്പായിൽ ഉണ്ടായിരുന്ന ജനശിഷ്ടത്തെയൊക്കെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ഏല്പിച്ചവരായി മിസ്പായിൽ ശേഷിച്ചിരുന്ന സകല ജനത്തെയും ബദ്ധരാക്കി കൊണ്ടുപോയി;</verse>
				<verse number="11">നെഥന്യാവിന്‍റെ മകന്‍ യിശ്മായേൽ അവരെ ബദ്ധരാക്കി അമ്മോന്യരുടെ അടുക്കൽ കൊണ്ടുപോകുവാന്‍ യാത്ര പുറപ്പെട്ടു. നെഥന്യാവിന്‍റെ മകന്‍ യിശ്മായേൽ ചെയ്ത ദോഷമൊക്കെയും കാരേഹിന്‍റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന പടത്തലവന്മാരും കേട്ടപ്പോള്‍</verse>
				<verse number="12">അവര്‍ സകല പുരുഷന്മാരെയും കൂട്ടിക്കൊണ്ടു നെഥന്യാവിന്‍റെ മകനായ യിശ്മായേലിനോടു യുദ്ധം ചെയ്‍വാന്‍ ചെന്നു, ഗിബെയോനിലെ പെരിങ്കുളങ്ങരെവച്ച് അവനെ കണ്ടെത്തി.</verse>
				<verse number="13">യിശ്മായേലിനോടു കൂടെ ഉണ്ടായിരുന്ന ജനമൊക്കെയും കാരേഹിന്‍റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും കണ്ടപ്പോള്‍ സന്തോഷിച്ചു.</verse>
				<verse number="14">യിശ്മായേൽ മിസ്പായിൽനിന്നു ബദ്ധരാക്കി കൊണ്ടുപോന്നിരുന്ന സര്‍വജനവും തിരിഞ്ഞു, കാരേഹിന്‍റെ മകനായ യോഹാനാന്‍റെ അടുക്കൽ ചേര്‍ന്നു.</verse>
				<verse number="15">നെഥന്യാവിന്‍റെ മകന്‍ യിശ്മായേലോ എട്ട് ആളുമായി യോഹാനാനെ വിട്ടു തെറ്റി അമ്മോന്യരുടെ അടുക്കൽ പൊയ്ക്കളഞ്ഞു.</verse>
				<verse number="16">നെഥന്യാവിന്‍റെ മകന്‍ യിശ്മായേൽ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ കൊന്നുകളഞ്ഞശേഷം, അവന്‍റെ കൈയിൽനിന്നു കാരേഹിന്‍റെ മകനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരും വിടുവിച്ച ജനശിഷ്ടത്തെയൊക്കെയും, ഗിബെയോനിൽനിന്നു തിരികെ കൊണ്ടുവന്ന പടയാളികളെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഷണ്ഡന്മാരെയും തന്നെ.</verse>
				<verse number="17">അവര്‍ മിസ്പായിൽനിന്നു കൂട്ടിക്കൊണ്ട്, കല്ദയരെ പേടിച്ചിട്ടു മിസ്രയീമിൽ പോകുവാന്‍ യാത്ര പുറപ്പെട്ടു ബേത്‍ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു.</verse>
				<verse number="18">ബാബേൽരാജാവ് ദേശാധിപതിയാക്കിയ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ നെഥന്യാവിന്‍റെ മകന്‍ യിശ്മായേൽ കൊന്നുകളക കാരണത്താൽ ആയിരുന്നു അവര്‍ കല്ദയരെ പേടിച്ചത്.</verse>
			</chapter>
			<chapter number="42">
				<verse number="1">അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്‍റെ മകനായ യോഹാനാനും ഹോശയ്യാവിന്‍റെ മകനായ യെസന്യാവും ആബാലവൃദ്ധം സര്‍വജനവും അടുത്തു വന്നു യിരെമ്യാപ്രവാചകനോട്:</verse>
				<verse number="2">നിന്‍റെ ദൈവമായ യഹോവ ഞങ്ങള്‍ നടക്കേണ്ടുന്ന വഴിയും ഞങ്ങള്‍ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങള്‍ക്ക് അറിയിച്ചുതരേണ്ടതിനു ശേഷിച്ചിരിക്കുന്ന ഈ സകല ജനവുമായ ഞങ്ങള്‍ക്കുവേണ്ടി നിന്‍റെ ദൈവമായ യഹോവയോടു പ്രാര്‍ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.</verse>
				<verse number="3">അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേര്‍ മാത്രമേ ശേഷിപ്പുള്ളൂ എന്നു നീ സ്വന്ത കണ്ണാൽ കാണുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="4">യിരെമ്യാപ്രവാചകന്‍ അവരോട്: ഞാന്‍ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാര്‍ഥിക്കും; യഹോവ നിങ്ങള്‍ക്ക് ഉത്തരമരുളുന്നതെല്ലാം ഞാന്‍ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="5">അവര്‍ യിരെമ്യാവോട്: നീ മുഖാന്തരം നിന്‍റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതുപോലെയൊക്കെയും ഞങ്ങള്‍ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.</verse>
				<verse number="6">ഞങ്ങള്‍ നിന്നെ പറഞ്ഞയയ്ക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങള്‍ക്കു ഗുണം വരേണ്ടതിനു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങള്‍ കേട്ടനുസരിക്കും എന്നു പറഞ്ഞു.</verse>
				<verse number="7">പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായി.</verse>
				<verse number="8">അവന്‍ കാരേഹിന്‍റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകല ജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്:</verse>
				<verse number="9">നിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാന്‍ നിങ്ങള്‍ എന്നെ പറഞ്ഞയച്ച യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="10">നിങ്ങള്‍ ഈ ദേശത്തു പാര്‍ത്തുകൊണ്ടിരിക്കുമെങ്കിൽ ഞാന്‍ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങള്‍ക്കു വരുത്തിയ അനര്‍ഥത്തെക്കുറിച്ചു ഞാന്‍ അനുതപിക്കുന്നു.</verse>
				<verse number="11">നിങ്ങള്‍ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്‍റെ കൈയിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാന്‍ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ട് അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">അവനു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു കരുണ കാണിക്കും.</verse>
				<verse number="13">എന്നാൽ നിങ്ങള്‍ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ:</verse>
				<verse number="14">ഞങ്ങള്‍ ഈ ദേശത്തു പാര്‍ക്കയില്ല; യുദ്ധം കാണ്‍മാനില്ലാത്തതും കാഹളനാദം കേള്‍പ്പാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ മിസ്രയീംദേശത്തു ചെന്നു പാര്‍ക്കും എന്നു പറയുന്നു</verse>
				<verse number="15">എങ്കിൽ- യെഹൂദായിൽ ശേഷിപ്പുള്ളവരേ, ഇപ്പോള്‍ യഹോവയുടെ വചനം കേള്‍പ്പിന്‍! യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മിസ്രയീമിലേക്കു പോകുവാന്‍ മുഖംതിരിച്ച് അവിടെ ചെന്നു പാര്‍ക്കേണ്ടതിനു ഭാവിക്കുന്നു</verse>
				<verse number="16">എങ്കിൽ-നിങ്ങള്‍ പേടിക്കുന്ന വാള്‍ അവിടെ മിസ്രയീംദേശത്തുവച്ച് നിങ്ങളെ പിടിക്കും; നിങ്ങള്‍ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമിൽവച്ചു നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങള്‍ മരിക്കും.</verse>
				<verse number="17">മിസ്രയീമിൽ ചെന്നു പാര്‍ക്കേണ്ടതിന് അവിടെ പോകുവാന്‍ മുഖം തിരിച്ചിരിക്കുന്ന ഏവരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാന്‍ അവര്‍ക്കു വരുത്തുന്ന അനര്‍ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല.</verse>
				<verse number="18">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ കോപവും എന്‍റെ ക്രോധവും യെരൂശലേംനിവാസികളുടെ മേൽ പകര്‍ന്നിരിക്കുന്നതുപോലെ തന്നെ, നിങ്ങള്‍ മിസ്രയീമിൽ ചെല്ലുമ്പോള്‍ എന്‍റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങള്‍ പ്രാക്കിനും സ്തംഭനത്തിനും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങള്‍ ഇനി കാണുകയുമില്ല.</verse>
				<verse number="19">യെഹൂദായിൽ ശേഷിപ്പുള്ളവരേ, നിങ്ങള്‍ മിസ്രയീമിൽ പോകരുത് എന്നു യഹോവ കല്പിക്കുന്നു; ഞാന്‍ അത് ഇന്നു നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="20">നീ ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കേണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതൊക്കെയും നീ ഞങ്ങളോട് അറിയിക്കേണം; ഞങ്ങള്‍ അതുപോലെ ചെയ്യും എന്നു പറഞ്ഞു നിങ്ങള്‍ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.</verse>
				<verse number="21">ഞാന്‍ ഇന്ന് അതു നിങ്ങളോട് അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാന്‍ മുഖാന്തരം അവന്‍ നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങള്‍ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.</verse>
				<verse number="22">ആകയാൽ നിങ്ങള്‍ ഇപ്പോള്‍ ചെന്നു പാര്‍പ്പാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങള്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊള്‍വിന്‍.</verse>
			</chapter>
			<chapter number="43">
				<verse number="1">യിരെമ്യാവ് സകല ജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച ഈ സകല വചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകല വചനങ്ങളും തന്നെ,</verse>
				<verse number="2">പറഞ്ഞുതീര്‍ന്നശേഷം ഹോശയ്യാവിന്‍റെ മകനായ അസര്യാവും കാരേഹിന്‍റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമിൽ ചെന്നു പാര്‍ക്കേണ്ടതിന് അവിടെ പോകരുതെന്നു പറവാന്‍ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.</verse>
				<verse number="3">കല്ദയര്‍ ഞങ്ങളെ കൊന്നുകളയേണ്ടതിനും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിനും ഞങ്ങളെ അവരുടെ കൈയിൽ ഏല്പിപ്പാന്‍ നേര്യാവിന്‍റെ മകനായ ബാരൂക് നിന്നെ ഞങ്ങള്‍ക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">അങ്ങനെ കാരേഹിന്‍റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകല ജനവും യെഹൂദാദേശത്തു പാര്‍ക്കേണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.</verse>
				<verse number="5">സകല ജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ടു യെഹൂദാദേശത്തു പാര്‍ക്കേണ്ടതിനു മടങ്ങിവന്ന യെഹൂദാശിഷ്ടത്തെയൊക്കെയും</verse>
				<verse number="6">പുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ശാഫാന്‍റെ മകനായ അഹീക്കാമിന്‍റെ മകനായ ഗെദല്യാവെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേര്യാവിന്‍റെ മകനായ ബാരൂക്കിനെയും കാരേഹിന്‍റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ട്,</verse>
				<verse number="7">യഹോവയുടെ വാക്ക് അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്പനേസ്‍വരെ എത്തി.</verse>
				<verse number="8">തഹ്പനേസിൽവച്ചു യിരെമ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="9">നീ വലിയ കല്ലുകളെ എടുത്തു യെഹൂദാപുരുഷന്മാര്‍ കാണ്‍കെ തഹ്പനേസിൽ ഫറവോന്‍റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ട് അവരോടു പറയേണ്ടത്:</verse>
				<verse number="10">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍റെ ദാസനായ നെബൂഖദ്നേസര്‍ എന്ന ബാബേൽരാജാവിനെ വരുത്തി ഞാന്‍ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്‍റെ സിംഹാസനം വയ്ക്കും; അവന്‍ അവയുടെമേൽ തന്‍റെ മണിപ്പന്തൽ നിര്‍ത്തും.</verse>
				<verse number="11">അവന്‍ അന്നു മിസ്രയീംദേശം ജയിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏല്പിക്കും.</verse>
				<verse number="12">ഞാന്‍ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങള്‍ക്കു തീ വയ്ക്കും; അവയെ ചുട്ടുകളഞ്ഞിട്ട് അവന്‍ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയന്‍ തന്‍റെ പുതപ്പു പുതയ്ക്കുന്നതുപോലെ അവന്‍ മിസ്രയീംദേശത്തെ പുതയ്ക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടു പോകയും ചെയ്യും.</verse>
				<verse number="13">അവന്‍ മിസ്രയീംദേശത്തു ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകര്‍ത്തു മിസ്രയീമ്യദേവന്മാരുടെ ക്ഷേത്രങ്ങളെ തീ വച്ചു ചുട്ടുകളയും.</verse>
			</chapter>
			<chapter number="44">
				<verse number="1">മിസ്രയീംദേശത്ത് മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും പാര്‍ക്കുന്ന സകല യെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിനുണ്ടായ അരുളപ്പാട് എന്തെന്നാൽ:</verse>
				<verse number="2">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിന്മേലും സകല യെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനര്‍ഥമൊക്കെയും നിങ്ങള്‍ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.</verse>
				<verse number="3">അത്, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാര്‍ക്കു ധൂപംകാട്ടുവാനും അവയെ സേവിപ്പാനും ചെന്ന് എന്നെ കോപിപ്പിപ്പാന്‍ തക്കവണ്ണം അവര്‍ ചെയ്ത ദോഷം നിമിത്തമത്രേ.</verse>
				<verse number="4">ഞാന്‍ ഇടവിടാതെ പ്രവാചകന്മാരായ എന്‍റെ ദാസന്മാരെയൊക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാന്‍ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങള്‍ ചെയ്യരുതെന്നു പറയിച്ചു.</verse>
				<verse number="5">എന്നാൽ അവര്‍ അന്യദേവന്മാര്‍ക്കു ധൂപം കാട്ടാതവണ്ണം തങ്ങളുടെ ദോഷം വിട്ടുതിരിയേണ്ടതിനു ശ്രദ്ധിക്കാതെയും ചെവി ചായിക്കാതെയും ഇരുന്നു.</verse>
				<verse number="6">അതുകൊണ്ട് എന്‍റെ ക്രോധവും കോപവും ചൊരിഞ്ഞു യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ജ്വലിച്ചു; അവ ഇന്നു ശൂന്യവും നാശവും ആയി കിടക്കുന്നു.</verse>
				<verse number="7">ആകയാൽ യിസ്രായേലിന്‍റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദായുടെ മധ്യേനിന്ന് പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിനും</verse>
				<verse number="8">നിങ്ങള്‍ വന്നു പാര്‍ക്കുന്ന മിസ്രയീംദേശത്തുവച്ച് അന്യദേവന്മാര്‍ക്കു ധൂപം കാണിച്ചു നിങ്ങളുടെ കൈകളുടെ പ്രവൃത്തികള്‍ കൊണ്ട് എന്നെ കോപിപ്പിക്കുന്നതിനാൽ നിങ്ങളെത്തന്നെ ഛേദിച്ചുകളഞ്ഞിട്ട് സകല ഭൂജാതികളുടെയും ഇടയിൽ നിങ്ങള്‍ ശാപവും നിന്ദയും ആയിത്തീരേണ്ടതിനും നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്ത്?</verse>
				<verse number="9">യെഹൂദാദേശത്തും യെരൂശലേമിന്‍റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാര്‍ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാര്‍ ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാര്‍ ചെയ്ത ദോഷങ്ങളും നിങ്ങള്‍ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാര്‍ ചെയ്ത ദോഷങ്ങളും നിങ്ങള്‍ മറന്നുപോയോ?</verse>
				<verse number="10">അവര്‍ ഇന്നുവരെയും തങ്ങളെത്തന്നെ താഴ്ത്തിയില്ല; അവര്‍ ഭയപ്പെടുകയോ ഞാന്‍ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.</verse>
				<verse number="11">അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അനര്‍ഥത്തിനായിട്ടു, യെഹൂദായെ മുഴുവനും ഛേദിച്ചുകളയുവാനായിട്ടു തന്നെ, എന്‍റെ മുഖം നിങ്ങള്‍ക്ക് എതിരായി വയ്ക്കുന്നു.</verse>
				<verse number="12">മിസ്രയീംദേശത്തു ചെന്നു പാര്‍പ്പാന്‍ അവിടെ പോകേണ്ടതിനു മുഖംതിരിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാന്‍ പിടിക്കും; അവരെല്ലാവരും മുടിഞ്ഞുപോകും; മിസ്രയീംദേശത്ത് അവര്‍ വീഴും; വാള്‍കൊണ്ടും ക്ഷാമംകൊണ്ടും അവര്‍ മുടിഞ്ഞുപോകും; അവര്‍ ആബാലവൃദ്ധം വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവര്‍ പ്രാക്കിനും സ്തംഭനത്തിനും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും.</verse>
				<verse number="13">ഞാന്‍ യെരൂശലേമിനെ സന്ദര്‍ശിച്ചതുപോലെ മിസ്രയീംദേശത്തു പാര്‍ക്കുന്നവരെയും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദര്‍ശിക്കും.</verse>
				<verse number="14">മിസ്രയീംദേശത്തു വന്നു പാര്‍ക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവര്‍ക്കു മടങ്ങിച്ചെന്നു പാര്‍പ്പാന്‍ ആഗ്രഹമുള്ള യെഹൂദാദേശത്തേക്കു മടങ്ങിപ്പോവാന്‍ തക്കവണ്ണം ചാടിപ്പോകയില്ല; ശേഷിക്കയുമില്ല, വഴുതിപ്പോകുന്ന ചിലരല്ലാതെ ആരും മടങ്ങിപ്പോകയില്ല.</verse>
				<verse number="15">അതിനു തങ്ങളുടെ ഭാര്യമാര്‍ അന്യദേവന്മാര്‍ക്കു ധൂപം കാട്ടിയിട്ടുണ്ടെന്ന് അറിഞ്ഞ സകല പുരുഷന്മാരും മഹാസംഘമായി അരികെ നിന്ന സകല സ്ത്രീകളും മിസ്രയീംദേശത്തു പത്രോസിൽ പാര്‍ത്ത സകല ജനവും യിരെമ്യാവോട് ഉത്തരം പറഞ്ഞത്:</verse>
				<verse number="16">നീ യഹോവയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങള്‍ നിന്നെ കൂട്ടാക്കുകയില്ല.</verse>
				<verse number="17">ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും അവള്‍ക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങള്‍ നേര്‍ന്നിരിക്കുന്ന നേര്‍ച്ചയൊക്കെയും ഞങ്ങള്‍ നിവര്‍ത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ചെയ്തതുപോലെ തന്നെ; അന്നു ഞങ്ങള്‍ക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനര്‍ഥവും നേരിട്ടിരുന്നില്ല.</verse>
				<verse number="18">എന്നാൽ ഞങ്ങള്‍ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലി പകരുന്നതും നിര്‍ത്തിയതുമുതൽ ഞങ്ങള്‍ക്ക് എല്ലാം ബുദ്ധിമുട്ടു തന്നെ; ഞങ്ങള്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.</verse>
				<verse number="19">ആകാശരാജ്ഞിക്കു ധൂപം കാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോള്‍, ഞങ്ങള്‍ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവള്‍ക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭര്‍ത്താക്കന്മാരെ കൂടാതെയോ?</verse>
				<verse number="20">അപ്പോള്‍ യിരെമ്യാവ് സകല ജനത്തോടും, പുരുഷന്മാരും സ്ത്രീകളുമായി തന്നോട് ഉത്തരം പറഞ്ഞ സകല ജനത്തോടും തന്നെ, പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="21">യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്‍റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപം കാട്ടിയതു യഹോവ ഓര്‍ത്തില്ലയോ? അവന്‍റെ മനസ്സിൽ അതു വന്നില്ലയോ?</verse>
				<verse number="22">നിങ്ങളുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തവും നിങ്ങള്‍ പ്രവര്‍ത്തിച്ച മ്ലേച്ഛത നിമിത്തവും യഹോവയ്ക്കു സഹിപ്പാന്‍ വയ്യാതെയായി; അതുകൊണ്ട് നിങ്ങളുടെ ദേശം ഇന്നു നിവാസികള്‍ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="23">നിങ്ങള്‍ യഹോവയുടെ വാക്ക് അനുസരിക്കാതെയും അവന്‍റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപം കാട്ടി യഹോവയോടു പാപം ചെയ്കകൊണ്ട്, ഇന്ന് ഈ അനര്‍ഥം നിങ്ങള്‍ക്കു വന്നു ഭവിച്ചിരിക്കുന്നു.</verse>
				<verse number="24">പിന്നെയും യിരെമ്യാവ് സകല ജനത്തോടും സകല സ്ത്രീകളോടും പറഞ്ഞത്: മിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങള്‍ എല്ലാവരും യഹോവയുടെ വചനം കേള്‍പ്പിന്‍!</verse>
				<verse number="25">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേര്‍ന്നിരിക്കുന്ന നേര്‍ച്ചകളെ ഞങ്ങള്‍ നിവര്‍ത്തിക്കും എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറകയും കൈകൊണ്ട് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു; നിങ്ങളുടെ നേര്‍ച്ചകളെ ഉറപ്പാക്കിക്കൊള്‍വിന്‍! നിങ്ങളുടെ നേര്‍ച്ചകളെ അനുഷ്ഠിച്ചുകൊള്‍വിന്‍!</verse>
				<verse number="26">അതുകൊണ്ട് മിസ്രയീംദേശത്തു പാര്‍ക്കുന്ന സകല യെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേള്‍പ്പിന്‍! മിസ്രയീംദേശത്തെ ഒരു യെഹൂദനും വായെടുത്തു: യഹോവയായ കര്‍ത്താവാണ എന്നിങ്ങനെ എന്‍റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാന്‍ എന്‍റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="27">ഞാന്‍ അവരുടെ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലാ യെഹൂദന്മാരും വാള്‍കൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.</verse>
				<verse number="28">എന്നാൽ വാളിനു തെറ്റി ഒഴിയുന്ന ഏതാനുംപേര്‍ മിസ്രയീംദേശത്തുനിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാര്‍ക്കുന്ന ശേഷം യെഹൂദന്മാരൊക്കെയും എന്‍റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.</verse>
				<verse number="29">എന്‍റെ വചനം നിങ്ങളുടെ തിന്മയ്ക്കായിട്ടു നിവര്‍ത്തിയായിവരുമെന്നു നിങ്ങള്‍ അറിയേണ്ടതിനു ഞാന്‍ ഈ സ്ഥലത്തുവച്ച് നിങ്ങളെ സന്ദര്‍ശിക്കും എന്നതു നിങ്ങള്‍ക്ക് ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="30">ഞാന്‍ യെഹൂദാരാജാവായ സിദെക്കീയാവെ അവന്‍റെ ശത്രുവും അവനു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവനുമായ നെബൂഖദ്നേസര്‍ എന്ന ബാബേൽരാജാവിന്‍റെ കൈയിൽ ഏല്പിച്ചതുപോലെ ഞാന്‍ മിസ്രയീംരാജാവായ ഫറവോന്‍-ഹോഫ്രയെയും അവന്‍റെ ശത്രുക്കളുടെ കൈയിലും അവനു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="45">
				<verse number="1">യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാം ആണ്ടിൽ, നേര്യാവിന്‍റെ മകനായ ബാരൂക് ഈ വചനങ്ങളെ യിരെമ്യാവിന്‍റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോള്‍ യിരെമ്യാപ്രവാചകന്‍ അവനോടു പറഞ്ഞ വചനം എന്തെന്നാൽ:</verse>
				<verse number="2">ബാരൂക്കേ, നിന്നോടു യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="3">യഹോവ എന്‍റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാന്‍ എന്‍റെ ഞരക്കംകൊണ്ടു തളര്‍ന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.</verse>
				<verse number="4">ഞാന്‍ പണിതതു ഞാന്‍തന്നെ ഇടിച്ചുകളയുന്നു; ഞാന്‍ നട്ടതു ഞാന്‍തന്നെ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അത് അങ്ങനെ തന്നെ.</verse>
				<verse number="5">എന്നാൽ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്; ഞാന്‍ സര്‍വജഡത്തിനും അനര്‍ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാന്‍ നിന്‍റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="46">
				<verse number="1">ജാതികളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്. മിസ്രയീമിനെക്കുറിച്ചുള്ളത്:</verse>
				<verse number="2">ഫ്രാത്ത്നദീതീരത്തു കര്‍ക്കെമീശിൽ ഉണ്ടായിരുന്നതും ബാബേൽരാജാവായ നെബൂഖദ്നേസര്‍ യോശീയാവിന്‍റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ നാലാംആണ്ടിൽ തോല്പിച്ചുകളഞ്ഞതുമായ ഫറവോന്‍ നെഖോ എന്ന മിസ്രയീംരാജാവിന്‍റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നെ.</verse>
				<verse number="3">പരിചയും പലകയും ഒരുക്കി യുദ്ധത്തിനടുത്തുകൊള്‍വിന്‍!</verse>
				<verse number="4">കുതിരച്ചേവകരേ, കുതിരകള്‍ക്കു കോപ്പിട്ടു കയറുവിന്‍! തലക്കോരികയുമായി അണിനിരപ്പിന്‍; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിന്‍.</verse>
				<verse number="5">അവര്‍ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്ത്? അവരുടെ വീരന്മാര്‍ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സര്‍വത്രഭീതി എന്നു യഹോവയുടെ അരുളപ്പാട്. വേഗവാന്‍ ഓടിപ്പോകയില്ല;</verse>
				<verse number="6">വീരന്‍ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത്നദീതീരത്ത് അവര്‍ ഇടറിവീഴും.</verse>
				<verse number="7">നീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലയ്ക്കയും ചെയ്യുന്നോരിവനാര്‍?</verse>
				<verse number="8">മിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്‍റെ വെള്ളം നദികള്‍ പോലെ അലയ്ക്കയും ഞാന്‍ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.</verse>
				<verse number="9">കുതിരകളേ, കുതിച്ചുചാടുവിന്‍; രഥങ്ങളേ, മുറുകി ഓടുവിന്‍! വീരന്മാര്‍ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലടുത്തു കുലയ്ക്കുന്ന ലൂദ്യരും കൂടെ.</verse>
				<verse number="10">ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് തന്‍റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാള്‍ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത്നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന് ഒരു ഹനനയാഗമുണ്ടല്ലോ.</verse>
				<verse number="11">മിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്ന് തൈലം വാങ്ങുക; നീ വളരെ ഔഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.</verse>
				<verse number="12">ജാതികള്‍ നിന്‍റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്‍റെ നിലവിളി ദേശത്ത് നിറഞ്ഞിരിക്കുന്നു; വീരന്‍ വീരനോടു മുട്ടി രണ്ടു പേരും ഒരുമിച്ചു വീണിരിക്കുന്നു!</verse>
				<verse number="13">ബാബേൽരാജാവായ നെബൂഖദ്നേസര്‍ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാട്:</verse>
				<verse number="14">മിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേള്‍പ്പിപ്പിന്‍; അണിനിരന്ന് ഒരുങ്ങി നില്ക്ക എന്നു പറവിന്‍! വാള്‍ നിന്‍റെ ചുറ്റും തിന്നുകളയുന്നുവല്ലോ.</verse>
				<verse number="15">നിന്‍റെ ബലവാന്മാര്‍ വീണുകിടക്കുന്നതെന്ത്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവര്‍ക്കു നില്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="16">അവന്‍ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തന്‍ മറ്റൊരുത്തന്‍റെ മീതെ വീണു; എഴുന്നേല്പിന്‍; നശിപ്പിക്കുന്ന വാളിന് ഒഴിഞ്ഞു നാം സ്വജനത്തിന്‍റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്ന് അവര്‍ പറയും.</verse>
				<verse number="17">മിസ്രയീംരാജാവായ ഫറവോന്: വിനാശം എന്നും സമയം തെറ്റി വരുന്നവന്‍ എന്നും പേര്‍ പറവിന്‍!</verse>
				<verse number="18">എന്നാണ, പര്‍വതങ്ങളിൽവച്ചു താബോര്‍പോലെയും കടലിനരികെയുള്ള കര്‍മ്മേൽപോലെയും നിശ്ചയമായിട്ട് അവന്‍ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്.</verse>
				<verse number="19">മിസ്രയീമിൽ പാര്‍ക്കുന്ന പുത്രീ, പ്രവാസത്തിനു പോകുവാന്‍ കോപ്പു കൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.</verse>
				<verse number="20">മിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്ന് ഈച്ച അതിന്മേൽ വരുന്നു.</verse>
				<verse number="21">അതിന്‍റെ കൂലിച്ചേവകര്‍ അതിന്‍റെ മധ്യേ തടിച്ച കാളക്കിടാക്കളെപ്പോലെ യാകുന്നു; അവരും പിന്‍തിരിഞ്ഞ് ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദര്‍ശനകാലവും വന്നിരിക്കയാൽ അവര്‍ക്കു നില്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="22">അതിന്‍റെ ശബ്ദം പാമ്പ് ഓടുന്ന ശബ്ദംപോലെ; അവര്‍ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്‍റെ നേരേ വരും.</verse>
				<verse number="23">അതിന്‍റെ കാടു തിങ്ങിയതായിരുന്നാലും അവര്‍ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാട്; അവര്‍ വെട്ടുക്കിളികളെക്കാള്‍ അധികം; അവര്‍ക്കു സംഖ്യയുമില്ല.</verse>
				<verse number="24">മിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവള്‍ വടക്കേ ജാതിയുടെ കൈയിൽ ഏല്പിക്കപ്പെടും.</verse>
				<verse number="25">ഞാന്‍ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്‍റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദര്‍ശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദര്‍ശിക്കും എന്നു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="26">ഞാന്‍ അവരെ, അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയിലും അവന്‍റെ ഭൃത്യന്മാരുടെ കൈയിലും ഏല്പിക്കും; അതിന്‍റെശേഷം അതിനു പുരാതനകാലത്തെന്നപോലെ നിവാസികള്‍ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="27">എന്നാൽ എന്‍റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാന്‍ നിന്നെ ദൂരത്തുനിന്നും നിന്‍റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.</verse>
				<verse number="28">എന്‍റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടു കൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട്. നിന്നെ ഞാന്‍ ചിതറിച്ചുകളഞ്ഞ സകല ജാതികളെയും ഞാന്‍ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാന്‍ മുടിച്ചുകളകയില്ല; ഞാന്‍ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.</verse>
			</chapter>
			<chapter number="47">
				<verse number="1">ഫറവോന്‍ ഗസ്സയെ തോല്പിച്ചതിനു മുമ്പേ ഫെലിസ്ത്യരെക്കുറിച്ചു യിരെമ്യാപ്രവാചകനു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട്.</verse>
				<verse number="2">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതിൽ പാര്‍ക്കുന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോള്‍ മനുഷ്യര്‍ നിലവിളിക്കും; ദേശനിവാസികളൊക്കെയും മുറയിടും.</verse>
				<verse number="3">അവന്‍റെ ബലമുള്ള കുതിരകളുടെ കുളമ്പൊച്ചയും അവന്‍റെ രഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും നിമിത്തം ധൈര്യം ക്ഷയിച്ചിട്ട് അപ്പന്മാര്‍ മക്കളെ തിരിഞ്ഞുനോക്കുകയില്ല.</verse>
				<verse number="4">ഫെലിസ്ത്യരെയൊക്കെയും നശിപ്പിപ്പാനും സോരിലും സീദോനിലും ശേഷിച്ചിരിക്കുന്ന സകല സഹായകന്മാരെയും ഛേദിച്ചുകളവാനും ഉള്ള ദിവസം വരുന്നതുകൊണ്ടു തന്നെ; കഫ്തോര്‍കടല്പുറത്തു ശേഷിപ്പുള്ള ഫെലിസ്ത്യരെ യഹോവ നശിപ്പിക്കും.</verse>
				<verse number="5">ഗസ്സയ്ക്കു കഷണ്ടി വന്നിരിക്കുന്നു; അവരുടെ താഴ്വരയിലെ ശേഷിപ്പായ അസ്കലോന്‍ മുടിഞ്ഞുപോയി; എത്രത്തോളം നീ നിന്നെത്തന്നെ മുറിവേല്പിക്കും?</verse>
				<verse number="6">അയ്യോ, യഹോവയുടെ വാളേ, നീ എത്രത്തോളം വിശ്രമിക്കാതെ ഇരിക്കും? നിന്‍റെ ഉറയിൽ കടക്ക; വിശ്രമിച്ച് അടങ്ങിയിരിക്ക.</verse>
				<verse number="7">അസ്കലോനും സമുദ്രതീരത്തിനും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കെ, അടങ്ങിയിരിപ്പാന്‍ അതിന് എങ്ങനെ കഴിയും? അവിടേക്ക് അവന്‍ അതിനെ നിയോഗിച്ചുവല്ലോ.</verse>
			</chapter>
			<chapter number="48">
				<verse number="1">മോവാബിനെക്കുറിച്ചുള്ള അരുളപ്പാട്. യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നെബോവിന് അയ്യോ കഷ്ടം! അതു ശൂന്യമായിരിക്കുന്നു; കിര്യത്തയീമിനു ലജ്ജ ഭവിച്ചു; അതു പിടിക്കപ്പെട്ടുപോയി; ഉയര്‍ന്ന കോട്ട ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു.</verse>
				<verse number="2">മോവാബിന്‍റെ വമ്പ് ഒടുങ്ങിപ്പോയി; ഹെശ്ബോനിൽ അവര്‍ അതിന്‍റെ നേരേ അനര്‍ഥം നിരൂപിക്കുന്നു; വരുവിന്‍, അത് ഒരു ജാതി ആയിരിക്കാതവണ്ണം നാം അതിനെ നശിപ്പിച്ചു കളക; മദ്മേനേ, നീയും നശിച്ചുപോകും; വാള്‍ നിന്നെ പിന്തുടരും.</verse>
				<verse number="3">ഹോരോനയീമിൽനിന്ന്: നാശം, മഹാസംഹാരം എന്നിങ്ങനെ നിലവിളി കേള്‍ക്കുന്നു.</verse>
				<verse number="4">മോവാബ് തകര്‍ന്നിരിക്കുന്നു; അതിന്‍റെ കുഞ്ഞുങ്ങള്‍ നിലവിളി കൂട്ടുന്നു.</verse>
				<verse number="5">ലൂഹീതിലേക്കുള്ള കയറ്റത്തിൽകൂടി അവര്‍ കരഞ്ഞുംകൊണ്ടു കയറിപ്പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിൽ സംഹാരത്തെക്കുറിച്ചുള്ള നിലവിളിയുടെ സങ്കടശബ്ദം കേള്‍ക്കുന്നു.</verse>
				<verse number="6">ഓടിപ്പോകുവിന്‍! പ്രാണനെ രക്ഷിപ്പിന്‍! മരുഭൂമിയിലെ ചൂരൽച്ചെടിപോലെ ആയിത്തീരുവിന്‍!</verse>
				<verse number="7">നിന്‍റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്‍റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ പ്രവാസത്തിലേക്കു പോകും.</verse>
				<verse number="8">കൊള്ളയിടുന്നവന്‍ എല്ലാ പട്ടണത്തിലും വരും; ഒരു പട്ടണവും ഒഴിഞ്ഞുപോകയില്ല; യഹോവ അരുളിച്ചെയ്തതുപോലെ താഴ്വര നശിച്ചുപോകും;</verse>
				<verse number="9">സമഭൂമി ശൂന്യമായിത്തീരും. മോവാബ് പറന്നുപോകേണ്ടതിന് അതിനു ചിറകു കൊടുപ്പിന്‍; അതിന്‍റെ പട്ടണങ്ങള്‍ നിവാസികള്‍ ഇല്ലാതെ ശൂന്യമായിപ്പോകും.</verse>
				<verse number="10">യഹോവയുടെ പ്രവൃത്തി ഉദാസീനതയോടെ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍; രക്തം ചൊരിയാതെ വാള്‍ അടക്കി വയ്ക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍;</verse>
				<verse number="11">മോവാബ് ബാല്യംമുതൽ സ്വൈരമായി മട്ടിന്‍മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ട് അവന്‍റെ സ്വാദ് അവനിൽ തന്നെ ഇരിക്കുന്നു; അവന്‍റെ മണം പൊയ്പോയിട്ടുമില്ല.</verse>
				<verse number="12">ആകയാൽ പകരുന്നവരെ ഞാന്‍ അവന്‍റെ അടുക്കൽ അയപ്പാനുള്ള കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാട്; അവര്‍ അവനെ പകര്‍ന്നുകളകയും അവന്‍റെ പാത്രങ്ങളെ ഒഴിച്ചു കുടങ്ങളെ ഉടച്ചുകളകയും ചെയ്യും.</verse>
				<verse number="13">യിസ്രായേൽഗൃഹം തങ്ങളുടെ ആശ്രയമായ ബേഥേലിങ്കൽ ലജ്ജിച്ചുപോയതുപോലെ മോവാബും കെമോശിങ്കൽ ലജ്ജിച്ചുപോകും.</verse>
				<verse number="14">ഞങ്ങള്‍ വീരന്മാരും യുദ്ധസമര്‍ഥന്മാരും ആകുന്നു എന്നു നിങ്ങള്‍ പറയുന്നതെങ്ങനെ?</verse>
				<verse number="15">മോവാബ് നശിച്ചു; അതിന്‍റെ പട്ടണങ്ങള്‍ പുകയായി പൊങ്ങിപ്പോയിരിക്കുന്നു; അവന്‍റെ ശ്രേഷ്ഠയുവാക്കള്‍ കൊലനിലത്തേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്.</verse>
				<verse number="16">മോവാബിന് ആപത്തു വരുവാന്‍ അടുത്തിരിക്കുന്നു; അവന്‍റെ അനര്‍ഥം ഏറ്റവും ബദ്ധപ്പെടുന്നു.</verse>
				<verse number="17">അവന്‍റെ ചുറ്റുമുള്ള എല്ലാവരുമായുള്ളോരേ, അവനെക്കുറിച്ചു വിലപിപ്പിന്‍! അവന്‍റെ പേര്‍ അറിയുന്ന ഏവരുമായുള്ളോരേ, അയ്യോ ബലമുള്ള വടി, ഭംഗിയുള്ള കോൽ എങ്ങനെ ഒടിഞ്ഞു എന്നു പറവിന്‍.</verse>
				<verse number="18">ദീബോന്‍നിവാസിനിയായ പുത്രീ, നിന്‍റെ മഹത്ത്വം വിട്ടിറങ്ങി ദാഹത്തോടെ ഇരിക്ക; മോവാബിനെ നശിപ്പിക്കുന്നവന്‍ നിന്‍റെ നേരേ വന്നു നിന്‍റെ കോട്ടകളെ നശിപ്പിക്കുമല്ലോ.</verse>
				<verse number="19">അരോവേര്‍നിവാസിനിയേ, നീ വഴിയിൽനിന്നുകൊണ്ട് നോക്കുക; ഓടിപ്പോകുന്നവനോടും ചാടിപ്പോകുന്നവളോടും സംഭവിച്ചതെന്ത് എന്നു ചോദിക്ക.</verse>
				<verse number="20">മോവാബ് തകര്‍ന്നിരിക്കയാൽ ലജ്ജിച്ചു പോയിരിക്കുന്നു; മുറയിട്ടു നിലവിളിപ്പിന്‍; മോവാബ് ശൂന്യമായിരിക്കുന്നു എന്ന് അര്‍ന്നോനിങ്കൽ അറിയിപ്പിന്‍.</verse>
				<verse number="21">സമഭൂമിക്ക് ന്യായവിധി വന്നിരിക്കുന്നു; ഹോലോനും യഹ്സെക്കും മേഫാഥിനും</verse>
				<verse number="22">ദീബോനും നെബോവിനും ബേത്ത്- ദിബ്ലാത്തയീമിനും</verse>
				<verse number="23">കിര്യത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും</verse>
				<verse number="24">കെരീയോത്തിനും ബൊസ്രെക്കും മോവാബുദേശത്ത് ദൂരത്തും സമീപത്തും ഉള്ള എല്ലാ പട്ടണങ്ങള്‍ക്കും തന്നെ.</verse>
				<verse number="25">മോവാബിന്‍റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവന്‍റെ ഭുജം തകര്‍ന്നു പോയിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="26">മോവാബ് യഹോവയുടെ നേരേ വമ്പു കാണിക്കകൊണ്ട് അവനു മത്തു പിടിപ്പിപ്പിന്‍; മോവാബ് തന്‍റെ ഛര്‍ദിയിൽ കിടന്നുരുളും;</verse>
				<verse number="27">അവന്‍ പരിഹാസവിഷയമായിത്തീരും. അല്ല, യിസ്രായേൽ നിനക്കു പരിഹാസവിഷയമായിരുന്നില്ലയോ? നീ അവനെക്കുറിച്ച് പറയുമ്പോഴൊക്കെയും തല കുലുക്കുവാന്‍ അവന്‍ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടിരുന്നുവോ?</verse>
				<verse number="28">മോവാബുനിവാസികളേ, പട്ടണങ്ങളെ വിട്ടു പാറപ്രദേശത്തു പാര്‍ക്കുവിന്‍; ഗുഹയുടെ പാര്‍ശ്വങ്ങളിൽ കൂടുവയ്ക്കുന്ന പ്രാവിനെപ്പോലെയാകുവിന്‍.</verse>
				<verse number="29">മോവാബ് മഹാഗര്‍വി; അവന്‍റെ ഗര്‍വത്തെയും അഹമ്മതിയെയും ഡംഭത്തെയും നിഗളത്തെയും ഉന്നതഭാവത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടുണ്ട്.</verse>
				<verse number="30">അവന്‍റെ ക്രോധം ഞാന്‍ അറിയുന്നു എന്നു യഹോവയുടെ അരുളപ്പാട്; അവന്‍റെ സംസാരം അസത്യം; അസത്യമായത് അവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നു.</verse>
				<verse number="31">അതുകൊണ്ടു ഞാന്‍ മോവാബിനെക്കുറിച്ചു മുറയിടും; എല്ലാ മോവാബിനെയും കുറിച്ചു ഞാന്‍ നിലവിളിക്കും; കീര്‍ഹേരെസിലെ ജനങ്ങളെക്കുറിച്ച് അവര്‍ വിലപിക്കും.</verse>
				<verse number="32">സിബ്മാമുന്തിരിവള്ളിയേ, യസേരിനെക്കുറിച്ചു കരയുന്നതിലും അധികം ഞാന്‍ നിന്നെക്കുറിച്ചു കരയും; നിന്‍റെ വള്ളികള്‍ കടലിനിക്കരെ കടന്നിരിക്കുന്നു; അവ യസേര്‍കടൽവരെ എത്തിയിരിക്കുന്നു; ശൂന്യമാക്കുന്നവന്‍ നിന്‍റെ കനികളിന്മേലും മുന്തിരിക്കൊയ്ത്തിന്മേലും ചാടി വീണിരിക്കുന്നു.</verse>
				<verse number="33">സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും മോവാബുദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; ചക്കുകളിൽനിന്ന് വീഞ്ഞ് ഞാന്‍ ഇല്ലാതാക്കിയിരിക്കുന്നു; ആര്‍പ്പുവിളിയോടെ ആരും ചക്കു ചവിട്ടുകയില്ല; ആര്‍പ്പല്ലാത്ത ആര്‍പ്പുണ്ടാകുംതാനും.</verse>
				<verse number="34">ഹെശ്ബോനിലെ നിലവിളി ഹേതുവാൽ അവര്‍ എലെയാലെവരെയും യഹസ്‍വരെയും സോവാര്‍മുതൽ ഹോരോനയീംവരെയും എഗ്ലത്ത്-ശെലീശീയവരെയും നിലവിളി കൂട്ടുന്നു; നിമ്രീമിലെ ജലാശയങ്ങളും ശൂന്യമായിത്തീരുമല്ലോ.</verse>
				<verse number="35">പൂജാഗിരിയിൽ ബലികഴിക്കുന്നവനെയും ദേവന്മാര്‍ക്ക് ധൂപം കാട്ടുന്നവനെയും ഞാന്‍ മോവാബിൽ ഇല്ലാതെയാക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="36">മോവാബു സമ്പാദിച്ച സമ്പാദ്യം നശിച്ചുപോയിരിക്കയാൽ അവനെക്കുറിച്ച് എന്‍റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു; കീര്‍ഹേരെസിലെ ജനങ്ങളെക്കുറിച്ച് എന്‍റെ ഹൃദയം കുഴൽപോലെ ധ്വനിക്കുന്നു.</verse>
				<verse number="37">എല്ലാ തലയും കഷണ്ടിയായും എല്ലാ താടിയും കത്രിച്ചും ഇരിക്കുന്നു; എല്ലാ കൈകളിന്മേലും മുറിവും അരകളിൽ രട്ടും കാണുന്നു.</verse>
				<verse number="38">ഇഷ്ടമില്ലാത്ത പാത്രത്തെപ്പോലെ ഞാന്‍ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കയാൽ മോവാബിലെ എല്ലാ പുരമുകളുകളിലും അതിന്‍റെ തെരുക്കളിൽ എല്ലാടവും വിലാപം എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="39">അത് എങ്ങനെ ഉടഞ്ഞുപോയിരിക്കുന്നു! മുറയിടുവിന്‍! മോവാബ് എങ്ങനെ ലജ്ജിച്ചു പുറന്തിരിഞ്ഞിരിക്കുന്നു! അങ്ങനെ മോവാബ് തന്‍റെ ചുറ്റുമുള്ളവര്‍ക്കൊക്കെയും പരിഹാസത്തിനും സ്തംഭനത്തിനും വിഷയമായിത്തീരും.</verse>
				<verse number="40">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്‍ കഴുകനെപ്പോലെ പറന്നു മോവാബിന്മേൽ ചിറകു വിടര്‍ക്കും.</verse>
				<verse number="41">കെരീയോത്ത് പിടിക്കപ്പെട്ടു; ദുര്‍ഗങ്ങള്‍ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ സ്ത്രീയുടെ ഹൃദയംപോലെയാകും.</verse>
				<verse number="42">യഹോവയുടെ നേരേ വമ്പു കാണിക്കയാൽ മോവാബ് ഒരു ജാതിയായിരിക്കാതവണ്ണം നശിച്ചുപോകും.</verse>
				<verse number="43">മോവാബ്നിവാസിയേ, പേടിയും കുഴിയും കെണിയും നിനക്കു വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="44">പേടി ഒഴിഞ്ഞോടുന്നവന്‍ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവന്‍ കെണിയിൽ അകപ്പെടും; ഞാന്‍ അതിനു, മോവാബിനു തന്നെ, അവരുടെ സന്ദര്‍ശനകാലം വരുത്തും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="45">ഓടിപ്പോയവര്‍ ബലമില്ലാതെ ഹെശ്ബോന്‍റെ നിഴലിൽ നില്ക്കുന്നു; എന്നാൽ ഹെശ്ബോനിൽനിന്നു തീയും സീഹോന്‍റെ നടുവിൽനിന്നു ജ്വാലയും പുറപ്പെട്ടു മോവാബിന്‍റെ ചെന്നിയും തുമുലപുത്രന്മാരുടെ നെറുകയും ദഹിപ്പിച്ചു കളയും.</verse>
				<verse number="46">മോവാബേ, നിനക്ക് ഹാ കഷ്ടം! കെമോശിന്‍റെ ജനം നശിച്ചിരിക്കുന്നു; നിന്‍റെ പുത്രന്മാരെ ബദ്ധന്മാരായും നിന്‍റെ പുത്രിമാരെ പ്രവാസത്തിലേക്കും കൊണ്ടുപോയിരുന്നു.</verse>
				<verse number="47">എങ്കിലും ഒടുക്കം ഞാന്‍ മോവാബിന്‍റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്. ഇത്രത്തോളമാകുന്നു മോവാബിനെക്കുറിച്ചുള്ള ന്യായവിധി.</verse>
			</chapter>
			<chapter number="49">
				<verse number="1">അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിനു പുത്രന്മാരില്ലയോ? അവന് അവകാശിയില്ലയോ? പിന്നെ മല്ക്കോം ഗാദിനെ കൈവശമാക്കി, അവന്‍റെ ജനം അതിലെ പട്ടണങ്ങളിൽ പാര്‍ക്കുന്നതെന്ത്?</verse>
				<verse number="2">ആകയാൽ ഞാന്‍ അമ്മോന്യരുടെ രബ്ബായിൽ യുദ്ധത്തിന്‍റെ ആര്‍പ്പുവിളി കേള്‍പ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാട്; അന്ന് അതു ശൂന്യമായി കല്ക്കുന്നാകും; അതിന്‍റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേൽ തന്നെ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="3">ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ് പോയിരിക്കുന്നുവല്ലോ; രബ്ബായുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിന്‍; രട്ടുടുത്തുകൊള്‍വിന്‍; വിലപിച്ചുകൊണ്ടു വേലികള്‍ക്കരികെ ഉഴന്നുനടപ്പിന്‍! മല്ക്കോമും അവന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.</verse>
				<verse number="4">ആര്‍ എന്‍റെ നേരേ വരും എന്നു പറഞ്ഞു തന്‍റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്? നിന്‍റെ താഴ്വരകള്‍ ഒഴുകിപ്പോകുന്നു.</verse>
				<verse number="5">ഇതാ നിന്‍റെ ചുറ്റുമുള്ള എല്ലാവരാലും ഞാന്‍ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ ചൊവ്വിനു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരും ഉണ്ടാകയില്ല.</verse>
				<verse number="6">എന്നാൽ ഒടുക്കം ഞാന്‍ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="7">എദോമിനെക്കുറിച്ചുള്ള അരുളപ്പാട്. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?</verse>
				<verse number="8">ദെദാന്‍നിവാസികളേ, ഓടിപ്പോകുവിന്‍; പിന്തിരിഞ്ഞ് കുഴികളിൽ പാര്‍ത്തു കൊള്‍വിന്‍; ഞാന്‍ ഏശാവിന്‍റെ ആപത്ത്, അവന്‍റെ ദര്‍ശനകാലം തന്നെ, അവനു വരുത്തും.</verse>
				<verse number="9">മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്‍റെ അടുക്കൽ വന്നാൽ കാലാ പറിപ്പാന്‍ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാര്‍ വന്നാൽ തങ്ങള്‍ക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നത്?</verse>
				<verse number="10">എന്നാൽ ഏശാവിനെ ഞാന്‍ നഗ്നമാക്കി അവന്‍റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന് ഒളിച്ചുകൊള്‍വാന്‍ കഴികയില്ല; അവന്‍റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.</verse>
				<verse number="11">നിന്‍റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാന്‍ അവരെ ജീവനോടെ രക്ഷിക്കും; നിന്‍റെ വിധവമാര്‍ എന്നിൽ ആശ്രയിക്കട്ടെ.</verse>
				<verse number="12">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാന്‍ അര്‍ഹതയില്ലാത്തവര്‍ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.</verse>
				<verse number="13">ബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്‍റെ എല്ലാ പട്ടണങ്ങളും നിത്യശൂന്യങ്ങളായിത്തീരും എന്നു ഞാന്‍ എന്നെക്കൊണ്ടു തന്നെ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="14">നിങ്ങള്‍ ഒരുമിച്ചുകൂടി അതിന്‍റെ നേരേ ചെല്ലുവിന്‍; യുദ്ധത്തിനായി എഴുന്നേല്പിന്‍! എന്നിങ്ങനെ വിളിച്ചുപറവാന്‍ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നൊരു വര്‍ത്തമാനം ഞാന്‍ യഹോവയിങ്കൽനിന്നു കേട്ടു.</verse>
				<verse number="15">ഞാന്‍ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും.</verse>
				<verse number="16">പാറപ്പിളര്‍പ്പുകളിൽ പാര്‍ത്തു കുന്നുകളുടെ മുകള്‍ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്‍റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്‍റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്‍റെ കൂട് ഉയരത്തിൽവച്ചാലും അവിടെനിന്ന് ഞാന്‍ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="17">എദോം സ്തംഭനവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ച് അതിന്‍റെ സകല ബാധകളും നിമിത്തം ചൂളകുത്തും.</verse>
				<verse number="18">സൊദോമിന്‍റെയും ഗൊമോറായുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="19">യോര്‍ദ്ദാന്‍റെ വന്‍കാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവന്‍ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപ്പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍? എനിക്കു നേരം കുറിക്കുന്നവന്‍ ആര്‍? എന്‍റെ മുമ്പാകെ നില്ക്കാവുന്ന ഇടയന്‍ ആര്‍?</verse>
				<verse number="20">അതുകൊണ്ടു യഹോവ എദോമിനെക്കുറിച്ച് ആലോചിച്ച ആലോചനയും തേമാന്‍നിവാസികളെക്കുറിച്ച് നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍: ആട്ടിന്‍കൂട്ടത്തിൽ ചെറിയവരെ അവര്‍ ഇഴച്ചുകൊണ്ടുപോകും; അവന്‍ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.</verse>
				<verse number="21">അവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്‍റെ ഒച്ച ചെങ്കടലിൽ കേള്‍ക്കുന്നു!</verse>
				<verse number="22">അവന്‍ കഴുകനെപ്പോലെ പൊങ്ങി പറന്നുവന്ന് ബൊസ്രായുടെമേൽ ചിറകു വിടര്‍ക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവു കിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.</verse>
				<verse number="23">ദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാട്. ഹമാത്തും അര്‍പ്പാദും ദോഷവര്‍ത്തമാനം കേട്ടതുകൊണ്ടു ലജ്ജിച്ച് ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന് അടങ്ങിയിരിപ്പാന്‍ കഴിവില്ല.</verse>
				<verse number="24">ദമ്മേശെക് ക്ഷീണിച്ച് ഓടിപ്പോകുവാന്‍ തിരിയുന്നു; നടുക്കം അതിനു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്ക് എന്നപോലെ അതിന് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.</verse>
				<verse number="25">കീര്‍ത്തിയുള്ള പട്ടണം എന്‍റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ?</verse>
				<verse number="26">അതുകൊണ്ട് അതിലെ യൗവനക്കാര്‍ അതിന്‍റെ വീഥികളിൽ വീഴുകയും സകല യോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="27">ഞാന്‍ ദമ്മേശെക്കിന്‍റെ മതിലുകള്‍ക്കു തീ വയ്ക്കും; അതു ബെന്‍-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.</verse>
				<verse number="28">ബാബേൽരാജാവായ നെബൂഖദ്നേസര്‍ ജയിച്ചടക്കിയ കേദാരിനെയും ഹാസോര്‍രാജ്യങ്ങളെയുംകുറിച്ചുള്ള അരുളപ്പാട്. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ പുറപ്പെട്ടു കേദാരിൽ ചെന്ന് കിഴക്കരെ നശിപ്പിച്ചുകളവിന്‍.</verse>
				<verse number="29">അവരുടെ കൂടാരങ്ങളെയും ആട്ടിന്‍കൂട്ടങ്ങളെയും അവര്‍ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകല ഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവര്‍ കൊണ്ടുപോകും; സര്‍വത്രഭീതി എന്ന് അവര്‍ അവരോടു വിളിച്ചുപറയും.</verse>
				<verse number="30">ഹാസോര്‍ നിവാസികളേ, ഓടിപ്പോകുവിന്‍; അതിദൂരത്തു ചെന്നു കുഴിയിൽ പാര്‍ത്തുകൊള്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാട്; ബാബേൽരാജാവായ നെബൂഖദ്നേസര്‍ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.</verse>
				<verse number="31">വാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാര്‍ക്കുന്നവരും സ്വൈരവും നിര്‍ഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കൽ പുറപ്പെട്ടു ചെല്ലുവിന്‍ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="32">അവരുടെ ഒട്ടകങ്ങള്‍ കവര്‍ച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങള്‍ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചവരെ ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവര്‍ക്ക് ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="33">ഹാസോര്‍ കുറുനരികളുടെ പാര്‍പ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.</verse>
				<verse number="34">യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ ആരംഭത്തിങ്കൽ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകനുണ്ടായ അരുളപ്പാട് എന്തെന്നാൽ:</verse>
				<verse number="35">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഏലാമിന്‍റെ മുഖ്യബലമായ അവരുടെ വില്ല് ഒടിച്ചുകളയും.</verse>
				<verse number="36">ഞാന്‍ ഏലാമിന്‍റെ നേരേ ആകാശത്തിന്‍റെ നാലു ദിക്കിൽ നിന്നും നാലു കാറ്റുവരുത്തി ഈ എല്ലാ കാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്‍റെ ഭ്രഷ്ടന്മാര്‍ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല.</verse>
				<verse number="37">ഞാന്‍ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവര്‍ക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാന്‍ അവര്‍ക്ക് അനര്‍ഥം, എന്‍റെ ഉഗ്രകോപം തന്നെ, വരുത്തും എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ അവരുടെ പിന്നാലെ വാള്‍ അയച്ച് അവരെ മുടിച്ചുകളയും.</verse>
				<verse number="38">ഞാന്‍ എന്‍റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ച് അവിടെനിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="39">എന്നാൽ ഒടുക്കം ഞാന്‍ ഏലാമിന്‍റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="50">
				<verse number="1">യിരെമ്യാപ്രവാചകന്‍ മുഖാന്തരം യഹോവ ബാബേലിനെക്കുറിച്ചും കല്ദയദേശത്തെക്കുറിച്ചും കല്പിച്ച അരുളപ്പാട്:</verse>
				<verse number="2">ജാതികളുടെ ഇടയിൽ പ്രസ്താവിച്ചു പ്രസിദ്ധമാക്കുവിന്‍; കൊടി ഉയര്‍ത്തുവിന്‍; മറച്ചുവയ്ക്കാതെ ഘോഷിപ്പിന്‍; ബാബേൽ പിടിക്കപ്പെട്ടിരിക്കുന്നു; ബേൽ ലജ്ജിച്ചുപോയി, മേരോദാക് തകര്‍ന്നിരിക്കുന്നു; അതിലെ വിഗ്രഹങ്ങള്‍ ലജ്ജിച്ചുപോയി, അതിലെ ബിംബങ്ങള്‍ തകര്‍ന്നിരിക്കുന്നു എന്നു പറവിന്‍.</verse>
				<verse number="3">വടക്കുനിന്ന് ഒരു ജാതി അതിന്‍റെ നേരേ പുറപ്പെട്ടുവരുന്നു; അത് ആ ദേശത്തെ ശൂന്യമാക്കുന്നു; അതിൽ ആരും വസിക്കുന്നില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പൊയ്ക്കളയുന്നു.</verse>
				<verse number="4">ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുമിച്ചു കരഞ്ഞും കൊണ്ടു വന്നു തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="5">അവര്‍ സീയോനിലേക്കു മുഖം തിരിച്ച് അതിനെക്കുറിച്ചു ചോദിച്ചുകൊണ്ട്: വരുവിന്‍; മറന്നുപോകാത്തതായ ഒരു ശാശ്വതനിയമത്താൽ നമുക്കു യഹോവയോടു ചേര്‍ന്നുകൊള്ളാം എന്നു പറയും.</verse>
				<verse number="6">എന്‍റെ ജനം കാണാതെപോയ ആടുകള്‍ ആയിത്തീര്‍ന്നിരിക്കുന്നു; അവരുടെ ഇടയന്മാര്‍ അവരെ തെറ്റിച്ച് മലകളിൽ ഉഴന്നുനടക്കുമാറാക്കിയിരിക്കുന്നു; അവര്‍ മലയിൽനിന്ന് കുന്നിന്മേൽ പോയി തങ്ങളുടെ കിടപ്പിടം മറന്നുകളഞ്ഞു.</verse>
				<verse number="7">അവരെ കാണുന്നവരൊക്കെയും അവരെ തിന്നുകളയുന്നു; അവരുടെ വൈരികള്‍: നാം കുറ്റം ചെയ്യുന്നില്ല; അവര്‍ നീതിനിവാസമായ യഹോവയോട്, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായ യഹോവയോടു തന്നെ, പാപം ചെയ്തുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="8">ബാബേലിൽനിന്ന് ഓടി കല്ദയദേശം വിട്ടുപോകുവിന്‍; ആട്ടിന്‍കൂട്ടത്തിനുമുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആയിരിപ്പിന്‍.</verse>
				<verse number="9">ഞാന്‍ ബാബേലിന്‍റെ നേരേ വടക്കേ ദേശത്തുനിന്നു മഹാജാതികളുടെ കൂട്ടത്തെ ഉണര്‍ത്തിവരുത്തും; അവര്‍ അതിന്‍റെ നേരേ അണിനിരത്തും; അവിടെവച്ച് അതു പിടിക്കപ്പെടും; അവരുടെ അമ്പുകള്‍ വെറുതേ മടങ്ങാതെ സമര്‍ഥവീരന്‍റെ അമ്പുകള്‍പോലെ ഇരിക്കും.</verse>
				<verse number="10">കല്ദയദേശം കൊള്ളയിട്ടുപോകും; അതിനെ കൊള്ളയിടുന്നവര്‍ക്ക് ഏവര്‍ക്കും തൃപ്തിവരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="11">എന്‍റെ അവകാശം കൊള്ളയിട്ടവരേ, നിങ്ങള്‍ സന്തോഷിക്കുന്നതുകൊണ്ട്, നിങ്ങള്‍ ഉല്ലസിക്കുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന പശുക്കിടാവിനെപ്പോലെ തുള്ളിക്കളിക്കുന്നതുകൊണ്ട്, ബലമുള്ള കുതിരയെപ്പോലെ നിങ്ങള്‍ ചിറാലിക്കുന്നതുകൊണ്ട്,</verse>
				<verse number="12">നിങ്ങളുടെ അമ്മ ഏറ്റവും ലജ്ജിക്കും; നിങ്ങളെ പ്രസവിച്ചവള്‍ നാണിച്ചുപോകും; അവള്‍ ജാതികളിൽ അന്ത്യജാതിയും മരുഭൂമിയും വരണ്ട നിലവും ശൂന്യദേശവും ആകും.</verse>
				<verse number="13">യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികള്‍ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിനരികത്തുകൂടി കടന്നു പോകുന്ന ഏവരും സ്തംഭിച്ച് അതിന്‍റെ സകല ബാധകളും നിമിത്തം ചൂളകുത്തും.</verse>
				<verse number="14">ബാബേലിന്‍റെ നേരേ ചുറ്റും അണിനിരത്തുവിന്‍; എല്ലാ വില്ലാളികളുമായുള്ളോരേ, അമ്പുകളെ ലോഭിക്കാതെ അതിലേക്ക് എയ്തുവിടുവിന്‍; അതു യഹോവയോടു പാപം ചെയ്തിരിക്കുന്നുവല്ലോ.</verse>
				<verse number="15">അതിനു ചുറ്റുംനിന്ന് ആര്‍പ്പിടുവിന്‍; അതു കീഴടങ്ങിയിരിക്കുന്നു; അതിന്‍റെ കൊത്തളങ്ങള്‍ വീണു പോയി; അതിന്‍റെ മതിലുകള്‍ ഇടിഞ്ഞിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരമല്ലോ; അതിനോടു പ്രതികാരം ചെയ്‍വിന്‍; അതു ചെയ്തതുപോലെ അതിനോടും ചെയ്‍വിന്‍.</verse>
				<verse number="16">വിതയ്ക്കുന്നവനെയും കൊയ്ത്തുകാലത്ത് അരിവാള്‍ പിടിക്കുന്നവനെയും ബാബേലിൽനിന്ന് ഛേദിച്ചുകളവിന്‍; നശിപ്പിക്കുന്ന വാള്‍ പേടിച്ച് ഓരോരുത്തന്‍ സ്വജനത്തിന്‍റെ അടുക്കൽ മടങ്ങിപ്പോകയും സ്വദേശത്തേക്ക് ഓടിപ്പോകയും ചെയ്യും.</verse>
				<verse number="17">യിസ്രായേൽ ചിന്നിപ്പോയ ആട്ടിന്‍കൂട്ടം ആകുന്നു; സിംഹങ്ങള്‍ അതിനെ ഓടിച്ചുകളഞ്ഞു; ആദ്യം അശ്ശൂര്‍രാജാവ് അതിനെ തിന്നു; ഒടുക്കം ഇപ്പോള്‍ ബാബേൽരാജാവായ നെബൂഖദ്നേസര്‍ അതിന്‍റെ അസ്ഥികളെ ഒടിച്ചുകളഞ്ഞു.</verse>
				<verse number="18">അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അശ്ശൂര്‍രാജാവിനെ സന്ദര്‍ശിച്ചതുപോലെ ബാബേൽരാജാവിനെയും അവന്‍റെ രാജ്യത്തെയും സന്ദര്‍ശിക്കും.</verse>
				<verse number="19">പിന്നെ ഞാന്‍ യിസ്രായേലിനെ അവന്‍റെ മേച്ചൽപ്പുറത്തേക്കു മടക്കിവരുത്തും; അവന്‍ കര്‍മ്മേലിലും ബാശാനിലും മേഞ്ഞുകൊണ്ടിരിക്കും; എഫ്രയീംമലനാട്ടിലും ഗിലെയാദിലും മേഞ്ഞ് അവനു തൃപ്തിവരും.</verse>
				<verse number="20">ഞാന്‍ ശേഷിപ്പിച്ചുവയ്ക്കുന്നവരോടു ക്ഷമിക്കയാൽ ആ നാളുകളിൽ, ആ കാലത്ത്, യിസ്രായേലിന്‍റെ അകൃത്യം അന്വേഷിച്ചാൽ അത് ഇല്ലാതെ ഇരിക്കും; യെഹൂദായുടെ പാപങ്ങള്‍ അന്വേഷിച്ചാൽ കാണുകയില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="21">ദ്വിമത്സരം (മെറാഥയീം) എന്ന ദേശത്തിന്‍റെ നേരേ ചെല്ലുക; അതിന്‍റെ നേരേയും സന്ദര്‍ശനം (പെക്കോദ്) എന്ന പട്ടണത്തിലെ നിവാസികളുടെ നേരേയും തന്നെ; നീ അവരുടെ പിന്നാലെ ചെന്നു വെട്ടി നിര്‍മ്മൂലനാശം വരുത്തി ഞാന്‍ കല്പിച്ചതുപോലെയൊക്കെയും ചെയ്ക എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="22">യുദ്ധത്തിന്‍റെ ആരവവും മഹാസംഹാരവും ദേശത്തിൽ ഉണ്ട്.</verse>
				<verse number="23">സര്‍വഭൂമിയുടെയും ചുറ്റിക പിളര്‍ന്നു തകര്‍ന്നുപോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ശൂന്യമായിത്തീര്‍ന്നതെങ്ങനെ?</verse>
				<verse number="24">ബാബേലേ, ഞാന്‍ നിനക്കു കെണിവച്ചു, നീ അറിയാതെ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടിച്ചിരിക്കുന്നു; യഹോവയോടല്ലോ നീ പൊരുതിയത്.</verse>
				<verse number="25">യഹോവ തന്‍റെ ആയുധശാല തുറന്ന് തന്‍റെ ക്രോധത്തിന്‍റെ ആയുധങ്ങളെ എടുത്തുകൊണ്ടു വന്നിരിക്കുന്നു; സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന് കല്ദയദേശത്ത് ഒരു പ്രവൃത്തി ചെയ്‍വാനുണ്ട്.</verse>
				<verse number="26">സകല ദിക്കുകളിലും നിന്ന് അതിന്‍റെ നേരേ വന്ന് അതിന്‍റെ കളപ്പുരകളെ തുറപ്പിന്‍; അതിനെ കറ്റപോലെ കൂമ്പാരം കൂട്ടുവിന്‍; അതിൽ ഒന്നും ശേഷിപ്പിക്കാതെ നിര്‍മ്മൂലനാശം വരുത്തുവിന്‍.</verse>
				<verse number="27">അതിലെ കാളയെയൊക്കെയും കൊല്ലുവിന്‍; അവ കൊലയ്ക്ക് ഇറങ്ങിപ്പോകട്ടെ; അവര്‍ക്ക് അയ്യോ കഷ്ടം; അവരുടെ നാള്‍, അവരുടെ സന്ദര്‍ശനകാലം വന്നിരിക്കുന്നു.</verse>
				<verse number="28">നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിനു വേണ്ടിയുള്ള പ്രതികാരം തന്നെ, സീയോനിൽ അറിയിക്കേണ്ടതിനു ബാബേൽദേശത്തുനിന്നു രക്ഷപെട്ട് ഓടിപ്പോകുന്നവരുടെ ഘോഷം!</verse>
				<verse number="29">ബാബേലിന്‍റെ നേരേ വില്ലാളികളെ വിളിച്ചുകൂട്ടുവിന്‍; വില്ലു കുലയ്ക്കുന്ന ഏവരുമായുള്ളോരേ, അതിന്‍റെ നേരേ ചുറ്റും പാളയമിറങ്ങുവിന്‍; ആരും അതിൽനിന്ന് ചാടിപ്പോകരുത്; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അതിനു പകരം കൊടുപ്പിന്‍; അതു ചെയ്തതുപോലെയൊക്കെയും അതിനോടും ചെയ്‍വിന്‍; അതു യഹോവയോട്, യിസ്രായേലിന്‍റെ പരിശുദ്ധനോടു തന്നെ, അഹങ്കാരം കാണിച്ചിരിക്കുന്നു.</verse>
				<verse number="30">അതുകൊണ്ട് അതിലെ യൗവനക്കാര്‍ അതിന്‍റെ വീഥികളിൽ വീഴും; അതിലെ യോദ്ധാക്കളൊക്കെയും അന്നു നശിച്ചുപോകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="31">അഹങ്കാരിയേ, ഞാന്‍ നിനക്കു വിരോധിയായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; നിന്‍റെ നാള്‍, ഞാന്‍ നിന്നെ സന്ദര്‍ശിക്കുന്ന കാലം, വന്നിരിക്കുന്നു.</verse>
				<verse number="32">അഹങ്കാരി ഇടറി വീഴും; ആരും അവനെ എഴുന്നേല്പിക്കയില്ല; ഞാന്‍ അവന്‍റെ പട്ടണങ്ങള്‍ക്കു തീ വയ്ക്കും; അത് അവന്‍റെ ചുറ്റുമുള്ള എല്ലാവരെയും ദഹിപ്പിച്ചുകളയും.</verse>
				<verse number="33">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളും യെഹൂദാമക്കളും ഒരുപോലെ പീഡിതരായിരിക്കുന്നു; അവരെ ബദ്ധരാക്കി കൊണ്ടുപോയവരൊക്കെയും അവരെ വിട്ടയപ്പാന്‍ മനസ്സില്ലാതെ മുറുകെ പിടിച്ചുകൊള്ളുന്നു.</verse>
				<verse number="34">എന്നാൽ അവരുടെ വീണ്ടെടുപ്പുകാരന്‍ ശക്തിമാന്‍; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം; ഭൂമിക്കു സ്വസ്ഥത വരുത്തേണ്ടതിനും ബാബേൽനിവാസികള്‍ക്കു സ്വസ്ഥത വരുത്തേണ്ടതിനും അവരുടെ വ്യവഹാരം അവന്‍ ശ്രദ്ധയോടെ നടത്തും.</verse>
				<verse number="35">കല്ദയരുടെമേലും ബാബേൽനിവാസികളുടെമേലും അതിന്‍റെ പ്രഭുക്കന്മാരുടെമേലും ജ്ഞാനികളുടെമേലും വാള്‍ വരുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="36">വമ്പു പറയുന്നവര്‍ ഭോഷന്മാരാകത്തക്കവണ്ണം അവരുടെമേൽ വാള്‍ വരും; അതിലെ വീരന്മാര്‍ ഭ്രമിച്ചുപോകത്തക്കവണ്ണം അവരുടെ മേലും വാള്‍ വരും.</verse>
				<verse number="37">അവരുടെ കുതിരകളുടെ മേലും രഥങ്ങളുടെമേലും അതിന്‍റെ നടുവിലെ സര്‍വസമ്മിശ്ര ജാതിയും സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവണ്ണം അവരുടെമേലും വാള്‍ വരും; അതിന്‍റെ ഭണ്ഡാരങ്ങള്‍ കവര്‍ന്നു പോകത്തക്കവണ്ണം അവയുടെമേലും വാള്‍ വരും.</verse>
				<verse number="38">അതിലെ വെള്ളം വറ്റിപ്പോകത്തക്കവണ്ണം ഞാന്‍ അതിന്മേൽ വറുതി വരുത്തും; അത് വിഗ്രഹങ്ങളുടെ ദേശമല്ലോ; ഘോരബിംബങ്ങള്‍ നിമിത്തം അവര്‍ ഭ്രാന്തന്മാരായിരിക്കുന്നു.</verse>
				<verse number="39">ആകയാൽ അവിടെ മരുമൃഗങ്ങള്‍ കുറുനരികളോടുകൂടെ പാര്‍ക്കും; ഒട്ടകപ്പക്ഷിയും അവിടെ വസിക്കും; ഇനി അതിൽ ഒരു നാളും കുടിപാര്‍പ്പുണ്ടാകയില്ല; തലമുറതലമുറയായി അതു നിവാസികള്‍ ഇല്ലാതെ കിടക്കും.</verse>
				<verse number="40">ദൈവം സൊദോമും ഗൊമോറായും അവയുടെ അയൽപട്ടണങ്ങളും നശിപ്പിച്ചുകളഞ്ഞശേഷം എന്നപോലെ അവിടെയും ആരും പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="41">വടക്കുനിന്ന് ഒരു ജാതി വരുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജാതിയും അനേകം രാജാക്കന്മാരും ഇളകിവരുന്നു.</verse>
				<verse number="42">അവര്‍ വില്ലും കുന്തവും എടുത്തിരിക്കുന്നു; അവര്‍ ക്രൂരന്മാര്‍, കരുണയില്ലാത്തവര്‍ തന്നെ; അവരുടെ ആരവം കടൽപോലെ ഇരയ്ക്കുന്നു; ബാബേൽപുത്രീ, അവര്‍ യുദ്ധസന്നദ്ധരായി ഓരോരുത്തനും കുതിരപ്പുറത്തു കയറി നിന്‍റെ നേരേ അണിനിരന്നു നില്ക്കുന്നു.</verse>
				<verse number="43">ബാബേൽരാജാവ് അവരുടെ വര്‍ത്തമാനം കേട്ടിട്ട് അവന്‍റെ ധൈര്യം ക്ഷയിച്ചുപോയി; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവന് അതിവ്യസനവും വേദനയും പിടിച്ചു.</verse>
				<verse number="44">യോര്‍ദ്ദാന്‍റെ വന്‍കാട്ടിൽനിന്ന് ഒരു സിംഹം എന്നപോലെ അവന്‍, എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപ്പുറങ്ങളിലേക്കു കയറിവരുന്നു; ഞാന്‍ അവരെ പെട്ടെന്ന് അതിൽനിന്ന് ഓടിച്ചുകളയും; ഞാന്‍ തിരഞ്ഞെടുക്കുന്ന ഒരാളെ അതിനു നിയമിക്കും; എനിക്കു സമനായവന്‍ ആര്‍? എനിക്ക് നേരം കുറിക്കുന്നവനാര്‍? എന്‍റെ മുമ്പാകെ നില്ക്കാകുന്ന ഇടയന്‍ ആര്‍?</verse>
				<verse number="45">അതുകൊണ്ട് യഹോവ ബാബേലിനെക്കുറിച്ച് ആലോചിച്ച ആലോചനയും കല്ദയരുടെ ദേശത്തെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേള്‍പ്പിന്‍! ആട്ടിന്‍കൂട്ടത്തിൽ ചെറിയവരെ അവര്‍ ഇഴച്ചുകൊണ്ടുപോകും; അവന്‍ അവരുടെ മേച്ചൽപ്പുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കിക്കളയും.</verse>
				<verse number="46">ബാബേൽ പിടിക്കപ്പെട്ടു എന്ന ഘോഷംകൊണ്ടു ഭൂമി നടുങ്ങുന്നു; അതിന്‍റെ നിലവിളി ജാതികളുടെ ഇടയിൽ കേള്‍ക്കുന്നു.</verse>
			</chapter>
			<chapter number="51">
				<verse number="1">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേലിന്‍റെ നേരേയും എന്‍റെ എതിരാളികളുടെ ഹൃദയത്തിന്‍റെ നേരേയും സംഹാരകന്‍റെ മനസ്സ് ഉണര്‍ത്തും.</verse>
				<verse number="2">പാറ്റുന്നവരെ ഞാന്‍ ബാബേലിലേക്ക് അയയ്ക്കും; അവര്‍ അതിനെ പാറ്റി ദേശത്തെ ശൂന്യമാക്കും; അനര്‍ഥദിവസത്തിൽ അവര്‍ അതിനെ നാലുപുറവും വളയും.</verse>
				<verse number="3">വില്ലാളി വില്ല് കുലയ്ക്കാതിരിക്കട്ടെ; അവന്‍ കവചം ധരിച്ച് നിവിര്‍ന്നു നില്ക്കാതിരിക്കട്ടെ; അതിലെ യൗവനക്കാരെ ആദരിക്കാതെ സര്‍വസൈന്യത്തെയും നിര്‍മ്മൂലമാക്കിക്കളവിന്‍.</verse>
				<verse number="4">അങ്ങനെ കല്ദയരുടെ ദേശത്തു നിഹതന്മാരും അതിന്‍റെ വീഥികളിൽ കുത്തിത്തുളയ്ക്കപ്പെട്ടവരും വീഴും.</verse>
				<verse number="5">യിസ്രായേലിന്‍റെയും യെഹൂദായുടെയും ദേശങ്ങള്‍ യിസ്രായേലിന്‍റെ പരിശുദ്ധനോടുള്ള അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നു എങ്കിലും സൈന്യങ്ങളുടെ യഹോവയായ അവയുടെ ദൈവം അവയെ വിധവമാരായി വിട്ടിട്ടില്ല.</verse>
				<verse number="6">ബാബേലിന്‍റെ നടുവിൽനിന്ന് ഓടി ഓരോരുത്തന്‍ താന്താന്‍റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ അതിന്‍റെ അകൃത്യത്തിൽ നശിച്ചുപോകരുത്; ഇതു യഹോവയുടെ പ്രതികാരകാലമല്ലോ; അതിന്‍റെ പ്രവൃത്തിക്കു തക്കവണ്ണം അവന്‍ അതിനോടു പകരം ചെയ്യും;</verse>
				<verse number="7">ബാബേൽ യഹോവയുടെ കൈയിൽ സര്‍വഭൂമിയെയും ലഹരിപിടിപ്പിക്കുന്ന പൊന്‍പാനപാത്രം ആയിരുന്നു; ജാതികള്‍ അതിലെ വീഞ്ഞു കുടിച്ചിട്ട് അവര്‍ക്കു ഭ്രാന്തുപിടിച്ചു.</verse>
				<verse number="8">പെട്ടെന്നു ബാബേൽ വീണു തകര്‍ന്നുപോയി; അതിനെക്കുറിച്ചു മുറയിടുവിന്‍; അതിന്‍റെ വേദനയ്ക്കു തൈലം കൊണ്ടുവരുവിന്‍; പക്ഷേ അതിനു സൗഖ്യം വരും.</verse>
				<verse number="9">ഞങ്ങള്‍ ബാബേലിനു ചികിത്സ ചെയ്തു എങ്കിലും സൗഖ്യം വന്നില്ല; അതിനെ ഉപേക്ഷിച്ചുകളവിന്‍; നാം ഓരോരുത്തനും നമ്മുടെ സ്വദേശത്തേക്കു പോക; അതിന്‍റെ ശിക്ഷാവിധി സ്വര്‍ഗത്തോളം എത്തി ആകാശത്തോളം പൊങ്ങിയിരിക്കുന്നു.</verse>
				<verse number="10">യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിന്‍, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.</verse>
				<verse number="11">അമ്പു മിനുക്കുവിന്‍; പരിച ധരിപ്പിന്‍; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സ് ഉണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്‍റെ നിരൂപണം അതിനു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്‍റെ മന്ദിരത്തിനുവേണ്ടിയുള്ള പ്രതികാരം തന്നെ.</verse>
				<verse number="12">ബാബേലിന്‍റെ മതിലുകള്‍ക്കു നേരേ കൊടി ഉയര്‍ത്തുവിന്‍; കാവൽ ഉറപ്പിപ്പിന്‍; കാവല്ക്കാരെ നിര്‍ത്തുവിന്‍; പതിയിരിപ്പുകാരെ ഒരുക്കുവിന്‍; യഹോവ ബാബേൽനിവാസികളെക്കുറിച്ച് അരുളിച്ചെയ്തതു നിര്‍ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.</verse>
				<verse number="13">വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്‍റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.</verse>
				<verse number="14">ഞാന്‍ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറയ്ക്കും; അവര്‍ നിന്‍റെ നേരേ ആര്‍പ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു.</verse>
				<verse number="15">അവന്‍ തന്‍റെ ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചു; തന്‍റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്‍റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.</verse>
				<verse number="16">അവന്‍ തന്‍റെ നാദം പുറപ്പെടുവിക്കുമ്പോള്‍ ആകാശത്തു വെള്ളത്തിന്‍റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്ന് അവന്‍ ആവി കയറ്റുന്നു; മഴയ്ക്ക് മിന്നൽ ഉണ്ടാക്കി തന്‍റെ ഭണ്ഡാരത്തിൽനിന്ന് കാറ്റു പുറപ്പെടുവിക്കുന്നു.</verse>
				<verse number="17">ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു. തട്ടാന്മാരൊക്കെയും വിഗ്രഹം നിമിത്തം ലജ്ജിച്ചുപോകുന്നു; അവര്‍ വാര്‍ത്തുണ്ടാക്കിയ ബിംബം വ്യാജമത്രേ. അവയിൽ ശ്വാസവും ഇല്ല.</verse>
				<verse number="18">അവ മായയും വ്യര്‍ഥപ്രവൃത്തിയും തന്നെ; സന്ദര്‍ശനകാലത്ത് അവ നശിച്ചു പോകും.</verse>
				<verse number="19">യാക്കോബിന്‍റെ ഓഹരിയായവന്‍ ഇവയെപ്പോലെയല്ല; അവന്‍ സര്‍വത്തെയും നിര്‍മ്മിച്ചവന്‍; യിസ്രായേൽ അവന്‍റെ അവകാശ ഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്‍റെ നാമം.</verse>
				<verse number="20">നീ എന്‍റെ വെണ്‍മഴുവും യുദ്ധത്തിനുള്ള ആയുധങ്ങളും ആകുന്നു; ഞാന്‍ നിന്നെക്കൊണ്ടു ജാതികളെ തകര്‍ക്കയും നിന്നെക്കൊണ്ടു രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യും.</verse>
				<verse number="21">നിന്നെക്കൊണ്ടു ഞാന്‍ കുതിരയെയും അതിന്‍റെ പുറത്തു കയറിയിരിക്കുന്നവനെയും തകര്‍ക്കും;</verse>
				<verse number="22">നിന്നെക്കൊണ്ടു ഞാന്‍ രഥത്തെയും അതിൽ ഇരിക്കുന്നവനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ പുരുഷനെയും സ്ത്രീയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ വൃദ്ധനെയും ബാലനെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ യുവാവിനെയും യുവതിയെയും തകര്‍ക്കും.</verse>
				<verse number="23">നിന്നെക്കൊണ്ടു ഞാന്‍ ഇടയനെയും ആട്ടിന്‍കൂട്ടത്തെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ കൃഷിക്കാരനെയും അവന്‍റെ ഏര്‍കാളയെയും തകര്‍ക്കും; നിന്നെക്കൊണ്ടു ഞാന്‍ ദേശാധിപതികളെയും സ്ഥാനാപതികളെയും തകര്‍ക്കും.</verse>
				<verse number="24">നിങ്ങള്‍ കാണ്‍കെ ഞാന്‍ ബാബേലിനും സകല കല്ദയനിവാസികള്‍ക്കും അവര്‍ സീയോനിൽ ചെയ്തിരിക്കുന്ന സകല ദോഷത്തിനും തക്കവണ്ണം പകരം വീട്ടുമെന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="25">സകല ഭൂമിയെയും നശിപ്പിക്കുന്ന വിനാശകപര്‍വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെമേൽ കൈ നീട്ടി നിന്നെ പാറകളിൽനിന്ന് ഉരുട്ടി ദഹനപര്‍വതം ആക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="26">നിന്നിൽനിന്ന് അവര്‍ മൂലക്കല്ലായിട്ടോ അടിസ്ഥാനക്കല്ലായിട്ടോ ഒരു കല്ലും എടുക്കാതവണ്ണം നീ നിത്യശൂന്യമായി ഭവിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="27">ദേശത്ത് ഒരു കൊടി ഉയര്‍ത്തുവിന്‍; ജാതികളുടെ ഇടയിൽ കാഹളം ഊതുവിന്‍; ജാതികളെ അതിന്‍റെ നേരേ സംസ്കരിപ്പിന്‍; അരാരത്ത്, മിന്നി, അസ്കെനാസ് എന്നീ രാജ്യങ്ങളെ അതിനു വിരോധമായി വിളിച്ചുകൂട്ടുവിന്‍; അതിനെതിരേ ഒരു സേനാപതിയെ നിയമിപ്പിന്‍; പരുപരുത്ത വിട്ടിലുകളെപ്പോലെ കുതിരകളെ പുറപ്പെടുമാറാക്കുവിന്‍.</verse>
				<verse number="28">മേദ്യരുടെ രാജാക്കന്മാരും ദേശാധിപതിമാരും സകല സ്ഥാനാപതിമാരും അവന്‍റെ ആധിപത്യത്തിൽ ഉള്‍പ്പെട്ട സകല ദേശക്കാരുമായ ജാതികളെ അതിനു വിരോധമായി സംസ്കരിപ്പിന്‍;</verse>
				<verse number="29">ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യമാക്കേണ്ടതിനു ബാബേലിനെക്കുറിച്ചുള്ള യഹോവയുടെ നിരൂപണങ്ങള്‍ നിവൃത്തിയായിവരുന്നതുകൊണ്ടു ദേശം നടുങ്ങി സങ്കടപ്പെടുന്നു.</verse>
				<verse number="30">ബാബേലിലെ വീരന്മാര്‍ യുദ്ധം മതിയാക്കി കോട്ടകളിൽ ഇരിക്കുന്നു; അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു; അവര്‍ സ്ത്രീകളെപ്പോലെ ആയിരിക്കുന്നു; അതിലെ വീടുകള്‍ക്കു തീ വച്ചു കളഞ്ഞു; അതിന്‍റെ ഓടാമ്പലുകള്‍ തകര്‍ന്നിരിക്കുന്നു.</verse>
				<verse number="31">പട്ടണം നാലുപുറവും പിടിപെട്ടുപോയി, കടവുകള്‍ ശത്രുവശമായി, കളങ്ങള്‍ തീ പിടിച്ചു ദഹിച്ചിരിക്കുന്നു, യോദ്ധാക്കള്‍ ഭയപരവശരായിരിക്കുന്നു എന്നിങ്ങനെ ബാബേൽരാജാവിനോട് അറിയിക്കേണ്ടതിന്</verse>
				<verse number="32">ഓട്ടാളന്‍ ഓട്ടാളനും ദൂതന്‍ ദൂതനുമെതിരേ ഓടുന്നു.</verse>
				<verse number="33">യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽപുത്രി മെതികാലത്തെ മെതിക്കളംപോലെയായിരിക്കുന്നു; ഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ട് അതിന്‍റെ കൊയ്ത്തുകാലം വരും.</verse>
				<verse number="34">ബാബേൽരാജാവായ നെബൂഖദ്നേസര്‍ എന്നെ തിന്നുമുടിച്ചുകളഞ്ഞു, അവന്‍ എന്നെ വെറും പാത്രമാക്കി, മഹാസര്‍പ്പം എന്നപോലെ അവന്‍ എന്നെ വിഴുങ്ങിക്കളഞ്ഞു, എന്‍റെ സ്വാദുഭോജ്യങ്ങളെക്കൊണ്ടു വയറു നിറച്ചു, എന്നെ തള്ളിക്കളഞ്ഞു.</verse>
				<verse number="35">ഞാന്‍ സഹിച്ച സാഹസവും ദേഹപീഡയും ബാബേലിന്മേൽ വരട്ടെ എന്നു സീയോന്‍നിവാസിനി പറയും; എന്‍റെ രക്തം കല്ദയനിവാസികളുടെമേൽ വരട്ടെ എന്ന് യെരൂശലേം പറയും.</verse>
				<verse number="36">അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിന്‍റെ വ്യവഹാരം നടത്തി, നിനക്കുവേണ്ടി പ്രതികാരം ചെയ്യും; അതിന്‍റെ കടൽ ഞാന്‍ ഉണക്കി, അതിന്‍റെ ഉറവുകള്‍ വറ്റിച്ചുകളയും.</verse>
				<verse number="37">ബാബേൽ, നിവാസികള്‍ ഇല്ലാതെ കല്ക്കുന്നുകളും കുറുനരികളുടെ പാര്‍പ്പിടവും വിസ്മയത്തിനും ചൂളകുത്തുന്നതിനും വിഷയവുമായിത്തീരും.</verse>
				<verse number="38">അവരൊക്കെയും ബാലസിംഹങ്ങളെപ്പോലെ ഗര്‍ജിക്കും; അവര്‍ സിംഹികളുടെ കുട്ടികളെപ്പോലെ മുരളും.</verse>
				<verse number="39">അവര്‍ ജയമത്തരായിരിക്കുമ്പോള്‍ ഉല്ലസിച്ച് ഉണരാതവണ്ണം നിത്യനിദ്ര കൊള്ളേണ്ടതിന് ഞാന്‍ അവര്‍ക്ക് ഒരു പാനീയം ഒരുക്കി അവരെ ലഹരിപിടിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="40">ഞാന്‍ അവരെ കുഞ്ഞാടുകളെപ്പോലെയും മുട്ടാടുകളോടുകൂടി ആട്ടുകൊറ്റന്മാരെപ്പോലെയും കൊലനിലത്തേക്ക് ഇറക്കിക്കൊണ്ടുവരും.</verse>
				<verse number="41">ശേശക് പിടിക്കപ്പെട്ടുപോയതെങ്ങനെ? സര്‍വഭൂമിയുടെയും പ്രശംസയായിരുന്നതു ശത്രുവശമായിപ്പോയതെങ്ങനെ? ജാതികളുടെ ഇടയിൽ ബാബേൽ ഒരു സ്തംഭനവിഷയമായിത്തീര്‍ന്നതെങ്ങനെ?</verse>
				<verse number="42">ബാബേലിന്മേൽ കടൽ കവിഞ്ഞുവന്നിരിക്കുന്നു; അതിന്‍റെ തിരകളുടെ പെരുപ്പംകൊണ്ട് അതു മൂടിയിരിക്കുന്നു.</verse>
				<verse number="43">അതിന്‍റെ പട്ടണങ്ങള്‍ ശൂന്യവും വരണ്ടനിലവും മരുഭൂമിയും ആരും പാര്‍ക്കാത്തതും വഴി നടക്കാത്തതും ആയ ദേശവും ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="44">ഞാന്‍ ബാബേലിൽ വച്ച് ബേലിനെ സന്ദര്‍ശിച്ച്, അവന്‍ വിഴുങ്ങിയതിനെ അവന്‍റെ വായിൽനിന്നു പുറത്തിറക്കും; ജാതികള്‍ ഇനി അവന്‍റെ അടുക്കൽ ഓടിച്ചെല്ലുകയില്ല; ബാബേലിന്‍റെ മതിൽ വീണുപോകും.</verse>
				<verse number="45">എന്‍റെ ജനമേ, അതിന്‍റെ നടുവിൽനിന്ന് പുറപ്പെടുവിന്‍; യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ പ്രാണനെ രക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="46">ദേശത്തു കേള്‍ക്കുന്ന വര്‍ത്തമാനം കൊണ്ടും ഒരു ആണ്ടിൽ ഒരു വര്‍ത്തമാനവും പിറ്റേയാണ്ടിൽ മറ്റൊരു വര്‍ത്തമാനവും കേള്‍ക്കുമ്പോഴും സാഹസകൃത്യങ്ങള്‍ ദേശത്തു നടക്കുമ്പോഴും അധിപതി അധിപതിക്കു വിരോധമായി എഴുന്നേല്ക്കുമ്പോഴും നിങ്ങളുടെ ധൈര്യം ക്ഷയിച്ചുപോകരുത്; നിങ്ങള്‍ ഭയപ്പെടുകയും അരുത്.</verse>
				<verse number="47">അതുകൊണ്ടു ഞാന്‍ ബാബേലിലെ വിഗ്രഹങ്ങളെ സന്ദര്‍ശിപ്പാനുള്ള കാലം വരും; അന്നു ദേശമെല്ലാം ലജ്ജിച്ചുപോകും; അതിലെ നിഹതന്മാരൊക്കെയും അതിന്‍റെ നടുവിൽ വീഴും.</verse>
				<verse number="48">ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെച്ചൊല്ലി ഘോഷിച്ചുല്ലസിക്കും; വടക്കുനിന്നു വിനാശകന്മാര്‍ അതിലേക്കു വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="49">യിസ്രായേൽ നിഹതന്മാരേ, ബാബേൽ വീഴേണ്ടതാകുന്നു; ബാബേലിനോടുകൂടെ സര്‍വദേശവും തന്നെ.</verse>
				<verse number="50">വാളിന് ഒഴിഞ്ഞുപോയവരേ, നില്ക്കാതെ ചെല്ലുവിന്‍; ദൂരത്തുനിന്നു യഹോവയെ ഓര്‍പ്പിന്‍; യെരൂശലേം നിങ്ങള്‍ക്ക് ഓര്‍മ വരട്ടെ! ഞങ്ങള്‍ നിന്ദ കേട്ട് ലജ്ജിച്ചിരിക്കുന്നു;</verse>
				<verse number="51">അന്യന്മാര്‍ യഹോവയുടെ ആലയത്തിന്‍റെ വിശുദ്ധസ്ഥലങ്ങളിലേക്കു വന്നിരിക്കയാൽ ലജ്ജ ഞങ്ങളുടെ മുഖം മൂടിയിരിക്കുന്നു.</verse>
				<verse number="52">അതുകൊണ്ടു ഞാന്‍ അതിലെ വിഗ്രഹങ്ങളെ സന്ദര്‍ശിപ്പാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാട്; അന്നു ദേശത്തെല്ലാടവും നിഹതന്മാര്‍ കിടന്നു ഞരങ്ങും.</verse>
				<verse number="53">ബാബേൽ ആകാശത്തോളം കയറിയാലും കോട്ട ഉയര്‍ത്തി ഉറപ്പിച്ചാലും, ഞാന്‍ വിനാശകന്മാരെ അതിലേക്ക് അയയ്ക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="54">ബാബേലിൽനിന്ന് നിലവിളിയും കല്ദയദേശത്തുനിന്നു മഹാനാശവും കേള്‍ക്കുന്നു.</verse>
				<verse number="55">യഹോവ ബാബേലിനെ നശിപ്പിച്ച് അതിൽനിന്നു മഹാഘോഷം ഇല്ലാതെയാക്കുന്നു; അവരുടെ തിരകള്‍ പെരുവെള്ളംപോലെ ഇരയ്ക്കുന്നു; അവരുടെ ആരവത്തിന്‍റെ മുഴക്കം കേള്‍ക്കുന്നു.</verse>
				<verse number="56">അതിന്‍റെ നേരേ, ബാബേലിന്‍റെ നേരേ തന്നെ, വിനാശകന്‍ വന്നിരിക്കുന്നു; അതിലെ വീരന്മാര്‍ പിടിപെട്ടിരിക്കുന്നു; അവരുടെ വില്ല് എല്ലാം ഒടിഞ്ഞുപോയി; യഹോവ പ്രതികാരത്തിന്‍റെ ദൈവമാകുന്നു; അവന്‍ പകരം ചെയ്യും.</verse>
				<verse number="57">ഞാന്‍ അതിലെ പ്രഭുക്കന്മാരെയും ജ്ഞാനികളെയും ദേശാധിപതിമാരെയും സ്ഥാനാപതികളെയും വീരന്മാരെയും മത്തുപിടിപ്പിക്കും; അവര്‍ ഉണരാതവണ്ണം നിത്യനിദ്ര കൊള്ളും എന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്‍റെ അരുളപ്പാട്.</verse>
				<verse number="58">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിന്‍റെ വിശാലമായ മതിലുകള്‍ അശേഷം ഇടിഞ്ഞുപോകും; അതിന്‍റെ ഉയര്‍ന്ന വാതിലുകള്‍ തീ പിടിച്ചു വെന്തുപോകും; അങ്ങനെ വംശങ്ങളുടെ അദ്ധ്വാനം വ്യര്‍ഥമായും ജാതികളുടെ പ്രയത്നം തീക്കിരയായും തീരുകയും അവര്‍ ക്ഷീണിച്ചുപോകയും ചെയ്യും.</verse>
				<verse number="59">യെഹൂദാരാജാവായ സിദെക്കീയാവിന്‍റെ വാഴ്ചയുടെ നാലാം ആണ്ടിൽ, അവനോടുകൂടെ മഹ്സേയാവിന്‍റെ മകനായ നേര്യാവിന്‍റെ മകനായ സെരായാവ് പ്രയാണാധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോള്‍ യിരെമ്യാപ്രവാചകന്‍ സെരായാവോടു കല്പിച്ച വചനം-</verse>
				<verse number="60">ബാബേലിനു വരുവാനിരിക്കുന്ന അനര്‍ഥമൊക്കെയും, ബാബേലിനെക്കുറിച്ച് എഴുതിയിരിക്കുന്ന സകല വചനങ്ങളും തന്നെ, യിരെമ്യാവ് ഒരു പുസ്തകത്തിൽ എഴുതി-</verse>
				<verse number="61">യിരെമ്യാവ് സെരായാവോടു പറഞ്ഞത്: നീ ബാബേലിൽ എത്തിയ ശേഷം ഈ വചനങ്ങളൊക്കെയും നോക്കി വായിച്ചിട്ട്:</verse>
				<verse number="62">യഹോവേ, ഈ സ്ഥലത്തു മനുഷ്യനോ മൃഗമോ ഒന്നും ശേഷിക്കാതെ അതു ശാശ്വതശൂന്യമായിരിക്കത്തക്കവണ്ണം നീ അതിനെ നശിപ്പിച്ചുകളയുമെന്ന് അതിനെക്കുറിച്ച് അരുളിച്ചെയ്തുവല്ലോ എന്നു പറയേണം.</verse>
				<verse number="63">പിന്നെ ഈ പുസ്തകം വായിച്ചശേഷം നീ അതിന് ഒരു കല്ലു കെട്ടി ഫ്രാത്തിന്‍റെ നടുവിലേക്ക് എറിഞ്ഞ്;</verse>
				<verse number="64">ഇങ്ങനെ ബാബേൽ ആണ്ടുപോകും; ഞാന്‍ അതിനു വരുത്തുന്ന അനര്‍ഥത്തിൽനിന്ന് അത് പൊങ്ങിവരികയില്ല; അവര്‍ ക്ഷയിച്ചുപോകും എന്നു പറയേണം. ഇത്രത്തോളം യിരെമ്യാവിന്‍റെ വചനങ്ങള്‍.</verse>
			</chapter>
			<chapter number="52">
				<verse number="1">സിദെക്കീയാവ് വാണുതുടങ്ങിയപ്പോള്‍ അവന് ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമിൽ വാണു; അവന്‍റെ അമ്മയ്ക്ക് ഹമൂതൽ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്‍റെ മകള്‍ ആയിരുന്നു.</verse>
				<verse number="2">യെഹോയാക്കീം ചെയ്തതുപോലെയൊക്കെയും അവന്‍ യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു.</verse>
				<verse number="3">യഹോവയുടെ കോപം ഹേതുവായി യെരൂശലേമിനും യെഹൂദായ്ക്കും അങ്ങനെ ഭവിച്ചു; അവന്‍ ഒടുവിൽ അവരെ തന്‍റെ സന്നിധിയിൽ നിന്നു തള്ളിക്കളഞ്ഞു; എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.</verse>
				<verse number="4">അവന്‍റെ വാഴ്ചയുടെ ഒമ്പതാം ആണ്ടിൽ പത്താം മാസം പത്താം തീയതി, ബാബേൽരാജാവായ നെബൂഖദ്നേസര്‍ തന്‍റെ സര്‍വസൈന്യവുമായി യെരൂശലേമിന്‍റെ നേരേ വന്നു പാളയമിറങ്ങി അതിനെതിരേ ചുറ്റും കൊത്തളങ്ങള്‍ പണിതു.</verse>
				<verse number="5">അങ്ങനെ സിദെക്കീയാരാജാവിന്‍റെ പതിനൊന്നാം ആണ്ടുവരെ നഗരം നിരോധിക്കപ്പെട്ടിരുന്നു.</verse>
				<verse number="6">നാലാം മാസം ഒമ്പതാം തീയതി ക്ഷാമം നഗരത്തിൽ കലശലായി ദേശത്തെ ജനത്തിന് ആഹാരമില്ലാതെ ഭവിച്ചു.</verse>
				<verse number="7">അപ്പോള്‍ നഗരത്തിന്‍റെ മതിൽ ഒരിടം പൊളിച്ചുതുറന്നു; കല്ദയര്‍ നഗരം വളഞ്ഞിരിക്കെ പടയാളികളൊക്കെയും രാത്രി സമയത്തു രാജാവിന്‍റെ തോട്ടത്തിനരികെ രണ്ടു മതിലുകളുടെ മധ്യേയുള്ള പടിവാതിൽക്കൽകൂടി നഗരം വിട്ടുപുറപ്പെട്ട് അരാബായിലേക്കുള്ള വഴിയായി ഓടിപ്പോയി.</verse>
				<verse number="8">എന്നാൽ കല്ദയരുടെ സൈന്യം രാജാവിനെ പിന്തുടര്‍ന്നു, യെരീഹോ സമഭൂമിയിൽവച്ചു സിദെക്കീയാവോട് എത്തി; അവന്‍റെ സൈന്യമൊക്കെയും അവനെ വിട്ടു ചിതറിപ്പോയി.</verse>
				<verse number="9">അവര്‍ രാജാവിനെ പിടിച്ചു, ഹമാത്ത്ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു; അവന്‍ അവനു വിധി കല്പിച്ചു.</verse>
				<verse number="10">ബാബേൽരാജാവ് സിദെക്കീയാവിന്‍റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു; യെഹൂദാപ്രഭുക്കന്മാരെയൊക്കെയും അവന്‍ രിബ്ലായിൽവച്ചു കൊന്നുകളഞ്ഞു.</verse>
				<verse number="11">പിന്നെ അവന്‍ സിദെക്കീയാവിന്‍റെ കണ്ണുപൊട്ടിച്ചു; ബാബേൽരാജാവ് അവനെ ചങ്ങലകൊണ്ടു ബന്ധിച്ചു ബാബേലിലേക്കു കൊണ്ടുചെന്നു ജീവപര്യന്തം കാരാഗൃഹത്തിൽ ആക്കി.</verse>
				<verse number="12">അഞ്ചാം മാസം പത്താം തീയതി, ബാബേൽ രാജാവായ നെബൂഖദ്നേസരിന്‍റെ പത്തൊമ്പതാം ആണ്ടിൽ തന്നെ, ബാബേൽരാജാവിന്‍റെ തിരുമുമ്പിൽ നില്ക്കുന്നവനും അകമ്പടിനായകനുമായ നെബൂസര്‍-അദാന്‍ യെരൂശലേമിലേക്കു വന്നു.</verse>
				<verse number="13">അവന്‍ യഹോവയുടെ ആലയവും രാജധാനിയും ചുട്ടു, യെരൂശലേമിലെ എല്ലാ വീടുകളും പ്രധാന ഭവനങ്ങളൊക്കെയും തീ വച്ചു ചുട്ടുകളഞ്ഞു.</verse>
				<verse number="14">അകമ്പടിനായകനോടുകൂടെ ഉണ്ടായിരുന്ന കല്ദയസൈന്യമൊക്കെയും യെരൂശലേമിന്‍റെ ചുറ്റുമുള്ള മതിലുകളെല്ലാം ഇടിച്ചുകളഞ്ഞു.</verse>
				<verse number="15">ജനത്തിൽ എളിയവരായ ചിലരെയും നഗരത്തിൽ ശേഷിച്ചിരുന്ന ജനശിഷ്ടത്തെയും ബാബേൽരാജാവിനെ ചെന്നു ശരണം പ്രാപിച്ചവരെയും പുരുഷാരത്തിൽ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ബദ്ധരാക്കി കൊണ്ടുപോയി.</verse>
				<verse number="16">എന്നാൽ അകമ്പടിനായകനായ നെബൂസര്‍-അദാന്‍ ദേശത്തെ എളിയവരിൽ ചിലരെ മുന്തിരിത്തോട്ടക്കാരായും കൃഷിക്കാരായും വിട്ടേച്ചുപോയി.</verse>
				<verse number="17">യഹോവയുടെ ആലയത്തിലെ താമ്രസ്തംഭങ്ങളും പീഠങ്ങളും യഹോവയുടെ ആലയത്തിലെ താമ്രംകൊണ്ടുള്ള കടലും കല്ദയര്‍ ഉടച്ച് താമ്രമൊക്കെയും ബാബേലിലേക്കു കൊണ്ടുപോയി.</verse>
				<verse number="18">കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷയ്ക്കുള്ള സകല താമ്രോപകരണങ്ങളും അവര്‍ എടുത്തുകൊണ്ടുപോയി.</verse>
				<verse number="19">പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളക്കുതണ്ടുകളും തവികളും കുടങ്ങളും പൊന്നു കൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായകന്‍ കൊണ്ടുപോയി.</verse>
				<verse number="20">ശലോമോന്‍രാജാവ് യഹോവയുടെ ആലയംവകയ്ക്ക് ഉണ്ടാക്കിയ രണ്ട് സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ട് താമ്രക്കാളയും തന്നെ; ഈ സകല സാധനങ്ങളുടെയും താമ്രത്തിനു തൂക്കമില്ലാതെയിരുന്നു.</verse>
				<verse number="21">സ്തംഭങ്ങളോ, ഓരോന്ന് പതിനെട്ട് മുഴം ഉയരവും പന്ത്രണ്ട് മുഴം ചുറ്റളവും നാല് വിരൽ കനവും ഉള്ളതായിരുന്നു; അതു പൊള്ളയുമായിരുന്നു.</verse>
				<verse number="22">അതിന്മേൽ താമ്രംകൊണ്ട് ഒരു പോതിക ഉണ്ടായിരുന്നു; പോതികയുടെ ഉയരം അഞ്ചു മുഴം പോതികമേൽ ചുറ്റും വലപ്പണിയും മാതളപ്പഴവും ഉണ്ടായിരുന്നു; സകലവും താമ്രംകൊണ്ടായിരുന്നു; രണ്ടാമത്തെ സ്തംഭത്തിനും ഇതുപോലെയുള്ള പണിയും മാതളപ്പഴവും ഉണ്ടായിരുന്നു.</verse>
				<verse number="23">നാലുപുറത്തുംകൂടെ തൊണ്ണൂറ്റാറു മാതളപ്പഴവും ഉണ്ടായിരുന്നു; വലപ്പണിയിൽ ചുറ്റുമുള്ള മാതളപ്പഴം ആകെ നൂറ് ആയിരുന്നു.</verse>
				<verse number="24">അകമ്പടിനായകന്‍ മഹാപുരോഹിതനായ സെരായാവെയും രണ്ടാം പുരോഹിതനായ സെഫന്യാവെയും മൂന്ന് വാതിൽകാവല്ക്കാരെയും പിടിച്ചുകൊണ്ടുപോയി.</verse>
				<verse number="25">നഗരത്തിൽനിന്ന് അവന്‍ യോദ്ധാക്കളുടെ വിചാരകനായ ഒരു ഷണ്ഡനെയും നഗരത്തിൽവച്ചു കണ്ട ഏഴ് രാജപരിചാരകന്മാരെയും ദേശത്തിലെ ജനത്തെ പടയ്ക്കു ശേഖരിക്കുന്ന സേനാപതിയുടെ രായസക്കാരനെയും നഗരത്തിൽ കണ്ട അറുപതു നാട്ടുപുറക്കാരെയും പിടിച്ചുകൊണ്ടുപോയി.</verse>
				<verse number="26">ഇവരെ അകമ്പടിനായകനായ നെബൂസര്‍-അദാന്‍ പിടിച്ച് രിബ്ലായിൽ ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുചെന്നു.</verse>
				<verse number="27">ബാബേൽ രാജാവ് ഹമാത്ത്ദേശത്തിലെ രിബ്ലായിൽവച്ച് അവരെ വെട്ടിക്കൊന്നു; ഇങ്ങനെ യെഹൂദാ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവന്നു.</verse>
				<verse number="28">നെബൂഖദ്നേസര്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനം: ഏഴാം ആണ്ടിൽ മൂവായിരത്തിരുപത്തിമൂന്ന് യെഹൂദന്മാര്‍;</verse>
				<verse number="29">നെബൂഖദ്നേസരിന്‍റെ പതിനെട്ടാം ആണ്ടിൽ അവന്‍ യെരൂശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തിരണ്ടു പേര്‍;</verse>
				<verse number="30">നെബൂഖദ്നേസരിന്‍റെ ഇരുപത്തിമൂന്നാം ആണ്ടിൽ, അകമ്പടിനായകനായ നെബൂസര്‍-അദാന്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ യെഹൂദന്മാര്‍ എഴുനൂറ്റി നാല്പത്തഞ്ച് പേര്‍; ഇങ്ങനെ ആകെ നാലായിരത്തറുനൂറ് പേരായിരുന്നു.</verse>
				<verse number="31">യെഹൂദാരാജാവായ യെഹോയാഖീന്‍റെ പ്രവാസത്തിന്‍റെ മുപ്പത്തേഴാമാണ്ടിൽ പന്ത്രണ്ടാം മാസം ഇരുപത്തഞ്ചാം തീയതി ബാബേൽരാജാവായ എവീൽ-മെരോദക് തന്‍റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ യെഹൂദാരാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ചു,</verse>
				<verse number="32">അവനോട് ആദരവായി സംസാരിച്ച്, അവന്‍റെ ആസനത്തെ തന്നോടുകൂടെ ബാബേലിൽ ഉള്ള രാജാക്കന്മാരുടെ ആസനങ്ങള്‍ക്കു മേലായി വച്ചു,</verse>
				<verse number="33">അവന്‍റെ കാരാഗൃഹവസ്ത്രം മാറ്റി, അവന്‍ ജീവപര്യന്തം നിത്യവും അവന്‍റെ സന്നിധിയിൽ ഭക്ഷണം കഴിച്ചുപോന്നു.</verse>
				<verse number="34">അവന്‍റെ അഹോവൃത്തിയോ ബാബേൽരാജാവ് അവന് അവന്‍റെ മരണദിവസംവരെ അവന്‍റെ ജീവകാലമൊക്കെയും നിത്യവൃത്തിക്കു ദിവസംപ്രതിയുള്ള ഓഹരി കൊടുത്തുപോന്നു.</verse>
			</chapter>
		</book>
		<book number="25">
			<chapter number="1">
				<verse number="1">അയ്യോ, ജനപൂര്‍ണയായിരുന്ന നഗരം ഏകാന്തയായിരിക്കുന്നതെങ്ങനെ? ജാതികളിൽ മഹതിയായിരുന്നവള്‍ വിധവയെപ്പോലെ ആയതെങ്ങനെ? സംസ്ഥാനങ്ങളുടെ നായികയായിരുന്നവള്‍ ഊഴിയവേലക്കാരത്തിയായതെങ്ങനെ?</verse>
				<verse number="2">രാത്രിയിൽ അവള്‍ കരഞ്ഞുകൊണ്ടിരിക്കുന്നു. അവളുടെ കവിള്‍ത്തടങ്ങളിൽ കണ്ണുനീര്‍ കാണുന്നു; അവളുടെ സകല പ്രിയന്മാരിലും അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; അവളുടെ സ്നേഹിതന്മാരൊക്കെയും അവള്‍ക്കു ശത്രുക്കളായി ദ്രോഹം ചെയ്തിരിക്കുന്നു.</verse>
				<verse number="3">കഷ്ടതയും കഠിനദാസ്യവും നിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവള്‍ ജാതികളുടെ ഇടയിൽ പാര്‍ക്കുന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവച്ച് അവളെ എത്തിപ്പിടിക്കുന്നു.</verse>
				<verse number="4">ഉത്സവത്തിന് ആരും വരായ്കകൊണ്ട് സീയോനിലേക്കുള്ള വഴികള്‍ ദുഃഖിക്കുന്നു; അവളുടെ വാതിലുകളൊക്കെയും ശൂന്യമായി. പുരോഹിതന്മാര്‍ നെടുവീര്‍പ്പിടുന്നു; അവളുടെ കന്യകമാര്‍ ഖേദിക്കുന്നു; അവള്‍ക്കും വ്യസനം പിടിച്ചിരിക്കുന്നു.</verse>
				<verse number="5">അവളുടെ അതിക്രമബാഹുല്യം നിമിത്തം യഹോവ അവള്‍ക്കു സങ്കടം വരുത്തിയതിനാൽ അവളുടെ വൈരികള്‍ക്കു പ്രാധാന്യം ലഭിച്ചു, അവളുടെ ശത്രുക്കള്‍ ശുഭമായിരിക്കുന്നു; അവളുടെ കുഞ്ഞുങ്ങള്‍ വൈരിയുടെ മുമ്പായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു.</verse>
				<verse number="6">സീയോന്‍പുത്രിയുടെ മഹത്ത്വമൊക്കെയും അവളെ വിട്ടുപോയി; അവളുടെ പ്രഭുക്കന്മാര്‍ മേച്ചൽകാണാത്ത മാനുകളെപ്പോലെ ആയി; പിന്തുടരുന്നവന്‍റെ മുമ്പിൽ അവര്‍ ശക്തിയില്ലാതെ നടക്കുന്നു.</verse>
				<verse number="7">കഷ്ടാരിഷ്ടതകളുടെ കാലത്ത് യെരൂശലേം പണ്ടത്തെ മനോഹരവസ്തുക്കളെയൊക്കെയും ഓര്‍ക്കുന്നു; സഹായിപ്പാന്‍ ആരുമില്ലാതെ അവളുടെ ജനം വൈരിയുടെ കൈയിൽ അകപ്പെട്ടപ്പോള്‍, വൈരികള്‍ അവളെ നോക്കി അവളുടെ നാശത്തെക്കുറിച്ചു ചിരിച്ചു.</verse>
				<verse number="8">യെരൂശലേം കഠിനപാപം ചെയ്തിരിക്ക കൊണ്ടു മലിനയായിരിക്കുന്നു; അവളെ ബഹുമാനിച്ചവരൊക്കെയും അവളുടെ നഗ്നത കണ്ടിട്ട് അവളെ നിന്ദിക്കുന്നു; അവളോ നെടുവീര്‍പ്പിട്ടുകൊണ്ട് പിന്നോക്കം തിരിയുന്നു.</verse>
				<verse number="9">അവളുടെ മലിനത ഉടുപ്പിന്‍റെ വിളുമ്പിൽ കാണുന്നു; അവള്‍ ഭാവികാലം ഓര്‍ത്തില്ല; അവള്‍ അതിശയമാംവണ്ണം വീണുപോയി; അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; യഹോവേ, ശത്രു വമ്പു പറയുന്നു; എന്‍റെ സങ്കടം നോക്കേണമേ.</verse>
				<verse number="10">അവളുടെ സകല മനോഹര വസ്തുക്കളിന്മേലും വൈരി കൈവച്ചിരിക്കുന്നു; നിന്‍റെ സഭയിൽ പ്രവേശിക്കരുതെന്ന് നീ കല്പിച്ച ജാതികള്‍ അവളുടെ വിശുദ്ധമന്ദിരത്തിൽ കടന്നത് അവള്‍ കണ്ടുവല്ലോ.</verse>
				<verse number="11">അവളുടെ സര്‍വജനവും നെടുവീര്‍പ്പിട്ടുകൊണ്ട് ആഹാരം തിരയുന്നു; വിശപ്പടക്കുവാന്‍ ആഹാരത്തിനുവേണ്ടി അവര്‍ തങ്ങളുടെ മനോഹരവസ്തുക്കളെ കൊടുത്തുകളയുന്നു; യഹോവേ, ഞാന്‍ നിന്ദിതയായിരിക്കുന്നതു കടാക്ഷിക്കേണമേ.</verse>
				<verse number="12">കടന്നുപോകുന്ന ഏവരുമായുള്ളോരേ, ഇതു നിങ്ങള്‍ക്ക് ഏതുമില്ലയോ? യഹോവ തന്‍റെ ഉഗ്രകോപദിവസത്തിൽ ദുഃഖിപ്പിച്ചിരിക്കുന്ന എനിക്ക് അവന്‍ വരുത്തിയ വ്യസനംപോലെ ഒരു വ്യസനം ഉണ്ടോ എന്നു നോക്കുവിന്‍!</verse>
				<verse number="13">ഉയരത്തിൽനിന്ന് അവന്‍ എന്‍റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്‍റെ കാലിന് അവന്‍ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവന്‍ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.</verse>
				<verse number="14">എന്‍റെ അതിക്രമങ്ങളുടെ നുകം അവന്‍ സ്വന്തകൈയാൽ പിണച്ചിരിക്കുന്നു; അവ എന്‍റെ കഴുത്തിൽ പിണഞ്ഞിരിക്കുന്നു; അവന്‍ എന്‍റെ ശക്തി ക്ഷയിപ്പിച്ചു; എനിക്ക് എതിര്‍ത്തുനില്പാന്‍ കഴിയാത്തവരുടെ കൈയിൽ കര്‍ത്താവ് എന്നെ ഏല്പിച്ചിരിക്കുന്നു.</verse>
				<verse number="15">എന്‍റെ നടുവിലെ സകല ബലവാന്മാരെയും കര്‍ത്താവ് നിരസിച്ചുകളഞ്ഞു; എന്‍റെ യൗവനക്കാരെ തകര്‍ത്തു കളയേണ്ടതിന് അവന്‍ എന്‍റെ നേരേ ഒരു ഉത്സവയോഗം വിളിച്ചുകൂട്ടി; യെഹൂദാപുത്രിയായ കന്യകയെ കര്‍ത്താവ് ചക്കിൽ ഇട്ടു ചവിട്ടിക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="16">ഇതുനിമിത്തം ഞാന്‍ കരയുന്നു; എന്‍റെ കണ്ണ് കണ്ണുനീരൊഴുക്കുന്നു; എന്‍റെ പ്രാണനെ തണുപ്പിക്കേണ്ടുന്ന ആശ്വാസപ്രദന്‍ എന്നോട് അകന്നിരിക്കുന്നു; ശത്രു പ്രബലനായിരിക്കയാൽ എന്‍റെ മക്കള്‍ നശിച്ചിരിക്കുന്നു.</verse>
				<verse number="17">സീയോന്‍ കൈ മലര്‍ത്തുന്നു; അവളെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; യഹോവ യാക്കോബിന് അവന്‍റെ ചുറ്റും വൈരികളെ കല്പിച്ചാക്കിയിരിക്കുന്നു; യെരൂശലേം അവരുടെ ഇടയിൽ മലിനയായിരിക്കുന്നു.</verse>
				<verse number="18">യഹോവ നീതിമാന്‍; ഞാന്‍ അവന്‍റെ കല്പനയോടു മത്സരിച്ചു; സകല ജാതികളുമായുള്ളോരേ, കേള്‍ക്കേണമേ, എന്‍റെ വ്യസനം കാണേണമേ; എന്‍റെ കന്യകമാരും യൗവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.</verse>
				<verse number="19">ഞാന്‍ എന്‍റെ പ്രിയന്മാരെ വിളിച്ചു; അവരോ എന്നെ ചതിച്ചു; എന്‍റെ പുരോഹിതന്മാരും മൂപ്പന്മാരും വിശപ്പടക്കേണ്ടതിന് ആഹാരം തിരഞ്ഞുനടക്കുമ്പോള്‍ നഗരത്തിൽവച്ച് പ്രാണനെ വിട്ടു.</verse>
				<verse number="20">യഹോവേ, നോക്കേണമേ; ഞാന്‍ വിഷമത്തിലായി എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ കഠിനമായി മത്സരിക്കകൊണ്ട് എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ മറിഞ്ഞിരിക്കുന്നു; പുറമേ വാള്‍ സന്തതിനാശം വരുത്തുന്നു; വീട്ടിലോ മരണം തന്നെ.</verse>
				<verse number="21">ഞാന്‍ നെടുവീര്‍പ്പിടുന്നത് അവര്‍ കേട്ടു; എന്നെ ആശ്വസിപ്പിപ്പാന്‍ ആരുമില്ല; എന്‍റെ ശത്രുക്കളൊക്കെയും എന്‍റെ അനര്‍ഥം കേട്ടു, നീ അതു വരുത്തിയതുകൊണ്ടു സന്തോഷിക്കുന്നു; നീ കല്പിച്ച ദിവസം നീ വരുത്തും; അന്ന് അവരും എന്നെപ്പോലെയാകും.</verse>
				<verse number="22">അവരുടെ ദുഷ്ടതയൊക്കെയും തിരുമുമ്പിൽ വരട്ടെ; എന്‍റെ സകല അതിക്രമങ്ങളും നിമിത്തം നീ എന്നോടു ചെയ്തതുപോലെ അവരോടും ചെയ്യേണമേ; എന്‍റെ നെടുവീര്‍പ്പു വളരെയല്ലോ; എന്‍റെ ഹൃദയം രോഗാര്‍ത്തമായിരിക്കുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">അയ്യോ! യഹോവ സീയോന്‍പുത്രിയെ തന്‍റെ കോപത്തിൽ മേഘംകൊണ്ടു മറച്ചതെങ്ങനെ? അവന്‍ യിസ്രായേലിന്‍റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിൽ ഇട്ടുകളഞ്ഞു; തന്‍റെ കോപദിവസത്തിൽ അവന്‍ തന്‍റെ പാദപീഠത്തെ ഓര്‍ത്തതുമില്ല,</verse>
				<verse number="2">കര്‍ത്താവു കരുണ കാണിക്കാതെ യാക്കോബിന്‍റെ മേച്ചൽപ്പുറങ്ങളെയൊക്കെയും നശിപ്പിച്ചിരിക്കുന്നു; തന്‍റെ ക്രോധത്തിൽ അവന്‍ യെഹൂദാപുത്രിയുടെ കോട്ടകളെ ഇടിച്ചുകളഞ്ഞിരിക്കുന്നു; രാജ്യത്തെയും അതിലെ പ്രഭുക്കന്മാരെയും അവന്‍ നിലത്തിട്ട് അശുദ്ധമാക്കിയിരിക്കുന്നു.</verse>
				<verse number="3">തന്‍റെ ഉഗ്രകോപത്തിൽ അവന്‍ യിസ്രായേലിന്‍റെ കൊമ്പൊക്കെയും വെട്ടിക്കളഞ്ഞു; തന്‍റെ വലംകൈയെ അവന്‍ ശത്രുവിന്‍ മുമ്പിൽനിന്ന് പിന്‍വലിച്ചുകളഞ്ഞു; ചുറ്റും ദഹിപ്പിക്കുന്ന ജ്വാലപോലെ അവന്‍ യാക്കോബിനെ ദഹിപ്പിച്ചുകളഞ്ഞു.</verse>
				<verse number="4">ശത്രു എന്നപോലെ അവന്‍ വില്ലു കുലച്ചു, വൈരി എന്നപോലെ അവന്‍ വലംകൈ ഓങ്ങി; കണ്ണിനു കൗതുകമുള്ളതൊക്കെയും നശിപ്പിച്ചുകളഞ്ഞു. സീയോന്‍പുത്രിയുടെ കൂടാരത്തിൽ തന്‍റെ ക്രോധം തീപോലെ ചൊരിഞ്ഞു;</verse>
				<verse number="5">കര്‍ത്താവ് ശത്രുവെപ്പോലെ ആയി, യിസ്രായേലിനെ മുടിച്ചുകളഞ്ഞു; അവളുടെ അരമനകളെയൊക്കെയും മുടിച്ചു, അവളുടെ കോട്ടകളെ നശിപ്പിച്ചുകളഞ്ഞു; യെഹൂദാപുത്രിക്കു ദുഃഖവും വിലാപവും വര്‍ധിപ്പിച്ചിരിക്കുന്നു.</verse>
				<verse number="6">അവന്‍ തിരുനിവാസം ഒരു തോട്ടംപോലെ നീക്കിക്കളഞ്ഞു; തന്‍റെ ഉത്സവസ്ഥലം നശിപ്പിച്ചിരിക്കുന്നു; യഹോവ സീയോനിൽ ഉത്സവവും ശബ്ബത്തും മറക്കുമാറാക്കി, തന്‍റെ ഉഗ്രകോപത്തിൽ രാജാവിനെയും പുരോഹിതനെയും നിരസിച്ചു കളഞ്ഞു.</verse>
				<verse number="7">കര്‍ത്താവ് തന്‍റെ യാഗപീഠം തള്ളിക്കളഞ്ഞു, തന്‍റെ വിശുദ്ധമന്ദിരം വെറുത്തിരിക്കുന്നു അവളുടെ അരമനമതിലുകളെ അവന്‍ ശത്രുവിന്‍റെ കൈയിൽ ഏല്പിച്ചു; അവര്‍ ഉത്സവത്തിൽ എന്നപോലെ യഹോവയുടെ ആലയത്തിൽ ആരവം ഉണ്ടാക്കി.</verse>
				<verse number="8">യഹോവ സീയോന്‍പുത്രിയുടെ മതിൽ നശിപ്പിപ്പാന്‍ നിര്‍ണയിച്ചു; അവന്‍ അളന്നു നശിപ്പിക്കുന്നതിൽനിന്ന് കൈ പിന്‍വലിച്ചില്ല; അവന്‍ കോട്ടയും മതിലും ദുഃഖത്തിലാക്കി; അവ ഒരുപോലെ ക്ഷയിച്ചിരിക്കുന്നു.</verse>
				<verse number="9">അവളുടെ വാതിലുകള്‍ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഓടാമ്പൽ അവന്‍ തകര്‍ത്ത് നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാര്‍ക്ക് യഹോവയിങ്കൽനിന്നു ദര്‍ശനം ഉണ്ടാകുന്നതുമില്ല.</verse>
				<verse number="10">സീയോന്‍പുത്രിയുടെ മൂപ്പന്മാര്‍ മിണ്ടാതെ നിലത്തിരിക്കുന്നു; അവര്‍ തലയിൽ പൊടിവാരിയിട്ട് രട്ടുടുത്തിരിക്കുന്നു; യെരൂശലേം കന്യകമാര്‍ നിലത്തോളം തല താഴ്ത്തുന്നു.</verse>
				<verse number="11">എന്‍റെ ജനത്തിന്‍പുത്രിയുടെ നാശംനിമിത്തം ഞാന്‍ കണ്ണുനീര്‍ വാര്‍ത്ത് കണ്ണു മങ്ങിപ്പോകുന്നു; എന്‍റെ ഉള്ളം കലങ്ങി കരള്‍ നിലത്തു ചൊരിഞ്ഞുവീഴുന്നു; പൈതങ്ങളും ശിശുക്കളും നഗരവീഥികളിൽ തളര്‍ന്നുകിടക്കുന്നു.</verse>
				<verse number="12">അവര്‍ നിഹതന്മാരെപ്പോലെ നഗരവീഥികളിൽ തളര്‍ന്നുകിടക്കുമ്പോഴും അമ്മമാരുടെ മാര്‍വിൽവച്ച് പ്രാണന്‍ വിടുമ്പോഴും ആഹാരവും വീഞ്ഞും എവിടെ എന്ന് അമ്മമാരോടു ചോദിക്കുന്നു.</verse>
				<verse number="13">യെരൂശലേംപുത്രിയേ, ഞാന്‍ നിന്നോട് എന്തു സാക്ഷീകരിക്കേണ്ടൂ? എന്തൊന്നിനെ നിന്നോടു സദൃശമാക്കേണ്ടൂ? സീയോന്‍പുത്രിയായ കന്യകേ, ഞാന്‍ നിന്നെ ആശ്വസിപ്പിപ്പാന്‍ എന്തൊന്ന് നിന്നോടുപമിക്കേണ്ടൂ? നിന്‍റെ മുറിവ് സമുദ്രംപോലെ വലുതായിരിക്കുന്നു; ആര്‍ നിനക്കു സൗഖ്യം വരുത്തും?</verse>
				<verse number="14">നിന്‍റെ പ്രവാചകന്മാര്‍ നിനക്കു ഭോഷത്തവും വ്യാജവും ദര്‍ശിച്ചിരിക്കുന്നു; അവര്‍ നിന്‍റെ പ്രവാസം മാറ്റുവാന്‍ തക്കവണ്ണം നിന്‍റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദര്‍ശിച്ചിരിക്കുന്നു.</verse>
				<verse number="15">കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവര്‍ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൗന്ദര്യപൂര്‍ത്തി എന്നും സര്‍വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നെയോ എന്നു ചോദിക്കുന്നു.</verse>
				<verse number="16">നിന്‍റെ ശത്രുക്കളൊക്കെയും നിന്‍റെ നേരേ വായ് പിളര്‍ക്കുന്നു; അവര്‍ ചൂളകുത്തി, പല്ലുകടിച്ചു: നാം അവളെ വിഴുങ്ങിക്കളഞ്ഞു. നാം കാത്തിരുന്ന ദിവസം ഇതു തന്നെ, നമുക്കു സാധ്യമായി നാം കണ്ടു രസിപ്പാന്‍ ഇടയായല്ലോ എന്നു പറയുന്നു.</verse>
				<verse number="17">യഹോവ നിര്‍ണയിച്ചത് അനുഷ്ഠിച്ചിരിക്കുന്നു; പുരാതനകാലത്ത് അരുളിച്ചെയ്തതു നിവര്‍ത്തിച്ചിരിക്കുന്നു. കരുണകൂടാതെ അവന്‍ ഇടിച്ചുകളഞ്ഞു; അവന്‍ ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിപ്പിച്ചു വൈരികളുടെ കൊമ്പ് ഉയര്‍ത്തിയിരിക്കുന്നു.</verse>
				<verse number="18">അവരുടെ ഹൃദയം കര്‍ത്താവിനോടു നിലവിളിച്ചു; സീയോന്‍പുത്രിയുടെ മതിലേ, രാവും പകലും ഓലോല കണ്ണുനീരൊഴുക്കുക; നിനക്കു തന്നെ സ്വസ്ഥത നല്കരുത്; നിന്‍റെ കണ്‍മണി വിശ്രമിക്കയുമരുത്.</verse>
				<verse number="19">രാത്രിയിൽ, യാമാരംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിക്ക; നിന്‍റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃസന്നിധിയിൽ പകരുക; വീഥികളുടെ തലയ്ക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നുകിടക്കുന്ന നിന്‍റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി അവങ്കലേക്കു കൈ മലര്‍ത്തുക.</verse>
				<verse number="20">യഹോവേ, ആരോടാകുന്നു നീ ഇങ്ങനെ ചെയ്തതെന്ന് ഓര്‍ത്ത് കടാക്ഷിക്കേണമേ! സ്ത്രീകള്‍ ഗര്‍ഭഫലത്തെ, കൈയിൽ താലോലിച്ചു പോരുന്ന കുഞ്ഞുങ്ങളെത്തന്നെ തിന്നേണമോ? കര്‍ത്താവിന്‍റെ വിശുദ്ധമന്ദിരത്തിൽ പുരോഹിതനും പ്രവാചകനും കൊല്ലപ്പെടേണമോ?</verse>
				<verse number="21">വീഥികളിൽ ബാലനും വൃദ്ധനും നിലത്തു കിടക്കുന്നു; എന്‍റെ കന്യകമാരും യൗവനക്കാരും വാള്‍കൊണ്ടു വീണിരിക്കുന്നു; നിന്‍റെ കോപദിവസത്തിൽ നീ അവരെ കൊന്ന് കരുണകൂടാതെ അറുത്തുകളഞ്ഞു.</verse>
				<verse number="22">ഉത്സവത്തിനു വിളിച്ചുകൂട്ടുംപോലെ നീ എനിക്കു സര്‍വത്രഭീതികളെ വിളിച്ചുകൂട്ടിയിരിക്കുന്നു; യഹോവയുടെ കോപദിവസത്തിൽ ആരും ചാടിപ്പോകയില്ല; ആരും ശേഷിച്ചതുമില്ല; ഞാന്‍ കൈയിൽ താലോലിച്ചു വളര്‍ത്തിയവരെ എന്‍റെ ശത്രു മുടിച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">ഞാന്‍ അവന്‍റെ കോപത്തിന്‍റെ വടികൊണ്ടു കഷ്ടംകണ്ട പുരുഷനാകുന്നു.</verse>
				<verse number="2">അവന്‍ എന്നെ വെളിച്ചത്തിലല്ല, ഇരുട്ടിലത്രേ നടത്തിക്കൊണ്ടു പോന്നിരിക്കുന്നത്.</verse>
				<verse number="3">അതേ, അവന്‍ ഇടവിടാതെ പിന്നെയും പിന്നെയും തന്‍റെ കൈ എന്‍റെ നേരേ തിരിക്കുന്നു.</verse>
				<verse number="4">എന്‍റെ മാംസത്തെയും ത്വക്കിനെയും അവന്‍ ജീര്‍ണമാക്കി, എന്‍റെ അസ്ഥികളെ തകര്‍ത്തിരിക്കുന്നു.</verse>
				<verse number="5">അവന്‍ എന്‍റെ നേരേ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.</verse>
				<verse number="6">ശാശ്വതമൃതന്മാരെപ്പോലെ അവന്‍ എന്നെ ഇരുട്ടിൽ പാര്‍പ്പിച്ചിരിക്കുന്നു.</verse>
				<verse number="7">പുറത്തു പോകുവാന്‍ കഴിയാതവണ്ണം അവന്‍ എന്നെ വേലി കെട്ടിയടച്ച് എന്‍റെ ചങ്ങലയെ ഭാരമാക്കിയിരിക്കുന്നു.</verse>
				<verse number="8">ഞാന്‍ കൂകി നിലവിളിച്ചാലും അവന്‍ എന്‍റെ പ്രാര്‍ഥന തടുത്തുകളയുന്നു.</verse>
				<verse number="9">വെട്ടുകല്ലുകൊണ്ട് അവന്‍ എന്‍റെ വഴി അടച്ച്, എന്‍റെ പാതകളെ വികടമാക്കിയിരിക്കുന്നു.</verse>
				<verse number="10">അവന്‍ എനിക്കു പതിയിരിക്കുന്ന കരടിയെപ്പോലെയും മറഞ്ഞുനില്ക്കുന്ന സിംഹത്തെപ്പോലെയും ആകുന്നു.</verse>
				<verse number="11">അവന്‍ എന്‍റെ വഴികളെ തെറ്റിച്ച് എന്നെ കടിച്ചുകീറി ശൂന്യമാക്കിയിരിക്കുന്നു.</verse>
				<verse number="12">അവന്‍ വില്ലു കുലച്ച് എന്നെ അമ്പിനു ലാക്കാക്കിയിരിക്കുന്നു.</verse>
				<verse number="13">അവന്‍ തന്‍റെ പൂണിയിലെ അമ്പുകളെ എന്‍റെ അന്തരംഗങ്ങളിൽ തറപ്പിച്ചിരിക്കുന്നു.</verse>
				<verse number="14">ഞാന്‍ എന്‍റെ സര്‍വജനത്തിനും പരിഹാസവും ഇടവിടാതെ അവരുടെ പാട്ടും ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="15">അവന്‍ എന്നെ കയ്പുകൊണ്ടു നിറച്ചു, കാഞ്ഞിരംകൊണ്ട് മത്തുപിടിപ്പിച്ചിരിക്കുന്നു;</verse>
				<verse number="16">അവന്‍ കല്ലുകൊണ്ട് എന്‍റെ പല്ലു തകര്‍ത്ത്, എന്നെ വെണ്ണീരിൽ ഇട്ടുരുട്ടിയിരിക്കുന്നു.</verse>
				<verse number="17">നീ എന്‍റെ പ്രാണനെ സമാധാനത്തിൽനിന്നു നീക്കി; ഞാന്‍ സുഖം മറന്നിരിക്കുന്നു.</verse>
				<verse number="18">എന്‍റെ മഹത്ത്വവും യഹോവയിങ്കലുള്ള എന്‍റെ പ്രത്യാശയും പൊയ്പോയല്ലോ എന്ന് ഞാന്‍ പറഞ്ഞു.</verse>
				<verse number="19">നീ എന്‍റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓര്‍ക്കേണമേ.</verse>
				<verse number="20">എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളിൽ എപ്പോഴും അവയെ ഓര്‍ത്ത് ഉരുകിയിരിക്കുന്നു.</verse>
				<verse number="21">ഇതു ഞാന്‍ ഓര്‍ക്കും; അതുകൊണ്ടു ഞാന്‍ പ്രത്യാശിക്കും.</verse>
				<verse number="22">നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്‍റെ കരുണ തീര്‍ന്നുപോയിട്ടില്ലല്ലോ;</verse>
				<verse number="23">അതു രാവിലെതോറും പുതിയതും നിന്‍റെ വിശ്വസ്തത വലിയതും ആകുന്നു.</verse>
				<verse number="24">യഹോവ എന്‍റെ ഓഹരി എന്ന് എന്‍റെ ഉള്ളം പറയുന്നു; അതുകൊണ്ട് ഞാന്‍ അവനിൽ പ്രത്യാശവയ്ക്കുന്നു.</verse>
				<verse number="25">തന്നെ കാത്തിരിക്കുന്നവര്‍ക്കും തന്നെ അന്വേഷിക്കുന്നവനും യഹോവ നല്ലവന്‍.</verse>
				<verse number="26">യഹോവയുടെ രക്ഷയ്ക്കായി മിണ്ടാതെ കാത്തിരിക്കുന്നതു നല്ലത്.</verse>
				<verse number="27">ബാല്യത്തിൽ നുകം ചുമക്കുന്നത് ഒരു പുരുഷനു നല്ലത്.</verse>
				<verse number="28">അവന്‍ അത് അവന്‍റെമേൽ വച്ചിരിക്കകൊണ്ട് അവന്‍ തനിച്ചു മൗനം ആയിരിക്കട്ടെ.</verse>
				<verse number="29">അവന്‍ തന്‍റെ മുഖത്തെ പൊടിയോളം താഴ്ത്തട്ടെ; പക്ഷേ പ്രത്യാശ ശേഷിക്കും.</verse>
				<verse number="30">തന്നെ അടിക്കുന്നവന് അവന്‍ കവിള്‍ കാണിക്കട്ടെ; അവന്‍ വേണ്ടുവോളം നിന്ദ അനുഭവിക്കട്ടെ.</verse>
				<verse number="31">കര്‍ത്താവ് എന്നേക്കും തള്ളിക്കളകയില്ലല്ലോ.</verse>
				<verse number="32">അവന്‍ ദുഃഖിപ്പിച്ചാലും തന്‍റെ മഹാദയയ്ക്ക് ഒത്തവണ്ണം അവനു കരുണതോന്നും.</verse>
				<verse number="33">മനസ്സോടെയല്ലല്ലോ അവന്‍ മനുഷ്യപുത്രന്മാരെ ദുഃഖിപ്പിച്ചു വ്യസനിപ്പിക്കുന്നത്.</verse>
				<verse number="34">ഭൂമിയിലെ സകല ബദ്ധന്മാരെയും കാല്ക്കീഴിട്ടു മെതിക്കുന്നതും</verse>
				<verse number="35">അത്യുന്നതന്‍റെ സന്നിധിയിൽ മനുഷ്യന്‍റെ ന്യായം മറിച്ചുകളയുന്നതും</verse>
				<verse number="36">മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കര്‍ത്താവു കാണുകയില്ലയോ?</verse>
				<verse number="37">കര്‍ത്താവ് കല്പിക്കാതെ ആര്‍ പറഞ്ഞിട്ടാകുന്നു വല്ലതും സംഭവിക്കുന്നത്?</verse>
				<verse number="38">അത്യുന്നതന്‍റെ വായിൽനിന്നു നന്മയും തിന്മയും പുറപ്പെടുന്നില്ലയോ?</verse>
				<verse number="39">മനുഷ്യന്‍ ജീവനുള്ളന്നു നെടുവീര്‍പ്പിടുന്നതെന്ത്? ഓരോരുത്തന്‍ താന്താന്‍റെ പാപങ്ങളെക്കുറിച്ച് നെടുവീര്‍പ്പിടട്ടെ.</verse>
				<verse number="40">നാം നമ്മുടെ നടപ്പ് ആരാഞ്ഞു ശോധനചെയ്ത് യഹോവയുടെ അടുക്കലേക്കു തിരിയുക.</verse>
				<verse number="41">നാം കൈകളെയും ഹൃദയത്തെയും സ്വര്‍ഗസ്ഥനായ ദൈവത്തിങ്കലേക്ക് ഉയര്‍ത്തുക.</verse>
				<verse number="42">ഞങ്ങള്‍ അതിക്രമം ചെയ്തു മത്സരിച്ചു; നീ ക്ഷമിച്ചതുമില്ല.</verse>
				<verse number="43">നീ കോപം പുതച്ചു ഞങ്ങളെ പിന്തുടര്‍ന്ന്, കരുണകൂടാതെ കൊന്നുകളഞ്ഞു.</verse>
				<verse number="44">ഞങ്ങളുടെ പ്രാര്‍ഥന കടക്കാതവണ്ണം നീ മേഘംകൊണ്ടു നിന്നെത്തന്നെ മറച്ചു.</verse>
				<verse number="45">നീ ഞങ്ങളെ ജാതികളുടെ ഇടയിൽ ചവറും എച്ചിലും ആക്കിയിരിക്കുന്നു.</verse>
				<verse number="46">ഞങ്ങളുടെ ശത്രുക്കളൊക്കെയും ഞങ്ങളുടെ നേരേ വായ് പിളര്‍ന്നിരിക്കുന്നു.</verse>
				<verse number="47">പേടിയും കെണിയും ശൂന്യവും നാശവും ഞങ്ങള്‍ക്കു ഭവിച്ചിരിക്കുന്നു.</verse>
				<verse number="48">എന്‍റെ ജനത്തിന്‍പുത്രിയുടെ നാശം നിമിത്തം നീര്‍ത്തോടുകള്‍ എന്‍റെ കണ്ണിൽനിന്നൊഴുകുന്നു.</verse>
				<verse number="49">യഹോവ സ്വര്‍ഗത്തിൽനിന്നു നോക്കി കടാക്ഷിക്കുവോളം</verse>
				<verse number="50">എന്‍റെ കണ്ണ് ഇടവിടാതെ പൊഴിക്കുന്നു; ഇളയ്ക്കുന്നതുമില്ല.</verse>
				<verse number="51">എന്‍റെ നഗരത്തിലെ സകല സ്ത്രീജനത്തെയുംകുറിച്ച് എന്‍റെ കണ്ണ് എന്‍റെ പ്രാണനെ വ്യസനിപ്പിക്കുന്നു.</verse>
				<verse number="52">കാരണംകൂടാതെ എന്‍റെ ശത്രുക്കളായവര്‍ എന്നെ ഒരു പക്ഷിയെപ്പോലെ വേട്ടയാടിയിരിക്കുന്നു;</verse>
				<verse number="53">അവര്‍ എന്‍റെ ജീവനെ കുണ്ടറയിൽ ഇട്ട് നശിപ്പിച്ചു, എന്‍റെമേൽ കല്ല് എറിഞ്ഞിരിക്കുന്നു.</verse>
				<verse number="54">വെള്ളം എന്‍റെ തലയ്ക്കുമീതെ കവിഞ്ഞൊഴുകി; ഞാന്‍ നശിച്ചുപോയി എന്ന് ഞാന്‍ പറഞ്ഞു.</verse>
				<verse number="55">യഹോവേ, ഞാന്‍ ആഴമുള്ള കുണ്ടറയിൽനിന്ന് നിന്‍റെ നാമത്തെ വിളിച്ചപേക്ഷിച്ചിരിക്കുന്നു.</verse>
				<verse number="56">എന്‍റെ നെടുവീര്‍പ്പിനും എന്‍റെ നിലവിളിക്കും ചെവി പൊത്തിക്കളയരുതേ എന്നുള്ള എന്‍റെ പ്രാര്‍ഥന നീ കേട്ടിരിക്കുന്നു.</verse>
				<verse number="57">ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ച നാളിൽ നീ അടുത്തുവന്നു: ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.</verse>
				<verse number="58">കര്‍ത്താവേ, നീ എന്‍റെ വ്യവഹാരം നടത്തി, എന്‍റെ ജീവനെ വീണ്ടെടുത്തിരിക്കുന്നു.</verse>
				<verse number="59">യഹോവേ, ഞാന്‍ അനുഭവിച്ച അന്യായം നീ കണ്ടിരിക്കുന്നു; എന്‍റെ വ്യവഹാരം തീര്‍ത്തുതരേണമേ.</verse>
				<verse number="60">അവര്‍ ചെയ്ത സകല പ്രതികാരവും എനിക്കു വിരോധമായുള്ള അവരുടെ സകല നിരൂപണങ്ങളും നീ കണ്ടിരിക്കുന്നു.</verse>
				<verse number="61">യഹോവേ, അവരുടെ നിന്ദയും എനിക്കു വിരോധമായുള്ള അവരുടെ സകല നിരൂപണങ്ങളും</verse>
				<verse number="62">എന്‍റെ എതിരികളുടെ വാക്കുകളും ഇടവിടാതെ എനിക്കു വിരോധമായുള്ള നിനവും നീ കേട്ടിരിക്കുന്നു.</verse>
				<verse number="63">അവരുടെ ഇരിപ്പും എഴുന്നേല്പും നോക്കേണമേ; ഞാന്‍ അവരുടെ പാട്ടായിരിക്കുന്നു.</verse>
				<verse number="64">യഹോവേ, അവരുടെ പ്രവൃത്തിക്കു തക്കവണ്ണം അവര്‍ക്കു പകരം ചെയ്യേണമേ;</verse>
				<verse number="65">നീ അവര്‍ക്കു ഹൃദയകാഠിന്യം വരുത്തും; നിന്‍റെ ശാപം അവര്‍ക്കു വരട്ടെ.</verse>
				<verse number="66">നീ അവരെ കോപത്തോടെ പിന്തുടര്‍ന്നു; യഹോവയുടെ ആകാശത്തിന്‍കീഴിൽ നിന്ന് നശിപ്പിച്ചുകളയും.</verse>
			</chapter>
			<chapter number="4">
				<verse number="1">അയ്യോ, പൊന്നു മങ്ങിപ്പോയി, നിര്‍മ്മലതങ്കം മാറിപ്പോയി, വിശുദ്ധരത്നങ്ങള്‍ സകല വീഥികളുടെയും തലയ്ക്കൽ ചൊരിഞ്ഞുകിടക്കുന്നു.</verse>
				<verse number="2">തങ്കത്തോടു തുല്യരായിരുന്ന സീയോന്‍റെ വിശിഷ്ടപുത്രന്മാരെ കുശവന്‍റെ പണിയായ മണ്‍പാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?</verse>
				<verse number="3">കുറുനരികള്‍പോലും മുല കാണിച്ച് കുട്ടികളെ കുടിപ്പിക്കുന്നു; എന്‍റെ ജനത്തിന്‍റെ പുത്രിയോ മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ക്രൂരയായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="4">മുലകുടിക്കുന്ന കുഞ്ഞിന്‍റെ നാവ് ദാഹംകൊണ്ട് അണ്ണാക്കോടു പറ്റിയിരിക്കുന്നു; പൈതങ്ങള്‍ അപ്പം ചോദിക്കുന്നു; ആരും നുറുക്കിക്കൊടുക്കുന്നതുമില്ല.</verse>
				<verse number="5">സ്വാദുഭോജ്യങ്ങളെ അനുഭവിച്ചുവന്നവര്‍ വീഥികളിൽ പട്ടിണി കിടക്കുന്നു; ധൂമ്രവസ്ത്രം ധരിച്ചു വളര്‍ന്നവര്‍ കുപ്പകളെ ആലിംഗനം ചെയ്യുന്നു.</verse>
				<verse number="6">കൈ തൊടാതെ പെട്ടെന്നു മറിഞ്ഞുപോയ സൊദോമിന്‍റെ പാപത്തെക്കാള്‍ എന്‍റെ ജനത്തിന്‍റെ പുത്രിയുടെ അകൃത്യം വലുതാകുന്നു.</verse>
				<verse number="7">അവളുടെ പ്രഭുക്കന്മാര്‍ ഹിമത്തിലും നിര്‍മ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.</verse>
				<verse number="8">അവരുടെ മുഖം കരിക്കട്ടയെക്കാള്‍ കറുത്തിരിക്കുന്നു; വീഥികളിൽ അവരെ കണ്ടിട്ട് ആരും അറിയുന്നില്ല; അവരുടെ ത്വക്ക് അസ്ഥികളോടു പറ്റി ഉണങ്ങി മരംപോലെ ആയിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="9">വാള്‍കൊണ്ടു മരിക്കുന്നവര്‍ വിശപ്പുകൊണ്ടു മരിക്കുന്നവരിലും ഭാഗ്യവാന്മാര്‍; അവര്‍ നിലത്തിലെ അനുഭവമില്ലായ്കയാൽ ബാധിതരായി ക്ഷീണിച്ചു പോകുന്നു.</verse>
				<verse number="10">കരുണയുള്ള സ്ത്രീകള്‍ തങ്ങളുടെ പൈതങ്ങളെ സ്വന്തകൈകൊണ്ടു പാകംചെയ്തു; അവര്‍ എന്‍റെ ജനത്തിന്‍പുത്രിയുടെ നാശത്തിങ്കൽ അവര്‍ക്ക് ആഹാരമായിരുന്നു.</verse>
				<verse number="11">യഹോവ തന്‍റെ ക്രോധം നിവര്‍ത്തിച്ച്, തന്‍റെ ഉഗ്രകോപം ചൊരിഞ്ഞിരിക്കുന്നു; അവന്‍ സീയോനിൽ തീ കത്തിച്ചു; അത് അതിന്‍റെ അടിസ്ഥാനങ്ങളെ ദഹിപ്പിച്ചുകളഞ്ഞു.</verse>
				<verse number="12">വൈരിയും ശത്രുവും യെരൂശലേമിന്‍റെ വാതിലുകള്‍ക്കകത്തു കടക്കും എന്ന് ഭൂരാജാക്കന്മാരും ഭൂവാസികള്‍ ആരും വിശ്വസിച്ചിരുന്നില്ല.</verse>
				<verse number="13">അതിന്‍റെ നടുവിൽ നീതിമാന്മാരുടെ രക്തം ചൊരിഞ്ഞിട്ടുള്ള പ്രവാചകന്മാരുടെ പാപങ്ങളും പുരോഹിതന്മാരുടെ അകൃത്യങ്ങളും ഹേതുവായി</verse>
				<verse number="14">അവര്‍ കുരുടന്മാരായി വീഥികളിൽ ഉഴന്ന് രക്തം പുരണ്ടു നടക്കുന്നു; അവരുടെ വസ്ത്രം ആര്‍ക്കും തൊട്ടുകൂടാ.</verse>
				<verse number="15">മാറുവിന്‍! അശുദ്ധന്‍! മാറുവിന്‍, മാറുവിന്‍! തൊടരുത്! എന്ന് അവരോടു വിളിച്ചുപറയും; അവര്‍ ഓടി ഉഴലുമ്പോള്‍: അവര്‍ ഇനി ഇവിടെ വന്നു പാര്‍ക്കയില്ല എന്ന് ജാതികളുടെ ഇടയിൽ പറയും.</verse>
				<verse number="16">യഹോവയുടെ നോട്ടം അവരെ ചിതറിച്ചു; അവന്‍ അവരെ കടാക്ഷിക്കയില്ല; അവര്‍ പുരോഹിതന്മാരെ ആദരിച്ചില്ല, വൃദ്ധന്മാരോടു കൃപ കാണിച്ചതുമില്ല.</verse>
				<verse number="17">വ്യര്‍ഥസഹായത്തിനായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാന്‍ കഴിയാത്ത ജാതിക്കായി ഞങ്ങള്‍ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.</verse>
				<verse number="18">ഞങ്ങളുടെ വീഥികളിൽ ഞങ്ങള്‍ക്കു നടന്നു കൂടാതവണ്ണം അവര്‍ ഞങ്ങളുടെ കാലടികള്‍ക്കു പതിയിരിക്കുന്നു; ഞങ്ങളുടെ അവസാനം അടുത്തു, ഞങ്ങളുടെ കാലം തികഞ്ഞു, ഞങ്ങളുടെ അവസാനം വന്നിരിക്കുന്നു.</verse>
				<verse number="19">ഞങ്ങളെ പിന്തുടര്‍ന്നവര്‍ ആകാശത്തിലെ കഴുക്കളിലും വേഗമുള്ളവര്‍; അവര്‍ മലകളിൽ ഞങ്ങളെ പിന്തുടര്‍ന്നു, മരുഭൂമിയിൽ ഞങ്ങള്‍ക്കായി പതിയിരുന്നു.</verse>
				<verse number="20">ഞങ്ങളുടെ ജീവശ്വാസമായി, യഹോവയുടെ അഭിഷിക്തനായവന്‍ അവരുടെ കുഴികളിൽ അകപ്പെട്ടിരിക്കുന്നു; അവന്‍റെ നിഴലിൽ നാം ജാതികളുടെ മധ്യേ ജീവിക്കും എന്ന് ഞങ്ങള്‍ വിചാരിച്ചിരുന്നു.</verse>
				<verse number="21">ഊസ്ദേശത്തു പാര്‍ക്കുന്ന എദോംപുത്രിയേ, സന്തോഷിച്ച് ആനന്ദിക്ക; പാനപാത്രം നിന്‍റെ അടുക്കലേക്കും വരും; നീ ലഹരിപിടിച്ചു നിന്നെത്തന്നെ നഗ്നയാക്കും.</verse>
				<verse number="22">സീയോന്‍പുത്രിയേ, നിന്‍റെ അകൃത്യം തീര്‍ന്നിരിക്കുന്നു; ഇനി അവന്‍ നിന്നെ പ്രവാസത്തിലേക്ക് അയയ്ക്കയില്ല; എദോംപുത്രിയേ, അവന്‍ നിന്‍റെ അകൃത്യം സന്ദര്‍ശിക്കയും നിന്‍റെ പാപങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും.</verse>
			</chapter>
			<chapter number="5">
				<verse number="1">യഹോവേ, ഞങ്ങള്‍ക്ക് എന്തു ഭവിക്കുന്നു എന്ന് ഓര്‍ക്കേണമേ; ഞങ്ങള്‍ക്കു നേരിട്ടിരിക്കുന്ന നിന്ദ നോക്കേണമേ.</verse>
				<verse number="2">ഞങ്ങളുടെ അവകാശം അന്യന്മാര്‍ക്കും ഞങ്ങളുടെ വീടുകള്‍ അന്യജാതിക്കാര്‍ക്കും ആയിപ്പോയിരിക്കുന്നു.</verse>
				<verse number="3">ഞങ്ങള്‍ അനാഥന്മാരും അപ്പനില്ലാത്തവരും ആയിരിക്കുന്നു; ഞങ്ങളുടെ അമ്മമാര്‍ വിധവമാരായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="4">ഞങ്ങളുടെ വെള്ളം ഞങ്ങള്‍ വിലയ്ക്കു വാങ്ങിക്കുടിക്കുന്നു; ഞങ്ങളുടെ വിറകു ഞങ്ങള്‍ വിലകൊടുത്തു മേടിക്കുന്നു.</verse>
				<verse number="5">ഞങ്ങളെ പിന്തുടരുന്നവര്‍ ഞങ്ങളുടെ കഴുത്തിൽ എത്തിയിരിക്കുന്നു; ഞങ്ങള്‍ തളര്‍ന്നിരിക്കുന്നു; ഞങ്ങള്‍ക്കു വിശ്രാമവുമില്ല.</verse>
				<verse number="6">അപ്പം തിന്നു തൃപ്തരാകേണ്ടതിന് ഞങ്ങള്‍ മിസ്രയീമ്യര്‍ക്കും അശ്ശൂര്യര്‍ക്കും കീഴടങ്ങിയിരിക്കുന്നു.</verse>
				<verse number="7">ഞങ്ങളുടെ പിതാക്കന്മാര്‍ പാപം ചെയ്ത് ഇല്ലാതെയായിരിക്കുന്നു; അവരുടെ അകൃത്യങ്ങള്‍ ഞങ്ങള്‍ ചുമക്കുന്നു.</verse>
				<verse number="8">ദാസന്മാര്‍ ഞങ്ങളെ ഭരിക്കുന്നു; അവരുടെ കൈയിൽനിന്നു ഞങ്ങളെ വിടുവിപ്പാന്‍ ആരുമില്ല.</verse>
				<verse number="9">മരുഭൂമിയിലെ വാള്‍നിമിത്തം പ്രാണഭയത്തോടെ ഞങ്ങള്‍ ആഹാരം ചെന്നു കൊണ്ടുവരുന്നു.</verse>
				<verse number="10">ക്ഷാമത്തിന്‍റെ കാഠിന്യം നിമിത്തം ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ കറുത്തിരിക്കുന്നു.</verse>
				<verse number="11">അവര്‍ സീയോനിൽ സ്ത്രീകളെയും യെഹൂദാപട്ടണങ്ങളിൽ കന്യകമാരെയും വഷളാക്കിയിരിക്കുന്നു.</verse>
				<verse number="12">അവന്‍ സ്വന്തകൈകൊണ്ട് പ്രഭുക്കന്മാരെ തൂക്കിക്കളഞ്ഞു; വൃദ്ധന്മാരുടെ മുഖം ആദരിച്ചതുമില്ല.</verse>
				<verse number="13">യൗവനക്കാര്‍ തിരികല്ലു ചുമക്കുന്നു; ബാലന്മാര്‍ വിറകുചുമടുംകൊണ്ടു വീഴുന്നു.</verse>
				<verse number="14">വൃദ്ധന്മാരെ പട്ടണവാതിൽക്കലും യൗവനക്കാരെ സംഗീതത്തിനും കാണുന്നില്ല.</verse>
				<verse number="15">ഞങ്ങളുടെ ഹൃദയസന്തോഷം ഇല്ലാതെയായി; ഞങ്ങളുടെ നൃത്തം വിലാപമായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="16">ഞങ്ങളുടെ തലയിലെ കിരീടം വീണുപോയി; ഞങ്ങള്‍ പാപം ചെയ്കകൊണ്ട് ഞങ്ങള്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="17">ഇതുകൊണ്ട് ഞങ്ങളുടെ ഹൃദയത്തിനു രോഗംപിടിച്ചിരിക്കുന്നു; ഇതുനിമിത്തം ഞങ്ങളുടെ കണ്ണ് മങ്ങിയിരിക്കുന്നു.</verse>
				<verse number="18">സീയോന്‍പര്‍വതം ശൂന്യമായി കുറുക്കന്മാര്‍ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നെ.</verse>
				<verse number="19">യഹോവേ, നീ ശാശ്വതനായും നിന്‍റെ സിംഹാസനം തലമുറതലമുറയായും ഇരിക്കുന്നു.</verse>
				<verse number="20">നീ സദാകാലം ഞങ്ങളെ മറക്കുന്നതും ദീര്‍ഘകാലം ഞങ്ങളെ ഉപേക്ഷിക്കുന്നതും എന്ത്?</verse>
				<verse number="21">യഹോവേ, ഞങ്ങള്‍ മടങ്ങിവരേണ്ടതിന് ഞങ്ങളെ നിങ്കലേക്കു മടക്കിവരുത്തേണമേ; ഞങ്ങള്‍ക്കു പണ്ടത്തെപ്പോലെ ഒരു നല്ല കാലം വരുത്തേണമേ.</verse>
				<verse number="22">അല്ല, നീ ഞങ്ങളെ അശേഷം ത്യജിച്ചുകളഞ്ഞിരിക്കുന്നുവോ? ഞങ്ങളോടു നീ അതികഠിനമായി കോപിച്ചിരിക്കുന്നുവോ?</verse>
			</chapter>
		</book>
		<book number="26">
			<chapter number="1">
				<verse number="1">മുപ്പതാം ആണ്ട് നാലാം മാസം അഞ്ചാം തീയതി ഞാന്‍ കെബാര്‍നദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോള്‍ സ്വര്‍ഗം തുറന്നു ഞാന്‍ ദിവ്യദര്‍ശനങ്ങളെ കണ്ടു.</verse>
				<verse number="2">യെഹോയാഖീന്‍രാജാവിന്‍റെ പ്രവാസത്തിന്‍റെ അഞ്ചാം ആണ്ടിൽ മേല്പറഞ്ഞ മാസം അഞ്ചാം തീയതി തന്നെ,</verse>
				<verse number="3">കല്ദയദേശത്തു കെബാര്‍നദീതീരത്തുവച്ചു ബൂസിയുടെ മകന്‍ യെഹെസ്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാട് ഉണ്ടായി; അവിടെ യഹോവയുടെ കൈയും അവന്‍റെമേൽ വന്നു.</verse>
				<verse number="4">ഞാന്‍ നോക്കിയപ്പോള്‍ വടക്കുനിന്ന് ഒരു കൊടുങ്കാറ്റും വലിയൊരു മേഘവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു; അതിന്‍റെ ചുറ്റും ഒരു പ്രകാശവും അതിന്‍റെ നടുവിൽ നിന്ന്, തീയുടെ നടുവിൽനിന്നു തന്നെ, ശുക്ല സ്വര്‍ണംപോലെ ഒരു കാഴ്ചയും ഉണ്ടായിരുന്നു.</verse>
				<verse number="5">അതിന്‍റെ നടുവിൽ നാലു ജീവികളുടെ സാദൃശ്യം കണ്ടു; അവയുടെ രൂപമോ: അവയ്ക്കു മനുഷ്യസാദൃശ്യം ഉണ്ടായിരുന്നു.</verse>
				<verse number="6">ഓരോന്നിനു നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു.</verse>
				<verse number="7">അവയുടെ കാൽ ചൊവ്വുള്ളതും കാലടി കാളക്കിടാവിന്‍റെ കുളമ്പുപോലെയും ആയിരുന്നു; മിനുക്കിയ താമ്രംപോലെ അവ മിന്നിക്കൊണ്ടിരുന്നു.</verse>
				<verse number="8">അവയ്ക്കു നാലു ഭാഗത്തും ചിറകിന്‍റെ കീഴായി മനുഷ്യക്കൈ ഉണ്ടായിരുന്നു; നാലിനും മുഖങ്ങളും ചിറകുകളും ഇങ്ങനെ ആയിരുന്നു.</verse>
				<verse number="9">അവയുടെ ചിറകുകള്‍ ഒന്നോടൊന്നു തൊട്ടിരുന്നു; പോകുമ്പോള്‍ അവ തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുപോകും.</verse>
				<verse number="10">അവയുടെ മുഖരൂപമോ: അവയ്ക്കു മനുഷ്യമുഖം ഉണ്ടായിരുന്നു; നാലിനും വലത്തുഭാഗത്തു സിംഹമുഖവും ഇടത്തുഭാഗത്തു കാളമുഖവും ഉണ്ടായിരുന്നു; നാലിനും കഴുകുമുഖവും ഉണ്ടായിരുന്നു.</verse>
				<verse number="11">ഇങ്ങനെയായിരുന്നു അവയുടെ മുഖങ്ങള്‍; അവയുടെ ചിറകുകള്‍ മേൽഭാഗം വിടര്‍ന്നിരുന്നു; ഈരണ്ടു ചിറകു തമ്മിൽ തൊട്ടും ഈരണ്ടു ചിറകുകൊണ്ടു ശരീരം മറച്ചും ഇരുന്നു.</verse>
				<verse number="12">അവ ഓരോന്നും നേരേ മുമ്പോട്ടു പോകും; പോകുമ്പോള്‍ അവ തിരിയാതെ ആത്മാവിനു പോകേണ്ടിയ ഇടത്തേക്കു തന്നെ പോകും.</verse>
				<verse number="13">ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങള്‍പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെയിടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു; തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.</verse>
				<verse number="14">ജീവികള്‍ മിന്നൽപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.</verse>
				<verse number="15">ഞാന്‍ ജീവികളെ നോക്കിയപ്പോള്‍ നിലത്തു ജീവികളുടെ അരികെ നാലു മുഖത്തിനും നേരേ ഓരോ ചക്രം കണ്ടു.</verse>
				<verse number="16">ചക്രങ്ങളുടെ കാഴ്ചയും പണിയും പുഷ്പരാഗത്തിന്‍റെ കാഴ്ചപോലെ ആയിരുന്നു; അവയ്ക്കു നാലിനും ഒരു ഭാഷ തന്നെ ആയിരുന്നു; അവയുടെ കാഴ്ചയും പണിയും ചക്രത്തിൽകൂടി മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.</verse>
				<verse number="17">അവയ്ക്കു നാലുഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ല.</verse>
				<verse number="18">അവയുടെ വട്ടു പൊക്കമേറിയതും ഭയങ്കരവും ആയിരുന്നു; നാലിന്‍റെയും വട്ടുകള്‍ക്ക് ചുറ്റും അടുത്തടുത്തു കണ്ണുണ്ടായിരുന്നു.</verse>
				<verse number="19">ജീവികള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേര്‍ന്നുതന്നെ പോകും; ജീവികള്‍ ഭൂമിയിൽനിന്നു പൊങ്ങുമ്പോള്‍ ചക്രങ്ങളും പൊങ്ങും.</verse>
				<verse number="20">ആത്മാവിനു പോകേണ്ടിയ ഇടത്തൊക്കെയും അവ പോകും; ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ടു ചക്രങ്ങള്‍ അവയോടുകൂടെ പൊങ്ങും.</verse>
				<verse number="21">ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട്, അവ പോകുമ്പോള്‍ ഇവയും പോകും; അവ നില്ക്കുമ്പോള്‍ ഇവയും നില്ക്കും; അവ ഭൂമിയിൽനിന്നു പൊങ്ങുമ്പോള്‍ ചക്രങ്ങളും അവയോടുകൂടെ പൊങ്ങും.</verse>
				<verse number="22">ജീവികളുടെ തലയ്ക്കു മീതെ ഭയങ്കരമായൊരു പളുങ്കുപോലെയുള്ള ഒരു വിതാനത്തിന്‍റെ രൂപം ഉണ്ടായിരുന്നു; അത് അവയുടെ തലയ്ക്കു മീതെ വിരിഞ്ഞിരുന്നു.</verse>
				<verse number="23">വിതാനത്തിന്‍റെ കീഴെ അവയുടെ ചിറകുകള്‍ നേര്‍ക്കു നേരേ വിടര്‍ന്നിരുന്നു; അതതിന്‍റെ ശരീരത്തെ ഈ ഭാഗവും ആ ഭാഗവും മൂടുവാന്‍ ഓരോന്നിന്നും ഈരണ്ടുണ്ടായിരുന്നു.</verse>
				<verse number="24">അവ പോകുമ്പോള്‍ ചിറകുകളുടെ ഇരച്ചിൽ വലിയ വെള്ളത്തിന്‍റെ ഇരച്ചിൽപോലെയും സര്‍വശക്തന്‍റെ നാദംപോലെയും ഒരു സൈന്യത്തിന്‍റെ ആരവംപോലെയും ഉള്ള മുഴക്കമായി ഞാന്‍ കേട്ടു; നില്ക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.</verse>
				<verse number="25">അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിന്മേൽനിന്ന് ഒരു നാദം പുറപ്പെട്ടു; നില്ക്കുമ്പോള്‍ അവ ചിറകു താഴ്ത്തും.</verse>
				<verse number="26">അവയുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മീതെ നീലക്കല്ലിന്‍റെ കാഴ്ചപോലെ സിംഹാസനത്തിന്‍റെ രൂപവും സിംഹാസനത്തിന്‍റെ രൂപത്തിന്മേൽ അതിനു മീതെ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപവും ഉണ്ടായിരുന്നു. അവന്‍റെ അരമുതൽ മേലോട്ട് അതിനകത്തു ചുറ്റും തീക്കൊത്ത ശുക്ലസ്വര്‍ണംപോലെ ഞാന്‍ കണ്ടു;</verse>
				<verse number="27">അവന്‍റെ അരമുതൽ കീഴോട്ടു തീ പോലെ ഞാന്‍ കണ്ടു; അതിന്‍റെ ചുറ്റും പ്രകാശവും ഉണ്ടായിരുന്നു.</verse>
				<verse number="28">അതിന്‍റെ ചുറ്റുമുള്ള പ്രകാശം മഴയുള്ള ദിവസത്തിൽ മേഘത്തിൽ കാണുന്ന വില്ലിന്‍റെ കാഴ്ചപോലെ ആയിരുന്നു. യഹോവയുടെ മഹത്ത്വത്തിന്‍റെ പ്രത്യക്ഷത ഇങ്ങനെ ആയിരുന്നു കണ്ടത്; അതു കണ്ടിട്ടു ഞാന്‍ കവിണ്ണുവീണു; സംസാരിക്കുന്ന ഒരുത്തന്‍റെ ശബ്ദവും ഞാന്‍ കേട്ടു.</verse>
			</chapter>
			<chapter number="2">
				<verse number="1">അവന്‍ എന്നോട്: മനുഷ്യപുത്രാ, നിവിര്‍ന്നുനില്ക്ക; ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.</verse>
				<verse number="2">അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ആത്മാവ് എന്നിൽ വന്ന് എന്നെ നിവിര്‍ന്നുനില്ക്കുമാറാക്കി; അവന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.</verse>
				<verse number="3">അവന്‍ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, എന്നോടു മത്സരിച്ചിരിക്കുന്ന മത്സരികളായ യിസ്രായേൽമക്കളുടെ അടുക്കൽ ഞാന്‍ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെ എന്നോട് അതിക്രമം ചെയ്തിരിക്കുന്നു.</verse>
				<verse number="4">മക്കളോ ധാര്‍ഷ്ട്യവും ദുശ്ശാഠ്യവും ഉള്ളവരത്രേ; അവരുടെ അടുക്കലാകുന്നു ഞാന്‍ നിന്നെ അയയ്ക്കുന്നത്; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് നീ അവരോടു പറയേണം.</verse>
				<verse number="5">കേട്ടാലും കേള്‍ക്കാഞ്ഞാലും-അവര്‍ മത്സരഗൃഹമല്ലോ-തങ്ങളുടെ ഇടയിൽ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്ന് അവര്‍ അറിയേണം.</verse>
				<verse number="6">നീയോ, മനുഷ്യപുത്രാ, അവരെ പേടിക്കരുത്; പറക്കാരയും മുള്ളും നിന്‍റെ അരികെ ഉണ്ടായിരുന്നാലും തേളുകളുടെ ഇടയിൽ നീ പാര്‍ത്താലും അവരുടെ വാക്കു പേടിക്കരുത്; അവര്‍ മത്സരഗൃഹമല്ലോ; നീ അവരുടെ വാക്ക് പേടിക്കരുത്; അവരുടെ നോട്ടം കണ്ട് ഭ്രമിക്കയുമരുത്.</verse>
				<verse number="7">അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും നീ എന്‍റെ വചനങ്ങളെ അവരോടു പ്രസ്താവിക്കേണം; അവര്‍ മഹാമത്സരികള്‍ അല്ലോ.</verse>
				<verse number="8">നീയോ, മനുഷ്യപുത്രാ, ഞാന്‍ നിന്നോടു സംസാരിക്കുന്നതു കേള്‍ക്ക; നീ ആ മത്സരഗൃഹംപോലെ മത്സരക്കാരനായിരിക്കരുത്; ഞാന്‍ നിനക്കു തരുന്നതു നീ വായ് തുറന്നു തിന്നുക.</verse>
				<verse number="9">ഞാന്‍ നോക്കിയപ്പോള്‍: ഒരു കൈ എങ്കലേക്കു നീട്ടിയിരിക്കുന്നതും അതിൽ ഒരു പുസ്തകച്ചുരുള്‍ ഇരിക്കുന്നതും കണ്ടു.</verse>
				<verse number="10">അവന്‍ അതിനെ എന്‍റെ മുമ്പിൽ വിടര്‍ത്തി: അതിൽ അകത്തും പുറത്തും എഴുത്തുണ്ടായിരുന്നു; വിലാപങ്ങളും സങ്കടവും കഷ്ടവും അതിൽ എഴുതിയിരുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">അവന്‍ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നതു തിന്നുക; ഈ ചുരുള്‍ തിന്നിട്ടു ചെന്ന് യിസ്രായേൽഗൃഹത്തോടു സംസാരിക്ക എന്നു കല്പിച്ചു.</verse>
				<verse number="2">ഞാന്‍ വായ് തുറന്നു, അവന്‍ ആ ചുരുള്‍ എനിക്കു തിന്മാന്‍ തന്നു.</verse>
				<verse number="3">എന്നോട്: മനുഷ്യപുത്രാ, ഞാന്‍ നിനക്കു തരുന്ന ഈ ചുരുള്‍ നീ വയറ്റിൽ ആക്കി ഉദരം നിറയ്ക്ക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ അതു തിന്നു; അതു വായിൽ തേന്‍പോലെ മധുരമായിരുന്നു.</verse>
				<verse number="4">പിന്നെ അവന്‍ എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തിന്‍റെ അടുക്കൽ ചെന്ന് എന്‍റെ വചനങ്ങളെ അവരോടു പ്രസ്താവിക്ക.</verse>
				<verse number="5">അവ്യക്തവാക്കും കനത്ത നാവും ഉള്ള ജാതികളുടെ അടുക്കൽ അല്ല, യിസ്രായേൽഗൃഹത്തിന്‍റെ അടുക്കലത്രേ നിന്നെ അയയ്ക്കുന്നത്;</verse>
				<verse number="6">അവ്യക്തവാക്കും കനത്ത നാവും ഉള്ളവരായി, നിനക്കു വാക്കു ഗ്രഹിച്ചു കൂടാത്ത അനേകം ജാതികളുടെ അടുക്കലല്ല; അവരുടെ അടുക്കൽ ഞാന്‍ നിന്നെ അയച്ചെങ്കിൽ അവര്‍ നിന്‍റെ വാക്കു കേള്‍ക്കുമായിരുന്നു.</verse>
				<verse number="7">യിസ്രായേൽഗൃഹമോ നിന്‍റെ വാക്കു കേള്‍ക്കയില്ല; എന്‍റെ വാക്കു കേള്‍പ്പാന്‍ അവര്‍ക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രേ.</verse>
				<verse number="8">എന്നാൽ ഞാന്‍ നിന്‍റെമുഖം അവരുടെ മുഖത്തിനു നേരേ കഠിനവും നിന്‍റെ നെറ്റി അവരുടെ നെറ്റിക്കു നേരേ കടുപ്പവും ആക്കിയിരിക്കുന്നു.</verse>
				<verse number="9">ഞാന്‍ നിന്‍റെ നെറ്റി തീക്കല്ലിനെക്കാള്‍ കടുപ്പമുള്ള വജ്രംപോലെ ആക്കിയിരിക്കുന്നു; അവര്‍ മത്സരഗൃഹമെങ്കിലും നീ അവരെ പേടിക്കരുത്; അവരുടെ നോട്ടം കണ്ടു ഭ്രമിക്കയുമരുത്.</verse>
				<verse number="10">അവന്‍ പിന്നെയും എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, ഞാന്‍ നിന്നോടുസംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊള്‍ക.</verse>
				<verse number="11">നീ നിന്‍റെ ജനത്തിന്‍പുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്ന്, അവര്‍ കേട്ടാലും കേള്‍ക്കാഞ്ഞാലും അവരോടു സംസാരിച്ച്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് പറക.</verse>
				<verse number="12">അപ്പോള്‍ ആത്മാവ് എന്നെ എടുത്തു: യഹോവയുടെ മഹത്ത്വം സ്വസ്ഥലത്തുനിന്ന് അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാന്‍ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്‍റെ പിറകിൽ കേട്ടു.</verse>
				<verse number="13">ജീവികളുടെ ചിറകു തമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികെയുള്ള ചക്രങ്ങളുടെ ഇരച്ചിലും വലിയ മുഴക്കമുള്ളൊരു ശബ്ദവും ഞാന്‍ കേട്ടു.</verse>
				<verse number="14">ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി; ഞാന്‍ വ്യസനത്തോടും മനസ്സിന്‍റെ ഉഷ്ണത്തോടുംകൂടെ പോയി, യഹോവയുടെ കൈ ശക്തിയോടെ എന്‍റെമേൽ ഉണ്ടായിരുന്നു.</verse>
				<verse number="15">അങ്ങനെ ഞാന്‍ കെബാര്‍നദീതീരത്തു പാര്‍ത്ത തേൽ-ആബീബിലെ പ്രവാസികളുടെ അടുക്കൽ, അവര്‍ പാര്‍ത്തേടത്തു തന്നെ എത്തി, അവരുടെ മധ്യേ ഏഴു ദിവസം സ്തംഭിച്ചുകൊണ്ടു പാര്‍ത്തു.</verse>
				<verse number="16">ഏഴു ദിവസം കഴിഞ്ഞിട്ട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത് എന്തെന്നാൽ:</verse>
				<verse number="17">മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേൽഗൃഹത്തിനു കാവല്ക്കാരനാക്കിയിരിക്കുന്നു; നീ എന്‍റെ വായിൽനിന്നു വചനം കേട്ട് എന്‍റെ നാമത്തിൽ അവരെ പ്രബോധിപ്പിക്കേണം.</verse>
				<verse number="18">ഞാന്‍ ദുഷ്ടനോട്: നീ മരിക്കും എന്നു കല്പിക്കുമ്പോള്‍ നീ അവനെ ഓര്‍പ്പിക്കയോ ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന് അവന്‍ തന്‍റെ ദുര്‍മാര്‍ഗം വിടുവാന്‍ അവനെ ഓര്‍പ്പിച്ചു കൊണ്ടും ഒന്നും പറകയോ ചെയ്യാഞ്ഞാൽ, ദുഷ്ടന്‍ തന്‍റെ അകൃത്യത്തിൽ മരിക്കും; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.</verse>
				<verse number="19">എന്നാൽ നീ ദുഷ്ടനെ ഓര്‍പ്പിച്ചിട്ടും അവന്‍ തന്‍റെ ദുഷ്ടതയും ദുര്‍മാര്‍ഗവും വിട്ടുതിരിയുന്നില്ലങ്കിൽ അവന്‍ തന്‍റെ അകൃത്യത്തിൽ മരിക്കും; നീയോ നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.</verse>
				<verse number="20">അഥവാ, നീതിമാന്‍ തന്‍റെ നീതി വിട്ടുമാറി നീതികേടു പ്രവര്‍ത്തിച്ചിട്ട് ഞാന്‍ അവന്‍റെ മുമ്പിൽ ഇടര്‍ച്ച വയ്ക്കുന്നുവെങ്കിൽ അവന്‍ മരിക്കും; നീ അവനെ ഓര്‍പ്പിക്കായ്കകൊണ്ട് അവന്‍ തന്‍റെ പാപത്തിൽ മരിക്കും; അവന്‍ ചെയ്ത നീതി അവനു കണക്കിടുകയുമില്ല; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.</verse>
				<verse number="21">എന്നാൽ നീതിമാന്‍ പാപം ചെയ്യാതെയിരിക്കേണ്ടതിന് നീ നീതിമാനെ ഓര്‍പ്പിച്ചിട്ട് അവന്‍ പാപം ചെയ്യാതെ ഇരുന്നാൽ, അവന്‍ പ്രബോധനം കൈക്കൊണ്ടിരിക്കയാൽ അവന്‍ ജീവിക്കും; നീയും നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.</verse>
				<verse number="22">യഹോവയുടെ കൈ അവിടെ പിന്നെയും എന്‍റെമേൽ വന്നു; അവന്‍ എന്നോട്: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവച്ചു ഞാന്‍ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.</verse>
				<verse number="23">അങ്ങനെ ഞാന്‍ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാന്‍ കെബാര്‍നദീതീരത്തു കണ്ട മഹത്ത്വംപോലെ അവിടെ യഹോവയുടെ മഹത്ത്വം നില്ക്കുന്നതു കണ്ട് ഞാന്‍ കവിണ്ണുവീണു.</verse>
				<verse number="24">അപ്പോള്‍ ആത്മാവ് എന്നിൽ വന്ന് എന്നെ നിവിര്‍ന്നുനില്ക്കുമാറാക്കി, എന്നോടു സംസാരിച്ചു: നീ ചെന്നു നിന്‍റെ വീട്ടിനകത്തു കതകടച്ചു പാര്‍ക്ക.</verse>
				<verse number="25">എന്നാൽ മനുഷ്യപുത്രാ, നിനക്ക് അവരുടെ ഇടയിൽ പെരുമാറുവാന്‍ കഴിയാതവണ്ണം അവര്‍ നിന്നെ കയറുകൊണ്ടു കെട്ടും.</verse>
				<verse number="26">നീ ഊമനായി അവര്‍ക്കു ശാസകനാകാതെയിരിക്കേണ്ടതിന് ഞാന്‍ നിന്‍റെ നാവിനെ നിന്‍റെ അണ്ണാക്കോടു പറ്റുമാറാക്കും; അവര്‍ മത്സരഗൃഹമല്ലോ.</verse>
				<verse number="27">ഞാന്‍ നിന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ നിന്‍റെ വായ് തുറക്കും; നീ അവരോട്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയേണം; കേള്‍ക്കുന്നവന്‍ കേള്‍ക്കട്ടെ; കേള്‍ക്കാത്തവന്‍ കേള്‍ക്കാതെ ഇരിക്കട്ടെ; അവര്‍ മത്സരഗൃഹമല്ലോ.</verse>
			</chapter>
			<chapter number="4">
				<verse number="1">മനുഷ്യപുത്രാ, നീ ഒരു ഇഷ്‍ടിക എടുത്തു നിന്‍റെ മുമ്പിൽ വച്ച് അതിൽ യെരൂശലേംനഗരം വരച്ച്,</verse>
				<verse number="2">അതിനെ നിരോധിച്ച്, അതിന്‍റെ നേരേ കൊത്തളം പണിത് വാടകോരി പാളയം അടിച്ച് ചുറ്റും യന്ത്രമുട്ടികളെ വയ്ക്കുക.</verse>
				<verse number="3">പിന്നെ ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പുമതിലായി വയ്ക്കുക; നിന്‍റെ മുഖം അതിന്‍റെ നേരേ വച്ച്, അതു നിരോധത്തിൽആകേണ്ടതിന് അതിനെ നിരോധിക്ക; ഇതു യിസ്രായേൽഗൃഹത്തിന് ഒരടയാളം ആയിരിക്കട്ടെ.</verse>
				<verse number="4">പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്ന് യിസ്രായേൽഗൃഹത്തിന്‍റെ അകൃത്യം അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.</verse>
				<verse number="5">ഞാന്‍ അവരുടെ അകൃത്യത്തിന്‍റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേൽഗൃഹത്തിന്‍റെ അകൃത്യം വഹിക്കേണം.</verse>
				<verse number="6">ഇതു തികച്ചിട്ടു നീ വലത്തുവശം ചരിഞ്ഞുകിടന്ന് യെഹൂദാഗൃഹത്തിന്‍റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന് ഒരു ദിവസംവീതം ഞാന്‍ നിനക്കു നിയമിച്ചിരിക്കുന്നു.</verse>
				<verse number="7">നീ യെരൂശലേമിന്‍റെ നിരോധത്തിനുനേരേ നിന്‍റെ മുഖവും നഗ്നമായ ഭുജവും വച്ച് അതിനു വിരോധമായി പ്രവചിക്കേണം.</verse>
				<verse number="8">നിന്‍റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിനു ഞാന്‍ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.</verse>
				<verse number="9">നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവകൊണ്ട് അപ്പം ഉണ്ടാക്കുക; നീ വശം ചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റി തൊണ്ണൂറു ദിവസം അതു തിന്നേണം.</verse>
				<verse number="10">നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്ക് ഇരുപതു ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ട് ഉപജീവിച്ചുകൊള്ളേണം.</verse>
				<verse number="11">വെള്ളവും അളവുപ്രകാരം ഹീനിൽ ആറിൽ ഒരു ഓഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.</verse>
				<verse number="12">നീ അതു യവദോശപോലെ തിന്നേണം; അവര്‍ കാണ്‍കെ നീ മാനുഷമലമായ കാഷ്ഠം കത്തിച്ച് അതു ചുടേണം.</verse>
				<verse number="13">ഇങ്ങനെ തന്നെ യിസ്രായേൽമക്കള്‍, ഞാന്‍ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.</verse>
				<verse number="14">അതിനു ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, എനിക്ക് ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറപ്പായുള്ള മാംസം എന്‍റെ വായിൽ വച്ചിട്ടുമില്ല എന്നു പറഞ്ഞു.</verse>
				<verse number="15">അവന്‍ എന്നോട്: നോക്കുക, മാനുഷകാഷ്ഠത്തിനു പകരം ഞാന്‍ നിനക്കു പശുവിന്‍ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്‍റെ അപ്പം ചുട്ടുകൊള്‍ക എന്നു കല്പിച്ചു.</verse>
				<verse number="16">മനുഷ്യപുത്രാ, അപ്പവും വെള്ളവും അവര്‍ക്കു മുട്ടിപ്പോകേണ്ടതിനും ഓരോരുത്തനും സ്തംഭിച്ച് അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിനും</verse>
				<verse number="17">ഞാന്‍ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവര്‍ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവര്‍ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്ന് അവന്‍ എന്നോട് അരുളിച്ചെയ്തു.</verse>
			</chapter>
			<chapter number="5">
				<verse number="1">മനുഷ്യപുത്രാ, നീ മൂര്‍ച്ചയുള്ളോരു വാള്‍ എടുത്തു ക്ഷൗരക്കത്തിയായി പ്രയോഗിച്ച് നിന്‍റെ തലയും താടിയും ക്ഷൗരം ചെയ്ക; പിന്നെ തുലാസ്സ് എടുത്തു രോമം തൂക്കി വിഭാഗിക്ക.</verse>
				<verse number="2">നിരോധകാലം തികയുമ്പോള്‍ മൂന്നിൽ ഒന്ന് നീ നഗരത്തിന്‍റെ നടുവിൽ തീയിൽ ഇട്ടു ചുട്ടുകളയേണം; മൂന്നിൽ ഒന്ന് എടുത്ത് അതിന്‍റെ ചുറ്റും വാള്‍കൊണ്ട് അടിക്കേണം; മൂന്നിൽ ഒന്ന് കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാന്‍ വാളൂരും.</verse>
				<verse number="3">അതിൽനിന്നു കുറഞ്ഞോരു സംഖ്യ നീ എടുത്തു നിന്‍റെ വസ്ത്രത്തിന്‍റെ കോന്തലയ്ക്കൽ കെട്ടേണം.</verse>
				<verse number="4">ഇതിൽനിന്നു പിന്നെയും നീ അല്പം എടുത്തു തീയിൽ ഇട്ടു ചുട്ടുകളയേണം; അതിൽനിന്ന് യിസ്രായേൽഗൃഹത്തിലേക്കെല്ലാം ഒരു തീ പുറപ്പെടും.</verse>
				<verse number="5">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു യെരൂശലേം ആകുന്നു; ഞാന്‍ അതിനെ ജാതികളുടെ മധ്യേ വച്ചിരിക്കുന്നു; അതിനു ചുറ്റും രാജ്യങ്ങള്‍ ഉണ്ട്.</verse>
				<verse number="6">അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാള്‍ എന്‍റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാള്‍ എന്‍റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്‍റെ ന്യായങ്ങളെ അവര്‍ തള്ളിക്കളഞ്ഞു; എന്‍റെ ചട്ടങ്ങളെ അവര്‍ അനുസരിച്ചു നടന്നിട്ടുമില്ല.</verse>
				<verse number="7">അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ ചുറ്റുമുള്ള ജാതികളെക്കാള്‍ അധികം മത്സരിച്ച്, എന്‍റെ ചട്ടങ്ങളെ അനുസരിച്ചു നടക്കാതെയും എന്‍റെ ന്യായങ്ങളെ പ്രമാണിക്കാതെയും ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെപ്പോലും ആചരിക്കാതെയും ഇരിക്കകൊണ്ട്</verse>
				<verse number="8">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍തന്നെ നിനക്കു വിരോധമായിരിക്കുന്നു; ജാതികള്‍ കാണ്‍കെ ഞാന്‍ നിന്‍റെ നടുവിൽ ന്യായവിധികളെ നടത്തും.</verse>
				<verse number="9">ഞാന്‍ ചെയ്തിട്ടില്ലാത്തതും മേലാൽ ഒരിക്കലും ചെയ്യാത്തതും ആയ കാര്യം നിന്‍റെ സകല മ്ലേച്ഛതകളും നിമിത്തം ഞാന്‍ നിന്നിൽ പ്രവര്‍ത്തിക്കും.</verse>
				<verse number="10">ആകയാൽ നിന്‍റെ മധ്യേ അപ്പന്മാര്‍ മക്കളെ തിന്നും; മക്കള്‍ അപ്പന്മാരെയും തിന്നും; ഞാന്‍ നിന്നിൽ ന്യായവിധി നടത്തും; നിന്നിലുള്ള ശേഷിപ്പിനെയൊക്കെയും ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളയും.</verse>
				<verse number="11">അതുകൊണ്ടു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നത്: നിന്‍റെ എല്ലാ വെറുപ്പുകളാലും സകല മ്ലേച്ഛതകളാലും എന്‍റെ വിശുദ്ധമന്ദിരത്തെ നീ അശുദ്ധമാക്കിയതുകൊണ്ട്, എന്നാണ, ഞാനും നിന്നെ ആദരിയാതെ എന്‍റെ കടാക്ഷം നിങ്കൽനിന്നു മാറ്റിക്കളയും; ഞാന്‍ കരുണ കാണിക്കയുമില്ല.</verse>
				<verse number="12">നിന്നിൽ മൂന്നിൽ ഒന്ന് മഹാമാരികൊണ്ടു മരിക്കും; ക്ഷാമംകൊണ്ടും അവര്‍ നിന്‍റെ നടുവിൽ മുടിഞ്ഞുപോകും; മൂന്നിൽ ഒന്നു നിന്‍റെ ചുറ്റും വാള്‍കൊണ്ടു വീഴും; മൂന്നിൽ ഒന്ന് ഞാന്‍ എല്ലാ കാറ്റുകളിലേക്കും ചിതറിച്ചുകളകയും അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.</verse>
				<verse number="13">അങ്ങനെ എന്‍റെ കോപത്തിനു നിവൃത്തിവരും; ഞാന്‍ അവരോട് എന്‍റെ ക്രോധം തീര്‍ത്തു തൃപ്തനാകും; എന്‍റെ ക്രോധം അവരിൽ നിവര്‍ത്തിക്കുമ്പോള്‍ യഹോവയായ ഞാന്‍ എന്‍റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്ന് അവര്‍ അറിയും.</verse>
				<verse number="14">വഴി പോകുന്നവരൊക്കെയും കാണ്‍കെ ഞാന്‍ നിന്നെ നിന്‍റെ ചുറ്റുമുള്ള ജാതികളുടെ ഇടയിൽ ശൂന്യവും നിന്ദയുമാക്കും.</verse>
				<verse number="15">ഞാന്‍ കോപത്തോടും ക്രോധത്തോടും കഠിനശിക്ഷകളോടുംകൂടെ നിന്നിൽ ന്യായവിധി നടത്തുമ്പോള്‍ നീ നിന്‍റെ ചുറ്റുമുള്ള ജാതികള്‍ക്കു നിന്ദയും ആക്ഷേപവും ബുദ്ധിയുപദേശവും സ്തംഭനഹേതുവും ആയിരിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="16">നിങ്ങളെ നശിപ്പിക്കേണ്ടതിന് ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങള്‍ ഞാന്‍ എയ്യുമ്പോള്‍, നിങ്ങള്‍ക്ക് ക്ഷാമം വര്‍ധിപ്പിച്ച് നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.</verse>
				<verse number="17">നിന്നെ മക്കളില്ലാതെയാക്കേണ്ടതിന് ഞാന്‍ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാന്‍ വാളും നിന്‍റെ നേരേ വരുത്തും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു.</verse>
			</chapter>
			<chapter number="6">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ യിസ്രായേൽപര്‍വതങ്ങളുടെ നേരേ മുഖം തിരിച്ച് അവര്‍ക്കു വിരോധമായി പ്രവചിച്ചു പറയേണ്ടത്:</verse>
				<verse number="3">യിസ്രായേൽപര്‍വതങ്ങളേ, യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ നേരേ വാള്‍ വരുത്തും: ഞാന്‍ നിങ്ങളുടെ പൂജാഗിരികളെനശിപ്പിക്കും.</verse>
				<verse number="4">നിങ്ങളുടെ ബലിപീഠങ്ങള്‍ ശൂന്യമാകും; നിങ്ങളുടെ സൂര്യസ്തംഭങ്ങള്‍ തകര്‍ന്നുപോകും; നിങ്ങളുടെ നിഹതന്മാരെ ഞാന്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ മുമ്പിൽ വീഴിക്കും.</verse>
				<verse number="5">ഞാന്‍ യിസ്രായേൽമക്കളുടെ ശവങ്ങളെ അവരുടെ വിഗ്രഹങ്ങളുടെ മുമ്പിൽ ഇടും; ഞാന്‍ നിങ്ങളുടെ അസ്ഥികളെ നിങ്ങളുടെ ബലിപീഠങ്ങള്‍ക്കു ചുറ്റും ചിതറിക്കും.</verse>
				<verse number="6">നിങ്ങളുടെ ബലിപീഠങ്ങള്‍ ഇടിഞ്ഞു ശൂന്യമാകയും നിങ്ങളുടെ വിഗ്രഹങ്ങള്‍ തകര്‍ന്നു മുടിഞ്ഞുപോകയും നിങ്ങളുടെ സൂര്യസ്തംഭങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ പണികള്‍ നശിച്ചുപോകയും ചെയ്‍വാന്‍ തക്കവണ്ണം നിങ്ങള്‍ പാര്‍ക്കുന്നേടത്തൊക്കെയും പട്ടണങ്ങള്‍ പാഴായും പൂജാഗിരികള്‍ ശൂന്യമായും തീരും.</verse>
				<verse number="7">നിഹതന്മാര്‍ നിങ്ങളുടെ നടുവിൽ വീഴും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="8">എങ്കിലും നിങ്ങള്‍ ദേശങ്ങളിൽ ചിതറിപ്പോകുമ്പോള്‍ വാളിനു തെറ്റിപ്പോയവര്‍ ജാതികളുടെ ഇടയിൽ നിങ്ങള്‍ക്ക് ഉണ്ടാകേണ്ടതിനു ഞാന്‍ ഒരു ശേഷിപ്പിനെ വച്ചേക്കും.</verse>
				<verse number="9">എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാന്‍ തകര്‍ത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവര്‍, അവരെ പിടിച്ചുകൊണ്ടുപോയ ജാതികളുടെ ഇടയിൽവച്ച് എന്നെ ഓര്‍ക്കും; അവരുടെ സകല മ്ലേച്ഛതകളാലും ചെയ്ത ദോഷങ്ങള്‍ നിമിത്തം അവര്‍ക്കു തങ്ങളോടുതന്നെ വെറുപ്പുതോന്നും.</verse>
				<verse number="10">ഞാന്‍ യഹോവ എന്ന് അവര്‍ അറിയും; ഈ അനര്‍ഥം അവര്‍ക്കു വരുത്തുമെന്നു വെറുതേയല്ല ഞാന്‍ അരുളിച്ചെയ്തിരിക്കുന്നത്.</verse>
				<verse number="11">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിന്‍റെ ദോഷകരമായ സകല മ്ലേച്ഛതകളും നിമിത്തം നീ കൈകൊണ്ടടിച്ചു, കാൽകൊണ്ടു ചവിട്ടി, അയ്യോ കഷ്ടം! എന്നു പറക; അവര്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും:</verse>
				<verse number="12">ദൂരത്തുള്ളവന്‍ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവന്‍ വാള്‍കൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാന്‍ എന്‍റെ ക്രോധം അവരിൽ നിവര്‍ത്തിക്കും.</verse>
				<verse number="13">അവര്‍ തങ്ങളുടെ സകല വിഗ്രഹങ്ങള്‍ക്കും സൗരഭ്യവാസന അര്‍പ്പിച്ച സ്ഥലമായി ഉയരമുള്ള എല്ലാ കുന്നിന്മേലും സകല പര്‍വതശിഖരങ്ങളിലും എല്ലാ പച്ചമരത്തിന്‍കീഴിലും തഴച്ചിരിക്കുന്ന എല്ലാ കരുവേലകത്തിന്‍കീഴിലും അവരുടെ നിഹതന്മാര്‍ അവരുടെ ബലിപീഠങ്ങളുടെ ചുറ്റും അവരുടെ വിഗ്രഹങ്ങളുടെ ഇടയിൽ വീണുകിടക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="14">ഞാന്‍ അവരുടെ നേരേ കൈ നീട്ടി, അവരുടെ സകല വാസസ്ഥലങ്ങളിലും ദേശത്തെ രിബ്ലാമരുഭൂമിയെക്കാള്‍ അധികം നിര്‍ജനവും ശൂന്യവുമാക്കും; അപ്പോള്‍ ഞാന്‍ യഹോവയെന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="7">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവ് യിസ്രായേൽദേശത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്‍റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.</verse>
				<verse number="3">ഇപ്പോള്‍ നിനക്ക് അവസാനം വന്നിരിക്കുന്നു; ഞാന്‍ എന്‍റെ കോപം നിന്‍റെമേൽ അയച്ച് നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായംവിധിച്ചു നിന്‍റെ സകല മ്ലേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.</verse>
				<verse number="4">എന്‍റെ കണ്ണു നിന്നെ ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നോടു പകരം ചെയ്യും; നിന്‍റെ മേച്ഛതകള്‍ നിന്‍റെ നടുവിൽ വെളിപ്പെട്ടുവരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="5">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു അനര്‍ഥം ഒരു അനര്‍ഥം ഇതാ, വരുന്നു!</verse>
				<verse number="6">അവസാനം വന്നിരിക്കുന്നു! അവസാനം വന്നിരിക്കുന്നു! അതു നിന്‍റെ നേരേ ഉണര്‍ന്നു വരുന്നു! ഇതാ, അതു വരുന്നു.</verse>
				<verse number="7">ദേശനിവാസിയേ, ആപത്ത് നിനക്കു വന്നിരിക്കുന്നു; കാലമായി, നാള്‍ അടുത്തു; മലകളിൽ ആര്‍പ്പുവിളി; സന്തോഷത്തിന്‍റെ ആര്‍പ്പുവിളിയല്ല.</verse>
				<verse number="8">ഇപ്പോള്‍ ഞാന്‍ വേഗത്തിൽ എന്‍റെ ക്രോധം നിന്‍റെമേൽ പകര്‍ന്ന്, എന്‍റെ കോപം നിന്നിൽ നിവര്‍ത്തിക്കും; ഞാന്‍ നിന്‍റെ നടപ്പിനു തക്കവണ്ണം നിന്നെ ന്യായം വിധിച്ച് നിന്‍റെ സകല മ്ലേച്ഛതകള്‍ക്കും നിന്നോടു പകരം ചെയ്യും.</verse>
				<verse number="9">എന്‍റെ കണ്ണ് ആദരിക്കാതെയും ഞാന്‍ കരുണ കാണിക്കാതെയും നിന്‍റെ നടപ്പിനു തക്കവണ്ണം ഞാന്‍ നിന്നോടു പകരം ചെയ്യും; നിന്‍റെ മ്ലേച്ഛതകള്‍ നിന്‍റെ നടുവിൽ വെളിപ്പെട്ടു വരും; യഹോവയായ ഞാനാകുന്നു ദണ്ഡിപ്പിക്കുന്നത് എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="10">ഇതാ, നാള്‍; ഇതാ, അതു വരുന്നു; നിന്‍റെ ആപത്തു പുറപ്പെട്ടിരിക്കുന്നു; വടി പൂത്ത് അഹങ്കാരം തളിര്‍ത്തിരിക്കുന്നു.</verse>
				<verse number="11">സാഹസം ദുഷ്ടതയുടെ വടിയായിട്ടു വളര്‍ന്നിരിക്കുന്നു; അവരിലോ അവരുടെ കോലാഹലത്തിലോ അവരുടെ സമ്പത്തിലോ ഒന്നും ശേഷിക്കയില്ല; അവരെക്കുറിച്ചു വിലാപം ഉണ്ടാകയുമില്ല.</verse>
				<verse number="12">കാലം വന്നിരിക്കുന്നു; നാള്‍ അടുത്തിരിക്കുന്നു; അതിന്‍റെ സകല കോലാഹലത്തിന്മേലും ക്രോധം വന്നിരിക്കയാൽ വാങ്ങുന്നവന്‍ സന്തോഷിക്കയും വില്ക്കുന്നവന്‍ ദുഃഖിക്കയും വേണ്ടാ.</verse>
				<verse number="13">അവര്‍ ജീവിച്ചിരുന്നാലും വില്ക്കുന്നവന് വിറ്റതു മടക്കിക്കിട്ടുകയില്ല; ദര്‍ശനം അതിന്‍റെ സകല കോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.</verse>
				<verse number="14">അവര്‍ കാഹളം ഊതി സകലവും ഒരുക്കുന്നു; എന്നാൽ എന്‍റെ ക്രോധം അതിന്‍റെ സകല കോലാഹലത്തിന്മേലും വന്നിരിക്കയാൽ ആരും യുദ്ധത്തിനു പോകുന്നില്ല.</verse>
				<verse number="15">പുറത്തു വാള്‍, അകത്തു മഹാമാരിയും ക്ഷാമവും; വയലിൽ ഇരിക്കുന്നവന്‍ വാള്‍കൊണ്ടു മരിക്കും; പട്ടണത്തിൽ ഇരിക്കുന്നവന്‍ ക്ഷാമത്തിനും മഹാമാരിക്കും ഇരയായിത്തീരും.</verse>
				<verse number="16">എന്നാൽ അവരിൽവച്ച് ചാടിപ്പോകുന്നവര്‍ ചാടിപ്പോകയും ഓരോരുത്തനും താന്താന്‍റെ അകൃത്യത്തെക്കുറിച്ചു താഴ്വരകളിലെ പ്രാവുകളെപ്പോലെ മലകളിൽ ഇരുന്നു കുറുകുകയും ചെയ്യും.</verse>
				<verse number="17">എല്ലാ കൈകളും തളരും; എല്ലാ മുഴങ്കാലുകളും വെള്ളംപോലെ ഒഴുകും.</verse>
				<verse number="18">അവര്‍ രട്ടുടുക്കും; ഭീതി അവരെ മൂടും; സകല മുഖങ്ങളിലും ലജ്ജയും എല്ലാ തലകളിലും കഷണ്ടിയും ഉണ്ടായിരിക്കും.</verse>
				<verse number="19">അവര്‍ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്ന് അവര്‍ക്ക് മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാന്‍ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറ് നിറകയും ഇല്ല; അത് അവര്‍ക്ക് അകൃത്യഹേതു ആയിരുന്നുവല്ലോ.</verse>
				<verse number="20">അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവര്‍ ഡംഭത്തിനായി പ്രയോഗിച്ചു; അതുകൊണ്ട് അവര്‍ തങ്ങള്‍ക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാന്‍ അത് അവര്‍ക്കു മലമാക്കിയിരിക്കുന്നു.</verse>
				<verse number="21">ഞാന്‍ അത് അന്യന്മാരുടെ കൈയിൽ കവര്‍ച്ചയായും ഭൂമിയിലെ ദുഷ്ടന്മാര്‍ക്കു കൊള്ളയായും കൊടുക്കും; അവര്‍ അത് അശുദ്ധമാക്കും.</verse>
				<verse number="22">ഞാന്‍ എന്‍റെ മുഖം അവരിൽനിന്നു തിരിക്കും. അവര്‍ എന്‍റെ നിധിയെ അശുദ്ധമാക്കും; കവര്‍ച്ചക്കാര്‍ അതിനകത്തു കടന്ന് അതിനെ അശുദ്ധമാക്കും.</verse>
				<verse number="23">ദേശം രക്തപാതകംകൊണ്ടും നഗരം സാഹസംകൊണ്ടും നിറഞ്ഞിരിക്കയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക.</verse>
				<verse number="24">ഞാന്‍ ജാതികളിൽ അതിദുഷ്ടന്മാരായവരെ വരുത്തും; അവര്‍ അവരുടെ വീടുകളെ കൈവശമാക്കും; ഞാന്‍ ബലവാന്മാരുടെ പ്രതാപം ഇല്ലാതെയാക്കും; അവരുടെ വിശുദ്ധസ്ഥലങ്ങള്‍ അശുദ്ധമായിത്തീരും.</verse>
				<verse number="25">നാശം വരുന്നു! അവര്‍ സമാധാനം അന്വേഷിക്കും; എന്നാൽ അത് ഇല്ലാതെ ഇരിക്കും.</verse>
				<verse number="26">അപകടത്തിന്മേൽ അപകടവും ശ്രുതിമേൽ ശ്രുതിയും വന്നുകൊണ്ടിരിക്കും; അവര്‍ പ്രവാചകനോടു ദര്‍ശനം അന്വേഷിക്കും; എന്നാൽ പുരോഹിതന്‍റെ പക്കൽനിന്ന് ഉപദേശവും മൂപ്പന്മാരുടെ പക്കൽനിന്ന് ആലോചനയും പൊയ്പോകും.</verse>
				<verse number="27">രാജാവ് ദുഃഖിക്കും; പ്രഭു സ്തംഭനം ധരിക്കും; ദേശത്തെ ജനത്തിന്‍റെ കൈകള്‍ വിറയ്ക്കും; ഞാന്‍ അവരുടെ നടപ്പിനു തക്കവണ്ണം അവരോടു പകരം ചെയ്യും; അവര്‍ക്കു ന്യായമായതുപോലെ അവരെ വിധിക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="8">
				<verse number="1">ആറാം ആണ്ട് ആറാം മാസം അഞ്ചാം തീയതി, ഞാന്‍ വീട്ടിൽ ഇരിക്കയും യെഹൂദാമൂപ്പന്മാര്‍ എന്‍റെ മുമ്പിൽ ഇരിക്കയും ചെയ്തപ്പോള്‍ അവിടെ യഹോവയായ കര്‍ത്താവിന്‍റെ കൈ എന്‍റെമേൽ വന്നു.</verse>
				<verse number="2">അപ്പോള്‍ ഞാന്‍ മനുഷ്യസാദൃശ്യത്തിൽ ഒരു രൂപം കണ്ടു; അവന്‍റെ അരമുതൽ കീഴോട്ടു തീപോലെയും അരമുതൽ മേലോട്ടു ശുക്ലസ്വര്‍ണത്തിന്‍റെ പ്രഭപോലെയും ആയിരുന്നു.</verse>
				<verse number="3">അവന്‍ കൈപോലെ ഒന്നു നീട്ടി എന്നെ തലമുടിക്കു പിടിച്ചു; ആത്മാവ് എന്നെ ഭൂമിയുടെയും ആകാശത്തിന്‍റെയും മധ്യേ ഉയര്‍ത്തി ദിവ്യദര്‍ശനങ്ങളിൽ യെരൂശലേമിൽ വടക്കോട്ടുള്ള അകത്തെ വാതിൽക്കൽ കൊണ്ടുചെന്നു; അവിടെ തീക്ഷ്ണത ജനിപ്പിക്കുന്ന തീക്ഷ്ണതാബിംബത്തിന്‍റെ ഇരിപ്പിടം ഉണ്ടായിരുന്നു.</verse>
				<verse number="4">അവിടെ ഞാന്‍ സമഭൂമിയിൽ കണ്ട ദര്‍ശനംപോലെ യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വം ഉണ്ടായിരുന്നു.</verse>
				<verse number="5">അവന്‍ എന്നോട്: മനുഷ്യപുത്രാ, തലപൊക്കി വടക്കോട്ടു നോക്കുക എന്നു കല്പിച്ചു; ഞാന്‍ തലപൊക്കി വടക്കോട്ട് നോക്കി; യാഗപീഠത്തിന്‍റെ വാതിലിനു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നെ, ആ തീക്ഷ്ണതാബിംബത്തെ കണ്ടു.</verse>
				<verse number="6">അവന്‍ എന്നോട്: മനുഷ്യപുത്രാ, അവര്‍ ചെയ്യുന്നത്, ഞാന്‍ എന്‍റെ വിശുദ്ധമന്ദിരം വിട്ടുപോകേണ്ടതിനു യിസ്രായേൽഗൃഹം ഇവിടെ ചെയ്യുന്ന മഹാമ്ലേച്ഛതകള്‍ തന്നെ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ നീ കാണും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="7">അവന്‍ എന്നെ പ്രാകാരത്തിന്‍റെ വാതിൽക്കൽ കൊണ്ടുപോയി; ഞാന്‍ നോക്കിയപ്പോള്‍ ചുവരിൽ ഒരു ദ്വാരം കണ്ടു.</verse>
				<verse number="8">അവന്‍ എന്നോട്: മനുഷ്യപുത്രാ, ചുവര്‍ കുത്തിത്തുരക്കുക എന്നു പറഞ്ഞു; ഞാന്‍ ചുവര്‍ കുത്തിത്തുരന്നാറെ ഒരു വാതിൽ കണ്ടു.</verse>
				<verse number="9">അവന്‍ എന്നോട്: അകത്തു ചെന്ന്, അവര്‍ ഇവിടെ ചെയ്യുന്ന: വല്ലാത്ത മ്ലേച്ഛതകളെ നോക്കുക എന്നു കല്പിച്ചു.</verse>
				<verse number="10">അങ്ങനെ ഞാന്‍ അകത്തു ചെന്നു: വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്‍റെ സകല വിഗ്രഹങ്ങളെയും ചുറ്റും ചുവരിന്മേൽ വരച്ചിരിക്കുന്നതു കണ്ടു.</verse>
				<verse number="11">അവയുടെ മുമ്പിൽ യിസ്രായേൽഗൃഹത്തിന്‍റെ മൂപ്പന്മാരിൽ എഴുപതുപേരും ശാഫാന്‍റെ മകനായ യയസന്യാവ് അവരുടെ നടുവിലും ഓരോരുത്തന്‍ കൈയിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്‍റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.</verse>
				<verse number="12">അപ്പോള്‍ അവന്‍ എന്നോട്: മനുഷ്യപുത്രാ, യിസ്രായേൽഗൃഹത്തിന്‍റെ മൂപ്പന്മാര്‍ ഇരുട്ടത്ത് ഓരോരുത്തന്‍ താന്താന്‍റെ ബിംബങ്ങളുടെ അറകളിൽ ചെയ്യുന്നതു നീ കാണുന്നുവോ? യഹോവ നമ്മെ കാണുന്നില്ല, യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു എന്ന് അവര്‍ പറയുന്നു എന്നരുളിച്ചെയ്തു.</verse>
				<verse number="13">അവര്‍ ഇതിലും വലിയ മ്ലേച്ഛതകളെ ചെയ്യുന്നതു നീ കാണും എന്നും അവന്‍ എന്നോട് അരുളിച്ചെയ്തു.</verse>
				<verse number="14">അവന്‍ എന്നെ യഹോവയുടെ ആലയത്തിൽ വടക്കോട്ടുള്ള വാതിലിന്‍റെ പ്രവേശനത്തിങ്കൽ കൊണ്ടുപോയി; അവിടെ സ്ത്രീകള്‍ തമ്മൂസിനെക്കുറിച്ച് കരഞ്ഞുംകൊണ്ട് ഇരിക്കുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="15">അവന്‍ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നുവോ? ഇതിലും വലിയ മ്ലേച്ഛതകളെ ഇനിയും കാണും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="16">അവന്‍ എന്നെ യഹോവയുടെ ആലയത്തിന്‍റെ അകത്തെ പ്രാകാരത്തിൽ കൊണ്ടുപോയി, യഹോവയുടെ മന്ദിരത്തിന്‍റെ വാതിൽക്കൽ മണ്ഡപത്തിനും യാഗപീഠത്തിനും നടുവേ ഏകദേശം ഇരുപത്തഞ്ചു പുരുഷന്മാര്‍ തങ്ങളുടെ മുതുക് യഹോവയുടെ മന്ദിരത്തിന്‍റെ നേരേയും മുഖം കിഴക്കോട്ടും തിരിച്ചുകൊണ്ടു നിന്നിരുന്നു; അവര്‍ കിഴക്കോട്ടു നോക്കി സൂര്യനെ നമസ്കരിക്കയായിരുന്നു.</verse>
				<verse number="17">അപ്പോള്‍ അവന്‍ എന്നോട്: മനുഷ്യപുത്രാ, നീ കാണുന്നുവോ? യെഹൂദാഗൃഹം ഇവിടെ ചെയ്യുന്ന മ്ലേച്ഛതകള്‍ പോരാഞ്ഞിട്ടോ, അവര്‍ എന്നെ അധികമധികം കോപിപ്പിപ്പാന്‍ ദേശത്തെ സാഹസംകൊണ്ടു നിറയ്ക്കുന്നത്? കണ്ടില്ലേ അവര്‍ ചുള്ളി മൂക്കിനു തൊടുവിക്കുന്നത്?</verse>
				<verse number="18">ആകയാൽ ഞാനും ക്രോധത്തോടെ പ്രവര്‍ത്തിക്കും; എന്‍റെ കണ്ണ് ആദരിക്കയില്ല; ഞാന്‍ കരുണ കാണിക്കയുമില്ല; അവര്‍ അത്യുച്ചത്തിൽ എന്നോടു നിലവിളിച്ചാലും ഞാന്‍ അപേക്ഷ കേള്‍ക്കയില്ല എന്ന് അരുളിച്ചെയ്തു.</verse>
			</chapter>
			<chapter number="9">
				<verse number="1">അനന്തരം ഞാന്‍ കേള്‍ക്കെ അവന്‍ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്‍റെ സന്ദര്‍ശനങ്ങളെ അടുത്തു വരുമാറാക്കുവിന്‍; ഓരോരുത്തനും നാശകരമായ ആയുധം കൈയിൽ എടുക്കട്ടെ എന്നു കല്പിച്ചു.</verse>
				<verse number="2">അപ്പോള്‍ ആറ് പുരുഷന്മാര്‍, ഓരോരുത്തനും വെണ്‍മഴു കൈയിൽ എടുത്തുകൊണ്ട് വടക്കോട്ടുള്ള മേലത്തെ പടിവാതിലിന്‍റെ വഴിയായി വന്നു; അവരുടെ നടുവിൽ ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്‍റെ മഷിക്കുപ്പിയുമായി ഒരുത്തന്‍ ഉണ്ടായിരുന്നു; അവര്‍ അകത്തു ചെന്ന് താമ്രയാഗപീഠത്തിന്‍റെ അരികെ നിന്നു.</verse>
				<verse number="3">യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വം, അത് ഇരുന്നിരുന്ന കെരൂബിന്മേൽനിന്ന് ആലയത്തിന്‍റെ ഉമ്മരപ്പടിക്കൽ വന്നിരുന്നു; പിന്നെ അവന്‍, ശണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുകാരന്‍റെ മഷിക്കുപ്പിയുമായി നിന്നിരുന്ന പുരുഷനെ വിളിച്ചു.</verse>
				<verse number="4">അവനോടു യഹോവ: നീനഗരത്തിന്‍റെ നടുവിൽ, യെരൂശലേമിന്‍റെ നടുവിൽക്കൂടി ചെന്ന്, അതിൽ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.</verse>
				<verse number="5">മറ്റേവരോടു ഞാന്‍ കേള്‍ക്കെ അവന്‍: നിങ്ങള്‍ അവന്‍റെ പിന്നാലെ നഗരത്തിൽക്കൂടി ചെന്ന് വെട്ടുവിന്‍! നിങ്ങളുടെ കണ്ണിന് ആദരവു തോന്നരുത്; നിങ്ങള്‍ കരുണ കാണിക്കയുമരുത്.</verse>
				<verse number="6">വൃദ്ധന്മാരെയും യൗവനക്കാരെയും കന്യകമാരെയും പൈതങ്ങളെയും സ്ത്രീകളെയും കൊന്നുകളവിന്‍! എന്നാൽ അടയാളമുള്ള ഒരുത്തനെയും തൊടരുത്; എന്‍റെ വിശുദ്ധമന്ദിരത്തിൽ തന്നെ തുടങ്ങുവിന്‍ എന്നു കല്പിച്ചു; അങ്ങനെ അവര്‍ ആലയത്തിന്‍റെ മുമ്പിൽ ഉണ്ടായിരുന്ന മൂപ്പന്മാരുടെ ഇടയിൽ തുടങ്ങി.</verse>
				<verse number="7">അവന്‍ അവരോട്: നിങ്ങള്‍ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറപ്പിന്‍; പുറപ്പെടുവിന്‍ എന്നു കല്പിച്ചു. അങ്ങനെ അവര്‍ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.</verse>
				<verse number="8">അവരെ കൊന്നുകളഞ്ഞ ശേഷം ഞാന്‍ മാത്രം ശേഷിച്ചു; ഞാന്‍ കവിണ്ണുവീണു; അയ്യോ, യഹോവയായ കര്‍ത്താവേ, യെരൂശലേമിന്മേൽ നിന്‍റെ ക്രോധം പകരുന്നതിനാൽ യിസ്രായേലിൽ ശേഷിപ്പുള്ളവരെയൊക്കെയും സംഹരിക്കുമോ? എന്നു നിലവിളിച്ചു പറഞ്ഞു.</verse>
				<verse number="9">അതിന് അവന്‍ എന്നോട്: യിസ്രായേൽഗൃഹത്തിന്‍റെയും യെഹൂദാഗൃഹത്തിന്‍റെയും അകൃത്യം ഏറ്റവും വലുതായിരിക്കുന്നു; ദേശം രക്തപാതകംകൊണ്ടും നഗരം അന്യായംകൊണ്ടും നിറഞ്ഞിരിക്കുന്നു; യഹോവ ദേശത്തെ വിട്ടുപോയിരിക്കുന്നു; യഹോവ കാണുന്നില്ല എന്ന് അവര്‍ പറയുന്നുവല്ലോ.</verse>
				<verse number="10">ഞാനോ എന്‍റെ കണ്ണിന് ആദരവു തോന്നാതെയും ഞാന്‍ കരുണ കാണിക്കാതെയും അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="11">ശണവസ്ത്രം ധരിച്ച് അരയിൽ മഷിക്കുപ്പിയുമായുള്ള പുരുഷന്‍: എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തിരിക്കുന്നു എന്നു വസ്തുത ബോധിപ്പിച്ചു.</verse>
			</chapter>
			<chapter number="10">
				<verse number="1">അനന്തരം ഞാന്‍ നോക്കിയപ്പോള്‍ കെരൂബുകളുടെ തലയ്ക്കുമീതെ ഉണ്ടായിരുന്ന വിതാനത്തിൽ നീലക്കല്ലുപോലെ സിംഹാസനത്തിന്‍റെ സാദൃശ്യത്തിൽ ഒരു രൂപം അവയുടെമേൽ കാണായ്‍വന്നു.</verse>
				<verse number="2">അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോടു സംസാരിച്ചു: നീ കെരൂബിന്‍റെ കീഴെ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽ ചെന്ന്, കെരൂബുകളുടെ ഇടയിൽനിന്ന് നിന്‍റെ കൈ നിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ കാണ്‍കെ അവന്‍ ചെന്നു,</verse>
				<verse number="3">ആ പുരുഷന്‍ അകത്തു ചെല്ലുമ്പോള്‍ കെരൂബുകള്‍ ആലയത്തിന്‍റെ വലത്തുഭാഗത്തു നിന്നു. മേഘവും അകത്തെ പ്രാകാരത്തിൽ നിറഞ്ഞിരുന്നു.</verse>
				<verse number="4">എന്നാൽ യഹോവയുടെ മഹത്ത്വം കെരൂബിന്മേൽനിന്നു പൊങ്ങി ആലയത്തിന്‍റെ ഉമ്മരപ്പടിക്കു മീതെ നിന്നു; ആലയം മേഘംകൊണ്ടു നിറഞ്ഞിരുന്നു; പ്രാകാരവും യഹോവയുടെ മഹത്ത്വത്തിന്‍റെ ശോഭകൊണ്ടു നിറഞ്ഞിരുന്നു.</verse>
				<verse number="5">കെരൂബുകളുടെ ചിറകുകളുടെ ഇരച്ചിൽ പുറത്തെ പ്രാകാരംവരെ സര്‍വശക്തനായ ദൈവം സംസാരിക്കുന്ന നാദംപോലെ കേള്‍പ്പാനുണ്ടായിരുന്നു.</verse>
				<verse number="6">എന്നാൽ അവന്‍ ശണവസ്ത്രം ധരിച്ച പുരുഷനോട്: നീ കെരൂബുകളുടെ ഇടയിൽനിന്ന്, തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങളുടെ നടുവിൽനിന്നു തന്നെ, തീ എടുക്ക എന്നു കല്പിച്ചപ്പോള്‍ അവന്‍ ചെന്ന് ചക്രങ്ങളുടെ അരികെ നിന്നു.</verse>
				<verse number="7">ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്ന് തന്‍റെ കൈ കെരൂബുകളുടെ നടുവിലുള്ള തീയിലേക്കു നീട്ടി കുറെ എടുത്ത് ശണവസ്ത്രം ധരിച്ചവന്‍റെ കൈയിൽ കൊടുത്തു;</verse>
				<verse number="8">അവന്‍ അതു വാങ്ങി പുറപ്പെട്ടു പോയി. കെരൂബുകളിൽ ചിറകുകള്‍ക്കു കീഴെ മനുഷ്യന്‍റെ കൈപോലെ ഒന്നു കാണായ്‍വന്നു.</verse>
				<verse number="9">ഞാന്‍ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിനരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.</verse>
				<verse number="10">അവയുടെ കാഴ്ചയോ നാലിനും ഒരു ഭാഷ ആയിരുന്നു; ചക്രത്തിൽക്കൂടി മറ്റൊരു ചക്രം ഉള്ളതുപോലെ തന്നെ.</verse>
				<verse number="11">അവയ്ക്കു നാലു ഭാഗത്തേക്കും പോകാം; തിരിവാന്‍ ആവശ്യമില്ലാതെ തലനോക്കുന്ന ഇടത്തേക്ക് അതിന്‍റെ പിന്നാലെ അവ പോകും; പോകുമ്പോള്‍ തിരിയുകയുമില്ല.</verse>
				<verse number="12">അവയുടെ ദേഹത്തിൽ എങ്ങും മുതുകിലും കൈയിലും ചിറകിലും ചക്രത്തിലും, നാലിനും ഉള്ള ചക്രത്തിൽ തന്നെ, ചുറ്റും അടുത്തടുത്ത് കണ്ണ് ഉണ്ടായിരുന്നു.</verse>
				<verse number="13">ചക്രങ്ങള്‍ക്കോ, ഞാന്‍ കേള്‍ക്കെ ചുഴലികള്‍ എന്നു പേര്‍ വിളിച്ചു.</verse>
				<verse number="14">ഓരോന്നിനും നന്നാലു മുഖം ഉണ്ടായിരുന്നു; ഒന്നാമത്തെ മുഖം കെരൂബ്മുഖവും രണ്ടാമത്തേതു മാനുഷമുഖവും മൂന്നാമത്തേതു സിംഹമുഖവും നാലാമത്തേതു കഴുകുമുഖവും ആയിരുന്നു.</verse>
				<verse number="15">കെരൂബുകള്‍ മേലോട്ടു പൊങ്ങി; ഇതു ഞാന്‍ കെബാര്‍നദീതീരത്തുവച്ചു കണ്ട ജീവിതന്നെ.</verse>
				<verse number="16">കെരൂബുകള്‍ പോകുമ്പോള്‍ ചക്രങ്ങളും ചേര്‍ന്നുതന്നെ പോകും; ഭൂമിയിൽനിന്നു പൊങ്ങുവാന്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തുമ്പോള്‍ ചക്രങ്ങള്‍ അവയുടെ പാര്‍ശ്വം വിട്ടുമാറുകയില്ല.</verse>
				<verse number="17">ജീവിയുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നതുകൊണ്ട് അവ നില്ക്കുമ്പോള്‍ ഇവയും നില്ക്കും; അവ പൊങ്ങുമ്പോള്‍ ഇവയും പൊങ്ങും.</verse>
				<verse number="18">പിന്നെ യഹോവയുടെ മഹത്ത്വം ആലയത്തിന്‍റെ ഉമ്മരപ്പടി വിട്ടു പുറപ്പെട്ടു കെരൂബുകളിന്‍മീതെ വന്നുനിന്നു.</verse>
				<verse number="19">അപ്പോള്‍ കെരൂബുകള്‍ ചിറകു വിടര്‍ത്തി, ഞാന്‍ കാണ്‍കെ ഭൂമിയിൽനിന്നു മേലോട്ടു പൊങ്ങി; അവ പൊങ്ങിയപ്പോള്‍ ചക്രങ്ങളും ചേര്‍ന്നുതന്നെ ഉണ്ടായിരുന്നു; എല്ലാംകൂടെ യഹോവയുടെ ആലയത്തിന്‍റെ കിഴക്കേ പടിവാതിൽക്കൽ ചെന്നു നിന്നു; യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വവും മേലെ, അവയ്ക്കു മീതെ നിന്നു.</verse>
				<verse number="20">ഇതു ഞാന്‍ കെബാര്‍നദീതീരത്തുവച്ചു യിസ്രായേലിന്‍റെ ദൈവത്തിന്‍റെ കീഴെ കണ്ട ജീവി തന്നെ; അവ കെരൂബുകള്‍ എന്നു ഞാന്‍ ഗ്രഹിച്ചു.</verse>
				<verse number="21">ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു; ചിറകിന്‍ കീഴെ മാനുഷകൈപോലെ ഒന്നുണ്ടായിരുന്നു.</verse>
				<verse number="22">അവയുടെ മുഖരൂപം വിചാരിച്ചാൽ ഞാന്‍ കെബാര്‍നദീതീരത്തുവച്ചു കണ്ട മുഖങ്ങള്‍തന്നെ ആയിരുന്നു; അവയുടെ ഭാഷയും അവ ഒക്കെയും തന്നെ. അവ ഓരോന്നും നേരേ മുമ്പോട്ടുതന്നെ പോകും.</verse>
			</chapter>
			<chapter number="11">
				<verse number="1">അനന്തരം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിൽ കിഴക്കോട്ടു ദര്‍ശനമുള്ള കിഴക്കേ പടിവാതിൽക്കൽ കൊണ്ടുപോയി; പടിവാതിലിന്‍റെ പ്രവേശനത്തിങ്കൽ ഞാന്‍ ഇരുപത്തഞ്ചു പുരുഷന്മാരെയും അവരുടെ നടുവിൽ ജനത്തിന്‍റെ പ്രഭുക്കന്മാരായ അസ്സൂരിന്‍റെ മകന്‍ യയസന്യാവെയും ബെനായാവിന്‍റെ മകന്‍ പെലത്യാവെയും കണ്ടു.</verse>
				<verse number="2">അവന്‍ എന്നോട്: മനുഷ്യപുത്രാ, ഇവര്‍ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദുരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.</verse>
				<verse number="3">വീടുകളെ പണിവാന്‍ സമയം അടുത്തിട്ടില്ല; ഈ നഗരം കുട്ടകവും നാം മാംസവുമാകുന്നു എന്ന് അവര്‍ പറയുന്നു.</verse>
				<verse number="4">അതുകൊണ്ട് അവരെക്കുറിച്ചു പ്രവചിക്ക, മനുഷ്യപുത്രാ, പ്രവചിക്ക എന്നു കല്പിച്ചു.</verse>
				<verse number="5">അപ്പോള്‍ യഹോവയുടെ ആത്മാവ് എന്‍റെമേൽ വീണ് എന്നോടു കല്പിച്ചത്: നീ പറയേണ്ടത് എന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു; നിങ്ങളുടെ മനസ്സിൽ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു.</verse>
				<verse number="6">നിങ്ങള്‍ ഈ നഗരത്തിൽ നിഹതന്മാരെ വര്‍ധിപ്പിച്ച് വീഥികളെ നിഹതന്മാരെക്കൊണ്ടു നിറച്ചുമിരിക്കുന്നു.</verse>
				<verse number="7">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഈ നഗരത്തിന്‍റെ നടുവിൽ ഇട്ടുകളഞ്ഞ നിഹതന്മാര്‍ മാംസവും ഈ നഗരം കുട്ടകവും ആകുന്നു; എന്നാൽ നിങ്ങളെ ഞാന്‍ അതിന്‍റെ നടുവിൽനിന്നു പുറപ്പെടുവിക്കും.</verse>
				<verse number="8">നിങ്ങള്‍ വാളിനെ പേടിക്കുന്നു; വാളിനെ തന്നെ ഞാന്‍ നിങ്ങളുടെ നേരേ വരുത്തും എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.</verse>
				<verse number="9">ഞാന്‍ നിങ്ങളെ അതിന്‍റെ നടുവിൽനിന്നു പുറപ്പെടുവിച്ച് അന്യന്മാരുടെ കൈയിൽ ഏല്പിച്ച് നിങ്ങളുടെ ഇടയിൽ ന്യായവിധി നടത്തും.</verse>
				<verse number="10">നിങ്ങള്‍ വാളാൽ വീഴും; യിസ്രായേലിന്‍റെ അതിരിങ്കൽ വച്ച് ഞാന്‍ നിങ്ങളെ ന്യായം വിധിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="11">ഈനഗരം നിങ്ങള്‍ക്കു കുട്ടകം ആയിരിക്കയില്ല; നിങ്ങള്‍ അതിനകത്തു മാംസവുമായിരിക്കയില്ല; യിസ്രായേലിന്‍റെ അതിരിങ്കൽവച്ചു തന്നെ ഞാന്‍ നിങ്ങളെ ന്യായം വിധിക്കും.</verse>
				<verse number="12">എന്‍റെ ചട്ടങ്ങളിൽ നടക്കയോ എന്‍റെ ന്യായങ്ങളെ ആചരിക്കയോ ചെയ്യാതെ ചുറ്റുമുള്ള ജാതികളുടെ ന്യായങ്ങളെ പ്രമാണിച്ചുനടന്ന നിങ്ങള്‍, ഞാന്‍ യഹോവ എന്ന് അറിയും.</verse>
				<verse number="13">ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ ബെനായാവിന്‍റെ മകനായ പെലത്യാവു മരിച്ചു: അപ്പോള്‍ ഞാന്‍ കവിണ്ണുവീണ് ഉറക്കെ നിലവിളിച്ചു: അയ്യോ, യഹോവയായ കര്‍ത്താവേ, യിസ്രായേലിൽ ശേഷിപ്പുള്ളവരെ നീ അശേഷം മുടിച്ചുകളയുമോ എന്നു പറഞ്ഞു.</verse>
				<verse number="14">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="15">മനുഷ്യപുത്രാ, യഹോവയോട് അകന്നുനില്പിന്‍! ഞങ്ങള്‍ക്കാകുന്നു ഈ ദേശം അവകാശമായി നല്കപ്പെട്ടിരിക്കുന്നത് എന്നല്ലോ യെരൂശലേംനിവാസികള്‍, നിന്‍റെ ചാര്‍ച്ചക്കാരായ നിന്‍റെ സഹോദരന്മാരോടും ഒട്ടൊഴിയാതെ യിസ്രായേൽഗൃഹം മുഴുവനോടും പറയുന്നത്.</verse>
				<verse number="16">അതുകൊണ്ടു നീ പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരെ ദൂരത്തു ജാതികളുടെ ഇടയിലേക്കു നീക്കി രാജ്യങ്ങളിൽ ചിതറിച്ചുകളഞ്ഞുവെങ്കിലും, അവര്‍ പോയിരിക്കുന്ന രാജ്യങ്ങളിൽ ഞാന്‍ അവര്‍ക്കു കുറയകാലത്തേക്ക് ഒരു വിശുദ്ധമന്ദിരമായിരിക്കും.</verse>
				<verse number="17">ആകയാൽ നീ പറയേണ്ടത്; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു ശേഖരിച്ച്, നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു കൂട്ടിച്ചേര്‍ത്ത് യിസ്രായേൽദേശം നിങ്ങള്‍ക്കു തരും.</verse>
				<verse number="18">അവര്‍ അവിടെവന്ന്, അതിലെ സകല മലിനബിംബങ്ങളെയും മ്ലേച്ഛവിഗ്രഹങ്ങളെയും അവിടെനിന്നു നീക്കിക്കളയും.</verse>
				<verse number="19">അവര്‍ എന്‍റെ ചട്ടങ്ങളിൽ നടന്ന് എന്‍റെ വിധികളെ പ്രമാണിച്ച് ആചരിക്കേണ്ടതിന് ഞാന്‍ അവര്‍ക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാന്‍ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവര്‍ക്കു കൊടുക്കും.</verse>
				<verse number="20">അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായും ഇരിക്കും.</verse>
				<verse number="21">എന്നാൽ തങ്ങളുടെ മലിനബിംബങ്ങളുടെയും മ്ലേച്ഛവിഗ്രഹങ്ങളുടെയും ഇഷ്ടം അനുസരിച്ചു നടക്കുന്നവര്‍ക്ക് ഞാന്‍ അവരുടെ നടപ്പിനു തക്കവണ്ണം അവരുടെ തലമേൽ പകരം കൊടുക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="22">അനന്തരം കെരൂബുകള്‍ ചിറകു വിടര്‍ത്തു; ചക്രങ്ങളും ചേര്‍ന്നുതന്നെ ഉണ്ടായിരുന്നു; യിസ്രായേലിന്‍റെ ദൈവത്തിന്‍റെ മഹത്ത്വവും മേലെ, അവയ്ക്കുമീതെ ഉണ്ടായിരുന്നു.</verse>
				<verse number="23">യഹോവയുടെ മഹത്ത്വം നഗരത്തിന്‍റെ നടുവിൽനിന്നു മേലോട്ടു പൊങ്ങി നഗരത്തിനു കിഴക്കുവശത്തുള്ള പര്‍വതത്തിന്മേൽ നിന്നു.</verse>
				<verse number="24">എന്നാൽ ആത്മാവ് എന്നെ എടുത്ത്, ദര്‍ശനത്തിൽ ദൈവാത്മാവിനാൽ തന്നെ, കല്ദയദേശത്തു പ്രവാസികളുടെ അടുക്കൽ കൊണ്ടു വന്നു; ഞാന്‍ കണ്ട ദര്‍ശനം എന്നെ വിട്ടു പൊങ്ങിപ്പോയി.</verse>
				<verse number="25">ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്‍റെ സകല വചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.</verse>
			</chapter>
			<chapter number="12">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ മത്സരഗൃഹത്തിന്‍റെ നടുവിൽ പാര്‍ക്കുന്നു; കാണ്‍മാന്‍ കണ്ണുണ്ടെങ്കിലും അവര്‍ കാണുന്നില്ല; കേള്‍പ്പാന്‍ ചെവിയുണ്ടെങ്കിലും അവര്‍ കേള്‍ക്കുന്നില്ല; അവര്‍ മത്സരഗൃഹമല്ലോ.</verse>
				<verse number="3">ആകയാൽ മനുഷ്യപുത്രാ, നീ യാത്രക്കോപ്പ് ഒരുക്കി പകൽസമയത്ത് അവര്‍ കാണ്‍കെ പുറപ്പെടുക; അവര്‍ കാണ്‍കെ നിന്‍റെ സ്ഥലം വിട്ടു മറ്റൊരു സ്ഥലത്തേക്കു യാത്ര പുറപ്പെടുക; മത്സരഗൃഹമെങ്കിലും പക്ഷേ അവര്‍ കണ്ടു ഗ്രഹിക്കുമായിരിക്കും.</verse>
				<verse number="4">യാത്രക്കോപ്പുപോലെ നിന്‍റെ സാമാനം നീ പകൽസമയത്ത് അവര്‍ കാണ്‍കെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്ത് അവര്‍ കാണ്‍കെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.</verse>
				<verse number="5">അവര്‍ കാണ്‍കെ നീ മതിൽ കുത്തിത്തുരന്ന് അതിൽക്കൂടി അതു പുറത്തു കൊണ്ടുപോകേണം.</verse>
				<verse number="6">അവര്‍ കാണ്‍കെ നീ അതു തോളിൽ ചുമന്നുകൊണ്ട് ഇരുട്ടത്തു യാത്രപുറപ്പെടേണം; നിലം കാണാതവണ്ണം നിന്‍റെ മുഖം മൂടിക്കൊള്ളേണം; ഞാന്‍ നിന്നെ യിസ്രായേൽഗൃഹത്തിന് ഒരു അടയാളം ആക്കിയിരിക്കുന്നു.</verse>
				<verse number="7">എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു; യാത്രക്കോപ്പുപോലെ ഞാന്‍ എന്‍റെ സാമാനം പകൽസമയത്തു പുറത്തുകൊണ്ടുവന്നു, വൈകുന്നേരത്തു ഞാന്‍ എന്‍റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അതു പുറത്തുകൊണ്ടു വന്നു, അവര്‍ കാണ്‍കെ തോളിൽ ചുമന്നു.</verse>
				<verse number="8">എന്നാൽ രാവിലെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="9">മനുഷ്യപുത്രാ, മത്സരഗൃഹമായ യിസ്രായേൽഗൃഹം നിന്നോട്: നീഎന്തു ചെയ്യുന്നു എന്നു ചോദിച്ചില്ലയോ?</verse>
				<verse number="10">ഈ അരുളപ്പാട് യെരൂശലേമിലെ പ്രഭുക്കന്മാര്‍ക്കും അവരുടെ ചുറ്റും പാര്‍ക്കുന്ന യിസ്രായേൽഗൃഹത്തിനൊക്കെയും ഉള്ളത് എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു നീ അവരോടു പറക.</verse>
				<verse number="11">ഞാന്‍ നിങ്ങള്‍ക്ക് ഒരടയാളമാകുന്നു എന്നു നീ പറക; ഞാന്‍ ചെയ്തതുപോലെ അവര്‍ക്കു ഭവിക്കും; അവര്‍ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.</verse>
				<verse number="12">അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടത്തു തോളിൽ ചുമടുമായി പുറപ്പെടും; അതു പുറത്തു കൊണ്ടുപോകേണ്ടതിന് അവര്‍ മതിൽ കുത്തിത്തുരക്കും; കണ്ണുകൊണ്ടു നിലം കാണാതിരിക്കത്തക്കവണ്ണം അവന്‍ മുഖം മൂടും.</verse>
				<verse number="13">ഞാന്‍ എന്‍റെ വല അവന്‍റെമേൽ വീശും; അവന്‍ എന്‍റെ കെണിയിൽ അകപ്പെടും; ഞാന്‍ അവനെ കല്ദയരുടെ ദേശത്തു ബാബേലിൽ കൊണ്ടുപോകും; എങ്കിലും അവന്‍ അതിനെ കാണാതെ അവിടെവച്ചു മരിക്കും.</verse>
				<verse number="14">അവന്‍റെ ചുറ്റുമുള്ള സഹായക്കാരെയൊക്കെയും അവന്‍റെ പടക്കൂട്ടങ്ങളെയൊക്കെയും ഞാന്‍ നാലു ദിക്കിലേക്കും ചിതറിച്ചുകളയും; അവരുടെ പിന്നാലെ വാളൂരുകയും ചെയ്യും.</verse>
				<verse number="15">ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് ദേശങ്ങളിൽ ചിന്നിക്കുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="16">എന്നാൽ അവര്‍ പോയിരിക്കുന്ന ജാതികളുടെ ഇടയിൽ തങ്ങളുടെ സകല മ്ലേച്ഛതകളെയും വിവരിച്ചു പറയേണ്ടതിനു ഞാന്‍ അവരിൽ ഏതാനുംപേരെ വാള്‍, ക്ഷാമം, മഹാമാരി എന്നിവയിൽനിന്ന് ശേഷിപ്പിക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="17">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="18">മനുഷ്യപുത്രാ, നടുക്കത്തോടെ അപ്പം തിന്നുകയും വിറയലോടും പേടിയോടും കൂടെ വെള്ളം കുടിക്കയും ചെയ്ക.</verse>
				<verse number="19">ദേശത്തിലെ ജനത്തോടു നീ പറയേണ്ടത്: യെരൂശലേംനിവാസികളെയും യിസ്രായേൽദേശത്തെയും കുറിച്ച് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിലെ സകല നിവാസികളുടെയും സാഹസംനിമിത്തം അതിന്‍റെ നിറവോടുകൂടെ ശൂന്യമായി പോകുന്നതുകൊണ്ട് അവര്‍ പേടിയോടെ അപ്പം തിന്നുകയും സ്തംഭനത്തോടെ വെള്ളം കുടിക്കയും ചെയ്യും.</verse>
				<verse number="20">ജനപുഷ്‍ടിയുള്ള പട്ടണങ്ങള്‍ ശൂന്യവും ദേശം നിര്‍ജനവും ആയിത്തീരും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="21">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="22">മനുഷ്യപുത്രാ, കാലം നീണ്ടു പോകും; ദര്‍ശനമൊക്കെയും ഒക്കാതെപോകും എന്ന് നിങ്ങള്‍ക്കു യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലുള്ളത് എന്ത്?</verse>
				<verse number="23">അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ പഴഞ്ചൊല്ല് നിര്‍ത്തലാക്കും; അവര്‍ യിസ്രായേലിൽ ഇനി അത് ഒരു പഴഞ്ചൊല്ലായി ഉപയോഗിക്കയില്ല; കാലവും സകല ദര്‍ശനത്തിന്‍റെയും നിവൃത്തിയും അടുത്തിരിക്കുന്നു എന്ന് അവരോടു പ്രസ്താവിക്ക.</verse>
				<verse number="24">യിസ്രായേൽഗൃഹത്തിൽ ഇനി മിഥ്യാദര്‍ശനവും വ്യാജപ്രശ്നവും ഉണ്ടാകയില്ല.</verse>
				<verse number="25">യഹോവയായ ഞാന്‍ പ്രസ്താവിപ്പാന്‍ ഇച്ഛിക്കുന്ന വചനം പ്രസ്താവിക്കും; അതു താമസിയാതെ നിവൃത്തിയാകും; മത്സരഗൃഹമേ, നിങ്ങളുടെ കാലത്തു തന്നെ ഞാന്‍ വചനം പ്രസ്താവിക്കയും നിവര്‍ത്തിക്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="26">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="27">മനുഷ്യപുത്രാ, യിസ്രായേൽ ഗൃഹം: ഇവന്‍ ദര്‍ശിക്കുന്ന ദര്‍ശനം വളരെനാളത്തേക്കുള്ളതും ഇവന്‍ പ്രവചിക്കുന്നതു ദീര്‍ഘകാലത്തേക്കുള്ളതും ആകുന്നു എന്നു പറയുന്നു.</verse>
				<verse number="28">അതുകൊണ്ട് നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ വചനങ്ങളിൽ ഒന്നും ഇനി താമസിക്കയില്ല; ഞാന്‍ പ്രസ്താവിക്കുന്ന വചനം നിവൃത്തിയാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="13">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, യിസ്രായേലിൽ പ്രവചിച്ചുപോരുന്ന പ്രവാചകന്മാരെക്കുറിച്ചു നീ പ്രവചിച്ച്, സ്വന്തഹൃദയങ്ങളിൽനിന്നു പ്രവചിക്കുന്നവരോടു പറയേണ്ടത്: യഹോവയുടെ വചനം കേള്‍പ്പിന്‍!</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തമനസ്സിനെയും കണ്ടിട്ടില്ലാത്ത കാര്യങ്ങളെയും പിന്തുടരുന്ന ബുദ്ധികെട്ട പ്രവാചകന്മാര്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="4">യിസ്രായേലേ, നിന്‍റെ പ്രവാചകന്മാര്‍ ശൂന്യപ്രദേശങ്ങളിലെ കുറുക്കന്മാരെപ്പോലെ ആയിരിക്കുന്നു.</verse>
				<verse number="5">യഹോവയുടെ നാളിൽ യുദ്ധത്തിൽ ഉറച്ചുനില്ക്കേണ്ടതിനു നിങ്ങള്‍ ഇടിവുകളിൽ കയറീട്ടില്ല, യിസ്രായേൽഗൃഹത്തിനുവേണ്ടി മതിൽ കെട്ടിയിട്ടുമില്ല.</verse>
				<verse number="6">അവര്‍ വ്യാജവും കള്ളപ്രശ്നവും ദര്‍ശിച്ചിട്ട് യഹോവയുടെ അരുളപ്പാട് എന്നു പറയുന്നു; യഹോവ അവരെ അയച്ചില്ലങ്കിലും വചനം നിവൃത്തിയായിവരുമെന്ന് അവര്‍ ആശിക്കുന്നു.</verse>
				<verse number="7">ഞാന്‍ അരുളിച്ചെയ്യാതിരിക്കെ യഹോവയുടെ അരുളപ്പാട് എന്നു നിങ്ങള്‍ പറയുന്നതിനാൽ നിങ്ങള്‍ മിഥ്യാദര്‍ശനം ദര്‍ശിക്കയും വ്യാജപ്രശ്നം പറകയും അല്ലയോ ചെയ്തിരിക്കുന്നത്?</verse>
				<verse number="8">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ വ്യാജം പ്രസ്താവിച്ചു ഭോഷ്കു ദര്‍ശിച്ചിരിക്കകൊണ്ട് ഞാന്‍ നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="9">വ്യാജം ദര്‍ശിക്കയും കള്ളപ്രശ്നം പറകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്ക് എന്‍റെ കൈ വിരോധമായിരിക്കും; എന്‍റെ ജനത്തിന്‍റെ മന്ത്രിസഭയിൽ അവര്‍ ഇരിക്കയില്ല; യിസ്രായേൽഗൃഹത്തിന്‍റെ പേര്‍വഴിച്ചാര്‍ത്തിൽ അവരെ എഴുതുകയില്ല; യിസ്രായേൽദേശത്തിൽ അവര്‍ കടക്കയുമില്ല; ഞാന്‍ യഹോവയായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="10">സമാധാനം ഇല്ലാതെയിരിക്കെ സമാധാനം എന്നു പറഞ്ഞ് അവര്‍ എന്‍റെ ജനത്തെ ചതിച്ചിരിക്കകൊണ്ടും അത് ചുവര്‍ പണിതാൽ അവര്‍ കുമ്മായം പൂശിക്കളയുന്നതുകൊണ്ടും</verse>
				<verse number="11">അടന്നു വീഴുംവണ്ണം കുമ്മായം പൂശുന്നവരോടു നീ പറയേണ്ടത്: പെരുമഴ ചൊരിയും; ഞാന്‍ ആലിപ്പഴം പൊഴിയിച്ചു കൊടുങ്കാറ്റടിപ്പിക്കും.</verse>
				<verse number="12">ചുവര്‍ വീണിരിക്കുന്നു; നിങ്ങള്‍ പൂശിയ കുമ്മായം എവിടെപ്പോയി എന്നു നിങ്ങളോടു പറകയില്ലയോ?</verse>
				<verse number="13">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍റെ ക്രോധത്തിൽ ഒരു കൊടുങ്കാറ്റടിക്കുമാറാക്കും; എന്‍റെ കോപത്തിൽ പെരുമഴ പെയ്യിക്കും; എന്‍റെ ക്രോധത്തിൽ മുടിച്ചുകളയുന്ന വലിയ ആലിപ്പഴം പൊഴിക്കും.</verse>
				<verse number="14">നിങ്ങള്‍ കുമ്മായം പൂശിയ ചുവരിനെ ഞാന്‍ ഇങ്ങനെ ഇടിച്ചു നിലത്തു തള്ളിയിട്ട് അതിന്‍റെ അടിസ്ഥാനം വെളിപ്പെടുത്തും; അതു വീഴും; നിങ്ങള്‍ അതിന്‍റെ നടുവിൽ മുടിഞ്ഞുപോകും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="15">അങ്ങനെ ഞാന്‍ ചുവരിന്മേലും അതിനു കുമ്മായം പൂശിയവരുടെമേലും എന്‍റെ ക്രോധത്തെ നിവൃത്തിയാക്കിയിട്ടു നിങ്ങളോട്:</verse>
				<verse number="16">ഇനി ചുവരില്ല; അതിനു കുമ്മായം പൂശിയവരായി, യെരൂശലേമിനെക്കുറിച്ചു പ്രവചിച്ച്, സമാധാനമില്ലാതിരിക്കെ അതിനു സമാധാനദര്‍ശനങ്ങളെ ദര്‍ശിക്കുന്ന യിസ്രായേലിന്‍റെ പ്രവാചകന്മാരും ഇല്ല എന്നു പറയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="17">നീയോ, മനുഷ്യപുത്രാ, സ്വന്തവിചാരം പ്രവചിക്കുന്നവരായ നിന്‍റെ ജനത്തിന്‍റെ പുത്രിമാരുടെനേരേ നിന്‍റെ മുഖം തിരിച്ച് അവര്‍ക്കു വിരോധമായി പ്രവചിച്ചു പറയേണ്ടതെന്തെന്നാൽ:</verse>
				<verse number="18">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ വേട്ടയാടേണ്ടതിനു കൈയേപ്പുകള്‍ക്ക് ഒക്കെയും രക്ഷകളും ഏതു പൊക്കത്തിലും ഉള്ളവരുടെ തലയ്ക്കുതക്ക മൂടുപടങ്ങളും ഉണ്ടാക്കുന്ന സ്ത്രീകള്‍ക്ക് അയ്യോ കഷ്ടം! നിങ്ങള്‍ എന്‍റെ ജനത്തിൽ ചില ദേഹികളെ വേട്ടയാടി കൊല്ലുകയും നിങ്ങളുടെ ആദായത്തിനായി ചില ദേഹികളെ ജീവനോടെ രക്ഷിക്കയും ചെയ്യുന്നു.</verse>
				<verse number="19">മരിക്കരുതാത്ത ദേഹികളെ കൊല്ലേണ്ടതിനും ജീവിച്ചിരിക്കരുതാത്ത ദേഹികളെ ജീവനോടെ രക്ഷിക്കേണ്ടതിനും നിങ്ങള്‍, ഭോഷ്കു കേള്‍ക്കുന്ന എന്‍റെ ജനത്തോടു ഭോഷ്കുപറയുന്നതിനാൽ എന്‍റെ ജനത്തിന്‍റെ ഇടയിൽ ഒരുപിടി യവത്തിനും ഒരു അപ്പക്കഷണത്തിനുംവേണ്ടി എന്നെ അശുദ്ധമാക്കിയിരിക്കുന്നു.</verse>
				<verse number="20">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേഹികളെ പറവജാതികളെപ്പോലെ വേട്ടയാടുന്ന നിങ്ങളുടെ രക്ഷകള്‍ക്കു ഞാന്‍ വിരോധമായിരിക്കുന്നു; ഞാന്‍ അവയെ നിങ്ങളുടെ ഭുജങ്ങളിൽനിന്നു പറിച്ചുകീറി, ദേഹികളെ, നിങ്ങള്‍ പറവജാതികളെപ്പോലെ വേട്ടയാടുന്ന ദേഹികളെ തന്നെ വിടുവിക്കും.</verse>
				<verse number="21">നിങ്ങളുടെ മൂടുപടങ്ങളെയും ഞാന്‍ പറിച്ചുകീറി എന്‍റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; അവര്‍ ഇനി നിങ്ങളുടെ കൈയിൽ വേട്ടയായിരിക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="22">ഞാന്‍ ദുഃഖിപ്പിക്കാത്ത നീതിമാന്‍റെ ഹൃദയത്തെ നിങ്ങള്‍ വ്യാജങ്ങളെക്കൊണ്ടു ദുഃഖിപ്പിക്കയും തന്‍റെ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞ് ജീവരക്ഷ പ്രാപിക്കാതവണ്ണം ദുഷ്ടനെ നിങ്ങള്‍ ധൈര്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട്</verse>
				<verse number="23">നിങ്ങള്‍ ഇനി വ്യാജം ദര്‍ശിക്കയോ പ്രശ്നം പറകയോ ചെയ്കയില്ല; ഞാന്‍ എന്‍റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
			</chapter>
			<chapter number="14">
				<verse number="1">യിസ്രായേൽമൂപ്പന്മാരിൽ ചിലര്‍ എന്‍റെ അടുക്കൽ വന്ന് എന്‍റെ മുമ്പിൽ ഇരുന്നു.</verse>
				<verse number="2">അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="3">മനുഷ്യപുത്രാ, ഈ പുരുഷന്മാര്‍ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു; അവര്‍ ചോദിച്ചാൽ ഞാന്‍ ഉത്തരമരുളുമോ?</verse>
				<verse number="4">അതുകൊണ്ടു നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹത്തിൽ തന്‍റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്‍റെ അകൃത്യഹേതു തന്‍റെ മുമ്പിൽ വച്ചുംകൊണ്ട് പ്രവാചകന്‍റെ അടുക്കൽ വരുന്ന ഏവനോടും യഹോവയായ ഞാന്‍തന്നെ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന് അവന്‍റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിനു തക്കവണ്ണം ഉത്തരമരുളും;</verse>
				<verse number="5">അവര്‍ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങള്‍ നിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.</verse>
				<verse number="6">ആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിന്‍; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്ന് നിങ്ങളുടെ മുഖം തിരിപ്പിന്‍.</verse>
				<verse number="7">യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നു പാര്‍ക്കുന്ന പരദേശികളിലും എന്നെ വിട്ടകന്ന് തന്‍റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്‍റെ അകൃത്യഹേതു മുമ്പിൽ വച്ചുകൊണ്ട് പ്രവാചകന്‍റെ അടുക്കൽ അരുളപ്പാടു ചോദിപ്പാന്‍ വരുന്ന ഏവനോടും യഹോവയായ ഞാന്‍തന്നെ ഉത്തരമരുളും.</verse>
				<verse number="8">ഞാന്‍ ആ മനുഷ്യന്‍റെ നേരേ മുഖംതിരിച്ച് അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാന്‍ അവനെ എന്‍റെ ജനത്തിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="9">എന്നാൽ പ്രവാചകന്‍ വശീകരിക്കപ്പെട്ടിട്ട് ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാന്‍ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാന്‍ അവന്‍റെ നേരേ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.</verse>
				<verse number="10">യിസ്രായേൽ ഗൃഹം ഇനിമേൽ എന്നെ വിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ട് അശുദ്ധരായിത്തീരുകയും ചെയ്യാതെ അവര്‍ എനിക്കു ജനവും ഞാന്‍ അവര്‍ക്കു ദൈവവും ആയിരിക്കേണ്ടതിന്</verse>
				<verse number="11">അവര്‍ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്‍റെ അകൃത്യവും പ്രവാചകന്‍റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="12">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="13">മനുഷ്യപുത്രാ, ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോള്‍ ഞാന്‍ അതിന്‍റെനേരേ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽനിന്നു ഛേദിച്ചുകളയും.</verse>
				<verse number="14">നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാര്‍ അതിൽ ഉണ്ടായിരുന്നാലും അവര്‍ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="15">ഞാന്‍ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ച് ആരും വഴിപോകാതവണ്ണം അവ അതിനെ നിര്‍ജനമാക്കിയിട്ട് അത് ശൂന്യമാകയും ചെയ്താൽ,</verse>
				<verse number="16">ആ മൂന്നു പുരുഷന്മാര്‍ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവര്‍ മാത്രമേ രക്ഷപെടുകയുള്ളൂ; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="17">അല്ലെങ്കിൽ ഞാന്‍ ആ ദേശത്തിൽ വാള്‍ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ച് മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ</verse>
				<verse number="18">ആ മൂന്നു പുരുഷന്മാര്‍ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവര്‍ മാത്രമേ രക്ഷപെടുകയുള്ളൂ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="19">അല്ലെങ്കിൽ ഞാന്‍ ആ ദേശത്തു മഹാമാരി അയച്ച്, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാന്‍ തക്കവണ്ണം എന്‍റെ ക്രോധം രക്തരൂപേണ അതിന്മേൽ പകര്‍ന്നാൽ,</verse>
				<verse number="20">നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവര്‍ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളൂ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="21">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന് വാള്‍, ക്ഷാമം, ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനര്‍ഥകരമായ ന്യായവിധികള്‍ നാലുംകൂടെ അയച്ചാലോ?</verse>
				<verse number="22">എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവര്‍ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങള്‍ അവരുടെ നടപ്പും പ്രവൃത്തികളും കണ്ട്, ഞാന്‍ യെരൂശലേമിനു വരുത്തിയ അനര്‍ഥവും അതിനു വരുത്തിയ സകലവുംചൊല്ലി ആശ്വാസം പ്രാപിക്കും.</verse>
				<verse number="23">നിങ്ങള്‍ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസമായിരിക്കും; ഞാന്‍ അതിൽ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തത് എന്നു നിങ്ങള്‍ അറിയും എന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="15">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, കാട്ടിലെ വൃക്ഷങ്ങളുടെ ഇടയിൽ ഒരു ചെടിയായിരിക്കുന്ന മുന്തിരിവള്ളിക്കു മറ്റു മരത്തെക്കാള്‍ എന്തു വിശേഷതയുള്ളൂ?</verse>
				<verse number="3">വല്ല പണിക്കും കൊള്ളിപ്പാന്‍ അതിൽനിന്ന് മരം എടുക്കാമോ? വല്ല സാധനവും തൂക്കിയിടേണ്ടതിന് അതുകൊണ്ട് ഒരാണി ഉണ്ടാക്കാമോ? അതിനെ തീക്ക് ഇരയായി കൊടുക്കുന്നു;</verse>
				<verse number="4">തീ അതിന്‍റെ രണ്ട് അറ്റവും ദഹിപ്പിച്ചിരിക്കുന്നു; അതിന്‍റെ നടുമുറിയും വെന്തിരിക്കുന്നു; ഇനി അതു വല്ല പണിക്കും കൊള്ളുമോ?</verse>
				<verse number="5">അതു മുഴുവനായിരുന്നപ്പോള്‍ തന്നെ ഒരു പണിക്കും കൊള്ളാതിരുന്നു; തീ അതിനെ ദഹിപ്പിക്കയും അതു ദഹിച്ചുപോകയും ചെയ്തശേഷം വല്ല പണിക്കും കൊള്ളുമോ?</verse>
				<verse number="6">അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ വൃക്ഷങ്ങളിൽ ഞാന്‍ തീക്കിരയാക്കിക്കൊടുത്ത മുന്തിരിവള്ളിയെപ്പോലെ ഞാന്‍ യെരൂശലേംനിവാസികളെയും ആക്കും.</verse>
				<verse number="7">ഞാന്‍ അവര്‍ക്കു വിരോധമായി മുഖം തിരിക്കും; അവര്‍ തീയിൽനിന്നു പുറപ്പെട്ടിരിക്കുന്നു എങ്കിലും അവര്‍ തീക്ക് ഇരയായിത്തീരും; ഞാന്‍ അവര്‍ക്കു വിരോധമായി മുഖം തിരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="8">അവര്‍ ദ്രോഹംചെയ്കകൊണ്ടു ഞാന്‍ ദേശത്തെ ശൂന്യമാക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="16">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ യെരൂശലേമിനോട് അതിന്‍റെ മ്ലേച്ഛതകളെ അറിയിച്ചു പറയേണ്ടത്;</verse>
				<verse number="3">യഹോവയായ കര്‍ത്താവ് യെരൂശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഉൽപത്തിയും നിന്‍റെ ജനനവും കനാന്‍ദേശത്താകുന്നു; നിന്‍റെ അപ്പന്‍ അമോര്യനും അമ്മ ഹിത്യസ്ത്രീയും അത്രേ.</verse>
				<verse number="4">നിന്‍റെ ജനനവസ്തുതയോ-ജനിച്ചനാളിൽ നിന്‍റെ പൊക്കിള്‍ മുറിച്ചില്ല; നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു വെടിപ്പാക്കിയില്ല; ഉപ്പു തേച്ചില്ല; തുണി ചുറ്റിയതുമില്ല.</verse>
				<verse number="5">നിന്നോടു മനസ്സലിവു തോന്നിയിട്ട് ഇവയിൽ ഒന്നെങ്കിലും നിനക്കു ചെയ്തുതരുവാന്‍ ഒരു കണ്ണിനും നിന്നോടു കനിവുണ്ടായില്ല; നീ ജനിച്ച നാളിൽ തന്നെ അവര്‍ക്കു നിന്നോടു വെറുപ്പുതോന്നിയതുകൊണ്ടു നിന്നെ വെളിമ്പ്രദേശത്ത് ഇട്ടുകളഞ്ഞു.</verse>
				<verse number="6">എന്നാൽ ഞാന്‍ നിന്‍റെ സമീപത്തുകൂടി കടന്നുപോകുമ്പോള്‍ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ട് നിന്നോട്: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നുവെങ്കിലും ജീവിക്ക എന്നു ഞാന്‍ നിന്നോടു കല്പിച്ചു.</verse>
				<verse number="7">വയലിലെ സസ്യംപോലെ ഞാന്‍ നിന്നെ പെരുകുമാറാക്കി; നീ വളര്‍ന്നു വലിയവളായി അതിസൗന്ദര്യം പ്രാപിച്ചു; നിനക്ക് ഉന്നതസ്തനവും ദീര്‍ഘകേശവും ഉണ്ടായി; എങ്കിലും നീ നഗ്നയും അനാവൃതയും ആയിരുന്നു.</verse>
				<verse number="8">ഞാന്‍ നിന്‍റെ അരികെകൂടി കടന്നു നിന്നെ നോക്കിയപ്പോള്‍ നിനക്കു പ്രേമത്തിന്‍റെ സമയമായി എന്നു കണ്ടിട്ട് എന്‍റെ വസ്ത്രം നിന്‍റെമേൽ വിരിച്ചു നിന്‍റെ നഗ്നത മറച്ചു; ഞാന്‍ നിന്നോടു സത്യവും നിയമവും ചെയ്തു; നീ എനിക്കുള്ളവള്‍ ആയിത്തീര്‍ന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="9">പിന്നെ ഞാന്‍ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു രക്തം കഴുകിക്കളഞ്ഞ് എണ്ണ പൂശി.</verse>
				<verse number="10">ഞാന്‍ നിന്നെ വിചിത്രവസ്ത്രം ധരിപ്പിച്ചു, തഹശുതോൽകൊണ്ടുള്ള ചെരുപ്പിടുവിച്ചു, ശണപടംകൊണ്ടു ചുറ്റി പട്ട് പുതപ്പിച്ചു.</verse>
				<verse number="11">ഞാന്‍ നിന്നെ ആഭരണം അണിയിച്ചു നിന്‍റെ കൈക്കു വളയും കഴുത്തിൽ മാലയും ഇട്ടു.</verse>
				<verse number="12">ഞാന്‍ നിന്‍റെ മൂക്കിനു മൂക്കുത്തിയും കാതിൽ കുണുക്കും ഇട്ടു, തലയിൽ ഭംഗിയുള്ളൊരു കിരീടവും വച്ചു.</verse>
				<verse number="13">ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്‍റെ ഉടുപ്പു ശണപടവും പട്ടു വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഉപജീവിച്ച് ഏറ്റവും സൗന്ദര്യമുള്ളവളായിത്തീര്‍ന്നു; നിനക്ക് രാജത്വവും സിദ്ധിച്ചു.</verse>
				<verse number="14">ഞാന്‍ നിന്നെ അണിയിച്ച അലങ്കാരംകൊണ്ട് നിന്‍റെ സൗന്ദര്യം പരിപൂര്‍ണമായതിനാൽ നിന്‍റെ കീര്‍ത്തി ജാതികളിൽ പരന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="15">എന്നാൽ നീ നിന്‍റെ സൗന്ദര്യത്തിൽ ആശ്രയിച്ച്, നിന്‍റെ കീര്‍ത്തി ഹേതുവായി പരസംഗം ചെയ്തു, വഴിപോകുന്ന ഏവന്‍റെമേലും നിന്‍റെ പരസംഗം ചെലവഴിച്ചു; അത് അവനുള്ളതായിരുന്നു.</verse>
				<verse number="16">നിന്‍റെ വസ്ത്രങ്ങളിൽ ചിലത് നീ എടുത്തു, പല നിറത്തിൽ പൂജാഗിരികളെ തീര്‍ത്തലങ്കരിച്ചു, അവയുടെമേൽ പരസംഗം ചെയ്തു; ഈ വക സംഭവിച്ചിട്ടില്ല; സംഭവിക്കയും ഇല്ല.</verse>
				<verse number="17">ഞാന്‍ നിനക്കു തന്ന പൊന്നും വെള്ളിയുംകൊണ്ടുള്ള ആഭരണങ്ങളെ നീ എടുത്ത്, പുരുഷരൂപങ്ങളെ ഉണ്ടാക്കി അവയോടു പരസംഗം ചെയ്തു.</verse>
				<verse number="18">നിന്‍റെ വിചിത്രവസ്ത്രങ്ങളെ നീ എടുത്ത്, അവയെ പുതപ്പിച്ചു; എന്‍റെ എണ്ണയും കുന്തുരുക്കവും അവയുടെ മുമ്പിൽ വച്ചു.</verse>
				<verse number="19">ഞാന്‍ നിനക്കു തന്ന ആഹാരമായി, നിന്‍റെ പോഷണത്തിനുള്ള നേരിയ മാവും എണ്ണയും തേനും നീ അവയുടെ മുമ്പിൽ സൗരഭ്യവാസനയായി നിവേദിച്ചു; കാര്യം ഇങ്ങനെയായി എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="20">നീ എനിക്കു പ്രസവിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്ത് അവയ്ക്ക് ഭോജനബലിയായി അര്‍പ്പിച്ചു.</verse>
				<verse number="21">നിന്‍റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്‍റെ മക്കളെ അറുത്ത് അഗ്നിപ്രവേശം ചെയ്യിച്ച് അവയ്ക്കു ഏല്പിച്ചു കൊടുത്തത്?</verse>
				<verse number="22">എന്നാൽ നിന്‍റെ സകല മ്ലേച്ഛതകളിലും പരസംഗങ്ങളിലും നീ മുമ്പേ നഗ്നയും അനാവൃതയും ആയി രക്തത്തിൽ കിടന്നുരുണ്ട നിന്‍റെ യൗവനകാലം ഓര്‍ത്തില്ല.</verse>
				<verse number="23">നിന്‍റെ ദുഷ്ടതയൊക്കെയും പ്രവര്‍ത്തിച്ചശേഷമോ-നിനക്കു കഷ്ടം, കഷ്ടം! എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്-</verse>
				<verse number="24">നീ ഒരു കമാനം പണിതു, സകല വീഥിയിലും ഓരോ പൂജാഗിരി ഉണ്ടാക്കി.</verse>
				<verse number="25">എല്ലാ വഴിത്തലയ്ക്കലും പൂജാഗിരി പണിതു, നീ നിന്‍റെ സൗന്ദര്യത്തെ വഷളാക്കി, വഴിപോകുന്ന ഏവനും നിന്‍റെ കാലുകളെ അകത്തി നിന്‍റെ പരസംഗം വര്‍ധിപ്പിച്ചു.</verse>
				<verse number="26">മാംസപുഷ്‍ടിയുള്ള മിസ്രയീമ്യരായ നിന്‍റെ അയൽക്കാരോടും നീ പരസംഗം ചെയ്ത്, എന്നെ കോപിപ്പിക്കേണ്ടതിനു നിന്‍റെ പരസംഗം വര്‍ധിപ്പിച്ചു.</verse>
				<verse number="27">അതുകൊണ്ട് ഞാന്‍ നിന്‍റെ നേരേ കൈ നീട്ടി, നിന്‍റെ നിത്യച്ചെലവു കുറച്ചു, നിന്നെ ദ്വേഷിക്കയും നിന്‍റെ ദുര്‍മാര്‍ഗത്തെക്കുറിച്ച് ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏല്പിച്ചു.</verse>
				<verse number="28">മതിവരാത്തവളാകയാൽ നീ അശൂര്യരോടും പരസംഗം ചെയ്തു; അവരുമായി പരസംഗം ചെയ്തിട്ടും നിനക്കു തൃപ്തിവന്നില്ല.</verse>
				<verse number="29">നീ കനാന്‍ദേശത്തും കല്ദയദേശംവരെയും നിന്‍റെ പരസംഗം വര്‍ധിപ്പിച്ചു; എന്നിട്ടും അതിനാലും നിനക്കു തൃപ്തിവന്നില്ല.</verse>
				<verse number="30">നാണംകെട്ട വേശ്യയുടെ പ്രവൃത്തിയായിരിക്കുന്ന ഇതൊക്കെയും ചെയ്തതിൽ, നീ എല്ലാ വഴിത്തലക്കലും കമാനം പണിതു, സകല വീഥിയിലും പൂജാഗിരി ഉണ്ടാക്കിയതിൽ,</verse>
				<verse number="31">നിന്‍റെ ഹൃദയം എത്ര മാരമാൽ പൂണ്ടിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; നീ കൂലി നിരസിക്കുന്നതുകൊണ്ട് വേശ്യയെപ്പോലെയല്ല.</verse>
				<verse number="32">ഭര്‍ത്താവിനു പകരം അന്യന്മാരെ പരിഗ്രഹിച്ചു വ്യഭിചാരം ചെയ്യുന്ന സ്ത്രീയേ!</verse>
				<verse number="33">സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്‍റെ സകല ജാരന്മാര്‍ക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിനു നാലുപുറത്തു നിന്നും നിന്‍റെ അടുക്കൽ വരുവാന്‍ അവര്‍ക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.</verse>
				<verse number="34">നിന്‍റെ പരസംഗത്തിൽ നിനക്കു മറ്റു സ്ത്രീകളുമായി ഒരു വൈപരീത്യം ഉണ്ട്; നിന്‍റെ അടുക്കൽ പരസംഗത്തിന് ആരും വരുന്നില്ല; നീ സമ്മാനം വാങ്ങുകയല്ല, സമ്മാനം കൊടുക്കുകയത്രേ ചെയ്യുന്നത്; അതിലാകുന്നു വൈപരീത്യം ഉള്ളത്.</verse>
				<verse number="35">ആകയാൽ വേശ്യാസ്ത്രീയേ, യഹോവയുടെ വചനം കേള്‍ക്ക.</verse>
				<verse number="36">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാരന്മാരുമായുള്ള നിന്‍റെ പരസംഗങ്ങളാൽ നിന്‍റെ പണം ചെലവഴിക്കയും നിന്‍റെ നഗ്നത അനാവൃതമാകയും ചെയ്കകൊണ്ടു നിന്‍റെ സകല മ്ലേച്ഛവിഗ്രഹങ്ങളും നിമിത്തവും നീ അവയ്ക്കു കൊടുത്ത നിന്‍റെ മക്കളുടെ രക്തം നിമിത്തവും</verse>
				<verse number="37">നീ രമിച്ച നിന്‍റെ സകല ജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകച്ച ഏവരെയും ഞാന്‍ കൂട്ടിവരുത്തും; ഞാന്‍ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവര്‍ നിന്‍റെ നഗ്നതയൊക്കെയും കാണത്തക്കവണ്ണം നിന്‍റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.</verse>
				<verse number="38">വ്യഭിചരിക്കയും രക്തം ചിന്നുകയും ചെയ്യുന്ന സ്ത്രീകളെ വിധിക്കുന്നതുപോലെ ഞാന്‍ നിന്നെ ന്യായം വിധിച്ചു ക്രോധത്തിന്‍റെയും ജാരശങ്കയുടെയും രക്തം നിന്‍റെമേൽ ചൊരിയും.</verse>
				<verse number="39">ഞാന്‍ നിന്നെ അവരുടെ കൈയിൽ ഏല്പിക്കും; അവര്‍ നിന്‍റെ കമാനം പൊളിച്ച്, നിന്‍റെ പൂജാഗിരികളെ ഇടിച്ചുകളയും; അവര്‍ നിന്‍റെ വസ്ത്രം അഴിച്ച് ആഭരണങ്ങളെ എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.</verse>
				<verse number="40">അവര്‍ നിനക്കു വിരോധമായി ഒരു സഭയെ കൂട്ടിവരുത്തി നിന്നെ കല്ലറിഞ്ഞ് വാള്‍കൊണ്ടു വെട്ടിക്കളയും.</verse>
				<verse number="41">അവര്‍ നിന്‍റെ വീടുകളെ തീ വച്ചു ചുട്ടുകളയും; അനേകം സ്ത്രീകള്‍ കാണ്‍കെ നിന്‍റെമേൽ ന്യായവിധി നടത്തും; നിന്‍റെ പരസംഗം ഞാന്‍ നിര്‍ത്തലാക്കും; നീ ഇനി ആര്‍ക്കും കൂലി കൊടുക്കയില്ല.</verse>
				<verse number="42">ഇങ്ങനെ ഞാന്‍ എന്‍റെ ക്രോധം നിന്നിൽ നിവര്‍ത്തിച്ചിട്ട് എന്‍റെ തീക്ഷ്ണത നിന്നെ വിട്ടുമാറും; പിന്നെ ഞാന്‍ കോപിക്കാതെ അടങ്ങിയിരിക്കും.</verse>
				<verse number="43">നീ നിന്‍റെ യൗവനകാലം ഓര്‍ക്കാതെ ഇവയാലൊക്കെയും എന്നെ കോപിപ്പിച്ചതുകൊണ്ട്, ഞാനും നിന്‍റെ നടപ്പിനു തക്കവണ്ണം നിനക്കു പകരം ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; നിന്‍റെ സകല മ്ലേച്ഛതകള്‍ക്കും പുറമേ നീ ഈ ദുഷ്കര്‍മവും ചെയ്തിട്ടില്ലയോ?</verse>
				<verse number="44">പഴഞ്ചൊല്ല് പറയുന്നവനൊക്കെയും: യഥാമാതാ തഥാപുത്രീ എന്നുള്ള പഴഞ്ചൊല്ല് നിന്നെക്കുറിച്ചു പറയും;</verse>
				<verse number="45">നീ ഭര്‍ത്താവിനെയും മക്കളെയും വെറുക്കുന്ന അമ്മയുടെ മകളും ഭര്‍ത്താക്കന്മാരെയും മക്കളെയും വെറുത്തിരിക്കുന്ന സഹോദരിമാര്‍ക്ക് നീ സഹോദരിയുമാകുന്നു; നിങ്ങളുടെ അമ്മ ഹിത്യസ്ത്രീയും അപ്പന്‍ അമോര്യനും അത്രേ.</verse>
				<verse number="46">നിന്‍റെ ജ്യേഷ്ഠത്തി നിന്‍റെ ഇടത്തുഭാഗത്തു തന്‍റെ പുത്രിമാരുമായി പാര്‍ക്കുന്ന ശമര്യ; നിന്‍റെ അനുജത്തി നിന്‍റെ വലത്തുഭാഗത്തു തന്‍റെ പുത്രിമാരുമായി പാര്‍ക്കുന്ന സൊദോം.</verse>
				<verse number="47">നീ അവരുടെ വഴികളിൽ നടന്നില്ല; അവരുടെ മ്ലേച്ഛതകള്‍പോലെ ചെയ്തില്ല; അതു പോരാ എന്നു വച്ച് നീ നിന്‍റെ എല്ലാ വഴികളിലും അവരെക്കാള്‍ അധികം വഷളത്തം പ്രവര്‍ത്തിച്ചു.</verse>
				<verse number="48">എന്നാണ, നീയും നിന്‍റെ പുത്രിമാരും ചെയ്തിരിക്കുന്നതുപോലെ നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="49">നിന്‍റെ സഹോദരിയായ സൊദോമിന്‍റെ അകൃത്യമോ: ഗര്‍വവും തീന്‍പുളപ്പും നിര്‍ഭയസ്വൈരവും അവള്‍ക്കും അവളുടെ പുത്രിമാര്‍ക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവള്‍ സഹായിച്ചതുമില്ല.</verse>
				<verse number="50">അവര്‍ അഹങ്കാരികളായി എന്‍റെ മുമ്പിൽ മ്ലേച്ഛത ചെയ്തു; അതുകൊണ്ട് എനിക്കു ബോധിച്ചതുപോലെ ഞാന്‍ അവരെ നീക്കിക്കളഞ്ഞു.</verse>
				<verse number="51">ശമര്യയും നിന്‍റെ പാപങ്ങളിൽ പാതിയോളം ചെയയ്ക്കിട്ടില്ല; നീ അവരെക്കാള്‍ നിന്‍റെ മ്ലേച്ഛതകളെ വര്‍ധിപ്പിച്ചു, നീ ചെയ്തിരിക്കുന്ന സകല മ്ലേച്ഛതകളാലും നിന്‍റെ സഹോദരിമാരെ നീതീകരിച്ചിരിക്കുന്നു.</verse>
				<verse number="52">സഹോദരിമാരെ ന്യായം വിധിച്ചിരിക്കുന്ന നീയും നിന്‍റെ ലജ്ജ വഹിക്ക; നീ അവരെക്കാള്‍ അധികം മ്ലേച്ഛതയായി പ്രവര്‍ത്തിച്ചിരിക്കുന്ന നിന്‍റെ പാപങ്ങളാൽ അവര്‍ നിന്നെക്കാള്‍ നീതിയുള്ളവരല്ലോ; അതേ, നീ നിന്‍റെ സഹോദരിമാരെ നീതീകരിച്ചതിൽ നാണിച്ച് നിന്‍റെ ലജ്ജ വഹിച്ചുകൊള്‍ക.</verse>
				<verse number="53">നീ അവര്‍ക്ക് ആശ്വാസമായി നിന്‍റെ ലജ്ജ വഹിക്കേണ്ടതിനും നീ ചെയ്തിട്ടുള്ള എല്ലാവറ്റെയും കുറിച്ച് ലജ്ജിക്കേണ്ടതിനും</verse>
				<verse number="54">ഞാന്‍ സൊദോമിന്‍റെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും സ്ഥിതിയും അവരുടെ നടുവിൽ ഉള്ള നിന്‍റെ പ്രവാസികളുടെ സ്ഥിതിയും മാറ്റും.</verse>
				<verse number="55">നിന്‍റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂര്‍വാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്‍റെ പുത്രിമാരും നിങ്ങളുടെ പൂര്‍വാവസ്ഥയിലേക്കു മടങ്ങിവരും.</verse>
				<verse number="56">അരാമിന്‍റെ പുത്രിമാരും അവളുടെ ചുറ്റുമുള്ളവരൊക്കെയും നിന്‍റെ ചുറ്റും നിന്നു നിന്നെ നിന്ദിക്കുന്ന ഫെലിസ്ത്യപുത്രിമാരും നിന്നെ നിന്ദിച്ച കാലത്ത് എന്നപോലെ നിന്‍റെ ദുഷ്ടത വെളിപ്പെടുന്നതിനുമുമ്പേ</verse>
				<verse number="57">നിന്‍റെ ഗര്‍വത്തിന്‍റെ നാളിൽ നിന്‍റെ സഹോദരിയായ സൊദോമിന്‍റെ പേരുപോലും നീ ഉച്ചരിച്ചിട്ടില്ല.</verse>
				<verse number="58">നിന്‍റെ ദുഷ്കര്‍മവും നിന്‍റെ മ്ലേച്ഛതകളും നീ വഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="59">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിയമം ലംഘിച്ചു സത്യം തുച്ഛീകരിക്കുന്ന നീ ചെയ്തതുപോലെ ഞാന്‍ നിന്നോടും ചെയ്യും.</verse>
				<verse number="60">എങ്കിലും നിന്‍റെ യൗവനകാലത്തു നിന്നോടുള്ള എന്‍റെ നിയമം ഞാന്‍ ഓര്‍ത്ത് ഒരു ശാശ്വതനിയമം നിന്നോടു ചെയ്യും.</verse>
				<verse number="61">നിന്‍റെ ജ്യേഷ്ഠത്തിമാരും അനുജത്തിമാരുമായ സഹോദരിമാരെ നീ കൈക്കൊള്ളുമ്പോള്‍, അന്നു നീ നിന്‍റെ വഴികളെയോര്‍ത്ത് നാണിക്കും; ഞാന്‍ അവരെ നിനക്കു പുത്രിമാരായി തരും; നിന്‍റെ നിയമപ്രകാരമല്ലതാനും.</verse>
				<verse number="62">നീ ചെയ്തതൊക്കെയും ഞാന്‍ നിന്നോടു ക്ഷമിക്കുമ്പോള്‍ നീ ഓര്‍ത്തു ലജ്ജിച്ച് നാണം നിമിത്തം ഇനി ഒരിക്കലും വായ് തുറക്കാതിരിക്കേണ്ടതിന്</verse>
				<verse number="63">ഞാന്‍ നിന്നോട് എന്‍റെ നിയമം ചെയ്യും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="17">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോട് ഒരു കടങ്കഥ പറഞ്ഞ് ഒരു ഉപമ പ്രസ്താവിക്കേണ്ടത്;</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വലിയ ചിറകും നീണ്ട തൂവലും ഉള്ളതും പലനിറമായ പപ്പു നിറഞ്ഞതുമായ ഒരു വലിയ കഴുകന്‍ ലെബാനോനിൽ വന്ന് ഒരു ദേവദാരുവിന്‍റെ ശിഖരം എടുത്തു.</verse>
				<verse number="4">അവന്‍ അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റം മുറിച്ച് കച്ചവടമുള്ളൊരു ദേശത്തു കൊണ്ടുചെന്നു, കച്ചവടക്കാരുടെ പട്ടണത്തിൽ നട്ടു.</verse>
				<verse number="5">അവന്‍ ദേശത്തിലെ തൈകളിൽ ഒന്ന് എടുത്ത് ഒരു വിളനിലത്തു നട്ടു; അവന്‍ അതിനെ വളരെ വെള്ളത്തിനരികെ കൊണ്ടുചെന്ന് അലരിവൃക്ഷംപോലെ നട്ടു.</verse>
				<verse number="6">അതു വളര്‍ന്ന്, പൊക്കം കുറഞ്ഞു പടരുന്ന മുന്തിരിവള്ളിയായിത്തീര്‍ന്നു; അതിന്‍റെ വള്ളി അവങ്കലേക്കു തിരിയേണ്ടതും അതിന്‍റെ വേര്‍ അവനു കീഴ്പെടേണ്ടതും ആയിരുന്നു; ഇങ്ങനെ അതു മുന്തിരിവള്ളിയായി കൊമ്പുകളെ പുറപ്പെടുവിക്കയും ചില്ലികളെ നീട്ടുകയും ചെയ്തു.</verse>
				<verse number="7">എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകന്‍ ഉണ്ടായിരുന്നു; അവന്‍ അതു നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്‍റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ച് കൊമ്പുകളെ അവങ്കലേക്കു നീട്ടി.</verse>
				<verse number="8">കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിപ്പാനും നല്ല മുന്തിരിവള്ളിയായിത്തീരുവാനും തക്കവണ്ണം അതിനെ വളരെ വെള്ളത്തിനരികെ നല്ല നിലത്തു നട്ടിരുന്നു. ഇതു സാധിക്കുമോ?</verse>
				<verse number="9">അതു വാടിപ്പോകത്തക്കവണ്ണം, അതിന്‍റെ തളിര്‍ത്ത ഇലകളൊക്കെയും വാടിപ്പോകത്തക്കവണ്ണം തന്നെ, അവന്‍ അതിന്‍റെ വേരുകളെ മാന്തുകയും കായ് പറിച്ചുകളകയും ചെയ്കയില്ലയോ? അതിനെ വേരോടെ പിഴുതുകളയേണ്ടതിന് വലിയ ബലമോ വളരെ ജനമോ ആവശ്യമില്ല.</verse>
				<verse number="10">അതു നട്ടിരിക്കുന്നു സത്യം; അതു തഴയ്ക്കുമോ? കിഴക്കന്‍കാറ്റു തട്ടുമ്പോള്‍ അതു തീരെ വാടിപ്പോകയില്ലയോ? വളര്‍ന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറക.</verse>
				<verse number="11">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="12">ഇതിന്‍റെ അര്‍ഥം നിങ്ങള്‍ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ട് അവരോടു പറയേണ്ടത്: ബാബേൽരാജാവ് യെരൂശലേമിലേക്കു വന്ന് അതിന്‍റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;</verse>
				<verse number="13">രാജസന്തതിയിൽ ഒരുത്തനെ അവന്‍ എടുത്ത് അവനുമായി ഒരു ഉടമ്പടി ചെയ്ത് അവനെക്കൊണ്ടു സത്യം ചെയ്യിച്ചു;</verse>
				<verse number="14">രാജ്യം തന്നെത്താന്‍ ഉയര്‍ത്താതെ താണിരുന്ന് അവന്‍റെ ഉടമ്പടി പ്രമാണിച്ചു നിലനിന്നുപോരേണ്ടതിന്, അവന്‍ ദേശത്തിലെ ബലവാന്മാരെ കൊണ്ടുപോയി.</verse>
				<verse number="15">എങ്കിലും അവനോടു മത്സരിച്ച് ഇവന്‍ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാന്‍ ദൂതന്മാരെ മിസ്രയീമിലേക്ക് അയച്ചു; അവന്‍ കൃതാര്‍ഥനാകുമോ? ഇങ്ങനെ ചെയ്യുന്നവന്‍ തെറ്റി ഒഴിയുമോ? അല്ല, അവന്‍ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?</verse>
				<verse number="16">എന്നാണ, അവനെ രാജാവാക്കിയ രാജാവിന്‍റെ സ്ഥലമായ ബാബേലിൽ, അവന്‍റെ അരികെ വച്ചുതന്നെ, അവന്‍ മരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; അവനോടു ചെയ്ത സത്യം അവന്‍ ധിക്കരിക്കയും അവനുമായുള്ള ഉടമ്പടി ലംഘിക്കയും ചെയ്തുവല്ലോ.</verse>
				<verse number="17">ബഹുജനത്തെ നശിപ്പിച്ചുകളവാന്‍ തക്കവണ്ണം അവര്‍ വാടകോരി കൊത്തളം പണിയുമ്പോള്‍ ഫറവോന്‍ മഹാസൈന്യത്തോടും വലിയ കൂട്ടത്തോടുംകൂടെ അവനുവേണ്ടി യുദ്ധത്തിൽ ഒന്നും പ്രവര്‍ത്തിക്കയില്ല.</verse>
				<verse number="18">അവന്‍ ഉടമ്പടി ലംഘിച്ചു സത്യം ധിക്കരിച്ചിരിക്കുന്നു; അവന്‍ കൈയടിച്ചിട്ടും ഇതൊക്കെയും ചെയ്തിരിക്കുന്നു; ആകയാൽ അവന്‍ ഒഴിഞ്ഞുപോകയില്ല.</verse>
				<verse number="19">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, അവന്‍ ധിക്കരിച്ചിരിക്കുന്ന എന്‍റെ സത്യവും ലംഘിച്ചിരിക്കുന്ന എന്‍റെ ഉടമ്പടിയും ഞാന്‍ അവന്‍റെ തലമേൽ വരുത്തും.</verse>
				<verse number="20">ഞാന്‍ എന്‍റെ വല അവന്‍റെമേൽ വീശും; അവന്‍ എന്‍റെ കെണിയിൽ അകപ്പെടും; ഞാന്‍ അവനെ ബാബേലിലേക്കു കൊണ്ടുചെന്ന്, അവന്‍ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ച് അവിടെവച്ചു അവനോടു വ്യവഹരിക്കും.</verse>
				<verse number="21">അവന്‍റെ ശ്രേഷ്ഠയോദ്ധാക്കളൊക്കെയും അവന്‍റെ എല്ലാ പടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാന്‍ അതു അരുളിച്ചെയ്തു എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="22">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാനും ഉയരമുള്ള ദേവദാരുവിന്‍റെ ഒരു ശിഖരം എടുത്തു നടും; അതിന്‍റെ ഇളഞ്ചില്ലികളുടെ അറ്റത്തുനിന്ന് ഇളയതായിരിക്കുന്ന ഒന്നു ഞാന്‍ മുറിച്ചെടുത്ത് ഉയരവും ഉന്നതവുമായുള്ള ഒരു പര്‍വതത്തിൽ നടും.</verse>
				<verse number="23">യിസ്രായേലിന്‍റെ ഉയര്‍ന്ന പര്‍വതത്തിൽ ഞാന്‍ അതു നടും; അതു കൊമ്പുകളെ പുറപ്പെടുവിച്ചു ഫലം കായിച്ചു ഭംഗിയുള്ളൊരു ദേവദാരുവായിത്തീരും; അതിന്‍റെ കീഴിൽ പലവിധം ചിറകുള്ള പക്ഷികളൊക്കെയും പാര്‍ക്കും; അതിന്‍റെ കൊമ്പുകളുടെ നിഴലിൽ അവ വസിക്കും.</verse>
				<verse number="24">യഹോവയായ ഞാന്‍ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തി താണിരുന്ന വൃക്ഷത്തെ ഉയര്‍ത്തുകയും പച്ചയായുള്ള വൃക്ഷത്തെ ഉണക്കി ഉണങ്ങിയ വൃക്ഷത്തെ തഴപ്പിക്കയും ചെയ്തിരിക്കുന്നു എന്നു കാട്ടിലെ സകല വൃക്ഷങ്ങളും അറിയും; യഹോവയായ ഞാന്‍ അതു പ്രസ്താവിച്ചും അനുഷ്ഠിച്ചും ഇരിക്കുന്നു.</verse>
			</chapter>
			<chapter number="18">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">അപ്പന്മാര്‍ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്നു നിങ്ങള്‍ യിസ്രായേൽദേശത്ത് ഒരു പഴഞ്ചൊല്ലു പറയുന്നത് എന്ത്?</verse>
				<verse number="3">എന്നാണ, നിങ്ങള്‍ ഇനി യിസ്രായേലിൽ ഈ പഴഞ്ചൊല്ലു പറവാന്‍ ഇടവരികയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="4">സകല ദേഹികളും എനിക്കുള്ളവര്‍; അപ്പന്‍റെ പ്രാണനും മകന്‍റെ പ്രാണനും ഒരുപോലെ എനിക്കുള്ളത്; പാപം ചെയ്യുന്ന ദേഹി മരിക്കും.</verse>
				<verse number="5">എന്നാൽ ഒരു മനുഷ്യന്‍ നീതിമാനായിരുന്ന് നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു</verse>
				<verse number="6">എങ്കിൽ- പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്കയോ യിസ്രായേൽഗൃഹത്തിന്‍റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയോ കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുകയോ ഋതുവായ സ്ത്രീയുടെ അടുക്കൽ ചെല്ലുകയോ ആരോടും അന്യായം പ്രവര്‍ത്തിക്കയോ ചെയ്യാതെ</verse>
				<verse number="7">കടം വാങ്ങിയവനു പണയം മടക്കിക്കൊടുക്കയും ആരോടും പിടിച്ചുപറിക്കാതെ തന്‍റെ അപ്പം വിശപ്പുള്ളവനു കൊടുക്കയും നഗ്നനെ ഉടുപ്പിക്കയും</verse>
				<verse number="8">പലിശയ്ക്കു കൊടുക്കയോ ലാഭം വാങ്ങുകയോ ചെയ്യാതിരിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്‍കയും മനുഷ്യര്‍ക്കു തമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ വിധിക്കയും</verse>
				<verse number="9">എന്‍റെ ചട്ടങ്ങളെ അനുസരിക്കയും എന്‍റെ ന്യായങ്ങളെ പ്രമാണിക്കയും ചെയ്തുകൊണ്ട് നേരോടെ നടക്കുന്നവന്‍ നീതിമാന്‍-അവന്‍ നിശ്ചയമായി ജീവിച്ചിരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="10">എന്നാൽ അവന് ഒരു മകന്‍ ജനിച്ചിട്ട് അവന്‍ നിഷ്കണ്ടകനായിരുന്നു രക്തം ചൊരിക, അവയിൽ ഏതെങ്കിലും ചെയ്ക,</verse>
				<verse number="11">ചെയ്യേണ്ടതൊന്നും ചെയ്യാതിരിക്ക, പൂജാഗിരികളിൽവച്ചു ഭക്ഷണം കഴിക്ക, കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുക,</verse>
				<verse number="12">എളിയവനോടും ദരിദ്രനോടും അന്യായം ചെയ്ക, പിടിച്ചുപറിക്ക, പണയം മടക്കിക്കൊടുക്കാതിരിക്ക, വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക,</verse>
				<verse number="13">മ്ലേച്ഛത പ്രവര്‍ത്തിക്ക, പലിശയ്ക്കു കൊടുക്ക, ലാഭം വാങ്ങുക എന്നീവക ചെയ്യുന്നവനായാൽ അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ജീവിച്ചിരിക്കയില്ല; അവന്‍ ഈ മ്ലേച്ഛതകളൊക്കെയും ചെയ്തുവല്ലോ; അവന്‍ മരിക്കും; അവന്‍റെ രക്തം അവന്‍റെമേൽ വരും.</verse>
				<verse number="14">എന്നാൽ അവന് ഒരു മകന്‍ ജനിച്ചിട്ട് അവന്‍ തന്‍റെ അപ്പന്‍ ചെയ്ത സകല പാപങ്ങളും കണ്ടു പേടിച്ച് അങ്ങനെയുള്ളതിനെ ചെയ്യാതെ</verse>
				<verse number="15">പര്‍വതങ്ങളിൽവച്ചു ഭക്ഷണം കഴിക്ക, യിസ്രായേൽഗൃഹത്തിന്‍റെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്ക, കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുക,</verse>
				<verse number="16">ആരോടെങ്കിലും അന്യായം ചെയ്ക, പണയം കൈവശം വച്ചുകൊണ്ടിരിക്ക, പിടിച്ചുപറിക്ക, എന്നീവകയൊന്നും ചെയ്യാതെ വിശപ്പുള്ളവന് അപ്പം കൊടുക്കയും</verse>
				<verse number="17">നഗ്നനെ ഉടുപ്പിക്കയും നീതികേടു ചെയ്യാതവണ്ണം കൈ മടക്കിക്കൊള്‍കയും പലിശയും ലാഭവും വാങ്ങാതിരിക്കയും എന്‍റെ വിധികളെ നടത്തി എന്‍റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്യുന്നു എങ്കിൽ അവന്‍ അപ്പന്‍റെ അകൃത്യംനിമിത്തം മരിക്കാതെ ജീവിച്ചിരിക്കും.</verse>
				<verse number="18">അവന്‍റെ അപ്പനോ ക്രൂരപീഡനം ചെയ്തു, സഹോദരനോടു പിടിച്ചുപറിച്ചു, തന്‍റെ ജനത്തിന്‍റെ ഇടയിൽ കൊള്ളരുതാത്തതു പ്രവര്‍ത്തിച്ചതുകൊണ്ടു തന്‍റെ അകൃത്യത്താൽ മരിക്കും.</verse>
				<verse number="19">എന്നാൽ മകന്‍ അപ്പന്‍റെ അകൃത്യം വഹിക്കേണ്ടതല്ലയോ എന്നു നിങ്ങള്‍ ചോദിക്കുന്നു; മകന്‍ നീതിയും ന്യായവും പ്രവര്‍ത്തിച്ച് എന്‍റെ ചട്ടങ്ങളെ പ്രമാണിച്ചു നടക്കുന്നു എങ്കിൽ, അവന്‍ ജീവിച്ചിരിക്കും.</verse>
				<verse number="20">പാപം ചെയ്യുന്ന ദേഹി മരിക്കും; മകന്‍ അപ്പന്‍റെ അകൃത്യം വഹിക്കേണ്ടാ; അപ്പന്‍ മകന്‍റെ അകൃത്യവും വഹിക്കേണ്ടാ; നീതിമാന്‍റെ നീതി അവന്‍റെമേലും ദുഷ്ടന്‍റെ ദുഷ്ടത അവന്‍റെമേലും ഇരിക്കും.</verse>
				<verse number="21">എന്നാൽ ദുഷ്ടന്‍ താന്‍ ചെയ്ത സകല പാപങ്ങളെയും വിട്ടുതിരിഞ്ഞ് എന്‍റെ ചട്ടങ്ങളെയൊക്കെയും പ്രമാണിച്ച്, നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കിൽ, അവന്‍ മരിക്കാതെ ജീവിച്ചിരിക്കും.</verse>
				<verse number="22">അവന്‍ ചെയ്ത അതിക്രമങ്ങളിൽ ഒന്നിനെയും അവനു കണക്കിടുകയില്ല; അവന്‍ ചെയ്ത നീതിയാൽ അവന്‍ ജീവിക്കും.</verse>
				<verse number="23">ദുഷ്ടന്‍റെ മരണത്തിൽ എനിക്ക് അല്പമെങ്കിലും താൽപര്യം ഉണ്ടോ? അവന്‍ തന്‍റെ വഴികളെ വിട്ടുതിരിഞ്ഞ് ജീവിക്കേണമെന്നല്ലയോ എന്‍റെ താൽപര്യം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="24">എന്നാൽ നീതിമാന്‍ തന്‍റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിച്ചു, ദുഷ്ടന്‍ ചെയ്യുന്ന സകല മ്ലേച്ഛതകളെയും പോലെ ചെയ്യുന്നുവെങ്കിൽ, അവന്‍ ജീവിച്ചിരിക്കുമോ? അവന്‍ ചെയ്ത നീതിയൊന്നും കണക്കിടുകയില്ല; അവന്‍ ചെയ്ത ദ്രോഹത്താലും അവന്‍ ചെയ്ത പാപത്താലും അവന്‍ മരിക്കും.</verse>
				<verse number="25">എന്നാൽ നിങ്ങള്‍: കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേള്‍പ്പിന്‍; എന്‍റെ വഴി ചൊവ്വുള്ളതല്ലയോ? നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?</verse>
				<verse number="26">നീതിമാന്‍ തന്‍റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിക്കുന്നുവെങ്കിൽ അവന്‍ അതുനിമിത്തം മരിക്കും; അവന്‍ ചെയ്ത നീതികേടുനിമിത്തം തന്നെ അവന്‍ മരിക്കും.</verse>
				<verse number="27">ദുഷ്ടന്‍ താന്‍ ചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു എങ്കിൽ, അവന്‍ തന്നെത്താന്‍ ജീവനോടെ രക്ഷിക്കും.</verse>
				<verse number="28">അവന്‍ ഓര്‍ത്തു താന്‍ ചെയ്ത അതിക്രമങ്ങളെയൊക്കെയും വിട്ടുതിരിയുന്നതുകൊണ്ട് അവന്‍ മരിക്കാതെ ജീവിച്ചിരിക്കും.</verse>
				<verse number="29">എന്നാൽ യിസ്രായേൽഗൃഹം: കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, എന്‍റെ വഴികള്‍ ചൊവ്വുള്ളവയല്ലയോ? നിങ്ങളുടെ വഴികള്‍ ചൊവ്വില്ലാത്തവയല്ലയോ?</verse>
				<verse number="30">അതുകൊണ്ട് യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളിൽ ഓരോരുത്തനും അവനവന്‍റെ വഴിക്കു തക്കവണ്ണം ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്: അകൃത്യം നിങ്ങള്‍ക്കു നാശകരമായി ഭവിക്കാതെയിരിക്കേണ്ടതിന് നിങ്ങള്‍ മനംതിരിഞ്ഞ് നിങ്ങളുടെ അതിക്രമങ്ങളൊക്കെയും വിട്ടുതിരിവിന്‍.</verse>
				<verse number="31">നിങ്ങള്‍ ചെയ്തിരിക്കുന്ന അതിക്രമങ്ങളൊക്കെയും നിങ്ങളിൽനിന്ന് എറിഞ്ഞുകളവിന്‍; നിങ്ങള്‍ക്കു പുതിയൊരു ഹൃദയത്തെയും പുതിയൊരു ആത്മാവിനെയും സമ്പാദിച്ചുകൊള്‍വിന്‍; യിസ്രായേൽഗൃഹമേ നിങ്ങള്‍ എന്തിനു മരിക്കുന്നു?</verse>
				<verse number="32">മരിക്കുന്നവന്‍റെ മരണത്തിൽ എനിക്ക് ഇഷ്ടമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; ആകയാൽ നിങ്ങള്‍ മനംതിരിഞ്ഞു ജീവിച്ചുകൊള്‍വിന്‍.</verse>
			</chapter>
			<chapter number="19">
				<verse number="1">നീ യിസ്രായേലിന്‍റെ പ്രഭുവിനെക്കുറിച്ച് ഒരു വിലാപം ചൊല്ലേണ്ടത്:</verse>
				<verse number="2">നിന്‍റെ അമ്മ ആരായിരുന്നു? ഒരു സിംഹി തന്നെ; അവള്‍ സിംഹങ്ങളുടെ ഇടയിൽ കിടന്ന് തന്‍റെ കുട്ടികളെ ബാലസിംഹങ്ങളുടെ ഇടയിൽ വളര്‍ത്തി.</verse>
				<verse number="3">അവള്‍ തന്‍റെ കുട്ടികളിൽ ഒന്നിനെ വളര്‍ത്തി; അത് ഒരു ബാലസിംഹമായിത്തീര്‍ന്നു; അത് ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.</verse>
				<verse number="4">ജാതികള്‍ അവന്‍റെ വസ്തുത കേട്ടു; അവരുടെ കുഴിയിൽ അവന്‍ അകപ്പെട്ടു; അവര്‍ അവനെ കൊളുത്തിട്ടു മിസ്രയീംദേശത്തു കൊണ്ടുപോയി.</verse>
				<verse number="5">എന്നാൽ അവള്‍ താന്‍ വച്ചുകൊണ്ടിരുന്ന ആശയ്ക്കു ഭംഗംവന്നു എന്നു കണ്ടിട്ട് തന്‍റെ കുട്ടികളിൽ മറ്റൊന്നിനെ എടുത്തു ബാലസിംഹമാക്കി.</verse>
				<verse number="6">അവനും സിംഹങ്ങളുടെ ഇടയിൽ സഞ്ചരിച്ചു ബാലസിംഹമായിത്തീര്‍ന്നു, ഇര തേടിപ്പിടിപ്പാന്‍ ശീലിച്ചു, മനുഷ്യരെ തിന്നുകളഞ്ഞു.</verse>
				<verse number="7">അവന്‍ അവരുടെ രാജധാനികളെ അറിഞ്ഞു, അവരുടെ പട്ടണങ്ങളെ ശൂന്യമാക്കി; അവന്‍റെ ഗര്‍ജനം ഹേതുവായി ദേശവും അതിലുള്ളതൊക്കെയും ശൂന്യമായിപ്പോയി.</verse>
				<verse number="8">അപ്പോള്‍ ജാതികള്‍ ചുറ്റുമുള്ള സംസ്ഥാനങ്ങളിൽനിന്ന് അവന്‍റെ നേരേ വന്ന് അവന്‍റെമേൽ വല വീശി അവന്‍ അവരുടെ കുഴിയിൽ അകപ്പെട്ടു.</verse>
				<verse number="9">അവര്‍ അവനെ കൊളുത്തിട്ട് ഒരു കൂട്ടിൽ ആക്കി ബാബേൽരാജാവിന്‍റെ അടുക്കൽ കൊണ്ടുപോയി; ഇനി അവന്‍റെ നാദം യിസ്രായേൽപര്‍വതങ്ങളിൽ കേള്‍ക്കാതെയിരിക്കേണ്ടതിന് അവര്‍ അവനെ ദുര്‍ഗങ്ങളിൽ കൊണ്ടുപോയി.</verse>
				<verse number="10">നിന്‍റെ അമ്മ, മുന്തിരിത്തോട്ടത്തിൽ വെള്ളത്തിനരികെ നട്ടിരിക്കുന്ന മുന്തിരിവള്ളിപോലെയാകുന്നു; വളരെ വെള്ളമുള്ളതുകൊണ്ട് അതു ഫലപ്രദവും തഴച്ചതുമായിരുന്നു.</verse>
				<verse number="11">അതിൽ അധിപതികളുടെ ചെങ്കോലുകള്‍ക്കായി ബലമുള്ള കൊമ്പുകള്‍ ഉണ്ടായിരുന്നു; അതു തിങ്ങിയ കൊമ്പുകളുടെ ഇടയിൽ വളര്‍ന്നു പൊങ്ങിയിരുന്നു; അതു പൊക്കംകൊണ്ടും കൊമ്പുകളുടെ പെരുപ്പംകൊണ്ടും പ്രസിദ്ധമായിരുന്നു.</verse>
				<verse number="12">എന്നാൽ അതിനെ ക്രോധത്തോടെ പറിച്ചു നിലത്തു തള്ളിയിട്ടു; കിഴക്കന്‍കാറ്റ് അതിന്‍റെ ഫലം ഉണക്കിക്കളഞ്ഞു; അതിന്‍റെ ബലമുള്ള കൊമ്പുകള്‍ ഒടിഞ്ഞ് ഉണങ്ങിപ്പോയി തീക്കിരയായിത്തീര്‍ന്നു.</verse>
				<verse number="13">ഇപ്പോള്‍ അതിനെ മരുഭൂമിയിൽ ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.</verse>
				<verse number="14">അതിന്‍റെ കൊമ്പുകളിലെ ഒരു കോലിൽനിന്നു തീ പുറപ്പെട്ട് അതിന്‍റെ ഫലം ദഹിപ്പിച്ചു കളഞ്ഞു; അതുകൊണ്ട് ആധിപത്യത്തിനു ചെങ്കോലായിരിപ്പാന്‍ തക്ക ബലമുള്ള കോൽ അതിൽനിന്നെടുപ്പാന്‍ ഇല്ലാതെപോയി; ഇത് ഒരു വിലാപം; ഒരു വിലാപമായിത്തീര്‍ന്നുമിരിക്കുന്നു.</verse>
			</chapter>
			<chapter number="20">
				<verse number="1">ഏഴാം ആണ്ട് അഞ്ചാം മാസംപത്താം തീയതി യിസ്രായേൽമൂപ്പന്മാരിൽ ചിലര്‍ യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ വന്ന് എന്‍റെ മുമ്പിൽ ഇരുന്നു.</verse>
				<verse number="2">അപ്പോള്‍ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="3">മനുഷ്യപുത്രാ, നീ യിസ്രായേൽമൂപ്പന്മാരോടു സംസാരിച്ച്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നോട് അരുളപ്പാട് ചോദിപ്പാന്‍ വന്നിരിക്കുന്നുവോ? നിങ്ങള്‍ എന്നോടു ചോദിച്ചാൽ, എന്നാണ, ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട് എന്ന് അവരോടു പറയേണം.</verse>
				<verse number="4">മനുഷ്യപുത്രാ, നീ അവരെ ന്യായം വിധിക്കുമോ? നീ അവരെ ന്യായം വിധിക്കുമോ? നീ അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകളെ അവരോട് അറിയിച്ചു പറയേണ്ടത്:</verse>
				<verse number="5">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേലിനെ തിരഞ്ഞെടുത്തു, യാക്കോബ്ഗൃഹത്തിന്‍റെ സന്തതിയോടു കൈ ഉയര്‍ത്തി സത്യം ചെയ്തു മിസ്രയീംദേശത്തുവച്ച് എന്നെത്തന്നെ അവര്‍ക്കു വെളിപ്പെടുത്തിയ നാളിൽ: ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു എന്ന് കൈ ഉയര്‍ത്തിയുംകൊണ്ട് അവരോട് അരുളിച്ചെയ്തു.</verse>
				<verse number="6">ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിക്കുമെന്നും ഞാന്‍ അവര്‍ക്കുവേണ്ടി നോക്കിവച്ചിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതുമായ ദേശത്തിലേക്ക്, അവരെ കൊണ്ടുവരുമെന്നും ആ നാളിൽ കൈ ഉയര്‍ത്തി സത്യംചെയ്തു.</verse>
				<verse number="7">അവരോട്: നിങ്ങള്‍ ഓരോരുത്തനും താന്താന്‍റെ കണ്‍മുമ്പിൽ ഇരിക്കുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളവിന്‍; മിസ്രയീമ്യബിംബങ്ങളെക്കൊണ്ടു നിങ്ങളെ മലിനമാക്കരുത്; ഞാനത്രേ നിങ്ങളുടെ ദൈവമായ യഹോവ എന്നു കല്പിച്ചു.</verse>
				<verse number="8">അവരോ എന്നോടു മത്സരിച്ചു, എന്‍റെ വാക്കു കേള്‍പ്പാന്‍ മനസ്സില്ലാതെ ഇരുന്നു; അവരിൽ ഒരുത്തനും തന്‍റെ കണ്‍മുമ്പിൽ ഇരുന്ന മ്ലേച്ഛവിഗ്രഹങ്ങളെ എറിഞ്ഞുകളകയോ മിസ്രയീമ്യബിംബങ്ങളെ ഉപേക്ഷിക്കയോ ചെയ്തില്ല; ആകയാൽ ഞാന്‍: മിസ്രയീംദേശത്തിന്‍റെ നടുവിൽ വച്ച് എന്‍റെ ക്രോധം അവരുടെമേൽ പകര്‍ന്ന് എന്‍റെ കോപം അവരിൽ നിവര്‍ത്തിക്കും എന്നും അരുളിച്ചെയ്തു.</verse>
				<verse number="9">എങ്കിലും അവരുടെ ചുറ്റും പാര്‍ക്കയും ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് എന്നെത്തന്നെ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്‍റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്, ഞാന്‍ എന്‍റെ നാമം നിമിത്തം പ്രവര്‍ത്തിച്ചു.</verse>
				<verse number="10">അങ്ങനെ ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു.</verse>
				<verse number="11">ഞാന്‍ എന്‍റെ ചട്ടങ്ങളെ അവര്‍ക്കു കൊടുത്തു, എന്‍റെ വിധികളെ അവരെ അറിയിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാൽ ജീവിക്കും.</verse>
				<verse number="12">ഞാന്‍ അവരെ വിശുദ്ധീകരിക്കുന്ന യഹോവ എന്ന് അവര്‍ അറിയേണ്ടതിന് എനിക്കും അവര്‍ക്കും ഇടയിൽ അടയാളമായിരിപ്പാന്‍ തക്കവണ്ണം എന്‍റെ ശബ്ബത്തുകളെയും ഞാന്‍ അവര്‍ക്കു കൊടുത്തു.</verse>
				<verse number="13">യിസ്രായേൽഗൃഹമോ മരുഭൂമിയിൽവച്ച് എന്നോടു മത്സരിച്ചു; അവര്‍ എന്‍റെ ചട്ടങ്ങളെ അനുസരിച്ചുനടക്കാതെ എന്‍റെ വിധികളെ ധിക്കരിച്ചു; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാൽ ജീവിക്കും; എന്‍റെ ശബ്ബത്തുകളെയും അവര്‍ ഏറ്റവും അശുദ്ധമാക്കി; ആകയാൽ ഞാന്‍ മരുഭൂമിയിൽവച്ച്, എന്‍റെ ക്രോധം അവരുടെമേൽ പകര്‍ന്ന് അവരെ സംഹരിക്കുമെന്ന് അരുളിച്ചെയ്തു.</verse>
				<verse number="14">എങ്കിലും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്‍റെ നാമം അശുദ്ധമാകാതെയിരിക്കേണ്ടതിനു ഞാന്‍ അതിന്‍നിമിത്തം പ്രവര്‍ത്തിച്ചു.</verse>
				<verse number="15">അവരുടെ ഹൃദയം അവരുടെ വിഗ്രഹങ്ങളോടു ചേര്‍ന്നിരുന്നതുകൊണ്ട് അവര്‍ എന്‍റെ വിധികളെ ധിക്കരിച്ച് എന്‍റെ ചട്ടങ്ങളിൽ നടക്കാതെ എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയാൽ</verse>
				<verse number="16">ഞാന്‍ അവര്‍ക്കു കൊടുത്തിരുന്നതും പാലും തേനും ഒഴുകുന്നതും സര്‍വദേശങ്ങളുടെയും മഹത്ത്വമായിരിക്കുന്നതും ആയ ദേശത്തേക്ക് അവരെ കൊണ്ടുവരികയില്ല എന്ന് ഞാന്‍ മരുഭൂമിയിൽ വച്ചു കൈ ഉയര്‍ത്തി സത്യം ചെയ്തു.</verse>
				<verse number="17">എങ്കിലും അവരെ നശിപ്പിക്കയും മരുഭൂമിയിൽ വച്ച് അവരെ മുടിച്ചുകളകയും ചെയ്യാതവണ്ണം എനിക്ക് അവരോട് അയ്യോഭാവം തോന്നി.</verse>
				<verse number="18">ഞാന്‍ മരുഭൂമിയിൽവച്ച് അവരുടെ മക്കളോട്: നിങ്ങളുടെ പിതാക്കന്മാരുടെ ചട്ടങ്ങളിൽ നടക്കരുത്; അവരുടെ വിധികളെ പ്രമാണിക്കരുത്; അവരുടെ വിഗ്രഹങ്ങളെക്കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുകയും അരുത്;</verse>
				<verse number="19">ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവയാകുന്നു; നിങ്ങള്‍ എന്‍റെ ചട്ടങ്ങളെ അനുസരിച്ചു നടന്ന് എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിപ്പിന്‍;</verse>
				<verse number="20">എന്‍റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിന്‍; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയേണ്ടതിന് അവ എനിക്കും നിങ്ങള്‍ക്കും ഇടയിൽ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.</verse>
				<verse number="21">എന്നാൽ മക്കളും എന്നോടു മത്സരിച്ചു; അവര്‍ എന്‍റെ ചട്ടങ്ങളെ അനുസരിച്ചില്ല; എന്‍റെ വിധികളെ പ്രമാണിച്ചുനടന്നതുമില്ല; അവയെ ചെയ്യുന്ന മനുഷ്യന്‍ അവയാൽ ജീവിക്കും; അവര്‍ എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കി; ആകയാൽ ഞാന്‍: മരുഭൂമിയിൽവച്ച് എന്‍റെ ക്രോധം അവരുടെമേൽ പകര്‍ന്ന് എന്‍റെ കോപം അവരിൽ നിവര്‍ത്തിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="22">എങ്കിലും ഞാന്‍ എന്‍റെ കൈ പിന്‍വലിക്കയും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്‍റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന് അതുനിമിത്തം പ്രവര്‍ത്തിക്കയും ചെയ്തു.</verse>
				<verse number="23">അവര്‍ എന്‍റെ വിധികളെ അനുഷ്ഠിക്കാതെ എന്‍റെ ചട്ടങ്ങളെ ധിക്കരിച്ച് എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ കണ്ണ് അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളിലേക്കു ചെല്ലുകയും ചെയ്തതുകൊണ്ട്,</verse>
				<verse number="24">ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചുകളയുമെന്ന് മരുഭൂമിയിൽവച്ചു കൈ ഉയര്‍ത്തി അവരോടു സത്യംചെയ്തു.</verse>
				<verse number="25">ഞാന്‍ അവര്‍ക്കു കൊള്ളരുതാത്ത ചട്ടങ്ങളെയും ജീവരക്ഷ പ്രാപിപ്പാന്‍ ഉതകാത്ത വിധികളെയും കൊടുത്തു.</verse>
				<verse number="26">ഞാന്‍ യഹോവ എന്ന് അവര്‍ അറിവാന്‍ തക്കവണ്ണം ഞാന്‍ അവരെ ശൂന്യമാക്കേണ്ടതിന് അവര്‍ എല്ലാ കടിഞ്ഞൂലുകളെയും അഗ്നിപ്രവേശം ചെയ്യിച്ചതിൽ ഞാന്‍ അവരെ അവരുടെ സ്വന്തവഴിപാടുകളാൽ അശുദ്ധമാക്കി.</verse>
				<verse number="27">അതുകൊണ്ട് മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതെന്തെന്നാൽ: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാര്‍ എന്നോടു ദ്രോഹം ചെയ്തിരിക്കുന്നതിൽ എന്നെ ദുഷിക്കയുംകൂടെ ചെയ്തിരിക്കുന്നു.</verse>
				<verse number="28">അവര്‍ക്കു കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യംചെയ്ത ദേശത്തേക്കു ഞാന്‍ അവരെ കൊണ്ടുവന്നശേഷം അവര്‍: ഉയര്‍ന്ന എല്ലാ കുന്നും തഴച്ച സകല വൃക്ഷവും നോക്കി, അവിടെ ഹനനബലികളെ അര്‍പ്പിക്കയും കോപഹേതുകമായ വഴിപാടു കഴിക്കയും സൗരഭ്യവാസന നിവേദിക്കയും പാനീയബലികളെ പകരുകയും ചെയ്തു.</verse>
				<verse number="29">നിങ്ങള്‍ പോകുന്ന പൂജാഗിരി എന്ത് എന്നു ഞാന്‍ അവരോടു ചോദിച്ചു; ഇന്നുവരെയും അതിനു പൂജാഗിരി എന്നു പേര്‍ പറഞ്ഞുവരുന്നു.</verse>
				<verse number="30">അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരുടെ മര്യാദപ്രകാരം നിങ്ങളെത്തന്നെ അശുദ്ധമാക്കുവാനും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളോടു ചേര്‍ന്നു പരസംഗം ചെയ്‍വാനും പോകുന്നുവോ?</verse>
				<verse number="31">നിങ്ങളുടെ വഴിപാടുകളെ കഴിക്കുന്നതിനാലും നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിക്കുന്നതിനാലും നിങ്ങള്‍ ഇന്നുവരെ നിങ്ങളുടെ സകല വിഗ്രഹങ്ങളെയും കൊണ്ടു നിങ്ങളെത്തന്നെ അശുദ്ധമാക്കുന്നു; യിസ്രായേൽഗൃഹമേ, നിങ്ങള്‍ ചോദിച്ചാൽ ഞാന്‍ ഉത്തരമരുളുമോ? നിങ്ങള്‍ ചോദിച്ചാൽ, എന്നാണ, ഞാന്‍ ഉത്തരമരുളുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="32">നാം മരത്തെയും കല്ലിനെയും സേവിച്ചു, ജാതികളെപ്പോലെയും ദേശങ്ങളിലെ വംശങ്ങളെപ്പോലെയും ആയിത്തീരുക എന്നു നിങ്ങള്‍ പറയുന്നതായി നിങ്ങളുടെ മനസ്സിലെ വിചാരം ഒരിക്കലും നടക്കയില്ല.</verse>
				<verse number="33">എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="34">ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജം കൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും</verse>
				<verse number="35">ഞാന്‍ നിങ്ങളെ ജാതികളിൽനിന്നു പുറപ്പെടുവിക്കയും നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കയും ചെയ്യും. ഞാന്‍ നിങ്ങളെ ജാതികളുടെ മരുഭൂമിയിലേക്കു കൊണ്ടുചെന്ന് അവിടെവച്ചു മുഖാമുഖമായി നിങ്ങളോടു വ്യവഹരിക്കും.</verse>
				<verse number="36">മിസ്രയീംദേശത്തിന്‍റെ മരുഭൂമിയിൽവച്ച് നിങ്ങളുടെ പിതാക്കന്മാരോടു ഞാന്‍ വ്യവഹരിച്ചതുപോലെ നിങ്ങളോടും വ്യവഹരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="37">ഞാന്‍ നിങ്ങളെ കോലിന്‍കീഴെ കടത്തി നിയമത്തിന്‍റെ ബന്ധനത്തിൽ ഉള്‍പ്പെടുത്തും.</verse>
				<verse number="38">എന്നോടു മത്സരിച്ച് അതിക്രമിക്കുന്നവരെ ഞാന്‍ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയും; അവര്‍ ചെന്നു പാര്‍ക്കുന്ന രാജ്യത്തുനിന്ന് ഞാന്‍ അവരെ പുറപ്പെടുവിക്കും; എങ്കിലും യിസ്രായേൽദേശത്ത് അവര്‍ കടക്കയില്ല; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="39">യിസ്രായേൽഗൃഹമേ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ചെന്ന് ഓരോരുത്തന്‍ താന്താന്‍റെ വിഗ്രഹങ്ങളെ സേവിച്ചുകൊള്‍വിന്‍; എന്നാൽ പിന്നെത്തേതിൽ നിങ്ങള്‍ എന്‍റെ വാക്കു കേള്‍ക്കും;</verse>
				<verse number="40">എന്‍റെ വിശുദ്ധനാമത്തെ നിങ്ങളുടെ വഴിപാടുകളെക്കൊണ്ടും വിഗ്രഹങ്ങളെക്കൊണ്ടും ഇനി അശുദ്ധമാക്കുകയും ഇല്ല. എന്‍റെ വിശുദ്ധപര്‍വതത്തിൽ യിസ്രായേലിന്‍റെ ഉന്നതപര്‍വതത്തിൽ തന്നെ, യിസ്രായേൽഗൃഹമൊക്കെയും ഒട്ടൊഴിയാതെ അവിടെ ദേശത്തുവച്ച് എന്നെ സേവിക്കുമെന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; അവിടെ ഞാന്‍ അവരെ സ്വീകരിക്കും; അവിടെ ഞാന്‍ നിങ്ങളുടെ വഴിപാടുകളെയും ആദ്യദാനങ്ങളെയും സകല നിവേദ്യങ്ങളെയും ആഗ്രഹിക്കും.</verse>
				<verse number="41">ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ചു നിങ്ങള്‍ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുമ്പോള്‍ ഞാന്‍ നിങ്ങളെ സൗരഭ്യവാസനയായി സ്വീകരിക്കും; അങ്ങനെ ഞാന്‍ ജാതികള്‍ കാണ്‍കെ നിങ്ങളിൽ വിശുദ്ധീകരിക്കപ്പെടും.</verse>
				<verse number="42">നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുക്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്ത ദേശമായ യിസ്രായേൽദേശത്തേക്കു നിങ്ങളെ കൊണ്ടുവരുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="43">അവിടെവച്ച് നിങ്ങള്‍ നിങ്ങളുടെ വഴികളെയും നിങ്ങളെത്തന്നെ മലിനമാക്കിയ സകല ക്രിയകളെയും ഓര്‍ക്കും; നിങ്ങള്‍ ചെയ്ത സകല ദോഷവും നിമിത്തം നിങ്ങള്‍ക്ക് നിങ്ങളോടു തന്നെ വെറുപ്പു തോന്നും.</verse>
				<verse number="44">യിസ്രായേൽഗൃഹമേ, നിങ്ങളുടെ ദോഷമായുള്ള വഴികള്‍ക്കു തക്കവണ്ണമല്ല, നിങ്ങളുടെ വഷളായുള്ള പ്രവൃത്തികള്‍ക്കു തക്കവണ്ണവുമല്ല, എന്‍റെ നാമംനിമിത്തംതന്നെ ഞാന്‍ നിങ്ങളോടു പ്രവര്‍ത്തിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="45">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="46">മനുഷ്യപുത്രാ, നിന്‍റെ മുഖം തെക്കോട്ടു തിരിച്ച് ദക്ഷിണദേശത്തോടു പ്രസംഗിച്ച് തെക്കേദിക്കിലെ കാട്ടിനോടു പ്രവചിച്ചു</verse>
				<verse number="47">തെക്കുള്ള കാട്ടിനോടു പറയേണ്ടത്: യഹോവയുടെ വചനം കേള്‍ക്ക; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിനക്കു തീ വയ്ക്കും; അതു നിന്നിൽ പച്ചയായുള്ള സകല വൃക്ഷത്തെയും ഉണങ്ങിയിരിക്കുന്ന സകല വൃക്ഷത്തെയും ദഹിപ്പിച്ചുകളയും; ജ്വലിക്കുന്ന ജ്വാല കെട്ടുപോകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള മുഖങ്ങളൊക്കെയും അതിനാൽ കരിഞ്ഞുപോകും.</verse>
				<verse number="48">യഹോവയായ ഞാന്‍ അതു കത്തിച്ചു എന്നു സകല ജഡവും കാണും; അതു കെട്ടുപോകയുമില്ല.</verse>
				<verse number="49">അപ്പോള്‍ ഞാന്‍: അയ്യോ, യഹോവയായ കര്‍ത്താവേ, ഇവന്‍ മറപൊരുള്‍ അല്ലോ പറയുന്നത് എന്ന് അവര്‍ എന്നെക്കുറിച്ചു പറയുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="21">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നിന്‍റെ മുഖം യെരൂശലേമിനു നേരേ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ചു</verse>
				<verse number="3">യിസ്രായേൽദേശത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ നേരേ പുറപ്പെട്ട് എന്‍റെ വാള്‍ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയും.</verse>
				<verse number="4">ഞാന്‍ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളവാന്‍ പോകുന്നതുകൊണ്ട്, തെക്കുമുതൽ വടക്കുവരെ സകല ജഡത്തിനും വിരോധമായി എന്‍റെ വാള്‍ ഉറയിൽനിന്നു പുറപ്പെടും.</verse>
				<verse number="5">യഹോവയായ ഞാന്‍ എന്‍റെ വാള്‍ ഉറയിൽനിന്ന് ഊരിയെന്നു സകല ജഡവും അറിയും. അത് ഇനി മടങ്ങിപ്പോരികയില്ല.</verse>
				<verse number="6">നീയോ, മനുഷ്യപുത്രാ, നിന്‍റെ നടു ഒടികെ നെടുവീര്‍പ്പിടുക; അവര്‍ കാണ്‍കെ കഠിനമായി നെടുവീര്‍പ്പിടുക.</verse>
				<verse number="7">എന്തിനു നെടുവീര്‍പ്പിടുന്നു എന്ന് അവര്‍ നിന്നോടു ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ഒരു വര്‍ത്തമാനം നിമിത്തം തന്നെ; അതു സംഭവിക്കുമ്പോള്‍ സകല ഹൃദയവും ഉരുകിപ്പോകും, എല്ലാ കൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും, എല്ലാ മുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അതു വന്നുകഴിഞ്ഞു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="8">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായ തെന്തെന്നാൽ:</verse>
				<verse number="9">മനുഷ്യപുത്രാ, നീ പ്രവചിച്ചുപറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാള്‍; ഒരു വാള്‍; അതു മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്നു പറക.</verse>
				<verse number="10">കൊല നടത്തുവാന്‍ അതിനു മൂര്‍ച്ചകൂട്ടിയിരിക്കുന്നു; മിന്നുവാന്‍ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അത് എന്‍റെ മകന്‍റെ ചെങ്കോലിനെയും സകല വൃക്ഷത്തെയും നിരസിക്കുന്നു.</verse>
				<verse number="11">ഉപയോഗിപ്പാന്‍ തക്കവണ്ണം അവന്‍ അതു മിനുക്കുവാന്‍ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്‍റെ കൈയിൽ കൊടുപ്പാന്‍ ഈ വാള്‍ മൂര്‍ച്ചകൂട്ടി മിനുക്കിയിരിക്കുന്നു.</verse>
				<verse number="12">മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! അത് എന്‍റെ ജനത്തിന്മേലും യിസ്രായേലിന്‍റെ സകല പ്രഭുക്കന്മാരുടെമേലും വരും അവര്‍ എന്‍റെ ജനത്തോടുകൂടെ വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്ക.</verse>
				<verse number="13">അതൊരു പരീക്ഷയല്ലോ; എന്നാൽ നിരസിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെപോയാൽ എന്ത് എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="14">നീയോ മനുഷ്യപുത്രാ, പ്രവചിച്ചു കൈകൊട്ടുക; വാള്‍, നിഹതന്മാരുടെ വാള്‍ തന്നെ, മുമ്മടങ്ങായി ഭവിക്കട്ടെ; നിഹതന്‍റെ വലിയ വാള്‍ അവരെ ചുറ്റുന്നു.</verse>
				<verse number="15">അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവര്‍ പെരുകേണ്ടതിനും ഞാന്‍ വാളിന്‍മുനയെ അവരുടെ എല്ലാ വാതിലുകള്‍ക്കും നേരേ വച്ചിരിക്കുന്നു; അയ്യോ, അതു മിന്നൽപോലെയിരിക്കുന്നു; അതു കൊലയ്ക്കായി കൂര്‍പ്പിച്ചിരിക്കുന്നു.</verse>
				<verse number="16">പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ, നിന്‍റെ വായ്ത്തല തിരിയുന്നേടത്തേക്കുതന്നെ പുറപ്പെടുക.</verse>
				<verse number="17">ഞാനും കൈ കൊട്ടി, എന്‍റെ ക്രോധത്തെ ശമിപ്പിക്കും; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="18">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="19">മനുഷ്യപുത്രാ, ബാബേൽ രാജാവിന്‍റെ വാള്‍ വരേണ്ടതിനു നീ രണ്ടു വഴി നിയമിക്ക; രണ്ടും ഒരു ദേശത്തുനിന്നു തന്നെ പുറപ്പെടേണം; ഒരു കൈചൂണ്ടി ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക.</verse>
				<verse number="20">അങ്ങനെ വാള്‍ അമ്മോന്യരുടെ രബ്ബായിലും യെഹൂദായിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിനു നീ വഴി നിയമിക്ക.</verse>
				<verse number="21">ബാബേൽരാജാവ് ഇരുവഴിത്തലയ്ക്കൽ, വഴിത്തിരിവിങ്കൽ തന്നെ, പ്രശ്നം നോക്കുവാന്‍ നില്ക്കുന്നു; അവന്‍ തന്‍റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കയും കരള്‍ നോക്കുകയും ചെയ്യുന്നു.</verse>
				<verse number="22">യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വന്‍കൊലയ്ക്കായി വായ് പിളര്‍ന്ന് ആര്‍പ്പുവിളിക്കേണ്ടതിനും വാതിലുകളുടെ നേരേ യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വാട കോരി കൊത്തളം പണിയേണ്ടതിനും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്‍റെ വലംകൈയിൽ വന്നിരിക്കുന്നു.</verse>
				<verse number="23">എന്നാൽ അത് അവര്‍ക്കു വ്യാജലക്ഷണമായി തോന്നുന്നു; അവര്‍ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവര്‍ പിടിക്കപ്പെടേണ്ടതിന് അവന്‍ അകൃത്യം ഓര്‍പ്പിക്കുന്നു.</verse>
				<verse number="24">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങള്‍ പ്രത്യക്ഷമാകത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങള്‍ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങള്‍ നിങ്ങളുടെ അകൃത്യം ഓര്‍പ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓര്‍ത്തിരിക്കുന്നതുകൊണ്ടും നിങ്ങളെ കൈയാൽ പിടിക്കും.</verse>
				<verse number="25">നിഹതനും ദുഷ്ടനുമായി യിസ്രായേലിന്‍റെ പ്രഭുവായുള്ളോവേ, അന്ത്യാകൃത്യത്തിന്‍റെ കാലത്ത് നിന്‍റെ നാള്‍ വന്നിരിക്കുന്നു.</verse>
				<verse number="26">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മകുടം നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കയില്ല; ഞാന്‍ താണതിനെ ഉയര്‍ത്തുകയും ഉയര്‍ന്നതിനെ താഴ്ത്തുകയും ചെയ്യും.</verse>
				<verse number="27">ഞാന്‍ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവന്‍ വരുവോളം അത് ഇല്ലാതെയിരിക്കും; അവനു ഞാന്‍ അതു കൊടുക്കും.</verse>
				<verse number="28">മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="29">അന്ത്യാകൃത്യത്തിന്‍റെ കാലത്ത്, നാള്‍ വന്നവരായി ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വയ്ക്കേണ്ടതിന് അവര്‍ നിനക്കു വ്യാജം ദര്‍ശിക്കുന്ന നേരത്തും നിനക്കു ഭോഷ്കു ലക്ഷണം പറയുന്ന നേരത്തും ഒരു വാള്‍, ഒരു വാള്‍ ഊരിയിരിക്കുന്നു; അതു മിന്നൽപോലെ മിന്നേണ്ടതിനും തിന്നുകളയേണ്ടതിനും കൊലയ്ക്കായി മിനുക്കിയിരിക്കുന്നു എന്നു പറക.</verse>
				<verse number="30">അതിനെ ഉറയിൽ ഇടുക; നീ സൃഷ്‍ടിക്കപ്പെട്ട സ്ഥലത്ത്, നിന്‍റെ ജന്മദേശത്തു തന്നെ ഞാന്‍ നിന്നെ ന്യായം വിധിക്കും,</verse>
				<verse number="31">ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേൽ പകര്‍ന്ന് എന്‍റെ കോപാഗ്നി നിന്‍റെമേൽ ഊതി, മൃഗപ്രായരും നശിപ്പിപ്പാന്‍ മിടുക്കന്മാരുമായ മനുഷ്യരുടെ കൈയിൽ നിന്നെ ഏല്പിക്കും.</verse>
				<verse number="32">നീ തീക്കിരയായിത്തീരും; നിന്‍റെ രക്തം നിന്‍റെ ദേശത്തിന്‍റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓര്‍ക്കയില്ല; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.</verse>
			</chapter>
			<chapter number="22">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ ന്യായം വിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായം വിധിക്കുമോ? എന്നാൽ നീ അതിന്‍റെ സകല മ്ലേച്ഛതകളെയും അതിനോട് അറിയിച്ചു പറയേണ്ടത്:</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ കാലം വരുവാന്‍ തക്കവണ്ണം നിന്‍റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നെ മലിനമാക്കേണ്ടതിന് വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!</verse>
				<verse number="4">നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായിത്തീര്‍ന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നെ മലിനമാക്കിയിരിക്കുന്നു; നിന്‍റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്‍റെ ആണ്ടുകള്‍ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിന്നെ ജാതികള്‍ക്കു നിന്ദയും സകല ദേശങ്ങള്‍ക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.</verse>
				<verse number="5">നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവര്‍ ദുഷ്കീര്‍ത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.</verse>
				<verse number="6">യിസ്രായേൽപ്രഭുക്കന്മാര്‍ ഓരോരുത്തനും തന്നാൽ കഴിയുന്നേടത്തോളം രക്തം ചൊരിയുവാനത്രേ നിന്നിൽ ഇരിക്കുന്നത്.</verse>
				<verse number="7">നിന്‍റെ മധ്യേ അവര്‍ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്‍റെ മധ്യേ അവര്‍ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവച്ച് അവര്‍ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.</verse>
				<verse number="8">എന്‍റെ വിശുദ്ധവസ്തുക്കളെ നീ ധിക്കരിച്ച് എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.</verse>
				<verse number="9">രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവര്‍ നിന്നിൽ ഉണ്ട്; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവര്‍ നിന്നിൽ ഉണ്ട്; നിന്‍റെ നടുവിൽ അവര്‍ ദുഷ്കര്‍മം പ്രവര്‍ത്തിക്കുന്നു.</verse>
				<verse number="10">നിന്നിൽ അവര്‍ അപ്പന്‍റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവച്ച് അവര്‍ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.</verse>
				<verse number="11">ഒരുത്തന്‍ തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയുമായി മ്ലേച്ഛത പ്രവര്‍ത്തിക്കുന്നു; മറ്റൊരുത്തന്‍ തന്‍റെ മരുമകളെ ദുര്‍മര്യാദ പ്രവര്‍ത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തന്‍ നിന്നിൽ വച്ചു തന്‍റെ അപ്പന്‍റെ മകളായ സഹോദരിയെ വഷളാക്കുന്നു.</verse>
				<verse number="12">രക്തംചൊരിയേണ്ടതിന് അവര്‍ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="13">നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്‍റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാന്‍ കൈകൊട്ടും.</verse>
				<verse number="14">ഞാന്‍ നിന്നോടു കാര്യം തീര്‍ക്കുന്ന നാളിൽ നീ ധൈര്യത്തോടെ നില്ക്കുമോ? നിന്‍റെ കൈകള്‍ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.</verse>
				<verse number="15">ഞാന്‍ നിന്നെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിന്‍റെ മലിനത നിങ്കൽനിന്നു നീക്കും.</verse>
				<verse number="16">ജാതികള്‍ കാണ്‍കെ നീ നിന്നിൽത്തന്നെ മലിനയായിത്തീരും; ഞാന്‍ യഹോവ എന്നു നീ അറിയും.</verse>
				<verse number="17">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="18">മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടമായിത്തീര്‍ന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരുമ്പും കറുത്തീയവും തന്നെ; അവര്‍ വെള്ളിയുടെ കിട്ടമായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="19">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എല്ലാവരും കിട്ടമായിത്തീര്‍ന്നിരിക്കകൊണ്ട് ഞാന്‍ നിങ്ങളെ യെരൂശലേമിന്‍റെ നടുവിൽ കൂട്ടും.</verse>
				<verse number="20">വെള്ളിയും താമ്രവും ഇരുമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ട് ഊതി ഉരുക്കുന്നതുപോലെ ഞാന്‍ എന്‍റെ കോപത്തിലും എന്‍റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.</verse>
				<verse number="21">ഞാന്‍ നിങ്ങളെ കൂട്ടി എന്‍റെ ക്രോധാഗ്നിയെ നിങ്ങളുടെമേൽ ഊതും; അങ്ങനെ നിങ്ങള്‍ അതിന്‍റെ നടുവിൽ ഉരുകിപ്പോകും.</verse>
				<verse number="22">ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതുപോലെ, നിങ്ങള്‍ അതിന്‍റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാന്‍ എന്‍റെ ക്രോധം നിങ്ങളുടെമേൽ പകര്‍ന്നിരിക്കുന്നു എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="23">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="24">മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടത്; ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.</verse>
				<verse number="25">അതിന്‍റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ട്; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവര്‍ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വിലയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ട് അവര്‍ അതിന്‍റെ നടുവിൽ വിധവമാരെ വര്‍ധിപ്പിക്കുന്നു.</verse>
				<verse number="26">അതിലെ പുരോഹിതന്മാര്‍ എന്‍റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്ത് എന്‍റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവര്‍ ശുദ്ധവും അശുദ്ധവും തമ്മിൽ വേര്‍തിരിക്കുന്നില്ല; മലിനവും നിര്‍മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാന്‍ അവരുടെ മധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവര്‍ എന്‍റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു.</verse>
				<verse number="27">അതിന്‍റെ നടുവിലെ പ്രഭുക്കന്മാര്‍ ലാഭം ഉണ്ടാക്കേണ്ടതിന് ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.</verse>
				<verse number="28">അതിലെ പ്രവാചകന്മാര്‍ വ്യാജം ദര്‍ശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ട് അവര്‍ക്കു കുമ്മായം തേക്കുന്നു.</verse>
				<verse number="29">ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.</verse>
				<verse number="30">ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽ കെട്ടി എന്‍റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.</verse>
				<verse number="31">ആകയാൽ ഞാന്‍ എന്‍റെ ക്രോധം അവരുടെമേൽ പകര്‍ന്ന് എന്‍റെ കോപാഗ്നികൊണ്ട് അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിനു തക്കവണ്ണം ഞാന്‍ അവര്‍ക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="23">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, ഒരമ്മയുടെ മക്കളായ രണ്ടു സ്ത്രീകള്‍ ഉണ്ടായിരുന്നു;</verse>
				<verse number="3">അവര്‍ മിസ്രയീമിൽവച്ച് പരസംഗം ചെയ്തു; യൗവനത്തിൽ തന്നെ അവര്‍ പരസംഗം ചെയ്തു; അവിടെ അവരുടെ മുല പിടിച്ച് അവരുടെ കന്യാകുചാഗ്രം ഞെക്കി.</verse>
				<verse number="4">അവരിൽ മൂത്തവള്‍ക്ക് ഒഹൊലാ എന്നും ഇളയവള്‍ക്ക് ഒഹൊലീബാ എന്നും പേരായിരുന്നു; അവര്‍ എനിക്കുള്ളവരായിരുന്ന് പുത്രന്മാരെയും പുത്രിമാരെയും പ്രസവിച്ചു; അവരുടെ പേരോ ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നതു യെരൂശലേമും ആകുന്നു.</verse>
				<verse number="5">എന്നാൽ ഒഹൊലാ എന്നെ വിട്ടു പരസംഗം ചെയ്തു;</verse>
				<verse number="6">അവള്‍ ധൂമ്രവസ്ത്രം ധരിച്ച ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ മനോഹരയുവാക്കളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായ സമീപസ്ഥരായ അശ്ശൂര്യജാരന്മാരെ മോഹിച്ചു.</verse>
				<verse number="7">അശ്ശൂര്യശ്രേഷ്ഠന്മാരായവരോട് ഒക്കെയും തന്‍റെ വേശ്യാവിദ്യകളെ ചെലവഴിച്ച്, താന്‍ മോഹിച്ചുപോന്ന ഏവരുടെയും സകല വിഗ്രഹങ്ങളെക്കൊണ്ടും തന്നെത്താന്‍ മലിനയാക്കി.</verse>
				<verse number="8">മിസ്രയീമിൽനിന്നു കൊണ്ടുവന്ന തന്‍റെ വേശ്യാവൃത്തിയും അവള്‍ വിട്ടില്ല; അവര്‍ അവളുടെ യൗവനത്തിൽ അവളോടുകൂടെ ശയിച്ചു; അവളുടെ കന്യാകുചാഗ്രം ഞെക്കി തങ്ങളുടെ പരസംഗം അവളുടെമേൽ ചൊരിഞ്ഞു.</verse>
				<verse number="9">അതുകൊണ്ടു ഞാന്‍ അവളെ അവളുടെ ജാരന്മാരുടെ കൈയിൽ, അവള്‍ മോഹിച്ചിരുന്ന അശ്ശൂര്യരുടെ കൈയിൽതന്നെ, ഏല്പിച്ചു.</verse>
				<verse number="10">അവര്‍ അവളുടെ നഗ്നത അനാവൃതമാക്കി, അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്‍കൊണ്ടു കൊല്ലുകയും ചെയ്തു; അവര്‍ അവളുടെമേൽ വിധി നടത്തിയതുകൊണ്ട് അവള്‍ സ്ത്രീകളുടെ ഇടയിൽ ഒരു നിന്ദാപാത്രമായിത്തീര്‍ന്നു.</verse>
				<verse number="11">എന്നാൽ അവളുടെ സഹോദരിയായ ഒഹൊലീബാ ഇതു കണ്ടിട്ടും തന്‍റെ കാമവികാരത്തിൽ അവളെക്കാളും തന്‍റെ വേശ്യാവൃത്തിയിൽ സഹോദരിയുടെ വേശ്യാവൃത്തിയെക്കാളും അധികം വഷളത്തം പ്രവര്‍ത്തിച്ചു.</verse>
				<verse number="12">മോടിയായി ഉടുത്തുചമഞ്ഞ ദേശാധിപതികളും സ്ഥാനാപതികളും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരും ഒട്ടൊഴിയാതെ മനോഹരയുവാക്കളുമായി സമീപസ്ഥരായ അശ്ശൂര്യരെ മോഹിച്ചു,</verse>
				<verse number="13">അവളും തന്നെത്താന്‍ മലിനയാക്കി എന്നു ഞാന്‍ കണ്ടു; ഇരുവരും ഒരു വഴിയിൽതന്നെ നടന്നു.</verse>
				<verse number="14">അവള്‍ പിന്നെയും പരസംഗം ചെയ്തുകൊണ്ടിരുന്നു; ചായില്യംകൊണ്ട് എഴുതിയ കല്ദയരുടെ ചിത്രങ്ങളെ,</verse>
				<verse number="15">കല്ദയദേശം ജന്മഭൂമിയായുള്ള ബാബേൽക്കാരുടെ രൂപത്തിൽ അരയ്ക്കു കച്ചകെട്ടി തലയിൽ തലപ്പാവു ചുറ്റി കാഴ്ചയ്ക്ക് ഒട്ടൊഴിയാതെ പ്രഭുക്കന്മാരായിരിക്കുന്ന പുരുഷന്മാരുടെ ചിത്രങ്ങളെത്തന്നെ, ചുവരിന്മേൽ വരച്ചിരിക്കുന്നത് അവള്‍ കണ്ടു.</verse>
				<verse number="16">കണ്ട ഉടനെ അവള്‍ അവരെ മോഹിച്ചു, കല്ദയദേശത്തിലേക്ക് അവരുടെ അടുക്കൽ ദൂതന്മാരെ അയച്ചു.</verse>
				<verse number="17">അങ്ങനെ ബാബേൽക്കാര്‍ പ്രേമശയനത്തിനായി അവളുടെ അടുക്കൽ വന്നു പരസംഗംകൊണ്ട് അവളെ മലിനയാക്കി; അവള്‍ അവരാൽ മലിനയായിത്തീര്‍ന്നു; പിന്നെ അവള്‍ക്ക് അവരോടു വെറുപ്പു തോന്നി.</verse>
				<verse number="18">ഇങ്ങനെ അവള്‍ തന്‍റെ പരസംഗം വെളിപ്പെടുത്തി തന്‍റെ നഗ്നത അനാവൃതമാക്കിയപ്പോള്‍, എനിക്ക് അവളുടെ സഹോദരിയോടു വെറുപ്പു തോന്നിയതുപോലെ അവളോടും വെറുപ്പു തോന്നി.</verse>
				<verse number="19">എന്നിട്ടും അവള്‍ മിസ്രയീംദേശത്തുവച്ചു പരസംഗം ചെയ്ത തന്‍റെ യൗവനകാലം ഓര്‍ത്ത് പരസംഗം വര്‍ധിപ്പിച്ചു.</verse>
				<verse number="20">കഴുതകളുടെ ലിംഗംപോലെ ലിംഗവും കുതിരകളുടെ ബീജസ്രവണംപോലെ ബീജസ്രവണവും ഉള്ള ജാരന്മാരെ അവള്‍ മോഹിച്ചു.</verse>
				<verse number="21">ഇങ്ങനെ നിന്‍റെ യൗവനസ്തനങ്ങള്‍ നിമിത്തം മിസ്രയീമ്യര്‍ നിന്‍റെ കുചാഗ്രങ്ങളെ ഞെക്കിയതായ നിന്‍റെ യൗവനത്തിലെ ദുഷ്കര്‍മം നീ തിരിഞ്ഞുനോക്കി.</verse>
				<verse number="22">അതുകൊണ്ട് ഒഹൊലീബായേ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="23">ബാബേൽക്കാര്‍, കല്ദയര്‍ ഒക്കെയും, പെക്കോദ്യര്‍, ശോവ്യര്‍, കോവ്യര്‍, അശ്ശൂര്യര്‍ ഒക്കെയും എന്നിങ്ങനെ മനോഹരയുവാക്കളും ദേശാധിപതികളും സ്ഥാനാപതികളും ഒട്ടൊഴിയാതെ പ്രഭുക്കന്മാരും വിശ്രുതന്മാരും കുതിരപ്പുറത്തു കയറി ഓടിക്കുന്നവരുമായി, നിനക്കു വെറുപ്പു തോന്നിയിരിക്കുന്ന നിന്‍റെ ജാരന്മാരെ ഞാന്‍ നിനക്കു വിരോധമായി ഉണര്‍ത്തി ചുറ്റും നിന്‍റെ നേരേ വരുത്തും.</verse>
				<verse number="24">അവര്‍ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്‍റെ നേരേവരും; അവര്‍ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാന്‍ ന്യായവിധി അവര്‍ക്കു ഭരമേല്പിക്കും; അവര്‍ തങ്ങളുടെ ന്യായങ്ങള്‍ക്ക് അനുസാരമായി നിന്നെ ന്യായം വിധിക്കും.</verse>
				<verse number="25">ഞാന്‍ എന്‍റെ തീക്ഷ്ണത നിന്‍റെ നേരേ പ്രയോഗിക്കും; അവര്‍ ക്രോധത്തോടെ നിന്നോടു പെരുമാറും; അവര്‍ നിന്‍റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവര്‍ വാള്‍കൊണ്ടു വീഴും; അവര്‍ നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവര്‍ തീക്കിരയാകും;</verse>
				<verse number="26">അവര്‍ നിന്‍റെ വസ്ത്രം ഉരിഞ്ഞ് ആഭരണങ്ങളെ എടുത്തുകളയും.</verse>
				<verse number="27">ഇങ്ങനെ ഞാന്‍ നിന്‍റെ ദുര്‍മര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്‍റെ വേശ്യാവൃത്തിയും നിര്‍ത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓര്‍ക്കുകയുമില്ല.</verse>
				<verse number="28">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നീ പകയ്ക്കുന്നവരുടെ കൈയിൽ, നിനക്കു വെറുപ്പു തോന്നുന്നവരുടെ കൈയിൽതന്നെ, ഏല്പിക്കും.</verse>
				<verse number="29">അവര്‍ പകയോടെ നിന്നോടു പെരുമാറി നിന്‍റെ സമ്പാദ്യമൊക്കെയും എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും; അങ്ങനെ നിന്‍റെ വേശ്യാവൃത്തിയുടെ നഗ്നതയും നിന്‍റെ ദുര്‍മര്യാദയും പരസംഗങ്ങളും വെളിപ്പെട്ടുവരും.</verse>
				<verse number="30">നീ ജാതികളോടു ചേര്‍ന്നു പരസംഗം ചെയ്തതുകൊണ്ടും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനയാക്കിയതുകൊണ്ടും ഇതു നിനക്കു ഭവിക്കും.</verse>
				<verse number="31">നീ സഹോദരിയുടെ വഴിയിൽ നടന്നതുകൊണ്ടു ഞാന്‍ അവളുടെ പാനപാത്രം നിന്‍റെ കൈയിൽ തരും.</verse>
				<verse number="32">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ സഹോദരിയുടെ കുഴിയും വട്ടവും ഉള്ള പാനപാത്രത്തിൽനിന്നു കുടിച്ച് നിന്ദയ്ക്കും പരിഹാസത്തിനും വിഷയമായിത്തീരും; അതിൽ വളരെ കൊള്ളുമല്ലോ.</verse>
				<verse number="33">സ്തംഭനവും ശൂന്യതയുമുള്ള പാനപാത്രമായി നിന്‍റെ സഹോദരി ശമര്യയുടെ പാനപാത്രമായ ലഹരിയും ദുഃഖവുംകൊണ്ടു നീ നിറഞ്ഞിരിക്കുന്നു.</verse>
				<verse number="34">നീ അതു കുടിച്ചു വറ്റിച്ച് ഉടച്ചു കഷണങ്ങളെ നക്കി നിന്‍റെ മുലകളെ കീറിക്കളയും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="35">ആകയാൽ യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്ന് എന്നെ നിന്‍റെ പുറകിൽ എറിഞ്ഞുകളകകൊണ്ടു നീ നിന്‍റെ ദുര്‍മര്യാദയും പരസംഗവും വഹിക്ക.</verse>
				<verse number="36">പിന്നെയും യഹോവ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, നീ ഒഹൊലായെയും ഒഹൊലീബായെയും ന്യായംവിധിക്കുമോ? എന്നാൽ അവരുടെ മ്ലേച്ഛതകളെ അവരോട് അറിയിക്ക.</verse>
				<verse number="37">അവര്‍ വ്യഭിചാരം ചെയ്തു, അവരുടെ കൈയിൽ രക്തം ഉണ്ട്; തങ്ങളുടെ വിഗ്രഹങ്ങളോട് അവര്‍ വ്യഭിചാരം ചെയ്തു; അവര്‍ എനിക്കു പ്രസവിച്ച മക്കളെ അവയ്ക്കു ഭോജനമായി അഗ്നിപ്രവേശം ചെയ്യിച്ചു.</verse>
				<verse number="38">ഒന്നുകൂടെ അവര്‍ എന്നോടു ചെയ്തിരിക്കുന്നു: അന്നാളിൽ തന്നെ അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തെ തീണ്ടിച്ച് എന്‍റെ ശബ്ബത്തുകളെ അശുദ്ധമാക്കി.</verse>
				<verse number="39">അവര്‍ തങ്ങളുടെ മക്കളെ വിഗ്രഹങ്ങള്‍ക്കുവേണ്ടി കൊന്നശേഷം അന്നുതന്നെ അവര്‍ എന്‍റെ വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയത്രേ അവര്‍ എന്‍റെ ആലയത്തിന്‍റെ നടുവിൽ ചെയ്തത്.</verse>
				<verse number="40">ഇതുകൂടാതെ ദൂരത്തുനിന്നു വന്ന പുരുഷന്മാര്‍ക്ക് അവര്‍ ആളയച്ചു; ഒരു ദൂതന്‍ അവരുടെ അടുക്കൽ ചെന്ന ഉടനെ അവര്‍ വന്നു; അവര്‍ക്കുവേണ്ടി നീ കുളിച്ചു,</verse>
				<verse number="41">കണ്ണിൽ മഷി എഴുതി, ആഭരണം അണിഞ്ഞു, ഭംഗിയുള്ളൊരു കട്ടിലിന്മേൽ ഇരുന്നു, അതിന്‍റെ മുമ്പിൽ ഒരു മേശ ഒരുക്കി, അതിന്മേൽ എന്‍റെ കുന്തുരുക്കവും എണ്ണയും വച്ചു;</verse>
				<verse number="42">നിര്‍ഭയമായിരിക്കുന്ന ഒരു പുരുഷാരത്തിന്‍റെ ഘോഷം അവളോടുകൂടെ ഉണ്ടായിരുന്നു; ജനസമൂഹത്തിലെ പുരുഷന്മാരുടെ അടുക്കൽ അവര്‍ ആളയച്ച്, മരുഭൂമിയിൽനിന്നു കുടിയന്മാരെ കൊണ്ടുവന്നു; അവര്‍ അവരുടെ കൈക്കു വളയിടുകയും തലയിൽ ഭംഗിയുള്ള കിരീടങ്ങള്‍ വയ്ക്കയും ചെയ്തു.</verse>
				<verse number="43">അപ്പോള്‍ ഞാന്‍: കിഴവിയായവള്‍ വ്യഭിചാരം ചെയ്യും; ഇപ്പോള്‍ അവര്‍ അവളോടും അവള്‍ അവരോടും പരസംഗം ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="44">അങ്ങനെ വേശ്യയുടെ അടുക്കൽ ചെല്ലുന്നതുപോലെ അവര്‍ അവളുടെ അടുക്കൽചെന്നു; അതേ അവര്‍ കാമുകികളായ ഒഹൊലായുടെ അടുക്കലും ഒഹൊലീബായുടെ അടുക്കലും ചെന്നു.</verse>
				<verse number="45">എന്നാൽ നീതിമാന്മാരായ പുരുഷന്മാര്‍ വ്യഭിചാരിണികള്‍ക്കു തക്ക ന്യായപ്രകാരവും രക്തപാതകികള്‍ക്കു തക്ക ന്യായപ്രകാരവും അവരെ ന്യായം വിധിക്കും; അവര്‍ വ്യഭിചാരിണികളല്ലോ; അവരുടെ കൈയിൽ രക്തവും ഉണ്ട്.</verse>
				<verse number="46">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അവരുടെ നേരേ ഒരു സഭ കൂട്ടി അവരെ പരിഭ്രമത്തിനും കവര്‍ച്ചയ്ക്കും ഏല്പിക്കും.</verse>
				<verse number="47">ആ സഭ അവരെ കല്ലറിഞ്ഞ് വാള്‍കൊണ്ടു വെട്ടിക്കളയും; അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ കൊന്ന് അവരുടെ വീടുകളെ തീവച്ചു ചുട്ടുകളയും.</verse>
				<verse number="48">ഇങ്ങനെ നിങ്ങളുടെ ദുര്‍മര്യാദപോലെ ചെയ്യാതിരിപ്പാന്‍ സകല സ്ത്രീകളും ഒരു പാഠം പഠിക്കേണ്ടതിനു ഞാന്‍ ദുര്‍മര്യാദ ദേശത്തുനിന്നു നീക്കിക്കളയും.</verse>
				<verse number="49">അങ്ങനെ അവര്‍ നിങ്ങളുടെ ദുര്‍മര്യാദയ്ക്കു തക്കവണ്ണം നിങ്ങള്‍ക്കു പകരം ചെയ്യും; നിങ്ങള്‍ നിങ്ങളുടെ വിഗ്രഹങ്ങളുടെ പാപങ്ങളെ ചുമക്കേണ്ടിവരും; ഞാന്‍ യഹോവയായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.</verse>
			</chapter>
			<chapter number="24">
				<verse number="1">ഒമ്പതാം ആണ്ട് പത്താം മാസം, പത്താം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, ഈ തീയതി ഇന്നത്തെ തീയതിതന്നെ, എഴുതിവയ്ക്കുക; ഇന്നുതന്നെ ബാബേൽ രാജാവ് യെരൂശലേമിനെ ആക്രമിച്ചിരിക്കുന്നു.</verse>
				<verse number="3">നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വയ്ക്ക; വച്ച് അതിൽ വെള്ളം ഒഴിക്ക.</verse>
				<verse number="4">മാംസക്കഷണങ്ങള്‍, തുട, കൈക്കുറക് മുതലായ നല്ല കഷണങ്ങളൊക്കെയും തന്നെ എടുത്ത് അതിൽ ഇടുക; ഉത്തമമായ അസ്ഥിഖണ്ഡങ്ങള്‍കൊണ്ട് അതിനെ നിറയ്ക്കുക.</verse>
				<verse number="5">ആട്ടിന്‍കൂട്ടത്തിൽനിന്നു വിശേഷമായതിനെ പിടിച്ചുകൊണ്ടുവന്ന്, അതിന്‍റെ കീഴെ വിറക് അടുക്കി അതിനെ നല്ലവണ്ണം പുഴുങ്ങുക; അതിന്‍റെ അസ്ഥികള്‍ അതിനകത്തു കിടന്നു വേകട്ടെ.</verse>
				<verse number="6">അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തു ക്ലാവ് ഉള്ളതും ക്ലാവ് വിട്ടുപോകാത്തതുമായ കുട്ടകത്തിന്, രക്തപാതകമുള്ള നഗരത്തിനു തന്നെ, അയ്യോ കഷ്ടം! അതിനെ ഖണ്ഡം ഖണ്ഡമായി പുറത്തെടുക്ക; ചീട്ട് അതിന്മേൽ വീണിട്ടില്ല.</verse>
				<verse number="7">അവള്‍ ചൊരിഞ്ഞിരിക്കുന്ന രക്തം അവളുടെ മധ്യേ ഉണ്ട്; അവള്‍ അതു വെറും പാറമേലത്രേ ചൊരിഞ്ഞത്; മണ്ണുകൊണ്ടു മൂടുവാന്‍ തക്കവണ്ണം അതു നിലത്ത് ഒഴിച്ചില്ല.</verse>
				<verse number="8">ക്രോധം വരുത്തേണ്ടതിനും പ്രതികാരം ചെയ്യേണ്ടതിനും ഞാന്‍, അവള്‍ ചൊരിഞ്ഞ രക്തം മൂടിപ്പോകാതവണ്ണം അതിനെ വെറും പാറമേൽത്തന്നെ നിര്‍ത്തിയിരിക്കുന്നു.</verse>
				<verse number="9">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രക്തപാതകങ്ങളുടെ നഗരത്തിന് അയ്യോ കഷ്ടം! ഞാന്‍ വിറകുകൂമ്പാരം വലുതാക്കും.</verse>
				<verse number="10">വിറകു കൂട്ടുക; തീ കത്തിക്ക; മാംസം വേകട്ടെ; ചാറു കുറുകട്ടെ; അസ്ഥികള്‍ വെന്തുപോകട്ടെ.</verse>
				<verse number="11">അതിന്‍റെ താമ്രം കാഞ്ഞു വെന്തുപോകേണ്ടതിന് അതിന്‍റെ കറ അതിൽ ഉരുകേണ്ടതിനും അതിന്‍റെ ക്ലാവ് ഇല്ലാതെയാകേണ്ടതിനും അത് ഒഴിച്ചെടുത്തു കനലിന്മേൽ വയ്ക്കുക.</verse>
				<verse number="12">അവള്‍ അധ്വാനംകൊണ്ടു തളര്‍ന്നുപോയി; അവളുടെ കനത്ത ക്ലാവ് അവളെ വിട്ടുപോകുന്നില്ല; അവളുടെ ക്ലാവ് തീയാലും വിട്ടുപോകുന്നില്ല.</verse>
				<verse number="13">നിന്‍റെ മലിനമായ ദുര്‍മര്യാദ നിമിത്തം ഞാന്‍ നിന്നെ ശുദ്ധീകരിച്ചിട്ടും നീ ശുദ്ധമാകായ്കയാൽ ഞാന്‍ എന്‍റെ ക്രോധം നിന്‍റെമേൽ തീര്‍ക്കുവോളം ഇനി നിന്‍റെ മലിനത നീങ്ങി നീ ശുദ്ധയായിത്തീരുകയില്ല.</verse>
				<verse number="14">യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു; അതു സംഭവിക്കും; ഞാന്‍ അത് അനുഷ്ഠിക്കും; ഞാന്‍ പിന്മാറുകയില്ല, ആദരിക്കയില്ല, സഹതപിക്കയുമില്ല; നിന്‍റെ നടപ്പിനും ക്രിയകള്‍ക്കും തക്കവണ്ണം അവര്‍ നിന്നെ ന്യായം വിധിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="15">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="16">മനുഷ്യപുത്രാ, ഞാന്‍ നിന്‍റെ കണ്ണിന്‍റെ ആനന്ദമായവളെ ഒരേ അടിയാൽ നിങ്കൽനിന്ന് എടുത്തുകളയും; നീ വിലപിക്കയോ കരകയോ കണ്ണുനീര്‍ വാര്‍ക്കുകയോ ചെയ്യരുത്.</verse>
				<verse number="17">നീ മൗനമായി നെടുവീര്‍പ്പിട്ടുകൊള്‍ക; മൃതവിലാപം കഴിക്കരുത്; തലയ്ക്കു തലപ്പാവു കെട്ടി കാലിനു ചെരുപ്പിടുക; അധരം മൂടരുത്; മറ്റുള്ളവര്‍ കൊടുത്തയയ്ക്കുന്ന അപ്പം തിന്നുകയും അരുത്.</verse>
				<verse number="18">അങ്ങനെ ഞാന്‍ രാവിലെ ജനത്തോടു സംസാരിച്ചു; വൈകുന്നേരത്ത് എന്‍റെ ഭാര്യ മരിച്ചു; എന്നോടു കല്പിച്ചതുപോലെ ഞാന്‍ പിറ്റേ രാവിലെ ചെയ്തു.</verse>
				<verse number="19">അപ്പോള്‍ ജനം എന്നോട്: നീ ഈ ചെയ്യുന്നതിന്‍റെ അര്‍ഥം എന്ത്? ഞങ്ങള്‍ക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.</verse>
				<verse number="20">അതിനു ഞാന്‍ അവരോട് ഉത്തരം പറഞ്ഞത്: യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="21">നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ഗര്‍വിക്കുന്ന ശരണവും നിങ്ങളുടെ കണ്ണിന്‍റെ ആനന്ദവും നിങ്ങളുടെ ഹൃദയത്തിന്‍റെ വാഞ്ഛയും ആയിരിക്കുന്ന എന്‍റെ വിശുദ്ധമന്ദിരത്തെ ഞാന്‍ അശുദ്ധമാക്കും; നിങ്ങള്‍ വിട്ടേച്ചുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും.</verse>
				<verse number="22">ഞാന്‍ ചെയ്തതുപോലെ നിങ്ങളും അന്നു ചെയ്യും; നിങ്ങള്‍ അധരം മൂടാതെയും മറ്റുള്ളവര്‍ കൊടുത്തയയ്ക്കുന്ന അപ്പം തിന്നാതെയും ഇരിക്കും.</verse>
				<verse number="23">നിങ്ങളുടെ തലപ്പാവ് തലയിലും ചെരുപ്പു കാലിലും ഇരിക്കും; നിങ്ങള്‍ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച് തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും.</verse>
				<verse number="24">ഇങ്ങനെ യെഹെസ്കേൽ നിങ്ങള്‍ക്ക് ഒരടയാളം ആയിരിക്കും; അവന്‍ ചെയ്തതുപോലെയൊക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവ് എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="25">മനുഷ്യപുത്രാ, അവരുടെ ശരണവും അവരുടെ മഹത്ത്വമുള്ള സന്തോഷവും അവരുടെ കണ്ണിന്‍റെ ആനന്ദവും അവരുടെ ഹൃദയവാഞ്ഛയും ആയിരിക്കുന്നതിനെയും അവരുടെ പുത്രന്മാരെയും പുത്രിമാരെയും ഞാന്‍ അവരിൽനിന്ന് എടുത്തുകളയുന്ന നാളിൽ,</verse>
				<verse number="26">ആ നാളിൽ തന്നെ, ചാടിപ്പോകുന്ന ഒരുത്തന്‍ നിന്‍റെ അടുക്കൽ വന്ന് വസ്തുത നിന്നെ പറഞ്ഞുകേള്‍പ്പിക്കും.</verse>
				<verse number="27">ചാടിപ്പോയവനോടു സംസാരിപ്പാന്‍ അന്നു നിന്‍റെ വായ് തുറക്കും; നീ ഇനി മൗനമായിരിക്കാതെ സംസാരിക്കും; അങ്ങനെ നീ അവര്‍ക്ക് ഒരു അടയാളമായിരിക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="25">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ അമ്മോന്യരുടെ നേരേ മുഖംതിരിച്ച് അവരെക്കുറിച്ചു പ്രവചിച്ച് അമ്മോന്യരോടു പറയേണ്ടത്:</verse>
				<verse number="3">യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍; യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീര്‍ന്നപ്പോള്‍ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായിത്തീര്‍ന്നപ്പോള്‍ അതിനെയും യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോള്‍ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ട്,</verse>
				<verse number="4">ഞാന്‍ നിന്നെ കിഴക്കുള്ളവര്‍ക്കു കൈവശമാക്കിക്കൊടുക്കും; അവര്‍ നിങ്കൽ പാളയമടിച്ച്, നിവാസങ്ങളെ ഉണ്ടാക്കും; അവര്‍ നിന്‍റെ ഫലം തിന്നുകയും നിന്‍റെ പാൽ കുടിക്കയും ചെയ്യും.</verse>
				<verse number="5">ഞാന്‍ രബ്ബായെ ഒട്ടകങ്ങള്‍ക്കു കിടപ്പിടവും അമ്മോന്യരെ ആട്ടിന്‍കൂട്ടങ്ങള്‍ക്കു താവളവും ആക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="6">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽദേശത്തെക്കുറിച്ചു നീ കൈകൊട്ടി കാൽകൊണ്ടു ചവിട്ടി സര്‍വനിന്ദയോടുംകൂടെ ഹൃദയപൂര്‍വം സന്തോഷിച്ചതുകൊണ്ട്,</verse>
				<verse number="7">ഞാന്‍ നിന്‍റെ നേരേ കൈ നീട്ടി നിന്നെ ജാതികള്‍ക്കു കവര്‍ച്ചയായി കൊടുക്കും; ഞാന്‍ നിന്നെ വംശങ്ങളിൽനിന്നു ഛേദിച്ചു ദേശങ്ങളിൽനിന്നു മുടിച്ചു നശിപ്പിച്ചുകളയും; ഞാന്‍ യഹോവ എന്നു നീ അറിയും.</verse>
				<verse number="8">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദാഗൃഹം സകല ജാതികളെയുംപോലെയത്രേ എന്നു മോവാബും സേയീരും പറയുന്നതുകൊണ്ട്,</verse>
				<verse number="9">ഞാന്‍ മോവാബിന്‍റെ പാര്‍ശ്വത്തെ അതിന്‍റെ അതിര്‍ത്തികളിലുള്ള പട്ടണങ്ങളായി ദേശത്തിന്‍റെ മഹത്ത്വമായ ബേത്ത്-യെശീമോത്ത്, ബാൽ-മെയോന്‍, കിര്യഥയീം എന്നീ പട്ടണങ്ങള്‍മുതൽ തുറന്നു വച്ച്</verse>
				<verse number="10">അവയെ അമ്മോന്യര്‍ ജാതികളുടെ ഇടയിൽ ഓര്‍ക്കപ്പെടാതെ ഇരിക്കേണ്ടതിന്, അമ്മോന്യരോടുകൂടെ കിഴക്കുള്ളവര്‍ക്കു കൈവശമാക്കിക്കൊടുക്കും.</verse>
				<verse number="11">ഇങ്ങനെ ഞാന്‍ മോവാബിൽ ന്യായവിധിനടത്തും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="12">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോം യെഹൂദാഗൃഹത്തോടു പ്രതികാരം ചെയ്തു പകരം വീട്ടി ഏറ്റവും കുറ്റം ചെയ്തിരിക്കുന്നു.</verse>
				<verse number="13">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എദോമിന്‍റെ നേരേ കൈ നീട്ടി അതിൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാന്‍മുതൽ ദേദാന്‍വരെ അവര്‍ വാളിനാൽ വീഴും.</verse>
				<verse number="14">ഞാന്‍ എന്‍റെ ജനമായ യിസ്രായേൽ മുഖാന്തരം എദോമിനോടു പ്രതികാരം നടത്തും; അവര്‍ എന്‍റെ കോപത്തിനും എന്‍റെ ക്രോധത്തിനും തക്കവണ്ണം എദോമിനോട് ചെയ്യും; അപ്പോള്‍ അവര്‍ എന്‍റെ പ്രതികാരം അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="15">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യര്‍ പ്രതികാരം ചെയ്തു പൂര്‍വദ്വേഷത്തോടും നാശം വരുത്തുവാന്‍ നിന്ദാഹൃദയത്തോടുംകൂടെ പകരം വീട്ടിയിരിക്കകൊണ്ട്</verse>
				<verse number="16">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഫെലിസ്ത്യരുടെ നേരേ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.</verse>
				<verse number="17">ഞാന്‍ ക്രോധശിക്ഷകളോടുകൂടെ അവരോടു മഹാപ്രതികാരം നടത്തും; ഞാന്‍ പ്രതികാരം അവരോടു നടത്തുമ്പോള്‍, ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="26">
				<verse number="1">പതിനൊന്നാം ആണ്ട് ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ച്: നന്നായി, ജാതികളുടെ വാതിലായിരുന്നവള്‍ തകര്‍ന്നുപോയി; അവള്‍ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവള്‍ ശൂന്യമായിത്തീര്‍ന്നിരിക്കയാൽ ഞാന്‍ നിറയും എന്നു സോര്‍ പറയുന്നതുകൊണ്ട്</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; സമുദ്രം തന്‍റെ തിരകളെ കയറിവരുമാറാക്കുന്നതുപോലെ ഞാന്‍ അനേകം ജാതികളെ നിന്‍റെ നേരേ പുറപ്പെട്ടുവരുമാറാക്കും.</verse>
				<verse number="4">അവര്‍ സോരിന്‍റെ മതിലുകളെ നശിപ്പിച്ച്, അതിന്‍റെ ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാന്‍ അതിന്‍റെ പൊടി അടിച്ചുവാരിക്കളഞ്ഞ് അതിനെ വെറും പാറയാക്കും.</verse>
				<verse number="5">അതു സമുദ്രത്തിന്‍റെ നടുവിൽ വലവിരിക്കുന്നതിനുള്ള സ്ഥലമായിത്തീരും; ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; അതു ജാതികള്‍ക്കു കവര്‍ച്ചയായിത്തീരും.</verse>
				<verse number="6">നാട്ടുപുറത്തുള്ള അതിന്‍റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="7">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ വടക്കുനിന്നു രാജാധിരാജാവായ നെബൂഖദ്നേസര്‍ എന്ന ബാബേൽരാജാവിനെ കുതിരകളോടും രഥങ്ങളോടും കുതിരച്ചേവകരോടും ജനസമൂഹത്തോടും വളരെ പടജ്ജനത്തോടുംകൂടെ സോരിനുനേരേ വരുത്തും.</verse>
				<verse number="8">അവന്‍ നാട്ടുപുറത്തുള്ള നിന്‍റെ പുത്രിമാരെ വാള്‍കൊണ്ടു കൊല്ലും; അവന്‍ നിന്‍റെ നേരേ കൊത്തളം പണിതു വാടകോരി നിന്‍റെ നേരേ ഒരു മറ നിര്‍ത്തും.</verse>
				<verse number="9">അവന്‍ നിന്‍റെ മതിലുകളുടെ നേരേ യന്ത്രമുട്ടികളെ വച്ച് കോടാലികൊണ്ട് നിന്‍റെ ഗോപുരങ്ങളെ തകര്‍ത്തുകളയും.</verse>
				<verse number="10">അവന്‍റെ കുതിരകളുടെ പെരുപ്പംകൊണ്ടു കിളരുന്ന പൊടി നിന്നെ മൂടും; മതിൽ ഇടിഞ്ഞു കിടക്കുന്ന പട്ടണത്തിലേക്കു കടക്കുന്നതുപോലെ അവന്‍ നിന്‍റെ ഗോപുരങ്ങളിൽകൂടി കടക്കുമ്പോള്‍ കുതിരച്ചേവകരുടെയും ചക്രങ്ങളുടെയും രഥങ്ങളുടെയും മുഴക്കംകൊണ്ട് നിന്‍റെ മതിലുകള്‍ കുലുങ്ങിപ്പോകും.</verse>
				<verse number="11">തന്‍റെ കുതിരകളുടെ കുളമ്പുകൊണ്ട് അവന്‍ നിന്‍റെ സകല വീഥികളെയും മെതിച്ചുകളയും; നിന്‍റെ ജനത്തെ അവന്‍ വാള്‍കൊണ്ടു കൊല്ലും; നിന്‍റെ ബലമുള്ള തൂണുകള്‍ നിലത്തു വീണുകിടക്കും.</verse>
				<verse number="12">അവര്‍ നിന്‍റെ സമ്പത്തു കവര്‍ന്നു നിന്‍റെ ചരക്കു കൊള്ളയിട്ടു നിന്‍റെ മതിലുകള്‍ ഇടിച്ചു നിന്‍റെ മനോഹരഭവനങ്ങള്‍ നശിപ്പിക്കും; നിന്‍റെ കല്ലും മരവും മണ്ണും എല്ലാം അവര്‍ വെള്ളത്തിൽ ഇട്ടുകളയും.</verse>
				<verse number="13">നിന്‍റെ പാട്ടുകളുടെ ഘോഷം ഞാന്‍ ഇല്ലാതാക്കും; നിന്‍റെ വീണകളുടെ നാദം ഇനി കേള്‍ക്കയുമില്ല.</verse>
				<verse number="14">ഞാന്‍ നിന്നെ വെറും പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായിത്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="15">യഹോവയായ കര്‍ത്താവ് സോരിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിഹതന്മാര്‍ ഞരങ്ങുമ്പോഴും നിന്‍റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്‍റെ വീഴ്ചയുടെ ഒച്ചയാൽ ദ്വീപുകള്‍ നടുങ്ങിപ്പോകയില്ലയോ?</verse>
				<verse number="16">അപ്പോള്‍ സമുദ്രത്തിലെ സകല പ്രഭുക്കന്മാരും സിംഹാസനം വിട്ടിറങ്ങി, അങ്കികളെ നീക്കി വിചിത്രവസ്ത്രങ്ങളെ അഴിച്ചുവയ്ക്കും; അവര്‍ വിറയൽ പൂണ്ടു നിലത്തിരുന്നു മാത്രതോറും വിറച്ചുകൊണ്ടു നിന്നെക്കുറിച്ചു സ്തംഭിച്ചുപോകും.</verse>
				<verse number="17">അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു പറയും: സമുദ്രസഞ്ചാരികള്‍ പാര്‍ത്തതും കീര്‍ത്തിപ്പെട്ടതുമായ പട്ടണമേ, നീ എങ്ങനെ നശിച്ചിരിക്കുന്നു; നീയും നിന്‍റെ നിവാസികളും സമുദ്രത്തിൽ പ്രാബല്യം പ്രാപിച്ചിരുന്നു അതിലെ സകല നിവാസികള്‍ക്കും നിങ്ങളെ പേടിയായിരുന്നുവല്ലോ!</verse>
				<verse number="18">ഇപ്പോള്‍ നിന്‍റെ വീഴ്ചയുടെ നാളിൽ ദ്വീപുകള്‍ വിറയ്ക്കും; അതേ, സമുദ്രത്തിലെ ദ്വീപുകള്‍ നിന്‍റെ നിര്യാണത്തിങ്കൽ ഭ്രമിച്ചുപോകും.</verse>
				<verse number="19">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ നിവാസികള്‍ ഇല്ലാത്ത പട്ടണങ്ങളെപ്പോലെ ശൂന്യപട്ടണം ആക്കുമ്പോഴും ഞാന്‍ നിന്‍റെമേൽ ആഴിയെ വരുത്തി പെരുവെള്ളം നിന്നെ മൂടുമ്പോഴും,</verse>
				<verse number="20">ഞാന്‍ നിന്നെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പുരാതനജനത്തിന്‍റെ അടുക്കൽ ഇറക്കുകയും നിനക്കു നിവാസികള്‍ ഇല്ലാതെയിരിക്കേണ്ടതിനും നീ ജീവനുള്ളവരുടെ ദേശത്തു നിലനില്ക്കാതെയിരിക്കേണ്ടതിനും ഞാന്‍ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ പുരാതനശൂന്യങ്ങളിൽ തന്നെ, കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ പാര്‍പ്പിക്കയും ചെയ്യും.</verse>
				<verse number="21">ഞാന്‍ നിന്നെ ശീഘ്രനാശത്തിന് ഏല്പിക്കും; നീ ഇല്ലാതെ ആയിപ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="27">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ സോരിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി സോരിനോടു പറയേണ്ടത്:</verse>
				<verse number="3">തുറമുഖങ്ങളിൽ പാര്‍ക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാന്‍ പൂര്‍ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.</verse>
				<verse number="4">നിന്‍റെ രാജ്യം സമുദ്രമധ്യേ ഇരിക്കുന്നു; നിന്നെ പണിതവര്‍ നിന്‍റെ സൗന്ദര്യത്തെ പരിപൂര്‍ണമാക്കിയിരിക്കുന്നു.</verse>
				<verse number="5">സെനീരിലെ സരളമരംകൊണ്ട് അവര്‍ നിന്‍റെ പാര്‍ശ്വമൊക്കെയും പണിതു; നിനക്കു പാമരം ഉണ്ടാക്കേണ്ടതിന് അവര്‍ ലെബാനോനിൽനിന്ന് ദേവദാരുക്കളെ കൊണ്ടുവന്നു.</verse>
				<verse number="6">ബാശാനിലെ കരുവേലകംകൊണ്ട് അവര്‍ നിന്‍റെ തണ്ടുകളെ ഉണ്ടാക്കി; കിത്തീംദ്വീപുകളിൽനിന്നുള്ള പുന്നമരത്തിൽ ആനക്കൊമ്പു പതിച്ച് നിനക്കു തട്ടുണ്ടാക്കിയിരിക്കുന്നു.</verse>
				<verse number="7">നിനക്ക് കൊടിയായിരിക്കേണ്ടതിനു നിന്‍റെ കപ്പൽപായ് മിസ്രയീമിൽനിന്നുള്ള വിചിത്രശണപടംകൊണ്ട് ഉണ്ടാക്കിയതായിരുന്നു; എലീശാദ്വീപുകളിൽനിന്നുള്ള ധൂമ്രപടവും രക്താംബരവും നിന്‍റെ വിതാനമായിരുന്നു.</verse>
				<verse number="8">സീദോനിലെയും സര്‍വ്വാദിലെയും നിവാസികള്‍ നിന്‍റെ തണ്ടേലന്മാരായിരുന്നു; സോരേ, നിന്നിൽ ഉണ്ടായിരുന്ന ജ്ഞാനികള്‍ നിന്‍റെ മാലുമികള്‍ ആയിരുന്നു.</verse>
				<verse number="9">ഗെബലിലെ മൂപ്പന്മാരും അതിലെ ജ്ഞാനികളും നിന്‍റെ ഓരായപ്പണിക്കാരായിരുന്നു; സമുദ്രത്തിലെ എല്ലാ കപ്പലുകളും അവയുടെ കപ്പൽക്കാരും നിന്‍റെ കച്ചവടം നടത്തേണ്ടതിന് നിന്നിൽ ഉണ്ടായിരുന്നു.</verse>
				<verse number="10">പാര്‍സികളും ലൂദ്യരും പൂത്യരും യോദ്ധാക്കളായി നിന്‍റെ സൈന്യത്തിൽ ഉണ്ടായിരുന്നു; അവര്‍ പരിചയും തലക്കോരികയും നിന്നിൽ തൂക്കി നിനക്കു ഭംഗി പിടിപ്പിച്ചു.</verse>
				<verse number="11">അര്‍വ്വാദ്യര്‍ നിന്‍റെ സൈന്യത്തോടുകൂടെ ചുറ്റും നിന്‍റെ മതിലുകളിന്മേലും ഗമ്മാദ്യര്‍ നിന്‍റെ ഗോപുരങ്ങളിലും ഉണ്ടായിരുന്നു; അവര്‍ നിന്‍റെ മതിലുകളിന്മേൽ ചുറ്റും പരിച തൂക്കി നിന്‍റെ സൗന്ദര്യത്തെ പരിപൂര്‍ണമാക്കി.</verse>
				<verse number="12">തര്‍ശ്ശീശ് സകലവിധ സമ്പത്തിന്‍റെയും പെരുപ്പംനിമിത്തം നിന്‍റെ വ്യാപാരിയായിരുന്നു; വെള്ളി, ഇരുമ്പ്, വെള്ളീയം, കാരീയം എന്നിവ അവര്‍ നിന്‍റെ ചരക്കിനു പകരം തന്നു.</verse>
				<verse number="13">യാവാന്‍, തൂബാൽ, മേശക് എന്നിവര്‍ നിന്‍റെ വ്യാപാരികള്‍ ആയിരുന്നു; അവര്‍ ആളുകളെയും താമ്രസാധനങ്ങളെയും നിന്‍റെ ചരക്കിനു പകരം തന്നു.</verse>
				<verse number="14">തോഗര്‍മ്മാഗൃഹക്കാര്‍ നിന്‍റെ ചരക്കിനു പകരം കുതിരകളെയും പടക്കുതിരകളെയും കോവര്‍കഴുതകളെയും തന്നു.</verse>
				<verse number="15">ദെദാന്യര്‍ നിന്‍റെ വ്യാപാരികളായിരുന്നു; അനേകം ദ്വീപുകള്‍ നിന്‍റെ അധീനത്തിലെ വ്യാപാരദേശങ്ങളായിരുന്നു; അവര്‍ ആനക്കൊമ്പും കരിമരവും നിനക്കു കപ്പം കൊണ്ടുവന്നു.</verse>
				<verse number="16">നിന്‍റെ പണിത്തരങ്ങളുടെ പെരുപ്പംനിമിത്തം അരാം നിന്‍റെ വ്യാപാരി ആയിരുന്നു; അവര്‍ മരതകവും ധൂമ്രവസ്ത്രവും വിചിത്രവസ്ത്രവും ശണപടവും പവിഴവും പത്മരാഗവും നിന്‍റെ ചരക്കിനു പകരം തന്നു.</verse>
				<verse number="17">യെഹൂദായും യിസ്രായേൽദേശവും നിന്‍റെ വ്യാപാരികളായിരുന്നു; അവര്‍ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്‍റെ ചരക്കിനു പകരം തന്നു.</verse>
				<verse number="18">ദമ്മേശെക് നിന്‍റെ പണിത്തരങ്ങളുടെ പെരുപ്പം നിമിത്തവും സകലവിധ സമ്പത്തിന്‍റെയും പെരുപ്പം നിമിത്തവും ഹെൽബോനിലെ വീഞ്ഞും വെളുത്ത ആട്ടുരോമവുംകൊണ്ട് നിന്‍റെ വ്യാപാരി ആയിരുന്നു.</verse>
				<verse number="19">വെദാന്യരും ഊസാലിലെ യാവാന്യരും നിന്‍റെ ചരക്കുകൊണ്ടു വ്യാപാരം ചെയ്തു; മിനുസമുള്ള ഇരുമ്പും വഴനത്തോലും വയമ്പും നിന്‍റെ ചരക്കിന്‍റെ കൂട്ടത്തിൽ ഉണ്ടായിരുന്നു.</verse>
				<verse number="20">ദെദാന്‍ കുതിരപ്പുറത്തിടുന്ന വിശിഷ്ടപടംകൊണ്ടു നിന്‍റെ വ്യാപാരിയായിരുന്നു.</verse>
				<verse number="21">അറബികളും കേദാര്‍പ്രഭുക്കന്മാരൊക്കെയും നിനക്കധീനരായ വ്യാപാരികള്‍ ആയിരുന്നു; കുഞ്ഞാടുകള്‍, ആട്ടുകൊറ്റന്മാര്‍, കോലാടുകള്‍ എന്നിവകൊണ്ട് അവര്‍ നിന്‍റെ കച്ചവടക്കാരായിരുന്നു.</verse>
				<verse number="22">ശേബയിലെയും രാമായിലെയും വ്യാപാരികള്‍ നിന്‍റെ കച്ചവടക്കാരായിരുന്നു; അവര്‍ മേത്തരമായ സകലവിധ പരിമളതൈലവും സകലവിധ രത്നങ്ങളും പൊന്നും നിന്‍റെ ചരക്കിനു പകരം തന്നു.</verse>
				<verse number="23">ഹാരാനും കല്നെയും ഏദെനും ശേബാവ്യാപാരികളും അശ്ശൂരും കില്മദും നിന്‍റെ കച്ചവടക്കാരായിരുന്നു.</verse>
				<verse number="24">അവര്‍ വിശിഷ്ടസാധനങ്ങളും ചിത്രത്തയ്യലുള്ള ധൂമ്രപ്പുതപ്പുകളും പരവതാനികളും ബലത്തിൽ പിരിച്ച കയറുകളും നിന്‍റെ ചരക്കിനു പകരം തന്നു.</verse>
				<verse number="25">തര്‍ശ്ശീശ്കപ്പലുകള്‍ നിനക്കു ചരക്കു കൊണ്ടുവന്നു; നീ പരിപൂര്‍ണയും സമുദ്രമധ്യേ അതിധനികയും ആയിത്തീര്‍ന്നു.</verse>
				<verse number="26">നിന്‍റെ തണ്ടേലന്മാര്‍ നിന്നെ പുറങ്കടലിലേക്കു കൊണ്ടുപോയി; കിഴക്കന്‍കാറ്റ് സമുദ്രമധ്യേവച്ച് നിന്നെ ഉടച്ചുകളഞ്ഞു.</verse>
				<verse number="27">നിന്‍റെ സമ്പത്തും ചരക്കും കച്ചവടവും കപ്പൽക്കാരും മാലുമികളും ഓരായപ്പണിക്കാരും കുറ്റിക്കാരും നിന്നിലുള്ള സകല യോദ്ധാക്കളും നിന്‍റെ അകത്തുള്ള സര്‍വജനസമൂഹത്തോടുംകൂടെ നിന്‍റെ വീഴ്ചയുടെ നാളിൽ സമുദ്രമധ്യേ വീഴും.</verse>
				<verse number="28">നിന്‍റെ മാലുമികളുടെ നിലവിളികൊണ്ടു കപ്പൽക്കൂട്ടങ്ങള്‍ നടുങ്ങിപ്പോകും.</verse>
				<verse number="29">തണ്ടേലന്മാരൊക്കെയും കപ്പല്ക്കാരും കടലിലെ മാലുമികള്‍ എല്ലാവരും കപ്പലുകളിൽനിന്ന് ഇറങ്ങി കരയിൽ നില്ക്കും.</verse>
				<verse number="30">അവര്‍ കയ്പോടെ ഉറക്കെ നിലവിളിച്ച് തലയിൽ പൂഴിവാരിയിട്ട് ചാരത്തിൽ കിടന്നുരുളുകയും</verse>
				<verse number="31">നിന്നെച്ചൊല്ലി മൊട്ടയടിച്ച് രട്ടുടുക്കയും നിന്നെക്കുറിച്ചു മനോവ്യസനത്തോടും കയ്പുള്ള വിലാപത്തോടുംകൂടെ കരകയും ചെയ്യും.</verse>
				<verse number="32">തങ്ങളുടെ ദുഃഖത്തിൽ അവര്‍ നിന്നെച്ചൊല്ലി ഒരു വിലാപം തുടങ്ങി നിന്നെക്കുറിച്ചു വിലപിക്കുന്നത്: സമുദ്രമധ്യേ നശിച്ചുപോയ സോരിനെപ്പോലെ ഏതൊരു നഗരമുള്ളൂ?</verse>
				<verse number="33">നിന്‍റെ ചരക്കു സമുദ്രത്തിൽനിന്നു കയറിവന്നപ്പോള്‍, നീ ഏറിയ വംശങ്ങള്‍ക്കു തൃപ്തി വരുത്തി നിന്‍റെ സമ്പത്തിന്‍റെയും വ്യാപാരത്തിന്‍റെയും പെരുപ്പംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ സമ്പന്നന്മാരാക്കി.</verse>
				<verse number="34">ഇപ്പോള്‍ നീ സമുദ്രത്തിൽനിന്നു തകര്‍ന്നു പൊയ്പോയി; നിന്‍റെ വ്യാപാരസമ്പത്തും നിന്‍റെ അകത്തുള്ള ജനസമൂഹമൊക്കെയും വെള്ളത്തിന്‍റെ ആഴത്തിൽ വീണിരിക്കുന്നു.</verse>
				<verse number="35">ദ്വീപുവാസികളൊക്കെയും നിന്നെക്കുറിച്ചു സ്തംഭിച്ചുപോകുന്നു; അവരുടെ രാജാക്കന്മാര്‍ ഏറ്റവും ഭയപ്പെട്ട് മുഖം വാടി നില്ക്കുന്നു.</verse>
				<verse number="36">ജാതികളിലെ വ്യാപാരികള്‍ നിന്നെക്കുറിച്ചു ചൂളകുത്തുന്നു; നിനക്കു ശീഘ്രനാശം ഭവിച്ച് നീ സദാകാലത്തേക്കും ഇല്ലാതെയാകും.</verse>
			</chapter>
			<chapter number="28">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല, മനുഷ്യന്‍ മാത്രമായിരിക്കെ, ഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമധ്യേ ദൈവാസനത്തിൽ ഇരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="3">നീ ദൈവഭാവം നടിച്ചതുകൊണ്ട്- നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറച്ചുവയ്ക്കാവുന്ന ഒരു രഹസ്യവുമില്ല;</verse>
				<verse number="4">നിന്‍റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്‍റെ ഭണ്ഡാരത്തിൽ സംഗ്രഹിച്ചുവച്ചു;</verse>
				<verse number="5">നീ മഹാജ്ഞാനംകൊണ്ടു കച്ചവടത്താൽ ധനം വര്‍ധിപ്പിച്ചു; നിന്‍റെ ഹൃദയം ധനംനിമിത്തം ഗര്‍വിച്ചുമിരിക്കുന്നു-</verse>
				<verse number="6">അതുകൊണ്ടുതന്നെ യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="7">നീ ദൈവഭാവം നടിക്കയാൽ ഞാന്‍ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്‍റെ നേരേ വരുത്തും; അവര്‍ നിന്‍റെ ജ്ഞാനശോഭയുടെ നേരേ വാളൂരി നിന്‍റെ പ്രഭയെ അശുദ്ധമാക്കും.</verse>
				<verse number="8">അവര്‍ നിന്നെ കുഴിയിൽ ഇറങ്ങുമാറാക്കും; നീ സമുദ്രമധ്യേ നിഹതന്മാരെപ്പോലെ മരിക്കും.</verse>
				<verse number="9">നിന്നെ കുത്തിക്കൊല്ലുന്നവന്‍റെ കൈയിൽ നീ ദൈവമല്ല, മനുഷ്യന്‍ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്‍റെ മുമ്പിൽ: ഞാന്‍ ദൈവം എന്നു നീ പറയുമോ?</verse>
				<verse number="10">അന്യജാതിക്കാരുടെ കൈയാൽ നീ അഗ്രചര്‍മികളെപ്പോലെ മരിക്കും; ഞാന്‍ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="11">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="12">മനുഷ്യപുത്രാ, നീ സോര്‍ രാജാവിനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു! നീ മാതൃകാമുദ്രയാകുന്നു; നീ ജ്ഞാനസമ്പൂര്‍ണനും സൗന്ദര്യസമ്പൂര്‍ണനും തന്നെ.</verse>
				<verse number="13">നീ ദൈവത്തിന്‍റെ തോട്ടമായ ഏദെനിൽ ആയിരുന്നു; താമ്രമണി, പീതരത്നം, വജ്രം, പുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം മുതലായ സകല രത്നങ്ങളും നിന്നെ മൂടിയിരുന്നു; നിന്നെ തീര്‍ത്തനാളിൽ നിന്നിൽ ഉള്ള തടങ്ങളുടെയും കൂടുകളുടെയും പണി പൊന്നുകൊണ്ടുള്ളതായിരുന്നു.</verse>
				<verse number="14">നീ ചിറകു വിടര്‍ത്തി മറയ്ക്കുന്ന കെരൂബ് ആകുന്നു; ഞാന്‍ നിന്നെ വിശുദ്ധ ദേവപര്‍വതത്തിൽ ഇരുത്തിയിരുന്നു; നീ അഗ്നിമയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു.</verse>
				<verse number="15">നിന്നെ സൃഷ്‍ടിച്ചനാള്‍മുതൽ നിങ്കൽ നീതികേടു കണ്ടതുവരെ നീ നടപ്പിൽ നിഷ്കളങ്കനായിരുന്നു.</verse>
				<verse number="16">നിന്‍റെ വ്യാപാരത്തിന്‍റെ പെരുപ്പംനിമിത്തം നിന്‍റെ അന്തര്‍ഭാഗം സാഹസംകൊണ്ടു നിറഞ്ഞു നീ പാപം ചെയ്തു; അതുകൊണ്ടു ഞാന്‍ നിന്നെ അശുദ്ധന്‍ എന്ന് എണ്ണി ദേവപര്‍വതത്തിൽനിന്നു തള്ളിക്കളഞ്ഞു; മറയ്ക്കുന്ന കെരൂബേ, ഞാന്‍ നിന്നെ അഗ്നിമയരഥങ്ങളുടെ മധ്യേനിന്നു മുടിച്ചുകളഞ്ഞു.</verse>
				<verse number="17">നിന്‍റെ സൗന്ദര്യം നിമിത്തം നിന്‍റെ ഹൃദയം ഗര്‍വിച്ചു, നിന്‍റെ പ്രഭനിമിത്തം നീ നിന്‍റെ ജ്ഞാനത്തെ വഷളാക്കി; ഞാന്‍ നിന്നെ നിലത്തു തള്ളിയിട്ടു, രാജാക്കന്മാര്‍ നിന്നെ കണ്ടു രസിക്കത്തക്കവണ്ണം നിന്നെ അവരുടെ മുമ്പിൽ ഇട്ടുകളഞ്ഞു.</verse>
				<verse number="18">നിന്‍റെ അകൃത്യബാഹുല്യംകൊണ്ടും നിന്‍റെ വ്യാപാരത്തിന്‍റെ നീതികേടുകൊണ്ടും നീ നിന്‍റെ വിശുദ്ധമന്ദിരങ്ങളെ അശുദ്ധമാക്കി; അതുകൊണ്ടു ഞാന്‍ നിന്‍റെ നടുവിൽനിന്ന് ഒരു തീ പുറപ്പെടുവിക്കും; അതു നിന്നെ ദഹിപ്പിച്ചുകളയും; നിന്നെ കാണുന്ന ഏവരുടെയും മുമ്പിൽ ഞാന്‍ നിന്നെ നിലത്തു ഭസ്മമാക്കിക്കളയും.</verse>
				<verse number="19">ജാതികളിൽ നിന്നെ അറിയുന്നവരെല്ലാവരും നിന്നെ കണ്ട് സ്തംഭിച്ചുപോകും; നിനക്കു ശീഘ്രനാശം ഭവിച്ചിട്ട് നീ സദാകാലത്തേക്കും ഇല്ലാതെയാകും.</verse>
				<verse number="20">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="21">മനുഷ്യപുത്രാ, നീ സീദോനുനേരേ മുഖംതിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടത്:</verse>
				<verse number="22">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സീദോനേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെ നടുവിൽ എന്നെത്തന്നെ മഹത്ത്വീകരിക്കും; ഞാന്‍ അതിൽ ന്യായവിധികളെ നടത്തി എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും</verse>
				<verse number="23">ഞാന്‍ അതിൽ മഹാമാരിയും അതിന്‍റെ വീഥികളിൽ രക്തവും അയയ്ക്കും; ചുറ്റിലുംനിന്ന് അതിന്‍റെ നേരേ വരുന്ന വാള്‍കൊണ്ടു നിഹതന്മാരായവര്‍ അതിന്‍റെ നടുവിൽ വീഴും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="24">യിസ്രായേൽഗൃഹത്തെ നിന്ദിച്ചവരായി അവരുടെ ചുറ്റുമുള്ള എല്ലാവരിലുംനിന്ന് കുത്തുന്ന പറക്കാരയും നോവിക്കുന്ന മുള്ളും ഇനി അവര്‍ക്കുണ്ടാകയില്ല; ഞാന്‍ യഹോവയായ കര്‍ത്താവ് എന്ന് അവര്‍ അറിയും.</verse>
				<verse number="25">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേൽഗൃഹത്തെ അവര്‍ ചിതറിപ്പോയിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു ശേഖരിച്ചു ജാതികള്‍ കാണ്‍കെ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിക്കുമ്പോള്‍, ഞാന്‍ എന്‍റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത് അവര്‍ പാര്‍ക്കും.</verse>
				<verse number="26">അവര്‍ അതിൽ നിര്‍ഭയമായി വസിക്കും; അതേ, അവര്‍ വീടുകളെ പണിത് മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാന്‍ ന്യായവിധികളെ നടത്തുമ്പോള്‍ അവര്‍ നിര്‍ഭയമായി വസിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവ എന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="29">
				<verse number="1">പത്താം ആണ്ട്, പത്താം മാസം, പന്ത്രണ്ടാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോന്‍റെ നേരേ മുഖംതിരിച്ച് അവനെക്കുറിച്ചും എല്ലാ മിസ്രയീമിനെക്കുറിച്ചും പ്രവചിച്ചുപറയേണ്ടതെന്തെന്നാൽ:</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീംരാജാവായ ഫറവോനേ, തന്‍റെ നദികളുടെ നടുവിൽ കിടന്ന്: ഈ നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ എനിക്കായിട്ടുണ്ടാക്കിയിരിക്കുന്നു എന്നു പറയുന്ന മഹാനക്രമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.</verse>
				<verse number="4">ഞാന്‍ നിന്‍റെ ചെകിളയിൽ ചൂണ്ടൽ കൊളുത്തി നിന്‍റെ നദികളിലെ മത്സ്യങ്ങളെ നിന്‍റെ ചെതുമ്പലിൽ പറ്റുമാറാക്കി നിന്നെ നിന്‍റെ നദികളുടെ നടുവിൽനിന്നു വലിച്ചുകയറ്റും; നിന്‍റെ നദികളിലെ മത്സ്യമൊക്കെയും നിന്‍റെ ചെതുമ്പലിൽ പറ്റിയിരിക്കും.</verse>
				<verse number="5">ഞാന്‍ നിന്നെയും നിന്‍റെ നദികളിലെ മത്സ്യങ്ങളെയൊക്കെയും മരുഭൂമിയിൽ എറിഞ്ഞുകളയും; നീ വെളിമ്പ്രദേശത്തു വീഴും; ആരും നിന്നെ പെറുക്കുകയോ ശേഖരിക്കയോ ചെയ്കയില്ല; ഞാന്‍ നിന്നെ കാട്ടുമൃഗങ്ങള്‍ക്കും ആകാശത്തിലെ പക്ഷികള്‍ക്കും ഇരയായി കൊടുക്കും.</verse>
				<verse number="6">മിസ്രയീംനിവാസികള്‍ യിസ്രായേൽഗൃഹത്തിന് ഒരു ഓടക്കോലായിരുന്നതുകൊണ്ട് അവരൊക്കെയും ഞാന്‍ യഹോവ എന്ന് അറിയും.</verse>
				<verse number="7">അവര്‍ നിന്നെ കൈയിൽ പിടിച്ചപ്പോഴേക്കു നീ ഒടിഞ്ഞ് അവരുടെ തോള്‍ ഒക്കെയും കീറിക്കളഞ്ഞു; അവര്‍ ഊന്നിയപ്പോഴേക്ക് നീ ഒടിഞ്ഞ് അവരുടെ നടുവൊക്കെയും കുലുങ്ങുമാറാക്കി.</verse>
				<verse number="8">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്‍റെ നേരേ വാള്‍ വരുത്തി നിങ്കൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ചുകളയും.</verse>
				<verse number="9">മിസ്രയീംദേശം പാഴും ശൂന്യവുമായിത്തീരും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും; നദി എനിക്കുള്ളതാകുന്നു; ഞാന്‍ അതിനെ ഉണ്ടാക്കിയിരിക്കുന്നു എന്ന് അവന്‍ പറഞ്ഞുവല്ലോ.</verse>
				<verse number="10">അതുകൊണ്ടു ഞാന്‍ നിനക്കും നിന്‍റെ നദികള്‍ക്കും വിരോധമായിരുന്ന് മിസ്രയീംദേശത്തെ സെവേനെഗോപുരംമുതൽ കൂശിന്‍റെ അതിര്‍ത്തിവരെ അശേഷം പാഴും ശൂന്യവുമാക്കും.</verse>
				<verse number="11">മനുഷ്യന്‍റെ കാൽ അതിൽക്കൂടി കടന്നുപോകയില്ല; മൃഗത്തിന്‍റെ കാൽ അതിൽ ചവിട്ടുകയുമില്ല; നാല്പത് സംവത്സരത്തേക്ക് അതിൽ നിവാസികള്‍ ഇല്ലാതെയിരിക്കും.</verse>
				<verse number="12">ഞാന്‍ മിസ്രയീംദേശത്തെ ശൂന്യദേശങ്ങളുടെ കൂട്ടത്തിൽ ശൂന്യമാക്കും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ നാല്പതു സംവത്സരത്തേക്കു ശൂന്യമായിരിക്കും; ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.</verse>
				<verse number="13">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നാല്പതു സംവത്സരം കഴിഞ്ഞിട്ട് ഞാന്‍ മിസ്രയീമ്യരെ അവര്‍ ചിന്നിപ്പോയിരിക്കുന്ന ജാതികളിൽനിന്നു ശേഖരിക്കും.</verse>
				<verse number="14">ഞാന്‍ മിസ്രയീമിന്‍റെ പ്രവാസം മാറ്റി അവരെ അവരുടെ ജന്മദേശമായ പത്രോസ്ദേശത്തേക്കു മടക്കിവരുത്തും; അവിടെ അവര്‍ ഒരു ഹീനരാജ്യമായിരിക്കും.</verse>
				<verse number="15">അതു രാജ്യങ്ങളിൽവച്ച് അതിഹീനമായിരിക്കും; ഇനി ജാതികള്‍ക്കു മേലായി അതു തന്നെത്താന്‍ ഉയര്‍ത്തുകയും ഇല്ല; അവര്‍ ജാതികളുടെമേൽ വാഴാതവണ്ണം ഞാന്‍ അവരെ കുറച്ചുകളയും.</verse>
				<verse number="16">യിസ്രായേൽഗൃഹം തിരിഞ്ഞ് അവരെ നോക്കുമ്പോള്‍, അത് ഇനി അവരുടെ അകൃത്യം ഓര്‍പ്പിക്കുന്നതായൊരു ശരണമായിരിക്കയില്ല; ഞാന്‍ യഹോവയായ കര്‍ത്താവ് എന്ന് അവര്‍ അറിയും.</verse>
				<verse number="17">ഇരുപത്തേഴാം ആണ്ട്, ഒന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="18">മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസര്‍ സോരിന്‍റെ നേരേ തന്‍റെ സൈന്യത്തെക്കൊണ്ടു വലിയ വേല ചെയ്യിച്ചു; എല്ലാ തലയും കഷണ്ടിയായി; എല്ലാ ചുമലും തോലുരിഞ്ഞു പോയി; എങ്കിലും സോരിനു വിരോധമായി ചെയ്ത വേലയ്ക്ക് അവനോ അവന്‍റെ സൈന്യത്തിനോ അവിടെനിന്നു പ്രതിഫലം കിട്ടിയില്ല.</verse>
				<verse number="19">അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മിസ്രയീംദേശത്തെ ബാബേൽരാജാവായ നെബൂഖദ്നേസരിനു കൊടുക്കും; അവന്‍ അതിലെ സമ്പത്ത് എടുത്ത് അതിനെ കൊള്ളയിട്ടു കവര്‍ച്ചചെയ്യും; അത് അവന്‍റെ സൈന്യത്തിനു പ്രതിഫലമായിരിക്കും.</verse>
				<verse number="20">ഞാന്‍ അവനു മിസ്രയീംദേശത്തെ അവന്‍ ചെയ്ത വേലയ്ക്കു പ്രതിഫലമായി കൊടുക്കുന്നു; അവര്‍ എനിക്കായിട്ടല്ലോ പ്രവര്‍ത്തിച്ചത് എന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="21">അന്നാളിൽ ഞാന്‍ യിസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളയ്ക്കുമാറാക്കി അവരുടെ നടുവിൽ നിനക്ക് തുറന്ന വായ് നല്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="30">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ നീ പ്രവചിച്ചുപറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അയ്യോ, കഷ്ടദിവസം! എന്നു മുറയിടുവിന്‍.</verse>
				<verse number="3">നാള്‍ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നെ ആയിരിക്കും.</verse>
				<verse number="4">മിസ്രയീമിന്‍റെ നേരേ വാള്‍ വരും; മിസ്രയീമിൽ നിഹതന്മാര്‍ വീഴുകയും അവര്‍ അതിലെ സമ്പത്ത് അപഹരിക്കയും അതിന്‍റെ അടിസ്ഥാനങ്ങള്‍ ഇടിക്കയും ചെയ്യുമ്പോള്‍ കൂശിൽ അതിവേദനയുണ്ടാകും.</verse>
				<verse number="5">കൂശ്യരും പൂത്യരും ലൂദ്യരും സമ്മിശ്രജാതികളൊക്കെയും കൂബ്യരും സഖ്യതയിൽപ്പെട്ട ദേശക്കാരും അവരോടുകൂടെ വാള്‍കൊണ്ടു വീഴും.</verse>
				<verse number="6">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിനെ താങ്ങുന്നവര്‍ വീഴും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം താണുപോകും; സെവേനെഗോപുരംമുതൽ അവര്‍ വാള്‍കൊണ്ടു വീഴും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="7">അവര്‍ ശൂന്യദേശങ്ങളുടെ മധ്യേ ശൂന്യമായിപ്പോകും; അതിലെ പട്ടണങ്ങള്‍ ശൂന്യപട്ടണങ്ങളുടെ കൂട്ടത്തിൽ ആയിരിക്കും.</verse>
				<verse number="8">ഞാന്‍ മിസ്രയീമിനു തീ വച്ചിട്ട് അതിന്‍റെ സഹായക്കാരൊക്കെയും തകര്‍ന്നുപോകുമ്പോള്‍ ഞാന്‍ യഹോവയെന്ന് അവര്‍ അറിയും.</verse>
				<verse number="9">ആ നാളിൽ ദൂതന്മാര്‍ നിശ്ചിന്തന്മാരായ കൂശ്യരെ ഭയപ്പെടുത്തേണ്ടതിനു കപ്പലുകളിൽ കയറി എന്‍റെ മുമ്പിൽനിന്നു പുറപ്പെടും; അപ്പോള്‍ മിസ്രയീമിന്‍റെ നാളിൽ എന്നപോലെ അവര്‍ക്ക് അതിവേദന ഉണ്ടാകും; ഇതാ, അതു വരുന്നു.</verse>
				<verse number="10">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ബാബേൽരാജാവായ നെബൂഖദ്നേസരിന്‍റെ കൈയാൽ മിസ്രയീമിന്‍റെ പുരുഷാരത്തെ ഇല്ലാതാക്കും.</verse>
				<verse number="11">ദേശത്തെ നശിപ്പിക്കേണ്ടതിന് അവനെയും അവനോടുകൂടെ ജാതികളിൽ ഭയങ്കരന്മാരായ അവന്‍റെ ജനത്തെയും വരുത്തും; അവര്‍ മിസ്രയീമിന്‍റെ നേരേ വാള്‍ ഊരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.</verse>
				<verse number="12">ഞാന്‍ നദികളെ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാര്‍ക്ക് വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാന്‍ അന്യജാതികളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="13">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ വിഗ്രഹങ്ങളെ നശിപ്പിച്ച് അവരുടെ മിഥ്യാമൂര്‍ത്തികളെ നോഫിൽനിന്ന് ഇല്ലാതാക്കും; ഇനി മിസ്രയീംദേശത്തുനിന്ന് ഒരു പ്രഭു ഉദ്ഭവിക്കയില്ല; ഞാന്‍ മിസ്രയീംദേശത്തു ഭയം വരുത്തും.</verse>
				<verse number="14">ഞാന്‍ പത്രോസിനെ ശൂന്യമാക്കും; സോവാനു തീ വയ്ക്കും; നോവിൽ ന്യായവിധി നടത്തും,</verse>
				<verse number="15">മിസ്രയീമിന്‍റെ കോട്ടയായ സീനിൽ ഞാന്‍ എന്‍റെ ക്രോധം പകരും; ഞാന്‍ നോവിലെ പുരുഷാരത്തെ ഛേദിച്ചുകളയും.</verse>
				<verse number="16">ഞാന്‍ മിസ്രയീമിനു തീ വയ്ക്കും; സീന്‍ അതിവേദനയിൽ ആകും; നോവ് പിളര്‍ന്നുപോകും; നോഫിനു പകൽസമയത്തു വൈരികള്‍ ഉണ്ടാകും.</verse>
				<verse number="17">ആവെനിലെയും പി-ബേസെത്തിലെയും യൗവനക്കാര്‍ വാള്‍കൊണ്ടു വീഴും; അവയോ പ്രവാസത്തിലേക്കു പോകേണ്ടിവരും.</verse>
				<verse number="18">ഞാന്‍ മിസ്രയീമിന്‍റെ നുകം ഒടിച്ച് അവളുടെ ബലത്തിന്‍റെ പ്രതാപം ഇല്ലാതാക്കുമ്പോള്‍ തഹഫ്നേഹെസിൽ പകൽ ഇരുണ്ടുപോകും; അവളെയോ ഒരു മേഘം മൂടും; അവളുടെ പുത്രിമാര്‍ പ്രവാസത്തിലേക്കു പോകേണ്ടിവരും.</verse>
				<verse number="19">ഇങ്ങനെ ഞാന്‍ മിസ്രയീമിൽ ന്യായവിധികളെ നടത്തും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="20">പതിനൊന്നാമാണ്ട്, ഒന്നാം മാസം ഏഴാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="21">മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്‍റെ ഭുജത്തെ ഞാന്‍ ഒടിച്ചിരിക്കുന്നു; അതു വാള്‍ പിടിപ്പാന്‍ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിന് മരുന്നുവച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.</verse>
				<verse number="22">അതുകൊണ്ട് യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മിസ്രയീംരാജാവായ ഫറവോനു വിരോധമായിരിക്കുന്നു; ഞാന്‍ അവന്‍റെ ഭുജങ്ങളെ, ബലമുള്ളതിനെയും ഒടിഞ്ഞിരിക്കുന്നതിനെയും തന്നെ, ഒടിച്ചുകളയും; വാളിനെ ഞാന്‍ അവന്‍റെ കൈയിൽനിന്നു വീഴിച്ചുകളകയും ചെയ്യും.</verse>
				<verse number="23">ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ച് ദേശങ്ങളിൽ ചിതറിച്ചുകളയും.</verse>
				<verse number="24">ഞാന്‍ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തി എന്‍റെ വാളിനെ അവന്‍റെ കൈയിൽ കൊടുക്കും; ഫറവോന്‍റെ ഭുജങ്ങളെയോ ഞാന്‍ ഒടിച്ചുകളയും; മുറിവേറ്റവന്‍ ഞരങ്ങുന്നതുപോലെ അവന്‍ അവന്‍റെ മുമ്പിൽ ഞരങ്ങും.</verse>
				<verse number="25">ഇങ്ങനെ ഞാന്‍ ബാബേൽരാജാവിന്‍റെ ഭുജങ്ങളെ ബലപ്പെടുത്തും; ഫറവോന്‍റെ ഭുജങ്ങള്‍ വീണുപോകും; ഞാന്‍ എന്‍റെ വാളിനെ ബാബേൽരാജാവിന്‍റെ കൈയിൽ കൊടുത്തിട്ട് അവന്‍ അതിനെ മിസ്രയീംദേശത്തിന്‍റെ നേരേ ഓങ്ങുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="26">ഞാന്‍ മിസ്രയീമ്യരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു ദേശങ്ങളിൽ ചിതറിച്ചുകളയും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="31">
				<verse number="1">പതിനൊന്നാം ആണ്ട്, മൂന്നാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനോടും അവന്‍റെ പുരുഷാരത്തോടും പറയേണ്ടത്: നിന്‍റെ മഹത്ത്വത്തിൽ നീ ആര്‍ക്കു സമന്‍?</verse>
				<verse number="3">അശ്ശൂര്‍ ലെബാനോനിൽ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളര്‍ച്ചയോടുംകൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്‍റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.</verse>
				<verse number="4">വെള്ളം അതിനെ വളര്‍ത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്‍റെ നദികള്‍ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്‍റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്ക് അയച്ചുകൊടുത്തു.</verse>
				<verse number="5">അതുകൊണ്ട് അതു വളര്‍ന്നു വയലിലെ സകല വൃക്ഷങ്ങളെക്കാളും പൊങ്ങി; അത് വെള്ളത്തിന്‍റെ പെരുപ്പംകൊണ്ടു പടര്‍ന്ന് തന്‍റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.</verse>
				<verse number="6">അതിന്‍റെ ചില്ലികളിൽ ആകാശത്തിലെ പറവയൊക്കെയും കൂടുണ്ടാക്കി; അതിന്‍റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗമൊക്കെയും പെറ്റുകിടന്നു; അതിന്‍റെ തണലിൽ വലിയ ജാതികളൊക്കെയും പാര്‍ത്തു.</verse>
				<verse number="7">ഇങ്ങനെ അതിന്‍റെ വേര്‍ വളരെ വെള്ളത്തിനരികെ ആയിരുന്നതുകൊണ്ട് അത് വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.</verse>
				<verse number="8">ദൈവത്തിന്‍റെ തോട്ടത്തിലെ ദേവദാരുക്കള്‍ക്ക് അതിനെ മറപ്പാന്‍ കഴിഞ്ഞില്ല; സരളവൃക്ഷങ്ങള്‍ അതിന്‍റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞിൽവൃക്ഷങ്ങള്‍ അതിന്‍റെ ചില്ലികളോട് ഒത്തിരുന്നില്ല; ദൈവത്തിന്‍റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയിൽ അതിനോടു സമമായിരുന്നതുമില്ല.</verse>
				<verse number="9">കൊമ്പുകളുടെ പെരുപ്പംകൊണ്ടു ഞാന്‍ അതിനു ഭംഗി വരുത്തിയതിനാൽ ദൈവത്തിന്‍റെ തോട്ടമായ ഏദെനിലെ സകല വൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടു.</verse>
				<verse number="10">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു വളര്‍ന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്‍റെ ഹൃദയം തന്‍റെ വളര്‍ച്ചയിങ്കൽ ഗര്‍വിച്ചുപോയതുകൊണ്ടു</verse>
				<verse number="11">ഞാന്‍ അതിനെ ജാതികളിൽ ബലവാനായവന്‍റെ കൈയിൽ ഏല്പിക്കും; അവന്‍ അതിനോട് ഇടപെടും; അതിന്‍റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.</verse>
				<verse number="12">ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാര്‍ അതിനെ വെട്ടി തള്ളിയിട്ടു; അതിന്‍റെ കൊമ്പുകള്‍ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്‍റെ ശാഖകള്‍ ദേശത്തിലെ എല്ലാ തോടുകളുടെയും അരികത്ത് ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകല ജാതികളും അതിന്‍റെ തണൽ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.</verse>
				<verse number="13">വീണുകിടക്കുന്ന അതിന്‍റെ തടിമേൽ ആകാശത്തിലെ പറവയൊക്കെയും പാര്‍ക്കും; അതിന്‍റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗമൊക്കെയും വരും.</verse>
				<verse number="14">വെള്ളത്തിനരികെയുള്ള സകല വൃക്ഷങ്ങളും ഉയരം ഹേതുവായി ഗര്‍വിക്കയോ തുഞ്ചം മേഘങ്ങളോളം നീട്ടുകയോ വെള്ളം കുടിക്കുന്നവരായ അവരുടെ സകല ബലശാലികളും തങ്ങളുടെ ഉയര്‍ച്ചയിങ്കൽ നിഗളിച്ചു നില്ക്കയോ ചെയ്യാതിരിക്കേണ്ടതിനു തന്നെ; അവരൊക്കെയും മനുഷ്യപുത്രന്മാരുടെ ഇടയിൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിന് ഏല്പിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="15">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അതു പാതാളത്തിൽ ഇറങ്ങിപ്പോയ നാളിൽ ഞാന്‍ ഒരു വിലാപം കഴിപ്പിച്ചു; അതിനുവേണ്ടി ആഴത്തെ മൂടി പെരുവെള്ളം കെട്ടിനില്പാന്‍ തക്കവണ്ണം അതിന്‍റെ നദികളെ തടുത്തു; അതുനിമിത്തം ഞാന്‍ ലെബാനോനെ കറുപ്പുടുപ്പിച്ചു; കാട്ടിലെ സകല വൃക്ഷങ്ങളും അതുനിമിത്തം ക്ഷീണിച്ചുപോയി.</verse>
				<verse number="16">ഞാന്‍ അതിനെ കുഴിയിൽ ഇറങ്ങുന്നവരോടു കൂടെ പാതാളത്തിൽ തള്ളിയിട്ടപ്പോള്‍, അതിന്‍റെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഞാന്‍ ജാതികളെ നടുങ്ങുമാറാക്കി; ഏദെനിലെ സകല വൃക്ഷങ്ങളും ലെബാനോനിലെ ശ്രേഷ്ഠവും ഉത്തമവുമായി വെള്ളം കുടിക്കുന്ന സകല വൃക്ഷങ്ങളും ഭൂമിയുടെ അധോഭാഗത്ത് ആശ്വാസം പ്രാപിച്ചു.</verse>
				<verse number="17">അവയും അതിനോടുകൂടെ വാളാൽ നിഹതന്മാരായവരുടെ അടുക്കൽ പാതാളത്തിൽ ഇറങ്ങിപ്പോയി; അതിന്‍റെ തുണയായി അതിന്‍റെ നിഴലിൽ ജാതികളുടെ മധ്യേ പാര്‍ത്തവര്‍ തന്നെ.</verse>
				<verse number="18">അങ്ങനെ നീ മഹത്ത്വത്തിലും വലിപ്പത്തിലും ഏദെനിലെ വൃക്ഷങ്ങളിൽ ഏതിനോടു തുല്യമാകുന്നു? എന്നാൽ നീ ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോകേണ്ടിവരും; വാളാൽ നിഹതന്മാരായവരോടുകൂടെ നീ അഗ്രചര്‍മികളുടെ ഇടയിൽ കിടക്കും. ഫറവോനും അവന്‍റെ സകല പുരുഷാരവും തന്നെ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="32">
				<verse number="1">പന്ത്രണ്ടാം ആണ്ട്, പന്ത്രണ്ടാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ മിസ്രയീംരാജാവായ ഫറവോനെക്കുറിച്ച് ഒരു വിലാപം തുടങ്ങി അവനോടു പറയേണ്ടത്: ജാതികളിൽ ബാലസിംഹമായുള്ളോവേ, നീ നശിച്ചിരിക്കുന്നു; നീ കടലിലെ നക്രംപോലെ ആയിരുന്നു; നീ നദികളിൽ ചാടി കാൽകൊണ്ടു വെള്ളം കലക്കി നദികളെ അഴുക്കാക്കിക്കളഞ്ഞു.</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ അനേകം ജാതികളുടെ കൂട്ടത്തെക്കൊണ്ടു നിന്‍റെമേൽ എന്‍റെ വലയെ വീശിക്കും; അവര്‍ എന്‍റെ വലയിൽ നിന്നെ വലിച്ചെടുക്കും.</verse>
				<verse number="4">ഞാന്‍ നിന്നെ കരയ്ക്ക് വലിച്ചിടും; നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; ആകാശത്തിലെ പറവയൊക്കെയും നിന്‍റെമേൽ ഇരിക്കുമാറാക്കി; സര്‍വഭൂമിയിലെയും മൃഗങ്ങള്‍ക്കു നിന്നെ ഇരയാക്കി തൃപ്തിവരുത്തും.</verse>
				<verse number="5">ഞാന്‍ നിന്‍റെ മാംസത്തെ പര്‍വതങ്ങളിന്മേൽ കൂട്ടി നിന്‍റെ പിണംകൊണ്ടു താഴ്വരകളെ നിറയ്ക്കും.</verse>
				<verse number="6">ഞാന്‍ നിന്‍റെ ചെളിനിലത്തെ മലകളോളം നിന്‍റെ രക്തംകൊണ്ടു നനയ്ക്കും; നീര്‍ച്ചാലുകള്‍ നിന്നാൽ നിറയും.</verse>
				<verse number="7">നിന്നെ കെടുത്തുകളയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാന്‍ സൂര്യനെ മേഘംകൊണ്ടു മറയ്ക്കും; ചന്ദ്രന്‍ പ്രകാശം നല്കുകയും ഇല്ല.</verse>
				<verse number="8">ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെയൊക്കെയും ഞാന്‍ നിന്‍റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്‍റെ ദേശത്തിൽ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="9">നിന്‍റെ നാശം ജാതികളുടെ ഇടയിലും നീ അറിയാത്ത ദേശങ്ങളോളവും പ്രസിദ്ധമാക്കുമ്പോള്‍ ഞാന്‍ അനേകജാതികളുടെ ഹൃദയങ്ങളെ വ്യസനിപ്പിക്കും.</verse>
				<verse number="10">ഞാന്‍ അനേകം ജാതികളെ നിന്നെച്ചൊല്ലി സ്തംഭിക്കുമാറാക്കും; അവരുടെ രാജാക്കന്മാര്‍ കാണ്‍കെ ഞാന്‍ എന്‍റെ വാള്‍ വീശുമ്പോള്‍, അവര്‍ നിന്‍റെ നിമിത്തം അത്യന്തം പേടിച്ചുപോകും; നിന്‍റെ വീഴ്ചയുടെ നാളിൽ അവര്‍ ഓരോരുത്തനും താന്താന്‍റെ പ്രാണനെ ഓര്‍ത്തു മാത്രതോറും വിറയ്ക്കും.</verse>
				<verse number="11">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവിന്‍റെ വാള്‍ നിന്‍റെ നേരേ വരും.</verse>
				<verse number="12">വീരന്മാരുടെ വാള്‍കൊണ്ടു ഞാന്‍ നിന്‍റെ പുരുഷാരത്തെ വീഴുമാറാക്കും; അവരെല്ലാവരും ജാതികളിൽ വച്ച് ഉഗ്രന്മാര്‍; അവര്‍ മിസ്രയീമിന്‍റെ പ്രതാപത്തെ ശൂന്യമാക്കും; അതിലെ പുരുഷാരമൊക്കെയും നശിച്ചു പോകും.</verse>
				<verse number="13">വളരെ വെള്ളത്തിനരികെ നിന്ന് ഞാന്‍ അതിലെ സകല മൃഗങ്ങളെയും നശിപ്പിക്കും ഇനിമേൽ മനുഷ്യന്‍റെ കാൽ അതിനെ കലക്കുകയില്ല; മൃഗങ്ങളുടെ കുളമ്പും അതിനെ കലക്കുകയില്ല.</verse>
				<verse number="14">ആ കാലത്തു ഞാന്‍ അവരുടെ വെള്ളം തെളിയുമാറാക്കി അവരുടെ നദികളെ എണ്ണപോലെ ഒഴുകുമാറാക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="15">ഞാന്‍ മിസ്രയീംദേശത്തെ പാഴാക്കി ദേശം ശൂന്യമായി അതിലുള്ളതൊക്കെയും ഇല്ലാതാകുമ്പോഴും ഞാന്‍ അതിലെ നിവാസികളെയൊക്കെയും നശിപ്പിക്കുമ്പോഴും, ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="16">അവര്‍ അതിനെക്കുറിച്ചു വിലപിക്കുന്ന വിലാപം ഇതത്രേ; ജാതികളുടെ പുത്രിമാര്‍ ഇതു ചൊല്ലി വിലപിക്കും; അവര്‍ മിസ്രയീമിനെക്കുറിച്ചും അതിലെ സകല പുരുഷന്മാരെക്കുറിച്ചും ഇതു ചൊല്ലി വിലപിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="17">പന്ത്രണ്ടാം ആണ്ട്, ആ മാസം പതിനഞ്ചാം തീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="18">മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ച് അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.</verse>
				<verse number="19">സൗന്ദര്യത്തിൽ നീ ആരെക്കാള്‍ വിശേഷപ്പെട്ടിരിക്കുന്നു? നീ ഇറങ്ങിച്ചെന്ന് അഗ്രചര്‍മികളുടെ കൂട്ടത്തിൽ കിടക്കുക.</verse>
				<verse number="20">വാളാൽ നിഹതന്മാരായവരുടെ നടുവിൽ അവര്‍ വീഴും; വാള്‍ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്‍റെ സകല പുരുഷാരത്തെയും വലിച്ചു കൊണ്ടുപോകുവിന്‍.</verse>
				<verse number="21">വീരന്മാരിൽ ബലവാന്മാരായവര്‍ അവന്‍റെ സഹായക്കാരോടുകൂടെ പാതാളത്തിന്‍റെ നടുവിൽനിന്ന് അവനോടു സംസാരിക്കും; അഗ്രചര്‍മികളായി വാളാൽ നിഹതന്മാരായവര്‍ ഇറങ്ങിച്ചെന്ന് അവിടെ കിടക്കുന്നു.</verse>
				<verse number="22">അവിടെ അശ്ശൂരും അതിന്‍റെ സര്‍വസമൂഹവും ഉണ്ട്; അവന്‍റെ ശവക്കുഴികള്‍ അവന്‍റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണവര്‍ തന്നെ.</verse>
				<verse number="23">അവരുടെ ശവക്കുഴികള്‍ പാതാളത്തിന്‍റെ അങ്ങേയറ്റത്തിരിക്കുന്നു; അതിന്‍റെ സമൂഹം അതിന്‍റെ ശവക്കുഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയ അവരെല്ലാവരും വാളാൽ നിഹതന്മാരായി വീണിരിക്കുന്നു.</verse>
				<verse number="24">അവിടെ ഏലാമും അതിന്‍റെ ശവക്കുഴിയുടെ ചുറ്റും അതിന്‍റെ സകല പുരുഷാരവും ഉണ്ട്; അവര്‍ എല്ലാവരും വാളാൽ നിഹതന്മാരായി വീണ് അഗ്രചര്‍മികളായി ഭൂമിയുടെ അധോഭാഗത്ത് ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെദേശത്ത് അവര്‍ ഭീതി പരത്തി; എങ്കിലും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ അവര്‍ ലജ്ജ വഹിക്കുന്നു.</verse>
				<verse number="25">നിഹതന്മാരുടെ മധ്യേ അവര്‍ അതിനും അതിന്‍റെ സകല പുരുഷാരത്തിനും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്‍റെ ശവക്കുഴികള്‍ അതിന്‍റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചര്‍മികളായി വാളാൽ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്ത് അവര്‍ ഭീതി പരത്തിയിരിക്കയാൽ കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മധ്യേ അതു കിടക്കുന്നു.</verse>
				<verse number="26">അവിടെ മേശെക്കും തൂബലും അതിന്‍റെ സകല പുരുഷാരവും ഉണ്ട്; അതിന്‍റെ ശവക്കുഴികള്‍ അതിന്‍റെ ചുറ്റും ഇരിക്കുന്നു; അവര്‍ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാൽ അവരൊക്കെയും അഗ്രചര്‍മികളായി വാളാൽ നിഹതന്മാരായിരിക്കുന്നു.</verse>
				<verse number="27">അവര്‍ ജീവനുള്ളവരുടെ ദേശത്തു വീരന്മാര്‍ക്ക് ഭീതി ആയിരുന്നതുകൊണ്ട് തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേൽ ചുമന്നും തങ്ങളുടെ വാളുകളെ തലയ്ക്കു കീഴെ വച്ചുംകൊണ്ട് അഗ്രചര്‍മികളിൽ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തിൽ ഇറങ്ങിയവരുടെ കൂട്ടത്തിൽ കിടക്കേണ്ടതല്ലയോ?</verse>
				<verse number="28">നീയോ അഗ്രചര്‍മികളുടെ കൂട്ടത്തിൽ തകര്‍ന്നുപോകയും വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും.</verse>
				<verse number="29">അവിടെ എദോമും അതിന്‍റെ രാജാക്കന്മാരും സകല പ്രഭുക്കന്മാരും ഉണ്ട്; അവര്‍ തങ്ങളുടെ വല്ലഭത്വത്തിൽ വാളാൽ നിഹതന്മാരായവരുടെ കൂട്ടത്തിൽ കിടക്കേണ്ടിവന്നു; അവര്‍ അഗ്രചര്‍മികളോടും കുഴിയിൽ ഇറങ്ങുന്നവരോടുംകൂടെ കിടക്കുന്നു.</verse>
				<verse number="30">അവിടെ വടക്കേ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടുകൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ട്; അവര്‍ തങ്ങളുടെ വല്ലഭത്വത്താൽ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവര്‍ അഗ്രചര്‍മികളായി വാളാൽ നിഹതന്മാരായവരോടുകൂടെ കിടക്കുകയും കുഴിയിൽ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.</verse>
				<verse number="31">അവരെ ഫറവോന്‍ കണ്ടു തന്‍റെ സകല പുരുഷാരത്തെയുംകുറിച്ച് ആശ്വസിക്കും; ഫറവോനും അവന്‍റെ സകല സൈന്യവും വാളാൽ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="32">ഞാനല്ലോ അവന്‍റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയത്; ഫറവോനും അവന്‍റെ പുരുഷാരമൊക്കെയും വാളാൽ നിഹതന്മാരായവരോടുകൂടെ അഗ്രചര്‍മികളുടെ കൂട്ടത്തിൽ കിടക്കേണ്ടിവരും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="33">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പ്രവചിച്ചു പറയേണ്ടത്: ഞാന്‍ ഒരു ദേശത്തിന്‍റെ നേരേ വാള്‍ വരുത്തുമ്പോള്‍, ആ ദേശത്തിലെ ജനം തങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരു പുരുഷനെ തിരഞ്ഞെടുത്തു കാവല്ക്കാരനാക്കി വച്ചാൽ,</verse>
				<verse number="3">ദേശത്തിന്‍റെ നേരേ വാള്‍ വരുന്നതു കണ്ടിട്ട് അവന്‍ കാഹളം ഊതി ജനത്തെ ഓര്‍മപ്പെടുത്തുമ്പോള്‍</verse>
				<verse number="4">ആരെങ്കിലും കാഹളനാദം കേട്ട് കരുതിക്കൊള്ളാതെ ഇരുന്നാൽ, വാള്‍ വന്ന് അവനെ ഛേദിച്ചുകളയുന്നു എങ്കിൽ അവന്‍റെ രക്തം അവന്‍റെ തലമേൽ തന്നെ ഇരിക്കും.</verse>
				<verse number="5">അവന്‍ കാഹളനാദം കേട്ടിട്ടു കരുതിക്കൊണ്ടില്ല; അവന്‍റെ രക്തം അവന്‍റെമേൽ ഇരിക്കും; കരുതിക്കൊണ്ടിരുന്നുവെങ്കിൽ അവന്‍ തന്‍റെ പ്രാണനെ രക്ഷിക്കുമായിരുന്നു.</verse>
				<verse number="6">എന്നാൽ കാവല്ക്കാരന്‍ വാള്‍ വരുന്നതുകണ്ടു കാഹളം ഊതാതെയും ജനം കരുതിക്കൊള്ളാതെയും ഇരുന്നിട്ടു വാള്‍ വന്ന് അവരുടെ ഇടയിൽനിന്ന് ഒരുത്തനെ ഛേദിച്ചുകളയുന്നു എങ്കിൽ, ഇവന്‍ തന്‍റെ അകൃത്യം നിമിത്തം ഛേദിക്കപ്പെട്ടുപോയി എങ്കിലും അവന്‍റെ രക്തം ഞാന്‍ കാവല്ക്കാരനോടു ചോദിക്കും.</verse>
				<verse number="7">അതുപോലെ മനുഷ്യപുത്രാ, ഞാന്‍ നിന്നെ യിസ്രായേൽഗൃഹത്തിനു കാവല്ക്കാരനാക്കി വച്ചിരിക്കുന്നു; നീ എന്‍റെ വായിൽനിന്ന് വചനം കേട്ട് എന്‍റെ നാമത്തിൽ അവരെ ഓര്‍മപ്പെടുത്തേണം.</verse>
				<verse number="8">ഞാന്‍ ദുഷ്ടനോട്: ദുഷ്ടാ, നീ മരിക്കും എന്നു കല്പിക്കുമ്പോള്‍ ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിവാന്‍ കരുതിക്കൊള്ളത്തക്കവണ്ണം നീ അവനെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടന്‍ തന്‍റെ അകൃത്യം നിമിത്തം മരിക്കും; അവന്‍റെ രക്തമോ ഞാന്‍ നിന്നോടു ചോദിക്കും.</verse>
				<verse number="9">എന്നാൽ ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിയേണ്ടതിനു നീ അവനെ ഓര്‍മപ്പെടുത്തീട്ടും അവന്‍ തന്‍റെ വഴി വിട്ടു തിരിയാഞ്ഞാൽ, അവന്‍ തന്‍റെ അകൃത്യം നിമിത്തം മരിക്കും; നീയോ, നിന്‍റെ പ്രാണനെ രക്ഷിച്ചിരിക്കുന്നു.</verse>
				<verse number="10">അതുകൊണ്ടു മനുഷ്യപുത്രാ, നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: ഞങ്ങളുടെ അതിക്രമങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവയാൽ ഞങ്ങള്‍ ക്ഷയിച്ചുപോകുന്നു; ഞങ്ങള്‍ എങ്ങനെ ജീവിച്ചിരിക്കും എന്നു നിങ്ങള്‍ പറയുന്നു.</verse>
				<verse number="11">എന്നാണ, ദുഷ്ടന്‍റെ മരണത്തിൽ അല്ല, ദുഷ്ടന്‍ തന്‍റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ അത്രേ എനിക്ക് ഇഷ്ടമുള്ളതെന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളെ വിട്ടുതിരിവിന്‍, തിരിവിന്‍; യിസ്രായേൽഗൃഹമേ, നിങ്ങള്‍ എന്തിനു മരിക്കുന്നു എന്ന് അവരോടു പറക.</verse>
				<verse number="12">മനുഷ്യപുത്രാ, നീ നിന്‍റെ സ്വജാതിക്കാരോടു പറയേണ്ടത്: നീതിമാന്‍ അതിക്രമം ചെയ്യുന്ന നാളിൽ അവന്‍റെ നീതി അവനെ രക്ഷിക്കയില്ല; ദുഷ്ടന്‍ തന്‍റെ ദുഷ്ടത വിട്ടുതിരിയുന്ന നാളിൽ, തന്‍റെ ദുഷ്ടതയാൽ ഇടറിവീഴുകയില്ല; നീതിമാന്‍ പാപം ചെയ്യുന്ന നാളിൽ, അവനു തന്‍റെ നീതിയാൽ ജീവിപ്പാന്‍ കഴികയുമില്ല.</verse>
				<verse number="13">നീതിമാന്‍ ജീവിക്കുമെന്നു ഞാന്‍ അവനോടു പറയുമ്പോള്‍, അവന്‍ തന്‍റെ നീതിയിൽ ആശ്രയിച്ച് അകൃത്യം പ്രവര്‍ത്തിക്കുന്നു എങ്കിൽ, അവന്‍റെ നീതിപ്രവൃത്തികള്‍ ഒന്നും അവനു കണക്കിടുകയില്ല; അവന്‍ ചെയ്ത നീതികേടു നിമിത്തം അവന്‍ മരിക്കും.</verse>
				<verse number="14">എന്നാൽ ഞാന്‍ ദുഷ്ടനോട്: നീ മരിക്കും എന്നു പറയുമ്പോള്‍ അവന്‍ തന്‍റെ പാപം വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കയും</verse>
				<verse number="15">പണയം തിരികെ കൊടുക്കയും അപഹരിച്ചതു മടക്കിക്കൊടുക്കയും നീതികേട് ഒന്നും ചെയ്യാതെ ജീവന്‍റെ ചട്ടങ്ങളെ അനുസരിക്കയും ചെയ്താൽ അവന്‍ മരിക്കാതെ ജീവിക്കും.</verse>
				<verse number="16">അവന്‍ ചെയ്ത പാപം ഒന്നും അവനു കണക്കിടുകയില്ല; അവന്‍ നീതിയും ന്യായവും പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്‍ ജീവിക്കും.</verse>
				<verse number="17">എന്നാൽ നിന്‍റെ സ്വജാതിക്കാര്‍: കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; അവരുടെ വഴിയത്രേ ചൊവ്വില്ലാതെയിരിക്കുന്നത്.</verse>
				<verse number="18">നീതിമാന്‍ തന്‍റെ നീതി വിട്ടുതിരിഞ്ഞു നീതികേടു പ്രവര്‍ത്തിക്കുന്നുവെങ്കിൽ അവന്‍ അതിനാൽതന്നെ മരിക്കും.</verse>
				<verse number="19">എന്നാൽ ദുഷ്ടന്‍ തന്‍റെ ദുഷ്ടത വിട്ടുതിരിഞ്ഞു നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നുവെങ്കിൽ അവന്‍ അതിനാൽ ജീവിക്കും.</verse>
				<verse number="20">എന്നിട്ടും കര്‍ത്താവിന്‍റെ വഴി ചൊവ്വുള്ളതല്ല എന്നു നിങ്ങള്‍ പറയുന്നു; യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളിൽ ഓരോരുത്തനെയും അവനവന്‍റെ നടപ്പിനു തക്കവണ്ണം ന്യായംവിധിക്കും.</verse>
				<verse number="21">ഞങ്ങളുടെ പ്രവാസത്തിന്‍റെ പന്ത്രണ്ടാം ആണ്ട്, പത്താം മാസം, അഞ്ചാം തീയതി, യെരൂശലേമിൽനിന്ന് ചാടിപ്പോയ ഒരുത്തന്‍ എന്‍റെ അടുക്കൽ വന്നു: നഗരം പിടിക്കപ്പെട്ടുപോയി എന്നു പറഞ്ഞു.</verse>
				<verse number="22">ചാടിപ്പോയവന്‍ വരുന്നതിന്‍റെ തലേന്നാള്‍ വൈകുന്നേരം യഹോവയുടെ കൈ എന്‍റെമേൽ വന്നു; രാവിലെ അവന്‍ എന്‍റെ അടുക്കൽ വരുമ്പോഴത്തേക്ക് യഹോവ എന്‍റെ വായ് തുറന്നിരുന്നു; അങ്ങനെ എന്‍റെ വായ് തുറന്നതുകൊണ്ടു ഞാന്‍ പിന്നെ മിണ്ടാതെ ഇരുന്നില്ല.</verse>
				<verse number="23">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="24">മനുഷ്യപുത്രാ, യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ പാര്‍ക്കുന്നവര്‍: അബ്രാഹാം ഏകനായിരിക്കെ അവനു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങള്‍ക്ക് അവകാശമായി ലഭിക്കും എന്നു പറയുന്നു.</verse>
				<verse number="25">അതുകൊണ്ടു നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ മാംസം രക്തത്തോടുകൂടെ തിന്നുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കയും രക്തം ചൊരികയും ചെയ്യുന്നു;</verse>
				<verse number="26">നിങ്ങള്‍ ദേശത്തെ കൈവശമാക്കുമോ? നിങ്ങള്‍ നിങ്ങളുടെ വാളിൽ ആശ്രയിക്കയും മ്ലേച്ഛത പ്രവര്‍ത്തിക്കയും ഓരോരുത്തനും തന്‍റെ കൂട്ടുകാരന്‍റെ ഭാര്യയെ വഷളാക്കുകയും ചെയ്യുന്നു; നിങ്ങള്‍ ദേശത്തെ കൈവശമാക്കുമോ?</verse>
				<verse number="27">നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നാണ, ശൂന്യസ്ഥലങ്ങളിൽ പാര്‍ക്കുന്നവര്‍ വാള്‍കൊണ്ടു വീഴും; വെളിമ്പ്രദേശത്തുള്ളവരെ ഞാന്‍ മൃഗങ്ങള്‍ക്ക് ഇരയായി കൊടുക്കും; ദുര്‍ഗങ്ങളിലും ഗുഹകളിലും ഉള്ളവരോ മഹാമാരികൊണ്ടു മരിക്കും.</verse>
				<verse number="28">ഞാന്‍ ദേശത്തെ പാഴും ശൂന്യവും ആക്കും; അതിന്‍റെ ബലത്തിന്‍റെ പ്രതാപം നിന്നുപോകും; യിസ്രായേൽപര്‍വതങ്ങള്‍ ആരും വഴിപോകാതവണ്ണം ശൂന്യമായിത്തീരും.</verse>
				<verse number="29">അവര്‍ ചെയ്ത സകല മ്ലേച്ഛതകളും നിമിത്തം ഞാന്‍ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="30">മനുഷ്യപുത്രാ, നിന്‍റെ സ്വജാതിക്കാര്‍ മതിലുകള്‍ക്കരികത്തും വീട്ടുവാതിൽക്കലുംവച്ചു നിന്നെക്കുറിച്ചു സംഭാഷിച്ചു: യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാട് എന്തെന്നു വന്നു കേള്‍പ്പിന്‍ എന്നു തമ്മിൽതമ്മിലും ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടും പറയുന്നു.</verse>
				<verse number="31">സംഘം കൂടി വരുന്നതുപോലെ അവര്‍ നിന്‍റെ അടുക്കൽ വന്ന് എന്‍റെ ജനമായിട്ടു നിന്‍റെ മുമ്പിൽ ഇരുന്നു നിന്‍റെ വചനങ്ങളെ കേള്‍ക്കുന്നു; എന്നാൽ അവര്‍ അവയെ ചെയ്യുന്നില്ല; വായ് കൊണ്ട് അവര്‍ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു.</verse>
				<verse number="32">നീ അവര്‍ക്കു മധുരസ്വരവും വാദ്യനൈപുണ്യവും ഉള്ള ഒരുത്തന്‍റെ പ്രേമഗീതംപോലെ ഇരിക്കുന്നു; അവര്‍ നിന്‍റെ വചനങ്ങളെ കേള്‍ക്കുന്നു; ചെയ്യുന്നില്ലതാനും.</verse>
				<verse number="33">എന്നാൽ അതു സംഭവിക്കുമ്പോള്‍- ഇതാ, അതു വരുന്നു- അവര്‍ തങ്ങളുടെ ഇടയിൽ ഒരു പ്രവാചകന്‍ ഉണ്ടായിരുന്നു എന്ന് അറിയും.</verse>
			</chapter>
			<chapter number="34">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, യിസ്രായേലിന്‍റെ ഇടയന്മാരെക്കുറിച്ചു പ്രവചിക്ക; നീ പ്രവചിച്ച് അവരോട്, ഇടയന്മാരോടു തന്നെ, പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന യിസ്രായേലിന്‍റെ ഇടയന്മാര്‍ക്ക് അയ്യോ കഷ്ടം! ആടുകളെ അല്ലയോ ഇടയന്മാര്‍ മേയിക്കേണ്ടത്?</verse>
				<verse number="3">നിങ്ങള്‍ മേദസ്സു തിന്നുകയും ആട്ടുരോമം ഉടുക്കയും തടിച്ചിരിക്കുന്നവയെ അറുക്കയും ചെയ്യുന്നു; ആടുകളെ നിങ്ങള്‍ മേയിക്കുന്നില്ലതാനും.</verse>
				<verse number="4">നിങ്ങള്‍ ബലഹീനമായതിനെ ശക്തീകരിക്കയോ ദീനം പിടിച്ചതിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കയോ ചെയ്യാതെ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു.</verse>
				<verse number="5">ഇടയന്‍ ഇല്ലായ്കകൊണ്ട് അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടിലെ സകല മൃഗങ്ങള്‍ക്കും ഇരയായിത്തീര്‍ന്നു.</verse>
				<verse number="6">എന്‍റെ ആടുകള്‍ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിലൊക്കെയും എന്‍റെ ആടുകള്‍ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.</verse>
				<verse number="7">അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍;</verse>
				<verse number="8">എന്നാണ, ഇടയനില്ലായ്കകൊണ്ടത്രേ എന്‍റെ ആടുകള്‍ കവര്‍ച്ചയായിപ്പോകയും എന്‍റെ ആടുകള്‍ കാട്ടിലെ സകല മൃഗത്തിനും ഇരയായിത്തീരുകയും ചെയ്തത് എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; എന്‍റെ ഇടയന്മാര്‍ എന്‍റെ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിക്കയും ആടുകളെ മേയിക്കാതെയിരിക്കയും ചെയ്കകൊണ്ട്,</verse>
				<verse number="9">ഇടയന്മാരേ, യഹോവയുടെ വചനം കേള്‍പ്പിന്‍:</verse>
				<verse number="10">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഇടയന്മാര്‍ക്കു വിരോധമായിരിക്കുന്നു; ഞാന്‍ എന്‍റെ ആടുകളെ അവരുടെ കൈയിൽനിന്നു ചോദിച്ചു, ആടുകളെ മേയിക്കുന്ന വേലയിൽനിന്ന് അവരെ നീക്കിക്കളയും; ഇടയന്മാര്‍ ഇനി തങ്ങളെത്തന്നെ മേയിക്കയില്ല; എന്‍റെ ആടുകള്‍ അവര്‍ക്ക് ഇരയാകാതെയിരിക്കേണ്ടതിനു ഞാന്‍ അവയെ അവരുടെ വായിൽനിന്നു വിടുവിക്കും.</verse>
				<verse number="11">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍തന്നെ എന്‍റെ ആടുകളെ തിരഞ്ഞുനോക്കും.</verse>
				<verse number="12">ഒരു ഇടയന്‍ ചിതറിപ്പോയിരിക്കുന്ന തന്‍റെ ആടുകളുടെ ഇടയിൽ ഇരിക്കുന്ന നാളിൽ തന്‍റെ ആട്ടിന്‍കൂട്ടത്തെ അന്വേഷിക്കുന്നതുപോലെ ഞാന്‍ എന്‍റെ ആടുകളെ അന്വേഷിച്ചു, അവ കാറും കറുപ്പുമുള്ള ദിവസത്തിൽ ചിതറിപ്പോയ സകല സ്ഥലങ്ങളിലുംനിന്ന് അവയെ വിടുവിക്കും.</verse>
				<verse number="13">ഞാന്‍ അവയെ ജാതികളുടെ ഇടയിൽനിന്നു പുറപ്പെടുവിച്ച് ദേശങ്ങളിൽനിന്നു ശേഖരിച്ചു സ്വദേശത്തു കൊണ്ടുവന്നു യിസ്രായേൽമലകളിലും നദീതീരങ്ങളിലും ദേശത്തിലെ സകല വാസസ്ഥലങ്ങളിലും മേയിക്കും.</verse>
				<verse number="14">നല്ല മേച്ചൽപ്പുറത്തു ഞാന്‍ അവയെ മേയിക്കും; യിസ്രായേലിന്‍റെ ഉയര്‍ന്ന മലകള്‍ അവയ്ക്കു കിടപ്പിടം ആയിരിക്കും; അവിടെ അവ നല്ല കിടപ്പിടത്തു കിടക്കുകയും യിസ്രായേൽമലകളിലെ പുഷ്‍ടിയുള്ള മേച്ചൽപ്പുറത്തു മേയുകയും ചെയ്യും.</verse>
				<verse number="15">ഞാന്‍ തന്നെ എന്‍റെ ആടുകളെ മേയിക്കയും കിടത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="16">കാണാതെ പോയതിനെ ഞാന്‍ അന്വേഷിക്കയും ഓടിച്ചുകളഞ്ഞതിനെ തിരിച്ചു വരുത്തുകയും ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും; എന്നാൽ കൊഴുത്തതിനെയും ഉരത്തതിനെയും ഞാന്‍ നശിപ്പിക്കും; ഞാന്‍ ന്യായത്തോടെ അവയെ മേയിക്കും.</verse>
				<verse number="17">നിങ്ങളോ, എന്‍റെ ആടുകളേ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ആടിനും ആടിനും മധ്യേയും ആട്ടുകൊറ്റന്മാര്‍ക്കും കോലാട്ടുകൊറ്റന്മാര്‍ക്കും മധ്യേയും ന്യായംവിധിക്കുന്നു.</verse>
				<verse number="18">നിങ്ങള്‍ നല്ല മേച്ചൽ മേഞ്ഞിട്ട് മേച്ചലിന്‍റെ ശേഷിപ്പിനെ കാൽകൊണ്ടു ചവിട്ടിക്കളയുന്നതും തെളിഞ്ഞ വെള്ളം കുടിച്ചിട്ട് ശേഷിപ്പുള്ളതിനെ കാൽകൊണ്ടു കലക്കിക്കളയുന്നതും നിങ്ങള്‍ക്കു പോരായോ?</verse>
				<verse number="19">നിങ്ങള്‍ കാൽകൊണ്ടു ചവിട്ടിയത് എന്‍റെ ആടുകള്‍ തിന്നുകയും നിങ്ങള്‍ കാൽകൊണ്ടു കലക്കിയത് അവ കുടിക്കയും ചെയ്യേണമോ?</verse>
				<verse number="20">അതുകൊണ്ടു യഹോവയായ കര്‍ത്താവ് അവയോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ തന്നെ തടിച്ച ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും മധ്യേ ന്യായം വിധിക്കും.</verse>
				<verse number="21">ദീനം പിടിച്ചവയെ നിങ്ങള്‍ പരക്കെ ചിതറിക്കുവോളം പാര്‍ശ്വംകൊണ്ടും തോള്‍കൊണ്ടും ഉന്തി അവയെയൊക്കെയും കൊമ്പുകൊണ്ട് ഇടിക്കുന്നതിനാൽ</verse>
				<verse number="22">ഞാന്‍ എന്‍റെ ആട്ടിന്‍കൂട്ടത്തെ രക്ഷിക്കും; അവ ഇനി ഇരയായിത്തീരുകയില്ല; ഞാന്‍ ആടിനും ആടിനും മധ്യേ ന്യായം വിധിക്കും.</verse>
				<verse number="23">അവയെ മേയിക്കേണ്ടതിനു ഞാന്‍ ഒരേ ഇടയനെ അവയ്ക്കായി നിയമിക്കും; എന്‍റെ ദാസനായ ദാവീദിനെ തന്നെ; അവന്‍ അവയെ മേയിച്ച് അവയ്ക്ക് ഇടയനായിരിക്കും.</verse>
				<verse number="24">അങ്ങനെ യഹോവയായ ഞാന്‍ അവര്‍ക്കു ദൈവവും എന്‍റെ ദാസനായ ദാവീദ് അവരുടെ മധ്യേ പ്രഭുവും ആയിരിക്കും; യഹോവയായ ഞാന്‍ അത് അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="25">ഞാന്‍ അവയോട് ഒരു സമാധാനനിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയിൽ നിര്‍ഭയമായി വസിക്കയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.</verse>
				<verse number="26">ഞാന്‍ അവയെയും എന്‍റെ കുന്നിനും ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കി വയ്ക്കും; ഞാന്‍ തക്കസമയത്തു മഴ പെയ്യിക്കും; അത് അനുഗ്രഹകരമായ മഴ ആയിരിക്കും.</verse>
				<verse number="27">വയലിലെ വൃക്ഷം ഫലം കായിക്കുകയും നിലം നന്നായി വിളകയും അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കയും ഞാന്‍ അവരുടെ നുകക്കഴികളെ പൊട്ടിച്ച്, അവരെക്കൊണ്ടു പണി എടുപ്പിച്ചവരുടെ കൈയിൽനിന്ന് അവരെ വിടുവിക്കയും ചെയ്യുമ്പോള്‍ ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="28">അവര്‍ ഇനി ജാതികള്‍ക്കു കവര്‍ച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവര്‍ നിര്‍ഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.</verse>
				<verse number="29">ഞാന്‍ അവര്‍ക്കു കീര്‍ത്തിയുള്ളൊരു നടുതല വച്ചുണ്ടാക്കും; അവര്‍ ഇനി ദേശത്തു പട്ടിണി കിടന്നു നശിക്കയില്ല; ജാതികളുടെ നിന്ദ ഇനി വഹിക്കയുമില്ല.</verse>
				<verse number="30">ഇങ്ങനെ അവരുടെ ദൈവമായ യഹോവ എന്ന ഞാന്‍ അവരോടുകൂടെ ഉണ്ടെന്നും യിസ്രായേൽഗൃഹമായിരിക്കുന്ന അവര്‍ എന്‍റെ ജനമാകുന്നു എന്നും അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="31">എന്നാൽ എന്‍റെ മേച്ചൽപ്പുറത്തെ ആടുകളായി എന്‍റെ ആടുകളായുള്ളോരേ, നിങ്ങള്‍ മനുഷ്യരത്രേ; ഞാനോ നിങ്ങളുടെ ദൈവം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="35">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, നീ സേയീര്‍പര്‍വതത്തിനു നേരേ മുഖം തിരിച്ച് അതിനെക്കുറിച്ചു പ്രവചിച്ച് അതിനോടു പറയേണ്ടത്:</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സേയീര്‍പര്‍വതമേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്‍റെ നേരേ കൈ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.</verse>
				<verse number="4">ഞാന്‍ നിന്‍റെ പട്ടണങ്ങളെ ശൂന്യമാക്കും; നീ പാഴായിത്തീരും; ഞാന്‍ യഹോവയെന്നു നീ അറിയും.</verse>
				<verse number="5">നീ നിത്യവൈരം ഭാവിച്ച്, യിസ്രായേൽമക്കളുടെ അന്ത്യാകൃത്യകാലമായ അവരുടെ ആപത്തുകാലത്ത് അവരെ വാളിന് ഏല്പിച്ചുവല്ലോ.</verse>
				<verse number="6">അതുകൊണ്ട്: എന്നാണ, ഞാന്‍ നിന്നെ രക്തമാക്കിത്തീര്‍ക്കുകയും രക്തം നിന്നെ പിന്തുടരുകയും ചെയ്യും; അതേ രക്തം നീ വെറുത്തിരിക്കുന്നു; രക്തം നിന്നെ പിന്തുടരും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="7">അങ്ങനെ ഞാന്‍ സേയീര്‍പര്‍വതത്തെ പാഴും ശൂന്യവുമാക്കി, ഗതാഗതം ചെയ്യുന്നവരെ അതിൽനിന്നു ഛേദിച്ചുകളയും.</verse>
				<verse number="8">ഞാന്‍ അതിന്‍റെ മലകളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. നിന്‍റെ കുന്നുകളിലും താഴ്വരകളിലും നിന്‍റെ സകല നദികളിലും വാളാൽ നിഹതന്മാരായവര്‍ വീഴും.</verse>
				<verse number="9">ഞാന്‍ നിന്നെ ശാശ്വതശൂന്യങ്ങളാക്കും; നിന്‍റെ പട്ടണങ്ങള്‍ നിവാസികള്‍ ഇല്ലാതെയിരിക്കും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="10">യഹോവ അവിടെ ഉണ്ടായിരിക്കെ: ഈ ജാതി രണ്ടും ഈ ദേശം രണ്ടും എനിക്കുള്ളവയാകും; ഞങ്ങള്‍ അതു കൈവശമാക്കും എന്നു നീ പറഞ്ഞിരിക്കകൊണ്ട് എന്നാണ,</verse>
				<verse number="11">നീ അവരോടു നിന്‍റെ ദ്വേഷം ഹേതുവായി കാണിച്ചിരിക്കുന്ന കോപത്തിനും അസൂയയ്ക്കും ഒത്തവണ്ണം ഞാനും പ്രവര്‍ത്തിക്കും; ഞാന്‍ നിനക്കു ന്യായം വിധിക്കുമ്പോള്‍ ഞാന്‍ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="12">യിസ്രായേൽപര്‍വതങ്ങള്‍ ശൂന്യമായിരിക്കുന്നു; അവ ഞങ്ങള്‍ക്ക് ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെയൊക്കെയും യഹോവയായ ഞാന്‍ കേട്ടിരിക്കുന്നു എന്നു നീ അറിയും.</verse>
				<verse number="13">നിങ്ങള്‍ വായ്കൊണ്ട് എന്‍റെ നേരേ വമ്പു പറഞ്ഞ് എനിക്കു വിരോധമായി നിങ്ങളുടെ വാക്കുകളെ പെരുക്കി; ഞാന്‍ അതു കേട്ടിരിക്കുന്നു.</verse>
				<verse number="14">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സര്‍വഭൂമിയും സന്തോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ നിന്നെ ശൂന്യമാക്കും.</verse>
				<verse number="15">യിസ്രായേൽഗൃഹത്തിന്‍റെ അവകാശം ശൂന്യമായതിൽ നീ സന്തോഷിച്ചുവല്ലോ; ഞാന്‍ നിന്നോടും അതുപോലെ ചെയ്യും; സേയീര്‍പര്‍വതവും എല്ലാ എദോമുമായുള്ളോവേ, നീ ശൂന്യമായിപ്പോകും; ഞാന്‍ യഹോവയെന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="36">
				<verse number="1">നീയോ, മനുഷ്യപുത്രാ, യിസ്രായേൽ പര്‍വതങ്ങളോടു പ്രവചിച്ചുപറയേണ്ടത്: യിസ്രായേൽപര്‍വതങ്ങളേ, യഹോവയുടെ വചനം കേള്‍പ്പിന്‍!</verse>
				<verse number="2">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ച്: നന്നായി; പുരാതനഗിരികള്‍ ഞങ്ങള്‍ക്കു കൈവശം ആയിരിക്കുന്നു എന്നു പറയുന്നു.</verse>
				<verse number="3">അതുകൊണ്ടു നീ പ്രവചിച്ചു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജാതികളിൽ ശേഷിച്ചവര്‍ക്കു കൈവശമായിത്തീരത്തക്കവണ്ണം അവര്‍ നിങ്ങളെ ശൂന്യമാക്കി നിങ്ങളെ ചുറ്റും നിന്നു കപ്പിക്കളയുന്നതുകൊണ്ടും, നിങ്ങള്‍ വായാളികളുടെ അധരങ്ങളിൽ അകപ്പെട്ടു ലോകരുടെ അപവാദവിഷയമായിത്തീര്‍ന്നിരിക്കകൊണ്ടും,</verse>
				<verse number="4">യിസ്രായേൽപര്‍വതങ്ങളേ, യഹോവയായ കര്‍ത്താവിന്‍റെ വചനം കേള്‍പ്പിന്‍! മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിരിക്കുന്ന ശൂന്യപ്രദേശങ്ങളോടും നിര്‍ജനവും ചുറ്റുമുള്ള ജാതികളിൽ ശേഷിച്ചവര്‍ക്കു കവര്‍ച്ചയും പരിഹാസവും ആയി ഭവിച്ചിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="5">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളിൽ ശേഷിച്ചവരോടും എല്ലാ എദോമിനോടും ഞാന്‍ നിശ്ചയമായി എന്‍റെ തീക്ഷ്ണതാഗ്നിയോടെ സംസാരിക്കും; അവര്‍ എന്‍റെ ദേശത്തെ കവര്‍ച്ചയ്ക്കായി തള്ളിക്കളവാന്‍ തക്കവണ്ണം അതിനെ പൂര്‍ണഹൃദയസന്തോഷത്തോടും നിന്ദാഭാവത്തോടുംകൂടെ തങ്ങള്‍ക്ക് അവകാശമായി നിയമിച്ചുവല്ലോ.</verse>
				<verse number="6">അതുകൊണ്ടു നീ യിസ്രായേൽദേശത്തെക്കുറിച്ചു പ്രവചിച്ചു മലകളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജാതികളുടെ നിന്ദയെ വഹിച്ചതുകൊണ്ടു ഞാന്‍ എന്‍റെ തീക്ഷ്ണതയോടും എന്‍റെ ക്രോധത്തോടുംകൂടെ സംസാരിക്കുന്നു.</verse>
				<verse number="7">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികള്‍ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു.</verse>
				<verse number="8">നിങ്ങളോ, യിസ്രായേൽപര്‍വതങ്ങളേ, എന്‍റെ ജനമായ യിസ്രായേൽ വരുവാന്‍ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവര്‍ക്കു വേണ്ടി ഫലം കായിപ്പിന്‍.</verse>
				<verse number="9">ഞാന്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കുന്നു; ഞാന്‍ നിങ്ങളുടെ അടുക്കലേക്കു തിരിയും; നിങ്ങളിൽ കൃഷിയും വിതയും നടക്കും.</verse>
				<verse number="10">ഞാന്‍ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നെ, വര്‍ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികള്‍ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.</verse>
				<verse number="11">ഞാന്‍ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വര്‍ധിപ്പിക്കും; അവര്‍ പെരുകി സന്താനപുഷ്‍ടിയുള്ളവരാകും; ഞാന്‍ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാര്‍പ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാള്‍ അധികം നന്മ ഞാന്‍ നിങ്ങള്‍ക്കു ചെയ്യും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="12">ഞാന്‍ നിങ്ങളിൽ മനുഷ്യരെ, എന്‍റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവര്‍ നിന്നെ കൈവശമാക്കും; നീ അവര്‍ക്ക് അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.</verse>
				<verse number="13">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; അവര്‍ നിന്നോട്: നീ മനുഷ്യരെ തിന്നുകളകയും നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്ത ദേശമാകുന്നു എന്നു പറയുന്നതുകൊണ്ട്,</verse>
				<verse number="14">നീ ഇനിമേൽ മനുഷ്യരെ തിന്നുകളകയില്ല; നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="15">ഞാന്‍ ഇനി നിന്നെ ജാതികളുടെ നിന്ദ കേള്‍പ്പിക്കയില്ല; വംശങ്ങളുടെ അപമാനം നീ ഇനി വഹിക്കയില്ല; നീ ഇനി നിന്‍റെ ജനത്തെ മക്കളില്ലാത്തവരാക്കുകയുമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="16">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="17">മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ ദേശത്തു പാര്‍ത്തിരുന്നപ്പോള്‍, അവര്‍ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികള്‍കൊണ്ടും മലിനമാക്കി; എന്‍റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.</verse>
				<verse number="18">അവര്‍ ദേശത്തു ചൊരിഞ്ഞ രക്തം നിമിത്തവും അതിനെ തങ്ങളുടെ വിഗ്രഹങ്ങള്‍കൊണ്ടു മലിനമാക്കിയതു നിമിത്തവും ഞാന്‍ എന്‍റെ ക്രോധം അവരുടെമേൽ പകര്‍ന്നു.</verse>
				<verse number="19">ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ചിന്നിച്ചു; അവര്‍ ദേശങ്ങളിൽ ചിതറിപ്പോയി; അവരുടെ നടപ്പിനും പ്രവൃത്തികള്‍ക്കും തക്കവണ്ണം ഞാന്‍ അവരെ ന്യായം വിധിച്ചു.</verse>
				<verse number="20">അവര്‍ ജാതികളുടെ ഇടയിൽ ചെന്നുചേര്‍ന്നപ്പോള്‍, ഇവര്‍ യഹോവയുടെ ജനം, അവന്‍റെ ദേശം വിട്ടുപോകേണ്ടി വന്നവര്‍ എന്ന് അവര്‍ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവര്‍ എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.</verse>
				<verse number="21">എങ്കിലും യിസ്രായേൽഗൃഹം ചെന്നു ചേര്‍ന്ന ജാതികളുടെ ഇടയിൽ അശുദ്ധമാക്കിയ എന്‍റെ വിശുദ്ധനാമത്തെക്കുറിച്ച് എനിക്ക് അയ്യോഭാവംതോന്നി.</verse>
				<verse number="22">അതുകൊണ്ടു നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല; നിങ്ങള്‍ ചെന്നു ചേര്‍ന്ന ജാതികളുടെ ഇടയിൽ നിങ്ങള്‍ അശുദ്ധമാക്കിയിരിക്കുന്ന എന്‍റെ വിശുദ്ധനാമംനിമിത്തം അത്രേ ഞാന്‍ അങ്ങനെ ചെയ്യുന്നത്.</verse>
				<verse number="23">ജാതികളുടെ ഇടയിൽ നിങ്ങള്‍ അശുദ്ധമാക്കിയതായി അവരുടെ ഇടയിൽ അശുദ്ധമായിപ്പോയിരിക്കുന്ന എന്‍റെ മഹത്തായ നാമത്തെ ഞാന്‍ വിശുദ്ധീകരിക്കും; ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നെ നിങ്ങളിൽ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവയെന്ന് അവര്‍ അറിയും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="24">ഞാന്‍ നിങ്ങളെ ജാതികളുടെ ഇടയിൽനിന്നു കൂട്ടി സകല ദേശങ്ങളിൽനിന്നും നിങ്ങളെ ശേഖരിച്ചു സ്വന്തദേശത്തേക്കു വരുത്തും.</verse>
				<verse number="25">ഞാന്‍ നിങ്ങളുടെമേൽ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായിത്തീരും, ഞാന്‍ നിങ്ങളുടെ സകല മലിനതയെയും സകല വിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.</verse>
				<verse number="26">ഞാന്‍ നിങ്ങള്‍ക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാന്‍ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാന്‍ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങള്‍ക്കു തരും.</verse>
				<verse number="27">ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്‍റെ ചട്ടങ്ങളിൽ നടക്കുമാറാക്കും; നിങ്ങള്‍ എന്‍റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും.</verse>
				<verse number="28">ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കു കൊടുത്ത ദേശത്തു നിങ്ങള്‍ പാര്‍ക്കും; നിങ്ങള്‍ എനിക്കു ജനമായും ഞാന്‍ നിങ്ങള്‍ക്കു ദൈവമായും ഇരിക്കും.</verse>
				<verse number="29">ഞാന്‍ നിങ്ങളുടെ സകല മലിനതകളും നീക്കി നിങ്ങളെ രക്ഷിക്കും; ഞാന്‍ നിങ്ങളുടെമേൽ ക്ഷാമം വരുത്താതെ ധാന്യം വിളിച്ചുവരുത്തി വര്‍ധിപ്പിക്കും.</verse>
				<verse number="30">നിങ്ങള്‍ ഇനിമേൽ ജാതികളുടെ ഇടയിൽ ക്ഷാമത്തിന്‍റെ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിനു ഞാന്‍ വൃക്ഷങ്ങളുടെ ഫലവും നിലത്തിന്‍റെ വിളവും വര്‍ധിപ്പിക്കും.</verse>
				<verse number="31">അപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളെയും നന്നല്ലാത്ത പ്രവൃത്തികളെയും ഓര്‍ത്തു നിങ്ങളുടെ അകൃത്യങ്ങള്‍ നിമിത്തവും മ്ലേച്ഛതകള്‍ നിമിത്തവും നിങ്ങള്‍ക്കു നിങ്ങളോടു തന്നെ വെറുപ്പു തോന്നും.</verse>
				<verse number="32">നിങ്ങളുടെ നിമിത്തമല്ല ഞാന്‍ ഇതു ചെയ്യുന്നത് എന്നു നിങ്ങള്‍ക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിന്‍.</verse>
				<verse number="33">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കുന്ന നാളിൽ നിങ്ങളുടെ പട്ടണങ്ങളിൽ ഞാന്‍ ആളെ പാര്‍പ്പിക്കും; ശൂന്യസ്ഥലങ്ങളെയും പണിയും.</verse>
				<verse number="34">വഴി പോകുന്ന ഏവരുടെയും കാഴ്ചയ്ക്കു ശൂന്യമായിക്കിടന്നിരുന്ന പ്രദേശത്തു കൃഷി നടക്കും.</verse>
				<verse number="35">ശൂന്യമായിക്കിടന്നിരുന്ന ദേശം ഏദെന്‍തോട്ടംപോലെ ആയിത്തീര്‍ന്നുവല്ലോ; പാഴും ശൂന്യവുമായി ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങള്‍ ഉറപ്പും നിവാസികളും ഉള്ളവ ആയിത്തീര്‍ന്നുവല്ലോ എന്ന് അവര്‍ പറയും.</verse>
				<verse number="36">ഇടിഞ്ഞുകിടന്നിരുന്ന പട്ടണങ്ങളെ യഹോവയായ ഞാന്‍ പണിതു, ശൂന്യപ്രദേശത്തു നടുതലവച്ചുണ്ടാക്കി എന്നു നിങ്ങളുടെ ചുറ്റും ശേഷിച്ചിരിക്കുന്ന ജാതികള്‍ അന്ന് അറിയും; യഹോവയായ ഞാന്‍ അരുളിച്ചെയ്തിരിക്കുന്നു; ഞാന്‍ നിവര്‍ത്തിക്കയും ചെയ്യും.</verse>
				<verse number="37">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോട് അപേക്ഷിച്ചിട്ടു ഞാന്‍ ഒന്നുകൂടെ ചെയ്യും: ഞാന്‍ അവര്‍ക്ക് ആളുകളെ ആട്ടിന്‍കൂട്ടത്തെപ്പോലെ വര്‍ധിപ്പിച്ചുകൊടുക്കും.</verse>
				<verse number="38">ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങള്‍ വിശുദ്ധമായ ആട്ടിന്‍കൂട്ടംപോലെ, ഉത്സവങ്ങളിൽ യെരൂശലേമിലെ ആട്ടിന്‍കൂട്ടംപോലെ തന്നെ, മനുഷ്യരാകുന്ന ആട്ടിന്‍കൂട്ടംകൊണ്ടു നിറയും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
			</chapter>
			<chapter number="37">
				<verse number="1">യഹോവയുടെ കൈ എന്‍റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അത് അസ്ഥികള്‍കൊണ്ടു നിറഞ്ഞിരുന്നു.</verse>
				<verse number="2">അവന്‍ എന്നെ അവയുടെ ഇടയിൽക്കൂടി ചുറ്റിച്ചുറ്റി നടക്കുമാറാക്കി; അവ താഴ്വരയുടെ പരപ്പിൽ എത്രയും അധികമായിരുന്നു; അവ ഏറ്റവും ഉണങ്ങിയുമിരുന്നു.</verse>
				<verse number="3">അവന്‍ എന്നോട്: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ ജീവിക്കുമോ എന്നു ചോദിച്ചു; അതിനു ഞാന്‍: യഹോവയായ കര്‍ത്താവേ, നീ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="4">അവന്‍ എന്നോടു കല്പിച്ചത്: നീ ഈ അസ്ഥികളെക്കുറിച്ചു പ്രവചിച്ച് അവയോടു പറയേണ്ടത്: ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍!</verse>
				<verse number="5">യഹോവയായ കര്‍ത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജീവിക്കേണ്ടതിനു ഞാന്‍ നിങ്ങളിൽ ശ്വാസം വരുത്തും.</verse>
				<verse number="6">ഞാന്‍ നിങ്ങളുടെമേൽ ഞരമ്പുവച്ചു മാംസം പിടിപ്പിച്ചു നിങ്ങളെ ത്വക്കുകൊണ്ടു പൊതിഞ്ഞു നിങ്ങള്‍ ജീവിക്കേണ്ടതിനു നിങ്ങളിൽ ശ്വാസം വരുത്തും; ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="7">എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു; ഞാന്‍ പ്രവചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേര്‍ന്നു.</verse>
				<verse number="8">പിന്നെ ഞാന്‍ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.</verse>
				<verse number="9">അപ്പോള്‍ അവന്‍ എന്നോടു കല്പിച്ചത്: കാറ്റിനോടു പ്രവചിക്ക; മനുഷ്യപുത്രാ, നീ പ്രവചിച്ചു കാറ്റിനോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നീ നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാര്‍ ജീവിക്കേണ്ടതിന് അവരുടെമേൽ ഊതുക.</verse>
				<verse number="10">അവന്‍ എന്നോടു കല്പിച്ചതുപോലെ ഞാന്‍ പ്രവചിച്ചപ്പോള്‍ ശ്വാസം അവരിൽ വന്നു; അവര്‍ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിര്‍ന്നുനിന്നു.</verse>
				<verse number="11">പിന്നെ അവന്‍ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ യിസ്രായേൽഗൃഹമൊക്കെയും ആകുന്നു; ഞങ്ങളുടെ അസ്ഥികള്‍ ഉണങ്ങി, ഞങ്ങളുടെ പ്രത്യാശയ്ക്കു ഭംഗം വന്നു, ഞങ്ങള്‍ തീരെ മുടിഞ്ഞിരിക്കുന്നു എന്ന് അവര്‍ പറയുന്നു.</verse>
				<verse number="12">അതുകൊണ്ടു നീ പ്രവചിച്ച് അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റി യിസ്രായേൽദേശത്തേക്കു കൊണ്ടുപോകും.</verse>
				<verse number="13">അങ്ങനെ എന്‍റെ ജനമേ, ഞാന്‍ നിങ്ങളുടെ ശവക്കുഴി തുറന്നു നിങ്ങളെ ശവക്കുഴിയിൽനിന്നു കയറ്റുമ്പോള്‍ ഞാന്‍ യഹോവ എന്നു നിങ്ങള്‍ അറിയും.</verse>
				<verse number="14">നിങ്ങള്‍ ജീവിക്കേണ്ടതിനു ഞാന്‍ എന്‍റെ ആത്മാവിനെ നിങ്ങളിൽ ആക്കും; ഞാന്‍ നിങ്ങളെ സ്വദേശത്തു പാര്‍പ്പിക്കും; യഹോവയായ ഞാന്‍ അരുളിച്ചെയ്തു നിവര്‍ത്തിച്ചുമിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="15">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="16">മനുഷ്യപുത്രാ, നീ ഒരു കോൽ എടുത്ത് അതിന്മേൽ: യെഹൂദായ്ക്കും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേൽമക്കള്‍ക്കും എന്ന് എഴുതിവയ്ക്ക; പിന്നെ മറ്റൊരു കോൽ എടുത്ത് അതിന്മേൽ: എഫ്രയീമിന്‍റെ കോലായ യോസേഫിനും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേൽഗൃഹത്തിനൊക്കെക്കും എന്ന് എഴുതിവയ്ക്ക.</verse>
				<verse number="17">പിന്നെ നീ അവയെ ഒരു കോലായി ഒന്നോടൊന്നു ചേര്‍ക്കുക; അവ നിന്‍റെ കൈയിൽ ഒന്നായിത്തീരും.</verse>
				<verse number="18">ഇതിന്‍റെ താൽപര്യം എന്തെന്നു നീ ഞങ്ങളെ അറിയിക്കയില്ലയോ എന്നു നിന്‍റെ സ്വജാതിക്കാര്‍ നിന്നോടു ചോദിക്കുമ്പോള്‍,</verse>
				<verse number="19">നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാന്‍ എഫ്രയീമിന്‍റെ കൈയിലുള്ള യോസേഫിന്‍ കോലിനെയും അവനോടു ചേര്‍ന്നിരിക്കുന്ന യിസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദായുടെ കോലിനോടുതന്നെ, ചേര്‍ത്ത് ഒരു കോലാക്കും; അവര്‍ എന്‍റെ കൈയിൽ ഒന്നായിരിക്കും.</verse>
				<verse number="20">നീ എഴുതിയ കോലുകള്‍ അവര്‍ കാണ്‍കെ നിന്‍റെ കൈയിൽ ഇരിക്കേണം.</verse>
				<verse number="21">പിന്നെ നീ അവരോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യിസ്രായേൽമക്കളെ അവര്‍ ചെന്നുചേര്‍ന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.</verse>
				<verse number="22">ഞാന്‍ അവരെ ദേശത്ത്, യിസ്രായേൽപര്‍വതങ്ങളിൽ തന്നെ, ഏകജാതിയാക്കും; ഒരേ രാജാവ് അവര്‍ക്കെല്ലാവര്‍ക്കും രാജാവായിരിക്കും, അവര്‍ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.</verse>
				<verse number="23">അവര്‍ ഇനി വിഗ്രഹങ്ങളാലും മേച്ഛതകളാലും യാതൊരു അതിക്രമത്താലും തങ്ങളെത്തന്നെ മലിനമാക്കുകയില്ല; അവര്‍ പാപം ചെയ്ത അവരുടെ സകല വാസസ്ഥലങ്ങളിലുംനിന്നു ഞാന്‍ അവരെ രക്ഷിച്ചു ശുദ്ധീകരിക്കും; അങ്ങനെ അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായും ഇരിക്കും.</verse>
				<verse number="24">എന്‍റെ ദാസനായ ദാവീദ് അവര്‍ക്കു രാജാവായിരിക്കും; അവര്‍ക്കെല്ലാവര്‍ക്കും ഒരേ ഇടയന്‍ ഉണ്ടാകും; അവര്‍ എന്‍റെ വിധികളിൽ നടന്ന് എന്‍റെ ചട്ടങ്ങളെ പ്രമാണിച്ചനുഷ്ഠിക്കും.</verse>
				<verse number="25">എന്‍റെ ദാസനായ യാക്കോബിനു ഞാന്‍ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാര്‍ പാര്‍ത്തിരുന്നതും ആയ ദേശത്ത് അവര്‍ പാര്‍ക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്‍റെ ദാസനായ ദാവീദ് എന്നേക്കും അവര്‍ക്ക് പ്രഭുവായിരിക്കും.</verse>
				<verse number="26">ഞാന്‍ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവര്‍ക്ക് ഒരു ശാശ്വതനിയമമായിരിക്കും; ഞാന്‍ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്‍റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.</verse>
				<verse number="27">എന്‍റെ നിവാസം അവരോടുകൂടെ ഉണ്ടാകും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.</verse>
				<verse number="28">എന്‍റെ വിശുദ്ധമന്ദിരം സദാകാലത്തേക്കും അവരുടെ നടുവിൽ ഇരിക്കുമ്പോള്‍ ഞാന്‍ യിസ്രായേലിനെ വിശുദ്ധീകരിക്കുന്ന യഹോവയെന്നു ജാതികള്‍ അറിയും.</verse>
			</chapter>
			<chapter number="38">
				<verse number="1">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">മനുഷ്യപുത്രാ, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായി മാഗോഗ്ദേശത്തിലെ ഗോഗിന്‍റെ നേരേ നീ മുഖം തിരിച്ച് അവനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്;</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.</verse>
				<verse number="4">ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്‍റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്നെയും നിന്‍റെ സകല സൈന്യത്തെയും കുതിരകളെയും ഒട്ടൊഴിയാതെ സര്‍വായുധം ധരിച്ച കുതിരച്ചേവകരെയും ഒട്ടൊഴിയാതെ വാളും പരിചയും പലകയും എടുത്ത ഒരു മഹാസമൂഹത്തെയും</verse>
				<verse number="5">അവരോടുകൂടെ ഒട്ടൊഴിയാതെ പരിചയും തലക്കോരികയും ധരിച്ച പാര്‍സികള്‍, കൂശ്യര്‍, പൂത്യര്‍,</verse>
				<verse number="6">ഗോമെരും അവന്‍റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗര്‍മ്മാഗൃഹവും അതിന്‍റെ എല്ലാ പടക്കൂട്ടങ്ങളും എന്നിങ്ങനെ പല ജാതികളെയും നിന്നോടുകൂടെ പുറപ്പെടുമാറാക്കും.</verse>
				<verse number="7">ഒരുങ്ങിക്കൊള്‍ക! നീയും നിന്‍റെ അടുക്കൽ കൂടിയിരിക്കുന്ന നിന്‍റെ സമൂഹമൊക്കെയും ഒരുങ്ങിക്കൊള്‍വിന്‍! നീ അവര്‍ക്കു മേധാവി ആയിരിക്ക.</verse>
				<verse number="8">ഏറിയനാള്‍ കഴിഞ്ഞിട്ടു നീ സന്ദര്‍ശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപര്‍വതങ്ങളിൽ തന്നെ; എന്നാൽ അവര്‍ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിര്‍ഭയമായി വസിക്കും.</verse>
				<verse number="9">നീ മഴക്കോള്‍പോലെ കയറിവരും; നീയും നിന്‍റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.</verse>
				<verse number="10">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അന്നാളിൽ നിന്‍റെ ഹൃദയത്തിൽ ചില ആലോചനകള്‍ തോന്നും. നീ ഒരു ദുരുപായം നിരൂപിക്കും;</verse>
				<verse number="11">മതിലില്ലാത്ത ഗ്രാമങ്ങള്‍ ഉള്ള ദേശത്തു ഞാന്‍ ചെല്ലും; കൊള്ളയിടേണ്ടതിനും കവര്‍ച്ച ചെയ്യേണ്ടതിനും ശൂന്യമായിക്കിടന്നിട്ടു വീണ്ടും നിവാസികളുള്ള സ്ഥലങ്ങള്‍ക്കു നേരേയും ജാതികളുടെ ഇടയിൽനിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്‍റെ നേരേയും കൈ നീട്ടേണ്ടതിനും</verse>
				<verse number="12">ഒട്ടൊഴിയാതെ മതിലും ഓടാമ്പലും കതകും കൂടാതെ നിര്‍ഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരേയും ഞാന്‍ ചെല്ലും എന്നും നീ പറയും.</verse>
				<verse number="13">ശേബയും ദെദാനും തര്‍ശ്ശീശ്‍വര്‍ത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോട്: നീ കൊള്ളയിടുവാനോ വന്നത്? കവര്‍ച്ച ചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്‍റെ സമൂഹത്തെ കൂട്ടിയിരിക്കുന്നത് എന്നു പറയും.</verse>
				<verse number="14">ആകയാൽ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ ജനമായ യിസ്രായേൽ നിര്‍ഭയമായി വസിക്കുന്ന അന്നാളിൽ നീ അത് അറികയില്ലയോ?</verse>
				<verse number="15">നീയും നിന്നോടുകൂടെ പല ജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്‍റെ ദിക്കിൽനിന്ന്, വടക്കേ അറ്റത്തുനിന്നു തന്നെ, വരും.</verse>
				<verse number="16">ദേശത്തെ മറയ്ക്കേണ്ടതിനുള്ള ഒരു മേഘംപോലെ നീ എന്‍റെ ജനമായ യിസ്രായേലിന്‍റെ നേരേ വരും; ഗോഗേ, അന്ത്യകാലത്തു ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നെ നിങ്കൽ വിശുദ്ധീകരിക്കുമ്പോള്‍ അവര്‍ എന്നെ അറിയേണ്ടതിനു ഞാന്‍ നിന്നെ എന്‍റെ ദേശത്തിന്‍റെ നേരേ വരുത്തും.</verse>
				<verse number="17">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ നിന്നെ യിസ്രായേലിനു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്ത് അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്‍റെ ദാസന്മാര്‍ മുഖാന്തരം ഞാന്‍ അന്ന് അരുളിച്ചെയ്തത് നിന്നെക്കുറിച്ചല്ലയോ?</verse>
				<verse number="18">യിസ്രായേൽദേശത്തിനു വിരോധമായി ഗോഗ് വരുന്ന അന്നാളിൽ എന്‍റെ ക്രോധം എന്‍റെ മൂക്കിൽ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="19">അന്നാളിൽ നിശ്ചയമായിട്ടു യിസ്രായേൽദേശത്ത് ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്‍റെ തീക്ഷ്ണതയിലും എന്‍റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="20">അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകല മനുഷ്യരും എന്‍റെ സന്നിധിയിൽ വിറയ്ക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.</verse>
				<verse number="21">ഞാന്‍ എന്‍റെ സകല പര്‍വതങ്ങളോടും അവന്‍റെ നേരേ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; ഓരോരുത്തന്‍റെ വാള്‍ അവനവന്‍റെ സഹോദരനു വിരോധമായിരിക്കും.</verse>
				<verse number="22">ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്‍റെമേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും.</verse>
				<verse number="23">ഇങ്ങനെ ഞാന്‍ എന്നെത്തന്നെ മഹത്ത്വീകരിക്കയും എന്നെത്തന്നെ വിശുദ്ധീകരിക്കയും പല ജാതികളും കാണ്‍കെ എന്നെത്തന്നെ വെളിപ്പെടുത്തുകയും ഞാന്‍ യഹോവ എന്ന് അവര്‍ അറികയും ചെയ്യും.</verse>
			</chapter>
			<chapter number="39">
				<verse number="1">നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചുപറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, രോശ്, മേശെക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.</verse>
				<verse number="2">ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കേ അറ്റത്തുനിന്നു പുറപ്പെടുവിച്ച്, യിസ്രായേൽപര്‍വതങ്ങളിൽ വരുത്തും.</verse>
				<verse number="3">നിന്‍റെ ഇടംകൈയിൽനിന്നു ഞാന്‍ നിന്‍റെ വില്ല് തെറിപ്പിച്ച് വലംകൈയിൽനിന്നു നിന്‍റെ അമ്പ് വീഴിക്കും.</verse>
				<verse number="4">നീയും നിന്‍റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപര്‍വതങ്ങളിൽ വീഴും; ഞാന്‍ നിന്നെ കഴുക് മുതലായ പറവയ്ക്കൊക്കെയും കാട്ടുമൃഗത്തിനും ഇരയായി കൊടുക്കും.</verse>
				<verse number="5">നീ വെളിമ്പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നത് എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="6">മാഗോഗിലും തീരപ്രദേശങ്ങളിൽ നിര്‍ഭയം വസിക്കുന്നവരുടെ ഇടയിലും ഞാന്‍ തീ അയയ്ക്കും; ഞാന്‍ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="7">ഇങ്ങനെ ഞാന്‍ എന്‍റെ വിശുദ്ധനാമം എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവിൽ വെളിപ്പെടുത്തും; ഇനി എന്‍റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലിൽ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും.</verse>
				<verse number="8">ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്; ഇതത്രേ ഞാന്‍ അരുളിച്ചെയ്ത ദിവസം.</verse>
				<verse number="9">യിസ്രായേലിന്‍റെ പട്ടണങ്ങളിൽ വസിക്കുന്നവര്‍ പുറപ്പെട്ട് പരിച, പലക, വില്ല്, അമ്പ്, കുറുവടി, കുന്തം മുതലായ ആയുധങ്ങളെ എടുത്തു തീ കത്തിക്കും; അവര്‍ അവയെക്കൊണ്ട് ഏഴു സംവത്സരം തീ കത്തിക്കും.</verse>
				<verse number="10">പറമ്പിൽ നിന്നു വിറകു പെറുക്കുകയോ കാട്ടിൽനിന്ന് ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നെ അവര്‍ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര്‍ കൊള്ളയിടുകയും തങ്ങളെ കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="11">അന്നു ഞാന്‍ ഗോഗിന് യിസ്രായേലിൽ ഒരു ശ്മശാനഭൂമി കൊടുക്കും. കടലിനു കിഴക്കുവശത്തു വഴിപോക്കരുടെ താഴ്വര തന്നെ; വഴിപോക്കര്‍ക്ക് അതു വഴി മുടക്കമായിത്തീരും; അവിടെ അവര്‍ ഗോഗിനെയും അവന്‍റെ സകല പുരുഷാരത്തെയും അടക്കംചെയ്യും; അവര്‍ അതിനു ഹാമോന്‍-ഗോഗ് (ഗോഗ് പുരുഷാരത്തിന്‍റെ) താഴ്വര എന്നു പേര്‍ വിളിക്കും.</verse>
				<verse number="12">യിസ്രായേൽഗൃഹം അവരെ അടക്കം ചെയ്തുതീര്‍ത്തു ദേശത്തെ വെടിപ്പാക്കുവാന്‍ ഏഴു മാസം വേണ്ടിവരും.</verse>
				<verse number="13">ദേശത്തിലെ ജനം എല്ലാംകൂടി അവരെ അടക്കംചെയ്യും; ഞാന്‍ എന്നെത്തന്നെ മഹത്ത്വീകരിക്കുന്ന നാളിൽ അത് അവര്‍ക്കു കീര്‍ത്തിയായിരിക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="14">ദേശമെല്ലാം വെടിപ്പാക്കേണ്ടതിന് അതിൽ ശേഷിച്ച ശവങ്ങളെ അടക്കുവാന്‍ ദേശത്തിൽ ചുറ്റി സഞ്ചരിക്കുന്ന നിത്യപ്രവൃത്തിക്കാരെ നിയമിക്കും; ഏഴുമാസം കഴിഞ്ഞശേഷം അവര്‍ പരിശോധന കഴിക്കും.</verse>
				<verse number="15">ദേശത്തു ചുറ്റി സഞ്ചരിക്കുന്നവര്‍ സഞ്ചരിക്കുമ്പോള്‍ അവരിൽ ഒരുവന്‍ ഒരു മനുഷ്യാസ്ഥി കണ്ടാൽ അതിനരികെ ഒരു അടയാളംവയ്ക്കും; അടക്കം ചെയ്യുന്നവര്‍ അതു ഹാമോന്‍-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യും.</verse>
				<verse number="16">ഒരു നഗരത്തിനു ഹമോനാ (പുരുഷാരം) എന്നു പേരുണ്ടാകും; ഇങ്ങനെ അവര്‍ ദേശത്തെ വെടിപ്പാക്കും.</verse>
				<verse number="17">മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നത്: നിങ്ങള്‍ കൂടിവരുവിന്‍; നിങ്ങള്‍ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിനു ഞാന്‍ യിസ്രായേൽപര്‍വതങ്ങളിൽ ഒരു മഹായാഗമായി നിങ്ങള്‍ക്കുവേണ്ടി അറുക്കുവാന്‍ പോകുന്ന എന്‍റെ യാഗത്തിന് നാലുപുറത്തുനിന്നും വന്നുകൂടുവിന്‍.</verse>
				<verse number="18">നിങ്ങള്‍ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ.</verse>
				<verse number="19">ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അറുത്തിരിക്കുന്ന എന്‍റെ യാഗത്തിൽനിന്ന് നിങ്ങള്‍ തൃപ്തരാകുവോളം മേദസ്സു തിന്നുകയും ലഹരിയാകുവോളം രക്തം കുടിക്കയും ചെയ്യും.</verse>
				<verse number="20">ഇങ്ങനെ നിങ്ങള്‍ എന്‍റെ മേശയിങ്കൽ കുതിരകളെയും വാഹനമൃഗങ്ങളെയും വീരന്മാരെയും സകല യോദ്ധാക്കളെയും തിന്നു തൃപ്തരാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="21">ഞാന്‍ എന്‍റെ മഹത്ത്വത്തെ ജാതികളുടെ ഇടയിൽ സ്ഥാപിക്കും; ഞാന്‍ നടത്തിയിരിക്കുന്ന എന്‍റെ ന്യായവിധിയും ഞാന്‍ അവരുടെമേൽ വച്ച എന്‍റെ കൈയും സകല ജാതികളും കാണും.</verse>
				<verse number="22">അങ്ങനെ അന്നുമുതൽ മേലാൽ, ഞാന്‍ തങ്ങളുടെ ദൈവമായ യഹോവയെന്നു യിസ്രായേൽഗൃഹം അറിയും.</verse>
				<verse number="23">യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവര്‍ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാന്‍ എന്‍റെ മുഖം അവര്‍ക്കു മറച്ചു, അവരൊക്കെയും വാള്‍കൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കൈയിൽ ഏല്പിച്ചു എന്നും ജാതികള്‍ അറിയും.</verse>
				<verse number="24">അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്‍ക്കും തക്കവണ്ണം ഞാന്‍ അവരോടു പ്രവര്‍ത്തിച്ച് എന്‍റെ മുഖം അവര്‍ക്കു മറച്ചു.</verse>
				<verse number="25">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോള്‍ ഞാന്‍ യാക്കോബിന്‍റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്ത് എന്‍റെ വിശുദ്ധനാമം നിമിത്തം തീക്ഷ്ണത കാണിക്കും.</verse>
				<verse number="26">ഞാന്‍ അവരെ ജാതികളുടെ ഇടയിൽനിന്നു മടക്കിവരുത്തി അവരുടെ ശത്രുക്കളുടെ ദേശങ്ങളിൽനിന്ന് അവരെ ശേഖരിച്ചു പല ജാതികളും കാണ്‍കെ എന്നെത്തന്നെ അവരിൽ വിശുദ്ധീകരിച്ചശേഷം</verse>
				<verse number="27">ആരും അവരെ ഭയപ്പെടുത്താതെ അവര്‍ തങ്ങളുടെ ദേശത്തു നിര്‍ഭയമായി വസിക്കുമ്പോള്‍, തങ്ങളുടെ ലജ്ജയും എന്നോടു ചെയ്തിരിക്കുന്ന സര്‍വദ്രോഹങ്ങളും മറക്കും.</verse>
				<verse number="28">ഞാന്‍ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാന്‍ അവരുടെ ദൈവമായ യഹോവ എന്ന് അവര്‍ അറിയും.</verse>
				<verse number="29">ഞാന്‍ യിസ്രായേൽഗൃഹത്തിന്മേൽ എന്‍റെ ആത്മാവിനെ പകര്‍ന്നിരിക്കയാൽ ഇനി എന്‍റെ മുഖം അവര്‍ക്കു മറയ്ക്കയുമില്ല എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="40">
				<verse number="1">ഞങ്ങളുടെ പ്രവാസത്തിന്‍റെ ഇരുപത്തഞ്ചാം ആണ്ടിന്‍റെ ആരംഭത്തിങ്കൽ പത്താം തീയതി, നഗരം പിടിക്കപ്പെട്ടതിന്‍റെ പതിന്നാലാം ആണ്ടിൽ, അന്നേ തീയതി തന്നെ യഹോവയുടെ കൈ എന്‍റെമേൽ വന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.</verse>
				<verse number="2">ദിവ്യദര്‍ശനങ്ങളിൽ അവന്‍ എന്നെ യിസ്രായേൽദേശത്തുകൊണ്ടുചെന്ന് ഏറ്റവും ഉയര്‍ന്ന ഒരു പര്‍വതത്തിന്മേൽ നിറുത്തി; അതിന്മേൽ തെക്കുമാറി ഒരു നഗരത്തിന്‍റെ രൂപംപോലെ ഒന്നു കാണ്‍മാനുണ്ടായിരുന്നു.</verse>
				<verse number="3">അവന്‍ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷന്‍ ഉണ്ടായിരുന്നു; അവന്‍ കാഴ്ചയ്ക്കു താമ്രംപോലെ ആയിരുന്നു; അവന്‍റെ കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവന്‍ പടിവാതിൽക്കൽ നിന്നു.</verse>
				<verse number="4">ആ പുരുഷന്‍ എന്നോട്: മനുഷ്യപുത്രാ, നീ കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേട്ടു ഞാന്‍ നിന്നെ കാണിപ്പാന്‍ പോകുന്ന എല്ലാറ്റിലും ശ്രദ്ധവയ്ക്ക; ഞാന്‍ അവ നിനക്കു കാണിച്ചുതരുവാനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്; നീ കാണുന്നതൊക്കെയും യിസ്രായേൽഗൃഹത്തോട് അറിയിക്ക എന്നു കല്പിച്ചു.</verse>
				<verse number="5">എന്നാൽ ആലയത്തിനു പുറമേ ചുറ്റും ഒരു മതിൽ ഉണ്ടായിരുന്നു; ആ പുരുഷന്‍റെ കൈയിൽ ആറു മുഴം നീളമുള്ള ഒരു അളവുദണ്ഡ് ഉണ്ടായിരുന്നു; മുഴമോ ഒരു മുഴവും നാലു വിരലും അത്രേ; അവന്‍ മതിൽ അളന്നു; വീതി ഒരു ദണ്ഡ്, ഉയരം ഒരു ദണ്ഡ്;</verse>
				<verse number="6">പിന്നെ അവന്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിങ്കൽ ചെന്ന് അതിന്‍റെ പതനങ്ങളിൽ കയറി ഗോപുരത്തിന്‍റെ ഉമ്മരപ്പടി അളന്നു; അതിന്‍റെ വീതി ഒരു ദണ്ഡ്; മറ്റേ ഉമ്മരപ്പടിയുടെ വീതിയും ഒരു ദണ്ഡ്,</verse>
				<verse number="7">ഓരോ മാടത്തിനും ഒരു ദണ്ഡു നീളവും ഒരു ദണ്ഡു വീതിയും ഉണ്ടായിരുന്നു; മാടങ്ങള്‍ തമ്മിൽ അയ്യഞ്ചു മുഴം അകന്നിരുന്നു; ഗോപുരത്തിന്‍റെ ഉമ്മരപ്പടി അകത്തു ഗോപുരത്തിന്‍റെ പൂമുഖത്തിനരികെ ഒരു ദണ്ഡായിരുന്നു.</verse>
				<verse number="8">അവന്‍ ഗോപുരത്തിന്‍റെ പൂമുഖം അകത്തു വശം അളന്നു; ഒരു ദണ്ഡ്.</verse>
				<verse number="9">അവന്‍ ഗോപുരത്തിന്‍റെ പൂമുഖം അളന്നു; അത് എട്ടു മുഴവും അതിന്‍റെ കട്ടിളക്കാലുകള്‍ ഈരണ്ടു മുഴവും ആയിരുന്നു; ഗോപുരത്തിന്‍റെ പൂമുഖം അകത്തോട്ടായിരുന്നു.</verse>
				<verse number="10">കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്‍റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; മൂന്നിനും ഒരേ അളവും ഇപ്പുറത്തും അപ്പുറത്തും ഉള്ള കട്ടിളക്കാലുകള്‍ക്ക് ഒരേ അളവും ആയിരുന്നു.</verse>
				<verse number="11">അവന്‍ ഗോപുരപ്രവേശനത്തിന്‍റെ വീതി അളന്നു: പത്തു മുഴം; ഗോപുരത്തിന്‍റെ നീളം അളന്നു: പതിമ്മൂന്നു മുഴം.</verse>
				<verse number="12">മാടങ്ങളുടെ മുമ്പിൽ ഇപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും അപ്പുറത്ത് ഒരു മുഴമുള്ളൊരു അതിരഴിയും ഉണ്ടായിരുന്നു; ഇപ്പുറത്തും അപ്പുറത്തും ഓരോ മാടവും ആറാറു മുഴം ഉള്ളതായിരുന്നു.</verse>
				<verse number="13">അവന്‍ ഒരു മാടത്തിന്‍റെ മേല്പുരമുതൽ മറ്റേതിന്‍റെ മേല്പുരവരെ അളന്നു; വാതിലോടു വാതിൽ ഇരുപത്തഞ്ചു മുഴമായിരുന്നു.</verse>
				<verse number="14">അവന്‍ പൂമുഖം അളന്നു: ഇരുപതു മുഴം; ഗോപുരത്തിന്‍റെ മാടങ്ങള്‍ ചുറ്റും പ്രാകാരത്തിലേക്കു തുറന്നിരുന്നു.</verse>
				<verse number="15">പ്രവേശനവാതിലിന്‍റെ മുന്‍ഭാഗം തുടങ്ങി അകത്തെ വാതിൽക്കലെ പൂമുഖത്തിന്‍റെ മുന്‍ഭാഗംവരെ അമ്പതു മുഴമായിരുന്നു.</verse>
				<verse number="16">ഗോപുരത്തിനും പൂമുഖത്തിനും അകത്തേക്കു ചുറ്റിലും മാടങ്ങളിലും ഇടത്തൂണുകളിലും അഴിയുള്ള ജാലകങ്ങള്‍ ഉണ്ടായിരുന്നു; ആ ജാലകങ്ങള്‍ അകത്തു ചുറ്റും ഉണ്ടായിരുന്നു; ഓരോ ഇടത്തൂണിന്മേലും ഈന്തപ്പനകളും ഉണ്ടായിരുന്നു.</verse>
				<verse number="17">പിന്നെ അവന്‍ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവിടെ പ്രാകാരത്തിനു ചുറ്റും മണ്ഡപങ്ങളും ഓരോ കല്ത്തളവും ഉണ്ടായിരുന്നു; കല്ത്തളത്തിങ്കൽ മുപ്പതു മണ്ഡപം ഉണ്ടായിരുന്നു.</verse>
				<verse number="18">കല്ത്തളം ഗോപുരങ്ങളുടെ നീളത്തിന് ഒത്തവണ്ണം ഗോപുരങ്ങളുടെ പാര്‍ശ്വത്തിൽ ആയിരുന്നു; അതു താഴത്തെ കല്ത്തളം.</verse>
				<verse number="19">പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്‍റെ മുന്‍ഭാഗംമുതൽ അകത്തെ പ്രാകാരത്തിന്‍റെ പുറത്തെ മുന്‍ഭാഗംവരെയുള്ള അകലം അളന്നു; കിഴക്കോട്ടും വടക്കോട്ടും നൂറു മുഴം വീതമായിരുന്നു.</verse>
				<verse number="20">വടക്കോട്ടു ദര്‍ശനമുള്ള പുറത്തെ പ്രാകാരഗോപുരത്തിന്‍റെ നീളവും വീതിയും അവന്‍ അളന്നു.</verse>
				<verse number="21">അതിന്‍റെ മാടങ്ങള്‍ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളും പൂമുഖവും ഒന്നാമത്തെ ഗോപുരത്തിന്‍റെ അളവുപോലെ ആയിരുന്നു; അതിന്‍റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവുമായിരുന്നു.</verse>
				<verse number="22">അതിന്‍റെ ജാലകങ്ങളും പൂമുഖവും ഈന്തപ്പനകളും കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിന്‍റെ അളവുപോലെ ആയിരുന്നു; ഏഴു പതനത്താൽ അതിലേക്കു കയറാം; അതിന്‍റെ പൂമുഖം അതിന്‍റെ അകത്തു ഭാഗത്തായിരുന്നു.</verse>
				<verse number="23">അകത്തെ പ്രാകാരത്തിനു വടക്കോട്ടും കിഴക്കോട്ടും ഉള്ള ഗോപുരത്തിനു നേരേ ഒരു ഗോപുരം ഉണ്ടായിരുന്നു; ഒരു ഗോപുരം മുതൽ മറ്റേ ഗോപുരംവരെ അവന്‍ അളന്നു: നൂറു മുഴം.</verse>
				<verse number="24">പിന്നെ അവന്‍ എന്നെ തെക്കോട്ടു കൊണ്ടുചെന്നു; തെക്കോട്ട് ഒരു ഗോപുരം; അതിന്‍റെ ഇടത്തൂണുകളും പൂമുഖവും അവന്‍ ഈ അളവുപോലെ തന്നെ അളന്നു.</verse>
				<verse number="25">ആ ജാലകങ്ങള്‍പോലെ ഇതിനും അതിന്‍റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു;</verse>
				<verse number="26">അതിലേക്കു കയറുവാന്‍ ഏഴു പതനം ഉണ്ടായിരുന്നു; അതിന്‍റെ പൂമുഖം അതിന്‍റെ അകത്തുഭാഗത്തായിരുന്നു; അതിന് അതിന്‍റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകള്‍, ഇപ്പുറത്തൊന്നും അപ്പുറത്തൊന്നും ഉണ്ടായിരുന്നു.</verse>
				<verse number="27">അകത്തെ പ്രാകാരത്തിനു തെക്കോട്ട് ഒരു ഗോപുരം ഉണ്ടായിരുന്നു; തെക്കോട്ട് ഒരു ഗോപുരംമുതൽ മറ്റേ ഗോപുരംവരെ അവന്‍ അളന്നു: നൂറു മുഴം.</verse>
				<verse number="28">പിന്നെ അവന്‍ തെക്കേ ഗോപുരത്തിൽക്കൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവന്‍ തെക്കേ ഗോപുരവും ഈ അളവുപോലെ തന്നെ അളന്നു.</verse>
				<verse number="29">അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്‍റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.</verse>
				<verse number="30">പൂമുഖങ്ങള്‍ ചുറ്റും ഇരുപത്തഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും ഉള്ളവയായിരുന്നു.</verse>
				<verse number="31">അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിന്‍റെ നേരേ ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളിന്മേൽ ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.</verse>
				<verse number="32">പിന്നെ അവന്‍ എന്നെ കിഴക്ക് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; അവന്‍ ഗോപുരത്തെ ഈ അളവുപോലെ തന്നെ അളന്നു.</verse>
				<verse number="33">അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്‍റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങള്‍ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.</verse>
				<verse number="34">അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരേ ആയിരുന്നു; അതിന്‍റെ ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.</verse>
				<verse number="35">പിന്നെ അവന്‍ എന്നെ വടക്കേ ഗോപുരത്തിലേക്കു കൊണ്ടുചെന്ന്, ഈ അളവുപോലെ തന്നെ അതും അളന്നു.</verse>
				<verse number="36">അവന്‍ അതിന്‍റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും അളന്നു; ചുറ്റും അതിനു ജാലകങ്ങള്‍ ഉണ്ടായിരുന്നു; അതിന്‍റെ നീളം അമ്പതു മുഴവും വീതി ഇരുപത്തഞ്ചു മുഴവും ആയിരുന്നു.</verse>
				<verse number="37">അതിന്‍റെ പൂമുഖം പുറത്തെ പ്രാകാരത്തിനു നേരേ ആയിരുന്നു; ഇടത്തൂണുകളിന്മേൽ ഇപ്പുറത്തും അപ്പുറത്തും ഈന്തപ്പനകള്‍ ഉണ്ടായിരുന്നു; അതിലേക്കു കയറുവാന്‍ എട്ടു പതനം ഉണ്ടായിരുന്നു.</verse>
				<verse number="38">അവിടെ ഒരു അറ ഉണ്ടായിരുന്നു; അതിലേക്കുള്ള പ്രവേശനം ഗോപുരത്തിന്‍റെ പൂമുഖത്തിൽക്കൂടി ആയിരുന്നു; അവിടെ അവര്‍ ഹോമയാഗം കഴുകും.</verse>
				<verse number="39">ഗോപുരത്തിന്‍റെ പൂമുഖത്ത് ഇപ്പുറത്ത് രണ്ടു മേശയും അപ്പുറത്തു രണ്ടു മേശയും ഉണ്ടായിരുന്നു; അവയുടെമേൽ ഹോമയാഗവും പാപയാഗവും അകൃത്യയാഗവും അറുക്കും.</verse>
				<verse number="40">ഗോപുരപ്രവേശനത്തിങ്കൽ കയറുമ്പോള്‍ പുറമേ വടക്കുവശത്തു രണ്ടു മേശയും പൂമുഖത്തിന്‍റെ മറുവശത്തു രണ്ടു മേശയും ഉണ്ടായിരുന്നു.</verse>
				<verse number="41">ഗോപുരത്തിന്‍റെ പാര്‍ശ്വഭാഗത്ത് ഇപ്പുറത്ത് നാലും അപ്പുറത്തു നാലും ഇങ്ങനെ എട്ടു മേശ ഉണ്ടായിരുന്നു; അവയുടെമേൽ അവര്‍ യാഗങ്ങളെ അറുക്കും.</verse>
				<verse number="42">ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ട് ഒന്നര മുഴം നീളവും ഒന്നര മുഴം വീതിയും ഒരു മുഴം ഉയരവുമായി ഉണ്ടാക്കിയിരുന്നു; അവയുടെമേൽ അവര്‍ ഹോമയാഗവും ഹനനയാഗവും അറുപ്പാനുള്ള ആയുധങ്ങള്‍ വയ്ക്കും.</verse>
				<verse number="43">അകത്തു ചുറ്റിലും നാലു വിരൽ നീളമുള്ള കൊളുത്തുകള്‍ തറച്ചിരുന്നു; എന്നാൽ മേശകളുടെമേൽ നിവേദിതമാംസം വയ്ക്കും.</verse>
				<verse number="44">അകത്തെ ഗോപുരത്തിനു പുറത്ത്, അകത്തെ പ്രാകാരത്തിൽ തന്നെ, രണ്ടു മണ്ഡപം ഉണ്ടായിരുന്നു; ഒന്നു വടക്കേ ഗോപുരത്തിന്‍റെ പാര്‍ശ്വത്തു തെക്കോട്ടു ദര്‍ശനമുള്ളതായിരുന്നു; മറ്റേതു തെക്കേ ഗോപുരത്തിന്‍റെ പാര്‍ശ്വത്തു വടക്കോട്ടു ദര്‍ശനമുള്ളതായിരുന്നു.</verse>
				<verse number="45">അവന്‍ എന്നോടു കല്പിച്ചത്: തെക്കോട്ടു ദര്‍ശനമുള്ള ഈ മണ്ഡപം ആലയത്തിന്‍റെ വിചാരകരായ പുരോഹിതന്മാര്‍ക്കുള്ളത്.</verse>
				<verse number="46">വടക്കോട്ടു ദര്‍ശനമുള്ള മണ്ഡപം യാഗപീഠത്തിന്‍റെ വിചാരകരായ പുരോഹിതന്മാര്‍ക്കുള്ളത്; ഇവര്‍ യഹോവയ്ക്കു ശുശ്രൂഷ ചെയ്യേണ്ടതിന് അടുത്തുചെല്ലുന്ന ലേവ്യരിൽ സാദോക്കിന്‍റെ പുത്രന്മാരാകുന്നു.</verse>
				<verse number="47">അവന്‍ പ്രാകാരത്തെ അളന്നു; അതു നൂറു മുഴം നീളവും നൂറു മുഴം വീതിയും ഇങ്ങനെ ചതുരശ്രമായിരുന്നു; യാഗപീഠമോ ആലയത്തിന്‍റെ മുന്‍വശത്തായിരുന്നു.</verse>
				<verse number="48">പിന്നെ അവന്‍ എന്നെ ആലയത്തിന്‍റെ പൂമുഖത്തു കൊണ്ടുചെന്നു; അവന്‍ പൂമുഖത്തിന്‍റെ മുറിച്ചുവര്‍ അളന്നു, ഇപ്പുറത്തുള്ളത് അഞ്ചു മുഴം; അപ്പുറത്തുള്ളത് അഞ്ച് മുഴം; മുറിച്ചുവരിന്‍റെ വീതിയോ ഇപ്പുറത്തു മൂന്നു മുഴവും അപ്പുറത്തു മൂന്നു മുഴവും ആയിരുന്നു.</verse>
				<verse number="49">പൂമുഖത്തിന്‍റെ നീളം ഇരുപതു മുഴം, വീതി പന്ത്രണ്ടു മുഴം, അതിലേക്കു കയറുവാനുള്ള പതനം പത്ത്, മുറിച്ചുവരുകള്‍ക്കരികെ ഇപ്പുറത്ത് ഒന്നും അപ്പുറത്ത് ഒന്നുമായി തൂണുകള്‍ ഉണ്ടായിരുന്നു.</verse>
			</chapter>
			<chapter number="41">
				<verse number="1">അനന്തരം അവന്‍ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്ത് ആറു മുഴവും അപ്പുറത്ത് ആറു മുഴവും ആയിരുന്നു.</verse>
				<verse number="2">പ്രവേശനത്തിന്‍റെ വീതി പത്തു മുഴവും പ്രവേശനത്തിന്‍റെ പാര്‍ശ്വഭിത്തികള്‍ ഇപ്പുറത്ത് അഞ്ചു മുഴവും അപ്പുറത്ത് അഞ്ചു മുഴവും ആയിരുന്നു; അവന്‍ മന്ദിരം അളന്നു: അതിന്‍റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം.</verse>
				<verse number="3">പിന്നെ അവന്‍ അകത്തേക്കു ചെന്നു, പ്രവേശനത്തിന്‍റെ മുറിച്ചുവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്‍റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേഴു മുഴവുമായിരുന്നു.</verse>
				<verse number="4">അവന്‍ അതിന്‍റെ നീളം അളന്നു: ഇരുപതു മുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇത് അതിവിശുദ്ധസ്ഥലം എന്ന് അവന്‍ എന്നോടു കല്പിച്ചു,</verse>
				<verse number="5">പിന്നെ അവന്‍ ആലയത്തിന്‍റെ ചുവര്‍ അളന്നു: കനം ആറു മുഴം; ആലയത്തിന്‍റെ ചുറ്റുമുള്ള പുറവാരത്തിന്‍റെ വീതി നാലു മുഴം.</verse>
				<verse number="6">എന്നാൽ പുറവാരമുറികള്‍ ഒന്നിന്‍റെമേൽ ഒന്നായി മൂന്നു നിലയായും നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിനും പുറവാരമുറികള്‍ക്കും ഇടയിലുള്ള ചുവരിന്മേൽ പിടിപ്പാന്‍ തക്കവണ്ണം ചേര്‍ന്നിരുന്നു; എന്നാൽ തുലാങ്ങള്‍ ആലയഭിത്തിക്കകത്തു ചെന്നില്ല.</verse>
				<verse number="7">പുറവാരമുറികള്‍ ആലയത്തിന്‍റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്‍റെ ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുറവാരത്തിന്‍റെ വിസ്താരം മേലോട്ടുമേലോട്ട് ഏറും; താഴത്തെ നിലയിൽനിന്നു നടുവിലത്തേതിൽക്കൂടി മേലത്തെ നിലയിൽ കയറാം.</verse>
				<verse number="8">ഞാന്‍ ആലയത്തിന്‍റെ ചുറ്റിലും പൊക്കമുള്ളൊരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങള്‍ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറു മുഴം.</verse>
				<verse number="9">പുറവാരത്തിന്‍റെ പുറമെയുള്ള ചുവരിന്‍റെ കനം അഞ്ചു മുഴമായിരുന്നു;</verse>
				<verse number="10">എന്നാൽ ആലയത്തിന്‍റെ പുറവാരമുറികള്‍ക്കും മണ്ഡപങ്ങള്‍ക്കും ഇടയിൽ ആലയത്തിനു ചുറ്റും ഇരുപതു മുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.</verse>
				<verse number="11">പുറവാരത്തിന്‍റെ വാതിലുകള്‍ തിണ്ണയ്ക്കു നേരേ ഒരു വാതിൽ വടക്കോട്ടും ഒരു വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.</verse>
				<verse number="12">മുറ്റത്തിന്‍റെ മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്‍റെ ചുറ്റുമുള്ള ചുവര്‍ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.</verse>
				<verse number="13">അവന്‍ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്‍റെ ചുവരുകളും അളന്നു; അതിനും നൂറു മുഴം നീളം.</verse>
				<verse number="14">ആലയത്തിന്‍റെ മുന്‍ഭാഗത്തിന്‍റെയും കിഴക്കുള്ള മുറ്റത്തിന്‍റെയും വീതിയും നൂറു മുഴമായിരുന്നു.</verse>
				<verse number="15">പിന്നെ അവന്‍ മുറ്റത്തിന്‍റെ പിന്‍പുറത്ത് അതിനെതിരേയുള്ള കെട്ടിടത്തിന്‍റെ നീളവും അതിന് ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറു മുഴം;</verse>
				<verse number="16">അകത്തെ മന്ദിരത്തിനും പ്രാകാരത്തിന്‍റെ പൂമുഖങ്ങള്‍ക്കും ഉമ്മരപ്പടികള്‍ക്കും അഴിയുള്ള ജാലകങ്ങള്‍ക്കും ഉമ്മരപ്പടിക്കുമേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകള്‍ക്കും നിലംതൊട്ടു ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.</verse>
				<verse number="17">അകത്തെ ആലയത്തിന്‍ വാതിലിന്‍റെ മേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാ ചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.</verse>
				<verse number="18">കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു; കെരൂബിനും കെരൂബിനും ഇടയിൽ ഓരോ ഈന്തപ്പനയും ഓരോ കെരൂബിന് ഈരണ്ടു മുഖവും ഉണ്ടായിരുന്നു.</verse>
				<verse number="19">മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരേയും ആയിരുന്നു; ആലയത്തിന്‍റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.</verse>
				<verse number="20">നിലംമുതൽ വാതിലിന്‍റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്‍റെ ഭിത്തി.</verse>
				<verse number="21">മന്ദിരത്തിനു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്‍റെ മുമ്പിൽ യാഗപീഠം പോലെയുള്ള ഒന്നും ഉണ്ടായിരുന്നു.</verse>
				<verse number="22">യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടു മുഴം നീളവും ഉള്ളതുമായിരുന്നു; അതിന്‍റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന്‍ എന്നോട്: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.</verse>
				<verse number="23">മന്ദിരത്തിനും അതിവിശുദ്ധമന്ദിരത്തിനും ഈരണ്ടു കതക് ഉണ്ടായിരുന്നു.</verse>
				<verse number="24">കതകുകള്‍ക്ക് ഈരണ്ടു മടക്കുകതക് ഉണ്ടായിരുന്നു; ഒരു കതകിനു രണ്ടു മടക്കുകതക്; മറ്റേ കതകിനു രണ്ടു മടക്കുകതക്.</verse>
				<verse number="25">ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്‍റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമേ പൂമുഖത്തിന്‍റെ മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.</verse>
				<verse number="26">പൂമുഖത്തിന്‍റെ പാര്‍ശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്‍റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.</verse>
			</chapter>
			<chapter number="42">
				<verse number="1">അനന്തരം അവന്‍ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിനു നേരേയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരേയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു.</verse>
				<verse number="2">അതിന്‍റെ മുന്‍ഭാഗത്തിനു നൂറു മുഴം നീളവും വടക്കോട്ടു വാതിലും ഉണ്ടായിരുന്നു; വീതി അമ്പതു മുഴം.</verse>
				<verse number="3">അകത്തെ പ്രാകാരത്തിനുള്ള ഇരുപതു മുഴത്തിനെതിരേയും പുറത്തെ പ്രാകാരത്തിനുള്ള കല്ത്തളത്തിനെതിരേയും മൂന്നു നിലയായി നടപ്പുരയ്ക്കു നേരേ നടപ്പുര ഉണ്ടായിരുന്നു.</verse>
				<verse number="4">മണ്ഡപങ്ങളുടെ മുമ്പിൽ അകത്തോട്ടു പത്തു മുഴം വീതിയും നൂറു മുഴം നീളവുമുള്ളൊരു നടപ്പുര ഉണ്ടായിരുന്നു. അവയുടെ വാതിലുകള്‍ വടക്കോട്ടായിരുന്നു.</verse>
				<verse number="5">കെട്ടിടത്തിന്‍റെ താഴത്തെ മണ്ഡപങ്ങളിൽനിന്നും നടുവിലത്തേവയിൽനിന്നും എടുത്തതിനെക്കാള്‍ അധികം സ്ഥലം മുകളിലത്തെ മണ്ഡപങ്ങളിൽ നിന്നു നടപ്പുരകള്‍ക്ക് എടുത്തുപോയിരുന്നതുകൊണ്ട് അവ നീളം കുറഞ്ഞവ ആയിരുന്നു.</verse>
				<verse number="6">അവ മൂന്നു നിലയായിരുന്നു; എന്നാൽ അവയ്ക്കു പ്രാകാരങ്ങളുടെ തൂണുകള്‍പോലെ തൂണുകള്‍ ഇല്ലായ്കകൊണ്ടു താഴത്തേതിനെക്കാളും നടുവിലത്തേതിനെക്കാളും മേലത്തേതിന്‍റെ നിലം ചുരുങ്ങിയിരുന്നു.</verse>
				<verse number="7">പുറമെ മണ്ഡപങ്ങളുടെ നീളത്തിൽ പുറത്തെ പ്രാകാരത്തിന്‍റെ നേരേ മണ്ഡപങ്ങളുടെ മുന്‍വശത്തെ മതിലിന്‍റെ നീളം അമ്പതു മുഴം ആയിരുന്നു.</verse>
				<verse number="8">പുറത്തെ പ്രാകാരത്തിലേക്കു ദര്‍ശനമുള്ള മണ്ഡപങ്ങളുടെ നീളം അമ്പതു മുഴമായിരുന്നു; എന്നാൽ മന്ദിരത്തിനെതിരേയുള്ള നീളം നൂറു മുഴമായിരുന്നു.</verse>
				<verse number="9">പുറത്തെ പ്രാകാരത്തിൽനിന്ന് ഇവയിലേക്കു കടന്നാൽ കിഴക്കോട്ട് ഈ മണ്ഡപങ്ങള്‍ക്കു താഴെ ഒരു പ്രവേശനം ഉണ്ടായിരുന്നു.</verse>
				<verse number="10">കിഴക്കോട്ടുള്ള പ്രാകാരത്തിന്‍റെ മതിലിന്‍റെ തലയ്ക്കൽ മുറ്റത്തിനെതിരായും കെട്ടിടത്തിനെതിരായും മണ്ഡപങ്ങള്‍ ഉണ്ടായിരുന്നു.</verse>
				<verse number="11">അവയുടെ മുമ്പിലുള്ള വഴി വടക്കോട്ടുള്ള മണ്ഡപങ്ങളുടെ അളവുപോലെ ആയിരുന്നു; അവയുടെ നീളത്തിനൊത്ത നീളവും വീതിക്കൊത്ത വീതിയും ഉണ്ടായിരുന്നു; അവയുടെ എല്ലാ പുറപ്പാടുകളും വിധാനങ്ങളും അവയുടെ പ്രവേശനങ്ങളും ഒരുപോലെ തന്നെ.</verse>
				<verse number="12">തെക്കോട്ടുള്ള മണ്ഡപങ്ങളുടെ പ്രവേശനങ്ങള്‍പോലെ ഒരു പ്രവേശനം വഴിയുടെ തലയ്ക്കൽ ഉണ്ടായിരുന്നു; അവയിലേക്കു കടന്നാൽ കിഴക്കോട്ടുള്ള മതിലിനു നേരേ മുമ്പിലുള്ള വഴിയുടെ തലയ്ക്കൽ തന്നെ.</verse>
				<verse number="13">പിന്നെ അവന്‍ എന്നോടു കല്പിച്ചത്: മുറ്റത്തിന്‍റെ മുമ്പിലുള്ള വടക്കേ മണ്ഡപങ്ങളും തെക്കേ മണ്ഡപങ്ങളും യഹോവയോട് അടുത്തുചെല്ലുന്ന പുരോഹിതന്മാര്‍ അതിവിശുദ്ധവസ്തുക്കളെ തിന്നുവാനുള്ള വിശുദ്ധമണ്ഡപങ്ങളാകുന്നു; അവിടെ അവര്‍ അതിവിശുദ്ധവസ്തുക്കളും ഭോജനയാഗവും പാപയാഗവും അകൃത്യയാഗവും വയ്ക്കേണം; ആ സ്ഥലം വിശുദ്ധമല്ലോ.</verse>
				<verse number="14">പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തിൽനിന്നു പുറത്തെ പ്രാകാരത്തിലേക്കു ചെല്ലാതെ വേണം അതിൽ പ്രവേശിപ്പാന്‍; ശുശ്രൂഷയ്ക്കുള്ള തങ്ങളുടെ വസ്ത്രം അവര്‍ അവിടെ വച്ചേക്കേണം; അവ വിശുദ്ധമല്ലോ; വേറേ വസ്ത്രം ധരിച്ചിട്ടേ അവര്‍ ജനത്തിനുള്ള സ്ഥലത്തു ചെല്ലാവൂ.</verse>
				<verse number="15">അവന്‍ അകത്തെ ആലയം അളന്നു തീര്‍ന്നശേഷം, കിഴക്കോട്ടു ദര്‍ശനമുള്ള വാതിൽക്കൽക്കൂടി എന്നെ കൊണ്ടുചെന്ന് അവിടം ചുറ്റും അളന്നു.</verse>
				<verse number="16">അവന്‍ കിഴക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.</verse>
				<verse number="17">അവന്‍ വടക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.</verse>
				<verse number="18">അവന്‍ തെക്കുഭാഗം ദണ്ഡുകൊണ്ട് അളന്നു; ആകെ അഞ്ഞൂറു മുഴം.</verse>
				<verse number="19">അവന്‍ പടിഞ്ഞാറോട്ടു തിരിഞ്ഞു ദണ്ഡുകൊണ്ട് അളന്നു; അഞ്ഞൂറു മുഴം.</verse>
				<verse number="20">ഇങ്ങനെ അവന്‍ നാലുപുറവും അളന്നു; വിശുദ്ധമായതും സാമാന്യമായതും തമ്മിൽ വേര്‍തിരിപ്പാന്‍ തക്കവണ്ണം അഞ്ഞൂറു മുഴം നീളത്തിലും അഞ്ഞൂറു മുഴം വീതിയിലും ഒരു മതിൽ അതിനു ചുറ്റും ഉണ്ടായിരുന്നു.</verse>
			</chapter>
			<chapter number="43">
				<verse number="1">അനന്തരം അവന്‍ എന്നെ ഗോപുരത്തിലേക്കു, കിഴക്കോട്ടുള്ള ഗോപുരത്തിലേക്കു തന്നെ, കൊണ്ടുചെന്നു;</verse>
				<verse number="2">അപ്പോള്‍ യിസ്രായേലിന്‍റെ ദൈവത്തിന്‍റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്‍റെ മുഴക്കം പെരുവെള്ളത്തിന്‍റെ ഇരച്ചൽപോലെ ആയിരുന്നു; ഭൂമി അവന്‍റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.</verse>
				<verse number="3">ഇതു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; നഗരത്തെ നശിപ്പിപ്പാന്‍ ഞാന്‍ വന്നപ്പോള്‍ കണ്ട ദര്‍ശനംപോലെ തന്നെ; ഈ ദര്‍ശനങ്ങള്‍ കെബാര്‍നദീതീരത്തുവച്ചു ഞാന്‍ കണ്ട ദര്‍ശനംപോലെ ആയിരുന്നു; അപ്പോള്‍ ഞാന്‍ കവിണ്ണുവീണു.</verse>
				<verse number="4">യഹോവയുടെ തേജസ്സു കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിൽക്കൂടി ആലയത്തിലേക്കു പ്രവേശിച്ചു.</verse>
				<verse number="5">ആത്മാവ് എന്നെ എടുത്ത് അകത്തെ പ്രാകാരത്തിലേക്കു കൊണ്ടുചെന്നു; യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു.</verse>
				<verse number="6">ആ പുരുഷന്‍ എന്‍റെ അടുക്കൽ നില്ക്കുമ്പോള്‍, ആലയത്തിൽനിന്ന് ഒരുത്തന്‍ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.</verse>
				<verse number="7">അവന്‍ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, ഇതു ഞാന്‍ എന്നേക്കും യിസ്രായേൽമക്കളുടെ മധ്യേ വസിക്കുന്ന എന്‍റെ സിംഹാസനത്തിന്‍റെ സ്ഥലവും എന്‍റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേൽഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങള്‍കൊണ്ടും</verse>
				<verse number="8">എനിക്കും അവര്‍ക്കും ഇടയിൽ ഒരു ചുവര്‍മാത്രം ഉണ്ടായിരിക്കത്തക്കവണ്ണം തങ്ങളുടെ ഉമ്മരപ്പടി എന്‍റെ ഉമ്മരപ്പടിയും തങ്ങളുടെ കട്ടള എന്‍റെ കട്ടളയും ആക്കുന്നതുകൊണ്ടും എന്‍റെ വിശുദ്ധനാമത്തെ ഇനി അശുദ്ധമാക്കേണ്ടതല്ല; അവര്‍ ചെയ്ത മ്ലേച്ഛതകളാൽ അവര്‍ എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കിയിരിക്കുന്നു; അതുകൊണ്ടു ഞാന്‍ എന്‍റെ കോപത്തിൽ അവരെ നശിപ്പിച്ചു.</verse>
				<verse number="9">ഇപ്പോള്‍ അവര്‍ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാൽ ഞാന്‍ അവരുടെ മധ്യേ എന്നേക്കും വസിക്കും.</verse>
				<verse number="10">മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് ലജ്ജിക്കേണ്ടതിനു നീ ഈ ആലയം അവരെ കാണിക്ക; അവര്‍ അതിന്‍റെ മാതൃക അളക്കട്ടെ.</verse>
				<verse number="11">അവര്‍ ചെയ്ത സകലത്തെയുംകുറിച്ച് അവര്‍ ലജ്ജിച്ചാൽ നീ ആലയത്തിന്‍റെ ആകൃതിയും വിധാനവും പുറപ്പാടുകളും പ്രവേശനങ്ങളും അതിന്‍റെ ആകൃതിയൊക്കെയും സകല വ്യവസ്ഥകളും അതിന്‍റെ രൂപമൊക്കെയും അതിന്‍റെ സകല നിയമങ്ങളും അവരെ അറിയിച്ച്, അവര്‍ അതിന്‍റെ എല്ലാ ചട്ടങ്ങളും വ്യവസ്ഥകളും പ്രമാണിച്ച് അനുഷ്ഠിക്കേണ്ടതിന് അതിനെ ഒക്കെയും അവര്‍ കാണ്‍കെ എഴുതിവയ്ക്കുക.</verse>
				<verse number="12">ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം; പര്‍വതത്തിന്‍റെ മുകളിൽ അതിന്‍റെ അതിര്‍ത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കേണം; അതേ, ഇതാകുന്നു ആലയത്തെക്കുറിച്ചുള്ള പ്രമാണം.</verse>
				<verse number="13">മുഴപ്രകാരം യാഗപീഠത്തിന്‍റെ അളവ് ആവിത്-മുഴം ഒന്നിന് ഒരു മുഴവും നാലു വിരലും:- ചുവട് ഒരു മുഴം; വീതി ഒരു മുഴം; അതിന്‍റെ അകത്തു ചുറ്റുമുള്ള വക്ക് ഒരു ചാണ്‍. യാഗപീഠത്തിന്‍റെ ഉയരമാവിത്:</verse>
				<verse number="14">നിലത്തെ ചുവടുമുതൽ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും; താഴത്തെ തട്ടുമുതൽ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം.</verse>
				<verse number="15">ഇങ്ങനെ മേലത്തെ യാഗപീഠം നാലു മുഴം; യാഗപീഠത്തിന്‍റെ അടുപ്പിൽനിന്നു മേലോട്ടു നാലു കൊമ്പ് ഉണ്ടായിരിക്കേണം;</verse>
				<verse number="16">യാഗപീഠത്തിന്‍റെ അടുപ്പിന്‍റെ നീളം പന്ത്രണ്ടു മുഴവും വീതി പന്ത്രണ്ടു മുഴവുമായി സമചതുരമായിരിക്കേണം.</verse>
				<verse number="17">അതിന്‍റെ നാലു പുറവുമുള്ള തട്ട് പതിന്നാലു മുഴം നീളവും പതിന്നാലു മുഴം വീതിയും അതിന്‍റെ ചുറ്റുമുള്ള വക്ക് അര മുഴവും ചുവടു ചുറ്റും ഒരു മുഴവും ആയിരിക്കേണം; അതിന്‍റെ പതനങ്ങള്‍ കിഴക്കോട്ടായിരിക്കേണം.</verse>
				<verse number="18">പിന്നെ അവന്‍ എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ യാഗപീഠം ഉണ്ടാക്കുന്ന നാളിൽ അതിന്മേൽ ഹോമയാഗം കഴിക്കേണ്ടതിനും രക്തം തളിക്കേണ്ടതിനും അതിനെക്കുറിച്ചുള്ള ചട്ടങ്ങള്‍ ആവിത്:</verse>
				<verse number="19">എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരുന്ന സാദോക്കിന്‍റെ സന്തതിയിലുള്ള ലേവ്യരായ പുരോഹിതന്മാര്‍ക്കു നീ പാപയാഗമായി ഒരു കാളക്കുട്ടിയെ കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="20">നീ അതിന്‍റെ രക്തത്തിൽ കുറെ എടുത്തു യാഗപീഠത്തിന്‍റെ നാലു കൊമ്പിലും തട്ടിന്‍റെ നാലു കോണിലും ചുറ്റുമുള്ള വക്കിലും പുരട്ടി അതിനു പാപപരിഹാരവും പ്രായശ്ചിത്തവും വരുത്തേണം.</verse>
				<verse number="21">പിന്നെ നീ പാപയാഗത്തിനു കാളയെ എടുത്ത് ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തു വിശുദ്ധമന്ദിരത്തിന്‍റെ പുറമേ വച്ചു ദഹിപ്പിക്കേണം.</verse>
				<verse number="22">രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അര്‍പ്പിക്കേണം; അവര്‍ കാളയെക്കൊണ്ടു യാഗപീഠത്തിനു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിനു പാപപരിഹാരം വരുത്തേണം.</verse>
				<verse number="23">അതിനു പാപപരിഹാരം വരുത്തിത്തീര്‍ന്നശേഷം, നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തിൽനിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.</verse>
				<verse number="24">നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം, പുരോഹിതന്മാര്‍ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവയ്ക്കു ഹോമയാഗമായി അര്‍പ്പിക്കേണം.</verse>
				<verse number="25">ഏഴു ദിവസം നീ ദിനംപ്രതി പാപയാഗമായി ഓരോ കോലാടിനെ അര്‍പ്പിക്കേണം; അവര്‍ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആട്ടിന്‍കൂട്ടത്തിൽനിന്ന് ഒരു ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.</verse>
				<verse number="26">അങ്ങനെ അവര്‍ ഏഴു ദിവസം യാഗപീഠത്തിനു പ്രായശ്ചിത്തം വരുത്തിയും അതിനെ നിര്‍മ്മലീകരിച്ചുംകൊണ്ടു പ്രതിഷ്ഠ കഴിക്കേണം.</verse>
				<verse number="27">ഈ ദിവസങ്ങള്‍ തികച്ചശേഷം എട്ടാം ദിവസവും മുമ്പോട്ടും പുരോഹിതന്മാര്‍ യാഗപീഠത്തിന്മേൽ നിങ്ങളുടെ ഹോമയാഗങ്ങളെയും സമാധാനയാഗങ്ങളെയും അര്‍പ്പിക്കേണം. അങ്ങനെ എനിക്കു നിങ്ങളിൽ പ്രസാദമുണ്ടാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="44">
				<verse number="1">അനന്തരം അവന്‍ എന്നെ വിശുദ്ധമന്ദിരത്തിന്‍റെ കിഴക്കോട്ടു ദര്‍ശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാൽ അത് അടച്ചിരുന്നു.</verse>
				<verse number="2">അപ്പോള്‍ യഹോവ എന്നോട് അരുളിച്ചെയ്തത്: ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കേണം; ആരും അതിൽക്കൂടി കടക്കരുത്; യിസ്രായേലിന്‍റെ ദൈവമായ യഹോവ അതിൽക്കൂടി അകത്തു കടന്നതുകൊണ്ട് അത് അടച്ചിരിക്കേണം.</verse>
				<verse number="3">പ്രഭുവോ അവന്‍ പ്രഭുവായിരിക്കയാൽ യഹോവയുടെ സന്നിധിയിൽ ഭോജനം കഴിപ്പാന്‍ അവിടെ ഇരിക്കേണം; അവന്‍ ആ ഗോപുരത്തിന്‍റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതിൽക്കൂടി പുറത്തു പോകയും വേണം.</verse>
				<verse number="4">പിന്നെ അവന്‍ എന്നെ വടക്കേ ഗോപുരം വഴിയായി ആലയത്തിന്‍റെ മുമ്പിൽ കൊണ്ടുചെന്നു; ഞാന്‍ നോക്കി, യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.</verse>
				<verse number="5">അപ്പോള്‍ യഹോവ എന്നോട് അരുളിച്ചെയ്തത്: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്‍റെ സകല വ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാന്‍ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേള്‍ക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തിൽനിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊള്‍ക.</verse>
				<verse number="6">യിസ്രായേൽഗൃഹക്കാരായ മത്സരികളോടു നീ പറയേണ്ടത്: യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും മതിയാക്കുവിന്‍.</verse>
				<verse number="7">നിങ്ങള്‍ എന്‍റെ ആഹാരമായ മേദസ്സും രക്തവും അര്‍പ്പിക്കുമ്പോള്‍, എന്‍റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന് നിങ്ങള്‍ ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മികളായ അന്യജാതിക്കാരെ എന്‍റെ വിശുദ്ധമന്ദിരത്തിൽ ഇരിപ്പാന്‍ കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ലേച്ഛതകള്‍ക്കും പുറമേ നിങ്ങള്‍ എന്‍റെ നിയമവും ലംഘിച്ചിരിക്കുന്നു.</verse>
				<verse number="8">നിങ്ങള്‍ എന്‍റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്‍റെ വിശുദ്ധമന്ദിരത്തിൽ കാര്യവിചാരണയ്ക്ക് ആക്കിയിരിക്കുന്നു.</verse>
				<verse number="9">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മിയായ യാതൊരു അന്യജാതിക്കാരനും തന്നെ, എന്‍റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.</verse>
				<verse number="10">യിസ്രായേൽ തെറ്റിപ്പോയ കാലത്ത് എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേര്‍ന്നവരുമായ ലേവ്യര്‍ തന്നെ തങ്ങളുടെ അകൃത്യം വഹിക്കേണം.</verse>
				<verse number="11">അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്‍റെ പടിവാതിൽക്കൽ എല്ലാം ശുശ്രൂഷകന്മാരായി കാവൽനിന്ന് ആലയത്തിൽ ശുശ്രൂഷ ചെയ്യേണം; അവര്‍ ജനത്തിനുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്ത് അവര്‍ക്ക് ശുശ്രൂഷ ചെയ്യേണ്ടതിന് അവരുടെ മുമ്പിൽ നില്ക്കേണം.</verse>
				<verse number="12">അവര്‍ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷ ചെയ്ത്, യിസ്രായേൽഗൃഹത്തിന് അകൃത്യഹേതുവായിത്തീര്‍ന്നതുകൊണ്ട് ഞാന്‍ അവര്‍ക്കു വിരോധമായി കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കുന്നു; അവര്‍ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="13">അവര്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്‍റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോട് അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങള്‍ ചെയ്ത മ്ലേച്ഛതകളും വഹിക്കേണം.</verse>
				<verse number="14">എന്നാൽ ആലയത്തിന്‍റെ എല്ലാ വേലയ്ക്കും അതിൽ ചെയ്‍വാനുള്ള എല്ലാറ്റിനും ഞാന്‍ അവരെ അതിൽ കാര്യവിചാരകന്മാരാക്കി വയ്ക്കും.</verse>
				<verse number="15">യിസ്രായേൽമക്കള്‍ എന്നെ വിട്ട് തെറ്റിപ്പോയ കാലത്ത് എന്‍റെ വിശുദ്ധമന്ദിരത്തിന്‍റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്‍റെ പുത്രന്മാരായ ലേവ്യാപുരോഹിതന്മാര്‍ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരികയും മേദസ്സും രക്തവും എനിക്ക് അര്‍പ്പിക്കേണ്ടതിന് എന്‍റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="16">അവര്‍ എന്‍റെ വിശുദ്ധമന്ദിരത്തിൽ കടന്ന് എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്‍റെ മേശയുടെ അടുക്കൽ വരികയും എന്‍റെ കാര്യവിചാരണ നടത്തുകയും വേണം.</verse>
				<verse number="17">എന്നാൽ അകത്തെ പ്രാകാരത്തിന്‍റെ വാതിലുകള്‍ക്കകത്തു കടക്കുമ്പോള്‍ അവര്‍ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്‍റെ വാതിൽക്കലും ആലയത്തിനകത്തും ശുശ്രൂഷചെയ്യുമ്പോള്‍ ആട്ടിന്‍രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുത്.</verse>
				<verse number="18">അവരുടെ തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയിൽ ശണംകൊണ്ടുള്ള കാല്ക്കുപ്പായവും ഉണ്ടായിരിക്കേണം; വിയര്‍പ്പുണ്ടാകുന്ന യാതൊന്നും അവര്‍ ധരിക്കരുത്.</verse>
				<verse number="19">അവര്‍ പുറത്തെ പ്രാകാരത്തിലേക്ക്, പുറത്തെ പ്രാകാരത്തിൽ ജനത്തിന്‍റെ അടുക്കലേക്കു തന്നെ, ചെല്ലുമ്പോള്‍ തങ്ങളുടെ വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന് തങ്ങള്‍ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളിൽ വച്ചിട്ട് വേറേ വസ്ത്രം ധരിക്കേണം.</verse>
				<verse number="20">അവര്‍ തല ക്ഷൗരം ചെയ്കയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്ക മാത്രമേ ചെയ്യാവൂ.</verse>
				<verse number="21">യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ച് അകത്തെ പ്രാകാരത്തിൽ കടക്കരുത്.</verse>
				<verse number="22">വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവര്‍ യിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്‍റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.</verse>
				<verse number="23">അവര്‍ വിശുദ്ധമായതിനും സാമാന്യമായതിനും തമ്മിലുള്ള വ്യത്യാസം എന്‍റെ ജനത്തിന് ഉപദേശിച്ച്, മലിനമായതും നിര്‍മ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.</verse>
				<verse number="24">വ്യവഹാരത്തിൽ അവര്‍ ന്യായം വിധിപ്പാന്‍ നില്ക്കേണം; എന്‍റെ വിധികളെ അനുസരിച്ച് അവര്‍ ന്യായം വിധിക്കേണം; അവര്‍ ഉത്സവങ്ങളിലൊക്കെയും എന്‍റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്‍റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.</verse>
				<verse number="25">അവര്‍ മരിച്ച ആളുടെ അടുക്കൽ ചെന്ന് അശുദ്ധരാകരുത്; എങ്കിലും അപ്പന്‍, അമ്മ, മകന്‍, മകള്‍, സഹോദരന്‍, ഭര്‍ത്താവില്ലാത്ത സഹോദരി എന്നിവര്‍ക്കുവേണ്ടി അശുദ്ധരാകാം.</verse>
				<verse number="26">അവന്‍റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം.</verse>
				<verse number="27">വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷ ചെയ്യേണ്ടതിന് അവന്‍ അകത്തെ പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തിൽ അവന്‍ പാപയാഗം അര്‍പ്പിക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="28">അവരുടെ അവകാശമോ, ഞാന്‍ തന്നേ അവരുടെ അവകാശം; നിങ്ങള്‍ അവര്‍ക്കു യിസ്രായേലിൽ സ്വത്ത് ഒന്നും കൊടുക്കരുത്; ഞാന്‍ തന്നേ അവരുടെ സ്വത്താകുന്നു.</verse>
				<verse number="29">അവര്‍ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ട് ഉപജീവനം കഴിക്കേണം; യിസ്രായേലിൽ നിവേദിതമായതൊക്കെയും അവര്‍ക്കുള്ളതായിരിക്കേണം.</verse>
				<verse number="30">സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാര്‍ക്കുള്ളതായിരിക്കേണം; നിന്‍റെ വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിനു നിങ്ങളുടെ തരിമാവിന്‍റെ ആദ്യഭാഗവും പുരോഹിതനു കൊടുക്കേണം.</verse>
				<verse number="31">താനേ ചത്തതും പറിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതന്‍ തിന്നരുത്.</verse>
			</chapter>
			<chapter number="45">
				<verse number="1">ദേശത്തെ അവകാശമായി ചീട്ടിട്ടു വിഭാഗിക്കുമ്പോള്‍, നിങ്ങള്‍ ദേശത്തിന്‍റെ ഒരു വിശുദ്ധാംശം യഹോവയ്ക്കു വഴിപാടായി അര്‍പ്പിക്കേണം; അത് ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും ഉള്ളതായിരിക്കേണം; അതു ചുറ്റുമുള്ള എല്ലാ അതിരോളവും വിശുദ്ധമായിരിക്കേണം.</verse>
				<verse number="2">അതിൽ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ആയി ചതുരശ്രമായോരു ഇടം വിശുദ്ധസ്ഥലത്തിന് ആയിരിക്കേണം; അതിനു ചുറ്റുപാട് അമ്പതു മുഴം സ്ഥലം വെളിമ്പ്രദേശം ആയി കിടക്കേണം.</verse>
				<verse number="3">ആ അളവിൽനിന്ന് നീ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും അളക്കേണം; അതിൽ അതിവിശുദ്ധമായ വിശുദ്ധമന്ദിരം ഉണ്ടായിരിക്കേണം.</verse>
				<verse number="4">അതു ദേശത്തിന്‍റെ വിശുദ്ധാംശമാകുന്നു; അതു യഹോവയ്ക്കു ശുശ്രൂഷ ചെയ്‍വാന്‍ അടുത്തു വരുന്നവരായി വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ക്കുള്ളതായിരിക്കേണം; അത് അവരുടെ വീടുകള്‍ക്കുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനുള്ള വിശുദ്ധസ്ഥലവുമായിരിക്കേണം.</verse>
				<verse number="5">പിന്നെ ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ളത് ആലയത്തിന്‍റെ ശുശ്രൂഷകന്മാരായ ലേവ്യര്‍ക്കു പാര്‍പ്പാന്‍ ഗ്രാമങ്ങള്‍ക്കായുള്ള സ്വത്തായിരിക്കേണം.</verse>
				<verse number="6">വിശുദ്ധാംശമായ വഴിപാടിന്‍റെ പാര്‍ശ്വത്തിൽ നഗരസ്വമായി അയ്യായിരം മുഴം വീതിയിലും ഇരുപത്തയ്യായിരം മുഴം നീളത്തിലും ഒരു സ്ഥലം നിയമിക്കേണം; അതു യിസ്രായേൽഗൃഹത്തിനൊക്കെയും ഉള്ളതായിരിക്കേണം.</verse>
				<verse number="7">പ്രഭുവിനുള്ളതോ വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും ഇപ്പുറത്തും അപ്പുറത്തും വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും മുമ്പിൽ പടിഞ്ഞാറുവശത്തു പടിഞ്ഞാറോട്ടും കിഴക്കുവശത്തു കിഴക്കോട്ടും ആയിരിക്കേണം; അതിന്‍റെ നീളം ദേശത്തിന്‍റെ പടിഞ്ഞാറേ അതിരുമുതൽ കിഴക്കേ അതിരുവരെയുള്ള അംശങ്ങളിൽ ഒന്നിനോട് ഒത്തിരിക്കേണം.</verse>
				<verse number="8">അതു യിസ്രായേലിൽ അവനുള്ള സ്വത്തായിരിക്കേണം; എന്‍റെ പ്രഭുക്കന്മാര്‍ ഇനി എന്‍റെ ജനത്തെ പീഡിപ്പിക്കാതെ ദേശത്തെ യിസ്രായേൽഗൃഹത്തിലെ അതതു ഗോത്രത്തിനു കൊടുക്കേണം.</verse>
				<verse number="9">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽപ്രഭുക്കന്മാരേ, മതിയാക്കുവിന്‍! സാഹസവും കവര്‍ച്ചയും അകറ്റി നീതിയും ന്യായവും നടത്തുവിന്‍; എന്‍റെ ജനത്തോടു പിടിച്ചുപറിക്കുന്നതു നിര്‍ത്തുവിന്‍ എന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="10">ഒത്ത തുലാസ്സും ഒത്ത ഏഫായും ഒത്ത ബത്തും നിങ്ങള്‍ക്കുണ്ടായിരിക്കേണം.</verse>
				<verse number="11">ഏഫായും ബത്തും ഒരു പ്രമാണമായിരിക്കേണം; ബത്തു ഹോമെരിന്‍റെ പത്തിൽ ഒന്നും ഏഫാ ഹോമെരിന്‍റെ പത്തിൽ ഒന്നും ആയിരിക്കേണം; അതിന്‍റെ പ്രമാണം ഹോമെരിന്നൊത്തതായിരിക്കേണം.</verse>
				<verse number="12">ശേക്കെൽ ഒന്നിന് ഇരുപതു ഗേര ആയിരിക്കേണം; അഞ്ചു ശേക്കെൽ അഞ്ചത്രേ, പത്തു ശേക്കെൽ പത്തത്രേ, അമ്പതു ശേക്കെൽ ഒരു മാനേ എന്നിങ്ങനെ ആയിരിക്കേണം.</verse>
				<verse number="13">നിങ്ങള്‍ വഴിപാടു കഴിക്കേണ്ടത് എങ്ങനെ എന്നാൽ: ഒരു ഹോമെര്‍ കോതമ്പിൽനിന്ന് ഏഫായുടെ ആറിലൊന്നും ഒരു ഹോമെര്‍ യവത്തിൽനിന്ന് ഏഫായുടെ ആറിലൊന്നും കൊടുക്കേണം.</verse>
				<verse number="14">എണ്ണയ്ക്കുള്ള പ്രമാണം: പത്തു ബത്തു കൊള്ളുന്ന ഹോമെരായ ഒരു കോരിൽനിന്നു ബത്തിന്‍റെ പത്തിലൊന്നു കൊടുക്കേണം; പത്ത് ബത്ത് ഒരു ഹോമെര്‍.</verse>
				<verse number="15">പ്രായശ്ചിത്തം വരുത്തേണ്ടതിനു ഭോജനയാഗമായും ഹോമയാഗമായും സമാധാനയാഗങ്ങളായും യിസ്രായേലിന്‍റെ പുഷ്‍ടിയുള്ള മേച്ചൽപ്പുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്നു ഒരു കുഞ്ഞാടിനെ കൊടുക്കേണം എന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="16">ദേശത്തെ സകല ജനവും യിസ്രായേലിന്‍റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കേണം.</verse>
				<verse number="17">ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും യിസ്രായേൽഗൃഹത്തിന്‍റെ ഉത്സവസമയങ്ങളിലൊക്കെയും ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും കഴിപ്പാന്‍ പ്രഭു ബാധ്യസ്ഥനാകുന്നു; യിസ്രായേൽഗൃഹത്തിന് പ്രായശ്ചിത്തം വരുത്തേണ്ടതിന് അവന്‍ പാപയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗങ്ങളും അര്‍പ്പിക്കേണം.</verse>
				<verse number="18">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാം മാസം ഒന്നാം തീയതി നീ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെ എടുത്തു വിശുദ്ധമന്ദിരത്തിനു പാപപരിഹാരം വരുത്തേണം.</verse>
				<verse number="19">പുരോഹിതന്‍ പാപയാഗത്തിന്‍റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്‍റെ മുറിച്ചുവരിലും യാഗപീഠത്തിന്‍റെ തട്ടിന്‍റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്‍റെ ഗോപുരത്തിന്‍റെ മുറിച്ചുവരിലും പുരട്ടേണം.</verse>
				<verse number="20">അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴച്ചു പോയവനുവേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങള്‍ ആലയത്തിനു പ്രായശ്ചിത്തം വരുത്തേണം.</verse>
				<verse number="21">ഒന്നാം മാസം പതിന്നാലാം തീയതിമുതൽ നിങ്ങള്‍ ഏഴു ദിവസത്തേക്കു പെസഹാ പെരുന്നാള്‍ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.</verse>
				<verse number="22">അന്നു പ്രഭു തനിക്കുവേണ്ടിയും ദേശത്തിലെ സകല ജനത്തിനുവേണ്ടിയും പാപയാഗമായി ഒരു കാളയെ അര്‍പ്പിക്കേണം.</verse>
				<verse number="23">ഉത്സവത്തിന്‍റെ ഏഴു ദിവസവും അവന്‍ യഹോവയ്ക്കു ഹോമയാഗമായി ഊനമില്ലാത്ത ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും ആ ഏഴു ദിവസവും ദിനംപ്രതി അര്‍പ്പിക്കേണം; പാപയാഗമായി ദിനംപ്രതി ഓരോ കോലാട്ടിന്‍ കുട്ടിയെയും അര്‍പ്പിക്കേണം.</verse>
				<verse number="24">കാള ഒന്നിന് ഒരു ഏഫായും ആട്ടുകൊറ്റന്‍ ഒന്നിന് ഒരു ഏഫായും ഏഫാ ഒന്നിന് ഒരു ഹീന്‍ എണ്ണയും വീതം അവന്‍ ഭോജനയാഗം അര്‍പ്പിക്കേണം.</verse>
				<verse number="25">ഏഴാം മാസം പതിനഞ്ചാം തീയതിക്കുള്ള ഉത്സവത്തിൽ അവന്‍ ഈ ഏഴു ദിവസം എന്നപോലെ പാപയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും എണ്ണയ്ക്കും തക്കവണ്ണം അര്‍പ്പിക്കേണം.</verse>
			</chapter>
			<chapter number="46">
				<verse number="1">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്‍റെ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസിദിവസത്തിലും അതു തുറന്നിരിക്കേണം.</verse>
				<verse number="2">എന്നാൽ പ്രഭു പുറത്തുനിന്ന് ആ ഗോപുരത്തിന്‍റെ പൂമുഖംവഴിയായി കടന്നു ചെന്ന്, ഗോപുരത്തിന്‍റെ മുറിച്ചുവരിനരികെ നില്ക്കേണം; പുരോഹിതന്‍ അവന്‍റെ ഹോമയാഗവും സമാധാനയാഗവും അര്‍പ്പിക്കുമ്പോള്‍ അവന്‍ ഗോപുരത്തിന്‍റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവന്‍ പുറത്തേക്കു പോകേണം; എന്നാൽ ഗോപുരം സന്ധ്യവരെ അടയ്ക്കാതെയിരിക്കേണം.</verse>
				<verse number="3">ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.</verse>
				<verse number="4">പ്രഭു ശബ്ബത്തുനാളിൽ യഹോവയ്ക്ക് ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അര്‍പ്പിക്കേണം.</verse>
				<verse number="5">ഭോജനയാഗമായി അവന്‍ മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകള്‍ക്കു തന്‍റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫാ ഒന്നിന് ഒരു ഹീന്‍ എണ്ണവീതവും അര്‍പ്പിക്കേണം.</verse>
				<verse number="6">അമാവാസിദിവസത്തിലോ ഊനമില്ലാത്ത ഒരു കാളക്കുട്ടിയെയും ആറു കുഞ്ഞാടിനെയും ഒരു മുട്ടാടിനെയും അര്‍പ്പിക്കേണം; ഇവയും ഊനമില്ലാത്തവ ആയിരിക്കേണം.</verse>
				<verse number="7">ഭോജനയാഗമായി അവന്‍ കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകള്‍ക്ക് തന്‍റെ പ്രാപ്തിപോലെയുള്ളതും ഏഫാ ഒന്നിന് ഒരു ഹീന്‍ എണ്ണവീതവും അര്‍പ്പിക്കേണം.</verse>
				<verse number="8">പ്രഭു വരുമ്പോള്‍ അവന്‍ ഗോപുരത്തിന്‍റെ പൂമുഖം വഴിയായി കടക്കയും ആ വഴിയായി തന്നെ പുറത്തേക്കു പോകയും വേണം.</verse>
				<verse number="9">എന്നാൽ ദേശത്തെ ജനം ഉത്സവങ്ങളിൽ യഹോവയുടെ സന്നിധിയിൽ വരുമ്പോള്‍ വടക്കേ ഗോപുരം വഴിയായി നമസ്കരിപ്പാന്‍ വരുന്നവന്‍ തെക്കേഗോപുരം വഴിയായി പുറത്തേക്കു പോകയും തെക്കേ ഗോപുരം വഴിയായി വരുന്നവന്‍ വടക്കേ ഗോപുരം വഴിയായി പുറത്തേക്കു പോകയും വേണം; താന്‍ വന്ന ഗോപുരം വഴിയായി മടങ്ങിപ്പോകാതെ അതിനെതിരേയുള്ളതിൽക്കൂടി പുറത്തേക്കു പോകേണം.</verse>
				<verse number="10">അവര്‍ വരുമ്പോള്‍ പ്രഭുവും അവരുടെ മധ്യേ വരികയും അവര്‍ പോകുമ്പോള്‍ അവനുംകൂടെ പോകയും വേണം.</verse>
				<verse number="11">വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകള്‍ക്കു തന്‍റെ പ്രാപ്തിപോലെയുള്ളതും ഏഫായ്ക്ക് ഒരു ഹീന്‍ എണ്ണയും വീതം ആയിരിക്കേണം.</verse>
				<verse number="12">എന്നാൽ പ്രഭു സ്വമേധാദാനമായ ഹോമയാഗമോ സ്വമേധാദാനമായ സമാധാനയാഗങ്ങളോ യഹോവയ്ക്ക് അര്‍പ്പിക്കുമ്പോള്‍ കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരം അവനു തുറന്നു കൊടുക്കേണം; അവന്‍ ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ തന്‍റെ ഹോമയാഗവും സമാധാനയാഗങ്ങളും അര്‍പ്പിക്കേണം; പിന്നെ അവന്‍ പുറത്തേക്കു പോകേണം; അവന്‍ പുറത്തേക്കു പോയശേഷം ഗോപുരം അടയ്ക്കേണം.</verse>
				<verse number="13">ഒരു വയസ്സു പ്രായമുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ നീ ദിനംപ്രതി യഹോവയ്ക്കു ഹോമയാഗമായി അര്‍പ്പിക്കേണം; രാവിലെതോറും അതിനെ അര്‍പ്പിക്കേണം.</verse>
				<verse number="14">അതിന്‍റെ ഭോജനയാഗമായി നീ രാവിലെതോറും ഏഫായിൽ ആറിലൊന്നും നേരിയ മാവു കുഴയ്ക്കേണ്ടതിനു ഹീനിൽ മൂന്നിലൊന്ന് എണ്ണയും അര്‍പ്പിക്കേണം; അത് ഒരു ശാശ്വതനിയമമായി യഹോവയ്ക്കുള്ള നിരന്തരഭോജനയാഗം.</verse>
				<verse number="15">ഇങ്ങനെ അവര്‍ രാവിലെതോറും നിരന്തരഹോമയാഗമായി കുഞ്ഞാടിനെയും ഭോജനയാഗത്തെയും എണ്ണയെയും അര്‍പ്പിക്കേണം.</verse>
				<verse number="16">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്‍റെ പുത്രന്മാരിൽ ഒരുത്തന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അത് അവന്‍റെ അവകാശമായി അവന്‍റെ പുത്രന്മാര്‍ക്കുള്ളതായിരിക്കേണം; അത് അവകാശമായി അവരുടെ കൈവശം ഇരിക്കേണം.</verse>
				<verse number="17">എന്നാൽ അവന്‍ തന്‍റെ ദാസന്മാരിൽ ഒരുത്തനു തന്‍റെ അവകാശത്തിൽനിന്ന് ഒരു ദാനം കൊടുക്കുന്നുവെങ്കിൽ അതു വിടുതലാണ്ടുവരെ അവനുള്ളതായിരിക്കേണം; പിന്നത്തേതിൽ അതു പ്രഭുവിനു തിരികെ ചേരേണം; അതിന്‍റെ അവകാശം അവന്‍റെ പുത്രന്മാര്‍ക്കു തന്നെ ഇരിക്കേണം.</verse>
				<verse number="18">പ്രഭു ജനത്തെ അവരുടെ അവകാശത്തിൽനിന്നു നീക്കി അവരുടെ അവകാശത്തിലൊന്നും അപഹരിക്കരുത്; എന്‍റെ ജനത്തിൽ ഓരോരുത്തനും താന്താന്‍റെ അവകാശം വിട്ടു ചിന്നിപ്പോകാതെയിരിപ്പാന്‍ അവന്‍ സ്വന്ത അവകാശത്തിൽനിന്നു തന്നെ തന്‍റെ പുത്രന്മാര്‍ക്ക് അവകാശം കൊടുക്കേണം.</verse>
				<verse number="19">പിന്നെ അവന്‍ ഗോപുരത്തിന്‍റെ പാര്‍ശ്വത്തിലുള്ള പ്രവേശനത്തിൽക്കൂടി എന്നെ വടക്കോട്ടു ദര്‍ശനമുള്ളതായി, പുരോഹിതന്മാരുടെ വിശുദ്ധമണ്ഡപങ്ങളിലേക്കു കൊണ്ടുചെന്നു; അവിടെ ഞാന്‍ പടിഞ്ഞാറേ അറ്റത്ത് ഒരു സ്ഥലം കണ്ടു.</verse>
				<verse number="20">അവന്‍ എന്നോട്: പുരോഹിതന്മാര്‍ അകൃത്യയാഗവും പാപയാഗവും പാകം ചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം ഇത് ആകുന്നു; അവര്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന് അവയെ പുറത്ത്, പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോകാതെയിരിപ്പാന്‍ തന്നെ എന്ന് അരുളിച്ചെയ്തു.</verse>
				<verse number="21">പിന്നെ അവന്‍ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്‍റെ നാലു മൂലയ്ക്കലും ചെല്ലുമാറാക്കി, പ്രാകാരത്തിന്‍റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.</verse>
				<verse number="22">പ്രാകാരത്തിന്‍റെ നാലു മൂലയിലും നാല്പതു മുഴം നീളവും മുപ്പതു മുഴം വീതിയും ഉള്ള അടയ്ക്കപ്പെട്ട മുറ്റങ്ങള്‍ ഉണ്ടായിരുന്നു; നാലു മൂലയിലും ഉള്ള അവ നാലിനും ഒരേ അളവായിരുന്നു.</verse>
				<verse number="23">അവയ്ക്ക് നാലിനും ചുറ്റും ഒരു പന്തി കല്ലു കെട്ടിയിരുന്നു; ഈ കൽനിരകളുടെ കീഴെ ചുറ്റും അടുപ്പ് ഉണ്ടാക്കിയിരുന്നു.</verse>
				<verse number="24">അവന്‍ എന്നോട്: ഇവ ആലയത്തിന്‍റെ ശുശ്രൂഷകന്മാര്‍ ജനത്തിന്‍റെ ഹനനയാഗം പാകം ചെയ്യുന്ന വെപ്പുപുരയാകുന്നു എന്ന് അരുളിച്ചെയ്തു.</verse>
			</chapter>
			<chapter number="47">
				<verse number="1">അവന്‍ എന്നെ ആലയത്തിന്‍റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോള്‍ ആലയത്തിന്‍റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാന്‍ കണ്ടു. ആലയത്തിന്‍റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്‍റെ വലത്തു ഭാഗത്തു കീഴെനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.</verse>
				<verse number="2">അവന്‍ വടക്കോട്ടുള്ള ഗോപുരത്തിൽ കൂടി എന്നെ പുറത്തു കൊണ്ടു ചെന്ന് പുറത്തെ വഴിയായി കിഴക്കോട്ടു ദര്‍ശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="3">ആ പുരുഷന്‍ കൈയിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽക്കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.</verse>
				<verse number="4">അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽക്കൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവന്‍ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.</verse>
				<verse number="5">അവന്‍ പിന്നെയും ആയിരം മുഴം അളന്നു; അത് എനിക്കു കടപ്പാന്‍ വഹിയാത്ത ഒരു നദിയായി; വെള്ളം പൊങ്ങി, നീന്തീട്ടല്ലാതെ കടപ്പാന്‍ വഹിയാത്ത ഒരു നദിയായിത്തീര്‍ന്നു.</verse>
				<verse number="6">അവന്‍ എന്നോട്: മനുഷ്യപുത്രാ, കണ്ടുവോ എന്നു ചോദിച്ചു; പിന്നെ അവന്‍ എന്നെ നദീതീരത്തു മടങ്ങിച്ചെല്ലുമാറാക്കി.</verse>
				<verse number="7">ഞാന്‍ മടങ്ങിച്ചെന്നപ്പോള്‍ നദീതീരത്ത് ഇക്കരെയും അക്കരെയും അനവധി വൃക്ഷം നില്ക്കുന്നതു കണ്ടു.</verse>
				<verse number="8">അപ്പോള്‍ അവന്‍ എന്നോട് അരുളിച്ചെയ്തത്: ഈ വെള്ളം കിഴക്കേ ഗലീലയിലേക്കു പുറപ്പെട്ട് അരാബായിലേക്ക് ഒഴുകി കടലിൽ വീഴുന്നു; ഒഴുകിച്ചെന്നു വെള്ളം കടലിൽ വീണിട്ട് അതിലെ വെള്ളം പഥ്യമായിത്തീരും.</verse>
				<verse number="9">എന്നാൽ ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും ചലിക്കുന്ന സകല പ്രാണികളും ജീവിച്ചിരിക്കും; ഈ വെള്ളം അവിടെ വന്നതുകൊണ്ട് ഏറ്റവും വളരെ മത്സ്യം ഉണ്ടാകും; ഈ നദി ചെന്നുചേരുന്നേടത്തൊക്കെയും അതു പഥ്യമായിത്തീര്‍ന്നിട്ട് സകലവും ജീവിക്കും.</verse>
				<verse number="10">അതിന്‍റെ കരയിൽ ഏന്‍-ഗതി മുതൽ ഏന്‍-എഗ്ലയീംവരെ മീന്‍പിടിക്കാര്‍ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ജാതിയായി അസംഖ്യമായിരിക്കും.</verse>
				<verse number="11">എന്നാൽ അതിന്‍റെ ചേറ്റുകണ്ടങ്ങളും കഴിനിലങ്ങളും പഥ്യമായിവരാതെ ഉപ്പുപടനയ്ക്കായി വിട്ടേക്കും.</verse>
				<verse number="12">നദീതീരത്ത് ഇക്കരെയും അക്കരെയും തിന്മാന്‍ തക്ക ഫലമുള്ള സകലവിധ വൃക്ഷങ്ങളും വളരും; അവയുടെ ഇല വാടുകയില്ല, ഫലം ഇല്ലാതെ പോകുകയുമില്ല; അതിലെ വെള്ളം വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകിവരുന്നതുകൊണ്ട് അവ മാസംതോറും പുതിയ ഫലം കായിക്കും; അവയുടെ ഫലം തിന്മാനും അവയുടെ ഇല ചികിത്സയ്ക്കും ഉതകും.</verse>
				<verse number="13">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ദേശത്തെ യിസ്രായേലിന്‍റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിര്‍ വിവരം: യോസേഫിനു രണ്ടു പങ്ക് ഇരിക്കേണം.</verse>
				<verse number="14">നിങ്ങളുടെ പിതാക്കന്മാര്‍ക്കു നല്കുമെന്നു ഞാന്‍ കൈ ഉയര്‍ത്തി സത്യം ചെയ്തിരിക്കകൊണ്ടു നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഭേദംകൂടാതെ അത് അവകാശമായി ലഭിക്കേണം; ഈ ദേശം നിങ്ങള്‍ക്ക് അവകാശമായി വരും.</verse>
				<verse number="15">ദേശത്തിന്‍റെ അതിര്‍ ഇങ്ങനെ ആയിരിക്കേണം: വടക്കുഭാഗത്തു മഹാസമുദ്രംമുതൽ ഹെത്‍ലോന്‍ വഴിയായി സെദാദ്‍വരെയും</verse>
				<verse number="16">ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്‍റെ അതിരിനും ഹമാത്തിന്‍റെ അതിരിനും ഇടയിലുള്ള സിബ്രയീമും ഹൌറാന്‍റെ അതിരിങ്കലുള്ള നടുഹാസേരും</verse>
				<verse number="17">ഇങ്ങനെ അതിര്‍ സമുദ്രംമുതൽ ദമ്മേശെക്കിന്‍റെ അതിരിങ്കലും ഹസര്‍-ഏനാന്‍വരെ വടക്കേ ഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്‍റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.</verse>
				<verse number="18">കിഴക്കുഭാഗമോ ഹൌറാന്‍, ദമ്മേശെക്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോര്‍ദ്ദാന്‍ ആയിരിക്കേണം; വടക്കേ അതിര്‍മുതൽ കിഴക്കേ കടൽവരെ നിങ്ങള്‍ അളക്കേണം; അതു കിഴക്കേഭാഗം.</verse>
				<verse number="19">തെക്കുഭാഗമോ തെക്കോട്ടു താമാര്‍മുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.</verse>
				<verse number="20">പടിഞ്ഞാറുഭാഗമോ: തെക്കേ അതിര്‍മുതൽ ഹമാത്തിലേക്കുള്ള തിരിവിന്‍റെ അറ്റം വരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറേഭാഗം.</verse>
				<verse number="21">ഇങ്ങനെ നിങ്ങള്‍ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങള്‍ക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.</verse>
				<verse number="22">നിങ്ങള്‍ അതിനെ നിങ്ങള്‍ക്കും നിങ്ങളുടെ ഇടയിൽ വന്നുപാര്‍ക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികള്‍ക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവര്‍ നിങ്ങള്‍ക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവര്‍ക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം.</verse>
				<verse number="23">പരദേശി വന്നു പാര്‍ക്കുന്ന ഗോത്രത്തിൽ തന്നെ നിങ്ങള്‍ അവന് അവകാശം കൊടുക്കേണം എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
			</chapter>
			<chapter number="48">
				<verse number="1">എന്നാൽ ഗോത്രങ്ങളുടെ പേരുകള്‍ ആവിത്: വടക്കേ അറ്റംമുതൽ ഹെത്ലോന്‍ വഴിക്കരികെയുള്ള ഹമാത്ത്‍വരെ വടക്കോട്ടു ദെമ്മേശെക്കിന്‍റെ അതിരിങ്കലുള്ള ഹസര്‍-ഏനാനും ഇങ്ങനെ വടക്കു ഹമാത്തിന്‍റെ പാര്‍ശ്വത്തിൽ കിഴക്കും പടിഞ്ഞാറും ഉള്ള ഭാഗങ്ങളായി ദാന്‍റെ ഓഹരി ഒന്ന്.</verse>
				<verse number="2">ദാന്‍റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ആശേരിന്‍റെ ഓഹരി ഒന്ന്.</verse>
				<verse number="3">ആശേരിന്‍റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ നഫ്താലിയുടെ ഓഹരി ഒന്ന്.</verse>
				<verse number="4">നഫ്താലിയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ മനശ്ശെയുടെ ഓഹരി ഒന്ന്.</verse>
				<verse number="5">മനശ്ശെയുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ എഫ്രയീമിന്‍റെ ഓഹരി ഒന്ന്.</verse>
				<verse number="6">എഫ്രയീമിന്‍റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെ രൂബേന്‍റെ ഓഹരി ഒന്ന്.</verse>
				<verse number="7">രൂബേന്‍റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെ യെഹൂദായുടെ ഓഹരി ഒന്ന്.</verse>
				<verse number="8">യെഹൂദായുടെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ഇരുപത്തയ്യായിരം മുഴം വീതിയും കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെയുള്ള മറ്റേ ഓഹരികളിൽ ഒന്നിനെപ്പോലെ നീളവും ഉള്ളതു നിങ്ങള്‍ അര്‍പ്പിക്കേണ്ടുന്ന വഴിപാടായിരിക്കേണം; വിശുദ്ധമന്ദിരം അതിന്‍റെ നടുവിൽ ആയിരിക്കേണം.</verse>
				<verse number="9">നിങ്ങള്‍ യഹോവയ്ക്ക് അര്‍പ്പിക്കേണ്ടുന്ന വഴിപാട് ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ആയിരിക്കേണം.</verse>
				<verse number="10">ഈ വിശുദ്ധവഴിപാട് പുരോഹിതന്മാര്‍ക്ക് ഉള്ളതായിരിക്കേണം; അതു വടക്ക് ഇരുപത്തയ്യായിരം മുഴം നീളവും പടിഞ്ഞാറ് പതിനായിരം മുഴം വീതിയും കിഴക്ക് പതിനായിരം മുഴം വീതിയും തെക്ക് ഇരുപത്തയ്യായിരം മുഴം നീളവും ഉള്ളതു തന്നെ; യഹോവയുടെ വിശുദ്ധമന്ദിരം അതിന്‍റെ നടുവിൽ ആയിരിക്കേണം.</verse>
				<verse number="11">അത് എന്‍റെ കാര്യവിചാരണ നടത്തുകയും യിസ്രായേൽമക്കള്‍ തെറ്റിപ്പോയ കാലത്തു ലേവ്യര്‍ തെറ്റിപ്പോയതുപോലെ തെറ്റിപ്പോകാതിരിക്കയും ചെയ്ത സാദോക്കിന്‍റെ പുത്രന്മാരായി വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാര്‍ക്കുള്ളതായിരിക്കേണം.</verse>
				<verse number="12">അങ്ങനെ അത് അവര്‍ക്കു ലേവ്യരുടെ അതിരിങ്കൽ ദേശത്തിന്‍റെ വഴിപാടിൽനിന്ന് ഒരു വഴിപാടും അതിപരിശുദ്ധവുമായിരിക്കേണം.</verse>
				<verse number="13">പുരോഹിതന്മാരുടെ അതിരിനൊത്തവണ്ണം ലേവ്യര്‍ക്കും ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയും ഉള്ള ഒരംശം ഉണ്ടായിരിക്കേണം; ആകെ ഇരുപത്തയ്യായിരം മുഴം നീളവും ഇരുപതിനായിരം മുഴം വീതിയും തന്നെ.</verse>
				<verse number="14">അവര്‍ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്‍റെ ആദ്യഫലമായ ഇത് അന്യര്‍ക്കു കൈവശം കൊടുക്കയുമരുത്; അതു യഹോവയ്ക്കു വിശുദ്ധമല്ലോ.</verse>
				<verse number="15">എന്നാൽ ഇരുപത്തയ്യായിരം മുഴം വീതിയിൽ ശേഷിച്ചിരിക്കുന്ന അയ്യായിരം മുഴം നഗരത്തിനു വാസസ്ഥലവും വെളിമ്പ്രദേശവുമായ സാമാന്യഭൂമിയും നഗരം അതിന്‍റെ നടുവിലും ആയിരിക്കേണം.</verse>
				<verse number="16">അതിന്‍റെ അളവ് ആവിത്: വടക്കേഭാഗം നാലായിരത്തഞ്ഞൂറും തെക്കേ ഭാഗം നാലായിരത്തഞ്ഞൂറും കിഴക്കേഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറേഭാഗം നാലായിരത്തഞ്ഞൂറും മുഴം.</verse>
				<verse number="17">നഗരത്തിനുള്ള വെളിമ്പ്രദേശമോ; വടക്കോട്ട് ഇരുനൂറ്റമ്പതും തെക്കോട്ട് ഇരുനൂറ്റമ്പതും കിഴക്കോട്ട് ഇരുനൂറ്റമ്പതും പടിഞ്ഞാറോട്ട് ഇരുനൂറ്റമ്പതും മുഴം.</verse>
				<verse number="18">എന്നാൽ വിശുദ്ധവഴിപാടിന് ഒത്ത നീളത്തിൽ കിഴക്കോട്ടു പതിനായിരവും പടിഞ്ഞാറോട്ടു പതിനായിരവും മുഴം; ശേഷിപ്പുള്ളതു വിശുദ്ധവഴിപാടിന് ഒത്തവണ്ണം തന്നെ ആയിരിക്കേണം; അതിന്‍റെ അനുഭവം നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനം ആയിരിക്കേണം.</verse>
				<verse number="19">യിസ്രായേലിന്‍റെ സര്‍വഗോത്രങ്ങളിലും നിന്നുള്ളവരായ നഗരത്തിലെ കൃഷിക്കാര്‍ അതിൽ കൃഷിചെയ്യേണം.</verse>
				<verse number="20">വഴിപാടിടം മുഴുവനും ഇരുപത്തയ്യായിരം നീളവും ഇരുപത്തയ്യായിരം വീതിയും ആയിരിക്കേണം. നഗരസ്വത്തോടുകൂടെ ഈ വിശുദ്ധവഴിപാടിടം സമചതുരമായി നിങ്ങള്‍ അര്‍പ്പിക്കേണം.</verse>
				<verse number="21">ശേഷിപ്പോ, പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടത്തിനും നഗരസ്വത്തിനും ഇപ്പുറത്തും അപ്പുറത്തും വഴിപാടിടത്തിന്‍റെ ഇരുപത്തയ്യായിരം മുഴത്തിനെതിരേ കിഴക്കേ അതിരിങ്കലും പടിഞ്ഞാറ് ഇരുപത്തയ്യായിരം മുഴത്തിനെതിരേ പടിഞ്ഞാറേ അതിരിങ്കലും ഗോത്രങ്ങളുടെ ഓഹരികള്‍ക്കൊത്തവണ്ണം തന്നെ; ഇതു പ്രഭുവിനുള്ളതായിരിക്കേണം; വിശുദ്ധവഴിപാടിടവും വിശുദ്ധമന്ദിരമായ ആലയവും അതിന്‍റെ നടുവിൽ ആയിരിക്കേണം.</verse>
				<verse number="22">പ്രഭുവിനുള്ളതിന്‍റെ നടുവിൽ ലേവ്യര്‍ക്കുള്ള സ്വത്തുമുതൽക്കും നഗരസ്വത്തുമുതൽക്കും യെഹൂദായുടെ അതിരിനും ബെന്യാമീന്‍റെ അതിരിനും ഇടയിൽ ഉള്ളതു പ്രഭുവിനുള്ളതായിരിക്കേണം.</verse>
				<verse number="23">ശേഷമുള്ള ഗോത്രങ്ങള്‍ക്കോ: കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ബെന്യാമീന് ഓഹരി ഒന്ന്.</verse>
				<verse number="24">ബെന്യാമീന്‍റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ശിമെയോന് ഓഹരി ഒന്ന്.</verse>
				<verse number="25">ശിമെയോന്‍റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ യിസ്സാഖാരിനു ഓഹരി ഒന്ന്.</verse>
				<verse number="26">യിസ്സാഖാരിന്‍റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ സെബൂലൂന് ഓഹരി ഒന്ന്.</verse>
				<verse number="27">സെബൂലൂന്‍റെ അതിരിങ്കൽ കിഴക്കേഭാഗംമുതൽ പടിഞ്ഞാറേഭാഗംവരെ ഗാദിന് ഓഹരി ഒന്ന്.</verse>
				<verse number="28">ഗാദിന്‍റെ അതിരിങ്കൽ തെക്കോട്ടു തെക്കേഭാഗത്ത് അതിര്‍ താമാര്‍മുതൽ മെരീബത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം.</verse>
				<verse number="29">നിങ്ങള്‍ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങള്‍ക്ക് അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നെ; അവരുടെ ഓഹരികള്‍ ഇവ തന്നെ എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="30">നഗരത്തിന്‍റെ പരിമാണമാവിത്: വടക്കുഭാഗത്തെ അളവ് നാലായിരത്തഞ്ഞൂറു മുഴം.</verse>
				<verse number="31">നഗരത്തിന്‍റെ ഗോപുരങ്ങള്‍ യിസ്രായേൽഗോത്രങ്ങളുടെ പേരുകള്‍ക്ക് ഒത്തവണ്ണം ആയിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്‍റെ ഗോപുരം ഒന്ന്; യെഹൂദായുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്.</verse>
				<verse number="32">കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: യോസേഫിന്‍റെ ഗോപുരം ഒന്ന്; ബെന്യാമീന്‍റെ ഗോപുരം ഒന്ന്; ദാന്‍റെ ഗോപുരം ഒന്ന്.</verse>
				<verse number="33">തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ശിമെയോന്‍റെ ഗോപുരം ഒന്ന്; യിസ്സാഖാരിന്‍റെ ഗോപുരം ഒന്ന്; സെബൂലൂന്‍റെ ഗോപുരം ഒന്ന്.</verse>
				<verse number="34">പടിഞ്ഞാറേഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്ന്: ഗാദിന്‍റെ ഗോപുരം ഒന്ന്; ആശേരിന്‍റെ ഗോപുരം ഒന്ന്; നഫ്താലിയുടെ ഗോപുരം ഒന്ന്.</verse>
				<verse number="35">അതിന്‍റെ ചുറ്റളവ് പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിനു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.</verse>
			</chapter>
		</book>
		<book number="27">
			<chapter number="1">
				<verse number="1">യെഹൂദാരാജാവായ യെഹോയാക്കീമിന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ബാബേൽരാജാവായ നെബൂഖദ്നേസര്‍ യെരൂശലേമിലേക്കു വന്ന് അതിനെ നിരോധിച്ചു.</verse>
				<verse number="2">കര്‍ത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെയും ദൈവത്തിന്‍റെ ആലയത്തിലെ പാത്രങ്ങളിൽ ചിലതിനെയും അവന്‍റെ കൈയിൽ ഏല്പിച്ചു; അവന്‍ അവയെ ശിനാര്‍ദേശത്തു തന്‍റെ ദേവന്‍റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി; ആ പാത്രങ്ങളെ അവന്‍ തന്‍റെ ദേവന്‍റെ ഭണ്ഡാരഗൃഹത്തിൽ വച്ചു.</verse>
				<verse number="3">അനന്തരം രാജാവ് തന്‍റെ ഷണ്ഡന്മാരിൽ പ്രധാനിയായ അശ്പെനാസിനോട്: യിസ്രായേൽമക്കളിൽ രാജസന്തതിയിലും കുലീനന്മാരിലുംവച്ച്</verse>
				<verse number="4">അംഗഭംഗമില്ലാത്തവരും സുന്ദരന്മാരും സകല ജ്ഞാനത്തിലും നിപുണന്മാരും അറിവിൽ സമര്‍ഥന്മാരും വിദ്യാപരിജ്ഞാനികളും രാജധാനിയിൽ പരിചരിപ്പാന്‍ യോഗ്യന്മാരും ആയ ചില ബാലന്മാരെ വരുത്തുവാനും അവരെ കല്ദയരുടെ വിദ്യയും ഭാഷയും അഭ്യസിപ്പിപ്പാനും കല്പിച്ചു.</verse>
				<verse number="5">രാജാവ് അവര്‍ക്കു രാജഭോജനത്തിൽനിന്നും താന്‍ കുടിക്കുന്ന വീഞ്ഞിൽനിന്നും നിത്യവൃത്തി നിയമിച്ചു; ഇങ്ങനെ അവരെ മൂന്നു സംവത്സരം വളര്‍ത്തിയിട്ട് അവര്‍ രാജസന്നിധിയിൽ നില്ക്കേണം എന്നു കല്പിച്ചു.</verse>
				<verse number="6">അവരുടെ കൂട്ടത്തിൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യെഹൂദാപുത്രന്മാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="7">ഷണ്ഡാധിപന്‍ അവര്‍ക്കു പേരിട്ടു; ദാനീയേലിന് അവന്‍ ബേൽത്ത്ശസ്സര്‍ എന്നും ഹനന്യാവിന് ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാവിന് അബേദ്-നെഗോ എന്നും പേരുവിളിച്ചു.</verse>
				<verse number="8">എന്നാൽ രാജാവിന്‍റെ ഭോജനംകൊണ്ടും അവന്‍ കുടിക്കുന്ന വീഞ്ഞുകൊണ്ടും തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ച്, തനിക്ക് അശുദ്ധി ഭവിപ്പാന്‍ ഇടവരുത്തരുതെന്നു ഷണ്ഡാധിപനോട് അപേക്ഷിച്ചു.</verse>
				<verse number="9">ദൈവം ദാനീയേലിനു ഷണ്ഡാധിപന്‍റെ മുമ്പിൽ ദയയും കരുണയും ലഭിപ്പാന്‍ ഇടവരുത്തി. ഷണ്ഡാധിപന്‍ ദാനീയേലിനോട്:</verse>
				<verse number="10">നിങ്ങളുടെ ഭക്ഷണവും പാനീയവും നിയമിച്ചിട്ടുള്ള എന്‍റെ യജമാനനായ രാജാവിനെ ഞാന്‍ ഭയപ്പെടുന്നു; അവന്‍ നിങ്ങളുടെ മുഖം നിങ്ങളുടെ സമപ്രായക്കാരായ ബാലന്മാരുടേതിനോട് ഒത്തുനോക്കിയാൽ മെലിഞ്ഞു കാണുന്നത് എന്തിന്? അങ്ങനെയായാൽ നിങ്ങള്‍ രാജസന്നിധിയിൽ എന്‍റെ തലയ്ക്ക് അപകടം വരുത്തും എന്നു പറഞ്ഞു.</verse>
				<verse number="11">ദാനീയേലോ ഷണ്ഡാധിപന്‍ ദാനീയേലിനും ഹനന്യാവിനും മീശായേലിനും അസര്യാവിനും വിചാരകനായി നിയമിച്ചിരുന്ന മെൽസറിനോട്:</verse>
				<verse number="12">അടിയങ്ങളെ പത്തു ദിവസം പരീക്ഷിച്ചു നോക്കിയാലും; അവര്‍ ഞങ്ങള്‍ക്കു തിന്മാന്‍ ശാകപദാര്‍ഥവും കുടിപ്പാന്‍ പച്ചവെള്ളവും തന്നുനോക്കട്ടെ.</verse>
				<verse number="13">അതിന്‍റെ ശേഷം ഞങ്ങളുടെ മുഖവും രാജഭോജനം കഴിക്കുന്ന ബാലന്മാരുടെ മുഖവും തമ്മിൽ നീ ഒത്തുനോക്കുക; പിന്നെ കാണുന്നതുപോലെ അടിയങ്ങളോടു ചെയ്തുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="14">അവന്‍ ഈ കാര്യത്തിൽ അവരുടെ അപേക്ഷ കേട്ടു പത്തു ദിവസം അവരെ പരീക്ഷിച്ചു.</verse>
				<verse number="15">പത്തു ദിവസം കഴിഞ്ഞശേഷം അവരുടെ മുഖം രാജഭോജനം കഴിച്ചുവന്ന സകല ബാലന്മാരുടേതിലും അഴകുള്ളതും അവര്‍ മാംസപുഷ്‍ടിയുള്ളവരും എന്നു കണ്ടു.</verse>
				<verse number="16">അങ്ങനെ മെൽസര്‍ അവരുടെ ഭോജനവും അവര്‍ കുടിക്കേണ്ടുന്ന വീഞ്ഞും നീക്കി അവര്‍ക്കു ശാകപദാര്‍ഥം കൊടുത്തു.</verse>
				<verse number="17">ഈ നാലു ബാലന്മാര്‍ക്കോ ദൈവം സകല വിദ്യയിലും ജ്ഞാനത്തിലും നിപുണതയും സാമര്‍ഥ്യവും കൊടുത്തു; ദാനീയേൽ സകല ദര്‍ശനങ്ങളെയും സ്വപ്നങ്ങളെയും സംബന്ധിച്ചു വിവേകിയായിരുന്നു.</verse>
				<verse number="18">അവരെ സന്നിധിയിൽ കൊണ്ടുവരുവാന്‍ രാജാവ് കല്പിച്ചിരുന്ന കാലം തികഞ്ഞപ്പോള്‍ ഷണ്ഡാധിപന്‍ അവരെ നെബൂഖദ്നേസരിന്‍റെ സന്നിധിയിൽ കൊണ്ടുചെന്നു.</verse>
				<verse number="19">രാജാവ് അവരോടു സംസാരിച്ചാറെ അവരിൽ എല്ലാവരിലും വച്ച് ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവര്‍ക്കു തുല്യമായി ഒരുത്തനെയും കണ്ടില്ല; അവര്‍ രാജസന്നിധിയിൽ ശുശ്രൂഷയ്ക്കു നിന്നു.</verse>
				<verse number="20">രാജാവ് അവരോടു ജ്ഞാനവിവേക സംബന്ധമായി ചോദിച്ചതിലൊക്കെയും അവരെ തന്‍റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു കണ്ടു.</verse>
				<verse number="21">ദാനീയേലോ കോരെശ്‍രാജാവിന്‍റെ ഒന്നാം ആണ്ടുവരെ ജീവിച്ചിരുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">നെബൂഖദ്നേസരിന്‍റെ വാഴ്ചയുടെ രണ്ടാം ആണ്ടിൽ നെബൂഖദ്നേസര്‍ സ്വപ്നം കണ്ടു; അവന്‍റെ മനസ്സു വ്യാകുലപ്പെട്ടു; അവന് ഉറക്കമില്ലാതെയായി.</verse>
				<verse number="2">രാജാവിനോടു സ്വപ്നം അറിയിപ്പാന്‍ മന്ത്രവാദികളെയും ആഭിചാരകന്മാരെയും ക്ഷുദ്രക്കാരെയും കല്ദയരെയും വിളിപ്പാന്‍ രാജാവ് കല്പിച്ചു; അവര്‍ വന്ന് രാജസന്നിധിയിൽ നിന്നു.</verse>
				<verse number="3">രാജാവ് അവരോട്: ഞാന്‍ ഒരു സ്വപ്നം കണ്ടു; സ്വപം ഓര്‍ക്കാഞ്ഞിട്ട് എന്‍റെ മനസ്സു വ്യാകുലപ്പെട്ടിരിക്കുന്നു എന്നു കല്പിച്ചു.</verse>
				<verse number="4">അതിനു കല്ദയര്‍ അരാമ്യഭാഷയിൽ രാജാവിനോട്: രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ; സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ഥം ബോധിപ്പിക്കാം എന്നുണര്‍ത്തിച്ചു.</verse>
				<verse number="5">രാജാവ് കല്ദയരോട് ഉത്തരം അരുളിയത്: വിധി കല്പിച്ചുപോയി; സ്വപ്നവും അര്‍ഥവും അറിയിക്കാഞ്ഞാൽ നിങ്ങളെ കഷണംകഷണമായി ശകലിക്കയും വീടുകളെ കുപ്പക്കുന്നാക്കുകയും ചെയ്യും.</verse>
				<verse number="6">സ്വപ്നവും അര്‍ഥവും അറിയിച്ചാലോ നിങ്ങള്‍ക്കു സമ്മാനവും പ്രതിഫലവും ബഹുമാനവും ലഭിക്കും; അതുകൊണ്ടു സ്വപ്നവും അര്‍ഥവും അറിയിപ്പിന്‍.</verse>
				<verse number="7">അവര്‍ പിന്നെയും: രാജാവ് സ്വപ്നം അടിയങ്ങളോടു കല്പിച്ചാലും; അര്‍ഥം ബോധിപ്പിക്കാം എന്ന് ഉണര്‍ത്തിച്ചു.</verse>
				<verse number="8">അതിനു രാജാവ് മറുപടി കല്പിച്ചത്: വിധി കല്പിച്ചുപോയി എന്നു കണ്ടിട്ട് നിങ്ങള്‍ കാലതാമസം വരുത്തുവാന്‍ നോക്കുന്നു എന്ന് എനിക്കു മനസ്സിലായി.</verse>
				<verse number="9">നിങ്ങള്‍ സ്വപ്നം അറിയിക്കാഞ്ഞാൽ നിങ്ങള്‍ക്ക് ഒരു വിധി മാത്രമേയുള്ളൂ; സമയം മാറുവോളം എന്‍റെ മുമ്പിൽ വ്യാജവും പൊളിവാക്കും പറവാന്‍ നിങ്ങള്‍ യോജിച്ചിരിക്കുന്നു; സ്വപ്നം പറവിന്‍; എന്നാൽ അര്‍ഥവും അറിയിപ്പാന്‍ നിങ്ങള്‍ക്കു കഴിയും എന്ന് എനിക്കു ബോധ്യമാകും.</verse>
				<verse number="10">കല്ദയര്‍ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: രാജാവിന്‍റെ കാര്യം അറിയിപ്പാന്‍ കഴിയുന്ന ഒരു മനുഷ്യനും ഭൂമിയിൽ ഇല്ല; എത്രയും മഹാനും ബലവാനുമായ ഏതൊരു രാജാവും ഇങ്ങനെയുള്ള കാര്യം ഒരു മന്ത്രവാദിയോടോ ആഭിചാരകനോടോ കല്ദയനോടോ ഒരിക്കലും ചോദിച്ചിട്ടില്ല.</verse>
				<verse number="11">രാജാവ് ചോദിക്കുന്ന കാര്യം പ്രയാസമുള്ളതാകുന്നു; തിരുമുമ്പിൽ അത് അറിയിപ്പാന്‍ ജഡവാസമില്ലാത്ത ദേവന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴികയില്ല.</verse>
				<verse number="12">ഇതു ഹേതുവായിട്ടു രാജാവ് കോപിച്ച് അത്യന്തം ക്രുദ്ധിച്ചു ബാബേലിലെ സകല വിദ്വാന്മാരെയും നശിപ്പിപ്പാന്‍ കല്പന കൊടുത്തു.</verse>
				<verse number="13">അങ്ങനെ വിദ്വാന്മാരെ കൊല്ലുവാനുള്ള തീര്‍പ്പു പുറപ്പെട്ടു; അവര്‍ ദാനീയേലിനെയും കൂട്ടുകാരെയും കൂടെ കൊല്ലുവാന്‍ അന്വേഷിച്ചു.</verse>
				<verse number="14">എന്നാൽ രാജാവിന്‍റെ അകമ്പടിനായകനായി ബാബേലിലെ വിദ്വാന്മാരെ കൊന്നുകളവാന്‍ പുറപ്പെട്ട അര്യോക്കിനോട്: ദാനീയേൽ ബുദ്ധിയോടും വിവേകത്തോടുംകൂടെ ഉത്തരം പറഞ്ഞു.</verse>
				<verse number="15">രാജസന്നിധിയിൽനിന്ന് ഇത്ര കഠിന കല്പന പുറപ്പെടുവാന്‍ സംഗതി എന്ത് എന്ന് അവന്‍ രാജാവിന്‍റെ സേനാപതിയായ അര്യോക്കിനോടു ചോദിച്ചു; അര്യോക് ദാനീയേലിനോടു കാര്യം അറിയിച്ചു;</verse>
				<verse number="16">ദാനീയേൽ അകത്തു ചെന്ന് രാജാവിനോടു തനിക്കു സമയം തരേണം എന്നും താന്‍ രാജാവിനോട് അര്‍ഥം അറിയിക്കാമെന്നും ബോധിപ്പിച്ചു.</verse>
				<verse number="17">പിന്നെ ദാനീയേൽ വീട്ടിൽ ചെന്ന്, താനും കൂട്ടുകാരും ബാബേലിലെ ശേഷം വിദ്വാന്മാരോടുകൂടെ നശിച്ചുപോകാതിരിക്കേണ്ടതിന്</verse>
				<verse number="18">ഈ രഹസ്യത്തെക്കുറിച്ചു സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ കരുണ അപേക്ഷിപ്പാന്‍ തക്കവണ്ണം കൂട്ടുകാരായ ഹനന്യാവോടും മീശായേലിനോടും അസര്യാവോടും കാര്യം അറിയിച്ചു.</verse>
				<verse number="19">അങ്ങനെ ആ രഹസ്യം ദാനീയേലിനു രാത്രി ദര്‍ശനത്തിൽ വെളിപ്പെട്ടു; ദാനീയേൽ സ്വര്‍ഗസ്ഥനായ ദൈവത്തെ സ്തുതിച്ചു പറഞ്ഞത്:</verse>
				<verse number="20">ദൈവത്തിന്‍റെ നാമം എന്നും എന്നേക്കും സ്തുതിക്കപ്പെടുമാറാകട്ടെ; ജ്ഞാനവും ബലവും അവനുള്ളതല്ലോ.</verse>
				<verse number="21">അവന്‍ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവന്‍ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കുകയും ചെയ്യുന്നു; അവന്‍ ജ്ഞാനികള്‍ക്കു ജ്ഞാനവും വിവേകികള്‍ക്കു ബുദ്ധിയും കൊടുക്കുന്നു.</verse>
				<verse number="22">അവന്‍ അഗാധവും ഗൂഢവുമായതു വെളിപ്പെടുത്തുന്നു; അവന്‍ ഇരുട്ടിൽ ഉള്ളത് അറിയുന്നു; വെളിച്ചം അവനോടുകൂടെ വസിക്കുന്നു.</verse>
				<verse number="23">എന്‍റെ പിതാക്കന്മാരുടെ ദൈവമായുള്ളോവേ, നീ എനിക്കു ജ്ഞാനവും ബലവും തന്നു, ഞങ്ങള്‍ നിന്നോട് അപേക്ഷിച്ചത് ഇപ്പോള്‍ എന്നെ അറിയിച്ച് രാജാവിന്‍റെ കാര്യം ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്നിരിക്കകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തി സ്തുതിക്കുന്നു.</verse>
				<verse number="24">അതുകൊണ്ടു ദാനീയേൽ, ബാബേലിലെ വിദ്വാന്മാരെ നശിപ്പിപ്പാന്‍ രാജാവ് നിയോഗിച്ചിരുന്ന അര്യോക്കിന്‍റെ അടുക്കൽ ചെന്ന് അവനോട്: ബാബേലിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിൽ കൊണ്ടുപോകേണം; ഞാന്‍ രാജാവിനെ അര്‍ഥം ബോധിപ്പിക്കാം എന്നു പറഞ്ഞു.</verse>
				<verse number="25">അര്യോക് ദാനീയേലിനെ വേഗം രാജസന്നിധിയിൽ കൊണ്ടുചെന്നു: രാജാവിനെ അര്‍ഥം ബോധിപ്പിക്കേണ്ടതിനു യെഹൂദാപ്രവാസികളിൽ ഒരുത്തനെ ഞാന്‍ കണ്ടെത്തിയിരിക്കുന്നു എന്ന് ഉണര്‍ത്തിച്ചു.</verse>
				<verse number="26">ബേൽത്ത്ശസ്സര്‍ എന്നും പേരുള്ള ദാനീയേലിനോടു രാജാവ്: ഞാന്‍ കണ്ട സ്വപ്നവും അര്‍ഥവും അറിയിപ്പാന്‍ നിനക്കു കഴിയുമോ എന്നു ചോദിച്ചു.</verse>
				<verse number="27">ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ബോധിപ്പിച്ചത്: രാജാവു ചോദിച്ച ഗുപ്തകാര്യം വിദ്വാന്മാര്‍ക്കും ആഭിചാരകന്മാര്‍ക്കും മന്ത്രവാദികള്‍ക്കും ശകുനവാദികള്‍ക്കും രാജാവിനെ അറിയിപ്പാന്‍ കഴിയുന്നതല്ല.</verse>
				<verse number="28">എങ്കിലും രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വര്‍ഗത്തിൽ ഉണ്ട്; അവന്‍ ഭാവികാലത്തു സംഭവിപ്പാനിരിക്കുന്നതു നെബൂഖദ്നേസര്‍രാജാവിനെ അറിയിച്ചിരിക്കുന്നു. സ്വപ്നവും പള്ളിമെത്തയിൽവച്ച് തിരുമനസ്സിൽ ഉണ്ടായ ദര്‍ശനങ്ങളും ആവിത്:</verse>
				<verse number="29">രാജാവേ, ഇനിമേൽ സംഭവിപ്പാനിരിക്കുന്നത് എന്തെന്നുള്ള വിചാരം പള്ളിമെത്തയിൽവച്ചു തിരുമനസ്സിൽ ഉണ്ടായി; രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവന്‍ സംഭവിപ്പാനിരിക്കുന്നത് അറിയിച്ചുമിരിക്കുന്നു.</verse>
				<verse number="30">എനിക്കോ ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല, രാജാവിനോട് അര്‍ഥം ബോധിപ്പിക്കേണ്ടതിനും തിരുമനസ്സിലെ വിചാരം തിരുമനസ്സുകൊണ്ട് അറിയേണ്ടതിനുമത്രേ ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്.</verse>
				<verse number="31">രാജാവ് കണ്ട ദര്‍ശനമോ: വലിയൊരു ബിംബം; വലിപ്പമേറിയതും വിശേഷശോഭയുള്ളതുമായ ആ ബിംബം തിരുമുമ്പിൽ നിന്നു; അതിന്‍റെ രൂപം ഭയങ്കരമായിരുന്നു.</verse>
				<verse number="32">ബിംബത്തിന്‍റെ തല തങ്കംകൊണ്ടും നെഞ്ചും കൈയും വെള്ളികൊണ്ടും വയറും അരയും താമ്രംകൊണ്ടും തുട ഇരുമ്പുകൊണ്ടും</verse>
				<verse number="33">കാൽ പാതി ഇരുമ്പുകൊണ്ടും പാതി കളിമണ്ണുകൊണ്ടും ആയിരുന്നു.</verse>
				<verse number="34">തിരുമനസ്സുകൊണ്ടു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്നു ബിംബത്തെ ഇരുമ്പും കളിമണ്ണും കൊണ്ടുള്ള കാലിൽ അടിച്ചു തകര്‍ത്തുകളഞ്ഞു.</verse>
				<verse number="35">ഇരുമ്പും കളിമണ്ണും താമ്രവും വെള്ളിയും പൊന്നും ഒരുപോലെ തകര്‍ന്ന് വേനൽക്കാലത്തു കളത്തിലെ പതിര്‍പോലെ ആയിത്തീര്‍ന്നു, ഒരിടത്തും തങ്ങാതവണ്ണം കാറ്റ് അവയെ പറപ്പിച്ചു കൊണ്ടുപോയി; ബിംബത്തെ അടിച്ച കല്ല് ഒരു മഹാപര്‍വതമായിത്തീര്‍ന്നു ഭൂമിയിലൊക്കെയും നിറഞ്ഞു.</verse>
				<verse number="36">ഇതത്രേ സ്വപ്നം; അര്‍ഥവും അടിയങ്ങള്‍ തിരുമനസ്സ് അറിയിക്കാം.</verse>
				<verse number="37">രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വര്‍ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്ത്വവും നല്കിയിരിക്കുന്നു.</verse>
				<verse number="38">മനുഷ്യര്‍ പാര്‍ക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവന്‍ തൃക്കൈയിൽ തന്ന്, എല്ലാറ്റിനും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നെ.</verse>
				<verse number="39">തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാള്‍ താണതായ മറ്റൊരു രാജത്വവും സര്‍വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉദ്ഭവിക്കും.</verse>
				<verse number="40">നാലാമത്തെ രാജത്വം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പു സകലത്തെയും തകര്‍ത്തു കീഴടക്കുന്നുവല്ലോ. തകര്‍ക്കുന്ന ഇരുമ്പുപോലെ അത് അവയെയൊക്കെയും ഇടിച്ചു തകര്‍ത്തുകളയും.</verse>
				<verse number="41">കാലും കാൽവിരലും പാതി കളി മണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്‍റെ താൽപര്യമോ: അത് ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരുമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതുപോലെ അതിൽ ഇരുമ്പിനുള്ള ബലം കുറെ ഉണ്ടായിരിക്കും.</verse>
				<verse number="42">കാൽവിരൽ പാതി ഇരുമ്പും പാതി കളിമണ്ണുംകൊണ്ട് ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.</verse>
				<verse number="43">ഇരുമ്പും കളിമണ്ണും ഇടകലര്‍ന്നതായി കണ്ടതിന്‍റെ താൽപര്യമോ: അവര്‍ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരുമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവര്‍ തമ്മിൽ ചേരുകയില്ല.</verse>
				<verse number="44">ഈ രാജാക്കന്മാരുടെ കാലത്തു സ്വര്‍ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറേ ഒരു ജാതിക്ക് ഏല്പിക്കപ്പെടുകയില്ല; അത് ഈ രാജത്വങ്ങളെയൊക്കെയും തകര്‍ത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.</verse>
				<verse number="45">കൈ തൊടാതെ ഒരു കല്ല് പര്‍വതത്തിൽനിന്നു പറിഞ്ഞുവന്ന് ഇരുമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകര്‍ത്തുകളഞ്ഞതായി കണ്ടതിന്‍റെ താൽപര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അര്‍ഥം സത്യവും ആകുന്നു.</verse>
				<verse number="46">അപ്പോള്‍ നെബൂഖദ്നേസര്‍രാജാവ് സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു, അവന് ഒരു വഴിപാടും സൗരഭ്യവാസനയും അര്‍പ്പിക്കേണമെന്നു കല്പിച്ചു.</verse>
				<verse number="47">രാജാവ് ദാനീയേലിനോട്: നീ ഈ രഹസ്യം വെളിപ്പെടുത്തുവാന്‍ പ്രാപ്തനായതുകൊണ്ട് നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധികര്‍ത്താവും രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവനും ആകുന്നു സത്യം എന്നു കല്പിച്ചു.</verse>
				<verse number="48">രാജാവ് ദാനീയേലിനെ മഹാനാക്കി, അവന് അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേൽസംസ്ഥാനത്തിനൊക്കെയും അധിപതിയും ബാബേലിലെ സകല വിദ്വാന്മാര്‍ക്കും പ്രധാനവിചാരകനും ആക്കിവച്ചു.</verse>
				<verse number="49">ദാനീയേലിന്‍റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേൽ സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേൽവിചാരകരാക്കി; ദാനീയേലോ രാജാവിന്‍റെ കോവിലകത്തു പാര്‍ത്തു.</verse>
			</chapter>
			<chapter number="3">
				<verse number="1">നെബൂഖദ്നേസര്‍രാജാവ് പൊന്നുകൊണ്ട് ഒരു ബിംബം ഉണ്ടാക്കി; അതിന്‍റെ ഉയരം അറുപതു മുഴവും വണ്ണം ആറു മുഴവും ആയിരുന്നു; അവന്‍ അതിനെ ബാബേൽസംസ്ഥാനത്തു ദൂരാസമഭൂമിയിൽ നിര്‍ത്തി.</verse>
				<verse number="2">നെബൂഖദ്നേസര്‍രാജാവ് പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകല സംസ്ഥാനപാലകന്മാരും നെബൂഖദ്നേസര്‍രാജാവ് നിര്‍ത്തിയ ബിംബത്തിന്‍റെ പ്രതിഷ്ഠയ്ക്കു വന്നുകൂടുവാന്‍ ആളയച്ചു.</verse>
				<verse number="3">അങ്ങനെ പ്രധാനദേശാധിപന്മാരും സ്ഥാനാപതിമാരും ദേശാധിപന്മാരും ന്യായാധിപന്മാരും ഭണ്ഡാരവിചാരകന്മാരും മന്ത്രിമാരും നഗരാധിപന്മാരും സകല സംസ്ഥാനപാലകന്മാരും നെബൂഖദ്നേസര്‍രാജാവ് നിര്‍ത്തിയ ബിംബത്തിന്‍റെ പ്രതിഷ്ഠയ്ക്ക് വന്നുകൂടി, നെബൂഖദ്നേസര്‍ നിര്‍ത്തിയ ബിംബത്തിന്‍റെ മുമ്പാകെ നിന്നു.</verse>
				<verse number="4">അപ്പോള്‍ ഘോഷകന്‍ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വംശങ്ങളും ജാതികളും ഭാഷക്കാരുമായുള്ളോരേ, നിങ്ങളോടു കല്പിക്കുന്നതെന്തെന്നാൽ:</verse>
				<verse number="5">കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുമ്പോള്‍, നിങ്ങള്‍ വീണ്, നെബൂഖദ്നേസര്‍രാജാവ് നിര്‍ത്തിയിരിക്കുന്ന സ്വര്‍ണബിംബത്തെ നമസ്കരിക്കേണം.</verse>
				<verse number="6">ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാൽ, അവനെ ആ നാഴികയിൽ തന്നെ, എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും.</verse>
				<verse number="7">അതുകൊണ്ടു സകല വംശങ്ങളും കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ മുതലായ സകലവിധ വാദ്യനാദവും കേട്ടപ്പോള്‍ സകല വംശങ്ങളും ജാതികളും ഭാഷക്കാരും വീണു നെബൂഖദ്നേസര്‍രാജാവ് നിര്‍ത്തിയ സ്വര്‍ണബിംബത്തെ നമസ്കരിച്ചു.</verse>
				<verse number="8">എന്നാൽ ആ സമയത്തു ചില കല്ദയര്‍ അടുത്തുവന്നു യെഹൂദന്മാരെ കുറ്റം ചുമത്തി.</verse>
				<verse number="9">അവര്‍ നെബൂഖദ്നേസര്‍രാജാവിനെ ബോധിപ്പിച്ചത്: രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ!</verse>
				<verse number="10">രാജാവേ, കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന ഏവനും വീണു സ്വര്‍ണബിംബത്തെ നമസ്കരിക്കേണമെന്നും</verse>
				<verse number="11">ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാൽ അവനെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയുമെന്നും ഒരു തീര്‍പ്പു കല്പിച്ചുവല്ലോ.</verse>
				<verse number="12">ബാബേൽസംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേൽവിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോ: ഈ പുരുഷന്മാര്‍ രാജാവിനെ കൂട്ടാക്കിയില്ല; അവര്‍ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിര്‍ത്തിയ സ്വര്‍ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.</verse>
				<verse number="13">അപ്പോള്‍ നെബൂഖദ്നേസര്‍ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാന്‍ കല്പിച്ചു; അവര്‍ ആ പുരുഷന്മാരെ രാജസന്നിധിയിൽ കൊണ്ടുവന്നു.</verse>
				<verse number="14">നെബൂഖദ്നേസര്‍ അവരോടു കല്പിച്ചത്: ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങള്‍ എന്‍റെ ദേവന്മാരെ സേവിക്കയോ ഞാന്‍ നിര്‍ത്തിയ സ്വര്‍ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേര്‍തന്നെയോ?</verse>
				<verse number="15">ഇപ്പോള്‍ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന സമയത്തു നിങ്ങള്‍, ഞാന്‍ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാന്‍ ഒരുങ്ങിയിരുന്നാൽ നന്ന്; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയിൽ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയും; നിങ്ങളെ എന്‍റെ കൈയിൽനിന്നു വിടുവിക്കാകുന്ന ദേവന്‍ ആര്‍?</verse>
				<verse number="16">ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട്: നെബൂഖദ്നേസരേ, ഈ കാര്യ ത്തിൽ ഉത്തരം പറവാന്‍ ആവശ്യമില്ല.</verse>
				<verse number="17">ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിപ്പാന്‍ കഴിയുമെങ്കിൽ, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയിൽനിന്നും രാജാവിന്‍റെ കൈയിൽനിന്നും വിടുവിക്കും.</verse>
				<verse number="18">അല്ലങ്കിലും ഞങ്ങള്‍ രാജാവിന്‍റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിര്‍ത്തിയ സ്വര്‍ണബിംബത്തെ നമസ്കരിക്കയുമില്ല എന്നറിഞ്ഞാലും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="19">അപ്പോള്‍ നെബൂഖദ്നേസരിനു കോപം മുഴുത്ത് ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും നേരേ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതിൽ ഏഴു മടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു.</verse>
				<verse number="20">അവന്‍ തന്‍റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടുകളവാന്‍ കല്പിച്ചു.</verse>
				<verse number="21">അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാൽച്ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ച് എരിയുന്ന തീച്ചൂളയിൽ ഇട്ടുകളഞ്ഞു.</verse>
				<verse number="22">രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തുകൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.</verse>
				<verse number="23">ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയിൽ വീണു.</verse>
				<verse number="24">നെബൂഖദ്നേസര്‍രാജാവ് ഭ്രമിച്ചു വേഗത്തിൽ എഴുന്നേറ്റു മന്ത്രിമാരോട്: നാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയിൽ ഇട്ടത് എന്നു ചോദിച്ചതിന് അവര്‍: സത്യം തന്നെ രാജാവേ എന്നു രാജാവിനോട് ഉണര്‍ത്തിച്ചു.</verse>
				<verse number="25">അതിന് അവന്‍: നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയിൽ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്ക് ഒരു കേടും തട്ടിയിട്ടില്ല; നാലാമത്തവന്‍റെ രൂപം ഒരു ദൈവപുത്രനോട് ഒത്തിരിക്കുന്നു എന്നു കല്പിച്ചു.</verse>
				<verse number="26">നെബൂഖദ്നേസര്‍ എരിയുന്ന തീച്ചൂളയുടെ വാതിൽക്കൽ അടുത്തുചെന്നു; അത്യുന്നത ദൈവത്തിന്‍റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരുവിന്‍ എന്നു കല്പിച്ചു; അങ്ങനെ ശദ്രക്കും മേശക്കും അബേദ്നെഗോവും തീയിൽനിന്നു പുറത്തുവന്നു.</verse>
				<verse number="27">പ്രധാനദേശാധിപതിമാരും സ്ഥാനാപതിമാരും ദേശാധിപതിമാരും രാജമന്ത്രിമാരും വന്നുകൂടി, ആ പുരുഷന്മാരുടെ ദേഹത്തിനു തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും കാൽച്ചട്ടയ്ക്കു കേടുപറ്റാതെയും അവര്‍ക്കു തീയുടെ മണംപോലും തട്ടാതെയും ഇരുന്നതു കണ്ടു.</verse>
				<verse number="28">അപ്പോള്‍ നെബൂഖദ്നേസര്‍ കല്പിച്ചത്: ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും ദൈവം വാഴ്ത്തപ്പെട്ടവന്‍; തങ്കൽ ആശ്രയിക്കയും സ്വന്തദൈവത്തെയല്ലാതെ വേറൊരു ദൈവത്തെയും സേവിക്കയോ നമസ്കരിക്കയോ ചെയ്യാതിരിക്കത്തക്കവണ്ണം രാജകല്പനകൂടെ മറുത്തു തങ്ങളുടെ ദേഹത്തെ ഏല്പിച്ചുകൊടുക്കയും ചെയ്ത തന്‍റെ ദാസന്മാരെ അവന്‍ സ്വദൂതനെ അയച്ചു വിടുവിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="29">ഈ വിധത്തിൽ വിടുവിപ്പാന്‍ കഴിയുന്ന മറ്റൊരു ദൈവവും ഇല്ലായ്കകൊണ്ട് ഏതു ജാതിക്കാരിലും വംശക്കാരിലും ഭാഷക്കാരിലും ആരെങ്കിലും ശദ്രക്കിന്‍റെയും മേശക്കിന്‍റെയും അബേദ്നെഗോവിന്‍റെയും ദൈവത്തിനു വിരോധമായി വല്ല തെറ്റും പറഞ്ഞാൽ അവനെ കഷണം കഷണമായി ശകലിക്കയും അവന്‍റെ വീട് കുപ്പക്കുന്നാക്കുകയും ചെയ്യുമെന്ന് ഞാന്‍ ഒരു വിധി കല്പിക്കുന്നു.</verse>
				<verse number="30">പിന്നെ രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽസംസ്ഥാനത്തു സ്ഥാനമാനങ്ങള്‍ കല്പിച്ചുകൊടുത്തു.</verse>
			</chapter>
			<chapter number="4">
				<verse number="1">നെബൂഖദ്നേസര്‍രാജാവ് സര്‍വഭൂമിയിലും പാര്‍ക്കുന്ന സകല വംശങ്ങള്‍ക്കും ജാതികള്‍ക്കും ഭാഷക്കാര്‍ക്കും എഴുതുന്നത്: നിങ്ങള്‍ക്കു ശുഭം വര്‍ധിച്ചുവരട്ടെ.</verse>
				<verse number="2">അത്യുന്നതനായ ദൈവം എങ്കൽ പ്രവര്‍ത്തിച്ച അടയാളങ്ങളും അദ്ഭുതങ്ങളും പ്രസിദ്ധമാക്കുന്നത് നന്നെന്ന് എനിക്കു തോന്നിയിരിക്കുന്നു.</verse>
				<verse number="3">അവന്‍റെ അടയാളങ്ങള്‍ എത്ര വലിയവ! അവന്‍റെ അദ്ഭുതങ്ങള്‍ എത്ര ശ്രേഷ്ഠമായവ! അവന്‍റെ രാജത്വം എന്നേക്കുമുള്ള രാജത്വവും അവന്‍റെ ആധിപത്യം തലമുറതലമുറയായുള്ളതും ആകുന്നു.</verse>
				<verse number="4">നെബൂഖദ്നേസര്‍ എന്ന ഞാന്‍ എന്‍റെ അരമനയിൽ സ്വൈരമായും എന്‍റെ രാജധാനിയിൽ സുഖമായും വസിച്ചിരിക്കുമ്പോള്‍ ഒരു സ്വപ്നം കണ്ടു,</verse>
				<verse number="5">അതുനിമിത്തം ഭയപ്പെട്ട്, കിടക്കയിൽവച്ച് എനിക്കുണ്ടായ നിരൂപണങ്ങളാലും ദര്‍ശനങ്ങളാലും വ്യാകുലപ്പെട്ടു.</verse>
				<verse number="6">സ്വപ്നത്തിന്‍റെ അര്‍ഥം അറിയിക്കേണ്ടതിനു ബാബേലിലെ സകല വിദ്വാന്മാരെയും എന്‍റെ മുമ്പിൽ കൊണ്ടുവരുവാന്‍ ഞാന്‍ കല്പിച്ചു.</verse>
				<verse number="7">അങ്ങനെ മന്ത്രവാദികളും ആഭിചാരകന്മാരും കല്ദയരും ശകുനവാദികളും അകത്തുവന്നു; ഞാന്‍ സ്വപ്നം അവരോടു വിവരിച്ചുപറഞ്ഞു; അവര്‍ അര്‍ഥം അറിയിച്ചില്ലതാനും.</verse>
				<verse number="8">ഒടുവിൽ എന്‍റെ ദേവന്‍റെ നാമധേയപ്രകാരം ബേൽത്ത്ശസ്സര്‍ എന്നു പേരുള്ളവനും വിശുദ്ധദേവന്മാരുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്‍റെ മുമ്പിൽ വന്നു; അവനോടു ഞാന്‍ സ്വപ്നം വിവരിച്ചതെന്തെന്നാൽ:</verse>
				<verse number="9">മന്ത്രവാദിശ്രേഷ്ഠനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും ഒരു രഹസ്യവും നിനക്കു വിഷമമല്ലന്നും ഞാന്‍ അറിയുന്നതുകൊണ്ടു ഞാന്‍ കണ്ട സ്വപ്നത്തിന്‍റെ താൽപര്യവും അര്‍ഥവും പറക.</verse>
				<verse number="10">കിടക്കയിൽവച്ച് എനിക്കുണ്ടായ ദര്‍ശനമാവിത്: ഭൂമിയുടെ നടുവിൽ ഞാന്‍ ഒരു വൃക്ഷം കണ്ടു; അത് ഏറ്റവും ഉയരമുള്ളതായിരുന്നു.</verse>
				<verse number="11">ആ വൃക്ഷം വളര്‍ന്നു ബലപ്പെട്ടു; അത് ആകാശത്തോളം ഉയരമുള്ളതും സര്‍വഭൂമിയുടെയും അറ്റത്തോളം കാണാകുന്നതും ആയിരുന്നു.</verse>
				<verse number="12">അതിന്‍റെ ഇല ഭംഗിയുള്ളതും ഫലം അനവധിയും ആയിരുന്നു; എല്ലാവര്‍ക്കും അതിൽ ആഹാരം ഉണ്ടായിരുന്നു; കാട്ടുമൃഗങ്ങള്‍ അതിന്‍റെ കീഴെ തണലിളച്ചുവന്നു; ആകാശത്തിലെ പക്ഷികള്‍ അതിന്‍റെ കൊമ്പുകളിൽ വസിച്ചു; സകല ജഡവും അതുകൊണ്ട് ഉപജീവനം കഴിച്ചുപോന്നു.</verse>
				<verse number="13">കിടക്കയിൽവച്ച് എനിക്കുണ്ടായ ദര്‍ശനത്തിൽ ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍ തന്നെ, സ്വര്‍ഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="14">അവന്‍ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: വൃക്ഷം വെട്ടിയിട്ട്, അതിന്‍റെ കൊമ്പു മുറിച്ച്, ഇല കുടഞ്ഞ്, കായ് ചിതറിച്ചു കളവിന്‍; അതിന്‍റെ കീഴിൽനിന്നു മൃഗങ്ങളും കൊമ്പുകളിൽനിന്നു പക്ഷികളും പൊയ്ക്കൊള്ളട്ടെ.</verse>
				<verse number="15">അതിന്‍റെ തായ്‍വേരോ വയലിലെ ഇളമ്പുല്ലിൽ ഇരുമ്പും താമ്രവുംകൊണ്ടുള്ള ബന്ധനത്തോടെ ഭൂമിയിൽ വച്ചേക്കുവിന്‍; അവന്‍ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവനു മൃഗങ്ങളോടുകൂടെ നിലത്തെ പുല്ല് ഉപജീവനം ആയിരിക്കട്ടെ.</verse>
				<verse number="16">അവന്‍റെ മാനുഷസ്വഭാവം മാറി മൃഗസ്വഭാവമായിത്തീരട്ടെ; അങ്ങനെ അവന് ഏഴു കാലം കഴിയട്ടെ.</verse>
				<verse number="17">അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവനു കൊടുക്കയും മനുഷ്യരിൽ അധമനായവനെ അതിന്മേൽ വാഴിക്കയും ചെയ്യുന്നു എന്നു ജീവനോടിരിക്കുന്നവര്‍ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ നിര്‍ണയവും കാര്യം വിശുദ്ധന്മാരുടെ കല്പനയും ആകുന്നു.</verse>
				<verse number="18">നെബൂഖദ്നേസര്‍രാജാവായ ഞാന്‍ ഈ സ്വപ്നം കണ്ടു; എന്നാൽ ബേൽത്ത്ശസ്സരേ, എന്‍റെ രാജ്യത്തിലെ വിദ്വാന്മാര്‍ക്ക് ആര്‍ക്കും അതിന്‍റെ അര്‍ഥം അറിയിപ്പാന്‍ കഴിയായ്കകൊണ്ടു നീ അതിന്‍റെ അര്‍ഥം അറിയിച്ചുതരേണം; വിശുദ്ധദേവന്മാരുടെ ആത്മാവ് നിന്നിൽ ഉള്ളതുകൊണ്ടു നീ അതിനു പ്രാപ്തനാകുന്നു.</verse>
				<verse number="19">അപ്പോള്‍ ബേൽത്ത്ശസ്സര്‍ എന്നും പേരുള്ള ദാനീയേൽ കുറെ നേരത്തേക്കു സ്തംഭിച്ചിരുന്നു; അവന്‍ വിചാരങ്ങളാൽ പരവശനായി. രാജാവ് അവനോട്: ബേൽത്ത്ശസ്സരേ, സ്വപ്നവും അതിന്‍റെ അര്‍ഥവും നിമിത്തം നീ പരവശനാകരുതേ എന്നു കല്പിച്ചു. ബേൽത്ത്ശസ്സര്‍ ഉത്തരം പറഞ്ഞത്: യജമാനനേ, സ്വപ്നം തിരുമനസ്സിലെ ശത്രുക്കള്‍ക്കും അതിന്‍റെ അര്‍ഥം തിരുമനസ്സിലെ വൈരികള്‍ക്കും ഭവിക്കട്ടെ.</verse>
				<verse number="20">വളര്‍ന്നു ബലപ്പെട്ടതും ആകാശത്തോളം ഉയരമുള്ളതും ഭൂമിയിൽ എല്ലാടത്തുനിന്നും കാണാകുന്നതും</verse>
				<verse number="21">ഭംഗിയുള്ള ഇലയും അനവധി ഫലവും എല്ലാവര്‍ക്കും ആഹാരവും ഉള്ളതും കീഴെ കാട്ടുമൃഗങ്ങള്‍ വസിച്ചതും കൊമ്പുകളിൽ ആകാശത്തിലെ പക്ഷികള്‍ക്കു പാര്‍പ്പിടം ഉണ്ടായിരുന്നതുമായി കണ്ട വൃക്ഷം,</verse>
				<verse number="22">രാജാവേ, വര്‍ധിച്ചു ബലവാനായി തീര്‍ന്നിരിക്കുന്ന തിരുമേനി തന്നെ; തിരുമനസ്സിലെ മഹത്ത്വം വര്‍ധിച്ച് ആകാശംവരെയും ആധിപത്യം ഭൂമിയുടെ അറുതിവരെയും എത്തിയിരിക്കുന്നു.</verse>
				<verse number="23">ഒരു ദൂതന്‍, ഒരു പരിശുദ്ധന്‍ തന്നെ സ്വര്‍ഗത്തിൽനിന്ന് ഇറങ്ങിവന്നു: വൃക്ഷത്തെ വെട്ടിയിട്ടു നശിപ്പിച്ചുകളവിന്‍; എങ്കിലും അതിന്‍റെ തായ്‍വേര്‍ വയലിലെ ഇളമ്പുല്ലിൽ ഇരുമ്പും താമ്രവും കൊണ്ടുള്ള ബന്ധനത്തോടുകൂടെ ഭൂമിയിൽ വച്ചേക്കുവിന്‍; അവന്‍ ആകാശത്തിലെ മഞ്ഞുകൊണ്ടു നനയട്ടെ; അവന് ഏഴു കാലം കഴിയുന്നതുവരെ അവന്‍റെ ഉപജീവനം കാട്ടുമൃഗങ്ങളോടുകൂടെ ആയിരിക്കട്ടെ എന്നിങ്ങനെ പറയുന്നതു രാജാവ് കണ്ടുവല്ലോ.</verse>
				<verse number="24">രാജാവേ, അതിന്‍റെ അര്‍ഥം ഇതാകുന്നു; എന്‍റെ യജമാനനായ രാജാവിന്‍റെമേൽ വരുന്ന അത്യുന്നതനായവന്‍റെ വിധി ഇതു തന്നെ;</verse>
				<verse number="25">തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; തിരുമനസ്സിലെ വാസം കാട്ടുമൃഗങ്ങളോടു കൂടെയാകും; തിരുമേനിയെ കാളയെപ്പോലെ പുല്ലുതീറ്റും; തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ടു നനയും; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായവന്‍ വാഴുകയും അതിനെ തനിക്കു ബോധിച്ചവനു കൊടുക്കയും ചെയ്യുന്നുവെന്നു തിരുമനസ്സുകൊണ്ട് അറിയുന്നതുവരെ ഏഴു കാലം കഴിയും.</verse>
				<verse number="26">വൃക്ഷത്തിന്‍റെ തായ്‍വേര്‍ വച്ചേക്കുവാന്‍ അവര്‍ കല്പിച്ചതോ: വാഴുന്നതു സ്വര്‍ഗമാകുന്നു എന്നു തിരുമനസ്സുകൊണ്ടു ഗ്രഹിച്ചശേഷം രാജത്വം തിരുമേനിക്കു സ്ഥിരമാകും എന്നത്രേ.</verse>
				<verse number="27">ആകയാൽ രാജാവേ, എന്‍റെ ആലോചന തിരുമനസ്സിലേക്കു പ്രസാദമായിരിക്കട്ടെ; നീതിയാൽ പാപങ്ങളെയും ദരിദ്രന്മാര്‍ക്കു കൃപ കാട്ടുന്നതിനാൽ അകൃത്യങ്ങളെയും പരിഹരിച്ചുകൊള്‍ക; അതിനാൽ പക്ഷേ തിരുമനസ്സിലെ സുഖകാലം ദീര്‍ഘമായി നില്ക്കും.</verse>
				<verse number="28">ഇതെല്ലാം നെബൂഖദ്നേസര്‍രാജാവിന് വന്നുഭവിച്ചു.</verse>
				<verse number="29">പന്ത്രണ്ടു മാസം കഴിഞ്ഞിട്ട് അവന്‍ ബാബേലിലെ രാജമന്ദിരത്തിന്മേൽ ഉലാവിക്കൊണ്ടിരുന്നു.</verse>
				<verse number="30">ഇതു ഞാന്‍ എന്‍റെ ധനമാഹാത്മ്യത്താൽ എന്‍റെ പ്രതാപമഹത്ത്വത്തിനായിട്ടു രാജധാനിയായി പണിത മഹതിയാം ബാബേൽ അല്ലയോ എന്നു രാജാവ് പറഞ്ഞു തുടങ്ങി.</verse>
				<verse number="31">ഈ വാക്ക് രാജാവിന്‍റെ വായിൽ ഇരിക്കുമ്പോള്‍ തന്നെ, സ്വര്‍ഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായതെന്തെന്നാൽ: നെബൂഖദ്നേസര്‍രാജാവേ, നിന്നോട് ഇതു കല്പിക്കുന്നു: രാജത്വം നിന്നെ വിട്ടു നീങ്ങിയിരിക്കുന്നു.</verse>
				<verse number="32">നിന്നെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളയും; നിന്‍റെ പാര്‍പ്പ് കാട്ടിലെ മൃഗങ്ങളോടുകൂടെ ആയിരിക്കും; നിന്നെ കാളയെപ്പോലെ പുല്ലു തീറ്റും; അത്യുന്നതനായവന്‍ മനുഷ്യരുടെ രാജത്വത്തിന്മേൽ വാഴുകയും അതിനെ തനിക്കു ബോധിച്ചവനു കൊടുക്കയും ചെയ്യുന്നു എന്നു നീ അറിയുന്നതുവരെ നിനക്ക് ഏഴു കാലം കഴിയും.</verse>
				<verse number="33">ഉടന്‍തന്നെ ആ വാക്കു നെബൂഖദ്നേസരിനു നിവൃത്തിയായി; അവനെ മനുഷ്യരുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു; അവന്‍റെ രോമം കഴുകന്‍റെ തൂവൽപോലെയും അവന്‍റെ നഖം പക്ഷിയുടെ നഖംപോലെയും വളരുന്നതുവരെ, അവന്‍ കാള എന്നപോലെ പുല്ലു തിന്നുകയും അവന്‍റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനയുകയും ചെയ്തു.</verse>
				<verse number="34">ആ കാലം കഴിഞ്ഞിട്ട് നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗത്തിലേക്കു കണ്ണുയര്‍ത്തി എന്‍റെ ബുദ്ധിയും എനിക്കു മടങ്ങിവന്നു; ഞാന്‍ അത്യുന്നതനായവനെ വാഴ്ത്തി, എന്നേക്കും ജീവിച്ചിരിക്കുന്നവനെ സ്മരിച്ചു ബഹുമാനിക്കയും ചെയ്തു; അവന്‍റെ ആധിപത്യം എന്നേക്കുമുള്ള ആധിപത്യവും അവന്‍റെ രാജത്വം തലമുറതലമുറയായുള്ളതുമല്ലോ.</verse>
				<verse number="35">അവന്‍ സര്‍വഭൂവാസികളെയും നാസ്തിയായി എണ്ണുന്നു; സ്വര്‍ഗീയ സൈന്യത്തോടും ഭൂവാസികളോടും ഇഷ്ടംപോലെ പ്രവര്‍ത്തിക്കുന്നു; അവന്‍റെ കൈ തടുപ്പാനോ നീ എന്തു ചെയ്യുന്നു എന്ന് അവനോടു ചോദിപ്പാനോ ആര്‍ക്കും കഴികയില്ല.</verse>
				<verse number="36">ആ നേരത്തു തന്നെ എന്‍റെ ബുദ്ധി മടങ്ങിവന്നു; എന്‍റെ രാജത്വത്തിന്‍റെ മഹത്ത്വത്തിനായി എന്‍റെ മഹിമയും മുഖപ്രകാശവും മടങ്ങിവന്നു; എന്‍റെ മന്ത്രിമാരും മഹത്തുക്കളും എന്നെ അന്വേഷിച്ചു; ഞാന്‍ എന്‍റെ രാജത്വത്തിൽ യഥാസ്ഥാനപ്പെട്ടു, ശ്രേഷ്ഠമഹത്ത്വം എനിക്ക് അധികമായി സിദ്ധിച്ചു.</verse>
				<verse number="37">ഇപ്പോള്‍ നെബൂഖദ്നേസര്‍ എന്ന ഞാന്‍ സ്വര്‍ഗസ്ഥനായ രാജാവിനെ സ്തുതിച്ചു പുകഴ്ത്തി ബഹുമാനിക്കുന്നു; അവന്‍റെ പ്രവൃത്തികളൊക്കെയും സത്യവും അവന്‍റെ വഴികള്‍ ന്യായവും ആകുന്നു; നിഗളിച്ചു നടക്കുന്നവരെ താഴ്ത്തുവാനും അവന്‍ പ്രാപ്തന്‍ തന്നെ.</verse>
			</chapter>
			<chapter number="5">
				<verse number="1">ബേൽശസ്സര്‍രാജാവ് തന്‍റെ മഹത്തുക്കളിൽ ആയിരം പേര്‍ക്ക് ഒരു വലിയ വിരുന്ന് ഒരുക്കി അവര്‍ കാണ്‍കെ വീഞ്ഞു കുടിച്ചു.</verse>
				<verse number="2">ബേൽശസ്സര്‍ വീഞ്ഞു കുടിച്ചു രസിച്ചിരിക്കുമ്പോള്‍, തന്‍റെ അപ്പനായ നെബൂഖദ്നേസര്‍ യെരൂശലേമിലെ മന്ദിരത്തിൽനിന്ന് എടുത്തുകൊണ്ടുവന്നിരുന്ന പൊന്‍ വെള്ളി പാത്രങ്ങളെ, രാജാവും മഹത്തുക്കളും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിക്കേണ്ടതിനായി കൊണ്ടുവരുവാന്‍ കല്പിച്ചു.</verse>
				<verse number="3">അങ്ങനെ അവര്‍ യെരൂശലേമിലെ ദൈവാലയത്തിന്‍റെ മന്ദിരത്തിൽനിന്നു കൊണ്ടുവന്നിരുന്ന പൊന്‍പാത്രങ്ങളെ കൊണ്ടുവന്നു രാജാവും മഹത്തുക്കളും അവന്‍റെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ കുടിച്ചു.</verse>
				<verse number="4">അവര്‍ വീഞ്ഞു കുടിച്ചു പൊന്നും വെള്ളിയും താമ്രവും ഇരുമ്പും മരവും കല്ലും കൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു.</verse>
				<verse number="5">തൽക്ഷണം ഒരു മനുഷ്യന്‍റെ കൈവിരലുകള്‍ പുറപ്പെട്ട് വിളക്കിനു നേരേ രാജധാനിയുടെ ചുവരിന്‍റെ വെള്ളമേൽ എഴുതി; എഴുതിയ കൈപ്പത്തി രാജാവ് കണ്ടു.</verse>
				<verse number="6">ഉടനെ രാജാവിന്‍റെ മുഖഭാവം മാറി; അവന്‍ വിചാരങ്ങളാൽ പരവശനായി; അരയുടെ ഏപ്പ് അഴിഞ്ഞു കാൽമുട്ടുകള്‍ ആടിപ്പോയി.</verse>
				<verse number="7">രാജാവ് ഉറക്കെ വിളിച്ചു: ആഭിചാരകന്മാരെയും കല്ദയരെയും ശകുനവാദികളെയും കൊണ്ടുവരുവാന്‍ കല്പിച്ചു. രാജാവ് ബാബേലിലെ വിദ്വാന്മാരോട്: ആരെങ്കിലും ഈ എഴുത്തു വായിച്ച് അര്‍ഥം അറിയിച്ചാൽ, അവന്‍ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച്, രാജ്യത്തിൽ മൂന്നാമനായി വാഴും എന്നു കല്പിച്ചു.</verse>
				<verse number="8">അങ്ങനെ രാജാവിന്‍റെ വിദ്വാന്മാരൊക്കെയും അകത്തു വന്നു; എങ്കിലും എഴുത്തു വായിപ്പാനും രാജാവിനെ അര്‍ഥം അറിയിപ്പാനും അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="9">അപ്പോള്‍ ബേൽശസ്സര്‍രാജാവ് അത്യന്തം വ്യാകുലപ്പെട്ടു, അവന്‍റെ മുഖഭാവം മാറി, അവന്‍റെ മഹത്തുക്കള്‍ അമ്പരന്നുപോയി.</verse>
				<verse number="10">രാജാവിന്‍റെയും മഹത്തുക്കളുടെയും വാക്കു ഹേതുവായി രാജ്ഞി ഭോജനശാലയിൽ വന്നു: രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ; തിരുമനസ്സുകൊണ്ടു വിചാരങ്ങളാൽ പരവശനാകരുത്; മുഖഭാവം മാറുകയും അരുത്.</verse>
				<verse number="11">വിശുദ്ധദേവന്മാരുടെ ആത്മാവുള്ള ഒരു പുരുഷന്‍ തിരുമനസ്സിലെ രാജ്യത്തുണ്ട്; തിരുമേനിയുടെ അപ്പന്‍റെ കാലത്ത് പ്രകാശവും ബുദ്ധിയും ദേവന്മാരുടെ ജ്ഞാനംപോലെയുള്ള ജ്ഞാനവും അവനിൽ കണ്ടിരുന്നു; തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസര്‍രാജാവ്, രാജാവേ, തിരുമേനിയുടെ അപ്പന്‍ തന്നെ,</verse>
				<verse number="12">ബേൽത്ത്ശസ്സര്‍ എന്നു പേരു വിളിച്ച ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും അറിവും ബുദ്ധിയും സ്വപ്നവ്യാഖ്യാനവും ഗൂഢാര്‍ഥവാക്യപ്രദര്‍ശനവും സംശയച്ഛേദനവും കണ്ടിരിക്കയാൽ, രാജാവ് അവനെ മന്ത്രവാദികള്‍ക്കും ആഭിചാരകന്മാര്‍ക്കും കല്ദയര്‍ക്കും ശകുനവാദികള്‍ക്കും അധിപതിയാക്കിവച്ചു; ഇപ്പോള്‍ ദാനീയേലിനെ വിളിക്കട്ടെ; അവന്‍ അര്‍ഥം ബോധിപ്പിക്കും എന്ന് ഉണര്‍ത്തിച്ചു.</verse>
				<verse number="13">അങ്ങനെ അവര്‍ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു; രാജാവ് ദാനീയേലിനോടു കല്പിച്ചത്: എന്‍റെ അപ്പനായ രാജാവ് യെഹൂദായിൽനിന്നു കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഉള്ളവനായ ദാനീയേൽ നീ തന്നെയോ?</verse>
				<verse number="14">ദേവന്മാരുടെ ആത്മാവ് നിന്നിൽ ഉണ്ടെന്നും പ്രകാശവും ബുദ്ധിയും വിശേഷജ്ഞാനവും നിന്നിൽ കണ്ടിരിക്കുന്നു എന്നും ഞാന്‍ നിന്നെക്കുറിച്ച് കേട്ടിരിക്കുന്നു.</verse>
				<verse number="15">ഇപ്പോള്‍ ഈ എഴുത്തു വായിച്ച് അര്‍ഥം അറിയിക്കേണ്ടതിനു വിദ്വാന്മാരെയും ആഭിചാരകന്മാരെയും എന്‍റെ മുമ്പാകെ വരുത്തിയിരുന്നു; എങ്കിലും കാര്യത്തിന്‍റെ അര്‍ഥം അറിയിപ്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="16">എന്നാൽ അര്‍ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാൽ ഈ എഴുത്തു വായിച്ച്, അതിന്‍റെ അര്‍ഥം അറിയിപ്പാന്‍ നിനക്കു കഴിയുമെങ്കിൽ നീ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്‍മാലയും ധരിച്ച്, രാജ്യത്തിലെ മൂന്നാമനായി വാഴും.</verse>
				<verse number="17">ദാനീയേൽ രാജസന്നിധിയിൽ ഉത്തരം ഉണര്‍ത്തിച്ചത്: ദാനങ്ങള്‍ തിരുമേനിക്കുതന്നെ ഇരിക്കട്ടെ; സമ്മാനങ്ങള്‍ മറ്റൊരുത്തനു കൊടുത്താലും; എഴുത്തു ഞാന്‍ രാജാവിനെ വായിച്ചു കേള്‍പ്പിച്ച് അര്‍ഥം ബോധിപ്പിക്കാം.</verse>
				<verse number="18">രാജാവേ, അത്യുന്നതനായ ദൈവം തിരുമേനിയുടെ അപ്പനായ നെബൂഖദ്നേസരിനു രാജത്വവും മഹത്ത്വവും പ്രതാപവും ബഹുമാനവും നല്കി.</verse>
				<verse number="19">അവനു നല്കിയ മഹത്ത്വം ഹേതുവായി സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവന്‍റെ മുമ്പിൽ ഭയപ്പെട്ടു വിറച്ചു; തനിക്കു ബോധിച്ചവനെ അവന്‍ കൊല്ലുകയും ബോധിച്ചവനെ ജീവനോടെ വയ്ക്കയും ബോധിച്ചവനെ ഉയര്‍ത്തുകയും ബോധിച്ചവനെ താഴ്ത്തുകയും ചെയ്തുവന്നു.</verse>
				<verse number="20">എന്നാൽ അവന്‍റെ ഹൃദയം ഗര്‍വിച്ചു, അവന്‍റെ മനസ്സ് അഹങ്കാരത്താൽ കഠിനമായിപ്പോയശേഷം അവന്‍ രാജാസനത്തിൽനിന്നു നീങ്ങിപ്പോയി; അവര്‍ അവന്‍റെ മഹത്ത്വം അവങ്കൽനിന്ന് എടുത്തുകളഞ്ഞു.</verse>
				<verse number="21">അങ്ങനെ അവന്‍ മനുഷ്യരുടെ ഇടയിൽനിന്നു നീങ്ങി; അവന്‍റെ ഹൃദയം മൃഗപ്രായമായിത്തീര്‍ന്നു; അവന്‍റെ പാര്‍പ്പ് കാട്ടുകഴുതകളോടുകൂടെ ആയിരുന്നു; അവനെ കാളയെപ്പോലെ പുല്ലു തീറ്റി; മനുഷ്യരുടെ രാജത്വത്തിന്മേൽ അത്യുന്നതനായ ദൈവം വാഴുകയും തനിക്കു ബോധിച്ചവനെ അതിനു നിയമിക്കയും ചെയ്യുന്നു എന്ന് അവന്‍ അറിഞ്ഞതുവരെ അവന്‍റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.</verse>
				<verse number="22">അവന്‍റെ മകനായ ബേൽശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടും തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ</verse>
				<verse number="23">സ്വര്‍ഗസ്ഥനായ കര്‍ത്താവിന്‍റെ നേരേ തന്നെത്താന്‍ ഉയര്‍ത്തി അവന്‍റെ ആലയത്തിലെ പാത്രങ്ങളെ അവര്‍ തിരുമുമ്പിൽ കൊണ്ടുവന്നു; തിരുമേനിയും മഹത്തുക്കളും തിരുമനസ്സിലെ ഭാര്യമാരും വെപ്പാട്ടികളും അവയിൽ വീഞ്ഞു കുടിച്ചു; കാണ്‍മാനും കേള്‍പ്പാനും അറിയുവാനും വഹിയാത്ത പൊന്ന്, വെള്ളി, താമ്രം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവന്മാരെ സ്തുതിച്ചു; തിരുമനസ്സിലെ ശ്വാസവും എല്ലാ വഴികളും കൈവശമുള്ളവനായ ദൈവത്തെ മഹത്ത്വീകരിച്ചതുമില്ല.</verse>
				<verse number="24">ആകയാൽ അവന്‍ ആ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിച്ചു.</verse>
				<verse number="25">എഴുതിയിരിക്കുന്ന എഴുത്തോ: മെനേ, മെനേ, തെക്കേൽ, ഊഫര്‍സീന്‍.</verse>
				<verse number="26">കാര്യത്തിന്‍റെ അര്‍ഥമാവിത്: മെനേ എന്നുവച്ചാൽ: ദൈവം നിന്‍റെ രാജത്വം എണ്ണി, അതിന് അന്തം വരുത്തിയിരിക്കുന്നു.</verse>
				<verse number="27">തെക്കേൽ എന്നുവച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു.</verse>
				<verse number="28">പെറേസ് എന്നുവച്ചാൽ: നിന്‍റെ രാജ്യം വിഭാഗിച്ച് മേദ്യര്‍ക്കും പാര്‍സികള്‍ക്കും കൊടുത്തിരിക്കുന്നു.</verse>
				<verse number="29">അപ്പോള്‍ ബേൽശസ്സരിന്‍റെ കല്പനയാൽ അവര്‍ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിച്ചു; അവന്‍ രാജ്യത്തിലെ മൂന്നാമനായി വാഴും എന്ന് അവനെക്കുറിച്ചു പ്രസിദ്ധമാക്കി.</verse>
				<verse number="30">ആ രാത്രിയിൽത്തന്നെ കല്ദയരാജാവായ ബേൽശസ്സര്‍ കൊല്ലപ്പെട്ടു.</verse>
				<verse number="31">മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ട് വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.</verse>
			</chapter>
			<chapter number="6">
				<verse number="1">രാജ്യമൊക്കെയും ഭരിക്കേണ്ടതിനു രാജ്യത്തിന്മേൽ നൂറ്റിരുപതു പ്രധാന ദേശാധി പതികളെയും</verse>
				<verse number="2">അവരുടെമേൽ മൂന്ന് അധ്യക്ഷന്മാരെയും നിയമിപ്പാന്‍ ദാര്യാവേശിന് ഇഷ്ടം തോന്നി; ഈ മൂവരിൽ ദാനീയേൽ ഒരുവനായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കേണ്ടതിനു പ്രധാനദേശാധിപതികള്‍ ഇവര്‍ക്കു കണക്ക് ബോധിപ്പിക്കേണ്ടതായിരുന്നു.</verse>
				<verse number="3">എന്നാൽ ദാനീയേൽ ഉൽക്കൃഷ്ടമാനസനായിരുന്നതുകൊണ്ട് അവന്‍ അധ്യക്ഷന്മാരിലും പ്രധാനദേശാധിപന്മാരിലും വിശിഷ്ടനായി വിളങ്ങി; രാജാവ് അവനെ സര്‍വരാജ്യത്തിനും അധികാരിയാക്കുവാന്‍ വിചാരിച്ചു.</verse>
				<verse number="4">ആകയാൽ അധ്യക്ഷന്മാരും പ്രധാന ദേശാധിപന്മാരും രാജ്യം സംബന്ധിച്ച് ദാനീയേലിനു വിരോധമായി കാരണം കണ്ടെത്തുവാന്‍ അന്വേഷിച്ചു; എന്നാൽ യാതൊരു കാരണവും കുറ്റവും കണ്ടെത്തുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല; അവന്‍ വിശ്വസ്തനായിരുന്നതുകൊണ്ട് ഒരു തെറ്റും കുറ്റവും അവനിൽ കണ്ടെത്തിയില്ല.</verse>
				<verse number="5">അപ്പോള്‍ ആ പുരുഷന്മാര്‍: നാം ഈ ദാനീയേലിന്‍റെ നേരേ അവന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം സംബന്ധിച്ചുള്ളതല്ലാതെ മറ്റൊരു കാരണവും കണ്ടെത്തുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="6">അങ്ങനെ അധ്യക്ഷന്മാരും പ്രധാനദേശാധിപന്മാരും രാജാവിന്‍റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന് ഉണര്‍ത്തിച്ചതെന്തെന്നാൽ: ദാര്യാവേശ് രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ.</verse>
				<verse number="7">രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാൽ, അവനെ സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡിതമായൊരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലോചിച്ചിരിക്കുന്നു.</verse>
				<verse number="8">ആകയാൽ രാജാവേ, മേദ്യരുടെയും പാര്‍സികളുടെയും നീക്കംവരാത്ത നിയമപ്രകാരം മാറ്റം വരാതവണ്ണം ആ വിരോധകല്പന ഉറപ്പിച്ച് രേഖ എഴുതിക്കേണമേ.</verse>
				<verse number="9">അങ്ങനെ ദാര്യാവേശ് രാജാവ് രേഖയും വിരോധകല്പനയും എഴുതിച്ചു.</verse>
				<verse number="10">എന്നാൽ രേഖ എഴുതിയിരിക്കുന്നു എന്നു ദാനീയേൽ അറിഞ്ഞപ്പോള്‍ അവന്‍ വീട്ടിൽ ചെന്നു,- അവന്‍റെ മാളികമുറിയുടെ കിളിവാതിൽ യെരൂശലേമിനു നേരേ തുറന്നിരുന്നു- താന്‍ മുമ്പേ ചെയ്തുവന്നതുപോലെ ദിവസം മൂന്നു പ്രാവശ്യം മുട്ടുകുത്തി തന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ പ്രാര്‍ഥിച്ച് സ്തോത്രം ചെയ്തു.</verse>
				<verse number="11">അപ്പോള്‍ ആ പുരുഷന്മാര്‍ ബദ്ധപ്പെട്ടു വന്നു, ദാനീയേൽ തന്‍റെ ദൈവത്തിന്‍ സന്നിധിയിൽ പ്രാര്‍ഥിച്ച് അപേക്ഷിക്കുന്നതു കണ്ടു.</verse>
				<verse number="12">ഉടനെ അവര്‍ രാജസന്നിധിയിൽ ചെന്നു രാജാവിന്‍റെ വിരോധ കല്പനയെക്കുറിച്ചു സംസാരിച്ചു: രാജാവേ, മുപ്പതു ദിവസത്തേക്ക് തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കുന്ന ഏതു മനുഷ്യനെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളയും എന്നിങ്ങനെ ഒരു കല്പന എഴുതിച്ചിട്ടില്ലയോ എന്നു ചോദിച്ചു; അതിനു രാജാവ്: മേദ്യരുടെയും പാര്‍സികളുടെയും നീക്കം വരാത്ത നിയമപ്രകാരം ആ കാര്യം ഉറപ്പുതന്നെ എന്നുത്തരം കല്പിച്ചു.</verse>
				<verse number="13">അതിന് അവര്‍ രാജസന്നിധിയിൽ രാജാവേ, യെഹൂദാ പ്രവാസികളിൽ ഒരുത്തനായ ദാനീയേൽ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ട് എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു എന്ന് ഉണര്‍ത്തിച്ചു.</verse>
				<verse number="14">രാജാവ് ഈ വാക്ക് കേട്ടപ്പോള്‍ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാന്‍ മനസ്സുവച്ച് അവനെ രക്ഷിപ്പാന്‍ സൂര്യന്‍ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.</verse>
				<verse number="15">എന്നാൽ ആ പുരുഷന്മാര്‍ രാജാവിന്‍റെ അടുക്കൽ ബദ്ധപ്പെട്ടു ചെന്ന്: രാജാവേ, രാജാവ് ഉറപ്പിക്കുന്ന ഒരു വിരോധകല്പനയോ നിയമമോ മാറ്റിക്കൂടാ എന്നിങ്ങനെയാകുന്നു മേദ്യരുടെയും പാര്‍സികളുടെയും നിയമം എന്നു ബോധ്യമായിരിക്കേണം എന്നു രാജാവോട് ഉണര്‍ത്തിച്ചു.</verse>
				<verse number="16">അങ്ങനെ രാജാവിന്‍റെ കല്പനയാൽ അവര്‍ ദാനീയേലിനെ കൊണ്ടുവന്നു സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; രാജാവ് ദാനീയേലിനോടു സംസാരിച്ചു: നീ ഇടവിടാതെ സേവിച്ചു വരുന്ന നിന്‍റെ ദൈവം നിന്നെ രക്ഷിക്കും എന്നു കല്പിച്ചു.</verse>
				<verse number="17">അവര്‍ ഒരു കല്ലു കൊണ്ടുവന്ന് ഗുഹയുടെ വാതിൽക്കൽ വച്ചു, ദാനീയേലിനെക്കുറിച്ചുള്ള നിര്‍ണയത്തിന് മാറ്റം വരാതെയിരിക്കേണ്ടതിനു രാജാവ് തന്‍റെ മോതിരംകൊണ്ടും മഹത്തുക്കളുടെ മോതിരംകൊണ്ടും അതിനു മുദ്രയിട്ടു.</verse>
				<verse number="18">പിന്നെ രാജാവ് രാജധാനിയിൽ ചെന്ന് ഉപവസിച്ച് രാത്രി കഴിച്ചു; അവന്‍റെ സന്നിധിയിൽ വെപ്പാട്ടികളെ കൊണ്ടുവന്നില്ല; ഉറക്കം അവനെ വിട്ടുപോയി.</verse>
				<verse number="19">രാജാവ് അതികാലത്ത് എഴുന്നേറ്റ് ബദ്ധപ്പെട്ട് സിംഹഗുഹയുടെ അരികെ ചെന്നു.</verse>
				<verse number="20">ഗുഹയുടെ അരികെ എത്തിയപ്പോള്‍ അവന്‍ ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ചു. രാജാവ് ദാനീയേലിനോടു സംസാരിച്ചു: ജീവനുള്ള ദൈവത്തിന്‍റെ ദാസനായ ദാനീയേലേ, നീ ഇടവിടാതെ സേവിച്ചുവരുന്ന നിന്‍റെ ദൈവം സിംഹങ്ങളിൽനിന്നു നിന്നെ രക്ഷിപ്പാന്‍ പ്രാപ്തനായോ എന്നു ചോദിച്ചു.</verse>
				<verse number="21">ദാനീയേൽ രാജാവിനോട്: രാജാവ് ദീര്‍ഘായുസ്സായിരിക്കട്ടെ.</verse>
				<verse number="22">സിംഹങ്ങള്‍ എനിക്കു കേടുവരുത്താതിരിക്കേണ്ടതിന് എന്‍റെ ദൈവം തന്‍റെ ദൂതനെ അയച്ച് അവയുടെ വായ് അടച്ചുകളഞ്ഞു; അവന്‍റെ സന്നിധിയിൽ ഞാന്‍ കുറ്റമില്ലാത്തവന്‍; രാജാവേ, തിരുമുമ്പിലും ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ല എന്ന് ഉണര്‍ത്തിച്ചു.</verse>
				<verse number="23">അപ്പോള്‍ രാജാവ് അത്യന്തം സന്തോഷിച്ചു, ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റുവാന്‍ കല്പിച്ചു; അവര്‍ ദാനീയേലിനെ ഗുഹയിൽനിന്നു കയറ്റി; അവന്‍ തന്‍റെ ദൈവത്തിൽ വിശ്വസിച്ചിരുന്നതുകൊണ്ട് അവന് യാതൊരു കേടും പറ്റിയതായി കണ്ടില്ല.</verse>
				<verse number="24">പിന്നെ രാജാവിന്‍റെ കല്പനയാൽ, അവര്‍ ദാനീയേലിനെ കുറ്റം ചുമത്തിയവരെ കൊണ്ടുവന്നു, അവരെയും മക്കളെയും ഭാര്യമാരെയും സിംഹങ്ങളുടെ ഗുഹയിൽ ഇട്ടുകളഞ്ഞു; അവര്‍ ഗുഹയുടെ അടിയിൽ എത്തുംമുമ്പേ സിംഹങ്ങള്‍ അവരെ പിടിച്ചു, അവരുടെ അസ്ഥികളൊക്കെയും തകര്‍ത്തുകളഞ്ഞു.</verse>
				<verse number="25">അന്നു ദാര്യാവേശ്‍രാജാവ് സര്‍വഭൂമിയിലും വസിക്കുന്ന സകല വംശങ്ങള്‍ക്കും ഭാഷക്കാര്‍ക്കും എഴുതിയതെന്തെന്നാൽ: നിങ്ങള്‍ക്കു ശുഭം വര്‍ധിച്ചുവരട്ടെ.</verse>
				<verse number="26">എന്‍റെ രാജാധിപത്യത്തിൽ ഉള്‍പ്പെട്ട ഏവരും ദാനീയേലിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ ഭയഭക്തിയോടിരിക്കേണമെന്നു ഞാന്‍ ഒരു തീര്‍പ്പു കല്പിക്കുന്നു; അവന്‍ ജീവനുള്ള ദൈവവും എന്നേക്കും നിലനില്ക്കുന്നവനും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും അവന്‍റെ ആധിപത്യം അവസാനം വരാത്തതും ആകുന്നു.</verse>
				<verse number="27">അവന്‍ രക്ഷിക്കയും വിടുവിക്കയും ചെയ്യുന്നു; അവന്‍ ആകാശത്തിലും ഭൂമിയിലും അടയാളങ്ങളും അദ്ഭുതങ്ങളും പ്രവര്‍ത്തിക്കുന്നു; അവന്‍ ദാനീയേലിനെ സിംഹവായിൽനിന്നു രക്ഷിച്ചിരിക്കുന്നു.</verse>
				<verse number="28">എന്നാൽ ദാനീയേൽ ദാര്യാവേശിന്‍റെ വാഴ്ചയിലും പാര്‍സിരാജാവായ കോരെശിന്‍റെ വാഴ്ചയിലും ശുഭപ്പെട്ടിരുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">ബാബേൽരാജാവായ ബേൽശസ്സരിന്‍റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവനു കിടക്കയിൽവച്ച് ദര്‍ശനങ്ങള്‍ ഉണ്ടായി; അവന്‍ സ്വപ്നം എഴുതി കാര്യത്തിന്‍റെ സാരം വിവരിച്ചു.</verse>
				<verse number="2">ദാനീയേൽ വിവരിച്ചുപറഞ്ഞതെന്തെന്നാൽ: ഞാന്‍ രാത്രിയിൽ എന്‍റെ ദര്‍ശനത്തിൽ കണ്ടത്: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്‍റെ നേരേ അടിക്കുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="3">അപ്പോള്‍ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങള്‍ സമുദ്രത്തിൽനിന്നു കരേറിവന്നു.</verse>
				<verse number="4">ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിന്‍ ചിറകുള്ളതുമായിരുന്നു; ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അതിന്‍റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിര്‍ത്തുനിര്‍ത്തി, അതിനു മാനുഷഹൃദയവും കൊടുത്തു.</verse>
				<verse number="5">രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അത് ഒരു പാര്‍ശ്വം ഉയര്‍ത്തിയും വായിൽ പല്ലിന്‍റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവര്‍ അതിനോട്: എഴുന്നേറ്റ് മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.</verse>
				<verse number="6">പിന്നെ പുള്ളിപ്പുലിക്ക് സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്‍റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു.</verse>
				<verse number="7">രാത്രിദര്‍ശനത്തിൽ ഞാന്‍ പിന്നെയും ഘോരവും ഭയങ്കരവും അതിബലവുമുള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിനു വലിയ ഇരുമ്പുപല്ല് ഉണ്ടായിരുന്നു; അതു തിന്നുകയും തകര്‍ക്കുകയും ചെയ്തിട്ട് ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പേ കണ്ട സകല മൃഗങ്ങളിലുംവച്ച് ഇതു വ്യത്യാസമുള്ളതായിരുന്നു; അതിനു പത്തു കൊമ്പ് ഉണ്ടായിരുന്നു.</verse>
				<verse number="8">ഞാന്‍ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്ന് വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്‍റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.</verse>
				<verse number="9">ഞാന്‍ നോക്കിക്കൊണ്ടിരിക്കെ അവര്‍ ന്യായാസനങ്ങളെ വച്ചു. വയോധികനായ ഒരുത്തന്‍ ഇരുന്നു. അവന്‍റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്‍റെ തലമുടി നിര്‍മ്മലമായ ആട്ടുരോമംപോലെയും അവന്‍റെ സിംഹാസനം അഗ്നിജ്വാലയും അവന്‍റെ രഥചക്രങ്ങള്‍ കത്തുന്ന തീയും ആയിരുന്നു.</verse>
				<verse number="10">ഒരു അഗ്നിനദി അവന്‍റെ മുമ്പിൽനിന്നു പുറപ്പെട്ട് ഒഴുകി; ആയിരമായിരം പേര്‍ അവനു ശുശ്രൂഷ ചെയ്തു; പതിനായിരം പതിനായിരം പേര്‍ അവന്‍റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങള്‍ തുറന്നു.</verse>
				<verse number="11">കൊമ്പ് സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദം നിമിത്തം ഞാന്‍ അന്നേരം നോക്കി; അവര്‍ മൃഗത്തെ കൊല്ലുകയും അതിന്‍റെ ഉടലിനെ നശിപ്പിച്ച് തീയിൽ ഇട്ട് ചുട്ടുകളകയും ചെയ്യുവോളം ഞാന്‍ നോക്കിക്കൊണ്ടിരുന്നു.</verse>
				<verse number="12">ശേഷം മൃഗങ്ങളോ- അവയുടെ ആധിപത്യത്തിനു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സ് ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.</verse>
				<verse number="13">രാത്രിദര്‍ശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തന്‍ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവന്‍ വയോധികന്‍റെ അടുക്കൽ ചെന്നു; അവര്‍ അവനെ അവന്‍റെ മുമ്പിൽ അടുത്തുവരുമാറാക്കി.</verse>
				<verse number="14">സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന് അവന് ആധിപത്യവും മഹത്ത്വവും രാജത്വവും ലഭിച്ചു; അവന്‍റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്‍റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.</verse>
				<verse number="15">ദാനീയേൽ എന്ന ഞാനോ എന്‍റെ ഉള്ളിൽ എന്‍റെ മനസ്സു വ്യസനിച്ചു; എനിക്ക് ഉണ്ടായ ദര്‍ശനങ്ങളാൽ ഞാന്‍ പരവശനായി.</verse>
				<verse number="16">ഞാന്‍ അരികെ നില്ക്കുന്നവരിൽ ഒരുത്തന്‍റെ അടുക്കൽ ചെന്ന് അവനോട് ഈ എല്ലാറ്റിന്‍റെയും സാരം ചോദിച്ചു; അവന്‍ കാര്യങ്ങളുടെ അര്‍ഥം പറഞ്ഞുതന്നു.</verse>
				<verse number="17">ആ നാലു മഹാമൃഗങ്ങള്‍ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.</verse>
				<verse number="18">എന്നാൽ അത്യുന്നതനായവന്‍റെ വിശുദ്ധന്മാര്‍ രാജത്വം പ്രാപിച്ച് എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.</verse>
				<verse number="19">എന്നാൽ മറ്റേ സകല മൃഗങ്ങളിലും വച്ച് വ്യത്യാസമുള്ളതും ഇരുമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകര്‍ക്കുകയും ശേഷിച്ചതിനെ കാൽകൊണ്ട് ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും</verse>
				<verse number="20">അതിന്‍റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചും മുളച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാള്‍ കാഴ്ചയ്ക്ക് വണ്ണമേറിയതുമായ മറ്റേ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാന്‍ ഞാന്‍ ഇച്ഛിച്ചു.</verse>
				<verse number="21">വയോധികനായവന്‍ വന്ന് അത്യുന്നതനായവന്‍റെ വിശുദ്ധന്മാര്‍ക്ക് ന്യായാധിപത്യം നല്കയും വിശുദ്ധന്മാര്‍ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം</verse>
				<verse number="22">ആ കൊമ്പ് വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിക്കുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="23">അവന്‍ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉദ്ഭവിപ്പാനുള്ള രാജ്യം തന്നെ; അതു സകല രാജ്യങ്ങളിലും വച്ച് വ്യത്യാസമുള്ളതായി സര്‍വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും.</verse>
				<verse number="24">ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെശേഷം മറ്റൊരുത്തന്‍ എഴുന്നേല്ക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.</verse>
				<verse number="25">അവന്‍ അത്യുന്നതനായവന് വിരോധമായി വമ്പുപറകയും അത്യുന്നതനായവന്‍റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവര്‍ അവന്‍റെ കൈയിൽ ഏല്പിക്കപ്പെട്ടിരിക്കും.</verse>
				<verse number="26">എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ട് അവന്‍റെ ആധിപത്യം എടുത്തുകളഞ്ഞ് അന്തംവരെ നശിപ്പിച്ചു മുടിക്കും.</verse>
				<verse number="27">പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന്‍ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും അത്യുന്നതന്‍റെ വിശുദ്ധന്മാരായ ജനത്തിനു ലഭിക്കും; അവന്‍റെ രാജത്വം നിത്യരാജത്വമാകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.</verse>
				<verse number="28">ഇങ്ങനെയാകുന്നു കാര്യത്തിന്‍റെ സമാപ്തി; ദാനീയേൽ എന്ന ഞാനോ എന്‍റെ വിചാരങ്ങളാൽ അത്യന്തം പരവശനായി എന്‍റെ മുഖഭാവവും മാറി; എങ്കിലും ഞാന്‍ ആ കാര്യം എന്‍റെ ഹൃദയത്തിൽ സംഗ്രഹിച്ചുവച്ചു.</verse>
			</chapter>
			<chapter number="8">
				<verse number="1">ദാനീയേൽ എന്ന എനിക്ക് ആദിയിൽ ഉണ്ടായതിന്‍റെ ശേഷം, ബേൽശസ്സര്‍രാജാവിന്‍റെ വാഴ്ചയുടെ മൂന്നാം ആണ്ടിൽ ഒരു ദര്‍ശനം ഉണ്ടായി.</verse>
				<verse number="2">ഞാന്‍ ഒരു ദര്‍ശനം കണ്ടു, ഏലാംസംസ്ഥാനത്തിലെ ശൂശന്‍രാജധാനിയിൽ ആയിരുന്നപ്പോള്‍ അതു കണ്ടു; ഞാന്‍ ഊലായിനദീതീരത്തു നില്ക്കുന്നതായി ദര്‍ശനത്തിൽ കണ്ടു.</verse>
				<verse number="3">ഞാന്‍ തലപൊക്കിയപ്പോള്‍, രണ്ടുകൊമ്പുള്ള ഒരു ആട്ടുകൊറ്റന്‍ നദീതീരത്തു നില്ക്കുന്നതു കണ്ടു; ആ കൊമ്പുകള്‍ നീണ്ടവയായിരുന്നു; ഒന്നു മറ്റേതിനെക്കാള്‍ അധികം നീണ്ടത്; അധികം നീണ്ടത് ഒടുക്കം മുളച്ചുവന്നതായിരുന്നു.</verse>
				<verse number="4">ആ ആട്ടുകൊറ്റന്‍ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാന്‍ കണ്ടു; ഒരു മൃഗത്തിനും അതിന്‍റെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കൈയിൽനിന്ന് രക്ഷിക്കാകുന്നവനും ആരുമില്ല; അത് ഇഷ്ടംപോലെ ചെയ്തു വമ്പ് കാട്ടിപ്പോന്നു.</verse>
				<verse number="5">ഞാന്‍ നോക്കിക്കൊണ്ടിരിക്കുമ്പോള്‍, ഒരു കോലാട്ടുകൊറ്റന്‍ പടിഞ്ഞാറുനിന്ന് നിലംതൊടാതെ സര്‍വഭൂതലത്തിലും കൂടിവന്നു; ആ കോലാട്ടുകൊറ്റന് കണ്ണുകളുടെ നടുവിൽ വിശേഷമായൊരു കൊമ്പുണ്ടായിരുന്നു.</verse>
				<verse number="6">അതു നദീതീരത്ത് നില്ക്കുന്നതായി ഞാന്‍ കണ്ട രണ്ടു കൊമ്പുള്ള ആട്ടുകൊറ്റന്‍റെ നേരേ ഉഗ്രക്രോധത്തോടെ പാഞ്ഞുചെന്നു.</verse>
				<verse number="7">അത് ആട്ടുകൊറ്റനോട് അടുക്കുന്നതു ഞാന്‍ കണ്ടു; അത് ആട്ടുകൊറ്റനോടു ക്രുദ്ധിച്ചു, അതിനെ ഇടിച്ച് അതിന്‍റെ കൊമ്പു രണ്ടും തകര്‍ത്തുകളഞ്ഞു; അതിന്‍റെ മുമ്പിൽ നില്പാന്‍ ആട്ടുകൊറ്റനു ശക്തിയില്ലാതെയിരുന്നു; അത് അതിനെ നിലത്തു തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു; അതിന്‍റെ കൈയിൽനിന്ന് ആട്ടുകൊറ്റനെ രക്ഷിപ്പാന്‍ ആരും ഉണ്ടായിരുന്നില്ല.</verse>
				<verse number="8">കോലാട്ടുകൊറ്റന്‍ ഏറ്റവും വലുതായിത്തീര്‍ന്നു; എന്നാൽ അതു ബലപ്പെട്ടപ്പോള്‍ വലിയ കൊമ്പു തകര്‍ന്നുപോയി; അതിനു പകരം ആകാശത്തിലെ നാലു കാറ്റിനു നേരേ ഭംഗിയുള്ള നാലു കൊമ്പ് മുളച്ചുവന്നു.</verse>
				<verse number="9">അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പ് പുറപ്പെട്ടു; അതു തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിനു നേരേയും ഏറ്റവും വലുതായിത്തീര്‍ന്നു.</verse>
				<verse number="10">അത് ആകാശത്തിലെ സൈന്യത്തോളം വലുതായിത്തീര്‍ന്നു, സൈന്യത്തിലും നക്ഷത്രങ്ങളിലും ചിലതിനെ നിലത്ത് തള്ളിയിട്ട് ചവിട്ടിക്കളഞ്ഞു.</verse>
				<verse number="11">അതു സൈന്യത്തിന്‍റെ അധിപതിയോളം തന്നെത്താന്‍ വലുതാക്കി, അവനുള്ള നിരന്തരഹോമയാഗം അപഹരിക്കയും അവന്‍റെ വിശുദ്ധമന്ദിരം ഇടിച്ചുകളകയും ചെയ്തു.</verse>
				<verse number="12">അതിക്രമം ഹേതുവായി നിരന്തര ഹോമയാഗത്തിനെതിരായി ഒരു സേവ നിയമിക്കപ്പെടും; അതു സത്യത്തെ നിലത്തു തള്ളിയിടുകയും കാര്യം നടത്തി സാധിപ്പിക്കയും ചെയ്യും.</verse>
				<verse number="13">അനന്തരം ഒരു വിശുദ്ധന്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടു; സംസാരിച്ചു കൊണ്ടിരുന്ന വിശുദ്ധനോട് മറ്റൊരു വിശുദ്ധന്‍: വിശുദ്ധമന്ദിരത്തെയും സേവയെയും ചവിട്ടിക്കളയേണ്ടതിന് ഏല്പിച്ചുകൊടുപ്പാന്‍ തക്കവണ്ണം നിരന്തരഹോമയാഗത്തെയും ശൂന്യമാക്കുന്ന അതിക്രമത്തെയും കുറിച്ച് ദര്‍ശനത്തിൽ കണ്ടിരിക്കുന്നത് എത്രത്തോളം നില്ക്കും എന്നു ചോദിച്ചു.</verse>
				<verse number="14">അതിന് അവന്‍ അവനോട്: രണ്ടായിരത്തിമുന്നൂറു സന്ധ്യയും ഉഷസ്സും തികയുവോളം തന്നെ; പിന്നെ വിശുദ്ധമന്ദിരം യഥാസ്ഥാനപ്പെടും.</verse>
				<verse number="15">എന്നാൽ ദാനീയേലെന്ന ഞാന്‍ ഈ ദര്‍ശനം കണ്ടിട്ട് അര്‍ഥം ആലോചിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പുരുഷരൂപം എന്‍റെ മുമ്പിൽ നില്ക്കുന്നതു കണ്ടു.</verse>
				<verse number="16">ഗബ്രീയേലേ, ഇവന് ഈ ദര്‍ശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്ന് ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനുഷ്യന്‍റെ ശബ്ദം ഞാന്‍ കേട്ടു.</verse>
				<verse number="17">അപ്പോള്‍ ഞാന്‍ നിന്നേടത്ത് അവന്‍ അടുത്തുവന്നു; അവന്‍ വന്നപ്പോള്‍ ഞാന്‍ ഭയപ്പെട്ട് സാഷ്ടാംഗം വീണു; എന്നാൽ അവന്‍ എന്നോട്: മനുഷ്യപുത്രാ, ഗ്രഹിച്ചുകൊള്‍ക; ഈ ദര്‍ശനം അന്ത്യകാലത്തേക്കുള്ളതാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="18">അവന്‍ എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബോധംകെട്ട് നിലത്തു കവിണ്ണുവീണു; അവന്‍ എന്നെ തൊട്ട് എഴുന്നേല്പിച്ചു നിര്‍ത്തി.</verse>
				<verse number="19">പിന്നെ അവന്‍ പറഞ്ഞത്: കോപത്തിന്‍റെ അന്ത്യകാലത്തിങ്കൽ സംഭവിപ്പാനിരിക്കുന്നത് ഞാന്‍ നിന്നെ ഗ്രഹിപ്പിക്കും; അത് അന്ത്യകാലത്തേക്കുള്ളതല്ലോ.</verse>
				<verse number="20">രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റന്‍ പാര്‍സ്യരാജാക്കന്മാരെ കുറിക്കുന്നു.</verse>
				<verse number="21">പരുപരുത്ത കോലാട്ടുകൊറ്റന്‍ യവനരാജാവും അതിന്‍റെ കണ്ണുകളുടെ നടുവിലുള്ള വലിയ കൊമ്പ് ഒന്നാമത്തെ രാജാവും ആകുന്നു.</verse>
				<verse number="22">അതു തകര്‍ന്നശേഷം അതിനുപകരം നാലു കൊമ്പ് മുളച്ചതോ: നാലു രാജ്യം ആ ജാതിയിൽ നിന്നുദ്ഭവിക്കും; അതിന്‍റെ ശക്തിയോടെ അല്ലതാനും.</verse>
				<verse number="23">എന്നാൽ അവരുടെ രാജത്വത്തിന്‍റെ അന്ത്യകാലത്ത് അതിക്രമക്കാരുടെ അതിക്രമം തികയുമ്പോള്‍, ഉഗ്രഭാവവും ഉപായബുദ്ധിയും ഉള്ളൊരു രാജാവ് എഴുന്നേല്ക്കും.</verse>
				<verse number="24">അവന്‍റെ അധികാരം വലുതായിരിക്കും; സ്വന്തശക്തിയാൽ അല്ലതാനും; അവന്‍ അതിശയമാംവണ്ണം നാശം പ്രവര്‍ത്തിക്കയും കൃതാര്‍ഥനായി അത് അനുഷ്ഠിക്കയും പലരെയും വിശുദ്ധജനത്തെയും നശിപ്പിക്കയും ചെയ്യും.</verse>
				<verse number="25">അവന്‍ നയബുദ്ധിയാൽ തന്‍റെ ഉപായം സാധിപ്പിക്കയും സ്വഹൃദയത്തിൽ വമ്പ് ഭാവിച്ച്, നിശ്ചിന്തയോടെയിരിക്കുന്ന പലരെയും നശിപ്പിക്കയും കര്‍ത്താധികര്‍ത്താവിനോട് എതിര്‍ത്തുനിന്ന് കൈ തൊടാതെ തകര്‍ന്നുപോകയും ചെയ്യും.</verse>
				<verse number="26">സന്ധ്യകളെയും ഉഷസ്സുകളെയും കുറിച്ചു പറഞ്ഞിരിക്കുന്ന ദര്‍ശനം സത്യമാകുന്നു; ദര്‍ശനം ബഹുകാലത്തേക്കുള്ളതാകയാൽ അതിനെ അടച്ചുവയ്ക്ക.</verse>
				<verse number="27">എന്നാൽ ദാനീയേലെന്ന ഞാന്‍ ബോധം കെട്ടു, കുറെ ദിവസം ദീനമായിക്കിടന്നു; അതിന്‍റെ ശേഷം ഞാന്‍ എഴുന്നേറ്റ് രാജാവിന്‍റെ പ്രവൃത്തി നോക്കി; ഞാന്‍ ദര്‍ശനത്തെക്കുറിച്ചു വിസ്മയിച്ചു; ആര്‍ക്കും അതു മനസ്സിലായില്ലതാനും.</verse>
			</chapter>
			<chapter number="9">
				<verse number="1">കല്ദയരാജ്യത്തിനു രാജാവായിത്തീര്‍ന്നവനും മേദ്യസന്തതിയിൽ ഉള്ള അഹശ്വേരോശിന്‍റെ മകനുമായ ദാര്യാവേശിന്‍റെ ഒന്നാം ആണ്ടിൽ,</verse>
				<verse number="2">അവന്‍റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നെ, ദാനീയേൽ എന്ന ഞാന്‍: യെരൂശലേമിന്‍റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാട് യിരെമ്യാപ്രവാചകനുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.</verse>
				<verse number="3">അപ്പോള്‍ ഞാന്‍ ഉപവസിച്ചും രട്ടുടുത്തും വെണ്ണീരിൽ ഇരുന്നുംകൊണ്ടു പ്രാര്‍ഥനയോടും യാചനകളോടുംകൂടെ അപേക്ഷിക്കേണ്ടതിനു ദൈവമായ കര്‍ത്താവിങ്കലേക്കു മുഖം തിരിച്ചു.</verse>
				<verse number="4">എന്‍റെ ദൈവമായ യഹോവയോടു ഞാന്‍ പ്രാര്‍ഥിച്ച് ഏറ്റുപറഞ്ഞതെന്തെന്നാൽ: തന്നെ സ്നേഹിക്കുന്നവര്‍ക്കും തന്‍റെ കല്പനകളെ പ്രമാണിക്കുന്നവര്‍ക്കും നിയമവും ദയയും പരിപാലിക്കുന്നവനായി മഹാനും ഭയങ്കരനുമായ ദൈവമായ കര്‍ത്താവേ,</verse>
				<verse number="5">ഞങ്ങള്‍ പാപം ചെയ്തു, വികടമായി നടന്നു, ദുഷ്ടത പ്രവര്‍ത്തിച്ചു; ഞങ്ങള്‍ മത്സരിച്ചു നിന്‍റെ കല്പനകളും വിധികളും വിട്ടുമാറിയിരിക്കുന്നു.</verse>
				<verse number="6">ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകല ജനത്തോടും നിന്‍റെ നാമത്തിൽ സംസാരിച്ച നിന്‍റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്ക് ഞങ്ങള്‍ കേട്ടനുസരിച്ചതുമില്ല.</verse>
				<verse number="7">കര്‍ത്താവേ, നിന്‍റെ പക്കൽ നീതിയുണ്ട്; ഞങ്ങള്‍ക്കോ ഇന്നുള്ളതുപോലെ ലജ്ജയത്രേ; നിന്നോടു ദ്രോഹിച്ചിരിക്കുന്ന ദ്രോഹം ഹേതുവായി നീ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകല ദേശങ്ങളിലും സമീപസ്ഥരും ദൂരസ്ഥരുമായ യെഹൂദാപുരുഷന്മാര്‍ക്കും യെരൂശലേംനിവാസികള്‍ക്കും എല്ലാ യിസ്രായേലിനും തന്നെ.</verse>
				<verse number="8">കര്‍ത്താവേ, ഞങ്ങള്‍ നിന്നോടു പാപം ചെയ്തിരിക്കയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പിതാക്കന്മാരും ലജ്ജിക്കേണ്ടതുതന്നെ.</verse>
				<verse number="9">ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്‍റെ പക്കൽ കരുണയും മോചനവും ഉണ്ട്; ഞങ്ങളോ അവനോടു മത്സരിച്ചു.</verse>
				<verse number="10">അവന്‍ തന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ മുഖാന്തരം ഞങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്ന ന്യായപ്രമാണപ്രകാരം നടപ്പാന്‍ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേട്ടനുസരിച്ചില്ല.</verse>
				<verse number="11">യിസ്രായേലൊക്കെയും നിന്‍റെ വചനം കേട്ടനുസരിക്കാതെ വിട്ടുമാറി നിന്‍റെ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ അവനോടു പാപം ചെയ്തിരിക്കയാൽ ദൈവത്തിന്‍റെ ദാസനായ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന ശാപവും ആണയും ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.</verse>
				<verse number="12">അവന്‍ വലിയ അനര്‍ഥം ഞങ്ങളുടെമേൽ വരുത്തിയതിനാൽ ഞങ്ങള്‍ക്കും ഞങ്ങള്‍ക്ക് ന്യായപാലനം നടത്തിവന്ന ന്യായാധിപന്മാര്‍ക്കും വിരോധമായി താന്‍ അരുളിച്ചെയ്ത വചനങ്ങളെ നിവര്‍ത്തിച്ചിരിക്കുന്നു; യെരൂശലേമിൽ സംഭവിച്ചതുപോലെ ആകാശത്തിന്‍ കീഴിലെങ്ങും സംഭവിച്ചിട്ടില്ലല്ലോ.</verse>
				<verse number="13">മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങള്‍ക്ക് ഈ അനര്‍ഥം ഒക്കെയും വന്നിരിക്കുന്നു; എന്നിട്ടും ഞങ്ങള്‍ ഞങ്ങളുടെ അകൃത്യങ്ങളെ വിട്ടുതിരിഞ്ഞ് നിന്‍റെ സത്യത്താൽ ബുദ്ധിപഠിക്കേണ്ടതിനു ഞങ്ങളുടെ ദൈവമായ യഹോവയുടെ കൃപയ്ക്കായി യാചിച്ചില്ല.</verse>
				<verse number="14">അതുകൊണ്ടു യഹോവ അനര്‍ഥത്തിനായി ജാഗരിച്ചിരുന്ന് അത് ഞങ്ങളുടെമേൽ വരുത്തിയിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവ താന്‍ ചെയ്യുന്ന സകല പ്രവൃത്തികളിലും നീതിമാനാകുന്നു; ഞങ്ങളോ അവന്‍റെ വചനം കേട്ടനുസരിച്ചില്ല.</verse>
				<verse number="15">നിന്‍റെ ജനത്തെ ബലമുള്ള കൈകൊണ്ട് മിസ്രയീംദേശത്തുനിന്ന് കൊണ്ടുവന്ന്, ഇന്നുള്ളതുപോലെ നിനക്ക് ഒരു നാമം ഉണ്ടാക്കിയവനായി ഞങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങള്‍ പാപം ചെയ്തു ദുഷ്ടത പ്രവര്‍ത്തിച്ചിരിക്കുന്നു.</verse>
				<verse number="16">കര്‍ത്താവേ, നിന്‍റെ സര്‍വനീതിക്കും ഒത്തവണ്ണം നിന്‍റെ കോപവും ക്രോധവും നിന്‍റെ വിശുദ്ധപര്‍വ്വതമായ യെരൂശലേംനഗരത്തിൽനിന്നു നീങ്ങിപ്പോകുമാറാകട്ടെ; ഞങ്ങളുടെ പാപങ്ങള്‍ നിമിത്തവും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ നിമിത്തവും യെരൂശലേമും നിന്‍റെ ജനവും ഞങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവര്‍ക്കും നിന്ദയായി തീര്‍ന്നിരിക്കുന്നുവല്ലോ.</verse>
				<verse number="17">ആകയാൽ ഞങ്ങളുടെ ദൈവമേ, അടിയന്‍റെ പ്രാര്‍ഥനയും യാചനകളും കേട്ടു ശൂന്യമായിരിക്കുന്ന നിന്‍റെ വിശുദ്ധമന്ദിരത്തിന്മേൽ കര്‍ത്താവിന്‍നിമിത്തം തിരുമുഖം പ്രകാശിക്കുമാറാക്കേണമേ.</verse>
				<verse number="18">എന്‍റെ ദൈവമേ, ചെവി ചായിച്ചു കേള്‍ക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്‍റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങള്‍ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്‍റെ മഹാകരുണയിൽ അത്രേ ആശ്രയിച്ചുകൊണ്ട് ഞങ്ങളുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നു.</verse>
				<verse number="19">കര്‍ത്താവേ, കേള്‍ക്കേണമേ; കര്‍ത്താവേ, ക്ഷമിക്കേണമേ; കര്‍ത്താവേ, ചെവിക്കൊണ്ടു പ്രവര്‍ത്തിക്കേണമേ; എന്‍റെ ദൈവമേ, നിന്നെത്തന്നെ ഓര്‍ത്തു താമസിക്കരുതേ; നിന്‍റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="20">ഇങ്ങനെ ഞാന്‍ പ്രാര്‍ഥിക്കയും എന്‍റെ പാപവും എന്‍റെ ജനമായ യിസ്രായേലിന്‍റെ പാപവും ഏറ്റുപറകയും എന്‍റെ ദൈവത്തിന്‍റെ വിശുദ്ധപര്‍വതത്തിനുവേണ്ടി എന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷ കഴിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോള്‍,</verse>
				<verse number="21">ഞാന്‍ എന്‍റെ പ്രാര്‍ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ, ആദിയിങ്കൽ ഞാന്‍ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദര്‍ശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷന്‍ ഏകദേശം സന്ധ്യായാഗത്തിന്‍റെ നേരത്ത് എന്നോട് അടുത്തുവന്നു.</verse>
				<verse number="22">അവന്‍ വന്ന് എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിനു ഞാന്‍ ഇപ്പോള്‍ വന്നിരിക്കുന്നു.</verse>
				<verse number="23">നീ ഏറ്റവും പ്രിയനാകയാൽ നിന്‍റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നെ കല്പന പുറപ്പെട്ടു, നിന്നോട് അറിയിപ്പാന്‍ ഞാന്‍ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദര്‍ശനം ഗ്രഹിച്ചുകൊള്‍ക.</verse>
				<verse number="24">അതിക്രമത്തെ തടസ്സം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിനു പ്രായശ്ചിത്തം ചെയ്ത് നിത്യനീതി വരുത്തുവാനും ദര്‍ശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്‍റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.</verse>
				<verse number="25">അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാന്‍ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴ് ആഴ്ചവട്ടം;</verse>
				<verse number="26">അറുപത്തിരണ്ട് ആഴ്ചവട്ടം കൊണ്ട് അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽത്തന്നെ വീണ്ടും പണിയും. അറുപത്തിരണ്ട് ആഴ്ചവട്ടം കഴിഞ്ഞിട്ട് അഭിഷിക്തന്‍ ഛേദിക്കപ്പെടും; അവന് ആരും ഇല്ലന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്‍റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്‍റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="27">അവന്‍ ഒരു ആഴ്ചവട്ടത്തേക്കു പലരോടും നിയമത്തെ കഠിനമാക്കും; ആഴ്ചവട്ടത്തിന്‍റെ മധ്യേ അവന്‍ ഹനനയാഗവും ഭോജനയാഗവും നിര്‍ത്തലാക്കിക്കളയും; മ്ലേച്ഛതകളുടെ ചിറകിന്മേൽ ശൂന്യമാക്കുന്നവന്‍ വരും; നിര്‍ണയിക്കപ്പെട്ടിരിക്കുന്ന സമാപ്തിയോളം ശൂന്യമാക്കുന്നവന്‍റെമേൽ കോപം ചൊരിയും.</verse>
			</chapter>
			<chapter number="10">
				<verse number="1">പാര്‍സിരാജാവായ കോരെശിന്‍റെ മൂന്നാം ആണ്ടിൽ ബേൽത്ത്ശസ്സര്‍ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു; ആ കാര്യം സത്യവും മഹാകഷ്ടമുള്ളതും ആയിരുന്നു; അവന്‍ ആ കാര്യം ചിന്തിച്ചു ദര്‍ശനത്തിനു ശ്രദ്ധവച്ചു.</verse>
				<verse number="2">ആ കാലത്തു ദാനീയേൽ എന്ന ഞാന്‍ മൂന്ന് ആഴ്ചവട്ടം മുഴുവനും ദുഃഖിച്ചുകൊണ്ടിരുന്നു.</verse>
				<verse number="3">മൂന്ന് ആഴ്ചവട്ടം മുഴുവനും കഴിയുവോളം ഞാന്‍ സ്വാദുഭോജനം ഭക്ഷിക്കയോ മാംസവും വീഞ്ഞും ആസ്വദിക്കയോ ചെയ്തിട്ടില്ല; എണ്ണ തേച്ചിട്ടുമില്ല.</verse>
				<verse number="4">എന്നാൽ ഒന്നാം മാസം ഇരുപത്തിനാലാം തീയതി ഞാന്‍ ഹിദ്ദേക്കൽ എന്ന മഹാനദീതീരത്ത് ഇരിക്കയിൽ</verse>
				<verse number="5">തലപൊക്കി നോക്കിയപ്പോള്‍, ശണവസ്ത്രം ധരിച്ചും അരയ്ക്ക് ഊഫാസ്തങ്കം കൊണ്ടുള്ള കച്ചകെട്ടിയും ഇരിക്കുന്ന ഒരു പുരുഷനെ കണ്ടു.</verse>
				<verse number="6">അവന്‍റെ ദേഹം ഗോമേദകംപോലെയും മുഖം മിന്നൽപ്രകാശംപോലെയും കണ്ണു തീപ്പന്തംപോലെയും ഭുജങ്ങളും കാലുകളും മിനുക്കിയ താമ്രത്തിന്‍റെ വര്‍ണംപോലെയും അവന്‍റെ വാക്കുകളുടെ ശബ്ദം ഒരു പുരുഷാരത്തിന്‍റെ ആരവംപോലെയും ആയിരുന്നു.</verse>
				<verse number="7">ദാനീയേൽ എന്ന ഞാന്‍ മാത്രം ഈ ദര്‍ശനം കണ്ടു; എന്നോടുകൂടെ ഉണ്ടായിരുന്ന ആളുകള്‍ ദര്‍ശനം കണ്ടില്ല; എങ്കിലും ഒരു മഹാഭ്രമം അവര്‍ക്കു പിടിച്ചിട്ട് അവര്‍ ഓടിയൊളിച്ചു.</verse>
				<verse number="8">അങ്ങനെ ഞാന്‍ തനിച്ചു ശേഷിച്ചിരുന്ന് ഈ മഹാദര്‍ശനം കണ്ടു; എന്നിൽ ഒട്ടും ബലം ശേഷിച്ചിരുന്നില്ല; എന്‍റെ മുഖശോഭ ക്ഷയിച്ചുപോയി; എനിക്ക് ഒട്ടും ബലം ഇല്ലാതെയും ആയി.</verse>
				<verse number="9">എന്നാൽ ഞാന്‍ അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടു; അവന്‍റെ വാക്കുകളുടെ ശബ്ദം കേട്ടപ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണുവീണു.</verse>
				<verse number="10">എന്നാറെ ഒരു കൈ എന്നെ തൊട്ടു, എന്നെ മുഴങ്കാലും ഉള്ളംകൈയും ഊന്നി വിറയലോടെ നില്ക്കുമാറാക്കി.</verse>
				<verse number="11">അവന്‍ എന്നോട്: ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാന്‍ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിര്‍ന്നുനില്ക്ക; ഞാന്‍ ഇപ്പോള്‍ നിന്‍റെ അടുക്കൽ അയയ്ക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവന്‍ ഈ വാക്ക് എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ വിറച്ചുകൊണ്ടു നിവിര്‍ന്നുനിന്നു.</verse>
				<verse number="12">അവന്‍ എന്നോടു പറഞ്ഞത്: ദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിനും നിന്‍റെ ദൈവത്തിന്‍റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തേണ്ടതിനും മനസ്സുവച്ച ആദ്യദിവസംമുതൽ നിന്‍റെ വാക്ക് കേട്ടിരിക്കുന്നു; നിന്‍റെ വാക്ക് ഹേതുവായി തന്നെ ഞാന്‍ വന്നിരിക്കുന്നു.</verse>
				<verse number="13">പാര്‍സിരാജ്യത്തിന്‍റെ പ്രഭു ഇരുപത്തൊന്നു ദിവസം എന്നോട് എതിര്‍ത്തുനിന്നു; എങ്കിലും പ്രധാനപ്രഭുക്കന്മാരിൽ ഒരുത്തനായ മീഖായേൽ എന്നെ സഹായിപ്പാന്‍ വന്നു: അവനെ ഞാന്‍ പാര്‍സിരാജാക്കന്മാരോടു കൂടെ അവിടെ വിട്ടേച്ചു,</verse>
				<verse number="14">നിന്‍റെ ജനത്തിനു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന് ഇപ്പോള്‍ വന്നിരിക്കുന്നു; ദര്‍ശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.</verse>
				<verse number="15">അവന്‍ ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ മുഖം കുനിച്ച് ഊമനായിത്തീര്‍ന്നു.</verse>
				<verse number="16">അപ്പോള്‍ മനുഷ്യരോടു സദൃശനായ ഒരുത്തന്‍ എന്‍റെ അധരങ്ങളെ തൊട്ടു; ഉടനെ ഞാന്‍ വായ് തുറന്നു സംസാരിച്ചു; എന്‍റെ മുമ്പിൽ നിന്നവനോട്: യജമാനനേ, ഈ ദര്‍ശനം നിമിത്തം എനിക്ക് അതിവേദന പിടിപെട്ട് ശക്തിയില്ലാതായിരിക്കുന്നു.</verse>
				<verse number="17">അടിയനു യജമാനനോടു സംസാരിപ്പാന്‍ എങ്ങനെ കഴിയും? എനിക്കു പെട്ടെന്നു ശക്തിയില്ലാതായി ശ്വാസം ശേഷിച്ചിരിപ്പില്ല എന്നു പറഞ്ഞു.</verse>
				<verse number="18">അപ്പോള്‍ മനുഷ്യസാദൃശ്യത്തിലുള്ളവന്‍ പിന്നെയും വന്ന് എന്നെ തൊട്ടു ബലപ്പെടുത്തി:</verse>
				<verse number="19">ഏറ്റവും പ്രിയപുരുഷാ, ഭയപ്പെടേണ്ടാ; നിനക്കു സമാധാനം! ബലപ്പെട്ടിരിക്ക, ബലപ്പെട്ടിരിക്ക എന്നു പറഞ്ഞു; അവന്‍ എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ ബലപ്പെട്ടു: യജമാനനേ, സംസാരിക്കേണമേ; നീ എന്നെ ബലപ്പെടുത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="20">അതിന് അവന്‍ എന്നോടു പറഞ്ഞത്: ഞാന്‍ നിന്‍റെ അടുക്കൽ വന്നിരിക്കുന്നത് എന്തിനെന്നു നീ അറിയുന്നുവോ? ഞാന്‍ ഇപ്പോള്‍ പാര്‍സിപ്രഭുവിനോടു യുദ്ധം ചെയ്‍വാന്‍ മടങ്ങിപ്പോകും; ഞാന്‍ പുറപ്പെട്ട ശേഷമോ, യവനപ്രഭു വരും.</verse>
				<verse number="21">എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് ഞാന്‍ നിന്നെ അറിയിക്കാം: നിങ്ങളുടെ പ്രഭുവായ മീഖായേൽ അല്ലാതെ ഈ കാര്യങ്ങളിൽ എന്നോടുകൂടെ ഉറച്ചുനില്ക്കുന്നവന്‍ ആരും ഇല്ല.</verse>
			</chapter>
			<chapter number="11">
				<verse number="1">ഞാനോ മേദ്യനായ ദാര്യാവേശിന്‍റെ ഒന്നാം ആണ്ടിൽ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.</verse>
				<verse number="2">ഇപ്പോഴോ, ഞാന്‍ നിന്നോടു സത്യം അറിയിക്കാം: പാര്‍സിദേശത്ത് ഇനി മൂന്നു രാജാക്കന്മാര്‍ എഴുന്നേല്ക്കും; നാലാമത്തവന്‍ എല്ലാവരിലും അധികം ധനവാനായിരിക്കും; അവന്‍ ധനംകൊണ്ടു ശക്തിപ്പെട്ടുവരുമ്പോള്‍ എല്ലാവരെയും യവനരാജ്യത്തിനു നേരേ ഉദ്യോഗിപ്പിക്കും.</verse>
				<verse number="3">പിന്നെ വിക്രമനായൊരു രാജാവ് എഴുന്നേല്ക്കും; അവന്‍ വലിയ അധികാരത്തോടെ വാണ് ഇഷ്ടംപോലെ പ്രവര്‍ത്തിക്കും.</verse>
				<verse number="4">അവന്‍ നില്ക്കുമ്പോള്‍ തന്നെ, അവന്‍റെ രാജ്യം തകര്‍ന്ന്, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചു പോകും; അത് അവന്‍റെ സന്തതിക്കല്ല അവന്‍ വാണിരുന്ന അധികാരംപോലെയുമല്ല അവന്‍റെ രാജത്വം നിര്‍മ്മൂലമായി അവര്‍ക്കല്ല അന്യര്‍ക്ക് അധീനമാകും.</verse>
				<verse number="5">എന്നാൽ തെക്കേദേശത്തിലെ രാജാവ് പ്രാബല്യം പ്രാപിക്കും; അവന്‍റെ പ്രഭുക്കന്മാരിൽ ഒരുത്തന്‍ അവനെക്കാള്‍ പ്രബലനായി വാഴും; അവന്‍റെ ആധിപത്യം മഹാധിപത്യമായിത്തീരും.</verse>
				<verse number="6">കുറെക്കാലം കഴിഞ്ഞിട്ട് അവര്‍ തമ്മിൽ ഏകോപിക്കും; തെക്കേദേശത്തിലെ രാജാവിന്‍റെ മകള്‍ വടക്കേദേശത്തിലെ രാജാവിന്‍റെ അടുക്കൽ ഉടമ്പടി ചെയ്‍വാന്‍ വരും; എങ്കിലും അതു നില്ക്കയില്ല; അവനും അവന്‍റെ സന്തതിയും നിലനില്ക്കയുമില്ല; അവളും അവളെ കൊണ്ടുചെന്നവരും അവളുടെ ജനകനും അവളെ തുണച്ചവനും ഭീതിവിഷയങ്ങളായിത്തീരും.</verse>
				<verse number="7">എന്നാൽ അവനു പകരം അവളുടെ വേരിൽ നിന്നു മുളച്ച തൈയായ ഒരുവന്‍ എഴുന്നേല്ക്കും; അവന്‍ ബലം പ്രാപിച്ചു വടക്കേദേശത്തിലെ രാജാവിന്‍റെ കോട്ടയിൽ കടന്ന് അവരുടെ നേരേ പ്രവര്‍ത്തിച്ചു ജയിക്കും.</verse>
				<verse number="8">അവരുടെ ദേവന്മാരെയും ബിംബങ്ങളെയും വെള്ളിയും പൊന്നുംകൊണ്ടുള്ള മനോഹരവസ്തുക്കളെയും അവന്‍ എടുത്തു മിസ്രയീമിലേക്കു കൊണ്ടുപോകും; പിന്നെ അവന്‍ കുറെ സംവത്സരത്തോളം വടക്കേദേശത്തിലെ രാജാവിനോടു പൊരുതാതിരിക്കും.</verse>
				<verse number="9">അവന്‍ തെക്കേദേശത്തിലെ രാജാവിന്‍റെ രാജ്യത്തേക്കു ചെന്നു സ്വദേശത്തേക്കു മടങ്ങിപ്പോരും.</verse>
				<verse number="10">അവന്‍റെ പുത്രന്മാരോ വീണ്ടും യുദ്ധം ആരംഭിക്കയും ബഹുപുരുഷാരം അടങ്ങിയ മഹാസൈന്യങ്ങളെ ശേഖരിക്കയും ചെയ്യും; അതു വന്നു കവിഞ്ഞു കടന്നുപോകും; പിന്നെ അവന്‍ മടങ്ങിച്ചെന്ന് അവന്‍റെ കോട്ടവരെ യുദ്ധം നടത്തും.</verse>
				<verse number="11">അപ്പോള്‍ തെക്കേദേശത്തിലെ രാജാവ് ദ്വേഷ്യംപൂണ്ട് പുറപ്പെട്ട് വടക്കേദേശത്തിലെ രാജാവിനോടു യുദ്ധം ചെയ്യും; അവന്‍ വലിയൊരു സമൂഹത്തെ അണിനിരത്തും; എന്നാൽ ആ സമൂഹം മറ്റവന്‍റെ കൈയിൽ ഏല്പിക്കപ്പെടും.</verse>
				<verse number="12">ആ ജനസമൂഹം മുടിഞ്ഞു പോകും; അവന്‍റെ ഹൃദയം ഗര്‍വിച്ച്, അവന്‍ പതിനായിരം പതിനായിരം പേരെ വീഴുമാറാക്കും; എങ്കിലും അവന്‍ പ്രാബല്യം പ്രാപിക്കയില്ല.</verse>
				<verse number="13">വടക്കേദേശത്തിലെ രാജാവ് മടങ്ങിവന്ന്, മുമ്പിലത്തേതിനെക്കാള്‍ വലിയൊരു ജനസമൂഹത്തെ അണിനിരത്തും; ചില സംവത്സരം കഴിഞ്ഞിട്ട് അവന്‍ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടെ പോരും.</verse>
				<verse number="14">ആ കാലത്ത് പലരും തെക്കേദേശത്തിലെ രാജാവിന്‍റെ നേരേ എഴുന്നേല്ക്കും; നിന്‍റെ ജനത്തിലുള്ള അക്രമികള്‍ ദര്‍ശനത്തെ നിവര്‍ത്തിപ്പാന്‍ തക്കവണ്ണം മത്സരിക്കും; എങ്കിലും അവര്‍ ഇടറിവീഴും.</verse>
				<verse number="15">എന്നാൽ വടക്കേദേശത്തിലെ രാജാവ് വന്നു വാടകോരി ഉറപ്പുള്ള പട്ടണങ്ങളെ പിടിക്കും; തെക്കേപടക്കൂട്ടങ്ങളും അവന്‍റെ ശ്രേഷ്ഠജനവും ഉറച്ചുനില്ക്കയില്ല; ഉറച്ചുനില്പാന്‍ അവര്‍ക്കു ശക്തിയുണ്ടാകയുമില്ല.</verse>
				<verse number="16">അവന്‍റെ നേരേ വരുന്നവന്‍ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും; ആരും അവന്‍റെ മുമ്പാകെ നില്ക്കയില്ല; അവന്‍ മനോഹരദേശത്തു നില്ക്കും; അവന്‍റെ കൈയിൽ സംഹാരം ഉണ്ടായിരിക്കും.</verse>
				<verse number="17">അവന്‍ തന്‍റെ സര്‍വരാജ്യത്തിന്‍റെയും ശക്തിയോടുകൂടെ വരുവാന്‍ താൽപര്യം വയ്ക്കും; എന്നാൽ അവന്‍ അവനോട് ഒരു ഉടമ്പടി ചെയ്തു, അവനു നാശത്തിനായി തന്‍റെ മകളെ ഭാര്യയായി കൊടുക്കും; എങ്കിലും അവള്‍ നില്ക്കയില്ല; അവന് ഇരിക്കയുമില്ല.</verse>
				<verse number="18">പിന്നെ അവന്‍ തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും; എന്നാൽ അവന്‍ കാണിച്ച നിന്ദ ഒരു അധിപതി നിര്‍ത്തലാക്കും; അത്രയുമല്ല, അവന്‍റെ നിന്ദ അവന്‍റെമേൽ തന്നെ വരുത്തും.</verse>
				<verse number="19">പിന്നെ അവന്‍ സ്വദേശത്തിലെ കോട്ടകളുടെ നേരേ മുഖം തിരിക്കും; എങ്കിലും അവന്‍ ഇടറിവീണ്, ഇല്ലാതെയാകും.</verse>
				<verse number="20">അവനു പകരം എഴുന്നേല്ക്കുന്നവന്‍ തന്‍റെ രാജ്യത്തിന്‍റെ മനോഹരഭാഗത്തുകൂടി ഒരു അപഹാരിയെ അയയ്ക്കും; എങ്കിലും കുറെ ദിവസത്തിനകം അവന്‍ സംഹരിക്കപ്പെടും. കോപത്താലല്ല, യുദ്ധത്താലുമല്ല.</verse>
				<verse number="21">അവനു പകരം നിന്ദ്യനായ ഒരുത്തന്‍ എഴുന്നേല്ക്കും; അവന് അവര്‍ രാജത്വത്തിന്‍റെ പദവി കൊടുപ്പാന്‍ വിചാരിച്ചിരുന്നില്ല; എങ്കിലും അവന്‍ സമാധാനകാലത്തു വന്ന് ഉപായത്തോടെ രാജത്വം കൈവശമാക്കും.</verse>
				<verse number="22">പ്രളയതുല്യമായ സൈന്യങ്ങളും നിയമത്തിന്‍റെ പ്രഭുവുംകൂടെ അവന്‍റെ മുമ്പിൽ പ്രവഹിക്കപ്പെട്ടു തകര്‍ന്നുപോകും.</verse>
				<verse number="23">ആരെങ്കിലും അവനോടു സഖ്യത ചെയ്താൽ അവന്‍ വഞ്ചന പ്രവര്‍ത്തിക്കും; അവന്‍ പുറപ്പെട്ട് അല്പം പടജ്ജനവുമായി വന്നു ജയം പ്രാപിക്കും.</verse>
				<verse number="24">അവന്‍ സമാധാനകാലത്തു തന്നെ സംസ്ഥാനത്തിലെ പുഷ്‍ടിയേറിയ സ്ഥലങ്ങളിൽ വന്ന്, തന്‍റെ പിതാക്കന്മാരോ പിതാമഹന്മാരോ ഒരുനാളും ചെയ്യാത്തതു ചെയ്യും; അവന്‍ കവര്‍ച്ചയും കൊള്ളയും സമ്പത്തും അവര്‍ക്കു വിതറിക്കൊടുക്കും; അവന്‍ കോട്ടകളുടെ നേരേ ഉപായം പ്രയോഗിക്കും; എന്നാൽ കുറെക്കാലത്തേക്കേയുള്ളൂ.</verse>
				<verse number="25">അവന്‍ ഒരു മഹാസൈന്യത്തോടുകൂടെ തെക്കേദേശത്തിലെ രാജാവിന്‍റെ നേരേ തന്‍റെ ശക്തിയും ധൈര്യവും പ്രയോഗിക്കും; തെക്കേദേശത്തിലെ രാജാവും ഏറ്റവും വലിയതും ശക്തിയേറിയതുമായ സൈന്യത്തോടുകൂടെ യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവര്‍ അവന്‍റെ നേരേ ഉപായം പ്രയോഗിക്കകൊണ്ട് അവന്‍ ഉറച്ചു നില്ക്കയില്ല.</verse>
				<verse number="26">അവന്‍റെ അന്നംകൊണ്ട് ഉപജീവനം കഴിക്കുന്നവന്‍ അവനെ നശിപ്പിക്കും; അവന്‍റെ സൈന്യം ഒഴുകിപ്പോകും; പലരും നിഹതന്മാരായി വീഴും.</verse>
				<verse number="27">ഈ രാജാക്കന്മാര്‍ ഇരുവരും ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ ഭാവിച്ചുംകൊണ്ട് ഒരേ മേശയിങ്കൽവച്ച് ഭോഷ്കു സംസാരിക്കും; എങ്കിലും അതു സാധിക്കയില്ല; നിയമിക്കപ്പെട്ട സമയത്തു മാത്രമേ അവസാനം വരികയുള്ളൂ.</verse>
				<verse number="28">പിന്നെ അവന്‍ വളരെസമ്പത്തോടുംകൂടെ സ്വദേശത്തേക്കു മടങ്ങിപ്പോകും; അവന്‍ വിശുദ്ധനിയമത്തിന് വിരോധമായി മനോഗതം വച്ച്, അത് അനുഷ്ഠിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും.</verse>
				<verse number="29">നിയമിക്കപ്പെട്ട കാലത്ത് അവന്‍ വീണ്ടും തെക്കോട്ടു വരും; എങ്കിലും ഈ പ്രാവശ്യം മുമ്പിലത്തെപ്പോലെ സാധ്യമാകയില്ല.</verse>
				<verse number="30">കിത്തീം കപ്പലുകള്‍ അവന്‍റെ നേരേ വരും; അതുകൊണ്ട് അവന്‍ വ്യസനിച്ചു മടങ്ങിച്ചെന്ന്, വിശുദ്ധനിയമത്തിനു നേരേ ക്രുദ്ധിച്ചു പ്രവര്‍ത്തിക്കും; അവന്‍ മടങ്ങിച്ചെന്ന് വിശുദ്ധനിയമത്തെ ഉപേക്ഷിക്കുന്നവരെ ആദരിച്ചുകൊള്ളും.</verse>
				<verse number="31">അവന്‍ അയച്ച സൈന്യങ്ങള്‍ അണിനിരന്ന്, വിശുദ്ധമന്ദിരമായ കോട്ടയെ അശുദ്ധമാക്കി നിരന്തരഹോമം നിര്‍ത്തൽ ചെയ്ത് ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കും.</verse>
				<verse number="32">നിയമത്തിനു വിരോധമായി ദുഷ്ടത പ്രവര്‍ത്തിക്കുന്നവരെ അവന്‍ ഉപായംകൊണ്ടു വഷളാക്കും; എങ്കിലും തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവര്‍ത്തിക്കും.</verse>
				<verse number="33">ജനത്തിൽ ബുദ്ധിമാന്മാരായവര്‍ പലര്‍ക്കും ബോധം വരുത്തും; എങ്കിലും കുറെക്കാലത്തേക്ക് അവര്‍ വാള്‍കൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവര്‍ച്ചകൊണ്ടും വീണുകൊണ്ടിരിക്കും;</verse>
				<verse number="34">വീഴുമ്പോള്‍ അവര്‍ അല്പസഹായത്താൽ രക്ഷപ്രാപിക്കും; പലരും കപട ഭാവത്തോടെ അവരോടു ചേര്‍ന്നുകൊള്ളും.</verse>
				<verse number="35">എന്നാൽ അന്ത്യകാലംവരെ അവരിൽ പരിശോധനയും ശുദ്ധീകരണവും നിര്‍മ്മലീകരണവും സാധിക്കേണ്ടതിനു ബുദ്ധിമാന്മാരിൽ ചിലര്‍ വീഴും; നിശ്ചയിക്കപ്പെട്ട കാലത്തു മാത്രം അന്തം വരും.</verse>
				<verse number="36">രാജാവോ ഇഷ്ടംപോലെ പ്രവര്‍ത്തിക്കും; അവന്‍ തന്നെത്താന്‍ ഉയര്‍ത്തി, ഏതു ദേവനും മേലായി മഹത്ത്വീകരിക്കയും ദൈവാധിദൈവത്തിന്‍റെ നേരേ അപൂര്‍വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവനു സാധിക്കയും ചെയ്യും; നിര്‍ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.</verse>
				<verse number="37">അവന്‍ എല്ലാറ്റിനും മേലായി തന്നെത്താന്‍ മഹത്ത്വീകരിക്കയാൽ തന്‍റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.</verse>
				<verse number="38">അതിനു പകരം അവന്‍ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്‍റെ പിതാക്കന്മാര്‍ അറിയാത്ത ഒരു ദേവനെ അവന്‍ പൊന്നുകൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്‍കൊണ്ടും മനോഹരവസ്തുക്കള്‍കൊണ്ടും ബഹുമാനിക്കും.</verse>
				<verse number="39">അവന്‍ ഒരു അന്യദേവന്‍റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേൽ ആക്കിവയ്ക്കും; അവനെ സ്വീകരിക്കുന്നവന് അവന്‍ മഹത്ത്വം വര്‍ധിപ്പിക്കും; അവന്‍ അവരെ പലര്‍ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.</verse>
				<verse number="40">പിന്നെ അന്ത്യകാലത്തു തെക്കേദേശത്തിലെ രാജാവ് അവനോട് എതിര്‍ത്തുമുട്ടും; വടക്കേദേശത്തിലെ രാജാവ് രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടുംകൂടെ ചുഴലിക്കാറ്റുപോലെ അവന്‍റെ നേരേ വരും; അവന്‍ ദേശങ്ങളിലേക്കു വന്ന് കവിഞ്ഞു കടന്നുപോകും;</verse>
				<verse number="41">അവന്‍ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേര്‍ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്‍റെ കൈയിൽ നിന്നു വഴുതിപ്പോകും.</verse>
				<verse number="42">അവന്‍ ദേശങ്ങളുടെ നേരേ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.</verse>
				<verse number="43">അവന്‍ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹരവസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്‍റെ അനുചാരികള്‍ ആയിരിക്കും.</verse>
				<verse number="44">എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാൽ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ച് നിര്‍മ്മൂലനാശം വരുത്തേണ്ടതിനു മഹാക്രോധത്തോടെ പുറപ്പെടും.</verse>
				<verse number="45">പിന്നെ അവന്‍ സമുദ്രത്തിനും മഹത്ത്വമുള്ള വിശുദ്ധപര്‍വതത്തിനും മധ്യേ മണിപ്പന്തൽ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.</verse>
			</chapter>
			<chapter number="12">
				<verse number="1">ആ കാലത്ത് നിന്‍റെ സ്വജാതിക്കാര്‍ക്ക് തുണ നില്ക്കുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേല്ക്കും; ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും; അന്നു നിന്‍റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നെ, രക്ഷ പ്രാപിക്കും.</verse>
				<verse number="2">നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ പലരും ചിലര്‍ നിത്യ ജീവനായും ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും.</verse>
				<verse number="3">എന്നാൽ ബുദ്ധിമാന്മാര്‍ ആകാശമണ്ഡലത്തിന്‍റെ പ്രഭപോലെയും പലരെയും നീതിയിലേക്കു തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.</verse>
				<verse number="4">നീയോ ദാനീയേലേ, അന്ത്യകാലംവരെ ഈ വചനങ്ങളെ അടച്ചു പുസ്തകത്തിനു മുദ്രയിടുക; പലരും അതിനെ പരിശോധിക്കയും ജ്ഞാനം വര്‍ധിക്കുകയും ചെയ്യും.</verse>
				<verse number="5">അനന്തരം ദാനീയേലെന്ന ഞാന്‍ നോക്കിയപ്പോള്‍, മറ്റു രണ്ടാള്‍ ഒരുത്തന്‍ നദീതീരത്ത് ഇക്കരെയും മറ്റവന്‍ നദീതീരത്ത് അക്കരെയും നില്ക്കുന്നതു കണ്ടു.</verse>
				<verse number="6">എന്നാൽ ഒരുവന്‍ ശണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷനോട്: ഈ അതിശയകാര്യങ്ങളുടെ അവസാനം എപ്പോള്‍ വരും എന്നു ചോദിച്ചു.</verse>
				<verse number="7">ശണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മീതെ നില്ക്കുന്ന പുരുഷന്‍ വലംകൈയും ഇടംകൈയും സ്വര്‍ഗത്തേക്കുയര്‍ത്തി: എന്നേക്കും ജീവിച്ചിരിക്കുന്നവനാണ, ഇനി കാലവും കാലങ്ങളും കാലാര്‍ധവും ചെല്ലും; അവര്‍ വിശുദ്ധജനത്തിന്‍റെ ബലത്തെ തകര്‍ത്തുകളഞ്ഞശേഷം ഈ കാര്യങ്ങളൊക്കെയും നിവൃത്തിയാകും എന്നിങ്ങനെ സത്യം ചെയ്യുന്നതു ഞാന്‍ കേട്ടു. ഞാന്‍ കേട്ടു എങ്കിലും ഗ്രഹിച്ചില്ല;</verse>
				<verse number="8">ആകയാൽ ഞാന്‍: യജമാനനേ, ഈ കാര്യങ്ങളുടെ അവസാനം എന്തായിരിക്കും എന്നു ചോദിച്ചു.</verse>
				<verse number="9">അതിന് അവന്‍ ഉത്തരം പറഞ്ഞത്: ദാനീയേലേ, പൊയ്ക്കൊള്‍ക; ഈ വചനങ്ങള്‍ അന്ത്യകാലത്തേക്ക് അടച്ചും മുദ്രയിട്ടും ഇരിക്കുന്നു.</verse>
				<verse number="10">പലരും തങ്ങളെ ശുദ്ധീകരിച്ചു നിര്‍മ്മലീകരിച്ചു ശോധനകഴിക്കും; ദുഷ്ടന്മാരോ, ദുഷ്ടത പ്രവര്‍ത്തിക്കും; ദുഷ്ടന്മാരിൽ ആരും അതു തിരിച്ചറികയില്ല; ബുദ്ധിമാന്മാരോ ഗ്രഹിക്കും.</verse>
				<verse number="11">നിരന്തരഹോമയാഗം നിര്‍ത്തലാക്കുകയും ശൂന്യമാക്കുന്ന മ്ലേച്ഛബിംബത്തെ പ്രതിഷ്ഠിക്കയും ചെയ്യുന്ന കാലംമുതൽ ആയിരത്തി ഇരുനൂറ്റിത്തൊണ്ണൂറു ദിവസം ചെല്ലും.</verse>
				<verse number="12">ആയിരത്തി മുന്നൂറ്റിമുപ്പത്തഞ്ചു ദിവസത്തോളം കാത്തു ജീവിച്ചിരിക്കുന്നവന്‍ ഭാഗ്യവാന്‍.</verse>
				<verse number="13">നീയോ അവസാനം വരുവോളം പൊയ്ക്കൊള്‍ക; നീ വിശ്രമിച്ച് കാലാവസാനത്തിങ്കൽ നിന്‍റെ ഓഹരി ലഭിപ്പാന്‍ എഴുന്നേറ്റുവരും.</verse>
			</chapter>
		</book>
		<book number="28">
			<chapter number="1">
				<verse number="1">ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്തും യിസ്രായേൽരാജാവായി യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെ കാലത്തും ബെയേരിയുടെ മകനായ ഹോശേയയ്ക്ക് ഉണ്ടായ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="2">യഹോവ ഹോശേയ മുഖാന്തരം സംസാരിച്ചുതുടങ്ങിയപ്പോള്‍, യഹോവ ഹോശേയയോട്: നീ ചെന്നു പരസംഗം ചെയ്യുന്ന ഒരു ഭാര്യയെയും പരസംഗത്തിൽ ജനിച്ച മക്കളെയും എടുക്ക; ദേശം യഹോവയെ വിട്ടുമാറി കഠിന പരസംഗം ചെയ്തിരിക്കുന്നുവല്ലോ എന്നു കല്പിച്ചു.</verse>
				<verse number="3">അങ്ങനെ അവന്‍ ചെന്ന് ദിബ്ലയീമിന്‍റെ മകളായ ഗോമരിനെ പരിഗ്രഹിച്ചു; അവള്‍ ഗര്‍ഭം ധരിച്ച് അവന് ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="4">യഹോവ അവനോട്: അവന് യിസ്രെയേൽ (ദൈവം വിതയ്ക്കും) എന്നു പേര്‍ വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ട് ഞാന്‍ യിസ്രെയേലിന്‍റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ച് യിസ്രായേൽഗൃഹത്തിന്‍റെ രാജത്വം ഇല്ലാതെയാക്കും;</verse>
				<verse number="5">അന്നാളിൽ ഞാന്‍ യിസ്രെയേൽതാഴ്വരയിൽവച്ച് യിസ്രായേലിന്‍റെ വില്ല് ഒടിച്ചുകളയും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="6">അവള്‍ പിന്നെയും ഗര്‍ഭം ധരിച്ച് ഒരു മകളെ പ്രസവിച്ചു. യഹോവ അവനോട്: അവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേൽഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോട് ഒട്ടും കരുണ കാണിക്കയില്ല.</verse>
				<verse number="7">എന്നാൽ യെഹൂദാഗൃഹത്തോടു ഞാന്‍ കരുണ കാണിച്ചു, അവരെ വില്ലുകൊണ്ടോ വാള്‍കൊണ്ടോ യുദ്ധം കൊണ്ടോ കുതിരകളെക്കൊണ്ടോ കുതിരച്ചേവകരെക്കൊണ്ടോ രക്ഷിക്കാതെ അവരുടെ ദൈവമായ യഹോവയെക്കൊണ്ട് അവരെ രക്ഷിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="8">അവള്‍ ലോരൂഹമായെ മുലകുടി മാറ്റിയശേഷം ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു.</verse>
				<verse number="9">അപ്പോള്‍ യഹോവ: അവന് ലോ-അമ്മീ (എന്‍റെ ജനമല്ല) എന്നു പേര്‍ വിളിക്ക; നിങ്ങള്‍ എന്‍റെ ജനമല്ല, ഞാന്‍ നിങ്ങള്‍ക്ക് ദൈവമായിരിക്കയുമില്ല എന്ന് അരുളിച്ചെയ്തു.</verse>
				<verse number="10">എങ്കിലും യിസ്രായേൽമക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള്‍ എന്‍റെ ജനമല്ല എന്ന് അവരോട് അരുളിച്ചെയ്തതിനു പകരം നിങ്ങള്‍ ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍ എന്ന് അവരോടു പറയും.</verse>
				<verse number="11">യെഹൂദാമക്കളും യിസ്രായേൽമക്കളും ഒന്നിച്ചുകൂടി തങ്ങള്‍ക്ക് ഒരേ തലവനെ നിയമിച്ചു ദേശത്തുനിന്നു പുറപ്പെട്ടുപോകും; യിസ്രെയേലിന്‍റെ നാള്‍ വലുതായിരിക്കുമല്ലോ.</verse>
			</chapter>
			<chapter number="2">
				<verse number="1">നിങ്ങളുടെ സഹോദരന്മാര്‍ക്ക് അമ്മീ (എന്‍റെ ജനം) എന്നും നിങ്ങളുടെ സഹോദരിമാര്‍ക്ക് രൂഹമാ (കരുണ ലഭിച്ചവള്‍) എന്നും പേര്‍ വിളിപ്പിന്‍.</verse>
				<verse number="2">വ്യവഹരിപ്പിന്‍; നിങ്ങളുടെ അമ്മയോടു വ്യവഹരിപ്പിന്‍; അവള്‍ എന്‍റെ ഭാര്യ അല്ല, ഞാന്‍ അവളുടെ ഭര്‍ത്താവുമല്ല; അവള്‍ പരസംഗം മുഖത്തുനിന്നും വ്യഭിചാരം മുലകളുടെ നടുവിൽനിന്നും നീക്കിക്കളയട്ടെ.</verse>
				<verse number="3">അല്ലെങ്കിൽ ഞാന്‍ അവളെ വസ്ത്രം അഴിച്ച് നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിര്‍ത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.</verse>
				<verse number="4">ഞാന്‍ അവളുടെ മക്കളോടു കരുണ കാണിക്കയില്ല; അവര്‍ പരസംഗത്തിൽ ജനിച്ച മക്കളല്ലോ.</verse>
				<verse number="5">അവരുടെ അമ്മ പരസംഗം ചെയ്തു; അവരെ പ്രസവിച്ചവള്‍ ലജ്ജ പ്രവര്‍ത്തിച്ചു; എനിക്ക് അപ്പവും വെള്ളവും ആട്ടുരോമവും ശണവും എണ്ണയും പാനീയവും തരുന്ന എന്‍റെ ജാരന്മാരുടെ പിന്നാലെ ഞാന്‍ പോകുമെന്നു പറഞ്ഞുവല്ലോ.</verse>
				<verse number="6">അതുകൊണ്ടു ഞാന്‍ നിന്‍റെ വഴിയെ മുള്ളുകൊണ്ടു വേലി കെട്ടി അടയ്ക്കും; അവള്‍ തന്‍റെ പാതകളെ കണ്ടെത്താതവണ്ണം ഞാന്‍ ഒരു മതിൽ ഉണ്ടാക്കും.</verse>
				<verse number="7">അവള്‍ ജാരന്മാരെ പിന്തുടരും; എങ്കിലും അവരോട് ഒപ്പം എത്തുകയില്ല; അവള്‍ അവരെ അന്വേഷിക്കും, കണ്ടെത്തുകയില്ലതാനും; അപ്പോള്‍ അവള്‍: ഞാന്‍ എന്‍റെ ആദ്യത്തെ ഭര്‍ത്താവിന്‍റെ അടുക്കൽ മടങ്ങിപ്പോകും; ഇന്നത്തെക്കാള്‍ അന്ന് എനിക്ക് ഏറെ നന്നായിരുന്നുവല്ലോ എന്നു പറയും.</verse>
				<verse number="8">അവള്‍ക്ക് ധാന്യവും വീഞ്ഞും എണ്ണയും നല്കിയതും ബാലിനുവേണ്ടി ഉപയോഗിച്ച അവളുടെ വെള്ളിയും പൊന്നും വര്‍ധിപ്പിച്ചതും ഞാന്‍ എന്ന് അവള്‍ അറിഞ്ഞില്ല.</verse>
				<verse number="9">അതുകൊണ്ടു തല്ക്കാലത്ത് എന്‍റെ ധാന്യവും തത്സമയത്ത് എന്‍റെ വീഞ്ഞും ഞാന്‍ മടക്കി എടുക്കയും അവളുടെ നഗ്നത മറയ്ക്കേണ്ടതിനു കൊടുത്തിരുന്ന എന്‍റെ ആട്ടിന്‍രോമവും ശണവും ഞാന്‍ എടുത്തുകളകയും ചെയ്യും.</verse>
				<verse number="10">ഇപ്പോള്‍ ഞാന്‍ അവളുടെ ജാരന്മാര്‍ കാണ്‍കെ അവളുടെ നാണിടത്തെ അനാവൃതമാക്കും; ആരും അവളെ എന്‍റെ കൈയിൽനിന്നു വിടുവിക്കയില്ല.</verse>
				<verse number="11">ഞാന്‍ അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബ്ബത്തുകളും അവളുടെ വിശേഷദിവസങ്ങളും എല്ലാം ഇല്ലാതെയാക്കും.</verse>
				<verse number="12">ഇത് എന്‍റെ ജാരന്മാര്‍ എനിക്കു തന്ന സമ്മാനങ്ങള്‍ എന്ന് അവള്‍ പറഞ്ഞ മുന്തിരിവള്ളികളെയും അത്തിവൃക്ഷങ്ങളെയും ഞാന്‍ നശിപ്പിച്ചു കാടാക്കും; കാട്ടുമൃഗങ്ങള്‍ അവയെ തിന്നുകളയും.</verse>
				<verse number="13">അവള്‍ ബാൽവിഗ്രഹങ്ങള്‍ക്കു ധൂപം കാണിച്ച് കുണുക്കും ആഭരണങ്ങളുംകൊണ്ടു തന്നെ അലങ്കരിച്ച് തന്‍റെ ജാരന്മാരെ പിന്തുടര്‍ന്ന് എന്നെ മറന്നുകളഞ്ഞ നാളുകളെ ഞാന്‍ അവളോടു സന്ദര്‍ശിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="14">അതുകൊണ്ടു ഞാന്‍ അവളെ വശീകരിച്ച് മരുഭൂമിയിൽ കൊണ്ടുചെന്ന് അവളോടു ഹൃദ്യമായി സംസാരിക്കും.</verse>
				<verse number="15">അവിടെനിന്ന് ഞാന്‍ അവള്‍ക്കു മുന്തിരിത്തോട്ടങ്ങളെയും പ്രത്യാശയുടെ വാതിലായി ആഖോര്‍ താഴ്വരയെയും കൊടുക്കും; അവള്‍ അവിടെ അവളുടെ യൗവനകാലത്തിലെന്നപോലെയും അവള്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടുവന്ന നാളിലെന്നപോലെയും വിധേയ ആകും.</verse>
				<verse number="16">അന്നാളിൽ നീ എന്നെ ബാലീ (ഉടയവനേ) എന്നല്ല ഈശീ (ഭര്‍ത്താവേ) എന്നു വിളിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="17">ഞാന്‍ ബാൽവിഗ്രഹങ്ങളുടെ പേരുകളെ അവളുടെ വായിൽനിന്നു നീക്കിക്കളയും; ഇനി ആരും അവയെ പേര്‍ചൊല്ലി സ്മരിക്കയുമില്ല.</verse>
				<verse number="18">അന്നാളിൽ ഞാന്‍ അവര്‍ക്കുവേണ്ടി കാട്ടിലെ മൃഗങ്ങളോടും ആകാശത്തിലെ പക്ഷികളോടും നിലത്തിലെ ഇഴജാതികളോടും ഒരു നിയമം ചെയ്യും; ഞാന്‍ വില്ലും വാളും യുദ്ധവും ഭൂമിയിൽനിന്നു നീക്കി, അവരെ നിര്‍ഭയം വസിക്കുമാറാക്കും.</verse>
				<verse number="19">ഞാന്‍ നിന്നെ സദാകാലത്തേക്കും എനിക്കു വിവാഹത്തിനു നിശ്ചയിക്കും; അതേ, നീതിയോടും ന്യായത്തോടും ദയയോടും കരുണയോടുംകൂടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും.</verse>
				<verse number="20">ഞാന്‍ വിശ്വസ്തതയോടെ നിന്നെ എനിക്കു വിവാഹത്തിനു നിശ്ചയിക്കും; നീ യഹോവയെ അറികയും ചെയ്യും.</verse>
				<verse number="21">ആ കാലത്തു ഞാന്‍ ഉത്തരം നല്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; ഞാന്‍ ആകാശത്തിന് ഉത്തരം നല്കും; അതു ഭൂമിക്ക് ഉത്തരം നല്കും;</verse>
				<verse number="22">ഭൂമി ധാന്യത്തിനും വീഞ്ഞിനും എണ്ണയ്ക്കും ഉത്തരം നല്കും; അവ യിസ്രെയേലിനും ഉത്തരം നല്കും.</verse>
				<verse number="23">ഞാന്‍ അതിനെ എനിക്കായി ദേശത്തു വിതയ്ക്കും; കരുണ ലഭിക്കാത്തവളോടു ഞാന്‍ കരുണ കാണിക്കും; എന്‍റെ ജനമല്ലാത്തതിനോട്: നീ എന്‍റെ ജനം എന്നു ഞാന്‍ പറയും; നീ എന്‍റെ ദൈവം എന്ന് അവരും പറയും.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം യഹോവ എന്നോട്: യിസ്രായേൽമക്കള്‍ അന്യദേവന്മാരോടു ചേര്‍ന്നു മുന്തിരിയടകളിൽ ഇഷ്ടപ്പെട്ടിട്ടും യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ ഇനിയും ചെന്ന് ഒരു ജാരനാൽ സ്നേഹിക്കപ്പെട്ട് വ്യഭിചാരിണിയായിരിക്കുന്ന സ്ത്രീയെ സ്നേഹിച്ചു കൊണ്ടിരിക്ക എന്നു കല്പിച്ചു.</verse>
				<verse number="2">അങ്ങനെ ഞാന്‍ അവളെ പതിനഞ്ചു വെള്ളിക്കാശിനും ഒന്നര ഹോമെര്‍ യവത്തിനും മേടിച്ച് അവളോട്:</verse>
				<verse number="3">നീ ബഹുകാലം അടങ്ങിപ്പാര്‍ക്കേണം; പരസംഗം ചെയ്കയോ മറ്റൊരു പുരുഷന് പരിഗ്രഹമായിരിക്കയോ അരുത്; ഞാനും അങ്ങനെ തന്നെ ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="4">ഈ വിധത്തിൽ യിസ്രായേൽമക്കള്‍ ബഹുകാലം രാജാവില്ലാതെയും പ്രഭുവില്ലാതെയും യാഗമില്ലാതെയും പ്രതിഷ്ഠയില്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ഇരിക്കും.</verse>
				<verse number="5">പിന്നത്തേതിൽ യിസ്രായേൽമക്കള്‍ തിരിഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും; ഭാവികാലത്ത് അവര്‍ ഭയപ്പെട്ടുംകൊണ്ട് യഹോവയിങ്കലേക്കും അവന്‍റെ നന്മയിങ്കലേക്കും വരും.</verse>
			</chapter>
			<chapter number="4">
				<verse number="1">യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേള്‍പ്പിന്‍; യഹോവയ്ക്ക് ദേശനിവാസികളോട് ഒരു വ്യവഹാരം ഉണ്ട്; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.</verse>
				<verse number="2">അവര്‍ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്‍ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടുമുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.</verse>
				<verse number="3">അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകല നിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.</verse>
				<verse number="4">എങ്കിലും ആരും വാദിക്കരുത്; ആരും ശാസിക്കയും അരുത്; നിന്‍റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.</verse>
				<verse number="5">അതുകൊണ്ടു നീ പകൽ സമയത്ത് ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്‍റെ അമ്മയെ ഞാന്‍ നശിപ്പിക്കും.</verse>
				<verse number="6">പരിജ്ഞാനമില്ലായ്കയാൽ എന്‍റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാന്‍ നിന്നെയും ത്യജിക്കും; നീ നിന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ട് ഞാനും നിന്‍റെ മക്കളെ മറക്കും.</verse>
				<verse number="7">അവര്‍ പെരുകുന്തോറും എന്നോട് ഏറെ പാപം ചെയ്തു; ഞാന്‍ അവരുടെ മഹത്ത്വത്തെ ലജ്ജയായി മാറ്റും.</verse>
				<verse number="8">അവര്‍ എന്‍റെ ജനത്തിന്‍റെ പാപംകൊണ്ട് ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിനായിട്ട് ആഗ്രഹിക്കുന്നു.</verse>
				<verse number="9">ആകയാൽ ജനത്തിനും പുരോഹിതനും ഒരുപോലെ ഭവിക്കും. ഞാന്‍ അവരുടെ നടപ്പ് അവരോടു സന്ദര്‍ശിച്ച് അവരുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവര്‍ക്കു പകരം കൊടുക്കും.</verse>
				<verse number="10">അവര്‍ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവര്‍ സ്ത്രീസംഗം ചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നത് അവര്‍ വിട്ടുകളഞ്ഞുവല്ലോ.</verse>
				<verse number="11">പരസംഗവും വീഞ്ഞും പുതിയവീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.</verse>
				<verse number="12">എന്‍റെ ജനം തങ്ങളുടെ മരത്തോട് അരുളപ്പാടു ചോദിക്കുന്നു: അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവര്‍ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.</verse>
				<verse number="13">അവര്‍ പര്‍വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവര്‍ നല്ല തണലുള്ള കരുവേലകത്തിന്‍റെയും പുന്നയുടെയും ആലിന്‍റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിക്കുന്നു.</verse>
				<verse number="14">നിങ്ങളുടെ പുത്രിമാര്‍ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാര്‍ വ്യഭിചരിച്ചു നടക്കുന്നതും ഞാന്‍ സന്ദര്‍ശിക്കയില്ല; അവര്‍ തന്നെ വേശ്യാസ്ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലികഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.</verse>
				<verse number="15">യിസ്രായേലേ, നീ പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങള്‍ ഗില്ഗാലിലേക്കു ചെല്ലരുത്; ബേത്ത്-ആവെനിലേക്കു കയറിപ്പോകരുത്; യഹോവയാണ എന്നു സത്യം ചെയ്കയുമരുത്.</verse>
				<verse number="16">യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?</verse>
				<verse number="17">എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.</verse>
				<verse number="18">മദ്യപാനം കഴിയുമ്പോള്‍ അവര്‍ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാര്‍ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു.</verse>
				<verse number="19">കാറ്റ് അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവര്‍ തങ്ങളുടെ ബലികള്‍ ഹേതുവായി ലജ്ജിച്ചുപോകും.</verse>
			</chapter>
			<chapter number="5">
				<verse number="1">പുരോഹിതന്മാരേ, കേള്‍പ്പിന്‍; യിസ്രായേൽ ഗൃഹമേ, ചെവിക്കൊള്‍വിന്‍; രാജഗൃഹമേ, ചെവിതരുവിന്‍; നിങ്ങള്‍ മിസ്പായ്ക്ക് ഒരു കെണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീര്‍ന്നിരിക്കകൊണ്ട് ന്യായവിധി നിങ്ങള്‍ക്കു വരുന്നു.</verse>
				<verse number="2">മത്സരികള്‍ വഷളത്തത്തിൽ ആണ്ടുപോയിരിക്കുന്നു; ഞാനോ അവര്‍ക്ക് ഏവര്‍ക്കും ഒരു ശാസകന്‍ ആകുന്നു.</verse>
				<verse number="3">ഞാന്‍ എഫ്രയീമിനെ അറിയുന്നു; യിസ്രായേൽ എനിക്ക് മറഞ്ഞിരിക്കുന്നതുമില്ല; എഫ്രയീമേ, നീ ഇപ്പോള്‍ പരസംഗം ചെയ്തിരിക്കുന്നു; യിസ്രായേൽ മലിനമായിരിക്കുന്നു.</verse>
				<verse number="4">അവര്‍ തങ്ങളുടെ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിവരേണ്ടതിന് അവരുടെ പ്രവൃത്തികള്‍ സമ്മതിക്കുന്നില്ല; പരസംഗമോഹം അവരുടെ ഉള്ളിൽ ഉണ്ട്; അവര്‍ യഹോവയെ അറിയുന്നതുമില്ല.</verse>
				<verse number="5">യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്തു സാക്ഷീകരിക്കുന്നു; അതുകൊണ്ടു യിസ്രായേലും എഫ്രയീമും തങ്ങളുടെ അകൃത്യത്താൽ ഇടറിവീഴും; യെഹൂദായും അവരോടുകൂടെ ഇടറിവീഴും.</verse>
				<verse number="6">യഹോവയെ അന്വേഷിക്കേണ്ടതിന് അവര്‍ ആടുകളെയും കന്നുകാലികളെയും കൊണ്ടുചെല്ലും; എങ്കിലും അവര്‍ അവനെ കണ്ടെത്തുകയില്ല; അവന്‍ അവരെ വിട്ടുമാറിയിരിക്കുന്നു.</verse>
				<verse number="7">അവര്‍ അന്യപുത്രന്മാരെ ജനിപ്പിച്ചിരിക്കകൊണ്ട് അവര്‍ യഹോവയോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു. ഇപ്പോള്‍ ഒരു അമാവാസി അവരെ അവരുടെ ഓഹരികളോടുകൂടെ തിന്നുകളയും.</verse>
				<verse number="8">ഗിബെയയിൽ കാഹളവും രാമായിൽ തൂര്യവും ഊതുവിന്‍; ബേത്ത്-ആവെനിൽ പോര്‍വിളി കൂട്ടുവിന്‍; ബെന്യാമീനേ, നിന്‍റെ പിറകെ വരുന്നു.</verse>
				<verse number="9">ശിക്ഷാദിവസത്തിൽ എഫ്രയീം ശൂന്യമാകും; നിശ്ചയമുള്ളത് ഞാന്‍ യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അറിയിച്ചിരിക്കുന്നു.</verse>
				<verse number="10">യെഹൂദാപ്രഭുക്കന്മാര്‍ അതിര്‍ മാറ്റുന്നവരെപ്പോലെ ആയിത്തീര്‍ന്നു; അതുകൊണ്ടു ഞാന്‍ എന്‍റെ ക്രോധം വെള്ളംപോലെ അവരുടെമേൽ പകരും.</verse>
				<verse number="11">എഫ്രയീമിന് മാനുഷകല്പന അനുസരിച്ചു നടപ്പാന്‍ ഇഷ്ടം തോന്നിയതുകൊണ്ട് അവന്‍ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.</verse>
				<verse number="12">അതുകൊണ്ടു ഞാന്‍ എഫ്രയീമിന് പുഴുവും യെഹൂദാഗൃഹത്തിന് ദ്രവത്വവുമായിരിക്കും.</verse>
				<verse number="13">എഫ്രയീം തന്‍റെ വ്യാധിയും യെഹൂദാ തന്‍റെ മുറിവും കണ്ടപ്പോള്‍ എഫ്രയീം അശ്ശൂരിൽ ചെന്ന് യുദ്ധതൽപരനായ രാജാവിന്‍റെ അടുക്കൽ ആളയച്ചു; എങ്കിലും നിങ്ങളെ സൗഖ്യമാക്കുവാനും നിങ്ങളുടെ മുറിവു പൊറുപ്പിപ്പാനും അവനു കഴിഞ്ഞില്ല.</verse>
				<verse number="14">ഞാന്‍ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന് ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍തന്നെ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചുകൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.</verse>
				<verse number="15">അവര്‍ കുറ്റം ഏറ്റുപറഞ്ഞ് എന്‍റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്‍റെ സ്ഥലത്ത് ഇരിക്കും; കഷ്ടതയിൽ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.</verse>
			</chapter>
			<chapter number="6">
				<verse number="1">വരുവിന്‍ നാം യഹോവയുടെ അടുക്കലേക്കു ചെല്ലുക. അവന്‍ നമ്മെ കടിച്ചു കീറിയിരിക്കുന്നു; അവന്‍ സൗഖ്യമാക്കും; അവന്‍ നമ്മെ അടിച്ചിരിക്കുന്നു; അവന്‍ മുറിവു കെട്ടും.</verse>
				<verse number="2">രണ്ടു ദിവസം കഴിഞ്ഞിട്ട് അവന്‍ നമ്മെ ജീവിപ്പിക്കും; മൂന്നാം ദിവസം അവന്‍ നമ്മെ എഴുന്നേല്പിക്കും; നാം അവന്‍റെ മുമ്പാകെ ജീവിക്കയും ചെയ്യും.</verse>
				<verse number="3">നാം അറിഞ്ഞുകൊള്‍ക; യഹോവയെ അറിവാന്‍ നാം ഉത്സാഹിക്ക; അവന്‍റെ ഉദയം പ്രഭാതംപോലെ നിശ്ചയമുള്ളത്; അവന്‍ മഴപോലെ, ഭൂമിയെ നനയ്ക്കുന്ന പിന്‍മഴപോലെ തന്നെ, നമ്മുടെ അടുക്കൽ വരും.</verse>
				<verse number="4">എഫ്രയീമേ, ഞാന്‍ നിനക്ക് എന്തു ചെയ്യേണ്ടൂ? യെഹൂദായേ, ഞാന്‍ നിനക്ക് എന്തു ചെയ്യേണ്ടൂ? നിങ്ങളുടെ വാത്സല്യം പ്രഭാതമേഘംപോലെയും പുലര്‍ച്ചയ്ക്കു നീങ്ങിപ്പോകുന്ന മഞ്ഞുപോലെയും ഇരിക്കുന്നു.</verse>
				<verse number="5">അതുകൊണ്ടു ഞാന്‍ പ്രവാചകന്മാര്‍ മുഖാന്തരം അവരെ വെട്ടി, എന്‍റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്‍റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.</verse>
				<verse number="6">യാഗത്തിലല്ല, ദയയിലും ഹോമയാഗങ്ങളെക്കാള്‍ ദൈവപരിജ്ഞാനത്തിലും ഞാന്‍ പ്രസാദിക്കുന്നു.</verse>
				<verse number="7">എന്നാൽ അവര്‍ ആദാം എന്നപോലെ നിയമത്തെ ലംഘിച്ചു; അവിടെ അവര്‍ എന്നോടു വിശ്വാസപാതകം ചെയ്തിരിക്കുന്നു.</verse>
				<verse number="8">ഗിലെയാദ് അകൃത്യം പ്രവര്‍ത്തിക്കുന്നവരുടെ പട്ടണം, അതു രക്തംകൊണ്ട് മലിനമായിരിക്കുന്നു.</verse>
				<verse number="9">പതിയിരിക്കുന്ന കവര്‍ച്ചക്കാരെപ്പോലെ ഒരു കൂട്ടം പുരോഹിതന്മാര്‍ ശെഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു; അതേ, അവര്‍ ദുഷ്കര്‍മം ചെയ്യുന്നു.</verse>
				<verse number="10">യിസ്രായേൽഗൃഹത്തിൽ ഞാന്‍ ഒരു ഭയങ്കരകാര്യം കണ്ടിരിക്കുന്നു; അവിടെ എഫ്രയീം പരസംഗംചെയ്തു, യിസ്രായേൽ മലിനമായുമിരിക്കുന്നു.</verse>
				<verse number="11">യെഹൂദായേ, ഞാന്‍ എന്‍റെ ജനത്തിന്‍റെ സ്ഥിതി മാറ്റുമ്പോള്‍, നിനക്കും ഒരു കൊയ്ത്തു വച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">ഞാന്‍ യിസ്രായേലിനു ചികിത്സ ചെയ്യുമ്പോള്‍, എഫ്രയീമിന്‍റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവര്‍ വ്യാജം പ്രവര്‍ത്തിക്കുന്നു; അകത്തു കള്ളന്‍ കടക്കുന്നു; പുറത്തു കവര്‍ച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.</verse>
				<verse number="2">അവരുടെ ദുഷ്ടതയൊക്കെയും ഞാന്‍ ഓര്‍ക്കുന്നു എന്ന് അവര്‍ മനസ്സിൽ വിചാരിക്കുന്നില്ല, ഇപ്പോള്‍ അവരുടെ സ്വന്തപ്രവൃത്തികള്‍ അവരെ ചുറ്റിയിരിക്കുന്നു; അവ എന്‍റെ മുമ്പാകെ ഇരിക്കുന്നു.</verse>
				<verse number="3">അവര്‍ ദുഷ്ടതകൊണ്ടു രാജാവിനെയും ഭോഷ്കുകൊണ്ടു പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.</verse>
				<verse number="4">അവര്‍ എല്ലാവരും വ്യഭിചാരികള്‍ ആകുന്നു; അപ്പക്കാരന്‍ ചൂടുപിടിപ്പിക്കുന്ന അപ്പക്കൂടുപോലെ ഇരിക്കുന്നു; മാവു കുഴച്ചതുമുതൽ അതു പുളിക്കുവോളം തീയെരിക്കാതിരിക്കും.</verse>
				<verse number="5">നമ്മുടെ രാജാവിന്‍റെ ദിവസത്തിൽ പ്രഭുക്കന്മാര്‍ക്ക് വീഞ്ഞിന്‍റെ ഉഷ്ണത്താൽ ദീനം പിടിക്കുന്നു; അവന്‍ പരിഹാസികളോടു കൂടെ കൈ നീട്ടുന്നു.</verse>
				<verse number="6">അവര്‍ പതിയിരിക്കുന്ന സമയത്തു തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരന്‍ രാത്രി മുഴുവനും ഉറങ്ങുന്നു; രാവിലെ അതു ജ്വലിക്കുന്ന തീപോലെ കത്തുന്നു.</verse>
				<verse number="7">അവരൊക്കെയും അപ്പക്കൂടുപോലെ ചൂടുപിടിച്ചു, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാരൊക്കെയും വീണിരിക്കുന്നു; അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവന്‍ ആരുമില്ല.</verse>
				<verse number="8">എഫ്രയീം ജാതികളോട് ഇടകലര്‍ന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.</verse>
				<verse number="9">അന്യജാതികള്‍ അവന്‍റെ ബലം തിന്നുകളഞ്ഞു എങ്കിലും അവന്‍ അറിയുന്നില്ല; അവന് അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവന്‍ അറിയുന്നില്ല.</verse>
				<verse number="10">യിസ്രായേലിന്‍റെ അഹംഭാവം അവന്‍റെ മുഖത്തു സാക്ഷീകരിക്കുന്നു. എന്നാൽ അവര്‍ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഇതിലൊക്കെയും അവനെ അന്വേഷിച്ചിട്ടും ഇല്ല.</verse>
				<verse number="11">എഫ്രയീം ബുദ്ധിയില്ലാത്ത പൊട്ടപ്രാവുപോലെ ആകുന്നു; അവര്‍ മിസ്രയീമിനെ വിളിക്കയും അശ്ശൂരിലേക്കു പോകയും ചെയ്യുന്നു.</verse>
				<verse number="12">അവര്‍ പോകുമ്പോള്‍ ഞാന്‍ എന്‍റെ വല അവരുടെമേൽ വീശും; ഞാന്‍ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേള്‍പ്പിച്ചതുപോലെ ഞാന്‍ അവരെ ശിക്ഷിക്കും.</verse>
				<verse number="13">അവര്‍ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവര്‍ക്ക് അയ്യോ കഷ്ടം; അവര്‍ എന്നോട് അതിക്രമം ചെയ്കകൊണ്ട് അവര്‍ക്കു നാശം; ഞാന്‍ അവരെ വീണ്ടെടുപ്പാന്‍ വിചാരിച്ചിട്ടും അവര്‍ എന്നോടു ഭോഷ്കു സംസാരിക്കുന്നു.</verse>
				<verse number="14">അവര്‍ ഹൃദയപൂര്‍വം എന്നോടു നിലവിളിക്കാതെ കിടക്കയിൽവച്ച് മുറയിടുന്നു; അവര്‍ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവര്‍ എന്നോടു മത്സരിക്കുന്നു.</verse>
				<verse number="15">ഞാന്‍ അവരുടെ ഭുജങ്ങളെ അഭ്യസിപ്പിച്ച് ബലപ്പെടുത്തിയിട്ടും അവര്‍ എന്‍റെ നേരേ ദോഷം നിരൂപിക്കുന്നു.</verse>
				<verse number="16">അവര്‍ തിരിയുന്നു, മേലോട്ട് അല്ലതാനും; അവര്‍ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാര്‍ നാവിന്‍റെ ക്രോധം നിമിത്തം വാളുകൊണ്ടു വീഴും; അതു മിസ്രയീംദേശത്ത് അവര്‍ക്ക് പരിഹാസഹേതുവായിത്തീരും.</verse>
			</chapter>
			<chapter number="8">
				<verse number="1">അവര്‍ എന്‍റെ നിയമത്തെ ലംഘിച്ച് എന്‍റെ ന്യായപ്രമാണത്തിനു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായിൽ വയ്ക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേൽ ചാടിവീഴുക.</verse>
				<verse number="2">അവര്‍ എന്നോട്: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.</verse>
				<verse number="3">യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.</verse>
				<verse number="4">അവര്‍ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ മുഖാന്തരം അല്ലതാനും; ഞാന്‍ അറിയാതെ പ്രഭുക്കന്മാരെ അവര്‍ നിയമിച്ചിരിക്കുന്നു; അവര്‍ ഛേദിക്കപ്പെടേണ്ടതിനു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.</verse>
				<verse number="5">ശമര്യയേ, നിന്‍റെ പശുക്കിടാവിനെ അവന്‍ വെറുക്കുന്നു; എന്‍റെ കോപം അവരുടെ നേരേ ജ്വലിക്കുന്നു; അവര്‍ക്കു കുറ്റമില്ലായ്മ എത്രത്തോളം അസാധ്യമായിരിക്കും?</verse>
				<verse number="6">ഇതു യിസ്രായേലിന്‍റെ പണി തന്നെ; ഒരു കൗശലപ്പണിക്കാരന്‍ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്യയുടെ പശുക്കിടാവ് നുറുങ്ങിപ്പോകും.</verse>
				<verse number="7">അവര്‍ കാറ്റു വിതച്ചു, ചുഴലിക്കാറ്റുകൊയ്യും; അതിനു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികള്‍ അതിനെ വിഴുങ്ങിക്കളയും.</verse>
				<verse number="8">യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍ ഇപ്പോള്‍ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.</verse>
				<verse number="9">അവന്‍ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്ക് പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.</verse>
				<verse number="10">അവര്‍ ജാതികളുടെ ഇടയിൽനിന്ന് ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ ഇപ്പോള്‍ അവരെ കൂട്ടും; അവര്‍ പ്രഭുക്കന്മാരുടെ രാജാവിന്‍റെ ചുമടിന്‍കീഴിൽ വേഗത്തിൽ വേദനപ്പെടും.</verse>
				<verse number="11">എഫ്രയീം പാപപരിഹാരത്തിനായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ട്, യാഗപീഠങ്ങള്‍ അവന് പാപഹേതുവായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="12">ഞാന്‍ എന്‍റെ ന്യായപ്രമാണം അവനു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വകാര്യമായി എണ്ണപ്പെടുന്നു.</verse>
				<verse number="13">അവര്‍ എന്‍റെ അര്‍പ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാൽ യഹോവ അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ അവന്‍ അവരുടെ അകൃത്യം ഓര്‍ത്ത് അവരുടെ പാപം സന്ദര്‍ശിക്കും; അവര്‍ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.</verse>
				<verse number="14">യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്ന് മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു; എന്നാൽ ഞാന്‍ അവന്‍റെ പട്ടണങ്ങളിൽ തീ അയയ്ക്കും; അത് അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.</verse>
			</chapter>
			<chapter number="9">
				<verse number="1">യിസ്രായേലേ, നീ നിന്‍റെ ദൈവത്തെ വിട്ട് പരസംഗം ചെയ്തു നടക്കയും ധാന്യക്കളങ്ങളിലൊക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുത്.</verse>
				<verse number="2">കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവീഞ്ഞ് അതിൽ ഇല്ലാതെയാകും.</verse>
				<verse number="3">അവര്‍ യഹോവയുടെ ദേശത്തു പാര്‍ക്കുകയില്ല; എഫ്രയീം മിസ്രയീമിലേക്ക് മടങ്ങിപ്പോകയും അശ്ശൂരിൽവച്ച് മലിനമായതു തിന്നുകയും ചെയ്യും.</verse>
				<verse number="4">അവര്‍ യഹോവയ്ക്ക് വീഞ്ഞുപകര്‍ന്ന് അര്‍പ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങള്‍ അവന് പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവര്‍ക്കു വിലാപത്തിന്‍റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാന്‍ മാത്രം അവര്‍ക്ക് ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.</verse>
				<verse number="5">സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങള്‍ എന്തു ചെയ്യും?</verse>
				<verse number="6">അവര്‍ നാശത്തിൽനിന്ന് ഒഴിഞ്ഞു പോയാൽ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കും; മോഫ് അവരെ അടക്കം ചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍ തൂവയ്ക്ക് അവകാശമാകും; മുള്ളുകള്‍ അവരുടെ കൂടാരങ്ങളിൽ ഉണ്ടാകും.</verse>
				<verse number="7">സന്ദര്‍ശനകാലം വന്നിരിക്കുന്നു; പ്രതികാര ദിവസം അടുത്തിരിക്കുന്നു; നിന്‍റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന്‍ ഭോഷനും ആത്മപൂര്‍ണന്‍ ഭ്രാന്തനും എന്നു യിസ്രായേൽ അറിയും.</verse>
				<verse number="8">എഫ്രയീം എന്‍റെ ദൈവത്തിന്‍റെ നേരേ പതിയിരിക്കുന്നു; പ്രവാചകനോ അവന്‍റെ എല്ലാ വഴികളിലും വേട്ടക്കാരന്‍റെ കെണിയും അവന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ പകയും നേരിടും.</verse>
				<verse number="9">ഗിബെയയുടെ കാലത്ത് എന്നപോലെ അവര്‍ വഷളത്തത്തിൽ മുഴുകിയിരിക്കുന്നു; അവന്‍ അവരുടെ അകൃത്യം ഓര്‍ത്ത് അവരുടെ പാപം സന്ദര്‍ശിക്കും.</verse>
				<verse number="10">മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാന്‍ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാൽ-പെയോരിൽ എത്തിയപ്പോള്‍ അവര്‍ തങ്ങളെത്തന്നെ ലജ്ജാബിംബത്തിന് ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ലേച്ഛതയുള്ളവരായിത്തീര്‍ന്നു.</verse>
				<verse number="11">എഫ്രയീമിന്‍റെ മഹത്ത്വം പ്രസവമോ ഗര്‍ഭമോ ഗര്‍ഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.</verse>
				<verse number="12">അവര്‍ മക്കളെ വളര്‍ത്തിയാലും ഞാന്‍ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ അവരെ വിട്ട് മാറിപ്പോകുമ്പോള്‍ അവര്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="13">ഞാന്‍ എഫ്രയീമിനെ സോര്‍വരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളൊരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്‍റെ മക്കളെ ഘാതകന്‍റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.</verse>
				<verse number="14">യഹോവേ, അവര്‍ക്കു കൊടുക്കേണമേ; നീ എന്തു കൊടുക്കും? അലസിപ്പോകുന്ന ഗര്‍ഭവും വരണ്ടമുലയും അവര്‍ക്കു കൊടുക്കേണമേ.</verse>
				<verse number="15">അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലിൽ സംഭവിച്ചു; അവിടെവച്ച് അവര്‍ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടത നിമിത്തം ഞാന്‍ ഇനി അവരെ സ്നേഹിക്കാതെ എന്‍റെ ആലയത്തിൽനിന്ന് അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.</verse>
				<verse number="16">എഫ്രയീമിന് പുഴുക്കുത്തു പിടിച്ചു; അവരുടെ വേര്‍ ഉണങ്ങിപ്പോയി; അവര്‍ ഫലം കായ്ക്കയില്ല; അവര്‍ പ്രസവിച്ചാലും ഞാന്‍ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെ കൊന്നുകളയും.</verse>
				<verse number="17">അവര്‍ എന്‍റെ ദൈവത്തെ അനുസരിക്കായ്കകൊണ്ട് അവന്‍ അവരെ തള്ളിക്കളയും; അവര്‍ ജാതികളുടെ ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.</verse>
			</chapter>
			<chapter number="10">
				<verse number="1">യിസ്രായേൽ പടര്‍ന്നിരിക്കുന്ന ഒരു മുന്തിരിവള്ളി ആകുന്നു; അവന്‍ ഫലം കായ്ക്കുന്നു; തന്‍റെ ഫലത്തിന്‍റെ ബഹുത്വത്തിനു തക്കവണ്ണം അവന്‍ ബലിപീഠങ്ങളെ വര്‍ധിപ്പിച്ചു; തന്‍റെ ദേശത്തിന്‍റെ നന്മയ്ക്കു തക്കവണ്ണം അവന്‍ ഭംഗിയുള്ള വിഗ്രഹസ്തംഭങ്ങളെ ഉണ്ടാക്കി.</verse>
				<verse number="2">അവരുടെ ഹൃദയം ഭിന്നിച്ചിരിക്കുന്നു; ഇപ്പോള്‍ അവര്‍ കുറ്റക്കാരായിത്തീരും; അവന്‍ അവരുടെ ബലിപീഠങ്ങളെ ഇടിച്ചുകളകയും അവരുടെ വിഗ്രഹസ്തംഭങ്ങളെ നശിപ്പിക്കയും ചെയ്യും.</verse>
				<verse number="3">ഇപ്പോള്‍ അവന്‍: നമുക്കു രാജാവില്ല; നാം യഹോവയെ ഭയപ്പെടുന്നില്ലല്ലോ; രാജാവ് നമുക്കുവേണ്ടി എന്തു ചെയ്യും? എന്നു പറയും.</verse>
				<verse number="4">അവര്‍ വ്യര്‍ഥവാക്കുകള്‍ സംസാരിച്ച് ഉടമ്പടി ചെയ്യുന്നതിൽ കള്ളസ്സത്യം ചെയ്യുന്നു; അതുകൊണ്ട് ന്യായവിധി വയലിലെ ഉഴച്ചാലുകളിൽ നഞ്ചുചെടിപോലെ മുളച്ചുവരുന്നു.</verse>
				<verse number="5">ശമര്യാനിവാസികള്‍ ബേത്ത്- ആവെനിലെ കാളക്കുട്ടിയെക്കുറിച്ചു പേടിക്കുന്നു; അതിലെ ജനം അതിനെക്കുറിച്ചു ദുഃഖിക്കുന്നു; അതിന്‍റെ പൂജാരികള്‍ അതിനെക്കുറിച്ചും അതിന്‍റെ മഹത്ത്വം അതിനെ വിട്ടുപോയതുകൊണ്ട് അതിനെക്കുറിച്ചും വിറയ്ക്കുന്നു.</verse>
				<verse number="6">അതിനെയും യുദ്ധതല്പരനായ രാജാവിനു സമ്മാനമായി അശ്ശൂരിലേക്കു കൊണ്ടുപോകും; എഫ്രയീം ലജ്ജ പ്രാപിക്കും; യിസ്രായേൽ തന്‍റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.</verse>
				<verse number="7">ശമര്യയോ, അതിന്‍റെ രാജാവ് വെള്ളത്തിലെ ചുള്ളിപോലെ നശിച്ചുപോകും.</verse>
				<verse number="8">യിസ്രായേലിന്‍റെ പാപമായിരിക്കുന്ന ആവെനിലെ പൂജാഗിരികള്‍ നശിച്ചു പോകും; മുള്ളും പറക്കാരയും അവരുടെ ബലിപീഠങ്ങളിന്മേൽ മുളയ്ക്കും; അവര്‍ മലകളോട്: ഞങ്ങളുടെമേൽ വീഴുവിന്‍ എന്നും പറയും.</verse>
				<verse number="9">യിസ്രായേലേ, ഗിബെയയുടെ കാലംമുതൽ നീ പാപം ചെയ്തിരിക്കുന്നു; അവര്‍ അവിടെത്തന്നെ നില്ക്കുന്നു; ഗിബെയയിൽ നീതികെട്ടവരോടുള്ള പട അവരെ എത്തിപ്പിടിച്ചില്ല;</verse>
				<verse number="10">ഞാന്‍ ആഗ്രഹിക്കുമ്പോള്‍ അവരെ ശിക്ഷിക്കും; അവരെ അവരുടെ രണ്ട് അകൃത്യം നിമിത്തം ശിക്ഷിക്കുമ്പോള്‍ ജാതികള്‍ അവരുടെ നേരേ കൂടിവരും.</verse>
				<verse number="11">എഫ്രയീം മെരുക്കമുള്ളതും ധാന്യം മെതിപ്പാന്‍ ഇഷ്ടപ്പെടുന്നതുമായ പശുക്കിടാവ് ആകുന്നു; ഞാന്‍ അതിന്‍റെ ഭംഗിയുള്ള കഴുത്തിൽ നുകം വയ്ക്കും; ഞാന്‍ എഫ്രയീമിനെ നുകത്തിൽ പിണയ്ക്കും; യെഹൂദാ ഉഴുകയും യാക്കോബ് കട്ട ഉടയ്ക്കുകയും ചെയ്യേണ്ടിവരും.</verse>
				<verse number="12">നീതിയിൽ വിതപ്പിന്‍; ദയയ്ക്കൊത്തവണ്ണം കൊയ്യുവിന്‍; നിങ്ങളുടെ തരിശുനിലം ഉഴുവിന്‍; യഹോവ വന്നു നിങ്ങളുടെമേൽ നീതി വര്‍ഷിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാനുള്ള കാലം ആകുന്നുവല്ലോ.</verse>
				<verse number="13">നിങ്ങള്‍ ദുഷ്ടത ഉഴുത്, നീതികേടു കൊയ്ത്, ഭോഷ്കിന്‍റെ ഫലം തിന്നിരിക്കുന്നു; നീ നിന്‍റെ വഴിയിലും നിന്‍റെ വീരന്മാരുടെ സംഘത്തിലും ആശ്രയിച്ചിരിക്കുന്നു.</verse>
				<verse number="14">അതുകൊണ്ടു നിന്‍റെ ജനത്തിന്‍റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാന്‍ ബേത്ത്-അര്‍ബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്‍റെ എല്ലാ കോട്ടകള്‍ക്കും നാശം വരും; അവര്‍ അമ്മയെ മക്കളോടുകൂടെ തകര്‍ത്തുകളഞ്ഞുവല്ലോ.</verse>
				<verse number="15">അങ്ങനെ തന്നെ അവര്‍ നിങ്ങളുടെ മഹാദുഷ്ടത നിമിത്തം ബേഥേലിൽവച്ച് നിങ്ങള്‍ക്കും ചെയ്യും; പുലര്‍ച്ചയ്ക്കു യിസ്രായേൽരാജാവ് അശേഷം നശിച്ചുപോകും.</verse>
			</chapter>
			<chapter number="11">
				<verse number="1">യിസ്രായേൽ ബാലനായിരുന്നപ്പോള്‍ ഞാന്‍ അവനെ സ്നേഹിച്ചു; മിസ്രയീമിൽനിന്നു ഞാന്‍ എന്‍റെ മകനെ വിളിച്ചു.</verse>
				<verse number="2">അവരെ വിളിക്കുന്തോറും അവര്‍ വിട്ടകന്നു പോയി; ബാൽബിംബങ്ങള്‍ക്ക് അവര്‍ ബലികഴിച്ചു, വിഗ്രഹങ്ങള്‍ക്ക് ധൂപം കാട്ടി.</verse>
				<verse number="3">ഞാന്‍ എഫ്രയീമിനെ നടപ്പാന്‍ ശീലിപ്പിച്ചു; ഞാന്‍ അവരെ എന്‍റെ ഭുജങ്ങളിൽ എടുത്തു; എങ്കിലും ഞാന്‍ അവരെ സൗഖ്യമാക്കി എന്ന് അവര്‍ അറിഞ്ഞില്ല.</verse>
				<verse number="4">മനുഷ്യപാശങ്ങള്‍കൊണ്ട്, സ്നേഹബന്ധനങ്ങള്‍ കൊണ്ടു തന്നെ, ഞാന്‍ അവരെ വലിച്ചു; അവരുടെ താടിയെല്ലിന്മേലുള്ള നുകം നീക്കിക്കളയുന്നവനെപ്പോലെ ഞാന്‍ അവര്‍ക്ക് ആയിരുന്നു; ഞാന്‍ അവര്‍ക്ക് തീന്‍ ഇട്ടുകൊടുത്തു.</verse>
				<verse number="5">അവന്‍ മിസ്രയീംദേശത്തേക്കു മടങ്ങിപ്പോകയില്ല; എന്നാൽ മടങ്ങിവരുവാന്‍ അവര്‍ക്കു മനസ്സില്ലായ്കകൊണ്ട് അശ്ശൂര്യന്‍ അവന്‍റെ രാജാവാകും.</verse>
				<verse number="6">അവരുടെ ആലോചന നിമിത്തം വാള്‍ അവന്‍റെ പട്ടണങ്ങളിന്മേൽ വീണ് അവന്‍റെ ഓടാമ്പലുകളെ നശിപ്പിച്ച് ഒടുക്കിക്കളയും.</verse>
				<verse number="7">എന്‍റെ ജനം എന്നെ വിട്ടു പിന്തിരിവാന്‍ ഒരുങ്ങിയിരിക്കുന്നു; അവരെ മേലോട്ടു വിളിച്ചാലും ആരും നിവിര്‍ന്നുനില്ക്കുന്നില്ല.</verse>
				<verse number="8">എഫ്രയീമേ, ഞാന്‍ നിന്നെ എങ്ങനെ വിട്ടുകൊടുക്കും? യിസ്രായേലേ, ഞാന്‍ നിന്നെ എങ്ങനെ ഏല്പിച്ചുകൊടുക്കും? ഞാന്‍ നിന്നെ എങ്ങനെ അദ്മയെപ്പോലെ ആക്കും? ഞാന്‍ നിന്നെ എങ്ങനെ സെബോയിമിനെപ്പോലെ ആക്കിത്തീര്‍ക്കും? എന്‍റെ ഹൃദയം എന്‍റെ ഉള്ളിൽ മറിഞ്ഞുകൊള്ളുന്നു; എന്‍റെ അയ്യോഭാവമൊക്കെയും ജ്വലിക്കുന്നു.</verse>
				<verse number="9">എന്‍റെ ഉഗ്രകോപം ഞാന്‍ നടത്തുകയില്ല; ഞാന്‍ എഫ്രയീമിനെ വീണ്ടും നശിപ്പിക്കയുമില്ല; ഞാന്‍ മനുഷ്യനല്ല ദൈവം അത്രേ. നിന്‍റെ നടുവിൽ പരിശുദ്ധന്‍ തന്നെ; ഞാന്‍ ക്രോധത്തോടെ വരികയുമില്ല.</verse>
				<verse number="10">സിംഹംപോലെ ഗര്‍ജിക്കുന്ന യഹോവയുടെ പിന്നാലെ അവര്‍ നടക്കും; അവന്‍ ഗര്‍ജിക്കുമ്പോള്‍ പടിഞ്ഞാറുനിന്ന് മക്കള്‍ വിറച്ചുംകൊണ്ടു വരും.</verse>
				<verse number="11">അവര്‍ മിസ്രയീമിൽനിന്ന് ഒരു പക്ഷിയെപ്പോലെയും അശ്ശൂര്‍ദേശത്തുനിന്ന് ഒരു പ്രാവിനെപ്പോലെയും വിറച്ചുംകൊണ്ടു വരും; ഞാന്‍ അവരെ അവരുടെ വീടുകളിൽ പാര്‍പ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">എഫ്രയീം കപടംകൊണ്ടും യിസ്രായേൽഗൃഹം വഞ്ചനകൊണ്ടും എന്നെ ചുറ്റിക്കൊള്ളുന്നു; യെഹൂദായും, ദൈവത്തോടും വിശ്വസ്തനായ പരിശുദ്ധനോടും ഇന്നും അസ്ഥിരത കാണിക്കുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">എഫ്രയീം കാറ്റിൽ ഇഷ്ടപ്പെട്ട് കിഴക്കന്‍ കാറ്റിനെ പിന്തുടരുന്നു; അവന്‍ ഇടവിടാതെ ഭോഷ്കും ശൂന്യവും വര്‍ധിപ്പിക്കുന്നു; അവര്‍ അശ്ശൂര്യരോട് ഉടമ്പടി ചെയ്യുന്നു; മിസ്രയീമിലേക്ക് എണ്ണ കൊടുത്തയയ്ക്കുന്നു.</verse>
				<verse number="2">യഹോവയ്ക്കു യെഹൂദായോടും ഒരു വ്യവഹാരം ഉണ്ട്; അവന്‍ യാക്കോബിനെ അവന്‍റെ നടപ്പിനു തക്കവണ്ണം സന്ദര്‍ശിക്കും; അവന്‍റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.</verse>
				<verse number="3">അവന്‍ ഗര്‍ഭത്തിൽവച്ച് തന്‍റെ സഹോദരന്‍റെ കുതികാൽ പിടിച്ചു; തന്‍റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.</verse>
				<verse number="4">അവന്‍ ദൂതനോടു പൊരുതി ജയിച്ചു; അവന്‍ കരഞ്ഞ് അവനോട് അപേക്ഷിച്ചു; അവന്‍ ബേഥേലിൽവച്ച് അവനെ കണ്ടെത്തി, അവിടെവച്ച് അവന്‍ നമ്മോടു സംസാരിച്ചു.</verse>
				<verse number="5">യഹോവ സൈന്യങ്ങളുടെ ദൈവമാകുന്നു; യഹോവ എന്ന് ആകുന്നു അവന്‍റെ നാമം.</verse>
				<verse number="6">അതുകൊണ്ടു നീ നിന്‍റെ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിവരിക; ദയയും ന്യായവും പ്രമാണിച്ച്, ഇടവിടാതെ നിന്‍റെ ദൈവത്തിനായി കാത്തുകൊണ്ടിരിക്ക.</verse>
				<verse number="7">അവന്‍ ഒരു കനാന്യനാകുന്നു; കള്ളത്തുലാസ് അവന്‍റെ കൈയിൽ ഉണ്ട്; പീഡിപ്പിപ്പാന്‍ അവന്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="8">എന്നാൽ എഫ്രയീം: ഞാന്‍ സമ്പന്നനായിത്തീര്‍ന്നു, എനിക്ക് ധനം കിട്ടിയിരിക്കുന്നു; എന്‍റെ സകല പ്രയത്നങ്ങളിലും പാപമായ യാതൊരു അകൃത്യവും എന്നിൽ കണ്ടെത്തുകയില്ല എന്നിങ്ങനെ പറയുന്നു.</verse>
				<verse number="9">ഞാനോ മിസ്രയീംദേശംമുതൽ നിന്‍റെ ദൈവമായ യഹോവയാകുന്നു; ഞാന്‍ നിന്നെ ഉത്സവദിവസങ്ങളിലെന്ന പോലെ ഇനിയും കൂടാരങ്ങളിൽ വസിക്കുമാറാക്കും.</verse>
				<verse number="10">ഞാന്‍ പ്രവാചകന്മാരോടു സംസാരിച്ച് ദര്‍ശനങ്ങളെ വര്‍ധിപ്പിച്ചു; പ്രവാചകന്മാര്‍ മുഖാന്തരം സദൃശവാക്യങ്ങളെയും പ്രയോഗിച്ചിരിക്കുന്നു.</verse>
				<verse number="11">ഗിലെയാദ്യര്‍ നീതികെട്ടവര്‍ എങ്കിൽ അവര്‍ വ്യര്‍ഥരായിത്തീരും; അവര്‍ ഗില്ഗാലിൽ കാളകളെ ബലികഴിക്കുന്നു എങ്കിൽ, അവരുടെ ബലിപീഠങ്ങള്‍ വയലിലെ ഉഴച്ചാലുകളിൽ ഉള്ള കൽക്കൂമ്പാരങ്ങള്‍പോലെ ആകും.</verse>
				<verse number="12">യാക്കോബ് അരാംദേശത്തിലേക്ക് ഓടിപ്പോയി; യിസ്രായേൽ ഒരു ഭാര്യക്കുവേണ്ടി സേവചെയ്തു, ഒരു ഭാര്യക്കുവേണ്ടി ആടുകളെ പാലിച്ചു.</verse>
				<verse number="13">യഹോവ ഒരു പ്രവാചകന്‍ മുഖാന്തരം യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു, ഒരു പ്രവാചകനാൽ അവന്‍ പാലിക്കപ്പെട്ടു.</verse>
				<verse number="14">എഫ്രയീം അവനെ ഏറ്റവും കയ്പോടെ കോപിപ്പിച്ചു; ആകയാൽ അവന്‍റെ കര്‍ത്താവ് അവന്‍റെ രക്തത്തെ അവന്‍റെ മേൽ വച്ചേക്കുകയും അവന്‍റെ നിന്ദയ്ക്ക് തക്കവണ്ണം അവനു പകരം കൊടുക്കയും ചെയ്യും.</verse>
			</chapter>
			<chapter number="13">
				<verse number="1">എഫ്രയീം സംസാരിച്ചപ്പോള്‍ വിറയൽ ഉണ്ടായി; അവന്‍ യിസ്രായേലിൽ മികച്ചവനായിരുന്നു; എന്നാൽ ബാൽ മുഖാന്തരം കുറ്റം ചെയ്തപ്പോള്‍ അവന്‍ മരിച്ചുപോയി.</verse>
				<verse number="2">ഇപ്പോഴോ, അവര്‍ അധികമധികം പാപം ചെയ്യുന്നു; അവര്‍ വെള്ളികൊണ്ട് ബിംബങ്ങളെയും ബോധിച്ചതുപോലെ വിഗ്രഹങ്ങളെയും ഉണ്ടാക്കി; ഇവയൊക്കെയും കൗശലപ്പണിക്കാരുടെ പണിയത്രേ; അവയോട് അവര്‍ സംസാരിക്കുന്നു; ബലികഴിക്കുന്ന മനുഷ്യര്‍ കാളക്കിടാക്കളെ ചുംബിക്കുന്നു.</verse>
				<verse number="3">അതുകൊണ്ട് അവര്‍ പ്രഭാതമേഘംപോലെയും കാലത്തെ ഒഴിഞ്ഞുപോകുന്ന മഞ്ഞുപോലെയും കളത്തിൽനിന്നു കൊടുങ്കാറ്റു പറപ്പിക്കുന്ന പതിര്‍പോലെയും പുകക്കുഴലിൽനിന്നു പൊങ്ങുന്ന പുകപോലെയും ഇരിക്കും.</verse>
				<verse number="4">ഞാനോ മിസ്രയീംദേശംമുതൽ നിന്‍റെ ദൈവമായ യഹോവ ആകുന്നു; എന്നെയല്ലാതെ വേറൊരു ദൈവത്തെയും നീ അറിയുന്നില്ല;</verse>
				<verse number="5">ഞാനല്ലാതെ ഒരു രക്ഷിതാവ് ഇല്ലല്ലോ. ഞാന്‍ മരുഭൂമിയിൽ ഏറ്റവും വരണ്ട ദേശത്തു തന്നെ നിന്നെ മേയിച്ചു.</verse>
				<verse number="6">അവര്‍ക്കു മേച്ചൽ ഉള്ളതുപോലെ അവര്‍ മേഞ്ഞു തൃപ്തരായപ്പോള്‍ അവരുടെ ഹൃദയം ഉയര്‍ന്നു; അതുകൊണ്ട് അവര്‍ എന്നെ മറന്നുകളഞ്ഞു.</verse>
				<verse number="7">ആകയാൽ ഞാന്‍ അവര്‍ക്ക് ഒരു സിംഹത്തെ പ്പോലെ ഇരിക്കും; വഴിയരികെ വള്ളിപ്പുലിയെപ്പോലെ ഞാന്‍ അവര്‍ക്കായി പതിയിരിക്കും;</verse>
				<verse number="8">കുട്ടികള്‍ പൊയ്പോയ കരടിയെപ്പോലെ ഞാന്‍ അവരെ എതിരിട്ട് അവരുടെ ഹൃദയത്തിന്‍റെ നെയ്‍വല കീറിക്കളയും; അവിടെവച്ച് ഞാന്‍ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.</verse>
				<verse number="9">യിസ്രായേലേ, നിന്‍റെ സഹായമായിരിക്കുന്ന എന്നോടു നീ മറുക്കുന്നത് നിന്‍റെ നാശം ആകുന്നു.</verse>
				<verse number="10">നിന്‍റെ എല്ലാ പട്ടണങ്ങളിലും നിന്നെ രക്ഷിക്കാകുന്ന നിന്‍റെ രാജാവ് ഇപ്പോള്‍ എവിടെ? എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരേണം എന്നു നീ അപേക്ഷിച്ചിരിക്കുന്ന നിന്‍റെ ന്യായാധിപന്മാര്‍ എവിടെ?</verse>
				<verse number="11">എന്‍റെ കോപത്തിൽ ഞാന്‍ നിനക്ക് ഒരു രാജാവിനെ തന്നു, എന്‍റെ ക്രോധത്തിൽ ഞാന്‍ അവനെ നീക്കിക്കളഞ്ഞു.</verse>
				<verse number="12">എഫ്രയീമിന്‍റെ അകൃത്യം സംഗ്രഹിച്ചും അവന്‍റെ പാപം സൂക്ഷിച്ചും വച്ചിരിക്കുന്നു.</verse>
				<verse number="13">നോവുകിട്ടിയ സ്ത്രീയുടെ വേദന അവന് ഉണ്ടാകും; അവന്‍ ബുദ്ധിയില്ലാത്ത മകന്‍; സമയമാകുമ്പോള്‍ അവന്‍ ഗര്‍ഭദ്വാരത്തിങ്കൽ എത്തുന്നില്ല.</verse>
				<verse number="14">ഞാന്‍ അവരെ പാതാളത്തിന്‍റെ അധീനത്തിൽനിന്നു വീണ്ടെടുക്കും; മരണത്തിൽനിന്നു ഞാന്‍ അവരെ വിടുവിക്കും; മരണമേ, നിന്‍റെ ബാധകള്‍ എവിടെ? പാതാളമേ, നിന്‍റെ സംഹാരം എവിടെ? എനിക്കു സഹതാപം തോന്നുകയില്ല.</verse>
				<verse number="15">അവന്‍ തന്‍റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്‍ടിയുള്ളവനായിരുന്നാലും ഒരു കിഴക്കന്‍ കാറ്റു വരും; അവന്‍റെ ഉറവു വറ്റി കിണര്‍ ഉണങ്ങിപ്പോകുവാന്‍ തക്കവണ്ണം യഹോവയുടെ കാറ്റ് മരുഭൂമിയിൽനിന്നു വരും; അവന്‍ സകല മനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവര്‍ന്നു കൊണ്ടുപോകും.</verse>
				<verse number="16">ശമര്യ തന്‍റെ ദൈവത്തോടു മത്സരിച്ചതുകൊണ്ട് അവള്‍ തന്‍റെ അകൃത്യം വഹിക്കേണ്ടിവരും; അവര്‍ വാള്‍കൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവര്‍ തകര്‍ത്തുകളയും; അവരുടെ ഗര്‍ഭിണികളുടെ ഉദരം പിളര്‍ന്നുകളയും.</verse>
			</chapter>
			<chapter number="14">
				<verse number="1">യിസ്രായേലേ, നിന്‍റെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിച്ചെല്ലുക; നിന്‍റെ അകൃത്യംനിമിത്തം അല്ലോ നീ വീണിരിക്കുന്നത്.</verse>
				<verse number="2">നിങ്ങള്‍ അനുതാപവാക്യങ്ങളോടുകൂടെ യഹോവയുടെ അടുക്കൽ മടങ്ങിച്ചെന്ന് അവനോട്: സകല അകൃത്യത്തെയും ക്ഷമിച്ചു, ഞങ്ങളെ കൃപയോടെ കൈക്കൊള്ളേണമേ; എന്നാൽ ഞങ്ങള്‍ ഞങ്ങളുടെ അധരാര്‍പ്പണമായ കാളകളെ അര്‍പ്പിക്കും.</verse>
				<verse number="3">അശ്ശൂര്‍ ഞങ്ങളെ രക്ഷിക്കയില്ല; ഞങ്ങള്‍ കുതിരപ്പുറത്തു കയറി ഓടുകയോ ഇനി ഞങ്ങളുടെ കൈവേലയോട്: ഞങ്ങളുടെ ദൈവമേ എന്നു പറകയോ ചെയ്കയില്ല; അനാഥന് തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ എന്നു പറവിന്‍.</verse>
				<verse number="4">ഞാന്‍ അവരുടെ പിന്മാറ്റത്തെ ചികിത്സിച്ചു സൗഖ്യമാക്കും; എന്‍റെ കോപം അവനെ വിട്ടുമാറിയിരിക്കയാൽ ഞാന്‍ അവരെ ഔദാര്യമായി സ്നേഹിക്കും.</verse>
				<verse number="5">ഞാന്‍ യിസ്രായേലിനു മഞ്ഞുപോലെയിരിക്കും; അവന്‍ താമരപോലെ പൂത്തു ലെബാനോന്‍വനംപോലെ വേരൂന്നും.</verse>
				<verse number="6">അവന്‍റെ കൊമ്പുകള്‍ പടരും; അവന്‍റെ ഭംഗി ഒലിവുവൃക്ഷത്തിന്‍ ഭംഗിപോലെയും അവന്‍റെ വാസന ലെബാനോന്‍റേതുപോലെയും ഇരിക്കും.</verse>
				<verse number="7">അവന്‍റെ നിഴലിൽ പാര്‍ക്കുന്നവര്‍ വീണ്ടും ധാന്യം വിളയിക്കയും മുന്തിരിവള്ളിപോലെ തളിര്‍ക്കയും ചെയ്യും; അതിന്‍റെ കീര്‍ത്തി ലെബാനോനിലെ വീഞ്ഞിന്‍റേതുപോലെ ഇരിക്കും.</verse>
				<verse number="8">എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങള്‍ക്കും തമ്മിൽ എന്ത്? ഞാന്‍ അവന് ഉത്തരം അരുളി അവനെ കടാക്ഷിക്കും; ഞാന്‍ തഴച്ചിരിക്കുന്ന സരളവൃക്ഷംപോലെയാകുന്നു. എങ്കൽ നിനക്കു ഫലം കണ്ടുകിട്ടും.</verse>
				<verse number="9">ഇതു ഗ്രഹിപ്പാന്‍ തക്ക ജ്ഞാനി ആര്‍? ഇത് അറിവാന്‍ തക്ക വിവേകി ആര്‍? യഹോവയുടെ വഴികള്‍ ചൊവ്വുള്ളവയല്ലോ; നീതിമാന്മാര്‍ അവയിൽ നടക്കും; അതിക്രമക്കാരോ അവയിൽ ഇടറിവീഴും.</verse>
			</chapter>
		</book>
		<book number="29">
			<chapter number="1">
				<verse number="1">പെഥൂവേലിന്‍റെ മകനായ യോവേലിന് ഉണ്ടായ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="2">മൂപ്പന്മാരേ, ഇതു കേള്‍പ്പിന്‍; ദേശത്തിലെ സകല നിവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍; നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?</verse>
				<verse number="3">ഇതു നിങ്ങള്‍ നിങ്ങളുടെ മക്കളോടും നിങ്ങളുടെ മക്കള്‍ തങ്ങളുടെ മക്കളോടും അവരുടെ മക്കള്‍ വരുവാനുള്ള തലമുറയോടും വിവരിച്ചുപറയേണം.</verse>
				<verse number="4">തുള്ളന്‍ ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.</verse>
				<verse number="5">മദ്യപന്മാരേ, ഉണര്‍ന്നു കരവിന്‍; വീഞ്ഞു കുടിക്കുന്ന ഏവരുമായുള്ളോരേ, പുതുവീഞ്ഞ് നിങ്ങളുടെ വായ്ക്ക് അറ്റുപോയിരിക്കയാൽ മുറയിടുവിന്‍.</verse>
				<verse number="6">ശക്തിയുള്ളതും സംഖ്യയില്ലാത്തതുമായോരു ജാതി എന്‍റെ ദേശത്തിന്‍റെ നേരേ വന്നിരിക്കുന്നു; അതിന്‍റെ പല്ല് സിംഹത്തിന്‍റെ പല്ല്; സിംഹിയുടെ അണപ്പല്ല് അതിനുണ്ട്.</verse>
				<verse number="7">അത് എന്‍റെ മുന്തിരിവള്ളിയെ ശൂന്യമാക്കി എന്‍റെ അത്തിവൃക്ഷത്തെ ഒടിച്ചുകളഞ്ഞു; അതിനെ മുഴുവനും തോലുരിച്ച് എറിഞ്ഞുകളഞ്ഞു; അതിന്‍റെ കൊമ്പുകള്‍ വെളുത്തു പോയിരിക്കുന്നു.</verse>
				<verse number="8">യൗവനത്തിലെ ഭര്‍ത്താവിനെച്ചൊല്ലി രട്ടുടുത്തിരിക്കുന്ന കന്യകയെപ്പോലെ വിലപിക്ക.</verse>
				<verse number="9">ഭോജനയാഗവും പാനീയയാഗവും യഹോവയുടെ ആലയത്തിൽനിന്ന് അറ്റുപോയിരിക്കുന്നു; യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ ദുഃഖിക്കുന്നു.</verse>
				<verse number="10">വയൽ ശൂന്യമായിത്തീര്‍ന്നു ധാന്യം നശിച്ചും പുതുവീഞ്ഞ് വറ്റിയും എണ്ണ ക്ഷയിച്ചും പോയിരിക്കയാൽ ദേശം ദുഃഖിക്കുന്നു.</verse>
				<verse number="11">കൃഷിക്കാരേ, ലജ്ജിപ്പിന്‍; മുന്തിരിത്തോട്ടക്കാരേ, കോതമ്പിനെയും യവത്തെയും ചൊല്ലി മുറയിടുവിന്‍; വയലിലെ വിളവു നശിച്ചുപോയല്ലോ.</verse>
				<verse number="12">മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങി, മാതളം, ഈന്തപ്പന, നാരകം മുതലായി പറമ്പിലെ സകല വൃക്ഷങ്ങളും ഉണങ്ങിപ്പോയിരിക്കുന്നു; ആനന്ദം മനുഷ്യരെ വിട്ടു മാഞ്ഞുപോയല്ലോ.</verse>
				<verse number="13">പുരോഹിതന്മാരേ, രട്ടുടുത്തു വിലപിപ്പിന്‍; യാഗപീഠത്തിന്‍റെ ശുശ്രൂഷകന്മാരേ, മുറയിടുവിന്‍; എന്‍റെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരേ, ഭോജനയാഗവും പാനീയയാഗവും നിങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽ മുടങ്ങിപ്പോയിരിക്കകൊണ്ടു നിങ്ങള്‍ വന്നു രട്ടുടുത്തു രാത്രി കഴിച്ചു കൂട്ടുവിന്‍.</verse>
				<verse number="14">ഒരു ഉപവാസ ദിവസം നിയമിപ്പിന്‍; സഭായോഗം വിളിപ്പിന്‍; മൂപ്പന്മാരെയും ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിന്‍; യഹോവയോടു നിലവിളിപ്പിന്‍;</verse>
				<verse number="15">ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സര്‍വശക്തന്‍റെ പക്കൽനിന്നു സംഹാരംപോലെ വരുന്നു.</verse>
				<verse number="16">നമ്മുടെ കണ്ണിന്‍റെ മുമ്പിൽനിന്ന് ആഹാരവും നമ്മുടെ ദൈവത്തിന്‍റെ ആലയത്തിൽനിന്ന് സന്തോഷവും ഉല്ലാസഘോഷവും അറ്റുപോയല്ലോ.</verse>
				<verse number="17">വിത്തു കട്ടകളുടെ കീഴിൽ കിടന്നു കെട്ടുപോകുന്നു; ധാന്യം കരിഞ്ഞുപോയിരിക്കയാൽ പാണ്ടികശാലകള്‍ ശൂന്യമായി കളപ്പുരകള്‍ ഇടിഞ്ഞുപോകുന്നു.</verse>
				<verse number="18">മൃഗങ്ങള്‍ എത്ര ഞരങ്ങുന്നു; കന്നുകാലികള്‍ മേച്ചൽ ഇല്ലായ്കകൊണ്ടു ബുദ്ധിമുട്ടുന്നു; ആടുകള്‍ ദണ്ഡം അനുഭവിക്കുന്നു.</verse>
				<verse number="19">യഹോവേ, നിന്നോടു ഞാന്‍ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്കും പറമ്പിലെ വൃക്ഷങ്ങള്‍ എല്ലാം ജ്വാലയ്ക്കും ഇരയായിത്തീര്‍ന്നുവല്ലോ.</verse>
				<verse number="20">നീര്‍ത്തോടുകള്‍ വറ്റിപ്പോകയും മരുഭൂമിയിലെ പുല്പുറങ്ങള്‍ തീക്ക് ഇരയായിത്തീരുകയും ചെയ്തതുകൊണ്ട് വയലിലെ മൃഗങ്ങളും നിന്നെ നോക്കി കിഴയ്ക്കുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">സീയോനിൽ കാഹളം ഊതുവിന്‍; എന്‍റെ വിശുദ്ധപര്‍വതത്തിൽ അയ്യം വിളിപ്പിന്‍; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അത് അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകല നിവാസികളും നടുങ്ങിപ്പോകട്ടെ.</verse>
				<verse number="2">ഇരുട്ടും അന്ധകാരവുമുള്ളോരു ദിവസം; മേഘവും കൂരിരുട്ടുമുള്ളോരു ദിവസം തന്നെ. പര്‍വതങ്ങളിൽ പരന്നിരിക്കുന്ന പ്രഭാതംപോലെ പെരുപ്പവും ബലവുമുള്ളോരു ജാതി; അങ്ങനെയുള്ളതു പണ്ട് ഉണ്ടായിട്ടില്ല; ഇനി മേലാൽ തലമുറതലമുറയായുള്ള ആണ്ടുകളോളം ഉണ്ടാകയുമില്ല.</verse>
				<verse number="3">അവരുടെ മുമ്പിൽ തീ കത്തുന്നു; അവരുടെ പിമ്പിൽ ജ്വാല ദഹിപ്പിക്കുന്നു; അവരുടെ മുമ്പിൽ ദേശം ഏദെന്‍തോട്ടം പോലെയാകുന്നു; അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി; അവരുടെ കൈയിൽനിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല.</verse>
				<verse number="4">അവരുടെ രൂപം കുതിരകളുടെ രൂപംപോലെ; അവര്‍ കുതിരച്ചേവകരെപ്പോലെ ഓടുന്നു.</verse>
				<verse number="5">അവര്‍ പര്‍വതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും; പടയ്ക്ക് നിരന്നു നില്ക്കുന്ന ശക്തിയുള്ള പടജ്ജനംപോലെയും തന്നെ.</verse>
				<verse number="6">അവരുടെ മുമ്പിൽ ജാതികള്‍ നടുങ്ങുന്നു; സകല മുഖങ്ങളും വിളറിപ്പോകുന്നു;</verse>
				<verse number="7">അവര്‍ വീരന്മാരെപ്പോലെ ഓടുന്നു; യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; അവര്‍ പാത വിട്ടുമാറാതെ താന്താന്‍റെ വഴിയിൽ നടക്കുന്നു.</verse>
				<verse number="8">അവര്‍ തമ്മിൽ തിക്കാതെ താന്താന്‍റെ പാതയിൽ നേരേ നടക്കുന്നു; അവര്‍ മുറിവേല്ക്കാതെ ആയുധങ്ങളുടെ ഇടയിൽക്കൂടി ചാടുന്നു.</verse>
				<verse number="9">അവര്‍ പട്ടണത്തിൽ ചാടിക്കടക്കുന്നു; മതിലിന്മേൽ ഓടുന്നു; വീടുകളിന്മേൽ കയറുന്നു; കള്ളനെപ്പോലെ കിളിവാതിലുകളിൽ കൂടി കടക്കുന്നു.</verse>
				<verse number="10">അവരുടെ മുമ്പിൽ ഭൂമി കുലുങ്ങുന്നു; ആകാശം നടുങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങള്‍ പ്രകാശം നല്കാതിരിക്കുന്നു.</verse>
				<verse number="11">യഹോവ തന്‍റെ സൈന്യത്തിന്‍മുമ്പിൽ മേഘനാദം കേള്‍പ്പിക്കുന്നു; അവന്‍റെ പാളയം അത്യന്തം വലുതും അവന്‍റെ വചനം അനുഷ്ഠിക്കുന്നവന്‍ ശക്തിയുള്ളവനും തന്നെ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാവുന്നവന്‍ ആര്‍?</verse>
				<verse number="12">എന്നാൽ ഇപ്പോഴെങ്കിലും നിങ്ങള്‍ പൂര്‍ണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിന്‍ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="13">വസ്ത്രങ്ങളെയല്ല ഹൃദയങ്ങളെതന്നെ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിന്‍; അവന്‍ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവന്‍ അനര്‍ഥത്തെക്കുറിച്ച് അനുതപിക്കും.</verse>
				<verse number="14">നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും അനുതപിച്ച് തനിക്കു ഭോജനയാഗവും പാനീയയാഗവുമായുള്ളൊരു അനുഗ്രഹം വച്ചേക്കയില്ലയോ? ആര്‍ക്കറിയാം?</verse>
				<verse number="15">സീയോനിൽ കാഹളം ഊതുവിന്‍; ഒരു ഉപവാസം നിയമിപ്പിന്‍;</verse>
				<verse number="16">സഭായോഗം വിളിപ്പിന്‍! ജനത്തെ കൂട്ടിവരുത്തുവിന്‍; സഭയെ വിശുദ്ധീകരിപ്പിന്‍; മൂപ്പന്മാരെ കൂട്ടിവരുത്തുവിന്‍; പൈതങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിന്‍; മണവാളന്‍ മണവറയും മണവാട്ടി ഉള്ളറയും വിട്ടു പുറത്തുവരട്ടെ.</verse>
				<verse number="17">യഹോവയുടെ ശുശ്രൂഷകന്മാരായ പുരോഹിതന്മാര്‍ പൂമുഖത്തിന്‍റെയും യാഗപീഠത്തിന്‍റെയും മധ്യേ കരഞ്ഞുംകൊണ്ട്: യഹോവേ, നിന്‍റെ ജനത്തോടു ക്ഷമിക്കേണമേ; ജാതികള്‍ അവരുടെമേൽ വാഴുവാന്‍ തക്കവണ്ണം നിന്‍റെ അവകാശത്തെ നിന്ദയ്ക്ക് ഏല്പിക്കരുതേ; അവരുടെ ദൈവം എവിടെയെന്നു ജാതികളുടെ ഇടയിൽ പറയുന്നതെന്തിന്? എന്നിങ്ങനെ പറയട്ടെ.</verse>
				<verse number="18">അങ്ങനെ യഹോവ തന്‍റെ ദേശത്തിനുവേണ്ടി തീക്ഷ്ണത കാണിച്ചു തന്‍റെ ജനത്തെ ആദരിച്ചു.</verse>
				<verse number="19">യഹോവ തന്‍റെ ജനത്തിന് ഉത്തരം അരുളിയത്: ഞാന്‍ നിങ്ങള്‍ക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങള്‍ അതിനാൽ തൃപ്തിപ്രാപിക്കും; ഞാന്‍ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല.</verse>
				<verse number="20">വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായൊരു ദേശത്തേക്കു നീക്കി; അവന്‍റെ മുന്‍പടയെ കിഴക്കേ കടലിലും അവന്‍റെ പിന്‍പടയെ പടിഞ്ഞാറേ കടലിലും ഇട്ടുകളയും; അവന്‍ വമ്പു കാട്ടിയിരിക്കകൊണ്ട് അവന്‍റെ ദുര്‍ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.</verse>
				<verse number="21">ദേശമേ, ഭയപ്പെടേണ്ടാ; ഘോഷിച്ചുല്ലസിച്ച് സന്തോഷിക്ക; യഹോവ വന്‍കാര്യങ്ങളെ ചെയ്തിരിക്കുന്നു.</verse>
				<verse number="22">വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങള്‍ പച്ചവയ്ക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്‍ടി നല്കുന്നു.</verse>
				<verse number="23">സീയോന്‍മക്കളേ, ഘോഷിച്ചുല്ലസിച്ച് നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിപ്പിന്‍! അവന്‍ തക്ക അളവായി നിങ്ങള്‍ക്കു മുന്മഴ തരുന്നു; അവന്‍ മുമ്പേപോലെ നിങ്ങള്‍ക്കു മുന്മഴയും പിന്മഴയുമായ വര്‍ഷം പെയ്യിച്ചുതരുന്നു.</verse>
				<verse number="24">അങ്ങനെ കളപ്പുരകള്‍ ധാന്യംകൊണ്ടു നിറയും; ചക്കുകള്‍ വീഞ്ഞും എണ്ണയുംകൊണ്ടു കവിയും.</verse>
				<verse number="25">ഞാന്‍ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ സംവത്സരങ്ങള്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്കു പകരം നല്കും.</verse>
				<verse number="26">നിങ്ങള്‍ വേണ്ടുവോളം തിന്നു തൃപ്തരായി, നിങ്ങളോട് അദ്ഭുതമായി പ്രവര്‍ത്തിച്ചിരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ സ്തുതിക്കും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചുപോകയുമില്ല.</verse>
				<verse number="27">ഞാന്‍ യിസ്രായേലിന്‍റെ നടുവിൽ ഉണ്ട്; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ, മറ്റൊരുത്തനുമില്ല എന്നു നിങ്ങള്‍ അറിയും; എന്‍റെ ജനം ഒരുനാളും ലജ്ജിച്ചു പോകയുമില്ല.</verse>
				<verse number="28">അതിന്‍റെ ശേഷമോ, ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും.</verse>
				<verse number="29">ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളിൽ എന്‍റെ ആത്മാവിനെ പകരും.</verse>
				<verse number="30">ഞാന്‍ ആകാശത്തിലും ഭൂമിയിലും അദ്ഭുതങ്ങളെ കാണിക്കും: രക്തവും തീയും പുകത്തൂണും തന്നെ.</verse>
				<verse number="31">യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.</verse>
				<verse number="32">എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോന്‍ പര്‍വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.</verse>
			</chapter>
			<chapter number="3">
				<verse number="1">ഞാന്‍ യെഹൂദായുടെയും യെരൂശലേമിന്‍റെയും സ്ഥിതി മാറ്റുവാനുള്ള നാളുകളിലും കാലത്തിലും</verse>
				<verse number="2">ഞാന്‍ സകല ജാതികളെയും കൂട്ടി യെഹോശാഫാത്ത് താഴ്വരയിൽ ചെല്ലുമാറാക്കുകയും എന്‍റെ ജനം നിമിത്തവും എന്‍റെ അവകാശമായ യിസ്രായേൽ നിമിത്തവും അവരോടു വ്യവഹരിക്കയും ചെയ്യും; അവര്‍ അവരെ ജാതികളുടെ ഇടയിൽ ചിതറിച്ച് എന്‍റെ ദേശത്തെ വിഭാഗിച്ചുകളഞ്ഞുവല്ലോ.</verse>
				<verse number="3">അവര്‍ എന്‍റെ ജനത്തിന് ചീട്ടിട്ട് ഒരു ബാലനെ ഒരു വേശ്യക്കുവേണ്ടി കൊടുക്കയും ഒരു ബാലയെ വിറ്റു വീഞ്ഞു കുടിക്കയും ചെയ്തു.</verse>
				<verse number="4">സോരും സീദോനും സകല ഫെലിസ്ത്യപ്രദേശങ്ങളുമായുള്ളോവേ, നിങ്ങള്‍ക്ക് എന്നോട് എന്തു കാര്യം? നിങ്ങളോടു ചെയ്തതിന് നിങ്ങള്‍ എനിക്കു പകരം ചെയ്യുമോ? അല്ല, നിങ്ങള്‍ എന്നോടു വല്ലതും ചെയ്യുന്നു എങ്കിൽ ഞാന്‍ വേഗമായും ശീഘ്രമായും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽതന്നെ വരുത്തും.</verse>
				<verse number="5">നിങ്ങള്‍ എന്‍റെ വെള്ളിയും പൊന്നും എടുത്ത് എന്‍റെ അതിമനോഹരവസ്തുക്കള്‍ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോയി.</verse>
				<verse number="6">യെഹൂദ്യരെയും യെരൂശലേമ്യരെയും അവരുടെ അതിരുകളിൽനിന്നു ദൂരത്ത് അകറ്റുവാന്‍ തക്കവണ്ണം നിങ്ങള്‍ അവരെ യവനന്മാര്‍ക്കു വിറ്റുകളഞ്ഞു.</verse>
				<verse number="7">എന്നാൽ നിങ്ങള്‍ അവരെ വിറ്റുകളഞ്ഞിടത്തുനിന്നു ഞാന്‍ അവരെ ഉണര്‍ത്തുകയും നിങ്ങളുടെ പ്രവൃത്തി നിങ്ങളുടെ തലമേൽതന്നെ വരുത്തുകയും ചെയ്യും.</verse>
				<verse number="8">ഞാന്‍ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദ്യര്‍ക്കു വിറ്റുകളയും; അവര്‍ അവരെ ദൂരത്തുള്ള ജാതിയായ ശെബായര്‍ക്കു വിറ്റുകളയും; യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="9">ഇതു ജാതികളുടെ ഇടയിൽ വിളിച്ചുപറവിന്‍! വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്‍വിന്‍! വീരന്മാരെ ഉദ്യോഗിപ്പിപ്പിന്‍! സകലയോദ്ധാക്കളും അടുത്തുവന്നു പുറപ്പെടട്ടെ.</verse>
				<verse number="10">നിങ്ങളുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിപ്പിന്‍! ദുര്‍ബലന്‍ തന്നെത്താന്‍ വീരനായി മതിക്കട്ടെ.</verse>
				<verse number="11">ചുറ്റുമുള്ള സകല ജാതികളുമായുള്ളോരേ, ബദ്ധപ്പെട്ടു വന്നുകൂടുവിന്‍! യഹോവേ, അവിടേക്ക് നിന്‍റെ വീരന്മാരെ ഇറങ്ങുമാറാക്കേണമേ.</verse>
				<verse number="12">ജാതികള്‍ ഉണര്‍ന്ന് യെഹോശാഫാത്ത് താഴ്വരയിലേക്കു പുറപ്പെടട്ടെ. അവിടെ ഞാന്‍ ചുറ്റുമുള്ള സകല ജാതികളെയും ന്യായം വിധിക്കേണ്ടതിന് ഇരിക്കും.</verse>
				<verse number="13">അരിവാള്‍ ഇടുവിന്‍; കൊയ്ത്തിനു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിന്‍; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികള്‍ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.</verse>
				<verse number="14">വിധിയുടെ താഴ്വരയിൽ അസംഖ്യം സമൂഹങ്ങളെ കാണുന്നു; വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു.</verse>
				<verse number="15">സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങള്‍ പ്രകാശം നല്കുകയുമില്ല.</verse>
				<verse number="16">യഹോവ സീയോനിൽനിന്നു ഗര്‍ജിച്ചു, യെരൂശലേമിൽനിന്നു തന്‍റെ നാദം കേള്‍പ്പിക്കും; ആകാശവും ഭൂമിയും കുലുങ്ങിപ്പോകും; എന്നാൽ യഹോവ തന്‍റെ ജനത്തിനു ശരണവും യിസ്രായേൽമക്കള്‍ക്കു ദുര്‍ഗവും ആയിരിക്കും.</verse>
				<verse number="17">അങ്ങനെ ഞാന്‍ എന്‍റെ വിശുദ്ധപര്‍വതമായ സീയോനിൽ വസിക്കുന്നവനായി നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയും. യെരൂശലേം വിശുദ്ധമായിരിക്കും; അന്യജാതിക്കാര്‍ ഇനി അതിൽക്കൂടി കടക്കയുമില്ല.</verse>
				<verse number="18">അന്നാളിൽ പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കും; കുന്നുകള്‍ പാൽ ഒഴുക്കും; യെഹൂദായിലെ എല്ലാ തോടുകളും വെള്ളം ഒഴുക്കും; യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവു പുറപ്പെട്ടു ശിത്തീംതാഴ്വരയെ നനയ്ക്കും.</verse>
				<verse number="19">യെഹൂദാദേശത്തുവച്ചു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞ് അവരോടു ചെയ്ത സാഹസം ഹേതുവായി മിസ്രയീം ശൂന്യമായിത്തീരുകയും എദോം നിര്‍ജനമരുഭൂമിയായി ഭവിക്കയും ചെയ്യും.</verse>
				<verse number="20">യെഹൂദായ്ക്കോ സദാകാലത്തേക്കും യെരൂശലേമിന് തലമുറതലമുറയോളവും നിവാസികളുണ്ടാകും.</verse>
				<verse number="21">ഞാന്‍ പോക്കിയിട്ടില്ലാത്ത അവരുടെ രക്തപാതകം ഞാന്‍ പോക്കും; യഹോവ സീയോനിൽ വസിച്ചുകൊണ്ടിരിക്കും.</verse>
			</chapter>
		</book>
		<book number="30">
			<chapter number="1">
				<verse number="1">തെക്കോവയിലെ ഇടയന്മാരിൽ ഒരുത്തനായ ആമോസ് യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ കാലത്തും യിസ്രായേൽരാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെ കാലത്തും ഭൂകമ്പത്തിനു രണ്ടു സംവത്സരം മുമ്പേ യിസ്രായേലിനെക്കുറിച്ചു ദര്‍ശിച്ച വചനങ്ങള്‍.</verse>
				<verse number="2">അവന്‍ പറഞ്ഞതോ: യഹോവ സീയോനിൽനിന്നു ഗര്‍ജിച്ചു, യെരൂശലേമിൽനിന്നു തന്‍റെ നാദം കേള്‍പ്പിക്കും. അപ്പോള്‍ ഇടയന്മാരുടെ മേച്ചൽപ്പുറങ്ങള്‍ ദുഃഖിക്കും; കര്‍മ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.</verse>
				<verse number="3">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദമ്മേശെക്കിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ ഗിലെയാദിനെ ഇരുമ്പുമെതിവണ്ടികൊണ്ടു മെതിച്ചിരിക്കയാൽ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.</verse>
				<verse number="4">ഞാന്‍ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; അതു ബെന്‍ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.</verse>
				<verse number="5">ഞാന്‍ ദമ്മേശെക്കിന്‍റെ ഓടാമ്പൽ തകര്‍ത്ത്, ആവെന്‍ താഴ്വരയിൽനിന്നു നിവാസിയെയും ഏദെന്‍ഗൃഹത്തിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യര്‍ ബദ്ധന്മാരായി കീറിലേക്കു പോകേണ്ടിവരും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="6">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ എദോമിന് ഏല്പിക്കേണ്ടതിനു ബദ്ധന്മാരെ ആസകലം കൊണ്ടുപോയിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.</verse>
				<verse number="7">ഞാന്‍ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.</verse>
				<verse number="8">ഞാന്‍ അസ്തോദിൽനിന്നു നിവാസിയെയും അസ്കെലോനിൽനിന്നു ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്‍റെ കൈ എക്രോന്‍റെ നേരേ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവര്‍ നശിച്ചുപോകും എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.</verse>
				<verse number="9">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ സഹോദരസഖ്യത ഓര്‍ക്കാതെ ബദ്ധന്മാരെ ആസകലം എദോമിന് ഏല്പിച്ചുകളഞ്ഞിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.</verse>
				<verse number="10">ഞാന്‍ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചു കളയും.</verse>
				<verse number="11">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവന്‍ തന്‍റെ സഹോദരനെ വാളോടുകൂടെ പിന്തുടര്‍ന്ന്, തന്‍റെ കോപം സദാകാലം കടിച്ചുകീറുവാന്‍ തക്കവണ്ണം സഹതാപം വിട്ടുകളകയും ദ്വേഷ്യം സദാകാലം വച്ചുകൊള്‍കയും ചെയ്തിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.</verse>
				<verse number="12">ഞാന്‍ തേമാനിൽ ഒരു തീ അയയ്ക്കും; അതു ബൊസ്രായിലെ അരമനകളെ ദഹിപ്പിച്ചുകളയും.</verse>
				<verse number="13">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം; അവര്‍ തങ്ങളുടെ അതിര്‍ വിസ്താരമാക്കേണ്ടതിനു ഗിലെയാദിലെ ഗര്‍ഭിണികളെ പിളര്‍ന്നുകളഞ്ഞിരിക്കയാൽ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.</verse>
				<verse number="14">ഞാന്‍ രബ്ബായുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; അതു യുദ്ധദിവസത്തിലെ ആര്‍പ്പോടും പിശറുള്ള നാളിലെ കൊടുങ്കാറ്റോടുംകൂടെ അതിലെ അരമനകളെ ദഹിപ്പിച്ചുകളയും.</verse>
				<verse number="15">അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്‍റെ പ്രഭുക്കന്മാരും ഒരുപോലെതന്നെ എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മോവാബിന്‍റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവന്‍ എദോംരാജാവിന്‍റെ അസ്ഥികളെ ചുട്ട് കുമ്മായമാക്കിക്കളഞ്ഞിരിക്കയാൽ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.</verse>
				<verse number="2">ഞാന്‍ മോവാബിൽ ഒരു തീ അയയ്ക്കും; അതു കെരീയോത്തിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും; മോവാബ് കലഹത്തോടും ആര്‍പ്പോടും കാഹളനാദത്തോടുംകൂടെ മരിക്കും.</verse>
				<verse number="3">ഞാന്‍ ന്യായാധിപതിയെ അതിന്‍റെ നടുവിൽനിന്നു ഛേദിച്ച്, അതിന്‍റെ സകല പ്രഭുക്കന്മാരെയും അവനോടുകൂടെ കൊല്ലും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="4">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യെഹൂദായുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ യഹോവയുടെ ന്യായപ്രമാണത്തെ നിരസിക്കയും അവന്‍റെ ചട്ടങ്ങളെ പ്രമാണിക്കാതെയിരിക്കയും അവരുടെ പിതാക്കന്മാര്‍ പിന്തുടര്‍ന്നുപോന്ന അവരുടെ വ്യാജമൂര്‍ത്തികള്‍ അവരെ തെറ്റിനടക്കുമാറാക്കുകയും ചെയ്തിരിക്കയാൽ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.</verse>
				<verse number="5">ഞാന്‍ യെഹൂദായിൽ ഒരു തീ അയയ്ക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.</verse>
				<verse number="6">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവര്‍ നീതിമാനെ പണത്തിനും ദരിദ്രനെ ഒരുകൂട്ട് ചെരുപ്പിനും വിറ്റുകളഞ്ഞിരിക്കയാൽ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.</verse>
				<verse number="7">അവര്‍ എളിയവരുടെ തലയിൽ മണ്‍പൊടി കാണ്‍മാന്‍ കാംക്ഷിക്കയും സാധുക്കളുടെ വഴി മറിച്ചുകളകയും ചെയ്യുന്നു; എന്‍റെ വിശുദ്ധനാമത്തെ അശുദ്ധമാക്കുവാന്‍ തക്കവണ്ണം ഒരു പുരുഷനും അവന്‍റെ അപ്പനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു.</verse>
				<verse number="8">അവര്‍ ഏതു ബലിപീഠത്തിനരികത്തും പണയം വാങ്ങിയ വസ്ത്രം വിരിച്ചു കിടന്നുറങ്ങുകയും പിഴ അടച്ചവരുടെ വീഞ്ഞ് തങ്ങളുടെ ദൈവത്തിന്‍റെ ആലയത്തിൽവച്ച് കുടിക്കയും ചെയ്യുന്നു.</verse>
				<verse number="9">ഞാനോ അമോര്യനെ അവരുടെ മുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞു; അവന്‍റെ ഉയരം ദേവദാരുക്കളുടെ ഉയരം പോലെയായിരുന്നു; അവന്‍ കരുവേലകങ്ങള്‍പോലെ ശക്തിയുള്ളവനുമായിരുന്നു; എങ്കിലും ഞാന്‍ മീതെ അവന്‍റെ ഫലവും താഴെ അവന്‍റെ വേരും നശിപ്പിച്ചുകളഞ്ഞു.</verse>
				<verse number="10">ഞാന്‍ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അമോര്യന്‍റെ ദേശത്തെ കൈവശമാക്കേണ്ടതിനു നിങ്ങളെ നാല്പതു സംവത്സരം മരുഭൂമിയിൽക്കൂടി നടത്തി.</verse>
				<verse number="11">ഞാന്‍ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നെ അല്ലയോ, യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">എന്നാൽ നിങ്ങള്‍ വ്രതസ്ഥന്മാര്‍ക്കു വീഞ്ഞു കുടിപ്പാന്‍ കൊടുക്കയും പ്രവാചകന്മാരോട്: പ്രവചിക്കരുത് എന്ന് കല്പിക്കയും ചെയ്തു.</verse>
				<verse number="13">കറ്റ കയറ്റിയ വണ്ടി അമര്‍ത്തുന്നതുപോലെ ഞാന്‍ നിങ്ങളെ നിങ്ങള്‍ ഇരിക്കുന്നിടത്ത് അമര്‍ത്തിക്കളയും.</verse>
				<verse number="14">അങ്ങനെ വേഗവാന്മാര്‍ക്കു ശരണം നശിക്കും; ബലവാന്‍റെ ശക്തി നിലനില്ക്കയില്ല; വീരന്‍ തന്‍റെ ജീവനെ രക്ഷിക്കയില്ല;</verse>
				<verse number="15">വില്ലാളി ഉറച്ചുനില്ക്കയില്ല; ശീഘ്രഗാമി തന്നെത്താന്‍ വിടുവിക്കയില്ല, കുതിര കയറി ഓടുന്നവന്‍ തന്‍റെ ജീവനെ രക്ഷിക്കയുമില്ല.</verse>
				<verse number="16">വീരന്മാരിൽ ധൈര്യമേറിയവന്‍ അന്നാളിൽ നഗ്നനായി ഓടിപ്പോകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="3">
				<verse number="1">യിസ്രായേൽമക്കളേ, നിങ്ങളെക്കുറിച്ചും ഞാന്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച സര്‍വവംശത്തെക്കുറിച്ചും യഹോവ അരുളിച്ചെയ്തിരിക്കുന്ന ഈ വചനം കേള്‍പ്പിന്‍!</verse>
				<verse number="2">ഭൂമിയിലെ സകല വംശങ്ങളിലുംവച്ച് ഞാന്‍ നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങളുടെ അകൃത്യങ്ങളൊക്കെയും നിങ്ങളിൽ സന്ദര്‍ശിക്കും.</verse>
				<verse number="3">രണ്ടു പേര്‍ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?</verse>
				<verse number="4">ഇരയില്ലാതിരിക്കുമ്പോള്‍ സിംഹം കാട്ടിൽ അലറുമോ? ഒന്നിനെയും പിടിച്ചിട്ടല്ലാതെ ബാലസിംഹം ഗുഹയിൽനിന്ന് ഒച്ച പുറപ്പെടുവിക്കുമോ?</verse>
				<verse number="5">കുടുക്കില്ലാതിരിക്കെ പക്ഷി നിലത്തെ കെണിയിൽ അകപ്പെടുമോ? ഒന്നും പിടിപെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ?</verse>
				<verse number="6">നഗരത്തിൽ കാഹളം ഊതുമ്പോള്‍ ജനം പേടിക്കാതിരിക്കുമോ? യഹോവ വരുത്തിയിട്ടല്ലാതെ നഗരത്തിൽ അനര്‍ഥം ഭവിക്കുമോ?</verse>
				<verse number="7">യഹോവയായ കര്‍ത്താവ് പ്രവാചകന്മാരായ തന്‍റെ ദാസന്മാര്‍ക്കു തന്‍റെ രഹസ്യം വെളിപ്പെടുത്താതെ ഒരു കാര്യവും ചെയ്കയില്ല.</verse>
				<verse number="8">സിംഹം ഗര്‍ജിച്ചിരിക്കുന്നു; ആര്‍ ഭയപ്പെടാതിരിക്കും? യഹോവയായ കര്‍ത്താവ് അരുളിച്ചെയ്തിരിക്കുന്നു; ആര്‍ പ്രവചിക്കാതിരിക്കും?</verse>
				<verse number="9">ശമര്യാപര്‍വതങ്ങളിൽ വന്നുകൂടി അതിന്‍റെ നടുവിലുള്ള മഹാകലഹങ്ങളെയും അതിന്‍റെ മധ്യേയുള്ള പീഡനങ്ങളെയും നോക്കുവിന്‍ എന്ന് അസ്തോദിലെ അരമനകളിന്മേലും മിസ്രയീംദേശത്തിലെ അരമനകളിന്മേലും ഘോഷിച്ചുപറവിന്‍!</verse>
				<verse number="10">തങ്ങളുടെ അരമനകളിൽ അന്യായവും സാഹസവും സംഗ്രഹിച്ചുവയ്ക്കുന്നവര്‍ ന്യായം പ്രവര്‍ത്തിപ്പാന്‍ അറിയുന്നില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="11">അതുകൊണ്ടു യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ദേശത്തിനു ചുറ്റും ഒരു വൈരി ഉണ്ടാകും; അവന്‍ നിന്‍റെ ഉറപ്പ് നിങ്കൽനിന്നു താഴ്ത്തിക്കളയും; നിന്‍റെ അരമനകള്‍ കൊള്ളയായിത്തീരും.</verse>
				<verse number="12">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ഇടയന്‍ രണ്ടു കാലോ ഒരു കാതോ സിംഹത്തിന്‍റെ വായിൽനിന്നു വലിച്ചെടുക്കുന്നതുപോലെ ശമര്യയിൽ കിടക്കയുടെ കോണിലും പട്ടുമെത്തമേലും ഇരിക്കുന്ന യിസ്രായേൽമക്കള്‍ വിടുവിക്കപ്പെടും.</verse>
				<verse number="13">നിങ്ങള്‍ കേട്ടു യാക്കോബ്ഗൃഹത്തോടു സാക്ഷീകരിപ്പിന്‍ എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="14">ഞാന്‍ യിസ്രായേലിന്‍റെ അതിക്രമങ്ങള്‍ നിമിത്തം അവനെ സന്ദര്‍ശിക്കുന്ന നാളിൽ ബലിപീഠത്തിന്‍റെ കൊമ്പുകള്‍ മുറിഞ്ഞു നിലത്തു വീഴുവാന്‍ തക്കവണ്ണം ഞാന്‍ ബേഥേലിലെ ബലിപീഠങ്ങളെയും സന്ദര്‍ശിക്കും.</verse>
				<verse number="15">ഞാന്‍ ഹേമന്തഗൃഹവും ഗ്രീഷ്മഗൃഹവും ഒരുപോലെ തകര്‍ത്തുകളയും; ദന്തഭവനങ്ങള്‍ നശിച്ചുപോകും; പല വീടുകളും മുടിഞ്ഞുപോകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="4">
				<verse number="1">എളിയവരെ പീഡിപ്പിക്കയും ദരിദ്രന്മാരെ തകര്‍ക്കുകയും തങ്ങളുടെ ഭര്‍ത്താക്കന്മാരോട്: കൊണ്ടുവരുവിന്‍; ഞങ്ങള്‍ കുടിക്കട്ടെ എന്നു പറകയും ചെയ്യുന്ന ശമര്യാപര്‍വതത്തിലെ ബാശാന്യപശുക്കളേ, ഈ വചനം കേള്‍പ്പിന്‍.</verse>
				<verse number="2">ഞാന്‍ നിങ്ങളെ കൊളുത്തുകൊണ്ടും നിങ്ങളുടെ സന്തതിയെ ചൂണ്ടൽകൊണ്ടും പിടിച്ചു കൊണ്ടുപോകുന്ന കാലം നിങ്ങള്‍ക്കു വരും എന്നു യഹോവയായ കര്‍ത്താവ് തന്‍റെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.</verse>
				<verse number="3">അപ്പോള്‍ നിങ്ങള്‍ ഓരോരുത്തി നേരേ മുമ്പോട്ട് മതിൽ പിളര്‍പ്പുകളിൽക്കൂടി പുറത്തുചെല്ലുകയും രിമ്മോനെ എറിഞ്ഞുകളകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="4">ബേഥേലിൽ ചെന്ന് അതിക്രമം ചെയ്‍വിന്‍; ഗില്ഗാലിൽ ചെന്ന് അതിക്രമം വര്‍ധിപ്പിപ്പിന്‍; രാവിലെതോറും നിങ്ങളുടെ ഹനനയാഗങ്ങളെയും മൂന്നാംനാള്‍തോറും നിങ്ങളുടെ ദശാംശങ്ങളെയും കൊണ്ടുചെല്ലുവിന്‍.</verse>
				<verse number="5">പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അര്‍പ്പിപ്പിന്‍; സ്വമേധാര്‍പ്പിതങ്ങളെ ഘോഷിച്ച് പ്രസിദ്ധമാക്കുവിന്‍; അങ്ങനെയല്ലോ, യിസ്രായേൽമക്കളേ നിങ്ങള്‍ക്ക് ഇഷ്ടമായിരിക്കുന്നത് എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="6">നിങ്ങളുടെ എല്ലാ പട്ടണങ്ങളിലും ഞാന്‍ നിങ്ങള്‍ക്ക് പല്ലിന്‍റെ വെടിപ്പും എല്ലായിടങ്ങളിലും അപ്പത്തിന്‍റെ കുറവും വരുത്തീട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="7">കൊയ്ത്തിന് ഇനി മൂന്നു മാസമുള്ളപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു മഴ മുടക്കിക്കളഞ്ഞു; ഞാന്‍ ഒരു പട്ടണത്തിൽ മഴ പെയ്യിക്കയും മറ്റേ പട്ടണത്തിൽ മഴ പെയ്യിക്കാതിരിക്കയും ചെയ്തു; ഒരു കണ്ടത്തിൽ മഴ പെയ്തു; മഴ പെയ്യാത്ത മറ്റേ കണ്ടം വരണ്ടുപോയി.</verse>
				<verse number="8">രണ്ടുമൂന്നു പട്ടണം വെള്ളം കുടിപ്പാന്‍ ഒരു പട്ടണത്തിലേക്ക് ഉഴന്നുചെന്നു, ദാഹം തീര്‍ന്നില്ലതാനും; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">ഞാന്‍ നിങ്ങളെ വെണ്‍കതിര്‍കൊണ്ടും വിഷമഞ്ഞുകൊണ്ടും ശിക്ഷിച്ചു; നിങ്ങളുടെ തോട്ടങ്ങളെയും മുന്തിരിപ്പറമ്പുകളെയും അത്തിവൃക്ഷങ്ങളെയും ഒലിവുമരങ്ങളെയും പലപ്പോഴും തുള്ളന്‍ തിന്നുകളഞ്ഞു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">മിസ്രയീമിൽ എന്നപോലെ ഞാന്‍ മഹാമാരി നിങ്ങളുടെ ഇടയിൽ അയച്ച് നിങ്ങളുടെ യൗവനക്കാരെ വാള്‍കൊണ്ടു കൊന്നു; നിങ്ങളുടെ കുതിരകളെ പിടിച്ചു കൊണ്ടുപോയി; നിങ്ങളുടെ പാളയങ്ങളിലെ നാറ്റം ഞാന്‍ നിങ്ങളുടെ മൂക്കിൽ കയറുമാറാക്കി; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="11">ദൈവം സൊദോമിനെയും ഗൊമോറായെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാന്‍ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങള്‍ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">അതുകൊണ്ട് യിസ്രായേലേ, ഞാന്‍ ഇങ്ങനെ നിന്നോടു ചെയ്യും; യിസ്രായേലേ, ഞാന്‍ ഇതു നിന്നോടു ചെയ്‍വാന്‍ പോകുന്നതുകൊണ്ടു നിന്‍റെ ദൈവത്തെ എതിരേല്പാന്‍ ഒരുങ്ങിക്കൊള്‍ക.</verse>
				<verse number="13">പര്‍വതങ്ങളെ നിര്‍മ്മിക്കയും കാറ്റിനെ സൃഷ്‍ടിക്കയും മനുഷ്യനോട് അവന്‍റെ നിരൂപണം ഇന്നതെന്ന് അറിയിക്കയും പ്രഭാതത്തെ അന്ധകാരമാക്കുകയും ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുകയും ചെയ്യുന്ന ഒരുത്തനുണ്ട്; സൈന്യങ്ങളുടെ ദൈവമായ യഹോവ എന്നാകുന്നു അവന്‍റെ നാമം.</verse>
			</chapter>
			<chapter number="5">
				<verse number="1">യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളെക്കുറിച്ച് വിലാപം ചൊല്ലുന്ന ഈ വചനം കേള്‍പ്പിന്‍!</verse>
				<verse number="2">യിസ്രായേൽകന്യക വീണിരിക്കുന്നു; ഇനി എഴുന്നേല്ക്കയും ഇല്ല; അവള്‍ നിലത്തോടു പറ്റിക്കിടക്കുന്നു; അവളെ നിവിര്‍ക്കുവാന്‍ ആരുമില്ല.</verse>
				<verse number="3">യഹോവയായ കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ ആയിരം പേരുമായി പുറപ്പെട്ട പട്ടണത്തിനു നൂറു പേര്‍ മാത്രം ശേഷിക്കും; നൂറു പേരുമായി പുറപ്പെട്ടതിനു പത്തു പേര്‍ മാത്രം ശേഷിക്കും.</verse>
				<verse number="4">യഹോവ യിസ്രായേൽഗൃഹത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിന് എന്നെ അന്വേഷിപ്പിന്‍.</verse>
				<verse number="5">ബേഥേലിനെ അന്വേഷിക്കരുത്; ഗില്ഗാലിലേക്കു ചെല്ലരുത്; ബേര്‍-ശേബയിലേക്കു കടക്കയുമരുത്; ഗില്ഗാൽ പ്രവാസത്തിലേക്കു പോകേണ്ടിവരും; ബേഥേൽ നാസ്തിയായി ഭവിക്കും.</verse>
				<verse number="6">നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിന്‍; അല്ലെങ്കിൽ അവന്‍ ബേഥേലിൽ ആര്‍ക്കും കെടുത്തുവാന്‍ കഴിയാത്ത ഒരു തീ പോലെ യോസേഫ്ഗൃഹത്തിന്മേൽ ചാടി, അതിനെ ദഹിപ്പിച്ചുകളയും.</verse>
				<verse number="7">ന്യായത്തെ കാഞ്ഞിരം ആക്കിത്തീര്‍ക്കയും നീതിയെ നിലത്തു തള്ളിയിട്ടുകളകയും ചെയ്യുന്നവരേ,</verse>
				<verse number="8">കാര്‍ത്തികയെയും മകയിരത്തെയും സൃഷ്‍ടിക്കയും അന്ധതമസ്സിനെ പ്രഭാതമാക്കിമാറ്റുകയും പകലിനെ രാത്രിയാക്കി ഇരുട്ടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നവനെ അന്വേഷിപ്പിന്‍; യഹോവ എന്നാകുന്നു അവന്‍റെ നാമം.</verse>
				<verse number="9">അവന്‍ കോട്ടയ്ക്കു നാശം വരുവാന്‍ തക്കവണ്ണം ബലവാന്‍റെമേൽ നാശം മിന്നിക്കുന്നു.</verse>
				<verse number="10">ഗോപുരത്തിങ്കൽ ന്യായം വിധിക്കുന്നവനെ അവര്‍ ദ്വേഷിക്കയും പരമാര്‍ഥം സംസാരിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.</verse>
				<verse number="11">അങ്ങനെ നിങ്ങള്‍ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാൽ നിങ്ങള്‍ വെട്ടുകല്ലുകൊണ്ടു വീട് പണിയും; അതിൽ പാര്‍ക്കയില്ലതാനും; നിങ്ങള്‍ മനോഹരമായ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും.</verse>
				<verse number="12">നീതിമാനെ ക്ലേശിപ്പിച്ച് കൈക്കൂലി വാങ്ങുകയും ഗോപുരത്തിങ്കൽ ദരിദ്രന്മാരുടെ ന്യായം മറിച്ചുകളകയും ചെയ്യുന്നവരേ, നിങ്ങളുടെ അതിക്രമങ്ങള്‍ അനവധിയും നിങ്ങളുടെ പാപങ്ങള്‍ കഠിനവും എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="13">അതുകൊണ്ടു ബുദ്ധിമാന്‍ ഈ കാലത്തു മിണ്ടാതിരിക്കുന്നു; ഇതു ദുഷ്കാലമല്ലോ;</verse>
				<verse number="14">നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനു തിന്മയല്ല നന്മ തന്നെ അന്വേഷിപ്പിന്‍; അപ്പോള്‍ നിങ്ങള്‍ പറയുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.</verse>
				<verse number="15">നിങ്ങള്‍ തിന്മ ദ്വേഷിച്ചു നന്മ ഇച്ഛിച്ച് ഗോപുരത്തിങ്കൽ ന്യായം നിലനിര്‍ത്തുവിന്‍; പക്ഷേ സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിൽ ശേഷിപ്പുള്ളവരോടു കൃപ കാണിക്കും.</verse>
				<verse number="16">അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കര്‍ത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവര്‍: അയ്യോ, അയ്യോ എന്നു പറയും; അവര്‍ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.</verse>
				<verse number="17">ഞാന്‍ നിന്‍റെ നടുവിൽകൂടി കടന്നുപോകുന്നതുകൊണ്ട് എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="18">യഹോവയുടെ ദിവസത്തിനായി വാഞ്ഛിക്കുന്ന നിങ്ങള്‍ക്ക് അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങള്‍ക്ക് എന്തു ഗുണം? അതു വെളിച്ചമല്ല ഇരുട്ടത്രേ.</verse>
				<verse number="19">അത് ഒരുത്തന്‍ സിംഹത്തിന്‍റെ മുമ്പിൽനിന്ന് ഓടിപ്പോയിട്ട് കരടി അവന് എതിര്‍പ്പെടുകയോ വീട്ടിൽ ചെന്ന് കൈവച്ചു ചുമരോടു ചാരിയിട്ട് സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.</verse>
				<verse number="20">യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുള്‍ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നെ.</verse>
				<verse number="21">നിങ്ങളുടെ ഉത്സവങ്ങളെ ഞാന്‍ ദ്വേഷിച്ചു നിരസിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങളിൽ എനിക്കു പ്രസാദമില്ല.</verse>
				<verse number="22">നിങ്ങള്‍ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചാലും ഞാന്‍ പ്രസാദിക്കയില്ല; തടിച്ച മൃഗങ്ങള്‍കൊണ്ടുള്ള നിങ്ങളുടെ സമാധാനയാഗങ്ങളെ ഞാന്‍ കടാക്ഷിക്കയില്ല.</verse>
				<verse number="23">നിന്‍റെ പാട്ടുകളുടെ സ്വരം എന്‍റെ മുമ്പിൽനിന്നു നീക്കുക; നിന്‍റെ വീണാനാദം ഞാന്‍ കേള്‍ക്കയില്ല.</verse>
				<verse number="24">എന്നാൽ ന്യായം വെള്ളംപോലെയും നീതി വറ്റാത്ത തോടുപോലെയും കവിഞ്ഞൊഴുകട്ടെ.</verse>
				<verse number="25">യിസ്രായേൽഗൃഹമേ, നിങ്ങള്‍ മരുഭൂമിയിൽ എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ?</verse>
				<verse number="26">നിങ്ങള്‍ക്ക് ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കീയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങള്‍ ചുമന്നുകൊണ്ടു പോകേണ്ടിവരും.</verse>
				<verse number="27">ഞാന്‍ നിങ്ങളെ ദമ്മേശെക്കിന് അപ്പുറം പ്രവാസത്തിലേക്കു പോകുമാറാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവന്‍റെ നാമം.</verse>
			</chapter>
			<chapter number="6">
				<verse number="1">സീയോനിൽ സ്വൈരികളായി ശമര്യാപര്‍വതത്തിൽ നിര്‍ഭയരായി ജാതികളിൽ പ്രധാനമായതിൽ ശ്രേഷ്ഠന്മാരായി യിസ്രായേൽഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങള്‍ക്ക് അയ്യോ കഷ്ടം!</verse>
				<verse number="2">നിങ്ങള്‍ കല്നയ്ക്കു ചെന്നു നോക്കുവിന്‍; അവിടെനിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?</verse>
				<verse number="3">നിങ്ങള്‍ ദുര്‍ദിവസം അകറ്റി വയ്ക്കുകയും സാഹസത്തിന്‍റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.</verse>
				<verse number="4">നിങ്ങള്‍ ആനക്കൊമ്പുകൊണ്ടുള്ള കട്ടിലുകളിന്മേൽ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേൽ നിവിര്‍ന്നു കിടക്കയും ആട്ടിന്‍കൂട്ടത്തിൽനിന്നു കുഞ്ഞാടുകളെയും തൊഴുത്തിൽനിന്ന് പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.</verse>
				<verse number="5">നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.</verse>
				<verse number="6">നിങ്ങള്‍ കലശങ്ങളിൽ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്‍റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.</verse>
				<verse number="7">അതുകൊണ്ട് അവര്‍ ഇപ്പോള്‍ പ്രവാസികളിൽ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിര്‍ന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീര്‍ന്നുപോകും.</verse>
				<verse number="8">യഹോവയായ കര്‍ത്താവ് തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്: ഞാന്‍ യാക്കോബിന്‍റെ ഗര്‍വത്തെ വെറുത്ത് അവന്‍റെ അരമനകളെ ദ്വേഷിക്കുന്നു; ഞാന്‍ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും.</verse>
				<verse number="9">ഒരു വീട്ടിൽ പത്തു പുരുഷന്മാര്‍ ശേഷിച്ചിരുന്നാലും അവര്‍ മരിക്കും;</verse>
				<verse number="10">ഒരു മനുഷ്യന്‍റെ ചാര്‍ച്ചക്കാരന്‍, അവനെ ദഹിപ്പിക്കേണ്ടുന്നവന്‍ തന്നെ, അവന്‍റെ അസ്ഥികളെ വീട്ടിൽനിന്ന് നീക്കേണ്ടതിന് അവനെ ചുമന്നുകൊണ്ടു പോകുമ്പോള്‍ അവന്‍ വീട്ടിന്‍റെ അകത്തെ മൂലയിൽ ഇരിക്കുന്നവനോട്: നിന്‍റെ അടുക്കൽ ഇനി വല്ലവരും ഉണ്ടോ? എന്നു ചോദിക്കുന്നതിന് അവന്‍: ആരുമില്ല എന്നു പറഞ്ഞാൽ അവന്‍: യഹോവയുടെ നാമത്തെ കീര്‍ത്തിച്ചുകൂടായ്കയാൽ നീ മിണ്ടാതിരിക്ക എന്നു പറയും.</verse>
				<verse number="11">യഹോവ കല്പിച്ചിട്ട് വലിയ വീട് ഇടിഞ്ഞും ചെറിയ വീട് പിളര്‍ന്നും തകര്‍ന്നുപോകും.</verse>
				<verse number="12">കുതിര പാറമേൽ ഓടുമോ? അവിടെ കാളയെ പൂട്ടി ഉഴുമോ? എന്നാൽ നിങ്ങള്‍ ന്യായത്തെ നഞ്ചായും നീതിഫലത്തെ കാഞ്ഞിരമായും മാറ്റിയിരിക്കുന്നു.</verse>
				<verse number="13">നിങ്ങള്‍ മിഥ്യാവസ്തുവിൽ സന്തോഷിച്ചുംകൊണ്ട്: സ്വന്തശക്തിയാൽ ഞങ്ങള്‍ പ്രാബല്യം പ്രാപിച്ചിട്ടില്ലയോ എന്നു പറയുന്നു.</verse>
				<verse number="14">എന്നാൽ യിസ്രായേൽഗൃഹമേ, ഞാന്‍ നിങ്ങളുടെ നേരേ ഒരു ജാതിയെ എഴുന്നേല്പിക്കും; അവര്‍ ഹമാത്തിലേക്കുള്ള പ്രവേശനംമുതൽ അരാബായിലെ തോടുവരെ നിങ്ങളെ ഞെരുക്കും എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="7">
				<verse number="1">യഹോവയായ കര്‍ത്താവ് എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: പുല്ല് രണ്ടാമതു മുളച്ചുതുടങ്ങിയപ്പോള്‍ അവന്‍ വിട്ടിലുകളെ നിര്‍മ്മിച്ചു; അതു രാജാവിന്‍റെ വക പുല്ല് അരിഞ്ഞശേഷം മുളച്ച രണ്ടാമത്തെ പുല്ല് ആയിരുന്നു.</verse>
				<verse number="2">എന്നാൽ അവ ദേശത്തിലെ സസ്യം തിന്നുതീര്‍ന്നപ്പോള്‍ ഞാന്‍: യഹോവയായ കര്‍ത്താവേ, ക്ഷമിക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നുനില്ക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.</verse>
				<verse number="3">യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവ അരുളിച്ചെയ്തു.</verse>
				<verse number="4">യഹോവയായ കര്‍ത്താവ് എനിക്കു കാണിച്ചു തന്നതെന്തെന്നാൽ: യഹോവയായ കര്‍ത്താവ് തീയാൽ വ്യവഹരിപ്പാന്‍ അതിനെ വിളിച്ചു; അതു വലിയ ആഴിയെ വറ്റിച്ചുകളഞ്ഞിട്ടു യഹോവയുടെ ഓഹരിയെയും തിന്നുകളവാന്‍ ഭാവിച്ചു.</verse>
				<verse number="5">അപ്പോള്‍ ഞാന്‍: യഹോവയായ കര്‍ത്താവേ, മതിയാക്കേണമേ; യാക്കോബ് എങ്ങനെ നിവിര്‍ന്നു നില്ക്കും? അവന്‍ ചെറിയവനല്ലോ എന്നു പറഞ്ഞു.</verse>
				<verse number="6">യഹോവ അതിനെക്കുറിച്ച് അനുതപിച്ചു; അതു സംഭവിക്കയില്ല എന്നു യഹോവയായ കര്‍ത്താവ് അരുളിച്ചെയ്തു.</verse>
				<verse number="7">അവന്‍ എനിക്കു കാണിച്ചുതന്നതെന്തെന്നാൽ: കര്‍ത്താവ് കൈയിൽ തൂക്കുകട്ട പിടിച്ചുകൊണ്ട് തൂക്കുകട്ട തൂക്കിയുണ്ടാക്കിയോരു മതിലിന്മേൽ നിന്നു.</verse>
				<verse number="8">യഹോവ എന്നോട്: ആമോസേ, നീ എന്തു കാണുന്നു എന്നു ചോദിച്ചതിന് ഒരു തൂക്കുകട്ട എന്നു ഞാന്‍ പറഞ്ഞു. അതിനു കര്‍ത്താവ്: ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന്‍റെ നടുവിൽ ഒരു തൂക്കുകട്ട പിടിക്കും; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല;</verse>
				<verse number="9">യിസ്ഹാക്കിന്‍റെ പൂജാഗിരികള്‍ പാഴും യിസ്രായേലിന്‍റെ വിശുദ്ധമന്ദിരങ്ങള്‍ ശൂന്യവുമായിത്തീരും; ഞാന്‍ യൊരോബെയാംഗൃഹത്തോടു വാളുമായി എതിര്‍ത്തുനില്ക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="10">എന്നാൽ ബേഥേലിലെ പുരോഹിതനായ അമസ്യാവ് യിസ്രായേൽരാജാവായ യൊരോബെയാമിന്‍റെ അടുക്കൽ ആളയച്ചു: ആമോസ് യിസ്രായേൽഗൃഹത്തിന്‍റെ മധ്യേ നിനക്കു വിരോധമായി കൂട്ടുകെട്ടുണ്ടാക്കുന്നു; അവന്‍റെ വാക്ക് ഒക്കെയും സഹിപ്പാന്‍ ദേശത്തിനു കഴിവില്ല.</verse>
				<verse number="11">യൊരോബെയാം വാള്‍കൊണ്ടു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും എന്നിങ്ങനെ ആമോസ് പറയുന്നു എന്നു പറയിച്ചു.</verse>
				<verse number="12">എന്നാൽ ആമോസിനോട് അമസ്യാവ്: എടോ ദര്‍ശകാ, യെഹൂദാദേശത്തിലേക്ക് ഓടിപ്പൊയ്ക്കൊള്‍ക; അവിടെ പ്രവചിച്ച് അഹോവൃത്തി കഴിച്ചുകൊള്‍ക. ബേഥേലിലോ ഇനി പ്രവചിക്കരുത്;</verse>
				<verse number="13">അതു രാജാവിന്‍റെ വിശുദ്ധമന്ദിരവും രാജധാനിയുമല്ലോ എന്നു പറഞ്ഞു.</verse>
				<verse number="14">അതിന് ആമോസ് അമസ്യാവോട്: ഞാന്‍ പ്രവാചകനല്ല, പ്രവാചകശിഷ്യനുമല്ല, ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും അത്രേ.</verse>
				<verse number="15">ഞാന്‍ ആടുകളെ നോക്കിക്കൊണ്ടിരിക്കുമ്പോള്‍ യഹോവ എന്നെ പിടിച്ചു: നീ ചെന്ന് എന്‍റെ ജനമായയിസ്രായേലിനോടു പ്രവചിക്ക എന്നുയഹോവ എന്നോടു കല്പിച്ചു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="16">ആകയാൽ നീ യഹോവയുടെ വചനം കേള്‍ക്ക: യിസ്രായേലിനെക്കുറിച്ചു പ്രവചിക്കരുത്; യിസ്ഹാക്ഗൃഹത്തിനു നിന്‍റെ വചനം പൊഴിക്കരുത് എന്നു നീ പറയുന്നുവല്ലോ.</verse>
				<verse number="17">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്‍റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്‍റെ പുത്രന്മാരും പുത്രിമാരും വാള്‍കൊണ്ടു വീഴും; നിന്‍റെ ദേശം അളവുനൂൽകൊണ്ട് വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ട് പ്രവാസത്തിലേക്കു പോകേണ്ടിവരും.</verse>
			</chapter>
			<chapter number="8">
				<verse number="1">യഹോവായ കര്‍ത്താവ് എനിക്ക് ഒരു കുട്ട പഴുത്ത പഴം കാണിച്ചുതന്നു.</verse>
				<verse number="2">ആമോസേ, നീ എന്തു കാണുന്നു എന്ന് അവന്‍ ചോദിച്ചതിന്: ഒരു കുട്ട പഴുത്ത പഴം എന്നു ഞാന്‍ പറഞ്ഞു. യഹോവ എന്നോട് അരുളിച്ചെയ്തത്: എന്‍റെ ജനമായ യിസ്രായേലിനു പഴുപ്പു വന്നിരിക്കുന്നു; ഞാന്‍ ഇനി അവരെ ശിക്ഷിക്കാതെ വിടുകയില്ല.</verse>
				<verse number="3">അന്നാളിൽ മന്ദിരത്തിലെ ഗീതങ്ങള്‍ മുറവിളിയാകും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്. ശവം അനവധി! എല്ലാടത്തും അവയെ എറിഞ്ഞുകളയും; മിണ്ടരുത്.</verse>
				<verse number="4">ഞങ്ങള്‍ ഏഫായെ കുറച്ച് ശേക്കെലിനെ വലുതാക്കി കള്ളത്തുലാസുകൊണ്ടു വഞ്ചന പ്രവര്‍ത്തിച്ച് എളിയവരെ പണത്തിനും ദരിദ്രന്മാരെ ഒരു കൂട്ടു ചെരുപ്പിനും മേടിക്കേണ്ടതിനും കോതമ്പിന്‍റെ പതിര്‍ വില്ക്കേണ്ടതിനും</verse>
				<verse number="5">ധാന്യവ്യാപാരം ചെയ്‍വാന്‍ തക്കവണ്ണം അമാവാസിയും കോതമ്പുപീടിക തുറന്നുവയ്പാന്‍ തക്കവണ്ണം ശബ്ബത്തും എപ്പോള്‍ കഴിഞ്ഞുപോകും എന്നു പറഞ്ഞു,</verse>
				<verse number="6">ദരിദ്രന്മാരെ വിഴുങ്ങുവാനും ദേശത്തിലെ സാധുക്കളെ ഇല്ലാതാക്കുവാനും പോകുന്നവരേ, ഇതു കേള്‍പ്പിന്‍.</verse>
				<verse number="7">ഞാന്‍ അവരുടെ പ്രവൃത്തികളിൽ യാതൊന്നും ഒരുനാളും മറക്കയില്ല എന്നു യഹോവ യാക്കോബിന്‍റെ മഹിമയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു.</verse>
				<verse number="8">അതുനിമിത്തം ഭൂമി നടുങ്ങുകയും അതിൽ പാര്‍ക്കുന്ന ഏവനും ഭ്രമിച്ചുപോകയും ചെയ്കയില്ലയോ? അതു മുഴുവനും നീലനദിപോലെ പൊങ്ങും; മിസ്രയീമിലെ നദിപോലെ പൊങ്ങുകയും താഴുകയും ചെയ്യും.</verse>
				<verse number="9">അന്നാളിൽ ഞാന്‍ ഉച്ചയ്ക്ക് സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകൽ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.</verse>
				<verse number="10">ഞാന്‍ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാന്‍ ഏത് അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാന്‍ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്‍റെ അവസാനത്തെ കയ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="11">അപ്പത്തിനായുള്ള വിശപ്പല്ല, വെള്ളത്തിനായുള്ള ദാഹവുമല്ല, യഹോവയുടെ വചനങ്ങളെ കേള്‍ക്കേണ്ടതിനുള്ള വിശപ്പു തന്നെ ഞാന്‍ ദേശത്തേക്ക് അയയ്ക്കുന്ന നാളുകള്‍ വരുന്നു എന്നു യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="12">അന്ന് അവര്‍ സമുദ്രംമുതൽ സമുദ്രംവരെയും വടക്കുമുതൽ കിഴക്കുവരെയും ഉഴന്നു ചെന്നു യഹോവയുടെ വചനം അന്വേഷിച്ച് അലഞ്ഞുനടക്കും; കണ്ടുകിട്ടുകയില്ലതാനും.</verse>
				<verse number="13">അന്നാളിൽ സൗന്ദര്യമുള്ള കന്യകമാരും യൗവനക്കാരും ദാഹംകൊണ്ടു ബോധംകെട്ടു വീഴും.</verse>
				<verse number="14">ദാനേ, നിന്‍റെ ദൈവത്താണ, ബേര്‍-ശേബാമാര്‍ഗത്താണ എന്നു പറഞ്ഞുംകൊണ്ടു ശമര്യയുടെ അകൃത്യത്തെച്ചൊല്ലി സത്യം ചെയ്യുന്നവര്‍ വീഴും; ഇനി എഴുന്നേല്ക്കയുമില്ല.</verse>
			</chapter>
			<chapter number="9">
				<verse number="1">യഹോവ യാഗപീഠത്തിനു മീതെ നില്ക്കുന്നതു ഞാന്‍ കണ്ടു; അവന്‍ അരുളിച്ചെയ്തതെന്തെന്നാൽ: ഉത്തരങ്ങള്‍ കുലുങ്ങുമാറു നീ പോതികയെ അടിക്ക; അവ എല്ലാവരുടെയും തലമേൽ വീഴുവാന്‍ തക്കവണ്ണം തകര്‍ത്തു കളക; അവരുടെ സന്തതിയെ ഞാന്‍ വാള്‍കൊണ്ടു കൊല്ലും; അവരിൽ ആരും ഓടിപ്പോകയില്ല; അവരിൽ ആരും വഴുതിപ്പോകയുമില്ല.</verse>
				<verse number="2">അവര്‍ പാതാളത്തിൽ തുരന്നുകടന്നാലും അവിടെനിന്ന് എന്‍റെ കൈ അവരെ പിടിക്കും; അവര്‍ ആകാശത്തിലേക്കു കയറിപ്പോയാലും അവിടെനിന്നു ഞാന്‍ അവരെ ഇറക്കും.</verse>
				<verse number="3">അവര്‍ കര്‍മ്മേലിന്‍റെ കൊടുമുടിയിൽ ഒളിച്ചിരുന്നാലും ഞാന്‍ അവരെ തിരഞ്ഞ് അവിടെനിന്നു പിടിച്ചുകൊണ്ടുവരും; അവര്‍ എന്‍റെ ദൃഷ്‍ടിയിൽനിന്ന് സമുദ്രത്തിന്‍റെ അടിയിൽ മറഞ്ഞിരുന്നാലും ഞാന്‍ അവിടെ സര്‍പ്പത്തോടു കല്പിച്ചിട്ട് അത് അവരെ കടിക്കും.</verse>
				<verse number="4">അവര്‍ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാന്‍ അവിടെ വാളിനോടു കല്പിച്ചിട്ട് അത് അവരെ കൊല്ലും; നന്മയ്ക്കായിട്ടല്ല തിന്മയ്ക്കായിട്ടു തന്നെ ഞാന്‍ അവരുടെമേൽ ദൃഷ്‍ടി വയ്ക്കും.</verse>
				<verse number="5">സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് ദേശത്തെ തൊടുന്നു; അത് ഉരുകിപ്പോകുന്നു; അതിൽ പാര്‍ക്കുന്നവരൊക്കെയും വിലപിക്കും; അതു മുഴുവനും നീലനദിപോലെ പൊങ്ങുകയും മിസ്രയീമിലെ നദിപോലെ താഴുകയും ചെയ്യും.</verse>
				<verse number="6">അവന്‍ ആകാശത്തിൽ തന്‍റെ മാളികമുറികളെ പണിയുകയും ഭൂമിയിൽ തന്‍റെ കമാനത്തിന് അടിസ്ഥാനം ഇടുകയും സമുദ്രത്തിലെ വെള്ളത്തെ വിളിച്ച് ഭൂതലത്തിൽ പകരുകയും ചെയ്യുന്നു; യഹോവ എന്നാകുന്നു അവന്‍റെ നാമം.</verse>
				<verse number="7">യിസ്രായേൽമക്കളേ, നിങ്ങള്‍ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ?</verse>
				<verse number="8">യഹോവയായ കര്‍ത്താവിന്‍റെ ദൃഷ്‍ടി പാപമുള്ള രാജ്യത്തിന്മേൽ ഇരിക്കുന്നു; ഞാന്‍ അതിനെ ഭൂതലത്തിൽനിന്നു നശിപ്പിക്കും; എങ്കിലും ഞാന്‍ യാക്കോബ്ഗൃഹത്തെ മുഴുവനും നശിപ്പിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">അരിപ്പകൊണ്ട് അരിക്കുന്നതുപോലെ ഞാന്‍ യിസ്രായേൽഗൃഹത്തെ സകല ജാതികളുടെയും ഇടയിൽ അരിപ്പാന്‍ കല്പിക്കും; ഒരു മണിപോലും നിലത്തു വീഴുകയില്ല.</verse>
				<verse number="10">അനര്‍ഥം ഞങ്ങളെ തുടര്‍ന്നെത്തുകയില്ല, എത്തിപ്പിടിക്കയുമില്ല എന്നു പറയുന്നവരായി എന്‍റെ ജനത്തിലുള്ള സകല പാപികളും വാള്‍കൊണ്ടു മരിക്കും.</verse>
				<verse number="11">അവര്‍ എദോമിൽ ശേഷിച്ചിരിക്കുന്നവരുടെയും എന്‍റെ നാമം വിളിക്കപ്പെടുന്ന സകല ജാതികളുടെയും ദേശത്തെ കൈവശമാക്കേണ്ടതിനു,</verse>
				<verse number="12">വീണുപോയ ദാവീദിന്‍ കൂടാരത്തെ ഞാന്‍ അന്നാളിൽ നിവിര്‍ത്തുകയും അതിന്‍റെ പിളര്‍പ്പുകളെ അടയ്ക്കയും അവന്‍റെ ഇടിവുകളെ തീര്‍ക്കുകയും അതിനെ പുരാതനകാലത്തിൽ എന്നപോലെ പണികയും ചെയ്യും എന്നാകുന്നു ഇത് അനുഷ്ഠിക്കുന്ന യഹോവയുടെ അരുളപ്പാട്.</verse>
				<verse number="13">ഉഴുന്നവന്‍ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവന്‍ വിതയ്ക്കുന്നവനെയും തുടര്‍ന്നെത്തുകയും പര്‍വതങ്ങള്‍ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകള്‍ വരും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="14">അപ്പോള്‍ ഞാന്‍ എന്‍റെ ജനമായ യിസ്രായേലിന്‍റെ പ്രവാസികളെ മടക്കിവരുത്തും; ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവര്‍ പണിതു പാര്‍ക്കയും മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങള്‍ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.</verse>
				<verse number="15">ഞാന്‍ അവരെ അവരുടെ ദേശത്തു നടും; ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഇനി പറിച്ചുകളയുകയുമില്ല എന്നു നിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
		</book>
		<book number="31">
			<chapter number="1">
				<verse number="1">ഓബദ്യാവിന്‍റെ ദര്‍ശനം. യഹോവയായ കര്‍ത്താവ് എദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു; നാം യഹോവയിങ്കൽനിന്ന് ഒരു വര്‍ത്തമാനം കേട്ടിരിക്കുന്നു; ജാതികളുടെ ഇടയിൽ ഒരു ദൂതനെ അയച്ചിരിക്കുന്നു; എഴുന്നേല്പിന്‍; നാം അവളുടെ നേരേ യുദ്ധത്തിനു പുറപ്പെടുക.</verse>
				<verse number="2">ഞാന്‍ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="3">പാറപ്പിളര്‍പ്പുകളിൽ പാര്‍ക്കുന്നവനും ഉന്നതവാസമുള്ളവനും ആര്‍ എന്നെ നിലത്തു തള്ളിയിടും എന്നു ഹൃദയത്തിൽ പറയുന്നവനുമായവനേ, നിന്‍റെ ഹൃദയത്തിന്‍റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു.</verse>
				<verse number="4">നീ കഴുകനെപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയിൽ കൂടുവച്ചാലും, അവിടെനിന്നു ഞാന്‍ നിന്നെ ഇറക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="5">കള്ളന്മാര്‍ നിന്‍റെ അടുക്കൽ വന്നാലോ, രാത്രിയിൽ പിടിച്ചുപറിക്കാര്‍ വന്നാലോ- നീ എങ്ങനെ നശിച്ചുപോയിരിക്കുന്നു- അവര്‍ തങ്ങള്‍ക്കു മതിയാകുവോളം മോഷ്‍ടിക്കയില്ലയോ? മുന്തിരിപ്പഴം പറിക്കുന്നവര്‍ നിന്‍റെ അടുക്കൽ വന്നാൽ അവര്‍ ഏതാനും കാലാപ്പഴം ശേഷിപ്പിക്കയില്ലയോ?</verse>
				<verse number="6">ഏശാവിനുള്ളവരെ കണ്ടുപിടിച്ചിരിക്കുന്നതും അവന്‍റെ നിക്ഷേപങ്ങളെ തിരഞ്ഞു കണ്ടിരിക്കുന്നതും എങ്ങനെ?</verse>
				<verse number="7">നിന്നോടു സഖ്യതയുള്ളവരൊക്കെയും നിന്നെ അതിരോളം അയച്ചുകളഞ്ഞു; നിന്നോടു സന്ധിയുള്ളവര്‍ നിന്നെ ചതിച്ചു തോല്പിച്ചിരിക്കുന്നു; നിന്‍റെ ആഹാരം ഭക്ഷിക്കുന്നവര്‍ നിനക്കു കെണിവയ്ക്കുന്നു; അവനു ബുദ്ധി ഒട്ടും ഇല്ല.</verse>
				<verse number="8">അന്നാളിൽ ഞാന്‍ എദോമിൽനിന്നു ജ്ഞാനികളെയും ഏശാവിന്‍റെ പര്‍വതത്തിൽനിന്നു വിവേകത്തെയും നശിപ്പിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">ഏശാവിന്‍റെ പര്‍വതത്തിൽ ഏവനും കൊലയാൽ ഛേദിക്കപ്പെടുവാന്‍ തക്കവണ്ണം തേമാനേ, നിന്‍റെ വീരന്മാര്‍ ഭ്രമിച്ചുപോകും.</verse>
				<verse number="10">നിന്‍റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത സാഹസംനിമിത്തം ലജ്ജ നിന്നെ മൂടും; നീ സദാകാലത്തേക്കും ഛേദിക്കപ്പെടും.</verse>
				<verse number="11">നീ എതിരേ നിന്ന നാളിൽ അന്യജാതിക്കാര്‍ അവന്‍റെ സമ്പത്ത് അപഹരിച്ചുകൊണ്ടുപോകയും അന്യദേശക്കാര്‍ അവന്‍റെ ഗോപുരങ്ങളിൽ കടന്നു യെരൂശലേമിനു ചീട്ടിടുകയും ചെയ്ത നാളിൽത്തന്നെ, നീയും അവരിൽ ഒരുത്തനെപ്പോലെ ആയിരുന്നു.</verse>
				<verse number="12">നിന്‍റെ സഹോദരന്‍റെ ദിവസം, അവന്‍റെ അനര്‍ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ച് അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.</verse>
				<verse number="13">എന്‍റെ ജനത്തിന്‍റെ അപായദിവസത്തിൽ നീ അവരുടെ വാതിലിനകത്തു കടക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ നീ അവരുടെ അനര്‍ഥം കണ്ടു രസിക്കേണ്ടതല്ല; അവരുടെ അപായദിവസത്തിൽ അവരുടെ സമ്പത്തിന്മേൽ നീ കൈ വയ്ക്കേണ്ടതല്ല.</verse>
				<verse number="14">അവന്‍റെ പലായിതന്മാരെ ഛേദിച്ചുകളവാന്‍ നീ വഴിത്തലയ്ക്കൽ നില്ക്കേണ്ടതല്ല; കഷ്ടദിവസത്തിൽ അവനു ശേഷിച്ചവരെ നീ ഏല്പിച്ചുകൊടുക്കേണ്ടതുമല്ല.</verse>
				<verse number="15">സകല ജാതികള്‍ക്കും യഹോവയുടെ നാള്‍ അടുത്തിരിക്കുന്നു; നീ ചെയ്തിരിക്കുന്നതുപോലെ നിന്നോടും ചെയ്യും; നിന്‍റെ പ്രവൃത്തി നിന്‍റെ തലമേൽതന്നെ മടങ്ങിവരും.</verse>
				<verse number="16">നിങ്ങള്‍ എന്‍റെ വിശുദ്ധപര്‍വതത്തിൽ വച്ചു കുടിച്ചതുപോലെ സകല ജാതികളും ഇടവിടാതെ കുടിക്കും; അവര്‍ മോന്തിക്കുടിക്കയും ജനിക്കാത്തവരെപ്പോലെ ആകയും ചെയ്യും.</verse>
				<verse number="17">എന്നാൽ സീയോന്‍പര്‍വതത്തിൽ ഒരു രക്ഷിതഗണം ഉണ്ടാകും; അതു വിശുദ്ധമായിരിക്കും; യാക്കോബുഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.</verse>
				<verse number="18">അന്നു യാക്കോബുഗൃഹം തീയും യോസേഫ്ഗൃഹം ജ്വാലയും ഏശാവുഗൃഹം താളടിയും ആയിരിക്കും; അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചുകളയും; ഏശാവുഗൃഹത്തിനു ശേഷിപ്പ് ഉണ്ടാകയില്ല; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.</verse>
				<verse number="19">തെക്കേ ദേശക്കാര്‍ ഏശാവിന്‍റെ പര്‍വതവും താഴ്വീതിയിലുള്ളവര്‍ ഫെലിസ്ത്യദേശവും കൈവശമാക്കും; അവര്‍ എഫ്രയീംപ്രദേശത്തെയും ശമര്യാപ്രദേശത്തെയും കൈവശമാക്കും; ബെന്യാമീനോ ഗിലെയാദിനെ കൈവശമാക്കും.</verse>
				<verse number="20">ഈ കോട്ടയിൽനിന്നു പ്രവാസികളായിപോയ യിസ്രായേൽമക്കള്‍ സാരെഫാത്ത്‍വരെ കനാന്യര്‍ക്കുള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികള്‍ തെക്കേദേശത്തെ പട്ടണങ്ങളും കൈവശമാക്കും.</verse>
				<verse number="21">ഏശാവിന്‍റെ പര്‍വതത്തെ ന്യായംവിധിക്കേണ്ടതിനു രക്ഷകന്മാര്‍ സീയോന്‍പര്‍വതത്തിൽ കയറിച്ചെല്ലും; രാജത്വം യഹോവയ്ക്ക് ആകും.</verse>
			</chapter>
		</book>
		<book number="32">
			<chapter number="1">
				<verse number="1">അമിത്ഥായുടെ മകനായ യോനായ്ക്കു യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="2">നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്ന് അതിനു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്‍റെ സന്നിധിയിൽ എത്തിയിരിക്കുന്നു.</verse>
				<verse number="3">എന്നാൽ യോനാ യഹോവയുടെ സന്നിധിയിൽനിന്നു തര്‍ശ്ശീശിലേക്ക് ഓടിപ്പോകേണ്ടതിനു പുറപ്പെട്ട് യാഫോവിലേക്കു ചെന്നു, തര്‍ശ്ശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് കൂലി കൊടുത്തു യഹോവയുടെ സന്നിധിയിൽനിന്ന് അവരോടു കൂടെ തര്‍ശ്ശീശിലേക്കു പോയ്ക്കളവാന്‍ അതിൽ കയറി.</verse>
				<verse number="4">യഹോവയോ സമുദ്രത്തിൽ ഒരു പെരുങ്കാറ്റ് അടിപ്പിച്ചു; കപ്പൽ തകര്‍ന്നു പോകുവാന്‍ തക്കവണ്ണം സമുദ്രത്തിൽ വലിയൊരു കോള്‍ ഉണ്ടായി.</verse>
				<verse number="5">കപ്പല്ക്കാര്‍ ഭയപ്പെട്ട് ഓരോരുത്തന്‍ താന്താന്‍റെ ദേവനോടു നിലവിളിച്ചു; കപ്പലിനു ഭാരം കുറയ്ക്കേണ്ടതിന് അവര്‍ അതിലെ ചരക്ക് സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞു. യോനായോ കപ്പലിന്‍റെ അടിത്തട്ടിൽ ഇറങ്ങി കിടന്നു നല്ലവണ്ണം ഉറങ്ങുകയായിരുന്നു.</verse>
				<verse number="6">കപ്പൽപ്രമാണി അവന്‍റെ അടുക്കൽ വന്ന് അവനോട്: നീ ഉറങ്ങുന്നത് എന്ത്? എഴുന്നേറ്റു നിന്‍റെ ദൈവത്തെ വിളിച്ചപേക്ഷിക്ക; നാം നശിച്ചുപോകാതിരിക്കേണ്ടതിനു ദൈവം പക്ഷേ നമ്മെ കടാക്ഷിക്കും എന്നു പറഞ്ഞു.</verse>
				<verse number="7">അനന്തരം അവര്‍: വരുവിന്‍; ആരുടെ നിമിത്തം ഈ അനര്‍ഥം നമ്മുടെമേൽ വന്നിരിക്കുന്നു എന്നറിയേണ്ടതിനു നാം ചീട്ടിടുക എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. അങ്ങനെ അവര്‍ ചീട്ടിട്ടു; ചീട്ട് യോനായ്ക്കു വീണു.</verse>
				<verse number="8">അവര്‍ അവനോട്: ആരുടെ നിമിത്തം ഈ അനര്‍ഥം നമ്മുടെമേൽ വന്നു എന്നു നീ പറഞ്ഞുതരേണം; നിന്‍റെ തൊഴിൽ എന്ത്? നീ എവിടെനിന്നു വരുന്നു? നിന്‍റെ നാട് ഏത്? നീ ഏതു ജാതിക്കാരന്‍? എന്നു ചോദിച്ചു.</verse>
				<verse number="9">അതിന് അവന്‍ അവരോട്: ഞാന്‍ ഒരു എബ്രായന്‍, കടലും കരയും ഉണ്ടാക്കിയ സ്വര്‍ഗീയദൈവമായ യഹോവയെ ഞാന്‍ ഭജിച്ചുവരുന്നു എന്നു പറഞ്ഞു.</verse>
				<verse number="10">ആ പുരുഷന്മാര്‍ അത്യന്തം ഭയപ്പെട്ട് അവനോട്: നീ എന്തിന് അങ്ങനെ ചെയ്തു എന്നു പറഞ്ഞു. അവന്‍ അവരോട് അറിയിച്ചിരുന്നതുകൊണ്ട് അവന്‍ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവര്‍ അറിഞ്ഞു.</verse>
				<verse number="11">എന്നാൽ സമുദ്രം മേല്ക്കുമേൽ അധികം കോപിച്ചതുകൊണ്ട് അവര്‍ അവനോട്: സമുദ്രം അടങ്ങുവാന്‍ തക്കവണ്ണം ഞങ്ങള്‍ നിന്നോട് എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു.</verse>
				<verse number="12">അവന്‍ അവരോട്: എന്നെ എടുത്തു സമുദ്രത്തിൽ ഇട്ടുകളവിന്‍; അപ്പോള്‍ സമുദ്രം അടങ്ങും; എന്‍റെ നിമിത്തം ഈ വലിയ കോള്‍ നിങ്ങള്‍ക്കു തട്ടിയിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">എന്നാൽ അവര്‍ കരയ്ക്ക് അടുക്കേണ്ടതിനു മുറുകെ തണ്ടു വലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോള്‍ പെരുകിവന്നതുകൊണ്ട് അവര്‍ക്കു സാധിച്ചില്ല.</verse>
				<verse number="14">അവര്‍ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്‍റെ ജീവന്‍ നിമിത്തം ഞങ്ങള്‍ നശിച്ചു പോകരുതേ; നിര്‍ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്ക് ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="15">പിന്നെ അവര്‍ യോനായെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്‍റെ കോപം അടങ്ങുകയും ചെയ്തു.</verse>
				<verse number="16">അപ്പോള്‍ അവര്‍ യഹോവയെ അത്യന്തം ഭയപ്പെട്ട് യഹോവയ്ക്ക് യാഗം കഴിച്ചു നേര്‍ച്ചകളും നേര്‍ന്നു.</verse>
				<verse number="17">യോനായെ വിഴുങ്ങേണ്ടതിനു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്‍റെ വയറ്റിൽ കിടന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">യോനാ മത്സ്യത്തിന്‍റെ വയറ്റിൽവച്ചു തന്‍റെ ദൈവമായ യഹോവയോടു പ്രാര്‍ഥിച്ചു പറഞ്ഞതെന്തെന്നാൽ:</verse>
				<verse number="2">ഞാന്‍ എന്‍റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്ക് ഉത്തരം അരുളി; ഞാന്‍ പാതാളത്തിന്‍റെ വയറ്റിൽനിന്ന് അയ്യം വിളിച്ചു; നീ എന്‍റെ നിലവിളി കേട്ടു.</verse>
				<verse number="3">നീ എന്നെ സമുദ്രമധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്‍റെ ഓളങ്ങളും തിരകളുമെല്ലാം എന്‍റെ മീതെ കടന്നുപോയി.</verse>
				<verse number="4">നിന്‍റെ ദൃഷ്‍ടിയിൽനിന്ന് എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാന്‍ നിന്‍റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="5">വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടല്പുല്ല് എന്‍റെ തലപ്പാവായിരുന്നു.</verse>
				<verse number="6">ഞാന്‍ പര്‍വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്‍റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്ക് അടച്ചിരുന്നു. നീയോ, എന്‍റെ ദൈവമായ യഹോവേ, എന്‍റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.</verse>
				<verse number="7">എന്‍റെ പ്രാണന്‍ എന്‍റെ ഉള്ളിൽ ക്ഷീണിച്ചുപോയപ്പോള്‍ ഞാന്‍ യഹോവയെ ഓര്‍ത്ത് എന്‍റെ പ്രാര്‍ഥന നിന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്‍റെ അടുക്കൽ എത്തി.</verse>
				<verse number="8">മിഥ്യാബിംബങ്ങളെ ഭജിക്കുന്നവര്‍ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.</verse>
				<verse number="9">ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അര്‍പ്പിക്കും; നേര്‍ന്നിരിക്കുന്നതു ഞാന്‍ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.</verse>
				<verse number="10">എന്നാൽ യഹോവ മത്സ്യത്തോടു കല്പിച്ചിട്ട് അതു യോനായെ കരയ്ക്കു ഛര്‍ദിച്ചുകളഞ്ഞു.</verse>
			</chapter>
			<chapter number="3">
				<verse number="1">യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം യോനായ്ക്ക് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="2">നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാന്‍ നിന്നോട് അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക.</verse>
				<verse number="3">അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായൊരു നഗരമായിരുന്നു.</verse>
				<verse number="4">യോനാ നഗരത്തിൽ കടന്ന് ആദ്യം ഒരു ദിവസത്തെ വഴി ചെന്നു: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു.</verse>
				<verse number="5">എന്നാൽ നീനെവേക്കാര്‍ ദൈവത്തിൽ വിശ്വസിച്ച് ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.</verse>
				<verse number="6">വര്‍ത്തമാനം നീനെവേ രാജാവിന്‍റെ അടുക്കൽ എത്തിയാറെ അവന്‍ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജവസ്ത്രം നീക്കിവച്ചു രട്ടു പുതച്ച് വെണ്ണീറിൽ ഇരുന്നു.</verse>
				<verse number="7">അവന്‍ നീനെവേയിൽ എങ്ങും ഘോഷിപ്പിച്ചു പരസ്യമാക്കിയത് എന്തെന്നാൽ: രാജാവിന്‍റെയും അവന്‍റെ മഹത്തുക്കളുടെയും ആജ്ഞയാവിത്: മനുഷ്യനോ മൃഗമോ കന്നുകാലിയോ ആടോ ഒന്നും ഒരു വസ്തുവും ആസ്വദിക്കരുത്; മേയ്കയും വെള്ളം കുടിക്കയും അരുത്.</verse>
				<verse number="8">മനുഷ്യനും മൃഗവും രട്ടു പുതച്ച് ഉച്ചത്തിൽ ദൈവത്തോടു വിളിച്ച് അപേക്ഷിക്കേണം; ഓരോരുത്തന്‍ താന്താന്‍റെ ദുര്‍മാര്‍ഗവും താന്താന്‍റെ കൈക്കലുള്ള സാഹസവും വിട്ടു മനംതിരികയും വേണം.</verse>
				<verse number="9">ദൈവം വീണ്ടും അനുതപിച്ചു നാം നശിച്ചുപോകാതെയിരിക്കേണ്ടതിന് അവന്‍റെ ഉഗ്രകോപം വിട്ടുമാറുമായിരിക്കും; ആര്‍ക്കറിയാം.</verse>
				<verse number="10">അവര്‍ ദുര്‍മാര്‍ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോള്‍ താന്‍ അവര്‍ക്കു വരുത്തും എന്ന് അരുളിച്ചെയ്തിരുന്ന അനര്‍ഥത്തെക്കുറിച്ചു ദൈവം അനുതപിച്ച് അതു വരുത്തിയതുമില്ല.</verse>
			</chapter>
			<chapter number="4">
				<verse number="1">യോനായ്ക്ക് ഇത് അത്യന്തം അനിഷ്ടമായി, അവനു കോപം വന്നു.</verse>
				<verse number="2">അവന്‍ യഹോവയോടു പ്രാര്‍ഥിച്ചു: അയ്യോ, യഹോവേ, ഞാന്‍ എന്‍റെ ദേശത്ത് ആയിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞ വാക്ക് ഇതുതന്നെ അല്ലയോ? അതുകൊണ്ടായിരുന്നു ഞാന്‍ തര്‍ശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്; നീ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയുമുള്ള ദൈവമായി അനര്‍ഥത്തെക്കുറിച്ച് അനുതപിക്കുന്നവന്‍ എന്നു ഞാന്‍ അറിഞ്ഞു.</verse>
				<verse number="3">ആകയാൽ യഹോവേ, എന്‍റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നത് എനിക്കു നന്ന് എന്നു പറഞ്ഞു.</verse>
				<verse number="4">നീ കോപിക്കുന്നതു വിഹിതമോ എന്നു യഹോവ ചോദിച്ചു.</verse>
				<verse number="5">അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്‍റെ കിഴക്കേവശത്ത് ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്തു ഭവിക്കും എന്നു കാണുവോളം അതിന്‍ കീഴെ തണലിൽ പാര്‍ത്തു.</verse>
				<verse number="6">യോനായെ അവന്‍റെ സങ്കടത്തിൽനിന്നു വിടുവിപ്പാന്‍ തക്കവണ്ണം അവന്‍റെ തലയ്ക്കു തണൽ ആയിരിക്കേണ്ടതിനു യഹോവയായ ദൈവം ഒരു ആവണക്കു കല്പിച്ചുണ്ടാക്കി, അത് അവനു മീതെ വളര്‍ന്നു പൊങ്ങി; യോനാ ആവണക്കുനിമിത്തം അത്യന്തം സന്തോഷിച്ചു.</verse>
				<verse number="7">പിറ്റന്നാള്‍ പുലര്‍ന്നപ്പോള്‍ ദൈവം ഒരു പുഴുവിനെ കല്പിച്ചാക്കി; അത് ആവണക്കു കുത്തിക്കളഞ്ഞു, അതു വാടിപ്പോയി.</verse>
				<verse number="8">സൂര്യന്‍ ഉദിച്ചപ്പോള്‍ ദൈവം അത്യുഷ്ണമുള്ളൊരു കിഴക്കന്‍കാറ്റു കല്പിച്ചുവരുത്തി; വെയിൽ യോനായുടെ തലയിൽ കൊള്ളുകയാൽ അവന്‍ ക്ഷീണിച്ചു മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നത് എനിക്കു നന്ന് എന്നു പറഞ്ഞു.</verse>
				<verse number="9">ദൈവം യോനായോട്: നീ ആവണക്കുനിമിത്തം കോപിക്കുന്നതു വിഹിതമോ എന്നു ചോദിച്ചതിന് അവന്‍: ഞാന്‍ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു.</verse>
				<verse number="10">അതിനു യഹോവ: നീ അധ്വാനിക്കയോ വളര്‍ത്തുകയോ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായിവരികയും ഒരു രാത്രിയിൽ നശിച്ചു പോകയും ചെയ്തിരിക്കുന്ന ആവണക്കിനെക്കുറിച്ചു നിനക്ക് അയ്യോഭാവം തോന്നുന്നുവല്ലോ.</verse>
				<verse number="11">എന്നാൽ വലംകൈയും ഇടംകൈയും തമ്മിൽ തിരിച്ചറിഞ്ഞു കൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്ക് അയ്യോഭാവം തോന്നരുതോ എന്നു ചോദിച്ചു.</verse>
			</chapter>
		</book>
		<book number="33">
			<chapter number="1">
				<verse number="1">യോഥാം, ആഹാസ്, യെഹിസ്കീയാവ് എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖായ്ക്ക് ഉണ്ടായതും അവന്‍ ശമര്യയെയും യെരൂശലേമിനെയുംകുറിച്ചു ദര്‍ശിച്ചതുമായ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="2">സകല ജാതികളുമായുള്ളോരേ, കേള്‍പ്പിന്‍; ഭൂമിയും അതിലുള്ള സകലവുമായുള്ളോവേ, ചെവിക്കൊള്‍വിന്‍; യഹോവയായ കര്‍ത്താവ്, തന്‍റെ വിശുദ്ധമന്ദിരത്തിൽനിന്നു കര്‍ത്താവു തന്നെ, നിങ്ങള്‍ക്കു വിരോധമായി സാക്ഷിയായിരിക്കട്ടെ.</verse>
				<verse number="3">യഹോവ തന്‍റെ സ്ഥലത്തുനിന്നു പുറപ്പെട്ട് ഇറങ്ങി ഭൂമിയുടെ ഉന്നതികളിന്മേൽ നടകൊള്ളുന്നു.</verse>
				<verse number="4">തീയുടെ മുമ്പിൽ മെഴുകുപോലെയും കിഴുക്കാന്തൂക്കത്തിൽ ചാടുന്ന വെള്ളംപോലെയും പര്‍വതങ്ങള്‍ അവന്‍റെ കീഴിൽ ഉരുകുകയും താഴ്വരകള്‍ പിളര്‍ന്നുപോകയും ചെയ്യുന്നു.</verse>
				<verse number="5">ഇതൊക്കെയും യാക്കോബിന്‍റെ അതിക്രമം നിമിത്തവും യിസ്രായേൽഗൃഹത്തിന്‍റെ പാപങ്ങള്‍ നിമിത്തവുമാകുന്നു. യാക്കോബിന്‍റെ അതിക്രമം എന്ത്? ശമര്യയല്ലയോ? യെഹൂദായുടെ പൂജാഗിരികള്‍ ഏവ? യെരൂശലേം അല്ലയോ?</verse>
				<verse number="6">അതുകൊണ്ടു ഞാന്‍ ശമര്യയെ വയലിലെ കല്ക്കുന്നുപോലെയും, മുന്തിരിത്തോട്ടത്തിലെ നടുതലപോലെയും ആക്കും; ഞാന്‍ അതിന്‍റെ കല്ല് താഴ്വരയിലേക്കു തള്ളിയിടുകയും അതിന്‍റെ അടിസ്ഥാനങ്ങളെ അനാവൃതമാക്കുകയും ചെയ്യും.</verse>
				<verse number="7">അതിലെ സകല വിഗ്രഹങ്ങളും തകര്‍ന്നുപോകും; അതിന്‍റെ സകല വേശ്യാസമ്മാനങ്ങളും തീ പിടിച്ചു വെന്തുപോകും; അതിലെ സകല ബിംബങ്ങളെയും ഞാന്‍ ശൂന്യമാക്കും; വേശ്യാസമ്മാനം കൊണ്ടല്ലോ അവള്‍ അതു സ്വരൂപിച്ചത്; അവ വീണ്ടും വേശ്യാസമ്മാനമായിത്തീരും.</verse>
				<verse number="8">അതുകൊണ്ടു ഞാന്‍ വിലപിച്ചു മുറയിടും; ഞാന്‍ ചെരുപ്പില്ലാത്തവനും നഗ്നനുമായി നടക്കും; ഞാന്‍ കുറുനരികളെപ്പോലെ വിലപിച്ച്, ഒട്ടകപ്പക്ഷികളെപ്പോലെ കരയും.</verse>
				<verse number="9">അവളുടെ മുറിവ് പൊറുക്കാത്തതല്ലോ; അതു യെഹൂദായോളം പരന്ന്, എന്‍റെ ജനത്തിന്‍റെ ഗോപുരമായ യെരൂശലേമിനോളം എത്തിയിരിക്കുന്നു.</verse>
				<verse number="10">അതു ഗത്തിൽ പ്രസ്താവിക്കരുത്; ഒട്ടും കരയരുത്; ബേത്ത്-അഫ്രയിൽ (പൊടിവീട്) ഞാന്‍ പൊടിയിൽ ഉരുണ്ടിരിക്കുന്നു.</verse>
				<verse number="11">ശാഫീര്‍ (അലങ്കാര) നഗരനിവാസികളേ, ലജ്ജയും നഗ്നതയും പൂണ്ടു കടന്നു പോകുവിന്‍; സയനാന്‍ (പുറപ്പാട്) നിവാസികള്‍ പുറപ്പെടുവാന്‍ തുനിയുന്നില്ല; ബേത്ത്-ഏസെലിന്‍റെ വിലാപം നിങ്ങള്‍ക്ക് അവിടെ താമസിപ്പാന്‍ മുടക്കമാകും.</verse>
				<verse number="12">യഹോവയുടെ പക്കൽനിന്നു യെരൂശലേംഗോപുരത്തിങ്കൽ തിന്മ ഇറങ്ങിയിരിക്കയാൽ മാരോത്ത് (കയ്പ്) നിവാസികള്‍ നന്മയ്ക്കായി കാത്തു പിടയ്ക്കുന്നു.</verse>
				<verse number="13">ലാക്കീശ് (ത്വരിത) നഗരനിവാസികളേ, തുരഗങ്ങളെ രഥത്തിനു കെട്ടുവിന്‍; അവര്‍ സീയോന്‍പുത്രിക്കു പാപകാരണമായിത്തീര്‍ന്നു; യിസ്രായേലിന്‍റെ അതിക്രമങ്ങള്‍ നിന്നിൽ കണ്ടിരിക്കുന്നു.</verse>
				<verse number="14">അതുകൊണ്ട് നീ മോരേശെത്ത്-ഗത്തിന് ഉപേക്ഷണസമ്മാനം കൊടുക്കേണ്ടിവരും; ബേത്ത്-അക്സീബിലെ (വ്യാജഗൃഹം) വീടുകള്‍ യിസ്രായേൽരാജാക്കന്മാര്‍ക്ക് ആശാഭംഗമായി ഭവിക്കും.</verse>
				<verse number="15">മാരേശാ (കൈവശം) നിവാസികളേ, കൈവശമാക്കുന്ന ഒരുത്തനെ ഞാന്‍ നിങ്ങളുടെ നേരേ വരുത്തും; യിസ്രായേലിന്‍റെ മഹത്തുക്കള്‍ അദുല്ലാമോളം ചെല്ലേണ്ടിവരും.</verse>
				<verse number="16">നിന്‍റെ ഓമനക്കുഞ്ഞുങ്ങള്‍ നിമിത്തം നിന്നെത്തന്നെ ക്ഷൗരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്‍റെ കഷണ്ടിയെ വിസ്താരമാക്കുക; അവര്‍ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.</verse>
			</chapter>
			<chapter number="2">
				<verse number="1">കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അയ്യോ കഷ്ടം! അവര്‍ക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോള്‍ തന്നെ അവര്‍ അതു നടത്തുന്നു.</verse>
				<verse number="2">അവര്‍ വയലുകളെ മോഹിച്ചു പിടിച്ചു പറിക്കുന്നു; അവര്‍ വീടുകളെ മോഹിച്ചു കൈക്കലാക്കുന്നു; അങ്ങനെ അവര്‍ പുരുഷനെയും അവന്‍റെ ഭവനത്തെയും മനുഷ്യനെയും അവന്‍റെ അവകാശത്തെയും പീഡിപ്പിക്കുന്നു.</verse>
				<verse number="3">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ വംശത്തിന്‍റെ നേരേ അനര്‍ഥം നിരൂപിക്കുന്നു; അതിൽനിന്നു നിങ്ങള്‍ നിങ്ങളുടെ കഴുത്തുകളെ വിടുവിക്കയില്ല, നിവിര്‍ന്നു നടക്കയുമില്ല; ഇതു ദുഷ്കാലമല്ലോ.</verse>
				<verse number="4">അന്നാളിൽ നിങ്ങളെക്കുറിച്ച് ഒരു പരിഹാസവാക്യം ചൊല്ലുകയും ഒരു വിലാപം വിലപിക്കയും ചെയ്തു: കഥ കഴിഞ്ഞു; നമുക്കു പൂര്‍ണസംഹാരം ഭവിച്ചിരിക്കുന്നു; അവന്‍ എന്‍റെ ജനത്തിന്‍റെ ഓഹരി മാറ്റിക്കളഞ്ഞു; അവന്‍ അത് എന്‍റെ പക്കൽനിന്ന് എങ്ങനെ നീക്കിക്കളയുന്നു; വിശ്വാസത്യാഗികള്‍ക്ക് അവന്‍ നമ്മുടെ വയലുകളെ വിഭാഗിച്ചുകൊടുക്കുന്നു എന്നു പറയും;</verse>
				<verse number="5">അതുകൊണ്ടു യഹോവയുടെ സഭയിൽ ഓഹരിമേൽ അളവുനൂൽ പിടിപ്പാന്‍ നിനക്ക് ആരും ഉണ്ടാകയില്ല.</verse>
				<verse number="6">പ്രസംഗിക്കരുതെന്ന് അവര്‍ പ്രസംഗിക്കുന്നു; ഇവയെക്കുറിച്ച് അവര്‍ പ്രസംഗിക്കേണ്ടതല്ല; അവരുടെ ആക്ഷേപങ്ങള്‍ ഒരിക്കലും തീരുകയില്ല.</verse>
				<verse number="7">യാക്കോബുഗൃഹമേ, ഇതെന്തൊരു വാക്കാകുന്നു? യഹോവ മുന്‍കോപിയോ? അങ്ങനെയോ അവന്‍റെ പ്രവൃത്തികള്‍? നേരായി നടക്കുന്നവന് എന്‍റെ വചനങ്ങള്‍ ഗുണകരമല്ലയോ?</verse>
				<verse number="8">മുമ്പേതന്നെ എന്‍റെ ജനം ശത്രുവായി എഴുന്നേറ്റിരിക്കുന്നു; യുദ്ധവിമുഖന്മാരായി നിര്‍ഭയന്മാരായി കടന്നുപോകുന്നവരുടെ വസ്ത്രത്തിന്മേൽനിന്നു നിങ്ങള്‍ പുതപ്പു വലിച്ചെടുക്കുന്നു.</verse>
				<verse number="9">നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ സ്ത്രീകളെ അവരുടെ സുഖകരമായ വീടുകളിൽനിന്ന് ഇറക്കിക്കളയുന്നു; അവരുടെ പൈതങ്ങളോടു നിങ്ങള്‍ എന്‍റെ മഹത്ത്വം സദാകാലത്തേക്കും അപഹരിച്ചു കളയുന്നു.</verse>
				<verse number="10">പുറപ്പെട്ടു പോകുവിന്‍; നാശത്തിന്, കഠിനനാശത്തിനു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം ഇതു നിങ്ങള്‍ക്കു വിശ്രാമസ്ഥലമല്ല.</verse>
				<verse number="11">ഒരുത്തന്‍ കാറ്റിനെയും വ്യാജത്തെയും പിന്‍ചെന്നു: ഞാന്‍ വീഞ്ഞിനെക്കുറിച്ചും മദ്യപാനത്തെക്കുറിച്ചും നിന്നോടു പ്രസംഗിക്കും എന്നിങ്ങനെയുള്ള വ്യാജം പറഞ്ഞാൽ അവന്‍ ഈ ജനത്തിന് ഒരു പ്രസംഗിയായിരിക്കും.</verse>
				<verse number="12">യാക്കോബേ, ഞാന്‍ നിനക്കുള്ളവരെ ഒക്കെയും ചേര്‍ത്തുകൊള്ളും; യിസ്രായേലിൽ ശേഷിപ്പുള്ളവരെ ഞാന്‍ ശേഖരിക്കും; തൊഴുത്തിലെ ആടുകളെപ്പോലെ, മേച്ചൽപ്പുറത്തെ ആട്ടിന്‍കൂട്ടത്തെപ്പോലെ ഞാന്‍ അവരെ ഒരുമിച്ചുകൂട്ടും; ആള്‍പ്പെരുപ്പം ഹേതുവായി അവിടെ മുഴക്കം ഉണ്ടാകും.</verse>
				<verse number="13">തകര്‍ക്കുന്നവന്‍ അവര്‍ക്കു മുമ്പായി പുറപ്പെടുന്നു; അവര്‍ തകര്‍ത്തു ഗോപുരത്തിൽക്കൂടി കടക്കയും പുറപ്പെടുകയും ചെയ്യും; അവരുടെ രാജാവ് അവര്‍ക്കു മുമ്പായും യഹോവ അവരുടെ തലയ്ക്കലും നടക്കും.</verse>
			</chapter>
			<chapter number="3">
				<verse number="1">എന്നാൽ ഞാന്‍ പറഞ്ഞത്: യാക്കോബിന്‍റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്‍റെ അധിപന്മാരുമായുള്ളോരേ, കേള്‍പ്പിന്‍! ന്യായം അറിയുന്നതു നിങ്ങള്‍ക്കു വിഹിതമല്ലയോ?</verse>
				<verse number="2">നിങ്ങള്‍ നന്മയെ ദ്വേഷിച്ചു തിന്മയെ ഇച്ഛിക്കുന്നു; നിങ്ങള്‍ ത്വക്ക് അവരുടെമേൽനിന്നും മാംസം അവരുടെ അസ്ഥികളിൽനിന്നും പറിച്ചുകളയുന്നു.</verse>
				<verse number="3">നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ മാംസം തിന്ന് അവരുടെ ത്വക്ക് അവരുടെ മേൽനിന്ന് ഉരിച്ചുകളയുന്നു; നിങ്ങള്‍ അവരുടെ അസ്ഥികളെ ഒടിച്ചു കലത്തിൽ ഇടുവാന്‍ എന്നപോലെയും കുട്ടകത്തിനകത്തെ മാംസംപോലെയും മുറിച്ചുകളയുന്നു.</verse>
				<verse number="4">അന്ന് അവര്‍ യഹോവയോടു നിലവിളിക്കും; എന്നാൽ അവന്‍ അവര്‍ക്ക് ഉത്തരം അരുളുകയില്ല; അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിനൊത്തവണ്ണം അവന്‍ ആ കാലത്തു തന്‍റെ മുഖം അവര്‍ക്കു മറയ്ക്കും.</verse>
				<verse number="5">എന്‍റെ ജനത്തെ തെറ്റിച്ചുകളകയും പല്ലിനു കടിപ്പാന്‍ വല്ലതും ഉണ്ടെങ്കിൽ സമാധാനം പ്രസംഗിക്കയും അവരുടെ വായിൽ ഒന്നും ഇട്ടുകൊടുക്കാത്തവന്‍റെ നേരേ വിശുദ്ധയുദ്ധം ഘോഷിക്കയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:</verse>
				<verse number="6">അതുകൊണ്ടു നിങ്ങള്‍ക്കു ദര്‍ശനമില്ലാത്ത രാത്രിയും ലക്ഷണം പറവാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്‍ക്കു സൂര്യന്‍ അസ്തമിക്കയും പകൽ ഇരുണ്ടുപോകയും ചെയ്യും.</verse>
				<verse number="7">അപ്പോള്‍ ദര്‍ശകന്മാര്‍ ലജ്ജിക്കും; ലക്ഷണം പറയുന്നവര്‍ നാണിക്കും; ദൈവത്തിന്‍റെ ഉത്തരം ഇല്ലായ്കകൊണ്ട് അവര്‍ ഒക്കെയും വായ് പൊത്തും.</verse>
				<verse number="8">എങ്കിലും ഞാന്‍ യാക്കോബിനോട് അവന്‍റെ അതിക്രമവും യിസ്രായേലിനോട് അവന്‍റെ പാപവും പ്രസ്താവിക്കേണ്ടതിനു യഹോവയുടെ ആത്മാവിനാൽ ശക്തിയും ന്യായവും വീര്യവും കൊണ്ടു നിറഞ്ഞിരിക്കുന്നു.</verse>
				<verse number="9">ന്യായം വെറുക്കയും ചൊവ്വുള്ളതൊക്കെയും വളച്ചുകളകയും ചെയ്യുന്ന യാക്കോബുഗൃഹത്തിന്‍റെ തലവന്മാരും യിസ്രായേൽഗൃഹത്തിന്‍റെ അധിപന്മാരുമായുള്ളോരേ, ഇതു കേള്‍പ്പിന്‍.</verse>
				<verse number="10">അവര്‍ സീയോനെ രക്തപാതകംകൊണ്ടും യെരൂശലേമിനെ ദ്രോഹംകൊണ്ടും പണിയുന്നു.</verse>
				<verse number="11">അതിലെ തലവന്മാര്‍ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; അതിലെ പുരോഹിതന്മാര്‍ കൂലി വാങ്ങി ഉപദേശിക്കുന്നു; അതിലെ പ്രവാചകന്മാര്‍ പണം വാങ്ങി ലക്ഷണം പറയുന്നു; എന്നിട്ടും അവര്‍ യഹോവയെ ചാരി: യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? അനര്‍ഥം നമുക്കു വരികയില്ല എന്നു പറയുന്നു.</verse>
				<verse number="12">അതുകൊണ്ടു നിങ്ങളുടെ നിമിത്തം സീയോനെ വയൽപോലെ ഉഴും; യെരൂശലേം കല്ക്കുന്നുകളും ആലയത്തിന്‍റെ പര്‍വതം കാട്ടിലെ മേടുകള്‍പോലെയും ആയിത്തീരും.</verse>
			</chapter>
			<chapter number="4">
				<verse number="1">അന്ത്യകാലത്ത് യഹോവയുടെ ആലയം ഉള്ള പര്‍വതം പര്‍വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്ക് ഒഴുകിച്ചെല്ലും.</verse>
				<verse number="2">അനേകവംശങ്ങളും ചെന്ന്: വരുവിന്‍, നമുക്കു യഹോവയുടെ പര്‍വതത്തിലേക്കും യാക്കോബിന്‍ ദൈവത്തിന്‍റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന്‍ നമുക്കു തന്‍റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്‍റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്ന് ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.</verse>
				<verse number="3">അവന്‍ അനേകജാതികളുടെ ഇടയിൽ ന്യായംവിധിക്കയും ബഹുവംശങ്ങള്‍ക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കുനേരേ വാള്‍ ഓങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല.</verse>
				<verse number="4">അവര്‍ ഓരോരുത്തന്‍ താന്താന്‍റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്‍റെ കീഴിലും പാര്‍ക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.</verse>
				<verse number="5">സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നും എന്നെന്നേക്കും നടക്കും.</verse>
				<verse number="6">അന്നാളിൽ മുടന്തിനടക്കുന്നതിനെ ഞാന്‍ ചേര്‍ത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാന്‍ ക്ലേശിപ്പിച്ചതിനെയും ശേഖരിക്കയും</verse>
				<verse number="7">മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോന്‍പര്‍വതത്തിൽ ഇന്നുമുതൽ എന്നെന്നേക്കും അവര്‍ക്കു രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="8">നീയോ, ഏദെര്‍ഗോപുരമേ, സീയോന്‍പുത്രിയുടെ ഗിരിയേ, നിനക്കു വരും: പൂര്‍വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.</verse>
				<verse number="9">നീ ഇപ്പോള്‍ ഇത്ര ഉറക്കെ നിലവിളിക്കുന്നത് എന്തിന്? നിന്‍റെ അകത്തു രാജാവില്ലയോ? നിന്‍റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദന പിടിപ്പാന്‍ എന്ത്?</verse>
				<verse number="10">സീയോന്‍പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോള്‍ നീ നഗരം വിട്ടു വയലിൽ പാര്‍ത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവച്ചു നീ വിടുവിക്കപ്പെടും; അവിടെവച്ചു യഹോവ നിന്നെ ശത്രുക്കളുടെ കൈയിൽനിന്ന് ഉദ്ധരിക്കും.</verse>
				<verse number="11">ഞങ്ങളുടെ കണ്ണ് സീയോനെ കണ്ടു രസിക്കേണ്ടതിന് അവള്‍ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികള്‍ ഇപ്പോള്‍ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.</verse>
				<verse number="12">എന്നാൽ അവര്‍ യഹോവയുടെ വിചാരങ്ങള്‍ അറിയുന്നില്ല, അവന്‍റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവന്‍ അവരെ കളത്തിൽ കൂട്ടുമല്ലോ.</verse>
				<verse number="13">സീയോന്‍പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന്‍ നിന്‍റെ കൊമ്പിനെ ഇരുമ്പും നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്‍ത്തുകളകയും അവരുടെ ലാഭം യഹോവയ്ക്കും അവരുടെ സമ്പത്തു സര്‍വഭൂമിയുടെയും കര്‍ത്താവിനും നിവേദിക്കയും ചെയ്യും.</verse>
			</chapter>
			<chapter number="5">
				<verse number="1">ഇപ്പോള്‍ പടക്കൂട്ടങ്ങളുടെ മകളേ, പടക്കൂട്ടമായി കൂടുക; അവന്‍ നമ്മുടെ നേരേ വാടകോരുന്നു; യിസ്രായേലിന്‍റെ ന്യായാധിപതിയെ അവര്‍ വടികൊണ്ടു ചെകിട്ടത്ത് അടിക്കുന്നു.</verse>
				<verse number="2">നീയോ, ബേത്‍ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവന്‍ എനിക്കു നിന്നിൽനിന്ന് ഉദ്ഭവിച്ചു വരും; അവന്‍റെ ഉദ്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ.</verse>
				<verse number="3">അതുകൊണ്ടു പ്രസവിക്കാനുള്ളവള്‍ പ്രസവിക്കുവോളം അവന്‍ അവരെ ഏല്പിച്ചുകൊടുക്കും; അവന്‍റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവര്‍ യിസ്രായേൽമക്കളുടെ അടുക്കൽ മടങ്ങിവരും.</verse>
				<verse number="4">എന്നാൽ അവന്‍ നിന്നു യഹോവയുടെ ശക്തിയോടും തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്‍റെ മഹിമയോടുംകൂടെ മേയിക്കും; അവര്‍ നിര്‍ഭയം വസിക്കും; അവന്‍ അന്നു ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ.</verse>
				<verse number="5">അവന്‍ സമാധാനമാകും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അരമനകളിൽ ചവിട്ടുമ്പോള്‍ നാം അവരുടെ നേരേ ഏഴ് ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും നിര്‍ത്തും.</verse>
				<verse number="6">അവര്‍ അശ്ശൂര്‍ദേശത്തെയും അതിന്‍റെ പ്രവേശനങ്ങളിൽ വച്ച് നിമ്രോദ്‍ദേശത്തെയും വാള്‍കൊണ്ടു പാഴാക്കും; അശ്ശൂര്‍ നമ്മുടെ ദേശത്തു വന്നു നമ്മുടെ അതിരുകളിൽ ചവിട്ടുമ്പോള്‍ അവന്‍ നമ്മെ അവരുടെ കൈയിൽ നിന്നു വിടുവിക്കും.</verse>
				<verse number="7">യാക്കോബിൽ ശേഷിപ്പുള്ളവര്‍ പലജാതികളുടെയും ഇടയിൽ യഹോവയിങ്കൽനിന്നുള്ള മഞ്ഞുപോലെയും മനുഷ്യനായി താമസിക്കയോ മനുഷ്യപുത്രന്മാര്‍ക്കായി കാത്തിരിക്കയോ ചെയ്യാതെ പുല്ലിന്മേൽ പെയ്യുന്ന മാരിപോലെയും ആകും.</verse>
				<verse number="8">യാക്കോബിൽ ശേഷിപ്പുള്ളവര്‍ ജാതികളുടെ ഇടയിൽ, അനേകവംശങ്ങളുടെ ഇടയിൽ തന്നെ, കാട്ടുമൃഗങ്ങളിൽ ഒരു സിംഹംപോലെയും ആട്ടിന്‍കൂട്ടങ്ങളിൽ ഒരു ബാലസിംഹം പോലെയും ആകും; അത് അകത്തുകടന്നാൽ ചവിട്ടി കടിച്ചു കീറിക്കളയും; വിടുവിപ്പാന്‍ ആരും ഉണ്ടാകയില്ല.</verse>
				<verse number="9">നിന്‍റെ കൈ നിന്‍റെ വൈരികള്‍ക്കു മീതെ ഉയര്‍ന്നിരിക്കും; നിന്‍റെ സകല ശത്രുക്കളും ഛേദിക്കപ്പെടും.</verse>
				<verse number="10">അന്നാളിൽ ഞാന്‍ നിന്‍റെ കുതിരകളെ നിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയും നിന്‍റെ രഥങ്ങളെ നശിപ്പിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="11">ഞാന്‍ നിന്‍റെ ദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കയും നിന്‍റെ കോട്ടകളെയൊക്കെയും ഇടിച്ചുകളകയും ചെയ്യും.</verse>
				<verse number="12">ഞാന്‍ ക്ഷുദ്രപ്രയോഗങ്ങളെ നിന്‍റെ കൈയിൽനിന്നു ഛേദിച്ചുകളയും; ശകുനവാദികള്‍ നിനക്ക് ഇനി ഉണ്ടാകയുമില്ല.</verse>
				<verse number="13">ഞാന്‍ വിഗ്രഹങ്ങളെയും സ്തംഭപ്രതിഷ്ഠകളെയും നിന്‍റെ നടുവിൽനിന്നു ഛേദിച്ചുകളയും; നീ ഇനി നിന്‍റെ കൈപ്പണിയെ നമസ്കരിക്കയുമില്ല.</verse>
				<verse number="14">ഞാന്‍ നിന്‍റെ അശേരാപ്രതിഷ്ഠകളെ നിന്‍റെ നടുവിൽനിന്നു പറിച്ചുകളകയും നിന്‍റെ പട്ടണങ്ങളെ നശിപ്പിക്കയും ചെയ്യും.</verse>
				<verse number="15">ഞാന്‍ ജാതികളോട് അവര്‍ കേട്ടിട്ടില്ലാത്തവണ്ണം കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരം ചെയ്യും.</verse>
			</chapter>
			<chapter number="6">
				<verse number="1">യഹോവ അരുളിച്ചെയ്യുന്നതു കേള്‍പ്പിന്‍: നീ എഴുന്നേറ്റ് പര്‍വതങ്ങളുടെ മുമ്പാകെ വ്യവഹരിക്ക; കുന്നുകള്‍ നിന്‍റെ വാക്ക് കേള്‍ക്കട്ടെ;</verse>
				<verse number="2">പര്‍വതങ്ങളും ഭൂമിയുടെ സ്ഥിരമായ അടിസ്ഥാനങ്ങളുമായുള്ളോവേ, യഹോവയുടെ വ്യവഹാരം കേള്‍പ്പിന്‍! യഹോവയ്ക്കു തന്‍റെ ജനത്തോട് ഒരു വ്യവഹാരം ഉണ്ട്; അവന്‍ യിസ്രായേലിനോടു വാദിക്കും.</verse>
				<verse number="3">എന്‍റെ ജനമേ, ഞാന്‍ നിന്നോട് എന്തു ചെയ്തു? ഏതൊന്നിനാൽ ഞാന്‍ നിന്നെ മുഷിപ്പിച്ചു? എന്‍റെ നേരേ സാക്ഷീകരിക്ക.</verse>
				<verse number="4">ഞാന്‍ നിന്നെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു, അടിമവീട്ടിൽനിന്നു നിന്നെ വീണ്ടെടുത്തു, മോശെയെയും അഹരോനെയും മിര്യാമിനെയും നിന്‍റെ മുമ്പിൽ അയച്ചു.</verse>
				<verse number="5">എന്‍റെ ജനമേ, നിങ്ങള്‍ യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിനു മോവാബ്‍രാവായ ബാലാക് ആലോചിച്ചതും ബെയോരിന്‍റെ മകനായ ബിലെയാം ഉത്തരം പറഞ്ഞതും ശിത്തീംമുതൽ ഗില്ഗാല് വരെ സംഭവിച്ചതും ഓര്‍ക്കുക.</verse>
				<verse number="6">എന്തൊന്നുകൊണ്ടു ഞാന്‍ യഹോവയുടെ സന്നിധിയിൽ ചെന്ന്, അത്യുന്നതദൈവത്തിന്‍റെ മുമ്പാകെ കുമ്പിടേണ്ടൂ? ഞാന്‍ ഹോമയാഗങ്ങളോടും ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുംകൂടെ അവന്‍റെ സന്നിധിയിൽ ചെല്ലേണമോ?</verse>
				<verse number="7">ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്‍റെ അതിക്രമത്തിനുവേണ്ടി ഞാന്‍ എന്‍റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിനുവേണ്ടി എന്‍റെ ഉദരഫലത്തെയും കൊടുക്കേണമോ?</verse>
				<verse number="8">മനുഷ്യാ, നല്ലത് എന്തെന്ന് അവന്‍ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവര്‍ത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്‍റെ ദൈവത്തിന്‍റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?</verse>
				<verse number="9">കേട്ടോ യഹോവ പട്ടണത്തോടു വിളിച്ചു പറയുന്നത്; നിന്‍റെ നാമത്തെ ഭയപ്പെടുന്നതു ജ്ഞാനം ആകുന്നു; വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിപ്പിന്‍.</verse>
				<verse number="10">ദുഷ്ടന്‍റെ വീട്ടിൽ ഇനിയും അനീതിയുള്ള നിക്ഷേപങ്ങളും ശാപകരമായ കള്ളയളവും ഉണ്ടോ?</verse>
				<verse number="11">കള്ളത്തുലാസും കള്ളപ്പടികള്‍ ഇട്ട സഞ്ചിയുമുള്ളവനെ ഞാന്‍ നിര്‍മ്മലനായി എണ്ണുമോ?</verse>
				<verse number="12">അതിലെ ധനവാന്മാര്‍ സാഹസപൂര്‍ണന്മാര്‍ ആകുന്നു; അതിന്‍റെ നിവാസികള്‍ വ്യാജം സംസാരിക്കുന്നു; അവരുടെ വായിൽ അവരുടെ നാവ് ചതിവുള്ളതു തന്നെ;</verse>
				<verse number="13">ആകയാൽ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കും; നിന്‍റെ പാപങ്ങള്‍ നിമിത്തം നിന്നെ ശൂന്യമാക്കും.</verse>
				<verse number="14">നീ ഭക്ഷിക്കും; തൃപ്തി വരികയില്ല, വിശപ്പ് അടങ്ങുകയുമില്ല; നീ നീക്കിവയ്ക്കും; ഒന്നും സ്വരൂപിക്കയില്ലതാനും; നീ സ്വരൂപിക്കുന്നത് ഞാന്‍ വാളിന് ഏല്പിച്ചുകൊടുക്കും.</verse>
				<verse number="15">നീ വിതയ്ക്കും, കൊയ്കയില്ല; നീ ഒലീവുകായ് ചവിട്ടും, എണ്ണ പൂശുകയില്ല; മുന്തിരിപ്പഴം ചവിട്ടും, വീഞ്ഞു കുടിക്കയില്ലതാനും.</verse>
				<verse number="16">ഞാന്‍ നിന്നെ ശൂന്യവും നിന്‍റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിനും നിങ്ങള്‍ എന്‍റെ ജനത്തിന്‍റെ നിന്ദ വഹിക്കേണ്ടതിനും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്‍റെ സകല പ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങള്‍ അനുസരിച്ചുനടക്കുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">എനിക്ക് അയ്യോ കഷ്ടം; പഴം പറിച്ചശേഷം എന്നപോലെയും മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാന്‍ ആയല്ലോ! തിന്മാന്‍ ഒരു മുന്തിരിക്കുലയും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ തലപ്പഴവുമില്ല.</verse>
				<verse number="2">ഭക്തിമാന്‍ ഭൂമിയിൽനിന്നു നശിച്ചുപോയി, മനുഷ്യരുടെ ഇടയിൽ നേരുള്ളവന്‍ ആരുമില്ല; അവരൊക്കെയും രക്തത്തിനായി പതിയിരിക്കുന്നു; ഓരോരുത്തന്‍ താന്താന്‍റെ സഹോദരനെ വല വച്ചു പിടിപ്പാന്‍ നോക്കുന്നു.</verse>
				<verse number="3">ജാഗ്രതയോടെ ദോഷം പ്രവര്‍ത്തിക്കേണ്ടതിന് അവരുടെ കൈ അതിലേക്കു നീണ്ടിരിക്കുന്നു; പ്രഭു പ്രതിഫലം ചോദിക്കുന്നു; ന്യായാധിപതി പ്രതിഫലം വാങ്ങി ന്യായം വിധിക്കുന്നു; മഹാന്‍ തന്‍റെ മനസ്സിലെ ദുരാഗ്രഹം പ്രസ്താവിക്കുന്നു; ഇങ്ങനെ അവര്‍ പിരിമുറുക്കുന്നു.</verse>
				<verse number="4">അവരിൽ ഉത്തമന്‍ മുള്‍പ്പടര്‍പ്പുപോലെ; നേരുള്ളവന്‍ മുള്‍വേലിയെക്കാള്‍ വല്ലാത്തവന്‍ തന്നെ; നിന്‍റെ ദര്‍ശകന്മാര്‍ പറഞ്ഞ ദിവസം, നിന്‍റെ സന്ദര്‍ശനദിവസം തന്നെ, വരുന്നു; ഇപ്പോള്‍ അവരുടെ പരിഭ്രമം വന്നു ഭവിക്കും.</verse>
				<verse number="5">കൂട്ടുകാരനെ വിശ്വസിക്കരുത്; സ്നേഹിതനിൽ ആശ്രയിക്കരുത്; നിന്‍റെ മാര്‍വിടത്തു ശയിക്കുന്നവളോടു പറയാതവണ്ണം നിന്‍റെ വായുടെ കതക് കാത്തുകൊള്‍ക.</verse>
				<verse number="6">മകന്‍ അപ്പനെ നിന്ദിക്കുന്നു; മകള്‍ അമ്മയോടും മരുമകള്‍ അമ്മാവിയമ്മയോടും എതിര്‍ത്തുനില്ക്കുന്നു; മനുഷ്യന്‍റെ ശത്രുക്കള്‍ അവന്‍റെ വീട്ടുകാര്‍ തന്നെ.</verse>
				<verse number="7">ഞാനോ യഹോവയിങ്കലേക്കു നോക്കും; എന്‍റെ രക്ഷയുടെ ദൈവത്തിനായി കാത്തിരിക്കും; എന്‍റെ ദൈവം എന്‍റെ പ്രാര്‍ഥന കേള്‍ക്കും.</verse>
				<verse number="8">എന്‍റെ ശത്രുവായവളേ, എന്നെച്ചൊല്ലി സന്തോഷിക്കരുത്; വീണു എങ്കിലും ഞാന്‍ വീണ്ടും എഴുന്നേല്ക്കും; ഞാന്‍ ഇരുട്ടത്ത് ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു.</verse>
				<verse number="9">യഹോവ എന്‍റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാന്‍ അവന്‍റെ ക്രോധം വഹിക്കും; ഞാന്‍ അവനോടു പാപം ചെയ്തുവല്ലോ; അവന്‍ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാന്‍ അവന്‍റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.</verse>
				<verse number="10">എന്‍റെ ശത്രു അതു കാണും; നിന്‍റെ ദൈവമായ യഹോവ എവിടെ എന്ന് എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്‍റെ കണ്ണ് അവളെ കണ്ടു രസിക്കും; അന്ന് അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.</verse>
				<verse number="11">നിന്‍റെ മതിലുകള്‍ പണിവാനുള്ള നാള്‍ വരുന്നു: അന്നാളിൽ നിന്‍റെ അതിര്‍ അകന്നുപോകും.</verse>
				<verse number="12">അന്നാളിൽ അശ്ശൂരിൽനിന്നും മിസ്രയീംപട്ടണങ്ങളിൽനിന്നും മിസ്രയീംമുതൽ നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പര്‍വതംമുതൽ പര്‍വതംവരെയും അവര്‍ നിന്‍റെ അടുക്കൽ വരും.</verse>
				<verse number="13">എന്നാൽ ഭൂമി നിവാസികള്‍ നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായിത്തീരും.</verse>
				<verse number="14">കര്‍മ്മേലിന്‍റെ മധ്യേ കാട്ടിൽ തനിച്ചിരിക്കുന്നതും നിന്‍റെ അവകാശവുമായി നിന്‍റെ ജനമായ ആട്ടിന്‍കൂട്ടത്തെ നിന്‍റെ കോൽകൊണ്ടു മേയിക്കേണമേ; പുരാതനകാലത്ത് എന്നപോലെ അവര്‍ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊണ്ടിരിക്കട്ടെ.</verse>
				<verse number="15">നീ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട കാലത്തെന്നപോലെ ഞാന്‍ അവനെ അദ്ഭുതങ്ങള്‍ കാണിക്കും.</verse>
				<verse number="16">ജാതികള്‍ കണ്ടിട്ടു തങ്ങളുടെ സകല വീര്യത്തിലും ലജ്ജിക്കും; അവര്‍ വായ്മേൽ കൈ വയ്ക്കയും ചെകിടരായിത്തീരുകയും ചെയ്യും.</verse>
				<verse number="17">അവര്‍ പാമ്പുപോലെ പൊടി നക്കും; നിലത്തെ ഇഴജാതിപോലെ തങ്ങളുടെ ഗുഹകളിൽനിന്നു വിറച്ചുംകൊണ്ടുവരും; അവര്‍ പേടിച്ചുംകൊണ്ട് നമ്മുടെ ദൈവമായ യഹോവയുടെ അടുക്കൽ വരികയും നിന്നെ ഭയപ്പെടുകയും ചെയ്യും.</verse>
				<verse number="18">അകൃത്യം ക്ഷമിക്കയും തന്‍റെ അവകാശത്തിൽ ശേഷിപ്പുള്ളവരോട് അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളൂ? അവന്‍ എന്നേക്കും കോപം വച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവനു പ്രസാദമുള്ളത്.</verse>
				<verse number="19">അവന്‍ നമ്മോടു വീണ്ടും കരുണ കാണിക്കും; നമ്മുടെ അകൃത്യങ്ങളെ ചവിട്ടിക്കളയും; അവരുടെ പാപങ്ങളെയൊക്കെയും നീ സമുദ്രത്തിന്‍റെ ആഴത്തിൽ ഇട്ടുകളയും.</verse>
				<verse number="20">പുരാതനകാലംമുതൽ നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്തിരിക്കുന്ന നിന്‍റെ വിശ്വസ്തത നീ യാക്കോബിനോടും നിന്‍റെ ദയ അബ്രാഹാമിനോടും കാണിക്കും.</verse>
			</chapter>
		</book>
		<book number="34">
			<chapter number="1">
				<verse number="1">നീനെവേയെക്കുറിച്ചുള്ള പ്രവാചകം; എല്ക്കോശ്യനായ നഹൂമിന്‍റെ ദര്‍ശനപുസ്തകം.</verse>
				<verse number="2">ദൈവം തീക്ഷ്ണതയുള്ളവനും യഹോവ പ്രതികാരം ചെയ്യുന്നവനുമാകുന്നു; യഹോവ പ്രതികാരം ചെയ്യുന്നവനും ക്രോധപൂര്‍ണനുമാകുന്നു; യഹോവ തന്‍റെ വൈരികളോടു പ്രതികാരം ചെയ്കയും തന്‍റെ ശത്രുക്കള്‍ക്കായി കോപം സംഗ്രഹിക്കയും ചെയ്യുന്നു.</verse>
				<verse number="3">യഹോവ ദീര്‍ഘക്ഷമയും മഹാശക്തിയുമുള്ളവന്‍; അവന്‍ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ട്; മേഘം അവന്‍റെ കാല്ക്കീഴിലെ പൊടിയാകുന്നു.</verse>
				<verse number="4">അവന്‍ സമുദ്രത്തെ ഭര്‍ത്സിച്ചു വറ്റിക്കയും സകല നദികളെയും വരട്ടിക്കളകയും ചെയ്യുന്നു; ബാശാനും കര്‍മ്മേലും വരളുന്നു; ലെബാനോന്‍റെ പുഷ്പം വാടിപ്പോകുന്നു.</verse>
				<verse number="5">അവന്‍റെ മുമ്പിൽ പര്‍വതങ്ങള്‍ കുലുങ്ങുന്നു; കുന്നുകള്‍ ഉരുകിപ്പോകുന്നു; അവന്‍റെ സന്നിധിയിൽ ഭൂമി ഞെട്ടിപ്പോകുന്നു; മഹീതലവും അതിലെ സകല നിവാസികളും തന്നെ.</verse>
				<verse number="6">അവന്‍റെ ക്രോധത്തിന്‍മുമ്പിൽ ആര്‍ നില്ക്കും? അവന്‍റെ ഉഗ്രകോപത്തിങ്കൽ ആര്‍ നിവിര്‍ന്നു നില്ക്കും? അവന്‍റെ ക്രോധം തീപോലെ ചൊരിയുന്നു; പാറകള്‍ അവനാൽ പിളര്‍ന്നുപോകുന്നു.</verse>
				<verse number="7">യഹോവ നല്ലവനും കഷ്ടദിവസത്തിൽ ശരണവും ആകുന്നു; തങ്കൽ ആശ്രയിക്കുന്നവരെ അവന്‍ അറിയുന്നു.</verse>
				<verse number="8">എന്നാൽ കവിഞ്ഞൊഴുകുന്നൊരു പ്രവാഹംകൊണ്ട് അവന്‍ അതിന്‍റെ സ്ഥലത്തിനു മുടിവു വരുത്തും; തന്‍റെ ശത്രുക്കളെ അവന്‍ അന്ധകാരത്തിൽ പിന്തുടരുന്നു.</verse>
				<verse number="9">നിങ്ങള്‍ യഹോവയ്ക്കു വിരോധമായി നിരൂപിക്കുന്നതെന്ത്? അവന്‍ മുടിവു വരുത്തും; കഷ്ടത രണ്ടു പ്രാവശ്യം പൊങ്ങിവരികയില്ല.</verse>
				<verse number="10">അവര്‍ കൂടിപ്പിണഞ്ഞിരിക്കുന്ന മുള്ളുപോലെ ആയാലും തങ്ങളുടെ മദ്യപാനത്തിൽ മദ്യപിച്ചിരുന്നാലും അവര്‍ മുഴുവനും ഉണങ്ങിയ താളടിപോലെ തീക്ക് ഇരയായിത്തീരും.</verse>
				<verse number="11">യഹോവയ്ക്ക് വിരോധമായി ദോഷം നിരൂപിക്കയും നിസ്സാരത്വം ആലോചിക്കയും ചെയ്യുന്നവന്‍ നിന്നിൽനിന്ന് പുറപ്പെട്ടിരിക്കുന്നു.</verse>
				<verse number="12">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ പൂര്‍ണശക്തന്മാരും അവ്വണ്ണം തന്നെ അനേകരും ആയിരുന്നാലും അവര്‍ അങ്ങനെതന്നെ ഛേദിക്കപ്പെടുകയും അവന്‍ കഴിഞ്ഞുപോകയും ചെയ്യും. ഞാന്‍ നിന്നെ താഴ്ത്തി എങ്കിലും ഇനി നിന്നെ താഴ്ത്തുകയില്ല.</verse>
				<verse number="13">ഇപ്പോഴോ ഞാന്‍ അവന്‍റെ നുകം നിന്‍റെമേൽനിന്ന് ഒടിച്ചുകളകയും നിന്‍റെ ബന്ധനങ്ങള്‍ അറുത്തുകളകയും ചെയ്യും.</verse>
				<verse number="14">എന്നാൽ യഹോവ നിന്നെക്കുറിച്ച്: നിന്‍റെ പേരുള്ള സന്തതി ഇനി ഒട്ട് ഉണ്ടാകയില്ല; കൊത്തിയുണ്ടാക്കിയ വിഗ്രഹത്തെയും വാര്‍ത്തുണ്ടാക്കിയ ബിംബത്തെയും നിന്‍റെ ദേവന്മാരുടെ ക്ഷേത്രത്തിൽനിന്നു ഞാന്‍ ഛേദിച്ചുകളയും; നീ നിസ്സാരനായിരിക്കയാൽ ഞാന്‍ നിന്‍റെ ശവക്കുഴി കുഴിക്കും എന്നു കല്പിച്ചിരിക്കുന്നു.</verse>
				<verse number="15">ഇതാ, പര്‍വതങ്ങളിന്മേൽ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്‍റെ കാൽ; യെഹൂദായേ, നിന്‍റെ ഉത്സവങ്ങളെ ആചരിക്ക; നിന്‍റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നിൽക്കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">സംഹാരകന്‍ നിനക്കെതിരേ കയറി വരുന്നു; കോട്ട കാത്തുകൊള്‍ക; വഴി സൂക്ഷിച്ചുനോക്കുക; അര മുറുക്കുക; നിന്നെത്തന്നെ നല്ലവണ്ണം ശക്തീകരിക്ക.</verse>
				<verse number="2">യഹോവ യാക്കോബിന്‍റെ മഹിമയെ യിസ്രായേലിന്‍റെ മഹിമയെപ്പോലെ യഥാസ്ഥാനത്താക്കും; പിടിച്ചുപറിക്കാര്‍ അവരോടു പിടിച്ചുപറിച്ചു, അവരുടെ മുന്തിരിവള്ളികളെ നശിപ്പിച്ചുകളഞ്ഞുവല്ലോ.</verse>
				<verse number="3">അവന്‍റെ വീരന്മാരുടെ പരിച ചുവപ്പിച്ചിരിക്കുന്നു; പരാക്രമശാലികള്‍ ധൂമ്രവസ്ത്രം ധരിച്ചു നില്ക്കുന്നു; അവന്‍റെ സന്നാഹദിവസത്തിൽ രഥങ്ങള്‍ ഉരുക്കലകുകളാൽ ജ്വലിക്കുന്നു; കുന്തങ്ങള്‍ ഓങ്ങിയിരിക്കുന്നു.</verse>
				<verse number="4">രഥങ്ങള്‍ തെരുക്കളിൽ ചടുചട ചാടുന്നു; വീഥികളിൽ അങ്ങും ഇങ്ങും ഓടുന്നു; തീപ്പന്തങ്ങളെപ്പോലെ അവയെ കാണുന്നു; അവ മിന്നൽപോലെ ഓടുന്നു.</verse>
				<verse number="5">അവന്‍ തന്‍റെ കുലീനന്മാരെ ഓര്‍ക്കുന്നു; അവര്‍ നടക്കയിൽ ഇടറിപ്പോകുന്നു; അവര്‍ അതിന്‍റെ മതിലിങ്കലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവിടെ ആള്‍മറ കെട്ടിയിരിക്കുന്നു.</verse>
				<verse number="6">നദികളുടെ ചീപ്പുകള്‍ തുറക്കുന്നു; രാജമന്ദിരം അഴിഞ്ഞുപോകുന്നു.</verse>
				<verse number="7">അതു നിര്‍ണയിച്ചിരിക്കുന്നു; അവള്‍ അനാവൃതയായി, അവള്‍ പോകേണ്ടിവരും; അവളുടെ ദാസിമാര്‍ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.</verse>
				<verse number="8">നീനെവേ പുരാതനമേ ഒരു ജലാശയംപോലെയായിരുന്നു; എന്നാൽ അവര്‍ ഓടിപ്പോകുന്നു: നില്പിന്‍, നില്പിന്‍! ആരും തിരിഞ്ഞുനോക്കുന്നില്ലതാനും.</verse>
				<verse number="9">വെള്ളി കൊള്ളയിടുവിന്‍; പൊന്നു കൊള്ളയിടുവിന്‍; വീട്ടുസാമാനത്തിനു കണക്കില്ല; സകലവിധ മനോഹരവസ്തുക്കളായ സമ്പത്തും ഉണ്ട്.</verse>
				<verse number="10">അവള്‍ പാഴും വെറുമയും ശൂന്യവുമായിരിക്കുന്നു; ഹൃദയം ഉരുകിപ്പോകുന്നു; മുഴങ്കാൽ ആടുന്നു; എല്ലാ അരകളിലും അതിവേദന ഉണ്ട്; എല്ലാവരുടെയും മുഖം വിളറിയിരിക്കുന്നു.</verse>
				<verse number="11">ആരും ഭയപ്പെടുത്താതെ സിംഹവും സിംഹിയും ബാലസിംഹവും സഞ്ചരിച്ചുപോകുന്ന സിംഹഗുഹയും ബാലസിംഹങ്ങളുടെ മേച്ചൽപ്പുറവും എവിടെ?</verse>
				<verse number="12">സിംഹം തന്‍റെ കുട്ടികള്‍ക്ക് മതിയാകുവോളം കടിച്ചുകീറി വയ്ക്കുകയും സിംഹികള്‍ക്കുവേണ്ടി ഞെക്കിക്കൊല്ലുകയും ഇരകൊണ്ടു തന്‍റെ ഗഹ്വരങ്ങളെയും കടിച്ചു കീറിയതിനെക്കൊണ്ടു തന്‍റെ ഗുഹകളെയും നിറയ്ക്കയും ചെയ്തു.</verse>
				<verse number="13">ഞാന്‍ നിന്‍റെ നേരേ വരും; ഞാന്‍ അതിന്‍റെ രഥങ്ങളെ ചുട്ടു പുകയാക്കും; നിന്‍റെ ബാലസിംഹങ്ങള്‍ വാളിന് ഇരയായിത്തീരും; ഞാന്‍ നിന്‍റെ ഇരയെ ഭൂമിയിൽനിന്നു ഛേദിച്ചുകളയും; നിന്‍റെ ദൂതന്മാരുടെ ശബ്ദം ഇനി കേള്‍ക്കയുമില്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="3">
				<verse number="1">രക്തപാതകങ്ങളുടെ പട്ടണത്തിന് അയ്യോ കഷ്ടം! അതു മുഴുവനും വ്യാജവും അപഹാരവും നിറഞ്ഞിരിക്കുന്നു; കവര്‍ച്ച വിട്ടുപോകുന്നതുമില്ല.</verse>
				<verse number="2">ചമ്മട്ടിയുടെ ഒച്ച; ചക്രങ്ങള്‍ കിരുകിരുക്കുന്ന ശബ്ദം; പായുന്ന കുതിരകള്‍; ഓടുന്ന രഥങ്ങള്‍!</verse>
				<verse number="3">കുതിരകയറുന്ന കുതിരച്ചേവകര്‍; ജ്വലിക്കുന്ന വാള്‍; മിന്നുന്ന കുന്തം; അനേക നിഹതന്മാര്‍; അനവധി ശവങ്ങള്‍; പിണങ്ങള്‍ക്കു കണക്കില്ല; അവര്‍ പിണങ്ങള്‍ തടഞ്ഞു വീഴുന്നു.</verse>
				<verse number="4">പരസംഗംകൊണ്ടു ജാതികളെയും ക്ഷുദ്രപ്രയോഗംകൊണ്ടു വംശങ്ങളെയും വില്ക്കുന്നവളായി ക്ഷുദ്രനൈപുണ്യവും സൗന്ദര്യവുമുള്ള വേശ്യയുടെ പരസംഗബഹുത്വം നിമിത്തം തന്നെ ഇങ്ങനെ ഭവിച്ചത്.</verse>
				<verse number="5">ഞാന്‍ നിന്‍റെ നേരേ വരും, ഞാന്‍ നിന്‍റെ വസ്ത്രാഗ്രങ്ങളെ നിന്‍റെ മുഖംവരെ പൊക്കി ജാതികളെ നിന്‍റെ നഗ്നതയും രാജ്യങ്ങളെ നിന്‍റെ നാണിടവും കാണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="6">ഞാന്‍ അമേധ്യം നിന്‍റെമേൽ എറിഞ്ഞ് നിന്നെ കുത്സിതയും നിന്ദാവിഷയവുമാക്കും.</verse>
				<verse number="7">അങ്ങനെ നിന്നെ കാണുന്ന ഏവരും നിന്നെ വിട്ട് ഓടി: നീനെവേ ശൂന്യമായിക്കിടക്കുന്നു; ആര്‍ അവളോടു സഹതാപം കാണിക്കും; ഞാന്‍ എവിടെനിന്നു നിനക്ക് ആശ്വാസകന്മാരെ അന്വേഷിക്കേണ്ടൂ എന്നു പറയും.</verse>
				<verse number="8">നദികളുടെ ഇടയിൽ ഇരിക്കുന്നതും ചുറ്റും വെള്ളം ഉള്ളതും സമുദ്രം വാടയും സമുദ്രം മതിലും ആയിരിക്കുന്നതുമായ നോ-അമ്മോനെക്കാള്‍ നീ ഉത്തമ ആകുന്നുവോ?</verse>
				<verse number="9">കൂശും മിസ്രയീമും അവളുടെ ബലമായിരുന്നു; അതു സീമയില്ലാത്തതായിരുന്നു; പൂത്യരും ലൂബ്യരും നിന്‍റെ സഹായകന്മാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു.</verse>
				<verse number="10">എന്നിട്ടും അവള്‍ ബദ്ധയായി പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവളുടെ പൈതങ്ങളെ അവര്‍ സകല വീഥികളുടെയും തലയ്ക്കൽവച്ചു തകര്‍ത്തുകളഞ്ഞു; അവളുടെ മാന്യന്മാര്‍ക്ക് അവര്‍ ചീട്ടിട്ടു, അവളുടെ സകല മഹാന്മാരെയും ചങ്ങലകൊണ്ടു ബന്ധിച്ചുകളഞ്ഞു.</verse>
				<verse number="11">അങ്ങനെ നീയും ലഹരിപിടിച്ചു ബോധംകെട്ടു വീഴും; നീയും ശത്രുനിമിത്തം ഒരു അഭയസ്ഥാനം അന്വേഷിക്കും.</verse>
				<verse number="12">നിന്‍റെ കോട്ടകളൊക്കെയും തലപ്പഴത്തോടുകൂടിയ അത്തിവൃക്ഷങ്ങള്‍പോലെയാകും; കുലുക്കിയാൽ അവ തിന്നുന്നവന്‍റെ വായിൽത്തന്നെ വീഴും.</verse>
				<verse number="13">നിന്‍റെ ജനം നിന്‍റെ നടുവിൽ പെണ്ണുങ്ങള്‍ ആകുന്നു; നിന്‍റെ ദേശത്തിന്‍റെ വാതിലുകള്‍ നിന്‍റെ ശത്രുക്കള്‍ക്കു വിസ്താരമായി തുറന്നുകിടക്കുന്നു; നിന്‍റെ ഓടാമ്പലുകള്‍ തീക്ക് ഇരയായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="14">നിരോധത്തിനു വേണ്ടി വെള്ളം കോരിക്കൊള്‍ക; നിന്‍റെ കൊത്തളങ്ങളെ ഉറപ്പിക്ക; ചെളിയിൽ ചെന്നു കളിമണ്ണു ചവിട്ടുക;</verse>
				<verse number="15">ഇഷ്ടകയച്ചു പിടിക്ക! അവിടെ തീ നിന്നെ ദഹിപ്പിച്ചുകളയും; വാള്‍ നിന്നെ ഛേദിച്ചു വിട്ടിൽ എന്നപോലെ നിന്നെ തിന്നുകളയും; വിട്ടിൽ എന്നപോലെ നിന്നെത്തന്നെ പെരുക്കുക; വെട്ടുക്കിളി എന്നപോലെ നിന്നെത്തന്നെ പെരുക്കുക.</verse>
				<verse number="16">നിന്‍റെ വര്‍ത്തകന്മാരെ നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാള്‍ വര്‍ധിപ്പിച്ചുവല്ലോ; വിട്ടിൽ പടം കഴിച്ചു പറന്നുപോകുന്നു.</verse>
				<verse number="17">നിന്‍റെ പ്രഭുക്കന്മാര്‍ വെട്ടുക്കിളികള്‍പോലെയും നിന്‍റെ സേനാധിപതിമാര്‍ ശീതമുള്ള ദിവസത്തിൽ മതിലുകളിന്മേൽ പറ്റുന്ന വിട്ടിൽക്കൂട്ടംപോലെയും ആകുന്നു; സൂര്യന്‍ ഉദിക്കുമ്പോള്‍ അവ പറന്നുപോകുന്നു; അവ ചെന്നിരിക്കുന്ന സ്ഥലം ആരും അറിയുന്നില്ല.</verse>
				<verse number="18">അശ്ശൂര്‍രാജാവേ, നിന്‍റെ ഇടയന്മാര്‍ ഉറങ്ങുന്നു; നിന്‍റെ കുലീനന്മാര്‍ വിശ്രമിച്ചു കിടക്കുന്നു; നിന്‍റെ ജനം പര്‍വതങ്ങളിൽ ചിതറിയിരിക്കുന്നു; അവരെ കൂട്ടിച്ചേര്‍പ്പാന്‍ ആരുമില്ല.</verse>
				<verse number="19">നിന്‍റെ കേടിന് ഉപശാന്തി ഇല്ല; നിന്‍റെ മുറിവു വിഷമമാകുന്നു; നിന്‍റെ വര്‍ത്തമാനം കേള്‍ക്കുന്ന ഏവരും നിന്നെക്കുറിച്ചു കൈകൊട്ടും; ആരുടെ മേലാകുന്നു നിന്‍റെ ദുഷ്ടത ഇടവിടാതെ കവിഞ്ഞുവരാതിരുന്നത്?</verse>
			</chapter>
		</book>
		<book number="35">
			<chapter number="1">
				<verse number="1">ഹബക്കൂക്പ്രവാചകന്‍ ദര്‍ശിച്ച പ്രവാചകം.</verse>
				<verse number="2">യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസംനിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?</verse>
				<verse number="3">നീ എന്നെ നീതികേടു കാണുമാറാക്കുന്നതും പീഡനം വെറുതേ നോക്കുന്നതും എന്തിന്? കവര്‍ച്ചയും സാഹസവും എന്‍റെ മുമ്പിൽ ഉണ്ട്; കലഹം നടക്കുന്നു; ശണ്ഠ ഉളവായി വരും.</verse>
				<verse number="4">അതുകൊണ്ടു ന്യായപ്രമാണം അയഞ്ഞിരിക്കുന്നു; ന്യായം ഒരുനാളും വെളിപ്പെട്ടുവരുന്നതുമില്ല; ദുഷ്ടന്‍ നീതിമാനെ വളഞ്ഞിരിക്കുന്നു; അതുകൊണ്ട് ന്യായം വക്രതയായി വെളിപ്പെട്ടുവരുന്നു.</verse>
				<verse number="5">ജാതികളുടെ ഇടയിൽ ദൃഷ്‍ടിവച്ചു നോക്കുവിന്‍! ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍! ഞാന്‍ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി ചെയ്യും; അതു വിവരിച്ചുകേട്ടാൽ നിങ്ങള്‍ വിശ്വസിക്കയില്ല.</verse>
				<verse number="6">ഞാന്‍ ഉഗ്രതയും വേഗതയുമുള്ള ജാതിയായ കല്ദയരെ ഉണര്‍ത്തും; അവര്‍ തങ്ങളുടേതല്ലാത്ത വാസസ്ഥലങ്ങളെ കൈവശമാക്കേണ്ടതിനു ഭൂമണ്ഡലത്തിൽ നീളെ സഞ്ചരിക്കുന്നു.</verse>
				<verse number="7">അവര്‍ ഘോരവും ഭയങ്കരവുമായുള്ളവര്‍; അവരുടെ ന്യായവും ശ്രേഷ്ഠതയും അവരിൽനിന്നു തന്നേ പുറപ്പെടുന്നു.</verse>
				<verse number="8">അവരുടെ കുതിരകള്‍ പുള്ളിപ്പുലികളെക്കാള്‍ വേഗതയും വൈകുന്നേരത്തെ ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുമുള്ളവ; അവരുടെ കുതിരച്ചേവകര്‍ ഗര്‍വിച്ചോടിക്കുന്നു; അവരുടെ കുതിരച്ചേവകര്‍ ദൂരത്തുനിന്നു വരുന്നു; തിന്നുവാന്‍ ബദ്ധപ്പെടുന്ന കഴുകനെപ്പോലെ അവര്‍ പറന്നുവരുന്നു.</verse>
				<verse number="9">അവര്‍ ഏവരും സംഹാരത്തിനായി വരുന്നു; അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു; അവര്‍ മണൽപോലെ ബദ്ധന്മാരെ പിടിച്ചുചേര്‍ക്കുന്നു.</verse>
				<verse number="10">അവര്‍ രാജാക്കന്മാരെ പരിഹസിക്കുന്നു; പ്രഭുക്കന്മാര്‍ അവര്‍ക്കു ഹാസ്യമായിരിക്കുന്നു; അവര്‍ ഏതു കോട്ടയെയുംകുറിച്ചു ചിരിക്കുന്നു; അവര്‍ മണ്ണു കുന്നിച്ച് അതിനെ പിടിക്കും.</verse>
				<verse number="11">അന്ന് അവന്‍ കാറ്റുപോലെ അടിച്ചുകടന്നു അതിക്രമിച്ചു കുറ്റക്കാരനായിത്തീരും; സ്വന്തശക്തിയല്ലോ അവനു ദൈവം.</verse>
				<verse number="12">എന്‍റെ ദൈവമായ യഹോവേ, നീ പുരാതനമേ എന്‍റെ പരിശുദ്ധനല്ലയോ? ഞങ്ങള്‍ മരിക്കയില്ല; യഹോവേ, നീ അവനെ ന്യായവിധിക്കായി നിയമിച്ചിരിക്കുന്നു; പാറയായുള്ളോവേ, ശിക്ഷയ്ക്കായി നീ അവനെ നിയോഗിച്ചിരിക്കുന്നു.</verse>
				<verse number="13">ദോഷം കണ്ടുകൂടാതവണ്ണം നിര്‍മ്മലദൃഷ്‍ടിയുള്ളവനും പീഡനം കാണ്‍മാന്‍ കഴിയാത്തവനുമായുള്ളോവേ, ദ്രോഹം പ്രവര്‍ത്തിക്കുന്നവരെ നീ വെറുതേ നോക്കുന്നതും ദുഷ്ടന്‍ തന്നിലും നീതിമാനായവനെ വിഴുങ്ങുമ്പോള്‍ നീ മിണ്ടാതിരിക്കുന്നതും</verse>
				<verse number="14">മനുഷ്യരെ സമുദ്രത്തിലെ മത്സ്യങ്ങളെപ്പോലെയും അധിപതിയില്ലാത്ത ഇഴജാതികളെപ്പോലെയും ആക്കുന്നതും എന്ത്?</verse>
				<verse number="15">അവന്‍ അവയെ ഒക്കെയും ചൂണ്ടൽകൊണ്ടു പിടിച്ചെടുക്കുന്നു; അവന്‍ വലകൊണ്ട് അവയെ വലിച്ചെടുക്കുന്നു; കോരുവലയിൽ ചേര്‍ത്തുകൊള്ളുന്നു; അതുകൊണ്ട് അവന്‍ സന്തോഷിച്ചാനന്ദിക്കുന്നു.</verse>
				<verse number="16">അതു ഹേതുവായി അവന്‍ തന്‍റെ വലയ്ക്കു ബലികഴിക്കുന്നു; കോരുവലയ്ക്ക് ധൂപം കാട്ടുന്നു; അവയാലല്ലോ അവന്‍റെ ഓഹരി പുഷ്‍ടിയുള്ളതും അവന്‍റെ ആഹാരം പൂര്‍ത്തിയുള്ളതുമായിത്തീരുന്നത്.</verse>
				<verse number="17">അതുനിമിത്തം അവന്‍ തന്‍റെ വല കുടഞ്ഞു, ജാതികളെ ആദരിക്കാതെ നിത്യം കൊല്ലുവാന്‍ പോകുമോ?</verse>
			</chapter>
			<chapter number="2">
				<verse number="1">ഞാന്‍ കൊത്തളത്തിൽനിന്നു കാവൽ കാത്തുകൊണ്ട്: അവന്‍ എന്നോട് എന്തരുളിച്ചെയ്യും എന്നും എന്‍റെ ആവലാതി സംബന്ധിച്ചു ഞാന്‍ എന്തുത്തരം പറയേണ്ടൂ എന്നും കാണേണ്ടതിനു ദൃഷ്‍ടിവയ്ക്കും.</verse>
				<verse number="2">യഹോവ എന്നോട് ഉത്തരം അരുളിയത്: നീ ദര്‍ശനം എഴുതുക; ഓടിച്ചു വായിപ്പാന്‍ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക.</verse>
				<verse number="3">ദര്‍ശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല.</verse>
				<verse number="4">അവന്‍റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.</verse>
				<verse number="5">വീഞ്ഞു വിശ്വാസപാതകനാകുന്നു; അഹമ്മതിയുള്ള പുരുഷന്‍ നിലനില്ക്കയില്ല; അവന്‍ പാതാളംപോലെ വിസ്താരമായി വായ് പിളര്‍ക്കുന്നു; മരണംപോലെ തൃപ്തിപ്പെടാതെയുമിരിക്കുന്നു; അവന്‍ സകല ജാതികളെയും തന്‍റെ അടുക്കൽ കൂട്ടി, സകല വംശങ്ങളെയും തന്‍റെ അടുക്കൽ ചേര്‍ക്കുന്നു.</verse>
				<verse number="6">അവരൊക്കെയും അവനെക്കുറിച്ച് ഒരു സദൃശവും അവനെക്കുറിച്ചു പരിഹാസമായുള്ളൊരു പഴഞ്ചൊല്ലും ചൊല്ലി; തന്‍റേതല്ലാത്തതു വര്‍ധിപ്പിക്കയും- എത്രത്തോളം?- പണയപണ്ടം ചുമന്നു കൂട്ടുകയും ചെയ്യുന്നവന് അയ്യോ കഷ്ടം എന്നു പറകയില്ലയോ?</verse>
				<verse number="7">നിന്‍റെ കടക്കാര്‍ പെട്ടെന്ന് എഴുന്നേല്ക്കയും നിന്നെ ബുദ്ധിമുട്ടിക്കുന്നവര്‍ ഉണരുകയും നീ അവര്‍ക്കു കൊള്ളയായിത്തീരുകയും ഇല്ലയോ?</verse>
				<verse number="8">നീ പല ജാതികളോടും കവര്‍ച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്‍റെ സകല നിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവര്‍ച്ച ചെയ്യും.</verse>
				<verse number="9">അനര്‍ഥത്തിൽനിന്നു വിടുവിക്കപ്പെടുവാന്‍ തക്കവണ്ണം ഉയരത്തിൽ കൂടുവയ്ക്കേണ്ടതിനു തന്‍റെ വീട്ടിനുവേണ്ടി ദുരാദായം ആഗ്രഹിക്കുന്നവന് അയ്യോ കഷ്ടം!</verse>
				<verse number="10">പലജാതികളെയും ഛേദിച്ചുകളഞ്ഞതിനാൽ നീ നിന്‍റെ വീട്ടിനു ലജ്ജ നിരൂപിച്ച് നിന്‍റെ സ്വന്തപ്രാണനോടു പാപം ചെയ്തിരിക്കുന്നു.</verse>
				<verse number="11">ചുവരിൽനിന്നു കല്ലു നിലവിളിക്കയും മരപ്പണിയിൽനിന്നു തുലാം ഉത്തരം പറകയും ചെയ്യുമല്ലോ.</verse>
				<verse number="12">രക്തപാതകംകൊണ്ടു പട്ടണം പണിയുകയും നീതികേടുകൊണ്ടു നഗരം സ്ഥാപിക്കയും ചെയ്യുന്നവന് അയ്യോ കഷ്ടം!</verse>
				<verse number="13">ജാതികള്‍ തീക്ക് ഇരയാകുവാന്‍ അധ്വാനിക്കുന്നതും വംശങ്ങള്‍ വെറുതേ തളര്‍ന്നുപോകുന്നതും സൈന്യങ്ങളുടെ യഹോവയുടെ ഹിതത്താൽ അല്ലയോ?</verse>
				<verse number="14">വെള്ളം സമുദ്രത്തിൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ മഹത്ത്വത്തിന്‍റെ പരിജ്ഞാനത്താൽ പൂര്‍ണമാകും.</verse>
				<verse number="15">കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന് അവര്‍ക്കു കുടിപ്പാന്‍ കൊടുക്കയും നഞ്ചു കൂട്ടിക്കലര്‍ത്തി ലഹരി പിടിപ്പിക്കയും ചെയ്യുന്നവന് അയ്യോ കഷ്ടം!</verse>
				<verse number="16">നിനക്കു മഹത്ത്വംകൊണ്ടല്ല, ലജ്ജ കൊണ്ടുതന്നെ പൂര്‍ത്തിവന്നിരിക്കുന്നു; നീയും കുടിക്ക; നിന്‍റെ അഗ്രചര്‍മം അനാവൃതമാക്കുക; യഹോവയുടെ വലംകൈയിലെ പാനപാത്രം നിന്‍റെ അടുക്കൽ വരും; മഹത്ത്വത്തിനു പകരം നിനക്ക് അവമാനം ഭവിക്കും.</verse>
				<verse number="17">മനുഷ്യരുടെ രക്തവും ദേശത്തോടും നഗരത്തോടും അതിന്‍റെ സകല നിവാസികളോടും ചെയ്ത സാഹസവും ഹേതുവായി ലെബാനോനോടു ചെയ്ത ദ്രോഹവും മൃഗങ്ങളെ പേടിപ്പിച്ച സംഹാരവും നിന്നെ മൂടും.</verse>
				<verse number="18">പണിക്കാരന്‍ ഒരു ബിംബത്തെ കൊത്തിയുണ്ടാക്കുവാന്‍ അതിനാലോ, പണിക്കാരന്‍ വ്യാജം ഉപദേശിക്കുന്ന വാര്‍പ്പുവിഗ്രഹത്തിൽ ആശ്രയിച്ചുകൊണ്ട് ഊമമിഥ്യാമൂര്‍ത്തികളെ ഉണ്ടാക്കുവാന്‍ അതിനാലോ എന്തു പ്രയോജനം ഉള്ളൂ?</verse>
				<verse number="19">മരത്തോട്: ഉണരുക എന്നും ഊമക്കല്ലിനോട്: എഴുന്നേല്ക്ക എന്നും പറയുന്നവന് അയ്യോ കഷ്ടം! അത് ഉപദേശിക്കുമോ? അതു പൊന്നും വെള്ളിയും പൊതിഞ്ഞിരിക്കുന്നു; അതിന്‍റെ ഉള്ളിൽ ശ്വാസം ഒട്ടും ഇല്ലല്ലോ.</verse>
				<verse number="20">എന്നാൽ യഹോവ തന്‍റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സര്‍വഭൂമിയും അവന്‍റെ സന്നിധിയിൽ മൗനമായിരിക്കട്ടെ.</verse>
			</chapter>
			<chapter number="3">
				<verse number="1">വിഭ്രമരാഗത്തിൽ ഹബക്കൂക്പ്രവാചകന്‍റെ ഒരു പ്രാര്‍ഥനാഗീതം.</verse>
				<verse number="2">യഹോവേ, ഞാന്‍ നിന്‍റെ കേള്‍വി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകള്‍ കഴിയുംമുമ്പേ നിന്‍റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകള്‍ കഴിയുംമുമ്പേ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓര്‍ക്കേണമേ.</verse>
				<verse number="3">ദൈവം തേമാനിൽനിന്നും പരിശുദ്ധന്‍ പാറാന്‍പര്‍വതത്തിൽനിന്നും വരുന്നു. സേലാ. അവന്‍റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്‍റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു.</verse>
				<verse number="4">സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു; കിരണങ്ങള്‍ അവന്‍റെ പാര്‍ശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്‍റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു.</verse>
				<verse number="5">മഹാമാരി അവന്‍റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്‍റെ പിന്നാലെ ചെല്ലുന്നു.</verse>
				<verse number="6">അവന്‍ നിന്നു ഭൂമിയെ കുലുക്കുന്നു; അവന്‍ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപര്‍വതങ്ങള്‍ പിളര്‍ന്നുപോകുന്നു; പുരാതനഗിരികള്‍ വണങ്ങി വീഴുന്നു; അവന്‍ പുരാതനപാതകളിൽ നടക്കുന്നു.</verse>
				<verse number="7">ഞാന്‍ കൂശാന്‍റെ കൂടാരങ്ങളെ അനര്‍ഥത്തിൽ കാണുന്നു; മിദ്യാന്‍ദേശത്തിലെ തിരശ്ശീലകള്‍ വിറയ്ക്കുന്നു.</verse>
				<verse number="8">യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്‍റെ കോപം നദികളുടെ നേരേ വരുന്നുവോ? നീ കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്‍റെ ക്രോധം സമുദ്രത്തിന്‍റെ നേരേ ഉള്ളതോ?</verse>
				<verse number="9">നിന്‍റെ വില്ല് മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്‍റെ ദണ്ഡനങ്ങള്‍ ആണകളോടു കൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളര്‍ക്കുന്നു.</verse>
				<verse number="10">പര്‍വതങ്ങള്‍ നിന്നെ കണ്ടു വിറയ്ക്കുന്നു; വെള്ളത്തിന്‍റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയര്‍ത്തുന്നു.</verse>
				<verse number="11">നിന്‍റെ അസ്ത്രങ്ങള്‍ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്‍റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു.</verse>
				<verse number="12">ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു.</verse>
				<verse number="13">നിന്‍റെ ജനത്തിന്‍റെ രക്ഷയ്ക്കായിട്ടും നിന്‍റെ അഭിഷിക്തന്‍റെ രക്ഷയ്ക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്‍റെ വീട്ടിൽനിന്നു മോന്തായം തകര്‍ത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ.</verse>
				<verse number="14">നീ അവന്‍റെ കുന്തങ്ങള്‍കൊണ്ട് അവന്‍റെ യോദ്ധാക്കളുടെ തല കുത്തിത്തുളയ്ക്കുന്നു; എന്നെ ചിതറിക്കേണ്ടതിന് അവര്‍ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവച്ചു വിഴുങ്ങുവാന്‍ പോകുന്നതുപോലെ അവര്‍ ഉല്ലസിക്കുന്നു.</verse>
				<verse number="15">നിന്‍റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു.</verse>
				<verse number="16">ഞാന്‍ കേട്ട് എന്‍റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്‍റെ അധരം വിറച്ചു; അവന്‍ ജനത്തെ ആക്രമിപ്പാന്‍ പുറപ്പെടുമ്പോള്‍ കഷ്ടദിവസത്തിൽ ഞാന്‍ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് എന്‍റെ അസ്ഥികള്‍ക്ക് ഉരുക്കം തട്ടി, ഞാന്‍ നിന്ന നിലയിൽ വിറച്ചുപോയി.</verse>
				<verse number="17">അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍കൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല.</verse>
				<verse number="18">എങ്കിലും ഞാന്‍ യഹോവയിൽ ആനന്ദിക്കും; എന്‍റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും.</verse>
				<verse number="19">യഹോവയായ കര്‍ത്താവ് എന്‍റെ ബലം ആകുന്നു; അവന്‍ എന്‍റെ കാൽ പേടമാന്‍കാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.</verse>
			</chapter>
		</book>
		<book number="36">
			<chapter number="1">
				<verse number="1">യെഹൂദാരാജാവായി ആമോന്‍റെ മകനായ യോശീയാവിന്‍റെ കാലത്ത്, ഹിസ്കീയാവിന്‍റെ മകനായ അമര്യാവിന്‍റെ മകനായ ഗെദല്യാവിന്‍റെ മകനായ കൂശിയുടെ മകനായ സെഫന്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="2">ഞാന്‍ ഭൂതലത്തിൽനിന്നു സകലത്തെയും സംഹരിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="3">ഞാന്‍ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കും; ഞാന്‍ ആകാശത്തിലെ പറവജാതിയെയും സമുദ്രത്തിലെ മത്സ്യങ്ങളെയും ദുഷ്ടന്മാരോടുകൂടെ ഇടര്‍ച്ചകളെയും സംഹരിക്കും; ഞാന്‍ ഭൂതലത്തിൽനിന്നു മനുഷ്യനെ ഛേദിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="4">ഞാന്‍ യെഹൂദായുടെമേലും യെരൂശലേമിലെ സകല നിവാസികളുടെമേലും കൈ നീട്ടും; ഞാന്‍ ഈ സ്ഥലത്തുനിന്നു ബാലിന്‍റെ ശേഷിപ്പിനെയും പുരോഹിതന്മാരോടുകൂടെ പൂജാരികളുടെ പേരിനെയും</verse>
				<verse number="5">മേൽപ്പുരകളിൽ ആകാശത്തിലെ സൈന്യത്തെ നമസ്കരിക്കുന്നവരെയും യഹോവയെച്ചൊല്ലിയും മല്ക്കാമിനെച്ചൊല്ലിയും സത്യം ചെയ്തു നമസ്കരിക്കുന്നവരെയും</verse>
				<verse number="6">യഹോവയെ വിട്ടു പിന്മാറിയവരെയും യഹോവയെ അന്വേഷിക്കയോ അവനെക്കുറിച്ചു ചോദിക്കയോ ചെയ്യാത്തവരെയും ഛേദിച്ചുകളയും.</verse>
				<verse number="7">യഹോവയായ കര്‍ത്താവിന്‍റെ സന്നിധിയിൽ മിണ്ടാതിരിക്ക; യഹോവയുടെ ദിവസം അടുത്തിരിക്കുന്നു; യഹോവ ഒരു യാഗസദ്യ ഒരുക്കി താന്‍ ക്ഷണിച്ചവരെ വിശുദ്ധീകരിച്ചുമിരിക്കുന്നു.</verse>
				<verse number="8">എന്നാൽ യഹോവയുടെ യാഗസദ്യയുള്ള ദിവസത്തിൽ ഞാന്‍ പ്രഭുക്കന്മാരെയും രാജകുമാരന്മാരെയും അന്യദേശവസ്ത്രം ധരിച്ചിരിക്കുന്ന ഏവരെയും സന്ദര്‍ശിക്കും.</verse>
				<verse number="9">അന്നാളിൽ ഞാന്‍ ഉമ്മരപ്പടി ചാടിക്കടക്കുന്ന ഏവരെയും സാഹസവും വഞ്ചനയുംകൊണ്ടു തങ്ങളുടെ യജമാനന്മാരുടെ വീടുകളെ നിറയ്ക്കുന്നവരെയും സന്ദര്‍ശിക്കും.</verse>
				<verse number="10">അന്നാളിൽ മത്സ്യഗോപുരത്തിൽനിന്ന് ഉറക്കെയുള്ളൊരു നിലവിളിയും രണ്ടാമത്തെ നഗരാംശത്തിൽനിന്ന് ഒരു മുറവിളിയും കുന്നുകളിൽനിന്ന് ഒരു ത്ധടത്ധടനാദവും ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="11">മക്തേശ്നിവാസികളേ, മുറയിടുവിന്‍; വ്യാപാരിജനമൊക്കെയും നശിച്ചു പോയല്ലോ; സകല ദ്രവ്യവാഹകന്മാരും ഛേദിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="12">ആ കാലത്ത് ഞാന്‍ യെരൂശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേൽ ഉറച്ചുകിടന്ന്: യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തിൽ പറയുന്ന പുരുഷന്മാരെ സന്ദര്‍ശിക്കയും ചെയ്യും.</verse>
				<verse number="13">അങ്ങനെ അവരുടെ സമ്പത്ത് കവര്‍ച്ചയും അവരുടെ വീടുകള്‍ ശൂന്യവും ആയിത്തീരും; അവര്‍ വീടു പണിയും, പാര്‍ക്കയില്ലതാനും; അവര്‍ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.</verse>
				<verse number="14">യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അടുത്ത് അത്യന്തം ബദ്ധപ്പെട്ടു വരുന്നു; കേട്ടോ, യഹോവയുടെ ദിവസം! വീരന്‍ അവിടെ കഠിനമായി നിലവിളിക്കുന്നു.</verse>
				<verse number="15">ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,</verse>
				<verse number="16">ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയരമുള്ള കൊത്തളങ്ങള്‍ക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നെ.</verse>
				<verse number="17">മനുഷ്യര്‍ കുരുടന്മാരെപ്പോലെ നടക്കത്തക്കവണ്ണം ഞാന്‍ അവര്‍ക്കു കഷ്ടത വരുത്തും; അവര്‍ യഹോവയോടു പാപം ചെയ്തുവല്ലോ; അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം കാഷ്ഠംപോലെയും ചൊരിയും.</verse>
				<verse number="18">യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കും പൊന്നിനും അവരെ രക്ഷിപ്പാന്‍ കഴികയില്ല; സര്‍വഭൂമിയും അവന്‍റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും; സകല ഭൂവാസികള്‍ക്കും അവന്‍ ശീഘ്രസംഹാരം വരുത്തും.</verse>
			</chapter>
			<chapter number="2">
				<verse number="1">നാണമില്ലാത്ത ജാതിയേ, നിര്‍ണയം ഫലിക്കുന്നതിനു മുമ്പേ- ദിവസം പതിര്‍പോലെ പാറിപ്പോകുന്നു- യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിനു മുമ്പേ,</verse>
				<verse number="2">യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിനുമുമ്പേ, കൂടിവരുവിന്‍; അതേ, കൂടിവരുവിന്‍!</verse>
				<verse number="3">യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍; നീതി അന്വേഷിപ്പിന്‍; സൗമ്യത അന്വേഷിപ്പിന്‍; പക്ഷേ നിങ്ങള്‍ക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.</verse>
				<verse number="4">ഗസ്സാ നിര്‍ജനമാകും; അസ്കലോന്‍ ശൂന്യമായിത്തീരും; അസ്തോദിനെ അവര്‍ മധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോനു നിര്‍മ്മൂലനാശം വരും.</verse>
				<verse number="5">സമുദ്രതീരനിവാസികളായ ക്രേത്യജാതിക്ക് അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികള്‍ ഇല്ലാതാകുംവണ്ണം ഞാന്‍ നിന്നെ നശിപ്പിക്കും.</verse>
				<verse number="6">സമുദ്രതീരം ഇടയന്മാര്‍ക്കു കുടിലുകളും ആട്ടിന്‍കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായിത്തീരും.</verse>
				<verse number="7">തീരപ്രദേശം യെഹൂദാഗൃഹത്തിന്‍റെ ശേഷിപ്പിന് ആകും; അവര്‍ അവിടെ മേയ്ക്കും; അസ്കലോന്‍വീടുകളിൽ അവര്‍ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദര്‍ശിച്ച് അവരുടെ സ്ഥിതി മാറ്റുമല്ലോ.</verse>
				<verse number="8">മോവാബിന്‍റെ ധിക്കാരവും അമ്മോന്യര്‍ എന്‍റെ ജനത്തെ നിന്ദിച്ച് അവരുടെ ദേശത്തിനു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാന്‍ കേട്ടിരിക്കുന്നു.</verse>
				<verse number="9">അതുകൊണ്ടു യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിത്: എന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര്‍ ഗൊമോറായെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തീരും; എന്‍റെ ജനത്തിൽ ശേഷിപ്പുള്ളവര്‍ അവരെ കവര്‍ച്ച ചെയ്യും; എന്‍റെ ജാതിയിൽ ശേഷിച്ചിരിക്കുന്നവര്‍ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.</verse>
				<verse number="10">ഇത് അവരുടെ അഹങ്കാരംനിമിത്തം അവര്‍ക്കു ഭവിക്കും; അവര്‍ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.</verse>
				<verse number="11">യഹോവ അവരോടു ഭയങ്കരനായിരിക്കും; അവന്‍ ഭൂമിയിലെ സകല ദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്ന് അവനെ നമസ്കരിക്കും.</verse>
				<verse number="12">നിങ്ങളോ കൂശ്യരേ, എന്‍റെ വാളിനാൽ നിഹതന്മാര്‍!</verse>
				<verse number="13">അവന്‍ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.</verse>
				<verse number="14">അതിന്‍റെ നടുവിൽ ആട്ടിന്‍കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്‍റെ പോതികകളുടെ ഇടയിൽ വേഴാമ്പലും മുള്ളനും രാപാര്‍ക്കും; കിളിവാതിൽക്കൽ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാൽ ഉമ്മരപ്പടിക്കൽ ശൂന്യതയുണ്ട്.</verse>
				<verse number="15">ഞാനേയുള്ളൂ; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിര്‍ഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നെ; അതു ശൂന്യവും മൃഗങ്ങള്‍ക്കു കിടപ്പിടവുമായിത്തീര്‍ന്നതെങ്ങനെ; അതിനരികെക്കൂടിപ്പോകുന്ന ഏവനും ചൂളകുത്തി കൈ കുലുക്കും.</verse>
			</chapter>
			<chapter number="3">
				<verse number="1">മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതുമായ നഗരത്തിന് അയ്യോ കഷ്ടം!</verse>
				<verse number="2">അവള്‍ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്‍റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല.</verse>
				<verse number="3">അതിനകത്ത് അതിന്‍റെ പ്രഭുക്കന്മാര്‍ ഗര്‍ജിക്കുന്ന സിംഹങ്ങള്‍; അതിന്‍റെ ന്യായാധിപതിമാര്‍ വൈകുന്നേരത്തെ ചെന്നായ്ക്കള്‍; അവര്‍ പ്രഭാതകാലത്തേക്ക് ഒന്നും ശേഷിപ്പിക്കുന്നില്ല.</verse>
				<verse number="4">അതിന്‍റെ പ്രവാചകന്മാര്‍ ലഘുബുദ്ധികളും വിശ്വാസപാതകന്മാരും ആകുന്നു; അതിന്‍റെ പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കി, ന്യായപ്രമാണത്തെ ബലാൽക്കാരം ചെയ്തിരിക്കുന്നു.</verse>
				<verse number="5">യഹോവ അതിന്‍റെ മധ്യേ നീതിമാനാകുന്നു അവന്‍ നീതികേടു ചെയ്യുന്നില്ല; രാവിലേ രാവിലേ അവന്‍ തന്‍റെ ന്യായത്തെ തെറ്റാതെ വെളിച്ചത്താക്കുന്നു; നീതികെട്ടവനോ നാണം എന്തെന്നറിഞ്ഞുകൂടാ.</verse>
				<verse number="6">ഞാന്‍ ജാതികളെ ഛേദിച്ചുകളഞ്ഞു; അവരുടെ കൊത്തളങ്ങള്‍ ശൂന്യമായിരിക്കുന്നു; ഞാന്‍ അവരുടെ വീഥികളെ ആരും കടന്നുപോകാതവണ്ണം ശൂന്യമാക്കി, അവരുടെ പട്ടണങ്ങള്‍ ഒരു മനുഷ്യനും നിവാസിയും ഇല്ലാതെ നശിച്ചിരിക്കുന്നു.</verse>
				<verse number="7">നീ എന്നെ ഭയപ്പെട്ടു പ്രബോധനം കൈക്കൊള്‍ക എന്നു ഞാന്‍ കല്പിച്ചു; എന്നാൽ ഞാന്‍ അവളെ സന്ദര്‍ശിച്ചതുപോലെയൊക്കെയും അവളുടെ പാര്‍പ്പിടം ഛേദിക്കപ്പെടുകയില്ലായിരുന്നു; എങ്കിലും അവര്‍ ജാഗ്രതയോടെ തങ്ങളുടെ ദുഷ്പ്രവൃത്തികളൊക്കെയും ചെയ്തുപോന്നു.</verse>
				<verse number="8">അതുകൊണ്ടു ഞാന്‍ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിന്‍ എന്നു യഹോവയുടെ അരുളപ്പാട്; എന്‍റെ ക്രോധവും എന്‍റെ ഉഗ്രകോപവും പകരേണ്ടതിനു ജാതികളെ ചേര്‍ക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാന്‍ നിര്‍ണയിച്ചിരിക്കുന്നു; സര്‍വഭൂമിയും എന്‍റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും.</verse>
				<verse number="9">അപ്പോള്‍ സകല ജാതികളും യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് ഏകമനസ്സോടെ അവനെ സേവിക്കേണ്ടതിനു ഞാന്‍ അവര്‍ക്കു നിര്‍മ്മലമായുള്ള അധരങ്ങളെ വരുത്തും.</verse>
				<verse number="10">കൂശ്നദികളുടെ അക്കരെനിന്ന് എന്‍റെ നമസ്കാരികള്‍, എന്‍റെ ചിതറിപ്പോയവരുടെ സഭ തന്നെ, എനിക്കു വഴിപാടു കൊണ്ടുവരും.</verse>
				<verse number="11">അന്നാളിൽ ഞാന്‍ നിന്‍റെ മധ്യേനിന്നു നിന്‍റെ ഗര്‍വോല്ലസിതന്മാരെ നീക്കിക്കളയും. നീ എന്‍റെ വിശുദ്ധപര്‍വതത്തിൽ ഇനി ഗര്‍വിക്കാതിരിക്കയും ചെയ്യുന്നതുകൊണ്ടു നീ എന്നോട് അതിക്രമമായി ചെയ്തിരിക്കുന്ന സകല പ്രവൃത്തികളും നിമിത്തം നീ അന്നാളിൽ ലജ്ജിക്കേണ്ടിവരികയില്ല.</verse>
				<verse number="12">ഞാന്‍ നിന്‍റെ നടുവിൽ താഴ്മയും ദാരിദ്ര്യവും ഉള്ളൊരു ജനത്തെ ശേഷിപ്പിക്കും; അവര്‍ യഹോവയുടെ നാമത്തിൽ ശരണം പ്രാപിക്കും.</verse>
				<verse number="13">യിസ്രായേലിൽ ശേഷിപ്പുള്ളവര്‍ നീതികേടു പ്രവര്‍ത്തിക്കയില്ല; ഭോഷ്കു പറകയുമില്ല; ചതിവുള്ള നാവ് അവരുടെ വായിൽ ഉണ്ടാകയില്ല; അവര്‍ മേഞ്ഞുകിടക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.</verse>
				<verse number="14">സീയോന്‍പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആര്‍പ്പിടുക; യെരൂശലേംപുത്രിയേ, പൂര്‍ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.</verse>
				<verse number="15">യഹോവ നിന്‍റെ ന്യായവിധികളെ മാറ്റി, നിന്‍റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്‍റെ രാജാവായ യഹോവ നിന്‍റെ മധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ഥം കാണുകയില്ല.</verse>
				<verse number="16">അന്നാളിൽ അവര്‍ യെരൂശലേമിനോട്: ഭയപ്പെടരുതെന്നും സീയോനോട്: അധൈര്യപ്പെടരുതെന്നും പറയും.</verse>
				<verse number="17">നിന്‍റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്‍റെ മധ്യേ ഇരിക്കുന്നു; അവന്‍ നിന്നിൽ അത്യന്തം സന്തോഷിക്കും; തന്‍റെ സ്നേഹത്തിൽ അവന്‍ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കൽ ആനന്ദിക്കും.</verse>
				<verse number="18">ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാന്‍ ചേര്‍ത്തുകൊള്ളും.</verse>
				<verse number="19">നിന്നെ ക്ലേശിപ്പിക്കുന്ന ഏവരോടും ഞാന്‍ ആ കാലത്ത് ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാന്‍ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സര്‍വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കുകയും ചെയ്യും.</verse>
				<verse number="20">ആ കാലത്തു ഞാന്‍ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാന്‍ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ ഞാന്‍ നിങ്ങളെ ഭൂമിയിലെ സകല ജാതികളുടെയും ഇടയിൽ കീര്‍ത്തിയും പ്രശംസയും ആക്കിത്തീര്‍ക്കുമെന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
		</book>
		<book number="37">
			<chapter number="1">
				<verse number="1">ദാര്യാവേശ്‍രാജാവിന്‍റെ രണ്ടാം ആണ്ട്, ആറാം മാസം, ഒന്നാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലിനും മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയ്ക്കും ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="2">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലന്ന് ഈ ജനം പറയുന്നുവല്ലോ.</verse>
				<verse number="3">ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="4">ഈ ആലയം ശൂന്യമായിരിക്കെ നിങ്ങള്‍ക്കു തട്ടിട്ട വീടുകളിൽ പാര്‍പ്പാന്‍ കാലമായോ?</verse>
				<verse number="5">ആകയാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍.</verse>
				<verse number="6">നിങ്ങള്‍ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളൂ; നിങ്ങള്‍ ഭക്ഷിച്ചിട്ടും പൂര്‍ത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല; വസ്ത്രം ധരിച്ചിട്ടും ആര്‍ക്കും കുളിര്‍ മാറുന്നില്ല; കൂലിക്കാരന്‍ ഓട്ടസഞ്ചിയിൽ ഇടുവാന്‍ കൂലിവാങ്ങുന്നു.</verse>
				<verse number="7">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളെ വിചാരിച്ചുനോക്കുവിന്‍.</verse>
				<verse number="8">നിങ്ങള്‍ മലയിൽ ചെന്നു മരം കൊണ്ടുവന്ന് ആലയം പണിവിന്‍; ഞാന്‍ അതിൽ പ്രസാദിച്ചു മഹത്ത്വപ്പെടും എന്നു യഹോവ കല്പിക്കുന്നു.</verse>
				<verse number="9">നിങ്ങള്‍ അധികം കിട്ടുമെന്നു കാത്തിരുന്നു; എന്നാൽ അത് അല്പമായിത്തീര്‍ന്നു; നിങ്ങള്‍ അതു വീട്ടിൽ കൊണ്ടുവന്നു; ഞാനോ അത് ഊതിക്കളഞ്ഞു; അതെന്തുകൊണ്ട്? എന്‍റെ ആലയം ശൂന്യമായിക്കിടക്കയും നിങ്ങള്‍ ഓരോരുത്തനും താന്താന്‍റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ടു തന്നെ എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">അതുകൊണ്ടു നിങ്ങള്‍ നിമിത്തം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു; ഭൂമി അനുഭവം തരുന്നതുമില്ല.</verse>
				<verse number="11">ഞാന്‍ ദേശത്തിന്മേലും മലകളിന്മേലും ധാന്യത്തിന്മേലും വീഞ്ഞിന്മേലും എണ്ണയിന്മേലും നിലത്തെ വിളവിന്മേലും മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും കൈകളുടെ സകല പ്രയത്നത്തിന്മേലും വറുതിയെ വിളിച്ചുവരുത്തിയിരിക്കുന്നു.</verse>
				<verse number="12">അങ്ങനെ ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലും മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള ഏവരുമായി തങ്ങളുടെ ദൈവമായ യഹോവയുടെ വാക്കും തങ്ങളുടെ ദൈവമായ യഹോവയുടെ നിയോഗത്തിന് ഒത്തവണ്ണം ഹഗ്ഗായിപ്രവാചകന്‍റെ വചനങ്ങളും കേട്ടനുസരിച്ചു; ജനം യഹോവയെ ഭയപ്പെടുകയും ചെയ്തു.</verse>
				<verse number="13">അപ്പോള്‍ യഹോവയുടെ ദൂതനായ ഹഗ്ഗായി യഹോവയുടെ ദൂതായി ജനത്തോട്: ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാട് എന്നു പറഞ്ഞു.</verse>
				<verse number="14">യഹോവ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലിന്‍റെ മനസ്സും മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയുടെ മനസ്സും ജനത്തിൽ ശേഷിപ്പുള്ള ഏവരുടെയും മനസ്സും ഉണര്‍ത്തി; അവര്‍ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കൽ വേല ചെയ്തു.</verse>
				<verse number="15">ദാര്യാവേശ്‍രാജാവിന്‍റെ രണ്ടാം ആണ്ട് ആറാം മാസം ഇരുപത്തിനാലാം തീയതി തന്നെ.</verse>
			</chapter>
			<chapter number="2">
				<verse number="1">ഏഴാം മാസം ഇരുപത്തൊന്നാം തീയതി ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">നീ യെഹൂദാദേശാധിപതിയായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലിനോടും മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയോടും ജനത്തിൽ ശേഷിപ്പുള്ളവരോടും പറയേണ്ടതെന്തെന്നാൽ:</verse>
				<verse number="3">നിങ്ങളിൽ ഈ ആലയത്തെ അതിന്‍റെ ആദ്യമഹത്ത്വത്തോടെ കണ്ടവരായി ആര്‍ ശേഷിച്ചിരിക്കുന്നു? ഇപ്പോള്‍ കണ്ടിട്ടു നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?</verse>
				<verse number="4">ഇപ്പോഴോ സെരുബ്ബാബേലേ, ധൈര്യപ്പെടുക എന്നു യഹോവയുടെ അരുളപ്പാട്; മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവേ, ധൈര്യപ്പെടുക; ദേശത്തിലെ സകല ജനവുമായുള്ളോരേ, ധൈര്യപ്പെട്ടു വേല ചെയ്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടല്ലോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="5">നിങ്ങള്‍ മിസ്രയീമിൽനിന്നു പുറപ്പെട്ടപ്പോള്‍ ഞാന്‍ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമത്തിന്‍റെ വചനം ഓര്‍പ്പിന്‍; എന്‍റെ ആത്മാവ് നിങ്ങളുടെ ഇടയിൽ വസിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ.</verse>
				<verse number="6">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ടു ഞാന്‍ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.</verse>
				<verse number="7">ഞാന്‍ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാന്‍ ഈ ആലയത്തെ മഹത്ത്വപൂര്‍ണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="8">വെള്ളി എനിക്കുള്ളത്, പൊന്നും എനിക്കുള്ളത് എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">ഈ ആലയത്തിന്‍റെ പിന്നത്തെ മഹത്ത്വം മുമ്പിലത്തേതിലും വലുതായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഈ സ്ഥലത്തു ഞാന്‍ സമാധാനം നല്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">ദാര്യാവേശിന്‍റെ രണ്ടാം ആണ്ട്, ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതി ഹഗ്ഗായിപ്രവാചകന്‍ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="11">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ പുരോഹിതന്മാരോടു ന്യായപ്രമാണത്തെക്കുറിച്ചു ചോദിക്കേണ്ടതെന്തെന്നാൽ:</verse>
				<verse number="12">ഒരുത്തന്‍ തന്‍റെ വസ്ത്രത്തിന്‍റെ കോന്തലയ്ക്കൽ വിശുദ്ധമാംസം വഹിച്ചു, ആ കോന്തലകൊണ്ട് അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ ഏതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാൽ അതു വിശുദ്ധമാകുമോ? അതിനു പുരോഹിതന്മാര്‍ ഇല്ല എന്നുത്തരം പറഞ്ഞു.</verse>
				<verse number="13">എന്നാൽ ഹഗ്ഗായി: ശവത്താൽ അശുദ്ധനായ ഒരുത്തന്‍ അവയിൽ ഒന്നു തൊടുന്നുവെങ്കിൽ അത് അശുദ്ധമാകുമോ എന്നു ചോദിച്ചതിന്: അത് അശുദ്ധമാകും എന്നു പുരോഹിതന്മാര്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="14">അതിനു ഹഗ്ഗായി ഉത്തരം പറഞ്ഞതെന്തെന്നാൽ: അങ്ങനെ തന്നെ ഈ ജനവും, അങ്ങനെതന്നെ ഈ ജാതിയും എന്‍റെ സന്നിധിയിൽ ആകുന്നു എന്നു യഹോവയുടെ അരുളപ്പാട്. അവരുടെ കൈകളുടെ പ്രവൃത്തിയൊക്കെയും അങ്ങനെ തന്നെ; അവര്‍ അവിടെ അര്‍പ്പിക്കുന്നതും അശുദ്ധം അത്രേ.</verse>
				<verse number="15">ആകയാൽ നിങ്ങള്‍ ഇന്നു തൊട്ടു പിന്നോക്കം, യഹോവയുടെ മന്ദിരത്തിങ്കൽ കല്ലിന്മേൽ കല്ലു വച്ചതിനു മുമ്പുള്ളകാലം വിചാരിച്ചുകൊള്‍വിന്‍.</verse>
				<verse number="16">ആ കാലത്ത് ഒരുത്തന്‍ ഇരുപതു പറയുള്ള കൂമ്പാരത്തിലേക്കു ചെല്ലുമ്പോള്‍ പത്തു മാത്രമേ കാണുകയുള്ളൂ; ഒരുത്തന്‍ അമ്പതു പാത്രം കോരുവാന്‍ ചക്കാലയിൽ ചെല്ലുമ്പോള്‍ ഇരുപതു മാത്രമേ കാണുകയുള്ളൂ.</verse>
				<verse number="17">വെണ്‍കതിരും വിഷമഞ്ഞും കന്മഴയുംകൊണ്ടു ഞാന്‍ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങള്‍ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">നിങ്ങള്‍ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്‍ടിവയ്ക്കുവിന്‍; ഒമ്പതാം മാസം, ഇരുപത്തിനാലാം തീയതിമുതൽ, യഹോവയുടെ മന്ദിരത്തിന് അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നെ ദൃഷ്‍ടിവയ്ക്കുവിന്‍.</verse>
				<verse number="19">വിത്ത് ഇനിയും കളപ്പുരയിൽ കിടക്കുന്നുവോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും കായ്ക്കുന്നില്ലയോ? ഇന്നുമുതൽ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും.</verse>
				<verse number="20">ഇരുപത്തിനാലാം തീയതി യഹോവയുടെ അരുളപ്പാട് രണ്ടാം പ്രാവശ്യം ഹഗ്ഗായിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="21">നീ യെഹൂദാദേശാധിപതിയായ സെരുബ്ബാബേലിനോടു പറയേണ്ടത്: ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇളക്കും.</verse>
				<verse number="22">ഞാന്‍ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും; ജാതികളുടെ രാജ്യങ്ങളുടെ ബലം നശിപ്പിച്ചുകളയും; ഞാന്‍ രഥത്തെയും അതിൽ കയറി ഓടിക്കുന്നവരെയും മറിച്ചുകളയും; കുതിരകളും പുറത്തുകയറി ഓടിക്കുന്നവരും ഓരോരുത്തന്‍ താന്താന്‍റെ സഹോദരന്‍റെ വാളിനാൽ വീഴും.</verse>
				<verse number="23">അന്നാളിൽ- സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്- എന്‍റെ ദാസനായി ശെയല്തീയേലിന്‍റെ മകനായ സെരുബ്ബാബേലേ, ഞാന്‍നിന്നെ എടുത്തു മുദ്രമോതിരമാക്കും എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
		</book>
		<book number="38">
			<chapter number="1">
				<verse number="1">ദാര്യാവേശിന്‍റെ രണ്ടാം ആണ്ട് എട്ടാം മാസത്തിൽ ഇദ്ദോപ്രവാചകന്‍റെ മകനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യന്തം കോപിച്ചിരിക്കുന്നു.</verse>
				<verse number="3">ആകയാൽ നീ അവരോടു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എങ്കലേക്കു തിരിവിന്‍ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; എന്നാൽ ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="4">നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുത്; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ദുര്‍മാര്‍ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിന്‍ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാര്‍ അവരോടു പ്രസംഗിച്ചിട്ടും അവര്‍ കേള്‍ക്കയോ എനിക്കു ചെവിതരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="5">നിങ്ങളുടെ പിതാക്കന്മാര്‍ എവിടെ? പ്രവാചകന്മാര്‍ സദാകാലം ജീവിച്ചിരിക്കുമോ?</verse>
				<verse number="6">എന്നാൽ ഞാന്‍ എന്‍റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടര്‍ന്നു പിടിച്ചില്ലയോ? ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ തന്നെ അവന്‍ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്ന് അവര്‍ മനംതിരിഞ്ഞു പറഞ്ഞില്ലയോ?</verse>
				<verse number="7">ദാര്യാവേശിന്‍റെ രണ്ടാം ആണ്ടിൽ ശെബാത്ത്മാസമായ പതിനൊന്നാം മാസം, ഇരുപത്തിനാലാം തീയതി, ഇദ്ദോവിന്‍റെ മകനായ ബെരെഖ്യാവിന്‍റെ മകനായ സെഖര്യാപ്രവാചകന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="8">ഞാന്‍ രാത്രിയിൽ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയിൽ നിന്നു; അവന്‍റെ പിമ്പിൽ ചുവപ്പും കുരാൽനിറവും വെണ്‍മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.</verse>
				<verse number="9">യജമാനനേ, ഇവര്‍ ആരാകുന്നു എന്നു ഞാന്‍ ചോദിച്ചതിന് എന്നോടു സംസാരിക്കുന്ന ദൂതന്‍: ഇവര്‍ ആരെന്നു ഞാന്‍ നിനക്കു കാണിച്ചുതരാം എന്ന് എന്നോടു പറഞ്ഞു.</verse>
				<verse number="10">എന്നാൽ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന പുരുഷന്‍: ഇവര്‍ ഭൂമിയിൽ ഊടാടി സഞ്ചരിക്കേണ്ടതിനു യഹോവ അയച്ചിരിക്കുന്നവര്‍ തന്നെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="11">അവര്‍ കൊഴുന്തുകളുടെ ഇടയിൽ നില്ക്കുന്ന യഹോവയുടെ ദൂതനോട്: ഞങ്ങള്‍ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു, സര്‍വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="12">എന്നാറെ യഹോവയുടെ ദൂതന്‍: സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രുദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.</verse>
				<verse number="13">അതിനു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.</verse>
				<verse number="14">എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടു പറഞ്ഞത്: നീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാൽ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ യെരൂശലേമിനും സീയോനുംവേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു.</verse>
				<verse number="15">ഞാന്‍ അല്പം മാത്രം കോപിച്ചിരിക്കെ അവര്‍ അനര്‍ഥത്തിനായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാന്‍ അത്യന്തം കോപിക്കുന്നു.</verse>
				<verse number="16">അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്‍റെ ആലയം അതിൽ പണിയും; യെരൂശലേമിന്മേൽ അളവുനൂൽ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="17">നീ ഇനിയും പ്രസംഗിച്ചു പറയേണ്ടത്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്‍റെ പട്ടണങ്ങള്‍ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.</verse>
				<verse number="18">ഞാന്‍ തലപൊക്കി നോക്കിയപ്പോള്‍ നാലു കൊമ്പു കണ്ടു.</verse>
				<verse number="19">എന്നോടു സംസാരിക്കുന്ന ദൂതനോട്: ഇവ എന്താകുന്നു എന്നു ഞാന്‍ ചോദിച്ചതിന് അവന്‍ എന്നോട്: ഇവ യെഹൂദായെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകള്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="20">യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു.</verse>
				<verse number="21">ഇവര്‍ എന്തു ചെയ്‍വാന്‍ വന്നിരിക്കുന്നു എന്നു ഞാന്‍ ചോദിച്ചതിന് അവന്‍: ആരും തല ഉയര്‍ത്താതവണ്ണം യെഹൂദായെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയര്‍ത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ട് അവരെ പേടിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="2">
				<verse number="1">ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍, കൈയിൽ അളവുനൂൽ പിടിച്ചിരിക്കുന്നൊരു പുരുഷനെ കണ്ടു.</verse>
				<verse number="2">നീ എവിടേക്കു പോകുന്നു എന്നു ഞാന്‍ ചോദിച്ചതിന് അവന്‍: ഞാന്‍ യെരൂശലേമിനെ അളന്ന് അതിന്‍റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാന്‍ പോകുന്നു എന്ന് എന്നോടു പറഞ്ഞു.</verse>
				<verse number="3">എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതന്‍ പുറത്തു വന്നു; അവനെ എതിരേല്പാന്‍ മറ്റൊരു ദൂതനും പുറത്തുവന്ന് അവനോട് പറഞ്ഞത്:</verse>
				<verse number="4">നീ വേഗം ചെന്ന് ഈ ബാല്യക്കാരനോടു സംസാരിച്ച്: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.</verse>
				<verse number="5">എന്നാൽ ഞാന്‍ അതിനു ചുറ്റും തീമതിലായിരിക്കും; ഞാന്‍ അതിന്‍റെ നടുവിൽ മഹത്ത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="6">ഹേ, ഹേ, വടക്കേ ദേശം വിട്ടോടുവിന്‍! എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിങ്ങളെ ആകാശത്തിന്‍റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="7">ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാര്‍ക്കുന്ന സീയോനേ, ചാടിപ്പോക.</verse>
				<verse number="8">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവര്‍ച്ചചെയ്ത ജാതികളുടെ അടുക്കൽ അവന്‍ എന്നെ മഹത്ത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന്‍ അവന്‍റെ കണ്‍മണിയെ തൊടുന്നു.</verse>
				<verse number="9">ഞാന്‍ അവരുടെ നേരേ കൈ കുലുക്കും; അവര്‍ തങ്ങളുടെ ദാസന്മാര്‍ക്കു കവര്‍ച്ചയായിത്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറികയും ചെയ്യും.</verse>
				<verse number="10">സീയോന്‍പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാന്‍ വരുന്നു; ഞാന്‍ നിന്‍റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="11">അന്നാളിൽ പല ജാതികളും യഹോവയോടു ചേര്‍ന്ന് എനിക്കു ജനമായിത്തീരും; ഞാന്‍ നിന്‍റെ മധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.</verse>
				<verse number="12">യഹോവ വിശുദ്ധദേശത്തു യെഹൂദായെ തന്‍റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.</verse>
				<verse number="13">സകല ജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിന്‍; അവന്‍ തന്‍റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">അനന്തരം അവന്‍ എനിക്കു മഹാപുരോഹിതനായ യോശുവ, യഹോവയുടെ ദൂതന്‍റെ മുമ്പിൽ നില്ക്കുന്നതും സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും കാണിച്ചുതന്നു.</verse>
				<verse number="2">യഹോവ സാത്താനോട്: സാത്താനേ, യഹോവ നിന്നെ ഭര്‍ത്സിക്കുന്നു; യെരൂശലേമിനെ തിരഞ്ഞെടുത്തിരിക്കുന്ന യഹോവ തന്നെ നിന്നെ ഭര്‍ത്സിക്കുന്നു; ഇവന്‍ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ എന്നു കല്പിച്ചു.</verse>
				<verse number="3">എന്നാൽ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു ദൂതന്‍റെ മുമ്പിൽ നില്ക്കയായിരുന്നു.</verse>
				<verse number="4">അവന്‍ തന്‍റെ മുമ്പിൽ നില്ക്കുന്നവരോട്: മുഷിഞ്ഞ വസ്ത്രം അവങ്കൽനിന്നു നീക്കിക്കളവിന്‍ എന്നു കല്പിച്ചു; പിന്നെ അവനോട്: ഞാന്‍ നിന്‍റെ അകൃത്യം നിന്നിൽനിന്നു പോക്കിയിരിക്കുന്നു; നിന്നെ ഉത്സവവസ്ത്രം ധരിപ്പിക്കും എന്ന് അരുളിച്ചെയ്തു.</verse>
				<verse number="5">അവന്‍റെ തലയിൽ വെടിപ്പുള്ളോരു മുടി വയ്ക്കട്ടെ എന്ന് അവന്‍ കല്പിച്ചു; അങ്ങനെ അവര്‍ അവന്‍റെ തലയിൽ വെടിപ്പുള്ളോരു മുടി വച്ചു. അവനെ വസ്ത്രം ധരിപ്പിച്ചു; യഹോവയുടെ ദൂതനോ അടുക്കെ നില്ക്കയായിരുന്നു.</verse>
				<verse number="6">യഹോവയുടെ ദൂതന്‍ യോശുവയോടു സാക്ഷീകരിച്ചതെന്തെന്നാൽ:</verse>
				<verse number="7">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്‍റെ വഴികളിൽ നടക്കയും എന്‍റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്‍റെ ആലയത്തെ പരിപാലിക്കയും എന്‍റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാന്‍ നിനക്ക് ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും.</verse>
				<verse number="8">മഹാപുരോഹിതനായ യോശുവേ, നീയും നിന്‍റെ മുമ്പിൽ ഇരിക്കുന്ന നിന്‍റെ കൂട്ടുകാരും കേട്ടുകൊള്‍വിന്‍! അവര്‍ അദ്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാന്‍ എന്‍റെ ദാസനായ മുള എന്നവനെ വരുത്തും.</verse>
				<verse number="9">ഞാന്‍ യോശുവയുടെ മുമ്പിൽ വച്ചിരിക്കുന്ന കല്ലുണ്ടല്ലോ; ഒരേ കല്ലിന്മേൽ ഏഴു കണ്ണും ഉണ്ട്; ഞാന്‍ അതിന്‍റെ കൊത്തുപണി കൊത്തും; ഒരു ദിവസത്തിൽ ഞാന്‍ ദേശത്തിന്‍റെ അകൃത്യം പോക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="10">അന്നാളിൽ നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനെ മുന്തിരിവള്ളിയുടെ കീഴിലേക്കും അത്തിവൃക്ഷത്തിന്‍ കീഴിലേക്കും ക്ഷണിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="4">
				<verse number="1">എന്നോടു സംസാരിക്കുന്ന ദൂതന്‍ പിന്നെയും വന്ന്, ഉറക്കത്തിൽ നിന്ന് ഉണര്‍ത്തുന്നതുപോലെ എന്നെ ഉണര്‍ത്തി.</verse>
				<verse number="2">നീ എന്തു കാണുന്നു എന്ന് എന്നോടു ചോദിച്ചതിനു ഞാന്‍: മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളക്കുതണ്ടും അതിന്‍റെ തലയ്ക്കൽ ഒരു കുടവും അതിന്മേൽ ഏഴു വിളക്കും അതിന്‍റെ തലയ്ക്കലുള്ള</verse>
				<verse number="3">ഏഴു വിളക്കിന് ഏഴു കുഴലും അതിനരികെ കുടത്തിന്‍റെ വലത്തുഭാഗത്ത് ഒന്നും ഇടത്തുഭാഗത്ത് ഒന്നും ഇങ്ങനെ രണ്ട് ഒലിവുമരവും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാന്‍: യജമാനനേ, ഇത് എന്താകുന്നു എന്നു ചോദിച്ചു.</verse>
				<verse number="5">എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോട്: ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്: ഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="6">അവന്‍ എന്നോട് ഉത്തരം പറഞ്ഞതെന്തെന്നാൽ: സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിത്: സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="7">സെരുബ്ബാബേലിന്‍റെ മുമ്പിലുള്ള മഹാപര്‍വതമേ, നീ ആര്‍? നീ സമഭൂമിയായിത്തീരും; അതിനു കൃപ, കൃപ എന്ന ആര്‍പ്പോടുകൂടെ അവന്‍ ആണിക്കല്ലു കയറ്റും.</verse>
				<verse number="8">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="9">സെരുബ്ബാബേലിന്‍റെ കൈ ഈ ആലയത്തിന് അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്‍റെ കൈ തന്നെ അതു തീര്‍ക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്‍റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയും.</verse>
				<verse number="10">അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണ് സെരുബ്ബാബേലിന്‍റെ കൈയിലുള്ള തൂക്കുകട്ട കണ്ടു സന്തോഷിക്കുന്നു.</verse>
				<verse number="11">അതിനു ഞാന്‍ അവനോട്: വിളക്കുതണ്ടിന് ഇടത്തുഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ട് ഒലിവുമരം എന്താകുന്നു എന്നു ചോദിച്ചു.</verse>
				<verse number="12">ഞാന്‍ രണ്ടാം പ്രാവശ്യം അവനോട്: പൊന്നുകൊണ്ടുള്ള രണ്ടു നാളത്തിനരികെ പൊന്‍നിറമായ എണ്ണ ഒഴുകുന്ന രണ്ട് ഒലിവുകൊമ്പ് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="13">അവന്‍ എന്നോട്: ഇത് എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്: ഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="14">അതിന് അവന്‍: ഇവര്‍ സര്‍വഭൂമിയുടെയും കര്‍ത്താവിന്‍റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് അഭിഷിക്തന്മാര്‍ എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="5">
				<verse number="1">ഞാന്‍ വീണ്ടും തലപൊക്കി നോക്കിയപ്പോള്‍, പാറിപ്പോകുന്ന ഒരു ചുരുള്‍ കണ്ടു.</verse>
				<verse number="2">അവന്‍ എന്നോട്: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്: പാറിപ്പോകുന്ന ഒരു ചുരുള്‍ ഞാന്‍ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട് എന്നു ഞാന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="3">അവന്‍ എന്നോടു പറഞ്ഞത്: ഇതു സര്‍വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്‍ടിക്കുന്നവനൊക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവനൊക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.</verse>
				<verse number="4">ഞാന്‍ അതിനെ പുറപ്പെടുവിച്ചിട്ട് അതു കള്ളന്‍റെ വീട്ടിലേക്കും എന്‍റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്‍റെ വീട്ടിലേക്കും ചെല്ലും; അത് അവന്‍റെ വീട്ടിനകത്തു താമസിച്ച്, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="5">അനന്തരം എന്നോടു സംസാരിക്കുന്ന ദൂതന്‍ പുറത്തുവന്ന് എന്നോട്: നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.</verse>
				<verse number="6">അതെന്തെന്നു ഞാന്‍ ചോദിച്ചതിനു: പുറപ്പെടുന്നതായൊരു ഏഫാ എന്ന് അവന്‍ പറഞ്ഞു; അതു സര്‍വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="7">പിന്നെ ഞാന്‍ വട്ടത്തിലുള്ളൊരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.</verse>
				<verse number="8">ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞ് അവന്‍ അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു.</verse>
				<verse number="9">ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍, രണ്ടു സ്ത്രീകള്‍ പുറത്തുവരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവര്‍ക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവര്‍ ഭൂമിക്കും ആകാശത്തിനും മധ്യേ ഏഫായെ പൊക്കിക്കൊണ്ടുപോയി.</verse>
				<verse number="10">എന്നോടു സംസാരിക്കുന്ന ദൂതനോട്: അവര്‍ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാന്‍ ചോദിച്ചു.</verse>
				<verse number="11">അതിന് അവന്‍: ശിനാര്‍ദേശത്ത് അവര്‍ അവള്‍ക്ക് ഒരു വീടു പണിവാന്‍ പോകുന്നു; അതു തീര്‍ന്നാൽ അവളെ സ്വസ്ഥാനത്തു പാര്‍പ്പിക്കും എന്ന് എന്നോടു പറഞ്ഞു.</verse>
			</chapter>
			<chapter number="6">
				<verse number="1">ഞാന്‍ വീണ്ടും തലപൊക്കി നോക്കിയപ്പോള്‍ രണ്ടു പര്‍വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പര്‍വതങ്ങളോ താമ്രപര്‍വതങ്ങള്‍ ആയിരുന്നു.</verse>
				<verse number="2">ഒന്നാമത്തെ രഥത്തിനു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിനു കറുത്ത കുതിരകളെയും</verse>
				<verse number="3">മൂന്നാമത്തെ രഥത്തിനു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിനു പുള്ളിയും കുരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.</verse>
				<verse number="4">എന്നോടു സംസാരിക്കുന്ന ദൂതനോട്: യജമാനനേ, ഇത് എന്താകുന്നു എന്നു ഞാന്‍ ചോദിച്ചു.</verse>
				<verse number="5">ദൂതന്‍ എന്നോട് ഉത്തരം പറഞ്ഞത്: ഇതു സര്‍വഭൂമിയുടെയും കര്‍ത്താവിന്‍റെ സന്നിധിയിൽ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റ് ആകുന്നു.</verse>
				<verse number="6">കറുത്ത കുതിരകള്‍ ഉള്ളത് വടക്കേ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.</verse>
				<verse number="7">കുരാൽനിറമുള്ളവ പുറപ്പെട്ടു ഭൂമിയിൽ ഊടാടി സഞ്ചരിപ്പാന്‍ നോക്കി: നിങ്ങള്‍ പോയി ഭൂമിയിൽ ഊടാടി സഞ്ചരിപ്പിന്‍ എന്ന് അവന്‍ കല്പിച്ചു; അങ്ങനെ അവ ഭൂമിയിൽ ഊടാടി സഞ്ചരിച്ചു.</verse>
				<verse number="8">അവന്‍ എന്നോട് ഉറക്കെ വിളിച്ചു; വടക്കേ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കേ ദേശത്തിങ്കൽ എന്‍റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="9">യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="10">നീ ഹെല്ദായി, തോബീയാവ്, യെദായാവ് എന്നീ പ്രവാസികളോടു വാങ്ങുക; അവര്‍ ബാബേലിൽനിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്‍റെ മകനായ യോശീയാവിന്‍റെ വീട്ടിൽ നീ അന്നു തന്നെ ചെല്ലേണം.</verse>
				<verse number="11">അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്‍റെ മകനായ യോശുവയുടെ തലയിൽവച്ച് അവനോടു പറയേണ്ടതെന്തെന്നാൽ:</verse>
				<verse number="12">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവന്‍ തന്‍റെ നിലയിൽനിന്നു മുളച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.</verse>
				<verse number="13">അവന്‍ തന്നെ യഹോവയുടെ മന്ദിരം പണിയും; അവന്‍ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തിൽ ഇരുന്നു വാഴും; അവന്‍ സിംഹാസനത്തിൽ പുരോഹിതനുമായിരിക്കും; ഇരുവര്‍ക്കും തമ്മിൽ സമാധാനമന്ത്രണം ഉണ്ടാകും.</verse>
				<verse number="14">ആ കിരീടമോ, ഹേലെം, തോബീയാവ്, യെദായാവ്, സെഫന്യാവിന്‍റെ മകനായ ഹേന്‍ എന്നിവരുടെ ഓര്‍മയ്ക്കായി യഹോവയുടെ മന്ദിരത്തിൽ ഉണ്ടായിരിക്കേണം.</verse>
				<verse number="15">എന്നാൽ ദൂരസ്ഥന്മാര്‍ വന്നു യഹോവയുടെ മന്ദിരത്തിങ്കൽ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും; നിങ്ങള്‍ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കിൽ അതു സംഭവിക്കും.</verse>
			</chapter>
			<chapter number="7">
				<verse number="1">ദാര്യാവേശ്‍രാജാവിന്‍റെ നാലാം ആണ്ടിൽ, കിസ്ലേവ് എന്ന ഒമ്പതാം മാസം, നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.</verse>
				<verse number="2">ബേഥേൽകാര്‍ യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു സരേസരിനെയും രേഗെം- മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,</verse>
				<verse number="3">സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഞങ്ങള്‍ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ട് ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.</verse>
				<verse number="4">അപ്പോള്‍ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്ക് ഉണ്ടായതെന്തെന്നാൽ:</verse>
				<verse number="5">നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടത്: നിങ്ങള്‍ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങള്‍ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്?</verse>
				<verse number="6">നിങ്ങള്‍ ഭക്ഷിക്കുമ്പോഴും പാനംചെയ്യുമ്പോഴും നിങ്ങള്‍ തന്നെയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നത്?</verse>
				<verse number="7">യെരൂശലേമിനും അതിന്‍റെ ചുറ്റും അതിന്‍റെ ഉപനഗരങ്ങള്‍ക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേ ദേശത്തിനും താഴ്വീതിക്കും നിവാസികള്‍ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങള്‍ കേട്ടനുസരിക്കേണ്ടതല്ലയോ?</verse>
				<verse number="8">യഹോവയുടെ അരുളപ്പാട് സെഖര്യാവിനുണ്ടായതെന്തെന്നാൽ:</verse>
				<verse number="9">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തന്‍ താന്താന്‍റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‍വിന്‍.</verse>
				<verse number="10">വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്; നിങ്ങളിൽ ആരും തന്‍റെ സഹോദരന്‍റെ നേരേ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുത്.</verse>
				<verse number="11">എന്നാൽ ചെവികൊടുപ്പാന്‍ അവര്‍ക്കു മനസ്സില്ലായിരുന്നു; അവര്‍ ദുശ്ശാഠ്യം കാണിക്കയും കേള്‍ക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.</verse>
				<verse number="12">അവര്‍ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്‍റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്ന് ഒരു മഹാകോപം വന്നു.</verse>
				<verse number="13">ആകയാൽ ഞാന്‍ വിളിച്ചിട്ടും അവര്‍ കേള്‍ക്കാതിരുന്നതുപോലെ തന്നെ അവര്‍ നിലവിളിക്കും; ഞാന്‍ കേള്‍ക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="14">ഞാന്‍ ഒരു ചുഴലിക്കാറ്റുകൊണ്ട് അവരെ അവര്‍ അറിയാത്ത സകല ജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായിത്തീര്‍ന്നു; അങ്ങനെ അവര്‍ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.</verse>
			</chapter>
			<chapter number="8">
				<verse number="1">സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="2">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ മഹാതീക്ഷ്ണതയോടെ സീയോനുവേണ്ടി എരിയുന്നു; ഞാന്‍ അതിനുവേണ്ടി മഹാക്രോധത്തോടെ എരിയുന്നു.</verse>
				<verse number="3">യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്‍റെ മധ്യേ വസിക്കും; യെരൂശലേമിനു സത്യനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പര്‍വതത്തിനു വിശുദ്ധപര്‍വതം എന്നും പേര്‍ പറയും.</verse>
				<verse number="4">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും യെരൂശലേമിന്‍റെ വീഥികളിൽ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാര്‍ദ്ധക്യം നിമിത്തം ഓരോരുത്തന്‍ കൈയിൽ വടി പിടിക്കും.</verse>
				<verse number="5">നഗരത്തിന്‍റെ വീഥികള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൊണ്ട് നിറഞ്ഞിരിക്കും; അവര്‍ അതിന്‍റെ വീഥികളിൽ കളിച്ചുകൊണ്ടിരിക്കും.</verse>
				<verse number="6">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് ഈ കാലത്തിൽ ഈ ജനത്തിന്‍റെ ശേഷിപ്പുള്ളവര്‍ക്ക് അതിശയമായി തോന്നുന്നു എങ്കിൽ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="7">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ എന്‍റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.</verse>
				<verse number="8">ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ യെരൂശലേമിൽ പാര്‍ക്കും; സത്യത്തിലും നീതിയിലും അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായും ഇരിക്കും.</verse>
				<verse number="9">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: സൈന്യങ്ങളുടെ യഹോവയുടെ ആലയമായ മന്ദിരം പണിയേണ്ടതിന് അടിസ്ഥാനം ഇട്ട നാളിൽ ഉണ്ടായിരുന്ന പ്രവാചകന്മാരുടെ വായിൽനിന്ന് ഈ വചനങ്ങളെ ഈ കാലത്തു കേള്‍ക്കുന്നവരേ, ധൈര്യപ്പെടുവിന്‍.</verse>
				<verse number="10">ഈ കാലത്തിനു മുമ്പേ മനുഷ്യനു കൂലിയില്ല, മൃഗത്തിനു കൂലിയില്ല; പോക്കുവരത്തു ചെയ്യുന്നവനു വൈരി നിമിത്തം സമാധാനവുമില്ല; ഞാന്‍ സകല മനുഷ്യരെയും തമ്മിൽ തമ്മിൽ വിരോധമാക്കിയിരുന്നു.</verse>
				<verse number="11">ഇപ്പോഴോ ഞാന്‍ ഈ ജനത്തിന്‍റെ ശേഷിപ്പുള്ളവരോടു മുമ്പിലത്തെ കാലത്ത് എന്നപോലെയല്ല എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.</verse>
				<verse number="12">വിത സമാധാനത്തോടെ ആയിരിക്കും; മുന്തിരിവള്ളി ഫലം കായ്ക്കും; ഭൂമി അനുഭവം നല്കും; ആകാശം മഞ്ഞു പെയ്യിക്കും; ഈ ജനത്തിന്‍റെ ശേഷിപ്പുള്ളവര്‍ക്കു ഞാന്‍ ഇവയൊക്കെയും അവകാശമായി കൊടുക്കും.</verse>
				<verse number="13">യെഹൂദാഗൃഹവും യിസ്രായേൽഗൃഹവുമായുള്ളോരേ, നിങ്ങള്‍ ജാതികളുടെ ഇടയിൽ ശാപമായിരുന്നതുപോലെ ഞാന്‍ നിങ്ങളെ രക്ഷിച്ചിട്ടു നിങ്ങള്‍ അനുഗ്രഹമായിത്തീരും; നിങ്ങള്‍ ഭയപ്പെടാതെ ധൈര്യമായിരിപ്പിന്‍.</verse>
				<verse number="14">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ കോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു തിന്മ വരുത്തുവാന്‍ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ</verse>
				<verse number="15">ഞാന്‍ ഈ കാലത്തു യെരൂശലേമിനും യെഹൂദാഗൃഹത്തിനും വീണ്ടും നന്മ വരുത്തുവാന്‍ വിചാരിക്കുന്നു; നിങ്ങള്‍ ഭയപ്പെടേണ്ടാ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="16">നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യങ്ങള്‍ ഇവയാകുന്നു: ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു സത്യം പറവിന്‍; നിങ്ങളുടെ ഗോപുരങ്ങളിൽ നേരോടും സമാധാനത്തോടുംകൂടെ ന്യായപാലനം ചെയ്‍വിന്‍.</verse>
				<verse number="17">നിങ്ങളിൽ ആരും തന്‍റെ കൂട്ടുകാരന്‍റെ നേരേ ഹൃദയത്തിൽ ദോഷം നിരൂപിക്കരുത്; കള്ളസ്സത്യത്തിൽ ഇഷ്ടം തോന്നുകയും അരുത്; ഇതെല്ലാം ഞാന്‍ വെറുക്കുന്നതല്ലോ എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="18">സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:</verse>
				<verse number="19">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നാലാം മാസത്തെ ഉപവാസവും അഞ്ചാം മാസത്തെ ഉപവാസവും ഏഴാം മാസത്തെ ഉപവാസവും പത്താം മാസത്തെ ഉപവാസവും യെഹൂദാഗൃഹത്തിന് ആനന്ദവും സന്തോഷവും പ്രമോദമായുള്ള ഉത്സവങ്ങളും ആയിരിക്കേണം; അതുകൊണ്ടു സത്യവും സമാധാനവും ഇഷ്ടപ്പെടുവിന്‍.</verse>
				<verse number="20">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി ജാതികളും അനേക പട്ടണങ്ങളിലെ നിവാസികളും വരുവാന്‍ ഇടയാകും.</verse>
				<verse number="21">ഒരു പട്ടണത്തിലെ നിവാസികള്‍ മറ്റൊന്നിലേക്കു ചെന്ന്: വരുവിന്‍, നമുക്കു യഹോവയെ പ്രസാദിപ്പിക്കേണ്ടതിനും സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കേണ്ടതിനും പോകാം; ഞാനും പോരുന്നു എന്നു പറയും.</verse>
				<verse number="22">അങ്ങനെ അനേകജാതികളും ബഹുവംശങ്ങളും യെരൂശലേമിൽ സൈന്യങ്ങളുടെ യഹോവയെ അന്വേഷിപ്പാനും യഹോവയെ പ്രസാദിപ്പിപ്പാനും വരും.</verse>
				<verse number="23">സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകല ഭാഷകളിലുംനിന്ന് പത്തു പേര്‍ ഒരു യെഹൂദന്‍റെ വസ്ത്രാഗ്രം പിടിച്ചു; ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങള്‍ കേട്ടിരിക്കയാൽ ഞങ്ങള്‍ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.</verse>
			</chapter>
			<chapter number="9">
				<verse number="1">പ്രവാചകം. യഹോവയുടെ അരുളപ്പാട് ഹദ്രാക്ദേശത്തിനു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്‍റെ സകല ഗോത്രങ്ങളിലും ദൃഷ്‍ടിവയ്ക്കുന്നു.</verse>
				<verse number="2">അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിനും ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ.</verse>
				<verse number="3">സോര്‍ തനിക്ക് ഒരു കോട്ട പണിത്, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.</verse>
				<verse number="4">എന്നാൽ കര്‍ത്താവ് അവളെ ഇറക്കി, അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും; അവള്‍ തീക്ക് ഇരയായിത്തീരുകയും ചെയ്യും.</verse>
				<verse number="5">അസ്കലോന്‍ അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ട് ഏറ്റവും വിറയ്ക്കും; അവളുടെ പ്രത്യാശയ്ക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവ് നശിച്ചുപോകും; അസ്കലോനു നിവാസികള്‍ ഇല്ലാതെയാകും.</verse>
				<verse number="6">അസ്തോദിൽ ഒരു കൗലടേയജാതി പാര്‍ക്കും; ഫെലിസ്ത്യരുടെ ഗര്‍വം ഞാന്‍ ഛേദിച്ചുകളയും.</verse>
				<verse number="7">ഞാന്‍ അവന്‍റെ രക്തം അവന്‍റെ വായിൽനിന്നും അവന്‍റെ വെറുപ്പുകള്‍ അവന്‍റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവന്‍ യെഹൂദായിൽ ഒരു മേധാവിയെപ്പോലെയും എക്രോന്‍ ഒരു യെബൂസ്യനെപ്പോലെയും ആകും.</verse>
				<verse number="8">ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ ഒരു പട്ടാളമായി എന്‍റെ ആലയത്തിനു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽക്കൂടി കടക്കയില്ല; ഇപ്പോള്‍ ഞാന്‍ സ്വന്തം കണ്ണുകൊണ്ടു കണ്ടുവല്ലോ.</verse>
				<verse number="9">സീയോന്‍പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക! ഇതാ, നിന്‍റെ രാജാവ് നിന്‍റെ അടുക്കൽ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.</verse>
				<verse number="10">ഞാന്‍ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന്‍ ജാതികളോടു സമാധാനം കല്പിക്കും; അവന്‍റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.</verse>
				<verse number="11">നീയോ- നിന്‍റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്‍റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നും വിട്ടയയ്ക്കും.</verse>
				<verse number="12">പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിന്‍; ഞാന്‍ നിനക്ക് ഇരട്ടിയായി പകരം നല്കും എന്നു ഞാന്‍ ഇന്നുതന്നെ പ്രസ്താവിക്കുന്നു.</verse>
				<verse number="13">ഞാന്‍ എനിക്കു യെഹൂദായെ വില്ലായി കുലച്ചും എഫ്രയീമിനെ നിറച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്‍റെ പുത്രന്മാരെ യവനദേശമേ, നിന്‍റെ പുത്രന്മാരുടെ നേരേ ഉണര്‍ത്തി നിന്നെ ഒരു വീരന്‍റെ വാള്‍പോലെ ആക്കും.</verse>
				<verse number="14">യഹോവ അവര്‍ക്കു മീതെ പ്രത്യക്ഷനാകും; അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കര്‍ത്താവ് കാഹളം ഊതി തെക്കന്‍ചുഴലിക്കാറ്റുകളിൽ വരും.</verse>
				<verse number="15">സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്‍റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.</verse>
				<verse number="16">അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്‍റെ ജനമായ ആട്ടിന്‍കൂട്ടത്തെപ്പോലെ രക്ഷിക്കും; അവര്‍ അവന്‍റെ ദേശത്ത് ഒരു കിരീടത്തിന്‍റെ രത്നംപോലെ പൊങ്ങി ശോഭിക്കും.</verse>
				<verse number="17">അതിന് എത്ര ശ്രീത്വവും അതിന് എത്ര സൗന്ദര്യവും ഉണ്ട്; ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.</verse>
			</chapter>
			<chapter number="10">
				<verse number="1">പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിപ്പിന്‍; യഹോവ മിന്നൽപിണര്‍ ഉണ്ടാക്കുന്നുവല്ലോ; അവന്‍ അവര്‍ക്കു വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.</verse>
				<verse number="2">ഗൃഹബിംബങ്ങള്‍ മിഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍ വ്യാജം ദര്‍ശിച്ചു വ്യര്‍ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ട് അവര്‍ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയന്‍ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.</verse>
				<verse number="3">എന്‍റെ കോപം ഇടയന്മാരുടെ നേരേ ജ്വലിച്ചിരിക്കുന്നു; ഞാന്‍ കോലാട്ടുകൊറ്റന്മാരെ സന്ദര്‍ശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്‍റെ ആട്ടിന്‍കൂട്ടത്തെ സന്ദര്‍ശിച്ച് അവരെ പടയിൽ തനിക്കു മനോഹര തുരഗം ആക്കും.</verse>
				<verse number="4">അവന്‍റെ പക്കൽനിന്നു മൂലക്കല്ലും അവന്‍റെ പക്കൽനിന്ന് ആണിയും അവന്‍റെ പക്കൽനിന്നു പടവില്ലും അവന്‍റെ പക്കൽനിന്ന് ഏതു അധിപതിയും വരും.</verse>
				<verse number="5">അവര്‍ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെ ആകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ട് അവര്‍ കുതിരച്ചേവകര്‍ ലജ്ജിച്ചു പോവാന്‍ തക്കവണ്ണം പൊരുതും.</verse>
				<verse number="6">ഞാന്‍ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാന്‍ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവയല്ലോ; ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.</verse>
				<verse number="7">എഫ്രയീമ്യര്‍ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്ന പോലെ സന്തോഷിക്കും; അവരുടെ പുത്രന്മാര്‍ അതുകണ്ട് സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.</verse>
				<verse number="8">ഞാന്‍ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവര്‍ പെരുകിയിരുന്നതുപോലെ പെരുകും.</verse>
				<verse number="9">ഞാന്‍ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽ വച്ച് അവര്‍ എന്നെ ഓര്‍ക്കും; അവര്‍ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.</verse>
				<verse number="10">ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; ഗിലെയാദ്‍ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവര്‍ക്ക് ഇടംപോരാതെവരും.</verse>
				<verse number="11">അവന്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്‍റെ ഗര്‍വം താഴുകയും മിസ്രയീമിന്‍റെ ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും.</verse>
				<verse number="12">ഞാന്‍ അവരെ യഹോവയിൽ ബലപ്പെടുത്തും; അവര്‍ അവന്‍റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
			</chapter>
			<chapter number="11">
				<verse number="1">ലെബാനോനേ, നിന്‍റെ ദേവദാരുക്കള്‍ തീക്ക് ഇരയായിത്തീരേണ്ടതിനു വാതിൽ തുറന്നു വയ്ക്കുക.</verse>
				<verse number="2">ദേവദാരു വീണും മഹത്തുക്കള്‍ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, ഓളിയിടുക; ദുര്‍ഗമവനം വീണിരിക്കയാൽ ബാശാനിലെ കരുവേലകങ്ങളേ, ഓളിയിടുവിന്‍!</verse>
				<verse number="3">ഇടയന്മാരുടെ മഹത്ത്വം നശിച്ചിട്ട് അവര്‍ മുറയിടുന്നതു കേട്ടുവോ? യോര്‍ദ്ദാന്‍റെ മുറ്റുകാട് നശിച്ചിട്ട് ബാലസിംഹങ്ങളുടെ ഗര്‍ജനം കേട്ടുവോ?</verse>
				<verse number="4">എന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അറുപ്പാനുള്ള ആടുകളെ മേയ്ക്ക.</verse>
				<verse number="5">അവയെ മേടിക്കുന്നവര്‍ കുറ്റം എന്ന് എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാന്‍ ധനവാനായിത്തീര്‍ന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാര്‍ അവയെ ആദരിക്കുന്നില്ല.</verse>
				<verse number="6">ഞാന്‍ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ മനുഷ്യരെ ഓരോരുത്തനെ അവനവന്‍റെ കൂട്ടുകാരന്‍റെ കൈയിലും അവനവന്‍റെ രാജാവിന്‍റെ കൈയിലും ഏല്പിക്കും; അവര്‍ ദേശത്തെ തകര്‍ത്തുകളയും; അവരുടെ കൈയിൽനിന്നു ഞാന്‍ അവരെ രക്ഷിക്കയുമില്ല.</verse>
				<verse number="7">അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രണ്ടു കോൽ എടുത്ത് ഒന്നിന് ഇമ്പം എന്നും മറ്റേതിന് ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാന്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.</verse>
				<verse number="8">എന്നാൽ ഞാന്‍ ഒരു മാസത്തിൽ മൂന്ന് ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പു തോന്നി, അവര്‍ക്ക് എന്നോടും നീരസം തോന്നിയിരുന്നു.</verse>
				<verse number="9">ഞാന്‍ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്‍റെ മാംസം തിന്നുകളയട്ടെ എന്നു ഞാന്‍ പറഞ്ഞു.</verse>
				<verse number="10">അനന്തരം ഞാന്‍ ഇമ്പം എന്ന കോൽ എടുത്തു: ഞാന്‍ സകല ജാതികളോടും ചെയ്തിരുന്ന എന്‍റെ നിയമത്തെ മുറിക്കേണ്ടതിന് അതിനെ മുറിച്ചുകളഞ്ഞു.</verse>
				<verse number="11">അത് ആ ദിവസത്തിൽതന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അതു ദൈവത്തിന്‍റെ അരുളപ്പാട് എന്നു ഗ്രഹിച്ചു.</verse>
				<verse number="12">ഞാന്‍ അവരോട്: നിങ്ങള്‍ക്കു മനസ്സുണ്ടെങ്കിൽ എന്‍റെ കൂലി തരുവിന്‍; ഇല്ലന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്‍റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു.</verse>
				<verse number="13">എന്നാൽ യഹോവ എന്നോട്: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.</verse>
				<verse number="14">അനന്തരം ഞാന്‍, യെഹൂദായും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന് ഒരുമ എന്ന മറ്റേ കോൽ മുറിച്ചുകളഞ്ഞു.</verse>
				<verse number="15">എന്നാൽ യഹോവ എന്നോടു കല്പിച്ചത്: നീ ഇനി ഒരു തുമ്പുകെട്ട ഇടയന്‍റെ കോപ്പ് എടുത്തുകൊള്‍ക.</verse>
				<verse number="16">ഞാന്‍ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവന്‍ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കയോ മുറിവേറ്റവയെ പൊറുപ്പിക്കയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളകയും ചെയ്യും.</verse>
				<verse number="17">ആട്ടിന്‍കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന് അയ്യോ കഷ്ടം! അവന്‍റെ ഭുജത്തിനും വലംകണ്ണിനും വരള്‍ച്ച! അവന്‍റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.</verse>
			</chapter>
			<chapter number="12">
				<verse number="1">പ്രവാചകം. യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാട്; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്‍റെ ആത്മാവിനെ അവന്‍റെ ഉള്ളിൽ നിര്‍മ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാട്.</verse>
				<verse number="2">ഞാന്‍ യെരൂശലേമിനെ ചുറ്റുമുള്ള സകല ജാതികള്‍ക്കും ഒരു പരിഭ്രമപാത്രമാക്കും; യെരൂശലേമിന്‍റെ നിരോധത്തിങ്കൽ അതു യെഹൂദായ്ക്കും വരും.</verse>
				<verse number="3">അന്നാളിൽ ഞാന്‍ യെരൂശലേമിനെ സകല ജാതികള്‍ക്കും ഭാരമുള്ള കല്ലാക്കി വയ്ക്കും; അതിനെ ചുമക്കുന്നവരൊക്കെയും കഠിനമായി മുറിവേല്ക്കും; ഭൂമിയിലെ സകല ജാതികളും അതിനു വിരോധമായി കൂടിവരും.</verse>
				<verse number="4">അന്നാളിൽ ഞാന്‍ ഏതു കുതിരയെയും സ്തംഭനംകൊണ്ടും പുറത്തു കയറിയവനെ ഭ്രാന്തുകൊണ്ടും ബാധിക്കും; യെഹൂദാഗൃഹത്തിന്മേൽ ഞാന്‍ കണ്ണു തുറക്കയും ജാതികളുടെ ഏതു കുതിരയെയും അന്ധത പിടിപ്പിക്കയും ചെയ്യുമെന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="5">അപ്പോള്‍ യെഹൂദാമേധാവികള്‍: യെരൂശലേംനിവാസികള്‍ അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ നിമിത്തം നമുക്കു ബലമായിരിക്കുന്നു എന്നു ഹൃദയത്തിൽ പറയും.</verse>
				<verse number="6">അന്നാളിൽ ഞാന്‍ യെഹൂദാമേധാവികളെ വിറകിന്‍റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവര്‍ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകല ജാതികളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികള്‍ ഉണ്ടാകും.</verse>
				<verse number="7">ദാവീദുഗൃഹത്തിന്‍റെ പ്രശംസയും യെരൂശലേംനിവാസികളുടെ പ്രശംസയും യെഹൂദായുടെ നേരേ ഏറിപ്പോകാതിരിക്കേണ്ടതിനു യഹോവ യെഹൂദാകൂടാരങ്ങളെ ആദ്യം രക്ഷിക്കും.</verse>
				<verse number="8">അന്നാളിൽ യഹോവ യെരൂശലേംനിവാസികളെ പരിചകൊണ്ട് മറയ്ക്കും; അവരുടെ ഇടയിൽ ഇടറിനടക്കുന്നവന്‍ അന്നാളിൽ ദാവീദിനെപ്പോലെ ആയിരിക്കും; ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെ മുമ്പിലുള്ള യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.</verse>
				<verse number="9">അന്നാളിൽ ഞാന്‍ യെരൂശലേമിന്‍റെ നേരേ വരുന്ന സകല ജാതികളെയും നശിപ്പിപ്പാന്‍ നോക്കും.</verse>
				<verse number="10">ഞാന്‍ ദാവീദുഗൃഹത്തിന്മേലും യെരൂശലേംനിവാസികളുടെമേലും കൃപയുടെയും യാചനകളുടെയും ആത്മാവിനെ പകരും; തങ്ങള്‍ കുത്തീട്ടുള്ളവങ്കലേക്ക് അവര്‍ നോക്കും; ഏകജാതനെക്കുറിച്ചു വിലപിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വിലപിക്കും; ആദ്യജാതനെക്കുറിച്ചു വ്യസനിക്കുന്നതുപോലെ അവര്‍ അവനെക്കുറിച്ചു വ്യസനിക്കും.</verse>
				<verse number="11">അന്നാളിൽ മെഗിദ്ദോതാഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപംപോലെ യെരൂശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.</verse>
				<verse number="12">ദേശം കുലംകുലമായി വെവ്വേറെ വിലപിക്കും; ദാവീദുഗൃഹത്തിന്‍റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും; നാഥാന്‍ഗൃഹത്തിന്‍റെ കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും;</verse>
				<verse number="13">ലേവിഗൃഹത്തിന്‍റെ കുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും; ശിമെയികുലം പ്രത്യേകവും; അവരുടെ സ്ത്രീജനം പ്രത്യേകവും;</verse>
				<verse number="14">ശേഷിച്ചിരിക്കുന്ന കുലങ്ങളൊക്കെയും അതതു കുലം പ്രത്യേകവും അവരുടെ സ്ത്രീജനം പ്രത്യേകവും വിലപിക്കും.</verse>
			</chapter>
			<chapter number="13">
				<verse number="1">അന്നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേംനിവാസികള്‍ക്കും പാപത്തിന്‍റെയും മാലിന്യത്തിന്‍റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും.</verse>
				<verse number="2">അന്നാളിൽ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര്‍ ഇല്ലാതാക്കും; ഇനി അവയെ ഓര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="3">ആരെങ്കിലും ഇനി പ്രവചിക്കുമ്പോള്‍ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോട്: യഹോവയുടെ നാമത്തിൽ ഭോഷ്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവന്‍ പ്രവചിക്കയിൽ തന്നെ അവനെ കുത്തിക്കളകയും ചെയ്യും.</verse>
				<verse number="4">അന്നാളിൽ പ്രവാചകന്മാര്‍ പ്രവചിക്കയിൽ ഓരോരുത്തന്‍ താന്താന്‍റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന് അവര്‍ രോമമുള്ള മേലങ്കി ധരിക്കയുമില്ല.</verse>
				<verse number="5">ഞാന്‍ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്‍റെ ബാല്യത്തിൽതന്നെ ഒരാള്‍ എന്നെ വിലയ്ക്കു മേടിച്ചിരിക്കുന്നു എന്ന് അവന്‍ പറയും.</verse>
				<verse number="6">എന്നാൽ അവനോട്: നിന്‍റെ കൈയിൽ കാണുന്ന ഈ മുറിവുകള്‍ എന്ത് എന്നു ചോദിക്കുന്നതിന് അവന്‍: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ചു ഞാന്‍ അടികൊണ്ടതാകുന്നു എന്ന് ഉത്തരം പറയും.</verse>
				<verse number="7">വാളേ, എന്‍റെ ഇടയന്‍റെ നേരേയും എന്‍റെ കൂട്ടാളിയായ പുരുഷന്‍റെ നേരേയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ആടുകള്‍ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; ഞാന്‍ ചെറിയവരുടെ നേരേ കൈ തിരിക്കും.</verse>
				<verse number="8">എന്നാൽ സര്‍വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="9">മൂന്നിൽ ഒരംശം ഞാന്‍ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധന കഴിക്കും; അവര്‍ എന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ അവര്‍ക്ക് ഉത്തരം അരുളുകയും ചെയ്യും; അവര്‍ എന്‍റെ ജനം എന്നു ഞാന്‍ പറയും; യഹോവ എന്‍റെ ദൈവം എന്ന് അവരും പറയും.</verse>
			</chapter>
			<chapter number="14">
				<verse number="1">അവര്‍ നിന്‍റെ നടുവിൽവച്ചു നിന്‍റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.</verse>
				<verse number="2">ഞാന്‍ സകല ജാതികളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്‍റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.</verse>
				<verse number="3">എന്നാൽ യഹോവ പുറപ്പെട്ടു, താന്‍ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.</verse>
				<verse number="4">അന്നാളിൽ അവന്‍റെ കാൽ യെരൂശലേമിനെതിരേ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്നുപോകും; ഏറ്റവും വലിയൊരു താഴ്വര ഉളവായിവരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റേ പാതി തെക്കോട്ടും വാങ്ങിപ്പോകും.</verse>
				<verse number="5">എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങള്‍ എന്‍റെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്‍റെ കാലത്തു നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങള്‍ ഓടിപ്പോകും; എന്‍റെ ദൈവമായ യഹോവയും തന്നോടുകൂടെ സകല വിശുദ്ധന്മാരും വരും.</verse>
				<verse number="6">അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര്‍ഗോളങ്ങള്‍ മറഞ്ഞുപോകും.</verse>
				<verse number="7">യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല; രാത്രിയുമല്ല; സന്ധ്യാസമയത്തോ വെളിച്ചമാകും.</verse>
				<verse number="8">അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽനിന്നു പുറപ്പെട്ടു പാതി കിഴക്കേ കടലിലേക്കും പാതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;</verse>
				<verse number="9">യഹോവ സര്‍വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്‍റെ നാമം ഏകവുമായിരിക്കും.</verse>
				<verse number="10">ദേശം മുഴുവനും മാറി ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോന്‍വരെ സമഭൂമിയായിത്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന്‍ ഗോപുരംമുതൽ പണ്ടത്തെ ഗോപുരത്തിന്‍റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നെ, ഹനനേൽഗോപുരം മുതൽ രാജാവിന്‍റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.</verse>
				<verse number="11">അവര്‍ അതിൽ പാര്‍ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്‍ഭയം വസിക്കും.</verse>
				<verse number="12">യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിത്: അവര്‍ നിവിര്‍ന്നു നില്ക്കുമ്പോള്‍ തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണ് തടത്തിൽ തന്നെ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവ് വായിൽ തന്നെ ചീഞ്ഞഴുകിപ്പോകും.</verse>
				<verse number="13">അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവര്‍ ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരന്‍റെ കൈപിടിക്കും; ഒരുവന്‍റെ കൈ മറ്റവന്‍റെ നേരേ പൊങ്ങും.</verse>
				<verse number="14">യെഹൂദായും യെരൂശലേമിൽവച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകല ജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.</verse>
				<verse number="15">അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നീ സകല മൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.</verse>
				<verse number="16">എന്നാൽ യെരൂശലേമിനു നേരേ വന്ന സകല ജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുന്നാള്‍ ആചരിപ്പാനും ആണ്ടുതോറും വരും.</verse>
				<verse number="17">ഭൂമിയിലെ സകല വംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാന്‍ യെരൂശലേമിലേക്കു വരാത്തപക്ഷം അവര്‍ക്കു മഴയുണ്ടാകയില്ല.</verse>
				<verse number="18">മിസ്രയീംവംശം വരാത്തപക്ഷം അവര്‍ക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിനു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷതന്നെ അവര്‍ക്കുണ്ടാകും.</verse>
				<verse number="19">കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിന് വരാതിരിക്കുന്ന മിസ്രയീമിനുള്ള പാപശിക്ഷയും സകല ജാതികള്‍ക്കുമുള്ള പാപശിക്ഷയും ഇതു തന്നെ.</verse>
				<verse number="20">അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവയ്ക്കു വിശുദ്ധം എന്ന് എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിന്‍ മുമ്പിലുള്ള കലശങ്ങള്‍പോലെ ആയിരിക്കും.</verse>
				<verse number="21">യെരൂശലേമിലും യെഹൂദായിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.</verse>
			</chapter>
		</book>
		<book number="39">
			<chapter number="1">
				<verse number="1">പ്രവാചകം. മലാഖി മുഖാന്തരം യിസ്രായേലിനോടുള്ള യഹോവയുടെ അരുളപ്പാട്:</verse>
				<verse number="2">ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; എന്നാൽ നിങ്ങള്‍: നീ ഞങ്ങളെ ഏതിനാൽ സ്നേഹിക്കുന്നു എന്നു ചോദിക്കുന്നു. ഏശാവ് യാക്കോബിന്‍റെ സഹോദരനല്ലയോ; എങ്കിലും ഞാന്‍ യാക്കോബിനെ സ്നേഹിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.</verse>
				<verse number="3">എന്നാൽ ഏശാവിനെ ഞാന്‍ ദ്വേഷിച്ച് അവന്‍റെ പര്‍വതങ്ങളെ ശൂന്യമാക്കി അവന്‍റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികള്‍ക്കു കൊടുത്തിരിക്കുന്നു.</verse>
				<verse number="4">ഞങ്ങള്‍ ഇടിഞ്ഞിരിക്കുന്നു എങ്കിലും ഞങ്ങള്‍ ശൂന്യസ്ഥലങ്ങളെ വീണ്ടും പണിയും എന്നു എദോം പറയുന്നു എങ്കിൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവര്‍ പണിയട്ടെ ഞാന്‍ ഇടിച്ചുകളയും; അവര്‍ക്കു ദുഷ്ടപ്രദേശം എന്നും യഹോവ സദാകാലം ക്രുദ്ധിക്കുന്ന ജാതി എന്നും പേര്‍ പറയും.</verse>
				<verse number="5">നിങ്ങള്‍ സ്വന്ത കണ്ണുകൊണ്ട് അതു കാണുകയും യഹോവ യിസ്രായേലിന്‍റെ അതിരിന് അപ്പുറത്തോളം വലിയവന്‍ എന്നു പറകയും ചെയ്യും.</verse>
				<verse number="6">മകന്‍ അപ്പനെയും ദാസന്‍ യജമാനനെയും ബഹുമാനിക്കേണ്ടതല്ലോ. ഞാന്‍ അപ്പന്‍ എങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനന്‍ എങ്കിൽ എന്നോടുള്ള ഭക്തി എവിടെ എന്നു സൈന്യങ്ങളുടെ യഹോവ, അവന്‍റെ നാമത്തെ തുച്ഛീകരിക്കുന്ന പുരോഹിതന്മാരേ, നിങ്ങളോടു ചോദിക്കുന്നു; അതിന് നിങ്ങള്‍: ഏതിനാൽ ഞങ്ങള്‍ നിന്‍റെ നാമത്തെ തുച്ഛീകരിക്കുന്നു എന്നു ചോദിക്കുന്നു.</verse>
				<verse number="7">നിങ്ങള്‍ എന്‍റെ യാഗപീഠത്തിന്മേൽ മലിനഭോജനം അര്‍പ്പിക്കുന്നു. എന്നാൽ നിങ്ങള്‍: ഏതിനാൽ ഞങ്ങള്‍ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള്‍ പറയുന്നതിനാൽ തന്നെ.</verse>
				<verse number="8">നിങ്ങള്‍ കണ്ണു പൊട്ടിയതിനെ യാഗം കഴിപ്പാന്‍ കൊണ്ടുവന്നാൽ അതു ദോഷമല്ല; നിങ്ങള്‍ മുടന്തും ദീനവുമുള്ളതിനെ അര്‍പ്പിച്ചാൽ അതും ദോഷമല്ല; അതിനെ നിന്‍റെ ദേശാധിപതിക്കു കാഴ്ച വയ്ക്കുക; അവന്‍ പ്രസാദിക്കുമോ? നിന്നോടു കൃപ തോന്നുമോ? എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="9">ആകയാൽ ദൈവം നമ്മോടു കൃപ കാണിപ്പാന്‍ തക്കവണ്ണം അവനെ പ്രസാദിപ്പിച്ചുകൊള്‍വിന്‍. നിങ്ങള്‍ ഇതൊക്കെയും ചെയ്തിരിക്കുന്നു; അവനു നിങ്ങളോടു കൃപതോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="10">നിങ്ങള്‍ എന്‍റെ യാഗപീഠത്തിന്മേൽ വെറുതേ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ കൈയിൽനിന്ന് ഞാന്‍ വഴിപാടു കൈക്കൊള്‍കയുമില്ല.</verse>
				<verse number="11">സൂര്യന്‍റെ ഉദയംമുതൽ അസ്തമയംവരെ എന്‍റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നു; എല്ലാടത്തും എന്‍റെ നാമത്തിന് ധൂപവും നിര്‍മ്മലമായ വഴിപാടും അര്‍പ്പിച്ചുവരുന്നു; എന്‍റെ നാമം ജാതികളുടെ ഇടയിൽ വലുതാകുന്നുവല്ലോ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="12">നിങ്ങളോ: യഹോവയുടെ മേശ മലിനമായിരിക്കുന്നു; അവന്‍റെ ഭോജനമായ അതിന്‍റെ അനുഭവം നിന്ദ്യം ആകുന്നു എന്നു പറയുന്നതിനാൽ നിങ്ങള്‍ എന്‍റെ നാമത്തെ അശുദ്ധമാക്കുന്നു.</verse>
				<verse number="13">എന്തൊരു പ്രയാസം എന്നു പറഞ്ഞു നിങ്ങള്‍ അതിനോടു ചീറുന്നു; എന്നാൽ കടിച്ചുകീറിപ്പോയതിനെയും മുടന്തും ദീനവുമുള്ളതിനെയും നിങ്ങള്‍ കൊണ്ടുവന്ന് അങ്ങനെ കാഴ്ചവയ്ക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതിനെ ഞാന്‍ നിങ്ങളുടെ കൈയിൽനിന്ന് അംഗീകരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="14">എന്നാൽ തന്‍റെ ആട്ടിന്‍കൂട്ടത്തിൽ ഒരു ആണ്‍ ഉണ്ടായിരിക്കെ, കര്‍ത്താവിന് നേര്‍ന്നിട്ട് ഊനമുള്ളൊരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍. ഞാന്‍ മഹാരാജാവല്ലോ; എന്‍റെ നാമം ജാതികളുടെ ഇടയിൽ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">ഇപ്പോഴോ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോട് ആകുന്നു.</verse>
				<verse number="2">നിങ്ങള്‍ കേട്ടനുസരിക്കയും എന്‍റെ നാമത്തിനു മഹത്ത്വം കൊടുപ്പാന്‍ തക്കവണ്ണം മനസ്സുവയ്ക്കുകയും ചെയ്യാഞ്ഞാൽ ഞാന്‍ നിങ്ങളുടെമേൽ ശാപം അയച്ച് നിങ്ങള്‍ക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങള്‍ മനസ്സുവയ്ക്കായ്കകൊണ്ടു ഞാന്‍ അവയെ ശപിച്ചുമിരിക്കുന്നു.</verse>
				<verse number="3">ഞാന്‍ നിങ്ങള്‍ക്കുള്ള സന്തതിയെ ഭര്‍ത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം തന്നെ, നിങ്ങളുടെ മുഖത്തു വിതറുകയും അവര്‍ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും.</verse>
				<verse number="4">ലേവിയോടുള്ള എന്‍റെ നിയമം നിലനില്പാന്‍ തക്കവണ്ണം ഞാന്‍ ഈ ആജ്ഞ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="5">അവനോടുള്ള എന്‍റെ നിയമം ജീവനും സമാധാനവുമായിരുന്നു; അവന്‍ ഭയപ്പെടേണ്ടതിനു ഞാന്‍ അവന് അവയെ കൊടുത്തു; അവന്‍ എന്നെ ഭയപ്പെട്ട് എന്‍റെ നാമം നിമിത്തം വിറയ്ക്കയും ചെയ്തു.</verse>
				<verse number="6">നേരുള്ള ഉപദേശം അവന്‍റെ വായിൽ ഉണ്ടായിരുന്നു; നീതികേട് അവന്‍റെ അധരങ്ങളിൽ കണ്ടതുമില്ല; സമാധാനമായും പരമാര്‍ഥമായും അവന്‍ എന്നോടുകൂടെ നടന്ന് പലരെയും അകൃത്യം വിട്ടുതിരിയുമാറാക്കി;</verse>
				<verse number="7">പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാൽ അവന്‍റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവയ്ക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.</verse>
				<verse number="8">നിങ്ങളോ വഴി വിട്ടുമാറി പലരെയും ഉപദേശത്താൽ ഇടറുമാറാക്കി ലേവിയുടെ നിയമം നശിപ്പിച്ചിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="9">അങ്ങനെ നിങ്ങള്‍ എന്‍റെ വഴികളെ പ്രമാണിക്കാതെ ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാനും നിങ്ങളെ സകല ജനത്തിനും നിന്ദിതരും നീചരുമാക്കിയിരിക്കുന്നു.</verse>
				<verse number="10">നമുക്കെല്ലാവര്‍ക്കും ഒരു പിതാവല്ലോ ഉള്ളത്; ഒരു ദൈവം തന്നേയല്ലോ നമ്മെ സൃഷ്‍ടിച്ചത്; നമ്മുടെ പിതാക്കന്മാരുടെ നിയമത്തെ അശുദ്ധമാക്കേണ്ടതിനു നാം അന്യോന്യം ദ്രോഹം ചെയ്യുന്നതെന്തിന്? യെഹൂദാ ദ്രോഹം ചെയ്തു;</verse>
				<verse number="11">യിസ്രായേലിലും യെരൂശലേമിലും മ്ലേച്ഛത സംഭവിച്ചിരിക്കുന്നു; യഹോവയ്ക്ക് ഇഷ്ടമായുള്ള അവന്‍റെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി ഒരു അന്യദേവന്‍റെ മകളെ വിവാഹം കഴിച്ചിരിക്കുന്നു.</verse>
				<verse number="12">അങ്ങനെ ചെയ്യുന്ന മനുഷ്യനു യഹോവ ചോദിക്കുന്നവനെയും ഉത്തരം പറയുന്നവനെയും സൈന്യങ്ങളുടെ യഹോവയ്ക്കു വഴിപാട് അര്‍പ്പിക്കുന്നവനെയും യാക്കോബിന്‍റെ കൂടാരങ്ങളിൽനിന്നു ഛേദിച്ചുകളയും.</verse>
				<verse number="13">രണ്ടാമത് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നു: യഹോവ ഇനി വഴിപാടു കടാക്ഷിക്കയോ നിങ്ങളുടെ കൈയിൽനിന്ന് പ്രസാദമുള്ളതു കൈക്കൊള്‍കയോ ചെയ്യാതവണ്ണം നിങ്ങള്‍ അവന്‍റെ യാഗപീഠത്തെ കണ്ണുനീര്‍കൊണ്ടും കരച്ചൽകൊണ്ടും ഞരക്കംകൊണ്ടും മൂടിക്കളയുന്നു.</verse>
				<verse number="14">എന്നാൽ നിങ്ങള്‍ അത് എന്തുകൊണ്ട് എന്നു ചോദിക്കുന്നു. യഹോവ നിനക്കും നീ അവിശ്വസ്തത കാണിച്ചിരിക്കുന്ന നിന്‍റെ യൗവനത്തിലെ ഭാര്യക്കും മധ്യേ സാക്ഷിയായിരുന്നതുകൊണ്ടു തന്നെ; അവള്‍ നിന്‍റെ കൂട്ടാളിയും നിന്‍റെ ധര്‍മപത്നിയുമല്ലോ.</verse>
				<verse number="15">ലേശംപോലും സുബോധം ശേഷിച്ചിരുന്ന ഒരുത്തന്‍ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. എന്നാൽ ആ ഒരുത്തന്‍ എന്തു ചെയ്തു? ദൈവം വാഗ്ദാനം ചെയ്ത സന്തതിയെ അവന്‍ അന്വേഷിച്ചു. നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊള്‍വിന്‍; തന്‍റെ യൗവനത്തിലെ ഭാര്യയോട് ആരും അവിശ്വസ്തത കാണിക്കരുത്.</verse>
				<verse number="16">ഞാന്‍ ഉപേക്ഷണം വെറുക്കുന്നു എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: അതു ചെയ്യുന്നവന്‍ തന്‍റെ വസ്ത്രം സാഹസംകൊണ്ടു മൂടുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ആകയാൽ നിങ്ങള്‍ അവിശ്വസ്തത കാണിക്കാതിരിക്കേണ്ടതിനു നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="17">നിങ്ങള്‍ നിങ്ങളുടെ വാക്കുകളാൽ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങള്‍: ഏതിനാൽ ഞങ്ങള്‍ അവനെ മുഷിപ്പിക്കുന്നു എന്നു ചോദിക്കുന്നു. ദോഷം പ്രവര്‍ത്തിക്കുന്ന ഏവനും യഹോവയ്ക്ക് ഇഷ്ടമുള്ളവന്‍ ആകുന്നു; അങ്ങനെയുള്ളവരിൽ അവന്‍ പ്രസാദിക്കുന്നു; അല്ലെങ്കിൽ ന്യായവിധിയുടെ ദൈവം എവിടെ? എന്നിങ്ങനെ നിങ്ങള്‍ പറയുന്നതിനാൽ തന്നെ.</verse>
			</chapter>
			<chapter number="3">
				<verse number="1">എനിക്കു മുമ്പായി വഴി നിരത്തേണ്ടതിനു ഞാന്‍ എന്‍റെ ദൂതനെ അയയ്ക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന്‍ പെട്ടെന്നു തന്‍റെ മന്ദിരത്തിലേക്കു വരും; ഇതാ, അവന്‍ വരുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="2">എന്നാൽ അവന്‍ വരുന്ന ദിവസത്തെ ആര്‍ക്കു സഹിക്കാം? അവന്‍ പ്രത്യക്ഷനാകുമ്പോള്‍ ആര്‍ നിലനില്ക്കും? അവന്‍ ഊതിക്കഴിക്കുന്നവന്‍റെ തീപോലെയും അലക്കുന്നവരുടെ ചാരവെള്ളംപോലെയും ആയിരിക്കും.</verse>
				<verse number="3">അവന്‍ ഊതിക്കഴിക്കുന്നവനെപ്പോലെയും വെള്ളി ശുദ്ധിവരുത്തുന്നവനെപ്പോലെയും ഇരുന്നുകൊണ്ടു ലേവിപുത്രന്മാരെ ശുദ്ധീകരിച്ച് പൊന്നുപോലെയും വെള്ളിപോലെയും നിര്‍മ്മലീകരിക്കും; അങ്ങനെ അവര്‍ നീതിയിൽ യഹോവയ്ക്കു വഴിപാട് അര്‍പ്പിക്കും.</verse>
				<verse number="4">അന്ന് യെഹൂദായുടെയും യെരൂശലേമിന്‍റെയും വഴിപാട് പുരാതനകാലത്തെന്നപോലെയും പണ്ടത്തെ ആണ്ടുകളിലെന്നപോലെയും യഹോവയ്ക്ക് പ്രസാദകരമായിരിക്കും.</verse>
				<verse number="5">ഞാന്‍ ന്യായവിധിക്കായി നിങ്ങളോട് അടുത്തുവരും; ഞാന്‍ ക്ഷുദ്രക്കാര്‍ക്കും വ്യഭിചാരികള്‍ക്കും കള്ളസ്സത്യം ചെയ്യുന്നവര്‍ക്കും കൂലിയുടെ കാര്യത്തിൽ കൂലിക്കാരനെയും വിധവയെയും അനാഥനെയും പീഡിപ്പിക്കുന്നവര്‍ക്കും എന്നെ ഭയപ്പെടാതെ പരദേശിയുടെ ന്യായം മറിച്ചുകളയുന്നവര്‍ക്കും വിരോധമായി ഒരു ശീഘ്രസാക്ഷിയായിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="6">യഹോവയായ ഞാന്‍ മാറാത്തവന്‍; അതുകൊണ്ടു യാക്കോബിന്‍റെ പുത്രന്മാരേ, നിങ്ങള്‍ മുടിഞ്ഞുപോകാതിരിക്കുന്നു.</verse>
				<verse number="7">നിങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ നിങ്ങള്‍ എന്‍റെ ചട്ടങ്ങളെ പ്രമാണിക്കാതെ തെറ്റിനടന്നിരിക്കുന്നു; എന്‍റെ അടുക്കലേക്കു മടങ്ങിവരുവിന്‍; ഞാന്‍ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങള്‍: ഏതിൽ ഞങ്ങള്‍ മടങ്ങിവരേണ്ടൂ എന്നു ചോദിക്കുന്നു.</verse>
				<verse number="8">മനുഷ്യനു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാൽ നിങ്ങള്‍: ഏതിൽ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ.</verse>
				<verse number="9">നിങ്ങള്‍, ഈ ജാതി മുഴുവനും തന്നെ, എന്നെ തോല്പിക്കുന്നതുകൊണ്ടു നിങ്ങള്‍ ശാപഗ്രസ്തരാകുന്നു.</verse>
				<verse number="10">എന്‍റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിന്‍. ഞാന്‍ നിങ്ങള്‍ക്ക് ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാൽ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="11">ഞാന്‍ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചുകളകയില്ല; പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="12">നിങ്ങള്‍ മനോഹരമായൊരു ദേശം ആയിരിക്കയാൽ സകല ജാതികളും നിങ്ങളെ ഭാഗ്യവാന്മാര്‍ എന്നു പറയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="13">നിങ്ങളുടെ വാക്കുകള്‍ എന്‍റെ നേരേ അതികഠിനമായിരിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാൽ നിങ്ങള്‍: ഞങ്ങള്‍ നിന്‍റെ നേരേ എന്തു സംസാരിക്കുന്നു എന്നു ചോദിക്കുന്നു.</verse>
				<verse number="14">യഹോവയ്ക്കു ശുശ്രൂഷ ചെയ്യുന്നതു വ്യര്‍ഥം; ഞങ്ങള്‍ അവന്‍റെ കാര്യം നോക്കുന്നതിനാലും സൈന്യങ്ങളുടെ യഹോവയുടെ മുമ്പാകെ കറുപ്പുടുത്തു നടന്നതിനാലും എന്തു പ്രയോജനമുള്ളൂ?</verse>
				<verse number="15">ആകയാൽ ഞങ്ങള്‍ അഹങ്കാരികളെ ഭാഗ്യവാന്മാര്‍ എന്നു പറയുന്നു; ദുഷ്പ്രവൃത്തിക്കാര്‍ അഭ്യുദയം പ്രാപിക്കുന്നു; ദൈവത്തെ പരീക്ഷിക്കുന്നവര്‍ ശിക്ഷ ഒഴിഞ്ഞുപോകുന്നു എന്നു നിങ്ങള്‍ പറയുന്നു.</verse>
				<verse number="16">യഹോവാഭക്തന്മാര്‍ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവച്ചു കേട്ടു; യഹോവാഭക്തന്മാര്‍ക്കും അവന്‍റെ നാമത്തെ സ്മരിക്കുന്നവര്‍ക്കുംവേണ്ടി അവന്‍റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതിവച്ചിരിക്കുന്നു.</verse>
				<verse number="17">ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ അവര്‍ എനിക്ക് ഒരു നിക്ഷേപം ആയിരിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ഒരു മനുഷ്യന്‍ തനിക്കു ശുശ്രൂഷ ചെയ്യുന്ന മകനെ ആദരിക്കുന്നതുപോലെ ഞാന്‍ അവരെ ആദരിക്കും.</verse>
				<verse number="18">അപ്പോള്‍ നിങ്ങള്‍ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുമുള്ള വ്യത്യാസം വീണ്ടും കാണും.</verse>
			</chapter>
			<chapter number="4">
				<verse number="1">ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="2">എന്‍റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്‍റെ ചിറകിന്‍കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ട് തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.</verse>
				<verse number="3">ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍കീഴിൽ വെണ്ണീര്‍ ആയിരിക്കകൊണ്ടു നിങ്ങള്‍ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.</verse>
				<verse number="4">ഞാന്‍ ഹോറേബിൽവച്ച് എല്ലാ യിസ്രായേലിനുംവേണ്ടി എന്‍റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="5">യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിനു മുമ്പേ ഞാന്‍ നിങ്ങള്‍ക്ക് ഏലീയാപ്രവാചകനെ അയയ്ക്കും.</verse>
				<verse number="6">ഞാന്‍ വന്നു ഭൂമിയെ സംഹാരശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.</verse>
			</chapter>
		</book>
	</testament>
	<testament name="New">
		<book number="40">
			<chapter number="1">
				<verse number="1">അബ്രാഹാമിന്‍റെ പുത്രനായ ദാവീദിന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ വംശാവലി:</verse>
				<verse number="2">അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു; യിസ്ഹാക് യാക്കോബിനെ ജനിപ്പിച്ചു; യാക്കോബ് യെഹൂദായെയും അവന്‍റെ സഹോദരന്മാരെയും ജനിപ്പിച്ചു;</verse>
				<verse number="3">യെഹൂദാ താമാറില്‍ പാരെസിനെയും സാരഹിനെയും ജനിപ്പിച്ചു; പാരെസ് ഹെസ്രോനെ ജനിപ്പിച്ചു; ഹെസ്രോന്‍ ആരാമിനെ ജനിപ്പിച്ചു;</verse>
				<verse number="4">ആരാം അമ്മീനാദാബിനെ ജനിപ്പിച്ചു; അമ്മീനാദാബ് നഹശോനെ ജനിപ്പിച്ചു; നഹശോന്‍ ശല്മോനെ ജനിപ്പിച്ചു;</verse>
				<verse number="5">ശല്മോന്‍ രഹാബില്‍ ബോവസിനെ ജനിപ്പിച്ചു; ബോവസ് രൂത്തില്‍ ഓബേദിനെ ജനിപ്പിച്ചു; ഓബേദ് യിശ്ശായിയെ ജനിപ്പിച്ചു;</verse>
				<verse number="6">യിശ്ശായി ദാവീദുരാജാവിനെ ജനിപ്പിച്ചു; ദാവീദ് ഊരീയാവിന്‍റെ ഭാര്യയായിരുന്നവളില്‍ ശലോമോനെ ജനിപ്പിച്ചു;</verse>
				<verse number="7">ശലോമോന്‍ രെഹബ്യാമെ ജനിപ്പിച്ചു; രെഹബ്യാം അബീയാവെ ജനിപ്പിച്ചു; അബീയാവ് ആസായെ ജനിപ്പിച്ചു;</verse>
				<verse number="8">ആസാ യോശാഫാത്തിനെ ജനിപ്പിച്ചു; യോശാഫാത്ത് യോരാമിനെ ജനിപ്പിച്ചു; യോരാം ഉസ്സീയാവെ ജനിപ്പിച്ചു;</verse>
				<verse number="9">ഉസ്സീയാവ് യോഥാമിനെ ജനിപ്പിച്ചു; യോഥാം ആഹാസിനെ ജനിപ്പിച്ചു; ആഹാസ് ഹിസ്കീയാവെ ജനിപ്പിച്ചു;</verse>
				<verse number="10">ഹിസ്കീയാവ് മനശ്ശെയെ ജനിപ്പിച്ചു; മനശ്ശെ ആമോസിനെ ജനിപ്പിച്ചു; ആമോസ് യോശീയാവെ ജനിപ്പിച്ചു;</verse>
				<verse number="11">യോശീയാവ് യെഖൊന്യാവെയും അവന്‍റെ സഹോദരന്മാരെയും ബാബേല്‍പ്രവാസകാലത്തു ജനിപ്പിച്ചു.</verse>
				<verse number="12">ബാബേല്‍പ്രവാസം കഴിഞ്ഞിട്ടു യെഖൊന്യാവ് ശെയല്തീയേലിനെ ജനിപ്പിച്ചു; ശെയല്തീയേല്‍ സെരുബ്ബാബേലിനെ ജനിപ്പിച്ചു;</verse>
				<verse number="13">സെരുബ്ബാബേല്‍ അബീഹൂദിനെ ജനിപ്പിച്ചു; അബീഹൂദ് എല്യാക്കീമിനെ ജനിപ്പിച്ചു; എല്യാക്കീം ആസോരിനെ ജനിപ്പിച്ചു.</verse>
				<verse number="14">ആസോര്‍ സാദോക്കിനെ ജനിപ്പിച്ചു; സാദോക് ആഖീമിനെ ജനിപ്പിച്ചു; ആഖീം എലീഹൂദിനെ ജനിപ്പിച്ചു;</verse>
				<verse number="15">എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസര്‍ മത്ഥാനെ ജനിപ്പിച്ചു; മത്ഥാന്‍ യാക്കോബിനെ ജനിപ്പിച്ചു.</verse>
				<verse number="16">യാക്കോബ് മറിയയുടെ ഭര്‍ത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളില്‍നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.</verse>
				<verse number="17">ഇങ്ങനെ തലമുറകള്‍ ആകെ അബ്രാഹാംമുതല്‍ ദാവീദുവരെ പതിന്നാലും ദാവീദ്മുതല്‍ ബാബേല്‍പ്രവാസത്തോളം പതിന്നാലും ബാബേല്‍പ്രവാസംമുതല്‍ ക്രിസ്തുവിനോളം പതിന്നാലും ആകുന്നു.</verse>
				<verse number="18">എന്നാല്‍ യേശുക്രിസ്തുവിന്‍റെ ജനനം ഇവ്വണ്ണം ആയിരുന്നു. അവന്‍റെ അമ്മയായ മറിയ യോസേഫിനു വിവാഹം നിശ്ചയിക്കപ്പെട്ടശേഷം അവര്‍ കൂടിവരുമ്മുമ്പേ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി എന്നു കണ്ടു.</verse>
				<verse number="19">അവളുടെ ഭര്‍ത്താവായ യോസേഫ് നീതിമാനാകകൊണ്ടും അവള്‍ക്കു ലോകാപവാദം വരുത്തുവാന്‍ അവനു മനസ്സില്ലായ്കകൊണ്ടും അവളെ ഗൂഢമായി ഉപേക്ഷിപ്പാന്‍ ഭാവിച്ചു.</verse>
				<verse number="20">ഇങ്ങനെ നിനച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ അവനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: ദാവീദിന്‍റെ മകനായ യോസേഫേ, നിന്‍റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്‍പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.</verse>
				<verse number="21">അവള്‍ ഒരു മകനെ പ്രസവിക്കും; അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവനു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.</verse>
				<verse number="22">“കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവനു ദൈവം നമ്മോടുകൂടെ എന്നര്‍ഥമുള്ള ഇമ്മാനൂവേല്‍ എന്നു പേര്‍ വിളിക്കും”</verse>
				<verse number="23">എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇതൊക്കെയും സംഭവിച്ചു.</verse>
				<verse number="24">യോസേഫ് ഉറക്കം ഉണര്‍ന്നു, കര്‍ത്താവിന്‍റെ ദൂതന്‍ കല്പിച്ചതുപോലെ ചെയ്തു, ഭാര്യയെ ചേര്‍ത്തുകൊണ്ടു.</verse>
				<verse number="25">മകനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന് അവന്‍ യേശു എന്നു പേര്‍ വിളിച്ചു.</verse>
			</chapter>
			<chapter number="2">
				<verse number="1">ഹെരോദാരാജാവിന്‍റെ കാലത്ത് യേശു യെഹൂദ്യയിലെ ബേത്‍ലഹേമില്‍ ജനിച്ചശേഷം, കിഴക്കുനിന്നു വിദ്വാന്മാര്‍ യെരൂശലേമില്‍ എത്തി:</verse>
				<verse number="2">യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്‍റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="3">ഹെരോദാരാജാവ് അതു കേട്ടിട്ട് അവനും യെരൂശലേമൊക്കെയും ഭ്രമിച്ച്,</verse>
				<verse number="4">ജനത്തിന്‍റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നത് എന്ന് അവരോടു ചോദിച്ചു.</verse>
				<verse number="5">അവര്‍ അവനോടു: യെഹൂദ്യയിലെ ബേത്‍ലഹേമില്‍ തന്നെ:</verse>
				<verse number="6">“യെഹൂദ്യദേശത്തിലെ ബേത്‍ലഹേമേ, നീ യെഹൂദ്യപ്രഭുക്കന്മാരില്‍ ഒട്ടും ചെറുതല്ല; എന്‍റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവന്‍ നിന്നില്‍നിന്നു പുറപ്പെട്ടുവരും” എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="7">എന്നാറെ ഹെരോദാവ് വിദ്വാന്മാരെ രഹസ്യമായി വിളിച്ച് നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.</verse>
				<verse number="8">അവരെ ബേത്‍ലഹേമിലേക്ക് അയച്ചു: നിങ്ങള്‍ ചെന്നു ശിശുവിനെക്കുറിച്ചു സൂക്ഷ്മമായി അന്വേഷിപ്പിന്‍; കണ്ടെത്തിയാല്‍ ഞാനും ചെന്ന് അവനെ നമസ്കരിക്കേണ്ടതിന്, വന്ന് എന്നെ അറിയിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="9">രാജാവ് പറഞ്ഞതു കേട്ട് അവര്‍ പുറപ്പെട്ടു; അവര്‍ കിഴക്കു കണ്ട നക്ഷത്രം ശിശു ഇരിക്കുന്ന സ്ഥലത്തിനു മീതെ വന്നു നില്ക്കുവോളം അവര്‍ക്കു മുമ്പായി പൊയ്ക്കൊണ്ടിരുന്നു.</verse>
				<verse number="10">നക്ഷത്രം കണ്ടതുകൊണ്ട് അവര്‍ അത്യന്തം സന്തോഷിച്ചു:</verse>
				<verse number="11">ആ വീട്ടില്‍ ചെന്നു, ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ട്, വീണ് അവനെ നമസ്കരിച്ചു; നിക്ഷേപപാത്രങ്ങളെ തുറന്ന് അവനു പൊന്നും കുന്തുരുക്കവും മൂരും കാഴ്ച വച്ചു.</verse>
				<verse number="12">ഹെരോദാവിന്‍റെ അടുക്കല്‍ മടങ്ങിപ്പോകരുത് എന്നു സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ട് അവര്‍ വേറേ വഴിയായി സ്വദേശത്തേക്കു മടങ്ങിപ്പോയി.</verse>
				<verse number="13">അവര്‍ പോയശേഷം കര്‍ത്താവിന്‍റെ ദൂതന്‍ യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി: നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു മിസ്രയീമിലേക്ക് ഓടിപ്പോയി, ഞാന്‍ നിന്നോടു പറയുംവരെ അവിടെ പാര്‍ക്കുക. ഹെരോദാവ് ശിശുവിനെ നശിപ്പിക്കേണ്ടതിന് അവനെ അന്വേഷിപ്പാന്‍ ഭാവിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും രാത്രിയില്‍തന്നെ കൂട്ടിക്കൊണ്ടു പുറപ്പെട്ടു മിസ്രയീമിലേക്കു പോയി.</verse>
				<verse number="15">ഹെരോദാവിന്‍റെ മരണത്തോളം അവന്‍ അവിടെ പാര്‍ത്തു: “മിസ്രയീമില്‍നിന്നു ഞാന്‍ എന്‍റെ മകനെ വിളിച്ചുവരുത്തി” എന്നു കര്‍ത്താവ് പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ സംഗതിവന്നു.</verse>
				<verse number="16">വിദ്വാന്മാര്‍ തന്നെ കളിയാക്കി എന്നു ഹെരോദാവ് കണ്ടു വളരെ കോപിച്ചു, വിദ്വാന്മാരോടു ചോദിച്ചറിഞ്ഞ കാലത്തിനൊത്തവണ്ണം രണ്ടു വയസ്സും താഴെയുമുള്ള ആണ്‍കുട്ടികളെ ഒക്കെയും ബേത്‍ലഹേമിലും അതിന്‍റെ എല്ലാ അതിരുകളിലും ആളയച്ചു കൊല്ലിച്ചു.</verse>
				<verse number="17">“റാമായില്‍ ഒരു ശബ്ദം കേട്ടു, കരച്ചലും വലിയ നിലവിളിയും തന്നെ; റാഹേല്‍ മക്കളെച്ചൊല്ലി കരഞ്ഞു; അവര്‍ ഇല്ലായ്കയാല്‍ ആശ്വാസം കൈക്കൊള്‍വാന്‍ മനസ്സില്ലാതിരുന്നു”</verse>
				<verse number="18">എന്ന് യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തത് അന്നു നിവൃത്തിയായി.</verse>
				<verse number="19">എന്നാല്‍ ഹെരോദാവ് കഴിഞ്ഞുപോയശേഷം കര്‍ത്താവിന്‍റെ ദൂതന്‍ മിസ്രയീമില്‍വച്ചു യോസേഫിനു സ്വപ്നത്തില്‍ പ്രത്യക്ഷനായി:</verse>
				<verse number="20">ശിശുവിനു പ്രാണഹാനി വരുത്തുവാന്‍ നോക്കിയവര്‍ മരിച്ചുപോയതുകൊണ്ടു നീ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തേക്കു പോക എന്നു പറഞ്ഞു.</verse>
				<verse number="21">അവന്‍ എഴുന്നേറ്റു ശിശുവിനെയും അമ്മയെയും കൂട്ടിക്കൊണ്ടു യിസ്രായേല്‍ദേശത്തു വന്നു.</verse>
				<verse number="22">എന്നാല്‍ യെഹൂദ്യയില്‍ അര്‍ക്കെലയൊസ് തന്‍റെ അപ്പനായ ഹെരോദാവിനു പകരം വാഴുന്നു എന്നു കേട്ടതുകൊണ്ട് അവിടെ പോകുവാന്‍ ഭയപ്പെട്ടു, സ്വപ്നത്തില്‍ അരുളപ്പാടുണ്ടായിട്ടു ഗലീലപ്രദേശങ്ങളിലേക്കു മാറിപ്പോയി.</verse>
				<verse number="23">അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാവാന്‍ തക്കവണ്ണം നസറെത്ത് എന്ന ഗ്രാമത്തില്‍ ചെന്നു പാര്‍ത്തു.</verse>
			</chapter>
			<chapter number="3">
				<verse number="1">ആ കാലത്ത് യോഹന്നാന്‍സ്നാപകന്‍ വന്ന്, യെഹൂദ്യമരുഭൂമിയില്‍ പ്രസംഗിച്ചു:</verse>
				<verse number="2">സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="3">“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിത്: കര്‍ത്താവിന്‍റെ വഴി ഒരുക്കി അവന്‍റെ പാത നിരപ്പാക്കുവിന്‍” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍തന്നെ.</verse>
				<verse number="4">യോഹന്നാന് ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ഉണ്ടായിരുന്നു; അവന്‍റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.</verse>
				<verse number="5">അന്ന് യെരൂശലേമ്യരും യെഹൂദ്യദേശക്കാരൊക്കെയും യോര്‍ദ്ദാന്‍റെ ഇരുകരയുമുള്ള എല്ലാ നാട്ടുകാരും പുറപ്പെട്ട് അവന്‍റെ അടുക്കല്‍ ചെന്നു</verse>
				<verse number="6">തങ്ങളുടെ പാപങ്ങളെ ഏറ്റുപറഞ്ഞുകൊണ്ടു യോര്‍ദ്ദാന്‍നദിയില്‍ അവനാല്‍ സ്നാനം ഏറ്റു.</verse>
				<verse number="7">തന്‍റെ സ്നാനത്തിനായി പരീശരിലും സദൂക്യരിലും പലര്‍ വരുന്നതു കണ്ടാറെ അവന്‍ അവരോടു പറഞ്ഞത്: സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നത് ആര്‍?</verse>
				<verse number="8">മാനസാന്തരത്തിനു യോഗ്യമായ ഫലം കായ്പിന്‍.</verse>
				<verse number="9">അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ട് ഉണ്ട് എന്നു ഉള്ളംകൊണ്ടു പറവാന്‍ തുനിയരുത്; ഈ കല്ലുകളില്‍നിന്ന് അബ്രാഹാമിനു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിനു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="10">ഇപ്പോള്‍ തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.</verse>
				<verse number="11">ഞാന്‍ നിങ്ങളെ മാനസാന്തരത്തിനായി വെള്ളത്തില്‍ സ്നാനം ഏല്പിക്കുന്നതേയുള്ളൂ; എന്‍റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു; അവന്‍റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.</verse>
				<verse number="12">വീശുമുറം അവന്‍റെ കൈയില്‍ ഉണ്ട്; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയില്‍ കൂട്ടിവയ്ക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.</verse>
				<verse number="13">അനന്തരം യേശു യോഹന്നാനാല്‍ സ്നാനം ഏല്ക്കുവാന്‍ ഗലീലയില്‍നിന്നു യോര്‍ദ്ദാന്‍കരെ അവന്‍റെ അടുക്കല്‍ വന്നു.</verse>
				<verse number="14">യോഹന്നാനോ അവനെ വിലക്കി: നിന്നാല്‍ സ്നാനം ഏല്ക്കുവാന്‍ എനിക്ക് ആവശ്യം; പിന്നെ നീ എന്‍റെ അടുക്കല്‍ വരുന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="15">യേശു അവനോട്: ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകല നീതിയും നിവര്‍ത്തിക്കുന്നതു നമുക്ക് ഉചിതം എന്ന് ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു.</verse>
				<verse number="16">യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തില്‍നിന്നു കയറി; അപ്പോള്‍ സ്വര്‍ഗംതുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്‍റെമേല്‍ വരുന്നത് അവന്‍ കണ്ടു;</verse>
				<verse number="17">ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദവും ഉണ്ടായി.</verse>
			</chapter>
			<chapter number="4">
				<verse number="1">അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ യേശുവിനെ ആത്മാവ് മരുഭൂമിയിലേക്കു നടത്തി.</verse>
				<verse number="2">അവന്‍ നാല്പതു പകലും നാല്പതു രാവും ഉപവസിച്ചശേഷം അവനു വിശന്നു.</verse>
				<verse number="3">അപ്പോള്‍ പരീക്ഷകന്‍ അടുത്തു വന്ന്: നീ ദൈവപുത്രന്‍ എങ്കില്‍ ഈ കല്ല് അപ്പമായിത്തീരുവാന്‍ കല്പിക്ക എന്നു പറഞ്ഞു.</verse>
				<verse number="4">അതിന് അവന്‍: “മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായില്‍കൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു” എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="5">പിന്നെ പിശാച് അവനെ വിശുദ്ധനഗരത്തില്‍ കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോട്:</verse>
				<verse number="6">നീ ദൈവപുത്രന്‍ എങ്കില്‍ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ച് അവന്‍ തന്‍റെ ദൂതന്മാരോടു കല്പിക്കും; അവന്‍ നിന്‍റെ കാല്‍ കല്ലിനോടു തട്ടാതവണ്ണം നിന്നെ കൈയില്‍ താങ്ങിക്കൊള്ളും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="7">യേശു അവനോട്: “നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്” എന്നുംകൂടെ എഴുതിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="8">പിന്നെ പിശാച് അവനെ ഏറ്റവും ഉയര്‍ന്നോരു മലമേല്‍ കൂട്ടിക്കൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്ത്വത്തെയും കാണിച്ചു:</verse>
				<verse number="9">വീണ് എന്നെ നമസ്കരിച്ചാല്‍ ഇതൊക്കെയും നിനക്കു തരാം എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="10">യേശു അവനോട്: സാത്താനേ, എന്നെ വിട്ടുപോ; “നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="11">അപ്പോള്‍ പിശാച് അവനെ വിട്ടുപോയി; ദൂതന്മാര്‍ അടുത്തുവന്ന് അവനെ ശുശ്രൂഷിച്ചു.</verse>
				<verse number="12">യോഹന്നാന്‍ തടവില്‍ ആയി എന്നു കേട്ടാറെ അവന്‍ ഗലീലയ്ക്കു വാങ്ങിപ്പോയി,</verse>
				<verse number="13">നസറെത്തു വിട്ടു സെബൂലൂന്‍റെയും നഫ്താലിയുടെയും അതിരുകളില്‍ കടല്ക്കരെയുള്ള കഫര്‍ന്നഹൂമില്‍ ചെന്നു പാര്‍ത്തു;</verse>
				<verse number="14">“സെബൂലൂന്‍ദേശവും നഫ്താലിദേശവും കടല്ക്കരയിലും യോര്‍ദ്ദാനക്കരെയുമുള്ള നാടും</verse>
				<verse number="15">ജാതികളുടെ ഗലീലയും ഇങ്ങനെ ഇരുട്ടില്‍ ഇരിക്കുന്ന ജനം വലിയോരു വെളിച്ചം കണ്ടു; മരണത്തിന്‍റെ ദേശത്തിലും നിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശം ഉദിച്ചു”</verse>
				<verse number="16">എന്ന് യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തിയാകുവാന്‍ ഇട വന്നു.</verse>
				<verse number="17">അന്നുമുതല്‍ യേശു: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പ്രസംഗിച്ചുതുടങ്ങി.</verse>
				<verse number="18">അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍, അവന്‍റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന്‍പിടിക്കാരായ രണ്ടു സഹോദരന്മാര്‍ കടലില്‍ വല വീശുന്നതു കണ്ടു:</verse>
				<verse number="19">എന്‍റെ പിന്നാലെ വരുവിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="20">ഉടനെ അവര്‍ വല വിട്ടേച്ച് അവനെ അനുഗമിച്ചു.</verse>
				<verse number="21">അവിടെനിന്നു മുമ്പോട്ടു പോയാറെ സെബെദിയുടെ മകന്‍ യാക്കോബും അവന്‍റെ സഹോദരന്‍ യോഹന്നാനും എന്ന വേറെ രണ്ടു സഹോദരന്മാര്‍ പടകില്‍ ഇരുന്ന് അപ്പനായ സെബെദിയുമായി വല നന്നാക്കുന്നതു കണ്ട് അവരെയും വിളിച്ചു.</verse>
				<verse number="22">അവരും ഉടനെ പടകിനെയും അപ്പനെയും വിട്ട് അവനെ അനുഗമിച്ചു.</verse>
				<verse number="23">പിന്നെ യേശു ഗലീലയിലൊക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ട് അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകല ദീനത്തെയും വ്യാധിയെയും സൗഖ്യമാക്കുകയും ചെയ്തു.</verse>
				<verse number="24">അവന്‍റെ ശ്രുതി സുറിയയിലൊക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്‍, ഭൂതഗ്രസ്തര്‍, ചന്ദ്രരോഗികള്‍, പക്ഷവാതക്കാര്‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.</verse>
				<verse number="25">അവന്‍ അവരെ സൗഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദാനക്കരെ എന്നീ ഇടങ്ങളില്‍നിന്നു വളരെ പുരുഷാരം അവനെ പിന്തുടര്‍ന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">അവന്‍ പുരുഷാരത്തെ കണ്ടാറെ മലമേല്‍ കയറി. അവന്‍ ഇരുന്നശേഷം ശിഷ്യന്മാര്‍ അടുക്കല്‍ വന്നു.</verse>
				<verse number="2">അവന്‍ തിരുവായ്മൊഴിഞ്ഞ് അവരോട് ഉപദേശിച്ചതെന്തെന്നാല്‍:</verse>
				<verse number="3">ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവര്‍ക്കുള്ളത്.</verse>
				<verse number="4">ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്ക് ആശ്വാസം ലഭിക്കും.</verse>
				<verse number="5">സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ഭൂമിയെ അവകാശമാക്കും.</verse>
				<verse number="6">നീതിക്കു വിശന്നു ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു തൃപ്തിവരും.</verse>
				<verse number="7">കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ക്കു കരുണ ലഭിക്കും.</verse>
				<verse number="8">ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തെ കാണും.</verse>
				<verse number="9">സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്‍റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും.</verse>
				<verse number="10">നീതിനിമിത്തം ഉപദ്രവിക്കപ്പെടുന്നവര്‍ ഭാഗ്യവാന്മാര്‍; സ്വര്‍ഗരാജ്യം അവര്‍ക്കുള്ളത്.</verse>
				<verse number="11">എന്‍റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ട് എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="12">സ്വര്‍ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിന്‍; നിങ്ങള്‍ക്കു മുമ്പേയുണ്ടായിരുന്ന പ്രവാചകന്മാരെയും അവര്‍ അങ്ങനെതന്നെ ഉപദ്രവിച്ചുവല്ലോ.</verse>
				<verse number="13">നിങ്ങള്‍ ഭൂമിയുടെ ഉപ്പാകുന്നു; ഉപ്പു കാരമില്ലാതെപോയാല്‍ അതിന് എന്തൊന്നുകൊണ്ടു രസം വരുത്താം? പുറത്തു കളഞ്ഞിട്ടു മനുഷ്യര്‍ ചവിട്ടുവാന്‍ അല്ലാതെ മറ്റൊന്നിനും പിന്നെ കൊള്ളുന്നതല്ല.</verse>
				<verse number="14">നിങ്ങള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; മലമേല്‍ ഇരിക്കുന്ന പട്ടണം മറഞ്ഞിരിപ്പാന്‍ പാടില്ല.</verse>
				<verse number="15">വിളക്കു കത്തിച്ചു പറയിന്‍കീഴല്ല തണ്ടിന്മേലത്രേ വയ്ക്കുന്നത്; അപ്പോള്‍ അതു വീട്ടിലുള്ള എല്ലാവര്‍ക്കും പ്രകാശിക്കുന്നു.</verse>
				<verse number="16">അങ്ങനെതന്നെ മനുഷ്യര്‍ നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ട്, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തേണ്ടതിനു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.</verse>
				<verse number="17">ഞാന്‍ ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കേണ്ടതിനു വന്നു എന്നു നിരൂപിക്കരുത്; നീക്കുവാനല്ല നിവര്‍ത്തിപ്പാനത്രേ ഞാന്‍ വന്നത്.</verse>
				<verse number="18">സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തില്‍നിന്ന് ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.</verse>
				<verse number="19">ആകയാല്‍ ഈ ഏറ്റവും ചെറിയ കല്പനകളില്‍ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവനോ സ്വര്‍ഗരാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും.</verse>
				<verse number="20">നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="21">കൊല ചെയ്യരുത് എന്നും ആരെങ്കിലും കൊല ചെയ്താല്‍ ന്യായവിധിക്കു യോഗ്യനാകും എന്നും പൂര്‍വന്മാരോട് അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.</verse>
				<verse number="22">ഞാനോ നിങ്ങളോടു പറയുന്നത്: സഹോദരനോടു കോപിക്കുന്നവന്‍ എല്ലാം ന്യായവിധിക്കു യോഗ്യനാകും; സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പില്‍ നില്ക്കേണ്ടിവരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.</verse>
				<verse number="23">ആകയാല്‍ നിന്‍റെ വഴിപാടു യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍ സഹോദരനു നിന്‍റെ നേരേ വല്ലതും ഉണ്ടെന്ന് അവിടെവച്ച് ഓര്‍മ വന്നാല്‍</verse>
				<verse number="24">നിന്‍റെ വഴിപാട് അവിടെ യാഗപീഠത്തിന്‍റെ മുമ്പില്‍ വച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊള്‍ക; പിന്നെ വന്നു നിന്‍റെ വഴിപാടു കഴിക്ക.</verse>
				<verse number="25">നിന്‍റെ പ്രതിയോഗിയോടുകൂടെ വഴിയില്‍ ഉള്ളപ്പോള്‍ത്തന്നെ വേഗത്തില്‍ അവനോട് ഇണങ്ങിക്കൊള്‍ക; അല്ലാഞ്ഞാല്‍ പ്രതിയോഗി നിന്നെ ന്യായാധിപനും ന്യായാധിപന്‍ ചേവകനും ഏല്പിച്ചിട്ടു നീ തടവില്‍ ആയിപ്പോകും.</verse>
				<verse number="26">ഒടുവിലത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു.</verse>
				<verse number="27">വ്യഭിചാരം ചെയ്യരുത് എന്ന് അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.</verse>
				<verse number="28">ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി.</verse>
				<verse number="29">എന്നാല്‍ വലങ്കണ്ണു നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിന്‍റെ അവയവങ്ങളില്‍ ഒന്നു നശിക്കുന്നത് നിനക്കു പ്രയോജനമത്രേ.</verse>
				<verse number="30">വലങ്കൈ നിനക്ക് ഇടര്‍ച്ച വരുത്തുന്നു എങ്കില്‍ അതിനെ വെട്ടി എറിഞ്ഞുകളക; നിന്‍റെ ശരീരം മുഴുവനും നരകത്തില്‍ പോകുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.</verse>
				<verse number="31">ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാല്‍ അവള്‍ക്ക് ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.</verse>
				<verse number="32">ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാല്‍ വ്യഭിചാരം ചെയ്യുന്നു.</verse>
				<verse number="33">കള്ളസ്സത്യം ചെയ്യരുത് എന്നും സത്യം ചെയ്തതു കര്‍ത്താവിനു നിവര്‍ത്തിക്കേണം എന്നും പൂര്‍വന്മാരോട് അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.</verse>
				<verse number="34">ഞാനോ നിങ്ങളോടു പറയുന്നത്: അശേഷം സത്യം ചെയ്യരുത്; സ്വര്‍ഗത്തെക്കൊണ്ട് അരുത്, അതു ദൈവത്തിന്‍റെ സിംഹാസനം;</verse>
				<verse number="35">ഭൂമിയെക്കൊണ്ട് അരുത്, അത് അവന്‍റെ പാദപീഠം; യെരൂശലേമിനെക്കൊണ്ട് അരുത്, അതു മഹാരാജാവിന്‍റെ നഗരം.</verse>
				<verse number="36">നിന്‍റെ തലയെക്കൊണ്ടും സത്യം ചെയ്യരുത്; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.</verse>
				<verse number="37">നിങ്ങളുടെ വാക്ക് ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതില്‍ അധികമായതു ദുഷ്ടനില്‍നിന്നു വരുന്നു.</verse>
				<verse number="38">കണ്ണിനു പകരം കണ്ണും പല്ലിനു പകരം പല്ലും എന്ന് അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.</verse>
				<verse number="39">ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിര്‍ക്കരുത്; നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക.</verse>
				<verse number="40">നിന്നോടു വ്യവഹരിച്ചു നിന്‍റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവനു നിന്‍റെ പുതപ്പും വിട്ടുകൊടുക്ക.</verse>
				<verse number="41">ഒരുത്തന്‍ നിന്നെ ഒരു നാഴിക വഴി പോകുവാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ട് അവനോടുകൂടെ പോക.</verse>
				<verse number="42">നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായ്പ വാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്.</verse>
				<verse number="43">കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.</verse>
				<verse number="44">ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍;</verse>
				<verse number="45">സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവന്‍ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ.</verse>
				<verse number="46">നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെതന്നെ ചെയ്യുന്നില്ലയോ?</verse>
				<verse number="47">സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെതന്നെ ചെയ്യുന്നില്ലയോ?</verse>
				<verse number="48">ആകയാല്‍ നിങ്ങളുടെ സ്വര്‍ഗീയപിതാവ് സല്‍ഗുണപൂര്‍ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണരാകുവിന്‍.</verse>
			</chapter>
			<chapter number="6">
				<verse number="1">മനുഷ്യര്‍ കാണേണ്ടതിനു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പിന്‍; അല്ലാഞ്ഞാല്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവിന്‍റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.</verse>
				<verse number="2">ആകയാല്‍ ഭിക്ഷ കൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്‍റെ മുമ്പില്‍ കാഹളം ഊതിക്കരുത്; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="3">നീയോ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്‍റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിനു വലങ്കൈ ചെയ്യുന്നത് എന്ത് എന്ന് ഇടങ്കൈ അറിയരുത്.</verse>
				<verse number="4">രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും.</verse>
				<verse number="5">നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുത്; അവര്‍ മനുഷ്യര്‍ക്കു വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്‍ഥിപ്പാന്‍ ഇഷ്ടപ്പെടുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="6">നീയോ പ്രാര്‍ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിന്‍റെ പിതാവിനോടു പ്രാര്‍ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം തരും.</verse>
				<verse number="7">പ്രാര്‍ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്കു തോന്നുന്നത്.</verse>
				<verse number="8">അവരോടു തുല്യരാകരുത്; നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങള്‍ യാചിക്കുംമുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ.</verse>
				<verse number="9">നിങ്ങള്‍ ഇവ്വണ്ണം പ്രാര്‍ഥിപ്പിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ;</verse>
				<verse number="10">നിന്‍റെ രാജ്യം വരേണമേ; നിന്‍റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;</verse>
				<verse number="11">ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;</verse>
				<verse number="12">ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ;</verse>
				<verse number="13">ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും നിനക്കുള്ളതല്ലോ.</verse>
				<verse number="14">നിങ്ങള്‍ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാല്‍, സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും.</verse>
				<verse number="15">നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.</verse>
				<verse number="16">ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുത്; അവര്‍ ഉപവസിക്കുന്നതു മനുഷ്യര്‍ക്കു വിളങ്ങേണ്ടതിനു മുഖം വിരൂപമാക്കുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="17">നീയോ ഉപവസിക്കുമ്പോള്‍ നിന്‍റെ ഉപവാസം മനുഷ്യര്‍ക്കല്ല രഹസ്യത്തിലുള്ള നിന്‍റെ പിതാവിനു വിളങ്ങേണ്ടതിനു തലയില്‍ എണ്ണ തേച്ചു മുഖം കഴുകുക.</verse>
				<verse number="18">രഹസ്യത്തില്‍ കാണുന്ന നിന്‍റെ പിതാവ് നിനക്കു പ്രതിഫലം നല്കും.</verse>
				<verse number="19">പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയില്‍ നിങ്ങള്‍ നിക്ഷേപം സ്വരൂപിക്കരുത്.</verse>
				<verse number="20">പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാര്‍ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വര്‍ഗത്തില്‍ നിക്ഷേപം സ്വരൂപിച്ചുകൊള്‍വിന്‍.</verse>
				<verse number="21">നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും.</verse>
				<verse number="22">ശരീരത്തിന്‍റെ വിളക്ക് കണ്ണ് ആകുന്നു; കണ്ണ് ചൊവ്വുള്ളതെങ്കില്‍ നിന്‍റെ ശരീരം മുഴുവനും പ്രകാശിതമായിരിക്കും.</verse>
				<verse number="23">കണ്ണ് കേടുള്ളതെങ്കിലോ നിന്‍റെ ശരീരം മുഴുവനും ഇരുണ്ടതായിരിക്കും; എന്നാല്‍ നിന്നിലുള്ള വെളിച്ചം ഇരുട്ടായാല്‍ ഇരുട്ട് എത്ര വലിയത്!</verse>
				<verse number="24">രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ആര്‍ക്കും കഴികയില്ല; അങ്ങനെ ചെയ്താല്‍ ഒരുത്തനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും; നിങ്ങള്‍ക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാന്‍ കഴികയില്ല.</verse>
				<verse number="25">അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നത്: എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത്; ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലയോ?</verse>
				<verse number="26">ആകാശത്തിലെ പറവകളെ നോക്കുവിന്‍; അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ കൂട്ടിവയ്ക്കുന്നതുമില്ല; എങ്കിലും സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് അവയെ പുലര്‍ത്തുന്നു; അവയെക്കാള്‍ നിങ്ങള്‍ ഏറ്റവും വിശേഷതയുള്ളവരല്ല യോ?</verse>
				<verse number="27">വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തോട് ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കു കഴിയും?</verse>
				<verse number="28">ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്ത്? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍; അവ അധ്വാനിക്കുന്നില്ല, നൂല്ക്കുന്നതുമില്ല.</verse>
				<verse number="29">എന്നാല്‍ ശലോമോന്‍പോലും തന്‍റെ സര്‍വമഹത്ത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="30">ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം.</verse>
				<verse number="31">ആകയാല്‍ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങള്‍ വിചാരപ്പെടരുത്.</verse>
				<verse number="32">ഈ വകയൊക്കെയും ജാതികള്‍ അന്വേഷിക്കുന്നു; സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇതൊക്കെയും നിങ്ങള്‍ക്ക് ആവശ്യം എന്ന് അറിയുന്നുവല്ലോ.</verse>
				<verse number="33">മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.</verse>
				<verse number="34">അതുകൊണ്ടു നാളേക്കായി വിചാരപ്പെടരുത്; നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതു ദിവസത്തിന് അന്നന്നത്തെ ദോഷം മതി.</verse>
			</chapter>
			<chapter number="7">
				<verse number="1">നിങ്ങള്‍ വിധിക്കപ്പെടാതിരിക്കേണ്ടതിനു വിധിക്കരുത്.</verse>
				<verse number="2">നിങ്ങള്‍ വിധിക്കുന്ന വിധിയാല്‍ നിങ്ങളെയും വിധിക്കും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും.</verse>
				<verse number="3">എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഓര്‍ക്കാതെ സഹോദരന്‍റെ കണ്ണിലെ കരട് നോക്കുന്നത് എന്ത്?</verse>
				<verse number="4">അല്ല, സ്വന്തകണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോട്: നില്ല്, നിന്‍റെ കണ്ണില്‍നിന്നു കരട് എടുത്തുകളയട്ടെ, എന്നു പറയുന്നത് എങ്ങനെ?</verse>
				<verse number="5">കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്‍റെ കണ്ണില്‍നിന്നു കരട് എടുത്തുകളവാന്‍ വെടിപ്പായി കാണും.</verse>
				<verse number="6">വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുത്; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുത്; അവ കാല്‍കൊണ്ട് അവയെ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുത്.</verse>
				<verse number="7">യാചിപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.</verse>
				<verse number="8">യാചിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും.</verse>
				<verse number="9">മകന്‍ അപ്പം ചോദിച്ചാല്‍ അവനു കല്ലു കൊടുക്കുന്ന മനുഷ്യന്‍ നിങ്ങളില്‍ ആരുള്ളൂ?</verse>
				<verse number="10">മീന്‍ ചോദിച്ചാല്‍ അവനു പാമ്പിനെ കൊടുക്കുമോ?</verse>
				<verse number="11">അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോടു യാചിക്കുന്നവര്‍ക്കു നന്മ എത്ര അധികം കൊടുക്കും!</verse>
				<verse number="12">മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്‍വിന്‍; ന്യായപ്രമാണവും പ്രവാചകന്മാരും ഇതു തന്നെ.</verse>
				<verse number="13">ഇടുക്കുവാതിലൂടെ അകത്തു കടപ്പിന്‍; നാശത്തിലേക്കു പോകുന്ന വാതില്‍ വീതിയുള്ളതും വഴി വിശാലവും അതില്‍കൂടി കടക്കുന്നവര്‍ അനേകരും ആകുന്നു.</verse>
				<verse number="14">ജീവങ്കലേക്കു പോകുന്ന വാതില്‍ ഇടുക്കവും വഴി ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.</verse>
				<verse number="15">കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചു കീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.</verse>
				<verse number="16">അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ?</verse>
				<verse number="17">നല്ല വൃക്ഷം ഒക്കെയും നല്ല ഫലം കായ്ക്കുന്നു; ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു.</verse>
				<verse number="18">നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിനു നല്ല ഫലവും കായ്പാന്‍ കഴികയില്ല.</verse>
				<verse number="19">നല്ല ഫലം കായ്ക്കാത്ത വൃക്ഷമൊക്കെയും വെട്ടി തീയില്‍ ഇടുന്നു.</verse>
				<verse number="20">ആകയാല്‍ അവരുടെ ഫലത്താല്‍ നിങ്ങള്‍ അവരെ തിരിച്ചറിയും.</verse>
				<verse number="21">എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നത്.</verse>
				<verse number="22">കര്‍ത്താവേ, കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുകയും നിന്‍റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ എന്നോടു പറയും.</verse>
				<verse number="23">അന്നു ഞാന്‍ അവരോട്: ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിന്‍ എന്നു തീര്‍ത്തുപറയും.</verse>
				<verse number="24">ആകയാല്‍ എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യുന്നവനൊക്കെയും പാറമേല്‍ വീടു പണിത ബുദ്ധിയുള്ള മനുഷ്യനോടു തുല്യനാകുന്നു.</verse>
				<verse number="25">വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേല്‍ അലച്ചു; അതു പാറമേല്‍ അടിസ്ഥാനമുള്ളതാകയാല്‍ വീണില്ല.</verse>
				<verse number="26">എന്‍റെ ഈ വചനങ്ങളെ കേട്ടു ചെയ്യാത്തവനൊക്കെയും മണലിന്മേല്‍ വീടു പണിത മനുഷ്യനോടു തുല്യനാകുന്നു.</verse>
				<verse number="27">വന്മഴ ചൊരിഞ്ഞു നദികള്‍ പൊങ്ങി കാറ്റ് അടിച്ച് ആ വീട്ടിന്മേല്‍ അലച്ചു, അതു വീണു; അതിന്‍റെ വീഴ്ച വലിയതായിരുന്നു.</verse>
				<verse number="28">ഈ വചനങ്ങളെ യേശു പറഞ്ഞുതീര്‍ന്നപ്പോള്‍ പുരുഷാരം അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു;</verse>
				<verse number="29">അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവന്‍ അവരോട് ഉപദേശിച്ചത്.</verse>
			</chapter>
			<chapter number="8">
				<verse number="1">അവന്‍ മലയില്‍നിന്ന് ഇറങ്ങിവന്നാറെ വളരെ പുരുഷാരം അവനെ പിന്തുടര്‍ന്നു.</verse>
				<verse number="2">അപ്പോള്‍ ഒരു കുഷ്ഠരോഗി വന്ന് അവനെ നമസ്കരിച്ച് കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു.</verse>
				<verse number="3">അവന്‍ കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ട്; നീ ശുദ്ധമാക എന്നു പറഞ്ഞു; ഉടനെ കുഷ്ഠം മാറി അവന്‍ ശുദ്ധമായി.</verse>
				<verse number="4">യേശു അവനോട്: നോക്കൂ, ആരോടും പറയരുത്; അവര്‍ക്കു സാക്ഷ്യത്തിനായി നീ ചെന്നു നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.</verse>
				<verse number="5">അവന്‍ കഫര്‍ന്നഹൂമില്‍ എത്തിയപ്പോള്‍ ഒരു ശതാധിപന്‍ വന്ന് അവനോട്:</verse>
				<verse number="6">കര്‍ത്താവേ, എന്‍റെ ബാല്യക്കാരന്‍ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടില്‍ കിടക്കുന്നു എന്ന് അപേക്ഷിച്ചു പറഞ്ഞു.</verse>
				<verse number="7">അവന്‍ അവനോട്: ഞാന്‍ വന്ന് അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു.</verse>
				<verse number="8">അതിനു ശതാധിപന്‍: കര്‍ത്താവേ, നീ എന്‍റെ പുരയ്ക്കകത്തു വരുവാന്‍ ഞാന്‍ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരനു സൗഖ്യം വരും.</verse>
				<verse number="9">ഞാനും അധികാരത്തിന്‍കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ട്; ഞാന്‍ ഒരുവനോട്: പോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോട്: വരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്‍റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="10">അതു കേട്ടിട്ട് യേശു അതിശയിച്ചു, പിന്‍ചെല്ലുന്നവരോടു പറഞ്ഞത്: യിസ്രായേലില്‍ക്കൂടെ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="11">കിഴക്കുനിന്നും പടിഞ്ഞാറുനിന്നും അനേകര്‍ വന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും കൂടെ സ്വര്‍ഗരാജ്യത്തില്‍ പന്തിക്കിരിക്കും.</verse>
				<verse number="12">രാജ്യത്തിന്‍റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലേക്കു തള്ളിക്കളയും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="13">പിന്നെ യേശു ശതാധിപനോട്: പോക, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ എന്നു പറഞ്ഞു. ആ നാഴികയില്‍തന്നെ അവന്‍റെ ബാല്യക്കാരനു സൗഖ്യം വന്നു.</verse>
				<verse number="14">യേശു പത്രൊസിന്‍റെ വീട്ടില്‍ വന്നാറെ അവന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടക്കുന്നതു കണ്ടു.</verse>
				<verse number="15">അവന്‍ അവളുടെ കൈ തൊട്ടു പനി അവളെ വിട്ടു; അവള്‍ എഴുന്നേറ്റ് അവര്‍ക്ക് ശുശ്രൂഷ ചെയ്തു.</verse>
				<verse number="16">വൈകുന്നേരം ആയപ്പോള്‍ പല ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകല ദീനക്കാര്‍ക്കും സൗഖ്യം വരുത്തി.</verse>
				<verse number="17">അവന്‍ നമ്മുടെ ബലഹീനതകളെ എടുത്തു, വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞതു നിവൃത്തിയാകുവാന്‍ തന്നെ.</verse>
				<verse number="18">എന്നാല്‍ യേശു തന്‍റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരയ്ക്കു പോകുവാന്‍ കല്പിച്ചു.</verse>
				<verse number="19">അന്ന് ഒരു ശാസ്ത്രി അവന്‍റെ അടുക്കല്‍ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.</verse>
				<verse number="20">യേശു അവനോട്: കുറുനരികള്‍ക്കു കുഴികളും ആകാശത്തിലെ പറവകള്‍ക്കു കൂടുകളും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാന്‍ ഇടമില്ല എന്നു പറഞ്ഞു.</verse>
				<verse number="21">ശിഷ്യന്മാരില്‍ വേറൊരുത്തന്‍ അവനോട്: കര്‍ത്താവേ, ഞാന്‍ മുമ്പേ പോയി എന്‍റെ അപ്പനെ അടക്കം ചെയ്‍വാന്‍ അനുവാദം തരേണം എന്നു പറഞ്ഞു.</verse>
				<verse number="22">യേശു അവനോട്: നീ എന്‍റെ പിന്നാലെ വരിക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്യട്ടെ എന്നു പറഞ്ഞു.</verse>
				<verse number="23">അവന്‍ ഒരു പടകില്‍ കയറിയപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കൂടെ ചെന്നു.</verse>
				<verse number="24">പിന്നെ കടലില്‍ വലിയ ഓളം ഉണ്ടായിട്ടു പടക് തിരകളാല്‍ മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.</verse>
				<verse number="25">അവര്‍ അടുത്തു ചെന്നു: കര്‍ത്താവേ, രക്ഷിക്കേണമേ: ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണര്‍ത്തി.</verse>
				<verse number="26">അവന്‍ അവരോട്: അല്പവിശ്വാസികളേ, നിങ്ങള്‍ ഭീരുക്കള്‍ ആകുവാന്‍ എന്ത് എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള്‍ വലിയ ശാന്തതയുണ്ടായി.</verse>
				<verse number="27">എന്നാറെ ആ മനുഷ്യര്‍ അതിശയിച്ചു: ഇവന്‍ എങ്ങനെയുള്ളവന്‍? കാറ്റും കടലുംകൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="28">അവന്‍ അക്കരെ ഗദരേനരുടെ ദേശത്ത് എത്തിയാറെ രണ്ടു ഭൂതഗ്രസ്തര്‍ ശവക്കല്ലറകളില്‍നിന്നു പുറപ്പെട്ട് അവന് എതിരേ വന്നു; അവര്‍ അത്യുഗ്രന്മാര്‍ ആയിരുന്നതുകൊണ്ട് ആര്‍ക്കും ആ വഴി നടന്നുകൂടാഞ്ഞു.</verse>
				<verse number="29">അവര്‍ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? സമയത്തിനു മുമ്പേ ഞങ്ങളെ ദണ്ഡിപ്പിപ്പാന്‍ ഇവിടെ വന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="30">അവര്‍ക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.</verse>
				<verse number="31">ഭൂതങ്ങള്‍ അവനോട്: ഞങ്ങളെ പുറത്താക്കുന്നു എങ്കില്‍ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="32">പൊയ്ക്കൊള്‍വിന്‍ എന്ന് അവന്‍ അവരോടു പറഞ്ഞു; അവര്‍ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞ് വെള്ളത്തില്‍ മുങ്ങി ചത്തു.</verse>
				<verse number="33">മേയ്ക്കുന്നവര്‍ ഓടി പട്ടണത്തില്‍ ചെന്ന് സകലവും ഭൂതഗ്രസ്തരുടെ വസ്തുതയും അറിയിച്ചു.</verse>
				<verse number="34">ഉടനെ പട്ടണം എല്ലാം പുറപ്പെട്ട് യേശുവിന് എതിരേ ചെന്നു; അവനെ കണ്ടാറെ തങ്ങളുടെ അതിര്‍ വിട്ടുപോകേണമെന്ന് അപേക്ഷിച്ചു.</verse>
			</chapter>
			<chapter number="9">
				<verse number="1">അവന്‍ പടകില്‍ കയറി ഇക്കരയ്ക്കു കടന്നു സ്വന്തപട്ടണത്തില്‍ എത്തി.</verse>
				<verse number="2">അവിടെ ചിലര്‍ കിടക്കമേല്‍ കിടക്കുന്ന ഒരു പക്ഷവാതക്കാരനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവരുടെ വിശ്വാസം കണ്ടു പക്ഷവാതക്കാരനോട്: മകനേ, ധൈര്യമായിരിക്ക; നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="3">എന്നാല്‍ ശാസ്ത്രിമാരില്‍ ചിലര്‍: ഇവന്‍ ദൈവദൂഷണം പറയുന്നു എന്ന് ഉള്ളംകൊണ്ടു പറഞ്ഞു.</verse>
				<verse number="4">യേശുവോ അവരുടെ നിരൂപണം ഗ്രഹിച്ച്: നിങ്ങള്‍ ഹൃദയത്തില്‍ ദോഷം നിരൂപിക്കുന്നത് എന്ത്?</verse>
				<verse number="5">നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.</verse>
				<verse number="6">എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന്- അവന്‍ പക്ഷവാതക്കാരനോട്: എഴുന്നേറ്റ്, കിടക്ക എടുത്തു വീട്ടില്‍ പോക എന്നു പറഞ്ഞു.</verse>
				<verse number="7">അവന്‍ എഴുന്നേറ്റ് വീട്ടില്‍ പോയി.</verse>
				<verse number="8">പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യര്‍ക്ക് ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്ത്വപ്പെടുത്തി.</verse>
				<verse number="9">യേശു അവിടെനിന്നു പോകുമ്പോള്‍ മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്ന് അവനോടു പറഞ്ഞു; അവന്‍ എഴുന്നേറ്റ് അവനെ അനുഗമിച്ചു.</verse>
				<verse number="10">അവന്‍ വീട്ടില്‍ ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടുംകൂടെ പന്തിയില്‍ ഇരുന്നു.</verse>
				<verse number="11">പരീശന്മാര്‍ അതു കണ്ട് അവന്‍റെ ശിഷ്യന്മാരോട്: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടുംകൂടെ ഭക്ഷിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="12">യേശു അതു കേട്ടാറെ: ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല.</verse>
				<verse number="13">യാഗത്തിലല്ല കരുണയില്‍ അത്രേ ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു പോയി പഠിപ്പിന്‍. ഞാന്‍ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാന്‍ വന്നത് എന്നു പറഞ്ഞു.</verse>
				<verse number="14">യോഹന്നാന്‍റെ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു: ഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="15">യേശു അവരോടു പറഞ്ഞത്: മണവാളന്‍ കൂടെയുള്ളപ്പോള്‍ തോഴ്മക്കാര്‍ക്ക് ദുഃഖിപ്പാന്‍ കഴികയില്ല; മണവാളന്‍ പിരിഞ്ഞുപോകേണ്ടുന്ന നാള്‍ വരും; അന്ന് അവര്‍ ഉപവസിക്കും.</verse>
				<verse number="16">കോടിത്തുണിക്കണ്ടം ആരും പഴയവസ്ത്രത്തില്‍ ചേര്‍ത്തുതുന്നുമാറില്ല; തുന്നിച്ചേര്‍ത്താല്‍ അതുകൊണ്ട് വസ്ത്രം കീറും; ചീന്തല്‍ ഏറ്റവും വല്ലാതെയായിത്തീരും.</verse>
				<verse number="17">പുതുവീഞ്ഞ് പഴയതുരുത്തിയില്‍ പകരുമാറുമില്ല; പകര്‍ന്നാല്‍ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും. പുതുവീഞ്ഞ് പുതിയതുരുത്തിയിലേ പകര്‍ന്നു വയ്ക്കയുള്ളൂ; അങ്ങനെ രണ്ടും ഭദ്രമായിരിക്കും.</verse>
				<verse number="18">അവന്‍ ഇങ്ങനെ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു പ്രമാണി വന്ന് അവനെ നമസ്കരിച്ചു: എന്‍റെ മകള്‍ ഇപ്പോള്‍ തന്നെ കഴിഞ്ഞുപോയി; എങ്കിലും നീ വന്ന് അവളുടെമേല്‍ കൈ വച്ചാല്‍ അവള്‍ ജീവിക്കും എന്നു പറഞ്ഞു.</verse>
				<verse number="19">യേശു എഴുന്നേറ്റ് ശിഷ്യന്മാരുമായി അവന്‍റെ കൂടെ ചെന്നു.</verse>
				<verse number="20">അന്നു പന്ത്രണ്ട് സംവത്സരമായിട്ടു രക്തസ്രവമുള്ളൊരു സ്ത്രീ:</verse>
				<verse number="21">അവന്‍റെ വസ്ത്രം മാത്രം ഒന്നു തൊട്ടാല്‍ എനിക്കു സൗഖ്യം വരും എന്ന് ഉള്ളംകൊണ്ട് പറഞ്ഞു, പിറകില്‍ വന്ന് അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ തൊട്ടു.</verse>
				<verse number="22">യേശു തിരിഞ്ഞ് അവളെ കണ്ടപ്പോള്‍: മകളേ, ധൈര്യപ്പെടുക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചു എന്നു പറഞ്ഞു; ആ നാഴികമുതല്‍ സ്ത്രീക്ക് സൗഖ്യം വന്നു.</verse>
				<verse number="23">പിന്നെ യേശു പ്രമാണിയുടെ വീട്ടില്‍ കടന്നു, കുഴലൂതുന്നവരെയും ആരവാരക്കൂട്ടത്തെയും കണ്ടിട്ട്: മാറിപ്പോകുവിന്‍;</verse>
				<verse number="24">ബാല മരിച്ചില്ലല്ലോ ഉറങ്ങുന്നത്രേ എന്നു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.</verse>
				<verse number="25">അവന്‍ പുരുഷാരത്തെ പുറത്താക്കി അകത്തു കടന്ന് ബാലയുടെ കൈപിടിച്ചു, ബാല എഴുന്നേറ്റു.</verse>
				<verse number="26">ഈ വര്‍ത്തമാനം ആ ദേശത്തൊക്കെയും പരന്നു.</verse>
				<verse number="27">യേശു അവിടെനിന്നു പോകുമ്പോള്‍ രണ്ടു കുരുടന്മാര്‍: ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുംകൊണ്ടു പിന്തുടര്‍ന്നു.</verse>
				<verse number="28">അവന്‍ വീട്ടില്‍ എത്തിയപ്പോള്‍ കുരുടന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു. ഇതു ചെയ്‍വാന്‍ എനിക്കു കഴിയും എന്നു വിശ്വസിക്കുന്നുവോ എന്ന് യേശു ചോദിച്ചതിന്: ഉവ്വ്, കര്‍ത്താവേ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="29">അവന്‍ അവരുടെ കണ്ണ് തൊട്ടു: നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്ക് ഭവിക്കട്ടെ എന്നു പറഞ്ഞു; ഉടനെ അവരുടെ കണ്ണുതുറന്നു.</verse>
				<verse number="30">പിന്നെ യേശു: നോക്കുവിന്‍; ആരും അറിയരുത് എന്ന് അമര്‍ച്ചയായി കല്പിച്ചു.</verse>
				<verse number="31">അവരോ പുറപ്പെട്ട് ആ ദേശത്തിലൊക്കെയും അവന്‍റെ ശ്രുതിയെ പരത്തി.</verse>
				<verse number="32">അവര്‍ പോകുമ്പോള്‍ ചിലര്‍ ഭൂതഗ്രസ്തനായൊരു ഊമനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.</verse>
				<verse number="33">അവന്‍ ഭൂതത്തെ പുറത്താക്കിയശേഷം ഊമന്‍ സംസാരിച്ചു: യിസ്രായേലില്‍ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.</verse>
				<verse number="34">പരീശന്മാരോ: ഇവന്‍ ഭൂതങ്ങളുടെ തലവനെക്കൊണ്ട് ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="35">യേശു പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് അവരുടെ പള്ളികളില്‍ ഉപദേശിച്ച് രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കയും സകലവിധ ദീനവും വ്യാധിയും സൗഖ്യമാക്കുകയും ചെയ്തു.</verse>
				<verse number="36">അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു, തന്‍റെ ശിഷ്യന്മാരോട്:</verse>
				<verse number="37">കൊയ്ത്ത് വളരെ ഉണ്ടു സത്യം, വേലക്കാരോ ചുരുക്കം;</verse>
				<verse number="38">ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കേണ്ടതിനു യാചിപ്പിന്‍ എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="10">
				<verse number="1">അനന്തരം അവന്‍ തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരെയും അടുക്കല്‍ വിളിച്ചു, അശുദ്ധാത്മാക്കളെ പുറത്താക്കുവാനും സകലവിധ ദീനവും വ്യാധിയും പൊറുപ്പിപ്പാനും അവര്‍ക്ക് അധികാരം കൊടുത്തു.</verse>
				<verse number="2">പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരാവിത്: ഒന്നാമന്‍ പത്രൊസ് എന്നു പേരുള്ള ശിമോന്‍, അവന്‍റെ സഹോദരന്‍ അന്ത്രെയാസ്, സെബെദിയുടെ മകന്‍ യാക്കോബ്, അവന്‍റെ സഹോദരന്‍ യോഹന്നാന്‍,</verse>
				<verse number="3">ഫിലിപ്പൊസ്, ബര്‍ത്തൊലൊമായി, തോമാസ്, ചുങ്കക്കാരന്‍ മത്തായി, അല്ഫായുടെ മകന്‍ യാക്കോബ്, തദ്ദായി,</verse>
				<verse number="4">ശിമോന്‍, യേശുവിനെ കാണിച്ചുകൊടുത്ത ഈസ്കര്യോത്താ യൂദാ.</verse>
				<verse number="5">ഈ പന്ത്രണ്ടു പേരെയും യേശു അയയ്ക്കുമ്പോള്‍ അവരോട് ആജ്ഞാപിച്ചതെന്തെന്നാല്‍: ജാതികളുടെ അടുക്കല്‍ പോകാതെയും ശമര്യരുടെ പട്ടണത്തില്‍ കടക്കാതെയും</verse>
				<verse number="6">യിസ്രായേല്‍ഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കല്‍തന്നെ ചെല്ലുവിന്‍.</verse>
				<verse number="7">നിങ്ങള്‍ പോകുമ്പോള്‍: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്നു ഘോഷിപ്പിന്‍.</verse>
				<verse number="8">രോഗികളെ സൗഖ്യമാക്കുവിന്‍; മരിച്ചവരെ ഉയിര്‍പ്പിപ്പിന്‍; കുഷ്ഠരോഗികളെ ശുദ്ധമാക്കുവിന്‍; ഭൂതങ്ങളെ പുറത്താക്കുവിന്‍; സൗജന്യമായി നിങ്ങള്‍ക്കു ലഭിച്ചു സൗജന്യമായി കൊടുപ്പിന്‍.</verse>
				<verse number="9">മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും</verse>
				<verse number="10">വഴിക്കു പൊക്കണവും രണ്ടുടുപ്പും ചെരിപ്പും വടിയും കരുതരുത്; വേലക്കാരന്‍ തന്‍റെ ആഹാരത്തിനു യോഗ്യനല്ലോ.</verse>
				<verse number="11">ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള്‍ അവിടെ യോഗ്യന്‍ ആര്‍ എന്ന് അന്വേഷിപ്പിന്‍; പുറപ്പെടുവോളം അവിടെത്തന്നെ പാര്‍പ്പിന്‍.</verse>
				<verse number="12">ആ വീട്ടില്‍ ചെല്ലുമ്പോള്‍ അതിന് വന്ദനം പറവിന്‍.</verse>
				<verse number="13">വീട്ടിനു യോഗ്യതയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അതിന്മേല്‍ വരട്ടെ; യോഗ്യതയില്ല എന്നു വരികില്‍ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.</verse>
				<verse number="14">ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വചനങ്ങളെ കേള്‍ക്കാതെയുമിരുന്നാല്‍ ആ വീടോ പട്ടണമോ വിട്ടുപോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളവിന്‍.</verse>
				<verse number="15">ന്യായവിധിദിവസത്തില്‍ ആ പട്ടണത്തെക്കാള്‍ സൊദോമ്യരുടെയും ഗമോര്യരുടെയും ദേശത്തിനു സഹിക്കാവതാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="16">ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍.</verse>
				<verse number="17">മനുഷ്യരെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപസഭകളില്‍ ഏല്പിക്കയും തങ്ങളുടെ പള്ളികളില്‍ വച്ച് ചമ്മട്ടികൊണ്ട് അടിക്കയും</verse>
				<verse number="18">എന്‍റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പില്‍ കൊണ്ടുപോകയും ചെയ്യും; അത് അവര്‍ക്കും ജാതികള്‍ക്കും ഒരു സാക്ഷ്യം ആയിരിക്കും.</verse>
				<verse number="19">എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോ പറയേണ്ടൂ എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളത് ആ നാഴികയില്‍ തന്നെ നിങ്ങള്‍ക്കു ലഭിക്കും.</verse>
				<verse number="20">പറയുന്നത് നിങ്ങള്‍ അല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്‍റെ ആത്മാവത്രേ.</verse>
				<verse number="21">സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന് ഏല്പിക്കും; അമ്മയപ്പന്മാര്‍ക്ക് എതിരായി മക്കള്‍ എഴുന്നേറ്റ് അവരെ കൊല്ലിക്കും.</verse>
				<verse number="22">എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.</verse>
				<verse number="23">എന്നാല്‍ ഒരു പട്ടണത്തില്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ മറ്റൊന്നിലേക്ക് ഓടിപ്പോകുവിന്‍. മനുഷ്യപുത്രന്‍ വരുവോളം നിങ്ങള്‍ യിസ്രായേല്‍പട്ടണങ്ങളെ സഞ്ചരിച്ചു തീരുകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="24">ശിഷ്യന്‍ ഗുരുവിന്മീതെയല്ല; ദാസന്‍ യജമാനനു മീതെയുമല്ല;</verse>
				<verse number="25">ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി; യജമാനനെപ്പോലെയാകുന്നത് ദാസനും മതി. അവര്‍ വീട്ടുടയവനെ ബെയെത്സെബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്ര അധികം?</verse>
				<verse number="26">അതുകൊണ്ട് അവരെ ഭയപ്പെടേണ്ടാ; മറച്ചുവച്ചത് ഒന്നും വെളിപ്പെടാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.</verse>
				<verse number="27">ഞാന്‍ ഇരുട്ടത്തു നിങ്ങളോടു പറയുന്നതു വെളിച്ചത്ത് പറവിന്‍; ചെവിയില്‍ പറഞ്ഞു കേള്‍ക്കുന്നത് പുരമുകളില്‍നിന്നു ഘോഷിപ്പിന്‍.</verse>
				<verse number="28">ദേഹിയെ കൊല്ലുവാന്‍ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിന്‍.</verse>
				<verse number="29">കാശിനു രണ്ടു കുരികില്‍ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.</verse>
				<verse number="30">എന്നാല്‍ നിങ്ങളുടെ തലയിലെ രോമവും എല്ലാം എണ്ണപ്പെട്ടിരിക്കുന്നു.</verse>
				<verse number="31">ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവരല്ലോ.</verse>
				<verse number="32">മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്ന ഏവനെയും സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍മുമ്പില്‍ ഞാനും ഏറ്റുപറയും.</verse>
				<verse number="33">മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്‍റെ പിതാവിന്‍മുമ്പില്‍ ഞാനും തള്ളിപ്പറയും.</verse>
				<verse number="34">ഞാന്‍ ഭൂമിയില്‍ സമാധാനം വരുത്തുവാന്‍ വന്നു എന്നു നിരൂപിക്കരുത്; സമാധാനം അല്ല, വാള്‍ അത്രേ വരുത്തുവാന്‍ ഞാന്‍ വന്നത്.</verse>
				<verse number="35">മനുഷ്യനെ തന്‍റെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മാവിയമ്മയോടും ഭേദിപ്പിപ്പാനത്രേ ഞാന്‍ വന്നത്.</verse>
				<verse number="36">മനുഷ്യന്‍റെ വീട്ടുകാര്‍ തന്നെ അവന്‍റെ ശത്രുക്കള്‍ ആകും. എന്നെക്കാള്‍ അധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല;</verse>
				<verse number="37">എന്നെക്കാള്‍ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.</verse>
				<verse number="38">തന്‍റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല.</verse>
				<verse number="39">തന്‍റെ ജീവനെ കണ്ടെത്തിയവന്‍ അതിനെ കളയും; എന്‍റെ നിമിത്തം തന്‍റെ ജീവനെ കളഞ്ഞവന്‍ അതിനെ കണ്ടെത്തും.</verse>
				<verse number="40">നിങ്ങളെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.</verse>
				<verse number="41">പ്രവാചകന്‍ എന്നുവച്ച് പ്രവാചകനെ കൈക്കൊള്ളുന്നവനു പ്രവാചകന്‍റെ പ്രതിഫലം ലഭിക്കും; നീതിമാന്‍ എന്നുവച്ച് നീതിമാനെ കൈക്കൊള്ളുന്നവനു നീതിമാന്‍റെ പ്രതിഫലം ലഭിക്കും.</verse>
				<verse number="42">ശിഷ്യന്‍ എന്നുവച്ച് ഈ ചെറിയവരില്‍ ഒരുത്തന് ഒരു പാനപാത്രം തണ്ണീര്‍ മാത്രം കുടിപ്പാന്‍ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെ പോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">യേശു തന്‍റെ പന്ത്രണ്ടു ശിഷ്യന്മാരോടു കല്പിച്ചുതീര്‍ന്നശേഷം അതതു പട്ടണങ്ങളില്‍ ഉപദേശിപ്പാനും പ്രസംഗിപ്പാനും അവിടെനിന്നു പുറപ്പെട്ടുപോയി.</verse>
				<verse number="2">യോഹന്നാന്‍ കാരാഗൃഹത്തില്‍വച്ച്, ക്രിസ്തുവിന്‍റെ പ്രവൃത്തികളെക്കുറിച്ചു കേട്ടിട്ടു തന്‍റെ ശിഷ്യന്മാരെ അയച്ചു:</verse>
				<verse number="3">വരുവാനുള്ളവന്‍ നീയോ, ഞങ്ങള്‍ മറ്റൊരുവനെ കാത്തിരിക്കയോ എന്ന് അവര്‍ മുഖാന്തരം അവനോടു ചോദിച്ചു.</verse>
				<verse number="4">[4,5] യേശു അവരോട്: കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ക്കുന്നു; ദരിദ്രരോട് സുവിശേഷം അറിയിക്കുന് നു എന്നിങ്ങനെ നിങ്ങള്‍ കേള്‍ക്കയും കാണുകയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിന്‍.</verse>
				<verse number="5"></verse>
				<verse number="6">എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ എല്ലാം ഭാഗ്യവാന്‍ എന്നുത്തരം പറഞ്ഞു.</verse>
				<verse number="7">അവര്‍ പോയശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയത്: നിങ്ങള്‍ എന്തു കാണ്‍മാന്‍ മരുഭൂമിയിലേക്കു പോയി? കാറ്റിനാല്‍ ഉലയുന്ന ഓടയോ?</verse>
				<verse number="8">അല്ല, എന്തു കാണ്‍മാന്‍ പോയി? മാര്‍ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാര്‍ദവവസ്ത്രം ധരിക്കുന്നവര്‍ രാജഗൃഹങ്ങളിലല്ലോ.</verse>
				<verse number="9">അല്ല, എന്തിനു പോയി? ഒരു പ്രവാചകനെ കാണ്‍മാനോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="10">“ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവന്‍ നിന്‍റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്ന് എഴുതപ്പെട്ടിരിക്കുന്നവന്‍ അവന്‍തന്നെ.</verse>
				<verse number="11">സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാന്‍സ്നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല; സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="12">യോഹന്നാന്‍സ്നാപകന്‍റെ നാളുകള്‍മുതല്‍ ഇന്നേവരെ സ്വര്‍ഗരാജ്യത്തെ ബലാല്‍ക്കാരം ചെയ്യുന്നു; ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു.</verse>
				<verse number="13">സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാന്‍വരെ പ്രവചിച്ചു.</verse>
				<verse number="14">നിങ്ങള്‍ക്ക് പരിഗ്രഹിപ്പാന്‍ മനസ്സുണ്ടെങ്കില്‍ വരുവാനുള്ള ഏലീയാവ് അവന്‍തന്നെ.</verse>
				<verse number="15">കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.</verse>
				<verse number="16">എന്നാല്‍ ഈ തലമുറയെ ഏതിനോട് ഉപമിക്കേണ്ടൂ? ചന്തസ്ഥലങ്ങളില്‍ ഇരുന്ന് ചങ്ങാതികളോട്:</verse>
				<verse number="17">ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ വിലാപം പാടി, നിങ്ങള്‍ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോട് അതു തുല്യം.</verse>
				<verse number="18">യോഹന്നാന്‍ തിന്നുകയും കുടിക്കയും ചെയ്യാത്തവനായി വന്നു; അവനു ഭൂതമുണ്ടെന്ന് അവര്‍ പറയുന്നു.</verse>
				<verse number="19">മനുഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യന്‍; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്ന് അവര്‍ പറയുന്നു; ജ്ഞാനമോ തന്‍റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="20">പിന്നെ അവന്‍ തന്‍റെ വീര്യപ്രവൃത്തികള്‍ മിക്കതും നടന്ന പട്ടണങ്ങള്‍ മാനസാന്തരപ്പെടായ്കയാല്‍ അവയെ ശാസിച്ചുതുടങ്ങി:</verse>
				<verse number="21">കോരസീനേ, നിനക്കു ഹാ കഷ്ടം; ബേത്ത്സയിദേ, നിനക്കു ഹാ കഷ്ടം; നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും മാനസാന്തരപ്പെടുമായിരുന്നു.</verse>
				<verse number="22">എന്നാല്‍ ന്യായവിധിദിവസത്തില്‍ നിങ്ങളെക്കാള്‍ സോരിനും സീദോനും സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="23">നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നില്‍ നടന്ന വീര്യപ്രവൃത്തികള്‍ സൊദോമില്‍ നടന്നിരുന്നു എങ്കില്‍ അത് ഇന്നുവരെ നില്ക്കുമായിരുന്നു.</verse>
				<verse number="24">എന്നാല്‍ ന്യായവിധിദിവസത്തില്‍ നിന്നെക്കാള്‍ സൊദോമ്യരുടെ നാട്ടിനു സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="25">ആ സമയത്തു തന്നെ യേശു പറഞ്ഞത്: പിതാവേ, സ്വര്‍ഗത്തിനും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇതു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു.</verse>
				<verse number="26">അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയത്.</verse>
				<verse number="27">എന്‍റെ പിതാവ് സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു; പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല; പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും പിതാവിനെ അറിയുന്നതുമില്ല.</verse>
				<verse number="28">അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.</verse>
				<verse number="29">ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍; എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക് ആശ്വാസം കണ്ടെത്തും.</verse>
				<verse number="30">എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">ആ കാലത്ത് യേശു ശബ്ബത്തില്‍ വിളഭൂമിയില്‍ക്കൂടി കടന്നുപോയി; അവന്‍റെ ശിഷ്യന്മാര്‍ വിശന്നിട്ട് കതിര്‍ പറിച്ച് തിന്നുതുടങ്ങി.</verse>
				<verse number="2">പരീശര്‍ അതു കണ്ടിട്ട്: ഇതാ, ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിന്‍റെ ശിഷ്യന്മാര്‍ ചെയ്യുന്നു എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="3">അവന്‍ അവരോട് പറഞ്ഞത്: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തത് എന്ത്?</verse>
				<verse number="4">അവന്‍ ദൈവാലയത്തില്‍ ചെന്ന് പുരോഹിതന്മാര്‍ക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങള്‍ വായിച്ചിട്ടില്ലയോ?</verse>
				<verse number="5">അല്ല, ശബ്ബത്തില്‍ പുരോഹിതന്മാര്‍ ദൈവാലയത്തില്‍വച്ച് ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തില്‍ വായിച്ചിട്ടില്ലയോ?</verse>
				<verse number="6">എന്നാല്‍ ദൈവാലയത്തെക്കാള്‍ വലിയവന്‍ ഇവിടെ ഉണ്ട് എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="7">യാഗത്തിലല്ല, കരുണയില്‍ അത്രേ, ഞാന്‍ പ്രസാദിക്കുന്നു എന്നുള്ളത് എന്ത് എന്നു നിങ്ങള്‍ അറിഞ്ഞിരുന്നു എങ്കില്‍ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു.</verse>
				<verse number="8">മനുഷ്യപുത്രനോ ശബ്ബത്തിനു കര്‍ത്താവാകുന്നു.</verse>
				<verse number="9">അവന്‍ അവിടം വിട്ട് അവരുടെ പള്ളിയില്‍ ചെന്നപ്പോള്‍, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു.</verse>
				<verse number="10">അവര്‍ അവനില്‍ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തില്‍ സൗഖ്യമാക്കുന്നത് വിഹിതമോ എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="11">അവന്‍ അവരോട്: നിങ്ങളില്‍ ഒരുത്തന് ഒരു ആടുണ്ട് എന്നിരിക്കട്ടെ; അതു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അവന്‍ അതിനെ പിടിച്ചു കയറ്റുകയില്ലയോ?</verse>
				<verse number="12">എന്നാല്‍ മനുഷ്യന്‍ ആടിനെക്കാള്‍ എത്ര വിശേഷതയുള്ളവന്‍. ആകയാല്‍ ശബ്ബത്തില്‍ നന്മ ചെയ്യുന്നതു വിഹിതം തന്നെ എന്നു പറഞ്ഞു.</verse>
				<verse number="13">പിന്നെ ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവന്‍ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി.</verse>
				<verse number="14">പരീശന്മാരോ പുറപ്പെട്ട് അവനെ നശിപ്പിപ്പാന്‍വേണ്ടി അവനു വിരോധമായി തമ്മില്‍ ആലോചിച്ചു.</verse>
				<verse number="15">യേശു അത് അറിഞ്ഞിട്ട് അവിടം വിട്ടുപോയി, വളരെ പേര്‍ അവന്‍റെ പിന്നാലെ ചെന്നു; അവന്‍ അവരെ ഒക്കെയും സൗഖ്യമാക്കി,</verse>
				<verse number="16">തന്നെ പ്രസിദ്ധമാക്കരുത് എന്ന് അവരോട് ആജ്ഞാപിച്ചു.</verse>
				<verse number="17">“ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്‍റെ ദാസന്‍, എന്‍റെ ഉള്ളം പ്രസാദിക്കുന്ന എന്‍റെ പ്രിയന്‍; ഞാന്‍ എന്‍റെ ആത്മാവിനെ അവന്‍റെമേല്‍ വയ്ക്കും; അവന്‍ ജാതികള്‍ക്കു ന്യായവിധി അറിയിക്കും.</verse>
				<verse number="18">അവന്‍ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളില്‍ അവന്‍റെ ശബ്ദം കേള്‍ക്കയുമില്ല.</verse>
				<verse number="19">ചതഞ്ഞ ഓട അവന്‍ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവന്‍ ന്യായവിധി ജയത്തോളം നടത്തും.</verse>
				<verse number="20">അവന്‍റെ നാമത്തില്‍ ജാതികള്‍ പ്രത്യാശവയ്ക്കും”</verse>
				<verse number="21">എന്നിങ്ങനെ യെശയ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാന്‍ സംഗതി വന്നു.</verse>
				<verse number="22">അനന്തരം ചിലര്‍ കുരുടനും ഊമനുമായൊരു ഭൂതഗ്രസ്തനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ഊമന്‍ സംസാരിക്കയും കാണ്‍കയും ചെയ്‍വാന്‍ തക്കവണ്ണം അവന്‍ അവനെ സൗഖ്യമാക്കി.</verse>
				<verse number="23">പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവന്‍ ദാവീദുപുത്രന്‍ തന്നെയോ എന്നു പറഞ്ഞു.</verse>
				<verse number="24">അതു കേട്ടിട്ടു പരീശന്മാര്‍: ഇവന്‍ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="25">അവന്‍ അവരുടെ നിരൂപണം അറിഞ്ഞ് അവരോടു പറഞ്ഞത്: ഒരു രാജ്യം തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ശൂന്യമാകും;</verse>
				<verse number="26">ഒരു പട്ടണമോ ഗൃഹമോ തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ നിലനില്ക്കയില്ല. സാത്താന്‍ സാത്താനെ പുറത്താക്കുന്നുവെങ്കില്‍ അവന്‍ തന്നില്‍ത്തന്നെ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും?</verse>
				<verse number="27">ഞാന്‍ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍, നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ട് അവര്‍ നിങ്ങള്‍ക്കു ന്യായാധിപന്മാര്‍ ആകും.</verse>
				<verse number="28">ദൈവാത്മാവിനാല്‍ ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നെത്തിയിരിക്കുന്നു സ്പഷ്ടം.</verse>
				<verse number="29">ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്‍റെ വീട്ടില്‍ കടന്ന് അവന്‍റെ കോപ്പു കവര്‍ന്നുകളവാന്‍ എങ്ങനെ കഴിയും? പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്‍റെ വീടു കവര്‍ച്ച ചെയ്യാം.</verse>
				<verse number="30">എനിക്ക് അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.</verse>
				<verse number="31">അതുകൊണ്ടു ഞാന്‍ നിങ്ങളോടു പറയുന്നത്: സകല പാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിനു നേരേയുള്ള ദൂഷണമോ ക്ഷമിക്കയില്ല.</verse>
				<verse number="32">ആരെങ്കിലും മനുഷ്യപുത്രനു നേരേ ഒരു വാക്ക് പറഞ്ഞാല്‍ അത് അവനോട് ക്ഷമിക്കും; പരിശുദ്ധാത്മാവിനു നേരേ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല.</verse>
				<verse number="33">ഒന്നുകില്‍ വൃക്ഷം നല്ലത്, ഫലവും നല്ലത് എന്നു വയ്പിന്‍; അല്ലായ്കില്‍ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വയ്പിന്‍; ഫലംകൊണ്ടല്ലോ വൃക്ഷം അറിയുന്നത്.</verse>
				<verse number="34">സര്‍പ്പസന്തതികളേ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞുകവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നത്.</verse>
				<verse number="35">നല്ല മനുഷ്യന്‍ തന്‍റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു.</verse>
				<verse number="36">എന്നാല്‍ മനുഷ്യര്‍ പറയുന്ന ഏതു നിസ്സാരവാക്കിനും ന്യായവിധിദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="37">നിന്‍റെ വാക്കുകളാല്‍ നീതീകരിക്കപ്പെടുകയും നിന്‍റെ വാക്കുകളാല്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.</verse>
				<verse number="38">അപ്പോള്‍ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലര്‍ അവനോട്: ഗുരോ, നീ ഒരു അടയാളം ചെയ്തു കാണ്‍മാന്‍ ഞങ്ങള്‍ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="39">അവന്‍ അവരോട് ഉത്തരം പറഞ്ഞത്: ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്‍റെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല.</verse>
				<verse number="40">യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും.</verse>
				<verse number="41">നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവര്‍ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനായിലും വലിയവന്‍.</verse>
				<verse number="42">തെക്കേ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയോട് ഒന്നിച്ച് ഉയിര്‍ത്തെഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവള്‍ ശലോമോന്‍റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍.</verse>
				<verse number="43">അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളില്‍ക്കൂടി തണുപ്പ് അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും.</verse>
				<verse number="44">ഞാന്‍ പുറപ്പെട്ടുപോന്ന എന്‍റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്ന് അവന്‍ പറയുന്നു; ഉടനെ വന്ന്, അത് ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.</verse>
				<verse number="45">പിന്നെ അവന്‍ പുറപ്പെട്ട്, തന്നിലും ദുഷ്ടതയേറിയ വേറേ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാര്‍ക്കുന്നു; ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറയ്ക്കും അങ്ങനെ ഭവിക്കും.</verse>
				<verse number="46">അവന്‍ പുരുഷാരത്തോടു സംസാരിച്ചുകൊണ്ടിരിക്കയില്‍ അവന്‍റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തു നിന്നു.</verse>
				<verse number="47">ഒരുത്തന്‍ അവനോട്: നിന്‍റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാന്‍ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="48">അതു പറഞ്ഞവനോട് അവന്‍: എന്‍റെ അമ്മ ആര്‍ എന്‍റെ സഹോദരന്മാര്‍ ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="49">ശിഷ്യന്മാരുടെ നേരേ കൈ നീട്ടി: ഇതാ, എന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.</verse>
				<verse number="50">സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="13">
				<verse number="1">അന്ന് യേശു വീട്ടില്‍നിന്നു പുറപ്പെട്ടു കടലരികെ ഇരുന്നു.</verse>
				<verse number="2">വളരെ പുരുഷാരം അവന്‍റെ അടുക്കല്‍ വന്നുകൂടുകകൊണ്ട് അവന്‍ പടകില്‍ കയറി ഇരുന്നു; പുരുഷാരം എല്ലാം കരയില്‍ ഇരുന്നു.</verse>
				<verse number="3">അവന്‍ അവരോടുപലതും ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍: വിതയ്ക്കുന്നവന്‍ വിതപ്പാന്‍ പുറപ്പെട്ടു.</verse>
				<verse number="4">വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികെ വീണു; പറവകള്‍ വന്ന് അതു തിന്നുകളഞ്ഞു.</verse>
				<verse number="5">ചിലതുപാറസ്ഥലത്ത് ഏറെ മണ്ണില്ലാത്ത ഇടത്ത് വീണു; മണ്ണിനു താഴ്ചയില്ലായ്കയാല്‍ ക്ഷണത്തില്‍ മുളച്ചുവന്നു.</verse>
				<verse number="6">സൂര്യന്‍ ഉദിച്ചാറെ ചൂടു തട്ടി, വേര്‍ ഇല്ലായ്കയാല്‍ അത് ഉണങ്ങിപ്പോയി.</verse>
				<verse number="7">മറ്റുചിലതു മുള്ളിനിടയില്‍ വീണു; മുള്ളു മുളച്ചു വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു.</verse>
				<verse number="8">മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.</verse>
				<verse number="9">ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.</verse>
				<verse number="10">പിന്നെ ശിഷ്യന്മാര്‍ അടുക്കല്‍ വന്ന്: അവരോട് ഉപമകളായി സംസാരിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="11">അവന്‍ അവരോട് ഉത്തരം പറഞ്ഞത്: സ്വര്‍ഗരാജ്യത്തിന്‍റെ മര്‍മങ്ങളെ അറിവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; അവര്‍ക്കോ ലഭിച്ചിട്ടില്ല.</verse>
				<verse number="12">ഉള്ളവനു കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവനുള്ളതുംകൂടെ എടുത്തുകളയും.</verse>
				<verse number="13">അതുകൊണ്ട് അവര്‍ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേള്‍ക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാല്‍ ഞാന്‍ ഉപമകളായി അവരോടു സംസാരിക്കുന്നു.</verse>
				<verse number="14">“നിങ്ങള്‍ ചെവിയാല്‍ കേള്‍ക്കും ഗ്രഹിക്കയില്ലതാനും; കണ്ണാല്‍ കാണും ദര്‍ശിക്കയില്ലതാനും. ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു; അവര്‍ ചെവികൊണ്ടു മന്ദമായി കേള്‍ക്കുന്നു; കണ്ണ് അടച്ചിരിക്കുന്നു; അവര്‍ കണ്ണ് കാണാതെയും ചെവി കേള്‍ക്കാതെയും ഹൃദയം കൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാന്‍ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിനു തന്നെ”</verse>
				<verse number="15">എന്നു യെശയ്യാവ് പറഞ്ഞ പ്രവാചകത്തിന് അവരില്‍ നിവൃത്തിവരുന്നു.</verse>
				<verse number="16">എന്നാല്‍ നിങ്ങളുടെ കണ്ണ് കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേള്‍ക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.</verse>
				<verse number="17">ഏറിയ പ്രവാചകന്മാരും നീതിമാന്മാരും നിങ്ങള്‍ കാണുന്നതു കാണ്‍മാന്‍ ആഗ്രഹിച്ചിട്ടും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതു കേള്‍പ്പാന്‍ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="18">എന്നാല്‍ വിതയ്ക്കുന്നവന്‍റെ ഉപമ കേട്ടുകൊള്‍വിന്‍.</verse>
				<verse number="19">ഒരുത്തന്‍ രാജ്യത്തിന്‍റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാല്‍ ദുഷ്ടന്‍ വന്ന് അവന്‍റെ ഹൃദയത്തില്‍ വിതയ്ക്കപ്പെട്ടത് എടുത്തുകളയുന്നു; ഇതത്രേ വഴിയരികെ വിതയ്ക്കപ്പെട്ടത്.</verse>
				<verse number="20">പാറസ്ഥലത്തു വിതയ്ക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേട്ടിട്ട് ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നത് ആകുന്നു എങ്കിലും വേരില്ലാതിരിക്കയാല്‍ അവന്‍ ക്ഷണികനത്രേ.</verse>
				<verse number="21">വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാല്‍ അവന്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.</verse>
				<verse number="22">മുള്ളിനിടയില്‍ വിതയ്ക്കപ്പെട്ടതോ, ഒരുത്തന്‍ വചനം കേള്‍ക്കുന്നു എങ്കിലും ഈ ലോകത്തിന്‍റെ ചിന്തയും ധനത്തിന്‍റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായിത്തീരുന്നതാകുന്നു.</verse>
				<verse number="23">നല്ല നിലത്തു വിതയ്ക്കപ്പെട്ടതോ ഒരുത്തന്‍ വചനം കേട്ടു ഗ്രഹിക്കുന്നത് ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.</verse>
				<verse number="24">അവന്‍ മറ്റൊരു ഉപമ അവര്‍ക്കു പറഞ്ഞു കൊടുത്തു: സ്വര്‍ഗരാജ്യം ഒരു മനുഷ്യന്‍ തന്‍റെ നിലത്തു നല്ല വിത്തു വിതച്ചതിനോടു സദൃശമാകുന്നു.</verse>
				<verse number="25">മനുഷ്യര്‍ ഉറങ്ങുമ്പോള്‍ അവന്‍റെ ശത്രു വന്ന്, കോതമ്പിന്‍റെ ഇടയില്‍ കള വിതച്ചു പൊയ്ക്കളഞ്ഞു.</verse>
				<verse number="26">ഞാറു വളര്‍ന്നു കതിരായപ്പോള്‍ കളയും കാണായ്‍വന്നു.</verse>
				<verse number="27">അപ്പോള്‍ വീട്ടുടയവന്‍റെ ദാസന്മാര്‍ അവന്‍റെ അടുക്കല്‍ ചെന്ന്: യജമാനനേ, വയലില്‍ നല്ല വിത്തല്ലയോ വിതച്ചത്? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.</verse>
				<verse number="28">ഇതു ശത്രു ചെയ്തതാകുന്നു എന്ന് അവന്‍ അവരോടു പറഞ്ഞു. ഞങ്ങള്‍ പോയി അതു പറിച്ചുകൂട്ടുവാന്‍ സമ്മതമുണ്ടോ എന്നു ദാസന്മാര്‍ അവനോടു ചോദിച്ചു.</verse>
				<verse number="29">അതിന് അവന്‍: ഇല്ല, പക്ഷേ കള പറിക്കുമ്പോള്‍ കോതമ്പുംകൂടെ പിഴുതുപോകും.</verse>
				<verse number="30">രണ്ടും കൂടെ കൊയ്ത്തോളം വളരട്ടെ; കൊയ്ത്തുകാലത്തു ഞാന്‍ കൊയ്യുന്നവരോടു മുമ്പേ കള പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളായി കെട്ടുവാനും കോതമ്പ് എന്‍റെ കളപ്പുരയില്‍ കൂട്ടി വയ്പാനും കല്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="31">മറ്റൊരു ഉപമ അവന്‍ അവര്‍ക്കു പറഞ്ഞു കൊടുത്തു: സ്വര്‍ഗരാജ്യം കടുകുമണിയോടു സദൃശം; അത് ഒരു മനുഷ്യന്‍ എടുത്തു തന്‍റെ വയലില്‍ ഇട്ടു.</verse>
				<verse number="32">അത് എല്ലാ വിത്തിലും ചെറിയതെങ്കിലും വളര്‍ന്നു സസ്യങ്ങളില്‍ ഏറ്റവും വലുതായി, ആകാശത്തിലെ പറവകള്‍ വന്ന് അതിന്‍റെ കൊമ്പുകളില്‍ വസിപ്പാന്‍ തക്കവണ്ണം വൃക്ഷമായിത്തീരുന്നു.</verse>
				<verse number="33">അവന്‍ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വര്‍ഗരാജ്യം പുളിച്ച മാവിനോട് സദൃശം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവില്‍ എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു.</verse>
				<verse number="34">ഇതൊക്കെയും യേശു പുരുഷാരത്തോട് ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞില്ല.</verse>
				<verse number="35">“ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ്തുറക്കും; ലോകസ്ഥാപനംമുതല്‍ ഗൂഢമായത് ഉച്ചരിക്കും” എന്നു പ്രവാചകന്‍ പറഞ്ഞത് നിവൃത്തിയാകുവാന്‍ സംഗതിവന്നു.</verse>
				<verse number="36">അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടില്‍ വന്നു, ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ ചെന്നു: വയലിലെ കളയുടെ ഉപമ തെളിയിച്ചുതരേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="37">അതിന് അവന്‍ ഉത്തരം പറഞ്ഞത്: നല്ല വിത്തു വിതയ്ക്കുന്നവന്‍ മനുഷ്യപുത്രന്‍; വയല്‍ ലോകം;</verse>
				<verse number="38">നല്ല വിത്ത് രാജ്യത്തിന്‍റെ പുത്രന്മാര്‍;</verse>
				<verse number="39">കള ദുഷ്ടന്‍റെ പുത്രന്മാര്‍; അതു വിതച്ച ശത്രു പിശാച്; കൊയ്ത്തു ലോകാവസാനം; കൊയ്യുന്നവര്‍ ദൂതന്മാര്‍.</verse>
				<verse number="40">കള കൂട്ടി തീയില്‍ ഇട്ടു ചുടുംപോലെ ലോകാവസാനത്തില്‍ സംഭവിക്കും.</verse>
				<verse number="41">മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കും; അവര്‍ അവന്‍റെ രാജ്യത്തില്‍നിന്നു എല്ലാ ഇടര്‍ച്ചകളെയും അധര്‍മം പ്രവര്‍ത്തിക്കുന്നവരെയും</verse>
				<verse number="42">കൂട്ടിച്ചേര്‍ത്തു തീച്ചൂളയില്‍ ഇട്ടുകളയും. അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.</verse>
				<verse number="43">അന്നു നീതിമാന്മാര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തില്‍ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.</verse>
				<verse number="44">സ്വര്‍ഗരാജ്യം വയലില്‍ ഒളിച്ചുവച്ച നിധിയോടു സദൃശം. അത് ഒരു മനുഷ്യന്‍ കണ്ടു മറച്ചിട്ടു, തന്‍റെ സന്തോഷത്താല്‍ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് ആ വയല്‍ വാങ്ങി.</verse>
				<verse number="45">പിന്നെയും സ്വര്‍ഗരാജ്യം നല്ല മുത്ത് അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.</verse>
				<verse number="46">അവന്‍ വിലയേറിയ ഒരു മുത്ത് കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റ് അതു വാങ്ങി.</verse>
				<verse number="47">പിന്നെയും സ്വര്‍ഗരാജ്യം കടലില്‍ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായൊരു വലയോടു സദൃശം.</verse>
				<verse number="48">നിറഞ്ഞപ്പോള്‍ അവര്‍ അതു വലിച്ചു കരയ്ക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളില്‍ കൂട്ടിവച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.</verse>
				<verse number="49">അങ്ങനെ തന്നെ ലോകാവസാനത്തില്‍ സംഭവിക്കും; ദൂതന്മാര്‍ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയില്‍നിന്നു ദുഷ്ടന്മാരെ വേര്‍തിരിച്ച് തീച്ചൂളയില്‍ ഇട്ടുകളയും;</verse>
				<verse number="50">അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.</verse>
				<verse number="51">ഇതെല്ലാം ഗ്രഹിച്ചുവോ? എന്നതിന് അവര്‍ ഉവ്വ് എന്നു പറഞ്ഞു.</verse>
				<verse number="52">അവന്‍ അവരോട്: അതുകൊണ്ടു സ്വര്‍ഗരാജ്യത്തിനു ശിഷ്യനായിത്തീര്‍ന്ന ഏതു ശാസ്ത്രിയും തന്‍റെ നിക്ഷേപത്തില്‍നിന്നു പുതിയതും പഴയതും എടുത്തു കൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="53">ഈ ഉപമകളെ പറഞ്ഞുതീര്‍ന്നശേഷം യേശു അവിടം വിട്ടു തന്‍റെ പിതൃനഗരത്തില്‍ വന്നു, അവരുടെ പള്ളിയില്‍ അവരെ ഉപദേശിച്ചു.</verse>
				<verse number="54">അവര്‍ വിസ്മയിച്ചു: ഇവന് ഈ ജ്ഞാനവും വീര്യപ്രവൃത്തികളും എവിടെനിന്ന്?</verse>
				<verse number="55">ഇവന്‍ തച്ചന്‍റെ മകന്‍ അല്ലയോ? ഇവന്‍റെ അമ്മ മറിയ എന്നവളല്ലയോ? ഇവന്‍റെ സഹോദരന്മാര്‍ യാക്കോബ്, യോസെ, ശിമോന്‍, യൂദാ എന്നവര്‍ അല്ലയോ?</verse>
				<verse number="56">ഇവന്‍റെ സഹോദരികളും എല്ലാം നമ്മോടുകൂടെയില്ലയോ? ഇവന് ഇതൊക്കെയും എവിടെനിന്ന് എന്നു പറഞ്ഞ് അവങ്കല്‍ ഇടറിപ്പോയി.</verse>
				<verse number="57">യേശു അവരോട്: ഒരു പ്രവാചകന്‍ തന്‍റെ പിതൃനഗരത്തിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്നു പറഞ്ഞു.</verse>
				<verse number="58">അവരുടെ അവിശ്വാസം നിമിത്തം അവിടെ വളരെ വീര്യപ്രവൃത്തികള്‍ ചെയ്തില്ല.</verse>
			</chapter>
			<chapter number="14">
				<verse number="1">ആ കാലത്ത് ഇടപ്രഭുവായ ഹെരോദാവ് യേശുവിന്‍റെ ശ്രുതി കേട്ടിട്ട്:</verse>
				<verse number="2">അവന്‍ യോഹന്നാന്‍സ്നാപകന്‍; അവന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നത് എന്നു തന്‍റെ ഭൃത്യന്മാരോടു പറഞ്ഞു.</verse>
				<verse number="3">ഹെരോദാവ് തന്‍റെ സഹോദരനായ ഫീലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള്‍ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു</verse>
				<verse number="4">യോഹന്നാന്‍ അവനോടു പറഞ്ഞതുകൊണ്ടുതന്നെ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു.</verse>
				<verse number="5">അവനെ കൊല്ലുവാന്‍ മനസ്സുണ്ടായിട്ടും പുരുഷാരം അവനെ പ്രവാചകന്‍ എന്ന് എണ്ണുകയാല്‍ അവരെ ഭയപ്പെട്ടു.</verse>
				<verse number="6">എന്നാല്‍ ഹെരോദാവിന്‍റെ ജനനദിവസം ആയപ്പോള്‍ ഹെരോദ്യയുടെ മകള്‍ സഭാമധ്യേ നൃത്തംചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.</verse>
				<verse number="7">അതുകൊണ്ട് എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കും എന്ന് അവന്‍ സത്യംചെയ്തു വാക്കുകൊടുത്തു.</verse>
				<verse number="8">അവള്‍ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാന്‍സ്നാപകന്‍റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു.</verse>
				<verse number="9">രാജാവ് ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ച് അതു കൊടുപ്പാന്‍ കല്പിച്ചു.;</verse>
				<verse number="10">ആളയച്ചു തടവില്‍ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.</verse>
				<verse number="11">അവന്‍റെ തല ഒരുതാലത്തില്‍ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; അവള്‍ അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു.</verse>
				<verse number="12">അവന്‍റെ ശിഷ്യന്മാര്‍ ചെന്ന് ഉടല്‍ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.</verse>
				<verse number="13">അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകില്‍ കയറി നിര്‍ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളില്‍നിന്നു കാല്‍നടയായി അവന്‍റെ പിന്നാലെ ചെന്നു.</verse>
				<verse number="14">അവന്‍ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരില്‍ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.</verse>
				<verse number="15">വൈകുന്നേരമായപ്പോള്‍ ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ ചെന്ന്: ഈ സ്ഥലം മരുഭൂമിയല്ലോ, നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളില്‍ പോയി ഭക്ഷണസാധനങ്ങള്‍ കൊള്ളേണ്ടതിനു അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="16">യേശു അവരോട്: അവര്‍ പോകുവാന്‍ ആവശ്യമില്ല; നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="17">അവര്‍ അവനോട്: അഞ്ച് അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്ക് ഇവിടെ ഒന്നും ഇല്ല എന്നു പറഞ്ഞു.</verse>
				<verse number="18">അത് ഇങ്ങു കൊണ്ടുവരുവിന്‍ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="19">പിന്നെ പുരുഷാരം പുല്ലിന്മേല്‍ ഇരിപ്പാന്‍ കല്പിച്ചു.; ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത്, സ്വര്‍ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പംനുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിനും കൊടുത്തു.</verse>
				<verse number="20">എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.</verse>
				<verse number="21">തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു.</verse>
				<verse number="22">ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കു മുമ്പായി അക്കരയ്ക്കു പോകുവാന്‍ അവരെ നിര്‍ബന്ധിച്ചു.</verse>
				<verse number="23">അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു</verse>
				<verse number="24">പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതികൂലമാകകൊണ്ടു തിരകളാല്‍ വലഞ്ഞിരുന്നു.</verse>
				<verse number="25">രാത്രിയിലെ നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്ന് അവരുടെ അടുക്കല്‍ വന്നു.</verse>
				<verse number="26">അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചു: അത് ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.</verse>
				<verse number="27">ഉടനെ യേശു അവരോട്: ധൈര്യപ്പെടുവിന്‍; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.</verse>
				<verse number="28">അതിനു പത്രൊസ്: കര്‍ത്താവേ, നീ ആകുന്നു എങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നിന്‍റെ അടുക്കെ വരേണ്ടതിനു കല്പിക്കേണം എന്നു പറഞ്ഞു.</verse>
				<verse number="29">വരിക എന്ന് അവന്‍ പറഞ്ഞു. പത്രൊസ് പടകില്‍നിന്ന് ഇറങ്ങി, യേശുവിന്‍റെ അടുക്കല്‍ ചെല്ലുവാന്‍ വെള്ളത്തിന്മേല്‍ നടന്നു.</verse>
				<verse number="30">എന്നാല്‍ അവന്‍ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാല്‍: കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.</verse>
				<verse number="31">യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു: അല്പവിശ്വാസിയേ, നീ എന്തിനു സംശയിച്ചു എന്നു പറഞ്ഞു.</verse>
				<verse number="32">അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റ് അമര്‍ന്നു.</verse>
				<verse number="33">പടകിലുള്ളവര്‍: നീ ദൈവപുത്രന്‍ സത്യം എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.</verse>
				<verse number="34">അവര്‍ അക്കരെയെത്തി, ഗെന്നേസരെത്ത് ദേശത്തു ചെന്നു.</verse>
				<verse number="35">അവിടത്തെ ജനങ്ങള്‍ അവന്‍ ആരെന്ന് അറിഞ്ഞു ചുറ്റുമുള്ള നാട്ടില്‍ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.</verse>
				<verse number="36">അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ മാത്രം തൊടുവാന്‍ അനുവാദം ചോദിച്ചു. തൊട്ടവര്‍ക്ക് ഒക്കെയും സൗഖ്യം വന്നു.</verse>
			</chapter>
			<chapter number="15">
				<verse number="1">അനന്തരം യെരൂശലേമില്‍നിന്നു പരീശന്മാരും ശാസ്ത്രിമാരും യേശുവിന്‍റെ അടുക്കല്‍ വന്നു:</verse>
				<verse number="2">നിന്‍റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സമ്പ്രദായം ലംഘിക്കുന്നത് എന്ത്? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="3">അവന്‍ അവരോട് ഉത്തരം പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായംകൊണ്ടു നിങ്ങള്‍ ദൈവകല്പന ലംഘിക്കുന്നത് എന്ത്?</verse>
				<verse number="4">അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.</verse>
				<verse number="5">നിങ്ങളോ ഒരുത്തന്‍ അപ്പനോട് എങ്കിലും അമ്മയോട് എങ്കിലും: നിനക്ക് എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാട് എന്നു പറഞ്ഞാല്‍</verse>
				<verse number="6">അവന്‍ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നു.</verse>
				<verse number="7">കപടഭക്തിക്കാരേ, നിങ്ങളെക്കുറിച്ചു യെശയ്യാവ്:</verse>
				<verse number="8">“ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു.</verse>
				<verse number="9">മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ പഠിപ്പിക്കുന്നതുകൊണ്ട് എന്നെ വ്യര്‍ഥമായി ഭജിക്കുന്നു” എന്നിങ്ങനെ പ്രവചിച്ചത് ഒത്തിരിക്കുന്നു.</verse>
				<verse number="10">പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ച് അവരോടു പറഞ്ഞത്: കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍.</verse>
				<verse number="11">മനുഷ്യന് അശുദ്ധി വരുത്തുന്നതു വായിക്കകത്തു ചെല്ലുന്നത് അല്ല, വായില്‍നിന്നു പുറപ്പെടുന്നതത്രേ; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.</verse>
				<verse number="12">അപ്പോള്‍ ശിഷ്യന്മാര്‍ അടുക്കെ വന്നു: പരീശന്മാര്‍ ഈ വാക്കു കേട്ട് ഇടറിപ്പോയി എന്ന് അറിയുന്നുവോ എന്നു ചോദിച്ചു.</verse>
				<verse number="13">അതിന് അവന്‍: സ്വര്‍ഗസ്ഥനായ എന്‍റെ പിതാവ് നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.</verse>
				<verse number="14">അവരെ വിടുവിന്‍; അവര്‍ കുരുടന്മാരായ വഴികാട്ടികള്‍ അത്രേ; കുരുടന്‍ കുരുടനെ വഴി നടത്തിയാല്‍ ഇരുവരും കുഴിയില്‍ വീഴും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="15">പത്രൊസ് അവനോട്: ആ ഉപമ ഞങ്ങള്‍ക്കു തെളിയിച്ചുതരേണം എന്നു പറഞ്ഞു.</verse>
				<verse number="16">അതിന് അവന്‍ പറഞ്ഞത്: നിങ്ങളും ഇന്നുവരെ ബോധമില്ലാത്തവരോ?</verse>
				<verse number="17">വായിക്കകത്തു കടക്കുന്നത്എല്ലാം വയറ്റില്‍ ചെന്നിട്ടു മറപ്പുരയില്‍ പോകുന്നു എന്നു ഗ്രഹിക്കുന്നില്ലയോ?</verse>
				<verse number="18">വായില്‍നിന്നുപുറപ്പെടുന്നതോ ഹൃദയത്തില്‍നിന്നു വരുന്നു; അതു മനുഷ്യനെ അശുദ്ധമാക്കുന്നു.</verse>
				<verse number="19">എങ്ങനെയെന്നാല്‍ ദുശ്ചിന്ത, കൊലപാതകം, വ്യഭിചാരം, പരസംഗം, മോഷണം, കള്ളസ്സാക്ഷ്യം, ദൂഷണം എന്നിവ ഹൃദയത്തില്‍നിന്നു പുറപ്പെട്ടുവരുന്നു.</verse>
				<verse number="20">മനുഷ്യനെ അശുദ്ധമാക്കുന്നത് ഇതത്രേ; കഴുകാത്ത കൈകൊണ്ടു ഭക്ഷിക്കുന്നതോ മനുഷ്യനെ അശുദ്ധമാക്കുന്നില്ല.</verse>
				<verse number="21">യേശു അവിടം വിട്ടു സോര്‍, സീദോന്‍ എന്ന പ്രദേശങ്ങളിലേക്കു വാങ്ങിപ്പോയി.</verse>
				<verse number="22">ആ ദേശത്തുനിന്ന് ഒരു കനാന്യസ്ത്രീ വന്ന്, അവനോട്: കര്‍ത്താവേ, ദാവീദുപുത്രാ, എന്നോടു കരുണതോന്നേണമേ; എന്‍റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.</verse>
				<verse number="23">അവന്‍ അവളോട് ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്‍റെ ശിഷ്യന്മാര്‍ അടുക്കെ വന്നു: അവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയയ്ക്കേണമേ എന്ന് അവനോട് അപേക്ഷിച്ചു.</verse>
				<verse number="24">അതിന് അവന്‍: യിസ്രായേല്‍ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="25">എന്നാല്‍ അവള്‍ വന്നു: കര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.</verse>
				<verse number="26">അവനോ: മക്കളുടെ അപ്പം എടുത്തു നായ്ക്കുട്ടികള്‍ക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="27">അതിന് അവള്‍: അതേ, കര്‍ത്താവേ, നായ്ക്കുട്ടികളും ഉടയവരുടെ മേശയില്‍നിന്നു വീഴുന്നനുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.</verse>
				<verse number="28">യേശു അവളോട്: സ്ത്രീയേ, നിന്‍റെ വിശ്വാസം വലിയത്; നിന്‍റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ എന്ന് ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൗഖ്യം വന്നു.</verse>
				<verse number="29">യേശു അവിടെനിന്നു യാത്രയായി ഗലീലക്കടലരികെ ചെന്നു മലയില്‍ കയറി അവിടെ ഇരുന്നു.</verse>
				<verse number="30">വളരെ പുരുഷാരം മുടന്തര്‍, കുരുടര്‍, ഊമര്‍, കൂനര്‍ മുതലായ പലരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്ന് അവന്‍റെ കാല്ക്കല്‍ വച്ചു; അവന്‍ അവരെ സൗഖ്യമാക്കി;</verse>
				<verse number="31">ഊമര്‍ സംസാരിക്കുന്നതും കൂനര്‍ സൗഖ്യമാകുന്നതും മുടന്തര്‍ നടക്കുന്നതും കുരുടര്‍ കാണുന്നതും പുരുഷാരം കണ്ടിട്ട് ആശ്ചര്യപ്പെട്ടു, യിസ്രായേലിന്‍റെ ദൈവത്തെ മഹത്ത്വപ്പെടുത്തി.</verse>
				<verse number="32">എന്നാല്‍ യേശു തന്‍റെ ശിഷ്യന്മാരെ അടുക്കെ വിളിച്ചു: ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുന്നു; അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ട് അവരെക്കുറിച്ച് എനിക്കു മനസ്സലിവു തോന്നുന്നു; അവരെ പട്ടിണിയായി വിട്ടയപ്പാന്‍ മനസ്സുമില്ല; അവര്‍ വഴിയില്‍വച്ചു തളര്‍ന്നുപോയേക്കും എന്നു പറഞ്ഞു.</verse>
				<verse number="33">ശിഷ്യന്മാര്‍ അവനോട്: ഇത്ര വലിയ പുരുഷാരത്തിനു തൃപ്തി വരുത്തുവാന്‍ മതിയായ അപ്പം ഈ കാട്ടില്‍ നമുക്ക് എവിടെനിന്ന് എന്നു പറഞ്ഞു.</verse>
				<verse number="34">നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ട് എന്നു യേശു ചോദിച്ചു; ഏഴ്; കുറെ ചെറുമീനും ഉണ്ട് എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="35">അവന്‍ പുരുഷാരത്തോടു നിലത്ത് ഇരിപ്പാന്‍ കല്പിച്ചു.</verse>
				<verse number="36">ആ ഏഴ് അപ്പവും മീനും എടുത്തു വാഴ്ത്തിനുറുക്കി ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിനും കൊടുത്തു.</verse>
				<verse number="37">എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം അവര്‍ ഏഴു വട്ടി നിറച്ചെടുത്തു.</verse>
				<verse number="38">തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ നാലായിരം പുരുഷന്മാര്‍ ആയിരുന്നു.</verse>
				<verse number="39">പിന്നെ അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പടകില്‍ കയറി മഗദാദേശത്ത് എത്തി.</verse>
			</chapter>
			<chapter number="16">
				<verse number="1">അനന്തരം പരീശന്മാരും സദൂക്യരും അടുക്കെ വന്നു: ആകാശത്തുനിന്ന് ഒരു അടയാളം കാണിച്ചുതരേണമെന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു.</verse>
				<verse number="2">അവരോട് അവന്‍ ഉത്തരം പറഞ്ഞത്: സന്ധ്യാസമയത്ത് ആകാശം ചുവന്നു കണ്ടാല്‍ നല്ല തെളിവാകും എന്നും</verse>
				<verse number="3">രാവിലെ ആകാശം മൂടി ചുവന്നു കണ്ടാല്‍ ഇന്നു മഴക്കോള്‍ ഉണ്ടാകും എന്നും നിങ്ങള്‍ പറയുന്നു. ആകാശത്തിന്‍റെ ഭാവം വിവേചിപ്പാന്‍ നിങ്ങള്‍ അറിയുന്നു; എന്നാല്‍ കാലലക്ഷണങ്ങളെ വിവേചിപ്പാന്‍ കഴികയില്ലയോ?</verse>
				<verse number="4">ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനായുടെ അടയാളമല്ലാതെ അതിന് അടയാളം ലഭിക്കയില്ല; പിന്നെ അവന്‍ അവരെ വിട്ടുപോയി.</verse>
				<verse number="5">ശിഷ്യന്മാര്‍ അക്കരെ പോകുമ്പോള്‍ അപ്പം എടുപ്പാന്‍ മറന്നുപോയി.</verse>
				<verse number="6">എന്നാല്‍ യേശു അവരോടു: നോക്കുവിന്‍; പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="7">അപ്പം കൊണ്ടുപോരായ്കയാല്‍ ആയിരിക്കും എന്ന് അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.</verse>
				<verse number="8">അത് അറിഞ്ഞിട്ടു യേശു പറഞ്ഞത്: അല്പവിശ്വാസികളേ, അപ്പം കൊണ്ടുവരായ്കയാല്‍ തമ്മില്‍ തമ്മില്‍ പറയുന്നത് എന്ത്?</verse>
				<verse number="9">ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേര്‍ക്ക് അഞ്ച് അപ്പം കൊടുത്തിട്ട് എത്ര കുട്ട എടുത്തു എന്നും</verse>
				<verse number="10">നാലായിരം പേര്‍ക്ക് ഏഴ് അപ്പം കൊടുത്തിട്ട് എത്ര വട്ടി എടുത്തു എന്നും ഓര്‍ക്കുന്നില്ലയോ?</verse>
				<verse number="11">പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവു സൂക്ഷിച്ചുകൊള്ളേണം എന്നു പറഞ്ഞത് അപ്പത്തെക്കുറിച്ചല്ല എന്നു തിരിച്ചറിയാത്തത് എന്ത്?</verse>
				<verse number="12">അങ്ങനെ അപ്പത്തിന്‍റെ പുളിച്ച മാവല്ല, പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശമത്രേ സൂക്ഷിച്ചുകൊള്‍വാന്‍ അവന്‍ പറഞ്ഞു എന്ന് അവര്‍ ഗ്രഹിച്ചു.</verse>
				<verse number="13">യേശു ഫിലിപ്പിന്‍റെ കൈസര്യയുടെ പ്രദേശത്ത് എത്തിയശേഷം തന്‍റെ ശിഷ്യന്മാരോട്: ജനങ്ങള്‍ മനുഷ്യപുത്രനെ ആര്‍ എന്നു പറയുന്നു എന്നു ചോദിച്ചു.</verse>
				<verse number="14">ചിലര്‍ യോഹന്നാന്‍സ്നാപകന്‍ എന്നും മറ്റു ചിലര്‍ ഏലീയാവെന്നും വേറേ ചിലര്‍ യിരെമ്യാവോ പ്രവാചകന്മാരില്‍ ഒരുത്തനോ എന്നും പറയുന്നു എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="15">നിങ്ങളോ എന്നെ ആര്‍ എന്നു പറയുന്നു എന്ന് അവന്‍ ചോദിച്ചതിനു ശിമോന്‍ പത്രൊസ്:</verse>
				<verse number="16">നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="17">യേശു അവനോട്: ബര്‍യോനാശിമോനേ, നീ ഭാഗ്യവാന്‍; ജഡരക്തങ്ങള്‍ അല്ല, സ്വര്‍ഗസ്ഥനായ എന്‍റെ പിതാവത്രേ നിനക്ക് ഇതു വെളിപ്പെടുത്തിയത്.</verse>
				<verse number="18">നീ പത്രൊസ് ആകുന്നു; ഈ പാറമേല്‍ ഞാന്‍ എന്‍റെ സഭയെ പണിയും; പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.</verse>
				<verse number="19">സ്വര്‍ഗരാജ്യത്തിന്‍റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു; നീ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗത്തില്‍ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗത്തില്‍ അഴിഞ്ഞിരിക്കും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="20">പിന്നെ താന്‍ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയാതിരിപ്പാന്‍ ശിഷ്യന്മാരോടു കല്പിച്ചു.</verse>
				<verse number="21">അന്നുമുതല്‍ യേശു താന്‍ യെരൂശലേമില്‍ ചെന്നിട്ട്, മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍ എന്നിവരാല്‍ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്ക്കയും വേണ്ടത് എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചുതുടങ്ങി.</verse>
				<verse number="22">പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി: കര്‍ത്താവേ, അത് അരുതേ; നിനക്ക് അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.</verse>
				<verse number="23">അവനോ തിരിഞ്ഞു പത്രൊസിനോട്: സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്ക് ഇടര്‍ച്ചയാകുന്നു; നീ ദൈവത്തിന്‍റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു.</verse>
				<verse number="24">പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: ഒരുത്തന്‍ എന്‍റെ പിന്നാലെ വരുവാന്‍ ഇച്ഛിച്ചാല്‍ തന്നെത്താന്‍ ത്യജിച്ച്, തന്‍റെ ക്രൂശ് എടുത്ത് എന്നെ അനുഗമിക്കട്ടെ.</verse>
				<verse number="25">ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാല്‍ അതിനെ കണ്ടെത്തും.</verse>
				<verse number="26">ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ടും തന്‍റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? അല്ല, തന്‍റെ ജീവനെ വീണ്ടുകൊള്‍വാന്‍ മനുഷ്യന്‍ എന്തു മറുവില കൊടുക്കും?</verse>
				<verse number="27">മനുഷ്യപുത്രന്‍ തന്‍റെ പിതാവിന്‍റെ മഹത്ത്വത്തില്‍ തന്‍റെ ദൂതന്മാരുമായി വരും; അപ്പോള്‍ അവന്‍ ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കും.</verse>
				<verse number="28">മനുഷ്യപുത്രന്‍ തന്‍റെ രാജ്യത്തില്‍ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നില്ക്കുന്നവരില്‍ ഉണ്ട് എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
			</chapter>
			<chapter number="17">
				<verse number="1">ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്‍റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ച് ഒരു ഉയര്‍ന്ന മലയിലേക്കു കൊണ്ടുപോയി,</verse>
				<verse number="2">അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്‍റെ മുഖം സൂര്യനെപ്പോലെ ശോഭിച്ച് അവന്‍റെവസ്ത്രം വെളിച്ചംപോലെ വെള്ളയായിത്തീര്‍ന്നു.</verse>
				<verse number="3">മോശെയും ഏലീയാവും അവനോടു സംഭാഷിക്കുന്നതായി അവര്‍ കണ്ടു.</verse>
				<verse number="4">അപ്പോള്‍ പത്രൊസ് യേശുവിനോട്: കര്‍ത്താവേ, നാം ഇവിടെ ഇരിക്കുന്നതു നന്ന്; നിനക്കു സമ്മതമെങ്കില്‍ ഞാന്‍ ഇവിടെ മൂന്നു കുടില്‍ ഉണ്ടാക്കാം, ഒന്ന് നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു.</verse>
				<verse number="5">അവന്‍ പറയുമ്പോള്‍ തന്നെ പ്രകാശമുള്ളോരു മേഘം അവരുടെമേല്‍ നിഴലിട്ടു; മേഘത്തില്‍നിന്ന്: ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവനു ചെവികൊടുപ്പിന്‍ എന്ന് ഒരു ശബ്ദവും ഉണ്ടായി.</verse>
				<verse number="6">ശിഷ്യന്മാര്‍ അതു കേട്ടിട്ട് ഏറ്റവും ഭയപ്പെട്ടു കവിണ്ണുവീണു.</verse>
				<verse number="7">യേശു അടുത്തു ചെന്ന് അവരെ തൊട്ടു: എഴുന്നേല്പിന്‍, ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.</verse>
				<verse number="8">അവര്‍ തല പൊക്കിയാറെ യേശുവിനെ മാത്രമല്ലാതെ ആരെയും കണ്ടില്ല.</verse>
				<verse number="9">അവര്‍ മലയില്‍നിന്ന് ഇറങ്ങുമ്പോള്‍ യേശു അവരോട്: മനുഷ്യപുത്രന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുംവരെ ഈ ദര്‍ശനം ആരോടും പറയരുത് എന്നു കല്പിച്ചു.</verse>
				<verse number="10">ശിഷ്യന്മാര്‍ അവനോട്: എന്നാല്‍ ഏലീയാവു മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാര്‍ പറയുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="11">അതിന് അവന്‍: ഏലീയാവ് വന്നു സകലവും യഥാസ്ഥാനത്താക്കും സത്യം.</verse>
				<verse number="12">എന്നാല്‍ ഏലീയാവ് വന്നു കഴിഞ്ഞു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എങ്കിലും അവര്‍ അവനെ അറിഞ്ഞുകൊള്ളാതെ തങ്ങള്‍ക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു. അവ്വണ്ണം മനുഷ്യപുത്രനും അവരാല്‍ കഷ്ടപ്പെടുവാനുണ്ട് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="13">അവന്‍ യോഹന്നാന്‍സ്നാപകനെക്കുറിച്ചു തങ്ങളോടു പറഞ്ഞു എന്നു ശിഷ്യന്മാര്‍ ഗ്രഹിച്ചു.</verse>
				<verse number="14">അവര്‍ പുരുഷാരത്തിന്‍റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന്‍ വന്ന് അവന്‍റെ മുമ്പാകെ മുട്ടുകുത്തി:</verse>
				<verse number="15">കര്‍ത്താവേ, എന്‍റെ മകനോടു കരുണയുണ്ടാകേണമേ; അവന്‍ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായിപ്പോകുന്നു.</verse>
				<verse number="16">ഞാന്‍ അവനെ നിന്‍റെ ശിഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൗഖ്യം വരുത്തുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.</verse>
				<verse number="17">അതിനു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="18">യേശു ഭൂതത്തെ ശാസിച്ചു, അത് അവനെ വിട്ടുപോയി, ബാലന് ആ നാഴികമുതല്‍ സൗഖ്യം വന്നു.</verse>
				<verse number="19">പിന്നെ ശിഷ്യന്മാര്‍ സ്വകാര്യമായി യേശുവിന്‍റെ അടുക്കല്‍ വന്ന്: ഞങ്ങള്‍ക്ക് അതിനെ പുറത്താക്കിക്കൂടാഞ്ഞത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="20">അവന്‍ അവരോട്: നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ;</verse>
				<verse number="21">നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട്: ഇവിടെനിന്ന് അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്ക് ഒന്നും അസാധ്യമാകയുമില്ല. [എങ്കിലും പ്രാര്‍ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല] എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">അവര്‍ ഗലീലയില്‍ സഞ്ചരിക്കുമ്പോള്‍ യേശു അവരോട്: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാറായിരിക്കുന്നു.</verse>
				<verse number="23">അവര്‍ അവനെ കൊല്ലുകയും മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.</verse>
				<verse number="24">അവര്‍ കഫര്‍ന്നഹൂമില്‍ എത്തിയാറെ ദ്വിദ്രഹ്മപ്പണം വാങ്ങുന്നവര്‍ പത്രൊസിന്‍റെ അടുക്കല്‍ വന്നു: നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ എന്നു ചോദിച്ചതിന്: ഉവ്വ് എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="25">അവന്‍ വീട്ടില്‍ വന്നപ്പോള്‍ യേശു അവനോട്: ശിമോനേ, നിനക്ക് എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാര്‍ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ എന്നു മുന്നിട്ടു ചോദിച്ചതിന്: അന്യരോട് എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="26">യേശു അവനോട്: എന്നാല്‍ പുത്രന്മാര്‍ ഒഴിവുള്ളവരല്ലോ.</verse>
				<verse number="27">എങ്കിലും നാം അവര്‍ക്ക് ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിനു നീ കടലിലേക്കു ചെന്നു ചൂണ്ടല്‍ ഇട്ട് ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്‍റെ വായ്തുറക്കുമ്പോള്‍ ഒരു ചതുര്‍ദ്രഹ്മപ്പണം കാണും; അത് എടുത്ത് എനിക്കും നിനക്കും വേണ്ടി കൊടുക്ക എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="18">
				<verse number="1">ആ നാഴികയില്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കെ വന്നു. സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="2">അവന്‍ ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുവില്‍ നിറുത്തി:</verse>
				<verse number="3">നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കില്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">ആകയാല്‍ ഈ ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍ സ്വര്‍ഗരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ആകുന്നു.</verse>
				<verse number="5">ഇങ്ങനെയുള്ള ശിശുവിനെ എന്‍റെ നാമത്തില്‍ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു.</verse>
				<verse number="6">എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന് ആരെങ്കിലും ഇടര്‍ച്ചവരുത്തിയാലോ അവന്‍റെ കഴുത്തില്‍ വലിയോരു തിരികല്ലു കെട്ടി അവനെ സമുദ്രത്തിന്‍റെ ആഴത്തില്‍ താഴ്ത്തിക്കളയുന്നത് അവനു നന്ന്.</verse>
				<verse number="7">ഇടര്‍ച്ച ഹേതുവായി ലോകത്തിന് അയ്യോ കഷ്ടം; ഇടര്‍ച്ച വരുന്നത് ആവശ്യം തന്നെ; എങ്കിലും ഇടര്‍ച്ച വരുത്തുന്ന മനുഷ്യന് അയ്യോ കഷ്ടം.</verse>
				<verse number="8">നിന്‍റെ കൈയോ കാലോ നിനക്ക് ഇടര്‍ച്ച ആയാല്‍ അതിനെ വെട്ടി എറിഞ്ഞുകളക; രണ്ടു കൈയും രണ്ടു കാലും ഉള്ളവനായി നിത്യാഗ്നിയില്‍ വീഴുന്നതിനെക്കാള്‍ അംഗഹീനനായിട്ടോ മുടന്തനായിട്ടോ ജീവനില്‍ കടക്കുന്നതു നിനക്കു നന്ന്.</verse>
				<verse number="9">നിന്‍റെ കണ്ണ് നിനക്ക് ഇടര്‍ച്ച ആയാല്‍ അതിനെ ചൂന്നെടുത്ത് എറിഞ്ഞുകളക; രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ ഒറ്റക്കണ്ണനായി ജീവനില്‍ കടക്കുന്നതു നിനക്കുനന്ന്.</verse>
				<verse number="10">ഈ ചെറിയവരില്‍ ഒരുത്തനെ തുച്ഛീകരിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="11">സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര്‍ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ മുഖം എപ്പോഴും കാണുന്നു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="12">നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യന് നൂറ് ആട് ഉണ്ട് എന്നിരിക്കട്ടെ; അവയില്‍ ഒന്ന് തെറ്റി ഉഴന്നുപോയാല്‍ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളില്‍ ചെന്നു തിരയുന്നില്ലയോ?</verse>
				<verse number="13">അതിനെ കണ്ടെത്തിയാല്‍ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="14">അങ്ങനെ തന്നെ ഈ ചെറിയവരില്‍ ഒരുത്തന്‍ നശിച്ചുപോകുന്നതു സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവിന് ഇഷ്ടമല്ല.</verse>
				<verse number="15">നിന്‍റെ സഹോദരന്‍ നിന്നോടു പിഴച്ചാല്‍ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോള്‍ കുറ്റം അവനു ബോധം വരുത്തുക; അവന്‍ നിന്‍റെ വാക്കു കേട്ടാല്‍ നീ സഹോദരനെ നേടി.</verse>
				<verse number="16">കേള്‍ക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന് ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.</verse>
				<verse number="17">അവരെ കൂട്ടാക്കാഞ്ഞാല്‍ സഭയോട് അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാല്‍ അവന്‍ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.</verse>
				<verse number="18">നിങ്ങള്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിഞ്ഞിരിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="19">ഭൂമിയില്‍വച്ചു നിങ്ങളില്‍ രണ്ടു പേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാല്‍ അതു സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിങ്കല്‍നിന്ന് അവര്‍ക്കു ലഭിക്കും;</verse>
				<verse number="20">രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നേടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="21">അപ്പോള്‍ പത്രൊസ് അവന്‍റെ അടുക്കല്‍ വന്ന്: കര്‍ത്താവേ, സഹോദരന്‍ എത്ര വട്ടം എന്നോട് പിഴച്ചാല്‍ ഞാന്‍ ക്ഷമിക്കേണം? ഏഴു വട്ടം മതിയോ എന്നു ചോദിച്ചു.</verse>
				<verse number="22">യേശു അവനോട്: ഏഴു വട്ടമല്ല, ഏഴ് എഴുപതു വട്ടം എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="23">സ്വര്‍ഗരാജ്യം തന്‍റെ ദാസന്മാരുമായി കണക്കു തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.</verse>
				<verse number="24">അവന്‍ കണക്കു നോക്കിത്തുടങ്ങിയപ്പോള്‍ പതിനായിരം താലന്ത് കടമ്പെട്ട ഒരുത്തനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.</verse>
				<verse number="25">അവനു വീട്ടുവാന്‍ വകയില്ലായ്കയാല്‍ അവന്‍റെ യജമാനന്‍ അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടം തീര്‍പ്പാന്‍ കല്പിച്ചു.</verse>
				<verse number="26">അതുകൊണ്ട് ആ ദാസന്‍ വീണ് അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ സകലവും തന്നു തീര്‍ക്കാം എന്നു പറഞ്ഞു.</verse>
				<verse number="27">അപ്പോള്‍ ആ ദാസന്‍റെ യജമാനന്‍ മനസ്സലിഞ്ഞ് അവനെ വിട്ടയച്ചു കടവും ഇളച്ചുകൊടുത്തു.</verse>
				<verse number="28">ആ ദാസന്‍ പോകുമ്പോള്‍ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടയ്ക്കു പിടിച്ചു ഞെക്കി: നിന്‍റെ കടം തീര്‍ക്കുക എന്നു പറഞ്ഞു.</verse>
				<verse number="29">അവന്‍റെ കൂട്ടുദാസന്‍: എന്നോടു ക്ഷമ തോന്നേണമേ; ഞാന്‍ തന്നു തീര്‍ക്കാം എന്ന് അവനോട് അപേക്ഷിച്ചു.</verse>
				<verse number="30">എന്നാല്‍ അവന്‍ മനസ്സില്ലാതെ ഉടനെ ചെന്നു കടംവീട്ടുവോളം അവനെ തടവില്‍ ആക്കിച്ചു.</verse>
				<verse number="31">ഈ സംഭവിച്ചത് അവന്‍റെ കൂട്ടുദാസന്മാര്‍ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചത് ഒക്കെയും യജമാനനെ ബോധിപ്പിച്ചു.</verse>
				<verse number="32">യജമാനന്‍ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോട് അപേക്ഷിക്കയാല്‍ ഞാന്‍ ആ കടംഒക്കെയും ഇളച്ചുതന്നുവല്ലോ.</verse>
				<verse number="33">എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="34">അങ്ങനെ യജമാനന്‍ കോപിച്ച്, അവന്‍ കടമൊക്കെയും തീര്‍ക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കൈയില്‍ ഏല്പിച്ചു.</verse>
				<verse number="35">നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോടു ഹൃദയപൂര്‍വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവ് അങ്ങനെതന്നെ നിങ്ങളോടും ചെയ്യും.</verse>
			</chapter>
			<chapter number="19">
				<verse number="1">ഈ വചനങ്ങളെ പറഞ്ഞു തീര്‍ന്നിട്ടു യേശു ഗലീല വിട്ടു,</verse>
				<verse number="2">യോര്‍ദ്ദാനക്കരെ യെഹൂദ്യദേശത്തിന്‍റെ അതിരോളം ചെന്നു, വളരെ പുരുഷാരം അവനെ പിന്‍ചെന്നു: അവന്‍ അവിടെവച്ച് അവരെ സൗഖ്യമാക്കി.</verse>
				<verse number="3">പരീശന്മാര്‍ അവന്‍റെ അടുക്കല്‍ വന്ന്: ഏതു കാരണം ചൊല്ലിയും ഭാര്യയെ ഉപേക്ഷിക്കുന്നതു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു.</verse>
				<verse number="4">അതിന് അവന്‍: സൃഷ്ടിച്ചവന്‍ ആദിയില്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും,</verse>
				<verse number="5">അതു നിമിത്തം മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും എന്ന് അരുളിച്ചെയ്തു എന്നും നിങ്ങള്‍ വായിച്ചിട്ടില്ലയോ?</verse>
				<verse number="6">അതുകൊണ്ട് അവര്‍ മേലാല്‍ രണ്ടല്ല, ഒരു ദേഹമത്രേ; ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="7">അവര്‍ അവനോട്: എന്നാല്‍ ഉപേക്ഷണപത്രം കൊടുത്തിട്ട് അവളെ ഉപേക്ഷിപ്പാന്‍ മോശെ കല്പിച്ചത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="8">അവന്‍ അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചത്; ആദിയില്‍ അങ്ങനെയല്ലായിരുന്നു.</verse>
				<verse number="9">ഞാനോ നിങ്ങളോടു പറയുന്നത്: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.</verse>
				<verse number="10">ശിഷ്യന്മാര്‍ അവനോട്: സ്ത്രീയെ സംബന്ധിച്ചു മനുഷ്യന്‍റെ അവസ്ഥ ഇങ്ങനെ എങ്കില്‍ വിവാഹം കഴിക്കുന്നതു നന്നല്ല എന്നു പറഞ്ഞു.</verse>
				<verse number="11">അവന്‍ അവരോട്: വരം ലഭിച്ചവര്‍ അല്ലാതെ എല്ലാവരും ഈ വചനം ഗ്രഹിക്കുന്നില്ല.</verse>
				<verse number="12">അമ്മയുടെ ഗര്‍ഭത്തില്‍നിന്നു ഷണ്ഡന്മാരായി ജനിച്ചവര്‍ ഉണ്ട്; മനുഷ്യര്‍ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; സ്വര്‍ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയ ഷണ്ഡന്മാരും ഉണ്ട്; ഗ്രഹിപ്പാന്‍ കഴിയുന്നവന്‍ ഗ്രഹിക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="13">അവന്‍ കൈ വച്ചു പ്രാര്‍ഥിക്കേണ്ടതിനു ചിലര്‍ ശിശുക്കളെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അവരെ വിലക്കി.</verse>
				<verse number="14">യേശുവോ: ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; സ്വര്‍ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ എന്നു പറഞ്ഞു.</verse>
				<verse number="15">അങ്ങനെ അവന്‍ അവരുടെമേല്‍ കൈവച്ചു പിന്നെ അവിടെനിന്നു യാത്രയായി.</verse>
				<verse number="16">അനന്തരം ഒരുത്തന്‍ വന്ന് അവനോടു: ഗുരോ, നിത്യജീവനെ പ്രാപിപ്പാന്‍ ഞാന്‍ എന്തു നന്മ ചെയ്യേണം എന്നു ചോദിച്ചതിന് അവന്‍:</verse>
				<verse number="17">എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നത് എന്ത്? നല്ലവന്‍ ഒരുത്തനേ ഉള്ളൂ. ജീവനില്‍ കടപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ കല്പനകളെ പ്രമാണിക്ക എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="18">ഏവ എന്ന് അവന്‍ ചോദിച്ചതിന് യേശു: കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്;</verse>
				<verse number="19">അപ്പനെയും അമ്മയെയും ബഹുമാനിക്ക; കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്ക എന്നിവ തന്നെ എന്നു പറഞ്ഞു.</verse>
				<verse number="20">യൗവനക്കാരന്‍ അവനോട്: ഇവയൊക്കെയും ഞാന്‍ പ്രമാണിച്ചുപോരുന്നു; ഇനി കുറവുള്ളത് എന്ത് എന്നു പറഞ്ഞു.</verse>
				<verse number="21">യേശു അവനോട്: സല്‍ഗുണപൂര്‍ണന്‍ ആകുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രര്‍ക്കു കൊടുക്ക; എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.</verse>
				<verse number="22">യൗവനക്കാരന്‍ വളരെ സമ്പത്തുള്ളവനാകയാല്‍ ഈ വചനം കേട്ടിട്ടു ദുഃഖിച്ചു പൊയ്ക്കളഞ്ഞു.</verse>
				<verse number="23">യേശു തന്‍റെ ശിഷ്യന്മാരോട്: ധനവാന്‍ സ്വര്‍ഗരാജ്യത്തില്‍ കടക്കുന്നതു പ്രയാസം തന്നെ എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="24">ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നും ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="25">അതു കേട്ടു ശിഷ്യന്മാര്‍ ഏറ്റവും വിസ്മയിച്ചു: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു.</verse>
				<verse number="26">യേശു അവരെ നോക്കി: അതു മനുഷ്യര്‍ക്ക് അസാധ്യം എങ്കിലും ദൈവത്തിനു സകലവും സാധ്യം എന്നു പറഞ്ഞു.</verse>
				<verse number="27">പത്രൊസ് അവനോടു: ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങള്‍ക്ക് എന്തു കിട്ടും എന്നു ചോദിച്ചു.</verse>
				<verse number="28">യേശു അവരോടു പറഞ്ഞത്: എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജനനത്തില്‍ മനുഷ്യപുത്രന്‍ തന്‍റെ മഹത്ത്വത്തിന്‍റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ഗോത്രം പന്ത്രണ്ടിനും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="29">എന്‍റെ നാമംനിമിത്തം വീടുകളെയോ സഹോദരന്മാരെയോ സഹോദരികളെയോ അപ്പനെയോ അമ്മയെയോ മക്കളെയോ നിലങ്ങളെയോ വിട്ടുകളഞ്ഞവന് എല്ലാം നൂറു മടങ്ങു ലഭിക്കും; അവന്‍ നിത്യജീവനെയും അവകാശമാക്കും.</verse>
				<verse number="30">എങ്കിലും മുമ്പന്മാര്‍ പലര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും.</verse>
			</chapter>
			<chapter number="20">
				<verse number="1">സ്വര്‍ഗരാജ്യം തന്‍റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുലര്‍ച്ചയ്ക്കു പുറപ്പെട്ട വീട്ടുടയവനോടു സദൃശം.</verse>
				<verse number="2">വേലക്കാരോട് അവന്‍ ദിവസത്തേക്ക് ഓരോ വെള്ളിക്കാശു പറഞ്ഞൊത്തിട്ട്, അവരെ മുന്തിരിത്തോട്ടത്തില്‍ അയച്ചു.</verse>
				<verse number="3">മൂന്നാം മണി നേരത്തും പുറപ്പെട്ടു, മറ്റു ചിലര്‍ ചന്തയില്‍ മിനക്കെട്ടു നില്ക്കുന്നതു കണ്ടു:</verse>
				<verse number="4">നിങ്ങളും മുന്തിരിത്തോട്ടത്തില്‍ പോകുവിന്‍; ന്യായമായതു തരാം എന്ന് അവരോടു പറഞ്ഞു; അവര്‍ പോയി.</verse>
				<verse number="5">അവന്‍ ആറാം മണി നേരത്തും ഒമ്പതാം മണിനേരത്തും ചെന്ന് അങ്ങനെ തന്നെ ചെയ്തു.</verse>
				<verse number="6">പതിനൊന്നാം മണി നേരത്തും ചെന്നു, മറ്റു ചിലര്‍ നില്ക്കുന്നതു കണ്ടിട്ടു: നിങ്ങള്‍ ഇവിടെ പകല്‍ മുഴുവന്‍ മിനക്കെട്ടു നില്ക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="7">ഞങ്ങളെ ആരും കൂലിക്കു വിളിക്കായ്കകൊണ്ടത്രേ എന്ന് അവര്‍ പറഞ്ഞപ്പോള്‍: നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="8">സന്ധ്യയായപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടയവന്‍ തന്‍റെ വിചാരകനോട്: വേലക്കാരെ വിളിച്ചു, പിമ്പന്മാര്‍തുടങ്ങി മുമ്പന്മാര്‍വരെ അവര്‍ക്കു കൂലി കൊടുക്ക എന്നു പറഞ്ഞു.</verse>
				<verse number="9">അങ്ങനെ പതിനൊന്നാം മണി നേരത്തു വന്നവര്‍ ചെന്ന് ഓരോ വെള്ളിക്കാശുവാങ്ങി.</verse>
				<verse number="10">മുമ്പന്മാര്‍ വന്നപ്പോള്‍ തങ്ങള്‍ക്കു അധികം കിട്ടും എന്നു നിരൂപിച്ചു; അവര്‍ക്കും ഓരോ വെള്ളിക്കാശു കിട്ടി.</verse>
				<verse number="11">അതു വാങ്ങീട്ട് അവര്‍ വീട്ടുടയവന്‍റെ നേരേ പിറുപിറുത്തു:</verse>
				<verse number="12">ഈ പിമ്പന്മാര്‍ ഒരുമണി നേരം മാത്രം വേല ചെയ്തിട്ടും നീ അവരെ പകലത്തെ ഭാരവും വെയിലും സഹിച്ച ഞങ്ങളോടു സമമാക്കിയല്ലോ എന്നു പറഞ്ഞു.</verse>
				<verse number="13">അവരില്‍ ഒരുത്തനോട് അവന്‍ ഉത്തരം പറഞ്ഞത്: സ്നേഹിതാ, ഞാന്‍ നിന്നോടു അന്യായം ചെയ്യുന്നില്ല; നീ എന്നോട് ഒരു പണം പറഞ്ഞൊത്തില്ലയോ?</verse>
				<verse number="14">നിന്‍റേതു വാങ്ങി പൊയ്ക്കൊള്‍ക; നിനക്കു തന്നതുപോലെ ഈ പിമ്പനും കൊടുപ്പാന്‍ എനിക്കു മനസ്സ്.</verse>
				<verse number="15">എനിക്കുള്ളതിനെക്കൊണ്ടു മനസ്സുപോലെ ചെയ്‍വാന്‍ എനിക്കു ന്യായമില്ലയോ? ഞാന്‍ നല്ലവന്‍ ആകകൊണ്ടു നിന്‍റെ കണ്ണ് കടിക്കുന്നുവോ?</verse>
				<verse number="16">ഇങ്ങനെ പിമ്പന്മാര്‍ മുമ്പന്മാരും മുമ്പന്മാര്‍ പിമ്പന്മാരും ആകും.</verse>
				<verse number="17">യേശു യെരൂശലേമിലേക്കു യാത്ര ചെയ്യുമ്പോള്‍ പന്ത്രണ്ട് ശിഷ്യന്മാരെയും വേറിട്ടു കൂട്ടിക്കൊണ്ടു വഴിയില്‍ വച്ച് അവരോടു പറഞ്ഞത്:</verse>
				<verse number="18">നാം യെരൂശലേമിലേക്കു പോകുന്നുവല്ലോ; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കും ഏല്പിക്കപ്പെടും;</verse>
				<verse number="19">അവര്‍ അവനു മരണശിക്ഷ കല്പിച്ചു., പരിഹസിപ്പാനും തല്ലുവാനും ക്രൂശിപ്പാനും അവനെ ജാതികള്‍ക്ക് ഏല്പിക്കും; എന്നാല്‍ മൂന്നാംനാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കും.</verse>
				<verse number="20">അന്നു സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി അവന്‍റെ അടുക്കെ വന്നു നമസ്കരിച്ച് അവനോട് ഒരു അപേക്ഷ കഴിച്ചു.</verse>
				<verse number="21">നിനക്ക് എന്തു വേണം എന്ന് അവന്‍ അവളോടു ചോദിച്ചു. അവള്‍ അവനോട്: ഈ എന്‍റെ പുത്രന്മാര്‍ ഇരുവരും നിന്‍റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്‍റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.</verse>
				<verse number="22">അതിന് ഉത്തരമായി യേശു: നിങ്ങള്‍ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിപ്പാനിരിക്കുന്ന പാനപാത്രം കുടിപ്പാന്‍ നിങ്ങള്‍ക്കു കഴിയുമോ എന്നു ചോദിച്ചു. കഴിയും എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="23">അവന്‍ അവരോട്: എന്‍റെ പാനപാത്രം നിങ്ങള്‍ കുടിക്കും നിശ്ചയം; എങ്കിലും എന്‍റെ വലത്തും ഇടത്തുംഇരിപ്പാന്‍ വരം നല്കുന്നത് എന്‍റേതല്ല; എന്‍റെ പിതാവ് ആര്‍ക്ക് ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കു കിട്ടും എന്നു പറഞ്ഞു.</verse>
				<verse number="24">ശേഷം പത്തു പേര്‍ അതു കേട്ടിട്ട് ആ രണ്ടു സഹോദരന്മാരോടു നീരസപ്പെട്ടു.</verse>
				<verse number="25">യേശുവോ അവരെ അടുക്കെ വിളിച്ചു: ജാതികളുടെ അധിപന്മാര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കള്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നും നിങ്ങള്‍ അറിയുന്നു.</verse>
				<verse number="26">നിങ്ങളില്‍ അങ്ങനെ അരുത്; നിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം.</verse>
				<verse number="27">നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസനാകേണം.</verse>
				<verse number="28">മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നെ എന്നു പറഞ്ഞു.</verse>
				<verse number="29">അവര്‍ യെരീഹോവില്‍നിന്നു പുറപ്പെട്ടപ്പോള്‍ വലിയോരു പുരുഷാരം അവനെ അനുഗമിച്ചു.</verse>
				<verse number="30">അപ്പോള്‍ വഴിയരികെ ഇരിക്കുന്ന രണ്ടു കുരുടന്മാര്‍ യേശു കടന്നുപോകുന്നതു കേട്ടു: കര്‍ത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.</verse>
				<verse number="31">മിണ്ടാതിരിപ്പാന്‍ പുരുഷാരം അവരെ ശാസിച്ചപ്പോള്‍ അവര്‍: കര്‍ത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണ തോന്നേണമേ എന്ന് അധികം നിലവിളിച്ചു.</verse>
				<verse number="32">യേശു നിന്ന് അവരെ വിളിച്ചു: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചു.</verse>
				<verse number="33">കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണുതുറന്നു കിട്ടേണം എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="34">യേശു മനസ്സലിഞ്ഞ് അവരുടെ കണ്ണു തൊട്ടു: ഉടനെ അവര്‍ കാഴ്ച പ്രാപിച്ച്, അവനെ അനുഗമിച്ചു.</verse>
			</chapter>
			<chapter number="21">
				<verse number="1">അനന്തരം അവര്‍ യെരൂശലേമിനോടു സമീപിച്ചു ഒലിവുമലയരികെ ബേത്ത്ഫാഗയില്‍ എത്തിയപ്പോള്‍, യേശു രണ്ടു ശിഷ്യന്മാരെ അയച്ചു:</verse>
				<verse number="2">നിങ്ങള്‍ക്ക് എതിരേയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍; അവിടെ കെട്ടിയിരിക്കുന്ന ഒരു പെണ്‍കഴുതയെയും അതിന്‍റെ കുട്ടിയെയും നിങ്ങള്‍ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിന്‍.</verse>
				<verse number="3">നിങ്ങളോട് ആരാനും വല്ലതും പറഞ്ഞാല്‍: കര്‍ത്താവിന് ഇവയെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിന്‍; തല്‍ക്ഷണം അവന്‍ അവയെ അയയ്ക്കും എന്നു പറഞ്ഞു.</verse>
				<verse number="4">“സീയോന്‍പുത്രിയോട്: ഇതാ, നിന്‍റെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും വാഹനമൃഗത്തിന്‍റെ കുട്ടിയുടെ പുറത്തും കയറി നിന്‍റെ അടുക്കല്‍ വരുന്നു എന്നു പറവിന്‍”</verse>
				<verse number="5">എന്നിങ്ങനെ പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിനു നിവൃത്തിവരുവാന്‍ ഇതു സംഭവിച്ചു.</verse>
				<verse number="6">ശിഷ്യന്മാര്‍ പുറപ്പെട്ടു യേശു കല്പിച്ചതുപോലെ ചെയ്തു,</verse>
				<verse number="7">കഴുതയെയും കുട്ടിയെയും കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അവയുടെമേല്‍ ഇട്ടു; അവന്‍ കയറി ഇരുന്നു.</verse>
				<verse number="8">പുരുഷാരം മിക്കതും തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു; മറ്റു ചിലര്‍ വൃക്ഷങ്ങളില്‍നിന്നു കൊമ്പു വെട്ടി വഴിയില്‍ വിതറി.</verse>
				<verse number="9">മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദുപുത്രനു ഹോശന്നാ; കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്ന് ആര്‍ത്തുകൊണ്ടിരുന്നു.</verse>
				<verse number="10">അവന്‍ യെരൂശലേമില്‍ കടന്നപ്പോള്‍ നഗരം മുഴുവനും ഇളകി: ഇവന്‍ ആര്‍ എന്നു പറഞ്ഞു.</verse>
				<verse number="11">ഇവന്‍ ഗലീലയിലെ നസറെത്തില്‍നിന്നുള്ള പ്രവാചകനായ യേശു എന്നു പുരുഷാരം പറഞ്ഞു.</verse>
				<verse number="12">യേശു ദൈവാലയത്തില്‍ ചെന്നു, ദൈവാലയത്തില്‍ വില്ക്കുന്നവരെയും കൊള്ളുന്നവരെയും എല്ലാം പുറത്താക്കി, പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാവുകളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചുകളഞ്ഞ് അവരോട്:</verse>
				<verse number="13">എന്‍റെ ആലയം പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">കുരുടന്മാരും മുടന്തന്മാരും ദൈവാലയത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവന്‍ അവരെ സൗഖ്യമാക്കി.</verse>
				<verse number="15">എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവന്‍ ചെയ്ത അദ്ഭുതങ്ങളെയും ദാവീദുപുത്രനു ഹോശന്നാ എന്നു ദൈവാലയത്തില്‍ ആര്‍ക്കുന്ന ബാലന്മാരെയും കണ്ടിട്ടു നീരസപ്പെട്ടു:</verse>
				<verse number="16">ഇവര്‍ പറയുന്നതു കേള്‍ക്കുന്നുവോ എന്ന് അവനോടു ചോദിച്ചു. യേശു അവരോട്: ഉവ്വ്; ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു നീ പുകഴ്ച ഒരുക്കിയിരിക്കുന്നു എന്നുള്ളതു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.</verse>
				<verse number="17">പിന്നെ അവരെ വിട്ടു നഗരത്തില്‍നിന്നു പുറപ്പെട്ടു ബേഥാന്യയില്‍ ചെന്ന് അവിടെ രാത്രി പാര്‍ത്തു.</verse>
				<verse number="18">രാവിലെ അവന്‍ നഗരത്തിലേക്കു മടങ്ങിപ്പോകുന്ന സമയം വിശന്നിട്ടു</verse>
				<verse number="19">വഴിയരികെ ഒരു അത്തിവൃക്ഷം കണ്ട്, അടുക്കെ ചെന്നു, അതില്‍ ഇലയല്ലാതെ ഒന്നും കാണായ്കയാല്‍: ഇനി നിന്നില്‍ ഒരുനാളും ഫലം ഉണ്ടാകാതെ പോകട്ടെ എന്ന് അതിനോടു പറഞ്ഞു; ക്ഷണത്തില്‍ അത്തി ഉണങ്ങിപ്പോയി.</verse>
				<verse number="20">ശിഷ്യന്മാര്‍ അതു കണ്ടാറെ: അത്തി ഇത്ര ക്ഷണത്തില്‍ ഉണങ്ങിപ്പോയത് എങ്ങനെ എന്നു പറഞ്ഞ് ആശ്ചര്യപ്പെട്ടു.</verse>
				<verse number="21">അതിനു യേശു: നിങ്ങള്‍ സംശയിക്കാതെ വിശ്വാസം ഉള്ളവരായാല്‍ ഈ അത്തിയോടു ചെയ്തതു നിങ്ങളും ചെയ്യും; എന്നു മാത്രമല്ല, ഈ മലയോടു: നീങ്ങി കടലിലേക്കു ചാടിപ്പോക എന്നു പറഞ്ഞാല്‍ അതും സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="22">നിങ്ങള്‍ വിശ്വസിച്ചുകൊണ്ട് പ്രാര്‍ഥനയില്‍ എന്തു യാചിച്ചാലും നിങ്ങള്‍ക്കു ലഭിക്കും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="23">അവന്‍ ദൈവാലയത്തില്‍ ചെന്ന് ഉപദേശിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അവന്‍റെ അടുക്കല്‍ വന്നു: നീ എന്ത് അധികാരംകൊണ്ട് ഇതു ചെയ്യുന്നു? ഈ അധികാരം നിനക്കു തന്നത് ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="24">യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അതു നിങ്ങള്‍ എന്നോടു പറഞ്ഞാല്‍ എന്ത് അധികാരംകൊണ്ടു ഞാന്‍ ഇതു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയും.</verse>
				<verse number="25">യോഹന്നാന്‍റെ സ്നാനം എവിടെനിന്ന്? സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ? അവര്‍ തമ്മില്‍ ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവന്‍ നമ്മോടു ചോദിക്കും;</verse>
				<verse number="26">മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാലോ, നാം പുരുഷാരത്തെ ഭയപ്പെടുന്നു; എല്ലാവരും യോഹന്നാനെ പ്രവാചകന്‍ എന്നല്ലോ എണ്ണുന്നത് എന്നു പറഞ്ഞു.</verse>
				<verse number="27">അങ്ങനെ അവര്‍ യേശുവിനോട്: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. അവന്‍ അവരോടു പറഞ്ഞത്: എന്നാല്‍ ഞാന്‍ ഇത് എന്ത് അധികാരംകൊണ്ടു ചെയ്യുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല.</verse>
				<verse number="28">എങ്കിലും നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഒരു മനുഷ്യനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; അവന്‍ ഒന്നാമത്തവന്‍റെ അടുക്കല്‍ ചെന്നു: മകനേ ഇന്ന് എന്‍റെ മുന്തിരിത്തോട്ടത്തില്‍ പോയി വേല ചെയ്ക എന്നു പറഞ്ഞു.</verse>
				<verse number="29">എനിക്കു മനസ്സില്ല എന്ന് അവന്‍ ഉത്തരം പറഞ്ഞു; എങ്കിലും പിന്നത്തേതില്‍ അനുതപിച്ച് അവന്‍ പോയി.</verse>
				<verse number="30">രണ്ടാമത്തവന്‍റെ അടുക്കല്‍ അവന്‍ ചെന്ന് അങ്ങനെതന്നെ പറഞ്ഞപ്പോള്‍: ഞാന്‍ പോകാം അപ്പാ എന്ന് അവന്‍ ഉത്തരം പറഞ്ഞു; പോയില്ലതാനും.</verse>
				<verse number="31">ഈ രണ്ടു പേരില്‍ ആര്‍ ആകുന്നു അപ്പന്‍റെ ഇഷ്ടം ചെയ്തത്? ഒന്നാമത്തവന്‍ എന്ന് അവര്‍ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: ചുങ്കക്കാരും വേശ്യമാരും നിങ്ങള്‍ക്കു മുമ്പായി ദൈവരാജ്യത്തില്‍ കടക്കുന്നു എന്നു സത്യമായിട്ടു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="32">യോഹന്നാന്‍ നീതിമാര്‍ഗം ഉപദേശിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നു: നിങ്ങള്‍ അവനെ വിശ്വസിച്ചില്ല; എന്നാല്‍ ചുങ്കക്കാരും വേശ്യമാരും അവനെ വിശ്വസിച്ചു; അതു കണ്ടിട്ടും നിങ്ങള്‍ അവനെ വിശ്വസിപ്പാന്‍ തക്കവണ്ണം പിന്നത്തേതില്‍ അനുതപിച്ചില്ല.</verse>
				<verse number="33">മറ്റൊരു ഉപമ കേള്‍പ്പിന്‍. ഗൃഹസ്ഥനായോരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി, അതിനു വേലി കെട്ടി, അതില്‍ ചക്കു കുഴിച്ചിട്ടു ഗോപുരവും പണിതു; പിന്നെ കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ടു പരദേശത്തു പോയി.</verse>
				<verse number="34">ഫലകാലം സമീപിച്ചപ്പോള്‍ തനിക്കുള്ള അനുഭവം വാങ്ങേണ്ടതിന് അവന്‍ ദാസന്മാരെ കുടിയാന്മാരുടെ അടുക്കല്‍ അയച്ചു.</verse>
				<verse number="35">കുടിയാന്മാരോ അവന്‍റെ ദാസന്മാരെ പിടിച്ച്, ഒരുവനെ തല്ലി, ഒരുവനെ കൊന്നു, മറ്റൊരുവനെ കല്ലെറിഞ്ഞു.</verse>
				<verse number="36">അവന്‍ പിന്നെയും മുമ്പിലത്തേതിലും അധികം ദാസന്മാരെ അയച്ചു; അവരോടും അവര്‍ അങ്ങനെ തന്നെ ചെയ്തു.</verse>
				<verse number="37">ഒടുവില്‍ അവന്‍: എന്‍റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു, മകനെ അവരുടെ അടുക്കല്‍ അയച്ചു.</verse>
				<verse number="38">മകനെ കണ്ടിട്ടു കുടിയാന്മാര്‍: ഇവന്‍ അവകാശി; വരുവിന്‍, നാം അവനെ കൊന്ന് അവന്‍റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു,</verse>
				<verse number="39">അവനെ പിടിച്ചു തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നുകളഞ്ഞു.</verse>
				<verse number="40">ആകയാല്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടയവന്‍ വരുമ്പോള്‍ ആ കുടിയാന്മാരോട് എന്തു ചെയ്യും?</verse>
				<verse number="41">അവന്‍ ആ വല്ലാത്തവരെ വല്ലാതെ നിഗ്രഹിച്ചു തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറേ കുടിയാന്മാര്‍ക്കു തോട്ടം ഏല്പിക്കും എന്ന് അവര്‍ അവനോടു പറഞ്ഞു.</verse>
				<verse number="42">യേശു അവരോട്: “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു; ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു” എന്നു നിങ്ങള്‍ തിരുവെഴുത്തുകളില്‍ ഒരിക്കലും വായിച്ചിട്ടില്ലയോ?</verse>
				<verse number="43">അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കല്‍നിന്ന് എടുത്ത് അതിന്‍റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="44">ഈ കല്ലിന്മേല്‍ വീഴുന്നവന്‍ തകര്‍ന്നുപോകും; അത് ആരുടെമേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="45">അവന്‍റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ട്, തങ്ങളെക്കൊണ്ടു പറയുന്നു എന്ന് അറിഞ്ഞ്,</verse>
				<verse number="46">അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരം അവനെ പ്രവാചകന്‍ എന്ന് എണ്ണുകകൊണ്ട് അവരെ ഭയപ്പെട്ടു.</verse>
			</chapter>
			<chapter number="22">
				<verse number="1">യേശു പിന്നെയും അവരോട് ഉപമകളായി പ്രസ്താവിച്ചതെന്തെന്നാല്‍:</verse>
				<verse number="2">സ്വര്‍ഗരാജ്യം തന്‍റെ പുത്രനുവേണ്ടി കല്യാണസദ്യ കഴിച്ച ഒരു രാജാവിനോടു സദൃശം.</verse>
				<verse number="3">അവന്‍ കല്യാണത്തിനു ക്ഷണിച്ചവരെ വിളിക്കേണ്ടതിനു ദാസന്മാരെ പറഞ്ഞയച്ചു; അവര്‍ക്കോ വരുവാന്‍ മനസ്സായില്ല.</verse>
				<verse number="4">പിന്നെയും അവന്‍ മറ്റുദാസന്മാരെ അയച്ചു: എന്‍റെ മുത്താഴം ഒരുക്കിത്തീര്‍ന്നു, എന്‍റെ കാളകളെയും തടിച്ച മൃഗങ്ങളെയും അറുത്ത്, എല്ലാം ഒരുങ്ങിയിരിക്കുന്നു; കല്യാണത്തിനു വരുവിന്‍ എന്നു ക്ഷണിച്ചവരോടു പറയിച്ചു.</verse>
				<verse number="5">അവര്‍ അതു കൂട്ടാക്കാതെ ഒരുത്തന്‍ തന്‍റെ നിലത്തിലേക്കും മറ്റൊരുത്തന്‍ തന്‍റെ വ്യാപാരത്തിനും പൊയ്ക്കളഞ്ഞു.</verse>
				<verse number="6">ശേഷമുള്ളവര്‍ അവന്‍റെ ദാസന്മാരെ പിടിച്ച് അപമാനിച്ചു കൊന്നുകളഞ്ഞു.</verse>
				<verse number="7">രാജാവ് കോപിച്ചു സൈന്യങ്ങളെ അയച്ച് ആ കൊലപാതകന്മാരെ മുടിച്ച് അവരുടെ പട്ടണം ചുട്ടുകളഞ്ഞു.</verse>
				<verse number="8">പിന്നെ അവന്‍ ദാസന്മാരോട്: കല്യാണം ഒരുങ്ങിയിരിക്കുന്നു; ക്ഷണിക്കപ്പെട്ടവരോ യോഗ്യരായില്ല.</verse>
				<verse number="9">ആകയാല്‍ വഴിത്തലയ്ക്കല്‍ ചെന്നു കാണുന്നവരെ ഒക്കെയും കല്യാണത്തിനു വിളിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="10">ആ ദാസന്മാര്‍ പെരുവഴികളില്‍ പോയി, കണ്ട ദുഷ്ടന്മാരെയും നല്ലവരെയും എല്ലാം കൂട്ടിക്കൊണ്ടു വന്നു; കല്യാണശാല വിരുന്നുകാരെക്കൊണ്ടു നിറഞ്ഞു.</verse>
				<verse number="11">വിരുന്നുകാരെ നോക്കുവാന്‍ രാജാവ് അകത്തു വന്നപ്പോള്‍ കല്യാണവസ്ത്രം ധരിക്കാത്ത ഒരു മനുഷ്യനെ അവിടെ കണ്ടു:</verse>
				<verse number="12">സ്നേഹിതാ നീ കല്യാണവസ്ത്രം ഇല്ലാതെ ഇവിടെ അകത്തു വന്നത് എങ്ങനെ എന്നു ചോദിച്ചു. എന്നാല്‍ അവനു വാക്കു മുട്ടിപ്പോയി.</verse>
				<verse number="13">രാജാവ് ശുശ്രൂഷക്കാരോട്: ഇവനെ കൈയും കാലും കെട്ടി ഏറ്റവും പുറത്തുള്ള ഇരുട്ടില്‍ തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും എന്നു പറഞ്ഞു.</verse>
				<verse number="14">വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.</verse>
				<verse number="15">അനന്തരം പരീശന്മാര്‍ ചെന്ന് അവനെ വാക്കില്‍ കുടുക്കേണ്ടതിന് ആലോചിച്ചുകൊണ്ടു</verse>
				<verse number="16">തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടുകൂടെ അവന്‍റെ അടുക്കല്‍ അയച്ചു: ഗുരോ, നീ സത്യവാനും ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നവനും മനുഷ്യരുടെ മുഖം നോക്കാത്തവന്‍ ആകയാല്‍ ആരെയും ശങ്കയില്ലാത്തവനും ആകുന്നു എന്നു ഞങ്ങള്‍ അറിയുന്നു.</verse>
				<verse number="17">നിനക്ക് എന്തു തോന്നുന്നു? കൈസര്‍ക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു പറഞ്ഞു തരേണം എന്നു പറയിച്ചു.</verse>
				<verse number="18">യേശു അവരുടെ ദുഷ്ടത അറിഞ്ഞു: കപടഭക്തിക്കാരേ, എന്നെ പരീക്ഷിക്കുന്നത് എന്ത്?</verse>
				<verse number="19">കരത്തിനുള്ള നാണയം കാണിപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവന്‍റെ അടുക്കല്‍ ഒരു വെള്ളിക്കാശു കൊണ്ടുവന്നു.</verse>
				<verse number="20">അവന്‍ അവരോട്: ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിനു</verse>
				<verse number="21">കൈസരുടേത് എന്ന് അവര്‍ പറഞ്ഞു. എന്നാല്‍ കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിന്‍ എന്ന് അവന്‍ അവരോടു പറഞ്ഞു.</verse>
				<verse number="22">അവര്‍ കേട്ട് ആശ്ചര്യപ്പെട്ട് അവനെ വിട്ടു പൊയ്ക്കളഞ്ഞു.</verse>
				<verse number="23">പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്ന് അവന്‍റെ അടുക്കല്‍ വന്നു:</verse>
				<verse number="24">ഗുരോ, ഒരുത്തന്‍ മക്കള്‍ ഇല്ലാതെ മരിച്ചാല്‍ അവന്‍റെ സഹോദരന്‍ അവന്‍റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്‍റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.</verse>
				<verse number="25">എന്നാല്‍ ഞങ്ങളുടെ ഇടയില്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഒന്നാമത്തവന്‍ വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല്‍ തന്‍റെ ഭാര്യയെ സഹോദരനു വിട്ടേച്ചു.</verse>
				<verse number="26">രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന്‍വരെയും അങ്ങനെതന്നെ.</verse>
				<verse number="27">എല്ലാവരും കഴിഞ്ഞിട്ട് ഒടുവില്‍ സ്ത്രീയും മരിച്ചു.</verse>
				<verse number="28">എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ എഴുവരില്‍ ആര്‍ക്കു ഭാര്യയാകും? എല്ലാവര്‍ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.</verse>
				<verse number="29">അതിനു യേശു ഉത്തരം പറഞ്ഞതു: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.</verse>
				<verse number="30">പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല; സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.</verse>
				<verse number="31">മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള്‍ വായിച്ചിട്ടില്ലയോ?</verse>
				<verse number="32">ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും ആകുന്നു എന്ന് അവന്‍ അരുളിച്ചെയ്യുന്നു; എന്നാല്‍ അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.</verse>
				<verse number="33">പുരുഷാരം ഇതു കേട്ടിട്ട് അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു.</verse>
				<verse number="34">സദൂക്യരെ അവന്‍ മിണ്ടാതാക്കിയപ്രകാരം കേട്ടിട്ടു പരീശന്മാര്‍ ഒന്നിച്ചുകൂടി,</verse>
				<verse number="35">അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു:</verse>
				<verse number="36">ഗുരോ, ന്യായപ്രമാണത്തില്‍ ഏതു കല്പന വലിയത് എന്നു ചോദിച്ചു.</verse>
				<verse number="37">യേശു അവനോട്: നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കേണം.</verse>
				<verse number="38">ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം:</verse>
				<verse number="39">കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം.</verse>
				<verse number="40">ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="41">പരീശന്മാര്‍ ഒരുമിച്ചു കൂടിയിരിക്കുമ്പോള്‍ യേശു അവരോട്:</verse>
				<verse number="42">ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്ക് എന്തു തോന്നുന്നു? അവന്‍ ആരുടെ പുത്രന്‍ എന്നു ചോദിച്ചു; ദാവീദിന്‍റെ പുത്രന്‍ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="43">അവന്‍ അവരോട്: എന്നാല്‍ ദാവീദ് ആത്മാവില്‍ അവനെ കര്‍ത്താവ് എന്നു വിളിക്കുന്നത് എങ്ങനെ?</verse>
				<verse number="44">“ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം എന്‍റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട് അരു ളിച്ചെയ്തു” എന്ന് അവന്‍ പറയുന്നുവല്ലോ.</verse>
				<verse number="45">ദാവീദ് അവനെ കര്‍ത്താവ് എന്നു പറയുന്നുവെങ്കില്‍ അവന്‍റെ പുത്രന്‍ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.</verse>
				<verse number="46">അവനോട് ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല; അന്നുമുതല്‍ ആരും അവനോട് ഒന്നും ചോദിപ്പാന്‍ തുനിഞ്ഞതുമില്ല.</verse>
			</chapter>
			<chapter number="23">
				<verse number="1">അനന്തരം യേശു പുരുഷാരത്തോടും തന്‍റെ ശിഷ്യന്മാരോടും പറഞ്ഞത്:</verse>
				<verse number="2">ശാസ്ത്രിമാരും പരീശന്മാരും മോശെയുടെ പീഠത്തില്‍ ഇരിക്കുന്നു.</verse>
				<verse number="3">ആകയാല്‍ അവര്‍ നിങ്ങളോടു പറയുന്നതൊക്കെയും പ്രമാണിച്ചു ചെയ്‍വിന്‍; അവരുടെ പ്രവൃത്തികള്‍പോലെ ചെയ്യരുതുതാനും. അവര്‍ പറയുന്നതല്ലാതെ ചെയ്യുന്നില്ലല്ലോ.</verse>
				<verse number="4">അവര്‍ ഘനമുള്ള ചുമടുകളെ കെട്ടി മനുഷ്യരുടെ തോളില്‍ വയ്ക്കുന്നു; ഒരു വിരല്‍കൊണ്ടുപോലും അവയെ തൊടുവാന്‍ അവര്‍ക്കു മനസ്സില്ല.</verse>
				<verse number="5">അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിനത്രേ ചെയ്യുന്നത്; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.</verse>
				<verse number="6">അത്താഴത്തില്‍ പ്രധാനസ്ഥലവും പള്ളിയില്‍ മുഖ്യാസനവും</verse>
				<verse number="7">അങ്ങാടിയില്‍ വന്ദനവും മനുഷ്യര്‍ റബ്ബീ എന്നു വിളിക്കുന്നതും അവര്‍ക്കു പ്രിയമാകുന്നു.</verse>
				<verse number="8">നിങ്ങളോ റബ്ബീ എന്നു പേര്‍ എടുക്കരുത്. ഒരുത്തന്‍ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാര്‍.</verse>
				<verse number="9">ഭൂമിയില്‍ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവ്, സ്വര്‍ഗസ്ഥന്‍ തന്നെ.</verse>
				<verse number="10">നിങ്ങള്‍ നായകന്മാര്‍ എന്നും പേര്‍ എടുക്കരുത്; ഒരുത്തന്‍ അത്രേ നിങ്ങളുടെ നായകന്‍, ക്രിസ്തു തന്നെ.</verse>
				<verse number="11">നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും;</verse>
				<verse number="12">തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും.</verse>
				<verse number="13">കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ മനുഷ്യര്‍ക്കു സ്വര്‍ഗരാജ്യം അടച്ചുകളയുന്നു; നിങ്ങള്‍ കടക്കുന്നില്ല, കടക്കുന്നവരെ കടപ്പാന്‍ സമ്മതിക്കുന്നതുമില്ല.</verse>
				<verse number="14">[കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ഥിക്കയും ചെയ്യുന്നു; ഇതു ഹേതുവായി നിങ്ങള്‍ക്കു കടുപ്പമേറിയ ശിക്ഷാവിധി വരും;]</verse>
				<verse number="15">കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ ഒരുത്തനെ മതത്തില്‍ ചേര്‍ക്കുവാന്‍ കടലും കരയും ചുറ്റി നടക്കുന്നു; ചേര്‍ന്നശേഷം അവനെ നിങ്ങളെക്കാള്‍ ഇരട്ടിച്ച നരകയോഗ്യന്‍ ആക്കുന്നു.</verse>
				<verse number="16">ആരെങ്കിലും മന്ദിരത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല എന്നും മന്ദിരത്തിലെ സ്വര്‍ണത്തെച്ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നും പറയുന്ന കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ക്കു ഹാ കഷ്ടം.</verse>
				<verse number="17">മൂഢന്മാരും കുരുടന്മാരുമായുള്ളോരേ, ഏതു വലിയത്? സ്വര്‍ണമോ സ്വര്‍ണത്തെ ശുദ്ധീകരിക്കുന്ന മന്ദിരമോ?</verse>
				<verse number="18">യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല; അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു.</verse>
				<verse number="19">കുരുടന്മാരായുള്ളോരേ, ഏതു വലിയത്? വഴിപാടോ വഴിപാടിനെ ശുദ്ധീകരിക്കുന്ന യാഗപീഠമോ?</verse>
				<verse number="20">ആകയാല്‍ യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതിന്മേലുള്ള സകലത്തെയും ചൊല്ലി സത്യം ചെയ്യുന്നു.</verse>
				<verse number="21">മന്ദിരത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍ അതിനെയും അതില്‍ വസിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.</verse>
				<verse number="22">സ്വര്‍ഗത്തെച്ചൊല്ലി സത്യം ചെയ്യുന്നവന്‍, ദൈവത്തിന്‍റെ സിംഹാസനത്തെയും അതില്‍ ഇരിക്കുന്നവനെയും ചൊല്ലി സത്യം ചെയ്യുന്നു.</verse>
				<verse number="23">കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം ഇവയില്‍ പതാരം കൊടുക്കയും ന്യായം, കരുണ, വിശ്വസ്തത ഇങ്ങനെ ന്യായപ്രമാണത്തില്‍ ഘനമേറിയവ ത്യജിച്ചുകളകയും ചെയ്യുന്നു. അതു ചെയ്കയും ഇതു ത്യജിക്കാതിരിക്കയും വേണം.</verse>
				<verse number="24">കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.</verse>
				<verse number="25">കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.</verse>
				<verse number="26">കുരുടനായ പരീശനേ, കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കേണ്ടതിനു മുമ്പേ അവയുടെ അകം വെടിപ്പാക്കുക.</verse>
				<verse number="27">കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു.</verse>
				<verse number="28">അങ്ങനെതന്നെ പുറമേ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കു തോന്നുന്നു; അകമേയോ കപടഭക്തിയും അധര്‍മവും നിറഞ്ഞവരത്രേ.</verse>
				<verse number="29">കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിതും നീതിമാന്മാരുടെ കല്ലറകളെ അലങ്കരിച്ചുംകൊണ്ടു:</verse>
				<verse number="30">ഞങ്ങള്‍ പിതാക്കന്മാരുടെ കാലത്ത് ഉണ്ടായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊല്ലുന്നതില്‍ കൂട്ടാളികള്‍ ആകയില്ലായിരുന്നു എന്നു പറയുന്നു.</verse>
				<verse number="31">അങ്ങനെ നിങ്ങള്‍ പ്രവാചകന്മാരെ കൊന്നവരുടെ മക്കള്‍ എന്നു നിങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നുവല്ലോ.</verse>
				<verse number="32">പിതാക്കന്മാരുടെ അളവ് നിങ്ങള്‍ പൂരിച്ചുകൊള്‍വിന്‍.</verse>
				<verse number="33">പാമ്പുകളേ, സര്‍പ്പസന്തതികളേ, നിങ്ങള്‍ നരകവിധി എങ്ങനെ ഒഴിഞ്ഞുപോകും?</verse>
				<verse number="34">അതുകൊണ്ട് ഞാന്‍ പ്രവാചകന്മാരെയും ജ്ഞാനികളെയും ശാസ്ത്രിമാരെയും നിങ്ങളുടെ അടുക്കല്‍ അയയ്ക്കുന്നു; അവരില്‍ ചിലരെ നിങ്ങള്‍ ക്രൂശിച്ചു കൊല്ലുകയും ചിലരെ നിങ്ങളുടെ പള്ളികളില്‍ ചമ്മട്ടികൊണ്ട് അടിക്കയും പട്ടണത്തില്‍നിന്നു പട്ടണത്തിലേക്ക് ഓടിക്കയും ചെയ്യും.</verse>
				<verse number="35">നീതിമാനായ ഹാബെലിന്‍റെ രക്തംമുതല്‍ നിങ്ങള്‍ മന്ദിരത്തിനും യാഗപീഠത്തിനും നടുവില്‍ വച്ചു കൊന്നവനായി ബെരെഖ്യാവിന്‍റെ മകനായ സെഖര്യാവിന്‍റെ രക്തംവരെ ഭൂമിയില്‍ ചൊരിഞ്ഞ നീതിയുള്ള രക്തം എല്ലാം നിങ്ങളുടെമേല്‍ വരേണ്ടതാകുന്നു.</verse>
				<verse number="36">ഇതൊക്കെയും ഈ തലമുറമേല്‍ വരും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="37">യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുംപോലെ നിന്‍റെ മക്കളെ ചേര്‍ത്തുകൊള്‍വാന്‍ എനിക്ക് എത്ര വട്ടം മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല.</verse>
				<verse number="38">നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും.</verse>
				<verse number="39">കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
			</chapter>
			<chapter number="24">
				<verse number="1">യേശു ദൈവാലയം വിട്ടുപോകുമ്പോള്‍ ശിഷ്യന്മാര്‍ അവനു ദൈവാലയത്തിന്‍റെ പണി കാണിക്കേണ്ടതിന് അവന്‍റെ അടുക്കല്‍ വന്നു.</verse>
				<verse number="2">അവന്‍ അവരോട്: ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="3">അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്മാര്‍ തനിച്ച് അവന്‍റെ അടുക്കല്‍ വന്നു: അത് എപ്പോള്‍ സംഭവിക്കും എന്നും നിന്‍റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="4">അതിനു യേശു ഉത്തരം പറഞ്ഞത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="5">ഞാന്‍ ക്രിസ്തു എന്നു പറഞ്ഞ് അനേകര്‍ എന്‍റെ പേര്‍ എടുത്തു വന്നു പലരെയും തെറ്റിക്കും.</verse>
				<verse number="6">നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയുംകുറിച്ചു കേള്‍ക്കും; ചഞ്ചലപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍; അതു സംഭവിക്കേണ്ടതുതന്നെ; എന്നാല്‍ അത് അവസാനമല്ല;</verse>
				<verse number="7">ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും; ക്ഷാമവും ഭൂകമ്പവും അവിടവിടെ ഉണ്ടാകും.</verse>
				<verse number="8">എങ്കിലും ഇത് ഒക്കെയും ഈറ്റുനോവിന്‍റെ ആരംഭമത്രേ.</verse>
				<verse number="9">അന്ന് അവര്‍ നിങ്ങളെ ഉപദ്രവത്തിന് ഏല്പിക്കയും കൊല്ലുകയും ചെയ്യും; എന്‍റെ നാമംനിമിത്തം സകല ജാതികളും നിങ്ങളെ പകയ്ക്കും.</verse>
				<verse number="10">പലരും ഇടറി അന്യോന്യം ഏല്പിച്ചുകൊടുക്കയും അന്യോന്യം പകയ്ക്കയും ചെയ്യും.</verse>
				<verse number="11">കള്ളപ്രവാചകന്മാര്‍ പലരും വന്ന് അനേകരെ തെറ്റിക്കും.</verse>
				<verse number="12">അധര്‍മം പെരുകുന്നതുകൊണ്ട് അനേകരുടെ സ്നേഹം തണുത്തുപോകും.</verse>
				<verse number="13">എന്നാല്‍ അവസാനത്തോളം സഹിച്ചുനില്ക്കുന്നവന്‍ രക്ഷിക്കപ്പെടും.</verse>
				<verse number="14">രാജ്യത്തിന്‍റെ ഈ സുവിശേഷം സകല ജാതികള്‍ക്കും സാക്ഷ്യമായി ഭൂലോകത്തിലൊക്കെയും പ്രസംഗിക്കപ്പെടും; അപ്പോള്‍ അവസാനം വരും.</verse>
				<verse number="15">എന്നാല്‍ ദാനീയേല്‍പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതുപോലെ ശൂന്യമാക്കുന്ന മ്ലേച്ഛത, വിശുദ്ധസ്ഥലത്തില്‍ നില്ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ -വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ-</verse>
				<verse number="16">അന്നു യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ.</verse>
				<verse number="17">വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിലുള്ളത് എടുക്കേണ്ടതിന് ഇറങ്ങരുത്;</verse>
				<verse number="18">വയലിലുള്ളവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുത്.</verse>
				<verse number="19">ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!</verse>
				<verse number="20">എന്നാല്‍ നിങ്ങളുടെ ഓടിപ്പോക്കു ശീതകാലത്തോ ശബ്ബത്തിലോ സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ഥിപ്പിന്‍.</verse>
				<verse number="21">ലോകാരംഭംമുതല്‍ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്ന് ഉണ്ടാകും.</verse>
				<verse number="22">ആ നാളുകള്‍ ചുരുങ്ങാതിരുന്നാല്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതന്മാര്‍ നിമിത്തമോ ആ നാളുകള്‍ ചുരുങ്ങും.</verse>
				<verse number="23">അന്ന് ആരാനും നിങ്ങളോട്: ഇതാ, ക്രിസ്തു ഇവിടെ, അല്ല അവിടെ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുത്.</verse>
				<verse number="24">കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു കഴിയുമെങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി വലിയ അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.</verse>
				<verse number="25">ഓര്‍ത്തുകൊള്‍വിന്‍; ഞാന്‍ മുമ്പുകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു.</verse>
				<verse number="26">ആകയാല്‍ നിങ്ങളോട്: അതാ, അവന്‍ മരുഭൂമിയില്‍ എന്നു പറഞ്ഞാല്‍ പുറപ്പെടരുത്; ഇതാ, അറകളില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കരുത്.</verse>
				<verse number="27">മിന്നല്‍ കിഴക്കുനിന്നു പുറപ്പെട്ടു പടിഞ്ഞാറോളം വിളങ്ങുംപോലെ മനുഷ്യപുത്രന്‍റെ വരവ് ആകും.</verse>
				<verse number="28">ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും.</verse>
				<verse number="29">ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തുനിന്നു വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും.</verse>
				<verse number="30">അപ്പോള്‍ മനുഷ്യപുത്രന്‍റെ അടയാളം ആകാശത്തു വിളങ്ങും; അന്നു ഭൂമിയിലെ സകല ഗോത്രങ്ങളും പ്രലപിച്ചുംകൊണ്ട്, മനുഷ്യപുത്രന്‍ ആകാശത്തിലെ മേഘങ്ങളിന്മേല്‍ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതു കാണും.</verse>
				<verse number="31">അവന്‍ തന്‍റെ ദൂതന്മാരെ മഹാ കാഹളധ്വനിയോടുംകൂടെ അയയ്ക്കും; അവര്‍ അവന്‍റെ വൃതന്മാരെ ആകാശത്തിന്‍റെ അറുതിമുതല്‍ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.</verse>
				<verse number="32">അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="33">അങ്ങനെ നിങ്ങള്‍ ഇതൊക്കെയും കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്ക്കല്‍തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="34">ഇതൊക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="35">ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.</verse>
				<verse number="36">ആ നാളും നാഴികയും സംബന്ധിച്ചോ എന്‍റെ പിതാവ് മാത്രമല്ലാതെ ആരും സ്വര്‍ഗത്തി ലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.</verse>
				<verse number="37">നോഹയുടെ കാലംപോലെതന്നെ മനുഷ്യപുത്രന്‍റെ വരവും ആകും.</verse>
				<verse number="38">ജലപ്രളയത്തിനു മുമ്പുള്ള കാലത്തു നോഹ പെട്ടകത്തില്‍ കയറിയ നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു;</verse>
				<verse number="39">ജലപ്രളയം വന്ന് എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല; മനുഷ്യപുത്രന്‍റെ വരവും അങ്ങനെതന്നെ ആകും.</verse>
				<verse number="40">അന്നു രണ്ടു പേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മറ്റവനെ ഉപേക്ഷിക്കും.</verse>
				<verse number="41">രണ്ടു പേര്‍ ഒരു തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മറ്റവളെ ഉപേക്ഷിക്കും.</verse>
				<verse number="42">നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസത്തില്‍ വരുന്നു എന്നു നിങ്ങള്‍ അറിയായ്കകൊണ്ട് ഉണര്‍ന്നിരിപ്പിന്‍.</verse>
				<verse number="43">കള്ളന്‍ വരുന്ന യാമം ഇന്നതെന്നു വീട്ടുടയവന്‍ അറിഞ്ഞു എങ്കില്‍ അവന്‍ ഉണര്‍ന്നിരിക്കയും തന്‍റെ വീട് തുരക്കുവാന്‍ സമ്മതിക്കാതിരിക്കയും ചെയ്യും എന്ന് അറിയുന്നുവല്ലോ.</verse>
				<verse number="44">അങ്ങനെ നിങ്ങള്‍ നിനയ്ക്കാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ടു നിങ്ങളും ഒരുങ്ങിയിരിപ്പിന്‍.</verse>
				<verse number="45">എന്നാല്‍ യജമാനന്‍ തന്‍റെ വീട്ടുകാര്‍ക്കു തത്സമയത്തു ഭക്ഷണം കൊടുക്കേണ്ടതിന് അവരുടെമേല്‍ ആക്കിവച്ച വിശ്വസ്തനും ബുദ്ധിമാനും ആയ ദാസന്‍ ആര്‍?</verse>
				<verse number="46">യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തു കാണുന്ന ദാസന്‍ ഭാഗ്യവാന്‍.</verse>
				<verse number="47">അവന്‍ അവനെ തനിക്കുള്ള സകലത്തിന്മേലും യജമാനന്‍ ആക്കിവയ്ക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="48">എന്നാല്‍ അവന്‍ ദുഷ്ടദാസനായി: യജമാനന്‍ വരുവാന്‍ താമസിക്കുന്നു എന്നു ഹൃദയംകൊണ്ടു പറഞ്ഞു,</verse>
				<verse number="49">കൂട്ടുദാസന്മാരെ അടിപ്പാനും കുടിയന്മാരോടുകൂടി തിന്നുകുടിപ്പാനും തുടങ്ങിയാല്‍</verse>
				<verse number="50">ആ ദാസന്‍ നിരൂപിക്കാത്ത നാളിലും അറിയാത്ത നാഴികയിലും</verse>
				<verse number="51">യജമാനന്‍ വന്ന് അവനെ ദണ്ഡിപ്പിച്ച് അവനു കപടഭക്തിക്കാരോടുകൂടെ പങ്കു കല്പിക്കും; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.</verse>
			</chapter>
			<chapter number="25">
				<verse number="1">സ്വര്‍ഗരാജ്യം മണവാളനെ എതിരേല്പാന്‍ വിളക്ക് എടുത്തുംകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.</verse>
				<verse number="2">അവരില്‍ അഞ്ചു പേര്‍ ബുദ്ധിയില്ലാത്തവരും അഞ്ചുപേര്‍ ബുദ്ധിയുള്ളവരും ആയിരുന്നു.</verse>
				<verse number="3">ബുദ്ധിയില്ലാത്തവര്‍ വിളക്ക് എടുത്തപ്പോള്‍ എണ്ണ എടുത്തില്ല.</verse>
				<verse number="4">ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തില്‍ എണ്ണയും എടുത്തു.</verse>
				<verse number="5">പിന്നെ മണവാളന്‍ താമസിക്കുമ്പോള്‍ എല്ലാവരും മയക്കംപിടിച്ച് ഉറങ്ങി.</verse>
				<verse number="6">അര്‍ധരാത്രിക്കോ മണവാളന്‍ വരുന്നു; അവനെ എതിരേല്പാന്‍ പുറപ്പെടുവിന്‍ എന്ന് ആര്‍പ്പുവിളി ഉണ്ടായി.</verse>
				<verse number="7">അപ്പോള്‍ കന്യകമാര്‍ എല്ലാവരും എഴുന്നേറ്റു വിളക്കു തെളിയിച്ചു.</verse>
				<verse number="8">എന്നാല്‍ ബുദ്ധിയില്ലാത്തവര്‍ ബുദ്ധിയുള്ളവരോട്: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതുകൊണ്ടു നിങ്ങളുടെ എണ്ണയില്‍ കുറെ ഞങ്ങള്‍ക്കു തരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="9">ബുദ്ധിയുള്ളവര്‍: ഞങ്ങള്‍ക്കും നിങ്ങള്‍ക്കും പോരാ എന്നു വരാതിരിപ്പാന്‍ നിങ്ങള്‍ വില്ക്കുന്നവരുടെ അടുക്കല്‍ പോയി വാങ്ങിക്കൊള്‍വിന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="10">അവര്‍ വാങ്ങുവാന്‍ പോയപ്പോള്‍ മണവാളന്‍ വന്നു; ഒരുങ്ങിയിരുന്നവര്‍ അവനോടുകൂടെ കല്യാണസദ്യക്കു ചെന്നു; വാതില്‍ അടയ്ക്കയും ചെയ്തു.</verse>
				<verse number="11">അതിന്‍റെ ശേഷം മറ്റേ കന്യകമാരും വന്നു: കര്‍ത്താവേ, കര്‍ത്താവേ ഞങ്ങള്‍ക്കു തുറക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="12">അതിന് അവന്‍: ഞാന്‍ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">ആകയാല്‍ നാളും നാഴികയും നിങ്ങള്‍ അറിയായ്കകൊണ്ട് ഉണര്‍ന്നിരിപ്പിന്‍.</verse>
				<verse number="14">ഒരു മനുഷ്യന്‍ പരദേശത്തു പോകുമ്പോള്‍ ദാസന്മാരെ വിളിച്ചു തന്‍റെ സമ്പത്ത് അവരെ ഏല്പിച്ചു.</verse>
				<verse number="15">ഒരുവന് അഞ്ചു താലന്ത്, ഒരുവനു രണ്ട്, ഒരുവന് ഒന്ന് ഇങ്ങനെ ഓരോരുത്തന് അവനവന്‍റെ പ്രാപ്തിപോലെ കൊടുത്തു യാത്ര പുറപ്പെട്ടു.</verse>
				<verse number="16">അഞ്ചു താലന്തു ലഭിച്ചവന്‍ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറേ അഞ്ചു താലന്തു സമ്പാദിച്ചു.</verse>
				<verse number="17">അങ്ങനെതന്നെ രണ്ടു താലന്തു ലഭിച്ചവന്‍ വേറേ രണ്ടു നേടി.</verse>
				<verse number="18">ഒന്നു ലഭിച്ചവനോ പോയി നിലത്ത് ഒരു കുഴി കുഴിച്ചു യജമാനന്‍റെ ദ്രവ്യം മറച്ചുവച്ചു.</verse>
				<verse number="19">വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനന്‍ വന്ന് അവരുമായി കണക്കു തീര്‍ത്തു.</verse>
				<verse number="20">അഞ്ചു താലന്തു ലഭിച്ചവന്‍ അടുക്കെ വന്നു, വേറേ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">അതിന് യജമാനന്‍: നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="22">രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചത്; ഞാന്‍ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="23">അതിനു യജമാനന്‍ നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിനു വിചാരകനാക്കും; നിന്‍റെ യജമാനന്‍റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="24">ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുകയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു</verse>
				<verse number="25">ഞാന്‍ അറിഞ്ഞു ഭയപ്പെട്ടു ചെന്നു നിന്‍റെ താലന്തു നിലത്തു മറച്ചുവച്ചു; നിന്‍റേത് ഇതാ, എടുത്തുകൊള്‍ക എന്നു പറഞ്ഞു.</verse>
				<verse number="26">അതിനു യജമാനന്‍ ഉത്തരം പറഞ്ഞത്: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാന്‍ വിതയ്ക്കാത്തേടത്തുനിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേര്‍ക്കുകയും ചെയ്യുന്നവന്‍ എന്നു നീ അറിഞ്ഞുവല്ലോ.</verse>
				<verse number="27">നീ എന്‍റെ ദ്രവ്യം പൊന്‍വാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാല്‍ ഞാന്‍ വന്ന് എന്‍റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.</verse>
				<verse number="28">ആ താലന്ത് അവന്‍റെ പക്കല്‍നിന്ന് എടുത്തു പത്തു താലന്ത് ഉള്ളവനു കൊടുപ്പിന്‍.</verse>
				<verse number="29">അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.</verse>
				<verse number="30">എന്നാല്‍ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിന്‍; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.</verse>
				<verse number="31">മനുഷ്യപുത്രന്‍ തന്‍റെ തേജസ്സോടെ സകല വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന്‍ തന്‍റെ തേജസ്സിന്‍റെ സിംഹാസനത്തില്‍ ഇരിക്കും.</verse>
				<verse number="32">സകല ജാതികളെയും അവന്‍റെ മുമ്പില്‍ കൂട്ടും; അവന്‍ അവരെ ഇടയന്‍ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ച്,</verse>
				<verse number="33">ചെമ്മരിയാടുകളെ തന്‍റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.</verse>
				<verse number="34">രാജാവ് തന്‍റെ വലത്തുള്ളവരോട് അരുളിച്ചെയ്യും: എന്‍റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍.</verse>
				<verse number="35">എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;</verse>
				<verse number="36">നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്‍മാന്‍ വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്‍റെ അടുക്കല്‍ വന്നു.</verse>
				<verse number="37">അതിനു നീതിമാന്മാര്‍ അവനോടു: കര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു?</verse>
				<verse number="38">ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ട് ഉടുപ്പിക്കയോ ചെയ്തു?</verse>
				<verse number="39">നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്‍റെ അടുക്കല്‍ വന്നു എന്ന് ഉത്തരം പറയും.</verse>
				<verse number="40">രാജാവ് അവരോട്: എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അരുളിച്ചെയ്യും.</verse>
				<verse number="41">പിന്നെ അവന്‍ ഇടത്തുള്ളവരോട്: ശപിക്കപ്പെട്ടവരേ, എന്നെ വിട്ടു പിശാചിനും അവന്‍റെ ദൂതന്മാര്‍ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.</verse>
				<verse number="42">എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല.</verse>
				<verse number="43">അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്‍മാന്‍ വന്നില്ല എന്ന് അരുളിച്ചെയ്യും.</verse>
				<verse number="44">അതിന് അവര്‍: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്ന് ഉത്തരം പറയും.</verse>
				<verse number="45">അവന്‍ അവരോട്: ഈ ഏറ്റവും ചെറിയവരില്‍ ഒരുത്തനു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്ക് ആകുന്നു ചെയ്യാഞ്ഞത് എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് ഉത്തരം അരുളും.</verse>
				<verse number="46">ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര്‍ നിത്യജീവങ്കലേക്കും പോകും.</verse>
			</chapter>
			<chapter number="26">
				<verse number="1">ഈ വചനങ്ങളൊക്കെയും പറഞ്ഞുതീര്‍ന്നശേഷം യേശു ശിഷ്യന്മാരോട്:</verse>
				<verse number="2">രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹ ആകുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ; അന്നു മനുഷ്യപുത്രനെ ക്രൂശിപ്പാന്‍ ഏല്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="3">അന്നു മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്‍റെ മണ്ഡപത്തില്‍ വന്നുകൂടി.</verse>
				<verse number="4">യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;</verse>
				<verse number="5">എങ്കിലും ജനത്തില്‍ കലഹമുണ്ടാകാതിരിപ്പാന്‍ പെരുന്നാളില്‍ അരുത് എന്നു പറഞ്ഞു.</verse>
				<verse number="6">യേശു ബേഥാന്യയില്‍ കുഷ്ഠരോഗിയായിരുന്ന ശീമോന്‍റെ വീട്ടില്‍ ഇരിക്കുമ്പോള്‍</verse>
				<verse number="7">ഒരു സ്ത്രീ വിലയേറിയ പരിമളതൈലം നിറഞ്ഞ ഒരു വെണ്‍കല്‍ഭരണി എടുത്തുംകൊണ്ട് അവന്‍റെ അടുക്കെ വന്നു, അവന്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ അത് അവന്‍റെ തലയില്‍ ഒഴിച്ചു.</verse>
				<verse number="8">ശിഷ്യന്മാര്‍ അതു കണ്ടിട്ടു മുഷിഞ്ഞു: ഈ വെറും ചെലവ് എന്തിന്?</verse>
				<verse number="9">ഇതു വളരെ വിലയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുക്കാമായിരുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="10">യേശു അത് അറിഞ്ഞ് അവരോട്: സ്ത്രീയെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവള്‍ എങ്കല്‍ നല്ല പ്രവൃത്തി യല്ലോ ചെയ്തത്.</verse>
				<verse number="11">ദരിദ്രര്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും അടുക്കെ ഉണ്ട്; ഞാന്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും ഇല്ലതാനും.</verse>
				<verse number="12">അവള്‍ ഈ തൈലം എന്‍റെ ദേഹത്തിന്മേല്‍ ഒഴിച്ചത് എന്‍റെ ശവസംസ്കാരത്തിനായി ചെയ്തതാകുന്നു.</verse>
				<verse number="13">ലോകത്തില്‍ എങ്ങും, ഈ സുവിശേഷം പ്രസംഗിക്കുന്നേടത്തെല്ലാം, അവള്‍ ചെയ്തതും അവളുടെ ഓര്‍മയ്ക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">അന്നു പന്തിരുവരില്‍ ഒരുത്തനായ യൂദാ ഈസ്കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കല്‍ ചെന്നു:</verse>
				<verse number="15">നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചുതരാം എന്നു പറഞ്ഞു: അവര്‍ അവനു മുപ്പതു വെള്ളിക്കാശു തൂക്കിക്കൊടുത്തു.</verse>
				<verse number="16">അന്നുമുതല്‍ അവനെ കാണിച്ചുകൊടുപ്പാന്‍ അവന്‍ തക്കം അന്വേഷിച്ചു പോന്നു.</verse>
				<verse number="17">പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ ഒരുക്കേണ്ടത് എവിടെ എന്നു ചോദിച്ചു.</verse>
				<verse number="18">അതിന് അവന്‍ പറഞ്ഞത്: നിങ്ങള്‍ നഗരത്തില്‍ ഇന്നവന്‍റെ അടുക്കല്‍ ചെന്ന്: എന്‍റെ സമയം അടുത്തിരിക്കുന്നു; ഞാന്‍ എന്‍റെ ശിഷ്യരുമായി നിന്‍റെ അടുക്കല്‍ പെസഹ കഴിക്കും എന്നു ഗുരു പറയുന്നു എന്നു പറവിന്‍.</verse>
				<verse number="19">ശിഷ്യന്മാര്‍ യേശു കല്പിച്ചതുപോലെ ചെയ്തു പെസഹ ഒരുക്കി.</verse>
				<verse number="20">സന്ധ്യയായപ്പോള്‍ അവന്‍ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ പന്തിയില്‍ ഇരുന്നു.</verse>
				<verse number="21">അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍: നിങ്ങളില്‍ ഒരുവന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">അപ്പോള്‍ അവര്‍ അത്യന്തം ദുഃഖിച്ചു: ഞാനോ, ഞാനോ, കര്‍ത്താവേ, എന്ന് ഓരോരുത്തന്‍ പറഞ്ഞുതുടങ്ങി.</verse>
				<verse number="23">അവന്‍ ഉത്തരം പറഞ്ഞത്: എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നെ എന്നെ കാണിച്ചുകൊടുക്കും.</verse>
				<verse number="24">തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ ഹാ കഷ്ടം; ആ മനുഷ്യന്‍ജനിക്കാതിരുന്നു എങ്കില്‍ അവനു കൊള്ളായിരുന്നു.</verse>
				<verse number="25">എന്നാറെ അവനെ കാണിച്ചുകൊടുക്കുന്ന യൂദാ: ഞാനോ, റബ്ബീ, എന്നു പറഞ്ഞതിന്: നീ തന്നെ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="26">അവര്‍ ഭക്ഷിക്കുമ്പോള്‍ യേശു അപ്പം എടുത്തു വാഴ്ത്തിനുറുക്കി ശിഷ്യന്മാര്‍ക്കു കൊടുത്തു: വാങ്ങി ഭക്ഷിപ്പിന്‍; ഇത് എന്‍റെ ശരീരം എന്നു പറഞ്ഞു.</verse>
				<verse number="27">പിന്നെ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു: എല്ലാവരും ഇതില്‍നിന്നു കുടിപ്പിന്‍.</verse>
				<verse number="28">ഇത് അനേകര്‍ക്കുവേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയനിയമത്തിനുള്ള എന്‍റെ രക്തം;</verse>
				<verse number="29">എന്‍റെ പിതാവിന്‍റെ രാജ്യത്തില്‍ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാള്‍വരെ ഞാന്‍ മുന്തിരിവള്ളിയുടെ ഈ അനുഭവത്തില്‍നിന്ന് ഇനി കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="30">പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി.</verse>
				<verse number="31">യേശു അവരോട്: ഈ രാത്രിയില്‍ നിങ്ങള്‍ എല്ലാവരും എങ്കല്‍ ഇടറും; ഞാന്‍ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകള്‍ ചിതറിപ്പോകും എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="32">എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പായി ഗലീലയ്ക്കു പോകും.</verse>
				<verse number="33">അതിനു പത്രൊസ്: എല്ലാവരും നിങ്കല്‍ ഇടറിയാലും ഞാന്‍ ഒരുനാളും ഇടറുകയില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="34">യേശു അവനോട്: ഈ രാത്രിയില്‍ കോഴി കൂകുംമുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="35">നിന്നോടു കൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു പത്രൊസ് അവനോടു പറഞ്ഞു; അതുപോലെതന്നെ ശിഷ്യന്മാര്‍ എല്ലാവരും പറഞ്ഞു.</verse>
				<verse number="36">അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോട്: ഞാന്‍ അവിടെ പോയി പ്രാര്‍ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു,</verse>
				<verse number="37">പത്രൊസിനെയും സെബെദിപുത്രന്മാര്‍ ഇരുവരെയും കൂട്ടിക്കൊണ്ടുചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:</verse>
				<verse number="38">എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ച് എന്നോടുകൂടെ ഉണര്‍ന്നിരിപ്പിന്‍ എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="39">പിന്നെ അവന്‍ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: പിതാവേ, കഴിയും എങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ എന്നു പ്രാര്‍ഥിച്ചു.</verse>
				<verse number="40">പിന്നെ അവന്‍ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു, അവര്‍ ഉറങ്ങുന്നതു കണ്ടു, പത്രൊസിനോട്: എന്നോടുകൂടെ ഒരു നാഴികപോലും ഉണര്‍ന്നിരിപ്പാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലയോ?</verse>
				<verse number="41">പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിപ്പിന്‍; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.</verse>
				<verse number="42">രണ്ടാമതും പോയി: പിതാവേ, ഞാന്‍ കുടിക്കാതെ അതു നീങ്ങിക്കൂടാ എങ്കില്‍, നിന്‍റെ ഇഷ്ടം ആകട്ടെ എന്നു പ്രാര്‍ഥിച്ചു.</verse>
				<verse number="43">അനന്തരം അവന്‍ വന്ന്, അവര്‍ കണ്ണിനു ഭാരം ഏറുകയാല്‍ പിന്നെയും ഉറങ്ങുന്നതു കണ്ടു.</verse>
				<verse number="44">അവരെ വിട്ടു മൂന്നാമതും പോയി ആ വചനംതന്നെ ചൊല്ലി പ്രാര്‍ഥിച്ചു.</verse>
				<verse number="45">പിന്നെ ശിഷ്യന്മാരുടെ അടുക്കല്‍ വന്നു: ഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍; നാഴിക അടുത്തു; മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടുന്നു;</verse>
				<verse number="46">എഴുന്നേല്പിന്‍, നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="47">അവന്‍ സംസാരിക്കുമ്പോള്‍ തന്നെ പന്തിരുവരില്‍ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ച വലിയോരു പുരുഷാരവും വാളും വടികളുമായി വന്നു.</verse>
				<verse number="48">അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍തന്നെ ആകുന്നു; അവനെ പിടിച്ചുകൊള്‍വിന്‍ എന്ന് അവര്‍ക്ക് ഒരു അടയാളം കൊടുത്തിരുന്നു.</verse>
				<verse number="49">ഉടനെ അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു: റബ്ബീ, വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു.</verse>
				<verse number="50">യേശു അവനോട്: സ്നേഹിതാ, നീ വന്ന കാര്യം എന്ത് എന്നു പറഞ്ഞപ്പോള്‍ അവര്‍ അടുത്തു യേശുവിന്മേല്‍ കൈ വച്ച് അവനെ പിടിച്ചു.</verse>
				<verse number="51">അപ്പോള്‍ യേശുവിനോടുകൂടെ ഉള്ളവരില്‍ ഒരുവന്‍ കൈനീട്ടി വാള്‍ ഊരി, മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ കാത് അറുത്തു.</verse>
				<verse number="52">യേശു അവനോട്: വാള്‍ ഉറയില്‍ ഇടുക; വാള്‍ എടുക്കുന്നവരൊക്കെയും വാളാല്‍ നശിച്ചുപോകും.</verse>
				<verse number="53">എന്‍റെ പിതാവിനോട് ഇപ്പോള്‍തന്നെ പന്ത്രണ്ടു ലെഗ്യോനിലും അധികം ദൂതന്മാരെ എന്‍റെ അരികെ നിറുത്തേണ്ടതിന് എനിക്ക് അപേക്ഷിച്ചുകൂടാ എന്നു തോന്നുന്നുവോ?</verse>
				<verse number="54">എന്നാല്‍ ഇങ്ങനെ സംഭവിക്കേണം എന്നുള്ള തിരുവെഴുത്തുകള്‍ക്ക് എങ്ങനെ നിവൃത്തിവരും എന്നു പറഞ്ഞു.</verse>
				<verse number="55">ആ നാഴികയില്‍ യേശു പുരുഷാരത്തോട്: ഒരു കള്ളന്‍റെ നേരേ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി വന്നിരിക്കുന്നു; ഞാന്‍ ദിവസേന ഉപദേശിച്ചുകൊണ്ടു ദൈവാലയത്തില്‍ ഇരുന്നിട്ടും നിങ്ങള്‍ എന്നെ പിടിച്ചില്ല.</verse>
				<verse number="56">എന്നാല്‍ ഇതൊക്കെയും പ്രവാചകന്മാരുടെ എഴുത്തുകള്‍ നിവൃത്തിയാകേണ്ടതിനു സംഭവിച്ചു എന്നു പറഞ്ഞു. അപ്പോള്‍ ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.</verse>
				<verse number="57">യേശുവിനെ പിടിച്ചവരോ മഹാപുരോഹിതനായ കയ്യഫായുടെ അടുക്കല്‍ ശാസ്ത്രിമാരും മൂപ്പന്മാരും ഒന്നിച്ചുകൂടിയിരുന്നേടത്ത് അവനെ കൊണ്ടുപോയി.</verse>
				<verse number="58">എന്നാല്‍ പത്രൊസ് ദൂരവേ മഹാപുരോഹിതന്‍റെ അരമനയോളം പിന്‍ചെന്ന്, അകത്തു കടന്ന് അവസാനം കാണ്‍മാന്‍ സേവകന്മാരോടുകൂടി ഇരുന്നു.</verse>
				<verse number="59">മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്‍റെ നേരേ കള്ളസ്സാക്ഷ്യം അന്വേഷിച്ചു;</verse>
				<verse number="60">കള്ളസ്സാക്ഷികള്‍ പലരും വന്നിട്ടും പറ്റിയില്ല.</verse>
				<verse number="61">ഒടുവില്‍ രണ്ടു പേര്‍ വന്ന്: ദൈവമന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു വീണ്ടും പണിവാന്‍ എനിക്കു കഴിയും എന്ന് ഇവന്‍ പറഞ്ഞു എന്നു ബോധിപ്പിച്ചു.</verse>
				<verse number="62">മഹാപുരോഹിതന്‍ എഴുന്നേറ്റ് അവനോട്: നീ ഒരു ഉത്തരവും പറയുന്നില്ലയോ? ഇവര്‍ നിന്‍റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="63">യേശുവോ മിണ്ടാതിരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടു: നീ ദൈവപുത്രനായ ക്രിസ്തു തന്നെയോ? പറക എന്നു ഞാന്‍ ജീവനുള്ള ദൈവത്തെക്കൊണ്ടു നിന്നോട് ആണയിട്ട് ചോദിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="64">യേശു അവനോട്: ഞാന്‍ ആകുന്നു; ഇനി മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളെ വാഹനമാക്കി വ രുന്നതും നിങ്ങള്‍ കാണും എന്നു ഞാന്‍ പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="65">ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറി: ഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ;</verse>
				<verse number="66">നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചതിന്: അവന്‍ മരണയോഗ്യന്‍ എന്ന് അവര്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="67">അപ്പോള്‍ അവര്‍ അവന്‍റെ മുഖത്തു തുപ്പി, അവനെ മുഷ്ടി ചുരുട്ടി കുത്തി, ചിലര്‍ അവനെ കന്നത്തടിച്ചു:</verse>
				<verse number="68">ഹേ, ക്രിസ്തുവേ, നിന്നെ തല്ലിയത് ആര്‍ എന്നു ഞങ്ങളോടു പ്രവചിക്ക എന്നു പറഞ്ഞു.</verse>
				<verse number="69">എന്നാല്‍ പത്രൊസ് പുറത്തു നടുമുറ്റത്ത് ഇരുന്നു. അവന്‍റെ അടുക്കല്‍ ഒരു വേലക്കാരത്തി വന്നു: നീയും ഗലീലക്കാരനായ യേശുവിനോടു കൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="70">അതിന് അവന്‍: നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്ന് എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു.</verse>
				<verse number="71">പിന്നെ അവന്‍ പടിപ്പുരയിലേക്കു പുറപ്പെടുമ്പോള്‍ മറ്റൊരുത്തി അവനെ കണ്ട് അവിടെ ഉള്ളവരോട്: ഇവനും നസറായനായ യേശുവിനോടുകൂടെയായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="72">ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്ന് അവന്‍ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.</verse>
				<verse number="73">അല്പനേരം കഴിഞ്ഞിട്ട് അവിടെ നിന്നവര്‍ അടുത്തു വന്നു പത്രൊസിനോട്: നീയും അവരുടെ കൂട്ടത്തില്‍ ഉള്ളവന്‍ സത്യം; നിന്‍റെ ഉച്ചാരണവും നിന്നെ വെളിവാക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="74">അപ്പോള്‍ അവന്‍: ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി കൂകി.</verse>
				<verse number="75">എന്നാറെ: കോഴി കൂകുമ്മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു യേശു പറഞ്ഞ വാക്ക് പത്രൊസ് ഓര്‍ത്ത് പുറത്തുപോയി അതിദുഃഖത്തോടെ കരഞ്ഞു.</verse>
			</chapter>
			<chapter number="27">
				<verse number="1">പുലര്‍ച്ചയ്ക്കു മഹാപുരോഹിതന്മാരും ജനത്തിന്‍റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാന്‍ കൂടിവിചാരിച്ചു,</verse>
				<verse number="2">അവനെ ബന്ധിച്ചു കൊണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.</verse>
				<verse number="3">അവനെ ശിക്ഷയ്ക്കു വിധിച്ചു എന്ന് അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ട് അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ മടക്കി കൊണ്ടുവന്ന്:</verse>
				<verse number="4">ഞാന്‍ കുറ്റമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാല്‍ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങള്‍ക്ക് എന്ത്? നീ തന്നെ നോക്കിക്കൊള്‍ക എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="5">അവന്‍ ആ വെള്ളിക്കാശ് മന്ദിരത്തില്‍ എറിഞ്ഞ്, ചെന്നു കെട്ടി ഞാന്നു ചത്തുകളഞ്ഞു.</verse>
				<verse number="6">മഹാപുരോഹിതന്മാര്‍ ആ വെള്ളിക്കാശ് എടുത്ത് ഇതു രക്തവിലയാകയാല്‍ ശ്രീഭണ്ഡാരത്തില്‍ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ച്,</verse>
				<verse number="7">പരദേശികളെ കുഴിച്ചിടുവാന്‍ അതുകൊണ്ടു കുശവന്‍റെ നിലം വാങ്ങി.</verse>
				<verse number="8">ആകയാല്‍ ആ നിലത്തിന് ഇന്നുവരെ രക്ത നിലം എന്നു പേര്‍ പറയുന്നു.</verse>
				<verse number="9">“യിസ്രായേല്‍മക്കള്‍ വിലമതിച്ചവന്‍റെ വിലയായ മുപ്പതു വെള്ളിക്കാശ് അവര്‍ എടുത്തു,</verse>
				<verse number="10">കര്‍ത്താവ് എന്നോട് അരുളിച്ചെയ്തതുപോലെ കുശവന്‍റെ നിലത്തിനുവേണ്ടി കൊടുത്തു” എന്നു യിരെമ്യാപ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതിന് അന്നു നിവൃത്തി വന്നു.</verse>
				<verse number="11">എന്നാല്‍ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു; നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; ഞാന്‍ ആകുന്നു എന്നു യേശു അവനോടു പറഞ്ഞു.</verse>
				<verse number="12">മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയില്‍ അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല.</verse>
				<verse number="13">പീലാത്തൊസ് അവനോട്: ഇവര്‍ നിന്‍റെ നേരേ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേള്‍ക്കുന്നില്ലയോ എന്നു ചോദിച്ചു.</verse>
				<verse number="14">അവന്‍ ഒരു വാക്കിനും ഉത്തരം പറയായ്കയാല്‍ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.</verse>
				<verse number="15">എന്നാല്‍ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയയ്ക്ക പതിവായിരുന്നു.</verse>
				<verse number="16">അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരന്‍ ഉണ്ടായിരുന്നു.</verse>
				<verse number="17">അവര്‍ കൂടി വന്നപ്പോള്‍ പീലാത്തൊസ് അവരോട്: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ചോദിച്ചു.</verse>
				<verse number="18">അവര്‍ അസൂയ കൊണ്ടാകുന്നു അവനെ ഏല്പിച്ചത് എന്ന് അവന്‍ ഗ്രഹിച്ചിരുന്നു.</verse>
				<verse number="19">അവന്‍ ന്യായാസനത്തില്‍ ഇരിക്കുമ്പോള്‍ അവന്‍റെ ഭാര്യ ആളയച്ചു: ആ നീതിമാന്‍റെ കാര്യത്തില്‍ ഇടപെടരുത്; അവന്‍ നിമിത്തം ഞാന്‍ ഇന്നു സ്വപ്നത്തില്‍ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.</verse>
				<verse number="20">എന്നാല്‍ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.</verse>
				<verse number="21">നാടുവാഴി അവരോട്: ഈ ഇരുവരില്‍ ഏവനെ വിട്ടുതരേണമെന്നു നിങ്ങള്‍ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിനു ബറബ്ബാസിനെ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="22">പീലാത്തൊസ് അവരോട്: എന്നാല്‍ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചതിന്: അവനെ ക്രൂശിക്കേണം എന്ന് എല്ലാവരും പറഞ്ഞു.</verse>
				<verse number="23">അവന്‍ ചെയ്ത ദോഷം എന്ത് എന്ന് അവന്‍ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്ന് അവര്‍ ഏറ്റവും നിലവിളിച്ചു പറഞ്ഞു.</verse>
				<verse number="24">ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടു വെള്ളം എടുത്തു പുരുഷാരം കാണ്‍കെ കൈ കഴുകി: ഈ നീതിമാന്‍റെ രക്തത്തില്‍ എനിക്കു കുറ്റം ഇല്ല; നിങ്ങള്‍തന്നെ നോക്കിക്കൊള്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="25">അവന്‍റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വരട്ടെ എന്നു ജനമൊക്കെയും ഉത്തരം പറഞ്ഞു.</verse>
				<verse number="26">അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന് ഏല്പിച്ചു.</verse>
				<verse number="27">അനന്തരം നാടുവാഴിയുടെ പടയാളികള്‍ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്‍റെ നേരേ വരുത്തി,</verse>
				<verse number="28">അവന്‍റെ വസ്ത്രം അഴിച്ച് ഒരു ചുവന്ന മേലങ്കി ധരിപ്പിച്ചു.</verse>
				<verse number="29">മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്‍റെ തലയില്‍ വച്ചു, വലംകൈയില്‍ ഒരു കോലും കൊടുത്ത് അവന്‍റെ മുമ്പില്‍ മുട്ടുകുത്തി: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പരിഹസിച്ചു പറഞ്ഞു.</verse>
				<verse number="30">പിന്നെ അവന്‍റെമേല്‍ തുപ്പി, കോല്‍ എടുത്ത് അവന്‍റെ തലയില്‍ അടിച്ചു.</verse>
				<verse number="31">അവനെ പരിഹസിച്ചു തീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്‍റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി.</verse>
				<verse number="32">അവര്‍ പോകുമ്പോള്‍ ശീമോന്‍ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്‍റെ ക്രൂശ് ചുമപ്പാന്‍ നിര്‍ബന്ധിച്ചു.</verse>
				<verse number="33">തലയോടിടം എന്നര്‍ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്ത് എത്തിയപ്പോള്‍</verse>
				<verse number="34">അവനു കയ്പു കലക്കിയ വീഞ്ഞു കുടിപ്പാന്‍ കൊടുത്തു; അതു രുചിനോക്കിയാറെ അവനു കുടിപ്പാന്‍ മനസ്സായില്ല.</verse>
				<verse number="35">അവനെ ക്രൂശില്‍ തറച്ചശേഷം അവര്‍ ചീട്ടിട്ട് അവന്‍റെ വസ്ത്രം പകുത്തെടുത്തു,</verse>
				<verse number="36">അവിടെ ഇരുന്നുകൊണ്ട് അവനെ കാത്തു.</verse>
				<verse number="37">യെഹൂദന്മാരുടെ രാജാവായ യേശു എന്ന് അവന്‍റെ കുറ്റസംഗതി എഴുതി അവന്‍റെ തലയ്ക്കുമീതെ വച്ചു.</verse>
				<verse number="38">വലത്തും ഇടത്തുമായി രണ്ടു കള്ളന്മാരെയും അവനോടുകൂടെ ക്രൂശിച്ചു.</verse>
				<verse number="39">കടന്നുപോകുന്നവര്‍ തല കുലുക്കി അവനെ ദുഷിച്ചു:</verse>
				<verse number="40">മന്ദിരം പൊളിച്ചു മൂന്നുനാള്‍കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്ക; ദൈവപുത്രന്‍ എങ്കില്‍ ക്രൂശില്‍നിന്ന് ഇറങ്ങിവാ എന്നു പറഞ്ഞു.</verse>
				<verse number="41">അങ്ങനെതന്നെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും പരിഹസിച്ചു:</verse>
				<verse number="42">ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്താന്‍ രക്ഷിപ്പാന്‍ കഴികയില്ല; അവന്‍ യിസ്രായേലിന്‍റെ രാജാവ് ആകുന്നു എങ്കില്‍ ഇപ്പോള്‍ ക്രൂശില്‍നിന്ന് ഇറങ്ങിവരട്ടെ; എന്നാല്‍ ഞങ്ങള്‍ അവനില്‍ വിശ്വസിക്കും.</verse>
				<verse number="43">അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന് ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്ന് അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="44">അങ്ങനെതന്നെ അവനോടുകൂടെ ക്രൂശിച്ചിരുന്ന കള്ളന്മാരും അവനെ നിന്ദിച്ചു.</verse>
				<verse number="45">ആറാംമണി നേരംമുതല്‍ ഒമ്പതാംമണി നേരംവരെ ദേശത്ത് എല്ലാം ഇരുട്ടുണ്ടായി.</verse>
				<verse number="46">ഏകദേശം ഒമ്പതാംമണി നേരത്തു യേശു: ഏലീ, ഏലീ, ലമ്മാ ശബക്താനി എന്ന് ഉറക്കെ നിലവിളിച്ചു; എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്നര്‍ഥം.</verse>
				<verse number="47">അവിടെ നിന്നിരുന്നവരില്‍ ചിലര്‍ അതു കേട്ടിട്ടു: അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="48">ഉടനെ അവരില്‍ ഒരുത്തന്‍ ഓടി ഒരു സ്പോങ്ങ് എടുത്തു പുളിച്ച വീഞ്ഞു നിറച്ച് ഓടത്തണ്ടിന്മേല്‍ ആക്കി അവനു കുടിപ്പാന്‍ കൊടുത്തു.</verse>
				<verse number="49">ശേഷമുള്ളവര്‍: നില്ക്ക; ഏലീയാവ് അവനെ രക്ഷിപ്പാന്‍ വരുമോ എന്നു നോക്കാം എന്നു പറഞ്ഞു.</verse>
				<verse number="50">യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.</verse>
				<verse number="51">അപ്പോള്‍ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളം രണ്ടായി ചീന്തിപ്പോയി;</verse>
				<verse number="52">ഭൂമി കുലുങ്ങി, പാറകള്‍ പിളര്‍ന്നു, കല്ലറകള്‍ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങള്‍ പലതും ഉയിര്‍ത്തെഴുന്നേറ്റ്</verse>
				<verse number="53">അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തില്‍ ചെന്നു പലര്‍ക്കും പ്രത്യക്ഷമായി.</verse>
				<verse number="54">ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ട്: അവന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞ് ഏറ്റവും ഭയപ്പെട്ടു.</verse>
				<verse number="55">ഗലീലയില്‍നിന്നു യേശുവിനെ ശുശ്രൂഷിച്ചുകൊണ്ട് അനുഗമിച്ചുവന്ന പല സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.</verse>
				<verse number="56">അവരില്‍ മഗ്ദലക്കാരത്തി മറിയയും യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും സെബെദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു.</verse>
				<verse number="57">സന്ധ്യയായപ്പോള്‍ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാന്‍ താനും യേശുവിന്‍റെ ശിഷ്യനായിരിക്കയാല്‍ വന്ന്,</verse>
				<verse number="58">പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്ന് യേശുവിന്‍റെ ശരീരം ചോദിച്ചു; പീലാത്തൊസ് അത് ഏല്പിച്ചുകൊടുപ്പാന്‍ കല്പിച്ചു.</verse>
				<verse number="59">യോസേഫ് ശരീരം എടുത്തു നിര്‍മ്മലശീലയില്‍ പൊതിഞ്ഞ്,</verse>
				<verse number="60">താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്‍റെ പുതിയ കല്ലറയില്‍ വച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ല് ഉരുട്ടിവച്ചിട്ടു പോയി.</verse>
				<verse number="61">കല്ലറയ്ക്ക് എതിരേ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും ഇരുന്നിരുന്നു.</verse>
				<verse number="62">ഒരുക്കനാളിന്‍റെ പിറ്റേ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നുകൂടി:</verse>
				<verse number="63">യജമാനനേ, ആ ചതിയന്‍ ജീവനോടിരിക്കുമ്പോള്‍: മൂന്നു നാള്‍ കഴിഞ്ഞിട്ടു ഞാന്‍ ഉയിര്‍ത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങള്‍ക്ക് ഓര്‍മ വന്നു.</verse>
				<verse number="64">അതുകൊണ്ട് അവന്‍റെ ശിഷ്യന്മാര്‍ ചെന്ന് അവനെ മോഷ്ടിച്ചിട്ട്, അവന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിനു മൂന്നാം നാള്‍വരെ കല്ലറ ഉറപ്പാക്കുവാന്‍ കല്പിക്ക എന്നു പറഞ്ഞു.</verse>
				<verse number="65">പീലാത്തൊസ് അവരോട്: കാവല്ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല്‍ ആകുന്നേടത്തോളം ഉറപ്പുവരുത്തുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="66">അവര്‍ ചെന്നു കല്ലിനു മുദ്രവച്ചു കാവല്ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.</verse>
			</chapter>
			<chapter number="28">
				<verse number="1">ശബ്ബത്തു കഴിഞ്ഞ് ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റേ മറിയയും കല്ലറ കാണ്‍മാന്‍ ചെന്നു.</verse>
				<verse number="2">പെട്ടെന്ന് വലിയൊരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്‍റെ ദൂതന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന്, കല്ല് ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു.</verse>
				<verse number="3">അവന്‍റെ രൂപം മിന്നലിന് ഒത്തതും അവന്‍റെ ഉടുപ്പ് ഹിമംപോലെ വെളുത്തതും ആയിരുന്നു.</verse>
				<verse number="4">കാവല്ക്കാര്‍ അവനെ കണ്ടു പേടിച്ചു വിറച്ചു മരിച്ചവരെപ്പോലെ ആയി.</verse>
				<verse number="5">ദൂതന്‍ സ്ത്രീകളോട്: ഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു;</verse>
				<verse number="6">അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നു കാണ്‍മിന്‍.</verse>
				<verse number="7">അവന്‍ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു വേഗം ചെന്ന് അവന്‍റെ ശിഷ്യന്മാരോടു പറവിന്‍; അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലയ്ക്കു പോകുന്നു; അവിടെ നിങ്ങള്‍ അവനെ കാണും; ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="8">അങ്ങനെ അവര്‍ വേഗത്തില്‍ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ട് അവന്‍റെ ശിഷ്യന്മാരോട് അറിയിപ്പാന്‍ ഓടിപ്പോയി.</verse>
				<verse number="9">എന്നാല്‍ യേശു അവരെ എതിരേറ്റ്: നിങ്ങള്‍ക്കു വന്ദനം എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്ന് അവന്‍റെ കാല്‍ പിടിച്ച് അവനെ നമസ്കരിച്ചു.</verse>
				<verse number="10">യേശു അവരോട്: ഭയപ്പെടേണ്ടാ; നിങ്ങള്‍ പോയി എന്‍റെ സഹോദരന്മാരോടു ഗലീലയ്ക്കു പോകുവാന്‍ പറവിന്‍; അവിടെ അവര്‍ എന്നെ കാണും എന്നു പറഞ്ഞു.</verse>
				<verse number="11">അവര്‍ പോകുമ്പോള്‍ കാവല്ക്കൂട്ടത്തില്‍ ചിലര്‍ നഗരത്തില്‍ ചെന്നു സംഭവിച്ചത് എല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു.</verse>
				<verse number="12">അവര്‍ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചന കഴിച്ചിട്ടു പടയാളികള്‍ക്കു വേണ്ടുവോളം പണം കൊടുത്തു:</verse>
				<verse number="13">അവന്‍റെ ശിഷ്യന്മാര്‍ രാത്രിയില്‍ വന്നു ഞങ്ങള്‍ ഉറങ്ങുമ്പോള്‍ അവനെ കട്ടുകൊണ്ടുപോയി എന്നു പറവിന്‍.</verse>
				<verse number="14">വസ്തുത നാടുവാഴിയുടെ സന്നിധാനത്തില്‍ എത്തി എങ്കിലോ ഞങ്ങള്‍ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിര്‍ഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു.</verse>
				<verse number="15">അവര്‍ പണം വാങ്ങി ഉപദേശപ്രകാരം ചെയ്തു; ഈ കഥ ഇന്നുവരെ യെഹൂദന്മാരുടെ ഇടയില്‍ പരക്കെ നടപ്പായിരിക്കുന്നു.</verse>
				<verse number="16">എന്നാല്‍ പതിനൊന്നു ശിഷ്യന്മാര്‍ ഗലീലയില്‍ യേശു അവരോടു കല്പിച്ചിരുന്ന മലയ്ക്കു പോയി.</verse>
				<verse number="17">അവനെ കണ്ടപ്പോള്‍ അവര്‍ നമസ്കരിച്ചു; ചിലരോ സംശയിച്ചു.</verse>
				<verse number="18">യേശു അടുത്തുചെന്നു: സ്വര്‍ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="19">ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ സ്നാനം കഴിപ്പിച്ചും</verse>
				<verse number="20">ഞാന്‍ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാന്‍ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു.</verse>
			</chapter>
		</book>
		<book number="41">
			<chapter number="1">
				<verse number="1">ദൈവപുത്രനായ യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ ആരംഭം:</verse>
				<verse number="2">“ഞാന്‍ നിനക്കു മുമ്പായി എന്‍റെ ദൂതനെ അയയ്ക്കുന്നു; അവന്‍ നിന്‍റെ വഴി ഒരുക്കും.</verse>
				<verse number="3">കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍ അവന്‍റെ പാത നിരപ്പാക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്ക്” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെ</verse>
				<verse number="4">യോഹന്നാന്‍ വന്നു മരുഭൂമിയില്‍ സ്നാനം കഴിപ്പിച്ചും പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.</verse>
				<verse number="5">അവന്‍റെ അടുക്കല്‍ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യര്‍ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോര്‍ദ്ദാന്‍നദിയില്‍ അവനാല്‍ സ്നാനം കഴിഞ്ഞു.</verse>
				<verse number="6">യോഹന്നാനോ ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയില്‍ തോല്‍വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.</verse>
				<verse number="7">എന്നിലും ബലമേറിയവന്‍ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് കുനിഞ്ഞഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല.</verse>
				<verse number="8">ഞാന്‍ നിങ്ങളെ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കും എന്ന് അവന്‍ പ്രസംഗിച്ചുപറഞ്ഞു.</verse>
				<verse number="9">ആ കാലത്ത് യേശു ഗലീലയിലെ നസറെത്തില്‍നിന്നു വന്നു യോഹന്നാനാല്‍ യോര്‍ദ്ദാനില്‍ സ്നാനം കഴിഞ്ഞു.</verse>
				<verse number="10">വെള്ളത്തില്‍നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവ് പ്രാവുപോലെ തന്‍റെമേല്‍ വരുന്നതും കണ്ടു:</verse>
				<verse number="11">നീ എന്‍റെ പ്രിയപുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദവും ഉണ്ടായി.</verse>
				<verse number="12">അനന്തരം ആത്മാവ് അവനെ മരുഭൂമിയിലേക്കു പോകുവാന്‍ നിര്‍ബന്ധിച്ചു.</verse>
				<verse number="13">അവിടെ അവന്‍ സാത്താനാല്‍ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയില്‍ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാര്‍ അവനെ ശുശ്രൂഷിച്ചുപോന്നു.</verse>
				<verse number="14">എന്നാല്‍ യോഹന്നാന്‍ തടവില്‍ ആയശേഷം യേശു ഗലീലയില്‍ ചെന്നു ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു:</verse>
				<verse number="15">കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="16">അവന്‍ ഗലീലക്കടല്പുറത്തു നടക്കുമ്പോള്‍ ശിമോനും അവന്‍റെ സഹോദരനായ അന്ത്രെയാസും കടലില്‍ വല വീശുന്നതു കണ്ടു; അവര്‍ മീന്‍ പിടിക്കുന്നവര്‍ ആയിരുന്നു.</verse>
				<verse number="17">യേശു അവരോട്: എന്നെ അനുഗമിപ്പിന്‍; ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.</verse>
				<verse number="18">ഉടനെ അവര്‍ വല വിട്ട് അവനെ അനുഗമിച്ചു.</verse>
				<verse number="19">അവിടെനിന്ന് അല്പം മുന്നോട്ടു ചെന്നപ്പോള്‍ സെബെദിയുടെ മകനായ യാക്കോബും അവന്‍റെ സഹോദരനായ യോഹന്നാനും പടകില്‍ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.</verse>
				<verse number="20">ഉടനെ അവരെയും വിളിച്ചു; അവര്‍ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകില്‍ വിട്ട് അവനെ അനുഗമിച്ചു.</verse>
				<verse number="21">അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്ന് ഉപദേശിച്ചു.</verse>
				<verse number="22">അവന്‍റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചത്.</verse>
				<verse number="23">അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു;</verse>
				<verse number="24">അവന്‍ നിലവിളിച്ച്: നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പരിശുദ്ധന്‍ തന്നെ എന്നു പറഞ്ഞു.</verse>
				<verse number="25">യേശു അതിനെ ശാസിച്ചു: മിണ്ടരുത്; അവനെ വിട്ടുപോ എന്നു പറഞ്ഞു.</verse>
				<verse number="26">അപ്പോള്‍ അശുദ്ധാത്മാവ് അവനെ ഇഴച്ച്, ഉറക്കെ നിലവിളിച്ച് അവനെ വിട്ടുപോയി.</verse>
				<verse number="27">എല്ലാവരും ആശ്ചര്യപ്പെട്ടു: ഇതെന്ത്? ഒരു പുതിയ ഉപദേശം; അവന്‍ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മില്‍ വാദിച്ചുകൊണ്ടിരുന്നു.</verse>
				<verse number="28">അവന്‍റെ ശ്രുതി വേഗത്തില്‍ ഗലീലനാട് എങ്ങും പരന്നു.</verse>
				<verse number="29">അനന്തരം അവര്‍ പള്ളിയില്‍നിന്ന് ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്‍റെയും അന്ത്രെയാസിന്‍റെയും വീട്ടില്‍ വന്നു.</verse>
				<verse number="30">അവിടെ ശിമോന്‍റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവര്‍ അവളെക്കുറിച്ച് അവനോടു പറഞ്ഞു.</verse>
				<verse number="31">അവന്‍ അടുത്തു ചെന്ന് അവളെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവള്‍ അവരെ ശുശ്രൂഷിച്ചു.</verse>
				<verse number="32">വൈകുന്നേരം സൂര്യന്‍ അസ്തമിച്ചശേഷം അവര്‍ സകലവിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.</verse>
				<verse number="33">പട്ടണം ഒക്കെയും വാതില്‍ക്കല്‍ വന്നുകൂടിയിരുന്നു.</verse>
				<verse number="34">നാനാവ്യാധികളാല്‍ വലഞ്ഞിരുന്ന അനേകരെ അവന്‍ സൗഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങള്‍ അവനെ അറികകൊണ്ടു സംസാരിപ്പാന്‍ അവയെ സമ്മതിച്ചില്ല.</verse>
				<verse number="35">അതികാലത്ത് ഇരുട്ടോടെ അവന്‍ എഴുന്നേറ്റു പുറപ്പെട്ട് ഒരു നിര്‍ജനസ്ഥലത്തു ചെന്നു പ്രാര്‍ഥിച്ചു.</verse>
				<verse number="36">ശിമോനും കൂടെയുള്ളവരും അവന്‍റെ പിന്നാലെ ചെന്ന്,</verse>
				<verse number="37">അവനെ കണ്ടപ്പോള്‍: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="38">അവന്‍ അവരോട്: ഞാന്‍ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിനു നാം അവിടേക്കു പോക; ഇതിനായിട്ടല്ലോ ഞാന്‍ പുറപ്പെട്ടു വന്നിരിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="39">അങ്ങനെ അവന്‍ ഗലീലയില്‍ ഒക്കെയും അവരുടെ പള്ളികളില്‍ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.</verse>
				<verse number="40">ഒരു കുഷ്ഠരോഗി അവന്‍റെ അടുക്കല്‍ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്ന് അപേക്ഷിച്ചു.</verse>
				<verse number="41">യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:</verse>
				<verse number="42">മനസ്സുണ്ട്, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവനു ശുദ്ധി വന്നു.</verse>
				<verse number="43">യേശു അവനെ അമര്‍ച്ചയായി ശാസിച്ചു:</verse>
				<verse number="44">നോക്കൂ, ആരോടും ഒന്നും പറയരുത്; എന്നാല്‍ ചെന്നു പുരോഹിതനു നിന്നെത്തന്നെ കാണിച്ച്, നിന്‍റെ ശുദ്ധീകരണത്തിനുവേണ്ടി മോശെ കല്പിച്ചത് അവര്‍ക്കു സാക്ഷ്യത്തിനായി അര്‍പ്പിക്ക എന്നു പറഞ്ഞ് അവനെ വിട്ടയച്ചു.</verse>
				<verse number="45">അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാല്‍ യേശുവിനു പരസ്യമായി പട്ടണത്തില്‍ കടപ്പാന്‍ കഴിയായ്കകൊണ്ട് അവന്‍ പുറത്തു നിര്‍ജനസ്ഥലങ്ങളില്‍ പാര്‍ത്തു; എല്ലാടത്തുനിന്നും ആളുകള്‍ അവന്‍റെ അടുക്കല്‍ വന്നുകൂടി.</verse>
			</chapter>
			<chapter number="2">
				<verse number="1">ചില ദിവസം കഴിഞ്ഞശേഷം അവന്‍ പിന്നെയും കഫര്‍ന്നഹൂമില്‍ ചെന്നു; അവന്‍ വീട്ടില്‍ ഉണ്ടെന്നു ശ്രുതിയായി.</verse>
				<verse number="2">ഉടനെ വാതില്ക്കല്‍പോലും ഇടമില്ലാതവണ്ണം പലരും വന്നുകൂടി, അവന്‍ അവരോടു തിരുവചനം പ്രസ്താവിച്ചു.</verse>
				<verse number="3">അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്ന് അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു.</verse>
				<verse number="4">പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്‍റെ മേല്പുര പൊളിച്ചുതുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കിവച്ചു.</verse>
				<verse number="5">യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷവാതക്കാരനോട്: മകനേ, നിന്‍റെ പാപങ്ങള്‍ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നു: ഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നത് എന്ത്?</verse>
				<verse number="7">ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു.</verse>
				<verse number="8">ഇങ്ങനെ അവര്‍ ഉള്ളില്‍ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സില്‍ ഗ്രഹിച്ച് അവരോട്: നിങ്ങള്‍ ഹൃദയത്തില്‍ ഇങ്ങനെ ചിന്തിക്കുന്നത് എന്ത്?</verse>
				<verse number="9">പക്ഷവാതക്കാരനോടു നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.</verse>
				<verse number="10">എന്നാല്‍ ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്നു നിങ്ങള്‍ അറിയേണ്ടതിന്-</verse>
				<verse number="11">അവന്‍ പക്ഷവാതക്കാരനോട്: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="12">ഉടനെ അവന്‍ എഴുന്നേറ്റു കിടക്ക എടുത്ത് എല്ലാവരും കാണ്‍കെ പുറപ്പെട്ടു; അതുകൊണ്ട് എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.</verse>
				<verse number="13">അവന്‍ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്‍റെ അടുക്കല്‍ വന്നു; അവന്‍ അവരെ ഉപദേശിച്ചു.</verse>
				<verse number="14">പിന്നെ അവന്‍ കടന്നുപോകുമ്പോള്‍ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവന്‍ എഴുന്നേറ്റ് അവനെ അനുഗമിച്ചു.</verse>
				<verse number="15">അവന്‍ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്‍റെ ശിഷ്യന്മാരോടുംകൂടി പന്തിയില്‍ ഇരുന്നു; അവനെ അനുഗമിച്ചുവന്നവര്‍ അനേകര്‍ ആയിരുന്നു.</verse>
				<verse number="16">അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കുടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര്‍ കണ്ടിട്ട് അവന്‍റെ ശിഷ്യന്മാരോട്: അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="17">യേശു അതുകേട്ട് അവരോട്: ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല; ഞാന്‍ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നത് എന്നു പറഞ്ഞു.</verse>
				<verse number="18">യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവര്‍ വന്ന് അവനോട്: യോഹന്നാന്‍റെയും പരീശന്മാരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നുവല്ലോ; നിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="19">യേശു അവരോടു പറഞ്ഞത്: മണവാളന്‍ കൂടെ ഉള്ളപ്പോള്‍ തോഴ്മക്കാര്‍ക്ക് ഉപവസിപ്പാന്‍ കഴിയുമോ? മണവാളന്‍ കൂടെ ഇരിക്കും കാലത്തോളം അവര്‍ക്ക് ഉപവസിപ്പാന്‍ കഴികയില്ല.</verse>
				<verse number="20">എന്നാല്‍ മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്ന്, ആ കാലത്ത് അവര്‍ ഉപവസിക്കും.</verse>
				<verse number="21">പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കണ്ടം ആരും ചേര്‍ത്തുതുന്നുമാറില്ല; തുന്നിയാല്‍ ചേര്‍ത്ത പുതുക്കണ്ടം പഴയതില്‍നിന്നു വലിഞ്ഞിട്ടു ചീന്തല്‍ ഏറ്റവും വല്ലാതെ ആകും.</verse>
				<verse number="22">ആരും പുതിയ വീഞ്ഞു പഴയതുരുത്തിയില്‍ പകര്‍ന്നു വയ്ക്കുമാറില്ല; വച്ചാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞ് ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര്‍ന്നു വയ്ക്കേണ്ടത്.</verse>
				<verse number="23">അവന്‍ ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ വഴിനടക്കയില്‍ കതിര്‍ പറിച്ചുതുടങ്ങി.</verse>
				<verse number="24">പരീശന്മാര്‍ അവനോട്: നോക്കൂ, ഇവര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു ചെയ്യുന്നത് എന്ത് എന്നു പറഞ്ഞു.</verse>
				<verse number="25">അവന്‍ അവരോട്: ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും മുട്ടുണ്ടായി വിശന്നപ്പോള്‍ ചെയ്തത് എന്ത്?</verse>
				<verse number="26">അവന്‍ അബ്യാഥാര്‍ മഹാപുരോഹിതന്‍റെ കാലത്തു ദൈവാലയത്തില്‍ ചെന്ന്, പുരോഹിതന്മാര്‍ക്കല്ലാതെ ആര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്‍ക്കും കൊടുത്തു എന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.</verse>
				<verse number="27">പിന്നെ അവന്‍ അവരോട്: മനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായത്;</verse>
				<verse number="28">അങ്ങനെ മനുഷ്യപുത്രന്‍ ശബ്ബത്തിനും കര്‍ത്താവ് ആകുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="3">
				<verse number="1">അവന്‍ പിന്നെയും പള്ളിയില്‍ ചെന്നു: അവിടെ വരണ്ട കൈയുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.</verse>
				<verse number="2">അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിനു ശബ്ബത്തില്‍ അവനെ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.</verse>
				<verse number="3">വരണ്ട കൈയുള്ള മനുഷ്യനോട് അവന്‍: നടുവില്‍ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു.</verse>
				<verse number="4">പിന്നെ അവരോട്: ശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.</verse>
				<verse number="5">അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു; അവന്‍ നീട്ടി, അവന്‍റെ കൈ സൗഖ്യമായി.</verse>
				<verse number="6">ഉടനെ പരീശന്മാര്‍ പുറപ്പെട്ട്, അവനെ നശിപ്പിക്കേണ്ടതിനു ഹെരോദ്യരുമായി ആലോചന കഴിച്ചു.</verse>
				<verse number="7">യേശു ശിഷ്യന്മാരുമായി കടല്ക്കരയ്ക്കു വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയൊരു പുരുഷാരം അവനെ അനുഗമിച്ചു;</verse>
				<verse number="8">യെഹൂദ്യയില്‍നിന്നും യെരൂശലേമില്‍നിന്നും എദോമില്‍നിന്നും യോര്‍ദ്ദാനക്കരെനിന്നും സോരിന്‍റെയും സീദോന്‍റെയും ചുറ്റുപാടില്‍നിന്നും വലിയൊരു കൂട്ടം അവന്‍ ചെയ്തത് ഒക്കെയും കേട്ടിട്ട് അവന്‍റെ അടുക്കല്‍ വന്നു.</verse>
				<verse number="9">പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന് അവരുടെ നിമിത്തം ഒരു ചെറുപടകു തനിക്ക് ഒരുക്കി നിറുത്തുവാന്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു.</verse>
				<verse number="10">അവന്‍ അനേകരെ സൗഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിനു തിക്കിത്തിരക്കി വന്നു.</verse>
				<verse number="11">അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്‍റെ മുമ്പില്‍ വീണു: നീ ദൈവപുത്രന്‍ എന്നു നിലവിളിച്ചു പറയും.</verse>
				<verse number="12">തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന് അവന്‍ അവരെ വളരെ ശാസിച്ചുപോന്നു.</verse>
				<verse number="13">പിന്നെ അവന്‍ മലയില്‍ കയറി തനിക്കു ബോധിച്ചവരെ അടുക്കല്‍ വിളിച്ചു; അവര്‍ അവന്‍റെ അരികെ വന്നു.</verse>
				<verse number="14">അവന്‍ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന് അയപ്പാനും</verse>
				<verse number="15">ഭൂതങ്ങളെ പുറത്താക്കേണ്ടതിന് അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു:</verse>
				<verse number="16">ശിമോനു പത്രൊസ് എന്നു പേരിട്ടു;</verse>
				<verse number="17">സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്‍റെ സഹോദരനായ യോഹന്നാന്‍: ഇവര്‍ക്ക് ഇടിമക്കള്‍ എന്നര്‍ഥമുള്ള ബൊവനേര്‍ഗെരുസ് എന്നു പേരിട്ടു-</verse>
				<verse number="18">അന്ത്രെയാസ്, ഫീലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോന്‍,</verse>
				<verse number="19">തന്നെ കാണിച്ചു കൊടുത്ത ഈസ്കര്യോത്ത് യൂദാ എന്നിവരെ തന്നേ.</verse>
				<verse number="20">അവന്‍ വീട്ടില്‍ വന്നു; അവര്‍ക്കു ഭക്ഷണം കഴിപ്പാന്‍പോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങിക്കൂടിവന്നു.</verse>
				<verse number="21">അവന്‍റെ ചാര്‍ച്ചക്കാര്‍ അതു കേട്ട്, അവനു ബുദ്ധിഭ്രമം ഉണ്ട് എന്നു പറഞ്ഞ് അവനെ പിടിപ്പാന്‍ വന്നു.</verse>
				<verse number="22">യെരൂശലേമില്‍നിന്നു വന്ന ശാസ്ത്രിമാരും: അവനു ബെയെത്സെബൂല്‍ ഉണ്ട്, ഭൂതങ്ങളുടെ തലവനെക്കൊണ്ട് അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="23">അവന്‍ അവരെ അടുക്കെ വിളിച്ച് ഉപ മകളാല്‍ അവരോടു പറഞ്ഞത്: സാത്താനു സാത്താനെ എങ്ങനെ പുറത്താക്കുവാന്‍ കഴിയും?</verse>
				<verse number="24">ഒരു രാജ്യം തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ആ രാജ്യത്തിനു നിലനില്പാന്‍ കഴികയില്ല.</verse>
				<verse number="25">ഒരു വീടു തന്നില്‍ത്തന്നെ ഛിദ്രിച്ചു എങ്കില്‍ ആ വീട്ടിനു നിലനില്പാന്‍ കഴികയില്ല.</verse>
				<verse number="26">സാത്താന്‍ തന്നോടുതന്നെ എതിര്‍ത്തു ഛിദ്രിച്ചു എങ്കില്‍ അവനു നിലനില്പാന്‍ കഴിവില്ല; അവന്‍റെ അവസാനം വന്നു.</verse>
				<verse number="27">ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ അവന്‍റെ വീട്ടില്‍ കടന്ന് അവന്‍റെ കോപ്പു കവര്‍ന്നുകളവാന്‍ ആര്‍ക്കും കഴികയില്ല; പിടിച്ചു കെട്ടിയാല്‍ പിന്നെ അവന്‍റെ വീടു കവര്‍ച്ച ചെയ്യാം.</verse>
				<verse number="28">മനുഷ്യരോടു സകല പാപങ്ങളും അവര്‍ ദുഷിച്ചുപറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;</verse>
				<verse number="29">പരിശുദ്ധാത്മാവിന്‍റെ നേരേ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷയ്ക്കു യോഗ്യനാകും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="30">അവന് ഒരു അശുദ്ധാത്മാവ് ഉണ്ട് എന്ന് അവര്‍ പറഞ്ഞിരുന്നു.</verse>
				<verse number="31">അനന്തരം അവന്‍റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്ന് അവനെ വിളിപ്പാന്‍ ആളയച്ചു.</verse>
				<verse number="32">പുരുഷാരം അവന്‍റെ ചുറ്റും ഇരുന്നിരുന്നു; അവര്‍ അവനോട്: നിന്‍റെ അമ്മയും സഹോദരന്മാരും പുറത്തുനിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="33">അവന്‍ അവരോട്: എന്‍റെ അമ്മയും സഹോദരന്മാരും ആര്‍ എന്നു പറഞ്ഞിട്ടു</verse>
				<verse number="34">ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്: എന്‍റെ അമ്മയും സഹോദരന്മാരും ഇതാ.</verse>
				<verse number="35">ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നവന്‍ തന്നെ എന്‍റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="4">
				<verse number="1">അവന്‍ പിന്നെയും കടല്ക്കരെവച്ച് ഉപദേശിപ്പാന്‍ തുടങ്ങി. അപ്പോള്‍ ഏറ്റവും വലിയ പുരുഷാരം അവന്‍റെ അടുക്കല്‍ വന്നു കൂടുകകൊണ്ട് അവന്‍ പടകില്‍ കയറി കടലില്‍ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയില്‍ ആയിരുന്നു.</verse>
				<verse number="2">അവന്‍ ഉപമകളാല്‍ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തില്‍ അവരോടു പറഞ്ഞത്: കേള്‍പ്പിന്‍;</verse>
				<verse number="3">വിതയ്ക്കുന്നവന്‍ വിതപ്പാന്‍ പുറപ്പെട്ടു.</verse>
				<verse number="4">വിതയ്ക്കുമ്പോള്‍ ചിലതു വഴിയരികെ വീണു; പറവകള്‍ വന്ന് അതു തിന്നുകളഞ്ഞു.</verse>
				<verse number="5">മറ്റു ചിലതു പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിനു താഴ്ച ഇല്ലായ്കയാല്‍ ക്ഷണത്തില്‍ മുളച്ചുവന്നു.</verse>
				<verse number="6">സൂര്യന്‍ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി.</verse>
				<verse number="7">മറ്റു ചിലത് മുള്ളിനിടയില്‍ വീണു; മുള്ളു മുളച്ചു വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.</verse>
				<verse number="8">മറ്റു ചിലതു നല്ലമണ്ണില്‍ വീണിട്ടു മുളച്ചു വളര്‍ന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.</verse>
				<verse number="9">കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="10">അനന്തരം അവന്‍ തനിച്ചിരിക്കുമ്പോള്‍ അവനോടുകൂടെയുള്ളവര്‍ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.</verse>
				<verse number="11">അവരോട് അവന്‍ പറഞ്ഞത്: ദൈവരാജ്യത്തിന്‍റെ മര്‍മം നിങ്ങള്‍ക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവര്‍ക്കോ സകലവും ഉപമകളാല്‍ ലഭിക്കുന്നു.</verse>
				<verse number="12">അവര്‍ മനം തിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവര്‍ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.</verse>
				<verse number="13">പിന്നെ അവന്‍ അവരോടു പറഞ്ഞത്: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റ് ഉപമകള്‍ ഒക്കെയും എങ്ങനെ ഗ്രഹിക്കും?</verse>
				<verse number="14">വിതയ്ക്കുന്നവന്‍ വചനം വിതയ്ക്കുന്നു.</verse>
				<verse number="15">വചനം വിതച്ചിട്ടു വഴിയരികെ വീണത്, കേട്ട ഉടനെ സാത്താന്‍ വന്നു ഹൃദയങ്ങളില്‍ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.</verse>
				<verse number="16">അങ്ങനെതന്നെ പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍;</verse>
				<verse number="17">എങ്കിലും അവര്‍ ഉള്ളില്‍ വേരില്ലാതെ ക്ഷണികന്മാര്‍ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാല്‍ ക്ഷണത്തില്‍ ഇടറിപ്പോകുന്നു.</verse>
				<verse number="18">മുള്ളിനിടയില്‍ വിതയ്ക്കപ്പെട്ടതോ വചനം കേട്ടിട്ട്</verse>
				<verse number="19">ഇഹലോകത്തിന്‍റെ ചിന്തകളും ധനത്തിന്‍റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീര്‍ക്കുന്നതാകുന്നു.</verse>
				<verse number="20">നല്ല മണ്ണില്‍ വിതയ്ക്കപ്പെട്ടതോ വചനം കേള്‍ക്കയും അംഗീകരിക്കയും ചെയ്യുന്നവര്‍ തന്നെ; അവര്‍ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.</verse>
				<verse number="21">പിന്നെ അവന്‍ അവരോടു പറഞ്ഞത്: വിളക്കു കത്തിച്ചു പറയിന്‍കീഴിലോ കട്ടില്ക്കീഴിലോ വയ്ക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വയ്ക്കുന്നത്?</verse>
				<verse number="22">വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായത് ഒന്നും ഇല്ല.</verse>
				<verse number="23">കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.</verse>
				<verse number="24">നിങ്ങള്‍ കേള്‍ക്കുന്നത് എന്ത് എന്നു സൂക്ഷിച്ചുകൊള്‍വിന്‍; നിങ്ങള്‍ അളക്കുന്ന അളവുകൊണ്ടു നിങ്ങള്‍ക്കും അളന്നുകിട്ടും; അധികമായും കിട്ടും.</verse>
				<verse number="25">ഉള്ളവനു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവന്‍ അവരോടു പറഞ്ഞു.</verse>
				<verse number="26">പിന്നെ അവന്‍ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യന്‍ മണ്ണില്‍ വിത്ത് എറിഞ്ഞശേഷം</verse>
				<verse number="27">രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവന്‍ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു.</verse>
				<verse number="28">ഭൂമി സ്വയമായി മുമ്പേ ഞാറും പിന്നെ കതിരും പിന്നെ കതിരില്‍ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.</verse>
				<verse number="29">ധാന്യം വിളയുമ്പോള്‍ കൊയ്ത്തായതുകൊണ്ട് അവന്‍ ഉടനെ അരിവാള്‍ വയ്ക്കുന്നു.</verse>
				<verse number="30">പിന്നെ അവന്‍ പറഞ്ഞത്: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടൂ? ഏത് ഉപമയാല്‍ അതിനെ വര്‍ണിക്കേണ്ടൂ?</verse>
				<verse number="31">അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണില്‍ വിതയ്ക്കുമ്പോള്‍ ഭൂമിയിലെ എല്ലാ വിത്തിലും ചെറിയത്.</verse>
				<verse number="32">എങ്കിലും വിതച്ചശേഷം വളര്‍ന്ന്, സകല സസ്യങ്ങളിലും വലുതായിത്തീര്‍ന്ന്, ആകാശത്തിലെ പക്ഷികള്‍ അതിന്‍റെ നിഴലില്‍ വസിപ്പാന്‍ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.</verse>
				<verse number="33">അവന്‍ ഇങ്ങനെ പല ഉപമകളാല്‍ അവര്‍ക്കു കേള്‍പ്പാന്‍ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.</verse>
				<verse number="34">ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോള്‍ അവന്‍ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.</verse>
				<verse number="35">അന്നു സന്ധ്യയായപ്പോള്‍: നാം അക്കരയ്ക്കു പോക എന്ന് അവന്‍ അവരോടു പറഞ്ഞു.</verse>
				<verse number="36">അവര്‍ പുരുഷാരത്തെ വിട്ട്, താന്‍ പടകില്‍ ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;</verse>
				<verse number="37">അപ്പോള്‍ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകില്‍ തിര തള്ളിക്കയറുകകൊണ്ട് അതു മുങ്ങുമാറായി.</verse>
				<verse number="38">അവന്‍ അമരത്തു തലയണവച്ച് ഉറങ്ങുകയായിരുന്നു; അവര്‍ അവനെ ഉണര്‍ത്തി: ഗുരോ, ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="39">അവന്‍ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോട്: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റ് അമര്‍ന്നു, വലിയ ശാന്തത ഉണ്ടായി.</verse>
				<verse number="40">പിന്നെ അവന്‍ അവരോട്: നിങ്ങള്‍ ഇങ്ങനെ ഭീരുക്കള്‍ ആകുവാന്‍ എന്ത്? നിങ്ങള്‍ക്ക് ഇപ്പോഴും വിശ്വാസം ഇല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="41">അവര്‍ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞു.</verse>
			</chapter>
			<chapter number="5">
				<verse number="1">അവര്‍ കടലിന്‍റെ അക്കരെ ഗദരദേശത്ത് എത്തി.</verse>
				<verse number="2">പടകില്‍നിന്ന് ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ കല്ലറകളില്‍ നിന്ന് വന്ന് അവനെ എതിരേറ്റു.</verse>
				<verse number="3">അവന്‍റെ പാര്‍പ്പ് കല്ലറകളില്‍ ആയിരുന്നു; ആര്‍ക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.</verse>
				<verse number="4">പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവന്‍ ചങ്ങല വലിച്ചു പൊട്ടിച്ചും വിലങ്ങ് ഉരുമ്മി ഒടിച്ചുംകളഞ്ഞു; ആര്‍ക്കും അവനെ അടക്കുവാന്‍ കഴിഞ്ഞില്ല.</verse>
				<verse number="5">അവന്‍ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താന്‍ കല്ലുകൊണ്ടു ചതച്ചുംപോന്നു.</verse>
				<verse number="6">അവന്‍ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ട് ഓടിച്ചെന്ന് അവനെ നമസ്കരിച്ചു.</verse>
				<verse number="7">അവന്‍ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്ത്? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="8">അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടു പോക എന്ന് യേശു കല്പിച്ചിരുന്നു.</verse>
				<verse number="9">നിന്‍റെ പേരെന്ത് എന്ന് അവനോടു ചോദിച്ചതിന്: എന്‍റെ പേര്‍ ലെഗ്യോന്‍; ഞങ്ങള്‍ പലര്‍ ആകുന്നു എന്ന് അവന്‍ ഉത്തരം പറഞ്ഞു;</verse>
				<verse number="10">നാട്ടില്‍നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാന്‍ ഏറിയോന്ന് അപേക്ഷിച്ചു.</verse>
				<verse number="11">അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.</verse>
				<verse number="12">ആ പന്നികളില്‍ കടക്കേണ്ടതിനു ഞങ്ങളെ അയയ്ക്കേണം എന്ന് അവര്‍ അവനോട് അപേക്ഷിച്ചു;</verse>
				<verse number="13">അവന്‍ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കള്‍ പുറപ്പെട്ടു പന്നികളില്‍ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.</verse>
				<verse number="14">പന്നികളെ മേയ്ക്കുന്നവര്‍ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു: സംഭവിച്ചതു കാണ്‍മാന്‍ പലരും പുറപ്പെട്ടു,</verse>
				<verse number="15">യേശുവിന്‍റെ അടുക്കല്‍ വന്നു, ലെഗ്യോന്‍ ഉണ്ടായിരുന്ന ഭൂതഗ്രസ്തന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.</verse>
				<verse number="16">കണ്ടവര്‍ ഭൂതഗ്രസ്തനു സംഭവിച്ചതും പന്നികളുടെ കാര്യവും അവരോട് അറിയിച്ചു.</verse>
				<verse number="17">അപ്പോള്‍ അവര്‍ അവനോടു തങ്ങളുടെ അതിര്‍ വിട്ടുപോകുവാന്‍ അപേക്ഷിച്ചുതുടങ്ങി.</verse>
				<verse number="18">അവന്‍ പടക് ഏറുമ്പോള്‍ ഭൂതഗ്രസ്തനായിരുന്നവന്‍ താനുംകൂടെ പോരെ” എന്ന് അവനോട് അപേക്ഷിച്ചു.</verse>
				<verse number="19">യേശു അവനെ അനുവദിക്കാതെ: നിന്‍റെ വീട്ടില്‍ നിനക്കുള്ളവരുടെ അടുക്കല്‍ ചെന്ന്, കര്‍ത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടുപറഞ്ഞു.</verse>
				<verse number="20">അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടില്‍ ഘോഷിച്ചുതുടങ്ങി; എല്ലാവരും ആശ്ചര്യപ്പെടുകയും ചെയ്തു.</verse>
				<verse number="21">യേശു വീണ്ടും പടകില്‍ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോള്‍ വലിയ പുരുഷാരം അവന്‍റെ അടുക്കല്‍ വന്നുകൂടി.</verse>
				<verse number="22">പള്ളിപ്രമാണികളില്‍ യായീറൊസ് എന്നു പേരുള്ള ഒരുത്തന്‍ വന്ന്, അവനെ കണ്ടു കാല്ക്കല്‍ വീണ്:</verse>
				<verse number="23">എന്‍റെ കുഞ്ഞുമകള്‍ അത്യാസനത്തില്‍ ഇരിക്കുന്നു; അവള്‍ രക്ഷപെട്ടു ജീവിക്കേണ്ടതിനു നീ വന്ന് അവളുടെമേല്‍ കൈ വയ്ക്കേണമേ എന്നു വളരെ അപേക്ഷിച്ചു.</verse>
				<verse number="24">അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ചെന്ന് അവനെ തിക്കിക്കൊണ്ടിരുന്നു.</verse>
				<verse number="25">പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി</verse>
				<verse number="26">പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്ന</verse>
				<verse number="27">ഒരു സ്ത്രീ യേശുവിന്‍റെ വര്‍ത്തമാനം കേട്ടു:</verse>
				<verse number="28">അവന്‍റെ വസ്ത്രം എങ്കിലും തൊട്ടാല്‍ ഞാന്‍ രക്ഷപെടും എന്നു പറഞ്ഞു പുരുഷാരത്തില്‍കൂടി പുറകില്‍ വന്ന് അവന്‍റെ വസ്ത്രം തൊട്ടു.</verse>
				<verse number="29">ക്ഷണത്തില്‍ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താന്‍ സ്വസ്ഥയായി എന്ന് അവള്‍ ശരീരത്തില്‍ അറിഞ്ഞു.</verse>
				<verse number="30">ഉടനെ യേശു തങ്കല്‍നിന്നു ശക്തി പുറപ്പെട്ടു എന്ന് ഉള്ളില്‍ അറിഞ്ഞിട്ടു പുരുഷാരത്തില്‍ തിരിഞ്ഞു: എന്‍റെ വസ്ത്രം തൊട്ടത് ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="31">ശിഷ്യന്മാര്‍ അവനോടു പുരുഷാരം നിന്നെ തിക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടത് ആര്‍ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="32">അവനോ അതു ചെയ്തവളെ കാണ്‍മാന്‍ ചുറ്റും നോക്കി.</verse>
				<verse number="33">സ്ത്രീ തനിക്കു സംഭവിച്ചത് അറിഞ്ഞിട്ടു ഭയപ്പെട്ടും വിറച്ചുംകൊണ്ടു വന്ന് അവന്‍റെ മുമ്പില്‍ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.</verse>
				<verse number="34">അവന്‍ അവളോടു: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.</verse>
				<verse number="35">ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ പള്ളിപ്രമാണിയുടെ വീട്ടില്‍നിന്ന് ആള്‍ വന്നു: നിന്‍റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="36">യേശു ആ വാക്ക് കാര്യമാക്കാതെ പള്ളിപ്രമാണിയോട്: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.</verse>
				<verse number="37">പത്രൊസും യാക്കോബും യാക്കോബിന്‍റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാന്‍ സമ്മതിച്ചില്ല.</verse>
				<verse number="38">പള്ളിപ്രമാണിയുടെ വീട്ടില്‍ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;</verse>
				<verse number="39">അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്ന് അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.</verse>
				<verse number="40">അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തു ചെന്നു</verse>
				<verse number="41">കുട്ടിയുടെ കൈക്കു പിടിച്ചു: ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അര്‍ഥത്തോടെ തലീഥാ കൂമി എന്ന് അവളോടു പറഞ്ഞു.</verse>
				<verse number="42">ബാല ഉടനെ എഴുന്നേറ്റു നടന്നു; അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവര്‍ അത്യന്തം വിസ്മയിച്ചു.</verse>
				<verse number="43">ഇത് ആരും അറിയരുത് എന്ന് അവന്‍ അവരോട് കര്‍ശനമായി കല്പിച്ചു. അവള്‍ക്കു ഭക്ഷിപ്പാന്‍ കൊടുക്കേണം എന്നും പറഞ്ഞു.</verse>
			</chapter>
			<chapter number="6">
				<verse number="1">അവന്‍ അവിടെനിന്നു പുറപ്പെട്ട്, തന്‍റെ പിതൃനഗരത്തില്‍ ചെന്നു; അവന്‍റെ ശിഷ്യന്മാരും അനുഗമിച്ചു.</verse>
				<verse number="2">ശബ്ബത്തായപ്പോള്‍ അവന്‍ പള്ളിയില്‍ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടുവിസ്മയിച്ചു: ഇവന് ഇവ എവിടെനിന്ന്? ഇവനു കിട്ടിയ ഈ ജ്ഞാനവും ഇവന്‍റെ കൈയാല്‍ നടക്കുന്ന വീര്യപ്രവൃത്തികളും എന്ത്?</verse>
				<verse number="3">ഇവന്‍ മറിയയുടെ മകനും യാക്കോബ്, യോസെ, യൂദാ, ശിമോന്‍ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്‍റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ എന്നു പറഞ്ഞ് അവങ്കല്‍ ഇടറിപ്പോയി.</verse>
				<verse number="4">യേശു അവരോട്: ഒരു പ്രവാചകന്‍ തന്‍റെ പിതൃനഗരത്തിലും ചാര്‍ച്ചക്കാരുടെ ഇടയിലും സ്വന്തഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന്‍ അല്ല എന്നു പറഞ്ഞു.</verse>
				<verse number="5">ഏതാനും ചിലരോഗികളുടെമേല്‍ കൈ വച്ചു സൗഖ്യം വരുത്തിയത് അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‍വാന്‍ കഴിഞ്ഞില്ല.</verse>
				<verse number="6">അവരുടെ അവിശ്വാസം ഹേതുവായി അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ചുറ്റുമുള്ള ഊരുകളില്‍ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചുപോന്നു.</verse>
				<verse number="7">അനന്തരം അവന്‍ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചുതുടങ്ങി, അവര്‍ക്ക് അശുദ്ധാത്മാക്കളുടെമേല്‍ അധികാരം കൊടുത്തു.</verse>
				<verse number="8">അവര്‍ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുത്; അപ്പവും പൊക്കണവും മടിശ്ശീലയില്‍ കാശും അരുത്; ചെരിപ്പ് ഇട്ടുകൊള്ളാം;</verse>
				<verse number="9">രണ്ടു വസ്ത്രം ധരിക്കരുത് എന്നിങ്ങനെ അവരോടു കല്പിച്ചു.</verse>
				<verse number="10">നിങ്ങള്‍ എവിടെയെങ്കിലും ഒരു വീട്ടില്‍ ചെന്നാല്‍ അവിടം വിട്ടു പുറപ്പെടുവോളം അതില്‍ത്തന്നെ പാര്‍പ്പിന്‍.</verse>
				<verse number="11">ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേള്‍ക്കാതെയും ഇരുന്നാല്‍ അവിടം വിട്ടു പോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി അവര്‍ക്കു സാക്ഷ്യത്തിനായി കുടഞ്ഞുകളവിന്‍ എന്നും അവരോടു പറഞ്ഞു.</verse>
				<verse number="12">അങ്ങനെ അവര്‍ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;</verse>
				<verse number="13">വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികള്‍ക്ക് എണ്ണ തേച്ചു സൗഖ്യം വരുത്തുകയും ചെയ്തു.</verse>
				<verse number="14">ഇങ്ങനെ അവന്‍റെ പേര്‍ പ്രസിദ്ധമായി വരികയാല്‍ ഹെരോദാരാജാവ് കേട്ടിട്ടു; യോഹന്നാന്‍സ്നാപകന്‍ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ട് ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="15">അവന്‍ ഏലീയാവാകുന്നു എന്നു മറ്റു ചിലര്‍ പറഞ്ഞു. വേറേ ചിലര്‍: അവന്‍ പ്രവാചകന്മാരില്‍ ഒരുത്തനെപ്പോലെ ഒരു പ്രവാചകന്‍ എന്നു പറഞ്ഞു.</verse>
				<verse number="16">അതു ഹെരോദാവ് കേട്ടാറെ: ഞാന്‍ തല വെട്ടിച്ച യോഹന്നാന്‍ ആകുന്നു അവന്‍; അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="17">ഹെരോദാ തന്‍റെ സഹോദരനായ ഫീലിപ്പൊസിന്‍റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ട് അവള്‍ നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില്‍ ആക്കിയിരുന്നു.</verse>
				<verse number="18">സഹോദരന്‍റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാന്‍ ഹെരോദാവോടു പറഞ്ഞിരുന്നു.</verse>
				<verse number="19">ഹെരോദ്യയോ അവന്‍റെ നേരേ പകവച്ച് അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ലതാനും.</verse>
				<verse number="20">യോഹന്നാന്‍ നീതിയും വിശുദ്ധിയുമുള്ള പുരുഷന്‍ എന്നു ഹെരോദാവ് അറിഞ്ഞ് അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്‍കയും ചെയ്തു; അവന്‍റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.</verse>
				<verse number="21">എന്നാല്‍ ഹെരോദാവ് തന്‍റെ ജനനോത്സവത്തില്‍ തന്‍റെ മഹത്തുക്കള്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലയിലെ പ്രമാണികള്‍ക്കും വിരുന്നു കഴിച്ചപ്പോള്‍ ഒരു തരം വന്നു.</verse>
				<verse number="22">ഹെരോദ്യയുടെ മകള്‍ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളത് എന്തെങ്കിലും എന്നോടു ചോദിച്ചുകൊള്‍ക; നിനക്കു തരാം എന്ന് രാജാവ് ബാലയോടു പറഞ്ഞു.</verse>
				<verse number="23">എന്തു ചോദിച്ചാലും, രാജ്യത്തില്‍ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.</verse>
				<verse number="24">അവള്‍ പുറത്തിറങ്ങി അമ്മയോട്: ഞാന്‍ എന്തു ചോദിക്കേണം എന്നു ചോദിച്ചതിനു: യോഹന്നാന്‍സ്നാപകന്‍റെ തല എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="25">ഉടനെ അവള്‍ ബദ്ധപ്പെട്ടു രാജാവിന്‍റെ അടുക്കല്‍ ചെന്ന്: ഇപ്പോള്‍ തന്നെ യോഹന്നാന്‍സ്നാപകന്‍റെ തല ഒരു തളികയില്‍ തരേണം എന്നു പറഞ്ഞു.</verse>
				<verse number="26">രാജാവ് അതിദുഃഖിതനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ച് അവളോടു നിഷേധിപ്പാന്‍ മനസ്സില്ലാഞ്ഞു.</verse>
				<verse number="27">ഉടനെ രാജാവ് ഒരു അകമ്പടിയെ അയച്ച്, അവന്‍റെ തല കൊണ്ടുവരുവാന്‍ കല്പിച്ചു.</verse>
				<verse number="28">അവന്‍ പോയി തടവില്‍ അവനെ ശിരഃഛേദം ചെയ്തു; അവന്‍റെ തല ഒരു തളികയില്‍ കൊണ്ടുവന്നു ബാലയ്ക്കു കൊടുത്തു; ബാല അമ്മയ്ക്കു കൊടുത്തു.</verse>
				<verse number="29">അവന്‍റെ ശിഷ്യന്മാര്‍ അതു കേട്ടിട്ടു വന്ന് അവന്‍റെ ശവം എടുത്ത് ഒരു കല്ലറയില്‍ വച്ചു.</verse>
				<verse number="30">പിന്നെ അപ്പൊസ്തലന്മാര്‍ യേശുവിന്‍റെ അടുക്കല്‍ വന്നുകൂടി തങ്ങള്‍ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.</verse>
				<verse number="31">വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല്‍ അവര്‍ക്കു ഭക്ഷിപ്പാന്‍പോലും സമയം ഇല്ലായ്കകൊണ്ട് അവന്‍ അവരോടു: നിങ്ങള്‍ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="32">അങ്ങനെ അവര്‍ പടകില്‍ കയറി ഒരു ഏകാന്തസ്ഥലത്തു വേറിട്ടുപോയി.</verse>
				<verse number="33">അവര്‍ പോകുന്നതു പലരും കണ്ട് അറിഞ്ഞ്, എല്ലാ പട്ടണങ്ങളില്‍നിന്നും കാല്‍നടയായി അവിടേക്ക് ഓടി, അവര്‍ക്കു മുമ്പേ എത്തി.</verse>
				<verse number="34">അവന്‍ പടകില്‍നിന്ന് ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവര്‍ ഇടയന്‍ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ട് അവരില്‍ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.</verse>
				<verse number="35">പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാര്‍ അവന്‍റെ അടുക്കല്‍ വന്നു; ഇതു നിര്‍ജനപ്രദേശം അല്ലോ; നേരവും നന്നേ വൈകി;</verse>
				<verse number="36">ഭക്ഷിപ്പാന്‍ ഇല്ലായ്കയാല്‍ അവര്‍ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാന്‍ വല്ലതും കൊള്ളേണ്ടതിന് അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="37">അവന്‍ അവരോടു: നിങ്ങള്‍ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു കല്പിച്ചതിനു: ഞങ്ങള്‍ പോയി ഇരുനൂറു വെള്ളിക്കാശിന് അപ്പം കൊണ്ടിട്ട് അവര്‍ക്കു തിന്മാന്‍ കൊടുക്കയോ എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="38">അവന്‍ അവരോട്: നിങ്ങള്‍ക്ക് എത്ര അപ്പം ഉണ്ട്? ചെന്നു നോക്കുവിന്‍ എന്നു പറഞ്ഞു; അവര്‍ നോക്കീട്ടു: അഞ്ച്, രണ്ടു മീനും ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="39">പിന്നെ അവന്‍ അവരോടു: എല്ലാവരെയും പച്ചപ്പുല്ലില്‍ പന്തിപന്തിയായി ഇരുത്തുവാന്‍ കല്പിച്ചു.</verse>
				<verse number="40">അവര്‍ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.</verse>
				<verse number="41">അവന്‍ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തു സ്വര്‍ഗത്തേക്ക് നോക്കി വാഴ്ത്തി, അപ്പംനുറുക്കി, അവര്‍ക്കു വിളമ്പുവാന്‍ തന്‍റെ ശിഷ്യന്മാര്‍ക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവര്‍ക്കും വിഭാഗിച്ചുകൊടുത്തു.</verse>
				<verse number="42">എല്ലാവരും തിന്നു തൃപ്തരായി.</verse>
				<verse number="43">കഷണങ്ങളും മീന്‍നുറുക്കും പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.</verse>
				<verse number="44">അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു.</verse>
				<verse number="45">താന്‍ പുരുഷാരത്തെ പറഞ്ഞയയ്ക്കുന്നതിനിടയില്‍ തന്‍റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദയ്ക്കു നേരേ മുന്നോടുവാന്‍ നിര്‍ബന്ധിച്ചു.</verse>
				<verse number="46">അവരെ പറഞ്ഞയച്ചു വിട്ടശേഷം താന്‍ പ്രാര്‍ഥിപ്പാന്‍ മലയില്‍ പോയി.</verse>
				<verse number="47">വൈകുന്നേരം ആയപ്പോള്‍ പടകു കടലിന്‍റെ നടുവിലും താന്‍ ഏകനായി കരയിലും ആയിരുന്നു.</verse>
				<verse number="48">കാറ്റു പ്രതികൂലം ആകകൊണ്ട് അവര്‍ തണ്ടുവലിച്ചു വലയുന്നത് അവന്‍ കണ്ട് ഏകദേശം രാത്രി നാലാം യാമത്തില്‍ കടലിന്മേല്‍ നടന്ന് അവരുടെ അടുക്കല്‍ ചെന്ന് അവരെ കടന്നുപോകുവാന്‍ ഭാവിച്ചു.</verse>
				<verse number="49">അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്ന് അവര്‍ നിരൂപിച്ചു നിലവിളിച്ചു.</verse>
				<verse number="50">എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവന്‍ അവരോടു സംസാരിച്ചു: ധൈര്യപ്പെടുവിന്‍; ഞാന്‍ തന്നെ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.</verse>
				<verse number="51">പിന്നെ അവന്‍ അവരുടെ അടുക്കല്‍ ചെന്നു പടകില്‍ കയറി, കാറ്റ് അമര്‍ന്നു; അവര്‍ ഉള്ളില്‍ അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.</verse>
				<verse number="52">അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ട് അപ്പത്തിന്‍റെ സംഗതി അവര്‍ ഗ്രഹിച്ചില്ല.</verse>
				<verse number="53">അവര്‍ അക്കരെ എത്തി ഗെന്നേസരെത്ത് ദേശത്ത് അണഞ്ഞു.</verse>
				<verse number="54">അവര്‍ പടകില്‍നിന്ന് ഇറങ്ങിയ ഉടനെ ജനങ്ങള്‍ അവനെ അറിഞ്ഞു.</verse>
				<verse number="55">ആ നാട്ടിലൊക്കെയും ചുറ്റി ഓടി, അവന്‍ ഉണ്ട് എന്നു കേള്‍ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില്‍ എടുത്തുംകൊണ്ടു വന്നുതുടങ്ങി.</verse>
				<verse number="56">ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവന്‍ ചെന്നേടത്തൊക്കെയും അവര്‍ ചന്തകളില്‍ രോഗികളെ കൊണ്ടുവന്നു വച്ചു, അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ എങ്കിലും തൊടേണ്ടതിന് അപേക്ഷിക്കയും അവനെ തൊട്ടവര്‍ക്ക് ഒക്കെയും സൗഖ്യം വരികയും ചെയ്തു.</verse>
			</chapter>
			<chapter number="7">
				<verse number="1">യെരൂശലേമില്‍നിന്നു പരീശന്മാരും ചിലശാസ്ത്രിമാരും അവന്‍റെ അടുക്കല്‍ വന്നു കൂടി.</verse>
				<verse number="2">അവന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ ശുദ്ധിയില്ലാത്ത എന്നുവച്ചാല്‍, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് അവര്‍ കണ്ടു.</verse>
				<verse number="3">പരീശന്മാരും യെഹൂദന്മാര്‍ ഒക്കെയും പൂര്‍വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.</verse>
				<verse number="4">ചന്തയില്‍നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പ് എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നത് അവര്‍ക്കു ചട്ടമായിരിക്കുന്നു.</verse>
				<verse number="5">അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്‍റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നത് എന്ത് എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="6">അവന്‍ അവരോട് ഉത്തരം പറഞ്ഞത്: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവ് പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കല്‍നിന്നു ദൂരത്ത് അകന്നിരിക്കുന്നു.</verse>
				<verse number="7">മാനുഷകല്പനകളായ ഉപദേശങ്ങളെ അവര്‍ ഉപദേശിക്കുന്നതുകൊണ്ട് എന്നെ വ്യര്‍ഥമായി ഭജിക്കുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നേ.</verse>
				<verse number="8">നിങ്ങള്‍ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു;</verse>
				<verse number="9">പിന്നെ അവരോടു പറഞ്ഞത്: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാന്‍വേണ്ടി നിങ്ങള്‍ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.</verse>
				<verse number="10">നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍ മരിക്കേണം എന്നും മോശെ പറഞ്ഞുവല്ലോ.</verse>
				<verse number="11">നിങ്ങളോ ഒരു മനുഷ്യന്‍ അപ്പനോടോ അമ്മയോടോ: നിനക്ക് എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാട് എന്നര്‍ഥമുള്ള കൊര്‍ബ്ബാന്‍ എന്നു പറഞ്ഞാല്‍ മതി എന്നു പറയുന്നു;</verse>
				<verse number="12">തന്‍റെ അപ്പനോ അമ്മയ്ക്കോ മേലാല്‍ ഒന്നും ചെയ്‍വാന്‍ അവനെ സമ്മതിക്കുന്നതുമില്ല.</verse>
				<verse number="13">ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സമ്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു.</verse>
				<verse number="14">പിന്നെ അവന്‍ പുരുഷാരത്തെ അരികെ വിളിച്ച് അവരോട്: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊള്‍വിന്‍.</verse>
				<verse number="15">പുറത്തുനിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല; അവനില്‍നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നത്</verse>
				<verse number="16">[കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ] എന്നു പറഞ്ഞു.</verse>
				<verse number="17">അവന്‍ പുരുഷാരത്തെ വിട്ടു വീട്ടില്‍ ചെന്നശേഷം ശിഷ്യന്മാര്‍ ആ ഉപമയെക്കുറിച്ച് അവനോടു ചോദിച്ചു.</verse>
				<verse number="18">അവന്‍ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തുനിന്നു മനുഷ്യന്‍റെ അകത്തു ചെല്ലുന്ന യാതൊന്നിനും അവനെ അശുദ്ധമാക്കുവാന്‍ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?</verse>
				<verse number="19">അത് അവന്‍റെ ഹൃദയത്തില്‍ അല്ല വയറ്റിലത്രേ ചെല്ലുന്നത്; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകല ഭോജ്യങ്ങള്‍ക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.</verse>
				<verse number="20">മനുഷ്യനില്‍നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നത്;</verse>
				<verse number="21">അകത്തുനിന്ന്, മനുഷ്യരുടെ ഹൃദയത്തില്‍നിന്നു തന്നെ,</verse>
				<verse number="22">ദുശ്ചിന്ത, വ്യഭിചാരം, പരസംഗം, കൊലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കര്‍മം, വിടക്കുകണ്ണ്, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.</verse>
				<verse number="23">ഈ ദോഷങ്ങള്‍ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="24">അവന്‍ അവിടെനിന്നു പുറപ്പെട്ട് സീദോന്‍റെയും സോരിന്‍റെയും അതിര്‍നാട്ടില്‍ ചെന്ന് ഒരു വീട്ടില്‍ കടന്നു; ആരും അറിയരുത് എന്ന് ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാന്‍ സാധിച്ചില്ല.</verse>
				<verse number="25">അശുദ്ധാത്മാവു ബാധിച്ച ചെറിയ മകള്‍ ഉള്ളൊരു സ്ത്രീ അവന്‍റെ വസ്തുത കേട്ടിട്ടു വന്ന് അവന്‍റെ കാല്ക്കല്‍ വീണു.</verse>
				<verse number="26">അവള്‍ സുറഫൊയീനിക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്‍റെ മകളില്‍നിന്നു ഭൂതത്തെ പുറത്താക്കുവാന്‍ അവള്‍ അവനോട് അപേക്ഷിച്ചു.</verse>
				<verse number="27">യേശു അവളോട്: മുമ്പേ മക്കള്‍ക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കള്‍ക്ക് ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.</verse>
				<verse number="28">അവള്‍ അവനോട്: അതേ, കര്‍ത്താവേ, ചെറുനായ്ക്കളും മേശയ്ക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="29">അവന്‍ അവളോട്: ഈ വാക്കുനിമിത്തം പൊയ്ക്കൊള്‍ക; ഭൂതം നിന്‍റെ മകളെ വിട്ടുപോയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="30">അവള്‍ വീട്ടില്‍ വന്നാറെ, മകള്‍ കിടക്കമേല്‍ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.</verse>
				<verse number="31">അവന്‍ വീണ്ടും സോരിന്‍റെ അതിര്‍വിട്ട് സീദോന്‍വഴിയായി ദെക്കപ്പൊലിദേശത്തിന്‍റെ നടുവില്‍ക്കൂടി ഗലീലക്കടല്പുറത്തു വന്നു.</verse>
				<verse number="32">അവിടെ അവര്‍ വിക്കനായൊരു ചെകിടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്ന്, അവന്‍റെമേല്‍ കൈ വയ്ക്കേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="33">അവന്‍ അവനെ പുരുഷാരത്തില്‍നിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്‍റെ ചെവിയില്‍ വിരല്‍ ഇട്ട്, തുപ്പി അവന്‍റെ നാവിനെ തൊട്ടു,</verse>
				<verse number="34">സ്വര്‍ഗത്തേക്കു നോക്കി നെടുവീര്‍പ്പിട്ട് അവനോട്: തുറന്നുവരിക എന്ന് അര്‍ഥമുള്ള എഫഥാ എന്നു പറഞ്ഞു.</verse>
				<verse number="35">ഉടനെ അവന്‍റെ ചെവിതുറന്നു നാവിന്‍റെ കെട്ടും അഴിഞ്ഞിട്ട് അവന്‍ ശരിയായി സംസാരിച്ചു.</verse>
				<verse number="36">ഇത് ആരോടും പറയരുത് എന്ന് അവരോടു കല്പിച്ചു. എങ്കിലും അവന്‍ എത്ര കല്പിച്ചുവോ അത്രയും അവര്‍ പ്രസിദ്ധമാക്കി:</verse>
				<verse number="37">അവന്‍ സകലവും നന്നായി ചെയ്തു; ചെകിടരെ കേള്‍ക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞ് അത്യന്തം വിസ്മയിച്ചു.</verse>
			</chapter>
			<chapter number="8">
				<verse number="1">ആ ദിവസങ്ങളില്‍ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കല്‍ വിളിച്ച് അവരോട്:</verse>
				<verse number="2">ഈ പുരുഷാരം ഇപ്പോള്‍ മൂന്നു നാളായി എന്നോടുകൂടെ പാര്‍ക്കുന്നു; അവര്‍ക്കു ഭക്ഷിപ്പാന്‍ ഒന്നും ഇല്ലായ്കകൊണ്ട് എനിക്ക് അവരോട് അലിവു തോന്നുന്നു;</verse>
				<verse number="3">ഞാന്‍ അവരെ പട്ടിണിയായി വീട്ടിലേക്ക് അയച്ചാല്‍ അവര്‍ വഴിയില്‍വച്ചു തളര്‍ന്നുപോകും; അവരില്‍ ചിലര്‍ ദൂരത്തുനിന്നു വന്നവരല്ലോ എന്നു പറഞ്ഞു.</verse>
				<verse number="4">അതിന് അവന്‍റെ ശിഷ്യന്മാര്‍: ഇവര്‍ക്ക് ഇവിടെ മരുഭൂമിയില്‍ അപ്പം കൊടുത്തു തൃപ്തിവരുത്തുവാന്‍ എങ്ങനെ കഴിയും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="5">അവന്‍ അവരോട്: നിങ്ങളുടെ പക്കല്‍ എത്ര അപ്പം ഉണ്ട് എന്നു ചോദിച്ചു. ഏഴ് എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="6">അവന്‍ പുരുഷാരത്തോടു നിലത്ത് ഇരിപ്പാന്‍ കല്പിച്ചു.; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തുനുറുക്കി, ശിഷ്യന്മാരുടെ പക്കല്‍ വിളമ്പുവാന്‍ കൊടുത്തു; അവര്‍ പുരുഷാരത്തിനു വിളമ്പി.</verse>
				<verse number="7">ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവന്‍ അനുഗ്രഹിച്ചിട്ട്, വിളമ്പുവാന്‍ പറഞ്ഞു.</verse>
				<verse number="8">അവര്‍ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങള്‍ ഏഴു വട്ടി നിറച്ചെടുത്തു.</verse>
				<verse number="9">അവര്‍ ഏകദേശം നാലായിരം പേര്‍ ആയിരുന്നു.</verse>
				<verse number="10">അവന്‍ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടുകൂടെ പടകു കയറി ദല്മനൂഥ അംശങ്ങളില്‍ എത്തി.</verse>
				<verse number="11">അനന്തരം പരീശന്മാര്‍ വന്ന് അവനെ പരീക്ഷിച്ചുകൊണ്ട് ആകാശത്തുനിന്ന് ഒരു അടയാളം അന്വേഷിച്ച് അവനുമായി തര്‍ക്കിച്ചുതുടങ്ങി.</verse>
				<verse number="12">അവന്‍ ആത്മാവില്‍ ഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതെന്ത്? ഈ തലമുറയ്ക്ക് അടയാളം ലഭിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">അവരെ വിട്ടു പിന്നെയും പടകു കയറി അക്കരയ്ക്കു കടന്നു.</verse>
				<verse number="14">അവര്‍ അപ്പം കൊണ്ടുപോരുവാന്‍ മറന്നു പോയിരുന്നു; പടകില്‍ അവരുടെ പക്കല്‍ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂ.</verse>
				<verse number="15">അവന്‍ അവരോട്: നോക്കുവിന്‍, പരീശന്മാരുടെ പുളിച്ച മാവും, ഹെരോദാവിന്‍റെ പുളിച്ച മാവും സൂക്ഷിച്ചുകൊള്‍വിന്‍ എന്നു കല്പിച്ചു.</verse>
				<verse number="16">നമുക്ക് അപ്പം ഇല്ലായ്കയാല്‍ എന്ന് അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു.</verse>
				<verse number="17">അതു യേശു അറിഞ്ഞ് അവരോട് പറഞ്ഞത്: അപ്പം ഇല്ലായ്കയാല്‍ നിങ്ങള്‍ തമ്മില്‍ പറയുന്നത് എന്ത്? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?</verse>
				<verse number="18">കണ്ണ് ഉണ്ടായിട്ടും കാണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേള്‍ക്കുന്നില്ലയോ? ഓര്‍ക്കുന്നതുമില്ലയോ?</verse>
				<verse number="19">അയ്യായിരം പേര്‍ക്കു ഞാന്‍ അഞ്ചപ്പം നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ അവനോടു പറഞ്ഞു.</verse>
				<verse number="20">നാലായിരം പേര്‍ക്ക് ഏഴു നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര വട്ടി നിറച്ചെടുത്തു? ഏഴ് എന്ന് അവര്‍ അവനോടു പറഞ്ഞു.</verse>
				<verse number="21">പിന്നെ അവന്‍ അവരോട്: ഇപ്പോഴും നിങ്ങള്‍ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="22">അവര്‍ ബേത്ത്സയിദയില്‍ എത്തിയപ്പോള്‍: ഒരു കുരുടനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്ന് അവനെ തൊടേണമെന്ന് അപേക്ഷിച്ചു.</verse>
				<verse number="23">അവന്‍ കുരുടന്‍റെ കൈക്കു പിടിച്ച് അവനെ ഊരിനു പുറത്തു കൊണ്ടുപോയി അവന്‍റെ കണ്ണില്‍ തുപ്പി അവന്‍റെമേല്‍ കൈവച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.</verse>
				<verse number="24">അവന്‍ മേല്പോട്ടു നോക്കി: ഞാന്‍ മനുഷ്യരെ കാണുന്നു; അവര്‍ നടക്കുന്നതു മരങ്ങള്‍ പോലെയത്രേ കാണുന്നത് എന്നു പറഞ്ഞു.</verse>
				<verse number="25">പിന്നെയും അവന്‍റെ കണ്ണിന്മേല്‍ കൈ വച്ചാറെ അവന്‍ സൗഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.</verse>
				<verse number="26">നീ ഊരില്‍ കടക്കപോലും അരുത് എന്ന് അവന്‍ പറഞ്ഞ് അവനെ വീട്ടിലേക്ക് അയച്ചു.</verse>
				<verse number="27">അനന്തരം യേശു ശിഷ്യന്മാരുമായി ഫീലിപ്പൊസിന്‍റെ കൈസര്യക്ക് അടുത്ത ഊരുകളിലേക്കു പോയി; വഴിയില്‍വച്ചു ശിഷ്യന്മാരോട്: ജനങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു എന്നു ചോദിച്ചു.</verse>
				<verse number="28">യോഹന്നാന്‍സ്നാപകനെന്നു ചിലര്‍, ഏലീയാവെന്നു ചിലര്‍, പ്രവാചകന്മാരില്‍ ഒരുത്തന്‍ എന്നു മറ്റു ചിലര്‍ എന്ന് അവര്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="29">അവന്‍ അവരോട്: എന്നാല്‍ നിങ്ങള്‍ എന്നെ ആര്‍ എന്നു പറയുന്നു എന്നു ചോദിച്ചതിന്: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.</verse>
				<verse number="30">പിന്നെ തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു ഖണ്ഡിതമായി പറഞ്ഞു.</verse>
				<verse number="31">മനുഷ്യപുത്രന്‍ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാള്‍ കഴിഞ്ഞിട്ട് അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കയും വേണം എന്ന് അവരെ ഉപദേശിച്ചുതുടങ്ങി.</verse>
				<verse number="32">അവന്‍ ഈ വാക്കു തുറന്നുപറഞ്ഞു. അപ്പോള്‍ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി;</verse>
				<verse number="33">അവനോ തിരിഞ്ഞുനോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്‍റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു.</verse>
				<verse number="34">പിന്നെ അവന്‍ പുരുഷാരത്തെയും തന്‍റെ ശിഷ്യന്മാരെയും അരികെ വിളിച്ച് അവരോടു പറഞ്ഞത്: ഒരുവന്‍ എന്നെ അനുഗമിപ്പാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ചു തന്‍റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.</verse>
				<verse number="35">ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; ആരെങ്കിലും എന്‍റെയും സുവിശേഷത്തിന്‍റെയും നിമിത്തം തന്‍റെ ജീവനെ കളഞ്ഞാല്‍ അതിനെ രക്ഷിക്കും.</verse>
				<verse number="36">ഒരു മനുഷ്യന്‍ സര്‍വലോകവും നേടുകയും തന്‍റെ ജീവനെ കളകയും ചെയ്താല്‍ അവന് എന്തു പ്രയോജനം?</verse>
				<verse number="37">അല്ല, തന്‍റെ ജീവനുവേണ്ടി മനുഷ്യന്‍ എന്തൊരു മറുവില കൊടുക്കും;</verse>
				<verse number="38">വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്‍റെ പിതാവിന്‍റെ തേജസ്സില്‍ വിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും.</verse>
			</chapter>
			<chapter number="9">
				<verse number="1">പിന്നെ അവന്‍ അവരോട്: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഈ നില്ക്കുന്നവരില്‍ ഉണ്ട് എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.</verse>
				<verse number="3">ഭൂമിയില്‍ ഒരു അലക്കുകാരനും വെളുപ്പിപ്പാന്‍ കഴിയാതവണ്ണം അവന്‍റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.</verse>
				<verse number="4">അപ്പോള്‍ ഏലീയാവും മോശെയും അവര്‍ക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചുകൊണ്ടിരുന്നു.</verse>
				<verse number="5">പത്രൊസ് യേശുവിനോട്: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലത്; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു പറഞ്ഞു.</verse>
				<verse number="6">താന്‍ എന്തു പറയേണ്ടൂ എന്ന് അവന്‍ അറിഞ്ഞില്ല; അവര്‍ ഭയപരവശരായിരുന്നു.</verse>
				<verse number="7">പിന്നെ ഒരു മേഘം വന്ന് അവരുടെമേല്‍ നിഴലിട്ടു: ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവനു ചെവികൊടുപ്പിന്‍ എന്നു മേഘത്തില്‍നിന്ന് ഒരു ശബ്ദവും ഉണ്ടായി.</verse>
				<verse number="8">പെട്ടെന്ന് അവര്‍ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.</verse>
				<verse number="9">അവര്‍ മലയില്‍നിന്ന് ഇറങ്ങുമ്പോള്‍: മനുഷ്യപുത്രന്‍ മരിച്ചവരില്‍നിന്ന് എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടത് ആരോടും അറിയിക്കരുത് എന്ന് അവന്‍ അവരോടു കല്പിച്ചു.</verse>
				<verse number="10">മരിച്ചവരില്‍നിന്ന് എഴുന്നേല്ക്ക എന്നുള്ളത് എന്ത് എന്നു തമ്മില്‍ തര്‍ക്കിച്ചുംകൊണ്ട് അവര്‍ ആ വാക്ക് ഉള്ളില്‍ സംഗ്രഹിച്ചു;</verse>
				<verse number="11">ഏലീയാവ് മുമ്പേ വരേണ്ടത് എന്നു ശാസ്ത്രിമാര്‍ വാദിക്കുന്നത് എന്ത് എന്ന് അവര്‍ ചോദിച്ചു.</verse>
				<verse number="12">അതിനു യേശു: ഏലീയാവ് മുമ്പേ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാല്‍ മനുഷ്യപുത്രനെക്കുറിച്ച്: അവന്‍ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്ന് എഴുതിയിരിക്കുന്നത് എങ്ങനെ?</verse>
				<verse number="13">ഏലീയാവ് വന്നു; അവനെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ അവര്‍ തങ്ങള്‍ക്കു തോന്നിയത് എല്ലാം അവനോടു ചെയ്തു എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="14">അവന്‍ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാര്‍ അവരോടു തര്‍ക്കിക്കുന്നതും കണ്ടു.</verse>
				<verse number="15">പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ച് ഓടിവന്ന് അവനെ വന്ദിച്ചു.</verse>
				<verse number="16">അവന്‍ അവരോട്: നിങ്ങള്‍ അവരുമായി തര്‍ക്കിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="17">അതിനു പുരുഷാരത്തില്‍ ഒരുത്തന്‍: ഗുരോ, ഊമനായ ആത്മാവുള്ള എന്‍റെ മകനെ ഞാന്‍ നിന്‍റെ അടുക്കല്‍ കൊണ്ടുവന്നു.</verse>
				<verse number="18">അത് അവനെ എവിടെവച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവന്‍ നുരച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിനു ഞാന്‍ നിന്‍റെ ശിഷ്യന്മാരോടു പറഞ്ഞിട്ട് അവര്‍ക്കു കഴിഞ്ഞില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="19">അവന്‍ അവരോട്: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവരുവിന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="20">അവര്‍ അവനെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവ് അവനെ ഇഴച്ചു; അവന്‍ നിലത്തു വീണു നുരച്ചുരുണ്ടു.</verse>
				<verse number="21">ഇത് അവന് സംഭവിച്ചിട്ട് എത്ര കാലമായി എന്ന് അവന്‍റെ അപ്പനോടു ചോദിച്ചതിന് അവന്‍: ചെറുപ്പംമുതല്‍ തന്നെ.</verse>
				<verse number="22">അത് അവനെ നശിപ്പിക്കേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="23">യേശു അവനോട്: നിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവനു സകലവും കഴിയും എന്നു പറഞ്ഞു.</verse>
				<verse number="24">ബാലന്‍റെ അപ്പന്‍ ഉടനെ നിലവിളിച്ചു: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു; എന്‍റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="25">എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ട് അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനില്‍ കടക്കരുത് എന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="26">അപ്പോള്‍ അതു നിലവിളിച്ച് അവനെ വളരെ ഇഴച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാന്‍ തക്കവണ്ണം അവന്‍ മരിച്ചപോലെ ആയി.</verse>
				<verse number="27">യേശു അവനെ കൈക്കു പിടിച്ചു നിവിര്‍ത്തി, അവന്‍ എഴുന്നേറ്റു.</verse>
				<verse number="28">വീട്ടില്‍ വന്നശേഷം ശിഷ്യന്മാര്‍ സ്വകാര്യമായി അവനോട്: ഞങ്ങള്‍ക്ക് അതിനെ പുറത്താക്കുവാന്‍ കഴിയാതിരുന്നത് എന്ത് എന്ന് ചോദിച്ചു.</verse>
				<verse number="29">പ്രാര്‍ഥനയാല്‍ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="30">അവിടെനിന്ന് അവര്‍ പുറപ്പെട്ടു ഗലീലയില്‍ക്കൂടി സഞ്ചരിച്ചു; അത് ആരും അറിയരുതെന്ന് അവന്‍ ഇച്ഛിച്ചു.</verse>
				<verse number="31">അവന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ച് അവരോട്: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ കൊല്ലും; കൊന്നിട്ട് മൂന്നുനാള്‍ കഴിഞ്ഞശേഷം അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.</verse>
				<verse number="32">ആ വാക്ക് അവര്‍ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.</verse>
				<verse number="33">അവന്‍ കഫര്‍ന്നഹൂമില്‍ വന്നു വീട്ടില്‍ ഇരിക്കുമ്പോള്‍: നിങ്ങള്‍ വഴിയില്‍വച്ചു തമ്മില്‍ വാദിച്ചത് എന്ത് എന്ന് അവരോടു ചോദിച്ചു.</verse>
				<verse number="34">അവരോ തങ്ങളുടെ ഇടയില്‍ വലിയവന്‍ ആര്‍ എന്നു വഴിയില്‍വച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.</verse>
				<verse number="35">അവന്‍ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.</verse>
				<verse number="36">ഒരു ശിശുവിനെ എടുത്ത് അവരുടെ നടുവില്‍ നിറുത്തി അണച്ചുകൊണ്ട് അവരോട്:</verse>
				<verse number="37">ഇങ്ങനെയുള്ള ശിശുക്കളില്‍ ഒന്നിനെ എന്‍റെ നാമത്തില്‍ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.</verse>
				<verse number="38">യോഹന്നാന്‍ അവനോട്: ഗുരോ, ഒരുവന്‍ നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; അവന്‍ നമ്മെ അനുഗമിക്കായ്കയാല്‍ ഞങ്ങള്‍ അവനെ വിരോധിച്ചു എന്നു പറഞ്ഞു.</verse>
				<verse number="39">അതിനു യേശു പറഞ്ഞത്: അവനെ വിരോധിക്കരുത്; എന്‍റെ നാമത്തില്‍ ഒരു വീര്യപ്രവൃത്തി ചെയ്തിട്ടു വേഗത്തില്‍ എന്നെ ദുഷിച്ചു പറവാന്‍ കഴിയുന്നവന്‍ ആരും ഇല്ല.</verse>
				<verse number="40">നമുക്കു പ്രതികൂലമല്ലാത്തവന്‍ നമുക്ക് അനുകൂലമല്ലോ.</verse>
				<verse number="41">നിങ്ങള്‍ ക്രിസ്തുവിനുള്ളവര്‍ എന്നീ നാമത്തില്‍ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങള്‍ക്കു കുടിപ്പാന്‍ തന്നാല്‍ അവനു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="42">എങ്കല്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുത്തന് ഇടര്‍ച്ച വരുത്തുന്നവന്‍റെ കഴുത്തില്‍ വലിയൊരു തിരികല്ലു കെട്ടി അവനെ കടലില്‍ ഇട്ടുകളയുന്നത് അവന് ഏറെ നല്ലത്.</verse>
				<verse number="43">നിന്‍റെ കൈ നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക:</verse>
				<verse number="44">ഊനനായി ജീവനില്‍ കടക്കുന്നതു രണ്ടു കൈയുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ പോകുന്നതിനെക്കാള്‍ നിനക്ക് നല്ലത്.</verse>
				<verse number="45">നിന്‍റെ കാല്‍ നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ വെട്ടിക്കളക:</verse>
				<verse number="46">മുടന്തനായി ജീവനില്‍ കടക്കുന്നതു രണ്ടു കാലുമുള്ളവന്‍ ആയി കെടാത്ത തീയായ നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്കു നല്ലത്.</verse>
				<verse number="47">നിന്‍റെ കണ്ണ് നിനക്ക് ഇടര്‍ച്ച വരുത്തിയാല്‍ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തില്‍ കടക്കുന്നത് രണ്ടു കണ്ണുള്ളവനായി അഗ്നിനരകത്തില്‍ വീഴുന്നതിനെക്കാള്‍ നിനക്ക് നല്ലത്.</verse>
				<verse number="48">അവിടെ അവരുടെ പുഴു ചാകുന്നില്ല; തീ കെടുന്നതുമില്ല.</verse>
				<verse number="49">എല്ലാവനും തീകൊണ്ട് ഉപ്പിടും.</verse>
				<verse number="50">ഉപ്പു നല്ലതു തന്നെ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാല്‍ അതിനു രസം വരുത്തും? നിങ്ങളില്‍ തന്നെ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിന്‍.</verse>
			</chapter>
			<chapter number="10">
				<verse number="1">അവിടെനിന്ന് അവന്‍ പുറപ്പെട്ടു യോര്‍ദ്ദാനക്കരെ യെഹൂദ്യദേശത്തിന്‍റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്‍റെ അടുക്കല്‍ വന്നുകൂടി, പതിവുപോലെ അവന്‍ അവരെ പിന്നെയും ഉപദേശിച്ചു.</verse>
				<verse number="2">അപ്പോള്‍ പരീശന്മാര്‍ അടുക്കെ വന്നു: ഭാര്യയെ ഉപേക്ഷിക്കുന്നതു പുരുഷനു വിഹിതമോ എന്ന് അവനെ പരീക്ഷിച്ചുകൊണ്ട് അവനോടു ചോദിച്ചു.</verse>
				<verse number="3">അവന്‍ അവരോട്: മോശെ നിങ്ങള്‍ക്ക് എന്തു കല്പന തന്നു എന്നു ചോദിച്ചു.</verse>
				<verse number="4">ഉപേക്ഷണപത്രം എഴുതിക്കൊടുത്ത് അവളെ ഉപേക്ഷിപ്പാന്‍ മോശെ അനുവദിച്ചു എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="5">യേശു അവരോട്: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവന്‍ നിങ്ങള്‍ക്ക് ഈ കല്പന എഴുതിത്തന്നത്.</verse>
				<verse number="6">സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.</verse>
				<verse number="7">അതുകൊണ്ടു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും;</verse>
				<verse number="8">ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവര്‍ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.</verse>
				<verse number="9">ആകയാല്‍ ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പിരിക്കരുത് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="10">വീട്ടില്‍വച്ചു ശിഷ്യന്മാര്‍ പിന്നെയും അതിനെക്കുറിച്ച് അവനോടു ചോദിച്ചു.</verse>
				<verse number="11">അവന്‍ അവരോട്: ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.</verse>
				<verse number="12">സ്ത്രീയും ഭര്‍ത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാല്‍ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="13">അവന്‍ തൊടേണ്ടതിനു ചിലര്‍ ശിശുക്കളെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.</verse>
				<verse number="14">യേശു അതു കണ്ടാറെ മുഷിഞ്ഞ് അവരോട്: ശിശുക്കളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ.</verse>
				<verse number="15">ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="16">പിന്നെ അവന്‍ അവരെ അണച്ച് അവരുടെമേല്‍ കൈവച്ചു, അവരെ അനുഗ്രഹിച്ചു.</verse>
				<verse number="17">അവന്‍ പുറപ്പെട്ടു യാത്ര ചെയ്യുമ്പോള്‍ ഒരുവന്‍ ഓടിവന്ന് അവന്‍റെ മുമ്പില്‍ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാന്‍ ഞാന്‍ എന്തു ചെയ്യേണം എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="18">അതിനു യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവന്‍ അല്ലാതെ നല്ലവന്‍ ആരുമില്ല.</verse>
				<verse number="19">കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസ്സാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="20">അവന്‍ അവനോട്: ഗുരോ, ഇതൊക്കെയും ഞാന്‍ ചെറുപ്പംമുതല്‍ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ട്; നീ പോയി നിനക്കുള്ളത് എല്ലാം വിറ്റു ദരിദ്രര്‍ക്കു കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.</verse>
				<verse number="22">അവന്‍ വളരെ സമ്പത്തുള്ളവന്‍ ആകകൊണ്ട് ഈ വചനത്തിങ്കല്‍ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.</verse>
				<verse number="23">യേശു ചുറ്റും നോക്കി തന്‍റെ ശിഷ്യന്മാരോട്: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നത് എത്ര പ്രയാസം എന്നു പറഞ്ഞു.</verse>
				<verse number="24">അവന്‍റെ ഈ വാക്കിനാല്‍ ശിഷ്യന്മാര്‍ വിസ്മയിച്ചു; എന്നാല്‍ യേശു പിന്നെയും: മക്കളേ, സമ്പത്തില്‍ ആശ്രയിക്കുന്നവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നത് എത്ര പ്രയാസം.</verse>
				<verse number="25">ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="26">അവര്‍ ഏറ്റവും വിസ്മയിച്ചു: എന്നാല്‍ രക്ഷപ്രാപിപ്പാന്‍ ആര്‍ക്കു കഴിയും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.</verse>
				<verse number="27">യേശു അവരെ നോക്കി; മനുഷ്യര്‍ക്ക് അസാധ്യം തന്നെ, ദൈവത്തിന് അല്ലതാനും. ദൈവത്തിനു സകലവും സാധ്യമല്ലോ എന്നു പറഞ്ഞു.</verse>
				<verse number="28">പത്രൊസ് അവനോട്: ഇതാ, ഞങ്ങള്‍ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.</verse>
				<verse number="29">അതിനു യേശു: എന്‍റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാല്‍,</verse>
				<verse number="30">ഈ ലോകത്തില്‍ തന്നേ, ഉപദ്രവങ്ങളോടുംകൂടെ, നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരുമില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="31">എങ്കിലും മുമ്പന്മാര്‍ പലരും പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="32">അവര്‍ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവര്‍ക്കു മുമ്പായി നടന്നു; അവര്‍ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവന്‍ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ട് അവരോട്:</verse>
				<verse number="33">ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൈയില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്ക് ഏല്പിക്കും.</verse>
				<verse number="34">അവര്‍ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നുനാള്‍ കഴിഞ്ഞിട്ട് അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞുതുടങ്ങി.</verse>
				<verse number="35">സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്‍റെ അടുക്കല്‍ വന്ന് അവനോട്: ഗുരോ, ഞങ്ങള്‍ നിന്നോടു യാചിപ്പാന്‍ പോകുന്നതു ഞങ്ങള്‍ക്കു ചെയ്തുതരുവാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="36">അവന്‍ അവരോട്: ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്തുതരുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.</verse>
				<verse number="37">നിന്‍റെ മഹത്ത്വത്തില്‍ ഞങ്ങളില്‍ ഒരുത്തന്‍ നിന്‍റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ വരം നല്കേണം എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="38">യേശു അവരോട്: നിങ്ങള്‍ യാചിക്കുന്നത് ഇന്നത് എന്നു നിങ്ങള്‍ അറിയുന്നില്ല; ഞാന്‍ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാന്‍ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങള്‍ക്കു കഴിയുമോ എന്നു ചോദിച്ചതിന് കഴിയും എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="39">യേശു അവരോട്: ഞാന്‍ കുടിക്കുന്ന പാനപാത്രം നിങ്ങള്‍ കുടിക്കയും ഞാന്‍ ഏല്ക്കുന്ന സ്നാനം ഏല്ക്കയും ചെയ്യും നിശ്ചയം.</verse>
				<verse number="40">എന്‍റെ വലത്തും ഇടത്തും ഇരിപ്പാന്‍ വരം നല്കുന്നതോ എന്‍റേതല്ല; ആര്‍ക്ക് ഒരുക്കിയിരിക്കുന്നുവോ അവര്‍ക്കു കിട്ടും എന്നു പറഞ്ഞു.</verse>
				<verse number="41">അതു ശേഷം പത്തു പേരും കേട്ടിട്ട് യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടു തുടങ്ങി.</verse>
				<verse number="42">യേശു അവരെ അടുക്കെ വിളിച്ച് അവരോട്: ജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍ത്തൃത്വം ചെയ്യുന്നു; അവരില്‍ മഹത്തുക്കളായവര്‍ അവരുടെമേല്‍ അധികാരം നടത്തുന്നു എന്നു നിങ്ങള്‍ അറിയുന്നു.</verse>
				<verse number="43">നിങ്ങളുടെ ഇടയില്‍ അങ്ങനെ അരുത്; നിങ്ങളില്‍ മഹാന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം;</verse>
				<verse number="44">നിങ്ങളില്‍ ഒന്നാമന്‍ ആകുവാന്‍ ഇച്ഛിക്കുന്നവന്‍ എല്ലാവര്‍ക്കും ദാസനാകേണം.</verse>
				<verse number="45">മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്‍റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രേ വന്നത്.</verse>
				<verse number="46">അവര്‍ യെരീഹോവില്‍ എത്തി; പിന്നെ അവന്‍ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടുംകൂടെ യെരീഹോവില്‍നിന്നു പുറപ്പെടുമ്പോള്‍ തിമായിയുടെ മകനായ ബര്‍ത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരന്‍ വഴിയരികെ ഇരുന്നിരുന്നു.</verse>
				<verse number="47">നസറായനായ യേശു എന്നു കേട്ടിട്ട് അവന്‍ ദാവീദുപുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചുതുടങ്ങി.</verse>
				<verse number="48">മിണ്ടാതിരിപ്പാന്‍ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്ന് അവന്‍ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.</verse>
				<verse number="49">അപ്പോള്‍ യേശു നിന്നു: അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. ധൈര്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്ന് അവര്‍ പറഞ്ഞു കുരുടനെ വിളിച്ചു.</verse>
				<verse number="50">അവന്‍ തന്‍റെ പുതപ്പ് ഇട്ടുംകളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്‍റെ അടുക്കല്‍ വന്നു.</verse>
				<verse number="51">യേശു അവനോട്: ഞാന്‍ നിനക്ക് എന്തു ചെയ്തുതരേണമെന്ന് നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടന്‍ അവനോടു പറഞ്ഞു.</verse>
				<verse number="52">യേശു അവനോട്: പോക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവന്‍ കാഴ്ച പ്രാപിച്ചു യാത്രയില്‍ അവനെ അനുഗമിച്ചു.</verse>
			</chapter>
			<chapter number="11">
				<verse number="1">അവര്‍ യെരൂശലേമിനോടു സമീപിച്ച് ഒലിവ്മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോള്‍ അവന്‍ ശിഷ്യന്മാരില്‍ രണ്ടു പേരെ അയച്ച് അവരോട്:</verse>
				<verse number="2">നിങ്ങള്‍ക്ക് എതിരേയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍; അതില്‍ കടന്നാല്‍ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിന്‍.</verse>
				<verse number="3">ഇതു ചെയ്യുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍ കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിന്‍; അവന്‍ ക്ഷണത്തില്‍ അതിനെ ഇങ്ങോട്ട് അയയ്ക്കും എന്നു പറഞ്ഞു.</verse>
				<verse number="4">അവര്‍ പോയി, തെരുവില്‍ പുറത്തു വാതില്ക്കല്‍ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ട് അതിനെ അഴിച്ചു.</verse>
				<verse number="5">അവിടെ നിന്നവരില്‍ ചിലര്‍ അവരോട്: നിങ്ങള്‍ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചു.</verse>
				<verse number="6">യേശു കല്പിച്ചതുപോലെ അവര്‍ അവരോടു പറഞ്ഞു; അവര്‍ അവരെ വിട്ടയച്ചു.</verse>
				<verse number="7">അവര്‍ കഴുതക്കുട്ടിയെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേല്‍ ഇട്ടു; അവന്‍ അതിന്മേല്‍ കയറി ഇരുന്നു.</verse>
				<verse number="8">അനേകര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു; മറ്റു ചിലര്‍ പറമ്പുകളില്‍നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയില്‍ വിതറി.</verse>
				<verse number="9">മുമ്പും പിമ്പും നടക്കുന്നവര്‍: ഹോശന്നാ, കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍:</verse>
				<verse number="10">വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്‍റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളില്‍ ഹോശന്നാ എന്ന് ആര്‍ത്തുകൊണ്ടിരുന്നു.</verse>
				<verse number="11">അവന്‍ യെരൂശലേമില്‍ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.</verse>
				<verse number="12">പിറ്റന്നാള്‍ അവര്‍ ബേഥാന്യ വിട്ടുപോരുമ്പോള്‍ അവനു വിശന്നു;</verse>
				<verse number="13">അവന്‍ ഇലയുള്ളൊരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു; അതില്‍ വല്ലതും കണ്ടുകിട്ടുമോ എന്നു വച്ചു ചെന്നു; അതിനരികെ എത്തിയപ്പോള്‍ ഇല അല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്‍റെ കാലമല്ലാഞ്ഞു.</verse>
				<verse number="14">അവന്‍ അതിനോട്: ഇനി നിങ്കല്‍നിന്ന് എന്നേക്കും ആരും ഫലം തിന്നാതിരിക്കെ” എന്നു പറഞ്ഞു; അതു ശിഷ്യന്മാര്‍ കേട്ടു.</verse>
				<verse number="15">അവര്‍ യെരൂശലേമില്‍ എത്തിയപ്പോള്‍ അവന്‍ ദൈവാലയത്തില്‍ കടന്നു; ദൈവാലയത്തില്‍ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊന്‍വാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു;</verse>
				<verse number="16">ആരും ദൈവാലയത്തില്‍ക്കൂടി ഒരു വസ്തുവും കൊണ്ടുപോകുവാന്‍ സമ്മതിച്ചില്ല.</verse>
				<verse number="17">പിന്നെ അവരെ ഉപദേശിച്ചു: എന്‍റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നില്ലയോ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീര്‍ത്തു എന്നു പറഞ്ഞു.</verse>
				<verse number="18">അതു കേട്ടിട്ട് മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്‍റെ ഉപദേശത്തില്‍ അതിശയിക്കയാല്‍ അവര്‍ അവനെ ഭയപ്പെട്ടിരുന്നു.</verse>
				<verse number="19">സന്ധ്യയാകുമ്പോള്‍ അവന്‍ നഗരം വിട്ടുപോകും.</verse>
				<verse number="20">രാവിലെ അവര്‍ കടന്നുപോരുമ്പോള്‍ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.</verse>
				<verse number="21">അപ്പോള്‍ പത്രൊസിന് ഓര്‍മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="22">യേശു അവരോട് ഉത്തരം പറഞ്ഞത്: ദൈവത്തില്‍ വിശ്വാസമുള്ളവര്‍ ആയിരിപ്പിന്‍.</verse>
				<verse number="23">ആരെങ്കിലും തന്‍റെ ഹൃദയത്തില്‍ സംശയിക്കാതെ താന്‍ പറയുന്നത് സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ട് ഈ മലയോട്: നീ നീങ്ങി കടലില്‍ ചാടിപ്പോക എന്നു പറഞ്ഞാല്‍ അവന്‍ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="24">അതുകൊണ്ടു നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിന്‍; എന്നാല്‍ അതു നിങ്ങള്‍ക്ക് ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="25">നിങ്ങള്‍ പ്രാര്‍ഥിപ്പാന്‍ നില്ക്കുമ്പോള്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോടു ക്ഷമിപ്പിന്‍.</verse>
				<verse number="26">നിങ്ങള്‍ ക്ഷമിക്കാഞ്ഞാലോ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.</verse>
				<verse number="27">അവര്‍ പിന്നെയും യെരൂശലേമില്‍ ചെന്നു. അവന്‍ ദൈവാലയത്തില്‍ ചുറ്റി നടക്കുമ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുക്കല്‍ വന്നു;</verse>
				<verse number="28">നീ എന്ത് അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നത് ആര്‍ എന്നും അവനോട് ചോദിച്ചു.</verse>
				<verse number="29">യേശു അവരോട്: ഞാന്‍ നിങ്ങളോട് ഒരു വാക്കു ചോദിക്കും; അതിന് ഉത്തരം പറവിന്‍; എന്നാല്‍ ഇന്ന അധികാരംകൊണ്ട് ഇത് ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.</verse>
				<verse number="30">യോഹന്നാന്‍റെ സ്നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായത്? എന്നോട് ഉത്തരം പറവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="31">അവര്‍ തമ്മില്‍ ആലോചിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവന്‍ പറയും.</verse>
				<verse number="32">മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാലോ- എല്ലാവരും യോഹന്നാനെ സാക്ഷാല്‍ പ്രവാചകന്‍ എന്ന് എണ്ണുകകൊണ്ട് അവര്‍ ജനത്തെ ഭയപ്പെട്ടു.</verse>
				<verse number="33">അങ്ങനെ അവര്‍ യേശുവിനോട്: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ എന്ന് ഉത്തരം പറഞ്ഞു. എന്നാല്‍ ഞാനും ഇത് ഇന്ന അധികാരംകൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.</verse>
			</chapter>
			<chapter number="12">
				<verse number="1">പിന്നെ അവന്‍ ഉപമകളാല്‍ അവരോടു പറഞ്ഞുതുടങ്ങിയത്: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലി കെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.</verse>
				<verse number="2">കാലം ആയപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്‍റെ അനുഭവം വാങ്ങേണ്ടതിന് അവന്‍ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല്‍ പറഞ്ഞയച്ചു.</verse>
				<verse number="3">അവര്‍ അവനെ പിടിച്ചു തല്ലി വെറുതേ അയച്ചുകളഞ്ഞു.</verse>
				<verse number="4">പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു; അവനെ അവര്‍ തലയില്‍ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.</verse>
				<verse number="5">അവന്‍ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര്‍ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.</verse>
				<verse number="6">അവന് ഇനി ഒരുത്തന്‍, ഒരു പ്രിയമകന്‍, ഉണ്ടായിരുന്നു. എന്‍റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞ് ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു.</verse>
				<verse number="7">ആ കുടിയാന്മാരോ: ഇവന്‍ അവകാശി ആകുന്നു; വരുവിന്‍; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു.</verse>
				<verse number="8">അവര്‍ അവനെ പിടിച്ചു കൊന്നു തോട്ടത്തില്‍നിന്ന് എറിഞ്ഞുകളഞ്ഞു.</verse>
				<verse number="9">എന്നാല്‍ തോട്ടത്തിന്‍റെ ഉടയവന്‍ എന്തു ചെയ്യും? അവന്‍ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.</verse>
				<verse number="10">“വീട് പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നിരിക്കുന്നു. ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു.</verse>
				<verse number="11">നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങള്‍ വായിച്ചിട്ടില്ലയോ?</verse>
				<verse number="12">ഈ ഉപമ തങ്ങളെക്കുറിച്ച് ആകുന്നു പറഞ്ഞത് എന്നു ഗ്രഹിച്ചിട്ട് അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരത്തെ ഭയപ്പെട്ട് അവനെ വിട്ടുപോയി.</verse>
				<verse number="13">അനന്തരം അവനെ വാക്കില്‍ കുടുക്കുവാന്‍വേണ്ടി അവര്‍ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്‍റെ അടുക്കല്‍ അയച്ചു. അവര്‍ വന്ന്:</verse>
				<verse number="14">ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്‍റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങള്‍ അറിയുന്നു; കൈസര്‍ക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങള്‍ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടത് എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="15">അവന്‍ അവരുടെ കപടം അറിഞ്ഞു: നിങ്ങള്‍ എന്നെ പരീക്ഷിക്കുന്നത് എന്ത്? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു.</verse>
				<verse number="16">അവര്‍ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേത് എന്ന് അവരോടു ചോദിച്ചതിന്: കൈസരുടേത് എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="17">യേശു അവരോട്: കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവങ്കല്‍ വളരെ ആശ്ചര്യപ്പെട്ടു.</verse>
				<verse number="18">പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യര്‍ അവന്‍റെ അടുക്കല്‍ വന്നു ചോദിച്ചതെന്തെന്നാല്‍:</verse>
				<verse number="19">ഗുരോ, ഒരുത്തന്‍റെ സഹോദരന്‍ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍, ആ ഭാര്യയെ അവന്‍റെ സഹോദരന്‍ പരിഗ്രഹിച്ചു തന്‍റെ സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.</verse>
				<verse number="20">എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ മൂത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചുപോയി.</verse>
				<verse number="21">രണ്ടാമത്തവന്‍ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെതന്നെ.</verse>
				<verse number="22">എഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവര്‍ക്കും ഒടുവില്‍ സ്ത്രീയും മരിച്ചു.</verse>
				<verse number="23">പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവനു ഭാര്യയാകും? എഴുവര്‍ക്കും ഭാര്യ ആയിരുന്നുവല്ലോ.</verse>
				<verse number="24">യേശു അവരോടു പറഞ്ഞത്: നിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നത്?</verse>
				<verse number="25">മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുമ്പോള്‍ വിവാഹം കഴിക്കയില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; സ്വര്‍ഗത്തിലെ ദൂതന്മാരെപ്പോലെയാകും.</verse>
				<verse number="26">എന്നാല്‍ മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തില്‍, മുള്‍പ്പടര്‍പ്പുഭാഗത്തു ദൈവം അവനോട്: ഞാന്‍ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്ന് അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?</verse>
				<verse number="27">അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങള്‍ വളരെ തെറ്റിപ്പോകുന്നു.</verse>
				<verse number="28">ശാസ്ത്രിമാരില്‍ ഒരുവന്‍ അടുത്തുവന്ന് അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതു കേട്ട് അവന്‍ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ട്: എല്ലാറ്റിലും മുഖ്യകല്പന ഏത് എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="29">അതിന് യേശു: എല്ലാറ്റിലും മുഖ്യകല്പനയോ: 'യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവ് ഏക കര്‍ത്താവ്.</verse>
				<verse number="30">നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്നേഹിക്കേണം' എന്ന് ആകുന്നു.</verse>
				<verse number="31">രണ്ടാമത്തേതോ: 'കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം' എന്നത്രേ; ഇവയില്‍ വലുതായിട്ടു മറ്റൊരു കല്പനയും ഇല്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="32">ശാസ്ത്രി അവനോട്: നന്ന്, ഗുരോ, നീ പറഞ്ഞതു സത്യംതന്നെ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.</verse>
				<verse number="33">അവനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സര്‍വ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നെ എന്നു പറഞ്ഞു.</verse>
				<verse number="34">അവന്‍ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്ന് യേശു കണ്ടിട്ട്: നീ ദൈവരാജ്യത്തോട് അകന്നവനല്ല എന്നു പറഞ്ഞു. അതിന്‍റെശേഷം അവനോട് ആരും ഒന്നും ചോദിപ്പാന്‍ തുനിഞ്ഞില്ല.</verse>
				<verse number="35">യേശു ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയത്: ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ എന്നു ശാസ്ത്രിമാര്‍ പറയുന്നത് എങ്ങനെ?</verse>
				<verse number="36">“കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട്: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം എന്‍റെ വലത്തുഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു” എന്നു ദാവീദ് താന്‍ പരിശുദ്ധാത്മാവിലായി പറയുന്നു.</verse>
				<verse number="37">ദാവീദ് തന്നെ അവനെ കര്‍ത്താവ് എന്നു പറയുന്നുവല്ലോ; പിന്നെ അവന്‍റെ പുത്രന്‍ ആകുന്നത് എങ്ങനെ? എന്നാല്‍ വലിയ പുരുഷാരം അവന്‍റെ വാക്ക് സന്തോഷത്തോടെ കേട്ടുപോന്നു.</verse>
				<verse number="38">അവന്‍ തന്‍റെ ഉപദേശത്തില്‍ അവരോട്: അങ്കികളോടെ നടക്കുന്നതും അങ്ങാടിയില്‍ വന്ദനവും</verse>
				<verse number="39">പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="40">അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താല്‍ നീണ്ട പ്രാര്‍ഥന കഴിക്കയും ചെയ്യുന്നു; അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.</verse>
				<verse number="41">പിന്നെ യേശു ശ്രീഭണ്ഡാരത്തിനു നേരേ ഇരിക്കുമ്പോള്‍ പുരുഷാരം ഭണ്ഡാരത്തില്‍ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാര്‍ പലരും വളരെ ഇട്ടു.</verse>
				<verse number="42">ദരിദ്രയായ ഒരു വിധവ വന്ന് ഒരു പൈസയ്ക്കു ശരിയായ രണ്ടു കാശ് ഇട്ടു.</verse>
				<verse number="43">അപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചു: ഭണ്ഡാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="44">എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്‍റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളതൊക്കെയും തന്‍റെ ഉപജീവനം മുഴുവനും ഇട്ടു എന്ന് അവരോടു പറഞ്ഞു.</verse>
			</chapter>
			<chapter number="13">
				<verse number="1">അവന്‍ ദൈവാലയത്തെ വിട്ടുപോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരുത്തന്‍: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ല്, എങ്ങനെയുള്ള പണി എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="2">യേശുഅവനോട്: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേല്‍ കല്ല് ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="3">പിന്നെ അവന്‍ ഒലിവുമലയില്‍ ദൈവാലയത്തിന് നേരേ ഇരിക്കുമ്പോള്‍ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാര്യമായി അവനോടു:</verse>
				<verse number="4">അത് എപ്പോള്‍ സംഭവിക്കും? അതിന് എല്ലാം നിവൃത്തിവരുന്ന കാലത്തിന്‍റെ ലക്ഷണം എന്ത് എന്ന് ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.</verse>
				<verse number="5">യേശു അവരോട് പറഞ്ഞുതുടങ്ങിയത്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="6">ഞാന്‍ ആകുന്നു എന്നു പറഞ്ഞുകൊണ്ട് അനേകര്‍ എന്‍റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.</verse>
				<verse number="7">എന്നാല്‍ നിങ്ങള്‍ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഭ്രമിച്ചുപോകരുത്. അതു സംഭവിക്കേണ്ടതു തന്നെ; എന്നാല്‍ അത് അവസാനമല്ല.</verse>
				<verse number="8">ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും. അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇത് ഈറ്റുനോവിന്‍റെ ആരംഭമത്രേ.</verse>
				<verse number="9">എന്നാല്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങളില്‍ ഏല്പിക്കയും പള്ളികളില്‍ വച്ചു തല്ലുകയും എന്‍റെ നിമിത്തം നാടുവാഴികള്‍ക്കും രാജാക്കന്മാര്‍ക്കും മുമ്പാകെ അവര്‍ക്കു സാക്ഷ്യത്തിനായി നിറുത്തുകയും ചെയ്യും.</verse>
				<verse number="10">എന്നാല്‍ സുവിശേഷം മുമ്പേ സകല ജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.</verse>
				<verse number="11">അവര്‍ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോള്‍ എന്തു പറയേണ്ടൂ എന്നു മുന്‍കൂട്ടി വിചാരപ്പെടരുത്. ആ നാഴികയില്‍ നിങ്ങള്‍ക്കു ലഭിക്കുന്നതുതന്നെ പറവിന്‍; പറയുന്നതു നിങ്ങള്‍ അല്ല, പരിശുദ്ധാത്മാവത്രേ.</verse>
				<verse number="12">സഹോദരന്‍ സഹോദരനെയും അപ്പന്‍ മകനെയും മരണത്തിന് ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരേ എഴുന്നേറ്റ് അവരെ കൊല്ലിക്കും.</verse>
				<verse number="13">എന്‍റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും; എന്നാല്‍ അവസാനത്തോളം സഹിച്ചുനില്ക്കുന്നവന്‍ രക്ഷിക്കപ്പെടും.</verse>
				<verse number="14">എന്നാല്‍ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍, -വായിക്കുന്നവന്‍ ചിന്തിച്ചുകൊള്ളട്ടെ- അന്നു യെഹൂദ്യദേശത്ത് ഉള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ.</verse>
				<verse number="15">വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ അകത്തേക്ക് ഇറങ്ങിപ്പോകയോ വീട്ടില്‍നിന്നു വല്ലതും എടുപ്പാന്‍ കടക്കയോ അരുത്.</verse>
				<verse number="16">വയലില്‍ ഇരിക്കുന്നവന്‍ വസ്ത്രം എടുപ്പാന്‍ മടങ്ങിപ്പോകരുത്.</verse>
				<verse number="17">ആ കാലത്തു ഗര്‍ഭിണികള്‍ക്കും മുലകുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം!</verse>
				<verse number="18">എന്നാല്‍ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാന്‍ പ്രാര്‍ഥിപ്പിന്‍.</verse>
				<verse number="19">ആ നാളുകള്‍ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതല്‍ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേല്‍ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.</verse>
				<verse number="20">കര്‍ത്താവ് ആ നാളുകളെ ചുരുക്കിയിട്ടില്ല എങ്കില്‍ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താന്‍ തിരഞ്ഞെടുത്ത വൃതന്മാര്‍ നിമിത്തമോ അവന്‍ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.</verse>
				<verse number="21">അന്ന് ആരെങ്കിലും നിങ്ങളോട്: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാല്‍ വിശ്വസിക്കരുത്.</verse>
				<verse number="22">കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്, കഴിയും എങ്കില്‍ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അദ്ഭുതങ്ങളും കാണിക്കും.</verse>
				<verse number="23">നിങ്ങളോ സൂക്ഷിച്ചുകൊള്‍വിന്‍; ഞാന്‍ എല്ലാം നിങ്ങളോടു മുന്‍കൂട്ടി പറഞ്ഞുവല്ലോ.</verse>
				<verse number="24">എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞശേഷം സൂര്യന്‍ ഇരുണ്ടുപോകയും ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കയും</verse>
				<verse number="25">ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകയും ചെയ്യും.</verse>
				<verse number="26">അപ്പോള്‍ മനുഷ്യപുത്രന്‍ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളില്‍ വരുന്നത് അവര്‍ കാണും.</verse>
				<verse number="27">അന്ന് അവന്‍ തന്‍റെ ദൂതന്മാരെ അയച്ച്, തന്‍റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതല്‍ ആകാശത്തിന്‍റെ അറുതിവരെയും നാലു ദിക്കില്‍നിന്നും കൂട്ടിച്ചേര്‍ക്കും.</verse>
				<verse number="28">അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിന്‍; അതിന്‍റെ കൊമ്പ് ഇളതായി ഇല തളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="29">അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ അവന്‍ അടുക്കെ വാതില്‍ക്കല്‍ തന്നെ ആയിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="30">ഇത് ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="31">ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.</verse>
				<verse number="32">ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വര്‍ഗത്തിലെ ദൂതന്മാരും, പുത്രനുംകൂടെ അറിയുന്നില്ല.</verse>
				<verse number="33">ആ കാലം എപ്പോള്‍ എന്നു നിങ്ങള്‍ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊള്‍വിന്‍; ഉണര്‍ന്നും പ്രാര്‍ഥിച്ചും കൊണ്ടിരിപ്പിന്‍.</verse>
				<verse number="34">ഒരു മനുഷ്യന്‍ വീടു വിട്ടു പരദേശത്തു പോകുമ്പോള്‍ ദാസന്മാര്‍ക്ക് അധികാരവും അവനവന് അതതു വേലയും കൊടുത്തിട്ടു വാതില്‍ക്കാവല്ക്കാരനോട് ഉണര്‍ന്നിരിപ്പാന്‍ കല്പിച്ചതുപോലെ തന്നെ.</verse>
				<verse number="35">യജമാനന്‍ സന്ധ്യക്കോ അര്‍ധരാത്രിക്കോ കോഴി കൂകുന്ന നേരത്തോ രാവിലെയോ എപ്പോള്‍ വരും എന്ന് അറിയായ്കകൊണ്ട്,</verse>
				<verse number="36">അവന്‍ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന് ഉണര്‍ന്നിരിപ്പിന്‍.</verse>
				<verse number="37">ഞാന്‍ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണര്‍ന്നിരിപ്പിന്‍.</verse>
			</chapter>
			<chapter number="14">
				<verse number="1">രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്‍റെയും ഉത്സവം ആയിരുന്നു. അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടത് എങ്ങനെ എന്ന് അന്വേഷിച്ചു:</verse>
				<verse number="2">ജനത്തില്‍ കലഹം ഉണ്ടാകാതിരിപ്പാന്‍ ഉത്സവത്തില്‍ അരുത് എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="3">അവന്‍ ബേഥാന്യയില്‍ കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ച് അവന്‍റെ തലയില്‍ ഒഴിച്ചു.</verse>
				<verse number="4">അവിടെ ചിലര്‍: തൈലത്തിന്‍റെ ഈ വെറും ചെലവ് എന്തിന്?</verse>
				<verse number="5">ഇതു മുന്നൂറില്‍ അധികം വെള്ളിക്കാശിനു വിറ്റു ദരിദ്രര്‍ക്കു കൊടുപ്പാന്‍ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ട് അവളെ ഭര്‍ത്സിച്ചു.</verse>
				<verse number="6">എന്നാല്‍ യേശു: അവളെ വിടുവിന്‍; അവളെ അസഹ്യപ്പെടുത്തുന്നത് എന്ത്? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തത്.</verse>
				<verse number="7">ദരിദ്രര്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോള്‍ അവര്‍ക്കു നന്മ ചെയ്‍വാന്‍ നിങ്ങള്‍ക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.</verse>
				<verse number="8">അവള്‍ തന്നാല്‍ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിനായി എന്‍റെ ദേഹത്തിനു മുമ്പുകൂട്ടി തൈലം തേച്ചു.</verse>
				<verse number="9">സുവിശേഷം ലോകത്തില്‍ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവള്‍ ചെയ്തതും അവളുടെ ഓര്‍മയ്ക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="10">പിന്നെ പന്തിരുവരില്‍ ഒരുത്തനായി ഈസ്കര്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാര്‍ക്കു കാണിച്ചുകൊടുക്കേണ്ടതിന് അവരുടെ അടുക്കല്‍ ചെന്നു.</verse>
				<verse number="11">അവര്‍ അതു കേട്ടു സന്തോഷിച്ച് അവനു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.</verse>
				<verse number="12">പെസഹാകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോട്: നീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.</verse>
				<verse number="13">അവന്‍ ശിഷ്യന്മാരില്‍ രണ്ടുപേരെ അയച്ചു: നഗരത്തില്‍ ചെല്ലുവിന്‍; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യന്‍ നിങ്ങളെ എതിര്‍പെടും.</verse>
				<verse number="14">അവന്‍റെ പിന്നാലെ ചെന്ന് അവന്‍ കടക്കുന്നേടത്ത് ആ വീട്ടുടയവനോട്: ഞാന്‍ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിന്‍.</verse>
				<verse number="15">അവന്‍ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്ക് ഒരുക്കുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="16">ശിഷ്യന്മാര്‍ പുറപ്പെട്ടു നഗരത്തില്‍ ചെന്ന് അവന്‍ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.</verse>
				<verse number="17">സന്ധ്യയായപ്പോള്‍ അവന്‍ പന്തിരുവരോടുംകൂടെ വന്നു.</verse>
				<verse number="18">അവര്‍ ഇരുന്നു ഭക്ഷിക്കുമ്പോള്‍ യേശു: നിങ്ങളില്‍ ഒരുവന്‍, എന്നോടുകൂടെ ഭക്ഷിക്കുന്നവന്‍ തന്നെ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="19">അവര്‍ ദുഃഖിച്ചു, ഓരോരുത്തന്‍: ഞാനോ, ഞാനോ എന്ന് അവനോടു ചോദിച്ചുതുടങ്ങി.</verse>
				<verse number="20">അവന്‍ അവരോട്: പന്തിരുവരില്‍ ഒരുവന്‍; എന്നോടു കൂടെ താലത്തില്‍ കൈ മുക്കുന്നവന്‍ തന്നെ.</verse>
				<verse number="21">മനുഷ്യപുത്രന്‍ പോകുന്നതു തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെ തന്നെ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യനോ അയ്യോ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവനു കൊള്ളായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കു കൊടുത്തു: വാങ്ങുവിന്‍; ഇത് എന്‍റെ ശരീരം എന്നു പറഞ്ഞു.</verse>
				<verse number="23">പിന്നെ പാനപാത്രം എടുത്ത് സ്തോത്രം ചൊല്ലി അവര്‍ക്കു കൊടുത്തു; എല്ലാവരും അതില്‍നിന്നു കുടിച്ചു.</verse>
				<verse number="24">ഇത് അനേകര്‍ക്കുവേണ്ടി ചൊരിയുന്നതായി നിയമത്തിനുള്ള എന്‍റെ രക്തം.</verse>
				<verse number="25">മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തില്‍ പുതുതായി അനുഭവിക്കുംനാള്‍വരെ ഞാന്‍ അത് ഇനി അനുഭവിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="26">പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലിവ്മലയ്ക്കു പോയി.</verse>
				<verse number="27">യേശു അവരോട്: നിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="28">എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പേ ഗലീലയ്ക്കു പോകും എന്നു പറഞ്ഞു.</verse>
				<verse number="29">പത്രൊസ് അവനോട്: എല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല എന്നു പറഞ്ഞു.</verse>
				<verse number="30">യേശു അവനോട്: ഇന്ന്, ഈ രാത്രിയില്‍ തന്നെ, കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="31">അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്ന് അധികമായി പറഞ്ഞു; അങ്ങനെ തന്നെ എല്ലാവരും പറഞ്ഞു.</verse>
				<verse number="32">അവര്‍ ഗെത്ത്ശെമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോട്: ഞാന്‍ പ്രാര്‍ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നുപറഞ്ഞു.</verse>
				<verse number="33">പിന്നെ അവന്‍ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി:</verse>
				<verse number="34">എന്‍റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്ത് ഉണര്‍ന്നിരിപ്പിന്‍ എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="35">പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു; കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ഥിച്ചു:</verse>
				<verse number="36">അബ്ബാ, പിതാവേ, നിനക്ക് എല്ലാം കഴിയും; ഈ പാനപാത്രം എങ്കല്‍നിന്നു നീക്കേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="37">പിന്നെ അവന്‍ വന്ന് അവര്‍ ഉറങ്ങുന്നതു കണ്ടു പത്രൊസിനോട്: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണര്‍ന്നിരിപ്പാന്‍ നിനക്കു കഴിഞ്ഞില്ലയോ?</verse>
				<verse number="38">പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ഥിപ്പിന്‍; ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.</verse>
				<verse number="39">അവന്‍ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്‍ഥിച്ചു.</verse>
				<verse number="40">മടങ്ങി വന്നാറെ അവരുടെ കണ്ണുകള്‍ക്ക് ഭാരമേറിയിരുന്നതുകൊണ്ട് അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോട് എന്ത് ഉത്തരം പറയേണം എന്ന് അറിഞ്ഞില്ല.</verse>
				<verse number="41">അവന്‍ മൂന്നാമതു വന്ന് അവരോട്: ഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടുന്നു.</verse>
				<verse number="42">എഴുന്നേല്പിന്‍; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="43">ഉടനെ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ, പന്തിരുവരില്‍ ഒരുത്തനായ യൂദായും അവനോടുകൂടെ മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ എന്നിവര്‍ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.</verse>
				<verse number="44">അവനെ കാണിച്ചുകൊടുക്കുന്നവന്‍: ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍തന്നെ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിന്‍ എന്ന് അവര്‍ക്ക് ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.</verse>
				<verse number="45">അവന്‍ വന്ന് ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞ് അവനെ ചുംബിച്ചു.</verse>
				<verse number="46">അവര്‍ അവന്‍റെമേല്‍ കൈവച്ച് അവനെ പിടിച്ചു.</verse>
				<verse number="47">അരികെ നില്ക്കുന്നവരില്‍ ഒരുവന്‍ വാള്‍ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാത് അറുത്തു.</verse>
				<verse number="48">യേശു അവരോട്: ഒരു കള്ളന്‍റെ നേരേ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?</verse>
				<verse number="49">ഞാന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകള്‍ക്ക് നിവൃത്തിവരേണ്ടതിന് ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="50">ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി.</verse>
				<verse number="51">ഒരു ബാല്യക്കാരന്‍ വെറും ശരീരത്തിന്മേല്‍ പുതപ്പു പുതച്ചുംകൊണ്ട് അവനെ അനുഗമിച്ചു; അവര്‍ അവനെ പിടിച്ചു.</verse>
				<verse number="52">അവനോ പുതപ്പ് വിട്ട് നഗ്നനായി ഓടിപ്പോയി.</verse>
				<verse number="53">അവര്‍ യേശുവിനെ മഹാപുരോഹിതന്‍റെ അടുക്കല്‍ കൊണ്ടുപോയി. അവന്‍റെ അടുക്കല്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നുകൂടിയിരുന്നു.</verse>
				<verse number="54">പത്രൊസ് മഹാപുരോഹിതന്‍റെ അരമനയ്ക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേര്‍ന്നു തീ കാഞ്ഞുകൊണ്ടിരുന്നു.</verse>
				<verse number="55">മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന് അവന്‍റെ നേരേ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.</verse>
				<verse number="56">അനേകര്‍ അവന്‍റെ നേരേ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.</verse>
				<verse number="57">ചിലര്‍ എഴുന്നേറ്റ് അവന്‍റെ നേരേ:</verse>
				<verse number="58">ഞാന്‍ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്ന് ഇവന്‍ പറഞ്ഞത് ഞങ്ങള്‍ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.</verse>
				<verse number="59">എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.</verse>
				<verse number="60">മഹാപുരോഹിതന്‍ നടുവില്‍ നിന്നുകൊണ്ടു യേശുവിനോട്: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവര്‍ നിന്‍റെ നേരേ സാക്ഷ്യം പറയുന്നത് എന്ത് എന്ന് ചോദിച്ചു.</verse>
				<verse number="61">അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോട്: നീ വന്ദ്യനായവന്‍റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.</verse>
				<verse number="62">ഞാന്‍ ആകുന്നു; മനുഷ്യപുത്രന്‍ സര്‍വശക്തന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു.</verse>
				<verse number="63">അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി:</verse>
				<verse number="64">ഇനി സാക്ഷികളെക്കൊണ്ടു നമുക്ക് എന്ത് ആവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ; നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നു ചോദിച്ചു. അവന്‍ മരണയോഗ്യന്‍ എന്ന് എല്ലാവരും വിധിച്ചു.</verse>
				<verse number="65">ചിലര്‍ അവനെ തുപ്പുകയും അവന്‍റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്ന് അവനോടു പറകയും ചെയ്തുതുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കൈയേറ്റു.</verse>
				<verse number="66">പത്രൊസ് താഴെ നടുമുറ്റത്ത് ഇരിക്കുമ്പോള്‍ മഹാപുരോഹിതന്‍റെ ബാല്യക്കാരത്തികളില്‍ ഒരുത്തി വന്നു,</verse>
				<verse number="67">പത്രൊസ് തീ കായുന്നതു കണ്ട് അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="68">നീ പറയുന്നതു തിരിയുന്നില്ല, ബോധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന്‍ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോള്‍ കോഴി കൂകി.</verse>
				<verse number="69">ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോട്: ഇവന്‍ ആ കൂട്ടരില്‍ ഉള്ളവന്‍ തന്നെ എന്നു പറഞ്ഞുതുടങ്ങി. അവന്‍ പിന്നെയും തള്ളിപ്പറഞ്ഞു.</verse>
				<verse number="70">കുറയനേരം കഴിഞ്ഞിട്ട് അരികെ നിന്നവര്‍ പത്രൊസിനോട്: നീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.</verse>
				<verse number="71">നിങ്ങള്‍ പറയുന്ന മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്ന് അവന്‍ പ്രാകുവാനും ആണയിടുവാനും തുടങ്ങി.</verse>
				<verse number="72">ഉടനെ കോഴി രണ്ടാമതും കൂകി. കോഴി രണ്ടു വട്ടം കൂകുംമുമ്പേ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓര്‍ത്ത് അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.</verse>
			</chapter>
			<chapter number="15">
				<verse number="1">ഉടനെ അതികാലത്തുതന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘമൊക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടിക്കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.</verse>
				<verse number="2">പീലാത്തൊസ് അവനോട്: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാന്‍ ആകുന്നു എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="3">മഹാപുരോഹിതന്മാര്‍ അവനെ ഏറിയോന്നു കുറ്റം ചുമത്തി.</verse>
				<verse number="4">പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവര്‍ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.</verse>
				<verse number="5">യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാല്‍ പീലാത്തൊസ് ആശ്ചര്യപ്പെട്ടു.</verse>
				<verse number="6">അവന്‍ ഉത്സവംതോറും അവര്‍ ചോദിക്കുന്ന ഒരു തടവുകാരനെ അവര്‍ക്കു വിട്ടുകൊടുക്ക പതിവായിരുന്നു.</verse>
				<verse number="7">എന്നാല്‍ ഒരു കലഹത്തില്‍ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തന്‍ ഉണ്ടായിരുന്നു.</verse>
				<verse number="8">പുരുഷാരം കയറിവന്നു, അവന്‍ പതിവുപോലെ ചെയ്യേണം എന്ന് അപേക്ഷിച്ചുതുടങ്ങി.</verse>
				<verse number="9">മഹാപുരോഹിതന്മാര്‍ അസൂയകൊണ്ട് അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ട് അവരോട്:</verse>
				<verse number="10">യെഹൂദന്മാരുടെ രാജാവിനെ നിങ്ങള്‍ക്കു വിട്ടുതരേണം എന്ന് ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു.</verse>
				<verse number="11">എന്നാല്‍ അവന്‍ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിനു ചോദിപ്പാന്‍ മഹാപുരോഹിതന്മാര്‍ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.</verse>
				<verse number="12">പീലാത്തൊസ് പിന്നെയും അവരോട്: എന്നാല്‍ യെഹൂദന്മാരുടെ രാജാവ് എന്നു നിങ്ങള്‍ പറയുന്നവനെ ഞാന്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.</verse>
				<verse number="13">അവനെ ക്രൂശിക്ക എന്ന് അവര്‍ വീണ്ടും നിലവിളിച്ചു.</verse>
				<verse number="14">പീലാത്തൊസ് അവരോട്: അവന്‍ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്ന് അവര്‍ അധികമായി നിലവിളിച്ചു.</verse>
				<verse number="15">പീലാത്തൊസ് പുരുഷാരത്തിനു തൃപ്തിവരുത്തുവാന്‍ ഇച്ഛിച്ചു ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചു ക്രൂശിപ്പാന്‍ ഏല്പിച്ചു.</verse>
				<verse number="16">പടയാളികള്‍ അവനെ ആസ്ഥാനമായ മണ്ഡപത്തിനകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.</verse>
				<verse number="17">അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവനെ ചൂടിച്ചു:</verse>
				<verse number="18">യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞു വന്ദിച്ചു.</verse>
				<verse number="19">കോല്‍കൊണ്ട് അവന്‍റെ തലയില്‍ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.</verse>
				<verse number="20">അങ്ങനെ അവനെ പരിഹസിച്ചശേഷം അവര്‍ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ച് അവനെ ക്രൂശിപ്പാന്‍ കൊണ്ടുപോയി.</verse>
				<verse number="21">അലെക്സന്തരിന്‍റെയും രൂഫൊസിന്‍റെയും അപ്പനായി വയലില്‍നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്‍റെ ക്രൂശ് ചുമപ്പാന്‍ അവര്‍ നിര്‍ബന്ധിച്ചു.</verse>
				<verse number="22">തലയോടിടം എന്നര്‍ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്ക് അവനെ കൊണ്ടുപോയി;</verse>
				<verse number="23">കണ്ടിവെണ്ണ കലര്‍ത്തിയ വീഞ്ഞ് അവനു കൊടുത്തു; അവനോ വാങ്ങിയില്ല.</verse>
				<verse number="24">അവനെ ക്രൂശിച്ചശേഷം അവന്‍റെ വസ്ത്രം ഇന്നവന് ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതിചെയ്തു.</verse>
				<verse number="25">മൂന്നാംമണി നേരമായപ്പോള്‍ അവനെ ക്രൂശിച്ചു.</verse>
				<verse number="26">യെഹൂദന്മാരുടെ രാജാവ് എന്നിങ്ങനെ അവന്‍റെ കുറ്റം മീതെ എഴുതിയിരുന്നു.</verse>
				<verse number="27">അവര്‍ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.</verse>
				<verse number="28">[അധര്‍മികളുടെ കൂട്ടത്തില്‍ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.]</verse>
				<verse number="29">കടന്നുപോകുന്നവര്‍ തല കുലുക്കിക്കൊണ്ട്: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,</verse>
				<verse number="30">നിന്നെത്തന്നെ രക്ഷിച്ചു ക്രൂശില്‍നിന്ന് ഇറങ്ങിവാ എന്നു പറഞ്ഞ് അവനെ ദുഷിച്ചു.</verse>
				<verse number="31">അങ്ങനെ തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താന്‍ രക്ഷിപ്പാന്‍ വഹിയാ.</verse>
				<verse number="32">നാം കണ്ടു വിശ്വസിക്കേണ്ടതിനു ക്രിസ്തു എന്ന യിസ്രായേല്‍രാജാവ് ഇപ്പോള്‍ ക്രൂശില്‍നിന്ന് ഇറങ്ങിവരട്ടെ എന്നു തമ്മില്‍ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചുപറഞ്ഞു.</verse>
				<verse number="33">ആറാം മണി നേരമായപ്പോള്‍ ഒമ്പതാം മണി നേരത്തോളം ദേശത്ത് എല്ലാം ഇരുട്ട് ഉണ്ടായി.</verse>
				<verse number="34">ഒമ്പതാംമണി നേരത്ത് യേശു: എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീ എന്നെ കൈവിട്ടത് എന്ത് എന്ന് അര്‍ഥമുള്ള എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ എന്ന് അത്യുച്ചത്തില്‍ നിലവിളിച്ചു.</verse>
				<verse number="35">അരികെ നിന്നവരില്‍ ചിലര്‍ കേട്ടിട്ട്: അവന്‍ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="36">ഒരുത്തന്‍ ഓടി ഒരു സ്പോങ്ങില്‍ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഓടക്കോലിന്മേലാക്കി: നില്പിന്‍; ഏലീയാവ് അവനെ ഇറക്കുവാന്‍ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞ് അവനു കുടിപ്പാന്‍ കൊടുത്തു.</verse>
				<verse number="37">യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.</verse>
				<verse number="38">ഉടനെ മന്ദിരത്തിലെ തിരശ്ശീല മേല്‍തൊട്ട് അടിയോളവും രണ്ടായി ചീന്തിപ്പോയി.</verse>
				<verse number="39">അവന് എതിരേ നിന്നിരുന്ന ശതാധിപന്‍ അവന്‍ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ട്: ഈ മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു.</verse>
				<verse number="40">സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരില്‍ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മ മറിയയും ശലോമയും ഉണ്ടായിരുന്നു.</verse>
				<verse number="41">അവന്‍ ഗലീലയില്‍ ഇരിക്കുമ്പോള്‍ അവര്‍ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.</verse>
				<verse number="42">വൈകുന്നേരമായപ്പോള്‍ ശബ്ബത്തിന്‍റെ തലേനാളായ ഒരുക്കനാള്‍ ആകകൊണ്ടു</verse>
				<verse number="43">ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് വന്നു ധൈര്യത്തോടെ പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു.</verse>
				<verse number="44">അവന്‍ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചര്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവന്‍ മരിച്ചിട്ട് ഒട്ടുനേരമായോ എന്ന്</verse>
				<verse number="45">ശതാധിപനോട് വസ്തുത ചോദിച്ചറിഞ്ഞിട്ട് ഉടല്‍ യോസേഫിനു നല്കി.</verse>
				<verse number="46">അവന്‍ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയില്‍ ചുറ്റിപ്പൊതിഞ്ഞ്, പാറയില്‍ വെട്ടിയിട്ടുള്ള കല്ലറയില്‍ വച്ചു; കല്ലറവാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവച്ചു.</verse>
				<verse number="47">അവനെ വച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.</verse>
			</chapter>
			<chapter number="16">
				<verse number="1">ശബ്ബത്ത് കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്‍റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധവര്‍ഗം വാങ്ങി.</verse>
				<verse number="2">ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ അതികാലത്ത് സൂര്യന്‍ ഉദിച്ചപ്പോള്‍ അവര്‍ കല്ലറയ്ക്കല്‍ ചെന്നു:</verse>
				<verse number="3">കല്ലറയുടെ വാതില്‍ക്കല്‍നിന്നു നമുക്കുവേണ്ടി ആര്‍ കല്ല് ഉരുട്ടിക്കളയും എന്നു തമ്മില്‍ പറഞ്ഞു.</verse>
				<verse number="4">അവര്‍ നോക്കിയാറെ കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു; അത് ഏറ്റവും വലുതായിരുന്നു.</verse>
				<verse number="5">അവര്‍ കല്ലറയ്ക്കകത്തു കടന്നപ്പോള്‍ വെള്ള നിലയങ്കി ധരിച്ച ഒരു ബാല്യക്കാരന്‍ വലത്തുഭാഗത്ത് ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.</verse>
				<verse number="6">അവന്‍ അവരോട്: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന്‍ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ ഇവിടെ ഇല്ല; അവനെ വച്ച സ്ഥലം ഇതാ.</verse>
				<verse number="7">നിങ്ങള്‍ പോയി അവന്‍റെ ശിഷ്യന്മാരോടും പത്രൊസിനോടും: അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലയ്ക്കു പോകുന്നു എന്നു പറവിന്‍; അവന്‍ നിങ്ങളോടു പറഞ്ഞതുപോലെ അവിടെ അവനെ കാണും എന്നു പറവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="8">അവര്‍ക്കു വിറയലും ഭ്രമവും പിടിച്ച് അവര്‍ കല്ലറ വിട്ട് ഓടിപ്പോയി; അവര്‍ ഭയപ്പെടുകയാല്‍ ആരോടും ഒന്നും പറഞ്ഞില്ല.</verse>
				<verse number="9">[അവന്‍ ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ട് താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.</verse>
				<verse number="10">അവള്‍ ചെന്ന് അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞും കൊണ്ടിരിക്കുന്നവരോട് അറിയിച്ചു.</verse>
				<verse number="11">അവന്‍ ജീവനോടിരിക്കുന്നു എന്നും അവള്‍ അവനെ കണ്ടു എന്നും അവര്‍ കേട്ടപ്പോള്‍ വിശ്വസിച്ചില്ല.</verse>
				<verse number="12">പിന്നെ അവരില്‍ രണ്ടു പേര്‍ നാട്ടിലേക്കു പോകുമ്പോള്‍ അവന്‍ മറ്റൊരു രൂപത്തില്‍ അവര്‍ക്കു പ്രത്യക്ഷനായി.</verse>
				<verse number="13">അവര്‍ പോയി ശേഷമുള്ളവരോട് അറിയിച്ചു; അവരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല.</verse>
				<verse number="14">പിന്നത്തേതില്‍ പതിനൊരുവര്‍ ഭക്ഷണത്തിനിരിക്കുമ്പോള്‍ അവന്‍ അവര്‍ക്കു പ്രത്യക്ഷനായി, തന്നെ ഉയിര്‍ത്തെഴുന്നേറ്റവനായി കണ്ടവരുടെ വാക്കു വിശ്വസിക്കായ്കയാല്‍ അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.</verse>
				<verse number="15">പിന്നെ അവന്‍ അവരോട്: നിങ്ങള്‍ ഭൂലോകത്തില്‍ ഒക്കെയും പോയി സകല സൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍.</verse>
				<verse number="16">വിശ്വസിക്കയും സ്നാനം ഏല്ക്കയും ചെയ്യുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.</verse>
				<verse number="17">വിശ്വസിക്കുന്നവരാല്‍ ഈ അടയാളങ്ങള്‍ നടക്കും: എന്‍റെ നാമത്തില്‍ അവര്‍ ഭൂതങ്ങളെ പുറത്താക്കും; പുതുഭാഷകളില്‍ സംസാരിക്കും;</verse>
				<verse number="18">സര്‍പ്പങ്ങളെ പിടിച്ചെടുക്കും; മരണകരമായ യാതൊന്നു കുടിച്ചാലും അവര്‍ക്കു ഹാനി വരികയില്ല; രോഗികളുടെമേല്‍ കൈ വച്ചാല്‍ അവര്‍ക്കു സൗഖ്യം വരും എന്നു പറഞ്ഞു.</verse>
				<verse number="19">ഇങ്ങനെ കര്‍ത്താവായ യേശു അവരോട് അരുളിച്ചെയ്തശേഷം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നു.</verse>
				<verse number="20">അവര്‍ പുറപ്പെട്ട് എല്ലാടത്തും പ്രസംഗിച്ചു; കര്‍ത്താവ് അവരോടുകൂടെ പ്രവര്‍ത്തിച്ചും അവരാല്‍ നടന്ന അടയാളങ്ങളാല്‍ വചനത്തെ ഉറപ്പിച്ചും പോന്നു.]</verse>
			</chapter>
		</book>
		<book number="42">
			<chapter number="1">
				<verse number="1">ശ്രീമാനായ തെയോഫിലോസേ, ആദിമുതല്‍ കണ്ട സാക്ഷികളും വചനത്തിന്‍റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ,</verse>
				<verse number="2">നമ്മുടെ ഇടയില്‍ പൂര്‍ണമായി പ്രമാണിച്ചുവരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ട്,</verse>
				<verse number="3">നിനക്ക് ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്</verse>
				<verse number="4">അതു ക്രമമായി എഴുതുന്നതു നന്നെന്ന് ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട് എനിക്കും തോന്നിയിരിക്കുന്നു.</verse>
				<verse number="5">യെഹൂദ്യരാജാവായ ഹെരോദാവിന്‍റെ കാലത്ത് അബീയാക്കൂറില്‍ സെഖര്യാവ് എന്നു പേരുള്ളോരു പുരോഹിതന്‍ ഉണ്ടായിരുന്നു; അവന്‍റെ ഭാര്യ അഹരോന്‍റെ പുത്രിമാരില്‍ ഒരുത്തി ആയിരുന്നു; അവള്‍ക്ക് എലീശബെത്ത് എന്നു പേര്‍.</verse>
				<verse number="6">ഇരുവരും ദൈവസന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്‍റെ സകല കല്പനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു.</verse>
				<verse number="7">എലീശബെത്ത് മച്ചിയാകകൊണ്ട് അവര്‍ക്കു സന്തതി ഇല്ലാഞ്ഞു; ഇരുവരും വയസ്സു ചെന്നവരും ആയിരുന്നു.</verse>
				<verse number="8">അവന്‍ കൂറിന്‍റെ ക്രമപ്രകാരം ദൈവസന്നിധിയില്‍ പുരോഹിതനായി ശുശ്രൂഷ ചെയ്തുവരുമ്പോള്‍:</verse>
				<verse number="9">പൗരോഹിത്യമര്യാദപ്രകാരം കര്‍ത്താവിന്‍റെ മന്ദിരത്തില്‍ ചെന്ന് ധൂപം കാട്ടുവാന്‍ അവനു നറുക്കു വന്നു.</verse>
				<verse number="10">ധൂപം കാട്ടുന്ന നാഴികയില്‍ ജനസമൂഹമൊക്കെയും പുറത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.</verse>
				<verse number="11">അപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ ധൂപപീഠത്തിന്‍റെ വലത്തുഭാഗത്തു നില്ക്കുന്നവനായിട്ട് അവന് പ്രത്യക്ഷനായി.</verse>
				<verse number="12">സെഖര്യാവ് അവനെ കണ്ടു ഭ്രമിച്ച് ഭയപരവശനായി.</verse>
				<verse number="13">ദൂതന്‍ അവനോടു പറഞ്ഞത്: സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്‍റെ പ്രാര്‍ഥനയ്ക്ക് ഉത്തരമായി: നിന്‍റെ ഭാര്യ എലീശബെത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവനു യോഹന്നാന്‍ എന്നു പേര്‍ ഇടേണം.</verse>
				<verse number="14">നിനക്കു സന്തോഷവും ഉല്ലാസവും ഉണ്ടാകും; അവന്‍റെ ജനനത്തിങ്കല്‍ പലരും സന്തോഷിക്കും.</verse>
				<verse number="15">അവന്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ വലിയവന്‍ ആകും; വീഞ്ഞും മദ്യവും കുടിക്കയില്ല; അമ്മയുടെ ഗര്‍ഭത്തില്‍വച്ചു തന്നെ പരിശുദ്ധാത്മാവുകൊണ്ടു നിറയും.</verse>
				<verse number="16">അവന്‍ യിസ്രായേല്‍മക്കളില്‍ പലരെയും അവരുടെ ദൈവമായ കര്‍ത്താവിങ്കലേക്കു തിരിച്ചുവരുത്തും.</verse>
				<verse number="17">അവന്‍ അപ്പന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും വഴങ്ങാത്തവരെ നീതിമാന്മാരുടെ ബോധത്തിലേക്കും തിരിച്ചുംകൊണ്ട് ഒരുക്കമുള്ളോരു ജനത്തെ കര്‍ത്താവിനുവേണ്ടി ഒരുക്കുവാന്‍ അവനു മുമ്പായി ഏലീയാവിന്‍റെ ആത്മാവോടും ശക്തിയോടുംകൂടെ നടക്കും.</verse>
				<verse number="18">സെഖര്യാവ് ദൂതനോട്; ഇതു ഞാന്‍ എന്തൊന്നിനാല്‍ അറിയും? ഞാന്‍ വൃദ്ധനും എന്‍റെ ഭാര്യ വയസ്സു ചെന്നവളുമല്ലോ എന്നു പറഞ്ഞു.</verse>
				<verse number="19">ദൂതന്‍ അവനോട്: ഞാന്‍ ദൈവസന്നിധിയില്‍ നില്ക്കുന്ന ഗബ്രീയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.</verse>
				<verse number="20">തക്കസമയത്തു നിവൃത്തിവരുവാനുള്ള എന്‍റെ ഈ വാക്ക് വിശ്വസിക്കായ്കകൊണ്ട് അതു സംഭവിക്കുംവരെ നീ സംസാരിപ്പാന്‍ കഴിയാതെ മൗനമായിരിക്കും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="21">ജനം സെഖര്യാവിനായി കാത്തിരുന്നു, അവന്‍ മന്ദിരത്തില്‍ താമസിച്ചതിനാല്‍ ആശ്ചര്യപ്പെട്ടു.</verse>
				<verse number="22">അവന്‍ പുറത്തുവന്നാറെ അവരോടു സംസാരിപ്പാന്‍ കഴിഞ്ഞില്ല; അതിനാല്‍ അവന്‍ മന്ദിരത്തില്‍ ഒരു ദര്‍ശനം കണ്ടു എന്ന് അവര്‍ അറിഞ്ഞു; അവന്‍ അവര്‍ക്ക് ആംഗ്യം കാട്ടി ഊമനായി പാര്‍ത്തു.</verse>
				<verse number="23">അവന്‍റെ ശുശ്രൂഷാകാലം തികഞ്ഞശേഷം അവന്‍ വീട്ടിലേക്കു പോയി.</verse>
				<verse number="24">ആ നാളുകള്‍ കഴിഞ്ഞിട്ട് അവന്‍റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു:</verse>
				<verse number="25">മനുഷ്യരുടെ ഇടയില്‍ എനിക്കുണ്ടായിരുന്ന നിന്ദ നീക്കുവാന്‍ കര്‍ത്താവ് എന്നെ കടാക്ഷിച്ച നാളില്‍ ഇങ്ങനെ എനിക്കു ചെയ്തുതന്നിരിക്കുന്നു എന്നു പറഞ്ഞ് അഞ്ചു മാസം ഒളിച്ചുപാര്‍ത്തു.</verse>
				<verse number="26">ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്‍ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്‍,</verse>
				<verse number="27">ദാവീദുഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷന് വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ അടുക്കല്‍ അയച്ചു; ആ കന്യകയുടെ പേര്‍ മറിയ എന്ന് ആയിരുന്നു.</verse>
				<verse number="28">ദൂതന്‍ അവളുടെ അടുക്കല്‍ അകത്തു ചെന്ന്: കൃപലഭിച്ചവളേ, നിനക്കു വന്ദനം; കര്‍ത്താവ് നിന്നോടുകൂടെ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="29">അവള്‍ ആ വാക്കു കേട്ടു ഭ്രമിച്ചു: ഇത് എന്തൊരു വന്ദനം എന്നു വിചാരിച്ചു.</verse>
				<verse number="30">ദൂതന്‍ അവളോട്: മറിയയേ, ഭയപ്പെടേണ്ടാ; നിനക്ക് ദൈവത്തിന്‍റെ കൃപ ലഭിച്ചു.</verse>
				<verse number="31">നീ ഗര്‍ഭം ധരിച്ച് ഒരു മകനെ പ്രസവിക്കും; അവന് യേശു എന്നു പേര്‍ വിളിക്കേണം.</verse>
				<verse number="32">അവന്‍ വലിയവന്‍ ആകും; അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും; കര്‍ത്താവായ ദൈവം അവന്‍റെ പിതാവായ ദാവീദിന്‍റെ സിംഹാസനം അവനു കൊടുക്കും.</verse>
				<verse number="33">അവന്‍ യാക്കോബുഗൃഹത്തിന് എന്നേക്കും രാജാവായിരിക്കും; അവന്‍റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.</verse>
				<verse number="34">മറിയ ദൂതനോട്: ഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇത് എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.</verse>
				<verse number="35">അതിന് ദൂതന്‍: പരിശുദ്ധാത്മാവ് നിന്‍റെമേല്‍ വരും; അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ നിഴലിടും; ആകയാല്‍ ഉദ്ഭവിക്കുന്ന വിശുദ്ധ പ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും.</verse>
				<verse number="36">നിന്‍റെ ചാര്‍ച്ചക്കാരത്തി എലീശബെത്തും വാര്‍ധക്യത്തില്‍ ഒരു മകനെ ഗര്‍ഭം ധരിച്ചിരിക്കുന്നു; മച്ചി എന്നു പറഞ്ഞുവന്നവള്‍ക്ക് ഇത് ആറാം മാസം.</verse>
				<verse number="37">ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ലല്ലോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="38">അതിനു മറിയ: ഇതാ, ഞാന്‍ കര്‍ത്താവിന്‍റെ ദാസി; നിന്‍റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ എന്നു പറഞ്ഞു; ദൂതന്‍ അവളെ വിട്ടുപോയി.</verse>
				<verse number="39">ആ നാളുകളില്‍ മറിയ എഴുന്നേറ്റ് മലനാട്ടില്‍ ഒരു യെഹൂദ്യപട്ടണത്തില്‍ ബദ്ധപ്പെട്ടു ചെന്നു,</verse>
				<verse number="40">സെഖര്യാവിന്‍റെ വീട്ടില്‍ എത്തി എലീശബെത്തിനെ വന്ദിച്ചു.</verse>
				<verse number="41">മറിയയുടെ വന്ദനം എലീശബെത്ത് കേട്ടപ്പോള്‍ പിള്ള അവളുടെ ഗര്‍ഭത്തില്‍ തുള്ളി; എലീശബെത്ത് പരിശുദ്ധാത്മാവ് നിറഞ്ഞവളായി, ഉച്ചത്തില്‍ വിളിച്ചുപറഞ്ഞത്:</verse>
				<verse number="42">സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്‍റെ ഗര്‍ഭഫലവും അനുഗ്രഹിക്കപ്പെട്ടത്;</verse>
				<verse number="43">എന്‍റെ കര്‍ത്താവിന്‍റെ മാതാവ് എന്‍റെ അടുക്കല്‍ വരുന്ന മാനം എനിക്ക് എവിടെനിന്ന് ഉണ്ടായി.</verse>
				<verse number="44">നിന്‍റെ വന്ദനസ്വരം എന്‍റെ ചെവിയില്‍ വീണപ്പോള്‍ പിള്ള എന്‍റെ ഗര്‍ഭത്തില്‍ ആനന്ദംകൊണ്ടു തുള്ളി.</verse>
				<verse number="45">കര്‍ത്താവ് തന്നോട് അരുളിച്ചെയ്തതിനു നിവൃത്തിയുണ്ടാകും എന്നു വിശ്വസിച്ചവള്‍ ഭാഗ്യവതി.</verse>
				<verse number="46">അപ്പോള്‍ മറിയ പറഞ്ഞത്: “എന്‍റെ ഉള്ളം കര്‍ത്താവിനെ മഹിമപ്പെടുത്തുന്നു;</verse>
				<verse number="47">എന്‍റെ ആത്മാവ് എന്‍റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു.</verse>
				<verse number="48">അവന്‍ തന്‍റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.</verse>
				<verse number="49">ശക്തനായവന്‍ എനിക്കു വലിയവ ചെയ്തിരിക്കുന്നു; അവന്‍റെ നാമം പരിശുദ്ധം തന്നെ.</verse>
				<verse number="50">അവനെ ഭയപ്പെടുന്നവര്‍ക്ക് അവന്‍റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.</verse>
				<verse number="51">തന്‍റെ ഭുജംകൊണ്ട് അവന്‍ ബലം പ്രവര്‍ത്തിച്ചു, ഹൃദയവിചാരത്തില്‍ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.</verse>
				<verse number="52">പ്രഭുക്കന്മാരെ സിംഹാസനങ്ങളില്‍നിന്ന് ഇറക്കി താണവരെ ഉയര്‍ത്തിയിരിക്കുന്നു.</verse>
				<verse number="53">വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചുകളഞ്ഞിരിക്കുന്നു.</verse>
				<verse number="54">നമ്മുടെ പിതാക്കന്മാരോട് അരുളിച്ചെയ്തതുപോലെ അബ്രാഹാമിനും അവന്‍റെ സന്തതിക്കും എന്നേക്കും കരുണ ഓര്‍ക്കേണ്ടതിന്,</verse>
				<verse number="55">തന്‍റെ ദാസനായ യിസ്രായേലിനെ തുണച്ചിരിക്കുന്നു.”</verse>
				<verse number="56">മറിയ ഏകദേശം മൂന്നു മാസം അവളോടു കൂടെ പാര്‍ത്തിട്ട് വീട്ടിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="57">എലീശബെത്തിന് പ്രസവിപ്പാനുള്ള കാലം തികഞ്ഞപ്പോള്‍ അവള്‍ ഒരു മകനെ പ്രസവിച്ചു;</verse>
				<verse number="58">കര്‍ത്താവ് അവള്‍ക്കു വലിയ കരുണ കാണിച്ചു എന്ന് അയല്‍ക്കാരും ചാര്‍ച്ചക്കാരും കേട്ടിട്ട് അവളോടുകൂടെ സന്തോഷിച്ചു.</verse>
				<verse number="59">എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്‍റെ പേര്‍പോലെ അവനു സെഖര്യാവ് എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു.</verse>
				<verse number="60">അവന്‍റെ അമ്മയോ: അല്ല, അവന് യോഹന്നാന്‍ എന്നു പേരിടേണം എന്നു പറഞ്ഞു.</verse>
				<verse number="61">അവര്‍ അവളോട്: നിന്‍റെ ചാര്‍ച്ചയില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="62">പിന്നെ അവന് എന്ത് പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്ന് അപ്പനോട് ആംഗ്യം കാട്ടി ചോദിച്ചു.</verse>
				<verse number="63">അവന്‍ ഒരു എഴുത്തുപലക ചോദിച്ചു: അവന്‍റെ പേര്‍ യോഹന്നാന്‍ എന്ന് എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.</verse>
				<verse number="64">ഉടനെ അവന്‍റെ വായും നാവും തുറന്നു, അവന്‍ സംസാരിച്ചു ദൈവത്തെ സ്തുതിച്ചു.</verse>
				<verse number="65">ചുറ്റും പാര്‍ക്കുന്നവര്‍ക്ക് എല്ലാം ഭയം ഉണ്ടായി; യെഹൂദ്യമലനാട്ടില്‍ എങ്ങും ഈ വാര്‍ത്ത ഒക്കെയും പരന്നു.</verse>
				<verse number="66">കേട്ടവര്‍ എല്ലാവരും അതു ഹൃദയത്തില്‍ നിക്ഷേപിച്ചു: ഈ പൈതല്‍ എന്ത് ആകും എന്നു പറഞ്ഞു; കര്‍ത്താവിന്‍റെ കൈ അവനോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="67">അവന്‍റെ അപ്പനായ സെഖര്യാവ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി പ്രവചിച്ചുപറഞ്ഞത്:</verse>
				<verse number="68">“യിസ്രായേലിന്‍റെ ദൈവമായ കര്‍ത്താവ് അനുഗ്രഹിക്കപ്പെട്ടവന്‍. അവന്‍ തന്‍റെ ജനത്തെ സന്ദര്‍ശിച്ച് ഉദ്ധാരണം ചെയ്കയും</verse>
				<verse number="69">ആദിമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാര്‍</verse>
				<verse number="70">മുഖാന്തരം അരുളിച്ചെയ്തതുപോലെ നമ്മുടെ ശത്രുക്കളുടെ വശത്തുനിന്നും നമ്മെ പകയ്ക്കുന്ന ഏവരുടെയും കൈയില്‍നിന്നും നമ്മെ രക്ഷിപ്പാന്‍</verse>
				<verse number="71">തന്‍റെ ദാസനായ ദാവീദിന്‍റെ ഗൃഹത്തില്‍ നമുക്കു രക്ഷയുടെ കൊമ്പ് ഉയര്‍ത്തുകയും ചെയ്തിരിക്കുന്നത്,</verse>
				<verse number="72">നമ്മുടെ പിതാക്കന്മാരോടു കരുണ പ്രവര്‍ത്തിക്കേണ്ടതിനും</verse>
				<verse number="73">നമ്മുടെ ശത്രുക്കളുടെ കൈയില്‍നിന്നു രക്ഷിക്കപ്പെട്ട്,</verse>
				<verse number="74">നാം ആയുഷ്കാലമൊക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നല്കുമെന്ന്</verse>
				<verse number="75">അവന്‍ നമ്മുടെ പിതാവായ അബ്രാഹാമിനോടു ചെയ്ത സത്യവും തന്‍റെ വിശുദ്ധ നിയമവും ഓര്‍ത്തതു കൊണ്ടും ആകുന്നു.</verse>
				<verse number="76">നീയോ പൈതലേ, അത്യുന്നതന്‍റെ പ്രവാചകന്‍ എന്നു വിളിക്കപ്പെടും. കര്‍ത്താവിന്‍റെ വഴി ഒരുക്കുവാനും</verse>
				<verse number="77">നമ്മുടെ ദൈവത്തിന്‍റെ ആര്‍ദ്രകരുണയാല്‍ അവന്‍റെ ജനത്തിന് പാപമോചനത്തില്‍ രക്ഷാപരിജ്ഞാനം കൊടുപ്പാനുമായി നീ അവനു മുമ്പായി നടക്കും.</verse>
				<verse number="78">ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കു പ്രകാശിച്ച്, നമ്മുടെ കാലുകളെ സമാധാനമാര്‍ഗത്തില്‍ നടത്തേണ്ടതിന്</verse>
				<verse number="79">ആ ആര്‍ദ്രകരുണയാല്‍ ഉയരത്തില്‍നിന്ന് ഉദയം നമ്മെ സന്ദര്‍ശിച്ചിരിക്കുന്നു.”</verse>
				<verse number="80">പൈതല്‍ വളര്‍ന്ന് ആത്മാവില്‍ ബലപ്പെട്ടു; അവന്‍ യിസ്രായേലിനു തന്നെത്താന്‍ കാണിക്കും നാള്‍വരെ മരുഭൂമിയില്‍ ആയിരുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">ആ കാലത്തു ലോകമൊക്കെയും പേര്‍വഴി ചാര്‍ത്തേണം എന്ന് ഔഗുസ്തൊസ് കൈസരുടെ ഒരു ആജ്ഞ പുറപ്പെട്ടു.</verse>
				<verse number="2">കുറേന്യൊസ് സുറിയനാടു വാഴുമ്പോള്‍ ഈ ഒന്നാമത്തെ ചാര്‍ത്തല്‍ ഉണ്ടായി.</verse>
				<verse number="3">എല്ലാവരും ചാര്‍ത്തപ്പെടേണ്ടതിനു താന്താന്‍റെ പട്ടണത്തിലേക്കു യാത്രയായി.</verse>
				<verse number="4">അങ്ങനെ യോസേഫും ദാവീദിന്‍റെ ഗൃഹത്തിലും കുലത്തിലും ഉള്ളവന്‍ ആകകൊണ്ട് തനിക്കു വിവാഹം നിശ്ചയിച്ചിരുന്ന മറിയ എന്ന ഗര്‍ഭിണിയായ ഭാര്യയോടുംകൂടെ ചാര്‍ത്തപ്പെടേണ്ടതിനു ഗലീലയിലെ നസറെത്ത് പട്ടണം വിട്ടു,</verse>
				<verse number="5">യെഹൂദ്യയില്‍ ബേത്‍ലഹേം എന്ന ദാവീദിന്‍പട്ടണത്തിലേക്കു പോയി.</verse>
				<verse number="6">അവര്‍ അവിടെ ഇരിക്കുമ്പോള്‍ അവള്‍ക്കു പ്രസവത്തിനുള്ള കാലം തികഞ്ഞു.</verse>
				<verse number="7">അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍ക്ക് സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി.</verse>
				<verse number="8">അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു.</verse>
				<verse number="9">അപ്പോള്‍ കര്‍ത്താവിന്‍റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്‍റെ തേജസ്സ് അവരെ ചുറ്റിമിന്നി, അവര്‍ ഭയപരവശരായിത്തീര്‍ന്നു.</verse>
				<verse number="10">ദൂതന്‍ അവരോട്: ഭയപ്പെടേണ്ടാ; സര്‍വജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.</verse>
				<verse number="11">കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.</verse>
				<verse number="12">നിങ്ങള്‍ക്ക് അടയാളമോ: ശീലകള്‍ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്നു പറഞ്ഞു.</verse>
				<verse number="13">പെട്ടെന്നു സ്വര്‍ഗീയസൈന്യത്തിന്‍റെ ഒരു സംഘം ദൂതനോടു ചേര്‍ന്ന് ദൈവത്തെ പുകഴ്ത്തി.</verse>
				<verse number="14">“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്ത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം” എന്നു പറഞ്ഞു.</verse>
				<verse number="15">ദൂതന്മാര്‍ അവരെ വിട്ടു സ്വര്‍ഗത്തില്‍ പോയശേഷം ഇടയന്മാര്‍: നാം ബേത്‍ലഹേമോളം ചെന്ന് കര്‍ത്താവ് നമ്മോട് അറിയിച്ച ഈ സംഭവം കാണേണം എന്നു തമ്മില്‍ പറഞ്ഞു.</verse>
				<verse number="16">അവര്‍ ബദ്ധപ്പെട്ടു ചെന്ന്, മറിയയെയും യോസേഫിനെയും പശുത്തൊട്ടിയില്‍ കിടക്കുന്ന ശിശുവിനെയും കണ്ടു.</verse>
				<verse number="17">കണ്ടശേഷം ഈ പൈതലിനെക്കുറിച്ചു തങ്ങളോടു പറഞ്ഞ വാക്ക് അറിയിച്ചു.</verse>
				<verse number="18">കേട്ടവര്‍ എല്ലാവരും ഇടയന്മാര്‍ പറഞ്ഞതിനെക്കുറിച്ച് ആശ്ചര്യപ്പെട്ടു.</verse>
				<verse number="19">മറിയ ഈ വാര്‍ത്തയൊക്കെയും ഹൃദയത്തില്‍ സംഗ്രഹിച്ചു ധ്യാനിച്ചുകൊണ്ടിരുന്നു.</verse>
				<verse number="20">തങ്ങളോട് അറിയിച്ചതുപോലെ ഇടയന്മാര്‍ കേട്ടതും കണ്ടതുമായ എല്ലാറ്റിനെയുംകുറിച്ചു ദൈവത്തെ മഹത്ത്വപ്പെടുത്തിയും പുകഴ്ത്തിയുംകൊണ്ടു മടങ്ങിപ്പോയി.</verse>
				<verse number="21">പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്പാദിക്കും മുമ്പേ ദൂതന്‍ പറഞ്ഞതുപോലെ അവനു യേശു എന്നു പേര്‍ വിളിച്ചു.</verse>
				<verse number="22">മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോള്‍</verse>
				<verse number="23">കടിഞ്ഞൂലായ ആണൊക്കെയും കര്‍ത്താവിനു വിശുദ്ധം ആയിരിക്കേണം എന്നു കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ</verse>
				<verse number="24">അവനെ കര്‍ത്താവിന് അര്‍പ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞിനെയോ കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവര്‍ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.</verse>
				<verse number="25">യെരൂശലേമില്‍ ശിമ്യോന്‍ എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരിക്കുന്നവനും ആയിരുന്നു; പരിശുദ്ധാത്മാവും അവന്‍റെമേല്‍ ഉണ്ടായിരുന്നു.</verse>
				<verse number="26">കര്‍ത്താവിന്‍റെ ക്രിസ്തുവിനെ കാണും മുമ്പേ മരണം കാണ്‍കയില്ല എന്നു പരിശുദ്ധാത്മാവിനാല്‍ അവന് അരുളപ്പാട് ഉണ്ടായിരുന്നു.</verse>
				<verse number="27">അവന്‍ ആത്മനിയോഗത്താല്‍ ദൈവാലയത്തില്‍ ചെന്ന്; യേശു എന്ന പൈതലിനുവേണ്ടി ന്യായപ്രമാണത്തിന്‍റെ ചട്ടപ്രകാരം ചെയ്‍വാന്‍ അമ്മയപ്പന്മാര്‍ അവനെ അകത്തു കൊണ്ടുചെന്നപ്പോള്‍</verse>
				<verse number="28">അവന്‍ അവനെ കൈയില്‍ ഏന്തി ദൈവത്തെ പുകഴ്ത്തി:</verse>
				<verse number="29">“ഇപ്പോള്‍ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു.</verse>
				<verse number="30">ജാതികള്‍ക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്‍റെ ജനമായ യിസ്രായേലിന്‍റെ മഹത്ത്വവുമായി</verse>
				<verse number="31">നീ സകല ജാതികളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന നിന്‍റെ രക്ഷയെ</verse>
				<verse number="32">എന്‍റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞു.</verse>
				<verse number="33">ഇങ്ങനെ അവനെക്കുറിച്ചു പറഞ്ഞതില്‍ അവന്‍റെ അപ്പനും അമ്മയും ആശ്ചര്യപ്പെട്ടു.</verse>
				<verse number="34">പിന്നെ ശിമ്യോന്‍ അവരെ അനുഗ്രഹിച്ച് അവന്‍റെ അമ്മയായ മറിയയോട്: അനേക ഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന് ഇവനെ യിസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തു പറയുന്ന അടയാളത്തിനുമായി വച്ചിരിക്കുന്നു.</verse>
				<verse number="35">നിന്‍റെ സ്വന്ത പ്രാണനില്‍ക്കൂടിയും ഒരു വാള്‍ കടക്കും എന്നു പറഞ്ഞു.</verse>
				<verse number="36">ആശേര്‍ഗോത്രത്തില്‍ ഫനൂവേലിന്‍റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവള്‍ കന്യാകാലത്തില്‍ പിന്നെ ഭര്‍ത്താവിനോടുകൂടെ ഏഴു സംവത്‍സരം കഴിച്ച് എണ്‍പത്തിനാല് സംവത്‍സരം വിധവയും</verse>
				<verse number="37">വളരെ വയസ്സു ചെന്നവളുമായി ദൈവാലയം വിട്ടുപിരിയാതെ ഉപവാസത്തോടും പ്രാര്‍ഥനയോടുംകൂടെ രാവും പകലും ആരാധന ചെയ്തുപോന്നു.</verse>
				<verse number="38">ആ നാഴികയില്‍ അവളും അടുത്തുനിന്നു ദൈവത്തെ സ്തുതിച്ചു, യെരൂശലേമിന്‍റെ വീണ്ടെടുപ്പിനെ കാത്തിരുന്ന എല്ലാവരോടും അവനെക്കുറിച്ചു പ്രസ്താവിച്ചു.</verse>
				<verse number="39">കര്‍ത്താവിന്‍റെ ന്യായപ്രമാണത്തില്‍ കല്പിച്ചിരിക്കുന്നതൊക്കെയും നിവര്‍ത്തിച്ചശേഷം അവര്‍ ഗലീലയില്‍ തങ്ങളുടെ പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="40">പൈതല്‍ വളര്‍ന്നു ജ്ഞാനം നിറഞ്ഞു, ആത്മാവില്‍ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേല്‍ ഉണ്ടായിരുന്നു.</verse>
				<verse number="41">അവന്‍റെ അമ്മയപ്പന്മാര്‍ ആണ്ടുതോറും, പെസഹാപെരുന്നാളിനു യെരൂശലേമിലേക്കു പോകും.</verse>
				<verse number="42">അവനു പന്ത്രണ്ട് വയസ്സായപ്പോള്‍ അവര്‍ പതിവുപോലെ പെരുന്നാളിനു പോയി.</verse>
				<verse number="43">പെരുന്നാള്‍ കഴിഞ്ഞു മടങ്ങിപ്പോരുമ്പോള്‍ ബാലനായ യേശു യെരൂശലേമില്‍ താമസിച്ചു; അമ്മയപ്പന്മാരോ അറിഞ്ഞില്ല.</verse>
				<verse number="44">സഹയാത്രക്കാരുടെ കൂട്ടത്തില്‍ ഉണ്ടായിരിക്കും എന്ന് അവര്‍ ഊഹിച്ചിട്ട്ഒരു ദിവസത്തെ വഴി പോന്നു; പിന്നെ അവനെ ബന്ധുക്കളുടെയും പരിചയക്കാരുടെയും ഇടയില്‍ തിരഞ്ഞു.</verse>
				<verse number="45">കാണാഞ്ഞിട്ട് അവനെ അന്വേഷിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="46">മൂന്നു നാള്‍ കഴിഞ്ഞശേഷം അവന്‍ ദൈവാലയത്തില്‍ ഉപദേഷ്ടാക്കന്മാരുടെ നടുവില്‍ ഇരിക്കുന്നതും അവരുടെ ഉപദേശം കേള്‍ക്കയും അവരോടു ചോദിക്കയും ചെയ്യുന്നതും കണ്ടു.</verse>
				<verse number="47">അവന്‍റെ വാക്കു കേട്ടവര്‍ക്കെല്ലാവര്‍ക്കും അവന്‍റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി.</verse>
				<verse number="48">അവനെ കണ്ടിട്ട് അവര്‍ അതിശയിച്ചു. അമ്മ അവനോട്: മകനേ, ഞങ്ങളോട് ഇങ്ങനെ ചെയ്തത് എന്ത്? നിന്‍റെ അപ്പനും ഞാനും വ്യസനിച്ചുകൊണ്ടു നിന്നെ തിരഞ്ഞു എന്ന് പറഞ്ഞു.</verse>
				<verse number="49">അവന്‍ അവരോട്: എന്നെ തിരഞ്ഞത് എന്തിന്? എന്‍റെ പിതാവിനുള്ളതില്‍ ഞാന്‍ ഇരിക്കേണ്ടത് എന്നു നിങ്ങള്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="50">അവന്‍ തങ്ങളോടു പറഞ്ഞ വാക്ക് അവര്‍ ഗ്രഹിച്ചില്ല.</verse>
				<verse number="51">പിന്നെ അവന്‍ അവരോടുകൂടെ ഇറങ്ങി, നസറെത്തില്‍ വന്ന് അവര്‍ക്കു കീഴടങ്ങിയിരുന്നു. ഈ കാര്യങ്ങള്‍ എല്ലാം അവന്‍റെ അമ്മ ഹൃദയത്തില്‍ സംഗ്രഹിച്ചു.</verse>
				<verse number="52">യേശുവോ ജ്ഞാനത്തിലും വളര്‍ച്ചയിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും കൃപയിലും മുതിര്‍ന്നുവന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടില്‍ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോള്‍, ഹെരോദാവ് ഗലീലയിലും അവന്‍റെ സഹോദരനായ ഫീലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി ദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഇടപ്രഭുക്കന്മാരായും</verse>
				<verse number="2">ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കുംകാലം സെഖര്യാവിന്‍റെ മകനായ യോഹന്നാന് മരുഭൂമിയില്‍വച്ചു ദൈവത്തിന്‍റെ അരുളപ്പാട് ഉണ്ടായി.</verse>
				<verse number="3">അവന്‍ യോര്‍ദ്ദാനരികെയുള്ള നാട്ടിലൊക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.</verse>
				<verse number="4">“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ വാക്കാവിത്: കര്‍ത്താവിന്‍റെ വഴി ഒരുക്കുവിന്‍; അവന്‍റെ പാത നിരപ്പാക്കുവിന്‍.</verse>
				<verse number="5">എല്ലാ താഴ്വരയും നികന്നുവരും; എല്ലാ മലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുര്‍ഘടമായതു നിരന്ന വഴിയായും തീരും;</verse>
				<verse number="6">സകല ജഡവും ദൈവത്തിന്‍റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്‍റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതുപോലെതന്നെ.</verse>
				<verse number="7">അവനാല്‍ സ്നാനം ഏല്പാന്‍ വന്ന പുരുഷാരത്തോട് അവന്‍ പറഞ്ഞത്: സര്‍പ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാന്‍ നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നത് ആര്‍?</verse>
				<verse number="8">മാനസാന്തരത്തിനു യോഗ്യമായ ഫലം കായിപ്പിന്‍. അബ്രാഹാം ഞങ്ങള്‍ക്കു പിതാവായിട്ടുണ്ട്; എന്ന് ഉള്ളംകൊണ്ടു പറവാന്‍തുനിയരുത്; അബ്രാഹാമിന് ഈ കല്ലുകളില്‍നിന്നു മക്കളെ ഉളവാക്കുവാന്‍ ദൈവത്തിനു കഴിയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="9">ഇപ്പോള്‍ത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിനു കോടാലി വച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയില്‍ ഇട്ടുകളയുന്നു.</verse>
				<verse number="10">എന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.</verse>
				<verse number="11">അതിന് അവന്‍: രണ്ടു വസ്ത്രമുള്ളവന്‍ ഇല്ലാത്തവന് കൊടുക്കട്ടെ; ഭക്ഷണസാധനങ്ങള്‍ ഉള്ളവനും അങ്ങനെ തന്നെ ചെയ്യട്ടെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="12">ചുങ്കക്കാരും സ്നാനം ഏല്പാന്‍ വന്നു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യേണം എന്ന് അവനോട് ചോദിച്ചു.</verse>
				<verse number="13">നിങ്ങളോടു കല്പിച്ചതില്‍ അധികം ഒന്നും പിരിക്കരുത് എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="14">പടജ്ജനവും അവനോട്: ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്: ആരെയും ബലാല്‍ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വയ്പിന്‍ എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="15">ജനം കാത്തുനിന്നു; അവന്‍ ക്രിസ്തുവോ എന്ന് എല്ലാവരും ഹൃദയത്തില്‍ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍</verse>
				<verse number="16">യോഹന്നാന്‍ എല്ലാവരോടും ഉത്തരം പറഞ്ഞത്: ഞാന്‍ നിങ്ങളെ വെള്ളംകൊണ്ട് സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ എന്നിലും ബലവാനായവന്‍ വരുന്നു; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.</verse>
				<verse number="17">അവനുവീശുമുറം കൈയില്‍ ഉണ്ട്; അവന്‍ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പ് കളപ്പുരയില്‍ കൂട്ടിവയ്ക്കയും പതിര്‍ കെടാത്ത തീയില്‍ ഇട്ടു ചുട്ടുകളകയും ചെയ്യും.</verse>
				<verse number="18">മറ്റു പലതും അവന്‍ പ്രബോധിപ്പിച്ചുകൊണ്ട് ജനത്തോടു സുവിശേഷം അറിയിച്ചു.</verse>
				<verse number="19">എന്നാല്‍ ഇടപ്രഭുവായ ഹെരോദാവ് സഹോദരന്‍റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവ് ചെയ്ത സകല ദോഷങ്ങള്‍ നിമിത്തവും യോഹന്നാന്‍ അവനെ ആക്ഷേപിക്കയാല്‍</verse>
				<verse number="20">അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവില്‍ ആക്കുകയും ചെയ്തു.</verse>
				<verse number="21">ജനം എല്ലാം സ്നാനം ഏല്ക്കുകയില്‍ യേശുവും സ്നാനം ഏറ്റു പ്രാര്‍ഥിക്കുമ്പോള്‍ സ്വര്‍ഗം തുറന്നു,</verse>
				<verse number="22">പരിശുദ്ധാത്മാവ് ദേഹരൂപത്തില്‍ പ്രാവ് എന്നപോലെ അവന്‍റെമേല്‍ ഇറങ്ങിവന്നു. നീ എന്‍റെ പ്രിയപുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദവും ഉണ്ടായി.</verse>
				<verse number="23">യേശുവിനു താന്‍ പ്രവൃത്തി ആരംഭിക്കുമ്പോള്‍ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവന്‍ യോസേഫിന്‍റെ മകന്‍ എന്നു ജനം വിചാരിച്ചു;</verse>
				<verse number="24">യോസേഫ് ഹേലിയുടെ മകന്‍, ഹേലി മത്ഥാത്തിന്‍റെ മകന്‍, മത്ഥാത്ത് ലേവിയുടെ മകന്‍, ലേവി മെല്ക്കിയുടെ മകന്‍, മെല്ക്കി യന്നായിയുടെ മകന്‍, യന്നായി യോസേഫിന്‍റെ മകന്‍,</verse>
				<verse number="25">യോസേഫ് മത്തഥ്യൊസിന്‍റെ മകന്‍, മത്തഥ്യൊസ് ആമോസിന്‍റെ മകന്‍, ആമോസ് നാഹൂമിന്‍റെ മകന്‍, നാഹൂം എസ്ലിയുടെ മകന്‍, എസ്ലി നഗ്ഗായിയുടെ മകന്‍,</verse>
				<verse number="26">നഗ്ഗായി മയാത്തിന്‍റെ മകന്‍, മയാത്ത് മത്തഥ്യൊസിന്‍റെ മകന്‍, മത്തഥ്യൊസ് ശെമയിയുടെ മകന്‍, ശെമയി യോസേഫിന്‍റെ മകന്‍, യോസേഫ് യോദയുടെ മകന്‍,</verse>
				<verse number="27">യോദ യോഹന്നാന്‍റെ മകന്‍, യോഹന്നാന്‍ രേസയുടെ മകന്‍, രേസ സൊരൊബാബേലിന്‍റെ മകന്‍, സൊരൊബാബേല്‍ ശലഥീയേലിന്‍റെ മകന്‍,</verse>
				<verse number="28">ശലഥീയേല്‍ നേരിയുടെ മകന്‍, നേരി മെല്ക്കിയുടെ മകന്‍, മെല്ക്കി അദ്ദിയുടെ മകന്‍, അദ്ദി കോസാമിന്‍റെ മകന്‍, കോസാം എല്മാദാമിന്‍റെ മകന്‍, എല്മാദാം ഏരിന്‍റെ മകന്‍,</verse>
				<verse number="29">ഏര്‍ യോശുവിന്‍റെ മകന്‍, യോശു എലീയേസരിന്‍റെ മകന്‍, എലീയേസര്‍ യോരീമിന്‍റെ മകന്‍, യോരീം മത്ഥാത്തിന്‍റെ മകന്‍,</verse>
				<verse number="30">മത്ഥാത്ത് ലേവിയുടെ മകന്‍, ലേവി ശിമ്യോന്‍റെ മകന്‍, ശിമ്യോന്‍ യെഹൂദായുടെ മകന്‍, യെഹൂദാ യോസേഫിന്‍റെ മകന്‍, യോസേഫ് യോനാമിന്‍റെ മകന്‍, യോനാം എല്യാക്കീമിന്‍റെ മകന്‍,</verse>
				<verse number="31">എല്യാക്കീം മെല്യാവിന്‍റെ മകന്‍, മെല്യാവ് മെന്നയുടെ മകന്‍, മെന്ന മത്തഥയുടെ മകന്‍, മത്തഥ നാഥാന്‍റെ മകന്‍, നാഥാന്‍ ദാവീദിന്‍റെ മകന്‍,</verse>
				<verse number="32">ദാവീദ് യിശ്ശായിയുടെ മകന്‍, യിശ്ശായി ഓബേദിന്‍റെ മകന്‍, ഓബേദ് ബോവസിന്‍റെ മകന്‍, ബോവസ് സല്മോന്‍റെ മകന്‍,</verse>
				<verse number="33">സല്മോന്‍ നഹശോന്‍റെ മകന്‍, നഹശോന്‍ അമ്മീനാദാബിന്‍റെ മകന്‍, അമ്മീനാദാബ് അരാമിന്‍റെ മകന്‍, അരാം എസ്രോന്‍റെ മകന്‍, എസ്രോന്‍ പാരെസിന്‍റെ മകന്‍, പാരെസ് യെഹൂദായുടെ മകന്‍,</verse>
				<verse number="34">യെഹൂദാ യാക്കോബിന്‍റെ മകന്‍, യാക്കോബ് യിസ്ഹാക്കിന്‍റെ മകന്‍, യിസ്ഹാക് അബ്രാഹാമിന്‍റെ മകന്‍, അബ്രാഹാം തേരഹിന്‍റെ മകന്‍,</verse>
				<verse number="35">തേരഹ് നാഹോരിന്‍റെ മകന്‍, നാഹോര്‍ സെരൂഗിന്‍റെ മകന്‍, സെരൂഗ് രെഗുവിന്‍റെ മകന്‍, രെഗു ഫാലെഗിന്‍റെ മകന്‍, ഫാലെഗ് ഏബെരിന്‍റെ മകന്‍, ഏബെര്‍ ശലാമിന്‍റെ മകന്‍,</verse>
				<verse number="36">ശലാം കയിനാന്‍റെ മകന്‍, കയിനാന്‍ അര്‍ഫക്സാദിന്‍റെ മകന്‍, അര്‍ഫക്സാദ് ശേമിന്‍റെ മകന്‍, ശേം നോഹയുടെ മകന്‍, നോഹ ലാമേക്കിന്‍റെ മകന്‍,</verse>
				<verse number="37">ലാമേക് മെഥൂശലയുടെ മകന്‍, മെഥൂശല ഹാനോക്കിന്‍റെ മകന്‍, ഹാനോക് യാരെദിന്‍റെ മകന്‍, യാരെദ് മലെല്യേലിന്‍റെ മകന്‍, മലെല്യേല്‍ കയിനാന്‍റെ മകന്‍,</verse>
				<verse number="38">കയിനാന്‍ എനോശിന്‍റെ മകന്‍, എനോശ് ശേത്തിന്‍റെ മകന്‍, ശേത്ത് ആദാമിന്‍റെ മകന്‍, ആദാം ദൈവത്തിന്‍റെ മകന്‍.</verse>
			</chapter>
			<chapter number="4">
				<verse number="1">യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോര്‍ദ്ദാന്‍ വിട്ടു മടങ്ങി; ആത്മാവ് അവനെ മരുഭൂമിയിലേക്കു നടത്തി; പിശാച് അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.</verse>
				<verse number="2">ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോള്‍ അവനു വിശന്നു.</verse>
				<verse number="3">അപ്പോള്‍ പിശാച് അവനോട്: നീ ദൈവപുത്രന്‍ എങ്കില്‍ ഈ കല്ലിനോട് അപ്പമായിത്തീരുവാന്‍ കല്പിക്ക എന്നു പറഞ്ഞു.</verse>
				<verse number="4">യേശു അവനോട്: മനുഷ്യന്‍ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="5">പിന്നെ പിശാച് അവനെ മേലോട്ട് കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തില്‍ അവനു കാണിച്ചു:</verse>
				<verse number="6">ഈ അധികാരമൊക്കെയും അതിന്‍റെ മഹത്ത്വവും നിനക്കു തരാം; അത് എങ്കല്‍ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന് ഞാന്‍ കൊടുക്കുന്നു.</verse>
				<verse number="7">നീ എന്നെ നമസ്കരിച്ചാല്‍ അതെല്ലാം നിന്‍റേതാകും എന്ന് അവനോട് പറഞ്ഞു.</verse>
				<verse number="8">യേശു അവനോട്: നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="9">പിന്നെ അവന്‍ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടുപോയി ദൈവാലയത്തിന്‍റെ അഗ്രത്തിന്മേല്‍ നിറുത്തി അവനോട്: നീ ദൈവപുത്രന്‍ എങ്കില്‍ ഇവിടെനിന്നു താഴോട്ടു ചാടുക.</verse>
				<verse number="10">“നിന്നെ കാപ്പാന്‍ അവന്‍ തന്‍റെ ദൂതന്മാരോട് നിന്നെക്കുറിച്ചു കല്പിക്കയും</verse>
				<verse number="11">നിന്‍റെ കാല്‍ കല്ലിനോട് തട്ടാതവണ്ണം അവര്‍ നിന്നെ കൈയില്‍ താങ്ങിക്കൊള്ളുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="12">യേശു അവനോട്: നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്ന് അരുളിച്ചെയ്തിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="13">അങ്ങനെ പിശാച് സകല പരീക്ഷയും തികച്ചശേഷം കുറെക്കാലത്തേക്ക് അവനെ വിട്ടുമാറി.</verse>
				<verse number="14">യേശു ആത്മാവിന്‍റെ ശക്തിയോടെ ഗലീലയ്ക്കു മടങ്ങിച്ചെന്നു; അവന്‍റെ ശ്രുതി ചുറ്റുമുള്ള നാട്ടിലൊക്കെയും പരന്നു.</verse>
				<verse number="15">അവന്‍ അവരുടെ പള്ളികളില്‍ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.</verse>
				<verse number="16">അവന്‍ വളര്‍ന്ന നസറെത്തില്‍ വന്നു: ശബ്ബത്തില്‍ തന്‍റെ പതിവുപോലെ പള്ളിയില്‍ ചെന്നു വായിപ്പാന്‍ എഴുന്നേറ്റുനിന്നു.</verse>
				<verse number="17">യെശയ്യാപ്രവാചകന്‍റെ പുസ്തകം അവനു കൊടുത്തു; അവന്‍ പുസ്തകം വിടര്‍ത്തി:</verse>
				<verse number="18">“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാന്‍ കര്‍ത്താവ് എന്നെ അഭിഷേകം ചെയ്കയാല്‍ അവന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്; ബദ്ധന്മാര്‍ക്ക് വിടുതലും കുരുടന്മാര്‍ക്ക് കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും</verse>
				<verse number="19">കര്‍ത്താവിന്‍റെ പ്രസാദവര്‍ഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.</verse>
				<verse number="20">പിന്നെ അവന്‍ പുസ്തകം മടക്കി ശുശ്രൂഷക്കാരനു തിരികെ കൊടുത്തിട്ട് ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണ് അവങ്കല്‍ പതിഞ്ഞിരുന്നു.</verse>
				<verse number="21">അവന്‍ അവരോട്: ഇന്നു നിങ്ങള്‍ എന്‍റെ വചനം കേള്‍ക്കയില്‍ ഈ തിരുവെഴുത്തിനു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.</verse>
				<verse number="22">എല്ലാവരും അവനെ പുകഴ്ത്തി, അവന്‍റെ വായില്‍നിന്നു പുറപ്പെട്ട ലാവണ്യവാക്കുകള്‍ നിമിത്തം ആശ്ചര്യപ്പെട്ടു; ഇവന്‍ യോസേഫിന്‍റെ മകന്‍ അല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="23">അവന്‍ അവരോട്: വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫര്‍ന്നഹൂമില്‍ ഉണ്ടായി കേട്ടത് എല്ലാം ഈ നിന്‍റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങള്‍ എന്നോടു പറയും നിശ്ചയം.</verse>
				<verse number="24">ഒരു പ്രവാചകനും തന്‍റെ പിതൃനഗരത്തില്‍ സമ്മതനല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="25">ഏലീയാവിന്‍റെ കാലത്ത് ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്ത് എങ്ങും മഹാക്ഷാമം ഉണ്ടായപ്പോള്‍ യിസ്രായേലില്‍ പല വിധവമാര്‍ ഉണ്ടായിരുന്നു എന്നു ഞാന്‍ യഥാര്‍ഥമായി നിങ്ങളോടു പറയുന്നു.</verse>
				<verse number="26">എന്നാല്‍ സീദോനിലെ സരെപ്തയില്‍ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരില്‍ ആരുടെയും അടുക്കലേക്ക് ഏലീയാവിനെ അയച്ചില്ല.</verse>
				<verse number="27">അവ്വണ്ണം എലീശാപ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ പല കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. സുറിയാക്കാരനായ നയമാന്‍ അല്ലാതെ അവരാരും ശുദ്ധമായില്ല എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="28">പള്ളിയിലുള്ളവര്‍ ഇതു കേട്ടിട്ട് എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു.</verse>
				<verse number="29">അവനെ പട്ടണത്തിനു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാന്‍ ഭാവിച്ചു.</verse>
				<verse number="30">അവനോ അവരുടെ നടുവില്‍ക്കൂടി കടന്നുപോയി.</verse>
				<verse number="31">അനന്തരം അവന്‍ ഗലീലയിലെ ഒരു പട്ടണമായ കഫര്‍ന്നഹൂമില്‍ ചെന്നു ശബ്ബത്തില്‍ അവരെ ഉപദേശിച്ചുപോന്നു.</verse>
				<verse number="32">അവന്‍റെ വചനം അധികാരത്തോടെ ആകയാല്‍ അവര്‍ അവന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു.</verse>
				<verse number="33">അവിടെ പള്ളിയില്‍ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.</verse>
				<verse number="34">അവന്‍ നസറായനായ യേശുവേ, വിടൂ; ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്ത്? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നിരിക്കുന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്‍റെ പരിശുദ്ധന്‍ തന്നെ എന്ന് ഉറക്കെ നിലവിളിച്ചു.</verse>
				<verse number="35">മിണ്ടരുത്; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോള്‍ ഭൂതം അവനെ നടുവില്‍ തള്ളിയിട്ടു കേട് ഒന്നും വരുത്താതെ അവനെ വിട്ടുപോയി.</verse>
				<verse number="36">എല്ലാവര്‍ക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്ത്? അധികാരത്തോടും ശക്തിയോടുംകൂടെ അവന്‍ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു.</verse>
				<verse number="37">അവന്‍റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.</verse>
				<verse number="38">അവന്‍ പള്ളിയില്‍നിന്ന് ഇറങ്ങി ശിമോന്‍റെ വീട്ടില്‍ ചെന്നു. ശിമോന്‍റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാല്‍ അവര്‍ അവള്‍ക്കുവേണ്ടി അവനോട് അപേക്ഷിച്ചു.</verse>
				<verse number="39">അവന്‍ അവളെ കുനിഞ്ഞുനോക്കി, ജ്വരത്തെ ശാസിച്ചു; അത് അവളെ വിട്ടുമാറി; അവള്‍ ഉടനെ എഴുന്നേറ്റ് അവനെ ശുശ്രൂഷിച്ചു.</verse>
				<verse number="40">സൂര്യന്‍ അസ്തമിക്കുമ്പോള്‍ നാനാവ്യാധികള്‍ പിടിച്ച ദീനക്കാര്‍ ഉള്ളവരൊക്കെയും അവരെ അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; അവന്‍ ഓരോരുത്തന്‍റെയുംമേല്‍ കൈവച്ച് അവരെ സൗഖ്യമാക്കി.</verse>
				<verse number="41">പലരില്‍നിന്നും ഭൂതങ്ങള്‍; നീ ദൈവപുത്രനായ ക്രിസ്തു എന്ന് നിലവിളിച്ചുപറഞ്ഞുകൊണ്ട് പുറപ്പെട്ടുപോയി; താന്‍ ക്രിസ്തു എന്ന് അവ അറികകൊണ്ട് മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു.</verse>
				<verse number="42">നേരം വെളുത്തപ്പോള്‍ അവന്‍ പുറപ്പെട്ട് ഒരു നിര്‍ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞ് അവന്‍റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാന്‍ അവനെ തടുത്തു.</verse>
				<verse number="43">അവന്‍ അവരോട്: ഞാന്‍ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="44">അങ്ങനെ അവന്‍ ഗലീലയിലെ പള്ളികളില്‍ പ്രസംഗിച്ചുപോന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">അവന്‍ ഗന്നേസരെത്ത്തടാകത്തിന്‍റെ കരയില്‍ നില്ക്കുമ്പോള്‍ പുരുഷാരം ദൈവവചനം കേള്‍ക്കേണ്ടതിന് അവനെ തിക്കിക്കൊണ്ടിരിക്കയില്‍</verse>
				<verse number="2">രണ്ടു പടക് കരയ്ക്ക് അടുത്തു നില്ക്കുന്നത് അവന്‍ കണ്ടു; അവയില്‍നിന്ന് മീന്‍പിടിക്കാര്‍ ഇറങ്ങി വല കഴുകുകയായിരുന്നു.</verse>
				<verse number="3">ആ പടകുകളില്‍ ശിമോനുള്ളതായ ഒന്നില്‍ അവന്‍ കയറി കരയില്‍നിന്ന് അല്പം നീക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകില്‍ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.</verse>
				<verse number="4">സംസാരിച്ചു തീര്‍ന്നപ്പോള്‍ അവന്‍ ശിമോനോട്: ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിനു വല ഇറക്കുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="5">അതിനു ശിമോന്‍: നാഥാ, ഞങ്ങള്‍ രാത്രി മുഴുവനും അധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്‍റെ വാക്കിനു ഞാന്‍ വല ഇറക്കാം എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="6">അവര്‍ അങ്ങനെ ചെയ്തപ്പോള്‍ പെരുത്ത മീന്‍കൂട്ടം അകപ്പെട്ടു വല കീറാറായി.</verse>
				<verse number="7">അവര്‍ മറ്റേ പടകിലുള്ള കൂട്ടാളികള്‍ വന്നു സഹായിപ്പാന്‍ അവരെ മാടിവിളിച്ചു. അവര്‍ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളം നിറച്ചു.</verse>
				<verse number="8">ശിമോന്‍ പത്രൊസ് അതു കണ്ടിട്ടു യേശുവിന്‍റെ കാല്‍ക്കല്‍ വീണു: കര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍ ആകകൊണ്ട് എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.</verse>
				<verse number="9">അവര്‍ക്ക് ഉണ്ടായ മീന്‍പിടിത്തത്തില്‍ അവനും അവനോടുകൂടെയുള്ളവര്‍ക്ക് എല്ലാവര്‍ക്കും സംഭ്രമം പിടിച്ചിരുന്നു.</verse>
				<verse number="10">ശിമോന്‍റെ കൂട്ടാളികളായ യാക്കോബ്, യോഹന്നാന്‍ എന്ന സെബെദിമക്കള്‍ക്കും അവ്വണ്ണം തന്നെ. യേശു ശിമോനോട്: ഭയപ്പെടേണ്ടാ, ഇന്നുമുതല്‍ നീ മനുഷ്യരെ പിടിക്കുന്നവന്‍ ആകും എന്നു പറഞ്ഞു.</verse>
				<verse number="11">പിന്നെ അവര്‍ പടകുകളെ കരയ്ക്ക് അടുപ്പിച്ചിട്ടു സകലവും വിട്ട് അവനെ അനുഗമിച്ചു.</verse>
				<verse number="12">അവന്‍ ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ കുഷ്ഠം നിറഞ്ഞൊരു മനുഷ്യന്‍ യേശുവിനെ കണ്ടു കവിണ്ണുവീണു: കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്ന് അവനോട് അപേക്ഷിച്ചു.</verse>
				<verse number="13">യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്ക് മനസ്സുണ്ട്; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടുമാറി.</verse>
				<verse number="14">അവന്‍ അവനോട്: ഇത് ആരോടും പറയരുത്; എന്നാല്‍ പോയി നിന്നെത്തന്നെ പുരോഹിതനു കാണിച്ച്, അവര്‍ക്കു സാക്ഷ്യത്തിനായി മോശെ കല്പിച്ചതുപോലെ നിന്‍റെ ശുദ്ധീകരണത്തിനുള്ള വഴിപാട് അര്‍പ്പിക്ക എന്ന് അവനോട് കല്പിച്ചു.</verse>
				<verse number="15">എന്നാല്‍ അവനെക്കുറിച്ചുള്ള വര്‍ത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേള്‍ക്കേണ്ടതിനും തങ്ങളുടെ വ്യാധികള്‍ക്കു സൗഖ്യം കിട്ടേണ്ടതിനും കൂടിവന്നു.</verse>
				<verse number="16">അവനോ നിര്‍ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.</verse>
				<verse number="17">അവന്‍ ഒരു ദിവസം ഉപദേശിക്കുമ്പോള്‍ ഗലീലയിലും യെഹൂദ്യയിലുമുള്ള സകല ഗ്രാമത്തില്‍നിന്നും യെരൂശലേമില്‍നിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൗഖ്യമാക്കുവാന്‍ കര്‍ത്താവിന്‍റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="18">അപ്പോള്‍ ചില ആളുകള്‍ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു; അവനെ അകത്തു കൊണ്ടുചെന്ന് അവന്‍റെ മുമ്പില്‍ വയ്പാന്‍ ശ്രമിച്ചു.</verse>
				<verse number="19">പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാന്‍ വഴി കാണാഞ്ഞിട്ടു പുരമേല്‍ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവില്‍ യേശുവിന്‍റെ മുമ്പില്‍, ഇറക്കിവച്ചു.</verse>
				<verse number="20">അവരുടെ വിശ്വാസം കണ്ടിട്ട് അവന്‍: മനുഷ്യാ, നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവന്‍ ആര്‍? ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ചിന്തിച്ചുതുടങ്ങി.</verse>
				<verse number="22">യേശു അവരുടെ ചിന്തകളെ അറിഞ്ഞ് അവരോട്: നിങ്ങള്‍ ഹൃദയത്തില്‍ ചിന്തിക്കുന്നത് എന്ത്?</verse>
				<verse number="23">നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.</verse>
				<verse number="24">എങ്കിലും ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന് അധികാരം ഉണ്ട് എന്ന് നിങ്ങള്‍ അറിയേണ്ടതിന്- അവന്‍ പക്ഷവാതക്കാരനോട്: എഴുന്നേറ്റ് കിടക്ക എടുത്ത് വീട്ടിലേക്ക് പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="25">ഉടനെ അവര്‍ കാണ്‍കെ അവന്‍ എഴുന്നേറ്റ്, താന്‍ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് വീട്ടിലേക്കു പോയി.</verse>
				<verse number="26">എല്ലാവരും വിസ്മയം പൂണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്ന് നാം അപൂര്‍വകാര്യങ്ങളെ കണ്ടു എന്നു പറഞ്ഞു.</verse>
				<verse number="27">അതിന്‍റെശേഷം അവന്‍ പുറപ്പെട്ടു, ലേവി എന്നു പേരുള്ളൊരു ചുങ്കക്കാരന്‍ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു.</verse>
				<verse number="28">അവന്‍ സകലവും വിട്ട് എഴുന്നേറ്റ് അവനെ അനുഗമിച്ചു.</verse>
				<verse number="29">ലേവി തന്‍റെ വീട്ടില്‍ അവന് ഒരു വലിയ വിരുന്ന് ഒരുക്കി; ചുങ്കക്കാരും മറ്റും വലിയൊരു പുരുഷാരം അവരോടുകൂടെ പന്തിയില്‍ ഇരുന്നു.</verse>
				<verse number="30">പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്‍റെ ശിഷ്യന്മാരോട്: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുംകൂടെ തിന്നുകുടിക്കുന്നത് എന്ത് എന്നു പറഞ്ഞ് പിറുപിറുത്തു.</verse>
				<verse number="31">യേശു അവരോട്: ദീനക്കാര്‍ക്കല്ലാതെ സൗഖ്യമുള്ളവര്‍ക്കു വൈദ്യനെക്കൊണ്ട് ആവശ്യമില്ല;</verse>
				<verse number="32">ഞാന്‍ നീതിമാന്മാരെ അല്ല; പാപികളെ അത്രേ മാനസാന്തരത്തിന് വിളിപ്പാന്‍ വന്നിരിക്കുന്നത് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="33">അവര്‍ അവനോട്: യോഹന്നാന്‍റെ ശിഷ്യന്മാര്‍ കൂടെക്കൂടെ ഉപവസിച്ചു പ്രാര്‍ഥന കഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെതന്നെ ചെയ്യുന്നു; നിന്‍റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.</verse>
				<verse number="34">യേശു അവരോട്: മണവാളന്‍ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോള്‍ അവരെ ഉപവാസം ചെയ്യിപ്പാന്‍ കഴിയുമോ?</verse>
				<verse number="35">മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്ന്, ആ കാലത്ത്, അവര്‍ ഉപവസിക്കും എന്നു പറഞ്ഞു.</verse>
				<verse number="36">ഒരു ഉപമയും അവരോട് പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്ത് പഴയ വസ്ത്രത്തോടു ചേര്‍ത്ത് തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയ കണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.</verse>
				<verse number="37">ആരും പുതുവീഞ്ഞ് പഴയതുരുത്തിയില്‍ പകരുമാറില്ല; പകര്‍ന്നാല്‍ പുതുവീഞ്ഞ് തുരുത്തിയെ പൊളിച്ച് ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;</verse>
				<verse number="38">പുതുവീഞ്ഞ് പുതിയതുരുത്തിയില്‍ അത്രേ പകര്‍ന്നുവയ്ക്കേണ്ടത്.</verse>
				<verse number="39">പിന്നെ പഴയതു കുടിച്ചിട്ട് ആരും പുതിയത് ഉടനെ ആഗ്രഹിക്കുന്നില്ല; പഴയത് ഏറെ നല്ലത് എന്നു പറയും.</verse>
			</chapter>
			<chapter number="6">
				<verse number="1">ഒരു ശബ്ബത്തില്‍ അവന്‍ വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മിത്തിന്നു.</verse>
				<verse number="2">പരീശന്മാരില്‍ ചിലര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ ചെയ്യുന്നത് എന്ത് എന്നുപറഞ്ഞു.</verse>
				<verse number="3">യേശു അവരോട്: ദാവീദ് തനിക്കുംകൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തത് എന്ത്? അവന്‍ ദൈവാലയത്തില്‍ ചെന്നു</verse>
				<verse number="4">പുരോഹിതന്മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="5">മനുഷ്യപുത്രന്‍ ശബ്ബത്തിനും കര്‍ത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.</verse>
				<verse number="6">മറ്റൊരു ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്ന് ഉപദേശിക്കുമ്പോള്‍ വലംകൈ വരണ്ടുള്ളോരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു.</verse>
				<verse number="7">ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന് അവന്‍ ശബ്ബത്തില്‍ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.</verse>
				<verse number="8">അവരുടെ വിചാരം അറിഞ്ഞിട്ട് അവന്‍ വരണ്ട കൈയുള്ള മനുഷ്യനോട്: എഴുന്നേറ്റ് നടുവില്‍ നില്ക്ക എന്നു പറഞ്ഞു; അവന്‍ എഴുന്നേറ്റു നിന്നു.</verse>
				<verse number="9">യേശു അവരോട്: ഞാന്‍ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ, ശബ്ബ ത്തില്‍ നന്മ ചെയ്കയോ തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏത് വിഹിതം എന്നു പറഞ്ഞു.</verse>
				<verse number="10">അവരെ എല്ലാം ചുറ്റും നോക്കിയിട്ട് ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു, അവന്‍റെ കൈക്കു സൗഖ്യം വന്നു.</verse>
				<verse number="11">അവരോ ഭ്രാന്ത് നിറഞ്ഞവരായി യേശുവിനെ എന്ത് ചെയ്യേണ്ടൂ എന്നു തമ്മില്‍ ആലോചന കഴിച്ചു.</verse>
				<verse number="12">ആ കാലത്ത് അവന്‍ പ്രാര്‍ഥിക്കേണ്ടതിന് ഒരു മലയില്‍ ചെന്നു ദൈവത്തോടുള്ള പ്രാര്‍ഥനയില്‍ രാത്രി കഴിച്ചു.</verse>
				<verse number="13">നേരം വെളുത്തപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവര്‍ക്ക് അപ്പൊസ്തലന്മാര്‍ എന്നും പേര്‍ വിളിച്ചു.</verse>
				<verse number="14">അവര്‍ ആരെന്നാല്‍: പത്രൊസ് എന്ന് അവന്‍ പേര്‍ വിളിച്ചശിമോന്‍, അവന്‍റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്‍, ഫീലിപ്പൊസ്, ബര്‍ത്തൊലോമായി,</verse>
				<verse number="15">മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്‍,</verse>
				<verse number="16">യാക്കോബിന്‍റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീര്‍ന്ന ഈസ്കര്യോത്ത് യൂദാ എന്നിവര്‍ തന്നെ.</verse>
				<verse number="17">അവന്‍ അവരോടുകൂടെ ഇറങ്ങി സമഭൂമിയില്‍ നിന്നു; അവന്‍റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയില്‍ എല്ലാടത്തുനിന്നും യെരൂശലേമില്‍നിന്നും സോര്‍, സീദോന്‍ എന്ന സമുദ്രതീരങ്ങളില്‍നിന്നും അവന്‍റെ വചനം കേള്‍പ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹുപുരുഷാരവും ഉണ്ടായിരുന്നു.</verse>
				<verse number="18">അശുദ്ധാത്മാക്കള്‍ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു.</verse>
				<verse number="19">ശക്തി അവനില്‍നിന്നു പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരമൊക്കെയും അവനെ തൊടുവാന്‍ ശ്രമിച്ചു.</verse>
				<verse number="20">അനന്തരം അവന്‍ ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍; ദൈവരാജ്യം നിങ്ങള്‍ക്കുള്ളത്.</verse>
				<verse number="21">ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ക്കു തൃപ്തി വരും; ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍; നിങ്ങള്‍ ചിരിക്കും.</verse>
				<verse number="22">മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര്‍ വിടക്ക് എന്നു തള്ളുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="23">ആ നാളില്‍ സന്തോഷിച്ചുതുള്ളുവിന്‍; നിങ്ങളുടെ പ്രതിഫലം സ്വര്‍ഗത്തില്‍ വലിയത്; അവരുടെ പിതാക്കന്മാര്‍ പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ.</verse>
				<verse number="24">എന്നാല്‍ സമ്പന്നന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചുപോയല്ലോ.</verse>
				<verse number="25">ഇപ്പോള്‍ തൃപ്തന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ ദുഃഖിച്ചു കരയും.</verse>
				<verse number="26">സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോള്‍ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാര്‍ കളളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.</verse>
				<verse number="27">എന്നാല്‍ കേള്‍ക്കുന്നവരായ നിങ്ങളോടു ഞാന്‍ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ പകയ്ക്കുന്നവര്‍ക്കു ഗുണം ചെയ്‍വിന്‍.</verse>
				<verse number="28">നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍; നിങ്ങളെ ദുഷിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍.</verse>
				<verse number="29">നിന്നെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്ക; നിന്‍റെ പുതപ്പ് എടുത്തുകളയുന്നവന് വസ്ത്രവും തടുക്കരുത്.</verse>
				<verse number="30">നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്ക; നിനക്കുള്ളത് എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്.</verse>
				<verse number="31">മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതുപോലെതന്നെ അവര്‍ക്കും ചെയ്‍വിന്‍.</verse>
				<verse number="32">നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.</verse>
				<verse number="33">നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കു നന്മ ചെയ്താല്‍ നിങ്ങള്‍ക്ക് എന്ത് ഉപചാരം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ.</verse>
				<verse number="34">മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങള്‍ ആശിക്കുന്നവര്‍ക്കു കടംകൊടുത്താല്‍ നിങ്ങള്‍ക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിനു പാപികള്‍ക്കു കടം കൊടുക്കുന്നുവല്ലോ.</verse>
				<verse number="35">നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍; അവര്‍ക്കു നന്മ ചെയ്‍വിന്‍; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്‍റെ മക്കള്‍ ആകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.</verse>
				<verse number="36">അങ്ങനെ നിങ്ങളുടെപിതാവ് മനസ്സലിവുള്ളവന്‍ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര്‍ ആകുവിന്‍.</verse>
				<verse number="37">വിധിക്കരുത്; എന്നാല്‍ നിങ്ങളെയും വിധിക്കയില്ല; ശിക്ഷയ്ക്കു വിധിക്കരുത്; എന്നാല്‍ നിങ്ങള്‍ക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിന്‍; എന്നാല്‍ നിങ്ങളെയും വിടുവിക്കും.</verse>
				<verse number="38">കൊടുപ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നുകിട്ടും.</verse>
				<verse number="39">അവന്‍ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ വഴികാട്ടുവാന്‍ കഴിയുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലയോ?</verse>
				<verse number="40">ശിഷ്യന്‍ ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവന്‍ എല്ലാം ഗുരുവിനെപ്പോലെ ആകും.</verse>
				<verse number="41">എന്നാല്‍ നീ സഹോദരന്‍റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോല്‍ വിചാരിക്കാതിരിക്കയും ചെയ്യുന്നത് എന്ത്?</verse>
				<verse number="42">അല്ല, സ്വന്തകണ്ണിലെ കോല്‍ നോക്കാതെ: സഹോദരാ, നില്ല്; നിന്‍റെ കണ്ണിലെ കരട് എടുത്തുകളയെ” എന്നു സഹോദരനോട് പറവാന്‍ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിലെ കോല്‍ എടുത്തുകളക; എന്നാല്‍ സഹോദരന്‍റെ കണ്ണിലെ കരട് എടുത്തുകളവാന്‍ വെടിപ്പായി കാണുമല്ലോ.</verse>
				<verse number="43">ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ല ഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.</verse>
				<verse number="44">ഏതു വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. മുള്ളില്‍നിന്ന് അത്തിപ്പഴം ശേഖരിക്കയും ഞെരിഞ്ഞിലില്‍നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.</verse>
				<verse number="45">നല്ല മനുഷ്യന്‍ തന്‍റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്ന് നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന്‍ ദോഷമായതില്‍നിന്ന് ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്.</verse>
				<verse number="46">നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നത് ചെയ്യാതിരിക്കയും ചെയ്യുന്നത് എന്ത്?</verse>
				<verse number="47">എന്‍റെ അടുക്കല്‍ വന്ന് എന്‍റെ വചനം കേട്ടു ചെയ്യുന്നവന്‍ എല്ലാം ഇന്നവനോടു തുല്യന്‍ എന്നു ഞാന്‍ കാണിച്ചുതരാം.</verse>
				<verse number="48">ആഴെക്കുഴിച്ചു പാറമേല്‍ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോട് അവന്‍ തുല്യന്‍. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീട്ടിനോട് അടിച്ചു; എന്നാല്‍ അത് നല്ലവണ്ണം പണിതിരിക്കകൊണ്ട് അത് ഇളകിപ്പോയില്ല.</verse>
				<verse number="49">കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല്‍ വീടുപണിത മനുഷ്യനോടു തുല്യന്‍. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീട്ടിന്‍റെ വീഴ്ച വലിയതുമായിരുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">ജനം കേള്‍ക്കെ തന്‍റെ വചനമൊക്കെയും പറഞ്ഞുതീര്‍ന്നശേഷം അവന്‍ കഫര്‍ന്നഹൂമില്‍ ചെന്നു.</verse>
				<verse number="2">അവിടെ ഒരു ശതാധിപനു പ്രിയനായ ദാസന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു.</verse>
				<verse number="3">അവന്‍ യേശുവിന്‍റെ വസ്തുത കേട്ടിട്ട്, അവന്‍ വന്നു തന്‍റെ ദാസനെ രക്ഷിക്കേണ്ടതിന് അവനോട് അപേക്ഷിപ്പാന്‍ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു.</verse>
				<verse number="4">അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന്, അവനോട് താല്‍പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാന്‍ അവന്‍ യോഗ്യന്‍;</verse>
				<verse number="5">അവന്‍ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്ക് ഒരു പള്ളിയും തീര്‍പ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">യേശു അവരോടുകൂടെ പോയി, വീട്ടിനോട് അടുപ്പാറായപ്പോള്‍ ശതാധിപന്‍ സ്നേഹിതന്മാരെ അവന്‍റെ അടുക്കല്‍ അയച്ചു: കര്‍ത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്‍റെ പുരയ്ക്കകത്തു വരുവാന്‍ ഞാന്‍ പോരാത്തവന്‍.</verse>
				<verse number="7">അതുകൊണ്ട് നിന്‍റെ അടുക്കല്‍ വരുവാന്‍ ഞാന്‍ യോഗ്യന്‍ എന്ന് എനിക്കു തോന്നീട്ടില്ല. ഒരു വാക്ക് കല്പിച്ചാല്‍ എന്‍റെ ബാല്യക്കാരനു സൗഖ്യം വരും.</verse>
				<verse number="8">ഞാനും അധികാരത്തിന് കീഴ്പെട്ട മനുഷ്യന്‍; എന്‍റെ കീഴില്‍ പടയാളികള്‍ ഉണ്ട്; ഒരുവനോട്: പോക എന്നു പറഞ്ഞാല്‍ അവന്‍ പോകുന്നു; മറ്റൊരുവനോട്: വരിക എന്നു പറഞ്ഞാല്‍ അവന്‍ വരുന്നു; എന്‍റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു പറയിച്ചു.</verse>
				<verse number="9">യേശു അത് കേട്ടിട്ട് അവങ്കല്‍ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലില്‍ക്കൂടി ഇങ്ങനെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;</verse>
				<verse number="10">ശതാധിപന്‍ പറഞ്ഞയച്ചിരുന്നവര്‍ വീട്ടില്‍ മടങ്ങിവന്നപ്പോള്‍ ദാസനെ സൗഖ്യത്തോടെ കണ്ടു.</verse>
				<verse number="11">പിറ്റന്നാള്‍ അവന്‍ നയിന്‍ എന്ന പട്ടണത്തിലേക്ക് പോകുമ്പോള്‍ അവന്‍റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.</verse>
				<verse number="12">അവന്‍ പട്ടണത്തിന്‍റെ വാതിലിനോട് അടുത്തപ്പോള്‍ മരിച്ചുപോയ ഒരുത്തനെ പുറത്തു കൊണ്ടുവരുന്നു; അവന്‍ അമ്മയ്ക്ക് ഏകജാതനായ മകന്‍; അവളോ വിധവയായിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="13">അവളെ കണ്ടിട്ടു കര്‍ത്താവ് മനസ്സലിഞ്ഞ് അവളോട്: കരയേണ്ടാ എന്നു പറഞ്ഞു; അവന്‍ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവര്‍ നിന്നു.</verse>
				<verse number="14">ബാല്യക്കാരാ, എഴുന്നേല്ക്ക എന്ന് ഞാന്‍ നിന്നോടു പറയുന്നു എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="15">മരിച്ചവന്‍ എഴുന്നേറ്റ് ഇരുന്നു സംസാരിക്കുവാന്‍ തുടങ്ങി; അവന്‍ അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.</verse>
				<verse number="16">എല്ലാവര്‍ക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വീകരിച്ചു.</verse>
				<verse number="17">അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിലൊക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.</verse>
				<verse number="18">ഇതൊക്കെയും യോഹന്നാന്‍റെ ശിഷ്യന്മാര്‍ അവനോട് അറിയിച്ചു.</verse>
				<verse number="19">എന്നാറെ യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരില്‍ രണ്ടു പേരെ വിളിച്ച്, കര്‍ത്താവിന്‍റെ അടുക്കല്‍ അയച്ചു: വരുവാനുള്ളവന്‍ നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.</verse>
				<verse number="20">ആ പുരുഷന്മാര്‍ അവന്‍റെ അടുക്കല്‍ വന്ന്: വരുവാനുള്ളവന്‍ നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാന്‍ യോഹന്നാന്‍സ്നാപകന്‍ ഞങ്ങളെ നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">ആ നാഴികയില്‍ അവന്‍ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാര്‍ക്കും കാഴ്ച നല്കുകയും ചെയ്തിട്ട് അവരോട്:</verse>
				<verse number="22">കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നു; ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ കാണുകയും കേള്‍ക്കയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിന്‍.</verse>
				<verse number="23">എന്നാല്‍ എങ്കല്‍ ഇടറിപ്പോകാത്തവന്‍ ഭാഗ്യവാന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="24">യോഹന്നാന്‍റെ ദൂതന്മാര്‍ പോയശേഷം അവന്‍ പുരുഷാരത്തോട് യോഹന്നാനെക്കുറിച്ചു പറഞ്ഞുതുടങ്ങിയത്: നിങ്ങള്‍ എന്തു കാണ്‍മാന്‍ മരുഭൂമിയിലേക്ക് പോയി? കാറ്റിനാല്‍ ഉലയുന്ന ഓടയോ?</verse>
				<verse number="25">അല്ല, എന്ത് കാണ്‍മാന്‍ പോയി? മാര്‍ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവര്‍ രാജധാനികളില്‍ അത്രേ.</verse>
				<verse number="26">അല്ല, എന്തു കാണ്‍മാന്‍ പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു:</verse>
				<verse number="27">“ഞാന്‍ എന്‍റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവന്‍ നിന്‍റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്ന് എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.</verse>
				<verse number="28">സ്ത്രീകളില്‍നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല; ദൈവരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.-</verse>
				<verse number="29">എന്നാല്‍ ജനമൊക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്‍റെ സ്നാനം ഏറ്റതിനാല്‍ ദൈവത്തെ നീതീകരിച്ചു.</verse>
				<verse number="30">എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാല്‍ സ്നാനം ഏല്ക്കാതെ ദൈവത്തിന്‍റെ ആലോചന തങ്ങള്‍ക്കു വൃഥാവാക്കിക്കളഞ്ഞു.-</verse>
				<verse number="31">ഈ തലമുറയിലെ മനുഷ്യരെ ഏതിനോട് ഉപമിക്കേണ്ടൂ? അവര്‍ ഏതിനോടുതുല്യം?</verse>
				<verse number="32">ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കായി വിലാപം പാടി, നിങ്ങള്‍ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവര്‍ തുല്യര്‍.</verse>
				<verse number="33">യോഹന്നാന്‍സ്നാപകന്‍ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന് ഭൂതം ഉണ്ട് എന്ന് നിങ്ങള്‍ പറയുന്നു.</verse>
				<verse number="34">മനുഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ട് വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യന്‍ ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നു നിങ്ങള്‍ പറയുന്നു.</verse>
				<verse number="35">ജ്ഞാനമോ തന്‍റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="36">പരീശന്മാരില്‍ ഒരുത്തന്‍ തന്നോടുകൂടെ ഭക്ഷണം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവന്‍ പരീശന്‍റെ വീട്ടില്‍ ചെന്നു ഭക്ഷണത്തിനിരുന്നു.</verse>
				<verse number="37">ആ പട്ടണത്തില്‍ പാപിയായ ഒരു സ്ത്രീ, അവന്‍ പരീശന്‍റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുന്നത് അറിഞ്ഞ് ഒരു വെണ്‍കല്‍ ഭരണി പരിമളതൈലം കൊണ്ടുവന്നു,</verse>
				<verse number="38">പുറകില്‍ അവന്‍റെ കാല്ക്കല്‍ കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീര്‍കൊണ്ട് അവന്‍റെ കാല്‍ നനച്ചുതുടങ്ങി; തലമുടികൊണ്ടുതുടച്ചു കാല്‍ ചുംബിച്ചു തൈലം പൂശി.</verse>
				<verse number="39">അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ട്: ഇവന്‍ പ്രവാചകന്‍ ആയിരുന്നു എങ്കില്‍, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള്‍ പാപിയല്ലോ എന്ന് ഉള്ളില്‍ പറഞ്ഞു.</verse>
				<verse number="40">ശിമോനേ, നിന്നോട് ഒന്നു പറവാനുണ്ട് എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="41">കടം കൊടുക്കുന്ന ഒരുത്തനു രണ്ടു കടക്കാര്‍ ഉണ്ടായിരുന്നു; ഒരുത്തന്‍ അഞ്ഞൂറു വെള്ളിക്കാശും മറ്റവന്‍ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.</verse>
				<verse number="42">വീട്ടുവാന്‍ അവര്‍ക്കു വക ഇല്ലായ്കയാല്‍ അവന്‍ ഇരുവര്‍ക്കും ഇളച്ചുകൊടുത്തു; എന്നാല്‍ അവരില്‍ ആര്‍ അവനെ അധികം സ്നേഹിക്കും?</verse>
				<verse number="43">അധികം ഇളച്ചുകിട്ടിയവന്‍ എന്നു ഞാന്‍ ഊഹിക്കുന്നു എന്നു ശിമോന്‍ പറഞ്ഞു. അവന്‍ അവനോട്: നീ വിധിച്ചത് ശരി എന്നു പറഞ്ഞു.</verse>
				<verse number="44">സ്ത്രീയുടെ നേരേ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാന്‍ നിന്‍റെ വീട്ടില്‍ വന്നു, നീ എന്‍റെ കാലിനു വെള്ളം തന്നില്ല; ഇവളോ കണ്ണുനീര്‍കൊണ്ട് എന്‍റെ കാല്‍ നനച്ചു തലമുടികൊണ്ടു തുടച്ചു.</verse>
				<verse number="45">നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന്‍ അകത്തു വന്നതുമുതല്‍ ഇടവിടാതെ എന്‍റെ കാല്‍ ചുംബിച്ചു.</verse>
				<verse number="46">നീ എന്‍റെ തലയില്‍ തൈലം പൂശിയില്ല; ഇവളോ പരിമളതൈലംകൊണ്ട് എന്‍റെ കാല്‍ പൂശി.</verse>
				<verse number="47">ആകയാല്‍ ഇവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു ഞാന്‍ നിന്നോടു പറയുന്നു; അവള്‍ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവന്‍ അല്പം സ്നേഹിക്കുന്നു.</verse>
				<verse number="48">പിന്നെ അവന്‍ അവളോട്: നിന്‍റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="49">അവനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍: പാപമോചനവും കൊടുക്കുന്ന ഇവന്‍ ആര്‍ എന്നു തമ്മില്‍ പറഞ്ഞുതുടങ്ങി.</verse>
				<verse number="50">അവനോ സ്ത്രീയോട്: നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="8">
				<verse number="1">അനന്തരം അവന്‍ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.</verse>
				<verse number="2">അവനോടുകൂടെ പന്തിരുവരും അവന്‍ ദുരാത്മാക്കളെയും വ്യാധികളെയും നീക്കി സൗഖ്യം വരുത്തിയ ചില സ്ത്രീകളും ഏഴു ഭൂതങ്ങള്‍ വിട്ടുപോയ മഗ്ദലക്കാരത്തി മറിയയും</verse>
				<verse number="3">ഹെരോദാവിന്‍റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൊണ്ട് അവര്‍ക്കു ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു.</verse>
				<verse number="4">പിന്നെ വലിയൊരു പുരുഷാരവും ഓരോ പട്ടണത്തില്‍നിന്ന് അവന്‍റെ അടുക്കല്‍ വന്നവരും ഒരുമിച്ചു കൂടിയപ്പോള്‍ അവന്‍ ഉപമയായി പറഞ്ഞത്:</verse>
				<verse number="5">വിതയ്ക്കുന്നവന്‍ വിത്തു വിതപ്പാന്‍ പുറപ്പെട്ടു. വിതയ്ക്കുമ്പോള്‍ ചിലത് വഴിയരികെ വീണിട്ട് ചവിട്ടിപ്പോകയും ആകാശത്തിലെ പറവജാതി അതിനെ തിന്നുകളകയും ചെയ്തു.</verse>
				<verse number="6">മറ്റു ചിലത് പാറമേല്‍ വീണ് മുളച്ച് നനവില്ലായ്കയാല്‍ ഉണങ്ങിപ്പോയി.</verse>
				<verse number="7">മറ്റു ചിലത് മുള്ളിനിടയില്‍ വീണു; മുള്ളുംകൂടെ മുളച്ച് അതിനെ ഞെരുക്കിക്കളഞ്ഞു.</verse>
				<verse number="8">മറ്റു ചിലത് നല്ല നിലത്തു വീണു മുളച്ചു നൂറു മേനി ഫലം കൊടുത്തു. ഇതു പറഞ്ഞിട്ട്: കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="9">അവന്‍റെ ശിഷ്യന്മാര്‍ അവനോട് ഈ ഉപമ എന്ത് എന്നു ചോദിച്ചതിന് അവന്‍ പറഞ്ഞത്:</verse>
				<verse number="10">ദൈവരാജ്യത്തിന്‍റെ മര്‍മങ്ങളെ അറിയുവാന്‍ നിങ്ങള്‍ക്കു വരം ലഭിച്ചിരിക്കുന്നു; ശേഷമുള്ളവര്‍ക്കോ കണ്ടിട്ടും കാണാതിരിപ്പാനും, കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഉപമകളിലത്രേ.</verse>
				<verse number="11">ഉപമയുടെ പൊരുളോ: വിത്ത് ദൈവവചനം;</verse>
				<verse number="12">വഴിയരികെയുള്ളവര്‍ കേള്‍ക്കുന്നവര്‍ എങ്കിലും അവര്‍ വിശ്വസിച്ചു രക്ഷിക്കപ്പെടാതിരിപ്പാന്‍ പിശാച് വന്ന് അവരുടെ ഹൃദയത്തില്‍നിന്നു വചനം എടുത്തുകളയുന്നു.</verse>
				<verse number="13">പാറമേലുള്ളവരോ കേള്‍ക്കുമ്പോള്‍ വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവര്‍ എങ്കിലും അവര്‍ക്കു വേരില്ല; അവര്‍ തല്‍ക്കാലം വിശ്വസിക്കയും പരീക്ഷാസമയത്തു പിന്‍വാങ്ങിപ്പോകയും ചെയ്യുന്നു.</verse>
				<verse number="14">മുള്ളിനിടയില്‍ വീണതോ കേള്‍ക്കുന്നവര്‍ എങ്കിലും പോയി, ചിന്തകളാലും ധനത്താലും സംസാരഭോഗങ്ങളാലും ഞെരുങ്ങി പൂര്‍ണമായി ഫലം കൊടുക്കാത്തവരത്രേ.</verse>
				<verse number="15">നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നെ.</verse>
				<verse number="16">വിളക്കു കൊളുത്തീട്ട് ആരും അതിനെ പാത്രംകൊണ്ടു മൂടുകയോ കട്ടില്‍ക്കീഴെ വയ്ക്കയോ ചെയ്യാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേല്‍ അത്രേ വയ്ക്കുന്നത്.</verse>
				<verse number="17">വെളിപ്പെടാതെ ഗൂഢമായത് ഒന്നുമില്ല; പ്രസിദ്ധമായി വെളിച്ചത്തു വരാതെ മറവായിരിക്കുന്നതും ഒന്നുമില്ല.</verse>
				<verse number="18">ആകയാല്‍ നിങ്ങള്‍ എങ്ങനെ കേള്‍ക്കുന്നു എന്നു സൂക്ഷിച്ചുകൊള്‍വിന്‍. ഉള്ളവനു കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതുംകൂടെ എടുത്തുകളയും.</verse>
				<verse number="19">അവന്‍റെ അമ്മയും സഹോദരന്മാരും അവന്‍റെ അടുക്കല്‍ വന്നു; പുരുഷാരം നിമിത്തം അവനോട് അടുപ്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="20">നിന്‍റെ അമ്മയും സഹോദരന്മാരും നിന്നെ കാണ്‍മാന്‍ ഇച്ഛിച്ചുകൊണ്ട് പുറത്തുനില്ക്കുന്നു എന്നു ചിലര്‍ അവനോട് അറിയിച്ചു.</verse>
				<verse number="21">അവരോട് അവന്‍: എന്‍റെ അമ്മയും സഹോദരന്മാരും ദൈവവചനം കേട്ടു ചെയ്യുന്നവരത്രേ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="22">ഒരു ദിവസം അവന്‍ ശിഷ്യന്മാരുമായി പടകില്‍ കയറി; നാം തടാകത്തിന്‍റെ അക്കരെ പോക എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="23">അവര്‍ നീക്കി ഓടുമ്പോള്‍ അവന്‍ ഉറങ്ങിപ്പോയി. തടാകത്തില്‍ ഒരു ചുഴലിക്കാറ്റ് ഉണ്ടായി</verse>
				<verse number="24">പടകില്‍ വെള്ളം നിറഞ്ഞിട്ട് അവര്‍ പ്രാണഭയത്തിലായി അടുക്കല്‍ ചെന്നു: നാഥാ, നാഥാ, ഞങ്ങള്‍ നശിച്ചുപോകുന്നു എന്നു പറഞ്ഞ് അവനെ ഉണര്‍ത്തി; അവന്‍ എഴുന്നേറ്റു കാറ്റിനെയും വെള്ളത്തിന്‍റെ കോപത്തെയും ശാസിച്ചു; അവ അമര്‍ന്നു ശാന്തത ഉണ്ടായി.</verse>
				<verse number="25">പിന്നെ അവരോട്: നിങ്ങളുടെ വിശ്വാസം എവിടെ എന്നു പറഞ്ഞു; അവരോ ഭയപ്പെട്ടു: ഇവന്‍ ആര്‍? അവന്‍ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മില്‍ പറഞ്ഞ് ആശ്ചര്യപ്പെട്ടു.</verse>
				<verse number="26">അവര്‍ ഗലീലയ്ക്കു നേരേയുള്ള ഗെരസേന്യദേശത്ത് അണഞ്ഞു.</verse>
				<verse number="27">അവന്‍ കരയ്ക്ക് ഇറങ്ങിയപ്പോള്‍ ബഹുകാലമായി ഭൂതങ്ങള്‍ ബാധിച്ചൊരു മനുഷ്യന്‍ പട്ടണത്തില്‍നിന്നു വന്ന് എതിര്‍പെട്ടു; അവന്‍ ബഹുകാലമായി വസ്ത്രം ധരിക്കാതെയും വീട്ടില്‍ പാര്‍ക്കാതെയും ശവക്കല്ലറകളില്‍ അത്രേ ആയിരുന്നു.</verse>
				<verse number="28">അവന്‍ യേശുവിനെ കണ്ടിട്ടു നിലവിളിച്ച് അവനെ നമസ്കരിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, എനിക്കും നിനക്കും തമ്മില്‍ എന്ത്? എന്നെ ഉപദ്രവിക്കരുതേ എന്ന് ഞാന്‍ അപേക്ഷിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.</verse>
				<verse number="29">അവന്‍ അശുദ്ധാത്മാവിനോട് ആ മനുഷ്യനെ വിട്ടുപോകുവാന്‍ കല്പിച്ചിരുന്നു. അത് വളരെ കാലമായി അവനെ ബാധിച്ചിരുന്നു; അവനെ ചങ്ങലയും വിലങ്ങും ഇട്ടു ബന്ധിച്ചു സൂക്ഷിച്ചിരുന്നിട്ടും അവന്‍ ബന്ധനങ്ങളെ തകര്‍ക്കയും ഭൂതം അവനെ കാടുകളിലേക്ക് ഓടിക്കയും ചെയ്യും.</verse>
				<verse number="30">യേശു അവനോട്: നിന്‍റെ പേര്‍ എന്ത് എന്നു ചോദിച്ചു. അനേകം ഭൂതങ്ങള്‍ അവനെ ബാധിച്ചിരുന്നതുകൊണ്ട്; ലെഗ്യോന്‍ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="31">പാതാളത്തിലേക്കു പോകുവാന്‍ കല്പിക്കരുത് എന്ന് അവ അവനോട് അപേക്ഷിച്ചു.</verse>
				<verse number="32">അവിടെ മലയില്‍ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയില്‍ കടപ്പാന്‍ അനുവാദം തരേണം എന്ന് അവനോട് അപേക്ഷിച്ചു; അവന്‍ അനുവാദം കൊടുത്തു.</verse>
				<verse number="33">ഭൂതങ്ങള്‍ ആ മനുഷ്യനെ വിട്ടു പന്നികളില്‍ കടന്നപ്പോള്‍ കൂട്ടം കടുന്തൂക്കത്തൂടെ തടാകത്തിലേക്കു പാഞ്ഞു വീര്‍പ്പുമുട്ടി ചത്തു.</verse>
				<verse number="34">ഈ സംഭവിച്ചത് മേയിക്കുന്നവര്‍ കണ്ടിട്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിലും അറിയിച്ചു.</verse>
				<verse number="35">സംഭവിച്ചതു കാണ്‍മാന്‍ അവര്‍ പുറപ്പെട്ടു യേശുവിന്‍റെ അടുക്കല്‍ വന്നു, ഭൂതങ്ങള്‍ വിട്ടുപോയ മനുഷ്യന്‍ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും യേശുവിന്‍റെ കാല്‍ക്കല്‍ ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.</verse>
				<verse number="36">ഭൂതഗ്രസ്തനു സൗഖ്യം വന്നത് എങ്ങനെ എന്നു കണ്ടവര്‍ അവരോട് അറിയിച്ചു.</verse>
				<verse number="37">ഗെരസേന്യദേശത്തിലെ ജനസമൂഹം എല്ലാം ഭയപരവശരായി; തങ്ങളെ വിട്ടുപോകേണം എന്ന് അവനോട് അപേക്ഷിച്ചു; അങ്ങനെ അവന്‍ പടകു കയറി മടങ്ങിപ്പോന്നു.</verse>
				<verse number="38">ഭൂതങ്ങള്‍ വിട്ടുപോയ ആള്‍ അവനോടുകൂടെ ഇരിപ്പാന്‍ അനുവാദം ചോദിച്ചു.</verse>
				<verse number="39">അതിന് അവന്‍: നീ വീട്ടില്‍ മടങ്ങിച്ചെന്നു ദൈവം നിനക്കു ചെയ്തതൊക്കെയും അറിയിക്ക എന്നു പറഞ്ഞ് അവനെ അയച്ചു. അവന്‍ പോയി യേശു തനിക്കു ചെയ്തതൊക്കെയും പട്ടണത്തില്‍ എല്ലാടവും അറിയിച്ചു.</verse>
				<verse number="40">യേശു മടങ്ങിവന്നപ്പോള്‍ പുരുഷാരം അവനെ സന്തോഷത്തോടെ കൈക്കൊണ്ടു; അവര്‍ എല്ലാവരും അവനായിട്ട് കാത്തിരിക്കയായിരുന്നു.</verse>
				<verse number="41">അപ്പോള്‍ പള്ളിപ്രമാണിയായ യായീറൊസ് എന്നു പേരുള്ളൊരു മനുഷ്യന്‍ വന്ന് യേശുവിന്‍റെ കാല്‍ക്കല്‍ വീണു.</verse>
				<verse number="42">അവന് ഏകദേശം പന്ത്രണ്ടു വയസ്സുള്ള ഏകജാതയായൊരു മകള്‍ ഉണ്ടായിരുന്നു; അവള്‍ മരിപ്പാറായതുകൊണ്ട് തന്‍റെ വീട്ടില്‍ വരേണം എന്ന് അവനോട് അപേക്ഷിച്ചു; അവന്‍ പോകുമ്പോള്‍ പുരുഷാരം അവനെ തിക്കിക്കൊണ്ടിരുന്നു.</verse>
				<verse number="43">അന്നു പന്ത്രണ്ടു സംവത്സരമായി രക്തസ്രവമുള്ളവളും മുതല്‍ എല്ലാം വൈദ്യന്മാര്‍ക്കു കൊടുത്തിട്ടും ആരാലും സൗഖ്യം വരുത്തുവാന്‍ കഴിയാഞ്ഞവളുമായോരു സ്ത്രീ,</verse>
				<verse number="44">പുറകില്‍ അടുത്തു ചെന്ന് അവന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങല്‍ തൊട്ടു ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.</verse>
				<verse number="45">എന്നെ തൊട്ടത് ആര്‍ എന്നു യേശു ചോദിച്ചു. എല്ലാവരും ഞാനല്ല, ഞാനല്ല എന്നു പറഞ്ഞപ്പോള്‍: ഗുരോ, പുരുഷാരം നിന്നെ തിക്കിത്തിരക്കുന്നു എന്നു പത്രൊസും കൂടെയുള്ളവരും പറഞ്ഞു.</verse>
				<verse number="46">യേശുവോ: ഒരാള്‍ എന്നെ തൊട്ടു; എങ്കല്‍നിന്നു ശക്തി പുറപ്പെട്ടതു ഞാന്‍ അറിഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="47">താന്‍ മറഞ്ഞിരിക്കുന്നില്ല എന്നു സ്ത്രീ കണ്ടു വിറച്ചുംകൊണ്ടു വന്ന് അവന്‍റെ മുമ്പില്‍ വീണു, അവനെ തൊ” സംഗതിയും തല്‍ക്ഷണം സൗഖ്യമായതും സകല ജനവും കേള്‍ക്കെ അറിയിച്ചു.</verse>
				<verse number="48">അവന്‍ അവളോട്: മകളേ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.</verse>
				<verse number="49">അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നു: നിന്‍റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.</verse>
				<verse number="50">യേശു അതു കേട്ടാറെ: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക; എന്നാല്‍ അവള്‍ രക്ഷപെടും എന്ന് അവനോട് ഉത്തരം പറഞ്ഞു.</verse>
				<verse number="51">വീട്ടില്‍ എത്തിയാറെ പത്രൊസ്, യോഹന്നാന്‍, യാക്കോബ് എന്നവരെയും ബാലയുടെ അപ്പനെയും അമ്മയെയും അല്ലാതെ ആരെയും അവന്‍ തന്നോടുകൂടെ അകത്തു വരുവാന്‍ സമ്മതിച്ചില്ല.</verse>
				<verse number="52">എല്ലാവരും അവളെച്ചൊല്ലി കരകയും മുറയിടുകയും ചെയ്യുമ്പോള്‍: കരയേണ്ടാ, അവള്‍ മരിച്ചില്ല, ഉറങ്ങുന്നത്രേ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="53">അവരോ അവള്‍ മരിച്ചുപോയി എന്ന് അറികകൊണ്ട് അവനെ പരിഹസിച്ചു.</verse>
				<verse number="54">എന്നാല്‍ അവന്‍ അവളുടെ കൈക്കു പിടിച്ചു; ബാലേ, എഴുന്നേല്ക്ക എന്ന് അവളോട് ഉറക്കെ പറഞ്ഞു.</verse>
				<verse number="55">അവളുടെ ആത്മാവ് മടങ്ങിവന്നു, അവള്‍ ഉടനെ എഴുന്നേറ്റു; അവള്‍ക്കു ഭക്ഷണം കൊടുപ്പാന്‍ അവന്‍ കല്പിച്ചു.</verse>
				<verse number="56">അവളുടെ അമ്മയപ്പന്മാര്‍ വിസ്മയിച്ചു. സംഭവിച്ചത് ആരോടും പറയരുതെന്ന് അവന്‍ അവരോട് കല്പിച്ചു.</verse>
			</chapter>
			<chapter number="9">
				<verse number="1">അവന്‍ പന്തിരുവരെ അടുക്കല്‍ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൗഖ്യമാക്കുവാനും അവര്‍ക്കു ശക്തിയും അധികാരവും കൊടുത്തു;</verse>
				<verse number="2">ദൈവരാജ്യം പ്രസംഗിപ്പാനും രോഗികള്‍ക്കു സൗഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞത്:</verse>
				<verse number="3">വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുത്; രണ്ട് ഉടുപ്പും അരുത്.</verse>
				<verse number="4">നിങ്ങള്‍ ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാര്‍പ്പിന്‍.</verse>
				<verse number="5">ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാല്‍ ആ പട്ടണം വിട്ട് അവരുടെ നേരേ സാക്ഷ്യത്തിനായി നിങ്ങളുടെ കാലില്‍നിന്നു പൊടി തട്ടിക്കളവിന്‍.</verse>
				<verse number="6">അവര്‍ പുറപ്പെട്ട് എങ്ങും സുവിശേഷിച്ചും രോഗികളെ സൗഖ്യമാക്കിയുംകൊണ്ട് ഊരുതോറും സഞ്ചരിച്ചു.</verse>
				<verse number="7">സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാവ് കേട്ടു.</verse>
				<verse number="8">യോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവ് പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നു മറ്റു ചിലരും പറകകൊണ്ട് ഹെരോദാവ് ചഞ്ചലിച്ചു:</verse>
				<verse number="9">യോഹന്നാനെ ഞാന്‍ ശിരഃഛേദം ചെയ്തു; എന്നാല്‍ ഞാന്‍ ഇങ്ങനെയുള്ളത് കേള്‍ക്കുന്ന ഇവന്‍ ആര്‍ എന്നു പറഞ്ഞ് അവനെ കാണ്‍മാന്‍ ശ്രമിച്ചു.</verse>
				<verse number="10">അപ്പൊസ്തലന്മാര്‍ മടങ്ങിവന്നിട്ട് തങ്ങള്‍ ചെയ്തതൊക്കെയും അവനോട് അറിയിച്ചു. അവന്‍ അവരെ കൂട്ടിക്കൊണ്ട് ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.</verse>
				<verse number="11">അതു പുരുഷാരം അറിഞ്ഞ് അവനെ പിന്തുടര്‍ന്നു. അവന്‍ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ച് അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൗഖ്യമാക്കുകയും ചെയ്തു.</verse>
				<verse number="12">പകല്‍ കഴിവാറായപ്പോള്‍ പന്തിരുവര്‍ അടുത്തു വന്ന് അവനോട്: ഇവിടെ നാം മരുഭൂമിയില്‍ ആയിരിക്കകൊണ്ട് പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാര്‍പ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു.</verse>
				<verse number="13">അവന്‍ അവരോട്: നിങ്ങള്‍ തന്നെ അവര്‍ക്കു ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ എന്നു പറഞ്ഞതിന്, അഞ്ചപ്പവും രണ്ടു മീനും അല്ലാതെ അധികം ഞങ്ങളുടെ പക്കല്‍ ഇല്ല; ഞങ്ങള്‍ പോയി ഈ സകല ജനത്തിനും വേണ്ടി ഭോജ്യങ്ങള്‍ കൊള്ളേണമോ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="14">ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. പിന്നെ അവന്‍ തന്‍റെ ശിഷ്യന്മാരോട്: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="15">അവര്‍ അങ്ങനെ ചെയ്ത് എല്ലാവരെയും ഇരുത്തി.</verse>
				<verse number="16">അവന്‍ ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്തുകൊണ്ട് സ്വര്‍ഗത്തേക്ക് നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിനു വിളമ്പുവാന്‍ ശിഷ്യന്മാരുടെ കൈയില്‍ കൊടുത്തു.</verse>
				<verse number="17">എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കുട്ട എടുത്തു.</verse>
				<verse number="18">അവന്‍ തനിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശിഷ്യന്മാര്‍ കൂടെ ഉണ്ടായിരുന്നു; അവന്‍ അവരോട്: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.</verse>
				<verse number="19">യോഹന്നാന്‍സ്നാപകന്‍ എന്നും ചിലര്‍ ഏലീയാവ് എന്നും മറ്റു ചിലര്‍ പുരാതനപ്രവാചകന്മാരില്‍ ഒരുത്തന്‍ ഉയിര്‍ത്തെഴുന്നേറ്റു എന്നും പറയുന്നു എന്ന് അവര്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="20">അവന്‍ അവരോട്: എന്നാല്‍ നിങ്ങള്‍ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്: ദൈവത്തിന്‍റെ ക്രിസ്തു എന്ന് പത്രൊസ് ഉത്തരം പറഞ്ഞു.</verse>
				<verse number="21">ഇത് ആരോടും പറയരുതെന്ന് അവന്‍ അവരോട് അമര്‍ച്ചയായിട്ടു കല്പിച്ചു.</verse>
				<verse number="22">മനുഷ്യപുത്രന്‍ പലതും സഹിക്കയും മൂപ്പന്മാര്‍, മഹാപുരോഹിതന്മാര്‍, ശാസ്ത്രികള്‍ എന്നിവര്‍ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു.</verse>
				<verse number="23">പിന്നെ അവന്‍ എല്ലാവരോടും പറഞ്ഞത്: എന്നെ അനുഗമിപ്പാന്‍ ഒരുത്തന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ.</verse>
				<verse number="24">ആരെങ്കിലും തന്‍റെ ജീവനെ രക്ഷിപ്പാന്‍ ഇച്ഛിച്ചാല്‍ അതിനെ കളയും; എന്‍റെ നിമിത്തം ആരെങ്കിലും തന്‍റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.</verse>
				<verse number="25">ഒരു മനുഷ്യന്‍ സര്‍വലോകവും നേടീട്ട്, തന്നെത്താന്‍ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താല്‍ അവന് എന്ത് പ്രയോജനം?</verse>
				<verse number="26">ആരെങ്കിലും എന്നെയും എന്‍റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രന്‍ തന്‍റെയും പിതാവിന്‍റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തില്‍ വരുമ്പോള്‍ നാണിക്കും.</verse>
				<verse number="27">എന്നാല്‍ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഇവിടെ നില്ക്കുന്നവരില്‍ ഉണ്ട് സത്യം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="28">ഈ വാക്കുകളെ പറഞ്ഞിട്ട് ഏകദേശം എട്ടുനാള്‍ കഴിഞ്ഞപ്പോള്‍ അവന്‍ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാര്‍ഥിപ്പാന്‍ മലയില്‍ കയറിപ്പോയി.</verse>
				<verse number="29">അവന്‍ പ്രാര്‍ഥിക്കുമ്പോള്‍ മുഖത്തിന്‍റെ ഭാവം മാറി, ഉടുപ്പ് മിന്നുന്ന വെള്ളയായും തീര്‍ന്നു.</verse>
				<verse number="30">രണ്ടു പുരുഷന്മാര്‍ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നെ.</verse>
				<verse number="31">അവര്‍ തേജസ്സില്‍ പ്രത്യക്ഷരായി അവന്‍ യെരൂശലേമില്‍ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ചു സംസാരിച്ചു.</verse>
				<verse number="32">പത്രൊസും കൂടെയുള്ളവരും ഉറക്കത്താല്‍ ഭാരപ്പെട്ടിരുന്നു; ഉണര്‍ന്നശേഷം അവന്‍റെ തേജസ്സിനെയും അവനോടുകൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.</verse>
				<verse number="33">അവര്‍ അവനെ വിട്ടുപിരിയുമ്പോള്‍ പത്രൊസ് യേശുവിനോട്: ഗുരോ, നാം ഇവിടെ ഇരിക്കുന്നത് നല്ലത്; ഞങ്ങള്‍ മൂന്നു കുടില്‍ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്ന് ഏലീയാവിനും എന്നു താന്‍ പറയുന്നത് ഇന്നത് എന്ന് അറിയാതെ പറഞ്ഞു.</verse>
				<verse number="34">ഇതു പറയുമ്പോള്‍ ഒരു മേഘം വന്ന് അവരുടെമേല്‍ നിഴലിട്ടു. അവര്‍ മേഘത്തില്‍ ആയപ്പോള്‍ പേടിച്ചു.</verse>
				<verse number="35">മേഘത്തില്‍നിന്ന്: ഇവന്‍ എന്‍റെ പ്രിയപുത്രന്‍, ഇവനു ചെവികൊടുപ്പിന്‍ എന്ന് ഒരു ശബ്ദം ഉണ്ടായി.</verse>
				<verse number="36">ശബ്ദം ഉണ്ടായ നേരത്ത് യേശുവിനെ തനിയേ കണ്ടു; അവര്‍ കണ്ടത് ഒന്നും ആ നാളുകളില്‍ ആരോടും അറിയിക്കാതെ മൗനമായിരുന്നു.</verse>
				<verse number="37">പിറ്റന്നാള്‍ അവര്‍ മലയില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ ബഹുപുരുഷാരം അവനെ എതിരേറ്റു.</verse>
				<verse number="38">കൂട്ടത്തില്‍നിന്ന് ഒരാള്‍ നിലവിളിച്ചു: ഗുരോ, എന്‍റെ മകനെ കടാക്ഷിക്കേണമെന്നു ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു; അവന്‍ എനിക്ക് ഏകജാതന്‍ ആകുന്നു.</verse>
				<verse number="39">ഒരാത്മാവ് അവനെ പിടിച്ചിട്ട് അവന്‍ പൊടുന്നനവേ നിലവിളിക്കുന്നു; അത് അവനെ നുരപ്പിച്ചു പിടപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.</verse>
				<verse number="40">അതിനെ പുറത്താക്കുവാന്‍ നിന്‍റെ ശിഷ്യന്മാരോട് അപേക്ഷിച്ചു എങ്കിലും അവര്‍ക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.</verse>
				<verse number="41">അതിന് യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക എന്ന് ഉത്തരം പറഞ്ഞു;</verse>
				<verse number="42">അവന്‍ വരുമ്പോള്‍ തന്നെ ഭൂതം അവനെ തള്ളിയിട്ടു പിടപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൗഖ്യമാക്കി, അപ്പനെ ഏല്പിച്ചു.</verse>
				<verse number="43">എല്ലാവരും ദൈവത്തിന്‍റെ മഹിമയിങ്കല്‍ വിസ്മയിച്ചു. യേശു ചെയ്യുന്നതിലൊക്കെയും എല്ലാവരും ആശ്ചര്യപ്പെടുമ്പോള്‍ അവന്‍ തന്‍റെ ശിഷ്യന്മാരോട്:</verse>
				<verse number="44">നിങ്ങള്‍ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊള്‍വിന്‍: മനുഷ്യപുത്രന്‍ മനുഷ്യരുടെ കൈയില്‍ ഏല്പിക്കപ്പെടുവാന്‍ പോകുന്നു എന്നു പറഞ്ഞു.</verse>
				<verse number="45">ആ വാക്ക് അവര്‍ ഗ്രഹിച്ചില്ല; അത് തിരിച്ചറിയാതവണ്ണം അവര്‍ക്കു മറഞ്ഞിരുന്നു; ആ വാക്ക് സംബന്ധിച്ച് അവനോട് ചോദിപ്പാന്‍ അവര്‍ ശങ്കിച്ചു.</verse>
				<verse number="46">അവരില്‍വച്ച് ആര്‍ വലിയവന്‍ എന്ന് ഒരു വാദം അവരുടെ ഇടയില്‍ നടന്നു.</verse>
				<verse number="47">യേശു അവരുടെ ഹൃദയവിചാരം കണ്ട് ഒരു ശിശുവിനെ എടുത്ത് അരികെ നിറുത്തി:</verse>
				<verse number="48">ഈ ശിശുവിനെ എന്‍റെ നാമത്തില്‍ ആരെങ്കിലും കൈക്കൊണ്ടാല്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവന്‍ അത്രേ വലിയവന്‍ ആകും എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="49">നാഥാ, ഒരുത്തന്‍ നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാല്‍ അവനെ വിരോധിച്ചു എന്നു യോഹന്നാന്‍ പറഞ്ഞതിന്</verse>
				<verse number="50">യേശു അവനോട്: വിരോധിക്കരുത്; നിങ്ങള്‍ക്കു പ്രതികൂലമല്ലാത്തവന്‍ നിങ്ങള്‍ക്ക് അനുകൂലമല്ലോ എന്നു പറഞ്ഞു.</verse>
				<verse number="51">അവന്‍റെ ആരോഹണത്തിനുള്ള കാലം തികയാറായപ്പോള്‍ അവന്‍ യെരൂശലേമിലേക്കു യാത്രയാവാന്‍ മനസ്സ് ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.</verse>
				<verse number="52">അവര്‍ പോയി അവനായി വട്ടംകൂട്ടേണ്ടതിനു ശമര്യരുടെ ഒരു ഗ്രാമത്തില്‍ ചെന്നു.</verse>
				<verse number="53">എന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോകുവാന്‍ ഭാവിച്ചിരിക്കയാല്‍ അവര്‍ അവനെ കൈക്കൊണ്ടില്ല.</verse>
				<verse number="54">അത് അവന്‍റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ട്: കര്‍ത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാന്‍ ഞങ്ങള്‍ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.</verse>
				<verse number="55">അവന്‍ തിരിഞ്ഞ് അവരെ ശാസിച്ചു: [നിങ്ങള്‍ ഏത് ആത്മാവിന് അധീനര്‍ എന്നു നിങ്ങള്‍ അറിയുന്നില്ല;</verse>
				<verse number="56">മനുഷ്യപുത്രന്‍ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നത് എന്നു പറഞ്ഞു] അവര്‍ വേറൊരു ഗ്രാമത്തിലേക്കു പോയി.</verse>
				<verse number="57">അവര്‍ വഴിപോകുമ്പോള്‍ ഒരുത്തന്‍ അവനോട്: നീ എവിടെ പോയാലും ഞാന്‍ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.</verse>
				<verse number="58">യേശു അവനോട്: കുറുനരികള്‍ക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ട്; മനുഷ്യപുത്രനോ തല ചായിപ്പാന്‍ സ്ഥലമില്ല എന്നു പറഞ്ഞു.</verse>
				<verse number="59">വേറൊരുത്തനോട്: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവന്‍: ഞാന്‍ മുമ്പേ പോയി എന്‍റെ അപ്പനെ കുഴിച്ചിടുവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു.</verse>
				<verse number="60">അവന്‍ അവനോട്: മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.</verse>
				<verse number="61">മറ്റൊരുത്തന്‍: കര്‍ത്താവേ, ഞാന്‍ നിന്നെ അനുഗമിക്കാം; ആദ്യം എന്‍റെ വീട്ടിലുള്ളവരോടു യാത്ര പറവാന്‍ അനുവാദം തരേണം എന്നു പറഞ്ഞു.</verse>
				<verse number="62">യേശു അവനോട്: കലപ്പയ്ക്കു കൈ വച്ചശേഷം പുറകോട്ടു നോക്കുന്നവന്‍ ആരും ദൈവരാജ്യത്തിനു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="10">
				<verse number="1">അനന്തരം കര്‍ത്താവ് വേറേ എഴുപതു പേരെ നിയമിച്ചു, താന്‍ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോട് പറഞ്ഞത്:</verse>
				<verse number="2">കൊയ്ത്തു വളരെ ഉണ്ട് സത്യം; വേലക്കാരോ ചുരുക്കം; ആകയാല്‍ കൊയ്ത്തിന്‍റെ യജമാനനോട് തന്‍റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കേണ്ടതിന് അപേക്ഷിപ്പിന്‍.</verse>
				<verse number="3">പോകുവിന്‍; ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു.</verse>
				<verse number="4">സഞ്ചിയും പൊക്കണവും ചെരിപ്പും എടുക്കരുത്; വഴിയില്‍വച്ച് ആരെയും വന്ദനം ചെയ്കയുമരുത്;</verse>
				<verse number="5">ഏതു വീട്ടില്‍ എങ്കിലും ചെന്നാല്‍:ഈ വീട്ടിനു സമാധാനം എന്ന് ആദ്യം പറവിന്‍.</verse>
				<verse number="6">അവിടെ ഒരു സമാധാനപുത്രന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവന്മേല്‍ വസിക്കും; ഇല്ലെന്നുവരികിലോ നിങ്ങളിലേക്കു മടങ്ങിപ്പോരും.</verse>
				<verse number="7">അവര്‍ തരുന്നതു തിന്നും കുടിച്ചുംകൊണ്ട് ആ വീട്ടില്‍തന്നെ പാര്‍പ്പിന്‍; വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യനല്ലോ; വീട്ടില്‍നിന്നു വീട്ടിലേക്കു മാറിപ്പോകരുത്.</verse>
				<verse number="8">ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നതു ഭക്ഷിപ്പിന്‍.</verse>
				<verse number="9">അതിലെ രോഗികളെ സൗഖ്യമാക്കി, ദൈവരാജ്യം നിങ്ങള്‍ക്കു സമീപിച്ചുവന്നിരിക്കുന്നു എന്ന് അവരോടു പറവിന്‍.</verse>
				<verse number="10">ഏതു പട്ടണത്തിലെങ്കിലും ചെന്നാല്‍ അവര്‍ നിങ്ങളെ കൈക്കൊള്ളുന്നില്ലെങ്കില്‍ അതിന്‍റെ തെരുക്കളില്‍ പോയി:</verse>
				<verse number="11">നിങ്ങളുടെ പട്ടണത്തില്‍നിന്നു ഞങ്ങളുടെ കാലിനു പറ്റിയ പൊടിയും ഞങ്ങള്‍ നിങ്ങള്‍ക്കു കുടഞ്ഞേച്ചു പോകുന്നു; എന്നാല്‍ ദൈവരാജ്യം സമീപിച്ചുവന്നിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍ എന്നു പറവിന്‍.</verse>
				<verse number="12">ആ പട്ടണത്തെക്കാള്‍ സൊദോമ്യര്‍ക്ക് ആ നാളില്‍ സഹിക്കാവതാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="13">കോരസീനേ, നിനക്ക് അയ്യോ കഷ്ടം! ബേത്ത്സയിദേ, നിനക്ക് അയ്യോ കഷ്ടം! നിങ്ങളില്‍ നടന്ന വീര്യപ്രവൃത്തികള്‍ സോരിലും സീദോനിലും നടന്നിരുന്നു എങ്കില്‍ അവര്‍ പണ്ടുതന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മാനസാന്തരപ്പെടുമായിരുന്നു.</verse>
				<verse number="14">എന്നാല്‍ ന്യായവിധിയില്‍ നിങ്ങളെക്കാള്‍ സോരിനും സീദോനും സഹിക്കാവതാകും.</verse>
				<verse number="15">നീയോ കഫര്‍ന്നഹൂമേ, സ്വര്‍ഗത്തോളം ഉയര്‍ന്നിരിക്കുമോ? നീ പാതാളത്തോളം താണുപോകും.</verse>
				<verse number="16">നിങ്ങളുടെ വാക്ക് കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ തള്ളുന്നവന്‍ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവന്‍ എന്നെ അയച്ചവനെ തള്ളുന്നു.</verse>
				<verse number="17">ആ എഴുപതു പേര്‍ സന്തോഷത്തോടെ മടങ്ങിവന്നു: കര്‍ത്താവേ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളും ഞങ്ങള്‍ക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു;</verse>
				<verse number="18">അവന്‍ അവരോട്: സാത്താന്‍ മിന്നല്‍പോലെ ആകാശത്തുനിന്നു വീഴുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="19">പാമ്പുകളെയും തേളുകളെയും ശത്രുവിന്‍റെ സകല ബലത്തെയും ചവിട്ടുവാന്‍ ഞാന്‍ നിങ്ങള്‍ക്ക് അധികാരം തരുന്നു; ഒന്നും നിങ്ങള്‍ക്ക് ഒരിക്കലും ദോഷം വരുത്തുകയും ഇല്ല.</verse>
				<verse number="20">എങ്കിലും ഭൂതങ്ങള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നതിലല്ല നിങ്ങളുടെ പേര്‍ സ്വര്‍ഗത്തില്‍ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിന്‍.</verse>
				<verse number="21">ആ നാഴികയില്‍ അവന്‍ പരിശുദ്ധാത്മാവില്‍ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വര്‍ഗത്തിനും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇവ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചു ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ടു ഞാന്‍ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെ നിനക്കു പ്രസാദം തോന്നിയല്ലോ.</verse>
				<verse number="22">എന്‍റെ പിതാവ് സകലവും എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു. പുത്രന്‍ ഇന്നവന്‍ എന്നു പിതാവല്ലാതെ ആരും അറിയുന്നില്ല; പിതാവ് ഇന്നവനെന്നു പുത്രനും പുത്രന്‍ വെളിപ്പെടുത്തിക്കൊടുപ്പാന്‍ ഇച്ഛിക്കുന്നവനും അല്ലാതെ ആരും അറിയുന്നതുമില്ല.</verse>
				<verse number="23">പിന്നെ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ്: നിങ്ങള്‍ കാണുന്നതിനെ കാണുന്ന കണ്ണ് ഭാഗ്യമുള്ളത്.</verse>
				<verse number="24">നിങ്ങള്‍ കാണുന്നതിനെ കാണ്‍മാന്‍ ഏറിയ പ്രവാചകന്മാരും രാജാക്കന്മാരും ഇച്ഛിച്ചിട്ടും കണ്ടില്ല; നിങ്ങള്‍ കേള്‍ക്കുന്നതിനെ കേള്‍പ്പാന്‍ ഇച്ഛിച്ചിട്ടും കേട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പ്രത്യേകം പറഞ്ഞു.</verse>
				<verse number="25">അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റ്: ഗുരോ, ഞാന്‍ നിത്യജീവന് അവകാശി ആയിത്തീരുവാന്‍ എന്തു ചെയ്യേണം എന്ന് അവനെ പരീക്ഷിച്ചു ചോദിച്ചു.</verse>
				<verse number="26">അവന്‍ അവനോട്: ന്യായപ്രമാണത്തില്‍ എന്ത് എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു എന്ന് ചോദിച്ചതിന് അവന്‍:</verse>
				<verse number="27">നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണശക്തിയോടും പൂര്‍ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നുംതന്നെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="28">അവന്‍ അവനോട്: നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാല്‍ നീ ജീവിക്കും എന്നു പറഞ്ഞു.</verse>
				<verse number="29">അവന്‍ തന്നെത്താന്‍ നീതീകരിപ്പാന്‍ ഇച്ഛിച്ചിട്ടു യേശുവിനോട്: എന്‍റെ കൂട്ടുകാരന്‍ ആര്‍ എന്നു ചോദിച്ചതിന് യേശു ഉത്തരം പറഞ്ഞത്:</verse>
				<verse number="30">ഒരു മനുഷ്യന്‍ യെരൂശലേമില്‍നിന്നു യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കൈയില്‍ അകപ്പെട്ടു; അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ച് അര്‍ധപ്രാണനായി വിട്ടേച്ചുപോയി.</verse>
				<verse number="31">ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതന്‍ വന്ന് അവനെ കണ്ടിട്ടു മാറി കടന്നുപോയി.</verse>
				<verse number="32">അങ്ങനെ തന്നെ ഒരു ലേവ്യനും ആ സ്ഥലത്തില്‍ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.</verse>
				<verse number="33">ഒരു ശമര്യക്കാരനോ വഴിപോകയില്‍ അവന്‍റെ അടുക്കല്‍ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞ് അരികെ ചെന്ന്</verse>
				<verse number="34">എണ്ണയും വീഞ്ഞും പകര്‍ന്ന് അവന്‍റെ മുറിവുകളെ കെട്ടി; അവനെ തന്‍റെ വാഹനത്തില്‍ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.</verse>
				<verse number="35">പിറ്റന്നാള്‍ അവന്‍ പുറപ്പെടുമ്പോള്‍ രണ്ടു വെള്ളിക്കാശ് എടുത്ത് വഴിയമ്പലക്കാരനു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാല്‍ ഞാന്‍ മടങ്ങിവരുമ്പോള്‍ തന്നുകൊള്ളാം എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="36">കള്ളന്മാരുടെ കൈയില്‍ അകപ്പെട്ടവന് ഈ മൂവരില്‍ ഏവന്‍ കൂട്ടുകാരനായിത്തീര്‍ന്നു എന്നു നിനക്കു തോന്നുന്നു?</verse>
				<verse number="37">അവനോടു കരുണ കാണിച്ചവന്‍ എന്ന് അവന്‍ പറഞ്ഞു. യേശു അവനോടു നീയും പോയി അങ്ങനെതന്നെ ചെയ്ക എന്നു പറഞ്ഞു.</verse>
				<verse number="38">പിന്നെ അവര്‍ യാത്ര പോകയില്‍ അവന്‍ ഒരു ഗ്രാമത്തില്‍ എത്തി; മാര്‍ത്ത എന്നു പേരുള്ള ഒരു സ്ത്രീ അവനെ വീട്ടില്‍ കൈക്കൊണ്ടു.</verse>
				<verse number="39">അവള്‍ക്കു മറിയ എന്ന ഒരു സഹോദരി ഉണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്‍റെ കാല്‍ക്കല്‍ ഇരുന്ന് അവന്‍റെ വചനം കേട്ടുകൊണ്ടിരുന്നു.</verse>
				<verse number="40">മാര്‍ത്തയോ വളരെ ശുശ്രൂഷയാല്‍ കുഴങ്ങീട്ട് അടുക്കെ വന്നു: കര്‍ത്താവേ, എന്‍റെ സഹോദരി ശുശ്രൂഷയ്ക്ക് എന്നെ തനിച്ചു വിട്ടിരിക്കുന്നതില്‍ നിനക്കു വിചാരമില്ലയോ? എന്നെ സഹായിപ്പാന്‍ അവളോടു കല്പിച്ചാലും എന്നു പറഞ്ഞു.</verse>
				<verse number="41">കര്‍ത്താവ് അവളോട്: മാര്‍ത്തയേ, മാര്‍ത്തയേ, നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയുമിരിക്കുന്നു.</verse>
				<verse number="42">എന്നാല്‍ അല്പമേ വേണ്ടൂ; അല്ല, ഒന്നു മതി. മറിയ നല്ല അംശം തിരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളോട് അപഹരിക്കയുമില്ല.</verse>
			</chapter>
			<chapter number="11">
				<verse number="1">അവന്‍ ഒരു സ്ഥലത്തു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോട്: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="2">അവന്‍ അവരോട് പറഞ്ഞത്: നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ ചൊല്ലേണ്ടത്: [സ്വര്‍ഗസ്ഥനായ ഞങ്ങളുടെ] പിതാവേ, നിന്‍റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്‍റെ രാജ്യം വരേണമേ; [നിന്‍റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;]</verse>
				<verse number="3">ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.</verse>
				<verse number="4">ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ; [ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ].</verse>
				<verse number="5">പിന്നെ അവന്‍ അവരോട് പറഞ്ഞത്: നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സ്നേഹിതന്‍ ഉണ്ട് എന്നിരിക്കട്ടെ; അവന്‍ അര്‍ധരാത്രിക്ക് അവന്‍റെ അടുക്കല്‍ ചെന്ന്: സ്നേഹിതാ,</verse>
				<verse number="6">എനിക്കു മൂന്നപ്പം വായ്പ തരേണം; എന്‍റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്‍റെ അടുക്കല്‍ വന്നു; അവനു വിളമ്പിക്കൊടുപ്പാന്‍ എന്‍റെ പക്കല്‍ ഏതും ഇല്ല എന്ന് അവനോടു പറഞ്ഞാല്‍:</verse>
				<verse number="7">എന്നെ പ്രയാസപ്പെടുത്തരുത്; കതക് അടച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന്‍ എനിക്കു കഴികയില്ല എന്ന് അകത്തുനിന്ന് ഉത്തരം പറഞ്ഞാലും</verse>
				<verse number="8">അവന്‍ സ്നേഹിതനാകകൊണ്ട് എഴുന്നേറ്റ് അവന് കൊടുക്കയില്ലെങ്കിലും അവന്‍ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റ് അവന് വേണ്ടുന്നേടത്തോളം കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="9">യാചിപ്പിന്‍, എന്നാല്‍ നിങ്ങള്‍ക്ക് കിട്ടും; അന്വേഷിപ്പിന്‍, എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.</verse>
				<verse number="10">യാചിക്കുന്നവന് ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="11">എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോട് മകന്‍ അപ്പം ചോദിച്ചാല്‍ അവന് കല്ല് കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിനു പകരം പാമ്പിനെ കൊടുക്കുമോ?</verse>
				<verse number="12">മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ?</verse>
				<verse number="13">അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗസ്ഥനായ പിതാവ് തന്നോട് യാചിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.</verse>
				<verse number="14">ഒരിക്കല്‍ അവന്‍ ഊമയായൊരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപ്പെട്ടു.</verse>
				<verse number="15">അവരില്‍ ചിലരോ: ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="16">വേറേ ചിലര്‍ അവനെ പരീക്ഷിച്ച് ആകാശത്തുനിന്ന് ഒരടയാളം അവനോടു ചോദിച്ചു.</verse>
				<verse number="17">അവന്‍ അവരുടെ വിചാരം അറിഞ്ഞ് അവരോട് പറഞ്ഞത്: തന്നില്‍ത്തന്നെ ഛിദ്രിച്ച രാജ്യം എല്ലാം പാഴായിപ്പോകും; വീട് ഓരോന്നും വീഴും.</verse>
				<verse number="18">സാത്താനും തന്നോടുതന്നെ ഛിദ്രിച്ചു എങ്കില്‍, അവന്‍റെ രാജ്യം എങ്ങനെ നിലനില്ക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.</verse>
				<verse number="19">ഞാന്‍ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ട് അവര്‍ നിങ്ങള്‍ക്കു ന്യായാധിപതികള്‍ ആകും.</verse>
				<verse number="20">എന്നാല്‍ ദൈവത്തിന്‍റെ ശക്തികൊണ്ട് ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം.</verse>
				<verse number="21">ബലവാന്‍ ആയുധം ധരിച്ചു തന്‍റെ അരമന കാക്കുമ്പോള്‍ അവന്‍റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.</verse>
				<verse number="22">അവനിലും ബലവാനായവന്‍ വന്ന് അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വായുധവര്‍ഗം പിടിച്ചുപറിച്ച് അവന്‍റെ കൊള്ള പകുതി ചെയ്യുന്നു.</verse>
				<verse number="23">എനിക്ക് അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.</verse>
				<verse number="24">അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോയിട്ടു, നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പ് തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ട്: ഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്ന്,</verse>
				<verse number="25">അത് അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.</verse>
				<verse number="26">അപ്പോള്‍ അവന്‍ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവയും അതില്‍ കടന്നു പാര്‍ത്തിട്ട് ആ മനുഷ്യന്‍റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനെക്കാള്‍ വല്ലാതെയായി ഭവിക്കും.</verse>
				<verse number="27">ഇതു പറയുമ്പോള്‍ പുരുഷാരത്തില്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോട്: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.</verse>
				<verse number="28">അതിന് അവന്‍: അല്ല, ദൈവത്തിന്‍റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.</verse>
				<verse number="29">പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയത്: ഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അത് അടയാളം അന്വേഷിക്കുന്നു; യോനായുടെ അടയാളമല്ലാതെ അതിന് ഒരു അടയാളവും കൊടുക്കയില്ല.</verse>
				<verse number="30">യോനാ നീനെവേക്കാര്‍ക്ക് അടയാളം ആയതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും ആകും.</verse>
				<verse number="31">തെക്കേ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോട് ഒന്നിച്ച് ഉയിര്‍ത്തെഴുന്നേറ്റ് അവരെ കുറ്റം വിധിക്കും; അവള്‍ ശലോമോന്‍റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍.</verse>
				<verse number="32">നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോട് ഒന്നിച്ച് എഴുന്നേറ്റ് അതിനെ കുറ്റം വിധിക്കും; അവര്‍ യോനായുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനായിലും വലിയവന്‍.</verse>
				<verse number="33">വിളക്കു കൊളുത്തീട്ട് ആരും നിലവറയിലോ പറയിന്‍കീഴിലോ വയ്ക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന് തണ്ടിന്മേല്‍ അത്രേ വയ്ക്കുന്നത്.</verse>
				<verse number="34">ശരീരത്തിന്‍റെ വിളക്ക് കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നെ.</verse>
				<verse number="35">ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക.</verse>
				<verse number="36">നിന്‍റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍, വിളക്ക് തിളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.</verse>
				<verse number="37">അവന്‍ സംസാരിക്കുമ്പോള്‍തന്നെ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്ന് ഭക്ഷണത്തിനിരുന്നു;</verse>
				<verse number="38">മുത്താഴത്തിനു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു.</verse>
				<verse number="39">കര്‍ത്താവ് അവനോട്: പരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.</verse>
				<verse number="40">മൂഢന്മാരേ, പുറം ഉണ്ടാക്കിയവന്‍ അല്ലയോ അകവും ഉണ്ടാക്കിയത്?</verse>
				<verse number="41">അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.</verse>
				<verse number="42">പരീശന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.</verse>
				<verse number="43">പരീശന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു.</verse>
				<verse number="44">നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ കാണ്‍മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.</verse>
				<verse number="45">ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോട്: ഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="46">അതിന് അവന്‍ പറഞ്ഞത്: ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.</verse>
				<verse number="47">നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു.</verse>
				<verse number="48">അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു; നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു.</verse>
				<verse number="49">അതുകൊണ്ടു ദൈവത്തിന്‍റെ ജ്ഞാനവും പറയുന്നത്: ഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല്‍ അയയ്ക്കുന്നു; അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.</verse>
				<verse number="50">ഹാബെലിന്‍റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവില്‍വച്ചു</verse>
				<verse number="51">പട്ടുപോയ സെഖര്യാവിന്‍റെ രക്തംവരെ ലോകസ്ഥാപനംമുതല്‍ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന്‍ ഇടവരേണ്ടതിനു തന്നെ. അതേ, ഈ തലമുറയോട് അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="52">ന്യായശാസ്ത്രിമാരായനിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്‍റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നെ കടന്നില്ല; കടക്കുന്നവരെ തടുത്തും കളഞ്ഞു.</verse>
				<verse number="53">അവന്‍ അവിടംവിട്ടു പോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും അവനെ അത്യന്തം വിഷമിപ്പിപ്പാനും</verse>
				<verse number="54">അവന്‍റെ വായില്‍നിന്നു വല്ലതും പിടിക്കാമോ എന്നുവച്ച് അവനായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുക്കുചോദ്യം ചോദിപ്പാനും തുടങ്ങി.</verse>
			</chapter>
			<chapter number="12">
				<verse number="1">അതിനിടെ പുരുഷാരം തമ്മില്‍ ചവിട്ടുവാന്‍ തക്കവണ്ണം ആയിരം ആയിരമായി തിങ്ങിക്കൂടിയപ്പോള്‍ അവന്‍ ആദ്യം ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങിയത്: പരീശന്മാരുടെ പുളിച്ച മാവായ കപടഭക്തി സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="2">മൂടിവച്ചത് ഒന്നും വെളിച്ചത്തു വരാതെയും ഗൂഢമായത് ഒന്നും അറിയാതെയും ഇരിക്കയില്ല.</verse>
				<verse number="3">ആകയാല്‍ നിങ്ങള്‍ ഇരുട്ടത്തു പറഞ്ഞത് എല്ലാം വെളിച്ചത്തു കേള്‍ക്കും; അറകളില്‍ വച്ചു ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ ഘോഷിക്കും.</verse>
				<verse number="4">എന്നാല്‍ എന്‍റെ സ്നേഹിതന്മാരായ നിങ്ങളോടു ഞാന്‍ പറയുന്നത്: ദേഹത്തെ കൊന്നിട്ടുപിന്നെ അധികമായി ഒന്നും ചെയ്‍വാന്‍ കഴിയാത്തവരെ ഭയപ്പെടേണ്ടാ.</verse>
				<verse number="5">ആരെ ഭയപ്പെടേണം എന്നു ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം. കൊന്നിട്ടു നരകത്തില്‍ തള്ളിക്കളവാന്‍ അധികാരമുള്ളവനെ ഭയപ്പെടുവിന്‍: അതേ, അവനെ ഭയപ്പെടുവിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="6">രണ്ടുകാശിന് അഞ്ചു കുരികിലിനെ വില്ക്കുന്നില്ലയോ? അവയില്‍ ഒന്നിനെപ്പോലും ദൈവം മറന്നുപോകുന്നില്ല.</verse>
				<verse number="7">നിങ്ങളുടെ തലയിലെ മുടിപോലും എല്ലാം എണ്ണിയിരിക്കുന്നു; ആകയാല്‍ ഭയപ്പെടേണ്ടാ; ഏറിയ കുരികിലിനെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍.</verse>
				<verse number="8">മനുഷ്യരുടെ മുമ്പില്‍ ആരെങ്കിലും എന്നെ ഏറ്റുപറഞ്ഞാല്‍ അവനെ മനുഷ്യപുത്രനും ദൈവദൂതന്മാരുടെ മുമ്പാകെ ഏറ്റുപറയും.</verse>
				<verse number="9">മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില്‍ തള്ളിപ്പറയും.</verse>
				<verse number="10">മനുഷ്യപുത്രന്‍റെ നേരേ ഒരു വാക്ക് പറയുന്ന ഏവനോടും ക്ഷമിക്കും; പരിശുദ്ധാത്മാവിന്‍റെ നേരേ ദൂഷണം പറയുന്നവനോടോ ക്ഷമിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="11">എന്നാല്‍ നിങ്ങളെ പള്ളികള്‍ക്കും കോയ്മകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടൂ? എന്തു പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ;</verse>
				<verse number="12">പറയേണ്ടത് പരിശുദ്ധാത്മാവ് ആ നാഴികയില്‍ത്തന്നെ നിങ്ങളെ പഠിപ്പിക്കും.</verse>
				<verse number="13">പുരുഷാരത്തില്‍ ഒരുത്തന്‍ അവനോട്: ഗുരോ, ഞാനുമായി അവകാശം പകുതി ചെയ്‍വാന്‍ എന്‍റെ സഹോദരനോട് കല്പിച്ചാലും എന്നു പറഞ്ഞു.</verse>
				<verse number="14">അവനോട് അവന്‍: മനുഷ്യാ, എന്നെ നിങ്ങള്‍ക്കു ന്യായകര്‍ത്താവോ പങ്കിടുന്നവനോ ആക്കിയത് ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="15">പിന്നെ അവരോട്: സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊള്‍വിന്‍; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്‍റെ വസ്തുവകയല്ല അവന്‍റെ ജീവന് ആധാരമായിരിക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="16">ഒരുപമയും അവരോട് പറഞ്ഞത്: ധനവാനായൊരു മനുഷ്യന്‍റെ ഭൂമി നന്നായി വിളഞ്ഞു.</verse>
				<verse number="17">അപ്പോള്‍ അവന്‍: ഞാന്‍ എന്ത് ചെയ്യേണ്ടൂ? എന്‍റെ വിളവ് കൂട്ടിവയ്പാന്‍ സ്ഥലം പോരാ എന്ന് ഉള്ളില്‍ വിചാരിച്ചു.</verse>
				<verse number="18">പിന്നെ അവന്‍ പറഞ്ഞത്: ഞാന്‍ ഇതു ചെയ്യും; എന്‍റെ കളപ്പുരകളെ പൊളിച്ച് അധികം വലിയവ പണിത് എന്‍റെ വിളവും വസ്തുവകയും എല്ലാം അതില്‍ കൂട്ടിവയ്ക്കും.</verse>
				<verse number="19">എന്നിട്ട് എന്നോടുതന്നെ: നിനക്ക് ഏറിയ ആണ്ടുകള്‍ക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും.</verse>
				<verse number="20">ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയില്‍ നിന്‍റെ പ്രാണനെ നിന്നോടു ചോദിക്കും. പിന്നെ നീ ഒരുക്കിവച്ചത് ആര്‍ക്കാകും എന്നു പറഞ്ഞു.</verse>
				<verse number="21">ദൈവവിഷയമായി സമ്പന്നനാകാതെ തനിക്കുതന്നെ നിക്ഷേപിക്കുന്നവന്‍റെ കാര്യം ഇങ്ങനെ ആകുന്നു.</verse>
				<verse number="22">അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്: ആകയാല്‍ എന്തു തിന്നും എന്നു ജീവനായിക്കൊണ്ടും എന്ത് ഉടുക്കും എന്നു ശരീരത്തിനായിക്കൊണ്ടും വിചാരപ്പെടരുത് എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="23">ആഹാരത്തെക്കാള്‍ ജീവനും ഉടുപ്പിനെക്കാള്‍ ശരീരവും വലുതല്ലോ.</verse>
				<verse number="24">കാക്കയെ നോക്കുവിന്‍; അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പാണ്ടികശാലയും കളപ്പുരയും ഇല്ല; എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു. പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍!</verse>
				<verse number="25">പിന്നെ വിചാരപ്പെടുന്നതിനാല്‍ തന്‍റെ നീളത്തില്‍ ഒരു മുഴം കൂട്ടുവാന്‍ നിങ്ങളില്‍ ആര്‍ക്കുകഴിയും?</verse>
				<verse number="26">ആകയാല്‍ ഏറ്റവും ചെറിയതിനുപോലും നിങ്ങള്‍ പോരാത്തവര്‍ എങ്കില്‍ ശേഷമുള്ളതിനെക്കുറിച്ചു വിചാരപ്പെടുന്നത് എന്ത്?</verse>
				<verse number="27">താമര എങ്ങനെ വളരുന്നു എന്നു വിചാരിപ്പിന്‍; അവ അധ്വാനിക്കുന്നില്ല നൂല്ക്കുന്നതുമില്ല; എന്നാല്‍ ശലോമോന്‍പോലും തന്‍റെ സകല മഹത്ത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="28">ഇന്നുള്ളതും നാളെ അടുപ്പില്‍ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ഉടുപ്പിക്കുന്നു എങ്കില്‍, അല്പവിശ്വാസികളേ, നിങ്ങളെ എത്ര അധികം?</verse>
				<verse number="29">എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങള്‍ ചിന്തിച്ചു ചഞ്ചലപ്പെടരുത്.</verse>
				<verse number="30">ഈ വകയൊക്കെയും ലോകജാതികള്‍ അന്വേഷിക്കുന്നു; നിങ്ങളുടെ പിതാവോ ഇവ നിങ്ങള്‍ക്ക് ആവശ്യം എന്ന് അറിയുന്നു.</verse>
				<verse number="31">അവന്‍റെ രാജ്യം അന്വേഷിപ്പിന്‍; അതോടുകൂടെ നിങ്ങള്‍ക്ക് ഇതും കിട്ടും.</verse>
				<verse number="32">ചെറിയ ആട്ടിന്‍കൂട്ടമേ, ഭയപ്പെടരുത്; നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്കുവാന്‍ പ്രസാദിച്ചിരിക്കുന്നു.</verse>
				<verse number="33">നിങ്ങള്‍ക്കുള്ളത് വിറ്റു ഭിക്ഷ കൊടുപ്പിന്‍; കള്ളന്‍ അടുക്കയോ പുഴു കെടുക്കയോ ചെയ്യാത്ത സ്വര്‍ഗത്തില്‍, പഴകിപ്പോകാത്ത മടിശ്ശീലകളും തീര്‍ന്നുപോകാത്ത നിക്ഷേപവും നിങ്ങള്‍ക്ക് ഉണ്ടാക്കിക്കൊള്‍വിന്‍.</verse>
				<verse number="34">നിങ്ങളുടെ നിക്ഷേപം ഉള്ളേടത്തു നിങ്ങളുടെ ഹൃദയവും ഇരിക്കും.</verse>
				<verse number="35">നിങ്ങളുടെ അര കെട്ടിയും വിളക്കു കത്തിയും കൊണ്ടിരിക്കട്ടെ.</verse>
				<verse number="36">യജമാനന്‍ കല്യാണത്തിനു പോയി വന്നു മുട്ടിയാല്‍ ഉടനെ വാതില്‍ തുറന്നുകൊടുക്കേണ്ടതിന് അവന്‍ എപ്പോള്‍ മടങ്ങിവരും എന്നു കാത്തുനില്ക്കുന്ന ആളുകളോടു നിങ്ങള്‍ തുല്യരായിരിപ്പിന്‍.</verse>
				<verse number="37">യജമാനന്‍ വരുംനേരം ഉണര്‍ന്നിരിക്കുന്നവരായി കാണുന്ന ദാസന്മാര്‍ ഭാഗ്യവാന്മാര്‍; അവന്‍ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും വന്ന് അവര്‍ക്ക് ശുശ്രൂഷ ചെയ്കയും ചെയ്യും എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു.</verse>
				<verse number="38">അവന്‍ രണ്ടാം യാമത്തില്‍ വന്നാലും മൂന്നാമതില്‍ വന്നാലും അങ്ങനെ കണ്ടു എങ്കില്‍ അവര്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="39">കള്ളന്‍ ഇന്ന നാഴികയ്ക്കു വരുന്നു എന്നു വീട്ടുടയവന്‍ അറിഞ്ഞിരുന്നു എങ്കില്‍ അവന്‍ ഉണര്‍ന്നിരുന്നു തന്‍റെ വീടുതുരപ്പാന്‍ സമ്മതിക്കയില്ല എന്നറിവിന്‍.</verse>
				<verse number="40">നിനയാത്ത നാഴികയില്‍ മനുഷ്യപുത്രന്‍ വരുന്നതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിപ്പിന്‍.</verse>
				<verse number="41">കര്‍ത്താവേ, ഈ ഉപമ പറയുന്നത് ഞങ്ങളോടോ എല്ലാവരോടും കൂടെയോ എന്നു പത്രൊസ് ചോദിച്ചതിന്</verse>
				<verse number="42">കര്‍ത്താവ് പറഞ്ഞത്: തക്കസമയത്ത് ആഹാരവീതം കൊടുക്കേണ്ടതിന് യജമാനന്‍ തന്‍റെ വേലക്കാരുടെമേല്‍ ആക്കുന്ന വിശ്വസ്തനും ബുദ്ധിമാനുമായ ഗൃഹവിചാരകന്‍ ആര്‍?</verse>
				<verse number="43">യജമാനന്‍ വരുമ്പോള്‍ അങ്ങനെ ചെയ്തുകാണുന്ന ദാസന്‍ ഭാഗ്യവാന്‍.</verse>
				<verse number="44">അവന്‍ തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കി വയ്ക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="45">എന്നാല്‍ ദാസന്‍: യജമാനന്‍ താമസിച്ചേ വരികയുള്ളൂ എന്നു ഹൃദയത്തില്‍ പറഞ്ഞു ബാല്യക്കാരെയും ബാല്യക്കാരത്തികളെയും തല്ലുവാനും തിന്നു കുടിച്ചു മദിപ്പാനുംതുടങ്ങിയാല്‍,</verse>
				<verse number="46">അവന്‍ നോക്കിയിരിക്കാത്ത നാളിലും അറിയാത്ത നാഴികയിലും ആ ദാസന്‍റെ യജമാനന്‍ വന്ന് അവനെ ദണ്ഡിപ്പിക്കയും അവന് അവിശ്വാസികളോടുകൂടെ പങ്കു കല്പിക്കയും ചെയ്യും.</verse>
				<verse number="47">യജമാനന്‍റെ ഇഷ്ടം അറിഞ്ഞിട്ട് ഒരുങ്ങാതെയും അവന്‍റെ ഇഷ്ടം ചെയ്യാതെയുമിരിക്കുന്ന ദാസന് വളരെ അടി കൊള്ളും.</verse>
				<verse number="48">അറിയാതെകണ്ട് അടിക്കു യോഗ്യമായത് ചെയ്തവനോ കുറയ അടി കൊള്ളും; വളരെ ലഭിച്ചവനോട് വളരെ ആവശ്യപ്പെടും; അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും.</verse>
				<verse number="49">ഭൂമിയില്‍ തീ ഇടുവാന്‍ ഞാന്‍ വന്നിരിക്കുന്നു; അത് ഇപ്പോഴേ കത്തിയെങ്കില്‍ കൊള്ളായിരുന്നു എന്നല്ലാതെ ഞാന്‍ മറ്റെന്ത് ഇച്ഛിക്കേണ്ടൂ?</verse>
				<verse number="50">എങ്കിലും എനിക്ക് ഒരു സ്നാനം ഏല്പാന്‍ ഉണ്ട്; അത് കഴിയുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു.</verse>
				<verse number="51">ഭൂമിയില്‍ സമാധാനം നല്കുവാന്‍ ഞാന്‍ വന്നിരിക്കുന്നു എന്നു തോന്നുന്നുവോ? അല്ലല്ല, ഛിദ്രം വരുത്തുവാന്‍ അത്രേ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="52">ഇനിമേല്‍ ഒരു വീട്ടില്‍ ഇരുവരോടു മൂവരും മൂവരോട് ഇരുവരും ഇങ്ങനെ അഞ്ചു പേര്‍ തമ്മില്‍ ഛിദ്രിച്ചിരിക്കും.</verse>
				<verse number="53">അപ്പന്‍ മകനോടും മകന്‍ അപ്പനോടും അമ്മ മകളോടും മകള്‍ അമ്മയോടും അമ്മാവിയമ്മ മരുമകളോടും മരുമകള്‍ അമ്മാവിയമ്മയോടും ഛിദ്രിച്ചിരിക്കും.</verse>
				<verse number="54">പിന്നെ അവന്‍ പുരുഷാരത്തോടു പറഞ്ഞത്: പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കാണുമ്പോള്‍ പെരുമഴ വരുന്നു എന്നു നിങ്ങള്‍ ഉടനെ പറയുന്നു; അങ്ങനെ സംഭവിക്കയും ചെയ്യുന്നു.</verse>
				<verse number="55">തെക്കന്‍കാറ്റ് ഊതുന്നതു കണ്ടാലോ അത്യുഷ്ണം ഉണ്ടാകും എന്നു പറയുന്നു; അതു സംഭവിക്കയും ചെയ്യുന്നു.</verse>
				<verse number="56">കപടഭക്തിക്കാരേ, ഭൂമിയുടെയും ആകാശത്തിന്‍റെയും ഭാവത്തെ വിവേചിപ്പാന്‍ നിങ്ങള്‍ക്ക് അറിയാം;</verse>
				<verse number="57">എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തത് എങ്ങനെ? ന്യായമായത് എന്തെന്ന് നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്ത്?</verse>
				<verse number="58">പ്രതിയോഗിയോടുകൂടെ അധികാരിയുടെ അടുക്കല്‍ പോകുമ്പോള്‍ വഴിയില്‍വച്ച് അവനോട് നിരന്നുകൊള്‍വാന്‍ ശ്രമിക്ക; അല്ലാഞ്ഞാല്‍ അവന്‍ നിന്നെ ന്യായാധിപന്‍റെ മുമ്പില്‍ ഇഴച്ചുകൊണ്ടു പോകയും ന്യായാധിപന്‍ നിന്നെ കോല്ക്കാരന്‍റെ പക്കല്‍ ഏല്പിക്കയും കോല്ക്കാരന്‍ തടവില്‍ ആക്കുകയും ചെയ്യും.</verse>
				<verse number="59">ഒടുക്കത്തെ കാശുപോലും കൊടുത്തുതീരുവോളം നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">ആ സമയത്തു തന്നെ അവിടെ ഉണ്ടായിരുന്ന ചിലര്‍ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലര്‍ത്തിയ വര്‍ത്തമാനം അവനോട് അറിയിച്ചു.</verse>
				<verse number="2">അതിന് അവന്‍ ഉത്തരം പറഞ്ഞത്: ആ ഗലീലക്കാര്‍ ഇത് അനുഭവിക്കയാല്‍ എല്ലാ ഗലീലക്കാരിലും പാപികള്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ?</verse>
				<verse number="3">അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെതന്നെനശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="4">അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടു പേര്‍ യെരൂശലേമില്‍പാര്‍ക്കുന്ന സകല മനുഷ്യരിലും കുറ്റക്കാര്‍ ആയിരുന്നു എന്നു തോന്നുന്നുവോ?</verse>
				<verse number="5">അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല്‍ നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="6">അവന്‍ ഈ ഉപമയും പറഞ്ഞു: ഒരുത്തനു തന്‍റെ മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്നൊരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന്‍ അതില്‍ ഫലം തിരഞ്ഞു വന്നു, കണ്ടില്ലതാനും.</verse>
				<verse number="7">അവന്‍ തോട്ടക്കാരനോട്: ഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക, അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="8">അതിന് അവന്‍: കര്‍ത്താവേ, ഞാന്‍ അതിനു ചുറ്റും കിളച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നില്ക്കട്ടെ.</verse>
				<verse number="9">മേലാല്‍ കായ്ച്ചെങ്കിലോ- ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="10">ഒരു ശബ്ബത്തില്‍ അവന്‍ ഒരു പള്ളിയില്‍ ഉപദേശിച്ചുകൊണ്ടിരുന്നു.</verse>
				<verse number="11">അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാന്‍ കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു.</verse>
				<verse number="12">യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേല്‍ കൈവച്ചു.</verse>
				<verse number="13">അവള്‍ ക്ഷണത്തില്‍ നിവിര്‍ന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി.</verse>
				<verse number="14">യേശു ശബ്ബത്തില്‍ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോട്: വേല ചെയ്‍വാന്‍ ആറു ദിവസമുണ്ടല്ലോ; അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊള്‍വിന്‍; ശബ്ബത്തില്‍ അരുത് എന്നു പറഞ്ഞു.</verse>
				<verse number="15">കര്‍ത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളില്‍ ഓരോരുത്തന്‍ ശബ്ബത്തില്‍ തന്‍റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍നിന്ന് അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?</verse>
				<verse number="16">എന്നാല്‍ സാത്താന്‍ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്‍റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു;</verse>
				<verse number="17">അവന്‍ ഇതു പറഞ്ഞപ്പോള്‍ അവന്‍റെ വിരോധികള്‍ എല്ലാവരും നാണിച്ചു; അവനാല്‍ നടക്കുന്ന സകല മഹിമകളാലും പുരുഷാരമൊക്കെയും സന്തോഷിച്ചു.</verse>
				<verse number="18">പിന്നെ അവന്‍ പറഞ്ഞത്: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോട് അതിനെ ഉപമിക്കേണ്ടൂ?</verse>
				<verse number="19">ഒരു മനുഷ്യന്‍ എടുത്തു തന്‍റെ തോട്ടത്തില്‍ ഇ” കടുകുമണിയോട് അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്ന് അതിന്‍റെ കൊമ്പുകളില്‍ വസിച്ചു.</verse>
				<verse number="20">പിന്നെയും അവന്‍ ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കേണ്ടൂ?</verse>
				<verse number="21">അതു പുളിച്ച മാവിനോടു തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവില്‍ ചേര്‍ത്ത് എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു എന്നു പറഞ്ഞു.</verse>
				<verse number="22">അവന്‍ പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് യെരൂശലേമിലേക്കു യാത്രചെയ്തു.</verse>
				<verse number="23">അപ്പോള്‍ ഒരുത്തന്‍ അവനോട്: കര്‍ത്താവേ, രക്ഷിക്കപ്പെടുന്നവര്‍ ചുരുക്കമോ എന്നു ചോദിച്ചതിന് അവനോടു പറഞ്ഞത്:</verse>
				<verse number="24">ഇടുക്കുവാതിലിലൂടെ കടപ്പാന്‍ പോരാടുവിന്‍. പലരും കടപ്പാന്‍ നോക്കും കഴികയില്ലതാനും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="25">വീട്ടുടയവന്‍ എഴുന്നേറ്റു കതക് അടച്ചശേഷം നിങ്ങള്‍ പുറത്തുനിന്ന്: കര്‍ത്താവേ,തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിനു മുട്ടിത്തുടങ്ങുമ്പോള്‍: നിങ്ങള്‍ എവിടെനിന്ന് എന്ന് ഞാന്‍ അറിയുന്നില്ല, എന്ന് അവന്‍ ഉത്തരം പറയും.</verse>
				<verse number="26">അന്നേരം നിങ്ങള്‍: നിന്‍റെ മുമ്പില്‍ ഞങ്ങള്‍ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളില്‍ നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറഞ്ഞുതുടങ്ങും.</verse>
				<verse number="27">അവനോ: നിങ്ങള്‍ എവിടെനിന്ന് എന്നു ഞാന്‍ അറിയുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; അനീതി പ്രവര്‍ത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടു പോകുവിന്‍ എന്നു പറയും.</verse>
				<verse number="28">അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതും, നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങള്‍ കാണുമ്പോള്‍ കരച്ചലും പല്ലുകടിയും ഉണ്ടാകും.</verse>
				<verse number="29">കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകര്‍ വന്നു ദൈവരാജ്യത്തില്‍ പന്തിയില്‍ ഇരിക്കും.</verse>
				<verse number="30">മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരുണ്ട്, പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.</verse>
				<verse number="31">ആ നാഴികയില്‍തന്നെ ചില പരീശന്മാര്‍ അടുത്തുവന്ന്: ഇവിടം വിട്ടു പൊയ്ക്കൊള്‍ക; ഹെരോദാവ് നിന്നെ കൊല്ലുവാന്‍ ഇച്ഛിക്കുന്നു എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="32">അവന്‍ അവരോട് പറഞ്ഞത്: നിങ്ങള്‍ പോയി ആ കുറുക്കനോട്: ഞാന്‍ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളില്‍ സമാപിക്കയും ചെയ്യും.</verse>
				<verse number="33">എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിച്ചുപോകുന്നത് അസംഭവ്യമല്ലോ എന്നു പറവിന്‍.</verse>
				<verse number="34">യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്‍റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്‍റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുംപോലെ നിന്‍റെ മക്കളെ എത്ര വട്ടം ചേര്‍ത്തുകൊള്‍വാന്‍ എനിക്കു മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല.</verse>
				<verse number="35">നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും; കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">പരീശപ്രമാണികളില്‍ ഒരുത്തന്‍റെ വീട്ടില്‍ അവന്‍ ഭക്ഷണം കഴിപ്പാന്‍ ശബ്ബത്തില്‍ ചെന്നപ്പോള്‍ അവര്‍ അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.</verse>
				<verse number="2">മഹോദരമുള്ളൊരു മനുഷ്യന്‍ അവന്‍റെ മുമ്പില്‍ ഉണ്ടായിരുന്നു.</verse>
				<verse number="3">യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടും: ശബ്ബത്തില്‍ സൗഖ്യമാക്കുന്നത് വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.</verse>
				<verse number="4">അവന്‍ അവനെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.</verse>
				<verse number="5">പിന്നെ അവരോട്: നിങ്ങളില്‍ ഒരുത്തന്‍റെ മകനോ കാളയോ ശബ്ബത്തുനാളില്‍ കിണറ്റില്‍ വീണാല്‍</verse>
				<verse number="6">ക്ഷണത്തില്‍ വലിച്ചെടുക്കയില്ലയോ എന്നു ചോദിച്ചതിന് പ്രത്യുത്തരം പറവാന്‍ അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="7">ക്ഷണിക്കപ്പെട്ടവര്‍ മുഖ്യാസനങ്ങളെ തിരഞ്ഞെടുക്കുന്നതു കണ്ടിട്ട് അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു:</verse>
				<verse number="8">ഒരുത്തന്‍ നിന്നെ കല്യാണത്തിനു വിളിച്ചാല്‍ മുഖ്യാസനത്തില്‍ ഇരിക്കരുത്; പക്ഷേ നിന്നിലും മാനമേറിയവനെ അവന്‍ വിളിച്ചിരിക്കാം.</verse>
				<verse number="9">പിന്നെ നിന്നെയും അവനെയും ക്ഷണിച്ചവന്‍ വന്ന്: ഇവന് ഇടം കൊടുക്ക എന്നു നിന്നോടു പറയുമ്പോള്‍ നീ നാണത്തോടെ ഒടുക്കത്തെ സ്ഥലത്തു പോയി ഇരിക്കേണ്ടിവരും.</verse>
				<verse number="10">നിന്നെ വിളിച്ചാല്‍ ചെന്ന് ഒടുക്കത്തെ സ്ഥലത്ത് ഇരിക്ക; നിന്നെ ക്ഷണിച്ചവന്‍ വരുമ്പോള്‍ നിന്നോട്: സ്നേഹിതാ, മുമ്പോട്ടു വന്ന് ഇരിക്ക എന്നു പറവാന്‍ ഇടവരട്ടെ; അപ്പോള്‍ പന്തിയില്‍ ഇരിക്കുന്നവരുടെ മുമ്പില്‍ നിനക്കു മാനം ഉണ്ടാകും.</verse>
				<verse number="11">തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.</verse>
				<verse number="12">തന്നെ ക്ഷണിച്ചവനോട് അവന്‍ പറഞ്ഞത്: നീ ഒരു മുത്താഴമോ അത്താഴമോ കഴിക്കുമ്പോള്‍ സ്നേഹിതന്മാരെയും സഹോദരന്മാരെയും ചാര്‍ച്ചക്കാരെയും സമ്പത്തുള്ള അയല്‍ക്കാരെയും വിളിക്കരുത്; അവര്‍ നിന്നെ അങ്ങോട്ടും വിളിച്ചിട്ടു നിനക്കു പ്രത്യുപകാരം ചെയ്യും.</verse>
				<verse number="13">നീ വിരുന്നു കഴിക്കുമ്പോള്‍ ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, മുടന്തന്മാര്‍, കുരുടന്മാര്‍ എന്നിവരെ ക്ഷണിക്ക;</verse>
				<verse number="14">എന്നാല്‍ നീ ഭാഗ്യവാനാകും; നിനക്കു പ്രത്യുപകാരം ചെയ്‍വാന്‍ അവര്‍ക്കു വകയില്ലല്ലോ; നീതിമാന്മാരുടെ പുനരുത്ഥാനത്തില്‍ നിനക്കു പ്രത്യുപകാരം ഉണ്ടാകും.</verse>
				<verse number="15">കൂടെ പന്തിയിലിരുന്നവരില്‍ ഒരുത്തന്‍ ഇതു കേട്ടിട്ട്: ദൈവരാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവന്‍ ഭാഗ്യവാന്‍ എന്ന് അവനോട് പറഞ്ഞു;</verse>
				<verse number="16">അവനോട് അവന്‍ പറഞ്ഞത്: ഒരു മനുഷ്യന്‍ വലിയൊരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.</verse>
				<verse number="17">അത്താഴസമയത്ത് അവന്‍ തന്‍റെ ദാസനെ അയച്ച് ആ ക്ഷണിച്ചവരോട്: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിന്‍ എന്നു പറയിച്ചു.</verse>
				<verse number="18">എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവന്‍ അവനോട്: ഞാന്‍ ഒരു നിലം കൊണ്ടതിനാല്‍ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="19">മറ്റൊരുത്തന്‍: ഞാന്‍ അഞ്ചേര്‍ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്‍വാന്‍ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാന്‍ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="20">വേറൊരുത്തന്‍: ഞാന്‍ ഇപ്പോള്‍ വിവാഹം കഴിച്ചിരിക്കുന്നു; വരുവാന്‍ കഴിവില്ല എന്നു പറഞ്ഞു.</verse>
				<verse number="21">ദാസന്‍ മടങ്ങിവന്നു യജമാനനോട് അറിയിച്ചു. അപ്പോള്‍ വീട്ടുടയവന്‍ കോപിച്ചു ദാസനോട്: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, കുരുടന്മാര്‍, മുടന്തന്മാര്‍ എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.</verse>
				<verse number="22">പിന്നെ ദാസന്‍: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="23">യജമാനന്‍ ദാസനോട്: നീ പെരുവഴികളിലും വേലികള്‍ക്കരികെയും പോയി, എന്‍റെ വീടു നിറയേണ്ടതിനു കണ്ടവരെ അകത്തുവരുവാന്‍ നിര്‍ബന്ധിക്ക.</verse>
				<verse number="24">ആ ക്ഷണിച്ച പുരുഷന്മാര്‍ ആരും എന്‍റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="25">ഏറിയ പുരുഷാരം അവനോടുകൂടെ പോകുമ്പോള്‍ അവന്‍ തിരിഞ്ഞ് അവരോട് പറഞ്ഞത്:</verse>
				<verse number="26">എന്‍റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയുംകൂടെ പകയ്ക്കാതിരിക്കയും ചെയ്യുന്നവന് എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.</verse>
				<verse number="27">തന്‍റെ ക്രൂശ് എടുത്തുകൊണ്ട് എന്‍റെ പിന്നാലെ വരാത്തവനും എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.</verse>
				<verse number="28">നിങ്ങളില്‍ ആരെങ്കിലും ഒരു ഗോപുരം പണിവാന്‍ ഇച്ഛിച്ചാല്‍ ആദ്യം ഇരുന്ന് അതു തീര്‍പ്പാന്‍ വക ഉണ്ടോ എന്നു കണക്കു നോക്കുന്നില്ലയോ?</verse>
				<verse number="29">അല്ലെങ്കില്‍ അടിസ്ഥാനം ഇട്ടശേഷം തീര്‍പ്പാന്‍ വകയില്ല എന്നു വന്നേക്കാം; കാണുന്നവര്‍ എല്ലാം:</verse>
				<verse number="30">ഈ മനുഷ്യന്‍ പണിവാന്‍ തുടങ്ങി, തീര്‍പ്പാനോ വകയില്ല എന്നു പരിഹസിക്കുമല്ലോ.</verse>
				<verse number="31">അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു പട ഏല്പാന്‍ പുറപ്പെടുംമുമ്പേ ഇരുന്ന്, ഇരുപതിനായിരവുമായി വരുന്നവനോട് താന്‍ പതിനായിരവുമായി എതിര്‍പ്പാന്‍ മതിയോ എന്ന് ആലോചിക്കുന്നില്ലയോ?</verse>
				<verse number="32">പോരാ എന്നു വരികില്‍ മറ്റവന്‍ ദൂരത്തിരിക്കുമ്പോള്‍ തന്നെ സ്ഥാനാപതികളെ അയച്ചു സമാധാനത്തിനായി അപേക്ഷിക്കുന്നു.</verse>
				<verse number="33">അങ്ങനെതന്നെ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവനു എന്‍റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.</verse>
				<verse number="34">ഉപ്പ് നല്ലതു തന്നെ; ഉപ്പ് കാരമില്ലാതെപോയാല്‍ എന്തൊന്നുകൊണ്ട് അതിനു രസം വരുത്തും?</verse>
				<verse number="35">പിന്നെ നിലത്തിനും വളത്തിനും കൊള്ളുന്നതല്ല; അതിനെ പുറത്തുകളയും. കേള്‍പ്പാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ.</verse>
			</chapter>
			<chapter number="15">
				<verse number="1">ചുങ്കക്കാരും പാപികളും എല്ലാം അവന്‍റെ വചനം കേള്‍പ്പാന്‍ അവന്‍റെ അടുക്കല്‍ വന്നു.</verse>
				<verse number="2">ഇവന്‍ പാപികളെ കൈക്കൊണ്ട് അവരോടുകൂടി ഭക്ഷിക്കുന്നു എന്നു പരീശന്മാരും ശാസ്ത്രിമാരും പറഞ്ഞു പിറുപിറുത്തു.</verse>
				<verse number="3">അവരോട് അവന്‍ ഈ ഉപമ പറഞ്ഞു:</verse>
				<verse number="4">നിങ്ങളില്‍ ഒരു ആള്‍ക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ. അതില്‍ ഒന്നു കാണാതെ പോയാല്‍ അവന്‍ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയില്‍ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?</verse>
				<verse number="5">കണ്ടുകിട്ടിയാല്‍ സന്തോഷിച്ചു ചുമലില്‍ എടുത്തു</verse>
				<verse number="6">വീട്ടില്‍ വന്നു സ്നേഹിതന്മാരെയും അയല്‍ക്കാരെയും വിളിച്ചുകൂട്ടി: കാണാതെ പോയ എന്‍റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്ന് അവരോടു പറയും.</verse>
				<verse number="7">അങ്ങനെതന്നെ മാനസാന്തരംകൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പത് നീതിമാന്മാരെക്കുറിച്ചുള്ളതിനെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗത്തില്‍ അധികം സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="8">അല്ല, ഒരു സ്ത്രീക്കു പത്തു ദ്രഹ്മ ഉണ്ട് എന്നിരിക്കട്ടെ; ഒരു ദ്രഹ്മ കാണാതെ പോയാല്‍ അവള്‍ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി അതു കണ്ടുകിട്ടുംവരെ സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമോ?</verse>
				<verse number="9">കണ്ടുകിട്ടിയാല്‍ സ്നേഹിതമാരെയും അയല്‍ക്കാരത്തികളെയും വിളിച്ചുകൂട്ടി: കാണാതെപോയ ദ്രഹ്മ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിന്‍ എന്നു പറയും.</verse>
				<verse number="10">അങ്ങനെതന്നെ മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ മധ്യേ സന്തോഷം ഉണ്ടാകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="11">പിന്നെയും അവന്‍ പറഞ്ഞത്: ഒരു മനുഷ്യനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="12">അവരില്‍ ഇളയവന്‍ അപ്പനോട്: അപ്പാ, വസ്തുവില്‍ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവന്‍ അവര്‍ക്കു മുതല്‍ പകുത്തുകൊടുത്തു.</verse>
				<verse number="13">ഏറെനാള്‍ കഴിയും മുമ്പേ ഇളയമകന്‍ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുര്‍ന്നടപ്പുകാരനായി ജീവിച്ചു വസ്തു നാനാവിധമാക്കിക്കളഞ്ഞു.</verse>
				<verse number="14">എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ട് അവനു മുട്ടു വന്നുതുടങ്ങി.</verse>
				<verse number="15">അവന്‍ ആ ദേശത്തിലെ പൗരന്മാരില്‍ ഒരുത്തനെ ചെന്ന് ആശ്രയിച്ചു; അവന്‍ അവനെ തന്‍റെ വയലില്‍ പന്നികളെ മേയ്പാന്‍ അയച്ചു.</verse>
				<verse number="16">പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറപ്പാന്‍ അവന്‍ ആഗ്രഹിച്ചു, എങ്കിലും ആരും അവന് കൊടുത്തില്ല.</verse>
				<verse number="17">അപ്പോള്‍ സുബോധം വന്നിട്ട് അവന്‍: എന്‍റെ അപ്പന്‍റെ എത്ര കൂലിക്കാര്‍ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ട് നശിച്ചുപോകുന്നു.</verse>
				<verse number="18">ഞാന്‍ എഴുന്നേറ്റ് അപ്പന്‍റെ അടുക്കല്‍ ചെന്ന് അവനോട്: അപ്പാ, ഞാന്‍ സ്വര്‍ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു.</verse>
				<verse number="19">ഇനി നിന്‍റെ മകന്‍ എന്ന പേരിനു ഞാന്‍ യോഗ്യനല്ല; നിന്‍റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.</verse>
				<verse number="20">അങ്ങനെ അവന്‍ എഴുന്നേറ്റ് അപ്പന്‍റെ അടുക്കല്‍ പോയി. ദൂരത്തുനിന്നുതന്നെ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞ് ഓടിച്ചെന്ന് അവന്‍റെ കഴുത്തു കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു.</verse>
				<verse number="21">മകന്‍ അവനോട്: അപ്പാ, ഞാന്‍ സ്വര്‍ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്‍റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.</verse>
				<verse number="22">അപ്പന്‍ തന്‍റെ ദാസന്മാരോട്: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്ന് ഇവനെ ധരിപ്പിപ്പിന്‍; ഇവന്‍റെ കൈക്കു മോതിരവും കാലിനു ചെരിപ്പും ഇടുവിപ്പിന്‍.</verse>
				<verse number="23">തടിച്ച കാളക്കുട്ടിയെ കൊണ്ടുവന്ന് അറപ്പിന്‍; നാം തിന്ന് ആനന്ദിക്ക.</verse>
				<verse number="24">ഈ എന്‍റെ മകന്‍ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവര്‍ ആനന്ദിച്ചു തുടങ്ങി.</verse>
				<verse number="25">അവന്‍റെ മൂത്തമകന്‍ വയലില്‍ ആയിരുന്നു; അവന്‍ വന്നു വീട്ടിനോട് അടുത്തപ്പോള്‍ വാദ്യവും നൃത്തഘോഷവും കേട്ടു,</verse>
				<verse number="26">ബാല്യക്കാരില്‍ ഒരുത്തനെ വിളിച്ച്: ഇതെന്ത് എന്നു ചോദിച്ചു.</verse>
				<verse number="27">അവന്‍ അവനോട്: നിന്‍റെ സഹോദരന്‍ വന്നു; നിന്‍റെ അപ്പന്‍ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ട് തടിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു.</verse>
				<verse number="28">അപ്പോള്‍ അവന്‍ കോപിച്ച്, അകത്തു കടപ്പാന്‍ മനസ്സില്ലാതെ നിന്നു; അപ്പന്‍ പുറത്തു വന്ന് അവനോട് അപേക്ഷിച്ചു.</verse>
				<verse number="29">അവന്‍ അവനോട്: ഇത്ര കാലമായി ഞാന്‍ നിന്നെ സേവിക്കുന്നു; നിന്‍റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാല്‍ എന്‍റെ ചങ്ങാതികളുമായി ആനന്ദിക്കേണ്ടതിനു നീ ഒരിക്കലും എനിക്ക് ഒരു ആട്ടിന്‍കുട്ടിയെ തന്നിട്ടില്ല.</verse>
				<verse number="30">വേശ്യമാരോടുകൂടി നിന്‍റെ മുതല്‍ തിന്നുകളഞ്ഞ ഈ നിന്‍റെ മകന്‍ വന്നപ്പോഴേക്കോ, തടിച്ച കാളക്കുട്ടിയെ അവനുവേണ്ടി അറുത്തുവല്ലോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="31">അതിന് അവന്‍ അവനോട്: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; എനിക്കുള്ളത് എല്ലാം നിന്‍റേത് ആകുന്നു.</verse>
				<verse number="32">നിന്‍റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാല്‍ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="16">
				<verse number="1">പിന്നെ അവന്‍ ശിഷ്യന്മാരോടു പറഞ്ഞത്: ധനവാനായൊരു മനുഷ്യന്ഒരു കാര്യവിചാരകന്‍ ഉണ്ടായിരുന്നു; അവന്‍ അവന്‍റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലര്‍ അവനെ കുറ്റം പറഞ്ഞു.</verse>
				<verse number="2">അവന്‍ അവനെ വിളിച്ച്: നിന്നെക്കൊണ്ട് ഈ കേള്‍ക്കുന്നത് എന്ത്? നിന്‍റെ കാര്യവിചാരത്തിന്‍റെ കണക്ക് ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു.</verse>
				<verse number="3">എന്നാറെ കാര്യവിചാരകന്‍: ഞാന്‍ എന്തു ചെയ്യേണ്ടൂ? യജമാനന്‍ കാര്യവിചാരത്തില്‍നിന്ന് എന്നെ നീക്കുവാന്‍ പോകുന്നു; കിളപ്പാന്‍ എനിക്കു പ്രാപ്തിയില്ല; ഇരപ്പാന്‍ ഞാന്‍ നാണിക്കുന്നു.</verse>
				<verse number="4">എന്നെ കാര്യവിചാരത്തില്‍നിന്നു നീക്കിയാല്‍ അവര്‍ എന്നെ തങ്ങളുടെ വീടുകളില്‍ ചേര്‍ത്തുകൊള്‍വാന്‍ തക്കവണ്ണം ഞാന്‍ ചെയ്യേണ്ടത് എന്ത് എന്ന് എനിക്ക് അറിയാം എന്ന് ഉള്ളുകൊണ്ടു പറഞ്ഞു.</verse>
				<verse number="5">പിന്നെ അവന്‍ യജമാനന്‍റെ കടക്കാരില്‍ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോട്: നീ യജമാനന് എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.</verse>
				<verse number="6">നൂറു കുടം എണ്ണ എന്ന് അവന്‍ പറഞ്ഞു.അവന്‍ അവനോട്: നിന്‍റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്ന് അമ്പത് എന്ന് എഴുതുക എന്നു പറഞ്ഞു.</verse>
				<verse number="7">അതിന്‍റെ ശേഷം മറ്റൊരുത്തനോട്: നീ എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പ് എന്ന് അവന്‍ പറഞ്ഞു; അവനോട്: നിന്‍റെ കൈച്ചീട്ടു വാങ്ങി എണ്‍പത് എന്ന് എഴുതുക എന്നു പറഞ്ഞു.</verse>
				<verse number="8">ഈ അനീതിയുള്ള കാര്യവിചാരകന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചതുകൊണ്ടു യജമാനന്‍ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാള്‍ ഈ ലോകത്തിന്‍റെ മക്കള്‍ തങ്ങളുടെ തലമുറയില്‍ ബുദ്ധിയേറിയവരല്ലോ.</verse>
				<verse number="9">അനീതിയുള്ള മാമ്മോനെക്കൊണ്ടു നിങ്ങള്‍ക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. അത് ഇല്ലാതെയാകുമ്പോള്‍ അവര്‍ നിത്യകൂടാരങ്ങളില്‍ നിങ്ങളെ ചേര്‍ത്തുകൊള്‍വാന്‍ ഇടയാകും.</verse>
				<verse number="10">അത്യല്പത്തില്‍ വിശ്വസ്തനായവന്‍ അധികത്തിലും വിശ്വസ്തന്‍; അത്യല്പത്തില്‍ നീതികെട്ടവന്‍ അധികത്തിലും നീതികെട്ടവന്‍.</verse>
				<verse number="11">നിങ്ങള്‍ അനീതിയുള്ള മാമ്മോനില്‍ വിശ്വസ്തരായില്ല എങ്കില്‍ സത്യമായത് നിങ്ങളെ ആര്‍ ഭരമേല്പിക്കും?</verse>
				<verse number="12">അന്യമായതില്‍ വിശ്വസ്തരായില്ല എങ്കില്‍ നിങ്ങള്‍ക്കു സ്വന്തമായത് ആര്‍ തരും?</verse>
				<verse number="13">രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യനും കഴികയില്ല; അവന്‍ ഒരുവനെ പകച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കില്‍ ഒരുത്തനോട് പറ്റിച്ചേര്‍ന്നു മറ്റവനെ നിരസിക്കും. നിങ്ങള്‍ക്കു ദൈവത്തെയും മാമ്മോനെയും സേവിപ്പാന്‍ കഴികയില്ല.</verse>
				<verse number="14">ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാര്‍ കേട്ട് അവനെ പരിഹസിച്ചു.</verse>
				<verse number="15">അവന്‍ അവരോട് പറഞ്ഞത്: നിങ്ങള്‍ നിങ്ങളെത്തന്നെ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവര്‍ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയില്‍ ഉന്നതമായത് ദൈവത്തിന്‍റെ മുമ്പാകെ അറപ്പത്രേ.</verse>
				<verse number="16">ന്യായപ്രമാണത്തിന്‍റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാന്‍വരെ ആയിരുന്നു; അന്നുമുതല്‍ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്‍ക്കാരേണ അതില്‍ കടപ്പാന്‍ നോക്കുന്നു.</verse>
				<verse number="17">ന്യായപ്രമാണത്തില്‍ ഒരു പുള്ളി വീണുപോകുന്നതിനെക്കാള്‍ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നത് എളുപ്പം.</verse>
				<verse number="18">ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവന്‍ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭര്‍ത്താവ് ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.</verse>
				<verse number="19">ധനവാനായൊരു മനുഷ്യന്‍ ഉണ്ടായിരുന്നു; അവന്‍ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനംപ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.</verse>
				<verse number="20">ലാസര്‍ എന്നു പേരുള്ളൊരു ദരിദ്രന്‍ വ്രണം നിറഞ്ഞവനായി അവന്‍റെ പടിപ്പുരയ്ക്കല്‍ കിടന്നു</verse>
				<verse number="21">ധനവാന്‍റെ മേശയില്‍നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചു; നായ്ക്കളും വന്ന് അവന്‍റെ വ്രണം നക്കും.</verse>
				<verse number="22">ആ ദരിദ്രന്‍ മരിച്ചപ്പോള്‍ ദൂതന്മാര്‍ അവനെ അബ്രാഹാമിന്‍റെ മടിയിലേക്കു കൊണ്ടുപോയി.</verse>
				<verse number="23">ധനവാനും മരിച്ച് അടക്കപ്പെട്ടു; പാതാളത്തില്‍ യാതന അനുഭവിക്കുമ്പോള്‍ മേലോട്ടു നോക്കി ദൂരത്തുനിന്ന് അബ്രാഹാമിനെയും അവന്‍റെ മടിയില്‍ ലാസറിനെയും കണ്ടു:</verse>
				<verse number="24">അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസര്‍ വിരലിന്‍റെ അറ്റം വെള്ളത്തില്‍ മുക്കി എന്‍റെ നാവിനെ തണുപ്പിക്കേണ്ടതിന് അവനെ അയയ്ക്കേണമേ; ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="25">അബ്രാഹാം: മകനേ, നിന്‍റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്ന് ഓര്‍ക്ക; ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നു; നീയോ വേദന അനുഭവിക്കുന്നു.</verse>
				<verse number="26">അത്രയുമല്ല ഞങ്ങള്‍ക്കും നിങ്ങള്‍ക്കും നടുവേ വലിയൊരു പിളര്‍പ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെനിന്നു നിങ്ങളുടെ അടുക്കല്‍ കടന്നുവരുവാന്‍ ഇച്ഛിക്കുന്നവര്‍ക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കല്‍ കടന്നുവരുവാനും പാടില്ല എന്നു പറഞ്ഞു.</verse>
				<verse number="27">അതിന് അവന്‍: എന്നാല്‍ പിതാവേ, അവനെ എന്‍റെ അപ്പന്‍റെ വീട്ടില്‍ അയയ്ക്കേണമെന്നു ഞാന്‍ അപേക്ഷിക്കുന്നു;</verse>
				<verse number="28">എനിക്ക് അഞ്ചു സഹോദരന്മാര്‍ ഉണ്ട്; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാന്‍ അവന്‍ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.</verse>
				<verse number="29">അബ്രാഹാം അവനോട്: അവര്‍ക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്ക് അവര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞു.</verse>
				<verse number="30">അതിന് അവന്‍: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റ് അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും എന്നു പറഞ്ഞു.</verse>
				<verse number="31">അവന്‍ അവനോട്: അവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍നിന്ന് ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="17">
				<verse number="1">അവന്‍ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത്: ഇടര്‍ച്ചകള്‍ വരാതിരിക്കുന്നത് അസാധ്യം; എങ്കിലും അവ വരുത്തുന്നവന് അയ്യോ കഷ്ടം.</verse>
				<verse number="2">അവന്‍ ഈ ചെറിയവരില്‍ ഒരുത്തന് ഇടര്‍ച്ച വരുത്തുന്നതിനെക്കാള്‍ ഒരു തിരികല്ല് അവന്‍റെ കഴുത്തില്‍ കെട്ടി അവനെ കടലില്‍ എറിഞ്ഞുകളയുന്നത് അവന് നന്ന്.</verse>
				<verse number="3">സൂക്ഷിച്ചുകൊള്‍വിന്‍; സഹോദരന്‍ പിഴച്ചാല്‍ അവനെ ശാസിക്ക; അവന്‍ മാനസാന്തരപ്പെട്ടാല്‍ അവനോട് ക്ഷമിക്ക.</verse>
				<verse number="4">ദിവസത്തില്‍ ഏഴു വട്ടം നിന്നോടു പിഴയ്ക്കയും ഏഴു വട്ടവും നിന്‍റെ അടുക്കല്‍ വന്നു: ഞാന്‍ മാനസാന്തരപ്പെടുന്നു എന്നു പറകയും ചെയ്താല്‍ അവനോട് ക്ഷമിക്ക.</verse>
				<verse number="5">അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോട്: ഞങ്ങള്‍ക്കു വിശ്വാസം വര്‍ധിപ്പിച്ചുതരേണമേ എന്നു പറഞ്ഞു.</verse>
				<verse number="6">അതിന് കര്‍ത്താവ് പറഞ്ഞത്: നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ കാട്ടത്തിയോട്: വേരോടെ പറിഞ്ഞു കടലില്‍ നട്ടുപോക എന്നു പറഞ്ഞാല്‍ അതു നിങ്ങളെ അനുസരിക്കും.</verse>
				<verse number="7">നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉഴുകയോ മേയ്ക്കയോ ചെയ്യുന്ന ഒരു ദാസന്‍ ഉണ്ടെന്നിരിക്കട്ടെ. അവന്‍ വയലില്‍നിന്നു വരുമ്പോള്‍: നീ ക്ഷണത്തില്‍ വന്ന് ഊണിനിരിക്ക എന്ന് അവനോടു പറയുമോ?</verse>
				<verse number="8">അല്ല: എനിക്ക് അത്താഴം ഒരുക്കുക; ഞാന്‍ തിന്നുകുടിച്ചു തീരുവോളം അര കെട്ടി എനിക്കു ശുശ്രൂഷ ചെയ്ക; പിന്നെ നീയും തിന്നുകുടിച്ചുകൊള്‍ക എന്നു പറകയില്ലയോ?</verse>
				<verse number="9">തന്നോടു കല്പിച്ചതു ദാസന്‍ ചെയ്തതുകൊണ്ട് അവന് നന്ദി പറയുമോ?</verse>
				<verse number="10">അവ്വണ്ണം നിങ്ങളോടു കല്പിച്ചതൊക്കെയും ചെയ്തശേഷം: ഞങ്ങള്‍ പ്രയോജനം ഇല്ലാത്ത ദാസന്മാര്‍; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ എന്നു നിങ്ങളും പറവിന്‍.</verse>
				<verse number="11">അവന്‍ യെരൂശലേമിലേക്കു യാത്രചെയ്കയില്‍ ശമര്യക്കും ഗലീലയ്ക്കും നടുവില്‍ക്കൂടി കടക്കുമ്പോള്‍</verse>
				<verse number="12">ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന് എതിര്‍പെട്ട് അകലെ നിന്നുകൊണ്ട്:</verse>
				<verse number="13">യേശൂ, നായകാ, ഞങ്ങളോടു കരുണയുണ്ടാകേണമേ എന്ന് ഉറക്കെ പറഞ്ഞു.</verse>
				<verse number="14">അവന്‍ അവരെ കണ്ടിട്ട്: നിങ്ങള്‍ പോയി പുരോഹിതന്മാര്‍ക്കു നിങ്ങളെത്തന്നെ കാണിപ്പിന്‍ എന്നു പറഞ്ഞു; പോകയില്‍തന്നെ അവര്‍ ശുദ്ധരായിത്തീര്‍ന്നു.</verse>
				<verse number="15">അവരില്‍ ഒരുത്തന്‍ തനിക്കു സൗഖ്യം വന്നതു കണ്ട് ഉച്ചത്തില്‍ ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടു മടങ്ങിവന്ന്</verse>
				<verse number="16">അവന്‍റെ കാല്ക്കല്‍ കവിണ്ണുവീണ് അവനു നന്ദി പറഞ്ഞു; അവനോ ശമര്യക്കാരന്‍ ആയിരുന്നു.</verse>
				<verse number="17">പത്തു പേര്‍ ശുദ്ധരായിത്തീര്‍ന്നില്ലയോ? ഒമ്പതു പേര്‍ എവിടെ?</verse>
				<verse number="18">ഈ അന്യജാതിക്കാരനല്ലാതെ ദൈവത്തിനു മഹത്ത്വം കൊടുപ്പാന്‍ മടങ്ങിവന്നവരായി ആരെയും കാണുന്നില്ലല്ലോ എന്നു യേശു പറഞ്ഞിട്ട് അവനോട്:</verse>
				<verse number="19">എഴുന്നേറ്റു പൊയ്ക്കൊള്‍ക; നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="20">ദൈവരാജ്യം എപ്പോള്‍ വരുന്നു എന്നു പരീശന്മാര്‍ ചോദിച്ചതിന്: ദൈവരാജ്യം കാണത്തക്കവണ്ണമല്ല വരുന്നത്;</verse>
				<verse number="21">ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറകയും ഇല്ല; ദൈവരാജ്യം നിങ്ങളുടെ ഇടയില്‍തന്നെ ഉണ്ടല്ലോ എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="22">പിന്നെ അവന്‍ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്: നിങ്ങള്‍ മനുഷ്യപുത്രന്‍റെ ഒരു ദിവസം കാണ്‍മാന്‍ ആഗ്രഹിക്കുന്ന കാലം വരും; കാണുകയില്ലതാനും.</verse>
				<verse number="23">അന്നു നിങ്ങളോട്: ഇതാ ഇവിടെ എന്നും അതാ അവിടെ എന്നും പറയും; നിങ്ങള്‍ പോകരുത്, പിന്‍ചെല്ലുകയുമരുത്.</verse>
				<verse number="24">മിന്നല്‍ ആകാശത്തിന്‍കീഴെ ദിക്കോടുദിക്കെല്ലാം തിളങ്ങി മിന്നുന്നതുപോലെ മനുഷ്യപുത്രന്‍ തന്‍റെ ദിവസത്തില്‍ ആകും.</verse>
				<verse number="25">എന്നാല്‍ ആദ്യം അവന്‍ വളരെ കഷ്ടം അനുഭവിക്കയും ഈ തലമുറ അവനെ തള്ളിക്കളകയും വേണം.</verse>
				<verse number="26">നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്‍റെ നാളിലും ഉണ്ടാകും.</verse>
				<verse number="27">നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിനു കൊടുത്തും പോന്നു; ജലപ്രളയം വന്ന്, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.</verse>
				<verse number="28">ലോത്തിന്‍റെ കാലത്തു സംഭവിച്ചതുപോലെയും തന്നെ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.</verse>
				<verse number="29">എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്ത് എല്ലാവരെയും മുടിച്ചുകളഞ്ഞു.</verse>
				<verse number="30">മനുഷ്യപുത്രന്‍ വെളിപ്പെടുന്ന നാളില്‍ അവ്വണ്ണം തന്നെ ആകും.</verse>
				<verse number="31">അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിനകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുത്; അവ്വണ്ണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുത്.</verse>
				<verse number="32">ലോത്തിന്‍റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="33">തന്‍റെ ജീവനെ നേടുവാന്‍ നോക്കുന്നവനെല്ലാം അതിനെ കളയും; അതിനെ കളയുന്നവനെല്ലാം അതിനെ രക്ഷിക്കും.</verse>
				<verse number="34">ആ രാത്രിയില്‍ രണ്ടു പേര്‍ ഒരു കിടക്കമേല്‍ ആയിരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും.</verse>
				<verse number="35">രണ്ടു പേര്‍ ഒന്നിച്ചു പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും; മറ്റവളെ ഉപേക്ഷിക്കും</verse>
				<verse number="36">[രണ്ടു പേര്‍ വയലില്‍ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും; മറ്റവനെ ഉപേക്ഷിക്കും] എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="37">അവര്‍ അവനോട്: കര്‍ത്താവേ, എവിടെ എന്നു ചോദിച്ചതിന്: ശവം ഉള്ളേടത്തു കഴുക്കള്‍ കൂടും എന്ന് അവന്‍ പറഞ്ഞു.</verse>
			</chapter>
			<chapter number="18">
				<verse number="1">മടുത്തുപോകാതെ എപ്പോഴും പ്രാര്‍ഥിക്കേണം എന്നുള്ളതിന് അവന്‍ അവരോട് ഒരുപമ പറഞ്ഞത്:</verse>
				<verse number="2">ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.</verse>
				<verse number="3">ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ അവന്‍റെ അടുക്കല്‍ ചെന്നു: എന്‍റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.</verse>
				<verse number="4">അവനു കുറെ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്‍: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല</verse>
				<verse number="5">എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള്‍ ഒടുവില്‍ വന്ന് എന്നെ മുഖത്തടിക്കും എന്ന് ഉള്ളുകൊണ്ടു പറഞ്ഞു.</verse>
				<verse number="6">അനീതിയുള്ള ന്യായാധിപന്‍ പറയുന്നതു കേള്‍പ്പിന്‍.</verse>
				<verse number="7">ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്‍റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?</verse>
				<verse number="8">വേഗത്തില്‍ അവരെ പ്രതിക്രിയനടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്നു കര്‍ത്താവ് പറഞ്ഞു.</verse>
				<verse number="9">തങ്ങള്‍ നീതിമാന്മാര്‍ എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവന്‍ ഒരു ഉപമ പറഞ്ഞതെന്തെന്നാല്‍:</verse>
				<verse number="10">രണ്ടു മനുഷ്യര്‍ പ്രാര്‍ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന്‍ പരീശന്‍, മറ്റവന്‍ ചുങ്കക്കാരന്‍.</verse>
				<verse number="11">പരീശന്‍ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു.</verse>
				<verse number="12">ആഴ്ചയില്‍ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാര്‍ഥിച്ചു.</verse>
				<verse number="13">ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗത്തേക്കു നോക്കുവാന്‍പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.</verse>
				<verse number="14">അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന്‍ അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="15">അവന്‍ തൊടേണ്ടതിനു ചിലര്‍ ശിശുക്കളെയും അവന്‍റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര്‍ അതു കണ്ട് അവരെ ശാസിച്ചു.</verse>
				<verse number="16">യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്‍റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.</verse>
				<verse number="17">ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="18">ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു.</verse>
				<verse number="19">അതിന് യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല.</verse>
				<verse number="20">വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="21">ഇവയൊക്കെയും ഞാന്‍ ചെറുപ്പംമുതല്‍ കാത്തുകൊണ്ടിരിക്കുന്നു എന്ന്</verse>
				<verse number="22">അവന്‍ പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്‍ക്കു പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.</verse>
				<verse number="23">അവന്‍ എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീര്‍ന്നു.</verse>
				<verse number="24">യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നത് എത്ര പ്രയാസം!</verse>
				<verse number="25">ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നു പറഞ്ഞു.</verse>
				<verse number="26">ഇതു കേട്ടവര്‍: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു.</verse>
				<verse number="27">അതിന് അവന്‍: മനുഷ്യരാല്‍ അസാധ്യമായത് ദൈവത്താല്‍ സാധ്യമാകുന്നു എന്നു പറഞ്ഞു.</verse>
				<verse number="28">ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.</verse>
				<verse number="29">യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ട്</verse>
				<verse number="30">ഈ കാലത്തില്‍ തന്നെ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="31">അനന്തരം അവന്‍ പന്തിരുവരെ കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര്‍ എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും.</verse>
				<verse number="32">അവനെ ജാതികള്‍ക്ക് ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ</verse>
				<verse number="33">പരിഹസിച്ച് അവമാനിച്ചുതുപ്പി തല്ലിയിട്ടു കൊല്ലുകയും മൂന്നാംനാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="34">അവരോ ഇത് ഒന്നും ഗ്രഹിച്ചില്ല; ഈ വാക്ക് അവര്‍ക്കു മറവായിരുന്നു; പറഞ്ഞത് അവര്‍ തിരിച്ചറിഞ്ഞതുമില്ല.</verse>
				<verse number="35">അവന്‍ യെരീഹോവിന് അടുത്തപ്പോള്‍ ഒരു കുരുടന്‍ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.</verse>
				<verse number="36">പുരുഷാരം കടന്നുപോകുന്നതു കേട്ടു: ഇതെന്ത് എന്ന് അവന്‍ ചോദിച്ചു.</verse>
				<verse number="37">നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ അവനോട് അറിയിച്ചു.</verse>
				<verse number="38">അപ്പോള്‍ അവന്‍: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.</verse>
				<verse number="39">മുന്‍നടക്കുന്നവര്‍ അവനെ മിണ്ടാതിരിപ്പാന്‍ ശാസിച്ചു; അവനോ: ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്ന് ഏറ്റവും അധികം നിലവിളിച്ചു.</verse>
				<verse number="40">യേശു നിന്ന്, അവനെ തന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പിച്ചു.</verse>
				<verse number="41">അവന്‍ അടുക്കെ വന്നപ്പോള്‍: ഞാന്‍ നിനക്ക് എന്തു ചെയ്യേണം എന്നു ചോദിച്ചു. കര്‍ത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="42">യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്‍റെവിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="43">ക്ഷണത്തില്‍ അവന്‍ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിനു പുകഴ്ച കൊടുത്തു.</verse>
			</chapter>
			<chapter number="19">
				<verse number="1">അവന്‍ യെരീഹോവില്‍ എത്തി കടന്നുപോകുമ്പോള്‍</verse>
				<verse number="2">ചുങ്കക്കാരില്‍ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളൊരു പുരുഷന്‍,</verse>
				<verse number="3">യേശു എങ്ങനെയുള്ളവന്‍ എന്നു കാണ്‍മാന്‍ ശ്രമിച്ചു, വളര്‍ച്ചയില്‍ കുറിയവന്‍ ആകകൊണ്ടു പുരുഷാരം നിമിത്തം കഴിഞ്ഞില്ല.</verse>
				<verse number="4">എന്നാറെ അവന്‍ മുമ്പോട്ട് ഓടി, അവനെ കാണേണ്ടതിന് ഒരു കാട്ടത്തിമേല്‍ കയറി. യേശു ആ വഴിയായി വരികയായിരുന്നു.</verse>
				<verse number="5">അവന്‍ ആ സ്ഥലത്ത് എത്തിയപ്പോള്‍ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാന്‍ ഇന്നു നിന്‍റെ വീട്ടില്‍ പാര്‍ക്കേണ്ടതാകുന്നു എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="6">അവന്‍ ബദ്ധപ്പെട്ട് ഇറങ്ങിസന്തോഷത്തോടെ അവനെ കൈക്കൊണ്ടു.</verse>
				<verse number="7">കണ്ടവര്‍ എല്ലാം: അവന്‍ പാപിയായൊരു മനുഷ്യനോടുകൂടെ പാര്‍പ്പാന്‍ പോയി എന്നു പറഞ്ഞു പിറുപിറുത്തു.</verse>
				<verse number="8">സക്കായിയോ നിന്ന് കര്‍ത്താവിനോട്: കര്‍ത്താവേ, എന്‍റെ വസ്തുവകയില്‍ പാതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നുണ്ട്; വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കില്‍ നാലു മടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="9">യേശു അവനോട്: ഇവനും അബ്രാഹാമിന്‍റെ മകന്‍ ആകയാല്‍ ഇന്ന് ഈ വീട്ടിനു രക്ഷ വന്നു.</verse>
				<verse number="10">കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രന്‍ വന്നത് എന്നു പറഞ്ഞു.</verse>
				<verse number="11">അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍ അവന്‍ യെരൂശലേമിനു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തില്‍ വെളിപ്പെടും എന്ന് അവര്‍ക്കു തോന്നുകയാലും അവന്‍ ഒരു ഉപമയുംകൂടെ പറഞ്ഞത് എന്തെന്നാല്‍:</verse>
				<verse number="12">കുലീനനായൊരു മനുഷ്യന്‍ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവച്ചു ദൂരദേശത്തേക്കു യാത്ര പോയി.</verse>
				<verse number="13">അവന്‍ പത്തു ദാസന്മാരെ വിളിച്ച് അവര്‍ക്കു പത്തു റാത്തല്‍ വെള്ളി കൊടുത്തു: ഞാന്‍ വരുവോളം വ്യാപാരം ചെയ്തുകൊള്‍വിന്‍ എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="14">അവന്‍റെ പൗരന്മാരോ അവനെ പകച്ച് അവന്‍റെ പിന്നാലെ പ്രതിനിധികളെ അയച്ചു: അവന്‍ ഞങ്ങള്‍ക്കു രാജാവായിരിക്കുന്നതു ഞങ്ങള്‍ക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.</verse>
				<verse number="15">അവന്‍ രാജത്വം പ്രാപിച്ചു മടങ്ങിവന്നപ്പോള്‍ താന്‍ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാര്‍ വ്യാപാരം ചെയ്ത് എന്തു നേടി എന്ന് അറിയേണ്ടതിന് അവരെ വിളിപ്പാന്‍ കല്പിച്ചു.</verse>
				<verse number="16">ഒന്നാമത്തവന്‍ അടുത്തുവന്നു; കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു പത്തു റാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="17">അവന്‍ അവനോട്: നന്ന് നല്ല ദാസനേ; നീ അത്യല്പത്തില്‍ വിശ്വസ്തന്‍ ആയതുകൊണ്ടു പത്തു പട്ടണത്തിന് അധികാരമുളളവന്‍ ആയിരിക്ക എന്നു കല്പിച്ചു.</verse>
				<verse number="18">രണ്ടാമത്തവന്‍ വന്നു: കര്‍ത്താവേ, നീ തന്ന റാത്തല്‍കൊണ്ടു അഞ്ചു റാത്തല്‍ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="19">നീയും അഞ്ചു പട്ടണത്തിനു മേല്‍വിചാരകന്‍ ആയിരിക്ക എന്ന് അവന്‍ അവനോടു കല്പിച്ചു.</verse>
				<verse number="20">മറ്റൊരുവന്‍ വന്നു: കര്‍ത്താവേ, ഇതാ, നിന്‍റെ റാത്തല്‍; ഞാന്‍ അത് ഒരു ഉറുമാലില്‍ കെട്ടി വച്ചിരുന്നു.</verse>
				<verse number="21">നീ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ ആകകൊണ്ടു ഞാന്‍ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.</verse>
				<verse number="22">അവന്‍ അവനോട്: ദുഷ്ടദാസനേ, നിന്‍റെ വായില്‍നിന്നുതന്നെ ഞാന്‍ നിന്നെ ന്യായം വിധിക്കും. ഞാന്‍ വയ്ക്കാത്തത് എടുക്കയും വിതയ്ക്കാത്തത് കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യന്‍ എന്നു നീ അറിഞ്ഞുവല്ലോ.</verse>
				<verse number="23">ഞാന്‍ വന്ന് എന്‍റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന് അത് നാണ്യപീഠത്തില്‍ ഏല്പിക്കാഞ്ഞത് എന്ത്?</verse>
				<verse number="24">പിന്നെ അവന്‍ അരികെ നില്ക്കുന്നവരോട്: ആ റാത്തല്‍ അവന്‍റെ പക്കല്‍നിന്ന് എടുത്തു പത്തു റാത്തലുള്ളവന് കൊടുപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="25">കര്‍ത്താവേ, അവന് പത്തു റാത്തല്‍ ഉണ്ടല്ലോ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="26">ഉള്ളവന് ഏവനും കൊടുക്കും ഇല്ലാത്തവനോട് ഉള്ളതുംകൂടെ എടുത്തുകളയും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="27">എന്നാല്‍ ഞാന്‍ തങ്ങള്‍ക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്ന്, എന്‍റെ മുമ്പില്‍വച്ചു കൊന്നുകളവിന്‍ എന്ന് അവന്‍ കല്പിച്ചു.</verse>
				<verse number="28">ഇതു പറഞ്ഞിട്ട് അവന്‍ മുമ്പായി നടന്നുകൊണ്ട് യെരൂശലേമിലേക്കു യാത്ര ചെയ്തു.</verse>
				<verse number="29">അവന്‍ ഒലിവുമലയരികെ ബേത്ത്ഫാഗയ്ക്കും ബേഥാന്യക്കും സമീപിച്ചപ്പോള്‍ ശിഷ്യന്മാരില്‍ രണ്ടു പേരെ അയച്ചു:</verse>
				<verse number="30">നിങ്ങള്‍ക്ക് എതിരേയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍; അതില്‍ കടക്കുമ്പോള്‍ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിന്‍.</verse>
				<verse number="31">അതിനെ അഴിക്കുന്നത് എന്ത് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍: കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്നു പറവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="32">അയയ്ക്കപ്പെട്ടവര്‍ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.</verse>
				<verse number="33">കഴുതക്കുട്ടിയെ അഴിക്കുമ്പോള്‍ അതിന്‍റെ ഉടയവര്‍: കഴുതക്കുട്ടിയെ അഴിക്കുന്നത് എന്ത് എന്നു ചോദിച്ചതിന്:</verse>
				<verse number="34">കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യം ഉണ്ട് എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="35">അതിനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേല്‍ ഇട്ടു യേശുവിനെ കയറ്റി.</verse>
				<verse number="36">അവന്‍ പോകുമ്പോള്‍ അവര്‍ തങ്ങളുടെ വസ്ത്രം വഴിയില്‍ വിരിച്ചു.</verse>
				<verse number="37">അവന്‍ ഒലിവുമലയുടെ ഇറക്കത്തിന് അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകലവീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ച് അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി:</verse>
				<verse number="38">കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവന്‍; സ്വര്‍ഗത്തില്‍ സമാധാനവും അത്യുന്നതങ്ങളില്‍ മഹത്ത്വവും എന്നു പറഞ്ഞു.</verse>
				<verse number="39">പുരുഷാരത്തില്‍ ചില പരീശന്മാരോ അവനോട്: ഗുരോ, നിന്‍റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.</verse>
				<verse number="40">അതിന് അവന്‍: ഇവര്‍ മിണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="41">അവന്‍ നഗരത്തിനു സമീപിച്ചപ്പോള്‍ അതിനെ കണ്ട് അതിനെക്കുറിച്ചു കരഞ്ഞു:</verse>
				<verse number="42">ഈ നാളില്‍ നിന്‍റെ സമാധാനത്തിനുള്ളത് നീയും അറിഞ്ഞു എങ്കില്‍ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്‍റെ കണ്ണിനു മറഞ്ഞിരിക്കുന്നു.</verse>
				<verse number="43">നിന്‍റെ സന്ദര്‍ശനകാലം നീ അറിയാഞ്ഞതുകൊണ്ട് നിന്‍റെ ശത്രുക്കള്‍ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞ് നാലു പുറത്തും ഞെരുക്കി</verse>
				<verse number="44">നിന്നെയും നിന്നിലുള്ള നിന്‍റെ മക്കളെയും നിലത്തു തള്ളിയിട്ട്, നിങ്കല്‍ കല്ലിന്മേല്‍ കല്ല് ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.</verse>
				<verse number="45">പിന്നെ അവന്‍ ദൈവാലയത്തില്‍ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി:</verse>
				<verse number="46">എന്‍റെ ആലയം പ്രാര്‍ഥനാലയം ആകും എന്ന് എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീര്‍ത്തു എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="47">അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിപ്പാന്‍ തക്കം നോക്കി.</verse>
				<verse number="48">എങ്കിലും ജനം എല്ലാം അവന്‍റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല്‍ എന്തു ചെയ്യേണ്ടൂ എന്ന് അവര്‍ അറിഞ്ഞില്ല.</verse>
			</chapter>
			<chapter number="20">
				<verse number="1">ആ ദിവസങ്ങളില്‍ ഒന്നില്‍ അവന്‍ ദൈവാലയത്തില്‍ ജനത്തോട് ഉപദേശിച്ചു സുവിശേഷം അറിയിക്കുമ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരുമായി അടുത്തുവന്ന് അവനോട്:</verse>
				<verse number="2">നീ എന്ത് അധികാരംകൊണ്ട് ഇത് ചെയ്യുന്നു? ഈ അധികാരം നിനക്ക് തന്നത് ആര്‍? ഞങ്ങളോടു പറക എന്നു പറഞ്ഞു.</verse>
				<verse number="3">അതിന് ഉത്തരമായി അവന്‍: ഞാനും നിങ്ങളോട് ഒരു വാക്ക് ചോദിക്കും; അത് എന്നോട് പറവിന്‍.</verse>
				<verse number="4">യോഹന്നാന്‍റെ സ്നാനം സ്വര്‍ഗത്തില്‍നിന്നോ മനുഷ്യരില്‍നിന്നോ ഉണ്ടായത് എന്നു ചോദിച്ചു.</verse>
				<verse number="5">അവര്‍ തമ്മില്‍ നിരൂപിച്ചു: സ്വര്‍ഗത്തില്‍നിന്ന് എന്നു പറഞ്ഞാല്‍ പിന്നെ നിങ്ങള്‍ അവനെ വിശ്വസിക്കാഞ്ഞത് എന്ത് എന്ന് അവന്‍ ചോദിക്കും.</verse>
				<verse number="6">മനുഷ്യരില്‍നിന്ന് എന്നു പറഞ്ഞാലോ, ജനമൊക്കെയും യോഹന്നാന്‍ ഒരു പ്രവാചകന്‍ എന്ന് ഉറച്ചിരിക്കകൊണ്ട് നമ്മെ കല്ലെറിയും എന്നു പറഞ്ഞിട്ട്:</verse>
				<verse number="7">എവിടെനിന്നോ ഞങ്ങള്‍ അറിയുന്നില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="8">യേശു അവരോട്: എന്നാല്‍ ഞാന്‍ ഇതു ചെയ്യുന്നത് ഇന്ന അധികാരം കൊണ്ടാകുന്നു എന്നുള്ളതു ഞാനും നിങ്ങളോടു പറയുന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="9">അനന്തരം അവന്‍ ജനത്തോട് ഉപമ പറഞ്ഞതെന്തെന്നാല്‍: ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന് ഏല്പിച്ചിട്ട് ഏറിയകാലം പരദേശത്തു പോയി പാര്‍ത്തു.</verse>
				<verse number="10">സമയമായപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്‍റെ അനുഭവം വാങ്ങേണ്ടതിന് അവരുടെ അടുക്കല്‍ ഒരു ദാസനെ അയച്ചു; അവനെ കുടിയാന്മാര്‍ തല്ലി വെറുതേ അയച്ചുകളഞ്ഞു.</verse>
				<verse number="11">അവന്‍ മറ്റൊരു ദാസനെ പറഞ്ഞയച്ചു; അവനെയും അവര്‍ തല്ലി അപമാനിച്ചു വെറുതേ അയച്ചുകളഞ്ഞു.</verse>
				<verse number="12">അവന്‍ മൂന്നാമത് ഒരുത്തനെ പറഞ്ഞയച്ചു; അവര്‍ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.</verse>
				<verse number="13">അപ്പോള്‍ മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍: ഞാന്‍ എന്തു ചെയ്യേണ്ടൂ? എന്‍റെ പ്രിയപുത്രനെ അയയ്ക്കും; പക്ഷേ അവര്‍ അവനെ ശങ്കിക്കും എന്നു പറഞ്ഞു.</verse>
				<verse number="14">കുടിയാന്മാര്‍ അവനെ കണ്ടിട്ട്: ഇവന്‍ അവകാശി; അവകാശം നമുക്ക് ആകേണ്ടതിന് നാം അവനെ കൊന്നുകളക എന്നു തമ്മില്‍ ആലോചിച്ചുപറഞ്ഞു.</verse>
				<verse number="15">അവര്‍ അവനെ തോട്ടത്തില്‍നിന്നു പുറത്താക്കി കൊന്നുകളഞ്ഞു. എന്നാല്‍ തോട്ടത്തിന്‍റെ ഉടമസ്ഥന്‍ അവരോട് എന്തു ചെയ്യും?</verse>
				<verse number="16">അവന്‍ വന്ന് ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം അന്യന്മാര്‍ക്ക് ഏല്പിച്ചുകൊടുക്കും. അതു കേട്ടിട്ട് അവര്‍ അങ്ങനെ ഒരുനാളും സംഭവിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="17">അവനോ അവരെ നോക്കി: “എന്നാല്‍ വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീര്‍ന്നു” എന്ന് എഴുതിയിരിക്കുന്നത് എന്ത്?</verse>
				<verse number="18">ആ കല്ലിന്മേല്‍ വീഴുന്ന ഏവനും തകര്‍ന്നുപോകും; അത് ആരുടെമേല്‍ എങ്കിലും വീണാല്‍ അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു.</verse>
				<verse number="19">ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ട് ആ നാഴികയില്‍തന്നെ അവന്‍റെമേല്‍ കൈ വയ്പാന്‍ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.</verse>
				<verse number="20">പിന്നെ അവര്‍ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്‍ തക്കവണ്ണം അവനെ വാക്കില്‍ പിടിക്കേണ്ടതിന് തക്കം നോക്കി നീതിമാന്മാര്‍ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.</verse>
				<verse number="21">അവര്‍ അവനോട്: ഗുരോ, നീ നേര്‍ പറഞ്ഞ് ഉപദേശിക്കയും മുഖപക്ഷം നോക്കാതെ ദൈവത്തിന്‍റെ വഴി യഥാര്‍ഥമായി പഠിപ്പിക്കയും ചെയ്യുന്നു എന്നു ഞങ്ങള്‍ അറിയുന്നു.</verse>
				<verse number="22">നാം കൈസര്‍ക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു.</verse>
				<verse number="23">അവരുടെ ഉപായം ഗ്രഹിച്ചിട്ട് അവന്‍ അവരോട്: ഒരു വെള്ളിക്കാശ് കാണിപ്പിന്‍;</verse>
				<verse number="24">അതിലുള്ള സ്വരൂപവും മേലെഴുത്തും ആരുടേത് എന്നു ചോദിച്ചതിന്: കൈസരുടേത് എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="25">എന്നാല്‍ കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പിന്‍ എന്ന് അവന്‍ അവരോട് പറഞ്ഞു.</verse>
				<verse number="26">അങ്ങനെ അവര്‍ ജനത്തിന്‍റെ മുമ്പില്‍വച്ച് അവനെ വാക്കില്‍ പിടിപ്പാന്‍ കഴിയാതെ അവന്‍റെ ഉത്തരത്തില്‍ ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.</verse>
				<verse number="27">പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരില്‍ ചിലര്‍ അടുത്തുവന്ന് അവനോട് ചോദിച്ചത്:</verse>
				<verse number="28">ഗുരോ, ഒരുത്തന്‍റെ സഹോദരന്‍ വിവാഹം കഴിച്ചിട്ട് മക്കളില്ലാതെ മരിച്ചുപോയാല്‍ അവന്‍റെ സഹോദരന്‍ അവന്‍റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.</verse>
				<verse number="29">എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ ഒന്നാമത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു മക്കളില്ലാതെ മരിച്ചുപോയി.</verse>
				<verse number="30">രണ്ടാമത്തവനും മൂന്നാമത്തവനും അവളെ പരിഗ്രഹിച്ചു.</verse>
				<verse number="31">അവ്വണ്ണം ഏഴു പേരും ചെയ്തു മക്കളില്ലാതെ മരിച്ചുപോയി.</verse>
				<verse number="32">ഒടുവില്‍ സ്ത്രീയും മരിച്ചു.</verse>
				<verse number="33">എന്നാല്‍ പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവനു ഭാര്യയാകും? എഴുവര്‍ക്കും ഭാര്യയായിരുന്നുവല്ലോ.</verse>
				<verse number="34">അതിന് യേശു ഉത്തരം പറഞ്ഞത്: ഈ ലോകത്തിന്‍റെ മക്കള്‍ വിവാഹം കഴിക്കയും വിവാഹത്തിനു കൊടുക്കയും ചെയ്യുന്നു.</verse>
				<verse number="35">എങ്കിലും ആ ലോകത്തിനും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനത്തിനും യോഗ്യരായവര്‍ വിവാഹം കഴിക്കയുമില്ല വിവാഹത്തിനു കൊടുക്കപ്പെടുകയുമില്ല; അവര്‍ക്ക് ഇനി മരിപ്പാനും കഴികയില്ല.</verse>
				<verse number="36">അവര്‍ പുനരുത്ഥാനപുത്രന്മാരാകയാല്‍ ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നു.</verse>
				<verse number="37">മരിച്ചവര്‍ ഉയിര്‍ത്തെഴുന്നേല്ക്കുന്നു എന്നതോ മോശെയും മുള്‍പ്പടര്‍പ്പുഭാഗത്തു കര്‍ത്താവിനെ അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവും എന്നു പറയുന്നതിനാല്‍ സൂചിപ്പിച്ചിരിക്കുന്നു.</verse>
				<verse number="38">ദൈവമോ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; എല്ലാവരും അവന് ജീവിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="39">അതിനു ചില ശാസ്ത്രിമാര്‍: ഗുരോ, നീ പറഞ്ഞത് ശരി എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="40">പിന്നെ അവനോട് ഒന്നും ചോദിപ്പാന്‍ അവര്‍തുനിഞ്ഞതുമില്ല.</verse>
				<verse number="41">എന്നാല്‍ അവന്‍ അവരോട്: ക്രിസ്തു ദാവീദിന്‍റെ പുത്രന്‍ എന്നു പറയുന്നത് എങ്ങനെ?</verse>
				<verse number="42">“കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട്: ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠമാക്കുവോളം എന്‍റെ വലത്തു ഭാഗത്തിരിക്ക എന്ന് അരുളിച്ചെയ്തു”</verse>
				<verse number="43">എന്നു സങ്കീര്‍ത്തനപുസ്തകത്തില്‍ ദാവീദ് തന്നെ പറയുന്നുവല്ലോ.</verse>
				<verse number="44">ദാവീദ് അവനെ കര്‍ത്താവ് എന്നു വിളിക്കുന്നു; പിന്നെ അവന്‍റെ പുത്രന്‍ ആകുന്നത് എങ്ങനെ എന്നു ചോദിച്ചു.</verse>
				<verse number="45">എന്നാല്‍ ജനമൊക്കെയും കേള്‍ക്കെ അവന്‍ തന്‍റെ ശിഷ്യന്മാരോട്:</verse>
				<verse number="46">നിലയങ്കികളോടെ നടപ്പാന്‍ ഇച്ഛിക്കയും അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും പ്രിയപ്പെടുകയും ചെയ്യുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="47">അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായരൂപേണ ദീര്‍ഘമായി പ്രാര്‍ഥിക്കയും ചെയ്യുന്നു; അവര്‍ക്ക് ഏറ്റവും വലിയ ശിക്ഷാവിധി വരും.</verse>
			</chapter>
			<chapter number="21">
				<verse number="1">അവന്‍ തലപൊക്കി ധനവാന്മാര്‍ ഭണ്ഡാരത്തില്‍ വഴിപാട് ഇടുന്നത് കണ്ടു.</verse>
				<verse number="2">ദരിദ്രയായൊരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവന്‍:</verse>
				<verse number="3">ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു.</verse>
				<verse number="4">എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നല്ലോ വഴിപാട് ഇട്ടത്; ഇവളോ തന്‍റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.</verse>
				<verse number="5">ചിലര്‍ ദൈവാലയത്തെക്കുറിച്ച് അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍:</verse>
				<verse number="6">ഈ കാണുന്നതില്‍ ഇടിഞ്ഞു പോകാതെ കല്ല് കല്ലിന്മേല്‍ ശേഷിക്കാത്ത കാലം വരും എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="7">ഗുരോ, അത് എപ്പോള്‍ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്ത് എന്ന് അവര്‍ അവനോടു ചോദിച്ചു.</verse>
				<verse number="8">അതിന് അവന്‍: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. ഞാന്‍ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞ് അനേകര്‍ എന്‍റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുത്.</verse>
				<verse number="9">നിങ്ങള്‍ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടതു തന്നെ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.</verse>
				<verse number="10">പിന്നെ അവന്‍ അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും.</verse>
				<verse number="11">വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കര കാഴ്ചകളും ആകാശത്തില്‍ മഹാലക്ഷ്യങ്ങളും ഉണ്ടാകും.</verse>
				<verse number="12">ഇത് എല്ലാറ്റിനും മുമ്പേ എന്‍റെ നാമം നിമിത്തം അവര്‍ നിങ്ങളുടെമേല്‍ കൈവച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പില്‍ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.</verse>
				<verse number="13">അതു നിങ്ങള്‍ക്കു സാക്ഷ്യം പറവാന്‍ തരം ആകും.</verse>
				<verse number="14">ആകയാല്‍ പ്രതിവാദിപ്പാന്‍ മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന് മനസ്സില്‍ ഉറച്ചുകൊള്‍വിന്‍.</verse>
				<verse number="15">നിങ്ങളുടെ എതിരികള്‍ക്ക് ആര്‍ക്കും ചെറുപ്പാനോ എതിര്‍ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും.</verse>
				<verse number="16">എന്നാല്‍ അമ്മയപ്പന്മാരും സഹോദരന്മാരും ചാര്‍ച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളില്‍ ചിലരെ കൊല്ലിക്കയും ചെയ്യും.</verse>
				<verse number="17">എന്‍റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും.</verse>
				<verse number="18">നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.</verse>
				<verse number="19">നിങ്ങള്‍ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.</verse>
				<verse number="20">സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്‍റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="21">അന്ന് യെഹൂദ്യയിലുള്ളവര്‍ മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്‍റെ നടുവിലുള്ളവര്‍ പുറപ്പെട്ടു പോകട്ടെ; നാട്ടുമ്പുറങ്ങളിലുള്ളവര്‍ അതില്‍ കടക്കരുത്.</verse>
				<verse number="22">എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകള്‍ പ്രതികാരകാലം ആകുന്നു.</verse>
				<verse number="23">ആ കാലത്ത് ഗര്‍ഭിണികള്‍ക്കും മുല കുടിപ്പിക്കുന്നവര്‍ക്കും അയ്യോ കഷ്ടം! ദേശത്തുവലിയ ഞെരുക്കവും ഈ ജനത്തിന്മേല്‍ ക്രോധവും ഉണ്ടാകും.</verse>
				<verse number="24">അവര്‍ വാളിന്‍റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.</verse>
				<verse number="25">സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങള്‍ ഉണ്ടാകും; കടലിന്‍റെയും ഓളത്തിന്‍റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്‍ക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും.</verse>
				<verse number="26">ആകാശത്തിന്‍റെ ശക്തികള്‍ ഇളകിപ്പോകുന്നതിനാല്‍ ഭൂലോകത്തിന് എന്തു ഭവിപ്പാന്‍ പോകുന്നു എന്നു പേടിച്ചും നോക്കിപ്പാര്‍ത്തും കൊണ്ടു മനുഷ്യര്‍ നിര്‍ജീവന്മാര്‍ ആകും.</verse>
				<verse number="27">അപ്പോള്‍ മനുഷ്യപുത്രന്‍ ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തില്‍ വരുന്നത് അവര്‍ കാണും.</verse>
				<verse number="28">ഇതു സംഭവിച്ചുതുടങ്ങുമ്പോള്‍ നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ടു നിവിര്‍ന്നു തല പൊക്കുവിന്‍.</verse>
				<verse number="29">ഒരുപമയും അവരോടു പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിന്‍.</verse>
				<verse number="30">അവ തളിര്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ വേനല്‍ അടുത്തിരിക്കുന്നു എന്നു സ്വതവേ അറിയുന്നുവല്ലോ.</verse>
				<verse number="31">അവ്വണ്ണംതന്നെ ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിന്‍.</verse>
				<verse number="32">സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.</verse>
				<verse number="33">ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്‍റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.</verse>
				<verse number="34">നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="35">അതു സര്‍വഭൂതലത്തിലും വസിക്കുന്ന ഏവര്‍ക്കും വരും.</verse>
				<verse number="36">ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്‍റെ മുമ്പില്‍ നില്പാനും നിങ്ങള്‍ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണര്‍ന്നും പ്രാര്‍ഥിച്ചും കൊണ്ടിരിപ്പിന്‍.</verse>
				<verse number="37">അവന്‍ ദിവസേന പകല്‍ ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയില്‍ പോയി പാര്‍ക്കും.</verse>
				<verse number="38">ജനം എല്ലാം അവന്‍റെ വചനം കേള്‍ക്കേണ്ടതിന് അതികാലത്തു ദൈവാലയത്തില്‍ അവന്‍റെ അടുക്കല്‍ ചെല്ലും.</verse>
			</chapter>
			<chapter number="22">
				<verse number="1">പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ അടുത്തു.</verse>
				<verse number="2">അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാല്‍ അവനെ ഒടുക്കുവാന്‍ ഉപായം അന്വേഷിച്ചു.</verse>
				<verse number="3">എന്നാല്‍ പന്തിരുവരുടെ കൂട്ടത്തില്‍ ഉള്ള ഈസ്കര്യോത്താ യൂദായില്‍ സാത്താന്‍ കടന്നു:</verse>
				<verse number="4">അവന്‍ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.</verse>
				<verse number="5">അവര്‍ സന്തോഷിച്ച് അവനു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.</verse>
				<verse number="6">അവന്‍ വാക്കു കൊടുത്തു; പുരുഷാരം ഇല്ലാത്ത സമയത്ത് അവനെ കാണിച്ചുകൊടുപ്പാന്‍ തക്കം അന്വേഷിച്ചുപോന്നു.</verse>
				<verse number="7">പെസഹാകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ആയപ്പോള്‍</verse>
				<verse number="8">അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="9">ഞങ്ങള്‍ എവിടെ ഒരുക്കേണം എന്ന് അവര്‍ ചോദിച്ചതിന്:</verse>
				<verse number="10">നിങ്ങള്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരു മനുഷ്യന്‍ നിങ്ങള്‍ക്ക് എതിര്‍പെടും; അവന്‍ കടക്കുന്ന വീട്ടിലേക്കു പിന്‍ചെന്നു വീട്ടുടയവനോട്:</verse>
				<verse number="11">ഞാന്‍ എന്‍റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിന്‍.</verse>
				<verse number="12">അവന്‍ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിന്‍ എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="13">അവര്‍ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ട് പെസഹ ഒരുക്കി.</verse>
				<verse number="14">സമയം ആയപ്പോള്‍ അവന്‍ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന് ഇരുന്നു.</verse>
				<verse number="15">അവന്‍ അവരോട്: ഞാന്‍ കഷ്ടം അനുഭവിക്കുംമുമ്പേ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു.</verse>
				<verse number="16">അതു ദൈവരാജ്യത്തില്‍ നിവൃത്തിയാകുവോളം ഞാന്‍ ഇനി അതു കഴിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="17">പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍.</verse>
				<verse number="18">ദൈവരാജ്യം വരുവോളം ഞാന്‍ മുന്തിരിവള്ളിയുടെ അനുഭവം ഇന്നുമുതല്‍ കുടിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="19">പിന്നെ അപ്പം എടുത്തു വാഴ്ത്തിനുറുക്കി അവര്‍ക്കു കൊടുത്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്കുന്ന എന്‍റെ ശരീരം; എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="20">അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചൊരിയുന്ന എന്‍റെ രക്തത്തിലെ പുതിയനിയമം ആകുന്നു.</verse>
				<verse number="21">എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്‍റെ കൈ എന്‍റെ അരികെ മേശപ്പുറത്ത് ഉണ്ട്.</verse>
				<verse number="22">നിര്‍ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന് അയ്യോ കഷ്ടം എന്നു പറഞ്ഞു.</verse>
				<verse number="23">ഇതു ചെയ്‍വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്ന് അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചുതുടങ്ങി.</verse>
				<verse number="24">തങ്ങളുടെ കൂട്ടത്തില്‍ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടത് എന്നതിനെച്ചൊല്ലി ഒരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി.</verse>
				<verse number="25">അവനോ അവരോട് പറഞ്ഞത്: ജാതികളുടെ രാജാക്കന്മാര്‍ അവരില്‍ കര്‍ത്തൃത്വം നടത്തുന്നു; അവരുടെമേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു പറയുന്നു.</verse>
				<verse number="26">നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.</verse>
				<verse number="27">ആരാകുന്നു വലിയവന്‍? ഭക്ഷണത്തിനിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിനിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.</verse>
				<verse number="28">നിങ്ങള്‍ ആകുന്നു എന്‍റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവര്‍.</verse>
				<verse number="29">എന്‍റെ പിതാവ് എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചുതരുന്നു.</verse>
				<verse number="30">നിങ്ങള്‍ എന്‍റെ രാജ്യത്തില്‍ എന്‍റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.</verse>
				<verse number="31">ശിമോനേ, ശിമോനേ, സാത്താന്‍ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു.</verse>
				<verse number="32">ഞാനോ നിന്‍റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കുവേണ്ടി അപേക്ഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്‍റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക.</verse>
				<verse number="33">അവന്‍ അവനോട്: കര്‍ത്താവേ, ഞാന്‍ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="34">അതിന് അവന്‍: പത്രൊസേ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നു വട്ടം തള്ളിപ്പറയുംമുമ്പേ ഇന്നു കോഴി കൂകുകയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="35">പിന്നെ അവന്‍ അവരോട്: ഞാന്‍ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോള്‍ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്: ഒരു കുറവുമുണ്ടായില്ല എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="36">അവന്‍ അവരോട്: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അത് എടുക്കട്ടെ; അവ്വണ്ണംതന്നെ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്‍റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.</verse>
				<verse number="37">അവനെ അധര്‍മികളുടെ കൂട്ടത്തില്‍ എണ്ണി എന്ന് എഴുതിയിരിക്കുന്നതിന് ഇനി എന്നില്‍ നിവൃത്തിവരേണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന് നിവൃത്തിവരുന്നു എന്നു പറഞ്ഞു.</verse>
				<verse number="38">കര്‍ത്താവേ, ഇവിടെ രണ്ടു വാള്‍ ഉണ്ട് എന്ന് അവര്‍ പറഞ്ഞതിന്: മതി എന്ന് അവന്‍ അവരോടു പറഞ്ഞു.</verse>
				<verse number="39">പിന്നെ അവന്‍ പതിവുപോലെ ഒലിവുമലയ്ക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.</verse>
				<verse number="40">ആ സ്ഥലത്ത് എത്തിയപ്പോള്‍ അവന്‍ അവരോട്: നിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ഥിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="41">താന്‍ അവരെ വിട്ട് ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി:</verse>
				<verse number="42">പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍നിന്നു നീക്കേണമേ; എങ്കിലും എന്‍റെ ഇഷ്ടം അല്ല നിന്‍റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാര്‍ഥിച്ചു.</verse>
				<verse number="43">അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ അവന് പ്രത്യക്ഷനായി.</verse>
				<verse number="44">പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ഥിച്ചു; അവന്‍റെ വിയര്‍പ്പ് നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.</verse>
				<verse number="45">അവന്‍ പ്രാര്‍ഥന കഴിഞ്ഞ് എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു, അവര്‍ വിഷാദത്താല്‍ ഉറങ്ങുന്നതു കണ്ട് അവരോട്:</verse>
				<verse number="46">നിങ്ങള്‍ ഉറങ്ങുന്നത് എന്ത്? പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ എഴുന്നേറ്റു പ്രാര്‍ഥിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="47">അവന്‍ സംസാരിക്കുമ്പോള്‍തന്നെ ഇതാ, ഒരു പുരുഷാരം; പന്തിരുവരില്‍ ഒരുവനായ യൂദാ അവര്‍ക്കു മുന്‍നടന്നു യേശുവിനെ ചുംബിപ്പാന്‍ അടുത്തു വന്നു.</verse>
				<verse number="48">യേശു അവനോട്: യൂദായേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നത് എന്നു പറഞ്ഞു.</verse>
				<verse number="49">സംഭവിപ്പാന്‍ പോകുന്നത് അവന്‍റെ കൂടെയുള്ളവര്‍ കണ്ടു: കര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.</verse>
				<verse number="50">അവരില്‍ ഒരുത്തന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തെ കാത് അറുത്തു.</verse>
				<verse number="51">അപ്പോള്‍ യേശു: ഇത്രയ്ക്കു വിടുവിന്‍ എന്നു പറഞ്ഞ് അവന്‍റെ കാതു തൊട്ടു സൗഖ്യമാക്കി.</verse>
				<verse number="52">യേശു തന്‍റെ നേരേ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്‍റെ നേരേ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?</verse>
				<verse number="53">ഞാന്‍ ദിവസേന ദൈവാലയത്തില്‍ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്‍റെ നേരേ കൈ ഓങ്ങിയില്ല; എന്നാല്‍ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്‍റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="54">അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്‍റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന്‍ചെന്നു.</verse>
				<verse number="55">അവര്‍ നടുമുറ്റത്തിന്‍റെ മധ്യേ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോള്‍ പത്രൊസും അവരുടെ ഇടയില്‍ ഇരുന്നു.</verse>
				<verse number="56">അവന്‍ തീവെട്ടത്തിനടുക്കെ ഇരിക്കുന്നത് ഒരു ബാല്യക്കാരത്തി കണ്ട് അവനെ ഉറ്റുനോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="57">അവനോ: സ്ത്രീയേ, ഞാന്‍ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.</verse>
				<verse number="58">കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന്‍ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവന്‍ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാന്‍ അല്ല എന്നു പറഞ്ഞു.</verse>
				<verse number="59">ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന്‍: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന്‍ ഗലീലക്കാരനല്ലോ എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.</verse>
				<verse number="60">മനുഷ്യാ, നീ പറയുന്നത് എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന്‍ സംസാരിക്കുമ്പോള്‍തന്നെ പെട്ടെന്ന് കോഴി കൂകി.</verse>
				<verse number="61">അപ്പോള്‍ കര്‍ത്താവ് തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകും മുമ്പേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവ് തന്നോടു പറഞ്ഞ വാക്ക് പത്രൊസ് ഓര്‍ത്തു</verse>
				<verse number="62">പുറത്തിറങ്ങി അതിദുഃഖത്തോടെ കരഞ്ഞു.</verse>
				<verse number="63">യേശുവിനെ പിടിച്ചവര്‍ അവനെ പരിഹസിച്ചു കണ്ണു കെട്ടി തല്ലി:</verse>
				<verse number="64">പ്രവചിക്ക; നിന്നെ അടിച്ചവന്‍ ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="65">മറ്റു പലതും അവനെ ദുഷിച്ചുപറഞ്ഞു.</verse>
				<verse number="66">നേരം വെളുത്തപ്പോള്‍ ജനത്തിന്‍റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തില്‍ വരുത്തി: നീ ക്രിസ്തു എങ്കില്‍ ഞങ്ങളോടു പറക എന്നു പറഞ്ഞു.</verse>
				<verse number="67">അവന്‍ അവരോട്: ഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല;</verse>
				<verse number="68">ഞാന്‍ ചോദിച്ചാല്‍ ഉത്തരം പറകയുമില്ല.</verse>
				<verse number="69">എന്നാല്‍ ഇന്നുമുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലത്തുഭാഗത്ത് ഇരിക്കും എന്നു പറഞ്ഞു.</verse>
				<verse number="70">എന്നാല്‍ നീ ദൈവപുത്രന്‍ തന്നെയോ എന്ന് എല്ലാവരും ചോദിച്ചതിന്: നിങ്ങള്‍ പറയുന്നത് ശരി; ഞാന്‍ ആകുന്നു എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="71">അപ്പോള്‍ അവര്‍ ഇനി സാക്ഷ്യംകൊണ്ടു നമുക്ക് എന്ത് ആവശ്യം? നാംതന്നെ അവന്‍റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="23">
				<verse number="1">അനന്തരം അവര്‍ എല്ലാവരും കൂട്ടമേ എഴുന്നേറ്റ് അവനെ പീലാത്തൊസിന്‍റെ അടുക്കല്‍ കൊണ്ടുപോയി:</verse>
				<verse number="2">ഇവന്‍ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താന്‍ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ട് കൈസര്‍ക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങള്‍ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.</verse>
				<verse number="3">പീലാത്തൊസ് അവനോട്: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്: ഞാന്‍ ആകുന്നു എന്ന് അവനോട് ഉത്തരം പറഞ്ഞു.</verse>
				<verse number="4">പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാന്‍ ഈ മനുഷ്യനില്‍ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="5">അതിന് അവര്‍: അവന്‍ ഗലീലയില്‍തുടങ്ങി യെഹൂദ്യയില്‍ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കര്‍ഷിച്ചുപറഞ്ഞു.</verse>
				<verse number="6">ഇതു കേട്ടിട്ട് ഈ മനുഷ്യന്‍ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;</verse>
				<verse number="7">ഹെരോദാവിന്‍റെ അധികാരത്തില്‍ ഉള്‍പ്പെട്ടവന്‍ എന്നറിഞ്ഞിട്ട്, അന്നു യെരൂശലേമില്‍ വന്നുപാര്‍ക്കുന്ന ഹെരോദാവിന്‍റെ അടുക്കല്‍ അവനെ അയച്ചു.</verse>
				<verse number="8">ഹെരോദാവ് യേശുവിനെ കണ്ടിട്ട് അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് അവനെ കാണ്‍മാന്‍ വളരെക്കാലമായി ഇച്ഛിച്ചു, അവന്‍ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്ന് ആശിച്ചിരുന്നു.</verse>
				<verse number="9">ഏറിയോന്നു ചോദിച്ചിട്ടും അവന്‍ അവനോട് ഉത്തരം ഒന്നും പറഞ്ഞില്ല.</verse>
				<verse number="10">മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.</verse>
				<verse number="11">ഹെരോദാവ് തന്‍റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്‍റെ അടുക്കല്‍ മടക്കി അയച്ചു.</verse>
				<verse number="12">അന്നു ഹെരോദാവും പീലാത്തൊസും തമ്മില്‍ സ്നേഹിതന്മാരായിത്തീര്‍ന്നു; മുമ്പേ അവര്‍ തമ്മില്‍ വൈരമായിരുന്നു.</verse>
				<verse number="13">പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചുകൂട്ടി.</verse>
				<verse number="14">അവരോട്: ഈ മനുഷ്യന്‍ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങള്‍ അവനെ എന്‍റെ അടുക്കല്‍ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങള്‍ ചുമത്തിയ കുറ്റം ഒന്നും ഇവനില്‍ കണ്ടില്ല;</verse>
				<verse number="15">ഹെരോദാവും കണ്ടില്ല; അവന്‍ അവനെ നമ്മുടെ അടുക്കല്‍ മടക്കി അയച്ചുവല്ലോ; ഇവന്‍ മരണയോഗ്യമായത് ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല സ്പഷ്ടം;</verse>
				<verse number="16">അതുകൊണ്ടു ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു.</verse>
				<verse number="17">ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടുതരിക എന്ന് എല്ലാവരുംകൂടെ നിലവിളിച്ചു;</verse>
				<verse number="18">[ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു].</verse>
				<verse number="19">അവനോ നഗരത്തില്‍ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവന്‍ ആയിരുന്നു.</verse>
				<verse number="20">പീലാത്തൊസ് യേശുവിനെ വിടുവിപ്പാന്‍ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചുപറഞ്ഞു.</verse>
				<verse number="21">അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് എതിരേ നിലവിളിച്ചു.</verse>
				<verse number="22">അവന്‍ മൂന്നാമതും അവരോട്: അവന്‍ ചെയ്ത ദോഷം എന്ത്? മരണയോഗ്യമായത് ഒന്നും അവനില്‍ കണ്ടില്ല; അതുകൊണ്ട് ഞാന്‍ അവനെ അടിപ്പിച്ചു വിട്ടയയ്ക്കും എന്നു പറഞ്ഞു.</verse>
				<verse number="23">അവരോ അവനെ ക്രൂശിക്കേണ്ടതിന് ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;</verse>
				<verse number="24">അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു.</verse>
				<verse number="25">കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന് ഏല്പിക്കയും ചെയ്തു.</verse>
				<verse number="26">അവനെ കൊണ്ടുപോകുമ്പോള്‍ വയലില്‍ നിന്നു വരുന്ന ശിമോന്‍ എന്ന ഒരു കുറേനക്കാരനെ അവര്‍ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്‍റെ പിന്നാലെ നടക്കുമാറാക്കി.</verse>
				<verse number="27">ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്‍റെ പിന്നാലെ ചെന്നു.</verse>
				<verse number="28">യേശു തിരിഞ്ഞ് അവരെ നോക്കി: യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിന്‍.</verse>
				<verse number="29">മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.</verse>
				<verse number="30">അന്നു മലകളോട്: ഞങ്ങളുടെമേല്‍ വീഴുവിന്‍ എന്നും കുന്നുകളോട്: ഞങ്ങളെ മൂടുവിന്‍ എന്നും പറഞ്ഞുതുടങ്ങും.</verse>
				<verse number="31">പച്ചമരത്തോട് ഇങ്ങനെ ചെയ്താല്‍ ഉണങ്ങിയതിന് എന്തു ഭവിക്കും എന്നു പറഞ്ഞു.</verse>
				<verse number="32">ദുഷ്പ്രവൃത്തിക്കാരായ വേറേ രണ്ടു പേരെയും അവനോടുകൂടെ കൊല്ലേണ്ടതിനു കൊണ്ടുപോയി.</verse>
				<verse number="33">തലയോടിടം എന്ന സ്ഥലത്ത് എത്തിയപ്പോള്‍ അവര്‍ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.</verse>
				<verse number="34">എന്നാല്‍ യേശു: പിതാവേ, ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവര്‍ അവന്‍റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു. ജനം നോക്കിക്കൊണ്ടു നിന്നു.</verse>
				<verse number="35">ഇവന്‍ മറ്റുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കില്‍ തന്നെത്താന്‍ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.</verse>
				<verse number="36">പടയാളികളും അവനെ പരിഹസിച്ച് അടുത്തുവന്ന് അവനു പുളിച്ച വീഞ്ഞു കാണിച്ചു.</verse>
				<verse number="37">നീ യെഹൂദന്മാരുടെ രാജാവ് എങ്കില്‍ നിന്നെത്തന്നെ രക്ഷിക്ക എന്നു പറഞ്ഞു.</verse>
				<verse number="38">ഇവന്‍ യെഹൂദന്മാരുടെ രാജാവ് എന്ന് ഒരു മേലെഴുത്തും അവന്‍റെ മീതെ ഉണ്ടായിരുന്നു.</verse>
				<verse number="39">തൂക്കിയ ദുഷ്പ്രവൃത്തിക്കാരില്‍ ഒരുത്തന്‍: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞ് അവനെ ദുഷിച്ചു.</verse>
				<verse number="40">മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയില്‍ തന്നെ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?</verse>
				<verse number="41">നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവര്‍ത്തിച്ചതിനു യോഗ്യമായതല്ലോ കിട്ടുന്നത്; ഇവനോ അരുതാത്തത് ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.</verse>
				<verse number="42">പിന്നെ അവന്‍: യേശുവേ, നീ രാജത്വം പ്രാപിച്ചുവരുമ്പോള്‍ എന്നെ ഓര്‍ത്തുകൊള്ളേണമേ എന്നു പറഞ്ഞു.</verse>
				<verse number="43">യേശു അവനോട്: ഇന്നു നീ എന്നോടുകൂടെ പറുദീസയില്‍ ഇരിക്കും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="44">ഏകദേശം ആറാം മണി നേരമായപ്പോള്‍ സൂര്യന്‍ ഇരുണ്ടുപോയിട്ട് ഒമ്പതാം മണിവരെ ദേശത്തൊക്കെയും അന്ധകാരം ഉണ്ടായി.</verse>
				<verse number="45">ദൈവമന്ദിരത്തിലെ തിരശ്ശീല നടുവേ ചീന്തിപ്പോയി.</verse>
				<verse number="46">യേശു അത്യുച്ചത്തില്‍ പിതാവേ, ഞാന്‍ എന്‍റെ ആത്മാവിനെ തൃക്കൈയില്‍ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.</verse>
				<verse number="47">ഈ സംഭവിച്ചതു ശതാധിപന്‍ കണ്ടിട്ട്: ഈ മനുഷ്യന്‍ വാസ്തവമായി നീതിമാന്‍ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.</verse>
				<verse number="48">കാണ്‍മാന്‍ കൂടിവന്ന പുരുഷാരമൊക്കെയും സംഭവിച്ചതു കണ്ടിട്ട് മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.</verse>
				<verse number="49">അവന്‍റെ പരിചയക്കാര്‍ എല്ലാവരും ഗലീലയില്‍നിന്ന് അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.</verse>
				<verse number="50">അരിമഥ്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി-</verse>
				<verse number="51">അവന്‍ അവരുടെ ആലോചനയ്ക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു-</verse>
				<verse number="52">പീലാത്തൊസിന്‍റെ അടുക്കല്‍ ചെന്നു യേശുവിന്‍റെ ശരീരം ചോദിച്ചു,</verse>
				<verse number="53">അത് ഇറക്കി ഒരു ശീലയില്‍ പൊതിഞ്ഞു പാറയില്‍ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വച്ചു.</verse>
				<verse number="54">അന്ന് ഒരുക്കനാള്‍ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.</verse>
				<verse number="55">ഗലീലയില്‍നിന്ന് അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്‍റെ ശരീരം വച്ച വിധവും കണ്ടിട്ടു മടങ്ങിപ്പോയി.</verse>
				<verse number="56">സുഗന്ധവര്‍ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു.</verse>
			</chapter>
			<chapter number="24">
				<verse number="1">അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗം എടുത്ത് ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസം അതികാലത്തു കല്ലറയ്ക്കല്‍ എത്തി,</verse>
				<verse number="2">കല്ലറയില്‍നിന്നു കല്ല് ഉരുട്ടിക്കളഞ്ഞതായി കണ്ടു.</verse>
				<verse number="3">അകത്തു കടന്നാറെ കര്‍ത്താവായ യേശുവിന്‍റെ ശരീരം കണ്ടില്ല.</verse>
				<verse number="4">അതിനെക്കുറിച്ച് അവര്‍ ചഞ്ചലിച്ചിരിക്കുമ്പോള്‍ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അരികെ നില്ക്കുന്നതു കണ്ടു.</verse>
				<verse number="5">ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോള്‍ അവര്‍ അവരോട്: നിങ്ങള്‍ ജീവനുള്ളവനെ മരിച്ചവരുടെ ഇടയില്‍ അന്വേഷിക്കുന്നത് എന്ത്?</verse>
				<verse number="6">അവന്‍ ഇവിടെ ഇല്ല ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; മുമ്പേ ഗലീലയില്‍ ഇരിക്കുമ്പോള്‍തന്നെ അവന്‍ നിങ്ങളോട്:</verse>
				<verse number="7">മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കൈയില്‍ ഏല്പിച്ചു ക്രൂശിക്കയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞത് ഓര്‍ത്തുകൊള്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="8">അവര്‍ അവന്‍റെ വാക്ക് ഓര്‍ത്തു,</verse>
				<verse number="9">കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവര്‍ മുതലായ എല്ലാവരോടും ഇതൊക്കെയും അറിയിച്ചു.</verse>
				<verse number="10">അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്‍റെ അമ്മ മറിയ എന്നവര്‍ തന്നെ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അത് അപ്പൊസ്തലന്മാരോടു പറഞ്ഞു.</verse>
				<verse number="11">ഈ വാക്ക് അവര്‍ക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.</verse>
				<verse number="12">[എന്നാല്‍ പത്രൊസ് എഴുന്നേറ്റ് കല്ലറയ്ക്കല്‍ ഓടിച്ചെന്നു കുനിഞ്ഞുനോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.]</verse>
				<verse number="13">അന്നുതന്നെ അവരില്‍ രണ്ടു പേര്‍ യെരൂശലേമില്‍നിന്ന് ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയില്‍</verse>
				<verse number="14">ഈ സംഭവിച്ചതിനെക്കുറിച്ചൊക്കെയും തമ്മില്‍ സംസാരിച്ചുകൊണ്ടിരുന്നു.</verse>
				<verse number="15">സംസാരിച്ചും തര്‍ക്കിച്ചും കൊണ്ടിരിക്കുമ്പോള്‍ യേശുതാനും അടുത്തുചെന്ന് അവരോട് ചേര്‍ന്നുനടന്നു.</verse>
				<verse number="16">അവനെ അറിയാതവണ്ണം അവരുടെ കണ്ണ് നിരോധിച്ചിരുന്നു.</verse>
				<verse number="17">അവന്‍ അവരോട്: നിങ്ങള്‍ വഴിനടന്നു തമ്മില്‍ വാദിക്കുന്ന ഈ കാര്യം എന്ത് എന്നു ചോദിച്ചു; അവര്‍ വാടിയ മുഖത്തോടെ നിന്നു.</verse>
				<verse number="18">ക്ലെയൊപ്പാവ് എന്നു പേരുള്ളവന്‍: യെരൂശലേമിലെ പരദേശികളില്‍ നീ മാത്രം ഈ നാളുകളില്‍ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="19">ഏത് എന്ന് അവന്‍ അവരോടു ചോദിച്ചതിന് അവര്‍ അവനോട് പറഞ്ഞത്: ദൈവത്തിനും സകല ജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നെ.</verse>
				<verse number="20">നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്ക് ഏല്പിച്ചു ക്രൂശിച്ചു.</verse>
				<verse number="21">ഞങ്ങളോ അവന്‍ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവന്‍ എന്ന് ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ട് ഇന്നു മൂന്നാം നാള്‍ ആകുന്നു.</verse>
				<verse number="22">ഞങ്ങളുടെ കൂട്ടത്തില്‍ ചില സ്ത്രീകള്‍ രാവിലെ കല്ലറയ്ക്കല്‍ പോയി</verse>
				<verse number="23">അവന്‍റെ ശരീരം കാണാതെ മടങ്ങിവന്ന് അവന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദര്‍ശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.</verse>
				<verse number="24">ഞങ്ങളുടെ കൂട്ടത്തില്‍ ചിലര്‍ കല്ലറയ്ക്കല്‍ ചെന്നു സ്ത്രീകള്‍ പറഞ്ഞതുപോലെതന്നെ കണ്ടു; അവനെ കണ്ടില്ലതാനും.</verse>
				<verse number="25">അവന്‍ അവരോട്: അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാര്‍ പറഞ്ഞിരിക്കുന്നത് എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,</verse>
				<verse number="26">ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്‍റെ മഹത്ത്വത്തില്‍ കടക്കേണ്ടതല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="27">മോശെ തുടങ്ങി സകല പ്രവാചകന്മാരില്‍നിന്നും എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളത് അവര്‍ക്കു വ്യാഖ്യാനിച്ചുകൊടുത്തു.</verse>
				<verse number="28">അവര്‍ പോകുന്ന ഗ്രാമത്തോട് അടുത്തപ്പോള്‍ അവന്‍ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.</verse>
				<verse number="29">അവരോ: ഞങ്ങളോടുകൂടെ പാര്‍ക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞ് അവനെ നിര്‍ബന്ധിച്ചു; അവന്‍ അവരോടുകൂടെ പാര്‍പ്പാന്‍ ചെന്നു.</verse>
				<verse number="30">അവരുമായി ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ അവന്‍ അപ്പം എടുത്ത് അനുഗ്രഹിച്ചുനുറുക്കി അവര്‍ക്കു കൊടുത്തു.</verse>
				<verse number="31">ഉടനെ അവരുടെ കണ്ണുതുറന്ന് അവര്‍ അവനെ അറിഞ്ഞു; അവന്‍ അവര്‍ക്ക് അപ്രത്യക്ഷനായി.</verse>
				<verse number="32">അവന്‍ വഴിയില്‍ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോള്‍ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളില്‍ കത്തിക്കൊണ്ടിരുന്നില്ലയോ എന്ന് അവര്‍ തമ്മില്‍ പറഞ്ഞു.</verse>
				<verse number="33">ആ നാഴികയില്‍തന്നെ അവര്‍ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.</verse>
				<verse number="34">കര്‍ത്താവ് വാസ്തവമായി ഉയിര്‍ത്തെഴുന്നേറ്റു ശിമോനു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.</verse>
				<verse number="35">വഴിയില്‍ സംഭവിച്ചതും അവന്‍ അപ്പം നുറുക്കുകയില്‍ തങ്ങള്‍ക്കു അറിയായ്‍വന്നതും അവര്‍ വിവരിച്ചുപറഞ്ഞു.</verse>
				<verse number="36">ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍ നിന്നു: [നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.]</verse>
				<verse number="37">അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്ന് അവര്‍ക്കു തോന്നി.</verse>
				<verse number="38">അവന്‍ അവരോട്: നിങ്ങള്‍ കലങ്ങുന്നത് എന്ത്? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്ത്?</verse>
				<verse number="39">ഞാന്‍ തന്നെ ആകുന്നു എന്ന് എന്‍റെ കൈയും കാലും നോക്കി അറിവിന്‍; എന്നെ തൊട്ടുനോക്കുവിന്‍; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="40">[ഇങ്ങനെ പറഞ്ഞിട്ട് അവന്‍ കൈയും കാലും അവരെ കാണിച്ചു.]</verse>
				<verse number="41">അവര്‍ സന്തോഷത്താല്‍ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോള്‍ അവരോട്: തിന്നുവാന്‍ വല്ലതും ഇവിടെ നിങ്ങളുടെ പക്കല്‍ ഉണ്ടോ എന്നു ചോദിച്ചു.</verse>
				<verse number="42">അവര്‍ ഒരു ഖണ്ഡം വറുത്ത മീനും [തേന്‍കട്ടയും] അവനു കൊടുത്തു.</verse>
				<verse number="43">അത് അവന്‍ വാങ്ങി അവര്‍ കാണ്‍കെ തിന്നു.</verse>
				<verse number="44">പിന്നെ അവന്‍ അവരോട്: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീര്‍ത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതുതന്നെ എന്നു പറഞ്ഞു</verse>
				<verse number="45">തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന് അവരുടെ ബുദ്ധിയെ തുറന്നു.</verse>
				<verse number="46">ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാംനാള്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കയും</verse>
				<verse number="47">അവന്‍റെ നാമത്തില്‍ മാനസാന്തരവും പാപമോചനവും യെരൂശലേമില്‍തുടങ്ങി സകല ജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.</verse>
				<verse number="48">ഇതിനു നിങ്ങള്‍ സാക്ഷികള്‍ ആകുന്നു.</verse>
				<verse number="49">എന്‍റെ പിതാവ് വാഗ്ദത്തം ചെയ്തതിനെ ഞാന്‍ നിങ്ങളുടെമേല്‍ അയയ്ക്കും. നിങ്ങളോ ഉയരത്തില്‍നിന്നു ശക്തി ധരിക്കുവോളം നഗരത്തില്‍ പാര്‍പ്പിന്‍ എന്നും അവരോടു പറഞ്ഞു.</verse>
				<verse number="50">അനന്തരം അവന്‍ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയര്‍ത്തി അവരെ അനുഗ്രഹിച്ചു.</verse>
				<verse number="51">അവരെ അനുഗ്രഹിക്കയില്‍ അവന്‍ അവരെ വിട്ടുപിരിഞ്ഞു [സ്വര്‍ഗാരോഹണം ചെയ്തു].</verse>
				<verse number="52">അവര്‍ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു എല്ലായ്പോഴും</verse>
				<verse number="53">ദൈവാലയത്തില്‍ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.</verse>
			</chapter>
		</book>
		<book number="43">
			<chapter number="1">
				<verse number="1">ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.</verse>
				<verse number="2">അവന്‍ ആദിയില്‍ ദൈവത്തോടുകൂടെ ആയിരുന്നു.</verse>
				<verse number="3">സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.</verse>
				<verse number="4">അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.</verse>
				<verse number="5">വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.</verse>
				<verse number="6">ദൈവം അയച്ചിട്ട് ഒരു മനുഷ്യന്‍ വന്നു; അവനു യോഹന്നാന്‍ എന്നു പേര്‍.</verse>
				<verse number="7">അവന്‍ സാക്ഷ്യത്തിനായി, താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന് വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാന്‍തന്നെ വന്നു.</verse>
				<verse number="8">അവന്‍ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിനു സാക്ഷ്യം പറയേണ്ടുന്നവനത്രേ.</verse>
				<verse number="9">ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.</verse>
				<verse number="10">അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.</verse>
				<verse number="11">അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.</verse>
				<verse number="12">അവനെ കൈക്കൊണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.</verse>
				<verse number="13">അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്‍റെ ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചത്.</verse>
				<verse number="14">വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്‍റെ തേജസ്സ് പിതാവില്‍നിന്ന് ഏകജാതനായവന്‍റെ തേജസ്സായി കണ്ടു.</verse>
				<verse number="15">യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷീകരിച്ചു: എന്‍റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പനായി തീര്‍ന്നു; അവന്‍ എനിക്കു മുമ്പേ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നെ എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="16">അവന്‍റെ നിറവില്‍നിന്നു നമുക്ക് എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു.</verse>
				<verse number="17">ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.</verse>
				<verse number="18">ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്‍റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.</verse>
				<verse number="19">നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിനു യെഹൂദന്മാര്‍ യെരൂശലേമില്‍നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്‍റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്‍റെ സാക്ഷ്യം എന്തെന്നാല്‍: അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു;</verse>
				<verse number="20">ഞാന്‍ ക്രിസ്തുവല്ല എന്ന് ഏറ്റുപറഞ്ഞു.</verse>
				<verse number="21">പിന്നെ എന്ത്? നീ ഏലീയാവോ എന്ന് അവനോടു ചോദിച്ചതിന്: അല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്: അല്ല എന്ന് അവന്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="22">അവര്‍ അവനോട്: നീ ആരാകുന്നു? ഞങ്ങളെ അയച്ചവരോട് ഉത്തരം പറയേണ്ടതിനു നീ നിന്നെക്കുറിച്ചുതന്നെ എന്തു പറയുന്നു എന്നു ചോദിച്ചു.</verse>
				<verse number="23">അതിന് അവന്‍: യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെ: കര്‍ത്താവിന്‍റെ വഴി നേരേ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="24">അയയ്ക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു.</verse>
				<verse number="25">എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീസ്നാനം കഴിപ്പിക്കുന്നത് എന്ത് എന്ന് അവര്‍ ചോദിച്ചു.</verse>
				<verse number="26">അതിനു യോഹന്നാന്‍: ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെ ഇടയില്‍ നില്ക്കുന്നുണ്ട്;</verse>
				<verse number="27">എന്‍റെ പിന്നാലെ വരുന്നവന്‍ തന്നെ; അവന്‍റെ ചെരിപ്പിന്‍റെ വാറ് അഴിപ്പാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="28">ഇതു യോര്‍ദ്ദാനക്കരെ യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു.</verse>
				<verse number="29">പിറ്റന്നാള്‍ യേശു തന്‍റെ അടുക്കല്‍ വരുന്നത് അവന്‍ കണ്ടിട്ട്: ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്.</verse>
				<verse number="30">എന്‍റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എനിക്കു മുമ്പനായിത്തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍തന്നെ.</verse>
				<verse number="31">ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിനു വെളിപ്പെടേണ്ടതിനു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="32">യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞത്: ആത്മാവ് ഒരു പ്രാവുപോലെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അത് അവന്‍റെമേല്‍ വസിച്ചു.</verse>
				<verse number="33">ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ എന്നെ അയച്ചവന്‍ എന്നോട്: ആരുടെമേല്‍ ആത്മാവ് ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="34">അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍തന്നെ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.</verse>
				<verse number="35">പിറ്റന്നാള്‍ യോഹന്നാന്‍ പിന്നെയും തന്‍റെ ശിഷ്യന്മാരില്‍ രണ്ടു പേരുമായി അവിടെ നില്ക്കുമ്പോള്‍ കടന്നുപോകുന്ന</verse>
				<verse number="36">യേശുവിനെ നോക്കിയിട്ട്: ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട് എന്നു പറഞ്ഞു.</verse>
				<verse number="37">അവന്‍ പറഞ്ഞത് ആ രണ്ടു ശിഷ്യന്മാര്‍ കേട്ട് യേശുവിനെ അനുഗമിച്ചു.</verse>
				<verse number="38">യേശു തിരിഞ്ഞ് അവര്‍ പിന്നാലെ വരുന്നതു കണ്ട് അവരോട്: നിങ്ങള്‍ എന്ത് അന്വേഷിക്കുന്നു എന്നു ചോദിച്ചു; അവര്‍: റബ്ബീ, എന്നു വച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുന്നു എന്നു ചോദിച്ചു.</verse>
				<verse number="39">അവന്‍ അവരോട്: വന്നു കാണ്‍മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ട് അന്ന് അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു.</verse>
				<verse number="40">യോഹന്നാന്‍ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച രണ്ടു പേരില്‍ ഒരുത്തന്‍ ശിമോന്‍പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.</verse>
				<verse number="41">അവന്‍ തന്‍റെ സഹോദരനായ ശിമോനെ ആദ്യം കണ്ട് അവനോട്: ഞങ്ങള്‍ മശീഹായെ എന്നുവച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="42">അവനെ യേശുവിന്‍റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കി: നീ യോഹന്നാന്‍റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.</verse>
				<verse number="43">പിറ്റന്നാള്‍ യേശു ഗലീലയ്ക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പൊസിനെ കണ്ടു; എന്നെ അനുഗമിക്ക എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="44">ഫിലിപ്പൊസോ, അന്ത്രെയാസിന്‍റെയും പത്രൊസിന്‍റെയും പട്ടണമായ ബേത്ത്സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു.</verse>
				<verse number="45">ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അവനോട്: ന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്‍റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നെ എന്നു പറഞ്ഞു.</verse>
				<verse number="46">നഥനയേല്‍ അവനോട്: നസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പൊസ് അവനോട് വന്നു കാണ്‍ക എന്നു പറഞ്ഞു.</verse>
				<verse number="47">നഥനയേല്‍ തന്‍റെ അടുക്കല്‍ വരുന്നതു യേശു കണ്ടു: ഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടം ഇല്ല എന്ന് അവനെക്കുറിച്ചു പറഞ്ഞു.</verse>
				<verse number="48">നഥനയേല്‍ അവനോട്: എന്നെ എവിടെവച്ച് അറിയും എന്നു ചോദിച്ചതിന്: ഫിലിപ്പൊസ് നിന്നെ വിളിക്കുംമുമ്പേ, നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്ന് യേശു ഉത്തരം പറഞ്ഞു.</verse>
				<verse number="49">നഥനയേല്‍ അവനോട്: റബ്ബീ, നീ ദൈവപുത്രന്‍, നീ യിസ്രായേലിന്‍റെ രാജാവ് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="50">യേശു അവനോട്: ഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="51">ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നും അവനോടു പറഞ്ഞു.</verse>
			</chapter>
			<chapter number="2">
				<verse number="1">മൂന്നാം നാള്‍ ഗലീലയിലെ കാനാവില്‍ ഒരു കല്യാണം ഉണ്ടായി; യേശുവിന്‍റെ അമ്മ അവിടെ ഉണ്ടായിരുന്നു.</verse>
				<verse number="2">യേശുവിനെയും ശിഷ്യന്മാരെയും കല്യാണത്തിന് ക്ഷണിച്ചിരുന്നു.</verse>
				<verse number="3">വീഞ്ഞു പോരാതെ വരികയാല്‍ യേശുവിന്‍റെ അമ്മ അവനോട്: അവര്‍ക്കു വീഞ്ഞ് ഇല്ല എന്നുപറഞ്ഞു.</verse>
				<verse number="4">യേശു അവളോട്: സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്? എന്‍റെ നാഴിക ഇതുവരെ വന്നിട്ടില്ല എന്നു പറഞ്ഞു.</verse>
				<verse number="5">അവന്‍റെ അമ്മ ശുശ്രൂഷക്കാരോട്: അവന്‍ നിങ്ങളോട് എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="6">അവിടെ യെഹൂദന്മാരുടെ ശുദ്ധീകരണനിയമം അനുസരിച്ച് രണ്ടോ മൂന്നോ പറ വീതം കൊള്ളുന്ന ആറു കല്പാത്രം ഉണ്ടായിരുന്നു.</verse>
				<verse number="7">യേശു അവരോട് ഈ കല്പാത്രങ്ങളില്‍ വെള്ളം നിറപ്പിന്‍ എന്നു പറഞ്ഞു; അവര്‍ വക്കോളവും നിറച്ചു.</verse>
				<verse number="8">ഇപ്പോള്‍ കോരി വിരുന്നുവാഴിക്കു കൊണ്ടുപോയി കൊടുപ്പിന്‍ എന്ന് അവന്‍ പറഞ്ഞു; അവര്‍ കൊണ്ടുപോയി കൊടുത്തു.</verse>
				<verse number="9">അത് എവിടെനിന്ന് എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീര്‍ന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു:</verse>
				<verse number="10">എല്ലാവരും ആദ്യം നല്ലവീഞ്ഞും ലഹരിപിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ട്; നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="11">യേശു ഇതിനെ അടയാളങ്ങളുടെ ആരംഭമായി ഗലീലയിലെ കാനാവില്‍വച്ചു ചെയ്തു തന്‍റെ മഹത്ത്വം വെളിപ്പെടുത്തി; അവന്‍റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.</verse>
				<verse number="12">അനന്തരം അവനും അവന്‍റെ അമ്മയും സഹോദരന്മാരും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി; അവിടെ ഏറെനാള്‍ പാര്‍ത്തില്ല.</verse>
				<verse number="13">യെഹൂദന്മാരുടെ പെസഹ സമീപം ആകകൊണ്ടു യേശു യെരൂശലേമിലേക്കു പോയി.</verse>
				<verse number="14">ദൈവാലയത്തില്‍ കാള, ആട്, പ്രാവ് എന്നിവയെ വില്ക്കുന്നവരെയും അവിടെ ഇരിക്കുന്ന പൊന്‍വാണിഭക്കാരെയും കണ്ടിട്ടു</verse>
				<verse number="15">കയറുകൊണ്ട് ഒരു ചമ്മട്ടി ഉണ്ടാക്കി ആടുമാടുകളോടുംകൂടെ എല്ലാവരെയും ദൈവാലയത്തില്‍നിന്നു പുറത്താക്കി. പൊന്‍വാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചിട്ടു;</verse>
				<verse number="16">പ്രാവുകളെ വില്ക്കുന്നവരോട്: ഇത് ഇവിടെനിന്നു കൊണ്ടുപോകുവിന്‍; എന്‍റെ പിതാവിന്‍റെ ആലയത്തെ വാണിഭശാല ആക്കരുത് എന്നു പറഞ്ഞു.</verse>
				<verse number="17">അപ്പോള്‍ അവന്‍റെ ശിഷ്യന്മാര്‍: നിന്‍റെ ആലയത്തെക്കുറിച്ചുള്ള എരിവ് എന്നെ തിന്നുകളയുന്നു എന്ന് എഴുതിയിരിക്കുന്നത് ഓര്‍ത്തു.</verse>
				<verse number="18">എന്നാല്‍ യെഹൂദന്മാര്‍ അവനോട്: നിനക്ക് ഇങ്ങനെ ചെയ്യാം എന്നതിന് നീ എന്ത് അടയാളം കാണിച്ചുതരും എന്നു ചോദിച്ചു.</verse>
				<verse number="19">യേശു അവരോട്: ഈ മന്ദിരം പൊളിപ്പിന്‍; ഞാന്‍ മൂന്നു ദിവസത്തിനകം അതിനെ പണിയും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="20">യെഹൂദന്മാര്‍ അവനോട്: ഈ മന്ദിരം നാല്പത്താറ് സംവത്‍സരംകൊണ്ടു പണിതിരിക്കുന്നു; നീ മൂന്നു ദിവസത്തിനകം അതിനെ പണിയുമോ എന്നു ചോദിച്ചു.</verse>
				<verse number="21">അവനോ തന്‍റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞത്.</verse>
				<verse number="22">അവന്‍ ഇതു പറഞ്ഞു എന്ന് അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം ശിഷ്യന്മാര്‍ ഓര്‍ത്തു തിരുവെഴുത്തും യേശു പറഞ്ഞ വചനവും വിശ്വസിച്ചു.</verse>
				<verse number="23">പെസഹാപെരുന്നാളില്‍ യെരൂശലേമില്‍ ഇരിക്കുമ്പോള്‍ അവന്‍ ചെയ്ത അടയാളങ്ങള്‍ കണ്ടിട്ടു പലരും അവന്‍റെ നാമത്തില്‍ വിശ്വസിച്ചു.</verse>
				<verse number="24">യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താന്‍ അവരുടെ പക്കല്‍ വിശ്വസിച്ചേല്പിച്ചില്ല.</verse>
				<verse number="25">മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവെ അറിഞ്ഞിരിക്കയാല്‍ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്‍റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.</verse>
			</chapter>
			<chapter number="3">
				<verse number="1">പരീശന്മാരുടെ കൂട്ടത്തില്‍ യെഹൂദന്മാരുടെ ഒരു പ്രമാണിയായി നിക്കോദേമൊസ് എന്നു പേരുള്ളൊരു മനുഷ്യന്‍ ഉണ്ടായിരുന്നു.</verse>
				<verse number="2">അവന്‍ രാത്രിയില്‍ അവന്‍റെ അടുക്കല്‍ വന്ന് അവനോട്: റബ്ബീ, നീ ദൈവത്തിന്‍റെ അടുക്കല്‍നിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങള്‍ അറിയുന്നു; ദൈവം തന്നോടുകൂടെ ഇല്ലെങ്കില്‍നീ ചെയ്യുന്ന ഈ അടയാളങ്ങളെ ചെയ്‍വാന്‍ ആര്‍ക്കും കഴികയില്ല എന്നു പറഞ്ഞു.</verse>
				<verse number="3">യേശുഅവനോട്: ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടുപറയുന്നു; പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്‍മാന്‍ ആര്‍ക്കും കഴികയില്ല എന്ന്ഉത്തരം പറഞ്ഞു.</verse>
				<verse number="4">നിക്കോദേമൊസ് അവനോട്: മനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നത് എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.</verse>
				<verse number="5">അതിനു യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല.</verse>
				<verse number="6">ജഡത്താല്‍ ജനിച്ചത് ജഡം ആകുന്നു; ആത്മാവിനാല്‍ ജനിച്ചത് ആത്മാവ് ആകുന്നു.</verse>
				<verse number="7">നിങ്ങള്‍ പുതുതായി ജനിക്കേണം എന്ന് ഞാന്‍ നിന്നോടു പറകയാല്‍ ആശ്ചര്യപ്പെടരുത്.</verse>
				<verse number="8">കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്‍റെ ശബ്ദം നീ കേള്‍ക്കുന്നു; എങ്കിലും അത് എവിടെനിന്നു വരുന്നു എന്നും എവിടേക്കു പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിനാല്‍ ജനിച്ചവന്‍ എല്ലാം അതുപോലെ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="9">നിക്കോദേമൊസ് അവനോട്: ഇത് എങ്ങനെ സംഭവിക്കും എന്നു ചോദിച്ചു.</verse>
				<verse number="10">യേശു അവനോട് ഉത്തരം പറഞ്ഞത്: നീ യിസ്രായേലിന്‍റെ ഉപദേഷ്ടാവായിരുന്നിട്ടും ഇത് അറിയുന്നില്ലയോ?</verse>
				<verse number="11">ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: ഞങ്ങള്‍ അറിയുന്നത് പ്രസ്താവിക്കയും കണ്ടതു സാക്ഷീകരിക്കയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ കൈക്കൊള്ളുന്നില്ലതാനും.</verse>
				<verse number="12">ഭൂമിയിലുള്ളതു നിങ്ങളോടു പറഞ്ഞിട്ടു നിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ സ്വര്‍ഗത്തിലുള്ളതു നിങ്ങളോടു പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കും?</verse>
				<verse number="13">സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന[വനായി സ്വര്‍ഗത്തില്‍ ഇരിക്കുന്നവനായ] മനുഷ്യപുത്രന്‍ അല്ലാതെ ആരും സ്വര്‍ഗത്തില്‍ കയറീട്ടില്ല.</verse>
				<verse number="14">മോശെ മരുഭൂമിയില്‍ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനെയും ഉയര്‍ത്തേണ്ടതാകുന്നു.</verse>
				<verse number="15">അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ പ്രാപിക്കേണ്ടതിനു തന്നെ.</verse>
				<verse number="16">തന്‍റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.</verse>
				<verse number="17">ദൈവം തന്‍റെ പുത്രനെ ലോകത്തില്‍ അയച്ചത് ലോകത്തെ വിധിപ്പാനല്ല ലോകം അവനാല്‍ രക്ഷിക്കപ്പെടുവാനത്രേ.</verse>
				<verse number="18">അവനില്‍ വിശ്വസിക്കുന്നവനു ന്യായവിധിയില്ല; വിശ്വസിക്കാത്തവനു ദൈവത്തിന്‍റെ ഏകജാതനായ പുത്രന്‍റെ നാമത്തില്‍ വിശ്വസിക്കായ്കയാല്‍ ന്യായവിധി വന്നുകഴിഞ്ഞു.</verse>
				<verse number="19">ന്യായവിധി എന്നതോ, വെളിച്ചം ലോകത്തില്‍ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളത് ആകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്നേഹിച്ചതുതന്നെ.</verse>
				<verse number="20">തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു; തന്‍റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.</verse>
				<verse number="21">സത്യം പ്രവര്‍ത്തിക്കുന്നവനോ, തന്‍റെ പ്രവൃത്തി ദൈവത്തില്‍ ചെയ്തിരിക്കയാല്‍ അതു വെളിപ്പെടേണ്ടതിന് വെളിച്ചത്തിങ്കലേക്കു വരുന്നു.</verse>
				<verse number="22">അതിന്‍റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്ന് അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.</verse>
				<verse number="23">യോഹന്നാനും ശലേമിന് അരികത്ത് ഐനോനില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകള്‍ വന്നു സ്നാനം ഏറ്റു.</verse>
				<verse number="24">അന്നു യോഹന്നാനെ തടവില്‍ ആക്കിയിരുന്നില്ല.</verse>
				<verse number="25">യോഹന്നാന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ക്ക് ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ച് ഒരു വാദം ഉണ്ടായി;</verse>
				<verse number="26">അവര്‍ യോഹന്നാന്‍റെ അടുക്കല്‍ വന്ന് അവനോട്: റബ്ബീ, യോര്‍ദ്ദാനക്കരെ നിന്നോടുകൂടെ ഇരുന്നവന്‍, നീ സാക്ഷീകരിച്ചിട്ടുള്ളവന്‍ തന്നെ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്‍റെ അടുക്കല്‍ ചെല്ലുന്നു എന്നു പറഞ്ഞു.</verse>
				<verse number="27">അതിന് യോഹന്നാന്‍: സ്വര്‍ഗത്തില്‍നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന് ഒന്നും ലഭിപ്പാന്‍ കഴികയില്ല.</verse>
				<verse number="28">ഞാന്‍ ക്രിസ്തു അല്ല, അവനു മുമ്പായി അയയ്ക്കപ്പെട്ടവനത്രേ എന്നു ഞാന്‍ പറഞ്ഞതിന് നിങ്ങള്‍തന്നെ എനിക്കു സാക്ഷികള്‍ ആകുന്നു.</verse>
				<verse number="29">മണവാട്ടി ഉള്ളവന്‍ മണവാളന്‍ ആകുന്നു; മണവാളന്‍റെ സ്നേഹിതനോ നിന്നു മണവാളന്‍റെ സ്വരം കേട്ടിട്ട് അത്യന്തം സന്തോഷിക്കുന്നു: ഈ എന്‍റെ സന്തോഷം പൂര്‍ത്തിയായിരിക്കുന്നു.</verse>
				<verse number="30">അവന്‍ വളരേണം, ഞാനോ കുറയേണം എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="31">മേലില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതെയുള്ളവന്‍; ഭൂമിയില്‍നിന്നുള്ളവന്‍ ഭൗമികന്‍ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വര്‍ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും മീതെയുള്ളവനായി താന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തത് സാക്ഷീകരിക്കുന്നു;</verse>
				<verse number="32">അവന്‍റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.</verse>
				<verse number="33">അവന്‍റെ സാക്ഷ്യം കൈക്കൊള്ളുന്നവന്‍ ദൈവം സത്യവാന്‍ എന്നുള്ളതിനു മുദ്രയിടുന്നു.</verse>
				<verse number="34">ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വചനം പ്രസ്താവിക്കുന്നു; അവന്‍ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നത്.</verse>
				<verse number="35">പിതാവ് പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്‍റെ കൈയില്‍ കൊടുത്തുമിരിക്കുന്നു.</verse>
				<verse number="36">പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല; ദൈവക്രോധം അവന്‍റെമേല്‍ വസിക്കുന്നതേയുള്ളൂ.</verse>
			</chapter>
			<chapter number="4">
				<verse number="1">യേശു യോഹന്നാനെക്കാള്‍ അധികം ശിഷ്യന്മാരെ ചേര്‍ത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാര്‍ കേട്ടു എന്ന് കര്‍ത്താവ് അറിഞ്ഞപ്പോള്‍-</verse>
				<verse number="2">ശിഷ്യന്മാര്‍ അല്ലാതെ, യേശുതന്നെ സ്നാനം കഴിപ്പിച്ചില്ലതാനും-</verse>
				<verse number="3">അവന്‍ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലയ്ക്കു യാത്രയായി.</verse>
				<verse number="4">അവന്‍ ശമര്യയില്‍ക്കൂടി കടന്നുപോകേണ്ടിവന്നു.</verse>
				<verse number="5">അങ്ങനെ അവന്‍ സുഖാര്‍ എന്നൊരു ശമര്യപട്ടണത്തില്‍ യാക്കോബ് തന്‍റെ പുത്രനായ യോസേഫിനു കൊടുത്ത നിലത്തിനരികെ എത്തി.</verse>
				<verse number="6">അവിടെ യാക്കോബിന്‍റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ട് ഉറവിനരികെ ഇരുന്നു; അപ്പോള്‍ ഏകദേശം ആറാം മണി നേരം ആയിരുന്നു.</verse>
				<verse number="7">ഒരു ശമര്യസ്ത്രീ വെള്ളംകോരുവാന്‍ വന്നു; യേശു അവളോട്: എനിക്കു കുടിപ്പാന്‍ തരുമോ എന്നു ചോദിച്ചു.</verse>
				<verse number="8">അവന്‍റെ ശിഷ്യന്മാര്‍ ഭക്ഷണസാധനങ്ങളെ കൊള്ളുവാന്‍ പട്ടണത്തില്‍ പോയിരുന്നു.</verse>
				<verse number="9">ശമര്യസ്ത്രീ അവനോട്: നീ യെഹൂദന്‍ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോട് കുടിപ്പാന്‍ ചോദിക്കുന്നത് എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാര്‍ക്കും ശമര്യക്കാര്‍ക്കും തമ്മില്‍ സമ്പര്‍ക്കമില്ല-</verse>
				<verse number="10">അതിനു യേശു: നീ ദൈവത്തിന്‍റെ ദാനവും നിന്നോടു കുടിപ്പാന്‍ ചോദിക്കുന്നവന്‍ ആരെന്നും അറിഞ്ഞു എങ്കില്‍ നീ അവനോടു ചോദിക്കയും അവന്‍ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="11">സ്ത്രീ അവനോട്: യജമാനനേ, നിനക്കു കോരുവാന്‍ പാത്രം ഇല്ലല്ലോ; കിണറ് ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്ക് എവിടെനിന്ന്?</verse>
				<verse number="12">നമ്മുടെ പിതാവായ യാക്കോബിനെക്കാള്‍ നീ വലിയവനോ? അവന്‍ ആകുന്നു ഈ കിണറ് ഞങ്ങള്‍ക്കു തന്നത്; അവനും അവന്‍റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.</verse>
				<verse number="13">യേശു അവളോട്: ഈ വെള്ളം കുടിക്കുന്നവന് എല്ലാം പിന്നെയും ദാഹിക്കും. ഞാന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്നവനോ ഒരുനാളും ദാഹിക്കയില്ല;</verse>
				<verse number="14">ഞാന്‍ കൊടുക്കുന്ന വെള്ളം അവനില്‍ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="15">സ്ത്രീ അവനോട്: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാന്‍ കോരുവാന്‍ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന് ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.</verse>
				<verse number="16">യേശു അവളോട്: പോയി ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുവരിക എന്നുപറഞ്ഞു.</verse>
				<verse number="17">എനിക്കു ഭര്‍ത്താവ് ഇല്ല എന്നു സ്ത്രീ അവനോട് ഉത്തരം പറഞ്ഞതിന്: എനിക്കു ഭര്‍ത്താവ് ഇല്ല എന്നു നീ പറഞ്ഞത് ശരി.</verse>
				<verse number="18">അഞ്ചു ഭര്‍ത്താക്കന്മാര്‍ നിനക്ക് ഉണ്ടായിരുന്നു; ഇപ്പോള്‍ ഉള്ളവനോ ഭര്‍ത്താവല്ല; നീ പറഞ്ഞതു സത്യംതന്നെ എന്നു യേശു പറഞ്ഞു.</verse>
				<verse number="19">സ്ത്രീ അവനോട്: യജമാനനേ, നീ പ്രവാചകന്‍ എന്നു ഞാന്‍ കാണുന്നു.</verse>
				<verse number="20">ഞങ്ങളുടെ പിതാക്കന്മാര്‍ ഈമലയില്‍ നമസ്കരിച്ചു വന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമില്‍ ആകുന്നു എന്നു നിങ്ങള്‍ പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">യേശു അവളോട് പറഞ്ഞത്: സ്ത്രീയേ, എന്‍റെ വാക്ക് വിശ്വസിക്ക; നിങ്ങള്‍ പിതാവിനെ നമസ്കരിക്കുന്നത് ഈ മലയിലും അല്ല; യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.</verse>
				<verse number="22">നിങ്ങള്‍ അറിയാത്തതിനെ നമസ്കരിക്കുന്നു; ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയില്‍ നിന്നല്ലോ വരുന്നത്.</verse>
				<verse number="23">സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവര്‍ ഇങ്ങനെയുള്ളവര്‍ ആയിരിക്കേണം എന്നു പിതാവ് ഇച്ഛിക്കുന്നു.</verse>
				<verse number="24">ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.</verse>
				<verse number="25">സ്ത്രീ അവനോട്: മശീഹാ- എന്നുവച്ചാല്‍ ക്രിസ്തു- വരുന്നു എന്നു ഞാന്‍ അറിയുന്നു; അവന്‍ വരുമ്പോള്‍ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.</verse>
				<verse number="26">യേശു അവളോട്: നിന്നോടു സംസാരിക്കുന്ന ഞാന്‍തന്നെ മശീഹാ എന്നു പറഞ്ഞു.</verse>
				<verse number="27">ഇതിനിടയില്‍ അവന്‍റെ ശിഷ്യന്മാര്‍ വന്നു അവന്‍ സ്ത്രീയോടു സംസാരിക്കയാല്‍ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോട് എന്തു സംസാരിക്കുന്നു എന്ന് ആരും ചോദിച്ചില്ല.</verse>
				<verse number="28">അനന്തരം സ്ത്രീ പാത്രം വച്ചിട്ടു പട്ടണത്തില്‍ ചെന്നു ജനങ്ങളോട്:</verse>
				<verse number="29">ഞാന്‍ ചെയ്തതൊക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണ്‍മിന്‍; അവന്‍ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.</verse>
				<verse number="30">അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ട് അവന്‍റെ അടുക്കല്‍ വന്നു.</verse>
				<verse number="31">അതിനിടയില്‍ ശിഷ്യന്മാര്‍ അവനോട്: റബ്ബീ, ഭക്ഷിച്ചാലും എന്ന് അപേക്ഷിച്ചു.</verse>
				<verse number="32">അതിന് അവന്‍: നിങ്ങള്‍ അറിയാത്ത ആഹാരം ഭക്ഷിപ്പാന്‍ എനിക്ക് ഉണ്ട് എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="33">ആകയാല്‍ വല്ലവനും അവനു ഭക്ഷിപ്പാന്‍ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാര്‍ തമ്മില്‍ പറഞ്ഞു.</verse>
				<verse number="34">യേശു അവരോടു പറഞ്ഞത്: എന്നെ അയച്ചവന്‍റെ ഇഷ്ടം ചെയ്ത് അവന്‍റെ പ്രവൃത്തി തികയ്ക്കുന്നതുതന്നെ എന്‍റെ ആഹാരം.</verse>
				<verse number="35">ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങള്‍ പറയുന്നില്ലയോ? നിങ്ങള്‍ തല പൊക്കി നോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍തന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="36">വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാന്‍ തക്കവണ്ണം കൊയ്യുന്നവന്‍ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവയ്ക്കുന്നു.</verse>
				<verse number="37">വിതയ്ക്കുന്നത് ഒരുത്തന്‍, കൊയ്യുന്നതു മറ്റൊരുത്തന്‍ എന്നുള്ള പഴഞ്ചൊല്‍ ഇതില്‍ ഒത്തിരിക്കുന്നു.</verse>
				<verse number="38">നിങ്ങള്‍ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാന്‍ ഞാന്‍ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവര്‍ അധ്വാനിച്ചു; അവരുടെ അധ്വാനഫലത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചിരിക്കുന്നു.</verse>
				<verse number="39">ഞാന്‍ ചെയ്തതൊക്കെയും അവന്‍ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനില്‍ വിശ്വസിച്ചു.</verse>
				<verse number="40">അങ്ങനെ ശമര്യര്‍ അവന്‍റെ അടുക്കല്‍ വന്നു തങ്ങളോടുകൂടെ പാര്‍ക്കേണം എന്ന് അവനോട് അപേക്ഷിച്ചു; അവന്‍ രണ്ടു നാള്‍ അവിടെ പാര്‍ത്തു.</verse>
				<verse number="41">ഏറ്റവും അധികം പേര്‍ അവന്‍റെ വചനം കേട്ടു വിശ്വസിച്ചു;</verse>
				<verse number="42">ഇനി നിന്‍റെ വാക്കു കൊണ്ടല്ല ഞങ്ങള്‍ വിശ്വസിക്കുന്നത്; ഞങ്ങള്‍തന്നെ കേള്‍ക്കയും അവന്‍ സാക്ഷാല്‍ ലോകരക്ഷിതാവ് എന്ന് അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.</verse>
				<verse number="43">രണ്ടു ദിവസം കഴിഞ്ഞിട്ട് അവന്‍ അവിടം വിട്ടു ഗലീലയ്ക്കു പോയി.</verse>
				<verse number="44">പ്രവാചകനു തന്‍റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശുതന്നെ സാക്ഷ്യം പറഞ്ഞിരുന്നു.</verse>
				<verse number="45">അവന്‍ ഗലീലയില്‍ എത്തിയപ്പോള്‍ ഗലീലക്കാര്‍ തങ്ങളും പെരുന്നാളിനു പോയി; അവന്‍ യെരൂശലേമില്‍ വച്ചു പെരുന്നാളില്‍ ചെയ്തതൊക്കെയും കണ്ടതുകൊണ്ട് അവനെ അംഗീകരിച്ചു.</verse>
				<verse number="46">അവന്‍ പിന്നെയും താന്‍ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവില്‍ വന്നു. അന്ന് മകന്‍ രോഗിയായിരുന്നൊരു രാജഭൃത്യന്‍ കഫര്‍ന്നഹൂമില്‍ ഉണ്ടായിരുന്നു.</verse>
				<verse number="47">യേശു യെഹൂദ്യദേശത്തുനിന്നു ഗലീലയില്‍ വന്നു എന്ന് അവന്‍ കേട്ട് അവന്‍റെ അടുക്കല്‍ ചെന്നു, തന്‍റെ മകന്‍ മരിപ്പാറായിരിക്കകൊണ്ട് അവന്‍ വന്ന് അവനെ സൗഖ്യമാക്കേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="48">യേശു അവനോട്: നിങ്ങള്‍ അടയാളങ്ങളും അദ്ഭുതങ്ങളും കണ്ടിട്ടല്ലാതെ വിശ്വസിക്കയില്ല എന്നു പറഞ്ഞു.</verse>
				<verse number="49">രാജഭൃത്യന്‍ അവനോട്: കര്‍ത്താവേ, പൈതല്‍ മരിക്കുംമുമ്പേ വരേണമേ എന്നു പറഞ്ഞു.</verse>
				<verse number="50">യേശു അവനോട്: പൊയ്ക്കൊള്‍ക; നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു; യേശു പറഞ്ഞ വാക്ക് വിശ്വസിച്ച് ആ മനുഷ്യന്‍ പോയി.</verse>
				<verse number="51">അവന്‍ പോകയില്‍ അവന്‍റെ ദാസന്മാര്‍ അവനെ എതിരേറ്റു മകന്‍ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="52">അവനു ഭേദം വന്ന നാഴിക അവരോടു ചോദിച്ചതിന്, അവര്‍ അവനോട്: ഇന്നലെ ഏഴു മണിക്കു പനി വിട്ടുമാറി എന്നു പറഞ്ഞു.</verse>
				<verse number="53">ആകയാല്‍ നിന്‍റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു യേശു പറഞ്ഞ നാഴികയില്‍തന്നെ എന്ന് അപ്പന്‍ ഗ്രഹിച്ചു താനും കുടുംബമൊക്കെയും വിശ്വസിച്ചു.</verse>
				<verse number="54">യേശു യെഹൂദ്യയില്‍നിന്നു ഗലീലയില്‍ വന്നപ്പോള്‍ ഇതു രണ്ടാമത്തെ അടയാളമായിട്ടു ചെയ്തു.</verse>
			</chapter>
			<chapter number="5">
				<verse number="1">അതിന്‍റെശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ട് യേശു യെരൂശലേമിലേക്കു പോയി.</verse>
				<verse number="2">യെരൂശലേമില്‍ ആട്ടുവാതില്‍ക്കല്‍ ബേഥെസ്ദാ എന്ന് എബ്രായപേരുള്ള ഒരു കുളം ഉണ്ട്; അതിന് അഞ്ചു മണ്ഡപം ഉണ്ട്.</verse>
				<verse number="3">അവയില്‍ വ്യാധിക്കാര്‍, കുരുടര്‍, മുടന്തര്‍, ക്ഷയരോഗികള്‍ ഇങ്ങനെ വലിയൊരു കൂട്ടം [വെള്ളത്തിന്‍റെ ഇളക്കം കാത്തുകൊണ്ടു] കിടന്നിരുന്നു.</verse>
				<verse number="4">[അതതു സമയത്ത് ഒരു ദൂതന്‍ കുളത്തില്‍ ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവന്‍ ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവനു സൗഖ്യം വരും.]</verse>
				<verse number="5">എന്നാല്‍ മുപ്പത്തെട്ട് ആണ്ട് രോഗം പിടിച്ചു കിടന്നൊരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു.</verse>
				<verse number="6">അവന്‍ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: നിനക്കു സൗഖ്യമാകുവാന്‍ മനസ്സുണ്ടോ എന്ന് അവനോടു ചോദിച്ചു.</verse>
				<verse number="7">രോഗി അവനോട്: യജമാനനേ, വെള്ളം കലങ്ങുമ്പോള്‍ എന്നെ കുളത്തില്‍ ആക്കുവാന്‍ എനിക്ക് ആരും ഇല്ല; ഞാന്‍ തന്നെ ചെല്ലുമ്പോള്‍ മറ്റൊരുത്തന്‍ എനിക്കു മുമ്പായി ഇറങ്ങുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="8">യേശു അവനോട്: എഴുന്നേറ്റു നിന്‍റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.</verse>
				<verse number="9">ഉടനെ ആ മനുഷ്യന്‍ സൗഖ്യമായി കിടക്ക എടുത്തു നടന്നു.</verse>
				<verse number="10">എന്നാല്‍ അന്ന് ശബ്ബത്ത് ആയിരുന്നു. ആകയാല്‍ യെഹൂദന്മാര്‍ സൗഖ്യം പ്രാപിച്ചവനോട്: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.</verse>
				<verse number="11">അവന്‍ അവരോട്: എന്നെ സൗഖ്യമാക്കിയവന്‍: കിടക്ക എടുത്തു നടക്ക എന്ന് എന്നോടു പറഞ്ഞു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="12">അവര്‍ അവനോട്: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യന്‍ ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="13">എന്നാല്‍ അവിടെ പുരുഷാരം ഉണ്ടായിരിക്കയാല്‍ യേശു മാറിക്കളഞ്ഞതുകൊണ്ട് അവന്‍ ആരെന്നു സൗഖ്യം പ്രാപിച്ചവന്‍ അറിഞ്ഞില്ല.</verse>
				<verse number="14">അനന്തരം യേശു അവനെ ദൈവാലയത്തില്‍വച്ചു കണ്ട് അവനോട്: നോക്കൂ, നിനക്കു സൗഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാന്‍ ഇനി പാപം ചെയ്യരുത് എന്നു പറഞ്ഞു.</verse>
				<verse number="15">ആ മനുഷ്യന്‍ പോയി തന്നെ സൗഖ്യമാക്കിയത് യേശു എന്നു യെഹൂദന്മാരോട് അറിയിച്ചു.</verse>
				<verse number="16">യേശു ശബ്ബത്തില്‍ അതു ചെയ്കകൊണ്ടു യെഹൂദന്മാര്‍ അവനെ ഉപദ്രവിച്ചു.</verse>
				<verse number="17">യേശു അവരോട്: എന്‍റെ പിതാവ് ഇന്നുവരെയും പ്രവര്‍ത്തിക്കുന്നു; ഞാനും പ്രവര്‍ത്തിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="18">അങ്ങനെ അവന്‍ ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവ് എന്നു പറഞ്ഞു തന്നെത്താന്‍ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അധികമായി ശ്രമിച്ചുപോന്നു.</verse>
				<verse number="19">ആകയാല്‍ യേശു അവരോട് ഉത്തരം പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പിതാവു ചെയ്തു കാണുന്നത് അല്ലാതെ പുത്രനു സ്വതേ ഒന്നും ചെയ്‍വാന്‍ കഴികയില്ല; അവന്‍ ചെയ്യുന്നത് എല്ലാം പുത്രനും അവ്വണ്ണംതന്നെ ചെയ്യുന്നു.</verse>
				<verse number="20">പിതാവ് പുത്രനെ സ്നേഹിക്കയും താന്‍ ചെയ്യുന്നതൊക്കെയും അവനു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങള്‍ ആശ്ചര്യപ്പെടുമാറ് ഇവയില്‍ വലിയ പ്രവൃത്തികളും അവനു കാണിച്ചുകൊടുക്കും.</verse>
				<verse number="21">പിതാവു മരിച്ചവരെ ഉണര്‍ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനുംതാന്‍ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.</verse>
				<verse number="22">എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിനു പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രനു കൊടുത്തിരിക്കുന്നു.</verse>
				<verse number="23">പുത്രനെ ബഹുമാനിക്കാത്തവന്‍ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.</verse>
				<verse number="24">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്; അവന്‍ ന്യായവിധിയില്‍ ആകാതെ മരണത്തില്‍നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.</verse>
				<verse number="25">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: മരിച്ചവര്‍ ദൈവപുത്രന്‍റെ ശബ്ദം കേള്‍ക്കയും കേള്‍ക്കുന്നവര്‍ ജീവിക്കയും ചെയ്യുന്ന നാഴിക വരുന്നു; ഇപ്പോള്‍ വന്നുമിരിക്കുന്നു.</verse>
				<verse number="26">പിതാവിനു തന്നില്‍തന്നെ ജീവനുള്ളതുപോലെ അവന്‍ പുത്രനും തന്നില്‍തന്നെ ജീവനുള്ളവന്‍ ആകുമാറ് വരം നല്കിയിരിക്കുന്നു.</verse>
				<verse number="27">അവന്‍ മനുഷ്യപുത്രന്‍ ആകയാല്‍ ന്യായവിധി നടത്തുവാന്‍ അവന് അധികാരവും നല്കിയിരിക്കുന്നു.</verse>
				<verse number="28">ഇതിങ്കല്‍ ആശ്ചര്യപ്പെടരുത്; കല്ലറകളില്‍ ഉള്ളവര്‍ എല്ലാവരും അവന്‍റെ ശബ്ദം കേട്ടു,</verse>
				<verse number="29">നന്മ ചെയ്തവര്‍ ജീവനായും തിന്മ ചെയ്തവര്‍ ന്യായവിധിക്കായും, പുനരുത്ഥാനം ചെയ്‍വാനുള്ള നാഴിക വരുന്നു.</verse>
				<verse number="30">എനിക്കു സ്വതേ ഒന്നും ചെയ്‍വാന്‍ കഴിയുന്നതല്ല; ഞാന്‍ കേള്‍ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന്‍ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ ഇച്ഛിക്കുന്നതുകൊണ്ട് എന്‍റെ വിധി നീതിയുള്ളത് ആകുന്നു.</verse>
				<verse number="31">ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാല്‍ എന്‍റെ സാക്ഷ്യം സത്യമല്ല.</verse>
				<verse number="32">എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന്‍ ആകുന്നു; അവന്‍ എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="33">നിങ്ങള്‍ യോഹന്നാന്‍റെ അടുക്കല്‍ ആളയച്ചു; അവന്‍ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു.</verse>
				<verse number="34">എനിക്കോ മനുഷ്യന്‍റെ സാക്ഷ്യംകൊണ്ട് ആവശ്യമില്ല; നിങ്ങള്‍ രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നത്.</verse>
				<verse number="35">അവന്‍ ജ്വലിച്ചു പ്രകാശിക്കുന്ന വിളക്ക് ആയിരുന്നു; നിങ്ങള്‍ അല്പസമയത്തേക്ക് അവന്‍റെ വെളിച്ചത്തില്‍ ഉല്ലസിപ്പാന്‍ ഇച്ഛിച്ചു.</verse>
				<verse number="36">എനിക്കോ യോഹന്നാന്‍റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ട്; പിതാവ് എനിക്ക് അനുഷ്ഠിപ്പാന്‍ തന്നിരിക്കുന്ന പ്രവൃത്തികള്‍, ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ, പിതാവ് എന്നെ അയച്ചു എന്ന് എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.</verse>
				<verse number="37">എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള്‍ അവന്‍റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്‍റെ രൂപം കണ്ടിട്ടില്ല;</verse>
				<verse number="38">അവന്‍റെ വചനം നിങ്ങളുടെ ഉള്ളില്‍ വസിക്കുന്നതുമില്ല; അവന്‍ അയച്ചവനെ നിങ്ങള്‍ വിശ്വസിക്കുന്നില്ലല്ലോ.</verse>
				<verse number="39">നിങ്ങള്‍ തിരുവെഴുത്തുകളെ ശോധന ചെയ്യുന്നു; അവയില്‍ നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ട് എന്നു നിങ്ങള്‍ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.</verse>
				<verse number="40">എങ്കിലും ജീവന്‍ പ്രാപിക്കേണ്ടതിന് എന്‍റെ അടുക്കല്‍ വരുവാന്‍ നിങ്ങള്‍ക്കു മനസ്സില്ല.</verse>
				<verse number="41">ഞാന്‍ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.</verse>
				<verse number="42">എന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ദൈവസ്നേഹം ഇല്ല എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു.</verse>
				<verse number="43">ഞാന്‍ എന്‍റെ പിതാവിന്‍റെ നാമത്തില്‍ വന്നിരിക്കുന്നു; എന്നെ നിങ്ങള്‍ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തന്‍ സ്വന്തനാമത്തില്‍ വന്നാല്‍ അവനെ നിങ്ങള്‍ കൈക്കൊള്ളും.</verse>
				<verse number="44">തമ്മില്‍ തമ്മില്‍ ബഹുമാനം വാങ്ങിക്കൊണ്ട് ഏകദൈവത്തിന്‍റെ പക്കല്‍നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്‍ക്ക്, എങ്ങനെ വിശ്വസിപ്പാന്‍ കഴിയും?</verse>
				<verse number="45">ഞാന്‍ പിതാവിന്‍റെ മുമ്പില്‍ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്‍ക്കു തോന്നരുത്. നിങ്ങളെ കുറ്റം ചുമത്തുന്നവന്‍ ഉണ്ട്; നിങ്ങള്‍ പ്രത്യാശവച്ചിരിക്കുന്ന മോശെ തന്നെ.</verse>
				<verse number="46">നിങ്ങള്‍ മോശെയെ വിശ്വസിച്ചു എങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു; അവന്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.</verse>
				<verse number="47">എന്നാല്‍ അവന്‍റെ എഴുത്ത് നിങ്ങള്‍ വിശ്വസിക്കുന്നില്ല എങ്കില്‍ എന്‍റെ വാക്ക് എങ്ങനെ വിശ്വസിക്കും?</verse>
			</chapter>
			<chapter number="6">
				<verse number="1">അനന്തരം യേശു തിബെര്യാസ് എന്ന ഗലീലക്കടലിന്‍റെ അക്കരയ്ക്കു പോയി.</verse>
				<verse number="2">അവന്‍ രോഗികളില്‍ ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ട് ഒരു വലിയ പുരുഷാരം അവന്‍റെ പിന്നാലെചെന്നു.</verse>
				<verse number="3">യേശു മലയില്‍ കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.</verse>
				<verse number="4">യെഹൂദന്മാരുടെ പെസഹാപെരുന്നാള്‍ അടുത്തിരുന്നു.</verse>
				<verse number="5">യേശു വലിയൊരു പുരുഷാരം തന്‍റെ അടുക്കല്‍ വരുന്നതു കണ്ടിട്ട് ഫിലിപ്പൊസിനോട്: ഇവര്‍ക്കു തിന്നുവാന്‍ നാം എവിടെനിന്ന് അപ്പം വാങ്ങും എന്നു ചോദിച്ചു.</verse>
				<verse number="6">ഇത് അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചത്; താന്‍ എന്തു ചെയ്‍വാന്‍ പോകുന്നു എന്നു താന്‍ അറിഞ്ഞിരുന്നു.</verse>
				<verse number="7">ഫിലിപ്പൊസ് അവനോട്: ഓരോരുത്തന് അല്പമല്പം ലഭിക്കേണ്ടതിന് ഇരുനൂറു പണത്തിന് അപ്പം മതിയാകയില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="8">ശിഷ്യന്മാരില്‍ ഒരുത്തനായ ശിമോന്‍പത്രൊസിന്‍റെ സഹോദരനായ അന്ത്രെയാസ് അവനോട്:</verse>
				<verse number="9">ഇവിടെ ഒരു ബാലകന്‍ ഉണ്ട്; അവന്‍റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ട്; എങ്കിലും ഇത്രപേര്‍ക്ക് അത് എന്തുള്ളൂ എന്നു പറഞ്ഞു.</verse>
				<verse number="10">ആളുകളെ ഇരുത്തുവിന്‍ എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാര്‍ ഇരുന്നു.</verse>
				<verse number="11">പിന്നെ യേശു അപ്പം എടുത്തുവാഴ്ത്തി, ഇരുന്നവര്‍ക്കു പങ്കിട്ടുകൊടുത്തു; അങ്ങനെതന്നെ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.</verse>
				<verse number="12">അവര്‍ക്കു തൃപ്തിയായശേഷം അവന്‍ ശിഷ്യന്മാരോട്: ശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="13">അഞ്ചു യവത്തപ്പത്തില്‍ തിന്നു ശേഷിച്ച കഷണം അവര്‍ ശേഖരിച്ചു; പന്ത്രണ്ടു കുട്ട നിറച്ചെടുത്തു.</verse>
				<verse number="14">അവന്‍ ചെയ്ത അടയാളം ആളുകള്‍ കണ്ടിട്ട്: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകന്‍ ഇവന്‍ ആകുന്നു സത്യം എന്നു പറഞ്ഞു.</verse>
				<verse number="15">അവര്‍ വന്നു തന്നെ പിടിച്ചു രാജാവാക്കുവാന്‍ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.</verse>
				<verse number="16">സന്ധ്യയായപ്പോള്‍ ശിഷ്യന്മാര്‍ കടല്പുറത്തേക്ക് ഇറങ്ങി</verse>
				<verse number="17">പടകു കയറി കടലക്കരെ കഫര്‍ന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കല്‍ വന്നിരുന്നില്ല.</verse>
				<verse number="18">കൊടുങ്കാറ്റ് അടിക്കയാല്‍ കടല്‍ കോപിച്ചു.</verse>
				<verse number="19">അവര്‍ നാലഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേല്‍ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.</verse>
				<verse number="20">അവന്‍ അവരോട്: ഞാന്‍ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.</verse>
				<verse number="21">അവര്‍ അവനെ പടകില്‍ കയറ്റുവാന്‍ ഇച്ഛിച്ചു; ഉടനെ പടക് അവര്‍ പോകുന്ന ദേശത്ത് എത്തിപ്പോയി.</verse>
				<verse number="22">പിറ്റന്നാള്‍ കടല്ക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും, യേശു ശിഷ്യന്മാരോടുകൂടെ പടകില്‍ കയറാതെ ശിഷ്യന്മാര്‍ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.</verse>
				<verse number="23">എന്നാല്‍ കര്‍ത്താവ് വാഴ്ത്തിയിട്ട് അവര്‍ അപ്പം തിന്ന സ്ഥലത്തിനരികെ തിബെര്യാസില്‍നിന്നു ചെറുപടകുകള്‍ എത്തിയിരുന്നു.</verse>
				<verse number="24">യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോള്‍ തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫര്‍ന്നഹൂമില്‍ എത്തി.</verse>
				<verse number="25">കടലക്കരെ അവനെ കണ്ടെത്തിയപ്പോള്‍: റബ്ബീ, നീ എപ്പോള്‍ ഇവിടെ വന്നു എന്നു ചോദിച്ചു.</verse>
				<verse number="26">അതിന് യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നത്.</verse>
				<verse number="27">നശിച്ചുപോകുന്ന ആഹാരത്തിനായിട്ടല്ല, നിത്യജീവങ്കലേക്കു നിലനില്ക്കുന്ന ആഹാരത്തിനായിട്ടുതന്നെ പ്രവര്‍ത്തിപ്പിന്‍; അതു മനുഷ്യപുത്രന്‍ നിങ്ങള്‍ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="28">അവര്‍ അവനോടു ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്‍ത്തിക്കേണ്ടതിന് ഞങ്ങള്‍ എന്തു ചെയ്യേണം എന്നു ചോദിച്ചു.</verse>
				<verse number="29">യേശു അവരോട്: ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി അവന്‍ അയച്ചവനില്‍ നിങ്ങള്‍ വിശ്വസിക്കുന്നതത്രേ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="30">അവര്‍ അവനോട്: ഞങ്ങള്‍ കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന് നീ എന്ത് അടയാളം ചെയ്യുന്നു? എന്തു പ്രവര്‍ത്തിക്കുന്നു?</verse>
				<verse number="31">നമ്മുടെ പിതാക്കന്മാര്‍ മരുഭൂമി യില്‍ മന്ന തിന്നു; അവര്‍ക്കു തിന്നുവാന്‍ സ്വര്‍ഗത്തില്‍നിന്ന് അപ്പം കൊടുത്തു എന്ന് എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="32">യേശു അവരോട്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: സ്വര്‍ഗത്തില്‍നിന്നുള്ള അപ്പം മോശെയല്ല നിങ്ങള്‍ക്കു തന്നത് എന്‍റെ പിതാവത്രേ, സ്വര്‍ഗത്തില്‍നിന്നുള്ള സാക്ഷാല്‍ അപ്പം നിങ്ങള്‍ക്കു തരുന്നത്.</verse>
				<verse number="33">ദൈവത്തിന്‍റെ അപ്പമോ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവനെ കൊടുക്കുന്നത് ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="34">അവര്‍ അവനോട്: കര്‍ത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങള്‍ക്കു തരേണമേ എന്നു പറഞ്ഞു.</verse>
				<verse number="35">യേശു അവരോട് പറഞ്ഞത്: ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു; എന്‍റെ അടുക്കല്‍ വരുന്നവനു വിശക്കയില്ല; എന്നില്‍ വിശ്വസിക്കുന്നവന് ഒരു നാളും ദാഹിക്കയുമില്ല.</verse>
				<verse number="36">എന്നാല്‍ നിങ്ങള്‍ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ.</verse>
				<verse number="37">പിതാവ് എനിക്കു തരുന്നതൊക്കെയും എന്‍റെ അടുക്കല്‍ വരും; എന്‍റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരുനാളും തള്ളിക്കളകയില്ല.</verse>
				<verse number="38">ഞാന്‍ എന്‍റെ ഇഷ്ടമല്ല എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നിരിക്കുന്നത്.</verse>
				<verse number="39">അവന്‍ എനിക്കു തന്നതില്‍ ഒന്നും ഞാന്‍ കളയാതെ, എല്ലാം ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്‍റെ ഇഷ്ടം.</verse>
				<verse number="40">പുത്രനെ നോക്കിക്കൊണ്ട് അവനില്‍ വിശ്വസിക്കുന്ന ഏവനും നിത്യജീവന്‍ ഉണ്ടാകേണമെന്നാകുന്നു എന്‍റെ പിതാവിന്‍റെ ഇഷ്ടം; ഞാന്‍ അവനെ ഒടുക്കത്തെ നാളില്‍ ഉയിര്‍ത്തെഴുന്നേല്പിക്കും.</verse>
				<verse number="41">ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം എന്ന് അവന്‍ പറഞ്ഞതിനാല്‍ യെഹൂദന്മാര്‍ അവനെക്കുറിച്ചു പിറുപിറുത്തു:</verse>
				<verse number="42">ഇവന്‍ യോസേഫിന്‍റെ പുത്രനായ യേശു അല്ലയോ? അവന്‍റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്നു എന്ന് അവന്‍ പറയുന്നത് എങ്ങനെ എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="43">യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങള്‍ തമ്മില്‍ പിറുപിറുക്കേണ്ടാ;</verse>
				<verse number="44">എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചിട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴികയില്ല; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.</verse>
				<verse number="45">എല്ലാവരും ദൈവത്താല്‍ ഉപദേശിക്കപ്പെട്ടവര്‍ ആകും എന്നു പ്രവാചകപുസ്തകങ്ങളില്‍ എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവന്‍ എല്ലാം എന്‍റെ അടുക്കല്‍ വരും.</verse>
				<verse number="46">പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ട് എന്നല്ല, ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നവന്‍ മാത്രമേ പിതാവിനെ കണ്ടിട്ടുള്ളൂ.</verse>
				<verse number="47">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: വിശ്വസിക്കുന്നവനു നിത്യജീവന്‍ ഉണ്ട്.</verse>
				<verse number="48">ഞാന്‍ ജീവന്‍റെ അപ്പം ആകുന്നു.</verse>
				<verse number="49">നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്ന തിന്നിട്ടും മരിച്ചുവല്ലോ.</verse>
				<verse number="50">ഇതോ തിന്നുന്നവന്‍ മരിക്കാതിരിക്കേണ്ടതിന് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങുന്ന അപ്പം ആകുന്നു.</verse>
				<verse number="51">സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു; ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും; ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ കൊടുക്കുന്ന എന്‍റെ മാംസം ആകുന്നു.</verse>
				<verse number="52">ആകയാല്‍ യെഹൂദന്മാര്‍: നമുക്കു തന്‍റെ മാംസം തിന്നേണ്ടതിനു തരുവാന്‍ ഇവന് എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മില്‍ വാദിച്ചു.</verse>
				<verse number="53">യേശു അവരോടു പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം തിന്നാതെയും അവന്‍റെ രക്തം കുടിക്കാതെയും ഇരുന്നാല്‍ നിങ്ങള്‍ക്ക് ഉള്ളില്‍ ജീവന്‍ ഇല്ല.</verse>
				<verse number="54">എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തംകുടിക്കയും ചെയ്യുന്നവന് നിത്യജീവന്‍ ഉണ്ട്; ഞാന്‍ ഒടുക്കത്തെ നാളില്‍ അവനെ ഉയിര്‍ത്തെഴുന്നേല്പിക്കും.</verse>
				<verse number="55">എന്‍റെ മാംസം സാക്ഷാല്‍ ഭക്ഷണവും എന്‍റെ രക്തം സാക്ഷാല്‍ പാനീയവും ആകുന്നു.</verse>
				<verse number="56">എന്‍റെ മാംസം തിന്നുകയും എന്‍റെ രക്തം കുടിക്കയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.</verse>
				<verse number="57">ജീവനുള്ള പിതാവ് എന്നെ അയച്ചിട്ടു ഞാന്‍ പിതാവിന്മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന്‍ എന്മൂലം ജീവിക്കും.</verse>
				<verse number="58">സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവന്ന അപ്പം ഇത് ആകുന്നു; പിതാക്കന്മാര്‍ തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന്‍ എന്നേക്കും ജീവിക്കും.</verse>
				<verse number="59">അവന്‍ കഫര്‍ന്നഹൂമില്‍ ഉപദേശിക്കുമ്പോള്‍ പള്ളിയില്‍വച്ച് ഇതു പറഞ്ഞു.</verse>
				<verse number="60">അവന്‍റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ട്: ഇത് കഠിനവാക്ക്; ഇത് ആര്‍ക്കു കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു.</verse>
				<verse number="61">ശിഷ്യന്മാര്‍ അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്‍ത്തന്നെ അറിഞ്ഞ് അവരോട്: ഇതു നിങ്ങള്‍ക്ക് ഇടര്‍ച്ച ആകുന്നുവോ?</verse>
				<verse number="62">മനുഷ്യപുത്രന്‍ മുമ്പേ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങള്‍ കണ്ടാലോ?</verse>
				<verse number="63">ജീവിപ്പിക്കുന്നത് ആത്മാവ് ആകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല; ഞാന്‍ നിങ്ങളോടു സംസാരിച്ച വചനങ്ങള്‍ ആത്മാവും ജീവനും ആകുന്നു.</verse>
				<verse number="64">എങ്കിലും വിശ്വസിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്നു പറഞ്ഞു. -വിശ്വസിക്കാത്തവര്‍ ഇന്നവര്‍ എന്നും തന്നെ കാണിച്ചുകൊടുക്കുന്നവന്‍ ഇന്നവന്‍ എന്നും യേശു ആദിമുതല്‍ അറിഞ്ഞിരുന്നു.-</verse>
				<verse number="65">ഇതു ഹേതുവായിട്ടത്രേ ഞാന്‍ നിങ്ങളോട്: പിതാവ് കൃപ നല്കിയിട്ടല്ലാതെ ആര്‍ക്കും എന്‍റെ അടുക്കല്‍ വരുവാന്‍ കഴികയില്ല എന്നു പറഞ്ഞത് എന്നും അവന്‍ പറഞ്ഞു.</verse>
				<verse number="66">അന്നുമുതല്‍ അവന്‍റെ ശിഷ്യന്മാരില്‍ പലരും പിന്‍വാങ്ങിപ്പോയി, പിന്നെ അവനോടുകൂടെ സഞ്ചരിച്ചില്ല.</verse>
				<verse number="67">ആകയാല്‍ യേശു പന്തിരുവരോട്: നിങ്ങള്‍ക്കും പൊയ്ക്കൊള്‍വാന്‍ മനസ്സുണ്ടോ എന്നു ചോദിച്ചു.</verse>
				<verse number="68">ശിമോന്‍ പത്രൊസ് അവനോട്: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്‍റെ വചനങ്ങള്‍ നിന്‍റെ പക്കല്‍ ഉണ്ട്.</verse>
				<verse number="69">നീ ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="70">യേശു അവരോട്: നിങ്ങളെ പന്ത്രണ്ടു പേരെ ഞാന്‍ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളില്‍ ഒരുത്തന്‍ ഒരു പിശാച് ആകുന്നു എന്ന് ഉത്തരം പറഞ്ഞു. ഇത് അവന്‍ ശിമോന്‍ ഈസ്കര്യോത്താവിന്‍റെ മകനായ യൂദായെക്കുറിച്ചു പറഞ്ഞു.</verse>
				<verse number="71">ഇവന്‍ പന്തിരുവരില്‍ ഒരുത്തന്‍ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവന്‍ ആയിരുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">അതിന്‍റെശേഷം യേശു ഗലീലയില്‍ സഞ്ചരിച്ചു; യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചതുകൊണ്ടു, യെഹൂദ്യയില്‍ സഞ്ചരിപ്പാന്‍ അവനു മനസ്സില്ലായിരുന്നു.</verse>
				<verse number="2">എന്നാല്‍ യെഹൂദന്മാരുടെ കൂടാരപ്പെരുന്നാള്‍ അടുത്തിരുന്നു.</verse>
				<verse number="3">അവന്‍റെ സഹോദരന്മാര്‍ അവനോട്: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്‍റെ ശിഷ്യന്മാരും കാണേണ്ടതിന് ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.</verse>
				<verse number="4">പ്രസിദ്ധന്‍ ആകുവാന്‍ ആഗ്രഹിക്കുന്നവന്‍ ആരും രഹസ്യത്തില്‍ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില്‍ ലോകത്തിനു നിന്നെത്തന്നെ വെളിപ്പെടുത്തുക എന്നു പറഞ്ഞു.</verse>
				<verse number="5">അവന്‍റെ സഹോദരന്മാരും അവനില്‍ വിശ്വസിച്ചില്ല.</verse>
				<verse number="6">യേശു അവരോട്: എന്‍റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്‍ക്കോ എല്ലായ്പോഴും സമയം തന്നെ.</verse>
				<verse number="7">നിങ്ങളെ പകപ്പാന്‍ ലോകത്തിനു കഴിയുന്നതല്ല; എന്നാല്‍ അതിന്‍റെ പ്രവൃത്തികള്‍ ദോഷമുള്ളവ എന്നു ഞാന്‍ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ട്, അത് എന്നെ പകയ്ക്കുന്നു.</verse>
				<verse number="8">നിങ്ങള്‍ പെരുന്നാളിനു പോകുവിന്‍; എന്‍റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന്‍ ഈ പെരുന്നാളിന് ഇപ്പോള്‍ പോകുന്നില്ല;</verse>
				<verse number="9">ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില്‍ തന്നെ പാര്‍ത്തു.</verse>
				<verse number="10">അവന്‍റെ സഹോദരന്മാര്‍ പെരുന്നാളിന് പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില്‍ എന്നപോലെ പോയി.</verse>
				<verse number="11">എന്നാല്‍ യെഹൂദന്മാര്‍ പെരുന്നാളില്‍: അവന്‍ എവിടെ എന്നു ചോദിച്ച് അവനെ അന്വേഷിച്ചു.</verse>
				<verse number="12">പുരുഷാരത്തില്‍ അവനെക്കുറിച്ചു വളരെ കുശുകുശുപ്പ് ഉണ്ടായി: അവന്‍ നല്ലവന്‍ എന്നു ചിലരും അല്ല, അവന്‍ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.</verse>
				<verse number="13">എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ട് ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.</verse>
				<verse number="14">പെരുന്നാള്‍ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില്‍ ചെന്ന് ഉപദേശിച്ചു.</verse>
				<verse number="15">വിദ്യാ ഭ്യാസം ചെയ്യാത്ത ഇവന്‍ ശാസ്ത്രം അറിയുന്നത് എങ്ങനെ എന്നു യെഹൂദന്മാര്‍ പറഞ്ഞ് ആശ്ചര്യപ്പെട്ടു.</verse>
				<verse number="16">യേശു അവരോട് ഉത്തരം പറഞ്ഞത്: എന്‍റെ ഉപദേശം എന്‍റേതല്ല, എന്നെ അയച്ചവന്‍റേതത്രേ.</verse>
				<verse number="17">അവന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഇച്ഛിക്കുന്നവന്‍, ഈ ഉപദേശം ദൈവത്തില്‍നിന്നുള്ളതോ ഞാന്‍ സ്വയമായി പ്രസ്താവിക്കുന്നതോ എന്ന് അറിയും.</verse>
				<verse number="18">സ്വയമായി പ്രസ്താവിക്കുന്നവന്‍ സ്വന്തമഹത്ത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്‍റെ മഹത്ത്വം അന്വേഷിക്കുന്നവന്‍ സത്യവാന്‍ ആകുന്നു; നീതികേട് അവനില്‍ ഇല്ല.</verse>
				<verse number="19">മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില്‍ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നത് എന്ത്?</verse>
				<verse number="20">അതിനു പുരുഷാരം: നിനക്ക് ഒരു ഭൂതം ഉണ്ട്; ആര്‍ നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു? എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="21">യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു.</verse>
				<verse number="22">മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍ -അത് മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രേ തുടങ്ങിയത്- നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.</verse>
				<verse number="23">മോശെയുടെ ന്യായപ്രമാണത്തിനു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന്‍ പരിച്ഛേദന ഏല്ക്കുന്നു എങ്കില്‍, ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൗഖ്യമാക്കിയതിനാല്‍ എന്നോട് ഈര്‍ഷ്യപ്പെടുന്നുവോ?</verse>
				<verse number="24">കാഴ്ചപ്രകാരം വിധിക്കരുത്; നീതിയുള്ള വിധി വിധിപ്പിന്‍.</verse>
				<verse number="25">യെരൂശലേമ്യരില്‍ ചിലര്‍: അവര്‍ കൊല്ലുവാന്‍ അന്വേഷിക്കുന്നവന്‍ ഇവന്‍ അല്ലയോ?</verse>
				<verse number="26">അവന്‍ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര്‍ അവനോട് ഒന്നും പറയുന്നില്ല; ഇവന്‍ ക്രിസ്തു ആകുന്നു എന്നു പ്രമാണികള്‍ യഥാര്‍ഥമായി ഗ്രഹിച്ചുവോ?</verse>
				<verse number="27">എങ്കിലും ഇവന്‍ എവിടെനിന്ന് എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന്‍ എവിടെനിന്ന് എന്ന് ആരും അറികയില്ല എന്നു പറഞ്ഞു.</verse>
				<verse number="28">ആകയാല്‍ യേശു ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍: നിങ്ങള്‍ എന്നെ അറിയുന്നു; ഞാന്‍ എവിടെനിന്നെന്നും അറിയുന്നു. ഞാന്‍ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനെ നിങ്ങള്‍ അറിയുന്നില്ല.</verse>
				<verse number="29">ഞാന്‍ അവന്‍റെ അടുക്കല്‍നിന്നു വന്നതുകൊണ്ടും അവന്‍ എന്നെ അയച്ചതുകൊണ്ടും ഞാന്‍ അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="30">ആകയാല്‍ അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു എങ്കിലും അവന്‍റെ നാഴിക വന്നിട്ടില്ലായ്കയാല്‍ ആരും അവന്‍റെമേല്‍ കൈ വച്ചില്ല.</verse>
				<verse number="31">പുരുഷാരത്തില്‍ പലരും: ക്രിസ്തു വരുമ്പോള്‍ ഇവന്‍ ചെയ്തതില്‍ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞ് അവനില്‍ വിശ്വസിച്ചു.</verse>
				<verse number="32">പുരുഷാരം അവനെക്കുറിച്ച് ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര്‍ കേട്ടാറെ അവനെ പിടിക്കേണ്ടതിനു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.</verse>
				<verse number="33">യേശുവോ: ഞാന്‍ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്‍റെ അടുക്കല്‍ പോകുന്നു.</verse>
				<verse number="34">നിങ്ങള്‍ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്നു പറഞ്ഞു.</verse>
				<verse number="35">അതു കേട്ടിട്ടു യെഹൂദന്മാര്‍: നാം കണ്ടെത്താതവണ്ണം ഇവന്‍ എവിടേക്കു പോകുവാന്‍ ഭാവിക്കുന്നു? യവനന്മാരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി യവനരെ ഉപദേശിപ്പാന്‍ ഭാവമോ?</verse>
				<verse number="36">നിങ്ങള്‍ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന്‍ ഇരിക്കുന്നേടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയുമില്ല എന്ന് ഈ പറഞ്ഞ വാക്ക് എന്ത് എന്ന് തമ്മില്‍ തമ്മില്‍ പറഞ്ഞു.</verse>
				<verse number="37">ഉത്സവത്തിന്‍റെ മഹാദിനമായ ഒടുക്കത്തെ നാളില്‍ യേശു നിന്നുകൊണ്ട്: ദാഹിക്കുന്നവന്‍ എല്ലാം എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ.</verse>
				<verse number="38">എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഉള്ളില്‍നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്‍റെ നദികള്‍ ഒഴുകും എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="39">അവന്‍ ഇതു തന്നില്‍ വിശ്വസിക്കുന്നവര്‍ക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്; യേശു അന്ന് തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല്‍ ആത്മാവ് വന്നിട്ടില്ലായിരുന്നു.</verse>
				<verse number="40">പുരുഷാരത്തില്‍ പലരും ആ വാക്കു കേട്ടിട്ട്: ഇവന്‍ സാക്ഷാല്‍ ആ പ്രവാചകന്‍ ആകുന്നു എന്നു പറഞ്ഞു.</verse>
				<verse number="41">വേറേ ചിലര്‍: ഇവന്‍ ക്രിസ്തുതന്നെ എന്നും മറ്റു ചിലര്‍: ഗലീലയില്‍നിന്നോ ക്രിസ്തു വരുന്നത്?</verse>
				<verse number="42">ദാവീദിന്‍റെ സന്തതിയില്‍നിന്നും ദാവീദ് പാര്‍ത്ത ഗ്രാമമായ ബേത്‍ലഹേമില്‍നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.</verse>
				<verse number="43">അങ്ങനെ പുരുഷാരത്തില്‍ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.</verse>
				<verse number="44">അവരില്‍ ചിലര്‍ അവനെ പിടിപ്പാന്‍ ഭാവിച്ചു എങ്കിലും ആരും അവന്‍റെമേല്‍ കൈവച്ചില്ല.</verse>
				<verse number="45">ചേവകര്‍ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല്‍ മടങ്ങിവന്നപ്പോള്‍ അവര്‍ അവരോട്: നിങ്ങള്‍ അവനെ കൊണ്ടുവരാഞ്ഞത് എന്ത് എന്ന് ചോദിച്ചതിന്:</verse>
				<verse number="46">ഈ മനുഷ്യന്‍ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്ന് ചേവകര്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="47">പരീശന്മാര്‍ അവരോട്: നിങ്ങളും തെറ്റിപ്പോയോ?</verse>
				<verse number="48">പ്രമാണികളില്‍ ആകട്ടെ പരീശന്മാരില്‍ ആകട്ടെ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ?</verse>
				<verse number="49">ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="50">അവരില്‍ ഒരുത്തനായി, മുമ്പേ അവന്‍റെ അടുക്കല്‍ വന്നിരുന്ന നിക്കോദേമൊസ് അവരോട്:</verse>
				<verse number="51">ഒരു മനുഷ്യന്‍റെ വാമൊഴി ആദ്യം കേട്ട്, അവന്‍ ചെയ്യുന്നത് ഇന്നത് എന്ന് അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="52">അവര്‍ അവനോട്: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില്‍നിന്നു പ്രവാചകന്‍ എഴുന്നേല്ക്കുന്നില്ലല്ലോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="53">[അങ്ങനെ ഓരോരുത്തന്‍ താന്താന്‍റെ വീട്ടില്‍ പോയി.</verse>
			</chapter>
			<chapter number="8">
				<verse number="1">യേശുവോ ഒലിവ്മലയിലേക്കു പോയി.</verse>
				<verse number="2">അതികാലത്ത് അവന്‍ പിന്നെയും ദൈവാലയത്തില്‍ ചെന്നു; ജനമൊക്കെയും അവന്‍റെ അടുക്കല്‍ വന്നു; അവന്‍ ഇരുന്ന് അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോള്‍</verse>
				<verse number="3">ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്ന് നടുവില്‍ നിറുത്തി അവനോട്:</verse>
				<verse number="4">ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മത്തില്‍ തന്നെ പിടിച്ചിരിക്കുന്നു.</verse>
				<verse number="5">ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്ന് മോശെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചു.</verse>
				<verse number="6">ഇത് അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന് അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.</verse>
				<verse number="7">അവര്‍ അവനോട് ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ നിവിര്‍ന്നു: നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ല് എറിയട്ടെ എന്ന് അവരോട് പറഞ്ഞു.</verse>
				<verse number="8">പിന്നെയും കുനിഞ്ഞ് വിരല്‍കൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.</verse>
				<verse number="9">അവര്‍ അതു കേട്ടിട്ടു, മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവില്‍ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു.</verse>
				<verse number="10">യേശു നിവിര്‍ന്ന് അവളോട്: സ്ത്രീയേ, അവര്‍ എവിടെ? നിനക്ക് ആരും ശിക്ഷവിധിച്ചില്ലയോ? എന്ന് ചോദിച്ചതിന്:</verse>
				<verse number="11">ഇല്ല കര്‍ത്താവേ, എന്ന് അവള്‍ പറഞ്ഞു. ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുത് എന്ന് യേശു പറഞ്ഞു.]</verse>
				<verse number="12">യേശു പിന്നെയും അവരോടു സംസാരിച്ചു: ഞാന്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവന്‍ ഇരുളില്‍ നടക്കാതെ ജീവന്‍റെ വെളിച്ചമുള്ളവന്‍ ആകും എന്നു പറഞ്ഞു.</verse>
				<verse number="13">പരീശന്മാര്‍ അവനോട്: നീ നിന്നെക്കുറിച്ചു തന്നെ സാക്ഷ്യം പറയുന്നു; നിന്‍റെ സാക്ഷ്യം സത്യം അല്ല എന്നു പറഞ്ഞു.</verse>
				<verse number="14">യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാലും എന്‍റെ സാക്ഷ്യം സത്യം ആകുന്നു; ഞാന്‍ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന്‍ അറിയുന്നു; നിങ്ങളോ, ഞാന്‍ എവിടെനിന്നു വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നില്ല.</verse>
				<verse number="15">നിങ്ങള്‍ ജഡപ്രകാരം വിധിക്കുന്നു; ഞാന്‍ ആരെയും വിധിക്കുന്നില്ല.</verse>
				<verse number="16">ഞാന്‍ വിധിച്ചാലും ഞാന്‍ ഏകനല്ല, ഞാനും എന്നെ അയച്ച പിതാവും കൂടെയാകയാല്‍ എന്‍റെ വിധി സത്യമാകുന്നു.</verse>
				<verse number="17">രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യം എന്ന് നിങ്ങളുടെ ന്യായപ്രമാണത്തിലും എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="18">ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നു.</verse>
				<verse number="19">അവര്‍ അവനോട്: നിന്‍റെ പിതാവ് എവിടെ എന്നു ചോദിച്ചതിനു യേശു: നിങ്ങള്‍ എന്നെ ആകട്ടെ എന്‍റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="20">അവന്‍ ദൈവാലയത്തില്‍ ഉപദേശിക്കുമ്പോള്‍ ഭണ്ഡാരസ്ഥലത്തുവച്ച് ഈ വചനം പറഞ്ഞു; അവന്‍റെ നാഴിക അതുവരെയും വന്നിട്ടില്ലായ്കകൊണ്ട് ആരും അവനെ പിടിച്ചില്ല.</verse>
				<verse number="21">അവന്‍ പിന്നെയും അവരോട്: ഞാന്‍ പോകുന്നു; നിങ്ങള്‍ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തില്‍ നിങ്ങള്‍ മരിക്കും; ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്നു പറഞ്ഞു.</verse>
				<verse number="22">ഞാന്‍ പോകുന്ന ഇടത്തേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്ന് അവന്‍ പറഞ്ഞതുകൊണ്ട് പക്ഷേ തന്നെത്താന്‍ കൊല്ലുമോ എന്ന് യെഹൂദന്മാര്‍ പറഞ്ഞു.</verse>
				<verse number="23">അവന്‍ അവരോട്: നിങ്ങള്‍ കീഴില്‍നിന്നുള്ളവര്‍, ഞാന്‍ മേലില്‍നിന്നുള്ളവന്‍, നിങ്ങള്‍ ഈ ലോകത്തില്‍നിന്നുള്ളവര്‍; ഞാന്‍ ഈ ലോകത്തില്‍നിന്നുള്ളവനല്ല.</verse>
				<verse number="24">ആകയാല്‍ നിങ്ങളുടെ പാപങ്ങളില്‍ നിങ്ങള്‍ മരിക്കും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞു; ഞാന്‍ അങ്ങനെയുള്ളവന്‍ എന്ന് വിശ്വസിക്കാഞ്ഞാല്‍, നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ മരിക്കും എന്നു പറഞ്ഞു.</verse>
				<verse number="25">അവര്‍ അവനോട്: നീ ആര്‍ ആകുന്നു എന്ന് ചോദിച്ചതിനു യേശു: ആദിമുതല്‍ ഞാന്‍ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നെ.</verse>
				<verse number="26">നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്ക് ഉണ്ട്; എങ്കിലും എന്നെ അയച്ചവന്‍ സത്യവാന്‍ ആകുന്നു; അവനോടു കേട്ടതു തന്നെ ഞാന്‍ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="27">പിതാവിനെക്കുറിച്ച് ആകുന്നു അവന്‍ തങ്ങളോടു പറഞ്ഞത് എന്ന് അവര്‍ ഗ്രഹിച്ചില്ല.</verse>
				<verse number="28">ആകയാല്‍ യേശു: നിങ്ങള്‍ മനുഷ്യപുത്രനെ ഉയര്‍ത്തിയശേഷം ഞാന്‍ തന്നെ അവന്‍ എന്നും ഞാന്‍ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചു തന്നതുപോലെ ഇത് സംസാരിക്കുന്നു എന്നും അറിയും.</verse>
				<verse number="29">എന്നെ അയച്ചവന്‍ എന്നോടുകൂടെ ഉണ്ട്; ഞാന്‍ എല്ലായ്പോഴും അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് അവന്‍ എന്നെ ഏകനായി വിട്ടിട്ടില്ല എന്നു പറഞ്ഞു.</verse>
				<verse number="30">അവന്‍ ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പലരും അവനില്‍ വിശ്വസിച്ചു.</verse>
				<verse number="31">തന്നില്‍ വിശ്വസിച്ച യെഹൂദന്മാരോട് യേശു: എന്‍റെ വചനത്തില്‍ നിലനില്ക്കുന്നു എങ്കില്‍ നിങ്ങള്‍ വാസ്തവമായി എന്‍റെ ശിഷ്യന്മാരായി,</verse>
				<verse number="32">സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="33">അവര്‍ അവനോട്: ഞങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി; ആര്‍ക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങള്‍ സ്വതന്ത്രന്മാര്‍ ആകും എന്നു നീ പറയുന്നത് എങ്ങനെ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="34">അതിനു യേശു: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവന്‍ എല്ലാം പാപത്തിന്‍റെ ദാസന്‍ ആകുന്നു.</verse>
				<verse number="35">ദാസന്‍ എന്നേക്കും വീട്ടില്‍ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.</verse>
				<verse number="36">പുത്രന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യം വരുത്തിയാല്‍ നിങ്ങള്‍ സാക്ഷാല്‍ സ്വതന്ത്രര്‍ ആകും.</verse>
				<verse number="37">നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതി എന്നു ഞാന്‍ അറിയുന്നു; എങ്കിലും എന്‍റെ വചനത്തിനു നിങ്ങളില്‍ ഇടം ഇല്ലായ്കകൊണ്ടു നിങ്ങള്‍ എന്നെ കൊല്ലുവാന്‍ നോക്കുന്നു.</verse>
				<verse number="38">പിതാവിന്‍റെ അടുക്കല്‍ കണ്ടിട്ടുള്ളത് ഞാന്‍ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങള്‍ ചെയ്യുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="39">അവര്‍ അവനോട്: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവ് എന്ന് ഉത്തരം പറഞ്ഞതിനു യേശു അവരോട്: നിങ്ങള്‍ അബ്രാഹാമിന്‍റെ മക്കള്‍ എങ്കില്‍ അബ്രാഹാമിന്‍റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.</verse>
				<verse number="40">എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.</verse>
				<verse number="41">നിങ്ങളുടെ പിതാവിന്‍റെ പ്രവൃത്തികളെ നിങ്ങള്‍ ചെയ്യുന്നു എന്നു പറഞ്ഞു. അവര്‍ അവനോട്: ഞങ്ങള്‍ പരസംഗത്താല്‍ ജനിച്ചവരല്ല; ഞങ്ങള്‍ക്ക് ഒരു പിതാവേയുള്ളൂ; ദൈവംതന്നെ എന്നു പറഞ്ഞു.</verse>
				<verse number="42">യേശു അവരോട് പറഞ്ഞത്: ദൈവം നിങ്ങളുടെ പിതാവ് എങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു; ഞാന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു; ഞാന്‍ സ്വയമായിവന്നതല്ല, അവന്‍ എന്നെ അയച്ചതാകുന്നു.</verse>
				<verse number="43">എന്‍റെ ഭാഷണം നിങ്ങള്‍ ഗ്രഹിക്കാത്തത് എന്ത്? എന്‍റെ വചനം കേള്‍പ്പാന്‍ നിങ്ങള്‍ക്കു മനസ്സില്ലായ്കകൊണ്ടത്രേ.</verse>
				<verse number="44">നിങ്ങള്‍ പിശാചെന്ന പിതാവിന്‍റെ മക്കള്‍; നിങ്ങളുടെ പിതാവിന്‍റെ മോഹങ്ങളെ ചെയ്‍വാനും ഇച്ഛിക്കുന്നു. അവന്‍ ആദിമുതല്‍ കൊലപാതകന്‍ ആയിരുന്നു; അവനില്‍ സത്യം ഇല്ലായ്കകൊണ്ട് സത്യത്തില്‍ നില്ക്കുന്നതുമില്ല. അവന്‍ ഭോഷ്ക് പറയുമ്പോള്‍ സ്വന്തത്തില്‍നിന്ന് എടുത്തു പറയുന്നു. അവന്‍ ഭോഷ്ക് പറയുന്നവനും, അതിന്‍റെ അപ്പനും ആകുന്നു.</verse>
				<verse number="45">ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ല.</verse>
				<verse number="46">നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാന്‍ സത്യം പറയുന്നു എങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കാത്തത് എന്ത്?</verse>
				<verse number="47">ദൈവസന്തതിയായവന്‍ ദൈവവചനം കേള്‍ക്കുന്നു; നിങ്ങള്‍ ദൈവസന്തതിയല്ലായ്കകൊണ്ടു കേള്‍ക്കുന്നില്ല.</verse>
				<verse number="48">യെഹൂദന്മാര്‍ അവനോട്: നീ ഒരു ശമര്യന്‍; നിനക്കു ഭൂതം ഉണ്ട് എന്നു ഞങ്ങള്‍ പറയുന്നത് ശരിയല്ലയോ എന്നു പറഞ്ഞു.</verse>
				<verse number="49">അതിനു യേശു: എനിക്കു ഭൂതമില്ല; ഞാന്‍ എന്‍റെ പിതാവിനെ ബഹുമാനിക്ക അത്രേ ചെയ്യുന്നത്: നിങ്ങളോ എന്നെ അപമാനിക്കുന്നു.</verse>
				<verse number="50">ഞാന്‍ എന്‍റെ മഹത്ത്വം അന്വേഷിക്കുന്നില്ല; അന്വേഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ഒരുവന്‍ ഉണ്ട്.</verse>
				<verse number="51">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം കാണ്‍കയില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="52">യെഹൂദന്മാര്‍ അവനോട്: നിനക്ക് ഭൂതം ഉണ്ട് എന്ന് ഇപ്പോള്‍ ഞങ്ങള്‍ക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്‍റെ വചനം പ്രമാണിക്കുന്നവന്‍ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.</verse>
				<verse number="53">ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാള്‍ നീ വലിയവനോ? അവന്‍ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആര്‍ ആക്കുന്നു എന്നു ചോദിച്ചതിന് യേശു:</verse>
				<verse number="54">ഞാന്‍ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാല്‍ എന്‍റെ മഹത്ത്വം ഏതുമില്ല; എന്നെ മഹത്ത്വപ്പെടുത്തുന്നത് എന്‍റെ പിതാവ് ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങള്‍ പറയുന്നു.</verse>
				<verse number="55">എങ്കിലും നിങ്ങള്‍ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങളെപ്പോലെ ഭോഷ്ക് പറയുന്നവന്‍ ആകും; എന്നാല്‍ ഞാന്‍ അവനെ അറിയുന്നു; അവന്‍റെ വചനം പ്രമാണിക്കയും ചെയ്യുന്നു.</verse>
				<verse number="56">നിങ്ങളുടെ പിതാവായ അബ്രാഹാം എന്‍റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവന്‍ കണ്ടു സന്തോഷിച്ചുമിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="57">യെഹൂദന്മാര്‍ അവനോട്: നിനക്ക് അമ്പതു വയസ്സ് ആയിട്ടില്ല; നീ അബ്രാഹാമിനെ കണ്ടിട്ടുണ്ടോ എന്നു ചോദിച്ചു.</verse>
				<verse number="58">യേശു അവരോട്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: അബ്രാഹാം ജനിച്ചതിനു മുമ്പേ ഞാന്‍ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="59">അപ്പോള്‍ അവര്‍ അവനെ എറിവാന്‍ കല്ല് എടുത്തു, യേശുവോ മറഞ്ഞ് ദൈവാലയം വിട്ടുപോയി.</verse>
			</chapter>
			<chapter number="9">
				<verse number="1">അവന്‍ കടന്നുപോകുമ്പോള്‍ പിറവിയിലെ കുരുടനായൊരു മനുഷ്യനെ കണ്ടു.</verse>
				<verse number="2">അവന്‍റെ ശിഷ്യന്മാര്‍ അവനോട്: റബ്ബീ, ഇവന്‍ കുരുടനായി പിറക്കത്തക്കവണ്ണം ആര്‍ പാപംചെയ്തു? ഇവനോ, ഇവന്‍റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.</verse>
				<verse number="3">അതിന് യേശു: അവന്‍ എങ്കിലും അവന്‍റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കല്‍ വെളിവാകേണ്ടതിനത്രേ.</verse>
				<verse number="4">എന്നെ അയച്ചവന്‍റെ പ്രവൃത്തി പകല്‍ ഉള്ളേടത്തോളം നാം ചെയ്യേണ്ടതാകുന്നു; ആര്‍ക്കും പ്രവര്‍ത്തിച്ചുകൂടാത്ത രാത്രി വരുന്നു.</verse>
				<verse number="5">ഞാന്‍ ലോകത്തില്‍ ഇരിക്കുമ്പോള്‍ ലോകത്തിന്‍റെ വെളിച്ചം ആകുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="6">ഇങ്ങനെ പറഞ്ഞിട്ട് അവന്‍ നിലത്തു തുപ്പി തുപ്പല്‍കൊണ്ടു ചേറുണ്ടാക്കി, ചേറ് അവന്‍റെ കണ്ണിന്മേല്‍ പൂശി</verse>
				<verse number="7">നീ ചെന്നു ശിലോഹാംകുളത്തില്‍ കഴുകുക എന്ന് അവനോടു പറഞ്ഞു; ശിലോഹാം എന്നതിന് അയയ്ക്കപ്പെട്ടവന്‍ എന്നര്‍ഥം. അവന്‍ പോയി കഴുകി; കണ്ണു കാണുന്നവനായി മടങ്ങിവന്നു.</verse>
				<verse number="8">അയല്‍ക്കാരും അവനെ മുമ്പേ ഇരക്കുന്നവനായി കണ്ടവരും: ഇവനല്ലയോ അവിടെ ഇരുന്നു ഭിക്ഷ യാചിച്ചവന്‍ എന്ന് പറഞ്ഞു.</verse>
				<verse number="9">അവന്‍തന്നെ എന്നു ചിലരും അല്ല, അവനെപ്പോലെയുള്ളവന്‍ എന്ന് മറ്റു ചിലരും പറഞ്ഞു; ഞാന്‍തന്നെ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="10">അവര്‍ അവനോട്: നിന്‍റെ കണ്ണുതുറന്നത് എങ്ങനെ എന്നു ചോദിച്ചതിന് അവന്‍:</verse>
				<verse number="11">യേശു എന്നുപേരുള്ള മനുഷ്യന്‍ ചേറുണ്ടാക്കി എന്‍റെ കണ്ണിന്മേല്‍ പൂശി: ശിലോഹാംകുളത്തില്‍ ചെന്നു കഴുകുക എന്ന് എന്നോടു പറഞ്ഞു; ഞാന്‍ പോയി കഴുകി, കാഴ്ച പ്രാപിച്ചു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="12">അവന്‍ എവിടെ എന്ന് അവര്‍ അവനോട് ചോദിച്ചതിന്: ഞാന്‍ അറിയുന്നില്ല എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="13">കുരുടനായിരുന്നവനെ അവര്‍ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി.</verse>
				<verse number="14">യേശു ചേറുണ്ടാക്കി അവന്‍റെ കണ്ണുതുറന്നത് ശബ്ബത്തുനാളില്‍ ആയിരുന്നു.</verse>
				<verse number="15">അവന്‍ കാഴ്ച പ്രാപിച്ചത് എങ്ങനെ എന്ന് പരീശന്മാരും അവനോടു ചോദിച്ചു. അവന്‍ അവരോട്: അവന്‍ എന്‍റെ കണ്ണിന്മേല്‍ ചേറു തേച്ചു ഞാന്‍ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="16">പരീശന്മാരില്‍ ചിലര്‍: ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലര്‍: പാപിയായൊരു മനുഷ്യന് ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്‍വാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായി.</verse>
				<verse number="17">അവര്‍ പിന്നെയും കുരുടനോട്: നിന്‍റെ കണ്ണു തുറന്നതുകൊണ്ടു നീ അവനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചതിന്: അവന്‍ ഒരു പ്രവാചകന്‍ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="18">കാഴ്ച പ്രാപിച്ചവന്‍റെ അമ്മയപ്പന്മാരെ വിളിച്ചു ചോദിക്കുവോളം അവന്‍ കുരുടനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും യെഹൂദന്മാര്‍ വിശ്വസിച്ചില്ല.</verse>
				<verse number="19">കുരുടനായി ജനിച്ചു എന്ന് നിങ്ങള്‍ പറയുന്ന നിങ്ങളുടെ മകന്‍ ഇവന്‍ തന്നെയോ? എന്നാല്‍ അവന് ഇപ്പോള്‍ കണ്ണു കാണുന്നത് എങ്ങനെ എന്ന് അവര്‍ അവരോടു ചോദിച്ചു.</verse>
				<verse number="20">അവന്‍റെ അമ്മയപ്പന്മാര്‍: ഇവന്‍ ഞങ്ങളുടെ മകന്‍ എന്നും, കുരുടനായി ജനിച്ചവന്‍ എന്നും ഞങ്ങള്‍ അറിയുന്നു.</verse>
				<verse number="21">എന്നാല്‍ കണ്ണു കാണുന്നത് എങ്ങനെ എന്ന് അറിയുന്നില്ല; അവന്‍റെ കണ്ണ് ആര്‍ തുറന്നു എന്നും അറിയുന്നില്ല; അവനോട് ചോദിപ്പിന്‍; അവന് പ്രായം ഉണ്ടല്ലോ; അവന്‍തന്നെ പറയും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="22">യെഹൂദന്മാരെ ഭയപ്പെടുകകൊണ്ടത്രേ അവന്‍റെ അമ്മയപ്പന്മാര്‍ ഇങ്ങനെ പറഞ്ഞത്; അവനെ ക്രിസ്തു എന്ന് ഏറ്റുപറയുന്നവന്‍ പള്ളിഭ്രഷ്ടനാകേണം എന്ന് യെഹൂദന്മാര്‍ തമ്മില്‍ പറഞ്ഞൊത്തിരുന്നു.</verse>
				<verse number="23">അതുകൊണ്ടത്രേ അവന്‍റെ അമ്മയപ്പന്മാര്‍: അവന് പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിന്‍ എന്നു പറഞ്ഞത്.</verse>
				<verse number="24">കുരുടനായിരുന്ന മനുഷ്യനെ അവര്‍ രണ്ടാമതും വിളിച്ചു: ദൈവത്തിനു മഹത്ത്വം കൊടുക്ക; ആ മനുഷ്യന്‍ പാപി എന്ന് ഞങ്ങള്‍ അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="25">അതിന് അവന്‍: അവന്‍ പാപിയോ അല്ലയോ എന്നു ഞാന്‍ അറിയുന്നില്ല; ഒന്ന് അറിയുന്നു; ഞാന്‍ കുരുടനായിരുന്നു; ഇപ്പോള്‍ കണ്ണു കാണുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="26">അവര്‍ അവനോട്: അവന്‍ നിനക്ക് എന്തു ചെയ്തു? നിന്‍റെ കണ്ണ് എങ്ങനെതുറന്നു എന്നു ചോദിച്ചു.</verse>
				<verse number="27">അതിന് അവന്‍: ഞാന്‍ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങള്‍ ശ്രദ്ധിച്ചില്ല; വീണ്ടും കേള്‍പ്പാന്‍ ഇച്ഛിക്കുന്നത് എന്ത്? നിങ്ങള്‍ക്കും അവന്‍റെ ശിഷ്യന്മാര്‍ ആകുവാന്‍ മനസ്സുണ്ടോ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="28">അപ്പോള്‍ അവര്‍ അവനെ ശകാരിച്ചു; നീ അവന്‍റെ ശിഷ്യന്‍; ഞങ്ങള്‍ മോശെയുടെ ശിഷ്യന്മാര്‍.</verse>
				<verse number="29">മോശെയോടു ദൈവം സംസാരിച്ചു എന്ന് ഞങ്ങള്‍ അറിയുന്നു; ഇവനോ എവിടെനിന്ന് എന്ന് അറിയുന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="30">ആ മനുഷ്യന്‍ അവരോട്: എന്‍റെ കണ്ണുതുറന്നിട്ടും അവന്‍ എവിടെനിന്ന് എന്ന് നിങ്ങള്‍ അറിയാത്തത് ആശ്ചര്യം.</verse>
				<verse number="31">പാപികളുടെ പ്രാര്‍ഥന ദൈവം കേള്‍ക്കുന്നില്ല എന്നും ദൈവഭക്തനായിരുന്ന് അവന്‍റെ ഇഷ്ടം ചെയ്യുന്നവന്‍റെ പ്രാര്‍ഥന കേള്‍ക്കുന്നു എന്നും നാം അറിയുന്നു.</verse>
				<verse number="32">കുരുടനായി പിറന്നവന്‍റെ കണ്ണ് ആരെങ്കിലും തുറന്നപ്രകാരം ലോകം ഉണ്ടായതുമുതല്‍ കേട്ടിട്ടില്ല.</verse>
				<verse number="33">ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നവന്‍ അല്ലെങ്കില്‍ അവന് ഒന്നും ചെയ്‍വാന്‍ കഴികയില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="34">അവര്‍ അവനോട്: നീ മുഴുവനും പാപത്തില്‍ പിറന്നവന്‍; നീ ഞങ്ങളെ ഉപദേശിക്കുന്നുവോ എന്നു പറഞ്ഞ് അവനെ പുറത്താക്കിക്കളഞ്ഞു.</verse>
				<verse number="35">അവനെ പുറത്താക്കി എന്ന് യേശു കേട്ടു; അവനെ കണ്ടപ്പോള്‍: നീ ദൈവപുത്രനില്‍ വിശ്വസിക്കുന്നുവോ എന്നു ചോദിച്ചു.</verse>
				<verse number="36">അതിന് അവന്‍: യജമാനനേ, അവന്‍ ആര്‍ ആകുന്നു? ഞാന്‍ അവനില്‍ വിശ്വസിക്കാം എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="37">യേശു അവനോട്: നീ അവനെ കണ്ടിട്ടുണ്ട്; നിന്നോടു സംസാരിക്കുന്നവന്‍ അവന്‍തന്നെ എന്നു പറഞ്ഞു.</verse>
				<verse number="38">ഉടനെ അവന്‍: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞ് അവനെ നമസ്കരിച്ചു.</verse>
				<verse number="39">കാണാത്തവര്‍ കാണ്‍മാനും കാണുന്നവര്‍ കുരുടര്‍ ആകുവാനും ഇങ്ങനെ ന്യായവിധിക്കായി ഞാന്‍ ഇഹലോകത്തില്‍ വന്നു എന്നു യേശു പറഞ്ഞു.</verse>
				<verse number="40">അവനോടുകൂടെയുള്ള ചില പരീശന്മാര്‍ ഇതു കേട്ടിട്ട് ഞങ്ങളും കുരുടരോ എന്നു ചോദിച്ചു.</verse>
				<verse number="41">യേശു അവരോട്: നിങ്ങള്‍ കുരുടര്‍ ആയിരുന്നു എങ്കില്‍ നിങ്ങള്‍ക്കു പാപം ഇല്ലായിരുന്നു; എന്നാല്‍: ഞങ്ങള്‍ കാണുന്നു എന്ന് നിങ്ങള്‍ പറയുന്നതുകൊണ്ട് നിങ്ങളുടെ പാപം നില്ക്കുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="10">
				<verse number="1">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആട്ടിന്‍തൊഴുത്തില്‍ വാതിലൂടെ കടക്കാതെ, വേറേ വഴിയായി കയറുന്നവന്‍ കള്ളനും കവര്‍ച്ചക്കാരനും ആകുന്നു.</verse>
				<verse number="2">വാതിലൂടെ കടക്കുന്നവനോ ആടുകളുടെ ഇടയന്‍ ആകുന്നു.</verse>
				<verse number="3">അവനു വാതില്‍കാവല്ക്കാരന്‍ തുറന്നുകൊടുക്കുന്നു; ആടുകള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നു; തന്‍റെ ആടുകളെ അവന്‍ പേര്‍ ചൊല്ലി വിളിച്ചു പുറത്തു കൊണ്ടുപോകുന്നു.</verse>
				<verse number="4">തനിക്കുള്ളവയെയൊക്കെയും പുറത്തു കൊണ്ടുപോയശേഷം അവന്‍ അവയ്ക്ക് മുമ്പായി നടക്കുന്നു; ആടുകള്‍ അവന്‍റെ ശബ്ദം അറിഞ്ഞ് അവനെ അനുഗമിക്കുന്നു.</verse>
				<verse number="5">അന്യന്മാരുടെ ശബ്ദം അറിയായ്കകൊണ്ട് അവ അന്യനെ അനുഗമിക്കാതെ വിട്ട് ഓടിപ്പോകും.</verse>
				<verse number="6">ഈ സാദൃശ്യം യേശുഅവരോട് പറഞ്ഞു; എന്നാല്‍ തങ്ങളോടു പറഞ്ഞത് ഇന്നത് എന്ന് അവര്‍ ഗ്രഹിച്ചില്ല.</verse>
				<verse number="7">യേശു പിന്നെയും അവരോട് പറഞ്ഞത്: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതില്‍ ഞാന്‍ ആകുന്നു.</verse>
				<verse number="8">എനിക്കു മുമ്പേ വന്നവരൊക്കെയും കള്ളന്മാരും കവര്‍ച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.</verse>
				<verse number="9">ഞാന്‍ വാതില്‍ ആകുന്നു; എന്നിലൂടെ കടക്കുന്നവന്‍ രക്ഷപെടും; അവന്‍ അകത്തു വരികയും പുറത്തു പോകയും, മേച്ചല്‍ കണ്ടെത്തുകയും ചെയ്യും.</verse>
				<verse number="10">മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളന്‍ വരുന്നില്ല; അവര്‍ക്കു ജീവന്‍ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാന്‍ വന്നിരിക്കുന്നത്.</verse>
				<verse number="11">ഞാന്‍ നല്ല ഇടയന്‍ ആകുന്നു; നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്‍റെ ജീവനെ കൊടുക്കുന്നു.</verse>
				<verse number="12">ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരന്‍ ചെന്നായ് വരുന്നതു കണ്ട് ആടുകളെ വിട്ട് ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.</verse>
				<verse number="13">അവന്‍ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.</verse>
				<verse number="14">ഞാന്‍ നല്ല ഇടയന്‍; പിതാവ് എന്നെ അറികയും ഞാന്‍ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.</verse>
				<verse number="15">ആടുകള്‍ക്കുവേണ്ടി ഞാന്‍ എന്‍റെ ജീവനെ കൊടുക്കുന്നു.</verse>
				<verse number="16">ഈ തൊഴുത്തില്‍ ഉള്‍പ്പെടാത്ത വേറേ ആടുകള്‍ എനിക്ക് ഉണ്ട്; അവയെയും ഞാന്‍ നടത്തേണ്ടതാകുന്നു; അവ എന്‍റെ ശബ്ദം കേള്‍ക്കും; ഒരാട്ടിന്‍കൂട്ടവും ഒരിടയനും ആകും.</verse>
				<verse number="17">എന്‍റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന് ഞാന്‍ അതിനെ കൊടുക്കുന്നതുകൊണ്ട് പിതാവ് എന്നെ സ്നേഹിക്കുന്നു.</verse>
				<verse number="18">ആരും അതിനെ എന്നോട് എടുത്തുകളയുന്നില്ല; ഞാന്‍തന്നെ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാന്‍ എനിക്ക് അധികാരം ഉണ്ട്; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ട്; ഈ കല്പന എന്‍റെ പിതാവിങ്കല്‍നിന്ന് എനിക്കു ലഭിച്ചിരിക്കുന്നു.</verse>
				<verse number="19">ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയില്‍ പിന്നെയും ഭിന്നത ഉണ്ടായി.</verse>
				<verse number="20">അവരില്‍ പലരും; അവനു ഭൂതം ഉണ്ട്; അവന്‍ ഭ്രാന്തന്‍ ആകുന്നു; അവന്‍റെ വാക്കു കേള്‍ക്കുന്നത് എന്തിന് എന്നു പറഞ്ഞു.</verse>
				<verse number="21">മറ്റു ചിലര്‍: ഇതു ഭൂതഗ്രസ്തന്‍റെ വാക്കല്ല; ഭൂതത്തിനു കുരുടന്മാരുടെ കണ്ണുതുറപ്പാന്‍ കഴിയുമോ എന്നു പറഞ്ഞു.</verse>
				<verse number="22">അനന്തരം യെരൂശലേമില്‍ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.</verse>
				<verse number="23">യേശു ദൈവാലയത്തില്‍ ശലോമോന്‍റെ മണ്ഡപത്തില്‍ നടന്നുകൊണ്ടിരുന്നു.</verse>
				<verse number="24">യെഹൂദന്മാര്‍ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കില്‍ സ്പഷ്ടമായി പറക എന്ന് അവനോട് പറഞ്ഞു.</verse>
				<verse number="25">യേശു അവരോട് ഉത്തരം പറഞ്ഞത്: ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുണ്ട്; എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നില്ല; എന്‍റെ പിതാവിന്‍റെ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്ഷ്യം ആകുന്നു.</verse>
				<verse number="26">നിങ്ങളോ എന്‍റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാല്‍ വിശ്വസിക്കുന്നില്ല. എന്‍റെ ആടുകള്‍ എന്‍റെ ശബ്ദം കേള്‍ക്കുന്നു;</verse>
				<verse number="27">ഞാന്‍ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.</verse>
				<verse number="28">ഞാന്‍ അവയ്ക്കു നിത്യജീവന്‍ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചുപോകയില്ല; ആരും അവയെ എന്‍റെ കൈയില്‍നിന്നു പിടിച്ചുപറിക്കയും ഇല്ല.</verse>
				<verse number="29">അവയെ തന്നിരിക്കുന്ന എന്‍റെ പിതാവ് എല്ലാവരിലും വലിയവന്‍; പിതാവിന്‍റെ കൈയില്‍നിന്നു പിടിച്ചുപറിപ്പാന്‍ ആര്‍ക്കും കഴികയില്ല.</verse>
				<verse number="30">ഞാനും പിതാവും ഒന്നാകുന്നു.</verse>
				<verse number="31">യെഹൂദന്മാര്‍ അവനെ എറിവാന്‍ പിന്നെയും കല്ല് എടുത്തു.</verse>
				<verse number="32">യേശു അവരോട്: പിതാവിന്‍റെ കല്പനയാല്‍ ഞാന്‍ പല നല്ല പ്രവൃത്തികള്‍ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയില്‍ ഏതു പ്രവൃത്തിനിമിത്തം നിങ്ങള്‍ എന്നെ കല്ലെറിയുന്നു എന്നു ചോദിച്ചു.</verse>
				<verse number="33">യെഹൂദന്മാര്‍ അവനോട്: നല്ല പ്രവൃത്തി നിമിത്തമല്ല; ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നെ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="34">യേശു അവരോട്: നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്ന് ഞാന്‍ പറഞ്ഞു എന്ന് നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?</verse>
				<verse number="35">ദൈവത്തിന്‍റെ അരുളപ്പാട് ഉണ്ടായിട്ടുള്ളവരെ ദേവന്മാര്‍ എന്നു പറഞ്ഞു എങ്കില്‍ -തിരുവെഴുത്തിനു നീക്കം വന്നുകൂടായല്ലോ-</verse>
				<verse number="36">ഞാന്‍ ദൈവത്തിന്‍റെ പുത്രന്‍ എന്ന് പറഞ്ഞതുകൊണ്ട്: നീ ദൈവദൂഷണം പറയുന്നു എന്ന് പിതാവ് വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോട് നിങ്ങള്‍ പറയുന്നുവോ?</verse>
				<verse number="37">ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കില്‍ എന്നെ വിശ്വസിക്കേണ്ടാ;</verse>
				<verse number="38">ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവ് എന്നിലും ഞാന്‍ പിതാവിലും എന്നു നിങ്ങള്‍ ഗ്രഹിച്ച് അറിയേണ്ടതിന് പ്രവൃത്തിയെ വിശ്വസിപ്പിന്‍.</verse>
				<verse number="39">അവര്‍ അവനെ പിന്നെയും പിടിപ്പാന്‍ നോക്കി; അവനോ അവരുടെ കൈയില്‍നിന്ന് ഒഴിഞ്ഞുപോയി.</verse>
				<verse number="40">അവന്‍ യോര്‍ദ്ദാനക്കരെ യോഹന്നാന്‍ ആദിയില്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്ന് അവിടെ പാര്‍ത്തു.</verse>
				<verse number="41">പലരും അവന്‍റെ അടുക്കല്‍ വന്നു: യോഹന്നാന്‍ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാല്‍ ഇവനെക്കുറിച്ചു യോഹന്നാന്‍ പറഞ്ഞതൊക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="42">അവിടെ പലരും അവനില്‍ വിശ്വസിച്ചു.</verse>
			</chapter>
			<chapter number="11">
				<verse number="1">മറിയയുടെയും അവളുടെ സഹോദരി മാര്‍ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര്‍ എന്ന ഒരുത്തന്‍ ദീനമായി കിടന്നു.</verse>
				<verse number="2">ഈ മറിയ ആയിരുന്നു കര്‍ത്താവിനെ പരിമളതൈലം പൂശി തന്‍റെ തലമുടികൊണ്ട് അവന്‍റെ കാല്‍ തുടച്ചത്. അവളുടെ സഹോദരനായ ലാസര്‍ ആയിരുന്നു ദീനമായിക്കിടന്നത്.</verse>
				<verse number="3">ആ സഹോദരിമാര്‍ അവന്‍റെ അടുക്കല്‍ ആളയച്ചു: കര്‍ത്താവേ, നിനക്കു പ്രിയനായവന്‍ ദീനമായിക്കിടക്കുന്നു എന്നു പറയിച്ചു.</verse>
				<verse number="4">യേശു അത് കേട്ടിട്ട്: ഈ ദീനം മരണത്തിനായിട്ടല്ല, ദൈവപുത്രന്‍ മഹത്ത്വപ്പെടേണ്ടതിനു, ദൈവത്തിന്‍റെ മഹത്ത്വത്തിനായിട്ടത്രേ എന്നു പറഞ്ഞു.</verse>
				<verse number="5">യേശു മാര്‍ത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചു.</verse>
				<verse number="6">എന്നിട്ടും അവന്‍ ദീനമായിക്കിടക്കുന്നു എന്നു കേട്ടാറെ താന്‍ അന്ന് ഇരുന്ന സ്ഥലത്ത് രണ്ടു ദിവസം പാര്‍ത്തു.</verse>
				<verse number="7">അതിന്‍റെ ശേഷം അവന്‍ ശിഷ്യന്മാരോട്: നാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.</verse>
				<verse number="8">ശിഷ്യന്മാര്‍ അവനോട്: റബ്ബീ, യെഹൂദന്മാര്‍ ഇപ്പോള്‍ത്തന്നെ നിന്നെ കല്ലെറിവാന്‍ ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.</verse>
				<verse number="9">അതിന് യേശു: പകലിനു പന്ത്രണ്ടുമണി നേരം ഇല്ലയോ? പകല്‍ സമയത്തു നടക്കുന്നവന്‍ ഈ ലോകത്തിന്‍റെ വെളിച്ചം കാണുന്നതുകൊണ്ട് ഇടറുന്നില്ല.</verse>
				<verse number="10">രാത്രിയില്‍ നടക്കുന്നവനോ അവനു വെളിച്ചം ഇല്ലായ്കകൊണ്ട് ഇടറുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="11">ഇതു പറഞ്ഞിട്ട് അവന്‍: നമ്മുടെ സ്നേഹിതനായ ലാസര്‍ നിദ്രകൊള്ളുന്നു; എങ്കിലും ഞാന്‍ അവനെ ഉണര്‍ത്തുവാന്‍ പോകുന്നു എന്ന് അവരോടു പറഞ്ഞു.</verse>
				<verse number="12">ശിഷ്യന്മാര്‍ അവനോട്: കര്‍ത്താവേ, അവന്‍ നിദ്രകൊള്ളുന്നു എങ്കില്‍ അവനു സൗഖ്യം വരും എന്നു പറഞ്ഞു.</verse>
				<verse number="13">യേശുവോ അവന്‍റെ മരണത്തെക്കുറിച്ച് ആയിരുന്നു പറഞ്ഞത്; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവര്‍ക്കു തോന്നിപ്പോയി.</verse>
				<verse number="14">അപ്പോള്‍ യേശു സ്പഷ്ടമായി അവരോട്: ലാസര്‍ മരിച്ചുപോയി;</verse>
				<verse number="15">ഞാന്‍ അവിടെ ഇല്ലാഞ്ഞതുകൊണ്ട് നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള്‍ വിശ്വസിപ്പാന്‍ ഇടയാകുമല്ലോ; എന്നാല്‍ നാം അവന്‍റെ അടുക്കല്‍ പോക എന്നു പറഞ്ഞു.</verse>
				<verse number="16">ദിദിമൊസ് എന്നുപേരുള്ള തോമാസ് സഹശിഷ്യന്മാരോട്: അവനോടുകൂടെ മരിക്കേണ്ടതിനു നാമും പോക എന്നുപറഞ്ഞു.</verse>
				<verse number="17">യേശു അവിടെ എത്തിയപ്പോള്‍ അവനെ കല്ലറയില്‍ വച്ചിട്ടു നാലു ദിവസമായി എന്ന് അറിഞ്ഞു.</verse>
				<verse number="18">ബേഥാന്യ യെരൂശലേമിനരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.</verse>
				<verse number="19">മാര്‍ത്തയെയും മറിയയെയും സഹോദരനെക്കുറിച്ച് ആശ്വസിപ്പിക്കേണ്ടതിനു പല യെഹൂദന്മാരും അവരുടെ അടുക്കല്‍ വന്നിരുന്നു.</verse>
				<verse number="20">യേശു വരുന്നു എന്ന് കേട്ടിട്ടു മാര്‍ത്ത അവനെ എതിരേല്പാന്‍ ചെന്നു; മറിയയോ വീട്ടില്‍ ഇരുന്നു.</verse>
				<verse number="21">മാര്‍ത്ത യേശുവിനോട്: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു.</verse>
				<verse number="22">ഇപ്പോഴും നീ ദൈവത്തോട് എന്ത് അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്ന് ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="23">യേശു അവളോട്: നിന്‍റെ സഹോദരന്‍ ഉയിര്‍ത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.</verse>
				<verse number="24">മാര്‍ത്ത അവനോട്: ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്ക്കും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="25">യേശു അവളോട്: ഞാന്‍തന്നെ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും.</verse>
				<verse number="26">ജീവിച്ചിരുന്ന് എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഒരുനാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="27">അവള്‍ അവനോട്: ഉവ്വ്, കര്‍ത്താവേ, ലോകത്തില്‍ വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീതന്നെ എന്ന് ഞാന്‍ വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു പോയി,</verse>
				<verse number="28">തന്‍റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചു: ഗുരു വന്നിട്ടുണ്ട്; നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="29">അവള്‍ കേട്ട ഉടനെ എഴുന്നേറ്റ് അവന്‍റെ അടുക്കല്‍ വന്നു.</verse>
				<verse number="30">യേശു അതുവരെ ഗ്രാമത്തില്‍ കടക്കാതെ മാര്‍ത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നെ ആയിരുന്നു.</verse>
				<verse number="31">വീട്ടില്‍ അവളോടുകൂടെ ഇരുന്ന് അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാര്‍, മറിയ വേഗം എഴുന്നേറ്റുപോകുന്നത് കണ്ടിട്ട് അവള്‍ കല്ലറയ്ക്കല്‍ കരവാന്‍ പോകുന്നു എന്ന് വിചാരിച്ചു പിന്‍ചെന്നു.</verse>
				<verse number="32">യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ട് അവന്‍റെ കാല്ക്കല്‍ വീണു: കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എന്‍റെ സഹോദരന്‍ മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="33">അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ട്, ഉള്ളം നൊന്തു കലങ്ങി:</verse>
				<verse number="34">അവനെ വച്ചത് എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണ്‍ക എന്ന് അവര്‍ അവനോട് പറഞ്ഞു.</verse>
				<verse number="35">യേശു കണ്ണുനീര്‍ വാര്‍ത്തു.</verse>
				<verse number="36">ആകയാല്‍ യെഹൂദന്മാര്‍: കണ്ടോ അവനോട് എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.</verse>
				<verse number="37">ചിലരോ: കുരുടന്‍റെ കണ്ണുതുറന്ന ഇവന് ഇവനെയും മരിക്കാതാക്കുവാന്‍ കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="38">യേശു പിന്നെയും ഉള്ളം നൊന്ത് കല്ലറയ്ക്കല്‍ എത്തി; അത് ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല്‍ വച്ചിരുന്നു.</verse>
				<verse number="39">കല്ലു നീക്കുവിന്‍ എന്ന് യേശു പറഞ്ഞു. മരിച്ചവന്‍റെ സഹോദരിയായ മാര്‍ത്ത: കര്‍ത്താവേ, നാറ്റം വച്ചുതുടങ്ങി; നാലു ദിവസമായല്ലോ എന്നു പറഞ്ഞു.</verse>
				<verse number="40">യേശു അവളോട്: വിശ്വസിച്ചാല്‍ നീ ദൈവത്തിന്‍റെ മഹത്ത്വം കാണും എന്ന് ഞാന്‍ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു. അവര്‍ കല്ലു നീക്കി.</verse>
				<verse number="41">യേശു മേലോട്ടു നോക്കി: പിതാവേ, നീ എന്‍റെ അപേക്ഷ കേട്ടതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു.</verse>
				<verse number="42">നീ എപ്പോഴും എന്‍റെ അപേക്ഷ കേള്‍ക്കുന്നു എന്നു ഞാന്‍ അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്ന് ചുറ്റും നില്ക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന് അവരുടെ നിമിത്തം ഞാന്‍ പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="43">ഇങ്ങനെ പറഞ്ഞിട്ട് അവന്‍: ലാസറേ, പുറത്തുവരിക എന്ന് ഉറക്കെ വിളിച്ചു.</verse>
				<verse number="44">മരിച്ചവന്‍ പുറത്തുവന്നു; അവന്‍റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും, മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. അവന്‍റെ കെട്ട് അഴിപ്പിന്‍; അവന്‍ പോകെ” എന്ന് യേശു അവരോടു പറഞ്ഞു.</verse>
				<verse number="45">മറിയയുടെ അടുക്കല്‍ വന്ന യെഹൂദന്മാരില്‍ പലരും അവന്‍ ചെയ്തതു കണ്ടിട്ട് അവനില്‍ വിശ്വസിച്ചു.</verse>
				<verse number="46">എന്നാല്‍ ചിലര്‍ പരീശന്മാരുടെ അടുക്കല്‍ പോയി യേശു ചെയ്തത് അവരോട് അറിയിച്ചു.</verse>
				<verse number="47">മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടി: നാം എന്തു ചെയ്യേണ്ടൂ? ഈ മനുഷ്യന്‍ വളരെ അടയാളങ്ങള്‍ ചെയ്യുന്നുവല്ലോ.</verse>
				<verse number="48">അവനെ ഇങ്ങനെ വിട്ടയച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമാക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.</verse>
				<verse number="49">അവരില്‍ ഒരുത്തന്‍, ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവുതന്നെ, അവരോട്: നിങ്ങള്‍ ഒന്നും അറിയുന്നില്ല.</verse>
				<verse number="50">ജനംമുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കുവേണ്ടി മരിക്കുന്നത് നന്ന് എന്ന് ഓര്‍ക്കുന്നതുമില്ല എന്നു പറഞ്ഞു.</verse>
				<verse number="51">അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ ആ സംവത്സരത്തെ മഹാപുരോഹിതന്‍ ആകയാല്‍, ജനത്തിനുവേണ്ടി യേശു മരിപ്പാന്‍ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.</verse>
				<verse number="52">ജനത്തിനുവേണ്ടി മാത്രമല്ല, ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിനും തന്നെ.</verse>
				<verse number="53">അന്നുമുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.</verse>
				<verse number="54">അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു.</verse>
				<verse number="55">യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാല്‍ പലരും തങ്ങള്‍ക്കു ശുദ്ധിവരുത്തുവാന്‍ പെസഹയ്ക്കു മുമ്പേ നാട്ടില്‍നിന്നു യെരൂശലേമിലേക്കു പോയി.</verse>
				<verse number="56">അവര്‍ യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില്‍ നിന്നുകൊണ്ട്: എന്തു തോന്നുന്നു? അവന്‍ പെരുന്നാള്‍ക്കു വരികയില്ലയോ എന്ന് തമ്മില്‍ പറഞ്ഞു.</verse>
				<verse number="57">എന്നാല്‍ മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നുവച്ച് അവന്‍ ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാല്‍ അറിവു തരേണമെന്ന് കല്പന കൊടുത്തിരുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">യേശു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസര്‍ പാര്‍ത്ത ബേഥാന്യയിലേക്ക് യേശു പെസഹയ്ക്ക് ആറു ദിവസം മുമ്പേ വന്നു.</verse>
				<verse number="2">അവിടെ അവര്‍ അവന് ഒരു അത്താഴം ഒരുക്കി; മാര്‍ത്ത ശുശ്രൂഷ ചെയ്തു, ലാസറോ അവനോടുകൂടെ പന്തിയില്‍ ഇരുന്നവരില്‍ ഒരുവന്‍ ആയിരുന്നു.</verse>
				<verse number="3">അപ്പോള്‍ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തല്‍ എടുത്തു യേശുവിന്‍റെ കാലില്‍ പൂശി തന്‍റെ തലമുടികൊണ്ടു കാല്‍ തുവര്‍ത്തി; തൈലത്തിന്‍റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.</verse>
				<verse number="4">എന്നാല്‍ അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവ്;</verse>
				<verse number="5">ഈ തൈലം മുന്നൂറു വെള്ളിക്കാശിനു വിറ്റു ദരിദ്രന്മാര്‍ക്കു കൊടുക്കാഞ്ഞത് എന്ത് എന്നു പറഞ്ഞു.</verse>
				<verse number="6">ഇത് ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചി തന്‍റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്.</verse>
				<verse number="7">യേശുവോ: അവളെ വിടുക; എന്‍റെ ശവസംസ്കാരദിവസത്തിനായി അവള്‍ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.</verse>
				<verse number="8">ദരിദ്രന്മാര്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഞാന്‍ എല്ലായ്പോഴും അടുക്കെ ഇല്ലതാനും എന്നു പറഞ്ഞു.</verse>
				<verse number="9">അവന്‍ അവിടെ ഉണ്ടെന്ന് അറിഞ്ഞിട്ടു യെഹൂദന്മാരുടെ ഒരു വലിയ പുരുഷാരം യേശുവിന്‍റെ നിമിത്തം മാത്രമല്ല അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ച ലാസറെ കാണ്‍മാനായിട്ടുംകൂടെ വന്നു.</verse>
				<verse number="10">അവന്‍ ഹേതുവായി അനേകം യെഹൂദന്മാര്‍ ചെന്ന്</verse>
				<verse number="11">യേശുവില്‍ വിശ്വസിക്കയാല്‍ ലാസറെയും കൊല്ലേണം എന്നു മഹാപുരോഹിതന്മാര്‍ ആലോചിച്ചു.</verse>
				<verse number="12">പിറ്റേന്നു പെരുന്നാള്‍ക്കു വന്നൊരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ട്</verse>
				<verse number="13">ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ട് അവനെ എതിരേല്പാന്‍ ചെന്നു: ഹോശന്നാ, യിസ്രായേലിന്‍റെ രാജാവായി കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ എന്ന് ആര്‍ത്തു.</verse>
				<verse number="14">യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ട് അതിന്മേല്‍ കയറി.</verse>
				<verse number="15">“സീയോന്‍പുത്രീ, ഭയപ്പെടേണ്ടാ; ഇതാ, നിന്‍റെ രാജാവ് കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.</verse>
				<verse number="16">ഇത് അവന്‍റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിനു തേജസ്കരണം വന്നശേഷം അവനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവനെ ഇങ്ങനെ ചെയ്തു എന്നും അവര്‍ക്ക് ഓര്‍മ വന്നു.</verse>
				<verse number="17">അവന്‍ ലാസറെ കല്ലറയില്‍നിന്നു വിളിച്ചു മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചപ്പോള്‍ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.</verse>
				<verse number="18">അവന്‍ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ട് അവനെ എതിരേറ്റുചെന്നു.</verse>
				<verse number="19">ആകയാല്‍ പരീശന്മാര്‍ തമ്മില്‍ തമ്മില്‍: നമുക്ക് ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്‍റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.</verse>
				<verse number="20">പെരുന്നാളില്‍ നമസ്കരിപ്പാന്‍ വന്നവരില്‍ ചില യവനന്മാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="21">ഇവര്‍ ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്‍റെ അടുക്കല്‍ ചെന്ന് അവനോട്: യജമാനനേ, ഞങ്ങള്‍ക്കു യേശുവിനെ കാണ്‍മാന്‍ താല്‍പര്യമുണ്ട് എന്ന് അപേക്ഷിച്ചു.</verse>
				<verse number="22">ഫിലിപ്പൊസ് ചെന്ന് അന്ത്രെയാസിനോടു പറഞ്ഞു. അന്ത്രെയാസും ഫിലിപ്പൊസുംകൂടെ ചെന്നു യേശുവിനോട് പറഞ്ഞു.</verse>
				<verse number="23">യേശു അവരോട് ഉത്തരം പറഞ്ഞത്: മനുഷ്യപുത്രന്‍ തേജസ്കരിക്കപ്പെടുവാനുള്ള നാഴിക വന്നിരിക്കുന്നു.</verse>
				<verse number="24">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോട് പറയുന്നു: കോതമ്പുമണി നിലത്തു വീണു ചാകുന്നില്ല എങ്കില്‍ അത് തനിയേ ഇരിക്കും; ചത്തു എങ്കിലോ വളരെ വിളവുണ്ടാകും.</verse>
				<verse number="25">തന്‍റെ ജീവനെ സ്നേഹിക്കുന്നവന്‍ അതിനെ കളയും; ഇഹലോകത്തില്‍ തന്‍റെ ജീവനെ പകയ്ക്കുന്നവന്‍ അതിനെ നിത്യജീവനായി സൂക്ഷിക്കും.</verse>
				<verse number="26">എനിക്കു ശുശ്രൂഷ ചെയ്യുന്നവന്‍ എന്നെ അനുഗമിക്കട്ടെ; ഞാന്‍ ഇരിക്കുന്നേടത്ത് എന്‍റെ ശുശ്രൂഷക്കാരനും ഇരിക്കും; എനിക്കു ശുശ്രൂഷ ചെയ്യുന്നവനെ പിതാവു മാനിക്കും.</verse>
				<verse number="27">ഇപ്പോള്‍ എന്‍റെ ഉള്ളം കലങ്ങിയിരിക്കുന്നു; ഞാന്‍ എന്തു പറയേണ്ടൂ? പിതാവേ, ഈ നാഴികയില്‍നിന്ന് എന്നെ രക്ഷിക്കേണമേ; എങ്കിലും ഇതു നിമിത്തം ഞാന്‍ ഈ നാഴികയിലേക്കു വന്നിരിക്കുന്നു.</verse>
				<verse number="28">പിതാവേ, നിന്‍റെ നാമത്തെ മഹത്ത്വപ്പെടുത്തേണമേ. അപ്പോള്‍ സ്വര്‍ഗത്തില്‍നിന്നു; ഞാന്‍ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി.</verse>
				<verse number="29">അതു കേട്ടിട്ട് അരികെ നില്ക്കുന്ന പുരുഷാരം: ഇടി ഉണ്ടായി എന്നു പറഞ്ഞു; മറ്റു ചിലര്‍: ഒരു ദൈവദൂതന്‍ അവനോട് സംസാരിച്ചു എന്നു പറഞ്ഞു.</verse>
				<verse number="30">അതിന് യേശു: ഈ ശബ്ദം എന്‍റെ നിമിത്തമല്ല; നിങ്ങളുടെ നിമിത്തം അത്രേ ഉണ്ടായത്.</verse>
				<verse number="31">ഇപ്പോള്‍ ഈ ലോകത്തിന്‍റെ ന്യായവിധി ആകുന്നു; ഇപ്പോള്‍ ഈ ലോകത്തിന്‍റെ പ്രഭുവിനെ പുറത്തു തള്ളിക്കളയും.</verse>
				<verse number="32">ഞാനോ ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്ക് ആകര്‍ഷിക്കും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="33">ഇതു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ചു പറഞ്ഞതത്രേ.</verse>
				<verse number="34">പുരുഷാരം അവനോട്: ക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള്‍ ന്യായപ്രമാണത്തില്‍ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടതെന്നു നീ പറയുന്നത് എങ്ങനെ? ഈ മനുഷ്യപുത്രന്‍ ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="35">അതിനു യേശു അവരോട്: ഇനി കുറെക്കാലം മാത്രം വെളിച്ചം നിങ്ങളുടെ ഇടയില്‍ ഇരിക്കും; ഇരുള്‍ നിങ്ങളെ പിടിക്കാതിരിപ്പാന്‍ നിങ്ങള്‍ക്കു വെളിച്ചം ഉള്ളേടത്തോളം നടന്നുകൊള്‍വിന്‍. ഇരുളില്‍ നടക്കുന്നവന്‍ താന്‍ എവിടെ പോകുന്നു എന്ന് അറിയുന്നില്ലല്ലോ.</verse>
				<verse number="36">നിങ്ങള്‍ വെളിച്ചത്തിന്‍റെ മക്കള്‍ ആകേണ്ടതിന്; വെളിച്ചം ഉള്ളേടത്തോളം വെളിച്ചത്തില്‍ വിശ്വസിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="37">ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല.</verse>
				<verse number="38">“കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു? കര്‍ത്താവിന്‍റെ ഭുജം ആര്‍ക്കു വെളിപ്പെട്ടിരിക്കുന്നു?” എന്നു യെശയ്യാപ്രവാചകന്‍ പറഞ്ഞ വചനം നിവൃത്തിയാവാന്‍ ഇടവന്നു.</verse>
				<verse number="39">അവര്‍ക്കു വിശ്വസിപ്പാന്‍ കഴിഞ്ഞില്ല; അതിന്‍റെ കാരണം യെശയ്യാവ് വേറേ ഒരേടത്തു പറയുന്നത്:</verse>
				<verse number="40">“അവര്‍ കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കയോ മനംതിരികയോ താന്‍ അവരെ സൗഖ്യമാക്കുകയോ ചെയ്യാതിരിക്കേണ്ടതിന് അവരുടെ കണ്ണ് അവന്‍ കുരുടാക്കി ഹൃദയം തടിപ്പിച്ചിരിക്കുന്നു.”</verse>
				<verse number="41">യെശയ്യാവ് അവന്‍റെ തേജസ്സു കണ്ട് അവനെക്കുറിച്ചു സംസാരിച്ചതുകൊണ്ടാകുന്നു ഇതു പറഞ്ഞത്.</verse>
				<verse number="42">എന്നിട്ടും പ്രമാണികളില്‍ തന്നേയും അനേകര്‍ അവനില്‍ വിശ്വസിച്ചു; പള്ളിഭ്രഷ്ടര്‍ ആകാതിരിപ്പാന്‍ പരീശന്മാര്‍ നിമിത്തം ഏറ്റുപറഞ്ഞില്ലതാനും.</verse>
				<verse number="43">അവര്‍ ദൈവത്താലുള്ള മാനത്തെക്കാള്‍ മനുഷ്യരാലുള്ള മാനത്തെ അധികം സ്നേഹിച്ചു.</verse>
				<verse number="44">യേശു വിളിച്ചുപറഞ്ഞത്: എന്നില്‍ വിശ്വസിക്കുന്നവന്‍ എന്നിലല്ല എന്നെ അയച്ചവനില്‍തന്നെ വിശ്വസിക്കുന്നു.</verse>
				<verse number="45">എന്നെ കാണുന്നവന്‍ എന്നെ അയച്ചവനെ കാണുന്നു.</verse>
				<verse number="46">എന്നില്‍ വിശ്വസിക്കുന്നവന്‍ ആരും ഇരുളില്‍ വസിക്കാതിരിപ്പാന്‍ ഞാന്‍ വെളിച്ചമായി ലോകത്തില്‍ വന്നിരിക്കുന്നു.</verse>
				<verse number="47">എന്‍റെ വചനം കേട്ടു പ്രമാണിക്കാത്തവനെ ഞാന്‍ വിധിക്കുന്നില്ല; ലോകത്തെ വിധിപ്പാനല്ല; ലോകത്തെ രക്ഷിപ്പാനത്രേ ഞാന്‍ വന്നിരിക്കുന്നത്.</verse>
				<verse number="48">എന്‍റെ വചനം കൈക്കൊള്ളാതെ എന്നെ തള്ളിക്കളയുന്നവനെ ന്യായം വിധിക്കുന്നവന്‍ ഉണ്ട്; ഞാന്‍ സംസാരിച്ച വചനംതന്നെ ഒടുക്കത്തെ നാളില്‍ അവനെ ന്യായം വിധിക്കും. ഞാന്‍ സ്വയമായി സംസാരിച്ചിട്ടില്ല;</verse>
				<verse number="49">എന്നെ അയച്ച പിതാവുതന്നെ ഞാന്‍ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു.</verse>
				<verse number="50">അവന്‍റെ കല്പന നിത്യജീവന്‍ എന്ന് ഞാന്‍ അറിയുന്നു; ആകയാല്‍ ഞാന്‍ സംസാരിക്കുന്നത് പിതാവ് എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംസാരിക്കുന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">പെസഹാപെരുന്നാളിനു മുമ്പേ താന്‍ ഈ ലോകം വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ടു, ലോകത്തില്‍ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു.</verse>
				<verse number="2">അത്താഴം ആയപ്പോള്‍ പിശാച്, ശിമോന്‍റെ മകനായ യൂദാ ഈസ്കര്യോത്താവിന്‍റെ ഹൃദയത്തില്‍ അവനെ കാണിച്ചുകൊടുപ്പാന്‍ തോന്നിച്ചിരുന്നു;</verse>
				<verse number="3">പിതാവു സകലവും തന്‍റെ കൈയില്‍ തന്നിരിക്കുന്നു എന്നും താന്‍ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്ന് ദൈവത്തിന്‍റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ</verse>
				<verse number="4">അത്താഴത്തില്‍നിന്ന് എഴുന്നേറ്റു വസ്ത്രം ഊരിവച്ച്</verse>
				<verse number="5">ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുവര്‍ത്തുവാനും തുടങ്ങി.</verse>
				<verse number="6">അവന്‍ ശിമോന്‍ പത്രൊസിന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവനോട്: കര്‍ത്താവേ, നീ എന്‍റെ കാല്‍ കഴുകുന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="7">യേശു അവനോട്: ഞാന്‍ ചെയ്യുന്നത് നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="8">നീ ഒരുനാളും എന്‍റെ കാല്‍ കഴുകുകയില്ല എന്ന് പത്രൊസ് പറഞ്ഞു. അതിന് യേശു: ഞാന്‍ നിന്നെ കഴുകാഞ്ഞാല്‍ നിനക്ക് എന്നോടുകൂടെ പങ്കില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="9">അപ്പോള്‍ ശിമോന്‍പത്രൊസ്: കര്‍ത്താവേ, എന്‍റെ കാല്‍ മാത്രമല്ല കൈയും തലയുംകൂടെ കഴുകേണമേ എന്നു പറഞ്ഞു.</verse>
				<verse number="10">യേശു അവനോട്: കുളിച്ചിരിക്കുന്നവനു കാല്‍ അല്ലാതെ കഴുകുവാന്‍ ആവശ്യമില്ല; അവന്‍ മുഴുവനും ശുദ്ധിയുള്ളവന്‍; നിങ്ങള്‍ ശുദ്ധിയുള്ളവര്‍ ആകുന്നു; എല്ലാവരും അല്ലതാനും എന്നു പറഞ്ഞു.</verse>
				<verse number="11">തന്നെ കാണിച്ചുകൊടുക്കുന്നവനെ അറിഞ്ഞിരിക്കകൊണ്ടത്രേ എല്ലാവരും ശുദ്ധിയുള്ളവരല്ല എന്നു പറഞ്ഞത്.</verse>
				<verse number="12">അവന്‍ അവരുടെ കാല്‍ കഴുകീട്ടു വസ്ത്രം ധരിച്ച് വീണ്ടും ഇരുന്ന് അവരോട് പറഞ്ഞത്: ഞാന്‍ നിങ്ങള്‍ക്കു ചെയ്തത് ഇന്നത് എന്ന് അറിയുന്നുവോ?</verse>
				<verse number="13">നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു; ഞാന്‍ അങ്ങനെ ആകകൊണ്ട് നിങ്ങള്‍ പറയുന്നതു ശരി.</verse>
				<verse number="14">കര്‍ത്താവും ഗുരുവുമായ ഞാന്‍ നിങ്ങളുടെ കാല്‍ കഴുകി എങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു.</verse>
				<verse number="15">ഞാന്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിനു ഞാന്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തം തന്നിരിക്കുന്നു.</verse>
				<verse number="16">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദാസന്‍ യജമാനനെക്കാള്‍ വലിയവന്‍ അല്ല; ദൂതന്‍ തന്നെ അയച്ചവനെക്കാള്‍ വലിയവനുമല്ല.</verse>
				<verse number="17">ഇതു നിങ്ങള്‍ അറിയുന്നു എങ്കില്‍ ചെയ്താല്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="18">നിങ്ങളെ എല്ലാവരെയുംകുറിച്ചു പറയുന്നില്ല; ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു; എന്നാല്‍ “എന്‍റെ അപ്പം തിന്നുന്നവന്‍ എന്‍റെ നേരേ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു” എന്നുള്ള തിരുവെഴുത്തിനു നിവൃത്തി വരേണ്ടതാകുന്നു.</verse>
				<verse number="19">അതു സംഭവിക്കുമ്പോള്‍ ഞാന്‍ തന്നെ മശീഹാ എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനു ഞാന്‍ ഇപ്പോള്‍ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറയുന്നു.</verse>
				<verse number="20">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ അയയ്ക്കുന്നവനെ കൈക്കൊള്ളുന്നവന്‍ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവന്‍ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു.</verse>
				<verse number="21">ഇതു പറഞ്ഞിട്ട് യേശു ഉള്ളം കലങ്ങി: ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങളില്‍ ഒരുത്തന്‍ എന്നെ കാണിച്ചുകൊടുക്കും എന്നു സാക്ഷീകരിച്ചു പറഞ്ഞു.</verse>
				<verse number="22">ഇത് ആരെക്കുറിച്ചു പറയുന്നു എന്ന് ശിഷ്യന്മാര്‍ സംശയിച്ചു തമ്മില്‍ തമ്മില്‍ നോക്കി.</verse>
				<verse number="23">ശിഷ്യന്മാരില്‍ വച്ചു യേശു സ്നേഹിച്ച ഒരുത്തന്‍ യേശുവിന്‍റെ മാര്‍വിടത്തു ചാരിക്കൊണ്ടിരുന്നു.</verse>
				<verse number="24">ശിമോന്‍ പത്രൊസ് അവനോട് ആംഗ്യം കാട്ടി, അവന്‍ പറഞ്ഞത് ആരെക്കൊണ്ട് എന്ന് ചോദിപ്പാന്‍ പറഞ്ഞു.</verse>
				<verse number="25">അവന്‍ യേശുവിന്‍റെ നെഞ്ചോടു ചാഞ്ഞു: കര്‍ത്താവേ, അത് ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="26">ഞാന്‍ അപ്പഖണ്ഡം മുക്കി കൊടുക്കുന്നവന്‍തന്നെ എന്നു യേശു ഉത്തരം പറഞ്ഞു; ഖണ്ഡം മുക്കി ശിമോന്‍ ഈസ്കര്യോത്താവിന്‍റെ മകനായ യൂദായ്ക്കു കൊടുത്തു.</verse>
				<verse number="27">ഖണ്ഡം വാങ്ങിയ ഉടനെ സാത്താന്‍ അവനില്‍ കടന്നു. യേശു അവനോട്: നീ ചെയ്യുന്നത് വേഗത്തില്‍ ചെയ്ക എന്നു പറഞ്ഞു.</verse>
				<verse number="28">എന്നാല്‍ ഇത് ഇന്നതിനെക്കുറിച്ചു പറഞ്ഞുവെന്നു പന്തിയില്‍ ഇരുന്നവരില്‍ ആരും അറിഞ്ഞില്ല.</verse>
				<verse number="29">പണസ്സഞ്ചി യൂദായുടെ പക്കല്‍ ആകയാല്‍ പെരുന്നാളില്‍ വേണ്ടുന്നതു മേടിപ്പാനോ ദരിദ്രര്‍ക്ക് വല്ലതും കൊടുപ്പാനോ യേശു അവനോട് കല്പിക്കുന്നു എന്നു ചിലര്‍ക്കു തോന്നി.</verse>
				<verse number="30">ഖണ്ഡം വാങ്ങിയ ഉടനെ അവന്‍ എഴുന്നേറ്റ് പോയി, അപ്പോള്‍ രാത്രി ആയിരുന്നു.</verse>
				<verse number="31">അവന്‍ പോയശേഷം യേശു പറഞ്ഞത്: ഇപ്പോള്‍ മനുഷ്യപുത്രന്‍ മഹത്ത്വപ്പെട്ടിരിക്കുന്നു;</verse>
				<verse number="32">ദൈവവും അവനില്‍ മഹത്ത്വപ്പെട്ടിരിക്കുന്നു; ദൈവം അവനില്‍ മഹത്ത്വപ്പെട്ടിരിക്കുന്നു എങ്കില്‍ ദൈവം അവനെ തന്നില്‍തന്നെ മഹത്ത്വപ്പെടുത്തും; ക്ഷണത്തില്‍ അവനെ മഹത്ത്വപ്പെടുത്തും.</verse>
				<verse number="33">കുഞ്ഞുങ്ങളേ, ഞാന്‍ ഇനി കുറഞ്ഞോന്നു മാത്രം നിങ്ങളോടുകൂടെ ഇരിക്കും; നിങ്ങള്‍ എന്നെ അന്വേഷിക്കും; ഞാന്‍ പോകുന്ന ഇടത്തു നിങ്ങള്‍ക്കു വരുവാന്‍ കഴികയില്ല എന്ന് ഞാന്‍ യെഹൂദന്മാരോടു പറഞ്ഞതുപോലെ ഇന്നു നിങ്ങളോടും പറയുന്നു.</verse>
				<verse number="34">നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്ന് പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നുതന്നെ.</verse>
				<verse number="35">നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും.</verse>
				<verse number="36">ശിമോന്‍പത്രൊസ് അവനോട്: കര്‍ത്താവേ, നീ എവിടെ പോകുന്നു എന്നു ചോദിച്ചതിന്: ഞാന്‍ പോകുന്ന ഇടത്തേക്കു നിനക്ക് ഇപ്പോള്‍ എന്നെ അനുഗമിപ്പാന്‍ കഴികയില്ല; പിന്നത്തേതില്‍ നീ എന്നെ അനുഗമിക്കും എന്ന് യേശു അവനോട് ഉത്തരം പറഞ്ഞു.</verse>
				<verse number="37">പത്രൊസ് അവനോട്: കര്‍ത്താവേ, ഇപ്പോള്‍ എനിക്കു നിന്നെ അനുഗമിപ്പാന്‍ കഴിയാത്തത് എന്ത്? ഞാന്‍ എന്‍റെ ജീവനെ നിനക്കുവേണ്ടി വച്ചുകളയും എന്നു പറഞ്ഞു.</verse>
				<verse number="38">അതിന് യേശു: നിന്‍റെ ജീവനെ എനിക്കുവേണ്ടി വച്ചുകളയുമോ? ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയുവോളം കോഴി കൂകുകയില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
			</chapter>
			<chapter number="14">
				<verse number="1">നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്; ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍.</verse>
				<verse number="2">എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങള്‍ ഉണ്ട്; ഇല്ലെങ്കില്‍ ഞാന്‍ നിങ്ങളോടു പറയുമായിരുന്നു. ഞാന്‍ നിങ്ങള്‍ക്കു സ്ഥലം ഒരുക്കുവാന്‍ പോകുന്നു.</verse>
				<verse number="3">ഞാന്‍ പോയി നിങ്ങള്‍ക്കു സ്ഥലം ഒരുക്കിയാല്‍, ഞാന്‍ ഇരിക്കുന്ന ഇടത്തു നിങ്ങളും ഇരിക്കേണ്ടതിനു പിന്നെയും വന്നു നിങ്ങളെ എന്‍റെ അടുക്കല്‍ ചേര്‍ത്തുകൊള്ളും.</verse>
				<verse number="4">ഞാന്‍ പോകുന്ന ഇടത്തേക്കുള്ളവഴി നിങ്ങള്‍ അറിയുന്നു.</verse>
				<verse number="5">തോമാസ് അവനോട്: കര്‍ത്താവേ, നീ എവിടെ പോകുന്നു എന്ന് ഞങ്ങള്‍ അറിയുന്നില്ല; പിന്നെ വഴി എങ്ങനെ അറിയും എന്നു പറഞ്ഞു.</verse>
				<verse number="6">യേശു അവനോട്: ഞാന്‍തന്നെ വഴിയും സത്യവും ജീവനും ആകുന്നു; ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്‍റെ അടുക്കല്‍ എത്തുന്നില്ല.</verse>
				<verse number="7">നിങ്ങള്‍ എന്നെ അറിഞ്ഞു എങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതല്‍ നിങ്ങള്‍ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="8">ഫിലിപ്പൊസ് അവനോട്: കര്‍ത്താവേ, പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം; എന്നാല്‍ ഞങ്ങള്‍ക്കു മതി എന്നു പറഞ്ഞു.</verse>
				<verse number="9">യേശു അവനോട് പറഞ്ഞത്: ഞാന്‍ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ ഫിലിപ്പൊസേ? എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ പിതാവിനെ ഞങ്ങള്‍ക്കു കാണിച്ചുതരേണം എന്നു നീ പറയുന്നത് എങ്ങനെ?</verse>
				<verse number="10">ഞാന്‍ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്ന് നീ വിശ്വസിക്കുന്നില്ലയോ? ഞാന്‍ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നില്‍ വസിച്ചുകൊണ്ടു തന്‍റെ പ്രവൃത്തി ചെയ്യുന്നു.</verse>
				<verse number="11">ഞാന്‍ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിന്‍; അല്ലെങ്കില്‍ പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന്‍.</verse>
				<verse number="12">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ഞാന്‍ ചെയ്യുന്ന പ്രവൃത്തി എന്നില്‍ വിശ്വസിക്കുന്നവനും ചെയ്യും; ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതുകൊണ്ട് അതില്‍ വലിയതും അവന്‍ ചെയ്യും.</verse>
				<verse number="13">നിങ്ങള്‍ എന്‍റെ നാമത്തില്‍ അപേക്ഷിക്കുന്നതൊക്കെയും പിതാവ് പുത്രനില്‍ മഹത്ത്വപ്പെടേണ്ടതിനു ഞാന്‍ ചെയ്തുതരും.</verse>
				<verse number="14">നിങ്ങള്‍ എന്‍റെ നാമത്തില്‍ എന്നോട് അപേക്ഷിക്കുന്നത് ഒക്കെയും ഞാന്‍ ചെയ്തുതരും.</verse>
				<verse number="15">നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ എന്‍റെ കല്പനകളെ കാത്തുകൊള്ളും.</verse>
				<verse number="16">എന്നാല്‍ ഞാന്‍ പിതാവിനോട് ചോദിക്കും; അവന്‍ സത്യത്തിന്‍റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിനു നിങ്ങള്‍ക്കു തരും.</verse>
				<verse number="17">ലോകം അവനെ കാണുകയോ അറികയോ ചെയ്യായ്കയാല്‍ അതിന് അവനെ ലഭിപ്പാന്‍ കഴികയില്ല; നിങ്ങളോ അവന്‍ നിങ്ങളോടുകൂടെ വസിക്കയും നിങ്ങളില്‍ ഇരിക്കുകയും ചെയ്യുന്നതുകൊണ്ട് അവനെ അറിയുന്നു.</verse>
				<verse number="18">ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരും.</verse>
				<verse number="19">കുറഞ്ഞോന്നു കഴിഞ്ഞാല്‍ ലോകം എന്നെ കാണുകയില്ല; നിങ്ങളോ എന്നെ കാണും; ഞാന്‍ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും.</verse>
				<verse number="20">ഞാന്‍ എന്‍റെ പിതാവിലും നിങ്ങള്‍ എന്നിലും ഞാന്‍ നിങ്ങളിലും എന്ന് നിങ്ങള്‍ അന്ന് അറിയും.</verse>
				<verse number="21">എന്‍റെ കല്പനകള്‍ ലഭിച്ചു പ്രമാണിക്കുന്നവന്‍ എന്നെ സ്നേഹിക്കുന്നവന്‍ ആകുന്നു; എന്നെ സ്നേഹിക്കുന്നവനെ എന്‍റെ പിതാവ് സ്നേഹിക്കുന്നു; ഞാനും അവനെ സ്നേഹിച്ച് അവന് എന്നെത്തന്നെ വെളിപ്പെടുത്തും.</verse>
				<verse number="22">ഈസ്കര്യോത്താവല്ലാത്ത യൂദാ അവനോട്: കര്‍ത്താവേ, എന്തു സംഭവിച്ചിട്ടാകുന്നു നീ ലോകത്തിനല്ല ഞങ്ങള്‍ക്കത്രേ നിന്നെ വെളിപ്പെടുത്തുവാന്‍ പോകുന്നത് എന്നു ചോദിച്ചു.</verse>
				<verse number="23">യേശു അവനോട് എന്നെ സ്നേഹിക്കുന്നവന്‍ എന്‍റെ വചനം പ്രമാണിക്കും; എന്‍റെ പിതാവ് അവനെ സ്നേഹിക്കും; ഞങ്ങള്‍ അവന്‍റെ അടുക്കല്‍ വന്ന് അവനോടുകൂടെ വാസം ചെയ്യും.</verse>
				<verse number="24">എന്നെ സ്നേഹിക്കാത്തവന്‍ എന്‍റെ വചനം പ്രമാണിക്കുന്നില്ല; നിങ്ങള്‍ കേള്‍ക്കുന്ന വചനം എന്‍റേതല്ല എന്നെ അയച്ച പിതാവിന്‍റേതത്രേ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="25">ഞാന്‍ നിങ്ങളോടുകൂടെ വസിക്കുമ്പോള്‍ ഇതു നിങ്ങളോട് സംസാരിച്ചിരിക്കുന്നു.</verse>
				<verse number="26">എങ്കിലും പിതാവ് എന്‍റെ നാമത്തില്‍ അയപ്പാനുള്ള പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയും ഞാന്‍ നിങ്ങളോടു പറഞ്ഞതൊക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും.</verse>
				<verse number="27">സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു; ലോകം തരുന്നതുപോലെ അല്ല ഞാന്‍ നിങ്ങള്‍ക്കു തരുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കയും അരുത്.</verse>
				<verse number="28">ഞാന്‍ പോകയും നിങ്ങളുടെ അടുക്കല്‍ മടങ്ങിവരികയും ചെയ്യും എന്നു ഞാന്‍ നിങ്ങളോടു പറഞ്ഞത് കേട്ടുവല്ലോ; നിങ്ങള്‍ എന്നെ സ്നേഹിക്കുന്നു എങ്കില്‍ ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകുന്നതിനാല്‍ നിങ്ങള്‍ സന്തോഷിക്കുമായിരുന്നു; പിതാവ് എന്നെക്കാള്‍ വലിയവനല്ലോ.</verse>
				<verse number="29">അത് സംഭവിക്കുമ്പോള്‍ നിങ്ങള്‍ വിശ്വസിക്കേണ്ടതിന് ഞാന്‍ ഇപ്പോള്‍ അത് സംഭവിക്കുംമുമ്പേ നിങ്ങളോടു പറഞ്ഞിരിക്കുന്നു.</verse>
				<verse number="30">ഞാന്‍ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്‍റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല.</verse>
				<verse number="31">എങ്കിലും ഞാന്‍ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു എന്നും ലോകം അറിയട്ടെ. എഴുന്നേല്പിന്‍: നാം പോക.</verse>
			</chapter>
			<chapter number="15">
				<verse number="1">ഞാന്‍ സാക്ഷാല്‍ മുന്തിരിവള്ളിയും എന്‍റെ പിതാവ് തോട്ടക്കാരനും ആകുന്നു.</verse>
				<verse number="2">എന്നില്‍ കായ്ക്കാത്ത കൊമ്പൊക്കെയും അവന്‍ നീക്കിക്കളയുന്നു; കായ്ക്കുന്നതൊക്കെയും അധികം ഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു.</verse>
				<verse number="3">ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു.</verse>
				<verse number="4">എന്നില്‍ വസിപ്പിന്‍; ഞാന്‍ നിങ്ങളിലും വസിക്കും; കൊമ്പിനു മുന്തിരിവള്ളിയില്‍ വസിച്ചിട്ടല്ലാതെ സ്വയമായി കായ്പ്പാന്‍ കഴിയാത്തതുപോലെ എന്നില്‍ വസിച്ചിട്ടല്ലാതെ നിങ്ങള്‍ക്കു കഴികയില്ല.</verse>
				<verse number="5">ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്‍വാന്‍ കഴികയില്ല.</verse>
				<verse number="6">എന്നില്‍ വസിക്കാത്തവനെ ഒരു കൊമ്പുപോലെ പുറത്തു കളഞ്ഞിട്ട് അവന്‍ ഉണങ്ങിപ്പോകുന്നു; ആ വക ചേര്‍ത്തു തീയില്‍ ഇടുന്നു; അത് വെന്തുപോകും.</verse>
				<verse number="7">നിങ്ങള്‍ എന്നിലും എന്‍റെ വചനം നിങ്ങളിലും വസിച്ചാല്‍ നിങ്ങള്‍ ഇച്ഛിക്കുന്നത് എന്തെങ്കിലും അപേക്ഷിപ്പിന്‍; അത് നിങ്ങള്‍ക്കു കിട്ടും.</verse>
				<verse number="8">നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്‍റെ പിതാവ് മഹത്ത്വപ്പെടുന്നു; അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ ആകും.</verse>
				<verse number="9">പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്‍റെ സ്നേഹത്തില്‍ വസിപ്പിന്‍.</verse>
				<verse number="10">ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പ്രമാണിച്ച് അവന്‍റെ സ്നേഹത്തില്‍ വസിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ കല്പനകള്‍ പ്രമാണിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ വസിക്കും.</verse>
				<verse number="11">എന്‍റെ സന്തോഷം നിങ്ങളില്‍ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂര്‍ണമാകുവാനും ഞാന്‍ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.</verse>
				<verse number="12">ഞാന്‍ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നാകുന്നു എന്‍റെ കല്പന.</verse>
				<verse number="13">സ്നേഹിതന്മാര്‍ക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആര്‍ക്കും ഇല്ല.</verse>
				<verse number="14">ഞാന്‍ നിങ്ങളോടു കല്പിക്കുന്നത് ചെയ്താല്‍ നിങ്ങള്‍ എന്‍റെ സ്നേഹിതന്മാര്‍തന്നെ.</verse>
				<verse number="15">യജമാനന്‍ ചെയ്യുന്നത് ദാസന്‍ അറിയായ്കകൊണ്ട് ഞാന്‍ നിങ്ങളെ ദാസന്മാര്‍ എന്ന് ഇനി പറയുന്നില്ല; ഞാന്‍ എന്‍റെ പിതാവിനോട് കേട്ടത് എല്ലാം നിങ്ങളോട് അറിയിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതന്മാര്‍ എന്നു പറഞ്ഞിരിക്കുന്നു.</verse>
				<verse number="16">നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല, ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്ക്കേണ്ടതിനും നിങ്ങളുടെ ഫലം നിലനില്ക്കേണ്ടതിനും നിങ്ങളെ ആക്കിവച്ചുമിരിക്കുന്നു; നിങ്ങള്‍ എന്‍റെ നാമത്തില്‍ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവന്‍ നിങ്ങള്‍ക്കു തരുവാനായിട്ടുതന്നെ.</verse>
				<verse number="17">നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കേണ്ടതിനു ഞാന്‍ ഇതു നിങ്ങളോടു കല്പിക്കുന്നു.</verse>
				<verse number="18">ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കില്‍ അത് നിങ്ങള്‍ക്കുമുമ്പേ എന്നെ പകച്ചിരിക്കുന്നു എന്ന് അറിവിന്‍.</verse>
				<verse number="19">നിങ്ങള്‍ ലോകക്കാര്‍ ആയിരുന്നു എങ്കില്‍ ലോകം തനിക്കു സ്വന്തമായതിനെ സ്നേഹിക്കുമായിരുന്നു; എന്നാല്‍ നിങ്ങള്‍ ലോകക്കാരായിരിക്കാതെ ഞാന്‍ നിങ്ങളെ ലോകത്തില്‍നിന്നു തിരഞ്ഞെടുത്തതുകൊണ്ടു ലോകം നിങ്ങളെ പകയ്ക്കുന്നു.</verse>
				<verse number="20">ദാസന്‍ യജമാനനെക്കാള്‍ വലിയവനല്ല എന്ന് ഞാന്‍ നിങ്ങളോടു പറഞ്ഞ വാക്ക് ഓര്‍പ്പിന്‍. അവര്‍ എന്നെ ഉപദ്രവിച്ചു എങ്കില്‍ നിങ്ങളെയും ഉപദ്രവിക്കും; എന്‍റെ വചനം പ്രമാണിച്ചു എങ്കില്‍ നിങ്ങളുടേതും പ്രമാണിക്കും.</verse>
				<verse number="21">എങ്കിലും എന്നെ അയച്ചവനെ അവര്‍ അറിയായ്കകൊണ്ട് എന്‍റെ നാമം നിമിത്തം ഇതൊക്കെയും നിങ്ങളോടു ചെയ്യും.</verse>
				<verse number="22">ഞാന്‍ വന്ന് അവരോട് സംസാരിക്കാതിരുന്നെങ്കില്‍ അവര്‍ക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവരുടെ പാപത്തിന് ഒഴികഴിവില്ല.</verse>
				<verse number="23">എന്നെ പകയ്ക്കുന്നവന്‍ എന്‍റെ പിതാവിനെയും പകയ്ക്കുന്നു.</verse>
				<verse number="24">മറ്റാരും ചെയ്തിട്ടില്ലാത്ത പ്രവൃത്തികളെ ഞാന്‍ അവരുടെ ഇടയില്‍ ചെയ്തിരുന്നില്ല എങ്കില്‍ അവര്‍ക്കു പാപം ഇല്ലായിരുന്നു; ഇപ്പോഴോ അവര്‍ എന്നെയും എന്‍റെ പിതാവിനെയും കാണ്‍കയും പകയ്ക്കുകയും ചെയ്തിരിക്കുന്നു.</verse>
				<verse number="25">“അവര്‍ വെറുതേ എന്നെ പകച്ചു” എന്ന് അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിനുതന്നെ.</verse>
				<verse number="26">ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു നിങ്ങള്‍ക്ക് അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്‍റെ അടുക്കല്‍നിന്നു പുറപ്പെടുന്ന സത്യാത്മാവ് വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ചു സാക്ഷ്യം പറയും.</verse>
				<verse number="27">നിങ്ങളും ആദിമുതല്‍ എന്നോടുകൂടെ ഇരിക്കകൊണ്ടു സാക്ഷ്യം പറവിന്‍.</verse>
			</chapter>
			<chapter number="16">
				<verse number="1">നിങ്ങള്‍ ഇടറിപ്പോകാതിരിപ്പാന്‍ ഞാന്‍ ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു.</verse>
				<verse number="2">അവര്‍ നിങ്ങളെ പള്ളിഭ്രഷ്ടര്‍ ആക്കും; അത്രയുമല്ല നിങ്ങളെ കൊല്ലുന്നവന്‍ എല്ലാം ദൈവത്തിന് വഴിപാടു കഴിക്കുന്നു എന്ന് വിചാരിക്കുന്ന നാഴിക വരുന്നു.</verse>
				<verse number="3">അവര്‍ പിതാവിനെയും എന്നെയും അറിയായ്കകൊണ്ട് ഇങ്ങനെ ചെയ്യും.</verse>
				<verse number="4">അതിന്‍റെ നാഴിക വരുമ്പോള്‍ ഞാന്‍ അത് നിങ്ങളോടു പറഞ്ഞിട്ടുണ്ടെന്നു നിങ്ങള്‍ ഓര്‍ക്കേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ആദിയില്‍ ഇതു നിങ്ങളോടു പറയാഞ്ഞതു ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കകൊണ്ടത്രേ.</verse>
				<verse number="5">ഇപ്പോഴോ ഞാന്‍ എന്നെ അയച്ചവന്‍റെ അടുക്കല്‍ പോകുന്നു: നീ എവിടെ പോകുന്നു എന്ന് നിങ്ങള്‍ ആരും എന്നോടു ചോദിക്കുന്നില്ല.</verse>
				<verse number="6">എങ്കിലും ഇത് നിങ്ങളോടു സംസാരിക്കകൊണ്ട് നിങ്ങളുടെ ഹൃദയത്തില്‍ ദുഃഖം നിറഞ്ഞിരിക്കുന്നു.</verse>
				<verse number="7">എന്നാല്‍ ഞാന്‍ നിങ്ങളോടു സത്യം പറയുന്നു; ഞാന്‍ പോകുന്നത് നിങ്ങള്‍ക്കു പ്രയോജനം; ഞാന്‍ പോകാഞ്ഞാല്‍ കാര്യസ്ഥന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല; ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കും.</verse>
				<verse number="8">അവന്‍ വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിനു ബോധം വരുത്തും.</verse>
				<verse number="9">അവര്‍ എന്നില്‍ വിശ്വസിക്കായ്കകൊണ്ട് പാപത്തെക്കുറിച്ചും</verse>
				<verse number="10">ഞാന്‍ പിതാവിന്‍റെ അടുക്കല്‍ പോകയും നിങ്ങള്‍ ഇനി എന്നെ കാണാതിരിക്കയും ചെയ്യുന്നതുകൊണ്ട് നീതിയെക്കുറിച്ചും</verse>
				<verse number="11">ഈ ലോകത്തിന്‍റെ പ്രഭു വിധിക്കപ്പെട്ടിരിക്കകൊണ്ടു ന്യായവിധിയെക്കുറിച്ചുംതന്നെ.</verse>
				<verse number="12">ഇനിയും വളരെ നിങ്ങളോടു പറവാന്‍ ഉണ്ട്; എന്നാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ വഹിപ്പാന്‍ കഴിവില്ല.</verse>
				<verse number="13">സത്യത്തിന്‍റെ ആത്മാവ് വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവന്‍ സ്വയമായി സംസാരിക്കാതെ താന്‍ കേള്‍ക്കുന്നത് സംസാരിക്കയും വരുവാനുള്ളത് നിങ്ങള്‍ക്ക് അറിയിച്ചുതരികയും ചെയ്യും.</verse>
				<verse number="14">അവന്‍ എനിക്കുള്ളതില്‍നിന്ന് എടുത്ത് നിങ്ങള്‍ക്ക് അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്ത്വപ്പെടുത്തും.</verse>
				<verse number="15">പിതാവിനുള്ളതൊക്കെയും എനിക്കുള്ളത്; അതുകൊണ്ടത്രേ അവന്‍ എനിക്കുള്ളതില്‍നിന്ന് എടുത്തു നിങ്ങള്‍ക്ക് അറിയിച്ചുതരും എന്ന് ഞാന്‍ പറഞ്ഞത്.</verse>
				<verse number="16">കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും.</verse>
				<verse number="17">അവന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണും എന്നും പിതാവിന്‍റെ അടുക്കല്‍പോകുന്നു എന്നും അവന്‍ നമ്മോട് ഈ പറയുന്നത് എന്ത് എന്നു തമ്മില്‍ ചോദിച്ചു.</verse>
				<verse number="18">കുറഞ്ഞോന്ന് എന്ന് ഈ പറയുന്നത് എന്താകുന്നു? അവന്‍ എന്തു സംസാരിക്കുന്നു എന്ന് നാം അറിയുന്നില്ല എന്നും അവര്‍ പറഞ്ഞു.</verse>
				<verse number="19">അവര്‍ തന്നോടു ചോദിപ്പാന്‍ ആഗ്രഹിക്കുന്നു എന്ന് അറിഞ്ഞു യേശു അവരോട് പറഞ്ഞത്: കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ട് എന്നെ കാണും എന്ന് ഞാന്‍ പറകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നുവോ?</verse>
				<verse number="20">ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരഞ്ഞു വിലപിക്കും; ലോകമോ സന്തോഷിക്കും; നിങ്ങള്‍ ദുഃഖിക്കും; എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായിത്തീരും.</verse>
				<verse number="21">സ്ത്രീ പ്രസവിക്കുമ്പോള്‍ തന്‍റെ നാഴിക വന്നതുകൊണ്ട് അവള്‍ക്കു ദുഃഖം ഉണ്ട്; കുഞ്ഞിനെ പ്രസവിച്ച ശേഷമോ ഒരു മനുഷ്യന്‍ ലോകത്തിലേക്കു പിറന്നിരിക്കുന്ന സന്തോഷം നിമിത്തം അവള്‍ തന്‍റെ കഷ്ടം പിന്നെ ഓര്‍ക്കുന്നില്ല.</verse>
				<verse number="22">അങ്ങനെ നിങ്ങള്‍ക്കും ഇപ്പോള്‍ ദുഃഖം ഉണ്ട് എങ്കിലും ഞാന്‍ പിന്നെയും നിങ്ങളെ കാണും; നിങ്ങളുടെ ഹൃദയം സന്തോഷിക്കും; നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളകയില്ല.</verse>
				<verse number="23">അന്നു നിങ്ങള്‍ എന്നോട് ഒന്നും ചോദിക്കയില്ല. ആമേന്‍, ആമേന്‍, ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ പിതാവിനോട് അപേക്ഷിക്കുന്നതൊക്കെയും അവന്‍ എന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു തരും.</verse>
				<verse number="24">ഇന്നുവരെ നിങ്ങള്‍ എന്‍റെ നാമത്തില്‍ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിന്‍; എന്നാല്‍ നിങ്ങളുടെ സന്തോഷം പൂര്‍ണമാകുംവണ്ണം നിങ്ങള്‍ക്കു ലഭിക്കും.</verse>
				<verse number="25">ഇതു ഞാന്‍ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന്‍ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോട് അറിയിക്കുന്ന നാഴിക വരുന്നു.</verse>
				<verse number="26">അന്നു നിങ്ങള്‍ എന്‍റെ നാമത്തില്‍ അപേക്ഷിക്കും; ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാന്‍ പറയുന്നില്ല.</verse>
				<verse number="27">നിങ്ങള്‍ എന്നെ സ്നേഹിച്ചു, ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്ന് വിശ്വസിച്ചിരിക്കകൊണ്ട് പിതാവ് താനും നിങ്ങളെ സ്നേഹിക്കുന്നു.</verse>
				<verse number="28">ഞാന്‍ പിതാവിന്‍റെ അടുക്കല്‍നിന്നു പുറപ്പെട്ടു ലോകത്തില്‍ വന്നിരിക്കുന്നു; പിന്നെയും ലോകത്തെ വിട്ടു പിതാവിന്‍റെ അടുക്കല്‍ പോകുന്നു.</verse>
				<verse number="29">അതിന് അവന്‍റെ ശിഷ്യന്മാര്‍: ഇപ്പോള്‍ നീ സാദൃശ്യം ഒന്നും പറയാതെ സ്പഷ്ടമായി സംസാരിക്കുന്നു.</verse>
				<verse number="30">നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാന്‍ നിനക്ക് ആവശ്യം ഇല്ല എന്നും ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു; ഇതിനാല്‍ നീ ദൈവത്തിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="31">യേശു അവരോട്: ഇപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ?</verse>
				<verse number="32">നിങ്ങള്‍ ഓരോരുത്തന്‍ താന്താന്‍റെ സ്വന്തത്തിലേക്കു ചിതറിപ്പോകയും എന്നെ ഏകനായി വിടുകയും ചെയ്യുന്ന നാഴിക വരുന്നു; വന്നുമിരിക്കുന്നു; പിതാവ് എന്നോടുകൂടെ ഉള്ളതുകൊണ്ടു ഞാന്‍ ഏകനല്ലതാനും.</verse>
				<verse number="33">നിങ്ങള്‍ക്ക് എന്നില്‍ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിന്‍; ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="17">
				<verse number="1">ഇതു സംസാരിച്ചിട്ടു യേശു സ്വര്‍ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാല്‍: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്‍റെ പുത്രന്‍ നിന്നെ മഹത്ത്വപ്പെടുത്തേണ്ടതിനു പുത്രനെ മഹത്ത്വപ്പെടുത്തേണമേ.</verse>
				<verse number="2">നീ അവനു നല്കിയിട്ടുള്ളവര്‍ക്കെല്ലാവര്‍ക്കും അവന്‍ നിത്യജീവനെ കൊടുക്കേണ്ടതിനു നീ സകല ജഡത്തിന്മേലും അവന് അധികാരം നല്കിയിരിക്കുന്നുവല്ലോ.</verse>
				<verse number="3">ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നെ നിത്യജീവന്‍ ആകുന്നു.</verse>
				<verse number="4">ഞാന്‍ ഭൂമിയില്‍ നിന്നെ മഹത്ത്വപ്പെടുത്തി, നീ എനിക്കു ചെയ്‍വാന്‍ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു.</verse>
				<verse number="5">ഇപ്പോള്‍ പിതാവേ, ലോകം ഉണ്ടാകുംമുമ്പേ എനിക്കു നിന്‍റെ അടുക്കല്‍ ഉണ്ടായിരുന്ന മഹത്ത്വത്തില്‍ എന്നെ നിന്‍റെ അടുക്കല്‍ മഹത്ത്വപ്പെടുത്തേണമേ.</verse>
				<verse number="6">നീ ലോകത്തില്‍നിന്ന് എനിക്കു തന്നിട്ടുള്ള മനുഷ്യര്‍ക്കു ഞാന്‍ നിന്‍റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവര്‍ നിനക്കുള്ളവര്‍ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവര്‍ നിന്‍റെ വചനം പ്രമാണിച്ചുമിരിക്കുന്നു.</verse>
				<verse number="7">നീ എനിക്കു തന്നത് എല്ലാം നിന്‍റെ പക്കല്‍നിന്ന് ആകുന്നു എന്ന്അവര്‍ ഇപ്പോള്‍ അറിഞ്ഞിരിക്കുന്നു.</verse>
				<verse number="8">നീ എനിക്കു തന്ന വചനം ഞാന്‍ അവര്‍ക്കു കൊടുത്തു; അവര്‍ അതു കൈക്കൊണ്ടു, ഞാന്‍ നിന്‍റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ട് അറിഞ്ഞും നീ എന്നെ അയച്ചു എന്ന് വിശ്വസിച്ചുമിരിക്കുന്നു.</verse>
				<verse number="9">ഞാന്‍ അവര്‍ക്കുവേണ്ടി അപേക്ഷിക്കുന്നു; ലോകത്തിനുവേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവര്‍ നിനക്കുള്ളവര്‍ ആകകൊണ്ട് അവര്‍ക്കുവേണ്ടിയത്രേ ഞാന്‍ അപേക്ഷിക്കുന്നത്.</verse>
				<verse number="10">എന്‍റേത് എല്ലാം നിന്‍റേതും നിന്‍റേത് എന്‍റേതും ആകുന്നു; ഞാന്‍ അവരില്‍ മഹത്ത്വപ്പെട്ടുമിരിക്കുന്നു.</verse>
				<verse number="11">ഇനി ഞാന്‍ ലോകത്തില്‍ ഇരിക്കുന്നില്ല; ഇവരോ ലോകത്തില്‍ ഇരിക്കുന്നു; ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു. പരിശുദ്ധപിതാവേ, അവര്‍ നമ്മെപ്പോലെ ഒന്നാകേണ്ടതിന് നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തില്‍ അവരെ കാത്തുകൊള്ളേണമേ.</verse>
				<verse number="12">അവരോടുകൂടെ ഇരുന്നപ്പോള്‍ ഞാന്‍ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്‍റെ നാമത്തില്‍ കാത്തുകൊണ്ടിരുന്നു; ഞാന്‍ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിനു നിവൃത്തി വരേണ്ടതിന് ആ നാശയോഗ്യനല്ലാതെ അവരില്‍ ആരും നശിച്ചുപോയിട്ടില്ല.</verse>
				<verse number="13">ഇപ്പോഴോ ഞാന്‍ നിന്‍റെ അടുക്കല്‍ വരുന്നു; എന്‍റെ സന്തോഷം അവര്‍ക്ക് ഉള്ളില്‍ പൂര്‍ണമാകേണ്ടതിന് ഇതു ലോകത്തില്‍ വച്ചു സംസാരിക്കുന്നു.</verse>
				<verse number="14">ഞാന്‍ അവര്‍ക്കു നിന്‍റെ വചനം കൊടുത്തിരിക്കുന്നു; ഞാന്‍ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ട് ലോകം അവരെ പകച്ചു.</verse>
				<verse number="15">അവരെ ലോകത്തില്‍നിന്ന് എടുക്കേണം എന്നല്ല ദുഷ്ടന്‍റെ കൈയില്‍ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്.</verse>
				<verse number="16">ഞാന്‍ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.</verse>
				<verse number="17">സത്യത്താല്‍ അവരെ വിശുദ്ധീകരിക്കേണമേ; നിന്‍റെ വചനം സത്യം ആകുന്നു.</verse>
				<verse number="18">നീ എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാന്‍ അവരെയും ലോകത്തിലേക്ക് അയച്ചിരിക്കുന്നു.</verse>
				<verse number="19">അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന് ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.</verse>
				<verse number="20">ഇവര്‍ക്കുവേണ്ടി മാത്രമല്ല ഇവരുടെ വചനത്താല്‍ എന്നില്‍ വിശ്വസിപ്പാനിരിക്കുന്നവര്‍ക്കുവേണ്ടിയും ഞാന്‍ അപേക്ഷിക്കുന്നു.</verse>
				<verse number="21">നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാന്‍ അവര്‍ എല്ലാവരും ഒന്നാകേണ്ടതിനു, പിതാവേ, നീ എന്നിലും ഞാന്‍നിന്നിലും ആകുന്നതുപോലെ, അവരും നമ്മില്‍ ആകേണ്ടതിനുതന്നെ.</verse>
				<verse number="22">നീ എനിക്കു തന്നിട്ടുള്ള മഹത്ത്വം ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്നു.</verse>
				<verse number="23">നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാന്‍, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിനും ഞാന്‍ അവരിലും നീ എന്നിലുമായി അവര്‍ ഐക്യത്തില്‍ തികഞ്ഞവരായിരിക്കേണ്ടതിനുംതന്നെ.</verse>
				<verse number="24">പിതാവേ, നീ ലോകസ്ഥാപനത്തിനു മുമ്പേ എന്നെ സ്നേഹിച്ചിരിക്കകൊണ്ട് എനിക്കു നല്കിയ മഹത്ത്വം നീ എനിക്കു തന്നിട്ടുള്ളവര്‍ കാണേണ്ടതിനു ഞാന്‍ ഇരിക്കുന്ന ഇടത്ത് അവരും എന്നോടുകൂടെ ഇരിക്കേണം എന്ന് ഞാന്‍ ഇച്ഛിക്കുന്നു.</verse>
				<verse number="25">നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്ന് ഇവരും അറിഞ്ഞിരിക്കുന്നു.</verse>
				<verse number="26">നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.</verse>
			</chapter>
			<chapter number="18">
				<verse number="1">ഇതു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോന്‍തോട്ടിന് അക്കരയ്ക്കുപോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതില്‍ അവനും ശിഷ്യന്മാരും കടന്നു.</verse>
				<verse number="2">അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ട്; അവനെ കാണിച്ചുകൊടുത്ത യൂദായും ആ സ്ഥലം അറിഞ്ഞിരുന്നു.</verse>
				<verse number="3">അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടിക്കൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.</verse>
				<verse number="4">യേശു തനിക്കു നേരിടുവാനുള്ളത് എല്ലാം അറിഞ്ഞു പുറത്തു ചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്ന് അവരോടു ചോദിച്ചു.</verse>
				<verse number="5">നസറായനായ യേശുവിനെ എന്ന് അവര്‍ ഉത്തരം പറഞ്ഞപ്പോള്‍: അത് ഞാന്‍തന്നെ എന്ന് യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദായും അവരോടുകൂടെ നിന്നിരുന്നു.</verse>
				<verse number="6">ഞാന്‍തന്നെ എന്ന് അവരോടു പറഞ്ഞപ്പോള്‍ അവര്‍പിന്‍വാങ്ങി നിലത്തുവീണു.</verse>
				<verse number="7">നിങ്ങള്‍ ആരെ തിരയുന്നു എന്ന് അവന്‍ പിന്നെയും അവരോടു ചോദിച്ചതിന് അവര്‍: നസറായനായ യേശുവിനെ എന്നു പറഞ്ഞു.</verse>
				<verse number="8">ഞാന്‍തന്നെ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കില്‍ ഇവര്‍ പൊയ്ക്കൊള്ളട്ടെ എന്ന് യേശു ഉത്തരം പറഞ്ഞു.</verse>
				<verse number="9">നീ എനിക്കു തന്നവരില്‍ ആരും നഷ്ടമായിപ്പോയിട്ടില്ല എന്ന് അവന്‍ പറഞ്ഞ വാക്കിന് ഇതിനാല്‍ നിവൃത്തിവന്നു.</verse>
				<verse number="10">ശിമോന്‍ പത്രൊസ് തനിക്കുള്ള വാള്‍ ഊരി മഹാപുരോഹിതന്‍റെ ദാസനെ വെട്ടി അവന്‍റെ വലത്തുകാത് അറുത്തുകളഞ്ഞു; ആ ദാസനു മല്ക്കൊസ് എന്നു പേര്‍.</verse>
				<verse number="11">യേശു പത്രൊസിനോട്: വാള്‍ഉറയില്‍ ഇടുക; പിതാവ് എനിക്കു തന്ന പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ എന്നു പറഞ്ഞു.</verse>
				<verse number="12">പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി</verse>
				<verse number="13">ഒന്നാമത് ഹന്നാവിന്‍റെ അടുക്കല്‍ കൊണ്ടുപോയി; അവന്‍ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അമ്മായപ്പന്‍ ആയിരുന്നു.</verse>
				<verse number="14">കയ്യഫാവോ: ജനത്തിനുവേണ്ടി ഒരു മനുഷ്യന്‍ മരിക്കുന്നത് നന്ന് എന്ന് യെഹൂദന്മാരോട് ആലോചന പറഞ്ഞവന്‍ തന്നെ.</verse>
				<verse number="15">ശിമോന്‍ പത്രൊസും മറ്റൊരു ശിഷ്യനും യേശുവിന്‍റെ പിന്നാലെ ചെന്നു; ആ ശിഷ്യന്‍ മഹാപുരോഹിതന് പരിചയമുളളവന്‍ ആകയാല്‍ യേശുവിനോടുകൂടെ മഹാപുരോഹിതന്‍റെ നടുമുറ്റത്തു കടന്നു.</verse>
				<verse number="16">പത്രൊസ് വാതില്‍ക്കല്‍ പുറത്തു നില്ക്കുമ്പോള്‍, മഹാപുരോഹിതന് പരിചയമുള്ള മറ്റേ ശിഷ്യന്‍ പുറത്തുവന്നു വാതില്‍ക്കാവല്ക്കാരത്തിയോട് പറഞ്ഞു പത്രൊസിനെ അകത്തു കയറ്റി.</verse>
				<verse number="17">വാതില്‍കാക്കുന്ന ബാല്യക്കാരത്തി പത്രൊസിനോട്: നീയും ഈ മനുഷ്യന്‍റെ ശിഷ്യന്മാരില്‍ ഒരുവനോ എന്നു ചോദിച്ചു; അല്ല എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="18">അന്ന് കുളിര്‍ ആകകൊണ്ട് ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടു നിന്നു.</verse>
				<verse number="19">മഹാപുരോഹിതന്‍ യേശുവിനോട് അവന്‍റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.</verse>
				<verse number="20">അതിന് യേശു: ഞാന്‍ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാന്‍ എപ്പോഴും ഉപദേശിച്ചു; രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല.</verse>
				<verse number="21">നീ എന്നോടു ചോദിക്കുന്നത് എന്ത്? ഞാന്‍ സംസാരിച്ചത് എന്തെന്ന് കേട്ടവരോട് ചോദിക്ക; ഞാന്‍ പറഞ്ഞത് അവര്‍ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="22">അവന്‍ ഇങ്ങനെ പറയുമ്പോള്‍ ചേവകരില്‍ അരികെ നിന്ന ഒരുത്തന്‍: മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത് എന്നു പറഞ്ഞു യേശുവിന്‍റെ കന്നത്ത് ഒന്നടിച്ചു.</verse>
				<verse number="23">യേശു അവനോട്: ഞാന്‍ ദോഷമായി സംസാരിച്ചു എങ്കില്‍ തെളിവു കൊടുക്ക; അല്ലെങ്കില്‍ എന്നെ തല്ലുന്നത് എന്ത് എന്നു പറഞ്ഞു.</verse>
				<verse number="24">ഹന്നാവ് അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്‍റെ അടുക്കല്‍ അയച്ചു.</verse>
				<verse number="25">ശിമോന്‍ പത്രൊസ് തീ കാഞ്ഞുനില്ക്കുമ്പോള്‍: നീയും അവന്‍റെ ശിഷ്യന്മാരില്‍ ഒരുത്തനല്ലയോ എന്ന് ചിലര്‍ അവനോട് ചോദിച്ചു: അല്ല എന്ന് അവന്‍ മറുത്തുപറഞ്ഞു.</verse>
				<verse number="26">മഹാപുരോഹിതന്‍റെ ദാസന്മാരില്‍ വച്ച് പത്രൊസ് കാതറുത്തവന്‍റെ ചാര്‍ച്ചക്കാരനായ ഒരുത്തന്‍ ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടില്ലയോ എന്നു പറഞ്ഞു.</verse>
				<verse number="27">പത്രൊസ് പിന്നെയും മറുത്തുപറഞ്ഞു; ഉടനെ കോഴി കൂകി.</verse>
				<verse number="28">പുലര്‍ച്ചയ്ക്ക് അവര്‍ യേശുവിനെ കയ്യഫാവിന്‍റെ അടുക്കല്‍നിന്ന് ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങള്‍ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തില്‍ കടന്നില്ല.</verse>
				<verse number="29">പീലാത്തൊസ് അവരുടെ അടുക്കല്‍ പുറത്തു വന്നു: ഈ മനുഷ്യന്‍റെ നേരേ എന്തു കുറ്റം ബോധിപ്പിക്കുന്നു എന്നു ചോദിച്ചു.</verse>
				<verse number="30">കുറ്റക്കാരന്‍ അല്ലാഞ്ഞു എങ്കില്‍ ഞങ്ങള്‍ അവനെ നിന്‍റെ പക്കല്‍ ഏല്പിക്കയില്ലായിരുന്നു എന്ന് അവര്‍ അവനോട് ഉത്തരം പറഞ്ഞു.</verse>
				<verse number="31">പീലാത്തൊസ് അവരോട്: നിങ്ങള്‍ അവനെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണപ്രകാരം വിധിപ്പിന്‍ എന്നു പറഞ്ഞതിനു യെഹൂദന്മാര്‍ അവനോട്: മരണശിക്ഷയ്ക്കുള്ള അധികാരം ഞങ്ങള്‍ക്കില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="32">യേശു താന്‍ മരിപ്പാനുള്ള മരണവിധം സൂചിപ്പിച്ച വാക്കിന് ഇതിനാല്‍ നിവൃത്തി വന്നു.</verse>
				<verse number="33">പീലാത്തൊസ് പിന്നെയും ആസ്ഥാനത്തില്‍ ചെന്നു യേശുവിനെ വിളിച്ചു; നീ യെഹൂദന്മാരുടെ രാജാവോ എന്ന് ചോദിച്ചു.</verse>
				<verse number="34">അതിന് ഉത്തരമായി യേശു: ഇതു നീ സ്വയമായി പറയുന്നതോ മറ്റുള്ളവര്‍ എന്നെക്കുറിച്ചു നിന്നോടു പറഞ്ഞിട്ടോ എന്നു ചോദിച്ചു.</verse>
				<verse number="35">പീലാത്തൊസ് അതിനുത്തരമായി ഞാന്‍ യെഹൂദനോ? നിന്‍റെ ജനവും മഹാപുരോഹിതന്മാരും നിന്നെ എന്‍റെ പക്കല്‍ ഏല്പിച്ചിരിക്കുന്നു; നീ എന്തു ചെയ്തു എന്നു ചോദിച്ചതിന് യേശു:</verse>
				<verse number="36">എന്‍റെ രാജ്യം ഐഹികമല്ല; എന്‍റെ രാജ്യം ഐഹികം ആയിരുന്നു എങ്കില്‍ എന്നെ യെഹൂദന്മാരുടെ കൈയില്‍ ഏല്പിക്കാതവണ്ണം എന്‍റെ ചേവകര്‍ പോരാടുമായിരുന്നു; എന്നാല്‍ എന്‍റെ രാജ്യം ഐഹികമല്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="37">പീലാത്തൊസ് അവനോട്: എന്നാല്‍ നീ രാജാവ് തന്നെയല്ലോ എന്നു പറഞ്ഞതിനു യേശു: നീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നെ; സത്യത്തിനു സാക്ഷിനില്ക്കേണ്ടതിനു ഞാന്‍ ജനിച്ച് അതിനായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്‍റെ വാക്കു കേള്‍ക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="38">പീലാത്തൊസ് അവനോട്: സത്യം എന്നാല്‍ എന്ത് എന്നു പറഞ്ഞു; പിന്നെയും യെഹൂദന്മാരുടെ അടുക്കല്‍ പുറത്തു ചെന്ന് അവരോട്: ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല.</verse>
				<verse number="39">എന്നാല്‍ പെസഹയില്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ വിട്ടുതരുന്നത് സമ്മതമോ എന്നു ചോദിച്ചതിന് അവര്‍ പിന്നെയും:</verse>
				<verse number="40">ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു; ബറബ്ബാസോ കവര്‍ച്ചക്കാരന്‍ ആയിരുന്നു.</verse>
			</chapter>
			<chapter number="19">
				<verse number="1">അനന്തരം പീലാത്തൊസ് യേശുവിനെ കൊണ്ടുപോയി വാറുകൊണ്ട് അടിപ്പിച്ചു.</verse>
				<verse number="2">പടയാളികള്‍ മുള്ളുകൊണ്ട് ഒരു കിരീടം മെടഞ്ഞ് അവന്‍റെ തലയില്‍ വച്ചു ധൂമ്രവസ്ത്രം ധരിപ്പിച്ചു,</verse>
				<verse number="3">അവന്‍റെ അടുക്കല്‍ ചെന്നു: യെഹൂദന്മാരുടെ രാജാവേ, ജയ ജയ എന്നു പറഞ്ഞ് അവനെ കന്നത്തടിച്ചു.</verse>
				<verse number="4">പീലാത്തൊസ് പിന്നെയും പുറത്തു വന്നു: ഞാന്‍ അവനില്‍ ഒരു കുറ്റവും കാണുന്നില്ല എന്ന് നിങ്ങള്‍ അറിയേണ്ടതിന് അവനെ നിങ്ങളുടെ അടുക്കല്‍ ഇതാ, പുറത്തു കൊണ്ടുവരുന്നു എന്നു പറഞ്ഞു.</verse>
				<verse number="5">അങ്ങനെ യേശു മുള്‍ക്കിരീടവും ധൂമ്രവസ്ത്രവും ധരിച്ചുപുറത്തു വന്നു. പീലാത്തൊസ് അവരോട്: ആമനുഷ്യന്‍ ഇതാ എന്നു പറഞ്ഞു.</verse>
				<verse number="6">മഹാപുരോഹിതന്മാരും ചേവകരും അവനെ കണ്ടപ്പോള്‍: ക്രൂശിക്ക, ക്രൂശിക്ക എന്ന് ആര്‍ത്തുവിളിച്ചു. പീലാത്തൊസ് അവരോട്: നിങ്ങള്‍ അവനെ കൊണ്ടുപോയി ക്രൂശിപ്പിന്‍; ഞാനോ അവനില്‍ കുറ്റം കാണുന്നില്ല എന്നു പറഞ്ഞു.</verse>
				<verse number="7">യെഹൂദന്മാര്‍ അവനോട്: ഞങ്ങള്‍ക്ക് ഒരു ന്യായപ്രമാണം ഉണ്ട്; അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ട് ആ ന്യായപ്രമാണപ്രകാരം അവന്‍ മരിക്കേണ്ടതാകുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="8">ഈ വാക്ക് കേട്ടിട്ടു പീലാത്തൊസ് ഏറ്റവും ഭയപ്പെട്ടു,</verse>
				<verse number="9">പിന്നെയും ആസ്ഥാനത്തില്‍ ചെന്നു: നീ എവിടെനിന്ന് ആകുന്നു എന്ന് യേശുവിനോട് ചോദിച്ചു.</verse>
				<verse number="10">യേശു ഉത്തരം പറഞ്ഞില്ല. പീലാത്തൊസ് അവനോട്: നീ എന്നോടു സംസാരിക്കുന്നില്ലയോ? എനിക്കു നിന്നെ ക്രൂശിപ്പാന്‍ അധികാരമുണ്ടെന്നും, നിന്നെ വിട്ടയപ്പാന്‍ അധികാരമുണ്ടെന്നും നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന് യേശു അവനോട്:</verse>
				<verse number="11">മേലില്‍നിന്നു നിനക്കു കിട്ടിയിട്ടില്ല എങ്കില്‍ എന്‍റെമേല്‍ നിനക്ക് ഒരധികാരവും ഉണ്ടാകയില്ലായിരുന്നു; അതുകൊണ്ട് എന്നെ നിന്‍റെ പക്കല്‍ ഏല്പിച്ചവന് അധികം പാപം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="12">ഇതുനിമിത്തം പീലാത്തൊസ് അവനെ വിട്ടയപ്പാന്‍ ശ്രമിച്ചു; യെഹൂദന്മാരോ: നീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്നേഹിതന്‍ അല്ല; തന്നെത്താന്‍ രാജാവാക്കുന്നവന്‍ എല്ലാം കൈസരോടു മത്സരിക്കുന്നുവല്ലോ എന്ന് ആര്‍ത്തുപറഞ്ഞു.</verse>
				<verse number="13">ഈ വാക്കു കേട്ടിട്ടു പീലാത്തൊസ് യേശുവിനെ പുറത്തു കൊണ്ടുവന്നു, കല്ത്തളമെന്നും എബ്രായഭാഷയില്‍ ഗബ്ബഥാ എന്നും പേരുള്ള സ്ഥലത്തു ന്യായാസനത്തില്‍ ഇരുന്നു.</verse>
				<verse number="14">അപ്പോള്‍ പെസഹയുടെ ഒരുക്കനാള്‍ ഏകദേശം ആറാം മണി നേരം ആയിരുന്നു. അവന്‍ യെഹൂദന്മാരോട് ഇതാ നിങ്ങളുടെ രാജാവ് എന്നു പറഞ്ഞു.</verse>
				<verse number="15">അവരോ: കൊന്നുകളക, കൊന്നുകളക; അവനെ ക്രൂശിക്ക എന്ന് നിലവിളിച്ചു. നിങ്ങളുടെ രാജാവിനെ ഞാന്‍ ക്രൂശിക്കേണമോ എന്ന് പീലാത്തൊസ് അവരോട് ചോദിച്ചു; അതിനു മഹാപുരോഹിതന്മാര്‍: ഞങ്ങള്‍ക്കു കൈസരല്ലാതെ മറ്റൊരു രാജാവില്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="16">അപ്പോള്‍ അവന്‍ അവനെ ക്രൂശിക്കേണ്ടതിന് അവര്‍ക്ക് ഏല്പിച്ചുകൊടുത്തു.</verse>
				<verse number="17">അവര്‍ യേശുവിനെ കൈയേറ്റു; അവന്‍ താന്‍ തന്നെ ക്രൂശിനെ ചുമന്നുകൊണ്ട് എബ്രായഭാഷയില്‍ ഗൊല്ഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.</verse>
				<verse number="18">അവിടെ അവര്‍ അവനെയും അവനോടുകൂടെ വേറെ രണ്ട് ആളുകളെയും ഒരുത്തനെ അപ്പുറത്തും ഒരുത്തനെ ഇപ്പുറത്തും യേശുവിനെ നടുവിലുമായി ക്രൂശിച്ചു.</verse>
				<verse number="19">പീലാത്തൊസ് ഒരു മേലെഴുത്തും എഴുതി ക്രൂശിന്മേല്‍ പതിപ്പിച്ചു; അതില്‍: നസറായനായ യേശു യെഹൂദന്മാരുടെ രാജാവ് എന്ന് എഴുതിയിരുന്നു.</verse>
				<verse number="20">യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപം ആകയാല്‍ അനേകം യെഹൂദന്മാര്‍ ഈ മേലെഴുത്തു വായിച്ചു. അത് എബ്രായ, റോമ, യവന ഭാഷകളില്‍ എഴുതിയിരുന്നു.</verse>
				<verse number="21">ആകയാല്‍ യെഹൂദന്മാരുടെ മഹാപുരോഹിതന്മാര്‍ പീലാത്തൊസിനോട്: യെഹൂദന്മാരുടെ രാജാവ് എന്നല്ല, ഞാന്‍ യെഹൂദന്മാരുടെ രാജാവ് എന്ന് അവന്‍ പറഞ്ഞു എന്നത്രേ എഴുതേണ്ടത് എന്നു പറഞ്ഞു.</verse>
				<verse number="22">അതിന് പീലാത്തൊസ്: ഞാന്‍ എഴുതിയത് എഴുതി എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="23">പടയാളികള്‍ യേശുവിനെ ക്രൂശിച്ച ശേഷം അവന്‍റെ വസ്ത്രം എടുത്ത് ഓരോ പടയാളിക്ക് ഓരോ പങ്കായിട്ടു നാലു പങ്കാക്കി; അങ്കിയും എടുത്തു; അങ്കിയോ തുന്നല്‍ ഇല്ലാതെ മേല്‍തൊട്ട് അടിയോളം മുഴുവനും നെയ്തതായിരുന്നു.</verse>
				<verse number="24">ഇത് കീറരുത്; ആര്‍ക്കു വരും എന്ന് ചീട്ടിടുക എന്ന് അവര്‍ തമ്മില്‍ പറഞ്ഞു. എന്‍റെ വസ്ത്രം അവര്‍ പകുത്തെടുത്ത് എന്‍റെ അങ്കിക്കായി ചീട്ടിട്ടു എന്നുള്ള തിരുവെഴുത്തിന് ഇതിനാല്‍ നിവൃത്തി വന്നു. പടയാളികള്‍ ഇങ്ങനെയൊക്കെയും ചെയ്തു.</verse>
				<verse number="25">യേശുവിന്‍റെ ക്രൂശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും കെനുയോപ്പാവിന്‍റെ ഭാര്യ മറിയയും മഗ്ദലക്കാരത്തി മറിയയും നിന്നിരുന്നു.</verse>
				<verse number="26">യേശു തന്‍റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും നില്ക്കുന്നത് കണ്ടിട്ട്: സ്ത്രീയേ, ഇതാ, നിന്‍റെ മകന്‍ എന്ന് അമ്മയോടു പറഞ്ഞു.</verse>
				<verse number="27">പിന്നെ ശിഷ്യനോട്: ഇതാ, നിന്‍റെ അമ്മ എന്നും പറഞ്ഞു. ആ നാഴികമുതല്‍ ആ ശിഷ്യന്‍ അവളെ തന്‍റെ വീട്ടില്‍ കൈക്കൊണ്ടു.</verse>
				<verse number="28">അതിന്‍റെശേഷം സകലവും തികഞ്ഞിരിക്കുന്നു എന്നു യേശു അറിഞ്ഞിട്ട് തിരുവെഴുത്തു നിവൃത്തിയാകുംവണ്ണം: എനിക്കു ദാഹിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="29">അവിടെ പുളിച്ച വീഞ്ഞു നിറഞ്ഞൊരു പാത്രം വച്ചിട്ടുണ്ടായിരുന്നു; അവര്‍ ഒരു സ്പോങ്ങ് പുളിച്ച വീഞ്ഞു നിറച്ച് ഈസോപ്പു തണ്ടിന്മേല്‍ ആക്കി അവന്‍റെ വായോട് അടുപ്പിച്ചു.</verse>
				<verse number="30">യേശു പുളിച്ച വീഞ്ഞു കുടിച്ചശേഷം: നിവൃത്തിയായി എന്നു പറഞ്ഞു തല ചായിച്ച് ആത്മാവിനെ ഏല്പിച്ചുകൊടുത്തു.</verse>
				<verse number="31">അന്ന് ഒരുക്കനാളും ആ ശബ്ബത്ത്നാള്‍ വലിയതും ആകകൊണ്ടു ശരീരങ്ങള്‍ ശബ്ബത്തില്‍ ക്രൂശിന്മേല്‍ ഇരിക്കരുത് എന്നുവച്ച് അവരുടെ കാല്‍ ഒടിച്ച് എടുപ്പിക്കേണം എന്നു യെഹൂദന്മാര്‍ പീലാത്തൊസിനോട് അപേക്ഷിച്ചു.</verse>
				<verse number="32">ആകയാല്‍ പടയാളികള്‍ വന്ന് ഒന്നാമത്തവന്‍റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റേവന്‍റെയും കാല്‍ ഒടിച്ചു.</verse>
				<verse number="33">അവര്‍ യേശുവിന്‍റെ അടുക്കല്‍ വന്ന്, അവന്‍ മരിച്ചുപോയി എന്ന് കാണ്‍കയാല്‍ അവന്‍റെ കാല്‍ ഒടിച്ചില്ല.</verse>
				<verse number="34">എങ്കിലും പടയാളികളില്‍ ഒരുത്തന്‍ കുന്തംകൊണ്ട് അവന്‍റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.</verse>
				<verse number="35">ഇതു കണ്ടവന്‍ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്‍റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനു താന്‍ സത്യം പറയുന്നു എന്ന് അവന്‍ അറിയുന്നു.</verse>
				<verse number="36">“അവന്‍റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന് ഇതു സംഭവിച്ചു.</verse>
				<verse number="37">“അവര്‍ കുത്തിയവങ്കലേക്കു നോക്കും” എന്ന് മറ്റൊരു തിരുവെഴുത്തും പറയുന്നു.</verse>
				<verse number="38">അനന്തരം, യെഹൂദന്മാരെ പേടിച്ചിട്ടു രഹസ്യത്തില്‍ യേശുവിന്‍റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യയിലെ യോസേഫ് യേശുവിന്‍റെ ശരീരം എടുത്തു കൊണ്ടുപോകുവാന്‍ പീലാത്തൊസിനോട് അനുവാദം ചോദിച്ചു; പീലാത്തൊസ് അനുവദിക്കയാല്‍ അവന്‍ വന്ന് അവന്‍റെ ശരീരം എടുത്തു.</verse>
				<verse number="39">ആദ്യം രാത്രിയില്‍ അവന്‍റെ അടുക്കല്‍ വന്ന നിക്കൊദേമൊസും ഏകദേശം നൂറു റാത്തല്‍ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടു കൊണ്ടുവന്നു.</verse>
				<verse number="40">അവര്‍ യേശുവിന്‍റെ ശരീരം എടുത്തു യെഹൂദന്മാര്‍ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവര്‍ഗത്തോടുകൂടെ ശീല പൊതിഞ്ഞു കെട്ടി.</verse>
				<verse number="41">അവനെ ക്രൂശിച്ച സ്ഥലത്തുതന്നെ ഒരു തോട്ടവും ആ തോട്ടത്തില്‍ മുമ്പേ ആരെയും വച്ചിട്ടില്ലാത്ത പുതിയൊരു കല്ലറയും ഉണ്ടായിരുന്നു.</verse>
				<verse number="42">ആ കല്ലറ സമീപം ആകകൊണ്ട് അവര്‍ യെഹൂദന്മാരുടെ ഒരുക്കനാള്‍ നിമിത്തം യേശുവിനെ അവിടെ വച്ചു.</verse>
			</chapter>
			<chapter number="20">
				<verse number="1">ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോള്‍തന്നെ കല്ലറയ്ക്കല്‍ ചെന്നു കല്ലറവായ്ക്കല്‍നിന്നു കല്ലു നീങ്ങിയിരിക്കുന്നത് കണ്ടു.</verse>
				<verse number="2">അവള്‍ ഓടി ശിമോന്‍ പത്രൊസിന്‍റെയും യേശുവിനു പ്രിയനായ മറ്റേ ശിഷ്യന്‍റെയും അടുക്കല്‍ ചെന്നു: കര്‍ത്താവിനെ കല്ലറയില്‍നിന്ന് എടുത്തു കൊണ്ടുപോയി; അവനെ എവിടെ വച്ചു എന്ന് ഞങ്ങള്‍ അറിയുന്നില്ല എന്ന് അവരോട് പറഞ്ഞു.</verse>
				<verse number="3">അതുകൊണ്ട് പത്രൊസും മറ്റേ ശിഷ്യനും പുറപ്പെട്ടു കല്ലറയ്ക്കല്‍ ചെന്നു.</verse>
				<verse number="4">ഇരുവരും ഒന്നിച്ച് ഓടി; മറ്റേ ശിഷ്യന്‍ പത്രൊസിനെക്കാള്‍ വേഗത്തില്‍ ഓടി ആദ്യം കല്ലറയ്ക്കല്‍ എത്തി;</verse>
				<verse number="5">കുനിഞ്ഞു നോക്കി ശീലകള്‍ കിടക്കുന്നത് കണ്ടു; അകത്തു കടന്നില്ലതാനും.</verse>
				<verse number="6">അവന്‍റെ പിന്നാലെ ശിമോന്‍ പത്രൊസും വന്നു കല്ലറയില്‍ കടന്നു.</verse>
				<verse number="7">ശീലകള്‍ കിടക്കുന്നതും അവന്‍റെ തലയില്‍ ചുറ്റിയിരുന്ന റൂമാല്‍ ശീലകളോടുകൂടെ കിടക്കാതെ വേറിട്ട് ഒരിടത്തു ചുരുട്ടിവച്ചിരിക്കുന്നതുംകണ്ടു.</verse>
				<verse number="8">ആദ്യം കല്ലറയ്ക്കല്‍ എത്തിയ മറ്റേ ശിഷ്യനും അപ്പോള്‍ അകത്തു ചെന്നു കണ്ടു വിശ്വസിച്ചു.</verse>
				<verse number="9">അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കേണ്ടതാകുന്നു എന്നുള്ള തിരുവെഴുത്ത് അവര്‍ അതുവരെ അറിഞ്ഞില്ല.</verse>
				<verse number="10">അങ്ങനെ ശിഷ്യന്മാര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="11">എന്നാല്‍ മറിയ കല്ലറയ്ക്കല്‍ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നതിനിടയില്‍ അവള്‍ കല്ലറയില്‍ കുനിഞ്ഞുനോക്കി.</verse>
				<verse number="12">യേശുവിന്‍റെ ശരീരം കിടന്നിരുന്ന ഇടത്ത് വെള്ളവസ്ത്രം ധരിച്ച രണ്ടു ദൂതന്മാര്‍ ഒരുത്തന്‍ തലയ്ക്കലും ഒരുത്തന്‍ കാല്ക്കലും ഇരിക്കുന്നത് കണ്ടു.</verse>
				<verse number="13">അവര്‍ അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത് എന്നു ചോദിച്ചു. എന്‍റെ കര്‍ത്താവിനെ എടുത്തു കൊണ്ടുപോയി; അവനെ എവിടെവച്ചു എന്ന് ഞാന്‍ അറിയുന്നില്ല എന്ന് അവള്‍ അവരോട് പറഞ്ഞു.</verse>
				<verse number="14">ഇതു പറഞ്ഞിട്ട് അവള്‍ പിന്നോക്കം തിരിഞ്ഞ്, യേശു നില്ക്കുന്നത് കണ്ടു; യേശു എന്ന് അറിഞ്ഞില്ലതാനും.</verse>
				<verse number="15">യേശു അവളോട്: സ്ത്രീയേ, നീ കരയുന്നത് എന്ത്? ആരെ തിരയുന്നു എന്നു ചോദിച്ചു. അവന്‍ തോട്ടക്കാരന്‍ എന്ന് നിരൂപിച്ചിട്ട് അവള്‍: യജമാനനേ, നീ അവനെ എടുത്തു കൊണ്ടുപോയി എങ്കില്‍ അവനെ എവിടെ വച്ചു എന്ന് പറഞ്ഞുതരിക; ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം എന്ന് അവനോടു പറഞ്ഞു.</verse>
				<verse number="16">യേശു അവളോട്: മറിയയേ, എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞ് എബ്രായഭാഷയില്‍: റബ്ബൂനി എന്നു പറഞ്ഞു; അതിനു ഗുരു എന്നര്‍ഥം.</verse>
				<verse number="17">യേശു അവളോട്: എന്നെ തൊടരുത്; ഞാന്‍ ഇതുവരെ പിതാവിന്‍റെ അടുക്കല്‍ കയറിപ്പോയില്ല; എങ്കിലും നീ എന്‍റെ സഹോദരന്മാരുടെ അടുക്കല്‍ ചെന്ന്: എന്‍റെ പിതാവും നിങ്ങളുടെ പിതാവും എന്‍റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്‍റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു എന്ന് അവരോട് പറക എന്നു പറഞ്ഞു.</verse>
				<verse number="18">മഗ്ദലക്കാരത്തി മറിയ വന്നു താന്‍ കര്‍ത്താവിനെ കണ്ടു എന്നും അവന്‍ ഇങ്ങനെ തന്നോടു പറഞ്ഞു എന്നും ശിഷ്യന്മാരോട് അറിയിച്ചു.</verse>
				<verse number="19">ആഴ്ചവട്ടത്തിന്‍റെ ഒന്നാം നാള്‍ ആയ ആ ദിവസം, നേരം വൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ട്: നിങ്ങള്‍ക്കു സമാധാനം എന്ന് അവരോട് പറഞ്ഞു.</verse>
				<verse number="20">ഇതു പറഞ്ഞിട്ട് അവന്‍ കൈയും വിലാപ്പുറവും അവരെ കാണിച്ചു; കര്‍ത്താവിനെ കണ്ടിട്ടു ശിഷ്യന്മാര്‍ സന്തോഷിച്ചു.</verse>
				<verse number="21">യേശു പിന്നെയും അവരോട്: നിങ്ങള്‍ക്കു സമാധാനം; പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">ഇങ്ങനെ പറഞ്ഞശേഷം അവന്‍ അവരുടെമേല്‍ ഊതി അവരോട്: പരിശുദ്ധാത്മാവിനെ കൈക്കൊള്ളുവിന്‍.</verse>
				<verse number="23">ആരുടെ പാപങ്ങള്‍ നിങ്ങള്‍ മോചിക്കുന്നുവോ അവര്‍ക്കു മോചിക്കപ്പെട്ടിരിക്കുന്നു; ആരുടെ പാപങ്ങള്‍ നിര്‍ത്തുന്നുവോ അവര്‍ക്കു നിര്‍ത്തിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="24">എന്നാല്‍ യേശു വന്നപ്പോള്‍ പന്തിരുവരില്‍ ഒരുവനായ ദിദിമൊസ് എന്ന തോമാസ് അവരോടുകൂടെ ഉണ്ടായിരുന്നില്ല.</verse>
				<verse number="25">മറ്റേ ശിഷ്യന്മാര്‍ അവനോട്: ഞങ്ങള്‍ കര്‍ത്താവിനെ കണ്ടു എന്ന് പറഞ്ഞാറെ: ഞാന്‍ അവന്‍റെ കൈകളില്‍ ആണിപ്പഴുതു കാണുകയും ആണിപ്പഴുതില്‍ വിരല്‍ ഇടുകയും അവന്‍റെ വിലാപ്പുറത്തു കൈ ഇടുകയും ചെയ്തിട്ടല്ലാതെ വിശ്വസിക്കയില്ല എന്ന് അവന്‍ അവരോട് പറഞ്ഞു.</verse>
				<verse number="26">എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര്‍ പിന്നെയും അകത്തു കൂടിയിരിക്കുമ്പോള്‍ തോമാസും ഉണ്ടായിരുന്നു. വാതില്‍ അടച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ട്: നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.</verse>
				<verse number="27">പിന്നെ തോമാസിനോട്: നിന്‍റെ വിരല്‍ ഇങ്ങോട്ടു നീട്ടി എന്‍റെ കൈകളെ കാണ്‍ക; നിന്‍റെ കൈ നീട്ടി എന്‍റെ വിലാപ്പുറത്ത് ഇടുക; അവിശ്വാസി ആകാതെ വിശ്വാസിയായിരിക്ക എന്നു പറഞ്ഞു.</verse>
				<verse number="28">തോമാസ് അവനോട്: എന്‍റെ കര്‍ത്താവും എന്‍റെ ദൈവവും ആയുള്ളോവേ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="29">യേശു അവനോട്: നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.</verse>
				<verse number="30">ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതല്ലാതെ മറ്റ് അനേകം അടയാളങ്ങളും യേശു തന്‍റെ ശിഷ്യന്മാര്‍ കാണ്‍കെ ചെയ്തു.</verse>
				<verse number="31">എന്നാല്‍ യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങള്‍ വിശ്വസിക്കേണ്ടതിനും വിശ്വസിച്ചിട്ട് അവന്‍റെ നാമത്തില്‍ നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിനും ഇത് എഴുതിയിരിക്കുന്നു.</verse>
			</chapter>
			<chapter number="21">
				<verse number="1">അതിന്‍റെശേഷം യേശു പിന്നെയും തിബെര്യാസ് കടല്ക്കരയില്‍വച്ചു ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി; പ്രത്യക്ഷനായത് ഈവിധം ആയിരുന്നു:</verse>
				<verse number="2">ശിമോന്‍ പത്രൊസും ദിദിമൊസ് എന്ന തോമാസും ഗലീലയിലുള്ള കാനായിലെ നഥനയേലും സെബെദിമക്കളും അവന്‍റെ ശിഷ്യന്മാരില്‍ വേറേ രണ്ടു പേരും ഒരുമിച്ചു കൂടിയിരുന്നു.</verse>
				<verse number="3">ശിമോന്‍ പത്രൊസ് അവരോട്: ഞാന്‍ മീന്‍ പിടിപ്പാന്‍ പോകുന്നു എന്നു പറഞ്ഞു; ഞങ്ങളും പോരുന്നു എന്ന് അവര്‍ പറഞ്ഞു. അവര്‍ പുറപ്പെട്ടു പടകു കയറി പോയി; ആ രാത്രിയില്‍ ഒന്നും പിടിച്ചില്ല.</verse>
				<verse number="4">പുലര്‍ച്ച ആയപ്പോള്‍ യേശു കരയില്‍ നിന്നിരുന്നു; യേശു ആകുന്നു എന്ന് ശിഷ്യന്മാര്‍ അറിഞ്ഞില്ല.</verse>
				<verse number="5">യേശു അവരോട്: കുഞ്ഞുങ്ങളേ, കൂട്ടുവാന്‍ വല്ലതും ഉണ്ടോ എന്നു ചോദിച്ചു; ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു.</verse>
				<verse number="6">പടകിന്‍റെ വലത്തുഭാഗത്തു വല വീശുവിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും എന്ന് അവന്‍ അവരോട് പറഞ്ഞു; അവര്‍ വീശി, മീനിന്‍റെ പെരുപ്പം ഹേതുവായി അത് വലിപ്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="7">യേശു സ്നേഹിച്ച ശിഷ്യന്‍ പത്രൊസിനോട്: അത് കര്‍ത്താവ് ആകുന്നു എന്നു പറഞ്ഞു; കര്‍ത്താവ് ആകുന്നു എന്ന് ശിമോന്‍ പത്രൊസ് കേട്ടിട്ടു, താന്‍ നഗ്നനാകയാല്‍ അങ്കി അരയില്‍ ചുറ്റി കടലില്‍ ചാടി.</verse>
				<verse number="8">ശേഷം ശിഷ്യന്മാര്‍ കരയില്‍നിന്ന് ഏകദേശം ഇരുനൂറു മുഴത്തില്‍ അധികം ദൂരത്തല്ലായ്കയാല്‍ മീന്‍ നിറഞ്ഞ വല ഇഴച്ചുംകൊണ്ട് ചെറിയ പടകില്‍ വന്നു.</verse>
				<verse number="9">കരയ്ക്ക് ഇറങ്ങിയപ്പോള്‍ അവര്‍ തീക്കനലും അതിന്മേല്‍ മീന്‍ വച്ചിരിക്കുന്നതും അപ്പവും കണ്ടു.</verse>
				<verse number="10">യേശു അവരോട്: ഇപ്പോള്‍ പിടിച്ച മീന്‍ ചിലതു കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="11">ശിമോന്‍ പത്രൊസ് കയറി നൂറ്റമ്പത്തിമൂന്നു വലിയ മീന്‍ നിറഞ്ഞ വല കരയ്ക്കു വലിച്ചു കയറ്റി; അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിയില്ല.</verse>
				<verse number="12">യേശു അവരോട്: വന്നു പ്രാതല്‍ കഴിച്ചുകൊള്‍വിന്‍ എന്നു പറഞ്ഞു; കര്‍ത്താവാകുന്നു എന്ന് അറിഞ്ഞിട്ടു ശിഷ്യന്മാരില്‍ ഒരുത്തനും: നീ ആര്‍ എന്ന് അവനോട് ചോദിപ്പാന്‍ തുനിഞ്ഞില്ല.</verse>
				<verse number="13">യേശു വന്ന് അപ്പം എടുത്ത് അവര്‍ക്കു കൊടുത്തു; മീനും അങ്ങനെതന്നെ.</verse>
				<verse number="14">യേശു മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം ഇങ്ങനെ മൂന്നാം പ്രാവശ്യം ശിഷ്യന്മാര്‍ക്കു പ്രത്യക്ഷനായി.</verse>
				<verse number="15">അവര്‍ പ്രാതല്‍ കഴിച്ചശേഷം യേശു ശിമോന്‍ പത്രൊസിനോട്: യോഹന്നാന്‍റെ മകനായ ശിമോനേ, നീ ഇവരില്‍ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവന്‍: ഉവ്വ്, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ കുഞ്ഞാടുകളെ മേയ്ക്ക എന്ന് അവന്‍ അവനോട് പറഞ്ഞു.</verse>
				<verse number="16">രണ്ടാമതും അവനോട്: യോഹന്നാന്‍റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ എന്നു ചോദിച്ചു. അതിന് അവന്‍: ഉവ്വ്, കര്‍ത്താവേ, എനിക്കു നിന്നോടു പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു. എന്‍റെ ആടുകളെ പാലിക്ക എന്ന് അവന്‍ അവനോട് പറഞ്ഞു.</verse>
				<verse number="17">മൂന്നാമതും അവനോട്: യോഹന്നാന്‍റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ എന്നു ചോദിച്ചു. എന്നോടു പ്രിയമുണ്ടോ എന്ന് മൂന്നാമതും ചോദിക്കയാല്‍ പത്രൊസ് ദുഃഖിച്ചു: കര്‍ത്താവേ, നീ സകലവും അറിയുന്നു; എനിക്കു നിന്നോടു പ്രിയമുണ്ട് എന്നും നീ അറിയുന്നു എന്ന് അവനോട് പറഞ്ഞു. യേശു അവനോട്: എന്‍റെ ആടുകളെ മേയ്ക്ക.</verse>
				<verse number="18">ആമേന്‍, ആമേന്‍, ഞാന്‍ നിന്നോടു പറയുന്നു: നീ യൗവനക്കാരന്‍ ആയിരുന്നപ്പോള്‍ നീതന്നെ അര കെട്ടി ഇഷ്ടമുള്ളേടത്തു നടന്നു; വയസ്സനായ ശേഷമോ നീ കൈ നീട്ടുകയും മറ്റൊരുത്തന്‍ നിന്‍റെ അര കെട്ടി നിനക്ക് ഇഷ്ടമില്ലാത്ത ഇടത്തേക്കു നിന്നെ കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="19">അതിനാല്‍ അവന്‍ ഇന്നവിധം മരണംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തും എന്ന് അവന്‍ സൂചിപ്പിച്ചു; ഇതു പറഞ്ഞിട്ട്: എന്നെ അനുഗമിക്ക എന്ന് അവനോട് പറഞ്ഞു.</verse>
				<verse number="20">പത്രൊസ് തിരിഞ്ഞു യേശു സ്നേഹിച്ച ശിഷ്യന്‍ പിന്‍ചെല്ലുന്നതു കണ്ടു; അത്താഴത്തില്‍ അവന്‍റെ നെഞ്ചോടു ചാഞ്ഞുകൊണ്ട്: കര്‍ത്താവേ, നിന്നെ കാണിച്ചുകൊടുക്കുന്നവന്‍ ആര്‍ എന്നു ചോദിച്ചത് ഇവന്‍തന്നെ.</verse>
				<verse number="21">അവനെ പത്രൊസ് കണ്ടിട്ട്: കര്‍ത്താവേ, ഇവന് എന്തു ഭവിക്കും എന്നു യേശുവിനോട് ചോദിച്ചു.</verse>
				<verse number="22">യേശു അവനോട്: ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണമെന്ന് എനിക്ക് ഇഷ്ടം ഉണ്ടെങ്കില്‍ അതു നിനക്ക് എന്ത്? നീ എന്നെ അനുഗമിക്ക എന്നു പറഞ്ഞു.</verse>
				<verse number="23">ആകയാല്‍ ആ ശിഷ്യന്‍ മരിക്കയില്ല എന്നൊരു ശ്രുതി സഹോദരന്മാരുടെ ഇടയില്‍ പരന്നു. യേശുവോ: അവന്‍ മരിക്കയില്ല എന്നല്ല, ഞാന്‍ വരുവോളം ഇവന്‍ ഇരിക്കേണം എന്ന് എനിക്ക് ഇഷ്ടമുണ്ടെങ്കില്‍ അത് നിനക്ക് എന്ത് എന്നത്രേ അവനോട് പറഞ്ഞത്.</verse>
				<verse number="24">ഈ ശിഷ്യന്‍ ഇതിനെക്കുറിച്ചു സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനും ആകുന്നു; അവന്‍റെ സാക്ഷ്യം സത്യം എന്നു ഞങ്ങള്‍ അറിയുന്നു.</verse>
				<verse number="25">യേശു ചെയ്തത് മറ്റു പലതും ഉണ്ട്; അത് ഓരോന്നായി എഴുതിയാല്‍ എഴുതിയ പുസ്തകങ്ങള്‍ ലോകത്തില്‍തന്നെയും ഒതുങ്ങുകയില്ല എന്ന് ഞാന്‍ നിരൂപിക്കുന്നു.</verse>
			</chapter>
		</book>
		<book number="44">
			<chapter number="1">
				<verse number="1">തെയോഫിലൊസേ, ഞാന്‍ എഴുതിയ ഒന്നാമത്തെ ചരിത്രം യേശു തിരഞ്ഞെടുത്ത അപ്പൊസ്തലന്മാര്‍ക്കു പരിശുദ്ധാത്മാവിനാല്‍ കല്പന കൊടുത്തിട്ട് ആരോഹണം ചെയ്ത നാള്‍വരെ അവന്‍ ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയുംകുറിച്ച് ആയിരുന്നുവല്ലോ.</verse>
				<verse number="2">അവന്‍ കഷ്ടം അനുഭവിച്ചശേഷം നാല്പതു നാളോളം അവര്‍ക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്</verse>
				<verse number="3">താന്‍ ജീവിച്ചിരിക്കുന്നു എന്ന് അനേകം ദൃഷ്ടാന്തങ്ങളാല്‍ അവര്‍ക്കു കാണിച്ചുകൊടുത്തു.</verse>
				<verse number="4">അങ്ങനെ അവന്‍ അവരുമായി കൂടിയിരിക്കുമ്പോള്‍ അവരോട്: നിങ്ങള്‍ യെരൂശലേമില്‍നിന്നു വാങ്ങിപ്പോകാതെ എന്നോടു കേട്ട പിതാവിന്‍റെ വാഗ്ദത്തത്തിനായി കാത്തിരിക്കേണം;</verse>
				<verse number="5">യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ ഇനി ഏറെനാള്‍ കഴിയുംമുമ്പേ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്നു കല്പിച്ചു.</verse>
				<verse number="6">ഒരുമിച്ചു കൂടിയിരുന്നപ്പോള്‍ അവര്‍ അവനോട്: കര്‍ത്താവേ, നീ യിസ്രായേലിന് ഈ കാലത്തിലോ രാജ്യം യഥാസ്ഥാനത്താക്കിക്കൊടുക്കുന്നത് എന്നു ചോദിച്ചു.</verse>
				<verse number="7">അവന്‍ അവരോട്: പിതാവ്തന്‍റെ സ്വന്ത അധികാരത്തില്‍ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നത് നിങ്ങള്‍ക്കുള്ളതല്ല.</verse>
				<verse number="8">എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്‍റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു.</verse>
				<verse number="9">ഇതു പറഞ്ഞശേഷം അവര്‍ കാണ്‍കെ അവന്‍ ആരോഹണം ചെയ്തു; ഒരു മേഘം അവനെ മൂടിയിട്ട് അവന്‍ അവരുടെ കാഴ്ചയ്ക്കു മറഞ്ഞു.</verse>
				<verse number="10">അവന്‍ പോകുന്നേരം അവര്‍ ആകാശത്തിലേക്ക് ഉറ്റുനോക്കുമ്പോള്‍ വെള്ളവസ്ത്രം ധരിച്ച രണ്ടു പുരുഷന്മാര്‍ അവരുടെ അടുക്കല്‍ നിന്നു:</verse>
				<verse number="11">ഗലീലാപുരുഷന്മാരേ, നിങ്ങള്‍ ആകാശത്തിലേക്കു നോക്കിനില്ക്കുന്നത് എന്ത്? നിങ്ങളെ വിട്ടു സ്വര്‍ഗാരോഹണം ചെയ്ത ഈ യേശുവിനെ സ്വര്‍ഗത്തിലേക്കു പോകുന്നവനായി നിങ്ങള്‍ കണ്ടതുപോലെതന്നെ അവന്‍ വീണ്ടും വരും എന്നു പറഞ്ഞു.</verse>
				<verse number="12">അവര്‍ യെരൂശലേമിന് സമീപത്ത് ഒരു ശബ്ബത്ത്ദിവസത്തെ വഴിദൂരമുള്ള ഒലിവ്മല വിട്ടു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.</verse>
				<verse number="13">അവിടെ എത്തിയപ്പോള്‍ അവര്‍ പാര്‍ത്ത മാളികമുറിയില്‍ കയറിപ്പോയി, പത്രൊസ്, യോഹന്നാന്‍, യാക്കോബ്, അന്ത്രെയാസ്, ഫിലിപ്പൊസ്, തോമാസ്, ബര്‍ത്തൊലൊമായി, മത്തായി, അല്ഫായുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്‍,</verse>
				<verse number="14">യാക്കോബിന്‍റെ മകനായ യൂദാ ഇവര്‍ എല്ലാവരും സ്ത്രീകളോടും യേശുവിന്‍റെ അമ്മയായ മറിയയോടും അവന്‍റെ സഹോദരന്മാരോടുംകൂടെ ഒരുമനപ്പെട്ടു പ്രാര്‍ഥന കഴിച്ചുപോന്നു.</verse>
				<verse number="15">ആ കാലത്ത് ഏകദേശം നൂറ്റിരുപതു പേരുള്ള ഒരു സംഘം കൂടിയിരിക്കുമ്പോള്‍ പത്രൊസ് സഹോദരന്മാരുടെ നടുവില്‍ എഴുന്നേറ്റു നിന്നു പറഞ്ഞത്:</verse>
				<verse number="16">സഹോദരന്മാരായ പുരുഷന്മാരേ, യേശുവിനെ പിടിച്ചവര്‍ക്കു വഴികാട്ടിയായിത്തീര്‍ന്ന യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദ് മുഖാന്തരം മുന്‍പറഞ്ഞ തിരുവെഴുത്തിന് നിവൃത്തിവരുവാന്‍ ആവശ്യമായിരുന്നു.</verse>
				<verse number="17">അവന്‍ ഞങ്ങളുടെ എണ്ണത്തില്‍ ഉള്‍പ്പെട്ടവനായി ഈ ശുശ്രൂഷയില്‍ പങ്കു ലഭിച്ചിരുന്നുവല്ലോ.-</verse>
				<verse number="18">അവന്‍ അനീതിയുടെ കൂലികൊണ്ട് ഒരു നിലം മേടിച്ചു തലകീഴായി വീണു നടുവേ പിളര്‍ന്ന് അവന്‍റെ കുടലെല്ലാം തുറിച്ചുപോയി.</verse>
				<verse number="19">അത് യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരും അറിഞ്ഞതാകകൊണ്ട് ആ നിലത്തിന് അവരുടെ ഭാഷയില്‍ രക്തനിലം എന്നര്‍ഥമുള്ള അക്കല്ദാമാ എന്നു പേര്‍ ആയി.-</verse>
				<verse number="20">സങ്കീര്‍ത്തനപുസ്തകത്തില്‍: “അവന്‍റെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അതില്‍ ആരും പാര്‍ക്കാതിരിക്കട്ടെ“ എന്നും “അവന്‍റെ അധ്യക്ഷസ്ഥാനം മറ്റൊരുത്തനു ലഭിക്കട്ടെ“ എന്നും എഴുതിയിരിക്കുന്നു.</verse>
				<verse number="21">ആകയാല്‍ കര്‍ത്താവായ യേശു യോഹന്നാന്‍റെ സ്നാനംമുതല്‍ നമ്മെ വിട്ട് ആരോഹണം ചെയ്ത നാള്‍വരെ നമ്മുടെ ഇടയില്‍ സഞ്ചരിച്ചുപോന്ന കാലത്തെല്ലാം</verse>
				<verse number="22">ഞങ്ങളോടുകൂടെ നടന്ന പുരുഷന്മാരില്‍ ഒരുത്തന്‍ ഞങ്ങളോടുകൂടെ അവന്‍റെ പുനരുത്ഥാനത്തിനു സാക്ഷിയായിത്തീരേണം.</verse>
				<verse number="23">അങ്ങനെ അവര്‍ യുസ്തൊസ് എന്നു മറുപേരുള്ള ബര്‍ശബാ എന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടു പേരെ നിറുത്തി:</verse>
				<verse number="24">സകല ഹൃദയങ്ങളെയും അറിയുന്ന കര്‍ത്താവേ, തന്‍റെ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്‍റെയും</verse>
				<verse number="25">സ്ഥാനം ലഭിക്കേണ്ടതിന് ഈ ഇരുവരില്‍ ഏവനെ നീ തിരഞ്ഞെടുത്തിരിക്കുന്നു എന്നു കാണിച്ചുതരേണമേ എന്നു പ്രാര്‍ഥിച്ച് അവരുടെ പേര്‍ക്കു ചീട്ടിട്ടു;</verse>
				<verse number="26">ചീട്ടു മത്ഥിയാസിനു വീഴുകയും അവനെ പതിനൊന്ന് അപ്പൊസ്തലന്മാരുടെ കൂട്ടത്തില്‍ എണ്ണുകയും ചെയ്തു.</verse>
			</chapter>
			<chapter number="2">
				<verse number="1">പെന്തെക്കൊസ്തനാള്‍ വന്നപ്പോള്‍ എല്ലാവരും ഒരു സ്ഥലത്ത് ഒന്നിച്ചു കൂടിയിരുന്നു.</verse>
				<verse number="2">പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്ന് ഒരു മുഴക്കം ഉണ്ടായി, അവര്‍ ഇരുന്നിരുന്ന വീടു മുഴുവനും നിറച്ചു.</verse>
				<verse number="3">അഗ്നിജ്വാലപോലെ പിളര്‍ന്നിരിക്കുന്ന നാവുകള്‍ അവര്‍ക്കു പ്രത്യക്ഷമായി അവരില്‍ ഓരോരുത്തന്‍റെമേല്‍ പതിഞ്ഞു.</verse>
				<verse number="4">എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി ആത്മാവ് അവര്‍ക്ക് ഉച്ചരിപ്പാന്‍ നല്കിയതുപോലെ അന്യഭാഷകളില്‍ സംസാരിച്ചുതുടങ്ങി.</verse>
				<verse number="5">അന്ന് ആകാശത്തിന്‍കീഴുള്ള സകല ജാതികളില്‍നിന്നും യെരൂശലേമില്‍ വന്നുപാര്‍ക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="6">ഈ മുഴക്കം ഉണ്ടായപ്പോള്‍ പുരുഷാരം വന്നുകൂടി, ഓരോരുത്തന്‍ താന്താന്‍റെ ഭാഷയില്‍ അവര്‍ സംസാരിക്കുന്നത് കേട്ട് അമ്പരന്നുപോയി.</verse>
				<verse number="7">എല്ലാവരും ഭ്രമിച്ച് ആശ്ചര്യപ്പെട്ടു: ഈ സംസാരിക്കുന്നവര്‍ എല്ലാം ഗലീലക്കാര്‍ അല്ലയോ?</verse>
				<verse number="8">പിന്നെ നാം ഓരോരുത്തന്‍ ജനിച്ച നമ്മുടെ സ്വന്തഭാഷയില്‍ അവര്‍ സംസാരിച്ചു കേള്‍ക്കുന്നത് എങ്ങനെ?</verse>
				<verse number="9">പര്‍ത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും പൊന്തൊസിലും ആസ്യയിലും</verse>
				<verse number="10">പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനയ്ക്കു ചേര്‍ന്ന ലിബ്യാപ്രദേശങ്ങളിലും പാര്‍ക്കുന്നവരും റോമയില്‍നിന്നു വന്നു പാര്‍ക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും</verse>
				<verse number="11">ക്രേത്യരും അറബിക്കാരുമായ നാം ഈ നമ്മുടെ ഭാഷകളില്‍ അവര്‍ ദൈവത്തിന്‍റെ വന്‍കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേള്‍ക്കുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="12">എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇത് എന്തായിരിക്കും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.</verse>
				<verse number="13">ഇവര്‍ പുതുവീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലര്‍ പരിഹസിച്ചുപറഞ്ഞു.</verse>
				<verse number="14">അപ്പോള്‍ പത്രൊസ് പതിനൊന്നു പേരോടുകൂടെ നിന്നുകൊണ്ട് ഉറക്കെ അവരോട് പറഞ്ഞത്: യെഹൂദാപുരുഷന്മാരും യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവരുമായുള്ളോരേ, ഇത് നിങ്ങള്‍ അറിഞ്ഞിരിക്കട്ടെ; എന്‍റെ വാക്ക് ശ്രദ്ധിച്ചുകൊള്‍വിന്‍.</verse>
				<verse number="15">നിങ്ങള്‍ ഊഹിക്കുന്നതുപോലെ ഇവര്‍ ലഹരിപിടിച്ചവരല്ല; പകല്‍ മൂന്നാം മണി നേരമേ ആയിട്ടുള്ളുവല്ലോ.</verse>
				<verse number="16">ഇതു യോവേല്‍പ്രവാചകന്‍ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാല്‍:</verse>
				<verse number="17">“അന്ത്യകാലത്ത് ഞാന്‍ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൗവനക്കാര്‍ ദര്‍ശനങ്ങള്‍ ദര്‍ശിക്കും; നിങ്ങളുടെ വൃദ്ധന്മാര്‍ സ്വപ്നങ്ങള്‍ കാണും.</verse>
				<verse number="18">എന്‍റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാന്‍ ആ നാളുകളില്‍ എന്‍റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.</verse>
				<verse number="19">ഞാന്‍ മീതെ ആകാശത്തില്‍ അദ്ഭുതങ്ങളും താഴെ ഭൂമിയില്‍ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.</verse>
				<verse number="20">കര്‍ത്താവിന്‍റെ വലുതും പ്രസിദ്ധവുമായ നാള്‍ വരും മുമ്പേ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.</verse>
				<verse number="21">എന്നാല്‍ കര്‍ത്താവിന്‍റെ നാമം വിളിച്ച പേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു”.</verse>
				<verse number="22">യിസ്രായേല്‍പുരുഷന്മാരേ, ഈ വചനം കേട്ടുകൊള്‍വിന്‍. നിങ്ങള്‍തന്നെ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവില്‍ ചെയ്യിച്ച ശക്തികളും അദ്ഭുതങ്ങളും അടയാളങ്ങളുംകൊണ്ടു ദൈവം നിങ്ങള്‍ക്കു കാണിച്ചുതന്ന</verse>
				<verse number="23">പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്‍റെ സ്ഥിരനിര്‍ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ട്, നിങ്ങള്‍ അവനെ അധര്‍മികളുടെ കൈയാല്‍ തറപ്പിച്ചു കൊന്നു;</verse>
				<verse number="24">ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ട് അവനെ ഉയിര്‍ത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചുവയ്ക്കുന്നത് അസാധ്യമായിരുന്നു.</verse>
				<verse number="25">“ഞാന്‍ കര്‍ത്താവിനെ എപ്പോഴും എന്‍റെ മുമ്പില്‍ കണ്ടിരിക്കുന്നു; അവന്‍ എന്‍റെ വലത്തു ഭാഗത്ത് ഇരിക്കയാല്‍ ഞാന്‍ കുലുങ്ങിപ്പോകയില്ല.</verse>
				<verse number="26">അതുകൊണ്ട് എന്‍റെ ഹൃദയം സന്തോഷിച്ചു, എന്‍റെ നാവ് ആനന്ദിച്ചു, എന്‍റെ ജഡവും പ്രത്യാശയോടെ വസിക്കും.</verse>
				<verse number="27">നീ എന്‍റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല; നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്‍മാന്‍ സമ്മതിക്കയുമില്ല.</verse>
				<verse number="28">നീ ജീവമാര്‍ഗങ്ങളെ എന്നോട് അറിയിച്ചു; നിന്‍റെ സന്നിധിയില്‍ എന്നെ സന്തോഷപൂര്‍ണ നാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.</verse>
				<verse number="29">സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവന്‍ മരിച്ച് അടക്കപ്പെട്ടു എന്ന് എനിക്കു നിങ്ങളോടു ധൈര്യമായി പറയാം; അവന്‍റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയില്‍ ഉണ്ടല്ലോ.</verse>
				<verse number="30">എന്നാല്‍ അവന്‍ പ്രവാചകന്‍ ആകയാല്‍ ദൈവം അവന്‍റെ കടിപ്രദേശത്തിന്‍റെ ഫലത്തില്‍നിന്ന് ഒരുത്തനെ അവന്‍റെ സിംഹാസനത്തില്‍ ഇരുത്തും എന്ന് തന്നോടു സത്യംചെയ്ത് ഉറപ്പിച്ചു എന്ന് അറിഞ്ഞിട്ട്:</verse>
				<verse number="31">അവനെ പാതാളത്തില്‍ വിട്ടുകളഞ്ഞില്ല; അവന്‍റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്‍റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു.</verse>
				<verse number="32">ഈ യേശുവിനെ ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചു; അതിനു ഞങ്ങള്‍ എല്ലാവരും സാക്ഷികള്‍ ആകുന്നു.</verse>
				<verse number="33">അവന്‍ ദൈവത്തിന്‍റെ വലഭാഗത്തേക്ക് ആരോഹണം ചെയ്തു പരിശുദ്ധാത്മാവ് എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങള്‍ ഈ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് പകര്‍ന്നുതന്നു.</verse>
				<verse number="34">ദാവീദ് സ്വര്‍ഗാരോഹണം ചെയ്തില്ലല്ലോ. എന്നാല്‍ അവന്‍:</verse>
				<verse number="35">“ഞാന്‍ നിന്‍റെ ശത്രുക്കളെ നിന്‍റെ പാദപീഠം ആക്കുവോളം നീ എന്‍റെ വലത്തുഭാഗത്ത് ഇരിക്ക എന്നു കര്‍ത്താവ് എന്‍റെ കര്‍ത്താവിനോട് അരുളിച്ചെയ്തു” എന്നു പറയുന്നു.</verse>
				<verse number="36">ആകയാല്‍ നിങ്ങള്‍ ക്രൂശിച്ച ഈ യേശുവിനെ തന്നെ ദൈവം കര്‍ത്താവും ക്രിസ്തുവുമാക്കിവച്ചു എന്നു യിസ്രായേല്‍ഗൃഹമൊക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.</verse>
				<verse number="37">ഇതു കേട്ടിട്ട് അവര്‍ ഹൃദയത്തില്‍ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങള്‍ എന്തു ചെയ്യേണ്ടൂ എന്നു ചോദിച്ചു.</verse>
				<verse number="38">പത്രൊസ് അവരോട്: നിങ്ങള്‍ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം ഏല്പിന്‍; എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും.</verse>
				<verse number="39">വാഗ്ദത്തം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.</verse>
				<verse number="40">മറ്റു പല വാക്കുകളാലും അവന്‍ സാക്ഷ്യംപറഞ്ഞ് അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയില്‍നിന്നു രക്ഷിക്കപ്പെടുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="41">അവന്‍റെ വാക്ക് കൈക്കൊണ്ടവര്‍ സ്നാനം ഏറ്റു; അന്നു മൂവായിരത്തോളം പേര്‍ അവരോടു ചേര്‍ന്നു.</verse>
				<verse number="42">അവര്‍ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറുക്കിയും പ്രാര്‍ഥന കഴിച്ചും പോന്നു.</verse>
				<verse number="43">എല്ലാവര്‍ക്കും ഭയമായി; അപ്പൊസ്തലന്മാരാല്‍ ഏറിയ അദ്ഭുതങ്ങളും അടയാളങ്ങളും നടന്നു.</verse>
				<verse number="44">വിശ്വസിച്ചവര്‍ എല്ലാവരും ഒരുമിച്ചിരുന്ന് സകലവും പൊതുവക എന്ന് എണ്ണുകയും</verse>
				<verse number="45">ജന്മഭൂമികളും വസ്തുക്കളും വിറ്റ് അവനവന് ആവശ്യം ഉള്ളതുപോലെ എല്ലാവര്‍ക്കും പങ്കിടുകയും,</verse>
				<verse number="46">ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തില്‍ കൂടിവരികയും വീട്ടില്‍ അപ്പംനുറുക്കിക്കൊണ്ട് ഉല്ലാസവും ഹൃദയപരമാര്‍ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും</verse>
				<verse number="47">ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്‍റെയും കൃപ അനുഭവിക്കയും ചെയ്തു. കര്‍ത്താവ് രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">ഒരിക്കല്‍ പത്രൊസും യോഹന്നാനും ഒമ്പതാം മണി നേരം പ്രാര്‍ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോള്‍</verse>
				<verse number="2">അമ്മയുടെ ഗര്‍ഭംമുതല്‍ മുടന്തനായ ഒരാളെ ചിലര്‍ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തില്‍ ചെല്ലുന്നവരോട് ഭിക്ഷ യാചിപ്പാന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ദിനംപ്രതി ഇരുത്തുമാറുണ്ട്.</verse>
				<verse number="3">അവന്‍ പത്രൊസും യോഹന്നാനും ദൈവാലയത്തില്‍ കടപ്പാന്‍ പോകുന്നത് കണ്ടിട്ടു ഭിക്ഷ ചോദിച്ചു.</verse>
				<verse number="4">പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കൂ എന്നു പറഞ്ഞു.</verse>
				<verse number="5">അവന്‍ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചുനോക്കി.</verse>
				<verse number="6">അപ്പോള്‍ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നടക്ക എന്നു പറഞ്ഞ്</verse>
				<verse number="7">അവനെ വലംകൈക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തില്‍ അവന്‍റെ കാലും നരിയാണിയും ഉറച്ച്</verse>
				<verse number="8">അവന്‍ കുതിച്ചെഴുന്നേറ്റുനടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തില്‍ കടന്നു.</verse>
				<verse number="9">അവന്‍ നടക്കുന്നതും ദൈവത്തെ പുകഴ്ത്തുന്നതും ജനമൊക്കെയും കണ്ടു,</verse>
				<verse number="10">ഇവന്‍ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കല്‍ ഭിക്ഷ യാചിച്ചുകൊണ്ട് ഇരുന്നവന്‍ എന്ന് അറിഞ്ഞ് അവനു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായിത്തീര്‍ന്നു.</verse>
				<verse number="11">അവന്‍ പത്രൊസിനോടും യോഹന്നാനോടും ചേര്‍ന്നു നില്ക്കുമ്പോള്‍ ജനം എല്ലാം വിസ്മയം പൂണ്ടു ശലോമോന്‍റേത് എന്നു പേരുള്ള മണ്ഡപത്തില്‍ അവരുടെ അടുക്കല്‍ ഓടിക്കൂടി.</verse>
				<verse number="12">അത് കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞത്: യിസ്രായേല്‍പുരുഷന്മാരേ, ഇതിങ്കല്‍ ആശ്ചര്യപ്പെടുന്നത് എന്ത്? ഞങ്ങളുടെ സ്വന്തശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റുനോക്കുന്നതും എന്ത്?</verse>
				<verse number="13">അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്‍റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി; അവനെ നിങ്ങള്‍ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാന്‍ വിധിച്ച പീലാത്തൊസിന്‍റെ മുമ്പില്‍വച്ചു തള്ളിപ്പറയുകയും ചെയ്തു.</verse>
				<verse number="14">പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തള്ളിപ്പറഞ്ഞു, കൊലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.</verse>
				<verse number="15">അവനെ ദൈവം മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചു; അതിനു ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു.</verse>
				<verse number="16">അവന്‍റെ നാമത്തിലെ വിശ്വാസത്താല്‍ അവന്‍റെ നാമംതന്നെ നിങ്ങള്‍ കാണ്‍കയും അറികയും ചെയ്യുന്ന ഇവന്‍ ബലം പ്രാപിപ്പാന്‍ കാരണമായിത്തീര്‍ന്നു; അവന്‍ മുഖാന്തരമുള്ള വിശ്വാസം ഇവനു നിങ്ങള്‍ എല്ലാവരും കാണ്‍കെ ഈ ആരോഗ്യം വരുവാന്‍ ഹേതുവായിത്തീര്‍ന്നു.</verse>
				<verse number="17">സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവര്‍ത്തിച്ചു എന്ന് ഞാന്‍ അറിയുന്നു.</verse>
				<verse number="18">ദൈവമോ തന്‍റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്ന് സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചത് ഇങ്ങനെ നിവര്‍ത്തിച്ചു.</verse>
				<verse number="19">ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ മാഞ്ഞുകിട്ടേണ്ടതിനു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്‍വിന്‍; എന്നാല്‍ കര്‍ത്താവിന്‍റെ സമ്മുഖത്തുനിന്ന് ആശ്വാസകാലങ്ങള്‍ വരികയും</verse>
				<verse number="20">നിങ്ങള്‍ക്കു മുന്‍നിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവന്‍ അയയ്ക്കയും ചെയ്യും.</verse>
				<verse number="21">ദൈവം ലോകാരംഭംമുതല്‍ തന്‍റെ വിശുദ്ധപ്രവാചകന്മാര്‍ മുഖാന്തരം അരുളിച്ചെയ്തതൊക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വര്‍ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.</verse>
				<verse number="22">“ദൈവമായ കര്‍ത്താവ് നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുന്നേല്പിച്ചു തരും; അവന്‍ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങള്‍ അവന്‍റെ വാക്കു കേള്‍ക്കേണം.</verse>
				<verse number="23">ആ പ്രവാചകന്‍റെ വാക്കു കേള്‍ക്കാത്ത ഏവനും ജനത്തിന്‍റെ ഇടയില്‍നിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ.</verse>
				<verse number="24">അത്രയുമല്ല ശമൂവേല്‍ ആദിയായി സംസാരിച്ച പ്രവാചകന്മാരൊക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.</verse>
				<verse number="25">“ഭൂമിയിലെ സകല വംശങ്ങളും നിന്‍റെ സന്തതിയില്‍ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോട് അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്‍റെയും പ്രവാചകന്മാരുടെയും മക്കള്‍ നിങ്ങള്‍തന്നെ.</verse>
				<verse number="26">നിങ്ങള്‍ക്ക് ആദ്യമേ ദൈവം തന്‍റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ച് ഓരോരുത്തനെ അവനവന്‍റെ അകൃത്യങ്ങളില്‍നിന്നു തിരിക്കുന്നതിനാല്‍ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന് അവനെ അയച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">അവര്‍ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും അവരുടെ നേരേ വന്നു,</verse>
				<verse number="2">അവര്‍ ജനത്തെ ഉപദേശിക്കയാലും മരിച്ചവരില്‍നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്‍റെ ദൃഷ്ടാന്തത്താല്‍ അറിയിക്കയാലും നീരസപ്പെട്ടു.</verse>
				<verse number="3">അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ട് പിറ്റന്നാള്‍വരെ കാവലിലാക്കി.</verse>
				<verse number="4">എന്നാല്‍ വചനം കേട്ടവരില്‍ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നെ അയ്യായിരത്തോളം ആയി.</verse>
				<verse number="5">പിറ്റന്നാള്‍ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമില്‍ ഒന്നിച്ചുകൂടി;</verse>
				<verse number="6">മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവരൊക്കെയും ഉണ്ടായിരുന്നു.</verse>
				<verse number="7">ഇവര്‍ അവരെ നടുവില്‍ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങള്‍ ഇതു ചെയ്തു എന്നു ചോദിച്ചു.</verse>
				<verse number="8">പത്രൊസ് പരിശുദ്ധാത്മാവ് നിറഞ്ഞവനായി അവരോട് പറഞ്ഞത്: ജനത്തിന്‍റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,</verse>
				<verse number="9">ഈ ബലഹീനമനുഷ്യന് ഉണ്ടായ ഉപകാരം നിമിത്തം ഇവന്‍ എന്തൊന്നിനാല്‍ സൗഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കില്‍</verse>
				<verse number="10">നിങ്ങള്‍ ക്രൂശിച്ചവനും ദൈവം മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍തന്നെ ഇവന്‍ സൗഖ്യമുള്ളവനായി നിങ്ങളുടെ മുമ്പില്‍ നില്ക്കുന്നു എന്നു നിങ്ങള്‍ എല്ലാവരും യിസ്രായേല്‍ജനമൊക്കെയും അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="11">വീടു പണിയുന്നവരായ നിങ്ങള്‍ തള്ളിക്കളഞ്ഞിട്ട് കോണിന്‍റെ മൂലക്കല്ലായിത്തീര്‍ന്ന കല്ല് ഇവന്‍തന്നെ.</verse>
				<verse number="12">മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.</verse>
				<verse number="13">അവര്‍ പത്രൊസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാണ്‍കയാലും ഇവര്‍ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യര്‍ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവര്‍ യേശുവിനോടുകൂടെ ആയിരുന്നവര്‍ എന്നും അറിഞ്ഞു.</verse>
				<verse number="14">സൗഖ്യം പ്രാപിച്ച മനുഷ്യന്‍ അവരോടുകൂടെ നില്ക്കുന്നത് കണ്ടതുകൊണ്ട് അവര്‍ക്ക് എതിര്‍ പറവാന്‍ വകയില്ലായിരുന്നു.</verse>
				<verse number="15">അവരോട് ന്യായാധിപസംഘത്തില്‍നിന്നു പുറത്തുപോകുവാന്‍ കല്പിച്ചിട്ട് അവര്‍ തമ്മില്‍ ആലോചിച്ചു:</verse>
				<verse number="16">ഈ മനുഷ്യരെ എന്തു ചെയ്യേണ്ടൂ? പ്രത്യക്ഷമായൊരു അടയാളം അവര്‍ ചെയ്തിരിക്കുന്നു എന്നു യെരൂശലേമില്‍ പാര്‍ക്കുന്ന എല്ലാവര്‍ക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാന്‍ നമുക്കു കഴിവില്ല.</verse>
				<verse number="17">എങ്കിലും അത് ജനത്തില്‍ അധികം പരക്കാതിരിപ്പാന്‍ അവര്‍ യാതൊരു മനുഷ്യനോടും ഈ നാമത്തില്‍ ഇനി സംസാരിക്കരുതെന്നു നാം അവരെ തര്‍ജനം ചെയ്യേണം എന്നു പറഞ്ഞു.</verse>
				<verse number="18">പിന്നെ അവരെ വിളിച്ചിട്ട്: യേശുവിന്‍റെ നാമത്തില്‍ അശേഷം സംസാരിക്കരുത്, ഉപദേശിക്കയും അരുത് എന്നു കല്പിച്ചു.</verse>
				<verse number="19">അതിന് പത്രൊസും യോഹന്നാനും: ദൈവത്തെക്കാള്‍ അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്‍റെ മുമ്പാകെ ന്യായമോ എന്നു വിധിപ്പിന്‍.</verse>
				<verse number="20">ഞങ്ങള്‍ക്കോ ഞങ്ങള്‍ കണ്ടും കേട്ടുമിരിക്കുന്നത് പ്രസ്താവിക്കാതിരിപ്പാന്‍ കഴിയുന്നതല്ല എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="21">എന്നാല്‍ ഈ സംഭവിച്ച കാര്യംകൊണ്ട് എല്ലാവരും ദൈവത്തെ മഹത്ത്വപ്പെടുത്തുകയാല്‍ അവരെ ശിക്ഷിക്കുന്നതിനു ജനം നിമിത്തം വഴി ഒന്നും കാണായ്കകൊണ്ട് അവര്‍ പിന്നെയും തര്‍ജനം ചെയ്ത് അവരെ വിട്ടയച്ചു.</verse>
				<verse number="22">ഈ അദ്ഭുതത്താല്‍ സൗഖ്യം പ്രാപിച്ച മനുഷ്യന്‍ നാല്പതില്‍ അധികം വയസ്സുള്ളവനായിരുന്നു.</verse>
				<verse number="23">വിട്ടയച്ചശേഷം അവര്‍ കൂട്ടാളികളുടെ അടുക്കല്‍ ചെന്നു മഹാപുരോഹിതന്മാരും മൂപ്പന്മാരും തങ്ങളോടു പറഞ്ഞത് എല്ലാം അറിയിച്ചു.</verse>
				<verse number="24">അതു കേട്ടിട്ട് അവര്‍ ഒരുമനപ്പെട്ട് ദൈവത്തോടു നിലവിളിച്ചു പറഞ്ഞത്: ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ നാഥനേ,</verse>
				<verse number="25">“ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ഥമായതു നിരൂപിക്കുന്നതും എന്ത്?</verse>
				<verse number="26">ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുകയും അധിപതികള്‍ കര്‍ത്താവിനു വിരോധമായും അവന്‍റെ അഭിഷിക്തനു വിരോധമായും ഒന്നിച്ചുകൂടുകയും ചെയ്തിരിക്കുന്നു” എന്നു നിന്‍റെ ദാസനായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിനാല്‍ അരുളിച്ചെയ്തവനേ,</verse>
				<verse number="27">നീ അഭിഷേകം ചെയ്ത യേശു എന്ന നിന്‍റെ പരിശുദ്ധദാസന് വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേല്‍ജനവുമായി ഈ നഗരത്തില്‍ ഒന്നിച്ചുകൂടി,</verse>
				<verse number="28">സംഭവിക്കേണം എന്നു നിന്‍റെ കൈയും നിന്‍റെ ആലോചനയും മുന്‍നിയമിച്ചതൊക്കെയും ചെയ്തിരിക്കുന്നു സത്യം.</verse>
				<verse number="29">ഇപ്പോഴോ കര്‍ത്താവേ, അവരുടെ ഭീഷണികളെ നോക്കേണമേ.</verse>
				<verse number="30">സൗഖ്യമാക്കുവാന്‍ നിന്‍റെ കൈ നീട്ടുന്നതിനാലും നിന്‍റെ പരിശുദ്ധദാസനായ യേശുവിന്‍റെ നാമത്താല്‍ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുന്നതിനാലും നിന്‍റെ വചനം പൂര്‍ണധൈര്യത്തോടുംകൂടെ പ്രസ്താവിപ്പാന്‍ നിന്‍റെ ദാസന്മാര്‍ക്കു കൃപ നല്കേണമേ.</verse>
				<verse number="31">ഇങ്ങനെ പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.</verse>
				<verse number="32">വിശ്വസിച്ചവരുടെ കൂട്ടം ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; തനിക്കുള്ളത് ഒന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല; സകലവും അവര്‍ക്കു പൊതുവായിരുന്നു.</verse>
				<verse number="33">അപ്പൊസ്തലന്മാര്‍ മഹാശക്തിയോടെ കര്‍ത്താവായ യേശുവിന്‍റെ പുനരുത്ഥാനത്തിനു സാക്ഷ്യം പറഞ്ഞുവന്നു; എല്ലാവര്‍ക്കും ധാരാളം കൃപ ലഭിച്ചിരുന്നു.</verse>
				<verse number="34">മുട്ടുള്ളവന്‍ ആരും അവരില്‍ ഉണ്ടായിരുന്നില്ല; നിലങ്ങളുടെയോ വീടുകളുടെയോ ഉടമസ്ഥന്മാരായവരൊക്കെയും അവയെ വിറ്റു വില കൊണ്ടുവന്ന്</verse>
				<verse number="35">അപ്പൊസ്തലന്മാരുടെ കാല്ക്കല്‍ വയ്ക്കും; പിന്നെ ഓരോരുത്തന് അവനവന്‍റെ ആവശ്യംപോലെ വിഭാഗിച്ചു കൊടുക്കും.</verse>
				<verse number="36">പ്രബോധനപുത്രന്‍ എന്ന് അര്‍ഥമുള്ള ബര്‍ന്നബാസ് എന്ന് അപ്പൊസ്തലന്മാര്‍ മറുപേര്‍ വിളിച്ച കുപ്രദ്വീപുകാരനായ യോസേഫ് എന്നൊരു ലേവ്യന്‍</verse>
				<verse number="37">തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കല്‍ വച്ചു.</verse>
			</chapter>
			<chapter number="5">
				<verse number="1">എന്നാല്‍ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷന്‍ തന്‍റെ ഭാര്യയായ സഫീരയോടുകൂടെ ഒരു നിലം വിറ്റു.</verse>
				<verse number="2">ഭാര്യയുടെ അറിവോടെ വിലയില്‍ കുറെ എടുത്തുവച്ച് ഒരംശം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാല്ക്കല്‍ വച്ചു.</verse>
				<verse number="3">അപ്പോള്‍ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോട് വ്യാജം കാണിപ്പാനും നിലത്തിന്‍റെ വിലയില്‍ കുറെ എടുത്തു വയ്പാനും സാത്താന്‍ നിന്‍റെ ഹൃദയം കൈവശമാക്കിയത് എന്ത്?</verse>
				<verse number="4">അത് വില്ക്കുംമുമ്പേ നിന്‍റേതായിരുന്നില്ലയോ? വിറ്റശേഷവും നിന്‍റെ കൈവശം അല്ലാഞ്ഞുവോ? ഈ കാര്യത്തിനു നീ മനസ്സുവച്ചത് എന്ത്? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചത് എന്നു പറഞ്ഞു.</verse>
				<verse number="5">ഈ വാക്ക് കേട്ടിട്ട് അനന്യാസ് വീണ് പ്രാണനെ വിട്ടു; ഇതു കേട്ടവര്‍ക്ക് എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.</verse>
				<verse number="6">ബാല്യക്കാര്‍ എഴുന്നേറ്റ് അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.</verse>
				<verse number="7">ഏകദേശം മൂന്നു മണി നേരം കഴിഞ്ഞപ്പോള്‍ അവന്‍റെ ഭാര്യ ഈ സംഭവിച്ചത് ഒന്നും അറിയാതെ അകത്തുവന്നു.</verse>
				<verse number="8">പത്രൊസ് അവളോട്: ഇത്രയ്ക്കോ നിങ്ങള്‍ നിലം വിറ്റത്? പറക എന്നു പറഞ്ഞു; അതേ, ഇത്രയ്ക്കുതന്നെ എന്ന് അവള്‍ പറഞ്ഞു.</verse>
				<verse number="9">പത്രൊസ് അവളോട്: കര്‍ത്താവിന്‍റെ ആത്മാവിനെ പരീക്ഷിപ്പാന്‍ നിങ്ങള്‍ തമ്മില്‍ ഒത്തത് എന്ത്? ഇതാ, നിന്‍റെ ഭര്‍ത്താവിനെ കുഴിച്ചിട്ടവരുടെ കാല്‍ വാതില്‍ക്കല്‍ ഉണ്ട്; അവര്‍ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.</verse>
				<verse number="10">ഉടനെ അവള്‍ അവന്‍റെ കാല്ക്കല്‍ വീണ് പ്രാണനെ വിട്ടു; ബാല്യക്കാര്‍ അകത്തു വന്ന് അവള്‍ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭര്‍ത്താവിന്‍റെ അരികെ കുഴിച്ചിട്ടു.</verse>
				<verse number="11">സര്‍വസഭയ്ക്കും ഇതു കേട്ടവര്‍ക്ക് എല്ലാവര്‍ക്കും മഹാഭയം ഉണ്ടായി.</verse>
				<verse number="12">അപ്പൊസ്തലന്മാരുടെ കൈയാല്‍ ജനത്തിന്‍റെ ഇടയില്‍ പല അടയാളങ്ങളും അദ്ഭുതങ്ങളും നടന്നു; അവര്‍ എല്ലാവരും ഏകമനസ്സോടെ ശലോമോന്‍റെ മണ്ഡപത്തില്‍ കൂടി വരിക പതിവായിരുന്നു.</verse>
				<verse number="13">മറ്റുള്ളവരില്‍ ആരും അവരോടു ചേരുവാന്‍ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.</verse>
				<verse number="14">മേല്ക്കുമേല്‍ അനവധി പുരുഷന്മാരും സ്ത്രീകളും കര്‍ത്താവില്‍ വിശ്വസിച്ചു ചേര്‍ന്നുവന്നു.</verse>
				<verse number="15">രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോള്‍ അവന്‍റെ നിഴല്‍ എങ്കിലും അവരില്‍ വല്ലവരുടേയുംമേല്‍ വീഴേണ്ടതിനു വീഥികളില്‍ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.</verse>
				<verse number="16">അതു കൂടാതെ യെരൂശലേമിനു ചുറ്റുമുള്ള പട്ടണങ്ങളില്‍നിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കള്‍ ബാധിച്ചവരെയും കൊണ്ടുവരികയും അവര്‍ എല്ലാവരും സൗഖ്യം പ്രാപിക്കയും ചെയ്യും.</verse>
				<verse number="17">പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്‍റെ പക്ഷക്കാരൊക്കെയും</verse>
				<verse number="18">അസൂയ നിറഞ്ഞ് എഴുന്നേറ്റ് അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവില്‍ ആക്കി.</verse>
				<verse number="19">രാത്രിയിലോ കര്‍ത്താവിന്‍റെ ദൂതന്‍ കാരാഗൃഹവാതില്‍ തുറന്ന് അവരെ പുറത്തു കൊണ്ടുവന്നു:</verse>
				<verse number="20">നിങ്ങള്‍ ദൈവാലയത്തില്‍ ചെന്ന് ഈ ജീവന്‍റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിന്‍ എന്നു പറഞ്ഞു.</verse>
				<verse number="21">അവര്‍ കേട്ടു പുലര്‍ച്ചയ്ക്കു ദൈവാലയത്തില്‍ ചെന്ന് ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേല്‍മക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാന്‍ തടവിലേക്ക് ആളയച്ചു.</verse>
				<verse number="22">ചേവകര്‍ ചെന്നപ്പോള്‍ അവരെ കാരാഗൃഹത്തില്‍ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാര്‍ വാതില്‍ക്കല്‍ നില്ക്കുന്നതും ഞങ്ങള്‍ കണ്ടു;</verse>
				<verse number="23">തുറന്നപ്പോഴോ അകത്ത് ആരെയും കണ്ടില്ല എന്ന് അറിയിച്ചു.</verse>
				<verse number="24">ഈ വാക്കു കേട്ടിട്ട് ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇത് എന്തായിത്തീരും എന്ന് അവരെക്കുറിച്ചു ചഞ്ചലിച്ചു.</verse>
				<verse number="25">അപ്പോള്‍ ഒരുത്തന്‍ വന്നു: നിങ്ങള്‍ തടവില്‍ ആക്കിയ പുരുഷന്മാര്‍ ദൈവാലയത്തില്‍ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്ന് ബോധിപ്പിച്ചു.</verse>
				<verse number="26">പടനായകന്‍ ചേവകരുമായി ചെന്ന്, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാല്‍ ബലാല്‍ക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.</verse>
				<verse number="27">അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതന്‍ അവരോട്:</verse>
				<verse number="28">ഈ നാമത്തില്‍ ഉപദേശിക്കരുത് എന്ന് ഞങ്ങള്‍ നിങ്ങളോട് അമര്‍ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറച്ചിരിക്കുന്നു; ആ മനുഷ്യന്‍റെ രക്തം ഞങ്ങളുടെമേല്‍ വരുത്തുവാന്‍ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="29">അതിന് പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാള്‍ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.</verse>
				<verse number="30">നിങ്ങള്‍ മരത്തില്‍ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിര്‍പ്പിച്ചു;</verse>
				<verse number="31">യിസ്രായേലിന് മാനസാന്തരവും പാപമോചനവും നല്കുവാന്‍ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്‍റെ വലംകൈയാല്‍ ഉയര്‍ത്തിയിരിക്കുന്നു.</verse>
				<verse number="32">ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവംതന്നെ അനുസരിക്കുന്നവര്‍ക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികള്‍ ആകുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="33">ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവരെ ഒടുക്കിക്കളവാന്‍ ഭാവിച്ചു.</verse>
				<verse number="34">അപ്പോള്‍ സര്‍വജനത്തിനും ബഹുമാനമുള്ള ധര്‍മോപദേഷ്ടാവായ ഗമാലീയേല്‍ എന്നൊരു പരീശന്‍ ന്യായാധിപസംഘത്തില്‍ എഴുന്നേറ്റ്, അവരെ കുറെ നേരം പുറത്താക്കുവാന്‍ കല്പിച്ചു.</verse>
				<verse number="35">പിന്നെ അവന്‍ അവരോട്: യിസ്രായേല്‍പുരുഷന്മാരേ, ഈ മനുഷ്യരുടെ കാര്യത്തില്‍ നിങ്ങള്‍ എന്തു ചെയ്‍വാന്‍ പോകുന്നു എന്ന് സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="36">ഈ നാളുകള്‍ക്കു മുമ്പേ ത്യൂദാസ് എന്നവന്‍ എഴുന്നേറ്റു താന്‍ മഹാന്‍ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാര്‍ അവനോടു ചേര്‍ന്നുകൂടി; എങ്കിലും അവന്‍ നശിക്കയും അവനെ അനുസരിച്ചവര്‍ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.</verse>
				<verse number="37">അവന്‍റെശേഷം ഗലീലക്കാരനായ യൂദാ ചാര്‍ത്തലിന്‍റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്‍റെ പക്ഷം ചേരുവാന്‍ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവരൊക്കെയും ചിതറിപ്പോയി.</verse>
				<verse number="38">ആകയാല്‍ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊള്‍വിന്‍ എന്ന് ഞാന്‍ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപോകും;</verse>
				<verse number="39">ദൈവികം എങ്കിലോ നിങ്ങള്‍ക്ക് അത് നശിപ്പിപ്പാന്‍ കഴികയില്ല; നിങ്ങള്‍ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു. അവര്‍ അവനെ അനുസരിച്ചു:</verse>
				<verse number="40">അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്‍റെ നാമത്തില്‍ സംസാരിക്കരുത് എന്നു കല്പിച്ച് അവരെ വിട്ടയച്ചു.</verse>
				<verse number="41">തിരുനാമത്തിനുവേണ്ടി അപമാനം സഹിപ്പാന്‍ യോഗ്യരായി എണ്ണപ്പെടുകയാല്‍ അവര്‍ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍നിന്നു പുറപ്പെട്ടുപോയി.</verse>
				<verse number="42">പിന്നെ അവര്‍ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.</verse>
			</chapter>
			<chapter number="6">
				<verse number="1">ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രൂഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരേ പിറുപിറുത്തു.</verse>
				<verse number="2">പന്തിരുവര്‍ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുവരുത്തി: ഞങ്ങള്‍ ദൈവവചനം ഉപേക്ഷിച്ചു മേശകളില്‍ ശുശ്രൂഷ ചെയ്യുന്നത് യോഗ്യമല്ല.</verse>
				<verse number="3">ആകയാല്‍ സഹോദരന്മാരേ, ആത്മാവും ജ്ഞാനവും നിറഞ്ഞു നല്ല സാക്ഷ്യമുള്ള ഏഴു പുരുഷന്മാരെ നിങ്ങളില്‍ത്തന്നെ തിരഞ്ഞുകൊള്‍വിന്‍; അവരെ ഈ വേലയ്ക്ക് ആക്കാം.</verse>
				<verse number="4">ഞങ്ങളോ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.</verse>
				<verse number="5">ഈ വാക്കു കൂട്ടത്തിനൊക്കെയും ബോധ്യമായി; വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ പുരുഷനായ സ്തെഫാനൊസ്, ഫിലിപ്പൊസ്, പ്രൊഖൊരൊസ്, നിക്കാനോര്‍, തിമോന്‍, പര്‍മ്മെനാസ്, യെഹൂദാമതാനുസാരിയായ അന്ത്യോക്യക്കാരന്‍ നിക്കൊലാവൊസ് എന്നിവരെ തിരഞ്ഞെടുത്തു,</verse>
				<verse number="6">അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവര്‍ പ്രാര്‍ഥിച്ച് അവരുടെമേല്‍ കൈവച്ചു.</verse>
				<verse number="7">ദൈവവചനം പരന്നു, യെരൂശലേമില്‍ ശിഷ്യന്മാരുടെ എണ്ണം ഏറ്റവും പെരുകി, പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീര്‍ന്നു.</verse>
				<verse number="8">അനന്തരം സ്തെഫാനൊസ് കൃപയും ശക്തിയും നിറഞ്ഞവനായി ജനത്തില്‍ വലിയ അദ്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.</verse>
				<verse number="9">ലിബര്‍ത്തീനര്‍ എന്നു പേരുള്ള പള്ളിക്കാരിലും കുറേനക്കാരിലും അലെക്സന്ത്രിയക്കാരിലും കിലിക്യ, ആസ്യ എന്ന ദേശക്കാരിലും ചിലര്‍ എഴുന്നേറ്റു സ്തെഫാനൊസിനോടു തര്‍ക്കിച്ചു.</verse>
				<verse number="10">എന്നാല്‍ അവന്‍ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിര്‍ത്തുനില്പാന്‍ അവര്‍ക്കു കഴിഞ്ഞില്ല.</verse>
				<verse number="11">അപ്പോള്‍ അവര്‍ ചില പുരുഷന്മാരെ വശത്താക്കി: ഇവന്‍ മോശെക്കും ദൈവത്തിനും വിരോധമായി ദൂഷണം പറയുന്നത് ഞങ്ങള്‍ കേട്ടു എന്ന് പറയിച്ചു,</verse>
				<verse number="12">ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കി, അവന്‍റെ നേരേ ചെന്ന് അവനെ പിടിച്ചു ന്യായാധിപസംഘത്തില്‍ കൊണ്ടുപോയി</verse>
				<verse number="13">കള്ളസ്സാക്ഷികളെ നിറുത്തി: ഈ മനുഷ്യന്‍ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി ഇടവിടാതെ സംസാരിച്ചു വരുന്നു;</verse>
				<verse number="14">ആ നസറായനായ യേശു ഈ സ്ഥലം നശിപ്പിച്ച് മോശെ നമുക്ക് ഏല്പിച്ച മര്യാദകളെ മാറ്റിക്കളയും എന്ന് അവന്‍ പറയുന്നത് ഞങ്ങള്‍ കേട്ടു എന്നു പറയിച്ചു.</verse>
				<verse number="15">ന്യായാധിപസംഘത്തില്‍ ഇരുന്നവര്‍ എല്ലാവരും അവനെ ഉറ്റുനോക്കി അവന്‍റെ മുഖം ഒരു ദൈവദൂതന്‍റെ മുഖംപോലെ കണ്ടു.</verse>
			</chapter>
			<chapter number="7">
				<verse number="1">ഇത് ഉള്ളതു തന്നെയോ എന്നു മഹാപുരോഹിതന്‍ ചോദിച്ചതിന്</verse>
				<verse number="2">അവന്‍ പറഞ്ഞത്: സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്‍പ്പിന്‍. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനില്‍ വന്നു പാര്‍ക്കുംമുമ്പേ മെസൊപ്പൊത്താമ്യയില്‍ ഇരിക്കുമ്പോള്‍തന്നെ, തേജോമയനായ ദൈവം അവനു പ്രത്യക്ഷനായി:</verse>
				<verse number="3">നിന്‍റെ ദേശത്തെയും നിന്‍റെ ചാര്‍ച്ചക്കാരെയും വിട്ട് ഞാന്‍ നിനക്കു കാണിച്ചുതരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന്‍ കല്ദയരുടെ ദേശം വിട്ടു ഹാരാനില്‍ വന്നു പാര്‍ത്തു.</verse>
				<verse number="4">അവന്‍റെ അപ്പന്‍ മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള്‍ ഇപ്പോള്‍ പാര്‍ക്കുന്ന ഈ ദേശത്തില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു.</verse>
				<verse number="5">അവന് അതില്‍ ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന് സന്തതിയില്ലാതിരിക്കെ അവനും അവന്‍റെ ശേഷം അവന്‍റെ സന്തതിക്കും അതിനെ കൈവശമായി നല്കുമെന്ന് അവനോടു വാഗ്ദത്തം ചെയ്തു.</verse>
				<verse number="6">അവന്‍റെ സന്തതി അന്യദേശത്തു ചെന്നു പാര്‍ക്കും; ആ ദേശക്കാര്‍ അവരെ അടിമയാക്കി നാനൂറു സംവത്‍സരം പീഡിപ്പിക്കും എന്നു ദൈവം കല്പിച്ചു.</verse>
				<verse number="7">അവര്‍ സേവിക്കുന്ന ജാതിയെ ഞാന്‍ ന്യായം വിധിക്കും; അതിന്‍റെ ശേഷം അവര്‍ പുറപ്പെട്ടുവന്ന് ഈ സ്ഥലത്ത് എന്നെ സേവിക്കും എന്ന് ദൈവം അരുളിച്ചെയ്തു.</verse>
				<verse number="8">പിന്നെ അവനു പരിച്ഛേദന എന്ന നിയമം കൊടുത്തു; അങ്ങനെ അവന്‍ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാംനാള്‍ പരിച്ഛേദന ചെയ്തു. യിസ്ഹാക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.</verse>
				<verse number="9">ഗോത്രപിതാക്കന്മാര്‍ യോസേഫിനോട് അസൂയപ്പെട്ട് അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.</verse>
				<verse number="10">എന്നാല്‍ ദൈവം അവനോടുകൂടെ ഇരുന്നു സകല സങ്കടങ്ങളില്‍നിന്നും അവനെ വിടുവിച്ച് മിസ്രയീംരാജാവായ ഫറവോന്‍റെ മുമ്പാകെ അവനു കൃപയും ജ്ഞാനവും കൊടുത്തു: അവന്‍ അവനെ മിസ്രയീമിനും തന്‍റെ സര്‍വഗൃഹത്തിനും അധിപതിയാക്കി വച്ചു.</verse>
				<verse number="11">മിസ്രയീംദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്‍ക്ക് ആഹാരം കിട്ടാതെയായി.</verse>
				<verse number="12">മിസ്രയീമില്‍ ധാന്യം ഉണ്ട് എന്നു കേട്ടിട്ട് യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.</verse>
				<verse number="13">രണ്ടാം പ്രാവശ്യം യോസേഫ് തന്‍റെ സഹോദരന്മാരോടു തന്നെത്താന്‍ അറിയിച്ചു യോസേഫിന്‍റെ വംശം ഫറവോനു വെളിവായ്‍ വന്നു.</verse>
				<verse number="14">യോസേഫ് ആളയച്ചു തന്‍റെ പിതാവായ യാക്കോബിനെയും കുടുംബത്തെയൊക്കെയും വരുത്തി; അവര്‍ ആകെ എഴുപത്തഞ്ചു പേരായിരുന്നു.</verse>
				<verse number="15">യാക്കോബ് മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.</verse>
				<verse number="16">അവരെ ശെഖേമില്‍ കൊണ്ടുവന്ന് ശെഖേമില്‍ എമ്മോരിന്‍റെ മക്കളോട് അബ്രാഹാം വില കൊടുത്തു വാങ്ങിയ കല്ലറയില്‍ അടക്കം ചെയ്തു.</verse>
				<verse number="17">ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്ത വാഗ്ദത്തകാലം അടുത്തപ്പോള്‍ ജനം മിസ്രയീമില്‍ വര്‍ധിച്ചു പെരുകി.</verse>
				<verse number="18">ഒടുവില്‍ യോസേഫിനെ അറിയാത്ത വേറൊരു രാജാവ് മിസ്രയീമില്‍ വാണു.</verse>
				<verse number="19">അവന്‍ നമ്മുടെ വംശത്തോട് ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള്‍ ജീവനോടെ ഇരിക്കരുത് എന്നുവച്ച് അവരെ പുറത്തിടുവിച്ചു.</verse>
				<verse number="20">ആ കാലത്ത് മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്‍റെ വീട്ടില്‍ പോറ്റി.</verse>
				<verse number="21">പിന്നെ അവനെ പുറത്തിട്ടപ്പോള്‍ ഫറവോന്‍റെ മകള്‍ അവനെ എടുത്തു തന്‍റെ മകനായി വളര്‍ത്തി.</verse>
				<verse number="22">മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ഥനായിത്തീര്‍ന്നു.</verse>
				<verse number="23">അവനു നാല്പതു വയസ്സു തികയാറായപ്പോള്‍ യിസ്രായേല്‍മക്കളായ തന്‍റെ സഹോദരന്മാരെ ചെന്നു കാണേണം എന്ന് മനസ്സില്‍ തോന്നി.</verse>
				<verse number="24">അവരില്‍ ഒരുത്തന്‍ അന്യായം ഏല്ക്കുന്നത് കണ്ടിട്ട് അവനു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതനുവേണ്ടി പ്രതിക്രിയ ചെയ്തു.</verse>
				<verse number="25">ദൈവം താന്‍ മുഖാന്തരം അവര്‍ക്കു രക്ഷ നല്കും എന്ന് സഹോദരന്മാര്‍ ഗ്രഹിക്കും എന്ന് അവന്‍ നിരൂപിച്ചു; എങ്കിലും അവര്‍ ഗ്രഹിച്ചില്ല.</verse>
				<verse number="26">പിറ്റന്നാള്‍ അവര്‍ കലഹിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ അടുക്കല്‍വന്നു: പുരുഷന്മാരേ, നിങ്ങള്‍ സഹോദരന്മാരല്ലോ; തമ്മില്‍ അന്യായം ചെയ്യുന്നത് എന്ത് എന്നു പറഞ്ഞ് അവരെ സമാധാനപ്പെടുത്തുവാന്‍ നോക്കി.</verse>
				<verse number="27">എന്നാല്‍ കൂട്ടുകാരനോട് അന്യായം ചെയ്യുന്നവന്‍ അവനെ ഉന്തിക്കളഞ്ഞു: നിന്നെ ഞങ്ങള്‍ക്ക് അധികാരിയും ന്യായകര്‍ത്താവും ആക്കിയത് ആര്‍?</verse>
				<verse number="28">ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന്‍ ഭാവിക്കുന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="29">ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ദേശത്തു ചെന്നുപാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.</verse>
				<verse number="30">നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായിമലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പ്പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവനു പ്രത്യക്ഷനായി.</verse>
				<verse number="31">മോശെ ആ ദര്‍ശനം കണ്ട് ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന്‍ അടുത്തുചെല്ലുമ്പോള്‍:</verse>
				<verse number="32">ഞാന്‍ നിന്‍റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവം ആകുന്നു എന്ന് കര്‍ത്താവിന്‍റെ ശബ്ദം കേട്ടു. മോശെ വിറച്ചിട്ടു നോക്കുവാന്‍ തുനിഞ്ഞില്ല.</verse>
				<verse number="33">കര്‍ത്താവ് അവനോട്: നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍നിന്നു ചെരിപ്പ് ഊരിക്കളക.</verse>
				<verse number="34">മിസ്രയീമില്‍ എന്‍റെ ജനത്തിന്‍റെ പീഡ ഞാന്‍ കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന്‍ ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള്‍ വരിക; ഞാന്‍ നിന്നെ മിസ്രയീമിലേക്ക് അയയ്ക്കും എന്നു പറഞ്ഞു.</verse>
				<verse number="35">നിന്നെ അധികാരിയും ന്യായകര്‍ത്താവും ആക്കിയതാര്‍ എന്നിങ്ങനെ അവര്‍ തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായ ദൂതന്‍ മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.</verse>
				<verse number="36">അവന്‍ മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്‍സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്ത് അവരെ നടത്തിക്കൊണ്ടുവന്നു.</verse>
				<verse number="37">ദൈവം നിങ്ങളുടെ സഹോദരന്മാരില്‍നിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്‍ക്ക് എഴുന്നേല്പിച്ചു തരും എന്ന് യിസ്രായേല്‍മക്കളോടു പറഞ്ഞ മോശെ അവന്‍തന്നെ.</verse>
				<verse number="38">സീനായിമലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടുംകൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍തന്നെ.</verse>
				<verse number="39">നമ്മുടെ പിതാക്കന്മാര്‍ അവനു കീഴ്പെടുവാന്‍ മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞ് ഹൃദയംകൊണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു,</verse>
				<verse number="40">അഹരോനോട്: ഞങ്ങള്‍ക്കു മുമ്പായി നടപ്പാന്‍ ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്‍നിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്ക് എന്തു സംഭവിച്ചു എന്ന് ഞങ്ങള്‍ അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="41">അന്നേരം അവര്‍ ഒരു കാളക്കുട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിനു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില്‍ ഉല്ലസിച്ചുകൊണ്ടിരുന്നു.</verse>
				<verse number="42">ദൈവവും പിന്തിരിഞ്ഞു, ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന്‍ അവരെ കൈവിട്ടു. “യിസ്രായേല്‍ഗൃഹമേ, നിങ്ങള്‍ മരുഭൂമിയില്‍ എനിക്കു നാല്പതു സംവത്‍സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്‍പ്പിച്ചുവോ?</verse>
				<verse number="43">നിങ്ങള്‍ നമസ്കരിപ്പാന്‍ ഉണ്ടാക്കിയ സ്വരൂപങ്ങളായ മോലോക്കിന്‍റെ കൂടാരവും രേഫാന്‍ ദേവന്‍റെ നക്ഷത്രവും നിങ്ങള്‍ എടുത്തു നടന്നുവല്ലോ; എന്നാല്‍ ഞാന്‍ നിങ്ങളെ ബാബിലോനപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="44">നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്‍ക്കേണം എന്ന് മോശെയോട് അരുളിച്ചെയ്തവന്‍ കല്പിച്ചതുപോലെ നമ്മുടെ പിതാക്കന്മാര്‍ക്കു മരുഭൂമിയില്‍ സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.</verse>
				<verse number="45">നമ്മുടെ പിതാക്കന്മാര്‍ അത് ഏറ്റുവാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്‍റെ കാലംവരെ വച്ചിരുന്നു.</verse>
				<verse number="46">അവന്‍ ദൈവത്തിന്‍റെ മുമ്പാകെ കൃപ ലഭിച്ച്, യാക്കോബിന്‍റെ ദൈവത്തിന് ഒരു വാസസ്ഥലം ഉണ്ടാക്കുവാന്‍ അനുവാദം അപേക്ഷിച്ചു.</verse>
				<verse number="47">ശലോമോന്‍ അവന് ഒരു ആലയം പണിതു.</verse>
				<verse number="48">അത്യുന്നതന്‍ കൈപ്പണിയായതില്‍ വസിക്കുന്നില്ലതാനും.</verse>
				<verse number="49">“സ്വര്‍ഗം എനിക്കു സിംഹാസനവും ഭൂമി എന്‍റെ പാദപീഠവും ആകുന്നു; നിങ്ങള്‍ എനിക്കു പണിയുന്ന ആലയം ഏതുവിധം? എന്‍റെ വിശ്രമസ്ഥലവും ഏത്?</verse>
				<verse number="50">ഇതൊക്കെയും എന്‍റെ കൈയല്ലയോ ഉണ്ടാക്കിയത് എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന്‍ പറയുന്നുവല്ലോ.</verse>
				<verse number="51">ശാഠ്യക്കാരും ഹൃദയത്തിനും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ നിങ്ങളും എല്ലായ്പോഴും</verse>
				<verse number="52">പരിശുദ്ധാത്മാവിനോടു മറുത്തു നില്ക്കുന്നു. പ്രവാചകന്മാരില്‍ ഏവനെ നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളൂ? നീതിമാനായവന്‍റെ വരവിനെക്കുറിച്ച് മുന്‍ അറിയിച്ചവരെ അവര്‍ കൊന്നുകളഞ്ഞു.</verse>
				<verse number="53">അവനു നിങ്ങള്‍ ഇപ്പോള്‍ ദ്രോഹികളും കൊലപാതകരും ആയിത്തീര്‍ന്നു; നിങ്ങള്‍ ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അത് പ്രമാണിച്ചിട്ടില്ല.</verse>
				<verse number="54">ഇതു കേട്ടപ്പോള്‍ അവര്‍ കോപപരവശരായി അവന്‍റെ നേരേ പല്ലുകടിച്ചു.</verse>
				<verse number="55">അവനോ പരിശുദ്ധാത്മാവ് നിറഞ്ഞവനായി സ്വര്‍ഗത്തിലേക്ക് ഉറ്റുനോക്കി, ദൈവമഹത്ത്വവും ദൈവത്തിന്‍റെ വലത്തുഭാഗത്ത് യേശു നില്ക്കുന്നതും കണ്ടു:</verse>
				<verse number="56">ഇതാ, സ്വര്‍ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തു നില്ക്കുന്നതും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.</verse>
				<verse number="57">അവര്‍ ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ട് ഒന്നിച്ച് അവന്‍റെ നേരേ പാഞ്ഞുചെന്നു,</verse>
				<verse number="58">അവനെ നഗരത്തില്‍നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള്‍ തങ്ങളുടെ വസ്ത്രം ശൗല്‍ എന്നു പേരുള്ള ഒരു ബാല്യക്കാരന്‍റെ കാല്ക്കല്‍ വച്ചു.</verse>
				<verse number="59">കര്‍ത്താവായ യേശുവേ, എന്‍റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്ന് സ്തെഫാനൊസ് വിളിച്ചപേക്ഷിക്കയില്‍ അവര്‍ അവനെ കല്ലെറിഞ്ഞു.</verse>
				<verse number="60">അവനോ മുട്ടുകുത്തി: കര്‍ത്താവേ, അവര്‍ക്ക് ഈ പാപം നിറുത്തരുതേ എന്ന് ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ട് അവന്‍ നിദ്രപ്രാപിച്ചു.</verse>
			</chapter>
			<chapter number="8">
				<verse number="1">അവനെ കൊല ചെയ്തത് ശൗലിനു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭയ്ക്ക് ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാര്‍ ഒഴികെ എല്ലാവരും യെഹൂദ്യ, ശമര്യ ദേശങ്ങളില്‍ ചിതറിപ്പോയി.</verse>
				<verse number="2">ഭക്തിയുള്ള പുരുഷന്മാര്‍ സ്തെഫാനൊസിനെ അടക്കം ചെയ്തു. അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.</verse>
				<verse number="3">എന്നാല്‍ ശൗല്‍ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവില്‍ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചുപോന്നു.</verse>
				<verse number="4">ചിതറിപ്പോയവര്‍ വചനം സുവിശേഷിച്ചുംകൊണ്ട് അവിടവിടെ സഞ്ചരിച്ചു.</verse>
				<verse number="5">ഫിലിപ്പൊസ് ശമര്യപട്ടണത്തില്‍ ചെന്ന് അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.</verse>
				<verse number="6">ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങള്‍ കേള്‍ക്കയും കാണ്‍കയും ചെയ്കയാല്‍ അവന്‍ പറയുന്നത് ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.</verse>
				<verse number="7">അശുദ്ധാത്മാക്കള്‍ ബാധിച്ച പലരില്‍നിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യംപ്രാപിച്ചു.</verse>
				<verse number="8">അങ്ങനെ ആ പട്ടണത്തില്‍ വളരെ സന്തോഷം ഉണ്ടായി.</verse>
				<verse number="9">എന്നാല്‍ ശിമോന്‍ എന്നു പേരുള്ളൊരു പുരുഷന്‍ ആ പട്ടണത്തില്‍ ആഭിചാരം ചെയ്തു, താന്‍ മഹാന്‍ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.</verse>
				<verse number="10">ഇവന്‍ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞ് ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.</verse>
				<verse number="11">ഇവന്‍ ആഭിചാരംകൊണ്ട് ഏറിയകാലം അവരെ ഭ്രമിപ്പിക്കയാല്‍ അത്രേ അവര്‍ അവനെ ശ്രദ്ധിച്ചത്.</verse>
				<verse number="12">എന്നാല്‍ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്‍റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവര്‍ വിശ്വസിച്ചപ്പോള്‍ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.</verse>
				<verse number="13">ശിമോന്‍ താനും വിശ്വസിച്ചു സ്നാനം ഏറ്റ് ഫിലിപ്പൊസിനോടു ചേര്‍ന്നുനിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ട് ഭ്രമിച്ചു.</verse>
				<verse number="14">അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാര്‍, ശമര്യര്‍ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കല്‍ അയച്ചു.</verse>
				<verse number="15">അവര്‍ ചെന്ന്, അവര്‍ക്കു പരിശുദ്ധാത്മാവ് ലഭിക്കേണ്ടതിന് അവര്‍ക്കായി പ്രാര്‍ഥിച്ചു.</verse>
				<verse number="16">അന്നുവരെ അവരില്‍ ആരുടെമേലും ആത്മാവ് വന്നിരുന്നില്ല; അവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനം ഏറ്റിരുന്നതേയുള്ളൂ.</verse>
				<verse number="17">അവര്‍ അവരുടെമേല്‍ കൈ വച്ചപ്പോള്‍ അവര്‍ക്കു പരിശുദ്ധാത്മാവ് ലഭിച്ചു.</verse>
				<verse number="18">അപ്പൊസ്തലന്മാര്‍ കൈ വച്ചതിനാല്‍ പരിശുദ്ധാത്മാവ് ലഭിച്ചത് ശിമോന്‍ കണ്ടാറെ അവര്‍ക്കു ദ്രവ്യം കൊണ്ടുവന്നു:</verse>
				<verse number="19">ഞാന്‍ ഒരുത്തന്‍റെമേല്‍ കൈ വച്ചാല്‍ അവനു പരിശുദ്ധാത്മാവ് ലഭിപ്പാന്‍ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.</verse>
				<verse number="20">പത്രൊസ് അവനോട്: ദൈവത്തിന്‍റെ ദാനം പണത്തിനു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്‍റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.</verse>
				<verse number="21">നിന്‍റെ ഹൃദയം ദൈവസന്നിധിയില്‍ നേരുള്ളതല്ലായ്കകൊണ്ട് ഈ കാര്യത്തില്‍ നിനക്കു പങ്കും ഓഹരിയുമില്ല.</verse>
				<verse number="22">നീ ഈ വഷളത്തം വിട്ടു മാനസാന്തരപ്പെട്ടു കര്‍ത്താവിനോടു പ്രാര്‍ഥിക്ക; പക്ഷേ നിന്‍റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.</verse>
				<verse number="23">നീ കയ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ കാണുന്നു എന്നു പറഞ്ഞു.</verse>
				<verse number="24">അതിന് ശിമോന്‍: നിങ്ങള്‍ പറഞ്ഞത് ഒന്നും എനിക്കു ഭവിക്കാതിരിപ്പാന്‍ കര്‍ത്താവിനോട് എനിക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍ എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="25">അവര്‍ കര്‍ത്താവിന്‍റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേകം ഗ്രാമങ്ങളില്‍ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="26">അനന്തരം കര്‍ത്താവിന്‍റെ ദൂതന്‍ ഫിലിപ്പൊസിനോട്: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമില്‍നിന്നു ഗസയ്ക്കുള്ള നിര്‍ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.</verse>
				<verse number="27">അവന്‍ പുറപ്പെട്ടു ചെന്നപ്പോള്‍ കന്ദക്ക എന്ന ഐത്യോപ്യരാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകല ഭണ്ഡാരത്തിനും മേല്‍വിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ വന്നിട്ടു</verse>
				<verse number="28">മടങ്ങിപ്പോകയില്‍ തേരില്‍ ഇരുന്നു യെശയ്യാപ്രവാചകന്‍റെ പുസ്തകം വായിക്കയായിരുന്നു.</verse>
				<verse number="29">ആത്മാവ് ഫിലിപ്പൊസിനോട്: നീ അടുത്തുചെന്നു തേരിനോടു ചേര്‍ന്നു നടക്ക എന്നു പറഞ്ഞു.</verse>
				<verse number="30">ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോള്‍ യെശയ്യാപ്രവാചകന്‍റെ പുസ്തകം വായിക്കുന്നത് കേട്ടു: നീ വായിക്കുന്നത് ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്:</verse>
				<verse number="31">ഒരുത്തന്‍ പൊരുള്‍ തിരിച്ചുതരാഞ്ഞാല്‍ എങ്ങനെ ഗ്രഹിക്കും എന്ന് അവന്‍ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="32">തിരുവെഴുത്തില്‍ അവന്‍ വായിച്ച ഭാഗമാവിത്: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്‍റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവന്‍ വായ്തുറക്കാതിരുന്നു.</verse>
				<verse number="33">അവന്‍റെ താഴ്ചയില്‍ അവനു ന്യായം കിട്ടാതെ പോയി; അവന്‍റെ തലമുറയെ ആര്‍ വിവരിക്കും? ഭൂമിയില്‍നിന്ന് അവന്‍റെ ജീവനെ എടുത്തുകളയുന്നുവല്ലോ.”</verse>
				<verse number="34">ഷണ്ഡന്‍ ഫിലിപ്പൊസിനോട്: ഇതു പ്രവാചകന്‍ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="35">ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാന്‍തുടങ്ങി.</verse>
				<verse number="36">അവര്‍ ഇങ്ങനെ വഴിപോകയില്‍ വെള്ളമുള്ളൊരു സ്ഥലത്ത് എത്തിയപ്പോള്‍ ഷണ്ഡന്‍: ഇതാ വെള്ളം; ഞാന്‍ സ്നാനം ഏല്ക്കുന്നതിന് എന്തു വിരോധം എന്നു പറഞ്ഞു.</verse>
				<verse number="37">[അതിനു ഫിലിപ്പൊസ്: നീ പൂര്‍ണഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കില്‍ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രന്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു എന്ന് അവന്‍ ഉത്തരം പറഞ്ഞു.]</verse>
				<verse number="38">അങ്ങനെ അവന്‍ തേര്‍ നിര്‍ത്തുവാന്‍ കല്പിച്ചു.; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തില്‍ ഇറങ്ങി, അവന്‍ അവനെ സ്നാനം കഴിപ്പിച്ചു.</verse>
				<verse number="39">അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്‍റെ ആത്മാവ് ഫിലിപ്പൊസിനെ എടുത്തുകൊണ്ടു പോയി; ഷണ്ഡന്‍ അവനെ പിന്നെ കണ്ടില്ല; അവന്‍ സന്തോഷിച്ചുംകൊണ്ടു തന്‍റെ വഴിക്കു പോയി.</verse>
				<verse number="40">ഫിലിപ്പൊസിനെ പിന്നെ അസ്തോദില്‍ കണ്ടു; അവന്‍ സഞ്ചരിച്ച് എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയില്‍ എത്തി.</verse>
			</chapter>
			<chapter number="9">
				<verse number="1">ശൗല്‍ കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെനേരേ ഭീഷണിയും കൊലയും നിശ്വസിച്ചുകൊണ്ടു മഹാപുരോഹിതന്‍റെ അടുക്കല്‍ ചെന്നു,</verse>
				<verse number="2">ദമസ്കൊസില്‍ ഈ മാര്‍ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്‍ തക്കവണ്ണം അവിടത്തെ പള്ളികള്‍ക്ക് അവനോട് അധികാരപത്രം വാങ്ങി.</verse>
				<verse number="3">അവന്‍ പ്രയാണം ചെയ്തു ദമസ്കൊസിനു സമീപിച്ചപ്പോള്‍ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം അവന്‍റെ ചുറ്റും മിന്നി;</verse>
				<verse number="4">അവന്‍ നിലത്തു വീണു; ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്നു തന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.</verse>
				<verse number="5">നീ ആരാകുന്നു, കര്‍ത്താവേ, എന്ന് അവന്‍ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാന്‍.</verse>
				<verse number="6">നീ എഴുന്നേറ്റു പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടുന്നത് അവിടെ വച്ചു നിന്നോടു പറയും എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="7">അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചുനിന്നു.</verse>
				<verse number="8">ശൗല്‍ നിലത്തുനിന്ന് എഴുന്നേറ്റു കണ്ണുതുറന്നാറെ ഒന്നും കണ്ടില്ല; അവര്‍ അവനെ കൈക്കു പിടിച്ചു ദമസ്കൊസില്‍ കൂട്ടിക്കൊണ്ടുപോയി;</verse>
				<verse number="9">അവന്‍ മൂന്നു ദിവസം കണ്ണു കാണാതെയും തിന്നുകയോ കുടിക്കയോ ചെയ്യാതെയും ഇരുന്നു.</verse>
				<verse number="10">എന്നാല്‍ അനന്യാസ് എന്നൊരു ശിഷ്യന്‍ ദമസ്കൊസില്‍ ഉണ്ടായിരുന്നു; അവനെ കര്‍ത്താവ് ഒരു ദര്‍ശനത്തില്‍: അനന്യാസേ എന്നു വിളിച്ചു. കര്‍ത്താവേ, അടിയന്‍ ഇതാ എന്ന് അവന്‍ വിളി കേട്ടു.</verse>
				<verse number="11">കര്‍ത്താവ് അവനോട്: നീ എഴുന്നേറ്റു നേര്‍വീഥി എന്ന തെരുവില്‍ ചെന്ന്, യൂദായുടെ വീട്ടില്‍ തര്‍സൊസുകാരനായ ശൗല്‍ എന്നു പേരുള്ളവനെ അന്വേഷിക്ക;</verse>
				<verse number="12">അവന്‍ പ്രാര്‍ഥിക്കുന്നു; അനന്യാസ് എന്നൊരു പുരുഷന്‍ അകത്തു വന്നു താന്‍ കാഴ്ച പ്രാപിക്കേണ്ടതിന് തന്‍റെമേല്‍ കൈ വയ്ക്കുന്നത് അവന്‍ കണ്ടിരിക്കുന്നു എന്നു കല്പിച്ചു.</verse>
				<verse number="13">അതിന് അനന്യാസ്: കര്‍ത്താവേ, ആ മനുഷ്യന്‍ യെരൂശലേമില്‍ നിന്‍റെ വിശുദ്ധന്മാര്‍ക്ക് എത്ര ദോഷം ചെയ്തു എന്നു പലരും പറഞ്ഞു ഞാന്‍ കേട്ടിരിക്കുന്നു.</verse>
				<verse number="14">ഇവിടെയും നിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെയൊക്കെയും പിടിച്ചു കെട്ടുവാന്‍ അവനു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ട് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="15">കര്‍ത്താവ് അവനോട്: നീ പോക; അവന്‍ എന്‍റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.</verse>
				<verse number="16">എന്‍റെ നാമത്തിനുവേണ്ടി അവന്‍ എന്തെല്ലാം കഷ്ടം അനുഭവിക്കേണ്ടതാകുന്നു എന്നു ഞാന്‍ അവനെ കാണിക്കും എന്നു പറഞ്ഞു.</verse>
				<verse number="17">അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്ന് അവന്‍റെമേല്‍ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണന്‍ ആകേണ്ടതിനു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="18">ഉടനെ അവന്‍റെ കണ്ണില്‍നിന്നു ചെതുമ്പല്‍പോലെ വീണു; കാഴ്ച ലഭിച്ച് അവന്‍ എഴുന്നേറ്റു സ്നാനം ഏല്ക്കയും ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.</verse>
				<verse number="19">അവന്‍ ദമസ്കൊസിലുള്ള ശിഷ്യന്മാരോടുകൂടെ കുറെനാള്‍ പാര്‍ത്തു,</verse>
				<verse number="20">യേശു തന്നെ ദൈവപുത്രന്‍ എന്നു പള്ളികളില്‍ പ്രസംഗിച്ചു.</verse>
				<verse number="21">കേട്ടവര്‍ എല്ലാവരും വിസ്മയിച്ചു: യെരൂശലേമില്‍ ഈ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ക്കു നാശം ചെയ്തവന്‍ ഇവനല്ലയോ? ഇവിടെയും അവരെ പിടിച്ചുകെട്ടി മഹാപുരോഹിതന്മാരുടെ അടുക്കല്‍ കൊണ്ടുപോകുവാനല്ലോ വന്നത് എന്നു പറഞ്ഞു.</verse>
				<verse number="22">ശൗലോ മേല്ക്കുമേല്‍ ശക്തിപ്രാപിച്ചു, യേശുതന്നെ ക്രിസ്തു എന്ന് തെളിയിച്ചു ദമസ്കൊസില്‍ പാര്‍ക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.</verse>
				<verse number="23">കുറെനാള്‍ കഴിഞ്ഞപ്പോള്‍ യെഹൂദന്മാര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.</verse>
				<verse number="24">ശൗല്‍ അവരുടെ കൂട്ടുകെട്ട് അറിഞ്ഞു; അവനെ കൊല്ലുവാന്‍ അവര്‍ രാവും പകലും നഗരഗോപുരങ്ങളില്‍ കാവല്‍ വച്ചു.</verse>
				<verse number="25">എന്നാല്‍ അവന്‍റെ ശിഷ്യന്മാര്‍ രാത്രിയില്‍ അവനെ ഒരു കുട്ടയിലാക്കി മതില്‍ വഴിയായി ഇറക്കിവിട്ടു.</verse>
				<verse number="26">അവന്‍ യെരൂശലേമില്‍ എത്തിയാറെ ശിഷ്യന്മാരോടു ചേരുവാന്‍ ശ്രമിച്ചു; എന്നാല്‍ അവന്‍ ഒരു ശിഷ്യന്‍ എന്ന് വിശ്വസിക്കാതെ എല്ലാവരും അവനെ പേടിച്ചു.</verse>
				<verse number="27">ബര്‍ന്നബാസോ അവനെ കൂട്ടി അപ്പൊസ്തലന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നു; അവന്‍ വഴിയില്‍വച്ചു കര്‍ത്താവിനെ കണ്ടതും കര്‍ത്താവ് അവനോട് സംസാരിച്ചതും ദമസ്കൊസില്‍ അവന്‍ യേശുവിന്‍റെ നാമത്തില്‍ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചതും എല്ലാം അവരോട് വിവരിച്ചുപറഞ്ഞു.</verse>
				<verse number="28">പിന്നെ അവന്‍ യെരൂശലേമില്‍ അവരുമായി പെരുമാറുകയും കര്‍ത്താവിന്‍റെ നാമത്തില്‍ പ്രാഗല്ഭ്യത്തോടെ പ്രസംഗിക്കയും ചെയ്തുപോന്നു.</verse>
				<verse number="29">യവനഭാഷക്കാരായ യെഹൂദന്മാരോടും അവന്‍ സംഭാഷിച്ചു തര്‍ക്കിച്ചു; അവരോ അവനെ കൊല്ലുവാന്‍ വട്ടംകൂട്ടി.</verse>
				<verse number="30">സഹോദരന്മാര്‍ അത് അറിഞ്ഞ് അവനെ കൈസര്യയിലേക്കു കൂട്ടിക്കൊണ്ടു പോയി, അവിടെനിന്നു തര്‍സൊസിലേക്ക് അയച്ചു.</verse>
				<verse number="31">അങ്ങനെ യെഹൂദ്യ, ഗലീല, ശമര്യ എന്നീ ദേശങ്ങളിലൊക്കെയും സഭയ്ക്കു സമാധാനം ഉണ്ടായി, അത് ആത്മികവര്‍ധന പ്രാപിച്ചും കര്‍ത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്‍റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.</verse>
				<verse number="32">പത്രൊസ് എല്ലാടവും സഞ്ചരിക്കയില്‍ ലുദ്ദയില്‍ പാര്‍ക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു;</verse>
				<verse number="33">അവിടെ പക്ഷവാതം പിടിച്ച് എട്ടു സംവത്സരമായി കിടപ്പില്‍ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളൊരു മനുഷ്യനെ കണ്ടു.</verse>
				<verse number="34">പത്രൊസ് അവനോട്: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നെ കിടക്ക വിരിച്ചു കൊള്‍ക എന്നു പറഞ്ഞു; ഉടനെ അവന്‍ എഴുന്നേറ്റു.</verse>
				<verse number="35">ലുദ്ദയിലും ശാരോനിലും പാര്‍ക്കുന്നവര്‍ എല്ലാവരും അവനെ കണ്ടു കര്‍ത്താവിങ്കലേക്കു തിരിഞ്ഞു.</verse>
				<verse number="36">യോപ്പയില്‍ പേടമാന്‍ എന്നര്‍ഥമുള്ള തബീഥാ എന്നു പേരുള്ളൊരു ശിഷ്യ ഉണ്ടായിരുന്നു; അവള്‍ വളരെ സല്‍പ്രവൃത്തികളും ധര്‍മങ്ങളും ചെയ്തുപോന്നവളായിരുന്നു.</verse>
				<verse number="37">ആ കാലത്ത് അവള്‍ ദീനം പിടിച്ചു മരിച്ചു; അവര്‍ അവളെ കുളിപ്പിച്ച് ഒരു മാളികമുറിയില്‍ കിടത്തി.</verse>
				<verse number="38">ലുദ്ദ യോപ്പയ്ക്കു സമീപമാകയാല്‍ പത്രൊസ് അവിടെ ഉണ്ടെന്നു ശിഷ്യന്മാര്‍ കേട്ടു: നീ താമസിയാതെ ഞങ്ങളുടെ അടുക്കലോളം വരേണം എന്ന് അപേക്ഷിപ്പാന്‍ രണ്ട് ആളെ അവന്‍റെ അടുക്കല്‍ അയച്ചു.</verse>
				<verse number="39">പത്രൊസ് എഴുന്നേറ്റ് അവരോടുകൂടെ ചെന്നു. എത്തിയപ്പോള്‍ അവര്‍ അവനെ മാളികമുറിയില്‍ കൊണ്ടുപോയി; അവിടെ വിധവമാര്‍ എല്ലാവരും കരഞ്ഞുകൊണ്ടും തബീഥാ തങ്ങളോടുകൂടെ ഉള്ളപ്പോള്‍ ഉണ്ടാക്കിയ കുപ്പായങ്ങളും ഉടുപ്പുകളും കാണിച്ചുകൊണ്ടും അവന്‍റെ ചുറ്റും നിന്നു.</verse>
				<verse number="40">പത്രൊസ് അവരെയൊക്കെയും പുറത്തിറക്കി മുട്ടുകുത്തി പ്രാര്‍ഥിച്ചു ശവത്തിന്‍റെ നേരേ തിരിഞ്ഞു: തബീഥായേ, എഴുന്നേല്ക്ക എന്ന് പറഞ്ഞു; അവള്‍ കണ്ണുതുറന്നു പത്രൊസിനെ കണ്ട് എഴുന്നേറ്റ് ഇരുന്നു.</verse>
				<verse number="41">അവന്‍ കൈ കൊടുത്ത് അവളെ എഴുന്നേല്പിച്ചു, വിശുദ്ധന്മാരെയും വിധവമാരെയും വിളിച്ച് അവളെ ജീവനുള്ളവളായി അവരുടെ മുമ്പില്‍ നിറുത്തി.</verse>
				<verse number="42">ഇതു യോപ്പയില്‍ എങ്ങും പ്രസിദ്ധമായി, പലരും കര്‍ത്താവില്‍ വിശ്വസിച്ചു.</verse>
				<verse number="43">പിന്നെ അവന്‍ തോല്ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെനാള്‍ യോപ്പയില്‍ പാര്‍ത്തു.</verse>
			</chapter>
			<chapter number="10">
				<verse number="1">കൈസര്യയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ കൊര്‍ന്നേല്യൊസ് എന്നു പേരുള്ളൊരു ശതാധിപന്‍ ഉണ്ടായിരുന്നു.</verse>
				<verse number="2">അവന്‍ ഭക്തനും തന്‍റെ സകല ഗൃഹത്തോടുംകൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിനു വളരെ ധര്‍മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാര്‍ഥിച്ചും പോന്നു.</verse>
				<verse number="3">അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്‍റെ അടുക്കല്‍ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊര്‍ന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു.</verse>
				<verse number="4">അവന്‍ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കര്‍ത്താവേ എന്നു ചോദിച്ചു. അവന്‍ അവനോട്: നിന്‍റെ പ്രാര്‍ഥനയും ധര്‍മവും ദൈവത്തിന്‍റെ മുമ്പില്‍ എത്തിയിരിക്കുന്നു.</verse>
				<verse number="5">ഇപ്പോള്‍ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.</verse>
				<verse number="6">അവന്‍ തോല്ക്കൊല്ലനായ ശിമോന്‍ എന്നൊരുവനോടുകൂടെ പാര്‍ക്കുന്നു. അവന്‍റെ വീടു കടല്പുറത്ത് ആകുന്നു എന്നുപറഞ്ഞു.</verse>
				<verse number="7">അവനോട് സംസാരിച്ച ദൂതന്‍ പോയശേഷം അവന്‍ തന്‍റെ വേലക്കാരില്‍ രണ്ടു പേരെയും തന്‍റെ അടുക്കല്‍ അകമ്പടി നില്ക്കുന്നവരില്‍ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു</verse>
				<verse number="8">സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്ക് അയച്ചു.</verse>
				<verse number="9">പിറ്റന്നാള്‍ അവര്‍ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോള്‍ പത്രൊസ് ആറാം മണി നേരത്ത് പ്രാര്‍ഥിപ്പാന്‍ വെണ്‍മാടത്തില്‍ കയറി.</verse>
				<verse number="10">അവന്‍ വളരെ വിശന്നിട്ടു ഭക്ഷിപ്പാന്‍ ആഗ്രഹിച്ചു; അവര്‍ ഒരുക്കുമ്പോഴേക്ക് അവന് ഒരു വിവശത വന്നു.</verse>
				<verse number="11">ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടിയിട്ടു ഭൂമിയിലേക്ക് ഇറക്കി വിട്ടൊരു പാത്രം വരുന്നതും അവന്‍ കണ്ടു.</verse>
				<verse number="12">അതില്‍ ഭൂമിയിലെ സകലവിധ നാല്ക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.</verse>
				<verse number="13">പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് ഒരു ശബ്ദം ഉണ്ടായി.</verse>
				<verse number="14">അതിനു പത്രൊസ്: ഒരിക്കലും പാടില്ല; കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഞാന്‍ ഒരുനാളും തിന്നിട്ടില്ലല്ലോ.</verse>
				<verse number="15">ആ ശബ്ദം രണ്ടാം പ്രാവശ്യം അവനോട്: ദൈവം ശുദ്ധീകരിച്ചത് നീ മലിനമെന്നു വിചാരിക്കരുത് എന്നു പറഞ്ഞു.</verse>
				<verse number="16">ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.</verse>
				<verse number="17">ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്ന് പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചുകൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്‍റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു:</verse>
				<verse number="18">പത്രൊസ് എന്നു മറുപേരുള്ള ശിമോന്‍ ഇവിടെ പാര്‍ക്കുന്നുണ്ടോ എന്ന് വിളിച്ചു ചോദിച്ചു.</verse>
				<verse number="19">പത്രൊസ് ദര്‍ശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ആത്മാവ് അവനോട്: മൂന്നു പുരുഷന്മാര്‍ നിന്നെ അന്വേഷിക്കുന്നു;</verse>
				<verse number="20">നീ എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക; ഞാന്‍ അവരെ അയച്ചതാകകൊണ്ട് ഒന്നും സംശയിക്കാതെ അവരോടുകൂടെ പോക എന്നു പറഞ്ഞു.</verse>
				<verse number="21">പത്രൊസ് ആ പുരുഷന്മാരുടെ അടുക്കല്‍ ഇറങ്ങിച്ചെന്നു: നിങ്ങള്‍ അന്വേഷിക്കുന്നവന്‍ ഞാന്‍തന്നെ; നിങ്ങള്‍ വന്ന സംഗതി എന്ത് എന്നു ചോദിച്ചു.</verse>
				<verse number="22">അതിന് അവര്‍: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകല ജാതിയാലും നല്ല സാക്ഷ്യം കൊണ്ടവനും ആയ കൊര്‍ന്നേല്യൊസ് എന്ന ശതാധിപനു നിന്നെ വീട്ടില്‍ വരുത്തി നിന്‍റെ പ്രസംഗം കേള്‍ക്കേണം എന്ന് ഒരു വിശുദ്ധദൂതനാല്‍ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="23">അവന്‍ അവരെ അകത്തു വിളിച്ചു പാര്‍പ്പിച്ചു; പിറ്റന്നാള്‍ എഴുന്നേറ്റ് അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാര്‍ ചിലരും അവനോടുകൂടെ പോയി.</verse>
				<verse number="24">പിറ്റന്നാള്‍ കൈസര്യയില്‍ എത്തി; അവിടെ കൊര്‍ന്നേല്യൊസ് ചാര്‍ച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവര്‍ക്കായി കാത്തിരുന്നു.</verse>
				<verse number="25">പത്രൊസ് അകത്തു കയറിയപ്പോള്‍ കൊര്‍ന്നേല്യൊസ് എതിരേറ്റ് അവന്‍റെ കാല്ക്കല്‍ വീണു നമസ്കരിച്ചു.</verse>
				<verse number="26">പത്രൊസോ: എഴുന്നേല്ക്ക, ഞാനും ഒരു മനുഷ്യനത്രേ എന്നു പറഞ്ഞ് അവനെ എഴുന്നേല്പിച്ചു.</verse>
				<verse number="27">അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകര്‍ വന്നുകൂടിയിരിക്കുന്നതു കണ്ട് അവനോട്:</verse>
				<verse number="28">അന്യജാതിക്കാരന്‍റെ അടുക്കല്‍ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദനു നിഷിദ്ധം എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്ന് പറയരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.</verse>
				<verse number="29">അതുകൊണ്ടാകുന്നു നിങ്ങള്‍ ആളയച്ചപ്പോള്‍ ഞാന്‍ എതിര്‍പറയാതെ വന്നത്; എന്നാല്‍ എന്നെ വിളിപ്പിച്ച സംഗതി എന്ത് എന്ന് അറിഞ്ഞാല്‍ കൊള്ളാം എന്നു പറഞ്ഞു.</verse>
				<verse number="30">അതിന് കൊര്‍ന്നേല്യൊസ്: നാലാകുന്നാള്‍ ഈ നേരത്തു ഞാന്‍ വീട്ടില്‍ ഒമ്പതാം മണി നേരത്തെ പ്രാര്‍ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ശുഭ്രവസ്ത്രം ധരിച്ചൊരു പുരുഷന്‍ എന്‍റെ മുമ്പില്‍ നിന്നു:</verse>
				<verse number="31">കൊര്‍ന്നേല്യൊസേ, ദൈവം നിന്‍റെ പ്രാര്‍ഥന കേട്ടു നിന്‍റെ ധര്‍മം ഓര്‍ത്തിരിക്കുന്നു.</verse>
				<verse number="32">യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവന്‍ കടല്പുറത്തു തോല്ക്കൊല്ലനായ ശിമോന്‍റെ വീട്ടില്‍ പാര്‍ക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="33">ക്ഷണത്തില്‍ ഞാന്‍ നിന്‍റെ അടുക്കല്‍ ആളയച്ചു: നീ വന്നത് ഉപകാരം. കര്‍ത്താവ് നിന്നോടു കല്പിച്ചതൊക്കെയും കേള്‍പ്പാന്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ദൈവത്തിന്‍റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="34">അപ്പോള്‍ പത്രൊസ് വായ് തുറന്നു പറഞ്ഞുതുടങ്ങിയത്: ദൈവത്തിനു മുഖപക്ഷമില്ല എന്നും</verse>
				<verse number="35">ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവര്‍ത്തിക്കുന്നവനെ അവന്‍ അംഗീകരിക്കുന്നു എന്നും ഞാന്‍ ഇപ്പോള്‍ യഥാര്‍ഥമായി ഗ്രഹിക്കുന്നു.</verse>
				<verse number="36">അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍മക്കള്‍ക്ക് അയച്ച വചനം,</verse>
				<verse number="37">യോഹന്നാന്‍ പ്രസംഗിച്ച സ്നാനത്തിന്‍റെശേഷം ഗലീലയില്‍തുടങ്ങി യെഹൂദ്യയിലൊക്കെയും ഉണ്ടായ വര്‍ത്തമാനം,</verse>
				<verse number="38">നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ട് അവന്‍ നന്മ ചെയ്തും പിശാചു ബാധിച്ചവരെയൊക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരംതന്നെ നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="39">യെഹൂദ്യദേശത്തിലും യെരൂശലേമിലും അവന്‍ ചെയ്ത സകലത്തിനും ഞങ്ങള്‍ സാക്ഷികള്‍ ആകുന്നു. അവനെ അവര്‍ മരത്തിന്മേല്‍ തൂക്കിക്കൊന്നു;</verse>
				<verse number="40">ദൈവം അവനെ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്പിച്ചു,</verse>
				<verse number="41">സകല ജനത്തിനുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങള്‍ക്കുതന്നെ പ്രത്യക്ഷനാക്കിത്തന്നു.</verse>
				<verse number="42">ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതിയായി ദൈവത്താല്‍ നിയമിക്കപ്പെട്ടവന്‍ അവന്‍തന്നെ എന്ന് ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാന്‍ അവന്‍ ഞങ്ങളോട് കല്പിച്ചു.</verse>
				<verse number="43">അവനില്‍ വിശ്വസിക്കുന്ന ഏവനും അവന്‍റെ നാമംമൂലം പാപമോചനം ലഭിക്കും എന്ന് സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.</verse>
				<verse number="44">ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോള്‍തന്നെ വചനം കേട്ട എല്ലാവരുടെമേലും പരിശുദ്ധാത്മാവ് വന്നു.</verse>
				<verse number="45">അവര്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതും ദൈവത്തെ മഹത്ത്വീകരിക്കുന്നതും കേള്‍ക്കയാല്‍</verse>
				<verse number="46">പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികള്‍ പരിശുദ്ധാത്മാവ് എന്ന ദാനം ജാതികളുടെമേലും പകര്‍ന്നതു കണ്ട് വിസ്മയിച്ചു.</verse>
				<verse number="47">നമ്മെപ്പോലെ പരിശുദ്ധാത്മാവ് ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു.</verse>
				<verse number="48">പത്രൊസ് അവരെ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ കല്പിച്ചു. അവന്‍ ചില ദിവസം അവിടെ താമസിക്കേണം എന്ന് അവര്‍ അപേക്ഷിച്ചു.</verse>
			</chapter>
			<chapter number="11">
				<verse number="1">ജാതികളും ദൈവവചനം കൈക്കൊണ്ടു എന്ന് അപ്പൊസ്തലന്മാരും യെഹൂദ്യയിലുള്ള സഹോദരന്മാരും കേട്ടു.</verse>
				<verse number="2">പത്രൊസ് യെരൂശലേമില്‍ എത്തിയപ്പോള്‍ പരിച്ഛേദനക്കാര്‍ അവനോട് വാദിച്ചു:</verse>
				<verse number="3">നീ അഗ്രചര്‍മികളുടെ അടുക്കല്‍ ചെന്ന് അവരോടുകൂടെ ഭക്ഷിച്ചു എന്നു പറഞ്ഞു.</verse>
				<verse number="4">പത്രൊസ് കാര്യം ആദിമുതല്‍ ക്രമമായി അവരോട് വിവരിച്ചുപറഞ്ഞത്:</verse>
				<verse number="5">ഞാന്‍ യോപ്പാപട്ടണത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ വിവശതയില്‍ ഒരു ദര്‍ശനം കണ്ടു: ആകാശത്തില്‍നിന്നു നാലു കോണും കെട്ടി ഇറക്കിയ വലിയ തുപ്പട്ടിപോലെ ഒരു പാത്രം എന്‍റെ അടുക്കലോളം വന്നു.</verse>
				<verse number="6">അതില്‍ ഞാന്‍ സൂക്ഷിച്ചുനോക്കിയപ്പോള്‍ ഭൂമിയിലെ നാല്ക്കാലികളെയും കാട്ടുമൃഗങ്ങളെയും ഇഴജാതികളെയും ആകാശത്തിലെ പറവകളെയും കണ്ടു:</verse>
				<verse number="7">പത്രൊസേ, എഴുന്നേറ്റ് അറുത്തു തിന്നുക എന്ന് എന്നോടു പറയുന്നൊരു ശബ്ദവും കേട്ടു.</verse>
				<verse number="8">അതിന് ഞാന്‍: ഒരിക്കലും പാടില്ല, കര്‍ത്താവേ, മലിനമോ അശുദ്ധമോ ആയതൊന്നും ഒരിക്കലും എന്‍റെ വായില്‍ ചെന്നിട്ടില്ലല്ലോ എന്നു പറഞ്ഞു.</verse>
				<verse number="9">ആ ശബ്ദം പിന്നെയും ആകാശത്തില്‍നിന്ന്: ദൈവം ശുദ്ധീകരിച്ചത് നീ മലിനം എന്ന് വിചാരിക്കരുത് എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="10">ഇതു മൂന്നു പ്രാവശ്യം ഉണ്ടായി; പിന്നെ എല്ലാം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.</verse>
				<verse number="11">അപ്പോള്‍തന്നെ കൈസര്യയില്‍നിന്ന് എന്‍റെ അടുക്കല്‍ അയച്ചിരുന്ന മൂന്നു പുരുഷന്മാര്‍ ഞങ്ങള്‍ പാര്‍ത്ത വീട്ടിന്‍റെ മുമ്പില്‍ നിന്നിരുന്നു;</verse>
				<verse number="12">ഒന്നും സംശയിക്കാതെ അവരോടുകൂടെ പോകുവാന്‍ ആത്മാവ് എന്നോട് കല്പിച്ചു. ഈ ആറു സഹോദരന്മാരും എന്നോടുകൂടെ പോന്നു; ഞങ്ങള്‍ ആ പുരുഷന്‍റെ വീട്ടില്‍ ചെന്നു.</verse>
				<verse number="13">അവന്‍ തന്‍റെ വീട്ടില്‍ ഒരു ദൂതന്‍ നില്ക്കുന്നത് കണ്ടു എന്നും നീ യോപ്പയിലേക്ക് ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക;</verse>
				<verse number="14">നീയും നിന്‍റെ ഗൃഹം മുഴുവനും രക്ഷിക്കപ്പെടുവാനുള്ള വാക്കുകളെ അവന്‍ നിന്നോടു സംസാരിക്കും എന്ന് ദൂതന്‍ പറഞ്ഞു എന്നും ഞങ്ങളോട് അറിയിച്ചു.</verse>
				<verse number="15">ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും പരിശുദ്ധാത്മാവ് ആദിയില്‍ നമ്മുടെമേല്‍ എന്നപോലെ അവരുടെമേലും വന്നു.</verse>
				<verse number="16">അപ്പോള്‍ ഞാന്‍: യോഹന്നാന്‍ വെള്ളംകൊണ്ടു സ്നാനം കഴിപ്പിച്ചു; നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്നാനം ലഭിക്കും എന്ന് കര്‍ത്താവ് പറഞ്ഞ വാക്ക് ഓര്‍ത്തു.</verse>
				<verse number="17">ആകയാല്‍ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിച്ചവരായ നമുക്കു തന്നതുപോലെ അതേ ദാനത്തെ അവര്‍ക്കും ദൈവം കൊടുത്തു എങ്കില്‍ ദൈവത്തെ തടുപ്പാന്‍ തക്കവണ്ണം ഞാന്‍ ആര്‍?</verse>
				<verse number="18">അവര്‍ ഇതു കേട്ടപ്പോള്‍ മിണ്ടാതിരുന്നു: അങ്ങനെ ആയാല്‍ ദൈവം ജാതികള്‍ക്കും ജീവപ്രാപ്തിക്കായി മാനസാന്തരം നല്കിയല്ലോ എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വപ്പെടുത്തി.</verse>
				<verse number="19">സ്തെഫാനൊസ് നിമിത്തം ഉണ്ടായ ഉപദ്രവം ഹേതുവാല്‍ ചിതറിപ്പോയവര്‍ യെഹൂദന്മാരോടല്ലാതെ മറ്റാരോടും വചനം സംസാരിക്കാതെ ഫൊയ്നീക്യ, കുപ്രൊസ്, അന്ത്യൊക്യ എന്നീ പ്രദേശങ്ങളോളം സഞ്ചരിച്ചു.</verse>
				<verse number="20">അവരില്‍ ചിലര്‍ കുപ്രൊസ്കാരും കുറേനക്കാരും ആയിരുന്നു; അവര്‍ അന്ത്യൊക്യയില്‍ എത്തിയശേഷം യവനന്മാരോടും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.</verse>
				<verse number="21">കര്‍ത്താവിന്‍റെ കൈ അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു കൂട്ടം വിശ്വസിച്ചു കര്‍ത്താവിങ്കലേക്ക് തിരിഞ്ഞു.</verse>
				<verse number="22">അവരെക്കുറിച്ചുള്ള ഈ വര്‍ത്തമാനം യെരൂശലേമിലെ സഭയുടെ ചെവിയില്‍ എത്തിയപ്പോള്‍ അവര്‍ ബര്‍ന്നബാസിനെ അന്ത്യൊക്യയോളം പറഞ്ഞയച്ചു.</verse>
				<verse number="23">അവന്‍ ചെന്നു ദൈവകൃപ കണ്ടു സന്തോഷിച്ചു. എല്ലാവരും ഹൃദയനിര്‍ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നു നില്പാന്‍ തക്കവണ്ണം പ്രബോധിപ്പിച്ചു.</verse>
				<verse number="24">അവന്‍ നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും ആയിരുന്നു; വളരെ പുരുഷാരം കര്‍ത്താവിനോടു ചേര്‍ന്നു.</verse>
				<verse number="25">അവന്‍ ശൗലിനെ തിരവാന്‍ തര്‍സൊസിലേക്കു പോയി, അവനെ കണ്ടെത്തിയാറെ അന്ത്യൊക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു.</verse>
				<verse number="26">അവര്‍ ഒരു സംവത്‍സരം മുഴുവനും സഭായോഗങ്ങളില്‍ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്യയില്‍വച്ചു ശിഷ്യന്മാര്‍ക്കു ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി.</verse>
				<verse number="27">ആ കാലത്തു യെരൂശലേമില്‍നിന്നു പ്രവാചകന്മാര്‍ അന്ത്യൊക്യയിലേക്കു വന്നു.</verse>
				<verse number="28">അവരില്‍ അഗബൊസ് എന്നു പേരുള്ളൊരുവന്‍ എഴുന്നേറ്റു ലോകത്തിലൊക്കെയും മഹാക്ഷാമം ഉണ്ടാകും എന്ന് ആത്മാവിനാല്‍ പ്രവചിച്ചു; അതു ക്ലൌദ്യൊസിന്‍റെ കാലത്തു സംഭവിച്ചു.</verse>
				<verse number="29">അപ്പോള്‍ യെഹൂദ്യയില്‍ പാര്‍ക്കുന്ന സഹോദരന്മാരുടെ ഉതവിക്കായി ശിഷ്യന്മാരില്‍ ഓരോരുത്തന്‍ പ്രാപ്തിപോലെ കൊടുത്തയപ്പാന്‍ നിശ്ചയിച്ചു.</verse>
				<verse number="30">അവര്‍ അതു നടത്തി, ബര്‍ന്നബാസിന്‍റെയും ശൗലിന്‍റെയും കൈയില്‍ മൂപ്പന്മാര്‍ക്കു കൊടുത്തയച്ചു.</verse>
			</chapter>
			<chapter number="12">
				<verse number="1">ആ കാലത്തു ഹെരോദാരാജാവ് സഭയില്‍ ചിലരെ പീഡിപ്പിക്കേണ്ടതിനു കൈ നീട്ടി.</verse>
				<verse number="2">യോഹന്നാന്‍റെ സഹോദരനായ യാക്കോബിനെ അവന്‍ വാള്‍കൊണ്ടു കൊന്നു.</verse>
				<verse number="3">അത് യെഹൂദന്മാര്‍ക്ക് പ്രസാദമായി എന്നു കണ്ട് അവന്‍ പത്രൊസിനെയും പിടിച്ചു. അപ്പോള്‍ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ആയിരുന്നു.</verse>
				<verse number="4">അവനെ പിടിച്ചശേഷം പെസഹ കഴിഞ്ഞിട്ടു ജനത്തിന്‍റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചു തടവിലാക്കി അവനെ കാപ്പാന്‍ നന്നാലു ചേവകര്‍ ഉള്ള നാലു കൂട്ടത്തിന് ഏല്പിച്ചു.</verse>
				<verse number="5">ഇങ്ങനെ പത്രൊസിനെ തടവില്‍ സൂക്ഷിച്ചുവരുമ്പോള്‍ സഭ ശ്രദ്ധയോടെ അവനുവേണ്ടി ദൈവത്തോടു പ്രാര്‍ഥന കഴിച്ചുപോന്നു.</verse>
				<verse number="6">ഹെരോദാവ് അവനെ ജനത്തിന്‍റെ മുമ്പില്‍ നിറുത്തുവാന്‍ ഭാവിച്ചതിന്‍റെ തലേരാത്രിയില്‍ പത്രൊസ് രണ്ടു ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടവനായി രണ്ടു പടയാളികളുടെ നടുവില്‍ ഉറങ്ങുകയായിരുന്നു; വാതിലിന്‍റെ മുമ്പില്‍ കാവല്ക്കാര്‍ കാരാഗൃഹം കാത്തുകൊണ്ടിരുന്നു.</verse>
				<verse number="7">പെട്ടെന്നു കര്‍ത്താവിന്‍റെ ദൂതന്‍ അവിടെ പ്രത്യക്ഷനായി, അറയില്‍ ഒരു വെളിച്ചം പ്രകാശിച്ചു. അവന്‍ പത്രൊസിനെ വിലാപ്പുറത്തു തട്ടി: വേഗം എഴുന്നേല്ക്ക എന്നു പറഞ്ഞ് അവനെ ഉണര്‍ത്തി; ഉടനെ അവന്‍റെ ചങ്ങല കൈമേല്‍നിന്നു വീണുപോയി.</verse>
				<verse number="8">ദൂതന്‍ അവനോട്: അര കെട്ടി ചെരിപ്പ് ഇട്ടു മുറുക്കുക എന്നു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്തു; നിന്‍റെ വസ്ത്രം പുതച്ച് എന്‍റെ പിന്നാലെ വരിക എന്നു പറഞ്ഞു.</verse>
				<verse number="9">അവന്‍ പിന്നാലെ ചെന്നു, ദൂതന്‍ മുഖാന്തരം സംഭവിച്ചത് വാസ്തവം എന്ന് അറിയാതെ താന്‍ ഒരു ദര്‍ശനം കാണുന്നു എന്ന് നിരൂപിച്ചു.</verse>
				<verse number="10">അവര്‍ ഒന്നാം കാവലും രണ്ടാമത്തേതും കടന്നു പട്ടണത്തില്‍ ചെല്ലുന്ന ഇരുമ്പുവാതില്‍ക്കല്‍ എത്തി. അത് അവര്‍ക്കു സ്വതവേ തുറന്നു; അവര്‍ പുറത്തിറങ്ങി ഒരു തെരുവു കടന്നു, ഉടനെ ദൂതന്‍ അവനെ വിട്ടുപോയി.</verse>
				<verse number="11">പത്രൊസിനു സുബോധം വന്നിട്ടു കര്‍ത്താവ് തന്‍റെ ദൂതനെ അയച്ചു ഹെരോദാവിന്‍റെ കൈയില്‍നിന്നും യെഹൂദാജനത്തിന്‍റെ സകല പ്രതീക്ഷയില്‍നിന്നും എന്നെ വിടുവിച്ചു എന്ന് ഞാന്‍ ഇപ്പോള്‍ വാസ്തവമായി അറിയുന്നു എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="12">ഇങ്ങനെ ഗ്രഹിച്ചശേഷം അവന്‍ മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാന്‍റെ അമ്മ മറിയയുടെ വീട്ടില്‍ ചെന്നു. അവിടെ അനേകര്‍ ഒരുമിച്ചുകൂടി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.</verse>
				<verse number="13">അവന്‍ പടിപ്പുരവാതില്‍ക്കല്‍ മുട്ടിയാറെ രോദാ എന്നൊരു ബാല്യക്കാരത്തി വിളികേള്‍പ്പാന്‍ അടുത്തുവന്നു.</verse>
				<verse number="14">പത്രൊസിന്‍റെ ശബ്ദം തിരിച്ചറിഞ്ഞു, സന്തോഷത്താല്‍ പടിവാതില്‍ തുറക്കാതെ അകത്തേക്ക് ഓടി, പത്രൊസ് പടിപ്പുരയ്ക്കല്‍ നില്ക്കുന്നു എന്ന് അറിയിച്ചു.</verse>
				<verse number="15">അവര്‍ അവളോട്: നിനക്കു ഭ്രാന്തുണ്ട് എന്നു പറഞ്ഞു; അവളോ: അല്ല, ഉള്ളതുതന്നെ എന്ന് ഉറപ്പിച്ചു പറയുമ്പോള്‍ അവന്‍റെ ദൂതന്‍ ആകുന്നു എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="16">പത്രൊസ് മുട്ടിക്കൊണ്ടിരുന്നു; അവര്‍ തുറന്നപ്പോള്‍ അവനെ കണ്ടു വിസ്മയിച്ചു.</verse>
				<verse number="17">അവര്‍ മിണ്ടാതിരിപ്പാന്‍ അവന്‍ ആംഗ്യം കാട്ടി, കര്‍ത്താവ് തന്നെ തടവില്‍നിന്നു പുറപ്പെടുവിച്ച വിവരം പറഞ്ഞുകേള്‍പ്പിച്ചു; ഇത് യാക്കോബിനോടും ശേഷം സഹോദരന്മാരോടും അറിയിപ്പിന്‍ എന്നുപറഞ്ഞു; പിന്നെ അവന്‍ പുറപ്പെട്ട് വേറൊരു സ്ഥലത്തേക്കു പോയി.</verse>
				<verse number="18">നേരം വെളുത്തപ്പോള്‍പത്രൊസ് എവിടെപ്പോയി എന്ന് പടയാളികള്‍ക്ക് അല്പമല്ലാത്ത പരിഭ്രമം ഉണ്ടായി.</verse>
				<verse number="19">ഹെരോദാവ് അവനെ അന്വേഷിച്ചിട്ടു കാണായ്കയാല്‍ കാവല്ക്കാരെ വിസ്തരിച്ച് അവരെ കൊല്ലുവാന്‍ കല്പിച്ചു; പിന്നെ അവന്‍ യെഹൂദ്യ വിട്ടു കൈസര്യയിലേക്കു പോയി അവിടെ പാര്‍ത്തു.</verse>
				<verse number="20">അവന്‍ സോര്യരുടെയും സീദോന്യരുടെയും നേരേ ക്രുദ്ധിച്ചിരിക്കുമ്പോള്‍ രാജാവിന്‍റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന് ആഹാരം കിട്ടിവരികയാല്‍ അവര്‍ ഏകമനസ്സോടെ അവന്‍റെ അടുക്കല്‍ ചെന്ന്, രാജാവിന്‍റെ പള്ളിയറക്കാരനായ ബനുസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.</verse>
				<verse number="21">നിശ്ചയിച്ച ദിവസത്തില്‍ ഹെരോദാവ് രാജവസ്ത്രം ധരിച്ചു ഭദ്രാസനത്തില്‍ ഇരുന്ന് അവരോടു പ്രസംഗം കഴിച്ചു.</verse>
				<verse number="22">ഇതു മനുഷ്യന്‍റെ ശബ്ദമല്ല ഒരു ദേവന്‍റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു.</verse>
				<verse number="23">അവന്‍ ദൈവത്തിനു മഹത്ത്വം കൊടുക്കായ്കയാല്‍ കര്‍ത്താവിന്‍റെ ദൂതന്‍ ഉടനെ അവനെ അടിച്ചു, അവന്‍ കൃമിക്ക് ഇരയായി പ്രാണനെ വിട്ടു.</verse>
				<verse number="24">എന്നാല്‍ ദൈവവചനം മേല്ക്കുമേല്‍ പരന്നുകൊണ്ടിരുന്നു.</verse>
				<verse number="25">ബര്‍ന്നബാസും ശൗലും ശുശ്രൂഷ നിവര്‍ത്തിച്ചശേഷം മര്‍ക്കൊസ് എന്നു മറുപേരുള്ള യോഹന്നാനെയും കൂട്ടിക്കൊണ്ടു യെരൂശലേം വിട്ടു മടങ്ങിപ്പോന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">അന്ത്യൊക്യയിലെ സഭയില്‍ ബര്‍ന്നബാസ്, നീഗര്‍ എന്നു പേരുള്ള ശിമോന്‍, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവായ ഹെരോദാവോടുകൂടെ വളര്‍ന്ന മനായേന്‍, ശൗല്‍ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.</verse>
				<verse number="2">അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍: ഞാന്‍ ബര്‍ന്നബാസിനെയും ശൗലിനെയും വിളിച്ചിരിക്കുന്ന വേലയ്ക്കായിട്ട് അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്ന് പരിശുദ്ധാത്മാവ് പറഞ്ഞു.</verse>
				<verse number="3">അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ഥിച്ച് അവരുടെമേല്‍ കൈ വച്ച് അവരെ പറഞ്ഞയച്ചു.</verse>
				<verse number="4">പരിശുദ്ധാത്മാവ് അവരെ പറഞ്ഞയച്ചിട്ട് അവര്‍ സെലൂക്യയിലേക്കു ചെന്നു; അവിടെനിന്നു കപ്പല്‍ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി,</verse>
				<verse number="5">സലമീസില്‍ ചെന്നു യെഹൂദന്മാരുടെ പള്ളിയില്‍ ദൈവവചനം അറിയിച്ചു. യോഹന്നാന്‍ അവര്‍ക്കു ഭൃത്യനായിട്ട് ഉണ്ടായിരുന്നു.</verse>
				<verse number="6">അവര്‍ ദ്വീപില്‍കൂടി പാഫൊസ്‍വരെ ചെന്നപ്പോള്‍ ബര്‍യേശു എന്നു പേരുള്ള യെഹൂദനായി കള്ളപ്രവാചകനായൊരു വിദ്വാനെ കണ്ടു.</verse>
				<verse number="7">അവന്‍ ബുദ്ധിമാനായ സെര്‍ഗ്ഗ്യൊസ് പൗലൊസ് എന്ന ദേശാധിപതിയോടുകൂടെ ആയിരുന്നു; അവന്‍ ബര്‍ന്നബാസിനെയും ശൗലിനെയും വരുത്തി ദൈവവചനം കേള്‍പ്പാന്‍ ആഗ്രഹിച്ചു.</verse>
				<verse number="8">എന്നാല്‍ എലീമാസ് എന്ന വിദ്വാന്‍ -ഇതാകുന്നു അവന്‍റെ പേരിന്‍റെ അര്‍ഥം- അവരോട് എതിര്‍ത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചു.</verse>
				<verse number="9">അപ്പോള്‍ പൗലൊസ് എന്നു പേരുള്ള ശൗല്‍ പരിശുദ്ധാത്മപൂര്‍ണനായി അവനെ ഉറ്റുനോക്കി:</verse>
				<verse number="10">ഹേ! സകല കപടവും സകല ധൂര്‍ത്തും നിറഞ്ഞവനേ, പിശാചിന്‍റെ മകനേ, സര്‍വനീതിയുടെയും ശത്രുവേ, കര്‍ത്താവിന്‍റെ നേര്‍വഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?</verse>
				<verse number="11">ഇപ്പോള്‍ കര്‍ത്താവിന്‍റെ കൈ നിന്‍റെമേല്‍ വീഴും; നീ ഒരു സമയത്തേക്കു സൂര്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്‍റെമേല്‍ വീണു; കൈ പിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ട് അവന്‍ തപ്പിനടന്നു.</verse>
				<verse number="12">ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കര്‍ത്താവിന്‍റെ ഉപദേശത്തില്‍ വിസ്മയിച്ചു വിശ്വസിച്ചു.</verse>
				<verse number="13">പൗലൊസും കൂടെയുള്ളവരും പാഫൊസില്‍നിന്നു കപ്പല്‍ നീക്കി, പംഫുല്യാദേശത്തിലെ പെര്‍ഗെരുക്കു ചെന്നു. അവിടെവച്ചു യോഹന്നാന്‍ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="14">അവരോ പെര്‍ഗ്ഗയില്‍നിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്യയില്‍ എത്തി ശബ്ബത്ത്നാളില്‍ പള്ളിയില്‍ ചെന്ന് ഇരുന്നു.</verse>
				<verse number="15">ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീര്‍ന്നപ്പോള്‍ പള്ളിപ്രമാണികള്‍ അവരുടെ അടുക്കല്‍ ആളയച്ചു: സഹോദരന്മാരേ, നിങ്ങള്‍ക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കില്‍ പറവിന്‍ എന്നു പറയിച്ചു.</verse>
				<verse number="16">പൗലൊസ് എഴുന്നേറ്റ് ആംഗ്യം കാട്ടി പറഞ്ഞത്: യിസ്രായേല്‍പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരേ, കേള്‍പ്പിന്‍.</verse>
				<verse number="17">യിസ്രായേല്‍ജനത്തിന്‍റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്ത് ജനത്തെ വര്‍ധിപ്പിച്ചു, ഭുജവീര്യംകൊണ്ട് അവിടെനിന്നു പുറപ്പെടുവിച്ചു.</verse>
				<verse number="18">മരുഭൂമിയില്‍ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,</verse>
				<verse number="19">കനാന്‍ദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവര്‍ക്ക് അവകാശമായി വിഭാഗിച്ചു കൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പത് സംവത്‍സരം കഴിഞ്ഞു.</verse>
				<verse number="20">അതിന്‍റെശേഷം അവന്‍ അവര്‍ക്ക് ശമൂവേല്‍പ്രവാചകന്‍വരെ ന്യായാധിപതിമാരെ കൊടുത്തു.</verse>
				<verse number="21">അനന്തരം അവര്‍ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവര്‍ക്കു ബെന്യാമീന്‍ഗോത്രക്കാരനായ കീശിന്‍റെ മകന്‍ ശൗലിനെ നാല്പതാണ്ടേക്കു കൊടുത്തു.</verse>
				<verse number="22">അവനെ നീക്കിയിട്ടു ദാവീദിനെ അവര്‍ക്കു രാജാവായി വാഴിച്ചു: ഞാന്‍ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവന്‍ എന്‍റെ ഹിതം എല്ലാം ചെയ്യും എന്ന് അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.</verse>
				<verse number="23">അവന്‍റെ സന്തതിയില്‍നിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിനു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.</verse>
				<verse number="24">അവന്‍റെ വരവിനു മുമ്പേ യോഹന്നാന്‍ യിസ്രായേല്‍ജനത്തിനൊക്കെയും മാനസാന്തരത്തിന്‍റെ സ്നാനം പ്രസംഗിച്ചു.</verse>
				<verse number="25">യോഹന്നാന്‍ ജീവകാലം തികവാറായപ്പോള്‍: നിങ്ങള്‍ എന്നെ ആര്‍ എന്ന് നിരൂപിക്കുന്നു? ഞാന്‍ മശീഹായല്ല; അവന്‍ എന്‍റെ പിന്നാലെ വരുന്നു; അവന്‍റെ കാലിലെ ചെരിപ്പ് അഴിപ്പാന്‍ ഞാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.</verse>
				<verse number="26">സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോട് ചേര്‍ന്ന ദൈവഭക്തന്മാരുമായുള്ളോരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.</verse>
				<verse number="27">യെരൂശലേംനിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷയ്ക്കു വിധിക്കയാല്‍ അവയ്ക്കു നിവൃത്തി വരുത്തി.</verse>
				<verse number="28">മരണത്തിന് ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്ന് അവര്‍ പീലാത്തൊസിനോട് അപേക്ഷിച്ചു.</verse>
				<verse number="29">അവനെക്കുറിച്ച് എഴുതിയിരിക്കുന്നതൊക്കെയും തികച്ചശേഷം അവര്‍ അവനെ മരത്തില്‍നിന്ന് ഇറക്കി ഒരു കല്ലറയില്‍ വച്ചു.</verse>
				<verse number="30">ദൈവമോ അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു;</verse>
				<verse number="31">അവന്‍ തന്നോടുകൂടെ ഗലീലയില്‍നിന്നു യെരൂശലേമിലേക്കു വന്നവര്‍ക്ക് ഏറിയ ദിവസം പ്രത്യക്ഷനായി; അവര്‍ ഇപ്പോള്‍ ജനത്തിന്‍റെ മുമ്പാകെ അവന്‍റെ സാക്ഷികള്‍ ആകുന്നു.</verse>
				<verse number="32">ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ മക്കള്‍ക്കു നിവര്‍ത്തിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ നിങ്ങളോടു സുവിശേഷിക്കുന്നു.</verse>
				<verse number="33">നീ എന്‍റെ പുത്രന്‍; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചു എന്ന് രണ്ടാം സങ്കീര്‍ത്തനത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="34">ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവന്‍ അവനെ മരിച്ചവരില്‍നിന്ന് എഴുന്നേല്പിച്ചതിനെക്കുറിച്ച് അവന്‍: ദാവീദിന്‍റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാന്‍ നിങ്ങള്‍ക്കു നല്കും എന്ന് പറഞ്ഞിരിക്കുന്നു.</verse>
				<verse number="35">മറ്റൊരു സങ്കീര്‍ത്തനത്തിലും: നിന്‍റെ പരിശുദ്ധനെ ദ്രവത്വം കാണ്‍മാന്‍ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.</verse>
				<verse number="36">ദാവീദ് തന്‍റെ തലമുറയില്‍ ദൈവത്തിന്‍റെ ആലോചനയ്ക്കു ശുശ്രൂഷ ചെയ്തശേഷം നിദ്രപ്രാപിച്ച് തന്‍റെ പിതാക്കന്മാരോടു ചേര്‍ന്നു ദ്രവത്വം കണ്ടു.</verse>
				<verse number="37">ദൈവം ഉയിര്‍ത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാല്‍ സഹോദരന്മാരേ,</verse>
				<verse number="38">ഇവന്‍മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും</verse>
				<verse number="39">മോശെയുടെ ന്യായപ്രമാണത്താല്‍ നിങ്ങള്‍ക്കു നീതീകരണം വരുവാന്‍ കഴിയാത്ത സകലത്തില്‍നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാല്‍ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="40">ആകയാല്‍. “ഹേ നിന്ദക്കാരേ, നോക്കുവിന്‍; ആശ്ചര്യപ്പെട്ടു നശിച്ചുപോകുവിന്‍. നിങ്ങളുടെ കാലത്തു ഞാന്‍ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാല്‍ നിങ്ങള്‍ വിശ്വസിക്കാത്ത പ്രവൃത്തി തന്നെ”</verse>
				<verse number="41">എന്ന് പ്രവാചകപുസ്തകങ്ങളില്‍ അരുളിച്ചെയ്തിരിക്കുന്നത് നിങ്ങള്‍ക്കു ഭവിക്കാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="42">അവര്‍ പള്ളിവിട്ടു പോകുമ്പോള്‍ പിറ്റേ ശബ്ബത്തില്‍ ഈ വചനം തങ്ങളോടു പറയേണം എന്ന് അവര്‍ അപേക്ഷിച്ചു.</verse>
				<verse number="43">പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലര്‍ പൗലൊസിനെയും ബര്‍ന്നബാസിനെയും അനുഗമിച്ചു; അവര്‍ അവരോട് സംസാരിച്ചു ദൈവകൃപയില്‍ നിലനില്ക്കേണ്ടതിന് അവരെ ഉത്സാഹിപ്പിച്ചു.</verse>
				<verse number="44">പിറ്റേ ശബ്ബത്തില്‍ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേള്‍പ്പാന്‍ വന്നു കൂടി.</verse>
				<verse number="45">യെഹൂദന്മാരോ പുരുഷാരത്തെ കണ്ട് അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൗലൊസ് സംസാരിക്കുന്നതിന് എതിര്‍ പറഞ്ഞു.</verse>
				<verse number="46">അപ്പോള്‍ പൗലൊസും ബര്‍ന്നബാസും ധൈര്യം പൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നത് ആവശ്യമായിരുന്നു; എന്നാല്‍ നിങ്ങള്‍ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യര്‍ എന്ന് വിധിച്ചുകളയുന്നതിനാല്‍ ഇതാ, ഞങ്ങള്‍ ജാതികളിലേക്കു തിരിയുന്നു.</verse>
				<verse number="47">“നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന് ഞാന്‍ നിന്നെ ജാതികളുടെ വെളിച്ചമാക്കി വച്ചിരിക്കുന്നു” എന്ന് കര്‍ത്താവ് ഞങ്ങളോടു കല്പിച്ചിട്ടുണ്ട് എന്നു പറഞ്ഞു.</verse>
				<verse number="48">ജാതികള്‍ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്ത്വപ്പെടുത്തി, നിത്യജീവനായി നിയമിക്കപ്പെട്ടവര്‍ എല്ലാവരും വിശ്വസിച്ചു.</verse>
				<verse number="49">കര്‍ത്താവിന്‍റെ വചനം ആ നാട്ടില്‍ എങ്ങും വ്യാപിച്ചു.</verse>
				<verse number="50">യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൗലൊസിന്‍റെയും ബര്‍ന്നബാസിന്‍റെയും നേരേ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളില്‍നിന്നു പുറത്താക്കിക്കളഞ്ഞു.</verse>
				<verse number="51">എന്നാല്‍ അവര്‍ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരേ തട്ടിക്കളഞ്ഞ് ഇക്കോന്യയിലേക്കു പോയി.</verse>
				<verse number="52">ശിഷ്യന്മാര്‍ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീര്‍ന്നു.</verse>
			</chapter>
			<chapter number="14">
				<verse number="1">ഇക്കോന്യയില്‍ അവര്‍ ഒരുമിച്ചു യെഹൂദന്മാരുടെ പള്ളിയില്‍ ചെന്നു യെഹൂദന്മാരിലും യവനന്മാരിലും വലിയൊരു പുരുഷാരം വിശ്വസിപ്പാന്‍ തക്കവണ്ണം സംസാരിച്ചു.</verse>
				<verse number="2">വിശ്വസിക്കാത്ത യെഹൂദന്മാരോ ജാതികളുടെ മനസ്സ് സഹോദരന്മാരുടെ നേരേ ഇളക്കി വഷളാക്കി.</verse>
				<verse number="3">എന്നാല്‍ അവര്‍ വളരെക്കാലം അവിടെ പാര്‍ത്തു, കര്‍ത്താവില്‍ ആശ്രയിച്ചു പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുകൊണ്ടിരുന്നു; അവന്‍ തന്‍റെ കൃപയുടെ വചനത്തിനു സാക്ഷിനിന്ന്, അവരുടെ കൈയാല്‍ അടയാളങ്ങളും അദ്ഭുതങ്ങളും ഉണ്ടാകുവാന്‍ വരം നല്കി.</verse>
				<verse number="4">എന്നാല്‍ പട്ടണത്തിലെ ജനസമൂഹം ഭിന്നിച്ചു ചിലര്‍ യെഹൂദന്മാരുടെ പക്ഷത്തിലും ചിലര്‍ അപ്പൊസ്തലന്മാരുടെ പക്ഷത്തിലും ആയി.</verse>
				<verse number="5">അവരെ അവമാനിപ്പാനും കല്ലെറിവാനും ജാതികളും യെഹൂദന്മാരും അവിടത്തെ പ്രമാണികളോടുകൂടി ഒരു ആക്രമം ഭാവിച്ചപ്പോള്‍ അവര്‍ അത് ഗ്രഹിച്ചു</verse>
				<verse number="6">ലുസ്ത്ര, ദെര്‍ബ്ബ എന്ന ലുക്കവോന്യപട്ടണങ്ങളിലേക്കും ചുറ്റുമുള്ള ദേശത്തിലേക്കും ഓടിപ്പോയി</verse>
				<verse number="7">അവിടെ സുവിശേഷം അറിയിച്ചുപോന്നു.</verse>
				<verse number="8">ലുസ്ത്രയില്‍ അമ്മയുടെ ഗര്‍ഭംമുതല്‍ മുടന്തനായി ഒരിക്കലും നടന്നിട്ടില്ലാതെയും കാലിനു ശക്തിയില്ലാതെയും ഉള്ളൊരു പുരുഷന്‍ ഇരുന്നിരുന്നു.</verse>
				<verse number="9">അവന്‍ പൗലൊസ് സംസാരിക്കുന്നത് കേട്ടു; അവന്‍ അവനെ ഉറ്റുനോക്കി, സൗഖ്യം പ്രാപിപ്പാന്‍ അവനു വിശ്വാസമുണ്ട് എന്നു കണ്ടിട്ട്:</verse>
				<verse number="10">നീ എഴുന്നേറ്റു കാലൂന്നി നിവിര്‍ന്നുനില്ക്ക എന്ന് ഉറക്കെ പറഞ്ഞു; അവന്‍ കുതിച്ചെഴുന്നേറ്റു നടന്നു.</verse>
				<verse number="11">പൗലൊസ് ചെയ്തതു പുരുഷാരം കണ്ടിട്ടു: ദേവന്മാര്‍ മനുഷ്യരൂപത്തില്‍ നമ്മുടെ അടുക്കല്‍ ഇറങ്ങി വന്നിരിക്കുന്നു എന്ന് ലുക്കവോന്യഭാഷയില്‍ നിലവിളിച്ചു പറഞ്ഞു.</verse>
				<verse number="12">ബര്‍ന്നബാസിന് ഇന്ദ്രന്‍ എന്നും പൗലൊസ് മുഖ്യപ്രസംഗിയാകയാല്‍ അവനു ബുധന്‍ എന്നും പേര്‍ വിളിച്ചു.</verse>
				<verse number="13">പട്ടണത്തിന്‍റെ മുമ്പിലുള്ള ഇന്ദ്രക്ഷേത്രത്തിലെ പുരോഹിതന്‍ കാളകളെയും പൂമാലകളെയും ഗോപുരത്തിങ്കല്‍ കൊണ്ടുവന്നു പുരുഷാരത്തോടുകൂടെ യാഗം കഴിപ്പാന്‍ ഭാവിച്ചു.</verse>
				<verse number="14">ഇത് അപ്പൊസ്തലന്മാരായ ബര്‍ന്നബാസും പൗലൊസും കേട്ടിട്ടു വസ്ത്രം കീറിക്കൊണ്ടു പുരുഷാരത്തിന്‍റെ ഇടയിലേക്ക് ഓടിച്ചെന്നു നിലവിളിച്ചു പറഞ്ഞത്:</verse>
				<verse number="15">പുരുഷന്മാരേ, നിങ്ങള്‍ ഈ ചെയ്യുന്നത് എന്ത്? ഞങ്ങള്‍ നിങ്ങളോടു സമസ്വഭാവമുള്ള മനുഷ്യര്‍ അത്രേ; നിങ്ങള്‍ ഈ വ്യര്‍ഥകാര്യങ്ങളെ വിട്ടു, ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കിയ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിയേണം എന്നുള്ള സുവിശേഷം ഞങ്ങള്‍ നിങ്ങളോട് അറിയിക്കുന്നു.</verse>
				<verse number="16">കഴിഞ്ഞ കാലങ്ങളില്‍ അവന്‍ സകല ജാതികളെയും സ്വന്തവഴികളില്‍ നടപ്പാന്‍ സമ്മതിച്ചു.</verse>
				<verse number="17">എങ്കിലും അവന്‍ നന്മ ചെയ്കയും ആകാശത്തുനിന്നു മഴയും ഫലപുഷ്ടിയുള്ള കാലങ്ങളും നിങ്ങള്‍ക്കു തരികയും ആഹാരവും സന്തോഷവും നല്കി നിങ്ങളെ തൃപ്തരാക്കുകയും ചെയ്തു പോന്നതിനാല്‍ തന്നെക്കുറിച്ചു സാക്ഷ്യം തരാതിരുന്നിട്ടില്ല.</verse>
				<verse number="18">അവര്‍ ഇങ്ങനെ പറഞ്ഞു തങ്ങള്‍ക്കു യാഗം കഴിക്കാതവണ്ണം പുരുഷാരത്തെ പ്രയാസത്തോടെ തടുത്തു.</verse>
				<verse number="19">എന്നാല്‍ അന്ത്യൊക്യയില്‍നിന്നും ഇക്കോന്യയില്‍നിന്നും യെഹൂദന്മാര്‍ വന്നു കൂടി പുരുഷാരത്തെ വശത്താക്കി പൗലൊസിനെ കല്ലെറിഞ്ഞു; അവന്‍ മരിച്ചു എന്ന് വിചാരിച്ചിട്ട് അവനെ പട്ടണത്തിനു പുറത്തേക്ക് ഇഴച്ചുകളഞ്ഞു.</verse>
				<verse number="20">എന്നാല്‍ ശിഷ്യന്മാര്‍ അവനെ ചുറ്റിനില്ക്കയില്‍ അവന്‍ എഴുന്നേറ്റു പട്ടണത്തില്‍ ചെന്നു; പിറ്റന്നാള്‍ ബര്‍ന്നബാസിനോടുകൂടെ ദെര്‍ബ്ബയ്ക്കു പോയി.</verse>
				<verse number="21">ആ പട്ടണത്തിലും സുവിശേഷം അറിയിച്ചു പലരെയും ശിഷ്യരാക്കിയശേഷം അവര്‍ ലുസ്ത്ര, ഇക്കോന്യ, അന്ത്യൊക്യ എന്ന പട്ടണങ്ങളിലേക്കു മടങ്ങിച്ചെന്നു,</verse>
				<verse number="22">വിശ്വാസത്തില്‍ നിലനില്ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍ക്കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സ് ഉറപ്പിച്ചുപോന്നു.</verse>
				<verse number="23">അവര്‍ സഭതോറും അവര്‍ക്കു മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാര്‍ഥിച്ചുംകൊണ്ടു തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭരമേല്പിക്കയും ചെയ്തു.</verse>
				<verse number="24">അവര്‍ പിസിദ്യയില്‍ക്കൂടി കടന്നു പംഫുല്യയില്‍ എത്തി,</verse>
				<verse number="25">പെര്‍ഗ്ഗയില്‍ വചനം പ്രസംഗിച്ചശേഷം അത്തല്യക്കു പോയി.</verse>
				<verse number="26">അവിടെനിന്നു കപ്പല്‍ കയറി അന്ത്യൊക്യയിലേക്കു പോയി; തങ്ങള്‍ നിവര്‍ത്തിച്ച വേലയ്ക്കായി ദൈവകൃപയില്‍ അവരെ ഭരമേല്പിച്ചയച്ചത് അവിടെനിന്ന് ആയിരുന്നുവല്ലോ.</verse>
				<verse number="27">അവിടെ എത്തിയശേഷം സഭയെ ഒരുമിച്ചു കൂട്ടി, ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും ജാതികള്‍ക്കു വിശ്വാസത്തിന്‍റെ വാതില്‍തുറന്നു കൊടുത്തതും അറിയിച്ചു.</verse>
				<verse number="28">പിന്നെ അവന്‍ ശിഷ്യന്മാരോടുകൂടെ കുറെക്കാലം അവിടെ പാര്‍ത്തു.</verse>
			</chapter>
			<chapter number="15">
				<verse number="1">യെഹൂദ്യയില്‍നിന്നു ചിലര്‍ വന്നു: നിങ്ങള്‍ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏല്ക്കാഞ്ഞാല്‍ രക്ഷ പ്രാപിപ്പാന്‍ കഴികയില്ല എന്ന് സഹോദരന്മാരെ ഉപദേശിച്ചു.</verse>
				<verse number="2">പൗലൊസിനും ബര്‍ന്നബാസിനും അവരോട് അല്പമല്ലാത്ത വാദവും തര്‍ക്കവും ഉണ്ടായിട്ടു പൗലൊസും ബര്‍ന്നബാസും അവരില്‍ മറ്റുചിലരും ഈ തര്‍ക്കസംഗതിയെപ്പറ്റി യെരൂശലേമില്‍ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ പോകേണം എന്ന് നിശ്ചയിച്ചു.</verse>
				<verse number="3">സഭ അവരെ യാത്ര അയച്ചിട്ട് അവര്‍ ഫൊയ്നീക്യയിലും ശമര്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാര്‍ക്കു മഹാസന്തോഷം വരുത്തി.</verse>
				<verse number="4">അവര്‍ യെരൂശലേമില്‍ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കെയും അവര്‍ അറിയിച്ചു.</verse>
				<verse number="5">എന്നാല്‍ പരീശപക്ഷത്തില്‍നിന്നു വിശ്വസിച്ചവര്‍ ചിലര്‍ എഴുന്നേറ്റ് അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാന്‍ കല്പിക്കയും വേണം എന്നു പറഞ്ഞു.</verse>
				<verse number="6">ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാന്‍ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നുകൂടി.</verse>
				<verse number="7">വളരെ തര്‍ക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റ് അവരോട് പറഞ്ഞത്: സഹോദരന്മാരേ, കുറെനാള്‍ മുമ്പേ ദൈവം നിങ്ങളില്‍വച്ചു ഞാന്‍ മുഖാന്തരം ജാതികള്‍ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചത് നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="8">ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവര്‍ക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താല്‍</verse>
				<verse number="9">അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാല്‍ നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും വച്ചിട്ടില്ല.</verse>
				<verse number="10">ആകയാല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും നമുക്കും ചുമപ്പാന്‍ കഴിഞ്ഞിട്ടില്ലാത്ത നുകം ശിഷ്യന്മാരുടെ കഴുത്തില്‍ വയ്പാന്‍ നിങ്ങള്‍ ഇപ്പോള്‍ ദൈവത്തെ പരീക്ഷിക്കുന്നത് എന്ത്?</verse>
				<verse number="11">കര്‍ത്താവായ യേശുവിന്‍റെ കൃപയാല്‍ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.</verse>
				<verse number="12">ജനസമൂഹം എല്ലാം മിണ്ടാതെ ബര്‍ന്നബാസും പൗലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയില്‍ ചെയ്യിച്ച അടയാളങ്ങളും അദ്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.</verse>
				<verse number="13">അവര്‍ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞത്: സഹോദരന്മാരേ, എന്‍റെ വാക്കു കേട്ടുകൊള്‍വിന്‍;</verse>
				<verse number="14">ദൈവം തന്‍റെ നാമത്തിനായി ജാതികളില്‍നിന്ന് ഒരു ജനത്തെ എടുത്തുകൊള്‍വാന്‍ ആദ്യമായിട്ടു കടാക്ഷിച്ചത് ശിമോന്‍ വിവരിച്ചുവല്ലോ.</verse>
				<verse number="15">ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.</verse>
				<verse number="16">“അനന്തരം ഞാന്‍ ദാവീദിന്‍റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്‍റെ ശൂന്യ ശിഷ്ടങ്ങളെ വീണ്ടും പണിത് അതിനെ നിവിര്‍ത്തും;</verse>
				<verse number="17">മനുഷ്യരില്‍ ശേഷിച്ചവരും എന്‍റെ നാമം വിളിച്ചിരിക്കുന്ന സകല ജാതികളും കര്‍ത്താവിനെ അന്വേഷിക്കും എന്ന് ഇത്</verse>
				<verse number="18">പൂര്‍വകാലംമുതല്‍ അറിയിക്കുന്ന കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="19">ആകയാല്‍ ജാതികളില്‍നിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ അവര്‍</verse>
				<verse number="20">വിഗ്രഹമാലിന്യങ്ങള്‍, പരസംഗം, ശ്വാസം മുട്ടിച്ചത്തത്, രക്തം എന്നിവ വര്‍ജിച്ചിരിപ്പാന്‍ നാം അവര്‍ക്ക് എഴുതേണം എന്നു ഞാന്‍ അഭിപ്രായപ്പെടുന്നു.</verse>
				<verse number="21">മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളില്‍ വായിച്ചുവരുന്നതിനാല്‍ പൂര്‍വകാലംമുതല്‍ പട്ടണംതോറും അത് പ്രസംഗിക്കുന്നവര്‍ ഉണ്ടല്ലോ.</verse>
				<verse number="22">അപ്പോള്‍ തങ്ങളില്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബര്‍ന്നബാസിനോടുംകൂടെ അന്ത്യൊക്യയിലേക്ക് അയയ്ക്കേണം എന്ന് അപ്പൊസ്തലന്മാരും മൂപ്പന്മാരും സര്‍വസഭയും നിര്‍ണയിച്ചു, സഹോദരന്മാരില്‍ പ്രമാണപ്പെട്ട പുരുഷന്മാരായ ബര്‍ശബാസ് എന്ന യൂദായെയും ശീലാസിനെയും നിയോഗിച്ചു.</verse>
				<verse number="23">അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാല്‍: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും, അന്ത്യൊക്യയിലും സുറിയയിലും കിലിക്യയിലും ജാതികളില്‍നിന്നു ചേര്‍ന്ന സഹോദരന്മാര്‍ക്കു വന്ദനം.</verse>
				<verse number="24">ഞങ്ങള്‍ കല്പന കൊടുക്കാതെ ചിലര്‍ ഞങ്ങളുടെ ഇടയില്‍നിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാല്‍ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേള്‍ക്കകൊണ്ടു</verse>
				<verse number="25">ഞങ്ങള്‍ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിനുവേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ പ്രിയ ബര്‍ന്നബാസോടും പൗലൊസോടും കൂടെ</verse>
				<verse number="26">നിങ്ങളുടെ അടുക്കല്‍ അയയ്ക്കേണം എന്ന് ഞങ്ങള്‍ ഒരുമനപ്പെട്ടു നിശ്ചയിച്ചു.</verse>
				<verse number="27">ആകയാല്‍ ഞങ്ങള്‍ യൂദായെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവര്‍ വാമൊഴിയായും ഇതുതന്നെ അറിയിക്കും.</verse>
				<verse number="28">വിഗ്രഹാര്‍പ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തത്, പരസംഗം എന്നിവ വര്‍ജിക്കുന്നത് ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെമേല്‍ ചുമത്തരുത് എന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നിയിരിക്കുന്നു.</verse>
				<verse number="29">ഇവ വര്‍ജിച്ചു സൂക്ഷിച്ചുകൊണ്ടാല്‍ നന്ന്; ശുഭമായിരിപ്പിന്‍.</verse>
				<verse number="30">അങ്ങനെ അവര്‍ വിടവാങ്ങി അന്ത്യൊക്യയില്‍ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.</verse>
				<verse number="31">അവര്‍ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.</verse>
				<verse number="32">യൂദായും ശീലാസും പ്രവാചകന്മാര്‍ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു.</verse>
				<verse number="33">കുറെനാള്‍ താമസിച്ചശേഷം സഹോദരന്മാര്‍ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.</verse>
				<verse number="34">എന്നാല്‍ പൗലൊസും ബര്‍ന്നബാസും അന്ത്യൊക്യയില്‍ പാര്‍ത്തു മറ്റു പലരോടും കൂടി കര്‍ത്താവിന്‍റെ വചനം ഉപദേശിച്ചും സുവിശേഷിച്ചുംകൊണ്ടിരുന്നു.</verse>
				<verse number="35">കുറെനാള്‍ കഴിഞ്ഞിട്ടു പൗലൊസ് ബര്‍ന്നബാസിനോട്: നാം കര്‍ത്താവിന്‍റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാര്‍ എങ്ങനെയിരിക്കുന്നു എന്ന് നോക്കുക എന്നു പറഞ്ഞു.</verse>
				<verse number="36">മര്‍ക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാന്‍ ബര്‍ന്നബാസ് ഇച്ഛിച്ചു.</verse>
				<verse number="37">പൗലൊസോ പംഫുല്യയില്‍നിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നത് യോഗ്യമല്ല എന്ന് നിരൂപിച്ചു.</verse>
				<verse number="38">അങ്ങനെ അവര്‍ തമ്മില്‍ ഉഗ്രവാദമുണ്ടായിട്ടു വേര്‍പിരിഞ്ഞു, ബര്‍ന്നബാസ് മര്‍ക്കൊസിനെ കൂട്ടി കപ്പല്‍ കയറി കുപ്രൊസ്ദ്വീപിലേക്കു പോയി.</verse>
				<verse number="39">പൗലൊസോ ശീലാസിനെ തിരഞ്ഞെടുത്തു: സഹോദരന്മാരാല്‍ കര്‍ത്താവിന്‍റെ</verse>
				<verse number="40">കൃപയില്‍ ഭരമേല്പിക്കപ്പെട്ടിട്ട് യാത്ര പുറപ്പെട്ടു</verse>
				<verse number="41">സുറിയാ, കിലിക്യാദേശങ്ങളില്‍കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചുപോന്നു.</verse>
			</chapter>
			<chapter number="16">
				<verse number="1">അവന്‍ ദെര്‍ബ്ബയിലും ലുസ്ത്രയിലും ചെന്നു. അവിടെ വിശ്വാസമുള്ളോരു യെഹൂദസ്ത്രീയുടെ മകനായി തിമൊഥെയൊസ് എന്നു പേരുള്ള ഒരു ശിഷ്യന്‍ ഉണ്ടായിരുന്നു. അവന്‍റെ അപ്പന്‍ യവനനായിരുന്നു.</verse>
				<verse number="2">അവന്‍ ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരന്മാരാല്‍ നല്ല സാക്ഷ്യം കൊണ്ടവന്‍ ആയിരുന്നു.</verse>
				<verse number="3">അവന്‍ തന്നോടുകൂടെ പോരേണം എന്ന് പൗലൊസ് ഇച്ഛിച്ചു; അവന്‍റെ അപ്പന്‍ യവനന്‍ എന്ന് അവിടങ്ങളിലുള്ള യെഹൂദന്മാര്‍ എല്ലാവരും അറിഞ്ഞിരുന്നതിനാല്‍ അവരെ വിചാരിച്ച് അവനെ പരിച്ഛേദന കഴിപ്പിച്ചു.</verse>
				<verse number="4">അവര്‍ പട്ടണംതോറും ചെന്നു യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും വിധിച്ച നിര്‍ണയങ്ങള്‍ പ്രമാണിക്കേണ്ടതിന് അവര്‍ക്ക് ഏല്പിച്ചുകൊടുത്തു.</verse>
				<verse number="5">അങ്ങനെ സഭകള്‍ വിശ്വാസത്തില്‍ ഉറയ്ക്കയും എണ്ണത്തില്‍ ദിവസേന പെരുകുകയും ചെയ്തു.</verse>
				<verse number="6">അവര്‍ ആസ്യയില്‍ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് വിലക്കുകയാല്‍ ഫ്രുഗ്യയിലും ഗലാത്യദേശത്തിലുംകൂടി സഞ്ചരിച്ചു,</verse>
				<verse number="7">മുസ്യയില്‍ എത്തി ബിഥുന്യയ്ക്കു പോകുവാന്‍ ശ്രമിച്ചു; യേശുവിന്‍റെ ആത്മാവോ അവരെ സമ്മതിച്ചില്ല.</verse>
				<verse number="8">അവര്‍ മുസ്യ കടന്നു ത്രോവാസില്‍ എത്തി.</verse>
				<verse number="9">അവിടെവച്ചു പൗലൊസ് രാത്രിയില്‍ മക്കെദോന്യക്കാരനായൊരു പുരുഷന്‍ അരികെ നിന്നു: നീ മക്കെദോന്യക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദര്‍ശനം കണ്ടു.</verse>
				<verse number="10">ഈ ദര്‍ശനം കണ്ടിട്ട് അവരോടു സുവിശേഷം അറിയിപ്പാന്‍ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് നിശ്ചയിച്ചു, ഞങ്ങള്‍ ഉടനെ മക്കെദോന്യക്കു പുറപ്പെടുവാന്‍ ശ്രമിച്ചു.</verse>
				<verse number="11">അങ്ങനെ ഞങ്ങള്‍ ത്രോവാസില്‍നിന്നു കപ്പല്‍ നീക്കി നേരേ സമൊത്രാക്കെയിലേക്കും പിറ്റന്നാള്‍ നവപൊലിക്കും അവിടെനിന്നു ഫിലിപ്പിയിലേക്കും ചെന്നു.</verse>
				<verse number="12">ഇതു മക്കെദോന്യയുടെ ആ ഭാഗത്തെ ഒരു പ്രധാന പട്ടണവും റോമക്കാര്‍ കുടിയേറിപ്പാര്‍ത്തതും ആകുന്നു. ആ പട്ടണത്തില്‍ ഞങ്ങള്‍ ചില ദിവസം പാര്‍ത്തു.</verse>
				<verse number="13">ശബ്ബത്തുനാളില്‍ ഞങ്ങള്‍ ഗോപുരത്തിനു പുറത്തേക്കു പോയി അവിടെ പ്രാര്‍ഥനാസ്ഥലം ഉണ്ടായിരിക്കും എന്നു ഞങ്ങള്‍ വിചാരിച്ചു പുഴവക്കത്ത് ഇരുന്നു; അവിടെ കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.</verse>
				<verse number="14">തുയത്തൈരാപട്ടണക്കാരത്തിയും രക്താംബരം വില്ക്കുന്നവളുമായി ലുദിയാ എന്നു പേരുള്ള ദൈവഭക്തയായൊരു സ്ത്രീ കേട്ടുകൊണ്ടിരുന്നു. പൗലൊസ് സംസാരിച്ചത് ശ്രദ്ധിക്കേണ്ടതിനു കര്‍ത്താവ് അവളുടെ ഹൃദയം തുറന്നു.</verse>
				<verse number="15">അവളും കുടുംബവും സ്നാനം ഏറ്റശേഷം: നിങ്ങള്‍ എന്നെ കര്‍ത്താവില്‍ വിശ്വസ്ത എന്ന് എണ്ണിയിരിക്കുന്നുവെങ്കില്‍ എന്‍റെ വീട്ടില്‍ വന്നു പാര്‍പ്പിന്‍ എന്ന് അപേക്ഷിച്ചു ഞങ്ങളെ നിര്‍ബന്ധിച്ചു.</verse>
				<verse number="16">ഞങ്ങള്‍ പ്രാര്‍ഥനാസ്ഥലത്തേക്കു ചെല്ലുമ്പോള്‍ വെളിച്ചപ്പാടത്തിയായി ലക്ഷണം പറഞ്ഞു യജമാനന്മാര്‍ക്കു വളരെ ലാഭം വരുത്തുന്ന ഒരു ബാല്യക്കാരത്തി ഞങ്ങളെ എതിരേറ്റു.</verse>
				<verse number="17">അവള്‍ പൗലൊസിന്‍റെയും ഞങ്ങളുടെയും പിന്നാലെ വന്നു: ഈ മനുഷ്യര്‍ അത്യുന്നതനായ ദൈവത്തിന്‍റെ ദാസന്മാര്‍, രക്ഷാമാര്‍ഗം നിങ്ങളോട് അറിയിക്കുന്നവര്‍ എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="18">ഇങ്ങനെ അവള്‍ പലനാള്‍ ചെയ്തുവന്നു. പൗലൊസ് മുഷിഞ്ഞ് തിരിഞ്ഞുനോക്കി അവളിലുള്ള ഭൂതത്തോട്: അവളെ വിട്ടുപോകുവാന്‍ ഞാന്‍ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു. ആ നാഴികയില്‍തന്നെ അത് അവളെ വിട്ടുപോയി.</verse>
				<verse number="19">അവളുടെ യജമാനന്മാര്‍ തങ്ങളുടെ ലാഭത്തിന്‍റെ ആശ പൊയ്പോയത് കണ്ടിട്ട് പൗലൊസിനെയും ശീലാസിനെയും പിടിച്ചു, ചന്തസ്ഥലത്തു പ്രമാണികളുടെ അടുക്കലേക്കു വലിച്ചു കൊണ്ടുപോയി</verse>
				<verse number="20">അധിപതികളുടെ മുമ്പില്‍ നിറുത്തി: യെഹൂദന്മാരായ ഈ മനുഷ്യര്‍ നമ്മുടെ പട്ടണത്തെ കലക്കി,</verse>
				<verse number="21">റോമക്കാരായ നമുക്ക് അംഗീകരിപ്പാനും അനുസരിപ്പാനും ന്യായമല്ലാത്ത ആചാരങ്ങളെ പ്രസംഗിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">പുരുഷാരവും അവരുടെ നേരേ ഇളകി; അധിപതികള്‍ അവരുടെ വസ്ത്രം പറിച്ചുരിഞ്ഞു കോല്‍കൊണ്ട് അവരെ അടിപ്പാന്‍ കല്പിച്ചു.</verse>
				<verse number="23">അവരെ വളരെ അടിപ്പിച്ചശേഷം തടവില്‍ ആക്കി കാരാഗൃഹപ്രമാണിയോട് അവരെ സൂക്ഷ്മത്തോടെ കാപ്പാന്‍ കല്പിച്ചു.</verse>
				<verse number="24">അവന്‍ ഇങ്ങനെയുള്ള കല്പന കിട്ടുകയാല്‍ അവരെ അകത്തെ തടവില്‍ ആക്കി അവരുടെ കാല്‍ ആമത്തില്‍ ഇട്ടു പൂട്ടി.</verse>
				<verse number="25">അര്‍ധരാത്രിക്കു പൗലൊസും ശീലാസും പ്രാര്‍ഥിച്ചു ദൈവത്തെ പാടി സ്തുതിച്ചു; തടവുകാര്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു.</verse>
				<verse number="26">പെട്ടെന്നു വലിയൊരു ഭൂകമ്പം ഉണ്ടായി, കാരാഗൃഹത്തിന്‍റെ അടിസ്ഥാനം കുലുങ്ങി വാതിലൊക്കെയും തുറന്നുപോയി, എല്ലാവരുടെയും ചങ്ങല അഴിഞ്ഞുവീണു.</verse>
				<verse number="27">കാരാഗൃഹപ്രമാണി ഉറക്കുണര്‍ന്നു കാരാഗൃഹത്തിന്‍റെ വാതിലുകള്‍ തുറന്നിരിക്കുന്നത് കണ്ടിട്ടു ചങ്ങലക്കാര്‍ ഓടിപ്പൊയ്ക്കളഞ്ഞു എന്ന് ഊഹിച്ചു വാളൂരി തന്നെത്താന്‍ കൊല്ലുവാന്‍ ഭാവിച്ചു.</verse>
				<verse number="28">അപ്പോള്‍ പൗലൊസ്: നിനക്ക് ഒരു ദോഷവും ചെയ്യരുത്; ഞങ്ങള്‍ എല്ലാവരും ഇവിടെ ഉണ്ടല്ലോ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.</verse>
				<verse number="29">അവന്‍ വെളിച്ചം ചോദിച്ച് അകത്തേക്കു ചാടി വിറച്ചുംകൊണ്ടു പൗലൊസിന്‍റെയും ശീലാസിന്‍റെയും മുമ്പില്‍ വീണു.</verse>
				<verse number="30">അവരെ പുറത്തു കൊണ്ടുവന്ന്: യജമാനന്മാരേ, രക്ഷപ്രാപിപ്പാന്‍ ഞാന്‍ എന്തു ചെയ്യേണം എന്ന് ചോദിച്ചു.</verse>
				<verse number="31">കര്‍ത്താവായ യേശുവില്‍ വിശ്വസിക്ക; എന്നാല്‍ നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="32">പിന്നെ അവര്‍ കര്‍ത്താവിന്‍റെ വചനം അവനോടും അവന്‍റെ വീട്ടിലുള്ള എല്ലാവരോടും പ്രസംഗിച്ചു.</verse>
				<verse number="33">അവന്‍ രാത്രിയില്‍, ആ നാഴികയില്‍തന്നെ, അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകളെ കഴുകി; താനും തനിക്കുള്ളവരെല്ലാവരും താമസിയാതെ സ്നാനം ഏറ്റു.</verse>
				<verse number="34">പിന്നെ അവരെ വീട്ടില്‍ കൈക്കൊണ്ട് അവര്‍ക്കു ഭക്ഷണം കൊടുത്തു, ദൈവത്തില്‍ വിശ്വസിച്ചതില്‍ വീടടക്കം ആനന്ദിച്ചു.</verse>
				<verse number="35">നേരം പുലര്‍ന്നപ്പോള്‍ അധിപതികള്‍ കോല്ക്കാരെ അയച്ചു: ആ മനുഷ്യരെ വിട്ടയയ്ക്കേണം എന്നു പറയിച്ചു.</verse>
				<verse number="36">കാരാഗൃഹപ്രമാണി ഈ വാക്ക് പൗലൊസിനോട് അറിയിച്ചു: നിങ്ങളെ വിട്ടയപ്പാന്‍ അധിപതികള്‍ ആളയച്ചിരിക്കുന്നു; ആകയാല്‍ സമാധാനത്തോടെ പോകുവിന്‍ എന്നു പറഞ്ഞു.</verse>
				<verse number="37">പൗലൊസ് അവരോട്: റോമാപൗരന്മാരായ ഞങ്ങളെ അവര്‍ വിസ്താരം കൂടാതെ പരസ്യമായി അടിപ്പിച്ചു തടവിലാക്കിയല്ലോ; ഇപ്പോള്‍ രഹസ്യമായി ഞങ്ങളെ പുറത്താക്കുന്നുവോ? അങ്ങനെ അല്ല; അവര്‍ തന്നെ വന്ന് ഞങ്ങളെ പുറത്തു കൊണ്ടുപോകട്ടെ എന്നു പറഞ്ഞു.</verse>
				<verse number="38">കോല്ക്കാര്‍ ആ വാക്ക് അധിപതികളോടു ബോധിപ്പിച്ചാറെ അവര്‍ റോമാപൗരന്മാര്‍ എന്നു കേട്ട് അവര്‍ ഭയപ്പെട്ടു</verse>
				<verse number="39">ചെന്ന് അവരോട് നല്ല വാക്കു പറഞ്ഞ് അവരെ പുറത്തു കൊണ്ടുവന്നു പട്ടണം വിട്ടുപോകേണം എന്ന് അപേക്ഷിച്ചു.</verse>
				<verse number="40">അവര്‍ തടവു വിട്ടു ലുദിയായുടെ വീട്ടില്‍ ചെന്നു സഹോദരന്മാരെ കണ്ട് ആശ്വസിപ്പിച്ചശേഷം പുറപ്പെട്ടുപോയി.</verse>
			</chapter>
			<chapter number="17">
				<verse number="1">അവര്‍ അംഫിപൊലിസിലും അപ്പൊലോന്യയിലുംകൂടി കടന്നു തെസ്സലൊനീക്യയില്‍ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.</verse>
				<verse number="2">പൗലൊസ് പതിവുപോലെ അവരുടെ അടുക്കല്‍ ചെന്നു മൂന്നു ശബ്ബത്തില്‍ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.</verse>
				<verse number="3">ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്യേണ്ടത് എന്നും; ഞാന്‍ നിങ്ങളോട് അറിയിക്കുന്ന ഈ യേശുതന്നെ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.</verse>
				<verse number="4">അവരില്‍ ചിലരും ഭക്തിയുള്ള യവനന്മാരില്‍ ഒരു വലിയകൂട്ടവും മാന്യസ്ത്രീകളില്‍ അനേകരും വിശ്വസിച്ചു പൗലൊസിനോടും ശീലാസിനോടും ചേര്‍ന്നു.</verse>
				<verse number="5">യെഹൂദന്മാരോ അസൂയ പൂണ്ട്, മിനക്കെട്ടു നടക്കുന്ന ചില ദുഷ്ടന്മാരെ ചേര്‍ത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തില്‍ കലഹമുണ്ടാക്കി യാസോന്‍റെ വീടു വളഞ്ഞ് അവരെ ജനസമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിച്ചു.</verse>
				<verse number="6">അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്ക് ഇഴച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവര്‍ ഇവിടെയും എത്തി;</verse>
				<verse number="7">യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവരൊക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവ് എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതികൂലമായി പ്രവര്‍ത്തിക്കുന്നു എന്ന് നിലവിളിച്ചു.</verse>
				<verse number="8">ഇതു കേട്ടിട്ട് പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.</verse>
				<verse number="9">യാസോന്‍ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.</verse>
				<verse number="10">സഹോദരന്മാര്‍ ഉടനെ, രാത്രിയില്‍തന്നെ, പൗലൊസിനെയും ശീലാസിനെയും ബെരോവയ്ക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവര്‍ യെഹൂദന്മാരുടെ പള്ളിയില്‍ പോയി.</verse>
				<verse number="11">അവര്‍ തെസ്സലൊനീക്യയിലുള്ളവരെക്കാള്‍ ഉത്തമന്മാരായിരുന്നു. അവര്‍ വചനം പൂര്‍ണ ജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അത് അങ്ങനെ തന്നെയോ എന്ന് ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.</verse>
				<verse number="12">അവരില്‍ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.</verse>
				<verse number="13">പൗലൊസ് ബെരോവയിലും ദൈവവചനം അറിയിച്ചത് തെസ്സലൊനീക്യയിലെ യെഹൂദന്മാര്‍ അറിഞ്ഞ് അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.</verse>
				<verse number="14">ഉടനെ സഹോദരന്മാര്‍ പൗലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയൊസും അവിടെത്തന്നെ പാര്‍ത്തു.</verse>
				<verse number="15">പൗലൊസിനോടുകൂടെ വഴിത്തുണ പോയവര്‍ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയൊസും കഴിയുന്ന വേഗത്തില്‍ തന്‍റെ അടുക്കല്‍ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.</verse>
				<verse number="16">അഥേനയില്‍ പൗലൊസ് അവര്‍ക്കായി കാത്തിരിക്കുമ്പോള്‍ നഗരത്തില്‍ ബിംബങ്ങള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു മനസ്സിനു ചൂടു പിടിച്ചു.</verse>
				<verse number="17">അവന്‍ പള്ളിയില്‍വച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്തസ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.</verse>
				<verse number="18">എപ്പിക്കൂര്യരും സ്തോയിക്കരും ആയ തത്ത്വജ്ഞാനികളില്‍ ചിലര്‍ അവനോട് വാദിച്ചു: ഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്ന് ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ട്: ഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു എന്ന് മറ്റു ചിലരും പറഞ്ഞു.</verse>
				<verse number="19">പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേല്‍ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നത് എന്നു ഞങ്ങള്‍ക്ക് അറിയാമോ?</verse>
				<verse number="20">നീ ചില അപൂര്‍വങ്ങളെ ഞങ്ങളുടെ ചെവിയില്‍ കടത്തുന്നുവല്ലോ; അത് എന്ത് എന്ന് അറിവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="21">എന്നാല്‍ അഥേനരൊക്കെയും അവിടെ വന്നു പാര്‍ക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേള്‍ക്കയോ ചെയ്‍വാനല്ലാതെ മറ്റൊന്നിനും അവസരമുള്ളവരല്ല.</verse>
				<verse number="22">പൗലൊസ് അരയോപഗമധ്യേ നിന്നുകൊണ്ടു പറഞ്ഞത്: അഥേനപുരുഷന്മാരേ, നിങ്ങള്‍ എല്ലാറ്റിലും അതിഭക്തന്മാര്‍ എന്ന് ഞാന്‍ കാണുന്നു.</verse>
				<verse number="23">ഞാന്‍ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോള്‍ “അജ്ഞാതദേവന്” എന്ന് എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാല്‍ നിങ്ങള്‍ അറിയാതെ പൂജിക്കുന്നത് തന്നെ ഞാന്‍ നിങ്ങളോട് അറിയിക്കുന്നു.</verse>
				<verse number="24">ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വര്‍ഗത്തിനും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളില്‍ വാസം ചെയ്യുന്നില്ല.</verse>
				<verse number="25">താന്‍ എല്ലാവര്‍ക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവന്‍ ആകയാല്‍ വല്ലതിനും മുട്ടുള്ളവന്‍ എന്നപോലെ മാനുഷകൈകളാല്‍ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.</verse>
				<verse number="26">ഭൂതലത്തില്‍ എങ്ങും കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെയൊക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന് അതിരുകളും കാലങ്ങളും നിശ്ചയിച്ചു.</verse>
				<verse number="27">അവര്‍ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നുവച്ച് അവനെ അന്വേഷിക്കേണ്ടതിനുതന്നെ. അവന്‍ നമ്മില്‍ ആര്‍ക്കും അകന്നിരിക്കുന്നവനല്ലതാനും.</verse>
				<verse number="28">അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നത്. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലര്‍: “നാം അവന്‍റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.</verse>
				<verse number="29">നാം ദൈവത്തിന്‍റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്‍റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുന്ന പൊന്‍, വെള്ളി, കല്ല് എന്നിവയോടു സദൃശം എന്ന് നിരൂപിക്കേണ്ടതല്ല.</verse>
				<verse number="30">എന്നാല്‍ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോള്‍ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.</verse>
				<verse number="31">താന്‍ നിയമിച്ച പുരുഷന്‍ മുഖാന്തരം ലോകത്തെ നീതിയില്‍ ന്യായം വിധിപ്പാന്‍ അവന്‍ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചതിനാല്‍ എല്ലാവര്‍ക്കും അതിന്‍റെ ഉറപ്പു നല്കിയുമിരിക്കുന്നു.</verse>
				<verse number="32">മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലര്‍ പരിഹസിച്ചു; മറ്റു ചിലര്‍: ഞങ്ങള്‍ ഇതിനെപ്പറ്റി പിന്നെയും നിന്‍റെ പ്രസംഗം കേള്‍ക്കാം എന്നു പറഞ്ഞു.</verse>
				<verse number="33">അങ്ങനെ പൗലൊസ് അവരുടെ നടുവില്‍നിന്നു പോയി.</verse>
				<verse number="34">ചില പുരുഷന്മാര്‍ അവനോടു ചേര്‍ന്നു വിശ്വസിച്ചു; അവരില്‍ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ളൊരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.</verse>
			</chapter>
			<chapter number="18">
				<verse number="1">അനന്തരം അവന്‍ അഥേന വിട്ടു കൊരിന്തില്‍ ചെന്നു.</verse>
				<verse number="2">യെഹൂദന്മാര്‍ എല്ലാവരും റോമാനഗരം വിട്ടു പോകേണം എന്ന് ക്ലൌദ്യൊസ് കല്പിച്ചതുകൊണ്ട് ഇത്തല്യയില്‍ നിന്ന് ആ ഇടയ്ക്കു വന്നവനായി പൊന്തൊസ്കാരന്‍ അക്വിലാസ് എന്നു പേരുള്ളൊരു യെഹൂദനെയും അവന്‍റെ ഭാര്യ പ്രിസ്കില്ലയെയും കണ്ട് അവരുടെ അടുക്കല്‍ ചെന്നു.</verse>
				<verse number="3">തൊഴില്‍ ഒന്നാകകൊണ്ട് അവന്‍ അവരോടുകൂടെ പാര്‍ത്തു വേല ചെയ്തുപോന്നു; തൊഴിലോ കൂടാരപ്പണിയായിരുന്നു.</verse>
				<verse number="4">എന്നാല്‍ ശബ്ബത്ത്തോറും അവന്‍ പള്ളിയില്‍ സംവാദിച്ചു യെഹൂദന്മാരെയും യവനന്മാരെയും സമ്മതിപ്പിച്ചു.</verse>
				<verse number="5">ശീലാസും തിമൊഥെയൊസും മക്കെദോന്യയില്‍നിന്നു വന്നാറെ പൗലൊസ് വചനഘോഷണത്തില്‍ ശുഷ്കാന്തി പൂണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദന്മാര്‍ക്ക് സാക്ഷീകരിച്ചു.</verse>
				<verse number="6">അവര്‍ എതിര്‍ പറകയും ദുഷിക്കയും ചെയ്കയാല്‍ അവന്‍ വസ്ത്രം കുടഞ്ഞു: നിങ്ങളുടെ നാശത്തിനു നിങ്ങള്‍തന്നെ ഉത്തരവാദികള്‍; ഞാന്‍ നിര്‍മ്മലന്‍: ഇനിമേല്‍ ഞാന്‍ ജാതികളുടെ അടുക്കല്‍ പോകും എന്ന് അവരോട് പറഞ്ഞു.</verse>
				<verse number="7">അവന്‍ അവിടം വിട്ടു തീത്തൊസ് യുസ്തൊസ് എന്ന ഒരു ദൈവഭക്തന്‍റെ വീട്ടില്‍ ചെന്നു; അവന്‍റെ വീടു പള്ളിയോടു തൊട്ടിരുന്നു.</verse>
				<verse number="8">പള്ളിപ്രമാണിയായ ക്രിസ്പൊസ് തന്‍റെ സകല കുടുംബത്തോടുംകൂടെ കര്‍ത്താവില്‍ വിശ്വസിച്ചു; കൊരിന്ത്യരില്‍ അനേകര്‍ വചനം കേട്ടു വിശ്വസിച്ചു സ്നാനം ഏറ്റു.</verse>
				<verse number="9">രാത്രിയില്‍ കര്‍ത്താവ് ദര്‍ശനത്തില്‍ പൗലൊസിനോടു: നീ ഭയപ്പെടാതെ പ്രസംഗിക്ക; മിണ്ടാതിരിക്കരുത്;</verse>
				<verse number="10">ഞാന്‍ നിന്നോടുകൂടെ ഉണ്ട്; ആരും നിന്നെ കൈയേറ്റം ചെയ്തു ദോഷപ്പെടുത്തുകയില്ല; ഈ പട്ടണത്തില്‍ എനിക്കു വളരെ ജനം ഉണ്ട് എന്ന് അരുളിച്ചെയ്തു.</verse>
				<verse number="11">അങ്ങനെ അവന്‍ ഒരാണ്ടും ആറു മാസവും അവരുടെ ഇടയില്‍ ദൈവവചനം ഉപദേശിച്ചുകൊണ്ടു താമസിച്ചു.</verse>
				<verse number="12">ഗല്ലിയോന്‍ അഖായയില്‍ ദേശാധിപതിയായി വാഴുമ്പോള്‍ യെഹൂദന്മാര്‍ പൗലൊസിന്‍റെ നേരേ ഒരുമനപ്പെട്ട് എഴുന്നേറ്റു, അവനെ ന്യായാസനത്തിന്‍റെ മുമ്പാകെ കൊണ്ടുചെന്നു:</verse>
				<verse number="13">ഇവന്‍ ന്യായപ്രമാണത്തിനു വിരോധമായി ദൈവത്തെ ഭജിപ്പാന്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="14">പൗലൊസ് വായ്തുറപ്പാന്‍ ഭാവിക്കുമ്പോള്‍ ഗല്ലിയോന്‍ യെഹൂദന്മാരോട്: യെഹൂദന്മാരേ, വല്ല അന്യായമോ വല്ലാത്ത പാതകമോ ആയിരുന്നെങ്കില്‍ ഞാന്‍ ക്ഷമയോടെ നിങ്ങളുടെ സങ്കടം കേള്‍ക്കുമായിരുന്നു.</verse>
				<verse number="15">വചനത്തെയും നാമങ്ങളെയും നിങ്ങളുടെ ന്യായപ്രമാണത്തെയും സംബന്ധിച്ചുള്ള തര്‍ക്കസംഗതികള്‍ എങ്കിലോ നിങ്ങള്‍തന്നെ നോക്കിക്കൊള്‍വിന്‍; ഈ വകയ്ക്കു ന്യായാധിപതി ആകുവാന്‍ എനിക്കു മനസ്സില്ല എന്നു പറഞ്ഞ്</verse>
				<verse number="16">അവരെ ന്യായാസനത്തിങ്കല്‍നിന്നു പുറത്താക്കി.</verse>
				<verse number="17">എല്ലാവരും പള്ളിപ്രമാണിയായ സോസ്ഥനേസിനെ പിടിച്ചു ന്യായാസനത്തിന്‍റെ മുമ്പില്‍വച്ച് അടിച്ചു; ഇത് ഒന്നും ഗല്ലിയോന്‍ കൂട്ടാക്കിയില്ല.</verse>
				<verse number="18">പൗലൊസ് പിന്നെയും കുറെനാള്‍ പാര്‍ത്തശേഷം സഹോദരന്മാരോടു യാത്ര പറഞ്ഞിട്ട്, തനിക്ക് ഒരു നേര്‍ച്ച ഉണ്ടായിരുന്നതിനാല്‍ കെംക്രയയില്‍വച്ചു തല ക്ഷൗരം ചെയ്യിച്ചിട്ടു പ്രിസ്കില്ലയോടും അക്വിലാസിനോടുംകൂടെ കപ്പല്‍ കയറി സുറിയയിലേക്കു പുറപ്പെട്ട്</verse>
				<verse number="19">എഫെസൊസില്‍ എത്തി അവരെ അവിടെ വിട്ടു, അവന്‍ പള്ളിയില്‍ ചെന്നു യെഹൂദന്മാരോടു സംഭാഷിച്ചു.</verse>
				<verse number="20">കുറെക്കൂടെ താമസിക്കേണം എന്ന് അവര്‍ അപേക്ഷിച്ചിട്ട് അവന്‍ സമ്മതിക്കാതെ:</verse>
				<verse number="21">ദൈവഹിതമുണ്ടെങ്കില്‍ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരും എന്നു പറഞ്ഞു വിടവാങ്ങി എഫെസൊസില്‍നിന്നു കപ്പല്‍ നീക്കി,</verse>
				<verse number="22">കൈസര്യയില്‍ വന്നിറങ്ങി, യെരൂശലേമിലേക്കു ചെന്ന്, സഭയെ വന്ദനം ചെയ്തിട്ട് അന്ത്യൊക്യയിലേക്കു പോയി.</verse>
				<verse number="23">അവിടെ കുറെനാള്‍ താമസിച്ചശേഷം പുറപ്പെട്ട്, ക്രമത്താലെ ഗലാത്യദേശത്തിലും ഫ്രുഗ്യയിലും സഞ്ചരിച്ചു ശിഷ്യന്മാരെയൊക്കെയും ഉറപ്പിച്ചു.</verse>
				<verse number="24">അലെക്സന്ത്രിയക്കാരനായി വാഗ്വൈഭവവും തിരുവെഴുത്തുകളില്‍ സാമര്‍ഥ്യവുമുള്ള അപ്പൊല്ലോസ് എന്നു പേരുള്ളൊരു യെഹൂദന്‍ എഫെസൊസില്‍ എത്തി.</verse>
				<verse number="25">അവന്‍ കര്‍ത്താവിന്‍റെ മാര്‍ഗത്തില്‍ ഉപദേശം ലഭിച്ചവന്‍ ആയിരുന്നു; യോഹന്നാന്‍റെ സ്നാനത്തെക്കുറിച്ചു മാത്രം അറിഞ്ഞിരുന്നു എങ്കിലും ആത്മാവില്‍ എരിവുള്ളവനാകയാല്‍ അവന്‍ യേശുവിന്‍റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കയും ഉപദേശിക്കയും ചെയ്തു.</verse>
				<verse number="26">അവന്‍ പള്ളിയില്‍ പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചുതുടങ്ങി; അക്വിലാസും പ്രിസ്കില്ലയും അവന്‍റെ പ്രസംഗം കേട്ടാറെ അവനെ ചേര്‍ത്തുകൊണ്ട് ദൈവത്തിന്‍റെ മാര്‍ഗം അധികം സ്പഷ്ടമായി അവനു തെളിയിച്ചുകൊടുത്തു.</verse>
				<verse number="27">അവന്‍ അഖായയിലേക്കു പോകുവാന്‍ ഇച്ഛിച്ചപ്പോള്‍ സഹോദരന്മാര്‍ അവനെ ഉത്സാഹിപ്പിക്കയും അവനെ കൈക്കൊള്ളേണ്ടതിനു ശിഷ്യന്മാര്‍ക്ക് എഴുതുകയും ചെയ്തു; അവിടെ എത്തിയാറെ അവന്‍ ദൈവകൃപയാല്‍ വിശ്വസിച്ചവര്‍ക്കു വളരെ പ്രയോജനമായിത്തീര്‍ന്നു.</verse>
				<verse number="28">യേശുതന്നെ ക്രിസ്തു എന്ന് അവന്‍ തിരുവെഴുത്തുകളാല്‍ തെളിയിച്ചു ബലത്തോടെ യെഹൂദന്മാരെ പരസ്യമായി ഖണ്ഡിച്ചുകളഞ്ഞു.</verse>
			</chapter>
			<chapter number="19">
				<verse number="1">അപ്പൊല്ലോസ് കൊരിന്തില്‍ ഇരിക്കുമ്പോള്‍ പൗലൊസ് ഉള്‍പ്രദേശങ്ങളില്‍ക്കൂടി സഞ്ചരിച്ച് എഫെസൊസില്‍ എത്തി ചില ശിഷ്യന്മാരെ കണ്ടു:</verse>
				<verse number="2">നിങ്ങള്‍ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്ന് അവരോട് ചോദിച്ചതിന്: പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങള്‍ കേട്ടിട്ടില്ല എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="3">എന്നാല്‍ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്ന് അവന്‍ അവരോട് ചോദിച്ചതിന്: യോഹന്നാന്‍റെ സ്നാനം എന്ന് അവര്‍ പറഞ്ഞു.</verse>
				<verse number="4">അതിനു പൗലൊസ്: യോഹന്നാന്‍ മാനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്‍റെ പിന്നാലെ വരുന്നവനായ യേശുവില്‍ വിശ്വസിക്കേണം എന്ന് ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.</verse>
				<verse number="5">ഇതു കേട്ടാറെഅവര്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ സ്നാനം ഏറ്റു.</verse>
				<verse number="6">പൗലൊസ് അവരുടെമേല്‍ കൈവച്ചപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെമേല്‍ വന്ന് അവര്‍ അന്യഭാഷകളില്‍ സംസാരിക്കയും പ്രവചിക്കയും ചെയ്തു.</verse>
				<verse number="7">ആ പുരുഷന്മാര്‍ എല്ലാംകൂടി പന്ത്രണ്ടോളം ആയിരുന്നു.</verse>
				<verse number="8">പിന്നെ അവന്‍ പള്ളിയില്‍ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗല്ഭ്യത്തോടെ പ്രസംഗിച്ചു.</verse>
				<verse number="9">എന്നാല്‍ ചിലര്‍ കഠിനപ്പെട്ട് അനുസരിക്കാതെ പുരുഷാരത്തിന്‍റെ മുമ്പാകെ ഈ മാര്‍ഗത്തെ ദുഷിച്ചപ്പോള്‍ അവന്‍ അവരെ വിട്ടു ശിഷ്യന്മാരെ വേര്‍തിരിച്ചു, തുറന്നൊസിന്‍റെ പാഠശാലയില്‍ ദിനംപ്രതി സംവാദിച്ചുപോന്നു.</verse>
				<verse number="10">അത് രണ്ടു സംവത്സരത്തോളം നടക്കയാല്‍ ആസ്യയില്‍ പാര്‍ക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കര്‍ത്താവിന്‍റെ വചനം കേള്‍പ്പാന്‍ ഇടയായി.</verse>
				<verse number="11">ദൈവം പൗലൊസ് മുഖാന്തരം അസാധാരണമായ വീര്യപ്രവൃത്തികളെ ചെയ്യിക്കയാല്‍</verse>
				<verse number="12">അവന്‍റെ മെയ്മേല്‍ നിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേല്‍ കൊണ്ടുവന്നിടുകയും വ്യാധികള്‍ അവരെ വിട്ടുമാറുകയും ദുരാത്മാക്കള്‍ പുറപ്പെടുകയും ചെയ്തു.</verse>
				<verse number="13">എന്നാല്‍ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാര്‍: പൗലൊസ് പ്രസംഗിക്കുന്ന യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിങ്ങളോട് ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്‍റെ നാമം ചൊല്ലുവാന്‍ തുനിഞ്ഞു.</verse>
				<verse number="14">ഇങ്ങനെ ചെയ്തവര്‍ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്‍റെ ഏഴു പുത്രന്മാര്‍ ആയിരുന്നു.</verse>
				<verse number="15">ദുരാത്മാവ് അവരോട്: യേശുവിനെ ഞാന്‍ അറിയുന്നു; പൗലൊസിനെയും പരിചയമുണ്ട്; എന്നാല്‍ നിങ്ങള്‍ ആര്‍ എന്നു ചോദിച്ചു.</verse>
				<verse number="16">പിന്നെ ദുരാത്മാവുള്ള മനുഷ്യന്‍ അവരുടെമേല്‍ ചാടി അവരെ കീഴടക്കി ജയിക്കയാല്‍ അവര്‍ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടില്‍നിന്ന് ഓടിപ്പോയി.</verse>
				<verse number="17">ഇത് എഫെസൊസില്‍ പാര്‍ക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവര്‍ക്കൊക്കെയും ഭയം തട്ടി, കര്‍ത്താവായ യേശുവിന്‍റെ നാമം മഹിമപ്പെട്ടു.</verse>
				<verse number="18">വിശ്വസിച്ചവരില്‍ അനേകരും വന്നു തങ്ങളുടെ പ്രവൃത്തികളെ ഏറ്റുപറഞ്ഞ് അറിയിച്ചു.</verse>
				<verse number="19">ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്ന് എല്ലാവരും കാണ്‍കെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശ് എന്നു കണ്ടു.</verse>
				<verse number="20">ഇങ്ങനെ കര്‍ത്താവിന്‍റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.</verse>
				<verse number="21">ഇതു കഴിഞ്ഞിട്ടു പൗലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സില്‍ നിശ്ചയിച്ചു: ഞാന്‍ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.</verse>
				<verse number="22">തനിക്കു ശുശ്രൂഷ ചെയ്യുന്നവരില്‍ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടു പേരെ മക്കെദോന്യയിലേക്ക് അയച്ചിട്ടു താന്‍ കുറെക്കാലം ആസ്യയില്‍ താമസിച്ചു.</verse>
				<verse number="23">ആ കാലത്ത് ഈ മാര്‍ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.</verse>
				<verse number="24">വെള്ളികൊണ്ട് അര്‍ത്തെമിസ്ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീര്‍ക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാന്‍ തൊഴില്‍ക്കാര്‍ക്കു വളരെ ലാഭം വരുത്തിവന്നു.</verse>
				<verse number="25">അവന്‍ അവരെയും ആ വകയില്‍ ഉള്‍പ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴില്‍കൊണ്ട് ആകുന്നു എന്ന് നിങ്ങള്‍ക്കു ബോധ്യമല്ലോ.</verse>
				<verse number="26">എന്നാല്‍ ഈ പൗലൊസ് എന്നവന്‍ കൈയാല്‍ തീര്‍ത്തതു ദേവന്മാര്‍ അല്ല എന്ന് പറഞ്ഞുകൊണ്ട് എഫെസൊസില്‍ മാത്രമല്ല, മിക്കവാറും ആസ്യയിലൊക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്ന് നിങ്ങള്‍ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.</verse>
				<verse number="27">അതിനാല്‍ നമ്മുടെ ഈ കാര്യം ആക്ഷേപത്തില്‍ ആകുവാന്‍ അടുത്തിരിക്കുന്നതുമല്ലാതെ അര്‍ത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യ മുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.</verse>
				<verse number="28">അവര്‍ ഇതു കേട്ട് ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്ന് ആര്‍ത്തു.</verse>
				<verse number="29">പട്ടണം മുഴുവനും കലഹംകൊണ്ടു നിറഞ്ഞു, അവര്‍ പൗലൊസിന്‍റെ കൂട്ടു യാത്രക്കാരായ ഗായൊസ്, അരിസ്തര്‍ഹൊസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്ക് ഒരുമനപ്പെട്ടു പാഞ്ഞുചെന്നു.</verse>
				<verse number="30">പൗലൊസ് ജനസമൂഹത്തില്‍ ചെല്ലുവാന്‍ ഭാവിച്ചാറെ ശിഷ്യന്മാര്‍ അവനെ വിട്ടില്ല.</verse>
				<verse number="31">ആസ്യാധിപന്മാരില്‍ ചിലര്‍ അവന്‍റെ സ്നേഹിതന്മാര്‍ ആകയാല്‍: രംഗസ്ഥലത്തു ചെന്നുപോകരുത് എന്ന് അവരും അവന്‍റെ അടുക്കല്‍ ആളയച്ച് അപേക്ഷിച്ചു.</verse>
				<verse number="32">ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങള്‍ വന്നുകൂടിയ സംഗതി എന്തെന്ന് അറിയായ്കയാല്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും ആര്‍ത്തു.</verse>
				<verse number="33">യെഹൂദന്മാര്‍ മുമ്പോട്ട് ഉന്തിക്കൊണ്ടുവന്ന അലെക്സന്തരിനെ പുരുഷാരത്തില്‍ ചിലര്‍ സംസാരിപ്പാന്‍ ഉത്സാഹിപ്പിച്ചു; അലെക്സന്തര്‍ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാന്‍ ഭാവിച്ചു.</verse>
				<verse number="34">എന്നാല്‍ അവന്‍ യെഹൂദന്‍ എന്ന് അറിഞ്ഞപ്പോള്‍: എഫെസ്യരുടെ അര്‍ത്തെമിസ് മഹാദേവി എന്ന് എല്ലാവരും കൂടി രണ്ടു മണി നേരത്തോളം ഏകശബ്ദത്തോടെ ആര്‍ത്തുകൊണ്ടിരുന്നു.</verse>
				<verse number="35">പിന്നെ പട്ടണമേനവന്‍ പുരുഷാരത്തെ അമര്‍ത്തി പറഞ്ഞത്: എഫെസ്യപുരുഷന്മാരേ, എഫെസൊസ്പട്ടണം അര്‍ത്തെമിസ് മഹാദേവിക്കും ദ്യോവില്‍നിന്നു വീണ ബിംബത്തിനും ക്ഷേത്രപാലക എന്ന് അറിയാത്ത മനുഷ്യന്‍ ആര്‍?</verse>
				<verse number="36">ഇത് എതിര്‍മൊഴിയില്ലാത്തതാകയാല്‍ നിങ്ങള്‍ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാര്‍ക്കേണ്ടതാകുന്നു.</verse>
				<verse number="37">ഈ പുരുഷന്മാരെ നിങ്ങള്‍ കൂട്ടിക്കൊണ്ടുവന്നുവല്ലോ; അവര്‍ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.</verse>
				<verse number="38">എന്നാല്‍ ദെമേത്രിയൊസിനും കൂടെയുള്ള തൊഴില്‍ക്കാര്‍ക്കും വല്ലവന്‍റെയും നേരേ ഒരു സംഗതി ഉണ്ടെങ്കില്‍ വിസ്താരദിവസങ്ങള്‍ വച്ചിട്ടുണ്ട്, ദേശാധിപതികളും ഉണ്ട്; തമ്മില്‍ വ്യവഹരിക്കട്ടെ.</verse>
				<verse number="39">വേറേ കാര്യം ചൊല്ലി ആകുന്നു വാദം എങ്കില്‍ ധര്‍മസഭയില്‍ തീര്‍ക്കാമല്ലോ.</verse>
				<verse number="40">ഇന്നത്തെ കലഹത്തിനു കാരണമില്ലായ്കയാല്‍ അതു നിമിത്തം നമ്മുടെ പേരില്‍ കുറ്റം ചുമത്തുവാന്‍ ഇടയുണ്ട് സ്പഷ്ടം; ഈ ആള്‍ക്കൂട്ടത്തിന് ഉത്തരം പറവാന്‍ നമുക്കു വക ഒന്നുമില്ലല്ലോ.</verse>
				<verse number="41">ഇങ്ങനെ പറഞ്ഞ് അവന്‍ സഭയെ പിരിച്ചുവിട്ടു.</verse>
			</chapter>
			<chapter number="20">
				<verse number="1">കലഹം ശമിച്ചശേഷം പൗലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യക്കു പുറപ്പെട്ടുപോയി.</verse>
				<verse number="2">ആ പ്രദേശങ്ങളില്‍കൂടി സഞ്ചരിച്ച് അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്ത് എത്തി.</verse>
				<verse number="3">അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയയ്ക്കു കപ്പല്‍ കയറിപ്പോകുവാന്‍ ഭാവിക്കുമ്പോള്‍ യെഹൂദന്മാര്‍ അവന്‍റെ നേരേ കൂട്ടുകെട്ട് ഉണ്ടാക്കുകയാല്‍ മക്കെദോന്യ വഴിയായി മടങ്ങിപ്പോകുവാന്‍ നിശ്ചയിച്ചു.</verse>
				<verse number="4">ബെരോവയിലെ പുറൊസിന്‍റെ മകന്‍ സോപത്രൊസും തെസ്സലൊനീക്യരായ അരിസ്തര്‍ഹൊസും സെക്കുന്തൊസും ദെര്‍ബ്ബക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടുകൂടെ പോയി.</verse>
				<verse number="5">അവര്‍ മുമ്പേ പോയി ത്രോവാസില്‍ ഞങ്ങള്‍ക്കായി കാത്തിരുന്നു.</verse>
				<verse number="6">ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ കഴിഞ്ഞിട്ടു ഫിലിപ്പിയില്‍നിന്നു കപ്പല്‍ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസില്‍ അവരുടെ അടുക്കല്‍ എത്തി, ഏഴു ദിവസം അവിടെ പാര്‍ത്തു.</verse>
				<verse number="7">ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിവസത്തില്‍ ഞങ്ങള്‍ അപ്പം നുറുക്കുവാന്‍ കൂടിവന്നപ്പോള്‍ പൗലൊസ് പിറ്റന്നാള്‍ പുറപ്പെടുവാന്‍ ഭാവിച്ചതുകൊണ്ട് അവരോട് സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.</verse>
				<verse number="8">ഞങ്ങള്‍ കൂടിയിരുന്ന മാളികയില്‍ വളരെ വിളക്ക് ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൗവനക്കാരന്‍ കിളിവാതില്‍ക്കല്‍ ഇരുന്നു ഗാഢനിദ്ര പിടിച്ചു,</verse>
				<verse number="9">പൗലൊസ് വളരെ നേരം സംഭാഷിക്കയാല്‍ നിദ്രാവശനായി മൂന്നാം തട്ടില്‍നിന്നും താഴെ വീണു; അവനെ മരിച്ചവനായി എടുത്തുകൊണ്ടു വന്നു.</verse>
				<verse number="10">പൗലൊസ് ഇറങ്ങിച്ചെന്ന് അവന്‍റെമേല്‍ വീണു തഴുകി ഭ്രമിക്കേണ്ടാ; അവന്‍റെ പ്രാണന്‍ അവനില്‍ ഉണ്ട് എന്നു പറഞ്ഞു.</verse>
				<verse number="11">പിന്നെ അവന്‍ കയറിച്ചെന്ന് അപ്പം നുറുക്കിത്തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.</verse>
				<verse number="12">അവര്‍ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്ന് അത്യന്തം ആശ്വസിച്ചു.</verse>
				<verse number="13">ഞങ്ങള്‍ മുമ്പായി കപ്പല്‍ കയറി പൗലൊസിനെ അസ്സൊസ്സില്‍വച്ചു കയറ്റിക്കൊള്‍വാന്‍ വിചാരിച്ച് അവിടേക്ക് ഓടി; അവന്‍ കാല്‍നടയായി വരുവാന്‍ വിചാരിച്ച് ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.</verse>
				<verse number="14">അവന്‍ അസ്സൊസ്സില്‍ ഞങ്ങളോടു ചേര്‍ന്നപ്പോള്‍ അവനെ കയറ്റി മിതുലേനയില്‍ എത്തി;</verse>
				<verse number="15">അവിടെനിന്നു നീക്കി, പിറ്റന്നാള്‍ ഖിയൊസ് ദ്വീപിന്‍റെ തൂക്കില്‍ എത്തി, മറുനാള്‍ സാമൊസ്ദ്വീപില്‍ അണഞ്ഞു. പിറ്റേന്നു മിലേത്തൊസില്‍ എത്തി.</verse>
				<verse number="16">കഴിയും എങ്കില്‍ പെന്തെക്കൊസ്തുനാളേക്കു യെരൂശലേമില്‍ എത്തേണ്ടതിനു പൌലൊസ് ബദ്ധപ്പെടുകയാല്‍ ആസ്യയില്‍ കാലതാമസം വരരുത് എന്നുവച്ച് എഫെസൊസില്‍ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.</verse>
				<verse number="17">മിലേത്തൊസില്‍നിന്ന് അവന്‍ എഫെസൊസിലേക്ക് ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.</verse>
				<verse number="18">അവര്‍ അവന്‍റെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ അവരോട് പറഞ്ഞത്: ഞാന്‍ ആസ്യയില്‍ വന്ന ഒന്നാം നാള്‍മുതല്‍ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും</verse>
				<verse number="19">വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാല്‍ എനിക്ക് ഉണ്ടായ കഷ്ടങ്ങളോടും കൂടെ</verse>
				<verse number="20">കര്‍ത്താവിനെ സേവിച്ചു വന്നു എന്നും പ്രയോജനമുള്ളതൊന്നും മറച്ചുവയ്ക്കാതെ പരസ്യമായും വീടുതോറും നിങ്ങളോട് അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും</verse>
				<verse number="21">ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും സാക്ഷീകരിച്ചു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="22">ഇപ്പോള്‍ ഇതാ ഞാന്‍ ആത്മാവിനാല്‍ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു.</verse>
				<verse number="23">ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്ന് പരിശുദ്ധാത്മാവ് പട്ടണംതോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ളത് ഒന്നും ഞാന്‍ അറിയുന്നില്ല.</verse>
				<verse number="24">എങ്കിലും ഞാന്‍ എന്‍റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്‍റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കര്‍ത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളൂ.</verse>
				<verse number="25">എന്നാല്‍ നിങ്ങളുടെ ഇടയില്‍ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്‍റെ മുഖം നിങ്ങള്‍ ആരും ഇനി കാണ്‍കയില്ല എന്ന് ഞാന്‍ അറിയുന്നു.</verse>
				<verse number="26">അതുകൊണ്ടു നിങ്ങളില്‍ ആരെങ്കിലും നശിച്ചുപോയാല്‍ ഞാന്‍ കുറ്റക്കാരനല്ല എന്ന് ഞാന്‍ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.</verse>
				<verse number="27">ദൈവത്തിന്‍റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാന്‍ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ.</verse>
				<verse number="28">നിങ്ങളെത്തന്നെയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ മേയ്പാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ അധ്യക്ഷരാക്കി വച്ച ആട്ടിന്‍കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="29">ഞാന്‍ പോയശേഷം ആട്ടിന്‍കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കള്‍ നിങ്ങളുടെ ഇടയില്‍ കടക്കും എന്ന് ഞാന്‍ അറിയുന്നു.</verse>
				<verse number="30">ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ നിങ്ങളുടെ ഇടയില്‍നിന്നും എഴുന്നേല്ക്കും.</verse>
				<verse number="31">അതുകൊണ്ട് ഉണര്‍ന്നിരിപ്പിന്‍; ഞാന്‍ മൂന്നു സംവത്‍സരം രാപ്പകല്‍ ഇടവിടാതെ കണ്ണുനീര്‍ വാര്‍ത്തുംകൊണ്ട് ഓരോരുത്തനു ബുദ്ധി പറഞ്ഞുതന്നത് ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="32">നിങ്ങള്‍ക്ക് ആത്മികവര്‍ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്‍റെ കൃപയുടെ വചനത്തിലും ഞാന്‍ ഇപ്പോള്‍ നിങ്ങളെ ഭരമേല്പിക്കുന്നു.</verse>
				<verse number="33">ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാന്‍ മോഹിച്ചിട്ടില്ല.</verse>
				<verse number="34">എന്‍റെ മുട്ടിനും എന്നോടുകൂടെയുള്ളവര്‍ക്കും വേണ്ടി ഞാന്‍ ഈ കൈകളാല്‍ അധ്വാനിച്ചു എന്ന് നിങ്ങള്‍തന്നെ അറിയുന്നുവല്ലോ.</verse>
				<verse number="35">ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതു ഭാഗ്യം എന്ന് കര്‍ത്താവായ യേശു താന്‍ പറഞ്ഞ വാക്ക് ഓര്‍ത്തുകൊള്‍കയും വേണ്ടത് എന്ന് ഞാന്‍ എല്ലാംകൊണ്ടും നിങ്ങള്‍ക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.</verse>
				<verse number="36">ഇങ്ങനെ പറഞ്ഞിട്ട് അവന്‍ മുട്ടുകുത്തി അവരെല്ലാവരോടുംകൂടെ പ്രാര്‍ഥിച്ചു.</verse>
				<verse number="37">എല്ലാവരും വളരെ കരഞ്ഞു.</verse>
				<verse number="38">ഇനിമേല്‍ അവന്‍റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാല്‍ അവര്‍ ഏറ്റവും ദുഃഖിച്ചു പൗലൊസിന്‍റെ കഴുത്തില്‍ കെട്ടിപ്പിടിച്ച് അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്ന് അവനെ യാത്രയയച്ചു.</verse>
			</chapter>
			<chapter number="21">
				<verse number="1">അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങള്‍ നേരേ ഓടി കോസിലും പിറ്റന്നാള്‍ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.</verse>
				<verse number="2">ഫൊയ്നീക്യയിലേക്കു പോകുന്ന ഒരു കപ്പല്‍ കണ്ടിട്ടു ഞങ്ങള്‍ അതില്‍ കയറി ഓടി.</verse>
				<verse number="3">കുപ്രൊസ്ദ്വീപ് കണ്ട് അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്ക് ഓടി സോരില്‍ വന്നിറങ്ങി; കപ്പല്‍ അവിടെ ചരക്ക് ഇറക്കുവാനുള്ളതായിരുന്നു; ഞങ്ങള്‍ ശിഷ്യന്മാരെ കണ്ടെത്തി,</verse>
				<verse number="4">ഏഴു നാള്‍ അവിടെ പാര്‍ത്തു. അവര്‍ പൗലൊസിനോടു യെരൂശലേമില്‍ പോകരുത് എന്ന് ആത്മാവിനാല്‍ പറഞ്ഞു.</verse>
				<verse number="5">അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ വിട്ടുപോകുമ്പോള്‍</verse>
				<verse number="6">അവര്‍ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിനു പുറത്തോളം ഞങ്ങളോടുകൂടെ വന്നു കടല്ക്കരയില്‍ മുട്ടുകുത്തി പ്രാര്‍ഥിച്ച് തമ്മില്‍ യാത്ര പറഞ്ഞിട്ടു ഞങ്ങള്‍ കപ്പല്‍ കയറി; അവര്‍ വീട്ടിലേക്കു മടങ്ങിപ്പോയി.</verse>
				<verse number="7">ഞങ്ങള്‍ സോര്‍ വിട്ടു കപ്പലോട്ടം തികച്ചു പ്തൊലെമായിസില്‍ എത്തി സഹോദരന്മാരെ വന്ദനം ചെയ്ത് ഒരു ദിവസം അവരോടുകൂടെ പാര്‍ത്തു.</verse>
				<verse number="8">പിറ്റന്നാള്‍ ഞങ്ങള്‍ പുറപ്പെട്ടു കൈസര്യയില്‍ എത്തി, എഴുവരില്‍ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്‍റെ വീട്ടില്‍ ചെന്ന് അവനോടുകൂടെ പാര്‍ത്തു.</verse>
				<verse number="9">അവനു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാര്‍ ഉണ്ടായിരുന്നു.</verse>
				<verse number="10">ഞങ്ങള്‍ അവിടെ വളരെ ദിവസം പാര്‍ത്തിരിക്കുമ്പോള്‍ അഗബൊസ് എന്ന ഒരു പ്രവാചകന്‍ യെഹൂദ്യയില്‍നിന്നു വന്നു.</verse>
				<verse number="11">അവന്‍ ഞങ്ങളുടെ അടുക്കല്‍ വന്നു പൗലൊസിന്‍റെ അരക്കച്ച എടുത്തു തന്‍റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാര്‍ യെരൂശലേമില്‍ ഇങ്ങനെ കെട്ടി ജാതികളുടെ കൈയില്‍ ഏല്പിക്കും എന്ന് പരിശുദ്ധാത്മാവ് പറയുന്നു എന്നു പറഞ്ഞു.</verse>
				<verse number="12">ഇതു കേട്ടാറെ യെരൂശലേമില്‍ പോകരുത് എന്ന് ഞങ്ങളും അവിടത്തുകാരും അവനോട് അപേക്ഷിച്ചു.</verse>
				<verse number="13">അതിനു പൗലൊസ്: നിങ്ങള്‍ കരഞ്ഞ് എന്‍റെ ഹൃദയം ഇങ്ങനെ തകര്‍ക്കുന്നത് എന്ത്? കര്‍ത്താവായ യേശുവിന്‍റെ നാമത്തിനുവേണ്ടി ബന്ധിക്കപ്പെടുവാന്‍ മാത്രമല്ല യെരൂശലേമില്‍ മരിപ്പാനും ഞാന്‍ ഒരുങ്ങിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="14">അവനെ സമ്മതിപ്പിച്ചുകൂടായ്കയാല്‍: കര്‍ത്താവിന്‍റെ ഇഷ്ടം നടക്കെ” എന്നു പറഞ്ഞു ഞങ്ങള്‍ മിണ്ടാതിരുന്നു.</verse>
				<verse number="15">അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങള്‍ യാത്രയ്ക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.</verse>
				<verse number="16">കൈസര്യയിലെ ശിഷ്യന്മാരില്‍ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോന്‍ എന്ന ഒരു പഴയ ശിഷ്യനോടുകൂടെ അതിഥികളായി പാര്‍ക്കേണ്ടതിനു ഞങ്ങളെ അവന്‍റെ അടുക്കല്‍ കൂട്ടിക്കൊണ്ടുപോയി.</verse>
				<verse number="17">യെരൂശലേമില്‍ എത്തിയപ്പോള്‍ സഹോദരന്മാര്‍ ഞങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടു.</verse>
				<verse number="18">പിറ്റേന്നു പൗലൊസും ഞങ്ങളും യാക്കോബിന്‍റെ അടുക്കല്‍ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നുകൂടി.</verse>
				<verse number="19">അവന്‍ അവരെ വന്ദനം ചെയ്തു തന്‍റെ ശുശ്രൂഷയാല്‍ ദൈവം ജാതികളുടെ ഇടയില്‍ ചെയ്യിച്ചത് ഓരോന്നായി വിവരിച്ചുപറഞ്ഞു.</verse>
				<verse number="20">അവര്‍ കേട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തി. പിന്നെ അവനോട് പറഞ്ഞത്: സഹോദരാ, യെഹൂദന്മാരുടെ ഇടയില്‍ വിശ്വസിച്ചിരിക്കുന്നവര്‍ എത്ര ആയിരം ഉണ്ട് എന്ന് നീ കാണുന്നുവല്ലോ; അവര്‍ എല്ലാവരും ന്യായപ്രമാണതല്പരന്മാര്‍ ആകുന്നു.</verse>
				<verse number="21">മക്കളെ പരിച്ഛേദന ചെയ്യരുത് എന്നും നമ്മുടെ മര്യാദ അനുസരിച്ചു നടക്കരുത് എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളയുവാന്‍ ഉപദേശിക്കുന്നു എന്ന് അവര്‍ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.</verse>
				<verse number="22">ആകയാല്‍ എന്താകുന്നു വേണ്ടത്? നീ വന്നിട്ടുണ്ട് എന്ന് അവര്‍ കേള്‍ക്കും നിശ്ചയം.</verse>
				<verse number="23">ഞങ്ങള്‍ നിന്നോട് ഈ പറയുന്നത് ചെയ്ക; നേര്‍ച്ചയുള്ള നാലു പുരുഷന്മാര്‍ ഞങ്ങളുടെ ഇടയില്‍ ഉണ്ട്.</verse>
				<verse number="24">അവരെ കൂട്ടിക്കൊണ്ട് അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൗരം ചെയ്യേണ്ടതിന് അവര്‍ക്കുവേണ്ടി ചെലവു ചെയ്ക; എന്നാല്‍ നിന്നെക്കൊണ്ടു കേട്ടത് ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവന്‍ എന്നും എല്ലാവരും അറിയും.</verse>
				<verse number="25">വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവര്‍ വിഗ്രഹാര്‍പ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ച് എഴുതി അയച്ചിട്ടുണ്ടല്ലോ.</verse>
				<verse number="26">അങ്ങനെ പൗലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റന്നാള്‍ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തില്‍ ചെന്നു; അവരില്‍ ഓരോരുത്തനുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് ബോധിപ്പിച്ചു.</verse>
				<verse number="27">ആ ഏഴു ദിവസം തീരാറായപ്പോള്‍ ആസ്യയില്‍നിന്നു വന്ന യെഹൂദന്മാര്‍ അവനെ ദൈവാലയത്തില്‍ കണ്ടിട്ടു പുരുഷാരത്തെയൊക്കെയും ഇളക്കി അവനെ പിടിച്ചു;</verse>
				<verse number="28">യിസ്രായേല്‍പുരുഷന്മാരേ, സഹായിപ്പിന്‍; ഇവന്‍ ആകുന്നു ജനത്തിനും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവന്‍; അവന്‍ യവനന്മാരെയും ദൈവാലയത്തില്‍ കൂട്ടിക്കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.</verse>
				<verse number="29">അവര്‍ മുമ്പേ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തില്‍ കണ്ടതിനാല്‍ പൗലൊസ് അവനെ ദൈവാലയത്തില്‍ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.</verse>
				<verse number="30">നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൗലൊസിനെ പിടിച്ചു ദൈവാലയത്തിനു പുറത്തേക്കിഴച്ചു കൊണ്ടുപോയി; ഉടനെ വാതിലുകള്‍ അടച്ചുകളഞ്ഞു.</verse>
				<verse number="31">അവര്‍ അവനെ കൊല്ലുവാന്‍ ശ്രമിക്കുമ്പോള്‍ യെരൂശലേമൊക്കെയും കലക്കത്തില്‍ ആയി എന്നു പട്ടാളത്തിന്‍റെ സഹസ്രാധിപനു വര്‍ത്തമാനം എത്തി.</verse>
				<verse number="32">അവന്‍ ക്ഷണത്തില്‍ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ട് അവരുടെ നേരേ പാഞ്ഞുവന്നു; അവര്‍ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോള്‍ പൗലൊസിനെ അടിക്കുന്നതു നിറുത്തി.</verse>
				<verse number="33">സഹസ്രാധിപന്‍ അടുത്തുവന്ന് അവനെ പിടിച്ചു രണ്ടു ചങ്ങല വയ്പാന്‍ കല്പിച്ചു.; ആര്‍ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.</verse>
				<verse number="34">പുരുഷാരത്തില്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും നിലവിളിച്ചു കൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാല്‍ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.</verse>
				<verse number="35">പടിക്കെട്ടിന്മേല്‍ ആയപ്പോള്‍: അവനെ കൊന്നുകളക എന്ന് ആര്‍ത്തുകൊണ്ടു ജനസമൂഹം പിന്‍ചെല്ലുകയാല്‍</verse>
				<verse number="36">പുരുഷാരത്തിന്‍റെ ബലാല്‍ക്കാരം പേടിച്ചിട്ടു പടയാളികള്‍ അവനെ എടുക്കേണ്ടിവന്നു.</verse>
				<verse number="37">കോട്ടയില്‍ കടക്കുമാറായപ്പോള്‍ പൗലൊസ് സഹസ്രാധിപനോട്: എനിക്കു നിന്നോട് ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന് അവന്‍: നിനക്കു യവനഭാഷ അറിയാമോ?</verse>
				<verse number="38">കുറെനാള്‍ മുമ്പേ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യന്‍ നീ അല്ലയോ എന്നു ചോദിച്ചു.</verse>
				<verse number="39">അതിന് പൗലൊസ്: ഞാന്‍ കിലിക്യയില്‍ തര്‍സൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൗരനായൊരു യെഹൂദന്‍ ആകുന്നു. ജനത്തോടു സംസാരിപ്പാന്‍ അനുവദിക്കേണം എന്ന് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="40">അവന്‍ അനുവദിച്ചപ്പോള്‍ പൗലൊസ് പടിക്കെട്ടിന്മേല്‍ നിന്നുകൊണ്ടു ജനത്തോട് ആംഗ്യം കാട്ടി, വളരെ മൗനമായ ശേഷം എബ്രായഭാഷയില്‍ വിളിച്ചുപറഞ്ഞതാവിത്:</verse>
			</chapter>
			<chapter number="22">
				<verse number="1">സഹോദരന്മാരും പിതാക്കന്മാരുമായുള്ളോരേ, എനിക്ക് ഇന്നു നിങ്ങളോടുള്ള പ്രതിവാദം കേട്ടുകൊള്‍വിന്‍.</verse>
				<verse number="2">എന്നാല്‍ എബ്രായഭാഷയില്‍ സംസാരിക്കുന്നതു കേട്ടിട്ട് അവര്‍ അധികം മൗനമായി നിന്നു. അവന്‍ പറഞ്ഞതെന്തെന്നാല്‍:</verse>
				<verse number="3">ഞാന്‍ കിലിക്യയിലെ തര്‍സൊസില്‍ ജനിച്ച യെഹൂദനും ഈ നഗരത്തില്‍ വളര്‍ന്നു ഗമാലിയേലിന്‍റെ കാല്ക്കല്‍ ഇരുന്നു പിതാക്കന്മാരുടെ ന്യായപ്രമാണം സൂക്ഷ്മതയോടെ അഭ്യസിച്ചവനുമാകയാല്‍ നിങ്ങള്‍ എല്ലാവരും ഇന്ന് ഇരിക്കുന്നതുപോലെ ദൈവസേവയില്‍ എരിവുള്ളവനായിരുന്നു.</verse>
				<verse number="4">ഞാന്‍ പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചുകെട്ടി തടവില്‍ ഏല്പിച്ചും ഈ മാര്‍ഗക്കാരെ കൊല്ലുവാനും മടിക്കാതെ ഉപദ്രവിച്ചും വന്നു.</verse>
				<verse number="5">അതിനു മഹാപുരോഹിതനും മൂപ്പന്മാരുടെ സംഘമൊക്കെയും എനിക്കു സാക്ഷികള്‍; അവരോടു സഹോദരന്മാര്‍ക്കായി എഴുത്തു വാങ്ങിക്കൊണ്ടു ദമസ്കൊസില്‍ പാര്‍ക്കുന്നവരെയും പിടിച്ചുകെട്ടി ദണ്ഡനത്തിനായി യെരൂശലേമിലേക്കു കൊണ്ടുവരേണ്ടതിനു ഞാന്‍ അവിടേക്കു യാത്രയായി.</verse>
				<verse number="6">അങ്ങനെ പ്രയാണം ചെയ്തു ദമസ്കൊസിനോട് അടുത്തപ്പോള്‍ ഏകദേശം ഉച്ചയ്ക്ക് പെട്ടെന്നു ആകാശത്തുനിന്നു വലിയൊരു വെളിച്ചം എന്‍റെ ചുറ്റും മിന്നി.</verse>
				<verse number="7">ഞാന്‍ നിലത്തു വീണു: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത് എന്ന് എന്നോടു പറയുന്ന ഒരു ശബ്ദം കേട്ടു.</verse>
				<verse number="8">കര്‍ത്താവേ, നീ ആര്‍ എന്നു ഞാന്‍ ചോദിച്ചതിന്: നീ ഉപദ്രവിക്കുന്ന നസറായനായ യേശു ആകുന്നു ഞാന്‍ എന്ന് അവന്‍ എന്നോടു പറഞ്ഞു.</verse>
				<verse number="9">എന്നോടുകൂടെയുള്ളവര്‍ വെളിച്ചം കണ്ടു എങ്കിലും എന്നോട് സംസാരിക്കുന്നവന്‍റെ ശബ്ദം കേട്ടില്ല.</verse>
				<verse number="10">കര്‍ത്താവേ ഞാന്‍ എന്തു ചെയ്യേണം എന്ന് ചോദിച്ചതിന് കര്‍ത്താവ് എന്നോട്: എഴുന്നേറ്റ് ദമസ്കൊസിലേക്ക് പോക; നീ ചെയ്യേണ്ടതിന് വിധിച്ചിരിക്കുന്നതെല്ലാം അവിടെ നിന്നോടു പറയും എന്നു കല്പിച്ചു.</verse>
				<verse number="11">ആ വെളിച്ചത്തിന്‍റെ തേജസ്സ് ഹേതുവായിട്ട് കണ്ണു കാണായ്കയാല്‍ കൂടെയുള്ളവര്‍ എന്നെ കൈക്കു പിടിച്ചു നടത്തി; അങ്ങനെ ഞാന്‍ ദമസ്കൊസിലെത്തി.</verse>
				<verse number="12">അവിടെ പാര്‍ക്കുന്ന സകല യെഹൂദന്മാരാലും നല്ല സാക്ഷ്യം കൊണ്ടവനായി ന്യായപ്രമാണപ്രകാരം ഭക്തിയുള്ള പുരുഷനായ അനന്യാസ് എന്നൊരുത്തന്‍ എന്‍റെ അടുക്കല്‍ വന്നു നിന്നു;</verse>
				<verse number="13">സഹോദരനായ ശൗലേ, കാഴ്ച പ്രാപിക്ക എന്നു പറഞ്ഞു; ആ നാഴികയില്‍തന്നെ ഞാന്‍ കാഴ്ച പ്രാപിച്ച് അവനെ കണ്ടു.</verse>
				<verse number="14">അപ്പോള്‍ അവന്‍ എന്നോട്: നമ്മുടെ പിതാക്കന്മാരുടെ ദൈവം നിന്നെ തന്‍റെ ഇഷ്ടം അറിവാനും നീതിമാനായവനെ കാണ്‍മാനും അവന്‍റെ വായില്‍നിന്ന് വചനം കേള്‍പ്പാനും നിയമിച്ചിരിക്കുന്നു.</verse>
				<verse number="15">നീ കാണ്‍കയും കേള്‍ക്കയും ചെയ്തതിന് സകല മനുഷ്യര്‍ക്കും നീ അവന്‍റെ സാക്ഷിയായിത്തീരും.</verse>
				<verse number="16">ഇനി താമസിക്കുന്നത് എന്ത്? എഴുന്നേറ്റ് അവന്‍റെ നാമം വിളിച്ച് പ്രാര്‍ഥിച്ച് സ്നാനമേറ്റ് നിന്‍റെ പാപങ്ങളെ കഴുകിക്കളക എന്നു പറഞ്ഞു.</verse>
				<verse number="17">പിന്നെ ഞാന്‍ യെരൂശലേമില്‍ മടങ്ങിച്ചെന്ന് ദൈവാലയത്തില്‍ പ്രാര്‍ഥിക്കുംനേരം ഒരു വിവശതയില്‍ ആയി അവനെ കണ്ടു:</verse>
				<verse number="18">നീ ബദ്ധപ്പെട്ട് വേഗം യെരൂശലേം വിട്ടുപോക; നീ എന്നെക്കുറിച്ച് പറയുന്ന സാക്ഷ്യം അവര്‍ കൈക്കൊള്‍കയില്ല എന്ന് എന്നോടു കല്പിച്ചു.</verse>
				<verse number="19">അതിന് ഞാന്‍: കര്‍ത്താവേ, നിന്നില്‍ വിശ്വസിക്കുന്നവരെ ഞാന്‍ തടവിലാക്കുകയും പള്ളിതോറും അടിപ്പിക്കയും ചെയ്തു എന്നും</verse>
				<verse number="20">നിന്‍റെ സാക്ഷിയായ സ്തെഫാനൊസിന്‍റെ രക്തം ചൊരിഞ്ഞപ്പോള്‍ ഞാനും സമ്മതിച്ച് അരികെനിന്ന് അവനെ കൊല്ലുന്നവരുടെ വസ്ത്രം കാത്തുകൊണ്ടിരുന്നു എന്നും അവര്‍ അറിയുന്നുവല്ലോ എന്നു പറഞ്ഞു.</verse>
				<verse number="21">അവന്‍ എന്നോട്: നീ പോക; ഞാന്‍ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്ക് അയയ്ക്കും എന്നു കല്പിച്ചു.</verse>
				<verse number="22">ഈ വാക്കോളം അവര്‍ അവനു ചെവി കൊടുത്തു; പിന്നെ: ഇങ്ങനത്തവനെ ഭൂമിയില്‍നിന്നു നീക്കിക്കളക; അവന്‍ ജീവിച്ചിരിക്കുന്നതു യോഗ്യമല്ല എന്നു നിലവിളിച്ചു പറഞ്ഞു.</verse>
				<verse number="23">അവര്‍ കൂക്കലിട്ടും വസ്ത്രം കീറിക്കളഞ്ഞും പൂഴിവാരി മേലോട്ട് എറിഞ്ഞുംകൊണ്ടിരിക്കുമ്പോള്‍</verse>
				<verse number="24">അവര്‍ ഇങ്ങനെ അവന്‍റെ നേരേ ആര്‍ക്കുവാന്‍ സംഗതി എന്ത് എന്ന് അറിയേണ്ടതിന് ചമ്മട്ടികൊണ്ട് അവനോടു ചോദ്യം ചെയ്യേണം എന്നു സഹസ്രാധിപന്‍ പറഞ്ഞ് അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.</verse>
				<verse number="25">തന്നെ വാറുകൊണ്ടു കെട്ടുമ്പോള്‍ പൗലൊസ് അരികെ നില്ക്കുന്ന ശതാധിപനോട്: റോമാപൗരനും വിസ്താരം കഴിയാത്തവനുമായ മനുഷ്യനെ ചമ്മട്ടികൊണ്ട് അടിക്കുന്നതു വിഹിതമോ എന്നു ചോദിച്ചു.</verse>
				<verse number="26">ഇതു കേട്ടിട്ടു ശതാധിപന്‍ ചെന്നു സഹസ്രാധിപനോട്: നീ എന്തു ചെയ്‍വാന്‍ പോകുന്നു? ഈ മനുഷ്യന്‍ റോമാപൗരന്‍ ആകുന്നു എന്ന് ബോധിപ്പിച്ചു.</verse>
				<verse number="27">സഹസ്രാധിപന്‍ വന്ന്: നീ റോമാപൗരന്‍ തന്നെയോ? എന്നോട് പറക എന്ന് ചോദിച്ചതിന്: അതേ എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="28">ഞാന്‍ ഏറിയ മുതല്‍ കൊടുത്ത് ഈ പൗരത്വം സമ്പാദിച്ചു എന്ന് സഹസ്രാധിപന്‍ പറഞ്ഞതിന്: ഞാനോ അങ്ങനെ ജനിച്ചിരിക്കുന്നു എന്ന് പൗലൊസ് പറഞ്ഞു.</verse>
				<verse number="29">ഭേദ്യം ചെയ്‍വാന്‍ ഭാവിച്ചവര്‍ ഉടനെ അവനെ വിട്ടു മാറി; സഹസ്രാധിപനും അവന്‍ റോമാപൗരന്‍ എന്ന് അറിഞ്ഞപ്പോള്‍ അവനെ ബന്ധിച്ചതുകൊണ്ടു ഭയപ്പെട്ടു.</verse>
				<verse number="30">പിറ്റേന്ന് യെഹൂദന്മാര്‍ പൗലൊസിന്മേല്‍ ചുമത്തുന്ന കുറ്റത്തിന്‍റെ സൂക്ഷ്മം അറിവാന്‍ ഇച്ഛിച്ചിട്ട് അവന്‍ മഹാപുരോഹിതന്മാരും ന്യായാധിപസംഘമൊക്കെയും കൂടിവരുവാന്‍ കല്പിച്ച് അവനെ കെട്ട് അഴിച്ചു താഴെ കൊണ്ടുചെന്ന് അവരുടെ മുമ്പില്‍ നിറുത്തി.</verse>
			</chapter>
			<chapter number="23">
				<verse number="1">പൗലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാന്‍ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിന്‍റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="2">അപ്പോള്‍ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോട് അവന്‍റെ വായ്ക്ക് അടിപ്പാന്‍ കല്പിച്ചു.</verse>
				<verse number="3">പൗലൊസ് അവനോട്: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന്‍ ഇരിക്കയും ന്യായപ്രമാണത്തിന് വിരോധമായി എന്നെ അടിപ്പാന്‍ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.</verse>
				<verse number="4">അരികെ നില്ക്കുന്നവര്‍: നീ ദൈവത്തിന്‍റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്ന് ചോദിച്ചു.</verse>
				<verse number="5">അതിന് പൗലൊസ്: സഹോദരന്മാരേ, മഹാപുരോഹിതന്‍ എന്ന് ഞാന്‍ അറിഞ്ഞില്ല; “നിന്‍റെ ജനത്തിന്‍റെ അധിപതിയെ ദുഷിക്കരുത് എന്ന് എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.</verse>
				<verse number="6">എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരുപക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്ന് പൗലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചുപറഞ്ഞു.</verse>
				<verse number="7">അവന്‍ ഇതു പറഞ്ഞപ്പോള്‍ പരീശന്മാരും സദൂക്യരും തമ്മില്‍ ഇടഞ്ഞു സംഘം ഛിദ്രിച്ചു.</verse>
				<verse number="8">പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്ന് സദൂക്യര്‍ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നും പ്രമാണിക്കുന്നു.</verse>
				<verse number="9">അങ്ങനെ വലിയൊരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരില്‍ ചിലര്‍ എഴുന്നേറ്റ് വാദിച്ചു: ഈ മനുഷ്യനില്‍ ഞങ്ങള്‍ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോട് സംസാരിച്ചു എന്ന് വന്നേക്കാം എന്നു പറഞ്ഞു.</verse>
				<verse number="10">അങ്ങനെ വലിയ ഇടച്ചല്‍ ആയതുകൊണ്ട് അവര്‍ പൗലൊസിനെ ചീന്തിക്കളയും എന്ന് സഹസ്രാധിപന്‍ പേടിച്ചു, പടയാളികള്‍ ഇറങ്ങിവന്ന് അവനെ അവരുടെ നടുവില്‍നിന്ന് പിടിച്ചെടുത്തു കോട്ടയില്‍ കൊണ്ടുപോകുവാന്‍ കല്പിച്ചു.</verse>
				<verse number="11">രാത്രിയില്‍ കര്‍ത്താവ് അവന്‍റെ അടുക്കല്‍നിന്ന്: ധൈര്യമായിരിക്ക; നീ എന്നെക്കുറിച്ച് യെരൂശലേമില്‍ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്ന് അരുളിച്ചെയ്തു.</verse>
				<verse number="12">നേരം വെളുത്തപ്പോള്‍ ചില യെഹൂദന്മാര്‍ തമ്മില്‍ യോജിച്ച് പൗലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.</verse>
				<verse number="13">ഈ ശപഥം ചെയ്തവര്‍ നാല്പതില്‍ അധികം പേര്‍ ആയിരുന്നു.</verse>
				<verse number="14">അവര്‍ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ ചെന്നു: ഞങ്ങള്‍ പൗലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.</verse>
				<verse number="15">ആകയാല്‍ നിങ്ങള്‍ അവന്‍റെ കാര്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തില്‍ അവനെ നിങ്ങളുടെ അടുക്കല്‍ താഴെ കൊണ്ടുവരുവാന്‍ ന്യായാധിപസംഘവുമായി സഹസ്രാധിപനോട് അപേക്ഷിപ്പിന്‍; എന്നാല്‍ അവന്‍ സമീപിക്കും മുമ്പേ ഞങ്ങള്‍ അവനെ ഒടുക്കിക്കളവാന്‍ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="16">ഈ പതിയിരിപ്പിനെക്കുറിച്ച് പൗലൊസിന്‍റെ പെങ്ങളുടെ മകന്‍ കേട്ടിട്ടു ചെന്നു കോട്ടയില്‍ കടന്നു പൗലൊസിനോട് അറിയിച്ചു.</verse>
				<verse number="17">പൗലൊസ് ശതാധിപന്മാരില്‍ ഒരുത്തനെ വിളിച്ചു: ഈ യൗവനക്കാരനു സഹസ്രാധിപനോട് ഒരു കാര്യം അറിയിപ്പാനുള്ളതിനാല്‍ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു.</verse>
				<verse number="18">അവന്‍ അവനെ കൂട്ടി സഹസ്രാധിപന്‍റെ അടുക്കല്‍ കൊണ്ടുചെന്നു: തടവുകാരനായ പൗലൊസ് എന്നെ വിളിച്ച്, നിന്നോട് ഒരു കാര്യം പറവാനുള്ള ഈ യൗവനക്കാരനെ നിന്‍റെ അടുക്കല്‍ കൊണ്ടുവരുവാന്‍ എന്നോട് അപേക്ഷിച്ചു എന്നു പറഞ്ഞു.</verse>
				<verse number="19">സഹസ്രാധിപന്‍ അവനെ കൈക്കു പിടിച്ചു മാറി നിന്നു: എന്നോട് ബോധിപ്പിപ്പാനുള്ളത് എന്ത് എന്ന് സ്വകാര്യമായി ചോദിച്ചു.</verse>
				<verse number="20">അതിന് അവന്‍: യെഹൂദന്മാര്‍ പൗലൊസിനെക്കുറിച്ച് അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണം എന്നുള്ള ഭാവത്തില്‍ വന്ന് നാളെ അവനെ ന്യായാധിപസംഘത്തിലേക്ക് കൊണ്ടുവരേണ്ടതിന് നിന്നോട് അപേക്ഷിപ്പാന്‍ ഒത്തുകൂടിയിരിക്കുന്നു.</verse>
				<verse number="21">നീ അവരെ വിശ്വസിച്ചുപോകരുത്; അവരില്‍ നാല്പതില്‍ അധികം പേര്‍ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്ന് ശപഥം ചെയ്ത് അവനായി പതിയിരിക്കുന്നു; നിന്‍റെ വാഗ്ദത്തം കിട്ടുമെന്ന് ആശിച്ച് അവര്‍ ഇപ്പോള്‍ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="22">നീ ഇത് എന്നോട് അറിയിച്ചു എന്ന് ആരോടും മിണ്ടരുത് എന്ന് സഹസ്രാധിപന്‍ കല്പിച്ച് യൗവനക്കാരനെ പറഞ്ഞയച്ചു.</verse>
				<verse number="23">പിന്നെ അവന്‍ ശതാധിപന്മാരില്‍ രണ്ടു പേരെ വരുത്തി: ഈ രാത്രിയില്‍ മൂന്നാം മണി നേരത്ത് കൈസര്യക്കു പോകുവാന്‍ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിന്‍.</verse>
				<verse number="24">പൗലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്‍റെ അടുക്കല്‍ ക്ഷേമത്തോടെ എത്തിപ്പാന്‍ മൃഗവാഹനങ്ങളെയും സംഭരിപ്പിന്‍ എന്ന് കല്പിച്ചു.</verse>
				<verse number="25">താഴെ പറയുന്ന വിധത്തില്‍ ഒരു എഴുത്തും എഴുതി:</verse>
				<verse number="26">ക്ലൌദ്യൊസ് ലൂസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്ക് വന്ദനം.</verse>
				<verse number="27">ഈ പുരുഷനെ യെഹൂദന്മാര്‍ പിടിച്ച് കൊല്ലുവാന്‍ ഭാവിച്ചപ്പോള്‍ റോമാപൗരന്‍ എന്ന് അറിഞ്ഞ് ഞാന്‍ പട്ടാളത്തോടുംകൂടെ നേരിട്ടുചെന്ന് അവനെ വിടുവിച്ചു.</verse>
				<verse number="28">അവന്‍റെമേല്‍ കുറ്റംചുമത്തുന്ന സംഗതി ഗ്രഹിപ്പാന്‍ ഇച്ഛിച്ചിട്ട് അവരുടെ ന്യായാധിപസംഘത്തിലേക്ക് അവനെ കൊണ്ടുചെന്നു.</verse>
				<verse number="29">എന്നാല്‍ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തര്‍ക്കങ്ങളെക്കുറിച്ച് കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നുമില്ല എന്നു കണ്ടു.</verse>
				<verse number="30">അനന്തരം ഈ പുരുഷന്‍റെ നേരേ അവര്‍ കൂട്ടുകെട്ട് ഉണ്ടാക്കുന്നു എന്നു തുമ്പു കിട്ടിയപ്പോള്‍ ഞാന്‍ തല്‍ക്ഷണം അവനെ നിന്‍റെ അടുക്കലേക്ക് അയച്ചിരിക്കുന്നു; അവന്‍റെ നേരേയുള്ള അന്യായം സന്നിധാനത്തില്‍ ബോധിപ്പിപ്പാന്‍ വാദികളോട് കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.</verse>
				<verse number="31">പടയാളികള്‍ കല്പനപ്രകാരം പൗലൊസിനെ കൂട്ടി രാത്രിയില്‍ അന്തിപത്രിസോളം കൊണ്ടുചെന്നു,</verse>
				<verse number="32">പിറ്റന്നാള്‍ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്ക് മടങ്ങിപ്പോന്നു.</verse>
				<verse number="33">മറ്റവര്‍ കൈസര്യയില്‍ എത്തി ദേശാധിപതിക്ക് എഴുത്തു കൊടുത്തു പൗലൊസിനെയും അവന്‍റെ മുമ്പില്‍ നിര്‍ത്തി.</verse>
				<verse number="34">അവന്‍ എഴുത്തു വായിച്ചിട്ട് ഏതു സംസ്ഥാനക്കാരന്‍ എന്നു ചോദിച്ചു. കിലിക്യക്കാരന്‍ എന്നു കേട്ടാറെ:</verse>
				<verse number="35">വാദികളുംകൂടെ വന്നു ചേരുമ്പോള്‍ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞ് ഹെരോദാവിന്‍റെ ആസ്ഥാനത്തില്‍ അവനെ കാത്തുകൊള്‍വാന്‍ കല്പിച്ചു.</verse>
			</chapter>
			<chapter number="24">
				<verse number="1">അഞ്ചു നാള്‍ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെര്‍ത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു, പൗലൊസിന്‍റെ നേരേ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.</verse>
				<verse number="2">അവനെ വിളിച്ചാറെ തെര്‍ത്തുല്ലൊസ് അന്യായം വിവരിച്ചുപറഞ്ഞതെന്തെന്നാല്‍:</verse>
				<verse number="3">രാജശ്രീ ഫേലിക്സേ, നീ മുഖാന്തരം ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നതും നിന്‍റെ പരിപാലനത്താല്‍ ഈ ജാതിക്ക് ഏറിയ ഗുണീകരണങ്ങള്‍ സാധിച്ചിരിക്കുന്നതും ഞങ്ങള്‍ എപ്പോഴും എല്ലായിടത്തും പൂര്‍ണനന്ദിയോടുംകൂടെ അംഗീകരിക്കുന്നു.</verse>
				<verse number="4">എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുത് എന്നുവച്ചു ക്ഷമയോടെ ചുരുക്കത്തില്‍ ഞങ്ങളുടെ അന്യായം കേള്‍ക്കേണം എന്ന് അപേക്ഷിക്കുന്നു.</verse>
				<verse number="5">ഈ പുരുഷന്‍ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയില്‍ കലഹമുണ്ടാക്കുന്നവനും നസറായ മതത്തിനു മുമ്പനും എന്നു ഞങ്ങള്‍ കണ്ടിരിക്കുന്നു.</verse>
				<verse number="6">അവന്‍ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങള്‍ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാന്‍ വിചാരിച്ചു.</verse>
				<verse number="7">എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടെ വന്ന് അവനെ ഞങ്ങളുടെ കൈയില്‍നിന്നു പിടിച്ചു കൊണ്ടുപോയി.</verse>
				<verse number="8">അവന്‍റെ വാദികള്‍ നിന്‍റെ മുമ്പാകെ വരുവാന്‍ കല്പിച്ചു.] നീ തന്നെ അവനെ വിസ്തരിച്ചാല്‍ ഞങ്ങള്‍ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊള്‍വാന്‍ ഇടയാകും.</verse>
				<verse number="9">അത് അങ്ങനെതന്നെ എന്ന് യെഹൂദന്മാരും യോജിച്ചു പറഞ്ഞു.</verse>
				<verse number="10">സംസാരിക്കാം എന്ന് ദേശാധിപതി ആംഗ്യം കാട്ടിയാറെ പൗലൊസ് ഉത്തരം പറഞ്ഞത്: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്ന് അറികകൊണ്ട് എന്‍റെ കാര്യത്തില്‍ ഞാന്‍ ധൈര്യത്തോടെ പ്രതിവാദം ചെയ്യുന്നു.</verse>
				<verse number="11">ഞാന്‍ യെരൂശലേമില്‍ നമസ്കരിപ്പാന്‍ പോയിട്ടു പന്ത്രണ്ടു നാളില്‍ അധികമായില്ല എന്നു നിനക്ക് അറിയാവുന്നതാകുന്നു.</verse>
				<verse number="12">ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോ വച്ച് ആരോടും വാദിക്കയെങ്കിലും പുരുഷാരത്തില്‍ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നതായി അവര്‍ എന്നെ കണ്ടിട്ടില്ല.</verse>
				<verse number="13">ഇന്ന് എന്‍റെ നേരേ ബോധിപ്പിക്കുന്ന അന്യായം നിന്‍റെ മുമ്പാകെ തെളിയിപ്പാന്‍ അവര്‍ക്കു കഴിയുന്നതുമല്ല.</verse>
				<verse number="14">എന്നാല്‍ ഒന്നു ഞാന്‍ സമ്മതിക്കുന്നു: മതഭേദം എന്ന് ഇവര്‍ പറയുന്ന മാര്‍ഗപ്രകാരം ഞാന്‍ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതൊക്കെയും വിശ്വസിക്കയും ചെയ്യുന്നു.</verse>
				<verse number="15">നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്ന് ഇവര്‍ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കല്‍ ആശവച്ചിരിക്കുന്നു.</verse>
				<verse number="16">അതുകൊണ്ട് എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാന്‍ ഞാന്‍ ശ്രമിക്കുന്നു.</verse>
				<verse number="17">പല സംവത്‍സരം കൂടിയിട്ട് ഞാന്‍ എന്‍റെ ജാതിക്കാര്‍ക്ക് ധര്‍മം കൊണ്ടുവരുവാനും വഴിപാട് കഴിപ്പാനുംവന്നു.</verse>
				<verse number="18">അത് അനുഷ്ഠിക്കുമ്പോള്‍ അവര്‍ എന്നെ ദൈവാലയത്തില്‍ വച്ച് ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടുകൂടിയല്ല, കലഹത്തോടുകൂടിയുമല്ല.</verse>
				<verse number="19">എന്നാല്‍ ആസ്യക്കാരായ ചില യെഹൂദന്മാര്‍ ഉണ്ടായിരുന്നു; അവര്‍ക്ക് എന്‍റെ നേരേ അന്യായം ഉണ്ടെങ്കില്‍ നിന്‍റെ മുമ്പില്‍ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.</verse>
				<verse number="20">അല്ല, ഞാന്‍ ന്യായാധിപസംഘത്തിന്‍റെ മുമ്പില്‍ നില്ക്കുമ്പോള്‍ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് ഇന്ന് നിങ്ങള്‍ എന്നെ വിസ്തരിക്കുന്നു എന്നു ഞാന്‍ വിളിച്ചുപറഞ്ഞൊരു വാക്കല്ലാതെ</verse>
				<verse number="21">അവിടെ വച്ച് എന്‍റെ പക്കല്‍ വല്ല കുറ്റവുംകണ്ടിട്ടുണ്ടെങ്കില്‍ ഇവര്‍തന്നെ പറയട്ടെ.</verse>
				<verse number="22">ഫേലിക്സിന് ഈ മാര്‍ഗം സംബന്ധിച്ച് സൂക്ഷ്മമായ അറിവ് ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപന്‍ വരുമ്പോള്‍ ഞാന്‍ നിങ്ങളുടെ കാര്യം തീര്‍ച്ചപ്പെടുത്തും എന്നു പറഞ്ഞ് അവധിവച്ച്,</verse>
				<verse number="23">ശതാധിപനോട് അവനെ തടവില്‍തന്നെ സൂക്ഷിച്ച് ദയ കാണിപ്പാനും അവന്‍റെ സ്നേഹിതന്മാര്‍ അവന് ശുശ്രൂഷ ചെയ്യുന്നത് വിരോധിക്കാതിരിപ്പാനും കല്പിച്ചു.</verse>
				<verse number="24">കുറെനാള്‍ കഴിഞ്ഞിട്ട് ഫേലിക്സ് യെഹൂദാസ്ത്രീയായ തന്‍റെ ഭാര്യ ദ്രുസില്ലയുമായി വന്നു, പൗലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അവന്‍റെ പ്രസംഗം കേട്ടു.</verse>
				<verse number="25">എന്നാല്‍ അവന്‍ നീതി, ഇന്ദ്രിയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഫേലിക്സ് ഭയപരവശനായി: തല്ക്കാലം പോകാം; അവസരം ഉള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.</verse>
				<verse number="26">പൗലൊസ് തനിക്ക് ദ്രവ്യം തരും എന്ന് ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോട് സംഭാഷിച്ചുപോന്നു.</verse>
				<verse number="27">രണ്ടാണ്ടു കഴിഞ്ഞിട്ട് ഫേലിക്സിന് പിന്‍വാഴിയായി പൊര്‍ക്ക്യൊസ് ഫെസ്തൊസ് വന്നപ്പോള്‍ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വച്ച് പൗലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.</verse>
			</chapter>
			<chapter number="25">
				<verse number="1">ഫെസ്തൊസ് സംസ്ഥാനത്തില്‍ വന്നിട്ടു മൂന്നുനാള്‍ കഴിഞ്ഞശേഷം കൈസര്യയില്‍നിന്നു യെരൂശലേമിലേക്കു പോയി.</verse>
				<verse number="2">അപ്പോള്‍ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൗലൊസിന്‍റെ നേരേ അവന്‍റെ സന്നിധിയില്‍ അന്യായം ബോധിപ്പിച്ചു;</verse>
				<verse number="3">ദയ ചെയ്ത് അവനെ യെരൂശലേമിലേക്ക് വരുത്തേണ്ടതിന് അവര്‍ പൗലൊസിന് പ്രതികൂലമായി അവനോട് അപേക്ഷിച്ചു;</verse>
				<verse number="4">വഴിയില്‍വച്ച് അവനെ ഒടുക്കിക്കളവാന്‍ അവര്‍ ഒരു പതിയിരിപ്പ് നിറുത്തി. അതിന് ഫെസ്തൊസ്: പൗലൊസിനെ കൈസര്യയില്‍ സൂക്ഷിച്ചിരിക്കുന്നു; ഞാന്‍ വേഗം അവിടേക്ക് പോകുന്നുണ്ട്;</verse>
				<verse number="5">നിങ്ങളില്‍ പ്രാപ്തിയുള്ളവര്‍ കൂടെ വന്ന് ആ മനുഷ്യന്‍റെ നേരേ അന്യായം ഉണ്ടെങ്കില്‍ ബോധിപ്പിക്കെ” എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="6">അവന്‍ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയില്‍ താമസിച്ചശേഷം കൈസര്യക്ക് മടങ്ങിപ്പോയി; പിറ്റേന്ന് ന്യായാസനത്തില്‍ ഇരുന്ന് പൗലൊസിനെ വരുത്തുവാന്‍ കല്പിച്ചു.</verse>
				<verse number="7">അവന്‍ വന്നാറെ യെരൂശലേമില്‍നിന്ന് വന്ന യെഹൂദന്മാര്‍ ചുറ്റും നിന്ന് അവന്‍റെ നേരേ കഠിനകുറ്റം പലതും ബോധിപ്പിച്ചു.</verse>
				<verse number="8">പൗലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകെട്ടെ ദൈവാലയത്തോടാകെട്ടെ കൈസരോടാകട്ടെ ഞാന്‍ ഒരു കുറ്റവും ചെയ്തിട്ടില്ല എന്ന് പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.</verse>
				<verse number="9">എന്നാല്‍ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാന്‍ ഇച്ഛിച്ച് പൗലൊസിനോട്: യെരൂശലേമിലേക്ക് ചെന്ന് അവിടെ എന്‍റെ മുമ്പില്‍വച്ച് ഈ സംഗതികളെക്കുറിച്ച് വിസ്താരം നടപ്പാന്‍ നിനക്ക് സമ്മതമുണ്ടോ എന്ന് ചോദിച്ചതിന്</verse>
				<verse number="10">പൗലൊസ് ഞാന്‍ കൈസരുടെ ന്യായാസനത്തിന് മുമ്പാകെ നില്ക്കുന്നു; അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോട് ഞാന്‍ ഒരു അന്യായവും ചെയ്തിട്ടില്ല; അത് നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.</verse>
				<verse number="11">ഞാന്‍ അന്യായം ചെയ്തു മരണയോഗ്യമായത് വല്ലതും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ മരണശിക്ഷ ഏല്ക്കുന്നതിന് എനിക്ക് വിരോധമില്ല. ഇവര്‍ എന്‍റെ നേരേ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവര്‍ക്ക് ഏല്പിച്ചുകൊടുപ്പാന്‍ ആര്‍ക്കും കഴിയുന്നതല്ല;</verse>
				<verse number="12">ഞാന്‍ കൈസരെ അഭയം ചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോള്‍ ഫെസ്തൊസ് തന്‍റെ ആലോചനാസഭയോട് സംസാരിച്ചിട്ട്: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്ക് നീ പോകും എന്ന് ഉത്തരം പറഞ്ഞു.</verse>
				<verse number="13">ഒട്ടുനാള്‍ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെര്‍ന്നീക്കയും ഫെസ്തൊസിനെ വന്ദനം ചെയ്‍വാന്‍ കൈസര്യയില്‍ എത്തി.</verse>
				<verse number="14">കുറെനാള്‍ അവിടെ പാര്‍ക്കുമ്പോള്‍ ഫെസ്തൊസ് പൗലൊസിന്‍റെ സംഗതി രാജാവിനോട് വിവരിച്ചുപറഞ്ഞത്: ഫേലിക്സ് വിട്ടേച്ചുപോയൊരു തടവുകാരന്‍ ഉണ്ട്.</verse>
				<verse number="15">ഞാന്‍ യെരൂശലേമില്‍ ചെന്നപ്പോള്‍ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്‍റെ അടുക്കല്‍ വന്ന് അവന്‍റെ നേരേ അന്യായം ബോധിപ്പിച്ചു വിധിക്ക് അപേക്ഷിച്ചു.</verse>
				<verse number="16">എന്നാല്‍ പ്രതിവാദികളെ അഭിമുഖമായി കണ്ട് അന്യായത്തെക്കുറിച്ച് പ്രതിവാദിപ്പാന്‍ ഇടകിട്ടും മുമ്പേ യാതൊരു മനുഷ്യനെയും ഏല്പിച്ചുകൊടുക്കുന്നത് റോമര്‍ക്ക് മര്യാദയല്ല എന്ന് ഞാന്‍ അവരോട് ഉത്തരം പറഞ്ഞു.</verse>
				<verse number="17">ആകയാല്‍ അവര്‍ ഇവിടെ വന്നുകൂടിയാറെ ഞാന്‍ ഒട്ടും താമസിയാതെ പിറ്റേന്നുതന്നെ ന്യായാസനത്തില്‍ ഇരുന്ന് ആ പുരുഷനെ കൊണ്ടുവരുവാന്‍ കല്പിച്ചു.</verse>
				<verse number="18">വാദികള്‍ അവന്‍റെ ചുറ്റും നിന്നു ഞാന്‍ നിരൂപിച്ചിരുന്ന കുറ്റം ഒന്നും ബോധിപ്പിക്കാതെ</verse>
				<verse number="19">സ്വന്ത മതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്ന് പൗലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തര്‍ക്കസംഗതികളെ കൊണ്ടുവന്നതേയുള്ളൂ.</verse>
				<verse number="20">ഇങ്ങനെയുള്ള വിഷയങ്ങളില്‍ വിചാരണ നടത്തേണ്ടത് എങ്ങനെയെന്ന് ഞാന്‍ അറിയായ്കയാല്‍: നിനക്ക് യെരൂശലേമിലേക്ക് പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന്‍ സമ്മതമുണ്ടോ എന്നു ചോദിച്ചു.</verse>
				<verse number="21">എന്നാല്‍ പൗലൊസ് ചക്രവര്‍ത്തി തിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്ന് അഭയം ചൊല്ലുകയാല്‍ കൈസരുടെ അടുക്കല്‍ അയയ്ക്കുവോളം അവനെ സൂക്ഷിപ്പാന്‍ കല്പിച്ചു.</verse>
				<verse number="22">ആ മനുഷ്യന്‍റെ പ്രസംഗം കേള്‍പ്പാന്‍ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോട് പറഞ്ഞതിന്: നാളെ കേള്‍ക്കാം എന്ന് അവന്‍ പറഞ്ഞു.</verse>
				<verse number="23">പിറ്റേന്നു അഗ്രിപ്പാവ് ബെര്‍ന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടുംകൂടെ വിചാരണമണ്ഡപത്തില്‍ വന്നാറെ ഫെസ്തൊസിന്‍റെ കല്പനയാല്‍ പൗലൊസിനെ കൊണ്ടുവന്നു.</verse>
				<verse number="24">അപ്പോള്‍ ഫെസ്തൊസ് പറഞ്ഞത്: അഗ്രിപ്പാരാജാവേ, ഇവിടെ വന്നുകൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വച്ച് എന്നോട് അപേക്ഷിക്കയും അവനെ ജീവനോടെ വച്ചേക്കരുത് എന്ന് നിലവിളിക്കയും ചെയ്ത ഈ മനുഷ്യനെ നിങ്ങള്‍ കാണുന്നുവല്ലോ.</verse>
				<verse number="25">അവന്‍ മരണയോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് ഞാന്‍ ഗ്രഹിച്ചു; അവന്‍ തന്നെയും ചക്രവര്‍ത്തി തിരുമനസ്സിനെ അഭയം ചൊല്ലുകയാല്‍ അവനെ അയയ്ക്കേണം എന്ന് വിധിച്ചിരിക്കുന്നു.</verse>
				<verse number="26">അവനെക്കുറിച്ചു തിരുമേനിക്ക് എഴുതുവാന്‍ എനിക്കു നിശ്ചയമായത് ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാന്‍ വല്ലതും ഉണ്ടാകേണ്ടതിന് അവനെ നിങ്ങളുടെ മുമ്പിലും, വിശേഷാല്‍ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.</verse>
				<verse number="27">തടവുകാരനെ അയയ്ക്കുമ്പോള്‍ അവന്‍റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നത് യുക്തമല്ല എന്നു തോന്നുന്നു.</verse>
			</chapter>
			<chapter number="26">
				<verse number="1">അഗ്രിപ്പാവ് പൗലൊസിനോട്: നിന്‍റെ കാര്യം പറവാന്‍ അനുവാദം ഉണ്ട് എന്നു പറഞ്ഞപ്പോള്‍ പൗലൊസ് കൈ നീട്ടി പ്രതിവാദിച്ചതെന്തെന്നാല്‍:</verse>
				<verse number="2">അഗ്രിപ്പാരാജാവേ, യെഹൂദന്മാര്‍ എന്‍റെമേല്‍ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയുംകുറിച്ച് ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാന്‍ ഇടവന്നതുകൊണ്ട്,</verse>
				<verse number="3">വിശേഷാല്‍ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തര്‍ക്കങ്ങളും എല്ലാം അറിയുന്നവന്‍ ആകയാല്‍ ഞാന്‍ ഭാഗ്യവാന്‍ എന്ന് നിരൂപിക്കുന്നു; അതുകൊണ്ട് എന്‍റെ പ്രതിവാദം ക്ഷമയോടെ കേള്‍ക്കേണമെന്ന് അപേക്ഷിക്കുന്നു.</verse>
				<verse number="4">എന്‍റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതല്‍ ബാല്യം തുടങ്ങിയുള്ള എന്‍റെ നടപ്പു യെഹൂദന്മാര്‍ എല്ലാവരും അറിയുന്നു.</verse>
				<verse number="5">ഞാന്‍ നമ്മുടെ മാര്‍ഗത്തില്‍ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്ന് അവര്‍ ആദിമുതല്‍ അറിയുന്നു; അവര്‍ക്കു മനസ്സുണ്ടെങ്കില്‍ സാക്ഷ്യം പറയാം.</verse>
				<verse number="6">ദൈവത്താല്‍ നമ്മുടെ പിതാക്കന്മാര്‍ക്കു ലഭിച്ചതും</verse>
				<verse number="7">നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകല്‍ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ട് എത്തിപ്പിടിപ്പാന്‍ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശ ഹേതുവായിട്ടത്രേ ഞാന്‍ ഇപ്പോള്‍ വിസ്താരത്തില്‍ ആയിരിക്കുന്നത്. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു രാജാവേ, യെഹൂദന്മാര്‍ എന്‍റെമേല്‍ കുറ്റം ചുമത്തുന്നത്.</verse>
				<verse number="8">ദൈവം മരിച്ചവരെ ഉയിര്‍പ്പിക്കുന്നത് വിശ്വാസയോഗ്യമല്ല എന്ന് നിങ്ങള്‍ക്കു തോന്നുന്നത് എന്ത്?</verse>
				<verse number="9">നസറായനായ യേശുവിന്‍റെ നാമത്തിനു വിരോധമായി പലതും പ്രവര്‍ത്തിക്കേണം എന്ന് ഞാനും വിചാരിച്ചു സത്യം.</verse>
				<verse number="10">അത് ഞാന്‍ യെരൂശലേമില്‍ ചെയ്തിട്ടുമുണ്ട്; മഹാപുരോഹിതന്മാരോട് അധികാരപത്രം വാങ്ങി വിശുദ്ധന്മാരില്‍ പലരെയും തടവില്‍ ആക്കി അടച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു.</verse>
				<verse number="11">ഞാന്‍ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാന്‍ നിര്‍ബന്ധിക്കയും അവരുടെ നേരേ അത്യന്തം ഭ്രാന്തുപിടിച്ച് അന്യപട്ടണങ്ങളോളവും ചെന്ന് അവരെ ഉപദ്രവിക്കയും ചെയ്തു.</verse>
				<verse number="12">ഇങ്ങനെ ചെയ്തുവരികയില്‍ ഞാന്‍ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്ര പോകുമ്പോള്‍,</verse>
				<verse number="13">രാജാവേ, നട്ടുച്ചയ്ക്കു ഞാന്‍ വഴിയില്‍ വച്ചു സൂര്യന്‍റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍നിന്ന് എന്നെയും എന്നോടുകൂടെ യാത്ര ചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.</verse>
				<verse number="14">ഞങ്ങള്‍ എല്ലാവരും നിലത്തു വീണപ്പോള്‍: ശൗലേ, ശൗലേ, നീ എന്നെ ഉപദ്രവിക്കുന്നത് എന്ത്? മുള്ളിന്‍റെ നേരേ ഉതയ്ക്കുന്നതു നിനക്കു വിഷമം ആകുന്നു എന്ന് എബ്രായഭാഷയില്‍ എന്നോടു പറയുന്നൊരു ശബ്ദം ഞാന്‍ കേട്ടു.</verse>
				<verse number="15">നീ ആരാകുന്നു കര്‍ത്താവേ, എന്നു ഞാന്‍ ചോദിച്ചതിനു കര്‍ത്താവ്: നീ ഉപദ്രവിക്കുന്ന യേശുതന്നെ ഞാന്‍;</verse>
				<verse number="16">എങ്കിലും എഴുന്നേറ്റു നിവിര്‍ന്നു നില്ക്ക; നീ എന്നെ കണ്ടതിനും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി.</verse>
				<verse number="17">ജനത്തിന്‍റെയും ജാതികളുടെയും കൈയില്‍നിന്നു ഞാന്‍ നിന്നെ രക്ഷിക്കും.</verse>
				<verse number="18">അവര്‍ക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താല്‍ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയില്‍ അവകാശവും ലഭിക്കേണ്ടതിന് അവരുടെ കണ്ണുതുറപ്പാനും അവരെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്കും സാത്താന്‍റെ അധികാരത്തില്‍നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാന്‍ ഇപ്പോള്‍ നിന്നെ അവരുടെ അടുക്കല്‍ അയയ്ക്കുന്നു എന്നു കല്പിച്ചു.</verse>
				<verse number="19">അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാന്‍ സ്വര്‍ഗീയദര്‍ശനത്തിന് അനുസരണക്കേടു കാണിക്കാതെ</verse>
				<verse number="20">ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്കു തിരിഞ്ഞ് മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികള്‍ ചെയ്യേണം എന്ന് പ്രസംഗിച്ചു.</verse>
				<verse number="21">ഇതുനിമിത്തം യെഹൂദന്മാര്‍ ദൈവാലയത്തില്‍വച്ച് എന്നെ പിടിച്ചു കൊല്ലുവാന്‍ ശ്രമിച്ചു.</verse>
				<verse number="22">എന്നാല്‍ ദൈവത്തിന്‍റെ സഹായം ലഭിക്കയാല്‍ ഞാന്‍ ഇന്നുവരെ നില്ക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞുപോരുകയും ചെയ്യുന്നു.</verse>
				<verse number="23">ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തില്‍ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്ന് പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറേയൊന്നും ഞാന്‍ പറയുന്നില്ല.</verse>
				<verse number="24">ഇങ്ങനെ പ്രതിവാദിക്കയില്‍ ഫെസ്തൊസ്: പൗലൊസേ, നിനക്കു ഭ്രാന്തുണ്ട്; വിദ്യാബഹുത്വത്താല്‍ നിനക്കു ഭ്രാന്ത് പിടിച്ചിരിക്കുന്നു എന്ന് ഉറക്കെ പറഞ്ഞു.</verse>
				<verse number="25">അതിനു പൗലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാന്‍ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നത്.</verse>
				<verse number="26">രാജാവിന് ഇതിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് അവനോട് ഞാന്‍ പ്രാഗല്ഭ്യത്തോടെ സംസാരിക്കുന്നു; അവന് ഇത് ഒന്നും മറവായിരിക്കുന്നില്ല എന്ന് എനിക്കു നിശ്ചയമുണ്ട്; അത് ഒരു കോണില്‍ നടന്നതല്ല.</verse>
				<verse number="27">അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്ന് ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.</verse>
				<verse number="28">അഗ്രിപ്പാ പൗലൊസിനോട്: ഞാന്‍ ക്രിസ്ത്യാനിയായിത്തീരുവാന്‍ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="29">അതിനു പൗലൊസ്: നീ മാത്രമല്ല, ഇന്ന് എന്‍റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകെട്ടെ അധികംകൊണ്ടാകെട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്ന് ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="30">അപ്പോള്‍ രാജാവും ദേശാധിപതിയും ബെര്‍ന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറിനിന്നു:</verse>
				<verse number="31">ഈ മനുഷ്യന്‍ മരണത്തിനോ ചങ്ങലയ്ക്കോ യോഗ്യമായത് ഒന്നും ചെയ്തിട്ടില്ല എന്ന് തമ്മില്‍ പറഞ്ഞു.</verse>
				<verse number="32">കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കില്‍ അവനെ വിട്ടയപ്പാന്‍ കഴിയുമായിരുന്നു എന്ന് അഗ്രിപ്പാവ് ഫെസ്തൊസിനോടു പറഞ്ഞു.</verse>
			</chapter>
			<chapter number="27">
				<verse number="1">ഞങ്ങള്‍ കപ്പല്‍ കയറി ഇതല്യക്കു പോകേണം എന്നു കല്പനയായപ്പോള്‍ പൗലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.</verse>
				<verse number="2">അങ്ങനെ ഞങ്ങള്‍ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലില്‍ കയറി നീക്കി; തെസ്സലൊനീക്യയില്‍നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തര്‍ഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.</verse>
				<verse number="3">പിറ്റേന്നു ഞങ്ങള്‍ സീദോനില്‍ എത്തി; യൂലിയൊസ് പൗലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കല്‍ പോയി സല്ക്കാരം കൈക്കൊള്‍വാന്‍ അനുവദിച്ചു.</verse>
				<verse number="4">അവിടെനിന്നു ഞങ്ങള്‍ നീക്കി, കാറ്റു പ്രതികൂലമാകയാല്‍ കുപ്രൊസ്ദ്വീപിന്‍റെ മറപറ്റി ഓടി;</verse>
				<verse number="5">കിലിക്യ, പംഫുല്യ കടല്‍വഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തില്‍ എത്തി.</verse>
				<verse number="6">അവിടെ ശതാധിപന്‍ ഇതല്യക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പല്‍ കണ്ടു ഞങ്ങളെ അതില്‍ കയറ്റി.</verse>
				<verse number="7">പിന്നെ ഞങ്ങള്‍ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കില്‍ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാല്‍ ക്രേത്തദ്വീപിന്‍റെ മറപറ്റി ശല്മോനയ്ക്ക് നേരേ ഓടി,</verse>
				<verse number="8">കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്‍റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്ത് എത്തി.</verse>
				<verse number="9">ഇങ്ങനെ വളരെനാള്‍ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ട് പൗലൊസ്:</verse>
				<verse number="10">പുരുഷന്മാരേ, ഈ യാത്രയില്‍ ചരക്കിനും കപ്പലിനും മാത്രമല്ല നമ്മുടെ പ്രാണങ്ങള്‍ക്കും ഏറിയ കഷ്ടനഷ്ടങ്ങള്‍ വരും എന്ന് ഞാന്‍ കാണുന്നു എന്ന് അവരെ പ്രബോധിപ്പിച്ചു.</verse>
				<verse number="11">ശതാധിപനോ പൗലൊസ് പറഞ്ഞതിനെക്കാള്‍ മാലുമിയുടെയും കപ്പലുടമസ്ഥന്‍റെയും വാക്ക് അധികം വിശ്വസിച്ചു.</verse>
				<verse number="12">ആ തുറമുഖം ശീതകാലം കഴിപ്പാന്‍ തക്കതല്ലായ്കയാല്‍ അവിടെനിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കില്‍ ചെന്നു ശീതകാലം കഴിക്കേണം എന്ന് മിക്കപേരും ആലോചന പറഞ്ഞു.</verse>
				<verse number="13">തെക്കന്‍കാറ്റു മന്ദമായി ഊതുകയാല്‍ താല്‍പര്യം സാധിച്ചു എന്നു തോന്നി, അവര്‍ അവിടെനിന്നു നങ്കൂരം എടുത്തു ക്രേത്തദ്വീപിന്‍റെ മറപറ്റി ഓടി.</verse>
				<verse number="14">കുറെ കഴിഞ്ഞിട്ട് അതിനു വിരോധമായി ഈശാനമൂലന്‍ എന്ന കൊടുങ്കാറ്റ് അടിച്ചു.</verse>
				<verse number="15">കപ്പല്‍ കാറ്റിന്‍റെ നേരേ നില്പാന്‍ കഴിയാതവണ്ണം കുടുങ്ങുകയാല്‍ ഞങ്ങള്‍ കൈവിട്ട് അങ്ങനെ പാറിപ്പോയി.</verse>
				<verse number="16">ക്ലൌദ എന്ന ചെറിയ ദ്വീപിന്‍റെ മറപറ്റി ഓടിയിട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.</verse>
				<verse number="17">അത് വലിച്ചുകയറ്റിയിട്ട് അവര്‍ കപ്പല്‍ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേല്‍ അകപ്പെടും എന്ന് പേടിച്ചു പായ് ഇറക്കി അങ്ങനെ പാറിപ്പോയി.</verse>
				<verse number="18">ഞങ്ങള്‍ കൊടുങ്കാറ്റിനാല്‍ അത്യന്തം അലയുകകൊണ്ടു പിറ്റേന്ന് അവര്‍ ചരക്കു പുറത്തുകളഞ്ഞു.</verse>
				<verse number="19">മൂന്നാംനാള്‍ അവര്‍ സ്വന്തം കൈയാല്‍ കപ്പല്‍ക്കോപ്പും കടലില്‍ ഇട്ടുകളഞ്ഞു.</verse>
				<verse number="20">വളരെ നാളായിട്ടു സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റ് അടിച്ചുകൊണ്ടും ഇരിക്കയാല്‍ ഞങ്ങള്‍ രക്ഷപെടും എന്നുള്ള ആശയൊക്കെയും അറ്റുപോയി.</verse>
				<verse number="21">അവര്‍ വളരെ പട്ടിണി കിടന്നശേഷം പൗലൊസ് അവരുടെ നടുവില്‍ നിന്നുകൊണ്ടു പറഞ്ഞത്: പുരുഷന്മാരേ, എന്‍റെ വാക്ക് അനുസരിച്ച് ക്രേത്തയില്‍നിന്നു നീക്കാതെയും ഈ കഷ്ടനഷ്ടങ്ങള്‍ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.</verse>
				<verse number="22">എങ്കിലും ഇപ്പോള്‍ ധൈര്യത്തോടിരിപ്പാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന് അല്ലാതെ നിങ്ങളില്‍ ആരുടെയും പ്രാണനു ഹാനി വരുകയില്ല.</verse>
				<verse number="23">എന്‍റെ ഉടയവനും ഞാന്‍ സേവിച്ചുവരുന്നവനുമായ ദൈവത്തിന്‍റെ ദൂതന്‍ ഈ രാത്രിയില്‍ എന്‍റെ അടുക്കല്‍നിന്നു:</verse>
				<verse number="24">പൗലൊസേ, ഭയപ്പെടരുത്; നീ കൈസരുടെ മുമ്പില്‍ നില്ക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്ര ചെയ്യുന്നവരെയൊക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="25">അതുകൊണ്ടു പുരുഷന്മാരേ, ധൈര്യത്തോടിരിപ്പിന്‍; എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കും എന്ന് ഞാന്‍ ദൈവത്തെ വിശ്വസിക്കുന്നു.</verse>
				<verse number="26">എങ്കിലും നാം ഒരു ദ്വീപിന്മേല്‍ മുട്ടി വീഴേണ്ടതാകുന്നു.</verse>
				<verse number="27">പതിന്നാലാം രാത്രിയായപ്പോള്‍ ഞങ്ങള്‍ അദ്രിയക്കടലില്‍ അലയുന്നേരം അര്‍ധരാത്രിയില്‍ ഒരു കരയ്ക്കു സമീപിക്കുന്നു എന്ന് കപ്പല്ക്കാര്‍ക്കു തോന്നി.</verse>
				<verse number="28">അവര്‍ ഈയം ഇട്ട് ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.</verse>
				<verse number="29">പാറസ്ഥലങ്ങളില്‍ അകപ്പെടും എന്നു പേടിച്ച് അവര്‍ അമരത്തുനിന്നു നാലു നങ്കൂരം ഇട്ട്, നേരം വെളുപ്പാന്‍ ആഗ്രഹിച്ചുകൊണ്ടിരുന്നു.</verse>
				<verse number="30">എന്നാല്‍ കപ്പല്ക്കാര്‍ കപ്പല്‍ വിട്ട് ഓടിപ്പോകുവാന്‍ വിചാരിച്ച് അണിയത്തുനിന്നു നങ്കൂരം ഇടുവാന്‍ പോകുന്നു എന്നുള്ള ഭാവത്തില്‍ തോണി കടലില്‍ ഇറക്കി.</verse>
				<verse number="31">അപ്പോള്‍ പൗലൊസ് ശതാധിപനോടും പടയാളികളോടും: ഇവര്‍ കപ്പലില്‍ താമസിച്ചല്ലാതെ നിങ്ങള്‍ക്കു രക്ഷപെടുവാന്‍ കഴിയുന്നതല്ല എന്നു പറഞ്ഞു.</verse>
				<verse number="32">പടയാളികള്‍ തോണിയുടെ കയറ് അറുത്ത് അതു വീഴിച്ചുകളഞ്ഞു.</verse>
				<verse number="33">നേരം വെളുക്കാറായപ്പോള്‍ പൗലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന് അപേക്ഷിച്ചു: നിങ്ങള്‍ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നത് ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.</verse>
				<verse number="34">അതുകൊണ്ട് ആഹാരം കഴിക്കേണം എന്ന് ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു; അത് നിങ്ങളുടെ രക്ഷയ്ക്കുള്ളതല്ലോ; നിങ്ങളില്‍ ഒരുത്തന്‍റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.</verse>
				<verse number="35">ഇങ്ങനെ പറഞ്ഞിട്ട് അപ്പം എടുത്ത് എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിയിട്ടു നുറുക്കി തിന്നുതുടങ്ങി.</verse>
				<verse number="36">അപ്പോള്‍ എല്ലാവരും ധൈര്യപ്പെട്ടു ഭക്ഷണം കഴിച്ചു.</verse>
				<verse number="37">കപ്പലില്‍ ഞങ്ങള്‍ ആകപ്പാടെ ഇരുനൂറ്റെഴുപത്താറ് ആള്‍ ഉണ്ടായിരുന്നു.</verse>
				<verse number="38">അവര്‍ തിന്നു തൃപ്തി വന്നശേഷം ധാന്യം കടലില്‍ കളഞ്ഞ് കപ്പലിന്‍റെ ഭാരം കുറച്ചു.</verse>
				<verse number="39">വെളിച്ചമായപ്പോള്‍ ഇന്ന ദേശം എന്ന് അവര്‍ അറിഞ്ഞില്ല എങ്കിലും കരയുള്ളൊരു തുറ കണ്ടു, കഴിയും എങ്കില്‍ കപ്പല്‍ അതിലേക്ക് ഓടിക്കേണം എന്ന് ഭാവിച്ചു.</verse>
				<verse number="40">നങ്കൂരം അറുത്തു കടലില്‍ വിട്ടു ചുക്കാന്‍റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരയ്ക്കു നേരേ ഓടി.</verse>
				<verse number="41">ഇരുകടല്‍ കൂടിയോരു സ്ഥലത്തിന്മേല്‍ ചെന്നു കയറുകയാല്‍ കപ്പല്‍ അടിഞ്ഞ് അണിയം ഉറച്ച് ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താല്‍ ഉടഞ്ഞുപോയി.</verse>
				<verse number="42">തടവുകാരില്‍ ആരും നീന്തി ഓടിപ്പോകാതിരിപ്പാന്‍ അവരെ കൊല്ലേണം എന്ന് പടയാളികള്‍ ആലോചിച്ചു.</verse>
				<verse number="43">ശതാധിപനോ പൗലൊസിനെ രക്ഷിപ്പാന്‍ ഇച്ഛിച്ചിട്ട് അവരുടെ താല്‍പര്യം തടുത്തു, നീന്തുവാന്‍ കഴിയുന്നവര്‍ ആദ്യം ചാടി കരയ്ക്കു പറ്റുവാനും</verse>
				<verse number="44">ശേഷമുള്ളവര്‍ പലകമേലും കപ്പലിന്‍റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു.; ഇങ്ങനെ എല്ലാവരും കരയില്‍ എത്തി രക്ഷപെടുവാന്‍ സംഗതിവന്നു.</verse>
			</chapter>
			<chapter number="28">
				<verse number="1">രക്ഷപെട്ടശേഷം ദ്വീപിന്‍റെ പേര്‍ മെലിത്ത എന്ന് ഞങ്ങള്‍ ഗ്രഹിച്ചു.</verse>
				<verse number="2">അവിടത്തെ ബര്‍ബരന്മാര്‍ ഞങ്ങള്‍ക്ക് അസാധാരണ ദയ കാണിച്ചു മഴയും ശീതവും നിമിത്തം തീകൂട്ടി ഞങ്ങളെയൊക്കെയും കൈക്കൊണ്ടു.</verse>
				<verse number="3">പൗലൊസ് കുറെ വിറകു പെറുക്കി തീയില്‍ ഇട്ടപ്പോള്‍ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ട് അവന്‍റെ കൈക്കു പറ്റി.</verse>
				<verse number="4">ആ ജന്തു അവന്‍റെ കൈമേല്‍ തൂങ്ങുന്നത് ബര്‍ബരന്മാര്‍ കണ്ടപ്പോള്‍: ഈ മനുഷ്യന്‍ ഒരു കൊലപാതകന്‍ സംശയമില്ല; കടലില്‍നിന്നു രക്ഷപെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാന്‍ സമ്മതിക്കുന്നില്ല എന്ന് തമ്മില്‍ പറഞ്ഞു.</verse>
				<verse number="5">അവനോ ആ ജന്തുവിനെ തീയില്‍ കുടഞ്ഞുകളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.</verse>
				<verse number="6">അവന്‍ വീര്‍ക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നുവച്ച് അവര്‍ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന് ആപത്ത് ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവന്‍ ഒരു ദേവന്‍ എന്നു പറഞ്ഞു.</verse>
				<verse number="7">ആ സ്ഥലത്തിന്‍റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്ക് ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവന്‍ ഞങ്ങളെ ചേര്‍ത്തു മൂന്നു ദിവസം ആദരവോടെ അതിഥിസല്ക്കാരം ചെയ്തു.</verse>
				<verse number="8">പുബ്ലിയൊസിന്‍റെ അപ്പന്‍ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൗലൊസ് അവന്‍റെ അടുക്കല്‍ അകത്തു ചെന്നു പ്രാര്‍ഥിച്ച് അവന്‍റെമേല്‍ കൈ വച്ചു സൗഖ്യം വരുത്തി.</verse>
				<verse number="9">ഇത് സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൗഖ്യം പ്രാപിച്ചു.</verse>
				<verse number="10">അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങള്‍ കപ്പല്‍ കയറുന്ന സമയം ആവശ്യമുള്ളത് കയറ്റിത്തന്നു.</verse>
				<verse number="11">മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപില്‍ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളൊരു അലെക്സന്ത്രിയ കപ്പലില്‍ ഞങ്ങള്‍ കയറി പുറപ്പെട്ടു,</verse>
				<verse number="12">സുറക്കൂസയില്‍ കരയ്ക്കിറങ്ങി മൂന്നു നാള്‍ പാര്‍ത്തു; അവിടെനിന്നു ചുറ്റി ഓടി രേഗ്യൊനില്‍ എത്തി.</verse>
				<verse number="13">ഒരു ദിവസം കഴിഞ്ഞിട്ടു തെക്കന്‍കാറ്റ് അടിച്ചതിനാല്‍ പിറ്റേന്നു പുത്യൊലിയില്‍ എത്തി.</verse>
				<verse number="14">അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടുകൂടെ ഏഴു നാള്‍ താമസിക്കേണം എന്ന് അവര്‍ അപേക്ഷിച്ചു; പിന്നെ ഞങ്ങള്‍ റോമയില്‍ എത്തി.</verse>
				<verse number="15">അവിടത്തെ സഹോദരന്മാര്‍ ഞങ്ങളുടെ വര്‍ത്തമാനം കേട്ടിട്ട് അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൗലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.</verse>
				<verse number="16">റോമയില്‍ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാര്‍പ്പാന്‍ പൗലൊസിന് അനുവാദം കിട്ടി.</verse>
				<verse number="17">മൂന്നു ദിവസം കഴിഞ്ഞിട്ട് അവന്‍ യെഹൂദന്മാരില്‍ പ്രധാനികളായവരെ വിളിപ്പിച്ചു. അവര്‍ വന്നുകൂടിയപ്പോള്‍ അവരോടു പറഞ്ഞത്: സഹോദരന്മാരേ, ഞാന്‍ ജനത്തിനോ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്‍നിന്നു ബദ്ധനായി റോമാക്കാരുടെ കൈയില്‍ ഏല്പിച്ചു.</verse>
				<verse number="18">അവര്‍ വിസ്തരിച്ചാറെ മരണയോഗ്യമായത് ഒന്നും എന്നില്‍ കാണായ്കയാല്‍ എന്നെ വിട്ടയപ്പാന്‍ അവര്‍ക്കു മനസ്സുണ്ടായിരുന്നു.</verse>
				<verse number="19">എന്നാല്‍ യെഹൂദന്മാര്‍ എതിര്‍പറകയാല്‍ ഞാന്‍ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്‍റെ ജാതിയുടെ നേരേ അന്യായം ബോധിപ്പിപ്പാന്‍ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.</verse>
				<verse number="20">ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവച്ചു ഞാന്‍ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്‍റെ പ്രത്യാശ നിമിത്തം ആകുന്നു ഞാന്‍ ഈ ചങ്ങല ചുമക്കുന്നത്.</verse>
				<verse number="21">അവര്‍ അവനോട്: നിന്‍റെ സംഗതിക്കു യെഹൂദ്യയില്‍നിന്നു ഞങ്ങള്‍ക്ക് എഴുത്തു വരികയോ സഹോദരന്മാരില്‍ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.</verse>
				<verse number="22">എങ്കിലും ഈ മതഭേദത്തിന് എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങള്‍ അറിയുന്നതിനാല്‍ നിന്‍റെ മതം ഇന്നത് എന്ന് നീതന്നെ പറഞ്ഞു കേള്‍പ്പാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="23">ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്‍റെ പാര്‍പ്പിടത്തില്‍ അവന്‍റെ അടുക്കല്‍ വന്നു; അവരോട് അവന്‍ ദൈവരാജ്യത്തിനു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ച് അവര്‍ക്കു ബോധം വരുമാറ് രാവിലെതുടങ്ങി സന്ധ്യവരെ വിവരിച്ചു.</verse>
				<verse number="24">അവന്‍ പറഞ്ഞത് ചിലര്‍ സമ്മതിച്ചു; ചിലര്‍ വിശ്വസിച്ചില്ല.</verse>
				<verse number="25">അവര്‍ തമ്മില്‍ യോജിക്കാതെ പിരിഞ്ഞുപോകുമ്പോള്‍ പൗലൊസ് അവരോട് ഒരു വാക്ക് പറഞ്ഞതെന്തെന്നാല്‍:</verse>
				<verse number="26">“നിങ്ങള്‍ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേള്‍ക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും</verse>
				<verse number="27">ഞാന്‍ അവരെ സൗഖ്യമാക്കാതെയും ഇരിക്കേണ്ടതിന് ഈ ജനത്തിന്‍റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേള്‍പ്പാന്‍ മന്ദമായിരിക്കുന്നു; അവരുടെ കണ്ണ് അടച്ചിരിക്കുന്നു എന്ന് ഈ ജനത്തിന്‍റെ അടുക്കല്‍ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകന്‍ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നത് ശരിതന്നെ.</verse>
				<verse number="28">ആകയാല്‍ ദൈവം തന്‍റെ ഈ രക്ഷ ജാതികള്‍ക്ക് അയച്ചിരിക്കുന്നു; അവര്‍ കേള്‍ക്കും എന്ന് നിങ്ങള്‍ അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="29">അവന്‍ കൂലിക്കു വാങ്ങിയ വീട്ടില്‍ രണ്ടു സംവത്‍സരം മുഴുവന്‍ പാര്‍ത്തു, തന്‍റെ അടുക്കല്‍ വരുന്നവരെയൊക്കെയും കൈക്കൊണ്ടു</verse>
				<verse number="30">പൂര്‍ണപ്രാഗല്ഭ്യത്തോടെ വിഘ്നം കൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് ഉപദേശിച്ചും പോന്നു.</verse>
			</chapter>
		</book>
		<book number="45">
			<chapter number="1">
				<verse number="1">ദൈവം തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു</verse>
				<verse number="2">വിശുദ്ധരേഖകളില്‍ തന്‍റെ പ്രവാചകന്മാര്‍ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിനായി വേര്‍തിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്‍റെ ദാസനുമായ</verse>
				<verse number="3">പൗലൊസ് റോമയില്‍ ദൈവത്തിനു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവര്‍ക്കും എഴുതുന്നത്:</verse>
				<verse number="4">നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="5">ജഡം സംബന്ധിച്ചു ദാവീദിന്‍റെ സന്തതിയില്‍നിന്നു ജനിക്കയും മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേല്ക്കയാല്‍ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ചു ദൈവപുത്രന്‍ എന്നു ശക്തിയോടെ നിര്‍ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ</verse>
				<verse number="6">ഞങ്ങള്‍ അവന്‍റെ നാമത്തിനായി സകല ജാതികളുടെയും ഇടയില്‍ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിനു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്.</verse>
				<verse number="7">അവരില്‍ യേശുക്രിസ്തുവിനായി വിളിക്കപ്പെട്ട നിങ്ങളും ഉള്‍പ്പെട്ടിരിക്കുന്നു.</verse>
				<verse number="8">നിങ്ങളുടെ വിശ്വാസം സര്‍വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാല്‍ ഞാന്‍ ആദ്യംതന്നെ എന്‍റെ ദൈവത്തിനു യേശുക്രിസ്തു മുഖാന്തരം നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി സ്തോത്രം ചെയ്യുന്നു.</verse>
				<verse number="9">ഞാന്‍ ഇടവിടാതെ നിങ്ങളെ ഓര്‍ത്തുകൊണ്ട് ദൈവേഷ്ടത്താല്‍ എപ്പോള്‍ എങ്കിലും നിങ്ങളുടെ അടുക്കല്‍ വരുവാന്‍ സാധിക്കേണ്ടതിന് എന്‍റെ പ്രാര്‍ഥനയില്‍</verse>
				<verse number="10">എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് അവന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തില്‍ ഞാന്‍ എന്‍റെ ആത്മാവില്‍ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി.</verse>
				<verse number="11">നിങ്ങളുടെ സ്ഥിരീകരണത്തിനായി ആത്മികവരം വല്ലതും നിങ്ങള്‍ക്കു നല്കേണ്ടതിന്,</verse>
				<verse number="12">അതായത് നിങ്ങള്‍ക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താല്‍ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന് ഞാന്‍ നിങ്ങളെ കാണ്‍മാന്‍ വാഞ്ഛിക്കുന്നു.</verse>
				<verse number="13">എന്നാല്‍ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളില്‍ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കല്‍ വരുവാന്‍ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങള്‍ അറിയാതിരിക്കരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="14">യവനന്മാര്‍ക്കും ബര്‍ബരന്മാര്‍ക്കും ജ്ഞാനികള്‍ക്കും ബുദ്ധിഹീനര്‍ക്കും ഞാന്‍ കടക്കാരന്‍ ആകുന്നു.</verse>
				<verse number="15">അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാന്‍ എന്നാല്‍ ആവോളം ഞാന്‍ ഒരുങ്ങിയിരിക്കുന്നു.</verse>
				<verse number="16">സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ.</verse>
				<verse number="17">അതില്‍ ദൈവത്തിന്‍റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="18">അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരേ ദൈവത്തിന്‍റെ കോപം സ്വര്‍ഗത്തില്‍നിന്നു വെളിപ്പെടുന്നു.</verse>
				<verse number="19">ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവര്‍ക്കു വെളിവായിരിക്കുന്നു; ദൈവം അവര്‍ക്കു വെളിവാക്കിയല്ലോ.</verse>
				<verse number="20">അവന്‍റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്‍റെ അദൃശ്യലക്ഷണങ്ങള്‍ ലോകസൃഷ്ടിമുതല്‍ അവന്‍റെ പ്രവൃത്തികളാല്‍ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവര്‍ക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനുതന്നെ.</verse>
				<verse number="21">അവര്‍ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്ന് ഓര്‍ത്തു മഹത്ത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളില്‍ വ്യര്‍ഥരായിത്തീര്‍ന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.</verse>
				<verse number="22">ജ്ഞാനികള്‍ എന്നു പറഞ്ഞുകൊണ്ട് അവര്‍ മൂഢരായിപ്പോയി;</verse>
				<verse number="23">അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ അവര്‍ ക്ഷയമുള്ള മനുഷ്യന്‍, പക്ഷി, നാല്ക്കാലി,ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു.</verse>
				<verse number="24">അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളില്‍ സ്വന്തശരീരങ്ങളെ തമ്മില്‍ തമ്മില്‍ അവമാനിക്കേണ്ടതിന് അശുദ്ധിയില്‍ ഏല്പിച്ചു.</verse>
				<verse number="25">ദൈവത്തിന്‍റെ സത്യം അവര്‍ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവന്‍ എന്നേക്കും വാഴ്ത്തപ്പെട്ടവന്‍, ആമേന്‍.</verse>
				<verse number="26">അതുകൊണ്ട് ദൈവം അവരെ അവമാനരാഗങ്ങളില്‍ ഏല്പിച്ചു; അവരുടെ സ്ത്രീകള്‍ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു.</verse>
				<verse number="27">അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആണ്‍ അവലക്ഷണമായതു പ്രവര്‍ത്തിച്ചു. ഇങ്ങനെ അവര്‍ തങ്ങളുടെ വിഭ്രമത്തിനു യോഗ്യമായ പ്രതിഫലം തങ്ങളില്‍ത്തന്നെ പ്രാപിച്ചു.</verse>
				<verse number="28">ദൈവത്തെ പരിജ്ഞാനത്തില്‍ ധരിപ്പാന്‍ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാന്‍ നികൃഷ്ടബുദ്ധിയില്‍ ഏല്പിച്ചു.</verse>
				<verse number="29">അവര്‍ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുര്‍ബുദ്ധിയും നിറഞ്ഞവര്‍; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവര്‍,</verse>
				<verse number="30">കുരളക്കാര്‍, ഏഷണിക്കാര്‍, ദൈവദ്വേഷികള്‍, നിഷ്ഠുരന്മാര്‍, ഗര്‍വിഷ്ഠന്മാര്‍, ആത്മപ്രശംസക്കാര്‍, പുതുദോഷം സങ്കല്പിക്കുന്നവര്‍, മാതാപിതാക്കന്മാരെ അനുസരിക്കാത്തവര്‍, ബുദ്ധിഹീനര്‍,</verse>
				<verse number="31">നിയമലംഘികള്‍, വാത്സല്യമില്ലാത്തവര്‍, കനിവറ്റവര്‍.</verse>
				<verse number="32">ഈ വക പ്രവര്‍ത്തിക്കുന്നവര്‍ മരണയോഗ്യര്‍ എന്നുള്ള ദൈവന്യായം അവര്‍ അറിഞ്ഞിട്ടും അവയെ പ്രവര്‍ത്തിക്ക മാത്രമല്ല പ്രവര്‍ത്തിക്കുന്നവരില്‍ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">അതുകൊണ്ട് വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതുതന്നെ പ്രവര്‍ത്തിക്കുന്നുവല്ലോ.</verse>
				<verse number="2">എന്നാല്‍ ആ വക പ്രവര്‍ത്തിക്കുന്നവരുടെ നേരേ ദൈവത്തിന്‍റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു.</verse>
				<verse number="3">ആ വക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതുതന്നെ പ്രവര്‍ത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്‍റെ വിധിയില്‍നിന്നു തെറ്റി ഒഴിയും എന്നു നിനയ്ക്കുന്നുവോ?</verse>
				<verse number="4">അല്ല, ദൈവത്തിന്‍റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്ന് അറിയാതെ നീ അവന്‍റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?</verse>
				<verse number="5">എന്നാല്‍ നിന്‍റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്‍റെ നീതിയുള്ള വിധിവെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കുതന്നെ കോപം ചരതിച്ചുവയ്ക്കുന്നു.</verse>
				<verse number="6">അവന്‍ ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.</verse>
				<verse number="7">നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതപൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കു</verse>
				<verse number="8">നിത്യജീവനും ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്കു കോപവും ക്രോധവും കൊടുക്കും.</verse>
				<verse number="9">തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും വരും.</verse>
				<verse number="10">നന്മ പ്രവര്‍ത്തിക്കുന്ന ഏവനും മഹത്ത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും.</verse>
				<verse number="11">ദൈവത്തിന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ.</verse>
				<verse number="12">ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരൊക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരൊക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.</verse>
				<verse number="13">ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്.</verse>
				<verse number="14">ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു.</verse>
				<verse number="15">അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ട് അവര്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;</verse>
				<verse number="16">ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നെ.</verse>
				<verse number="17">നീയോ യെഹൂദന്‍ എന്നു പേര്‍കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും</verse>
				<verse number="18">ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍നിന്നു പഠിക്കയാല്‍ അവന്‍റെ ഇഷ്ടം അറിഞ്ഞും</verse>
				<verse number="19">ഭേദാഭേദങ്ങള്‍ വിവേചിച്ചും ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തില്‍നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കു വഴി കാട്ടുന്നവന്‍,</verse>
				<verse number="20">ഇരുട്ടിലുള്ളവര്‍ക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍, ശിശുക്കള്‍ക്ക് ഉപദേഷ്ടാവ് എന്ന് ഉറച്ചുമിരിക്കുന്നെങ്കില്‍-</verse>
				<verse number="21">ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?</verse>
				<verse number="22">വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ?</verse>
				<verse number="23">ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?</verse>
				<verse number="24">“നിങ്ങള്‍ നിമിത്തം ദൈവത്തിന്‍റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="25">നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളത് സത്യം; ന്യായപ്രമാണലംഘിയായാലോ നിന്‍റെ പരിച്ഛേദന അഗ്രചര്‍മമായിത്തീര്‍ന്നു.</verse>
				<verse number="26">അഗ്രചര്‍മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്‍റെ അഗ്രചര്‍മം പരിച്ഛേദന എന്ന് എണ്ണുകയില്ലയോ?</verse>
				<verse number="27">സ്വഭാവത്താല്‍ അഗ്രചര്‍മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ?</verse>
				<verse number="28">പുറമേ യെഹൂദനായവന്‍ യെഹൂദനല്ല; പുറമേ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;</verse>
				<verse number="29">അകമേ യെഹൂദനായവനത്രേ യെഹൂദന്‍; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവനു മനുഷ്യരാലല്ല ദൈവത്താല്‍തന്നെ പുകഴ്ച ലഭിക്കും.</verse>
			</chapter>
			<chapter number="3">
				<verse number="1">എന്നാല്‍ യെഹൂദന് എന്തു വിശേഷത? അല്ല, പരിച്ഛേദനയാല്‍ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ട്;</verse>
				<verse number="2">ഒന്നാമത് ദൈവത്തിന്‍റെ അരുളപ്പാടുകള്‍ അവരുടെ പക്കല്‍ സമര്‍പ്പിച്ചിരിക്കുന്നതുതന്നെ.</verse>
				<verse number="3">ചിലര്‍ വിശ്വസിച്ചില്ല എങ്കില്‍ അവരുടെ അവിശ്വാസത്താല്‍ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ?</verse>
				<verse number="4">ഒരുനാളും ഇല്ല. “നിന്‍റെ വാക്കുകളില്‍ നീ നീതീകരിക്കപ്പെടുവാനും, നിന്‍റെ ന്യായവിസ്താരത്തില്‍ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാന്‍, സകല മനുഷ്യരും ഭോഷ്കു പറയുന്നവര്‍ എന്നേ വരൂ.</verse>
				<verse number="5">എന്നാല്‍ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കില്‍ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവന്‍ എന്നോ? -ഞാന്‍ മാനുഷരീതിയില്‍ പറയുന്നു- ഒരുനാളുമല്ല;</verse>
				<verse number="6">അല്ലെങ്കില്‍ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?</verse>
				<verse number="7">ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്കിനാല്‍ അവന്‍റെ മഹത്ത്വത്തിനായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്?</verse>
				<verse number="8">നല്ലതു വരേണ്ടതിനു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവര്‍ക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതുതന്നെ.</verse>
				<verse number="9">ആകയാല്‍ എന്ത്? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിന്‍കീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ;</verse>
				<verse number="10">“നീതിമാന്‍ ആരുമില്ല. ഒരുത്തന്‍ പോലുമില്ല.</verse>
				<verse number="11">ഗ്രഹിക്കുന്നവന്‍ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.</verse>
				<verse number="12">എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തന്‍പോലും ഇല്ല.</verse>
				<verse number="13">അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവര്‍ ചതിക്കുന്നു; സര്‍പ്പവിഷം അവരുടെ അധരങ്ങള്‍ക്കു കീഴെ ഉണ്ട്.</verse>
				<verse number="14">അവരുടെ വായില്‍ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു.</verse>
				<verse number="15">അവരുടെ കാല്‍ രക്തം ചൊരിയുവാന്‍ ബദ്ധപ്പെടുന്നു.</verse>
				<verse number="16">നാശവും അരിഷ്ടതയും അവരുടെ വഴികളില്‍ ഉണ്ട്.</verse>
				<verse number="17">സമാധാനമാര്‍ഗം അവര്‍ അറിഞ്ഞിട്ടില്ല.</verse>
				<verse number="18">അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="19">ന്യായപ്രമാണം പറയുന്നത് എല്ലാം ന്യായപ്രമാണത്തിന്‍കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സര്‍വലോകവും ദൈവസന്നിധിയില്‍ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.</verse>
				<verse number="20">അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും അവന്‍റെ സന്നിധിയില്‍ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താല്‍ പാപത്തിന്‍റെ പരിജ്ഞാനമത്രേ വരുന്നത്.</verse>
				<verse number="21">ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവര്‍ക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.</verse>
				<verse number="22">അതിനു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.</verse>
				<verse number="23">ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീര്‍ന്നു,</verse>
				<verse number="24">അവന്‍റെ കൃപയാല്‍ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്.</verse>
				<verse number="25">വിശ്വസിക്കുന്നവര്‍ക്ക് അവന്‍ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്‍റെ പൊറുമയില്‍ മുന്‍കഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍,</verse>
				<verse number="26">താന്‍ നീതിമാനും യേശുവില്‍ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്‍റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍തന്നെ അങ്ങനെ ചെയ്തത്.</verse>
				<verse number="27">ആകയാല്‍ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാര്‍ഗത്താല്‍? കര്‍മമാര്‍ഗത്താലോ? അല്ല, വിശ്വാസമാര്‍ഗത്താലത്രേ.</verse>
				<verse number="28">അങ്ങനെ മനുഷ്യന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികൂടാതെ വിശ്വാസത്താല്‍തന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.</verse>
				<verse number="29">അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.</verse>
				<verse number="30">ദൈവം ഏകനല്ലോ; അവന്‍ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താല്‍ അഗ്രചര്‍മികളെയും നീതീകരിക്കുന്നു.</verse>
				<verse number="31">ആകയാല്‍ നാം വിശ്വാസത്താല്‍ ന്യായപ്രമാണത്തെ ദുര്‍ബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">എന്നാല്‍ നമ്മുടെ പൂര്‍വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടൂ?</verse>
				<verse number="2">അബ്രാഹാം പ്രവൃത്തിയാല്‍ നീതീകരിക്കപ്പെട്ടു എങ്കില്‍ അവന് പ്രശംസിപ്പാന്‍ സംഗതി ഉണ്ട്; ദൈവസന്നിധിയില്‍ ഇല്ലതാനും;</verse>
				<verse number="3">തിരുവെഴുത്ത് എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു” എന്നു തന്നെ.</verse>
				<verse number="4">എന്നാല്‍ പ്രവര്‍ത്തിക്കുന്നവനു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.</verse>
				<verse number="5">പ്രവര്‍ത്തിക്കാത്തവന്‍ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനില്‍ വിശ്വസിക്കുന്നവനോ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു.</verse>
				<verse number="6">ദൈവം പ്രവൃത്തികൂടാതെ നീതി കണക്കിടുന്ന മനുഷ്യന്‍റെ ഭാഗ്യം ദാവീദും വര്‍ണിക്കുന്നത്:</verse>
				<verse number="7">“അധര്‍മം മോചിച്ചും പാപം മറച്ചും കിട്ടിയവര്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="8">കര്‍ത്താവ് പാപം കണക്കിടാത്ത മനുഷ്യന്‍ ഭാഗ്യവാന്‍.”</verse>
				<verse number="9">ഈ ഭാഗ്യവര്‍ണനം പരിച്ഛേദനയ്ക്കോ? അഗ്രചര്‍മത്തിനു കൂടെയോ? അബ്രാഹാമിനു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നത്.</verse>
				<verse number="10">എങ്ങനെ കണക്കിട്ടത്? പരിച്ഛേദനയിലോ? അഗ്രചര്‍മത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചര്‍മത്തിലത്രേ.</verse>
				<verse number="11">അഗ്രചര്‍മത്തില്‍വച്ച് ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവനു ലഭിച്ചത് അഗ്രചര്‍മത്തോടെ വിശ്വസിക്കുന്നവര്‍ക്കുംകൂടെ നീതി കണക്കിടപ്പെടുവാന്‍ തക്കവണ്ണം താന്‍ അവര്‍ക്ക് എല്ലാവര്‍ക്കും പിതാവായിരിക്കേണ്ടതിനും</verse>
				<verse number="12">പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് അഗ്രചര്‍മത്തില്‍വച്ച് ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാര്‍ക്കു പിതാവായിരിക്കേണ്ടതിനുംതന്നെ.</verse>
				<verse number="13">ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്‍റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്‍റെ നീതിയാലല്ലോ ലഭിച്ചത്.</verse>
				<verse number="14">എന്നാല്‍ ന്യായപ്രമാണമുള്ളവര്‍ അവകാശികള്‍ എങ്കില്‍ വിശ്വാസം വ്യര്‍ഥവും വാഗ്ദത്തം ദുര്‍ബലവും എന്നു വരും.</verse>
				<verse number="15">ന്യായപ്രമാണമോ കോപത്തിനു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.</verse>
				<verse number="16">അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികള്‍ ആകുന്നത്; വാഗ്ദത്തം സകല സന്തതിക്കും, ന്യായപ്രമാണമുള്ളവര്‍ക്കു മാത്രമല്ല, അബ്രാഹാമിന്‍റെ വിശ്വാസമുള്ളവര്‍ക്കുംകൂടെ ഉറപ്പാകേണ്ടതിനുതന്നെ.</verse>
				<verse number="17">മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താന്‍ വിശ്വസിച്ച ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അവന്‍ നമുക്കെല്ലാവര്‍ക്കും പിതാവാകേണ്ടതിനുതന്നെ. “ഞാന്‍ നിന്നെ ബഹുജാതികള്‍ക്കു പിതാവാക്കിവച്ചു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="18">“നിന്‍റെ സന്തതി ഇവ്വണ്ണം ആകും” എന്ന് അരുളിച്ചെയ്തിരിക്കുന്നതുപോലെ താന്‍ ബഹുജാതികള്‍ക്കു പിതാവാകും എന്ന് അവന്‍ ആശയ്ക്ക് വിരോധമായി ആശയോടെ വിശ്വസിച്ചു.</verse>
				<verse number="19">അവന്‍ ഏകദേശം നൂറു വയസ്സുള്ളവനാകയാല്‍ തന്‍റെ ശരീരം നിര്‍ജീവമായിപ്പോയതും സാറായുടെ ഗര്‍ഭപാത്രത്തിന്‍റെ നിര്‍ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തില്‍ ക്ഷീണിച്ചില്ല.</verse>
				<verse number="20">ദൈവത്തിന്‍റെ വാഗ്ദത്തത്തിങ്കല്‍ അവിശ്വാസത്താല്‍ സംശയിക്കാതെ വിശ്വാസത്തില്‍ ശക്തിപ്പെട്ടു ദൈവത്തിനു മഹത്ത്വം കൊടുത്തു,</verse>
				<verse number="21">അവന്‍ വാഗ്ദത്തം ചെയ്തതു പ്രവര്‍ത്തിപ്പാനും ശക്തന്‍ എന്നു പൂര്‍ണമായി ഉറച്ചു.</verse>
				<verse number="22">അതുകൊണ്ട് അത് അവനു നീതിയായി കണക്കിട്ടു.</verse>
				<verse number="23">അവനു കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രം അല്ല, നമ്മെ വിചാരിച്ചുംകൂടെ ആകുന്നു.</verse>
				<verse number="24">നമ്മുടെ അതിക്രമങ്ങള്‍ നിമിത്തം മരണത്തിന് ഏല്പിച്ചും നമ്മുടെ നീതീകരണത്തിനായി ഉയിര്‍പ്പിച്ചുമിരിക്കുന്ന</verse>
				<verse number="25">നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവനില്‍ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാല്‍ തന്നെ.</verse>
			</chapter>
			<chapter number="5">
				<verse number="1">വിശ്വാസത്താല്‍ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം നമുക്ക് ദൈവത്തോടു സമാധാനം ഉണ്ട്.</verse>
				<verse number="2">നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്ക് അവന്മൂലം വിശ്വാസത്താല്‍ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്‍റെ പ്രത്യാശയില്‍ പ്രശംസിക്കുന്നു.</verse>
				<verse number="3">അതുതന്നെ അല്ല, കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്ന് അറിഞ്ഞ്</verse>
				<verse number="4">നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.</verse>
				<verse number="5">പ്രത്യാശയ്ക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്‍റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാല്‍ നമ്മുടെ ഹൃദയങ്ങളില്‍ പകര്‍ന്നിരിക്കുന്നുവല്ലോ.</verse>
				<verse number="6">നാം ബലഹീനര്‍ ആയിരിക്കുമ്പോള്‍തന്നെ ക്രിസ്തു തക്കസമയത്ത് അഭക്തര്‍ക്കുവേണ്ടി മരിച്ചു.</verse>
				<verse number="7">നീതിമാനുവേണ്ടി ആരെങ്കിലും മരിക്കുന്നത് ദുര്‍ലഭം; ഗുണവാനുവേണ്ടി പക്ഷേ മരിപ്പാന്‍ തുനിയുമായിരിക്കും.</verse>
				<verse number="8">ക്രിസ്തുവോ നാം പാപികള്‍ ആയിരിക്കുമ്പോള്‍തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു.</verse>
				<verse number="9">അവന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാല്‍ എത്ര അധികമായി കോപത്തില്‍നിന്നു രക്ഷിക്കപ്പെടും.</verse>
				<verse number="10">ശത്രുക്കളായിരിക്കുമ്പോള്‍തന്നെ നമുക്ക് അവന്‍റെ പുത്രന്‍റെ മരണത്താല്‍ ദൈവത്തോടു നിരപ്പ് വന്നു എങ്കില്‍ നിരന്ന ശേഷം നാം അവന്‍റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും.</verse>
				<verse number="11">അത്രയുമല്ല, നമുക്ക് ഇപ്പോള്‍ നിരപ്പു ലഭിച്ചതിനു കാരണമായ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നാം ദൈവത്തില്‍ പ്രശംസിക്കയും ചെയ്യുന്നു.</verse>
				<verse number="12">അതുകൊണ്ട് ഏകമനുഷ്യനാല്‍ പാപവും പാപത്താല്‍ മരണവും ലോകത്തില്‍ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാല്‍ മരണം സകല മനുഷ്യരിലും പരന്നിരിക്കുന്നു.</verse>
				<verse number="13">പാപമോ ന്യായപ്രമാണംവരെ ലോകത്തില്‍ ഉണ്ടായിരുന്നു; എന്നാല്‍ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപത്തെ കണക്കിടുന്നില്ല.</verse>
				<verse number="14">എങ്കിലും വരുവാനുള്ളവന്‍റെ പ്രതിരൂപമായ ആദാമിന്‍റെ ലംഘനത്തിനു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാംമുതല്‍ മോശെവരെ വാണിരുന്നു.</verse>
				<verse number="15">എന്നാല്‍ ലംഘനത്തിന്‍റെ കാര്യവും കൃപാവരത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ ലംഘനത്താല്‍ അനേകര്‍ മരിച്ചു എങ്കില്‍ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്‍റെ കൃപയാലുള്ള ദാനവും അനേകര്‍ക്കുവേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.</verse>
				<verse number="16">ഏകന്‍ പാപം ചെയ്തതിന്‍റെ ഫലവും ദാനത്തിന്‍റെ കാര്യവും ഒരുപോലെയല്ല; ഏകന്‍റെ പാപം ശിക്ഷാവിധി കല്പിപ്പാന്‍ ഹേതുവായിത്തീര്‍ന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണവിധിക്കു ഹേതുവായിത്തീര്‍ന്നു.</verse>
				<verse number="17">ഏകന്‍റെ ലംഘനത്താല്‍ മരണം ആ ഏകന്‍ നിമിത്തം വാണു എങ്കില്‍ കൃപയുടെയും നീതിദാനത്തിന്‍റെയും സമൃദ്ധി ലഭിക്കുന്നവര്‍ യേശുക്രിസ്തു എന്ന ഏകന്‍ നിമിത്തം ഏറ്റവും അധികമായി ജീവനില്‍ വാഴും.</verse>
				<verse number="18">അങ്ങനെ ഏകലംഘനത്താല്‍ സകല മനുഷ്യര്‍ക്കും ശിക്ഷാവിധി വന്നതുപോലെ ഏകനീതിയാല്‍ സകല മനുഷ്യര്‍ക്കും ജീവകാരണമായ നീതീകരണവും വന്നു.</verse>
				<verse number="19">ഏകമനുഷ്യന്‍റെ അനുസരണക്കേടിനാല്‍ അനേകര്‍ പാപികളായിത്തീര്‍ന്നതുപോലെ ഏകന്‍റെ അനുസരണത്താല്‍ അനേകര്‍ നീതിമാന്മാരായിത്തീരും.</verse>
				<verse number="20">എന്നാല്‍ ലംഘനം പെരുകേണ്ടതിനു ന്യായപ്രമാണവും ഇടയില്‍ ചേര്‍ന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വര്‍ധിച്ചു.</verse>
				<verse number="21">പാപം മരണത്താല്‍ വാണതുപോലെ കൃപയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാല്‍ നിത്യജീവനായി വാഴേണ്ടതിനു തന്നെ.</verse>
			</chapter>
			<chapter number="6">
				<verse number="1">ആകയാല്‍ നാം എന്തു പറയേണ്ടൂ? കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്.</verse>
				<verse number="2">പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതില്‍ ജീവിക്കുന്നത് എങ്ങനെ? അല്ല,</verse>
				<verse number="3">യേശുക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്‍റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ?</verse>
				<verse number="4">അങ്ങനെ നാം അവന്‍റെമരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്‍റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്‍റെ പുതുക്കത്തില്‍ നടക്കേണ്ടതിനുതന്നെ.</verse>
				<verse number="5">അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കില്‍ പുനരുത്ഥാനത്തിന്‍റെ സാദൃശ്യത്തോടും ഏകീഭവിക്കും.</verse>
				<verse number="6">നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യന്‍ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു.</verse>
				<verse number="7">അങ്ങനെ മരിച്ചവന്‍ പാപത്തില്‍നിന്നു മോചനം പ്രാപിച്ചിരിക്കുന്നു.</verse>
				<verse number="8">നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കില്‍ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു.</verse>
				<verse number="9">ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കയാല്‍ ഇനി മരിക്കയില്ല; മരണത്തിന് അവന്‍റെമേല്‍ ഇനി കര്‍ത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ.</verse>
				<verse number="10">അവന്‍ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവന്‍ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു.</verse>
				<verse number="11">അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവര്‍ എന്നും ക്രിസ്തുയേശുവില്‍ ദൈവത്തിനു ജീവിക്കുന്നവര്‍ എന്നും നിങ്ങളെത്തന്നെ എണ്ണുവിന്‍.</verse>
				<verse number="12">ആകയാല്‍ പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ അതിന്‍റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്,</verse>
				<verse number="13">നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമര്‍പ്പിക്കയും അരുത്. നിങ്ങളെത്തന്നെ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമര്‍പ്പിച്ചുകൊള്‍വിന്‍.</verse>
				<verse number="14">നിങ്ങള്‍ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ.</verse>
				<verse number="15">എന്നാലെന്ത്? ന്യായപ്രമാണത്തിനല്ല കൃപയ്ക്കത്രേ അധീനരാകയാല്‍ നാം പാപം ചെയ്ക എന്നോ? ഒരുനാളും അരുത്.</verse>
				<verse number="16">നിങ്ങള്‍ ദാസന്മാരായി അനുസരിപ്പാന്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കയും നിങ്ങള്‍ അനുസരിച്ചുപോരുകയും ചെയ്യുന്നവനു ദാസന്മാര്‍ ആകുന്നു എന്ന് അറിയുന്നില്ലയോ? ഒന്നുകില്‍ മരണത്തിനായി പാപത്തിന്‍റെ ദാസന്മാര്‍, അല്ലെങ്കില്‍ നീതിക്കായി അനുസരണത്തിന്‍റെ ദാസന്മാര്‍തന്നെ.</verse>
				<verse number="17">എന്നാല്‍ നിങ്ങള്‍ പാപത്തിന്‍റെ ദാസന്മാര്‍ ആയിരുന്നുവെങ്കിലും നിങ്ങളെ പഠിപ്പിച്ച ഉപദേശരൂപത്തെ</verse>
				<verse number="18">ഹൃദയപൂര്‍വം അനുസരിച്ച് പാപത്തില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചു നീതിക്കു ദാസന്മാരായിത്തീര്‍ന്നതുകൊണ്ട് ദൈവത്തിനു സ്തോത്രം.</verse>
				<verse number="19">നിങ്ങളുടെ ജഡത്തിന്‍റെ ബലഹീനതനിമിത്തം ഞാന്‍ മാനുഷരീതിയില്‍ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധര്‍മത്തിനായി അശുദ്ധിക്കും അധര്‍മത്തിനും അടിമകളാക്കി സമര്‍പ്പിച്ചതുപോലെ ഇപ്പോള്‍ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമര്‍പ്പിപ്പിന്‍.</verse>
				<verse number="20">നിങ്ങള്‍ പാപത്തിനു ദാസന്മാരായിരുന്നപ്പോള്‍ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ.</verse>
				<verse number="21">നിങ്ങള്‍ക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോള്‍ നിങ്ങള്‍ക്കു ലജ്ജ തോന്നുന്നതുതന്നെ. അതിന്‍റെ അവസാനം മരണമല്ലോ.</verse>
				<verse number="22">എന്നാല്‍ ഇപ്പോള്‍ പാപത്തില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിനു ദാസന്മാരായിരിക്കയാല്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്‍റെ അന്തം നിത്യജീവനും ആകുന്നു.</verse>
				<verse number="23">പാപത്തിന്‍റെ ശമ്പളം മരണമത്രേ; ദൈവത്തിന്‍റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിത്യജീവന്‍ തന്നെ.</verse>
			</chapter>
			<chapter number="7">
				<verse number="1">സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാന്‍ സംസാരിക്കുന്നത്: മനുഷ്യന്‍ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന് അവന്‍റെമേല്‍ അധികാരം ഉണ്ട് എന്നു നിങ്ങള്‍ അറിയുന്നില്ലയോ?</verse>
				<verse number="2">ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോടു ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവ് മരിച്ചാല്‍ അവള്‍ ഭര്‍ത്തൃന്യായപ്രമാണത്തില്‍നിന്ന് ഒഴിവുള്ളവളായി.</verse>
				<verse number="3">ഭര്‍ത്താവ് ജീവിച്ചിരിക്കുമ്പോള്‍ അവള്‍ വേറേ പുരുഷന് ആയാല്‍ വ്യഭിചാരിണി എന്നു പേര്‍ വരും; ഭര്‍ത്താവ് മരിച്ചു എങ്കിലോ അവള്‍ വേറേ പുരുഷന് ആയാല്‍ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തില്‍നിന്നു സ്വതന്ത്രയാകുന്നു</verse>
				<verse number="4">അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിനു ഫലം കായ്ക്കുമാറ് മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവനായ വേറൊരുവന് ആകേണ്ടതിന് നിങ്ങളും ക്രിസ്തുവിന്‍റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.</verse>
				<verse number="5">നാം ജഡത്തിലായിരുന്നപ്പോള്‍ ന്യായപ്രമാണത്താല്‍ ഉളവായ പാപരാഗങ്ങള്‍ മരണത്തിനു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളില്‍ വ്യാപരിച്ചുപോന്നു.</verse>
				<verse number="6">ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ട്, അക്ഷരത്തിന്‍റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തില്‍തന്നെ സേവിക്കേണ്ടതിനു നാം ന്യായപ്രമാണത്തില്‍നിന്ന് ഒഴിവുള്ളവരായിരിക്കുന്നു.</verse>
				<verse number="7">ആകയാല്‍ നാം എന്തു പറയേണ്ടൂ? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുത്. എങ്കിലും ന്യായപ്രമാണത്താല്‍ അല്ലാതെ ഞാന്‍ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുത് എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കില്‍ ഞാന്‍ മോഹത്തെ അറികയില്ലായിരുന്നു.</verse>
				<verse number="8">പാപമോ അവസരം ലഭിച്ചിട്ടു കല്പനയാല്‍ എന്നില്‍ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിര്‍ജീവമാകുന്നു.</verse>
				<verse number="9">ഞാന്‍ ഒരു കാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാല്‍ കല്പന വന്നപ്പോള്‍ പാപം വീണ്ടും ജീവിക്കയും ഞാന്‍ മരിക്കയും ചെയ്തു.</verse>
				<verse number="10">ഇങ്ങനെ ജീവനായി ലഭിച്ചിരുന്ന കല്പന എനിക്ക് മരണഹേതുവായി തീര്‍ന്നു എന്ന് ഞാന്‍ കണ്ടു.</verse>
				<verse number="11">പാപം അവസരം ലഭിച്ചിട്ട് കല്പനയാല്‍ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.</verse>
				<verse number="12">ആകയാല്‍ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതുംതന്നെ.</verse>
				<verse number="13">എന്നാല്‍ നന്മയായുള്ളത് എനിക്കു മരണകാരണമായിത്തീര്‍ന്നു എന്നോ? ഒരുനാളും അരുത്, പാപമത്രേ മരണമായിത്തീര്‍ന്നത്; അതു നന്മയായുള്ളതിനെക്കൊണ്ട് എനിക്കു മരണം ഉളവാക്കുന്നതിനാല്‍ പാപം എന്നു തെളിയേണ്ടതിനും കല്പനയാല്‍ അത്യന്തം പാപമായിത്തീരേണ്ടതിനുംതന്നെ.</verse>
				<verse number="14">ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയന്‍, പാപത്തിനു ദാസനായി വില്ക്കപ്പെട്ടവന്‍ തന്നെ.</verse>
				<verse number="15">ഞാന്‍ പ്രവര്‍ത്തിക്കുന്നതു ഞാന്‍ അറിയുന്നില്ല; ഞാന്‍ ഇച്ഛിക്കുന്നതിനെയല്ല, പകയ്ക്കുന്നതിനെ അത്രേ ചെയ്യുന്നത്.</verse>
				<verse number="16">ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലത് എന്നു ഞാന്‍ സമ്മതിക്കുന്നു.</verse>
				<verse number="17">ആകയാല്‍ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ.</verse>
				<verse number="18">എന്നില്‍ എന്നുവച്ചാല്‍ എന്‍റെ ജഡത്തില്‍ നന്മ വസിക്കുന്നില്ല എന്നു ഞാന്‍ അറിയുന്നു; നന്മ ചെയ്‍വാനുള്ള താല്‍പര്യം എനിക്കുണ്ട്; പ്രവര്‍ത്തിക്കുന്നതോ ഇല്ല.</verse>
				<verse number="19">ഞാന്‍ ചെയ്‍വാന്‍ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവര്‍ത്തിക്കുന്നത്.</verse>
				<verse number="20">ഞാന്‍ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല എന്നില്‍ വസിക്കുന്ന പാപമത്രേ.</verse>
				<verse number="21">അങ്ങനെ നന്മ ചെയ്‍വാന്‍ ഇച്ഛിക്കുന്ന ഞാന്‍ തിന്മ എന്‍റെ പക്കല്‍ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു.</verse>
				<verse number="22">ഉള്ളംകൊണ്ടു ഞാന്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു.</verse>
				<verse number="23">എങ്കിലും എന്‍റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാന്‍ എന്‍റെ അവയവങ്ങളില്‍ കാണുന്നു; അത് എന്‍റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന് എന്നെ ബദ്ധനാക്കിക്കളയുന്നു.</verse>
				<verse number="24">അയ്യോ, ഞാന്‍ അരിഷ്ടമനുഷ്യന്‍! ഈ മരണത്തിന് അധീനമായ ശരീരത്തില്‍നിന്ന് എന്നെ ആര്‍ വിടുവിക്കും?</verse>
				<verse number="25">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാന്‍ തന്നെ ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്‍റെ പ്രമാണത്തെയും സേവിക്കുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">അതുകൊണ്ട് ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവര്‍ക്ക് ഒരു ശിക്ഷാവിധിയും ഇല്ല.</verse>
				<verse number="2">ജീവന്‍റെ ആത്മാവിന്‍റെ പ്രമാണം എനിക്കു പാപത്തിന്‍റെയും മരണത്തിന്‍റെയും പ്രമാണത്തില്‍നിന്നു ക്രിസ്തുയേശുവില്‍ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.</verse>
				<verse number="3">ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിനു കഴിയാഞ്ഞതിനെ (സാധിപ്പാന്‍) ദൈവം തന്‍റെ പുത്രനെ പാപജഡത്തിന്‍റെ സാദൃശ്യത്തിലും പാപംനിമിത്തവും അയച്ചു, പാപത്തിനു ജഡത്തില്‍ ശിക്ഷ വിധിച്ചു.</verse>
				<verse number="4">ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മില്‍ ന്യായപ്രമാണത്തിന്‍റെ നീതി നിവൃത്തിയാകേണ്ടതിനുതന്നെ.</verse>
				<verse number="5">ജഡസ്വഭാവമുള്ളവര്‍ ജഡത്തിനുള്ളതും ആത്മസ്വഭാവമുള്ളവര്‍ ആത്മാവിനുള്ളതും ചിന്തിക്കുന്നു.</verse>
				<verse number="6">ജഡത്തിന്‍റെ ചിന്ത മരണം; ആത്മാവിന്‍റെ ചിന്തയോ ജീവനും സമാധാനവുംതന്നെ.</verse>
				<verse number="7">ജഡത്തിന്‍റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്‍റെ ന്യായപ്രമാണത്തിനു കീഴ്പെടുന്നില്ല, കീഴ്പെടുവാന്‍ കഴിയുന്നതുമല്ല.</verse>
				<verse number="8">ജഡസ്വഭാവമുള്ളവര്‍ക്കു ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിവില്ല.</verse>
				<verse number="9">നിങ്ങളോ, ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നുവരികില്‍ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്‍റെ ആത്മാവില്ലാത്തവന്‍ അവനുള്ളവനല്ല.</verse>
				<verse number="10">ക്രിസ്തു നിങ്ങളില്‍ ഉണ്ടെങ്കിലോ ശരീരം പാപം നിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവ് നീതിനിമിത്തം ജീവനാകുന്നു.</verse>
				<verse number="11">യേശുവിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചവന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ ക്രിസ്തുയേശുവിനെ മരണത്തില്‍നിന്ന് ഉയിര്‍പ്പിച്ചവന്‍ നിങ്ങളില്‍ വസിക്കുന്ന തന്‍റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മര്‍ത്യശരീരങ്ങളെയും ജീവിപ്പിക്കും.</verse>
				<verse number="12">ആകയാല്‍ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന് ജഡത്തിനല്ല കടക്കാരാകുന്നത്.</verse>
				<verse number="13">നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കില്‍ മരിക്കും നിശ്ചയം; ആത്മാവിനാല്‍ ശരീരത്തിന്‍റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങള്‍ ജീവിക്കും.</verse>
				<verse number="14">ദൈവാത്മാവ് നടത്തുന്നവര്‍ ഏവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.</verse>
				<verse number="15">നിങ്ങള്‍ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്‍റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിന്‍ ആത്മാവിനെ അത്രേ പ്രാപിച്ചത്.</verse>
				<verse number="16">നാം ദൈവത്തിന്‍റെ മക്കള്‍ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.</verse>
				<verse number="17">നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളുംതന്നെ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.</verse>
				<verse number="18">നമ്മില്‍ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാല്‍ ഈ കാലത്തിലെ കഷ്ടങ്ങള്‍ സാരമില്ല എന്നു ഞാന്‍ എണ്ണുന്നു.</verse>
				<verse number="19">സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.</verse>
				<verse number="20">സൃഷ്ടി ദ്രവത്വത്തിന്‍റെ ദാസ്യത്തില്‍നിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായയ്ക്കു കീഴ്പെട്ടിരിക്കുന്നു,</verse>
				<verse number="21">മനഃപൂര്‍വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്‍റെ കല്പന നിമിത്തമത്രേ.</verse>
				<verse number="22">സര്‍വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.</verse>
				<verse number="23">ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്‍റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളില്‍ ഞരങ്ങുന്നു.</verse>
				<verse number="24">പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തന്‍ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്?</verse>
				<verse number="25">നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു.</verse>
				<verse number="26">അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാര്‍ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു.</verse>
				<verse number="27">എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു.</verse>
				<verse number="28">എന്നാല്‍ ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, നിര്‍ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.</verse>
				<verse number="29">അവന്‍ മുന്നറിഞ്ഞവരെ തന്‍റെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചുമിരിക്കുന്നു.</verse>
				<verse number="30">മുന്‍നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.</verse>
				<verse number="31">ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടൂ? ദൈവം നമുക്ക് അനുകൂലം എങ്കില്‍ നമുക്കു പ്രതികൂലം ആര്‍?</verse>
				<verse number="32">സ്വന്തപുത്രനെ ആദരിക്കാതെ നമുക്ക് എല്ലാവര്‍ക്കുംവേണ്ടി ഏല്പിച്ചുതന്നവന്‍ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?</verse>
				<verse number="33">ദൈവം തിരഞ്ഞെടുത്തവരെ ആര്‍ കുറ്റം ചുമത്തും? നീതീകരിക്കുന്നവന്‍ ദൈവം.</verse>
				<verse number="34">ശിക്ഷ വിധിക്കുന്നവന്‍ ആര്‍? ക്രിസ്തുയേശു മരിച്ചവന്‍; മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റവന്‍തന്നെ; അവന്‍ ദൈവത്തിന്‍റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.</verse>
				<verse number="35">ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുന്നതാര്‍? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?</verse>
				<verse number="36">“നിന്‍റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="37">നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതിലൊക്കെയും പൂര്‍ണജയം പ്രാപിക്കുന്നു.</verse>
				<verse number="38">മരണത്തിനോ ജീവനോ ദൂതന്മാര്‍ക്കോ വാഴ്ചകള്‍ക്കോ അധികാരങ്ങള്‍ക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ</verse>
				<verse number="39">ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിപ്പാന്‍ കഴികയില്ല എന്നു ഞാന്‍ ഉറച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="9">
				<verse number="1">ഞാന്‍ ക്രിസ്തുവില്‍ സത്യം പറയുന്നു; ഞാന്‍ പറയുന്നതു ഭോഷ്കല്ല;</verse>
				<verse number="2">എനിക്കു വലിയ ദുഃഖവും ഹൃദയത്തില്‍ ഇടവിടാതെ നോവും ഉണ്ട് എന്ന് എന്‍റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവില്‍ സാക്ഷിയായിരിക്കുന്നു.</verse>
				<verse number="3">ജഡപ്രകാരം എന്‍റെ ചാര്‍ച്ചക്കാരായ എന്‍റെ സഹോദരന്മാര്‍ക്കുവേണ്ടി ഞാന്‍തന്നെ ക്രിസ്തുവിനോടു വേര്‍വിട്ടു ശാപഗ്രസ്തനാവാന്‍ ഞാന്‍ ആഗ്രഹിക്കാമായിരുന്നു.</verse>
				<verse number="4">അവര്‍ യിസ്രായേല്യര്‍; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവര്‍ക്കുള്ളവ;</verse>
				<verse number="5">പിതാക്കന്മാരും അവര്‍ക്കുള്ളവര്‍തന്നെ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉദ്ഭവിച്ചത്; അവന്‍ സര്‍വത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍. ആമേന്‍.</verse>
				<verse number="6">ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലില്‍നിന്ന് ഉദ്ഭവിച്ചവര്‍ എല്ലാം യിസ്രായേല്യര്‍ എന്നും</verse>
				<verse number="7">അബ്രാഹാമിന്‍റെ സന്തതിയാകയാല്‍ എല്ലാവരും മക്കള്‍ എന്നും വരികയില്ല: “യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്‍റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളൂ.</verse>
				<verse number="8">അതിന്‍റെ അര്‍ഥമോ: ജഡപ്രകാരം ജനിച്ച മക്കള്‍ അല്ല ദൈവത്തിന്‍റെ മക്കള്‍; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്ന് എണ്ണുന്നു.</verse>
				<verse number="9">“ഈ സമയത്തേക്കു ഞാന്‍ വരും; അപ്പോള്‍ സാറായ്ക്ക് ഒരു മകന്‍ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.</verse>
				<verse number="10">അത്രയുമല്ല, റിബെക്കായും നമ്മുടെ പിതാവായ യിസ്ഹാക് എന്ന ഏകനാല്‍ ഗര്‍ഭം ധരിച്ചു,</verse>
				<verse number="11">കുട്ടികള്‍ ജനിക്കയോ ഗുണമാകെ” ദോഷമാകെ” ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിന്‍ പ്രകാരമുള്ള ദൈവനിര്‍ണയം പ്രവൃത്തികള്‍ നിമിത്തമല്ല വിളിച്ചവന്‍റെ ഇഷ്ടം നിമിത്തം തന്നെ വരേണ്ടതിന്:</verse>
				<verse number="12">“മൂത്തവന്‍ ഇളയവനെ സേവിക്കും” എന്ന് അവളോട് അരുളിച്ചെയ്തു.</verse>
				<verse number="13">“ഞാന്‍ യാക്കോബിനെ സ്നേഹിച്ച് ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="14">ആകയാല്‍ നാം എന്തു പറയേണ്ടൂ? ദൈവത്തിന്‍റെ പക്കല്‍ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.</verse>
				<verse number="15">“എനിക്കു കരുണ തോന്നേണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്കു കനിവ് തോന്നേണം എന്നുള്ളവനോട് കനിവു തോന്നുകയും ചെയ്യും” എന്ന് അവന്‍ മോശെയോട് അരുളിച്ചെയ്യുന്നു.</verse>
				<verse number="16">അതുകൊണ്ട് ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്.</verse>
				<verse number="17">“ഇതിനായിട്ടുതന്നെ ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നത്; നിന്നില്‍ എന്‍റെ ശക്തി കാണിക്കേണ്ടതിനും എന്‍റെ നാമം സര്‍വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും തന്നെ” എന്നു തിരുവെഴുത്തില്‍ ഫറവോനോട് അരുളിച്ചെയ്യുന്നു.</verse>
				<verse number="18">അങ്ങനെ തനിക്കു മനസ്സുള്ളവനോട് അവനു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവന്‍ കഠിനനാക്കുന്നു.</verse>
				<verse number="19">ആകയാല്‍ അവന്‍ പിന്നെ കുറ്റം പറയുന്നത് എന്ത്? ആര്‍ അവന്‍റെ ഇഷ്ടത്തോട് എതിര്‍ത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.</verse>
				<verse number="20">അയ്യോ, മനുഷ്യാ, ദൈവത്തോടു പ്രത്യുത്തരം പറയുന്ന നീ ആര്‍? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോട്: നീ എന്നെ ഇങ്ങനെ ചമച്ചത് എന്ത് എന്നു ചോദിക്കുമോ?</verse>
				<verse number="21">അല്ല, കുശവന് അതേ പിണ്ഡത്തില്‍നിന്ന് ഒരു പാത്രം മാനത്തിനും മറ്റൊരു പാത്രം അപമാനത്തിനും ഉണ്ടാക്കുവാന്‍ മണ്ണിന്മേല്‍ അധികാരം ഇല്ലയോ?</verse>
				<verse number="22">എന്നാല്‍ ദൈവം തന്‍റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും</verse>
				<verse number="23">യെഹൂദന്മാരില്‍നിന്നു മാത്രമല്ല; ജാതികളില്‍നിന്നും വിളിച്ചു തേജസ്സിനായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മില്‍;</verse>
				<verse number="24">തന്‍റെ തേജസ്സിന്‍റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീര്‍ഘക്ഷമയോടെ സഹിച്ചു എങ്കില്‍ എന്ത്?</verse>
				<verse number="25">“എന്‍റെ ജനമല്ലാത്തവരെ എന്‍റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാന്‍ വിളിക്കും.</verse>
				<verse number="26">നിങ്ങള്‍ എന്‍റെ ജനമല്ല എന്ന് അവരോട് പറഞ്ഞ ഇടത്തില്‍ അവര്‍ ജീവനുള്ള ദൈവത്തിന്‍റെ മക്കള്‍ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.</verse>
				<verse number="27">യെശയ്യാവോ യിസ്രായേലിനെക്കുറിച്ച്: “യിസ്രായേല്‍മക്കളുടെ എണ്ണം കടല്ക്കരയിലെ മണല്‍പോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.</verse>
				<verse number="28">കര്‍ത്താവു ഭൂമിയില്‍ തന്‍റെ വചനം നിവര്‍ത്തിച്ച് ക്ഷണത്തില്‍ തീര്‍ക്കും” എന്നു വിളിച്ചുപറയുന്നു.</verse>
				<verse number="29">“സൈന്യങ്ങളുടെ കര്‍ത്താവ് നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കില്‍ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാവ് മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.</verse>
				<verse number="30">ആകയാല്‍ നാം എന്തു പറയേണ്ടൂ? നീതിയെ പിന്തുടരാത്ത ജാതികള്‍ നീതിപ്രാപിച്ചു,</verse>
				<verse number="31">വിശ്വാസത്താലുള്ള നീതിതന്നെ. നീതിയുടെ പ്രമാണം പിന്തുടര്‍ന്ന യിസ്രായേലോ ആ പ്രമാണത്തിങ്കല്‍ എത്തിയില്ല.</verse>
				<verse number="32">അതെന്തുകൊണ്ട്? വിശ്വാസത്താലല്ല, പ്രവൃത്തികളാല്‍ അന്വേഷിച്ചതുകൊണ്ടുതന്നെ അവര്‍ ഇടര്‍ച്ചക്കല്ലിന്മേല്‍ തട്ടി ഇടറി:</verse>
				<verse number="33">“ഇതാ, ഞാന്‍ സീയോനില്‍ ഇടര്‍ച്ചക്കല്ലും തടങ്ങല്‍പാറയും വയ്ക്കുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
			</chapter>
			<chapter number="10">
				<verse number="1">സഹോദരന്മാരേ, അവര്‍ രക്ഷിക്കപ്പെടേണം എന്നുതന്നെ എന്‍റെ ഹൃദയവാഞ്ഛയും അവര്‍ക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.</verse>
				<verse number="2">അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ച് എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കു സാക്ഷ്യം പറയുന്നു.</verse>
				<verse number="3">അവര്‍ ദൈവത്തിന്‍റെ നീതി അറിയാതെ സ്വന്തനീതി സ്ഥാപിപ്പാന്‍ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്‍റെ നീതിക്കു കീഴ്പെട്ടില്ല.</verse>
				<verse number="4">വിശ്വസിക്കുന്ന ഏവനും നീതി ലഭിപ്പാന്‍ ക്രിസ്തു ന്യായപ്രമാണത്തിന്‍റെ അവസാനം ആകുന്നു.</verse>
				<verse number="5">ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച്: “അതു ചെയ്ത മനുഷ്യന്‍ അതിനാല്‍ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="6">വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ച് ആര്‍ സ്വര്‍ഗത്തില്‍ കയറും എന്നോ,</verse>
				<verse number="7">ക്രിസ്തു വിനെ മരിച്ചവരുടെ ഇടയില്‍നിന്ന് കയറ്റേണം എന്നു വിചാരിച്ച് ആര്‍ പാതാളത്തില്‍ ഇറങ്ങും എന്നോ നിന്‍റെ ഹൃദയത്തില്‍ പറയരുത്.”</verse>
				<verse number="8">എന്നാല്‍ അത് എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്‍റെ വായിലും നിന്‍റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസവചനം തന്നെ.</verse>
				<verse number="9">യേശുവിനെ കര്‍ത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും.</verse>
				<verse number="10">ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായ്കൊണ്ടു രക്ഷയ്ക്കായി ഏറ്റുപറകയും ചെയ്യുന്നു.</verse>
				<verse number="11">“അവനില്‍ വിശ്വസിക്കുന്നവന്‍ ഒരുത്തനും ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തില്‍ അരുളിച്ചെയ്യുന്നുവല്ലോ.</verse>
				<verse number="12">യെഹൂദന്‍ എന്നും യവനന്‍ എന്നും വ്യത്യാസമില്ല; എല്ലാവര്‍ക്കും കര്‍ത്താവ് ഒരുവന്‍തന്നെ; അവന്‍ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവര്‍ക്കും നല്കുവാന്‍ തക്കവണ്ണം സമ്പന്നന്‍ ആകുന്നു.</verse>
				<verse number="13">“കര്‍ത്താവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.</verse>
				<verse number="14">എന്നാല്‍ അവര്‍ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും?</verse>
				<verse number="15">ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="16">എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവ് പറയുന്നുവല്ലോ.</verse>
				<verse number="17">ആകയാല്‍ വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്‍റെ വചനത്താലും വരുന്നു.</verse>
				<verse number="18">എന്നാല്‍ അവര്‍ കേട്ടില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സര്‍വഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്‍റെ അറ്റത്തോളവും പരന്നു.”</verse>
				<verse number="19">എന്നാല്‍ യിസ്രായേല്‍ ഗ്രഹിച്ചില്ലയോ എന്നു ഞാന്‍ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാന്‍ നിങ്ങള്‍ക്ക് എരിവു വരുത്തും; മൂഢജാതിയെക്കൊണ്ടു നിങ്ങള്‍ക്കു കോപം ജനിപ്പിക്കും” എന്ന് ഒന്നാമതു മോശെ പറയുന്നു.</verse>
				<verse number="20">യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവര്‍ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവര്‍ക്കു ഞാന്‍ പ്രത്യക്ഷനായി” എന്നു ധൈര്യത്തോടെ പറയുന്നു.</verse>
				<verse number="21">യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാന്‍ ഇടവിടാതെ കൈ നീട്ടി” എന്ന് അവന്‍ പറയുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">എന്നാല്‍ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാന്‍ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്‍റെ സന്തതിയില്‍ ബെന്യാമീന്‍ഗോത്രത്തില്‍ ജനിച്ചവന്‍ തന്നെ.</verse>
				<verse number="2">ദൈവം മുന്നറിഞ്ഞിട്ടുള്ള തന്‍റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്‍റെ ചരിത്രത്തില്‍ തിരുവെഴുത്തു പറയുന്നത് അറിയുന്നില്ലയോ?</verse>
				<verse number="3">അവന്‍ യിസ്രായേലിനു വിരോധമായി: “കര്‍ത്താവേ, അവര്‍ നിന്‍റെ പ്രവാചകന്മാരെ കൊന്നു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാന്‍ ഒരുത്തന്‍ മാത്രം ശേഷിച്ചിരിക്കുന്നു; അവര്‍ എനിക്കും ജീവഹാനി വരുത്തുവാന്‍ നോക്കുന്നു”</verse>
				<verse number="4">എന്നു ദൈവത്തോടു വാദിക്കുമ്പോള്‍ അവന് അരുളപ്പാട് ഉണ്ടായത് എന്ത്? “ബാലിനു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാന്‍ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നെ.</verse>
				<verse number="5">അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിന്‍പ്രകാരം ഒരു ശേഷിപ്പുണ്ട്.</verse>
				<verse number="6">കൃപയാല്‍ എങ്കില്‍ പ്രവൃത്തിയാലല്ല; അല്ലെങ്കില്‍ കൃപ കൃപയല്ല.</verse>
				<verse number="7">ആകയാല്‍ എന്ത്? യിസ്രായേല്‍ താന്‍ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവര്‍ അതു പ്രാപിച്ചു; ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.</verse>
				<verse number="8">“ദൈവം അവര്‍ക്ക് ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേള്‍ക്കാത്ത ചെവിയും കൊടുത്തു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="9">“അവരുടെ മേശ അവര്‍ക്കു കെണിയും കുടു ക്കും ഇടര്‍ച്ചയും പ്രതികാരവുമായിത്തീരട്ടെ;</verse>
				<verse number="10">അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടു പോകട്ടെ; അവരുടെ മുതുക് എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.</verse>
				<verse number="11">എന്നാല്‍ അവര്‍ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാന്‍ ചോദിക്കുന്നു. ഒരുനാളും അല്ല; അവര്‍ക്ക് എരിവു വരുത്തുവാന്‍ അവരുടെ ലംഘനം ഹേതുവായി ജാതികള്‍ക്കു രക്ഷ വന്നു എന്നേയുള്ളൂ.</verse>
				<verse number="12">എന്നാല്‍ അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികള്‍ക്കു സമ്പത്തും വരുത്തുവാന്‍ കാരണമായി എങ്കില്‍ അവരുടെ യഥാസ്ഥാനം എത്ര അധികം?</verse>
				<verse number="13">എന്നാല്‍ ജാതികളായ നിങ്ങളോടു ഞാന്‍ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാല്‍</verse>
				<verse number="14">ഞാന്‍ എന്‍റെ സ്വജാതിക്കാര്‍ക്കു വല്ലവിധേനയും സ്പര്‍ധ ജനിപ്പിച്ച്, അവരില്‍ ചിലരെ രക്ഷിക്കാമെങ്കിലോ എന്നുവച്ചുതന്നെ ഞാന്‍ എന്‍റെ ശുശ്രൂഷയെ പുകഴ്ത്തുന്നു.</verse>
				<verse number="15">അവരുടെ ഭ്രംശം ലോകത്തിന്‍റെ നിരപ്പിനു ഹേതുവായി എങ്കില്‍ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിര്‍പ്പെന്നല്ലാതെ എന്താകും?</verse>
				<verse number="16">ആദ്യഭാഗം വിശുദ്ധം എങ്കില്‍ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേര്‍ വിശുദ്ധം എങ്കില്‍ കൊമ്പുകളും അങ്ങനെതന്നെ.</verse>
				<verse number="17">കൊമ്പുകളില്‍ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയില്‍ ഒട്ടിച്ചുചേര്‍ത്ത് ഒലിവുമരത്തിന്‍റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീര്‍ന്നു എങ്കിലോ,</verse>
				<verse number="18">കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കില്‍ നീ വേരിനെ അല്ല വേര്‍ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓര്‍ക്ക.</verse>
				<verse number="19">എന്നാല്‍ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും.</verse>
				<verse number="20">ശരി; അവിശ്വാസത്താല്‍ അവ ഒടിഞ്ഞുപോയി; വിശ്വാസത്താല്‍ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.</verse>
				<verse number="21">സ്വാഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കില്‍ നിന്നെയും ആദരിക്കാതെ വന്നേക്കും.</verse>
				<verse number="22">ആകയാല്‍ ദൈവത്തിന്‍റെ ദയയും ഖണ്ഡിതവും കാണ്‍ക; വീണവരില്‍ ദൈവത്തിന്‍റെ ഖണ്ഡിതവും; നിന്നിലോ നീ ദയയില്‍ നിലനിന്നാല്‍ ദയയും തന്നെ; അല്ലെങ്കില്‍ നീയും ഛേദിക്കപ്പെടും.</verse>
				<verse number="23">അവിശ്വാസത്തില്‍ നിലനില്ക്കാഞ്ഞാല്‍ അവരെയുംകൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാന്‍ ദൈവം ശക്തനല്ലോ.</verse>
				<verse number="24">സ്വഭാവത്താല്‍ കാട്ടുമരമായതില്‍നിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവുമരത്തില്‍ ഒട്ടിച്ചു എങ്കില്‍, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തില്‍ എത്ര അധികമായി ഒട്ടിക്കും.</verse>
				<verse number="25">സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കുതന്നെ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണസംഖ്യ ചേരുവോളം യിസ്രായേലിന് അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.</verse>
				<verse number="26">ഇങ്ങനെ യിസ്രായേല്‍ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവന്‍ സീയോനില്‍നിന്നു വരും; അവന്‍ യാക്കോബില്‍നിന്ന് അഭക്തിയെ മാറ്റും.</verse>
				<verse number="27">ഞാന്‍ അവരുടെ പാപങ്ങളെ നീക്കുമ്പോള്‍ ഇതു ഞാന്‍ അവരോടു ചെയ്യുന്ന നിയമം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="28">സുവിശേഷം സംബന്ധിച്ച് അവര്‍ നിങ്ങള്‍ നിമിത്തം ശത്രുക്കള്‍. തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാര്‍ നിമിത്തം പ്രിയന്മാര്‍.</verse>
				<verse number="29">ദൈവം തന്‍റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ.</verse>
				<verse number="30">നിങ്ങള്‍ മുമ്പേ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാല്‍ ഇപ്പോള്‍ കരുണ ലഭിച്ചതുപോലെ,</verse>
				<verse number="31">നിങ്ങള്‍ക്കു ലഭിച്ച കരുണയാല്‍ അവര്‍ക്കു കരുണ ലഭിക്കേണ്ടതിന് അവരും ഇപ്പോള്‍ അനുസരിക്കാതിരിക്കുന്നു.</verse>
				<verse number="32">ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന് എല്ലാവരെയും അനുസരണക്കേടില്‍ അടച്ചുകളഞ്ഞു.</verse>
				<verse number="33">ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്‍റെ വഴികള്‍ എത്ര അഗോചരവും ആകുന്നു.</verse>
				<verse number="34">കര്‍ത്താവിന്‍റെ മനസ്സ് അറിഞ്ഞവന്‍ ആര്‍? അവനു മന്ത്രിയായിരുന്നവന്‍ ആര്‍?</verse>
				<verse number="35">അവനു വല്ലതും മുമ്പേ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവന്‍ ആര്‍?</verse>
				<verse number="36">സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്ത്വം, ആമേന്‍.</verse>
			</chapter>
			<chapter number="12">
				<verse number="1">സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്‍റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍.</verse>
				<verse number="2">ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.</verse>
				<verse number="3">ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്‍റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഓരോരുത്തനോടും പറയുന്നു.</verse>
				<verse number="4">ഒരു ശരീരത്തില്‍ നമുക്കു പല അവയവങ്ങള്‍ ഉണ്ടല്ലോ; എല്ലാ അവയവങ്ങള്‍ക്കും പ്രവൃത്തി ഒന്നല്ലതാനും;</verse>
				<verse number="5">അതുപോലെ പലരായ നാം ക്രിസ്തുവില്‍ ഒരു ശരീരവും എല്ലാവരും തമ്മില്‍ അവയവങ്ങളും ആകുന്നു.</verse>
				<verse number="6">ആകയാല്‍ നമുക്കു ലഭിച്ച കൃപയ്ക്ക് ഒത്തവണ്ണം വെവ്വേറേ വരം ഉള്ളതുകൊണ്ട് പ്രവചനം എങ്കില്‍ വിശ്വാസത്തിന് ഒത്തവണ്ണം,</verse>
				<verse number="7">ശുശ്രൂഷ എങ്കില്‍ ശുശ്രൂഷയില്‍, ഉപദേശിക്കുന്നവന്‍ എങ്കില്‍ ഉപദേശത്തില്‍,</verse>
				<verse number="8">പ്രബോധിപ്പിക്കുന്നവന്‍ എങ്കില്‍ പ്രബോധനത്തില്‍, ദാനം ചെയ്യുന്നവന്‍ ഏകാഗ്രതയോടെ, ഭരിക്കുന്നവന്‍ ഉത്സാഹത്തോടെ, കരുണ ചെയ്യുന്നവന്‍ പ്രസന്നതയോടെ ആകട്ടെ.</verse>
				<verse number="9">സ്നേഹം നിര്‍വ്യാജം ആയിരിക്കട്ടെ. തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊള്‍വിന്‍.</verse>
				<verse number="10">സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം മുന്നിട്ടുകൊള്‍വിന്‍.</verse>
				<verse number="11">ഉത്സാഹത്തില്‍ മടുപ്പില്ലാതെ ആത്മാവില്‍ എരിവുള്ളവരായി കര്‍ത്താവിനെ സേവിപ്പിന്‍.</verse>
				<verse number="12">ആശയില്‍ സന്തോഷിപ്പിന്‍;</verse>
				<verse number="13">കഷ്ടതയില്‍ സഹിഷ്ണുത കാണിപ്പിന്‍; പ്രാര്‍ഥനയില്‍ ഉറ്റിരിപ്പിന്‍; വിശുദ്ധന്മാരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിക്കയും അതിഥിസല്ക്കാരം ആചരിക്കയും ചെയ്‍വിന്‍.</verse>
				<verse number="14">നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിന്‍; ശപിക്കാതെ അനുഗ്രഹിപ്പിന്‍.</verse>
				<verse number="15">സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‍വിന്‍.</verse>
				<verse number="16">തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നു കൊള്‍വിന്‍; നിങ്ങളെത്തന്നെ ബുദ്ധിമാന്മാര്‍ എന്നു വിചാരിക്കരുത്.</verse>
				<verse number="17">ആര്‍ക്കും തിന്മയ്ക്കു പകരം തിന്മ ചെയ്യാതെ, സകല മനുഷ്യരുടെയും മുമ്പില്‍ യോഗ്യമായതു മുന്‍കരുതി,</verse>
				<verse number="18">കഴിയുമെങ്കില്‍ നിങ്ങളാല്‍ ആവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിന്‍.</verse>
				<verse number="19">പ്രിയമുള്ളവരേ, നിങ്ങള്‍തന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടംകൊടുപ്പിന്‍; പ്രതികാരം എനിക്കുള്ളത്; ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു,</verse>
				<verse number="20">എന്നാല്‍ “നിന്‍റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക; അങ്ങനെ ചെയ്താല്‍ നീ അവന്‍റെ തലമേല്‍ തീക്കനല്‍ കുന്നിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="21">തിന്മയോടു തോല്ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക.</verse>
			</chapter>
			<chapter number="13">
				<verse number="1">ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങള്‍ക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താല്‍ നിയമിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="2">ആകയാല്‍ അധികാരത്തോടു മറുക്കുന്നവന്‍ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.</verse>
				<verse number="3">വാഴുന്നവര്‍ സല്‍പ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാന്‍ ഇച്ഛിക്കുന്നുവോ? നന്മ ചെയ്ക; എന്നാല്‍ അവനോടു പുകഴ്ച ലഭിക്കും.</verse>
				<verse number="4">നിന്‍റെ നന്മയ്ക്കായിട്ടല്ലോ അവന്‍ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതേ അല്ല അവന്‍ വാള്‍ വഹിക്കുന്നത്; അവന്‍ ദോഷം പ്രവര്‍ത്തിക്കുന്നവന്‍റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരന്‍തന്നെ.</verse>
				<verse number="5">അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.</verse>
				<verse number="6">അതുകൊണ്ടു നിങ്ങള്‍ നികുതിയും കൊടുക്കുന്നു. അവര്‍ ദൈവശുശ്രൂഷകന്മാരും ആ കാര്യം തന്നെ നോക്കുന്നവരുമാകുന്നു.</verse>
				<verse number="7">എല്ലാവര്‍ക്കും കടമായുള്ളതു കൊടുപ്പിന്‍; നികുതി കൊടുക്കേണ്ടവനു നികുതി; ചുങ്കം കൊടുക്കേണ്ടവനു ചുങ്കം; ഭയം കാണിക്കേണ്ടവനു ഭയം; മാനം കാണിക്കേണ്ടവനു മാനം.</verse>
				<verse number="8">അന്യോന്യം സ്നേഹിക്കുന്നത് അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുത്; അന്യനെ സ്നേഹിക്കുന്നവന്‍ ന്യായപ്രമാണം നിവര്‍ത്തിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="9">വ്യഭിചാരം ചെയ്യരുത്, കൊല ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നുള്ളതും മറ്റ് ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തില്‍ സംക്ഷേപിച്ചിരിക്കുന്നു.</verse>
				<verse number="10">സ്നേഹം കൂട്ടുകാരനു ദോഷം പ്രവര്‍ത്തിക്കുന്നില്ല; ആകയാല്‍ സ്നേഹം ന്യായപ്രമാണത്തിന്‍റെ നിവൃത്തി തന്നെ.</verse>
				<verse number="11">ഇതു ചെയ്യേണ്ടത് ഉറക്കത്തില്‍നിന്ന് ഉണരുവാന്‍ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ സമയത്തെ അറികയാല്‍തന്നെ; നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്ക് അധികം അടുത്തിരിക്കുന്നു.</verse>
				<verse number="12">രാത്രി കഴിവാറായി പകല്‍ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്‍റെ പ്രവൃത്തികളെ വച്ചുകളഞ്ഞു വെളിച്ചത്തിന്‍റെ ആയുധവര്‍ഗം ധരിച്ചുകൊള്‍ക.</verse>
				<verse number="13">പകല്‍സമയത്ത് എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലും അല്ല,</verse>
				<verse number="14">കര്‍ത്താവായ യേശുക്രിസ്തുവിനെത്തന്നെ ധരിച്ചുകൊള്‍വിന്‍. മോഹങ്ങള്‍ ജനിക്കുമാറു ജഡത്തിനായി ചിന്തിക്കരുത്.</verse>
			</chapter>
			<chapter number="14">
				<verse number="1">സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തില്‍ ബലഹീനനായവനെ ചേര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="2">ഒരുവന്‍ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.</verse>
				<verse number="3">തിന്നുന്നവന്‍ തിന്നാത്തവനെ ധിക്കരിക്കരുത്; തിന്നാത്തവന്‍ തിന്നുന്നവനെ വിധിക്കരുത്; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.</verse>
				<verse number="4">മറ്റൊരുത്തന്‍റെ ദാസനെ വിധിപ്പാന്‍ നീ ആര്‍? അവന്‍ നില്ക്കുന്നതോ വീഴുന്നതോ സ്വന്ത യജമാനനത്രേ; അവന്‍ നില്ക്കും താനും; അവനെ നില്ക്കുമാറാക്കുവാന്‍ കര്‍ത്താവിനു കഴിയുമല്ലോ.</verse>
				<verse number="5">ഒരുവന്‍ ഒരു ദിവസത്തെക്കാള്‍ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവന്‍ സകല ദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തന്‍ താന്താന്‍റെ മനസ്സില്‍ ഉറച്ചിരിക്കട്ടെ.</verse>
				<verse number="6">ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിനായി ആദരിക്കുന്നു; തിന്നുന്നവന്‍ കര്‍ത്താവിനായി തിന്നുന്നു; അവന്‍ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന്‍ കര്‍ത്താവിനായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.</verse>
				<verse number="7">നമ്മില്‍ ആരും തനിക്കായിത്തന്നെ ജീവിക്കുന്നില്ല; ആരും തനിക്കായിത്തന്നെ മരിക്കുന്നതുമില്ല.</verse>
				<verse number="8">ജീവിക്കുന്നു എങ്കില്‍ നാം കര്‍ത്താവിനായി ജീവിക്കുന്നു; മരിക്കുന്നു എങ്കില്‍ കര്‍ത്താവിനായി മരിക്കുന്നു; അതുകൊണ്ട് ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കര്‍ത്താവിനുള്ളവര്‍തന്നെ.</verse>
				<verse number="9">മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും കര്‍ത്താവ് ആകേണ്ടതിനല്ലോ ക്രിസ്തു മരിക്കയും ഉയിര്‍ക്കയും ചെയ്തത്.</verse>
				<verse number="10">എന്നാല്‍ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും.</verse>
				<verse number="11">“എന്നാണ എന്‍റെ മുമ്പില്‍ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="12">ആകയാല്‍ നമ്മില്‍ ഓരോരുത്തന്‍ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.</verse>
				<verse number="13">അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടര്‍ച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാന്‍ മാത്രം ഉറച്ചുകൊള്‍വിന്‍.</verse>
				<verse number="14">യാതൊന്നും സ്വതവേ മലിനമല്ല എന്നു ഞാന്‍ കര്‍ത്താവായ യേശുവില്‍ അറിഞ്ഞും ഉറച്ചുമിരിക്കുന്നു. വല്ലതും മലിനം എന്ന് എണ്ണുന്നവനുമാത്രം അതു മലിനം ആകുന്നു.</verse>
				<verse number="15">നിന്‍റെ ഭക്ഷണം നിമിത്തം സഹോദരനെ വ്യസനിപ്പിച്ചാല്‍ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആര്‍ക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്‍റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുത്.</verse>
				<verse number="16">നിങ്ങളുടെ നന്മയ്ക്കു ദൂഷണം വരുത്തരുത്.</verse>
				<verse number="17">ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവും അത്രേ.</verse>
				<verse number="18">അതില്‍ ക്രിസ്തുവിനെ സേവിക്കുന്നവന്‍ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യര്‍ക്കു കൊള്ളാകുന്നവനും തന്നെ.</verse>
				<verse number="19">ആകയാല്‍ നാം സമാധാനത്തിനും അന്യോന്യം ആത്മികവര്‍ധനയ്ക്കും ഉള്ളതിനു ശ്രമിച്ചുകൊള്‍ക.</verse>
				<verse number="20">ഭക്ഷണംനിമിത്തം ദൈവനിര്‍മാണത്തെ അഴിക്കരുത്. എല്ലാം ശുദ്ധം തന്നെ; എങ്കിലും ഇടര്‍ച്ച വരുത്തുമാറ് തിന്നുന്ന മനുഷ്യന് അതു ദോഷമത്രേ.</verse>
				<verse number="21">മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന് ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നത് നല്ലത്.</verse>
				<verse number="22">നിനക്കുള്ള വിശ്വാസം ദൈവസന്നിധിയില്‍ നിനക്കുതന്നെ ഇരിക്കട്ടെ; താന്‍ സ്വീകരിക്കുന്നതില്‍ തന്നെത്താന്‍ വിധിക്കാത്തവന്‍ ഭാഗ്യവാന്‍.</verse>
				<verse number="23">എന്നാല്‍ സംശയിക്കുന്നവന്‍ തിന്നുന്നു എങ്കില്‍ അതു വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കായ്കകൊണ്ട് അവന്‍ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തില്‍നിന്ന് ഉദ്ഭവിക്കാത്തതൊക്കെയും പാപമത്രേ.</verse>
			</chapter>
			<chapter number="15">
				<verse number="1">എന്നാല്‍ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മില്‍തന്നെ പ്രസാദിക്കാതിരിക്കയും വേണം.</verse>
				<verse number="2">നമ്മില്‍ ഓരോരുത്തന്‍ കൂട്ടുകാരനെ നന്മയ്ക്കായിട്ട് ആത്മികവര്‍ധനയ്ക്കുവേണ്ടി പ്രസാദിപ്പിക്കേണം.</verse>
				<verse number="3">“നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്‍റെമേല്‍ വീണു” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തുവും തന്നില്‍ത്തന്നെ പ്രസാദിച്ചില്ല.</verse>
				<verse number="4">എന്നാല്‍ മുന്‍ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാല്‍ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു.</verse>
				<verse number="5">എന്നാല്‍ നിങ്ങള്‍ ഐകമത്യപ്പെട്ട്, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാല്‍ മഹത്ത്വീകരിക്കേണ്ടതിന്</verse>
				<verse number="6">സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങള്‍ക്കു ക്രിസ്തുയേശുവിന് അനുരൂപമായി തമ്മില്‍ ഏകചിന്തയോടിരിപ്പാന്‍ കൃപ നല്കുമാറാകട്ടെ.</verse>
				<verse number="7">അതുകൊണ്ടു ക്രിസ്തു ദൈവത്തിന്‍റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊള്‍വിന്‍.</verse>
				<verse number="8">പിതാക്കന്മാര്‍ക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്</verse>
				<verse number="9">ക്രിസ്തു ദൈവത്തിന്‍റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീര്‍ന്നു എന്നും ജാതികള്‍ ദൈവത്തെ അവന്‍റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാന്‍ പറയുന്നു.</verse>
				<verse number="10">“അതുകൊണ്ട് ഞാന്‍ ജാതികളുടെ ഇടയില്‍ നിന്നെ വാഴ്ത്തി നിന്‍റെ നാമത്തിനു സ്തുതി പാടും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="11">മറ്റൊരേടത്തു: “ജാതികളേ, അവന്‍റെ ജനത്തോട് ഒന്നിച്ച് ആനന്ദിപ്പിന്‍” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കര്‍ത്താവിനെ സ്തുതിപ്പിന്‍, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ“ എന്നും പറയുന്നു.</verse>
				<verse number="12">“യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാന്‍ എഴുന്നേല്ക്കുന്നവനുമായവന്‍ ഉണ്ടാകും; അവനില്‍ ജാതികള്‍ പ്രത്യാശവയ്ക്കും” എന്നു യെശയ്യാവ് പറയുന്നു.</verse>
				<verse number="13">എന്നാല്‍ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ നിങ്ങള്‍ പ്രത്യാശയില്‍ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.</verse>
				<verse number="14">സഹോദരന്മാരേ, നിങ്ങള്‍തന്നെ ദയാപൂര്‍ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാന്‍ പ്രാപ്തരും ആകുന്നു എന്നു ഞാന്‍ നിങ്ങളെക്കുറിച്ച് ഉറച്ചിരിക്കുന്നു.</verse>
				<verse number="15">എങ്കിലും ജാതികള്‍ എന്ന വഴിപാട് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാന്‍ ഞാന്‍ ദൈവത്തിന്‍റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ട് ജാതികളില്‍ ക്രിസ്തുയേശുവിന്‍റെ ശുശ്രൂഷകനായിരിക്കേണ്ടതിന്</verse>
				<verse number="16">ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓര്‍മപ്പെടുത്തുംവണ്ണം ഞാന്‍ ചിലേടത്ത് അതിധൈര്യമായി നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.</verse>
				<verse number="17">ക്രിസ്തുയേശുവില്‍ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ട്.</verse>
				<verse number="18">ക്രിസ്തു ഞാന്‍ മുഖാന്തരം ജാതികളുടെ അനുസരണത്തിനായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അദ്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്‍റെ ശക്തികൊണ്ടും പ്രവര്‍ത്തിച്ചത് അല്ലാതെ മറ്റൊന്നും മിണ്ടുവാന്‍ ഞാന്‍തുനിയുകയില്ല.</verse>
				<verse number="19">അങ്ങനെ ഞാന്‍ യെരൂശലേംമുതല്‍ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്‍റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.</verse>
				<verse number="20">ഞാന്‍ മറ്റൊരുവന്‍റെ അടിസ്ഥാനത്തിന്മേല്‍ പണിയാതിരിക്കേണ്ടതിനു ക്രിസ്തുവിന്‍റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,</verse>
				<verse number="21">“അവനെക്കുറിച്ച് അറിവു കിട്ടിയിട്ടില്ലാത്തവര്‍ കാണും; കേട്ടിട്ടില്ലാത്തവര്‍ ഗ്രഹിക്കും” എന്ന് എഴുതിയിരിക്കുന്നതുപോലെ അത്രേ, സുവിശേഷം അറിയിപ്പാന്‍ അഭിമാനിക്കുന്നത്.</verse>
				<verse number="22">അതുകൊണ്ടുതന്നെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നതിനു പലപ്പോഴും മുടക്കം വന്നു.</verse>
				<verse number="23">ഇപ്പോഴോ എനിക്ക് ഈ ദിക്കുകളില്‍ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാന്‍ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,</verse>
				<verse number="24">ഞാന്‍ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോള്‍ പോകുന്ന വഴിക്കു നിങ്ങളെ കാണ്‍മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാല്‍ യാത്ര അയയ്ക്കപ്പെടുവാനും ആശിക്കുന്നു.</verse>
				<verse number="25">ഇപ്പോഴോ ഞാന്‍ വിശുദ്ധന്മാര്‍ക്കു ശുശ്രൂഷ ചെയ്‍വാന്‍ യെരൂശലേമിലേക്കു യാത്രയാകുന്നു.</verse>
				<verse number="26">യെരൂശലേമിലെ വിശുദ്ധന്മാരില്‍ ദരിദ്രരായവര്‍ക്ക് ഏതാനും ധര്‍മോപകാരം ചെയ്‍വാന്‍ മക്കെദോന്യയിലും അഖായയിലും ഉള്ളവര്‍ക്ക് ഇഷ്ടം തോന്നി.</verse>
				<verse number="27">അവര്‍ക്ക് ഇഷ്ടം തോന്നി എന്നു മാത്രമല്ല, അത് അവര്‍ക്കു കടവും ആകുന്നു; ജാതികള്‍ അവരുടെ ആത്മികനന്മകളില്‍ കൂട്ടാളികള്‍ ആയെങ്കില്‍ ഐഹികനന്മകളില്‍ അവര്‍ക്കു ശുശ്രൂഷ ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നുവല്ലോ.</verse>
				<verse number="28">ഞാന്‍ അതു നിവര്‍ത്തിച്ച് ഈ ഫലം അവര്‍ക്ക് ഏല്പിച്ചു ബോധ്യം വരുത്തിയശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.</verse>
				<verse number="29">ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുമ്പോള്‍ ക്രിസ്തുവിന്‍റെ അനുഗ്രഹപൂര്‍ത്തിയോടെ വരും എന്നു ഞാന്‍ അറിയുന്നു.</verse>
				<verse number="30">എന്നാല്‍ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കൈയില്‍നിന്ന് എന്നെ രക്ഷിക്കേണ്ടതിനും യെരൂശലേമിലേക്കു ഞാന്‍ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാര്‍ക്കു പ്രസാദമായിത്തീരേണ്ടതിനും</verse>
				<verse number="31">ഇങ്ങനെ ഞാന്‍ ദൈവേഷ്ടത്താല്‍ സന്തോഷത്തോടെ നിങ്ങളുടെ അടുക്കല്‍ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിനും നിങ്ങള്‍ എനിക്കുവേണ്ടി ദൈവത്തോടുള്ള പ്രാര്‍ഥനയില്‍ എന്നോടുകൂടെ പോരാടേണം എന്ന്</verse>
				<verse number="32">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്‍റെ സ്നേഹത്തെയും ഓര്‍പ്പിച്ചു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="33">സമാധാനത്തിന്‍റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.</verse>
			</chapter>
			<chapter number="16">
				<verse number="1">നമ്മുടെ സഹോദരിയും കെംക്രയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ</verse>
				<verse number="2">നിങ്ങള്‍ വിശുദ്ധന്മാര്‍ക്കു യോഗ്യമാംവണ്ണം കര്‍ത്താവിന്‍റെ നാമത്തില്‍ കൈക്കൊണ്ട്, അവള്‍ക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന് ഞാന്‍ നിങ്ങളെ ഭരമേല്പിക്കുന്നു. അവളും പലര്‍ക്കും വിശേഷാല്‍ എനിക്കും സഹായം ചെയ്തിരിക്കുന്നു.</verse>
				<verse number="3">ക്രിസ്തുയേശുവില്‍ എന്‍റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‍വിന്‍.</verse>
				<verse number="4">അവര്‍ എന്‍റെ പ്രാണനുവേണ്ടി തങ്ങളുടെ കഴുത്തു വച്ചുകൊടുത്തവരാകുന്നു; അവര്‍ക്കു ഞാന്‍ മാത്രമല്ല, ജാതികളുടെ സകല സഭകളുംകൂടെ നന്ദി പറയുന്നു.</verse>
				<verse number="5">അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‍വിന്‍; ആസ്യയില്‍ ക്രിസ്തുവിന് ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന് വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="6">നിങ്ങള്‍ക്കായി വളരെ അധ്വാനിച്ചവളായ മറിയയ്ക്ക് വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="7">എന്‍റെ ചാര്‍ച്ചക്കാരും സഹബദ്ധന്മാരുമായ അന്ത്രൊനിക്കൊസിനും യൂനിയാവിനും വന്ദനം ചൊല്ലുവിന്‍; അവര്‍ അപ്പൊസ്തലന്മാരുടെയിടയില്‍ പേര്‍കൊണ്ടവരും എനിക്കുമുമ്പേ ക്രിസ്തുവില്‍ വിശ്വസിച്ചവരും ആകുന്നു.</verse>
				<verse number="8">കര്‍ത്താവില്‍ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിനു വന്ദനം ചൊല്ലുവിന്‍. ക്രിസ്തുവില്‍ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉര്‍ബ്ബാനൊസിനും</verse>
				<verse number="9">എനിക്കു പ്രിയനായ സ്താക്കുവിനും വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="10">ക്രിസ്തുവില്‍ സമ്മതനായ അപ്പെലേസിനു വന്ദനം ചൊല്ലുവിന്‍. അരിസ്തോബൂലൊസിന്‍റെ ഭവനക്കാര്‍ക്ക് വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="11">എന്‍റെ ചാര്‍ച്ചക്കാരനായ ഹെരോദിയോനു വന്ദനം ചൊല്ലുവിന്‍; നർക്കിസ്സൊസിന്‍റെ ഭവനക്കാരില്‍ കര്‍ത്താവില്‍ വിശ്വസിച്ചവര്‍ക്കു വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="12">കര്‍ത്താവില്‍ അധ്വാനിക്കുന്നവരായ ത്രുഫൈനയ്ക്കും ത്രുഫോസയ്ക്കും വന്ദനം ചൊല്ലുവിന്‍. കര്‍ത്താവില്‍ വളരെ അധ്വാനിച്ചവളായ പ്രിയ പെര്‍സിസിനു വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="13">കര്‍ത്താവില്‍ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്‍റെ അമ്മയെയും വന്ദനം ചെയ്‍വിന്‍.</verse>
				<verse number="14">അസുംക്രിതൊസിനും പെനുഗോനും ഹെര്‍മ്മോസിനും പത്രൊബാസിനും ഹെര്‍മ്മാസിനും കൂടെയുള്ള സഹോദരന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="15">ഫിലൊലൊഗൊസിനും യൂലിയയ്ക്കും നെരെയുസിനും അവന്‍റെ സഹോദരിക്കും ഒലുമ്പാസിനും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="16">വിശുദ്ധചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‍വിന്‍. ക്രിസ്തുവിന്‍റെ സകല സഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.</verse>
				<verse number="17">സഹോദരന്മാരേ, നിങ്ങള്‍ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടര്‍ച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിന്‍.</verse>
				<verse number="18">അങ്ങനെയുള്ളവര്‍ നമ്മുടെ കര്‍ത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെ വയറ്റിനെ അത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.</verse>
				<verse number="19">നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്‍ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാന്‍ നിങ്ങള്‍ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള്‍ നന്മയ്ക്കു ജ്ഞാനികളും തിന്മയ്ക്ക് അജ്ഞന്മാരും ആകേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.</verse>
				<verse number="20">സമാധാനത്തിന്‍റെ ദൈവമോ വേഗത്തില്‍ സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതച്ചുകളയും. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
				<verse number="21">എന്‍റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്‍റെ ചാര്‍ച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.</verse>
				<verse number="22">ഈ ലേഖനം എഴുതിയ തെര്‍തൊസ് എന്ന ഞാന്‍ നിങ്ങളെ കര്‍ത്താവില്‍ വന്ദനം ചെയ്യുന്നു.</verse>
				<verse number="23">എനിക്കും സര്‍വസഭയ്ക്കും അതിഥിസല്ക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്‍റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വര്‍ത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.</verse>
				<verse number="24">പൂര്‍വകാലങ്ങളില്‍ മറഞ്ഞിരുന്നിട്ട് ഇപ്പോള്‍ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്‍റെ നിയോഗപ്രകാരം സകല ജാതികള്‍ക്കും വിശ്വാസത്തിന്‍റെ അനുസരണത്തിനായി</verse>
				<verse number="25">പ്രവാചകന്മാരുടെ എഴുത്തുകളാല്‍ അറിയിച്ചിരിക്കുന്നതുമായ മര്‍മത്തിന്‍റെ വെളിപ്പാടിന് അനുസരണമായുള്ള എന്‍റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാന്‍ കഴിയുന്ന</verse>
				<verse number="26">ഏകജ്ഞാനിയായ ദൈവത്തിനു യേശുക്രിസ്തു മുഖാന്തരം എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ. ആമേന്‍.</verse>
			</chapter>
		</book>
		<book number="46">
			<chapter number="1">
				<verse number="1">ദൈവേഷ്ടത്താല്‍ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായി വിളിക്കപ്പെട്ട പൗലൊസും സഹോദരനായ സോസ്തെനേസും കൊരിന്തിലുള്ള ദൈവസഭയ്ക്ക്,</verse>
				<verse number="2">ക്രിസ്തുയേശുവില്‍ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവര്‍ക്കുതന്നെ, എഴുതുന്നത്;</verse>
				<verse number="3">നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="4">നിങ്ങള്‍ക്കു ക്രിസ്തുയേശുവില്‍ നല്കപ്പെട്ട ദൈവകൃപനിമിത്തം ഞാന്‍ എന്‍റെ ദൈവത്തിനു നിങ്ങളെക്കുറിച്ച് എപ്പോഴും സ്തോത്രം ചെയ്യുന്നു.</verse>
				<verse number="5">ക്രിസ്തുവിന്‍റെ സാക്ഷ്യം നിങ്ങളില്‍ ഉറപ്പായിരിക്കുന്നതുപോലെ</verse>
				<verse number="6">അവനില്‍ നിങ്ങള്‍ സകലത്തിലും വിശേഷാല്‍ സകല വചനത്തിലും സകല പരിജ്ഞാനത്തിലും സമ്പന്നരായിത്തീര്‍ന്നു.</verse>
				<verse number="7">ഇങ്ങനെ നിങ്ങള്‍ ഒരു കൃപാവരത്തിലും കുറവില്ലാത്തവരായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷത കാത്തിരിക്കുന്നു.</verse>
				<verse number="8">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാളില്‍ കുറ്റമില്ലാത്തവരായിരിക്കേണ്ടതിന് അവന്‍ നിങ്ങളെ അവസാനത്തോളം ഉറപ്പിക്കും.</verse>
				<verse number="9">തന്‍റെ പുത്രനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തന്‍.</verse>
				<verse number="10">സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും ഒന്നുതന്നെ സംസാരിക്കയും നിങ്ങളുടെ ഇടയില്‍ ഭിന്നത ഭവിക്കാതെ ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചിരിക്കയും വേണം എന്നു ഞാന്‍ നിങ്ങളെ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമം ചൊല്ലി പ്രബോധിപ്പിക്കുന്നു.</verse>
				<verse number="11">സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ പിണക്കം ഉണ്ടെന്നു ക്ലോവയുടെ ആളുകളാല്‍ എനിക്ക് അറിവു കിട്ടിയിരിക്കുന്നു.</verse>
				<verse number="12">നിങ്ങളില്‍ ഓരോരുത്തന്‍: ഞാന്‍ പൗലൊസിന്‍റെ പക്ഷക്കാരന്‍, ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരന്‍, ഞാന്‍ കേഫാവിന്‍റെ പക്ഷക്കാരന്‍, ഞാന്‍ ക്രിസ്തുവിന്‍റെ പക്ഷക്കാരന്‍ എന്നിങ്ങനെ പറയുന്നുപോല്‍.</verse>
				<verse number="13">ക്രിസ്തു വിഭാഗിക്കപ്പെട്ടിരിക്കുന്നുവോ? പൗലൊസ് നിങ്ങള്‍ക്കുവേണ്ടി ക്രൂശിക്കപ്പെട്ടുവോ? അല്ല, പൗലൊസിന്‍റെ നാമത്തില്‍ നിങ്ങള്‍ സ്നാനം ഏറ്റുവോ?</verse>
				<verse number="14">എന്‍റെ നാമത്തില്‍ ഞാന്‍ സ്നാനം കഴിപ്പിച്ചു എന്ന്</verse>
				<verse number="15">ആരും പറയാതവണ്ണം ക്രിസ്പൊസിനെയും ഗായൊസിനെയും ഒഴികെ നിങ്ങളില്‍ ആരെയും ഞാന്‍ സ്നാനം കഴിപ്പിക്കായ്കയാല്‍ ഞാന്‍ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.</verse>
				<verse number="16">സ്തെഫനാസിന്‍റെ ഭവനക്കാരെയും ഞാന്‍ സ്നാനം കഴിപ്പിച്ചു; അതല്ലാതെ മറ്റു വല്ലവരെയും സ്നാനം കഴിപ്പിച്ചുവോ എന്നു ഞാന്‍ ഓര്‍ക്കുന്നില്ല.</verse>
				<verse number="17">സ്നാനം കഴിപ്പിപ്പാന്‍ അല്ല സുവിശേഷം അറിയിപ്പാനത്രേ ക്രിസ്തു എന്നെ അയച്ചത്; ക്രിസ്തുവിന്‍റെ ക്രൂശ് വ്യര്‍ഥമാകാതിരിക്കേണ്ടതിനു വാക്ചാതുര്യത്തോടെ അല്ലതാനും.</verse>
				<verse number="18">ക്രൂശിന്‍റെ വചനം നശിച്ചുപോകുന്നവര്‍ക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.</verse>
				<verse number="19">“ജ്ഞാനികളുടെ ജ്ഞാനം ഞാന്‍ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുര്‍ബലമാക്കുകയും ചെയ്യും” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="20">ജ്ഞാനി എവിടെ? ശാസ്ത്രി എവിടെ? ഈ ലോകത്തിലെ താര്‍ക്കികന്‍ എവിടെ? ലോകത്തിന്‍റെ ജ്ഞാനം ദൈവം ഭോഷത്തമാക്കിയില്ലയോ?</verse>
				<verse number="21">ദൈവത്തിന്‍റെ ജ്ഞാനത്തില്‍ ലോകം ജ്ഞാനത്താല്‍ ദൈവത്തെ അറിയായ്കകൊണ്ടു വിശ്വസിക്കുന്നവരെ പ്രസംഗത്തിന്‍റെ ഭോഷത്തത്താല്‍ രക്ഷിപ്പാന്‍ ദൈവത്തിനു പ്രസാദം തോന്നി.</verse>
				<verse number="22">യെഹൂദന്മാര്‍ അടയാളം ചോദിക്കയും യവനന്മാര്‍ ജ്ഞാനം അന്വേഷിക്കയും ചെയ്യുന്നു;</verse>
				<verse number="23">ഞങ്ങളോ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു;</verse>
				<verse number="24">യെഹൂദന്മാര്‍ക്ക് ഇടര്‍ച്ചയും ജാതികള്‍ക്കു ഭോഷത്തവുമെങ്കിലും യെഹൂദന്മാരാകട്ടെ യവനന്മാരാകട്ടെ വിളിക്കപ്പെട്ട ഏവര്‍ക്കും ദൈവശക്തിയും ദൈവജ്ഞാനവുമായ ക്രിസ്തുവിനെത്തന്നെ.</verse>
				<verse number="25">ദൈവത്തിന്‍റെ ഭോഷത്തം മനുഷ്യരെക്കാള്‍ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാള്‍ ബലമേറിയതും ആകുന്നു.</verse>
				<verse number="26">സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിന്‍: ലോകാഭിപ്രായപ്രകാരം ജ്ഞാനികള്‍ ഏറെയില്ല, ബലവാന്മാര്‍ ഏറെയില്ല, കുലീനന്മാരും ഏറെയില്ല.</verse>
				<verse number="27">ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിപ്പാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു.</verse>
				<verse number="28">ഉള്ളതിനെ ഇല്ലായ്മയാക്കുവാന്‍ ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവുമായതും ഏതുമില്ലാത്തതും തിരഞ്ഞെടുത്തു;</verse>
				<verse number="29">ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നെ.</verse>
				<verse number="30">നിങ്ങളോ അവനാല്‍ ക്രിസ്തുയേശുവില്‍ ഇരിക്കുന്നു. അവന്‍ നമുക്കു ദൈവത്തിങ്കല്‍നിന്നു ജ്ഞാനവും നീതിയും ശുദ്ധീകരണവും വീണ്ടെടുപ്പുമായിത്തീര്‍ന്നു.</verse>
				<verse number="31">“പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ” എന്ന് എഴുതിയിരിക്കുന്നതുപോലെ ആകേണ്ടതിനു തന്നെ.</verse>
			</chapter>
			<chapter number="2">
				<verse number="1">ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ വചനത്തിന്‍റെയോ ജ്ഞാനത്തിന്‍റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്‍റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാന്‍ വന്നത്.</verse>
				<verse number="2">ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയില്‍ ഇരിക്കേണം എന്നു ഞാന്‍ നിര്‍ണയിച്ചു.</verse>
				<verse number="3">ഞാന്‍ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയില്‍ ഇരുന്നു.</verse>
				<verse number="4">നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്‍റെ ശക്തിതന്നെ ആധാരമായിരിക്കേണ്ടതിന്</verse>
				<verse number="5">എന്‍റെ വചനവും എന്‍റെ പ്രസംഗവും ജ്ഞാനത്തിന്‍റെ വശീകരണവാക്കുകളാല്‍ അല്ല, ആത്മാവിന്‍റെയും ശക്തിയുടെയും പ്രദര്‍ശനത്താലത്രേ ആയിരുന്നത്.</verse>
				<verse number="6">എന്നാല്‍ തികഞ്ഞവരുടെ ഇടയില്‍ ഞങ്ങള്‍ ജ്ഞാനം സംസാരിക്കുന്നു; ഈ ലോകത്തിന്‍റെ ജ്ഞാനമല്ല നശിച്ചുപോകുന്നവരായ ഈ ലോകത്തിന്‍റെ പ്രഭുക്കന്മാരുടെ ജ്ഞാനവുമല്ല;</verse>
				<verse number="7">ദൈവം ലോകസൃഷ്ടിക്കു മുമ്പേ നമ്മുടെ തേജസ്സിനായി മുന്‍നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്‍റെ ജ്ഞാനമത്രേ മര്‍മമായി ഞങ്ങള്‍ പ്രസ്താവിക്കുന്നു.</verse>
				<verse number="8">അത് ഈ ലോകത്തിന്‍റെ പ്രഭുക്കന്മാര്‍ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കില്‍ അവര്‍ തേജസ്സിന്‍റെ കര്‍ത്താവിനെ ക്രൂശിക്കയില്ലായിരുന്നു.</verse>
				<verse number="9">“ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്ക് ഒരുക്കീട്ടുള്ളതു കണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്‍റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.</verse>
				<verse number="10">നമുക്കോ ദൈവം തന്‍റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു; ആത്മാവു സകലത്തെയും ദൈവത്തിന്‍റെ ആഴങ്ങളെയും ആരായുന്നു.</verse>
				<verse number="11">മനുഷ്യനിലുള്ളത് അവനിലെ മാനുഷാത്മാവല്ലാതെ മനുഷ്യരില്‍ ആര്‍ അറിയും? അവ്വണ്ണംതന്നെ ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല.</verse>
				<verse number="12">നാമോ ലോകത്തിന്‍റെ ആത്മാവിനെ അല്ല, ദൈവം നമുക്കു നല്കിയത് അറിവാനായി ദൈവത്തില്‍നിന്നുള്ള ആത്മാവിനെ അത്രേ പ്രാപിച്ചത്.</verse>
				<verse number="13">അതു ഞങ്ങള്‍ മാനുഷജ്ഞാനം ഉപദേശിക്കുന്ന വചനങ്ങളാല്‍ അല്ല, ആത്മാവ് ഉപദേശിക്കുന്ന വചനങ്ങളാല്‍തന്നെ പ്രസ്താവിച്ചുകൊണ്ട് ആത്മികന്മാര്‍ക്ക് ആത്മികമായതു തെളിയിക്കുന്നു.</verse>
				<verse number="14">എന്നാല്‍ പ്രാകൃതമനുഷ്യന്‍ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാല്‍ അത് അവനു ഗ്രഹിപ്പാന്‍ കഴിയുന്നതുമല്ല.</verse>
				<verse number="15">ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താന്‍ ആരാലും വിവേചിക്കപ്പെടുന്നതുമില്ല.</verse>
				<verse number="16">കര്‍ത്താവിന്‍റെ മനസ്സ് അറിഞ്ഞ് അവനെ ഗ്രഹിപ്പിക്കാകുന്നവന്‍ ആര്‍? നാമോ ക്രിസ്തുവിന്‍റെ മനസ്സുള്ളവര്‍ ആകുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">എന്നാല്‍ സഹോദരന്മാരേ, നിങ്ങളോട് എനിക്ക് ആത്മികന്മാരോട് എന്നപോലെയല്ല, ജഡികന്മാരോട് എന്നപോലെ, ക്രിസ്തുവില്‍ ശിശുക്കളായവരോട് എന്നപോലെ അത്രേ സംസാരിപ്പാന്‍ കഴിഞ്ഞുള്ളൂ.</verse>
				<verse number="2">ഭക്ഷണമല്ല, പാല്‍ അത്രേ ഞാന്‍ നിങ്ങള്‍ക്കു തന്നത്; ഭക്ഷിപ്പാന്‍ നിങ്ങള്‍ക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങള്‍ ജഡികന്മാരല്ലോ.</verse>
				<verse number="3">നിങ്ങളുടെ ഇടയില്‍ ഈര്‍ഷ്യയും പിണക്കവും ഇരിക്കെ, നിങ്ങള്‍ ജഡികന്മാരും ശേഷം മനുഷ്യരെപ്പോലെ നടക്കുന്നവരുമല്ലയോ?</verse>
				<verse number="4">ഒരുത്തന്‍: ഞാന്‍ പൗലൊസിന്‍റെ പക്ഷക്കാരനെന്നും, മറ്റൊരുത്തന്‍: ഞാന്‍ അപ്പൊല്ലോസിന്‍റെ പക്ഷക്കാരനെന്നും പറയുമ്പോള്‍ നിങ്ങള്‍ സാധാരണ മനുഷ്യരല്ലയോ?</verse>
				<verse number="5">അപ്പൊല്ലോസ് ആര്‍? പൗലൊസ് ആര്‍? തങ്ങള്‍ക്കു കര്‍ത്താവ് നല്കിയതുപോലെ നിങ്ങള്‍ വിശ്വസിപ്പാന്‍ കാരണമായിത്തീര്‍ന്ന ശുശ്രൂഷക്കാരത്രേ.</verse>
				<verse number="6">ഞാന്‍ നട്ടു, അപ്പൊല്ലോസ് നനച്ചു, ദൈവമത്രേ വളരുമാറാക്കിയത്.</verse>
				<verse number="7">ആകയാല്‍ വളരുമാറാക്കുന്ന ദൈവമല്ലാതെ നടുന്നവനും നനയ്ക്കുന്നവനും ഏതുമില്ല.</verse>
				<verse number="8">നടുന്നവനും നനയ്ക്കുന്നവനും ഒരുപോലെ; ഓരോരുത്തനു താന്താന്‍റെ അധ്വാനത്തിന് ഒത്തവണ്ണം കൂലി കിട്ടും.</verse>
				<verse number="9">ഞങ്ങള്‍ ദൈവത്തിന്‍റെ കൂട്ടുവേലക്കാര്‍; നിങ്ങള്‍ ദൈവത്തിന്‍റെ കൃഷി, ദൈവത്തിന്‍റെ ഗൃഹനിര്‍മാണം.</verse>
				<verse number="10">എനിക്കു ലഭിച്ച ദൈവകൃപയ്ക്ക് ഒത്തവണ്ണം ഞാന്‍ ജ്ഞാനമുള്ളോരു പ്രധാന ശില്പിയായി അടിസ്ഥാനം ഇട്ടിരിക്കുന്നു; മറ്റൊരുത്തന്‍ മീതെ പണിയുന്നു; താന്‍ എങ്ങനെ പണിയുന്നു എന്ന് ഓരോരുത്തനും നോക്കിക്കൊള്ളട്ടെ.</verse>
				<verse number="11">യേശുക്രിസ്തു എന്ന ഇട്ടിരിക്കുന്ന അടിസ്ഥാനമല്ലാതെ മറ്റൊന്ന് ഇടുവാന്‍ ആര്‍ക്കും കഴികയില്ല.</verse>
				<verse number="12">ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്ന്, വെള്ളി, വിലയേറിയ കല്ല്, മരം, പുല്ല്, വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്‍റെ പ്രവൃത്തി വെളിപ്പെട്ടുവരും;</verse>
				<verse number="13">ആ ദിവസം അതിനെ തെളിവാക്കും; അതു തീയോടെ വെളിപ്പെട്ടുവരും; ഓരോരുത്തന്‍റെ പ്രവൃത്തി ഇന്നവിധം എന്നു തീ തന്നെ ശോധന ചെയ്യും.</verse>
				<verse number="14">ഒരുത്തന്‍ പണിത പ്രവൃത്തി നിലനില്ക്കും എങ്കില്‍ അവനു പ്രതിഫലം കിട്ടും.</verse>
				<verse number="15">ഒരുത്തന്‍റെ പ്രവൃത്തി വെന്തുപോയെങ്കില്‍ അവനു ചേതം വരും; താനോ രക്ഷിക്കപ്പെടും; എന്നാല്‍ തീയില്‍ക്കൂടി എന്നപോലെ അത്രേ.</verse>
				<verse number="16">നിങ്ങള്‍ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ് നിങ്ങളില്‍ വസിക്കുന്നു എന്നും അറിയുന്നില്ലയോ?</verse>
				<verse number="17">ദൈവത്തിന്‍റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്‍റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെതന്നെ.</verse>
				<verse number="18">ആരും തന്നെത്താന്‍ വഞ്ചിക്കരുത്; താന്‍ ഈ ലോകത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിന് ഭോഷനായിത്തീരട്ടെ.</verse>
				<verse number="19">ഈ ലോകത്തിന്‍റെ ജ്ഞാനം ദൈവസന്നിധിയില്‍ ഭോഷത്തമത്രേ. “അവന്‍ ജ്ഞാനികളെ അവരുടെ കൗശലത്തില്‍ പിടിക്കുന്നു” എന്നും</verse>
				<verse number="20">“കര്‍ത്താവു ജ്ഞാനികളുടെ വിചാരം വ്യര്‍ഥം എന്നറിയുന്നു.” എന്നും എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="21">ആകയാല്‍ ആരും മനുഷ്യരില്‍ പ്രശംസിക്കരുത്; സകലവും നിങ്ങള്‍ക്കുള്ളതല്ലോ.</verse>
				<verse number="22">പൗലൊസോ, അപ്പൊല്ലോസോ, കേഫാവോ, ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങള്‍ക്കുള്ളത്.</verse>
				<verse number="23">നിങ്ങളോ ക്രിസ്തുവിനുള്ളവര്‍; ക്രിസ്തു ദൈവത്തിനുള്ളവന്‍.</verse>
			</chapter>
			<chapter number="4">
				<verse number="1">ഞങ്ങളെ ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരും ദൈവമര്‍മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തന്‍ എണ്ണിക്കൊള്ളട്ടെ.</verse>
				<verse number="2">ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ.</verse>
				<verse number="3">നിങ്ങളോ മനുഷ്യര്‍ കഴിക്കുന്ന വല്ല വിസ്താരത്തിലോ എന്നെ വിധിക്കുന്നത് എനിക്ക് എത്രയും ലഘുകാര്യം; ഞാന്‍ എന്നെത്തന്നെ വിധിക്കുന്നതുമില്ല.</verse>
				<verse number="4">എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല; എന്നെ വിധിക്കുന്നതു കര്‍ത്താവ് ആകുന്നു.</verse>
				<verse number="5">ആകയാല്‍ കര്‍ത്താവ്വരുവോളം സമയത്തിനുമുമ്പേ ഒന്നും വിധിക്കരുത്; അവന്‍ ഇരുട്ടില്‍ മറഞ്ഞിരിക്കുന്നതു വെളിച്ചത്താക്കി ഹൃദയങ്ങളുടെ ആലോചനകളെ വെളിപ്പെടുത്തും; അന്ന് ഓരോരുത്തനു ദൈവത്തിങ്കല്‍നിന്നു പുകഴ്ച ഉണ്ടാകും.</verse>
				<verse number="6">സഹോദരന്മാരേ, ഇതു ഞാന്‍ നിങ്ങള്‍നിമിത്തം എന്നെയും അപ്പൊല്ലോസിനെയും ഉദ്ദേശിച്ചു പറഞ്ഞിരിക്കുന്നത്: എഴുതിയിരിക്കുന്നതിന് അപ്പുറം (ഭാവിക്കാതിരിപ്പാന്‍) ഞങ്ങളുടെ ദൃഷ്ടാന്തം കണ്ടു പഠിക്കേണ്ടതിനും ആരും ഒരുത്തന് അനുകൂലമായും മറ്റൊരുവനു പ്രതികൂലമായും ചീര്‍ത്തുപോകാതിരിക്കേണ്ടതിനും തന്നെ.</verse>
				<verse number="7">നിന്നെ വിശേഷിപ്പിക്കുന്നത് ആര്‍? ലഭിച്ചതല്ലാതെ നിനക്ക് എന്തുള്ളൂ? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്?</verse>
				<verse number="8">ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ തൃപ്തന്മാരായി; ഇത്ര ക്ഷണത്തില്‍ നിങ്ങള്‍ സമ്പന്നന്മാരായി; ഞങ്ങളെ കൂടാതെ വാഴുന്നവരായി; അയ്യോ, നിങ്ങളോടുകൂടെ ഞങ്ങളും വാഴേണ്ടതിനു നിങ്ങള്‍ വാണു എങ്കില്‍ കൊള്ളായിരുന്നു.</verse>
				<verse number="9">ഞങ്ങള്‍ ലോകത്തിന്, ദൂതന്മാര്‍ക്കും മനുഷ്യര്‍ക്കും തന്നെ, കൂത്തുകാഴ്ചയായി തീര്‍ന്നിരിക്കയാല്‍ ദൈവം അപ്പൊസ്തലന്മാരായ ഞങ്ങളെ ഒടുക്കത്തവരായി മരണവിധിയില്‍ ഉള്‍പ്പെട്ടവരെപ്പോലെ നിറുത്തി എന്ന് എനിക്കു തോന്നുന്നു.</verse>
				<verse number="10">ഞങ്ങള്‍ ക്രിസ്തുനിമിത്തം ഭോഷന്മാര്‍; നിങ്ങള്‍ ക്രിസ്തുവില്‍ വിവേകികള്‍; ഞങ്ങള്‍ ബലഹീനര്‍, നിങ്ങള്‍ ബലവാന്മാര്‍; നിങ്ങള്‍ മഹത്തുക്കള്‍, ഞങ്ങള്‍ മാനഹീനര്‍ അത്രേ.</verse>
				<verse number="11">ഈ നാഴികവരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു.</verse>
				<verse number="12">സ്വന്തകൈയാല്‍ വേല ചെയ്ത് അധ്വാനിക്കുന്നു; ശകാരം കേട്ടിട്ട് ആശീര്‍വദിക്കുന്നു; ഉപദ്രവം ഏറ്റിട്ടു സഹിക്കുന്നു; ദൂഷണം കേട്ടിട്ടു നല്ല വാക്കു പറയുന്നു.</verse>
				<verse number="13">ഞങ്ങള്‍ ലോകത്തിന്‍റെ ചവറുപോലെയും ഇന്നുവരെ സകലത്തിന്‍റെയും അഴുക്കായും തീര്‍ന്നിരിക്കുന്നു.</verse>
				<verse number="14">നിങ്ങളെ നാണിപ്പിപ്പാനല്ല, എന്‍റെ പ്രിയമക്കളോട് എന്നപോലെ ബുദ്ധി പറഞ്ഞുകൊണ്ട് ഇത് എഴുതുന്നു.</verse>
				<verse number="15">നിങ്ങള്‍ക്കു ക്രിസ്തുവില്‍ പതിനായിരം ഗുരുക്കന്മാര്‍ ഉണ്ടെങ്കിലും പിതാക്കന്മാര്‍ ഏറെയില്ല; ക്രിസ്തുയേശുവില്‍ ഞാനല്ലോ നിങ്ങളെ സുവിശേഷത്താല്‍ ജനിപ്പിച്ചത്.</verse>
				<verse number="16">ആകയാല്‍ എന്‍റെ അനുകാരികള്‍ ആകുവിന്‍ എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="17">ഇതു നിമിത്തം കര്‍ത്താവില്‍ വിശ്വസ്തനും എന്‍റെ പ്രിയമകനുമായ തിമൊഥെയൊസിനെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു. ഞാന്‍ എങ്ങും ഏതു സഭയിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുവിലുള്ള എന്‍റെ വഴികള്‍ അവന്‍ നിങ്ങളെ ഓര്‍പ്പിക്കും.</verse>
				<verse number="18">എങ്കിലും ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരികയില്ല എന്നു വച്ചു ചിലര്‍ ചീര്‍ത്തിരിക്കുന്നു.</verse>
				<verse number="19">കര്‍ത്താവിന് ഇഷ്ടം എങ്കില്‍ ഞാന്‍ വേഗം നിങ്ങളുടെ അടുക്കല്‍ വന്ന്, ചീര്‍ത്തിരിക്കുന്നവരുടെ വാക്കല്ല ശക്തി തന്നെ കണ്ടറിയും.</verse>
				<verse number="20">ദൈവരാജ്യം വചനത്തിലല്ല ശക്തിയിലത്രേ ആകുന്നു.</verse>
				<verse number="21">നിങ്ങള്‍ക്ക് ഏതു വേണം? ഞാന്‍ വടിയോടുകൂടെയോ സ്നേഹത്തിലും സൗമ്യാത്മാവിലുമോ നിങ്ങളുടെ അടുക്കല്‍ വരേണ്ടത്?</verse>
			</chapter>
			<chapter number="5">
				<verse number="1">നിങ്ങളുടെ ഇടയില്‍ ദുര്‍ന്നടപ്പ് ഉണ്ടെന്നു കേള്‍ക്കുന്നു. ഒരുത്തന്‍ തന്‍റെ അപ്പന്‍റെ ഭാര്യയെ വച്ചുകൊള്ളുന്നുപോല്‍; അതു ജാതികളില്‍പോലും ഇല്ലാത്ത ദുര്‍ന്നടപ്പുതന്നെ.</verse>
				<verse number="2">എന്നിട്ടും നിങ്ങള്‍ ചീര്‍ത്തിരിക്കുന്നു; ഈ ദുഷ്കര്‍മം ചെയ്തവനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ ദുഃഖിച്ചിട്ടുമില്ല.</verse>
				<verse number="3">ഞാനോ ശരീരംകൊണ്ടു ദൂരസ്ഥന്‍ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മധ്യേ ഇരിക്കുന്നവനായിതന്നെ, ഈ ദുഷ്കര്‍മം ചെയ്തവനെക്കുറിച്ച്:</verse>
				<verse number="4">നിങ്ങളും എന്‍റെ ആത്മാവും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ ശക്തിയോടെ ഒന്നിച്ചു കൂടിയിട്ടു നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ അവനെ,</verse>
				<verse number="5">ആത്മാവ് കര്‍ത്താവായ യേശുവിന്‍റെ നാളില്‍ രക്ഷിക്കപ്പെടേണ്ടതിനു ജഡസംഹാരത്തിനായി സാത്താന് ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.</verse>
				<verse number="6">നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്ന് അറിയുന്നില്ലയോ?</verse>
				<verse number="7">നിങ്ങള്‍ പുളിപ്പില്ലാത്തവരായിരിപ്പാന്‍ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിനു പഴയ പുളിമാവിനെ നീക്കിക്കളവിന്‍. നമ്മുടെ പെസഹാക്കുഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു; ക്രിസ്തു തന്നെ.</verse>
				<verse number="8">ആകയാല്‍ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നെ ഉത്സവം ആചരിക്ക.</verse>
				<verse number="9">ദുര്‍ന്നടപ്പുകാരോടു സംസര്‍ഗം അരുത് എന്നു ഞാന്‍ എന്‍റെ ലേഖനത്തില്‍ നിങ്ങള്‍ക്ക് എഴുതീട്ടുണ്ടല്ലോ.</verse>
				<verse number="10">അത് ഈ ലോകത്തിലെ ദുര്‍ന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചു പറിക്കാരോടോ വിഗ്രഹാരാധികളോടോ അരുത് എന്നല്ലല്ലോ; അങ്ങനെ എങ്കില്‍ നിങ്ങള്‍ ലോകം വിട്ടു പോകേണ്ടിവരും.</verse>
				<verse number="11">എന്നാല്‍ സഹോദരന്‍ എന്നു പേര്‍പെട്ട ഒരുവന്‍ ദുര്‍ന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കില്‍ അവനോടു സംസര്‍ഗം അരുത്; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുത് എന്നത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത്.</verse>
				<verse number="12">പുറത്തുള്ളവരെ വിധിപ്പാന്‍ എനിക്ക് എന്തു കാര്യം? നിങ്ങള്‍ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നത്; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.</verse>
				<verse number="13">ആ ദുഷ്ടനെ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളവിന്‍.</verse>
			</chapter>
			<chapter number="6">
				<verse number="1">നിങ്ങളില്‍ ഒരുത്തനു മറ്റൊരുത്തനോട് ഒരു കാര്യം ഉണ്ടെങ്കില്‍ വിശുദ്ധന്മാരുടെ മുമ്പാകെ അല്ല, അഭക്തന്മാരുടെ മുമ്പില്‍ വ്യവഹാരത്തിനു പോകുവാന്‍ തുനിയുന്നുവോ?</verse>
				<verse number="2">വിശുദ്ധന്മാര്‍ ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ? ലോകത്തെ നിങ്ങള്‍ വിധിക്കുമെങ്കില്‍ ഏറ്റവും ചെറിയ സംഗതികളെ വിധിപ്പാന്‍ നിങ്ങള്‍ അയോഗ്യരോ?</verse>
				<verse number="3">നാം ദൂതന്മാരെ വിധിക്കും എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഐഹികകാര്യങ്ങളെ എത്ര അധികം?</verse>
				<verse number="4">എന്നാല്‍ നിങ്ങള്‍ക്ക് ഐഹികകാര്യങ്ങളെക്കുറിച്ചു വ്യവഹാരം ഉണ്ടെങ്കില്‍ വിധിപ്പാന്‍ സഭ ഗണ്യമാക്കാത്തവരെ ഇരുത്തുന്നുവോ?</verse>
				<verse number="5">നിങ്ങള്‍ക്കു ലജ്ജയ്ക്കായി ഞാന്‍ ചോദിക്കുന്നു; ഇങ്ങനെ സഹോദരന്മാര്‍ക്കു മധ്യേ കാര്യം തീര്‍പ്പാന്‍ പ്രാപ്തിയുള്ളോരു ജ്ഞാനിയും നിങ്ങളുടെ ഇടയില്‍ ഇല്ലയോ?</verse>
				<verse number="6">അല്ല, സഹോദരന്‍ സഹോദരനോടു വ്യവഹരിക്കുന്നു; അതും അവിശ്വാസികളുടെ മുമ്പില്‍തന്നെ.</verse>
				<verse number="7">നിങ്ങള്‍ക്കു തമ്മില്‍ വ്യവഹാരം ഉണ്ടാകുന്നതുതന്നെ കേവലം പോരായ്മയാകുന്നു; അതിനു പകരം നിങ്ങള്‍ അന്യായം സഹിച്ചുകൊള്ളാത്തത് എന്ത്? നഷ്ടം ഏറ്റുകൊള്ളാത്തത് എന്ത്?</verse>
				<verse number="8">അല്ല, നിങ്ങള്‍ അന്യായം ചെയ്കയും നഷ്ടം വരുത്തുകയും ചെയ്യുന്നു; അതും സഹോദരന്മാര്‍ക്കുതന്നെ.</verse>
				<verse number="9">അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് അറിയുന്നില്ലയോ? നിങ്ങളെത്തന്നെ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍,</verse>
				<verse number="10">കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല.</verse>
				<verse number="11">നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിനാലും നിങ്ങളെത്തന്നെ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.</verse>
				<verse number="12">സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട് എങ്കിലും സകലവും പ്രയോജനമുള്ളതല്ല; സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട് എങ്കിലും ഞാന്‍ യാതൊന്നിനും അധീനനാകയില്ല.</verse>
				<verse number="13">ഭോജ്യങ്ങള്‍ വയറ്റിനും വയറു ഭോജ്യങ്ങള്‍ക്കും ഉള്ളത്; എന്നാല്‍ ദൈവം ഇതിനെയും അതിനെയും ഇല്ലായ്മയാക്കും. ശരീരമോ ദുര്‍ന്നടപ്പിനല്ല കര്‍ത്താവിനത്രേ; കര്‍ത്താവു ശരീരത്തിനും.</verse>
				<verse number="14">എന്നാല്‍ ദൈവം കര്‍ത്താവിനെ ഉയിര്‍പ്പിച്ചതുപോലെ നമ്മെയും തന്‍റെ ശക്തിയാല്‍ ഉയിര്‍പ്പിക്കും.</verse>
				<verse number="15">നിങ്ങളുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങള്‍ ആകുന്നു എന്ന് അറിയുന്നില്ലയോ? ക്രിസ്തുവിന്‍റെ അവയവങ്ങളെ ഞാന്‍ എടുത്തു വേശ്യയുടെ അവയവങ്ങള്‍ ആക്കാമോ? ഒരുനാളും അരുത്.</verse>
				<verse number="16">വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുണ്ടല്ലോ.</verse>
				<verse number="17">കര്‍ത്താവിനോട് പറ്റിച്ചേരുന്നവനോ അവനുമായി ഏകാത്മാവ് ആകുന്നു.</verse>
				<verse number="18">ദുര്‍ന്നടപ്പു വിട്ട് ഓടുവിന്‍. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ശരീരത്തിനു പുറത്താകുന്നു. ദുര്‍ന്നടപ്പുകാരനോ സ്വന്തശരീരത്തിനു വിരോധമായി പാപം ചെയ്യുന്നു.</verse>
				<verse number="19">ദൈവത്തിന്‍റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?</verse>
				<verse number="20">ആകയാല്‍ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുവിന്‍.</verse>
			</chapter>
			<chapter number="7">
				<verse number="1">നിങ്ങള്‍ എഴുതി അയച്ച സംഗതികളെക്കുറിച്ച് എന്‍റെ അഭിപ്രായം എന്തെന്നാല്‍: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യനു നല്ലത്.</verse>
				<verse number="2">എങ്കിലും ദുര്‍ന്നടപ്പുനിമിത്തം ഓരോരുത്തനു സ്വന്തഭാര്യയും ഓരോരുത്തിക്കു സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കട്ടെ.</verse>
				<verse number="3">ഭര്‍ത്താവ് ഭാര്യക്കും ഭാര്യ ഭര്‍ത്താവിനും കടംപെട്ടിരിക്കുന്നതു ചെയ്യട്ടെ.</verse>
				<verse number="4">ഭാര്യയുടെ ശരീരത്തിന്മേല്‍ അവള്‍ക്കല്ല ഭര്‍ത്താവിനത്രേ അധികാരമുള്ളത്; അങ്ങനെ ഭര്‍ത്താവിന്‍റെ ശരീരത്തിന്മേല്‍ അവനല്ല ഭാര്യക്കത്രേ അധികാരം.</verse>
				<verse number="5">പ്രാര്‍ഥനയ്ക്ക് അവസരമുണ്ടാവാന്‍ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മില്‍ വേര്‍പെട്ടിരിക്കരുത്; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താന്‍ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിനു വീണ്ടും ചേര്‍ന്നിരിപ്പിന്‍.</verse>
				<verse number="6">ഞാന്‍ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നത്.</verse>
				<verse number="7">സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന് ഇങ്ങനെയും ഒരുവന് അങ്ങനെയും താന്താന്‍റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.</verse>
				<verse number="8">വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവര്‍ എന്നെപ്പോലെ പാര്‍ത്തുകൊണ്ടാല്‍ അവര്‍ക്കു കൊള്ളാം എന്നു ഞാന്‍ പറയുന്നു.</verse>
				<verse number="9">ജിതേന്ദ്രിയത്വമില്ലെങ്കിലോ അവര്‍ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാള്‍ വിവാഹം ചെയ്യുന്നത് നല്ലത്.</verse>
				<verse number="10">വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കര്‍ത്താവുതന്നെ കല്പിക്കുന്നത്:</verse>
				<verse number="11">ഭാര്യ ഭര്‍ത്താവിനെ വേര്‍പിരിയരുത്; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാര്‍ക്കേണം; അല്ലെന്നു വരികില്‍ ഭര്‍ത്താവിനോടു നിരന്നുകൊള്ളേണം; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിക്കയുമരുത്.</verse>
				<verse number="12">എന്നാല്‍ ശേഷമുള്ളവരോടു കര്‍ത്താവല്ല ഞാന്‍ തന്നെ പറയുന്നത്: ഒരു സഹോദരന് അവിശ്വാസിയായ ഭാര്യ ഉണ്ടായിരിക്കയും അവള്‍ അവനോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കയും ചെയ്താല്‍ അവളെ ഉപേക്ഷിക്കരുത്.</verse>
				<verse number="13">അവിശ്വാസിയായ ഭര്‍ത്താവുള്ള ഒരു സ്ത്രീയും, അവന്‍ അവളോടുകൂടെ പാര്‍പ്പാന്‍ സമ്മതിക്കുന്നു എങ്കില്‍, ഭര്‍ത്താവിനെ ഉപേക്ഷിക്കരുത്.</verse>
				<verse number="14">അവിശ്വാസിയായ ഭര്‍ത്താവു ഭാര്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാര്യ സഹോദരന്‍ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കില്‍ നിങ്ങളുടെ മക്കള്‍ അശുദ്ധര്‍ എന്നു വരും; ഇപ്പോഴോ അവര്‍ വിശുദ്ധര്‍ ആകുന്നു.</verse>
				<verse number="15">അവിശ്വാസി വേര്‍പിരിയുന്നു എങ്കില്‍ പിരിയട്ടെ; ഈ വകയില്‍ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാല്‍ സമാധാനത്തില്‍ ജീവിപ്പാന്‍ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.</verse>
				<verse number="16">സ്ത്രീയേ, നീ ഭര്‍ത്താവിനു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം? പുരുഷാ, നീ ഭാര്യക്കു രക്ഷ വരുത്തും എന്നു നിനക്ക് എങ്ങനെ അറിയാം?</verse>
				<verse number="17">എന്നാല്‍ ഓരോരുത്തനു കര്‍ത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവന്‍ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാന്‍ സകല സഭകളിലും ആജ്ഞാപിക്കുന്നത്.</verse>
				<verse number="18">ഒരുത്തന്‍ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചര്‍മം വരുത്തരുത്; ഒരുത്തന്‍ അഗ്രചര്‍മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏല്ക്കരുത്.</verse>
				<verse number="19">പരിച്ഛേദന ഒന്നുമില്ല, അഗ്രചര്‍മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാര്യം.</verse>
				<verse number="20">ഓരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍തന്നെ വസിച്ചുകൊള്ളട്ടെ.</verse>
				<verse number="21">നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുത്. സ്വതന്ത്രന്‍ ആകുവാന്‍ കഴിയുമെങ്കിലും അതില്‍തന്നെ ഇരുന്നുകൊള്‍ക.</verse>
				<verse number="22">ദാസനായി കര്‍ത്താവില്‍ വിളിക്കപ്പെട്ടവന്‍ കര്‍ത്താവിന്‍റെ സ്വതന്ത്രന്‍ ആകുന്നു. അങ്ങനെതന്നെ സ്വതന്ത്രനായി വിളിക്കപ്പെട്ടവന്‍ ക്രിസ്തുവിന്‍റെ ദാസനാകുന്നു.</verse>
				<verse number="23">നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു; മനുഷ്യര്‍ക്കു ദാസന്മാരാകരുത്.</verse>
				<verse number="24">സഹോദരന്മാരേ, ഓരോരുത്തന്‍ വിളിക്കപ്പെട്ട സ്ഥിതിയില്‍തന്നെ ദൈവസന്നിധിയില്‍ വസിക്കട്ടെ.</verse>
				<verse number="25">കന്യകമാരെക്കുറിച്ച് എനിക്കു കര്‍ത്താവിന്‍റെ കല്പനയില്ല; എങ്കിലും വിശ്വസ്തന്‍ ആകുവാന്‍ തക്കവണ്ണം കര്‍ത്താവിന്‍റെ കരുണ ലഭിച്ചവനായി ഞാന്‍ അഭിപ്രായം പറയുന്നു.</verse>
				<verse number="26">ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാന്‍ പറഞ്ഞതുപോലെ മനുഷ്യന്‍ അങ്ങനെതന്നെ ഇരിക്കുന്നത് അവനു നന്ന് എന്ന് എനിക്കു തോന്നുന്നു.</verse>
				<verse number="27">നീ ഭാര്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേര്‍പാട് അന്വേഷിക്കരുത്. നീ ഭാര്യ ഇല്ലാത്തവനോ? ഭാര്യയെ അന്വേഷിക്കരുത്.</verse>
				<verse number="28">നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താല്‍ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവര്‍ക്കു ജഡത്തില്‍ കഷ്ടത ഉണ്ടാകും; അതു നിങ്ങള്‍ക്കു വരരുത് എന്ന് എന്‍റെ ആഗ്രഹം.</verse>
				<verse number="29">എന്നാല്‍ സഹോദരന്മാരേ, ഇതൊന്നു ഞാന്‍ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;</verse>
				<verse number="30">ഇനി ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും കരയുന്നവര്‍ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവര്‍ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്കു വാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും</verse>
				<verse number="31">ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്‍റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.</verse>
				<verse number="32">നിങ്ങള്‍ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവന്‍ കര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു കര്‍ത്താവിനുള്ളതു ചിന്തിക്കുന്നു.</verse>
				<verse number="33">വിവാഹം ചെയ്തവന്‍ ഭാര്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു.</verse>
				<verse number="34">അതുപോലെ ഭാര്യയായവള്‍ക്കും കന്യകയ്ക്കും തമ്മില്‍ വ്യത്യാസം ഉണ്ട്. വിവാഹം കഴിയാത്തവള്‍ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിനു കര്‍ത്താവിനുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവള്‍ ഭര്‍ത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവച്ചു ലോകത്തിനുള്ളതു ചിന്തിക്കുന്നു.</verse>
				<verse number="35">ഞാന്‍ ഇതു നിങ്ങള്‍ക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായി വസിക്കേണ്ടതിനും നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ പറയുന്നത്.</verse>
				<verse number="36">എന്നാല്‍ ഒരുത്തന്‍ തന്‍റെ കന്യകയ്ക്കു പ്രായം കടന്നാല്‍ താന്‍ ചെയ്യുന്നത് അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കില്‍ അങ്ങനെ വേണ്ടിവന്നാല്‍ ഇഷ്ടംപോലെ ചെയ്യട്ടെ; അവന്‍ ദോഷം ചെയ്യുന്നില്ല; അവര്‍ വിവാഹം ചെയ്യട്ടെ.</verse>
				<verse number="37">എങ്കിലും നിര്‍ബന്ധമില്ലാതെ തന്‍റെ ഇഷ്ടം നടത്തുവാന്‍ അധികാരമുള്ളവനും ഹൃദയത്തില്‍ സ്ഥിരതയുള്ളവനുമായ ഒരുവന്‍ തന്‍റെ കന്യകയെ സൂക്ഷിച്ചുകൊള്‍വാന്‍ സ്വന്തഹൃദയത്തില്‍ നിര്‍ണയിച്ചു എങ്കില്‍ അവന്‍ ചെയ്യുന്നത് നന്ന്.</verse>
				<verse number="38">അങ്ങനെ ഒരുത്തന്‍ തന്‍റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നത് നന്ന്; വിവാഹം കഴിപ്പിക്കാതിരിക്കുന്നത് ഏറെ നന്ന്.</verse>
				<verse number="39">ഭര്‍ത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭര്‍ത്താവു മരിച്ചുപോയാല്‍ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിപ്പാന്‍ സ്വാതന്ത്ര്യം ഉണ്ട്; കര്‍ത്താവില്‍ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവൂ.</verse>
				<verse number="40">എന്നാല്‍ അവള്‍ അങ്ങനെതന്നെ പാര്‍ത്തുകൊണ്ടാല്‍ ഭാഗ്യമേറിയവള്‍ എന്ന് എന്‍റെ അഭിപ്രായം; ദൈവാത്മാവ് എനിക്കും ഉണ്ട് എന്നു തോന്നുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">വിഗ്രഹാര്‍പ്പിതങ്ങളുടെ കാര്യം പറഞ്ഞാലോ നമുക്കെല്ലാവര്‍ക്കും അറിവ് ഉണ്ട് എന്നു നമുക്ക് അറിയാം. അറിവു ചീര്‍പ്പിക്കുന്നു; സ്നേഹമോ ആത്മികവര്‍ധന വരുത്തുന്നു.</verse>
				<verse number="2">താന്‍ വല്ലതും അറിയുന്നു എന്ന് ഒരുത്തനു തോന്നുന്നു എങ്കില്‍ അറിയേണ്ടതുപോലെ അവന്‍ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.</verse>
				<verse number="3">ഒരുത്തന്‍ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.</verse>
				<verse number="4">വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തില്‍ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കര്‍ത്താക്കന്മാരും ഉണ്ട് എന്നു പറയുന്നുവല്ലോ.</verse>
				<verse number="5">എന്നാല്‍ ആകാശത്തിലോ ഭൂമിയിലോ ദേവന്മാര്‍ എന്നു പേരുള്ളവര്‍ ഉണ്ടെന്നുവരികിലും</verse>
				<verse number="6">പിതാവായ ഏകദൈവമേ നമുക്കുള്ളൂ; അവന്‍ സകലത്തിനും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏകകര്‍ത്താവും നമുക്ക് ഉണ്ട്; അവന്‍ മുഖാന്തരം സകലവും അവന്‍ മുഖാന്തരം നാമും ആകുന്നു.</verse>
				<verse number="7">എന്നാല്‍ എല്ലാവരിലും ഈ അറിവില്ല. ചിലര്‍ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാര്‍പ്പിതം എന്നുവച്ചു തിന്നുന്നു;</verse>
				<verse number="8">അവരുടെ മനസ്സാക്ഷി ബലഹീനമാകയാല്‍ മലിനമായിത്തീരുന്നു. എന്നാല്‍ ആഹാരം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാല്‍ നമുക്കു നഷ്ടമില്ല; തിന്നാല്‍ ആദായവുമില്ല.</verse>
				<verse number="9">എന്നാല്‍ നിങ്ങളുടെ ഈ സ്വാതന്ത്ര്യം ബലഹീനന്മാര്‍ക്കു യാതൊരു വിധത്തിലും തടങ്ങല്‍ ആയി വരാതിരിപ്പാന്‍ നോക്കുവിന്‍.</verse>
				<verse number="10">അറിവുള്ളവനായ നീ ക്ഷേത്രത്തില്‍ ഭക്ഷണത്തിനിരിക്കുന്നത് ഒരുത്തന്‍ കണ്ടാല്‍, ബലഹീനനെങ്കില്‍ അവന്‍റെ മനസ്സാക്ഷി വിഗ്രഹാര്‍പ്പിതങ്ങളെ തിന്നുവാന്‍ തക്കവണ്ണം ഉറയ്ക്കയില്ലയോ?</verse>
				<verse number="11">ആര്‍ക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരന്‍ ഇങ്ങനെ നിന്‍റെ അറിവിനാല്‍ നശിച്ചുപോകുന്നു.</verse>
				<verse number="12">ഇങ്ങനെ സഹോദരന്മാരുടെ നേരേ പാപം ചെയ്ത്, അവരുടെ ബലഹീനമനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോള്‍ നിങ്ങള്‍ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.</verse>
				<verse number="13">ആകയാല്‍ ആഹാരം എന്‍റെ സഹോദരന് ഇടര്‍ച്ചയായിത്തീരും എങ്കില്‍ എന്‍റെ സഹോദരന് ഇടര്‍ച്ച വരുത്താതിരിക്കേണ്ടതിനു ഞാന്‍ ഒരുനാളും മാംസം തിന്നുകയില്ല.</verse>
			</chapter>
			<chapter number="9">
				<verse number="1">ഞാന്‍ സ്വതന്ത്രന്‍ അല്ലയോ? ഞാന്‍ അപ്പൊസ്തലന്‍ അല്ലയോ? നമ്മുടെ കര്‍ത്താവായ യേശുവിനെ ഞാന്‍ കണ്ടിട്ടില്ലയോ? കര്‍ത്താവില്‍ ഞാന്‍ ചെയ്ത പ്രവൃത്തിയുടെ ഫലം നിങ്ങള്‍ അല്ലയോ?</verse>
				<verse number="2">മറ്റുള്ളവര്‍ക്കു ഞാന്‍ അപ്പൊസ്തലന്‍ അല്ലെന്നുവരികില്‍ എങ്ങനെയെങ്കിലും നിങ്ങള്‍ക്ക് ആകുന്നു; കര്‍ത്താവില്‍ എന്‍റെ അപ്പൊസ്തലത്വത്തിന്‍റെ മുദ്ര നിങ്ങളല്ലോ.</verse>
				<verse number="3">എന്നെ വിധിക്കുന്നവരോടു ഞാന്‍ പറയുന്ന പ്രതിവാദം ഇതാകുന്നു.</verse>
				<verse number="4">തിന്നുവാനും കുടിപ്പാനും ഞങ്ങള്‍ക്ക് അധികാരമില്ലയോ?</verse>
				<verse number="5">ശേഷം അപ്പൊസ്തലന്മാരും കര്‍ത്താവിന്‍റെ സഹോദരന്മാരും കേഫാവും ചെയ്യുന്നതുപോലെ ഭാര്യയായോരു സഹോദരിയുമായി സഞ്ചരിപ്പാന്‍ ഞങ്ങള്‍ക്ക് അധികാരമില്ലയോ?</verse>
				<verse number="6">അല്ല, വേല ചെയ്യാതിരിപ്പാന്‍ എനിക്കും ബര്‍ന്നബാസിനും മാത്രം അധികാരമില്ല എന്നുണ്ടോ?</verse>
				<verse number="7">സ്വന്തചെലവിന്മേല്‍ യുദ്ധസേവ ചെയ്യുന്നവന്‍ ആര്‍? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്‍റെ ഫലം തിന്നാതിരിക്കുന്നവന്‍ ആര്‍? ആട്ടിന്‍കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്‍റെ പാല്‍കൊണ്ട് ഉപജീവിക്കാതിരിക്കുന്നവന്‍ ആര്‍?</verse>
				<verse number="8">ഞാന്‍ ഇതു മനുഷ്യരുടെ മര്യാദപ്രകാരമോ പറയുന്നത്? ന്യായപ്രമാണവും ഇങ്ങനെ പറയുന്നില്ലയോ?</verse>
				<verse number="9">“മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത്” എന്നു മോശെയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നുവല്ലോ; ദൈവം കാളയ്ക്കുവേണ്ടിയോ ചിന്തിക്കുന്നത്?</verse>
				<verse number="10">അല്ല, കേവലം നമുക്കുവേണ്ടി പറയുന്നതോ? അതേ, ഉഴുന്നവന്‍ ആശയോടെ ഉഴുകയും മെതിക്കുന്നവന്‍ പതം കിട്ടും എന്നുള്ള ആശയോടെ മെതിക്കയും വേണ്ടതാകയാല്‍ നമുക്കുവേണ്ടി എഴുതിയിരിക്കുന്നതത്രേ.</verse>
				<verse number="11">ഞങ്ങള്‍ ആത്മികമായതു നിങ്ങള്‍ക്കു വിതച്ചിട്ടു നിങ്ങളുടെ ഐഹികമായതു കൊയ്താല്‍ വലിയ കാര്യമോ?</verse>
				<verse number="12">മറ്റുള്ളവര്‍ക്കു നിങ്ങളുടെമേല്‍ ഈ അധികാരം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എത്ര അധികം? എങ്കിലും ഞങ്ങള്‍ ഈ അധികാരം പ്രയോഗിച്ചിട്ടില്ല; ക്രിസ്തുവിന്‍റെ സുവിശേഷത്തിനു യാതൊരു വിഘ്നവും വരുത്താതിരിപ്പാന്‍ സകലവും പൊറുക്കുന്നു.</verse>
				<verse number="13">ദൈവാലയകര്‍മങ്ങള്‍ നടത്തുന്നവര്‍ ദൈവാലയംകൊണ്ട് ഉപജീവിക്കുന്നു എന്നും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്യുന്നവര്‍ യാഗപീഠത്തിലെ വഴിപാടുകളില്‍ ഓഹരിക്കാര്‍ ആകുന്നു എന്നും നിങ്ങള്‍ അറിയുന്നില്ലയോ?</verse>
				<verse number="14">അതുപോലെ കര്‍ത്താവും സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കേണം എന്നു കല്പിച്ചിരിക്കുന്നു.</verse>
				<verse number="15">എങ്കിലും ഇത് ഒന്നും ഞാന്‍ പ്രയോഗിച്ചിട്ടില്ല; ഇങ്ങനെ എനിക്കു കിട്ടേണം എന്നു വച്ചു ഞാന്‍ ഇത് എഴുതുന്നതും അല്ല; ആരെങ്കിലും എന്‍റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാള്‍ മരിക്ക തന്നെ എനിക്കു നല്ലത്.</verse>
				<verse number="16">ഞാന്‍ സുവിശേഷം അറിയിക്കുന്നു എങ്കില്‍ എനിക്കു പ്രശംസിപ്പാന്‍ ഒന്നുമില്ല. നിര്‍ബന്ധം എന്‍റെമേല്‍ കിടക്കുന്നു. ഞാന്‍ സുവിശേഷം അറിയിക്കുന്നില്ല എങ്കില്‍ എനിക്ക് അയ്യോ കഷ്ടം!</verse>
				<verse number="17">ഞാന്‍ അതു മനഃപൂര്‍വം നടത്തുന്നു എങ്കില്‍ എനിക്കു പ്രതിഫലം ഉണ്ട്; മനഃപൂര്‍വമല്ലെങ്കിലും കാര്യം എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നു.</verse>
				<verse number="18">എന്നാല്‍ എന്‍റെ പ്രതിഫലം എന്ത്? സുവിശേഷം അറിയിക്കുമ്പോള്‍ സുവിശേഷഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാന്‍ സുവിശേഷഘോഷണം ചെലവു കൂടാതെ നടത്തുന്നതുതന്നെ.</verse>
				<verse number="19">ഇങ്ങനെ ഞാന്‍ കേവലം സ്വതന്ത്രന്‍ എങ്കിലും അധികം പേരെ നേടേണ്ടതിനു ഞാന്‍ എന്നെത്തന്നെ എല്ലാവര്‍ക്കും ദാസനാക്കി.</verse>
				<verse number="20">യെഹൂദന്മാരെ നേടേണ്ടതിനു ഞാന്‍ യെഹൂദന്മാര്‍ക്കു യെഹൂദനെപ്പോലെ ആയി; ന്യായപ്രമാണത്തിന്‍കീഴുള്ളവരെ നേടേണ്ടതിനു ഞാന്‍ ന്യായപ്രമാണത്തിന്‍കീഴുള്ളവന്‍ അല്ല എങ്കിലും ന്യായപ്രമാണത്തിന്‍ കീഴുള്ളവര്‍ക്കു ന്യായപ്രമാണത്തിന്‍ കീഴുള്ളവനെപ്പോലെ ആയി.</verse>
				<verse number="21">ദൈവത്തിനു ന്യായപ്രമാണമില്ലാത്തവന്‍ ആകാതെ ക്രിസ്തുവിനു ന്യായപ്രമാണമുള്ളവനായിരിക്കെ, ന്യായപ്രമാണമില്ലാത്തവരെ നേടേണ്ടതിനു ഞാന്‍ ന്യായപ്രമാണമില്ലാത്തവര്‍ക്കു ന്യായപ്രമാണമില്ലാത്തവനെപ്പോലെ ആയി.</verse>
				<verse number="22">ബലഹീനന്മാരെ നേടേണ്ടതിനു ഞാന്‍ ബലഹീനര്‍ക്കു ബലഹീനനായി; ഏതു വിധത്തിലും ചിലരെ രക്ഷിക്കേണ്ടതിനു ഞാന്‍ എല്ലാവര്‍ക്കും എല്ലാമായിത്തീര്‍ന്നു.</verse>
				<verse number="23">സുവിശേഷത്തില്‍ ഒരു പങ്കാളിയാകേണ്ടതിനു ഞാന്‍ സകലവും സുവിശേഷം നിമിത്തം ചെയ്യുന്നു.</verse>
				<verse number="24">ഓട്ടക്കളത്തില്‍ ഓടുന്നവര്‍ എല്ലാവരും ഓടുന്നു എങ്കിലും ഒരുവനേ വിരുതു പ്രാപിക്കുന്നുള്ളൂ എന്ന് അറിയുന്നില്ലയോ? നിങ്ങളും പ്രാപിപ്പാന്‍ തക്കവണ്ണം ഓടുവിന്‍.</verse>
				<verse number="25">അങ്കം പൊരുന്നവനൊക്കെയും സകലത്തിലും വര്‍ജനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ.</verse>
				<verse number="26">ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നത്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നത്.</verse>
				<verse number="27">മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്.</verse>
			</chapter>
			<chapter number="10">
				<verse number="1">സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍കീഴില്‍ ആയിരുന്നു;</verse>
				<verse number="2">എല്ലാവരും സമുദ്രത്തൂടെ കടന്ന് എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു മോശെയോടു ചേര്‍ന്നു.</verse>
				<verse number="3">എല്ലാവരും ഒരേ ആത്മികാഹാരം തിന്ന്</verse>
				<verse number="4">എല്ലാവരും ഒരേ ആത്മികപാനീയം കുടിച്ചു- അവരെ അനുഗമിച്ച ആത്മികപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചത്; ആ പാറ ക്രിസ്തു ആയിരുന്നു-</verse>
				<verse number="5">എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="6">ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മോഹികള്‍ ആകാതിരിക്കേണ്ടതിനു തന്നെ.</verse>
				<verse number="7">“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന്‍ എഴുന്നേറ്റു” എന്ന് എഴുതിയിരിക്കുന്നപ്രകാരം അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധികള്‍ ആകരുത്.</verse>
				<verse number="8">അവരില്‍ ചിലര്‍ പരസംഗം ചെയ്ത് ഒരു ദിവസത്തില്‍ ഇരുപത്തിമൂവായിരം പേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുത്.</verse>
				<verse number="9">അവരില്‍ ചിലര്‍ പരീക്ഷിച്ചു സര്‍പ്പങ്ങളാല്‍ നശിച്ചുപോയതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുത്.</verse>
				<verse number="10">അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല്‍ നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുത്.</verse>
				<verse number="11">ഇതു ദൃഷ്ടാന്തമായിട്ട് അവര്‍ക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു.</verse>
				<verse number="12">ആകയാല്‍ താന്‍ നില്ക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ.</verse>
				<verse number="13">മനുഷ്യര്‍ക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍; നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.</verse>
				<verse number="14">അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന്‍.</verse>
				<verse number="15">നിങ്ങള്‍ വിവേകികള്‍ എന്നുവച്ചു ഞാന്‍ പറയുന്നു; ഞാന്‍ പറയുന്നതു വിവേചിപ്പിന്‍.</verse>
				<verse number="16">നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്‍റെ രക്തത്തിന്‍റെ കൂട്ടായ്മ അല്ലയോ? നാംനുറുക്കുന്ന അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ കൂട്ടായ്മ അല്ലയോ?</verse>
				<verse number="17">അപ്പം ഒന്ന് ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികള്‍ ആകുന്നുവല്ലോ.</verse>
				<verse number="18">ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന്‍; യാഗങ്ങള്‍ ഭുജിക്കുന്നവര്‍ യാഗപീഠത്തിന്‍റെ കൂട്ടാളികള്‍ അല്ലയോ?</verse>
				<verse number="19">ഞാന്‍ പറയുന്നത് എന്ത്? വിഗ്രഹാര്‍പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?</verse>
				<verse number="20">അല്ല, ജാതികള്‍ ബലികഴിക്കുന്നതു ദൈവത്തിനല്ല ഭൂതങ്ങള്‍ക്കു കഴിക്കുന്നു എന്നത്രേ; എന്നാല്‍ നിങ്ങള്‍ ഭൂതങ്ങളുടെ കൂട്ടാളികള്‍ ആകുവാന്‍ എനിക്കു മനസ്സില്ല.</verse>
				<verse number="21">നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്‍റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള്‍ ആകുവാനും പാടില്ല.</verse>
				<verse number="22">അല്ല, നാം കര്‍ത്താവിനു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?</verse>
				<verse number="23">സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിനും എനിക്കു കര്‍ത്തവ്യം ഉണ്ട്; എങ്കിലും സകലവും ആത്മികവര്‍ധന വരുത്തുന്നില്ല.</verse>
				<verse number="24">ഓരോരുത്തന്‍ സ്വന്ത ഗുണമല്ല; മറ്റുള്ളവന്‍റെ ഗുണം അന്വേഷിക്കട്ടെ.</verse>
				<verse number="25">അങ്ങാടിയില്‍ വില്ക്കുന്നത് എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന്‍.</verse>
				<verse number="26">ഭൂമിയും അതിന്‍റെ പൂര്‍ണതയും കര്‍ത്താവിനുള്ളതല്ലോ.</verse>
				<verse number="27">അവിശ്വാസികളില്‍ ഒരുവന്‍ നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങള്‍ക്കു പോകുവാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നത് എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന്‍.</verse>
				<verse number="28">എങ്കിലും ഒരുവന്‍: ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുത്.</verse>
				<verse number="29">മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്‍റേതല്ല മറ്റവന്‍റേതത്രേ. എന്‍റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നത് എന്തിന്?</verse>
				<verse number="30">നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനം നിമിത്തം ഞാന്‍ ദുഷിക്കപ്പെടുന്നത് എന്തിന്?</verse>
				<verse number="31">ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്‍റെ മഹത്ത്വത്തിനായി ചെയ്‍വിന്‍.</verse>
				<verse number="32">യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭയ്ക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍.</verse>
				<verse number="33">ഞാനും എന്‍റെ ഗുണമല്ല, പലര്‍ രക്ഷിക്കപ്പെടേണ്ടതിന് അവരുടെ ഗുണംതന്നെ അന്വേഷിച്ചുകൊണ്ട് എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.</verse>
			</chapter>
			<chapter number="11">
				<verse number="1">ഞാന്‍ ക്രിസ്തുവിന്‍റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്‍റെ അനുകാരികള്‍ ആകുവിന്‍.</verse>
				<verse number="2">നിങ്ങള്‍ സകലത്തിലും എന്നെ ഓര്‍ക്കുകയും ഞാന്‍ നിങ്ങളെ ഏല്പിച്ച കല്പനകളെ പ്രമാണിക്കയും ചെയ്കയാല്‍ നിങ്ങളെ പുകഴ്ത്തുന്നു.</verse>
				<verse number="3">എന്നാല്‍ ഏതു പുരുഷന്‍റെയും തല ക്രിസ്തു, സ്ത്രീയുടെ തല പുരുഷന്‍, ക്രിസ്തുവിന്‍റെ തല ദൈവം എന്നുനിങ്ങള്‍ അറിയേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="4">മൂടുപടം ഇട്ടു പ്രാര്‍ഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്ന ഏതു പുരുഷനും തന്‍റെ തലയെ അപമാനിക്കുന്നു.</verse>
				<verse number="5">മൂടുപടമില്ലാതെ പ്രാര്‍ഥിക്കുകയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീയും തന്‍റെ തലയെ അപമാനിക്കുന്നു; അത് അവള്‍ ക്ഷൗരം ചെയ്യിച്ചതുപോലെയല്ലോ.</verse>
				<verse number="6">സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ.</verse>
				<verse number="7">പുരുഷന്‍ ദൈവത്തിന്‍റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്‍റെ തേജസ്സ് ആകുന്നു.</verse>
				<verse number="8">പുരുഷന്‍ സ്ത്രീയില്‍ നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍ നിന്നത്രേ ഉണ്ടായത്.</verse>
				<verse number="9">പുരുഷന്‍ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷനായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്.</verse>
				<verse number="10">ആകയാല്‍ സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം.</verse>
				<verse number="11">എന്നാല്‍ കര്‍ത്താവില്‍ പുരുഷനെ കൂടാതെ സ്ത്രീയുമില്ല സ്ത്രീയെ കൂടാതെ പുരുഷനുമില്ല.</verse>
				<verse number="12">സ്ത്രീ പുരുഷനില്‍നിന്ന് ഉണ്ടായതുപോലെ പുരുഷനും സ്ത്രീ മുഖാന്തരം ഉളവാകുന്നു; എന്നാല്‍ സകലത്തിനും ദൈവം കാരണഭൂതന്‍.</verse>
				<verse number="13">നിങ്ങള്‍തന്നെ വിധിപ്പിന്‍; സ്ത്രീ മൂടുപടം ഇടാതെ ദൈവത്തോടു പ്രാര്‍ഥിക്കുന്നതു യോഗ്യമോ?</verse>
				<verse number="14">പുരുഷന്‍ മുടി നീട്ടിയാല്‍ അത് അവന് അപമാനം എന്നും</verse>
				<verse number="15">സ്ത്രീ മുടി നീട്ടിയാലോ അതു മൂടുപടത്തിനു പകരം നല്കിയിരിക്കകൊണ്ട് അവള്‍ക്ക് മാനം ആകുന്നു എന്നും പ്രകൃതിതന്നെ നിങ്ങളെ പഠിപ്പിക്കുന്നില്ലയോ?</verse>
				<verse number="16">ഒരുത്തന്‍ തര്‍ക്കിപ്പാന്‍ ഭാവിച്ചാല്‍ അങ്ങനെയുള്ള മര്യാദ ഞങ്ങള്‍ക്കില്ല ദൈവസഭകള്‍ക്കുമില്ല എന്ന് ഓര്‍ക്കട്ടെ.</verse>
				<verse number="17">ഇനി ആജ്ഞാപിപ്പാന്‍ പോകുന്നതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല; നിങ്ങള്‍ കൂടി വരുന്നതിനാല്‍ നന്മയ്ക്കല്ല തിന്മയ്ക്കത്രേ ഇടയാകുന്നത്.</verse>
				<verse number="18">ഒന്നാമതു നിങ്ങള്‍ സഭ കൂടുമ്പോള്‍ നിങ്ങളുടെ ഇടയില്‍ ഭിന്നത ഉണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു; ഏതാനും വിശ്വസിക്കയും ചെയ്യുന്നു.</verse>
				<verse number="19">നിങ്ങളില്‍ കൊള്ളാകുന്നവര്‍ വെളിവാകേണ്ടതിനു നിങ്ങളുടെ ഇടയില്‍ ഭിന്നപക്ഷങ്ങളും ഉണ്ടാകേണ്ടതു തന്നെ.</verse>
				<verse number="20">നിങ്ങള്‍ കൂടിവരുമ്പോള്‍ കര്‍ത്താവിന്‍റെ അത്താഴമല്ല കഴിക്കുന്നത്.</verse>
				<verse number="21">ഭക്ഷണം കഴിക്കയില്‍ ഓരോരുത്തന്‍ താന്താന്‍റെ അത്താഴം മുമ്പേ കഴിക്കുന്നു. അങ്ങനെ ഒരുവന്‍ വിശന്നും മറ്റൊരുവന്‍ ലഹരി പിടിച്ചും ഇരിക്കുന്നു.</verse>
				<verse number="22">തിന്നുവാനും കുടിപ്പാനും നിങ്ങള്‍ക്കു വീടുകള്‍ ഇല്ലയോ? അല്ല, ദൈവത്തിന്‍റെ സഭയെ നിങ്ങള്‍ തുച്ഛീകരിച്ച്, ഇല്ലാത്തവരെ ലജ്ജിപ്പിക്കുന്നുവോ? നിങ്ങളോട് എന്തു പറയേണ്ടൂ? നിങ്ങളെ പുകഴ്ത്തുകയോ? ഇതില്‍ ഞാന്‍ നിങ്ങളെ പുകഴ്ത്തുന്നില്ല.</verse>
				<verse number="23">ഞാന്‍ കര്‍ത്താവിങ്കല്‍നിന്നു പ്രാപിക്കയും നിങ്ങള്‍ക്ക് ഏല്പിക്കയും ചെയ്തത് എന്തെന്നാല്‍: കര്‍ത്താവായ യേശുവിനെ കാണിച്ചുകൊടുത്ത രാത്രിയില്‍</verse>
				<verse number="24">അവന്‍ അപ്പം എടുത്തു സ്തോത്രം ചൊല്ലിനുറുക്കി: ഇതു നിങ്ങള്‍ക്കുവേണ്ടിയുള്ള എന്‍റെ ശരീരം; എന്‍റെ ഓര്‍മയ്ക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="25">അവ്വണ്ണംതന്നെ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും എടുത്തു; ഈ പാനപാത്രം എന്‍റെ രക്തത്തില്‍ പുതിയനിയമം ആകുന്നു; ഇതു കുടിക്കുമ്പോഴൊക്കെയും എന്‍റെ ഓര്‍മയ്ക്കായി ചെയ്‍വിന്‍ എന്നു പറഞ്ഞു.</verse>
				<verse number="26">അങ്ങനെ നിങ്ങള്‍ ഈ അപ്പം തിന്നുകയും പാനപാത്രം കുടിക്കയും ചെയ്യുമ്പോഴൊക്കെയും കര്‍ത്താവു വരുവോളം അവന്‍റെ മരണത്തെ പ്രസ്താവിക്കുന്നു.</verse>
				<verse number="27">അതുകൊണ്ട് അയോഗ്യമായി അപ്പം തിന്നുകയോ കര്‍ത്താവിന്‍റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവന്‍ എല്ലാം കര്‍ത്താവിന്‍റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരന്‍ ആകും.</verse>
				<verse number="28">മനുഷ്യന്‍ തന്നെത്താന്‍ ശോധന ചെയ്തിട്ടുവേണം ഈ അപ്പം തിന്നുകയും പാനപാത്രത്തില്‍നിന്നു കുടിക്കയും ചെയ്‍വാന്‍.</verse>
				<verse number="29">തിന്നുകയും കുടിക്കയും ചെയ്യുന്നവന്‍ ശരീരത്തെ വിവേചിക്കാഞ്ഞാല്‍ തനിക്കു ശിക്ഷാവിധി തിന്നുകയും കുടിക്കയും ചെയ്യുന്നു.</verse>
				<verse number="30">ഇതു ഹേതുവായി നിങ്ങളില്‍ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു.</verse>
				<verse number="31">നാം നമ്മെത്തന്നെ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല.</verse>
				<verse number="32">വിധിക്കപ്പെടുന്നു എങ്കിലോ നാം ലോകത്തോടുകൂടെ ശിക്ഷാവിധിയില്‍ അകപ്പെടാതിരിക്കേണ്ടതിനു കര്‍ത്താവു നമ്മെ ബാലശിക്ഷ കഴിക്കയാകുന്നു.</verse>
				<verse number="33">ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഭക്ഷണം കഴിപ്പാന്‍ കൂടുമ്പോള്‍ അന്യോന്യം കാത്തിരിപ്പിന്‍.</verse>
				<verse number="34">വല്ലവനും വിശക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരുമിച്ച് കൂടുന്നത് ന്യായവിധിക്കു ഹേതുവാകാതിരിക്കേണ്ടതിന് അവന്‍ വീട്ടില്‍വച്ചു ഭക്ഷണം കഴിക്കട്ടെ. ശേഷം കാര്യങ്ങളെ ഞാന്‍ വന്നിട്ടു ക്രമപ്പെടുത്തും.</verse>
			</chapter>
			<chapter number="12">
				<verse number="1">സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് അറിവില്ലാതിരിക്കരുത് എന്നു ഞാന്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="2">നിങ്ങള്‍ ജാതികള്‍ ആയിരുന്നപ്പോള്‍ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല്‍ പോക പതിവായിരുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="3">ആകയാല്‍ ദൈവാത്മാവില്‍ സംസാരിക്കുന്നവന്‍ ആരും യേശു ശപിക്കപ്പെട്ടവന്‍ എന്നു പറകയില്ല; പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവ് എന്നു പറയുവാന്‍ ആര്‍ക്കും കഴികയില്ല എന്നു ഞാന്‍ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.</verse>
				<verse number="4">എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ട്; ആത്മാവ് ഒന്നത്രേ.</verse>
				<verse number="5">ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ട്; കര്‍ത്താവ് ഒരുവന്‍.</verse>
				<verse number="6">വീര്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ട്; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍തന്നെ.</verse>
				<verse number="7">എന്നാല്‍ ഓരോരുത്തന് ആത്മാവിന്‍റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു.</verse>
				<verse number="8">ഒരുത്തന് ആത്മാവിനാല്‍ ജ്ഞാനത്തിന്‍റെ വചനവും മറ്റൊരുത്തന് അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്‍റെ വചനവും നല്കപ്പെടുന്നു;</verse>
				<verse number="9">വേറൊരുത്തന് അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന് അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;</verse>
				<verse number="10">മറ്റൊരുവന് വീര്യപ്രവൃത്തികള്‍; മറ്റൊരുവനു പ്രവചനം; മറ്റൊരുവന് ആത്മാക്കളുടെ വിവേചനം; വേറൊരുവനു പലവിധ ഭാഷകള്‍; മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം.</verse>
				<verse number="11">എന്നാല്‍ ഇത് എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന് അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവുതന്നെ.</verse>
				<verse number="12">ശരീരം ഒന്നും, അതിന് അവയവം പലതും ശരീരത്തിന്‍റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.</verse>
				<verse number="13">യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു.</verse>
				<verse number="14">ശരീരം ഒരു അവയവമല്ല പലതത്രേ.</verse>
				<verse number="15">ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.</verse>
				<verse number="16">ഞാന്‍ കണ്ണ് അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.</verse>
				<verse number="17">ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?</verse>
				<verse number="18">ദൈവമോ തന്‍റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറായി വച്ചിരിക്കുന്നു.</verse>
				<verse number="19">സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?</verse>
				<verse number="20">എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്നുതന്നെ.</verse>
				<verse number="21">കണ്ണിനു കൈയോട്: നിന്നെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും, തലയ്ക്കു കാലുകളോട്: നിങ്ങളെക്കൊണ്ട് എനിക്ക് ആവശ്യമില്ല എന്നും പറഞ്ഞുകൂടാ.</verse>
				<verse number="22">ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍തന്നെ ആവശ്യമുള്ളവയാകുന്നു.</verse>
				<verse number="23">ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവയ്ക്കു നാം അധികം മാനം അണിയിക്കുന്നു;</verse>
				<verse number="24">നമ്മില്‍ അഴകു കുറഞ്ഞവയ്ക്ക് അധികം അഴകു വരുത്തുന്നു; നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്ക് അത് ആവശ്യമില്ലല്ലോ.</verse>
				<verse number="25">ശരീരത്തില്‍ ഭിന്നത വരാതെ അവയവങ്ങള്‍ അന്യോന്യം ഒരുപോലെ കരുതേണ്ടതിനായി ദൈവം കുറവുള്ളതിന് അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.</verse>
				<verse number="26">അതിനാല്‍ ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിനു മാനം വന്നാല്‍ അവയവങ്ങളൊക്കെയുംകൂടെ സന്തോഷിക്കുന്നു.</verse>
				<verse number="27">എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിന്‍റെ ശരീരവും ഓരോരുത്തന്‍ വെവ്വേറായി അവയവങ്ങളും ആകുന്നു.</verse>
				<verse number="28">ദൈവം സഭയില്‍ ഒന്നാമത് അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍, മൂന്നാമത് ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ വീര്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധ ഭാഷാവരം എന്നിവ നല്കുകയും ചെയ്തു.</verse>
				<verse number="29">എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്യപ്രവൃത്തികള്‍ ചെയ്യുന്നവരോ?</verse>
				<verse number="30">എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?</verse>
				<verse number="31">എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍; ഇനി അതിശ്രേഷ്ഠമായൊരു മാര്‍ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.</verse>
			</chapter>
			<chapter number="13">
				<verse number="1">ഞാന്‍ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില്‍ സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില്‍ ഞാന്‍ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.</verse>
				<verse number="2">എനിക്കു പ്രവചനവരം ഉണ്ടായിട്ടു സകല മര്‍മങ്ങളും സകല ജ്ഞാനവും ഗ്രഹിച്ചാലും, മലകളെ നീക്കുവാന്‍ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കില്‍ ഞാന്‍ ഏതുമില്ല.</verse>
				<verse number="3">എനിക്കുള്ളതെല്ലാം അന്നദാനം ചെയ്താലും എന്‍റെ ശരീരം ചുടുവാന്‍ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കില്‍ എനിക്ക് ഒരു പ്രയോജനവും ഇല്ല.</verse>
				<verse number="4">സ്നേഹം ദീര്‍ഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പര്‍ധിക്കുന്നില്ല.</verse>
				<verse number="5">സ്നേഹം നിഗളിക്കുന്നില്ല. ചീര്‍ക്കുന്നില്ല; അയോഗ്യമായി നടക്കുന്നില്ല സ്വാര്‍ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല;</verse>
				<verse number="6">അനീതിയില്‍ സന്തോഷിക്കാതെ സത്യത്തില്‍ സന്തോഷിക്കുന്നു.</verse>
				<verse number="7">എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു.</verse>
				<verse number="8">സ്നേഹം ഒരുനാളും ഉതിര്‍ന്നുപോകയില്ല. പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും.</verse>
				<verse number="9">അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു;</verse>
				<verse number="10">പൂര്‍ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.</verse>
				<verse number="11">ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ നിരൂപിച്ചു; പുരുഷനായ ശേഷമോ ഞാന്‍ ശിശുവിനുള്ളതു ത്യജിച്ചുകളഞ്ഞു.</verse>
				<verse number="12">ഇപ്പോള്‍ നാം കണ്ണാടിയില്‍ കടമൊഴിയായി കാണുന്നു; അപ്പോള്‍ മുഖാമുഖമായി കാണും; ഇപ്പോള്‍ ഞാന്‍ അംശമായി അറിയുന്നു; അപ്പോഴോ ഞാന്‍ അറിയപ്പെട്ടതുപോലെതന്നെ അറിയും,</verse>
				<verse number="13">ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു; ഇവയില്‍ വലിയതോ സ്നേഹംതന്നെ.</verse>
			</chapter>
			<chapter number="14">
				<verse number="1">സ്നേഹം ആചരിപ്പാന്‍ ഉത്സാഹിപ്പിന്‍! ആത്മികവരങ്ങളും വിശേഷാല്‍ പ്രവചനവരവും വാഞ്ഛിപ്പിന്‍.</verse>
				<verse number="2">അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവന്‍ ആത്മാവില്‍ മര്‍മങ്ങളെ സംസാരിക്കുന്നു.</verse>
				<verse number="3">പ്രവചിക്കുന്നവനോ ആത്മികവര്‍ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി മനുഷ്യരോടു സംസാരിക്കുന്നു.</verse>
				<verse number="4">അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ തനിക്കു താന്‍ ആത്മികവര്‍ധന വരുത്തുന്നു; പ്രവചിക്കുന്നവന്‍ സഭയ്ക്ക് ആത്മികവര്‍ധന വരുത്തുന്നു.</verse>
				<verse number="5">നിങ്ങള്‍ എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കേണം എന്നും വിശേഷാല്‍ പ്രവചിക്കേണം എന്നും ഞാന്‍ ഇച്ഛിക്കുന്നു. അന്യഭാഷകളില്‍ സംസാരിക്കുന്നവന്‍ സഭയ്ക്ക് ആത്മികവര്‍ധന ലഭിക്കേണ്ടതിനു വ്യാഖ്യാനിക്കുന്നില്ലെങ്കില്‍ പ്രവചിക്കുന്നവന്‍ അവനെക്കാള്‍ വലിയവന്‍.</verse>
				<verse number="6">സഹോദരന്മാരേ, ഞാന്‍ വെളിപ്പാടായിട്ടോ ജ്ഞാനമായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില്‍ സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വന്നാല്‍ നിങ്ങള്‍ക്ക് എന്തു പ്രയോജനം വരും?</verse>
				<verse number="7">കുഴല്‍, വീണ എന്നിങ്ങനെ നാദം കൊടുക്കുന്ന നിര്‍ജീവ സാധനങ്ങള്‍തന്നെയും നാദഭേദം കാണിക്കാഞ്ഞാല്‍ ഊതിയതോ മീട്ടിയതോ എന്തെന്ന് എങ്ങനെ അറിയും?</verse>
				<verse number="8">കാഹളം തെളിവില്ലാത്ത നാദം കൊടുത്താല്‍ പടയ്ക്ക് ആര്‍ ഒരുങ്ങും?</verse>
				<verse number="9">അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്ക് ഉച്ചരിക്കാഞ്ഞാല്‍ സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും? നിങ്ങള്‍ കാറ്റിനോടു സംസാരിക്കുന്നവര്‍ ആകുമല്ലോ.</verse>
				<verse number="10">ലോകത്തില്‍ വിവിധ ഭാഷകള്‍ അനവധി ഉണ്ട്; അവയില്‍ ഒന്നും തെളിവില്ലാത്തതല്ല.</verse>
				<verse number="11">ഞാന്‍ ഭാഷ അറിയാഞ്ഞാല്‍ സംസാരിക്കുന്നവനു ഞാന്‍ ബര്‍ബ്ബരന്‍ ആയിരിക്കും; സംസാരിക്കുന്നവന്‍ എനിക്കും ബര്‍ബ്ബരന്‍ ആയിരിക്കും.</verse>
				<verse number="12">അവ്വണ്ണം നിങ്ങളും ആത്മവരങ്ങളെക്കുറിച്ചു വാഞ്ഛയുള്ളവരാകയാല്‍ സഭയുടെ ആത്മികവര്‍ധനയ്ക്കായി സഫലന്മാര്‍ ആകുവാന്‍ ശ്രമിപ്പിന്‍.</verse>
				<verse number="13">അതുകൊണ്ട് അന്യഭാഷയില്‍ സംസാരിക്കുന്നവന്‍ വ്യാഖ്യാനവരത്തിനായി പ്രാര്‍ഥിക്കട്ടെ.</verse>
				<verse number="14">ഞാന്‍ അന്യഭാഷയില്‍ പ്രാര്‍ഥിക്കുന്നു എങ്കില്‍ എന്‍റെ ആത്മാവ് പ്രാര്‍ഥിക്കുന്നു; എന്‍റെ ബുദ്ധിയോ അഫലമായിരിക്കുന്നു.</verse>
				<verse number="15">ആകയാല്‍ എന്ത്? ഞാന്‍ ആത്മാവുകൊണ്ട് പ്രാര്‍ഥിക്കും; ബുദ്ധികൊണ്ടും പ്രാര്‍ഥിക്കും; ആത്മാവുകൊണ്ടു പാടും; ബുദ്ധികൊണ്ടും പാടും.</verse>
				<verse number="16">അല്ല, നീ ആത്മാവുകൊണ്ടു സ്തോത്രം ചൊല്ലിയാല്‍ ആത്മവരമില്ലാത്തവന്‍ നീ പറയുന്നതു തിരിയാതിരിക്കെ നിന്‍റെ സ്തോത്രത്തിന് എങ്ങനെ ആമേന്‍ പറയും?</verse>
				<verse number="17">നീ നന്നായി സ്തോത്രംചൊല്ലുന്നു സത്യം; മറ്റവന് ആത്മികവര്‍ധന വരുന്നില്ലതാനും.</verse>
				<verse number="18">നിങ്ങളെല്ലാവരിലും അധികം ഞാന്‍ അന്യഭാഷകളില്‍ സംസാരിക്കുന്നതുകൊണ്ട് ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.</verse>
				<verse number="19">എങ്കിലും സഭയില്‍ പതിനായിരം വാക്ക് അന്യഭാഷകളില്‍ സംസാരിക്കുന്നതിനെക്കാള്‍ അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചുവാക്കു പറവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.</verse>
				<verse number="20">സഹോദരന്മാരേ, ബുദ്ധിയില്‍ കുഞ്ഞുങ്ങള്‍ ആകരുത്; തിന്മയ്ക്കു ശിശുക്കള്‍ ആയിരിപ്പിന്‍; ബുദ്ധിയിലോ മുതിര്‍ന്നവരാകുവിന്‍.</verse>
				<verse number="21">“അന്യഭാഷകളാലും അന്യന്മാരുടെ അധരങ്ങളാലും ഞാന്‍ ഈ ജനത്തോടു സംസാരിക്കും എങ്കിലും അവര്‍ എന്‍റെ വാക്കു കേള്‍ക്കയില്ല എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു” എന്നു ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നു.</verse>
				<verse number="22">അതുകൊണ്ട് അന്യഭാഷകള്‍ അടയാളമായിരിക്കുന്നത് വിശ്വാസികള്‍ക്കല്ല, അവിശ്വാസികള്‍ക്കത്രേ; പ്രവചനമോ അവിശ്വാസികള്‍ക്കല്ല, വിശ്വാസികള്‍ക്കുതന്നെ.</verse>
				<verse number="23">സഭയൊക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നു എങ്കില്‍ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാല്‍ നിങ്ങള്‍ക്കു ഭ്രാന്തുണ്ട് എന്നു പറകയില്ലയോ?</verse>
				<verse number="24">എല്ലാവരും പ്രവചിക്കുന്നു എങ്കിലോ അവിശ്വാസിയോ ആത്മവരമില്ലാത്തവനോ അകത്തു വന്നാല്‍ എല്ലാവരുടെ വാക്കിനാലും അവനു പാപബോധം വരും; അവന്‍ എല്ലാവരാലും വിവേചിക്കപ്പെടും.</verse>
				<verse number="25">അവന്‍റെ ഹൃ ദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവന്‍ കവിണ്ണുവീണ്, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട് എന്ന് ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.</verse>
				<verse number="26">ആകയാല്‍ എന്ത്? സഹോദരന്മാരേ, നിങ്ങള്‍ കൂടിവരുമ്പോള്‍ ഓരോരുത്തനു സങ്കീര്‍ത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്; സകലവും ആത്മികവര്‍ധനയ്ക്കായി ഉതകട്ടെ.</verse>
				<verse number="27">അന്യഭാഷയില്‍ സംസാരിക്കുന്നു എങ്കില്‍ രണ്ടു പേരോ ഏറിയാല്‍ മൂന്നു പേരോ ആകട്ടെ; അവര്‍ ഓരോരുത്തനായി സംസാരിക്കയും ഒരുവന്‍ വ്യാഖ്യാനിക്കയും ചെയ്യട്ടെ.</verse>
				<verse number="28">വ്യാഖ്യാനി ഇല്ലാഞ്ഞാല്‍ അന്യഭാഷക്കാരന്‍ സഭയില്‍ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.</verse>
				<verse number="29">പ്രവാചകന്മാര്‍ രണ്ടു മൂന്നു പേര്‍ സംസാരിക്കയും മറ്റുള്ളവര്‍ വിവേചിക്കയും ചെയ്യട്ടെ.</verse>
				<verse number="30">ഇരിക്കുന്നവനായ മറ്റൊരുവനു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവന്‍ മിണ്ടാതിരിക്കട്ടെ.</verse>
				<verse number="31">എല്ലാവരും പഠിപ്പാനും എല്ലാവര്‍ക്കും പ്രബോധനം ലഭിപ്പാനുമായി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഓരോരുത്തനായി പ്രവചിക്കാമല്ലോ.</verse>
				<verse number="32">പ്രവാചകന്മാരുടെ ആത്മാക്കള്‍ പ്രവാചകന്മാര്‍ക്കു കീഴടങ്ങിയിരിക്കുന്നു.</verse>
				<verse number="33">ദൈവം കലക്കത്തിന്‍റെ ദൈവമല്ല സമാധാനത്തിന്‍റെ ദൈവമത്രേ.</verse>
				<verse number="34">വിശുദ്ധന്മാരുടെ സര്‍വസഭകളിലും എന്ന പോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്ക് അനുവാദമില്ല.</verse>
				<verse number="35">അവര്‍ വല്ലതും പഠിപ്പാന്‍ ഇച്ഛിക്കുന്നു എങ്കില്‍ വീട്ടില്‍വച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയില്‍ സംസാരിക്കുന്നത് അനുചിതമല്ലോ.</verse>
				<verse number="36">ദൈവവചനം നിങ്ങളുടെ ഇടയില്‍നിന്നോ പുറപ്പെട്ടത്? അല്ല, നിങ്ങള്‍ക്കു മാത്രമോ വന്നത്?</verse>
				<verse number="37">താന്‍ പ്രവാചകന്‍ എന്നോ ആത്മികന്‍ എന്നോ ഒരുത്തനു തോന്നുന്നു എങ്കില്‍, ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത് കര്‍ത്താവിന്‍റെ കല്പന ആകുന്നു എന്ന് അവന്‍ അറിഞ്ഞുകൊള്ളട്ടെ.</verse>
				<verse number="38">ഒരുവന്‍ അറിയുന്നില്ലെങ്കില്‍ അവന്‍ അറിയാതിരിക്കട്ടെ.</verse>
				<verse number="39">അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിന്‍; അന്യഭാഷകളില്‍ സംസാരിക്കുന്നതു വിലക്കുകയുമരുത്.</verse>
				<verse number="40">സകലവും ഉചിതമായും ക്രമമായും നടക്കട്ടെ.</verse>
			</chapter>
			<chapter number="15">
				<verse number="1">എന്നാല്‍ സഹോദരന്മാരേ, ഞാന്‍ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്‍ക്കു ലഭിച്ചതും നിങ്ങള്‍ നില്ക്കുന്നതും</verse>
				<verse number="2">നിങ്ങള്‍ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില്‍ നിങ്ങള്‍ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള്‍ പിടിച്ചുകൊണ്ടാല്‍ ഞാന്‍ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓര്‍പ്പിക്കുന്നു.</verse>
				<verse number="3">ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍പ്രകാരം മരിച്ചു അടക്കപ്പെട്ടു,</verse>
				<verse number="4">തിരുവെഴുത്തുകളിന്‍പ്രകാരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റു</verse>
				<verse number="5">കേഫാവിനും പിന്നെ പന്തിരുവര്‍ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന്‍ ഗ്രഹിച്ചതുതന്നെ നിങ്ങള്‍ക്ക് ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.</verse>
				<verse number="6">അനന്തരം അവന്‍ അഞ്ഞൂറില്‍ അധികം സഹോദരന്മാര്‍ക്ക് ഒരുമിച്ചു പ്രത്യക്ഷനായി; അവര്‍ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.</verse>
				<verse number="7">അനന്തരം അവന്‍ യാക്കോബിനും പിന്നെ അപ്പൊസ്തലന്മാര്‍ക്കും എല്ലാവര്‍ക്കും പ്രത്യക്ഷനായി.</verse>
				<verse number="8">എല്ലാവര്‍ക്കും ഒടുവില്‍ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;</verse>
				<verse number="9">ഞാന്‍ അപ്പൊസ്തലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല്‍ അപ്പൊസ്തലന്‍ എന്ന പേരിനു യോഗ്യനുമല്ല.</verse>
				<verse number="10">എങ്കിലും ഞാന്‍ ആകുന്നതു ദൈവകൃപയാല്‍ ആകുന്നു; എന്നോടുള്ള അവന്‍റെ കൃപ വ്യര്‍ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന്‍ അത്യന്തം അധ്വാനിച്ചിരിക്കുന്നു; എന്നാല്‍ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.</verse>
				<verse number="11">ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള്‍ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള്‍ വിശ്വസിച്ചുമിരിക്കുന്നു.</verse>
				<verse number="12">ക്രിസ്തു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥയ്ക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നത് എങ്ങനെ?</verse>
				<verse number="13">മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല.</verse>
				<verse number="14">ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥം;</verse>
				<verse number="15">നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം. മരിച്ചവര്‍ ഉയിര്‍ക്കുന്നില്ല എന്നു വരികില്‍ ദൈവം ഉയിര്‍പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന്‍ ഉയിര്‍പ്പിച്ചു എന്നു ദൈവത്തിനു വിരോധമായി സാക്ഷ്യം പറകയാല്‍ ഞങ്ങള്‍ ദൈവത്തിനു കള്ളസ്സാക്ഷികള്‍ എന്നുവരും.</verse>
				<verse number="16">മരിച്ചവര്‍ ഉയിര്‍ക്കുന്നില്ല എങ്കില്‍ ക്രിസ്തുവും ഉയിര്‍ത്തിട്ടില്ല.</verse>
				<verse number="17">ക്രിസ്തു ഉയിര്‍ത്തിട്ടില്ല എങ്കില്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമത്രേ; നിങ്ങള്‍ ഇന്നും നിങ്ങളുടെ പാപങ്ങളില്‍ ഇരിക്കുന്നു.</verse>
				<verse number="18">ക്രിസ്തുവില്‍ നിദ്രകൊണ്ടവരും നശിച്ചുപോയി.</verse>
				<verse number="19">നാം ഈ ആയുസ്സില്‍ മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചിരിക്കുന്നു എങ്കില്‍ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.</verse>
				<verse number="20">എന്നാല്‍ ക്രിസ്തു നിദ്രകൊണ്ടവരില്‍ ആദ്യഫലമായി മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍ത്തിരിക്കുന്നു.</verse>
				<verse number="21">മനുഷ്യന്‍മൂലം മരണം ഉണ്ടാകയാല്‍ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന്‍മൂലം ഉണ്ടായി.</verse>
				<verse number="22">ആദാമില്‍ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില്‍ എല്ലാവരും ജീവിപ്പിക്കപ്പെടും.</verse>
				<verse number="23">ഓരോരുത്തനും താന്താന്‍റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിനുള്ളവര്‍ അവന്‍റെ വരവിങ്കല്‍;</verse>
				<verse number="24">പിന്നെ അവസാനം; അന്ന് അവന്‍ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.</verse>
				<verse number="25">അവന്‍ സകല ശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.</verse>
				<verse number="26">ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.</verse>
				<verse number="27">സകലത്തെയും അവന്‍റെ കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവനു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല്‍ സകലത്തെയും കീഴാക്കിക്കൊടുത്തവന്‍ ഒഴികയത്രേ എന്നു സ്പഷ്ടം.</verse>
				<verse number="28">എന്നാല്‍ അവനു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിനു പുത്രന്‍ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവനു കീഴ്പെട്ടിരിക്കും.</verse>
				<verse number="29">അല്ല, മരിച്ചവര്‍ക്കുവേണ്ടി സ്നാനം ഏല്ക്കുന്നവര്‍ എന്തു ചെയ്യും? മരിച്ചവര്‍ കേവലം ഉയിര്‍ക്കുന്നില്ലെങ്കില്‍ അവര്‍ക്കുവേണ്ടി സ്നാനം ഏല്ക്കുന്നത് എന്തിന്?</verse>
				<verse number="30">ഞങ്ങളും നാഴികതോറും പ്രാണഭയത്തില്‍ ആകുന്നത് എന്തിന്?</verse>
				<verse number="31">സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന്‍ ദിവസേന മരിക്കുന്നു.</verse>
				<verse number="32">ഞാന്‍ എഫെസൊസില്‍വച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില്‍ എനിക്ക് എന്തു പ്രയോജനം? മരിച്ചവര്‍ ഉയിര്‍ക്കുന്നില്ലെങ്കില്‍ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.</verse>
				<verse number="33">വഞ്ചിക്കപ്പെടരുത്, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.”</verse>
				<verse number="34">നീതിക്കു നിര്‍മദരായി ഉണരുവിന്‍; പാപം ചെയ്യാതിരിപ്പിന്‍; ചിലര്‍ക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന്‍ നിങ്ങള്‍ക്കു ലജ്ജയ്ക്കായി പറയുന്നു.</verse>
				<verse number="35">പക്ഷേ ഒരുവന്‍; മരിച്ചവര്‍ എങ്ങനെ ഉയിര്‍ക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.</verse>
				<verse number="36">മൂഢാ, നീ വിതയ്ക്കുന്നതു ചത്തില്ല എങ്കില്‍ ജീവിക്കുന്നില്ല.</verse>
				<verse number="37">നീ വിതയ്ക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്‍റെയോ മറ്റു വല്ലതിന്‍റെയോ വെറും മണിയത്രേ വിതയ്ക്കുന്നത്;</verse>
				<verse number="38">ദൈവമോ തന്‍റെ ഇഷ്ടംപോലെ അതിന് ഒരു ശരീരവും ഓരോ വിത്തിന് അതതിന്‍റെ ശരീരവും കൊടുക്കുന്നു.</verse>
				<verse number="39">സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറേ, കന്നുകാലികളുടെ മാംസം വേറേ; പക്ഷികളുടെ മാംസം വേറേ, മത്സ്യങ്ങളുടെ മാംസവും വേറേ.</verse>
				<verse number="40">സ്വര്‍ഗീയശരീരങ്ങളും ഭൗമശരീരങ്ങളും ഉണ്ട്; സ്വര്‍ഗീയശരീരങ്ങളുടെ തേജസ്സു വേറേ, ഭൗമശരീരങ്ങളുടെ തേജസ്സു വേറേ.</verse>
				<verse number="41">സൂര്യന്‍റെ തേജസ്സു വേറേ, ചന്ദ്രന്‍റെ തേജസ്സു വേറേ, നക്ഷത്രങ്ങളുടെ തേജസ്സു വേറേ; നക്ഷത്രവും നക്ഷത്രവും തമ്മില്‍ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.</verse>
				<verse number="42">മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണംതന്നെ. ദ്രവത്വത്തില്‍ വിതയ്ക്കപ്പെടുന്നു, അ ദ്രവത്വത്തില്‍ ഉയിര്‍ക്കുന്നു;</verse>
				<verse number="43">അപമാനത്തില്‍ വിതയ്ക്കപ്പെടുന്നു, തേജസ്സില്‍ ഉയിര്‍ക്കുന്നു; ബലഹീനതയില്‍ വിതയ്ക്കപ്പെടുന്നു, ശക്തിയില്‍ ഉയിര്‍ക്കുന്നു;</verse>
				<verse number="44">പ്രാകൃതശരീരം വിതയ്ക്കപ്പെടുന്നു, ആത്മികശരീരം ഉയിര്‍ക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കില്‍ ആത്മികശരീരവും ഉണ്ട്.</verse>
				<verse number="45">ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്‍ന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.</verse>
				<verse number="46">എന്നാല്‍ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേത്; ആത്മികം പിന്നത്തേതില്‍ വരുന്നു.</verse>
				<verse number="47">ഒന്നാം മനുഷ്യന്‍ ഭൂമിയില്‍നിന്നു മണ്ണുകൊണ്ടുള്ളവന്‍; രണ്ടാം മനുഷ്യന്‍ സ്വര്‍ഗത്തില്‍നിന്നുള്ളവന്‍.</verse>
				<verse number="48">മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്‍ഗീയനെപ്പോലെ സ്വര്‍ഗീയന്മാരും ആകുന്നു;</verse>
				<verse number="49">നാം മണ്ണുകൊണ്ടുള്ളവന്‍റെ പ്രതിമ ധരിച്ചതുപോലെ സ്വര്‍ഗീയന്‍റെ പ്രതിമയും ധരിക്കും.</verse>
				<verse number="50">സഹോദരന്മാരേ, മാംസരക്തങ്ങള്‍ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന്‍ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന്‍ പറയുന്നു.</verse>
				<verse number="51">ഞാന്‍ ഒരു മര്‍മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;</verse>
				<verse number="52">എന്നാല്‍ അന്ത്യകാഹളനാദത്തിങ്കല്‍ പെട്ടെന്നു കണ്ണിമയ്ക്കുന്നിടയില്‍ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.</verse>
				<verse number="53">ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മര്‍ത്യമായത് അമര്‍ത്യത്വത്തെയും ധരിക്കേണം.</verse>
				<verse number="54">ഈ ദ്രവത്വമുള്ളത് അദ്രവത്വത്തെയും ഈ മര്‍ത്യമായത് അമര്‍ത്യത്വത്തെയും ധരിക്കുമ്പോള്‍ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്ന് എഴുതിയ വചനം നിവൃത്തിയാകും.</verse>
				<verse number="55">ഹേ മരണമേ, നിന്‍റെ ജയം എവിടെ? ഹേ മരണമേ,നിന്‍റെ വിഷമുള്ള് എവിടെ?</verse>
				<verse number="56">മരണത്തിന്‍റെ വിഷമുള്ള് പാപം; പാപത്തിന്‍റെ ശക്തിയോ ന്യായപ്രമാണം.</verse>
				<verse number="57">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിനു സ്തോത്രം.</verse>
				<verse number="58">ആകയാല്‍ എന്‍റെ പ്രിയ സഹോദരന്മാരേ, നിങ്ങള്‍ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്‍ത്താവില്‍ വ്യര്‍ഥമല്ല എന്ന് അറിഞ്ഞിരിക്കയാല്‍ കര്‍ത്താവിന്‍റെ വേലയില്‍ എപ്പോഴും വര്‍ധിച്ചുവരുന്നവരും ആകുവിന്‍.</verse>
			</chapter>
			<chapter number="16">
				<verse number="1">വിശുദ്ധന്മാര്‍ക്കുവേണ്ടിയുള്ള ധര്‍മശേഖരത്തിന്‍റെ കാര്യത്തിലോ ഞാന്‍ ഗലാത്യസഭകളോട് ആജ്ഞാപിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍.</verse>
				<verse number="2">ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന് ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഓരോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്‍റെ പക്കല്‍ വച്ചുകൊള്ളേണം.</verse>
				<verse number="3">ഞാന്‍ എത്തിയശേഷം നിങ്ങളുടെ ധര്‍മം യെരൂശലേമിലേക്കു കൊണ്ടുപോകുവാന്‍ നിങ്ങള്‍ക്കു സമ്മതമുള്ളവരെ ഞാന്‍ എഴുത്തോടുകൂടെ അയയ്ക്കും.</verse>
				<verse number="4">ഞാനും പോകുവാന്‍ തക്കവണ്ണം അതു യോഗ്യമായിരുന്നാല്‍ അവര്‍ക്ക് എന്നോടു കൂടി പോരാം.</verse>
				<verse number="5">ഞാന്‍ മക്കെദോന്യയില്‍കൂടി കടന്നശേഷം നിങ്ങളുടെ അടുക്കല്‍ വരും; മക്കെദോന്യയില്‍ കൂടിയാകുന്നു ഞാന്‍ വരുന്നത്.</verse>
				<verse number="6">ഞാന്‍ പോകുന്നേടത്തേക്ക് നിങ്ങള്‍ എന്നെ യാത്ര അയപ്പാന്‍ തക്കവണ്ണംപക്ഷേ നിങ്ങളോടുകൂടെ പാര്‍ക്കും; ഹിമകാലംകൂടെ കഴിക്കുമായിരിക്കും.</verse>
				<verse number="7">കര്‍ത്താവ് അനുവദിച്ചാല്‍ കുറേക്കാലം നിങ്ങളോടുകൂടെ പാര്‍പ്പാന്‍ ആശിക്കുന്നതുകൊണ്ടു ഞാന്‍ ഈ പ്രാവശ്യം കടന്നുപോകും വഴിയില്‍ അല്ല നിങ്ങളെ കാണ്‍മാന്‍ ഇച്ഛിക്കുന്നത്.</verse>
				<verse number="8">എഫെസൊസില്‍ ഞാന്‍ പെന്തെക്കൊസ്തുവരെ പാര്‍ക്കും.</verse>
				<verse number="9">എനിക്കു വലിയതും സഫലവുമായോരു വാതില്‍ തുറന്നിരിക്കുന്നു; എതിരാളികളും പലര്‍ ഉണ്ട്.</verse>
				<verse number="10">തിമൊഥെയൊസ് വന്നാല്‍ അവന്‍ നിങ്ങളുടെ ഇടയില്‍ നിര്‍ഭയനായിരിപ്പാന്‍ നോക്കുവിന്‍; എന്നെപ്പോലെതന്നെ അവന്‍ കര്‍ത്താവിന്‍റെ വേല ചെയ്യുന്നുവല്ലോ.</verse>
				<verse number="11">ആരും അവനെ അലക്ഷ്യമാക്കരുത്; ഞാന്‍ സഹോദരന്മാരുമായി അവനെ കാത്തിരിക്കകൊണ്ട് എന്‍റെ അടുക്കല്‍ വരുവാന്‍ അവനെ സമാധാനത്തോടെ യാത്ര അയപ്പിന്‍.</verse>
				<verse number="12">സഹോദരനായ അപ്പൊല്ലോസിന്‍റെ കാര്യമോ, അവന്‍ സഹോദരന്മാരോടുകൂടെ നിങ്ങളുടെ അടുക്കല്‍ വരേണം എന്നു ഞാന്‍ അവനോടു വളരെ അപേക്ഷിച്ചു എങ്കിലും ഇപ്പോള്‍ വരുവാന്‍ അവന് ഒട്ടും മനസ്സായില്ല; അവസരം കിട്ടിയാല്‍ അവന്‍ വരും.</verse>
				<verse number="13">ഉണര്‍ന്നിരിപ്പിന്‍; വിശ്വാസത്തില്‍ നിലനില്പിന്‍; പുരുഷത്വം കാണിപ്പിന്‍; ശക്തിപ്പെടുവിന്‍.</verse>
				<verse number="14">നിങ്ങള്‍ ചെയ്യുന്നതെല്ലാം സ്നേഹത്തില്‍ ചെയ്‍വിന്‍.</verse>
				<verse number="15">സഹോദരന്മാരേ, സ്തെഫനാസിന്‍റെ കുടുംബം അഖായയിലെ ആദ്യഫലം എന്നും അവര്‍ വിശുദ്ധന്മാരുടെ ശുശ്രൂഷയ്ക്കു തങ്ങളെത്തന്നെ ഏല്പിച്ചിരിക്കുന്നു എന്നും നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="16">ഇങ്ങനെയുള്ളവര്‍ക്കും അവരോടുകൂടെ പ്രവര്‍ത്തിക്കയും അധ്വാനിക്കയും ചെയ്യുന്ന ഏവനും നിങ്ങളും കീഴ്പെട്ടിരിക്കേണം എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="17">സ്തെഫനാസും ഫൊര്‍ത്തുനാതൊസും അഖായിക്കൊസും വന്നത് എനിക്കു സന്തോഷമായി. നിങ്ങളുടെ ഭാഗത്തു കുറവായിരുന്നത് അവര്‍ നികത്തിയിരിക്കുന്നു.</verse>
				<verse number="18">അവര്‍ എന്‍റെ മനസ്സും നിങ്ങളുടെ മനസ്സും തണുപ്പിച്ചുവല്ലോ; ഇങ്ങനെയുള്ളവരെ മാനിച്ചുകൊള്‍വിന്‍.</verse>
				<verse number="19">ആസ്യയിലെ സഭകള്‍ നിങ്ങളെ വന്ദനം ചെയ്യുന്നു; അക്വിലാവും പ്രിസ്കയും അവരുടെ ഭവനത്തിലെ സഭയോടുകൂടെ കര്‍ത്താവില്‍ നിങ്ങളെ വളരെ വന്ദനം ചെയ്യുന്നു.</verse>
				<verse number="20">സകല സഹോദരന്മാരും നിങ്ങളെ വന്ദനം ചെയ്യുന്നു; വിശുദ്ധചുംബനത്താല്‍ അന്യോന്യം വന്ദനം ചെയ്‍വിന്‍.</verse>
				<verse number="21">പൗലൊസായ എന്‍റെ കൈയാല്‍ വന്ദനം.</verse>
				<verse number="22">കര്‍ത്താവിനെ സ്നേഹിക്കാത്തവന്‍ ഏവനും ശപിക്കപ്പെട്ടവന്‍! നമ്മുടെ കര്‍ത്താവു വരുന്നു.</verse>
				<verse number="23">കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
				<verse number="24">നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ക്രിസ്തുയേശുവില്‍ എന്‍റെ സ്നേഹം. ആമേന്‍.</verse>
			</chapter>
		</book>
		<book number="47">
			<chapter number="1">
				<verse number="1">ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊരിന്തിലെ ദൈവസഭയ്ക്കും അഖായയില്‍ എല്ലാടത്തുമുള്ള സകല വിശുദ്ധന്മാര്‍ക്കും കൂടെ എഴുതുന്നത്:</verse>
				<verse number="2">നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="3">മനസ്സലിവുള്ള പിതാവും സര്‍വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവന്‍.</verse>
				<verse number="4">ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങള്‍ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാന്‍ ശക്തരാകേണ്ടതിനു ഞങ്ങള്‍ക്കുള്ള കഷ്ടത്തിലൊക്കെയും അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.</verse>
				<verse number="5">ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ ഞങ്ങളില്‍ പെരുകുന്നതുപോലെതന്നെ ക്രിസ്തുവിനാല്‍ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു.</verse>
				<verse number="6">ഞങ്ങള്‍ കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അത് നിങ്ങളുടെ ആശ്വാസത്തിനും രക്ഷയ്ക്കും ആകുന്നു; ഞങ്ങള്‍ക്ക് ആശ്വാസം വരുന്നു എങ്കില്‍ അത് ഞങ്ങള്‍ സഹിക്കുന്ന കഷ്ടങ്ങള്‍ തന്നെ നിങ്ങളും സഹിക്കുന്നതില്‍ നിങ്ങളുടെ ആശ്വാസത്തിനായി ഫലിക്കുന്നു.</verse>
				<verse number="7">നിങ്ങള്‍ കഷ്ടങ്ങള്‍ക്കു കൂട്ടാളികള്‍ ആകുന്നതുപോലെ ആശ്വാസത്തിനും കൂട്ടാളികള്‍ എന്നറികയാല്‍ നിങ്ങള്‍ക്കുവേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതുതന്നെ.</verse>
				<verse number="8">സഹോദരന്മാരേ, ആസ്യയില്‍ ഞങ്ങള്‍ക്ക് ഉണ്ടായ കഷ്ടം നിങ്ങള്‍ അറിയാതിരിപ്പാന്‍ ഞങ്ങള്‍ക്കു മനസ്സില്ല; ജീവനോടിരിക്കുമോ എന്ന് നിരാശ തോന്നുമാറ് ഞങ്ങള്‍ ശക്തിക്കുമീതെ അത്യന്തം ഭാരപ്പെട്ടു.</verse>
				<verse number="9">അതേ, ഞങ്ങളില്‍ അല്ല, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍തന്നെ ആശ്രയിപ്പാന്‍ തക്കവണ്ണം ഞങ്ങള്‍ മരിക്കും എന്ന് ഉള്ളില്‍ നിര്‍ണയിക്കേണ്ടിവന്നു.</verse>
				<verse number="10">ഇത്ര ഭയങ്കര മരണത്തില്‍നിന്നു ദൈവം ഞങ്ങളെ വിടുവിച്ചു, വിടുവിക്കയും ചെയ്യും; അവന്‍ മേലാലും വിടുവിക്കും എന്ന് ഞങ്ങള്‍ അവനില്‍ ആശവച്ചുമിരിക്കുന്നു.</verse>
				<verse number="11">അതിനു നിങ്ങളും ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനയാല്‍ തുണയ്ക്കുന്നുണ്ടല്ലോ; അങ്ങനെ പലര്‍ മുഖാന്തരം ഞങ്ങള്‍ക്കു കിട്ടിയ കൃപയ്ക്കുവേണ്ടി പലരാലും ഞങ്ങള്‍ നിമിത്തം സ്തോത്രം ഉണ്ടാകുവാന്‍ ഇടവരും.</verse>
				<verse number="12">ഞങ്ങള്‍ ലോകത്തില്‍, വിശേഷാല്‍ നിങ്ങളോട്, ജഡജ്ഞാനത്തില്‍ അല്ല, ദൈവകൃപയിലത്രേ, ദൈവം നല്കുന്ന വിശുദ്ധിയിലും നിര്‍മ്മലതയിലും പെരുമാറിയിരിക്കുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷിയുടെ സാക്ഷ്യംതന്നെ ഞങ്ങളുടെ പ്രശംസ.</verse>
				<verse number="13">നിങ്ങള്‍ വായിക്കുന്നതും ഗ്രഹിക്കുന്നതും അല്ലാതെ മറ്റൊന്നും ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നില്ല;</verse>
				<verse number="14">നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാളില്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് എന്നപോലെ ഞങ്ങള്‍ നിങ്ങള്‍ക്കും പ്രശംസ ആകുന്നു എന്ന് നിങ്ങള്‍ ഞങ്ങളെ ഏറെക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്ന് ഞാന്‍ ആശിക്കുന്നു.</verse>
				<verse number="15">ഇങ്ങനെ ഉറച്ചിട്ടു നിങ്ങള്‍ക്കു രണ്ടാമത് ഒരു അനുഗ്രഹം ഉണ്ടാകേണം എന്നുവച്ചു</verse>
				<verse number="16">മുമ്പേ നിങ്ങളുടെ അടുക്കല്‍ വരുവാനും ആ വഴിയായി മക്കെദോന്യക്കു പോയി പിന്നെയും മക്കെദോന്യയില്‍നിന്നു നിങ്ങളുടെ അടുക്കല്‍ വരുവാനും നിങ്ങളാല്‍ യെഹൂദ്യയിലേക്കു യാത്ര അയയ്ക്കപ്പെടുവാനും ഞാന്‍ വിചാരിച്ചിരുന്നു.</verse>
				<verse number="17">ഇങ്ങനെ വിചാരിച്ചതില്‍ ഞാന്‍ ചാപല്യം കാണിച്ചുവോ? അല്ലെങ്കില്‍ എന്‍റെ വാക്ക് ഉവ്വ്, ഉവ്വ്; ഇല്ല, ഇല്ല എന്ന് ആകുവാന്‍ തക്കവണ്ണം എന്‍റെ നിരൂപണം ജഡികനിരൂപണമോ?</verse>
				<verse number="18">നിങ്ങളോടുള്ള ഞങ്ങളുടെ വചനം ഒരിക്കല്‍ ഉവ്വ് എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവം സാക്ഷി.</verse>
				<verse number="19">ഞാനും സില്വാനൊസും തിമൊഥെയൊസും നിങ്ങളുടെ ഇടയില്‍ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ഒരിക്കല്‍ ഉവ്വ് എന്നും മറ്റൊരിക്കല്‍ ഇല്ല എന്നും ആയിരുന്നില്ല; അവനില്‍ ഉവ്വ് എന്നത്രേയുള്ളൂ.</verse>
				<verse number="20">ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ എത്ര ഉണ്ടെങ്കിലും അവനില്‍ ഉവ്വ് എന്നത്രേ; അതുകൊണ്ടു ഞങ്ങളാല്‍ ദൈവത്തിനു മഹത്ത്വം ഉണ്ടാകുമാറ് അവനില്‍ ആമേന്‍ എന്നുംതന്നെ.</verse>
				<verse number="21">ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ ഉറപ്പിക്കുന്നതും നമ്മെ അഭിഷേകം ചെയ്തതും ദൈവമല്ലോ.</verse>
				<verse number="22">അവന്‍ നമ്മെ മുദ്രയിട്ടും ആത്മാവ് എന്ന അച്ചാരം നമ്മുടെ ഹൃദയങ്ങളില്‍ തന്നുമിരിക്കുന്നു.</verse>
				<verse number="23">എന്നാണ, നിങ്ങളെ ആദരിച്ചിട്ടത്രേ ഞാന്‍ ഇതുവരെ കൊരിന്തില്‍ വരാഞ്ഞത്; അതിനു ദൈവം സാക്ഷി.</verse>
				<verse number="24">നിങ്ങളുടെ വിശ്വാസത്തിന്മേല്‍ ഞങ്ങള്‍ കര്‍ത്തൃത്വം ഉള്ളവര്‍ എന്നല്ല, നിങ്ങളുടെ സന്തോഷത്തിനു ഞങ്ങള്‍ സഹായികള്‍ അത്രേ; വിശ്വാസസംബന്ധമായി നിങ്ങള്‍ ഉറച്ചു നില്ക്കുന്നുവല്ലോ.</verse>
			</chapter>
			<chapter number="2">
				<verse number="1">എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളുടെ അടുക്കല്‍ വരുന്നത് ദുഃഖത്തോടെ ആകരുത് എന്നു ഞാന്‍ നിര്‍ണയിച്ചു.</verse>
				<verse number="2">ഞാന്‍ നിങ്ങളെ ദുഃഖിപ്പിച്ചാല്‍ എന്നാല്‍ ദുഃഖിതനായവന്‍ അല്ലാതെ എന്നെ സന്തോഷിപ്പിക്കുന്നത് ആര്‍?</verse>
				<verse number="3">ഞാന്‍ ഇതുതന്നെ എഴുതിയത് ഞാന്‍ വന്നാല്‍ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാല്‍ ദുഃഖം ഉണ്ടാകരുത് എന്നുവച്ചും എന്‍റെ സന്തോഷം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സന്തോഷം ആയിരിക്കും എന്ന് നിങ്ങളെ എല്ലാവരെയുംകുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.</verse>
				<verse number="4">വളരെ കഷ്ടവും മനോവ്യസനവും ഉണ്ടായിട്ടു വളരെ കണ്ണുനീരോടുകൂടെ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് നിങ്ങള്‍ ദുഃഖിക്കേണ്ടതിനല്ല; എനിക്കു നിങ്ങളോടുള്ള വലിയ സ്നേഹം നിങ്ങള്‍ അറിയേണ്ടതിനത്രേ.</verse>
				<verse number="5">ഒരുവന്‍ എന്നെ ദുഃഖിപ്പിച്ചു എങ്കില്‍ അവന്‍ എന്നെയല്ല ഒരുവിധത്തില്‍ -ഞാന്‍ കണക്കില്‍ ഏറെ പറയരുതല്ലോ- നിങ്ങളെ എല്ലാവരെയും ദുഃഖിപ്പിച്ചിരിക്കുന്നു.</verse>
				<verse number="6">അവനു ഭൂരിപക്ഷത്താല്‍ ഉണ്ടായ ഈ ശിക്ഷ മതി.</verse>
				<verse number="7">അവന്‍ അതിദുഃഖത്തില്‍ മുങ്ങിപ്പോകാതിരിക്കേണ്ടതിനു നിങ്ങള്‍ അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും തന്നെ വേണ്ടത്.</verse>
				<verse number="8">അതുകൊണ്ടു നിങ്ങളുടെ സ്നേഹം അവന് ഉറപ്പിച്ചുകൊടുപ്പാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു.</verse>
				<verse number="9">നിങ്ങള്‍ സകലത്തിലും അനുസരണമുള്ളവരോ എന്ന് പരീക്ഷിച്ചറിയേണ്ടതിനുമായിരുന്നു ഞാന്‍ എഴുതിയത്.</verse>
				<verse number="10">നിങ്ങള്‍ വല്ലതും ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു; എന്നാല്‍ ഞാന്‍ വല്ലതും ക്ഷമിച്ചിരിക്കുന്നു എങ്കില്‍ നിങ്ങള്‍ നിമിത്തം ക്രിസ്തുവിന്‍റെ സന്നിധാനത്തില്‍ ക്ഷമിച്ചിരിക്കുന്നു.</verse>
				<verse number="11">സാത്താന്‍ നമ്മെ തോല്പിക്കരുത്; അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ.</verse>
				<verse number="12">എന്നാല്‍ ഞാന്‍ ക്രിസ്തുവിന്‍റെ സുവിശേഷം അറിയിപ്പാന്‍ ത്രോവാസില്‍ വന്നാറെ കര്‍ത്താവിന്‍റെ പ്രവൃത്തിക്കായി എനിക്ക് ഒരു വാതില്‍ തുറന്നുകിട്ടിയപ്പോള്‍</verse>
				<verse number="13">എന്‍റെ സഹോദരനായ തീത്തൊസിനെ കാണാഞ്ഞിട്ടു മനസ്സില്‍ സ്വസ്ഥതയില്ലായ്കയാല്‍ ഞാന്‍ അവരോട് യാത്ര പറഞ്ഞു മക്കെദോന്യക്കു പുറപ്പെട്ടു.</verse>
				<verse number="14">ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ടു തന്‍റെ പരിജ്ഞാനത്തിന്‍റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം.</verse>
				<verse number="15">രക്ഷിക്കപ്പെടുന്നവരുടെ ഇടയിലും നശിക്കുന്നവരുടെ ഇടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്തുവിന്‍റെ സൗരഭ്യവാസന ആകുന്നു;</verse>
				<verse number="16">ഇവര്‍ക്കു മരണത്തില്‍നിന്നു മരണത്തിലേക്കുള്ള വാസന, അവര്‍ക്കോ ജീവനില്‍നിന്നു ജീവങ്കലേക്കുള്ള വാസനതന്നെ. എന്നാല്‍ ഇതിന് ആര്‍ പ്രാപ്തന്‍?</verse>
				<verse number="17">ഞങ്ങള്‍ ദൈവവചനത്തില്‍ കൂട്ടുചേര്‍ക്കുന്ന അനേകരെപ്പോലെ അല്ല, നിര്‍മ്മലതയോടും ദൈവത്തിന്‍റെ കല്പനയാലും ദൈവസന്നിധിയില്‍ ക്രിസ്തുവില്‍ സംസാരിക്കുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നെ ശ്ലാഘിപ്പാന്‍ തുടങ്ങുന്നുവോ? അല്ല ചിലര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ക്ക് ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങള്‍ക്ക് ആവശ്യമോ?</verse>
				<verse number="2">ഞങ്ങളുടെ ഹൃദയങ്ങളില്‍ എഴുതിയതായി സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങള്‍തന്നെ.</verse>
				<verse number="3">ഞങ്ങളുടെ ശുശ്രൂഷയാല്‍ ഉണ്ടായ ക്രിസ്തുവിന്‍ പത്രമായി നിങ്ങള്‍ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്‍റെ ആത്മാവിനാല്‍ അത്രേ. കല്പലകയില്‍ അല്ല, ഹൃദയമെന്ന മാംസപ്പലകയില്‍തന്നെ എഴുതിയിരിക്കുന്നത്.</verse>
				<verse number="4">ഈ വിധം ഉറപ്പ് ഞങ്ങള്‍ക്കു ദൈവത്തോടു ക്രിസ്തുവിനാല്‍ ഉണ്ട്.</verse>
				<verse number="5">ഞങ്ങളില്‍നിന്നു തന്നെ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാന്‍ ഞങ്ങള്‍ പ്രാപ്തര്‍ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്‍റെ ദാനമത്രേ.</verse>
				<verse number="6">അവന്‍ ഞങ്ങളെ പുതുനിയമത്തിന്‍റെ ശുശ്രൂഷകന്മാര്‍ ആകുവാന്‍ പ്രാപ്തരാക്കി; അക്ഷരത്തിന്‍റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്‍റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.</verse>
				<verse number="7">എന്നാല്‍ കല്ലില്‍ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കംവരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേല്‍മക്കള്‍ക്ക് അവന്‍റെ മുഖത്തു നോക്കിക്കൂടാതവണ്ണം തേജസ്സുള്ളതായെങ്കില്‍</verse>
				<verse number="8">ആത്മാവിന്‍റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?</verse>
				<verse number="9">ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കില്‍ നീതിയുടെ ശുശ്രൂഷ തേജസേ കുറിയതായിരിക്കും.</verse>
				<verse number="10">അതേ, തേജസ്സോടുകൂടിയത് ഈ കാര്യത്തില്‍ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.</verse>
				<verse number="11">നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കില്‍ നിലനില്ക്കുന്നത് എത്ര അധികം തേജസ്സുള്ളതായിരിക്കും!</verse>
				<verse number="12">ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങള്‍ വളരെ പ്രാഗല്ഭ്യത്തോടെ സംസാരിക്കുന്നു.</verse>
				<verse number="13">നീങ്ങിപ്പോകുന്നതിന്‍റെ അന്തം യിസ്രായേല്‍മക്കള്‍ കാണാതവണ്ണം മോശെ തന്‍റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.</verse>
				<verse number="14">എന്നാല്‍ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അത് ക്രിസ്തുവില്‍ നീങ്ങിപ്പോകുന്നു.</verse>
				<verse number="15">മോശെയുടെ പുസ്തകം വായിക്കുമ്പോള്‍ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേല്‍ കിടക്കുന്നു.</verse>
				<verse number="16">കര്‍ത്താവിങ്കലേക്കു തിരിയുമ്പോള്‍ മൂടുപടം നീങ്ങിപ്പോകും.</verse>
				<verse number="17">കര്‍ത്താവ് ആത്മാവാകുന്നു; കര്‍ത്താവിന്‍റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ട്.</verse>
				<verse number="18">എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്‍റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്‍റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">അതുകൊണ്ടു ഞങ്ങള്‍ക്കു കരുണ ലഭിച്ചിട്ട് ഈ ശുശ്രൂഷ ഉണ്ടാകയാല്‍ ഞങ്ങള്‍ അധൈര്യപ്പെടാതെ</verse>
				<verse number="2">ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ച് ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തില്‍ കൂട്ടു ചേര്‍ക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാല്‍ ദൈവസന്നിധിയില്‍ സകല മനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നെ ബോധ്യമാക്കുന്നു.</verse>
				<verse number="3">എന്നാല്‍ ഞങ്ങളുടെ സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കില്‍ നശിച്ചുപോകുന്നവര്‍ക്കത്രേ മറഞ്ഞിരിക്കുന്നു.</verse>
				<verse number="4">ദൈവപ്രതിമയായ ക്രിസ്തുവിന്‍റെ തേജസ്സുള്ള സുവിശേഷത്തിന്‍റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്‍റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി.</verse>
				<verse number="5">ഞങ്ങളെത്തന്നെ അല്ല, ക്രിസ്തുയേശുവിനെ കര്‍ത്താവ് എന്നും ഞങ്ങളെയോ യേശു നിമിത്തം നിങ്ങളുടെ ദാസന്മാര്‍ എന്നും അത്രേ ഞങ്ങള്‍ പ്രസംഗിക്കുന്നത്.</verse>
				<verse number="6">ഇരുട്ടില്‍നിന്നു വെളിച്ചം പ്രകാശിക്കേണം എന്ന് അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്‍റെ മുഖത്തിലുള്ള ദൈവതേജസ്സിന്‍റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിനു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു.</verse>
				<verse number="7">എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്‍റെ ദാനമത്രേ എന്ന് വരേണ്ടതിന് ഈ നിക്ഷേപം ഞങ്ങള്‍ക്കു മണ്‍പാത്രങ്ങളില്‍ ആകുന്നു ഉള്ളത്.</verse>
				<verse number="8">ഞങ്ങള്‍ സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല;</verse>
				<verse number="9">ബുദ്ധിമുട്ടുന്നവര്‍ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവര്‍ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവര്‍ എങ്കിലും നശിച്ചുപോകുന്നില്ല;</verse>
				<verse number="10">യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിനു യേശുവിന്‍റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു.</verse>
				<verse number="11">ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്‍റെ ജീവന്‍ വെളിപ്പെടേണ്ടതിനു ജീവിച്ചിരിക്കുന്ന ഞങ്ങള്‍ എല്ലായ്പോഴും യേശു നിമിത്തം മരണത്തില്‍ ഏല്പിക്കപ്പെടുന്നു.</verse>
				<verse number="12">അങ്ങനെ ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും വ്യാപരിക്കുന്നു.</verse>
				<verse number="13">“ഞാന്‍ വിശ്വസിച്ചു, അതുകൊണ്ടു ഞാന്‍ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്‍റെ അതേ ആത്മാവു ഞങ്ങള്‍ക്കുള്ളതിനാല്‍ ഞങ്ങളും വിശ്വസിക്കുന്നു, അതുകൊണ്ടു സംസാരിക്കുന്നു.</verse>
				<verse number="14">കര്‍ത്താവായ യേശുവിനെ ഉയിര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടുകൂടെ ഉയിര്‍പ്പിച്ചു നിങ്ങളോടുകൂടെ തിരുസന്നിധിയില്‍ നിറുത്തും എന്ന് ഞങ്ങള്‍ അറിയുന്നു.</verse>
				<verse number="15">കൃപ പലരിലും പെരുകി ദൈവത്തിന്‍റെ മഹിമയ്ക്കായി സ്തോത്രം വര്‍ധിപ്പിക്കേണ്ടതിനു സകലവും നിങ്ങള്‍ നിമിത്തമല്ലോ ആകുന്നു.</verse>
				<verse number="16">അതുകൊണ്ടു ഞങ്ങള്‍ അധൈര്യപ്പെടാതെ ഞങ്ങളുടെ പുറമേയുള്ള മനുഷ്യന്‍ ക്ഷയിച്ചുപോകുന്നു എങ്കിലും ഞങ്ങളുടെ അകമേയുള്ളവന്‍ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കുന്നു.</verse>
				<verse number="17">നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്‍റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടുവാന്‍ ഹേതുവാകുന്നു.</verse>
				<verse number="18">കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്‍ക്കാലികം, കാണാത്തതോ നിത്യം.</verse>
			</chapter>
			<chapter number="5">
				<verse number="1">കൂടാരമായ ഞങ്ങളുടെ ഭൗമഭവനം അഴിഞ്ഞുപോയാല്‍ കൈപ്പണിയല്ലാത്ത നിത്യഭവനമായി ദൈവത്തിന്‍റെ ദാനമായോരു കെട്ടിടം ഞങ്ങള്‍ക്കു സ്വര്‍ഗത്തില്‍ ഉണ്ടെന്ന് അറിയുന്നു.</verse>
				<verse number="2">ഈ കൂടാരത്തില്‍ ഞരങ്ങിക്കൊണ്ടു ഞങ്ങള്‍ നഗ്നരായിട്ടല്ല ഉടുപ്പുള്ളവരായിരിക്കുന്നു</verse>
				<verse number="3">എങ്കില്‍ സ്വര്‍ഗീയമായ ഞങ്ങളുടെ പാര്‍പ്പിടം അതിനുമീതെ ധരിപ്പാന്‍ വാഞ്ഛിക്കുന്നു.</verse>
				<verse number="4">ഉരിവാനല്ല മര്‍ത്യമായത് ജീവനാല്‍ നീങ്ങിപ്പോകേണ്ടതിനു മീതെ ഉടുപ്പാന്‍ ഇച്ഛിക്കയാല്‍ ഞങ്ങള്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം ഭാരപ്പെട്ടു ഞരങ്ങുന്നു.</verse>
				<verse number="5">അതിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി തന്നിരിക്കുന്ന ദൈവംതന്നെ.</verse>
				<verse number="6">ആകയാല്‍ ഞങ്ങള്‍ എല്ലായ്പോഴും ധൈര്യപ്പെട്ടും, ശരീരത്തില്‍ വസിക്കുമ്പോഴൊക്കെയും കര്‍ത്താവിനോട് അകന്നു പരദേശികള്‍ ആയിരിക്കുന്നു എന്ന് അറിയുന്നു.</verse>
				<verse number="7">കാഴ്ചയാല്‍ അല്ല വിശ്വാസത്താലത്രേ ഞങ്ങള്‍ നടക്കുന്നത്.</verse>
				<verse number="8">ഇങ്ങനെ ഞങ്ങള്‍ ധൈര്യപ്പെട്ടു ശരീരം വിട്ടു കര്‍ത്താവിനോടുകൂടെ വസിപ്പാന്‍ അധികം ഇഷ്ടപ്പെടുന്നു.</verse>
				<verse number="9">അതുകൊണ്ടു ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും ഞങ്ങള്‍ അവനെ പ്രസാദിപ്പിക്കുന്നവര്‍ ആകുവാന്‍ അഭിമാനിക്കുന്നു.</verse>
				<verse number="10">അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിനു തക്കവണ്ണം പ്രാപിക്കേണ്ടതിനു നാം എല്ലാവരും ക്രിസ്തുവിന്‍റെ ന്യായാസനത്തിന്‍റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.</verse>
				<verse number="11">ആകയാല്‍ കര്‍ത്താവിനെ ഭയപ്പെടേണം എന്ന് അറിഞ്ഞിട്ടു ഞങ്ങള്‍ മനുഷ്യരെ സമ്മതിപ്പിക്കുന്നു; എന്നാല്‍ ദൈവത്തിനു ഞങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു; നിങ്ങളുടെ മനസ്സാക്ഷികളിലും വെളിപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ ആശിക്കുന്നു.</verse>
				<verse number="12">ഞങ്ങള്‍ പിന്നെയും ഞങ്ങളെത്തന്നെ നിങ്ങളോടു ശ്ലാഘിക്കയല്ല, ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ടു പ്രശംസിക്കുന്നവരോട് ഉത്തരം പറവാന്‍ നിങ്ങള്‍ക്കു വക ഉണ്ടാകേണ്ടതിനു ഞങ്ങളെക്കുറിച്ചു പ്രശംസിപ്പാന്‍ നിങ്ങള്‍ക്കു കാരണം തരുകയത്രേ ചെയ്യുന്നത്.</verse>
				<verse number="13">ഞങ്ങള്‍ വിവശന്മാര്‍ എന്നു വരികില്‍ ദൈവത്തിനും സുബോധമുള്ളവര്‍ എന്നു വരികില്‍ നിങ്ങള്‍ക്കും ആകുന്നു.</verse>
				<verse number="14">ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കുംവേണ്ടി ഒരുവന്‍ മരിച്ചിരിക്കെ,</verse>
				<verse number="15">എല്ലാവരും മരിച്ചു എന്നും ജീവിക്കുന്നവര്‍ ഇനി തങ്ങള്‍ക്കായിട്ടല്ല തങ്ങള്‍ക്കുവേണ്ടി മരിച്ച് ഉയിര്‍ത്തവനായിട്ടുതന്നെ ജീവിക്കേണ്ടതിന് അവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചു എന്നും ഞങ്ങള്‍ നിര്‍ണയിച്ചിരിക്കുന്നു.</verse>
				<verse number="16">ആകയാല്‍ ഞങ്ങള്‍ ഇന്നുമുതല്‍ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേല്‍ അങ്ങനെ അറിയുന്നില്ല.</verse>
				<verse number="17">ഒരുത്തന്‍ ക്രിസ്തുവിലായാല്‍ അവന്‍ പുതിയ സൃഷ്ടി ആകുന്നു; പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീര്‍ന്നിരിക്കുന്നു.</verse>
				<verse number="18">അതിനൊക്കെയും ദൈവംതന്നെ കാരണഭൂതന്‍; അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്‍റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു.</verse>
				<verse number="19">ദൈവം ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ ലോകത്തെ ക്രിസ്തുവില്‍ തന്നോടു നിരപ്പിച്ചു പോന്നു. ഈ നിരപ്പിന്‍റെ വചനം ഞങ്ങളുടെ പക്കല്‍ ഭരമേല്പിച്ചുമിരിക്കുന്നു.</verse>
				<verse number="20">ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിനുവേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നുകൊള്‍വിന്‍ എന്ന് ക്രിസ്തുവിനു പകരം അപേക്ഷിക്കുന്നു; അത് ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു.</verse>
				<verse number="21">പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്‍റെ നീതി ആകേണ്ടതിന്, അവന്‍ നമുക്കുവേണ്ടി പാപം ആക്കി.</verse>
			</chapter>
			<chapter number="6">
				<verse number="1">നിങ്ങള്‍ക്കു ദൈവത്തിന്‍റെ കൃപ ലഭിച്ചത് വ്യര്‍ഥമായിത്തീരരുത് എന്ന് ഞങ്ങള്‍ സഹപ്രവൃത്തിക്കാരായി നിങ്ങളെ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="2">“പ്രസാദകാലത്തു ഞാന്‍ നിനക്ക് ഉത്തരം അരുളി; രക്ഷാദിവസത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു” എന്ന് അവന്‍ അരുളിച്ചെയ്യുന്നുവല്ലോ. ഇപ്പോള്‍ ആകുന്നു സുപ്രസാദകാലം; ഇപ്പോള്‍ ആകുന്നു രക്ഷാദിവസം.</verse>
				<verse number="3">ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിനു ഞങ്ങള്‍ ഒന്നിലും ഇടര്‍ച്ചയ്ക്കു ഹേതു കൊടുക്കാതെ</verse>
				<verse number="4">സകലത്തിലും ഞങ്ങളെത്തന്നെ ദൈവത്തിന്‍റെ ശുശ്രൂഷകന്മാരായി കാണിക്കുന്നു; ബഹുസഹിഷ്ണുത, കഷ്ടം, ബുദ്ധിമുട്ട്, സങ്കടം,</verse>
				<verse number="5">തല്ല്, തടവ്, കലഹം, അധ്വാനം, ഉറക്കിളപ്പ്, പട്ടിണി,</verse>
				<verse number="6">നിര്‍മ്മലത, പരിജ്ഞാനം, ദീര്‍ഘക്ഷമ, ദയ, പരിശുദ്ധാത്മാവ്, നിര്‍വ്യാജസ്നേഹം,</verse>
				<verse number="7">സത്യവചനം, ദൈവശക്തി എന്നിവയിലും ഇടത്തും വലത്തും നീതിയുടെ ആയുധങ്ങള്‍ ധരിച്ചുകൊണ്ട്</verse>
				<verse number="8">മാനാപമാനങ്ങളും ദുഷ്കീര്‍ത്തിസല്കീര്‍ത്തികളും അനുഭവിച്ചും ചതിയന്മാരെന്നിട്ടും സത്യവാന്മാര്‍,</verse>
				<verse number="9">ആരും അറിയാത്തവരെന്നിട്ടും എല്ലാവരും നല്ലവണ്ണം അറിയുന്നവര്‍, മരിക്കുന്നവരെന്നിട്ടും ഇതാ, ഞങ്ങള്‍ ജീവിക്കുന്നു; ശിക്ഷിക്കപ്പെടുന്നവരെന്നിട്ടും കൊല്ലപ്പെടാത്തവര്‍;</verse>
				<verse number="10">ദുഃഖിതരെങ്കിലും എപ്പോഴും സന്തോഷിക്കുന്നവര്‍; ദരിദ്രരെങ്കിലും പലരെയും സമ്പന്നര്‍ ആക്കുന്നവര്‍; ഒന്നും ഇല്ലാത്തവര്‍ എങ്കിലും എല്ലാം കൈവശമുള്ളവരായിത്തന്നെ.</verse>
				<verse number="11">അല്ലയോ കൊരിന്ത്യരേ, ഞങ്ങളുടെ വായ് നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു.</verse>
				<verse number="12">ഞങ്ങളുടെ ഉള്ളില്‍ നിങ്ങള്‍ക്ക് ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളില്‍ അത്രേ ഇടുക്കമുള്ളത്.</verse>
				<verse number="13">ഇതിനു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിന്‍ എന്ന് ഞാന്‍ മക്കളോട് എന്നപോലെ നിങ്ങളോടു പറയുന്നു.</verse>
				<verse number="14">നിങ്ങള്‍ അവിശ്വാസികളോട് ഇണയല്ലാപ്പിണ കൂടരുത്; നീതിക്കും അധര്‍മത്തിനും തമ്മില്‍ എന്തോരു ചേര്‍ച്ച? വെളിച്ചത്തിന് ഇരുളോട് എന്തോരു കൂട്ടായ്മ?</verse>
				<verse number="15">ക്രിസ്തുവിനും ബെലീയാലിനും തമ്മില്‍ എന്തു പൊരുത്തം? അല്ല, വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരി?</verse>
				<verse number="16">ദൈവാലയത്തിനു വിഗ്രഹങ്ങളോട് എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്‍റെ ആലയമല്ലോ. “ഞാന്‍ അവരില്‍ വസിക്കയും അവരുടെ ഇടയില്‍ നടക്കയും ചെയ്യും; ഞാന്‍ അവര്‍ക്കു ദൈവവും അവര്‍ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ട്</verse>
				<verse number="17">“അവരുടെ നടുവില്‍നിന്നു പുറപ്പെട്ടു വേര്‍പെട്ടിരിപ്പിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു; അശുദ്ധമായത് ഒന്നും തൊടരുത്; എന്നാല്‍ ഞാന്‍ നിങ്ങളെ കൈക്കൊണ്ട്</verse>
				<verse number="18">നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങള്‍ നമുക്ക് ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികച്ചുകൊള്‍ക.</verse>
				<verse number="2">നിങ്ങളുടെ ഉള്ളില്‍ ഞങ്ങള്‍ക്ക് ഇടം തരുവിന്‍; ഞങ്ങള്‍ ആരോടും അന്യായം ചെയ്തിട്ടില്ല, ആരെയും കെടുത്തിയിട്ടില്ല; ആരോടും ഒന്നും വഞ്ചിച്ചെടുത്തിട്ടുമില്ല.</verse>
				<verse number="3">കുറ്റം വിധിക്കുവാനല്ല ഞാന്‍ ഇതു പറയുന്നത്; ഒരുമിച്ചു മരിപ്പാനും ഒരുമിച്ചു ജീവിപ്പാനും നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളില്‍ ഇരിക്കുന്നു എന്ന് ഞാന്‍ മുമ്പുതന്നെ പറഞ്ഞിട്ടുണ്ടല്ലോ.</verse>
				<verse number="4">നിങ്ങളോട് എനിക്കുള്ള പ്രാഗല്ഭ്യം വലിയത്; നിങ്ങളെക്കുറിച്ചുള്ള എന്‍റെ പ്രശംസ വലിയത്; ഞാന്‍ ആശ്വാസംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞങ്ങളുടെ സകല കഷ്ടതയിലും സന്തോഷം എനിക്കു കവിഞ്ഞിരിക്കുന്നു.</verse>
				<verse number="5">ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയശേഷവും ഞങ്ങളുടെ ജഡത്തിന് ഒട്ടും സുഖമല്ല എല്ലാ വിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്തു യുദ്ധം, അകത്തു ഭയം.</verse>
				<verse number="6">എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം തീത്തൊസിന്‍റെ വരവിനാല്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.</verse>
				<verse number="7">അവന്‍റെ വരവിനാല്‍ മാത്രമല്ല, അവനു നിങ്ങളെക്കൊണ്ടു ലഭിച്ച ആശ്വാസത്താലുംകൂടെ; നിങ്ങളുടെ വാഞ്ഛയും നിങ്ങളുടെ വിലാപവും എനിക്കായുള്ള നിങ്ങളുടെ എരിവും ഞങ്ങളോട് അറിയിച്ചതിനാല്‍തന്നെ. അതുകൊണ്ടു ഞാന്‍ അധികമായി സന്തോഷിച്ചു.</verse>
				<verse number="8">ഞാന്‍ ലേഖനത്താല്‍ നിങ്ങളെ ദുഃഖിപ്പിച്ചു എന്നു വരികിലും ഞാന്‍ അനുതപിക്കുന്നില്ല; ആ ലേഖനം നിങ്ങളെ കുറയ നേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ട് മുമ്പേ അനുതപിച്ചു എങ്കിലും ഇപ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു;</verse>
				<verse number="9">നിങ്ങള്‍ ദുഃഖിച്ചതിനാലല്ല, മാനസാന്തരത്തിനായി ദുഃഖിച്ചതിനാല്‍ അത്രേ. നിങ്ങള്‍ക്കു ഞങ്ങളാല്‍ ഒന്നിലും ചേതം വരാതവണ്ണം ദൈവഹിതപ്രകാരമല്ലോ നിങ്ങള്‍ ദുഃഖിച്ചത്.</verse>
				<verse number="10">ദൈവഹിതപ്രകാരമുള്ള ദുഃഖം അനുതാപം വരാത്ത മാനസാന്തരത്തെ രക്ഷയ്ക്കായി ഉളവാക്കുന്നു; ലോകത്തിന്‍റെ ദുഃഖമോ മരണത്തെ ഉളവാ ക്കുന്നു.</verse>
				<verse number="11">ദൈവഹിതപ്രകാരം നിങ്ങള്‍ക്കുണ്ടായ ഈ ദുഃഖം എത്ര ഉത്സാഹം, എത്ര പ്രതിവാദം, എത്ര നീരസം, എത്ര ഭയം, എത്ര വാഞ്ഛ, എത്ര എരിവ്, എത്ര പ്രതികാരം നിങ്ങളില്‍ ജനിപ്പിച്ചു; ഈ കാര്യത്തില്‍ നിങ്ങള്‍ നിര്‍മ്മലന്മാര്‍ എന്ന് എല്ലാവിധത്തിലും കാണിച്ചിരിക്കുന്നു.</verse>
				<verse number="12">ഞാന്‍ നിങ്ങള്‍ക്ക് എഴുതിയത് അന്യായം ചെയ്തവന്‍ നിമിത്തം അല്ല, അന്യായം അനുഭവിച്ചവന്‍ നിമിത്തവുമല്ല, ഞങ്ങള്‍ക്കുവേണ്ടിയുള്ള നിങ്ങളുടെ ഉത്സാഹം ദൈവത്തിന്‍ മുമ്പാകെ നിങ്ങളുടെ ഇടയില്‍ വെളിപ്പെടേണ്ടതിനുതന്നെ.</verse>
				<verse number="13">അതുകൊണ്ടു ഞങ്ങള്‍ക്ക് ആശ്വാസം വന്നിരിക്കുന്നു; ഞങ്ങളുടെ ആശ്വാസമൊഴികെ തീത്തൊസിന്‍റെ മനസ്സിനു നിങ്ങളെല്ലാവരാലും തണുപ്പ് വന്നതുകൊണ്ട് അവനുണ്ടായ സന്തോഷം നിമിത്തം ഞങ്ങള്‍ എത്രയും അധികം സന്തോഷിച്ചു.</verse>
				<verse number="14">അവനോട് നിങ്ങളെക്കുറിച്ചു വല്ലതും പ്രശംസിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ലജ്ജിച്ചുപോയിട്ടില്ല; ഞങ്ങള്‍ നിങ്ങളോടു സകലവും സത്യമായി പറഞ്ഞതുപോലെ തീത്തൊസിനോട് ഞങ്ങള്‍ പ്രശംസിച്ചതും സത്യമായി വന്നു.</verse>
				<verse number="15">അവനെ ഭയത്തോടും വിറയലോടും കൈക്കൊണ്ടതില്‍ നിങ്ങളെല്ലാവരും കാണിച്ച അനുസരണം അവന്‍ ഓര്‍ക്കുമ്പോള്‍ നിങ്ങളോടുള്ള അവന്‍റെ അനുരാഗം അത്യന്തം വര്‍ധിക്കുന്നു.</verse>
				<verse number="16">നിങ്ങളെ സംബന്ധിച്ച് എല്ലാ കാര്യത്തിലും ധൈര്യപ്പെടുവാന്‍ ഇടയുള്ളതിനാല്‍ ഞാന്‍ സന്തോഷിക്കുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">സഹോദരന്മാരേ, മക്കെദോന്യസഭകള്‍ക്കു ലഭിച്ച ദൈവകൃപ ഞങ്ങള്‍ നിങ്ങളോട് അറിയിക്കുന്നു.</verse>
				<verse number="2">കഷ്ടത എന്ന കഠിനശോധനയില്‍ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാര്യം കാണിപ്പാന്‍ കാരണമായിത്തീര്‍ന്നു.</verse>
				<verse number="3">വിശുദ്ധന്മാരുടെ സഹായത്തിനുള്ള ധര്‍മവും കൂട്ടായ്മയും സംബന്ധിച്ച് അവര്‍ വളരെ താല്‍പര്യത്തോടെ</verse>
				<verse number="4">ഞങ്ങളോട് അപേക്ഷിച്ചു പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിനു ഞാന്‍ സാക്ഷി.</verse>
				<verse number="5">അതും ഞങ്ങള്‍ വിചാരിച്ചിരുന്നതുപോലെയല്ല; അവര്‍ മുമ്പേ തങ്ങളെത്തന്നെ കര്‍ത്താവിനും പിന്നെ ദൈവേഷ്ടത്തിനൊത്തവണ്ണം ഞങ്ങള്‍ക്കും ഏല്പിച്ചു.</verse>
				<verse number="6">അങ്ങനെ തീത്തൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയില്‍ ഈ ധര്‍മശേഖരം നിവര്‍ത്തിക്കേണം എന്ന് ഞങ്ങള്‍ അവനോട് അപേക്ഷിച്ചു.</verse>
				<verse number="7">എന്നാല്‍ വിശ്വാസം, വചനം, പരിജ്ഞാനം, പൂര്‍ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങള്‍ മുന്തിയിരിക്കുന്നതുപോലെ ഈ ധര്‍മകാര്യത്തിലും മുന്തിവരുവിന്‍.</verse>
				<verse number="8">ഞാന്‍ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്‍റെ പരമാര്‍ഥതയും ശോധന ചെയ്യേണ്ടതിനത്രേ പറയുന്നത്.</verse>
				<verse number="9">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്‍റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിനു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="10">ഞാന്‍ ഇതില്‍ എന്‍റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‍വാന്‍ മാത്രമല്ല, താല്‍പര്യപ്പെടുവാനും കൂടെ ഒരു ആണ്ട് മുമ്പേ ആദ്യമായി ആരംഭിച്ച നിങ്ങള്‍ക്ക് ഇതു യോഗ്യം.</verse>
				<verse number="11">എന്നാല്‍ താല്‍പര്യപ്പെടുവാന്‍ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്ക് ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന് ഇപ്പോള്‍ പ്രവൃത്തിയും അനുഷ്ഠിപ്പിന്‍.</verse>
				<verse number="12">ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കില്‍ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താല്‍ അവനു ദൈവപ്രസാദം ലഭിക്കും.</verse>
				<verse number="13">മറ്റുള്ളവര്‍ക്കു സുഭിക്ഷവും നിങ്ങള്‍ക്കു ദുര്‍ഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.</verse>
				<verse number="14">സമത്വം ഉണ്ടാവാന്‍ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുര്‍ഭിക്ഷത്തിന് ഉതകേണ്ടതിന് ഇക്കാലം നിങ്ങള്‍ക്കുള്ള സുഭിക്ഷം അവരുടെ ദുര്‍ഭിക്ഷത്തിന് ഉതകട്ടെ.</verse>
				<verse number="15">“ഏറെ പെറുക്കിയവന് ഏറെയും കുറെ പെറുക്കിയവനു കുറവും കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.</verse>
				<verse number="16">നിങ്ങള്‍ക്കുവേണ്ടി തീത്തൊസിന്‍റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിനു സ്തോത്രം.</verse>
				<verse number="17">അവന്‍ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാല്‍ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.</verse>
				<verse number="18">ഞങ്ങള്‍ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്‍റെ പുകഴ്ച സകല സഭകളിലും പരന്നിരിക്കുന്നു.</verse>
				<verse number="19">അത്രയുമല്ല, കര്‍ത്താവിന്‍റെ മഹത്ത്വത്തിനായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാല്‍ നടക്കുന്ന ഈ ധര്‍മകാര്യത്തില്‍ അവന്‍ ഞങ്ങള്‍ക്കു കൂട്ടുയാത്രക്കാരനായി സഭകളാല്‍ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.</verse>
				<verse number="20">ഞങ്ങള്‍ നടത്തിവരുന്ന ഈ ധര്‍മശേഖരകാര്യത്തില്‍ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാന്‍ സൂക്ഷിച്ചുകൊണ്ട്</verse>
				<verse number="21">ഞങ്ങള്‍ കര്‍ത്താവിന്‍റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായത് മുന്‍കരുതുന്നു.</verse>
				<verse number="22">ഞങ്ങള്‍ പലതിലും പലപ്പോഴും ശോധന ചെയ്ത് ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ച് ധൈര്യം പെരുകുകയാല്‍ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.</verse>
				<verse number="23">തീത്തൊസ് എനിക്കു കൂട്ടാളിയും നിങ്ങള്‍ക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാര്‍ സഭകളുടെ ദൂതന്മാരും ക്രിസ്തുവിനു മഹത്ത്വവും തന്നെ.</verse>
				<verse number="24">ആകയാല്‍ നിങ്ങളുടെ സ്നേഹത്തിനും നിങ്ങളെച്ചൊല്ലി ഞങ്ങള്‍ പറയുന്ന പ്രശംസയ്ക്കും ഒത്ത ദൃഷ്ടാന്തം സഭകള്‍ കാണ്‍കെ അവര്‍ക്കു കാണിച്ചുകൊടുപ്പിന്‍.</verse>
			</chapter>
			<chapter number="9">
				<verse number="1">വിശുദ്ധന്മാര്‍ക്കുവേണ്ടി നടത്തുന്ന ദ്രവ്യശേഖരത്തെക്കുറിച്ചു നിങ്ങള്‍ക്ക് എഴുതുവാന്‍ ആവശ്യമില്ലല്ലോ.</verse>
				<verse number="2">അഖായ കീഴാണ്ടുമുതല്‍ ഒരുങ്ങിയിരിക്കുന്നു എന്ന് ഞാന്‍ നിങ്ങളെക്കുറിച്ച് മക്കെദോന്യരോട് പ്രശംസിച്ചുവരുന്ന നിങ്ങളുടെ മനസ്സൊരുക്കം ഞാന്‍ അറിയുന്നു; നിങ്ങളുടെ എരിവു മിക്കപേര്‍ക്കും ഉത്സാഹകാരണമായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="3">നിങ്ങളെക്കുറിച്ചു ഞങ്ങള്‍ പറയുന്ന പ്രശംസ ഈ കാര്യത്തില്‍ വ്യര്‍ഥമാകാതെ ഞാന്‍ പറഞ്ഞതുപോലെ നിങ്ങള്‍ ഒരുങ്ങിയിരിക്കേണ്ടതിനുതന്നെ ഞാന്‍ സഹോദരന്മാരെ അയച്ചത്.</verse>
				<verse number="4">അല്ലെങ്കില്‍ പക്ഷേ മക്കെദോന്യര്‍ എന്നോടുകൂടെ വരികയും നിങ്ങളെ ഒരുങ്ങാത്തവരായി കാണുകയും ചെയ്താല്‍ നിങ്ങള്‍ എന്നല്ല ഞങ്ങള്‍തന്നെ ഈ അതിധൈര്യം നിമിത്തം ലജ്ജിച്ചുപോകുമല്ലോ.</verse>
				<verse number="5">ആകയാല്‍ സഹോദരന്മാര്‍ ഞങ്ങള്‍ക്കു മുമ്പായി അങ്ങോട്ടു വരികയും നിങ്ങള്‍ മുമ്പേ വാഗ്ദത്തം ചെയ്ത അനുഗ്രഹം പിശുക്കായിട്ടല്ല അനുഗ്രഹമായിട്ട് ഒരുങ്ങിയിരിപ്പാന്‍ തക്കവണ്ണം മുമ്പുകൂട്ടി ഒരുക്കിവയ്ക്കയും ചെയ്യേണ്ടതിന് അവരോട് അപേക്ഷിപ്പാന്‍ ആവശ്യം എന്ന് ഞങ്ങള്‍ക്കു തോന്നി.</verse>
				<verse number="6">എന്നാല്‍ ലോഭമായി വിതയ്ക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവന്‍ ധാരാളമായി കൊയ്യും എന്ന് ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="7">അവനവന്‍ ഹൃദയത്തില്‍ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിര്‍ബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു.</verse>
				<verse number="8">നിങ്ങള്‍ സകലത്തിലും എപ്പോഴും പൂര്‍ണതൃപ്തിയുള്ളവരായി സകല സല്‍പ്രവൃത്തിയിലും പെരുകി വരുമാറ് നിങ്ങളില്‍ സകല കൃപയും പെരുക്കുവാന്‍ ദൈവം ശക്തന്‍ ആകുന്നു.</verse>
				<verse number="9">“അവന്‍ വാരിവിതറി ദരിദ്രന്മാര്‍ക്കു കൊടുക്കുന്നു; അവന്‍റെ നീതി എന്നേക്കും നിലനില്ക്കുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="10">എന്നാല്‍ വിതയ്ക്കുന്നവനു വിത്തും ഭക്ഷിപ്പാന്‍ ആഹാരവും നല്കുന്നവന്‍ നിങ്ങളുടെ വിതയും നല്കി പൊലിപ്പിക്കയും നിങ്ങളുടെ നീതിയുടെ വിളവു വര്‍ധിപ്പിക്കയും ചെയ്യും.</verse>
				<verse number="11">ഇങ്ങനെ ദൈവത്തിനു ഞങ്ങളാല്‍ സ്തോത്രം വരുവാന്‍ കാരണമായിരിക്കുന്ന ഔദാര്യമൊക്കെയും കാണിക്കേണ്ടതിനു നിങ്ങള്‍ സകലത്തിലും സമ്പന്നന്മാര്‍ ആകും.</verse>
				<verse number="12">ഈ നടത്തുന്ന ധര്‍മശേഖരം വിശുദ്ധന്മാരുടെ ബുദ്ധിമുട്ടു തീര്‍ക്കുന്നതുമല്ലാതെ ദൈവത്തിന് അനവധി സ്തോത്രം വരുവാന്‍ കാരണവും ആകുന്നു.</verse>
				<verse number="13">ഈ സഹായത്താല്‍ തെളിയുന്ന സിദ്ധത ഹേതുവായി ക്രിസ്തുവിന്‍റെ സുവിശേഷം നിങ്ങള്‍ സ്വീകരിച്ച അനുസരണം നിമിത്തവും അവരോടും എല്ലാവരോടും നിങ്ങള്‍ കാണിക്കുന്ന കൂട്ടായ്മയുടെ ഔദാര്യം നിമിത്തവും അവര്‍ ദൈവത്തെ മഹത്ത്വപ്പെടുത്തും.</verse>
				<verse number="14">നിങ്ങള്‍ക്കു ലഭിച്ച അതിമഹത്തായ ദൈവകൃപനിമിത്തം അവര്‍ നിങ്ങളെ കാണ്‍മാന്‍ വാഞ്ഛിച്ചു നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കും.</verse>
				<verse number="15">പറഞ്ഞുതീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം.</verse>
			</chapter>
			<chapter number="10">
				<verse number="1">നിങ്ങളുടെ സമക്ഷത്തു താഴ്മയുള്ളവന്‍ എന്നും അകലത്തിരിക്കെ നിങ്ങളോടു ധൈര്യപ്പെടുന്നവന്‍ എന്നുമുള്ള പൗലൊസായ ഞാന്‍ ക്രിസ്തുവിന്‍റെ സൗമ്യതയും ശാന്തതയും ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="2">ഞങ്ങള്‍ ജഡത്തെ അനുസരിച്ചു നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോടു ധീരത കാണിപ്പാന്‍ ഞാന്‍ ഭാവിക്കുന്നു; ഞാന്‍ നിങ്ങളുടെഅടുക്കല്‍ വരുമ്പോള്‍ അങ്ങനെ ഖണ്ഡിതമായ ധൈര്യം കാണിപ്പാന്‍ ഇടവരരുത് എന്ന് അപേക്ഷിക്കുന്നു.</verse>
				<verse number="3">ഞങ്ങള്‍ ജഡത്തില്‍ സഞ്ചരിക്കുന്നവര്‍ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.</verse>
				<verse number="4">ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ ജഡികങ്ങള്‍ അല്ല, കോട്ടകളെ ഇടിപ്പാന്‍ ദൈവസന്നിധിയില്‍ ശക്തിയുള്ളവ തന്നെ.</verse>
				<verse number="5">അവയാല്‍ ഞങ്ങള്‍ സങ്കല്പങ്ങളും ദൈവത്തിന്‍റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയര്‍ച്ചയും ഇടിച്ചുകളഞ്ഞ്, ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കി,</verse>
				<verse number="6">നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോള്‍ എല്ലാ അനുസരണക്കേടിനും പ്രതികാരം ചെയ്‍വാന്‍ ഒരുങ്ങിയുമിരിക്കുന്നു. നിങ്ങള്‍ പുറമേയുള്ളതു നോക്കുന്നു.</verse>
				<verse number="7">താന്‍ ക്രിസ്തുവിനുള്ളവന്‍ എന്ന് ഒരുത്തന്‍ ഉറച്ചിരിക്കുന്നു എങ്കില്‍ അവന്‍ ക്രിസ്തുവിനുള്ളവന്‍ എന്നപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവര്‍ എന്ന് അവന്‍ പിന്നെയും നിരൂപിക്കട്ടെ.</verse>
				<verse number="8">നിങ്ങളെ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവ് ഞങ്ങള്‍ക്കു തന്ന അധികാരത്തെക്കുറിച്ച് ഒന്ന് അധികം പ്രശംസിച്ചാലും ഞാന്‍ ലജ്ജിച്ചുപോകയില്ല.</verse>
				<verse number="9">ഞാന്‍ ലേഖനങ്ങളെക്കൊണ്ടു നിങ്ങളെ പേടിപ്പിക്കുന്നു എന്ന് തോന്നരുത്.</verse>
				<verse number="10">അവന്‍റെ ലേഖനങ്ങള്‍ ഘനവും ഊറ്റവും ഉള്ളവതന്നെ; ശരീരസന്നിധിയോ ബലഹീനവും വാക്ക് നിന്ദ്യവുമത്രേ എന്ന് ചിലര്‍ പറയുന്നുവല്ലോ.</verse>
				<verse number="11">അകലെയിരിക്കുമ്പോള്‍ ഞങ്ങള്‍ ലേഖനങ്ങളാല്‍ വാക്കില്‍ എങ്ങനെയുള്ളവരോ അരികത്തിരിക്കുമ്പോള്‍ പ്രവൃത്തിയിലും അങ്ങനെയുള്ളവര്‍തന്നെ എന്ന് അങ്ങനത്തവന്‍ നിരൂപിക്കട്ടെ.</verse>
				<verse number="12">തങ്ങളെത്തന്നെ ശ്ലാഘിക്കുന്ന ചിലരോടു ഞങ്ങളെത്തന്നെ ചേര്‍ത്തൊരുമിപ്പാനോ ഉപമിപ്പാനോ തുനിയുന്നില്ല; അവര്‍ തങ്ങളാല്‍തന്നെ തങ്ങളെ അളക്കുകയും തങ്ങളോടുതന്നെ തങ്ങളെ ഉപമിക്കയും ചെയ്യുന്നതുകൊണ്ടു തിരിച്ചറിവുള്ളവരല്ല.</verse>
				<verse number="13">ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുമാറു ദൈവം ഞങ്ങള്‍ക്ക് അളന്നുതന്ന അതിരിന്‍റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്.</verse>
				<verse number="14">ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം എത്താതെ അതിര്‍ കടന്നുപോകുന്നു എന്നല്ല; ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഞങ്ങള്‍ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.</verse>
				<verse number="15">ഞങ്ങള്‍ മറ്റുള്ളവരുടെ പ്രയത്നഫലം കൈവശമാക്കി അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വര്‍ധിച്ചാല്‍ ഞങ്ങളുടെ അതിരിനകത്തു നിങ്ങളുടെ ഇടയില്‍ അത്യന്തം വലുതായ ഫലം പ്രാപിപ്പാനും</verse>
				<verse number="16">മറ്റൊരുത്തന്‍റെ അതിരിനകത്തു സാധിച്ചതില്‍ പ്രശംസിക്കാതെ നിങ്ങള്‍ക്ക് അപ്പുറത്തുള്ള ദിക്കുകളോളം സുവിശേഷം പ്രസംഗിപ്പാനും ആശിക്കയത്രേ ചെയ്യുന്നു.</verse>
				<verse number="17">പ്രശംസിക്കുന്നവന്‍ കര്‍ത്താവില്‍ പ്രശംസിക്കട്ടെ. തന്നെത്താന്‍ പുകഴ്ത്തുന്നവനല്ല, കര്‍ത്താവ് പുകഴ്ത്തുന്നവനത്രേ കൊള്ളാകുന്നവന്‍.</verse>
			</chapter>
			<chapter number="11">
				<verse number="1">നിങ്ങള്‍ എന്‍റെ പക്കല്‍ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാല്‍ കൊള്ളാമായിരുന്നു; അതേ, നിങ്ങള്‍ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.</verse>
				<verse number="2">ഞാന്‍ നിങ്ങളെക്കുറിച്ചു ദൈവത്തിന്‍റെ എരിവോടെ എരിയുന്നു; ഞാന്‍ ക്രിസ്തു എന്ന ഏകപുരുഷനു നിങ്ങളെ നിര്‍മ്മലകന്യകയായി ഏല്പിപ്പാന്‍ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.</verse>
				<verse number="3">എന്നാല്‍ സര്‍പ്പം ഹവ്വായെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.</verse>
				<verse number="4">ഒരുത്തന്‍ വന്നു ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ, നിങ്ങള്‍ക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നത് ആശ്ചര്യം.</verse>
				<verse number="5">ഞാന്‍ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.</verse>
				<verse number="6">ഞാന്‍ വാക്സാമര്‍ഥ്യമില്ലാത്തവന്‍ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങള്‍ അത് നിങ്ങള്‍ക്ക് എല്ലായ്പോഴും എല്ലാ വിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.</verse>
				<verse number="7">അല്ലെങ്കില്‍ ഞാന്‍ ദൈവത്തിന്‍റെ സുവിശേഷം നിങ്ങള്‍ക്കു സൗജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങള്‍ ഉയരേണ്ടതിന് എന്നെത്തന്നെ താഴ്ത്തുകയാല്‍ പാപം ചെയ്തുവോ?</verse>
				<verse number="8">നിങ്ങളുടെ ഇടയില്‍ ശുശ്രൂഷ ചെയ്‍വാന്‍ ഞാന്‍ മറ്റു സഭകളെ കവര്‍ന്ന് അവരോടു ചെലവിനു വാങ്ങി.</verse>
				<verse number="9">നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍ മുട്ടുണ്ടായാറെ ഞാന്‍ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയില്‍നിന്നു വന്ന സഹോദരന്മാര്‍ അത്രേ എന്‍റെ മുട്ടു തീര്‍ത്തത്. ഞാന്‍ ഒരു വിധേനയും നിങ്ങള്‍ക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.</verse>
				<verse number="10">എന്നിലുള്ള ക്രിസ്തുവിന്‍റെ സത്യത്താണ അഖായപ്രദേശങ്ങളില്‍ ഈ പ്രശംസ എനിക്ക് ആരും ഇല്ലാതാക്കുകയില്ല.</verse>
				<verse number="11">അത് എന്തുകൊണ്ട്? ഞാന്‍ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.</verse>
				<verse number="12">എന്നെ നിന്ദിപ്പാന്‍ കാരണം അന്വേഷിക്കുന്നവര്‍ക്കു കാരണം അറുത്തുകളയേണ്ടതിനു ഞാന്‍ ചെയ്യുന്നതു മേലാലും ചെയ്യും; അവര്‍ പ്രശംസിക്കുന്ന കാര്യത്തില്‍ ഞങ്ങളെപ്പോലെ അവരെ കാണട്ടെ.</verse>
				<verse number="13">ഇങ്ങനെയുള്ളവര്‍ കള്ളഅപ്പൊസ്തലന്മാര്‍, കപടവേലക്കാര്‍, ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ;</verse>
				<verse number="14">അത് ആശ്ചര്യവുമല്ല; സാത്താന്‍താനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ.</verse>
				<verse number="15">ആകയാല്‍ അവന്‍റെ ശുശ്രൂഷക്കാര്‍ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാല്‍ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികള്‍ക്ക് ഒത്തതായിരിക്കും.</verse>
				<verse number="16">ആരും എന്നെ ബുദ്ധിഹീനന്‍ എന്നു വിചാരിക്കരുത് എന്ന് ഞാന്‍ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിനു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊള്‍വിന്‍.</verse>
				<verse number="17">ഞാന്‍ ഈ സംസാരിക്കുന്നത് കര്‍ത്താവിന്‍റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈര്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നത്.</verse>
				<verse number="18">പലരും ജഡപ്രകാരം പ്രശംസിക്കയാല്‍ ഞാനും പ്രശംസിക്കും.</verse>
				<verse number="19">നിങ്ങള്‍ ബുദ്ധിമാന്മാര്‍ ആകയാല്‍ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.</verse>
				<verse number="20">നിങ്ങളെ ഒരുവന്‍ അടിമപ്പെടുത്തിയാലും ഒരുവന്‍ തിന്നുകളഞ്ഞാലും ഒരുവന്‍ പിടിച്ചു കൊണ്ടുപോയാലും ഒരുവന്‍ അഹങ്കരിച്ചാലും ഒരുവന്‍ നിങ്ങളെ മുഖത്ത് അടിച്ചാലും നിങ്ങള്‍ പൊറുക്കുന്നുവല്ലോ.</verse>
				<verse number="21">അതില്‍ ഞങ്ങള്‍ ബലഹീനരായിരുന്നു എന്ന് ഞാന്‍ മാനംകെട്ടു പറയുന്നു. എന്നാല്‍ ആരെങ്കിലും ധൈര്യപ്പെടുന്ന കാര്യത്തില്‍- ഞാന്‍ ബുദ്ധിഹീനനായി പറയുന്നു- ഞാനും ധൈര്യപ്പെടുന്നു.</verse>
				<verse number="22">അവര്‍ എബ്രായരോ? ഞാനും അതേ; അവര്‍ യിസ്രായേല്യരോ? ഞാനും അതേ; അവര്‍ അബ്രാഹാമിന്‍റെ സന്തതിയോ? ഞാനും അതേ;</verse>
				<verse number="23">ക്രിസ്തുവിന്‍റെ ശുശ്രൂഷക്കാരോ?- ഞാന്‍ ബുദ്ധിഭ്രമമായി സംസാരിക്കുന്നു- ഞാന്‍ അധികം; ഞാന്‍ ഏറ്റവും അധികം അധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;</verse>
				<verse number="24">യെഹൂദരാല്‍ ഞാന്‍ ഒന്നു കുറയ നാല്പത് അടി അഞ്ചു വട്ടം കൊണ്ടു;</verse>
				<verse number="25">മൂന്നു വട്ടം കോലിനാല്‍ അടികൊണ്ടു; ഒരിക്കല്‍ കലേനുറുകൊണ്ടു, മൂന്നു വട്ടം കപ്പല്‍ച്ചേതത്തില്‍ അകപ്പെട്ടു, ഒരു രാപ്പകല്‍ വെള്ളത്തില്‍ കഴിച്ചു.</verse>
				<verse number="26">ഞാന്‍ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്ത്, കള്ളന്മാരാലുള്ള ആപത്ത്, സ്വജനത്താലുള്ള ആപത്ത്, ജാതികളാലുള്ള ആപത്ത്, പട്ടണത്തിലെ ആപത്ത്, കാട്ടിലെ ആപത്ത്, കടലിലെ ആപത്ത്, കള്ളസ്സഹോദരന്മാരാലുള്ള ആപത്ത്;</verse>
				<verse number="27">അധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പ്, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത എന്നീ</verse>
				<verse number="28">അസാധാരണസംഗതികള്‍ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സര്‍വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ട്.</verse>
				<verse number="29">ആര്‍ ബലഹീനനായിട്ടു ഞാന്‍ ബലഹീനനാകാതെ ഇരിക്കുന്നു? ആര്‍ ഇടറിപ്പോയിട്ടു ഞാന്‍ അഴലാതിരിക്കുന്നു?</verse>
				<verse number="30">പ്രശംസിക്കേണമെങ്കില്‍ എന്‍റെ ബലഹീനത സംബന്ധിച്ചു ഞാന്‍ പ്രശംസിക്കും.</verse>
				<verse number="31">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവന്‍ ഞാന്‍ ഭോഷ്കല്ല പറയുന്നത് എന്നറിയുന്നു.</verse>
				<verse number="32">ദമസ്കൊസിലെ അരേതാരാജാവിന്‍റെ നാടുവാഴി എന്നെ പിടിപ്പാന്‍ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവല്‍ വച്ചു കാത്തു.</verse>
				<verse number="33">എന്നാല്‍ അവര്‍ എന്നെ മതിലിലുള്ള ഒരു കിളിവാതില്‍ വഴിയായി ഒരു കുട്ടയില്‍ ഇറക്കിവിട്ടു, അങ്ങനെ ഞാന്‍ അവന്‍റെ കൈയില്‍നിന്നു തെറ്റി ഓടിപ്പോയി.</verse>
			</chapter>
			<chapter number="12">
				<verse number="1">പ്രശംസിക്കുന്നതിനാല്‍ പ്രയോജനമില്ല എങ്കിലും അത് ആവശ്യമായിരിക്കുന്നു. ഞാന്‍ കര്‍ത്താവിന്‍റെ ദര്‍ശനങ്ങളെയും വെളിപ്പാടുകളെയും കുറിച്ചു പറവാന്‍ പോകുന്നു.</verse>
				<verse number="2">ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ ഞാന്‍ അറിയുന്നു: അവന്‍ പതിന്നാലു സംവത്‍സരം മുമ്പേ മൂന്നാം സ്വര്‍ഗത്തോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ എന്ന് ഞാന്‍ അറിയുന്നില്ല, ശരീരം കൂടാതെയോ എന്നും അറിയുന്നില്ല; ദൈവം അറിയുന്നു.</verse>
				<verse number="3">ആ മനുഷ്യന്‍ പറുദീസയോളം എടുക്കപ്പെട്ടു; ശരീരത്തോടെയോ ശരീരം കൂടാതെയോ എന്ന് ഞാന്‍ അറിയുന്നില്ല; ദൈവം അറിയുന്നു.</verse>
				<verse number="4">മനുഷ്യന് ഉച്ചരിപ്പാന്‍ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകളെ അവന്‍ കേട്ടു എന്ന് ഞാന്‍ അറിയുന്നു.</verse>
				<verse number="5">അവനെക്കുറിച്ചു ഞാന്‍ പ്രശംസിക്കും; എന്നെക്കുറിച്ചോ എന്‍റെ ബലഹീനതകളില്‍ അല്ലാതെ ഞാന്‍ പ്രശംസിക്കയില്ല.</verse>
				<verse number="6">ഞാന്‍ പ്രശംസിപ്പാന്‍ വിചാരിച്ചാലും മൂഢനാകയില്ല; സത്യമല്ലോ പറയുന്നത്; എങ്കിലും എന്നെ കാണുന്നതിനും എന്‍റെ വായില്‍നിന്നു കേള്‍ക്കുന്നതിനും മീതെ ആരും എന്നെക്കുറിച്ചു നിരൂപിക്കരുത് എന്നുവച്ചു ഞാന്‍ അടങ്ങുന്നു.</verse>
				<verse number="7">വെളിപ്പാടുകളുടെ ആധിക്യത്താല്‍ ഞാന്‍ അതിയായി നിഗളിച്ചു പോകാതിരിപ്പാന്‍ എനിക്കു ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നു; ഞാന്‍ നിഗളിച്ചു പോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാന്‍ സാത്താന്‍റെ ദൂതനെ തന്നെ.</verse>
				<verse number="8">അത് എന്നെ വിട്ടു നീങ്ങേണ്ടതിനു ഞാന്‍ മൂന്നു വട്ടം കര്‍ത്താവിനോട് അപേക്ഷിച്ചു.</verse>
				<verse number="9">അവന്‍ എന്നോട്: എന്‍റെ കൃപ നിനക്കുമതി; എന്‍റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാല്‍ ക്രിസ്തുവിന്‍റെ ശക്തി എന്‍റെമേല്‍ ആവസിക്കേണ്ടതിനു ഞാന്‍ അതിസന്തോഷത്തോടെ എന്‍റെ ബലഹീനതകളില്‍ പ്രശംസിക്കും.</verse>
				<verse number="10">അതുകൊണ്ട് ഞാന്‍ ക്രിസ്തുവിനുവേണ്ടി ബലഹീനത, കൈയേറ്റം, ബുദ്ധിമുട്ട്, ഉപദ്രവം, ഞെരുക്കം എന്നിവ സഹിപ്പാന്‍ ഇഷ്ടപ്പെടുന്നു; ബലഹീനനായിരിക്കുമ്പോള്‍തന്നെ ഞാന്‍ ശക്തനാകുന്നു.</verse>
				<verse number="11">ഞാന്‍ മൂഢനായിപ്പോയി; നിങ്ങള്‍ എന്നെ നിര്‍ബന്ധിച്ചു; നിങ്ങള്‍ എന്നെ ശ്ലാഘിക്കേണ്ടതായിരുന്നു; ഞാന്‍ ഏതുമില്ല എങ്കിലും അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരില്‍ ഒട്ടും കുറഞ്ഞവനല്ല.</verse>
				<verse number="12">അപ്പൊസ്തലന്‍റെ ലക്ഷണങ്ങള്‍ പൂര്‍ണസഹിഷ്ണുതയിലും അടയാളങ്ങളാലും അദ്ഭുതങ്ങളാലും വീര്യപ്രവൃത്തികളാലും നിങ്ങളുടെ ഇടയില്‍ വെളിപ്പെട്ടുവന്നുവല്ലോ.</verse>
				<verse number="13">ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എന്നുള്ളതല്ലാതെ ശേഷം സഭകളെക്കാള്‍ നിങ്ങള്‍ക്ക് ഏതൊന്നില്‍ കുറവു വന്നു? ഈ അന്യായം ക്ഷമിച്ചുകൊള്‍വിന്‍.</verse>
				<verse number="14">ഈ മൂന്നാം പ്രാവശ്യം നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞാന്‍ ഒരുങ്ങിയിരിക്കുന്നു; നിങ്ങള്‍ക്ക് ഭാരമായിത്തീരുകയുമില്ല; നിങ്ങള്‍ക്കുള്ളതിനെയല്ല നിങ്ങളെത്തന്നെ ഞാന്‍ അന്വേഷിക്കുന്നു. മക്കള്‍ അമ്മയപ്പന്മാര്‍ക്കല്ല അമ്മയപ്പന്മാര്‍ മക്കള്‍ക്കായിട്ടല്ലോ ചരതിക്കേണ്ടത്.</verse>
				<verse number="15">ഞാന്‍ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോകയും ചെയ്യും. ഞാന്‍ നിങ്ങളെ അധികമായി സ്നേഹിച്ചാല്‍ നിങ്ങള്‍ എന്നെ അല്പമായി സ്നേഹിക്കുന്നുവോ?</verse>
				<verse number="16">ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീര്‍ന്നില്ല എങ്കിലും ഉപായിയാകയാല്‍ കൗശലംകൊണ്ടു നിങ്ങളെ കൈവശമാക്കി എന്ന് നിങ്ങള്‍ പറയുമായിരിക്കും.</verse>
				<verse number="17">ഞാന്‍ നിങ്ങളുടെ അടുക്കല്‍ അയച്ചവരില്‍ വല്ലവനെക്കൊണ്ടും നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ?</verse>
				<verse number="18">ഞാന്‍ തീത്തൊസിനെ പ്രബോധിപ്പിച്ച്, ആ സഹോദരനെയും കൂടെ അയച്ചിരുന്നു; തീത്തൊസ് നിങ്ങളോടു വല്ലതും വഞ്ചിച്ചെടുത്തുവോ? ഞങ്ങള്‍ നടന്നത് അതേ ആത്മാവില്‍ അല്ലയോ? അതേ കാല്‍ച്ചുവടുകളില്‍ അല്ലയോ?</verse>
				<verse number="19">ഇത്രനേരം ഞങ്ങള്‍ നിങ്ങളോടു പ്രതിവാദിക്കുന്നു എന്ന് നിങ്ങള്‍ക്കു തോന്നുന്നുവോ? ദൈവത്തിന്മുമ്പാകെ ക്രിസ്തുവില്‍ ആകുന്നു ഞങ്ങള്‍ സംസാരിക്കുന്നത്; പ്രിയമുള്ളവരേ, സകലവും നിങ്ങളുടെ ആത്മികവര്‍ധനയ്ക്കായിട്ടത്രേ.</verse>
				<verse number="20">ഞാന്‍ വരുമ്പോള്‍ ഞാന്‍ ഇച്ഛിക്കാത്തവിധത്തില്‍ നിങ്ങളെ കാണുകയും നിങ്ങള്‍ ഇച്ഛിക്കാത്തവിധത്തില്‍ എന്നെ കാണുകയും ചെയ്യുമോ എന്നും പിണക്കം, ഈര്‍ഷ്യ, ക്രോധം, ശാഠ്യം, ഏഷണി, കുശുകുശുപ്പ്, നിഗളം, കലഹം എന്നിവ ഉണ്ടാകുമോ എന്നും</verse>
				<verse number="21">ഞാന്‍ വീണ്ടും വരുമ്പോള്‍ എന്‍റെ ദൈവം എന്നെ നിങ്ങളുടെ ഇടയില്‍ താഴ്ത്തുവാനും പാപം ചെയ്തിട്ടു തങ്ങള്‍ പ്രവര്‍ത്തിച്ച അശുദ്ധി, ദുര്‍ന്നടപ്പ്, ദുഷ്കാമം എന്നിവയെക്കുറിച്ചു മാനസാന്തരപ്പെടാത്ത പലരെയും ചൊല്ലി ഖേദിപ്പാനും സംഗതിവരുമോ എന്നും ഞാന്‍ ഭയപ്പെടുന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ട്: “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതു കാര്യവും ഉറപ്പാകും”.</verse>
				<verse number="2">ഞാന്‍ രണ്ടാം പ്രാവശ്യം നിങ്ങളുടെ ഇടയില്‍ ഇരുന്നപ്പോള്‍: ഞാന്‍ വീണ്ടും വന്നാല്‍ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ ദൂരത്തിരുന്നുകൊണ്ട് ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുന്‍കൂട്ടി പറയുന്നു.</verse>
				<verse number="3">ക്രിസ്തു എന്നില്‍ സംസാരിക്കുന്നു എന്നതിനു നിങ്ങള്‍തുമ്പ് അന്വേഷിക്കുന്നുവല്ലോ. അവന്‍ നിങ്ങളെ സംബന്ധിച്ചു ബലഹീനനല്ല, നിങ്ങളില്‍ ശക്തന്‍തന്നെ.</verse>
				<verse number="4">ബലഹീനതയാല്‍ അവന്‍ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാല്‍ ജീവിക്കുന്നു; ഞങ്ങളും അവനില്‍ ബലഹീനര്‍ എങ്കിലും അവനോടുകൂടെ ദൈവശക്തിയാല്‍ നിങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നു.</verse>
				<verse number="5">നിങ്ങള്‍ വിശ്വാസത്തില്‍ ഇരിക്കുന്നുവോ എന്ന് നിങ്ങളെത്തന്നെ പരീക്ഷിപ്പിന്‍; നിങ്ങളെത്തന്നെ ശോധനചെയ്‍വിന്‍. നിങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്നു വരികില്‍, യേശുക്രിസ്തു നിങ്ങളില്‍ ഉണ്ട് എന്നു നിങ്ങളെത്തന്നെ അറിയുന്നില്ലയോ?</verse>
				<verse number="6">ഞങ്ങള്‍ കൊള്ളരുതാത്തവര്‍ അല്ല എന്ന് നിങ്ങള്‍ അറിയും എന്ന് ഞാന്‍ ആശിക്കുന്നു.</verse>
				<verse number="7">നിങ്ങള്‍ ഒരു ദോഷവും ചെയ്യാതിരിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നു; ഞങ്ങള്‍ കൊള്ളാകുന്നവരായി തോന്നേണ്ടതിനല്ല, ഞങ്ങള്‍ കൊള്ളരുതാത്തവര്‍ എന്നപോലെ ഇരുന്നാലും നിങ്ങള്‍ നന്മ ചെയ്യേണ്ടതിനത്രേ.</verse>
				<verse number="8">സത്യത്തിന് അനുകൂലമല്ലാതെ സത്യത്തിനു പ്രതികൂലമായി ഞങ്ങള്‍ക്ക് ഒന്നും കഴിവില്ലല്ലോ.</verse>
				<verse number="9">ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ശക്തരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; നിങ്ങളുടെ യഥാസ്ഥാനത്വത്തിനായി തന്നെ ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.</verse>
				<verse number="10">അതുനിമിത്തം ഞാന്‍ വന്നെത്തിയാല്‍ ഇടിച്ചുകളവാനല്ല പണിവാനത്രേ കര്‍ത്താവ് തന്ന അധികാരത്തിനു തക്കവണ്ണം ഖണ്ഡിതം പ്രയോഗിക്കാതിരിക്കേണ്ടതിനു ദൂരത്തുനിന്ന് ഇത് എഴുതുന്നു.</verse>
				<verse number="11">തീര്‍ച്ചയ്ക്ക്, സഹോദരന്മാരേ, സന്തോഷിപ്പിന്‍; യഥാസ്ഥാനപ്പെടുവിന്‍; ആശ്വസിച്ചുകൊള്‍വിന്‍; ഏകമനസ്സുള്ളവരാകുവിന്‍; സമാധാനത്തോടെ ഇരിപ്പിന്‍; എന്നാല്‍ സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കും.</verse>
				<verse number="12">വിശുദ്ധ ചുംബനംകൊണ്ട് അന്യോന്യം വന്ദനം ചെയ്‍വിന്‍.</verse>
				<verse number="13">വിശുദ്ധന്മാര്‍ എല്ലാവരും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.</verse>
				<verse number="14">കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="48">
			<chapter number="1">
				<verse number="1">മനുഷ്യരില്‍നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൗലൊസും</verse>
				<verse number="2">കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകള്‍ക്ക് എഴുതുന്നത്:</verse>
				<verse number="3">പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ ദൈവവും പിതാവുമായവന്‍റെ ഇഷ്ടപ്ര കാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍നിന്നു നമ്മെ വിടുവിക്കേണ്ടതിനു നമ്മുടെ പാപങ്ങള്‍ നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി</verse>
				<verse number="4">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="5">അവന് എന്നെന്നേക്കും മഹത്ത്വം. ആമേന്‍.</verse>
				<verse number="6">ക്രിസ്തുവിന്‍റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങള്‍ ഇത്ര വേഗത്തില്‍ വേറൊരു സുവിശേഷത്തിലേക്കു മറിയുന്നതുകൊണ്ടു ഞാന്‍ ആശ്ചര്യപ്പെടുന്നു.</verse>
				<verse number="7">അതു വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്‍റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ.</verse>
				<verse number="8">എന്നാല്‍ ഞങ്ങള്‍ നിങ്ങളോട് അറിയിച്ചതിനു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.</verse>
				<verse number="9">ഞങ്ങള്‍ മുന്‍പറഞ്ഞതുപോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നു: നിങ്ങള്‍ കൈക്കൊണ്ട സുവിശേഷത്തിനു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍.</verse>
				<verse number="10">ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്‍റെ ദാസനായിരിക്കയില്ല.</verse>
				<verse number="11">സഹോദരന്മാരേ, ഞാന്‍ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഓര്‍പ്പിക്കുന്നു.</verse>
				<verse number="12">അതു ഞാന്‍ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്‍റെ വെളിപ്പാടിനാല്‍ അത്രേ പ്രാപിച്ചത്.</verse>
				<verse number="13">യെഹൂദമതത്തിലെ എന്‍റെ മുമ്പിലത്തെ നടപ്പു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.</verse>
				<verse number="14">ഞാന്‍ ദൈവത്തിന്‍റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും എന്‍റെ പിതൃപാരമ്പര്യത്തെക്കുറിച്ച് അത്യന്തം എരിവേറി, എന്‍റെ സ്വജനത്തില്‍ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില്‍ അധികം മുതിരുകയും ചെയ്തുപോന്നു.</verse>
				<verse number="15">എങ്കിലും എന്‍റെ ജനനംമുതല്‍ എന്നെ വേര്‍തിരിച്ച് തന്‍റെ കൃപയാല്‍ വിളിച്ചിരിക്കുന്ന ദൈവം</verse>
				<verse number="16">തന്‍റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ അറിയിക്കേണ്ടതിന് അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍ ഞാന്‍ മാംസരക്തങ്ങളോട് ആലോചിക്കയോ,</verse>
				<verse number="17">എനിക്കു മുമ്പേ അപ്പൊസ്തലന്മാരായവരുടെ അടുക്കല്‍ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരേ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.</verse>
				<verse number="18">മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിനു യെരൂശലേമിലേക്കു പോയി പതിനഞ്ചു ദിവസം അവനോടുകൂടെ പാര്‍ത്തു.</verse>
				<verse number="19">എന്നാല്‍ കര്‍ത്താവിന്‍റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരില്‍ വേറൊരുത്തനെയും കണ്ടില്ല.</verse>
				<verse number="20">ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നതു ഭോഷ്കല്ല എന്നതിനു ദൈവം സാക്ഷി.</verse>
				<verse number="21">പിന്നെ ഞാന്‍ സുറിയ, കിലിക്യ ദിക്കുകളിലേക്കു പോയി.</verse>
				<verse number="22">യെഹൂദ്യയിലെ ക്രിസ്തുസഭകള്‍ക്കോ ഞാന്‍ മുഖപരിചയം ഇല്ലാത്തവന്‍ ആയിരുന്നു;</verse>
				<verse number="23">മുമ്പേ നമ്മെ ഉപദ്രവിച്ചവന്‍ താന്‍ മുമ്പേ മുടിച്ച വിശ്വാസത്തെ ഇപ്പോള്‍ പ്രസംഗിക്കുന്നു</verse>
				<verse number="24">എന്നു മാത്രം അവര്‍ കേട്ട് എന്നെച്ചൊല്ലി ദൈവത്തെ മഹത്ത്വപ്പെടുത്തി.</verse>
			</chapter>
			<chapter number="2">
				<verse number="1">പതിന്നാല് ആണ്ട് കഴിഞ്ഞിട്ടു ഞാന്‍ ബര്‍ന്നബാസുമായി തീത്തൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി.</verse>
				<verse number="2">ഞാന്‍ ഒരു വെളിപ്പാട് അനുസരിച്ചത്രേ പോയത്; ഞാന്‍ ഓടുന്നതോ ഓടിയതോ വെറുതേ എന്നു വരാതിരിപ്പാന്‍ ഞാന്‍ ജാതികളുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം അവരോട്, വിശേഷാല്‍ പ്രമാണികളോടു വിവരിച്ചു.</verse>
				<verse number="3">എന്‍റെകൂടെയുള്ള തീത്തൊസ് യവനന്‍ എങ്കിലും പരിച്ഛേദന ഏല്പാന്‍ അവനെ ആരും നിര്‍ബന്ധിച്ചില്ല.</verse>
				<verse number="4">അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാര്‍ നിമിത്തമായിരുന്നു; അവര്‍ നമ്മെ അടിമപ്പെടുത്തേണ്ടതിനു ക്രിസ്തുയേശുവില്‍ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാന്‍ നുഴഞ്ഞുവന്നിരുന്നു.</verse>
				<verse number="5">സുവിശേഷത്തിന്‍റെ സത്യം നിങ്ങളോടുകൂടെ നിലനില്ക്കേണ്ടതിനു ഞങ്ങള്‍ അവര്‍ക്ക് ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.</verse>
				<verse number="6">പ്രമാണികളായവരോ അവര്‍ പണ്ട് എങ്ങനെയുള്ളവര്‍ ആയിരുന്നാലും എനിക്ക് ഏതുമില്ല; ദൈവം മനുഷ്യന്‍റെ മുഖം നോക്കുന്നില്ല; പ്രമാണികള്‍ എനിക്ക് ഒന്നും ഗ്രഹിപ്പിച്ചു തന്നിട്ടില്ല.</verse>
				<verse number="7">നേരേ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിനായി പത്രൊസിനോടുകൂടെ വ്യാപരിച്ചവന്‍ ജാതികള്‍ക്കായി എന്നോടുകൂടെയും വ്യാപരിച്ചതുകൊണ്ട്</verse>
				<verse number="8">പത്രൊസിനു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്ക് അഗ്രചര്‍മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും</verse>
				<verse number="9">എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങള്‍ ജാതികളുടെ ഇടയിലും അവര്‍ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്‍ തക്കവണ്ണം എനിക്കും ബര്‍ന്നബാസിനും കൂട്ടായ്മയുടെ വലംകൈ തന്നു. ദരിദ്രരെ ഞങ്ങള്‍ ഓര്‍ത്തുകൊള്ളേണം എന്നു മാത്രം അവര്‍ പറഞ്ഞു;</verse>
				<verse number="10">അങ്ങനെ ചെയ്‍വാന്‍ ഞാന്‍ ഉത്സാഹിച്ചുമിരിക്കുന്നു.</verse>
				<verse number="11">എന്നാല്‍ കേഫാവ് അന്ത്യൊക്യയില്‍ വന്നാറെ അവനില്‍ കുറ്റം കാണുകയാല്‍ ഞാന്‍ അഭിമുഖമായി അവനോട് എതിര്‍ത്തുനിന്നു.</verse>
				<verse number="12">യാക്കോബിന്‍റെ അടുക്കല്‍നിന്നു ചിലര്‍ വരുംമുമ്പേ അവന്‍ ജാതികളോടുകൂടെ തിന്നുപോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍വാങ്ങി പിരിഞ്ഞുനിന്നു.</verse>
				<verse number="13">ശേഷം യെഹൂദന്മാരും അവനോടുകൂടെ കപടം കാണിച്ചതുകൊണ്ടു ബര്‍ന്നബാസും അവരുടെ കപടത്താല്‍ തെറ്റിപ്പോകുവാന്‍ ഇടവന്നു.</verse>
				<verse number="14">അവര്‍ സുവിശേഷത്തിന്‍റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാന്‍ എല്ലാവരും കേള്‍ക്കെ കേഫാവിനോടു പറഞ്ഞത്: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കില്‍ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാന്‍ നിര്‍ബന്ധിക്കുന്നത് എന്ത്?</verse>
				<verse number="15">നാം സ്വഭാവത്താല്‍ ജാതികളില്‍നിന്നുള്ള പാപികളല്ല, യെഹൂദന്മാരത്രേ;</verse>
				<verse number="16">എന്നാല്‍ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ മനുഷ്യന്‍ നീതീകരിക്കപ്പെടുന്നില്ല എന്ന് അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താല്‍തന്നെ നീതീകരിക്കപ്പെടേണ്ടതിനു ക്രിസ്തുയേശുവില്‍ വിശ്വസിച്ചു; ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.</verse>
				<verse number="17">എന്നാല്‍ ക്രിസ്തുവില്‍ നീതീകരണം അന്വേഷിക്കയില്‍ നാമും പാപികള്‍ എന്നു വരുന്നു എങ്കില്‍ ക്രിസ്തു പാപത്തിന്‍റെ ശുശ്രൂഷക്കാരന്‍ എന്നോ? ഒരുനാളും അല്ല.</verse>
				<verse number="18">ഞാന്‍ പൊളിച്ചതു വീണ്ടും പണിതാല്‍ ഞാന്‍ ലംഘനക്കാരന്‍ എന്ന് എന്നെത്തന്നെ തെളിയിക്കുന്നു.</verse>
				<verse number="19">ഞാന്‍ ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്താല്‍ ന്യായപ്രമാണസംബന്ധമായി മരിച്ചു.</verse>
				<verse number="20">ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത് ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്.</verse>
				<verse number="21">ഞാന്‍ ദൈവത്തിന്‍റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താല്‍ നീതി വരുന്നു എങ്കില്‍ ക്രിസ്തു മരിച്ചത് വെറുതേയല്ലോ.</verse>
			</chapter>
			<chapter number="3">
				<verse number="1">ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശുക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിനു മുമ്പില്‍ വരച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയത് ആര്‍?</verse>
				<verse number="2">ഞാന്‍ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാന്‍ ഇച്ഛിക്കുന്നു; നിങ്ങള്‍ക്ക് ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ വിശ്വാസത്തിന്‍റെ പ്രസംഗം കേട്ടതിനാലോ?</verse>
				<verse number="3">നിങ്ങള്‍ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ട് ആരംഭിച്ചിട്ട് ഇപ്പോള്‍ ജഡംകൊണ്ടോ സമാപിക്കുന്നത്?</verse>
				<verse number="4">ഇത്ര എല്ലാം വെറുതേ അനുഭവിച്ചുവോ? വെറുതേ അത്രേ എന്നു വരികില്‍,</verse>
				<verse number="5">എന്നാല്‍ നിങ്ങള്‍ക്ക് ആത്മാവിനെ നല്കി നിങ്ങളുടെ ഇടയില്‍ വീര്യപ്രവൃത്തികളെ ചെയ്യുന്നവന്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയാലോ വിശ്വാസത്തിന്‍റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നത്?</verse>
				<verse number="6">അബ്രാഹാം ദൈവത്തില്‍ വിശ്വസിച്ചു; അത് അവന്നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.</verse>
				<verse number="7">അതുകൊണ്ടു വിശ്വാസികള്‍ അത്രേ അബ്രാഹാമിന്‍റെ മക്കള്‍ എന്ന് അറിവിന്‍.</verse>
				<verse number="8">എന്നാല്‍ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍കണ്ടിട്ട്: “നിന്നില്‍ സകല ജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.</verse>
				<verse number="9">അങ്ങനെ വിശ്വാസികള്‍, വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.</verse>
				<verse number="10">എന്നാല്‍ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="11">എന്നാല്‍ ന്യായപ്രമാണത്താല്‍ ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നല്ലോ ഉള്ളത്.</verse>
				<verse number="12">ന്യായപ്രമാണത്തിനോ വിശ്വാസമല്ല ആധാരമായിരിക്കുന്നത്; “അതു ചെയ്യുന്നവന്‍ അതിനാല്‍ ജീവിക്കും” എന്നുണ്ടല്ലോ.</verse>
				<verse number="13">“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍” എന്ന് എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍നിന്നു നമ്മെ വിലയ്ക്കു വാങ്ങി.</verse>
				<verse number="14">അബ്രാഹാമിന്‍റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിനു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നെ.</verse>
				<verse number="15">സഹോദരന്മാരേ, ഞാന്‍ മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാം: ഒരു മനുഷ്യന്‍റെ നിയമം ആയാലും, അതിന് ഉറപ്പു വന്നശേഷം ആരും ദുര്‍ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.</verse>
				<verse number="16">എന്നാല്‍ അബ്രാഹാമിനും അവന്‍റെ സന്തതിക്കും വാഗ്ദത്തങ്ങള്‍ ലഭിച്ചു; സന്തതികള്‍ക്കും എന്ന് അനേകരെക്കുറിച്ചല്ല, നിന്‍റെ സന്തതിക്കും എന്ന് ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തു തന്നെ.</verse>
				<verse number="17">ഞാന്‍ പറയുന്നതിന്‍റെ താല്‍പര്യമോ: നാനൂറ്റിമുപ്പത് ആണ്ടു കഴിഞ്ഞിട്ട് ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാന്‍ തക്കവണ്ണം അതു ദൈവം മുമ്പ് ഉറപ്പാക്കിയ നിയമത്തെ ദുര്‍ബലമാക്കുന്നില്ല.</verse>
				<verse number="18">അവകാശം ന്യായപ്രമാണത്താല്‍ എങ്കില്‍ വാഗ്ദത്തത്താലല്ല വരുന്നത്; അബ്രാഹാമിനോ ദൈവം അതിനെ വാഗ്ദത്തംമൂലം നല്കി.</verse>
				<verse number="19">എന്നാല്‍ ന്യായപ്രമാണം എന്തിന്? വാഗ്ദത്തം ലഭിച്ച സന്തതി വരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മധ്യസ്ഥന്‍റെ കൈയില്‍ ഏല്പിച്ചതുമത്രേ.</verse>
				<verse number="20">ഒരുത്തന്‍ മാത്രം എങ്കില്‍ മധ്യസ്ഥന്‍ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തന്‍ മാത്രം.</verse>
				<verse number="21">എന്നാല്‍ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങള്‍ക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാന്‍ കഴിയുന്നൊരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില്‍ ന്യായപ്രമാണം വാസ്തവമായി നീതിക്ക് ആധാരമാകുമായിരുന്നു.</verse>
				<verse number="22">എങ്കിലും വിശ്വസിക്കുന്നവര്‍ക്കു വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ ലഭിക്കേണ്ടതിനു തിരുവെഴുത്ത് എല്ലാവറ്റെയും പാപത്തിന്‍ കീഴടച്ചുകളഞ്ഞു.</verse>
				<verse number="23">വിശ്വാസം വരുംമുമ്പേ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിനായിക്കൊണ്ടു ന്യായപ്രമാണത്തിന്‍കീഴില്‍ അടച്ചു സൂക്ഷിച്ചിരുന്നു.</verse>
				<verse number="24">അങ്ങനെ നാം വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന് ന്യായപ്രമാണം ക്രിസ്തുവിന്‍റെ അടുക്കലേക്കു നടത്തുവാന്‍ നമുക്കു ശിശുപാലകനായി ഭവിച്ചു.</verse>
				<verse number="25">വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്‍റെ കീഴില്‍ അല്ല.</verse>
				<verse number="26">ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്‍റെ മക്കള്‍ ആകുന്നു.</verse>
				<verse number="27">ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.</verse>
				<verse number="28">അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തുയേശുവില്‍ ഒന്നത്രേ.</verse>
				<verse number="29">ക്രിസ്തുവിനുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്‍റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">അവകാശി സര്‍വത്തിനും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല,</verse>
				<verse number="2">പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാര്‍ക്കും ഗൃഹവിചാരകന്മാര്‍ക്കും കീഴ്പെട്ടവനത്രേ എന്നു ഞാന്‍ പറയുന്നു.</verse>
				<verse number="3">അതുപോലെ നാമും ശിശുക്കള്‍ ആയിരുന്നപ്പോള്‍ ലോകത്തിന്‍റെ ആദിപാഠങ്ങളിന്‍കീഴ് അടിമപ്പെട്ടിരുന്നു.</verse>
				<verse number="4">എന്നാല്‍ കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ സ്ത്രീയില്‍നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന്‍കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചത്</verse>
				<verse number="5">അവന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വിലയ്ക്കു വാങ്ങിയിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിനു തന്നെ.</verse>
				<verse number="6">നിങ്ങള്‍ മക്കള്‍ ആകകൊണ്ട് അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു.</verse>
				<verse number="7">അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രേ; പുത്രനെങ്കിലോ ദൈവഹിതത്താല്‍ അവകാശിയും ആകുന്നു.</verse>
				<verse number="8">എന്നാല്‍ അന്നു നിങ്ങള്‍ ദൈവത്തെ അറിയാതെ സ്വഭാവത്താല്‍ ദൈവങ്ങളല്ലാത്തവര്‍ക്ക് അടിമപ്പെട്ടിരുന്നു.</verse>
				<verse number="9">ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞ് അവയ്ക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നത് എങ്ങനെ?</verse>
				<verse number="10">നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.</verse>
				<verse number="11">ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അധ്വാനിച്ചതു വെറുതെയായി എന്നു ഞാന്‍ ഭയപ്പെടുന്നു.</verse>
				<verse number="12">സഹോദരന്മാരേ, ഞാന്‍ നിങ്ങളെപ്പോലെ ആകയാല്‍ നിങ്ങളും എന്നെപ്പോലെ ആകുവാന്‍ ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. നിങ്ങള്‍ എന്നോട് ഒരു അന്യായവും ചെയ്തിട്ടില്ല.</verse>
				<verse number="13">ഞാന്‍ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാന്‍ സംഗതി വന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="14">എന്‍റെ ശരീരസംബന്ധമായി നിങ്ങള്‍ക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങള്‍ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്ളുകയത്രേ ചെയ്തത്.</verse>
				<verse number="15">നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കില്‍ നിങ്ങളുടെ കണ്ണു ചൂന്നെടുത്ത് എനിക്കു തരുമായിരുന്നു എന്നതിനു ഞാന്‍ സാക്ഷി.</verse>
				<verse number="16">അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു ശത്രുവായിപ്പോയോ?</verse>
				<verse number="17">അവര്‍ നിങ്ങളെക്കുറിച്ച് എരിവ് കാണിക്കുന്നതു ഗുണത്തിനായിട്ടല്ല; നിങ്ങളും അവരെക്കുറിച്ച് എരിവു കാണിക്കേണ്ടതിന് അവര്‍ നിങ്ങളെ പുറത്തിട്ട് അടച്ചുകളവാന്‍ ഇച്ഛിക്കയത്രേ ചെയ്യുന്നത്.</verse>
				<verse number="18">ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നത് നന്ന്.</verse>
				<verse number="19">ക്രിസ്തു നിങ്ങളില്‍ ഉരുവാകുവോളം ഞാന്‍ പിന്നെയും പ്രസവവേദനപ്പെടുന്നവരായ</verse>
				<verse number="20">എന്‍റെ കുഞ്ഞുങ്ങളേ, ഇന്നു നിങ്ങളുടെ അടുക്കല്‍ ഇരുന്ന് എന്‍റെ ശബ്ദം മാറ്റുവാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.</verse>
				<verse number="21">ന്യായപ്രമാണത്തിന്‍ കീഴിരിപ്പാന്‍ ഇച്ഛിക്കുന്നവരേ, നിങ്ങള്‍ ന്യായപ്രമാണം കേള്‍ക്കുന്നില്ലയോ?</verse>
				<verse number="22">എന്നോടു പറവിന്‍. അബ്രാഹാമിനു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവന്‍, ഒരുവന്‍ സ്വതന്ത്ര പ്രസവിച്ചവന്‍ എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="23">ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു. ഇതു സാദൃശ്യമാകുന്നു.</verse>
				<verse number="24">ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായിമലയില്‍നിന്ന് ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗാര്‍.</verse>
				<verse number="25">ഹാഗാര്‍ എന്നത് അറബിദേശത്തു സീനായിമലയെ കുറിക്കുന്നു. അത് ഇപ്പോഴത്തെ യെരൂശലേമിനോട് ഒക്കുന്നു; അതു തന്‍റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നത്.</verse>
				<verse number="26">മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു; അവള്‍തന്നെ നമ്മുടെ അമ്മ.</verse>
				<verse number="27">“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="28">നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല്‍ ജനിച്ച മക്കള്‍ ആകുന്നു.</verse>
				<verse number="29">എന്നാല്‍ അന്നു ജഡപ്രകാരം ജനിച്ചവന്‍ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നും കാണുന്നു.</verse>
				<verse number="30">തിരുവെഴുത്തോ എന്തു പറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകന്‍ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.</verse>
				<verse number="31">അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.</verse>
			</chapter>
			<chapter number="5">
				<verse number="1">സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറച്ചുനില്പിന്‍; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുത്.</verse>
				<verse number="2">നിങ്ങള്‍ പരിച്ഛേദന ഏറ്റാല്‍ ക്രിസ്തുവിനെക്കൊണ്ടു നിങ്ങള്‍ക്ക് ഒരു പ്രയോജനവുമില്ല എന്നു പൗലൊസായ ഞാന്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="3">പരിച്ഛേദന ഏല്ക്കുന്ന ഏതു മനുഷ്യനോടും: അവന്‍ ന്യായപ്രമാണം മുഴുവനും നിവര്‍ത്തിപ്പാന്‍ കടപ്പെട്ടിരിക്കുന്നു എന്നു ഞാന്‍ പിന്നെയും സാക്ഷീകരിക്കുന്നു.</verse>
				<verse number="4">ന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുവാന്‍ ഇച്ഛിക്കുന്ന നിങ്ങള്‍ ക്രിസ്തുവിനോടു വേര്‍പെട്ടുപോയി; നിങ്ങള്‍ കൃപയില്‍നിന്നു വീണുപോയി.</verse>
				<verse number="5">ഞങ്ങളോ വിശ്വാസത്താല്‍ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാല്‍ കാത്തിരിക്കുന്നു.</verse>
				<verse number="6">ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മവുമല്ല; സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.</verse>
				<verse number="7">നിങ്ങള്‍ നന്നായി ഓടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാന്‍ നിങ്ങളെ ആര്‍ തടുത്തുകളഞ്ഞു?</verse>
				<verse number="8">ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്‍റെ പ്രവൃത്തിയല്ല.</verse>
				<verse number="9">അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.</verse>
				<verse number="10">നിങ്ങള്‍ക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാന്‍ കര്‍ത്താവില്‍ ഉറച്ചിരിക്കുന്നു, എന്നാല്‍ നിങ്ങളെ കലക്കുന്നവന്‍ ആരായാലും ശിക്ഷാവിധി ചുമക്കും.</verse>
				<verse number="11">ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നുവരികില്‍ ഇനിയും ഉപദ്രവം സഹിക്കുന്നത് എന്ത്? അങ്ങനെ എങ്കില്‍ ക്രൂശിന്‍റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ.</verse>
				<verse number="12">നിങ്ങളെ കലഹിപ്പിക്കുന്നവര്‍ അംഗച്ഛേദം ചെയ്തുകൊണ്ടാല്‍ കൊള്ളായിരുന്നു.</verse>
				<verse number="13">സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍.</verse>
				<verse number="14">കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.</verse>
				<verse number="15">നിങ്ങള്‍ അന്യോന്യം കടിക്കയും തിന്നുകളകയും ചെയ്താലോ ഒരുവനാല്‍ ഒരുവന്‍ ഒടുങ്ങിപ്പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="16">ആത്മാവിനെ അനുസരിച്ചു നടപ്പിന്‍; എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു.</verse>
				<verse number="17">ജഡാഭിലാഷം ആത്മാവിനും ആത്മാഭിലാഷം ജഡത്തിനും വിരോധമായിരിക്കുന്നു; നിങ്ങള്‍ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മില്‍ പ്രതികൂലമല്ലോ.</verse>
				<verse number="18">ആത്മാവിനെ അനുസരിച്ചു നടക്കുന്നു എങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല.</verse>
				<verse number="19">ജഡത്തിന്‍റെ പ്രവൃത്തികളോ ദുര്‍ന്നടപ്പ്, അശുദ്ധി,</verse>
				<verse number="20">ദുഷ്കാമം, വിഗ്രഹാരാധന, ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,</verse>
				<verse number="21">ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത് മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പേ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍കൂട്ടി പറയുന്നു.</verse>
				<verse number="22">ആത്മാവിന്‍റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത,</verse>
				<verse number="23">സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.</verse>
				<verse number="24">ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തെ അതിന്‍റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.</verse>
				<verse number="25">ആത്മാവിനാല്‍ നാം ജീവിക്കുന്നു എങ്കില്‍ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.</verse>
				<verse number="26">നാം അന്യോന്യം പോരിനു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുത്.</verse>
			</chapter>
			<chapter number="6">
				<verse number="1">സഹോദരന്മാരേ, ഒരു മനുഷ്യന്‍ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കില്‍ ആത്മികരായ നിങ്ങള്‍ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തുവിന്‍; നീയും പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.</verse>
				<verse number="2">തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍; ഇങ്ങനെ ക്രിസ്തുവിന്‍റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍.</verse>
				<verse number="3">താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്ന് ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നെത്താന്‍ വഞ്ചിക്കുന്നു.</verse>
				<verse number="4">ഓരോരുത്തന്‍ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്‍റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ത്തന്നെ അടക്കി വയ്ക്കും.</verse>
				<verse number="5">ഓരോരുത്തന്‍ താന്താന്‍റെ ചുമടു ചുമക്കുമല്ലോ.</verse>
				<verse number="6">വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന് എല്ലാ നന്മയിലും ഓഹരി കൊടുക്കേണം.</verse>
				<verse number="7">വഞ്ചനപ്പെടാതിരിപ്പിന്‍; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും.</verse>
				<verse number="8">ജഡത്തില്‍ വിതയ്ക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതയ്ക്കുന്നവന്‍ ആത്മാവില്‍നിന്നു നിത്യജീവനെ കൊയ്യും.</verse>
				<verse number="9">നന്മ ചെയ്കയില്‍ നാം മടുത്തുപോകരുത്; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും.</verse>
				<verse number="10">ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക.</verse>
				<verse number="11">നോക്കുവിന്‍: എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു സ്വന്തകൈകൊണ്ടുതന്നെ എഴുതിയിരിക്കുന്നു.</verse>
				<verse number="12">ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവരൊക്കെയും ക്രിസ്തുവിന്‍റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിനു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബന്ധിക്കുന്നു.</verse>
				<verse number="13">പരിച്ഛേദനക്കാര്‍ തന്നെയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ളൂ.</verse>
				<verse number="14">എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുത്; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="15">പരിച്ഛേദനയല്ല അഗ്രചര്‍മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.</verse>
				<verse number="16">ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്‍റെ യിസ്രായേലിനും സമാധാനവും കരുണയും ഉണ്ടാകട്ടെ.</verse>
				<verse number="17">ഇനി ആരും എനിക്കു പ്രയാസം വരുത്തരുത്; ഞാന്‍ യേശുവിന്‍റെ ചൂടടയാളം എന്‍റെ ശരീരത്തില്‍ വഹിക്കുന്നു.</verse>
				<verse number="18">സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.</verse>
			</chapter>
		</book>
		<book number="49">
			<chapter number="1">
				<verse number="1">ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൗലൊസ് [എഫെസൊസില്‍ ഉള്ള] വിശുദ്ധന്മാരും ക്രിസ്തുയേശുവില്‍ വിശ്വാസികളുമായവര്‍ക്ക് എഴുതുന്നത്:</verse>
				<verse number="2">നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="3">സ്വര്‍ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്തുവില്‍ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും പിതാവുമായവന്‍ വാഴ്ത്തപ്പെട്ടവന്‍.</verse>
				<verse number="4">നാം തന്‍റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന് അവന്‍ ലോകസ്ഥാപനത്തിനു മുമ്പേ നമ്മെ</verse>
				<verse number="5">അവനില്‍ തിരഞ്ഞെടുക്കയും തിരുഹിതത്തിന്‍റെ പ്രസാദപ്രകാരം യേശുക്രിസ്തു മുഖാന്തരം</verse>
				<verse number="6">നമ്മെ ദത്തെടുക്കേണ്ടതിന് അവന്‍ പ്രിയനായവനില്‍ നമുക്കു സൗജന്യമായി നല്കിയ തന്‍റെ കൃപാമഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കായി സ്നേഹത്തില്‍ നമ്മെ മുന്‍നിയമിക്കയും ചെയ്തുവല്ലോ.</verse>
				<verse number="7">അവനില്‍ നമുക്ക് അവന്‍റെ രക്തത്താല്‍ അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.</verse>
				<verse number="8">അത് അവന്‍ നമുക്കു താന്‍ ധാരാളമായി കാണിച്ച കൃപാധനപ്രകാരം സകല ജ്ഞാനവും വിവേകവുമായി നല്കിയിരിക്കുന്നു.</verse>
				<verse number="9">അവനില്‍ താന്‍ മുന്‍നിര്‍ണയിച്ച തന്‍റെ പ്രസാദത്തിനു തക്കവണ്ണം തന്‍റെ ഹിതത്തിന്‍റെ മര്‍മം അവന്‍ നമ്മോട് അറിയിച്ചു.</verse>
				<verse number="10">അതു സ്വര്‍ഗത്തിലും ഭൂമിയിലുമുള്ളത് എല്ലാം പിന്നെയും ക്രിസ്തുവില്‍ ഒന്നായിച്ചേര്‍ക്ക എന്നിങ്ങനെ കാലസമ്പൂര്‍ണതയിലെ വ്യവസ്ഥയ്ക്കായിക്കൊണ്ടു തന്നേ.</verse>
				<verse number="11">അവനില്‍ നാം അവകാശവും പ്രാപിച്ചു, തന്‍റെ ഹിതത്തിന്‍റെ ആലോചനപോലെ സകലവും പ്രവര്‍ത്തിക്കുന്നവന്‍റെ നിര്‍ണയപ്രകാരം മുന്‍നിയമിക്കപ്പെട്ടത്</verse>
				<verse number="12">മുമ്പില്‍കൂട്ടി ക്രിസ്തുവില്‍ ആശ വച്ചവരായ ഞങ്ങള്‍ അവന്‍റെ മഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കാകേണ്ടതിനുതന്നെ.</verse>
				<verse number="13">അവനില്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യവചനം നിങ്ങള്‍ കേള്‍ക്കയും അവനില്‍ വിശ്വസിക്കയും ചെയ്തിട്ട്,</verse>
				<verse number="14">തന്‍റെ സ്വന്തജനത്തിന്‍റെ വീണ്ടെടുപ്പിനുവേണ്ടി തന്‍റെ മഹത്ത്വത്തിന്‍റെ പുകഴ്ചയ്ക്കായിട്ടു നമ്മുടെ അവകാശത്തിന്‍റെ അച്ചാരമായ വാഗ്ദത്തത്തിന്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രയിട്ടിരിക്കുന്നു.</verse>
				<verse number="15">അതുനിമിത്തം ഞാനും നിങ്ങള്‍ക്കു കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ട്,</verse>
				<verse number="16">നിങ്ങള്‍ക്കുവേണ്ടി ഇടവിടാതെ സ്തോത്രംചെയ്ത് എന്‍റെ പ്രാര്‍ഥനയില്‍</verse>
				<verse number="17">നിങ്ങളെ ഓര്‍ത്തുംകൊണ്ട് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ദൈവവും മഹത്ത്വമുള്ള പിതാവുമായവന്‍ നിങ്ങള്‍ക്കു തന്നെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ തരേണ്ടതിനും നിങ്ങളുടെ ഹൃദയദൃഷ്ടി പ്രകാശിപ്പിച്ചിട്ട്</verse>
				<verse number="18">അവന്‍റെ വിളിയാലുള്ള ആശ ഇന്നതെന്നും വിശുദ്ധന്മാരില്‍ അവന്‍റെ അവകാശത്തിന്‍റെ മഹിമാധനം ഇന്നതെന്നും അവന്‍റെ ബലത്തിന്‍ വല്ലഭത്വത്തിന്‍റെ</verse>
				<verse number="19">വ്യാപാരത്താല്‍ വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്‍റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങള്‍ അറിയേണ്ടതിനും പ്രാര്‍ഥിക്കുന്നു.</verse>
				<verse number="20">അങ്ങനെ അവന്‍ ക്രിസ്തുവിലും വ്യാപരിച്ച് അവനെ മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിക്കയും</verse>
				<verse number="21">സ്വര്‍ഗത്തില്‍ തന്‍റെ വലത്തുഭാഗത്ത് എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും കര്‍ത്തൃത്വത്തിനും ഈ ലോകത്തില്‍ മാത്രമല്ല വരുവാനുള്ളതിലും വിളിക്കപ്പെടുന്ന സകല നാമത്തിനും അത്യന്തം മീതെ ഇരുത്തുകയും</verse>
				<verse number="22">സര്‍വവും അവന്‍റെ കാല്ക്കീഴാക്കി വച്ച് അവനെ സര്‍വത്തിനും മീതെ തലയാക്കി</verse>
				<verse number="23">എല്ലാറ്റിലും എല്ലാം നിറയ്ക്കുന്നവന്‍റെ നിറവായിരിക്കുന്ന അവന്‍റെ ശരീരമായ സഭയ്ക്കു കൊടുക്കയും ചെയ്തിരിക്കുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍ ഉയിര്‍പ്പിച്ചു.</verse>
				<verse number="2">അവയില്‍ നിങ്ങള്‍ മുമ്പേ ഈ ലോകത്തിന്‍റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിനും അനുസരണക്കേടിന്‍റെ മക്കളില്‍ ഇപ്പോള്‍ വ്യാപരിക്കുന്ന ആത്മാവിനും അധിപതിയായവനെയും അനുസരിച്ചുനടന്നു.</verse>
				<verse number="3">അവരുടെ ഇടയില്‍ നാം എല്ലാവരും മുമ്പേ നമ്മുടെ ജഡമോഹങ്ങളില്‍ നടന്നു ജഡത്തിനും മനോവികാരങ്ങള്‍ക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാല്‍ കോപത്തിന്‍റെ മക്കള്‍ ആയിരുന്നു.</verse>
				<verse number="4">കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം</verse>
				<verse number="5">അതിക്രമങ്ങളാല്‍ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും -കൃപയാലത്രേ നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു-</verse>
				<verse number="6">ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളില്‍ കാണിക്കേണ്ടതിന്</verse>
				<verse number="7">ക്രിസ്തുയേശുവില്‍ അവനോടുകൂടെ ഉയിര്‍ത്തെഴുന്നേല്പിച്ചു സ്വര്‍ഗത്തില്‍ ഇരുത്തുകയും ചെയ്തു.</verse>
				<verse number="8">കൃപയാലല്ലോ നിങ്ങള്‍ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്‍റെ ദാനമത്രേയാകുന്നു.</verse>
				<verse number="9">ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവൃത്തികളും കാരണമല്ല.</verse>
				<verse number="10">നാം അവന്‍റെ കൈപ്പണിയായി സല്‍പ്രവൃത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തു പോരേണ്ടതിനു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.</verse>
				<verse number="11">ആകയാല്‍ നിങ്ങള്‍ മുമ്പേ പ്രകൃതിയാല്‍ ജാതികളായിരുന്നു; ജഡത്തില്‍ കൈയാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാര്‍ എന്നു പേരുള്ളവരാല്‍ അഗ്രചര്‍മക്കാര്‍ എന്നു വിളിക്കപ്പെട്ടിരുന്നു;</verse>
				<verse number="12">അക്കാലത്തു നിങ്ങള്‍ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേല്‍പൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്‍റെ നിയമങ്ങള്‍ക്ക് അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തില്‍ ദൈവമില്ലാത്തവരും ആയിരുന്നു എന്ന് ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="13">മുമ്പേ ദൂരസ്ഥരായിരുന്ന നിങ്ങള്‍ ഇപ്പോള്‍ ക്രിസ്തുയേശുവില്‍ ക്രിസ്തുവിന്‍റെ രക്തത്താല്‍ സമീപസ്ഥരായിത്തീര്‍ന്നു.</verse>
				<verse number="14">അവന്‍ നമ്മുടെ സമാധാനം; അവന്‍ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താല്‍ നീക്കി വേര്‍പാടിന്‍റെ നടുച്ചുവര്‍ ഇടിച്ചുകളഞ്ഞത്,</verse>
				<verse number="15">സമാധാനം ഉണ്ടാക്കിക്കൊണ്ട് ഇരുപക്ഷത്തെയും തന്നില്‍ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും,</verse>
				<verse number="16">ക്രൂശിന്മേല്‍വച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാല്‍ ഇരുപക്ഷത്തെയും ഏകശരീരത്തില്‍ ദൈവത്തോടു നിരപ്പിപ്പാനും തന്നെ.</verse>
				<verse number="17">അവന്‍ വന്നു ദൂരത്തായിരുന്ന നിങ്ങള്‍ക്കു സമാധാനവും സമീപത്തുള്ളവര്‍ക്കു സമാധാനവും സുവിശേഷിച്ചു.</verse>
				<verse number="18">അവന്‍ മുഖാന്തരം നമുക്ക് ഇരുപക്ഷക്കാര്‍ക്കും ഏകാത്മാവിനാല്‍ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.</verse>
				<verse number="19">ആകയാല്‍ നിങ്ങള്‍ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്‍റെ ഭവനക്കാരുമത്രേ.</verse>
				<verse number="20">ക്രിസ്തുയേശുതന്നെ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേല്‍ പണിതിരിക്കുന്നു.</verse>
				<verse number="21">അവനില്‍ കെട്ടിടം മുഴുവനും യുക്തമായി ചേര്‍ന്ന് കര്‍ത്താവില്‍ വിശുദ്ധമന്ദിരമായി വളരുന്നു.</verse>
				<verse number="22">അവനില്‍ നിങ്ങളെയും ദൈവത്തിന്‍റെ നിവാസമാകേണ്ടതിന് ആത്മാവിനാല്‍ ഒന്നിച്ചു പണിതുവരുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">അതുനിമിത്തം പൗലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുയേശുവിന്‍റെ ബദ്ധനായിരിക്കുന്നു.</verse>
				<verse number="2">നിങ്ങള്‍ക്കായി എനിക്കു ലഭിച്ച ദൈവകൃപയുടെ വ്യവസ്ഥയെക്കുറിച്ചു</verse>
				<verse number="3">ഞാന്‍ മീതെ ചുരുക്കത്തില്‍ എഴുതിയതുപോലെ വെളിപ്പാടിനാല്‍ എനിക്ക് ഒരു മര്‍മം അറിയായ്‍വന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.</verse>
				<verse number="4">നിങ്ങള്‍ അതു വായിച്ചാല്‍ ക്രിസ്തുവിനെ സംബന്ധിച്ചുള്ള മര്‍മത്തില്‍ എനിക്കുള്ള ബോധം നിങ്ങള്‍ക്കു ഗ്രഹിക്കാം.</verse>
				<verse number="5">ആ മര്‍മം ഇപ്പോള്‍ അവന്‍റെ വിശുദ്ധ അപ്പൊസ്തലന്മാര്‍ക്കും പ്രവാചകന്മാര്‍ക്കും ആത്മാവിനാല്‍ വെളിപ്പെട്ടതുപോലെ പൂര്‍വകാലങ്ങളില്‍ മനുഷ്യര്‍ക്ക് അറിയായ് വന്നിരുന്നില്ല.</verse>
				<verse number="6">അതോ ജാതികള്‍ സുവിശേഷത്താല്‍ ക്രിസ്തുയേശുവില്‍ കൂട്ടവകാശികളും ഏകശരീരസ്ഥരും വാഗ്ദത്തത്തില്‍ പങ്കാളികളും ആകേണം എന്നുള്ളതുതന്നെ.</verse>
				<verse number="7">ആ സുവിശേഷത്തിനു ഞാന്‍ അവന്‍റെ ശക്തിയുടെ വ്യാപാരപ്രകാരം എനിക്കു ലഭിച്ച ദൈവത്തിന്‍റെ കൃപാദാനത്താല്‍ ശുശ്രൂഷക്കാരനായിത്തീര്‍ന്നു.</verse>
				<verse number="8">സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്‍റെ അപ്രമേയധനത്തെക്കുറിച്ചു പ്രസംഗിപ്പാനും</verse>
				<verse number="9">സകലവും സൃഷ്ടിച്ച ദൈവത്തില്‍ അനാദികാലംമുതല്‍ മറഞ്ഞുകിടന്ന മര്‍മത്തിന്‍റെ വ്യവസ്ഥ ഇന്നതെന്ന് എല്ലാവര്‍ക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.</verse>
				<verse number="10">അങ്ങനെ ഇപ്പോള്‍ സ്വര്‍ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്‍റെ ബഹുവിധമായ ജ്ഞാനം,</verse>
				<verse number="11">അവന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ നിവര്‍ത്തിച്ച അനാദിനിര്‍ണയപ്രകാരം സഭ മുഖാന്തരം അറിയായ്‍വരുന്നു.</verse>
				<verse number="12">അവനില്‍ ആശ്രയിച്ചിട്ട് അവങ്കലുള്ള വിശ്വാസത്താല്‍ നമുക്കു ധൈര്യവും പ്രവേശനവും ഉണ്ട്.</verse>
				<verse number="13">അതുകൊണ്ടു ഞാന്‍ നിങ്ങള്‍ക്കുവേണ്ടി സഹിക്കുന്ന കഷ്ടങ്ങള്‍ നിങ്ങളുടെ മഹത്ത്വമാകയാല്‍ അവ നിമിത്തം അധൈര്യപ്പെട്ടുപോകരുത് എന്നു ഞാന്‍ അപേക്ഷിക്കുന്നു.</verse>
				<verse number="14">അതുനിമിത്തം ഞാന്‍ സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിനും പേര്‍ വരുവാന്‍ കാരണമായ</verse>
				<verse number="15">പിതാവിന്‍റെ സന്നിധിയില്‍ മുട്ടുകുത്തുന്നു.</verse>
				<verse number="16">അവന്‍ തന്‍റെ മഹത്ത്വത്തിന്‍റെ ധനത്തിന് ഒത്തവണ്ണം അവന്‍റെ ആത്മാവിനാല്‍ നിങ്ങള്‍ അകത്തെ മനുഷ്യനെ സംബന്ധിച്ചു ശക്തിയോടെ ബലപ്പെടേണ്ടതിനും</verse>
				<verse number="17">ക്രിസ്തു വിശ്വാസത്താല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ വസിക്കേണ്ടതിനും വരം നല്കേണം എന്നും നിങ്ങള്‍ സ്നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവരായി</verse>
				<verse number="18">വീതിയും നീളവും ഉയരവും ആഴവും എന്ത് എന്നു സകല വിശുദ്ധന്മാരോടുംകൂടെ ഗ്രഹിപ്പാനും</verse>
				<verse number="19">പരിജ്ഞാനത്തെ കവിയുന്ന ക്രിസ്തുവിന്‍ സ്നേഹത്തെ അറിവാനും പ്രാപ്തരാകയും ദൈവത്തിന്‍റെ എല്ലാ നിറവിനോളം നിറഞ്ഞുവരികയും വേണം എന്നും പ്രാര്‍ഥിക്കുന്നു.</verse>
				<verse number="20">എന്നാല്‍ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാന്‍ നമ്മില്‍ വ്യാപരിക്കുന്ന ശക്തിയാല്‍ കഴിയുന്നവനു</verse>
				<verse number="21">സഭയിലും ക്രിസ്തുയേശുവിലും എന്നേക്കും തലമുറതലമുറയായും മഹത്ത്വം ഉണ്ടാകട്ടെ. ആമേന്‍.</verse>
			</chapter>
			<chapter number="4">
				<verse number="1">കര്‍ത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നത്: നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം</verse>
				<verse number="2">പൂര്‍ണവിനയത്തോടും സൗമ്യതയോടും ദീര്‍ഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തില്‍ അന്യോന്യം പൊറുക്കയും</verse>
				<verse number="3">ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തില്‍ കാപ്പാന്‍ ശ്രമിക്കയും ചെയ്‍വിന്‍.</verse>
				<verse number="4">നിങ്ങളെ വിളിച്ചപ്പോള്‍ ഏകപ്രത്യാശയ്ക്കായി നിങ്ങളെ വിളിച്ചതുപോലെ ശരീരം ഒന്ന്, ആത്മാവ് ഒന്ന്,</verse>
				<verse number="5">കര്‍ത്താവ് ഒരുവന്‍, വിശ്വാസം ഒന്ന്, സ്നാനം ഒന്ന്,</verse>
				<verse number="6">എല്ലാവര്‍ക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവര്‍ക്കും ദൈവവും പിതാവുമായവന്‍ ഒരുവന്‍.</verse>
				<verse number="7">എന്നാല്‍ നമ്മില്‍ ഓരോരുത്തനു ക്രിസ്തുവിന്‍റെ ദാനത്തിന്‍റെ അളവിന് ഒത്തവണ്ണം കൃപ ലഭിച്ചിരിക്കുന്നു.</verse>
				<verse number="8">അതുകൊണ്ട്: “അവന്‍ ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി ഉയരത്തില്‍ കയറി മനുഷ്യര്‍ക്കു ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.</verse>
				<verse number="9">കയറി എന്നതിനാല്‍ അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങി എന്നു വരുന്നില്ലയോ?</verse>
				<verse number="10">ഇറങ്ങിയവന്‍ സകലത്തെയും നിറയ്ക്കേണ്ടതിനു സ്വര്‍ഗാധിസ്വര്‍ഗത്തിനു മീതെ കയറിയവനും ആകുന്നു.</verse>
				<verse number="11">അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;</verse>
				<verse number="12">അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്‍റെ സമ്പൂര്‍ണതയായ പ്രായത്തിന്‍റെ അളവും പ്രാപിക്കുവോളം</verse>
				<verse number="13">വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ആത്മികവര്‍ധനയ്ക്കും ആകുന്നു.</verse>
				<verse number="14">അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളില്‍ കുടുങ്ങിപ്പോകുവാന്‍ തക്കവണ്ണം ഉപദേശത്തിന്‍റെ ഓരോ കാറ്റിനാല്‍ അലഞ്ഞുഴലുന്ന ശിശുക്കള്‍ ആയിരിക്കാതെ</verse>
				<verse number="15">സ്നേഹത്തില്‍ സത്യം സംസാരിച്ചുകൊണ്ടു ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാന്‍ ഇടയാകും.</verse>
				<verse number="16">ശരീരം മുഴുവനും യുക്തമായി ചേര്‍ന്ന് ഏകീഭവിച്ചും ഓരോ അംഗത്തിന്‍റെ അതതു വ്യാപാരത്തിന് ഒത്തവണ്ണം ഉതവി ലഭിപ്പാനുള്ള ഏതു സന്ധിയാലും സ്നേഹത്തിലുള്ള വര്‍ധനയ്ക്കായി അവനില്‍നിന്നു വളര്‍ച്ച പ്രാപിക്കുന്നു.</verse>
				<verse number="17">ആകയാല്‍ ഞാന്‍ കര്‍ത്താവില്‍ സാക്ഷീകരിച്ചു പറയുന്നത് എന്തെന്നാല്‍: ജാതികള്‍ തങ്ങളുടെ വ്യര്‍ഥബുദ്ധി അനുസരിച്ചു നടക്കുന്നതുപോലെ നിങ്ങള്‍ ഇനി നടക്കരുത്.</verse>
				<verse number="18">അവര്‍ അന്ധബുദ്ധികളായി അജ്ഞാനം നിമിത്തം, ഹൃദയകാഠിന്യം നിമിത്തംതന്നെ,</verse>
				<verse number="19">ദൈവത്തിന്‍റെ ജീവനില്‍നിന്ന് അകന്നു മനം തഴമ്പിച്ചുപോയവര്‍ ആകയാല്‍ അത്യാഗ്രഹത്തോടെ സകല അശുദ്ധിയും പ്രവര്‍ത്തിപ്പാന്‍ ദുഷ്കാമത്തിനു തങ്ങളെ ത്തന്നെ ഏല്പിച്ചിരിക്കുന്നു.</verse>
				<verse number="20">നിങ്ങളോ യേശുവില്‍ സത്യം ഉള്ളതുപോലെ അവനെക്കുറിച്ചു കേട്ട് അവനില്‍</verse>
				<verse number="21">ഉപദേശം ലഭിച്ചു എങ്കില്‍ ക്രിസ്തുവിനെക്കുറിച്ച് ഇങ്ങനെയല്ല പഠിച്ചത്.</verse>
				<verse number="22">മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാല്‍ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു</verse>
				<verse number="23">നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി</verse>
				<verse number="24">പുതുക്കം പ്രാപിച്ചു സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്‍വിന്‍.</verse>
				<verse number="25">ആകയാല്‍ ഭോഷ്ക് ഉപേക്ഷിച്ച് ഓരോരുത്തന്‍ താന്താന്‍റെ കൂട്ടുകാരനോടു സത്യം സംസാരിപ്പിന്‍; നാം തമ്മില്‍ അവയവങ്ങളല്ലോ.</verse>
				<verse number="26">കോപിച്ചാല്‍ പാപം ചെയ്യാതിരിപ്പിന്‍. സൂര്യന്‍ അസ്തമിക്കുവോളം നിങ്ങള്‍ കോപം വച്ചുകൊണ്ടിരിക്കരുത്.</verse>
				<verse number="27">പിശാചിന് ഇടം കൊടുക്കരുത്.</verse>
				<verse number="28">കള്ളന്‍ ഇനി കക്കാതെ മുട്ടുള്ളവനു ദാനം ചെയ്‍വാന്‍ ഉണ്ടാകേണ്ടതിനു കൈകൊണ്ടു നല്ലതു പ്രവര്‍ത്തിച്ച് അധ്വാനിക്കയത്രേ വേണ്ടത്.</verse>
				<verse number="29">കേള്‍ക്കുന്നവര്‍ക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവര്‍ധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായില്‍നിന്നു പുറപ്പെടരുത്.</verse>
				<verse number="30">ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്; അവനാലല്ലോ നിങ്ങള്‍ക്കു വീണ്ടെടുപ്പുനാളിനായി മുദ്രയിട്ടിരിക്കുന്നത്.</verse>
				<verse number="31">എല്ലാ കയ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകല ദുര്‍ഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞുപോകട്ടെ.</verse>
				<verse number="32">നിങ്ങള്‍ തമ്മില്‍ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവില്‍ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിന്‍.</verse>
			</chapter>
			<chapter number="5">
				<verse number="1">ആകയാല്‍ പ്രിയമക്കള്‍ എന്നപോലെ ദൈവത്തെ അനുകരിപ്പിന്‍.</verse>
				<verse number="2">ക്രിസ്തുവും നിങ്ങളെ സ്നേഹിച്ചു നമുക്കുവേണ്ടി തന്നെത്താന്‍ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അര്‍പ്പിച്ചതുപോലെ സ്നേഹത്തില്‍ നടപ്പിന്‍.</verse>
				<verse number="3">ദുര്‍ന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറകപോലും അരുത്;</verse>
				<verse number="4">അങ്ങനെ ആകുന്നു വിശുദ്ധന്മാര്‍ക്ക് ഉചിതം. ചീത്തത്തരം, പൊട്ടച്ചൊല്‍, കളിവാക്ക് ഇങ്ങനെ ചേര്‍ച്ചയല്ലാത്തവ ഒന്നും അരുത്; സ്തോത്രമത്രേ വേണ്ടത്.</verse>
				<verse number="5">ദുര്‍ന്നടപ്പുകാരന്‍, അശുദ്ധന്‍, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവര്‍ക്ക് ആര്‍ക്കും ക്രിസ്തുവിന്‍റെയും ദൈവത്തിന്‍റെയും രാജ്യത്തില്‍ അവകാശം ഇല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="6">വ്യര്‍ഥവാക്കുകളാല്‍ ആരും നിങ്ങളെ ചതിക്കരുത്; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെമേല്‍ വരുന്നു.</verse>
				<verse number="7">നിങ്ങള്‍ അവരുടെ കൂട്ടാളികള്‍ ആകരുത്.</verse>
				<verse number="8">മുമ്പേ നിങ്ങള്‍ ഇരുളായിരുന്നു; ഇപ്പോഴോ കര്‍ത്താവില്‍ വെളിച്ചം ആകുന്നു.</verse>
				<verse number="9">കര്‍ത്താവിനു പ്രസാദമായത് എന്തെന്നു പരിശോധിച്ചുകൊണ്ടു വെളിച്ചത്തിലുള്ളവരായി നടന്നുകൊള്‍വിന്‍.</verse>
				<verse number="10">സകല സല്‍ഗുണവും നീതിയും സത്യവുമല്ലോ വെളിച്ചത്തിന്‍റെ ഫലം.</verse>
				<verse number="11">ഇരുട്ടിന്‍റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുത്; അവയെ ശാസിക്ക അത്രേ വേണ്ടത്.</verse>
				<verse number="12">അവര്‍ ഗൂഢമായി ചെയ്യുന്നതു പറവാന്‍പോലും ലജ്ജയാകുന്നു.</verse>
				<verse number="13">അവയെ ശാസിക്കുമ്പോഴോ സകലത്തെയുംകുറിച്ചു വെളിച്ചത്താല്‍ ബോധം വരും; ബോധം വരുന്നതെല്ലാം വെളിച്ചം പോലെ തെളിവല്ലോ.</verse>
				<verse number="14">അതുകൊണ്ട്: “ഉറങ്ങുന്നവനേ, ഉണര്‍ന്നു മരിച്ചവരുടെ ഇടയില്‍നിന്ന് എഴുന്നേല്ക്ക; എന്നാല്‍ ക്രിസ്തു നിന്‍റെമേല്‍ പ്രകാശിക്കും” എന്നു ചൊല്ലുന്നു.</verse>
				<verse number="15">ആകയാല്‍ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍.</verse>
				<verse number="16">ഇതു ദുഷ്കാലമാകയാല്‍ സമയം തക്കത്തില്‍ ഉപയോഗിച്ചുകൊള്‍വിന്‍.</verse>
				<verse number="17">ബുദ്ധിഹീനരാകാതെ കര്‍ത്താവിന്‍റെ ഇഷ്ടം ഇന്നതെന്നു ഗ്രഹിച്ചുകൊള്‍വിന്‍.</verse>
				<verse number="18">വീഞ്ഞു കുടിച്ചു മത്തരാകരുത്; അതിനാല്‍ ദുര്‍ന്നടപ്പ് ഉണ്ടാകുമല്ലോ. ആത്മാവു നിറഞ്ഞവരായി</verse>
				<verse number="19">സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും</verse>
				<verse number="20">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനുവേണ്ടിയും സ്തോത്രം ചെയ്തുകൊള്‍വിന്‍.</verse>
				<verse number="21">ക്രിസ്തുവിന്‍റെ ഭയത്തില്‍ അന്യോന്യം കീഴ്പെട്ടിരിപ്പിന്‍.</verse>
				<verse number="22">ഭാര്യമാരേ, കര്‍ത്താവിന് എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങുവിന്‍.</verse>
				<verse number="23">ക്രിസ്തു ശരീരത്തിന്‍റെ രക്ഷിതാവായി സഭയ്ക്കു തലയാകുന്നതുപോലെ ഭര്‍ത്താവ് ഭാര്യക്കു തലയാകുന്നു.</verse>
				<verse number="24">എന്നാല്‍ സഭ ക്രിസ്തുവിനു കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാരും ഭര്‍ത്താക്കന്മാര്‍ക്കു സകലത്തിലും കീഴടങ്ങിയിരിക്കേണം.</verse>
				<verse number="25">ഭര്‍ത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍.</verse>
				<verse number="26">അവന്‍ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിനും</verse>
				<verse number="27">കറ, ചുളുക്കം മുതലായത് ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നെ തേജസ്സോടെ മുന്‍നിറുത്തേണ്ടതിനും തന്നെത്താന്‍ അവള്‍ക്കുവേണ്ടി ഏല്പിച്ചുകൊടുത്തു.</verse>
				<verse number="28">അവ്വണ്ണം ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തശരീരങ്ങളെപ്പോലെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവന്‍ തന്നെത്താന്‍ സ്നേഹിക്കുന്നു.</verse>
				<verse number="29">ആരും തന്‍റെ ജഡത്തെ ഒരുനാളും പകച്ചിട്ടില്ലല്ലോ; ക്രിസ്തുവും സഭയെ ചെയ്യുന്നതുപോലെ അതിനെ പോറ്റി പുലര്‍ത്തുകയത്രേ ചെയ്യുന്നത്.</verse>
				<verse number="30">നാം അവന്‍റെ ശരീരത്തിന്‍റെ അവയവങ്ങളല്ലോ.</verse>
				<verse number="31">അതുനിമിത്തം ഒരു മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും; ഇരുവരും ഒരു ദേഹമായിത്തീരും.</verse>
				<verse number="32">ഈ മര്‍മം വലിയത്; ഞാന്‍ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നത്.</verse>
				<verse number="33">എന്നാല്‍ നിങ്ങളും അങ്ങനെതന്നെ ഓരോരുത്തന്‍ താന്താന്‍റെ ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കേണം. ഭാര്യയോ ഭര്‍ത്താവിനെ ഭയപ്പെടേണ്ടതാകുന്നു.</verse>
			</chapter>
			<chapter number="6">
				<verse number="1">മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിപ്പിന്‍; അതു ന്യായമല്ലോ.</verse>
				<verse number="2">“നിനക്കു നന്മ ഉണ്ടാകുവാനും നീഭൂമിയില്‍ ദീര്‍ഘായുസ്സോടിരിപ്പാനും</verse>
				<verse number="3">നിന്‍റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.</verse>
				<verse number="4">പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കര്‍ത്താവിന്‍റെ ബാലശിക്ഷയിലും പഥ്യോപദേശത്തിലും പോറ്റി വളര്‍ത്തുവിന്‍.</verse>
				<verse number="5">ദാസന്മാരേ, ജഡപ്രകാരം യജമാനന്മാരായവരെ ക്രിസ്തുവിനെപ്പോലെതന്നെ ഹൃദയത്തിന്‍റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടുംകൂടെ അനുസരിപ്പിന്‍.</verse>
				<verse number="6">മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവയാല്‍ അല്ല, ക്രിസ്തുവിന്‍റെ ദാസന്മാരെപ്പോലെ ദൈവേഷ്ടം മനസ്സോടെ ചെയ്തും</verse>
				<verse number="7">മനുഷ്യരെയല്ല കര്‍ത്താവിനെത്തന്നെ പ്രീതിയോടെ സേവിച്ചുംകൊണ്ട് അനുസരിപ്പിന്‍.</verse>
				<verse number="8">ദാസനോ സ്വതന്ത്രനോ ഓരോരുത്തന്‍ ചെയ്യുന്ന നന്മയ്ക്കു കര്‍ത്താവില്‍നിന്നു പ്രതിഫലം പ്രാപിക്കും എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="9">യജമാനന്മാരേ, അവരുടെയും നിങ്ങളുടെയും യജമാനന്‍ സ്വര്‍ഗത്തില്‍ ഉണ്ടെന്നും അവന്‍റെ പക്കല്‍ മുഖപക്ഷം ഇല്ലെന്നും അറിഞ്ഞുകൊണ്ട് അങ്ങനെതന്നെ അവരോടു പെരുമാറുകയും ഭീഷണിവാക്ക് ഒഴിക്കയും ചെയ്‍വിന്‍.</verse>
				<verse number="10">ഒടുവില്‍ കര്‍ത്താവിലും അവന്‍റെ അമിതബലത്തിലും ശക്തിപ്പെടുവിന്‍.</verse>
				<verse number="11">പിശാചിന്‍റെ തന്ത്രങ്ങളോട് എതിര്‍ത്തുനില്പാന്‍ കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വായുധവര്‍ഗം ധരിച്ചുകൊള്‍വിന്‍.</verse>
				<verse number="12">നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ.</verse>
				<verse number="13">അതുകൊണ്ടു നിങ്ങള്‍ ദുര്‍ദിവസത്തില്‍ എതിര്‍പ്പാനും സകലവും സമാപിച്ചിട്ട് ഉറച്ചു നില്പാനും കഴിയേണ്ടതിനു ദൈവത്തിന്‍റെ സര്‍വായുധവര്‍ഗം എടുത്തുകൊള്‍വിന്‍.</verse>
				<verse number="14">നിങ്ങളുടെ അരയ്ക്കു സത്യം കെട്ടിയും നീതി എന്ന കവചം ധരിച്ചും</verse>
				<verse number="15">സമാധാനസുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കിയും</verse>
				<verse number="16">എല്ലാറ്റിനും മീതെ ദുഷ്ടന്‍റെ തീയമ്പുകളെയൊക്കെയും കെടുക്കുവാന്‍ തക്കതായ വിശ്വാസം എന്ന പരിച എടുത്തുകൊണ്ടും നില്പിന്‍.</verse>
				<verse number="17">രക്ഷ എന്ന ശിരസ്ത്രവും ദൈവവചനം എന്ന ആത്മാവിന്‍റെ വാളും കൈക്കൊള്‍വിന്‍.</verse>
				<verse number="18">സകല പ്രാര്‍ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവില്‍ പ്രാര്‍ഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ടു, സകല വിശുദ്ധന്മാര്‍ക്കും എനിക്കുംവേണ്ടി പ്രാര്‍ഥനയില്‍ പൂര്‍ണസ്ഥിരത കാണിപ്പിന്‍.</verse>
				<verse number="19">ഞാന്‍ ചങ്ങല ധരിച്ചു സ്ഥാനാപതിയായി സേവിക്കുന്ന സുവിശേഷത്തിന്‍റെ മര്‍മം പ്രാഗല്ഭ്യത്തോടെ അറിയിപ്പാന്‍ എന്‍റെ വായ് തുറക്കുമ്പോള്‍ എനിക്കു വചനം നല്കപ്പെടേണ്ടതിനും</verse>
				<verse number="20">ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗല്ഭ്യത്തോടെ സംസാരിക്കേണ്ടതിനും പ്രാര്‍ഥിപ്പിന്‍.</verse>
				<verse number="21">ഞാന്‍ എങ്ങനെ ഇരിക്കുന്നു എന്ന് എന്‍റെ അവസ്ഥ നിങ്ങളും അറിയേണ്ടതിനു പ്രിയ സഹോദരനും കര്‍ത്താവില്‍ വിശ്വസ്ത ശുശ്രൂഷകനുമായ തിഹിക്കൊസ് നിങ്ങളോടു സകലവും അറിയിക്കും.</verse>
				<verse number="22">നിങ്ങള്‍ ഞങ്ങളുടെ വസ്തുത അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി ഞാന്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു.</verse>
				<verse number="23">പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും സഹോദരന്മാര്‍ക്കു സമാധാനവും വിശ്വാസത്തോടുകൂടിയ സ്നേഹവും ഉണ്ടാകട്ടെ.</verse>
				<verse number="24">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെ അക്ഷയമായി സ്നേഹിക്കുന്ന എല്ലാവരോടുംകൂടെ കൃപ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="50">
			<chapter number="1">
				<verse number="1">ക്രിസ്തുയേശുവിന്‍റെ ദാസന്മാരായ പൗലൊസും തിമൊഥെയൊസും ഫിലിപ്പിയില്‍ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാര്‍ക്കും അധ്യക്ഷന്മാര്‍ക്കും ശുശ്രൂഷകന്മാര്‍ക്കും കൂടെ എഴുതുന്നത്:</verse>
				<verse number="2">നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="3">ഞാന്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കുംവേണ്ടി കഴിക്കുന്ന സകല പ്രാര്‍ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാര്‍ഥിച്ചും</verse>
				<verse number="4">നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.</verse>
				<verse number="5">ഒന്നാം നാള്‍മുതല്‍ ഇതുവരെയും സുവിശേഷഘോഷണത്തില്‍ നിങ്ങള്‍ക്കുള്ള കൂട്ടായ്മ നിമിത്തം</verse>
				<verse number="6">ഞാന്‍ നിങ്ങളെ ഓര്‍ക്കുമ്പോഴൊക്കെയും എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.</verse>
				<verse number="7">കൃപയില്‍ എനിക്കു കൂട്ടാളികളായ നിങ്ങളെയൊക്കെയും എന്‍റെ ബന്ധനങ്ങളിലും സുവിശേഷത്തിന്‍റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാന്‍ എന്‍റെ ഹൃദയത്തില്‍ വഹിച്ചിരിക്കകൊണ്ട് അങ്ങനെ നിങ്ങളെയെല്ലാവരെയും കുറിച്ച് വിചാരിക്കുന്നത് എനിക്ക് ന്യായമല്ലോ.</verse>
				<verse number="8">ക്രിസ്തുയേശുവിന്‍റെ ആര്‍ദ്രതയോടെ ഞാന്‍ നിങ്ങളെ എല്ലാവരെയും കാണ്‍മാന്‍ എത്ര വാഞ്ഛിക്കുന്നു എന്നതിനു ദൈവം സാക്ഷി.</verse>
				<verse number="9">നിങ്ങളുടെ സ്നേഹം മേല്ക്കുമേല്‍ പരിജ്ഞാനത്തിലും സകല വിവേകത്തിലും വര്‍ധിച്ചു വന്നിട്ട്</verse>
				<verse number="10">നിങ്ങള്‍ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്‍റെ നാളിലേക്കു നിര്‍മ്മലന്മാരും ഇടര്‍ച്ചയില്ലാത്തവരും</verse>
				<verse number="11">ദൈവത്തിന്‍റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായിട്ടു യേശുക്രിസ്തുവിനാല്‍ നീതിഫലം നിറഞ്ഞവരുമായിത്തീരേണം എന്നും ഞാന്‍ പ്രാര്‍ഥിക്കുന്നു.</verse>
				<verse number="12">സഹോദരന്മാരേ, എനിക്കു ഭവിച്ചത് സുവിശേഷത്തിന്‍റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു എന്ന് നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.</verse>
				<verse number="13">എന്‍റെ ബന്ധനങ്ങള്‍ ക്രിസ്തു നിമിത്തമാകുന്നു എന്ന് അകമ്പടിപട്ടാളത്തിലൊക്കെയും ശേഷം എല്ലാവര്‍ക്കും തെളിവായി വരികയും</verse>
				<verse number="14">സഹോദരന്മാര്‍ മിക്കപേരും എന്‍റെ ബന്ധനങ്ങളാല്‍ കര്‍ത്താവില്‍ ധൈര്യം പൂണ്ടു ദൈവത്തിന്‍റെ വചനം ഭയം കൂടാതെ പ്രസ്താവിപ്പാന്‍ അധികം തുനിയുകയും ചെയ്തിരിക്കുന്നു.</verse>
				<verse number="15">ചിലര്‍ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നെ.</verse>
				<verse number="16">അവര്‍ സുവിശേഷത്തിന്‍റെ പ്രതിവാദത്തിനായിട്ടു ഞാന്‍ ഇവിടെ കിടക്കുന്നു എന്ന് അറിഞ്ഞിട്ട് അത് സ്നേഹത്താല്‍ ചെയ്യുന്നു.</verse>
				<verse number="17">മറ്റവരോ എന്‍റെ ബന്ധനങ്ങളില്‍ എനിക്കു ക്ലേശം വരുത്തുവാന്‍ ഭാവിച്ചുകൊണ്ട് നിര്‍മ്മലതയോടെയല്ല ശാഠ്യത്താല്‍ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നത്. പിന്നെ എന്ത്?</verse>
				<verse number="18">നാട്യമായിട്ടോ പരമാര്‍ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നത്. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.</verse>
				<verse number="19">നിങ്ങളുടെ പ്രാര്‍ഥനയാലും യേശുക്രിസ്തുവിന്‍റെ ആത്മാവിന്‍റെ സഹായത്താലും അത് എനിക്കു രക്ഷാകാരണമായിത്തീരും എന്ന് ഞാന്‍ അറിയുന്നു.</verse>
				<verse number="20">അങ്ങനെ ഞാന്‍ ഒന്നിലും ലജ്ജിച്ചുപോകാതെ പൂര്‍ണധൈര്യം പൂണ്ടു ക്രിസ്തു എന്‍റെ ശരീരത്തിങ്കല്‍ ജീവനാല്‍ ആകട്ടെ മരണത്താല്‍ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളൂ എന്ന് പ്രതീക്ഷിക്കയും പ്രത്യാശിക്കയും ചെയ്യുന്നു.</verse>
				<verse number="21">എനിക്കു ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവും ആകുന്നു.</verse>
				<verse number="22">എന്നാല്‍ ജഡത്തില്‍ ജീവിക്കുന്നതിനാല്‍ എന്‍റെ വേലയ്ക്കു ഫലം വരുമെങ്കില്‍ ഏതു തിരഞ്ഞെടുക്കേണ്ടൂ എന്ന് ഞാന്‍ അറിയുന്നില്ല.</verse>
				<verse number="23">ഇവ രണ്ടിനാലും ഞാന്‍ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ട്; അത് അത്യുത്തമമല്ലോ.</verse>
				<verse number="24">എന്നാല്‍ ഞാന്‍ ജഡത്തില്‍ ഇരിക്കുന്നത് നിങ്ങള്‍ നിമിത്തം ഏറെ ആവശ്യം.</verse>
				<verse number="25">ഇങ്ങനെ ഉറച്ചുകൊണ്ട് നിങ്ങളുടെ വിശ്വാസത്തിന്‍റെ അഭിവൃദ്ധിക്കും സന്തോഷത്തിനുമായിത്തന്നെ ഞാന്‍ ജീവനോടിരിക്കും എന്നും നിങ്ങളോട് എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു.</verse>
				<verse number="26">അങ്ങനെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങിവരുന്നതിനാല്‍ എന്നെക്കുറിച്ചു നിങ്ങള്‍ക്കുള്ള പ്രശംസ ക്രിസ്തുയേശുവില്‍ വര്‍ധിപ്പാന്‍ ഇടയാകും.</verse>
				<verse number="27">ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്ന് എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്‍റെ വിശ്വാസത്തിനായി പോരാട്ടം കഴിക്കുന്നു എന്ന് ഗ്രഹിക്കേണ്ടതിനു ക്രിസ്തുവിന്‍റെ സുവിശേഷത്തിന് യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍.</verse>
				<verse number="28">ഇത് അവരുടെ നാശത്തിനും നിങ്ങളുടെ രക്ഷയ്ക്കും ഒരു അടയാളമാകുന്നു;</verse>
				<verse number="29">അത് ദൈവംതന്നെ വച്ചതാകുന്നു. ക്രിസ്തുവില്‍ വിശ്വസിപ്പാന്‍ മാത്രമല്ല അവനുവേണ്ടി കഷ്ടം അനുഭവിപ്പാനുംകൂടെ നിങ്ങള്‍ക്കു വരം നല്കിയിരിക്കുന്നു.</verse>
				<verse number="30">നിങ്ങള്‍ എങ്കല്‍ കണ്ടതും ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടം നിങ്ങള്‍ക്കും ഉണ്ടല്ലോ.</verse>
			</chapter>
			<chapter number="2">
				<verse number="1">ക്രിസ്തുവില്‍ വല്ല പ്രബോധനവും ഉണ്ടെങ്കില്‍, സ്നേഹത്തിന്‍റെ വല്ല ആശ്വാസവും ഉണ്ടെങ്കില്‍, ആത്മാവിന്‍റെ വല്ല കൂട്ടായ്മയും ഉണ്ടെങ്കില്‍, വല്ല ആര്‍ദ്രതയും മനസ്സലിവും ഉണ്ടെങ്കില്‍,</verse>
				<verse number="2">നിങ്ങള്‍ ഏകമനസ്സുള്ളവരായി ഏകസ്നേഹം പൂണ്ടു ഐകമത്യപ്പെട്ട് ഏകഭാവമുള്ളവരായി ഇങ്ങനെ എന്‍റെ സന്തോഷം പൂര്‍ണമാക്കുവിന്‍.</verse>
				<verse number="3">ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തന്‍ മറ്റുള്ളവനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്ന് എണ്ണിക്കൊള്‍വിന്‍.</verse>
				<verse number="4">ഓരോരുത്തന്‍ സ്വന്തഗുണമല്ല മറ്റുള്ളവന്‍റെ ഗുണവും കൂടെ നോക്കേണം.</verse>
				<verse number="5">ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.</verse>
				<verse number="6">അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം</verse>
				<verse number="7">എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു</verse>
				<verse number="8">മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ച് വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നെ, അനുസരണമുള്ളവനായിത്തീര്‍ന്നു.</verse>
				<verse number="9">അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകല നാമത്തിനും മേലായ നാമം നല്കി;</verse>
				<verse number="10">അങ്ങനെ യേശുവിന്‍റെ നാമത്തിങ്കല്‍ സ്വര്‍ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുകയും</verse>
				<verse number="11">എല്ലാ നാവും “യേശുക്രിസ്തു കര്‍ത്താവ്” എന്ന് പിതാവായ ദൈവത്തിന്‍റെ മഹത്ത്വത്തിനായി ഏറ്റുപറകയും ചെയ്യേണ്ടിവരും.</verse>
				<verse number="12">അതുകൊണ്ട്, പ്രിയമുള്ളവരേ, നിങ്ങള്‍ എല്ലായ്പോഴും അനുസരിച്ചതുപോലെ ഞാന്‍ അരികത്തിരിക്കുമ്പോള്‍ മാത്രമല്ല ഇന്നു ദൂരത്തിരിക്കുമ്പോള്‍ ഏറ്റവും അധികമായി ഭയത്തോടും വിറയലോടുംകൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിപ്പിന്‍.</verse>
				<verse number="13">ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ട് പ്രവര്‍ത്തിക്കുന്നത്.</verse>
				<verse number="14">വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ നിങ്ങള്‍ അനിന്ദ്യരും പരമാര്‍ഥികളും ദൈവത്തിന്‍റെ നിഷ്കളങ്കമക്കളും ആകേണ്ടതിന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്‍വിന്‍.</verse>
				<verse number="15">അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്‍റെ വചനം പ്രമാണിച്ചുകൊണ്ട് ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.</verse>
				<verse number="16">അങ്ങനെ ഞാന്‍ ഓടിയതും അധ്വാനിച്ചതും വെറുതെയായില്ല എന്ന് ക്രിസ്തുവിന്‍റെ നാളില്‍ എനിക്കു പ്രശംസ ഉണ്ടാകും.</verse>
				<verse number="17">എന്നാല്‍ നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ എന്‍റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളോട് എല്ലാവരോടുംകൂടെ സന്തോഷിക്കും.</verse>
				<verse number="18">അങ്ങനെതന്നെ നിങ്ങളും സന്തോഷിപ്പിന്‍; എന്നോടുകൂടെ സന്തോഷിപ്പിന്‍;</verse>
				<verse number="19">എന്നാല്‍ നിങ്ങളുടെ വസ്തുത അറിഞ്ഞിട്ട് എനിക്ക് മനം തണുക്കേണ്ടതിനു തിമൊഥെയൊസിനെ വേഗത്തില്‍ അങ്ങോട്ട് അയയ്ക്കാം എന്ന് കര്‍ത്താവായ യേശുവില്‍ ഞാന്‍ ആശിക്കുന്നു.</verse>
				<verse number="20">നിങ്ങളെ സംബന്ധിച്ചു പരമാര്‍ഥമായി കരുതുവാന്‍ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല.</verse>
				<verse number="21">യേശുക്രിസ്തുവിന്‍റെ കാര്യമല്ല, സ്വന്തകാര്യമത്രേ എല്ലാവരും നോക്കുന്നു.</verse>
				<verse number="22">അവനോ മകന്‍ അപ്പനു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ സേവ ചെയ്തു എന്നുള്ള അവന്‍റെ സിദ്ധത നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="23">ആകയാല്‍ എന്‍റെ കാര്യം എങ്ങനെ ആകും എന്ന് അറിഞ്ഞ ഉടനെ ഞാന്‍ അവനെ അയപ്പാന്‍ ആശിക്കുന്നു.</verse>
				<verse number="24">ഞാനും വേഗം വരും എന്ന് കര്‍ത്താവില്‍ ആശ്രയിച്ചിരിക്കുന്നു.</verse>
				<verse number="25">എന്നാല്‍ എന്‍റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്‍റെ ബുദ്ധിമുട്ടിനു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കല്‍ അയയ്ക്കുന്നത് ആവശ്യം എന്ന് എനിക്കു തോന്നി.</verse>
				<verse number="26">അവന്‍ നിങ്ങളെ എല്ലാവരെയും കാണ്‍മാന്‍ വാഞ്ഛിച്ചും താന്‍ ദീനമായിക്കിടന്നു എന്ന് നിങ്ങള്‍ കേട്ടതുകൊണ്ടു വ്യസനിച്ചുമിരുന്നു.</verse>
				<verse number="27">അവന്‍ ദീനം പിടിച്ചു മരിപ്പാറായിരുന്നു സത്യം; എങ്കിലും ദൈവം അവനോടു കരുണ ചെയ്തു; അവനോടു മാത്രമല്ല, എനിക്കു ദുഃഖത്തിന്മേല്‍ ദുഃഖം വരാതിരിപ്പാന്‍ എന്നോടും കരുണ ചെയ്തു.</verse>
				<verse number="28">ആകയാല്‍ നിങ്ങള്‍ അവനെ വീണ്ടും കണ്ടു സന്തോഷിപ്പാനും എനിക്കു ദുഃഖം കുറവാനും ഞാന്‍ അവനെ അധികം ജാഗ്രതയോടെ അയച്ചിരിക്കുന്നു.</verse>
				<verse number="29">അവനെ കര്‍ത്താവില്‍ പൂര്‍ണസന്തോഷത്തോടെ കൈക്കൊള്‍വിന്‍; ഇങ്ങനെയുള്ളവരെ ബഹുമാനിപ്പിന്‍.</verse>
				<verse number="30">എനിക്കുവേണ്ടിയുള്ള നിങ്ങളുടെ ശുശ്രൂഷയുടെ കുറവു തീര്‍പ്പാനല്ലോ അവന്‍ തന്‍റെ പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്‍റെ വേലനിമിത്തം മരണത്തോളം ആയിപ്പോയത്.</verse>
			</chapter>
			<chapter number="3">
				<verse number="1">ഒടുവില്‍ എന്‍റെ സഹോദരന്മാരേ, കര്‍ത്താവില്‍ സന്തോഷിപ്പിന്‍. അതേ കാര്യം നിങ്ങള്‍ക്കു പിന്നെയും എഴുതുന്നതില്‍ എനിക്കു മടുപ്പില്ല; നിങ്ങള്‍ക്ക് അത് ഉറപ്പുമാകുന്നു.</verse>
				<verse number="2">നായ്ക്കളെ സൂക്ഷിപ്പിന്‍; ആകാത്ത വേലക്കാരെ സൂക്ഷിപ്പിന്‍; വിച്ഛേദനക്കാരെ സൂക്ഷിപ്പിന്‍.</verse>
				<verse number="3">നാമല്ലോ പരിച്ഛേദനക്കാര്‍; ദൈവത്തിന്‍റെ ആത്മാവുകൊണ്ട് ആരാധിക്കയും ക്രിസ്തുയേശുവില്‍ പ്രശംസിക്കയും ജഡത്തില്‍ ആശ്രയിക്കാതിരിക്കയും ചെയ്യുന്ന നാംതന്നെ.</verse>
				<verse number="4">പക്ഷേ എനിക്കു ജഡത്തിലും ആശ്രയിപ്പാന്‍ വകയുണ്ട്; മറ്റാര്‍ക്കാനും ജഡത്തില്‍ ആശ്രയിക്കാം എന്ന് തോന്നിയാല്‍ എനിക്ക് അധികം;</verse>
				<verse number="5">എട്ടാം നാളില്‍ പരിച്ഛേദന ഏറ്റവന്‍; യിസ്രായേല്‍ജാതിക്കാരന്‍; ബെന്യാമീന്‍ഗോത്രക്കാരന്‍; എബ്രായരില്‍നിന്നു ജനിച്ച എബ്രായന്‍; ന്യായപ്രമാണം സംബന്ധിച്ചു പരീശന്‍;</verse>
				<verse number="6">ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍; ന്യായപ്രമാണത്തിലെ നീതി സംബന്ധിച്ച് അനിന്ദ്യന്‍.</verse>
				<verse number="7">എങ്കിലും എനിക്കു ലാഭമായിരുന്നതൊക്കെയും ഞാന്‍ ക്രിസ്തുനിമിത്തം ചേതം എന്ന് എണ്ണിയിരിക്കുന്നു.</verse>
				<verse number="8">അത്രയുമല്ല, എന്‍റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്‍റെ ശ്രേഷ്ഠത നിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു.</verse>
				<verse number="9">ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍നിന്നുള്ള എന്‍റെ സ്വന്ത നീതിയല്ല, ക്രിസ്തുവിങ്കലുള്ള വിശ്വാസംമൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കു നല്കുന്ന നീതിതന്നെ ലഭിച്ച് അവനില്‍ ഇരിക്കേണ്ടതിനും</verse>
				<verse number="10">അവന്‍റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്‍റെ പുനരുത്ഥാനത്തിന്‍റെ ശക്തിയെയും</verse>
				<verse number="11">അവന്‍റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിനും ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയില്‍നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വച്ചും ഞാന്‍ അവന്‍റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു.</verse>
				<verse number="12">ലഭിച്ചുകഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല, ഞാന്‍ ക്രിസ്തുയേശുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അത് പിടിക്കാമോ എന്നുവച്ച് പിന്തുടരുന്നതേയുള്ളൂ.</verse>
				<verse number="13">സഹോദരന്മാരേ, ഞാന്‍ പിടിച്ചിരിക്കുന്നു എന്ന് നിരൂപിക്കുന്നില്ല.</verse>
				<verse number="14">ഒന്നു ഞാന്‍ ചെയ്യുന്നു: പിമ്പിലുള്ളത് മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തുയേശുവില്‍ ദൈവത്തിന്‍റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു.</verse>
				<verse number="15">നമ്മില്‍ തികഞ്ഞവരൊക്കെയും ഇങ്ങനെതന്നെ ചിന്തിച്ചുകൊള്‍ക; വല്ലതിലും നിങ്ങള്‍ വേറേ വിധമായി ചിന്തിച്ചാല്‍ ദൈവം അതും നിങ്ങള്‍ക്കു വെളിപ്പെടുത്തിത്തരും.</verse>
				<verse number="16">എന്നാല്‍ നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ചു നടക്കുക.</verse>
				<verse number="17">സഹോദരന്മാരേ, നിങ്ങള്‍ എല്ലാവരും എന്നെ അനുകരിപ്പിന്‍; ഞങ്ങള്‍ നിങ്ങള്‍ക്കു കാണിച്ച മാതൃകപ്രകാരം നടക്കുന്നവരെയും കുറിക്കൊള്‍വിന്‍.</verse>
				<verse number="18">ഞാന്‍ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകര്‍ ക്രിസ്തുവിന്‍റെ ക്രൂശിനു ശത്രുക്കളായി നടക്കുന്നു എന്ന് ഇപ്പോള്‍ കരഞ്ഞുംകൊണ്ട് പറയുന്നു.</verse>
				<verse number="19">അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറ്; ലജ്ജയായതില്‍ അവര്‍ക്കു മാനം തോന്നുന്നു; അവര്‍ ഭൂമിയിലുള്ളത് ചിന്തിക്കുന്നു.</verse>
				<verse number="20">നമ്മുടെ പൗരത്വമോ സ്വര്‍ഗത്തില്‍ ആകുന്നു; അവിടെനിന്നു കര്‍ത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്ന് നാം കാത്തിരിക്കുന്നു.</verse>
				<verse number="21">അവന്‍ സകലവും തനിക്കു കീഴ്പെടുത്തുവാന്‍ കഴിയുന്ന തന്‍റെ വ്യാപാരശക്തികൊണ്ട് നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്‍റെ മഹത്ത്വമുള്ള ശരീരത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തും.</verse>
			</chapter>
			<chapter number="4">
				<verse number="1">അതുകൊണ്ട് എന്‍റെ പ്രിയരും വാഞ്ഛിതരുമായ സഹോദരന്മാരേ, എന്‍റെ സന്തോഷവും കിരീടവുമായുള്ളോരേ, ഇങ്ങനെ കര്‍ത്താവില്‍ നിലനില്പിന്‍, പ്രിയമുള്ളവരേ.</verse>
				<verse number="2">കര്‍ത്താവില്‍ ഏകചിന്തയോടിരിപ്പാന്‍ ഞാന്‍ യുവൊദ്യയെയും സുന്തുകയെയും പ്രബോധിപ്പിക്കുന്നു.</verse>
				<verse number="3">സാക്ഷാല്‍ ഇണയാളിയായുള്ളോവേ, അവര്‍ക്കു തുണ നില്ക്കേണം എന്ന് ഞാന്‍ നിന്നോടും അപേക്ഷിക്കുന്നു; ജീവപുസ്തകത്തില്‍ പേരുള്ള ക്ലേമന്ത് മുതലായ എന്‍റെ കൂട്ടുവേലക്കാരുമായി ആ സ്ത്രീകള്‍ എന്നോടുകൂടെ സുവിശേഷഘോഷണത്തില്‍ പോരാടിയിരിക്കുന്നു.</verse>
				<verse number="4">കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍; സന്തോഷിപ്പിന്‍ എന്ന് ഞാന്‍ പിന്നെയും പറയുന്നു.</verse>
				<verse number="5">നിങ്ങളുടെ സൗമ്യത സകല മനുഷ്യരും അറിയട്ടെ; കര്‍ത്താവ് വരുവാന്‍ അടുത്തിരിക്കുന്നു.</verse>
				<verse number="6">ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാര്‍ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്.</verse>
				<verse number="7">എന്നാല്‍ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും.</verse>
				<verse number="8">ഒടുവില്‍ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിര്‍മ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സല്‍ക്കീര്‍ത്തിയായത് ഒക്കെയും സല്‍ഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍.</verse>
				<verse number="9">എന്നോടു പഠിച്ചും ഗ്രഹിച്ചും കേട്ടും കണ്ടുമുള്ളത് പ്രവര്‍ത്തിപ്പിന്‍; എന്നാല്‍ സമാധാനത്തിന്‍റെ ദൈവം നിങ്ങളോടുകൂടെ ഇരിക്കും.</verse>
				<verse number="10">നിങ്ങള്‍ പിന്നെയും എനിക്കുവേണ്ടി വിചാരിപ്പാന്‍ തുടങ്ങിയതിനാല്‍ ഞാന്‍ കര്‍ത്താവില്‍ വളരെ സന്തോഷിച്ചു; മുമ്പേതന്നെ നിങ്ങള്‍ക്കു വിചാരമുണ്ടായിരുന്നു. എങ്കിലും അവസരം കിട്ടിയില്ല.</verse>
				<verse number="11">ബുദ്ധിമുട്ടു നിമിത്തമല്ല ഞാന്‍ പറയുന്നത്; ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിപ്പാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.</verse>
				<verse number="12">താഴ്ചയില്‍ ഇരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും എനിക്ക് അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയില്‍ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവിപ്പാനും എല്ലാം ഞാന്‍ ശീലിച്ചിരിക്കുന്നു.</verse>
				<verse number="13">എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തരം ഞാന്‍ സകലത്തിനും മതിയാകുന്നു.</verse>
				<verse number="14">എങ്കിലും എന്‍റെ കഷ്ടതയില്‍ നിങ്ങള്‍ കൂട്ടായ്മ കാണിച്ചത് നന്നായി.</verse>
				<verse number="15">ഫിലിപ്പിയരേ, സുവിശേഷഘോഷണത്തിന്‍റെ ആരംഭത്തില്‍ ഞാന്‍ മക്കെദോന്യയില്‍നിന്നു പുറപ്പെട്ടാറെ നിങ്ങള്‍ മാത്രമല്ലാതെ ഒരു സഭയും വരവുചിലവു കാര്യത്തില്‍ എന്നോടു കൂട്ടായ്മ കാണിച്ചില്ല എന്ന് നിങ്ങളും അറിയുന്നു.</verse>
				<verse number="16">തെസ്സലൊനീക്യയിലും എന്‍റെ ബുദ്ധിമുട്ടു തീര്‍പ്പാന്‍ നിങ്ങള്‍ ഒന്നുരണ്ടു വട്ടം അയച്ചുതന്നുവല്ലോ.</verse>
				<verse number="17">ഞാന്‍ ദാനം ആഗ്രഹിക്കുന്നു എന്നല്ല, നിങ്ങളുടെ കണക്കിലേക്ക് ഏറുന്ന ഫലം അത്രേ ആഗ്രഹിക്കുന്നത്.</verse>
				<verse number="18">ഇപ്പോള്‍ എനിക്കു വേണ്ടുന്നത് എല്ലാം ഉണ്ട്; സമൃദ്ധിയായുമിരിക്കുന്നു; നിങ്ങള്‍ അയച്ചുതന്നതു സൗരഭ്യവാസനയായി ദൈവത്തിനു പ്രസാദവും സുഗ്രാഹ്യവുമായ യാഗമായി എപ്പഫ്രൊദിത്തൊസിന്‍റെ കൈയാല്‍ ഞാന്‍ പ്രതിഗ്രഹിച്ചു തൃപ്തനായിരിക്കുന്നു.</verse>
				<verse number="19">എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണമായി തീര്‍ത്തുതരും.</verse>
				<verse number="20">നമ്മുടെ ദൈവവും പിതാവുമായവന് എന്നെന്നേക്കും മഹത്ത്വം. ആമേന്‍.</verse>
				<verse number="21">ക്രിസ്തുയേശുവില്‍ ഓരോ വിശുദ്ധനെയും വന്ദനം ചെയ്‍വിന്‍. എന്നോടുകൂടെയുള്ള സഹോദരന്മാര്‍ നിങ്ങളെ വന്ദനം ചെയ്യുന്നു.</verse>
				<verse number="22">വിശുദ്ധന്മാര്‍ എല്ലാവരും വിശേഷാല്‍ കൈസരുടെ അരമനയിലുള്ളവരും നിങ്ങളെ വന്ദനം ചെയ്യുന്നു.</verse>
				<verse number="23">കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവിനോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="51">
			<chapter number="1">
				<verse number="1">ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൗലൊസും സഹോദരനായ തിമൊഥെയൊസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവില്‍ വിശ്വസ്ത സഹോദരന്മാരുമായവര്‍ക്ക് എഴുതുന്നത്:</verse>
				<verse number="2">നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നു നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="3">സുവിശേഷത്തിന്‍റെ സത്യവചനത്തില്‍ നിങ്ങള്‍ മുമ്പു കേട്ടതായി സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശ നിമിത്തം,</verse>
				<verse number="4">ക്രിസ്തുയേശുവില്‍ നിങ്ങളുടെ വിശ്വാസത്തെയും സകല വിശുദ്ധന്മാരോടും നിങ്ങള്‍ക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങള്‍ കേട്ടിട്ടു നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കയില്‍,</verse>
				<verse number="5">എപ്പോഴും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.</verse>
				<verse number="6">ആ സുവിശേഷം സര്‍വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങള്‍ ദൈവകൃപയെ യഥാര്‍ഥമായി കേട്ടറിഞ്ഞ നാള്‍മുതല്‍ നിങ്ങളുടെ ഇടയില്‍ എന്നപോലെ സര്‍വലോകത്തിലും ഫലം കായിച്ചും വര്‍ധിച്ചും വരുന്നു.</verse>
				<verse number="7">ഇങ്ങനെ നിങ്ങള്‍ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;</verse>
				<verse number="8">അവന്‍ നിങ്ങള്‍ക്കുവേണ്ടി ക്രിസ്തുവിന്‍റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങള്‍ക്ക് ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.</verse>
				<verse number="9">അതുകൊണ്ടു ഞങ്ങള്‍ അതു കേട്ട നാള്‍മുതല്‍ നിങ്ങള്‍ക്കുവേണ്ടി ഇടവിടാതെ പ്രാര്‍ഥിക്കുന്നു.</verse>
				<verse number="10">നിങ്ങള്‍ പൂര്‍ണപ്രസാദത്തിനായി കര്‍ത്താവിനു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിന്‍റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും, സകല സല്‍പ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ വളരേണമെന്നും</verse>
				<verse number="11">സകല സഹിഷ്ണുതയ്ക്കും ദീര്‍ഘക്ഷമയ്ക്കുമായി അവന്‍റെ മഹത്ത്വത്തിന്‍റെ വല്ലഭത്വത്തിന് ഒത്തവണ്ണം പൂര്‍ണശക്തിയോടെ ബലപ്പെടേണമെന്നും</verse>
				<verse number="12">വിശുദ്ധന്മാര്‍ക്കു വെളിച്ചത്തിലുള്ള അവകാശത്തിനായി നമ്മെ പ്രാപ്തന്മാരാക്കുകയും</verse>
				<verse number="13">നമ്മെ ഇരുട്ടിന്‍റെ അധികാരത്തില്‍നിന്നു വിടുവിച്ചു തന്‍റെ സ്നേഹസ്വരൂപനായ പുത്രന്‍റെ രാജ്യത്തിലാക്കി വയ്ക്കുകയും ചെയ്ത പിതാവിനു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.</verse>
				<verse number="14">അവനില്‍ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പ് ഉണ്ട്.</verse>
				<verse number="15">അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിമയും സര്‍വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.</verse>
				<verse number="16">സ്വര്‍ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങള്‍ ആകട്ടെ കര്‍ത്തൃത്വങ്ങള്‍ ആകട്ടെ വാഴ്ചകള്‍ ആകട്ടെ അധികാരങ്ങള്‍ ആകട്ടെ സകലവും അവന്‍ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവന്‍ മുഖാന്തരവും അവനായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="17">അവന്‍ സര്‍വത്തിനും മുമ്പേയുള്ളവന്‍; അവന്‍ സകലത്തിനും ആധാരമായിരിക്കുന്നു.</verse>
				<verse number="18">അവന്‍ സഭ എന്ന ശരീരത്തിന്‍റെ തലയും ആകുന്നു; സകലത്തിലും താന്‍ മുമ്പനാകേണ്ടതിന് അവന്‍ ആരംഭവും മരിച്ചവരുടെ ഇടയില്‍നിന്ന് ആദ്യനായി എഴുന്നേറ്റവനും ആകുന്നു.</verse>
				<verse number="19">അവനില്‍ സര്‍വസമ്പൂര്‍ണതയും വസിപ്പാനും</verse>
				<verse number="20">അവന്‍ ക്രൂശില്‍ ചൊരിഞ്ഞ രക്തംകൊണ്ട് അവന്‍ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വര്‍ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിനു പ്രസാദം തോന്നി.</verse>
				<verse number="21">മുമ്പേ ദുഷ്പ്രവൃത്തികളാല്‍ മനസ്സുകൊണ്ട് അകന്നവരും ശത്രുക്കളുമായിരുന്ന</verse>
				<verse number="22">നിങ്ങളെ അവന്‍റെ മുമ്പില്‍ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന് അവന്‍ ഇപ്പോള്‍ തന്‍റെ ജഡശരീരത്തില്‍ തന്‍റെ മരണത്താല്‍ നിരപ്പിച്ചു.</verse>
				<verse number="23">ആകാശത്തിന്‍കീഴെ സകല സൃഷ്ടികളുടെയും ഇടയില്‍ ഘോഷിച്ചും പൗലൊസ് എന്ന ഞാന്‍ ശുശ്രൂഷകനായിത്തീര്‍ന്നും നിങ്ങള്‍ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്‍റെ പ്രത്യാശയില്‍നിന്നു നിങ്ങള്‍ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തില്‍ നിലനിന്നുകൊണ്ടാല്‍ അങ്ങനെ അവന്‍റെ മുമ്പില്‍ നില്ക്കും.</verse>
				<verse number="24">ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള കഷ്ടാനുഭവങ്ങളില്‍ സന്തോഷിച്ചു ക്രിസ്തുവിന്‍റെ കഷ്ടങ്ങളില്‍ കുറവായുള്ളത് എന്‍റെ ജഡത്തില്‍ സഭയായ അവന്‍റെ ശരീരത്തിനുവേണ്ടി പൂരിപ്പിക്കുന്നു.</verse>
				<verse number="25">നിങ്ങള്‍ക്കുവേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവര്‍ത്തിക്കേണ്ടതിനു ഞാന്‍ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.</verse>
				<verse number="26">അതു പൂര്‍വകാലങ്ങള്‍ക്കും തലമുറകള്‍ക്കും മറഞ്ഞുകിടന്ന മര്‍മം എങ്കിലും ഇപ്പോള്‍ അവന്‍റെ വിശുദ്ധന്മാര്‍ക്കു വെളിപ്പെട്ടിരിക്കുന്നു.</verse>
				<verse number="27">അവരോടു ജാതികളുടെ ഇടയില്‍ ഈ മര്‍മത്തിന്‍റെ മഹിമാധനം എന്തെന്ന് അറിയിപ്പാന്‍ ദൈവത്തിന് ഇഷ്ടമായി; ആ മര്‍മം മഹത്ത്വത്തിന്‍റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതുതന്നെ.</verse>
				<verse number="28">അവനെ ഞങ്ങള്‍ അറിയിക്കുന്നതില്‍ ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തേണ്ടതിന് ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടുംകൂടെ ഉപദേശിക്കയും ചെയ്യുന്നു.</verse>
				<verse number="29">അതിനായി ഞാന്‍ എന്നില്‍ ബലത്തോടെ വ്യാപരിക്കുന്ന അവന്‍റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം പോരാടിക്കൊണ്ട് അധ്വാനിക്കുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">നിങ്ങള്‍ക്കും ലവൊദിക്യയിലുള്ളവര്‍ക്കും ജഡത്തില്‍ എന്‍റെ മുഖം കണ്ടിട്ടില്ലാത്ത എല്ലാവര്‍ക്കുംവേണ്ടി,</verse>
				<verse number="2">അവര്‍ ക്രിസ്തുവെന്ന ദൈവമര്‍മത്തിന്‍റെ പരിജ്ഞാനവും വിവേകപൂര്‍ണതയുടെ സമ്പത്തും പ്രാപിപ്പാന്തക്കവണ്ണം സ്നേഹത്തില്‍ ഏകീഭവിച്ചിട്ടു ഹൃദയങ്ങള്‍ക്ക് ആശ്വാസം ലഭിക്കേണം എന്നു വച്ചു ഞാന്‍ എത്രവലിയ പോരാട്ടം കഴിക്കുന്നു എന്നു നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.</verse>
				<verse number="3">അവനില്‍ ജ്ഞാനത്തിന്‍റെയും പരിജ്ഞാനത്തിന്‍റെയും നിക്ഷേപങ്ങളൊക്കെയും ഗുപ്തമായിട്ട് ഇരിക്കുന്നു.</verse>
				<verse number="4">വശീകരണവാക്കുകൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാന്‍ ഞാന്‍ ഇതു പറയുന്നു.</verse>
				<verse number="5">ഞാന്‍ ശരീരംകൊണ്ടു ദൂരസ്ഥനെങ്കിലും ആത്മാവുകൊണ്ട് നിങ്ങളോടു കൂടെയുള്ളവനായി നിങ്ങളുടെ ക്രമവും ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തിന്‍റെ സ്ഥിരതയും കണ്ട് സന്തോഷിക്കുന്നു.</verse>
				<verse number="6">ആകയാല്‍ നിങ്ങള്‍ കര്‍ത്താവായ ക്രിസ്തുയേശുവിനെ കൈക്കൊണ്ടതുപോലെ അവന്‍റെ കൂട്ടായ്മയില്‍ നടപ്പിന്‍;</verse>
				<verse number="7">അവനില്‍ വേരൂന്നിയും ആത്മികവര്‍ധന പ്രാപിച്ചും നിങ്ങള്‍ക്ക് ഉപദേശിച്ചുതന്നതിന് ഒത്തവണ്ണം വിശ്വാസത്താല്‍ ഉറച്ചും സ്തോത്രത്തില്‍ കവിഞ്ഞും ഇരിപ്പിന്‍.</verse>
				<verse number="8">തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവര്‍ന്നുകളയാതിരിപ്പാന്‍ സൂക്ഷിപ്പിന്‍; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്‍റെ ആദ്യപാഠങ്ങള്‍ക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല.</verse>
				<verse number="9">അവനിലല്ലോ ദൈവത്തിന്‍റെ സര്‍വസമ്പൂര്‍ണതയും ദേഹരൂപമായി വസിക്കുന്നത്.</verse>
				<verse number="10">എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും തലയായ അവനില്‍ നിങ്ങള്‍ പരിപൂര്‍ണരായിരിക്കുന്നു.</verse>
				<verse number="11">അ വനില്‍ നിങ്ങള്‍ക്കു ക്രിസ്തുവിന്‍റെ പരിച്ഛേദനയാല്‍ ജഡശരീരം ഉരിഞ്ഞുകളഞ്ഞതിനാല്‍ തന്നെ കൈ കൊണ്ടല്ലാത്ത പരിച്ഛേദനയും ലഭിച്ചു.</verse>
				<verse number="12">സ്നാനത്തില്‍ നിങ്ങള്‍ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ച ദൈവത്തിന്‍റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താല്‍ അവനോടുകൂടെ നിങ്ങളും ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്തു.</verse>
				<verse number="13">അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്‍റെ അഗ്രചര്‍മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവന്‍, അവനോടുകൂടെ ജീവിപ്പിച്ചു;</verse>
				<verse number="14">അതിക്രമങ്ങളൊക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാല്‍ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തു മായിച്ചു ക്രൂശില്‍ തറച്ചു നടുവില്‍നിന്നു നീക്കിക്കളഞ്ഞു;</verse>
				<verse number="15">വാഴ്ചകളെയും അധികാരങ്ങളെയും ആയുധവര്‍ഗം വയ്പിച്ചു ക്രൂശില്‍ അവരുടെമേല്‍ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.</verse>
				<verse number="16">അതുകൊണ്ടു ഭക്ഷണപാനങ്ങള്‍ സംബന്ധിച്ചോ പെരുന്നാള്‍, വാവ്, ശബ്ബത്ത് എന്നീ കാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുത്.</verse>
				<verse number="17">ഇവ വരുവാനിരുന്നവയുടെ നിഴലത്രേ; ദേഹം എന്നതോ ക്രിസ്തുവിനുള്ളത്.</verse>
				<verse number="18">താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദര്‍ശനങ്ങളില്‍ പ്രവേശിക്കയും തന്‍റെ ജഡമനസ്സിനാല്‍ വെറുതെ ചീര്‍ക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവന്‍ ആരും നിങ്ങളെ വിരുത് തെറ്റിക്കരുത്.</verse>
				<verse number="19">തലയായവനില്‍നിന്നല്ലോ ശരീരം മുഴുവന്‍ സന്ധികളാലും ഞരമ്പുകളാലും ചൈതന്യം ലഭിച്ചും ഏകീഭവിച്ചും ദൈവികമായ വളര്‍ച്ച പ്രാപിക്കുന്നു.</verse>
				<verse number="20">നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ലോകത്തിന്‍റെ ആദ്യപാഠങ്ങള്‍ സംബന്ധിച്ചു മരിച്ചു എങ്കില്‍ ലോകത്തില്‍ ജീവിക്കുന്നവരെപ്പോലെ</verse>
				<verse number="21">മാനുഷകല്പനകള്‍ക്കും ഉപദേശങ്ങള്‍ക്കും അനുസരണമായി: പിടിക്കരുത്, രുചിക്കരുത്, തൊടരുത് എന്നുള്ള ചട്ടങ്ങള്‍ക്കു കീഴ്പെടുന്നത് എന്ത്?</verse>
				<verse number="22">ഇതെല്ലാം ഉപയോഗത്താല്‍ നശിച്ചുപോകുന്നതത്രേ.</verse>
				<verse number="23">അതൊക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്‍റെ ഉപേക്ഷയിലും രസിക്കുന്നവര്‍ക്കു ജ്ഞാനത്തിന്‍റെ പേരു മാത്രമുള്ളത്; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.</verse>
			</chapter>
			<chapter number="3">
				<verse number="1">ആകയാല്‍ നിങ്ങള്‍ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എങ്കില്‍ ക്രിസ്തു ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍.</verse>
				<verse number="2">ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിപ്പിന്‍.</verse>
				<verse number="3">നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു.</verse>
				<verse number="4">നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോള്‍ നിങ്ങളും അവനോടുകൂടെ തേജസ്സില്‍ വെളിപ്പെടും.</verse>
				<verse number="5">ആകയാല്‍ ദുര്‍ന്നടപ്പ്, അശുദ്ധി, അതിരാഗം, ദുര്‍മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍.</verse>
				<verse number="6">ഈ വക നിമിത്തം ദൈവകോപം അനുസരണം കെട്ടവരുടെമേല്‍ വരുന്നു.</verse>
				<verse number="7">അവയില്‍ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പേ അവയില്‍ നടന്നുപോന്നു.</verse>
				<verse number="8">ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈര്‍ഷ്യ, വായില്‍നിന്നു വരുന്നദൂഷണം, ദുര്‍ഭാഷണം ഇവയൊക്കെയും വിട്ടുകളവിന്‍.</verse>
				<verse number="9">അന്യോന്യം ഭോഷ്കു പറയരുത്; നിങ്ങള്‍ പഴയ മനുഷ്യനെ അവന്‍റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,</verse>
				<verse number="10">തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമപ്രകാരം പരിജ്ഞാനത്തിനായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.</verse>
				<verse number="11">അതില്‍ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചര്‍മവും എന്നില്ല, ബര്‍ബ്ബരന്‍, ശകന്‍, ദാസന്‍, സ്വതന്ത്രന്‍ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.</verse>
				<verse number="12">അതുകൊണ്ടു ദൈവത്തിന്‍റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീര്‍ഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും</verse>
				<verse number="13">ഒരുവനോടു ഒരുവന് വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കയും ചെയ്‍വിന്‍; കര്‍ത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‍വിന്‍.</verse>
				<verse number="14">എല്ലാറ്റിനും മീതെ സമ്പൂര്‍ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിന്‍.</verse>
				<verse number="15">ക്രിസ്തുവിന്‍റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ; അതിനല്ലോ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിന്‍.</verse>
				<verse number="16">സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മില്‍ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തിനു പാടിയും ഇങ്ങനെ ക്രിസ്തുവിന്‍റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളില്‍ വസിക്കട്ടെ.</verse>
				<verse number="17">വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ചെയ്തും അവന്‍ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിന്‍.</verse>
				<verse number="18">ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കര്‍ത്താവില്‍ ഉചിതമാകുംവണ്ണം കീഴടങ്ങുവിന്‍.</verse>
				<verse number="19">ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിന്‍; അവരോടു കയ്പായിരിക്കയുമരുത്.</verse>
				<verse number="20">മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിന്‍. ഇതു കര്‍ത്താവിന്‍റെ ശിഷ്യന്മാരില്‍ കണ്ടാല്‍ പ്രസാദകരമല്ലോ.</verse>
				<verse number="21">പിതാക്കന്മാരേ, നിങ്ങളുടെ മക്കള്‍ അധൈര്യപ്പെടാതിരിക്കേണ്ടതിന് അവരെ കോപിപ്പിക്കരുത്.</verse>
				<verse number="22">ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിന്‍; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കര്‍ത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്‍റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടത്.</verse>
				<verse number="23">നിങ്ങള്‍ ചെയ്യുന്നതൊക്കെയും മനുഷ്യര്‍ക്കെന്നല്ല കര്‍ത്താവിന് എന്നപോലെ മനസ്സോടെ ചെയ്‍വിന്‍.</verse>
				<verse number="24">അവകാശമെന്ന പ്രതിഫലം കര്‍ത്താവു തരും എന്നറിഞ്ഞു കര്‍ത്താവായ ക്രിസ്തുവിനെ സേവിപ്പിന്‍.</verse>
				<verse number="25">അന്യായം ചെയ്യുന്നവന്‍ താന്‍ ചെയ്ത അന്യായത്തിന് ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.</verse>
			</chapter>
			<chapter number="4">
				<verse number="1">യജമാനന്മാരേ, നിങ്ങള്‍ക്കും സ്വര്‍ഗത്തില്‍ യജമാനന്‍ ഉണ്ട് എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിന്‍.</verse>
				<verse number="2">പ്രാര്‍ഥനയില്‍ ഉറ്റിരിപ്പിന്‍; സ്തോത്രത്തോടെ അതില്‍ ജാഗരിപ്പിന്‍.</verse>
				<verse number="3">എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്‍റെ മര്‍മം പ്രസ്താവിപ്പാന്‍ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കു വചനത്തിന്‍റെ വാതില്‍ തുറന്നുതരികയും</verse>
				<verse number="4">ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിനു ഞങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ഥിപ്പിന്‍.</verse>
				<verse number="5">സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍.</verse>
				<verse number="6">ഓരോരുത്തനോടു നിങ്ങള്‍ എങ്ങനെ ഉത്തരം പറയേണം എന്ന് അറിയേണ്ടതിനു നിങ്ങളുടെ വാക്ക് എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ രുചിവരുത്തിയതും ആയിരിക്കട്ടെ.</verse>
				<verse number="7">എന്‍റെ അവസ്ഥയൊക്കെയും കര്‍ത്താവില്‍ പ്രിയസഹോദരനും വിശ്വസ്ത ശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോട് അറിയിക്കും.</verse>
				<verse number="8">നിങ്ങള്‍ ഞങ്ങളുടെ അവസ്ഥ അറിവാനും അവന്‍ നിങ്ങളുടെ ഹൃദയങ്ങളെ</verse>
				<verse number="9">ആശ്വസിപ്പിപ്പാനുമായി ഞാന്‍ അവനെ നിങ്ങളില്‍ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവര്‍ നിങ്ങളോട് അറിയിക്കും.</verse>
				<verse number="10">എന്‍റെ സഹബദ്ധനായ അരിസ്തര്‍ഹൊസും ബര്‍ന്നബാസിന്‍റെ മച്ചുനനായ മര്‍ക്കൊസും- അവനെക്കുറിച്ചു നിങ്ങള്‍ക്കു കല്പന കിട്ടിയിട്ടുണ്ടല്ലോ; അവന്‍ നിങ്ങളുടെ അടുക്കല്‍ വന്നാല്‍ അവനെ കൈക്കൊള്‍വിന്‍-</verse>
				<verse number="11">യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരില്‍ ഇവര്‍ മാത്രം ദൈവരാജ്യത്തിനു കൂട്ടുവേലക്കാരായിട്ട് എനിക്ക് ആശ്വാസമായിത്തീര്‍ന്നു.</verse>
				<verse number="12">നിങ്ങളില്‍ ഒരുത്തനായി ക്രിസ്തുയേശുവിന്‍റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങള്‍ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂര്‍ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന് അവന്‍ പ്രാര്‍ഥനയില്‍ നിങ്ങള്‍ക്കുവേണ്ടി എപ്പോഴും പോരാടുന്നു.</verse>
				<verse number="13">നിങ്ങള്‍ക്കും ലവൊദിക്യക്കാര്‍ക്കും ഹിയരപൊലിക്കാര്‍ക്കുംവേണ്ടി അവന്‍ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിനു ഞാന്‍ സാക്ഷി.</verse>
				<verse number="14">വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.</verse>
				<verse number="15">ലവൊദിക്യയിലെ സഹോദരന്മാര്‍ക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭയ്ക്കും വന്ദനം ചൊല്ലുവിന്‍.</verse>
				<verse number="16">നിങ്ങളുടെ ഇടയില്‍ ഈ ലേഖനം വായിച്ചു തീര്‍ന്നശേഷം ലവൊദിക്യസഭയില്‍കൂടെ വായിപ്പിക്കയും ലവൊദിക്യയില്‍നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിന്‍.</verse>
				<verse number="17">അര്‍ഹിപ്പൊസിനോടു കര്‍ത്താവില്‍ ലഭിച്ച ശുശ്രൂഷ നിവര്‍ത്തിപ്പാന്‍ നോക്കേണം എന്നു പറവിന്‍.</verse>
				<verse number="18">പൗലൊസായ എന്‍റെ സ്വന്തകൈയാലെ വന്ദനം; എന്‍റെ ബന്ധനങ്ങളെ ഓര്‍ത്തുകൊള്‍വിന്‍. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="52">
			<chapter number="1">
				<verse number="1">പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലൊനീക്യസഭയ്ക്ക് എഴുതുന്നത്: നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="2">ഞങ്ങളുടെ പ്രാര്‍ഥനയില്‍ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്‍റെ</verse>
				<verse number="3">വേലയും സ്നേഹപ്രയത്നവും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും ഇടവിടാതെ നമ്മുടെ ദൈവവും പിതാവുമായവന്‍റെ സന്നിധിയില്‍ ഓര്‍ത്തു ഞങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കുംവേണ്ടി എപ്പോഴും ദൈവത്തിനു സ്തോത്രം ചെയ്യുന്നു.</verse>
				<verse number="4">ദൈവത്താല്‍ സ്നേഹിക്കപ്പെട്ട സഹോദരന്മാരേ, നിങ്ങളുടെ തിരഞ്ഞെടുപ്പിനെ അറിയുന്നുവല്ലോ.</verse>
				<verse number="5">ഞങ്ങളുടെ സുവിശേഷം വചനമായി മാത്രമല്ല, ശക്തിയോടും പരിശുദ്ധാത്മാവോടും ബഹുനിശ്ചയത്തോടുംകൂടെ ആയിരുന്നു നിങ്ങളുടെ അടുക്കല്‍ വന്നത്; നിങ്ങളുടെ നിമിത്തം ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ എങ്ങനെ പെരുമാറിയിരുന്നു എന്ന് അറിയുന്നുവല്ലോ.</verse>
				<verse number="6">ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങള്‍ക്കും കര്‍ത്താവിനും അനുകാരികളായിത്തീര്‍ന്നു.</verse>
				<verse number="7">അങ്ങനെ നിങ്ങള്‍ മക്കെദോന്യയിലും അഖായയിലും വിശ്വസിക്കുന്നവര്‍ക്ക് എല്ലാവര്‍ക്കും മാതൃകയായിത്തീര്‍ന്നു.</verse>
				<verse number="8">നിങ്ങളുടെ അടുക്കല്‍നിന്നു കര്‍ത്താവിന്‍റെ വചനം മുഴങ്ങിച്ചെന്നത് മക്കെദോന്യയിലും അഖായയിലും മാത്രമല്ല; എല്ലാടവും നിങ്ങള്‍ക്കു ദൈവത്തിലുള്ള വിശ്വാസം പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ ഒന്നും പറവാന്‍ ആവശ്യമില്ല.</verse>
				<verse number="9">ഞങ്ങള്‍ക്കു നിങ്ങളുടെ അടുക്കല്‍ എങ്ങനെയുള്ള പ്രവേശനം സാധിച്ചു എന്നും ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ച തന്‍റെ പുത്രനും വരുവാനുള്ള കോപത്തില്‍നിന്ന് നമ്മെ വിടുവിക്കുന്നവനുമായ</verse>
				<verse number="10">യേശു സ്വര്‍ഗത്തില്‍നിന്നു വരുന്നത് കാത്തിരിപ്പാനും നിങ്ങള്‍ വിഗ്രഹങ്ങളെ വിട്ട് ദൈവത്തിങ്കലേക്ക് എങ്ങനെ തിരിഞ്ഞുവന്നു എന്നും അവര്‍തന്നെ പറയുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വന്നത് വ്യര്‍ഥമായില്ല എന്ന് നിങ്ങള്‍തന്നെ അറിയുന്നുവല്ലോ.</verse>
				<verse number="2">നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഫിലിപ്പിയില്‍വച്ചു കഷ്ടവും അപമാനവും അനുഭവിച്ചിട്ടും വലിയ പോരാട്ടത്തോടെ ദൈവത്തിന്‍റെ സുവിശേഷം നിങ്ങളോടു പ്രസംഗിപ്പാന്‍ ഞങ്ങളുടെ ദൈവത്തില്‍ ധൈര്യപ്പെട്ടിരുന്നു.</verse>
				<verse number="3">ഞങ്ങളുടെ പ്രബോധനം അബദ്ധത്തില്‍നിന്നോ അശുദ്ധിയില്‍നിന്നോ വ്യാജത്തോടെയോ വന്നതല്ല.</verse>
				<verse number="4">ഞങ്ങളെ സുവിശേഷം ഭരമേല്പിക്കേണ്ടതിനു ഞങ്ങള്‍ ദൈവത്തിനു കൊള്ളാകുന്നവരായി തെളിഞ്ഞതുപോലെ ഞങ്ങള്‍ മനുഷ്യരെയല്ല ഞങ്ങളുടെ ഹൃദയം ശോധന ചെയ്യുന്ന ദൈവത്തെ അത്രേ പ്രസാദിപ്പിച്ചുകൊണ്ടു സംസാരിക്കുന്നത്.</verse>
				<verse number="5">നിങ്ങള്‍ അറിയുംപോലെ ഞങ്ങള്‍ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്‍റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.</verse>
				<verse number="6">ക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാര്‍ എന്ന അവസ്ഥയ്ക്കു ഘനത്തോടെയിരിപ്പാന്‍ കഴിവുണ്ടായിട്ടും ഞങ്ങള്‍ മനുഷ്യരോട്, നിങ്ങളോടാകട്ടെ മറ്റുള്ളവരോടാകട്ടെ മാനം അന്വേഷിച്ചില്ല;</verse>
				<verse number="7">ഒരു അമ്മ തന്‍റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആര്‍ദ്രതയുള്ളവരായിരുന്നു.</verse>
				<verse number="8">ഇങ്ങനെ ഞങ്ങള്‍ നിങ്ങളെ ഓമനിച്ചുകൊണ്ട് നിങ്ങള്‍ക്കു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിപ്പാന്‍ മാത്രമല്ല, നിങ്ങള്‍ ഞങ്ങള്‍ക്കു പ്രിയരാകയാല്‍ ഞങ്ങളുടെ പ്രാണനുംകൂടെ വച്ചുതരുവാന്‍ ഒരുക്കമായിരുന്നു.</verse>
				<verse number="9">സഹോദരന്മാരേ, ഞങ്ങളുടെ അധ്വാനവും പ്രയാസവും നിങ്ങള്‍ ഓര്‍ക്കുന്നുവല്ലോ; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങള്‍ രാവും പകലും വേല ചെയ്തുകൊണ്ടു നിങ്ങളോടു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചു.</verse>
				<verse number="10">വിശ്വസിക്കുന്ന നിങ്ങളുടെ ഇടയില്‍ ഞങ്ങള്‍ എത്ര പവിത്രമായും നീതിയായും അനിന്ദ്യമായും നടന്നു എന്നതിനു നിങ്ങളും ദൈവവും സാക്ഷി.</verse>
				<verse number="11">തന്‍റെ രാജ്യത്തിനും മഹത്ത്വത്തിനും നിങ്ങളെ വിളിക്കുന്ന ദൈവത്തിനു യോഗ്യമായി നടപ്പാന്‍ തക്കവണ്ണം</verse>
				<verse number="12">ഞങ്ങള്‍ നിങ്ങളില്‍ ഓരോരുത്തനെ അപ്പന്‍ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.</verse>
				<verse number="13">ഞങ്ങള്‍ പ്രസംഗിച്ച ദൈവവചനം നിങ്ങള്‍ കേട്ടു, മനുഷ്യന്‍റെ വചനമായിട്ടല്ല സാക്ഷാല്‍ ആകുന്നതുപോലെ ദൈവവചനമായിട്ടുതന്നെ കൈക്കൊണ്ടതിനാല്‍ ഞങ്ങള്‍ ദൈവത്തെ ഇടവിടാതെ സ്തുതിക്കുന്നു; വിശ്വസിക്കുന്ന നിങ്ങളില്‍ അത് വ്യാപരിച്ചുകൊണ്ടിരിക്കുന്നു.</verse>
				<verse number="14">സഹോദരന്മാരേ, യെഹൂദ്യയില്‍ ക്രിസ്തുയേശുവിലുള്ള ദൈവസഭകള്‍ക്കു നിങ്ങള്‍ അനുകാരികളായിത്തീര്‍ന്നു. അവര്‍ യെഹൂദരാല്‍ അനുഭവിച്ചതുതന്നെ നിങ്ങളും സ്വജാതിക്കാരാല്‍ അനുഭവിച്ചുവല്ലോ.</verse>
				<verse number="15">യെഹൂദര്‍ കര്‍ത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകല മനുഷ്യര്‍ക്കും വിരോധികളും</verse>
				<verse number="16">ജാതികള്‍ രക്ഷിക്കപ്പെടേണ്ടതിനായി ഞങ്ങള്‍ അവരോട് പ്രസംഗിക്കുന്നത് വിലക്കുന്നവരും ആകുന്നു; അങ്ങനെ അവര്‍ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു. എന്നാല്‍ ദൈവക്രോധം അവരുടെമേല്‍ മുഴുത്തുവന്നിരിക്കുന്നു.</verse>
				<verse number="17">സഹോദരന്മാരേ, ഞങ്ങള്‍ അല്പനേരത്തേക്കു ഹൃദയംകൊണ്ടല്ല, മുഖംകൊണ്ടു നിങ്ങളെ വിട്ടുപിരിഞ്ഞിട്ടു ബഹുകാംക്ഷയോടെ നിങ്ങളുടെ മുഖം കാണ്‍മാന്‍ ഏറ്റവും അധികം ശ്രമിച്ചു.</verse>
				<verse number="18">അതുകൊണ്ടു നിങ്ങളുടെ അടുക്കല്‍ വരുവാന്‍ ഞങ്ങള്‍, വിശേഷാല്‍ പൗലൊസായ ഞാന്‍, ഒന്നു രണ്ടു പ്രാവശ്യം വിചാരിച്ചു; എന്നാല്‍ സാത്താന്‍ ഞങ്ങളെ തടുത്തു.</verse>
				<verse number="19">നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ മുമ്പാകെ അവന്‍റെ പ്രത്യക്ഷതയില്‍ ഞങ്ങളുടെ ആശയോ സന്തോഷമോ പ്രശംസാകിരീടമോ ആര്‍ ആകുന്നു? നിങ്ങളും അല്ലയോ?</verse>
				<verse number="20">ഞങ്ങളുടെ മഹത്ത്വവും സന്തോഷവും നിങ്ങള്‍തന്നെ.</verse>
			</chapter>
			<chapter number="3">
				<verse number="1">ആകയാല്‍ സഹിച്ചുകൂടാഞ്ഞിട്ടു ഞങ്ങള്‍ അഥേനയില്‍ തനിച്ച് ഇരിക്കേണ്ടിവന്നാലും വേണ്ടതില്ല എന്നുവച്ച്</verse>
				<verse number="2">ഈ കഷ്ടങ്ങളില്‍ ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിനു നിങ്ങളെ സ്ഥിരപ്പെടുത്തുവാനും നിങ്ങളുടെ വിശ്വാസം സംബന്ധിച്ചു നിങ്ങളെ പ്രബോധിപ്പിപ്പാനുമായിട്ടു നമ്മുടെ സഹോദരനും ക്രിസ്തുവിന്‍റെ സുവിശേഷഘോഷണത്തില്‍ ദൈവത്തിന്‍റെ ശുശ്രൂഷകനുമായ തിമൊഥെയൊസിനെ അയച്ചു.</verse>
				<verse number="3">കഷ്ടം അനുഭവിപ്പാന്‍ നാം നിയമിക്കപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍തന്നെ അറിയുന്നുവല്ലോ.</verse>
				<verse number="4">നാം കഷ്ടമനുഭവിക്കേണ്ടിവരും എന്ന് ഞങ്ങള്‍ നിങ്ങളോടുകൂടെ ഇരുന്നപ്പോള്‍ മുമ്പുകൂട്ടി പറഞ്ഞിട്ടുമുണ്ട്; അവ്വണ്ണംതന്നെ സംഭവിച്ചു എന്ന് നിങ്ങള്‍ അറിയുന്നു.</verse>
				<verse number="5">ഇതുനിമിത്തം എനിക്ക് ഒട്ടും സഹിച്ചുകൂടാഞ്ഞിട്ടു പരീക്ഷകന്‍ നിങ്ങളെ പരീക്ഷിച്ചുവോ ഞങ്ങളുടെ പ്രയത്നം വെറുതേയായിപ്പോയോ എന്ന് ഭയപ്പെട്ടു ഞാന്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ വസ്തുത അറിയേണ്ടതിന് ആളയച്ചു.</verse>
				<verse number="6">ഇപ്പോഴോ, തിമൊഥെയൊസ് നിങ്ങളുടെ അടുക്കല്‍നിന്നു വന്ന് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയും പറ്റിയും ഞങ്ങള്‍ നിങ്ങളെ കാണ്‍മാന്‍ വാഞ്ഛിക്കുന്നതുപോലെ നിങ്ങള്‍ ഞങ്ങളെയും കാണ്‍മാന്‍ വാഞ്ഛിച്ചുകൊണ്ടു ഞങ്ങളെക്കുറിച്ചു നിങ്ങള്‍ക്ക് എപ്പോഴും നല്ല ഓര്‍മ ഉണ്ട് എന്നും ഞങ്ങളോടു സദ്വര്‍ത്തമാനം അറിയിച്ച കാരണത്താല്‍,</verse>
				<verse number="7">സഹോദരന്മാരേ, ഞങ്ങളുടെ സകല കഷ്ടത്തിലും സങ്കടത്തിലും നിങ്ങളുടെ വിശ്വാസം ഹേതുവായി ഞങ്ങള്‍ നിങ്ങളെക്കുറിച്ച് ആശ്വാസം പ്രാപിച്ചു.</verse>
				<verse number="8">നിങ്ങള്‍ കര്‍ത്താവില്‍ നിലനില്ക്കുന്നു എന്ന് അറിഞ്ഞു ഞങ്ങള്‍ വീണ്ടും ജീവിക്കുന്നു.</verse>
				<verse number="9">നമ്മുടെ ദൈവത്തിന്‍റെ സന്നിധിയില്‍ നിങ്ങളെച്ചൊല്ലി ഞങ്ങള്‍ സന്തോഷിക്കുന്ന സകല സന്തോഷത്തിനും തക്കതായി ദൈവത്തിന് എന്തൊരു സ്തോത്രം ചെയ്‍വാന്‍ ഞങ്ങളാല്‍ കഴിയും?</verse>
				<verse number="10">ഇനി നിങ്ങളുടെ മുഖം കാണ്‍മാനും നിങ്ങളുടെ വിശ്വാസത്തിന്‍റെ കുറവു തീര്‍പ്പാനുമായി ഞങ്ങള്‍ രാവും പകലും വളരെ താല്‍പര്യത്തോടെ പ്രാര്‍ഥിച്ചുപോരുന്നു.</verse>
				<verse number="11">നമ്മുടെ ദൈവവും പിതാവുമായവനും നമ്മുടെ കര്‍ത്താവായ യേശുവും ഞങ്ങള്‍ നിങ്ങളുടെ അടുക്കല്‍ വരുവാന്‍ വഴിനിരത്തിത്തരുമാറാകട്ടെ.</verse>
				<verse number="12">എന്നാല്‍ ഞങ്ങള്‍ക്കു നിങ്ങളോടുള്ള സ്നേഹം വര്‍ധിക്കുന്നതുപോലെ കര്‍ത്താവു നിങ്ങള്‍ക്കു തമ്മിലും എല്ലാവരോടുമുള്ള സ്നേഹം വര്‍ധിപ്പിച്ചു കവിയുമാറാക്കുകയും</verse>
				<verse number="13">ഇങ്ങനെ നമ്മുടെ കര്‍ത്താവായ യേശു തന്‍റെ സകല വിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയില്‍ നമ്മുടെ ദൈവവും പിതാവുമായവന്‍റെ മുമ്പാകെ വിശുദ്ധീകരണത്തില്‍ അനിന്ദ്യരായി വെളിപ്പെടുംവണ്ണം നിങ്ങളുടെ ഹൃദയങ്ങളെ സ്ഥിരപ്പെടുത്തുകയും ചെയ്യുമാറാകട്ടെ.</verse>
			</chapter>
			<chapter number="4">
				<verse number="1">ഒടുവില്‍ സഹോദരന്മാരേ, ദൈവപ്രസാദം ലഭിപ്പാന്‍ തക്കവണ്ണം നിങ്ങള്‍ എങ്ങനെ നടക്കേണം എന്ന് ഞങ്ങളോടു ഗ്രഹിച്ചതുപോലെ- നിങ്ങള്‍ നടക്കുന്നതുപോലെതന്നെ- ഇനിയും അധികം വര്‍ധിച്ചു വരേണ്ടതിനു ഞങ്ങള്‍ കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ നിങ്ങളോട് അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.</verse>
				<verse number="2">ഞങ്ങള്‍ കര്‍ത്താവായ യേശുവിന്‍റെ ആജ്ഞയാല്‍ ഇന്ന കല്പനകളെ തന്നു എന്ന് നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="3">ദൈവത്തിന്‍റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണംതന്നെ.</verse>
				<verse number="4">നിങ്ങള്‍ ദുര്‍ന്നടപ്പു വിട്ടൊഴിഞ്ഞ് ഓരോരുത്തന്‍ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല,</verse>
				<verse number="5">വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്‍റെ പാത്രത്തെ നേടിക്കൊള്ളട്ടെ.</verse>
				<verse number="6">ഈ കാര്യത്തില്‍ ആരും അതിക്രമിക്കയും സഹോദരനെ ചതിക്കയും അരുത്; ഞങ്ങള്‍ നിങ്ങളോടു മുമ്പേ പറഞ്ഞതുപോലെ ഈ വകയ്ക്ക് ഒക്കെയും പ്രതികാരം ചെയ്യുന്നവന്‍ കര്‍ത്താവല്ലോ.</verse>
				<verse number="7">ദൈവം നമ്മെ അശുദ്ധിക്കല്ല വിശുദ്ധീകരണത്തിനത്രേ വിളിച്ചത്.</verse>
				<verse number="8">ആകയാല്‍ തുച്ഛീകരിക്കുന്നവന്‍ മനുഷ്യനെ അല്ല, തന്‍റെ പരിശുദ്ധാത്മാവിനെ നിങ്ങള്‍ക്കു തരുന്ന ദൈവത്തെത്തന്നെ തുച്ഛീകരിക്കുന്നു.</verse>
				<verse number="9">സഹോദരപ്രീതിയെക്കുറിച്ചു നിങ്ങള്‍ക്ക് എഴുതുവാന്‍ ആവശ്യമില്ല; അന്യോന്യം സ്നേഹിപ്പാന്‍ നിങ്ങള്‍ ദൈവത്താല്‍ ഉപദേശം പ്രാപിച്ചതല്ലാതെ</verse>
				<verse number="10">മക്കെദോന്യയില്‍ എങ്ങുമുള്ള സഹോദരന്മാരോടൊക്കെയും അങ്ങനെ ആചരിച്ചും പോരുന്നുവല്ലോ; എന്നാല്‍ സഹോദരന്മാരേ, അതില്‍ നിങ്ങള്‍ അധികമായി വര്‍ധിച്ചുവരേണം എന്നും</verse>
				<verse number="11">പുറത്തുള്ളവരോടു മര്യാദയായി നടപ്പാനും ഒന്നിനും മുട്ടില്ലാതിരിപ്പാനുംവേണ്ടി</verse>
				<verse number="12">ഞങ്ങള്‍ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ അടങ്ങിപ്പാര്‍പ്പാനും സ്വന്തകാര്യം നോക്കുവാനും സ്വന്തകൈകൊണ്ടു വേലചെയ്‍വാനും അഭിമാനം തോന്നേണം എന്നും നിങ്ങളെ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="13">സഹോദരന്മാരേ, നിങ്ങള്‍ പ്രത്യാശയില്ലാത്ത മറ്റുള്ളവരെപ്പോലെ ദുഃഖിക്കാതിരിക്കേണ്ടതിന് നിദ്രകൊള്ളുന്നവരെക്കുറിച്ച് അറിവില്ലാതിരിക്കരുത് എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="14">യേശു മരിക്കയും ജീവിച്ചെഴുന്നേല്ക്കയും ചെയ്തു എന്ന് നാം വിശ്വസിക്കുന്നു എങ്കില്‍ അങ്ങനെതന്നെ ദൈവം നിദ്രകൊണ്ടവരെയും യേശു മുഖാന്തരം അവനോടുകൂടെ വരുത്തും.</verse>
				<verse number="15">കര്‍ത്താവിന്‍റെ പ്രത്യക്ഷതവരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കു മുമ്പാകയില്ല എന്ന് ഞങ്ങള്‍ കര്‍ത്താവിന്‍റെ വചനത്താല്‍ നിങ്ങളോടു പറയുന്നു.</verse>
				<verse number="16">കര്‍ത്താവ് താന്‍ ഗംഭീരനാദത്തോടും പ്രധാനദൂതന്‍റെ ശബ്ദത്തോടും ദൈവത്തിന്‍റെ കാഹളത്തോടുംകൂടെ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പേ ഉയിര്‍ത്തെഴുന്നേല്ക്കയും ചെയ്യും.</verse>
				<verse number="17">പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോട് ഒരുമിച്ച് ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും; ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടുകൂടെ ഇരിക്കും.</verse>
				<verse number="18">ഈ വചനങ്ങളെക്കൊണ്ട് അന്യോന്യം ആശ്വസിപ്പിച്ചുകൊള്‍വിന്‍.</verse>
			</chapter>
			<chapter number="5">
				<verse number="1">സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല.</verse>
				<verse number="2">കള്ളന്‍ രാത്രിയില്‍ വരുംപോലെ കര്‍ത്താവിന്‍റെ നാള്‍ വരുന്നു എന്ന് നിങ്ങള്‍തന്നെ നന്നായി അറിയുന്നുവല്ലോ.</verse>
				<verse number="3">അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവവേദന വരുംപോലെ അവര്‍ക്കു പെട്ടെന്ന് നാശം വന്നു ഭവിക്കും; അവര്‍ക്കു തെറ്റിയൊഴിയാവതുമല്ല.</verse>
				<verse number="4">എന്നാല്‍ സഹോദരന്മാരേ, ആ നാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല;</verse>
				<verse number="5">നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്‍റെ മക്കളും പകലിന്‍റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിനുമുള്ളവരല്ല.</verse>
				<verse number="6">ആകയാല്‍ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്‍ന്നും സുബോധമായുമിരിക്ക.</verse>
				<verse number="7">ഉറങ്ങുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നു; മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു.</verse>
				<verse number="8">നാമോ പകലിനുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.</verse>
				<verse number="9">ദൈവം നമ്മെ കോപത്തിനല്ല,</verse>
				<verse number="10">നാം ഉണര്‍ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിനു നമുക്കുവേണ്ടി മരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നത്.</verse>
				<verse number="11">ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ധന വരുത്തിയും പോരുവിന്‍.</verse>
				<verse number="12">സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞ്</verse>
				<verse number="13">അവരുടെ വേലനിമിത്തം ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. തമ്മില്‍ സമാധാനമായിരിപ്പിന്‍.</verse>
				<verse number="14">സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നത്: ക്രമംകെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍; ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍; ബലഹീനരെ താങ്ങുവിന്‍; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍.</verse>
				<verse number="15">ആരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍;</verse>
				<verse number="16">എപ്പോഴും സന്തോഷിപ്പിന്‍;</verse>
				<verse number="17">ഇടവിടാതെ പ്രാര്‍ഥിപ്പിന്‍;</verse>
				<verse number="18">എല്ലാറ്റിനും സ്തോത്രം ചെയ്‍വിന്‍; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം.</verse>
				<verse number="19">ആത്മാവിനെ കെടുക്കരുത്.</verse>
				<verse number="20">പ്രവചനം തുച്ഛീകരിക്കരുത്.</verse>
				<verse number="21">സകലവും ശോധന ചെയ്തു നല്ലത് മുറുകെ പിടിപ്പിന്‍.</verse>
				<verse number="22">സകലവിധ ദോഷവും വിട്ടകലുവിന്‍.</verse>
				<verse number="23">സമാധാനത്തിന്‍റെ ദൈവംതന്നെ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.</verse>
				<verse number="24">നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അത് നിവര്‍ത്തിക്കും.</verse>
				<verse number="25">സഹോദരന്മാരേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍.</verse>
				<verse number="26">സകല സഹോദരന്മാരെയും വിശുദ്ധ ചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍.</verse>
				<verse number="27">കര്‍ത്താവാണ, സഹോദരന്മാരെയൊക്കെയും ഈ ലേഖനം വായിച്ചു കേള്‍പ്പിക്കേണം.</verse>
				<verse number="28">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="53">
			<chapter number="1">
				<verse number="1">പൗലൊസും സില്വാനൊസും തിമൊഥെയൊസും പിതാവായ ദൈവത്തിലും കര്‍ത്താവായ യേശുക്രിസ്തുവിലുമുള്ള തെസ്സലൊനീക്യസഭയ്ക്ക് എഴുതുന്നത്:</verse>
				<verse number="2">പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="3">സഹോദരന്മാരേ, നിങ്ങളുടെ വിശ്വാസം ഏറ്റവും വര്‍ധിച്ചും ആളാംപ്രതി നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അന്യോന്യസ്നേഹം പെരുകിയും വരികയാല്‍ ഞങ്ങള്‍ യോഗ്യമാകുംവണ്ണം ദൈവത്തിന് എപ്പോഴും നിങ്ങളെക്കുറിച്ചു സ്തോത്രം ചെയ്‍വാന്‍ കടമ്പെട്ടിരിക്കുന്നു.</verse>
				<verse number="4">അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്‍റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.</verse>
				<verse number="5">അത് നിങ്ങള്‍ കഷ്ടപ്പെടുവാന്‍ ഹേതുവായിരിക്കുന്ന ദൈവരാജ്യത്തിനു നിങ്ങളെ യോഗ്യന്മാരായി എണ്ണും എന്നിങ്ങനെ ദൈവത്തിന്‍റെ നീതിയുള്ള വിധിക്ക് അടയാളം ആകുന്നു.</verse>
				<verse number="6">കര്‍ത്താവായ യേശു തന്‍റെ ശക്തിയുള്ള ദൂതന്മാരുമായി സ്വര്‍ഗത്തില്‍നിന്ന് അഗ്നിജ്വാലയില്‍ പ്രത്യക്ഷനായി</verse>
				<verse number="7">ദൈവത്തെ അറിയാത്തവര്‍ക്കും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ സുവിശേഷം അനുസരിക്കാത്തവര്‍ക്കും പ്രതികാരം കൊടുക്കുമ്പോള്‍</verse>
				<verse number="8">നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കു പീഡയും പീഡ അനുഭവിക്കുന്ന നിങ്ങള്‍ക്കു ഞങ്ങളോടുകൂടെ ആശ്വാസവും പകരം നല്കുന്നത് ദൈവസന്നിധിയില്‍ നീതിയല്ലോ.</verse>
				<verse number="9">ആ നാളില്‍ അവന്‍ തന്‍റെ വിശുദ്ധന്മാരില്‍ മഹത്ത്വപ്പെടേണ്ടതിനും ഞങ്ങളുടെ സാക്ഷ്യം നിങ്ങള്‍ വിശ്വസിച്ചതുപോലെ വിശ്വസിച്ച എല്ലാവരിലും താന്‍ അതിശയവിഷയം ആകേണ്ടതിനും വരുമ്പോള്‍</verse>
				<verse number="10">സുവിശേഷം അനുസരിക്കാത്തവര്‍ കര്‍ത്താവിന്‍റെ സന്നിധാനവും അവന്‍റെ വല്ലഭത്വത്തോടു കൂടിയ മഹത്ത്വവും വിട്ടകന്നു നിത്യനാശം എന്ന ശിക്ഷാവിധി അനുഭവിക്കും.</verse>
				<verse number="11">അതുകൊണ്ടു ഞങ്ങള്‍ നമ്മുടെ ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും കൃപയാല്‍ നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ നാമം നിങ്ങളിലും നിങ്ങള്‍ അവനിലും മഹത്ത്വപ്പെടേണ്ടതിന്,</verse>
				<verse number="12">നമ്മുടെ ദൈവം നിങ്ങളെ തന്‍റെ വിളിക്കു യോഗ്യരായി എണ്ണി സല്‍ഗുണത്തിലുള്ള സകല താല്‍പര്യവും വിശ്വാസത്തിന്‍റെ പ്രവൃത്തിയും ശക്തിയോടെ പൂര്‍ണമാക്കിത്തരേണം എന്ന് നിങ്ങള്‍ക്കുവേണ്ടി എപ്പോഴും പ്രാര്‍ഥിക്കുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">ഇനി സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയും അവന്‍റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്:</verse>
				<verse number="2">കര്‍ത്താവിന്‍റെ നാള്‍ അടുത്തിരിക്കുന്നു എന്നുവച്ച് നിങ്ങള്‍ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങള്‍ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ, സുബോധംവിട്ടു വേഗത്തില്‍ ഇളകുകയും ഞെട്ടിപ്പോകയുമരുത്.</verse>
				<verse number="3">ആരും ഏതു വിധേനയും നിങ്ങളെ ചതിക്കരുത്; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധര്‍മമൂര്‍ത്തിയുമായവന്‍ വെളിപ്പെടുകയും വേണം.</verse>
				<verse number="4">അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ച്, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ.</verse>
				<verse number="5">നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍തന്നെ ഞാന്‍ ഇത് നിങ്ങളോട് പറഞ്ഞു എന്ന് ഓര്‍ക്കുന്നില്ലയോ?</verse>
				<verse number="6">അവന്‍ സമയത്തിനു മുമ്പേ വെളിപ്പെടാതിരിക്കേണ്ടതിന് ഇപ്പോള്‍ തടുക്കുന്നത് എന്ത് എന്ന് നിങ്ങള്‍ അറിയുന്നു.</verse>
				<verse number="7">അധര്‍മത്തിന്‍റെ മര്‍മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ട്; ഇതുവരെ തടുക്കുന്നവന്‍ വഴിയില്‍നിന്നു നീങ്ങിപ്പോക മാത്രം വേണം.</verse>
				<verse number="8">അപ്പോള്‍ അധര്‍മമൂര്‍ത്തി വെളിപ്പെട്ടുവരും; അവനെ കര്‍ത്താവായ യേശു തന്‍റെ വായിലെ ശ്വാസത്താല്‍ ഒടുക്കി തന്‍റെ പ്രത്യക്ഷതയുടെ പ്രഭാവത്താല്‍ നശിപ്പിക്കും.</verse>
				<verse number="9">അധര്‍മമൂര്‍ത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവര്‍ക്കു സാത്താന്‍റെ വ്യാപാരശക്തിക്ക് ഒത്തവണ്ണം വ്യാജമായ സകല ശക്തിയോടും അടയാളങ്ങളോടും അദ്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടുംകൂടെ ആയിരിക്കും;</verse>
				<verse number="10">അവര്‍ രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാല്‍തന്നെ അങ്ങനെ ഭവിക്കും.</verse>
				<verse number="11">സത്യത്തെ വിശ്വസിക്കാതെ അനീതിയില്‍ രസിക്കുന്ന ഏവര്‍ക്കും ന്യായവിധി വരേണ്ടതിന്</verse>
				<verse number="12">ദൈവം അവര്‍ക്കു ഭോഷ്ക് വിശ്വസിക്കുമാറു വ്യാജത്തിന്‍റെ വ്യാപാരശക്തി അയയ്ക്കുന്നു.</verse>
				<verse number="13">ഞങ്ങളോ, കര്‍ത്താവിനു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതല്‍ ആത്മാവിന്‍റെ വിശുദ്ധീകരണത്തിലും സത്യത്തിന്‍റെ വിശ്വാസത്തിലും രക്ഷയ്ക്കായി തിരഞ്ഞെടുത്തതുകൊണ്ട് നിങ്ങള്‍ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാന്‍ കടമ്പെട്ടിരിക്കുന്നു.</verse>
				<verse number="14">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മഹത്ത്വം പ്രാപിപ്പാനല്ലോ അവന്‍ ഞങ്ങളുടെ സുവിശേഷഘോഷണത്താല്‍ നിങ്ങളെ രക്ഷയ്ക്കു വിളിച്ചത്.</verse>
				<verse number="15">ആകയാല്‍ സഹോദരന്മാരേ, നിങ്ങള്‍ ഉറച്ചുനിന്നു ഞങ്ങള്‍ വാക്കിനാലോ, ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊള്‍വിന്‍.</verse>
				<verse number="16">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന</verse>
				<verse number="17">നമ്മുടെ പിതാവായ ദൈവവും നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.</verse>
			</chapter>
			<chapter number="3">
				<verse number="1">ഒടുവില്‍ സഹോദരന്മാരേ, കര്‍ത്താവിന്‍റെ വചനം നിങ്ങളുടെ അടുക്കല്‍ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്ത്വപ്പെടുവാനും</verse>
				<verse number="2">വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കൈയില്‍നിന്നു ഞങ്ങള്‍ വിടുവിക്കപ്പെടുവാനും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍; വിശ്വാസം എല്ലാവര്‍ക്കും ഇല്ലല്ലോ.</verse>
				<verse number="3">കര്‍ത്താവോ വിശ്വസ്തന്‍; അവന്‍ നിങ്ങളെ ഉറപ്പിച്ച് ദുഷ്ടന്‍റെ കൈയില്‍ അകപ്പെടാതവണ്ണം കാത്തുകൊള്ളും.</verse>
				<verse number="4">ഞങ്ങള്‍ ആജ്ഞാപിക്കുന്നത് നിങ്ങള്‍ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങള്‍ നിങ്ങളെക്കുറിച്ചു കര്‍ത്താവില്‍ ഉറച്ചിരിക്കുന്നു.</verse>
				<verse number="5">കര്‍ത്താവ് താന്‍ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്‍റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്‍റെ സഹിഷ്ണുതയിലേക്കും തിരിക്കുമാറാകട്ടെ.</verse>
				<verse number="6">സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്ന് നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് ആജ്ഞാപിക്കുന്നു.</verse>
				<verse number="7">ഞങ്ങളെ അനുകരിക്കേണ്ടത് എങ്ങനെ എന്ന് നിങ്ങള്‍തന്നെ അറിയുന്നുവല്ലോ. ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ക്രമംകെട്ടു നടന്നിട്ടില്ല,</verse>
				<verse number="8">ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളില്‍ ആര്‍ക്കും ഭാരമായിത്തീരരുത് എന്നുവച്ചു ഞങ്ങള്‍ അധ്വാനത്തോടും പ്രയാസത്തോടും കൂടെ</verse>
				<verse number="9">രാപ്പകല്‍ വേല ചെയ്തുപോന്നത് അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാന്‍ നിങ്ങള്‍ക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിനത്രേ.</verse>
				<verse number="10">വേല ചെയ്‍വാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുത് എന്ന് ഞങ്ങള്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍തന്നെ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.</verse>
				<verse number="11">നിങ്ങളില്‍ ചിലര്‍ ഒട്ടും വേല ചെയ്യാതെ പരകാര്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേള്‍ക്കുന്നു.</verse>
				<verse number="12">ഇങ്ങനെയുള്ളവരോട്: സാവധാനത്തോടെ വേല ചെയ്ത് അഹോവൃത്തി കഴിക്കേണം എന്ന് കര്‍ത്താവായ യേശുക്രിസ്തുവില്‍ ഞങ്ങള്‍ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.</verse>
				<verse number="13">നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതില്‍ തളര്‍ന്നുപോകരുത്.</verse>
				<verse number="14">ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്ക് അനുസരിക്കാത്തവന്‍ നാണിക്കേണ്ടതിന് അവനോടുള്ള സംസര്‍ഗം വിട്ട് അവനെ വേര്‍തിരിപ്പിന്‍.</verse>
				<verse number="15">എങ്കിലും ശത്രു എന്ന് വിചാരിക്കാതെ സഹോദരന്‍ എന്നുവച്ച് അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടത്.</verse>
				<verse number="16">സമാധാനത്തിന്‍റെ കര്‍ത്താവായവന്‍ താന്‍ നിങ്ങള്‍ക്ക് എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കര്‍ത്താവ് നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.</verse>
				<verse number="17">പൗലൊസായ എന്‍റെ കൈയാല്‍ വന്ദനം; സകല ലേഖനത്തിലും ഇതുതന്നെ അടയാളം; ഇങ്ങനെ ഞാന്‍ എഴുതുന്നു.</verse>
				<verse number="18">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="54">
			<chapter number="1">
				<verse number="1">നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്‍റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്‍റെ</verse>
				<verse number="2">അപ്പൊസ്തലനായ പൗലൊസ് വിശ്വാസത്തില്‍ നിജപുത്രനായ തിമൊഥെയൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="3">അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥയ്ക്കല്ല തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്നും ചിലരോട് ആജ്ഞാപിക്കേണ്ടതിന്</verse>
				<verse number="4">നീ എഫെസൊസില്‍ താമസിക്കേണം എന്നു ഞാന്‍ മക്കെദോന്യക്കു പോകുമ്പോള്‍ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.</verse>
				<verse number="5">ആജ്ഞയുടെ ഉദ്ദേശ്യമോ: ശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിര്‍വ്യാജവിശ്വാസം എന്നിവയാല്‍ ഉളവാകുന്ന സ്നേഹംതന്നെ.</verse>
				<verse number="6">ചിലര്‍ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു</verse>
				<verse number="7">ധര്‍മോപദേഷ്ടാക്കന്മാരായിരിപ്പാന്‍ ഇച്ഛിക്കുന്നു; തങ്ങള്‍ പറയുന്നത് ഇന്നത് എന്നും സ്ഥാപിക്കുന്നത് ഇന്നത് എന്നും ഗ്രഹിക്കുന്നില്ലതാനും.</verse>
				<verse number="8">ന്യായപ്രമാണമോ നീതിമാനല്ല, അധര്‍മികള്‍, അഭക്തര്‍, അനുസരണം കെട്ടവര്‍, പാപികള്‍, അശുദ്ധര്‍, ബാഹ്യന്മാര്‍, പിതൃഹന്താക്കള്‍, മാതൃഹന്താക്കള്‍, കൊലപാതകര്‍,</verse>
				<verse number="9">ദുര്‍ന്നടപ്പുകാര്‍, പുരുഷമൈഥുനക്കാര്‍, നരമോഷ്ടാക്കള്‍, ഭോഷ്കുപറയുന്നവര്‍, കള്ളസ്സത്യം ചെയ്യുന്നവര്‍ എന്നീ വകക്കാര്‍ക്കും</verse>
				<verse number="10">പത്ഥ്യോപദേശത്തിനു വിപരീതമായ മറ്റ് ഏതിനും അത്രേ വച്ചിരിക്കുന്നത് എന്നു ഗ്രഹിച്ചുകൊണ്ട്, അതിനെ ന്യായോചിതമായി ഉപയോഗിച്ചാല്‍ ന്യായപ്രമാണം നല്ലതുതന്നെ എന്നു നാം അറിയുന്നു.</verse>
				<verse number="11">ഈ പരിജ്ഞാനം, എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്‍റെ മഹത്ത്വമുള്ള സുവിശേഷത്തിന് അനുസാരമായതുതന്നെ.</verse>
				<verse number="12">എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കര്‍ത്താവ് എന്നെ വിശ്വസ്തന്‍ എന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കിയതുകൊണ്ട് ഞാന്‍ അവനെ സ്തുതിക്കുന്നു.</verse>
				<verse number="13">മുമ്പേ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠുരനും ആയിരുന്നു; എങ്കിലും അവിശ്വാസത്താല്‍ അറിയാതെ ചെയ്തതാകകൊണ്ട് എനിക്കു കരുണ ലഭിച്ചു.</verse>
				<verse number="14">നമ്മുടെ കര്‍ത്താവിന്‍റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വര്‍ധിച്ചുമിരിക്കുന്നു.</verse>
				<verse number="15">ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനംതന്നെ; ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍.</verse>
				<verse number="16">എന്നിട്ടും യേശുക്രിസ്തു നിത്യജീവനായിക്കൊണ്ടു തന്നില്‍ വിശ്വസിപ്പാനുള്ളവര്‍ക്ക് ദൃഷ്ടാന്തത്തിനായി സകല ദീര്‍ഘക്ഷമയും ഒന്നാമനായ എന്നില്‍ കാണിക്കേണ്ടതിന് എനിക്ക് കരുണ ലഭിച്ചു.</verse>
				<verse number="17">നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്ത്വവും. ആമേന്‍.</verse>
				<verse number="18">മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങള്‍ക്ക് ഒത്തവണ്ണം ഞാന്‍ ഈ ആജ്ഞ നിനക്ക് ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനുസരിച്ചുനല്ല യുദ്ധസേവ ചെയ്ക.</verse>
				<verse number="19">ചിലര്‍ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ട് അവരുടെ വിശ്വാസക്കപ്പല്‍ തകര്‍ന്നുപോയി.</verse>
				<verse number="20">ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു, അവര്‍ ദൂഷണം പറയാതിരിപ്പാന്‍ പഠിക്കേണ്ടതിനു ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">എന്നാല്‍ സകല മനുഷ്യര്‍ക്കും നാം സര്‍വഭക്തിയോടും ഘനത്തോടുംകൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിനു</verse>
				<verse number="2">വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കുംവേണ്ടി യാചനയും പ്രാര്‍ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാന്‍ സകലത്തിനും മുമ്പേ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="3">അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ സന്നിധിയില്‍ നല്ലതും പ്രസാദകരവും ആകുന്നു.</verse>
				<verse number="4">അവന്‍ സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്‍റെ പരിജ്ഞാനത്തില്‍ എത്തുവാനും ഇച്ഛിക്കുന്നു.</verse>
				<verse number="5">ദൈവം ഒരുവനല്ലോ; ദൈവത്തിനും മനുഷ്യര്‍ക്കും മധ്യസ്ഥനും ഒരുവന്‍:</verse>
				<verse number="6">എല്ലാവര്‍ക്കുംവേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നെ.</verse>
				<verse number="7">തക്കസമയത്ത് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായി ഞാന്‍ പ്രസംഗിയും അപ്പൊസ്തലനുമായി-ഭോഷ്കല്ല, പരമാര്‍ഥംതന്നെ പറയുന്നു- ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാന്‍ നിയമിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="8">ആകയാല്‍ പുരുഷന്മാര്‍ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധ കൈകളെ ഉയര്‍ത്തി പ്രാര്‍ഥിക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="9">അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.</verse>
				<verse number="10">പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകള്‍ക്ക് ഉചിതമാകുംവണ്ണം സല്‍പ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.</verse>
				<verse number="11">സ്ത്രീ മൗനമായിരുന്നു പൂര്‍ണാനുസരണത്തോടുംകൂടെ പഠിക്കട്ടെ.</verse>
				<verse number="12">മൗനമായിരിപ്പാന്‍ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്‍റെമേല്‍ അധികാരം നടത്തുവാനോ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല.</verse>
				<verse number="13">ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു,</verse>
				<verse number="14">പിന്നെ ഹവ്വാ; ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തില്‍ അകപ്പെട്ടത്.</verse>
				<verse number="15">എന്നാല്‍ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാര്‍ക്കുന്നു എങ്കില്‍ അവള്‍ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും.</verse>
			</chapter>
			<chapter number="3">
				<verse number="1">ഒരുവന്‍ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍ നല്ലവേല ആഗ്രഹിക്കുന്നു എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.</verse>
				<verse number="2">എന്നാല്‍ അധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ഥനും ആയിരിക്കേണം.</verse>
				<verse number="3">മദ്യപ്രിയനും തല്ലുകാരനും അരുത്; ശാന്തനും കലഹിക്കാത്തവനും</verse>
				<verse number="4">ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണഗൗരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം.</verse>
				<verse number="5">സ്വന്തകുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും?</verse>
				<verse number="6">നിഗളിച്ചിട്ടു പിശാചിനു വന്ന ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ പുതിയ ശിഷ്യനും അരുത്.</verse>
				<verse number="7">നിന്ദയിലും പിശാചിന്‍റെ കെണിയിലും കുടുങ്ങാതിരിപ്പാന്‍ പുറമേയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.</verse>
				<verse number="8">അവ്വണ്ണം ശുശ്രൂഷകന്മാര്‍ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്‍ലാഭമോഹികളും അരുത്.</verse>
				<verse number="9">അവര്‍ വിശ്വാസത്തിന്‍റെ മര്‍മം ശുദ്ധമനസ്സാക്ഷിയില്‍ വച്ചുകൊള്ളുന്നവര്‍ ആയിരിക്കേണം.</verse>
				<verse number="10">അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്ക്കട്ടെ.</verse>
				<verse number="11">അവ്വണ്ണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്‍മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.</verse>
				<verse number="12">ശുശ്രൂഷകന്മാര്‍ ഏക ഭാര്യയുള്ള ഭര്‍ത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.</verse>
				<verse number="13">നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗല്ഭ്യവും സമ്പാദിക്കുന്നു.</verse>
				<verse number="14">ഞാന്‍ വേഗത്തില്‍ നിന്‍റെ അടുക്കല്‍ വരും എന്ന് ആശിക്കുന്നു;</verse>
				<verse number="15">താമസിച്ചുപോയാലോ സത്യത്തിന്‍റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്‍റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടത് എങ്ങനെയെന്നു നീ അറിയേണ്ടതിന് ഇത് എഴുതുന്നു.</verse>
				<verse number="16">അവന്‍ ജഡത്തില്‍ വെളിപ്പെട്ടു; ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്‍ക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു; ലോകത്തില്‍ വിശ്വസിക്കപ്പെട്ടു; തേജസ്സില്‍ എടുക്കപ്പെട്ടു. എന്നിങ്ങനെ ദൈവഭക്തിയുടെ മര്‍മം സമ്മതമാംവണ്ണം വലിയതാകുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്കു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്ന് ആത്മാവ് തെളിവായി പറയുന്നു.</verse>
				<verse number="2">അവര്‍ സ്വന്തമനസ്സാക്ഷിയില്‍ ചൂടുവച്ചവരായി</verse>
				<verse number="3">വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികള്‍ സ്തോത്രത്തോടെ അനുഭവിപ്പാന്‍ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വര്‍ജിക്കേണം എന്നു കല്പിക്കയും ചെയ്യും.</verse>
				<verse number="4">എന്നാല്‍ ദൈവത്തിന്‍റെ സൃഷ്ടി എല്ലാം നല്ലത്; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കില്‍ ഒന്നും വര്‍ജിക്കേണ്ടതല്ല;</verse>
				<verse number="5">ദൈവവചനത്താലും പ്രാര്‍ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.</verse>
				<verse number="6">ഇതു സഹോദരന്മാരെ ഗ്രഹിപ്പിച്ചാല്‍ നീ അനുസരിച്ച വിശ്വാസത്തിന്‍റെയും സദുപദേശത്തിന്‍റെയും വചനത്താല്‍ പോഷണം ലഭിച്ചു ക്രിസ്തുയേശുവിനു നല്ല ശുശ്രൂഷകന്‍ ആകും.</verse>
				<verse number="7">ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.</verse>
				<verse number="8">ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്‍റെയും വരുവാനിരിക്കുന്നതിന്‍റെയും വാഗ്ദത്തമുള്ളതാകയാല്‍ സകലത്തിനും പ്രയോജനകരമാകുന്നു.</verse>
				<verse number="9">ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം.</verse>
				<verse number="10">അതിനായിട്ടുതന്നെ നാം സകല മനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തില്‍ ആശവച്ച് അധ്വാനിച്ചും പോരാടിയും വരുന്നു.</verse>
				<verse number="11">ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.</verse>
				<verse number="12">ആരും നിന്‍റെ യൗവനം തുച്ഛീകരിക്കരുത്; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിര്‍മ്മലതയിലും വിശ്വാസികള്‍ക്കു മാതൃകയായിരിക്ക.</verse>
				<verse number="13">ഞാന്‍ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രദ്ധിച്ചിരിക്ക.</verse>
				<verse number="14">മൂപ്പന്മാരുടെ കൈവയ്പോടുകൂടെ പ്രവചനത്താല്‍ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ</verse>
				<verse number="15">നിന്‍റെ അഭിവൃദ്ധി എല്ലാവര്‍ക്കും പ്രസിദ്ധമായിത്തീരേണ്ടതിന് ഇതു കരുതുക, ഇതില്‍ തന്നെ ഇരുന്നുകൊള്‍ക.</verse>
				<verse number="16">നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്‍ക; ഇതില്‍ ഉറച്ചുനില്ക്ക; അങ്ങനെ ചെയ്താല്‍ നീ നിന്നെയും നിന്‍റെ പ്രസംഗം കേള്‍ക്കുന്നവരെയും രക്ഷിക്കും.</verse>
			</chapter>
			<chapter number="5">
				<verse number="1">മൂത്തവനെ ഭര്‍ത്സിക്കാതെ അപ്പനെപ്പോലെയും ഇളയവരെ സഹോദരന്മാരെപ്പോലെയും</verse>
				<verse number="2">മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂര്‍ണനിര്‍മ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.</verse>
				<verse number="3">സാക്ഷാല്‍ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.</verse>
				<verse number="4">വല്ല വിധവയ്ക്കും പുത്രപൗത്രന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ മുമ്പേ സ്വന്തകുടുംബത്തില്‍ ഭക്തി കാണിച്ച് അമ്മയപ്പന്മാര്‍ക്കു പ്രത്യുപകാരം ചെയ്‍വാന്‍ പഠിക്കട്ടെ; ഇതു ദൈവസന്നിധിയില്‍ പ്രസാദകരമാകുന്നു.</verse>
				<verse number="5">സാക്ഷാല്‍ വിധവയും ഏകാകിയുമായവള്‍ ദൈവത്തില്‍ ആശവച്ചു രാപ്പകല്‍ യാചനയിലും പ്രാര്‍ഥനയിലും ഉറ്റുപാര്‍ക്കുന്നു.</verse>
				<verse number="6">കാമുകിയായവളോ ജീവിച്ചിരിക്കയില്‍ത്തന്നെ ചത്തവള്‍.</verse>
				<verse number="7">അവര്‍ നിരപവാദ്യമാരായിരിക്കേണ്ടതിനു നീ ഇത് ആജ്ഞാപിക്ക.</verse>
				<verse number="8">തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്തകുടുംബക്കാര്‍ക്കുംവേണ്ടി കരുതാത്തവന്‍ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു.</verse>
				<verse number="9">സല്‍പ്രവൃത്തികളാല്‍ ശ്രുതിപ്പെട്ട് ഏകഭര്‍ത്താവിന്‍റെ ഭാര്യയായിരുന്ന് അറുപതു വയസ്സിനു താഴെയല്ലാത്ത</verse>
				<verse number="10">വിധവ മക്കളെ വളര്‍ത്തുകയോ അതിഥികളെ സല്ക്കരിക്കയോ വിശുദ്ധന്മാരുടെ കാലുകളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കു മുട്ടുതീര്‍ക്കുകയോ സര്‍വസല്‍പ്രവൃത്തിയും ചെയ്തുപോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.</verse>
				<verse number="11">ഇളയ വിധവമാരെ ഒഴിക്ക; ക്രിസ്തുവിനു വിരോധമായി പുളച്ചു മദിക്കുമ്പോള്‍ വിവാഹം ചെയ്‍വാന്‍ ഇച്ഛിക്കും.</verse>
				<verse number="12">ആദ്യവിശ്വാസം തള്ളുകയാല്‍ അവര്‍ക്കു ശിക്ഷാവിധി ഉണ്ട്.</verse>
				<verse number="13">അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.</verse>
				<verse number="14">ആകയാല്‍ ഇളയവര്‍ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്ക് അപവാദത്തിന് അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.</verse>
				<verse number="15">ഇപ്പോള്‍ത്തന്നെ ചിലര്‍ സാത്താന്‍റെ പിന്നാലെ പോയല്ലോ.</verse>
				<verse number="16">ഒരു വിശ്വാസിനിക്കു വിധവമാര്‍ ഉണ്ടെങ്കില്‍ അവള്‍തന്നെ അവര്‍ക്കു മുട്ടുതീര്‍ക്കട്ടെ; സഭയ്ക്കു ഭാരം വരരുത്; സാക്ഷാല്‍ വിധവമാരായവര്‍ക്കു മുട്ടുതീര്‍പ്പാനുണ്ടല്ലോ.</verse>
				<verse number="17">നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അധ്വാനിക്കുന്നവരെതന്നെ, ഇരട്ടി മാനത്തിനു യോഗ്യരായി എണ്ണുക.</verse>
				<verse number="18">മെതിക്കുന്ന കാളയ്ക്കു മുഖക്കുട്ട കെട്ടരുത് എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന്‍ തന്‍റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ.</verse>
				<verse number="19">രണ്ടു മൂന്നു സാക്ഷികള്‍ മുഖേനയല്ലാതെ ഒരു മൂപ്പന്‍റെ നേരേ അന്യായം എടുക്കരുത്.</verse>
				<verse number="20">പാപം ചെയ്യുന്നവരെ ശേഷമുള്ളവര്‍ക്കും ഭയത്തിനായി എല്ലാവരും കേള്‍ക്കെ ശാസിക്ക.</verse>
				<verse number="21">നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ട് സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.</verse>
				<verse number="22">യാതൊരുത്തന്‍റെമേലും വേഗത്തില്‍ കൈവയ്ക്കരുത്; അന്യന്മാരുടെ പാപങ്ങളില്‍ ഓഹരിക്കാരനാകയുമരുത്. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക.</verse>
				<verse number="23">മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്‍റെ അജീര്‍ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക.</verse>
				<verse number="24">ചില മനുഷ്യരുടെ പാപങ്ങള്‍ വിസ്താരത്തിനു മുമ്പേതന്നെ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.</verse>
				<verse number="25">സല്‍പ്രവൃത്തികളും അങ്ങനെതന്നെ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കുകയില്ല.</verse>
			</chapter>
			<chapter number="6">
				<verse number="1">നുകത്തിന്‍കീഴില്‍ ദാസന്മാരായിരിക്കുന്നവരൊക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിപ്പാന്‍ തങ്ങളുടെ യജമാനന്മാരെ സകല മാനത്തിനും യോഗ്യന്മാര്‍ എന്ന് എണ്ണേണ്ടതാകുന്നു.</verse>
				<verse number="2">വിശ്വാസികളായ യജമാനന്മാരുള്ളവര്‍ അവരെ സഹോദരന്മാര്‍ എന്നുവച്ച് അലക്ഷ്യമാക്കരുത്; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവര്‍ വിശ്വാസികളും പ്രിയരും ആകകൊണ്ട് അവരെ വിശേഷാല്‍ സേവിക്കയത്രേ വേണ്ടത്; ഇത് നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക.</verse>
				<verse number="3">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവന്‍ ഒന്നും തിരിച്ചറിയാതെ</verse>
				<verse number="4">തര്‍ക്കത്തിന്‍റെയും വാഗ്വാദത്തിന്‍റെയും ഭ്രാന്തു പിടിച്ചു ചീര്‍ത്തിരിക്കുന്നു; അവയാല്‍ അസൂയ, ശണ്ഠ,</verse>
				<verse number="5">ദൂഷണം, ദുസ്സംശയം, ദുര്‍ബുദ്ധികളും സത്യത്യാഗികളുമായ മനുഷ്യരുടെ വ്യര്‍ഥവാദം എന്നിവ ഉളവാകുന്നു; അവര്‍ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.</verse>
				<verse number="6">അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദായം ആകുന്നുതാനും.</verse>
				<verse number="7">ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല.</verse>
				<verse number="8">ഉണ്‍മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നു നാം വിചാരിക്ക.</verse>
				<verse number="9">ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു.</verse>
				<verse number="10">ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="11">നീയോ ദൈവത്തിന്‍റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക.</verse>
				<verse number="12">വിശ്വാസത്തിന്‍റെ നല്ല പോര്‍ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്‍ക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.</verse>
				<verse number="13">നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കര്‍ത്താവായ യേശുവിന്‍റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം എന്നിങ്ങനെ</verse>
				<verse number="14">സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്‍റെ മുമ്പില്‍ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവച്ചു ഞാന്‍ നിന്നോട് ആജ്ഞാപിക്കുന്നു.</verse>
				<verse number="15">ധന്യനായ ഏകാധിപതിയും രാജാധിരാജാവും കര്‍ത്താധികര്‍ത്താവും</verse>
				<verse number="16">താന്‍ മാത്രം അമര്‍ത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തില്‍ വസിക്കുന്നവനും മനുഷ്യര്‍ ആരും കാണാത്തവനും കാണ്‍മാന്‍ കഴിയാത്തവനുമായവന്‍ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവനു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേന്‍.</verse>
				<verse number="17">ഈ ലോകത്തിലെ ധനവാന്മാരോട് ഉന്നതഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാന്‍ തരുന്ന</verse>
				<verse number="18">ദൈവത്തില്‍ ആശ വയ്പാനും നന്മ ചെയ്‍വാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായി</verse>
				<verse number="19">സാക്ഷാലുള്ള ജീവനെ പിടിച്ചുകൊള്ളേണ്ടതിനു വരുംകാലത്തേക്കു നല്ലൊരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്‍വാനും ആജ്ഞാപിക്ക.</verse>
				<verse number="20">അല്ലയോ തിമൊഥെയൊസേ, നിന്‍റെ പക്കല്‍ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേര്‍ പറയുന്നതിന്‍റെ ഭക്തി വിരുദ്ധമായ വൃഥാലാപങ്ങളെയും തര്‍ക്കസൂത്രങ്ങളെയും ഒഴിഞ്ഞുനില്ക്ക.</verse>
				<verse number="21">ആ ജ്ഞാനം ചിലര്‍ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.</verse>
				<verse number="22">കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="55">
			<chapter number="1">
				<verse number="1">ക്രിസ്തുയേശുവിലുള്ള ജീവന്‍റെ വാഗ്ദത്തപ്രകാരം ദൈവേഷ്ടത്താല്‍ ക്രിസ്തുയേശുവിന്‍റെ അപ്പൊസ്തലനായ പൗലൊസ് പ്രിയമകനായ തിമൊഥെയൊസിന് എഴുതുന്നത്:</verse>
				<verse number="2">പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="3">എന്‍റെ പ്രാര്‍ഥനയില്‍ രാവും പകലും ഇടവിടാതെ നിന്നെ സ്മരിച്ചു നിന്‍റെ കണ്ണുനീര്‍ ഓര്‍ത്തും നിന്നെ കണ്ടു സന്തോഷപൂര്‍ണനാകുവാന്‍ വാഞ്ഛിച്ചുംകൊണ്ട്</verse>
				<verse number="4">ഞാന്‍ പൂര്‍വന്മാരുടെ ദൃഷ്ടാന്തം അനുസരിച്ചു നിര്‍മ്മലമനസ്സാക്ഷിയോടെ ആരാധിക്കുന്ന ദൈവത്തിന് നിന്‍റെ നിര്‍വ്യാജവിശ്വാസത്തിന്‍റെ ഓര്‍മ നിമിത്തം സ്തോത്രം ചെയ്യുന്നു.</verse>
				<verse number="5">ആ വിശ്വാസം ആദ്യം നിന്‍റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; നിന്നിലും ഉണ്ടെന്നു ഞാന്‍ ഉറച്ചിരിക്കുന്നു.</verse>
				<verse number="6">അതുകൊണ്ട് എന്‍റെ കൈവയ്പിനാല്‍ നിന്നിലുള്ള ദൈവത്തിന്‍റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഓര്‍മപ്പെടുത്തുന്നു.</verse>
				<verse number="7">ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്.</verse>
				<verse number="8">അതുകൊണ്ടു നമ്മുടെ കര്‍ത്താവിന്‍റെ സാക്ഷ്യത്തെയും അവന്‍റെ ബദ്ധനായ എന്നെയുംകുറിച്ചു ലജ്ജിക്കാതെ സുവിശേഷത്തിനായി ദൈവശക്തിക്ക് ഒത്തവണ്ണം നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.</verse>
				<verse number="9">അവന്‍ നമ്മെ രക്ഷിക്കയും വിശുദ്ധവിളികൊണ്ടു വിളിക്കയും ചെയ്തതു, നമ്മുടെ പ്രവൃത്തികള്‍ നിമിത്തമല്ല, സകല കാലത്തിനും മുമ്പേ ക്രിസ്തുയേശുവില്‍ നമുക്കു നല്കിയിരിക്കുന്നതും,</verse>
				<verse number="10">ഇപ്പോള്‍ മരണം നീക്കുകയും സുവിശേഷംകൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്‍റെ പ്രത്യക്ഷതയാല്‍ വെളിപ്പെട്ടിരിക്കുന്നതുമായ തന്‍റെ സ്വന്തനിര്‍ണയത്തിനും കൃപയ്ക്കും ഒത്തവണ്ണമത്രേ.</verse>
				<verse number="11">ആ സുവിശേഷത്തിനു ഞാന്‍ പ്രസംഗിയും അപ്പൊസ്തലനും ഉപദേഷ്ടാവുമായി നിയമിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="12">അതുനിമിത്തം തന്നെ ഞാന്‍ ഇതൊക്കെയും സഹിക്കുന്നു; എങ്കിലും ലജ്ജിക്കുന്നില്ല; ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു; അവന്‍ എന്‍റെ ഉപനിധി ആ ദിവസംവരെ സൂക്ഷിപ്പാന്‍ ശക്തന്‍ എന്ന് ഉറച്ചുമിരിക്കുന്നു.</verse>
				<verse number="13">എന്നോടു കേട്ട പഥ്യവചനം നീ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും മാതൃകയാക്കിക്കൊള്‍ക.</verse>
				<verse number="14">ആ നല്ല ഉപനിധി നമ്മില്‍ അധിവസിക്കുന്ന പരിശുദ്ധാത്മാവിനാല്‍ സൂക്ഷിച്ചുകൊള്‍ക.</verse>
				<verse number="15">ആസ്യക്കാര്‍ എല്ലാവരും എന്നെ വിട്ടു പൊയ്ക്കളഞ്ഞു എന്നു നീ അറിയുന്നുവല്ലോ; ഫുഗലൊസും ഹെര്‍മ്മൊഗനേസും ആ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു.</verse>
				<verse number="16">പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്‍റെ കുടുംബത്തിന് കര്‍ത്താവ് കരുണ നല്കുമാറാകട്ടെ.</verse>
				<verse number="17">അവന്‍ എന്‍റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ ഞാന്‍ റോമയില്‍ എത്തിയ ഉടനെ താല്‍പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു.</verse>
				<verse number="18">ആ ദിവസത്തില്‍ കര്‍ത്താവിന്‍റെ പക്കല്‍ കരുണ കണ്ടെത്തുവാന്‍ കര്‍ത്താവ് അവന് സംഗതി വരുത്തട്ടെ. എഫെസൊസില്‍ വച്ച് അവന്‍ എനിക്ക് എന്തെല്ലാം ശുശ്രൂഷ ചെയ്തു എന്നു നീ നല്ലവണ്ണം അറിയുന്നുവല്ലോ.</verse>
			</chapter>
			<chapter number="2">
				<verse number="1">എന്‍റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാല്‍ ശക്തിപ്പെടുക.</verse>
				<verse number="2">നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ഥരായ വിശ്വസ്തമനുഷ്യരെ ഭരമേല്പിക്ക.</verse>
				<verse number="3">ക്രിസ്തുയേശുവിന്‍റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടംസഹിക്ക.</verse>
				<verse number="4">പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവനകാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നു.</verse>
				<verse number="5">ഒരുത്തന്‍ മല്ലുകെട്ടിയാലും ചട്ടപ്രകാരം പൊരുതായ്കില്‍ കിരീടം പ്രാപിക്കയില്ല.</verse>
				<verse number="6">അധ്വാനിക്കുന്ന കൃഷിക്കാരന്‍ ആകുന്നു ആദ്യം ഫലം അനുഭവിക്കേണ്ടത്.</verse>
				<verse number="7">ഞാന്‍ പറയുന്നതു ചിന്തിച്ചുകൊള്‍ക. കര്‍ത്താവ് സകലത്തിലും നിനക്ക് ബുദ്ധി നല്കുമല്ലോ;</verse>
				<verse number="8">ദാവീദിന്‍റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓര്‍ത്തുകൊള്‍ക. അത് ആകുന്നു എന്‍റെ സുവിശേഷം.</verse>
				<verse number="9">അത് അറിയിക്കുന്നതില്‍ ഞാന്‍ ദുഷ്പ്രവൃത്തിക്കാരന്‍ എന്നപോലെ ചങ്ങല ധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിനോ ബന്ധനം ഇല്ല.</verse>
				<verse number="10">അതുകൊണ്ട് ക്രിസ്തുയേശുവിലുള്ള രക്ഷ നിത്യതേജസ്സോടുകൂടെ വ്രതന്മാര്‍ക്കു കിട്ടേണ്ടതിനു ഞാന്‍ അവര്‍ക്കായി സകലവും സഹിക്കുന്നു.</verse>
				<verse number="11">നാം അവനോടുകൂടെ മരിച്ചു എങ്കില്‍ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കില്‍ കൂടെ വാഴും;</verse>
				<verse number="12">നാം തള്ളിപ്പറയും എങ്കില്‍ അവന്‍ നമ്മെയും തള്ളിപ്പറയും.</verse>
				<verse number="13">നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവന്‍ വിശ്വസ്തനായി പാര്‍ക്കുന്നു; തന്‍റെ സ്വഭാവം ത്യജിപ്പാന്‍ അവനു കഴിയുകയില്ലല്ലോ; ഈ വചനം വിശ്വാസയോഗ്യമാകുന്നു.</verse>
				<verse number="14">കേള്‍ക്കുന്നവരെ മറിച്ചുകളയുന്നതിനല്ലാതെ ഒന്നിനും കൊള്ളാത്ത വാഗ്വാദം ചെയ്യാതിരിക്കണമെന്നു കര്‍ത്താവിനെ സാക്ഷിയാക്കി അവരെ ഓര്‍മപ്പെടുത്തുക.</verse>
				<verse number="15">സത്യവചനത്തെ യഥാര്‍ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിനു കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്ക.</verse>
				<verse number="16">ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെ ഒഴിഞ്ഞിരിക്ക; ആ വകക്കാര്‍ക്ക് അഭക്തി അധികം മുതിര്‍ന്നുവരും;</verse>
				<verse number="17">അവരുടെ വാക്ക് അര്‍ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും.</verse>
				<verse number="18">ഹുമനയൊസും ഫിലേത്തൊസും അവരുടെ കൂട്ടത്തില്‍ ഉള്ളവരാകുന്നു; അവര്‍ സത്യം വിട്ടു തെറ്റി: പുനരുത്ഥാനം കഴിഞ്ഞു എന്നു പറഞ്ഞു ചിലരുടെ വിശ്വാസം മറിച്ചുകളയുന്നു.</verse>
				<verse number="19">എങ്കിലും ദൈവത്തിന്‍റെ സ്ഥിരമായ അടിസ്ഥാനം നിലനില്ക്കുന്നു; കര്‍ത്താവ് തനിക്കുള്ളവരെ അറിയുന്നു എന്നും കര്‍ത്താവിന്‍റെ നാമം ഉച്ചരിക്കുന്നവന്‍ എല്ലാം അനീതി വിട്ടകന്നുകൊള്ളട്ടെ എന്നും ആകുന്നു അതിന്‍റെ മുദ്ര.</verse>
				<verse number="20">എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്; ചിലത് മാന്യകാര്യത്തിനും ചിലത് ഹീനകാര്യത്തിനും ഉപയോഗിക്കുന്നു.</verse>
				<verse number="21">ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്കൊക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.</verse>
				<verse number="22">യൗവനമോഹങ്ങളെ വിട്ടോടി നീതിയും വിശ്വാസവും സ്നേഹവും ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും സമാധാനവും ആചരിക്ക.</verse>
				<verse number="23">ബുദ്ധിയില്ലാത്ത മൗഢ്യതര്‍ക്കം ശണ്ഠ ജനിപ്പിക്കുന്നു എന്നറിഞ്ഞ് അത് ഒഴിഞ്ഞിരിക്ക.</verse>
				<verse number="24">കര്‍ത്താവിന്‍റെ ദാസന്‍ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനും ഉപദേശിപ്പാന്‍ സമര്‍ഥനും ദോഷം സഹിക്കുന്നവനുമായി അത്രേ ഇരിക്കേണ്ടത്.</verse>
				<verse number="25">വിരോധികള്‍ക്കു ദൈവം സത്യത്തിന്‍റെ പരിജ്ഞാനത്തിനായി മാനസാന്തരം നല്കുമോ എന്നും</verse>
				<verse number="26">പിശാചിനാല്‍ പിടിപെട്ടു കുടുങ്ങിയവരാകയാല്‍ അവര്‍ സുബോധം പ്രാപിച്ച് അവന്‍റെ കെണിയില്‍നിന്ന് ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വച്ച് അവരെ സൗമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">അന്ത്യകാലത്തു ദുര്‍ഘടസമയങ്ങള്‍ വരും എന്നറിക.</verse>
				<verse number="2">മനുഷ്യര്‍ സ്വസ്നേഹികളും ദ്രവ്യാഗ്രഹികളും വമ്പുപറയുന്നവരും അഹങ്കാരികളും ദൂഷകന്മാരും അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും</verse>
				<verse number="3">വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും ഉഗ്രന്മാരും സല്‍ഗുണദ്വേഷികളും</verse>
				<verse number="4">ദ്രോഹികളും ധാര്‍ഷ്ട്യക്കാരും നിഗളികളുമായി ദൈവപ്രിയമില്ലാതെ</verse>
				<verse number="5">ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ച് അതിന്‍റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും. അങ്ങനെയുള്ളവരെ വിട്ടൊഴിയുക.</verse>
				<verse number="6">വീടുകളില്‍ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാമോഹങ്ങള്‍ക്കും അധീനരായി</verse>
				<verse number="7">എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്‍റെ പരിജ്ഞാനം പ്രാപിപ്പാന്‍ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവര്‍ ഈ കൂട്ടത്തിലുള്ളവര്‍ ആകുന്നു;</verse>
				<verse number="8">യന്നേസും യംബ്രേസും മോശെയോട് എതിര്‍ത്തുനിന്നതുപോലെതന്നെ ഇവരും സത്യത്തോടു മറുത്തുനില്ക്കുന്നു; ദുര്‍ബുദ്ധികളും വിശ്വാസം സംബന്ധിച്ചു കൊള്ളരുതാത്തവരുമത്രേ.</verse>
				<verse number="9">അവര്‍ അധികം മുഴുക്കയില്ല; മേല്പറഞ്ഞവരുടെ ബുദ്ധികേട് എല്ലാവര്‍ക്കും വെളിപ്പെട്ടതുപോലെ ഇവരുടെ ബുദ്ധികേടും വെളിപ്പെടും.</verse>
				<verse number="10">നീയോ എന്‍റെ ഉപദേശം, നടപ്പ്, ഉദ്ദേശ്യം,വിശ്വാസം, ദീര്‍ഘക്ഷമ, സ്നേഹം, സഹിഷ്ണുത എന്നിവയും</verse>
				<verse number="11">അന്ത്യൊക്യയിലും ഇക്കൊന്യയിലും ലുസ്ത്രയിലും എനിക്കു സംഭവിച്ച ഉപദ്രവവും കഷ്ടാനുഭവവും കണ്ടറിഞ്ഞിരിക്കുന്നു; ഞാന്‍ എന്തെല്ലാം ഉപദ്രവം സഹിച്ചു; അതിലെല്ലാറ്റില്‍നിന്നും കര്‍ത്താവ് എന്നെ വിടുവിച്ചു.</verse>
				<verse number="12">എന്നാല്‍ ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്ക് എല്ലാം ഉപദ്രവം ഉണ്ടാകും.</verse>
				<verse number="13">ദുഷ്ടമനുഷ്യരും മായാവികളും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടുംകൊണ്ടു മേല്ക്കുമേല്‍ ദോഷത്തില്‍ മുതിര്‍ന്നുവരും.</verse>
				<verse number="14">നീയോ ഇന്നവരോടു പഠിച്ചു എന്ന് ഓര്‍ക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താല്‍ നിന്നെ രക്ഷയ്ക്കു ജ്ഞാനിയാക്കുവാന്‍ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതല്‍ അറികയും ചെയ്യുന്നതുകൊണ്ട്</verse>
				<verse number="15">നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതില്‍ നിലനില്ക്ക.</verse>
				<verse number="16">എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാല്‍ ദൈവത്തിന്‍റെ മനുഷ്യന്‍ സകല സല്‍പ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവന്‍ ആകേണ്ടതിന്</verse>
				<verse number="17">ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യാസത്തിനും പ്രയോജനമുള്ളത് ആകുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">ഞാന്‍ ദൈവത്തെയും, ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായവിസ്താരം നടത്തുവാനുള്ള ക്രിസ്തുയേശുവിനെയും സാക്ഷിവച്ച് അവന്‍റെ പ്രത്യക്ഷതയും രാജ്യവും ചൊല്ലി സത്യംചെയ്തു കല്പിക്കുന്നത്:</verse>
				<verse number="2">വചനം പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങിനില്ക്ക; സകല ദീര്‍ഘക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തര്‍ജനം ചെയ്ക; പ്രബോധിപ്പിക്ക.</verse>
				<verse number="3">അവര്‍ പഥ്യോപദേശം പൊറുക്കാതെ കര്‍ണരസമാകുമാറു സ്വന്തമോഹങ്ങള്‍ക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും</verse>
				<verse number="4">സത്യത്തിനു ചെവികൊടുക്കാതെ കെട്ടുകഥ കേള്‍പ്പാന്‍ തിരികയും ചെയ്യുന്ന കാലം വരും.</verse>
				<verse number="5">നീയോ സകലത്തിലും നിര്‍മദന്‍ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്‍റെ പ്രവൃത്തി ചെയ്ക; നിന്‍റെ ശുശ്രൂഷ നിറപടിയായി നിവര്‍ത്തിക്ക.</verse>
				<verse number="6">ഞാനോ ഇപ്പോള്‍ത്തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; എന്‍റെ നിര്യാണകാലവും അടുത്തിരിക്കുന്നു.</verse>
				<verse number="7">ഞാന്‍ നല്ല പോര്‍ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു.</verse>
				<verse number="8">ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കര്‍ത്താവ് ആ ദിവസത്തില്‍ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്‍റെ പ്രത്യക്ഷതയില്‍ പ്രിയംവച്ച ഏവര്‍ക്കുംകൂടെ.</verse>
				<verse number="9">വേഗത്തില്‍ എന്‍റെ അടുക്കല്‍ വരുവാന്‍ ഉത്സാഹിക്ക.</verse>
				<verse number="10">ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ട് എന്നെ വിട്ടു തെസ്സലൊനീക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യക്കും തീത്തൊസ് ദല്മാത്യക്കും പോയി;</verse>
				<verse number="11">ലൂക്കൊസ് മാത്രമേ എന്നോടുകൂടെയുള്ളൂ; മര്‍ക്കൊസ് എനിക്കു ശുശ്രൂഷയ്ക്കായി ഉപയോഗമുള്ളവനാകയാല്‍ അവനെ കൂട്ടിക്കൊണ്ടു വരിക.</verse>
				<verse number="12">തിഹിക്കൊസിനെ ഞാന്‍ എഫെസൊസിലേക്ക് അയച്ചിരിക്കുന്നു.</verse>
				<verse number="13">ഞാന്‍ ത്രോവാസില്‍ കര്‍പ്പൊസിന്‍റെ പക്കല്‍ വച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാല്‍ ചര്‍മലിഖിതങ്ങളും നീ വരുമ്പോള്‍ കൊണ്ടുവരിക.</verse>
				<verse number="14">ചെമ്പുപണിക്കാരന്‍ അലെക്സന്തര്‍ എനിക്കു വളരെ ദോഷം ചെയ്തു; അവന്‍റെ പ്രവൃത്തികള്‍ക്കു തക്കവണ്ണം കര്‍ത്താവ് അവനു പകരം ചെയ്യും.</verse>
				<verse number="15">അവന്‍ നമ്മുടെ പ്രസംഗത്തോട് അത്യന്തം എതിര്‍ത്തു നിന്നതുകൊണ്ട് നീയും അവനെ സൂക്ഷിച്ചുകൊള്‍ക.</verse>
				<verse number="16">എന്‍റെ ഒന്നാം പ്രതിവാദത്തില്‍ ആരും എനിക്കു തുണ നിന്നില്ല; എല്ലാവരും എന്നെ കൈവിട്ടു; അത് അവര്‍ക്കു കണക്കിടാതിരിക്കട്ടെ.</verse>
				<verse number="17">കര്‍ത്താവോ പ്രസംഗം എന്നെക്കൊണ്ടു നിവര്‍ത്തിപ്പാനും സകല ജാതികളും കേള്‍പ്പാനും എന്നെ ശക്തീകരിച്ചു; അങ്ങനെ ഞാന്‍ സിംഹത്തിന്‍റെ വായില്‍നിന്നു രക്ഷപ്രാപിച്ചു.</verse>
				<verse number="18">കര്‍ത്താവ് എന്നെ സകല ദുഷ്പ്രവൃത്തിയില്‍നിന്നും വിടുവിച്ചു തന്‍റെ സ്വര്‍ഗീയരാജ്യത്തിനായി രക്ഷിക്കും; അവന് എന്നെന്നേക്കും മഹത്ത്വം. ആമേന്‍.</verse>
				<verse number="19">പ്രിസ്കയ്ക്കും അക്വിലാവിനും ഒനേസിഫൊരൊസിന്‍റെ കുടുംബത്തിനും വന്ദനം ചൊല്ലുക.</verse>
				<verse number="20">എരസ്തൊസ് കൊരിന്തില്‍ താമസിച്ചു. ത്രൊഫിമൊസിനെ ഞാന്‍ മിലേത്തില്‍ രോഗിയായി വിട്ടേച്ചുപോന്നു.</verse>
				<verse number="21">ശീതകാലത്തിനു മുമ്പേ വരുവാന്‍ ശ്രമിക്ക. യൂബൂലൊസും പൂദെസും ലീനൊസും ക്ലൌദിയയും സഹോദരന്മാര്‍ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു.</verse>
				<verse number="22">യേശുക്രിസ്തു നിന്‍റെ ആത്മാവോടുകൂടെ ഇരിക്കട്ടെ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="56">
			<chapter number="1">
				<verse number="1">നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ കല്പനപ്രകാരം എന്നെ ഭരമേല്പിച്ച പ്രസംഗത്താല്‍ തക്കസമയത്ത് തന്‍റെ വചനം വെളിപ്പെടുത്തിയ</verse>
				<verse number="2">ഭോഷ്കില്ലാത്ത ദൈവം സകല കാലത്തിനും മുമ്പേ വാഗ്ദത്തം ചെയ്ത നിത്യജീവന്‍റെ പ്രത്യാശ ഹേതുവായി</verse>
				<verse number="3">തന്‍റെ വൃതന്മാരുടെ വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്‍റെ പരിജ്ഞാനത്തിനുമായി ദൈവത്തിന്‍റെ ദാസനും യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനുമായ പൗലൊസ്</verse>
				<verse number="4">പൊതുവിശ്വാസത്തില്‍ നിജപുത്രനായ തീത്തൊസിന് എഴുതുന്നത്: പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിങ്കല്‍നിന്നും, നിനക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="5">ഞാന്‍ ക്രേത്തയില്‍ നിന്നെ വിട്ടേച്ചുപോന്നത്: ശേഷിച്ച കാര്യങ്ങളെ ക്രമത്തിലാക്കേണ്ടതിനും ഞാന്‍ നിന്നോട് ആജ്ഞാപിച്ചതുപോലെ പട്ടണംതോറും മൂപ്പന്മാരെ ആക്കി വയ്ക്കേണ്ടതിനും തന്നെ.</verse>
				<verse number="6">മൂപ്പന്‍ കുറ്റമില്ലാത്തവനും ഏകഭാര്യയുള്ളവനും ദുര്‍ന്നടപ്പിന്‍റെ ശ്രുതിയോ അനുസരണക്കേടോ ഇല്ലാത്ത വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കേണം.</verse>
				<verse number="7">അധ്യക്ഷന്‍ ദൈവത്തിന്‍റെ ഗൃഹവിചാരകനാകയാല്‍ അനിന്ദ്യനായിരിക്കേണം; തന്നിഷ്ടക്കാരനും കോപിയും മദ്യപ്രിയനും തല്ലുകാരനും ദുര്‍ലാഭമോഹിയും അരുത്.</verse>
				<verse number="8">അതിഥിപ്രിയനും സല്‍ഗുണപ്രിയനും സുബോധശീലനും നീതിമാനും നിര്‍മ്മലനും ജിതേന്ദ്രിയനും</verse>
				<verse number="9">പഥ്യോപദേശത്താല്‍ പ്രബോധിപ്പിപ്പാനും വിരോധികള്‍ക്കു ബോധം വരുത്തുവാനും ശക്തനാകേണ്ടതിന് ഉപദേശപ്രകാരമുള്ള വിശ്വാസ്യവചനം മുറുകെപ്പിടിക്കുന്നവനും ആയിരിക്കേണം.</verse>
				<verse number="10">വൃഥാവാചാലന്മാരും മനോവഞ്ചകന്മാരുമായി വഴങ്ങാത്തവരായ പലരും ഉണ്ടല്ലോ; വിശേഷാല്‍ പരിച്ഛേദനക്കാര്‍തന്നെ.</verse>
				<verse number="11">അവരുടെ വായ് അടയ്ക്കേണ്ടതാകുന്നു. അവര്‍ ദുരാദായം വിചാരിച്ച് അരുതാത്തത് ഉപദേശിച്ചുകൊണ്ട് കുടുംബങ്ങളെ മുഴുവനും മറിച്ചുകളയുന്നു.</verse>
				<verse number="12">ക്രേത്തര്‍ സര്‍വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്ന് അവരില്‍ ഒരുവന്‍, അവരുടെ ഒരു വിദ്വാന്‍തന്നെ, പറഞ്ഞിരിക്കുന്നു.</verse>
				<verse number="13">ഈ സാക്ഷ്യം നേര്‍തന്നെ; അതു നിമിത്തം അവര്‍ വിശ്വാസത്തില്‍ ആരോഗ്യമുള്ളവരായിത്തീരേണ്ടതിനും</verse>
				<verse number="14">യെഹൂദകഥകളെയും സത്യം വിട്ടകലുന്ന മനുഷ്യരുടെ കല്പനകളെയും ശ്രദ്ധിക്കാതിരിക്കേണ്ടതിനും അവരെ കഠിനമായി ശാസിക്ക.</verse>
				<verse number="15">ശുദ്ധിയുള്ളവര്‍ക്ക് എല്ലാം ശുദ്ധംതന്നെ; എന്നാല്‍ മലിനന്മാര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും ശുദ്ധമല്ല; അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="16">അവര്‍ ദൈവത്തെ അറിയുന്നു എന്നു പറയുന്നുവെങ്കിലും പ്രവൃത്തികളാല്‍ അവനെ നിഷേധിക്കുന്നു. അവര്‍ അറയ്ക്കത്തക്കവരും അനുസരണം കെട്ടവരും യാതൊരു നല്ല കാര്യത്തിനും കൊള്ളരുതാത്തവരുമാകുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">നീയോ പഥ്യോപദേശത്തിനു ചേരുന്നതു പ്രസ്താവിക്ക.</verse>
				<verse number="2">വൃദ്ധന്മാര്‍ നിര്‍മദവും ഗൗരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണുതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും</verse>
				<verse number="3">വൃദ്ധമാരും അങ്ങനെതന്നെ നടപ്പില്‍ പവിത്രയോഗ്യമാരും ഏഷണി പറയാത്തവരും വീഞ്ഞിന് അടിമപ്പെടാത്തവരുമായിരിക്കേണം എന്നും</verse>
				<verse number="4">ദൈവവചനം ദുഷിക്കപ്പെടാതിരിക്കേണ്ടതിനു യൗവനക്കാരത്തികളെ ഭര്‍ത്തൃപ്രിയമാരും</verse>
				<verse number="5">പുത്രപ്രിയമാരും സുബോധവും പാതിവ്രത്യവുമുള്ളവരും വീട്ടുകാര്യം നോക്കുന്നവരും ദയയുള്ളവരും ഭര്‍ത്താക്കന്മാര്‍ക്കു കീഴ്പെടുന്നവരും ആയിരിപ്പാന്‍ ശീലിപ്പിക്കേണ്ടതിന് നന്മ ഉപദേശിക്കുന്നവരായിരിക്കേണം എന്നും പ്രബോധിപ്പിക്ക.</verse>
				<verse number="6">അവ്വണ്ണം യൗവനക്കാരെയും സുബോധമുള്ളവരായിരിപ്പാന്‍ പ്രബോധിപ്പിക്ക.</verse>
				<verse number="7">വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാന്‍ വകയില്ലാതെ ലജ്ജിക്കേണ്ടതിനു സകലത്തിലും നിന്നെത്തന്നെ സല്‍പ്രവൃത്തികള്‍ക്കു മാതൃകയാക്കി കാണിക്ക.</verse>
				<verse number="8">ഉപദേശത്തില്‍ നിര്‍മ്മലതയും ഗൗരവവും ആക്ഷേപിച്ചുകൂടാത്ത പഥ്യവചനവും ഉള്ളവന്‍ ആയിരിക്ക.</verse>
				<verse number="9">ദാസന്മാര്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കേണ്ടതിന് യജമാനന്മാര്‍ക്കു കീഴടങ്ങി സകലവിധത്തിലും പ്രസാദം വരുത്തുന്നവരും</verse>
				<verse number="10">എതിര്‍ പറകയോ വഞ്ചിച്ചെടുക്കയോ ചെയ്യാതെ സകലത്തിലും നല്ല വിശ്വസ്തത കാണിക്കുന്നവരുമായി ഇരിപ്പാന്‍ (കല്പിക്ക).</verse>
				<verse number="11">സകല മനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ;</verse>
				<verse number="12">നാം ഭാഗ്യകരമായ പ്രത്യാശയ്ക്കായിട്ടും മഹാദൈവവും നമ്മുടെ രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതയ്ക്കായിട്ടും കാത്തുകൊണ്ട്</verse>
				<verse number="13">ഭക്തികേടും പ്രപഞ്ചമോഹങ്ങളും വര്‍ജിച്ചിട്ട് ഈ ലോകത്തില്‍ സുബോധത്തോടും നീതിയോടും ദൈവഭക്തിയോടുംകൂടെ ജീവിച്ചുപോരേണ്ടതിന് അതു നമ്മെ ശിക്ഷിച്ചുവളര്‍ത്തുന്നു.</verse>
				<verse number="14">അവന്‍ നമ്മെ സകല അധര്‍മത്തില്‍നിന്നും വീണ്ടെടുത്തു സല്‍പ്രവൃത്തികളില്‍ ശുഷ്കാന്തിയുള്ളോരു സ്വന്തജനമായി തനിക്കു ശുദ്ധീകരിക്കേണ്ടതിനു തന്നെത്താന്‍ നമുക്കുവേണ്ടി കൊടുത്തു.</verse>
				<verse number="15">ഇത് പൂര്‍ണഗൗരവത്തോടെ പ്രസംഗിക്കയും പ്രബോധിപ്പിക്കയും ശാസിക്കയും ചെയ്ക. ആരും നിന്നെ തുച്ഛീകരിക്കരുത്.</verse>
			</chapter>
			<chapter number="3">
				<verse number="1">വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കീഴടങ്ങി അനുസരിപ്പാനും സകല സല്‍പ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും</verse>
				<verse number="2">ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകല മനുഷ്യരോടും പൂര്‍ണസൗമ്യത കാണിപ്പാനും അവരെ ഓര്‍മപ്പെടുത്തുക.</verse>
				<verse number="3">മുമ്പേ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകയ്ക്കുന്നവരും ആയിരുന്നുവല്ലോ.</verse>
				<verse number="4">എന്നാല്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്‍റെ ദയയും മനുഷ്യപ്രീതിയും ഉദിച്ചപ്പോള്‍</verse>
				<verse number="5">അവന്‍ നമ്മെ നാം ചെയ്ത നീതിപ്രവൃത്തികളാലല്ല, തന്‍റെ കരുണപ്രകാരമത്രേ രക്ഷിച്ചത്.</verse>
				<verse number="6">നാം അവന്‍റെ കൃപയാല്‍ നീതീകരിക്കപ്പെട്ടിട്ടു പ്രത്യാശപ്രകാരം നിത്യജീവന്‍റെ അവകാശികളായിത്തീരേണ്ടതിനു പുനര്‍ജനനസ്നാനംകൊണ്ടും</verse>
				<verse number="7">നമ്മുടെ രക്ഷിതാവായ യേശുക്രിസ്തുമൂലം നമ്മുടെമേല്‍ ധാരാളമായി പകര്‍ന്ന പരിശുദ്ധാത്മാവിന്‍റെ നവീകരണംകൊണ്ടുംതന്നെ.</verse>
				<verse number="8">ഈ വചനം വിശ്വാസയോഗ്യം; ദൈവത്തില്‍ വിശ്വസിച്ചവര്‍ സല്‍പ്രവൃത്തികളില്‍ ഉത്സാഹികളായിരിപ്പാന്‍ കരുതേണ്ടതിന് നീ ഇത് ഉറപ്പിച്ചു പറയേണം എന്ന് ഞാന്‍ ഇച്ഛിക്കുന്നു. ഇത് ശുഭവും മനുഷ്യര്‍ക്ക് ഉപകാരവും ആകുന്നു.</verse>
				<verse number="9">മൗഢ്യതര്‍ക്കവും വംശാവലികളും കലഹവും ന്യായപ്രമാണത്തെക്കുറിച്ചുള്ള വാദവും ഒഴിഞ്ഞുനില്ക്ക. ഇവ നിഷ്പ്രയോജനവും വ്യര്‍ഥവുമല്ലോ.</verse>
				<verse number="10">സഭയില്‍ ഭിന്നത വരുത്തുന്ന മനുഷ്യനോട് ഒന്നു രണ്ടു വട്ടം ബുദ്ധി പറഞ്ഞശേഷം അവനെ ഒഴിക്ക;</verse>
				<verse number="11">ഇങ്ങനെയുള്ളവന്‍ വക്രബുദ്ധിയായി പാപം ചെയ്തു തന്നെത്താന്‍ കുറ്റം വിധിച്ചിരിക്കുന്നു എന്ന് നിനക്ക് അറിയാമല്ലോ.</verse>
				<verse number="12">ഞാന്‍ അര്‍ത്തെമാസിനെയോ തിഹിക്കൊസിനെയോ അങ്ങോട്ട് അയയ്ക്കുമ്പോള്‍ നിക്കൊപ്പൊലിസില്‍ വന്ന് എന്നോടു ചേരുവാന്‍ ശ്രമിക്ക. അവിടെ ഞാന്‍ ശീതകാലം കഴിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു.</verse>
				<verse number="13">ന്യായശാസ്ത്രിയായ സേനാസിനും അപ്പൊല്ലോസിനും ഒരു മുട്ടും വരാതവണ്ണം ഉത്സാഹിച്ചു വഴിയാത്ര അയയ്ക്ക.</verse>
				<verse number="14">നമുക്കുള്ളവരും ഫലമില്ലാത്തവര്‍ ആകാതെ അത്യാവശ്യ സംഗതികളില്‍ സല്‍പ്രവൃത്തികള്‍ക്ക് മുമ്പരായിരിപ്പാന്‍ പഠിക്കട്ടെ.</verse>
				<verse number="15">എന്നോടുകൂടെയുള്ളവര്‍ എല്ലാവരും നിനക്കു വന്ദനം ചൊല്ലുന്നു. ഞങ്ങളെ വിശ്വാസത്തില്‍ സ്നേഹിക്കുന്നവര്‍ക്കു വന്ദനം ചൊല്ലുക. കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.</verse>
			</chapter>
		</book>
		<book number="57">
			<chapter number="1">
				<verse number="1">ക്രിസ്തുയേശുവിന്‍റെ ബദ്ധനായ പൗലൊസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ</verse>
				<verse number="2">ഫിലേമൊന്‍ എന്ന നിനക്കും സഹോദരിയായ അപ്പിയയ്ക്കും ഞങ്ങളുടെ സഹഭടനായ അര്‍ക്കിപ്പൊസിനും നിന്‍റെ വീട്ടിലെ സഭയ്ക്കും എഴുതുന്നത്:</verse>
				<verse number="3">നമ്മുടെ പിതാവായ ദൈവത്തിങ്കല്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="4">കര്‍ത്താവായ യേശുവിനോടും സകല വിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു ഞാന്‍ കേട്ടിട്ടു</verse>
				<verse number="5">നമ്മിലുള്ള എല്ലാ നന്മയുടെയും പരിജ്ഞാനത്താല്‍ നിന്‍റെ വിശ്വാസത്തിന്‍റെ കൂട്ടായ്മ ക്രിസ്തുവിനായി സഫലമാകേണ്ടതിന്</verse>
				<verse number="6">എന്‍റെ പ്രാര്‍ഥനയില്‍ നിന്നെ ഓര്‍ത്ത് എപ്പോഴും എന്‍റെ ദൈവത്തിനു സ്തോത്രം ചെയ്യുന്നു.</verse>
				<verse number="7">സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതു നിമിത്തം നിന്‍റെ സ്നേഹത്തില്‍ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.</verse>
				<verse number="8">ആകയാല്‍ യുക്തമായതു നിന്നോടു കല്പിപ്പാന്‍</verse>
				<verse number="9">ക്രിസ്തുവില്‍ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും പൗലൊസ് എന്ന വയസ്സനും ഇപ്പോള്‍ ക്രിസ്തുയേശുവിന്‍റെ ബദ്ധനുമായിരിക്കുന്ന ഈ ഞാന്‍ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നത്.</verse>
				<verse number="10">തടവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ജനിപ്പിച്ച എന്‍റെ മകനായ ഒനേസിമൊസിനുവേണ്ടി ആകുന്നു നിന്നോട് അപേക്ഷിക്കുന്നത്.</verse>
				<verse number="11">അവന്‍ മുമ്പേ നിനക്കു പ്രയോജനമില്ലാത്തവന്‍ ആയിരുന്നു; ഇപ്പോള്‍ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവന്‍തന്നെ.</verse>
				<verse number="12">എനിക്കു പ്രാണപ്രിയനായ അവനെ ഞാന്‍ മടക്കി അയച്ചിരിക്കുന്നു.</verse>
				<verse number="13">സുവിശേഷം നിമിത്തമുള്ള തടവില്‍ എന്നെ ശുശ്രൂഷിക്കേണ്ടതിന് അവനെ നി നക്കു പകരം എന്‍റെ അടുക്കല്‍തന്നെ നിര്‍ത്തിക്കൊള്‍വാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.</verse>
				<verse number="14">എങ്കിലും നിന്‍റെ ഗുണം നിര്‍ബന്ധത്താല്‍ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന് നിന്‍റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാന്‍ എനിക്കു മനസ്സില്ലായിരുന്നു.</verse>
				<verse number="15">അവന്‍ അല്പകാലം വേര്‍വിട്ടുപോയത് അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന് ആയിരിക്കും;</verse>
				<verse number="16">അവന്‍ ഇനി ദാസനല്ല, ദാസനുമീതെ പ്രിയസഹോദരന്‍തന്നെ; അവന്‍ വിശേഷാല്‍ എനിക്കു പ്രിയന്‍ എങ്കില്‍ നിനക്കു ജഡസംബന്ധമായും കര്‍ത്തൃസംബന്ധമായും എത്ര അധികം?</verse>
				<verse number="17">ആകയാല്‍ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കില്‍ അവനെ എന്നെപ്പോലെ ചേര്‍ത്തുകൊള്‍ക.</verse>
				<verse number="18">അവന്‍ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടംപെട്ടിട്ടോ ഉണ്ടെങ്കില്‍ അത് എന്‍റെ പേരില്‍ കണക്കിട്ടുകൊള്‍ക.</verse>
				<verse number="19">പൗലൊസ് എന്ന ഞാന്‍ സ്വന്തകൈയാല്‍ എഴുതിയിരിക്കുന്നു; ഞാന്‍ തന്നു തീര്‍ക്കാം. നീ നിന്നെത്തന്നെ എനിക്കു തരുവാന്‍ കടംപെട്ടിരിക്കുന്നു എന്നു ഞാന്‍ പറയേണം എന്നില്ലല്ലോ.</verse>
				<verse number="20">അതേ സഹോദരാ, നിന്നെക്കൊണ്ട് എനിക്ക് കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില്‍ എന്‍റെ ഹൃദയം തണുപ്പിക്ക.</verse>
				<verse number="21">നിന്‍റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ട്; ഞാന്‍ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാന്‍ എഴുതുന്നത്.</verse>
				<verse number="22">ഇതല്ലാതെ നിങ്ങളുടെ പ്രാര്‍ഥനയാല്‍ ഞാന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ട് എനിക്കു പാര്‍പ്പിടം ഒരുക്കിക്കൊള്‍ക.</verse>
				<verse number="23">ക്രിസ്തുയേശുവില്‍ എന്‍റെ സഹബദ്ധനായ എപ്പഫ്രാസും</verse>
				<verse number="24">എന്‍റെ കൂട്ടുവേലക്കാരനായ മര്‍ക്കൊസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.</verse>
				<verse number="25">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.</verse>
			</chapter>
		</book>
		<book number="58">
			<chapter number="1">
				<verse number="1">ദൈവം പണ്ടു ഭാഗം ഭാഗമായിട്ടും വിവിധമായിട്ടും പ്രവാചകന്മാര്‍ മുഖാന്തരം പിതാക്കന്മാരോട് അരുളിച്ചെയ്തിട്ട്</verse>
				<verse number="2">ഈ അന്ത്യകാലത്തു പുത്രന്‍ മുഖാന്തരം നമ്മോട് അരുളിച്ചെയ്തിരിക്കുന്നു. അവനെ താന്‍ സകലത്തിനും അവകാശിയാക്കി വച്ചു; അവന്‍ മുഖാന്തരം ലോകത്തെയും ഉണ്ടാക്കി.</verse>
				<verse number="3">അവന്‍ അവന്‍റെ തേജസ്സിന്‍റെ പ്രഭയും തത്ത്വത്തിന്‍റെ മുദ്രയും സകലത്തെയും തന്‍റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്ത് ഇരിക്കയും</verse>
				<verse number="4">അവന്‍ ദൈവദൂതന്മാരെക്കാള്‍ വിശിഷ്ടമായ നാമത്തിന് അവകാശിയായതിന് ഒത്തവണ്ണം അവരെക്കാള്‍ ശ്രേഷ്ഠനായിത്തീരുകയും ചെയ്തു.</verse>
				<verse number="5">“നീ എന്‍റെ പുത്രന്‍; ഞാന്‍ ഇന്നു നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്നും “ഞാന്‍ അവനു പിതാവും അവന്‍ എനിക്കു പുത്രനും ആയിരിക്കും” എന്നും ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?</verse>
				<verse number="6">ആദ്യജാതനെ പിന്നെയും ഭൂതലത്തിലേക്കു പ്രവേശിപ്പിക്കുമ്പോള്‍: “ദൈവത്തിന്‍റെ സകല ദൂതന്മാരും അവനെ നമസ്കരിക്കേണം” എന്ന് താന്‍ അരുളിച്ചെയ്യുന്നു.</verse>
				<verse number="7">“അവന്‍ കാറ്റുകളെ തന്‍റെ ദൂതന്മാരും അഗ്നിജ്വാലയെ തന്‍റെ ശുശ്രൂഷകന്മാരും ആക്കുന്നു” എന്ന് ദൂതന്മാരെക്കുറിച്ചു പറയുന്നു.</verse>
				<verse number="8">പുത്രനോടോ: “ദൈവമേ, നിന്‍റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്; നിന്‍റെ രാജത്വത്തിന്‍റെ ചെങ്കോല്‍ നേരുള്ള ചെങ്കോല്‍.</verse>
				<verse number="9">നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്‍റെ ദൈവം നിന്‍റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു” എന്നും</verse>
				<verse number="10">“കര്‍ത്താവേ, നീ പൂര്‍വകാലത്തു ഭൂമിക്ക് അടിസ്ഥാനം ഇട്ടു, ആകാശവും നിന്‍റെ കൈകളുടെ പ്രവൃത്തി ആകുന്നു.</verse>
				<verse number="11">അവ നശിക്കും; നീയോ നിലനില്ക്കും; അവ എല്ലാം വസ്ത്രംപോലെ പഴകിപ്പോകും;</verse>
				<verse number="12">ഉടുപ്പുപോലെ നീ അവയെ ചുരുട്ടും; വസ്ത്രംപോലെ അവ മാറിപ്പോകും; നീയോ അനന്യന്‍; നിന്‍റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല” എന്നും പറയുന്നു.</verse>
				<verse number="13">“ഞാന്‍ നിന്‍റെ ശത്രുക്കളെ നിനക്കു പാദപീഠമാക്കുവോളം നീ എന്‍റെ വലത്തുഭാഗത്തിരിക്ക” എന്ന് ദൂതന്മാരില്‍ ആരോടെങ്കിലും വല്ലപ്പോഴും അരുളിച്ചെയ്തിട്ടുണ്ടോ?</verse>
				<verse number="14">അവരൊക്കെയും രക്ഷ പ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷയ്ക്ക് അയയ്ക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?</verse>
			</chapter>
			<chapter number="2">
				<verse number="1">അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിനു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊള്‍വാന്‍ ആവശ്യമാകുന്നു.</verse>
				<verse number="2">ദൂതന്മാര്‍ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കില്‍</verse>
				<verse number="3">കര്‍ത്താവ് താന്‍ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അദ്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്‍റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും</verse>
				<verse number="4">കേട്ടവര്‍ നമുക്ക് ഉറപ്പിച്ചു തന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാല്‍ എങ്ങനെ തെറ്റി ഒഴിയും?</verse>
				<verse number="5">നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവന്‍ ദൂതന്മാര്‍ക്കല്ലല്ലോ കീഴ്പെടുത്തിയത്.</verse>
				<verse number="6">എന്നാല്‍ “മനുഷ്യനെ നീ ഓര്‍ക്കേണ്ടതിന് അവന്‍ എന്ത്? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന് അവന്‍ എന്തുമാത്രം?</verse>
				<verse number="7">നീ അവനെ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതി ആക്കി,</verse>
				<verse number="8">സകലവും അവന്‍റെ കാല്‍ക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവന്‍ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതില്‍ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാല്‍ ഇപ്പോള്‍ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല.</verse>
				<verse number="9">എങ്കിലും ദൈവകൃപയാല്‍ എല്ലാവര്‍ക്കുംവേണ്ടി മരണം ആസ്വദിപ്പാന്‍ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.</verse>
				<verse number="10">സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവന്‍ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോള്‍ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാല്‍ തികഞ്ഞവനാക്കുന്നത് യുക്തം ആയിരുന്നു.</verse>
				<verse number="11">വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്കും എല്ലാം ഒരുവനല്ലോ പിതാവ്; അതു ഹേതുവായി അവന്‍ അവരെ സഹോദരന്മാര്‍ എന്ന് വിളിപ്പാന്‍ ലജ്ജിക്കാതെ:</verse>
				<verse number="12">“ഞാന്‍ നിന്‍റെ നാമത്തെ എന്‍റെ സഹോദരന്മാരോടു കീര്‍ത്തിക്കും; സഭാമധ്യേ ഞാന്‍ നിന്നെ സ്തുതിക്കും” എന്നും</verse>
				<verse number="13">“ഞാന്‍ അവനില്‍ ആശ്രയിക്കും” എന്നും “ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” എന്നും പറയുന്നു.</verse>
				<verse number="14">മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ</verse>
				<verse number="15">തന്‍റെ മരണത്താല്‍ നീക്കി ജീവപര്യന്തം മരണഭീതിയാല്‍ അടിമകളായിരുന്നവരെയൊക്കെയും വിടുവിച്ചു.</verse>
				<verse number="16">ദൂതന്മാരെ സംരക്ഷണ ചെയ്‍വാനല്ല അബ്രാഹാമിന്‍റെ സന്തതിയെ സംരക്ഷണ ചെയ്‍വാനത്രേ അവന്‍ വന്നത്.</verse>
				<verse number="17">അതുകൊണ്ടു ജനത്തിന്‍റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം വരുത്തുവാന്‍ അവന്‍ കരുണയുള്ളവനും ദൈവകാര്യത്തില്‍ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിനു സകലത്തിലും തന്‍റെ സഹോദരന്മാരോടു സദൃശനായിത്തീരുവാന്‍ ആവശ്യമായിരുന്നു.</verse>
				<verse number="18">താന്‍ തന്നെ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാല്‍ പരീക്ഷിക്കപ്പെടുന്നവര്‍ക്ക് സഹായിപ്പാന്‍ കഴിവുള്ളവന്‍ ആകുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വര്‍ഗീയവിളിക്ക് ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചു പറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചു നോക്കുവിന്‍.</verse>
				<verse number="2">മോശെ ദൈവഭവനത്തിലൊക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവനു വിശ്വസ്തന്‍ ആകുന്നു.</verse>
				<verse number="3">ഭവനത്തെക്കാളും ഭവനം ചമച്ചവന് അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാള്‍ അധികം മഹത്ത്വത്തിനു യോഗ്യന്‍ എന്ന് എണ്ണിയിരിക്കുന്നു.</verse>
				<verse number="4">ഏത് ഭവനവും ചമപ്പാന്‍ ഒരാള്‍ വേണം; സര്‍വവും ചമച്ചവന്‍ ദൈവം തന്നെ.</verse>
				<verse number="5">അവന്‍റെ ഭവനത്തിലൊക്കെയും മോശെ വിശ്വസ്തനായിരുന്നത് അരുളിച്ചെയ്‍വാനിരുന്നതിനു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.</verse>
				<verse number="6">ക്രിസ്തുവോ അവന്‍റെ ഭവനത്തിന് അധികാരിയായ പുത്രനായിട്ടു തന്നെ; പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാംതന്നെ അവന്‍റെ ഭവനം ആകുന്നു</verse>
				<verse number="7">അതുകൊണ്ടു പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നതുപോലെ:</verse>
				<verse number="8">“ഇന്ന് നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മരുഭൂമിയില്‍വച്ചു പരീക്ഷാദിവസത്തിലെ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.</verse>
				<verse number="9">അവിടെവച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു നാല്പത് ആണ്ട് എന്‍റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.</verse>
				<verse number="10">അതുകൊണ്ട് എനിക്ക് ആ തലമുറയോടു നീരസം ഉണ്ടായി. അവര്‍ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവര്‍ എന്നും എന്‍റെ വഴികളെ അറിയാത്തവര്‍ എന്നും ഞാന്‍ പറഞ്ഞു;</verse>
				<verse number="11">അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്‍റെ ക്രോധത്തില്‍ സത്യം ചെയ്തു.”</verse>
				<verse number="12">സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന് അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവിന്‍.</verse>
				<verse number="13">നിങ്ങള്‍ ആരും പാപത്തിന്‍റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു പറയുന്നേടത്തോളം നാള്‍തോറും അന്യോന്യം പ്രബോധിപ്പിച്ചുകൊള്‍വിന്‍.</verse>
				<verse number="14">ആദ്യ വിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാല്‍ നാം ക്രിസ്തുവില്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നുവല്ലോ.</verse>
				<verse number="15">“ഇന്നു നിങ്ങള്‍ അവന്‍റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ മത്സരത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുത്”</verse>
				<verse number="16">എന്നു പറയുന്നതില്‍ ആരാകുന്നു കേട്ടിട്ടു മത്സരിച്ചവര്‍? മിസ്രയീമില്‍നിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവര്‍ എല്ലാവരുമല്ലോ.</verse>
				<verse number="17">നാല്പത് ആണ്ട് ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?</verse>
				<verse number="18">അവരുടെ ശവങ്ങള്‍ മരുഭൂമിയില്‍ വീണുപോയി. എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്ന് ആണയിട്ടത് അനുസരണം കെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?</verse>
				<verse number="19">ഇങ്ങനെ അവിശ്വാസം നിമിത്തം അവര്‍ക്കു പ്രവേശിപ്പാന്‍ കഴിഞ്ഞില്ല എന്ന് നാം കാണുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും അത് ലഭിക്കാതെപോയി എന്ന് വരാതിരിപ്പാന്‍ നാം ഭയപ്പെടുക.</verse>
				<verse number="2">അവരെപ്പോലെ നാമും ഒരു സദ്വര്‍ത്തമാനം കേട്ടവര്‍ ആകുന്നു; എങ്കിലും കേട്ടവരില്‍ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവര്‍ക്ക് ഉപകാരമായി വന്നില്ല.</verse>
				<verse number="3">വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയില്‍ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കല്‍ പ്രവൃത്തികള്‍ തീര്‍ന്നുപോയ ശേഷവും: “അവര്‍ എന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ല എന്നു ഞാന്‍ എന്‍റെ കോപത്തില്‍ സത്യം ചെയ്തു” എന്ന് അരുളിച്ചെയ്തിരിക്കുന്നുവല്ലോ.</verse>
				<verse number="4">“ഏഴാം നാളില്‍ ദൈവം തന്‍റെ സകല പ്രവൃത്തികളില്‍നിന്നും നിവൃത്തനായി” എന്ന് ഏഴാം നാളിനെക്കുറിച്ച് ഒരേടത്തു പറഞ്ഞിരിക്കുന്നു.</verse>
				<verse number="5">“എന്‍റെ സ്വസ്ഥതയില്‍ അവര്‍ പ്രവേശിക്കയില്ല” എന്ന് ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.</verse>
				<verse number="6">അതുകൊണ്ട് ചിലര്‍ അതില്‍ പ്രവേശിപ്പാന്‍ ഇട ശേഷിച്ചിരിക്കയാലും മുമ്പേ സദ്വര്‍ത്തമാനം കേട്ടവര്‍ അനുസരണക്കേടു നിമിത്തം പ്രവേശിക്കാതെ പോകയാലും</verse>
				<verse number="7">ഇത്ര കാലത്തിന്‍റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്ന് അവന്‍റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്ന് മുമ്പേ പറഞ്ഞതുപോലെ “ഇന്ന്” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.</verse>
				<verse number="8">യോശുവ അവര്‍ക്കു സ്വസ്ഥത വരുത്തി എങ്കില്‍ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതില്‍ കല്പിക്കയില്ലായിരുന്നു;</verse>
				<verse number="9">ആകയാല്‍ ദൈവത്തിന്‍റെ ജനത്തിന് ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.</verse>
				<verse number="10">ദൈവം തന്‍റെ പ്രവൃത്തികളില്‍നിന്ന് എന്നപോലെ അവന്‍റെ സ്വസ്ഥതയില്‍ പ്രവേശിച്ചവന്‍ താനും തന്‍റെ പ്രവൃത്തികളില്‍നിന്ന് നിവൃത്തനായിത്തീര്‍ന്നു.</verse>
				<verse number="11">അതുകൊണ്ട് ആരും അനുസരണക്കേടിന്‍റെ സമദൃഷ്ടാന്തത്തിനൊത്തവണ്ണം വീഴാതിരിക്കേണ്ടതിനു നാം ആ സ്വസ്ഥതയില്‍ പ്രവേശിപ്പാന്‍ ഉത്സാഹിക്ക.</verse>
				<verse number="12">ദൈവത്തിന്‍റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂര്‍ച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേര്‍വിടുവിക്കുംവരെ തുളച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.</verse>
				<verse number="13">അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്‍റെ കണ്ണിനു നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്.</verse>
				<verse number="14">ആകയാല്‍ ദൈവപുത്രനായ യേശു ആകാശത്തില്‍കൂടി കടന്നുപോയൊരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്ക് ഉള്ളതുകൊണ്ട് നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊള്‍ക.</verse>
				<verse number="15">നമുക്കുള്ള മഹാപുരോഹിതന്‍ നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിപ്പാന്‍ കഴിയാത്തവനല്ല; പാപം ഒഴികെ സര്‍വത്തിലും നമുക്ക് തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളത്.</verse>
				<verse number="16">അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തു ചെല്ലുക.</verse>
			</chapter>
			<chapter number="5">
				<verse number="1">മനുഷ്യരുടെ ഇടയില്‍നിന്ന് എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങള്‍ക്കായി വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ ദൈവകാര്യത്തില്‍ മനുഷ്യര്‍ക്കുവേണ്ടി നിയമിക്കപ്പെടുന്നു.</verse>
				<verse number="2">താനും ബലഹീനത പൂണ്ടവനാകയാല്‍ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാന്‍ കഴിയുന്നവനും</verse>
				<verse number="3">ബലഹീനതനിമിത്തം ജനത്തിനുവേണ്ടി എന്നപോലെ തനിക്കുവേണ്ടിയും പാപയാഗം അര്‍പ്പിക്കേണ്ടവന്‍ ആകുന്നു.</verse>
				<verse number="4">എന്നാല്‍ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവേ എടുക്കുന്നില്ല.</verse>
				<verse number="5">അവ്വണ്ണം ക്രിസ്തുവും മഹാപുരോഹിതന്‍ ആകുവാനുള്ള മഹത്ത്വം സ്വതവേ എടുത്തിട്ടില്ല; “നീ എന്‍റെ പുത്രന്‍; ഇന്ന് ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു” എന്ന് അവനോട് അരുളിച്ചെയ്തവന്‍ അവനു കൊടുത്തതത്രേ.</verse>
				<verse number="6">അങ്ങനെ മറ്റൊരേടത്തും: “നീ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും ഒരു പുരോഹിതന്‍” എന്നു പറയുന്നു.</verse>
				<verse number="7">ക്രിസ്തു തന്‍റെ ഐഹികജീവകാലത്തു തന്നെ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു.</verse>
				<verse number="8">പുത്രന്‍ എങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു</verse>
				<verse number="9">തികഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീര്‍ന്നു.</verse>
				<verse number="10">മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം മഹാപുരോഹിതന്‍ എന്നുള്ള നാമം ദൈവത്താല്‍ ലഭിച്ചുമിരിക്കുന്നു.</verse>
				<verse number="11">ഇതിനെക്കുറിച്ചു ഞങ്ങള്‍ക്കു വളരെ പറവാനുണ്ട്; എങ്കിലും നിങ്ങള്‍ കേള്‍പ്പാന്‍ മാന്ദ്യമുള്ളവരായിത്തീര്‍ന്നതുകൊണ്ടു തെളിയിച്ചു തരുവാന്‍ വിഷമം.</verse>
				<verse number="12">കാലം നോക്കിയാല്‍ ഇപ്പോള്‍ ഉപദേഷ്ടാക്കന്മാര്‍ ആയിരിക്കേണ്ടുന്ന നിങ്ങള്‍ക്കു ദൈവത്തിന്‍റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെത്തന്നെ വീണ്ടും ഉപദേശിച്ചുതരുവാന്‍ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങള്‍ക്ക് ആവശ്യമെന്നു വന്നിരിക്കുന്നു.</verse>
				<verse number="13">പാല്‍ കുടിക്കുന്നവന്‍ എല്ലാം നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവനത്രേ; അവന്‍ ശിശുവല്ലോ.</verse>
				<verse number="14">കട്ടിയായുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിവാന്‍ തഴക്കത്താല്‍ അഭ്യസിച്ച ഇന്ദ്രിയങ്ങളുള്ളവരായി പ്രായം തികഞ്ഞവര്‍ക്കേ പറ്റുകയുള്ളൂ.</verse>
			</chapter>
			<chapter number="6">
				<verse number="1">അതുകൊണ്ടു നിര്‍ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവയ്പു, മരിച്ചവരുടെ പുനരുത്ഥാനം,</verse>
				<verse number="2">നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂര്‍ത്തി പ്രാപിപ്പാന്‍ ശ്രമിക്കുക.</verse>
				<verse number="3">ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.</verse>
				<verse number="4">ഒരിക്കല്‍ പ്രകാശനം ലഭിച്ചിട്ടു സ്വര്‍ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും</verse>
				<verse number="5">ദൈവത്തിന്‍റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്‍റെ ശക്തിയും ആസ്വദിക്കയും ചെയ്തവര്‍ പിന്മാറിപ്പോയാല്‍,</verse>
				<verse number="6">തങ്ങള്‍ക്കുതന്നെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവനു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ട് അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാന്‍ കഴിവുള്ളതല്ല.</verse>
				<verse number="7">പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവര്‍ക്ക് ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ അനുഗ്രഹം പ്രാപിക്കുന്നു.</verse>
				<verse number="8">മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാലോ അത് കൊള്ളരുതാത്തതും ശാപത്തിന് അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്‍റെ അവസാനം.</verse>
				<verse number="9">എന്നാല്‍ പ്രിയമുള്ളവരേ, ഞങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ച് ശുഭമേറിയതും രക്ഷയ്ക്ക് ഉതകുന്നതും വിശ്വസിക്കുന്നു.</verse>
				<verse number="10">ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്‍റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല.</verse>
				<verse number="11">എന്നാല്‍ നിങ്ങള്‍ ഓരോരുത്തന്‍ പ്രത്യാശയുടെ പൂര്‍ണനിശ്ചയം പ്രാപിപ്പാന്‍ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="12">അങ്ങനെ നിങ്ങള്‍ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീര്‍ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.</verse>
				<verse number="13">ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോള്‍ തന്നെക്കാള്‍ വലിയവനെക്കൊണ്ടു സത്യം ചെയ്‍വാന്‍ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടുതന്നെ സത്യം ചെയ്തു:</verse>
				<verse number="14">“ഞാന്‍ നിന്നെ അനുഗ്രഹിക്കയും നിന്നെ വര്‍ധിപ്പിക്കയും ചെയ്യും” എന്ന് അരുളിച്ചെയ്തു.</verse>
				<verse number="15">അങ്ങനെ അവന്‍ ദീര്‍ഘക്ഷ മയോടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.</verse>
				<verse number="16">തങ്ങളെക്കാള്‍ വലിയവനെക്കൊണ്ടല്ലോ മനുഷ്യര്‍ സത്യം ചെയ്യുന്നത്; ആണ അവര്‍ക്ക് ഉറപ്പിനായി സകല വാദത്തിന്‍റെയും തീര്‍ച്ചയാകുന്നു.</verse>
				<verse number="17">അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്‍റെ അവകാശികള്‍ക്കു തന്‍റെ ആലോചന മാറാത്തത് എന്ന് അധികം സ്പഷ്ടമായി കാണിപ്പാന്‍ ഇച്ഛിച്ച് ഒരു ആണയാലും ഉറപ്പുകൊടുത്തു.</verse>
				<verse number="18">അങ്ങനെ നമ്മുടെ മുമ്പില്‍ വച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊള്‍ വാന്‍ ശരണത്തിനായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിനു ഭോഷ്കു പറവാന്‍ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാല്‍ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാന്‍ ഇടവരുന്നു.</verse>
				<verse number="19">ആ പ്രത്യാശ നമുക്ക് ആത്മാവിന്‍റെ ഒരു നങ്കൂരംതന്നെ; അത് നിശ്ചയവും സ്ഥിരവും തിരശ്ശീലയ്ക്കകത്തേക്കു കടക്കുന്നതുമാകുന്നു.</verse>
				<verse number="20">അവിടേക്കു യേശു മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="7">
				<verse number="1">ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനുമായ ഈ മല്ക്കീസേദെക് രാജാക്കന്മാരെ ജയിച്ചു മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റ് അനുഗ്രഹിച്ചു;</verse>
				<verse number="2">അബ്രാഹാം അവനു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്‍റെ പേരിന് ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവ് എന്നുവച്ചാല്‍ സമാധാനത്തിന്‍റെ രാജാവ് എന്നും അര്‍ഥം.</verse>
				<verse number="3">അവനു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവന്‍ ദൈവപുത്രനു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.</verse>
				<verse number="4">ഇവന്‍ എത്ര മഹാന്‍ എന്ന് നോക്കുവിന്‍; ഗോത്രപിതാവായ അബ്രാഹാംകൂടെയും അവനു കൊള്ളയുടെ വിശേഷസാധനങ്ങളില്‍ പത്തിലൊന്നു കൊടുത്തുവല്ലോ.</verse>
				<verse number="5">ലേവിപുത്രന്മാരില്‍ പൗരോഹിത്യം ലഭിക്കുന്നവര്‍ക്ക് ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാന്‍ കല്പന ഉണ്ട്; അത് അബ്രാഹാമിന്‍റെ കടിപ്രദേശത്തുനിന്ന് ഉദ്ഭവിച്ച സഹോദരന്മാരോട് ആകുന്നു വാങ്ങുന്നത്.</verse>
				<verse number="6">എന്നാല്‍ അവരുടെ വംശാവലിയില്‍ ഉള്‍പ്പെടാത്തവന്‍ അബ്രാഹാമിനോടുതന്നെ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങള്‍ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.</verse>
				<verse number="7">ഉയര്‍ന്നവന്‍ താണവനെ അനുഗ്രഹിക്കുന്നു എന്നതിനു തര്‍ക്കം ഏതുമില്ലല്ലോ.</verse>
				<verse number="8">ഇവിടെ മരിക്കുന്ന മനുഷ്യര്‍ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവന്‍തന്നെ.</verse>
				<verse number="9">ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്ന് ഒരു വിധത്തില്‍ പറയാം.</verse>
				<verse number="10">അവന്‍റെ പിതാവിനെ മല്ക്കീസേദെക് എതിരേറ്റപ്പോള്‍ ലേവി അവന്‍റെ കടിപ്രദേശത്ത് ഉണ്ടായിരുന്നുവല്ലോ.</verse>
				<verse number="11">ലേവ്യപൗരോഹിത്യത്താല്‍ സമ്പൂര്‍ണത വന്നെങ്കില്‍ -അതിന്‍കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചത്-അഹരോന്‍റെ ക്രമപ്രകാരം എന്നു പറയാതെ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം വേറൊരു പുരോഹിതന്‍ വരുവാന്‍ എന്തൊരാവശ്യം?</verse>
				<verse number="12">പൗരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിനുംകൂടെ മാറ്റം വരുവാന്‍ ആവശ്യം.</verse>
				<verse number="13">എന്നാല്‍ ഇത് ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവന്‍ വേറൊരു ഗോത്രത്തില്‍ ഉള്ളവന്‍; ആ ഗോത്രത്തില്‍ ആരും യാഗപീഠത്തിങ്കല്‍ ശുശ്രൂഷ ചെയ്തിട്ടില്ല.</verse>
				<verse number="14">യെഹൂദായില്‍നിന്നു നമ്മുടെ കര്‍ത്താവ് ഉദിച്ചു എന്ന് സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൗരോഹിത്യം സംബന്ധിച്ച് ഒന്നും കല്പിച്ചിട്ടില്ല.</verse>
				<verse number="15">ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താല്‍ അല്ല, അഴിഞ്ഞുപോകാത്ത ജീവന്‍റെ ശക്തിയാല്‍ ഉളവായ വേറേ ഒരു പുരോഹിതന്‍</verse>
				<verse number="16">മല്ക്കീസേദെക്കിനു സദൃശനായി ഉദിക്കുന്നു എങ്കില്‍ അത് ഏറ്റവും അധികം തെളിയുന്നു.</verse>
				<verse number="17">നീ മല്ക്കീസേദെക്കിന്‍റെ ക്രമപ്രകാരം എന്നേക്കും പുരോഹിതന്‍ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നത്.</verse>
				<verse number="18">മുമ്പിലത്തെ കല്പനയ്ക്ക് അതിന്‍റെ ബലഹീനതയും നിഷ്പ്രയോജനവും നിമിത്തം നീക്കവും-</verse>
				<verse number="19">ന്യായപ്രമാണത്താല്‍ ഒന്നും പൂര്‍ത്തിപ്രാപിച്ചിട്ടില്ലല്ലോ- നാം ദൈവത്തോട് അടുക്കുന്നതിനുള്ള ഏറെ നല്ല പ്രത്യാശയ്ക്കു സ്ഥാപനവും വന്നിരിക്കുന്നു.</verse>
				<verse number="20">അവര്‍ ആണ കൂടാതെ പുരോഹിതന്മാരായിത്തീര്‍ന്നു.</verse>
				<verse number="21">ഇവനോ “നീ എന്നേക്കും പുരോഹിതന്‍ എന്ന് കര്‍ത്താവ് സത്യംചെയ്തു, അനുതപിക്കയുമില്ല” എന്ന് തന്നോട് അരുളിച്ചെയ്തവന്‍ ഇട്ട ആണയോടുകൂടെതന്നെ.</verse>
				<verse number="22">ആണ കൂടാതെയല്ല എന്നതിന് ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന് യേശു ഉത്തരവാദിയായിത്തീര്‍ന്നിരിക്കുന്നു.</verse>
				<verse number="23">മരണം നിമിത്തം അവര്‍ക്ക് നിലനില്പാന്‍ മുടക്കം വരികകൊണ്ടു പുരോഹിതന്മാര്‍ ആയിത്തീര്‍ന്നവര്‍ അനേകര്‍ ആകുന്നു.</verse>
				<verse number="24">ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ട് മാറാത്ത പൗരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നത്.</verse>
				<verse number="25">അതുകൊണ്ടു താന്‍ മുഖാന്തരമായി ദൈവത്തോട് അടുക്കുന്നവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്‍വാന്‍ സദാ ജീവിക്കുന്നവനാകയാല്‍ അവരെ പൂര്‍ണമായി രക്ഷിപ്പാന്‍ അവന്‍ പ്രാപ്തനാ കുന്നു.</verse>
				<verse number="26">ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്ക് വേണ്ടിയത്: പവിത്രന്‍, നിര്‍ദോഷന്‍, നിര്‍മ്മലന്‍, പാപികളോടു വേര്‍വിട്ടവന്‍, സ്വര്‍ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍;</verse>
				<verse number="27">ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങള്‍ക്കായും പിന്നെ ജനത്തിന്‍റെ പാപങ്ങള്‍ക്കായും ദിനംപ്രതി യാഗം കഴിപ്പാന്‍ ആവശ്യമില്ലാത്തവന്‍ തന്നെ. അത് അവന്‍ തന്നെത്താന്‍ അര്‍പ്പിച്ചുകൊണ്ട് ഒരിക്കലായിട്ടു ചെയ്തുവല്ലോ.</verse>
				<verse number="28">ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിനു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികഞ്ഞവനായിത്തീര്‍ന്ന പുത്രനെ പുരോഹിതനാക്കുന്നു.</verse>
			</chapter>
			<chapter number="8">
				<verse number="1">നാം ഈ പറയുന്നതിന്‍റെ സാരം എന്തെന്നാല്‍: സ്വര്‍ഗത്തില്‍ മഹിമാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നവനായി,</verse>
				<verse number="2">വിശുദ്ധസ്ഥലത്തിന്‍റെയും മനുഷ്യനല്ല കര്‍ത്താവ് സ്ഥാപിച്ച സത്യകൂടാരത്തിന്‍റെയും ശുശ്രൂഷകനായ മഹാപുരോഹിതന്‍ നമുക്കുണ്ട്.</verse>
				<verse number="3">ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അര്‍പ്പിപ്പാന്‍ നിയമിക്കപ്പെടുന്നു; ആകയാല്‍ അര്‍പ്പിപ്പാന്‍ ഇവനും വല്ലതും വേണം.</verse>
				<verse number="4">അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍ പുരോഹിതന്‍ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാട് അര്‍പ്പിക്കുന്നവര്‍ ഉണ്ടല്ലോ.</verse>
				<verse number="5">കൂടാരം തീര്‍പ്പാന്‍ മോശെ ആരംഭിച്ചപ്പോള്‍ “പര്‍വതത്തില്‍ നിനക്കു കാണിച്ച മാതൃകപ്രകാരം നീ സകലവും ചെയ്‍വാന്‍ നോക്കുക” എന്ന് അവനോട് അരുളിച്ചെയ്തതുപോലെ അവര്‍ സ്വര്‍ഗീയത്തിന്‍റെ ദൃഷ്ടാന്തവും നിഴലുമായതില്‍ ശുശ്രൂഷ ചെയ്യുന്നു.</verse>
				<verse number="6">അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേല്‍ സ്ഥാപിക്കപ്പെട്ട നിയമത്തിന്‍റെ മധ്യസ്ഥനാകയാല്‍ അതിന്‍റെ വിശേഷതയ്ക്ക് ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.</verse>
				<verse number="7">ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തേതിന് ഇടം അന്വേഷിക്കയില്ലായിരുന്നു.</verse>
				<verse number="8">എന്നാല്‍ അവന്‍ അവരെ ആക്ഷേപിച്ചുകൊണ്ട് അരുളിച്ചെയ്യുന്നത്: “ഞാന്‍ യിസ്രായേല്‍ഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്ന് കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="9">ഞാന്‍ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളില്‍ ഞാന്‍ അവരോടു ചെയ്ത നിയമംപോലെ അല്ല; അവര്‍ എന്‍റെ നിയമത്തില്‍ നിലനിന്നില്ല; ഞാന്‍ അവരെ ആദരിച്ചതുമില്ല എന്നു കര്‍ത്താവിന്‍റെ അരുളപ്പാട്.</verse>
				<verse number="10">ഈ കാലം കഴിഞ്ഞശേഷം ഞാന്‍ യിസ്രായേല്‍ഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാന്‍ എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും; ഞാന്‍ അവര്‍ക്കു ദൈവമായും അവര്‍ എനിക്കു ജനമായും ഇരിക്കും.</verse>
				<verse number="11">ഇനി അവരില്‍ ആരും തന്‍റെ കൂട്ടുകാരനെയും തന്‍റെ സഹോദരനെയും കര്‍ത്താവിനെ അറിക എന്ന് ഉപദേശിക്കയില്ല; അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.</verse>
				<verse number="12">ഞാന്‍ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവന്‍ ആകും; അവരുടെ പാപങ്ങളെ ഇനി ഓര്‍ക്കയുമില്ല എന്ന് കര്‍ത്താവിന്‍റെ അരുളപ്പാട്.”</verse>
				<verse number="13">പുതിയത് എന്നു പറയുന്നതിനാല്‍ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാല്‍ പഴയതാകുന്നതും ജീര്‍ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാന്‍ അടുത്തിരിക്കുന്നു.</verse>
			</chapter>
			<chapter number="9">
				<verse number="1">എന്നാല്‍ ആദ്യനിയമത്തിനും ആരാധനയ്ക്കുള്ള ചട്ടങ്ങളും ലൗകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.</verse>
				<verse number="2">ഒരു കൂടാരം ചമച്ചു; അതിന്‍റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേര്‍.</verse>
				<verse number="3">രണ്ടാം തിരശ്ശീലയ്ക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.</verse>
				<verse number="4">അതില്‍ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിനകത്തു മന്ന ഇട്ടുവച്ച പൊന്‍പാത്രവും അഹരോന്‍റെ തളിര്‍ത്ത വടിയും നിയമത്തിന്‍റെ കല്പലകകളും</verse>
				<verse number="5">അതിനു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്‍റെ കെരൂബുകളും ഉണ്ടായിരുന്നു. അത് ഇപ്പോള്‍ ഓരോന്നായി വിവരിപ്പാന്‍ കഴിവില്ല.</verse>
				<verse number="6">ഇവ ഇങ്ങനെ തീര്‍ന്നശേഷം പുരോഹിതന്മാര്‍ നിത്യം മുന്‍കൂടാരത്തില്‍ ചെന്നു ശുശ്രൂഷ കഴിക്കും.</verse>
				<verse number="7">രണ്ടാമത്തേതിലോ ആണ്ടില്‍ ഒരിക്കല്‍ മഹാപുരോഹിതന്‍ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അത് അവന്‍ തന്‍റെയും ജനത്തിന്‍റെയും അബദ്ധങ്ങള്‍ക്കുവേണ്ടി അര്‍പ്പിക്കും.</verse>
				<verse number="8">മുന്‍കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്ന് പരിശുദ്ധാത്മാവ് ഇതിനാല്‍ സൂചിപ്പിക്കുന്നു.</verse>
				<verse number="9">ആ കൂടാരം ഈ കാലത്തേക്ക് ഒരു സാദൃശ്യമത്രേ. അതിന് ഒത്തവണ്ണം ആരാധനക്കാരനു മനസ്സാക്ഷിയില്‍ പൂര്‍ണസമാധാനം വരുത്തുവാന്‍ കഴിയാത്ത വഴിപാടും യാഗവും അര്‍പ്പിച്ചുപോരുന്നു.</verse>
				<verse number="10">അവ ഭക്ഷ്യങ്ങള്‍, പാനീയങ്ങള്‍, വിവിധ സ്നാനങ്ങള്‍ എന്നിവയോടുകൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.</verse>
				<verse number="11">ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ട്: കൈപ്പണിയല്ലാത്തതായി എന്നുവച്ചാല്‍ ഈ സൃഷ്ടിയില്‍ ഉള്‍പ്പെടാത്തതായി വലിപ്പവും തികവുമേറിയ ഒരു കൂടാരത്തില്‍ക്കൂടി</verse>
				<verse number="12">ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്തരക്തത്താല്‍ തന്നെ ഒരിക്കലായിട്ടു വിശുദ്ധമന്ദിരത്തില്‍ പ്രവേശിച്ച് എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.</verse>
				<verse number="13">ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെമേല്‍ തളിക്കുന്ന പശു ഭസ്മവും ജഡികശുദ്ധി വരുത്തുന്നു എങ്കില്‍</verse>
				<verse number="14">നിത്യാത്മാവിനാല്‍ ദൈവത്തിനു തന്നെത്താന്‍ നിഷ്കളങ്കനായി അര്‍പ്പിച്ച ക്രിസ്തുവിന്‍റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാന്‍ നിങ്ങളുടെ മനസ്സാക്ഷിയെ നിര്‍ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?</verse>
				<verse number="15">അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളില്‍നിന്നുള്ള വീണ്ടെടുപ്പിനായി ഒരു മരണം ഉണ്ടായിട്ട് നിത്യാവകാശത്തിന്‍റെ വാഗ്ദത്തം വിളിക്കപ്പെട്ടവര്‍ക്ക് ലഭിക്കേണ്ടതിന് അവന്‍ പുതിയനിയമത്തിന്‍റെ മധ്യസ്ഥന്‍ ആകുന്നു.</verse>
				<verse number="16">നിയമം ഉള്ളേടത്തു നിയമകര്‍ത്താവിന്‍റെ മരണം തെളിവാന്‍ ആവശ്യം.</verse>
				<verse number="17">മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നത്; നിയമകര്‍ത്താവിന്‍റെ ജീവകാലത്തോളം അതിന് ഉറപ്പില്ല.</verse>
				<verse number="18">അതുകൊണ്ട് ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.</verse>
				<verse number="19">മോശെ ന്യായപ്രമാണപ്രകാരം കല്പനയൊക്കെയും സകല ജനത്തോടും പ്രസ്താവിച്ചശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകല ജനത്തിന്മേലും തളിച്ചു:</verse>
				<verse number="20">“ഇത് ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്‍റെ രക്തം” എന്നു പറഞ്ഞു.</verse>
				<verse number="21">അങ്ങനെ തന്നെ അവന്‍ കൂടാരത്തിന്മേലും ആരാധനയ്ക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.</verse>
				<verse number="22">ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താല്‍ ശുദ്ധീകരിക്കപ്പെടുന്നു; രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.</verse>
				<verse number="23">ആകയാല്‍ സ്വര്‍ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈ വകയാല്‍ ശുദ്ധമാക്കുന്നത് ആവശ്യം. സ്വര്‍ഗീയമായവയ്ക്കോ ഇവയെക്കാള്‍ നല്ല യാഗങ്ങള്‍ ആവശ്യം.</verse>
				<verse number="24">ക്രിസ്തു വാസ്തവമായതിന്‍റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധമന്ദിരത്തിലേക്കല്ല, ഇപ്പോള്‍ നമുക്കുവേണ്ടി ദൈവസന്നിധിയില്‍ പ്രത്യക്ഷനാവാന്‍ സ്വര്‍ഗത്തിലേക്കത്രേ പ്രവേശിച്ചത്.</verse>
				<verse number="25">മഹാപുരോഹിതന്‍ ആണ്ടുതോറും അന്യ രക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തില്‍ പ്രവേശിക്കുന്നതുപോലെ അവന്‍ തന്നെത്താന്‍ കൂടെക്കൂടെ അര്‍പ്പിപ്പാന്‍ ആവശ്യമില്ല.</verse>
				<verse number="26">അങ്ങനെയായാല്‍ ലോകസ്ഥാപനം മുതല്‍ക്ക് അവന്‍ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാല്‍ അവന്‍ ലോകാവസാനത്തില്‍ സ്വന്തയാഗംകൊണ്ടു പാപപരിഹാരം വരുത്തുവാന്‍ ഒരിക്കല്‍ പ്രത്യക്ഷനായി.</verse>
				<verse number="27">ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കു നിയമിച്ചിരിക്കയാല്‍</verse>
				<verse number="28">ക്രിസ്തുവും അങ്ങനെതന്നെ അനേകരുടെ പാപങ്ങളെ ചുമപ്പാന്‍ ഒരിക്കല്‍ അര്‍പ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷയ്ക്കായി അവന്‍ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.</verse>
			</chapter>
			<chapter number="10">
				<verse number="1">ന്യായപ്രമാണം വരുവാനുള്ള നന്മകളുടെ നിഴലല്ലാതെ കാര്യങ്ങളുടെ സാക്ഷാല്‍ സ്വരൂപമല്ലായ്കകൊണ്ട് ആണ്ടുതോറും ഇടവിടാതെ കഴിച്ചുവരുന്ന അതേ യാഗങ്ങളാല്‍ അടുത്തുവരുന്നവര്‍ക്കു സല്‍ഗുണപൂര്‍ത്തി വരുത്തുവാന്‍ ഒരുനാളും കഴിവുള്ളതല്ല.</verse>
				<verse number="2">അല്ലെങ്കില്‍ ആരാധനക്കാര്‍ക്ക് ഒരിക്കല്‍ ശുദ്ധിവന്നതിന്‍റെശേഷം പാപങ്ങളെക്കുറിച്ചുള്ള മനോബോധം പിന്നെ ഇല്ലായ്കകൊണ്ടു യാഗം കഴിക്കുന്നത് നിന്നുപോകയില്ലയോ?</verse>
				<verse number="3">ഇപ്പോഴോ ആണ്ടുതോറും അവയാല്‍ പാപങ്ങളുടെ ഓര്‍മ ഉണ്ടാകുന്നു.</verse>
				<verse number="4">കാളകളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തിനു പാപങ്ങളെ നീക്കുവാന്‍ കഴിയുന്നതല്ല.</verse>
				<verse number="5">ആകയാല്‍ ലോകത്തില്‍ വരുമ്പോള്‍: “ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാല്‍ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.</verse>
				<verse number="6">സര്‍വാംഗഹോമങ്ങളിലും പാപയാഗങ്ങളിലും നീ പ്രസാദിച്ചില്ല.</verse>
				<verse number="7">അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു; ദൈവമേ, നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ വരുന്നു” എന്ന് അവന്‍ പറയുന്നു.</verse>
				<verse number="8">ന്യായപ്രമാണപ്രകാരം കഴിച്ചുവരുന്ന യാഗങ്ങളും വഴിപാടും സര്‍വാംഗഹോമങ്ങളും പാപയാഗങ്ങളും നീ ഇച്ഛിച്ചില്ല അവയില്‍ പ്രസാദിച്ചതുമില്ല എന്നിങ്ങനെ പറഞ്ഞശേഷം:</verse>
				<verse number="9">ഇതാ, ഞാന്‍ നിന്‍റെ ഇഷ്ടം ചെയ്‍വാന്‍ വരുന്നു എന്നു പറഞ്ഞുകൊണ്ട് അവന്‍ രണ്ടാമത്തേതിനെ സ്ഥാപിപ്പാന്‍ ഒന്നാമത്തേതിനെ നീക്കിക്കളയുന്നു.</verse>
				<verse number="10">ആ ഇഷ്ടത്തില്‍ നാം യേശുക്രിസ്തു ഒരിക്കലായി കഴിച്ച ശരീരയാഗത്താല്‍ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു.</verse>
				<verse number="11">ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാന്‍ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടെക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു.</verse>
				<verse number="12">യേശുവോ പാപങ്ങള്‍ക്കുവേണ്ടി ഏകയാഗം കഴിച്ചിട്ട് എന്നേക്കും ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരുന്നുകൊണ്ട്</verse>
				<verse number="13">തന്‍റെ ശത്രുക്കള്‍ തന്‍റെ പാദപീഠം ആകുവോളം കാത്തിരിക്കുന്നു.</verse>
				<verse number="14">ഏകയാഗത്താല്‍ അവന്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ക്ക് സദാകാലത്തേക്കും സല്‍ഗുണപൂര്‍ത്തി വരുത്തിയിരിക്കുന്നു.</verse>
				<verse number="15">അത് പരിശുദ്ധാത്മാവും നമുക്ക് സാക്ഷീകരിക്കുന്നു.</verse>
				<verse number="16">“ഈ കാലം കഴിഞ്ഞശേഷം ഞാന്‍ അവരോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: എന്‍റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും എന്നു കര്‍ത്താവിന്‍റെ അരുളപ്പാട്” എന്ന് അരുളിച്ചെയ്തശേഷം:</verse>
				<verse number="17">“അവരുടെ പാപങ്ങളെയും അകൃത്യങ്ങളെയും ഞാന്‍ ഇനി ഓര്‍ക്കയുമില്ല” എന്ന് അരുളിച്ചെയ്യുന്നു.</verse>
				<verse number="18">എന്നാല്‍ ഇവയുടെ മോചനം ഉള്ളേടത്ത് ഇനിമേല്‍ പാപങ്ങള്‍ക്കുവേണ്ടി ഒരു യാഗവും ആവശ്യമില്ല.</verse>
				<verse number="19">അതുകൊണ്ടു സഹോദരന്മാരേ, യേശു തന്‍റെ ദേഹം എന്ന തിരശ്ശീലയില്‍ക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴിയായി,</verse>
				<verse number="20">തന്‍റെ രക്തത്താല്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിന്</verse>
				<verse number="21">ധൈര്യവും ദൈവാലയത്തിന്മേല്‍ ഒരു മഹാപുരോഹിതനും നമുക്കുള്ളതുകൊണ്ട്</verse>
				<verse number="22">നാം ദുര്‍മനസ്സാക്ഷി നീങ്ങുമാറ് ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്‍റെ പൂര്‍ണനിശ്ചയം പൂണ്ടു പരമാര്‍ഥഹൃദയത്തോടെ അടുത്തു ചെല്ലുക.</verse>
				<verse number="23">പ്രത്യാശയുടെ സ്വീകാരം നാം മുറുകെ പിടിച്ചുകൊള്‍ക; വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനല്ലോ.</verse>
				<verse number="24">ചിലര്‍ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില്‍ പ്രബോധിപ്പിച്ചുകൊണ്ട്</verse>
				<verse number="25">സ്നേഹത്തിനും സല്‍പ്രവൃത്തികള്‍ക്കും ഉത്സാഹം വര്‍ധിപ്പിപ്പാന്‍ അന്യോന്യം സൂക്ഷിച്ചുകൊള്‍ക. നാള്‍ സമീപിക്കുന്നു എന്നു കാണുംതോറും അത് അധികമധികമായി ചെയ്യേണ്ടതാകുന്നു.</verse>
				<verse number="26">സത്യത്തിന്‍റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂര്‍വം പാപം ചെയ്താല്‍ പാപങ്ങള്‍ക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ</verse>
				<verse number="27">ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷയും എതിരികളെ ദഹിപ്പിപ്പാനുള്ള ക്രോധാഗ്നിയുമേയുള്ളൂ.</verse>
				<verse number="28">മോശെയുടെ ന്യായപ്രമാണം അനുസരിക്കാത്തവനു കരുണ കൂടാതെ രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴി കേട്ടു മരണശിക്ഷ കല്പിക്കുന്നുവല്ലോ.</verse>
				<verse number="29">ദൈവപുത്രനെ ചവിട്ടിക്കളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷയ്ക്കു പാത്രമാകും എന്ന് വിചാരിപ്പിന്‍.</verse>
				<verse number="30">“പ്രതികാരം എനിക്കുള്ളത്, ഞാന്‍ പകരം വീട്ടും” എന്നും “കര്‍ത്താവ് തന്‍റെ ജനത്തെ ന്യായം വിധിക്കും” എന്നും അരുളിച്ചെയ്തവനെ നാം അറിയുന്നുവല്ലോ.</verse>
				<verse number="31">ജീവനുള്ള ദൈവത്തിന്‍റെ കൈയില്‍ വീഴുന്നത് ഭയങ്കരം.</verse>
				<verse number="32">എന്നാല്‍ നിങ്ങള്‍ പ്രകാശനം ലഭിച്ചശേഷം നിന്ദകളാലും പീഡകളാലും കൂത്തുകാഴ്ചയായി ഭവിച്ചും</verse>
				<verse number="33">ആ വക അനുഭവിക്കുന്നവര്‍ക്ക് കൂട്ടാളികളായിത്തീര്‍ന്നും ഇങ്ങനെ കഷ്ടങ്ങളാല്‍ വളരെ പോരാട്ടം കഴിച്ച പൂര്‍വകാലം ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="34">തടവുകാരോടു നിങ്ങള്‍ സഹതാപം കാണിച്ചതല്ലാതെ സ്വര്‍ഗത്തില്‍ നിലനില്ക്കുന്ന ഉത്തമസമ്പത്ത് നിങ്ങള്‍ക്ക് ഉണ്ട് എന്നറിഞ്ഞു സമ്പത്തുകളുടെ അപഹാരവും സന്തോഷത്തോടെ സഹിച്ചുവല്ലോ.</verse>
				<verse number="35">അതുകൊണ്ടു മഹാപ്രതിഫലമുള്ള നിങ്ങളുടെ ധൈര്യം തള്ളിക്കളയരുത്.</verse>
				<verse number="36">ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാന്‍ സഹിഷ്ണുത നിങ്ങള്‍ക്ക് ആവശ്യം.</verse>
				<verse number="37">“ഇനി എത്രയും അല്പകാലം കഴിഞ്ഞിട്ടു വരുവാനുള്ളവന്‍ വരും താമസിക്കയുമില്ല;”</verse>
				<verse number="38">എന്നാല്‍ “എന്‍റെ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും; പിന്മാറുന്നു എങ്കില്‍ എന്‍റെ ഉള്ളത്തിന് അവനില്‍ പ്രസാദമില്ല.”</verse>
				<verse number="39">നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.</verse>
			</chapter>
			<chapter number="11">
				<verse number="1">വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.</verse>
				<verse number="2">അതിനാലല്ലോ പൂര്‍വന്മാര്‍ക്ക് സാക്ഷ്യം ലഭിച്ചത്.</verse>
				<verse number="3">ഈ കാണുന്ന ലോകത്തിനു ദൃശ്യമായതല്ല കാരണം എന്നു വരുമാറ് ലോകം ദൈവത്തിന്‍റെ വചനത്താല്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് നാം വിശ്വാസത്താല്‍ അറിയുന്നു.</verse>
				<verse number="4">വിശ്വാസത്താല്‍ ഹാബെല്‍ ദൈവത്തിനു കയീന്‍റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാല്‍ അവനു നീതിമാന്‍ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്‍റെ വഴിപാടിനു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവന്‍ വിശ്വാസത്താല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു.</verse>
				<verse number="5">വിശ്വാസത്താല്‍ ഹാനോക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാല്‍ കാണാതെയായി. അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് അവന്‍ എടുക്കപ്പെട്ടതിനു മുമ്പേ സാക്ഷ്യം പ്രാപിച്ചു.</verse>
				<verse number="6">എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാന്‍ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.</verse>
				<verse number="7">വിശ്വാസത്താല്‍ നോഹ അതുവരെ കാണാത്തവയെക്കുറിച്ച് അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്‍റെ കുടുംബത്തിന്‍റെ രക്ഷയ്ക്കായിട്ട് ഒരു പെട്ടകം തീര്‍ത്തു; അതിനാല്‍ അവന്‍ ലോകത്തെ കുറ്റം വിധിച്ച് വിശ്വാസത്താലുള്ള നീതിക്ക് അവകാശിയായിത്തീര്‍ന്നു.</verse>
				<verse number="8">വിശ്വാസത്താല്‍ അബ്രാഹാം തനിക്ക് അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാകുവാന്‍ വിളിക്കപ്പെട്ടാറെ അനുസരിച്ച് എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.</verse>
				<verse number="9">വിശ്വാസത്താല്‍ അവന്‍ വാഗ്ദത്തദേശത്ത് ഒരു അന്യദേശത്ത് എന്നപോലെ ചെന്ന് വാഗ്ദത്തത്തിനു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട്</verse>
				<verse number="10">ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു.</verse>
				<verse number="11">വിശ്വാസത്താല്‍ സാറായും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തന്‍ എന്ന് എണ്ണുകയാല്‍ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിനു ശക്തി പ്രാപിച്ചു.</verse>
				<verse number="12">അതുകൊണ്ട് ഒരുവന്, മൃതപ്രായനായവനുതന്നെ, പെരുപ്പത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണല്‍പോലെയും സന്തതി ജനിച്ചു.</verse>
				<verse number="13">ഇവര്‍ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്ന് അത് കണ്ട് അഭിവന്ദിച്ചും ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്ന് ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തില്‍ മരിച്ചു.</verse>
				<verse number="14">ഇങ്ങനെ പറയുന്നവര്‍ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്ന് കാണിക്കുന്നു.</verse>
				<verse number="15">അവര്‍ വിട്ടുപോന്നതിനെ ഓര്‍ത്തു എങ്കില്‍ മടങ്ങിപ്പോകുവാന്‍ ഇട ഉണ്ടായിരുന്നുവല്ലോ.</verse>
				<verse number="16">അവരോ അധികം നല്ലതിനെ, സ്വര്‍ഗീയമായതിനെത്തന്നെ, കാംക്ഷിച്ചിരുന്നു; ആകയാല്‍ ദൈവം അവരുടെ ദൈവം എന്ന് വിളിക്കപ്പെടുവാന്‍ ലജ്ജിക്കുന്നില്ല; അവന്‍ അവര്‍ക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.</verse>
				<verse number="17">വിശ്വാസത്താല്‍ അബ്രാഹാം താന്‍ പരീക്ഷിക്കപ്പെട്ടപ്പോള്‍ യിസ്ഹാക്കിനെ യാഗം അര്‍പ്പിച്ചു.</verse>
				<verse number="18">യിസ്ഹാക്കില്‍നിന്നു ജനിക്കുന്നവര്‍ നിന്‍റെ സന്തതി എന്ന് വിളിക്കപ്പെടും എന്ന് അരുളപ്പാട് ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവന്‍ തന്‍റെ ഏകജാതനെ അര്‍പ്പിച്ചു;</verse>
				<verse number="19">മരിച്ചവരുടെ ഇടയില്‍നിന്ന് ഉയിര്‍പ്പിപ്പാന്‍ ദൈവം ശക്തന്‍ എന്ന് എണ്ണുകയും അവരുടെ ഇടയില്‍നിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.</verse>
				<verse number="20">വിശ്വാസത്താല്‍ യിസ്ഹാക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു.</verse>
				<verse number="21">വിശ്വാസത്താല്‍ യാക്കോബ് മരണകാലത്തിങ്കല്‍ യോസേഫിന്‍റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്‍റെ വടിയുടെ അറ്റത്ത് ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.</verse>
				<verse number="22">വിശ്വാസത്താല്‍ യോസേഫ് താന്‍ മരിപ്പാറായപ്പോള്‍ യിസ്രായേല്‍മക്കളുടെ പുറപ്പാടിന്‍റെ കാര്യം ഓര്‍പ്പിച്ചു, തന്‍റെ അസ്ഥികളെക്കുറിച്ചു കല്പന കൊടുത്തു.</verse>
				<verse number="23">വിശ്വാസത്താല്‍ മോശെയുടെ ജനനത്തിങ്കല്‍ ശിശു സുന്ദരന്‍ എന്ന് അമ്മയപ്പന്മാര്‍ കണ്ടു: രാജാവിന്‍റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവച്ചു.</verse>
				<verse number="24">വിശ്വാസത്താല്‍ മോശെ താന്‍ വളര്‍ന്നപ്പോള്‍ പാപത്തിന്‍റെ തല്‍ക്കാല ഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു.</verse>
				<verse number="25">പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്‍റെ പുത്രിയുടെ മകന്‍ എന്ന് വിളിക്കപ്പെടുന്നത് നിരസിക്കയും</verse>
				<verse number="26">മിസ്രയീമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്‍റെ നിന്ദ വലിയ ധനം എന്ന് എണ്ണുകയും ചെയ്തു.</verse>
				<verse number="27">വിശ്വാസത്താല്‍ അവന്‍ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറച്ചുനില്ക്കയാല്‍ രാജാവിന്‍റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.</verse>
				<verse number="28">വിശ്വാസത്താല്‍ അവന്‍ കടിഞ്ഞൂലുകളുടെ സംഹാരകന്‍ അവരെ തൊടാതിരിപ്പാന്‍ പെസഹയും ചോരത്തളിയും ആചരിച്ചു.</verse>
				<verse number="29">വിശ്വാസത്താല്‍ അവര്‍ കരയില്‍ എന്നപോലെ ചെങ്കടലില്‍കൂടി കടന്നു; അത് മിസ്രയീമ്യര്‍ ചെയ്‍വാന്‍ നോക്കിയിട്ടു മുങ്ങിപ്പോയി.</verse>
				<verse number="30">വിശ്വാസത്താല്‍ അവര്‍ ഏഴു ദിവസം ചുറ്റിനടന്നപ്പോള്‍ യെരീഹോമതില്‍ ഇടിഞ്ഞുവീണു.</verse>
				<verse number="31">വിശ്വാസത്താല്‍ രാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ട് അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.</verse>
				<verse number="32">ഇനി എന്തു പറയേണ്ടൂ? ഗിദ്യോന്‍, ബാരാക്, ശിംശോന്‍, യിഫ്താഹ്, ദാവീദ് എന്നവരെയും ശമൂവേല്‍ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാന്‍ സമയം പോരാ.</verse>
				<verse number="33">വിശ്വാസത്താല്‍ അവര്‍ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടച്ചു,</verse>
				<verse number="34">തീയുടെ ബലം കെടുത്തു, വാളിന്‍റെ വായ്ക്കു തെറ്റി, ബലഹീനതയില്‍ ശക്തി പ്രാപിച്ചു, യുദ്ധത്തില്‍ വീരന്മാരായിത്തീര്‍ന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.</verse>
				<verse number="35">സ്ത്രീകള്‍ക്കു തങ്ങളുടെ മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്പിനാല്‍ തിരികെ കിട്ടി; മറ്റു ചിലര്‍ ഏറ്റവും നല്ലൊരു ഉയിര്‍ത്തെഴുന്നേല്പു ലഭിക്കേണ്ടതിന് ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.</verse>
				<verse number="36">വേറേ ചിലര്‍ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവ് ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.</verse>
				<verse number="37">കല്ലേറ് ഏറ്റു, ഈര്‍ച്ചവാളാല്‍ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാല്‍ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോല്‍ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു,</verse>
				<verse number="38">കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളര്‍പ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവര്‍ക്കു യോഗ്യമായിരുന്നില്ല.</verse>
				<verse number="39">അവര്‍ എല്ലാവരും വിശ്വാസത്താല്‍ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.</verse>
				<verse number="40">അവര്‍ നമ്മെ കൂടാതെ രക്ഷാപൂര്‍ത്തി പ്രാപിക്കാതിരിക്കേണ്ടതിനു ദൈവം നമുക്കുവേണ്ടി ഏറ്റവും നല്ലതൊന്നു മുന്‍കരുതിയിരുന്നു.</verse>
			</chapter>
			<chapter number="12">
				<verse number="1">ആകയാല്‍ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പില്‍ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.</verse>
				<verse number="2">വിശ്വാസത്തിന്‍റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്‍റെ മുമ്പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്ത് അവന്‍ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കയും ചെയ്തു.</verse>
				<verse number="3">നിങ്ങളുടെ ഉള്ളില്‍ ക്ഷീണിച്ചു മടുക്കാതിരിപ്പാന്‍ പാപികളാല്‍ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചു കൊള്‍വിന്‍.</verse>
				<verse number="4">പാപത്തോടു പോരാടുന്നതില്‍ നിങ്ങള്‍ ഇതുവരെ പ്രാണത്യാഗത്തോളം എതിര്‍ത്തു നിന്നിട്ടില്ല.</verse>
				<verse number="5">“മകനേ, കര്‍ത്താവിന്‍റെ ശിക്ഷ നിരസിക്കരുത്; അവന്‍ ശാസിക്കുമ്പോള്‍ മുഷികയുമരുത്.</verse>
				<verse number="6">കര്‍ത്താവ് താന്‍ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താന്‍ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോട് എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങള്‍ മറന്നുകളഞ്ഞുവോ?</verse>
				<verse number="7">നിങ്ങള്‍ ബാലശിക്ഷ സഹിച്ചാല്‍ ദൈവം മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പന്‍ ശിക്ഷിക്കാത്ത മകന്‍ എവിടെയുള്ളൂ?</verse>
				<verse number="8">എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കില്‍ നിങ്ങള്‍ മക്കളല്ല, കൗലടേയന്മാരത്രേ.</verse>
				<verse number="9">നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?</verse>
				<verse number="10">അവര്‍ ശിക്ഷിച്ചത് കുറെക്കാലവും തങ്ങള്‍ക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്‍റെ വിശുദ്ധി പ്രാപിക്കേണ്ടതിനു നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നത്.</verse>
				<verse number="11">ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.</verse>
				<verse number="12">ആകയാല്‍ തളര്‍ന്ന കൈയും കുഴഞ്ഞ മുഴങ്കാലും നിവിര്‍ത്തുവിന്‍.</verse>
				<verse number="13">മുടന്തുള്ളത് ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിനു നിങ്ങളുടെ കാലിനു പാത നിരത്തുവിന്‍.</verse>
				<verse number="14">എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാന്‍ ഉത്സാഹിപ്പിന്‍. ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല.</verse>
				<verse number="15">ആരും ദൈവകൃപ വിട്ടു പിന്മാറുകയും വല്ല കയ്പുള്ള വേരും മുളച്ചു കലക്കമുണ്ടാക്കി അനേകര്‍ അതിനാല്‍ മലിനപ്പെടുകയും ആരും ദുര്‍ന്നടപ്പുകാരനോ,</verse>
				<verse number="16">ഒരു ഊണിനു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാന്‍ കരുതിക്കൊള്‍വിന്‍.</verse>
				<verse number="17">അവന്‍ പിന്നത്തേതില്‍ അനുഗ്രഹം ലഭിപ്പാന്‍ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന് ഇട കണ്ടില്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="18">സ്ഥൂലമായതും തീ കത്തുന്നതുമായ പര്‍വതത്തിനും, മേഘതമസ്സ്, കൂരിരുട്ട്, കൊടുങ്കാറ്റ്, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവയ്ക്കും അടുക്കല്‍ അല്ലല്ലോ നിങ്ങള്‍ വന്നിരിക്കുന്നത്.</verse>
				<verse number="19">ആ ശബ്ദം കേട്ടവര്‍ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്ന് അപേക്ഷിച്ചു.</verse>
				<verse number="20">ഒരു മൃഗം എങ്കിലും പര്‍വതം തൊട്ടാല്‍ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവര്‍ക്കു സഹിച്ചുകൂടാഞ്ഞു.</verse>
				<verse number="21">ഞാന്‍ അത്യന്തം പേടിച്ചു വിറയ്ക്കുന്നു എന്ന് മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.</verse>
				<verse number="22">പിന്നെയോ സീയോന്‍പര്‍വതത്തിനും ജീവനുള്ള ദൈവത്തിന്‍റെ നഗരമായ സ്വര്‍ഗീയ യെരൂശലേമിനും അനേകായിരം ദൂതന്മാരുടെ സര്‍വസംഘത്തിനും</verse>
				<verse number="23">സ്വര്‍ഗത്തില്‍ പേരെഴുതിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയ്ക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കള്‍ക്കും</verse>
				<verse number="24">പുതുനിയമത്തിന്‍റെ മധ്യസ്ഥനായ യേശുവിനും ഹാബെലിന്‍റെ രക്തത്തെക്കാള്‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിനും അടുക്കലത്രേ നിങ്ങള്‍ വന്നിരിക്കുന്നത്.</verse>
				<verse number="25">അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാന്‍ നോക്കുവിന്‍. ഭൂമിയില്‍ അരുളിച്ചെയ്തവനെ നിരസിച്ചവര്‍ തെറ്റി ഒഴിയാതിരുന്നു എങ്കില്‍ സ്വര്‍ഗത്തില്‍നിന്ന് അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാല്‍ എത്ര അധികം.</verse>
				<verse number="26">അവന്‍റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ, “ഞാന്‍ ഇനി ഒരിക്കല്‍ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവന്‍ വാഗ്ദത്തം ചെയ്തു.</verse>
				<verse number="27">“ഇനി ഒരിക്കല്‍” എന്നത്, ഇളക്കമില്ലാത്തത് നിലനില്ക്കേണ്ടതിന് നിര്‍മ്മിതമായ ഇളക്കമുള്ളതിനു മാറ്റം വരും എന്ന് സൂചിപ്പിക്കുന്നു.</verse>
				<verse number="28">ആകയാല്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിനു പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.</verse>
				<verse number="29">നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.</verse>
			</chapter>
			<chapter number="13">
				<verse number="1">സഹോദരപ്രീതി നിലനില്ക്കട്ടെ.</verse>
				<verse number="2">അതിഥിസല്‍ക്കാരം മറക്കരുത്. അതിനാല്‍ ചിലര്‍ അറിയാതെ ദൈവദൂതന്മാരെ സല്‍ക്കരിച്ചിട്ടുണ്ടല്ലോ.</verse>
				<verse number="3">നിങ്ങളും തടവുകാര്‍ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തില്‍ ഇരിക്കുന്നവരാകയാല്‍ കഷ്ടമനുഭവിക്കുന്നവരെയും ഓര്‍ത്തുകൊള്‍വിന്‍.</verse>
				<verse number="4">വിവാഹം എല്ലാവര്‍ക്കും മാന്യവും കിടക്ക നിര്‍മ്മലവും ആയിരിക്കട്ടെ; എന്നാല്‍ ദുര്‍ന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.</verse>
				<verse number="5">നിങ്ങളുടെ നടപ്പ് ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിന്‍; “ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്ന് അവന്‍തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.</verse>
				<verse number="6">ആകയാല്‍ “കര്‍ത്താവ് എനിക്കു തുണ; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോട് എന്തുചെയ്യും” എന്നു നമുക്ക് ധൈര്യത്തോടെ പറയാം.</verse>
				<verse number="7">നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓര്‍ത്തുകൊള്‍വിന്‍; അവരുടെ ജീവാവസാനം ഓര്‍ത്ത് അവരുടെ വിശ്വാസം അനുകരിപ്പിന്‍.</verse>
				<verse number="8">യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യന്‍ തന്നെ.</verse>
				<verse number="9">വിവിധവും അന്യവുമായ ഉപദേശങ്ങളാല്‍ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുത്; ആചരിച്ചുപോന്നവര്‍ക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാല്‍തന്നെ ഹൃദയം ഉറപ്പിക്കുന്നത് നല്ലത്.</verse>
				<verse number="10">കൂടാരത്തില്‍ ശുശ്രൂഷിക്കുന്നവര്‍ക്ക് അഹോവൃത്തി കഴിപ്പാന്‍ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ട്.</verse>
				<verse number="11">മഹാപുരോഹിതന്‍ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടല്‍ പാളയത്തിനു പുറത്തുവച്ചു ചുട്ടുകളയുന്നു.</verse>
				<verse number="12">അങ്ങനെ യേശുവും സ്വന്തരക്തത്താല്‍ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരവാതിലിനു പുറത്തുവച്ചു കഷ്ടം അനുഭവിച്ചു.</verse>
				<verse number="13">ആകയാല്‍ നാം അവന്‍റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിനു പുറത്ത് അവന്‍റെ അടുക്കല്‍ ചെല്ലുക.</verse>
				<verse number="14">ഇവിടെ നമുക്ക് നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളത് അത്രേ നാം അന്വേഷിക്കുന്നത്.</verse>
				<verse number="15">അതുകൊണ്ട് അവന്‍ മുഖാന്തരം നാം ദൈവത്തിന് അവന്‍റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അര്‍പ്പിക്കുക.</verse>
				<verse number="16">നന്മ ചെയ്‍വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുത്. ഈ വക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നത്.</verse>
				<verse number="17">നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിന്‍; അവര്‍ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവര്‍ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാന്‍ ഇടവരുത്തുവിന്‍; അല്ലാഞ്ഞാല്‍ നിങ്ങള്‍ക്കു നന്നല്ല.</verse>
				<verse number="18">ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍. സകലത്തിലും നല്ലവരായി നടപ്പാന്‍ ഇച്ഛിക്കകൊണ്ടു ഞങ്ങള്‍ക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങള്‍ ഉറച്ചിരിക്കുന്നു.</verse>
				<verse number="19">എന്നെ നിങ്ങള്‍ക്കു വേഗത്തില്‍ വീണ്ടും കിട്ടേണ്ടതിനു നിങ്ങള്‍ പ്രാര്‍ഥിക്കേണം എന്ന് ഞാന്‍ വിശേഷാല്‍ അപേക്ഷിക്കുന്നു.</verse>
				<verse number="20">നിത്യനിയമത്തിന്‍റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്‍റെ ദൈവം</verse>
				<verse number="21">നിങ്ങളെ അവന്‍റെ ഇഷ്ടം ചെയ്‍വാന്‍ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളത് യേശുക്രിസ്തു മുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ; അവന് എന്നേക്കും മഹത്ത്വം. ആമേന്‍.</verse>
				<verse number="22">സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊള്‍വിന്‍ എന്ന് അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാന്‍ എഴുതിയിരിക്കുന്നത്.</verse>
				<verse number="23">സഹോദരനായ തിമൊഥെയൊസ് തടവില്‍നിന്ന് ഇറങ്ങി എന്ന് അറിവിന്‍. അവന്‍ വേഗത്തില്‍ വന്നാല്‍ ഞാന്‍ അവനുമായി നിങ്ങളെ വന്നുകാണും.</verse>
				<verse number="24">നിങ്ങളെ നടത്തുന്നവര്‍ക്ക് എല്ലാവര്‍ക്കും സകല വിശുദ്ധന്മാര്‍ക്കും വന്ദനം ചൊല്ലുവിന്‍. ഇതല്യക്കാര്‍ നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.</verse>
				<verse number="25">കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍.</verse>
			</chapter>
		</book>
		<book number="59">
			<chapter number="1">
				<verse number="1">ദൈവത്തിന്‍റെയും കര്‍ത്താവായ യേശുക്രിസ്തുവിന്‍റെയും ദാസനായ യാക്കോബ് എഴുതുന്നത്: ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും വന്ദനം.</verse>
				<verse number="2">എന്‍റെ സഹോദരന്മാരേ, നിങ്ങള്‍ വിവിധ പരീക്ഷകളില്‍ അകപ്പെടുമ്പോള്‍</verse>
				<verse number="3">നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിന്‍.</verse>
				<verse number="4">എന്നാല്‍ നിങ്ങള്‍ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂര്‍ണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ.</verse>
				<verse number="5">നിങ്ങളില്‍ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവനു ലഭിക്കും.</verse>
				<verse number="6">എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണം: സംശയിക്കുന്നവന്‍ കാറ്റടിച്ച് അലയുന്ന കടല്‍ത്തിരയ്ക്കു സമന്‍.</verse>
				<verse number="7">ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവിങ്കല്‍നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുത്.</verse>
				<verse number="8">ഇരുമനസ്സുള്ള മനുഷ്യന്‍ തന്‍റെ വഴികളിലൊക്കെയും അസ്ഥിരന്‍ ആകുന്നു.</verse>
				<verse number="9">എന്നാല്‍ എളിയ സഹോദരന്‍ തന്‍റെ ഉയര്‍ച്ചയിലും</verse>
				<verse number="10">ധനവാനോ പുല്ലിന്‍റെ പൂപോലെ ഒഴിഞ്ഞുപോകുന്നവനാകയാല്‍ തന്‍റെ എളിമയിലും പ്രശംസിക്കട്ടെ.</verse>
				<verse number="11">സൂര്യന്‍ ഉഷ്ണക്കാറ്റോടെ ഉദിച്ചിട്ടു പുല്ല് ഉണങ്ങി പൂവുതിര്‍ന്ന് അതിന്‍റെ രൂപഭംഗി കെട്ടുപോകുന്നു. അതുപോലെ ധനവാനും തന്‍റെ പ്രയത്നങ്ങളില്‍ വാടിപ്പോകും.</verse>
				<verse number="12">പരീക്ഷ സഹിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍; അവന്‍ കൊള്ളാകുന്നവനായി തെളിഞ്ഞശേഷം കര്‍ത്താവ് തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.</verse>
				<verse number="13">പരീക്ഷിക്കപ്പെടുമ്പോള്‍ ഞാന്‍ ദൈവത്താല്‍ പരീക്ഷിക്കപ്പെടുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു; താന്‍ ആരെയും പരീക്ഷിക്കുന്നതുമില്ല.</verse>
				<verse number="14">ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു.</verse>
				<verse number="15">മോഹം ഗര്‍ഭംധരിച്ചു പാപത്തെ പ്രസവിക്കുന്നു; പാപം മുഴുത്തിട്ടു മരണത്തെ പെറുന്നു.</verse>
				<verse number="16">എന്‍റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുത്.</verse>
				<verse number="17">എല്ലാ നല്ല ദാനവും തികഞ്ഞ വരമൊക്കെയും ഉയരത്തില്‍നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കല്‍നിന്ന് ഇറങ്ങിവരുന്നു. അവനു വികാരമോ ഗതിഭേദത്താലുള്ള ആഛാദനമോ ഇല്ല.</verse>
				<verse number="18">നാം അവന്‍റെ സൃഷ്ടികളില്‍ ഒരുവിധം ആദ്യഫലമാകേണ്ടതിന് അവന്‍ തന്‍റെ ഇഷ്ടം ഹേതുവായി സത്യത്തിന്‍റെ വചനത്താല്‍ നമ്മെ ജനിപ്പിച്ചിരിക്കുന്നു.</verse>
				<verse number="19">പ്രിയ സഹോദരന്മാരേ, നിങ്ങള്‍ അത് അറിയുന്നുവല്ലോ. എന്നാല്‍ ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും കോപത്തിനു താമസവുമുള്ളവന്‍ ആയിരിക്കട്ടെ.</verse>
				<verse number="20">മനുഷ്യന്‍റെ കോപം ദൈവത്തിന്‍റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല.</verse>
				<verse number="21">ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൗമ്യതയോടെ കൈക്കൊള്‍വിന്‍.</verse>
				<verse number="22">എങ്കിലും വചനം കേള്‍ക്ക മാത്രം ചെയ്തുകൊണ്ടു തങ്ങളെത്തന്നെ ചതിക്കാതെ അതിനെ ചെയ്യുന്നവരായും ഇരിപ്പിന്‍.</verse>
				<verse number="23">ഒരുത്തന്‍ വചനം കേള്‍ക്കുന്നവന്‍ എങ്കിലും ചെയ്യാത്തവനായിരുന്നാല്‍ അവന്‍ തന്‍റെ സ്വാഭാവിക മുഖം കണ്ണാടിയില്‍ നോക്കുന്ന ആളോടൊക്കുന്നു.</verse>
				<verse number="24">അവന്‍ തന്നെത്താന്‍ കണ്ടു പുറപ്പെട്ടു താന്‍ ഇന്ന രൂപം ആയിരുന്നു എന്ന് ഉടനെ മറന്നുപോകുന്നു.</verse>
				<verse number="25">സ്വാതന്ത്ര്യത്തിന്‍റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി അതില്‍ നിലനില്ക്കുന്നവനോ കേട്ടു മറക്കുന്നവനല്ല, പ്രവൃത്തി ചെയ്യുന്നവനായി താന്‍ ചെയ്യുന്നതില്‍ ഭാഗ്യവാന്‍ ആകും.</verse>
				<verse number="26">നിങ്ങളില്‍ ഒരുവന്‍ തന്‍റെ നാവിനു കടിഞ്ഞാണിടാതെ തന്‍റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താന്‍ ഭക്തന്‍ എന്നു നിരൂപിച്ചാല്‍ അവന്‍റെ ഭക്തി വ്യര്‍ഥം അത്രേ.</verse>
				<verse number="27">പിതാവായ ദൈവത്തിന്‍റെ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തില്‍ ചെന്നു കാണുന്നതും, ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം തന്നെത്താന്‍ കാത്തുകൊള്ളുന്നതും ആകുന്നു.</verse>
			</chapter>
			<chapter number="2">
				<verse number="1">സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ മുഖപക്ഷം കാണിക്കരുത്.</verse>
				<verse number="2">നിങ്ങളുടെ പള്ളിയില്‍ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്‍മോതിരം ഇട്ടുംകൊണ്ട് ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാല്‍</verse>
				<verse number="3">നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കി: ഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോട്: നീ അവിടെ നില്ക്ക; അല്ലെങ്കില്‍ എന്‍റെ പാദപീഠത്തിങ്കല്‍ ഇരിക്ക എന്നും പറയുന്നു എങ്കില്‍</verse>
				<verse number="4">നിങ്ങള്‍ ഉള്ളില്‍ പ്രമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?</verse>
				<verse number="5">പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍: ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നെ സ്നേഹിക്കുന്നവര്‍ക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്‍റെ അവകാശികളുമാകേണ്ടതിനു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.</verse>
				<verse number="6">ധനവാന്മാര്‍ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നത്? അവര്‍ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്ക് ഇഴച്ചുകൊണ്ടുപോകുന്നത്?</verse>
				<verse number="7">നിങ്ങളുടെമേല്‍ വിളിച്ചിരിക്കുന്ന നല്ല നാമത്തെ അവര്‍ അല്ലയോ ദുഷിക്കുന്നത്?</verse>
				<verse number="8">എന്നാല്‍ “കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്നേഹിക്കേണം” എന്ന തിരുവെഴുത്തിന് ഒത്തവണ്ണം രാജകീയന്യായപ്രമാണം നിങ്ങള്‍ നിവര്‍ത്തിക്കുന്നു എങ്കില്‍ നന്ന്.</verse>
				<verse number="9">മുഖപക്ഷം കാണിച്ചാലോ പാപം ചെയ്യുന്നു; നിങ്ങള്‍ ലംഘനക്കാര്‍ എന്നു ന്യായപ്രമാണത്താല്‍ തെളിയുന്നു.</verse>
				<verse number="10">ഒരുത്തന്‍ ന്യായപ്രമാണം മുഴുവനും അനുസരിച്ചു നടന്നിട്ടും ഒന്നില്‍ തെറ്റിയാല്‍ അവന്‍ സകലത്തിനും കുറ്റക്കാരനായിത്തീര്‍ന്നു.</verse>
				<verse number="11">വ്യഭിചാരം ചെയ്യരുത് എന്നു കല്പിച്ചവന്‍ കൊല ചെയ്യരുത് എന്നും കല്പിച്ചിരിക്കുന്നു. നീ വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊല ചെയ്യുന്നു എങ്കില്‍ ന്യായപ്രമാണം ലംഘിക്കുന്നവനായിത്തീര്‍ന്നു.</verse>
				<verse number="12">സ്വാതന്ത്ര്യത്തിന്‍റെ ന്യായപ്രമാണത്താല്‍ വിധിക്കപ്പെടുവാനുള്ളവരെപ്പോലെ സംസാരിക്കയും പ്രവര്‍ത്തിക്കയും ചെയ്‍വിന്‍.</verse>
				<verse number="13">കരുണ കാണിക്കാത്തവന് കരുണ ഇല്ലാത്ത ന്യായവിധി ഉണ്ടാകും; കരുണ ന്യായവിധിയെ ജയിച്ചു പ്രശംസിക്കുന്നു.</verse>
				<verse number="14">സഹോദരന്മാരേ, ഒരുത്തന്‍ തനിക്കു വിശ്വാസം ഉണ്ട് എന്നു പറകയും പ്രവൃത്തികള്‍ ഇല്ലാതിരിക്കയും ചെയ്താല്‍ ഉപകാരം എന്ത്? ആ വിശ്വാസത്താല്‍ അവന്‍ രക്ഷ പ്രാപിക്കുമോ?</verse>
				<verse number="15">ഒരു സഹോദരനോ, സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വക ഇല്ലാത്തവരുമായിരിക്കെ നിങ്ങളില്‍ ഒരുത്തന്‍ അവരോട്:</verse>
				<verse number="16">സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കയും ചെയ്‍വിന്‍ എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവര്‍ക്കു കൊടുക്കാതിരുന്നാല്‍ ഉപകാരം എന്ത്?</verse>
				<verse number="17">അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ സ്വതവേ നിര്‍ജീവമാകുന്നു.</verse>
				<verse number="18">എന്നാല്‍ ഒരുത്തന്‍: നിനക്കു വിശ്വാസം ഉണ്ട്; എനിക്കു പ്രവൃത്തികള്‍ ഉണ്ട് എന്നു പറയുമായിരിക്കും. നിന്‍റെ വിശ്വാസം പ്രവൃത്തികള്‍ കൂടാതെ കാണിച്ചുതരിക; ഞാനും എന്‍റെ വിശ്വാസം പ്രവൃത്തികളാല്‍ കാണിച്ചുതരാം.</verse>
				<verse number="19">ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറയ്ക്കയും ചെയ്യുന്നു.</verse>
				<verse number="20">വ്യര്‍ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാന്‍ നിനക്കു മനസ്സുണ്ടോ?</verse>
				<verse number="21">നമ്മുടെ പിതാവായ അബ്രാഹാം തന്‍റെ മകനായ യിസ്ഹാക്കിനെ യാഗപീഠത്തിന്മേല്‍ അര്‍പ്പിച്ചിട്ടു പ്രവൃത്തിയാല്‍ അല്ലയോ നീതീകരിക്കപ്പെട്ടത്?</verse>
				<verse number="22">അവന്‍റെ പ്രവൃത്തിയോടുകൂടെ വിശ്വാസം വ്യാപരിച്ചു എന്നും പ്രവൃത്തിയാല്‍ വിശ്വാസം പൂര്‍ണമായി എന്നും നീ കാണുന്നുവല്ലോ.</verse>
				<verse number="23">അബ്രാഹാം ദൈവത്തെ വിശ്വസിക്കയും അത് അവനു നീതിയായി കണക്കിടുകയും ചെയ്തു എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി അവന്‍ ദൈവത്തിന്‍റെ സ്നേഹിതന്‍ എന്നു പേര്‍ പ്രാപിച്ചു.</verse>
				<verse number="24">അങ്ങനെ മനുഷ്യന്‍ വെറും വിശ്വാസത്താലല്ല പ്രവൃത്തികളാല്‍തന്നെ നീതീകരിക്കപ്പെടുന്നു എന്നു നിങ്ങള്‍ കാണുന്നു.</verse>
				<verse number="25">അവ്വണ്ണം രാഹാബ് എന്ന വേശ്യയും ദൂതരെ കൈക്കൊള്‍കയും വേറൊരു വഴിയായി പറഞ്ഞയയ്ക്കയും ചെയ്തതില്‍ പ്രവൃത്തികളാല്‍ അല്ലയോ നീതീകരിക്കപ്പെട്ടത്?</verse>
				<verse number="26">ഇങ്ങനെ ആത്മാവില്ലാത്ത ശരീരം നിര്‍ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിര്‍ജീവമാകുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">സഹോദരന്മാരേ, അധികം ശിക്ഷാവിധി വരും എന്ന് അറിഞ്ഞു നിങ്ങളില്‍ അനേകര്‍ ഉപദേഷ്ടാക്കന്മാര്‍ ആകരുത്.</verse>
				<verse number="2">നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തന്‍ വാക്കില്‍ തെറ്റാതിരുന്നാല്‍ അവന്‍ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാന്‍ ശക്തനായി സല്‍ഗുണപൂര്‍ത്തിയുള്ള പുരുഷന്‍ ആകുന്നു.</verse>
				<verse number="3">കുതിരയെ അധീനമാക്കുവാന്‍ വായില്‍ കടിഞ്ഞാണ്‍ ഇട്ട് അതിന്‍റെ ശരീരം മുഴുവനും തിരിക്കുന്നുവല്ലോ.</verse>
				<verse number="4">കപ്പലും എത്ര വലിയത് ആയാലും കൊടുങ്കാറ്റടിച്ച് ഓടുന്നതായാലും അമരക്കാരന്‍ ഏറ്റവും ചെറിയ ചുക്കാന്‍കൊണ്ടു തനിക്കു ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു.</verse>
				<verse number="5">അങ്ങനെതന്നെ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;</verse>
				<verse number="6">നാവും ഒരു തീ തന്നെ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതി ലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിനു തീ കൊളുത്തുകയും നരകത്താല്‍ അതിനു തീ പിടിക്കയും ചെയ്യുന്നു.</verse>
				<verse number="7">മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈ വക എല്ലാം മനുഷ്യജാതിയോടു മെരുങ്ങുന്നു, മെരുങ്ങിയുമിരിക്കുന്നു.</verse>
				<verse number="8">നാവിനെയോ മനുഷ്യര്‍ക്കാര്‍ക്കും മെരുക്കാവതല്ല; അത് അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞത്.</verse>
				<verse number="9">അതിനാല്‍ നാം കര്‍ത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തില്‍ ഉണ്ടായ മനുഷ്യരെ അതിനാല്‍ ശപിക്കുന്നു.</verse>
				<verse number="10">ഒരു വായില്‍നിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല.</verse>
				<verse number="11">ഉറവിന്‍റെ ഒരേ ദ്വാരത്തില്‍നിന്നു മധുരവും കയ്പുമുള്ള വെള്ളം പുറപ്പെട്ടുവരുമോ?</verse>
				<verse number="12">സഹോദരന്മാരേ, അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായ്ക്കുമോ? ഉപ്പുറവില്‍നിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല.</verse>
				<verse number="13">നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആര്‍? അവന്‍ ജ്ഞാനലക്ഷണമായ സൗമ്യതയോടെ നല്ല നടപ്പില്‍ തന്‍റെ പ്രവൃത്തികളെ കാണിക്കട്ടെ.</verse>
				<verse number="14">എന്നാല്‍ നിങ്ങള്‍ക്കു ഹൃദയത്തില്‍ കയ്പുള്ള ഈര്‍ഷ്യയും ശാഠ്യവും ഉണ്ടെങ്കില്‍ സത്യത്തിനു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുത്.</verse>
				<verse number="15">ഇത് ഉയരത്തില്‍നിന്നു വരുന്ന ജ്ഞാനമല്ല, ഭൗമികവും പ്രാകൃതവും പൈശാചികവും ആയതത്രേ.</verse>
				<verse number="16">ഈര്‍ഷ്യയും ശാഠ്യവും ഉള്ളേടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്.</verse>
				<verse number="17">ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു.</verse>
				<verse number="18">എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതച്ചു നീതി എന്ന ഫലം കൊയ്യും.</verse>
			</chapter>
			<chapter number="4">
				<verse number="1">നിങ്ങളില്‍ ശണ്ഠയും കലഹവും എവിടെ നിന്ന്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടുന്ന ഭോഗേച്ഛകളില്‍ നിന്നല്ലയോ?</verse>
				<verse number="2">നിങ്ങള്‍ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങള്‍ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.</verse>
				<verse number="3">നിങ്ങള്‍ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളില്‍ ചെലവിടേണ്ടതിനു വല്ലാതെ യാചിക്കകൊണ്ട് ഒന്നും ലഭിക്കുന്നില്ല.</verse>
				<verse number="4">വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്‍റെ സ്നേഹിതന്‍ ആകുവാന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു.</verse>
				<verse number="5">അല്ലെങ്കില്‍ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നുതോന്നുന്നുവോ? അവന്‍ നമ്മില്‍ വസിക്കുമാറാക്കിയ ആത്മാവ് അസൂയയ്ക്കായി കാംക്ഷിക്കുന്നുവോ?</verse>
				<verse number="6">എന്നാല്‍ അവന്‍ അധികം കൃപ നല്കുന്നു; അതുകൊണ്ടു “ദൈവം നിഗളികളോട് എതിര്‍ത്തുനില്ക്കയും താഴ്മയുള്ളവര്‍ക്കു കൃപ നല്കുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.</verse>
				<verse number="7">ആകയാല്‍ നിങ്ങള്‍ ദൈവത്തിനു കീഴടങ്ങുവിന്‍; പിശാചിനോട് എതിര്‍ത്തുനില്പിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും.</verse>
				<verse number="8">ദൈവത്തോട് അടുത്തു ചെല്ലുവിന്‍; എന്നാല്‍ അവന്‍ നിങ്ങളോട് അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിന്‍; ഇരുമനസ്സുള്ളവരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിന്‍;</verse>
				<verse number="9">സങ്കടപ്പെട്ടു ദുഃഖിച്ചു കരവിന്‍; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ.</verse>
				<verse number="10">കര്‍ത്താവിന്‍റെ സന്നിധിയില്‍ താഴുവിന്‍; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.</verse>
				<verse number="11">സഹോദരന്മാരേ, അന്യോന്യം ദുഷിക്കരുത്; തന്‍റെ സഹോദരനെ ദുഷിക്കയും വിധിക്കയും ചെയ്യുന്നവന്‍ ന്യായപ്രമാണത്തെ ദുഷിക്കയും ന്യായപ്രമാണത്തെ വിധിക്കയും ചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുന്നു എങ്കില്‍ നീ ന്യായപ്രമാണത്തെ അനുഷ്ഠിക്കുന്നവനല്ല, വിധിക്കുന്നവനത്രേ.</verse>
				<verse number="12">ന്യായപ്രമാണകര്‍ത്താവും ന്യായാധിപതിയും ഒരുവനേയുള്ളൂ: രക്ഷിപ്പാനും നശിപ്പിപ്പാനും ശക്തനായവന്‍ തന്നെ; കൂട്ടുകാരനെ വിധിപ്പാന്‍ നീ ആര്‍?</verse>
				<verse number="13">ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ടണത്തില്‍ പോയി അവിടെ ഒരാണ്ടു കഴിച്ചു വ്യാപാരം ചെയ്തു ലാഭം ഉണ്ടാക്കും എന്നു പറയുന്നവരേ, കേള്‍പ്പിന്‍:</verse>
				<verse number="14">നാളത്തേതു നിങ്ങള്‍ അറിയുന്നില്ലല്ലോ; നിങ്ങളുടെ ജീവന്‍ എങ്ങനെയുള്ളത്? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.</verse>
				<verse number="15">കര്‍ത്താവിന് ഇഷ്ടമുണ്ടെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരുന്ന് ഇന്നിന്നതു ചെയ്യും എന്നല്ലയോ പറയേണ്ടത്.</verse>
				<verse number="16">നിങ്ങളോ വമ്പു പറഞ്ഞു പ്രശംസിക്കുന്നു; ഈവക പ്രശംസ എല്ലാം ദോഷം ആകുന്നു.</verse>
				<verse number="17">നന്മ ചെയ്‍വാനറിഞ്ഞിട്ടും ചെയ്യാത്തവന് അതു പാപംതന്നെ.</verse>
			</chapter>
			<chapter number="5">
				<verse number="1">അല്ലയോ ധനവാന്മാരേ, നിങ്ങളുടെമേല്‍ വരുന്ന ദുരിതങ്ങള്‍ നിമിത്തം കരഞ്ഞു മുറയിടുവിന്‍.</verse>
				<verse number="2">നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പു പുഴുവരിച്ചും പോയി.</verse>
				<verse number="3">നിങ്ങളുടെ പൊന്നും വെള്ളിയും കറ പിടിച്ചു; ആ കറ നിങ്ങളുടെ നേരേ സാക്ഷിയാകും; അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും. അന്ത്യകാലത്തു നിങ്ങള്‍ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു.</verse>
				<verse number="4">നിങ്ങളുടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങള്‍ പിടിച്ചുവല്ലോ; അതു നിങ്ങളുടെ അടുക്കല്‍നിന്നു നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങളുടെ കര്‍ത്താവിന്‍റെ ചെവിയില്‍ എത്തിയിരിക്കുന്നു.</verse>
				<verse number="5">നിങ്ങള്‍ ഭൂമിയില്‍ ആഡംബരത്തോടെ സുഖിച്ചു പുളച്ചു കൊലദിവസത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.</verse>
				<verse number="6">നിങ്ങള്‍ നീതിമാനെ കുറ്റം വിധിച്ചു കൊന്നു; അവന്‍ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല.</verse>
				<verse number="7">എന്നാല്‍ സഹോദരന്മാരേ, കര്‍ത്താവിന്‍റെ പ്രത്യക്ഷതവരെ ദീര്‍ഘക്ഷമയോടിരിപ്പിന്‍; കൃഷിക്കാരന്‍ ഭൂമിയുടെ വിലയേറിയ ഫലത്തിനു കാത്തുകൊണ്ടു മുന്മഴയും പിന്മഴയും അതിനു കിട്ടുവോളം ദീര്‍ഘക്ഷമയോടിരിക്കുന്നുവല്ലോ.</verse>
				<verse number="8">നിങ്ങളും ദീര്‍ഘക്ഷമയോടിരിപ്പിന്‍; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിന്‍; കര്‍ത്താവിന്‍റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.</verse>
				<verse number="9">സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാന്‍ ഒരുവന്‍റെ നേരേ ഒരുവന്‍ ഞരങ്ങിപ്പോകരുത്; ഇതാ, ന്യായാധിപതി വാതില്‍ക്കല്‍ നില്ക്കുന്നു.</verse>
				<verse number="10">സഹോദരന്മാരേ, കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്മാരെ കഷ്ടാനുഭവത്തിനും ദീര്‍ഘക്ഷമയ്ക്കും ദൃഷ്ടാന്തമായി വിചാരിച്ചുകൊള്‍വിന്‍.</verse>
				<verse number="11">സഹിഷ്ണുത കാണിച്ചവരെ നാം ഭാഗ്യവാന്മാര്‍ എന്നു പുകഴ്ത്തുന്നു. യോബിന്‍റെ സഹിഷ്ണുത നിങ്ങള്‍ കേട്ടും കര്‍ത്താവ് വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കര്‍ത്താവു മഹാകരുണയും മനസ്സലിവുമുള്ളവനല്ലോ.</verse>
				<verse number="12">വിശേഷാല്‍ സഹോദരന്മാരേ, സ്വര്‍ഗത്തെയോ ഭൂമിയെയോ മറ്റു യാതൊന്നിനെയുമോ ചൊല്ലി സത്യം ചെയ്യരുത്; ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ നിങ്ങള്‍ ഉവ്വ് എന്നു പറഞ്ഞാല്‍ ഉവ്വ് എന്നും ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നും ഇരിക്കട്ടെ.</verse>
				<verse number="13">നിങ്ങളില്‍ കഷ്ടമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ; സുഖം അനുഭവിക്കുന്നവന്‍ പാട്ടു പാടട്ടെ.</verse>
				<verse number="14">നിങ്ങളില്‍ ദീനമായി കിടക്കുന്നവന്‍ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവര്‍ കര്‍ത്താവിന്‍റെ നാമത്തില്‍ അവനെ എണ്ണ പൂശി അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.</verse>
				<verse number="15">എന്നാല്‍ വിശ്വാസത്തോടുകൂടിയ പ്രാര്‍ഥന ദീനക്കാരനെ രക്ഷിക്കും; കര്‍ത്താവ് അവനെ എഴുന്നേല്പിക്കും; അവന്‍ പാപം ചെയ്തിട്ടുണ്ടെങ്കില്‍ അവനോടു ക്ഷമിക്കും.</verse>
				<verse number="16">എന്നാല്‍ നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിനു തമ്മില്‍ പാപങ്ങളെ ഏറ്റുപറഞ്ഞു ഒരുവനുവേണ്ടി ഒരുവന്‍ പ്രാര്‍ഥിപ്പിന്‍. നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ഥന വളരെ ഫലിക്കുന്നു.</verse>
				<verse number="17">ഏലീയാവ് നമുക്കു സമസ്വഭാവമുള്ള മനുഷ്യന്‍ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന് അവന്‍ പ്രാര്‍ഥനയില്‍ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല.</verse>
				<verse number="18">അവന്‍ വീണ്ടും പ്രാര്‍ഥിച്ചപ്പോള്‍ ആകാശത്തുനിന്നു മഴ പെയ്തു, ഭൂമിയില്‍ ധാന്യം വിളഞ്ഞു.</verse>
				<verse number="19">സഹോദരന്മാരേ, നിങ്ങളില്‍ ഒരുവന്‍ സത്യംവിട്ടു തെറ്റിപ്പോകയും അവനെ ഒരുവന്‍ തിരിച്ചുവരുത്തുകയും ചെയ്താല്‍</verse>
				<verse number="20">പാപിയെ നേര്‍വഴിക്ക് ആക്കുന്നവന്‍ അവന്‍റെ പ്രാണനെ മരണത്തില്‍നിന്നു രക്ഷിക്കയും പാപങ്ങളുടെ ബഹുത്വം മറയ്ക്കയും ചെയ്യും എന്ന് അവന്‍ അറിഞ്ഞുകൊള്ളട്ടെ.</verse>
			</chapter>
		</book>
		<book number="60">
			<chapter number="1">
				<verse number="1">യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും</verse>
				<verse number="2">ചിതറിപ്പാര്‍ക്കുന്ന പരദേശികളും പിതാവായ ദൈവത്തിന്‍റെ മുന്നറിവിന് ഒത്തവണ്ണം ആത്മാവിന്‍റെ വിശുദ്ധീകരണം പ്രാപിച്ച് അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവര്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കുമാറാകട്ടെ.</verse>
				<verse number="3">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പിതാവായ ദൈവത്തിനു സ്തോത്രം. അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ തന്‍റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശയ്ക്കായി,</verse>
				<verse number="4">അന്ത്യകാലത്തില്‍ വെളിപ്പെടുവാന്‍ ഒരുങ്ങിയിരിക്കുന്ന രക്ഷയ്ക്കു വിശ്വാസത്താല്‍ ദൈവശക്തിയില്‍ കാക്കപ്പെടുന്ന നിങ്ങള്‍ക്കുവേണ്ടി സ്വര്‍ഗത്തില്‍ സൂക്ഷിച്ചിരിക്കുന്നതും</verse>
				<verse number="5">ക്ഷയം, മാലിന്യം, വാട്ടം എന്നിവ ഇല്ലാത്തതുമായ അവകാശത്തിനായിതന്നെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.</verse>
				<verse number="6">അതില്‍ നിങ്ങള്‍ ഇപ്പോള്‍ അല്പനേരത്തേക്കു നാനാപരീക്ഷകളാല്‍ ദുഃഖിച്ചിരിക്കേണ്ടി വന്നാലും ആനന്ദിക്കുന്നു.</verse>
				<verse number="7">അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന വിലയേറിയത് എന്ന് യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയില്‍ പുകഴ്ചയ്ക്കും തേജസ്സിനും മാനത്തിനുമായി കാണ്‍മാന്‍ അങ്ങനെ ഇടവരും.</verse>
				<verse number="8">അവനെ നിങ്ങള്‍ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോള്‍ കാണാതെ വിശ്വസിച്ചുംകൊണ്ടു</verse>
				<verse number="9">നിങ്ങളുടെ വിശ്വാസത്തിന്‍റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.</verse>
				<verse number="10">നിങ്ങള്‍ക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാര്‍ ഈ രക്ഷയെ ആരാഞ്ഞ് അന്വേഷിച്ചിരുന്നു.</verse>
				<verse number="11">അവരിലുള്ള ക്രിസ്തുവിന്‍ ആത്മാവ് ക്രിസ്തുവിനു വരേണ്ടിയ കഷ്ടങ്ങളെയും പിന്‍വരുന്ന മഹിമയെയും മുമ്പില്‍കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ എങ്ങനെയുള്ളതോ എന്നു പ്രവാചകന്മാര്‍ ആരാഞ്ഞുനോക്കി, തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ</verse>
				<verse number="12">തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്ന് അവര്‍ക്കു വെളിപ്പെട്ടു; സ്വര്‍ഗത്തില്‍നിന്ന് അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അത് ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്നു.</verse>
				<verse number="13">ആകയാല്‍ നിങ്ങളുടെ മനസ്സ് ഉറപ്പിച്ചു നിര്‍മദരായി യേശുക്രിസ്തുവിന്‍റെ പ്രത്യക്ഷതയിങ്കല്‍ നിങ്ങള്‍ക്കു വരുവാനുള്ള കൃപയില്‍ പൂര്‍ണപ്രത്യാശ വച്ചുകൊള്‍വിന്‍.</verse>
				<verse number="14">പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ</verse>
				<verse number="15">നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിന്‍.</verse>
				<verse number="16">“ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍” എന്ന് എഴുതിയിരിക്കുന്നുവല്ലോ.</verse>
				<verse number="17">മുഖപക്ഷം കൂടാതെ ഓരോരുത്തന്‍റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങള്‍ പിതാവ് എന്നു വിളിക്കുന്നു എങ്കില്‍ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിന്‍.</verse>
				<verse number="18">വ്യര്‍ഥവും പിതൃപാരമ്പര്യവുമായുള്ളനിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്ന്, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,</verse>
				<verse number="19">ക്രിസ്തു എന്ന നിര്‍ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്‍റെ വിലയേറിയ രക്തം കൊണ്ടത്രേ എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.</verse>
				<verse number="20">അവന്‍ ലോകസ്ഥാപനത്തിനു മുമ്പേ മുന്നറിയപ്പെട്ടവനും അവന്‍ മുഖാന്തരം ദൈവത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.</verse>
				<verse number="21">നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ വച്ചുകൊള്ളേണ്ടതിനു ദൈവം അവനെ മരിച്ചവരുടെ ഇടയില്‍നിന്ന് എഴുന്നേല്പിച്ച്, അവനു തേജസ്സു കൊടുത്തുമിരിക്കുന്നു.</verse>
				<verse number="22">എന്നാല്‍ സത്യം അനുസരിക്കയാല്‍ നിങ്ങളുടെ ആത്മാക്കളെ നിര്‍വ്യാജമായ സഹോദരപ്രീതിക്കായി നിര്‍മ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂര്‍വം അന്യോന്യം ഉറ്റുസ്നേഹിപ്പിന്‍.</verse>
				<verse number="23">കെടുന്ന ബീജത്താലല്ല, കെടാത്തതിനാല്‍, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താല്‍തന്നെ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.</verse>
				<verse number="24">“സകല ജഡവും പുല്ലുപോലെയും അതിന്‍റെ ഭംഗി എല്ലാം പുല്ലിന്‍റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിര്‍ന്നുപോയി;</verse>
				<verse number="25">കര്‍ത്താവിന്‍റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അത് ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം.</verse>
			</chapter>
			<chapter number="2">
				<verse number="1">ആകയാല്‍ സകല ദുഷ്ടതയും എല്ലാ ചതിവും വ്യാജഭാവവും അസൂയയും എല്ലാ നുണയും നീക്കിക്കളഞ്ഞ്</verse>
				<verse number="2">ഇപ്പോള്‍ ജനിച്ചശിശുക്കളെപ്പോലെ രക്ഷയ്ക്കായി വളരുവാന്‍ വചനം എന്ന മായമില്ലാത്ത പാല്‍ കുടിപ്പാന്‍ വാഞ്ഛിപ്പിന്‍.</verse>
				<verse number="3">കര്‍ത്താവ് ദയാലു എന്നു നിങ്ങള്‍ ആസ്വദിച്ചിട്ടുണ്ടല്ലോ.</verse>
				<verse number="4">മനുഷ്യര്‍ തള്ളിയതെങ്കിലും ദൈവസന്നിധിയില്‍ ശ്രേഷ്ഠവും മാന്യവുമായ ജീവനുള്ള കല്ലായ അവന്‍റെ അടുക്കല്‍ വന്നിട്ടു</verse>
				<verse number="5">നിങ്ങളും ജീവനുള്ള കല്ലുകള്‍ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാന്‍ തക്ക വിശുദ്ധപുരോഹിതവര്‍ഗമാകേണ്ടതിനു പണിയപ്പെടുന്നു.</verse>
				<verse number="6">“ഞാന്‍ ശ്രേഷ്ഠവും മാന്യവുമായൊരു മൂലക്കല്ല് സീയോനില്‍ ഇടുന്നു; അവനില്‍ വിശ്വസിക്കുന്നവന്‍ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തില്‍ കാണുന്നുവല്ലോ.</verse>
				<verse number="7">വിശ്വസിക്കുന്ന നിങ്ങള്‍ക്ക് ആ മാന്യതയുണ്ട്; വിശ്വസിക്കാത്തവര്‍ക്കോ “വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലുതന്നെ മൂലക്കല്ലും ഇടര്‍ച്ചക്കല്ലും തടങ്കല്‍പ്പാറയുമായിത്തീര്‍ന്നു.”</verse>
				<verse number="8">അവര്‍ വചനം അനുസരിക്കായ്കയാല്‍ ഇടറിപ്പോകുന്നു; അതിന് അവരെ വച്ചുമിരിക്കുന്നു.</verse>
				<verse number="9">നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്‍റെ അദ്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്‍ തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.</verse>
				<verse number="10">മുമ്പേ നിങ്ങള്‍ ജനമല്ലാത്തവര്‍; ഇപ്പോഴോ ദൈവത്തിന്‍റെ ജനം; കരുണ ലഭിക്കാത്തവര്‍; ഇപ്പോഴോ കരുണ ലഭിച്ചവര്‍ തന്നെ.</verse>
				<verse number="11">പ്രിയമുള്ളവരേ, പ്രവാസികളും പരദേശികളുമായ നിങ്ങളെ ആത്മാവിനോടു പോരാടുന്ന ജഡമോഹങ്ങളെ വിട്ടകന്നു ജാതികള്‍ നിങ്ങളെ ദുഷ്പ്രവൃത്തിക്കാര്‍ എന്നു ദുഷിക്കുന്തോറും</verse>
				<verse number="12">നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.</verse>
				<verse number="13">സകല മാനുഷനിയമത്തിനും കര്‍ത്താവിന്‍ നിമിത്തം കീഴടങ്ങുവിന്‍.</verse>
				<verse number="14">ശ്രേഷ്ഠാധികാരി എന്നുവച്ചു രാജാവിനും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിനും സല്‍പ്രവൃത്തിക്കാരുടെ മാനത്തിനുമായി അവനാല്‍ അയയ്ക്കപ്പെട്ടവര്‍ എന്നുവച്ചു നാടുവാഴികള്‍ക്കും കീഴടങ്ങുവിന്‍.</verse>
				<verse number="15">നിങ്ങള്‍ നന്മ ചെയ്തുകൊണ്ടു ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഭോഷത്തം മിണ്ടാതാക്കേണം എന്നുള്ളതു ദൈവേഷ്ടം ആകുന്നു.</verse>
				<verse number="16">സ്വതന്ത്രരായും സ്വാതന്ത്ര്യം ദുഷ്ടതയ്ക്കു മറയാക്കാതെ ദൈവത്തിന്‍റെ ദാസന്മാരായും നടപ്പിന്‍.</verse>
				<verse number="17">എല്ലാവരെയും ബഹുമാനിപ്പിന്‍; സഹോദരവര്‍ഗത്തെ സ്നേഹിപ്പിന്‍; ദൈവത്തെ ഭയപ്പെടുവിന്‍; രാജാവിനെ ബഹുമാനിപ്പിന്‍.</verse>
				<verse number="18">വേലക്കാരേ, പൂര്‍ണഭയത്തോടെ യജമാനന്മാര്‍ക്ക്, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല, മൂര്‍ഖന്മാര്‍ക്കുംകൂടെ കീഴടങ്ങിയിരിപ്പിന്‍.</verse>
				<verse number="19">ഒരുത്തന്‍ ദൈവത്തെക്കുറിച്ചുള്ള മനോബോധം നിമിത്തം അന്യായമായി കഷ്ടവും ദുഃഖവും സഹിച്ചാല്‍ അതു പ്രസാദം ആകുന്നു.</verse>
				<verse number="20">നിങ്ങള്‍ കുറ്റം ചെയ്തിട്ട് അടി കൊള്ളുന്നതു സഹിച്ചാല്‍ എന്തു യശസ്സുള്ളൂ? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല്‍ അതു ദൈവത്തിനു പ്രസാദം.</verse>
				<verse number="21">അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങള്‍ക്കുവേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങള്‍ അവന്‍റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു.</verse>
				<verse number="22">അവന്‍ പാപം ചെയ്തിട്ടില്ല; അവന്‍റെ വായില്‍ വഞ്ചന ഒന്നും ഉണ്ടായിരുന്നില്ല.</verse>
				<verse number="23">തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല്‍ കാര്യം ഭരമേല്പിക്കയത്രേ ചെയ്തത്.</verse>
				<verse number="24">നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവന്‍ തന്‍റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേല്‍ കയറി; അവന്‍റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൗഖ്യം വന്നിരിക്കുന്നു.</verse>
				<verse number="25">നിങ്ങള്‍ തെറ്റി ഉഴലുന്ന ആടുകളെപ്പോലെ ആയിരുന്നു; ഇപ്പോഴോ നിങ്ങളുടെ ആത്മാക്കളുടെ ഇടയനും അധ്യക്ഷനുമായവങ്കലേക്കു മടങ്ങിവന്നിരിക്കുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">ഭാര്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിപ്പിന്‍; അവരില്‍ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്‍മ്മലമായ നടപ്പു കണ്ടറിഞ്ഞു</verse>
				<verse number="2">വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല്‍ ചേര്‍ന്നുവരുവാന്‍ ഇടയാകും.</verse>
				<verse number="3">നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,</verse>
				<verse number="4">സൗമ്യതയും സാവധാനതയുമുള്ള മനസ്സ് എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്‍റെ ഗൂഢമനുഷ്യന്‍തന്നെ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.</verse>
				<verse number="5">ഇങ്ങനെയല്ലോ പണ്ട് ദൈവത്തില്‍ പ്രത്യാശവച്ചിരുന്ന വിശുദ്ധസ്ത്രീകള്‍ തങ്ങളെത്തന്നെ അലങ്കരിച്ചു ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരുന്നത്.</verse>
				<verse number="6">അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന്‍ എന്നു വിളിച്ച് അനുസരിച്ചിരുന്നു; നന്മ ചെയ്ത് യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല്‍ നിങ്ങള്‍ അവളുടെ മക്കള്‍ ആയിത്തീര്‍ന്നു.</verse>
				<verse number="7">അങ്ങനെതന്നെ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ പ്രാര്‍ഥനയ്ക്കു മുടക്കം വരാതിരിക്കേണ്ടതിനു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ച്, സ്ത്രീജനം ബലഹീനപാത്രം എന്നും അവര്‍ ജീവന്‍റെ കൃപയ്ക്കു കൂട്ടവകാശികള്‍ എന്നും ഓര്‍ത്ത് അവര്‍ക്കു ബഹുമാനം കൊടുപ്പിന്‍.</verse>
				<verse number="8">തീര്‍ച്ചയ്ക്ക് എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിന്‍.</verse>
				<verse number="9">ദോഷത്തിനു ദോഷവും ശകാരത്തിനു ശകാരവും പകരം ചെയ്യാതെ നിങ്ങള്‍ അനുഗ്രഹം അനുഭവിക്കേണ്ടതിനു വിളിക്കപ്പെട്ടതുകൊണ്ട് അനുഗ്രഹിക്കുന്നവരായിരിപ്പിന്‍.</verse>
				<verse number="10">“ജീവനെ ആഗ്രഹിക്കയും ശുഭകാലം കാണ്‍മാന്‍ ഇച്ഛിക്കയും ചെയ്യുന്നവന്‍ ദോഷം ചെയ്യാതെ തന്‍റെ നാവിനെയും വ്യാജം പറയാതെ അധരത്തെയും അടക്കിക്കൊള്ളട്ടെ.</verse>
				<verse number="11">അവന്‍ ദോഷം വിട്ടകന്നു ഗുണം ചെയ്കയും സമാധാനം അന്വേഷിച്ചു പിന്തുടരുകയും ചെയ്യട്ടെ.</verse>
				<verse number="12">കര്‍ത്താവിന്‍റെ കണ്ണ് നീതിമാന്മാരുടെ മേലും അവന്‍റെ ചെവി അവരുടെ പ്രാര്‍ഥനയ്ക്കും തുറന്നിരിക്കുന്നു; എന്നാല്‍ കര്‍ത്താവിന്‍റെ മുഖം ദുഷ്പ്രവൃത്തിക്കാര്‍ക്കു പ്രതികൂലമായിരിക്കുന്നു.”</verse>
				<verse number="13">നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ ശുഷ്കാന്തിയുള്ളവര്‍ ആകുന്നു എങ്കില്‍ നിങ്ങള്‍ക്കു ദോഷം ചെയ്യുന്നവന്‍ ആര്‍?</verse>
				<verse number="14">നീതി നിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങള്‍ ഭാഗ്യവാന്മാര്‍. അവരുടെ ഭീഷണത്തിങ്കല്‍ ഭയപ്പെടുകയും കലങ്ങുകയുമരുത്; എന്നാല്‍ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവായി വിശുദ്ധീകരിപ്പിന്‍.</verse>
				<verse number="15">നിങ്ങളിലുള്ള പ്രത്യാശയെക്കുറിച്ചു ന്യായം ചോദിക്കുന്ന ഏവനോടും സൗമ്യതയും ഭയഭക്തിയും പൂണ്ടു പ്രതിവാദം പറവാന്‍ എപ്പോഴും ഒരുങ്ങിയിരിപ്പിന്‍.</verse>
				<verse number="16">ക്രിസ്തുവില്‍ നിങ്ങള്‍ക്കുള്ള നല്ല നടപ്പിനെ ദുഷിക്കുന്നവര്‍ നിങ്ങളെ പഴിച്ചു പറയുന്നതില്‍ ലജ്ജിക്കേണ്ടതിനു നല്ല മനസ്സാക്ഷിയുള്ളവരായിരിപ്പിന്‍.</verse>
				<verse number="17">നിങ്ങള്‍ കഷ്ടം സഹിക്കേണം എന്നു ദൈവഹിതമെങ്കില്‍ തിന്മ ചെയ്തിട്ടല്ല, നന്മ ചെയ്തിട്ടു സഹിക്കുന്നത് ഏറ്റവും നന്ന്.</verse>
				<verse number="18">ക്രിസ്തുവും നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിനു നീതിമാനായി നീതികെട്ടവര്‍ക്കുവേണ്ടി പാപംനിമിത്തം ഒരിക്കല്‍ കഷ്ടം അനുഭവിച്ചു, ജഡത്തില്‍ മരണശിക്ഷ ഏല്ക്കയും ആത്മാവില്‍ ജീവിപ്പിക്കപ്പെടുകയും ചെയ്തു.</verse>
				<verse number="19">ആത്മാവില്‍ അവന്‍ ചെന്നു, പണ്ടു നോഹയുടെ കാലത്തു പെട്ടകം ഒരുക്കുന്ന സമയം ദൈവം ദീര്‍ഘക്ഷമയോടെ കാത്തിരിക്കുമ്പോള്‍ അനുസരിക്കാത്തവരായി തടവിലുള്ള ആത്മാക്കളോടു പ്രസംഗിച്ചു.</verse>
				<verse number="20">ആ പെട്ടകത്തില്‍ അല്പ ജനം, എന്നുവച്ചാല്‍ എട്ടു പേര്‍, വെള്ളത്തില്‍കൂടി രക്ഷ പ്രാപിച്ചു.</verse>
				<verse number="21">അതു സ്നാനത്തിന് ഒരു മുന്‍കുറി. സ്നാനമോ ഇപ്പോള്‍ ജഡത്തിന്‍റെ അഴുക്കു കളയുന്നതായിട്ടല്ല, ദൈവത്തോടു നല്ല മനസ്സാക്ഷിക്കായുള്ള അപേക്ഷയായിട്ടത്രേ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്താല്‍ നമ്മെയും രക്ഷിക്കുന്നു.</verse>
				<verse number="22">അവന്‍ സ്വര്‍ഗത്തിലേക്കു പോയി ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും അവനു കീഴ്പെട്ടുമിരിക്കുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവംതന്നെ ആയുധമായി ധരിപ്പിന്‍.</verse>
				<verse number="2">ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തില്‍ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല, ദൈവത്തിന്‍റെ ഇഷ്ടത്തിനത്രേ ജീവിക്കേണ്ടതിനു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.</verse>
				<verse number="3">കാമാര്‍ത്തികളിലും മോഹങ്ങളിലും വീഞ്ഞുകുടിയിലും വെറിക്കൂത്തുകളിലും മദ്യപാനത്തിലും ധര്‍മവിരുദ്ധമായ വിഗ്രഹാരാധനയിലും നടന്നു ജാതികളുടെ ഇഷ്ടം പ്രവര്‍ത്തിച്ചുകൊണ്ടു കാലം പോക്കിയതു മതി.</verse>
				<verse number="4">ദുര്‍ന്നടപ്പിന്‍റെ അതേ കവിച്ചലില്‍ നിങ്ങള്‍ അവരോടു ചേര്‍ന്നു നടക്കാതിരിക്കുന്നത് അപൂര്‍വം എന്നുവച്ച് അവര്‍ ദുഷിക്കുന്നു.</verse>
				<verse number="5">ജീവികളെയും മരിച്ചവരെയും ന്യായം വിധിപ്പാന്‍ ഒരുങ്ങിയിരിക്കുന്നവന് അവര്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.</verse>
				<verse number="6">ഇതിനായിട്ടല്ലോ മരിച്ചവരോടും സുവിശേഷം അറിയിച്ചത്. അവര്‍ ജഡസംബന്ധമായി മനുഷ്യരെപ്പോലെ വിധിക്കപ്പെടുകയും ആത്മാവു സംബന്ധമായി ദൈവത്തിനൊത്തവണ്ണം ജീവിക്കയും ചെയ്യേണ്ടതിനുതന്നെ.</verse>
				<verse number="7">എന്നാല്‍ എല്ലാറ്റിന്‍റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാല്‍ പ്രാര്‍ഥനയ്ക്കു സുബോധമുള്ളവരും നിര്‍മദരുമായിരിപ്പിന്‍.</verse>
				<verse number="8">സകലത്തിനും മുമ്പേ തമ്മില്‍ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന്‍. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.</verse>
				<verse number="9">പിറുപിറുപ്പു കൂടാതെ തമ്മില്‍ അതിഥിസല്‍ക്കാരം ആചരിപ്പിന്‍.</verse>
				<verse number="10">ഓരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ട് അന്യോന്യം ശുശ്രൂഷിപ്പിന്‍.</verse>
				<verse number="11">ഒരുത്തന്‍ പ്രസംഗിക്കുന്നു എങ്കില്‍ ദൈവത്തിന്‍റെ അരുളപ്പാടു പ്രസ്താവിക്കുന്നു എന്നപോലെയും ഒരുത്തന്‍ ശുശ്രൂഷിക്കുന്നു എങ്കില്‍ ദൈവം നല്കുന്ന പ്രാപ്തിക്ക് ഒത്തവണ്ണവും ആകട്ടെ. എല്ലാറ്റിലും ദൈവം യേശുക്രിസ്തുമൂലം മഹത്ത്വപ്പെടുവാന്‍ ഇടവരട്ടെ. മഹത്ത്വവും ബലവും എന്നെന്നേക്കും അവനുള്ളത്. ആമേന്‍.</verse>
				<verse number="12">പ്രിയമുള്ളവരേ, നിങ്ങള്‍ക്കു പരീക്ഷയ്ക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കല്‍ ഒരു അപൂര്‍വകാര്യം നിങ്ങള്‍ക്കു വന്നു കൂടി എന്നുവച്ച് അതിശയിച്ചു പോകരുത്.</verse>
				<verse number="13">ക്രിസ്തുവിന്‍റെ കഷ്ടങ്ങള്‍ക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊള്‍വിന്‍. അങ്ങനെ നിങ്ങള്‍ അവന്‍റെ തേജസ്സിന്‍റെ പ്രത്യക്ഷതയില്‍ ഉല്ലസിച്ചാനന്ദിപ്പാന്‍ ഇടവരും.</verse>
				<verse number="14">ക്രിസ്തുവിന്‍റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍; മഹത്ത്വത്തിന്‍റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേല്‍ ആവസിക്കുന്നുവല്ലോ.</verse>
				<verse number="15">നിങ്ങളില്‍ ആരും കൊലപാതകനോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്; പരകാര്യത്തില്‍ ഇടപെടുന്നവനായിട്ടുമല്ല;</verse>
				<verse number="16">ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുത്; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുകയത്രേ വേണ്ടത്.</verse>
				<verse number="17">ന്യായവിധി ദൈവഗൃഹത്തില്‍ ആരംഭിപ്പാന്‍ സമയമായല്ലോ. അതു നമ്മില്‍ തുടങ്ങിയാല്‍ ദൈവത്തിന്‍റെ സുവിശേഷം അനുസരിക്കാത്തവരുടെ അവസാനം എന്താകും?</verse>
				<verse number="18">നീതിമാന്‍ പ്രയാസേന രക്ഷ പ്രാപിക്കുന്നു എങ്കില്‍ അഭക്തന്‍റെയും പാപിയുടെയും ഗതി എന്താകും?</verse>
				<verse number="19">അതുകൊണ്ടു ദൈവേഷ്ടപ്രകാരം കഷ്ടം സഹിക്കുന്നവര്‍ നന്മ ചെയ്തുകൊണ്ടു തങ്ങളുടെ പ്രാണനെ വിശ്വസ്തനായ സ്രഷ്ടാവിങ്കല്‍ ഭരമേല്പിക്കട്ടെ.</verse>
			</chapter>
			<chapter number="5">
				<verse number="1">നിങ്ങളിലുള്ള മൂപ്പന്മാരെ ഒരു കൂട്ടുമൂപ്പനും ക്രിസ്തുവിന്‍റെ കഷ്ടാനുഭവത്തിനു സാക്ഷിയും വെളിപ്പെടുവാനുള്ള തേജസ്സിനു കൂട്ടാളിയുമായ ഞാന്‍ പ്രബോധിപ്പിക്കുന്നത്:</verse>
				<verse number="2">നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്‍റെ ആട്ടിന്‍കൂട്ടത്തെ മേയിച്ചുകൊള്‍വിന്‍. നിര്‍ബന്ധത്താലല്ല, ദൈവത്തിനു ഹിതമാംവണ്ണം മനഃപൂര്‍വമായും ദുരാഗ്രഹത്തോടെയല്ല,</verse>
				<verse number="3">ഉന്മേഷത്തോടെയും ഇടവകകളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിന്‍കൂട്ടത്തിനു മാതൃകകളായിത്തീര്‍ന്നുകൊണ്ടും അധ്യക്ഷത ചെയ്‍വിന്‍.</verse>
				<verse number="4">എന്നാല്‍ ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷനാകുമ്പോള്‍ നിങ്ങള്‍ തേജസ്സിന്‍റെ വാടാത്ത കിരീടം പ്രാപിക്കും.</verse>
				<verse number="5">അവ്വണ്ണം ഇളയവരേ, മൂപ്പന്മാര്‍ക്കു കീഴടങ്ങുവിന്‍. എല്ലാവരും തമ്മില്‍ തമ്മില്‍ കീഴടങ്ങി താഴ്മ ധരിച്ചുകൊള്‍വിന്‍. ദൈവം നിഗളികളോട് എതിര്‍ത്തുനില്ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നല്കുന്നു.</verse>
				<verse number="6">അതുകൊണ്ട് അവന്‍ തക്കസമയത്തു നിങ്ങളെ ഉയര്‍ത്തുവാന്‍ ദൈവത്തിന്‍റെ ബലമുള്ള കൈക്കീഴെ താണിരിപ്പിന്‍.</verse>
				<verse number="7">അവന്‍ നിങ്ങള്‍ക്കായി കരുതുന്നതാകയാല്‍ നിങ്ങളുടെ സകല ചിന്താകുലവും അവന്‍റെമേല്‍ ഇട്ടുകൊള്‍വിന്‍.</verse>
				<verse number="8">നിര്‍മദരായിരിപ്പിന്‍; ഉണര്‍ന്നിരിപ്പിന്‍; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.</verse>
				<verse number="9">ലോകത്തില്‍ നിങ്ങള്‍ക്കുളള സഹോദരവര്‍ഗത്തിന് ആ വക കഷ്ടപ്പാടുകള്‍ തന്നെ പൂര്‍ത്തിയായി വരുന്നു എന്നറിഞ്ഞു വിശ്വാസത്തില്‍ സ്ഥിരമുള്ളവരായി അവനോട് എതിര്‍ത്തു നില്പിന്‍.</verse>
				<verse number="10">എന്നാല്‍ അല്പകാലത്തേക്കു കഷ്ടം സഹിക്കുന്ന നിങ്ങളെ ക്രിസ്തുവില്‍ തന്‍റെ നിത്യതേജസ്സിനായി വിളിച്ചിരിക്കുന്ന സര്‍വകൃപാലുവായ ദൈവംതന്നെ യഥാസ്ഥാനപ്പെടുത്തി ഉറപ്പിച്ചു ശക്തീകരിക്കും.</verse>
				<verse number="11">ബലം എന്നെന്നേക്കും അവനുള്ളത്. ആമേന്‍.</verse>
				<verse number="12">നിങ്ങളെ പ്രബോധിപ്പിച്ചും നിങ്ങള്‍ ഈ നില്ക്കുന്നതു ദൈവത്തിന്‍റെ സത്യകൃപയില്‍ ആകുന്നു എന്നു സാക്ഷീകരിച്ചുംകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു വിശ്വസ്തസഹോദരന്‍ എന്നു നിരൂപിക്കുന്ന സില്വാനൊസ് മുഖാന്തരം ചുരുക്കത്തില്‍ എഴുതിയിരിക്കുന്നു.</verse>
				<verse number="13">നിങ്ങളുടെ സഹവൃതയായ ബാബിലോനിലെ സഭയും എനിക്കു മകനായ മര്‍ക്കൊസും നിങ്ങള്‍ക്കു വന്ദനം ചൊല്ലുന്നു.</verse>
				<verse number="14">സ്നേഹചുംബനത്താല്‍ തമ്മില്‍ വന്ദനം ചെയ്‍വിന്‍. ക്രിസ്തുവിലുള്ള നിങ്ങള്‍ക്ക് എല്ലാവര്‍ക്കും സമാധാനം ഉണ്ടാകട്ടെ.</verse>
			</chapter>
		</book>
		<book number="61">
			<chapter number="1">
				<verse number="1">യേശുക്രിസ്തുവിന്‍റെ ദാസനും അപ്പൊസ്തലനുമായ ശിമോന്‍ പത്രൊസ്, നമ്മുടെ ദൈവത്തിന്‍റെയും രക്ഷിതാവായ യേശുക്രിസ്തുവിന്‍റെയും നീതിയാല്‍ ഞങ്ങള്‍ക്കു ലഭിച്ചതുപോലെ അതേ വിലയേറിയ വിശ്വാസം ലഭിച്ചവര്‍ക്ക് എഴുതുന്നത്:</verse>
				<verse number="2">ദൈവത്തിന്‍റെയും നമ്മുടെ കര്‍ത്താവായ യേശുവിന്‍റെയും പരിജ്ഞാനത്തില്‍ നിങ്ങള്‍ക്കു കൃപയും സമാധാനവും വര്‍ധിക്കുമാറാകട്ടെ.</verse>
				<verse number="3">തന്‍റെ മഹത്ത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്‍റെ പരിജ്ഞാനത്താല്‍ അവന്‍റെ ദിവ്യശക്തി ജീവനും ഭക്തിക്കും വേണ്ടിയതൊക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.</verse>
				<verse number="4">അവയാല്‍ അവന്‍ നമുക്കു വിലയേറിയതും അതിമഹത്തുമായ വാഗ്ദത്തങ്ങളും നല്കിയിരിക്കുന്നു. ഇവയാല്‍ നിങ്ങള്‍ ലോകത്തില്‍ മോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞിട്ടു ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുവാന്‍ ഇടവരുന്നു.</verse>
				<verse number="5">അതുനിമിത്തംതന്നെ നിങ്ങള്‍ സകല ഉത്സാഹവും കഴിച്ചു, നിങ്ങളുടെ വിശ്വാസത്തോടു വീര്യവും വീര്യത്തോടു പരിജ്ഞാനവും</verse>
				<verse number="6">പരിജ്ഞാനത്തോട് ഇന്ദ്രിയജയവും ഇന്ദ്രിയജയത്തോടു സ്ഥിരതയും സ്ഥിരതയോടു ഭക്തിയും</verse>
				<verse number="7">ഭക്തിയോടു സഹോദരപ്രീതിയും സഹോദരപ്രീതിയോടു സ്നേഹവും കൂട്ടിക്കൊള്‍വിന്‍.</verse>
				<verse number="8">ഇവ നിങ്ങള്‍ക്കുണ്ടായി വര്‍ധിക്കുന്നു എങ്കില്‍ നിങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനം സംബന്ധിച്ച് ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കയില്ല.</verse>
				<verse number="9">അവയില്ലാത്തവനോ കുരുടന്‍ അത്രേ; അവന്‍ ഹ്രസ്വദൃഷ്ടിയുള്ളവനും തന്‍റെ മുമ്പിലത്തെ പാപങ്ങളുടെ ശുദ്ധീകരണം മറന്നവനും തന്നെ.</verse>
				<verse number="10">അതുകൊണ്ടു സഹോദരന്മാരേ, നിങ്ങളുടെ വിളിയും തിരഞ്ഞെടുപ്പും ഉറപ്പാക്കുവാന്‍ അധികം ശ്രമിപ്പിന്‍.</verse>
				<verse number="11">ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ ഒരുനാളും ഇടറിപ്പോകാതെ നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ നിത്യരാജ്യത്തിലേക്കുള്ള പ്രവേശനം ധാരാളമായി പ്രാപിക്കും.</verse>
				<verse number="12">അതുകൊണ്ടു നിങ്ങള്‍ അറിഞ്ഞവരും ലഭിച്ച സത്യത്തില്‍ ഉറച്ചു നില്ക്കുന്നവരും എന്നു വരികിലും ഇതു നിങ്ങളെ എപ്പോഴും ഓര്‍പ്പിപ്പാന്‍ ഞാന്‍ ഒരുങ്ങിയിരിക്കും.</verse>
				<verse number="13">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു എനിക്ക് അറിവു തന്നതുപോലെ എന്‍റെ കൂടാരം പൊളിഞ്ഞുപോകുവാന്‍ അടുത്തിരിക്കുന്നു എന്ന് അറിഞ്ഞിരിക്കയാല്‍</verse>
				<verse number="14">ഞാന്‍ ഈ കൂടാരത്തില്‍ ഇരിക്കുന്നേടത്തോളം നിങ്ങളെ ഓര്‍പ്പിച്ചുണര്‍ത്തുക യുക്തം എന്നു വിചാരിക്കുന്നു.</verse>
				<verse number="15">നിങ്ങള്‍ അത് എന്‍റെ നിര്യാണത്തിന്‍റെശേഷം എപ്പോഴും ഓര്‍ത്തുകൊള്‍വാന്‍ തക്കവണ്ണം ഞാന്‍ ഉത്സാഹിക്കും.</verse>
				<verse number="16">ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോട് അറിയിച്ചതു നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല, അവന്‍റെ മഹിമ കണ്ട സാക്ഷികളായിത്തീര്‍ന്നിട്ടത്രേ.</verse>
				<verse number="17">“ഇവന്‍ എന്‍റെ പ്രിയപുത്രന്‍; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതിശ്രേഷ്ഠ തേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവനു മാനവും തേജസ്സും ലഭിച്ചു.</verse>
				<verse number="18">ഞങ്ങള്‍ അവനോടുകൂടെ വിശുദ്ധപര്‍വതത്തില്‍ ഇരിക്കുമ്പോള്‍ സ്വര്‍ഗത്തില്‍നിന്നും ഈ ശബ്ദം ഉണ്ടായതു കേട്ടു.</verse>
				<verse number="19">പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ട്. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദയനക്ഷത്രം ഉദിക്കയും ചെയ്യുവോളം ഇരുണ്ട സ്ഥലത്തു പ്രകാശിക്കുന്ന വിളക്കുപോലെ അതിനെ കരുതിക്കൊണ്ടാല്‍ നന്ന്.</verse>
				<verse number="20">തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താല്‍ ഉളവാകുന്നതല്ല എന്ന് ആദ്യം തന്നെ അറിഞ്ഞുകൊള്ളേണം.</verse>
				<verse number="21">പ്രവചനം ഒരിക്കലും മനുഷ്യന്‍റെ ഇഷ്ടത്താല്‍ വന്നതല്ല, ദൈവകല്പനയാല്‍ മനുഷ്യര്‍ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.</verse>
			</chapter>
			<chapter number="2">
				<verse number="1">എന്നാല്‍ കള്ളപ്രവാചകന്മാരും ജനത്തിന്‍റെ ഇടയില്‍ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാര്‍ ഉണ്ടാകും; അവര്‍ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലയ്ക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങള്‍ക്കുതന്നെ ശീഘ്രനാശം വരുത്തും.</verse>
				<verse number="2">അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവര്‍ നിമിത്തം സത്യമാര്‍ഗം ദുഷിക്കപ്പെടും.</verse>
				<verse number="3">അവര്‍ ദ്രവ്യാഗ്രഹത്തില്‍ കൗശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവര്‍ക്കു പൂര്‍വകാലംമുതല്‍ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.</verse>
				<verse number="4">പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാന്‍ ഏല്പിക്കയും</verse>
				<verse number="5">പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തില്‍ ജലപ്രളയം വരുത്തിയപ്പോള്‍ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും</verse>
				<verse number="6">സൊദോം, ഗൊമോറാ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ച് ഉന്മൂലനാശത്താല്‍ ന്യായം വിധിച്ചു മേലാല്‍ ഭക്തികെട്ടു നടക്കുന്നവര്‍ക്കു ദൃഷ്ടാന്തമാക്കി വയ്ക്കയും</verse>
				<verse number="7">അധര്‍മികളുടെ ഇടയില്‍ വസിച്ചിരിക്കുമ്പോള്‍ നാള്‍തോറും അധര്‍മപ്രവൃത്തി കണ്ടും കേട്ടും തന്‍റെ നീതിയുള്ള</verse>
				<verse number="8">മനസ്സില്‍ നൊന്ത് അവരുടെ ദുഷ്കാമപ്രവൃത്തിയാല്‍ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.</verse>
				<verse number="9">കര്‍ത്താവു ഭക്തന്മാരെ പരീക്ഷയില്‍നിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാല്‍ മലിനമോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കര്‍ത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ ത്തന്നെ,</verse>
				<verse number="10">ന്യായവിധി ദിവസത്തിലെ ദണ്ഡനത്തിനായി കാപ്പാനും അറിയുന്നുവല്ലോ.</verse>
				<verse number="11">ബലവും ശക്തിയും ഏറിയ ദൂതന്മാര്‍ കര്‍ത്താവിന്‍റെ സന്നിധിയില്‍ അവരുടെ നേരേ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാര്‍ഷ്ട്യമുള്ള തന്നിഷ്ടക്കാര്‍ മഹിമകളെ ദുഷിപ്പാന്‍ ശങ്കിക്കുന്നില്ല.</verse>
				<verse number="12">ജാത്യാ പിടിപെട്ടു നശിപ്പാന്‍ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവര്‍ അറിയാത്തതിനെ ദുഷിക്കയാല്‍ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്തവഷളത്തത്താല്‍ നശിച്ചുപോകും.</verse>
				<verse number="13">അവര്‍ താല്‍ക്കാലിക ഭോഗതൃപ്തി സുഖം എന്നുവച്ചു നിങ്ങളുടെ സ്നേഹസദ്യകളില്‍ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളയ്ക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.</verse>
				<verse number="14">അവര്‍ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തില്‍ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാര്‍.</verse>
				<verse number="15">അവര്‍ നേര്‍വഴി വിട്ടു തെറ്റി ബെയോരിന്‍റെ മകനായ ബിലെയാമിന്‍റെ വഴിയില്‍ നടന്നു.</verse>
				<verse number="16">അവന്‍ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്‍റെ അകൃത്യത്തിനു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്‍റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.</verse>
				<verse number="17">അവര്‍ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ട് ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവര്‍ക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു.</verse>
				<verse number="18">വഴിതെറ്റി നടക്കുന്നവരോട് ഇപ്പോള്‍ അകന്നുവന്നവരെ ഇവര്‍ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാല്‍ കാമഭോഗങ്ങളില്‍ കുടുക്കുന്നു.</verse>
				<verse number="19">തങ്ങള്‍തന്നേ നാശത്തിന്‍റെ അടിമകളായിരിക്കെ മറ്റവര്‍ക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തന്‍ ഏതിനോടു തോല്ക്കുന്നുവോ അതിന് അടിമപ്പെട്ടിരിക്കുന്നു.</verse>
				<verse number="20">കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്താല്‍ ലോകത്തിന്‍റെ മാലിന്യം വിട്ടോടിയവര്‍ അതില്‍ വീണ്ടും കുടുങ്ങി തോറ്റുപോയാല്‍ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ അധികം വഷളായിപ്പോയി.</verse>
				<verse number="21">തങ്ങള്‍ക്ക് ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അത് അറിയാതിരിക്കുന്നത് അവര്‍ക്ക് നന്നായിരുന്നു.</verse>
				<verse number="22">എന്നാല്‍ സ്വന്ത ഛര്‍ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചെളിയില്‍ ഉരുളുവാന്‍ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്കു സംഭവിച്ചു.</verse>
			</chapter>
			<chapter number="3">
				<verse number="1">പ്രിയമുള്ളവരേ, ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് എഴുതുന്നതു രണ്ടാം ലേഖനമല്ലോ.</verse>
				<verse number="2">വിശുദ്ധപ്രവാചകന്മാര്‍ മുന്‍പറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാര്‍ മുഖാന്തരം കര്‍ത്താവും രക്ഷിതാവുമായവന്‍ തന്ന കല്പനയും ഓര്‍ത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാന്‍ നിങ്ങളെ ഓര്‍മപ്പെടുത്തി നിങ്ങളുടെ പരമാര്‍ഥ മനസ്സ് ഉണര്‍ത്തുന്നു.</verse>
				<verse number="3">അവന്‍റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?</verse>
				<verse number="4">പിതാക്കന്മാര്‍ നിദ്രകൊണ്ടശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തില്‍ ഇരുന്നതുപോലെതന്നെ ഇരിക്കുന്നു എന്നു പറഞ്ഞു സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ പരിഹാസത്തോടെ അന്ത്യകാലത്തു വരുമെന്നു വിശേഷാല്‍ അറിഞ്ഞുകൊള്‍വിന്‍.</verse>
				<verse number="5">ആകാശവും വെള്ളത്തില്‍നിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ടു ദൈവത്തിന്‍റെ വചനത്താല്‍ ഉണ്ടായി എന്നും</verse>
				<verse number="6">അതിനാല്‍ അന്നുള്ള ലോകം ജലപ്രളയത്തില്‍ മുങ്ങി നശിച്ചു എന്നും</verse>
				<verse number="7">ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താല്‍ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു എന്നും അവര്‍ മനസ്സോടെ മറന്നുകളയുന്നു.</verse>
				<verse number="8">എന്നാല്‍ പ്രിയമുള്ളവരേ, കര്‍ത്താവിന് ഒരു ദിവസം ആയിരം സംവത്‍സരംപോലെയും ആയിരം സംവത്‍സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങള്‍ മറക്കരുത്.</verse>
				<verse number="9">ചിലര്‍ താമസം എന്നു വിചാരിക്കുന്നതുപോലെ കര്‍ത്താവ് തന്‍റെ വാഗ്ദത്തം നിവര്‍ത്തിപ്പാന്‍ താമസിക്കുന്നില്ല. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാന്‍ അവന്‍ ഇച്ഛിച്ചു നിങ്ങളോടു ദീര്‍ഘക്ഷമ കാണിക്കുന്നതേയുള്ളൂ.</verse>
				<verse number="10">കര്‍ത്താവിന്‍റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാര്‍ഥങ്ങള്‍ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.</verse>
				<verse number="11">ഇങ്ങനെ ഇവയൊക്കെയും അഴിവാനുള്ളതായിരിക്കയാല്‍ ആകാശം ചുട്ടഴിവാനും മൂലപദാര്‍ഥങ്ങള്‍ വെന്തുരുകുവാനും ഉള്ള ദൈവദിവസത്തിന്‍റെ വരവു കാത്തിരുന്നും ബദ്ധപ്പെടുത്തിയുംകൊണ്ടു</verse>
				<verse number="12">നിങ്ങള്‍ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കേണം.</verse>
				<verse number="13">എന്നാല്‍ നാം അവന്‍റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.</verse>
				<verse number="14">അതുകൊണ്ടു പ്രിയമുള്ളവരേ, നിങ്ങള്‍ ഇവയ്ക്കായി കാത്തിരിക്കയാല്‍ അവന്‍ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി സമാധാനത്തോടെ കാണ്‍മാന്‍ ഉത്സാഹിച്ചുകൊണ്ടു നമ്മുടെ കര്‍ത്താവിന്‍റെ ദീര്‍ഘക്ഷമയെ രക്ഷ എന്നു വിചാരിപ്പിന്‍.</verse>
				<verse number="15">അങ്ങനെതന്നെ നമ്മുടെ പ്രിയസഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനു തക്കവണ്ണം നിങ്ങള്‍ക്കും</verse>
				<verse number="16">ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ. അവയില്‍ ഗ്രഹിപ്പാന്‍ പ്രയാസമുള്ളതു ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവര്‍ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.</verse>
				<verse number="17">എന്നാല്‍ പ്രിയമുള്ളവരേ, നിങ്ങള്‍ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ട് അധര്‍മികളുടെ വഞ്ചനയില്‍ കുടുങ്ങി സ്വന്തസ്ഥിരത വിട്ടു വീണുപോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍,</verse>
				<verse number="18">കൃപയിലും നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്‍റെ പരിജ്ഞാനത്തിലും വളരുവിന്‍. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്ത്വം. ആമേന്‍.</verse>
			</chapter>
		</book>
		<book number="62">
			<chapter number="1">
				<verse number="1">ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്‍റെ വചനം സംബന്ധിച്ചു-</verse>
				<verse number="2">ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടു കൂടെയിരുന്ന് ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോട് അറിയിക്കയും ചെയ്യുന്നു-</verse>
				<verse number="3">ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിനു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.</verse>
				<verse number="4">നമ്മുടെ സന്തോഷം പൂര്‍ണമാകുവാന്‍ ഞങ്ങള്‍ ഇതു നിങ്ങള്‍ക്ക് എഴുതുന്നു.</verse>
				<verse number="5">ദൈവം വെളിച്ചം ആകുന്നു; അവനില്‍ ഇരുട്ട് ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങള്‍ അവനോടു കേട്ടു നിങ്ങളോട് അറിയിക്കുന്ന ദൂതാകുന്നു.</verse>
				<verse number="6">അവനോടു കൂട്ടായ്മ ഉണ്ട് എന്നു പറകയും ഇരുട്ടില്‍ നടക്കയും ചെയ്താല്‍ നാം ഭോഷ്കു പറയുന്നു; സത്യം പ്രവര്‍ത്തിക്കുന്നതുമില്ല.</verse>
				<verse number="7">അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നു എങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ട്; അവന്‍റെ പുത്രനായ യേശുവിന്‍റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.</verse>
				<verse number="8">നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.</verse>
				<verse number="9">നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.</verse>
				<verse number="10">നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്‍റെ വചനം നമ്മില്‍ ഇല്ലാതെയായി.</verse>
			</chapter>
			<chapter number="2">
				<verse number="1">എന്‍റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്കു പിതാവിന്‍റെ അടുക്കല്‍ ഉണ്ട്.</verse>
				<verse number="2">അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിനു മാത്രമല്ല, സര്‍വലോകത്തിന്‍റെ പാപത്തിനുംതന്നെ.</verse>
				<verse number="3">അവന്‍റെ കല്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്ന് അതിനാല്‍ അറിയുന്നു.</verse>
				<verse number="4">അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്‍റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു; സത്യം അവനില്‍ ഇല്ല.</verse>
				<verse number="5">എന്നാല്‍ ആരെങ്കിലും അവന്‍റെ വചനം പ്രമാണിക്കുന്നു എങ്കില്‍ അവനില്‍ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനില്‍ ഇരിക്കുന്നു എന്ന് ഇതിനാല്‍ നമുക്ക് അറിയാം.</verse>
				<verse number="6">അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു.</verse>
				<verse number="7">പ്രിയമുള്ളവരേ, പുതിയൊരു കല്പനയല്ല ആദിമുതല്‍ നിങ്ങള്‍ക്കുള്ള പഴയ കല്പനയത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനംതന്നെ.</verse>
				<verse number="8">പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു എന്നും പറയാം. അത് അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപ്പോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.</verse>
				<verse number="9">വെളിച്ചത്തില്‍ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകയ്ക്കയും ചെയ്യുന്നവന്‍ ഇന്നയോളം ഇരുട്ടില്‍ ഇരിക്കുന്നു.</verse>
				<verse number="10">സഹോദരനെ സ്നേഹിക്കുന്നവന്‍ വെളിച്ചത്തില്‍ വസിക്കുന്നു; ഇടര്‍ച്ചയ്ക്ക് അവനില്‍ കാരണമില്ല.</verse>
				<verse number="11">സഹോദരനെ പകയ്ക്കുന്നവനോ ഇരുട്ടില്‍ ഇരിക്കുന്നു; ഇരുട്ടില്‍ നടക്കയും ചെയ്യുന്നു. ഇരുട്ട് അവന്‍റെ കണ്ണു കുരുടാക്കുകയാല്‍ എവിടേക്കു പോകുന്നു എന്ന് അവന്‍ അറിയുന്നില്ല.</verse>
				<verse number="12">കുഞ്ഞുങ്ങളേ, നിങ്ങള്‍ക്ക് അവന്‍റെ നാമംനിമിത്തം പാപങ്ങള്‍ മോചിച്ചിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നു.</verse>
				<verse number="13">പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ നിങ്ങള്‍ക്ക് എഴുതുന്നു. ബാല്യക്കാരേ, നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാല്‍ നിങ്ങള്‍ക്ക് എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങള്‍ പിതാവിനെ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.</verse>
				<verse number="14">പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങള്‍ ശക്തരാകയാലും ദൈവവചനം നിങ്ങളില്‍ വസിക്കയാലും നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.</verse>
				<verse number="15">ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നു എങ്കില്‍ അവനില്‍ പിതാവിന്‍റെ സ്നേഹം ഇല്ല.</verse>
				<verse number="16">ജഡമോഹം, കണ്‍മോഹം, ജീവനത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളത് എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.</verse>
				<verse number="17">ലോകവും അതിന്‍റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.</verse>
				<verse number="18">കുഞ്ഞുങ്ങളേ, ഇത് അന്ത്യനാഴിക ആകുന്നു; എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്ക് അറിയാം.</verse>
				<verse number="19">അവര്‍ നമ്മുടെ ഇടയില്‍നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല; അവര്‍ നമുക്കുള്ളവര്‍ ആയിരുന്നു എങ്കില്‍ നമ്മോടുകൂടെ പാര്‍ക്കുമായിരുന്നു; എന്നാല്‍ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.</verse>
				<verse number="20">നിങ്ങളോ പരിശുദ്ധനാല്‍ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.</verse>
				<verse number="21">നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങള്‍ അത് അറികയാലും ഭോഷ്ക് ഒന്നും സത്യത്തില്‍നിന്നു വരായ്കയാലുമത്രേ ഞാന്‍ നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നത്.</verse>
				<verse number="22">യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍തന്നെ എതിര്‍ക്രിസ്തു ആകുന്നു.</verse>
				<verse number="23">പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവന് പിതാവും ഉണ്ട്.</verse>
				<verse number="24">നിങ്ങള്‍ ആദിമുതല്‍ കേട്ടത് നിങ്ങളില്‍ വസിക്കട്ടെ. ആദിമുതല്‍ കേട്ടതു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും വസിക്കും.</verse>
				<verse number="25">ഇതാകുന്നു അവന്‍ നമുക്കു തന്ന വാഗ്ദത്തം: നിത്യജീവന്‍ തന്നെ.</verse>
				<verse number="26">നിങ്ങളെ തെറ്റിക്കുന്നവരെ ഓര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്ക് എഴുതിയിരിക്കുന്നു.</verse>
				<verse number="27">അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല; അവന്‍റെ അഭിഷേകം തന്നെ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യംതന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍.</verse>
				<verse number="28">ഇനിയും കുഞ്ഞുങ്ങളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവന്‍റെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ അവന്‍റെ പ്രത്യക്ഷതയില്‍ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന് അവനില്‍ വസിപ്പിന്‍.</verse>
				<verse number="29">അവന്‍ നീതിമാന്‍ എന്നു നിങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു എങ്കില്‍ നീതി ചെയ്യുന്നവനൊക്കെയും അവനില്‍നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.</verse>
			</chapter>
			<chapter number="3">
				<verse number="1">കാണ്‍മിന്‍, നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവ് നമുക്ക് എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെതന്നെ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല</verse>
				<verse number="2">പ്രിയമുള്ളവരേ, നാം ഇപ്പോള്‍ ദൈവമക്കള്‍ ആകുന്നു. നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവനെ താന്‍ ഇരിക്കുംപോലെതന്നെ കാണുന്നതാകകൊണ്ട് അവനോടു സദൃശന്മാര്‍ ആകും എന്നു നാം അറിയുന്നു.</verse>
				<verse number="3">അവനില്‍ ഈ പ്രത്യാശയുള്ളവന്‍ എല്ലാം അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിര്‍മ്മലീകരിക്കുന്നു.</verse>
				<verse number="4">പാപം ചെയ്യുന്നവന്‍ എല്ലാം അധര്‍മവും ചെയ്യുന്നു; പാപം അധര്‍മം തന്നെ.</verse>
				<verse number="5">പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല.</verse>
				<verse number="6">അവനില്‍ വസിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല, പാപം ചെയ്യുന്നവന്‍ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.</verse>
				<verse number="7">കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുത്; അവന്‍ നീതിമാന്‍ ആയിരിക്കുന്നതുപോലെ നീതി ചെയ്യുന്നവന്‍ നീതിമാന്‍ ആകുന്നു.</verse>
				<verse number="8">പാപം ചെയ്യുന്നവന്‍ പിശാചിന്‍റെ മകന്‍ ആകുന്നു. പിശാച് ആദിമുതല്‍ പാപം ചെയ്യുന്നുവല്ലോ. പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാന്‍തന്നെ ദൈവപുത്രന്‍ പ്രത്യക്ഷനായി.</verse>
				<verse number="9">ദൈവത്തില്‍നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല; അവന്‍റെ വിത്ത് അവനില്‍ വസിക്കുന്നു; ദൈവത്തില്‍നിന്നു ജനിച്ചതിനാല്‍ അവനു പാപം ചെയ്‍വാന്‍ കഴികയുമില്ല.</verse>
				<verse number="10">ദൈവത്തിന്‍റെ മക്കള്‍ ആരെന്നും പിശാചിന്‍റെ മക്കള്‍ ആരെന്നും ഇതിനാല്‍ തെളിയുന്നു; നീതി പ്രവര്‍ത്തിക്കാത്തവന്‍ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തില്‍നിന്നുള്ളവനല്ല.</verse>
				<verse number="11">നിങ്ങള്‍ ആദിമുതല്‍ കേട്ടദൂത്: നാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.</verse>
				<verse number="12">കയീന്‍ ദുഷ്ടനില്‍ നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന്‍ സംഗതി എന്ത്? തന്‍റെ പ്രവൃത്തി ദോഷവും സഹോദരന്‍റേതു നീതിയുമുള്ളതാകകൊണ്ടത്രേ.</verse>
				<verse number="13">സഹോദരന്മാരേ, ലോകം നിങ്ങളെ പകയ്ക്കുന്നു എങ്കില്‍ ആശ്ചര്യപ്പെടരുത്.</verse>
				<verse number="14">നാം മരണം വിട്ടു ജീവനില്‍ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാല്‍ നമുക്ക് അറിയാം. സ്നേഹിക്കാത്തവന്‍ മരണത്തില്‍ വസിക്കുന്നു.</verse>
				<verse number="15">സഹോദരനെ പകയ്ക്കുന്നവന്‍ എല്ലാം കൊലപാതകന്‍ ആകുന്നു. യാതൊരു കൊലപാതകനും നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്നു നിങ്ങള്‍ അറിയുന്നു.</verse>
				<verse number="16">അവന്‍ നമുക്കുവേണ്ടി തന്‍റെ പ്രാണനെ വച്ചുകൊടുത്തതിനാല്‍ നാം സ്നേഹം എന്തു എന്ന് അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്‍ക്കുവേണ്ടി പ്രാണനെ വച്ചുകൊടുക്കേണ്ടതാകുന്നു.</verse>
				<verse number="17">എന്നാല്‍ ഈ ലോകത്തിലെ വസ്തുവക ഉള്ളവന്‍ ആരെങ്കിലും തന്‍റെ സഹോദരനു മുട്ടുള്ളതു കണ്ടിട്ട് അവനോടു മനസ്സലിവു കാണിക്കാഞ്ഞാല്‍ ദൈവത്തിന്‍റെ സ്നേഹം അവനില്‍ എങ്ങനെ വസിക്കും?</verse>
				<verse number="18">കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നെ സ്നേഹിക്കുക.</verse>
				<verse number="19">നാം സത്യത്തിന്‍റെ പക്ഷത്തു നില്ക്കുന്നവര്‍ എന്ന് ഇതിനാല്‍ അറിയും;</verse>
				<verse number="20">ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്‍റെ സന്നിധിയില്‍ ഉറപ്പിക്കാം.</verse>
				<verse number="21">പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കില്‍ നമുക്കു ദൈവത്തോടു പ്രാഗല്ഭ്യം ഉണ്ട്.</verse>
				<verse number="22">അവന്‍റെ കല്പനകളെ നാം പ്രമാണിച്ച് അവനു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ട് എന്തു യാചിച്ചാലും അവങ്കല്‍നിന്നു ലഭിക്കും.</verse>
				<verse number="23">അവന്‍റെ കല്പനയോ, അവന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ നാമത്തില്‍ നാം വിശ്വസിക്കയും അവന്‍ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നെ.</verse>
				<verse number="24">അവന്‍റെ കല്പനകളെ പ്രമാണിക്കുന്നവന്‍ അവനിലും അവന്‍ ഇവനിലും വസിക്കുന്നു. അവന്‍ നമ്മില്‍ വസിക്കുന്നു എന്ന് അവന്‍ നമുക്കു തന്ന ആത്മാവിനാല്‍ നാം അറിയുന്നു.</verse>
			</chapter>
			<chapter number="4">
				<verse number="1">പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍.</verse>
				<verse number="2">ദൈവാത്മാവിനെ ഇതിനാല്‍ അറിയാം; യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍നിന്നുള്ളത്.</verse>
				<verse number="3">യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തില്‍നിന്നുള്ളതല്ല. അത് എതിര്‍ക്രിസ്തുവിന്‍റെ ആത്മാവു തന്നെ; അതു വരും എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ; അത് ഇപ്പോള്‍തന്നെ ലോകത്തില്‍ ഉണ്ട്.</verse>
				<verse number="4">കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവര്‍ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ.</verse>
				<verse number="5">അവര്‍ ലൗകികന്മാര്‍ ആകയാല്‍ ലൗകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേള്‍ക്കുന്നു.</verse>
				<verse number="6">ഞങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നില്ല. സത്യത്തിന്‍റെ ആത്മാവ് ഏത് എന്നും വഞ്ചനയുടെ ആത്മാവ് ഏത് എന്നും നമുക്ക് ഇതിനാല്‍ അറിയാം.</verse>
				<verse number="7">പ്രിയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്‍നിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.</verse>
				<verse number="8">സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നെ.</verse>
				<verse number="9">ദൈവം തന്‍റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിനു ലോകത്തിലേക്ക് അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിനു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.</verse>
				<verse number="10">നാം ദൈവത്തെ സ്നേഹിച്ചതല്ല, അവന്‍ നമ്മെ സ്നേഹിച്ചു തന്‍റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുവാന്‍ അയച്ചതുതന്നെ സാക്ഷാല്‍ സ്നേഹം ആകുന്നു.</verse>
				<verse number="11">പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കില്‍ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.</verse>
				<verse number="12">ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യോന്യം സ്നേഹിക്കുന്നു എങ്കില്‍ ദൈവം നമ്മില്‍ വസിക്കുന്നു; അവന്‍റെ സ്നേഹം നമ്മില്‍ തികഞ്ഞുമിരിക്കുന്നു.</verse>
				<verse number="13">നാം അവനിലും അവന്‍ നമ്മിലും വസിക്കുന്നു എന്ന് അവന്‍ തന്‍റെ ആത്മാവിനെ തന്നതിനാല്‍ നാം അറിയുന്നു.</verse>
				<verse number="14">പിതാവ് പുത്രനെ ലോകരക്ഷിതാവായിട്ട് അയച്ചിരിക്കുന്നു എന്നു ഞങ്ങള്‍ കണ്ടു സാക്ഷ്യം പറയുന്നു.</verse>
				<verse number="15">യേശു ദൈവപുത്രന്‍ എന്നു സ്വീകരിക്കുന്നവനില്‍ ദൈവവും അവന്‍ ദൈവത്തിലും വസിക്കുന്നു.</verse>
				<verse number="16">ഇങ്ങനെ ദൈവത്തിനു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നെ; സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.</verse>
				<verse number="17">ന്യായവിധിദിവസത്തില്‍ നമുക്കു ധൈര്യം ഉണ്ടാവാന്‍ തക്കവണ്ണം ഇതിനാല്‍ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവന്‍ ഇരിക്കുന്നതുപോലെ ഈ ലോകത്തില്‍ നാമും ഇരിക്കുന്നു.</verse>
				<verse number="18">സ്നേഹത്തില്‍ ഭയമില്ല; ഭയത്തിനു ദണ്ഡനം ഉള്ളതിനാല്‍ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ തികഞ്ഞവനല്ല.</verse>
				<verse number="19">അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.</verse>
				<verse number="20">ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്‍റെ സഹോദരനെ പകയ്ക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവനു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാന്‍ കഴിയുന്നതല്ല.</verse>
				<verse number="21">ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്ക് അവങ്കല്‍നിന്നു ലഭിച്ചിരിക്കുന്നു.</verse>
			</chapter>
			<chapter number="5">
				<verse number="1">യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവന്‍ എല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവന്‍ എല്ലാം അവനില്‍നിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.</verse>
				<verse number="2">നാം ദൈവത്തെ സ്നേഹിച്ച് അവന്‍റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്ന് അതിനാല്‍ അറിയാം.</verse>
				<verse number="3">അവന്‍റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്‍റെ കല്പനകള്‍ ഭാരമുള്ളവയല്ല.</verse>
				<verse number="4">ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ.</verse>
				<verse number="5">യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍?</verse>
				<verse number="6">ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നു: യേശുക്രിസ്തു തന്നെ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നെ.</verse>
				<verse number="7">ആത്മാവു സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.</verse>
				<verse number="8">സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ട്: ആത്മാവ്, ജലം, രക്തം; ഈ മൂന്നിന്‍റെയും സാക്ഷ്യം ഒന്നുതന്നെ.</verse>
				<verse number="9">നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്‍റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്‍റെ സാക്ഷ്യമോ അവന്‍ തന്‍റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതുതന്നെ.</verse>
				<verse number="10">ദൈവപുത്രനില്‍ വിശ്വസിക്കുന്നവന് ഉള്ളില്‍ ആ സാക്ഷ്യം ഉണ്ട്. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്‍റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു.</verse>
				<verse number="11">ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്‍റെ പുത്രനില്‍ ഉണ്ട് എന്നുള്ളതുതന്നെ.</verse>
				<verse number="12">പുത്രനുള്ളവനു ജീവന്‍ ഉണ്ട്; ദൈവപുത്രനില്ലാത്തവന് ജീവന്‍ ഇല്ല.</verse>
				<verse number="13">ദൈവപുത്രന്‍റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു ഞാന്‍ ഇത് എഴുതിയിരിക്കുന്നതു നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനു തന്നെ.</verse>
				<verse number="14">അവന്‍റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളതു നമുക്ക് അവനോടുള്ള ധൈര്യം ആകുന്നു.</verse>
				<verse number="15">നാം എന്ത് അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നറിയുന്നുവെങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.</verse>
				<verse number="16">സഹോദരന്‍ മരണത്തിനല്ലാത്ത പാപം ചെയ്യുന്നത് ആരെങ്കിലും കണ്ടാല്‍ അപേക്ഷിക്കാം; ദൈവം അവനു ജീവനെ കൊടുക്കും; മരണത്തിനല്ലാത്ത പാപം ചെയ്യുന്നവര്‍ക്കുതന്നെ; മരണത്തിനുള്ള പാപം ഉണ്ട്; അതിനെക്കുറിച്ച് അപേക്ഷിക്കേണം എന്നു ഞാന്‍ പറയുന്നില്ല.</verse>
				<verse number="17">ഏത് അനീതിയും പാപം ആകുന്നു; മരണത്തിനല്ലാത്ത പാപം ഉണ്ടുതാനും.</verse>
				<verse number="18">ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല.</verse>
				<verse number="19">നാം ദൈവത്തില്‍നിന്നുള്ളവര്‍ എന്നു നാം അറിയുന്നു. സര്‍വലോകവും ദുഷ്ടന്‍റെ അധീനതയില്‍ കിടക്കുന്നു.</verse>
				<verse number="20">ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്‍റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നെ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു.</verse>
				<verse number="21">കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോട് അകന്നു സൂക്ഷിച്ചുകൊള്‍വിന്‍.</verse>
			</chapter>
		</book>
		<book number="63">
			<chapter number="1">
				<verse number="1">നമ്മില്‍ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം ഞാന്‍ മാത്രമല്ല,</verse>
				<verse number="2">സത്യത്തെ അറിഞ്ഞിരിക്കുന്നവര്‍ എല്ലാവരും സത്യത്തില്‍ സ്നേഹിക്കുന്ന മാന്യനായികയാര്‍ക്കും മക്കള്‍ക്കും മൂപ്പനായ ഞാന്‍ എഴുതുന്നത്:</verse>
				<verse number="3">പിതാവായ ദൈവത്തിങ്കല്‍നിന്നും പിതാവിന്‍റെ പുത്രനായ യേശുക്രിസ്തുവിങ്കല്‍നിന്നും സ്നേഹത്തിലും സത്യത്തിലും കൃപയും കനിവും സമാധാനവും നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.</verse>
				<verse number="4">നമുക്കു പിതാവിങ്കല്‍നിന്നു കല്പന ലഭിച്ചതുപോലെ അവിടത്തെ മക്കളില്‍ ചിലര്‍ സത്യത്തില്‍ നടക്കുന്നതു ഞാന്‍ കണ്ട് അത്യന്തം സന്തോഷിച്ചു.</verse>
				<verse number="5">ഇനി നായികയാരേ, നാം അന്യോന്യം സ്നേഹിക്കേണം എന്നു പുതിയ കല്പനയായിട്ടല്ല, ആദിമുതല്‍ നമുക്ക് ഉള്ളതായിട്ടുതന്നെ ഞാന്‍ അവിടത്തേക്ക് എഴുതി അപേക്ഷിക്കുന്നു.</verse>
				<verse number="6">നാം അവന്‍റെ കല്പനകളെ അനുസരിച്ച് നടക്കുന്നതുതന്നെ സ്നേഹം ആകുന്നു. നിങ്ങള്‍ ആദിമുതല്‍ കേട്ടതുപോലെ അനുസരിച്ചു നടപ്പാനുള്ള കല്പന ഇതത്രേ.</verse>
				<verse number="7">യേശുക്രിസ്തുവിനെ ജഡത്തില്‍ വന്നവന്‍ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിര്‍ക്രിസ്തുവും ഇങ്ങനെയുള്ളവന്‍ ആകുന്നു.</verse>
				<verse number="8">ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂര്‍ണപ്രതിഫലം പ്രാപിക്കേണ്ടതിനു സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="9">ക്രിസ്തുവിന്‍റെ ഉപദേശത്തില്‍ നിലനില്ക്കാതെ അതിര്‍ കടന്നുപോകുന്ന ഒരുത്തനും ദൈവം ഇല്ല; ഉപദേശത്തില്‍ നിലനില്ക്കുന്നവനോ പിതാവും പുത്രനും ഉണ്ട്.</verse>
				<verse number="10">ഒരുത്തന്‍ ഈ ഉപദേശവുംകൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്; അവനു കുശലം പറകയുമരുത്.</verse>
				<verse number="11">അവനു കുശലം പറയുന്നവന്‍ അവന്‍റെ ദുഷ്പ്രവൃത്തികള്‍ക്കു കൂട്ടാളിയല്ലോ.</verse>
				<verse number="12">നിങ്ങള്‍ക്ക് എഴുതുവാന്‍ പലതും ഉണ്ട്: എങ്കിലും കടലാസിലും മഷികൊണ്ടും എഴുതുവാന്‍ എനിക്കു മനസ്സില്ല. നിങ്ങളുടെ സന്തോഷം പൂര്‍ണമാകേണ്ടതിനു നിങ്ങളുടെ അടുക്കല്‍ വന്നു മുഖാമുഖമായി സംസാരിപ്പാന്‍ ആശിക്കുന്നു.</verse>
				<verse number="13">അവിടത്തെ മാന്യസഹോദരിയുടെ മക്കള്‍ വന്ദനം ചൊല്ലുന്നു.</verse>
			</chapter>
		</book>
		<book number="64">
			<chapter number="1">
				<verse number="1">മൂപ്പനായ ഞാന്‍ സത്യത്തില്‍ സ്നേഹിക്കുന്ന പ്രിയ ഗായൊസിന് എഴുതുന്നത്:</verse>
				<verse number="2">പ്രിയനേ, നിന്‍റെ ആത്മാവ് ശുഭമായിരിക്കുന്നതുപോലെ നീ സകലത്തിലും ശുഭമായും സുഖമായും ഇരിക്കേണം എന്നു ഞാന്‍ പ്രാര്‍ഥിക്കുന്നു.</verse>
				<verse number="3">സഹോദരന്മാര്‍ വന്നു, നീ സത്യത്തില്‍ നടക്കുന്നു എന്നു നിന്‍റെ സത്യത്തിനു സാക്ഷ്യം പറകയാല്‍ ഞാന്‍ അത്യന്തം സന്തോഷിച്ചു.</verse>
				<verse number="4">എന്‍റെ മക്കള്‍ സത്യത്തില്‍ നടക്കുന്നു എന്നു കേള്‍ക്കുന്നതിനെക്കാള്‍ വലിയ സന്തോഷം എനിക്കില്ല.</verse>
				<verse number="5">പ്രിയനേ, നീ സഹോദരന്മാര്‍ക്കും വിശേഷാല്‍ അതിഥികള്‍ക്കുംവേണ്ടി അധ്വാനിക്കുന്നതിലൊക്കെയും വിശ്വസ്തത കാണിക്കുന്നു.</verse>
				<verse number="6">അവര്‍ സഭയുടെ മുമ്പാകെ നിന്‍റെ സ്നേഹത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിനു യോഗ്യമാകുംവണ്ണം യാത്ര അയച്ചാല്‍ നന്നായിരിക്കും.</verse>
				<verse number="7">തിരുനാമം നിമിത്തമല്ലോ അവര്‍ ജാതികളോട് ഒന്നും വാങ്ങാതെ പുറപ്പെട്ടത്.</verse>
				<verse number="8">ആകയാല്‍ നാം സത്യത്തിനു കൂട്ടുവേലക്കാര്‍ ആകേണ്ടതിന് ഇങ്ങനെയുള്ളവരെ സല്‍ക്കരിക്കേണ്ടതാകുന്നു.</verse>
				<verse number="9">സഭയ്ക്കു ഞാന്‍ ഒന്നെഴുതിയിരുന്നു: എങ്കിലും അവരില്‍ പ്രധാനിയാകുവാന്‍ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ കൂട്ടാക്കുന്നില്ല.</verse>
				<verse number="10">അതുകൊണ്ട് ഞാന്‍ വന്നാല്‍ അവന്‍ ഞങ്ങളെ ദുര്‍വാക്കു പറഞ്ഞു ശകാരിച്ചുകൊണ്ടു ചെയ്യുന്ന പ്രവൃത്തി അവന് ഓര്‍മ വരുത്തും. അവന്‍ അങ്ങനെ ചെയ്യുന്നതു പോരാ എന്നുവച്ചു താന്‍ സഹോദരന്മാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിനു മനസ്സുള്ളവരെ വിരോധിക്കയും സഭയില്‍നിന്നു പുറത്താക്കുകയും ചെയ്യുന്നു.</verse>
				<verse number="11">പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്; നന്മ ചെയ്യുന്നവന്‍ ദൈവത്തില്‍നിന്നുള്ളവന്‍ ആകുന്നു; തിന്മ ചെയ്യുന്നവന്‍ ദൈവത്തെ കണ്ടിട്ടില്ല.</verse>
				<verse number="12">ദെമേത്രിയൊസിന് എല്ലാവരാലും സത്യത്താല്‍ തന്നെയും സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു; ഞങ്ങളുടെ സാക്ഷ്യം സത്യം എന്നു നീ അറിയുന്നു.</verse>
				<verse number="13">എഴുതി അയപ്പാന്‍ പലതും ഉണ്ടായിരുന്നു എങ്കിലും മഷിയും തൂവലുംകൊണ്ട് എഴുതുവാന്‍ എനിക്കു മനസ്സില്ല.</verse>
				<verse number="14">വേഗത്തില്‍ നിന്നെ കാണ്‍മാന്‍ ആശിക്കുന്നു. അപ്പോള്‍ നമുക്കു മുഖാമുഖമായി സംസാരിക്കാം.</verse>
				<verse number="15">നിനക്കു സമാധാനം. സ്നേഹിതന്മാര്‍ നിനക്കു വന്ദനം ചൊല്ലുന്നു. സ്നേഹിതന്മാര്‍ക്കു പേരുപേരായി വന്ദനം ചൊല്ലുക.</verse>
			</chapter>
		</book>
		<book number="65">
			<chapter number="1">
				<verse number="1">യേശുക്രിസ്തുവിന്‍റെ ദാസനും യാക്കോബിന്‍റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്തില്‍ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സൂക്ഷിക്കപ്പെട്ടും ഇരിക്കുന്നവരായ വിളിക്കപ്പെട്ടവര്‍ക്ക് എഴുതുന്നത്:</verse>
				<verse number="2">നിങ്ങള്‍ക്കു കരുണയും സമാധാനവും സ്നേഹവും വര്‍ധിക്കുമാറാകട്ടെ.</verse>
				<verse number="3">പ്രിയരേ, നമുക്കു പൊതുവിലുള്ള രക്ഷയെക്കുറിച്ച് നിങ്ങള്‍ക്ക് എഴുതുവാന്‍ സകല പ്രയത്നവും ചെയ്കയില്‍ വിശുദ്ധന്മാര്‍ക്ക് ഒരിക്കലായിട്ടു ഭരമേല്പിച്ചിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടേണ്ടതിനു പ്രബോധിപ്പിച്ചെഴുതുവാന്‍ ആവശ്യം എന്ന് എനിക്കു തോന്നി.</verse>
				<verse number="4">നമ്മുടെ ദൈവത്തിന്‍റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യര്‍ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു.</verse>
				<verse number="5">നിങ്ങളോ സകലവും ഒരിക്കല്‍ അറിഞ്ഞുവെങ്കിലും നിങ്ങളെ ഓര്‍പ്പിപ്പാന്‍ ഞാന്‍ ഇച്ഛിക്കുന്നതെന്തെന്നാല്‍: കര്‍ത്താവ് ജനത്തെ മിസ്രയീമില്‍നിന്നു രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില്‍ നശിപ്പിച്ചു.</verse>
				<verse number="6">തങ്ങളുടെ വാഴ്ച കാത്തുകൊള്ളാതെ സ്വന്തവാസസ്ഥലം വിട്ടുപോയ ദൂതന്മാരെ മഹാദിവസത്തിന്‍റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ട് അന്ധകാരത്തിന്‍കീഴില്‍ സൂക്ഷിച്ചിരിക്കുന്നു.</verse>
				<verse number="7">അതുപോലെ സൊദോമും ഗൊമോറായും ചുറ്റുമുള്ള പട്ടണങ്ങളും അവര്‍ക്കു സമമായി ദുര്‍ന്നടപ്പ് ആചരിച്ച് അന്യജഡം മോഹിച്ചു നടന്നതിനാല്‍ നിത്യാഗ്നിയുടെ ശിക്ഷാവിധി സഹിച്ചുകൊണ്ടു ദൃഷ്ടാന്തമായി കിടക്കുന്നു.</verse>
				<verse number="8">അങ്ങനെതന്നെ ഇവരും സ്വപ്നാവസ്ഥയിലായി ജഡത്തെ മലിനമാക്കുകയും കര്‍ത്തൃത്വത്തെ തുച്ഛീകരിക്കുകയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.</verse>
				<verse number="9">എന്നാല്‍ പ്രധാനദൂതനായ മീഖായേല്‍ മോശെയുടെ ശരീരത്തെക്കുറിച്ചു പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിപ്പാന്‍ തുനിയാതെ: കര്‍ത്താവു നിന്നെ ഭര്‍ത്സിക്കട്ടെ എന്നു പറഞ്ഞതേ ഉള്ളൂ.</verse>
				<verse number="10">ഇവരോ തങ്ങള്‍ അറിയാത്തത് എല്ലാം ദുഷിക്കുന്നു; ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ സ്വാഭാവികമായി ഗ്രഹിക്കുന്നവയാലൊക്കെയും തങ്ങളെത്തന്നെ വഷളാക്കുന്നു.</verse>
				<verse number="11">അവര്‍ക്ക് അയ്യോ കഷ്ടം! അവര്‍ കയീന്‍റെ വഴിയില്‍ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്‍റെ വഞ്ചനയില്‍ തങ്ങളെത്തന്നെ ഏല്പിക്കയും കോരഹിന്‍റെ മത്സരത്തില്‍ നശിച്ചുപോകയും ചെയ്യുന്നു.</verse>
				<verse number="12">ഇവര്‍ നിങ്ങളുടെ സ്നേഹസദ്യകളില്‍ മറഞ്ഞുകിടക്കുന്ന പാറകള്‍; നിങ്ങളോടുകൂടെ വിരുന്നു കഴിഞ്ഞു ഭയം കൂടാതെ നിങ്ങളെത്തന്നെ തീറ്റുന്നവര്‍; കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍; ഇല കൊഴിഞ്ഞും ഫലമില്ലാതെയും രണ്ടുരു ചത്തും വേരറ്റും പോയ വൃക്ഷങ്ങള്‍;</verse>
				<verse number="13">തങ്ങളുടെ നാണക്കേടു നുരച്ചു തള്ളുന്ന കൊടിയ കടല്‍ത്തിരകള്‍; സദാകാലത്തേക്കും അന്ധതമസ്സ് സൂക്ഷിച്ചുവച്ചിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങള്‍ തന്നെ.</verse>
				<verse number="14">ആദാംമുതല്‍ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച്:</verse>
				<verse number="15">“ഇതാ കര്‍ത്താവ് എല്ലാവരെയും വിധിപ്പാനും അവര്‍ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളും നിമിത്തം ഭക്തികെട്ട പാപികള്‍ തന്‍റെ നേരേ പറഞ്ഞ സകല നിഷ്ഠുരങ്ങളും നിമിത്തവും ഭക്തികെട്ടവരെയൊക്കെയും ബോധം വരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടുകൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു.</verse>
				<verse number="16">അവര്‍ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ച് ആവലാതി പറയുന്നവരുമായി സ്വന്തമോഹങ്ങളെ അനുസരിച്ചു നടക്കുന്നു. അവരുടെ വായ് വമ്പു പറയുന്നു; കാര്യസാധ്യത്തിനായി അവര്‍ മുഖസ്തുതി പ്രയോഗിക്കുന്നു.</verse>
				<verse number="17">നിങ്ങളോ, പ്രിയരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ അപ്പൊസ്തലന്മാര്‍ മുന്‍പറഞ്ഞ വാക്കുകളെ ഓര്‍പ്പിന്‍.</verse>
				<verse number="18">അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ ഉണ്ടാകും എന്ന് അവര്‍ നിങ്ങളോടു പറഞ്ഞുവല്ലോ.</verse>
				<verse number="19">അവര്‍ ഭിന്നത ഉണ്ടാക്കുന്നവര്‍, പ്രാകൃതന്മാര്‍, ആത്മാവില്ലാത്തവര്‍.</verse>
				<verse number="20">നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്‍ക്കുതന്നെ ആത്മികവര്‍ധന വരുത്തിയും പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചും</verse>
				<verse number="21">നിത്യജീവനായിട്ടു നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കരുണയ്ക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്‍വിന്‍.</verse>
				<verse number="22">സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിന്‍;</verse>
				<verse number="23">ചിലരെ തീയില്‍നിന്നു വലിച്ചെടുത്തു രക്ഷിപ്പിന്‍; ജഡത്താല്‍ കറപിടിച്ച അങ്കിപോലും പകച്ചുകൊണ്ടു ചിലര്‍ക്കു ഭയത്തോടെ കരുണ കാണിപ്പിന്‍.</verse>
				<verse number="24">വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്‍റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ ശക്തിയുള്ളവന്,</verse>
				<verse number="25">നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിനു തന്നെ, സര്‍വകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ. ആമേന്‍.</verse>
			</chapter>
		</book>
		<book number="66">
			<chapter number="1">
				<verse number="1">യേശുക്രിസ്തുവിന്‍റെ വെളിപ്പാട്: വേഗത്തില്‍ സംഭവിപ്പാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിനു ദൈവം അത് അവനു കൊടുത്തു. അവന്‍ അത് തന്‍റെ ദൂതന്‍ മുഖാന്തരം അയച്ച് തന്‍റെ ദാസനായ യോഹന്നാനു പ്രദര്‍ശിപ്പിച്ചു.</verse>
				<verse number="2">അവന്‍ ദൈവത്തിന്‍റെ വചനവും യേശുക്രിസ്തുവിന്‍റെ സാക്ഷ്യവുമായി താന്‍ കണ്ടതൊക്കെയും സാക്ഷീകരിച്ചു.</verse>
				<verse number="3">ഈ പ്രവചനത്തിന്‍റെ വാക്കുകളെ വായിച്ചു കേള്‍പ്പിക്കുന്നവനും കേള്‍ക്കുന്നവരും അതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവരും ഭാഗ്യവാന്മാര്‍; സമയം അടുത്തിരിക്കുന്നു.</verse>
				<verse number="4">യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നത്: ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍നിന്നും അവന്‍റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴ് ആത്മാക്കളുടെ പക്കല്‍നിന്നും</verse>
				<verse number="5">വിശ്വസ്തസാക്ഷിയും മരിച്ചവരില്‍ ആദ്യജാതനും ഭൂരാജാക്കന്മാര്‍ക്ക് അധിപതിയും ആയ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.</verse>
				<verse number="6">നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്‍റെ രക്തത്താല്‍ വിടുവിച്ചു തന്‍റെ പിതാവായ ദൈവത്തിനു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന് എന്നെന്നേക്കും മഹത്ത്വവും ബലവും; ആമേന്‍.</verse>
				<verse number="7">ഇതാ, അവന്‍ മേഘാരൂഢനായി വരുന്നു; ഏതു കണ്ണും, അവനെ കുത്തിത്തുളച്ചവരും അവനെ കാണും; ഭൂമിയിലെ ഗോത്രങ്ങളൊക്കെയും അവനെച്ചൊല്ലി വിലപിക്കും. ഉവ്വ്, ആമേന്‍.</verse>
				<verse number="8">ഞാന്‍ അല്ഫയും ഓമേഗയും ആകുന്നു എന്ന് ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.</verse>
				<verse number="9">നിങ്ങളുടെ സഹോദരനും യേശുവിന്‍റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്‍റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു.</verse>
				<verse number="10">കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി:</verse>
				<verse number="11">നീ കാണുന്നത് ഒരു പുസ്തകത്തില്‍ എഴുതി എഫെസൊസ്, സ്മുര്‍ന്നാ, പെര്‍ഗരുമൊസ്, തുയഥൈര, സര്‍ദ്ദിസ്സ്, ഫിലദെല്‍ഫ്യ, ലവൊദിക്യ എന്ന ഏഴു സഭകള്‍ക്കും അയയ്ക്കുക എന്നിങ്ങനെ കാഹളത്തിനൊത്ത ഒരു മഹാനാദം എന്‍റെ പുറകില്‍കേട്ടു.</verse>
				<verse number="12">എന്നോടു സംസാരിച്ച നാദം എന്ത് എന്നു കാണ്‍മാന്‍ ഞാന്‍ തിരിഞ്ഞു.</verse>
				<verse number="13">തിരിഞ്ഞപ്പോള്‍ ഏഴു പൊന്‍നിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവില്‍ നിലയങ്കി ധരിച്ചു മാറത്തു പൊന്‍കച്ച കെട്ടിയവനായി മനുഷ്യപുത്രനോടു സദൃശനായവനെയും കണ്ടു.</verse>
				<verse number="14">അവന്‍റെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജ്വാലയ്ക്ക് ഒത്തതും</verse>
				<verse number="15">കാല്‍ ഉലയില്‍ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിനു സദൃശവും അവന്‍റെ ശബ്ദം പെരുവെള്ളത്തിന്‍റെ ഇരച്ചില്‍പോലെയും ആയിരുന്നു.</verse>
				<verse number="16">അവന്‍റെ വലംകൈയില്‍ ഏഴു നക്ഷത്രം ഉണ്ട്; അവന്‍റെ വായില്‍നിന്നു മൂര്‍ച്ചയേറിയ ഇരുവായ്ത്തലയുള്ള വാള്‍ പുറപ്പെടുന്നു; അവന്‍റെ മുഖം സൂര്യന്‍ ശക്തിയോടെ പ്രകാശിക്കുന്നതുപോലെ ആയിരുന്നു.</verse>
				<verse number="17">അവനെ കണ്ടിട്ടു ഞാന്‍ മരിച്ചവനെപ്പോലെ അവന്‍റെ കാല്ക്കല്‍ വീണു. അവന്‍ വലംകൈ എന്‍റെമേല്‍ വച്ചു: ഭയപ്പെടേണ്ടാ, ഞാന്‍ ആദ്യനും അന്ത്യനും ജീവനുള്ളവനും ആകുന്നു.</verse>
				<verse number="18">ഞാന്‍ മരിച്ചവനായിരുന്നു; എന്നാല്‍ ഇതാ, എന്നെന്നേക്കും ജീവിച്ചിരിക്കുന്നു; മരണത്തിന്‍റെയും പാതാളത്തിന്‍റെയും താക്കോല്‍ എന്‍റെ കൈവശമുണ്ട്.</verse>
				<verse number="19">നീ കണ്ടതും ഇപ്പോള്‍ ഉള്ളതും ഇനി സംഭവിപ്പാനിരിക്കുന്നതും</verse>
				<verse number="20">എന്‍റെ വലംകൈയില്‍ കണ്ട ഏഴു നക്ഷത്രത്തിന്‍റെ മര്‍മവും ഏഴു പൊന്‍നിലവിളക്കിന്‍റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളക്ക് ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.</verse>
			</chapter>
			<chapter number="2">
				<verse number="1">എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴു നക്ഷത്രം വലംകൈയില്‍ പിടിച്ചുംകൊണ്ട് ഏഴു പൊന്‍നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നത്:</verse>
				<verse number="2">ഞാന്‍ നിന്‍റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പൊസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും,</verse>
				<verse number="3">നിനക്കു സഹിഷ്ണുതയുള്ളതും എന്‍റെ നാമംനിമിത്തം നീ സഹിച്ചതും തളര്‍ന്നു പോകാഞ്ഞതും ഞാന്‍ അറിയുന്നു.</verse>
				<verse number="4">എങ്കിലും നിന്‍റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്.</verse>
				<verse number="5">നീ ഏതില്‍നിന്ന് വീണിരിക്കുന്നു എന്ന് ഓര്‍ത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്‍റെ നിലവിളക്ക് അതിന്‍റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും.</verse>
				<verse number="6">എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകയ്ക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്.</verse>
				<verse number="7">അത് ഞാനും പകയ്ക്കുന്നു. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന് ഞാന്‍ ദൈവത്തിന്‍റെ പറുദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്‍റെ ഫലം തിന്മാന്‍ കൊടുക്കും.</verse>
				<verse number="8">സ്മുര്‍ന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവന്‍ അരുളിച്ചെയ്യുന്നത്:</verse>
				<verse number="9">ഞാന്‍ നിന്‍റെ കഷ്ടതയും ദാരിദ്ര്യവും -നീ ധനവാനാകുന്നുതാനും- തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നെങ്കിലും യെഹൂദരല്ല, സാത്താന്‍റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.</verse>
				<verse number="10">നീ സഹിപ്പാനുള്ളത് പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു; പത്തു ദിവസം നിങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവകിരീടം നിനക്കു തരും.</verse>
				<verse number="11">ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.</verse>
				<verse number="12">പെര്‍ഗരുമൊസിലെ സഭയുടെ ദൂതന് എഴുതുക: മൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിച്ചെയ്യുന്നത്:</verse>
				<verse number="13">നീ എവിടെ പാര്‍ക്കുന്നു എന്നും അത് സാത്താന്‍റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്‍റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍, സാത്താന്‍ പാര്‍ക്കുന്നേടത്തുതന്നെ, എന്‍റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.</verse>
				<verse number="14">എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ട്; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിനും ദുര്‍ന്നടപ്പ് ആചരിക്കേണ്ടതിനും അവരുടെ മുമ്പില്‍ ഇടര്‍ച്ച വയ്പാന്‍ ബാലാക്കിന് ഉപദേശിച്ചു കൊടുത്ത ബിലെയാമിന്‍റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ട്.</verse>
				<verse number="15">അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ട്.</verse>
				<verse number="16">ആകയാല്‍ മാനസാന്തരപ്പെടുക; അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്ന് എന്‍റെ വായിലെ വാളുകൊണ്ട് അവരോടു പോരാടും.</verse>
				<verse number="17">ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവനു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.</verse>
				<verse number="18">തുയഥൈരയിലെ സഭയുടെ ദൂതന് എഴുതുക: അഗ്നിജ്വാലയ്ക്ക് ഒത്ത കണ്ണും വെള്ളോട്ടിനു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നത്:</verse>
				<verse number="19">ഞാന്‍ നിന്‍റെ പ്രവൃത്തിയും നിന്‍റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്‍റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.</verse>
				<verse number="20">എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പ് ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്‍റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബെല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ട്.</verse>
				<verse number="21">ഞാന്‍ അവള്‍ക്കു മാനസാന്തര പ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പു വിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്ക് മനസ്സില്ല.</verse>
				<verse number="22">ഞാന്‍ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കിക്കളയും.</verse>
				<verse number="23">അവളുടെ മക്കളെയും ഞാന്‍ കൊന്നുകളയും; ഞാന്‍ ഉള്‍പ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്ന് സകല സഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്ക് ഏവര്‍ക്കും പകരം ചെയ്യും.</verse>
				<verse number="24">എന്നാല്‍ ഈ ഉപദേശം കൈക്കൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്‍റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോട്: വേറൊരു ഭാരം ഞാന്‍ നിങ്ങളുടെമേല്‍ ചുമത്തുന്നില്ല;</verse>
				<verse number="25">എങ്കിലും നിങ്ങള്‍ക്കുള്ളത് ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്ന് ഞാന്‍ കല്പിക്കുന്നു.</verse>
				<verse number="26">ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന് എന്‍റെ പിതാവ് എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെമേല്‍ അധികാരം കൊടുക്കും.</verse>
				<verse number="27">അവന്‍ ഇരുമ്പുകോല്‍കൊണ്ട് അവരെ മേയിക്കും; അവര്‍ കുശവന്‍റെ പാത്രങ്ങള്‍ പോലെ നുറുങ്ങിപ്പോകും.</verse>
				<verse number="28">ഞാന്‍ അവന് ഉദയനക്ഷത്രവും കൊടുക്കും.</verse>
				<verse number="29">ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.</verse>
			</chapter>
			<chapter number="3">
				<verse number="1">സര്‍ദ്ദിസിലെ സഭയുടെ ദൂതന് എഴുതുക. ദൈവത്തിന്‍റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവന്‍ അരുളിച്ചെയ്യുന്നത്: ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവന്‍ എന്ന് നിനക്കു പേരുണ്ട് എങ്കിലും നീ മരിച്ചവനാകുന്നു.</verse>
				<verse number="2">ഉണര്‍ന്നുകൊള്‍ക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാന്‍ നിന്‍റെ പ്രവൃത്തി എന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍ പൂര്‍ണതയുള്ളതായി കണ്ടില്ല.</verse>
				<verse number="3">ആകയാല്‍ നീ പ്രാപിക്കയും കേള്‍ക്കയും ചെയ്തത് എങ്ങനെ എന്ന് ഓര്‍ത്ത് അത് കാത്തുകൊള്‍കയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാല്‍ ഞാന്‍ കള്ളനെപ്പോലെ വരും; ഏത് നാഴികയ്ക്കു നിന്‍റെമേല്‍ വരും എന്ന് നീ അറികയും ഇല്ല.</verse>
				<verse number="4">എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേര്‍ സര്‍ദ്ദിസില്‍ നിനക്കുണ്ട്.</verse>
				<verse number="5">അവര്‍ യോഗ്യന്മാരാകയാല്‍ വെള്ള ധരിച്ചും കൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവന്‍ വെള്ളയുടുപ്പു ധരിക്കും; അവന്‍റെ പേര്‍ ഞാന്‍ ജീവപുസ്തകത്തില്‍നിന്നു മായിച്ചുകളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പിലും അവന്‍റെ പേര്‍ ഏറ്റുപറയും.</verse>
				<verse number="6">ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.</verse>
				<verse number="7">ഫിലദെല്‍ഫ്യയിലെ സഭയുടെ ദൂതന് എഴുതുക: വിശുദ്ധനും സത്യവാനും ദാവീദിന്‍റെ താക്കോലുള്ളവനും ആയി ആരും അടയ്ക്കാതവണ്ണം തുറക്കുകയും ആരും തുറക്കാതവണ്ണം അടയ്ക്കുകയും ചെയ്യുന്നവന്‍ അരുളിച്ചെയ്യുന്നത്:</verse>
				<verse number="8">ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു. ഇതാ, ഞാന്‍ നിന്‍റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവച്ചിരിക്കുന്നു; അത് ആര്‍ക്കും അടച്ചുകൂടാ. നിനക്ക് അല്പമേ ശക്തിയുള്ളൂ എങ്കിലും നീ എന്‍റെ വചനം കാത്തു, എന്‍റെ നാമം നിഷേധിച്ചിട്ടില്ല.</verse>
				<verse number="9">യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാന്‍ സാത്താന്‍റെ പള്ളിയില്‍നിന്നു വരുത്തും; അവര്‍ നിന്‍റെ കാല്ക്കല്‍ വന്നു നമസ്കരിപ്പാനും ഞാന്‍ നിന്നെ സ്നേഹിച്ചു എന്ന് അറിവാനും സംഗതി വരുത്തും.</verse>
				<verse number="10">സഹിഷ്ണുതയെക്കുറിച്ചുള്ള എന്‍റെ വചനം നീ കാത്തുകൊണ്ടതിനാല്‍ ഭൂമിയില്‍ വസിക്കുന്നവരെ പരീക്ഷിക്കേണ്ടതിനു ഭൂതലത്തില്‍ എങ്ങും വരുവാനുള്ള പരീക്ഷാകാലത്ത് ഞാനും നിന്നെ കാക്കും.</verse>
				<verse number="11">ഞാന്‍ വേഗം വരുന്നു; നിന്‍റെ കിരീടം ആരും എടുക്കാതിരിപ്പാന്‍ തക്കവണ്ണം നിനക്കുള്ളത് പിടിച്ചുകൊള്‍ക.</verse>
				<verse number="12">ജയിക്കുന്നവനെ ഞാന്‍ എന്‍റെ ദൈവത്തിന്‍റെ ആലയത്തില്‍ ഒരു തൂണാക്കും; അവന്‍ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്‍റെ ദൈവത്തിന്‍റെ നാമവും എന്‍റെ ദൈവത്തിന്‍റെ പക്കല്‍നിന്ന്, സ്വര്‍ഗത്തില്‍നിന്നു തന്നെ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്‍റെ ദൈവത്തിന്‍ നഗരത്തിന്‍റെ നാമവും എന്‍റെ പുതിയ നാമവും ഞാന്‍ അവന്‍റെമേല്‍ എഴുതും.</verse>
				<verse number="13">ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.</verse>
				<verse number="14">ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേന്‍ എന്നുള്ളവന്‍ അരുളിച്ചെയ്യുന്നത്:</verse>
				<verse number="15">ഞാന്‍ നിന്‍റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കില്‍ കൊള്ളായിരുന്നു.</verse>
				<verse number="16">ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാല്‍ നിന്നെ എന്‍റെ വായില്‍നിന്നു ഉമിണ്ണുകളയും.</verse>
				<verse number="17">ഞാന്‍ ധനവാന്‍; സമ്പന്നനായിരിക്കുന്നു; എനിക്ക് ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്ന് അറിയാതിരിക്കയാല്‍</verse>
				<verse number="18">നീ സമ്പന്നന്‍ ആകേണ്ടതിനു തീയില്‍ ഊതിക്കഴിച്ച പൊന്നും നിന്‍റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിനു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണില്‍ എഴുതുവാന്‍ ലേപവും എന്നോടു വിലയ്ക്കു വാങ്ങുവാന്‍ ഞാന്‍ നിന്നോടു ബുദ്ധി പറയുന്നു.</verse>
				<verse number="19">എനിക്കു പ്രിയമുള്ളവരെയൊക്കെയും ഞാന്‍ ശാസിക്കയും ശിക്ഷിക്കയും ചെയ്യുന്നു; ആകയാല്‍ നീ ജാഗ്രതയുള്ളവനായിരിക്ക; മാനസാന്തരപ്പെടുക.</verse>
				<verse number="20">ഞാന്‍ വാതില്‍ക്കല്‍നിന്നു മുട്ടുന്നു; ആരെങ്കിലും എന്‍റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്‍റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടുംകൂടെ അത്താഴം കഴിക്കും.</verse>
				<verse number="21">ജയിക്കുന്നവനു ഞാന്‍ എന്നോടുകൂടെ എന്‍റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ വരം നല്കും; ഞാനും ജയിച്ച് എന്‍റെ പിതാവിനോടുകൂടെ അവന്‍റെ സിംഹാസനത്തില്‍ ഇരുന്നതുപോലെതന്നെ.</verse>
				<verse number="22">ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.</verse>
			</chapter>
			<chapter number="4">
				<verse number="1">അനന്തരം സ്വര്‍ഗത്തില്‍ ഒരു വാതില്‍ തുറന്നിരിക്കുന്നത് ഞാന്‍ കണ്ടു; കാഹളനാദംപോലെ എന്നോടു സംസാരിച്ചു കേട്ട ആദ്യത്തെ ശബ്ദം എന്നോട്: ഇവിടെ കയറിവരിക; മേലാല്‍ സംഭവിപ്പാനുള്ളത് ഞാന്‍ നിനക്ക് കാണിച്ചുതരാം എന്നു കല്പിച്ചു.</verse>
				<verse number="2">ഉടനെ ഞാന്‍ ആത്മവിവശനായി സ്വര്‍ഗത്തില്‍ ഒരു സിംഹാസനം വച്ചിരിക്കുന്നതും സിംഹാസനത്തില്‍ ഒരുവന്‍ ഇരിക്കുന്നതും കണ്ടു.</verse>
				<verse number="3">ഇരിക്കുന്നവന്‍ കാഴ്ചയ്ക്കു സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശന്‍; സിംഹാസനത്തിന്‍റെ ചുറ്റും കാഴ്ചയ്ക്കു മരതകത്തോടു സദൃശമായൊരു പച്ചവില്ല്;</verse>
				<verse number="4">സിംഹാസനത്തിന്‍റെ ചുറ്റിലും ഇരുപത്തിനാലു സിംഹാസനം; വെള്ളയുടുപ്പ് ധരിച്ചുംകൊണ്ടു സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാലു മൂപ്പന്മാര്‍; അവരുടെ തലയില്‍ പൊന്‍കിരീടം;</verse>
				<verse number="5">സിംഹാസനത്തില്‍നിന്നും മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്‍റെ ഏഴ് ആത്മാക്കളായ ഏഴു ദീപങ്ങള്‍ സിംഹാസനത്തിന്‍റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു;</verse>
				<verse number="6">സിംഹാസനത്തിന്‍റെ മുമ്പില്‍ പളുങ്കിനൊത്ത കണ്ണാടിക്കടല്‍; സിംഹാസനത്തിന്‍റെ നടുവിലും സിംഹാസനത്തിന്‍റെ ചുറ്റിലും നാലു ജീവികള്‍; അവയ്ക്കു മുമ്പുറവും പിമ്പുറവും കണ്ണു നിറഞ്ഞിരിക്കുന്നു.</verse>
				<verse number="7">ഒന്നാം ജീവി സിംഹത്തിനു സദൃശം; രണ്ടാം ജീവി കാളയ്ക്കു സദൃശം; മൂന്നാം ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്; നാലാം ജീവി പറക്കുന്ന കഴുകിനു സദൃശം.</verse>
				<verse number="8">നാലു ജീവികളും ഓരോന്നിനും ആറാറു ചിറകുള്ളതായി ചുറ്റിലും അകത്തും കണ്ണ് നിറഞ്ഞിരിക്കുന്നു. ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സര്‍വശക്തിയുള്ള കര്‍ത്താവായ ദൈവം പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ എന്ന് അവര്‍ രാപ്പകല്‍ വിശ്രമം കൂടാതെ പറഞ്ഞുകൊണ്ടിരിക്കുന്നു.</verse>
				<verse number="9">എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനായി സിംഹാസനത്തില്‍ ഇരിക്കുന്നവന് ആ ജീവികള്‍ മഹത്ത്വവും ബഹുമാനവും സ്തോത്രവും കൊടുക്കുമ്പോഴൊക്കെയും,</verse>
				<verse number="10">ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുമ്പില്‍ വീണ്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു:</verse>
				<verse number="11">കര്‍ത്താവേ, നീ സര്‍വവും സൃഷ്ടിച്ചവനും എല്ലാം നിന്‍റെ ഇഷ്ടം ഹേതുവാല്‍ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാല്‍ മഹത്ത്വവും ബഹുമാനവും ശക്തിയും കൈക്കൊള്‍വാന്‍ യോഗ്യന്‍ എന്നു പറഞ്ഞുംകൊണ്ടു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിന്മുമ്പില്‍ ഇടും.</verse>
			</chapter>
			<chapter number="5">
				<verse number="1">ഞാന്‍ സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലംകൈയില്‍ അകത്തും പുറത്തും എഴുത്തുള്ളതായി ഏഴു മുദ്രയാല്‍ മുദ്രയിട്ടൊരു പുസ്തകം കണ്ടു.</verse>
				<verse number="2">ആ പുസ്തകം തുറപ്പാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളൂ എന്ന് അത്യുച്ചത്തില്‍ ഘോഷിക്കുന്ന ശക്തനായൊരു ദൂതനെയും കണ്ടു.</verse>
				<verse number="3">പുസ്തകം തുറപ്പാനോ നോക്കുവാനോ സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ആര്‍ക്കും കഴിഞ്ഞില്ല.</verse>
				<verse number="4">പുസ്തകം തുറന്നു വായിപ്പാനെങ്കിലും അത് നോക്കുവാനെങ്കിലും യോഗ്യനായി ആരെയും കാണായ്കകൊണ്ടു ഞാന്‍ ഏറ്റവും കരഞ്ഞു.</verse>
				<verse number="5">അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട്: കരയേണ്ടാ; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്‍റെ വേരുമായവന്‍ പുസ്തകവും അതിന്‍റെ ഏഴു മുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.</verse>
				<verse number="6">ഞാന്‍ സിംഹാസനത്തിന്‍റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന് ഏഴു കൊമ്പും, സര്‍വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കള്‍ ആയ ഏഴു കണ്ണും ഉണ്ട്.</verse>
				<verse number="7">അവന്‍ വന്നു സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ വലംകൈയില്‍നിന്നു പുസ്തകം വാങ്ങി.</verse>
				<verse number="8">വാങ്ങിയപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലു മൂപ്പന്മാരും ഓരോരുത്തന്‍ വീണയും വിശുദ്ധന്മാരുടെ പ്രാര്‍ഥന എന്ന ധൂപവര്‍ഗം നിറഞ്ഞ പൊന്‍കലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്‍റെ മുമ്പാകെ വീണു.</verse>
				<verse number="9">പുസ്തകം വാങ്ങുവാനും അതിന്‍റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യന്‍; നീ അറുക്കപ്പെട്ടു നിന്‍റെ രക്തംകൊണ്ടു സര്‍വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി;</verse>
				<verse number="10">ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയ പാട്ട് അവര്‍ പാടുന്നു.</verse>
				<verse number="11">പിന്നെ ഞാന്‍ ദര്‍ശനത്തില്‍ സിംഹാസനത്തിന്‍റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു.</verse>
				<verse number="12">അവര്‍ അത്യുച്ചത്തില്‍: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തോത്രവും ലഭിപ്പാന്‍ യോഗ്യന്‍ എന്നു പറഞ്ഞു.</verse>
				<verse number="13">സ്വര്‍ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതൊക്കെയും: സിംഹാസനത്തില്‍ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്ത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നത് ഞാന്‍ കേട്ടു.</verse>
				<verse number="14">നാലു ജീവികളും: ആമേന്‍ എന്നു പറഞ്ഞു; മൂപ്പന്മാര്‍ വീണു നമസ്കരിച്ചു.</verse>
			</chapter>
			<chapter number="6">
				<verse number="1">കുഞ്ഞാട് മുദ്രകളില്‍ ഒന്നു പൊട്ടിച്ചപ്പോള്‍: നീ വരിക എന്ന് നാലു ജീവികളില്‍ ഒന്ന് ഇടിമുഴക്കംപോലെ പറയുന്നത് ഞാന്‍ കേട്ടു.</verse>
				<verse number="2">അപ്പോള്‍ ഞാന്‍ ഒരു വെള്ളക്കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്‍റെ കൈയില്‍ ഒരു വില്ലുണ്ട്; അവന് ഒരു കിരീടവും ലഭിച്ചു; അവന്‍ ജയിക്കുന്നവനായും ജയിപ്പാനായും പുറപ്പെട്ടു.</verse>
				<verse number="3">അവന്‍ രണ്ടാം മുദ്ര പൊട്ടിച്ചപ്പോള്‍: വരിക എന്ന് രണ്ടാം ജീവി പറയുന്നത് ഞാന്‍ കേട്ടു.</verse>
				<verse number="4">അപ്പോള്‍ ചുവന്നതായ മറ്റൊരു കുതിര പുറപ്പെട്ടു; അതിന്‍റെ പുറത്ത് ഇരിക്കുന്നവനു മനുഷ്യര്‍ അന്യോന്യം കൊല്ലുവാന്‍ തക്കവണ്ണം ഭൂമിയില്‍നിന്നു സമാധാനം എടുത്തുകളയേണ്ടതിന് അധികാരം ലഭിച്ചു; ഒരു വലിയ വാളും അവനു കിട്ടി.</verse>
				<verse number="5">മൂന്നാം മുദ്ര പൊട്ടിച്ചപ്പോള്‍: വരിക എന്ന് മൂന്നാം ജീവി പറയുന്നതു ഞാന്‍ കേട്ടു. അപ്പോള്‍ ഞാന്‍ ഒരു കറുത്ത കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവന്‍ ഒരു തുലാസു കൈയില്‍ പിടിച്ചിരുന്നു.</verse>
				<verse number="6">ഒരു പണത്തിന് ഒരിടങ്ങഴി കോതമ്പ്; ഒരു പണത്തിനു മൂന്നിടങ്ങഴി യവം; എന്നാല്‍ എണ്ണയ്ക്കും വീഞ്ഞിനും കേടു വരുത്തരുത് എന്ന് നാലു ജീവികളുടെയും നടുവില്‍നിന്ന് ഒരു ശബ്ദം ഞാന്‍ കേട്ടു.</verse>
				<verse number="7">നാലാം മുദ്ര പൊട്ടിച്ചപ്പോള്‍: വരിക എന്ന് നാലാം ജീവി പറയുന്നതു ഞാന്‍ കേട്ടു.</verse>
				<verse number="8">അപ്പോള്‍ ഞാന്‍ മഞ്ഞനിറമുള്ളൊരു കുതിരയെ കണ്ടു; അതിന്മേല്‍ ഇരിക്കുന്നവനു മരണം എന്നു പേര്‍; പാതാളം അവനെ പിന്തുടര്‍ന്നു; അവര്‍ക്കു വാളുകൊണ്ടും ക്ഷാമംകൊണ്ടും മഹാവ്യാധികൊണ്ടും ഭൂമിയിലെ കാട്ടുമൃഗങ്ങളെക്കൊണ്ടും കൊന്നുകളവാന്‍ ഭൂമിയുടെ കാലംശത്തിന്മേല്‍ അധികാരം ലഭിച്ചു.</verse>
				<verse number="9">അവന്‍ അഞ്ചാം മുദ്ര പൊട്ടിച്ചപ്പോള്‍: ദൈവവചനം നിമിത്തവും തങ്ങള്‍ പറഞ്ഞ സാക്ഷ്യം ഹേതുവായും അറുക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാന്‍ യാഗപീഠത്തിന്‍കീഴില്‍ കണ്ടു;</verse>
				<verse number="10">വിശുദ്ധനും സത്യവാനും ആയ നാഥാ, ഭൂമിയില്‍ വസിക്കുന്നവരോടു ഞങ്ങളുടെ രക്തത്തെക്കുറിച്ചു നീ എത്രത്തോളം ന്യായവിധിയും പ്രതികാരവും നടത്താതെയിരിക്കും എന്ന് അവര്‍ ഉറക്കെ നിലവിളിച്ചു.</verse>
				<verse number="11">അപ്പോള്‍ അവരില്‍ ഓരോരുത്തനും വെള്ള നിലയങ്കി കൊടുത്തു; അവരെപ്പോലെ കൊല്ലപ്പെടുവാനിരിക്കുന്ന സഹഭൃത്യന്മാരും സഹോദരന്മാരും വന്നുതികയുവോളം അല്പകാലംകൂടെ സ്വസ്ഥമായി പാര്‍ക്കേണം എന്ന് അവര്‍ക്ക് അരുളപ്പാടുണ്ടായി.</verse>
				<verse number="12">ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വലിയൊരു ഭൂകമ്പം ഉണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു.</verse>
				<verse number="13">അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങിയിട്ടു കായ് ഉതിര്‍ക്കുമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു.</verse>
				<verse number="14">പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.</verse>
				<verse number="15">ഭൂമിയിലെ രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകല ദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്ടു മലകളോടും പാറകളോടും:</verse>
				<verse number="16">ഞങ്ങളുടെമേല്‍ വീഴുവിന്‍; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്‍റെ കോപം തട്ടാതവണ്ണവും ഞങ്ങളെ മറപ്പിന്‍.</verse>
				<verse number="17">അവരുടെ മഹാകോപദിവസം വന്നു; ആര്‍ക്കു നില്പാന്‍ കഴിയും എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="7">
				<verse number="1">അതിന്‍റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റ് ഊതാതിരിക്കേണ്ടതിനു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നില്ക്കുന്നത് ഞാന്‍ കണ്ടു.</verse>
				<verse number="2">മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്‍റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിനും കേടു വരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോട്:</verse>
				<verse number="3">നമ്മുടെ ദൈവത്തിന്‍റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമുദ്രത്തിനും വൃക്ഷങ്ങള്‍ക്കും കേടു വരുത്തരുത് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.</verse>
				<verse number="4">മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലുംനിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.</verse>
				<verse number="5">യെഹൂദാഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം; രൂബേന്‍ഗോത്രത്തില്‍ പന്തീരായിരം; ഗാദ്ഗോത്രത്തില്‍ പന്തീരായിരം;</verse>
				<verse number="6">ആശേര്‍ഗോത്രത്തില്‍ പന്തീരായിരം; നഫ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം;</verse>
				<verse number="7">ശിമെയോന്‍ഗോത്രത്തില്‍ പന്തീരായിരം; ലേവിഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം;</verse>
				<verse number="8">സെബൂലൂന്‍ഗോത്രത്തില്‍ പന്തീരായിരം; യോസേഫ്ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം പേര്‍.</verse>
				<verse number="9">ഇതിന്‍റെശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്ന് ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ള നിലയങ്കി ധരിച്ചു കൈയില്‍ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്ക്കുന്നത് ഞാന്‍ കണ്ടു.</verse>
				<verse number="10">രക്ഷ എന്നുള്ളത് സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും ദാനം എന്ന് അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു.</verse>
				<verse number="11">സകല ദൂതന്മാരും സിംഹാസനത്തിന്‍റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്‍റെ മുമ്പില്‍ കവിണ്ണുവീണു;</verse>
				<verse number="12">ആമേന്‍; നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.</verse>
				<verse number="13">മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോട്: വെള്ള നിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെനിന്നു വന്നു എന്നു ചോദിച്ചു.</verse>
				<verse number="14">യജമാനന്‍ അറിയുമല്ലോ എന്ന് ഞാന്‍ പറഞ്ഞതിന് അവന്‍ എന്നോടു പറഞ്ഞത്: ഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്‍റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.</verse>
				<verse number="15">അതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്ന് അവന്‍റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കു കൂടാരം ആയിരിക്കും.</verse>
				<verse number="16">ഇനിഅവര്‍ക്കു വിശക്കയില്ല, ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേല്‍ തട്ടുകയുമില്ല.</verse>
				<verse number="17">സിംഹാസനത്തിന്‍റെ മധ്യേ ഉള്ള കുഞ്ഞാട് അവരെ മേയിച്ചു ജീവജലത്തിന്‍റെ ഉറവുകളിലേക്കു നടത്തുകയും ദൈവംതാന്‍ അവരുടെ കണ്ണില്‍നിന്ന് കണ്ണുനീര്‍ എല്ലാം തുടച്ചുകളകയും ചെയ്യും.</verse>
			</chapter>
			<chapter number="8">
				<verse number="1">അവന്‍ ഏഴാം മുദ്ര പൊട്ടിച്ചപ്പോള്‍ സ്വര്‍ഗത്തില്‍ ഏകദേശം അര മണിക്കൂറോളം മൗനത ഉണ്ടായി.</verse>
				<verse number="2">അപ്പോള്‍ ദൈവസന്നിധിയില്‍ ഏഴു ദൂതന്മാര്‍ നില്ക്കുന്നത് ഞാന്‍ കണ്ടു; അവര്‍ക്ക് ഏഴു കാഹളം ലഭിച്ചു.</verse>
				<verse number="3">മറ്റൊരു ദൂതന്‍ ഒരു സ്വര്‍ണധൂപകലശവുമായി വന്നു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിന്‍ മുമ്പിലുള്ള സ്വര്‍ണപീഠത്തിന്മേല്‍ സകല വിശുദ്ധന്മാരുടെയും പ്രാര്‍ഥനയോടു ചേര്‍ക്കേണ്ടതിനു വളരെ ധൂപവര്‍ഗം അവനു കൊടുത്തു.</verse>
				<verse number="4">ധൂപവര്‍ഗത്തിന്‍റെ പുക വിശുദ്ധന്മാരുടെ പ്രാര്‍ഥനയോടുകൂടെ ദൂതന്‍റെ കൈയില്‍നിന്നു ദൈവസന്നിധിയിലേക്കു കയറി.</verse>
				<verse number="5">ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു; ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.</verse>
				<verse number="6">ഏഴു കാഹളമുള്ള ദൂതന്മാര്‍ എഴുവരും കാഹളം ഊതുവാന്‍ ഒരുങ്ങിനിന്നു.</verse>
				<verse number="7">ഒന്നാമത്തവന്‍ ഊതി; അപ്പോള്‍ രക്തം കലര്‍ന്ന കന്മഴയും തീയും ഭൂമിമേല്‍ ചൊരിഞ്ഞിട്ടു ഭൂമിയില്‍ മൂന്നിലൊന്നു വെന്തുപോയി; വൃക്ഷങ്ങളില്‍ മൂന്നിലൊന്ന് വെന്തുപോയി; എല്ലാ പച്ചപ്പുല്ലും വെന്തുപോയി.</verse>
				<verse number="8">രണ്ടാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ തീ കത്തുന്ന വന്‍മലപോലെയൊന്നു സമുദ്രത്തിലേക്ക് എറിഞ്ഞിട്ടു കടലില്‍ മൂന്നിലൊന്നു രക്തമായിത്തീര്‍ന്നു.</verse>
				<verse number="9">സമുദ്രത്തില്‍ പ്രാണനുള്ള സൃഷ്ടികളില്‍ മൂന്നിലൊന്നു ചത്തുപോയി; കപ്പലുകളിലും മൂന്നിലൊന്ന് ചേതം വന്നു.</verse>
				<verse number="10">മൂന്നാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദീപംപോലെ ജ്വലിക്കുന്ന ഒരു മഹാനക്ഷത്രം ആകാശത്തുനിന്നു വീണു; നദികളില്‍ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണത്.</verse>
				<verse number="11">ആ നക്ഷത്രത്തിനു കാഞ്ഞിരം എന്നു പേര്‍; വെള്ളത്തില്‍ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കയ്പായതിനാല്‍ മനുഷ്യരില്‍ പലരും മരിച്ചുപോയി.</verse>
				<verse number="12">നാലാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും ചന്ദ്രനില്‍ മൂന്നിലൊന്നിനും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനും ബാധ തട്ടി; അവയില്‍ മൂന്നിലൊന്ന് ഇരുണ്ടുപോയി, രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.</verse>
				<verse number="13">അനന്തരം ഒരു കഴുക്: ഇനി കാഹളം ഊതുവാനുള്ള മൂന്നു ദൂതന്മാരുടെ കാഹളനാദം ഹേതുവായി ഭൂവാസികള്‍ക്കു കഷ്ടം, കഷ്ടം, കഷ്ടം എന്നു ഉറക്കെ പറഞ്ഞുകൊണ്ട് ആകാശമധ്യേ പറക്കുന്നത് ഞാന്‍ കാണ്‍കയും കേള്‍ക്കയും ചെയ്തു.</verse>
			</chapter>
			<chapter number="9">
				<verse number="1">അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നത് ഞാന്‍ കണ്ടു; അവന് അഗാധകൂപത്തിന്‍റെ താക്കോല്‍ ലഭിച്ചു.</verse>
				<verse number="2">അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുംചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുക പൊങ്ങി; കൂപത്തിന്‍റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി.</verse>
				<verse number="3">പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു. അതിനു ഭൂമിയിലെ തേളിനുള്ള ശക്തി ലഭിച്ചു.</verse>
				<verse number="4">നെറ്റിയില്‍ ദൈവത്തിന്‍റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിനും പച്ചയായതൊന്നിനും യാതൊരു വൃക്ഷത്തിനും കേടു വരുത്തരുത് എന്ന് അതിനു കല്പന ഉണ്ടായി.</verse>
				<verse number="5">അവരെ കൊല്ലുവാനല്ല, അഞ്ചു മാസം ദണ്ഡിപ്പിപ്പാനത്രേ അതിന് അധികാരം ലഭിച്ചത്; അവരുടെ വേദന, തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെ തന്നെ.</verse>
				<verse number="6">ആ കാലത്തു മനുഷ്യര്‍ മരണം അന്വേഷിക്കും; കാണ്‍കയില്ലതാനും; മരിപ്പാന്‍ കൊതിക്കും; മരണം അവരെ വിട്ട് ഓടിപ്പോകും.</verse>
				<verse number="7">വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിനു ചമയിച്ച കുതിരയ്ക്കു സമം; തലയില്‍ പൊന്‍കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.</verse>
				<verse number="8">സ്ത്രീകളുടെ മുടിപോലെ അതിനു മുടി ഉണ്ട്; പല്ല് സിംഹത്തിന്‍റെ പല്ലുപോലെ ആയിരുന്നു.</verse>
				<verse number="9">ഇരുമ്പുകവചംപോലെ കവചം ഉണ്ട്; ചിറകിന്‍റെ ഒച്ച പടയ്ക്ക് ഓടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.</verse>
				<verse number="10">തേളിനുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ട്; മനുഷ്യരെ അഞ്ചു മാസം ഉപദ്രവിപ്പാന്‍ അതിനുള്ള ശക്തി വാലില്‍ ആയിരുന്നു.</verse>
				<verse number="11">അഗാധദൂതന്‍ അതിനു രാജാവായിരുന്നു; അവന് എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.</verse>
				<verse number="12">കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.</verse>
				<verse number="13">ആറാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദൈവസന്നിധിയിലെ സ്വര്‍ണപീഠത്തിന്‍റെ കൊമ്പുകളില്‍നിന്ന് ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോട്:</verse>
				<verse number="14">യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാന്‍ കേട്ടു.</verse>
				<verse number="15">ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികയ്ക്ക് ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.</verse>
				<verse number="16">കുതിരപ്പടയുടെ സംഖ്യ പതിനായിരം മടങ്ങ് ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു.</verse>
				<verse number="17">ഞാന്‍ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടത് എങ്ങനെയെന്നാല്‍: അവര്‍ക്കു തീ നിറവും രക്തനീലവും ഗന്ധകവര്‍ണ വുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.</verse>
				<verse number="18">വായില്‍നിന്നു പുറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാല്‍ മനുഷ്യരില്‍ മൂന്നിലൊന്നു മരിച്ചുപോയി.</verse>
				<verse number="19">കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സര്‍പ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു; ഇവയാലത്രേ കേടു വരുത്തുന്നത്.</verse>
				<verse number="20">ഈ ബാധകളാല്‍ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്‍ഭൂതങ്ങളെയും, കാണ്‍മാനും കേള്‍പ്പാനും നടപ്പാനും വഹിയാത്ത പൊന്ന്, വെള്ളി, ചെമ്പ്, കല്ല്, മരം ഇവകൊണ്ടുളള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.</verse>
				<verse number="21">തങ്ങളുടെ കൊലപാതകം, ക്ഷുദ്രം, ദുര്‍ന്നടപ്പ്, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.</verse>
			</chapter>
			<chapter number="10">
				<verse number="1">ബലവാനായ മറ്റൊരു ദൂതന്‍ സ്വര്‍ഗത്തില്‍ നിന്നിറങ്ങുന്നത് ഞാന്‍ കണ്ടു. അവന്‍ മേഘം ഉടുത്തും തലയില്‍ ആകാശവില്ലു ധരിച്ചും മുഖം സൂര്യനെപ്പോലെയും കാല്‍ തീത്തൂണുപോലെയും ഉള്ളവന്‍.</verse>
				<verse number="2">അവന്‍റെ കൈയില്‍ തുറന്നൊരു ചെറുപുസ്തകം ഉണ്ടായിരുന്നു. അവന്‍ വലംകാല്‍ സമുദ്രത്തിന്മേലും ഇടംകാല്‍ ഭൂമിമേലും വച്ചു.</verse>
				<verse number="3">സിംഹം അലറുംപോലെ അത്യുച്ചത്തില്‍ ആര്‍ത്തു; ആര്‍ത്തപ്പോള്‍ ഏഴ് ഇടിയും നാദം മുഴക്കി.</verse>
				<verse number="4">ഏഴ് ഇടി നാദം മുഴക്കിയപ്പോള്‍ ഞാന്‍ എഴുതുവാന്‍ ഭാവിച്ചു; എന്നാല്‍ ഏഴ് ഇടി മുഴക്കിയത് എഴുതാതെ മുദ്രയിട്ടേക്ക എന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം കേട്ടു.</verse>
				<verse number="5">സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്നവനായി ഞാന്‍ കണ്ട ദൂതന്‍ വലംകൈ ആകാശത്തേക്ക് ഉയര്‍ത്തി:</verse>
				<verse number="6">ഇനി കാലം ഉണ്ടാകയില്ല; ഏഴാമത്തെ ദൂതന്‍ കാഹളം ഊതുവാനിരിക്കുന്ന നാദത്തിന്‍റെ കാലത്ത് ദൈവത്തിന്‍റെ മര്‍മം അവന്‍ തന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്ക് അറിയിച്ചു കൊടുത്തതുപോലെ നിവൃത്തിയാകുമെന്ന്</verse>
				<verse number="7">ആകാശവും അതിലുള്ളതും ഭൂമിയും അതിലുള്ളതും സമുദ്രവും അതിലുള്ളതും സൃഷ്ടിച്ചവനായി എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെച്ചൊല്ലി സത്യം ചെയ്തു.</verse>
				<verse number="8">ഞാന്‍ സ്വര്‍ഗത്തില്‍നിന്നു കേട്ട ശബ്ദം പിന്നെയും എന്നോടു സംസാരിച്ചു: നീ ചെന്നു സമുദ്രത്തിന്മേലും ഭൂമിമേലും നില്ക്കുന്ന ദൂതന്‍റെ കൈയില്‍ തുറന്നിരിക്കുന്ന പുസ്തകം വാങ്ങുക എന്നു കല്പിച്ചു.</verse>
				<verse number="9">ഞാന്‍ ദൂതന്‍റെ അടുക്കല്‍ ചെന്ന് ആ ചെറുപുസ്തകം തരുവാന്‍ പറഞ്ഞു. അവന്‍ എന്നോട്: നീ ഇതു വാങ്ങി തിന്നുക; അത് നിന്‍റെ വയറ്റിനെ കയ്പിക്കും എങ്കിലും വായില്‍ തേന്‍പോലെ മധുരിക്കും എന്നു പറഞ്ഞു.</verse>
				<verse number="10">ഞാന്‍ ദൂതന്‍റെ കൈയില്‍നിന്ന് ചെറുപുസ്തകം വാങ്ങിത്തിന്നു; അത് എന്‍റെ വായില്‍ തേന്‍പോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോള്‍ എന്‍റെ വയര്‍ കയ്ച്ചുപോയി.</verse>
				<verse number="11">അവന്‍ എന്നോട്: നീ ഇനിയും അനേകം വംശങ്ങളെയും ജാതികളെയും ഭാഷകളെയും രാജാക്കന്മാരെയും കുറിച്ചു പ്രവചിക്കേണ്ടിവരും എന്നു പറഞ്ഞു.</verse>
			</chapter>
			<chapter number="11">
				<verse number="1">പിന്നെ ദണ്ഡുപോലെയുള്ള ഒരു കോല്‍ എന്‍റെ കൈയില്‍ കിട്ടി കല്പന ലഭിച്ചത്: നീ എഴുന്നേറ്റു ദൈവത്തിന്‍റെ ആലയത്തെയും യാഗപീഠത്തെയും അതില്‍ നമസ്കരിക്കുന്നവരെയും അളക്കുക.</verse>
				<verse number="2">ആലയത്തിനു പുറത്തുള്ള പ്രാകാരം അളക്കാതെ വിട്ടേക്ക; അത് ജാതികള്‍ക്കു കൊടുത്തിരിക്കുന്നു; അവര്‍ വിശുദ്ധനഗരത്തെ നാല്പത്തിരണ്ടു മാസം ചവിട്ടും.</verse>
				<verse number="3">അന്നു ഞാന്‍ എന്‍റെ രണ്ടു സാക്ഷികള്‍ക്കും വരം നല്കും; അവര്‍ രട്ട് ഉടുത്തുംകൊണ്ട് ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.</verse>
				<verse number="4">അവര്‍ ഭൂമിയുടെ കര്‍ത്താവിന്‍റെ സന്നിധിയില്‍ നില്ക്കുന്ന രണ്ട് ഒലിവ് വൃക്ഷവും രണ്ടു നിലവിളക്കും ആകുന്നു.</verse>
				<verse number="5">ആരെങ്കിലും അവര്‍ക്കു ദോഷം ചെയ്‍വാന്‍ ഇച്ഛിച്ചാല്‍ അവരുടെ വായില്‍നിന്നു തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ ദഹിപ്പിച്ചുകളയും; അവര്‍ക്കു ദോഷം വരുത്തുവാന്‍ ഇച്ഛിക്കുന്നവന്‍ ഇങ്ങനെ മരിക്കേണ്ടിവരും.</verse>
				<verse number="6">അവരുടെ പ്രവചനകാലത്തു മഴ പെയ്യാതവണ്ണം ആകാശം അടച്ചുകളവാന്‍ അവര്‍ക്ക് അധികാരം ഉണ്ട്. വെള്ളത്തെ രക്തമാക്കുവാനും ഇച്ഛിക്കുമ്പോഴൊക്കെയും സകല ബാധകൊണ്ടും ഭൂമിയെ ദണ്ഡിപ്പിപ്പാനും അധികാരം ഉണ്ട്.</verse>
				<verse number="7">അവര്‍ തങ്ങളുടെ സാക്ഷ്യം തികച്ചശേഷം ആഴത്തില്‍നിന്നു കയറിവരുന്ന മൃഗം അവരോടു പടവെട്ടി അവരെ ജയിച്ചു കൊന്നുകളയും.</verse>
				<verse number="8">അവരുടെ കര്‍ത്താവ് ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്‍റെ വീഥിയില്‍ അവരുടെ ശവം കിടക്കും.</verse>
				<verse number="9">സകല വംശക്കാരും ഗോത്രക്കാരും ഭാഷക്കാരും ജാതിക്കാരും അവരുടെ ശവം മൂന്നര ദിവസം കാണും; അവരുടെ ശവം കല്ലറയില്‍ വയ്പാന്‍ സമ്മതിക്കയില്ല.</verse>
				<verse number="10">ഈ പ്രവാചകന്മാര്‍ ഇരുവരും ഭൂമിയില്‍ വസിക്കുന്നവരെ ദണ്ഡിപ്പിച്ചതുകൊണ്ടു ഭൂവാസികള്‍ അവര്‍ നിമിത്തം സന്തോഷിച്ച് ആനന്ദിക്കയും അന്യോന്യം സമ്മാനം കൊടുത്തയയ്ക്കയും ചെയ്യും.</verse>
				<verse number="11">മൂന്നര ദിവസം കഴിഞ്ഞശേഷം ദൈവത്തില്‍നിന്നു ജീവശ്വാസം അവരില്‍ വന്ന് അവര്‍ കാല്‍ ഊന്നിനിന്നു -അവരെ കണ്ടവര്‍ ഭയപരവശരായിത്തീര്‍ന്നു-</verse>
				<verse number="12">ഇവിടെ കയറിവരുവിന്‍ എന്ന് സ്വര്‍ഗത്തില്‍നിന്ന് ഒരു മഹാശബ്ദം പറയുന്നതു കേട്ടു, അവര്‍ മേഘത്തില്‍ സ്വര്‍ഗത്തിലേക്കു കയറി; അവരുടെ ശത്രുക്കള്‍ അവരെ നോക്കിക്കൊണ്ടിരുന്നു.</verse>
				<verse number="13">ആ നാഴികയില്‍ വലിയോരു ഭൂകമ്പം ഉണ്ടായി; നഗരത്തില്‍ പത്തിലൊന്ന് ഇടിഞ്ഞുവീണു; ഭൂകമ്പത്തില്‍ ഏഴായിരം പേര്‍ മരിച്ചുപോയി; ശേഷിച്ചവര്‍ ഭയപരവശരായി സ്വര്‍ഗത്തിലെ ദൈവത്തിനു മഹത്ത്വം കൊടുത്തു.</verse>
				<verse number="14">രണ്ടാമത്തെ കഷ്ടം കഴിഞ്ഞു; മൂന്നാമത്തെ കഷ്ടം വേഗം വരുന്നു.</verse>
				<verse number="15">ഏഴാമത്തെ ദൂതന്‍ ഊതിയപ്പോള്‍: ലോകരാജത്വം നമ്മുടെ കര്‍ത്താവിനും അവന്‍റെ ക്രിസ്തുവിനും ആയിത്തീര്‍ന്നിരിക്കുന്നു; അവന്‍ എന്നെന്നേക്കും വാഴും എന്ന് സ്വര്‍ഗത്തില്‍ ഒരു മഹാഘോഷം ഉണ്ടായി.</verse>
				<verse number="16">ദൈവസന്നിധിയില്‍ സിംഹാസനങ്ങളില്‍ ഇരിക്കുന്ന ഇരുപത്തിനാല് മൂപ്പന്മാരും കവിണ്ണുവീണു ദൈവത്തെ നമസ്കരിച്ചു പറഞ്ഞത്:</verse>
				<verse number="17">സര്‍വശക്തിയുള്ള കര്‍ത്താവായ ദൈവമേ, ഇരിക്കുന്നവനും ഇരുന്നവനുമായുള്ളോവേ, നീ മഹാശക്തി ധരിച്ചു വാഴുകയാല്‍ ഞങ്ങള്‍ നിന്നെ സ്തുതിക്കുന്നു.</verse>
				<verse number="18">ജാതികള്‍ കോപിച്ചു, നിന്‍റെ കോപവും വന്നു; മരിച്ചവരെ ന്യായം വിധിപ്പാനും നിന്‍റെ ദാസന്മാരായ പ്രവാചകന്മാര്‍ക്കും വിശുദ്ധന്മാര്‍ക്കും ചെറിയവരും വലിയവരുമായി നിന്‍റെ ഭക്തന്മാര്‍ക്കും പ്രതിഫലം കൊടുപ്പാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിപ്പാനും ഉള്ള കാലവും വന്നു.</verse>
				<verse number="19">അപ്പോള്‍ സ്വര്‍ഗത്തിലെ ദൈവാലയം തുറന്നു, അവന്‍റെ നിയമപെട്ടകം അവന്‍റെ ആലയത്തില്‍ പ്രത്യക്ഷമായി; മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.</verse>
			</chapter>
			<chapter number="12">
				<verse number="1">സ്വര്‍ഗത്തില്‍ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞൊരു സ്ത്രീ; അവളുടെ കാല്ക്കീഴ് ചന്ദ്രനും അവളുടെ തലയില്‍ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.</verse>
				<verse number="2">അവള്‍ ഗര്‍ഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.</verse>
				<verse number="3">സ്വര്‍ഗത്തില്‍ മറ്റൊരു അടയാളം കാണായി: ഏഴു തലയും പത്തു കൊമ്പും തലയില്‍ ഏഴു രാജമുടിയുമായി തീനിറമുള്ളൊരു മഹാസര്‍പ്പം.</verse>
				<verse number="4">അതിന്‍റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുമ്പില്‍ നിന്നു.</verse>
				<verse number="5">അവള്‍ സകല ജാതികളെയും ഇരുമ്പുകോല്‍കൊണ്ടു മേയിപ്പാനുള്ളൊരു ആണ്‍കുട്ടിയെ പ്രസവിച്ചു; കുട്ടി ദൈവത്തിന്‍റെ അടുക്കലേക്കും അവന്‍റെ സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു.</verse>
				<verse number="6">സ്ത്രീ മരുഭൂമിയിലേക്ക് ഓടിപ്പോയി; അവിടെ അവളെ ആയിരത്തിരുനൂറ്ററുപതു ദിവസം പോറ്റേണ്ടതിനു ദൈവം ഒരുക്കിയൊരു സ്ഥലം അവള്‍ക്കുണ്ട്.</verse>
				<verse number="7">പിന്നെ സ്വര്‍ഗത്തില്‍ യുദ്ധം ഉണ്ടായി; മീഖായേലും അവന്‍റെ ദൂതന്മാരും മഹാസര്‍പ്പത്തോടു പടവെട്ടി; തന്‍റെ ദൂതന്മാരുമായി മഹാസര്‍പ്പവും പടവെട്ടി;</verse>
				<verse number="8">ജയിച്ചില്ലതാനും. സ്വര്‍ഗത്തില്‍ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.</verse>
				<verse number="9">ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്‍റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.</verse>
				<verse number="10">അപ്പോള്‍ ഞാന്‍ സ്വര്‍ഗത്തില്‍ ഒരു മഹാശബ്ദം പറഞ്ഞു കേട്ടത്: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവന്‍റെ ക്രിസ്തുവിന്‍റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു; നമ്മുടെ സഹോദരന്മാരെ രാപ്പകല്‍ ദൈവസന്നിധിയില്‍ കുറ്റം ചുമത്തുന്ന അപവാദിയെ തള്ളിയിട്ടുകളഞ്ഞുവല്ലോ.</verse>
				<verse number="11">അവര്‍ അവനെ കുഞ്ഞാടിന്‍റെ രക്തം ഹേതുവായിട്ടും തങ്ങളുടെ സാക്ഷ്യവചനം ഹേതുവായിട്ടും ജയിച്ചു; മരണപര്യന്തം തങ്ങളുടെ പ്രാണനെ സ്നേഹിച്ചതുമില്ല.</verse>
				<verse number="12">ആകയാല്‍ സ്വര്‍ഗവും അതില്‍ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിന്‍; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളൂ എന്ന് അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കല്‍ ഇറങ്ങിവന്നിരിക്കുന്നു.</verse>
				<verse number="13">തന്നെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു എന്നു മഹാസര്‍പ്പം കണ്ടിട്ട് ആണ്‍കുട്ടിയെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചുതുടങ്ങി.</verse>
				<verse number="14">അപ്പോള്‍ സ്ത്രീക്കു മരുഭൂമിയില്‍ തന്‍റെ സ്ഥലത്തേക്കു പറന്നുപോകേണ്ടതിനു വലിയ കഴുകിന്‍റെ രണ്ടു ചിറകു ലഭിച്ചു; അവിടെ അവളെ സര്‍പ്പത്തോട് അകലെ ഒരുകാലവും ഇരുകാലവും അരക്കാലവും പോറ്റി രക്ഷിച്ചു.</verse>
				<verse number="15">സര്‍പ്പം സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന് അവളുടെ പിന്നാലെ തന്‍റെ വായില്‍നിന്നു നദിപോലെ വെള്ളം ചാടിച്ചു.</verse>
				<verse number="16">എന്നാല്‍ ഭൂമി സ്ത്രീക്കു തുണനിന്നു; മഹാസര്‍പ്പം വായില്‍നിന്നു ചാടിച്ച നദിയെ ഭൂമി വായ്തുറന്നു വിഴുങ്ങിക്കളഞ്ഞു.</verse>
				<verse number="17">മഹാസര്‍പ്പം സ്ത്രീയോടു കോപിച്ചു, ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്‍റെ സാക്ഷ്യം ഉള്ളവരുമായി അവളുടെ സന്തതിയില്‍ ശേഷിപ്പുള്ളവരോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെട്ടു. അവന്‍ കടല്പുറത്തെ മണലിന്മേല്‍ നിന്നു.</verse>
			</chapter>
			<chapter number="13">
				<verse number="1">അപ്പോള്‍ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളില്‍ പത്തു രാജമുടിയും തലയില്‍ ദൂഷണനാമങ്ങളും ഉള്ളൊരു മൃഗം സമുദ്രത്തില്‍നിന്നു കയറുന്നത് ഞാന്‍ കണ്ടു.</verse>
				<verse number="2">ഞാന്‍ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്‍റെ കാല്‍ കരടിയുടെ കാല്‍പോലെയും വായ് സിംഹത്തിന്‍റെ വായ്പോലെയും ആയിരുന്നു. അതിനു മഹാസര്‍പ്പം തന്‍റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു.</verse>
				<verse number="3">അതിന്‍റെ തലകളില്‍ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാന്‍ കണ്ടു; അതിന്‍റെ മരണകരമായ മുറിവു പൊറുത്തുപോയി; സര്‍വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു.</verse>
				<verse number="4">മൃഗത്തിന് അധികാരം കൊടുത്തതുകൊണ്ട് അവര്‍ മഹാസര്‍പ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യന്‍ ആര്‍? അതിനോടു പൊരുതുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു.</verse>
				<verse number="5">വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിനു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവര്‍ത്തിപ്പാന്‍ അധികാരവും ലഭിച്ചു.</verse>
				<verse number="6">അത് ദൈവത്തിന്‍റെ നാമത്തെയും അവന്‍റെ കൂടാരത്തെയും സ്വര്‍ഗത്തില്‍ വസിക്കുന്നവരെയും ദുഷിപ്പാന്‍ ദൈവദൂഷണത്തിനായി വായ്തുറന്നു.</verse>
				<verse number="7">വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിപ്പാനും അതിന് അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു.</verse>
				<verse number="8">ലോകസ്ഥാപനംമുതല്‍ അറുക്കപ്പെട്ട കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ പേര്‍ എഴുതീട്ടില്ലാത്ത ഭൂവാസികളൊക്കെയും അതിനെ നമസ്കരിക്കും.</verse>
				<verse number="9">ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.</verse>
				<verse number="10">അടിമയാക്കി കൊണ്ടുപോകുന്നവന്‍ അടിമയായിപ്പോകും; വാള്‍കൊണ്ടു കൊല്ലുന്നവന്‍ വാളാല്‍ മരിക്കേണ്ടിവരും: ഇവിടെ വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും കൊണ്ട് ആവശ്യം.</verse>
				<verse number="11">മറ്റൊരു മൃഗം ഭൂമിയില്‍നിന്നു കയറുന്നത് ഞാന്‍ കണ്ടു; അതിനു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അത് മഹാസര്‍പ്പം എന്നപോലെ സംസാരിച്ചു.</verse>
				<verse number="12">അത് ഒന്നാമത്തെ മൃഗത്തിന്‍റെ മുമ്പാകെ അതിന്‍റെ അധികാരം എല്ലാം നടത്തി ഭൂമിയെയും അതില്‍ വസിക്കുന്നവരെയും മരണകരമായ മുറിവു പൊറുത്തുപോയ ഒന്നാം മൃഗത്തെ നമസ്കരിക്കുമാറാക്കുന്നു.</verse>
				<verse number="13">അത് മനുഷ്യര്‍ കാണ്‍കെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറ് വലിയ അടയാളങ്ങള്‍ പ്രവര്‍ത്തിക്കയും</verse>
				<verse number="14">മൃഗത്തിന്‍റെ മുമ്പില്‍ പ്രവര്‍ത്തിപ്പാന്‍ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാല്‍ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിനു പ്രതിമ ഉണ്ടാക്കുവാന്‍ ഭൂവാസികളോടു പറകയും ചെയ്യുന്നു.</verse>
				<verse number="15">മൃഗത്തിന്‍റെ പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്‍റെ പ്രതിമയെ നമസ്കരിക്കാത്തവരെയൊക്കെയും കൊല്ലിക്കേണ്ടതിനും മൃഗത്തിന്‍റെ പ്രതിമയ്ക്ക് ആത്മാവിനെ കൊടുപ്പാന്‍ അതിനു ബലം ലഭിച്ചു.</verse>
				<verse number="16">അത് ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവര്‍ക്കും വലംകൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും</verse>
				<verse number="17">മൃഗത്തിന്‍റെ പേരോ പേരിന്‍റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാന്‍ വഹിയാതെയും ആക്കുന്നു.</verse>
				<verse number="18">ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവന്‍ മൃഗത്തിന്‍റെ സംഖ്യ ഗണിക്കട്ടെ: അത് ഒരു മനുഷ്യന്‍റെ സംഖ്യയത്രേ. അതിന്‍റെ സംഖ്യ അറുനൂറ്ററുപത്താറ്.</verse>
			</chapter>
			<chapter number="14">
				<verse number="1">പിന്നെ ഞാന്‍ സീയോന്‍മലയില്‍ കുഞ്ഞാടും അവനോടുകൂടെ നെറ്റിയില്‍ അവന്‍റെ നാമവും പിതാവിന്‍റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു.</verse>
				<verse number="2">പെരുവെള്ളത്തിന്‍റെ ഇരച്ചില്‍പോലെയും വലിയൊരു ഇടിമുഴക്കംപോലെയും സ്വര്‍ഗത്തില്‍നിന്ന് ഒരു ഘോഷം കേട്ടു; ഞാന്‍ കേട്ട ഘോഷം വൈണികന്മാര്‍ വീണമീട്ടുന്നതുപോലെ ആയിരുന്നു.</verse>
				<verse number="3">അവര്‍ സിംഹാസനത്തിനും നാലു ജീവികള്‍ക്കും മൂപ്പന്മാര്‍ക്കും മുമ്പാകെ ഒരു പുതിയ പാട്ടു പാടി; ഭൂമിയില്‍നിന്നു വിലയ്ക്കു വാങ്ങിയിരുന്ന നൂറ്റിനാല്പത്തിനാലായിരം പേര്‍ക്കല്ലാതെ ആര്‍ക്കും ആ പാട്ടു പഠിപ്പാന്‍ കഴിഞ്ഞില്ല.</verse>
				<verse number="4">അവര്‍ കന്യകമാരാകയാല്‍ സ്ത്രീകളോടുകൂടെ മാലിന്യപ്പെടാത്തവര്‍. കുഞ്ഞാടു പോകുന്നേടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു; അവരെ ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലമായി മനുഷ്യരുടെ ഇടയില്‍നിന്നു വീണ്ടെടുത്തിരിക്കുന്നു.</verse>
				<verse number="5">ഭോഷ്ക് അവരുടെ വായില്‍ ഉണ്ടായിരുന്നില്ല; അവര്‍ കളങ്കമില്ലാത്തവര്‍ തന്നെ.</verse>
				<verse number="6">വേറൊരു ദൂതന്‍ ആകാശമധ്യേ പറക്കുന്നതു ഞാന്‍ കണ്ടു; ഭൂവാസികളായ സകല ജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോട് അറിയിപ്പാന്‍ അവന്‍റെ പക്കല്‍ ഒരു നിത്യസുവിശേഷം ഉണ്ടായിരുന്നു.</verse>
				<verse number="7">ദൈവത്തെ ഭയപ്പെട്ട് അവന് മഹത്ത്വം കൊടുപ്പിന്‍; അവന്‍റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു; ആകാശവും ഭൂമിയും സമുദ്രവും നീരുറവുകളും ഉണ്ടാക്കിയവനെ നമസ്കരിപ്പിന്‍ എന്ന് അവന്‍ അത്യുച്ചത്തില്‍ പറഞ്ഞു കൊണ്ടിരുന്നു.</verse>
				<verse number="8">രണ്ടാമത് വേറൊരു ദൂതന്‍ പിന്‍ചെന്നു; വീണുപോയി; തന്‍റെ ദുര്‍ന്നടപ്പിന്‍റെ ക്രോധമദ്യം സകല ജാതികളെയും കുടിപ്പിച്ച മഹതിയാം ബാബിലോന്‍ വീണുപോയി എന്നു പറഞ്ഞു.</verse>
				<verse number="9">മൂന്നാമതു വേറൊരു ദൂതന്‍ അവരുടെ പിന്നാലെ വന്ന് അത്യുച്ചത്തില്‍ പറഞ്ഞത്: മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിച്ചു നെറ്റിയിലോ കൈമേലോ മുദ്ര ഏല്ക്കുന്നവന്‍</verse>
				<verse number="10">ദൈവകോപത്തിന്‍റെ പാത്രത്തില്‍ കലര്‍പ്പില്ലാതെ പകര്‍ന്നിരിക്കുന്ന ദൈവക്രോധമദ്യം കുടിക്കേണ്ടിവരും; വിശുദ്ധദൂതന്മാര്‍ക്കും കുഞ്ഞാടിനും മുമ്പാകെ അഗ്നിഗന്ധകങ്ങളില്‍ ദണ്ഡനം അനുഭവിക്കും.</verse>
				<verse number="11">അവരുടെ ദണ്ഡനത്തിന്‍റെ പുക എന്നെന്നേക്കും പൊങ്ങും; മൃഗത്തെയും അതിന്‍റെ പ്രതിമയെയും നമസ്കരിക്കുന്നവര്‍ക്കും അതിന്‍റെ പേരിന്‍റെ മുദ്ര ഏല്ക്കുന്ന ഏവനും രാവും പകലും ഒരു സ്വസ്ഥതയും ഉണ്ടാകയില്ല.</verse>
				<verse number="12">ദൈവകല്പനയും യേശുവിങ്കലുള്ള വിശ്വാസവും കാത്തുകൊള്ളുന്ന വിശുദ്ധന്മാരുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ആവശ്യം.</verse>
				<verse number="13">ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരു ശബ്ദം കേട്ടു; അതു പറഞ്ഞത്: എഴുതുക: ഇന്നുമുതല്‍ കര്‍ത്താവില്‍ മരിക്കുന്ന മൃതന്മാര്‍ ഭാഗ്യവാന്മാര്‍; അതെ, അവര്‍ തങ്ങളുടെ പ്രയത്നങ്ങളില്‍നിന്നു വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തി അവരെ പിന്തുടരുന്നു എന്ന് ആത്മാവ് പറയുന്നു.</verse>
				<verse number="14">പിന്നെ ഞാന്‍ വെളുത്തോരു മേഘവും മേഘത്തിന്മേല്‍ മനുഷ്യപുത്രനു സദൃശനായ ഒരുത്തന്‍ തലയില്‍ പൊന്‍കിരീടവും കൈയില്‍ മൂര്‍ച്ചയുള്ള അരിവാളുമായി ഇരിക്കുന്നതും കണ്ടു.</verse>
				<verse number="15">മറ്റൊരു ദൂതന്‍ ദൈവാലയത്തില്‍നിന്നും പുറപ്പെട്ടു, മേഘത്തിന്മേല്‍ ഇരിക്കുന്നവനോട്: കൊയ്ത്തിനു സമയം വന്നതുകൊണ്ടു നിന്‍റെ അരിവാള്‍ അയച്ചു കൊയ്ക; ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.</verse>
				<verse number="16">മേഘത്തിന്മേല്‍ ഇരിക്കുന്നവന്‍ അരിവാള്‍ ഭൂമിയിലേക്ക് എറിഞ്ഞു; ഭൂമിയില്‍ കൊയ്ത്തു നടന്നു.</verse>
				<verse number="17">മറ്റൊരു ദൂതന്‍ സ്വര്‍ഗത്തിലെ ആലയത്തില്‍നിന്നു പുറപ്പെട്ടു; അവന്‍ മൂര്‍ച്ചയുള്ളൊരു കോങ്കത്തി പിടിച്ചിരുന്നു.</verse>
				<verse number="18">തീയുടെമേല്‍ അധികാരമുള്ള വേറൊരു ദൂതന്‍ യാഗപീഠത്തിങ്കല്‍നിന്നു പുറപ്പെട്ടു, മൂര്‍ച്ചയുള്ള കോങ്കത്തി പിടിച്ചിരുന്നവനോട്: ഭൂമിയിലെ മുന്തിരിങ്ങ പഴുത്തിരിക്കയാല്‍ നിന്‍റെ മൂര്‍ച്ചയുള്ള കോങ്കത്തി അയച്ചു മുന്തിരിവള്ളിയുടെ കുല അറുക്കുക എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.</verse>
				<verse number="19">ദൂതന്‍ കോങ്കത്തി ഭൂമിയിലേക്ക് എറിഞ്ഞു, ഭൂമിയിലെ മുന്തിരിക്കുല അറുത്തു, ദൈവകോപത്തിന്‍റെ വലിയ ചക്കില്‍ ഇട്ടു.</verse>
				<verse number="20">ചക്കു നഗരത്തിനു പുറത്തുവച്ചു മെതിച്ചു; ചക്കില്‍നിന്നു രക്തം കുതിരകളുടെ കടിവാളങ്ങളോളം പൊങ്ങി ഇരുനൂറു നാഴിക ദൂരത്തോളം ഒഴുകി.</verse>
			</chapter>
			<chapter number="15">
				<verse number="1">ഞാന്‍ വലുതും അദ്ഭുതവുമായ മറ്റൊരു അടയാളം സ്വര്‍ഗത്തില്‍ കണ്ടു; ഒടുക്കത്തെ ഏഴു ബാധയുമുള്ള ഏഴു ദൂതന്മാരെത്തന്നെ; അതോടുകൂടെ ദൈവക്രോധം തീര്‍ന്നു.</verse>
				<verse number="2">തീ കലര്‍ന്ന പളുങ്കുകടല്‍പോലെ ഒന്നും മൃഗത്തോടും അതിന്‍റെ പ്രതിമയോടും പേരിന്‍റെ സംഖ്യയോടും ജയിച്ചവര്‍ ദൈവത്തിന്‍റെ വീണകള്‍ പിടിച്ചുംകൊണ്ടു പളുങ്കുകടലിനരികെ നില്ക്കുന്നതും ഞാന്‍ കണ്ടു.</verse>
				<verse number="3">അവര്‍ ദൈവത്തിന്‍റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിന്‍റെ പാട്ടും പാടി ചൊല്ലിയത്: സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ പ്രവൃത്തികള്‍ വലുതും അദ്ഭുതവുമായവ; സര്‍വജാതികളുടെയും രാജാവേ, നിന്‍റെ വഴികള്‍ നീതിയും സത്യവുമുള്ളവ.</verse>
				<verse number="4">കര്‍ത്താവേ, ആര്‍ നിന്‍റെ നാമത്തെ ഭയപ്പെടാതെയും മഹത്ത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏകപരിശുദ്ധന്‍; നിന്‍റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകല ജാതികളും വന്നു തിരുസന്നിധിയില്‍ നമസ്കരിക്കും.</verse>
				<verse number="5">ഇതിന്‍റെശേഷം സ്വര്‍ഗത്തിലെ സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതു ഞാന്‍ കണ്ടു.</verse>
				<verse number="6">ഏഴു ബാധയുള്ള ഏഴു ദൂതന്മാരും ശുദ്ധവും ശുഭ്രവുമായുള്ള ശണവസ്ത്രം ധരിച്ചും മാറത്തു പൊന്‍കച്ച കെട്ടിയുംകൊണ്ടു ദൈവാലയത്തില്‍നിന്നു പുറപ്പെട്ടുവന്നു.</verse>
				<verse number="7">അപ്പോള്‍ നാലു ജീവികളില്‍ ഒന്ന് എന്നെന്നേക്കും ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ക്രോധം നിറഞ്ഞ ഏഴു പൊന്‍കലശം ആ ഏഴു ദൂതന്മാര്‍ക്കു കൊടുത്തു.</verse>
				<verse number="8">ദൈവത്തിന്‍റെ തേജസ്സും ശക്തിയും ഹേതുവായിട്ടു ദൈവാലയം പുകകൊണ്ടു നിറഞ്ഞു; ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ദൈവാലയത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴിഞ്ഞില്ല.</verse>
			</chapter>
			<chapter number="16">
				<verse number="1">നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്ന് ഒരു മഹാശബ്ദം ദൈവാലയത്തില്‍നിന്ന് ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.</verse>
				<verse number="2">ഒന്നാമത്തവന്‍ പോയി തന്‍റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്‍റെ മുദ്രയുള്ളവരും അതിന്‍റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കു വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.</verse>
				<verse number="3">രണ്ടാമത്തവന്‍ തന്‍റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്‍റെ രക്തംപോലെ ആയിത്തീര്‍ന്നു; സമുദ്രത്തിലെ ജീവജന്തുവൊക്കെയും ചത്തുപോയി.</verse>
				<verse number="4">മൂന്നാമത്തെ ദൂതന്‍ തന്‍റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു.</verse>
				<verse number="5">അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടു: ഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതുകൊണ്ടു നീതിമാന്‍ ആകുന്നു.</verse>
				<verse number="6">വിശുദ്ധന്മാരുടെയും പ്രവാചകന്മാരുടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ട് നീ അവര്‍ക്കു രക്തം കുടിപ്പാന്‍ കൊടുത്തു; അതിന് അവര്‍ യോഗ്യര്‍തന്നെ.</verse>
				<verse number="7">അവ്വണ്ണം യാഗപീഠവും: അതേ, സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.</verse>
				<verse number="8">നാലാമത്തവന്‍ തന്‍റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പോള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന് അധികാരം ലഭിച്ചു.</verse>
				<verse number="9">മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ഈ ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്‍റെ നാമത്തെ ദുഷിച്ചതല്ലാതെ അവനു മഹത്ത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.</verse>
				<verse number="10">അഞ്ചാമത്തവന്‍ തന്‍റെ കലശം മൃഗത്തിന്‍റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്‍റെ രാജ്യം ഇരുണ്ടുപോയി.</verse>
				<verse number="11">അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.</verse>
				<verse number="12">ആറാമത്തവന്‍ തന്‍റെ കലശം യൂഫ്രാത്തേ സ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കുനിന്നു വരുന്ന രാജാക്കന്മാര്‍ക്കു വഴി ഒരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.</verse>
				<verse number="13">മഹാസര്‍പ്പത്തിന്‍റെ വായില്‍നിന്നും മൃഗത്തിന്‍റെ വായില്‍നിന്നും കള്ളപ്രവാചകന്‍റെ വായില്‍നിന്നും തവളയെപ്പോലെ മൂന്ന് അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="14">ഇവ സര്‍വഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സര്‍വശക്തനായ ദൈവത്തിന്‍റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേര്‍പ്പാന്‍ അദ്ഭുതങ്ങള്‍ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നെ.</verse>
				<verse number="15">ഞാന്‍ കള്ളനെപ്പോലെ വരും; തന്‍റെ ലജ്ജ കാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്‍റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍.</verse>
				<verse number="16">അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു.</verse>
				<verse number="17">ഏഴാമത്തവന്‍ തന്‍റെ കലശം ആകാശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്ന് ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തില്‍നിന്നു വന്നു.</verse>
				<verse number="18">മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായൊരു ഭൂകമ്പം ഉണ്ടായിട്ടില്ല.</verse>
				<verse number="19">മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണുപോയി; ദൈവകോപത്തിന്‍റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോനു കൊടുക്കേണ്ടതിന് അവളെ ദൈവസന്നിധിയില്‍ ഓര്‍ത്തു.</verse>
				<verse number="20">സകല ദ്വീപും ഓടിപ്പോയി; മലകള്‍ കാണ്‍മാനില്ലാതെയായി.</verse>
				<verse number="21">താലന്തോളം ഘനമുള്ള കല്ലായി വലിയ കന്മഴ ആകാശത്തുനിന്ന് മനുഷ്യരുടെമേല്‍ പെയ്തു; കന്മഴയുടെ ബാധ ഏറ്റവും വലുതാകകൊണ്ടു മനുഷ്യര്‍ ആ ബാധ നിമിത്തം ദൈവത്തെ ദുഷിച്ചു.</verse>
			</chapter>
			<chapter number="17">
				<verse number="1">പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്ന് എന്നോടു സംസാരിച്ചു: വരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്‍റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍ ഭൂവാസികളെ മത്തരാക്കിയവളായി</verse>
				<verse number="2">പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു.</verse>
				<verse number="3">അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുംചുവപ്പുള്ളൊരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു.</verse>
				<verse number="4">ആ സ്ത്രീ ധൂമ്രവര്‍ണവും കടുംചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ച് പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്‍റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണപാനപാത്രം കൈയില്‍ പിടിച്ചിരുന്നു.</verse>
				<verse number="5">മര്‍മം: മഹതിയാം ബാബിലോന്‍; വേശ്യമാരുടെയും മ്ലേച്ഛതകളുടെയും മാതാവ് എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ട്.</verse>
				<verse number="6">വിശുദ്ധന്മാരുടെ രക്തവും യേശുവിന്‍റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു; അവളെ കണ്ടിട്ട് അത്യന്തം ആശ്ചര്യപ്പെട്ടു.</verse>
				<verse number="7">ദൂതന്‍ എന്നോടു പറഞ്ഞത്: നീ ആശ്ചര്യപ്പെടുന്നത് എന്ത്? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്‍റെയും മര്‍മം ഞാന്‍ പറഞ്ഞുതരാം.</verse>
				<verse number="8">നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി അഗാധത്തില്‍നിന്നു കയറി നാശത്തിലേക്കു പോകുവാന്‍ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനംമുതല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതാതിരിക്കുന്ന ഭൂവാസികള്‍ കണ്ട് അതിശയിക്കും.</verse>
				<verse number="9">ഇവിടെ ജ്ഞാനബുദ്ധി ഉണ്ട്; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.</verse>
				<verse number="10">അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചു പേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ട്; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്ന് ഇരിക്കേണ്ടതാകുന്നു.</verse>
				<verse number="11">ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നെ; അവന്‍ നാശത്തിലേക്കു പോകുന്നു.</verse>
				<verse number="12">നീ കണ്ട പത്തു കൊമ്പ് പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോട് ഒന്നിച്ച് ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരെപ്പോലെ അധികാരം പ്രാപിക്കുംതാനും.</verse>
				<verse number="13">ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു ഏല്പിച്ചുകൊടുക്കുന്നു.</verse>
				<verse number="14">അവര്‍ കുഞ്ഞാടിനോടു പോരാടും; താന്‍ കര്‍ത്താധികര്‍ത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.</verse>
				<verse number="15">പിന്നെ അവന്‍ എന്നോടു പറഞ്ഞത്: നീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.</verse>
				<verse number="16">നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.</verse>
				<verse number="17">ദൈവത്തിന്‍റെ വചനം നിവൃത്തിയാകുവോളം തന്‍റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങളുടെ രാജത്വം മൃഗത്തിനു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.</verse>
				<verse number="18">നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെമേല്‍ രാജത്വമുള്ള മഹാനഗരംതന്നെ.</verse>
			</chapter>
			<chapter number="18">
				<verse number="1">അനന്തരം ഞാന്‍ വലിയ അധികാരമുള്ള മറ്റൊരു ദൂതന്‍ സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങുന്നതു കണ്ടു; അവന്‍റെ തേജസ്സിനാല്‍ ഭൂമി പ്രകാശിച്ചു.</verse>
				<verse number="2">അവന്‍ ഉറക്കെ വിളിച്ചുപറഞ്ഞത്: വീണുപോയി; മഹതിയാം ബാബിലോന്‍ വീണുപോയി; ദുര്‍ഭൂതങ്ങളുടെ പാര്‍പ്പിടവും സകല അശുദ്ധാത്മാക്കളുടെയും തടവും അശുദ്ധിയും അറപ്പുമുള്ള സകല പക്ഷികളുടെയും തടവുമായിത്തീര്‍ന്നു.</verse>
				<verse number="3">അവളുടെ വേശ്യാവൃത്തിയുടെ ക്രോധമദ്യം സകല ജാതികളും കുടിച്ചു; ഭൂമിയിലെ രാജാക്കന്മാര്‍ അവളോടു വേശ്യാസംഗം ചെയ്കയും ഭൂമിയിലെ വ്യാപാരികള്‍ അവളുടെ പുളപ്പിന്‍റെ ആധിക്യത്താല്‍ സമ്പന്നരാകയും ചെയ്തു.</verse>
				<verse number="4">വേറൊരു ശബ്ദം സ്വര്‍ഗത്തില്‍നിന്നു പറയുന്നതായി ഞാന്‍ കേട്ടത്: എന്‍റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളില്‍ കൂട്ടാളികളാകാതെയും അവളുടെ ബാധകളില്‍ ഓഹരിക്കാരാകാതെയുമിരിപ്പാന്‍ അവളെ വിട്ടുപോരുവിന്‍.</verse>
				<verse number="5">അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു; അവളുടെ അകൃത്യം ദൈവം ഓര്‍ത്തിട്ടുമുണ്ട്.</verse>
				<verse number="6">അവള്‍ നിങ്ങള്‍ക്കു ചെയ്തതുപോലെ നിങ്ങള്‍ അവള്‍ക്ക് പകരം ചെയ്‍വിന്‍; അവളുടെ പ്രവൃത്തികള്‍ക്കു തക്കവണ്ണം അവള്‍ക്ക് ഇരട്ടിച്ചു കൊടുപ്പിന്‍; അവള്‍ കലക്കിത്തന്ന പാനപാത്രത്തില്‍ അവള്‍ക്ക് ഇരട്ടി കലക്കിക്കൊടുപ്പിന്‍;</verse>
				<verse number="7">അവള്‍ തന്നെത്താന്‍ മഹത്ത്വപ്പെടുത്തി പുളച്ചേടത്തോളം അവള്‍ക്കു പീഡയും ദുഃഖവും കൊടുപ്പിന്‍. രാജ്ഞിയായിട്ട് ഞാന്‍ ഇരിക്കുന്നു; ഞാന്‍ വിധവയല്ല; ദുഃഖം കാണ്‍കയുമില്ല എന്ന് അവള്‍ ഹൃദയംകൊണ്ടു പറയുന്നു.</verse>
				<verse number="8">അതുനിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകള്‍ ഒരു ദിവസത്തില്‍തന്നെ വരും; അവളെ തീയില്‍ ഇട്ടു ചുട്ടുകളയും; അവളെ ന്യായം വിധിച്ച ദൈവമായ കര്‍ത്താവ് ശക്തനല്ലോ.</verse>
				<verse number="9">അവളോടുകൂടെ വേശ്യാസംഗം ചെയ്തു പുളച്ചിരിക്കുന്ന ഭൂരാജാക്കന്മാര്‍ അവളുടെ പീഡനിമിത്തം ഭയപ്പെട്ടു ദൂരത്തു നിന്നുകൊണ്ട് അവളുടെ ദഹനത്തിന്‍റെ പുക കാണുമ്പോള്‍ അവളെച്ചൊല്ലി കരഞ്ഞും മാറത്തടിച്ചുംകൊണ്ടു:</verse>
				<verse number="10">അയ്യോ, അയ്യോ, മഹാനഗരമായ ബാബിലോനേ, ബലമേറിയ പട്ടണമേ, ഒരു മണിക്കൂറുകൊണ്ടു നിന്‍റെ ന്യായവിധി വന്നല്ലോ എന്നു പറയും.</verse>
				<verse number="11">ഭൂമിയിലെ വ്യാപാരികള്‍ പൊന്ന്, വെള്ളി, രത്നം, മുത്ത്, നേരിയതുണി,</verse>
				<verse number="12">ധൂമ്രവസ്ത്രം, പട്ട്, കടുംചുവപ്പ്, ചന്ദനത്തരങ്ങള്‍, ആനക്കൊമ്പുകൊണ്ടുള്ള സകലവിധ സാമാനങ്ങള്‍, വിലയേറിയ മരവും പിച്ചളയും ഇരുമ്പും മര്‍മരക്കല്ലുംകൊണ്ടുള്ള ഓരോ സാമാനം,</verse>
				<verse number="13">ലവംഗം, ഏലം, ധൂപവര്‍ഗം, മൂറ്, കുന്തുരുക്കം, വീഞ്ഞ്, എണ്ണ, നേരിയ മാവ്, കോതമ്പ്, കന്നുകാലി, ആട്, കുതിര, രഥം, മാനുഷദേഹം, മാനുഷപ്രാണന്‍ എന്നീ ചരക്ക് ഇനി ആരും വാങ്ങായ്കയാല്‍ അവളെച്ചൊല്ലി കരഞ്ഞു ദുഃഖിക്കുന്നു.</verse>
				<verse number="14">നീ കൊതിച്ച കായ്കനിയും നിന്നെ വിട്ടുപോയി; സ്വാദും ശോഭയും ഉള്ളതെല്ലാം നിനക്ക് ഇല്ലാതെയായി; നീ ഇനി അവയെ ഒരിക്കലും കാണുകയില്ല.</verse>
				<verse number="15">ഈ വകകൊണ്ടു വ്യാപാരം ചെയ്ത് അവളാല്‍ സമ്പന്നരായവര്‍ അവള്‍ക്കുള്ള പീഡ ഭയപ്പെട്ടു ദൂരത്തു നിന്നു:</verse>
				<verse number="16">അയ്യോ, അയ്യോ, മഹാനഗരമേ, നേരിയ തുണിയും ധൂമ്രവര്‍ണവും കടുംചുവപ്പും ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളേ,</verse>
				<verse number="17">ഇത്ര വലിയ സമ്പത്ത് ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞു കരഞ്ഞു ദുഃഖിക്കും. ഏതു മാലുമിയും ഓരോ ദിക്കിലേക്കു കപ്പലേറി പോകുന്ന ഏവനും കപ്പല്‍ക്കാരും കടലില്‍ തൊഴില്‍ ചെയ്യുന്നവരൊക്കെയും</verse>
				<verse number="18">ദൂരത്തുനിന്ന് അവളുടെ ദഹനത്തിന്‍റെ പുക കണ്ട്: മഹാനഗരത്തോടു തുല്യമായ നഗരം ഏത് എന്നു നിലവിളിച്ചുപറഞ്ഞു.</verse>
				<verse number="19">അവര്‍ തലയില്‍ പൂഴി വാരിയിട്ടുംകൊണ്ട്: അയ്യോ, അയ്യോ, കടലില്‍ കപ്പലുള്ളവര്‍ക്ക് എല്ലാം തന്‍റെ ഐശ്വര്യത്താല്‍ സമ്പത്ത് വര്‍ധിപ്പിച്ച മഹാനഗരം ഒരു മണിക്കൂറുകൊണ്ടു നശിച്ചുപോയല്ലോ എന്നു പറഞ്ഞ് കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു.</verse>
				<verse number="20">സ്വര്‍ഗമേ, വിശുദ്ധന്മാരും അപ്പൊസ്തലന്മാരും പ്രവാചകന്മാരുമായുള്ളോരേ, ദൈവം അവളോട് നിങ്ങള്‍ക്കുവേണ്ടി പ്രതികാരം നടത്തിയതുകൊണ്ട് അവളെച്ചൊല്ലി ആനന്ദിപ്പിന്‍.</verse>
				<verse number="21">പിന്നെ ശക്തനായൊരു ദൂതന്‍ തിരികല്ലോളം വലുതായൊരു കല്ല് എടുത്തു സമുദ്രത്തില്‍ എറിഞ്ഞു പറഞ്ഞത്: ഇങ്ങനെ ബാബിലോന്‍ മഹാനഗരത്തെ ഹേമത്തോടെ എറിഞ്ഞുകളയും; ഇനി അതിനെ കാണുകയില്ല.</verse>
				<verse number="22">വൈണികന്മാര്‍, വാദ്യക്കാര്‍, കുഴലൂത്തുകാര്‍, കാഹളക്കാര്‍ എന്നിവരുടെ സ്വരം നിന്നില്‍ ഇനി കേള്‍ക്കയില്ല; യാതൊരു കൗശലപ്പണിയും ചെയ്യുന്ന ഒരു ശില്പിയെയും നിന്നില്‍ ഇനി കാണുകയില്ല; തിരികല്ലിന്‍റെ ഒച്ച ഇനി നിന്നില്‍ കേള്‍ക്കയില്ല.</verse>
				<verse number="23">വിളക്കിന്‍റെ വെളിച്ചം ഇനി നിന്നില്‍ പ്രകാശിക്കയില്ല; മണവാളന്‍റെയും മണവാട്ടിയുടെയും സ്വരം ഇനി നിന്നില്‍ കേള്‍ക്കയില്ല; നിന്‍റെ വ്യാപാരികള്‍ ഭൂമിയിലെ മഹത്തുക്കള്‍ ആയിരുന്നു; നിന്‍റെ ക്ഷുദ്രത്താല്‍ സകല ജാതികളും വശീകരിക്കപ്പെട്ടിരുന്നു.</verse>
				<verse number="24">പ്രവാചകന്മാരുടെയും വിശുദ്ധന്മാരുടെയും ഭൂമിയില്‍ വച്ചു കൊന്നുകളഞ്ഞ എല്ലാവരുടെയും രക്തം അവളില്‍ അല്ലോ കണ്ടത്.</verse>
			</chapter>
			<chapter number="19">
				<verse number="1">അനന്തരം ഞാന്‍ സ്വര്‍ഗത്തില്‍ വലിയോരു പുരുഷാരത്തിന്‍റെ മഹാഘോഷംപോലെ കേട്ടത്: ഹല്ലേലൂയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിനുള്ളത്.</verse>
				<verse number="2">വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്ക് അവന്‍ ശിക്ഷ വിധിച്ചു. തന്‍റെ ദാസന്മാരുടെ രക്തം അവളുടെ കൈയില്‍നിന്നു ചോദിച്ച് പ്രതികാരം ചെയ്കകൊണ്ട് അവന്‍റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ.</verse>
				<verse number="3">അവര്‍ പിന്നെയും: ഹല്ലേലൂയ്യാ! അവളുടെ പുക എന്നെന്നേക്കും പൊങ്ങുന്നു എന്നു പറഞ്ഞു.</verse>
				<verse number="4">ഇരുപത്തിനാലു മൂപ്പന്മാരും നാലു ജീവികളും: ആമേന്‍, ഹല്ലേലൂയ്യാ! എന്നു പറഞ്ഞ് സിംഹാസനത്തിലിരിക്കുന്ന ദൈവത്തെ വീണു നമസ്കരിച്ചു.</verse>
				<verse number="5">നമ്മുടെ ദൈവത്തിന്‍റെ സകല ദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിന്‍ എന്നു പറയുന്നൊരു ശബ്ദം സിംഹാസനത്തില്‍നിന്നു പുറപ്പെട്ടു.</verse>
				<verse number="6">അപ്പോള്‍ വലിയ പുരുഷാരത്തിന്‍റെ ഘോഷംപോലെയും പെരുവെള്ളത്തിന്‍റെ ഇരച്ചില്‍പോലെയും തകര്‍ത്ത ഇടിമുഴക്കംപോലെയും ഞാന്‍ കേട്ടത്: ഹല്ലേലൂയ്യാ! സര്‍വശക്തിയുള്ള നമ്മുടെ ദൈവമായ കര്‍ത്താവ് രാജത്വം ഏറ്റിരിക്കുന്നു.</verse>
				<verse number="7">നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്ത്വം കൊടുക്കുക; കുഞ്ഞാടിന്‍റെ കല്യാണം വന്നുവല്ലോ; അവന്‍റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു.</verse>
				<verse number="8">അവള്‍ക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാന്‍ കൃപ ലഭിച്ചിരിക്കുന്നു; ആ വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികള്‍ തന്നെ.</verse>
				<verse number="9">പിന്നെ അവന്‍ എന്നോട്: കുഞ്ഞാടിന്‍റെ കല്യാണസദ്യക്കു ക്ഷണിക്കപ്പെട്ടവര്‍ ഭാഗ്യവാന്മാര്‍ എന്ന് എഴുതുക എന്നു പറഞ്ഞു. ഇതു ദൈവത്തിന്‍റെ സത്യവചനം എന്നും എന്നോടു പറഞ്ഞു.</verse>
				<verse number="10">ഞാന്‍ അവനെ നമസ്കരിക്കേണ്ടതിന് അവന്‍റെ കാല്ക്കല്‍ വീണു; അപ്പോള്‍ അവന്‍ എന്നോട്: അതരുത്: ഞാന്‍ നിനക്കും യേശുവിന്‍റെ സാക്ഷ്യമുള്ള നിന്‍റെ സഹോദരന്മാര്‍ക്കും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക; യേശുവിന്‍റെ സാക്ഷ്യമോ പ്രവചനത്തിന്‍റെ ആത്മാവു തന്നെ എന്നു പറഞ്ഞു.</verse>
				<verse number="11">അനന്തരം സ്വര്‍ഗം തുറന്നിരിക്കുന്നതു ഞാന്‍ കണ്ടു; ഒരു വെള്ളക്കുതിര പ്രത്യക്ഷമായി; അതിന്മേല്‍ ഇരിക്കുന്നവനു വിശ്വസ്തനും സത്യവാനും എന്നു പേര്‍. അവന്‍ നീതിയോടെ വിധിക്കയും പോരാടുകയും ചെയ്യുന്നു.</verse>
				<verse number="12">അവന്‍റെ കണ്ണ് അഗ്നിജ്വാല, തലയില്‍ അനേകം രാജമുടികള്‍; എഴുതീട്ടുള്ള ഒരു നാമവും അവനുണ്ട്; അത് അവനല്ലാതെ ആര്‍ക്കും അറിഞ്ഞുകൂടാ.</verse>
				<verse number="13">അവന്‍ രക്തം തളിച്ച ഉടുപ്പു ധരിച്ചിരിക്കുന്നു; അവനു ദൈവവചനം എന്നു പേര്‍ പറയുന്നു.</verse>
				<verse number="14">സ്വര്‍ഗത്തിലെ സൈന്യം നിര്‍മ്മലവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചു.</verse>
				<verse number="15">ജാതികളെ വെട്ടുവാന്‍ അവന്‍റെ വായില്‍നിന്നു മൂര്‍ച്ചയുള്ള വാള്‍ പുറപ്പെടുന്നു; അവന്‍ ഇരുമ്പുകോല്‍കൊണ്ട് അവരെ മേയിക്കും; സര്‍വശക്തിയുള്ള ദൈവത്തിന്‍റെ കോപവും ക്രോധവുമായ മദ്യത്തിന്‍റെ ചക്ക് അവന്‍ മെതിക്കുന്നു.</verse>
				<verse number="16">രാജാധിരാജാവും കര്‍ത്താധികര്‍ത്താവും എന്ന നാമം അവന്‍റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.</verse>
				<verse number="17">ഒരു ദൂതന്‍ സൂര്യനില്‍ നില്ക്കുന്നത് ഞാന്‍ കണ്ടു; അവന്‍ ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും;</verse>
				<verse number="18">രാജാക്കന്മാരുടെ മാംസവും സഹസ്രാധിപന്മാരുടെ മാംസവും വീരന്മാരുടെ മാംസവും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും മാംസവും സ്വതന്ത്രന്മാരും ദാസന്മാരും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസവും തിന്മാന്‍ മഹാദൈവത്തിന്‍റെ അത്താഴത്തിനു വന്നുകൂടുവിന്‍ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു.</verse>
				<verse number="19">കുതിരപ്പുറത്തിരിക്കുന്നവനോടും അവന്‍റെ സൈന്യത്തോടും യുദ്ധം ചെയ്‍വാന്‍ മൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ചു വന്നുകൂടിയതു ഞാന്‍ കണ്ടു.</verse>
				<verse number="20">മൃഗത്തെയും അതിന്‍റെ മുമ്പാകെ താന്‍ ചെയ്ത അടയാളങ്ങളാല്‍ മനുഷ്യരെ ചതിച്ചു മൃഗത്തിന്‍റെ മുദ്ര ഏല്പിക്കയും അതിന്‍റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചുകെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു.</verse>
				<verse number="21">ശേഷിച്ചവരെ കുതിരപ്പുറത്തിരിക്കുന്നവന്‍റെ വായില്‍നിന്നു പുറപ്പെടുന്ന വാള്‍കൊണ്ടു കൊന്നു. അവരുടെ മാംസം തിന്നു സകല പക്ഷികള്‍ക്കും തൃപ്തിവന്നു.</verse>
			</chapter>
			<chapter number="20">
				<verse number="1">അനന്തരം ഒരു ദൂതന്‍ അഗാധത്തിന്‍റെ താക്കോലും ഒരു വലിയ ചങ്ങലയും കൈയില്‍ പിടിച്ചുകൊണ്ടു സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങുന്നത് ഞാന്‍ കണ്ടു.</verse>
				<verse number="2">അവന്‍ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസര്‍പ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.</verse>
				<verse number="3">ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാന്‍ അവനെ അഗാധത്തില്‍ തള്ളിയിട്ട് അടച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്‍റെശേഷം അവനെ അല്പകാലത്തേക്ക് അഴിച്ച് വിടേണ്ടതാകുന്നു.</verse>
				<verse number="4">ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്ക് ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്‍റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്‍റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്‍റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു; അവര്‍ ജീവിച്ച് ആയിരമാണ്ട് ക്രിസ്തുവിനോടുകൂടി വാണു.</verse>
				<verse number="5">മരിച്ചവരില്‍ ശേഷമുള്ളവര്‍ ആയിരം ആണ്ടു കഴിയുവോളം ജീവിച്ചില്ല.</verse>
				<verse number="6">ഇത് ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെമേല്‍ രണ്ടാം മരണത്തിന് അധികാരം ഇല്ല; അവര്‍ ദൈവത്തിനും ക്രിസ്തുവിനും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.</verse>
				<verse number="7">ആയിരം ആണ്ടു കഴിയുമ്പോഴോ സാത്താനെ തടവില്‍നിന്ന് അഴിച്ചുവിടും.</verse>
				<verse number="8">അവന്‍ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയില്‍ കടല്പുറത്തെ മണല്‍പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിനായി കൂട്ടിച്ചേര്‍ക്കേണ്ടതിന് വശീകരിപ്പാന്‍ പുറപ്പെടും.</verse>
				<verse number="9">അവര്‍ ഭൂമിയില്‍ പരക്കെ ചെന്ന് വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാല്‍ ആകാശത്തുനിന്ന് തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.</verse>
				<verse number="10">അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്ക് തള്ളിയിടും; അവര്‍ എന്നെന്നേക്കും രാപ്പകല്‍ ദണ്ഡനം സഹിക്കേണ്ടിവരും.</verse>
				<verse number="11">ഞാന്‍ വലിയോരു വെള്ളസിംഹാസനവും അതില്‍ ഒരുത്തന്‍ ഇരിക്കുന്നതും കണ്ടു; അവന്‍റെ സന്നിധിയില്‍നിന്നു ഭൂമിയും ആകാശവും ഓടിപ്പോയി; അവയെ പിന്നെ കണ്ടില്ല.</verse>
				<verse number="12">മരിച്ചവര്‍ ആബാലവൃദ്ധം സിംഹാസനത്തിന്‍ മുമ്പില്‍ നില്ക്കുന്നതും കണ്ടു; പുസ്തകങ്ങള്‍ തുറന്നു; ജീവന്‍റെ പുസ്തകം എന്ന മറ്റൊരു പുസ്തകവും തുറന്നു; പുസ്തകങ്ങളില്‍ എഴുതിയിരുന്നതിന് ഒത്തവണ്ണം മരിച്ചവര്‍ക്ക് അവരുടെ പ്രവൃത്തികള്‍ക്കടുത്ത ന്യായവിധിയുണ്ടായി.</verse>
				<verse number="13">സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തനും അവനവന്‍റെ പ്രവൃത്തികള്‍ക്കടുത്ത വിധി ഉണ്ടായി.</verse>
				<verse number="14">മരണത്തെയും പാതാളത്തെയും തീപ്പൊയ്കയില്‍ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.</verse>
				<verse number="15">ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്ത ഏവനെയും തീപ്പൊയ്കയില്‍ തള്ളിയിടും.</verse>
			</chapter>
			<chapter number="21">
				<verse number="1">ഞാന്‍ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല.</verse>
				<verse number="2">പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭര്‍ത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്നുതന്നെ, ഇറങ്ങുന്നത് ഞാന്‍ കണ്ടു.</verse>
				<verse number="3">സിംഹാസനത്തില്‍നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാന്‍ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്‍റെ കൂടാരം; അവന്‍ അവരോടുകൂടെ വസിക്കും; അവര്‍ അവന്‍റെ ജനമായിരിക്കും; ദൈവം താന്‍ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും.</verse>
				<verse number="4">അവന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടച്ചുകളയും.</verse>
				<verse number="5">ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍: ഇതാ, ഞാന്‍ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവന്‍ കല്പിച്ചു.</verse>
				<verse number="6">പിന്നെയും അവന്‍ എന്നോട് അരുളിച്ചെയ്തത്: സംഭവിച്ചുതീര്‍ന്നു; ഞാന്‍ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ഞാന്‍ ജീവനീരുറവില്‍നിന്നു സൗജന്യമായി കൊടുക്കും.</verse>
				<verse number="7">ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും; ഞാന്‍ അവന് ദൈവവും അവന്‍ എനിക്ക് മകനുമായിരിക്കും.</verse>
				<verse number="8">എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, അറയ്ക്കപ്പെട്ടവര്‍, കൊലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷ്കു പറയുന്ന ഏവര്‍ക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.</verse>
				<verse number="9">അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരില്‍ ഒരുത്തന്‍ വന്ന് എന്നോട്: വരിക, കുഞ്ഞാടിന്‍റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു.</verse>
				<verse number="10">അവന്‍ എന്നെ ആത്മവിവശതയില്‍ ഉയര്‍ന്നൊരു വന്മലയില്‍ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വര്‍ഗത്തില്‍നിന്ന്, ദൈവസന്നിധിയില്‍നിന്നുതന്നെ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നത് കാണിച്ചുതന്നു.</verse>
				<verse number="11">അതിന്‍റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിനു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.</verse>
				<verse number="12">അതിന് പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളില്‍ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്; യിസ്രായേല്‍മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേര്‍ കൊത്തീട്ടും ഉണ്ട്.</verse>
				<verse number="13">കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറ് മൂന്നു ഗോപുരം.</verse>
				<verse number="14">നഗരത്തിന്‍റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനവും അതില്‍ കുഞ്ഞാടിന്‍റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ട്.</verse>
				<verse number="15">എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്‍റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന് പൊന്നുകൊണ്ടുള്ള ഒരു അളവുകോല്‍ ഉണ്ടായിരുന്നു.</verse>
				<verse number="16">നഗരം സമചതുരമായി കിടക്കുന്നു; അതിന്‍റെ വീതിയും നീളവും സമം. അളവുകോല്‍കൊണ്ട് അവന്‍ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്‍റെ നീളവും വീതിയും ഉയരവും സമം തന്നെ.</verse>
				<verse number="17">അതിന്‍റെ മതില്‍ അളന്നു; മനുഷ്യന്‍റെ അളവിന് എന്നുവച്ചാല്‍ ദൂതന്‍റെ അളവിനു തന്നെ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു.</verse>
				<verse number="18">മതിലിന്‍റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു.</verse>
				<verse number="19">നഗരമതിലിന്‍റെ അടിസ്ഥാനങ്ങള്‍ സകല രത്നവുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യം, നാലാമത്തേത് മരതകം,</verse>
				<verse number="20">അഞ്ചാമത്തേത് നഖവര്‍ണി, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് പീതരത്നം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം.</verse>
				<verse number="21">പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്ത്; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്‍റെ വീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു.</verse>
				<verse number="22">മന്ദിരം അതില്‍ കണ്ടില്ല; സര്‍വശക്തിയുള്ള ദൈവമായ കര്‍ത്താവും കുഞ്ഞാടും അതിന്‍റെ മന്ദിരം ആകുന്നു.</verse>
				<verse number="23">നഗരത്തില്‍ പ്രകാശിപ്പാന്‍ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്‍റെ വിളക്ക് ആകുന്നു.</verse>
				<verse number="24">ജാതികള്‍ അതിന്‍റെ വെളിച്ചത്തില്‍ നടക്കും; ഭൂമിയുടെ രാജാക്കന്മാര്‍ തങ്ങളുടെ മഹത്ത്വം അതിലേക്കു കൊണ്ടുവരും.</verse>
				<verse number="25">അതിന്‍റെ ഗോപുരങ്ങള്‍ പകല്‍ക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ.</verse>
				<verse number="26">ജാതികളുടെ മഹത്ത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും.</verse>
				<verse number="27">കുഞ്ഞാടിന്‍റെ ജീവപുസ്തകത്തില്‍ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവര്‍ത്തിക്കുന്നവന്‍ ആരും അതില്‍ കടക്കയില്ല.</verse>
			</chapter>
			<chapter number="22">
				<verse number="1">വീഥിയുടെ നടുവില്‍ ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനത്തില്‍നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു.</verse>
				<verse number="2">നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അതു പന്ത്രണ്ടു വിധം ഫലം കായ്ച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്‍റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു.</verse>
				<verse number="3">യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിന്‍റെയും സിംഹാസനം അതില്‍ ഇരിക്കും; അവന്‍റെ ദാസന്മാര്‍ അവനെ ആരാധിക്കും.</verse>
				<verse number="4">അവര്‍ അവന്‍റെ മുഖംകാണും; അവന്‍റെ നാമം അവരുടെ നെറ്റിയില്‍ ഇരിക്കും.</verse>
				<verse number="5">ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കര്‍ത്താവ് അവരുടെമേല്‍ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്‍റെ വെളിച്ചമോ സൂര്യന്‍റെ വെളിച്ചമോ അവര്‍ക്ക് ആവശ്യമില്ല. അവര്‍ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും.</verse>
				<verse number="6">പിന്നെ അവന്‍ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവ് വേഗത്തില്‍ സംഭവിക്കേണ്ടതു തന്‍റെ ദാസന്മാര്‍ക്കു കാണിച്ചുകൊടുപ്പാന്‍ തന്‍റെ ദൂതനെ അയച്ചു.</verse>
				<verse number="7">ഇതാ, ഞാന്‍ വേഗത്തില്‍ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു.</verse>
				<verse number="8">ഇതു കേള്‍ക്കയും കാണുകയും ചെയ്തതു യോഹന്നാന്‍ എന്ന ഞാന്‍ തന്നെ. കേള്‍ക്കയും കാണുകയും ചെയ്തശേഷം അത് എനിക്കു കാണിച്ചുതന്ന ദൂതന്‍റെ കാല്‍ക്കല്‍ ഞാന്‍ വീണു നമസ്കരിച്ചു.</verse>
				<verse number="9">എന്നാല്‍ അവന്‍ എന്നോട്: അതരുത്; ഞാന്‍ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ; ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു.</verse>
				<verse number="10">അവന്‍ പിന്നെയും എന്നോടു പറഞ്ഞത്: സമയം അടുത്തിരിക്കയാല്‍ ഈ പുസ്തകത്തിലെ പ്രവചനം മുദ്രയിടരുത്.</verse>
				<verse number="11">അനീതി ചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.</verse>
				<verse number="12">ഇതാ, ഞാന്‍ വേഗം വരുന്നു; ഓരോരുത്തനും അവനവന്‍റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാന്‍ പ്രതിഫലം എന്‍റെ പക്കല്‍ ഉണ്ട്.</verse>
				<verse number="13">ഞാന്‍ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.</verse>
				<verse number="14">ജീവന്‍റെ വൃക്ഷത്തില്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടാകേണ്ടതിനും ഗോപുരങ്ങളില്‍ക്കൂടി നഗരത്തില്‍ കടക്കേണ്ടതിനും തങ്ങളുടെ വസ്ത്രം അലക്കുന്നവര്‍ ഭാഗ്യവാന്മാര്‍.</verse>
				<verse number="15">നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കൊലപാതകന്മാരും ബിംബാരാധികളും ഭോഷ്കില്‍ പ്രിയപ്പെടുകയും അതിനെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നെ.</verse>
				<verse number="16">യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോട് ഇതു സാക്ഷീകരിപ്പാന്‍ എന്‍റെ ദൂതനെ അയച്ചു; ഞാന്‍ ദാവീദിന്‍റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.</verse>
				<verse number="17">വരിക എന്ന് ആത്മാവും മണവാട്ടിയും പറയുന്നു; കേള്‍ക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവന്‍ വരട്ടെ; ഇച്ഛിക്കുന്നവന്‍ ജീവജലം സൗജന്യമായി വാങ്ങട്ടെ.</verse>
				<verse number="18">ഈ പുസ്തകത്തിലെ പ്രവചനം കേള്‍ക്കുന്ന ഏവനോടും ഞാന്‍ സാക്ഷീകരിക്കുന്നതെന്തെന്നാല്‍: അതിനോട് ആരെങ്കിലും കൂട്ടിയാല്‍ ഈ പുസ്തകത്തില്‍ എഴുതിയ ബാധകളെ ദൈവം അവനു വരുത്തും.</verse>
				<verse number="19">ഈ പ്രവചനപുസ്തകത്തിലെ വചനത്തില്‍നിന്ന് ആരെങ്കിലും വല്ലതും നീക്കിക്കളഞ്ഞാല്‍ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന ജീവവൃക്ഷത്തിലും വിശുദ്ധനഗരത്തിലും അവനുള്ള അംശം ദൈവം നീക്കിക്കളയും.</verse>
				<verse number="20">ഇതു സാക്ഷീകരിക്കുന്നവന്‍: അതേ, ഞാന്‍ വേഗം വരുന്നു എന്ന് അരുളിച്ചെയ്യുന്നു; ആമേന്‍, കര്‍ത്താവായ യേശുവേ, വരേണമേ.</verse>
				<verse number="21">കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ; ആമേന്‍.</verse>
			</chapter>
		</book>
	</testament>
</bible>